ദൈവം

ദൈവം (God)

ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16).

താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണ്, തന്നെ ഒളിക്കാൻ ആർക്കും കഴിയില്ലെന്നു യഹോവയായ ദൈവം പറയുന്നു: (യിരെ, 23:23,24) ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നു: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. പ്രപഞ്ചത്തെക്കാൾ വലുതായ മൂന്നു പേരാണ് ദൈവമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?അവരിലല്ല; അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. മൂന്നുപേരിൽ ആരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറയും? ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്.

ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അഥവാ പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്; അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം പൂർണ്ണമാകും.” അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).

ദൈവത്തെക്കുറിച്ചറിയാൻ ബൈബിൾതന്നെ വായിക്കുകയും പഠിക്കുകയും വേണം. ഇന്നു പലരും ബൈബിളിനു വെളിയിൽനിന്ന് അഥവാ ദൈവശാസ്ത്രത്തിൽ നിന്ന് ദൈവം ഇങ്ങനെയാണെന്ന് മനസ്സിലാക്കുകയും ബൈബിളിനെ ആവിധത്തിൽ വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. ബൈബിളിൻ്റെ ആഖ്യാനത്തേക്കാളുപരി വ്യാഖ്യാനങ്ങളെ ആശ്രയിക്കുന്നതു കൊണ്ടു സത്യദൈവത്തെക്കുറിച്ചു അടിസ്ഥാനപരമായി അറിയേണ്ട ദൈവത്തിൻ്റെ പ്രകൃതിപോലും ഇന്നു പലർക്കുമറിയില്ല. ബൈബിളിലെ ദൈവത്തെക്കുറിച്ചറിയാൻ താഴെക്കാണുന്ന ലേഖനങ്ങൾ കാണുക:

അടിസ്ഥാനങ്ങൾ മറിഞ്ഞുപോയ ത്രിത്വം

അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?

ആത്മസ്നാനവും ജലസ്നാനവും

ആശിർവാദത്തിലെ ത്രിത്വം

ഇരുവരും ഒരു ദേഹമായിത്തീരും

എന്താണ് മോണോതീയിസം?

എന്നെയും തൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു

ഏകജാതനും ആദ്യജാതനും

ഏകദൈവവും പ്രത്യക്ഷതകളും

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

ഒനോമയും (Name) ഒനോമാട്ടയും (Names)

ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?

ക്രിസ്തുയേശു ആരാണ്?

ക്രിസ്തുവിനെ കുറിയോസ് എന്ന് വിശേഷിപ്പിക്കുന്നത് യഹോവ എന്ന അർത്ഥത്തിലാണോ?

ജഡത്തിൽ വെളിപ്പെട്ട “അവൻ” പിതാവോ, പുത്രനോ?

ഞാനും പിതാവും ഒന്നാകുന്നു

ഞാനാകുന്നവൻ ഞാനാകുന്നു

ട്രിനിറ്റി ഒന്നാം കല്പനയുടെ ലംഘനം

ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ

ട്രിനിറ്റിയോട് ചില ചോദ്യങ്ങൾ

തീത്തൊസിലെ മഹാദൈവം ആരാണ്?

തേജസ്സിന്റെ കർത്താവ്

ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

ദാവീദിൻ്റെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?

ദൈവം ഏകൻ

ദൈവം ഏകനോ ത്രിത്വമോ?

ദൈവം തന്റെ പുത്രനെ അയച്ചു

ദൈവത്തിൻ്റെ ക്രിസ്തു

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

ദൈവത്തിന്റെ വലത്തുഭാഗം

ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?

ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?

ദൈവപുത്രൻ പിതാവിനു് തുല്യനോ?

ദൈവപുത്രൻ വചനമെന്ന ദൈവമാണോ?

ദൈവപുത്രൻ സത്യദൈവമാണോ? (1യോഹന്നാൻ 5:20)

ദൈവപുത്രനും മൽക്കീസേദെക്കും

ദൈവപുത്രൻ്റെ സംക്ഷിപ്ത ചരിത്രം

ദൈവഭക്തിയുടെ മർമ്മം

ദൈവമോ ഒരുത്തൻ മാത്രം

ദൈവവും കർത്താവും

ദൈവസൃഷ്ടിയുടെ ആരംഭം, എന്നാൽ എന്താണ്?

നിഖ്യാവിശ്വാസപ്രമാണം

നാം നമ്മുടെ സ്വരൂപത്തിൽ

പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് ആരാണ്?

പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്?

പിതാവായ ഏകദൈവം

പിതാവായ ഏകദൈവവും ഏകമനുഷ്യനായ യേശുക്രിസ്തുവും

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം എന്താണ്?

പ്രവചനങ്ങൾ

പ്രവൃത്തികൾ 2:38

ഫിലിപ്പിയർ 2:5-8

ഭൗമികസന്തതിയും ആത്മികസന്തതിയും

മറ്റൊരു കാര്യസ്ഥൻ

മശീഹമാർ

മനുഷ്യനും മഹാദൈവവും

മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?

മൂന്ന് യഹോവയുണ്ടെന്ന് പറയുന്നത് ഭോഷ്കിൻ്റെ ആത്മാവിനാൽ

മൂന്നു സ്ത്രീകൾ

മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

യഹോവ/യേശുക്രിസ്തു

യഹോവയും യേശുവും ഒന്നാണോ?

യഹോവയും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമാണോ?

യഹോവയുടെ പ്രത്യക്ഷതകൾ

യഹോവയ്ക്ക് വഴി ഒരുക്കുവിൻ

യഹോവയ്ക്ക് സദൃശനും തുല്യനും ആർ?

യിസ്രായേലിൻ്റെ പദവികൾ

യെശയാവ് 9:6 ആരെക്കുറിച്ചാണ്?

യേശുക്രിസ്തു

യേശു, ക്രിസ്തു ആയത് എപ്പോഴാണ്?

യേശുക്രിസ്തുവിൻ്റെ ദൈവം

യേശു, ദൈവപുത്രൻ ആയത് എപ്പോഴാണ്?

യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

യേശു നിത്യപുത്രനോ? നിത്യപിതാവോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ സ്നാനവും ഏകദൈവത്തിൻ്റെ വെളിപ്പാടുകളും

യോഹാനിയൻ കോമ ട്രിനിറ്റിക്ക് തെളിവാണോ?

ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം

ലോഗോസ് ക്രിസ്തുവാണോ? 10 തെളിവുകൾ

ലോഗോസ് (logos) ഹ്റെമാ (hraymah)

വചനം ദൈവത്തോടുകൂടെ ആയിരുന്നു

വചനം യഥാർത്ഥത്തിൽ ക്രിസ്തുവോ?

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

സങ്കീർത്തനങ്ങൾ

▪️രണ്ടാം സങ്കീർത്തനം

▪️എട്ടാം സങ്കീർത്തനം

▪️നൂറ്റിപ്പത്താം സങ്കീർത്തനം

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

സ്ത്രീയേ, എനിക്കും നിനക്കും എന്ത്?

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനവും രക്ഷയും

സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

എൻ്റെ വിശ്വാസപ്രഖ്യാപനം: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് (monos theos – the only God) എനിക്കുള്ളത്. ആ ദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായി ഇരുന്നുകൊണ്ടാണ് ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും: (യെഹെ, 1:26-28; 8:2; ഉല്പ, 1:26,27; മലാ, 2:10; മത്താ, 18:11; നെഹെ, 9:6; യെശ, 44:24; കൊലൊ, 1:16; ഉല്പ, 1:26,27; 2:7; റോമ, 5:14;പുറ, 6:13). ആ ദൈവംതന്നെയാണ് മോശെ മുതലുള്ള പഴയനിയഭക്തന്മാർക്ക് യഹോവ എന്ന നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമായി പ്രത്യക്ഷനായത്: (പുറ, 3:15; 1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10). ആ ദൈവം തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് അവൻ്റെ രക്തത്താലും മരണത്താലം പാപപരിഹാരം വരുത്തിയത്: (ഗലാ, 4:4; മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ആ ദൈവംതന്നെയാണ് പെന്തെക്കൊസ്തു നാളിൽ അദൃശ്യനായ ആത്മാവായി പ്രത്യക്ഷനായി ദൈവസഭ സ്ഥാപിച്ചതും വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതു.” (പ്രവൃ, 2:1-4; യോഹ, 3:5-8; യോഹ, 14:16; 16:13; യോഹ, 14:18, 28; മത്താ, 28:19). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)

************