☛ എൻ്റെ ദൈവം:
➦ യേശുക്രിസ്തു പിതാവായ യഹോവയെ “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നതായി കാണാം: (1യോഹ, 3:5; റോമ, 5:15). അതിൽ രണ്ടുപ്രാവശ്യം ആവർത്തനമാണ്.
𝟭. യേശു അവളോടു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17)
☛ പഴയനിയമത്തിൽ യഹോവയെ “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഒന്നാമത്, “ഏലി” (אֵלִי – Eli) ആണ്: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.” (പുറ, 15:2). രണ്ടാമത്, “എലോഹായ്” (אֱלֹהָי – Elohai). “നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.” (ആവ, 4:5). ഈ രണ്ടുപദങ്ങളും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്:
𝟮, 𝟯. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?” (സങ്കീ, 22:1 – മത്താ, 27:46) “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.”
𝟰, 𝟱. “ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.” (മർക്കൊ, 15:33-34). “എലോഹി” (Elohi / Eloi) എന്നത് എബ്രായയോട് വളരെ അടുത്ത ബന്ധമുള്ള അരാമിക് (Aramaic) ഭാഷയിലെ പ്രയോഗമാണ്. ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും “ദൈവം” സകല ജഡത്തിൻ്റെയും ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ്: (യിരെ, 32:27 – മർക്കൊ, 12:29; യോഹ, 20:17 ).
☛ എൻ്റെ പിതാവ്:
➦ ദൈവം ക്രിസ്തുവിൻ്റെയും പിതാവാണ്. ക്രിസ്തു ദൈവത്തെ “എൻ്റെ പിതാവു” എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നതു.” (മത്താ, 7:21). ക്രിസ്തു തൻ്റെ പിതാവായ ദൈവത്തെക്കുറിച്ച് പറയുന്ന ചില പ്രസ്താവനകൾ ശ്രദ്ധിക്കുക: 𝟭. 𝟮. 𝟯. 𝟰. 𝟱. 𝟲. 𝟳. 𝟴. 𝟵. 𝟭𝟬. 𝟭𝟭. 𝟭𝟮.
𝟭. “പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28).
𝟮. “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29)
𝟯. “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19)
𝟰. “പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26)
𝟱. “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.” (യോഹ, 5:30)
𝟲. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28)
𝟳. “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49)
𝟴. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.“ (യോഹ, 12:50)
𝟵. “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10)
𝟭𝟬. “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ 24:36)
𝟭𝟭. “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊ, 10:18)
𝟭𝟮. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17). ബന്ധം വ്യത്യസ്തമാണെങ്കിലും, “നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവു” യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 20:17 – എബ്രാ, 2:11).
☛ ഒരേയോരു സത്യദൈവവും പിതാവുമായ യഹോവ:
❶ “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6).
❷ “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.” (യെശ, 63:16)
❸ “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8)
❹ “ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.” (യിരെ, 31:9)
❺ “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.” (മലാ, 1:6)
❻ “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു #\ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?” (മലാ, 2:10)
❼ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമം പറയുന്നു: (2രാജാ, 19:15; 2രാജാ, 19:19 – നെഹെ, 9:6; യെശ, 44:24). ഒരേയൊരു സത്യദൈവം പിതാവാണെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (യോഹ, 17:3; എഫെ, 4:6) സകലത്തിനും കാരണഭൂതൻ അഥവാ, സർവ്വത്തിൻ്റെയും സ്രഷ്ടാവ് പിതാവായ ഏകദൈവമാണെന്നും പുതിയനിയമവും പറയുന്നു. (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10; വെളി, 4:11; വെളി, 10:7). തന്മൂലം, യഹോവ തന്നെയാണ് പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ? [കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം സമത്വമുള്ള മൂന്ന് വ്യക്തിയോ?]
☛ കർത്താവ് ആത്മാവാകുന്നു:
➦ “മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.” (2കൊരി, 3:15-18). ഈ വാക്യത്തിൽ പറയുന്ന “കർത്താവു” ക്രിസ്തുവാണെന്ന് ട്രിനിറ്റി കരുതുന്നു. “പഴയനിയമം വായിക്കുമ്പോഴൊക്കെയും മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു” എന്ന് 14-ആം വാക്യത്തിൽ കാണാം. 16-ാംവാക്യത്തിൽ: “കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും” എന്നും കാണാം. അതുകൊണ്ടാണ് അവിടെപ്പറയുന്ന ക്രിസ്തുവും കർത്താവും ഒന്നാണെന്ന് പലരും കരുതുന്നത്. ദൈവം ക്രിസ്തുവിലൂടെ അടിസ്ഥനമിട്ട (1കൊരി, 15:3-4 – 2തിമൊ, 2:19), ക്രിസ്തുവാകുന്ന (1തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താലാണ് കർത്താവിങ്കലേക്ക് (ജീവനുള്ള ദൈവം) തിരിയുന്നത്: (പ്രവൃ, 14:15). അതുകൊണ്ടാണ്, “മൂടുപടം ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു” എന്നും “കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും” എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. അല്ലാതെ അവിടുത്തെ കർത്താവ് ക്രിസ്തുവല്ല. പ്രസ്തുത വേദഭാഗത്തെ “കർത്താവു” ക്രിസ്തു അല്ലെന്നതിന്റെ തെളിവ് അവിടെത്തന്നെയുണ്ട്:
❶ 17-ൻ്റെ ആദ്യഭാഗത്ത്, “കർത്താവു ആത്മാവാകുന്നു” എന്നുകാണാം. ആരാണ് ആത്മാവ്? “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വാക്യം ശ്രദ്ധിക്കുക: “ദൈവം ആത്മാവാകുന്നു” എന്ന് പറഞ്ഞശേഷം: ആത്മാവായ ദൈവത്തെ “അവനെ” (Him) എന്ന ഏകവചന സർവ്വനാമം പറഞ്ഞിരിക്കുന്നത് നോക്കുക. ഗ്രീക്കിലെ “Auton” എന്ന പദം “പ്രഥമപുരുഷ പുല്ലിംഗ ഏകവചന സർവ്വനാമം” (3rd Person Masculine Singular Pronoun) ആണ്. എന്നുവെച്ചാൽ, ആത്മാവായ ദൈവം ഒരുത്തൻ മാത്രമാണ്. അതിനാൽ ക്രിസ്തു ആത്മാവായ ദൈവമല്ലെന്ന് മനസ്സിലാക്കാം. അതായത്, ക്രിസ്തു ആത്മാവായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16 – Joh, 1:18) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ഉത്ഭവിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെഅത് പറയുന്നത്: (മർക്കൊ, 15:39). പിതാവാണ് ഒരേയൊരു സത്യദൈവം (Father, the only true God), ഞാൻ മനുഷ്യനാണ് (Man) എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (Joh, 17:3 – യോഹ, 8:40). പിന്നെങ്ങനെയാണ് ക്രിസ്തു ആത്മാവാണെന്ന് പറയാൻ കഴിയുന്നത്? [കാണുക: ക്രിസ്തുവിനെ അറിയുക, ഏകമനുഷ്യനായ യേശുക്രിസ്തു].
❷ 17-ൻ്റെ അടുത്തഭാഗം, “കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.” വേദഭാഗം ശ്രദ്ധിക്കുക: “കർത്താവു ആത്മാവാകുന്നു” എന്ന് പറഞ്ഞശേഷം, കർത്താവിന്റെ ആത്മാവിനെക്കുറിച്ച് (പരിശുദ്ധാത്മാവ്) പറയുന്നത് നോക്കുക. പരിശുദ്ധാത്മാവ് പുത്രൻ്റെ ആത്മാവല്ല; പിതാവിൻ്റെ ആത്മാവാണ്: (മത്താ, 10:20 – പ്രവൃ, 5:9; പ്രവൃ, 8:39). ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21 – മത്താ, 1:18). പുത്രനെ കന്യകയിൽ ഉല്പാദിപ്പിച്ചവൻ പുത്രൻ്റെ ആത്മാവാകുന്നത് എങ്ങനെയാണ്?
❸ യേശു എന്ന മനുഷ്യനെ (യോഹ, 9:11) യോർദ്ദാനിൽവെച്ച് പ്രവചനംപോലെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38 – പ്രവൃ, 4:27). താൻ “അഭിഷിക്തൻ” (ക്രിസ്തു) ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യേശുതന്നെ വ്യക്തമാക്കിയുട്ടുണ്ട്: (യെശ, 6:1-2; ലൂക്കൊ, 4:18-21). യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു. പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ്റെ ആത്മാവാണ് പരിശുദ്ധാത്മാവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? മറിയ പ്രസവിച്ചതും (ലൂക്കൊ, 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെ കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) മരിച്ചതും (റോമ, 5:6) ദൈവം മൂന്നാംദിവസംഉയർപ്പിച്ചതും (പ്രവൃ, 10:40) ഒരു ആത്മാവിനെയാണെന്ന് പറഞ്ഞാൽ ശരിയാകുമോ? [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]
❹ 18-ാം വാക്യത്തിൽ, “നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു“ എന്ന് പറഞ്ഞിട്ടുണ്ട്.പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7). സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമ (eikōn) പ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10). അതിനാൽ, നാം ആത്മാവാകുന്ന കർത്താവിന്റെ (ദൈവം) അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു നാം അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്: (റോമ, 8:29). എന്നാൽ ഇവിടെപ്പറയുന്നത്, ആത്മാവായ ദൈവത്തിൻ്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നതിനെ കുറിച്ചാണ്. ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4). ക്രിസ്തു ആത്മാവായ കർത്താവ് (ദൈവം) ആണെങ്കിൽ അവനെ ദൈവം എന്നല്ലാതെ, ദൈവത്തിൻ്റെ പ്രതിമ (The image of God) എന്ന് പറയില്ലായിരുന്നു. മനുഷ്യനെ മനുഷ്യൻ എന്നല്ലാതെ, മനുഷ്യൻ്റെ പ്രതിമ എന്ന് ആരെങ്കിലും ഏതെങ്കിലും മനുഷ്യനെ പറയുമോ? [കാണുക: അദൃശ്യനായ ദൈവത്തിന്റെ പ്രതിമ]
❺ ചില ഇംഗ്ലീഷ് പരിഭാഷകളിൽ 1കൊരിന്ത്യർ 3:16-18 വാക്യങ്ങളിൽ പറയുന്ന കർത്താവ് “THE LORD JEHOVAH” ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Aramaic Bible in Plain English, RNKJV, SNKJV]. മറ്റുചില പരിഭാഷകളിൽ കർത്താവ്, പിതാവായ ദൈവമാണെന്ന് മനസ്സിക്കാൻ “LORD” എന്ന് വലിയക്ഷരമാണ് (Capital Letter) ആണ് ഉപയോഗിച്ചിരിക്കുന്നത്: [Lamsa Bible, Literal Standard Version, Coverdale Bible of 1535]. അതിനാൽ, 2കൊരിന്ത്യൻ 3:16-18-ൽ പറയുന്ന “കർത്താവു” പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ നിത്യജീവൻ:
➦ ഏകദൈവമാണ് നിത്യജീവനും നിത്യജീവദാതാവും. തൻ്റെ പുത്രനിലൂടെയാണ് നിത്യജീവൻ ഒരുക്കിയത്.
☛ പിതാവാണ് സത്യദൈവവും നിത്യജീവനും:
➦ “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ➟“ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.” (1യോഹ, 5:11). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
☛ ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ:
➦ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി” (തീത്തൊ, 1:2)
☛ ദൈവം പുത്രനിലൂടെയാണ് നമുക്ക് നിത്യജീവൻ ഒരുക്കിയത്:
➦ “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). ➟“പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.” (റോമ, 5:21)
☛ ദൈവത്തിൻ്റെ കൃപാവരമാണ് പുത്രനിലൂടെയുള്ള നിത്യജീവൻ:
➦ “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23)
☛ നിത്യജീവൻ പുത്രനിലുമുണ്ട്:
➦ “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.” (1യോഹ, 5:11)
☛ നിത്യജീവൻ നല്കാൻ ദൈവം പുത്രന്നു അധികാരം നല്കിയിട്ടുണ്ട്:
➦ “നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ.” (യോഹ, 17:2)
☛ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും പുത്രനാണ്:
➦ “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹ, 14:6)
☛ പിതാവിനെയും പുത്രനെയും അറിയുന്നതും വിശ്വസിക്കുന്നതുമാണ് നിത്യജീവൻ:
➦ “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ➟“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ➟“പുത്രനെ നോക്കിക്കൊണ്ടു അവനിൽ (ദൈവത്തിൽ) വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:40). ➟“പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:35-36)
☛ രക്ഷയ്ക്കായി പിതാവിനെയും മനുഷ്യനായ യേശുവിനെയും അറിയണം:
➦ ജാതികൾ രക്ഷയ്ക്കായി ഏകസത്യദൈവമായ പിതാവിനെയും മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിന് മറുവിലയി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയണം: (1തിമൊ, 2:4-7). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം]
☛ പിതൃപുത്രാത്മാവിൻ്റെ അസ്തിത്വവും പ്രകൃതിയും:
➦ പിതാവും പുത്രനും പരിശുദ്ധാത്മാവും സമത്വമുള്ളവരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളാണെന്നും ദൈവങ്ങളാണെന്നും കരുതുന്നവരുണ്ട്. വ്യക്തികൾ (Persons) എന്നാൽ മനുഷ്യർ എന്നാണ്. എന്നാൽ ദൈവം വ്യക്തിയാണെൻ്റോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ തിരുവെഴുത്തുകൾ പറയുന്നില്ല.
❶ പിതാവ് ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (Existence) എന്താണ്?
➦ സകലത്തിൻ്റെയും കാരണഭൂതൻ (സ്രഷ്ടാവ്): “പിതാവു സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). ➟“എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ➟“നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24 – 1കൊരി, 11:12; വെളി, 4:11; ഉല്പ, 1:27; 2രാജാ, 19:19; യെശ, 37:16; മലാ, 2:10)
☛ പിതാവിൻ്റെ പ്രകൃതി (Nature) എന്താണ്?
➦ ദൈവം/സത്യദൈം: പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിരിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟“ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:4-6). “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” എന്ന് പറഞ്ഞിട്ട്, ആ ദൈവം ത്രിത്വമാണെന്നല്ല പറയുന്നത്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പറയുന്നത്. ➟“പിതാവാണ് ഒരേയൊരുസത്യദൈവം.” (Father, the only true God) എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 17:3). ➟“യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15 – യോഹ, 5:44; റോമ, 16:26; എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24; 2രാജാ, 19:19; യെശ, 37:20; മലാ, 2:10).
❷ പുത്രൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്?
➦ യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16 – ബെ,ബെ). മശീയാനിക് യെഹൂദന്മാരുടെ പരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശുക്രിസ്തു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9–എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6–ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV–യോഹ, 19:37). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
☛ പുത്രൻ്റെ പ്രകൃതി (Nature) എന്താണ്?
➦ മനുഷ്യൻ: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: യേശു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. അതായത്, “മനുഷ്യൻ” (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയുമാണ്: (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് അപ്പൊസ്തലന്മാർ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) വരെയുള്ള ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9) പിതാവാണ് ഒരേയൊരു സത്യദൈവം (Fathe, the only true God) ഞാൻ മനുഷ്യനാണെന്ന് (Man) യേശുവും പറയുന്നു: (യോഹ, 17:3 – യോഹ, 8:40). ➟യേശു മനുഷ്യനാണെന്ന് മുപ്പത്താറുപ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു]
❸ പരിശുദ്ധാത്മാവ് ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്?
➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട് അല്ലെങ്കിൽ അദൃശ്യമായ സാന്നിധ്യം: ദൈവം മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: “ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.” (യെഹെ, 36:27). “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:8 → യോഹ, 1:6)
☛ പരിശുദ്ധാത്മാവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്?
➦ ദൈവം: “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). ➟“പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?…… മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (പ്രവൃ, 5:3-4). പരിശുദ്ധാത്മാവ് പിതാവായ ഏകദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. അതുകൊണ്ടാണ്, പരിശുദ്ധാത്മാവിനോടുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമകിട്ടാതെ, നിത്യശിക്ഷയ്ക്ക് യോഗ്യനാക്കുന്നത്: (മത്താ, 12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരും പരിശുദ്ധാത്മാവിനെ (റൂഹ് ഹാ-കോഡെഷ് – Ruach Ha-Kodes) ദൈവത്തിൽനിന്ന് വിഭിന്നനായി മനസ്സിലാക്കുന്നില്ല. പിതാവും പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 10:20). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?, ദൈവത്തിൻ്റെ ആത്മാവ്]
☛ മരണമില്ലാത്ത ദൈവവും മരിച്ചുയിർത്ത ക്രിസ്തുവും:
➦ “ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ.” (റോമ, 8:34). ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്: “ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് സുവിശേഷം.” (2തിമൊ, 2:8). ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറത്തവനും (മലാ, 3:6) മരണമില്ലാത്തവനുമാണ്: (1തിമൊ, 6:16). എന്നാൽ ക്രിസ്തുയേശു മരണമില്ലാത്ത ദൈവമല്ല; ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ സൗരഭ്യവാസനയായ വഴിപാടും യാഗവുമായി ദൈവത്തിന് അർപ്പിച്ച മനുഷ്യനാണ്: (എഫെ, 5:2; 1തിമൊ, 2:5-6). [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു].
☛ ബൈബിൾ വെളിപ്പെടുത്തുന്ന യേശു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16 – Joh, 1:18) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ഉത്ഭവിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). യേശു എന്ന് പേരുള്ള മനുഷ്യൻ എന്തിനാണ് ദൈവമാകുന്നത്? മരിക്കാതിരിക്കാനോ? ദൈവം അമർത്യനാണ്: (1തിമൊ, 6:16). യേശു ദൈവമാണെങ്കിൽ എങ്ങനെ മരിക്കും? “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളിൽ വിശ്വസിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നത്. മരണമില്ലാത്ത ദൈവമല്ല മരിച്ചത്; മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:6). യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് ദൈവം: (പ്രവൃ, 10:40). ഈ വസ്തുത വിശ്വസിക്കാത്തവർ എങ്ങനെ രക്ഷപ്രാപിക്കും? യേശു ദൈവമാണെന്ന് പറയുന്നവർ ഇപ്പോഴും തങ്ങളുടെ പാപത്തിൽ ഇരിക്കയാണ്.
☛ ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. മരണമില്ലാത്ത ദൈവം മരിച്ചതെന്ന് പറയുന്നത് വലിയ കുഴപ്പംപിടിച്ച ഉപദേശമാണ്. ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിചാരിക്കുന്നത് അതിലും വലിയ കുഴപ്പമാണ്. ദൈവപുത്രനായ ക്രിസ്തു മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ മനുഷ്യനായിരുന്നു: (യോഹ, 9:11; 1യോഹ, 3:5). യേശു പാപരഹിതൻ ആയിരുന്നതിനാൽ, സ്വാഭാവികമായി അവൻ മരണത്തിന് അധീനൻ ആയിരുന്നില്ല; അതീതൻ ആയിരുന്നു: (റോമ, 6:23). പാപമറിയാത്ത അവൻ്റെമേൽ മാനവകുലത്തിൻ്റെ പാപമെല്ലാം ചുമത്തി ദൈവം അവനെ പാപമാക്കിയതുകൊണ്ടാണ് അവൻ മരിക്കുകയും, പിതാവിനാൽ ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തത്: (2കൊരി, 5:21; ഗലാ, 1:1; റോമ, 6:4). “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.” (1പത്രൊ, 2:24). അവൻ ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, അവന് നമ്മുടെ പാപം വഹിക്കാനോ, മരിക്കാണോ കഴിയുമായിരുന്നില്ല.
☛ ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള “അധികാരം അല്ലെങ്കിൽ വരം” പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്: (യോഹ, 10:17-18). “പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26). ആ നിലയിൽ ക്രിസ്തുവിന് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. എങ്കിലും ക്രിസ്തു തന്നെത്താൻ ഉയിർത്തന്ന് എവിടെയും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
❶ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
❷ ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
❸ ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
❹ യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
❺ ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
❻ ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
❼ ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
❽ ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
❾ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
❿ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
⓫ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
⓬ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
⓭ കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
⓮ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
⓯ അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും: (എഫെ, 1:20)
⓰ അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)
⓱ അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ: (കൊലൊ, 2:12)
⓲ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം: (എബ്രാ,13:20)
⓳ അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ: (1പത്രൊ 1:3)
⓴ ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു: (1പത്രൊ, 1:21).
☛ ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: “ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.” (1കൊരി, 6:14 – റോമ, 8:11; 2കൊരി, 4:14). വാക്യം ശ്രദ്ധിക്കുക: ദൈവം നമ്മുടെ കർത്താവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കും എന്നാണ്. അല്ലാതെ, യേശു തന്നെത്താൻ ഉയിർത്തപോലെ നമ്മളും ഉയിർക്കണമെന്നല്ല. “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഈ വാക്യം ഒന്നുകൂടി ശ്രദ്ധിക്കുക: യേശു മരണമില്ലാത്ത ദൈവമാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുന്നവരാണ് രക്ഷിക്കപ്പെടുന്നത്.
☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും:
➦ യിസ്രായേൽ ജനത്തെ മുഴുവനുമായ ദൈവം തൻ്റെ ഏകപുത്രനായും പുത്രന്മാരുമായുമാണ് കണക്കാക്കുന്നത്. പുത്രനെന്നും പുത്രന്മാരെന്നും ഏകവചനത്തിലും ബഹുവചനത്തിലും പറഞ്ഞിരിക്കുന്നത് കാണുക:
❶ ദൈവത്തിൻ്റെ ആദ്യജാതൻ:
➦ “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22 – എബ്രാ, 1:6. ഒ.നോ: ആവ, 32:43 LXX)
❷ ദൈവത്തിൻ്റെ പുത്രൻ:
➦ “എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു.” (പുറ, 4:23 – പുറ, 4:22; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12). പഴയനിയമത്തിൽ ദൈവം “എൻ്റെ പുത്രൻ” എന്ന് സംബോധന ചെയ്തിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്.
❸ ദൈവത്തിൻ്റെ മക്കൾ:
➦ “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മക്കൾ ആകുന്നു.” (ആവ, 14:1 – സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14)
❹ യിസ്രായേലിൻ്റെ പിതാവ്:
➦ “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6 → 2ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10; യോഹ, 8:41;; 2കൊരി, 6:18 )
❺ “യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:1-2). ➟“പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). [കാണുക: യെഹൂദന് എന്ത് വിശേഷത?]
☛ യെഹൂദന്മാർ പിശാചിൻ്റെ മക്കളോ?
➦ “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.” (യോഹ, 8:44). ഇവിടെ യേശു യെഹൂദന്മാരെ “പിശാചെന്ന പിതാവിന്റെ മക്കൾ” എന്ന് വിശേപ്പിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ അവർ പിശാചിൻ്റെ മക്കളാണെന്നും യഹോവ പിശാചാണെന്നും ചില വചനവിരോധികൾ വിചാരിക്കുന്നു. യിസ്രായേൽ ജനത്തിൻ്റെ അപ്പോഴത്തെ അവിശ്വാസത്തെയും പ്രവർത്തികളെയും മുൻനിർത്തിയാണ് പിശാചെന്ന പിതാവിന്റെ മക്കൾ എന്ന് പറഞ്ഞത്. അല്ലാതെ, അവരുടെ വംശത്തെയോ പിതാവായ യഹോവയെയോ തീരെ ഉദ്ദേശിച്ചല്ല. യിസ്രായേൽ ജനത്തിൻ്റെ അവിശ്വാസത്തിനും ഹൃദയകാഠിന്യത്തിനും എതിരെയുള്ള യേശുവിൻ്റെ സ്വഭാവികമായ ഭത്സനം മാത്രമാണത്. അല്ലാതെ, അവർ പിശാചിൻ്റെ മക്കളല്ല; സത്യേകദൈവത്തിൻ്റെ മക്കളാണ്.
☛ രണ്ട് തെളിവുകൾ:
❶ യേശുവോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.” (മത്താ, 16:23). ഇവിടെ യേശു പത്രൊസിനെ സാത്താൻ എന്ന് വിളിക്കുന്നതായി കാണാം. ക്രിസ്തുവിൻ്റെ മരണത്താൽ തൻ്റെ തല തകരുമെന്ന് അറിയാവുന്നതിനാൽ. അവൻ്റെ മരണം നടക്കരുതെന്ന് ഇച്ഛിക്കുന്ന ഒരേയൊരുത്തൻ സാത്താനാണ്: (ഉല്പ, 3:15; എബ്രാ, 2:14-15). സാത്താൻ്റെ ചിന്ത പത്രൊസിൻ്റെ നാവിലൂടെ വന്നതുകൊണ്ടാണ്, യേശു അവനെ സാത്താനെന്ന് വിളിച്ചത്. അല്ലാതെ, അവൻ സാത്താൻ ആയതുകൊണ്ടല്ല. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിനെ യേശു “സാത്താൻ” എന്ന് വിളിച്ചകാരണത്താൽ ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളഞ്ഞ സാത്താനാണ് പത്രൊസെന്ന് ആരെങ്കിലും പറയുമോ? (വെളി, 12:9)
❷ “അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?” (മത്താ, 10:25 – മത്താ, 12:24; മർക്കൊ, 3:22; ലൂക്കൊ, 11:15). യെഹൂദന്മാർ യേശുവിനെ “ബെയെത്സെബൂൽ” എന്ന് വിളിച്ചകാരണത്താൽ, യേശു ബെയെത്സെബൂൽ ആകുമോ?
☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും:
➦ യിസ്രായേൽ ജനത്തെ മുഴുവനുമായ ദൈവം തൻ്റെ ഏകപുത്രനായും പുത്രന്മാരുമായുമാണ് കണക്കാക്കുന്നത്. പുത്രനെന്നും പുത്രന്മാരെന്നും ഏകവചനത്തിലും ബഹുവചനത്തിലും പറഞ്ഞിരിക്കുന്നത് കാണുക:
❶ ദൈവത്തിൻ്റെ ആദ്യജാതൻ:
➦ “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22 – എബ്രാ, 1:6. ഒ.നോ: ആവ, 32:43 LXX)
❷ ദൈവത്തിൻ്റെ പുത്രൻ:
➦ “എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു.” (പുറ, 4:23 – പുറ, 4:22; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12). പഴയനിയമത്തിൽ ദൈവം “എൻ്റെ പുത്രൻ” എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്.
❸ ദൈവത്തിൻ്റെ മക്കൾ:
➦ “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മക്കൾ ആകുന്നു.❞ (ആവ, 14:1 – സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14)
❹ യഹോവ യിസ്രായേലിൻ്റെ പിതാവ്:
➦ “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6 – 2ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10; യോഹ, 8:41;; 2കൊരി, 6:18)
❺ യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). [കാണുക: യെഹൂദന് എന്ത് വിശേഷത?]
☛ യിസ്രായേലിൻ്റെ പിതാവും ദൈവവും യഹോവയാണ്:
➦ “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.” (യെശ, 63:16 – ആവ, 32:6; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10) ➟“യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23 – 2രാജാ, 19:15; സങ്കീ, 72:18; യെശ, 37:16). യെഹൂദന്മാരുടെ പിതാവ് പിശാചാണെന്ന് പറയുന്നവർ, ഒരേയൊരു സത്യദൈവവും പിതാവുമായ യഹോവയ്ക്കെതിരെ ദൂഷണം പറയുകയാണ്.
☛ യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം 11 വാക്യങ്ങളിലായി 13 പ്രാവശ്യം കാണാം:
❶ “And about the ninth hour Jesus cried with a loud voice, saying, 𝗘𝗹𝗶, 𝗘𝗹𝗶, lama sabachthani? that is to say, My God, My God, why hast thou forsaken me? (Mat, 27:46)
☛ “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” സ.വേ.പു)
❷ ❝And at the ninth hour Jesus cried with a loud voice, saying, 𝗘𝗹𝗼𝗶, 𝗘𝗹𝗼𝗶, lama sabachthani? which is, being interpreted, My God, My God, why hast thou forsaken me?❞ (Mat, 15:34)
☛ “ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.” (സ.വേ.പു)
❸ “Jesus saith unto her, Touch me not; for I am not yet ascended to my Father: but go to my brethren, and say unto them, I ascend unto my Father and your Father,and to My God and your God.” (Joh, 20:17)
☛ “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (സ.വേ.പു)
❹ “that you may with one mind and one mouth glorify the God and Father of our Lord Jesus Christ.” (Rom, 15:6)
☛ “അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ.” (പി.ഒ.സി)
❺ “Blessed be the God and Father of our Lord Jesus Christ, the Father of mercies and God of all comfort.” (2Oor, 1:3)
☛ “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!” (പി.ഒ.സി)
❻ “The God and Father of our Lord Jesus Christ, which is blessed for evermore, knoweth that I lie not.” (2Cor, 11:31)
☛ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (സ.വേ.പു)
❼ “Blessed be the God and Father of our Lord Jesus Christ, who hath blessed us with all spiritual blessings in heavenly places in Christ:” (Eph, 1:3)
☛ “സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (സ.വേ.പു)
❽ “The God of our Lord Jesus Christ, the Father of glory, may give unto you the spirit of wisdom and revelation in the knowledge of him:” (Eph, 1:17)
☛ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു.” (സ.വേ.പു)
❾ “We give thanks to the God and Father of our Lord Jesus Christ, praying always for you,” (Col, 1:3)
☛ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവും പിതാവുമായന്നു സ്തോത്രം ചെയ്യുന്നു.” (ബെ.ബെ)
❿ “Blessed be the God and Father of our Lord Jesus Christ, who according to His abundant mercy has begotten us again to a living hope through the resurrection of Jesus Christ from the dead,” (1Pet, 1:3)
☛ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമയവന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,” (ഇ.ആർ.വി)
⓫ “And has made us kings and priests to His (Jesus) God and Father, to Him be glory and dominion forever and ever. Amen.” (Rev, 1:6)
☛ “നമ്മെ ഒരു രാജ്യവും, തന്‍റെ ദൈവവും പിതാവുമായവന്‍റെ പുരോഹിതന്മാരും ആക്കിത്തീര്‍ക്കുകയും ചെയ്ത ക്രിസ്തുവിന് എന്നും എന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടാകട്ടെ. ആമേന്‍.” (സ.വേ.പു.CL). ഗ്രീക്ക് ബൈബിളും പരിശോധിച്ച് ബോധ്യപ്പെടുക.
☛ യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും? ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ? ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും? സർവ്വശക്തനല്ലാത്ത ദൈവമാണ് യേശു എന്ന് പറഞ്ഞാൽ, ആ ദൈവത്തിനു് മോശെയെന്ന മനുഷ്യ ദൈവത്തെക്കാൾ എന്ത് വിശേഷതയാണ് ഉണ്ടാകുന്നത്? (പുറ, 4:6; 7:1). ദൈവം ക്രിസ്തുവിനെക്കൊണ്ട് ചെയ്യിച്ചതല്ലാതെ, വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നപോലെ ദൈവമെന്ന നിലയിൽ യേശു ചെയ്ത ഒരു പ്രവർത്തിയും തിരുവെഴുത്തുകളിൽ കാണാൻ കഴിയില്ല. എന്നാൽ പാപരഹിതനായ ഏകമനുഷ്യൻ എന്ന നിലയിൽ യേശു സകല മനുഷ്യരിലും ശ്രേഷ്ഠമായ കാര്യങ്ങൾ ചെയ്തതായി കാണാം: “ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15 – 1യോഹ, 3:5). സ്വജീവൻ പകരം നല്കി മനുഷ്യർക്ക് രക്ഷയൊരുക്കിയ ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയെ തള്ളിക്കളഞ്ഞാൽ രക്ഷ കിട്ടുമോ? (റോമ, 5:15). പൗലൊസിൻ്റെ ഭയംപോലെ ഏകപുരുഷനായ (Man) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വിശ്വാസികൾ വഷളായിപ്പോകാനാണ് ഉപായിയായ സർപ്പം ത്രിമൂർത്തി ബഹുദൈവ ഉപദേശം നാലാം നൂറ്റാണ്ടിൽ സഭയ്ക്കകത്ത് നുഴയിച്ച് കയറ്റിയത്: (2കൊരി, 11:2-3).
☛ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ:
➦ “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; “സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” എന്നാണ്. ഇംഗ്ലീഷിൽ, “Made higher than the heavens” എന്നാണ്. “സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ” എന്നാണ് മറ്റൊരു പരിഭാഷ. ക്രിസ്തു ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്: “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്: (എബ്രാ, 7:26). ⟦അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്⟧. ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിന് തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ?
☛ അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16 – Joh, 1:18) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ഉത്ഭവിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് (പ്രവൃ, 2:23-24; പ്രവൃ, 5:31), അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവും ആയതും (പ്രവൃ, 2:36; പ്രവൃ, 5:30-31), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ മഹത്വവും ബഹുമാനവും അണിഞ്ഞതും (എബ്രാ, 2:9), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചതും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും. (എബ്രാ, 7:26). [കാണുക: ക്രിസ്തുവിനെ അറിയുക]
◾പരമാർത്ഥജ്ഞാനം 𝟙
◾പരമാർത്ഥജ്ഞാനം 𝟛
◾പരമാർത്ഥജ്ഞാനം 𝟜
◾പരമാർത്ഥജ്ഞാനം 𝟝
◾പരമാർത്ഥജ്ഞാനം 𝟞