ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?

☛ യേശു അമ്മയായ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചു എന്ന് ക്രൈസ്തവരിൽ പലരും വിചാരിക്കുന്നു. ➟ഇത് ബൈബിൾ പറയുന്ന കാര്യമല്ല; 𝗔𝗗 𝟰𝟯𝟭-ലെ എഫേസോസ് സൂനഹദോസിലും (𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐄𝐩𝐡𝐞𝐬𝐮𝐬) 𝗔𝗗 𝟰𝟱𝟭-ലെ കൽക്കിദോൻ സൂനഹദോസിലുമായി (𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐂𝐡𝐚𝐥𝐜𝐞𝐝𝐨𝐧) രൂപപ്പെട്ട ഉപദേശമാണ്. ➟യേശു ആരാണെന്നും അവൻ്റെ ജനനത്തിൻ്റെ ആവശ്യകത എന്താണെന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ഉപദേശം ഉണ്ടായത്.

☛ ക്രിസ്തു ആരാണ്?
➦ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് അറിയാത്തവരുണ്ട്. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (𝐄𝐚𝐫𝐥𝐲 𝐌𝐨𝐝𝐞𝐫𝐧 𝐄𝐧𝐠𝐥𝐢𝐬𝐡 𝐓𝐫𝐚𝐧𝐬𝐥𝐚𝐭𝐢𝐨𝐧𝐬) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (𝐍𝐌𝐕) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം ക്രിസ്തുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➨[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
☛ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമം വരുന്നിടത്തൊക്കെ ❛𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝐌𝐞𝐬𝐬𝐢𝐚𝐡 𝐏𝐫𝐞-𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐞)❜ എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (അവതാരത്തിന് മുമ്പുള്ള മശിഹാ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ യെഹൂദൻ്റെ വിശ്വാസം നൂറുശതമാനം സത്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➨[കാണുക: യെഹൂദന്നു എന്തു വിശേഷത?]

മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6⁃⁃എബ്രാ, 10:5; യെശ, 7:14⁃⁃ മത്താ, 1:21; ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9⁃⁃എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11). ➟ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. ➨[കാണുക: മനുഷ്യനായ ക്രിസ്തുയേശു

☛ പാപപരിഹാരത്തിനായി പാപരഹിതനായ ഒരു പൂർണ്ണമനുഷ്യൻ ആവശ്യമാണ്. ➟അതിനാൽ മറിയത്തിൽനിന്ന് അല്ലെങ്കിൽ സ്ത്രീയിൽനിന്ന് ശരീരം സ്വീകരിച്ചാൽ മാത്രമേ പൂർണ്ണമനുഷ്യനാകൂ എന്ന ചിന്തയ്ക്ക് തീരെ അടിസ്ഥാനമില്ല. ➟ദൈവത്തിന് മനുഷ്യനായി വെളിപ്പെടാൻ ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിലുണ്ട്:

❶ അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷരായ മൂന്ന് മനുഷ്യരിൽ (𝐒𝐡𝐥𝐨𝐬𝐡𝐚𝐡 𝐀𝐧𝐚𝐬𝐡𝐢𝐦 – 𝐓𝐡𝐫𝐞𝐞 𝐌𝐞𝐧) ഒരുത്തനെ ❛യഹോവ❜ എന്ന് പത്തുപ്രാവശ്യം മോശെ വിശേഷിപ്പിച്ചിട്ടുണ്ട്. ➟❛യഹോവ അബ്രാഹാമിന് പ്രത്യക്ഷനായി❜ എന്ന് ഒന്നാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്: (ഉല്പ, 18:1 ⁃⁃ 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). ➟സോദോമിലേക്ക് പോയ രണ്ടുപേർ ദൂതന്മാരാണെന്നും പറഞ്ഞിട്ടുണ്ട്: (18:22 ⁃⁃ 19:1). ➟അതിനാൽ മൂവരിൽ ഒരുത്തൻ യഹോവയുടെ മനുഷ്യപ്രത്യക്ഷതയായിരുന്നു എന്ന് മനസ്സിലാക്കാം. ➟ഈ മനുഷ്യൻ അപ്പവും കാളക്കുട്ടിയുടെ ഇറച്ചിയും വെണ്ണയും പാലും എല്ലാം കഴിച്ച് അബ്രാഹാമിനെ അനുഗ്രഹിച്ചിട്ടാണ് മടങ്ങിപ്പോയത്: (ഉല്പ, 18:5-8; 18:14). ➟ഈ മനുഷ്യപ്രത്യക്ഷത ദൈവം തൻ്റെ ശക്തിയാൽ എടുത്തതാണ്. ➟അല്ലാതെ ഏതെങ്കിലും സ്ത്രീയിലൂടെ ജനിച്ചതല്ല.

❷ ആദാമും ഹവ്വായും ഏതെങ്കിലും സ്ത്രീയിൽനിന്ന് ജനിച്ചിട്ടല്ല പൂർണ്ണമനുഷ്യരായത്. ➟അവർക്ക് ജൈവികമായ (𝐁𝐢𝐨𝐥𝐨𝐠𝐢𝐜𝐚𝐥) പിതാവോ, മാതാവോ ഇല്ല. ദൈവം അവരെ സൃഷ്ടിച്ചതാണ്. ➟ആദാമെന്ന ഒരുത്തനിൽനിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായത്: (പ്രവൃ, 17:26). ➟ആദാമിൻ്റെ പാപപൂർവ്വ അവസ്ഥയായിരുന്നു യേശുവിനും ഉണ്ടായിരുന്നത്. സ്ത്രീയിലൂടെ ജനിക്കാഞ്ഞ കാരണത്താൽ ആദാമും ഹവ്വായും പൂർണ്ണമനുഷ്യർ ആയിരുന്നില്ലെന്ന് ആരെങ്കിലും പറയുമോ? ➟അതിനാൽ ദൈവത്തിന് മനുഷ്യനായി പ്രത്യക്ഷനാകാൻ അല്ലെങ്കിൽ ജഡത്തിൽ വെളിപ്പെടാൻ ആരുടെയും സഹായം ആവശ്യമില്ലെന്ന് വ്യക്തമാണ്.

പിന്നെന്തുകൊണ്ടാണ് കന്യകാജനനം?
➦ ന്യായപ്രമാണം ഇല്ലാത്ത ജാതികളായ യെഹൂദേതരുടെ രക്ഷയ്ക്കായിരുന്നു പ്രഥമ പരിഗണനയെങ്കിൽ, കന്യകാജനനത്തിൻ്റെ ആവശ്യമില്ലായിരുന്നു. ➟ദൈവം നേരിട്ട് മനുഷ്യനായി പ്രത്യക്ഷനായാൽ മതിയായിരുന്നു. ➟പ്രത്യുത, സ്വന്തജനമായ യിസ്രായേലിനായിരുന്നു പ്രഥമപരിഗണന. ➨❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി (യിസ്രായേൽ) മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:18). ➟ഇത് പത്രൊസ് അപ്പൊസ്തലൻ തൻ്റെ രണ്ടാമത്തെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 3:25-26). ➟യിസ്രായേൽ മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തം നിവൃത്തിക്കാനാണ് യേശു ജനിച്ചത്: ➨❝അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ (മത്താ, 1:21). ➟ദൈവം പൂർവ്വപിതാക്കന്മാർ മൂവരോടും വാഗ്ദത്തം ചെയ്തിരുന്നു: (ഉല്പ, 22:17-18 ⁃⁃ ഉല്പ, 26:3-5 ⁃⁃ ഉല്പ, 28:13-14). ➟അത് ഉറപ്പിക്കേണ്ടതിനാണ് യേശു യെഹൂദന്മാരുടെ ശുശ്രൂഷകനായത്: ➨❝പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.❞ (റോമ, 15:8-9). ➟രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നാണ് വരുന്നതെന്ന് യേശുവും പറഞ്ഞിട്ടുണ്ട്: (യോഹ, 4:22). ➟അതായത്, സ്വന്തജനമായ യെഹൂദന്മാരെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിച്ച്, അവരിലൂടെ സകല ജാതികളെയും രക്ഷിക്കണമെങ്കിൽ രക്ഷകൻ അവരുടെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിക്കണമാണിരുന്നു: (ഗലാ, 4:4). ➟ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവർത്തിപ്പാനാണ് യേശു വന്നത്: (മത്താ, 5:17-18; ലൂക്കൊ, 16:17). ➟അതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു യെഹൂദകന്യകയെ തക്കസമയത്ത് തിരഞ്ഞെടുത്തത്.

☛ മറിയത്തിന് യേശുവിനെ ഉദരത്തിൽ സ്വീകരിക്കാൻ കൃപ ലഭിച്ചു അല്ലെങ്കിൽ ദൈവം അവളെ കൃപയാൽ നിറച്ചു എന്നല്ലാതെ മറിയത്തിൽനിന്ന് യേശു ശരീരം സ്വീകരിച്ചു എന്ന് പറയാൻ ബൈബിളിൽ യാതൊരു തെളിവുമില്ല. ➟സത്യവേദപുസ്തകത്തിൽ മറിയത്തെ ❛കൂപ ലഭിച്ചവളേ!❜ എന്നും പിഒസിയിൽ ❛ദൈവകൃപ നിറഞ്ഞവളേ!❜ എന്നുമാണ്: (ലൂക്കൊ, 1:28). ➟❛𝗞𝗲𝗰𝗵𝗮𝗿𝗶𝘁𝗼𝗺𝗲𝗻𝗲❜ എന്ന ഗ്രീക്കുപദം ❛𝗣𝗲𝗿𝗳𝗲𝗰𝘁 𝗣𝗮𝘀𝘀𝗶𝘃𝗲 𝗣𝗮𝗿𝘁𝗶𝗰𝗶𝗽𝗹𝗲❜ രൂപമാണ്. ➟ഇതിന് ❛ഒരുകാര്യം ചെയ്യപ്പെട്ടു കഴിഞ്ഞു❜ എന്ന അർത്ഥമാണുള്ളത്. ➟തന്നെയുമല്ല, ഇത് കർമ്മണിപ്രയോഗം (𝐏𝐚𝐬𝐬𝐢𝐯𝐞 𝐕𝐨𝐢𝐜𝐞) ആണ്. ➟അതായത്, പ്രവർത്തിക്ക് ഇരയായ ആൾക്കാണ് പ്രാധാന്യം. ➟അതിനാൽ ❛കൃപ ലഭിച്ചവളേ!❜ എന്നതാണ് ഗ്രീക്ക് വ്യാകരണത്തോട് കൂടുതൽ അടുത്തുനില്ക്കുന്ന പരിഭാഷ. ➟അതുകൊണ്ട് പിഒസിയിലെ പരിഭാഷ തെറ്റാകുന്നില്ല. ➟❛കൃപ❜ അവൾ സ്വയം ഉണ്ടാക്കിയതല്ല; കൃപയുടെ ഉറവിടമായ ദൈവം അവൾക്ക് നൽകിയതാണ്. ➟അതുകൊണ്ട് ❛കൃപ നിറഞ്ഞവളേ❜ എന്നതും ശരിയാണ്. ➟ദൈവത്തിൽനിന്ന് കൃപ സ്വീകരിച്ച മറിയത്തിൻ്റെ അവസ്ഥയ്ക്ക് അല്ലെങ്കിൽ ആ പ്രവർത്തിയുടെ ഫലമായി അവൾ ഇപ്പോൾ ❛കൃപ നിറഞ്ഞവളായി❜ മാറി എന്ന ആശയത്തിനാണ് പിഒസി മുൻഗണന നൽകുന്നത്. ➟ഭാഷാപരമായി രണ്ട് പ്രയോഗങ്ങളും ശരിയാണ്.

☛ യേശു എന്ന് പേരുള്ള പാപരഹിതനായ മനുഷ്യൻ്റെ (യോഹ, 9:11 ⁃⁃ 1യോഹ, 3:5) ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇപ്രകാരമാണ്: ➨❝എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.❞ (മത്താ, 1:18). ➟യേശുവിൻ്റെ അമ്മയായ മറിയ കന്യക ആയിരുന്നു. (ലൂക്കൊ, 1:27 ⁃⁃ മത്താ, 1:18). ➟അവൾ അവനെ ഗർഭം ധരിച്ചത് അവളുടെ ഭർത്താവായ യോസേഫിനാൽ അല്ല; പരിശുദ്ധാത്മാവിനാൽ ആണ്. ➟എന്നുവെച്ചാൽ, യോസേഫിൻ്റെ സ്ഥാനമല്ല പരിശുദ്ധാത്മാവിനുള്ളത്. ➟അടുത്ത വാക്യത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟മറിയയുടെ ഗർഭത്തിൽ സംശയിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: ➨❝ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20 ⁃⁃ ലൂക്കൊ, 1:35; 2:21). ➟യേശു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ❛ഉല്പാദിതനായവൻ❜ ആണ്. ➟മറിയയിൽ നിന്ന് ഒരു ശരീരം എടുക്കാനായിരുന്നെങ്കിൽ, കന്യകാ ജനനത്തിൻ്റെ പ്രസക്തി എന്താണ്? ➟❛അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു❜ എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണ്?

☛ ❛ഉല്പാദിതമായതു❜ എന്നുപറയാൻ ❜𝗚𝗲𝗻𝗻𝗲𝘁𝗵𝗲𝗻❜ എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇത് ❛ഉല്പാദിപ്പിക്കുക, ഉണ്ടാക്കുക, ജനിപ്പിക്കുക❜ (𝐭𝐨 𝐛𝐞𝐠𝐞𝐭, 𝐭𝐨 𝐛𝐫𝐢𝐧𝐠 𝐟𝐨𝐫𝐭𝐡, 𝐭𝐨 𝐩𝐫𝐨𝐝𝐮𝐜𝐞) എന്നൊക്കെ അർത്ഥമുള്ള ❛𝗚𝗲𝗻𝗻𝗮𝗼❜ എന്ന ക്രിയയുടെ ❛𝗔𝗼𝗿𝗶𝘀𝘁 𝗣𝗮𝘀𝘀𝗶𝘃𝗲 𝗣𝗮𝗿𝘁𝗶𝗰𝗶𝗽𝗹𝗲 – 𝗡𝗲𝘂𝘁𝗲𝗿❜ രൂപമാണ്. ➟ഇതിൻ്റെ അർത്ഥം: ❛❛ഉൽപ്പാദിപ്പിക്കപ്പെട്ടത്, ജനിപ്പിക്കപ്പെട്ടത്, ഉരുവാക്കപ്പെട്ടത്❜ (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐜𝐨𝐧𝐜𝐞𝐢𝐯𝐞𝐝/𝐛𝐞𝐠𝐨𝐭𝐭𝐞𝐧) എന്നൊക്കെയാണ്. ➟പരിശുദ്ധാത്മാവിനാൽ അവളിൽ ഉല്പാദിതമാകുക മാത്രമല്ല; അവളിൽനിന്ന് ശിശു ഉത്ഭവിച്ചതും (ജനിച്ചതും) പരിശുദ്ധാത്മാവിനാണ്: (ലൂക്കൊ, 1:35).

☛ സാധാരണ നിലയിൽ സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന് ബീജസങ്കലനം ചെയ്യുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന ❛സിക്താണ്ഡം❜ (𝐳𝐲𝐠𝐨𝐭𝐞) ഗർഭപാത്രത്തിൽ വെച്ച് ഭ്രൂണമായി മാറുന്നു. ➟ഈ ഭ്രൂണം വികാസം പ്രാപിച്ചാണ് ഗർഭപിണ്ഡത്തിൻ്റെ ശരീരം രൂപപ്പെടുന്നത്. ➟അമ്മയിൽനിന്ന് ഓക്സിജനും പോഷകങ്ങളും വളർച്ചയ്ക്ക് ആവശ്യമായ മറ്റു ഘടകങ്ങളും സ്വീകരിക്കുമെങ്കിലും, ബീജസങ്കലനത്താൽ ഉണ്ടാകുന്ന സിക്താണ്ഡമാണ് ശരീരം രൂപപ്പെടുന്നതിൻ്റെ പ്രധാന ഘടകം. ➟അല്ലാതെ അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കുന്നില്ല. ➟എന്നാൽ യേശുവിൻ്റെ ഉല്പാദനത്തിൽ ബീജസങ്കലനം എന്നൊന്ന് നടന്നിട്ടില്ല. ➟ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. ➟തന്മൂലം ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും യേശുവിൻ്റെ ജനനത്തിൽ ഉണ്ടായിരുന്നില്ല; അതിൻ്റെ ആവശ്യവുമില്ല. ➟പരിശുദ്ധാത്മാവ് അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിക്കുകയായിരുന്നു. ➟അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതും അവളിൽനിന്ന് അവനെ ഉത്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിന് മാത്രമാണ്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21). ➟അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (𝐜𝐨𝐧𝐭𝐫𝐢𝐛𝐮𝐭𝐢𝐨𝐧) ഇല്ല.

☛ ❝ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.❞ (ലൂക്കൊ, 11:27). ➟യേശുവിനെ ഉദരത്തിൽ സ്വീകരിച്ച്, പത്തുമാസം സൂക്ഷിച്ച് വേദനയോടെ പ്രസവിച്ച്, മുലയുട്ടി വളർത്തിയവളാണ് മറിയ: (മത്താ, 1:20; ലൂക്കൊ, 2:7; ). ➟മറിയത്തിൻ്റെ മുല കുടിച്ചകാരണം ശരീരത്തിൻ്റെയോ, രക്തത്തിൻ്റെയോ അംശം യേശു സ്വീകരിച്ചു എന്നു പറയാൻ പറ്റില്ല. ➟❛പ്രോലാക്റ്റിൻ❜ (𝐏𝐫𝐨𝐥𝐚𝐜𝐭𝐢𝐧), ❛ഓക്സിടോസിൻ❜ (𝐎𝐱𝐲𝐭𝐨𝐜𝐢𝐧) എന്നീ ഹോർമോണുകളുടെ നിർദ്ദേശപ്രകാരം രക്തത്തിലെയും ശരീരത്തെലെയും ഘടകങ്ങൾ (പോഷകങ്ങൾ, ജലം, പ്രതിരോധ കോശങ്ങൾ മുതലായവ) കൊണ്ടാണ് സാധാരണയായി മുലപ്പാൽ ഉണ്ടാകുന്നത് എന്നത് ശരിയാണ്. ➟പിതാവിൽനിന്നുള്ള സ്വാഭാവികമായ ഗർഭധാരണവും പ്രസവവും ആണ് ഈ പ്രക്രിയയയുടെ അടിത്തറയും മൂലകാരണവും. ➟എന്നാൽ യേശു പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതമായവനാണ്. ➟അതിനാൽ മുലപ്പാലും പ്രകൃത്യാതീതമായി ഉല്പാദിതമായതാണെന്ന് ന്യായമായും മനസ്സിലാക്കാം.

☛ മറിയത്തെ യേശുവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ട്, എല്ലാ അമ്മമാരിൽനിന്നും മക്കൾ ശരീരം സ്വീകരിക്കുന്നപോലെ അവനും ശരീരം സ്വീകരിച്ചു എന്ന് പറയാൻ കഴിയില്ല. ➟അതിന്റെ രണ്ട് തെളിവുകൾ താരം:
❶ ❛മറിയയുടെ മകൻ❜ (മർക്കൊ, 6:3), ❛യേശുവിന്റെ അമ്മ❜ (യോഹ, 2:3) എന്നിങ്ങനെ 𝟯𝟳 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟മക്കളെ ഉദരത്തിൽ ഉല്പാദിപ്പിക്കുന്നതുകൊണ്ടല്ല; മക്കളെ പ്രസവിക്കുന്നതുകൊണ്ടാണ് ഒരു സ്ത്രീയെ അമ്മ എന്ന് വിളിക്കുന്നത്. ➟ആ നിലയിയിലാണ് മറിയത്തെ യേശുവിൻ്റെ അമ്മയെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്. ➟അതുകൊണ്ട്, മറിയ യേശുവിൻ്റെ അമ്മയാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
❷ മറിയത്തെ ❛അമ്മ❜ എന്ന് വിളിച്ചിരിക്കുന്നപോലെ, വളർത്തച്ഛനായ യോസേഫിനെ ❛യേശുവിൻ്റെ അപ്പൻ❜ എന്നും (ലൂക്കൊ, 2:48), ➟യേശുവിനെ ❛യോസേഫിന്റെ മകൻ❜ എന്നും (ലൂക്കൊ, 4:22) 𝟭𝟬 പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟ഗ്രീക്കിൽ, സ്വർഗ്ഗീയ പിതാവിനെയും യഥാർത്ഥ അപ്പനെയും കുറിക്കുന്ന ❛𝗣𝗮𝘁𝗲𝗿❜ (𝐅𝐚𝐭𝐡𝐞𝐫) എന്ന പദമാണ് യോസേഫിനും ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ട്, യോസേഫിലൂടെയാണ് യേശു ജനിച്ചതെന്ന് വരുന്നില്ല.

☛ കത്തോലിക്കാ വിശ്വാസപ്രകാരം: യേശുവിൻ്റെ അമ്മ ❛അമലോത്ഭവ❜ (Immaculate Conception) ആണ്. ➟അതിൻ്റെ അർത്ഥം: ❛ജന്മപാപം അല്ലെങ്കിൽ ആദാമ്യപാപം ഇല്ലാതെ ഉത്ഭവിച്ചവൾ❜ എന്നാണ്. ​➨❝​”മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ പുണ്യങ്ങളെ മുൻനിർത്തി, സർവ്വശക്തനായ ദൈവം നൽകിയ പ്രത്യേക കൃപയാലും പദവിയാലും, ഏറ്റവും പരിശുദ്ധയായ കന്യകാമറിയം തന്റെ അമ്മയുടെ ഉദരത്തിൽ ഉരുവായ ആദ്യ നിമിഷത്തിൽ തന്നെ ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടു. ഈ പ്രബോധനം ദൈവം വെളിപ്പെടുത്തിയതാണെന്നും, അതിനാൽ വിശ്വാസികളെല്ലാവരും ഇത് ദൃഢമായും സ്ഥിരമായും വിശ്വസിക്കേണ്ടതാണെന്നും നാം പ്രഖ്യാപിക്കുകയും വിളംബരം ചെയ്യുകയും നിർവ്വചിക്കുകയും ചെയ്യുന്നു..❞ ➨[കാണുക: Ineffabilis Deus]

☛ കത്തോലിക്കർ വിശ്വാസസത്യം എന്നപേരിൽ പഠിപ്പിക്കുന്ന ഇക്കാര്യത്തിന് ബൈബിളുമായി യാതൊരു ബന്ധവും ഉള്ളതല്ല. ➟ക്രൈസ്തവസഭ സ്ഥാപിതമായി 𝟭𝟴𝟬𝟬 വർഷങ്ങൾക്ക് ശേഷം, 𝟭𝟴𝟱𝟰-ൽ പയസ് ഒൻപതാമൻ (𝐏𝐢𝐮𝐬 𝐈𝐗) മാർപാപ്പയാണ് മറിയത്തിൻ്റെ ❛അമലോത്ഭവം❜ എന്നത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശ്വാസസത്യമായി (𝐃𝐨𝐠𝐦𝐚) പ്രഖ്യാപിച്ചത്. ➟അതിനാൽ ഇത് കത്തോലിക്കരുടെ വിശ്വാസമാണ്; ബൈബിളിൻ്റെ ഉപദേശമല്ല. ➟മറ്റ് തെളിവുകൾ നോക്കാം:

❶ കത്തോലിക്കാ സഭയുടെ പാരമ്പര്യവും വിശ്വാസവുമനുസരിച്ച് മറിയത്തിന്റെ മാതാപിതാക്കൾ ❛യോവാക്കീം❜ (𝐉𝐨𝐚𝐜𝐡𝐢𝐦), ❛അന്ന❜ (𝐀𝐧𝐧𝐞) എന്നിവരാണ്. ➟❛ഇവരിൽനിന്ന് ജനിച്ച മറിയം തന്റെ അമ്മയുടെ ഉദരത്തിൽ ഉരുവായ ആദ്യ നിമിഷത്തിൽ തന്നെ ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്നു❜ എങ്കിൽ, യേശുവിനെപ്പോലെതന്നെ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ഒരത്ഭുത ജനനമായിരിക്കണം മറിയത്തിൻ്റെയും. ➟അല്ലാതെങ്ങനെ ആദാമ്യപാപം കൂടാതെ മറിയത്തിന് ജനിക്കാൻ കഴിയും❓ ➟യേശുവിന് ജന്മം നൽകാൻ അങ്ങനെയൊരു അത്ഭുതജനനം മുമ്പേകൂട്ടി നടന്നിട്ടുണ്ടെങ്കിൽ, പുതിയനിയമചരിത്രം ആരംഭിക്കേണ്ടിയിരുന്നത് മറിയത്തിൻ്റെ ജനന ചരിത്രം മുതലയിരുന്നു. ➟യേശുവിൻ്റെ വഴിയൊരുക്കാൻ ജനിച്ച യോഹന്നാൻ്റെ ജനനചരിത്രം പറയുന്ന പുതിയനിയമം, യേശുവിന് ശരീരം എടുത്തു എന്ന് പറയുന്ന മറിയത്തിൻ്റെ പാപരഹിതമായ ജനനചരിത്രം എന്തുകൊണ്ട് പറയുന്നില്ല❓ ➟രക്ഷകന് വഴിയൊരുക്കിയവൻ്റെ ചരിത്രം രേഖപ്പെടുത്തി; രക്ഷകന് ശരീരം നൽകാൻ പാപരഹിതമായി ജനിച്ചവളുടെ ചരിത്രം വിട്ടുകളഞ്ഞു എന്നത് എന്തൊരു വിരോധാഭാസമാണ്❗

❷ യേശുവിന് വഴിയൊരുക്കാൻ യോഹന്നാനെ പ്രവചനംപോലെ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ നിറച്ചതായി കാണാം: ➨❝അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.❞ (ലൂക്കൊ, 1:15). ഈ പ്രവചനത്തിൻ്റെ പൂർത്തീകരണം കാണുക: ➨❝മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,❞ (ലൂക്കൊ, 1:41). ➟ഇവിടെ യോഹന്നാനെ ഗർഭംധരിച്ച എലീശബെത്ത് പരിശുദ്ധാത്മാവിനാൽ നിറയാൻ കാരണം മറിയത്തിൻ്റെ വന്ദനമാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അങ്ങനെയല്ല. ➟അവൾ പരിശുദ്ധാത്മാവിനാൽ നിറയാൻ കാരണം ദൂതനിലൂടെയുള്ള ദൈവവാഗ്ദത്തമാണ്: (ലൂക്കൊ, 1:15). ➟മറിയമോ, അവളുടെ ഉദരത്തിൽ ഉരുവായ യേശുവോ ആണ് കാരണമെങ്കിൽ ദൂതൻ്റെ പ്രവചനം അനാവശ്യമാണ്. ➟എന്നാൽ ദൂതൻ പ്രവചിച്ച പരിശുദ്ധാത്മനിറവിൻ്റെ ❛കൃത്യമായ സമയം❜ (𝐏𝐫𝐞𝐜𝐢𝐬𝐞 𝐌𝐨𝐦𝐞𝐧𝐭) യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ടുവന്ന മറിയത്തിന്റെ വന്ദനം എലീശബെത്ത് കേട്ട ആ പ്രത്യേക നിമിഷമാണ്. ➟ഏലീശബെത്തിൻ്റെ പാട്ടിൽ അത് മനസ്സിലാക്കാം: (ലൂക്കൊ, 1:42-45). ➟എന്നാൽ ചോദ്യമിതാണ്: ➟യേശുവിന് വഴിയൊരുക്കാനുള്ളവനെ ഉദരത്തിൽവെച്ചുതന്നെ ദൈവം പരിശുദ്ധാത്മാവിനാൽ നിറച്ചു. ➟യേശുവിന് ശരീരം കൊടുത്തു എന്ന് പറയുന്നവളെ എന്തുകൊണ്ടാണ് പരിശുദ്ധാത്മാവിനാൽ നിറയ്ക്കാഞ്ഞത്❓ ➟ശരീരം കൊടുത്തവളെക്കാൾ വഴിയൊരുക്കിയൻ ശ്രേഷ്ഠനാകുമോ❓ ➟അപ്പോൾ ഇതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല.

❸ യേശുക്രിസ്തുവിന്റെ വരാനിരുന്ന രക്ഷാകരമായ ബലിയുടെ പുണ്യം മറിയത്തിന് തൻ്റെ ജനനംമുതൽ മുമ്പേകൂട്ടി ലഭിച്ചു എന്നാണ് കത്തോലിക്കരുടെ ഭാഷ്യം. ➟പൂർവ്വപിതാക്കന്മാർ ഉൾപ്പെടെയുള്ള പഴയനിയമഭക്തന്മാർ വാഗ്ദത്തനിവൃത്തി പ്രാപിക്കാതെയാണ് മരിച്ചത്. ➟ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് അവരുടെ രക്ഷാപൂർത്തിക്കും കാരണമായത്. (എബ്രാ, 11:39-40). ➟ദൈവത്തിന് ഉത്തമമായ യാഗം കഴിച്ച ഹാബെലിനും ➟മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനും ➟ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയ്ക്കും ➟ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനും ➟ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹം പ്രാപിച്ച യാക്കോബിനും ➟ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായിരുന്ന മോശെയ്ക്കും ➟ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനും ➟ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാർക്കൊന്നും കൊടുക്കാത്ത മുൻകൂർ പുണ്യം മറിയത്തിന് കൊടുത്തു എന്ന് പറയാൻ പറ്റുമോ? ➟ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് മുമ്പേ ഇങ്ങനെയൊരു പുണ്യം കൊടുക്കാൻ കഴിയുമായിരുന്നെങ്കിൽ, ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാം ഉൾപ്പെടെയുള്ള പഴയനിയമ ഭക്തന്മാരെ തഴഞ്ഞത് എന്തുകൊണ്ടായിരിക്കും?

❹ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാൽ രക്ഷപ്രാപിച്ചവർക്കുപോലും പാപരഹിതമായ ശരീരം ഇതുവരെ പ്രാപ്യമായിട്ടില്ല. ➟രക്ഷാകരപ്രവൃത്തി ത്രികാലസ്വഭാവമുള്ളതാണ്. ➟രക്ഷിക്കപ്പെട്ടു (എഫെ, 2:4:5; 2:8), ➟രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18; 15:2; 2കൊരി, 2:15), ➟രക്ഷിക്കപ്പെടും (റുമ, 5:9-10).
➨ ആത്മാവ് (𝐒𝐩𝐢𝐫𝐢𝐭): വീണ്ടും ജനനത്താൽ രക്ഷിക്കപ്പെട്ടു: (യോഹ, 3:6; യാക്കോ, 1:18; 1പത്രൊ, 1:23).
➨ പ്രാണൻ/ദേഹി (𝐒𝐨𝐮𝐥): അനുദിന വിശുദ്ധീകരണത്തിലൂടെ (Sanctification) രൂപാന്തരപ്പെടുന്നു അല്ലെങ്കിൽ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു: (റോമ, 15:15; 4:5; 4:7; 2തെസ്സ, 2:13)
➨ ദേഹം/ശരീരം (𝐁𝐨𝐝𝐲): യേശുവിന്റെ പുനരാഗമനത്തിൽ (Rapture/Resurrection) മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ: (1തെസ്സ, 3:13; 1തെസ്സ, 5:23; ഫിലി, 3:21). ➟ഇതൊക്കെയാണ് വസ്തുതയെന്നരിക്കെ, ബൈബിളിലെ മറ്റൊരു വിശുദ്ധർക്കും കൊടുക്കാത്ത പ്രത്യേക ആനുകൂല്യം (𝐏𝐫𝐢𝐯𝐢𝐥𝐞𝐠𝐞) മറിയത്തിന് കൊടുത്തെന്ന് എങ്ങനെ പറയാൻ കഴിയും?

❺ ഇനി പ്രധാനപ്പെട്ട ഒരു തെളിവ് തരാം: പുതിയനിയമത്തിൽ ❛പരിശുദ്ധൻ/വിശുദ്ധൻ/വിശുദ്ധമായ❜ (𝐇𝐨𝐥𝐲) എന്നർത്ഥത്തിൽ ❛ഹാഗിയോസ്❜ (𝐡𝐚𝐠𝐢𝐨𝐬) എന്ന പദം 𝟮𝟯𝟬-തോളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟പ്രധാനമായും ദൈവത്തിൻ്റെ ആത്മാവിനോട് ചേർത്ത് ❛പരിശുദ്ധ ആത്മാവ്❜ (𝐇𝐨𝐥𝐲 𝐒𝐩𝐢𝐫𝐢𝐭) എന്ന് പറയാനാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പിന്നെ ദൈവം, ക്രിസ്തു, വിശ്വാസികൾ, വിശുദ്ധ സ്ഥലം, വസ്തുക്കൾ മുതലായവയ്ക്കെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ➟എന്നാൽ ഒരിക്കൽപ്പോലും മറിയത്തിന് ഉപയോഗിച്ചതായി കാണുന്നില്ല. ➟ഈ പദംകൊണ്ട് പഴയനിയമത്തിലെ ഭക്തകളെ ❛വിശുദ്ധസ്ത്രീകൾ❜ എന്ന് പറഞ്ഞിട്ടുണ്ട്: (1പത്രൊ, 3:5). ➟എന്നിട്ടും മറിയത്തെ 𝗛𝗮𝗴𝗶𝗮 എന്ന് വിശേഷിപ്പിച്ചിട്ടില്ല.

☛ പരിശുദ്ധൻ/വിശുദ്ധൻ/വിശുദ്ധമായ❜ (𝐇𝐨𝐥𝐲) എന്നർത്ഥത്തിൽ ❛ഹോസിയോസ്❜ (𝐡𝐨𝐬𝐢𝐨𝐬) 𝟴 പ്രാവശ്യം കാണാം. ➟ഈ പദം ദൈവത്തിനും ക്രിസ്തുവിനും മനുഷ്യർക്കും ഉപയോഗിച്ചിട്ടുണ്ട്. ➟ഈ പദവും യേശുവിൻ്റെ അമ്മയ്ക്ക് ഉപയോഗിച്ചതായി കാണുന്നില്ല. ➟കത്തോലിക്കർ പഠിപ്പിക്കുമ്പോലെ, മറിയം ജനനംമുതൽ പാപരഹിതയായിരുന്നെങ്കിൽ, യേശുവിന് ആർത്തിച്ച് ഉപയോഗിച്ചിരിക്കുന്ന പദം അവനെപ്പോലെതന്നെ പരിശുദ്ധയായ അമ്മയ്ക്ക് ഒരിക്കൽപ്പോലും ഉപയോഗിക്കാത്തതെന്താണ്? ➟മറിയത്തിൻ്റെ അങ്ങനെയൊരു പരിശുദ്ധിയെക്കുറിച്ച് അപ്പൊസ്തലന്മാർക്കോ, ബൈബിൾ എഴുത്തുകാർക്കോ അറിയില്ലായിരുന്നു എന്നല്ലേ അതിനർത്ഥം?

❻ പയസ് മാർപ്പാപ്പയുടെ പ്രഖ്യാപനത്തിലെ മറ്റൊരു ഭാഗം ഇപ്രകാരമാണ്: ➨❝ആദിമുതൽ, കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ, നിത്യപിതാവ് തന്റെ ഏകജാതനായ പുത്രന് മാംസം ധരിക്കാനും, കാലത്തിന്റെ അനുഗ്രഹീത പൂർണ്ണതയിൽ ഈ ലോകത്തിലേക്ക് ജനിക്കാനുമായി ഒരു അമ്മയെ തിരഞ്ഞെടുക്കുകയും ഒരുക്കുകയും ചെയ്തു. എല്ലാ സൃഷ്ടികൾക്കും ഉപരിയായി ദൈവം അവളെ വളരെയധികം സ്നേഹിച്ചു, സത്യമായും അവളിൽ പിതാവ് അദ്വിതീയ ആനന്ദത്താൽ വളരെയധികം സന്തോഷിച്ചു. അതുകൊണ്ട്, എല്ലാ മാലാഖമാരെക്കാളും എല്ലാ വിശുദ്ധന്മാരെക്കാളും അത്ഭുതകരമായി ദൈവം തന്റെ ദിവ്യത്വത്തിന്റെ ഭണ്ഡാരത്തിൽ നിന്ന് ചൊരിയപ്പെട്ട എല്ലാ സ്വർഗ്ഗീയ ദാനങ്ങളുടെയും സമൃദ്ധി അവൾക്ക് നൽകി. പാപത്തിന്റെ എല്ലാ കറകളിൽ നിന്നും പൂർണ്ണമായും മുക്തയായ ഈ അമ്മയ്ക്ക്, എല്ലാ വിധത്തിലും വിശുദ്ധിയുടെ പൂർണ്ണത കൈവരിക്കാൻ കഴിഞ്ഞു. ദൈവത്തിന് കീഴിൽ, ഒരാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതും, ദൈവത്തിനപ്പുറം ഒരു മനസ്സിനും പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാത്തതുമായ വിശുദ്ധ നിഷ്കളങ്കതയും പവിത്രതയും അവൾക്കുണ്ടായിരുന്നു.❞ ➟കത്തോലിക്കാ സഭ പറഞ്ഞുവരുമ്പോൾ, യേശുക്രിസ്തുവിനെക്കാൾ പരിശുദ്ധയാണ് അമ്മമറിയം. പിന്നെന്തുകൊണ്ടാണ് ഒരു വാക്കിൽപ്പോലും അവൾ 𝗛𝗮𝗴𝗶𝗮/𝗛𝗼𝘀𝗶𝗮 ആണെന്ന് പറയാത്തത്? ➨[കാണുക: Ineffabilis Deus]

❼ മറിയത്തെ യേശുവിൻ്റെ ജനനത്തിനായി തക്കസമയത്ത് മാത്രം തിരഞ്ഞെടുത്തതാണ്. ➟പഴയനിയമത്തിൽ യേശുവിനെക്കുറിച്ചല്ലാതെ, അവൻ്റെ അമ്മയായ മറിയത്തെക്കുറിച്ച് നേരിട്ട് പ്രവചനങ്ങളൊന്നുമില്ല. ➟യെശയ്യാവ് 7:14-ലെ യുവതിയും മകനും യഥാർത്ഥത്തിൽ മറിയയും യേശുവും ആയിരുന്നില്ല; ➟ആഹാസ് രാജാവിനുള്ള അടയാളം ആയിരുന്നു. ➟ആഹാസ് അടയാളം തള്ളിയതുകൊണ്ട്, ആത്മീയമായി പ്രവചനം യേശുവിൽ അമ്മയിലും നിവൃത്തിയായതാണ്: (മത്താ, 1:22-23). ➟അതിൻ്റെ തെളിവ് യെശയ്യാവിൽത്തന്നെ ഉണ്ട്. ➟ഒന്നാമത്, പ്രവചനത്തിൻ്റെ ബാക്കി ഭാഗങ്ങൾ യേശുവിനോ, മറിയത്തിനോ, പുതിയനിയമകാലത്തിനോ യോജിക്കുന്നതല്ല (യെശ, 7:15-16). ➟രണ്ടാമത്, യെശയ്യാവിൽ ❛കന്യക❜ (𝐕𝐢𝐫𝐠𝐢𝐧) എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം 𝗔𝗹𝗺𝗮𝗵 (അൽമാ) ആണ്. ➟❛അൽമാ❜ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (𝐘𝐨𝐮𝐧𝐠 𝐖𝐨𝐦𝐚𝐧) ആണ്. ➟പിഒസി പരിഭാഷയിലും ❛യുവതി❜ എന്നാണ് കാണുന്നത്. ➟യഥാർത്ഥ കന്യകയെ (𝐕𝐢𝐫𝐠𝐢𝐧) കുറിക്കുന്ന എബ്രായ പ്രയോഗം 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 (ബെതൂലാ) ആണ്. ➟റിബെക്കയെ ❛പുരുഷൻ തൊടാത്ത കന്യക❜ എന്ന് പറഞ്ഞിരിക്കുന്നത് ❛ബെതൂലാ❜ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ അമ്മ യഥാർത്ഥ 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 (𝐕𝐢𝐫𝐠𝐢𝐧) ആയിരുന്നു: (ലൂക്കൊ, 1:27 ⁃⁃ മത്താ, 1:18). ➟ഇതും പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചായിരുന്നില്ല; മറ്റൊരു യുവതി ആയിരുന്നു എന്നതിൻ്റെ തെളിവാണ്. ➟ആത്മീയമായിട്ടാണ് മറിയത്തിലും യേശുവിലും ആ പ്രവചനനിവർത്തി വന്നത്. ➟പ്രഥമസുവിശേഷത്തിലെ സ്ത്രീ യഥാർത്ഥത്തിൽ മറിയയല്ല; യിസ്രായേലാണ്: (ഉല്പ, 3:15 ⁃⁃ മീഖാ, 5:2-3; എബ്രാ, 2:4-16). ➨[കാണുക: മൂന്ന് സ്ത്രീകൾ https://shortlink.uk/1wzGc]

☛ എന്നാൽ വഴിയൊരുക്കുന്ന യോഹന്നാനെക്കുറിച്ച് വ്യക്തമായ പ്രവചനം ഉണ്ടായിരുന്നു: (യെശ, 40:3; മീഖാ, 3:1; 4:5-6). ➟യോഹന്നാൻ്റെ ജനനത്തിന് മുമ്പ് ദൂതനും ജനനത്തിനുശേഷം അപ്പനായ സെഖര്യാവും അവനെക്കുറിച്ചുള്ള പ്രവചനത്തെച്ചുറിച്ച് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:16-17 ⁃⁃ 76-77). ➟ഇനി യേശുവിൻ്റെ ജനനത്തിനായി മറിയത്തെ തിരെഞ്ഞെടുക്കുന്നത് നോക്കുക: ➨❝ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.❞ (ലൂക്കൊ, 1:26-27). ➟മറിയത്തെ ദൈവം ദൂതൻ മുഖാന്തരം തിരഞ്ഞെടുക്കുമ്പോഴാകട്ടെ, യേശുവിൻ്റെ ജനനത്തെക്കുറിച്ച് അവളോട് പറയുന്ന സന്ദർഭത്തിലാകട്ടെ മറിയത്തെക്കുറിച്ച് നേരിട്ടുള്ള ഒരു പഴയനിയമ പ്രവചനവും ഉദ്ധരിരിച്ചിട്ടില്ല. ➟കാരണം യഥാർത്ഥത്തിൽ മറിയത്തെക്കുറിച്ച് അങ്ങനെയൊരു പ്രവചനം പഴയനിയമത്തിൽ ഇല്ലായിരുന്നു. ➟കത്തോലിക്ക സഭ പഠിപ്പിക്കുന്നപോലെ, യേശുവിന് മാംസം ധരിക്കാൻ ആദിമുതൽ, കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ മറിയത്തെ തിരഞ്ഞെടുത്തിരുന്നു എങ്കിൽ, ➟യേശുവിനെപ്പോലെതന്നെ മറിയത്തെക്കുറിച്ചും പഴയനിയമത്തിൽ പ്രവചനം ഉണ്ടാകില്ലായിരുന്നോ? ➟യേശുവിന് വഴിയൊരുക്കിവനെക്കുറിച്ചുപോലും പ്രവചനമുണ്ട്; യേശുവിന് ശരീരം നല്കിയവളെക്കുറിച്ച് പ്രവചനം ഇല്ലെന്ന് പറഞ്ഞാൽ ശരിയാകുമോ? ➟അതിനാൽ യേശുവിൻ്റെ ജനനസമയത്ത് മാത്രമാണ് മറിയത്തെ തിരഞ്ഞെടുത്തതെന്ന് മനസ്സിലാക്കാം. ➟അല്ലാതെ, കത്തോലിക്കർ വിചാരിക്കുന്നപോലെ ലോകസ്ഥാപനത്തിന് മുമ്പെ മറിയത്തെ പ്രത്യേകം തിരഞ്ഞെടുത്തിട്ടില്ല.

☛ യേശുവിൻ്റെ അമ്മയായ മറിയവും എല്ലാ മനുഷ്യരെപ്പോലെ രക്ഷ ആവശ്യമുള്ളവളും ആദാമ്യ പാപത്തോടെ ജനിച്ചവളുമാണ്. ➟അതിന് പല തെളിവുകളും ബൈബിളിലുണ്ട്:

❶ യേശുവിനെ ❛പാപമറിയാത്തവൻ❜ (2കൊരി, 5:21), ❛പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ❜ (എബ്രാ, 7:26), ➟❛അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല❜ (1പത്രൊ, 2:22), ➟❛അവനിൽ പാപമില്ല❜ (1യോഹ, 3:5) എന്നൊക്കെയാണ് വചനത്തിൽ പറയുന്നത്. ➟എന്നാൽ മറിയത്തെക്കുറിച്ച് ഇങ്ങനെ യാതൊരു പരാമർശവും ബൈബിളിൽ കാണാൻ കഴിയില്ല. ➟❛വിശുദ്ധ❜ എന്നുപോലും മറിയത്തെ ബൈബിളിൽ വിശേഷിപ്പിച്ചിട്ടില്ല. ➟തന്നെയുമല്ല, ആദാമ്യപാപം മറിയയ്ക്കും ഉണ്ടെന്ന് വ്യക്തമായി വചനത്തിൽ കാണാം: ➨❝എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.❞ (റോമ, 3:12). ➨❝ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,❞ (റോമ, 3:23). ➨❝അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.❞ (റോമ, 5:12). ➟ഇവിടെ ശ്രദ്ധിക്കുക: ❛എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി, എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായി, എല്ലാവരും പാപം ചെയ്തു, മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു❜ എന്നിത്യാദി പ്രയോഗങ്ങൾ, പാപരഹിതനായ ക്രിസ്തുവിനെയല്ലാതെ, ഭൂതലത്തിലുള്ള മറ്റാരെയും പാപത്തിൽനിന്ന് ഒഴിവാക്കുന്നില്ല. ➟അതിൽ മറിയയും ഉൾപ്പെടും. ➟തന്മൂലം, യേശു പാപരഹിതനും മറിയ പാപസഹിതയും ആയിരുന്നു (പെന്തെക്കൊസ്ത് നാൾവരെ: പ്രവൃ, 1:13-14) എന്ന് മനസ്സിലാക്കാം.

❷ മറിയത്തിനും ഒരു രക്ഷിതാവിനെ ആവശ്യമുണ്ടെന്ന് അവളുടെ വാക്കിൽനിന്നുതന്നെ വ്യക്തമാണ്: ➨❝എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.❞ (ലൂക്കോ, 1:47). ➟നമ്മുടെ രക്ഷിതാവായ ഏദൈവത്താലും (The only God our Saviour) യേശുക്രിസ്തുവിൻ്റെ മരണത്താലുമാണ് മറിയയും രക്ഷപ്രാപിച്ചത്: (യൂദാ 1:24 ⁃⁃ റോമ, 5:10; കൊലൊ, 1:22). ➟പെന്തെക്കൊസ്തിന് മുമ്പ് മാളികമുറിയിൽ പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തത്തിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ അമ്മയായ മറിയയും ഉണ്ടായിരുന്നു: (പ്രവൃ, 1:13-14). ➟യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവ് എന്ന ദൈവത്തിൻ്റെ ദാനം: (യോഹ, 7:37-39; പ്രവൃ, 2:33 ⁃⁃ പ്രവൃ, 10:46). ➟പരിശുദ്ധാത്മാവിനാൽ അല്ലാതെ വീണ്ടുംജനിക്കാനോ, പുതിയസൃഷ്ടി ആകാനോ ആർക്കും കഴിയില്ല: (യോഹ, 3:6 ⁃⁃ 2കൊരി, 5:17). ➟അതിനാൽ മറിയയും പെന്തെക്കൊസ്തുനാളിൽ അവരോഹണം ചെയ്തെ പരിശുദ്ധാത്മാവിനാലാണ് രക്ഷപ്രാപിച്ചതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

❸ ക്രിസ്തു മറിയയുടെ ശരീരം സ്വീകരിച്ചു എന്ന് പറയുന്നവർ, അവൻ നമ്മുടെ പാപപരിഹാരത്തിനായി ചിന്തിയ നിർമ്മല രക്തവും അവളിൽനിന്ന് സ്വീകരിച്ചതാണെന്ന് പറയണം. (1പത്രൊ, 1:18). ➟ഗർഭസ്ഥശിശു അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കാത്തതുപോലെ രക്തവും സ്വീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ രക്തപ്രവാഹത്തിൽ നിന്നാണ് രക്തോല്പാദനത്തിനുള്ള ഓക്സിജനും പോഷകങ്ങളും സ്വീകരിക്കുന്നത്. ➟അതാനാൽ, പാപരഹിതനായ ക്രിസ്തു മറിയയിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്ന് പറയാൻ യാതൊരു നിർവ്വാഹവുമില്ല: (2കൊരി, 5:21; 1യോഹ, 3:5). ➟മറിയയും പരിശുദ്ധാത്മാവും കൂടി യേശുവിനെ ഉല്പാദിപ്പിച്ചു എന്നല്ല ബൈബിൾ പറയുന്നത്: ➨❝അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു❞ എന്നാണ്. (മത്താ, 1:20).

❹ ഗബ്രിയേൽ ദൂതൻ്റെയും മറിയത്തിൻ്റെയും വാക്കുകളുടെ വെളിച്ചത്തിൽ, മറിയ ജന്മപാപത്തിന്റെ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്നില്ല എന്ന് മനസ്സിലാക്കാം: ➨❝നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.❞ (ലൂക്കൊ, 1:31). ➟ഇതൊരു പ്രവചനമാണ്. ➟❛നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും❜ എന്ന് ഭാവികാലത്തിലാണ് (𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) പറയുന്നത്. പിന്നീട് മറിയ യേശുവിനെ ഗർഭം ധരിച്ചശേഷം (മത്താ, 1:18-20) എലീശബെത്തിൻ്റെ വീട്ടിൽവെച്ച് ആലപിച്ച സ്തോത്രഗീതത്തിൽ ഇപ്രകാരം കാണാം: ➨❝നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.❞ (ലൂക്കൊ, 1:54-5). ➟ഇവിടെ യിസ്രായേലിനെ തുണച്ചിരിക്കുന്നു (സഹായിച്ചു) എന്ന് ഭൂതകാലത്തിലാണ് (𝐀𝐨𝐫𝐢𝐬𝐭 𝐓𝐞𝐧𝐬𝐞) പറഞ്ഞിരിക്കുന്നത്. ➟സ്വന്തജനമായ യിസ്രായേലിൻ്റെ രക്ഷിതാവായ യേശു തൻ്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായതിനെയാണ്, ദൈവം യിസ്രായേലിനെ ❛തുണച്ചിരിക്കുന്നു അല്ലെങ്കിൽ സഹായിച്ചു❜ (𝐇𝐞𝐥𝐩𝐞𝐝) എന്ന് മറിയ പറഞ്ഞത്: (മത്താ, 1:21). ➟അതായത്, ദൈവം ആബ്രാഹാം (ഉല്പ, 22:17-18) യിസ്ഹാക്ക് (ഉല്പ, 26:5) യാക്കോബ് (ഉല്പ, 28:13-14) എന്നീ പിതാക്കന്മരോട് യിസ്രായേലെന്ന തൻ്റെ ദാസനെക്കുറിച്ച് (യെശ, 41:8) ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവർത്തിയാണ് മറിയത്തിൻ്റെ ഉദരത്തിൽ ഉരുവായ യേശു. ➟യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ ഒന്നൊന്നായി നിവർത്തിച്ചു തുടങ്ങുന്നത് യേശുവിൻ്റെ ജനനം മുതലാണ്. ➟അതുകൊണ്ടാണ്, യേശുവിന് വഴി ഒരുക്കാനുള്ള യോഹന്നാൻ്റെ ചരിത്രംമുതൽ പുതിയനിയമം ആരംഭിക്കുന്നത്. ➟തൻ്റെ ജനനംമുതൽ ദൈവം ഈ രക്ഷാകരപ്രവർത്തി ആരംഭിച്ചിരുന്നുവെങ്കിൽ, മറിയം തൻ്റെ പാട്ടിലെങ്കിലും അത് പ്രതിപാദിക്കുമായിരുന്നില്ലേ?

❺ ഇയ്യോബ് ഇപ്രകാരം പറയുന്നതായി കാണാം: ➨❝മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?❞ (ഇയ്യോ, 15:14). ➨❝മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?❞ (ഇയ്യോ, 25:4). ➟ഈ വേദഭാഗങ്ങളിൽ പറയുന്ന ❛സ്ത്രീ പ്രസവിച്ചവൻ❜ എന്ന പ്രയോഗം, കേവലം പ്രസവത്തെയല്ല കുറിക്കുന്നതല്ല; ➟മനുഷ്യൻ്റെ ജൈവികവും പ്രകൃതിദത്തവുമായ അവസ്ഥ അല്ലെങ്കിൽ  സ്വാഭാവികമായ ജനന പ്രക്രിയയെയെ കുറിക്കുന്നതാണ്. ➟അതായത്, സ്ത്രീപുരുഷ സംഭോഗത്താൽ ഉല്പാദിപ്പിക്കപ്പെടുകയും വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും മറ്റെല്ലാ ഘടകങ്ങളും അമ്മയിൽനിന്ന് സ്വികരിച്ച് ഭൂമിയിൽ ജനിക്കുന്ന എല്ലാ മനുഷ്യരെയും സൂചിപ്പിക്കുന്നതാണ്. ➨❝നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല; ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു❞ എന്നാണ് വചനം പറയുന്നത്: (റോമ, 3:10; റോമ, 3:23;  5:12). ➟യോസേഫിനെ മാറ്റിനിർത്തിയാലും മറിയ ആദാമ്യപാപത്തിൽനിന്ന് മോചിതയാകുന്നില്ല. ➟യേശു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചാൽ, മറിയത്തിൻ്റെ പാപശരീരമാണ് സ്വീകരിക്കാൻ കഴിയുക. ➟മറിയത്തിൻ്റെ പാപശരീരംകൊണ്ട് പാപപരിഹാരം സാദ്ധ്യമാകുമോ?

☛ ആത്മാവിലോ, ദേഹിയിലോ അല്ല; ദേഹത്തിൽ അല്ലെങ്കിൽ ശരീരത്തിലാണ് യേശു നമ്മുടെ പാങ്ങളെ വഹിച്ചത്: ➨❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). ➟ഇവിടെപ്പറയുന്ന ശരീരം, ഗ്രീക്കിൽ 𝗦𝗼𝗺𝗮-യും ഇംഗ്ലീഷിൽ 𝗯𝗼𝗱𝘆-യുമാണ്. ➟അത് യഥാർത്ഥ മനുഷ്യശരീരത്തെ കുറിക്കുന്നതാണ്. ➟നമ്മുടെ പാപത്തിൻ്റെ ശിക്ഷകൾ അവൻ സഹിച്ചത് തൻ്റെ ശരീരത്തിലാണെന്ന് യെശയ്യാപ്രവചനവും വ്യക്തമാക്കുന്നു. (യെശ, 52:14; 53:3-5). ➟അപ്പോൾ, മറിയയുടെ പാപശരീരമാണ് യേശു സ്വീകരിച്ചതെങ്കിൽ, ആ പാപശരീരത്തിൽ നമ്മുടെ പാപം എങ്ങനെ വഹിക്കും❓ ➟ഒരു പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയയോ വീണ്ടെടുക്കാൻ കഴിയില്ല. ➟ഇയ്യോബിൻ്റെ മറ്റൊരു ചോദ്യമുണ്ട്; ഉത്തരവും അവൻതന്നെ പറഞ്ഞിട്ടുണ്ട്: ➨❝അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.❞ (ഇയ്യോ, 14:4). ➟ആദാമ്യസന്തതികളെല്ലാം അശുദ്ധരാണ്. (റോമ, 3:23; 5:12). ➟അതിനാൽ, മറിയയ്ക്കും ആദാമ്യപാപം എന്ന അശുദ്ധിയുണ്ട്. ➟തന്മൂലം, മറിയത്തിൽനിന്ന് യാതൊന്നും സ്വീകരിച്ചു എന്ന് പറയാൻ നിർവ്വാഹമില്ല.

❻ ❝ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.❞ (എബ്രാ, 10:5). ➟എബ്രായലേഖകൻ ഉദ്ധരണികൾ എടുത്തിരിക്കുന്നത് 𝗟𝗫𝗫-ൽ നിന്നാണ്: (സങ്കീ, 40:6). ➟ഇവിടെ, ❛ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു❜ എന്നതിന് ഗ്രീക്കിൽ ❛𝗦𝗼𝗺𝗮 𝗱𝗲 𝗸𝗮𝘁𝗲𝗿𝘁𝗶𝘀𝗼 𝗺𝗼𝗶❜ എന്നാണ്. ➟ഇതൊരു ഭൂതകാല (𝐏𝐚𝐬𝐭 𝐓𝐞𝐧𝐬𝐞) പ്രയോഗമാണ്. ➟ഈ പ്രവചനത്തിൻ്റെ നിവൃത്തിയായി പൂർണ്ണമായി പരിശുദ്ധാത്മാവിനാൽ ഒരുക്കപ്പെട്ട ശരീരം അല്ലെങ്കിൽ മനുഷ്യനാണ് യേശു എന്ന് പേരുള്ള ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതൻ: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40; 9:11).

❼ യേശു മറിയത്തിൽ ഉരുവായതും അവളിൽനിന്ന് ഉത്ഭവിച്ചതും ജീവച്ചതും മരിച്ചതും ഉയിർത്തതും പരിശുദ്ധാത്മാവിൽ ആയിരുന്നു:
𝟭. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21),
𝟮. ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
𝟯. ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
𝟰. ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), 
𝟱. ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
𝟲. ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1),
𝟳. ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
𝟴. ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
𝟵. ആത്മാവിനാൽ തന്നെത്താൻ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
𝟭𝟬. ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
☛ യേശുവിൻ്റെ ഉത്ഭവംമുതൽ ഉയിർപ്പുവരെയുള്ള മുഴുജീവിതവും പൂർണ്ണമായി പരിശുദ്ധാത്മാവിനാൽ ആയിരുന്നു. ➟ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ➟യേശുവിന് പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകാനുള്ള ഉദരമാണ് മറിയത്തിൽനിന്ന് എടുത്തത്. ➟അല്ലാതെ അവളിൽനിന്ന് ശരീരമല്ല സ്വീകരിച്ചത്.

☛ ദൈവം തൻ്റെ കൃപ നൽകി അമ്മ മറിയത്തിന് യേശുവിനെ ഉദരത്തിൽ വഹിച്ച് പ്രസവിച്ച് വളർത്തുക എന്നൊരു ദൗത്യം ഏല്പിച്ചിരുന്നു. ➟ഭക്തയായ അമ്മ ആ ദൗത്യം ദൈവഹിതപ്രകാരം പുർത്തിയാക്കിയിട്ട് ക്രിസ്തുവിനോടുകൂടെ നിത്യതയിൽ മറഞ്ഞു. ➟അതല്ലാതെ, ബൈബിൾ പറയാത്ത ഒരു കെട്ടുമാറാപ്പും ഭക്തയായ അമ്മയുടെ ചുമലിൽ ആരും ചാർത്തിക്കൊടുക്കാൻ ആവശ്യമില്ല.

ചില പെന്തെക്കൊസ്തുകാരും ഒട്ടും മോശമല്ല. ➨❝ദൈവത്വവും മനുഷ്യത്വവുവുമുള്ള ഭ്രൂണം വിക്ഷേപിച്ചിട്ടാണ് യേശു യെഹൂദനായതെന്ന് പഠിപ്പിക്കുന്നവരുണ്ട്.❞ ➟❛ദൈവത്വമുള്ള ഭ്രൂണം❜ എന്നത് വല്ലാത്ത ഉപദേശംതന്നെ! ➨[കാണുക: ദൈവത്വവും മനുഷ്യത്വവുമുള്ള ഭ്രൂണം]

വിഭക്തികൾ: ഒരു പഠനം

◾ഐക്കോൻ (εἰκών – eikōn) പ്രതിമ
“ഐക്കോൻ” (εἰκών – eikōn) എന്ന ഗ്രീക്കു നാമപദത്തിന് (Noun) “പ്രതിമ, ഛായ, പ്രതിബിംബം, പ്രതിരൂപം, സാദൃശ്യം, സ്വരൂപം” എന്നൊക്കെ അർത്ഥമുണ്ട്. ഇംഗ്ലീഷിൽ “Image” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു. ഈ ഗ്രീക്കുപദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ “Icon” എന്ന പദമുണ്ടായത്. “ഐക്കോൻ” എന്ന പദം നിർദ്ദേശിക വിഭക്തിയാണ് (Nominative Case). നാല് വ്യത്യസ്ത വിഭക്തിയിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദം ഇരുപത്തിമൂന്ന് പ്രാവശ്യമുണ്ട്. എല്ലാ പദങ്ങളും സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine).  

പദത്തിൻ്റെ വിഭക്തി രൂപങ്ങൾ ഇവയാണ്:
1. ഐക്കോൻ – eikōn – εἰκών → (നിർദ്ദേശിക – Nominative) → പ്രതിമ
2. ഐക്കോന – eikóna – εἰκόνα → (പ്രതിഗ്രാഹിക – Accusative) → പ്രതിമയെ
3. ഐക്കോനി – eikóni – εἰκόνι → (ഉദ്ദേശിക – Dative) → പ്രതിമയ്ക്ക്  
4. ഐക്കോനോസ് – eikónos – εἰκόνος → (സംബന്ധിക – Genitive) → പ്രതിമയുടെ.

വചനത്തെളിവ്:
“മൃഗത്തിന്റെ പ്രതിമ (eikōn → Nominative) സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ (eikóna → Accusative) നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമയ്ക്കു (eikóni → Dative) ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.” (വെളി, 13:15) 

“പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെ (eikónos → Genitive) മേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.” (വെളി 15:2, (MSV’17) മലയാളബൈബിള്‍-നൂതനപരിഭാഷ).

വിശദമായി:
1. “ഐക്കോൻ” (εἰκών – eikōn) എന്ന നിർദ്ദേശിക വിഭക്തി (Nominative Case) ആറ് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമ, സ്വരൂപം” എന്നാണ്. 

കൈസർ – സ്വരൂപം (മത്താ, 22:20; മർക്കൊ, 12:16), പുരുഷൻ – പ്രതിമ (1കൊരി, 11:7), ക്രിസ്തു – പ്രതിമ (2കൊരി, 4:4; കൊലൊ, 1:15), മൃഗം – പ്രതിമ (വെളി, 13:15). 

2. “ഐക്കോന” (εἰκόνα – eikóna) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ പ്രതിഗ്രാഹിക (Accusative) വിഭക്തിയാണ്. പതിനൊന്ന് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയെ” എന്നാണ്. പദത്തിൻ്റെ കൃത്യമായ തർജ്ജമ നാലു വാക്യങ്ങളിൽ കാണാം: (വെളി, 13:15; 14:9; 14:11; 20:4). 

കൈസർ – സ്വരൂപം (ലൂക്കൊ, 20:24), ആദാം – പ്രതിമ (1കൊരി, 15:49), ക്രിസ്തു – പ്രതിമ (1കൊരി, 15:49), കർത്താവ് – പ്രതിമ (2കൊരി, 3:18), ദൈവം – പ്രതിമ (കൊലൊ, 3:10), സ്വരൂപം (എബ്രാ, 10:1), മൃഗം – പ്രതിമ (വെളി, 13:14; 13:15; 14:9; 14:11; 20:4)

3. “ഐക്കോനി” (εἰκόνι – eikóni) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ ഉദ്ദേശിക (Dative) വിഭക്തിയാണ്. മൂന്നുപ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയ്ക്കു” എന്നാണ്. കൃത്യമായ പരിഭാഷ ഒരു വാക്യത്തിൽകാണാം. (വെളി, 13:15).

മൃഗം – പ്രതിമ (വെളി, 13:15; 16:2; 19:20).

4. “ഐക്കോനോസ്” (εἰκόνος – eikónos) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ സംബന്ധിക (Genitive) വിഭക്തിയാണ്. പദത്തിൻ്റെ അർത്ഥം: “പ്രതിമയുടെ” എന്നാണ്.

പക്ഷിമൃഗാദികളുടെ – രൂപം (റോമ, 1:23), ക്രിസ്തു – സ്വരൂപം (റോമ, 8:29), മൃഗം – പ്രതിമ (വെളി, 15:2).

▪️നാം ക്രിസ്തുവിൻ്റെ സ്വരൂപത്തോടു (eikōn) അനുരൂപരാകുവാൻ മുന്നിയമിക്കപ്പെട്ടവരാണ്: (റോമ, 8:29)
▪️പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7),
▪️നാം ആത്മാവാകുന്ന കർത്താവിന്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18),
▪️ക്രിസ്തു ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4; കൊലൊ, 1:15),
▪️സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമപ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10).

അനുബന്ധം:
1. “ടൈപ്പോസ്”(τύπος – týpos) എന്നത് നിർദ്ദേശിക (Nominative) വിഭക്തിയിലുള്ള പുരുഷലിംഗ ഏകവചനമാണ് (Singular Masculine). അച്ച്, ദൃഷ്ടാന്തം, പ്രതിരൂപം, പ്രതീകം, മാതൃക, മുദ്ര എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം.

“എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ (týpos – figure) ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.” (റോമ, 5:14) 

▪️ആദാം ക്രിസ്തുവിൻ്റെ പ്രതിരൂപമാണ്. 

2. “ഹോമിയോസ്” (ὅμοιος – homoios) എന്ന ഗ്രീക്കുപദം നിർദ്ദശിക വിഭക്തിയിലുള്ള പുല്ലിംഗ ഏകവചനമാണ് (Nominative Singular Masculine). “സമാനമായ, ഒരേപോലെയുള്ള, സാദൃശ്യം” എന്നൊക്കെയാണ് അർത്ഥം: (യോഹ, 9:9). 

“ഹോമോയി” (ὅμοιοι – homoioi) എന്നത്, “ഹോമിയോസ്” (ὅμοιος – homoios) എന്ന പദത്തിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള ബഹുവചന പുല്ലിഗമാണ് Nominative Plural Masculine): “പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ (homoioi – Nominative – like) ആകും എന്നു നാം അറിയുന്നു.” (1യോഹ, 3:2)

▪️നാം ദൈവത്തോടു സദൃശന്മാരാകും.

3. “ഹോമോയോമറ്റ” (ὁμοιώματα – homoiōmata) എന്ന ഗ്രീക്കുപദം നിർദ്ദേശിക (Nominative) വിഭക്തിയിലുള്ള നപുംസകലിംഗ ബഹുവചനമാണ് (Plural Neuter).  രൂപങ്ങൾ, സാദൃശ്യങ്ങൾ, ഒരേപോലെയുള്ളവ എന്നൊക്കെയാണ് അർത്ഥം: (shapes – വെളി, 9:7). അതിൻ്റെ ഉദ്ദേശിക (Dative) വിഭക്തിയിലുള്ള നപുംസകലിംഗ ഏകവചമായ (Singular Neuter) മറ്റൊരു പദമാണ്, “ഹോമോയോമറ്റി” (ὁμοιώματι – homoiōmati). 

പക്ഷിമൃഗാദികളുടെ – സാദൃശ്യം – like (റോമ, 1:23), ആദാമിൻ്റെ ലംഘനത്തിനു – തുല്യം – similitude (റോമ, 5:14), മരണത്തിൻ്റെ – സാദൃശ്യം – likeness (റോമ, 6:5), പാപജഡത്തിൻ്റെ – സാദൃശ്യം – likeness (റോമ, 8:3), ദാസൻ്റെ – രൂപം – likeness (ഫില, 2:7), വെട്ടുക്കിളികളുടെ – രൂപങ്ങൾ – shapes (വെളി, 9:7)

▪️വിശ്വാസികൾ ക്രിസ്തുവിൻ്റെ മരണത്തിൻ്റെ സാദൃശ്യത്തോടു ഏകീഭവിച്ചു: (റോമ, 6:5)
▪️ക്രിസ്തു പാപജഡത്തിൻ്റെ സാദൃശ്യത്തിൽ വന്നു: റോമ, 8:3)
▪️ക്രിസ്തു ദാസരൂപമെടുത്തു: (ഫിലി, 2:7)

4. “ഹോമോയോതേനൈ” (ὁμοιωθῆναι – homoiōthênai) എന്നത് ഒരു ക്രിയാപദമാണ്. “ഒപ്പമാക്കപ്പെടുക, സദൃശമാക്കപ്പെടുക, അനുകരിക്കപ്പെടുക” എന്നൊക്കെയാണ് അർത്ഥം. ഇതൊരു Aorist Passive Infinitive പദമാണ്. “സദൃശനായിത്തീരുക” എൻ്റ് പരിഭാഷ ചെയ്തിരിക്കുന്നു.

“അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ (homoiōthênai – like) ആവശ്യമായിരുന്നു.” (എബ്രാ, 2:17). 

▪️ക്രിസ്തു സഹോദരന്മാരോടു സദൃശന്മാരായിത്തീർന്നു.

5. “ഹോമോയോസിസ്” (ὁμοίωσις – homoiōsis) എന്നത്, പ്രതിഗ്രാഹിക (Accusative) വിഭക്തിയിലിള്ള സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine). സാദൃശ്യം, ഒപ്പമാകൽ, അനുകരണം, സാമ്യത” എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. 

“അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ (homoiōsis – similitude) ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.” (യാക്കോ, 3:9). 

▪️ദൈവത്തിന്റെ സാദൃശ്യത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്: (ഉല്പ, 5:1; 1:27; 9:6). 
 
◾ദൈവം (God) തെയോസ് (θεός – theós)
“ദൈവം” (God) എന്നർഥമുള്ള തെയോസ് (θεός – theós) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 1,172 വാക്യങ്ങളിലായി 1,343 പ്രാവശ്യമുണ്ട്. “തെയോസ്” (Theòs) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 18 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെയും ജാതികളുടെ ദൈവങ്ങളെയും കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

തെയോസിൻ്റെ രൂപഭേദങ്ങൾ ഇവയാണ്:
1. തെയേ – Θεέ – Theé → ദൈവമേ! 
2. തെയേ – θεέ – theé → ദൈവമേ!
3. തെയോയ് – Θεοί – Theoi → ദേവന്മാർ 
4. തെയോയ് – θεοὶ – theoi → ദേവന്മാർ 
5. തെയോയ്സ് – θεοῖς – theois → ദൈവങ്ങൾക്ക്
6. തെയോൺ – Θεὸν – Theòn → ദൈവത്തെ
7. തെയോൺ – Θεόν – Theón → ദൈവത്തെ
8. തെയോൺ – θεὸν – theòn → ദൈവത്തെ
9. തെയോൺ – θεόν – Theón → ദൈവത്തെ
10. തെയോസ് – Θεὸς – Theòs → ദൈവം
11. തെയോസ് – Θεός – Theós → ദൈവം
12. തെയോസ് – θεὸς – theòs → ദൈവം
13. തെയോസ് – θεός – theós → ദൈവം
14. തെയൂ – Θεοῦ – Theoû → ദൈവത്തിൻ്റെ
15. തെയൂ – θεοῦ – theoû → ദൈവത്തിൻ്റെ
16. തെയൂസ് – θεοὺς – theoùs → ദൈവങ്ങളെ
17. തെയോ – Θεῷ – Thēō → ദൈവത്തിനു്
18. തെയോ – θεῷ – Thēō → ദൈവത്തിനു്

വിശദമായി:
1. തെയേ (Θεέ – Theé) എന്ന പദത്തിന് “ദൈവമേ” (O God) എന്നർത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനമാണ് (Singular Masculine).

2. തെയേ (θεέ – theé) എന്ന പദത്തിനും “ദൈവമേ” (O God) എന്നോത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: ആദ്യത്തേത്, വലിയ അക്ഷരത്തിലും (uppercase) രണ്ടാമത്തേത്, ചെറിയ അക്ഷരത്തിലും (lowercase) ആണ്. → (Θ = capital Theta – θ = small theta).

3. തെയോയ് (Θεοί – Theoi) എന്ന പദത്തിന് “ദേവന്മാർ” (Gods) എന്നർത്ഥം: (യോഹ, 10:34). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → Θ = capital Theta.

4. തെയോയ് (θεοὶ – theoi) എന്ന പദത്തിന് “ദേവന്മാർ” (gods) എന്നർത്ഥം: (പ്രവൃ, 14:11). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → θ = small theta).

5. തെയോയ്സ് (θεοῖς – theois) എന്ന പദത്തിന് “ദൈവങ്ങൾക്കു” (to the gods) എന്നർത്ഥം: (ഗലാ, 4:8). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

6. തെയോൺ (Θεὸν – Theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (യാക്കോ, 3:9). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.

7. തെയോൺ (Θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (കൊലൊ, 3:22). സത്യവേപുസ്തകത്തിൽ “കർത്താവിനെ” എന്നാണ്. പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

8. തെയോൺ (θεὸν – theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (മത്താ, 5:8). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.

9. തെയോൺ (θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (ലൂക്കൊ, 1:64). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൺ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

10. തെയോസ് (Θεὸς – Theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (യോഹ, 3:34). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.

11. തെയോസ് (Θεός – Theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 19:17). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

12. തെയോസ് (θεὸς – theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 6:30). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.

13. തെയോസ് (θεός – theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 1:22). നിർദ്ദശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

14. തെയൂ (Θεοῦ – Theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (പ്രവൃ, 10:33). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → Θ = capital Theta. 

15. തെയൂ (θεοῦ – theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (മത്താൾ 4:4). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → θ = small theta.

16. തെയൂസ് (θεοὺς – theoùs) എന്ന പദത്തിന് “ദൈവങ്ങളെ” (gods) എന്നർത്ഥം: (പ്രവൃ, 7:40). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ബഹുവചനം (Plural Masculine). 

17. തെയോ (Θεῷ – Thēō) എന്ന പദത്തിന് “ദൈവത്തിനു” (to God) എന്നർത്ഥം: (പ്രവൃ, 7:46). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). Θ = capital Theta.

18. തെയോ (θεῷ – Thēō) എന്ന പദത്തിന് “ദൈവത്തിനു” (to God) എന്നർത്ഥം: (മത്താ, 19:26). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

◾കർത്താവു (Lord) “കുറിയോസ്” (κύριος – kyrios)
“കർത്താവു” (Lord) എന്നർത്ഥമുള്ള “കുറിയോസ്” (κύριος – kyrios) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 687 വാക്യങ്ങളിലായി 748 പ്രാവശ്യമുണ്ട്. “കുറിയോസ്” (kyrios) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 21 പദങ്ങൾ കാണാം. ദൈവത്തെയും ക്രിസ്തുവിനെയും കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെ കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

1. കുറിയേ – Κύριέ – Kýrié → യജമാനനേ 
2. കുറിയേ – Κύριε – Kýrie → കർത്താവേ 
3. കുറിയേ – κύριε – kýrie → കർത്താവേ 
4. കുറിയോയ് – Κύριοι – Kýrioi → യജമാനന്മാരേ
5. കുറിയോയ് – κύριοι – kýrioi → യജമാനന്മാർ 
6. കുറിയോയിസ് – κυρίοις – kyriois → യജമാനന്മാർക്ക് 
7. കുറിയോൺ – Κύριον – Kýrion → കർത്താവിനെ 
8. കുറിയോൺ – κύριόν – kýrión → കർത്താവിനെ
9. കുറിയോൺ – κύριον – kýrion → കർത്താവിനെ
10. കുറിയോസ് – Κύριός – Kýriós → കർത്താവ്
11. കുറിയോസ് – Κύριος – Kýrios → കർത്താവ്
12. കുറിയോസ് – κύριός – kýriós → കർത്താവ് 
13. കുറിയോസ് – κύριος – kýrios → കർത്താവ് 
14. കുറിയൂ – Κυρίου – Kyríou → കർത്താവിൻ്റെ 
15. കുറിയൂ – Κυρίοῦ – Kyríoú → കർത്താവിൻ്റെ 
16. കുറിയോയി – Κυριόυ – Kyrióy → കർത്താവിൻ്റെ 
17. കുറിയൂ – Κυριοῦ – Kyrioú → കർത്താവിൻ്റെ 
18. കുറിയൂ – κυρίου – kyríou → കർത്താവിൻ്റെ 
19. കുറിയോ – Κυρίῳ – Kyrío → കർത്താവിന് 
20. കുറിയോ – κυρίῳ – kyrío → കർത്താവിന് 
21. കുറിയോൺ – κυρίων – kyríon → ഉടയവരുടെ 

വിശദമായി:
1. കുറിയേ (Κύριέ – Kýrié) എന്ന പദത്തിന് “യജമാനനേ” (Sir) എന്നർത്ഥം: (വെളി, 7:14). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. കുറിയേ (Κύριε – Kýrie) എന്ന പദത്തിന് “കർത്താവേ, യജമാനനേ” (Lord, Sir) എന്നർത്ഥം: (മത്താ, 7:21; യോഹ, 4:19). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ഈ പദം പ്രധാനമായും ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നു. പിലാത്തോസിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 27:46). 

3. കുറിയേ (κύριε – kýrie) എന്ന പദത്തിന് “കർത്താവേ” (Lord) എന്നർത്ഥം: (മത്താ, 7:21; വെളി, 11:27). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ഉപമയിലെ അപ്പനും ഒരു പ്രാവശ്യം കാണാം: (മത്താ, 21:30). 

4.ളകുറിയോയ് (Κύριοι – Kýrioi) എന്ന പദത്തിന് “യജമാനന്മാരേ” (Sirs) എന്നോത്ഥം: (പ്രവൃ, 16:30). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ബഹുവചനം (Singular Masculine).

5. കുറിയോയ് (κύριοι – kýrioi) എന്ന പദത്തിന് “ഉടയവർ, യജമാനന്മാർ” (owners, masters) എന്നർത്ഥം: (ലൂക്കൊ, 19:33; പ്രവൃ, 16:19). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

6. കുറിയോയിസ് (κυρίοις – kyriois) എന്ന പദത്തിന് “യജമാനന്മാർക്കു” (to masters) എന്നർത്ഥം: (പ്രവൃ, 16:16). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുമാനം (Plural Masculine). 

7. കുറിയോൺ (Κύριον – Kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:10). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

8. കുറിയോൺ (κύριόν – kýrión) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (ലൂക്കൊ, 1:46). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

9. കുറിയോൺ (κύριον – kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:7). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

10. കുറിയോസ് (Κύριός – Kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (ലൂക്കൊ, 6:5). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. കുറിയോസ് (Κύριος – Kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (യോഹ, 4:1). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. കുറിയോസ് (κύριός – kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മർക്കൊ, 2:28). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. കുറിയോസ് (κύριος – kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മത്താ, 12:8). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. കുറിയൂ (Κυρίου – Kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (പ്രവൃ, 18:25). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

15. കുറിയൂ (Κυρίοῦ – Kyríoú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (2തിമൊ, 2:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

16. കുറിയോയി (Κυριόυ – Kyrióy) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ പദം കാണുന്നില്ല. 

17. കുറിയൂ (Κυριοῦ – Kyrioú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ “യേശുവിൻ്റെ” എന്നാണ് കാണുന്നത്. 

18. കുറിയൂ (κυρίου – kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (മത്താ, 1:20). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

 19. കുറിയോ (Κυρίῳ — Kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (റോമ, 14:6). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

 20. കുറിയോ (κυρίῳ – kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (മത്താ, 5:33). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

21. കുറിയോൺ (κυρίων – kyríon) എന്ന പദത്തിന് “ഉടയവരുടെ” (of the masters) എന്നർത്ഥം: (മത്താ, 15:27). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

◾പിതാവു് (Father) പാറ്റീർ (πατὴρ – Patḕr) 
“പിതാവു” (Father) എന്നർത്ഥമുള്ള “പാറ്റീർ” (πατὴρ – Patḕr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 372 വാക്യങ്ങളിലായി 418 പ്രാവശ്യമുണ്ട്. “പാറ്റീർ” (πατὴρ) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 15 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെ കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

1. പാറ്റേർ – Πάτερ – Páter → പിതാവേ!
2. പാറ്റേർ – πάτερ – páter → പിതാവേ!
3. പാറ്റേറ – Πατέρα – Patéra → പിതാവിനെ
4. പാറ്റേറ – πατὲρα – patèra → അപ്പനെ
5. പാറ്റേറ – πατέρα -patéra → അപ്പനെ, പിതാവിനെ
6. പാറ്റേറാസ് – πατέρας – patéras → പിതാക്കന്മാരെ
7. പാറ്റേറെസ് – πατέρες – patéres → പിതാക്കന്മാർ
8. പാറ്റേറോൺ – πατέρων – patéron → പിതാക്കന്മാരുടെ
9. പറ്റേർ – πατὴρ – Patḕr → പിതാവ്
10. പറ്റേർ – πατήρ – patḗr → പിതാവ് 
11. പാറ്റ്രാസിൻ – πατράσιν – patrásin → പിതാക്കന്മാർക്ക്
12. പാറ്റ്രി – πατρὶ – patrì → അപ്പന്
13. പാറ്റ്രി – πατρί – patrí → അപ്പനോട്
14. പാറ്റ്രോസ് – πατρὸς – patròs → പിതാവിൻ്റെ
15. പാറ്റ്രോസ് – πατρός – patrós → പിതാവിൻ്റെ.

വിശദമായി:
1. പാറ്റേർ (Πάτερ – Páter) എന്ന പദത്തിന് “പിതാവേ” (Father) എന്നർത്ഥം: (മത്താ, 6:9). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

2. പാറ്റേർ (πάτερ – páter) എന്ന പദത്തിന് “പിതാവേ” (Father) എന്നർത്ഥം: (മത്താ, 11:25). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

3. പാറ്റേറ (Πατέρα – Patéra) എന്ന പദത്തിന് “പിതാവിനെ” (Father) എന്നർത്ഥം: (മത്താ, 3:9). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

4. പാറ്റേറ (πατὲρα – patèra) എന്ന പദത്തിന് “അപ്പനെ” (father) എന്നർത്ഥം: (പ്രവൃ, 16:3). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). തിമൊഥെയൊസിൻ്റെ അപ്പൻ.

5. പാറ്റേറ “πατέρα -patéra) എന്ന പദത്തിന് “അപ്പനെ, പിതാവിനെ” (father, Father) എന്നർത്ഥം: (മത്താ, 4:22; മത്താ, 5:16). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

6. പാറ്റേറാസ് (πατέρας – patéras) എന്ന പദത്തിന് “പിതാക്കന്മാരെ” (fathers) എന്നർത്ഥം: (പ്രവൃ, 7:12). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

7. പാറ്റേറെസ് (πατέρες – patéres) എന്ന പദത്തിന് “പിതാക്കന്മാർ” (fathers) എന്നർത്ഥം: (പ്രവൃ, 7:12). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

8. പാറ്റേറോൺ (πατέρων – patéron) എന്ന പദത്തിന് “പിതാക്കന്മാരുടെ” (of the fathers) എന്നർത്ഥം: (മത്താ, 23:30). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

9. പറ്റേർ (πατὴρ – Patḕr) എന്ന പദത്തിന് “പിതാവു” (Father) എന്നർത്ഥം: (മത്താ, 5:48). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Caes) പുല്ലിംഗ ഏകവചനം (Singular Masculine).

10. പറ്റേർ (πατήρ – patḗr) എന്ന പദത്തിന് “പിതാവു” (Father) എന്നർത്ഥം: (മത്താ, 6:4). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Caes) പുല്ലിംഗ ഏകവചനം (Singular Masculine).

11. പാറ്റ്രാസിൻ (πατράσιν – patrásin) എന്ന പദത്തിന് “പിതാക്കന്മാർക്കു” (to the fathers) എന്നർത്ഥം: (പ്രവൃ, 7:44). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

12. പാറ്റ്രി (πατρὶ – patrì) എന്ന പദത്തിന് “അപ്പനു” (to the father) എന്നർത്ഥം: (ഫിലി, 2:22). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. പാറ്റ്രി (πατρί – patrí) എന്ന പദത്തിന് “അപ്പനോടു” (to the father) എന്നർത്ഥം: (ലൂകൊ, 15:12). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. പാറ്റ്രോസ് (πατρὸς – patròs) എന്ന പദത്തിന് “പിതാവിൻ്റെ” (of the Father) എന്നർത്ഥം: (മത്താ, 10:20). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

15. പാറ്റ്രോസ് (πατρός – patrós) എന്ന പദത്തിന് “പിതാവിൻ്റെ” (of the Father) എന്നർത്ഥം: (മത്താ, 7:21). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

◾ആത്മാവു് (Spirit) പ്ന്യൂമ (Πνεῦμα – pneuma)  
“ആത്മാവു്” (Spirit) എന്നർത്ഥമുള്ള “പ്ന്യൂമ” (Πνεῦμα – pneuma) എന്ന നപുംസകലിംഗ നാമപദം (Neuter Noun) Textus Receptus വേർഷനിൽ 350 വാക്യങ്ങളിലായി 385 പ്രാവശ്യമുണ്ട്. “പ്നെവ്മാ/പ്ന്യൂമ” (Πνεῦμα) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 11 പദങ്ങൾ കാണാം. ആത്മാവ്, പരിശുദ്ധ ആത്മാവ്, ദൈവത്തിൻ്റെ ആത്മാവ്, ക്രിസ്തുവിൻ്റെ ആത്മാവ്, മനുഷ്യൻ്റെ ആത്മാവ്, ദുരാത്മാവ്, ശ്വാസം, കാറ്റ് എന്നിങ്ങനെ ഏകവചനത്തിലും ബഹുവചനത്തിലും കാണാം:

1. പ്ന്യുമാ – Πνεῦμα – Pneûma → ആത്മാവ്
2. പ്ന്യുമാ – πνεῦμά – Pneûmá → ആത്മാവ്
3. പ്ന്യുമാ – πνεῦμα – Pneûma → ആത്മാവ് 
4. പ്ന്യുമാസിൻ – πνεύμασιν – pneúmasin → ആത്മാക്കളോട്
5. പ്ന്യുമാറ്റ – πνεύματα – pneúmata → ആത്മാക്കളെ 
6. പ്ന്യുമാറ്റി – πνεύματί – Pneúmatí → ആത്മാവിനോട്
7. പ്ന്യുമാറ്റി – πνεύματι – Pneúmati → ആത്മാവിനാൽ 
8. പ്ന്യൂമാറ്റോസ് – Πνεύματος – Pneúmatos → ആത്മാവിന്റെ
9. പ്ന്യൂമാറ്റോസ് – πνεύματός – Pneúmatós → ആത്മാവിന്റെ
10. പ്ന്യൂമാറ്റോസ് – πνεύματος – Pneúmatos → ആത്മാവിൻ്റെ 
11. പ്ന്യൂമറ്റോൺ – πνευμάτων – Pneumátōn → ആത്മാക്കളുടെ 

വിശദമായി:
1. പ്ന്യുമാ (Πνεῦμα – Pneûma) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (ലൂക്കൊ, 1:35). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

2. പ്ന്യുമാ (πνεῦμά – Pneûmá) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (ലൂക്കൊ, 1:47). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

3. പ്ന്യുമാ (πνεῦμα – Pneûma) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (മത്താ, 10:20). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

4. പ്ന്യുമാസിൻ (πνεύμασιν – pneúmasin) എന്ന പദത്തിന് “ആത്മാക്കളോടു” (to the spirits) എന്നർത്ഥം: (മർക്കൊ, 1:27). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ബഹുവചനം (Plural Neuter)

5. പ്ന്യുമാറ്റ (πνεύματα – pneúmata) എന്ന പദത്തിന് ആത്മാക്കളെ (spirits) എന്നർത്ഥം: (മത്താ, 8:16). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) നപുംസകലിംഗ ബഹുവചനം (Plural Neuter),

6. പ്ന്യുമാറ്റി (πνεύματί – Pneúmatí) എന്ന പദത്തിന് “ആത്മാവിനോടു” (to the spirits) എന്നർത്ഥം: (റോമ, 1:10). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

7. പ്ന്യുമാറ്റി (πνεύματι – Pneúmati) എന്ന പദത്തിന് “ആത്മാവിനാൽ” (By the spirit) എന്നർത്ഥം: (മത്താ, 12:28). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

8. ന്യൂമാറ്റോസ് (Πνεύματος – Pneúmatos) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (2കൊരി, 13:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

9. പ്ന്യൂമാറ്റോസ് (πνεύματός – Pneúmatós) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (1കൊരി, 6:19). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

10. പ്ന്യൂമാറ്റോസ് (πνεύματος – Pneúmatos) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (ലൂക്കൊ, 4:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

11. പ്ന്യൂമറ്റോൺ (πνευμάτων – Pneumátōn)  എന്ന പദത്തിന് “ആത്മാക്കളുടെ” (of spirits) എന്നർത്ഥം: (മർക്കൊ, 6:7). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ബഹുവചനം (Plural Neuter). 

◾പുത്രൻ (Son) ഹുയോസ് (υἱός – huiós)
“പുത്രൻ” (Son) എന്നർത്ഥമുള്ള “ഹുയോസ്” (υἱός – huiós) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 348 വാക്യങ്ങളിലായി 381 പ്രാവശ്യമുണ്ട്. “ഹുയോസ്” (υἱός) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 23 പദങ്ങൾ കാണാം: 

1. ഹുയേ – Υἱὲ – Huiè → പുത്രാ! 
2. ഹുയേ – Υἱέ – Huié → പുത്രാ! 
3. ഹുയേ – υἱὲ – huiè → പുത്രാ! 
4. ഹുയോയി – Υἱοὶ – Huioi → മക്കൾ 
5. ഹുയോയി – υἱοὶ – huioi → പുത്രന്മാർ 
6. ഹുയോയി – υἱοί – huioi → പുത്രന്മാർ 
7. ഹുയോയിസ് – υἱοῖς – huioís → മക്കളോടു
8. ഹുയോൺ – υἱὸν – huiὸn → മകനെ
9. ഹുയോൺ – υἱόν – huiόn → മകനെ
10. ഹുയോൺ – ὑιὸν – huiὸn → പത്രനെ
11. ഹുയോസ് – Υἱὸς – Huiὸs → പുത്രൻ
12. ഹുയോസ് – Υἱός – Huiós → പുത്രൻ
13. ഹുയോസ് – υἱὸς – huiὸs → പുത്രൻ
14. ഹുയോസ് – υἱός – huiós → പുത്രൻ 
15. ഹുയോസ് – ὑιὸς – huiὸs → പുത്രൻ
16. ഹുയോയു – υἱοῦ – huioû → പുത്രൻ്റെ
17. ഹുയോയു – ὑιοῦ – huioû → പുത്രൻ്റെ
18. ഹുയോയുസ് – υἱοὺς – huioús → പുത്രന്മാർ
19. ഹുയോയുസ് – υἱούς – huioύs → പുത്രന്മാർ
20. ഹുയോ – υἱῷ – huiō → പുത്രന് 
21. ഹുയോ – υιῷ – huiō → പുത്രന്
22. ഹുയോ – ὑιῷ – huiō → പുത്രന്
23. ഹുയോൺ – υἱῶν – huiōn → പുത്രന്മാരുടെ 

വിശദമായി:
1. ഹുയേ (Υἱὲ – Huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (മത്താ, 10:48). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. ഹുയേ (Υἱέ – Huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (എബ്രാ, 12:5). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

3. ഹുയേ (υἱὲ – huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (മത്താ, 8:29). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

4. ഹുയോയി (Υἱοὶ – Huioi) എന്ന പദത്തിന് “മക്കൾ” (sons) എന്നർത്ഥം: (മർക്കൊ, 3:17). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

5. ഹുയോയി (υἱοὶ – huioi) എന്ന പദത്തിന് “പുത്രന്മാർ” (children) എന്നർത്ഥം: (മത്താ, 5:9). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

6. ഹുയോയി – υἱοί – huioi) എന്ന പദത്തിന് “പുത്രന്മാർ” (children) എന്നർത്ഥം: (മത്താ, 17:26). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

7. ഹുയോയിസ് (υἱοῖς – huiois) എന്ന പദത്തിന് “മക്കളോടു” (to the children) എന്നർത്ഥം: (പ്രവൃ, 7:37). ഉദ്ദേശിക വിഭക്തിയിലുള്ള Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

8. ഹുയോൺ (υἱὸν – huion) എന്ന പദത്തിന് “മകനെ” (Son) എന്നർത്ഥം: (മത്താ, 1:21). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

9. ഹുയോൺ (υἱόν – huion) എന്ന പദത്തിന് “മകനെ” (Son) എന്നർത്ഥം: (മത്താ, 1:22). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. ഹുയോൺ (ὑιὸν – huion) എന്ന പദത്തിന് “പുത്രനെ” (Son) എന്നർത്ഥം: (പ്രവൃ, 8:37). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. ഹുയോസ് (Υἱὸς – Huios) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (യോഹ, 10:36). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. ഹുയോസ് (Υἱός – Huiós) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (പ്രവൃ, 13:33). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. ഹുയോസ് (υἱὸς – huiὸs) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (മത്താ, 3:17). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. ഹുയോസ് (υἱός – huiós) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (മത്താ, 4:3). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

15. ഹുയോസ് (ὑιὸς – huiὸs) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (ലൂക്കൊ, 9:56). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

16. ഹുയോയു (υἱοῦ – huioû) എന്ന പദത്തിന് “പുത്രൻ്റെ” (of the Son) എന്നർത്ഥം: (മത്താ, 24:27). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

17. ഹുയോയു (ὑιοῦ – huioû) എന്ന പദത്തിന് “പുത്രൻ്റെ” (of the Son) എന്നർത്ഥം: (1യോഹ, 5:13). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

18. ഹുയോയുസ് (υἱοὺς – huioús) എന്ന പദത്തിന് പുത്രന്മാർ (sons) എന്നർത്ഥം: (മത്താ, 26:37). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

19. ഹുയോയുസ് (υἱούς – huioύs) എന്ന പദത്തിന് പുത്രന്മാർ (sons) എന്നർത്ഥം: (ലൂക്കൊ, 15:11). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

20. ഹുയോ (υἱῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (മത്താ, 21:9). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

21. ഹുയോ (υιῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (വെളി, 14:14). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

22. ഹുയോ (ὑιῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (വെളി, 1:13). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

23. ഹുയോൺ (υἱῶν – huiōn) എന്ന പദത്തിന് “പുത്രന്മാരുടെ” (of sons) എന്നർത്ഥം: (മത്താ, 20:20). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine) 

മനുഷ്യൻ (Man) ആന്ത്രോപോസ് (ἄνθρωπος – anthrōpos)
“മനുഷ്യൻ” (Man) എന്നർത്ഥമുള്ള “ആന്ത്രോപോസ്” (ἄνθρωπος – anthrōpos) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 504 വാക്യങ്ങളിലായി 559 പ്രാവശ്യമുണ്ട്. “ആന്ത്രോപോസ്” (ἄνθρωπος) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 17 പദങ്ങൾ കാണാം. 

1. അന്ത്രോപെ – ἄνθρωπε – ánthrōpe → മനുഷ്യാ! 
2. ആന്ത്രോപെ – Ἄνθρωπε – Ánthrōpe → മനുഷ്യാ! 
3. അന്ത്രോപോയ് – ἀνθρωποι – anthrōpoi → ഇടയന്മാർ
4. ആന്ത്രോപോയ് – ἄνθρωποι – ánthrōpoi → മനുഷ്യർ  
5. ആന്ത്രോപോയ് – Ἄνθρωποι – Ánthrōpoi → മനുഷ്യർ
6. അന്ത്രോപോയിസ് – ἀνθρώποις – anthrōpois → മനുഷ്യർക്ക് 
7. ആന്ത്രോപോൺ – ἄνθρωπόν – ánthrōpón → മനുഷ്യനെ 
8. ആന്ത്രോപോൺ – ἄνθρωπον – ánthrōpon → മനുഷ്യനെ 
9. ആന്ത്രോപോസ് – ἄνθρωπός – ánthrōpós → മനുഷ്യൻ 
10. ആന്ത്രോപോസ് –  ἄνθρωπος – ánthrōpos → മനുഷ്യൻ 
11. ആന്ത്രോപോസ് – Ἄνθρωπός – Ánthrōpós → മനുഷ്യൻ
12. ആന്ത്രോപോസ് –  Ἄνθρωπος – Ánthrōpos → മനുഷ്യൻ 
13. ആന്ത്രോപോവ് – ἀνθρώπου – anthrōpou → മനുഷ്യന്റെ 
14. ആന്ത്രോപോവ് –  Ἀνθρώπου – Anthrōpou → മനുഷ്യന്റെ 
15. ആന്ത്രോപോവ്സ് – ἀνθρώπους – anthrōpous → മനുഷ്യരെ 
16. അന്ത്രോപോ – ἀνθρώπῳ – anthrōpō → മനുഷ്യനോട് 
17. അന്ത്രോപോൺ – ἀνθρώπων – anthrōpōn → മനുഷ്യരുടെ 

വിശദമായി:
1. അന്ത്രോപെ (ἄνθρωπε – ánthrōpe) എന്ന പദത്തിന് “മനുഷ്യാ” (O Man) എന്നർത്ഥം: (റോമ, 2:3). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. ആന്ത്രോപെ (Ἄνθρωπε – Ánthrōpe) എന്ന പദത്തിന് “മനുഷ്യാ” (O Man) എന്നർത്ഥം: (ലൂക്കൊ, 5:20). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

3. ആന്ത്രോപോയ് (ἀνθρωποι – anthrōpoi) എന്ന പദത്തിന് “ഇടയന്മാർ” (Shepherds) എന്നർത്ഥം: (ലൂക്കൊ, 2:15). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

4. ആന്ത്രോപോയ് (ἄνθρωποι – ánthrōpoi) എന്ന പദത്തിന് “മനുഷ്യർ” (men) എന്നർത്ഥം: (മത്താ, 7:12). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

5. ആന്ത്രോപോയ് (Ἄνθρωποι – Ánthrōpoi) എന്ന പദത്തിന് “മനുഷ്യർ” (Men) എന്നർത്ഥം: (ലൂക്കൊ, 18:10). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

6. അന്ത്രോപോയിസ് (ἀνθρώποις – anthrōpois) എന്ന പദത്തിന് “മനുഷ്യർക്കു” (for Men) എന്നർത്ഥം: (മത്താ, 6:5). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

7. ആന്ത്രോപോൺ – ἄνθρωπόν – ánthrōpón) എന്ന പദത്തിന് “മനുഷ്യനെ” (Man) എന്നർത്ഥം: (പ്രവൃ, 9:33). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിം ഏകവചനം (Singular Masculine)

8. ആന്ത്രോപോൺ (ἄνθρωπον – ánthrōpon) എന്ന പദത്തിന് “മനുഷ്യനെ” (Man) എന്നർത്ഥം: (മത്താ, 10:35). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

9. ആന്ത്രോപോസ് (ἄνθρωπός – ánthrōpós) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 8:9). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. ആന്ത്രോപോസ് (ἄνθρωπος – ánthrōpos) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 4:4). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. ആന്ത്രോപോസ് (Ἄνθρωπός – Ánthrōpós) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (ലൂക്കൊ, 10:30). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

12. ആന്ത്രോപോസ് (Ἄνθρωπος – Ánthrōpos) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 21:33). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. അന്ത്രോപോവ് (ἀνθρώπου – anthrōpou) എന്ന പദത്തിന് “മനുഷ്യന്റെ” (of the Man) എന്നർത്ഥം: (മത്താ, 10:36). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകൊചനം (Singular Masculine).

14. അന്ത്രോപോവ് (Ἀνθρώπου – Anthrōpou) എന്ന പദത്തിന് “മനുഷ്യന്റെ” (of the Man) എന്നർത്ഥം: (ലൂക്കൊ, 12:16). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകൊചനം (Singular Masculine).

15. ആന്ത്രോപോവ്സ് (ἀνθρώπους – anthrōpous) എന്ന പദത്തിന് “മനുഷ്യരെ” (men) എന്നർത്ഥം: +മത്താ, 5:19). പ്രതിഗ്രാഹിക വിഭക്തിയിലുള്ള വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Slural Masculine).

16. അന്ത്രോപോ (ἀνθρώπῳ – anthrōpō) എന്ന പദത്തിന് “മനുഷ്യനോടു” (to the Man) എന്നർത്ഥം: (മത്താ, 12:13). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

17. അന്ത്രോപോൺ -°(ἀνθρώπων – anthrōpōn) എന്ന പദത്തിന് “മനുഷ്യരുടെ” (of Men) എന്നർത്ഥം: (മത്താ, 10:32). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

◾മനുഷ്യൻ (Nan) അനീർ (ἀνήρ – anēr)
“മനുഷ്യൻ” (Son) എന്നർത്ഥമുള്ള “അനീർ” (ἀνήρ – anēr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 193 വാക്യങ്ങളിലായി 215 പ്രാവശ്യമുണ്ട്. “അനീർ” (ἀνήρ) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 16 പദങ്ങൾ കാണാം. മനുഷ്യൻ, പുരുഷൻ, ഭർത്താവ് എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു:

1. ആന്ദ്ര – ἄνδρα – ándra – പുരുഷനെ 
2. ആന്ദ്ര – Ἄνδρα – Ándra – ഭർത്താവിനെ 
3. ആന്ദ്രാസ് – ἄνδρας – ándras – പുരുഷന്മാരെ 
4. അന്ദ്രാസിൻ – ἀνδράσιν – andrásin – ഭർത്താക്കന്മാർക്ക്
5. ആന്ദ്രെസ് – ἄνδρες – ándres – പുരുഷന്മാർ 
6. ആന്ദ്രെസ് – Ἄνδρες – Ándres – പുരുഷന്മാരേ! 
7. അന്ദ്രി – ἀνδρὶ – andri – മനുഷ്യനോട് 
8. അന്ദ്രി – ἀνδρί – andrí – ഭർത്താവ് 
9. അന്ദ്രോസ് – ἀνδρὸς – andrὸs – പുരുഷൻ്റെ 
10. അന്ദ്രോസ് – ἀνδρός – andrós – പുരുഷൻ്റെ 
11. അന്ദ്രോൺ – ἀνδρῶν – andrôn – പുരുഷന്മാരുടെ
12. ആനെർ – ἄνερ – áner – പുരുഷാ! 
13. അനീർ – ἀνὴρ – anēr – പുരുഷൻ 
14. അനീർ – ἀνήρ – anēr – മനുഷ്യൻ 
15. അനീർ –  Ἀνὴρ – Anēr – പുരുഷൻ 
16. അനീർ –  Ἀνήρ – anēr – മനുഷ്യൻ

വിശദമായി:
1. ആന്ദ്ര (ἄνδρα – ándra) എന്ന പദത്തിന് “പുരുഷനെ” (Man) എന്നർത്ഥം: (ലൂക്കൊ, 1:34). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine)

2. ആന്ദ്ര (Ἄνδρα – Ándra) എന്ന പദത്തിന് “ഭർത്താവിനെ” (husband) എന്നർത്ഥം: (യോഹ, 4:17). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine)

3. ആന്ദ്രാസ് (ἄνδρας – ándras) എന്ന പദത്തിന് “പുരുഷന്മാരെ” (Men) എന്നർത്ഥം: (പ്രവൃ, 6:11). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine)

4. അന്ദ്രാസിൻ (ἀνδράσιν – andrásin) എന്ന പദത്തിന് “ഭർത്താക്കന്മാർക്കു” (to husbands) എന്നർത്ഥം: (എഫെ, 5:18). ഉദ്ദേശിക വിഭക്തിയിലുള്ള Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

5. ആന്ദ്രെസ് (ἄνδρες – ándres) എന്ന പദത്തിന് “പുരുഷന്മാർ” (Men) എന്നർത്ഥം: (മത്താ, 14:21). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Plural Masculine).

6. ആന്ദ്രെസ് – Ἄνδρες – Ándres) എന്ന പദത്തിന് “പുരുഷന്മാരേ” (Ye men) എന്നർത്ഥം: (പ്രവൃ, 1:12). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ബഹുവചനം (Plural Masculine)

7. അന്ദ്രി (ἀνδρὶ – andri) എന്ന പദത്തിന് “മനുഷ്യനോടു” (to the man) എന്നർത്ഥം: (മത്താ, 7:24). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

8. അന്ദ്രി (ἀνδρί – andrí) എന്ന പദത്തിന് “ഭർത്താവിനോടു” (to the Husband) എന്നർത്ഥം: (1കൊരി, 7:3). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

9. അന്ദ്രോസ് (ἀνδρὸς – andrὸs) എന്ന പദത്തിന് “പുരുഷൻ്റെ” (of Man) എന്നർത്ഥം: (യോഹ, 1:13). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. അന്ദ്രോസ് (ἀνδρός – andrós) എന്ന പദത്തിന് “പുരുഷൻ്റെ” (of Man) എന്നർത്ഥം: (പ്രവൃ, 11:12). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. അന്ദ്രോൺ – ἀνδρῶν – andrôn എന്ന പദത്തിന് “പുരുഷന്മാരുടെ” (of Men) എന്നർത്ഥം: (പ്രവൃ, 11:12). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. ആനെർ (ἄνερ – áner) എന്ന പദത്തിന് “പുരുഷാ” (O man) എന്നർത്ഥം: (1കൊരി, 7:16). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. അനീർ (ἀνὴρ – anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (യോഹ, 1:30). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

14. അനീർ (ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (ലൂക്കൊ, 8:27). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

15. അനീർ (Ἀνὴρ – Anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (പ്രവൃ, 5:1). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

16. അനീർ (Ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (പ്രവൃ, 25:14). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

❌➖➖➖➖❌➖➖➖❌

മനുഷ്യനായ ക്രിസ്തുയേശു (ánthropos Christós Iisoús):
“യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.”(മർക്കൊ, 15:39). ദൈവം മനുഷ്യനല്ല; ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ദൂതന്മാർക്കും ജെൻ്ററില്ലെന്ന് കർത്താവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; ലൂക്കൊ, 20:35-36). എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ഗ്രീക്കിലെ “ആന്ത്രോപോസ്” (ἄνθρωπος – ánthrōpós) എന്ന പദത്തിനു്, മനുഷ്യൻ (human being), വ്യക്തി (person), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ ❝Man❞ എന്നും മലയാളത്തിൽ ❝മനുഷ്യൻ❞ എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ Man എന്നതിന് രണ്ടർത്ഥമുണ്ട്: 1. മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2. പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ ❝മനുഷ്യൻ❞ (ánthrōpós) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ ❝പുരുഷൻ❞ (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:☟
ആന്ത്രോപോസ് – ἄνθρωπος – മനുഷ്യൻ – Nominative Case:
1. അന്ത്രോപോയിസ് – ἀνθρώποις – Dative Case – മത്താ, 9:8,
2. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മത്താ, 11:19,
3. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:72,
4. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:74,
5. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മർക്കൊ, 14:71,
6. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മർക്കൊ, 15:39,
7. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 7:34,
8. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:4,
9. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:6,
10. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14,
11. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14,
12. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:47,
13. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 3:27,
14. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 4:29,
15. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 5:12,
16. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 7:46,
17. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 8:40,
18. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:11,
19. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:16,
20. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:24,
21. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 10:33,
22. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:47,
23. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:50,
24. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 18:14,
25. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:17,
26. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:29,
27. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 19:5,
38. അന്ത്രോപോവ് – ἀνθρώπου – Genitive Case – പ്രവൃ, 5:28,
29. അന്ത്രോപോവ് – ἀνθρώπου – Genitive Case – റോമ, 5:15,
30. അന്ത്രോപോവ് – ἀνθρώπου – Genitive Case – 1കൊരി, 15:21,
31. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1കൊരി, 15:47,
32. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ഫിലി, 2:8,
33. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1തിമൊ, 2:6,
അനീർ – ἀνήρ – anír – പുരുഷൻ → Nominative:
34. അനീർ – ἀνὴρ – Nominative Case – യോഹ, 1:30,
35. ആന്ദ്ര – ἄνδρα – Accusative – പ്രവൃ, 2:23,
36. അന്ദ്രി – ἀνδρὶ – Dative – 2കൊരി, 11:2,
സാർക്സ് – σάρξ – sárx – ജഡം → Nominative:
37. സാർക്സ് – σὰρξ – sárx – Nominative Case – യോഹ, 1:14,
38. സാർക്സ് – σὰρξ – sárx – Nominative Case – പ്രവൃ, 2:31,
39. സാർക്ക – σάρκα – sárka Accusative Case – റോമ, 1:5,
40. സാർക്ക – σάρκα – sárka Accusative Case – റോമ, 9:5,
41. സാർക്കോസ് – σαρκὸς – sarkós – Genitive Case – റോമ, 8:3,
42. സാർക്കോസ് – σαρκὸς – sarkós – Genitive Case – കൊലൊ, 1:22,
43. സാർക്കി – σαρκί – sarki – Dative Case – 1തിമൊ, 3:16,
44. സാർക്കോസ് – σαρκός – sarkós – Genitive Case – എബ്രാ, 2:14,
45. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 3:18,
46. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 4:1,
47. സാർക്കി – σαρκὶ – sarki – Dative Case – 1യോഹ, 4:2,
48. സാർക്കി – σαρκὶ – sarki – Dative Case – 2യോഹ, 1:7,
സോമാ – σῶμα – sóma – ശരീരം → Nominative:
49. സോമാറ്റോസ് – σώματος – sómatos – Genitive Case – യോഹ, 2:21,
50. സോമാറ്റി – σώματι- sómati – Dative Case – 1പത്രൊ, 1:24.
❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞
(യോഹ. 8:40). ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവമെന്ന ഏകസാരാംശത്തിലെ തുല്യരായ മൂന്നുപേരിൽ ഒരുത്തനാണ് താനെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?

മറിയയുടെ മകൻ:
1. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16)
2. അവന്റെ അമ്മയായ മറിയ: (മത്താ, 1:18)
3. അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്താ, 1:20)
4. അവൾ ഒരു മകനെ പ്രസവിക്കും: (മത്താ, 1:21)
5. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും: (മത്താ, 1:22)
6. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല: (മത്താ, 1:25)
7. ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു: (മത്താ, 2:11)
8. ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു: (മത്താ, 2:13)
9. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:14)
10. ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു: (മത്താ, 2:19)
11. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:20)
12. അവന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:46)
13. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:47)
14. ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? (മത്താ, 13:55)
15. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:31)
16. അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:32)
17. ഇവൻ മറിയയുടെ മകനും: (മർക്കൊ, 6:3)
18. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും: (ലൂക്കൊ, 1:31)
19. എന്റെ കർത്താവിന്റെ മാതാവു: (ലൂക്കോ, 1:43)
20. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു: (ലൂക്കൊ, 2:7)
21. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
22. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
23. അവന്റെ അമ്മയായ മറിയയോടു: (ലൂക്കൊ, 2:34)
24. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
25. യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
26. അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? (ലൂക്കൊ, 2:48)
27. അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു: (ലൂക്കൊ, 2:51)
28. അവന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:19)
29. നിന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:20)
30. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു: (യോഹ, 2:1)
31. യേശുവിന്റെ അമ്മ അവനോടു: (യോഹ, 2:3)
32. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: (യോഹ, 2:5)
33. അവനും അവന്റെ അമ്മയും സഹോദരന്മാരും: (യോഹ, 2:12)
34. അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ: (യോഹ, 6:42)
35. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും: (യോഹ, 19:25)
36. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും: (യോഹ, 19:26)
37. യേശുവിന്റെ അമ്മയായ മറിയയോടും: (പ്രവൃ, 1:14).

യോസേഫിൻ്റെ മകൻ:
1. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു: (മത്താ, 1:25)
2. ഇവൻ തച്ചന്റെ മകൻ അല്ലയോ: (മത്താ, 13:55)
3. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
4. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
5. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
6. അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
7. നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു: (ലൂക്കൊ, 2:48)
8. ഇവൻ യോസേഫിന്റെ മകൻ അല്ലയോ: (ലൂക്കോ, 4:22)
9. അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ: (യോഹ, 1:45)
10. ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? (യോഹ, 6:42)

സ്ത്രീയേ, എനിക്കും നിനക്കും എന്ത്❓

☛ യേശു തൻ്റെ മാതാവിനെ സ്ത്രീയേ എന്ന് സംബോധന ചെയ്തത് സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. താൻ ദൈവമല്ല; മനുഷ്യനാണെന്ന് താൻതന്നെയും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് അവൻ തൻ്റെ മാതാവിനെ ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത്❓ [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

➦ ❝സ്ത്രീ❞ (Woman) എന്ന അർത്ഥത്തിൽ കൊയ്നേ ഗ്രീക്കിൽ (Koine Greek) ഉപയോഗിച്ചിരിക്കുന്ന ❝ഗുനേ❞ (γυνή – gynē) എന്ന സ്ത്രീലിംഗ നാമപദവും (Feminine Noun) അതിൻ്റെ വ്യത്യസ്ത വിഭക്തി രൂപങ്ങളും 221 പ്രാവശ്യമുണ്ട്. ❝ഹേ സ്ത്രീയേ/സ്ത്രീയേ❞ (Woman) എന്നർത്ഥമുള്ള ❝ഗ്യൂനൈ❞ (Γύναι, γύναι – gýnai) എന്ന സംബോധന വിഭക്തിയിലുള്ള (Vocative Case) പദം ഒൻപത് പ്രാവശ്യം കാണാം. യേശുവും ദൂതനും അപ്പൊസ്തലന്മാരും സ്ത്രീകളെ സംബോധന ചെയ്യുന്നത് ആ പദംകൊണ്ടാണ്. യേശു കനാന്യ സ്തീയെയും (മത്താ, 15:28), കൂനിയായ സ്ത്രീയെയും (ലൂക്കൊ, 13:12), അമ്മയായ മറിയത്തെയും (യോഹ, 2:4; യോഹ, 19:26), ശമര്യസ്ത്രീയെയും (യോഹ, 4:21), മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:15), പത്രൊസ് ബാല്യക്കാരത്തിയ്യും (ലൂക്കൊ, 22:57), ദൂതൻ മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:17), പൗലൊസ് പൊതുവായും (1കൊരി, 7:16) ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത് ❝ഗുനൈ❞ എന്ന പദംകൊണ്ടാണ്. ഇത് സ്ത്രീകളെ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന പദമാണ്. 

മനുഷ്യനായ ക്രിസ്തുയേശു തൻ്റെ പെറ്റമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്തത് എന്തുകൊണ്ടാണ്? ആ വേദഭാഗം ഇപ്രകാരമാണ്: “യേശു അവളോട്: ❝സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.❞ (യോഹ, 2:4). ഈ വേദഭാഗത്തെ, ❝എനിക്കും നിനക്കും തമ്മിൽ എന്ത്?❞ എന്ന പ്രയോഗം കൃത്യമല്ല. ❝തീ എമോയ് കൈ സോയ്, ഗ്യൂനൈ❞ (Τί ἐμοὶ καὶ σοί γύναι – Tee eh-moy kye soy, gýnai) എന്ന ഗ്രീക്കുപ്രയോഗത്തിന് ❝സ്ത്രീയേ, എനിക്കും നിനക്കും എന്ത്?❞ എന്ന അർത്ഥമാണ്. കത്തോലിക്കരുടെ പരിഭാഷയിൽ കൃത്യമായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: പി.ഒ.സി] കല്യാണത്തിൽ വീഞ്ഞ് പോരാതെ വന്നെങ്കിൽ, നമുക്കെന്താ അതിൽ കാര്യം എന്നാണ് ക്രിസ്തു ചോദിച്ചതിൻ്റെ സാരം. അതിൽ, അമ്മയോടുള്ള ബഹുമാനക്കുറവോ, മറ്റൊന്നുമില്ല. താൻ അങ്ങനെ പറഞ്ഞതിൻ്റെ കാരണവും പറഞ്ഞിട്ടുണ്ട്. ❝എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.❞ അതായത്, എന്തെങ്കിലും പ്രവർത്തിക്കാനുള്ള സമയം ആയിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എങ്കിലും, അമ്മയുടെ വാക്കിനെ മാനിച്ച് അവിടെ അത്ഭുതം പ്രവർത്തിച്ചതായും കാണാം. അപ്പോഴും, അമ്മയെ ❝സ്ത്രീയേ❞ എന്ന് എന്തുകൊണ്ട് സംബോധന ചെയ്തു? എന്ന ചോദ്യം അവശേഷിക്കുന്നു. ക്രിസ്തു ദൈവം ആയതുകൊണ്ടാണ് ❝സ്ത്രീയേ❞ എന്ന് വിളിച്ചതെന്ന് വിശ്വസിക്കുന്നവർ, അവൻ ജനനംമുതൽ അമ്മയെ സ്ത്രീയേ എന്നും, യോസേഫിനെ പുരുഷാ എന്നുമാണ് വിളിച്ചിരുന്നതെന്നാണ് കരുതുന്നത്. എന്നാൽ ചെറുപ്പത്തിൽ യോസേഫിനെയും മറിയയെയും അവൻ അപ്പൻ അമ്മ എന്നാണ് വിളിച്ചിരുന്നത്. അത് തെളിയിക്കുന്ന അവൻ്റെ ബാല്യകാലത്തെ ഒരു സംഭവം കൃത്യമായി ബൈബിളിൽ ഉണ്ട്. പന്ത്രണ്ടാം വയസ്സിൽ യെരൂശലേം ദൈവാലയത്തിൽവെച്ച് അവനെ കാണാതാകയും കണ്ടുകിട്ടിയപ്പോൾ, അമ്മ മകനോട് പറയുന്നത് ഇപ്രകാരമാണ്: “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.” (ലൂക്കോ, 2:48). എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് ആദ്യം മനസ്സിലാക്കുക: (2തിമൊ, 3:16). ഇനി വാക്യത്തിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: ❝അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?❞ ❝സ്ത്രീ അവനോടു❞ എന്നല്ല; ❝അമ്മ അവനോടു❞ എന്നാണ് ലൂക്കൊസ് പറയുന്നത്. ഇവിടെ ❝അമ്മ❞ (Mother) എന്ന് പറഞ്ഞിരിക്കുന്നത്, ❝മേറ്റേർ❞ (μήτηρ – mētēr) എന്ന ഗ്രീക്കുപദമാണ്. സെബെദിപുത്രന്മാരുടെ അമ്മ (മത്താ, 20:20) യാക്കോബിൻ്റെ യോസെയുടെയും അമ്മ (മത്താ, 27:56) എന്നിങ്ങനെ എല്ലാ മക്കളുടെയും അമ്മമാരെ കുറിക്കുന്ന അതേ പദമാണ് ഇവിടെയും പറഞ്ഞിരിക്കുന്നത്. എന്താണ് പറയുന്നത്: ❝മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?❞ മകൻ/സന്തതി (Son) എന്ന അർത്ഥത്തിൽ ഗ്രീക്കിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, ❝ടെക്നോൺ❞ (teknon – τέκνον) എന്നത്. ഇത്, നിർദ്ദേശിക വിഭക്തിയിയിലുള്ള (Nominative Case) പദമാണ്. സെഖര്യാവിനും എലീശബെത്തിനും സന്തതിയില്ലെന്ന് പറയുന്നത് ഈ പദംകൊണ്ടാണ്: (ലൂക്കൊ, 1:7). അതിൻ്റെ സംബോധന വിഭക്തിയിലുള്ള (Vocative Case) പദമാണ്, മകനേ!❞ എന്ന അർത്ഥത്തിൽ മറിയ ഉപയോഗിക്കുന്ന, ❝ടെക്നോൺ❞ (Τέκνον – teknon) എന്ന പദം: (ലൂക്കൊ, 2:48). വാത്സല്യത്തോടെ മകനെ സംബോധന ചെയ്യുന്ന പദമാണിത്. അടുത്തഭാഗം: ❝നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.❞ ഇവിടെ ശ്രദ്ധിക്കുക: ❝നിൻ്റെ അപ്പൻ❞ എന്നാണ് മറിയ യോസേഫിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ യോസേഫിനെ “അപ്പൻ” (Father) എന്ന് വിശേഷിപ്പിക്കുന്നത്, ❝പാറ്റേർ❞ (πατήρ – patēr) എന്ന പദംകൊണ്ടാണ്. ഈ പദം സ്വർഗ്ഗീയപിതാവിനെയും (മത്താ, 6:4), മനുഷ്യരുടെ പിതാവിനെയും (ലൂക്കൊ, 1:67) അഭിന്നമായി വിശേഷിപ്പിക്കുന്നതാണ്. അതായത്, അവൻ്റെ വളർത്തച്ഛനായ യോസേഫിനെപ്പോലും ❝അപ്പൻ❞ എന്നാണ് സംബോധന ചെയ്യുന്നതെങ്കിൽ, പെറ്റമ്മയെ എത്രയധികമായി അവൻ അമ്മയെന്ന് വിളിച്ചിരിക്കും? ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ഭാഷയിലാണെങ്കിൽ, പ്രസ്തുത വേദഭാഗം ഇപ്രകാരമായിരിക്കണം: ❝സ്ത്രീ അവനോടു: ദൈവമേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ പുരുഷനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.❞ യേശു എന്താണോ അവരെ സംബോധന ചെയ്തിരുന്നത്, അതേ ഭാഷയിലല്ലേ തിരിച്ചു പറയാൻ പറ്റുകയുള്ളൂ? തന്നെയുമല്ല, യേശു ദൈവമായിരുന്നുവെങ്കിൽ, അവനെ ❝മകനേ❞ എന്ന് സംബോധന ചെയ്യുമോ? തങ്ങളെ അവൻ്റെ ❝അപ്പനും അപ്പയും❞ എന്ന് വിശേഷിപ്പിക്കുമോ? അപ്പോൾ, യേശു തൻ്റെ ചെറുപ്രായത്തിൽ ❝അപ്പൻ അമ്മ❞ എന്നാണ് അവരെ വിളിച്ചിരുന്നതെന്ന് ഈ വേദഭാഗത്തുനിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ചെറുപ്പകാലത്ത് ദൈവമല്ലായിരുന്നവൻ പിന്നെപ്പോഴെങ്കിലും ദൈവമായെന്ന് പറയാനും പറ്റില്ല. അതിനാൽ, ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും വാദം തെറ്റാണെന്ന് മനസ്സിലാക്കാം. അവൻ്റെ അപ്പനും അമ്മയും എന്നുതന്നെയാണ് ദൈവശ്വാസീയമായ വചനത്തിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കുന്നത്. ഉദാ: (ലൂക്കൊ, 2:27; 2:33; 2:41; 2:43). യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യവും മറിയയെ യേശുവിൻ്റെ അമ്മയെന്ന് 37 പ്രാവശ്യവും യോസേഫിനെ അവൻ്റെ അപ്പനെന്ന് 10 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

അപ്പോൾ ചോദ്യം ഇതാണ്: ചെറുപ്പം മുതൽ അമ്മയെന്ന് വിളിച്ചിരുന്നവൻ, കാനാവിലെ കല്യാണത്തിന് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചത് എന്തുകൊണ്ട്? കാനാവിലെ കല്യാണത്തിനും 43 ദിവസങ്ങൾക്ക് മുമ്പ്, യോർദ്ദാനിൽവെച്ച് ഒരു സംഭവം നടന്നിരുന്നു. അന്നാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യേശുവെന്ന പാപരഹിതനായ മനുഷ്യനെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). അപ്പോഴാണ്, മറിയയുടെ മൂത്തപുത്രനായ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആയത്. എപ്പോൾ താൻ, ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയോ, അപ്പോൾ മുതലാണ് താൻ അമ്മയായ മറിയയെ സ്ത്രീയേ എന്ന് വിളിച്ചുതുടങ്ങിയത്. ദൈവത്തിൻ്റെ അഭിഷിക്തൻ സാമാന്യ ജനത്തിൽ നിന്നും വേർപെട്ടവനും ശ്രേഷ്ഠനുമാണ്. കുടുംബക്കാരോടും മറ്റുള്ളവരോടും ഒരേ സമീപനമാണ് ദൈവത്തിൻ്റെ യഥാർത്ഥ അഭിഷിക്തന് ഉണ്ടാകേണ്ടത്. അഭിഷിക്തന് സ്വന്തമെന്നും അന്യരെന്നും വേർതിരിവില്ല. ദൈവത്തെ അഥവാ, ദൈവവചനത്തെ അനുസരിക്കുന്ന എല്ലാവരും അഭിഷിക്തൻ്റെ സ്വന്തക്കാരാണ്: “അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: “എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. (മർക്കൊ, 3:33-35). അടുത്തവാക്യം: അവരോട് ക്രിസ്തു: “എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 8:21). സ്വന്തക്കാരോടും അന്യരോടുമുള്ള ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മനോഭാവം എന്താണെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽ വ്യക്തമാണ്. ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുന്നവരും ദൈവവചനം അനുസരിക്കുന്നവരുമാണ് അമ്മയും സഹോദരനും സഹോദരിയും. അല്ലാതെ, ഇന്നത്തെ വ്യാജ അഭിഷിക്തന്മാരെപ്പോലെ സ്വസ്നേഹിയും ദ്രവ്യാഗ്രഹിയും ആയിരുന്നുകൊണ്ട്, തനിക്കും കുടുംബത്തിനും വേണ്ടി അന്യായമായി സമ്പാദിച്ചു കൂട്ടുന്നവനല്ല ദൈവത്തിൻ്റെ അഭിഷിക്തൻ. യേശുവെന്ന അഭിഷിക്തൻ മറിയയെ മാത്രമല്ല, മറ്റെല്ലാവരെയും സ്ത്രീയേ എന്നാണ് അവൻ സംബോധന ചെയ്തത്. കനാന്യസ്ത്രീയേയും, കൂനിയായ സ്ത്രീയേയും, ശമര്യക്കാരത്തിയെയും, പാപിനിയായവളെയും, മഗ്ദലക്കാരത്തി മറിയയെയും സ്ത്രീയേ എന്നാണ് സംബോധന ചെയ്തത്. (മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). തന്മൂലം, താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതു മുതലാണ്, അമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിൾ വിശ്വസിക്കുന്ന ആർക്കും അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ കഴിയില്ല. മറിയയുടെ ആദ്യജാതനായി ജനിക്കുകയും ഏകദേശം മുപ്പതു വയസ്സായപ്പോൾ അഥവാ, എ.ഡി. 29-ൽ മാത്രം പ്രവചനംപോലെ, ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുകയും, മറിയ വേദനയോടെ പ്രസവിച്ചവൻ അവളെ “അമ്മേ” എന്ന് വിളിച്ചിട്ടില്ലെന്ന് പറയുകയും ചെയ്താൽ എങ്ങനെയിരിക്കും? “മറിയയുടെ മകൻ യേശുവിൻ്റെ അമ്മ” എന്നിങ്ങനെ 37 പ്രാവശ്യം എഴുതിയിരിക്കുന്നത് തെറ്റാണോ? [കാണുക: യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]

❝യേശു മറിയയുടെ മകനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ മുപ്പത്തേഴു പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. മറിയ പത്തുമാസം വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തമകനായ യേശു, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, കത്തോലിക്കരെപ്പോലെ മറിയ ദൈവമാതാവാണെന്ന് വിശ്വാസിക്കാത്തത് എന്താണ്? ക്രിസ്തു സർവ്വശക്തിയുള്ള ദൈവമാണെങ്കിൽ, കത്തോലിക്കാവിശ്വാസം എങ്ങനെ തെറ്റാകും? കത്തോലിക്കാ വിശ്വാസം തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രൊട്ടസ്റ്റൻ്റുവിശ്വാസം ഇരട്ടത്താപ്പല്ലേ?❞

ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തു സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചതെന്നാണ് ട്രിനിറ്റിയും വൺനെസ്സും പറയുന്നത്. ഒന്നാം പ്രവശ്യം കാനാവിലെ കല്യാണത്തിൽവെച്ചും രണ്ടാം പ്രാവശ്യം ക്രൂശിൽ കിടന്നുകൊണ്ടുമാണ് തൻ്റെ അമ്മയെ അവൻ സ്ത്രീയേ എന്ന് സംബോധന ചെയ്തത്. “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: “സ്ത്രീയേ, ഇതാ, നിന്റെ മകൻ” എന്ന് അമ്മയോടു പറഞ്ഞു.” (യോഹ, 19:26). രണ്ട് കള്ളന്മാരുടെ നടുവിൽ മൂന്ന് ആണികളിന്മേൽ വിവസ്ത്രനായി തൂങ്ങിക്കിടക്കുമ്പോഴാണ് അവസാനമായി അവൻ അവളെ സ്ത്രീയേ എന്ന് വിളിച്ചത്. സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് സ്ത്രീയേ എന്ന് വിളിച്ചതെങ്കിൽ, യെഹൂദന്മാർ ക്രൂശിച്ചത്, സർവ്വശക്തിയുള്ള ദൈവത്തെയാണെന്നല്ലേ ഈ വ്യാജന്മാർ പറയുന്നത്. സർവ്വശക്തിയുള്ള ദൈവത്തെ ആർക്കെങ്കിലും കൊല്ലാൻ പറ്റുമോ? ഇതൊക്കെ ദുരുപദേശമെന്ന് പറയാൻ പറ്റില്ല; പൈശാചിക ഉപദേശമാണ്. ഇതൊന്നും ഇവർ സ്വയമായി പറയുന്നതല്ല; ഇവരുടെ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പഠിപ്പിച്ചതാണ്. “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് ദൈവശാസ്ത്രത്തിൽ എഴുതിവെച്ചിട്ടുണ്ട്.” (Systematic Theology, പേജ്, 228). എന്നാൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായി തന്നെത്താൻ അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചതെന്ന് വചനം പറയുന്നു: (1തിമൊ, 2:5-6; എബ്രാ, 2:9). ദൈവശാസ്ത്രമെന്ന പൈശാചികശാസ്ത്രമാണ് ലോകത്തുനിന്ന് ആദ്യം നീക്കികളയേണ്ട പുസ്തകം. ഒന്നാമത്, ഇവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ അറിയില്ല. അതിനാൽ, ദൈവത്തിന് മാറ്റമോ, മരണമോ ഇല്ലെന്നും തന്നെത്താൻ ത്യജിച്ചുകൊണ്ട്, മനുഷ്യനായി അവതാരമെടുക്കാൻ കഴിയില്ലെന്നും അറിയില്ല. രണ്ടാമത്, ദൈവം മനുഷ്യനല്ലെന്നും ക്രൂശിക്കാൻ പറ്റിയ ഒരു ശരീരം ദൈവത്തിനില്ലെന്നും അറിയില്ല. യെഹൂദന്മാർക്ക് പിടിച്ച് ക്രൂശിക്കാൻ തക്കവണ്ണം; മാതാ അമൃതാനന്ദമയിയെയും സായി ബാബയെയും പോലുള്ള ദൈവമാണോ ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ദൈവം? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവം ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്ന ഇവരെ എങ്ങനെ തിരുത്താൻ പറ്റും? ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:26) ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും (എബ്രാ, 2:9; 1തിമൊ, 2:6 മൂന്നാം ദിവസം ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചിട്ടാണ് (പ്രവൃ, 2:24; പ്രവൃ, 10:40) മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയതെന്നും (പ്രവൃ, 2:36; പ്രവൃ, 5:31) ദൈവാത്മാവിനാൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടും വിശ്വസിക്കാത്തവരാണ്, ഇതുപോലുള്ള ദുരുപദേശങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം (Father, the only true God)]

യേശു അമ്മയെ “സ്ത്രീയേ” എന്ന് സംബോധന ചെയ്തത് ദൈവം ആയതുകൊണ്ടാണെന്ന് വൺനെസ്സും ട്രിനിറ്റിയും പറയുന്നതിൻ്റെ തെളിവ് കാണുക:

യേശു മറിയയെ സ്ത്രീയേ എന്ന് വിളിച്ചത് ദൈവം ആയതുകൊണ്ട്:

മറിയത്തിൻ്റെ മകനല്ല യേശു; യേശുവിൻ്റെ മകളാണ് മറിയ

യഹോവയും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമാണോ❓

ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്ന് കരുതുന്നവരാണ് ക്രൈസ്തവരിൽ അധികവും. എന്നാൽ ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ഏകദൈവവും ദൈവപുരുഷനായ മോശെയും പ്രവചിച്ചിട്ടുണ്ട്: (ആവ, 15:15; 15:18-19 ഉല്പ, 3:15). പുതിയനിയമത്തിൽ ആ പ്രവചനം ക്രിസ്തുവിൽ നിവൃത്തിയായതായി പറഞ്ഞിട്ടുണ്ട്: “ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം. ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ, 3:22-23 പ്രവൃ, 7:37). മോശെ തന്നെക്കുറിച്ച് പ്രവചിച്ചിരുന്ന കാര്യം ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.” (യോഹ, 5:46). എന്നാൽ യോഹന്നാൻ്റെ സുവിശേഷത്തിലെ, “ആ പ്രവാചകൻ” എന്ന പ്രയോഗം സന്ദിഗ്ധമാണ്. ഗ്രീക്ക് പരിഭാഷകളിലൊന്നും ആ പ്രയോഗം ഉള്ളതായി കാണുന്നില്ല. (യോഹ, 1:21,25; 7:40). ഇംഗ്ലീഷിലെ ഭൂരിപക്ഷം പരിഭാഷകളിലും ആ പ്രയോഗം കാണാനില്ല. 1526-ൽ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ William Tyndale Bible പരിഭാഷയിലും ആ പ്രയോഗമില്ല. KJV-യിലും ചുരുക്കം ചില ഇംഗ്ലീഷ് പരിഭാഷകളും മലയാളത്തിലെ ചില പരിഭാഷകളിലുമാണ് അതുള്ളത്. തന്നെയുമല്ല, മോശെയുടെ പ്രവചനത്തെക്കുറിച്ചോ, ഒരു പ്രവാചകനെക്കുറിച്ചോ പറയാതെ, “ആ പ്രവാചകൻ” ആണോ എന്ന് ചോദിച്ചാൽ; ഭാഷാപരമായി അത് ശരിയല്ല. അതായത്, “ആ പ്രാചകൻ ആണോ” എന്നല്ല; “നീ പ്രവാചകൻ ആണോ” എന്നാണ് പുരോഹിതന്മാരും ലേവ്യരും യോഹന്നാനോട് ചോദിക്കുന്നത്. (യോഹ, 1:21,25).

മോശെയെക്കുറിച്ച് പറഞ്ഞാൽ: മോശെ എന്ന പുരുഷൻ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). അവൻ ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനും പുരോഹിതനും ആണ്. (ആവ, 34:12; സങ്കീ, 99:6). ദൈവം മറ്റു പ്രവാചകന്മാർക്കു ദർശനത്തിൽ തന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവരോട് അരുളിച്ചെയ്കയും ചെയ്തപ്പോൾ, ദൈവം മോശെയോട് അഭിമുഖമായിട്ടും സ്പഷ്ടമായിട്ടുമാണ് സംസാരിച്ചത്. (സംഖ്യാ, 12:6-8). ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെയാണ് യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചത്. (പുറ, 33:11). “എന്റെ ദാസനായ മോശെ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു” എന്നാണ് യഹോവ അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്. (സംഖ്യാ, 12:7; എബ്രാ, 3:2). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ മോശെ നാല്പതുനാൾ യഹോവയോട് കൂടെ ആയിരുന്നതിനാൽ, അവൻ്റെ മുഖതേജസ്സ് നിമിത്തം അവൻ മൂടപടം ഇട്ടതായി പറഞ്ഞിട്ടുണ്ട്. (പുറ, 34:28-35; 1കൊരി, 3:7-13). മറുരൂപ മലയിൽവെച്ച് ക്രിസ്തുവിൻ്റെ മുമ്പിൽ മോശെയും ഏലീയാവും പ്രത്യക്ഷപ്പെടുകയുണ്ടായി. (മത്താ, 17:3). ന്യായപ്രമാണം മോശെ മുഖാന്തരമാണ് ലഭിച്ചത്. (യോഹ, 1:17). വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനാണ് മോശെ. (പ്രവൃ, 3:22; 7:22). അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്‍സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. (പ്രവൃ, 7:36). “മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.” എന്നാണ് വചനം പറയുന്നത്. (ആവ, 34:11-12). ബൈബിൾ ദൈവപുരുഷൻ (Man of God) എന്ന് ആദ്യം വിശേഷിപ്പിക്കുന്നത് മോശെയെ ആണ്. (ആവ, 33:1). ഈ മോശെയും യഹോവയായ ഏകദൈവവും പറഞ്ഞ പ്രവാചകൻ ദൈവമാണോ എന്നതാണ് നമ്മുൾ ചിന്തിക്കുന്ന വിഷയം. അവർ പ്രവചിച്ച പ്രവാചകൻ ക്രിസ്തു ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മോശെയുടെ വാക്കുകളിലുള്ള ആദ്യപ്രവചനം ഇപ്രകാരമാണ്: “നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). യഹോവയുടെ വാക്കുകൾ ഇപ്രകാരമാണ്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). രണ്ട് വേദഭാഗങ്ങളും പരിശോധിച്ചാൽ അഞ്ച് കാര്യങ്ങൾ കാണാം. 1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്. 2. അവൻ മോശെയെപ്പോലെ ഒരുവനാണ്. 3. അവൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്. 4. ദൈവം കല്പിക്കുന്ന വചനങ്ങളാണ് അവൻ സംസാരിക്കുന്നത്. 5. അവൻ്റെ വചനം കേൾക്കാത്തവർ ശിക്ഷിക്കപ്പെടും. നമുക്ക് ഓരോന്നു പരിശോധിക്കാം:

1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്: “നിന്റെ ദൈവമായ യഹോവ നിനക്ക് ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. പൂരോഹിതന്മാരെപ്പോലെ, പ്രവാചകന്മാരുടെ ഒരു ഇടമുറിയാത്ത പരമ്പര ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിൻ്റെ അരുളപ്പാടുകൾ നിസംങ്കോചം വിളിച്ചുപറയാൻ ദൈവം കാലാകലങ്ങളിൽ തിരഞ്ഞെടുത്ത് നിയമിക്കുന്നവരാണ് പ്രവാചകന്മാർ. ബൈബിളിലെ എല്ലാ പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. “യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.”  (യിരെ, 25:4). അതുപോലെ, ക്രിസ്തുവും ദൈവത്താൽ അയക്കപ്പെട്ടവനാണ്: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 15:24. ഒ.നോ: യോഹ, 3:34; 6:57). ക്രിസ്തു നയീൻ പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നത് കണ്ട് യെഹൂദന്മാരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “എല്ലാവർക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു.” (ലൂക്കൊ, 7:16). “പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ” എന്നാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്. (ലൂക്കൊ, 24:19. ഒ.നോ: യോഹ, 4:19; 7:40; പ്രവൃ, 3:22; 7:37). ചിലർ കരുതുന്നപോലെ, ദൈവപുത്രനായ ക്രിസ്തു ദൈവത്തോട് സമനായ ദൈവം ആയിരുന്നെങ്കിൽ, ഒരു പ്രവാചകനെ ഞാൻ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരുമെന്ന് ദൈവവും, ഒരു പ്രവാചകനെ ദൈവം നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് മോശെയും പറയുമായിരുന്നില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവം എഴുന്നേല്പിച്ചു അല്ലെങ്കിൽ, അയച്ചു എന്ന് പറഞ്ഞാൽ, അത് ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതല്ല. എഴുന്നേറ്റ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, മറ്റൊരു ദൈവം അവനെ എഴുന്നെല്പിക്കേണ്ട യാതൊരു ആവശ്യവുമില്ല. ദൈവം നിങ്ങളുടെ മദ്ധ്യേ എഴുന്നേല്ക്കും എന്ന് മാത്രമേ പറയേണ്ടതുള്ളു. ഒരു ദൈവം മറ്റൊരു ദൈവത്തെ എഴുന്നേല്പിക്കും എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. പ്രവാചകൻ മോശെയെപ്പോലെ ഒരുവനാണ്: ആവർത്തനം 18:15-ൽ “എന്നെപ്പോലൊരു പ്രവാചകൻ” എന്ന് മോശെയും 18:18-ൽ “നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്ന് യഹോവയും പറയുന്നത് കാണാം. ക്രിസ്തു ദൈവത്തോട് സമനായ നിത്യദൈവമാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. എന്നാൽ ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നാണ് ഒന്നാം കല്പനമുതൽ യഹോവ ആവർത്തിച്ചു പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും യഹോവയായ ഏകദൈവം പറയുന്നു. (യെശ, 40:25; 46:5). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ദൈവത്തിനു സമനായും സദൃശനായും ആരുമില്ലെന്ന് പഴയനിയമ ഭക്തന്മാരും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (1രാജാ, 8:23; സങ്കീ, 35:10; 40:5; 71:19; 89:6; യെശ, 40:18). താനല്ലാതെ മറ്റൊരു ദൈവമില്ലെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും ദൈവംതന്നെ പറഞ്ഞിരിക്കെ, അയക്കപ്പെട്ട പ്രവാചകൻ ദൈവമല്ലെന്ന് ആർക്കും മനസ്സിലാകും. ട്രിനിറ്റി കരുതുന്നപോലെ, ക്രിസ്തു ദൈവത്തോടു തുല്യനായ ദൈവമാണെന്ന് സമ്മതിച്ചാൽത്തന്നെ, ആ ദൈവം എങ്ങനെ മനുഷ്യനായ മോശെയ്ക്ക് തുല്യനാകും? ദൈവമാണങ്കിൽ, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. അവൻ്റെ ഒത്തിരി വിശേഷണങ്ങൾ മുകളിൽ നാം കണ്ടതാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനായാലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? എഴുന്നേല്പിക്കുന്ന പ്രവാചകൻ ദൈവം ആണെങ്കിൽ അഥവാ, ദൈവം ദൈവത്തെയാണ് എഴുന്നേല്പിക്കുന്നതെങ്കിൽ; എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്യുകവഴി താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആയില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമാണെന്ന് കരുതാൻ ഒരു ന്യായവുമില്ല.

ഇനി, മോശെയുടെ കാര്യമെടുക്കാം: 1. യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ദൈവം ഒരു സ്നേഹിതനോട് എന്നപോലെ, അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനാണ് മോശെയെന്ന് മുകളിൽ നാം കണ്ടതാണ്. മോശെ പ്രവചിച്ച പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും യഹോയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവൻ ഒരിക്കലും പറയില്ലായിരുന്നു. “എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തൻ” എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ മോശെയ്ക്ക് എങ്ങനെ കള്ളം പറയാൻ കഴിയും? തന്മൂലം, മോശെ പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 2. എന്നെപ്പോലെ ഒരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞത്. (ആവ, 18:15). താൻ പറഞ്ഞ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നില്ല. മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? ദൈവം ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ്. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, തന്നെപ്പോലൊരു പ്രവാചകനെന്ന് മോശെ പറഞ്ഞവൻ ദൈവമല്ലെന്ന് വ്യക്തമാണ്. 3. എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്വുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). ഇനി, ക്രിസ്തു പറയുന്നത് നോക്കൂക: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. തന്മൂലം, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുന്നതും, എന്നെപ്പോലോലൊരു പ്രവാചകനെന്ന് മോശെ പറയുന്നതും ദൈവത്തെക്കുറിച്ചല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. 

3. പ്രവാചകൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്: “ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ അഥവാ, യിസ്രായേലിൻ്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. ഇത്, ദൈവവും മോശെയും ഒരുപോലെ പറയുന്ന കാര്യമാണ്. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ഒരു പ്രവാചകനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ല; യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേ നിന്ന് എഴുന്നേല്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും മോശെയുടെയും വാക്കുകൾപോലെ, യിസ്രായേൽ രാജ്യത്ത്, യെഹൂദാ ഗോത്രത്തിലെ മറിയ എന്ന കന്യകയുടെ മൂത്ത മകനായാണ് യേശു ജനിച്ചത്. (മീഖാ, 5:2-3; മത്താ, 1:25; ലൂക്കൊ, 2:5-7,23; റോമ, 9:5; ഗലാ, 4:4). ദൈവവും മോശെയും പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, ദൈവം സ്വർഗ്ഗത്തിൽനിന്ന് വരുമെന്നല്ലാതെ, യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്ന് എഴുന്നേല്ക്കും എന്ന് പറയുമായിരുന്നോ? ദൈവത്തെ ഒരു മനുഷ്യസ്ത്രീക്ക് പ്രസവിക്കാൻ കഴിയുമായിരുന്നോ? ഒരു മനുഷ്യസ്ത്രീ ദൈവത്തെ പ്രസവിച്ചു എന്ന് പറഞ്ഞാൽ; ആ ദൈവത്തിന് മാതാ അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? പുതിയനിയമത്തിൽ, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി പണ്ഡിതന്മാൻ പറയുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് പറയുന്നതുതന്നെ ഭോഷത്വമാണ്. ഇനി, വചനവിരുദ്ധമായി അങ്ങനെ വിശ്വസിച്ചാൽത്തന്നെ, മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനു തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനീമായ ദൈവത്തിന് എങ്ങനെ കന്യകയുടെ ഉദരത്തിൽ ശിശുവായി മാറാൻ കഴിയും? (മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). തന്നെയുമല്ല, സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. മാറ്റമില്ലാത്ത ദൈവത്തിനു അവതാരം സാദ്ധ്യവുമല്ല. എന്നാൽ, പൈതലിനെ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതാണെന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:20; 2:21). ഉല്പാദിപ്പിക്കുക എന്നാൽ; ഉരുവാക്കുക അഥവാ, പുതുതായൊന്ന് ഉളവാക്കുക എന്നാണ് അർത്ഥം. അവൻ സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ട ദൈവം ആണെങ്കിൽ, പിരിശുദ്ധാത്മാവ് അവനെ എന്തിന് ഉല്പാദിപ്പിക്കണം? ദൈവത്തെ എങ്ങനെ ഉല്പാദിപ്പിക്കും? ഒരു ദൈവത്തെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചു എന്ന് വിശ്വസിക്കുന്നതിൽപരം ദൈവദൂഷണം എന്താണ്? അപ്പോൾ, ദൈവം തൻ്റെ പുത്രനെ അയച്ചു എന്ന് പറഞ്ഞാൽ; അതിൻ്റെ അർത്ഥം എന്താണ്? അത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ആത്മീയ പ്രയോഗമാണ്. അതിന് വല്ല തെളിവും ബൈബിളിലുണ്ടോ? ഉണ്ട്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽനിന്ന് എഴുന്നേല്പിച്ചതാണ്. പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ആരെങ്കിലും ചോദിച്ചാൽ, അതിൻ്റെ ഉത്തരമാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ചവനും ന്യായപ്രമാണത്തിലെ ആദ്യത്തെ പ്രവാചകനുമായ മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട യേശുവും ഒരു മനുഷ്യനായിരുന്നു. പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. എല്ലാവരും ഒരുപോലെ ഭൂമിയിൽനിന്ന് എഴുന്നേറ്റവരുമാണ്. അതിനാൽ, യഹോവയായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. പ്രവാചകൻ സംസാരിക്കുന്നത് യഹോവ കല്പിക്കുന്ന അവൻ്റ വചനങ്ങളാണ്. “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” പുതിയനിയമത്തിൽ, യേശു ഇപ്രകാരം പറയുന്നത് കാണാം: “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (യോഹ, 8:28). അടുത്തവാക്യം: “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, സ്വയമായി സംസാരിക്കാനുള്ള അവകാശം പോലുമില്ലാത്ത ഒരു അടിമ ദൈവം ആണെന്ന് പറയേണ്ടിവരും. അടുത്തവാക്യം: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). അടുത്തവാക്യം: “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30). ഇത്, ദൈവം എഴുന്നേല്പിച്ച ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം എഴുന്നേല്പിച്ചത് അഥവാ, അയച്ചത് ദൈവത്തെയാണെങ്കിൽ, ആ ദൈവത്തിന് ഒന്നും ചെയ്യാൻ സ്വാന്ത്ര്യമില്ലാത്ത ദൈവമാണെന്ന് പറയേണ്ടിവരും. ക്രിസ്തു, ദൈവമാണെന്ന് പറയുന്നവർക്ക് ദൈവമെന്ന പദത്തിൻ്റെ അർത്ഥംപോലും അറിയില്ലെന്നുവേണം മനസ്സിലാക്കാൻ. പിതാവു എന്നെക്കാൾ വലിയവനാണെന്നും എല്ലാവരിലും വലിയവനാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 14:28; 10:29). പിതാവ് എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, അയക്കപ്പെട്ടവൻ ദൈവത്തോട് സമനായ ദൈവം ആണെങ്കിൽ, ആ ദൈവത്തെക്കാൾ വലിയവനായ ഒരു പിതാവ് ഉണ്ടാകുക സാദ്ധ്യമല്ല. പിതാവ് തൻ്റെ ദൈവമാണെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ദൈവം അഥവാ, തെയോസ് (theos) എന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവ് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇനി, ദൈവത്തിനുമീതെ ഒരു ദൈവമുണ്ടാകണമെങ്കിൽ, അവൻ സത്യദൈവം ആയിരിക്കില്ല; വ്യാജദൈവം ആയിരിക്കണം. ക്രിസ്തുവിനെ വ്യാജദൈവം ആക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ തന്ത്രമാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ അവൻ നുഴയിച്ചുകയറ്റിയ ത്രിമൂർത്തി ബഹുദൈവവിശ്വാസം. തന്മൂലം, യഹോവയായായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവം അല്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

5. പ്രവാചകൻ്റെ വചനം കേൾക്കാത്തവൻ ശിക്ഷിക്കപ്പെടും: “അവന്റെ വചനം നിങ്ങൾ കേൾക്കേണം” എന്ന് മോശെയും, “എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും” എന്ന് യഹോവയും പറയുന്നതായാണ് എബ്രായ ബൈബിളിൽ കാണുന്നത്. എന്നാൽ “ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നാണ് പുതിയനിയമത്തിൽ കാണുന്നത്. (പ്രവൃ, 3:23). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ നിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്.  “പ്രവാചകൻ്റെ വാക്ക് ആരെങ്കിലും കേൾക്കാതിരുന്നാൽ ഞാൻ അവനോട് പ്രതികാരം ചെയ്യും (I will take vengeance on him) എന്നാണ് അതിലുള്ളത്.  അതിനെയാണ്, ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും എന്ന് പുതിയനിയമത്തിൽ  പരിഭാഷ ചെയ്തിരിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷം അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). വാക്യത്തിൻ്റെ ആദ്യഭാഗം: പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടെന്നാണ്. അതായത്, ദൈവപുത്രനായ ക്രിസ്തുവിനെ സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും വേണം. എന്തെന്നാൽ, ദൈവം ക്രിസ്തുവിലൂടെയാണ് മാനവരാശിയുടെ രക്ഷ ഒരുക്കിയിരുക്കുന്നത്. അക്കാര്യം അനേകം വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 3:15-18; 20:31). അടുത്തഭാഗം: പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ. പുത്രൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളും, സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും അനുസരിക്കുകയും വേണം. ദൈപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന മുഖ്യ കല്പനയാണ്. ഒന്നിനെക്കുറിക്കുന്ന എഹാദ് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കു പദത്തിനും ബഹുത്വമുണ്ടെന്ന് പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി പണ്ഡിതന്മാർ, എന്നാൽ, ആ ദുരുപദേശത്തെ ക്രിസ്തുവിൻ്റെ സാന്നിധ്യത്തിൽ ഒരു യെഹൂദാ ശാസ്ത്രി ഖണ്ഡിക്കുന്നതും, ക്രിസ്തു അതിനെ അംഗീകരിക്കുന്നതും കാണാം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും മൂന്നുനേരം ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. (സങ്കീ, 55:17). പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; അവൻ അല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ട്രിനിറ്റി പഠിപ്പിക്കുംപോലെ, എഹാദിനും ഹെയ്സിനും ബഹുത്വം ഉണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് താൻ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞ ശാസ്ത്രിയെ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ? യഥാർത്ഥത്തിൽ, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന് പഠിപ്പിച്ച ക്രിസ്തുനെ ട്രിനിറ്റി അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. പിന്നെങ്ങനെയാണ് നിത്യജീവൻ പ്രാപിക്കുന്നത്? പുത്രനിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ; അവൻ പറയുന്നതെല്ലാം വിശ്വസിക്കണ്ടേ?

ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16NIV  Study BibleBGBNestle 1904SBLGNTWH1881WHNA27Tischendorf 8thOGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:21തിമൊ, 3:161കൊരി, 2:7  യിരെ, 10:101പത്രൊ, 1:20).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 → എബ്രാ, 10:5യെശ, 7:14  മത്താ, 1:21ഉല്പ, 3:15 → എബ്രാ, 2:14-15ആവ, 18:1518:18  സങ്കീ, 49:7-9 എബ്രാ, 2:12; മത്താ,1:181:20; 1:352:21; യോഹ, 8:40; 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:21തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ, 8:40), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

☛ ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: ❝പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.❞ (എബ്രാ, 11:25-26). ➟ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചി രിക്കുന്ന ഒരു വേദഭാഗമാണിത്. ➟ഈ വാക്യപ്രകാരം, ദൈവപുത്രനായ യേശുവിൻ്റെ നിന്ദയാണ് മോശെ വലിയ ധനമായി എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. ➟എന്നാൽ എബ്രായ ലേഖകൻ, യേശുവിനെക്കുറിച്ചല്ല; മോശെ എന്ന ക്രിസ്തുവിനെക്കുറിച്ചാണ് (അഭിഷിക്തൻ) പറയുന്നത്. ➟എബ്രായർ പതിനൊന്നിലെ വിഷയം യേശുക്രിസ്തുവല്ല; വിശ്വാസവീരന്മാരും അവരുടെ വിശ്വാസത്തിൻ്റെ തീക്ഷ്ണതയുമാണ്. ➟എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ചോദിച്ചാൽ: ❛ദൈവപുത്രൻ❜ (Son of God) എന്നുപറഞ്ഞാലും ❛ക്രിസ്തു/മശീഹ❜ (Christ/Messiah) എന്നു പറഞ്ഞാലും യേശു മാത്രമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. ➟ബൈബിളിൽ, ദൂതന്മാരും മനുഷ്യരുമായി അനേകം ദൈവപുത്രന്മാരും ക്രിസ്തുക്കളുമുണ്ട്. ➟പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. [കാണുക: മശീഹമാർ]. ➟മറ്റൊരു വിഷയം: ❛മശീഹ❜ (Mashiach) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ എല്ലായിടത്തും ❛അഭിഷിക്തൻ❜ (Anointed) എന്ന് പരിഭാഷ (Translation) ചെയ്താണ് ചേർത്തിരിക്കുന്നത്. ഇംഗ്ലീഷിൽ രണ്ടിടത്ത് ❛the Messiah❜ എന്ന് ലിപ്യന്തരണം ചെയ്തിട്ടുണ്ട്: Dan, 9:25; 9:26. ➟എന്നാൽ പുതിയനിയമത്തിൽ ❛ക്രിസ്തോസ്❜ (christos) എന്ന ഗ്രീക്കുപദത്തെ ❛അഭിഷിക്തൻ❜ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ❛ക്രിസ്തു❜ (Christ) എന്ന് ലിപ്യന്തരണം (Transliteration) ചെയ്താണ് ചേർത്തിരിക്കുന്നത്. അതിനാൽ ❛ക്രിസ്തു❜ എന്ന് കാണുന്നതൊക്കെ, യേശു ആണെന്ന് പലരും കരുതുന്നു.
➦ അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ❛ക്രിസ്തു❜ (അഭിഷിക്തൻ) യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. ➟അവിടെ ❝അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി❞ എന്നാണ് പരിഭാഷ ചെയ്തിരുന്നതെങ്കിൽ, അത് മോശെയാണെന്ന് മനസ്സിലാകുമായിരുന്നു. ➟എന്നാൽ ❛ക്രിസ്തോസ്❜ എന്ന ഗ്രീക്കുപദത്തെ ❛അഭിഷിക്തൻ❜ എന്ന് പരിഭാഷ ചെയ്യാതെ, ❛ക്രിസ്തു❜ എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ➟ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: ❝പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.❞ (എബ്രാ, 11:25-26). ➟മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ➟ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ➟ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. ➟അല്ലാതെ, പിന്നെയും ആയിരത്തഞ്ചൂറ് വർഷങ്ങൾക്കുശേഷം ജനിച്ച യേശുവിൻ്റെ നിന്ദയല്ല അവൻ ധനമായി എണ്ണിയത്. 
☛ പ്രസ്തുത വാക്യത്തിലെ അഭിഷിക്തൻ (ക്രിസ്തു) യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്:
❶ ❛ക്രിസ്തു❜ എന്നാൽ, അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. ➟യേശു എന്നു പേരുള്ള മനുഷ്യൻ യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ചപ്പോഴാണ് അഭിഷിക്തൻ (ക്രിസ്തു) ആയത്: (യോഹ, 9:11 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ പ്രഥമശുശ്രൂഷയിൽ തൻ്റെ അഭിഷേകത്തെക്കുറിച്ചുള്ള യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അഭിഷേകം പ്രാപിച്ച് ❛ക്രിസ്തു❜ (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യേശുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യെശ, 61:1; ലൂക്കൊ, 4:16-21). ➟എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ച് ❛ക്രിസ്തു❜ (അഭിഷിക്തൻ) ആയവൻ്റെ നിന്ദ, അതിനും ആയിരത്തി അഞ്ചൂറ് വർഷംമുമ്പ് മോശെ എങ്ങനെ ധനമായെണ്ണും❓
❷ പഴയനിയമത്തിൽ യേശുവെന്ന വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; 1:35), പ്രവാചകത്വം (ആവ, 18:18), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟പ്രവചനമെന്നാൽ ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം 3,755-ലാണ് (ബി.സി. 6) യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലാണ് അവനെക്കുറിച്ചുള്ള ആദ്യപ്രപ്രവചനം നിവൃത്തിയായത്: (മീഖാ, 5:2 ⁃⁃ ലൂക്കൊ, 2:5-7). ➟എ.എം 3,755-ൽ പ്രവചന നിവൃത്തിയായി ജനിച്ച വ്യക്തിയുടെ നിന്ദ, ഏകദേശം എ.എം. 2,255-ൽ മോശെ ധനമെന്ന് എണ്ണുന്നത് എങ്ങനെയാണ്❓
❸ അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ➟പേർ പറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ (ക്രിസ്തുക്കൾ) ബൈബിളിൽ ഉണ്ട്; അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ➟ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). അതിനാൽ അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. ➟ദൈവത്താൽ അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. യേശുവും ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതുകൊണ്ടാണ്,അഭിഷേകം ആവശ്യമായി വന്നത്: ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഈ വസ്തുത നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും നന്നായറിയാം. ➟തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ❓ [കാണുക: അഭിഷേകദാതാവും അഭിഷിക്തനും].
❹ യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:2-3; 22:20; ആവ, 3:24; 4:35; 5:6-7; 6:4; 32:12; 32:38; 33:26). ➟❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39). ➟യഹോവയല്ലാതെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ലെന്ന് പഠിപ്പിച്ച മോശെ, യഹോവയുടെ നിന്ദയല്ലാതെ ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ❓
❺ ❛എന്നെപ്പോലെ പ്രവാചകൻ❜ എന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. (ആവ, 18:15പ്രവൃ, 3:22; 7:37). ➟പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19 ⁃⁃ പ്രവൃ, 3:22; 7:22). ➟തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവിൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ❓ [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]
❻ ❝നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,❞ (1പത്രൊ, 1:10-11). ➟ഈ വേദഭാഗത്ത്, പ്രവാചകന്മാരിലുള്ള ❝ക്രിസ്തുവിൻ ആത്മാവിനെയും, യേശുവെന്ന ക്രിസ്തുവിനെയും❞ വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ അഥവാ, ക്രിസ്തുക്കളായ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ (അഭിഷിക്തൻ്റെ) ആത്മാവിലാണ്, യേശുവെന്ന ക്രിസ്തുവിനു് വരേണ്ട കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. ➟അല്ലാതെ, ഈ വാക്യത്തിലെ രണ്ട് ക്രിസ്തുവും യേശുവല്ല. അതിനാൽ ക്രിസ്തു എന്ന് കാണുന്നതെല്ലാം യേശു ആണെന്ന് ധരിക്കരുത്. [കാണുക: ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല].
❼ യേശു ലോകസ്ഥാപനംമുതൽ കഷ്ടം അനുഭവിച്ചവനല്ല; ലോകാവസാനത്തിലാണ് സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ അവൻ പ്രത്യക്ഷനായതെന്നാണ് എബ്രായലേഖകൻ പറയുന്നത്: (എബ്രാ, 9:26). ➟അപ്പോഴാണ് അവൻ നിന്ദ അനുഭവിച്ചതും: (യെശ, 53:3; മത്താ, 27:44). ➟ആ നിന്ദയെങ്ങനെ ഒന്നര സഹസ്രാബ്ദംമുമ്പ് മോശെയുടെ ധനമായിമാറും❓ ➟തന്മൂലം, എബ്രായലേഖകൻ പറയുന്ന ക്രിസ്തു (അഭിഷിക്തൻ) യേശുവല്ല; മോശെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟മോശെ പ്രവാചകനും (ആവ, 18:15; 18:18; പ്രവൃ, 3:22; 7:37) പുരോഹിതനുമാണ്. (സങ്കീ, 99:6). 
☛ പഴയനിയമത്തിൽ ❛അഭിഷിക്തൻ❜ (Anointed) എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല. ➟മോശെയുടെ കാലത്ത് അവനെ തൈലംകൊണ്ട് അഭിഷേകം ചെയ്യിക്കാൻ മറ്റൊരു അഭിഷിക്തൻ ഇല്ലായിരുന്നു. ➟എന്നാൽ മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: ❝അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.❞ (സംഖ്യാ, 11:16-17). ➟ദൈവം മോശെയെ തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. ➟അടുത്തവാക്യം നോക്കുക: ❝എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.❞ (സംഖ്യാ, 11:25). ➟മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. ➟തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. ➟അതുകൊണ്ടാണ്, മോശെ ദൈവത്തിൻ്റെ ❛ക്രിസ്തു❜ (അഭിഷിക്തൻ) ആണെന്ന് എബ്രായലേഖകൻ പറയുന്നത്. ➟❝യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല❞ എന്നാണ് പഴയനിയമം പറയുന്നത്: (ആവ, 34:12). ➟❝മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു❞ എന്ന് പുതിയനിയമവും വ്യക്തമാക്കുന്നു: (പ്രവൃ, 7:22). ➟മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). ➟ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: ❝എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.❞ (സംഖ്യാ, 12:7). ➟എബ്രായലേഖകനും അക്കാര്യം പറഞ്ഞിട്ടുണ്ട്: [എബ്രാ, 3:2; 3:5). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

ആരെയാണ് ആരാധിക്കേണ്ടത്❓

ദൈവപുത്രനായ യേശു യേശുവിനെ നമസ്കരിച്ചതായി പറഞ്ഞിരിക്കയാൽ അവൻ ആരാധനയ്ക്ക് യോഗ്യനാണെന്നും അവൻ ആരാധന സ്വീകരിച്ചതായും പലരും വിശ്വസിക്കുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും തമ്മിൽ വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പഴയപുതിയനിയമങ്ങളിൽ ആരാധനയെ കുറിക്കുന്ന പല പദങ്ങളുണ്ട്. പഴയനിയമത്തിൽ ആരാധിക്കുക, നമസ്കരിക്കുക, കുനിയുക, കുമ്പിടുക എന്നീ അർത്ഥങ്ങളിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്, “ഷാഹാ” (shaha) എന്നൊരു പദമാണ്. 175 പ്രാവശ്യം “ഷാഹാ” ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, ഉല്പത്തി 18:2-ലാണ്. “സെഗേദ്” (segeed) എന്ന മറ്റൊരു പദം 12 പ്രാവശ്യമുണ്ട്. (ദാനീ, 2:46). പുതിയനിയമത്തിൽ ആരാധിക്കുക, നമസ്കരിക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പല പദങ്ങളുണ്ട്. അതിൽ, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായും നന്ദിസൂചകമായും നമസ്കരിക്കുന്നതിനും ഉപയോഗിച്ചിരിക്കുന്നത്, “പ്രോസ്കുനിയൊ” (proskyneo) എന്ന പദമാണ്. 60 പ്രാവശ്യം ആ പദം ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, മത്തായി 2:2-ലാണ്. ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന “ലാത്രൂവോ” (latreuo) എന്ന പദം 21 പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം മത്തായി 4:10-ലാണ്. ഇതാണ് അരാധയെക്കുറിക്കുന്ന പുതിയനിയമത്തിലെ പ്രധാന പദങ്ങൾ. സത്യവേദപുസ്തകത്തിൽ, “പ്രോസ്കുനിയൊ” എന്ന പദത്തെ നമസ്കാരം എന്നാണ് കൂടുതലും പരിഭാഷ ചെയ്തിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവിനെ അനേകർ നമസ്കരിച്ചതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവൻ്റെ ജനനത്തിൽ: വിദ്വാന്മാരും, (മത്താ, 2:11), ശുശ്രൂഷയിൽ: കുഷ്ഠരോഗിയും (മത്താ, 8:2), പ്രമാണിയും (മത്താ, 9:18), ശിഷ്യന്മാരും (മത്താ, 14:33), കാനാന്യ സ്ത്രീയും (മത്താ, 15:25), സെബെദി പുത്രന്മാരുടെ അമ്മയും (മത്താ, 20:20), ഭൂതഗ്രസ്തനും (മർക്കൊ, 5:6), പിറവിക്കുരുടനും (യോഹ, 9:38) യേശുവിനെ നമസ്കരിച്ചതായി കാണാം. എന്നാൽ, ദൈവികമായ ആരാധന ക്രിസ്തു സ്വീകരിച്ചതായി എവിടെയും കാണുന്നില്ല. അതിൻ്റെ ചില തെളിവുകൾ നമുക്ക് നോക്കാം:

1️⃣ സത്യവേദപുസ്തകത്തിൽ പ്രധാനമായും നമസ്കാരം എന്ന് പരിഭാഷ ചെയ്തിരിക്കുന്ന “ഷാഹാ” (shaha) എന്ന എബ്രായ പദം, ദൈവത്തെ ആരാധിക്കുന്നതിനും അഭിഷിക്തരായ രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി ബഹുമാനിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത് കാണാം: ലോത്ത് ദൂതന്മാരെയും (ഉല്പ, 10:1), അബ്രാഹാം ഹിത്യരെയും (ഉല്പ,23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7), സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) ആചാരപരമായും നന്ദിസൂചകമായി നമസ്കരിച്ചതിന്, “ഷാഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും “ഷഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), ക്രിസ്തുവിന് പടയാളികൾ പരിഹസിച്ച് നമസ്ക്കരിച്ചതിനും (മർക്കൊ, 15:19), ഉപമയിലെ മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), മഹാസർപ്പത്തെയും (വെളി, 13:4), മൃഗത്തെയും (വെളി, 13:4,8,12; 14:9,11), പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും “പ്രോസ്കുനിയൊ” (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പത്രൊസിനെ കൊർന്നേല്യൊസ് നമസ്കരിച്ചതും (പ്രവൃ, 10:25), ദൂതനെ യോഹന്നാൻ നമസ്കരിച്ചതും (വെളി, 22:8) ഈ പദംകൊണ്ടാണ്. അതായത്, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായും നന്ദിസൂചകമായി ബഹുമാനിക്കുന്നതിനും ബൈബിളിൽ ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനു് നമസ്കാരം എന്നാണ് സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്. തന്മൂലം, നമസ്കരിച്ചു എന്ന് പറഞ്ഞിരിക്കുന്ന കാരണത്താൽ ആരും ദൈവമാകില്ല. നമസ്കരിക്കപ്പെട്ടവരൊക്കെ ദൈവങ്ങളാകുമെങ്കിൽ, പത്തുനൂറ്റമ്പത് ദൈവങ്ങളെങ്കിലും ബൈബിളിലുണ്ടാകും.

ആരാധനയും നമസ്കാരവും:
➦ ❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) എന്ന എബ്രായ പദവും ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന ഗ്രീക്കുപദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിലും (𝐋𝐗𝐗) ദൈവത്തെ ആരാധിക്കാനും ദൂതന്മാരെ നമസ്കരിക്കാനും മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. ❶ദൈവം: (ഉല്പ, 24:26; ഉല്പ, 24:48; ഉല്പ, 24:52; പുറ, 34:8; 1ശമൂ, 15:31; 2ശമൂ, 12:20). ❷ദൂതന്മാർ: (ഉല്പ, 19:1). ❸മനുഷ്യർ: (ഉല്പ,23:7; ഉല്പ, 33:3; ഉല്പ, 33:6; ഉല്പ, 33:7; ഉല്പ, 37:10; ഉല്പ, 42:6; ഉല്പ, 43:26). ❹രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21). ➟𝗟𝗫𝗫-ൽ പ്രധാനമായും ❛𝗽𝗿𝗼𝘀𝗲𝗸𝘆𝗻𝗲𝘀𝗲𝗻❜ എന്ന പ്രഥമപുരുഷ ഏകവചന ക്രിയാപദമാണ് (𝐓𝐡𝐢𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) കാണുന്നത്. ➟അതിൻ്റെ അർത്ഥം: ❛അവൻ ആരാധിച്ചു/നമസ്കരിച്ചു/വണങ്ങി❜ (𝐇𝐞 𝐰𝐨𝐫𝐬𝐡𝐢𝐩𝐩𝐞𝐝/𝐝𝐢𝐝 𝐨𝐛𝐞𝐢𝐬𝐚𝐧𝐜𝐞) എന്നാണ്.

☛ ബൈബിളിൽ ❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) അല്ലെങ്കിൽ ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന് എഴുതിയിരിക്കുന്നത് കണ്ട് മാത്രം അത് ദൈവത്തെയാണോ, മനുഷ്യനെയാണോ ഉദ്ദേശിച്ചതെന്ന് പറയാൻ കഴിയില്ല. ➟ആ വാക്ക് ആർക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കി വേണം ❛ദൈവാരാധന❜ ആണോ, ആചാരപരമായ ❛നമസ്‌കാരം/വന്ദനം❜ ആണോ എന്ന് തീരുമാനിക്കാൻ. ➟സകലത്തിൻ്റെയും സ്രഷ്ടാവും പരമാധികാരിയായ ഏകദൈവത്തെ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) മാത്രം അവൻ്റെ മഹത്വത്തിനൊത്തവണ്ണം ആരാധിക്കാനും (യെശ, 44:24; 2രാജാ, 19:15; യോഹ, 5:44; 17:3) മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും ഒരേ പദമാണ് എബ്രായയിലും ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത്. ➟❛സന്ദർഭമാണ് ഏറ്റവും പ്രധാനം❜ (𝐂𝐨𝐧𝐭𝐞𝐱𝐭 𝐢𝐬 𝐊𝐢𝐧𝐠) എന്നതാണ് ആധുനിക ഭാഷാശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഷാതത്വം. ➟അതായത്, കേവലം വാക്കുകൾ നോക്കി അർത്ഥം തീരുമാനിക്കാതെ, ആ വാക്ക് എപ്പോൾ, എവിടെ, എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കണം അതിന്റെ അർത്ഥം നിർണ്ണയിക്കാൻ. ➟അല്ലാതെ, ആരാധന/നമസ്കാരം എന്ന് കണ്ടാൽ ഉടനെ അത് ദൈവാരാധനയാണെന്ന് ധരിക്കരുത്.

2️⃣ ബൈബിളിൽ അനേകം ക്രിസ്തുക്കൾ (മശീഹാമാർ) ഉണ്ട്. അതിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്. ശൗൽ, ദാവീദ്, ശലോമോൻ മുതലായ രാജാക്കന്മാർ ❛𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼❜ (നമസ്കാരം) സ്വീകരിച്ചവരാണ്: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). ഇവരൊക്കെ പിൽക്കാലത്താണ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. അപ്പോൾ ❛യെഹൂദന്മാരുടെ രാജാവായി പിറന്ന❜ യേശുവിന് 𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼 സ്വീകരിച്ചുകൂടേ❓(മത്താ, 2:6). പഴയനിയമത്തിലെ അഭിഷിക്തരായ (മശീഹമാർ/ക്രിസ്തുക്കൾ) മനുഷ്യർ ❛നമസ്കാരം❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) സ്വീകരിച്ചുവെങ്കിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്ത യേശു എന്ന് പേരുള്ള മനുഷ്യന് നമസ്കാരം സ്വീകരിച്ചുകൂടേ❓ (ലൂക്കൊ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 9:11). എന്നാലത് ദൈവാരാധനയല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.

3️⃣ ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന, ❛ലാത്രൂവോ❜ (latreuo) എന്ന ഗ്രീക്കുപദം 21 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 24:14; 26:7; 27:23; റോമ, 1:10; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3 ⁃⁃ റോമ, 1:25; പ്രവൃ, 7:42). ഇതിൽ രണ്ട് വാക്യം: കാളക്കുട്ടിയെ ആരാധിച്ച യിസ്രായേൽ ജനത്തെ ആകാശസൈന്യത്തെ ആരാധിപ്പാൻ ദൈവം കൈവിട്ടതിനെ കുറിക്കാനും, അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ ക്ഷയമുള്ള മനുഷ്യൻ, പക്ഷിമൃഗാദികൾ എന്നിവയുടെ രൂപസാദശ്യമാക്കി മാറ്റുകയും ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞിട്ട് ജാതികൾ സൃഷ്ടിയെ ആരാധിച്ചതിനെ കുറിക്കാനും ഉപപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 7:42; റോമ, 1:25). ഇതിലെ ആദ്യവാക്യം: ദൈവത്തെ തള്ളിയവരെ, തന്നെ ആരാധിക്കാതെവണ്ണം ദൈവം തള്ളിയതും, അടുത്തത്, ദൈവത്തെ അറിയാത്ത ജാതികൾ, ദൈവമല്ലാവയെ ദൈവമെന്ന് കരുതി ആരാധിച്ചതിനെക്കുറിച്ചുമാണ്. അല്ലാതെ, സ്രഷ്ടാവായ ഏകദൈവത്തോടൊപ്പം ആരാധന സ്വീകരിച്ചതിനെക്കുറിച്ചല്ല. പുതിയനിയമത്തിൽ ദൈവാരാധനയ്ക്ക് ഉപയോഗിക്കുന്ന ഈ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണ്. (എബ്രാ, 2:9). ദൈവം മനുഷ്യനുമല്ല; അവന് മരണവുമില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16). എന്നാൽ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകമനുഷ്യനാണ്. (1പത്രൊ, 2;24; മത്താ, 26:38; ലൂക്കൊ, 23:46; റോമ, 5:15; 1യോഹ, 3:5). ക്രിസ്തു ക്രൂശിൽ മരിച്ചുയിർത്തു എന്നത് അനിഷേധ്യമായ സത്യമാണ്. (1കൊരി, 15:3-4; 2തിമൊ, 2:8). ദൈവമാണ് മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: (പ്രവൃ, 10:40). ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവത്തിൻ്റെ വചനം സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39).

യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11
➦ ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽ നിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്. ➟അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➤❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➟മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
➦ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28). ➟അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ഒരേയോരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ദൈവമായ യഹോവയെ മാത്രം ആരാധിക്കണമെന്നും താൻ മനുഷ്യനാണെന്നും പഠിപ്പിച്ച ക്രിസ്തു ആരാധന സ്വീകരിക്കുമോ❓ (യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8 ⁃⁃ യോഹ, 8:40). 
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം പിതാവാണെന്നും ക്രിസ്തു മനുഷ്യനാണെന്നും പഠിപ്പിച്ച യെഹൂദന്മാരായ അപ്പൊസ്തലന്മാൻ യേശു എന്ന് പേരുള്ള മനുഷ്യനെ ആരാധിക്കുമോ❓ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ഏകദൈവമായ യഹോവയിൽ വിശ്വസിച്ചിരുന്ന അക്കാലത്തുള്ള ഏതെങ്കിലും യെഹൂദന്മാർ മനുഷ്യനായ യേശുവിനെ ആരാധിക്കുമോ❓

4️⃣ ആരെയാണ് ആരാധിക്കേണ്ടത്? ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ സ്രഷ്ടാവായ ഏകദൈവത്തെയാണ് ആരാധിക്കേണ്ടത്. അഥവാ, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവമക്കളായവർ തങ്ങളെ സൃഷ്ടിച്ച ദൈവത്തെയാണ് ആരാധിക്കേണ്ടത്. ആരാണ് സ്രഷ്ടാവ്? അത് സ്രഷ്ടാവിൻ്റെ വായിൽനിന്നുതന്നെ അത് കേൾക്കാം: ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). താനല്ലാതെ മറ്റൊരു സ്രഷ്ടാവിനെക്കുറിച്ച് യഹോവയ്ക്കുപോലും അറിയില്ല. എന്താണ് ആരാധന? സ്രഷ്ടാവായ ദൈവത്തിനു് ദൈവികമായ മഹത്വവും ബഹുമാനവും അർപ്പിക്കുന്നതാണ് ആരാധന. എന്നെന്നേക്കും ജീവിച്ചിരിക്കുന്ന സ്രഷ്ടാവും സർവ്വശക്തനുമായവനെ ആരാധിക്കുന്ന വ്യക്തമായ ചിത്രം സ്വർഗ്ഗത്തിൽ കാണാം: ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:9-11 ⁃⁃ യെശ, 6:1-3).

ട്രിനിറ്റിക്ക് രണ്ടുമൂന്നു സ്രഷ്ടാവുണ്ട്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4മർക്കൊ, 10:6), ദൈവത്തിൻ്റെ ആദ്യ ക്രിസ്തുവും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായ മോശെയ്ക്കും (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6), പഴയനിയമത്തിലെ മറ്റു മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15നെഹെ, 9:6ഇയ്യോ, 9:8യെശ, 51:13യെശ, 64:8മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:61കൊരി, 11:12എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]

ദൈവമായ യഹോവയെ മാത്രം ആരാധിക്കണം: 
ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം: ➤❝സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.❞ (മത്താ, 4:10 ⁃⁃ ലൂക്കൊ, 4:8). ➟ഈ വേദഭാഗത്ത്, ❝നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം❞ എന്ന പഴയനിയമ ഉദ്ധരണി എടുത്തുകൊണ്ടാണ് ക്രിസ്തു സാത്താനോട് മറുപടി പറയുന്നത്. (ആവ, 6:13). ➟എന്നാൽ പഴയനിയമത്തിൽ പറയുന്ന അത്ര ലാഘവത്തോടെയല്ല പുതിയനിയമത്തിൽ പറയുന്നത്. ❛അവനെ മാത്രം ആരാധിക്കണം❜ (𝐖𝐨𝐫𝐬𝐡𝐢𝐩 𝐡𝐢𝐦 𝐨𝐧𝐥𝐲) എന്നത് ഗ്രീക്കിൽ, ❛𝐚𝐮𝐭𝐨 𝐦𝐨𝐧𝐨 𝐥𝐚𝐭𝐫𝐞𝐮𝐬𝐞𝐢𝐬❜ എന്നാണ്. [കാണുക: BIB]. ➤❛𝐚𝐮𝐭𝐨 𝐦𝐨𝐧𝐨 𝐥𝐚𝐭𝐫𝐞𝐮𝐬𝐞𝐢𝐬❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❝അവനെ മാത്രമേ നീ ആരാധിക്കാവൂ❞ (𝐖𝐨𝐫𝐬𝐡𝐢𝐩 𝐡𝐢𝐦 𝐨𝐧𝐥𝐲) എന്നാണ്. ➟ലൂക്കൊസിലും ഇതുകാണാം: (ലൂക്കൊ, 4:8). ➤ദൈവമായ യഹോവയെ ❛മാത്രമേ❜ (𝐨𝐧𝐥𝐲) നീ ആരാധിക്കാവൂ എന്ന് യേശുക്രിസ്തു പഠിപ്പിച്ചാൽ, പിതാവിനെയല്ലാതെ, പുത്രനെയും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരെയും ആരാധിക്കാൻ പാടില്ലെന്നാണ്. ➟എന്നാൽ ക്രിസ്ത്യാനികൾ, പിതാവിനെ മാത്രം ആരാധിക്കണം എന്ന് പഠിപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് ആരാധിക്കുന്നത്. ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ഇന്ന് ❛ക്രിസ്ത്യാനി❜ എന്നപേരിൽ അറിയപ്പെടുന്നതിൽ അധികവും. തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ➟ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ➟ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, ➤❛പ്രോസ്കുനിയൊ❜ (𝐩𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന പദമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്: (യോഹ, 4:20-24 ⁃⁃ പ്രവൃ, 10:25; വെളി, 22:8). ➟ദൈവത്തെ മാത്രം ആരാധിക്കുന്ന ➤❛ലാട്രുവോ❜ (𝐥𝐚𝐭𝐫𝐞𝐮𝐨) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്: (ലൂക്കൊ, 1:74;2:37; പ്രവൃ, 24:14; ഫിലി, 3:3). ➟പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. ➟അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
❶ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദം കൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ➟ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ➟ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
❷ ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ➟ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, ➤❝നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). ➟എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. ➟പ്രഥമപുരുഷ സർവ്വനാമത്തിലും (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫), ➤❛അവനെ ദൈവമായ യഹോവയെ മാത്രം ആരാധിക്കണം❜ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ സാത്താനോട് (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧), പ്രഥമപുരുഷനായ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ ❛മാത്രമേ❜ (𝐨𝐧𝐥𝐲) ആരാധിക്കാവു എന്നാണ് പറഞ്ഞത്. ➟യഹോവയായ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയാതെ പറയുന്നത്.
❸ ❛ദൈവത്തെ ആരാധിക്കണം❜ എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. ➟അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, വചനപരമായും ഭാഷാപരമായും ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. ➟എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. ➤❛അവനെ മാത്രം ആരാധിക്കണം❜ (𝐖𝐨𝐫𝐬𝐡𝐢𝐩 𝐡𝐢𝐦 𝐨𝐧𝐥𝐲) എന്നാണ് പറഞ്ഞത്. ➟അതായത്, ❛മാത്രം❜ (𝐨𝐧𝐥𝐲), ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നർത്ഥമുള്ള ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദം കൊണ്ട്, ❛അവനെ (യഹോവയെ) മാത്രം ആരാധിക്കണം❜ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➤❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദത്തെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. ➟പഴയനിയമത്തിൽ, ❛മാത്രം❜ (𝐨𝐧𝐥𝐲), ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛യാഹിദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കിലെ പദമാണ് മോണോസ്. ➟ആ പദംകൊണ്ടാണ് പിതാവിനെ മാത്രം ആരാധിക്കണം എന്ന് പറഞ്ഞിരിക്കുന്നത്. ➟പിതാവായ യഹോവയെ മാത്രം ആരാധിക്കണം എന്ന് ക്രിസ്തു പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. ➟ക്രിസ്തു എന്നല്ല; അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദാ, ഈ പദംകൊണ്ട് ➤❛പിതാവായ യഹോവയെ മാത്രം ആരാധിക്കണം❜ എന്ന് പറഞ്ഞാലും മറ്റാരും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണ് ഭാഷാപേമായ അർത്ഥം. ➟അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ➟ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (ലൂക്കൊ, 4:8). ➟ഒരു കാര്യം രണ്ടുപ്രാവശ്യം വചനത്തിൽ കാണുന്നതും വിഷയത്തിൻ്റെ വചനപരമായ സ്ഥിരതയെ സൂചിപ്പിക്കുന്നതാണ്.➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. ➟തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ➟ദൈവമായ യഹോവയ് മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. ➟അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ➟ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ ➤❛ദൈവമായ യഹോവയെ മാത്രം ആരാധിക്കണം❜ എന്ന് ❛𝐌𝐨𝐧𝐨𝐬❜ കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. ➟അതാണ് ഭാഷയുടെ നിയമം. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനു മകളിൽ ഒരു അപ്പീൽ ഉന്നയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. ക്രിസ്ത്യാനികൾ എന്ന് പലർക്കും പേർ മാത്രമേയുള്ളൂ; പലരും അവനെ വിശ്വസിക്കുന്നവനല്ല. ➤❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36)
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. ➟അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. ➟അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20എബ്രാ, 1:2). ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചുസർവ്വസൃഷ്ടിക്കും ആദ്യജാതൻനാം നമ്മുടെ സ്വരൂപത്തിൽ]

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: 
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ 1കൊരി, 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟അടുത്തവാക്യം: ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤❝തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❞ (𝐭𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ➟അടുത്തവാക്യം: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7; 14:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❞ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). പലർ ചേർന്നല്ല; ➤❝നീ❞ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❝എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❞ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ➤❝നിൻ്റെ❞ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസ്ഫുടമായാണ് അപ്പൊസ്തലന്മാരും പറയുന്നത്.

5️⃣ ആരാധനയുടെ വിഷയത്തിൽ ക്രിസ്തു എന്തു പറയുന്നുവെന്ന് നമുക്ക് നോക്കാം: 1. ദൈവമായ യഹോവയെ മാത്രം ആരാധിക്കണം: ❝സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ❞ എന്നു പറഞ്ഞു. (മത്താ, 4:10 ⁃⁃ ലൂക്കൊ, 4:8). ഈ വാക്യത്തിൽ, ❛അവനെ അഥവാ, ദൈവമായ യഹോവയായ മാത്രം ആരാധിക്കണം❜ എന്നത് ഗ്രീക്കിൽ, ❛autō mono latrefseis❜ (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: Bible Hub]. ❛autō monō latreuseis❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❛അവനെ മാത്രമേ നീ ആരാധിക്കാവൂ❜ എന്നാണ്: (ലൂക്കൊ, 1:74;2:37; പ്രവൃ, 24:14; ഫിലി, 3:3). യഹോവയായ പിതാവിനെ മാത്രമേ നീ ആരാധിക്കാവൂ എന്ന് യേശുക്രിസ്തു പഠിപ്പിച്ചാൽ, പിതാവിനെയല്ലാതെ, പുത്രനെയും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരെയും ആരാധിക്കാൻ പാടില്ലെന്നാണ്. എന്നാൽ ക്രിസ്ത്യാനികൾ, പിതാവിനെ മാത്രം ആരാധിക്കണം എന്ന് പഠിപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് ആരാധിക്കുന്നത്. ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രിസ്ത്യാനി എന്നപേരി അറിയപ്പെടുന്നതിൽ അധികവും. തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, ❛പ്രോസ്കുനിയൊ❜ (προσκυνέω- proskyneo) എന്ന പദമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന ❛ലാട്രുവോ❜ (λατρεύω – latreuo) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
I. ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
II. ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, ❝നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, ❛അവനെ (യഹോവയെ) മാത്രം ആരാധിക്കണം❜ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന്  പ്രഥമപുരുഷനിൽ (3rd Person) ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
III. “ദൈവത്തെ ആരാധിക്കണം” എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (ലൂക്കൊ, 4:8). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. അതാണ് ഭാഷയുടെ നിയമം.

2. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.” (യോഹ, 4:22). ഈ വേദഭാഗം പരിശോധിച്ചാൽ, ക്രിസ്തു ആരാധനയ്ക്ക് യോഗ്യനായ (worthy of worship) ദൈവമല്ല; ആരാധകനാണെന്ന് (Worshipper) മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു” (we know what we worship). ഈ ഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ ഉത്തമപുരുഷ ബഹുവചന (1st Person Plural) രൂപമായ, “പ്രോസ്കുനോമെൻ” (προσκυνοῦμεν – proskynoúmen) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പദത്തിൻ്റെ അർത്ഥം “ഞങ്ങൾ നമസ്കരിക്കുന്നു” എന്നാണ്. “ഞങ്ങൾ നമസ്കരിക്കുന്നു” എന്നതാണ് പദത്തിൻ്റെ സ്വാഭാവികമായ അർത്ഥമെന്നിരിക്കെ, “ഞങ്ങൾ” (we) എന്ന അർത്ഥത്തിൽ “ഹെമെയിസ്” (ἡμεῖς – hēmeis) എന്ന ഉത്തമപുരുഷ ഉദ്ദേശിക ബഹുവചനം (1st Person Nominative Plural) പ്രത്യേകമായി ചേർത്തിട്ടുമുണ്ട്. ക്രിസ്തു, ശിഷ്യന്മാർക്കൊപ്പം തന്നെയും ചേർത്താണ് “ഞങ്ങളോ അറിയുന്നതിനെ (ആരാധിക്കുന്നു) നമസ്കരിക്കുന്നു” എന്നു ശമര്യസ്ത്രീയോട് പറയുന്നത്. ദൈവത്തിനു് ആരാധന ആവശ്യമാണോ? താൻ ദൈവം ആണെങ്കിലോ, ദൈവം ത്രിത്വമാണെങ്കിലോ “ഞങ്ങളോ” ഉത്തമപുരുഷ ബഹൂവചനം പറയാതെ, തന്നെ ഒഴിവാക്കിക്കൊണ്ടും ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടും “ഇവരോ അറിയുന്നതിനെ നമസ്കരിക്കുന്നു” എന്നു പ്രഥമപുരുഷനിൽ (3rd Person) പറയുമായിരുന്നു. ഇതാണ്, വചനപരവും ഭാഷാപരവുമായ സത്യം. പിതാവായ ഏകദൈവം (യോഹ, 17:3; 1കൊരിൾ 8:5-6; എഫെ, 4:6) യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33).

3. സത്യനമസ്കാരികൾ: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹ, 4:23). ഈ വേദഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ പ്രഥമപുരഷ ബഹുവചന (3rd Person Plural) രൂപമായ, “പ്രോസ്കുനേസൗസിൻ” (προσκυνήσουσιν – proskynēsousin) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും ശ്രദ്ധിക്കുക: “പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്നാണ് പറഞ്ഞത്. പദത്തിൻ്റെ അർത്ഥം: “അവർ നമസ്കരിക്കും” (they will worship) എന്നാണ്. “പിതാവു” എന്ന് പ്രഥമപുരുഷ (3rd Person) ഏകവചനത്തിൽ പറയുന്നത് നോക്കുക. ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ “പിതാവിനെ” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയാതെ, “ഞങ്ങളെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.

4. ദൈവം ആത്മാവാകുന്നു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വേദഭാഗത്ത്, “നമസ്കാരത്തെ” (ആരാധന) കുറിക്കുന്ന അടിസ്ഥാന ക്രിയാപദമായ, “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന പദത്തിൻ്റെ “കേവലക്രിയയായ (Infinitive) “പ്രോസ്കുനീൻ” (προσκυνεῖν – proskyneín) ആണ്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവകുന്നു. എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ദൈവം മനുഷ്യനല്ല എന്നതും ഓർക്കുക. (ഇയ്യോ, 9:32; ഹോശേ, 11:9). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” വാക്യം ശ്രദ്ധിക്കുക: “അവനെ” (him) എന്നതിന് “ഔത്തോൺ” (αὐτὸν – autòn) എന്ന “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) പ്രഥമപുരഷ ഏകവചന പുംല്ലിംഗമാണ് (3rd Person Singular Masculine) ഉപയോഗിച്ചിരിക്കുന്നത്. “അവരെ” എന്നോ, “ഞങ്ങളെ” എന്നോ ബഹുവചനത്തിൽ അല്ല; “അവനെ നമസ്കരിക്കണം” എന്ന ഏകവചനത്തിലും പ്രഥമപുരുഷ (3rd Person) സർവ്വനാമത്തിലുമാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ദൈവത്തെ മാത്രം സൂചിപ്പിച്ചുകൊണ്ടാണ്, “അവനെ” നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം എന്ന് പറഞ്ഞത്. അല്ലാതെ, ഞങ്ങളെ നമസ്കരിക്കണം എന്നല്ല പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 
I. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). 
II. ദൈവം “അവർ” അല്ല; “അവൻ” ആണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). താഴെ വിശദമായി കാണാം:
III. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; “അവനെ” അഥവാ, പിതാവായ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 4:23). ക്രിസ്തുതന്നെ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല, മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, അവൻ്റെ വാക്ക് വിശ്വസിക്കാതെ, അവൻ പഠിപ്പിച്ച ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും? എങ്ങനെ രക്ഷ പ്രാപിക്കും? ക്രിസ്തുവിനെ വിശ്വസിക്കാത്തവർ, എങ്ങനെ ദൈവമക്കൾ ആകും?

6️⃣ എൻ്റെ പിതാവും എൻ്റെ ദൈവവും: ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). യേശു ദൈവത്തെ. ❝എന്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). 
യേശുക്രിസ്തുവിൻ്റെ ദൈവം: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; എഫെ, 1:3; എഫെ, 1:17; കൊലോ, 1:5; 1പത്രൊ, 1:3). അപ്പൊസ്തലന്മാർ പ്രാർത്ഥിക്കുന്നതും മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതും യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്. പൗലൊസ് ക്രിസ്തുവിനെയല്ല; പിതാക്കന്മാരുടെ ദൈവത്തെയാണ് ആരാധിച്ചത്: (പ്രവൃ, 24:14; റോമ, 1:10).
➦ യേശുവും അപ്പൊസ്തലന്മാരും ആരെയാണോ ❝എൻ്റെ ദൈവം❞ എന്ന് സംബോധനചെയ്തത്, അവനാണ് സകലത്തിൻ്റെയും സ്രഷ്ടാവും പിതാവും ഏകദൈവവുമായ യഹോവ: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou #alone, of all the kingdoms of the earth:” (2രാജാ, 19:152രാജാ, 19:19; യെശ, 37:16; യെശ, 37:20). ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും നമ്മുടെയും ദൈവമായ യഹോവയായ ഏകദൈവത്തെയാണ് നാം ആരാധിക്കേണ്ടത്. താൻ ദൈവമല്ലെന്ന് യേശുവും അവൻ ദൈവമല്ലെന്ന് യഹോവയായ ഏകദൈവവും മോശെയും പഴയനിയമത്തിലെ മറ്റു മശീഹമാരും ഭക്തന്മാരും അപ്പൊസ്തന്മാരും ഈരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതറിയാൻ: [കാണുക: ക്രിസ്തു ദൈവമാണോ?]

7️⃣ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➦ യേശു ആരാണെന്ന് അറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം: ➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16). ➟ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: (യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

NB: ട്രിനിറ്റിയുടെ വഞ്ചന നോക്കുക: നസറായനായ യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്.❝ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ❝ദൈവം❞ എന്ന ഏക സാരാംശത്തിലെ സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. അപ്പോൾത്തന്നെ, ഓരോരുത്തരും തന്നിൽത്തന്നെ പൂർണ്ണദൈവമാണ്.❞ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തവ്യക്തികളും ഓരോരുത്തരും തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെന്ന് പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പുത്രൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ എന്നാണ് പഠിപ്പിക്കുന്നത്: കാണുക: യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ]. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും പറിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ സൈഡാക്കിയിട്ട്, (Father, the only true God) പരിശുദ്ധാത്മാവിനാൽ കന്യകയിൽ അവളുടെ മൂത്തമകനായി ഉല്പാദിതമായ മനുഷ്യനായ ക്രിസ്തുയേശു ❝മാത്രമാണ്❞ ആരാധനയ്ക്ക് യോഗ്യനായ ദൈവമെന്നാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്. ത്രിത്വോപദേശം സാത്താന്യമാണെന്നതിന് ഇതിൽക്കൂടുതൽ തെളിവുവേണോ❓ [കാണുക: യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം, യേശ അല്ലാതെ ഒരു ദൈവവും ഇല്ല]