യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

ദൈവപുത്രനായ യേശുക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. “സമ്പൂർണ്ണ ദൈവമായിരിക്കുന്നതിനോടൊപ്പം ക്രിസ്തു സമ്പൂണ്ണ മനുഷ്യനുമാണ്.” [വ്യവസ്ഥിത ദൈവശാസ്ത്രം (Systematic Theology), ക്രിസ്തുവിൻ്റെ ജഡധാരണം, പേജ്, 229]. ട്രിനിറ്റി മാത്രമല്ല; വൺനെസ്സുകാരിലും പലരും അങ്ങനെ വിശ്വസിക്കുന്നവരാണ്. ഏകദൈവത്തിൻ്റെ പ്രകൃതിപോലും അറിയാത്തവരാണ്, ഇരുപ്രകൃതിവാദത്തിൽ വിശ്വസിക്കുന്നത്. അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവത്തിന്, തൻ്റെ സ്ഥായിയായ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനായി മാറാനോ, ഇരുപ്രകൃതി ഉള്ളവൻ ആകാനോ കഴിയില്ല. അദൃശ്രനായ ഏകസത്യദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, ഇതുപോലുള്ള ബൈബിൾവിരുദ്ധ ഉപദേശങ്ങൾ പലരും വിശ്വസിക്കുന്നത്. യേശു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അതായത്, അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് പുതിയ നിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1 തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്ഥുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). അല്ലാതെ, ഇരുപ്രകൃതിയുള്ള ആരും ബൈബിളിലില്ല.

ഇനി, ദൈവപുത്രനായ യേശുവിന് ഇരുപ്രകൃതി ഉണ്ടോന്നറിയാൻ, അവൻ്റെ ജീവചരിത്രം നമുക്ക് വിശദമായി നോക്കാം:

1. കന്യകയായ മറിയയിൽ സംശയം ജനിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ഇപ്രകാരമാണ്: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു ” എന്നാണ്. (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും അവളുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:16). അതായത്, അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. എന്തെന്നാൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. തന്മൂലം, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പുതിയ പ്രത്യക്ഷത കന്യകയിലൂടെ എടുക്കുകയാണ് ചെയ്തത്. പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ദൈവത്തെയാണെന്ന് പറഞ്ഞാൽ, അതില്പരം അബദ്ധം വേറെന്താണ്? തന്മൂലം, കന്യകയിൽ ഉരുവാക്കപ്പെട്ടവൻ പൂർണ്ണദൈവമല്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം.

2. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. (ലൂക്കൊ, 2:7. ഒ.നോ: 2:23). ആദ്യജാതൻ അഥവാ, കടിഞ്ഞൂൽ പുത്രനെ കുറിക്കുന്ന പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് അവനെ രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). കന്യക പ്രസവിച്ചത് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെ ആയിരുന്നെങ്കിൽ, അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ; അഥവാ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കില്ലായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). അതായത്, കന്യകാജാതൻ ആകയാൽ, പാപം ഒഴികെ ആദ്യജാതനും അനന്തരജാതരും തമ്മിൽ പ്രകൃതിയിൽ ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ടാണ്, അവനെ അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനായിരുന്നെങ്കിൽ, മറ്റു മക്കളും അങ്ങനെതന്നെ ആയിരിക്കണം. അല്ലെങ്കിൽ, ആദ്യജാതനെന്ന പ്രയോഗം അബദ്ധമാണ്. മറിയ ദൈവമാതാവാണെന്നും അംഗീകരിക്കേണ്ടിവരും. പൂർണ്ണദൈവവും ആണെങ്കിൽ, ദൈവത്തെ പത്തുമാസം വയറ്റിലിട്ട് വളർത്തി പ്രസവിച്ചവൾ എങ്ങനെ ദൈവമാതാവ് അല്ലാതാകും? എന്തെന്നാൽ, മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ 17 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. തന്മൂലം, യേശുവിനു മനുഷ്യനെന്ന ഏകപ്രകൃതി അല്ലാതെ, ഇരുപ്രകൃതി ഇല്ലായിരുന്നു എന്ന് അസന്ദിഗ്ധമായി തെളിയുന്നു.

3. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് മാത്രം ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). യേശുക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ ലംഘിച്ചുകൊണ്ട് അവനെ പരിച്ഛേദന കഴിക്കില്ലായിരുന്നു. അവൻ ഇരുപ്രകൃതി ഉള്ളവനായിരുന്നു എന്ന് പറയുന്നവർക്ക്, പുതിയനിയമം എന്താണെന്നുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ ജനിച്ചത്, ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അവനെങ്ങനെ ന്യായപ്രമാണത്തെ ലംഘിക്കാൻ കഴിയും? തന്മൂലം, അവൻ ഇരുപ്രകൃതി ഉള്ളവൻ അല്ലായിരുന്നു എന്ന് വ്യക്തമാണ്.

4. അവൻ മനുഷ്യൻ്റെ മാത്രം കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിൽ; അവനെ വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്?ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). തന്നെയുമല്ല, ന്യായപ്രമാണത്തിൻ്റെ കീഴിലാണ് അവൻ ജനിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 4:4). ന്യായപ്രമാണത്തിന് അധീനനായവൻ അതിനെ എങ്ങനെ അതിലംഘിക്കും? ന്യായപ്രമാണത്തെ ലംഘിച്ചാൽ; അവൻ ദൈവത്തിൻ്റെ എതിരാളിയാണെന്നേ വരൂ. തന്മൂലം, അവൻ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

5. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. (ലൂക്കൊ, 2:40). വേദഭാഗം ശ്രദ്ധിക്കുക: പൈതൽ ആത്മാവിൽ ബലപ്പെട്ടുപോന്നു. പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, അവനെ ബലപ്പെടുത്താൻ മറ്റൊരു ആത്മാവ് എന്തിനാണ്? അടുത്തഭാഗം: “ദൈവകൃപയും പൈതലിൻ്റെ മേൽ ഉണ്ടായിരുന്നു.” പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, ഏത് ദൈവകൃപയാണ് അവന് ആവശ്യം? അവൻ തന്നിൽത്തന്നെ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവകൃപ അവൻ്റെമേൽ ഉണ്ടായിരുന്നു എന്ന് പറയുമോ? കൃപയെന്നാൽ, മനുഷ്യൻ്റെമേൽ സൗജന്യമായി പകരപ്പെടുന്ന ദൈവത്തിൻ്റെ കരുണയാണ്. അവൻ ദൈവവും ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെമേൽ ദൈവകൃപ ഉണ്ടായിരുന്നുവെന്ന് പറയുമായിരുന്നോ? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് മനസ്സിലാക്കുക. തന്മൂലം, അവൻ പാപമറിയാത്ത മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ആത്മാവിൽ ബലപ്പെട്ടുപോന്നു എന്നും ദൈവകൃപ അവന്മേൽ ഉണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

6. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊ, 2:52). വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു. അവൻ ഇരുപ്രകൃതി അഥവാ, ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, അവനു വളരാൻ ദൈവത്തിൻ്റെ കൃപപോലും ആവശ്യമില്ല; താൻതന്നെ ദൈവമാണ്. എന്നാൽ, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്നാണ് ദൈവാത്മാവ് എഴുതി വെച്ചിരിക്കുന്നത്. തന്നെയുമല്ല, പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ ഒരുത്തന് വളരാൻ, മനുഷ്യരുടെ കൃപ വേണമോ? ഇരുപ്രകൃതി വാദക്കാരിൽ വ്യാപരിക്കുന്നത് ഏത് ആത്മാവാണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അവൻ മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:40). ഒരു മനുഷ്യക്കുഞ്ഞിന് വളരാനാണ് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപ വേണ്ടത്. തന്മൂലം, ഇരുപ്രകൃതി വെറും പൊട്ടക്കഥയാണെന്ന് മനസ്സിലാക്കാം.

7. അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം അഭിഷിക്തന്മാർ അഥവാ, മശീഹമാർ ബൈബിളിലുണ്ട്. അതിൽ, ഒരൊറ്റ ദൂതൻ പോലും ഇല്ല. ദൈവം ദൂതന്മാരെ ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവവും ആയിരുന്നെങ്കിൽ, അവന് അഭിഷേകത്തിൻ്റെ ആവശ്യമുണ്ടായിരുന്നോ? അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെ ശുശ്രൂഷ ചെയ്യാൻ  അഭിഷേകം ആവശ്യമായി വന്നത്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ഇരുപ്രകൃതിവാദം ബൈബിൾ വിരുദ്ധമാണെന്ന് തെളിയുന്നു.

8. അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവവും ആയിരുന്നെങ്കിൽ, ഈ ദൈവത്തെ പുത്രനെന്ന് സംബോധന ചെയ്യുന്ന ദൈവമാരാണ്? പൂർണ്ണദൈവത്തെ പുത്രനെന്ന് വിളിക്കണമെങ്കിൽ, ആ ദൈവത്തെക്കാൾ വലിയൊരു ദൈവം ഉണ്ടാകണ്ടേ? പൂർണ്ണദൈവത്തിന് ഒരു പിതാവുണ്ടെന്ന് പറയുന്ന ഇരുപ്രകൃതിക്കാരുടെ ദൈവസങ്കല്പം എന്താണ്? അമൃതാനന്ദമയിയും സായിബാബയും പോലുള്ള ദൈവമാണോ നിങ്ങൾക്കുള്ളത്? ദൈവം ദൈവത്തയലല്ല പുത്രനെന്ന് സംബോധന ചെയ്തത്; യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ്. (യോഹ, 8:40; 2കൊരി, 5:21). അവൻ ദൈവത്തിന്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരന്മാരോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ഇരുപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യനെന്ന ഏകപ്രകൃതി മാത്രമുള്ളവൻ ആയിരുന്നു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

9. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. (ലൂക്കൊ, 4:14. ഒ.നോ: 3:22). യോർദ്ദാനിൽവെച്ചുള്ള അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ഇത് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നതാണ്. അവൻ ദൈവം ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു എന്ന് പറയുമായിരുന്നോ? താൻതന്നെ ദൈവമായിരുന്നെങ്കിൽ, തനിക്ക് പ്രവർത്തിക്കാൻ ആത്മാവിൻ്റെ ശക്തി വേണമായിരുന്നോ? ഏകദൈവമായ യഹോവ ആത്മാവിൻ്റെ ശക്തിയോടെ വല്ലതും ചെയ്തതായി ബൈബിൾ പറയുന്നുണ്ടോ? തന്മൂലം, ഇരുപ്രകൃതി വാദം ഒരു മൂഡസങ്കല്പം ആണെന്ന് മനസ്സിലാക്കാം.

10.  “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”(പ്രവൃ, 10:38). ഈ വേദഭാഗത്ത് ദൈവം കൂടെയിരുന്നതുകൊണ്ടാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നാണ് പറയുന്നത്. ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:22. ഒ.നോ: ലൂക്കൊ, 5:17; യോഹ, 3:2). ദൈവാത്മാവിലാണ് താൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 12:28). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണ ദൈവവും ആയിരുന്നെങ്കിൽ, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ, ദൈവത്തിൻ്റെയും ദൈവാത്മാവിൻ്റെയും സഹായം എന്തിനായിരുന്നു? ഒരു ദൈവം മറ്റൊരു ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് പറഞ്ഞാൽ ശരിയാകുമോ? ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നു. (പ്രവൃ, 7:10).

11. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ക്രിസ്തു തന്നിൽത്തന്നെ ദൈവം ആയതുകൊണ്ടാണ് പക്ഷവാതക്കാരനു പാപമോചനം നല്കിയതെന്നാണ് പലരും കരുതുന്നത്. (ലൂക്കൊ, 5:20). എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23). ദൈവത്തിൻ്റെ മാത്രം അധികാരമാണെങ്കിൽ, ശിഷ്യന്മാർക്കത് നല്കുമോ? തന്നെയുമല്ല, ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഓ തിയോസ് (monos o theos) ആണ്. ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ഗ്രീക്കുപദമാണ് മോണോസ്. ഇംഗ്ലീഷിൽ, God alone ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ആ ഒരുത്തൻ മാത്രമായ ദൈവം ക്രിസ്തു ആണെങ്കിൽ, പിതാവ് ദൈവമല്ലെന്നുവരും. തന്മൂലം, ക്രിസ്തുവിന് ഇരുപ്രകൃതിയില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കാം.

12. “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും.” (യോഹ, 16:32). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. (യോഹ. 8:29. ഒ.നോ: 8:16). തന്നെ അയച്ച പിതാവ് തന്നോടുകൂടെ ഉള്ളതുകൊണ്ട്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നെങ്കിൽ, പിതാവായ ദൈവം അവൻ്റെകൂടെ ഇരിക്കേണ്ട ആവശ്യമെന്താണ്? പൂർണ്ണദൈവം തന്നിൽത്തന്നെ അശക്തനായിരുന്നോ? തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിവാദം നടപടിയാകുന്ന ഉപദേശമല്ലെന്ന് മനസ്സിലാക്കാം.

13. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്ന് ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്” എന്നർഥം.” (മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ പിതാവായ ദൈവം അദൃശ്യനായി കൂടെയുണ്ടായിരുന്നത് മുകളിൽ നാം കണ്ടതാണ്. “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 29; 16:32). ആ പിതാവായ ദൈവമാണ് മരണത്തിന് മുമ്പായി ക്രിസ്തുവിനെ വിട്ടുമാറിയത്. മറ്റാരും അവനെ വിട്ടുമാറിയതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, അവൻ്റെ പൂർണ്ണദൈവത്തിന് എന്തു സംഭവിച്ചു? കൂടെ മരിച്ചു എന്ന് പറയണം.ഏകശരീരത്തിൽ ഇരുപ്രകൃതിയല്ലേ; കൂടെ മരിക്കാതെ എന്തുചെയ്യും? ദൈവം മരിച്ചുവെന്ന് പറഞ്ഞാൽ, ആ ഉപദേശം എത്രമാത്രം പൈശാചികമാണ്. തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിയെന്നത് ദൈവികമല്ല; സാത്താന്യ ഉപദേശമാണെന്ന് മനസ്സിലാക്കാം.

14. “നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ക്രിസ്തുവിൻ്റെ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് നിത്യാന്മാവിനാൽ അഥവാ, ദൈവത്താലാണ്. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). ക്രിസ്തുവിനാകട്ടെ, പാപത്തിൻ്റെ ലാഞ്ചനപോലും ഉള്ളവനല്ല. (യെശ, 53:9; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അതിനാൽ, മരണത്തിന് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെമേൽ യാതൊരു അധികാരവുമില്ല. അതായത്, മരിക്കാൻ തനിക്ക് പൂർണ്ണമനസ്സുണ്ടെങ്കിലും ദൈവത്താലല്ലാതെ അത് സാദ്ധ്യമല്ല. അതുകൊണ്ടാണ്, നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ അർപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, നിത്യാത്മാവിനാൽ തന്നെത്താൻ അർപ്പിച്ചു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. തന്മൂലം, ക്രിസ്തു ഇരുപ്രകൃതിയുള്ളവൻ ആയിരുന്നില്ല എന്ന് പകൽപോലെ വ്യക്തമാണ്.

15. “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അത് ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ പുത്രനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത ദാവീദിൻ്റെ പുത്രനും ഏകമനുഷ്യനുമായ യേശുക്രിസ്തുവാണ് സുവിശേഷം. (റോമ, 5:15). എന്നാൽ, “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്ന് ദൈവശാസ്ത്രം പറയുന്നു. [വ്യവസ്ഥിത ദൈവശാസ്ത്രം (Systematic Theology), പേജ്, 228]. ദൈവത്തിന് മരണമില്ലെന്നത് ശിശുസഹജമായ ഒരു അറിവാണ്. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്നും (1തിമൊ, 6:16) ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവത്തിന് ബൈബിളുമായി യതൊരു ബന്ധവുമില്ലെന്നും ക്രിസ്തുവിന് ഇരുപ്രകൃതി ഉണ്ടായിരുന്നില്ലെന്നും സ്ഫടികസ്ഫുടം വ്യക്തമാണ്.

16. പിതാവായ ദൈവമാണ് യേശുക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.” (പ്രവൃ, 2:24). ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:31; 4:10; 5:30; 10:40; 13:30,32; 17:3; റോമ, 8:11; 10:9; 1കൊരി, 6:14; 2കൊരി, 4:14; ഗലാ, 1:1; കൊലൊ, 2:12; 1തെസ്സ, 1:9). അതുപോലെ, യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുകൊടുത്തതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫില, 2:8; 1തിമൊ, 2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). എന്നാൽ, ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണദൈവവും പൂർണ്ണ മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, പൂർണ്ണദൈവം എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്നില്ല; ചോദിച്ചിട്ട് കാര്യമില്ല. പൂർണ്ണദൈവത്തിന് സ്വയമായി ഉയിർക്കാൻ കഴിയാഞ്ഞത് എന്താണ്? പുത്രദൈവത്തെ ഉയിർപ്പിക്കാൻ മറ്റൊരു ദൈവം ആവശ്യമായി വന്നത് എന്താണ്? തന്മൂലം, പുത്രൻ പൂർണ്ണദൈവം ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

17. ക്രിസ്തു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ്. അവൻ തൻ്റെ ശരീരത്തിലാണ് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറിയത്. (1പത്രൊ, 2:24). സംവേദനക്ഷമമായ ഒരു ഉള്ളം അഥവാ, ഒരു ദേഹി അവനുണ്ടായിരുന്നു. (മത്താ, 26:38). അവൻ പിതാവിൻ്റെ കരങ്ങളിൽ തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് ക്രൂശിൽ മരിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). ദൈവപുത്രനായ ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുന്നു “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നു. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടു കണ്ടവരെല്ലാം അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. എന്നാൽ, ക്രിസ്തു ഇരുപ്രകൃതി ഉള്ളവനാണെന്ന് ഒരുത്തൻപോലും പറഞ്ഞിട്ടില്ല. ദൈവാത്മാവിനാൽ വിരചിതമായ വചനം വിശ്വസിക്കാത്തവർ, ക്രിസ്തുവിന് ഇരുപ്രകൃതിയല്ല; ഇരുന്നൂറ് പ്രകൃതിയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കാൻ ആവശ്യമില്ല.

18. ഇനി, ക്രിസ്തു പറയുന്ന ചില തെളിവുകൾ തരാം:“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. ഇവിടെ, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിലെ, യാഹീദിന് തുല്യമായ ഗ്രീക്കുപദമാണ് മോണോസ്. ആ പദംകൊണ്ടാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ട് പറയുന്നത്. താൻ മനുഷ്യൻ അല്ലാതെ, പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അവൻ പറയുമായിരുന്നോ? തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ താൻ ഇരുപ്രകൃതി ഉള്ളവനല്ലെന്ന് വ്യക്തമാണ്.

19.“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയോൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് ക്രിസ്തു പറയുന്നത്. ഈ വേദഭാഗത്തും സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറയുന്നത്. താൻ പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ ബൈബിൾ പരസ്പരവിരുദ്ധം ആകുമായിരുന്നു. തന്മൂലം, ഇരുപ്രകൃതിവാദം ശുദ്ധ ഭോഷ്ക്കാണെന്ന് മനസ്സിലാക്കാം.

20. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ, ദൈവത്തെ എൻ്റെ പിതാവെന്ന് അമ്പതോളം പ്രാവശ്യം യേശു സംബോധന ചെയ്തിട്ടുണ്ട്. പിതാവ് തൻ്റെ ദൈവമാണെന്നും യേശു അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). പിതാവെന്ന പദത്തിനോ, ദൈവമെന്ന പദത്തിനോ ഏതർത്ഥം കൊടുത്താലും പൂർണ്ണദൈവത്തിനു മീതെ ഒരു പിതാവോ, ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ഇരുപ്രകൃതിവാദം പക്കാ ദുരുപദേശമാണെന്ന് മനസ്സിലാക്കാം.

21. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്ന പല വേദഭാഗങ്ങൾ ഉണ്ട്. (ലൂക്കൊ, 5:21; 1തിമൊ, 1:17,15,16; യൂദാ, 1:4,25; വെളി, 15:4). പുത്രൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയുമാണ് തള്ളുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:16). തന്മൂലം, ഇരുപ്രകൃതിവാദം വെറും ദുരുപദേശമാണെന്ന് മനസ്സിലാക്കാം.

22. “പല ദേവന്മാരും (ദൈവങ്ങൾ) പല കർത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). പിതാവായ ഏകദൈവമേ ഉള്ളെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 8:41; എഫെ, 4:6). പുത്രനും പൂർണ്ണ ദൈവമാണെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് പറയുമായിരുന്നോ? തന്മൂലം, ഇരുപ്രകൃതിവാദം, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

23. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ, കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിന് ഒരു ദൈവമുണ്ടാകുക സാദ്ധ്യമോ? ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. തന്മൂലം, ഇരുപ്രകൃതിവാദം സാത്താൻ്റെ വഞ്ചനയാണെന്ന് മനസ്സിലാക്കാം. യഹോവതന്നെ ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പുറ, 20:2-3; 9:24; ആവ, 32:39; യെശ, 43:10,11; 44:6,8; 45:5,6,18,21,22; 46:9; ഹോശേ, 13:5; യോവേ, 2:27). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന ഒന്നാം കല്പന ലംഘിക്കുന്ന ബഹുദൈവ ദുരുപദേശത്താൽ ഒരുത്തനും രക്ഷപ്രാപിക്കാൻ പോകുന്നില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഇതുപോലെ, അനവധി തെളിവുകൾ വേറെയുമുണ്ട്; വിസ്തരഭയത്താൽ ചുരുക്കുകയാണ്.

ക്രിസ്തു സമ്പൂർണ്ണ ദൈവവും സമ്പൂർണ്ണ മനുഷ്യനും ആണെന്ന് ദൈവശാസ്ത്രം പറയുന്നു. അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യൻ ആണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). എന്നാൽ, ഇരുപ്രകൃതിയുണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ചേരുമ്പോൾ രണ്ടുപേരായില്ലേ? പിന്നെ, ഏകശരീരത്തിൽ ഇരുപ്രകൃതി എന്ന വാദം എങ്ങനെ നിലനില്ക്കും? ശരീരം ഒന്നല്ലയുള്ളൂ; അത് മനുഷ്യശരീരമാണ്. (1പത്രൊ, 2:24). ആത്മശരീരം ആണെങ്കിൽ, മരണം സാദ്ധ്യമല്ല. ക്രിസ്തു മരിച്ചു; ദൈവത്തിന് മരണമില്ല. എന്തൊരു വിരോധാഭാസം ആണ്. തന്നെയുമല്ല, സമനിത്യരായ മൂന്നുപേരാണ് ട്രിനിറ്റിയിൽ ഉള്ളതെന്ന് പറയുന്നു. അതെങ്ങനെ ശരിയാകും? പിതാവും പരിശുദ്ധാത്മാവും ഏകപ്രകൃതി ഉള്ളവരും പുത്രൻ ഇരുപ്രകൃതി ഉള്ളവനും; അപ്പോൾ, തമ്മിൽ സമത്വം എവിടെയാണുള്ളത്? തന്മൂലം, ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ഇരുപ്രകൃതിവാദം വെറും ദുരുപദേശം മാത്രമാണെന്ന് മനസ്സിലാക്കാം.

ക്രിസ്തു ആരാണെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മനുഷ്യരുടെ പാപ പരിഹാരാർത്ഥം വെളിപ്പെട്ടവനും തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനുമാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; 1പത്രൊ, 1:20). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലേയില്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ് യഥാർഥ വസ്തുത. അല്ലാതെ, ക്രിസ്തുവിന് ഇരുപ്രകൃതി ഇല്ലായിരുന്നു. അതായത്, പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളാകാനും, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനുമായി, ഉപാധിയായ സർപ്പം നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ മെനഞ്ഞ തിരക്കഥയുടെ ഫലമാണ്, ഇന്നുകാണുന്ന എല്ലാ ദുരുപദേശങ്ങളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

“ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹന്നാൻ 4:2).

എല്ലാ വിവരങ്ങളും വിശദമായറിയുക:

1. വചനം ജഡമായത്തീർന്ന പൂർണ്ണദൈവമോ? (യോഹ, 1:14).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ പ്രാണരക്ഷാർത്ഥം മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവമാണോ ‘അത്യുന്നതൻ്റെ പുത്രൻ’ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:32)

6. പർണ്ണദൈവമാണോ ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:35)

7. പൂർണ്ണദൈവത്തെയാണോ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്? (ലൂക്കൊ, 2:7)

8. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

9. പൂർണ്ണദൈവത്തെയാണോ മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനായി വീണ്ടെടുത്തത്? (ലൂക്കൊ, 2:22,23).

10. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51)

11. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

12. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

13. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

14. പൂർണ്ണദൈവത്തെയാണോ വേറൊരു ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്? (മർക്കൊ, 1:10; പ്രവൃ, 10:30).

15. പൂർണ്ണദൈവമാണോ നാല്പതു ദിവസം ഉപവസിച്ചത്? (മത്താ, 4:2)

16. പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

17. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

18. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ വേറൊരു ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

19. പൂർണ്ണദൈവത്തിൻ്റെ കൂടെയാണോ സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി ഉണ്ടായിരുന്നത്? (ലൂക്കൊ, 5:17)

20. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

21. പൂർണ്ണദൈവമാണോ താൻ ശലോമോനെക്കാൾ വലിയവൻ എന്നു പറയുന്നത്? (മത്താ, 12:42).

22. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

23. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

24. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

25. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

26. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

27. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

28. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

29. പൂർണ്ണദൈവമാണോ തന്നെത്തന്നെ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നത്? (യോഹ, 8:40).

30. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28).

31. പൂർണ്ണദൈവമാണോ ഉള്ളം കലങ്ങി: ‘പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ’ എന്ന് പ്രാർത്ഥിച്ചത്? (യോഹ, 12:27)

32. പൂർണ്ണദൈവമാണോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്? (യോഹ, 13:4,5)

33. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

34. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

35. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

36. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

37. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

38. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

39. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

40. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

41. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

42. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

43. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

44. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

45. പൂർണ്ണദൈവത്തെയാണോ ദൈവം ഉയിർപ്പിച്ചുത്? (പ്രവൃ, 5:30).

46. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

47. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ദാസൻ എന്നു പറഞ്ഞിരിക്കുന്നത്? (പ്രവൃ, 3:13).

48. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

49. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

50. പൂർണ്ണദൈവത്തിൻ്റെ തലയായി മറ്റൊരു ദൈവമോ? (കൊരി, 11:3).

51. പൂർണ്ണദൈവത്തെയാണോ ‘പാപം അറിയാത്തവൻ’ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? (2കൊരി, 5:21).

52. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

53. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

54. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

55. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

56. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

57. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

58. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

59. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

60. പൂർണ്ണദൈവം തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ മറ്റൊരാളോട് പ്രാർത്ഥിക്കുകയോ? (എബ്രാ, 5:7)

61. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

62. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?

63. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘ദൈവപുത്രൻ പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവത്തെക്കുറിച്ചുള്ള ധാരണ (concept) എന്താണ്???… മനുഷ്യനെന്ന നിലയിൽ യേശുവിന് ഒരു പിതാവ് മാത്രമല്ല; ദൈവം കൂടി ഉണ്ടായിരുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” (മത്താ, 27:46) എന്ന് നിലവിളിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ പൂർണ്ണദൈവമാണെന്ന് പഠിപ്പിക്കുന്ന ത്രിത്വം ദുരുപദേശമല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ സ്തുതിക്കുന്നതായി കാണാം. (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിന് ഒരു ദൈവമുണ്ടാകുക സാധ്യമോ???…

കൂടുതൽ അറിയാൻ കാണുക:

മനുഷ്യനായ ദൈവപുത്രൻ

ഉല്പത്തി പുസ്തകം

ഉല്പത്തി പുസ്തകം

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ: മോശെ

എഴുതിയ കാലം: ബി.സി. 1572-1532

അദ്ധ്യായങ്ങൾ: 50

വാക്യങ്ങൾ: 1,533

ബൈബിളിലെ: 1-ാം പുസ്തകം

വലിപ്പത്തിൽ: 2-ാം സ്ഥാനം

പ്രധാന വ്യക്തികൾ: ആദാം, ഹവ്വാ, ശേത്ത്, ഹാനോക്ക്, നോഹ, ശേം, അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്ക, യാക്കോബ്, ലേയ, റാഹേൽ, സില്പ, ബിൽഹ, യെഹൂദ, യോസേഫ്.

പ്രധാന സ്ഥലങ്ങൾ: ഏദെൻ തോട്ടം, അരരാത്ത് പർവ്വതം, ബാബേൽ, ഊർ, ഹാരാൻ, ബേഥേൽ, മിസ്രയിം, കനാൻ, ഹെബ്രോൻ, ശേഖേം, ശാലേം, മമ്രേ, സൊദോം, ഗൊമോറ, ഗെരാർ, ബേർ-ശേബ.

1. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് എപ്പോഴാണ്?

◼️ ആദിയിൽ (1:1)

2. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ അവസ്ഥ എന്തായിരുന്നു?

◼️ പാഴും ശൂന്യവും (1:2). [ഒന്നും രണ്ടും വാക്യങ്ങളിലുള്ളത് ദൈവസൃഷ്ടിയുടെ സംക്ഷിപ്ത രൂപവും, മൂന്നാം വാക്യംമുതൽ വിവരണവുമാണ്]

3. ദൈവം വെളിച്ചമുണ്ടാക്കിയത് എത്രാമത്തെ ദിവസമാണ്?

◼️ ഒന്നാം ദിവസം (3, 5)

4. രണ്ടാം ദിവസത്തെ സൃഷ്ടി എന്താണ്?

◼️ ആകാശം (1:6-8)

5. നല്ലത് എന്നു പറഞ്ഞിട്ടില്ലാത്തത് ഏതു ദിവസത്തെ സൃഷ്ടിയെയാണ്?

◼️ രണ്ടാം ദിവസം (1:6-8)

6. ഭൂമിയും സസ്യങ്ങളും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ മൂന്നാം ദിവസം (1:9-13)

7. എത്രാം ദിവസമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൃഷ്ടിച്ചത്?

◼️ നാലാം ദിവസം (1:14-19)

8. പറവജാതികളെയും ജലജീവികളെയും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ അഞ്ചാം ദിവസം (1:20:23)

9. എത്രാം ദിവസമാണ് ഇഴജാതികളെയും മൃഗങ്ങളെയും സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:24,25)

10. എത്രാമത്തെ ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:26-30)

11. ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ദൈവത്തിൻ്റെ (1:26,27)

12. ഭൂമിയിലൊക്കെയും നിറഞ്ഞ് സകല ഭൂചരജന്തുവിന്മേലും വാഴുവാൻ കല്പിച്ചത് ആരോടാണ്?

◼️ മനുഷ്യരോട് (1:28)

13. ദൈവം സൃഷ്ടിച്ച സകല ഭൂചരജന്തുക്കളുടെയും ആഹാരം എന്തായിരുന്നു?

◼️ പച്ചസസ്യം (1:30)

14. ദൈവം എത്രയും നല്ലതെന്ന് കണ്ടത് ഏതു ദിവസമാണ്?

◼️ ആറാം ദിവസം (1:31)

15. താൻ ചെയ്ത പ്രവൃത്തിയിൽ നിന്നൊക്കെയും ദൈവം നിവൃത്തനായത് എത്രാം ദിവസമാണ്?

◼️ഏഴാം ദിവസം (2:2)

16. ദൈവം അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത ദിവസം ഏതാണ്?

◼️ ഏഴാം ദിവസം (2:3)

17. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്തിൽ നിന്നാണ്?

◼️ പൊടിയിൽനിന്ന് (2:7).

18. യഹോവയായ ദൈവം കിഴക്കു എവിടെയാണ് തോട്ടം ഉണ്ടാക്കിയത്?

◼️ ഏദെനിൽ (2:8)

19. ദൈവം ഏദെനിൽ മുളെപ്പിച്ച കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ വൃക്ഷങ്ങൾ ഏതൊക്കെ?

◼️ ജീവവൃക്ഷവും അറിവിന്റെ വൃക്ഷവും (2:9)

20. തോട്ടം നനെപ്പാനുള്ള നദി എവിടെനിന്നാണ് പുറപ്പെട്ടത്?

◼️ ഏദെനിൽനിന്നു (2:10)

21. ഏദെനിൽനിന്നു പുറപ്പെടുന്ന നദിയുടെ ഒന്നാമത്തെ ശാഖയുടെ പേർ?

◼️ പീശോൻ (2:11)

22. ഹവീലാദേശമൊക്കെയും ചുറ്റുന്ന നദി?

◼️ പീശോൻ (2:11)

23. മേത്തരം പോന്നും ഗുല്ഗുലുവും ഗോമേദകവുമുള്ള ദേശം?

◼️ ഹവീലാദേശം (2:12)

24. ഏദെനിൽനിന്നു പുറപ്പെടുന്ന രണ്ടാമത്തെ നദിയുടെ പേർ?

◼️ ഗീഹോൻ (2:13)

25. കൂശ്‌ ദേശമൊക്കെയും ചുറ്റുന്ന നദി?

◼️ ഗീഹോൻ (2:13)

26. ഏദെനിൽനിന്നു പുറപ്പെടുന്ന മൂന്നാമത്തെ നദിയുടെ പേർ?

◼️ ഹിദ്ദേക്കെൽ (2:14)

27. അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്ന നദി?

◼️ ഹിദ്ദേക്കെൽ (2:14)

28. ഏദെനിൽനിന്നു പുറപ്പെടുന്ന നാലാമത്തെ നദിയുടെ പേർ?

◼️ ഫ്രാത്ത് (2:14)

29. ഏദെൻതോട്ടം കാപ്പാൻ ദൈവം ഏല്പിച്ചത് ആരെയാണ്?

◼️ മനുഷ്യനെ (2:15)

30. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാമെന്ന് കല്പിച്ചതാരാണ്?

◼️ ദൈവം (2:16)

31. തിന്നരുതെന്ന് ദൈവം കല്പിച്ച വൃക്ഷഫലം ഏതാണ്?

◼️ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം (2:17).

32. ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല’ എന്നു കണ്ടതാരാണ്?

◼️ ദൈവം (2:18)

33. ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടതാരാണ്?

◼️ മനുഷ്യൻ (2:19,20)

34. മനുഷ്യനിൽ നിന്നെടുത്ത എന്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത്?

◼️ വാരിയെല്ല് (2:21,22)

35.  ‘ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു’ ആരുടെ വാക്കുകൾ?

◼️ ആദാമിൻ്റെ (2:23)

36. അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നത് ആരാണ്?

◼️ പുരുഷൻ (2:24)

37. എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയ ജീവി?

◼️ പാമ്പ് (3:1)

38. ബൈബിളിലെ ആദ്യചോദ്യം ചോദിച്ചതാര്?

◼️പാമ്പ് (3:1)

39. ദൈവകല്പനയോടു സ്ത്രീ കൂട്ടിച്ചേർത്തത് എന്താണ്?

◼️ തൊടുകയും അരുതു (3:3)

40. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം’ സ്ത്രീക്ക് ആരു നല്കിയ ഉറപ്പാണ്?

◼️ പാമ്പ് (3:4)

41. ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും’ എന്നു  ആരറിയുന്നു എന്നാണ് പാമ്പ് പറഞ്ഞത്?

◼️ ദൈവം (3:5)

42. തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടതെന്താണ്?

◼️ വൃക്ഷഫലം (3:6)

43. കണ്ണു തുറന്നപ്പോൾ തങ്ങൾ നഗ്നരെന്നു അറിഞ്ഞത് ആരൊക്കെയാണ്?

◼️ ആദാമും ഹവ്വായും (3:7)

44. എന്തുപയോഗിച്ചാണ് ആദാമും ഹവ്വായും അരയാട നിർമ്മിച്ചത്?

◼️ അത്തിയില (3:7)

45. വെയിലാറിയപ്പോൾ ഏദെൻ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആരാണ്?

◼️ യഹോവയായ ദൈവം (3:8)

46. ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചതാരൊക്കെ?

◼️ ആദവും ഹവ്വായും (3:8)

47. ദൈവം മനുഷ്യനോടു ചോദിച്ച ആദ്യത്തെ കോദ്യം?

◼️ ‘നീ എവിടെ’ (3:9)

48. നഗ്നനാകകൊണ്ടു ഭയപ്പെട്ടതാരാണ്? 

◼️ ആദാം (3:10)

49. ‘പാമ്പു എന്നെ വഞ്ചിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ ഹവ്വാ (3:13)

50. എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു ശപിക്കപ്പെട്ടിരിക്കുന്ന ജീവി?

◼️ പാമ്പ് (3:14)

51. വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം എതാണ്?

◼️ ഉല്പത്തി 3:15

50. ‘പ്രോട്ടോ ഇവാഞ്ചലിസം’ എന്നറിയപ്പെടുന്ന വാക്യം ഏതാണ്?

◼️ ഉല്പത്തി 3:15

52. ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

◼️ ആദാം (3:17)

53. ജീവനുള്ളവർക്കെല്ലാം മാതാവ് ആരാണ്?

◼️ ഹവ്വാ (3:20)

54. ആദാമിനും ഹവ്വായ്ക്കും തോൽകൊണ്ട് ഈടുപ്പുണ്ടാക്കി കൊടുത്തതാര്?

◼️ ദൈവം (3:21)

55. ഏതു വൃക്ഷത്തിൻ്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുന്നത്?

◼️ ജീവവൃക്ഷത്തിന്റെ (3:22)

56. ആദാമിനെയും ഹവ്വായേയും പുറത്താക്കിയശേഷം ഏദെൻ തോട്ടത്തിന് കാവൽ നിർത്തിയത് ആരെയാണ്?

◼️ കെരൂബുകളെ (3:24)

57. ഭൂമിയിൽ ആദ്യം ജനിച്ച മനുഷ്യൻ?

◼️ കയീൻ (4:1)

58. ആദാമിൻ്റെ രണ്ടാമത്തെ മകൻ?

◼️ ഹാബെൽ (4:2)

59. കയീൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ കൃഷിക്കാരൻ (4:2)

60. ഭൂമിയിലെ ആദ്യത്തെ ഇടയൻ?

◼️ ഹാബേൽ (4:2)

61. യഹോവ പ്രസാദിച്ചത് ആരുടെ വഴിപാടിലാണ്?

◼️ ഹാബേലിൻ്റെ (4:4)

62. ആദ്യമായി കോപിച്ചവൻ ആരാണ്?

◼️ കയീൻ (4:5)

63. യഹോവ കയീൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നത് എന്താണ്?

◼️ നല്ലയാഗം കഴിക്കാഞ്ഞതിനാൽ (4:7)

64. നന്മ ചെയ്യാത്തവരുടെ വാതിൽക്കൽ കിടക്കുന്നതെന്താണ്?

◼️ പാപം (4:7)

65. ആദ്യം മരിച്ച വ്യക്തി?

◼️ ഹാബേൽ (4:8)

66. ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ’ ആരുടെ വാക്കുകൾ?

◼️ കയീൻ്റെ (4:9)

67. ആരെ കൊന്നാലാണ് അവന്നു ഏഴിരട്ടി പകരം കിട്ടുമെന്ന് ദൈവം പറഞ്ഞത്?

◼️ കയീനെ (4:15)

68. യഹോവയുടെ സന്നിധിവിട്ട് കയീൻ പോയി പാർത്ത ദേശമേതാണ്?

◼️ നോദ് (4:16)

69. കയീൻ്റെ മകൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

70. മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടണത്തിൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

71. ആദാ എന്നും സില്ലാ എന്നും രണ്ടു ഭാര്യമാരെ എടുത്തതാരാണ്?

◼️ ലാമെക്ക്  (4:19)

72. കൂടാര വാസികൾക്കും പശുപാലകർക്കും പിതാവാര്? 

◼️ യാബാൽ (4:20)

73. ആരാണ് കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?

◼️ യൂബാൽ (4:21)

74. ചെമ്പുകൊണ്ടും ഇരിമ്പു കൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ ആരാണ്?

◼️ തൂബൽകയീൻ (4:22)

75. ലാമെക്കിൻ്റെ മകളും തൂബൽകയീന്റെ പെങ്ങളും ആരാണ്?

◼️ നയമാ (4:22)

76. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എത്ര ഇരട്ടി പകരം ചെയ്യും?

◼️ എഴുപത്തേഴിരട്ടി (4:24)

77. കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം ആദാമിനു നല്കിയ സന്തതിയാരാണ്?

◼️ ശേത്ത് (4:25)

78. ആരുടെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്?

◼️ ഏനോശിൻ്റെ (4:26)

79. ആദാമിനു എത്ര വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്?

◼️ നൂറ്റിമുപ്പത് (5:3)

80. ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ജനിപ്പിച്ച മകൻ?

◼️ ശേത്ത് (5:3)

81. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ എണ്ണൂറ് (5:4)

82. ആദാമിൻ്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി മുപ്പത് (5:5)

83. ജനിക്കാതെ രണ്ടുവട്ടം മരിച്ച വ്യക്തികൾ ആരൊക്കെ?

◼️ ആദാമും ഹവ്വായും (2:17; 3:6; 5:5). [വൃക്ഷഫലം തിന്നനാളിൽ ആത്മമരണവും പിന്നെ ശാരീരിക മരണവും സംഭവിച്ചു]

84. ശേത്ത് എത്രവയസ്സിൽ എനോശിനെ ജനിപ്പിച്ചു?

◼️ നൂറ്റഞ്ച് (5:6)

85. ശേത്തിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി പന്ത്രണ്ട് (5:8)

86. കേനാൻ ജനിക്കുമ്പോൾ എനോശിൻ്റെ പ്രായം?

◼️ തൊണ്ണൂറ് (5:9)

87. എനോശിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തഞ്ച് (5:11)

88. കേനാൻ എത്രവയസ്സിൽ മഹലലേലിനെ ജനിപ്പിച്ചു?

◼️ എഴുപത് (5:12)

89. കേനാന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തിപ്പത്ത് (5:12)

90. യാരെദ് ജനിക്കുമ്പോൾ മഹലലേലിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:15)

91. മഹലലേലിന്റെ ആയുഷ്കാലം എത്ര?

◼️ തൊണ്ണൂറ്റഞ്ച് (5:17)

92. യാരെദ് എത്രവയസ്സിൽ ഹാനോക്കിനെ ജനിപ്പിച്ചു?

◼️ നൂറ്ററുപത്തിരണ്ട് (5:18)

93. യാരെദിന്റെ ആയൂഷ്കാലം എത്ര?

◼️ തൊള്ളായിരത്തറുപത്തിരണ്ട് (5:20)

94. മെഥൂശലഹ് ജനിക്കുമ്പോൾ ഹാനോക്കിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:21)

85. ദൈവത്തോടുകൂടെ നടന്നതാരാണ്?

◼️ ഹാനോക്ക് (5:22)

86. ഹാനോൿ എത്രസംവത്സരം ദൈവത്തോടുകൂടെ നടന്നു?

◼️ മൂന്നൂറ് (5:22)

87. ഹനോക്കിന്റെ ആയുഷ്കാലം എത്ര?

◼️ മുന്നൂറ്ററുപത്തഞ്ച് 5:23)

88. ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായത് ആരാണ്?

◼️ ഹാനോക്ക് (5:24)

89. ജനിച്ചിട്ട് മരിക്കാതിരുന്നത് ആരാണ്?

ഹാനോക്ക് (5:24)

90. മെഥൂശലഹിൻ്റെ എത്രാം വയസ്സിൽ ലാമേക്കിനെ ജനിപ്പിച്ചു?

◼️ നൂറ്റെൺപത്തേഴ് (5:25)

91. മെഥൂശലഹിന്റെ ആയൂഷ്കാലം?

◼️ തൊള്ളായിരത്തറുപത്തൊമ്പത് (5:27)

92. ഏറ്റവും അധികം നാൾ ജീവിച്ചിരുന്ന വ്യക്തി ആരാണ്?

◼️ മെഥൂശലഹ്: 969 വർഷം (5:27)

93. നോഹ ജനിക്കുമ്പോൾ ലാമെക്കിൻ്റെ പ്രായം?

◼️ നൂറ്റെൺപത്തിരണ്ട് (5:28)

94. നോഹ എന്ന പേരിനർത്ഥം?

◼️ ആശ്വാസം (5:29)

95. ലാമേക്കിന്റെ ആയൂഷ്കാലം?

◼️ എഴുനൂറ്റെഴുപത്തേഴ് (5:31)

96. നോഹയ്ക്കു മക്കൾ ജനിക്കുമ്പോഴത്തെ പ്രായം?

◼️ അഞ്ചൂറ് വയസ്സ് (5:32)

97. നോഹയുടെ മക്കൾ ആരൊക്കെ?

◼️ ശേം, ഹാം, യാഫെത്ത് (5:32)

98. മനുഷ്യൻ്റെ ആയുസ്സ് എത്ര സംവത്സരമാകുമെന്നാണ് യഹോവ അരുളിച്ചെയ്തത്?

◼️ നൂറ്റിരുപതു സംവത്സരം (6:3)

99. മനുഷ്യൻ്റെ നിരൂപണമൊക്കെയും ദോഷമുള്ളതെന്ന് കണ്ടതാരാണ്?

◼️ യഹോവ (6:5)

100. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു അനുതപിച്ചത് ആരാണ്?

◼️ യഹോവ (6:6)

101. യഹോവയുടെ കൃപ ലഭിച്ച വ്യക്തി?

◼️ നോഹ (6:8)

102. ദൈവത്തോടു കൂടെനടന്ന രണ്ടാമത്തെ വ്യക്തി?

◼️ നോഹ (6:9)

103. ഏതു മരംകൊണ്ടാണ് നോഹ പെട്ടകം നിർമ്മിച്ചത്?

◼️ ഗോഫേർ മരം (6:14)

104. മുന്നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമായി ദൈവം നോഹയോടു ഉണ്ടാക്കാൻ കല്പിച്ചതെന്താണ്?

◼️ പെട്ടകം (6:15)

105. എത്ര തട്ടായിട്ടാണ് പെട്ടകം ഉണ്ടാക്കാൻ കല്പിച്ചത്?

◼️ മൂന്ന് (6:16)

106. ഭൂമിയിൽ ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ താൻ എന്തു വരുത്തുമെന്നാണ് ദൈവം കല്പിച്ചത്?

◼️ ജലപ്രളയം (6:17)

107. ജലപ്രളയം ഉണ്ടായപ്പോൾ നോഹയുടെ പ്രായം?

◼️ അറുനൂറ് (7:6)

108. ആഴിയുടെ ഉറവുകൾ തുറന്നതെന്നാണ്?

◼️ രണ്ടാം മാസം പതിനേഴാം തിയ്യതി (7:11)

109. ഭൂമിയിൽ എത്രദിവസം മഴപെയ്തു?

 ◼️ നാല്പതു രാവും നാല്പതു പകലും (7:12)

110. നോഹയും കുടുംബവും എത്രപേർ പെട്ടകത്തിൽ കടന്നു?

◼️ എട്ടുപേർ (7:13)

111. സർവ്വ ജീവജാലങ്ങളിലും എത്രപേർവീതം പെട്ടകത്തിൽ കടന്നു?

◼️ ഈരണ്ടീരണ്ട് (7:14,15)

112. പെട്ടകത്തിൻ്റെ വാതിൽ അടച്ചത് ആരാണ്?

◼️ യഹോവ (7:16)

113. ഭൂമിയിലെ ഉയർന്ന പർവ്വതങ്ങളേക്കാൾ എത്രമുഴം വെള്ളംപൊങ്ങി?

◼️ പതിനഞ്ചു മുഴം (7:19,20)

114. പ്രളയകാലത്ത് എത്രദിവസം വെള്ളം പെങ്ങിക്കൊണ്ടിരുന്നു?

◼️ 150 ദിവസം (7:24)

115. ‘ദൈവം ഓർത്തു’ എന്ന് എഴുതിയിരിക്കുന്ന ആദ്യവ്യക്തി?

◼️ നോഹ (8:1)

116. പെട്ടകം ഉറച്ചത് എന്നായിരുന്നു?

◼️ ഏഴാം മാസം 17-ാം തീയതി (8:4)

117. വെള്ളം കുറഞ്ഞിട്ട് പർവ്വതശിഖരങ്ങൾ കാണായത് എപ്പോഴാണ്?

◼️ പത്താം മാസം ഒന്നാം തിയ്യതി (8:5)

118. പെട്ടകം ഉറച്ചശേഷം എത്രദിവസം കഴിഞ്ഞാണ് കിളിവാതിൽ തുറന്നത്?

◼️ നാല്പതു ദിവസം (8:6)

119. വേദപുസ്തകത്തിൽ പേർ പറയുന്ന ആദ്യത്തെ പക്ഷി ഏതാണ്?

◼️ മലങ്കാക്ക (8:7)

120. വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു നോഹ അയച്ച പക്ഷി ഏതാണ്?

◼️ പ്രാവ് (8:8)

121. ആദ്യം പേർ പറഞ്ഞിരിക്കുന്ന വൃക്ഷം?

◼️ ഒലിവ് (8:11)

122. നോഹ എത്രപ്രാവശ്യം പ്രാവിനെ പുറത്തുവിട്ടു?

◼️ മൂന്നുപ്രാവശ്യം (8:8, 8:10, 8:12)

123. നോഹയുടെ ആയുസ്സിൻ്റെ എത്രാം വർഷമാണ് വെള്ളം വറ്റിയത്?

◼️ ആറുനൂറ്റൊന്നാം സംവത്സരം (8:13)

124. ആരുടെ യാഗത്തിലാണ് യഹോവ സൗരഭ്യവാസന മണത്തത്?

◼️ നോഹയുടെ (8:20,21)

125. ആരുടെ മനോനിരൂപണമാണ് ബാല്യംമുതൽ ദോഷമുള്ളത്?

◼️ മനുഷ്യൻ്റെ (8:21)

126. ഏത് കാലത്തോളമാണ് വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകാത്തത്?

◼️ ഭൂമിയുള്ള കാലത്തോളം (8:22)

127. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവാൻ ദൈവം കല്പിച്ചത് ആരോടാണ്?

◼️ നോഹയോടും പുത്രന്മാരോടും (9:1)

128. ജലപ്രളയത്തിനുശേഷം മനുഷ്യനു ആഹാരമായി കൊടുത്തതെന്താണ്?

◼️ ഭൂചരജന്തുക്കൾ (9:3)

129. രക്തത്തോടുകൂടെ മാംസം തിന്നാൻ വിലക്കിയതെന്താണ്?

◼️ പ്രാണൻ രക്തത്തിലായതുകൊണ്ട് (9:4)

130. പ്രാണനായ രക്തം ചൊരിയിച്ചാൽ പകരം ചോദിക്കന്നത് ആരാണ്?

◼️ ദൈവം (9:5)

131. സകലജഡവും നശിക്കാൻ തക്കവണ്ണം ഇനി എന്തുണ്ടാകില്ലെന്നാണ് ദൈവം നിയമം ചെയ്തത്?

◼️ ജലപ്രളയം (9:11, 15)

132. ദൈവം നോഹയോട് ചെയ്ത ഉടമ്പടിയുടെ അടയാളമെന്താണ്?

◼️ മഴവില്ല് (9:13)

133. കനാൻ്റെ പിതാവാരാണ്?

◼️ ഹാം (9:18)

134. ആരെക്കൊണ്ടാണ് ഭൂമി ഒക്കെയും നിറഞ്ഞത്?

◼️ ശേം ഹാം യാഫെത്ത് (9:19)

135. ആദ്യ മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയത് ആരാണ്?

◼️ നോഹ (9:20)

136. ആദ്യം വീഞ്ഞുകുടിച്ചു ലഹരിപിടിച്ച വ്യക്തി?

◼️ നോഹ (9:21)

137. നോഹയുടെ നഗ്നത കണ്ട മകൻ?

◼️ ഹാം (9:22)

138. അപ്പൻ്റെ നഗ്നത മറച്ച മക്കൾ?

◼️ ശേമും യാഫെത്തും (9:23)

139. നോഹയാൽ ശപിക്കപ്പട്ടത് ആരാണ്?

◼️ ഹാമിൻ്റെ പുത്രൻ കനാൻ (9:25)

140. നോഹയുടെ പുത്രന്മാരിൽ ആരുടെ ദൈവമായിട്ടാണ് യഹോവ സ്തുതിക്കപ്പെടുന്നത്?

◼️ ശേമിൻ്റെ (9:26)

141. ശേമിന്റെ കൂടാരങ്ങളിൽ വസിക്കുന്നതാരാണ്?

◼️ യാഫെത്ത് (9:27)

142. കനാൻ ആർക്കൊക്കെ ദാസനാകും?

◼️ ശേമിനും യാഫെത്തിനും (9:27)

143. ജലപ്രളയത്തിന്റെ ശേഷം നോഹ എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ മുന്നൂറ്റമ്പത് (9:28)

144. നോഹയുടെ ആയുഷ്കാലം?

◼️ തൊള്ളായിരത്തമ്പത് സംവത്സരം (9;29)

145. യാഫെത്തിന്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് ഏത്രപേരുണ്ട്?

◼️ 14 പേർ (10:2-4). [7 പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. 7 പൗത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ, എലീശാ, തർശീശ്, കിത്തീം, ദോദാനീം.]

146. ജാതികളുടെ ദ്വീപുകൾ  കുലംകുലമായും പിരിഞ്ഞത് ആരിൽനിന്നാണ്?

◼️ യാഫെത്തിൽനിന്ന് (10;5)

147. ഹാമിനു പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️ 30 പേർ (10:6-18). [4 പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. 26 പൗത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; ശെബയും, ദെദാനും, നിമ്രോദ്, ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം, കഫ്തോരീം, സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോർയ്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ.]

148. ഭൂമിയിലെ ആദ്യവീരൻ?

◼️ നിമ്രോദ് (10:8)

149. യഹോയുടെ മുമ്പാകെ നായാട്ടുവീരനായി അറിയപ്പെട്ടത് ആരാണ്?

◼️ നിമ്രോദ് (10:9)

150. ബൈബിളിലെ ആദ്യ പഴഞ്ചൊല്ല് ആരുടെ പേരിലാണ്?

◼️ നിമ്രോദിൻ്റെ (10:9)

151. നിമ്രോദിന്റെ രാജ്യത്തിന്റെ ആരംഭം എവിടെനിന്നാണ്?

◼️ ശിനാർദേശത്ത് (10:10)

152. ആരിൽ നിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്?

◼️ കസ്ളൂഹീമിൽ നിന്ന് (10:13)

153. കനാൻ്റെ ആദ്യജാതൻ ആരാണ്?

◼️ സീദോൻ (10:15)

154. ശേമിൻ്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️26 പേർ (10:22-29). [5 പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. 21 പൗത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്, ശാലഹ്, ഏബെർ, പേലെഗ്, യൊക്താൻ, അല്മോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ, ശെബാ, ഓഫീർ, ഹവീലാ, യോബാബ്.]

155. ഭൂവാസികൾ പിരിഞ്ഞുപോയത് ആരുടെ കാലത്താണ്?

◼️ പേലെഗിൻ്റെ കാലത്ത് (10:25)

156. ഭൂമിയിൽ ജലപ്രളയത്തിനുശേഷം ജാതികളും വംശങ്ങളും ഉത്ഭവിച്ചത് ആരുടെ പുത്രന്മാരിൽ നിന്നാണ്?

◼️ നോഹയുടെ (10:32)

157. എവിടെയാണ് ആകാശത്തോളം എത്തുന്ന ഗോപുരം പണിതത്?

◼️ ശിനാർ ദേശത്ത് (11:2-4)

158. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണോൻ ആരാണ് ഇറങ്ങിവന്നത്?

◼️ യഹോവ (11:5)

159. എവിടെവെച്ചാണ് ദൈവം മനുഷ്യൻ്റെ ഭാഷ കലക്കിയത്?

◼️ ശിനാർദേശത്ത് (11:2, 9)

160. ഭാഷ കലക്കുകയാൽ ശിനാർ സമതലത്തിനു വന്ന പേര്?

◼️ ബാബേൽ (11:9)

161. യഹോവ മനുഷ്യരെ ഭൂതലംമുഴുവൻ ചിതറിച്ചത് എവിടെവെച്ചാണ്?

◼️ ബാബേൽ (11:9)

162. ശേമിന്നു എത്ര വയസ്സായപ്പോൾ അർപ്പക്ഷാദിനെ ജനിപ്പിച്ചു?

◼️ നൂറ് (11:10)

163. ശേമിൻ്റെ ആയുഷ്കാലം?

◼️ 600 സംവത്സരം (11:11)

164. അർപ്പക്ഷാദിൻ്റെ മകൻ്റെ പേര്?

◼️ ശാലഹ് (11:12)

165. ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമൂന്നു സംവത്സരം (11:13)

166. ശാലഹിന്നു എത്ര വയസ്സായപ്പോൾ ഏബെർ ജനിച്ചു?

◼️ മുപ്പതു വയസ്സ് (11:14)

167. ശാലഹിൻ്റെ ആയുഷ്കാലം?

◼️ നാനൂറ്റിമുപ്പത്തിമൂന്നു (11:15)

168. ഏബെരിൻ്റെ മകൻ്റെ പേര്?

◼️ പേലെഗ് (11:16)

169. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമുപ്പതു സംവത്സരം (11:17)

170. പേലെഗ് എത്ര വയസ്സായപ്പോൾ രെയൂവിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:18)

171. പേലെഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നുറ്റിമുപ്പത്തൊമ്പത് (11:19)

172. രെയൂവിൻ്റെ മകൻ്റെ പേര്?

◼️ ശെരൂഗ് (11:20)

173. ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ എത്ര സംവത്സരം ജീവിച്ചു?

◼️ ഇരുനൂറ്റേഴ് സംവത്സരം (11:21)

174. ശെരൂഗ് എത്ര വയസ്സായപ്പോൾ നാഹോരിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:23)

175. ശെരൂഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നൂറ്റിമുപ്പത് (11:23)

176. നാഹോരിൻ്റെ മകൻ്റെ പേര്?

◼️ തേരഹ് (11:24)

177. തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ എത്ര സംവത്സരം ജീവിച്ചു?

◼️ നൂറ്റി പത്തൊമ്പത് (11:25)

178. തേരഹിന്നു എത്ര വയസ്സായപ്പോൾ അബ്രാം, നാഹോർ, ഹാരാൻ എന്നിർ ജനിപ്പിച്ചത്?

◼️ എഴുപത് വയസ്സ് (11:26)

179. ഹാരാൻ്റെ മകൻ്റെ പേര്?

◼️ ലോത്ത് (11:27)

180. തേരഹിന്നു മുമ്പെ ഊരിൽവെച്ചു മരിച്ചുപോയ മകൻ?

◼️ ഹാരാൻ (11:28)

181. അബ്രാമിന്റെ ഭാര്യയുടെ പേര്?

◼️ സാറായി (11:29)

182. ഹാരാന്റെ മകളും നാഹോറിൻ്റെ ഭാര്യയും ആരാണ്?

◼️ മിൽക്ക (11:29)

183. മച്ചിയായിരുന്ന ബൈബിളിലെ ആദ്യത്തെ സ്ത്രീ?

◼️ സാറായി (11:30)

184. ഏത് കൽദയ പട്ടണത്തിൽ നിന്നാണ് തേരഹും മക്കളും ഹാരാനിൽ വന്നു പാർത്തത്?

◼️ ഊർ (11:31)

185. തേരഹ് മരിച്ചത് എവിടെവച്ച്?

◼️ ഹാരാൻ (11:32)

186. ലോത്തിൻ്റെ വല്യപ്പൻ മരിച്ച സ്ഥലവും, ലോത്തിൻ്റെ അപ്പൻ്റെ പേരും ഒന്നാണ്. എന്താണത്?

◼️ ഹാരാൻ (11:31,32)

187. ഹാരാനിൽനിന്നു ഏതു ദേശത്തെക്കു പോകാനാണ് യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്?

◼️ കാണിപ്പാനിരിക്കുന്ന ദേശത്തെക്ക് (12:1)

188. അബ്രാമിനോടുകൂടെ ഹാരാനിൽനിന്നു പുറപ്പെട്ട മറ്റൊരാൾ?

◼️ ലോത്ത് (12:4)

189. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എഴുപത്തഞ്ച് (12:4)

190. ദൈവം കാണിപ്പാനിരുന്ന ഏതു ദേശത്താണ് അബ്രാം എത്തിയത്?

◼️ കനാൻ (12:5)

191. അബ്രാം ആദ്യമായി യാഗപീഠം പണിതത് എവിടെയാണ്?

◼️ കനാനിൽ (12:5, 7)

192. ആദ്യമായി യഹോവയുടെ നാമത്തിൽ ആരാധന കഴിച്ച വ്യക്തി?

◼️ അബ്രാം 12:8)

193. കനാനിൽ ക്ഷാമമുണ്ടായപ്പോൾ അബ്രാം എവിടേക്കാണ് പോയത്?

◼️ മിസ്രയീമിൽ (12:10)

194. സൗന്ദര്യമുള്ള സ്ത്രീയെന്ന് ആദ്യമായി വിളിക്കപ്പെട്ടത് ആരാണ്?

◼️ സാറായി (12:11, 14)

195. മരണഭയത്താൽ ഭാര്യയെ സഹോദരിയെന്നു പറഞ്ഞ ആദ്യവ്യക്തി?

◼️ അബ്രാം (12:12,13)

196. ഫറവോന്റെ മുമ്പാകെ പ്രശംസിക്കപ്പെട്ട സ്ത്രീ?

◼️ സാറായി (12:15)

197. സാറായി നിമിത്തം നന്മ ലഭിച്ചതാർക്കാണ്?

◼️ അബ്രാമിന് (12:16)

198. സാറായി നിമിത്തം അത്യന്തം ദണ്ഡിപ്പിക്കപ്പെട്ടത് ആരാണ്?

◼️ ഫറവോനും കുടുംബവും (12:17)

199. അബ്രാം സാറായിയെ സഹോദരി എന്ന് പറഞ്ഞത് എവിടെവെച്ചാണ്?

◼️ മിസ്രയീമിൽ (12:19)

200. കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ ബഹുസമ്പന്നൻ ആരായിരുന്നു?

◼️ അബ്രാം (13:2)

201. സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു ഒന്നിച്ചു പാർപ്പാൻ കഴിയാതിരുന്നത് ആർക്കൊക്കെ?

◼️ അബ്രാമിനും ലോത്തിനും 13:6)

202. ആരുടെ ഇടയന്മാർക്കു തമ്മിലാണ് പിണക്കമുണ്ടായത്?

◼️ അബ്രാമിൻ്റെയും ലോത്തിൻ്റെയും (13:7)

203. യഹോവയുടെ തോട്ടം പോലെയുള്ള പ്രദേശമേതാണ്?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:10)

204. ലോത്ത് തിരഞ്ഞെടുത്ത പ്രദേശം?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:11)

205. അബ്രാം ഏത് ദേശത്ത് പാർക്കുമ്പോഴാണ് ലോത്ത് വിട്ടുപിരിഞ്ഞത്?

◼️ കനാൻ ദേശത്ത് (13:12)

206. ലോത്ത് എവിടെവരെയാണ് തൻ്റെ കൂടാരം നീക്കി നീക്കി അടിച്ചത്?

◼️ സൊദോംവരെ (13:12)

207. ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നവർ ആരാണ്?

◼️ സൊദോം നിവാസികൾ (13:13)

208. ദൈവം അബ്രാമിനും അവൻ്റെ സന്തതിക്കും ശാശ്വതമായി കൊടുമെന്നു പറഞ്ഞ ദേശമേത്?

◼️ കനാൻ (13:15)

209. മമ്രേയുടെ തോട്ടം എവിടെയാണ്?

◼️ ഹെബ്രോനിൽ (13:18)

210. അബ്രാമിൻ്റെ കാലത്തെ ശിനാർ രാജാവ്?

◼️ അമ്രാഫെൽ (14:1)

211. അബ്രാമിൻ്റെ കാലത്തെ സൊദോം രാജാവ്?

◼️ ബേരാ (14:2)

212. ഏത് താഴ്വരയാണ് ഇപ്പോൾ ഉപ്പുകടൽ (ചാവുകടൽ) എന്നറിയപ്പെടുന്നത്?

◼️ സിദ്ദീംതാഴ്വര (14:3)

213. സൊദോം രാജാവും ഗൊമോരാ രാജാവും വീണ കീൽകുഴികൾ എവിടെയാണ്?

◼️ സിദ്ദീംതാഴ്വരയിൽ (14:10

214. എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട വ്യക്തി?

◼️ അബ്രാം (14:13)

215. ലോത്തിനെ രക്ഷിക്കാൻ അബ്രാം എത്ര അഭ്യാസികളുമായാണ് പോയത്?

◼️ മുന്നൂറ്റിപതിനെട്ട് (14:14)

216. രാജാക്കന്മാരെ തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ ഏതു താഴ്വരയിൽ വെച്ചാണ് സോദോം രാജാവ് എതിരേറ്റത്?

◼️ രാജതാഴ്വര (ശാവേ താഴ്വര) (14:17)

217. ആരാണ് ശാലേം രാജാവ്?

◼️ മൽക്കീസേദെക്ക് (14:18)

218. അപ്പവും വീഞ്ഞുമായി വന്ന് അബ്രാമിനെ എതിരേറ്റത് ആരാണ്?

◼️ മൽക്കീസേദെക്ക് (14:18)

219. അത്യുന്നതനായ ദൈവത്തിന്റെ ആദ്യ പുരോഹിതൻ?

◼️ ശാലേംരാജാവായ മൽക്കീസേദെൿ (14:18)

220. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാർക്കാണ്?

◼️ മൽക്കീസേദെക്കിന് (14:20)

221. ‘ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക’ എന്ന് അബ്രാമിനോട് പറഞ്ഞതാരാണ്?

◼️ സൊദോം രാജാവ് (14:21)

222. യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്തതാരാണ്?

◼️ അബ്രാം (14:23)

223. ‘ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും’ എന്ന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ലഭിച്ചത് ആർക്കാണ്?

◼️ അബ്രാമിന് (15:1)

224. അബ്രാമിൻ്റെ സ്വത്തിന് അവകാശിയായിരുന്ന ദാസനാരാണ്?

◼️ എലെയാസർ (15:2)

225. അബ്രാമിന്നു നീതിയായി കണക്കിട്ടതെന്താണ്?

◼️ യഹോവയിലുള്ള വിശ്വസം (15:6)

226. ഒരു ഗാഢനിദ്രയും ഭീതിയും അന്ധതമസ്സും വന്നത് ആരുടെ മേലാണ്?

◼️ അബ്രാഹാമിൻ്റെ മേൽ (15:12)

227. അബ്രാമിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു എത്ര സംവത്സരം പ്രവാസികളാകുമെന്നാണ് ദൈവം പറഞ്ഞത്?

◼️ നാനൂറു സംവത്സരം (15:13)

228. എത്രാമത്തെ തലമുറ മിസ്രയീമിൽ നിന്ന് മടങ്ങിവരുമെന്നാണ് പറഞ്ഞിരിക്കുന്നത്?

◼️ നാലാം തലമുറ (15:16).

229. അബ്രാഹാം യാഗമർപ്പിക്കാൻ പിളർന്നുവെച്ച ഭാഗങ്ങളുടെ നടുവെ കടന്നുപോയത് എന്താണ്?

◼️ ജ്വലിക്കുന്ന ഒരു പന്തം (15:17)

230. ഏത് ദേശത്തിൻ്റെ അതിരാണ് മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ളത്?

◼️ കനാൻ (15:18)

231. സാറായിയുടെ മിസ്രയീമ്യദാസിയുടെ പേര്?

◼️ ഹാഗാർ (16:1)

231. ആരാണ് തൻ്റെ മിസ്രയീമ്യ ദാസിയായ ഹാഗാറിനെ അബ്രാമിനു ഭാര്യയായി കൊടുത്തത്?

◼️ സാറായി (16:3)

232. ഗർഭം ധരിച്ചപ്പോൾ യജമാനത്തി കണ്ണിന്നു നിന്ദിതയായത് ആർക്കാണ്?

◼️ ഹാഗാറിന് (16:4)

233. ‘യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ’ ആരുടെ വാക്കുകൾ?

◼️ സാറായിയുടെ (16:5)

234. സാറായി കാഠിന്യം തുടങ്ങിയപ്പോൾ അവളെ വിട്ടു ഓടിപ്പോയതാരാണ്?

◼️ ഹാഗാർ (16:6)1

235. മരുഭൂമിയിൽ ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ ഹാഗാറിനെ കണ്ടതാരാണ്?

◼️ യഹോവയുടെ ദൂതൻ (16:7)

236. ദൈവത്തിൻ്റെ ദൂതൻ സംസാരിച്ച ആദ്യത്തെ സ്ത്രീ?

◼️ ഹാഗാർ (16:7,8)

237. ജനനത്തിനു മുമ്പേ പേർവിളിക്കപ്പെട്ട ആദ്യവ്യക്തി?

◼️ യിശ്മായേൽ (16:11)

237. കാട്ടുകഴുതയെ പോലുള്ളവൻ ആരാണ്?

◼️ യിശ്മായേൽ (16:11,12)

237. ‘എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ’ എന്നു പറഞ്ഞതാരാണ്?

◼️ ഹാഗാർ (16:13)

238. യഹോവയ്ക്കു ‘ദൈവമേ, നീ എന്നെ കാണുന്നു’ (ഏൽ റോയി) എന്നു പേർ വിളിച്ചത് ആരാണ്?

◼️ ഹാഗാർ (16:13)

239. ഹാഗാറുമായി ദൂതൻ സംസാരിച്ച സ്ഥലത്തെ കിണറിൻ്റെ പേര്?

◼️ ബേർ ലഹരീ രോയി (16:14)

240. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എൺപത്താറ് (16:16)

241. യഹോവ അബ്രാമിന്നു രണ്ടാമതു പ്രത്യക്ഷനായപ്പോൾ തനിക്ക് എത്ര വയസ്സായിരുന്നു?

◼️ തൊണ്ണൂറ്റൊമ്പത് (17:1)

242. അബ്രാഹാം എന്ന പുതിയ പേരിൻ്റെ അർത്ഥമെന്താണ്?

◼️ ബഹുജാതികൾക്കു പിതാവ് (17:4,5)

243. യഹോവ നിത്യനിയമം സ്ഥാപിച്ചത് ആരുമായിട്ടാണ്?

◼️ അബ്രാഹാമുമായി (17:7)

244. യഹോവ അബ്രാഹാമിനും സന്തതികൾക്കും ശാശ്വതാവകാശമായി നല്കുമെന്നു പറഞ്ഞ ദേശമേതാണ്?

◼️ കനാൻ (17:8)

245. യഹോവ അബ്രാഹാമിന്നു നല്കിയ നിത്യനിയമത്തിൻ്റെ അടയാളം എന്താണ്?

◼️ പരിച്ഛേദന (17:10,11)

246. ഒരു എബ്രായൻ പരിച്ഛേദന ഏല്ക്കേണ്ടത് എപ്പോൾ?

◼️ എട്ടാം നാൾ (17:12)

247. പരിച്ഛേദന ഏൽക്കാത്ത പുരുഷപ്രജയെ എന്തുചെയ്യണം?

◼️ ജനത്തിൽ നിന്നു ഛേദിച്ചു കളയേണം (17:14)

248. സാറായിക്ക് ദൈവം നല്കിയ പുതിയ പേരെന്താണ്?

◼️ സാറാ (17:15)

249. ജാതികൾക്കു മാതാവാരാണ്?

◼️ സാറാ (17:16)

250. ആദ്യമായി ചിരിച്ച വ്യക്തി?

◼️ അബ്രാഹാം (17:17)

251. നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? ആരുടെ വാക്കുകൾ?

◼️ അബ്രാഹാമിൻ്റെ (17:17)

252. ‘അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും’ ആര്?

◼️ യിശ്മായേൽ (17:20)

253. ജനനത്തിനു മുമ്പ് പേർവിളിക്കപ്പെട്ട വാഗ്ദത്ത സന്തതി?

◼️ യിസ്ഹാക്ക് (17:21)

254. അബ്രാഹാം പരിച്ഛേദനയേറ്റപ്പോഴത്തെ പ്രായം?

◼️ തൊണ്ണൂറ്റൊമ്പതു വയസ്സ് (17:24)

255. യിശ്മായേൽ പരിച്ഛേദനയേറ്റപ്പോഴുള്ള പ്രായം?

◼️ പതിമൂന്നു വയസ്സ് (17:25)

256. ഒരു ദിവസത്തിൽത്തന്നെ പരിച്ഛേദനയേറ്റ അപ്പനും മകനും?

◼️ അബ്രാഹാമും യിശ്മായേലും (17:26)

257. മൂന്നാം പ്രാവശ്യം യഹോവ അബ്രാഹാമിന്നു പ്രത്യക്ഷമായത് എവിടെവെച്ച്?

◼️ മമ്രേയുടെ തോപ്പിൽവെച്ചു (18:1)

258. മമ്രേയുടെ തോപ്പിൽ എത്ര പുരുഷന്മാർ നില്ക്കുന്നതാണ് അബ്രാഹാം കണ്ടത്?

◼️ മൂന്നു പുരുഷന്മാർ (18:2)

259. ‘വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ?’ ആരുടെ ചോദ്യമാണിത്?

◼️ സാറായുടെ (18:12)

260. ‘സാറാ ചിരിച്ചതു എന്തു?’ എന്നു ചോദിച്ചതാരാണ്?

◼️ യഹോവ (18:13)

261. ‘നിലവിളി വലിയതും പാപം അതികഠിനവും ആകുന്നു’ ആരുടെ?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (18:20)

262. ‘ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?’ എന്നു യഹോവയോട് ചോദിച്ചതാരാണ്?

◼️ അബ്രാഹാം (18:23)

263. സോദോമിനുവേണ്ടി മദ്ധ്യസ്ഥത ചെയ്തപ്പോൾ അബ്രാഹാം പറഞ്ഞ ഉയർന്നസംഖ്യ എത്ര?

◼️ അമ്പത് (18:24)

264. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ ആരാണ്?

◼️ യഹോവ (18:28)

265. സോദോം നശിപ്പിക്കാതിരിക്കാൻ നീതിമാന്മാരുടെ കുറഞ്ഞ സംഖ്യ എത്രയാണ്?

◼️ പത്ത് (18:32)

266. ദൂതന്മാർ ചെല്ലുമ്പോൾ സോദോം പട്ടണവാതിൽക്കൽ ഇരുന്നിരുന്നത് ആരാണ്?

◼️ ലോത്ത് (19:1)

267. ഏതു പട്ടണത്തിലെ പുരുഷന്മാർക്കാണ് അബാലവൃദ്ധം അന്ധത പിടിച്ചത്?

◼️ സോദോമിലെ (19:11)

268. ആരെക്കുറിച്ചുള്ള ആവലധിയാണ് യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നത്?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (19:11)

269. ‘യഹോവ ഈ പട്ടണം നശിപ്പിക്കും’ എന്നു ലോത്ത് പറഞ്ഞപ്പോൾ ‘കളി പറയുന്നു’ എന്നു തോന്നിയത് ആർക്കാണ്?

◼️ ലോത്തിൻ്റെ മരുമക്കൾക്ക് (19:14)

270. പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ ലോത്തിനെ ബദ്ധപ്പെടുത്തിയത് ആരാണ്?

◼️ ദൂതന്മാർ (19:15)

271. ദൂതന്മാർ ആരെയാണ് കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കിയത്?

◼️ ലോത്തിനെയും കുടുംബത്തെയും (19:16)

272. ‘ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു’ ആരുടെ വാക്കുകൾ?

◼️ ദൂതന്മാരുടെ (19:17)

273. ലോത്തും കുടുംബവും രക്ഷയ്ക്കായി ഓടിക്കയറിയ പട്ടണത്തിൻ്റെ പേര്?

◼️ സോവർ (19:22,23)

274. യഹോവ ഗന്ധകവും തീയും കൊണ്ട് നശിപ്പിച്ച പട്ടണങ്ങൾ?

◼️ സൊദോമും ഗൊമോരയും (19:24)

275. പട്ടണത്തിനുമേൽ ന്യായവിധി നടത്തുമ്പോൾ തിരിഞ്ഞുനോക്കിയ ലോത്തിൻ്റെ ഭാര്യക്ക് എന്തു സംഭവിച്ചു?

◼️ ഉപ്പുതൂണായി (19:26)

276. ജനനവും മരണവുമുണ്ടായി, എന്നാൽ അടക്കപ്പെടാഞ്ഞ സ്ത്രീ?

◼️ ലോത്തിൻ്റെ ഭാര്യ (19:26)

277. സൊദോമും ഗൊമോരെയും ദൈവം നശിപ്പിക്കുമ്പോൾ അതിനെ നോക്കിനിന്നിട്ടും ജീവഹാനി സംഭവിക്കാഞ്ഞത് ആർക്കാണ്?

◼️ അബ്രാഹാമിന് (19:27)

278. സോദോമിനെ നശിപ്പിക്കുമ്പോൾ ദൈവം ഓർത്തത് ആരെയാണ്?

◼️ അബ്രാഹാമിനെ (19:29)

279. പട്ടണത്തിൽ പാർപ്പാൻ ഭയപ്പെട്ടിട്ടു ഗുഹയിൽ പാർത്തതാരാണ്?

◼️ ലോത്തും പുത്രിമാരും (19:30)

280. അപ്പനാൽ ഗർഭം ധരിച്ച പുത്രിമാർ?

◼️ ലോത്തിന്റെ പുത്രിമാർ (19:36)

281. മോവാബ്യർക്കു പിതാവാരാണ്?

◼️ മോവാബ് (19:37)

282. അമ്മോന്യർക്കു പിതാവാരാണ്?

◼️ ബെൻ-അമ്മീ (18:38)

283. അബ്രാഹാമിനെ പരദേശിയെന്നു ആദ്യം വിളിക്കുന്നത് എവിടെവെച്ചാണ്?

◼️ ഗെരാരിൽ (20:1)

284. അബ്രാഹാം തന്റെ ഭാര്യയായ സാറയെ രണ്ടാം പ്രാവശ്യം പെങ്ങൾ എന്നു പറഞ്ഞത് എവിടെവെച്ച്?

◼️ ഗെരാരിൽ (20:2)

285. ഗെരാരിലെ രാജാവാരാണ്?

◼️ അബീമേലെക് (20:2)

286. ബൈബിളിൽ പറഞ്ഞിട്ടുള്ള ആദ്യസ്വപ്നം ആരുടേതാണ്?

◼️ അബീമേലെക്കിൻ്റെ (20:3)

287. ‘കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:4)

288. പ്രവാചകൻ എന്നു ബൈബിളിൽ ആദ്യം പറഞ്ഞിരിക്കുന്ന വ്യക്തി?

◼️ അബ്രാഹാം (20:7)

289. ദൈവഭയം ഇല്ലാത്ത ദേശമേതാണ്?

◼️ ഗെരാർ (20:11)

290. അവൾ എന്റെ പെങ്ങൾ; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല; അവൾ എനിക്കു ഭാര്യയായി; ഞാനാര്? സ്ത്രീയേത്?

◼️ അബ്രാഹാം, സാറ (20:12)

290. ‘ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:15)

291. അബീമേലെക് ആയിരം വെള്ളിക്കാശു കൊടുത്തതാർക്കാണ്?

◼️ അബ്രാഹാമിനു (20:16)

292. ‘നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടിരിക്കുന്നു’ ആര്?

◼️ സാറാ (20:17)

293. ആരു നിമിത്തമാണ് അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും യഹോവ അടെച്ചിരുന്നത്?

◼️ സാറാ നിമിത്തം (20:18)

294. യിസ്ഹാക്കിനെ പ്രസവിച്ചപ്പോൾ സാറയ്ക്ക് എത്രവയസ്സായിരുന്നു?

◼️ തൊണ്ണുറ് (17:17; 21:2)

295. എട്ടാം ദിവസം പരിച്ഛേദന ഏറ്റ അബ്രാഹാമിൻ്റെ മകൻ?

◼️ യിസ്ഹാക്ക് (21:4)

296. യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാൻ്റെ പ്രായം?

◼️ നൂറു വയസ്സ് (21:5)

297. ‘ദൈവം എനിക്കു ചിരിയുണ്ടാക്കി’ എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:6)

298. ‘പരിഹാസി എന്നു’ സാറാ കണ്ടതാരെയാണ്?

◼️ യിശ്മായേലിനെ (21:9)

299. ദാസിയുടെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:10)

300. സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു ആരിൽ നിന്നുള്ളവരാണ്?

◼️ യിസ്ഹാക്കിൽ (21:12)

301. ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നതാരാണ്?

◼️ ഹാഗാർ (21:14)

302. തുരുത്തിയിലെ വെള്ളം തീർന്നശേഷം ഹാഗാർ കുട്ടിയെ എവിടെയാണ് ഇട്ടത്?

◼️ കുറുങ്കാട്ടിൽ (21:15). 

303. കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞുകൊണ്ട് അമ്പിൻ പാടു ദൂരത്തുപോയി ഇരുന്നതാരാണ്?

◼️ ഹാഗാർ (21:16)

304. ദൈവം ഹാഗാറിൻ്റെ കണ്ണു തുറന്നപ്പോൾ അവൾ കണ്ടതെന്താണ്?

◼️ ഒരു നീരുറവ (21:19)

305. മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നതാരാണ്?

◼️ യിശ്മായേൽ (21:20)

306. മിസ്രയീം ദേശത്തുനിന്നു ഭാര്യയെ കണ്ടെത്തിയ അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (21:21)

307. നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടു കൂടെയുണ്ടെന്നു അബ്രാഹാമിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (21:22)

308. അബീമേലെക്കിൻ്റെ സേനാപതിയുടെ പേര്?

◼️ പീക്കോൽ (21:22)

309. ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബീമേലെക്കിനെ ഭത്സിച്ചതാരാണ്?

◼️ അബ്രാഹാം (21:25)

310. ആടുമാടുകളെ കൈമാറി ഉടമ്പടി ചെയ്തതാരൊക്കെ?

◼️ അബീമേലെക്കും അബ്രാഹാമും (21:27)

311. അബ്രാഹാമും അബീമേലെക്കും സത്യംചെയ്ത ദേശത്തിനിട്ട പേര്?

◼️ ബേർ-ശേബ (21:31)

312. അബ്രാഹാം പിചുലവൃക്ഷം നട്ടു നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചതെവിടെ?

◼️ ബേർ-ശേബയിൽ (21:33)

313. ഏത് ദേശത്തുള്ള മലയിൽ യിസ്ഹാക്കിനെ യാഗം കഴിക്കാനാണ് ദൈവം പറഞ്ഞത്?

◼️ മോരിയാദേശത്ത് (22:2)

314. അബ്രാഹാമും യിസ്ഹാക്കും യാത്രചെയ്ത് എത്രാമത്തെ ദിവസമാണ് മോരിയാമലയിൽ എത്തിയത്? 

◼️ മൂന്നാം ദിവസം (22:4)

315. ‘തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ’ എന്നു ചോദിച്ചതാരാണ്?

◼️ യിസ്ഹാക്ക് (22:7)

316. ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടതാരാണ്?

◼️ അബ്രാഹാം (22:13)

317. യിസ്ഹാക്കിനു പകരം ആട്ടുകൊറ്റനെ യാഗം കഴിച്ച സ്ഥലത്തിനു അബ്രാഹാം നല്കിയ പേര്?

◼️ യഹൊവ-യിരേ (22:14)

318. ‘നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും’ ആരുടെ വാക്കുകൾ?

◼️ യഹോവയുടെ (22:18)

319. റിബെക്ക ആരുടെ മകളാണ്?

◼️ ബെഥൂവേലിൻ്റെ (22:23)

320. സാറെയുടെ ആയുഷ്കാലം?

◼️ നൂറ്റിരുപത്തേഴ് വയസ്സ് (23:1)

321. സാറാ മരിച്ചത് എവിടെവെച്ച്?

◼️ ഹെബ്രോൻ (കിര്യത്തർബ്ബ) (23:2)

322. ‘ദൈവത്തിൻ്റെ ഒരു പ്രഭു’ എന്നു ഹിത്യർ വിളിച്ചതാരെയാണ്?

◼️ അബ്രാഹാമിനെ (23:6)

323. സാറായെ ആടക്കുവാൻ ആരോടാണ് അബ്രാഹാം മക്പേല ഗുഹ വിലയ്ക്ക് ചോദിച്ചത്?

◼️ സോഹരിന്റെ മകനായ എഫ്രോനോട് (23:8,9)

324. അബ്രാഹാം എത്ര വെള്ളിശേക്കെൽ കൊടുത്താണ് മക്പേലാനിലം വാങ്ങിയത്?

◼️ നാന്നൂറ് ശേക്കൽ (23:16,17)

325. ആരെയാണ് മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തത്? 

◼️ സാറായെ (23:19)

326. എവിടെയാണ് മക്പേലാ ഗുഹ?

◼️ ഹെബ്രോൻ എന്ന മമ്രേക്കരികെ (23:19)

327. യഹോവ സകലത്തിലും അനുഗ്രഹിച്ചിരുന്നത് ആരെയാണ്?

◼️ അബ്രാഹാമിനെ (24:1)

328. ‘നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക’ എന്നു അബ്രാഹാം പറഞ്ഞത് ആരോടാണ്?

◼️ എലെയാസറോട് (15:2; 24:2)

329. എലെയാസർ യിസ്ഹാക്കിനു ഭാര്യയെ എടുക്കാൻ ഏതു ദേശത്തേക്കാണ് പോയത്?

◼️ മെസൊപ്പൊത്താമ്യയിൽ (24:10)

330. നാഹോരിന്റെ പട്ടണണമേതാണ്?

◼️ മെസൊപ്പൊത്താമ്യ (24:10)

331. ബെഥൂവേലിന്റെ അമ്മയുടെ പേര്?

◼️ മിൽക്ക (24:15(

332. യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നത് ആരാണ്?

◼️ എലെയാസർ (24:21)

333. റിബെക്കെയുടെ സഹോദരൻ്റെ പേര്? 

◼️ ലാബാൻ (24:29)

334. ‘ഈ കാര്യം യഹോവയാൽ വരുന്നു’ എന്നു പറഞ്ഞതാരൊക്കെ?

◼️ ലാബാനും ബെഥൂവേലും (24:50)

335. ‘യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ’ ആരുടെ വാക്കുകൾ?

◼️ എലെയാസറിൻ്റെ (24:56)

336. ‘സഹോദരീ, നീ അനേകായിരമായി തീരുക’ ആര്?

◼️ റിബെക്ക (24:61)

337. യിസ്ഹാക്കിനുവേണ്ടി അബ്രാഹാമിൻ്റെ ദാസൻ കൊണ്ടുവന്ന സ്ത്രീയുടെ പേര്?

◼️ റിബെക്ക (24:61)

338. യിസ്ഹാക്ക് റിബെക്കയെ എതിരേറ്റുചെന്ന സ്ഥലം

◼️ ബേർലഹയീരോയി (24:62)

339. യിസ്ഹാക്ക് റിബെക്കയെ പരിഗ്രഹിക്കുന്നതിനു മുമ്പ് എവിടെയാണ് കൊണ്ടുപോയത്?

◼️ സാറയുടെ കൂടാരത്തിൽ (24:67)

340. അബ്രാഹാം പരിഗ്രഹിച്ച വേറൊരു ഭാര്യയുടെ പേര്?

◼️ കെതൂറാ (25:1)

341. അബ്രാഹാമിനു ഏത് ഭാര്യയിൽ ജനിച്ച മകനാണ് മിദ്യാൻ?

◼️ കെതൂറാ (25:2)

342. അബ്രാഹാം തനിക്കുള്ളതൊക്കെയും ഏത് മകനാണ് കൊടുത്തത്?

◼️ യിസ്ഹാക്കിന്നു (25:5)

343. വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം കൊടുത്തതെന്താണ്?

◼️ ദാനങ്ങൾ (25:6)

344. അബ്രാഹാമിന്റെ ആയുഷ്കാലം?

◼️ നൂറ്റെഴുപത്തഞ്ചു സംവത്സരം (25:7)

345. അബ്രാഹാമിനെ അടക്കം ചെയ്ത ഗുഹയുടെ പേര്?

◼️ മക്പേലാ ഗുഹ (25:9)

346. ആരൊക്കെക്കൂടിയാണ് അബ്രാഹാമിനെ അടക്കിയത്?

◼️ യിസ്ഹാക്കും യിശ്മായേലും (25:9)

347. അബ്രാഹാം മരിച്ചശേഷം ദൈവം ആരെയാണ് അനുഗ്രഹിച്ചത്?

◼️ യിസ്ഹാക്കിനെ (25:11)

348. പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിച്ച അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (25:16)

349. യിശ്മായേലിന്റെ ആയുഷ്കാലം?

◼️ നൂറ്റിമുപ്പത്തേഴ് സംവത്സരം (25:17)

350. യിസ്ഹാക്ക് എത്ര വയസ്സുള്ളപ്പോൾ റിബെക്കയെ വിവാഹം ചെയ്തു?

◼️ നാല്പത് (25:20)

351. പ്രാർത്ഥനയാൽ ഗർഭം ധരിച്ച മച്ചി?

◼️ റിബെക്കാ (25:21)

352. ‘ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു’ എന്നുപറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയതാരാണ്?

◼️ റിബെക്കാ (25:22)

353. ഒറ്റ പ്രസവത്തിൽ രണ്ട് രണ്ടുജാതികളെ പ്രസവിച്ചതാരാണ്?

◼️ റിബെക്കാ (25:23)

354. ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?

◼️ റിബെക്കായോട് (25:23)

355. ചുവന്നവനായി പുറത്തുവന്നവൻ്റെ ആരാണ്?

◼️ ഏശാവ് (25:25)

356. ശരീരം മുഴുവൻ രോമം നിറഞ്ഞിരുന്നവൻ ആരാണ്?

◼️ ഏശാവ് (25:25)

357. ജനനത്തിങ്കൽ ജേഷ്ഠന്റെ കുതികാൽ പിടിച്ചിരുന്നത് ആരാണ്?

◼️ യാക്കോബ് (25:26)

358. റിബെക്കാ മക്കളെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിൻ്റെ പ്രായം?

◼️ അറുപതു വയസ്സ് (25:26)

359. വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും ആരായിരുന്നു? 

◼️ ഏശാവ് (25:7)

360. സാധുശീലനും കൂടാരവാസിയും ആയിരുന്നു?

◼️ യാക്കോബ് (25:27)

361. വേട്ടയിറച്ചിയിൽ രുചിപിടിച്ചരുന്നതുകൊണ്ടു ഏശാവിനെ സ്നേഹിച്ചതാരാണ്?

◼️ യിസ്ഹാക്ൿ (25:8)

362. റിബെക്കാ മക്കളിൽ ആരെയാണ് സ്നേഹിച്ചത്?

◼️ യാക്കോബ് (25:28)

363. ആർക്കാണ് ഏദോം എന്ന പേര് ലഭിച്ചത്?

◼️ ഏശാവിന് (25:29,30)

364. ഏദോം എന്ന പേരിൻ്റെ അർത്ഥം?

◼️ ചുവന്നവൻ (25:30)

365. പായസത്തിനു പകരം ജേഷ്ഠാവകാശം വാങ്ങിയതാരാണ്?

◼️ യാക്കോബ് (25:31-33)

366. ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കിയതാണ്?

◼️ ഏശാവ്?

367. അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമം കൂടാതെ പിന്നെയുണ്ടായ ക്ഷാമം ആരുടെ കാലത്താണ്?

◼️ യിസ്ഹാക്കിൻ്റെ (26:1)

368. ക്ഷാമമുണ്ടായപ്പോൾ യിസ്ഹാക്ക് എവിടേക്കാണ് പോയത്?

◼️ ഗെരാരിലേക്ക് (26:1)

369. ക്ഷാമകാലത്ത് അപ്പനും മകനും അഭയംപ്രാപിച്ച ഒരു ഫെലിസ്ത്യ രാജാവ്?

◼️ അബീമേലെക്ക് (26:1)

370. യഹോവ ഒന്നാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ഗെരാർ (26:2)

371. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം രാണ്ടാമത് ലഭിച്ച വ്യക്തി?

◼️ യിസ്ഹാക്ക് (26:5)

372. മരണഭയം നിമിത്തം ഭാര്യയെ സഹോദരിയെന്നു പറഞ്ഞ രണ്ടാമത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:7,9)

373. യിസ്ഹാക്കിനെയോ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ കല്പിച്ച രാജാവ്?

◼️ അബീമേലെക് (26:11)

374. യഹോവ അനുഗ്രഹിച്ചിട്ട്  മഹാധനവാനായിത്തീർന്ന വ്യക്തി?

◼️ യിസ്ഹാക്ക് (26:12,13)

375. വേദപുസ്തകത്തിൽ അസൂയക്ക് പാത്രമായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:14)

376. ‘നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക’ എന്നു യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെൿ (26:16)

377. ഗേരാർതാഴ്വരയിൽ പോയി കൂടാരമടിച്ചതാരാണ്?

◼️ യിസ്ഹാക്ക് (26:17)

378. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു യിസ്ഹാക്ക് കിണറിനിട്ട പേര്?

◼️ രെഹോബോത്ത് (26:22)

379. യഹോവ രണ്ടാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ബേർ-ശേബ (26:23,24)

380. യിസ്ഹാക്ക് യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ച സ്ഥലം?

◼️ ബേർ-ശേബ (26:25)

381. ‘ഞങ്ങൾക്കും നിനക്കും തമ്മിൽ ഒരു സത്യബന്ധമുണ്ടായിരിക്കേണം’ ഏന്ന് യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (26:28)

382. പട്ടണത്തിന്നു ബേർ-ശേബ എന്നു പേർ വരുവാൻ കാണമായ കിണറിൻ്റെ പേര്?

◼️ ശിബാ (26:33)

383. ഏശാവിൻ്റെ ഭാര്യമാർ ആരൊക്കെ?

◼️ യെഹൂദീത്തും ബാസമത്തും (26:34)

384. ആദ്യമായി ജാതികളിൽനിന്നു ഭാര്യയെ എടുത്ത എബ്രായൻ?

◼️ ഏശാവ് (26:34)

385. യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായ മകൻ?

◼️ ഏശാവ് (26:35)

386. കണ്ണു കാണ്മാൻ വഹിയാത്തവനായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (27:1)

387. ‘എന്റെ മരണദിവസം അറിയുന്നതുമില്ല’ ആരാണ് പറഞ്ഞത്?

◼️ യിസ്ഹാക്ക് (27:1)

388. ഇഷ്ടഭോജനം ഉണ്ടാക്കി കൊണ്ടുവരുവാൻ യിസ്ഹാക്ക് ആരോടാണ് പറഞ്ഞത്?

◼️ ഏശാവിനോട് (27:1, 4)

389. ജേഷ്ഠന്റെ അനുഗ്രഹം തട്ടിയെടുക്കാൻ യാക്കോബിനെ ഉപദേശിച്ചതാരാണ്?

◼️ റിബെക്കാ (27:6-10)

390. ‘ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും’ ആരുടെ വാക്കുകൾ?

◼️ യാക്കോബ് (27:12)

391. ‘മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ’ ഇതാരാണ് പറഞ്ഞത്?

◼️ റിബെക്കാ (27:13)

392. ‘ഞാൻ നിന്റെ ആദ്യജാതൻ ഏശാവു’ എന്നു കള്ളം പറഞ്ഞതാരാണ്?

◼️ യാക്കോബ് (27:19)

393. ‘മകനേ, വേട്ടമൃഗത്തെ നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ’ എന്ന ചോദ്യത്തിനു യാക്കോബിൻ്റെ മറുപടി എന്താണ്?

◼️ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു (27:20)

394. ആരാണ് ഉപായത്തോടെ അപ്പൻ്റെ അനുഗ്രഹം അപഹരിച്ചത്?

◼️ യാക്കോബ് (27:35)

395. രണ്ടുപ്രാവശ്യം ജേഷ്ഠനെ ചതിച്ചതാരാണ്?

◼️ യാക്കോബ് (27:36)

396. എന്തൊക്കെയാണ് യാക്കോബ് ഏശാവിൽനിന്ന് അപഹരിച്ചത്?

◼️ ജ്യേഷ്ഠാവകാശവും അനുഗ്രഹവും (27:36)

397. യിസ്ഹാക്ക് ഏശാവിനു പ്രഭുവാക്കിയത് ആരെയാണ്?

◼️ യാക്കോബിനെ (27:37)

398. ‘നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും’ ആര്?

◼️ ഏശാവ് (27:40)

399. അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലത്ത് സഹോദരനെ കൊല്ലുമെന്നു ഹൃദയത്തിൽ പറഞ്ഞതാരാണ്?

◼️ ഏശാവ് (27:41)

400. ‘ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക’ എന്നു യാക്കോബിനെ ഉപദേശിച്ചതാര്?

◼️ റിബെക്കാ (27:43)

401. ഏശാവ് മൂന്നാമത് വിവാഹം ചെയ്ത യിശ്മായേലിന്റെ മകളുടെ പേര്?

◼️ മഹലത്ത് (28:9)

402. ഏശാവിനെപ്പേടിച്ച് യാക്കോബ് എവിടേക്കാണ് പോയത്?

◼️ ഹാരാനിലേക്കു (28:10)

403. ആരാണ് കല്ല് തലയണയായി വെച്ചു കിടന്നുറങ്ങിയത്?

◼️ യാക്കോബ് (28:11)

404. സ്വർഗ്ഗത്തോളം എത്തുന്ന കോവേണി സ്വപ്നം കണ്ടതാര്? 

◼️ യാക്കോബ് (28:12)

405. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം മൂന്നാമത് ലഭിച്ച വ്യക്തി?

◼️ യാക്കോബ് (28:14)

406. ‘യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല’ ആര്?

◼️ യാക്കോബ് (28:16)

407. യാക്കോബ് ബേഥേൽ എന്നു പേർവിളിച്ച പട്ടണത്തിൻ്റെ പേർ എന്തായാരുന്നു?

◼️ ലൂസ് (28:19)

408. ‘നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും’ എന്നു ആദ്യമായി പറഞ്ഞതാരാണ്?

◼️ യാക്കോബ് (28:22)

409. റാഹേൽ ആരുടെ മകളാണ്? 

◼️ ലാബാൻ (29:5,6)

410. ആരെ ചുംബിച്ചാണ് യാക്കോബ് പൊട്ടിക്കരഞ്ഞത്?

◼️ റാഹേലിനെ (29:11)

411. ‘നീ എന്റെ അസ്ഥിയും മാംസവും തന്നേ’ എന്നു പറഞ്ഞ രണ്ടാമത്തെയാൾ?

◼️ ലാബാൻ (29:14)

412. ലാബാൻ്റെ മൂത്ത പുത്രിയുടെ പേര്? 

◼️ ലേയ (29:16)

413. കണ്ണിന്നു ശോഭ കുറഞ്ഞവൾ ആരായിരുന്നു?

◼️ ലേയ (29:17)

414. സുന്ദരിയും മനോഹരരൂപിണിയും ആരായിരുന്നു?

◼️ റാഹേൽ (29:17)

415. യാക്കോബ് സ്നേഹിച്ചതാരെ?

◼️ റാഹേലിനെ (29:18)

416. റാഹേലിനുവേണ്ടി എത്ര സംവത്സരം സേവിക്കാമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ ഏഴ് സംവത്സരം (29:18)

417. ഏഴു സംവത്സരം അല്പകാലം പോലെ തോന്നിയതാർക്കാണ്?

◼️ യാക്കോബിന് (29:20)

418. റാഹേലിനു പകരം ആരെയാണ് ലാബാൻ യാക്കോബിനു കൊടുത്തത്?

◼️ ലേയയെ (29:23)

419. ലേയയുടെ ദാസിയുടെ പേര്?

◼️ സില്പ (29:24)

420. റാഹേലിന്നു ലാബാൻ കൊടുത്ത ദാസിയുടെ പേര്?

◼️ ബിൽഹ (28:29)

421. യാക്കോബ് റാഹേലിനു വേണ്ടി ആകെ എത്രവർഷം സേവ ചെയ്തു?

◼️ പതിനാലു സംവത്സരം (29:30)

422. അനിഷ്ടയെന്നു കണ്ടപ്പോൾ യഹോവ ഗർഭത്തെ തുറന്നതാർക്കാണ്?

◼️ ലേയയ്ക്ക് (28:31)

423. യാക്കോബിൻ്റെയും ലേയയുടേയും ആദ്യജാതൻ ആരാണ്?

◼️ രൂബേൻ (29:32)

424. യാക്കോബിൻ്റെയും ലേയയുടേയും രണ്ടാമത്തെ മകൻ?

◼️ ശിമെയോൻ (29:33)

425. യാക്കോബിൻ്റെയും ലേയയുടേയും മൂന്നാമത്തെ മകൻ?

◼️ ലേവി (29:34)

426. യാക്കോബിൻ്റെയും ലേയയുടേയും നാലാമത്തെ മകൻ?

◼️ യെഹൂദാ (29:35)

427. ‘എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും’ എന്നു പറഞ്ഞതാരാണ്?

◼️ റാഹേൽ (30:1)

428. യാക്കോബിൻ്റെ അഞ്ചാമത്തെ മകനും റാഹേലിൻ്റെ ദാസി ബിൽഹായുടെ ആദ്യജാതനും ആരാണ്?

◼️ ദാൻ (30:5,6)

429. യാക്കോബിൻ്റെ ആറാമത്തെ മകനും ബിൽഹായുടെ രണ്ടാമനും ആരാണ്? 

◼️ നഫ്താലി (30:7,8)

430. യാക്കോബിൻ്റെ ഏഴാമത്തെ മകനും ലേയയുടെ ദാസി സില്പയുടെ ആദ്യജാതനും ആരാണ്?

◼️ ഗാദ് (30:9-11)

431. യാക്കോബിൻ്റെ എട്ടാമത്തെ മകനും സില്പയുടെ രണ്ടാമനും ആരാണ്?

◼️ ആശേർ (30:12,13)

432. വയലിൽനിന്നു ദൂദായിപ്പഴം കൊണ്ടുവന്നതാരാണ്?

◼️ രൂബേൻ (30:14)

433. യാക്കോബിൻ്റെ ഒമ്പതാമത്തെ മകനും ലേയയുടെ അഞ്ചാമത്തെ മകനും ആരാണ്?

◼️ യിസ്സാഖാർ (30:17,18)

434. യാക്കോബിൻ്റെ പത്താമമത്തെ മകനും ലേയയുടെ ആറാമത്തെ മകനും ആരാണ്?

◼️ സെബൂലൂൻ (30:19,20)

435. യാക്കോബിൻ്റെ പതിനൊന്നാമത്തേതും ലേയയുടെ ഏഴാമത്തേതുമായ മകൾ ആരാണ്?

◼️ ദീനാ (30:31)

436. യാക്കോബിൻ്റെ പതിനൊന്നാമത്തെ മകനും റാഹേലിൻ്റെ ആദ്യജാതനും ആരാണ്?

◼️ യേസേഫ് (30:22-24)

437. ലാബാൻ യാക്കോബിൻ്റെ പ്രതിഫലം എത്രപ്രാവശ്യം മാറ്റി?

◼️ പത്തു പ്രാവശ്യം (31:7)

438. അപ്പൻ്റെ ഗൃഹബിംബം മോഷ്ടിച്ച മകൾ?

◼️ റാഹേൽ (31:19)

439. യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു എത്രാം ദിവസമാണ് അറിവുകിട്ടിയത്?

◼️ മൂന്നാം ദിവസം (31:22)

440. ലാബാൻ യാക്കോബിനെ പിൻതുടർന്ന് ഏതു പർവ്വതത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്?

◼️ ഗിലെയാദ് (31:23-25)

441. യാക്കോബ് ലാബാനെ എത്രവർഷം സേവിച്ചു?

◼️ ഇരുപതു സംവത്സരം (31:38)

442. യാക്കോബും ലാബാനും ഉടമ്പടി ചെയ്ത സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു ലാബാൻ നല്കിയ പേര്?

◼️ യെഗർ-സഹദൂഥാ (31:47)

443. സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു യാക്കോബ് നല്കിയ പേര്?

◼️ ഗലേദ് (31:47)

444. ഗലേദിൻ്റെ കാവൽ മാടം എന്നർത്ഥമുള്ള മറ്റൊരു പേരെന്താണ്?

◼️ മിസ്പാ (31:48)

445. യിസ്ഹാക്കിൻ്റെ ഭയമായവൻ ആരാണ്?

◼️ യഹോവ (31:53)

446. യാക്കോബ് ദൈവത്തിന്റെ സേനയെക്കണ്ട സ്ഥലത്തിനിട്ട പേര്?

◼️ മഹനയീം (32:2)

447. യാക്കോബ് മടങ്ങിവരുമ്പോൾ ഏശാവ് എദോംനാട്ടിൽ എവിടെയാണ് പാർത്തിരുന്നത്?

◼️ സേയീർദേശത്തു (32:3)

448. ഏശാവ് യാക്കോബിനെ എതിരേല്പാൻ വന്നത് എത്ര ആളുകളുമായാണ്?

◼️ നാനൂറ് (32:6)

449. ഒരു വടി മാത്രമായി യോർദ്ദാൻ കടന്നിട്ടു രണ്ടു കൂട്ടമായി തീർന്നതാരാണ്?

◼️ യാക്കോബ് (32:10)

450. യാക്കോബ് ദൂതനുമായി മല്ലുപിടിച്ച സ്ഥലം?

◼️ യാബ്ബോക്ക് (32:22-24)

451. ദൂതനുമായി മല്ലുപിടിക്കയിൽ തുടയുടെ തടം ഉളുക്കിപ്പോയത് ആർക്കാണ്?

◼️ യാക്കോബിന് (32:25)

452. ‘നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (32:26)

453. യാക്കോബിനു ദൈവം കൊടുത്ത പുതിയ പേരെന്ത്?

◼️ യിസ്രായേൽ (32:28)

454. ‘ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല’ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനിട്ട പേരെന്ത്?

◼️ പെനീയേൽ (32:20)

455. യിസ്രായേൽമക്കൾ ഇന്നുവരെയും തിന്നാത്ത ഞരമ്പ് ഏതാണ്? 

◼️ തുടയുടെ തടത്തിലെ ഞരമ്പ് (32:32)

456. യാക്കോബ് ഏശാവിനെ കണ്ടപ്പോൾ എത്രപ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചു?

◼️ ഏഴു പ്രാവശ്യം (33:3)

457. ദൈവത്തിന്റെ മുഖം കാണുന്നതുപോലെ യാക്കോബ് ആരുടെ മുഖമാണ് കണ്ടത്?

◼️ ഏശാവിൻ്റെ (33:10)

458. ‘നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം’ എന്നു പറഞ്ഞതാരാണ്?

◼️ ഏശാവ് (33:12)

459. യാക്കോബ് തനിക്കു വീടും കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടിയതുകൊണ്ട് ആ സ്ഥലത്തിനു വന്ന പേര്?

◼️ സുക്കോത്ത് (33:17)

460. യാക്കോബ് പദ്ദൻ-അരാമിൽ നിന്നു വന്നശേഷം കനാൻ ദേശത്തിലെ ഏതു പട്ടണത്തിലാണ് പാളയമടിച്ചത്?

◼️ ശേഖേം പട്ടണത്തിൽ (33:18)

461. താൻ കൂടാരമടിച്ച നിലം യാക്കോബ് ആരോടാണ് നൂറു വെള്ളിക്കാശിന്നു വാങ്ങിയത്?

◼️ ഹമോരിന്റെ പുത്രന്മാരോട് (33:19)

462. യാക്കോബ് ശെഖേമിൽ പണിത യാഗപീഠത്തിൻ്റെ പേര്?

◼️ ഏൽ-എലോഹേ-യിസ്രായേൽ (33:20)

463. കനാൻദേശത്തിലെ കന്യകമാരെ കാണ്മാൻ പോയതാരാണ്?

◼️ ദീനാ (34:1)

464. ദീനായ്ക്ക് പോരായ്ക വരുത്തിയ ദേശത്തിൻ്റെ പ്രഭു ആരാണ്?

◼️ ശെഖേം (34:2)

465. ശെഖേം ആരുടെ മകനാണ്?

◼️ ഹമോരിന്റെ (34:2)

466. ശെഖേമിൻ്റെ ഹൃദയം ആരോടാണ് പറ്റിച്ചേർന്നത്?

◼️ ദീനയോട് (34:3)

467. ദീനയെ എനിക്കു ഭാര്യയായിട്ടു എടുക്കേണമെന്നു ശെഖേം ആരോടാണ് പറഞ്ഞത്?

◼️ ഹമോരിനോടു (34:4)

468. ദീനയോടു വഷളത്വം പ്രവർത്തിച്ചതുകൊണ്ട് മഹാകോപം ജ്വലിച്ചതാർക്കാണ്?

◼️ യാക്കോബിന്റെ പുത്രന്മാർക്ക് (34:7)

469. ‘എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ’ ആരുടെ വാക്കുകൾ?

◼️ ശെഖേമിൻ്റെ (34:12)

470. യാക്കോബിന്റെ പുത്രന്മാർ ആരോടാണ് കപടമായി ഉത്തരം പറഞ്ഞത്?

◼️ ശെഖേമിനോടും ഹമോരിനോടും (34:13)

471. ഹമോരിന്റെ പട്ടണക്കാർ പരിച്ഛേദനം ഏറ്റു നിർഭയമായിരുന്നപ്പോൾ അവരെ കൊന്നുകളഞ്ഞാതാരൊക്കെ?

◼️ ശിമെയോനും ലേവിയും (34:24,25)

472. ‘കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (34:30)

473. യാക്കോബ് ബേഥേലിൽ യാഗപീഠം പണിത സ്ഥലത്തിനിട്ട പേര്?

◼️ ഏൽ-ബേഥേൽ (35;6,7)

474. ആരെ അടക്കിയ സ്ഥലത്തിനാണ് അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം) എന്നു പേരിട്ടത്?

◼️ ദെബോരാ (35:8)

475. ആരാണ് ദെബോരാ?

◼️ റിബെക്കയുടെ ധാത്രി (35:8)

476. യാക്കോബിനു ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായത് എവിടെയാണ്?

◼️ ബേഥേലിൽ (35:9)

477. ദൈവം യാക്കോബിനോട് നിനക്ക് ‘യിസ്രായേൽ’ എന്നു പേരാകും എന്ന് എത്രപ്രാവശ്യം പറഞ്ഞു?

◼️ രണ്ടു പ്രാവശ്യം (32:28; 35:10)

478. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബിട്ട പേര്?

◼️ യാക്കോബ് ബേഥേൽ (35:15)

479. ബേഥേലിൽനിന്നു എവിടേക്കുള്ള യാത്രയിലാണ് റാഹേൽ പ്രസവിച്ചത്?

◼️ എഫ്രാത്ത (35:16)

480. മരിക്കാൻനേരം റാഹേൽ മകനിട്ട പേര്?

◼️ ബെനോനീ (35:18)

481. തൻ്റെ ഒടുവിലത്തെ മകനു യാക്കോബ് ഇട്ട പേര്?

◼️ ബെന്യാമീൻ (35:18)

482. എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തത് ആരെയാണ്?

◼️ റാഹേലിനെ (35:19)

483. എഫ്രാത്തയുടെ മറ്റൊരു പേര്?

◼️ ബേത്ത്ളേഹെം (35:19)

484. ഭാര്യയൂടെ കല്ലറമേൽ തൂണ് നിർത്തിയതാര്?

◼️ യാക്കോബ് (35:20)

485. യാക്കോബ് നിർത്തിയ തൂണിൻ്റെ പേര്?

◼️ റാഹേലിന്റെ കല്ലറത്തൂൺ (35:20)

486. അപ്പന്റെ വെപ്പാട്ടിയോടുകൂടിം വഷളത്വം പ്രവർത്തിച്ച മകൻ?

◼️ രൂബേൻ (35:22)

487. അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന കിര്യത്തർബ്ബാ എന്ന മമ്രേയുടെ മറ്റൊരു പേര്?

◼️ ഹെബ്രോൻ (35:27)

488. യിസ്ഹാക്കിന്റെ ആയുഷ്കാലം?

◼️ നൂറ്റെൺപത് സംവത്സരം (35:28)

489. ആരൊക്കെ ചേർന്നാണ് യിസ്ഹാക്കിനെ അടക്കം ചെയ്തത്?

◼️ ഏശാവും യാക്കോബും കൂടി (35;28)

490. സമ്പത്തു അധികമായതുകൊണ്ട് ഒന്നിച്ചു പാർക്കാൻ കഴിയാതെവണ്ണം ദേശത്തിനു അവരെ വഹിച്ചുകൂടാതായെന്ന് രണ്ടാം പ്രാവശ്യം ബൈബിളിൽ പറഞ്ഞിരിക്കുന്നത് ആരെയൊക്കെ കുറിച്ചാണ്?

◼️ യാക്കോബും ഏശാവും (36:7) [ആദ്യം; അബ്രാഹാമും ലോത്തും 13:6]

491. ഏശാവ് ഏതു പർവ്വതത്തിൽ പോയാണ് കുടിയിരുന്നത്?

◼️ സേയീർ (36:8)

492. എദോമ്യരുടെ പിതാവാരാണ്?

◼️ ഏശാവ് (36:9)

493. മരുഭൂമിയിൽ ചൂടുറവ കണ്ടെത്തിയവൻ ആര്?

◼️ അനാ (36:24)

494. തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാനിൽ വസിച്ചതാരാണ്?

◼️ യാക്കോബ് (37:1)

495. സഹോദരന്മാരെക്കുറിച്ചുള്ള ദുഃശ്രുതി അപ്പനോടു വന്നു പറഞ്ഞ യാക്കോബിൻ്റ് മകൻ?

◼️ യോസേഫ് (37:2)

496. എല്ലാമക്കളിലും വെച്ച് യാക്കോബ് അധികം സ്നേഹിച്ചത് ആരെയാണ്?

◼️ യോസേഫിനെ (37:3)

497. ആർക്കാണ് യാക്കോബ് നിലയങ്കി ഉണ്ടാക്കിച്ചുകൊടുത്തത്?

◼️ യോസേഫിനു (37:3)

498. അപ്പൻ അധികം സ്നേഹിച്ചതുകൊണ്ട് സഹോദരന്മാർ പകെച്ചതാരെ?

◼️ യാക്കോബിനെ (37:4)

499. സ്വപ്നം കണ്ണതുകൊണ്ട് യോസേഫിനെ അധികം പകച്ചതാർ?

◼️ സഹോദരന്മാർ (37:5)

500. കറ്റകളുടെ സ്വപ്നം കണ്ടതാരാണ്?

◼️ യോസേഫ് (37:7)

501. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്നത് കണ്ടതാരാണ്?

◼️ യോസേഫ് (37:8)

502. ‘നീ ഈ കണ്ട സ്വപ്നം എന്തു?’ എന്നു യോസേഫിനോടു ചോദിച്ചതാരാണ്?

◼️ യാക്കോബ് (37:10)

503. സഹോദരന്മാർക്കു അസൂയ തോന്നിയത് ആരോട്?

◼️ യോസേഫിനോട് (37:11)

504. യോസേഫിൻ്റെ സഹോദരന്മാർ അവന്നു വിരോധമായി ദുരാലോചന ചെയ്തത് എവിടെവെച്ചാണ്?

◼️ ദോഥാനിൽവെച്ചു (3:17)

505. യോസേഫിനു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞ സഹോദരൻ ആരാണ്?

◼️ രൂബേൻ (37:21)

506. യോസേഫിനെ രക്ഷിക്കാൻ ഇച്ഛിച്ചിട്ട് ‘രക്തം ചൊരിയിക്കരുതു; അവനെ കുഴിയിൽ ഇടുവിൻ’ എന്നു പറഞ്ഞതായാണ്?

◼️ രൂബേൻ (37:22)

507. എവിടെനിന്നുള്ള യാത്രാക്കൂട്ടം വരുന്നതാണ് യോസേഫിൻ്റെ സഹോദരന്മാർ കണ്ടത്?

◼️ ഗിലെയാദിൽ നിന്നു (37:25)

508. ‘സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?’ എന്നു ചോദിച്ചതാണ്?

◼️ യെഹൂദാ (37:26)

509. ‘അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ’ ആരുടെ വാക്കുകൾ?

◼️ യെഹൂദയുടെ (37:27)

510. യിശ്മായേല്യർക്കു യോസേഫിനെ വിറ്റത് എത്ര വെള്ളിക്കാശിനാണ്?

◼️ ഇരുപതു (37:28)

511. യിശ്മായേല്യർ യോസേഫിനെ കൊണ്ടുപോയത് എവിടേക്കാണ്?

◼️ മിസ്രയീമിലേക്കു (37:28)

512. യോസേഫിനെ കുഴിയിൽ കാണാഞ്ഞിട്ട് വസ്ത്രം കീറിയതാരാണ്?

◼️ രൂബേൻ 37:29)

513. ഏതു മൃഗത്തെ കൊന്നാണ് യോസേഫിന്റെ അങ്കി രക്തത്തിൽ മുക്കിയത്?

◼️ കോലാട്ടുകൊറ്റനെ (37:31)

514. ‘ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറഞ്ഞതായാണ്?

◼️ യാക്കോബ് (37:33)

515. അരയിൽ രട്ടുശീല ചുറ്റി മകനെച്ചൊല്ലി ദുഃഖിച്ചതാരാണ്?

◼️ യാക്കോബ് (37:34)

516. ‘ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും’ പറഞ്ഞതാരാണ്?

◼️ യാക്കോബ് (37:35)

517. മിദ്യാന്യർ യോസേഫിനെ ആർക്കാണ് വിറ്റത്? 

◼️ പോത്തീഫറിന്നു (37:36)

518. സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള അദുല്ലാമ്യന്റെ അടുക്കൽ ചെന്നതാരാണ്?

◼️ യെഹൂദാ (38:1)

519. യെഹൂദാ പരിഗ്രഹിച്ച കനാന്യന്റെ മകളാരാണ്?

◼️ ശൂവാ (38:2)

520. യെഹുദയുടെ ആദ്യജാതൻ?

◼️ ഏർ (38:3)

521. യെഹുദയുടെ രണ്ടാമത്തെ മകൻ?

◼️ ഓനാൻ (38:4)

522. യെഹൂദയുടെ മൂന്നാമത്തെ മകൻ?

◼️ ശേലാ (38:5)

523. ഏറിൻ്റെ ഭാര്യയുടെ പേര്?

◼️ താമാർ (38:6)

524. അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ മരിപ്പിച്ച ആദ്യവ്യക്തി?

◼️ ഏർ (38:7)

525. ഏറിൻ്റെ ഭാര്യയോടു ദേവരധർമ്മം അനുഷ്ഠിച്ച അനുജൻ?

◼️ ഓനാൻ (38:8)

526. ജേഷ്ഠഭാര്യയിൽ തനിക്കു ജനിക്കുന്ന കുഞ്ഞ് തൻ്റേതായിരിക്കില്ല എന്നറികകൊണ്ട് കുഞ്ഞിനെ കൊടുക്കാൻ വിസമ്മതിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (28:9)

527. അനിഷ്ടമായത് പ്രവർത്തിച്ചതുകൊണ്ട് യഹോവ മരിപ്പിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (38:10)

528. ‘എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക’ എന്നു യെഹൂദാ പറഞ്ഞതാരോട്?

◼️ താമാറിനോട് (38:11)

529. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയ ആദ്യവ്യക്തി?

◼️ യെഹൂദാ (38:12)

530. യെഹൂദയുടെ സ്നേഹിതൻ്റെ പേര്?

◼️ ഹീര (38:12)

531. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു യെഹൂദാ പോയതെവിടെ?

◼️ തിമ്നയിൽ (38:13)

532. മരുമകളെ കണ്ടിട്ട് വേശ്യ എന്നു നിരൂപിച്ചതാരാണ്? 

◼️ യെഹൂദാ (38:14,15)

533. അമ്മായിയപ്പനാൽ ഗഭംധരിച്ച സ്ത്രീ?

◼️ താമാർ (38:18)

534. ‘അവൾ എന്നിലും നീതിയുള്ളവൾ’ എന്നു യെഹൂദാ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ താമാറിനെക്കുറിച്ച് (38:26)

535. യെഹൂദയ്ക്ക് താമാറിൽ ജനിച്ച മകൾ ആരൊക്കെ?

◼️ പെരെസ്സ്, സേരഹ് (38:28,29)

536. യോസേഫിനെ വിലയ്ക്കുവാങ്ങിയ പോത്തീഫറിൻ്റെ തൊഴിലെന്ത്?

◼️ ഫറവോന്റെ അകമ്പടി നായകൻ (39:1)

537. യഹോവ കൂടെയുണ്ടായതുകൊണ്ടു കൃതാർത്ഥനായത് ആരാണ്?

◼️ യോസേഫ് (39;2)

538. യോസേഫ് ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നുകണ്ട യജമാനൻ ആരാണ്?

◼️ പോത്തീഫർ (39:3)

539. യേസേഫിനു പോത്തീഫർ കൊടുത്ത ജോലിയെന്താണ്?

◼️ ഗൃഹവിചാരകൻ (39:4)

540. യോസേഫ് നിമിത്തം അനുഗ്രഹിക്കപ്പെട്ട മിസ്രയീമ്യൻ?

◼️ പോത്തീഫർ (39:5)

541. പോത്തീഫർ തനിക്കുള്ളതൊക്കെയും ആരുടെ കയ്യിലാണ് ഏല്പിച്ചത്?

◼️ യോസേഫിന്റെ (39:6)

542. കോമളനും മനോഹരരൂപിയും ആയിരുന്ന ഒരു എബ്രായൻ?

◼️ യോസേബ് (39:7)

543. ‘ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ’ എന്നു ചോദിച്ചതാരാണ്?

◼️ യോസേഫ് (39:9)

544. ‘നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു’ ആരാണ് പറഞ്ഞത്?

◼️ പോത്തീഫറിൻ്റെ ഭാര്യ (39:14)

545. രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടത് ആരാണ്?

◼️ യോസേഫ് (39:20)

546. യോസേഫിനോടു ദയ തോന്നിയതാർക്കാണ്?

◼️ കാരാഗൃഹപ്രമാണിക്കു (39:21)

547. കാരാഗൃഹത്തിലെ സകലബദ്ധന്മാർക്കും വിചാരകനായത് ആരാണ്?

◼️ യോസേഫ് (39:22)

548. യോസേഫ് ചെയ്തതൊക്കെയും സഫലമാക്കിതാരാണ്?

◼️ യഹോവ (29:23)

549. മിസ്രയീം രാജാവിനോടു കുറ്റം ചെയ്ത രണ്ടുപേർ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:1)

550. ആര് ബദ്ധനായി കിടന്ന കാരാഗൃഹത്തിലാണ് പാനപാത്രവാഹകനെയും അപ്പക്കാരനെയും ആക്കിയത്?

◼️ യോസേഫ് (40:3)

551. കാരാഗൃഹത്തിൽ കിടന്ന് ഒരു രാത്രിയിൽ തന്നേ വെവ്വേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടതാരൊക്കെ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:5)

552. സ്വപ്നവ്യാഖ്യാനം ആർക്കുള്ളതാണ്?

◼️ ദൈവത്തിന് (40:8)

553. മുന്തിരിവള്ളിയുടെ സ്വപ്നം കണ്ടതാരാണ്?

◼️ പാനപാത്രവാഹകൻ (40:9-11)

554. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിക്കുമെന്നു’ സ്വപ്നം വ്യാഖ്യാനിച്ചതാരാണ്?

 ◼️ യോസേഫ് (40:12,13)

555. ‘എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ’ എന്നു യോസേഫ് ആരോടാണ് പറഞ്ഞത്?

◼️ പാനപാത്രവാഹകനോട് (40:14)

556. തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട സ്വപ്നം കണ്ടതാരാണ്?

◼️ അപ്പക്കാരുടെ പ്രമാണി (40:16)

557. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടും’ യോസേഫ് പറഞ്ഞതാരോടാണ്?

◼️ അപ്പക്കാരുടെ പ്രമാണിയോട് (40:18,19)

558. ജന്മനാളിൽ വിരുന്നുനടത്തിയ രാജാവാര്?

◼️ ഫറവോൻ (40:20)

559. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തതാരാണ്?

◼️ ഫറവോൻ (40:20)

560. യോസേഫിനെ ഓർക്കാതെ മറന്നുകളഞ്ഞതാരാണ്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (40:23)

561. പശുക്കൾ പശുക്കളെ തിന്നുന്നത് സ്വപ്നം കണ്ടതാര്?

◼️ ഫറവോൻ (41:1-4)

562. ഫറവോൻ കണ്ട രണ്ടാമത്തെ സ്വപ്നം?

◼️ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങിവരുന്നത് (41:5)

563. ‘ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു’ ആരാണിതു പറഞ്ഞത്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (41:9)

564. ‘ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും’ ആരുടെ വാക്കുകളാണ്?

◼️ യോസേഫിൻ്റെ (41:16)

565. ദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ആർക്കാണ് കാണിച്ചുകൊടുത്തത്?

◼️ ഫറവോന് (41:28)

566. രണ്ടു സ്വപ്നങ്ങളുടേയും അർത്ഥമെന്താണ്?

◼️ ബഹുസുഭിക്ഷമായ ഏഴു സംവത്സരവും, ക്ഷാമമുള്ള ഏഴു സംവത്സരവും (41:29,39)

567. സ്വപ്നം വേഗത്തിൽ വരുവാനിരിക്കുന്നു എന്നതിന് തെളിവെന്തായിരുന്നു?

◼️ രണ്ടുവട്ടം ഉണ്ടായത് (41:32)

568. യോസേഫ് ദൈവാത്മാവുള്ള മനുഷ്യനാണെന്നു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:38)

569. ‘സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും’ എന്ന് യോസേഫിനോടു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:40)

570. തന്റെ രണ്ടാം രഥത്തിൽ ഫറവോൻ കയറ്റിയത് ആരെയാണ്?

◼️ യോസേഫിനെ (41:43)

571. ‘മുട്ടുകുത്തുവിൻ’ എന്നു ആരുടെ മുമ്പിലാണ് ഫറവോൻ പറയിച്ചത്?

◼️ യോസേഫിൻ്റെ (41:43)

572. ഫറവോൻ യോസേഫിനു നല്കിയ പുതിയ പേര്?

◼️ സ്പ്നത്ത് പനേഹ് (41:45)

573. ഓനിലെ പുരോഹിതനാരാണ്?

◼️ പോത്തിഫേറ (41:45)

574. യോസേഫിൻ്റെ ഭാര്യയുടെ പേരെന്താണ്?

◼️ ആസ്നത്ത് (41:45)

575. ആസ്നത്ത് ആരുടെ മകളാണ്?

◼️ പോത്തിഫേറയുടെ (41:45)

576. യോസേഫ് ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു എത്ര വയസ്സായിരുന്നു?

◼️ മുപ്പത് (41:46)

577. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു എത്ര പുത്രന്മാർ ജനിച്ചു?

◼️ രണ്ടുപേർ 41:50)

578. യോസേഫിന്റെ ആദ്യജാതനാരാണ്?

◼️ മനശ്ശെ (41:51)

579. യോസേഫിന്റെ രണ്ടാമത്തെ മകനാര്?

◼️ എഫ്രയീം (41:52)

580. സകലദേശക്കാരും ധാന്യം കൊള്ളുവാൻ എവിടെയാണ് വന്നത്?

◼️ മിസ്രയീമിൽ (41:47)

581. മിസ്രയീമിൽ ധാന്യം ഉണ്ടെന്നു കേട്ടതാരാണ്?

◼️ യാക്കോബ് (42:2)

582. ‘നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു മിസ്രയീമിൽ ചെന്നു ധാന്യം കൊള്ളുവിൻ’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ പുത്രന്മാരോട് (42:2)

583. യോസേഫിന്റെ സഹോദരന്മാർ എത്രപേരാണ് മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയത്?

◼️ പത്തുപേർ (42:3)

584. സഹോദരന്മാരോടു കൂടെ മിസ്രയീമിലേക്ക് യാക്കോബ് അയക്കാതിരുന്നത് ആരെയാണ്?

◼️ ബെന്യാമീനെ (42:4)

585. സഹോദരന്മാർ സാഷ്ടാംഗം നമസ്കരിച്ചതാരെയാണ്?

◼️ യോസേഫിനെ (42:6)

586. ‘ഞങ്ങൾ പരമാർത്ഥികളാകുന്നു’ ആരാണ് പറഞ്ഞത്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (42:11)

587. തൻ്റെ സഹോദരന്മാരെ തടവിൽ ആക്കിയതാരാണ്?

◼️ യോസേഫ് (42:17)

588. ‘അവന്റെ രക്തം നമ്മോടു ചോദിക്കുന്നു’ എന്നു രൂബേൻ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ യോസേഫിനെ (42:22(

589. ദ്വിഭാഷി മുഖാന്തരം സംസാരിച്ച ആദ്യത്തെയാൾ?

◼️ യോസേഫ് (42:23)

590. സഹോദരന്മാർ കാൺകെ ആരെയാണ് യോസേഫ് ബന്ധിച്ചത്?

◼️ ശിമെയോനെ (42:24)

591. ‘സകലവും എനിക്കു പ്രതികൂലം തന്നേ’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (42:36)

592. ‘ഞാൻ ബെന്യാമീനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ രൂബേൻ (42:37)

593. ‘എൻ്റെ നരയെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (42:38)

594. ‘സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (43:3)

595. ബെന്യാമീനെ നിന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം എന്നു പറഞ്ഞതാരാണ്?

◼️ യെഹൂദാ (43:8,9)

596. കനാനിലെ വിശേഷവസ്തുക്കളായി പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണ്?

◼️ സുഗന്ധപ്പശ, തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി (43:11)

597. ‘നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ’ പഴഞ്ഞതാരാണ്?

◼️ യോസേഫിൻ്റെ ഗൃഹവിചാരകൻ (43:23)

598. അപ്പനെ ‘വൃദ്ധൻ’ എന്നു സംബോധന ചെയ്തതാരാണ്?

◼️ യോസേഫ് (43:27)

599. ‘ദൈവം നിനക്കു കൃപനല്കട്ടെ മകനേ’ എന്നു യോസേഫ് പറഞ്ഞത് ആരോടാണ്?

◼️ ബെന്യാമീനോട് (43:29)

600. അറയിൽക്കടന്ന് കരഞ്ഞതാര്?

◼️ യോസേഫ് (43:30)

601. എബ്രായരോടു കൂടെ ഭക്ഷണം കഴിക്കുന്നത് വെറുപ്പാർക്കാണ്?

◼️ മിസ്രയീമ്യർക്ക് (43:32)

602. യോസേഫ് തൻ്റെ ഭക്ഷണത്തിൽനിന്ന് ഓഹരി കൊടുത്തപ്പോൾ ബെന്യാമീന് കൊടുത്ത ഓഹരിയെത്ര?

◼️ അഞ്ചിരട്ടി (43:34)

603. വെള്ളികൊണ്ടുള്ള തന്റെ പാനപാത്രം യോസേഫ് ഒളിപ്പിച്ചത് ആരുടെ ചാക്കിലാണ്?

◼️ ബെന്യാമീൻ്റെ (44:2)

604. തനിക്കു ലക്ഷണവിദ്യ അറിയാമെന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (44:15)

605. ‘ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:16)

606. ബെന്യാമീനു പകരം താൻ അടിമയായിരിക്കാമെന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:33)

607. ആരുടെ കരച്ചിലാണ് മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും കേട്ടത്?

◼️ യോസേഫിൻ്റെ (45:2)

608. ‘ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (45:5)

609. യോസേഫ് തന്നെ സഹോദരന്മാർക്ക് വെളിപ്പെടുത്തുമ്പോൾ ദേശത്ത് ക്ഷാമമാരംഭിച്ച് എത്രവർഷം കഴിഞ്ഞു?

◼️ രണ്ടുവർഷം (45:6)

610. ആരാണ് തന്നെ മിസ്രയീമിലേക്ക് അയച്ചതെന്നാണ് യോസേഫ് പറയുന്നത്?

◼️ ദൈവം (45:8)

611. ദൈവം മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിത് ആരെയാണ്?

◼️ യോസേഫിനെ (45:9)

612. യാക്കോബും കുടുംബവും എവിടെ പാർക്കുമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ ഗോശെൻ ദേശത്തു (45:10)

613. മിസ്രയീമിൽ തനിക്കുള്ള മഹത്വം ആരെ അറിയിക്കേണമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ അപ്പനെ (യാക്കോബിനെ) (45:13)

614. യോസേഫിന്റെ സഹോദരന്മാർ വന്നതറിഞ്ഞ് സന്തോഷിച്ചതാരാണ്?

◼️ ഫറവോന്നും ഭൃത്യന്മാരും (45:16)

615. ‘ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും’ ആരാണ് പറഞ്ഞത്?

◼️ ഫറവോൻ (45:18)

616. ‘നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു’ ആരാണ് തൻ്റെ സഹോദരന്മാരോട് പറഞ്ഞത്?

◼️ യോസേഫ് (45:24)

617. ‘യോസേഫ് മിസ്രയീം ദേശത്തിന്നൊക്കെയും അധിപതിയാകുന്നു’ എന്നു കേട്ടപ്പോൾ സ്തംഭിച്ചുപോയതാരാണ്?

◼️ യാക്കോബ് (45:26)

618. യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ ആർക്കാണ് വീണ്ടും ചൈതന്യം വന്നത്?

◼️ യാക്കോബിന് (45:27)

619. ‘ഞാൻ മരിക്കുംമുമ്പെ യോസേഫിനെ പോയി കാണും’ എന്നു പറഞ്ഞതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (45:28)

620. മിസ്രയീമിലേക്ക് പുറപ്പെട്ടപ്പോൾ യാക്കോബ് യാഗംകഴിച്ച സ്ഥലം?

◼️ ബേർ-ശേബ (46:1)

621. ബേർശേബ എന്ന വാക്കിൻ്റെ അർത്ഥം?

◼️ ഏഴാം കിണർ അഥവാ, സത്യത്തിൻ്റെ കിണർ, 21:31 (46:1)

622. രാത്രി ദർശനങ്ങളിൽ ദൈവം വിളിച്ചതാരെ?

◼️ യാക്കോബിനെ (46:2)

623. ‘മിസ്രയീമിൽ ഞാൻ നിന്നെ വലിയ ജാതിയാക്കും’ ആര് ആരോട് പറഞ്ഞു?

◼️ ദൈവം യാക്കോബിനോട് (46:3)

624. ‘ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ ദൈവം (46:4)

625. യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നു ദൈവം അരുളിച്ചെയ്തത് ആരോടാണ്?

◼️ യാക്കോബിനോട് (46:4)

626. മിസ്രയീമിലേക്കുപോയ യാക്കോബിൻ്റെ കുടുബം ആകെ എത്രപേരാണ്?

◼️ എഴുപതു പേർ (46:27)

627. യാക്കോബിന് ഗോശേനിലേക്ക് വഴികാണിക്കാൻ ആരാണ് മുമ്പേപോയത്?

◼️ യെഹൂദ (46:28)

628. അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയതാരാണ്?

◼️ യോസേഫ് (46:29)

629. ‘ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല’ എന്നു ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ് യോസേഫിനോട് (46:30)

630. ഇടയന്മാരെയെല്ലാം വെറുക്കുന്നത് ആരാണ്?

◼️ മിസ്രയീമ്യർ (46:34)

631. യോസേഫ് സഹോദരന്മാരിൽ എത്രപേരെ കൂട്ടിക്കൊണ്ടാണ് ഫറവോന്റെ സന്നിധിയിൽ നിർത്തിയത്?

◼️ അഞ്ചുപേരെ (47:2)

632. ‘അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു’ എന്നു യോസേഫിൻ്റെ സഹോദരന്മാർ ആരോടാണ് പറഞ്ഞത്?

◼️ ഫറവോനോട് (47:3)

633. ‘നിൻ്റെ സഹോദരന്മാരിൽ പ്രാപ്തന്മാർ ഉണ്ടെങ്കിൽ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക’ ആര് ആരോടു പറഞ്ഞു?

◼️ഫറവോൻ യോസേഫിനോട് (47:6)

634. ഫറവോനെ അനുഗ്രഹിച്ച എബ്രായൻ?

◼️ യാക്കോബ് (47:8)

635. യാക്കോബ് മിസ്രയീമിൽ എത്തുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?

◼️ 130 വയസ്സ് (47:9)

636. ‘എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ’ ആരാണ് പറഞ്ഞത്?

◼️ യാക്കോബ് (47:9)

637. യോസേഫ് തന്റെ അപ്പനും സഹോദരന്മാർക്കും മിസ്രയീംദേശത്ത് എവിടെയാണ് അവകാശവും കൊടുത്തത്?

◼️ രമെസേസിൽ (47:11)

638. മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു ഫറവോന് കൊടുക്കേണ്ട ഓഹരി എത്രയാണ്?

◼️ അഞ്ചിലൊന്നു (47:26)

649. യാക്കോബിൻ്റെ ആയുഷ്കാലം എത്രയാണ്?

◼️ നൂറ്റിനാല്പത്തേഴു സംവത്സരം (47:28)

640. മരിപ്പാറയപ്പോൾ ‘നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ യോസേഫിനോട് (47:29)

641. തന്നെ ‘മിസ്രയീമിൽ അടക്കാതെ, പിതാക്കന്മാരുടെ ശ്മശാനഭൂമിയിൽ അടക്കേണം’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യാക്കോബ് (47:30)

642. കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (47:31)

643. അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നതാർക്കാണ്?

◼️ യോസേഫിന് (48:1)

644. സർവ്വശക്തിയുള്ള ദൈവം കനാൻ ദേശത്തിൽ എവിടെയാണ് യോക്കോബിന് പ്രത്യക്ഷനായത്?

◼️ ലൂസ്സിൽവെച്ച് (48:3)

645. അബ്രാഹാമിനുശേഷം, കനാൻദേശം നിൻ്റെ സന്തതിക്കു ശാശ്വതാവകാശമായി കൊടുക്കും എന്നു ദൈവം കല്പിച്ചതാരോട്?

◼️ യാക്കോബിനോട് (48:4)

646. ആരെപ്പോലെയാണ് ‘മനശ്ശെയും എഫ്രയീമും എനിക്കുള്ളവരായിരിക്കട്ടെ’ എന്നു യാക്കോബ് പറഞ്ഞത്?

◼️ രൂബേനും ശിമെയോനും എന്നപോലെ (48:5)

647. കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതായ രണ്ടാമത്തെയാൾ?

◼️ യാക്കോബ് (48:10). [ഒന്നാമത്തെയാൾ യിസ്ഹാക്ക്: 27:1]

648. ‘നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (48:11)

649. കൈകൾ പിണെച്ചുവെച്ചു  എഫ്രയീമിനെയും മനശ്ശെയെയും അനുഗ്രഹിച്ചതാരാണ്? 

◼️ യാക്കോബ് (48:14)

650. ‘എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ’ ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ്, എഫ്യയീമിനോടും മനശ്ശെയോടും (48:16)

651. കൈകൾ പിണച്ചുവെച്ച് അനുഗ്രഹിച്ചതുകൊണ്ട് യാക്കോബിനോട് അനിഷ്ടം തോന്നിയതാർക്കാണ്?

◼️ യോസേഫിന് (48:17)

652. യിസ്രായേല്യർ ആരുടെയൊക്കെ പേർചൊല്ലി അനുഗ്രഹിക്കുമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ എഫ്രയീമിൻ്റെയും മനശ്ശെയുടേയും (48:20)

653. യാക്കോബ് വാളും വില്ലുംകൊണ്ടു  അമോർയ്യരുടെ കയ്യിൽനിന്നു പിടിച്ചടക്കിയതെന്താണ്?

◼️ മലഞ്ചരിവ് (48:22)

654. ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കുമെന്ന് പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:1)

655. ‘വെള്ളുപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല’ ആര്?

◼️ രൂബേൻ (49:4)

656. ആരുടെ വാളുകളാണ് സാഹസത്തിന്റെ ആയുധങ്ങൾ?

◼️ ശിമയോൻ്റെയും ലേവിയുടായും (49:5)

657. ‘എൻ ഉള്ളമേ അവരുടെ മന്ത്രണത്തിൽ കൂടരുതേ’ ആരുടെ?

◼️ ശിമെയോൻ്റയും ലേവിയുടേയും (49:6)

658. ആരെയാണ് യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യുന്നത്?

◼️ ശിമയോനെയും ലേവിയെയും (49:7)

659. ‘സഹോദരന്മാർ നിന്നെ പുകഴ്ത്തും’ ആരെ?

◼️ യെഹൂദയെ (49:8)

660. ആരെയാണ് ‘ബാലസിംഹം’ എന്ന് യാക്കോബ് വിശേഷിപ്പിച്ചത്?

◼️ യെഹൂദാ (49:9)

661. അവകാശമുള്ളവൻ (ക്രിസ്തു) വരുന്നത് ആരിൽനിന്നാണ്?

◼️ യെഹൂദയിൽനിന്നു (49:10)

662. ‘അവൻ കപ്പൽത്തുറമുഖത്ത് പാർക്കും’ ആര്?

◼️ സെബൂലൂൻ (49:13)

663. അസ്ഥിബലമുള്ള കഴുത ആരാണ്?

◼️ യിസ്സാഖാർ (49:14)

664. ‘ഏതൊരു യിസ്രായേല്യ ഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും’ ആര്?

◼️ ദാൻ (49:16)

665. ‘വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും’ ആര്?

◼️ ദാൻ (49:17)

666. ആരെയാണ് കവർച്ചപ്പട ഞെരുക്കുന്നത്?

◼️ ഗാദിനെ (49:19)

667. രാജകീയ സ്വാദുഭോജനം നല്കുന്നതാരാണ്?

◼️ ആശേർ (49:20)

668.  ‘സ്വതന്ത്രയായി നടക്കുന്ന പേടമാൻ’ ആര്?

◼️ നഫ്താലി (49:21)

669. ‘നീരുറവിന്നരികെ ഫലപ്രദമായ വൃക്ഷം’ ആരാണ്?

◼️ യോസേഫ് (49:22)

670. ആരുടെ ഭുജമാണ് യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടത്?

◼️ യോസേഫിൻ്റെ (49:24)

671. ‘നിൻ പിതാവിന്റെ ദൈവത്താൽ – അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നേ’ ആരെ?

◼️ യോസേഫിനെ (48:25)

672. കടിച്ചുകീറുന്ന ചെന്നായ് ആരാണ്?

◼️ ബെന്യാമീൻ (49:27)

673. ‘ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:29)

674. യാക്കോബിനു മുമ്പേ മക്പേല ഗുഹയിൽ അടക്കപ്പെട്ടത് ആരൊക്കെ?

◼️ അബ്രാഹാം, സാറ, യിസ്ഹാക്ക്, റിബെക്കാ, ലേയ (49:31)

675. കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടതാര്?

◼️ യാക്കോബ് (49:33)

676. മരിച്ചുപോയ അപ്പൻ്റെ മുഖത്തുവീണ് ചുംബിച്ചു കരഞ്ഞതാര്?

◼️ യോസേഫ് (50:1)

677. യാക്കോബിൻ്റെ ശരീരത്തിൽ സുഗന്ധവർഗ്ഗം ഇടുവാൻ എത്രദിവസം എടുത്തു?

◼️ നാല്പതു ദിവസം (50:3)

678. മിസ്രയീമ്യർ യാക്കോബിനെക്കുറിച്ചു എത്രദിവസം വിലാപം കഴിച്ചു?

◼️ എഴുപതു ദിവസം (50:3)

679. ‘ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണം’ എന്നു യോസേഫിനെക്കൊണ്ട് സത്യം ചെയ്യിച്ചതാരാണ്?

◼️ യാക്കോബ് (50:5)

680. യോർദ്ദാന്നക്കരെയുള്ള ഏത് സ്ഥലത്ത് എത്തിയപ്പോഴാണ് യാക്കോബിനെക്കുറിച്ച് ഏഴുദിവസം വിലാപം കഴിച്ചത്?

◼️ ഗോരെൻ-ആതാദിൽ (50:10)

681. കനാന്യർ ‘ഇതു മിസ്രയീമ്യരുടെ മഹാവിലാപം’ എന്നു പറഞ്ഞുകൊണ്ട് ആ സ്ഥലത്തിനിട്ട പേര്?

◼️ ആബേൽ-മിസ്രയീം (50:11)

682. അപ്പൻ മരിച്ചതുകൊണ്ട് നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞുതാരാണ്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (50:15)

683. ‘ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (49:19)

684. എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടതാരാണ്?

◼️ യോസേഫ് (50:23)

685. ‘ദൈവം സന്ദർശിക്കുമ്പോൾ എൻ്റെ അസ്ഥികളേയും കൂടെ കൊണ്ടുപോകേണം’ എന്നു പറഞ്ഞതാര്?

◼️ യോസേഫ് (50:25)

686. യോസേഫ് മരിക്കുമ്പോൾ എത്ര വയസ്സായിരുന്നു?

◼️ നൂറ്റിപ്പത്ത് (50:26)🙏

ഉല്പത്തി പുസ്തകത്തിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. ആദാം (3:21)

2. ഹവ്വാ (3:20)

3. പാമ്പ് (3:1)

4. കയീൻ (4:1)

5. ഹാബെൽ (4:2)

6. ഹാനോക്ക് (4:17)

7. ഈരാദ് (4:18)

8. മെഹൂയയേൽ (4:18)

9. മെഥൂശയേൽ (4:18)

10. ലാമെക്ക് (4:18)

11. ആദാ (4:19)

12. സില്ലാ (4:19)

13. യാബാൽ (4:20)

14. യൂബാൽ (4:21)

15. തൂബൽകയീൻ (4:22)

16. നയമാ (4:22) 

17. ശേത്ത് (4:25)

18. എനോശ് (4:26)

19. കേനാൻ (5:9)

20. മഹലലേൽ (5:12)

21. യാരെദ് (5:15)

22. ഹാനോക്ക് (5:18), 

23. മെഥൂശലഹ് (5:21)

24. ലാമേക്ക് (5:25)

25. നോഹ (5:29)

26. ശേം (5:32)

27. ഹാം (5:32

28. യാഫെത്ത് (5:32)

29. കനാൻ (9:18)

30. ഗോമെർ (10:2)

31. മാഗോഗ് (10:2)

32. മാദായി (10:2)

33. യാവാൻ (10:2)

34. തൂബൽ (10:2)

35. മേശെക് (10:2)

36. തീരാസ് (10:2)

37. അസ്കെനാസ് (10:3)

38. രീഫത്ത് (10:3)

39. തോഗർമ്മാ (10:3)

40. എലീശാ (10:4)

41. തർശീശ് (10:4)

42. കിത്തീം (10:4)

43. ദോദാനീം (10:4)

44. കൂശ് (10:6)

45. മിസ്രയീം (10:6)

46. പൂത്ത് (10:6)

47. കനാൻ (10:6)

48. സെബാ (10:7)

49. ഹവീലാ (10:7)

50. സബ്താ (10:7)

51. രമാ (10:7)

52. സബ്തെക്കാ (10:7)

53. ശെബയും (10:7)

54. ദെദാനും (10:7)

55. നിമ്രോദിനെ (10:8)

56. ലൂദീം (10:13)

57. അനാമീം (10:13)

58. ലെഹാബീം (10:13)

59. നഫ്തൂഹീം (10:13)

60. പത്രൂസീം (10:13)

61. കസ്ളൂഹീം (10:13)

62. കഫ്തോരീം (10:14)

63. സീദോൻ (10:15)

64. ഹേത്ത് (10:15)

65. യെബൂസ്യൻ (10:16)

66. അമോർയ്യൻ (10:16)

67. ഗിർഗ്ഗശ്യൻ (10:17)

68. ഹിവ്യൻ (10:17)

69. അർക്ക്യൻ (10:17)

70. സീന്യൻ (10:17)

71. അർവ്വാദ്യൻ (10:18)

72. സെമാർയ്യൻ (10:18)

73. ഹമാത്യൻ (10:18)

74. ഏബെർ (10:21)

75. ഏലാം (10:22)

76. അശ്ശൂർ (10:22)

77. അർപ്പക്ഷാദ് (10:22)

78. ലൂദ് (10:22)

79. അരാം (10:22)

80. ഊസ് (10:23)

81. ഹൂൾ (10:23)

82. ഗേഥെർ (10:23)

83. മശ് (10:23)

84. അർപ്പക്ഷാദ് (10:24)

85. ശാലഹ് (10:24)

86. പേലെഗ് (10:25)

87. യൊക്താൻ (10:25)

88. അല്മോദാദ് (10:26)

89. ശാലെഫ് (10:27)

90. ഹസർമ്മാവെത്ത് (10:27)

91. യാരഹ് (10:27)

92. ഹദോരാം (10:27)

93. ഊസാൽ (10:28)

94. ദിക്ളാ (10:28)

95. ഓബാൽ (10:28)

96. ഓബാൽ (10:28)

97. അബീമയേൽ (10:28)

98. ശെബാ (10:29)

99. ഓഫീർ (10:29)

100. ഹവീലാ (10:29)

101. യോബാബ് (10:29)

102. രെയൂ (11:18)

103. ശെരൂഗ് (11:20)

104. നാഹോർ (11:22)

105. തേരഹ് (10:24)

106. അബ്രാം, അബ്രാഹാം (11:26, 17:5)

107. നാഹോർ (11:26)

108. ഹാരാൻ (11:26)

109. ലോത്ത് (11:27)

110. സാറായി, സാറാ (11:29, 17:15)

111. മിൽക്കാ (11:29)

112. യിസ്ക (11:29)

113. ഫറവോൻ (12:15)

114. അമ്രാഫെൽ (14:1)

115. അർയ്യോക് (14:1)

116. കെദൊർലായോമെർ (14:1)

117. തീദാൽ (14:1)

118. ബേരാ (14:2)

119. ബിർശാ (14:2)

120. ശിനാബ് (14:2)

121. ശെമേബെർ (14:2)

122. സോവർ (14:2)

123. എശ്ക്കോൽ (14:13)

124. ആനേർ (14:13)

125. മമ്രേ (14:13)

126. മൽക്കീസേദെക് (14:18)

127. എല്യേസർ (15:2)

128. ഹാഗാർ (16:1)

129. യിശ്മായേൽ (16:11)

130. യിസ്ഹാക് (17:19)

131. മോവാബ് (19:37)

132. ബെൻ-അമ്മീ (19:38)

133. അബീമേലെക് (20:2)

134. പീക്കോൽ (21:22)

135. ഊസ് (22:21)

136. ബൂസ് (22:21)

137. കെമൂവേൽ (22:21)

138. അരാം (22:21)

139. കേശെദ് (22:22)

140. ഹസോ (22:22)

141. പിൽദാശ് (22:22)

142. യിദലാഫ് (22:22)

143. ബെഥൂവേൽ (22:22)

144. റിബെക്ക (22:23)

145. രെയൂമാ (22:24(

146. തേബഹ് (22:24)

147. ഗഹാം (22:24)

148. തഹശ് (22:24)

149. മാഖാ (22:24)

150. സോഹർ (23:8)

151. എഫ്രോൻ (23:8)

152. ലാബാൻ (24:29)

153. കെതൂറാ (25:1)

154. സിമ്രാൻ (25:2)

155. യൊക്ശാൻ (25:2)

156. മെദാൻ (25:2)

157. മിദ്യാൻ (25:2)

158. യിശ്ബാക് (25:2)

159. ശൂവഹ് (25:2)

160. ശെബ (25:3)

161. ദെദാൻ (25:3)

162. അശ്ശൂരീം (25:3)

163. ലെത്തൂശീം (25:3)

164. ലെയുമ്മീം (25:3)

165. ഏഫാ (25:4)

166. ഏഫെർ (25:4)

167. ഹനോക് (25:4)

168. അബീദാ (25:4)

169. എൽദാഗാ (25:4)

170. നെബായോത്ത് (25:13)

171. കേദാർ (25:13)

172. അദ്ബെയേൽ (25:13)

173. മിബ്ശാം (25:13)

174. മിശ്മാ (25:13)

175. ദൂമാ (25:13)

176. മശ്ശാ (25:13)

177. ഹദാദ് (25:13)

178. തേമാ (25:13)

179. യെതൂർ (25:13)

180. നാഫീശ് (25:13)

181. കേദെമാ (25:13)

182. ഏശാവ്, ഏദോം (25:25, 30)

183. യാക്കോബ്, യിസ്രായേൽ (25:26, 35:10)

184. അബീമേലെക്ക് (26:1)

185. അഹൂസത്ത് (26:26)

186. ഫീക്കോൽ (26:26)

187. ബേരി, അന (26:34, 36:2)

188. യെഹൂദീത്ത്, ഒഹൊലീബാമ (26:34, 36:2)

189. ഏലോൻ (26:34)

190. ബാസമത്ത്, ആദാ (26:34, 36:2)

191. നെബായോത്ത് (28:9)

192. മഹലത്ത്, ബാസമത്ത് (28:9, 36:3)

193. റാഹേൽ (29:6)

194. ലേയാ (29:16)

195. സില്പ (29:24)

196. ബിൽഹ (29:29)

197. രൂബേൻ (29:32)

198. ശിമെയോൻ (29:33)

199. ലേവി (29:34)

200. യെഹൂദാ (29:35)

201. ദാൻ (30:6)

202. നഫ്താലി (30:8)

203. ഗാദ് (30:11)

204. ആശേർ (30:13)

205. യിസ്സാഖാർ (30:18)

206. സെബൂലൂൻ (30:20)

207. ദീനാ (30:21)

208. യോസേഫ്, സാപ്നത്ത് പനേഹ് (30:24, 41:45)

209. ശേഖേം (33:19)

210. ഹമോർ (33:19)

211. ദെബോരാ (35:8)

212. ബെനോനീ, ബെന്യാമീൻ (35:18)

213. സിബെയോൻ (36:20)

214. എലീഫാസ് (36:4)

215. രെയൂവേൽ (36:4)

216. യെയൂശ് (36:5)

217. യലാം (36:5)

218. കോരഹ് (36:5)

219. തേമാൻ (36:11)

220. ഓമാർ (36:11)

221. സെഫോ (36:11)

222. ഗത്ഥാം (36:11)

223. കെനസ് (36:11)

224. തിമ്നാ (36:12)

225. അമാലേക്ക് (36:12)

226. നഹത്ത് (36:13)

227. സേറഹ് (36:13)

228. ശമ്മാ (36:13)

229. മിസ്സാ (36:13)

230. സേയീർ (36:20)

231. ലോതാൻ (36:20)

232. ശോബാൽ (36:20)

233. അനാ (36:21)

234. ദീശോൻ (36:21)

235. ഏസെർ (36:21)

236. ദീശാൻ (36:21)

237. ഹോരി (36:22)

238. ഹേമാം (36:22)

239. അൽവാൻ (36:23)

240. മാനഹത്ത് (36:23)

241. ഏബാൽ (36:23)

242. ശെഫോ (36:23)

243. ഓനാം (36:23)

244. അയ്യാവ് (36;24)

245. അനാവ്, അനാ (36:24)

246. ദീശോൻ (36:25)

247. ഹൊദാൻ (36:26)

248. എശ്ബാൻ (36:26)

249. യിത്രാൻ (36:26)

250. കെരാൻ (36:26)

251. ബിൽഹാൻ (36:27)

252. സാവാൻ (36:27)

253. അക്കാൻ (36:27)

254. ഊസ് (36:28)

255. അരാൻ (36:28)

256. ബെയോർ (36:32)

257. ബേല (36:32)

258. സേരഹ് (36:33)

259. യോബാബ് (36:33)

260. ഹൂശാം (36:34)

261. ബെദദ് (36:35)

262. ഹദദ് (36:35)

263. സമ്ളാ (36:36)

264. ശൌൽ (36:37)

265. അക്ബോർ (36:38)

266. ബാൽഹാനാൻ (36:38)

267. ഹദർ (36:39)

268. മെഹെതബേൽ (36:39)

269. മേസാഹാബ് (36:39)

270. മത്രേദ് (36:39)

271. തിമ്നാ (36:40)

272. അൽവാ (36:40)

273. യെഥേത്ത് (36:40)

274. ഒഹൊലീബാമാ (36:40)

275. ഏലാ (36:41)

276. പീനോൻ (36:41)

277. കെനസ് (36:41)

278. തേമാൻ (36:41)

279. മിബ്സാർ (36:42)

280. മഗ്ദീയേൽ (36:42)

281. ഈരാം (36:42)

282. ഫറവോൻ (37:36)

283. പോത്തീഫർ (37:36)

284. ഹീരാ (38:1)

285. ശൂവാ (38:2)

286. ഏർ (38:3)

287. ഓനാൻ (38:4)

288. ശേലാ (38:5)

289. താമാർ (38:6)

290. പെരെസ്സ് (38:29)

291. സേരഹ് (38:30)

292. പോത്തിഫേറ (41:45)

293. ആസ്നത്ത് (41:45)

294. മനശ്ശെ (41:51)

295. എഫ്രയീം (41:52)

296. ഹാനോക് (46:9)

297. ഫല്ലൂ (46:9)

298. ഹെസ്രോൻ (46:9)

299. കർമ്മി (46:9)

300. യെമൂവേൽ (46:10)

301. യാമീൻ (46:10)

302. ഓഹദ് (46:10)

303. യാഖീൻ (46:10)

304. സോഹർ (46:10)

305. ശൌൽ (46)

306. ഗേർശോൻ (46:11)

307. കഹാത്ത് (46:11)

308. മെരാരി (46:11)

309. ഹെസ്രോൻ (46:13)

310. ഹാമൂൽ (46:13)

311. തോലാ (46:13)

312. പുവ്വാ (46:13)

313. യോബ് (46:13)

314. ശിമ്രോൻ (46:13)

315. സേരെദ് (46:14)

316. ഏലോൻ (46:14)

317. യഹ്ളെയേൽ (46:14)

318. സിഫ്യോൻ (46:16)

319. ഹഗ്ഗീ (46:16)

320. ശൂനീ 46:16)

321. എസ്ബോൻ (46:16)

322. ഏരി (46:16)

323. അരോദീ (46:16)

324. അരേലീ (46:16)

325. യിമ്നാ (46:17)

326. യിശ്വാ (46:17)

327. യിശ്വീ (46:18)

328. ബെരീയാ (46:19)

329. സേരഹ് (46:17)

330. ഹേബെർ (46:18)

331. മൽക്കീയേൽ (46:18)

332. ബേല (46:21)

333. ബേഖെർ (46:21)

334. അശ്ബെൽ (46:21)

335. ഗേരാ (46:21)

336. നാമാൻ (46:21)

337. ഏഹീ (46:21)

338. രോശ് (46:21)

339. മുപ്പീം (46:21)

340. ഹുപ്പീം (46:21)

341. ആരെദ് (36:21)

342. ഹൂശീം (46:23)

343. യഹസേൽ (46:24)

344. ഗൂനീ (46:24)

345. യേസെർ (46:24)

346. ശില്ലോ (46:24)

347. മാഖീർ (50:23)