യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

യേശുക്രിസ്തു ദൈവപുത്രനാണെന്നുള്ളത് ഒരു സവിശേഷ വെളിപ്പാടൊന്നുമല്ല; ഒരു സാമാന്യ അറിവു മാത്രമാണ്. പുതിയനിയമം ആദ്യമായി വായിക്കുന്ന ഒരു കുട്ടിയോടും ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരാളോടും യേശു ആരാണെന്ന് ചോദിച്ചാൽ “ദൈവപുത്രൻ” എന്നായിരിക്കും മറുപടി. യേശു ദൈവപുത്രനാണെന്നുള്ള ഉത്തരം ശരിയാണ്; അവൻ ദൈവപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണ്ണമായും ആ ഉത്തരം ശരിയല്ല; എന്തെന്നാൽ അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല; അതവൻ്റെ അനേകം പദവികളിൽ ഒന്നുമാത്രമാണ്. നിന്റെ പിതാവു എവിടെ എന്നു ചോദിച്ച യെഹൂദന്മാരോട് യേശു പറഞ്ഞ ഒരു കാര്യമുണ്ട്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ക്രൈസ്തവരെന്ന് പേരുണ്ടെങ്കിലും ഇന്നനേകർക്കും ക്രിസ്തുവിനെ അറിയില്ലെന്നതാണ് വസ്തുത. ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത നാമമാണ് യേശു അഭിധാനമാണ് പുത്രത്വം. അല്ലാതെ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല.

ദൈവപുത്രനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: ഒന്നു; പുതിയനിയമത്തിൽ ദൈവപുത്രൻ (Son of God) എന്ന പ്രയോഗം 65 പ്രാവശ്യമാണുള്ളത്. ഏകജാതനും ആദ്യജാതനും ദൈവപുത്രനെന്നു പരിഗണിച്ചാൽ ആകെ 75 പ്രാവശ്യം ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യപുത്രൻ (Son of Man) എന്ന പ്രയോഗം 89 പ്രാവശ്യമുണ്ട്. യേശു തന്നെത്തന്നെ “ദൈവപുത്രൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് അഞ്ച് പ്രാവശ്യമാണ്: (യോഹ, 5:25; 9:35; 10:36; 11:4; വെളി, 2:18). എന്നാൽ തന്നെത്തന്നെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എൺപത്തിരണ്ട് പ്രാവശ്യമാണ്. ഉദാ: (മത്താ, 8:20; 9:6; 10:23). ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിലും അധികം പ്രാവശ്യം മനഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കയാലും യേശു തന്നെത്തന്നെ ദൈവപുത്രനെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലും അനേകം ഇരട്ടിപ്രാവശ്യം മനുഷ്യപുത്രനെന്നു വിശേഷിപ്പിച്ചിരിക്കയാലും താൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ? പിന്നെങ്ങനെ സാക്ഷാൽ ദൈവപുത്രനാകും? ദൈവപുത്രൻ (Son of God) എന്നു എപ്രകാരം പറഞ്ഞിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും പറഞ്ഞിരിക്കുന്നത്. അതിനാൽ യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു നിഷ്പക്ഷനായ ഒരു ബൈബിൾ പഠിതാവും വാദിക്കില്ല. വാദിച്ചാൽ, അതേയർത്ഥത്തിൽ അവനേതോ മനുഷ്യൻ്റെയും പുത്രനാണെന്ന് സമ്മതിക്കുകയും, അവൻ്റെ മാനുഷിക പിതാവിനെ കാണിച്ചുതരികയും വേണം. ചേരുപടി ചേർക്കുക എന്നൊരു തത്വമുണ്ട്; അതെങ്കിലും ഒരു പഠിതാവ് മനസ്സിലാക്കണ്ടേ? അല്ലെങ്കിൽ, യേശു താൻ മനുഷ്യപുത്രനാണെന്ന് 82 പ്രാവശ്യം കള്ളം പറഞ്ഞതാണെന്ന് പറയുമോ? ഒരു കാര്യംകൂടി ഓർക്കുക: ‘യേശു ദൈവപുത്രനെന്ന് വിളിക്കപ്പെടും’ എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 1:32,35). അതിൻ്റെ നിവൃത്തിയാണ് യോർദ്ദാനിൽ സംഭവിച്ചത്: (മത്താ, 3:17). എന്നാൽ അവനെ മനുഷ്യപുത്രനെന്നു വിളിക്കപ്പെടും എന്നത് പ്രവചനത്താൽ സംഭവിച്ചതല്ല; തന്നെത്തന്നെ മനുഷ്യപുത്രനെന്ന് താൻ നേരിട്ട് വിശേഷിപ്പിക്കുകയായിരുന്നു: (മത്താ, 8:20). അതായത്, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ഓർക്കുക; അതിനേക്കാൾ ശക്തമായി അവൻ മനുഷ്യപുത്രനാണെന്ന് തെളിയിക്കാൻ കഴിയും. വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ.

എന്തുകൊണ്ടാണ് യേശുവിനെ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും അഭിന്നമായി വിളിച്ചിരിക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണ് ക്രൈസ്തവസഭയിലെ 90% പേരും യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നത്. ദൈവപുത്രനും മനുഷ്യപുത്രനുമായ ഒരു വാഗ്ദത്ത സന്തതി ദൈവത്തിനുണ്ട്. ആ സന്തതി യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ അവനാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും മനുഷ്യപുത്രനും. അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും ക്രിസ്തുവിനെ അഭിന്നമായി വിളിച്ചിരിക്കുന്നത്. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

രണ്ട്; യേശുവിനെ ദൈവത്തിൻ്റെ “ഏകജാതൻ” എന്നും “ആദ്യജാതൻ” എന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. അഞ്ചുപ്രാവശ്യം ഏകജാതനെന്നും അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും അവനെ വിളിച്ചിട്ടുണ്ട്. ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒറ്റപ്പുത്രൻ എന്നൊക്കെയാണ്. ആദ്യജാതനെന്നാൽ; പല സഹോദരങ്ങളിൽ മൂത്തമകൻ എന്നാണ്. ഏകജാതൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് മനസ്സിലാക്കിയാൽ; അതേയർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ മൂത്തപുത്രനാണെന്നും സമ്മതിക്കണം. അപ്പോഴത് പരസ്പര വിരുദ്ധമാകും. ഒരു മകന് അക്ഷരാർത്ഥത്തിൽ അപ്പൻ്റെ ഏകജാതനും ആദ്യജാതനും ആയിരിക്കാൻ കഴിയില്ലെന്ന വസ്തുതപോലും പലർക്കുമറിയില്ല. അല്ലെങ്കിൽ, യേശു ദൈവത്തിൻ്റെ ഏകജാതനാണെന്നു ഞാൻ വിശ്വസിക്കും; ആദ്യജാതനാണെന്നു വിശ്വസിക്കില്ലെന്നു പറയണം; അതൊരു വിശ്വാസിക്കു പറ്റില്ല, രണ്ടും ഒരുപോലെ വിശ്വസിക്കണമെങ്കിൽ ഏകജാതനെന്നതും ആദ്യജാതനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനങ്ങൾ അഥവാ സ്ഥാനപ്പേരുകൾ ആണെന്നു മനസ്സിലാക്കണം. (കാണുക: ഏകജാതനും ആദ്യജാതനും)

മൂന്ന്; ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്; ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (മത്താ, 1:25), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). ദൈവത്തിന് അനേകം പുത്രന്മാർ ഉണ്ടെന്നും ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുമ്പോൾ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് നിഷ്പക്ഷനായ ഒരു പഠിതാവിന് പറയാൻ കഴിയുമോ? ഒരാൾക്ക് എങ്ങനെയാണ് യഥാർത്ഥത്തിൽ എല്ലാവരുടെയും പുത്രനായിരിക്കാൻ കഴിയുന്നത്? ഒരാളെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല, അഭിധാനമാണെന്നല്ലേ മനസ്സിലാക്കേണ്ടത്? അതല്ലേ സത്യസന്ധമായ ബൈബിൾ വ്യാഖ്യാനം? അസ്തിത്വവും അഭിധാനവും വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പ്രാദേശിക സഭകളുടെ അടിമകളായിരിക്കാതെ, ദൈവത്തിൻ്റെ മക്കളായിരുന്ന് അവൻ്റെ വചനം പഠിച്ചാൽ, ദൈവത്തെയും അവൻ്റെ ക്രിസ്തുവിനെയും അറിയാൻ കഴിയും.

നാല്; യേശു ജനിച്ചതും ജീവിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായാണ്; അതാണ് സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം. (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷം അഥവാ രക്ഷയാണ്. രക്ഷയും (ലൂക്കൊ, 2:31) രക്ഷയുടെ കൊമ്പും (ലൂക്കൊ, 1:71), രക്ഷാനായകനും (എബ്രാ, 2:10), രക്ഷാപൂർത്തി വരുത്തുന്നവനുമായ (എബ്രാ, 11:40) ക്രിസ്തു, ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായായിരുന്നെങ്കിൽ, സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ക്രിസ്തുവിനെ ദാവീദിൻ്റെ പുത്രനെന്ന് പതിനേഴ് പ്രാവശ്യം വിളിച്ചിട്ടുമുണ്ട്. പറയുന്നെങ്കിൽ, രക്ഷയുടെ സുവിശേഷത്തിന് ആധാരമായ ക്രിസ്തു ദാവീദിൻ്റെ സന്തതിയാകയാൽ; അവൻ ദാവീദിൻ്റെ സാക്ഷാൽ പുത്രനാണെന്നല്ലേ പറയേണ്ടത്? യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയാണെന്ന് വിശ്വസിക്കുന്നവർ കുറഞ്ഞപക്ഷം സുവിശേഷമായ ക്രിസ്തുവെങ്ങനെ ദാവീദിൻ്റെ സന്തതിയായി എന്നെങ്കിലും ചിന്തിക്കണ്ടേ? ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും അവൻ്റെ കർത്താവും നിത്യരാജാവുമായ ഒരു ദൈവസന്തതി പഴയനിയമത്തിലുണ്ട്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ മറുവിലയായ മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെട്ടത്: (1തിമൊ, 3:14-16). ഒരുകാര്യം പ്രത്യേകമോർക്കുക: ദൈവപുത്രനെന്ന പദവി ഒരു പ്രവചനനിവൃത്തിയാണ്: (ലൂക്കൊ, 1:32,35; 3:22). എന്നാൽ, അവൻ ജനനത്തിൽത്തന്നെ ദാവീദിൻ്റെ സന്തതിയാണ്: (മത്താ, 1:1; ലൂക്കൊ, 1:32). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി)

അഞ്ച്; ജഡത്തിൽ കേവലം മൂന്നരവർഷമാണ് ദൈവപുത്രൻ എന്ന പദവി ക്രിസ്തുവിന് ഉണ്ടായിരുന്നത്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശാവലിയിലുള്ള പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; ലൂക്കൊ, 1:35; 2കൊരി, 5:21). വിശേഷാൽ മറിയ പ്രസവിച്ച വിശുദ്ധപ്രജ അവളുടെ ആദ്യജാതനായിരുന്നു: (ലൂക്കൊ, 1:35; 2:7). ആ കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). യേശു മറിയയുടെ ആദ്യജാതനാകകൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല, രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ഇവിടെ ചില ചോദ്യങ്ങളുണ്ട്: ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് മറിയയുടെ ഉദരത്തിൽ വന്ന് ജനിച്ചതെങ്കിൽ ദൂതൻ്റെ പ്രവചനത്തിൻ്റെ അർത്ഥമെന്താണ്? ദൂതനറിയില്ലായിരുന്നോ അവൻ മുമ്പെ ദൈവപുത്രനാണെന്ന്? ദൈവപുത്രൻ ആയിരുന്നെങ്കിൽ, ദൈവപുത്രൻ നിൻ്റെ ഉദരത്തിൽനിന്നു ജനിക്കുമെന്നു പറയാതെ; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ ജനിക്കുവാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നു പ്രവചിച്ചതെന്തിനാണ്? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ അഥവാ പിതാവിൻ്റെ സാക്ഷ്യത്തിൻ്റെ അർത്ഥമെന്താണ്? ബൈബിൾ പറയുന്നത് വിശ്വസിക്കണം; അല്ലാതെ, ‘സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്നു ജനിച്ചവനാണ് യേശു’ എന്ന നിഖ്യാവിശ്വാസപ്രമാണം വിശ്വസിച്ചിട്ട് അതിനൊത്തവണ്ണം ബൈബിളിനെ തിരുത്തുകയല്ല വേണ്ടത്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത് അഥവാ അത് വസ്തുതയായി തീരുന്നത്. എന്നുവെച്ചാൽ തൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ മൂന്നരവർഷം മാത്രമാണ് താൻ ക്രിസ്തുവും ദൈവപുത്രനും ആയിരുന്നത്. അവനെങ്ങനെ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ നിത്യപുത്രനാകും?

ആറ്; യേശുവെന്ന പേരിൽ ഒരു ദൈവപുത്രനോ, ക്രിസ്തുവോ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. യേശുവെന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. ഇനി പേരില്ലാത്തൊരു നിത്യപുത്രൻ ദൈവത്തിനുണ്ടായിരുന്നു എന്നു വിചാരിക്കാം; പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ കണ്ടിട്ടും, ദൈവത്തിൻ്റെ പുത്രനെ കാണാതിരുന്നത് എന്താണ്???… അങ്ങനെയൊരു പുത്രൻ ദൈവത്തിനില്ല; അത്രതന്നെ. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതെന്താണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്നോ???… അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു ഏകജാതനായ പുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ എന്തബദ്ധമായിരിക്കും!

ഏഴ്; മറിയയിൽ ജനിക്കുന്നതിനു മുമ്പെ അഥവാ പഴയനിയമത്തിൽ ദൈവപുത്രനായ യേശു ഇല്ലായിരുന്നു എന്നതിൻ്റെ ശക്തമായ മൂന്നു തെളിവുകൾ തരാം: ഒന്ന്; പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമസുവിശേഷം എന്നറിയപ്പെടുന്ന ഒരു വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ഗലാ, 4:4). സ്ത്രീയടെ സന്തതിയായി ജനിച്ച യേശുക്രിസ്തുവിൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയായ സാത്താൻ്റെ തല തകരുകയും ചെയ്തു: (എബ്രാ, 2:14,15). യേശു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയാണെങ്കിൽ, സ്ത്രീയുടെ സന്തതി സാത്താൻ്റെ തല തകർക്കുമെന്നല്ലല്ലോ പറയേണ്ടത്; ദൈവത്തിൻ്റെ സന്തതി സാത്താൻ്റെ തല തകർക്കുമെന്നല്ലേ പറയേണ്ടത്? അതയത്, പ്രഥമസുവിശേഷത്തിൽത്തന്നെ ഭോഷ്ക്കു പറയാൻ കഴിയാത്ത ദേവം ഭോഷ്കു പറഞ്ഞുവെന്നു വരുന്നു. രണ്ട്; ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു അരുളിച്ചെയ്ത ഒരു കാര്യമുണ്ട്: “ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?” (ഉല്പ, 18:17). സകലജാതികളും അനുഗ്രഹിക്കപ്പെടേണ്ട അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ ഒരു ക്രിസ്തു പഴയനിയമത്തിലുണ്ട്. ആത്മീയമായി യേശുക്രിസ്തുവിൽ ആണത് നിവൃത്തിയായത്. (ഗലാ, 3:16). ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായിരുന്നെങ്കിൽ, “എൻ്റെ സന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറയാതെ, “നിൻ്റെ സന്തതിയാൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറഞ്ഞുകൊണ്ട് ദൈവം തൻ്റെ സ്നേഹിതനോടു സത്യം മറെച്ചുവെക്കുകയല്ലേ ചെയ്തത്? (ഉല്പ, 22:18). ഒപ്പം, ഭോഷ്ക്ക് പറവാൻ കഴിയാത്തവനായ ദൈവം ഭോഷ്ക്കു പറഞ്ഞുവെന്നും വരുന്നു. മൂന്ന്; ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ഒരു സ്നേഹിതനോടെന്നപോലെ സംസാരിച്ച മോശെ ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാരിൽനിന്നു ദൈവത്തിൻ്റെ പുത്രനെ നിങ്ങൾക്കു എഴുന്നേല്പിച്ചു തരുമെന്നല്ല; പ്രത്യുത, “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും” എന്നാണ് പറഞ്ഞത്. (പ്രവൃ, 3:22; 7:37). ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, മുഖാമുഖം സംസാരിച്ചിട്ടും മോശെയോടു വസ്തുത വെളിപ്പെടുത്താതെ, “നിന്നെപ്പോലെ ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നു പറയിക്കുകവഴി, ഭോഷ്ക്കു പറയാൻ കഴിയാത്ത ദൈവം മോശെയെക്കൊണ്ടു ഭോഷ്ക്കു ഭോഷ്ക്കു പറയിപ്പിച്ചുവോ?

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: യേശു, ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല. “എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത് യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെ കുറിച്ചാണ്. (മത്താ, 3:17; 16:17). യോർദ്ദാനിൽ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28) ശിഷ്യന്മാർ തന്നെയും യേശു ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും ഒക്കെ അറിവുള്ളതാണ്. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനാണ് നഥനയേൽ അഥവാ ബർത്തൊലോമായി; അവൻ്റെ സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോൾ ശിഷ്യന്മാർ യേശുവിൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. 

രണ്ടാമത്തെ കാര്യം: മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). അതിനാൽ ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു എന്നതാണ്. എന്തെന്നാൽ ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയോ അഥവാ സാക്ഷാൽ സന്തതിയെയോ, ദൈവത്തിൻ്റെ സാക്ഷാൽ ക്രിസ്തുവിനെയോ അനേകർക്കും അറിയില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ ക്രിസ്തുവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കിവെച്ചിരുന്നത് യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെയാണ്. (യെശ, 49:6. ഒ.നോ: യെശ, 42:7; 49:9; പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു യേശു പറഞ്ഞതും ഓർക്കുക. (യോഹ, 4:22). ജഡത്താലുള്ള ബലഹീനതനിമിത്തം ദൈവം തൻ്റെ സന്തതിക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാലാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 5:17,18; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20). (കാണുക: ദൈവപുത്രൻ, ദൈവത്തിൻ്റെ ക്രിസ്തു)

ദൈവഭക്തിയുടെ മർമ്മം: ജഡത്തിൽ അഥവാ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത് (manifestation) “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1876) പരിഭാഷയിലും “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “God was manifest in the flesh” എന്നു KJV-യിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh) എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ് പൗലൊസ് പറയുന്നത്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനവും (ഇയ്യോ, 19:25) “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും” എന്നു സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നതും ഓർക്കുക: (ലൂക്കോ, 1:68). ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്; “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). ജഡമായിത്തീർന്ന വചനം ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 33:6; 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6). അതുകൊണ്ടാണ്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നു യോഹന്നാൻ പറയുന്നത്: (യോഹ, 1:1-3). ക്രിസ്തു ദൈവത്തിൻ്റ വചനം ജഡമായി തീർന്നവൻ അഥവാ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ ഐഹികജീവകാലമൊഴികെ (യോഹ, 1:1), നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; 14:9). [കാണുക: ദൈവഭക്തിയുടെ മർമ്മം]

അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മരണം വരിച്ചുയിർത്തത് ജീവനുള്ള ദൈവവും ശാശ്വതരാജാവുമായ യഹോവ തന്നെയാണ്. (യിരെ, 10:10). അല്ലാതെ, ദൈവത്തിനില്ലാത്ത ഒരു പുത്രനെ ഭൂമിയിലേക്ക് അയക്കുകയല്ല ചെയ്തത്. അബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ് പുതിയനിയമത്തിൽ മനുഷ്യനായി വെളിപ്പെട്ടതും. (ഉല്പ, 18:1-19:1; യോഹ, 8:56). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നീ അഭിധാനങ്ങളിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഈ വസ്തുതയാണ് സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യിസ്രായേലിന് ഒന്നിലധികം ദൈവമോ വ്യക്തിയോ ഇല്ല; ഒരുത്തൻ മാത്രമാണ് ദൈവം: “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9)

യേശുവെന്ന മനുഷ്യൻ്റെ പദവികൾ: അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആദ്യജാതൻ (റോമ, 8:29), ആദ്യഫലം (1കൊരി, 15:23), ഇടയൻ (യോഹ, 10:2), ഇടയശ്രേഷ്ടൻ (1പത്രൊ, 5:4), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മത്താ, 16;16), ക്രിസ്തു എന്ന രക്ഷിതാവ് (ലൂക്കൊ, 2:11), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ വേര് (വെളി, 22:14), ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (ലൂക്കൊ, 1:32,35), ദൈവപ്രതിമ (2കൊരി, 4:4), ദൈവവചനം (വെളി, 19:13), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പാപികളുടെ സ്നേഹിതൻ (മത്താ, 11:19), പാറ (1കൊരി,10:4), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രിയൻ (മത്താ, 12:17), പ്രവാചകൻ (പ്രവൃ, 3:22), പ്രായശ്ചിത്തം (1യോഹ, 2:2), ഭുജം (യോഹ, 12:38), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യൻ (1കൊരി, 15:21), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1 തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 4:15), മുന്തിരിവള്ളി (യോഹ 15:1), മുള (യെശ,11:1), മൂലക്കല്ല് (എഫെ, 2:20), യാഗം (എഫെ, 5:2), യോസേഫിന്റെ മകൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (തീത്തൊ, 2:12), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 9:29), ലോകരക്ഷിതാവ് (യോഹ, 4:42), വചനം (യോഹ, 1:1), വലിയ ഇടയൻ (എബ്രാ, 13:20), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), സ്ത്രീയുടെ സന്തതി (ഉല്പ, 3:15; ഗലാ, 4:4). മേല്പറഞ്ഞതെല്ലാം യേശുവിൻ്റെ അസ്തിത്വമല്ല; ദൈവം പൂർണ്ണമനുഷ്യനായി വെളിപ്പെട്ടപ്പോൾ എടുത്ത അഭിധാനങ്ങളാണ്. മേല്പറഞ്ഞ ക്രിസ്തുവിൻ്റെ പദവികളിൽ “ദൈവപുത്രൻ” എന്നതുമാത്രം ക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വമാണ്; ബാക്കിയെല്ലാം അവൻ്റെ പദവികളാണെന്ന് വചനവിരുദ്ധമായി ഇനിയും ഒരുത്തൻ വിശ്വസിച്ചാൽ; അവനെ തിരുത്താൻ ദൈവത്തിനുപോലും കഴിയുമെന്ന് തോന്നുന്നില്ല.

ഇനി, മേല്പറഞ്ഞ ബൈബിൾ തെളിവുകളും വസ്തുതകളും എല്ലാം മറന്നുകൊണ്ട് ദൈവത്തിനൊരു നിത്യപുത്രൻ ഉണ്ടെന്നു ആശെക്കു വിരോധമായി ആശയോടെ നമുക്കു വിശ്വസിക്കാം. അങ്ങനെയെങ്കിൽ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ദൈവം തന്നെയായിരിക്കുമല്ലോ. എന്നാലത് യഹോവ സമ്മതിക്കുമോ? യഹോവയല്ലാതെ മറ്റൊരു ദൈവമില്ല: “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയ്ക്കു സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6), സദൃശ്യനുമില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവ ഒരുത്തനെയും അറിയുന്നുമില്ല. (യെശ, 43:10). ഇനി, യഹോവയ്ക്കുപോലും അറിയാത്തൊരു പുത്രനാണ് അവനുള്ളതെന്നാണ് നിങ്ങളുടെ വാദമെങ്കിൽ, ഒന്നും പറയാനില്ല; സമ്മതിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8,9. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായാണ്. ദാവീദെന്ന മനുഷ്യൻ്റെ സന്തതി ദൈവമാണെന്ന് പറയുന്നവർ; മറിയ ദൈവമാതാവാണെന്ന് കത്തോലിക്കർ വിശ്വസിക്കുമ്പോലെ, ദാവീദ് ദൈവപിതാവാണെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു.

കാണുക:

ഏകസത്യദൈവം

ദൈവം തന്റെ പുത്രനെ അയച്ചു

മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും

പേരുകൾ (സ്ത്രീകൾ)

പേരുകൾ (സ്ത്രീകൾ)

 1. അക്സ – Achsa (പാദസരം) 1ദിന, 2:49.
 2. അതാരാ – Atarah (കരീടം) 1ദിന, 2:29.
 3. അഥല്യാ – Athaliah (യഹോവ വലിയവൻ) 2ദിന, 22:2.
 4. അന – Anah (മറുപടി) ലപ, 36:2.
 5. അപ്പിയ – Apphia (ഫലേ, 1:2.
 6. അബി – Abi (എൻ്റെ അപ്പൻ) 2രാജാ, 18:2.
 7. അബീഗയിൽ – Abigail (അപ്പൻ സന്തോഷിക്കുന്നു) 1ശമൂ, 25:3.
 8. അബീതാൽ – Abital (മഞ്ഞുതുള്ളിയുടെ പിതാവ്) 1ദിന, 3:3.
 9. അബീയാ – Abiah (എൻ്റെ പിതാവ്) 1ദന, 2:24.
 10. അബീശഗ് – Abishag (തെറ്റിൻ്റെ പിതാവ്) 1രാജാ, 1:3.
 11. അബഹയിൽ – Abihail (ശൗര്യത്തിൻ്റെ പിതാവ്) 1ദിന, 2:29.
 12. അസൂബാ – Azubah (ത്യക്ത) 1രാജാ, 22:42.
 13. അഹീനോവം – Ahinoam (കൃപയുടെ സഹോദരി) 1ശമൂ, 14:50.
 14. അഹ്ലയീം – Ahlai (അതോ) 1ദിന, 2:31.
 15. ആദാ – Adah (ആഭരണം) ഉല്പ, 4:19.
 16. ആസ്നത്ത് – Asenath (നൈത് ദേവിക്കുള്ളവൾ) ഉല്പ, 41:45.
 17. ഈസേബേൽ – Jezebel (അചുംബിത) 1രാജാ, 16:31.
 18. എഗ്ലാ – Eglah (പശുക്കിടാവ്) 1ദന, 3:3.
 19. എഫ്രാത്ത് – Ephrath (ഫലപൂർണ്ണത) 1ദന, 2:19.
 20. എലീശബെത്ത് – Elisabeth (എൻ്റെ ദൈവം സത്യം) ലൂക്കൊ, 1:24.
 21. എലശേബ – Elisheba (സത്യത്തിൻ്റെ ദൈവം) പുറ, 6:23.
 22. എസ്ഥേർ – Esther (നക്ഷത്രം) എസ്ഥേ, 2:7.
 23. ഏഫാ – Ephah (ഇരുട്ട്) 1ദന, 2:46.
 24. ഒർപ്പാ – Orpah (കണ്ഠം) രൂത്ത്, 1:4.
 25. ഒഹൊലാ – Aholah (അവളുടെ സ്വന്തകൂടാരം) യെഹെ, 23:4.
 26. ഒഹൊലീബാ – Aholibah (എൻ്റെ കൂടാരം അവളിൽ) യെഹെ, 23:4.
 27. ഒഹൊലീബാമ – Aholibamah (ഉന്നതത്തിലെ കൂടാരം) ഉല്പ, 36:2.
 28. കന്ദക്ക – Candace (ആഘാതം) പ്രവൃ, 8:27.
  കെ
 29. കെതൂറാ – Keturah (സുഗന്ധം) ഉല്പ, 25:1.
 30. കെസീയ – Kezia (ലവംങ്ഗം/ സുന്ദരി) ഇയ്യോ, 42:14.
  കേ
 31. കേരെൻ-കപ്പൂക്ക് – Keren-happuch (പരിമളപ്പെട്ടി) ഇയ്യോ, 42:14.
  കൊ
 32. കൊസ്ബി – Cozbi (വ്യാജം പറയുന്നവൾ) സംഖ്യാ, 25:15.
  ക്ലേ
 33. ക്ലോവ – Chloe (പച്ചച്ചെടി) 1കൊരി, 1:11.
  കൗ
 34. ക്ലൗദിയ – Claudia (മുടന്തുള്ളത്) 2തിമൊ, 4:21.
  ഗോ
 35. ഗോമെർ – Gomer (പരിപൂർണ്ണത) ഹോശേ, 1:3.
 36. തബീഥാ – Tabitha (പ്രവൃ, 9:36.
  താ
 37. താഫത്ത് – Taphath (മൂരിൻ്റെ തുള്ളി) 1രാജാ, 4:11.
 38. താമാർ – Tamar (ഈന്തപ്പന) ഉല്പ, 38:6.
  തി
 39. തിമ്നാ – Timna (തടയുന്നത്) ഉല്പ, 36:12.
 40. തിർസാ – Tirzah (സൗഭാഗ്യമുള്ളത്) സംഖ്യാ, 26:33.
  ത്രു
 41. ത്രുഫൈന – Tryphena (കോമളം) റോമ, 16:12.
 42. ത്രുഫോസ – Tryphosa (നേർമയുള്ള) റോമ, 16:12.
 43. ദമരീസ് – Damaris (സൗമ്യ) പ്രവൃ, 17:34.
  ദീ
 44. ദീനാ – Dinah (സാമർത്ഥ്യം) ഉല്പ, 30:21.
  ദെ
 45. ദെബോരാ – Deborah (തേനീച്ച) ഉല്പ, 35:8.
 46. ദെലീലാ – Delilah (ദുർബ്ബലമായത്) ന്യായാ, 16:4.
  ദ്രു
 47. ദ്രുസില്ല – Drusilla (മഞ്ഞിനാൽ നനയപ്പെട്ടത്) പ്രവൃ, 24:24.
 48. നയമാ – Naamah (സൗന്ദര്യം) ഉല്പ, 4:22.
 49. നയരാ – Naarah (കർത്താവിൻ്റെ പൈതൽ) 1ദാന,4:5.
  നും
 50. നുംഫാ – Nymphas (മണവാളൻ) കൊലൊ, 4:15.
  നെ
 51. നെഹുഷ്ഠാ – Nehushta (താമ്രം) 2രാജാ, 24:8.
  നൊ
 52. നൊവൊമി – Naomi (എൻ്റെ ആനന്ദം) രൂത്ത്, 1:2.
  നോ
 53. നോവദ്യാ – Noadiah (യഹോവ കൂട്ടിച്ചേർക്കുന്നു) നെഹെ, 6:14.
 54. നോവാ – Noah (വിശ്രമം) സംഖ്യാ, 26:33.
  പൂ
 55. പൂവാ – Puah (സന്തോഷം) പുറ, 1:15.
  പെ
 56. പെനിന്നാ – Peninnah (പവിഴം) 1ശമൂ, 1:2.
 57. പെർസിസ് – Persis (വേർതിരിക്കുന്നത്) റോമ, 16:12.
  പ്രി
 58. പ്രിസ്ക, പ്രിസ്കില്ല – Priscilla (യോഗ്യമായ) റോമ, 16:3.
  ഫേ
 59. ഫേബ – Phebe (പ്രഭ/തേജസ്വിനി) റോമ, 16:1.
 60. ബത്ത്-ശൂവാ – Bath-shua (ശൂവായുടെ മകൾ) 1ദിന, 2:3.
 61. ബത്ത്-ശേബ – Bath-sheba (ശപഥത്തിൻ്റെ പുത്രി) 2ശമൂ, 11:3.
 62. ബയര – Baara (ബുദ്ധിഹീനത) 1ദിന, 8:8.
  ബാ
 63. ബാശെമത്ത് – Basmath (സുഗന്ധി) 1രാജാ, 4:15.
 64. ബാസമത്ത് – Bashemath (പരിമളം) ഉല്പ, 26:34.
  ബി
 65. ബിഥ്യ – Bithiah (യഹോവയുടെ പുത്രി) 1ദിന, 4:18.
 66. ബിൽഹ – Bilhah (ഭീരുത്വം) ഉല്പ, 29:29.
  ബെ
  ബെർന്നീക്ക – Bernice (വിജയിനി) പ്രവൃ, 25:13.
 67. മത്രേദ് – Matred (ഒഴിപ്പിക്കൽ) ഉല്പ, 36:39.
 68. മയഖ – Maacah (മർദ്ദനം) 2ശമൂ, 3:3.
 69. മറിയ – Mary (കൈപ്പുള്ള) മത്താ, 1:18.
 70. മഹലത്ത് – Mahalath (സംഗീതോപകരണം) 2ദിന, 11:18.
 71. മഹ്ലാ – Mahlah (രോഗം) സംഖ്യാ, 26:33.
  മാ
 72. മാർത്ത – Martha (മാന്യവനിത) ലൂക്കൊ, 10:38.
  മി
 73. മിര്യാം – Miriam (കൈപ്പുള്ള) സംഖ്യാ, 26:59.
 74. മിൽക്കാ – Milcah (രാജ്ഞി) ഉല്പ, 11:29.
  മീ
 75. മീഖൾ – Michal (ദൈവത്തെപ്പോലെ ആരുള്ളു) 1ശമൂ, 14:49.
 76. മീഖായ – Michaiah (യഹോവയെപ്പോലെ ആരുള്ളു) 2ദിന, 13:2.
  മെ
 77. മെശൂല്ലേമെത്ത് – Meshullemeth (പകരം കൊടുക്കുന്നവൾ) 2രാജാ, 21:19.
 78. മെഹെതബേൽ – Mehetabel (ദൈവം നന്മ ചെയ്യുന്നു) ഉല്പ, 36:39.
  മേ
 79. മേരബ് – Merab (പെരുപ്പമുള്ള) 1ശമൂ, 14:49.
  യാ
 80. യായേൽ – Jael (കോലാട്) ന്യായാ, 4:17.
  യി
 81. യിസ്ക – Iscah (തുറിച്ചുനോക്കുന്നവൾ) ഉല്പ, 11:29.
  യു
 82. യുവൊദ്യ – Euodias (സൃരഭ്യം) ഫിലി, 4:2.
  യൂ
 83. യൂനീക്ക – Eunice (ഉത്കൃഷ്ടമായ) 2തിമൊ, 1:5.
 84. യൂലിയ – Julia (പിരിഞ്ഞ മുടിയുള്ളത്) റോമ, 16:15.
  യെ
 85. യെഖൊല്യാ – Jecoliah (യഹോവ പ്രാപതൻ) 2ദിന, 26:3.
 86. യെദീദാ – Jedidah (യഹോവയ്ക്ക് പ്രിയപ്പെട്ടത്) 2രാജാ, 22:1.
 87. യെമീമ – Jemima (പ്രാവ്) ഇയ്യോ, 42:14.
 88. യെരീയോത്ത് – Jerioth (കൂടാര മറശ്ശീലകൾ) 1ദിന, 2:18.
 89. യെരൂശാ – Jerusha (കൈവശപ്പെടുത്തിയത്) 2രാജാ, 15:33.
 90. യെഹൂദീത്ത് – Judith (സ്തുതിക്കപ്പെട്ടത്) ഉല്പ, 26:36.
 91. യെഹുദീയ – Jehudijah (സ്തുതിക്കപ്പെട്ടത്) 1ദിന, 4:18.
 92. യെഹോവദ്ദാൻ – Jehoaddan (യഹോവ അവളുടെ ആഭരണം) 2രാജാ, 14:2.
 93. യെഹോശബത്ത് – Jehoshabeath (യഹോവ ന്യായം വിധിച്ചു) 2ശമൂ, 22:11.
 94. യെഹോശേബ – Jehosheba (യഹോവ അവളുടെ ശബഥം) 2രാജാ, 11:2.
  യോ
 95. യോഖേബെദ് – Jochebed (യഹോവ അവളുടെ തേജസ്സ്) പുറ, 6:20.
 96. യോഹന്നാ – Joanna (ദൈവത്തിൻ്റെ കൃപ) ലൂക്കൊ, 24:10.
  രാ
 97. രാഹാബ് – Rahab (മര്യാദയില്ലാത്ത) യോശു, 6:17.
  രി
 98. രിസ്പാ – Rizpah (ചുട്ടുപഴുത്ത) 2ശമൂ, 3:7.
  രൂ
 99. രൂത്ത് – Ruth (സഖി) രൂത്ത്, 1:4.
 100. രൂഹമ – Ruhamah (കരുണ ലഭിച്ചവൾ) ഹോശേ, 2:1.
  രെ
 101. രെയൂമ- Reumah (ഉയർന്ന) ഉല്പ, 22:24.
  രോ
 102. രോദാ – Rhoda (റോസാ പുഷ്പം) പ്രവൃ, 12:13.
  റാ
 103. റാഹേൽ – Rachel (പെണ്ണാട്) ഉല്പ, 29:6.
  റി
 104. റിബെക്കാ – Rebekah (സൗന്ദര്യമുള്ള യുവതി) ഉല്പ, 24:15.
  ലു
 105. ലുദിയ – Lydia (കുനിയുന്നത്) പ്രവൃ, 16:14.
  ലേ
 106. ലേയാ – Leah (തളർന്നത്) ഉല്പ, 29:16.
  ലോ
 107. ലോരൂഹമാ – Loruhamah (കരുണ ലഭിക്കാത്തവൾ) ഹോശേ, 1:6.
 108. ലോവീസ് – Lois (ആഗ്രഹിക്കത്തക്കത്) 2തിമൊ, 1:5.
 109. വസ്ഥി – Vashti (സന്മനസ്സ്) എസ്ഥേ, 1:9.
 110. ശലോമ – Salome (സമാധാനം) മർക്കൊ, 16:1.
  ശി
 111. ശിപ്ര – Shiphrah (സൗന്ദര്യം) പുറ, 1:15.
 112. ശിമെയാത്ത് – Shimeath (അനുസരണം) 2ദിന, 24:26.
 113. ശിമ്രീത്ത് – Shimrith (പ്രകാശനം) 2ദിന, 24:26.
  ശൂ
 114. ശൂവാ – Shua (സമൃദ്ധി) 1ദന, 7:32.
 115. ശൂശന്ന – Susanna (വെള്ളത്താമര) ലൂക്കൊ, 8:3.
  ശെ
 116. ശെബാ – Sheba (ശാന്തത) 1രാജാ, 10:1.
 117. ശെയെരാ – Sherah (ചാർച്ചക്കാരത്തി) 1ദിന, 7:24.
 118. ശെലോമിത്ത് – Shelomith ( സമാധാനപൂർണ്ണം) ലേവ്യ, 24:11.
 119. സഫീര – Sapphira (സൗന്ദര്യമുള്ള) പ്രവൃ, 5:1.
 120. സബ്യാ – Zibiah (പെൺ കലമാൻ) 2രാജാ, 12:1.
  സാ
 121. സാറാ – Sarah (രാജകുമാരി) ഉല്പ, 17:15.
 122. സാറായി – Sarai (രാജ്ഞി) ഉല്പ, 17:15.
  സി
 123. സിപ്പോറ – Zipporah (ചെറിയ പക്ഷി) പുറ, 2:21.
 124. സില്പ – Zilpah (ഒരുതുള്ളി) ഉല്പ, 29:24.
 125. സില്ലാ – Zillah (അന്ധകാരത്തിൻ്റെ നിഴൽ) ഉല്പ, 4:19.
  സു
 126. സുന്തുക – Syntyche (ഭാഗ്യമുള്ളത) ഫിലി, 4:2.
 127. സെബീദാ – Zebudah (ദത്തം) 2രാജാ, 23:36.
  സെ
 128. സെരൂയാ – Zeruiah (വേദനിക്കപ്പെട്ടു) 1ദിന, 2:16.
 129. സേരഹ് – Serah (സമൃദ്ധി) ഉല്പ, 46:17.
  സേ
 130. സേരെശ് – Zeresh (നക്ഷത്രം) എസ്ഥേ, 5:10.
  സോ
 131. സോബേബ – Zobebah (നീരുള്ളത്) 1ദന, 4:8.
 132. ഹഗ്ഗീത് – Haggith (നർത്തകി) 2ശമൂ, 3:4.
 133. ഹദസ്സ – Hadassah (കൊഴുന്ത്) എസ്ഥേ, 2:7.
 134. ഹന്നാ – Hannah (കൃപ) 1ശമൂ, 1:2.
 135. ഹമൂതൽ – Hamutal (അവൻ്റെ ചൂടിൻ്റെ നിഴൽ) 2രാജാ, 23:31.
 136. ഹമ്മോലേഖേത്ത് – Hammoleketh (രാജ്ഞി) 1ധദിന, 7:18.
 137. ഹവ്വാ – Eve (ജീവൻ) ഉല്പ, 3:20.
 138. ഹസ്സെലൊല്പോനി – Hazelelponi (എന്നെ രക്ഷിക്കണമേ) 1ദിന, 4:3.
  ഹാ
 139. ഹാഗാർ – Hagar (അലയുന്ന) ഉല്പ, 16:1.
  ഹു
 140. ഹുൽദാ – Huldah (രാജകുമാരി) 2രാജാ, 22:14.
  ഹൂ
 141. ഹൂശീം – Hushim (ധ്രുതഗതിക്കാരായ) 1ദിന, 8:8.
  ഹെ
 142. ഹെബ്സീബാ – Hephzibah (എൻ്റെ പ്രമോദം അവളിൽ) 2രാജാ, 21:1.
 143. ഹെരോദ്യ – Herodias (വീരൻ്റെ പുത്രി) മർക്കൊ, 6:17.
 144. ഹേലാ – Helah (രോഗി) 1ദിന, 4:5.
  ഹൊ
 145. ഹൊഗ്ലാ – Hoglah (തിത്തിരിപ്പക്ഷി) സംഖ്യാ, 26:33.
  ഹോ
 146. ഹോദേശ് – Hodesh (പുതിയ ചന്ദ്രൻ) 1ദിന, 8:9.

മശീഹമാർ

മശീഹമാർ

“പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.” (യോഹ, 12:34)

ദൈവത്തിന്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരാളാണ്. ആ സന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവനു നിവൃത്തിച്ചു കൊടുക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവാണ് യേശു. (1തിമൊ, 3:14-16). അനേകർക്കും മശീഹ എന്നാൽ യേശുമശീഹയും ക്രിസ്തു എന്നാൽ യേശുക്രിസ്തുവുമാണ്; മറ്റൊരു മശീഹ അഥവാ ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ അസ്വസ്ഥതയാണ്. എന്നാൽ ദൈവത്തിന്നു അനേകം മശീഹമാർ ഉള്ളതായി ബൈബിൾ നമ്മോടു പറയുന്നു:

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമത്തിൽ പുരോഹിതന്മാരും (പുറ, 6:23; 29:21; 1ദിന, 29 22), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 10:10; 16:1; 19:10; 1രാജാ, 1:39; 51; 19:15; 2രാജാ, 9:36; 11:12; 23:30; യെശ, 45:1) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിൽ അഭിഷിക്തൻ യേശുവാണ്. (ലൂക്കൊ, 4:18; പ്രവൃ, 10:38). മേല്പറഞ്ഞ മൂന്നു പദവികളും യേശുവിനുണ്ട്. (മത്താ, 2:2; പ്രവൃ, 3:22; എബ്രാ, 3:1). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ടഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (പ്രവൃ, 4:26). പഴയനിയമ പ്രവാചകന്മാരെയും  അഭിഷിക്തരെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11). കർത്താവിൻ്റെ ജനത്തെ ഭരിക്കുന്ന ഭൗമികരാജാവാണ് അഭിഷിക്തൻ. ശൗൽ മുതലുള്ള പല രാജാക്കന്മാരും അഭിഷിക്തരാണെങ്കിലും, ‘എൻ്റെ അഭിഷിക്തൻ’ (1ശമൂ, 2:35; സങ്കീ, 132:17), ‘എൻ്റെ അഭിഷിക്തന്മാർ’ (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും;  ‘നിൻ്റെ അഭിഷിക്തൻ’ (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്തരാജാവ് ദാവീദിൻ്റെ സ്വന്തപുത്രന്മാരല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). ഈ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17; ദാനീ, 7:27). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു. ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം യിസ്രായേലിനു അവരുടെ വാഗ്ദത്തങ്ങളൊന്നും സാക്ഷാത്കരിക്കാനോ ന്യായപ്രമാണത്താൽ രക്ഷപ്രാപിക്കുവാനോ അവർക്ക് കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ യഹോവയായ ദൈവം (ആവ, 27:9; മത്താ, 1:21) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തുവായി (ലൂക്കൊ, 4:18; പ്രവൃ, 10:38) ജഡത്തിൽ വെളിപ്പെട്ട്, അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശെഹ (Anoint – מָשַׁח – mashach) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് അഭിഷിക്തൻ അഥവാ മശീഹാ/ക്രിസ്തു. (1ശമൂ, 16:6. ഒ.നോ: 16:16). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (Anointed – מָשִׁיחַ – mashiyach) ആണ്. ഗ്രീക്കിൽ ക്രിസ്തുവും (Anointed – Χριστός – Christos). പഴയനിയമത്തിൽ ഒരുപാട് മശീഹമാരുണ്ട്. പുതിയനിയമത്തിൽ മശീഹ യേശുവാണ്. 

പഴയനിയമത്തിലെ മശീഹമാർ:

1. യിസ്രായേൽ (പുരോഹിതൻ, പ്രവാചകൻ, രാജാവ്) 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 13:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6.

2. അഹരോൻ (പുരോഹിതൻ) പുറ, 40:13-16; ലേവ്യ, 8:12.

3. നാദാബ് (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

4. അബീഹൂ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

5. എലെയാസാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

6. ഈഥാമാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

7. ശൗൽ (രാജാവ്) 1ശമൂ, 10:1; 12:3; 12:5; 24:10; 26:9; 26:11; 26:16;  26:23; 2ശമൂ, 1:14; 1:16; 1:21.

8. ദാവീദ് (രാജാവ്) 1ശമൂ, 16:12,13; 2ശമൂ, 2:4; 2:7; 5:3; 5:17; 12:7; 19:21; 2ശമൂ, 22:51; 23:1; 1ദിന, 11:3; 14:8; 2ദിന, 6:42; സങ്കീ, 18:50; 89:20.

9. അബ്ശാലോം (രാജാവ്) 2ശമൂ, 19:10.

10. ശലോമോൻ (രാജാവ്) 1രാജാ, 1:34; 1:39; 1:45; 5:1; 1ദിന, 29:22.

11. സാദോക്ക് (പുരോഹിതൻ) 1ദിന, 29:22 

12. ഹസായേൽ (രാജാവ്) 1രാജാ, 19:15.

13. യേഹൂ (രാജാവ്) 1രാജാ, 19:16; 2രാജാ, 9:3-6; 9:12; 2ദിന, 22:7.

14. എലീശ (പ്രവാചകൻ) 1രാജാ, 19:16. 

15. യോവാശ് (രാജാവ്) 2രാജാ, 11:12; 2ദിന, 23:11)

16. യെഹോവാഹാസ് (രാജാവ്) 2രാജാ, 23:30.

17. കോരെശ് (രാജാവ്) യെശ, 45:1

18. മോശെ (പ്രവാചകൻ, പുരോഹിതൻ) എബ്രാ, 11:26

പുതിയനിയമത്തിലെ മശീഹ/ക്രിസ്തു 

19. യേശുക്രിസ്തു (പുരോഹിതൻ, പ്രവാചകൻ, രാജാവ്) മത്താ, 3:16; പ്രവൃ, 10:38

പുതിയനിയമത്തിൽ യേശുവിനെ കൂടാതെ, മറ്റു രണ്ടഭിഷിക്തനുണ്ട്; ഇസ്രായേലും മോശെയും. യിസ്രായേൽ: “ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനെ വിരോധിക്കുകയും അവന്റെ അഭിഷിക്തനെ വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്യുന്നു.” (പ്രവൃ, 4:26). മോശെ:“പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇതിനെ യേശുക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; ക്രിസ്തു അഥവാ ക്രിസ്റ്റോസ് (ക്രിസ്റ്റോസ്) എന്ന പദത്തെ അഭിഷിക്തൻ (അഭിഷിക്തൻ) എന്ന് പരിഭാഷ ചെയ്യാതെ ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്തതാണ് മിക്ക പരിഭാഷകളിലും ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ മശീഹയെ (മഷിയാഹ്) അഭിഷിക്തൻ (അഭിഷിക്തൻ) എന്ന് പരിഭാഷ ചെയ്തു ചേർത്തിരിക്കുന്നു. എബ്രായർ 11:26-ൽ: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്നു താൻ നിന്ദ സഹിക്കുന്നത് വലിയ ധനമായി മോശെ എണ്ണുകയായിരുന്നു.” ക്രിസ്തുവിൻ്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയതെന്നതിന് പഴയപുതിയ നിയമങ്ങളിൽ നിന്ന് കൃത്യമായ ഓരോ തെളിവുതരാം: ഒന്ന്; ദൈവപുത്രനായ ക്രിസ്തു ദൈവമല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണ്: 1തിമൊ, 3:14-16; യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കൊ, 4:8; 24:36; 1കൊരി, 8:6; എഫെ, 4:6; യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ദൈവല്ലാത്ത ക്രിസ്തുവിൻ്റെ നിന്ദ മോശെ ഒരിക്കലും ധനമായെണ്ണില്ല. രണ്ട്; മോശെയെ സംബന്ധിച്ചും ദൈവപുത്രനായ യേശു ദൈവമല്ല; തന്നെപ്പോലൊരു പ്രവാചകനാണ്: (18:15,18). തന്നെപ്പോലൊരു പ്രവാചകൻ്റെ നിന്ന മോശെ വലിയ ധനമായി എങ്ങനെ എണ്ണും?

ഇതുപോലെ മറ്റൊരു വാക്യംകൂടിയുണ്ട്: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ് ക്രിസ്തുവിന്നു വരേണ്ടിയിരുന്ന കഷ്ടപ്പാടുകളെ പിന്തുടർന്ന് വരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷ്യപ്പെടുത്തിയപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,” (1പത്രൊ, 1:10,11). യേശുക്രിസ്തുവിൻ്റെ ആത്മാവും പരിശുദ്ധാത്മാവും ഒന്നാണെന്ന വാക്യം ശരിയാണെങ്കിലും, സ്പിരിറ്റ് ഓഫ് ക്രൈസ്റ്റ് എന്നത് അഭിഷിക്തന്റെ ആത്മാവ് എന്ന് കൃത്യമായി പരിഭാഷപ്പെടുത്തുമ്പോൾ, “പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തന്റെ ആത്മാവ്, ക്രിസ്തുവിന് വരേണ്ടിയിരുന്ന കഷ്ടപ്പാടുകളെപ്പോലും പിന്തുടർന്ന് വരുന്ന മഹിമയെയും ആരാഞ്ഞിരുന്നു.” പുതിയനിയമത്തിൽ ദൈവമക്കളെല്ലാവരും അഭിഷേകം ചെയ്യപ്പെട്ടവരാണ്. എന്നാൽ വ്യക്തിപരമായി ആരും അഭിഷേകം പ്രാപിക്കാതെ, രക്ഷിക്കപ്പെടുമ്പോൾ യേശുവിന്റെ മേലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ്. ആകയാൽ ദൈവമക്കളെ ക്രിസ്തു (christos) അഥവാ അഭിഷിക്തൻ എന്ന് വിളിച്ചിട്ടില്ല. എന്നാൽ മൂന്നു വാക്യങ്ങളിൽ നാലു പ്രാവശ്യം വിശ്വാസികൾ അഭിഷേകം ചെയ്യപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21. ഒ.നോ: 1യോഹ, 2:20,27). പുരോഹിതന്മാരും രാജാക്കന്മാരും പ്രവാചകന്മാരും ദൈവത്തിൻ്റെ അഭിഷിക്തന്മാരാണ്. ഈ മൂന്നു പദവികളും പുതിയനിയമത്തിൽ യേശുക്രിസ്തുവിനുണ്ട്; ക്രിസ്തുവിലൂടെ ആ പദവികളെല്ലാം ദൈവമക്കൾക്കും ലഭിക്കുന്നു. (റോമ, 8:17). പഴയനിയമത്തിൽ ഈ മൂന്നു പദവികളും ഒരുപോലെയുള്ളത് ദൈവത്തിൻറെ പുത്രനും ആദ്യജാതനുമായ ഇസ്രായേൽ മാത്രമാണ്. (കാണുക: പുരോഹിതന്മാരും രാജാക്കന്മാരും പ്രവാചകന്മാരും ദൈവത്തിൻ്റെ അഭിഷിക്തന്മാരാണ്. ഈ മൂന്നു പദവികളും പുതിയനിയമത്തിൽ യേശുക്രിസ്തുവിനുണ്ട്; ക്രിസ്തുവിലൂടെ ആ പദവികളെല്ലാം ദൈവമക്കൾക്കും ലഭിക്കുന്നു. (റോമ, 8:17). പഴയനിയമത്തിൽ ഈ മൂന്നു പദവികളും ഒരുപോലെയുള്ളത് ദൈവത്തിൻറെ പുത്രനും ആദ്യജാതനുമായ ഇസ്രായേൽ മാത്രമാണ്. (കാണുക: പുരോഹിതന്മാരും രാജാക്കന്മാരും പ്രവാചകന്മാരും ദൈവത്തിൻ്റെ അഭിഷിക്തന്മാരാണ്. ഈ മൂന്നു പദവികളും പുതിയനിയമത്തിൽ യേശുക്രിസ്തുവിനുണ്ട്; ക്രിസ്തുവിലൂടെ ആ പദവികളെല്ലാം ദൈവമക്കൾക്കും ലഭിക്കുന്നു. (റോമ, 8:17). പഴയനിയമത്തിൽ ഈ മൂന്നു പദവികളും ഒരുപോലെയുള്ളത് ദൈവത്തിൻറെ പുത്രനും ആദ്യജാതനുമായ ഇസ്രായേൽ മാത്രമാണ്. [കാണുക:ഇസ്രായേലിന്റെ പദവികൾ]

പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന ക്രിയൊ (chrio -χρίω) എന്ന പദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ നാലെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെയും (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38; എബ്രാ, 1:9) ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെയും കുറിക്കുന്നു. (2കൊരി, 1:21). 

അഭിഷേകത്തെ കുറിക്കുന്ന ക്രിസ്മ (chrîsma – χρῖσμα) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27). 

അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ ക്രിസ്റ്റൊസ് (Christos – Χριστός) എന്ന പദം 530 വാക്യങ്ങളിലായി 569 പ്രാവശ്യമുണ്ട്. അതിൽ 561 പ്രാവശ്യവും നമ്മുടെ കർത്താവായ യേശുവിനെ കുറിക്കുന്നു. ആറ് വാക്യം യിസ്രായേലിനെയും (യോഹ, 12:34; പ്രവൃ, 4:12; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും കുറിക്കുന്നു. (1പത്രൊ, 1:11). 

അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias – Μεσσίας) എന്ന പദം രണ്ടു പ്രാവശ്യവുമുണ്ട്. (യോഹ, 1:41; 4:26). സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യം മശീഹ എന്ന പദമുണ്ട്. എന്നാൽ മൂന്ന് വാക്യങ്ങളിൽ (യോഹ, 4:27; 13:19; പ്രവൃ, 13:25) മൂലഭാഷയിൽ ആ പദമില്ല.

ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയാൻ കാണുക:

ദൈവത്തിൻ്റെ ക്രിസ്തു

ദൈവസൃഷ്ടിയുടെ ആരംഭം

ദൈവസൃഷ്ടിയുടെ ആരംഭം

“ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളിപ്പാട് 3:14)

‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ അവൻ ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് യഹോവാസാക്ഷികൾ വിചാരിക്കുന്നു. ത്രിത്വവിശ്വാസികൾ ക്രിസ്തു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറയുമ്പോൾത്തന്നെ, സർവ്വലോകങ്ങൾക്കും മുമ്പെ അവൻ പിതാവിൽനിന്നു ജനിച്ചവനാണെന്ന് വിശ്വസിക്കുന്നു. എന്നിട്ട്, ജനിപ്പിച്ചുവെന്നു പറഞ്ഞാൽ സൃഷ്ടിച്ചുവെന്ന് അർത്ഥമില്ലെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ‘ജനിക്കുക’ എന്നുപറഞ്ഞാൽ; ‘ശൂന്യതയിൽനിന്നു ഉളവാക്കി’ എന്നു അർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. സൃഷ്ടിക്കപ്പെടുന്നതിനു മുമ്പെ സൃഷ്ടിയുമുണ്ടാകില്ല; ജനിപ്പിക്കപ്പെടുന്നതിനു മുമ്പെ ജനിച്ചവനും ഉണ്ടായിരിക്കില്ല. എന്നുവെച്ചാൽ, സൃഷ്ടിയായാലും ജനിച്ചവനാണെങ്കിലും രണ്ടുകൂട്ടരുടെയും ഉപദേശപ്രകാരം ക്രിസ്തു ആരംഭമുള്ളവനാണ്. അതിനാൽ, “യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നാണ് രണ്ടുപേരുടെയും ഉപദേശം. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തുവെന്ന മഹാദൈവം സൃഷ്ടിയാണെന്ന് പറയുന്ന യഹോവാസാക്ഷികളും സൃഷ്ടിയല്ല; പിതാവിൽനിന്നു ജനിച്ചവനാണെന്ന് പറയുന്ന ട്രിനിറ്റിയും ഒരേ തൂവൽപ്പക്ഷികളാണ്. (കാണുക: നിഖ്യാവിശ്വാസപ്രമാണം)

ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ഹാനോക്കിനൊപ്പം ഈരാദ് മുമ്പെ ഉണ്ടായിരുന്നെങ്കിൽ, അവനെ ജനിപ്പിച്ചുവെന്ന് പറയേണ്ടതില്ലല്ലോ? അതിന് ചിലർ പറയുന്ന ന്യായീകരണം: മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി അവൻ്റെ കടിപ്രദേശത്തു അഥവാ ഗുഹ്യപ്രദേശത്തു (loins) ഉണ്ടായിരുന്നു എന്ന വാക്യമാണ്. (എബ്രാ, 7:10). അബ്രാഹാമിൻ്റെ മൂന്നാം തലമുറയാണ് ലേവി; അബ്രാഹാമിൻ്റെ കടിപ്രദേശത്തുനിന്നല്ല; യാക്കോബിൻ്റെ കടിപ്രദേശത്തുനിന്നാണ് ലേവി ഉത്ഭവിച്ചത്. അതേയർത്ഥത്തിൽ, മനുഷ്യവർഗ്ഗം മുഴുവൻ ആദാമിൻ്റെ കടിപ്രദേശത്തു ഉണ്ടായിരുന്നു എന്നു പറയാവുന്നതാണ്. അതൊരു ആലങ്കാരിക പ്രയോഗമാണ്. ദാവീദിനോടും ക്രിസ്തുവിനോടുമുള്ള ബന്ധത്തിലും അത് മനസ്സിലാക്കാം: ദാവീദിൻ്റെ കടിപ്രദേശത്തിൻ്റെ ഫലമാണ് വാഗ്ദത്തരാജാവായ ക്രിസ്തു. (പ്രവൃ, 2:31,32. ഒ.നോ: ലൂക്കൊ, 1:32). വാഗ്ദത്തരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടതാണ് ക്രിസ്തു. അക്ഷരാർത്ഥത്തിൽ യേശുവെന്ന മനുഷ്യൻ ദാവീദിൻ്റെ സന്തതിയല്ലെന്നു മാത്രമല്ല; മറിയയുടെ സന്തതിപോലുമല്ല. (ലൂക്കൊ, 7:28). പിന്നെങ്ങനെ ക്രിസ്തു ദാവീദിൻ്റെ കടിപ്രദേശത്തുണ്ടാകും? ഇനി, ‘കടിപ്രദേശത്തു ഉണ്ടായിരുന്നു’ എന്നത് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽപ്പോലും, ദൈവം ജീവശാസ്ത്രപ്രകാരം യേശുവിനെ ജനിപ്പിച്ചാലല്ലേ യേശുവിലത് ആരോപിക്കാൻ സാധിക്കയുള്ളു. അതിനാൽ ദൈവത്തിൻ്റെ കടിപ്രദേശത്ത് യേശു ഉണ്ടായിരുന്നെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ, അതിനെക്കാൾ വലിയ ദുരുപദേശമെന്താണ്?

ആരംഭം: ആർഖി (arche – beginning) എന്ന ഗ്രീക്കു പദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

സൃഷ്ടിയുടെ ആരംഭം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം “സൃഷ്ടിയുടെ ആരംഭം” എന്നത് ആദ്യത്തെ സൃഷ്ടിയാണെന്നു അർത്ഥമില്ല; എന്തെന്നാൽ ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് “ഒന്നാമത്തേതു, ആദ്യത്തേതു” എന്നർത്ഥം വരുന്നത്. അല്ലെങ്കിൽ സൃഷ്ടിക്ക് “കാരണം” എന്നാണ് അർത്ഥം വരുന്നത്. അതായത്, “ദൈവസൃഷ്ടികളുടെ ആരംഭം” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരും. ഉദാഹരണം: “അടയാളങ്ങളുടെ ആരംഭം” എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് നോക്കുക. (2:12). അവിടെ, ‘അടയാളങ്ങൾ’ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് “ആരംഭം” എന്ന പ്രയോഗത്തിനു ആദ്യത്തെ അടയാളമെന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. (യോഹ, 2:6-11). ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്യം കാണുക: “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.’ (സദൃ, 1:7). ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേതെന്നോ, ആദ്യത്തേത് എന്നൊന്നുമല്ലല്ലോ അർത്ഥം; ഭക്തൻ്റെ ജ്ഞാനത്തിനു കാരണം യഹോവാഭക്തിയാണ്. ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന ക്റ്റിസിയൊസ് (ktiseos – creation, creature) ഏകവചനമാണ്. മറ്റൊരുദാഹരണം: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും ക്രിയ ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്; എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. “സൃഷ്ടികളുടെ ആരംഭത്തിൽ അവരെ ആണും പെണ്ണുമായി ഉണ്ടാക്കി” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും; അത് വാസ്തവം അല്ലാത്തതിനാലാണ് “സൃഷ്ടിയുടെ ആരംഭം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം, ക്റ്റിസ്മ (ktisma – creatures) ആണ്. ബഹുവചനത്തിന് തെളിവു കാണുക: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18. ഒ.നോ: വെളി, 8:9). “അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു” എന്നാണ് ഈ.ആർ.വി. പരിഭാഷ. ഇവിടെ “സൃഷ്ടികൾ” എന്ന ബഹുവചനം നോക്കുക: വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യസ്ഥാനം അഥവാ ഒന്നാമത്തേത് ആകാൻ വേണ്ടിയാണ് വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. അതിനാൽ, ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു പറഞ്ഞാൽ; ദൈവസൃഷ്ടിക്ക് കാരണം, മൂലാധാരം എന്നൊക്കെയാണ് അർത്ഥം. (എബ്രാ, 1:10). ഭാഷയുടെ വ്യാകരണനിയമങ്ങളെയൊക്കെ അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കുമ്പോഴാണ് ദുരുപദേശം ആകുന്നത്. 

‘ദൈവസൃഷ്ടിയുടെ തലവൻ’ എന്നാണ് വിശുദ്ധഗ്രന്ഥം പരിഭാഷ. “The Source of the Creation of God. ദൈവസൃഷ്ടിയുടെ ഉറവിടം.” (Aramaic Bible in Plain English), “The Chief of the creation of God. ദൈവസൃഷ്ടിയുടെ തലവൻ.” (Literal Standard Version), “The ruler of God’s creation. ദൈവസൃഷ്ടിയുടെ അധിപൻ.” (New International Version), “The Originator of God’s creation. ദൈവത്തിന്റെ സൃഷ്ടിയുടെ കാരണഭൂതൻ.” (Berean Study Bible), “The Head of God’s creation. ദൈവസൃഷ്ടിയുടെ തലവൻ.” (New Heart English Bible), Highest ruler of God’s creation. ദൈവസൃഷ്ടിയുടെ ഉന്നത ഭരണാധികാരി.” (Free Bible Version). എന്നിങ്ങനെയാണ് പല പരിഭാഷകളിലും. മേല്പറഞ്ഞ പരിഭാഷയിലൊക്കെ ആരംഭമെന്നാണോ അർത്ഥം? യേശുക്രിസ്തു അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായ വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപമാണ്. (കൊലൊ, 1:15; 2:8). അദൃശ്യദൈവത്തിൻ്റെ പ്രതിമ മറ്റൊരു വ്യക്തിയാണെന്നും ദൈവത്തിൻ്റെ സൃഷ്ടിയാണെന്നുമൊക്കെ വിശ്വസിക്കുന്നത് ഏതാത്മാവിലാണെന്ന് മനസ്സിലാകുന്നില്ല. “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങളാകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:16,17). യേശുക്രിസ്തുവാണ് സകലത്തിൻ്റെയും സ്രഷ്ടാവ്: സങ്കീർത്തനം 102:25 ഉദ്ധരിച്ചുകൊണ്ട് പുത്രനാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് എബ്രായലേഖകൻ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. “പുത്രനോടോ: കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). അദൃശ്യദൈവത്തിൻ്റെ പ്രതിമയെന്ന നിലയിലാണ് അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നത്. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ മഹാദൈവത്തെ ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം.

“അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് നമുക്കുള്ളത്. (യെശ, 45:15; കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമാണ് യഹോവ അഥവാ യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:10). ദൈവത്തിൻ്റെ പ്രതിരൂപമായവനാണ് സ്വർഗ്ഗസിംഹാസനത്തിൽ മനഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് (യെഹെ, 1:26) ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചതും (യോഹ, 1:3, 10; കൊലൊ, 1:16; എബ്രാ, 1:2); ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും (ഉല്പ, 1:26,27; 2:7; റോമ, 5:14); ആദാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതും; യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (6:1-5), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചതും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായി (1തിമൊ, 3:16) മരിച്ചുയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; യോഹ, 12:41; വെളി, 4:1-8; മത്താ, 18:11) പൂർണ്ണമനുഷ്യൻ മാത്രമായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചതും (ലൂക്കൊ, 1:68; യോഹ, 1:1; 1കൊരി, 15:21; 1തിമൊ, 2:5,6; 3:16; 2തിമൊ, 2:8; എബ്രാ, 2:14,15); പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി പ്രത്യക്ഷനായി (മത്താ, 3:16; പ്രവൃ, 2:3) വ്യക്തികളെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളം ദൈവമക്കളുടെ കൂടെയിരിക്കുന്നതും.  (മത്താ, 28:19; യോഹ, 3:6; 16:13). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ നിത്യപിതാവായ (യെശ, 9:6) യേശുവിനെയല്ലാതെ മറ്റൊരു ദൈവവ്യക്തിയെ ആർക്കും കാണാൻ കഴിയില്ല.” (യോഹ, 8:24, 28; 10:30; 14:7, 9; 15:24). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:5,6). സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

ഏകജാതനും ആദ്യജാതനും

ഏകജാതനും ആദ്യജാതനും

യേശുക്രിസ്തുവിനെ ഏകജാതനെന്ന് വിളിച്ചിരിക്കയാൽ അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ഏകജാതനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അപ്പോൾത്തന്നെ അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്ന വിവരം ബോധപൂർവ്വം അവർ മറക്കുകയും ചെയ്യുന്നു. യേശുവിനെ, ഏകജാതനെന്ന് അഞ്ചുപ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോ, 4:9). ആദ്യജാതനെന്നു അഞ്ചുപ്രാവശ്യം വിളിച്ചിട്ടുണ്ട്. (റോമ, 8:29; കൊലോ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്നതും ആദ്യജാതനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്നല്ലാതെ, യഥാർത്ഥത്തിൽ ഏകജാതനും ആദ്യജാതനും ആയിരിക്കാൻ കഴിയില്ലെന്ന് വസ്തുത അനേകരും അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കയോ ചെയ്യുന്നു. ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒറ്റപ്പുത്രൻ എന്നൊക്കെയാണ്. ആദ്യജാതനെന്നാൽ; ആദ്യത്തെ പുത്രൻ, മക്കളിൽ മൂത്തപുത്രൻ എന്നൊക്കെയാണ്. ഈ പദവികളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ പരസ്പരവിരുദ്ധമാകും. ഇനി, ഈ പദവികളിൽ ഏതെങ്കിലും ഒരെണ്ണം അക്ഷരാർത്ഥത്തിലും അടുത്തൊരണ്ണം പദവിയാണെന്നും മനസ്സിലാക്കാമെന്ന് വെച്ചാലോ; അപ്പോഴും യേശുവിന് യോജിക്കില്ല. ഉദാഹരണത്തിന് ഏകജാതനെന്ന പദമെടുക്കാം: യേശു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്നു പറയാൻ ബൈബിൾ സമ്മതിക്കില്ല. എന്തെന്നാൽ, ദൈവത്തിന് വേറെയും മക്കളുണ്ട്: ദൂതന്മാരും (ഇയ്യോ, 1:6), ശേത്തിൻ്റെ സന്തതികളും (ഉല്പ, 6:2), ആദാമും (ലൂക്കൊ, 3:38), യിസ്രായേലും (പുറ, 4:22), എഫ്രയീമും (യിരെ, 31:9), വിശ്വാസികളും (1യോഹ, 3:2) ദൈവത്തിൻ്റെ മക്കളാണ്. പിന്നെങ്ങനെ ക്രിസ്തു ഏകജാതനാകും? ഇനി, ആദ്യജാതനെന്ന പദം അക്ഷരാർത്ഥത്തിൽ എടുക്കാൻ പറ്റുമോന്ന് നോക്കാം: നിഖ്യാവിശ്വാസപ്രമാണം പറയുംപോലെ, യേശു സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചവനാണ്; അതിനാൽ അവൻ ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് പറഞ്ഞാലോ; അതും ബൈബിൾ സമ്മതിക്കില്ല. എന്തെന്നാൽ, ആദ്യത്തെ സൃഷ്ടിയെന്നോ, ആദ്യം ജനിപ്പിച്ച പുത്രനെന്നോ ഉള്ള അർത്ഥത്തിൽ ആദ്യജാതൻ ഒരിടത്തും പ്രയോഗിച്ചിട്ടില്ല. അഞ്ചിടത്തും പ്രയോഗിച്ചിരിക്കുന്നത് വ്യത്യസ്ത അർത്ഥങ്ങളിലാണ്. അതിനാൽ, ഏകജാതനെന്നും ആദ്യജാതനെന്നും അവനെ വിളിച്ചിരിക്കുന്നത് അക്ഷരാർത്ഥത്തിലല്ല; അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം പദവികളിൽ രണ്ടെണ്ണം മാത്രമാണെന്ന് മനസ്സിലാക്കാം.

പഴയനിയമത്തിൽ ഏകജാതനെന്ന പ്രയോഗം ആറ് പ്രാവശ്യമുണ്ട്; (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10). അതിൽ ആദ്യത്തെ മൂന്നു പ്രയോഗം യിസ്ഹാക്കിനെ കുറിക്കുന്നതാണ്. യിസ്ഹാക്ക് അബ്രാഹാമിൻ്റെ ഏകജാതനല്ല; വാഗ്ദത്ത സന്തതിയെന്ന നിലയിൽ അവന് ദൈവം കൊടുത്ത പദവിയാണ്. അബ്രാഹാമിന് മിസ്രയീമ്യ ദാസിയിൽ ജനിച്ച മൂത്തമകനായ യിശ്മായേൽ ഉള്ളപ്പോഴാണ് ദൈവം യിസ്ഹാക്കിനെ ഏകജാതനെന്നു വിളിക്കുന്നത്. (ഉല്പ, 22:2,12,16). തുടർന്ന് സാറ മരിച്ചശേഷം കെതൂറായിൽ ആറ് മക്കൾകൂടി അബ്രാഹാമിനു ജനിച്ചു. (ഉല്പ, 25:1,2; 1ദിന, 32). കെതൂറായിൽ മാത്രമല്ല മക്കളുണ്ടായിരുന്നത്; വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം ദാനങ്ങൾ കൊടുത്തതായി പറയുന്നുണ്ട്. (25:6). ഹാഗാറിനെ അബ്രാഹാമിൻ്റെ വെപ്പാട്ടിയായി പറഞ്ഞിട്ടില്ല; അവൾ സാറായിയുടെ ദാസിയായിരുന്നു. (ഉല്പ, 16:1). അതിനാൽ ഒന്നിലധികം വെപ്പാട്ടികളും അവരിൽ മക്കളും ഉണ്ടായിരുന്നതായി മനസ്സിലാക്കാം. പിന്നെയും രണ്ടായിരം വർഷങ്ങൾക്കിപ്പുറം എബ്രായലേഖകൻ കുറഞ്ഞത് എട്ടു മക്കളെങ്കിലും ഉള്ളവനായ അബ്രാഹാമിൻ്റെ വിശ്വാസത്തെ പരാമർശിക്കുമ്പോൾ അതിലൊരാളായ യിസ്ഹാക്കിനെ വീണ്ടും അബ്രാഹാമിൻ്റെ ഏകജാതനെന്നാണ് വിശേഷിപ്പിക്കുന്നത്. (11:18). അപ്പോൾ ഏകജാനെന്ന ബൈബിൾ പ്രയോഗത്തിന് ഏകപുത്രനെന്നു മാത്രമല്ല; അതൊരു സവിശേഷ പദവിയായിട്ടും ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. അടുത്ത മൂന്നു പ്രയോഗം യിസ്രായേലിനോടുള്ള ബന്ധത്തിൽ ആലങ്കാരികമായി പറയുന്നതാണ്. ഏകജാനെന്ന പദം അക്ഷരാർത്ഥത്തിൽ പഴയനിയമത്തിലില്ല; യിഫ്താഹിൻ്റെ മകളെ കുറിക്കാൻ ഏകപുത്രി എന്നൊരു പ്രയോഗമുണ്ട്. (ന്യായാ, 11:34). പുതിയനിയമത്തിൽ ഏകസന്തതി അഥവാ ഏകജാതൻ/ജാതയെ കുറിക്കുന്ന മോണോജെനസ് (monogenes) എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. നയിനിലെ വിധവയുടെ മകൻ (ലൂക്കോ, 7:12), പള്ളിപ്രമാണിയായ യായിറൊസിൻ്റെ മകൾ (ലൂക്കൊ, 8:42), അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലൻ (ലൂക്കൊ, 9:38), യിസ്ഹാക്ക് (എബ്രാ, 11:18), യേശുക്രിസ്തു (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9).

പഴയനിയമത്തിൽ ആദ്യജാതനെന്ന പ്രയോഗം നൂറ്റിയിരുപത് പ്രാവശ്യത്തോളമുണ്ട്. ആദ്യപ്രയോഗം കനാൻ്റെ ആദ്യജാതനായ  സീദോനെ കുറിക്കുന്നു. (ഉല്പത്തി 10:15). പഴയനിയമത്തിൽ ആദ്യജാതൻ അധികം സ്ഥാനത്തും അക്ഷരാർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സവിശേഷ പദവിയായിട്ടും ആദ്യജാതൻ ഉപയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്: (പുറ, 4:22). യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏകമകനായിട്ടും ആദ്യമകനായിട്ടുമാണ് കാണുന്നത്. (പുറ, 4:23). എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്: (യിരെ, 31:9). എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല; അത് ദൈവം കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്: (സങ്കീ, 89:27). അതിനാൽ അതും ഒരു പദവിയാണെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ആദ്യജാതനെ കുറിക്കുന്ന പ്രോടൊടൊകൊസ് (prototokos) എന്ന ഗ്രീക്കുപദവും ഒൻപത് പ്രാവശ്യമുണ്ട്. യേശുവിനെ മറിയയുടെ ആദ്യജാതനെന്ന് രണ്ടു പ്രാവശ്യം വിളിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7), യിസ്രായേലിൻ്റെ ആദ്യജാതന്മാർ: (എബ്രാ, 11:28), ആദ്യജാതന്മാരുടെ സഭ (യിസ്രായേൽ): (എബ്രാ, 12:23), യേശു ദൈവത്തിൻ്റെ ആദ്യജാതൻ: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; അത് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. (ലൂക്കൊ, 7:28). മഹാദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ പൂർണ്ണമനഷ്യനായി ലോകത്തിൽ വെളിപ്പെട്ടതിനാലാണ് അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാൽ, ആദ്യജാതനെ കുറിക്കുന്ന പുതിയനിയമത്തിലെ ഒമ്പതു പ്രയോഗങ്ങളും അക്ഷരാർത്ഥത്തിലല്ല; സവിശേഷമായ പദവിയാണെന്ന് മനസ്സിലാക്കാം.

ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ പദവിയാണെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം: ഈ പദവികൾ യേശുക്രിസ്തുവെന്ന ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവത്തിൻ്റെ പദവികളല്ല; അവൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവികളാണ്. (1തിമൊ, 3:14-16; എബ്രാ, 4:15). അതിനാൽ ഈ പദവികൾ നിത്യമല്ല; താല്ക്കാലികമാണ്. എന്തെന്നാൽ ഇന്നലെയും ഇന്നുമെന്നേക്കുമുള്ള മഹാദൈവത്തെയല്ല ബൈബിൾ പുത്രനെന്നും ഏകജാതനെന്നും ആദ്യജാതനെന്നും വിശേഷിപ്പിക്കുന്നത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനെയാണ്. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16; എബ്രാ, 13:8). യേശുക്രിസ്തുവെന്ന മഹാദൈവം ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്; അതവരുടെ ദൈവവചനത്തിലുള്ള അജ്ഞത മാത്രമാണ്. രണ്ടുകാര്യങ്ങൾ പറയാം: ഒന്ന്; സത്യദൈവത്തിന് സകലവും സൃഷ്ടിക്കുവാനല്ലാതെ, ആരുടെയും സൃഷ്ടിയാകാനോ, ആരിൽനിന്നും ജനിക്കുവാനോ കഴിയില്ല. എന്തെന്നാൽ അവൻ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്. അതിനാൽ അവൻ്റെ സ്ഥായിയായ രൂപമോ സ്വഭാവമോ അവന് ത്യജിക്കുവാൻ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). രണ്ട്; യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവർ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ നിത്യപുത്രനെ ഇതുവരെ അറിഞ്ഞിട്ടില്ല. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയും നിത്യരാജാവുമായ ഒരു ദൈവസന്തതി പഴയനിയമത്തിലുണ്ട്. അവനെ അറിയാത്തതുകൊണ്ടാണ്, അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ മനുഷ്യനായി വെളിപ്പെട്ട അവൻ്റെ ദൈവത്തെപ്പിടിച്ച് നിത്യപുത്രനാക്കിയത്. (കാണുക: ദൈവപുത്രൻ)

നിസ്തുല്യപുത്രൻ: ഏകജാതനെന്നതും ആദ്യജാതനെന്നതും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ്റെ പദവികൾ മാത്രമാണെങ്കിൽ, ആ പദവികളുടെ അർത്ഥമെന്താണെന്ന് ഒരു ചോദ്യം വരും. ഏകജാതനെന്നത് ക്രിസ്തുവിൻ്റെ നിസ്തുലജനനത്തെ കുറിക്കുന്നതാണ്. എന്നാൽ പലനിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് കാണാൻ കഴിയും. ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ ഒരാളാണ് യേശുവെന്ന ദൈവപുത്രൻ. എന്നാൽ, അനേകം പുത്രന്മാരെപ്പോലെ ഒരാളല്ല ക്രിസ്തു. എല്ലാ പുത്രന്മാരിൽനിന്നും ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്ന്; അവൻ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രനാണ്: ജീവനുള്ള ദൈവമായ യഹോവ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരോട് പറയാൻ വേണ്ടി മഗ്ദലക്കാരത്തി മറിയയോട് ഇപ്രകാരം പറഞ്ഞു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് എൻ്റെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ പിതാവും നിങ്ങളുടെ ദൈവവും എന്നുപറഞ്ഞത്? ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാരുടെയോ മനുഷ്യരുടെയോ പുത്രത്വത്തിന് തുല്യമായിരുന്നില്ല ക്രിസ്തുവിൻ്റെ പുത്രത്വം. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് പറയുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ഞങ്ങളുടെ പിതാവെന്നോ ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3; 1:17) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്തെന്നാൽ അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകസത്യദൈവവും പിതാവുമായ യഹോവയുടെ പ്രത്യക്ഷതയായ പുത്രനായിരുന്നു. ആ നിലയിൽ അവൻ നിസ്തുലനാണ്. (കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം). രണ്ട്; വചനം ജഡമായ പുത്രനെന്ന നിലയിൽ അവൻ നിസ്തുലനാണ്: (യോഹ, 14). പഴയനിയമത്തിലെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനമാണ് കാലസമ്പൂർണ്ണതയിൽ ജഡമായത്. (യോഹ, 1:14; ഗലാ, 4:4). ആ നിലയിലും അവൻ നിസ്തുല്യനാണ്. (വചനം ദൈവം ആയിരുന്നു). മൂന്ന്; അവൻ കന്യകാജാതനാണ്: ആ നിലയിലും അവൻ നിസ്തുലനാണ്. (മത്താ, 1:22). നാല്; അവൻ പാപമറിയാത്തവനാണ്. ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു. എന്നാൽ ക്രിസ്തു തൻ്റെ ഐഹിക ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (2കൊരി, 5:21; 1പത്രൊ, 2:22). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. അഞ്ച്; ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20; എഫെ, 1:4; എബ്രാ, 1:1). ആ നിലയിലും അവൻ നിസ്തുലനാണ്. 

ഏകജാതൻ: പല നിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് മുകളിൽ നാം കണ്ടു. അതിൽ ഏകജാതനെന്ന പദവിക്ക് കാരണമായ നിസ്തുല്യത എന്താണ്? ആരുടെ പുസ്തകത്തിലാണോ ഏകജാതനെന്ന പദമുള്ളത്; ആ പുസ്തകത്തിലുള്ള ക്രിസ്തുവിൻ്റെ നിസ്തുല്യതയെന്താണോ, അതാണ് ഏകജാതനെന്ന പദവിക്കടിസ്ഥാനം. യോഹന്നാൻ്റെ പുസ്തകത്തിലാണ് ‘ഏകജാതൻ’ എന്ന പ്രയോഗമുള്ളത്: യോഹ, 1:14; 1:18; 3:16; 3:18; 1യോ, 4:9). യോഹന്നാൻ്റെ ക്രിസ്തു; ദൈവത്തിൻ്റെ വചനം ജഡമായ പുത്രനാണ്. ദൈവത്തിന് അനേകം മക്കളുണ്ടെന്ന് നാം മുകളിൽ കണ്ടതാണ്. എല്ലാ മക്കളിൽ നിന്നു വ്യത്യസ്തമായി, ദൈവത്തിൻ്റെ വചനം ജഡമായ പുത്രനെന്ന നിലയിലാണ്, അവനെ ഏകജാനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളം ഓശാന നൂതന പരിഭാഷയിൽ: യോഹന്നാൻ 1:14; 3:16; 3:18 തുടങ്ങിയവയിൽ ‘നിസ്തുലപുത്രൻ’ എന്നാണ് പരിഭാഷ. International Standard Version-ൽ എല്ലായിടത്തും Unique Son എന്നാണ് പരിഭാഷ. Complete Jewish Bible-ൽ യോഹന്നാൻ 1:18; 3:16; 3:18 എന്നീ വാക്യങ്ങളിൽ Unique Son എന്നാണ്. അതിനാൽ ഏകജാതനെന്ന പദവിയുടെ അർത്ഥം “വചനം ജഡമായ പുത്രൻ എന്നാണ്. (യോഹ, 1:14). (കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു)

സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നും വിഭിന്നമാണ് യോഹന്നാൻ്റെ സുവിശേഷം. യോഹന്നാനിൽ സുവിശേത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ യോഹന്നാനിലെ ക്രിസ്തു ആരാണെന്നറിയണം. നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ (perspective) കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം അഥവാ തുടക്കം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിലാണ് ക്രിസ്തു ജനിക്കുന്നത്. മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. രണ്ടു പേർക്കാണ് വംശാവലിയില്ലാത്തത്; ദൈവത്തിനും ദാസനും. ദൈവം ജനനമോ മരണമോ ഇല്ലാത്തവനും എന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (ദാനീ, 4:34;12;7; 1തിമൊ, 1:7). അതിനാൽ വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനാണെന്ന് മനസ്സിലാക്കാം. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. അതിനാൽ ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. അതെല്ലാം അക്ഷരാർത്ഥത്തിലാണെന്ന് കരുതരുത്; പ്രതിരൂപകാത്മകമായും, ആത്മികമായും, ആലങ്കാരികമായും ബൈബിൾ പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ വലിയ കുഴപ്പമാണ്. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ മനുഷ്യനാണ് ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവത്തിന് അവതരിക്കാനോ തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് ജഡമായിത്തീരാനോ കഴിയില്ല; ദൈവം ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. അതാണ് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യം. (1തിമൊ, 3:14-16; 1പത്രൊ, 1:20). എന്തെന്നാൽ ദൈവം ഗതിഭേദത്താൽ ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17; മലാ, 3:6). ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്, ‘വചനം ജഡമായിത്തീർന്നു’ എന്നത്. (യോഹ, 1:14). പഴയനിയമത്തിലെ ദവാർ അഥവാ വചനം ദൈവത്തിൻ്റെ വായിലെ വചനമാണ്; അല്ലാതെ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയല്ല: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6; ഉല്പ, 1:24). അതിനാലാണ് അവൻ മുഖാന്തരം അഥവാ വചനം മുഖാന്തരം സകലവും ഉളവായിയെന്ന് പറഞ്ഞിരിക്കുന്നത്. (യോഹ, 1:3,10). യോഹന്നാൻ 1:1-ൽ ‘വചനം ദൈവത്തോടു കൂടെയായിരുന്നു’ എന്ന പ്രയോഗം വചനത്തിന് ആളത്തം കല്പിച്ചുകൊണ്ട് ആലങ്കാരികമായി പറയുന്നതാണ്. അല്ലാതെ വചനം മറ്റൊരു വ്യക്തിയല്ല. (കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു)

യഥാർത്ഥത്തിൽ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ഒരുകുഞ്ഞ് മാത്രമുള്ള വ്യക്തിക്ക് ആ കുഞ്ഞ് ഏകജാതനോ ഏകജാതയോ ആയിരിക്കും. മറ്റൊരു കുഞ്ഞ് ജനിക്കുകയോ, ദത്തെടുക്കപ്പെടുകയോ ചെയ്താൽ, ഏകജാതൻ ആദ്യജാതൻ അഥവാ മൂത്തപുത്രനായിമാറും. ആ പുത്രന് പിന്നെയൊരിക്കലും ഏകജാതനെന്ന പദവി ഉണ്ടാകില്ല. യേശുവിന്റെ കാര്യത്തിൽ ത്രിത്വക്കാർക്ക് ഇത് ബാധകമല്ലേ? യേശുവെന്ന പുത്രന് രണ്ടുപദവിയും ഒരുപോലെയുണ്ട്. അക്ഷരാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനാണെന്ന് പറഞ്ഞാൽ അതേയർത്ഥത്തിൽ അവൻ ആദ്യജാതനുമാണ്; അപ്പോഴത് പരസ്പരവിരുദ്ധം (contradiction) ആകും. ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും യേശുവിൻ്റെ പദവിയാണ്. യഥാർത്ഥത്തിൽ ഒരാൾക്ക് ദൈവത്തിൻ്റെയും മനുഷ്യൻ്റെയും പുത്രനായിരിക്കാൻ കഴിയില്ലെന്നതും, ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ലെന്നതും ഗ്രഹിക്കാൻ കഴിയാതെവണ്ണം ത്രിത്വവിശ്വാസികളുടെ ഹൃദയം തടിച്ചിരിക്കയാൽ, ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും ഏകജാതാനെന്നതും ആദ്യജാനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്നറിയാതെ, സ്രഷ്ടാവും നിത്യപിതാവുമായവനെ സർവ്വകാലങ്ങൾക്കുമുമ്പെ പിതാവിൽ നിന്ന് ജനിച്ച ഏകപുത്രനാണെന്ന് അനേകരും മനസ്സിലാക്കുന്നു.

ആദ്യജാതൻ: ദൈവത്തിനു കോടാനുകോടി മക്കളുണ്ട്: സ്വർഗ്ഗത്തിലെ ദൂതന്മാരും (ഇയ്യോ, 1:6; 2:1; 38:6), ഭൂമിയിലെ മനുഷ്യരും (യെശ, 64:8; മലാ, 2:10; എബ്രാ, 2:14,15) ദൈവത്തിൻ്റെ മക്കളാണ്. ദൈവത്തിൻ്റെ ആദ്യത്തെ മക്കൾ ദൂതന്മാരാണ്. (ഇയ്യോ, 1:6). ആദാമാണ് രണ്ടാമത്തെ മകൻ: (ലൂക്കൊ, 3:38). മൂന്നാമത്തെ മക്കൾ ശേത്തിൻ്റെ സന്തതികളാണ്: (ഉല്പ, 6:2). നാലാമത്തെ മകൻ യിസ്രായേലാണ്: (പുറ, 4:22). അഞ്ചാമത്തെ മകൻ എഫ്രയീമാണ്: (യിരെ, 31:9). ആറാമത്തെ മകൻ യേശു: (മത്താ, 8:29). ഏഴാമത്തെ മക്കൾ ക്രിസ്തുവിശ്വാസികൾ: (1യോഹ, 3:2). ഇതിൽ അക്ഷരാർത്ഥത്തിൽ ആണെങ്കിൽ, ആദ്യജാതന്മാരെന്ന് ബഹുവചനത്തിൽ ദൂതന്മാരെയും, ഏകവചനത്തിൽ ആദാമിനെയും വിളിക്കാം; ക്രിസ്തുവെങ്ങനെ ആദ്യജാതനാകും? ഇനി, ആദ്യജാതനെന്ന് അക്ഷരംപ്രതി വിളിച്ചിരിക്കുന്നത് മൂന്നുപേരെയാണ്: യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശുക്രിസ്തു (റോമ, 8:29). ദാവീദിനെ ആദ്യജാതനാക്കുമെന്നും പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). മേല്പറഞ്ഞതൊന്നും അക്ഷരാർത്ഥത്തിലല്ല; പദവിയാണ്. അതിലും ആദ്യജാതനെന്ന് ആദ്യം പറഞ്ഞിരിക്കുന്നത് ക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. അതിനാൽ ആദ്യജാതനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും അനേകരും ഒന്നും അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയോ ചെയ്യൂന്നു. ഏകജാതൻ എന്ന പ്രയോഗത്തിനടിസ്ഥാനം ‘ വചനം ജഡമായവൻ’ എന്നാണെങ്കിൽ; അദ്യജാതൻ എന്ന പ്രയോഗത്തിനടിസ്ഥാനം പലതാണ്:

1. സഹോദരന്മാരിൽ ആദ്യജാതൻ: “അവൻ (ദൈവം) മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ദൈവം, ക്രിസ്തു അഥവാ തൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെ പ്രായശ്ചിത്ത മരണം മുഖാന്തരം നമ്മെ ദത്തെടുത്തതു കൊണ്ടാണ് അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്നത്: “തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.” (എഫെ, 1:5,6). ലോകസ്ഥാപനത്തിനു മുമ്പെ അവനിൽ നമ്മെ കാണുകയും തൻ്റെ സർവ്വജ്ഞാനതാൽ തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.(എഫെ, 1:4). നാമിനി അവൻ്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടും ഏകീഭവിക്കാനുള്ളവരാണ്. (റോമ, 6:5). ക്രിസ്തു മുഖാന്തരം നാം ദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയപ്പോൾ, ക്രിസ്തുവിന് ദൈവത്തിൻ്റെ ആദ്യജാതനെന്ന പദവി കൈവന്നു. (യോഹ, 3:16; റോമ, 8:17; 1യോഹ, 3:2). വിശ്വാസികളെല്ലാവരും ദൈവത്തിൻ്റെ അനന്തര ജാതന്മാരുമായി.

2. സർവ്വസൃഷ്ടിക്കും ആദ്യജാതൻ: “അവൻ (ക്രിസ്തു) അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). ഈ വാക്യത്തെ ത്രിത്വവിശ്വസികളും യഹോവസാക്ഷികളും ഒരുപോലെ തെറ്റിദ്ധരിക്കുന്നു. “സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചുവെന്ന് ത്രിത്വം വിശ്വസിക്കുന്നു.” യഹോവസാക്ഷികളാകട്ടെ; “ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് യേശുവെന്ന് വിശ്വസിക്കുന്നു.” രണ്ടുകൂട്ടരും ഒരേ തൂവൽപ്പക്ഷികളാണ്. എന്നാൽ ടിനിറ്റിയുടെ ഉത്ഭവം നിഖ്യായിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയതാകയാൽ അവനൊരു അതിബുദ്ധി കാണിച്ചു; ‘ജനിച്ചവൻ സൃഷ്ടിയല്ല’ എന്നുകൂടെച്ചേർത്തു. ജനിച്ചവൻ പിന്നെയാരാണ്? ‘ജനിക്കുക’ എന്നു പറഞ്ഞാൽ ‘പുതുതായി ഒന്നു ഉത്ഭവിക്കുക, ഇല്ലാതിരുന്ന ഒന്നു ഉളവാകുക’ എന്നൊക്കെയാണർത്ഥം. അറിയൂസിൻ്റെ വാദവും അതുതന്നെയായിരുന്നു. എന്നാൽ വസ്തുത എന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമെന്ന നിലയിലാണ് അവനെ ആദ്യജാതനെന്ന് വിളിക്കുന്നത്. (കൊലോ, 1:15; 2:9). മലയാളം ഓശാന ബൈബിൾ നൂതനപരിഭാഷയിൽ നിന്ന് ആ വാക്യം ചേർക്കുന്നു: “ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു.” ചില ഇംഗ്ലീഷ് പരിഭാഷകളിലെ പ്രയോഗം നോക്കാം: “existence before all living things; എല്ലാ ജീവജാലങ്ങൾക്കും മുമ്പുള്ള അസ്തിത്വം. (Bible in Basic English). “He is supreme over all creation; അവൻ എല്ലാ സൃഷ്ടികൾക്കും മീതെ ഉന്നതനാണ്.” (Complete Jewish Bible, 1998). “He was before all creation; എല്ലാ സൃഷ്ടികൾക്കും മുമ്പായിരുന്നവൻ.” (Free Bible Version). “the prime author of all creation; എല്ലാ സൃഷ്ടികളുടെയും മഖ്യ കാരണക്കാരൻ.” (Haweis New Testament). “existing before all creation; എല്ലാ സൃഷ്ടികൾക്കും മുമ്പ് നിലനിൽക്കുന്നവൻ.” (New Heart English Bible). “He existed before anything was created and is supreme over all creation; എല്ലാം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് അവൻ ഉണ്ടായിരുന്നു, എല്ലാ സൃഷ്ടികൾക്കും അത്യുന്നതനാണ്.” (New Living Translation). “Primal Source of all creation; എല്ലാ സൃഷ്ടികളുടെയും പ്രാഥമിക ഉറവിടം.” (Worrell New Testament). ഇവിടെയൊന്നും സൃഷ്ടികൾക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനെന്നോ, ജനിക്കപ്പെട്ടവനെന്നോ അല്ല അതിൻ്റെയർത്ഥം; സൃഷ്ടികൾക്ക് മുമ്പേയുള്ളവൻ, കാരണഭൂതൻ, സ്രഷ്ടാവ് എന്നൊക്കയാണർത്ഥം.

അടുത്തവാക്യം: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (കൊലൊ, 1:16). ദുരുപദേശകരുടെ വാദംപോലെ, ദൈവം തൻ്റെ സകലസൃഷ്ടികൾക്കും മുമ്പായി യേശുവിനെ സൃഷ്ടിക്കുകയോ, ജനിപ്പിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നിട്ട് ബാക്കിയെല്ലാം അവൻ മുഖാന്തരം സൃഷ്ടിക്കേണ്ട ആവശ്യമെന്താണ്? അവന്നായിട്ട് സൃഷ്ടിക്കേണ്ട ആവശ്യമെന്താണ്?സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരപ്പൻ തൻ്റെ ആദ്യജാതനെ അഥവാ മൂത്തമകനെ ജനിപ്പിച്ചിട്ട്, അനന്തരജാതന്മാരെ അഥവാ മറ്റുമക്കളെ ആദ്യജാതൻ മുഖാന്തരവും അവന്നുവേണ്ടിയുമാണോ ജനിപ്പിക്കുന്നത്???… രണ്ടായിരം വർഷമായിട്ടും നേരം വെളുക്കാത്തവരാണ് യഹോവസാക്ഷികളും ത്രിത്വവിശ്വാസികളും. അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. ‘അവൻ മുഖന്തരം’ എന്നു പറഞ്ഞിരിക്കുന്നതിൻ്റെ കാരണം; അദൃശ്യനായ ദൈവമല്ല സൃഷ്ടി നടത്തിയത്; അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രത്യക്ഷതയായ കർത്താവായ യേശുക്രിസ്തുവാണ് സകലവും സൃഷ്ടിച്ചത്. അവൻ സ്രഷ്ടാവായ ദൈവമാണെന്ന് എബ്രായലേഖകൻ പറയുന്നു: “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10; സങ്കീ, 102:25). അദൃശ്യദൈവത്തിൻ്റെ പ്രതിമയായവൻ സകലവും സൃഷ്ടിച്ചതിനാൽ, അവൻ സൃഷ്ടിച്ചുവെന്നു പറയുന്നതും അദൃശ്യദൈവം അവൻ മുഖാന്തരം സൃഷ്ടിച്ചുവെന്നു പറയുന്നതും ശരിയാണ്. അതിനടുത്ത വാക്യം: “അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:17). അവൻ സർവ്വത്തിനും മുമ്പെയുള്ളവൻ മാത്രമല്ല; സകലത്തിന്നും ആധാരവുമാണ് (consist). സകലവും അവനിലാണ് അടങ്ങിയിരിക്കുന്നത് അഥവാ ഉൾക്കൊണ്ടിരിക്കുന്നത്. സകലതും അവനാലും അവന്നുവേണ്ടിയും അവനിലുമാണ് നിലനില്ക്കുന്നത്; അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെന്ത് മഹത്വമാണുള്ളത്? അവൻ തന്നെയാണ് സകലത്തിൻ്റെയും സ്രഷ്ടാവ്: “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

3. മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” (കൊലൊ, 1:18). “മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവൻ എന്നത്; മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ” (the firstborn from the dead) എന്നാണ് ശരിയായ പ്രയോഗം. പി.ഒ.സി. പരിഭാഷ ചേർക്കുന്നു: “അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്‌. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്‌ഥാനീയനായി.” ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനു മുമ്പും പിമ്പും അനേകർ മരിക്കുകയും ഉയിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപത്തിൽ മരിച്ചവരായ മാനവകുലത്തിനു നിത്യജീവൻ നല്കാൻ മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയിട്ട് ആദ്യനായി ഉയിർത്തവൻ ക്രിസ്തുവാണ്. (എബ്രാ, 2:14,15). അതിനാലാണ് അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായത്.

4. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ദൂതന്മാരെയും ദൈവപുത്രന്മാരെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അവർ ദൈവത്തിൻ്റെ ശുശ്രൂകരും (എബ്രാ, 1:7) രക്ഷപ്രാപിപ്പാനുള്ളവരുടെ സേവകാത്മാക്കളുമാണ്. (എബ്രാ, 1:14). ദൈവത്തിൻ്റെ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ്: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). ക്രിസ്തുവിൻ്റെ ഒന്നാമത്തെ വരവിൽ; അവൻ്റെ ജനനത്തിൽ ദൂതന്മാർ സന്തോഷിച്ചു. (ലൂക്കൊ, 2:13,14). പുനരാഗമനത്തിൽ ദൂതന്മാർ അവനെ നമസ്ക്കരിക്കും. (എബ്രാ, 1:6). അക്ഷരാർത്ഥത്തിൽ ഇതൊന്നും ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രയോഗങ്ങളല്ല; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെക്കുറിച്ചുള്ളതാണ്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ യേശുവല്ല; യിസ്രായേലാണ്. (പുറ, 4:22,23). ത്രിത്വം പഠിപ്പിക്കുന്നതുപോലെ, ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രദൈവമാണെങ്കിൽ സ്രഷ്ടാവായ “അവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു” (എബ്രാ, 1:4) എന്നു പറയേണ്ടതില്ലല്ലോ. സങ്കീർത്തനത്തിൽ ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ യിസ്രായേലാണ്. (8:5). യിസ്രായേലെന്ന ദൈവപുത്രനും മനുഷ്യപുത്രനും ആയവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായതു കൊണ്ടാണ്, അവൻ്റെ ദൈവം അവരുടെ പദവികളുമായി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായി വന്ന് മരണം ആസ്വദിച്ചത്. (എബ്രാ, 2:9). അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ പുത്രത്വത്തിലൂടെ സാക്ഷാൽ പുത്രനായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് എബ്രായ ലേഖകൻ വരച്ചുകാട്ടുന്നത്. ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിലൂടെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ യിസ്രായേലും,  അവരോടു ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവായിരുന്ന ദൈവമക്കളും അനുഗ്രഹിക്കപ്പെടുന്നത്. (റോമ, 9:4,5; 11:16:18). സകലവും കീഴ്പെട്ടുവന്നശേഷം സകലവും കീഴാക്കിക്കൊടുത്ത ദൈവത്തിന്നു കീഴ്പെട്ടിരിക്കുന്ന പുത്രന്നും യിസ്രായേലാണ്. (1കൊരി, 15:28). അല്ലാതെ, മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന്നു കീഴ്പെട്ടിരിക്കുമെന്നല്ല. ദൈവം സകലവും കാൽക്കീഴിലാക്കുവോളം ഇപ്പോൾ ദൈവത്തിനു കീഴ്പെട്ടിരിക്കുന്ന കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്. (സങ്കീ, 110:1) ഭാവിയിൽ യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (പ്രവൃ, 1:6). (കാണുക: ദൈവപുത്രൻ, നൂറ്റിപ്പത്താം സങ്കീർത്തനം, എട്ടാം സങ്കീർത്തനം)

ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ച് അറിയാതെ യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയാൻ പ്രയാസമാണ്. ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു അഥവാ യിസ്രായേലിനു കഴിയാത്തതിനെ സാധിപ്പാനാണ് അവൻ്റെ ദൈവം യേശുവെന്ന നാമത്തിലും പുത്രനെന്ന പദവിയിലും മനുഷ്യനായത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8), 1തിമൊ, 1തിമൊ, 2:6; 3:14-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതി യിസ്രായേലാണ്; അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 5:17,18). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, നിശ്ചലകൃപകളുടെ അവകാശിയും, വിശേഷാൽ ദൈവസന്തതിയും, ഭൗമികരാജാവും യിസ്രായേലാണ്. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

5. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യജാതൻ: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5). സത്യവേദപുസ്തകം നൂതന പരിഭാഷയിൽ: “മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവൻ” എന്നും; മലയാളം ഓശാന നൂതന പരിഭാഷയിൽ: “മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവനും” എന്നും; ഇ.ആർ.വി. മലയാളം പരിഭാഷയിൽ: “ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യനാണവന്‍” എന്നുമാണ്. കൊരിന്ത്യലേഖനത്തിൽ പുനരുത്ഥാന നിരയുടെ ഒരു ക്രമം പറഞ്ഞിട്ടുണ്ട്: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1കൊരി, 15:23). വെളിപ്പാട് 1:5-ഉം കൊലൊസ്യർ 1:18-ഉം തുല്യമാണ്.

ദൂതന്മാരും മനുഷ്യരുമായി ദൈവത്തിനു അനേകം മക്കളുണ്ടുണ്ടെന്ന് ബൈബിൾ പറയുമ്പോൾ യേശുക്രിസ്തു എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്? എങ്ങനെയാണ് ഏകജാതനാകുന്നത്? ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, യിസ്രായേൻ്റെ പുത്രൻ എന്നിങ്ങനെ ക്രിസ്തു അനേകരുടെ പുത്രനായിരിക്കുകയും; ആദ്യജാതനെന്ന പ്രയോഗം വ്യത്യസ്ത അർത്ഥങ്ങളിൽ പ്രയോഗിച്ചിരിക്കുകയും ചെയ്യുമ്പോൾ അവൻ ദൈവത്തിൻ്റെ സാക്ഷാൽ ആദ്യജാതനാണെന്ന് എങ്ങനെ പറയും? (കാണുക: ദൈവപുത്രൻ)

ഏകജാതനും ആദ്യജാതനും: യഥാർത്ഥത്തിൽ ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനുമല്ല; അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് നാം കണ്ടു. ആ പദവികളെല്ലാം പുതിയനിയമത്തിൽ ഏതർത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും കണ്ടു. എന്നാൽ മഹാദൈവം എന്തിനുവേണ്ടിയാണ് ഏകജാനും ആദ്യജാതനുമായി ജഡത്തിൽ വെളിപ്പെട്ട്? മുകളിൽ നാം ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായ യിസ്രായേലിനെക്കുറിച്ചു ചിന്തിച്ചു. പഴയനിയമത്തിൽ യിസ്രായേലിന് അനവധി പദവികൾ ഉള്ളതായി കാണാം. ആ പദവികളൊക്കെ പുതിയനിയമത്തിൽ ക്രിസ്തുവിനും കാണാൻ കഴിയും. ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവിദിൻ്റെ പുത്രൻ, ദാവീദിൻ്റെ കർത്താവ്, ദാസൻ, രാജാവ്, ക്രിസ്തു അഥവാ മശീഹ തുടങ്ങി അവൻ്റെ പ്രധാന പദവികളെല്ലാം യേശുക്രിസ്തുവിൽ കാണാം. യിസ്രായേലിന്റെ ദൈവം അവന്റെ പദവികൾ സാക്ഷാത്കരിച്ചു കൊടുക്കാൻ വന്നതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. ആദ്യജാതൻ യിസ്രായേലിൻ്റെ പദവിയാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ രണ്ടർത്ഥത്തിൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: ഒന്ന്; പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. രണ്ട്; യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. (യിസ്രായേലിൻ്റെ പദവികൾ)

മറിയയുടെ ആദ്യജാതൻ: യേശുവെന്ന മനുഷ്യൻ അമ്മയായ മറിയയുടെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയ്ക്കും യോസേഫിനും യേശുവിനെ കൂടാതെ മറ്റുമക്കൾ ഉണ്ടായിരുന്നതിനാൽ അവൻ ആദ്യജാതനെന്ന പദവിക്ക് യോഗ്യനാണ്. (മർക്കൊ, 6:3). ആദ്യജാതൻ ആയതുകൊണ്ടാണ് പൈതലായ യേശുവിനെ കർത്താവിന് അർപ്പിപ്പാൻ അവർ ദൈവാലയത്തിൽ കൊണ്ടുപോയത്. (ലൂക്കൊ, 2:22-24). എന്നാൽ, അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; അത് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. (ലൂക്കൊ, 7:28). മഹാദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ പൂർണ്ണമനഷ്യനായി ലോകത്തിൽ വെളിപ്പെട്ടതിനാലാണ് അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. (കാണുക: മൂന്നു സ്ത്രീകൾ) 

യഹോവയായ ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത നാമമാണ് യേശു. (മത്താ, 1:21; ലൂക്കൊ, 1:31). ദൈവപുത്രൻ എന്നത് പദവിയാണ്. (ലൂക്കൊ, 1:32,35). ജനനത്തിൽ അവൻ ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; ദാവീദിൻ്റെ പുത്രനായിരുന്നു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8). ജനനത്തിലും, ജീവിതത്തിലും, മരണത്തിലും, ഉയിർപ്പിലും അവൻ ദാവീദിൻ്റെ സന്തതിയായിരുന്നു. (മത്താ, 1:1; ലൂക്കൊ, 1:32). സുവിശേഷമാണ് ബൈബിളിൻ്റെ കേന്ദ്രവിഷയം; അവൻ ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന പാപമറിയാത്ത മനഷ്യൻ ഏകദേശം മുപ്പതു വർഷമായപ്പോൾ യോർദ്ദാനിലെ സ്നാനത്തിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയത്. (മത്താ, 1:16; പ്രവൃ, 10:38). അനന്തരം, “ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദുതൻ്റെ പ്രവചനംപോലെ ദൈവപിതാവിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; 3:22). തൻ്റെ ഐഹികജീവിതത്തിൽ മൂന്നര വർഷംമാത്രം ദൈവപുത്രനെന്ന പദവിയുണ്ടായിരുന്നവൻ ഏതർത്ഥത്തിലാണ് ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും നിത്യപുത്രനുമാകുന്നത്? ഇനി, യേശുവിൻ്റെ വാക്കുകൾ നോക്കാം: അഞ്ചോ ആറോ വാക്യങ്ങളിൽ മാത്രമാണ് താൻ ദൈവപുത്രനാണെന്ന് യേശു സമ്മതിച്ചിരിക്കുന്നത്; എന്നാൽ തന്നെത്തന്നെ യേശു ഏറ്റവുമധികം വിശേഷിപ്പിച്ചത് മനുഷ്യപുത്രനാണെന്നാണ്. ഒന്നും രണ്ടുമല്ല; എൺപത്തിനാല് പ്രാവശ്യം. അവൻ അക്ഷരാർത്ഥത്തിൽ ദൈവപുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ ഏതോ മനുഷ്യൻ്റെയും പുത്രനാണെന്ന് പറയേണ്ടേ? അപ്പോൾ, ‘ദൈവപുത്രൻ’ എന്നതും പദവിയാണെന്ന് വ്യക്തം. പുത്രനെന്നതുപോലും പദവിയായിരിക്കേ, ഏകജാതനെന്നതും ആദ്യജാതനെന്നതും പദവിയല്ലാതെ മറ്റെന്താണ്? യേശുക്രിസ്തു ദൈവമാണെന്ന് സ്ഫടികസ്ഫുടം ബൈബിൾ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ പുത്രനാണ് ക്രിസ്തുവെന്ന് പറയുന്നവർ; ദൈവത്തിനൊരു പുത്രനുണ്ടെന്ന് മാത്രമല്ല; ദൈവത്തിനൊരു അപ്പനുണ്ടെന്നു കൂടിയാണ് പറയുന്നത്. ജിവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് ക്രിസ്തു. (1തിമൊ, 3:14-16). ത്രിത്വം, ഏകദൈവത്തെ ബഹുദൈവമാക്കുന്നതു കൂടാതെ, മഹാദൈവമായ യേശുക്രിസ്തുവിന് ഒരപ്പനുണ്ടെന്ന മഹാദുരുപപദേശം കൂടിയാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. ആദ്യനും അന്ത്യനും (വെളി, 1:17, അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ഒന്നാമനും ഒടുക്കത്തവനും (വെളി, 22:13), ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (എബ്രാ, 13:8) എന്നൊക്കെ ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തെ, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. ബൈബിളിലെ ദൈവം ഏകസത്യദൈവമാണ്. ആ ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന അഭിഷിക്ത മനുഷ്യനിലൂടെ അഥവാ ക്രിസ്തുവിലൂടെ വീണ്ടുജനനം പ്രാപിച്ചവരാണ് ക്രിസ്ത്യാനികൾ. ഈ അറിവ് എല്ലാവർക്കുമില്ല. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

 “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).