സർവ്വത്തിന്നും മീതെ ദൈവം ആരാണ്?

☛ “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.” (റോമ 9:4-5). ഈ വേദഭാഗത്തിൻ്റെ പരിഭാഷകളിൽ പൂർണ്ണവിരാമം ഇടേണ്ട സ്ഥാനത്ത് അർധവിരാമമോ, അല്പവിരാമമോ ഇട്ടതുമൂലമാണ്, സർവ്വത്തിനും മീതെ ദൈവമായ പിതാവ്, മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായത്: (1തിമൊ, 2:6). ̣ഈ ഭാഗം പരിശോധിച്ചാൽത്തന്നെ ക്രിസ്തു ദൈവമല്ലെന്ന് മനസ്സിലാക്കാം. ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2). ക്രിസ്തു ദൈവമാണെങ്കിൽ, അവനെങ്ങനെ ജഡപ്രകാരം ഒരു യെഹൂദാസ്ത്രീയിൽനിന്ന് ജനിക്കും? ദൈവം മരണമില്ലാത്തവവനാണ് (അമർത്യൻ): (1തിമൊ, 6:16). അവൻ ദൈവമാണെങ്കിൽ, അവനെങ്ങനെ മരിക്കും? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ദൈവം എങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചു? നസറായനായ യേശുവെന്ന പുരുഷനാണ് (Man) മരിച്ചതെന്നും, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). പിന്നെങ്ങനെയാണ് ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകുന്നത്? ക്രിസ്തു സർവ്വത്തിനും മീതെയുള്ള ദൈവം ആണെങ്കിൽ, ക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ്റെ സ്ഥാനമെന്താണ്? (യോഹ, 20:172കൊരി, 11:31; എഫെ, 1:3; എഫെ, 1:17).

☛ യിസ്രായേലിൻ്റെ ശ്രേഷ്ഠതയാണ് പ്രസ്തുത വേദഭാഗത്തിൻ്റെ വഷയം. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയുമാണ് യിസ്രായേൽ: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് മുതലായ പൂർവ്വപിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തു ഉദ്ഭവിച്ചതും അവരിൽനിന്നാണ്: (റോമ 9:4-5). അതിൻ്റെ കാരണക്കാരനായ സർവ്വത്തിന്നും മീതെയുള്ള പിതാവായ ദൈവത്തെ പൗലൊസ് വാഴ്ത്തുകയാണ്. താൻ യിസ്രായേല്യൻ ആയതിൽ അഭിമാനിക്കുന്നവനാണ് പൗലൊസ്: (റോമ, 11:1; ഫിലി, 3:5). അപ്പോൾ, രക്ഷിതാവായ ക്രിസ്തു യിസ്രായേലിൽനിന്ന് ഉത്ഭവിച്ചാൽ, എത്രയധികമായി പിതാവായ ദൈവത്തെ വാഴ്ത്തും. സർവ്വത്തിന്നും മീതെയുള്ള ദൈവം പിതാവാണെന്ന് പൗലൊസ്തന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (എഫെ, 4:6). പിന്നെ ക്രിസ്തുവാണ് സർവ്വത്തിന്നും മീതെ ദൈവമെന്ന് പൗലൊസ് പറയുമോ? 

☛ പരിഭാഷകളാണ് യേശു എന്ന് പേരുള്ള മനുഷ്യനെ (യോഹ, 9:11) സർവ്വത്തിന്നും മീതെ ദൈവമാക്കി സ്ഥാനക്കയറ്റം നല്കിയത്. ശരിയായ ചില പരിഭാഷകൾ കാണുക:

സത്യവേദപുസ്തകം CL:
➦ BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.” (റോമ, 9:5). ഈ വേദഭാഗത്ത്, പൂർണവിരാമം (Full stop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും പിതാവായ ദൈവത്തെയും വേർതിരിച്ചിരിക്കുന്നത് നോക്കുക. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ പുതുക്കിയ പരിഭാഷയാണിത്. ➟സത്യവേദപുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് 2013-ൽ ഇറങ്ങിയ സമകാലിക പരിഭാഷയിൽ വാക്യം തിരുത്തിയിരിക്കുന്നത്.

പിഒസി പരിഭാഷ:
➦ “യേശു സർവ്വാധിപനായ ദൈവം” എന്നാണ് പിഒസിയിലും കാണുന്നത്. എന്നാൽ അവരുടെ വത്തിക്കാൻ പരിഭാഷ കാണുക: “theirs the patriarchs, and from them, according to the flesh, is the Messiah. God who is over all be blessed forever. Amen.” (Vatican Bible). “അവരുടേതാണ് പിതാക്കന്മാർ, ജഡപ്രകാരം അവരിൽ നിന്നാണ് മിശിഹാ ഉത്ഭവിച്ചത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ. ആമേൻ.” വത്തിക്കാൻ ബൈബിൾ വാക്യത്തിന് വ്യക്തമായ ഒരു അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. [കാണുക: Footnote]

Luther Bibel 2017 (LU17):
➦ മാർട്ടിൻ ലൂഥറിൻ്റെ (Luther Bible) 2017-ൽ പുറത്തിറങ്ങിയ പുതുക്കിയ പതിപ്പിൽ (Revision) ഇപ്രകാരമാണ്: “denen auch die Väter gehören und aus denen Christus herkommt nach dem Fleisch. Gott, der da ist über allem, sei gelobt in Ewigkeit. Amen.” (NU17). വാക്യത്തിൻ്റെ അർത്ഥം: “പിതാക്കന്മാരും അവരുടേതാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ് വന്നത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ!” ഈ പരിഭാഷയിലും ‘പൂർണ്ണവിരാമം’ (Fullstop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും ദൈവത്തെയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. ആധുനിക പരിഭാഷകൾ പലതും ‘പൂർണ്ണവിരാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘അല്പവിരാമം’ (Comma) ഇട്ടപ്പോൾ, സർവ്വത്തിനും മീതെയുള്ള പിതാവായ ദൈവം പുത്രനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.

The New Messianic Version Bible:  
➦ “Whose [are] the fathers, and of whom as concerning the flesh Moshiach [Messiah] [came], who is over all, God-The Father Blessed (Favored by God; happy; prosperous) forever. Amen.” (NMV). ഇതിൽ, “പിതാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേൻ” എന്ന് സംശയലേശമെന്യേ കാണാം. ഇത് മശീയാനിക് യെഹൂദർന്മാരുടെ പരിഭാഷയാണ്. മശീയാനിക് യെഹൂദർ (Messianic Jews) എന്നാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ, യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ (Torah) പാരായണം, ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah) മുതലായവ അനുഷ്ഠിക്കുന്നവരും, യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹമാണ് യെഹൂദന്മാർ: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ യഹോവയായ ഏകദൈവത്തിൽ വിശ്വസിക്കുന്ന അർക്ക് ക്രിസ്തു ദൈവമല്ലെന്നറിയാം. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

മറ്റ് ഇംഗ്ലീഷ് പരിഭാഷകൾ:
➦ “They have those famous ancestors, who were also the ancestors of the Christ. I pray that God, who rules over all, will be praised forever! Amen.” (CEV). ”ക്രിസ്തുവിന്റെ പൂർവ്വികർ കൂടിയായ പ്രശസ്തരായ പൂർവ്വികർ അവർക്കുണ്ട്. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു! ആമേൻ.” ➟ഇതും കാണുക: (GodbeyNT, GNT, RSV). 

☛ സംശയമുള്ള വാക്യങ്ങളെ മറ്റ് വേദഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്. “തിരുവെഴുത്ത് തിരുവെഴുത്തിനെ വ്യാഖ്യാനിക്കുന്നു” (Scripture interprets Scripture). അല്ലെങ്കിൽ “തിരുവെഴുത്ത് തിരുവെഴുത്തിനെ വിശദീകരിക്കട്ടെ” (Let Scripture explain Scripture) എന്നതാണ് സത്യം അറിയാനുള്ള ശരിയായ മാർഗ്ഗം. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാലും ക്രിസ്തുവല്ല; പിതാവാണ് സർവ്വത്തിന്നും മീതെ ദൈവം എന്ന് മനസ്സിലാക്കാം. വചനത്തെളിവുകൾ കാണുക:

സർവ്വത്തിന്നും മീതെ:
➦ “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). ഈ വേഭാഗത്ത്, പിതാവായ ഏകദൈവത്തെ ”എല്ലാവർക്കും മീതെയുള്ളവൻ” (over all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന 𝗲𝗽𝗶 𝗽𝗮𝗻𝘁𝗼𝗻 എന്ന ഗ്രീക്കുപ്രയോഗം തന്നെയാണ്, റോമർ 9:5-ൽ “സർവ്വത്തിനും മീതെ” (over all) എന്ന് പറയാൻ റോമറിലും ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Rom, 9:5Eph, 4:6]. സർവ്വത്തിനും മീതെ രണ്ട് ദൈവമുണ്ടാകുക സാദ്ധ്യമല്ല. അങ്ങനെയായാൽ, “സർവ്വത്തിനും മീതെ” എന്ന പ്രയോഗംതന്നെ അബദ്ധമായിമാറും. അതിനാൽ പുത്രനെയല്ല; പിതാവിനെയാണ് സർവ്വത്തിനുംമീതെ ദൈവമെന്ന് പൗലൊസ് പറയുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

അത്യുന്നതനായ ദൈവം:
➦ “സർവ്വത്തിനും മീതെ ദൈവം” എന്നതിൻ്റെ മറ്റൊരു പ്രയോഗമാണ് “അത്യുന്നതനായ ദൈവം.” അത്യുന്നതനായ ദൈവം യഹോവയായ പിതാവാണ്: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18). “That men may know that thou, whose name 𝗮𝗹𝗼𝗻𝗲 is JEHOVAH, Art the Most High over all the earth.” (KJV). ഈ വാക്യത്തിൻ്റെ എബ്രായയിൽ “ഒരേയൊരു, മാത്രം” (alone, only) എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും, ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ 𝗠𝗼𝗻𝗼𝘀 എന്ന പദവുമാണ്. എബ്രായയിലെ 𝗕𝗮𝗱, ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆, മലയാളത്തിലെ “ഒരേയൊരു, മാത്രം” എന്നിവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യഹോവ മാത്രമാണ് അത്യുന്നതൻ എന്ന് ഖണ്ഡിതമായിട്ടാണ് വചനം പറയുന്നത്. പിന്നെങ്ങനെ ക്രിസ്തു സർവ്വത്തിനുമീതെ ദൈവമാകും? ഇതും നോക്കുക: “അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു.” (ഉല്പ, 14:232ശമൂ, 22:14; സങ്കീ, 7:17; സങ്കീ, 18:13; സങ്കീ, 21: 7സങ്കീ, 47:2; സങ്കീ, 92:1; സങ്കീ, 92:8; സങ്കീ, 97;9). തന്മുലം, പിതാവായ യഹോവയല്ലാതെ മറ്റൊരു അത്യുന്നതൻ ഉണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.

☛ എന്നാൽ ക്രിസ്തു അത്യുന്നതനല്ല; പ്രവചനംപോലെ അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെട്ടവനാണ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32ലൂക്കൊ, 1:35). ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന (ലൂക്കൊ, 2:52), യേശു എന്ന് പേരുള്ള മനുഷ്യന് (യോഹ, 9:11) ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി, പിതാവിനാൽ, “നീ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് (ലൂക്കൊ, 3:22), അവന് അത്യുന്നതനായ ദൈവത്തിൻ്റെ പുത്രൻ എന്ന ശ്രേഷ്ഠപദവി ലഭിച്ചത്: (ലൂക്കോ, 1:32). പിന്നെങ്ങനെ അവൻ സർവ്വത്തിന്നും മീതെ ദൈവമാകും? യഹോവയല്ലാതെ മറ്റൊരു അത്യുന്നതെനെക്കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല. 

പൗലൊസിൻ്റെ ദൈവം:
➦ പൗലൊസിൻ്റെ ദൈവം ക്രിസ്തുവല്ല; യഹോവയാണ്. യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യങ്ങൾ ബൈബിളിലുണ്ട്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5). ➟[സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക] അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ജഡപ്രകാരം യിസ്രായേലിൽനിന്ന് ഉത്ഭവിച്ച യേശുക്രിസ്തുവിനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39;യോഹ, 8:40). യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ? യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിന് മറ്റൊരു ദൈവമുണ്ടാകുമോ? യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തെയല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ? തന്മൂലം, ക്രിസ്തു യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതുകൊണ്ട് സർവ്വത്തിന്നും മീതെ ദൈവമായ പിതാവിനെയാണ് പൗലൊസ് വാഴ്ത്തുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ➟[കാണുക: പൗലൊസിൻ്റെ ദൈവം]

ദൈവം ഒരുവൻ:
➦ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ദൈവം ഏകൻ അഥവാ, ദൈവം ഒരുത്തൻ മാത്രം (Monos Theos – The only God) ആണെന്നും (റോമ, 16:26; 1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:5-6), ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (എഫെ, 4:6), ദൈവം മാത്രമാണ് മരണമില്ലാത്തവനെന്നും (1തിമൊ, 6:16), ക്രിസ്തു മനുഷ്യനാണെന്നും (റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47; 2കൊരി, 11:2; 1തിമൊ, 2:6), അവൻ ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനാണെന്നും (1തിമൊ, 2:5-6), ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതാണെന്നും സംശയലേശമന്യേ പഠിപ്പിച്ചവനാണ് പൗലൊസ്: (ഗലാ, 1:1). അവൻ സർവ്വത്തിന്നും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ?

ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❜ (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല❜ (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❜ (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും, എന്നെപ്പോലെ മറ്റൊരുത്തനുമില്ലെന്നും പിതാവായ യഹോവ ഖണ്ഡിതമായി പഠിപ്പിക്കയാൽ, ക്രിസ്തു ഏത് വകയിലാണ് ദൈവമാകുന്നത്?
☛ “സ്ത്രീയുടെ സന്തതി” (The seed of the woman) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിനെ ആദ്യം പരിചയപ്പെടുത്തുന്നത് ദൈവമാണ്: (ഉല്പ, 3:15). അടുത്തതായി: “മോശെയെപ്പോലെ ഒരു പ്രവാചകൻ” (A prophet like unto Moses) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്: (ആവ, 18:18-9പ്രവൃ, 3:22-23). സ്ത്രീയുടെ സന്തതിയെന്നും മോശെയെപ്പോലൊരു പ്രവാചകനെന്നും ദൈവംതന്നെ യേശുവിനെ വിശേഷിപ്പിച്ചിരിക്കയാൽ, അവനെങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

എല്ലാറ്റിലും മുഖ്യകല്പന:
➦ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ ഉത്തരം നോക്കുക: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (he is one, and there is no other besides him) എന്ന് മൂന്ന് പ്രഥമപുരുഷനിലുള്ള ഏകവചന (3rd Person Singular) പ്രയോഗത്തിലൂടെ അസന്ദിഗ്ദ്ധമായാണ് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. പിന്നെങ്ങനെ ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകും? ➟[കാണുക: എല്ലാറ്റിലും മുഖ്യകല്പന].

പിതാവ് മാത്രം ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ‘ഏകദൈവം’ (Monos Theos – The only God), പിതാവാണ്, ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പിന്നെങ്ങനെ അവൻ സർവ്വത്തിനും മീതെ ദൈവമാകും?   

പിതാവ് എന്നെക്കാൾ വലിയവൻ:
➦ പിതാവ് തന്നെക്കാൾ വലിയവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്:
𝟭. പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28).
𝟮. എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29
𝟯. പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
𝟰. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
𝟱. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
𝟲. ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
𝟳. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
𝟴. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
𝟵. സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹ, 18:37)
𝟭𝟬. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ക്രിസ്തു ദൈവം ആണെങ്കിൽ, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല എന്നൊക്കെ അവൻ പറയുമായിരുന്നോ? പിന്നെങ്ങനെ അവൻ സർവ്വത്തിനുമീതെ ദൈവമാകും?

ദൈവവും ക്രിസ്തുവും:
➦ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും തന്നെത്തന്നെ വിശേഷിപ്പിച്ചു: (മത്താ, 11:19; ലൂക്കൊ, 7:34). “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:9). താനും ദൈവമായിരുന്നെങ്കിൽ, ഞങ്ങളെ വിശ്വസിപ്പിൻ എന്നല്ലാതെ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ? ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” എന്നാണ് പഠിപ്പിച്ചത്: (യോഹ, 20:17). അതായത്, എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. അവനെങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: 
➦ “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 19:16-17;മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല ഇതിനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 23:50;യോഹ, 7:12). എന്നാൽ ആത്യന്തികമായി, ‘നല്ലവൻ’ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11;സങ്കീ, 34:8;86:5;100:5;106:1). ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ‘നല്ലവൻ’ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. (Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). പ്രമാണി യേശുവിനെ ‘ദൈവം’ എന്നല്ല; ‘നല്ലവൻ’ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ക്രിസ്തു ദൈവമാണെന്നോ, സർവ്വത്തിനും മീതെ ദൈവമാണെന്നോ എങ്ങനെ പറയും? 

മനുഷ്യനല്ലാത്തവനും മനുഷ്യനും:
➦ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറഞ്ഞത്: (ഹോശ, 11:9). പിതാവായ ദൈവം “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്നാണ് ബൈബിൾ പറയുന്നത്: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ താൻ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണെന്ന് യേശുവും (യോഹ, 8:40; മത്താ, 8:20), അവൻ മനുഷ്യനും (Man) വിശേഷാൽ പുരുഷനും (Man) ആണെന്ന് വചനവും വ്യക്തമാക്കുന്നു: (യോഹ, 1:30; പ്രവൃ, 2:23; റോമ, 5:15; 1തിമൊ, 2:6). ദൈവം മനുഷ്യനല്ലെങ്കിൽ, മറിയയുടെ ആദ്യജാതനായി ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) എങ്ങനെയാണ് ദൈവമാകുന്നത്? ദൈവമല്ലാത്തവൻ സർവ്വത്തിനും മീതെ ദൈവമാകുമോ?

സകലവും സാദ്ധ്യമായ ദൈവവും സ്വതേ ഒന്നും കഴിയാത്ത ക്രിസ്തുവും: 
➦ ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും (മത്താ, 19:26; മർക്കൊ, 10:27; ലൂക്കൊ, 18:27) തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:19; യോഹ, 5:30). ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്. “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6). “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം,” (മർക്കൊ, 15:39). “നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കൊ, 9:20). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ, ക്രിസ്തു’ (Son, Christ) മുതലായവ ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവികളും’ (Titles) ആണ്: (1തിമൊ, 2:5-6). താൻ ദൈവമായിരുന്നെങ്കിൽ, തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ക്രിസ്തു പറയുമായിരുന്നോ? സ്വതേ ഒന്നും കഴിയാത്തവൻ എങ്ങനെയാണ് സർവ്വത്തിനുമീതെ ദൈവം ആകുന്നത്?

Monos Theos:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന “ഒരുവനായ ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, ‘ദൈവം ഒരുവൻ’ എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Monos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ‘ദൈവം ഒരുവൻ’ എന്നല്ല; ‘ഒരേയൊരു ദൈവം’ അല്ലെങ്കിൽ, ‘ദൈവം ഒരുത്തൻ മാത്രം’ (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]

യേശുക്രിസ്തുമുഖാന്തരം ഏകദൈവത്തിന്:
➦ ഇനിയും വിശ്വാസമാകാത്തവർക്ക് ഇളകാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലത്തെ ഒരു തെളിവ് തരാം. നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരനായ (ഒരമ്മപെറ്റ) യൂദായുടെ വാക്കുകൾ ശ്രദ്ധിക്കുക: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:24). ഇവിടെ “നമ്മുടെ രക്ഷിതാവായ ഏകദൈവം” എന്ന് പറയാൻ: ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 𝗛𝗲𝗺𝗼𝗻 𝗦𝗼𝘁𝗲𝗿 (The only God our Saviour) എന്നാണ്. ഇതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ഒരേയൊരു ദൈവത്തിന് അഥവാ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ന് യേശുക്രിസ്തു മുഖാന്തരമാണ് യൂദാ സ്തോത്രം കരേറ്റുന്നത്. അതായത്, തൻ്റെ സഹോദരനായ ക്രിസ്തുവിനെ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ൽനിന്ന് വേർതിരിച്ചാണ് യൂദാ പഠിപ്പിച്ചിരുന്നത്. വൺനെസ്സ് വിചാരിക്കുന്നപോലെ, യേശു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ മൂവരിൽ ഒരുവനാണെങ്കിലോ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നോ? വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ യേശു ദൈവമാണെന്ന് പറയാൻ, ആർക്കും കഴിയില്ല. പിന്നെങ്ങനെ അവൻ സർവ്വത്തിനും മീതെ ദൈവമാകും?

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം: 
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം പിതാവായ യഹോവയാണെങ്കിൽ, ക്രിസ്തു എങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

യേശുവും ആദിമസഭയും:
➦ ആദിമസഭയുടെ ചരിത്രം പറയുന്ന അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ അല്ലെങ്കിൽ, അപ്പൊസ്തലന്മാർ നേതൃത്വം നൽകിയിരുന്ന ആദിസഭയ്ക്ക് നസറായനായ യേശു ദൈവമല്ലായിരുന്നു. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷനും (പ്രവൃ, 2:22-23), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയവനും (പ്രവൃ, 2:23-24), ദൈവത്തിൻ്റെ ദാസനും (പ്രവൃ, 3:133:26;4:27;4:30), ദൈവത്തിൻ്റെ അഭിഷിക്തനും (പ്രവൃ, 4:27), മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു: (പ്രവൃ, 3:22-23ആവ, 18:18-19). പിന്നെങ്ങനെയാണ് അവൻ സർവ്വത്തിനും മീതെ ദൈവമാകുന്നത്? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]. 

മനുഷ്യനായ ദൈവപുത്രൻ:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (𝟑𝟕-𝟏𝟎𝟎) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [കാണുക:Antiquities of the Jews – Book XVIII, 3:3). അപ്പൊസ്തലന്മാർക്കും ആദിമസഭയ്ക്കും മാത്രമല്ല; ആദ്യനൂറ്റാണ്ടിൽ യേശുക്രിസ്തുവിനെ നേരിട്ട് കണ്ടവർക്കും കാണാത്തവർക്കും അവൻ ദൈവമായിരുന്നില്ല. പിന്നെപ്പോഴാണ് അവൻ ദൈവമായത്?

പരിശുദ്ധാത്മാവും യേശുവും:
➦ യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു:
➟ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ: (മത്താ, 1:20; ലൂക്കൊ, 2:21),
➟ ആത്മാവിനാൽ അവളിൽനന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35). 
➟ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), 
➟ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു: (ലൂക്കൊ, 3:22പ്രവൃ, 10:38), 
➟ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങി: (ലൂക്കൊ, 4:1),
➟ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), 
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചു: (ലൂക്കൊ, 4:14-15), 
ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28),
➟ ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
➟ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
☛ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായി, ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തവൻ എങ്ങനെയാണ് സർവ്വത്തിനുംമീതെ ദൈവമാകുന്നത്? 

☛ ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച (1പത്രൊ, 2:24), പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (പ്രവൃ, 2:23-24; 2:36; 5;31), അവന് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിക്കുകയും (മത്താ, 28:18) ദൂതന്മാരെക്കാളും (എബ്രാ, 1:4), സ്വർഗ്ഗത്തെക്കാളും ഉന്നതനായിത്തീരുകയും ചെയ്തു: (എബ്രാ, 7:26).

ജഡപ്രകാരമുള്ള ക്രിസ്തു:
➦ “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചതു” എന്ന് പൗലൊസ് പറഞ്ഞിരിക്കയാൽ, അവൻ ജഡപ്രകാരം മനുഷ്യനും ആത്മപ്രകാരം ദൈവവുമാണെന്ന് കരുതുന്നവരുണ്ട്. അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്ന് വിചാരിക്കുന്നവരുണ്ട്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം (Monos Theos – The only God) ആണെന്നും (Joh, 5:44), പിതാവ് മാത്രമാണ് സത്യദൈവം (Fathe, the only true God) എന്നും (Joh, 17:3), ദൈവമായ കർത്താവിനെ മാത്രം (only) ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് (only) സകലവും അറിയുന്നതെന്നും (മത്താ, 24:36), പിതാവ് എന്നെക്കാൾ വലിയവനാണും (യോഹ, 14:28), ഞാൻ മനുഷ്യനാണെന്നും (യോഹ, 8:40), പിതാവിനെക്കൂടാതെ എനിക്ക് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ലെന്നും (യോഹ, 5:30), പിതാവ് എന്റെ ദൈവമാണെന്നും (യോഹ, 20:17) ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. എന്നാൽ ക്രിസ്തുവിന് ഒരു പൂർവ്വാസ്തിത്വം (Pre-Existence) ഉണ്ട്. അതുകൊണ്ടാണ് “ജഡപ്രകാരം ക്രിസ്തു യെഹൂദന്മാരിൽനിന്ന് ഉദ്ഭവിച്ചു” എന്ന് പൗലൊസ് പറഞ്ഞതും അതുകാരണത്താൽ സർവ്വത്തിന്നും മീതെയുള്ള ദൈവത്തെ വാഴ്ത്തുന്നതും. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ക്രിസ്തു ആരാണ്? 
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6ലൂക്കൊ, 7:22; യെശ, 40:3; മലാ, 31യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJVയോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

One thought on “സർവ്വത്തിന്നും മീതെ ദൈവം ആരാണ്?”

Leave a Reply

Your email address will not be published. Required fields are marked *