☛ ❝ഞാനും പിതാവും ഒന്നാകുന്നു❞ (𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞) എന്നത് ഐക്യത്തിലുള്ള ഒന്നാകലാണെന്ന് സ്വാഭാവികമായി തോന്നാം: (യോഹ, 10:30). ➟എന്നാൽ ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്നും ❛നാം, നമ്മെപ്പോലെ ഒന്നാകുക❜ എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ ദൈവപുത്രനായ യേശുവിൻ്റേതായുണ്ട്. ➟ഇത് ഒരേ അർത്ഥമുള്ള പ്രയോഗങ്ങളാണോന്ന് വചനത്തിൽനിന്ന് നമുക്ക് പരിശോധിക്കാം:
❶ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു:
☛ ❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). ➟യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ ശ്രദ്ധിക്കുക: ➟❛അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു❜ എന്നാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ➟അതായത്, ഏകദൈവമായ പിതാവും (യോഹ, 17:3; 1കൊരി, 8:6) ഏകമനുഷ്യനായ പുത്രനും (മർക്കൊ, 15:39; റോമ, 5:15) സൂവിശേഷ ചരിത്രകാലത്ത് ഐക്യത്തിൽ ഒന്നായിരുന്ന് പ്രവർത്തിക്കുകയായിരുന്നു: (യോഹ, 16:32 ⁃⁃ യോഹ, 8:16; 8:29). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:12) പിതാവുമായി എപ്രകാരം ഒന്നായിരുന്നുവോ. അപ്രകാരം ശിഷ്യന്മാരും തമ്മിൽ ഒന്നായിരിക്കണമെന്നാണ് ക്രിസ്തു പ്രാർത്ഥിച്ചത്.
❷ നാം ഒന്നായിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നാകേണ്ടതിനു്:
☛ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.❞ (യോഹ, 17:21). ➟ഇവിടെയും നോക്കുക: പിതാവും പുത്രനും എപ്രകാരം ഒന്നായിരിക്കുന്നുവോ, അപ്രകാരം ശിഷ്യന്മാരും പിതാവിലും പുത്രനിലും ഒന്നാകുവാനാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ➟തന്മൂലം, യേശുക്രിസ്തുവിലൂടെ ദൈവവും മനുഷ്യരും തമ്മിലുള്ള ഐക്യതയാണ് ഈ വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❸ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു:
☛ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.❞ (യോഹ, 17:23). ➟ഇവിടെയും ശ്രദ്ധിക്കുക: പിതാവും പുത്രനും സ്നേഹത്തിൽ ഒന്നായിരുക്കുന്നപോലെ, ശിഷ്യന്മാരും സ്നേഹത്തിൽ തികഞ്ഞവരാകാനും ഐക്യത്തിൽ ഒന്നായിരിക്കാനുമാണ് പ്രാർത്ഥിക്കുന്നത്. ➟മേല്പറഞ്ഞ മൂന്ന് വാക്യത്തിലും പലർ ചേർന്നുള്ള ഐക്യത്തിലുള്ള ഒന്നാകലിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
❹ നീ നിന്നെത്തന്നേ ദൈവം ആക്കുന്നു:
☛ ❝ഞാനും പിതാവും ഒന്നാകുന്നു ⁃⁃ 𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞.❞ (യോഹ, 10:30). ഇത് മേല്പറഞ്ഞപോലെ ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗമാണോ? ➟ബൈബിളിൽത്തന്നെ ഈ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്. ➟യേശു, ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ➟ഉടനെ യേശു ചോദിച്ചു: ❝പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?❞ (യോഹ, 10:32). ➟യെഹൂദന്മാർ അവനോടു: ➟❝നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 10:33). ➟അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ❛നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു❜ എന്നാണ് അവർ പറഞ്ഞത്. ➟യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല.
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟അപ്പോൾ, നീ നിന്നെത്തന്നെ ദൈവം (യഹോവ) ആക്കുന്നു എന്നല്ലേ അവർ പറഞ്ഞതിൻ്റെ അർത്ഥം? ➟യെഹൂദന്മാരുടെ വാക്കിൽനിന്നുതന്നെ നമുക്കതിന് വ്യക്തത വരുത്താം.
❺ തന്നെത്താൻ ദൈവത്തോടു സമമാക്കി:
☛ അഞ്ചാം അദ്ധ്യായത്തിൽ: ❝എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു❞ എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്. (യോഹ, 5:17). ➟അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: ➟❝അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.❞ (യോഹ, 5:18). ➟അവിടെ യേശു പറഞ്ഞത്: ❛എൻ്റെ പിതാവു❜ എന്നാണ്. (യോഹ, 5:17). ➟യെഹൂദന്മാർ ദൈവത്തിൻ്റെ മക്കളും ദൈവം യെഹൂദന്മാരുടെ പിതാവും ആണെങ്കിലും അവരാരും ദൈവത്തെ ❛എൻ്റെ പിതാവു❜ എന്നു വ്യക്തിപരമായും അധികാരത്തോടെയും വിശേഷിപ്പിക്കില്ല: (പുറ, 4:23-24; ആവ, 14:1 ⁃⁃ യെശ, 63:16; 64:8; മലാ, 2:10; യോഹ, 8:41). ➟എന്നാൽ യേശു ദൈവത്തെ ❛എൻ്റെ പിതവു❜ എന്ന് അധികാരത്തോടെ പറഞ്ഞപ്പോൾ, അവർ പറഞ്ഞത്: ❛യേശു തന്നെത്താൻ ദൈവത്തോടു സമനാക്കി❜ എന്നാണ്. ➟സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരുത്തനെന്നാണ്. ➟എന്നാൽ ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്? ➟അല്ല. ➟❛നീ നിന്നെത്തന്നേ ദൈവം ആക്കി❜ എന്നാണ് പറഞ്ഞത്. ➟രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? ➟ക്രിസ്തു എന്തുകൊണ്ടാണ് ➟❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞതെന്ന് അറിയണമെങ്കിൽ, അവൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്നറിയണം.
❻ യേശു ആരാണ്?
☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
❼ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
☛ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ ❛𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲)❜ എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ യെഹൂദാ ക്രിസ്ത്യാനികളുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]
❽ ദൈവപുത്രൻ്റെ പ്രകൃതി:
☛ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➟❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). യേശു പറയുന്നത് നോക്കുക: ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34).➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟താൻ ദൈവമായിരുന്നെങ്കിൽ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയില്ലായിരുന്നു. ➟മനുഷ്യൻ (മത്താ, 26:72; 26:74), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 5:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു].
❾ പിതാവും പുത്രനും:
☛ സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. ➟❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). ➟മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16;1പത്രൊ, 2:24;1തിമൊ, 2:6;എബ്രാ, 2:9). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46). ➟എന്നാൽ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, രക്ഷാകരപ്രവൃത്തി പൂർത്തിയായാൽ പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെയാണ്: (യോഹ, 16:26). ➟അതുകൊണ്ടാണ്, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ അവൻ പറഞ്ഞത്: (യോഹ, 10:30; യോഹ, 14:9). ➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും
10 thoughts on “ഞാനും പിതാവും ഒന്നാകുന്നു”