☛ വെളിപ്പാട് 1:8: സർവ്വശക്തിയുള്ള ദൈവം ആരാണ്❓
➦ ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8). ➟ഈ വേദഭാഗത്ത് പറയുന്ന ❛സർവ്വശക്തിയുള്ള ദൈവമായ കർത്താവു❜ ദൈവപുത്രനായ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. ➟അതിനൊരു കാരണമുണ്ട്: വെളിപ്പാട് 1:17-ൽ ❛ഞാൻ ആദ്യനും അന്ത്യനും❜ ആണെന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറയുന്നുണ്ട്. ➟അതുകൊണ്ടാണ്, സർവ്വശക്തിയുള്ള ദൈവം ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത്. ➟അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟അതിനാൽ, ❛ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❜ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പ്രയോഗമാണ് ❛അല്ഫയും ഓമേഗയും❜ എന്ന് മനസ്സിലാക്കാം.
☛ എന്നാൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്: യോഹന്നാൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❛ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❜ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ❜ (പി.ഒ.സി), ❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ❛one like unto the Son of man❜ (KJV), ❛one like a son of man❜ (NASB), ❛someone like a son of man❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യനു് യേശുവിനെ വിശേഷിപ്പിക്കാൻ എത്രയോ നാമങ്ങളുണ്ട്❓ ➟തന്നെയുമല്ല, മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാണെന്ന് പറയാൻ പറ്റും❓ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന പ്രയോഗത്തിനു് രണ്ടർത്ഥമാണുള്ളത്: 𝟭.❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ വചനപരമായ അർത്ഥം: ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന് ബൈബിളിൽ വിശേഷിപ്പിച്ചിരിക്കുന്നത് ആരാണോ, അവനെയാണ് അല്ലെങ്കിൽ, അവനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. 𝟮.❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ ഭാഷാപരമായ അർത്ഥം: മനുഷ്യപുത്രനനായ യേശുവിനോട് സദൃശനായ (തുല്യനായ അല്ല) മറ്റൊരുവൻ എന്നാണ്. ➟നമ്മുടെ വിഷയം അതല്ലാത്തതിനാൽ അത് വിടുന്നു. ➟നമുക്ക് സർവ്വശക്തിയുള്ള ദൈവം ആരാണെന്ന് നോക്കാം:
❶ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ യേശു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവ് മാത്രമാണ് സത്യദൈവം (Farher, the only true God), പിതാവിനെ മാത്രം ആരാധിക്കണം, പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല, പിതാവ് എൻ്റെ ദൈവമാണ്, ഞാൻ മനുഷ്യനാണു❞ എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; യോഹ, 14:28; മത്താ, 24:36; യോഹ, 5:30; യോഹ, 20:17; യോഹ, 8:40). ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവായ ഏകദൈവമേ നമുക്കുള്ളു, ദൈവവും പിതാവുമായവൻ ഒരുവനാണ്, വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു, യേശുക്രിസ്തുവിൻ്റെ പിതാവാണ് ദൈവം❞ എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (ലൂക്കൊ, 5:21; 1തിമൊ, 1:17; 1കൊരി, 8:6; എഫെ, 4:6; എബ്രാ. 2:11, 2കൊരി, 11:31; എഫെ, 1:3; 1പത്രൊ, 1:3). തന്മൂലം, ക്രിസ്തു സർവ്വശക്തനായ ദൈവമല്ലെന്ന് വ്യക്തമാണ്.
❷ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് അവിടെ രണ്ട് വിശേഷണങ്ങൾ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ വിശേഷണം ❛അല്ഫയും ഒമേഗയും അഥവാ, ആദ്യനും അന്ത്യനും❜ എന്നാണ്. ➟പിതാവായ ദൈവത്തെ ❛അല്ഫയും ഒമേഗയും❜ (ആദ്യനും അന്ത്യനും) എന്ന് പഴയപുതിയനിയമങ്ങളിൽ പല വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്:
➦ ❝പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.❞ (വെളി, 21:6-7 ⁃⁃ വെളി, 22:13). ➟❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6 ⁃⁃ യെശ, 41:4; യെശ, 46:10; യെശ, 48:12).
☛ മനുഷ്യപുത്രനോടു സദൃശനായവനെയും ❛ആദ്യനും അന്ത്യനും❜ എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ പിതാവായ ദൈവത്തെ ❛ആദ്യനും അന്ത്യനും❜ എന്ന് വിളിച്ചിരിക്കുന്ന അർത്ഥത്തിലല്ല; മനുഷ്യപുത്രനോടു സദൃശനായവനെ വിളിച്ചിരിക്കുന്നത്:
➦ ❝അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:17-18). ➟അടുത്തവാക്യം: ❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8).
➦ മേല്പറഞ്ഞ രണ്ടു വേദഭാഗവും ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോടു സദൃശനായവൻ.
☛ പിതാവായ ദൈവം മരണമില്ലാത്തവനും ആരംഭവും അവസാനവുമില്ലാത്തവനും (നിത്യൻ) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ആദ്യനും അന്ത്യനുമാണ്. (1തിമൊ, 6:16 ⁃⁃ ഉല്പ, 21:33: സങ്കീ, 90:2; യെശ, 40:28; യെശ, 57:15; റോമ, 16:24; വെളി, 4:10). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണ്. ➟വ്യത്യാസം ചെറുതല്ല; അജഗജാന്തരമുണ്ട്.
☛ മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്ന ❛ആദ്യനും അന്ത്യനും❜ എന്ന പ്രയോഗത്തിനു് ❛ദൈവം❜ എന്നർത്ഥവുമില്ല. അതിൻ്റെ ശക്തമായൊരു തെളിവ് അവിടെത്തന്നെയുണ്ട്. മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❛എൻ്റെ ദൈവം❜ (My God) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (വെളി, 3:2; 3:12; 3:12; 3:12; 3:12). അവൻ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവം എങ്ങനെയുണ്ടാകും❓ തന്മൂലം, ❛മരിച്ചുയിർത്ത ആദ്യനും അന്ത്യനും❜ എന്ന് മനുഷ്യപുത്രനോടു സദൃശനായവനെ പറഞ്ഞിരിരിക്കുന്ന കാരണത്താലും, അവനൊരു ദൈവമുള്ള കാരണത്താലും അവൻ സത്യേകദൈവത്തെപ്പോലെ യഥാർത്ഥ ആദ്യനും അന്ത്യനും ആകുകയോ, ദൈവം ആകുകയോ ചെയ്യില്ല.
❸ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് മറ്റൊരു വിശേഷണംകൂടി പറഞ്ഞിട്ടുണ്ട്: ➟❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും.❜ ഈ വിശേഷണം പിതാവായ ദൈവത്തിനല്ലാതെ, മറ്റാർക്കും പറഞ്ഞിട്ടില്ല.
➦ ❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി. 1:4-5). ➟ഈ വേദഭാഗത്ത്, പിതാവായ ദൈവത്തെയും, ഏഴാത്മാവിനെയും, യേശുക്രിസ്തുവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതിൽ, പിതാവിൻ്റെ വിശേഷണമാണ്, ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❜ എന്നത്. ➟ഇവിടെ മാത്രമല്ല, വെളിപ്പാടിലെ പല വാക്യങ്ങളിലും അത് കാണാം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗത്ത് പറയുന്ന ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം❜ പുത്രനല്ല; പിതാവാണ്. ➟വേറെയും പല തെളിവുകളുമുണ്ട്: (വെളി, 11:17; വെളി, 16:5). ➟തന്മൂലം, ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവൻ❜ എന്ന വിശേഷണം പിതാവിൻ്റെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❹ ഇനി അതിപ്രധാനമായ ഒരു തെളിവുതരാം: ❝നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.❞ (വെളി, 1:6). ഈ വേദഭാഗത്ത്, ഗ്രീക്കിലും ഇംഗ്ലീഷിലും ❛തൻ്റെ (യേശുവിൻ്റെ) ദൈവവും പിതാവുമായവൻ❜ എന്നാണ്. [കാണുക: BIB, NKJV]. സത്യവേപുസ്തകത്തിലെ പരിഭാഷാപ്രശ്നം BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ തിരുത്തിയിട്ടുണ്ട്. [സ.വേ.പൂ.CL). ഇവിടെ, പിതാവ് യേശുക്രിസ്തുവിൻ്റെ ദൈവമാണെന്നാണ് യോഹന്നാൻ പറയുന്നത്. ആറാം വാക്യത്തിൽ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പറഞ്ഞിട്ട്, എട്ടാം വാക്യത്തിൽ അവൻ സർവ്വശക്തിയുള്ള ദൈവമാണെന്ന് യോഹന്നാൻ പറയുമോ❓ ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം 11 വാക്യങ്ങളിലായി 13 പ്രാവശ്യം ബൈബിളിലുണ്ട്. ഒരു ദൈവമുള്ളവൻ എങ്ങനെയാണ് സർവ്വശക്തിയുള്ള ദൈവമാകുന്നത്❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം].
☛ അതായത്, വെളിപ്പാട് 1:8-ൽ പറയുന്ന, അല്ഫയും ഒമേഗയും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❜ എന്നീ രണ്ട് വിശേഷണവും മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്നതല്ല; പിതാവായ ഏകദൈവത്തെ മാത്രം കുറിക്കുന്നതാണ്. തന്നെയുമല്ല, യേശുവിൻ്റെയും മനുഷ്യപുത്രനോടു സദൃശനായൊൻ്റെയുൾ ദൈവമാണ് പിതാവ്. ➟തന്മൂലം, വെളിപ്പാട് 1:8-ൽ പറയുന്ന ❝സർവ്വശക്തിയുള്ള ദൈവമായ കർത്താവു❞ ദൈവപത്രനായ യേശുവോ, മനുഷ്യപുത്രനോടു സദൃശനായവനോ അല്ല; പിതാവായ സത്യേകദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
☛ വെളിപ്പാട് 1:18: ഞാൻ മരിച്ചവനായിരുന്നു:
➦ ❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:18). വെളിപ്പാട് പുസ്തകത്തിൽ, മനുഷ്യപുത്രനോട് സദൃശനായവൻ താൻ ❝മരിച്ചവനായിരുന്നു❞എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്.
➦ ❝ഞാൻ മരിച്ചവൻ ആയിരുന്നു❞ (I was dead) എന്നതിൻ്റെ ഗ്രീക്കുരൂപം ❝എഗെനോമെൻ നെക്രോസ്❞ (ἐγενόμην νεκρὸς – egenómen nekrós) എന്നാണ്. ➟ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ പദാനുപദ വിവർത്തനം ഇപ്രകാരമാണ്: ❝ഞാൻ ആയിരുന്നു – I was❞ (ἐγενόμην – egenómen) ❝മരിച്ചവൻ – dead❞ (νεκρὸς – nekrós). [BLB].
➦ പദോല്പത്തി: ❝ഞാൻ ആയിരുന്നു❞ (I was) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എഗെനോമെൻ❞ (egenómen) എന്ന പദത്തിൻ്റെ ❝മൂലപദം❞ (Root Word) ❝ഗിനോമൈ❞ (γίνομαι – ginomai) എന്ന ക്രിയാപദം (Verb) ആണ്. അതിൻ്റെ അർത്ഥം: ❝ആകുക, ഉണ്ടാകുക, സംഭവിക്കുക❞ എന്നൊക്കെയാണ്. ➟❝ginomai❞ എന്ന പദത്തിൻ്റെ ഉപസർഗ്ഗങ്ങളും പ്രത്യയങ്ങളും ചേർന്ന വിവധരൂപങ്ങൾ പല അർത്ഥത്തിൽ 680-തോളം പ്രാവശ്യം പുതിയനിയമത്തിലുണ്ട്.
➦ പദത്തിൻ്റെ വിശകലനം (Parsing): ❝എഗെനോമെൻ❞ (egenómen) എന്ന പദം ❝Second Aorist Middle Deponent Indicative,1st Person Singular.❞ അതായത്, ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ ഉത്തമപുരുഷ ഭൂതകാല രൂപമാണ് (1st person aorist tense) ❝എഗെനോമെൻ❞ എന്ന പദം. ➟ഈ ഭൂതകാലക്രിയ, സംഭവം എത്രകാലം നീണ്ടുനിന്നു എന്ന് പറയുന്നില്ലെങ്കിലും, ❝ആയിരുന്നു❞ എന്ന പ്രയോഗം കുറച്ചുകാലം ആ അവസ്ഥയിൽ ആയിരുന്നതിനെ കുറിക്കുന്നതാണ്. ➟ഉദാ: യോഹന്നാൻ താൻ പത്മൊസ് എന്ന ദ്വീപിൽ ❝ഞാൻ ആയിരുന്നു❞ (egenómen) എന്ന് പറയാൻ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 1:9). ➟യോഹന്നാൻ പത്മോസ് ദീപ് സന്ദർശിച്ചിട്ട് മടങ്ങിപ്പോന്നവനല്ല; അവിടെ കുറേക്കാലം ആയിരുന്നവനാണ്. ➟രണ്ടാം അദ്ധ്യായതിൽ, ❝മനുഷ്യപുത്രനോട് സദൃശൻ❞ താൻ മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറയാൻ ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ പ്രഥമമപുരുഷ ഭൂതകാല രൂപമായ (3st person aorist tense) ❝എഗെനെതോ❞ (ἐγένετο – egéneto) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 2:8).
➦ മൂന്നാംനാൾ ഉയിർക്കും: സുവിശേഷങ്ങളിൽ യേശു തൻ്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ, താൻ കൊല്ലപ്പെടുകയും മൂന്നാംനാൾ ഉയിർക്കുകയും ചെയ്യുമെന്നാണ് പറയുന്നത്: ❝അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.❞ (മത്താ, 16:21 → മത്താ, 17:23; മത്താ, 20:19; മർക്കൊ, 8:31; മർക്കൊ, 9:31; മർക്കൊ, 10:34; ലൂക്കോ, 9:22; ലൂക്കോ, 18:32-33; ലൂക്കോ, 24:46; യോഹ, 2:19). ➟ഒരിടത്തും മരിച്ച അവസ്ഥയിൽ ആയിരുന്നിട്ട് ഉയിർക്കുമെന്ന് പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ശബ്ബത്ത് ആരംഭിക്കുന്നതിന് മുമ്പ് മരിച്ച യേശു ഞായറാഴ്ച്ച അതികാലത്ത് ഉയിർത്തു: (മർക്കൊ, 16:2).
➦ മരിച്ചിട്ട് ഉയർത്തവൻ: യേശുവിനെ ലേഖനങ്ങളിൽ ഒരിടത്തും മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറഞ്ഞിട്ടില്ല; ❝മരിച്ചിട്ട് ഉയിർത്തവൻ❞ എന്നാണ് പറഞ്ഞിരിക്കുന്നത്: ❝ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു.❞ (റോമ, 1:5 → റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:12; 2തിമൊ, 2:8). ➟മരിച്ചവൻ❝ആയിരുന്നു❞ എന്നതും മരിച്ചിട്ട് ഉയിർത്തവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ➟യേശുവിൻ്റെ മരണത്തെയും ഉയിർപ്പിനെയും കുറിക്കുന്ന മറ്റനേകം വാക്യങ്ങൾ ലേഖനങ്ങളിലുണ്ട്: (യോഹ, 2:22; യോഹ, 20:9; യോഹ, 21:13-14; പ്രവൃ, 3:15; പ്രവൃ, 4:10; പ്രവൃ, 10:40-41; പ്രവൃ, 13:30; പ്രവൃ, 17:3; റോമ, 4:25; റോമ, 6:4; റോമ, 8:11; റോമ, 10:9). ➟എന്നാൽ മരിച്ചവൻ❝ആയിരുന്നു❞ എന്ന അർത്ഥത്തിൽ ❝ഗിനോമൈ❞ (ginomai) എന്ന മൂലപദത്തിൽനിന്ന് ഉത്ഭവിച്ച പ്രഥമപുരുഷനിലും (3rd Person) ഭൂതകാലത്തിലുള്ള പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ➟യേശു കേവലം 37-38 മണിക്കൂർ മാത്രമാണ് കല്ലറയിൽ ആയിരുന്നത്. ➟തന്മൂലം, അവൻ മരിച്ച അവസ്ഥയിൽ കുറച്ചുകാലംപോലും ആയിരുന്നവനല്ല; മരിച്ചിട്ട് തൽക്ഷണം ഉയിർത്തെഴുന്നേറ്റവനാണ്: ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതാകുന്നു എൻ്റെ സുവിശേഷം.❞ (2തിമൊ, 2:8). ➟വെളിപ്പാടിൽ പറയുന്ന ❝മനുഷ്യപുത്രനോട് സദൃശനായവൻ❞ യേശു ആയിരുന്നെങ്കിൽ, ❝ഞാൻ മരിച്ചവനായിരുന്നു എന്നല്ല; ഞാൻ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ.
☛ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു:
➦ ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന പ്രയോഗവും യേശുവിനു് യോജിക്കുന്നതല്ല. ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമർ 6:23). ➟പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്: (യെഹെ, 18:4). ➟എന്നാൽ യേശു, വിശുദ്ധനും പരിശുദ്ധനും പാപമറിയാത്തവനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഇല്ലാത്തവനും പാപമില്ലാത്തവനുമാണ്: (ലൂക്കൊ, 1:35; യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5).➟ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാത്തവനായ ക്രിസ്തുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവുമില്ല; അവൻ തൻ്റെ ജനനംമുതൽ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടവൻ തന്നെയാണ്. ➟എന്നാൽ ദൈവം സകലമനുഷ്യരുടെയും പാപം (ആദാമ്യപാപം) അവൻ്റമേൽ ചുമത്തി അവനെ പാപമാക്കിയപ്പോൾ, മഹാപുരോഹിതനായ ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് നിത്യത്മാവിനാൽ തന്നെത്തന്നെ മറുവിലയായി ദൈവത്തിനു് അർപ്പിക്കുകയായിരുന്നു: (2കൊരി, 5:21; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 9:14). അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്: (1പത്രൊ, 3:18; പ്രവൃ, 10:40). ➟മരണത്തിനതീതനായ പാപരഹിതായ ക്രിസ്തു കുറച്ചുസമയത്തേക്ക് മാത്രമാണ് മരണത്തിനധീനനായത്. മൂന്നാംദിവസം മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു: (എബ്രാ, 2:14-15). ➟അതിനാൽ, അല്പസമയത്തേക്കുമാത്രം മരണത്തിന് അതീനനായവൻ, ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് പറവാൻ ഒരാവശ്യവുമില്ല.
☛ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു:
➦ യേശുവിൻ്റെ ചില വാക്കുകൾ ശ്രദ്ധിക്കുക: ❝മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.❞ (മത്താ, 20:28 → മർക്കൊ, 10:45). ➟❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➟❝അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.❞ (യോഹ, 10:10-11 → യോഹ, 10:15). ➟മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചുവൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെ താക്കോലുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ (എബ്രാ, 2:14-15). ➟ആടുകൾക്കു വേണ്ടി സ്വന്തജീവനെ കൊടുക്കാൻ വന്നവൻ ആടുകളുടെ ജീവനെടുക്കുമോ❓ (യോഹ, 10:15). ➟വിശ്വസിക്കുന്നവർക്കുവേണ്ടി ഒരു തെളിവുകൂടിത്തരാം: നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ, ദൈവം തന്നെ അഭിഷേകം ചെയ്ത് അയച്ചതിൻ്റെ ഉദ്ദേശം അവൻ യെശയ്യാപ്രവചനത്തിൽനിന്ന് വെളിപ്പെടുത്തുമ്പോൾ, രണ്ടാം വാക്യത്തിലെ ❝കർത്താവിൻ്റെ പ്രസാദവർഷം പ്രസംഗിക്കുവാൻ❞ എന്ന് മാത്രം പറഞ്ഞിട്ട്, ❝പ്രതികാരദിവസം പ്രസിദ്ധമാക്കുവാൻ❞ എന്ന അടുത്തഭാഗം വിട്ടുകളഞ്ഞവനാണ്: (യെശ, 6:1-2 – ലൂക്കൊ, 4:18-20). ❝പ്രതികാരദിവസം❞ എന്ന പ്രയോഗംപോലും തൻ്റെ നാവിലൂടെ ഉച്ചരിക്കാൻ മടിച്ചവൻ്റെ കയ്യിൽ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉണ്ടെന്ന് പറഞ്ഞാൽ ശരിയാകുമോ❓ ➟മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കാലല്ല; ജീവൻ്റെ താക്കോലാണ് യേശുവിൻ്റെ കയ്യിലുള്ളത്.
☛ മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓
☛ വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ:
➦ വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെക്കുറിച്ചു❜ പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗം പരിശോധിച്ചാൽ, ❛മനുഷ്യപുത്രനോടു സദൃശൻ❜ ഒരു ദൂതനാണെന്ന് കാണാൻ കഴിയും. 14:14: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 14:15: മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:16: മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു. 14:17: മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആയലത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. 14:18: തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:19: ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. 14:20: ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.❞
☛ ദൈവത്തിൻ്റെ ന്യായവിധിയാണ് വിഷയം:
➦ 14-ാം വാക്യത്തിൽ, തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്ന ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെ❜ കാണാം. ➟ഈ ❛മനുഷ്യപുത്രനോടു സദൃശനായവനും❜ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അതൊരു ദൂതനാണ്; അതിൻ്റെ ചില തെളിവുകൾ തരാം: ❶15-ാം വാക്യത്തിൽ, ❛മറ്റൊരു ദൂതൻ❜ (another angel – allos angelos) എന്ന പ്രയോഗം, ❛മനുഷ്യപുത്രനോടു സദശനായവൻ❜ ഒരു ദൂതനാണെന്ന് തെളിയിക്കുന്നതാണ്. ➟ആദ്യവാക്യത്തിൽ ഒരുത്തനെ ❛മനുഷ്യപുത്രനോടു സദൃശ്യൻ❜ എന്നു സംബോധന ചെയ്തിട്ട്, അടുത്തവാക്യത്തിൽ അവനോടു സംസാരിക്കുന്ന വേറൊരുത്തനെക്കുറിച്ച് പറയുമ്പോൾ, ഇവൻ്റെ പ്രകൃതി ആദ്യത്തവനിൽനിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിൽ, ❛മറ്റൊരു ദൂതൻ❜ എന്നു പറയാതെ, ❛ഒരു ദൂതൻ❜ എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ➟ഭാഷാപരമായി, ❛മറ്റൊരു ദൂതൻ❜ എന്ന പ്രയോഗം, ആദ്യം പറഞ്ഞിരിക്കുന്ന ❛മനുഷ്യപുത്രനോടു സദൃശൻ❜ ഒരു ദൂതനാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. ➟അടുത്തവാക്യങ്ങളിലും ❛മറ്റൊരു ദൂതൻ, വേറൊരു ദൂതൻ❜ എന്ന രണ്ട് പ്രയോഗങ്ങൾ കാണാം: (14:17; 14:18). അത് പ്രസ്തുത വേദഭാഗങ്ങളിലുള്ള നാലുപേരും ദൂതന്മാരാണെന്നു തെളിയിക്കുന്നു. ➟ഇവിടെ, ന്യായമായിട്ടും തോന്നാനിടയുള്ള ഒരു സംശയമുണ്ട്: നാലുപേരും ദൂതന്മാരാണെങ്കിൽ, ഒരുത്തനെ മാത്രം ❛മനുഷ്യപുത്രനോടു സദൃശൻ❜ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുമോ? ➟പൊൻകിരീട ധാരിയായ ദൂതൻ ഭൂമിയിൽ ന്യായവിധി നടത്തുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, അവനെമാത്രം ❛മനുഷ്യപുത്രനോടു സദൃശൻ❜ എന്നു വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, നാലുപേരുടെയും പ്രകൃതിക്ക് ഒരു വ്യത്യാസവും ഉള്ളതായി വചനത്തിൽനിന്ന് തെളിയിക്കാൻ കഴിയില്ല. ❷ഈ വേദഭാഗം കൂടാതെ, ❛മറ്റൊരു ദൂതൻ❜ എന്ന പ്രയോഗം വെളിപ്പാടിൽ നാലുപ്രാവശ്യം കൂടിയുണ്ട്. പ്രസ്തുത പ്രയോഗത്തിന് മുകളിൽ എല്ലായിടത്തും ദൂതന്മാരെക്കുറിച്ച് പറഞ്ഞശേഷമാണ്, ❛മറ്റൊരു ദൂതൻ❜ എന്ന് പറഞ്ഞിരിക്കുന്നത്: (വെളി, 7:1 ⁃⁃ 7:2; വെളി, 8:2 ⁃⁃ 8:3; വെളി, 9:13 ⁃⁃ 10:1; വെളി, 17:7 ⁃⁃ 18:1). തന്മൂലം, മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ച് പറഞ്ഞിട്ട് ❛മറ്റൊരു ദൂതൻ❜ എന്ന് പറഞ്ഞിരിക്കയാൽ, മനുഷ്യപുത്രനോടു സദൃശനായവനും ദൂതനാണെന്നത് സംശയലേശമന്യേ തെളിയുന്നു. ❸ഈ വേഭാഗത്ത്, മനുഷ്യപുത്രനോടു സദൃശനായവനോടു; ➟❝കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക❞ എന്നു മറ്റൊരു ദൂതൻ ഉറക്കെ വിളിച്ചുപറയുന്നതായി കാണാം. ➟ക്രിസ്തുവാണ് മനുഷ്യപുത്രനോടു സദൃശൻ എന്നു വിചാരിക്കുന്നവരെ സംബന്ധിച്ച്, അവൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണ്. ➟സൃഷ്ടിയായ ദൂതൻ സ്രഷ്ടാവായ ദൈവത്തോട്, അരിവാൾ അയച്ചു കൊയ്യാൻ (ന്യായവിധി നടത്തുവാൻ) ഉച്ചത്തിൽ വിളിച്ചുപറയേണ്ടതുണ്ടോ? ➟ന്യായവിധി നടത്തുന്ന മനുഷ്യപുത്രനോടു സദൃശൻ ദൈവമാണെങ്കിൽ, ന്യായവിധി നടത്താൻ കല്പിക്കുന്ന ദൂതൻ അവനെക്കാൾ വലിയ ദൈവമാണെന്നല്ലേ വരികയുള്ളു? 16-ാം വാക്യത്തിൽ, ദൂതൻ്റെ കല്പനപോലെ മനുഷ്യപുത്രനോടു സദൃശൻ ന്യായവിധി നടത്തുകയും ചെയ്തു. ❹17-ാം വാക്യത്തിൽ, മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരിക്കുന്ന ❛മറ്റൊരു ദൂതനെ❜ കാണാം. 18-ാം വാക്യത്തിൽ, കോങ്കത്തി പിടിച്ചിരിക്കുന്ന ദൂതനോടു കൊയ്യാൻ കല്പിക്കുന്നത് ❛വേറൊരു ദൂതനാണ്.❜ ദൂതൻ്റെ കല്പനപ്രകാരം അവനും ന്യായവിധി നടത്തുന്നത് അടുത്ത വാക്യങ്ങളിൽക്കാണാം. ➟രണ്ടാംഭാഗത്ത് ദൂതൻ ദൂതനോടാണ് കല്പിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, ആദ്യഭാഗത്തും ദൂതൻ ദൂതനോടുതന്നെയാണ് കല്പിക്കുന്നതെന്ന് സംശയലേശെമെന്യ മനസ്സിലാക്കാം. ❺ദാനീയേൽ 7-ാം അദ്ധ്യായത്തിൽ ആകാശമേഘങ്ങളോടെ വരുന്നതായി കാണുന്നവനെയും വെളിപ്പാട് 1-ാം അദ്ധ്യായത്തിൽ സൂര്യതേജസ്സോടെ കണ്ടവനെയും വെളിപ്പാട് 14-ാം അദ്ധ്യായത്തിൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനായി കാണ്ടവനെയും ❛മനുഷ്യപുത്രനോടു സദൃശൻ❜ (like a son of man) എന്ന് അഭിന്നമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟വെളിപ്പാട് 1:13-ലും 14-14-ലും ❛hómoion yión anthrópou❜ (ὅμοιον υἱὸν ἀνθρώπου) എന്ന ഒരേ പ്രയോഗമാണ് കാണുന്നത്. ➟ദാനീയേലിൽ പറയുന്ന ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ദാനീ, 7:13-14 → ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ➟യേശുവിനെ, ❛മനുഷ്യപുത്രൻ❜ (Son of Man) എന്നല്ലാതെ, ❛മനുഷ്യപുത്രനോടു സദൃശൻ❜ (like a son of man) എന്നു ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. ➟അതിനാൽ, ഇവിടെപ്പറയുന്ന ❛മനുഷ്യപുത്രനോടു സദൃശൻ❜ യേശുക്രിസ്തു അല്ലെന്നു മനസ്സിലാക്കാം. ❻ദാനീയേൽ 7:13-14-ലെ ❛മനുഷ്യപുത്രനോടു സദൃശൻ❜ ആകാശമേഘങ്ങളോടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്നവനാണ്. വെളിപ്പാട് 1:13-ലെ ❛മനുഷ്യപുത്രനോടു സദൃശൻ❜ സൂര്യതേജസ്സോടെ വെളിപ്പെടുന്നവനും, 14-14-ൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനുമാണ്. ➟തന്മൂലം, ദാനീയേൽ കാണുന്നതും യോഹന്നാൻ കാണുന്നതുമായ വെളിപ്പാട്, ഭൂമിയിൽ ന്യായവിധിക്ക് അധികാരമുള്ള യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം: (ദാനീ, 2:44; 7:18; 7:21; 7:27). ➟ഒരു ദൂതൻ ന്യായവിധി നടത്താൻ കല്പിക്കുന്നത് മറ്റൊരു ദൂതനോടാണ്; അല്ലാതെ യേശുക്രിസ്തുവിനോടല്ല. ➟അതിനാൽ, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം: ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6 → വെളി, 1:1; വെളി, 22:16). [കാണുക: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?].
☛ വെളിപ്പാട് 19:11-16. വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ:
➦ 19:11. ❞അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
19:12. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
19:13. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
19:14. സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
19:15. ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
19:16. രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.❞ (വെളി, 19:11-16).
☛ ദൈവവചനം എന്നു പേർ:
➦ ഈ വേദഭാഗത്ത് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനു് ❛ദൈവവചനം❜ എന്നു പേർ പറഞ്ഞിരിക്കയാൽ, കുതിരപ്പുറത്ത് വരുന്നവൻ യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟യോഹന്നാൻ 1:1-ൽ, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ എന്ന് പറഞ്ഞിരിക്കയാൽ, യോഹന്നാൻ പറയുന്ന ❛വചനം❜ യേശു ആണെന്ന തെറ്റിദ്ധാരണമൂലമാണ് ❛ദൈവവചനം❜ എന്നത് യേശുവിൻ്റെ പേരാണെന്ന് വിചാരിക്കുന്നത്. ➟എന്നാൽ യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, യേശു വചനമല്ല; വെളിച്ചമാണെന്ന് അവൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: (യോഹ, 1:6-10). [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]. ➟ഇനി, ദൈവചനം എന്നത് യേശുവിൻ്റെ പേരാണെങ്കിൽ, സമനിത്യരായ മൂവരിൽ ഒരുത്തനെന്ന് ട്രിനിറ്റി പറയുന്ന ദൈവവചനം എന്ന് പേരുള്ളവൻ്റെ അസ്തിത്വവും പ്രകൃതിയും എന്താണെന്ന് പറയും❓ ➟അസ്തിത്വദ്യോദകമാണ് പേര്; പേർ കൂടാതെ ഒന്നും നിലനില്ക്കയില്ല. ➟അതായത്, അസ്തിത്വം കൂടാതെ പേരിനു് സ്വയം നിലനില്ക്കാൻ കഴിയില്ല. അതിനാൽ, ഒരു പേരുമാത്രം ആദിമുതൽ ഉണ്ടായിരുന്നു എന്ന് പറയാൻ പറ്റില്ല. പേരിനു പിന്നിൽ ഒരസ്തിത്വം ഉണ്ടാകണം; അസ്തിത്വത്തിനു് ഒരു പ്രകൃതിയും ഉണ്ടാകണം. ➟അവൻ ❛വചനം❜ അല്ലെന്ന് യോഹന്നാൻ അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കയാൽ, ആദിമുതലുള്ളവൻ്റെ അസ്തിത്വം ❛വചനം❜ ആണെന്നോ, അവൻ്റെ പ്രകൃതി ❛ദൈവം❜ ആണെന്നോ പറയാൻ പറ്റില്ല. ➟പിന്നെന്താണ് അവൻ്റെ അസ്തിത്വവും പ്രകൃതിയും❓
☛ മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനും യേശുക്രിസ്തു ആണെന്നാണ് പലരും കരുതുന്നത്. എന്നാൽ അവൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❛ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❜ (homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിന് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്❜ (പി.ഒ.സി), ❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ❛one like unto the Son of man❜❞\ (KJV), ❛one like a son of man❜ (NASB), ❛someone like a son of man❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❛മനുഷ്യപുത്രനെ കണ്ടു❜ എന്നല്ലാതെ, ❛മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❜ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓
☛ ഇനി, പ്രസ്തുത വേദഭാഗം പരിശോധിക്കാം:
➦ പറയപ്പെട്ട വേദഭാഗത്ത് വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനു്, 11-ാം വാക്യത്തിൽ, ❛വിശ്വസ്തനും സത്യവാനും❜ എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 12-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13-ാം വാക്യത്തിൽ, ❛ദൈവവചനം❜ എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 16-ാം വാക്യത്തിൽ, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, ❝നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു എന്ന നമമല്ലാതെ” വേറൊരു നാമവും ഇല്ല❞ എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:12). ➟കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുക്രിസ്തു ആണെങ്കിൽ, മനുഷ്യരുടെ രക്ഷയ്ക്ക് ഉതകാത്തതും (ഒരു ഗുണവും ചെയ്യാത്ത) പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്❓
☛ യേശുവും ദൈവവചനവും:
➦ ❛ദൈവവചനം❜ (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐆𝐨𝐝) എന്ന് പേർ പറഞ്ഞിരിക്കുന്നവൻ യേശുവല്ല എന്നതിൻ്റെ തെളിവ് വെളിപ്പാട് പുസ്തകത്തിൽത്തന്നെ ഉണ്ട്: ➨❝നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.❞ (വെളി, 1:9 ⁃⁃ ലൂക്കൊ, 5:1). ➟ഇവിടെ ❛ദൈവവചനവും യേശുവിന്റെ സാക്ഷ്യവും❜ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. യേശുവിനെയും (𝐉𝐞𝐬𝐮𝐬) ദൈവവചനത്തെയും (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐆𝐨𝐝) വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. യേശുവിൻ്റെതന്നെ മറ്റൊരു പേരാണ് ❛ദൈവവചനം❜ എങ്കിൽ, യേഉവെന്ന ദൈവവചനമെന്നോ, ദൈവവചനമായ യേശുവെന്നോ അല്ലാതെ, യേശുവിനെയും ദൈവവചനത്തെയും എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും❓ ദൈവചനം ഒരു കോമഡി പുസ്തകമല്ലെന്ന് ആദ്യംമനസ്സിലാക്കുക.
☛ മറ്റു തെളിവുകൾ നോക്കാം:
❶ 19:10. ❝ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാൽക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗത്ത്, യേശുവിൻ്റെ പേർ രണ്ടുപ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. ➟അടുത്തവാക്യം ശ്രദ്ധിക്കുക:
➦ 19:11. ❝അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.❞ ➟ഈ വേദഭാഗത്ത്, ❝വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ❞ യേശു ആണെങ്കിൽ, ഒന്നെങ്കിൽ, ❝അവൻ അല്ലെങ്കിൽ, യേശു വെള്ളക്കുതിരപ്പുറത്ത് കയറി വരുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ. അല്ലാതെ, ❝അതിന്മേൽ (കുതിരപ്പുറത്ത്) ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ❞ പറയുമായിരുന്നില്ല. ➟❛വിശ്വസ്തനും സത്യവാനും❜ എന്നു പറയപ്പെട്ടിരിക്കുന്ന രണ്ടുപേരാണുള്ളത്; മനുഷ്യപുത്രനോടു സദൃശനായവനും വെളക്കുതിരപ്പുറത്ത് വരുന്നവനും: (3:14 ⁃⁃ 19:11). അതിനാൽ, അവനും ഇവനും ഒന്നാണെന്ന് മനസ്സിലാക്കാം. ➟അല്ലാതെ, യേശുക്രിസ്തു ആണെന്ന് പറയാൻ തെളിവൊന്നുമില്ല. ➟❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറഞ്ഞിരിക്കയാലാണ്, അവൻ യേശുവാണെന്ന് പലരും കരുതുന്നത്: (വെളി, 1:18). എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്. [കാണുക: ഞാൻ മരിച്ചവൻ ആയിരുന്നു]
❷ 19:12. ❝അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.❞ ➟ഈ വേദഭാഗത്ത്, മൂന്ന് കാര്യങ്ങൾ കാണാം: 𝟭.അഗ്നിജ്വാല, 𝟮.രാജമുടികൾ, 𝟯.ആർക്കും അറിഞ്ഞുകൂടാത്ത ഒരു നാമം. ➟യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ്റെ കണ്ണ് അഗ്നിജ്വാലെക്കു ഒത്തതും, തലയും തലമുടിയും വെളുത്ത പഞ്ഞിപോലെയും അവൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (വെളി, 1:14; വെളി, 3:12). ➟അതിനാൽ, മനുഷ്യപുത്രനോടു സദൃശനായവൻ്റെ പുതിയനാമവും കുതിരപ്പുറത്തിരിക്കുന്നവൻ്റെ ആർക്കും അറിഞ്ഞുകൂടാത്ത നാമവും ഒന്നുതന്നെയാണെന്നും, അവൻ തന്നെയാണ് ഇവനെന്നും മനസ്സിലാക്കാം. ➟എന്നാൽ അവൻ ദൈവപുത്രനായ യേശുവുവാണെന്ന് പറയാൻ കഴിയില്ല.
❸ 19:13. ❝അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.❞ ➟ഈ വേദഭാഗത്തെ, രക്തം തളിച്ച ഉടുപ്പ് യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതായി പലരും മനസ്സിലാക്കുന്നു. ➟എന്നാൽ ക്രിസ്തു തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തംകൊണ്ട് നമ്മെ വീണ്ടെടുക്കുകയാണ് ചെയ്തത്: (1പത്രൊ 1:19.ഒ.നോ: വെളി, 7:14). ➟അല്ലാതെ, ക്രിസ്തുവിനു് രക്തംതളിച്ച ഉടുപ്പു ധരിക്കാൻ ആവശ്യമില്ല. ➟❛രക്തം തളിച്ച ഉടുപ്പു❜ രണ്ട് കാര്യങ്ങളെയാണ് കാണിക്കുന്നത്: 𝟭.ക്രിസ്തു ക്രൂശിൽചൊരിഞ്ഞ രക്തത്തിൻ്റെ ഫലം അനുഭവിക്കുന്ന ഒരുവനെ. 𝟮.ന്യായവിധിയെ കാണിക്കുന്നു: (യെശ, 63:1-6). ➟താഴത്തെ വാക്യങ്ങളിൽ അത് കൂടുതൽ വ്യക്തമാകും:
❹ 19:14. ❝സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.❞ ➟ഈ വേദഭാഗത്ത്, ❛കുതിര❜ ( ἵππος – hippos – horse) അല്ല; ❛കുതിരകൾ❜ (ἵπποις – hippois – horses) ആണ്. ➟വെള്ളക്കുതിരപ്പുറത്തു കയറിവരുന്നവനെ സ്വർഗ്ഗീസൈന്യവും വെള്ളക്കുതിരകളുടെ പുറത്തുകയറി അനുഗമിക്കുകയാണ്. ➟ഒരു യുദ്ധത്തിനായുള്ള പടപ്പുറപ്പാടാണ് കാണുന്നത്. ➟ക്രിസ്തുവിൻ്റെ രക്തത്താൽ ശുദ്ധീകരണവും രാജത്വവും പ്രാപിച്ച ഒരുവൻ ദൈവത്തിൻ്റെ ന്യായവിധി നടത്താൻ പുറപ്പെടുകയാണ്.
❺ 19:15. ❝ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.❞ ➟ഇവിടെ ചില കാര്യങ്ങൾ കാണാം:
𝟭. വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു: ഇത് വെളിപ്പാടിൽ, മനുഷ്യപുത്രനോട് സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് കയറിവരുന്നവനും ഒരുപോലെ പറഞ്ഞിട്ടുണ്ട്: (1:16; 2:12; 2:16 ⁃⁃ 19:15; 19:21).
𝟮. ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും: ഈ അധികാരം മനുഷ്യപുത്രനോടു സദൃശനായവനും (2:26), സഭയ്ക്കും (2:27; 12:5), വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനുമുണ്ട്: (19:15).
𝟯. സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു. ➟ട്രിനിറ്റിയുടെ ഭാഷയിൽ, യേശുക്രിസ്തു സർവ്വശക്തിയുള്ള ദൈവമാണ്. ➟എന്നാൽ കതിരപ്പുറത്തു വരുന്നവൻ സർവ്വശക്തിയുള്ള ദൈവമല്ല; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു മെതിക്കുന്നവനാണ്. ➟അതായത്, ജാതികൾക്കെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി നടത്താൻ വരുന്നവനാണ് കുതിരപ്പുറത്തിരിക്കുന്നവൻ: (യെശ, 63:1-6).
❻ 19:16. ❝രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.❞ ➟ഈ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ➟❛രാജാധിരാജാവും കർത്താധികർത്താവും❜ എന്ന പ്രയോഗം വെളിപ്പാടിൽ രണ്ടുപേർക്കാണുള്ളത്: 𝟭.കുഞ്ഞാടിനും, 𝟮.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാണ്: (he is Lord of lords, and King of kings). [കാണുക: KJV]. ➟എന്നാൽ കുതിരപ്പുറത്ത് വരുന്നവൻ, രാജാധിരാജാവും കർത്താധികർത്താവും ആണെന്നല്ല പറയുന്നത്; ❝രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു❞ (he hath on his vesture and on his thigh a name written, KING OF KINGS, AND LORD OF LORDS) എന്നാണ് പറയുന്നത്: [കാണുക: KJV). ➟വ്യത്യാസം മനസ്സിലായോ❓ ➟❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നത്, കഞ്ഞാടിൻ്റെ പദവിയും (Title), വെള്ളക്കുത്തിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേരുമാണ് (Name). ➟ഒരുത്തൻ്റെ പേരും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല; അതിനാൽ, കുഞ്ഞാടല്ല കുതിരപ്പുറത്ത് വരുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟തന്നെയുമല്ല, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നു പറഞ്ഞാൽ, ദൈവം എന്നോ, യേശുക്രിസ്തു എന്നോ അതിനർത്ഥമില്ല. ➟❛രാജാധിരാജാവു❜ എന്ന് പഴയനിയമത്തിൽ: അർത്ഥഹ്ശഷ്ടാവിനെയും നെബൂഖദ്നേസറിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (എസ്രാ, 7:12 ⁃⁃ യെഹെ, 26:7; ദാനീ, 2:37). ➟❛കർത്താവു❜ (κύριος – kyrios) എന്ന പദത്തിനു് ❛ദൈവം❜ എന്നർത്ഥമില്ല. ➟പുതിയനിയമത്തിൽ ❛യഹോവ❜ എന്ന ദൈവനാമത്തിന് പകരമായും, സുവിശേഷങ്ങളിൽ ദൈവപുത്രനായ യേശുവിനെ ❛യജമാനൻ❜ എന്ന അർത്ഥത്തിലും, ലേഖനങ്ങളിൽ സഭയുടെ ❛അധികാരി❜ എന്ന അർത്ഥത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. ➟തന്നെയുമല്ല, പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), ദൂതൻ (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) മുതലായവരെ ❛യജമാനൻ❜ എന്ന സാധാരണ അർത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟കർത്താവ് ദൈവമാണെങ്കിൽ, ഇവരൊക്കെ ദൈവങ്ങളാകില്ലേ❓
➦ മറ്റൊരു തെളിവ്: മറിയയെ ❛കർത്താവിൻ്റെ മാതാവു❜ എന്നും, മറിയയുടെ മറ്റു മക്കളെ ❛കർത്താവിൻ്റെ സഹോദരന്മാർ❜ എന്നു പറയാനും ❛കുറിയോസ്❜ ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43 ⁃⁃ 1കൊരി, 9:5; ഗലാ, 1:19). ➟കുറിയോസ് എന്ന പദത്തിന് ❛ദൈവം❜ എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവമാതാവും മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകില്ലേ❓ ➟അതായത്, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നുപറഞ്ഞാൽ, ഭൗമിക രാജാക്കന്മാരിൽ ശ്രേഷ്ഠനായ രാജാവെന്നും, ഭൗമിക കർത്താക്കന്മാരിൽ (അധികാരികളിൽ) ശ്രേഷ്ഠനായ കർത്താവെന്നും (അധികാരി) ആണ് അർത്ഥം. ➟ജാതികളെ ന്യായംവിധിക്കാൻ ദൈവത്താൽ അധികാരം പ്രാപിച്ച ഒരു ഭൗമിക രാജാവാണ് കുതിരപ്പുറത്ത് വരുന്നത്.
❼ കുഞ്ഞാടല്ല വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ:
6:1. യേശുവല്ല വെള്ളക്കുതിരപ്പുറത്ത് വരുന്നത് എന്നതിന് വേറെയും തെളിവുണ്ട്: ➨❝കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. 6:2. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന് ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.❞ യേശുക്രിസ്തുവും കുഞ്ഞാടും യഥാർത്ഥത്തിൽ ഒന്നാണെന്നാണ് ട്രിനിറ്റി വിചാരിക്കുന്നത്. ➟ഈ വേഭാഗത്തുനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം:
𝟭. കുഞ്ഞാടിനെയും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟കുഞ്ഞാട് സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ഒന്നൊന്നായി ആറു മുദ്രകൾ പെട്ടിക്കുമ്പോൾ, നാല് കുതികളെയും വ്യത്യസ്ത സംഭവങ്ങൾ ഭൂമിയിൽ നടക്കുന്നതായും യോഹന്നാൻ കാണുന്നുണ്ട്. ➟അതിനാൽ, കുഞ്ഞാടല്ല ആദ്യം കണ്ട വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
𝟮. വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ തലയിൽ കിരീടവും കയ്യിൽ വില്ലുമുണ്ട്. ➟കിരീടം അവൻ്റെ രാജത്വത്തെയും, വില്ല് അവൻ്റെ അധികാരത്തെയുമാണ് സൂചിപ്പിക്കുന്നത്.
𝟯. ആറാം അദ്ധ്യായത്തിൽ നാലു കുതിരയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു വെള്ളക്കുതിരയും അതിൻ്റെമേൽ ഇരിക്കുന്നവനും മാത്രമേ കീരീടവും വില്ലുമുള്ളൂ.
𝟰. അവന് ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടവനാന്. ➟തന്മൂലം, ആറാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും പത്തൊൻപതാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും ഒന്നാണെന്നും അത് യേശുക്രിസ്തുവോ, കുഞ്ഞാടോ അല്ലെന്നും വ്യക്തമാണ്.
☛ ശ്രദ്ധേയമായ മറ്റ് തെളിവുകൾ കാണാം:
❽ 19:6, ❝അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.❞ ➟ഈ വേദഭാഗത്ത്, രാജത്വം ഏറ്റ ❛സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു❜ ദൈവപുത്രനായ ക്രിസ്തുവല്ല; പിതാവായ യഹോവയാണ്. [കാണുക: വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്?]. ➟ തെളിവുകൾ കാണുക:
𝟭. സർവ്വശക്തിയുള്ള ഒരേയൊരു ദൈവമേയുള്ളൂ: ➨❝അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.❞ (ഉല്പ, 17:1). ഈ അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യംമുതൽ ഈ വാക്യംവരെ ❛ഹല്ലേലുയ്യാ!❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡) എന്ന പദം നാലുപ്രാവശ്യമുണ്ട്. (വെളി, 19:1; 19:3; 19:4; 19:6). ➟❛സ്തുതിപ്പിൻ❜ (𝐏𝐫𝐚𝐢𝐬𝐞) എന്നർത്ഥമുള്ള ❛ഹല്ലേലു❜ (𝐇𝐚𝐥𝐥𝐞𝐥𝐮) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമവും ചേർന്നതാണ് ❛ഹല്ലേലുയ്യാ❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡). ➟അതിൻ്റെ അർത്ഥം: ❛യാഹിനെ (യഹോവയെ) സ്തുതിപ്പിൻ❜ എന്നാണ്. അതിനാൽ സിംഹാസനത്തിൽ ഇരിക്കുന്നവൻ പിതാവായ യഹോവയാണ് രാജത്വം ഏല്ക്കുന്ന സർവ്വശക്തിയുള്ള ദൈവമെന്ന് മനസ്സിലാക്കാം.
𝟮. രാജത്വം യഹോവയ്ക്കുള്ളതാണ്: ➨❝യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.❞ (1ദിന, 29:11).
𝟯. യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: ➨❝യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.❞ (സങ്കീ, 103:19 ⁃⁃ സങ്കീ, 11:4).
𝟰. അവൻ്റെ സിംഹാസനം സ്ഥിരമാണ്: ➨❝യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.❞ (സങ്കീ, 93:1-2).
𝟱. അവൻ ശാശ്വതരാജാവാണ്: ➨❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10).
𝟲. യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: ➨❝യഹോവ എന്നും എന്നേക്കും രാജാവായി വാഴും.❞ (പുറ, 15:18).
𝟳. യഹോവയാണ് സർവ്വഭൂമിയുടെയും രാജാവ്: ➨❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9).
𝟴. യഹോവ ന്യായവിധി നടത്തുന്ന രാജാവാണ്: ➨❝യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.❞ (സങ്കീ, 9:7 – സങ്കീ, 10:16; സങ്കീ, 29:10; സങ്കീ, 47:2; സങ്കീ, 47:7; സങ്കീ, 145:13 സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; സെഖ, 14:17; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15).
𝟵. പിതാവായ യഹോവ മാത്രമാണ് ദൈവം: ➨❝ദൈവം ഒരുത്തൻ മാത്രം [𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം [𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10), പിതാവ് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), പിതാവ് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36) എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല (യോഹ, 5:30), പിതാവ് എൻ്റെ ദൈവമാണ് (യോഹ, 20:17, ഞാൻ മനുഷ്യനാണ് (യോഹ, 8:40)❞ എന്നൊക്കെയാണ് യേശു പഠിപ്പിച്ചത്.
𝟭𝟬. സർവ്വശക്തിയുള്ള ദൈവവും കുഞ്ഞാടും: ➨❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.❞ (വെളി, 21:22). ➟ഈ വേദഭാഗത്ത്, സർവ്വശക്തിയുള്ള ദൈവത്തെയും കുഞ്ഞാടിനെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. ➟തന്മൂലം, കുഞ്ഞാടോ, ദൈവപുത്രനായ യേശുവോ അല്ല; പിതാവായ യഹോവയാണ് രാജത്വം ഏറ്റതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
❾ ക്രിസ്തു ആരാണ്?
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ, യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് യേശു: (ലൂക്കൊ, 1:35). ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16 ⁃⁃ 1കൊരി, 2:7; 1പത്രൊ, 1:20). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം].
☛ ക്രിസ്തുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; 1തിമൊ, 2:6). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (യെശ, 40:3; ലൂക്കൊ, 76-77 – യോഹ, 1:30) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). പിതാവിൻ്റെയും പുത്രൻ്റെയും നാമവും ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11;യോഹ, 17:12). ➟അപ്പോൾ, രാജത്വം പ്രാപിക്കുന്നതായി യോഹന്നാൻ കണ്ട സർവ്വശക്തിയുള്ള ദൈവമായ പിതാവും പുത്രനും ഒന്നുതന്നെയാണ്. ➟അപ്പോൾ, വെള്ളക്കുതിരപ്പുറത്ത് വരുന്ന രാജാവ് മറ്റൊരുത്തനാണെന്ന് വ്യക്തം. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം]
❿ ❝എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:36-37). ➟ഈ വേദഭാഗത്ത്; തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ ❛രാജാവുതന്നേ❜ എന്നുമാണ് യേശു പറയുന്നത്. ➟വാക്യം ശ്രദ്ധിക്കുക: ❛രാജാവ് ആകുമെന്നല്ല; രാജാവുതന്നേ❜ എന്നാണ് പറയുന്നത്. ➟നിത്യരാജാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് താൻ രാജാവുതന്നേ എന്ന് ക്രിസ്തു പറയുന്നത്. ➟ഭൂമിയിൽ യഹോവ രാജാവാകും എന്നാണ് പ്രവചനമുള്ളത്: ➨❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9 – പുറ, 15:18; സങ്കീ, 47:2; സങ്കീ, 47:7). ➟യഹോവ സർവ്വഭൂമിക്കും രാജാവാകുമെന്ന് അസന്ദിഗ്ദ്ധമായി പ്രവചിച്ചിരിക്കെ, മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവപുത്രനായ ക്രിസ്തു എങ്ങനെ ഭൂമിയിലെ രാജാവാകും❓ ➟യഹോവയായ സർവ്വശക്തിയുള്ള ദൈവം രാജാവാകുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്: (വെളി, 19:6). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാൽ, പുത്രൻ മറ്റൊരുത്തനായി ഉണ്ടാകയില്ല. ➟തന്മൂലം, രാജത്വം പ്രാപിക്കുന്നതായി യോഹന്നാൻ കണ്ട സർവ്വശക്തിയുള്ള ദൈവമായ പിതാവും പുത്രനും ഒന്നാണ്: (യോഹ, 10:30). ➟അപ്പോൾ, വെള്ളക്കുതിരപ്പുറത്തു വരുന്നവൻ ആരാണ്❓
⓫ അനേകർ കരുതുന്നപോലെ, ദാവിൻ്റെ സിഹാസനത്തിലിരുന്ന് ഈ ഭൂമിയെ ഭരിക്കേണ്ട രാജാവ് യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. ➟എന്നേക്കും സിംഹാസനമുള്ള ആ വാഗ്ദത്ത രാജാവ് ദൈവപുത്രനായ മറ്റൊരു സന്തതിയാണ്. ➟അതിനനേകം തെളിവുകളുണ്ട്; ❝അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:13-14). ➟തൻ്റെ പുത്രനായ വാഗ്ദത്ത രാജാവിനെക്കുറിച്ച് ദൈവം പറയുന്നതാണ് ഈ വാക്യത്തിലുള്ളത്. ➟എന്നേക്കും സിംഹാസനമുള്ള ഈ ദൈവപുത്രൻ കുറ്റം ചെയ്തിട്ട് ദൈവത്തിൽനിന്ന് ശിക്ഷ ഏൽക്കുന്നവനാണ്. ➟പാപം അറിയാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിയതുകൊണ്ടാണ് അവൻ ശിക്ഷയേറ്റത്; അല്ലാതെ അവൻ കുറ്റം ചെയ്തിട്ടല്ല; ദൈവം അവനെ ശിക്ഷിച്ചിട്ടുമില്ല; ശിക്ഷിക്കാൻ ആവശ്യവുമില്ല: (2കൊരി, 5:21). ➟എന്നാൽ കുറ്റം ചെയ്തിട്ട് ശിക്ഷയേല്ക്കുന്ന ഒരു വാഗ്ദത്തരാജാവും ജാതികളെ ന്യായവിധിക്കുന്നവനുമുണ്ട്: (എബ്രാ, 12:7-8). ➟രണ്ട്, നാല്പത്തഞ്ച്, എഴുപത്തിരണ്ട്, എൺപത്തൊൻപത്, നൂറ്റിപ്പത്ത് മുതലായ അനേകം സങ്കീർത്തനങ്ങൾ വാഗ്ദത്ത രാജാവിനെക്കുറിച്ചാണ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
⓬ ലോകാവകാശിയും സകല ജാതികൾക്കും അനുഗ്രഹവിഷയവും:
❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമർ 4:13). ❛ലോകത്തിൻ്റെ അവകാശി❜ (tó klironómon toú kósmou – The heir of the world) ആകുമെന്ന് അബ്രാഹാമിലൂടെ വാഗ്ദത്തം ലഭിച്ച ഒരു ദൈവസന്തതിയുണ്ട്. ➟അവിടെ പറയുന്ന ❛ലോകം❜ (kosmos – the world) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; ❛മുഴുവൻ ലോകവും❜ (The entire world) ആണ്. ➟മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, ആ സന്തതിയാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവെന്ന കാര്യത്തിൽ ആർക്കാണ് സംശയം❓ ➟❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത ഒരു സന്തതിയുണ്ട്: (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25). ➟ആ വാഗ്ദത്ത സന്തതിയെയാണ് (രാജാവ്) വെള്ളക്കുതിപ്പുറത്ത് ഇരിക്കുന്നവൻ പ്രതിനിധീകരിക്കുന്നത്. ➟അല്ലാതെ, ദൈവപുത്രനായ യേശു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ല. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
☛ യേശുവിനു് ഭൂമിയിലെ രാജാവാകണമായിരുന്നെങ്കിൽ, കഷ്ടം സഹിക്കാതെയും ക്രൂശിൽ മരിക്കാതെയും ചുളുവിൽ രാജാവാകാമായിരുന്നു. ➟അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് ആളുകൾ അവനെപ്പിടിച്ച് രാജാവാക്കാൻ നോക്കിയതാണ്; അവൻ അവരിൽനിന്ന് രക്ഷപെടുകയാണ് ചെയ്തത്: (യോഹ, 6:14-15). ➟അവൻ ഭൂമിയിൽ രാജാവാകാനല്ല വന്നത്; തൻ്റെ വാഗ്ദത്ത സന്തതിയെ രാജാവാക്കാൻ വന്ന സർശക്തിയുള്ള ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണവൻ. ➟ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം ഏകസ്രഷ്ടാവായ സർവ്വശക്തിയുള്ള ദൈവം എന്ന നിലയിലാണ്. ➟ആ സർവ്വശക്തിയുള്ള ദൈവം രാജത്വം ഏല്ക്കുന്നതാണ് 19:6-ൽ യോഹന്നാൻ കണ്ടത്. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
One thought on “വെളിപ്പാട് പുസ്തകം 𝟙”