☛ ജീവൻ്റെ വചനം യേശുവാണോ?
➦ “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു.” (1യോഹ, 1:1). ഈ വേദഭാഗത്ത് പറയുന്ന ജീവൻ്റെ വചനം യേശു ആണെന്ന് പലരും വിചാരിക്കുന്നു. എന്നാൽ എന്നാൽ “വചനം” യേശുവാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല. എന്തെന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (Word) ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പേരോ (Name), പദവിയോ (Title) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. അതെങ്ങനെ യേശുവാണെന്ന് പറയാൻ പറ്റും? പലരും വചനത്തെ വ്യാഖ്യാനിച്ചാണ് യേശു ആക്കുന്നത്.
☛ ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെ (tou Logou zōēs ⁃ The Word of life) സംബന്ധിച്ച അഞ്ച് പ്രയോഗങ്ങൾ കാണാം:
❶ “ആദിമുതലുള്ളതു” (Ho ēn ap’ archēs ⁃ That which was from the beginning)
❷ “ഞങ്ങൾ കേട്ടതു” (ho akēkoamen ⁃ which we have heard)
❸ “ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ടതു” (ho heōrakamen tois ophthalmois hēmōn ⁃ which we have seen with our eyes)
❹ “ഞങ്ങൾ നോക്കിയതു” (ho etheasametha ⁃ which we have looked upon)
❺ “ഞങ്ങളുടെ കൈകൾ തൊട്ടതു” (hai cheires hēmōn epsēlaphēsan ⁃ our hands have handled)
☛ മേല്പറഞ്ഞ അഞ്ച് പ്രയോഗങ്ങളും മലയാളത്തിൽ ഒരേ ലിംഗത്തിൽ തോന്നുമെങ്കിലും, ഗ്രീക്കിൽ ആദ്യത്തെ നാല് പ്രയോഗങ്ങൾ നപുംസകലിംഗത്തിലും (Neuter) അഞ്ചാമത്തെ പ്രയോഗം സ്ത്രീലിംഗത്തിലും (Feminine) ആണ്.
☛ അതായത്, അഞ്ചാമത്തെ പ്രയോഗത്തിൽ, “കൈകൾ” (hands) എന്നർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “കെയ്‌റെസ്” (cheires) എന്ന പദം സ്ത്രീലിംഗ ബഹുവചനം (Feminine Plural) ആകയാൽ, അതിനോട് ചേർന്നുവരുന്ന “ഹൈ” (hai) എന്ന നിശ്ചയോപപദവും (Definite article) സ്ത്രീലിംഗമാണ്. വ്യാകരണപ്രകാരം “തൊട്ടു അല്ലെങ്കിൽ സ്പർശിച്ചു” (epsēlaphēsan ⁃ handled) എന്ന ക്രിയയുടെ (Verb) കർത്താവ് അപ്പൊസ്തലന്മാരുടെ കൈകളാണ്. അതിനാൽ, അവസാന പ്രയോഗത്തിന്, “ജീവൻ്റെ വചനത്തെ” (The Word of life) “ഞങ്ങളുടെ കൈകൾ സ്പർശിച്ചു/തൊട്ടു” എന്ന അർത്ഥമാണുള്ളത്.
☛ ആദ്യത്തെ നാല് പ്രയോഗങ്ങളിലും ആവർത്തിച്ചു വരുന്ന “അതു” (That which, which) എന്നർത്ഥമുള്ള “ഹൊ” (Ὃ, ὃ ⁃ Ho, ho) എന്ന പദം നപുംസകലിംഗത്തിലുള്ള (Neuter) “ആപേക്ഷിക സർവ്വനാമം” (Relative Pronoun) ആണ്. “ആപേക്ഷിക സർവ്വനാമം” എന്നാൽ ആരെക്കുറിച്ചാണോ, അല്ലെങ്കിൽ എന്തിനെക്കുറിച്ചാണോ പറയുന്നത് അതിനെ സംബംന്ധിക്കുന്ന “സർവ്വനാമം” എന്നാണർത്ഥം. അതൊരു പുരുഷനായ വ്യക്തിയെ കുറിക്കുന്നതാണെങ്കിൽ: “ഹൊസ്” (ὅς ⁃ hos) എന്ന പുല്ലിംഗത്തിലുള്ള (Masculine) ആപേക്ഷിക സർവ്വനാമമാണ് (Relative Pronou) ഉപയോഗിക്കേണ്ടത്: (Mat, 5:19). സ്ത്രീയെ കുറിക്കുന്നതാണെങ്കിൽ: ”ഹേ” (ἣ ⁃ hē) എന്ന സ്ത്രീലിംഗത്തിലുള്ള (Feminine) ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും: (Luk, 2:37). വചനത്തെയോ, വസ്തുക്കളെയോ, സവിശേഷ ഗുണങ്ങളെയോ, പക്ഷിമൃഗാദികളെയോ കുറിക്കാനാണെങ്കിൽ “ഹൊ” (ὃ ⁃ ho) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും. അപ്പോൾ, പ്രസ്തുത വാക്യത്തിൽ പറയുന്ന “ജീവൻ്റെ വചനം” (tou Logou zōēs ⁃ The Word) പുരുഷനായ (Man) നസറായനായ യേശു ആയിരുന്നെങ്കിൽ, നപുംസകലിംഗത്തിൽ പറയുമായിരുന്നോ? (പ്രവൃ, 2:23).
☛ ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത് നിത്യജീവൻ്റെ വചനങ്ങളാണ്: (യോഹ, 6:68). പത്രൊസും കൂട്ടരും പ്രസംഗിച്ചത് ജീവൻ്റെ വചനമാണ്: (പ്രവൃ, 5:20). വിശ്വാസികൾ പ്രമാണിക്കേണ്ടത് ജീവൻ്റെ വചനമാണ്: (ഫിലി, 2:15). ഇതൊക്കെ യേശുക്രിസ്തു ആണെന്ന് ആരെങ്കിലും പറയുമോ?
☛ ഗ്രീക്കിലേക്കൊന്നും പോകണ്ട മലയാളവ്യാകരണത്തിൻ്റെ ബാലപാഠം അറിഞ്ഞാൽ മതി. “ആദിമുതലുള്ള⁃⁃അതു❜ ➤❛ഞങ്ങൾ കേട്ട⁃അതു”, “ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ട⁃അതു”, “ഞങ്ങൾ നോക്കിയ⁃അതു” എന്നൊക്കെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “അതു, അതു, അതു, അതു” എന്ന് നപുസകലിംഗത്തിൽ (Neuter) നാലുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു എന്നതുപോട്ടെ, അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായ്ക്കുപോലും “നപുംസകലിഗം” ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. “അതു” യേശുക്രിസ്തു ആണെന്ന് പറയുന്നവരെ സമ്മതിക്കണം!
☛ യോഹന്നാൻ്റെ ഇതേ ലേഖനത്തിൽനിന്നുതന്നെ ഒരു കിടുക്കാച്ചി തെളിവുതരാം:
➦ “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.” (1യോഹ, 2:13 ⁃ 1യോഹ, 2:14). ഈ രണ്ട് വേദഭാഗവും പിതാവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇതിലെ ഒരു പ്രയോഗം ശ്രദ്ധിക്കുക: “ആദിമുതലുള്ള⁃അവൻ” (Him who is from the beginning) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ “ആദിമുതലുള്ള⁃അതു” (That which was from the beginning) എന്നാണ് ജീവൻ്റെ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്: (1Joh, 1:1 ⁃⁃ 1Joh, 2:13; 1Joh, 2:14). വ്യത്യാസം മനസ്സിലായോ?
☛ ഇനി ഗ്രീക്കിൽ നോക്കാം: “ആദിമുതലുള്ളവൻ” (Him who is from the beginning) എന്ന് പറയാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്, “ton ap’ archēs” (τὸν ἀπ᾽ ἀρχῆς) എന്നാണ്. ഇതിലെ, “ടൊൺ” (ton) എന്ന പദം പുല്ലിംഗത്തിലും (Masculine) പ്രതിഗ്രാഹിക വിഭക്തിയിലുമുള്ള (Accusative Case) ഒരു നിശ്ചയോപപദം (Definite article) ആണ്. പദത്തിൻ്റെ അർത്ഥം “അവനെ” (Him) എന്നാണ്. “ആദിമുതലുള്ളവൻ” എന്ന പ്രയോഗം പിതാവിനെ സൂചിപ്പിക്കുന്നതുകൊണ്ടാണ്, “അവൻ” എന്ന പുല്ലിംഗ ആർട്ടിക്കിൾ ഉപയോഗിച്ചിരിക്കുന്നത്. അടുത്തവാക്യത്തിലും “ആദിമുതലുള്ളവൻ” എന്ന പ്രയോഗം പിതാവിനെക്കുറിച്ച് കാണാം: (1യോഹ, 2:14).
☛ ലിംഗഭേദം (Gender) ഇല്ലാത്ത പിതാവിനെ കുറിക്കാൻ “ആദിമുതലുള്ള⁃അവൻ” എന്ന പുല്ലിംഗം (Masculine) ഉപയോഗിച്ച യോഹന്നാൻ, തൻ്റെ അതേ ലേഖനത്തിൽപ്പറയുന്ന “ജീവൻ്റെ വചനം” (The Word of life) യേശു ആയിരുന്നെങ്കിൽ, ലിംഗഭേദമുള്ള Gender) പുരുഷനായ (Man) നസറായനായ യേശുവിനെ “ആദിമുതലുള്ള⁃അതു” എന്ന നപുംസകലിംഗത്തിൽ പറയുമായിരുന്നോ? (പ്രവൃ, 2:23) വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ, ഒരു വൺനെസ്സ് ദൈവമോ, ത്രിത്വദൈവമോ ബൈബിളിൻ്റെ ഏഴയലത്തുപോലും ഉണ്ടെന്നുപറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
☛ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും:
➦ ക്രിസ്തുയേശു പുത്രദൈവമാണെന്ന് ട്രിനിറ്റിയും ഏകദൈവമാണെന്ന് വൺനെസ്സും വിചാരിക്കുന്നു. ➟എന്നാൽ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി എന്താണെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്:
➦ പിതാവിൻ്റെ പ്രകൃതി: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➤❛ദൈവം❛ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ➤പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44; യോഹ, 17:3; എഫെ, 4:6; 1തിമൊ, 2:5). ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവ സകലജഡത്തിൻ്റെയും ദൈവം]
➦ പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❛മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟പിതാവിനെയും പുത്രനെയും കുറിച്ച് ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മരണമില്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17; 1തിമൊ, 6:16, മലാ, 3:6). ➟അതിനാൽ ദൈവത്തിനു് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവതാരം എടുക്കാനോ, മനുഷ്യനായി അവസ്ഥാഭേദം വരാനോ സാദ്ധ്യമല്ല.
➦ ക്രിസ്തുവിനെക്കുറിച്ചും അപ്രകാരം കാണാം: ➤❝നാം അവിശ്വസ്തരായിത്തീർന്നാലും അവൻ (ക്രിസ്തുയേശു) വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.❞ (2തിമൊ, 2:13). ➟ഈ വേദഭാഗത്ത്, ➤❛തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ല❜ എന്നതിൽ, സ്വഭാവം എന്നത് ➤❛പ്രകൃതി❜ (Nature) എന്നാണ് മനസ്സിലാക്കേണ്ട്. ➟ഗ്രീക്കിൽ, ➤❛arnēsasthai heauton ou dynatai❜ (ἀρνήσασθαι ἑαυτὸν οὐ δύναται) എന്ന പ്രയോഗത്തിനു് ➤❛അവനു് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല❜ (He cannot deny himself) എന്നാണർത്ഥം. ➟അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനാകട്ടെ (യോഹ, 17:3), ഏകമനുഷ്യനായ യേശുക്രിസ്തുവിനാകട്ടെ (റോമ, 5:15), തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപം എടുക്കാൻ കഴിയില്ല.
➦ തന്നെയുമല്ല, ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് അവൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കോ, 7:34). ➟മാത്രമല്ല, പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]. ➟ഇനി വൺനെസ്സ് വിചാരിക്കുന്നപോലെ അവൻ ഏകദൈവനാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ പുത്രദൈവമാണെങ്കിലോ, തന്നെത്താൻ ത്യജിക്കാതെങ്ങനെ അവനു് മനുഷ്യനാകാൻ കഴിയും❓ ➟മനുഷ്യൻ ആകാതെ എങ്ങനെ മരിക്കാൻ കഴിയും❓ ➟അവൻ തന്നെത്താൻ ത്യജിച്ച് മനുഷ്യനായതാണെങ്കിൽ, അവനെ ❛തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവൻ❜ എന്നെങ്ങനെ പറയും❓
☛ ദൂതന്മാരെക്കാൾ താഴ്ചയുള്ളവൻ:
➦ ❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16)). ➟അതായത്,, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟എന്നാൽ ദൈവം എന്തുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യത്യക്ഷത എടുത്തത്❓ ➟അതിനു് രണ്ടുകാരണമുണ്ട്.
❶ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യൻ്റെ മരണം അനിവാര്യമായിരുന്നു. ➟ദൈവത്തിനു് മരണമില്ല: (1തിമൊ, 6:16). ➟ദൂതന്മാർക്ക് മരണമുള്ളതായി വചനം പറയുന്നില്ല. ➟പാപംചെയ്ത ദൂതന്മാരെ നശിപ്പിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു ദൈവം ന്യായവിധിക്കായി സൂക്ഷിച്ചിരുന്നത് അതിൻ്റെ തെളിവാണ്: (2പത്രൊ, 2:4). ➟വചനം പറയുന്നത് നിത്യശിക്ഷയെക്കുറിച്ചാണ്: (മർക്കൊ, 3:29; എബ്രാ, 6:2). ➟തന്മൂലം, ദൂതന്മാർക്ക് മരണമില്ലാത്തതുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യപ്രത്യക്ഷത എടുത്തതെന്ന് മനസ്സിലാക്കാം.
❷ ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം ആ പ്രകൃതിയിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: ➤❝മക്കള്‍ മാംസരക്തങ്ങളില്‍ പങ്കുകാരായതു കൊണ്ട് താനും അതുപോലെ തന്നെ ഇവരില്‍ പങ്കുകാരനായിത്തീര്‍ന്നു. അതു മരണാധികാരിയായ സാത്താനെ തന്‍റെ മരണത്താല്‍ ഇല്ലായ്മ ചെയ്യുവാനും, ആയുഷ്കാലം മുഴുവന്‍ അടിമത്വത്തിന്ന് അധീനരായി മരണഭീതിയില്‍ ഇരുന്നവരെ മോചിപ്പിക്കുവാനും ആയിരുന്നു. താന്‍ മാലാഖമാരുടെ പ്രകൃതിയെയല്ല സ്വീകരിച്ചത്; അബ്രഹാമിന്‍റെ സന്തതിയുടേതത്രെ.❞ (എബ്രാ, 2:14-17, വി.ഗ്ര; സ.വേ.പു CL; ബെ.ബെ; KJV ⁃⁃ സങ്കീ, 8:4-5; പ്രവൃ, 3:25). ➟ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ വാഗ്ദത്തപുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ➤❛പാപരഹിതനായ ഒരു മനുഷ്യനു❜ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. (1തിമൊ, 3:15-16; മത്താ, 1:1; 1:16; 1യോഹ, 3:5; മത്താ, 1:20). ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?, ദൈവഭക്തിയുടെ മർമ്മം]
☛ പാപരഹിതനായ ക്രിസ്തു എങ്ങനെ മരിച്ചു❓
➦ ക്രിസ്തു മരിക്കയും ജീവിക്കുകയും ചെയ്തു എന്നത് വസ്തുതയാണ്: ➤❝മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.❞ (റോമ, 14:9). ➟അവൻ മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്ന് വിശ്വസിക്കുന്നവരാണ് അവൻ്റെ പുനരുത്ഥാനത്തിലും പങ്കാളിയാകുന്നത്: ➤❝യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.❞ (1തെസ്സ, 4:14 ⁃⁃ റോമ, 10:9). ➟ക്രിസ്തുവിനെ: പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) എന്നൊക്കെയാണ് വചനം പറയുന്നത്. ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് അതിധൈര്യത്തോടെ ലോകത്തോടു ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി വിശുദ്ധിയുള്ള മറ്റൊരുത്തൻ ലോകത്തിൽ ഇന്നയോളം ജനിച്ചിട്ടില്ല; ജനിക്കയുമില്ല: (യോഹ, 8:46). ➟എന്നാൽ പാപത്തിൻ്റെ ശമ്പളാണ് മരണം: (റോമ, 6:23). ➟അപ്പോൾ ചോദ്യമിതാണ്: പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചു ജീവിച്ച ക്രിസ്തു എങ്ങനെ മരിച്ചു❓ ➟അതിനു് ഒറ്റ ഉത്തരമേയുള്ളു: ➤അവൻ പാപം ആക്കപ്പെട്ടതുകൊണ്ടാണ് മരിച്ചത്. ➟പക്ഷെ എപ്പോൾ, എങ്ങനെ❓ ➟ക്രിസ്തുവിൻ്റെ മരണത്തിൻ്റെ തലേദിവസം രാത്രിയിൽ അതായത്, അവൻ സെൻഹെദ്രീൻ (Sanhedrin) സംഘത്തിൻ്റെ പടയാളികളാൽ അറസ്റ്റുചെയ്യപ്പെടുന്നതിനു് മുമ്പ്, കെദ്രോൻ തോട്ടിന്നു അക്കരെയുള്ള ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഭവം ഉണ്ടായി: (മത്താ, 26:36; യോഹ, 18:1). ➟അവിടെവെച്ചാണ്, മാനവകുലത്തിൻ്റെ മേൽ വ്യാപരിച്ചിരുന്ന പാപമെല്ലാം (ആദാമ്യപാപം) ദൈവം പാപമറിയാത്ത ക്രിസ്തുവിൻ്റെമേൽ ചുമത്തി അവനെ പാപമാക്കിയത്: (റോമ, 5:12-19; 1കൊരി, 15:21-22). ➤❝പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.❞ (2കൊരി, 5:21). ➤❝മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല❞ എന്ന് നമ്മെക്കുറിച്ച് വചനം പറയുമ്പോൾ (1കൊരി, 10:13), ഗെത്ത്ശെമന മുതൽ ക്രൂശുമരണംവരെ ഏകദേശം 18 മണിക്കൂർ ഭൂമിയിൽ ഒരു മനുഷ്യനും നടപ്പല്ലാത്ത പരീക്ഷയാണ് യേശു എന്നു പേരുള്ള പാപരഹിതനായ മനുഷ്യൻ അനുഭവിച്ചത്: (1യോഹ, 3:5; യോഹ, 9:11). ➟പാപമറിയാത്ത ഒരു മനുഷ്യൻ്റെമേൽ മാനവകുലത്തിൻ്റെ പാപംമുഴുവൻ ചുമത്തപ്പെടുമ്പോഴുള്ള അതികഠിനമായ വേദന മനുഷ്യവാക്കുകളാൽ അവർണ്ണനീയമാണ്. ➦എന്നാൽ അതിൻ്റെ അംശമായ ചിത്രീകരണം ഗെത്ത്ശെമനയിലേക്ക് നോക്കിയാൽ കാണാം. ➟ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവിനെയാണ് നാം അവിടെ കാണുന്നത്. ➟തൻ്റെമേലുള്ള പാപഭാരം നീങ്ങിപ്പോകാൻ, ഒരിക്കലല്ല; മൂന്നുവട്ടം ക്രിസ്തു പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; മത്താ, 26:42; മത്താ, 26:44). ➟നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). ➦അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായതായി കാണുന്നു: (ലൂക്കൊ, 22:43). ➟പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുക നിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്: (ലൂക്കോ, 22:44). ➟എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➤❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7). ➟ഉത്തരം ലഭിച്ചു എന്നാണ് എബ്രായലേഖകൻ പറയുന്നത്. ➟എന്നാൽ ദൈവം അവനു് കഷ്ടവും മരണവും ഒഴിവാക്കിക്കൊടുത്തില്ല. ➟പിന്നെ എന്തുത്തരമായിരിക്കും ക്രിസ്തുവിന് ലഭിച്ചത്❓ ➟പൗലൊസിനു് ലഭിച്ചപോലെ, ❝എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു❞ എന്നായിരിക്കാനാണ് സാദ്ധ്യത: (2കൊരി, 12:9). ➟ക്രിസ്തുവിൻ്റെ വാക്കുകളിൽ അതാണ് സൂചിതം: ➤❝എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ❞ എന്നാണ് അവൻ പ്രാർത്ഥനയുടെ ഒടുവിൽ പറഞ്ഞത്: (ലൂക്കൊ, 22:42). ➟ദൈവഹിതത്തിനു് അവൻ തന്നെത്തന്നെ ഏല്പിച്ചു കൊടുക്കുകയായിരുന്നു. ➤❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). ➟നമ്മുടെ പാപം നിമിത്തമാണ് പിതാവു് പുത്രനെ ക്രൂശിൽ കൈവിട്ടത്. ➟ഗൊല്ഗോഥായിലേക്ക് കാതോർത്താൽ, ➤❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്നുള്ള അത്യുച്ചത്തിലുള്ള അവൻ്റെ നിലവിളി കേൾക്കാം: (മത്താ, 27:46; മർക്കൊ, 15:34). ➟യഥാർത്ഥത്തിൽ പാത്തിനു് നേർക്കുള്ള ദൈവത്തിൻ്റെ ക്രോധമാണ് ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൽ കലാശിച്ചത്. ➟ക്രിസ്തു പാപം ആക്കപ്പെട്ടതും നമുക്കുപകരം മരിച്ചതുകൊണ്ടുമാണ്, നാം പാപവിമുക്തരായത്. ➟അല്ലെങ്കിൽ നാം പാപത്തിൽ മരിക്കേണ്ടവരായിരുന്നു. ➟പാപമറിയാത്ത ക്രിസ്തു എനിക്കുവേണ്ടിയാണ് പാപമാക്കപ്പെട്ടതെന്ന ബോധ്യമാണ് ഓരോ ക്രൈസ്തവനെയും വിശുദ്ധിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
One thought on “പരമാർത്ഥജ്ഞാനം 16”