പുതിയനിയമത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി “യേശു/യേശുക്രിസ്തു” ഏക സംജ്ഞാനാമമാണ് കാണുന്നത്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പിൻ.” (മത്താ, 28:19). പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും 𝗢𝗻𝗼𝗺𝗮/𝗡𝗮𝗺𝗲-യിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവിൻ്റെ കല്പന. അപ്പൊസ്തലന്മാരാകട്ടെ, യേശുക്രിസ്തു നാമത്തിലാണ് സ്നാനം കഴിപ്പാൻ കല്പിച്ചത്. അതെന്തുകൊണ്ട്?
☛ സത്യേകദൈവമായ പിതാവിന്റെ (Father, the only true God) പേരും: (യോഹ, 17:3 – യോഹ, 5:43; 17:11; 17:12), ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യന്റെ (ക്രിസ്തു) പേരും: (പ്രവൃ, 10:38 – യോഹ, 9:11), ➟ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ പേരും: (മത്താ, 12:28 – യോഹ, 14:26), ➟യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പാൻ ജനത്തോട് കല്പിച്ചത്: (പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ഏകവചനപ്രയോഗം “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. വചനപരമായും ഭാഷാപരമായും ഇതാണ് സത്യം.
☛ കർത്താവ് അപ്പൊസ്തലന്മാരുടെ ഭാഷയിൽ അവരോട് കല്പിച്ചകാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കെങ്കിലും മനസ്സിലാകുമോ? പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണെന്നതിന് അനേകം തെളിവുകളുണ്ട്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകനാമം പുതിയനിയമത്തിൽ യേശുക്രിസ്തു ആണെന്ന് മനസ്സിലാക്കാൻ കഴിയിന്നില്ലെന്ന കാരണത്താൽ ആദിമസഭ കാണിച്ചുതന്ന മാതൃകയെ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ? അതിനെ അനുസരിക്കുന്നതാണ് ഓരോരുത്തർക്കും നല്ലത്. “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). അപ്പൊസ്തലന്മാർ കാണിച്ചുതന്ന മാത്യക തള്ളുന്നവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ്.
☛ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു ആണെന്നതിൻ്റെ പ്രഥമവും പ്രധാനവും ഒരു തെളിവാണ് പിതാവായ ഏകദൈവത്തിൻ്റെ “യഹോവ” (Yehovah) എന്ന സംജ്ഞാനാമം (Proper Noun) പുതിയനിയമത്തിൽ ഇല്ലാത്തത്. പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (Proper Noun) വ്യക്തമായ കാരണംകൂടാതെ മാറ്റപ്പെടാവുന്ന ഒന്നല്ല. പിന്നെന്തുകൊണ്ടാണ്, പുതിയനിയമത്തിൽ ആ നാമം കാണാത്തത്? അതിൻ്റെ ഉത്തരമാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശുക്രിസ്തു. [കാണുക: യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?]
☛ അവൻ്റെ നാമം/കർത്താവിൻ്റെ നാമം:
➦ അനന്യാസ് പൗലൊസിനോട് പറയുന്നത് നോക്കുക: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16). ഈ വാക്യം ഗ്രീക്കുപാഠങ്ങളിൽ രണ്ടുവിധത്തിൽ കാണാം: “അവൻ്റെ നാമം വിളിച്ചപേക്ഷിച്ചു” (Calling on his name) എന്നർത്ഥമുള്ള “Epikalesamenos to onoma autou” എന്നും (Nestle, SBL, Tischendorf, WH), “കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു” (Calling on the name of the Lord) എന്നർത്ഥമുള്ള “Epikalesamenos to onoma tou kyriou” എന്നും കാണാം: (GOC, RP, Scrivener’s, Stephanus). ഗ്രീക്കിൽ അവൻ്റെ (His) എന്നർത്ഥമുള്ള “autou” (αὐτοῦ) എന്ന പദം പ്രഥമപുരുഷ ഏകവചന പുല്ലിംഗ സർവ്വനാമമാണ് (3rd Person Singular Masculine Pronoun). അതായത്, ഒരുത്തനെ മാത്രം കുറിക്കുന്ന പദമാണ്. കർത്താവിൻ്റെ (of Lord) എന്നർത്ഥമുമ്മ “kyriou” (Κυρίου) എന്ന പദവും പ്രഥമപുരുഷ ഏകവചന പുല്ലിംഗ നാമപദമാണ് (3rd Person Singular Masculine Pronoun). എന്നുവെച്ചാൽ: “അവൻ്റെ നാമം” എന്നുപറഞ്ഞാലും, “കർത്താവിൻ്റെ നാമം” എന്നുപറഞ്ഞാലും ”ഒരുത്തൻ്റെ മാത്രം നാമം” എന്നാണർത്ഥം.
☛ അവൻ ആരാണ്?
➦ അവൻ്റെ നാമം” (His name) എന്നാണ് യഥാർത്ഥ മൂലപാഠമെങ്കിൽ, അത് വ്യാകരണപരമായി യേശുവിനെ സൂചിപ്പിക്കുന്നതാണ്. “അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാണ്കയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.” (പ്രവൃ, 22:14-15). പതിനാലാം വാക്യത്തിൽ നീതിമാനെക്കുറിച്ച് (യേശു) പറഞ്ഞശേഷം, “അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും” എന്നും, പതിനഞ്ചാം വാക്യത്തിൽ “അവന്നു (Autō) സാക്ഷിയായിത്തീരും” എന്നുമാണ് പറയുന്നത്. അതിലെ “അവന്റെ” (aὐτοῦ- of him), “അവന്നു” (Autō – to him) എന്നിങ്ങനെ രണ്ട് സർവ്വനാമങ്ങൾ യേശുവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ പതിനാറാം വാക്യത്തിലുള്ള “അവൻ്റെ നാമം” എന്നാണെങ്കിൽ “യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് സ്നാനം ഏല്ക്കാനാണ് അനന്യാസ് പൗലൊസിനോട് പറയുന്നതെന്ന് മനസ്സിലാക്കാം. താഴെയുള്ള വാക്യങ്ങളും യേശുവിനെക്കുറിച്ചാണ്: (പ്രവൃ, 22:17-21).
☛ കർത്താവ് ആരാണ്?
➦ “കർത്താവിൻ്റെ നാമം” (The name of the Lord) എന്നാണ് യഥാർത്ഥ മൂലപാഠമെങ്കിലും, അതും വ്യാകരണപരമായി യേശുവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. അടുത്തരണ്ട് വാക്യങ്ങൾ നോക്കുക: “പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു.” (പ്രവൃ, 22:17-18). ആദ്യവാക്യത്തിൽ “അവനെ കണ്ടു” എന്നും, അവൻ സംസാരിക്കുന്നതായും പറഞ്ഞിട്ടുണ്ട്. ഇവിടെപ്പറയുന്ന സർവ്വനാമത്തിൻ്റെ ഉടയവനും യേശുവാണ്. പൗലൊസിന് പ്രത്യക്ഷനായതും (പ്രവൃ, 22:14; 26:16), അവനോട് സംസാരിച്ചതും യേശുവാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 9:4-5; 18:9-10; 22:7-10; 26:14-15).
☛ അവൻ്റെ/കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുക:
➦ ”ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). ഇവിടെ കർത്താവായ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. നാം ചിന്തിച്ചുവരുന്ന ഭാഗം കൂടാതെ, പ്രവൃത്തികളുടെ പുസ്തകത്തിലും വേറെയും രണ്ടുപ്രാവശ്യം കാണാം: (9:14; 9:21). “കർത്താവായ യേശുവിൻ്റെ/യേശുക്രിസ്തുൻ്റെ നാമം” (The name of the Lord Jesus/Jesus Christ) എന്ന പ്രയോഗവും ആവർത്തിച്ചു കാണുന്നതാണ്: (പ്രവൃ, 2:38; 8:16; 10:48; 19:5; 19:17). അതിനാൽ അവൻ്റെ നാമം എന്നായാലും കർത്താവിൻ്റെ നാമം എന്നായാലും “യേശു/യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്നാണ് പറഞ്ഞതെന്ന് മനസ്സിലാക്കാം. അതായത്, മറ്റ് വേദഭാഗങ്ങളിലുള്ള സ്നാന നാമത്തിന് തുല്യമാണ് ഈ നാമവും: (പ്രവൃ, 2:38; 8:16; 10:48; 19:5).
☛ “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17). വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷാണ് ക്രിസ്തീയ സ്നാനം. അത് യേശുവിൻ്റെ നാമത്തിൽത്തന്നെ ചെയ്യണം.
☛ 𝗢𝗻𝗼𝗺𝗮:
➦ “നാമം” (Onoma) എന്ന നമപദത്തിന് (Noun) “ശക്തി, അധികാരം” എന്നൊക്കെയാണ് അർത്ഥമെന്ന് പലരും വ്യാഖ്യാനിക്കുന്നു. വചനം നിക്ഷ്പക്ഷമായി പഠിക്കുന്ന ഒരുത്തനും അത് പറയില്ല. എന്നാൽ “യഹോവ, യേശു/യേശുക്രിസ്തു” എന്നീ നാമങ്ങൾക്ക് ശക്തിയു. അധികാരവും ഉണ്ടെന്നത് മാറ്റമില്ലാത്ത സത്രമാണ്.
❶ നാമം (Onoma): ശക്തി (Dynamis – Might) അല്ല: (പ്രവൃ, 4:7; 1കൊരി, 5:4; എഫെ, 1:21),
❷ നാമം (Onoma): അധികാരം (Exousia – Power) അല്ല: (എഫെ, 1:21)
❸ നാമം (Onoma): കർത്തൃത്വം (Kyriotes – Dominion) അല്ല: (എഫെ, 1:21)
❹ നാമം (Onoma): പ്രവർത്തി (Ergon – Deed) അല്ല: (കൊലൊ, 3:17)
❺ നാമം (Onoma): സംജ്ഞാനാമം (Proper noun), കുടുംബപ്പേര് (Surname), സ്ഥാനപ്പേര് (Title Name), പ്രശസ്തി നാമം (Fame/Reputation noun) എന്നിവയെ കുറിക്കുന്നതാണ്. ➟യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ (Onoma) ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).
☛ മനുഷ്യർക്ക് തങ്ങളുടെ അധരങ്ങൾ (ചുണ്ടുകൾ) കൊണ്ട് ഉച്ചരിക്കാൻ സാധിക്കുന്നത് ”നാമം” ആണ്. നമുക്ക് അധികാരത്തെയോ, ശക്തിയെയോ ചുണ്ടുകൾ കൊണ്ട് അക്ഷരരൂപത്തിൽ ഉച്ചരിക്കാൻ കഴിയില്ല. അധരങ്ങൾ കൊണ്ട് ഏറ്റുപറയണമെങ്കിൽ അവിടെ വ്യക്തമായ ഒരു ”നാമം” (Name) ഉണ്ടായിരിക്കണം. പുതിയനിയമ പശ്ചാത്തലത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകസംജ്ഞാനാമം “യേശു/യേശുക്രിസ്തു” എന്നാണ്. അതുകൊണ്ടാണ് എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽചെയ്യാൻ കല്പിച്ചിരിക്കുന്നത്.
☛ യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ പുതിയനിയമം നിക്ഷ്പക്ഷമായി പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. മാത്രമല്ല, ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: 𝟭.പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമമാണ് യേശു/യേശുക്രിസ്തു: (യോഹ, 17:11; 17:12). 𝟮.പുതിയനിയമത്തിൽ പിതാവ് പുത്രനിലൂടെയാണ് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 1:18). അതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നായിരിക്കുന്നതും യേശുവിൻ്റെ നാമത്തിൽ എല്ലാക്കാര്യങ്ങളുംചെയ്യാൻ കല്പിച്ചിരിക്കുന്നതും. ➟പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31;1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12 – പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27;പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21 – യോഹ, 5:43; 17:11; 17:12 – യോഹ, 14:26). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം, യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?, കർത്തൃനാമം എന്താണ്?]
4 thoughts on “യേശുക്രിസ്തു എന്ന സംജ്ഞാനാമം”