ഉപായിയായ സർപ്പത്തിൻ്റെ ചതി

☛ ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഏകപുരുഷനായ (One Man) ക്രിസ്തുവിനെ ദൈവവും ഏകദൈവമാക്കിയവരാണ് ക്രൈസ്തവിൽ അധികവും. ➟ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താൽ നിയമിതനായ പൗലൊസ് അപ്പോസ്തലൻ തൻ്റെയൊരു ഭയത്തെക്കുറിച്ച് വചനത്തിൽ പറഞ്ഞിട്ടുണ്ട്: ➟ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2കൊരി, 11:2-4). ➟ഈ വേദഭാഗത്ത് പ്രധാനപ്പെട്ട ചില കാര്യങ്ങൾ കാണാം: 

ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു. ➟ഇത് പറഞ്ഞശേഷമാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. ➟അതായത്, ക്രിസ്തു എന്ന ഏകപുരുഷനെ (One Man) ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് അവൻ പറയുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ അവനെ ദൈവത്തിൽനിന്ന് വേർതിരിച്ചു പറയുമായിരുന്നോ? 

ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. ➟യെഹൂദാ വിവാഹത്തിൻ്റെ മൂന്നു ഘട്ടങ്ങളിൽ രണ്ടാമത്തേതാണ് എരൂസിൻ (Erusin) അഥവാ, വിവാഹനിശ്ചയം (Betrothal). ➟ക്രിസ്തുവും സഭയും തമ്മിലുള്ള സപ്തബന്ധങ്ങളിൽ ഒന്നാണ് മണവാളനും മണവാട്ടിയും: (2കൊരി, 11:2,എഫെ, 5:23-33). ➟വിവാഹനിശ്ചയത്തിൻ്റെ സമയത്താണ് സ്ത്രീധനം (Dowry) കൈമാറുന്നത്. ➟ക്രിസ്തുവിൻ്റെ മരണവും ക്രൂശിൽ ചൊരിഞ്ഞ രക്തവുമാണ് മോഹർ (Mohar) അഥവാ, സ്ത്രീധനം. (1പത്രൊ, 1:18-19;എഫെ, 5:27 ⁃⁃1കൊരി, 6:19). ➟(വരൻ വധുവിനോടു വാങ്ങുന്നതല്ല; അവൾക്ക് നല്കുന്നതാണ് ബൈബിൾ പറയുന്ന സ്ത്രീധനം). ➟[കാണുക:സ്ത്രീധനം]. 

സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. (2കൊരി, 11:3). ➟പ്രത്യാശയെക്കുറിച്ച് ഏറ്റവും അധികം പഠിപ്പിച്ച പൗലൊസിൽ ഇങ്ങനെയൊരു ഭയം അങ്കുരിക്കാനുള്ള കാരണം എന്തായിരിക്കും? ➟സഭയ്ക്ക് സംഭവിപ്പാനുള്ള വലിയൊരു മലിനത അവൻ ആത്മാവിൽ കണ്ടിരുന്നു. ➟അല്ലെങ്കിൽ അങ്ങനെയൊരു ഭയപ്പാടിൻ്റെ ആവശ്യമില്ല. ➟പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവും ആയിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനും (One Man) ആയിട്ടാണ്: (2കൊരി, 11:2). ➟പുരുഷൻ (Man) എന്നർത്ഥത്തിൽ കൊയ്നേ ഗ്രീക്കിൽ ഉപയോഗിക്കുന്നത് അനേർ (𝐀𝐧𝐞𝐫) എന്ന പദമാണ്. 𝗔𝗻𝗲𝗿 ദൈവമല്ല; മനുഷ്യരിലെ പുരുഷനാണ്. ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യനുമായാണ് സഭയെ വിവാഹനിശ്ചയം ചെയ്തത്: (യോഹ, 9:11). 

☛ പൗലൊസ് മക്കെദോനിയയിൽ (Macedonia) ഇരുന്ന് കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതുന്നത് ഏകദേശം 𝗔𝗗 𝟱𝟳-ലാണ്. ➟എന്നാൽ 𝗔𝗗 𝟯𝟮𝟱-ൽ നിഖ്യായിൽ കൂടിയ സുനഹദോസ് യേശു എന്ന മനുഷ്യനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി. ➟അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16 ബെ,ബെ; KJV), പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായി (മത്താ, 1:20;ലൂക്കൊ, 2:21), അവളുടെ ആദ്യജാതനായ ജനിച്ച (ലൂക്കൊ, 2:7), യേശു എന്നു പേരുള്ള മനുഷ്യനെ (യോഹ, 9:11) സുനഹദോസാണ് സ്ഥാനക്കയറ്റം (Promotion) നല്കി സത്യദൈവം ആക്കിയത്. ➟ഉപയിയായ സർപ്പത്തിൻ്റെ ഈ ചതിയാണ് പൗലൊസ് ആത്മാവിൽ കണ്ട് ഭയപ്പെട്ടത്. ➟നിഖ്യാ സുനഹദോസിന് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

❹ ദൈവത്തിൻ്റെ ഇച്ഛ:
☛ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാനാണ് ജാതികളുടെ അപ്പൊസ്തലനായി പൗലൊസിനെ നിയമിച്ചത്: (1തിമൊ, 2:4-7 ⁃⁃ റോമ, 11:13). ➟നമ്മുടെ അപ്പൊസ്തലനായ പൗലൊസ് പഠിപ്പിച്ചത് യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായ ഏകദൈവത്തെക്കുറിച്ചും (1കൊരി, 8:6 ⁃⁃ 2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5), ➟മനുഷ്യനായ ക്രിസ്തുയേശുവിനെ കുറിച്ചുമാണ്: (റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47; 2കൊരി, 11:2; 1തിമൊ, 2:6). ➟അതായത്, പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ പൗലൊസിലൂടെ ക്രിസ്ത്യാനികളായവരിൽ ചിലർ അവൻ മനുഷ്യനെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ ഏകദൈവമാക്കുകയും, മറ്റുചിലർ അവനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കയും ചെയ്യുന്നു. ➟ഇതാണ് പൗലൊസ് പറയുന്നയുന്ന വേറൊരു സുവിശേഷം.

സുനഹദോസുകളും ത്രിത്വവും:
☛ 𝗔𝗗 𝟯𝟮𝟱-ലെ നിഖ്യാ സുനഹോദോസ് മുതൽ 𝗔𝗗 𝟭𝟰𝟰𝟱-ലെ ഫ്ലോറൻസ് സുനഹദോസ് വരെയുള്ള 𝟭𝟭𝟮𝟬 വർഷം ഉപായിയായ സർപ്പം തച്ചിനിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ത്രിത്വം:
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗡𝗶𝗰𝗮𝗲𝗮 (𝐀.𝐃. 𝟑𝟐𝟓): മനുഷ്യനായ ക്രിസ്തുയേശുവിനെ സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാക്കി: (1തിമൊ, 2:6),
➟ 𝗦𝘆𝗻𝗼𝗱 𝗼𝗳 𝗔𝗹𝗲𝘅𝗮𝗻𝗱𝗿𝗶𝗮 (𝐀.𝐃. 𝟑𝟔𝟐): ഏകദൈവത്തെ സാരാംശത്തിൽ മൂന്നു വ്യക്തിയാക്കി: (യോഹ, 5:44),
➟ 𝗖𝗼𝗻𝗰𝗶𝗹 𝗼𝗳 𝗖𝗼𝗻𝘀𝘁𝗮𝗻𝘁𝗶𝗻𝗼𝗽𝗹𝗲 (𝐀.𝐃. 𝟑𝟖𝟏): ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാക്കി: (എഫെ, 4:30),
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗘𝗽𝗵𝗲𝘀𝘂𝘀 (𝐀.𝐃. 𝟒𝟑𝟏): യേശു എന്നു പേരുള്ള മനുഷ്യൻ്റെ അമ്മയെ ദൈവമാതാവാക്കി: (യോഹ, 9:11),
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗖𝗵𝗮𝗹𝗰𝗲𝗱𝗼𝗻 (𝐀.𝐃. 𝟒𝟓𝟏): ഏകമനുഷ്യനായ യേശുക്രിസ്തുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കി: (റോമ, 5:15),
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗙𝗹𝗼𝗿𝗲𝗻𝗰𝗲 (𝐀.𝐃. 𝟏𝟒𝟑𝟏-𝟏𝟒𝟒𝟓): പിതാവിൽനിന്ന് മാത്രം പറപ്പെട്ട പരിശുദ്ധാത്മാവിനെ പുത്രനിൽനിന്നുംകൂടി പറപ്പെടുവിച്ചു: (യോഹ, 15:26). ➟ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം. ➟എത്ര മനോഹരമായ ദുരുപദേശം.

ദൈവവും ദൈവപുത്രനായ യേശുവും:
☛ ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അവൻ്റെ ആത്മാവിനാൽ ഉല്പാദിതമായവനാണ്. ➟യേശു എന്നു പേരുള്ള മനുഷ്യൻ്റെ (യോഹ, 9:11) മുഴുജീവിതവും ദൈവത്താൽ അഥവാ, ദൈവാത്മാവിനാൽ ആയിരുന്നു: 
➟ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20;ലൂക്കൊ, 2:21), 
➟ ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
➟ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), 
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു: (ലൂക്കൊ, 2:52),
➟ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃പ്രവൃ, 10:38),
➟ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
➟ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1;ലൂക്കൊ, 4:1), 
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
➟ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
➟ ആത്മാവിനാൽ തന്നെത്താൻ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
➟ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). 

☛ ദൈവത്താൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ എപ്പോഴാണ് ദൈവമായത്? ➟ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഏകദേശം മുന്നൂറ് വർഷം കഴിഞ്ഞപ്പോഴാണ് നിഖ്യാസുനഹദോസ് അവനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആക്കിയത്. ➟ബൈബിളിൻ്റെ യഥാർത്ഥ കയ്യെഴുത്തു രേഖകളിലൊന്നും ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല. ➟ആധുനിക പരിഭാഷകളിലെ പല വാക്യങ്ങളിലും അവനെ വചനവിരുദ്ധമായി ദൈവമക്കിയിട്ടുണ്ട്. ➟ചിലർ ദുർവ്യാഖ്യാനത്താലും അവനെ ദൈവമാക്കി അവൻ പഠിപ്പിച്ച സത്യേകദൈവമായ പിതാവിനോടു (Father, the only true God) മത്സരിക്കുന്നു. ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, തീത്തൊസിലെ മഹാദൈവം ആരാണ്?, സർവ്വത്തിന്നും മീതെ ദൈവം ആരാണ്?, സത്യദൈവവും നിത്യജീവനും ആരാണ്?]

ഏകദൈവവും ഏകമനുഷ്യനും:
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (1തിമൊ, 2:5-6). ➟ദൈവം (God) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം പ്രകൃതിയും (Nature) പിതാവു (Father) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം പദവിയും (Title) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). ➟യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟മനുഷ്യൻ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) പുത്രൻ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയും (Title) ആണ് (റോമ, 5:15). ➟മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (One Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിവയും നോക്കുക. ➟[കാണുക:മനുഷ്യനായ ക്രിസ്തുയേശു]. 

☛ ദൈവം എന്ന പ്രകൃതി പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➟ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (In heaven or in earth) ദൈവങ്ങൾ (gods) എന്ന് വിളിക്കപ്പെടുന്നവർ (that are called) ഉണ്ടെന്നുവരികിലും ➟പിതാവായ ഏക ദൈവമേ നമുക്കുള്ളു എന്നാണ് പൗലൊസ് പഠിപ്പിച്ചത്. ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➟“ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (Father, the only true God) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്?ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ➟ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1). ➟ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പഠിപ്പിക്കുമായിരുന്നോ? ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനാണെന്നും (Man) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➟[കാണുക:മനുഷ്യനായ ക്രിസ്തുയേശു,ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമർ 5:15). ➟പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യൻ നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➟[കാണുക:കർത്താവ് (kyrios) ദൈവമാണോ?]

ഏകസത്യദൈവത്തെ തള്ളിയവർ:
☛ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ഏകപുരുഷനായ (One Man) ക്രിസ്തുവിനെ ഏകദൈവമാക്കി പിതാവിനെ തള്ളിയവരും ഏകസത്യദൈവത്തെ ബഹുദൈവമാക്കിയവരുമാണ് ക്രൈസ്തവരിൽ അധികവും. ➟പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ➟ദൈവം ഒരുത്തൻ മാത്രമാണ് (The only Go): (യോഹ, 5:44), ➟ഒരേയൊരു സത്യദൈവം പിതാവാണ് (Father, the only true God): (യോഹ, 17:3), ➟അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ (മത്താ, 4:10;ലൂക്കൊ, 4:8), ➟പിതാവ് മാത്രമാണ് സകലവും അറിയുന്നത്: (മത്താ, 24:36), ➟പിതാവ് എന്നെക്കാൾ വലിയവനാണ്: (യോഹ, 14:28;യോഹ, 10:29), ➟താൻ മനുഷ്യനാണ്: (യോഹ, 8:40;മത്താ, 11:19), ➟തനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല: (യോഹ, 5:19;യോഹ, 5:30). എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിവരാണ് വൺനെസ്സുകാർ. ➟യേശു മാത്രമാണ് ദൈവം, യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ എന്നൊക്കെയാണ് അവർ പഠിപ്പിക്കുന്നത്. ➟ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും, പിതാവ് എന്നെക്കാൾ വലിയവനാണെന്നും, ഞാൻ മനുഷ്യനാണെന്നും, എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ക്രിസ്തു പഠിപ്പിക്കുമ്പോൾ, യേശുവും ദൈവമാണ്, ആരാധനയ്ക്ക് യോഗ്യനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്, ഏകസത്യദൈവത്തെ ബഹുദൈവമാക്കിയവരാണ് ത്രിത്വവിശ്വാസികൾ. ➟ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവരിൽ പലരും ക്രിസ്തുവിനെപ്പോവും വിശ്വസിക്കാത്തവരാണ്. ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?,എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ആരെയാണ് ആരാധിക്കേണ്ടത്?, ആരോടാണ് പ്രാർത്ഥിക്കേണ്ടത്?

☛ പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു എന്നു പഠിപ്പിക്കുന്ന മറ്റൊരു മഹാകൾട്ടുപദേശവും സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ➟ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്? ➟ഉപായിയായ സർപ്പം ജയിച്ചു; ക്രിസ്തീയനാമധാരികൾ തോറ്റു. ➟[പണ്ഡിതന്മാരുടെ വീഡിയോകൾ കാണുക:ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, ആരാധനയ്ക്ക് യോഗ്യൻ യേശു മാത്രം]. ➟യേശുക്രിസ്തുവാണ് ഏകദൈവവും ആരാധനയ്ക്ക് യോഗ്യനുമെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായ ഏകസത്യദൈവം (The only true God) ആരായി? (യോഹ, 20:17 ⁃⁃Joh, 17:3). 

Leave a Reply

Your email address will not be published. Required fields are marked *