സ്വർഗ്ഗീയരാജാവും ഭൗമിക രാജാവും

ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്നൊരു വിശ്വാസം എല്ലാ ക്രൈസ്തവർക്കുമുണ്ട്. അതിനാധാരമായ ചില തെളിവുകൾ ചൂണ്ടിക്കാണിക്കാനും വചനത്തിലുണ്ട്: യേശുവിൻ്റെ ജനനത്തെക്കുറിച്ചു് ദൂതൻ പ്രവചിക്കുമ്പോൾ, “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്നു പ്രവചിച്ചിരുന്നു: (ലൂക്കോ, 1:32,33). യേശു ജനിച്ചശേഷം, “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?” എന്നു ചോദിച്ചുകൊണ്ടാണ് വിദ്വാന്മാർ ശിശുവായ യേശുവിനെ നമസ്കരിക്കാൻ വന്നത്: (മത്താ, 2:2). അവൻ യിസ്രായേലിന്റെ രാജാവാണെന്ന് നഥനയേൽ ഏറ്റുപറഞ്ഞു: (യോഹ, 1:49). “ഈ “എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്നു സെബെദിപുത്രന്മാരുടെ അമ്മ അവനോടു പറഞ്ഞു: (മത്താ, 20:21). ദൈവാലത്തിലേക്കുള്ള രാജകീയ പ്രവേശത്തിൽ, “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്നു ജനങ്ങൾ ആർത്തുവിളിച്ചു: (യോഹ, 12:13,15; ഒ.നോ: സങ്കീ, 118:26). “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു നാടുവാഴികളുടെ പടയാളികൾ പരിഹസിക്കുകയും കന്നത്തടിക്കുകയും ചെയ്തു: (മത്താ, 27:29; മർക്കൊ, 15:18; യോഹ, 19:3). “യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ” എന്നാൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കാമെന്ന് ചിലർ പരിഹാസത്തോടെ പറഞ്ഞു: (മത്താ, 27:42; മർക്കൊ, 15:32). “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു ക്രൂശിൽക്കിടന്നു മാനസാന്തരംവന്ന ഒരുത്തൻ പറഞ്ഞു: (ലൂക്കൊ, 23:42). അവൻ്റെ മരണശേഷം, “യെഹൂദന്മാരുടെ രാജാവായ യേശു” എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു:” (മത്താ, 27:37; മർക്കൊ, 15:26; ലൂക്കൊ, 23:38; യോഹ, 19:19). 

വാഗ്ദത്തപ്രകാരം “അഭിഷിക്തൻ അഥവാ, മശീഹ/ക്രിസ്തു” എന്നാൽ ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട നിത്യരാജാവാണ്. എന്നാൽ യഥാർത്ഥത്തിൽ ആ “ക്രിസ്തു” ദൈവപുത്രനായ യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. യേശുവിൻ്റെ ജനനംമുതൽ രാജത്വം യേശുവിൽ ആരോപിച്ചിരിക്കയാൽ, അവൻ ഭൂമിയിൽ രാജാവായി വാഴുമെന്നാണ് എല്ലാവരുംതന്നെ കരുതുന്നത്. എന്നാൽ യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36-37). രണ്ടു കാര്യങ്ങളാണ് യേശു അവിടെ പറഞ്ഞിരിക്കുന്നത്: 1. തൻ്റെ രാജ്യം ഐഹികമല്ല: “ഐഹികമല്ല” എന്നു പറഞ്ഞാൽ, “ഇഹലോകത്തുനിന്നുള്ളതല്ല അല്ലെങ്കിൽ, ഈ ലോകത്തിൻ്റേതല്ല” എന്നാണർത്ഥം. ഇംഗ്ലീഷിൽ, “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല” (My kingdom is not of this world) എന്നാണ്. ഗ്രീക്കിൽ, “ἡ βασιλεία ἡ ἐμὴ οὐκ ἔστιν ἐκ τοῦ κόσμου τούτου (hē basileia hē emē ouk estin ek tou kosmou toutou) എന്നാണ്. ഇവിടെപ്പറയുന്ന “ἐκ” (ek) എന്ന ഗ്രീക്കുപദത്തിന് “of, from, out of” എന്നൊക്കെ അർത്ഥമുണ്ട്. ഗ്രീക്കുമൂലത്തിൻ്റെ ശരിയായ അർത്ഥം: “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല അല്ലെങ്കിൽ, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല” എന്നാണ്. തൻ്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ലെന്നും ലോകത്തിൻ്റെ സ്വഭാവമോ, അധികാരമോ അതിനു് ബാധകമല്ലെന്നുമാണ് ക്രിസ്തു പറഞ്ഞത്. അതായത്, തൻ്റെ രാജ്യം ആത്മീയമാണെന്നും ഐഹിക അധികാരങ്ങളിൽനിന്നും അത് തികച്ചും വ്യത്യസ്തമാണെന്നുമാണ് അവൻ പറഞ്ഞത്. ഈ ലോകത്തിൻ്റെ അധികാരത്തിൽപ്പെട്ട രാജ്യമാണ് എൻ്റേതെങ്കിൽ, എൻ്റെ ചേവകർ എനിക്കുവേണ്ടി പോരാടുമായിരുന്നു. 2. അടുത്തവാക്യത്തിൽ, “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നാത് പറയുന്നത്. നോക്കുക: (മത്താ, 27:11; മർക്കൊ, 15:2; ലൂക്കൊ, 23:3). തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ “രാജാവുതന്നേ” എന്നുമാണ് അവൻ പറയുന്നത്. എന്നാൽ യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ പറയുന്നത്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും” എന്ന് പ്രവചനമായിട്ട് പറയുന്നത്: (ലൂക്കൊ, 1:32). ദാവീദിൻ്റെ സിംഹാസനം സ്വർഗ്ഗത്തിലല്ല; ഭൂമിയിലാണ്. ക്രിസ്തു ഭൂമിയെ ഭരിക്കേണ്ട ഭാവിരാജാവാണെന്നാണ് പ്രവചനം. എന്നാൽ ക്രിസ്തു പറയുന്നത് താൻ രാജാവാണെന്നാണ് പീലാത്തൊസിനോട് പറഞ്ഞത്. ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9. സങ്കീ, 47:2; സങ്കീ, 42:7). ആത്യന്തികമായി സ്വർഗ്ഗത്തിൻ്റെയും ഭുമിയുടെയും രാജാവ് യഹോവയായ ഏകദൈവമാണ്. എന്നാൽ യഹോവയുടെ പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദൈവപുത്രനായ ക്രിസ്തുവല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയാണ്. പിന്നെ ദൈവപുത്രനിൽ ഭൗമികരാജത്വം ആരോപിച്ചിരിക്കുന്നത് എന്താണ്? അതൊക്കെ മനസ്സിലാക്കാൻ മൂന്നു കാര്യങ്ങളാണ് നാം പരിശോധിക്കുന്നത്: 1. ഭൗമിക രാജാവ് ദൈവപുത്രനായക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്? 2. “താൻ രാജാവുതന്നേ” എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൂമിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം? 3. ഭൗമിക രാജാവല്ലാത്ത ക്രിസ്തുവിൻ്റെമേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു?

1. ഭൗമിക രാജാവ് ദൈവപുത്രനായ ക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്?

ദൈവത്തിൻ്റെ അഭിഷിക്തന്മാരായി (ക്രിസ്തു) മുഴുവൻ യിസ്രായേൽ ഗോത്രങ്ങൾക്കും രാജാവായിരുന്നിട്ടുള്ളത്, “ശൗൽ” (1ശമൂ, 15:17), “ദാവീദു” (2ശമൂ, 5:3), “ശലോമോൻ” (1രാജാ, 1:34), “രെഹബെയാം” (1രാജാ, 11:43) എന്നിങ്ങനെ നാലുപേരാണ്. മേല്പറഞ്ഞ യിസ്രായേൽ രാജാക്കന്മാരൊന്നും നിത്യരായിരുന്നില്ലെന്ന് നമുക്കറിയാം. യഹോവയായ ദൈവം നിത്യരാജാവാണ്. (സങ്കീ, 145:13; യെശ, 44:6; യിരെ, 10:10; ദാനീ, 4:3; സെഫെ, 3:15). എന്നാൽ പഴയനിയമത്തിൽ യഹോവയായ ദൈവത്തെക്കൂടാതെ മറ്റൊരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് മറ്റാരുമല്ല, യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്.

യഹോവയുടെ രാജത്വം: യഹോവയായ ഏകദൈവമാണ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്. പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ഭരിക്കുകയും ചെയ്യുന്നു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19 → സങ്കീ, 11:4). അവൻ്റെ സിംഹാസനം സ്ഥിരമാണ്: “യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.” (സങ്കീ, 93:1-2). അവൻ ശാശ്വതരാജാവാണ്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ, 15:18. ഒ.നോ: സങ്കീ, 10:16 ). “അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.” (സങ്കീ, 47:2 → സങ്കീ, 47:7; സെഖ, 14:9). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവന്റെ (അത്യുന്നതനായ ദൈവം) അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.” (ദാനീ, 4:3. ഒ.നോ: സങ്കീ, 11:4; ദാനീ, 6:26; 1തിമൊ, 1:17; 6:15). യഹോവ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ശാശ്വതരാജാവാണ്.

യിസ്രായേലിന്റെ രാജത്വം: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ആത്യന്തികമായ അധികാരവും നിത്യരാജത്വവും സ്രഷ്ടാവായ യഹോവയ്ക്കുള്ളതാണ്. എന്നാൽ തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനു് ഭൗമികരാജത്വം ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതിയാണ് യിസ്രായേൽ.” (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25. ഒ.നോ: യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ്. ദൈവം ഭാവിയിൽ, തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന് ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവനു് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]

യേശുക്രിസ്തു ഭൗമിക രാജാവല്ലെന്നതിന് മറ്റൊരു തെളിവ്: ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; ഒരു സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്. ദൈവം യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്തായക്കി കൊടുത്തുകഴിയുമ്പോൾ, ഏകദൈവമായ യഹോവയുടെയും വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും. തെളിവുകൾ കാണുക: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 37:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). അടുത്തവാക്യം: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ, നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). പന്ത്രണ്ടു ഗോത്രങ്ങളുടെ ഭരണാധികാരം പന്ത്രണ്ട് ശിഷ്യന്മാരുടെ കൈകളിലായിരിക്കും: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). പുരോഹിതൻ:“എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തത്. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തെ ഭരണ സംവിധാനം. ഈ ഭൂമിയെ യഥാർത്ഥമായി ഭരിക്കുന്നത് ദാവീൻ്റെ വേരായവൻ അല്ല; യിശ്ശായി വേരാണ്: (വെളി, 5:5; 22:16; യെശ, 11:1; റോമ, 15:2).

2. “താൻ രാജാവുതന്നേ” എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൗമിക രാജാവല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം?

ഈ പ്രപഞ്ചത്തിലെ മൂന്നു ലോകങ്ങളെക്കുറിച്ചാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്: സ്വർലോകം, ഭൂലോകം, അധോലോകം: (ഫിലി, 2:10). അതിൽ അധോലോകത്തിന് ഒരു രാജാവുണ്ട്; അബദ്ദോൻ അഥവാ, അപ്പൊല്ലുവോൻ: (വെളി, 9:11). അല്ലെങ്കിലും, യേശുക്രിസ്തു അവിടുത്തെ രാജാവാണെന്ന് ആരും പറയില്ല. പിന്നെയുള്ളത് രണ്ട് രാജസ്ഥാനങ്ങളാണ്; ഒന്ന് സ്വർഗ്ഗത്തിലും, മറ്റൊന്ന് ഭൂമിയിലും. യഹോവയാണ് സ്വർഗ്ഗത്തിലെയും ഭൂമിയിലെയും നിത്യരാജാവെന്നും യഹോവയുടെയും യിസ്രായേലിൻ്റെയും പ്രതിനിധിയായി ദാവീദ് ഈ ഭൂമിയിലെ രാജാവാകുമെന്നും നാം കണ്ടു: (യിരെ, 10:10; ദാനീ, 7:27). “ഞാൻ രാജാവുതന്നേ” എന്നാണ് ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ അവകാശവാദം. അവൻ ഭവിയിൽ ഭൂമിയിലെ സിംഹാസനത്തിൽ ഇരുന്നുഭരിക്കേണ്ട രാജാവല്ലെങ്കിൽ, സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ശാശ്വതരാജാവായ രാജാവായ യഹോവതന്നെ ആയിരിക്കണം. പക്ഷെ എങ്ങനെ? ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നു തിരിച്ചറിയുമ്പോൾ, യഹോവയും യേശുവും ഒന്നുതന്നെയാണെന്ന് മനസ്സിലാകും. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 316). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” (He was manifest in the flesh) എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16Study BibleBGBNestle 1904SBLGNTWH1881WHNA27Tischendorf 8thOGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:21തിമൊ, 3:161കൊരി, 2:7. ഒ.നോ: യിരെ, 10:101പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (സങ്കീ, 40:6  എബ്രാ, 10:5; യെശ, 25:8  എബ്രാ, 2:14-15; യെശ, 25:9  ലൂക്കൊ, 1:68; യെശ, 35:4-6  മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3മലാ, 3:1  ലൂക്കൊ, 1:75-77; സെഖ, 12:10  യോഹ, 19:37; സെഖ, 14:3-4  പ്രവൃ, 1:11; മത്താ, 1:18മത്താ, 1:20ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5; യോഹ, 8:40ഒ.നോ: ഉല്പ, 3:15  എബ്രാ, 2:14-15; ആവ, 18:15  പ്രവൃ, 7:37ആവ, 18:18-19  പ്രവൃ 3:22-23; യേശ, 7:14 → മത്താ, 1:21-23). [കാണുക: ദൈവഭക്തിയുടെ മർമ്മം]. 

ക്രിസ്തുവിൻ്റെ പൂർവ്വിസ്തിത്വവും നിത്യാസ്തിത്വവും
സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ ക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ക്രിസ്തുവിൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22യെശ, 40;3മലാ, 3:1 → ലൂക്കൊ, 1:75-77സെഖ, 12:10 → യോഹ, 19:37ലൂക്കൊ, 1:68യോഹ, 1:301കൊരി, 15:47ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16കൊലൊ, 3:2NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16യോഹ, 14:23യോഹ, 16:32യോഹ, 17:11യോഹ, 17:21യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ” ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:411കൊരി, 8:6എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെപ്പറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21യോഹ, 14:2617:11പ്രവൃ, 2:288:1610:4819:5കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

പത്രൊസ് അപ്പൊസ്തലൻ പറയുന്ന യേശുക്രിസ്തുവിൻ്റെ നിത്യരാജ്യം സ്വർഗ്ഗമാണ്: “ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.” (2പത്രൊ, 1:11. ഒ.നോ: റോമ, 14:17; 2കൊരി, 5:1; 2തിമൊ, 4:18; എബ്രാ, 12:22; 12:28). യേശുക്രിസ്തു പീലാത്തൊസിനോടു പറഞ്ഞത്: (എൻ്റെ രാജ്യം ഐഹികമല്ല (യോഹ, 18:36); “ഞാൻ രാജാവുതന്നേ.” (യോഹ, 18:37). ആത്യന്തികമായി യഹോവ അഥവാ, യേശുക്രിസ്തു സ്വർഗ്ഗത്തിൻ്റെയും (യിരെ, 10:10) ഭൂഭിയുടെയും രാജാവാണ്: (സെഖ, 14:9). എന്നാൽ അവൻ്റെ സിംഹാസനം സ്വർഗ്ഗത്തിലാണ്: (സങ്കീ, 103:19). അതുകൊണ്ടാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു, “എൻ്റെ രാജ്യം ഐഹികമല്ലെന്നും ഞാൻ രാജാവുതന്നേ” എന്നും അഭിന്നമായി പറഞ്ഞത്.

3. ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു? 

യഹോവയും യേശുക്രിസ്തുവും ഒന്നാണെങ്കിൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയെന്ന നിലയിലുള്ള “ഭൗമിക രാജത്വം” ക്രിസ്തുവിൽ ആരോപിച്ചരിക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തനീയമായ വിഷയമാണ്. വാഗ്ദത്തപ്രകാരം “മശീഹ അഥവാ, ക്രിസ്തു” എന്നാൽ, ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണെന്ന് തുടക്കത്തിൽ പറഞ്ഞതാണ്. എന്നാൽ ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ “ക്രിസ്തു” യഥാർത്ഥത്തിൽ ദൈവപുത്രനായ ക്രിസ്തുവല്ല; യിസ്രായേലാണ്. ബൈബിൾ ദൈവത്തിൻ്റെ രണ്ടു പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ്. ആദ്യത്തെയാൾ ഭൗമികസന്തതിയും രണ്ടാമത്തെയാൾ ആത്മികസന്തതിയും. ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായവൻ യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവിയുമായി അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടതാണ് ക്രിസ്തു. ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് വാഗ്ദത്തം ചെയ്തിരുന്നതാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-12 → പ്രവൃ, 3:25-26; പ്രവൃ, 13:32-35). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു വാഗ്ദത്തം: (യിരെ, 31:31). യിസ്രയേലിനോട് വാഗ്ദത്തം ചെയ്ത നിയമം നിവൃത്തിക്കുവാൻ യിസ്രായേലിൻ്റെ ദൈവവും പിതാവുമായ യഹോവയാണ് മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത്: (കാണുക: 1തിമൊ, 3:16 ലൂക്കൊ, 1:68). അതുകൊണ്ടാണ്, “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന് പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രസ്തു പറഞ്ഞത്: (മത്താ, 5:17-18 → ലൂക്കൊ, 16:17). ദൈവം തൻ്റെ വാഗ്സദത്തന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തു: (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമോ, 3:14-16: എബ്രാ, 2:14-16). [വിശദമായറിയാൻ കാണുക: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

യഹോവയും യേശുവും: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ ക്രിസ്തുവിനെയും അവൻ്റെ ശുശ്രൂഷയെയും യഥാർത്ഥമായറിയണമെങ്കിൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെയാണ് ആദ്യറിയേണ്ടത്. എന്തെന്നാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ സന്തതിയുടെ പാപങ്ങളിൽനിന്ന് അവനെ രക്ഷിക്കുവാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്: (മത്താ, 1:21; ലൂക്കൊ, 1:68). ക്രിസ്തുവിൻ്റെ ശുശ്രൂഷ അനേകരും അറിയാതെപോയതിൻ്റെ കാരണം, യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെ അറിയാതെപോയതുകൊണ്ടാണ്. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു യേശു യെഹൂദന്മാരോടും സ്വശിഷ്യരോടും പറയുന്നതിന് ഒരുപാട് അർത്ഥങ്ങളുണ്ട്. (യോഹ, 8:19; 14:7). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത യേശുവെന്ന പാപമറിയാത്ത മനുഷ്യനാണ് യേശുവെന്ന ക്രിസ്തു. തൻ്റെ സന്തതിക്കുവേണ്ടി അവൻ്റെ ദൈവമാണ് മനുഷ്യനായി വെളിപ്പെട്ടത്. എന്തെന്നാൽ, യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ദൈവം ലോകത്തിനു മുഴുവൻ രക്ഷ വാഗ്ദാനം ചെയ്തിരുന്നത്: (യെശു, 42:7; 49:6; യോഹ, 4:22).

പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ എൻ്റെ കർത്താവ് അഥവാ യജമാനൻ എന്നു വിളിക്കുന്നത്: (110:1). ദാവീദിൻ്റെ സന്തതിയായ വാഗ്ദത്തരാജാവ് യിസ്രായേൽ ആയതുകൊണ്ടാണ് അവൻ്റെ മറുവിലയായി വന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൽ അവൻ്റെ പദവികളൊക്കെ ആരോപിക്കപ്പെട്ടിരിക്കുന്നത്. (മത്താ, 1:21; എബ്രാ, 2:14-16). ദൈവപുത്രനായ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് യിസ്രായേലിനു അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നതും: (പ്രവൃ, 23:25-26; 13:32-34). പഴയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനുള്ള പദവികളാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവിനൽ കാണുന്നത്. അഭിഷിക്തൻ അഥവാ, ക്രിസ്തുവാണ് നിത്യരാജാവ്. പഴയപുതിയ നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ഏകക്രിസ്തു യിസ്രായേലാണ്: (1ശമൂ, 1:35; സങ്കീ, 132:10; പ്രവൃ, 4:26. ഒ.നോ: മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; യോഹ, 12:34; വെളി, 11:15; 12:10; 20:4,6). യിസ്രായേലാണ് ഭൗമികരാജാവെന്ന് വെളിപ്പാടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4; 20:6). വെളിപ്പാടിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്, അവനാണ് ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്; “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:27,28. ഒ.നോ: ദാനീ, 7:18,21,27). എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് ഭൗമികസന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നത്: (പ്രവൃ, 3:25-26; പ്രവൃ, 13:32-35). അതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നതായി കാണുന്നത്. [കാണുക: ദൈവഭക്തിയുടെ മർമ്മം, യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നറിയാതെ യേശു ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ, അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ, അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? അതുപോലൊരു അബദ്ധമാണ് അനേകരും വിശ്വസിക്കുന്നത്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ആരാണെന്നോ, യഥാർത്ഥ ഭൗമികരാജാവായ ക്രിസ്തു ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാതെപോകുന്നത്, ദൈവം ത്രിത്വമാണെന്ന് വചനവിരുദ്ധമായി വിശ്വസിക്കുന്നതുകൊണ്ടാണ്. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും നിത്യരാജാവായ യഹോവ അഥവാ യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

കൂടുതൽ അറിവിലേക്കായി കാണുക: 

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

യിസ്രായേലിൻ്റെ പദവികൾ

നൂറ്റിപ്പത്താം സങ്കീർത്തനം

തൈലാഭിഷേകം

തൈലാഭിഷേകം

മത്തായിയും മർക്കൊസും യോഹന്നാനും പറയുന്ന തൈലാഭിഷേകം ഒരേ സംഭവത്തിന്റെ വിവരങ്ങൾ തന്നെയാണെന്നാണ് അനേകരും മനസ്സിലാക്കുന്നത്. എന്നാൽ കാര്യങ്ങൾ സൂക്ഷ്മായി പരിശോധിക്കുമ്പോൾ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രധാനകാരണം ഒരേ സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷിമൊഴികളിൽ ഇത്രയധികം വൈരുദ്ധ്യം അസ്വഭാവികമാണ് എന്നുള്ളതാണ്. മത്തായിയുടെയും മർക്കൊസിന്റെയും വിവരണങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല, മർക്കൊസ് ദൃക്സാക്ഷിയുമല്ല. പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് പത്രാസിൽനിന്ന് കേട്ടകാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. എന്നാൽ മത്തായിയും യോഹന്നാനും ബേഥാന്യയിലെ തൈലാഭിഷേകത്തിന്റെ ദൃക്സാക്ഷികളാണ്. കേവലം എട്ടുവാക്യങ്ങൾ വീതമുള്ള രണ്ടുപേരുടേയും വിവരണത്തിൽ ഒൻപത് വ്യത്യാസങ്ങൾ ദൃശ്യമാണ്. അത് തൈലാഭിഷേകങ്ങൾ വ്യത്യസ്തമാണെന്ന് തെളിവു നല്കുന്നു. അത് ചുവടെ ചേർക്കുന്നു:

1. ഒന്നാമത്തെ തൈലാഭിഷേകം പെസഹയ്ക്ക് ആറുദിവസം മുമ്പാണ് . (യോഹ, 12:1) = രണ്ടാമത്തേത് രണ്ടുദിവസം മുമ്പാണ്. (മത്താ, 262).

2. ഒന്നാമത്തേതിൽ, അത്താഴം എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 12:2) = രണ്ടാമത്തേതിൽ, അത്താഴമെന്നോ, വിരുന്നെന്നോ പറഞ്ഞിട്ടില്ല.

3. ഒന്നാമത്തേത്, ലാസറിന്റെ വീട്ടിലാണ്. (യോഹ, 12:2) = രണ്ടാമത്തത്, കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിലാണ്. (മത്താ, 26:6).

4. ഒന്നാമത്തേതിൽ, ലാസറിന്റെ സഹോദരിയായ മറിയയാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, പേരുപറയാത്ത ഒരു സ്ത്രീയാണ്. (മത്താ, 26:7).

5. ഒന്നാമത്തേതിൽ, മറിയ യേശുവിന്റെ കാലിലാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീ യേശുവിന്റെ തലയിലാണ് തൈലം ഒഴിക്കുന്നത്. (മത്താ, 26:7).

6. ഒന്നാമത്തേതിൽ, യൂദായാണ് പുറുപിറുക്കുന്നത്. (യോഹ, 12:4) = രണ്ടാമത്തേതിൽ, ശിഷ്യന്മാരെന്നാണ് പറഞ്ഞിരിക്കുന്നത്. (മത്താ, 26:8).

7. ഒന്നാമത്തേതിൽ, “ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു” എന്നാണ് ചോദിക്കുന്നത്. (യോഹ, 12:5) = രണ്ടാമത്തേതിൽ, “ഇതു വളരെ വിലക്കുവിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ” എന്നാണ്. (മത്താ, 26:9).

8. ഒന്നാമത്തേതിൽ, മറിയയെക്കുറിച്ച് യേശു പ്രത്യേകിച്ചൊന്നും പറയുന്നില്ല = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീയെക്കുറിച്ച് സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തത് അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു പറയുന്നുണ്ട്. (മത്താ, 26:13).

9. ഒന്നാമത്തേതിൽ, ലാസറിനെയും മറിയയേയും പറഞ്ഞിട്ടുണ്ട്. (യോഹ, 12:2,3) = രണ്ടാമത്തേതിൽ, രണ്ടുപേരെക്കുറിച്ചും പറയുന്നില്ല.

ഇത് ഒരേ സംഭവമായിരുന്നുവെങ്കിൽ ഇത്രയും വ്യത്യാസങ്ങൾ ഒരിക്കലും സംഭവിക്കുമായിരുന്നില്ല. അതിന് തെളിവാണ് മത്തായിയും മർക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ സംഭവങ്ങളുടെ പൊരുത്തം. (മത്താ, 26:6-14, മർക്കൊ, 14;3-9). മാത്രമല്ല, ഒന്നാമത്തെ സംഭവത്തിൽ യൂദാ മാത്രമാണ് മുഷിഞ്ഞത്. സംഭവം ആവർത്തിച്ചതിന്റെ തെളിവാണ് മുഷിച്ചിൽ മറ്റു ശിഷ്യന്മാരിലേക്കും വ്യാപിച്ചത്. യേശുവിന്റെ മരണം ശിഷ്യന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നതുകൊണ്ട് ആ മുഷിച്ചിൽ സ്വാഭാവികവുമാണ്. ഒന്നാമത്തെ സംഭവത്തിൽ ലാസർ യേശുവിനൊപ്പം പന്തിയിലായിരുന്നതുകൊണ്ട് അതിഥിയായിരുന്നുവെന്നും തന്മൂലം വിരുന്ന് ലാസറിന്റെ വീട്ടിലല്ലായിരുന്നു; ശീമൊൻ്റെ വീട്ടിലെ സംഭവമാണ് സമവീക്ഷണ സുവിശേഷകന്മാർ പറയുന്നതെന്ന് കരുതുന്നതിലർത്ഥമില്ല. കാരണം, ലാസർ ഇന്നൊരു സാധാരണ വ്യക്തിയല്ല; ഉയിർത്തെഴുന്നേറ്റവനാണ്. തന്മൂലം തന്റെ സ്വന്തഭവനത്തിൽ പോലും താനൊരു വിശിഷ്ടവ്യക്തിയാണ്. യേശുവിനൊപ്പം ലാസറിനെയും കൊല്ലണമെന്ന് മഹാപുരോഹിതന്മാർ ആലോചിച്ചതും അതുകൊണ്ടാണ്. (യോഹ, 12:11). മാത്രമല്ല, അടുത്ത സംഭവത്തിൽ ലാസറിനേയും മറിയയേയും കാണുന്നുമില്ല. അതായത്, യോഹന്നാൻ പറയുന്നത് ലാസറിൻ്റെ വീട്ടിലെ ഒന്നാമത്തെ സംഭവും, മത്തായി പറയുന്നത് കുഷ്ഠരോഗിയായിരുന്ന ശീമോൻ്റെ വീട്ടിലെ രണ്ടാമത്തെ സംഭവവുമാണ്. കുഷ്ഠരോഗിയായിരുന്ന ശിമോൻ്റെ വീട്ടിലെന്ന് എടുത്തുപറഞ്ഞിരിക്കയാൽ, അവൻ യേശു സൗഖ്യം നല്കിയ വ്യക്തികളിൽ ഒരാളാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ തന്നെ ഉയിർത്തെഴുന്നേല്പിച്ച യേശുവിന് ഒരു വിരുന്നുകൊടുക്കാൻ ലാസറും കുടുംബവും എത്രയധികം കടപ്പെട്ടിരിക്കുന്നു.

ഉയിർപ്പുഞായർ

ഉയിർപ്പുഞായർ ഒരു വിഹഗവീക്ഷണം

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ചയിലെ സംഭവങ്ങൾ നാലു സുവിശേഷങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ ഇങ്ങനെ മനസ്സിലാക്കാം.

ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റു: “അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാൺമിൻ” എന്ന ദൂതന്റെ വാക്കുകൾ നോക്കുക. (മത്താ, 28:6; ലൂക്കോ, 24:6). തുടർന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു; വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. (മത്താ, 27:52-53). അതിനുശേഷം കുറഞ്ഞത് അഞ്ചു സ്ത്രീകൾ യേശുവിനെ പൂശേണ്ടതിനു സുഗന്ധവർഗ്ഗങ്ങളുമായി കല്ലറയിലേക്കുപോയി. (മത്താ, 28:1; മർക്കൊ, 16:1; ലൂക്കോ, 8:2-3; 24:10). “കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കുവേണ്ടി ആർ കല്ലുരുട്ടി ക്കളയും” എന്നു തമ്മിൽ പറഞ്ഞുകൊണ്ടണവർ പോയത്. (മർക്കൊ, 16:3). എന്നാൽ അവർ എത്തുന്നതിനു മുമ്പേ വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. (മത്താ, 28:2). മഗ്ദലക്കാരി മറിയ കല്ലറ തുറന്നുകിടക്കുന്നത് കണ്ടയുടനെ ഓടിപ്പോയി പത്രാസിനെയും യോഹന്നാനെയും വിവരമറിയിച്ചു. (യോഹ, 20:2). അപ്പോൾ മറിയ ഒഴികെയുള്ള സ്ത്രീകൾ ദൂതനുമായി സംസാരിച്ചു കൊണ്ട് നില്ക്കുകയായിരുന്നു. (മത്താ, 28:5-7; മർക്കൊ, 16:6-7; ലൂക്കോ, 24:5-7). സ്ത്രീകൾ കല്ലറയ്ക്കൽനിന്നു പോയശേഷം പത്രൊസും യോഹന്നാനും ഓടി അവിടെയെത്തി; മറിയ പറഞ്ഞകാര്യം കണ്ടു ബോധ്യപ്പെട്ടുവെങ്കിലും യേശു ഉയിർത്തെഴുന്നേറ്റ കാര്യം വിശ്വസിച്ചില്ല. (യോഹ, 20:3-10). പത്രൊസും യോഹന്നാനും മടങ്ങിപ്പോയശേഷവും മറിയ കരഞ്ഞുകൊണ്ട് അവിടെത്തന്നെ നിന്നു. (യോഹ, 20:11). അപ്പോൾ രണ്ടുദൂതന്മാർ യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്ത് ഒരാൾ തലയ്ക്കലും വേറൊരാൾ കാൽക്കലും ഇരിക്കുന്നതു കണ്ടു. (യോഹ, 20:12). മറിയ ദൂതന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യേശുവും അവിടെയെത്തി. (യോഹ, 20:14). ആദ്യം മനസ്സിലായില്ലെങ്കിലും ‘മറിയയേ’ എന്നു വിളിച്ചപ്പോൾ യേശുവിനെ അവൾക്ക് മനസ്സിലായി. (യോഹ, 20:15,16). അതിനുശേഷം യേശു പിതാവിനെ അടുക്കൽ കയറിപ്പോയി. (യോഹ, 20:17). അതിന്റെശേഷം കല്ലറ കണ്ടുമടങ്ങിയ മറിയ ഒഴികെയുള്ള സ്ത്രീകൾക്ക് യേശു പ്രത്യക്ഷനായി. (മത്താ, 28:9). ശിഷ്യന്മാരോട് ഗലീലയ്ക്ക് പോകുവാനും അവിടെ അവർ തന്നെ കാണുമെന്നും പറയാൻ പറഞ്ഞു. (മത്താ, 28:10). അതിനുശേഷം യേശു പത്രൊസിനു പ്രത്യക്ഷനായി. (ലൂക്കോ, 24:34). അതിന്റെ ശേഷം എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. (ലൂക്കോ, 24:13-35). ഒടുവിലായി അന്നുവൈകിട്ട് തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷനായി. (യോഹ, 20:19-23).

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം☛ ക്രിസ്തു ക്രൂശിക്കപ്പെട്ടത് ബുധനാഴ്ചയാണെന്നും വ്യാഴാഴ്ചയാണെന്നും കരുതുന്നവരുണ്ട്. ➟എന്നാൽ അല്ല. ➟മനുഷ്യനായ ക്രിസ്തുയേശു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായി ദൈവത്തിനു് സൗരഭ്യവാസനയായി തന്നെത്തന്നെ അർപ്പിച്ചത് എ.എം 𝟑𝟕𝟗𝟑 (എ.ഡി. 𝟑𝟑) വെള്ളിയാഴ്ച (𝐀𝐛𝐢𝐛/𝐍𝐢𝐬𝐚𝐧 𝟏𝟓) ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ്. ➟ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ഞായറാഴ്ച (𝐀𝐛𝐢𝐛/𝐍𝐢𝐬𝐚𝐧 𝟏𝟕) രാവിലെയായിരുന്നു.

പെസഹയും പുളിപ്പില്ലാത്തപ്പവും:
➦ ❝ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.❞ (ലേവ്യ, 23:5). ➤❝ആട്ടിൻ കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.❞ (പുറ, 12:5-6). ➟യഹൂദന്മാരുടെ ദിവസം ആരംഭിക്കുന്നത് സന്ധ്യ (𝟔𝐏𝐌) മുതലാണ്. ➟ഈ വേദഭാഗങ്ങളിൽ പറയുന്നത്, നീസാൻ 𝟭𝟰 അവസാനിക്കുന്ന സന്ധ്യയാണ്. ➟ഈ സമയത്താണ് പെസഹക്കുഞ്ഞാടിനെ അറുത്ത് പെസഹ ഒരുക്കേണ്ടത്. ➟സൂര്യൻ പൂർണ്ണമായും അസ്തമിച്ചു കഴിയുമ്പോൾ നീസാൻ 𝟭𝟱 ആരംഭിക്കുന്നു. ➟ആ രാത്രിയിലാണ് പെസഹാ ഭക്ഷിക്കുന്നത്. ➤❝അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.❞ (പുറ, 12:8). ➟കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും കഴിക്കുന്നതോടൊപ്പം ഏഴു ദിവസം നീണ്ടുനിൽക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ ആരംഭിക്കുന്നു: ➤❝ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരം മുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം.❞ (പുറ, 12:18; സംഖ്യാ, 28:17).

➦ സത്യവേദപുസ്തകത്തിൽ ലേവ്യർ 𝟐𝟑:𝟓-ൽ ❛സന്ധ്യാസമയത്തു❜ എന്നും പുറപ്പാട് 𝟏𝟐:𝟏𝟖-ൽ ❛വൈകുന്നേരം❜ എന്ന് പറയുന്നതും സംശയം ജനിപ്പിക്കുന്നതാണ്. ➟യഥാർത്ഥത്തിൽ അത് തിരിച്ചാണ് വരേണ്ടത്. ➟𝐁𝐒𝐈-യുടെതന്നെ സത്യവേദപുസ്തകം 𝐂𝐋 കാണുക. ➟ലേവ്യരിൽ ഉപയോഗിച്ചിരിക്കുന്നത് ➤❛𝐁𝐞𝐢𝐧 𝐇𝐚-𝐀𝐫𝐛𝐚𝐲𝐢𝐦❜ എന്ന പ്രയോഗമാണ്. ➟ഇതിൻ്റെ അർത്ഥം ➤❛രണ്ട് സന്ധ്യകൾക്കിടയിൽ❜ (𝐁𝐞𝐭𝐰𝐞𝐞𝐧 𝐭𝐡𝐞 𝐄𝐯𝐞𝐧𝐢𝐧𝐠𝐬) എന്നാണ്. ➟മലയാളത്തിൽ അത് വൈകുന്നേരമാണ്. ➟വൈകുന്നേരം (𝐄𝐯𝐞𝐧𝐢𝐧𝐠) എന്നാൽ പകലിന്റെ അവസാനഭാഗവും രാത്രിയുടെ തുടക്കവുമായ സമയമാണ്. ➟എന്നാൽ പുറപ്പാടിൽ ഉപയോഗിച്ചിരിക്കുന്ന ❛𝐁𝐞𝐚𝐞𝐫𝐞𝐯❜ എന്ന എബ്രായ പദത്തിന് ❛സന്ധ്യാസമയത്തു❜ (𝐈𝐧 𝐭𝐡𝐞 𝐞𝐯𝐞𝐧𝐢𝐧𝐠) എന്നാണർത്ഥം. ➟സൂര്യൻ അസ്തമിക്കുന്ന സമയമാണ് സന്ധ്യാസമയം (സായംകാലം) എന്ന് പറയുന്നത്. ➟അതായത്, നീസാൻ 𝟭𝟰 അവസാനിക്കുന്നതും 𝟭𝟱 ആരംഭിക്കുന്നതുമായ വൈകുന്നേരത്താണ് പെസഹാക്കുഞ്ഞാടിനെ അറുത്ത് പാകം ചെയ്യേണ്ടത്. ➟സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ നീസാൻ 𝟭𝟱 ആരംഭിക്കുന്നു. ➟ഈ രാത്രിയിലാണ് പെസഹ ഭക്ഷിക്കുന്നത്: (പുറ, 12:8). ➟ലളിതമായി പറഞ്ഞാൽ: ➤❝നീസാൻ 𝟭𝟰-ന് പകൽ അവസാനിക്കുന്നതിന് മുമ്പ് (സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ്) കുഞ്ഞാടിനെ അറുത്ത് പാകം ചെയ്യുന്നു. സൂര്യൻ അസ്തമിച്ച് നീസാൻ 𝟭𝟱 ആരംഭിക്കുന്ന രാത്രിയിൽ പെസഹ ഭക്ഷിക്കുന്നു.❞➟സംഹാരകൻ കടന്നുപോയതതും ആ രാത്രിയിലാണ്: (പുറ, 12:23). 

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പം:
➦ ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പെസഹയും (നീസാൻ 𝟏𝟒) പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളും (നീസാൻ 𝟏𝟓-𝟐𝟏) ചേർത്ത് ഒരൊറ്റ ആഘോഷമായിട്ടാണ് കണ്ടിരുന്നത്: ➤❝രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു.❞ (മർക്കൊ 14:1). ➤❝പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.❞ (ലൂക്കൊ, 22:1). ➟അതിനാൽ ഈ എട്ടു ദിവസത്തെയും പൊതുവായി ❛പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ❜ എന്നാണ് വിളിച്ചിരുന്നത്:

➦ പെസഹക്കുഞ്ഞാടിനെ അറുക്കുന്ന നീസാൻ 𝟭𝟰-നെ ❛പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാൾ❜ എന്നാണ് വിളിച്ചിരുന്നത്: ➤❝പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ❞ (മർക്കൊ, 14:12), ➤❝പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ.❞ (ലൂക്കൊ, 23:7).

➦ ശിഷ്യന്മാർ പെസഹ ഒരുക്കിയത് നീസാൻ 𝟭𝟰-ൻ്റെ പകലിലാണ്. ➟അന്ന് ഉച്ചയ്ക്ക് ശേഷമാണ് ദൈവാലയത്തിൽ കുഞ്ഞാടുകളെ അറുക്കുന്നത്: ➤❝പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. …….. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.❞ (മർക്കൊ, 14:12-16 ⁃⁃ ലൂക്കൊ, 22:7-13). ➟അതായത്, പുളിപ്പില്ലാത്ത അപ്പത്തിൻ്റെ ഒന്നാംനാളിൽ (നീസാൻ 𝟏𝟒) ഉച്ചയ്ക്ക് ശേഷമാണ് പത്രോസും യോഹന്നാനും പോയി യേശു പറഞ്ഞ മാളികമുറി കണ്ടെത്തി, അവിടെ കുഞ്ഞാടിനെ അറുത്ത് പാകം ചെയ്യുകയും പുളിപ്പില്ലാത്ത അപ്പം, കയ്പുള്ള ചീര, വീഞ്ഞ് എന്നിവ സജ്ജീകരിക്കുകയും ചെയ്തത്.

➦ പുളിപ്പില്ലാത്ത അപ്പത്തിൻ്റെ ഒന്നാം നാളായ നീസാൻ 𝟭𝟰 കഴിഞ്ഞുള്ള സന്ധ്യയിൽ അഥവാ, നീസാൻ 𝟭𝟱-ൻ്റെ ആരംഭത്തിലാണ് യേശുവും ശിഷ്യന്മാരും പെസഹ ഭക്ഷിച്ചത്: ➤❝സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു❞ (മത്താ, 26:20 ⁃⁃ മർക്കൊ, 14:17; ലൂക്കൊ, 22:14).

➦ യേശുവും ശിഷ്യന്മാരും പെസഹാ ഭക്ഷിച്ച നീസാൻ 𝟭𝟱-ൻ്റെ രാത്രിയാണ് യേശുവിനെ അറസ്റ്റ് ചെയ്തത്. ➟ആ രാത്രിമുതൽതന്നെ വിസ്താരം ആരംഭിച്ചു. ➟ആദ്യം ഹന്നാവാണ് വാസ്തരിച്ചത്: ➤❝ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.❞ (യോഹ, 18:13). ➟ഹന്നാവ് കയ്യഫാഫിൻ്റെ അടക്കലേക്കു അയച്ചു: ➤❝ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.❞ (യോഹ, 18:24).

➦ ❝പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.❞ (യോഹ, 18:28). ➟ആസ്ഥാനം പീലാത്തൊസിൻ്റെ വസതിയാണ്: ➤❝പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.❞ (മത്താ, 27:1-2).

പെസഹ ഭക്ഷിച്ചിരുന്നില്ല:
➦പിലാത്തൊസിൻ്റെ ആസ്ഥാനത്തുവെച്ച് സംഭവിച്ച ഒരു കാര്യം യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: ➤❝തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.❞ (യോഹ, 18:28). ➟യെഹൂദന്മാർ യേശുവിനെ ക്രൂശിക്കുന്നതുവരെ പെസഹ ഭക്ഷിച്ചിരുന്നില്ല. 

☛ അതായത്, യേശുവും ശിഷ്യന്മാരും നിസാൻ 𝟭𝟱 ആരംഭിച്ച രാത്രിയിലും യേശുവിനെ ക്രൂശിച്ച യെഹൂദന്മാർ അവനെ ക്രൂശിച്ചശേഷം, നീസാൻ 𝟭𝟱-ൻ്റെ പകലിലുമാണ് പെസഹ ഭക്ഷിച്ചത്.

ക്രൂശിക്കപ്പെട്ട ദിവസം (𝐓𝐡𝐞 𝐝𝐚𝐲 𝐨𝐟 𝐭𝐡𝐞 𝐜𝐫𝐮𝐜𝐢𝐟𝐢𝐱𝐢𝐨𝐧):
➦ യേശുവിനെ ക്രൂശിച്ച ദിവസം ❛ഒരുക്കനാൾ❜ (𝐓𝐡𝐞 𝐝𝐚𝐲 𝐨𝐟 𝐭𝐡𝐞 𝐩𝐫𝐞𝐩𝐚𝐫𝐚𝐭𝐢𝐨𝐧) ആയിരുന്നു എന്ന് നാല് സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്: ➤യേശു ക്രൂശിക്കപ്പെട്ടതും (യോഹ, 19:31). ➤അരിമത്ഥ്യയിലെ യോസേഫ് പീലാത്തൊസിനോടു ശരീരം ചോദിച്ചതും (മർക്കൊ, 15:42) ➤അവനെ അടക്കിയതും ഒരുക്കനാളിലാണ്: (ലൂക്കൊ, 25:53; യോഹ, 19:42). ➟ഒരുക്കനാൾ കഴിയുന്ന സന്ധ്യ മുതലാണ് (𝟔 𝐏𝐌) ശബ്ബത്ത് ആരംഭിക്കുന്നത്. ➟ഒരുക്കനാളിൻ്റെ പിറ്റേ ദിവസമായ ശബ്ബത്തിലാണ് മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിൻ്റെ അനുവാദം വാങ്ങി കല്ലെറ അടച്ചുറപ്പാക്കിയത്: (മത്താ, 27:62-66). ➟ശബ്ബത്തിൻ്റെ തലേനാൾ ആയ വെള്ളിയാഴ്ച ദിവസത്തെയാണ്, ➤❛ഒരുക്കനാൾ❜ എന്ന് പറയുന്നത്. 

➦ അതായത്, യേശുവും അപ്പൊസ്തലന്മാരും പെസഹ ഭക്ഷിച്ച നീസാൻ 𝟭𝟱 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് നമ്മുടെ പെസഹക്കുഞ്ഞാടായ ക്രിസ്തു നമുക്കുവേണ്ടി അറുക്കപ്പെട്ടത്: (1കൊരി, 5:7). ➟അന്നുതന്നെ ശബ്ബത്ത് ആരംഭിക്കുന്നതിന് മുമ്പെ യേശുവിനെ അടക്കി (ലൂക്കൊ, 23:53). ➟മുന്നാം ദിവസം നീസാൻ 𝟭𝟳-നു് ഞായറാഴ്ച ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യുന്ന ആദ്യഫല പെരുനാളിൻ്റെ അന്ന് യേശു ആദ്യഫലമായി ഉയിർത്തെഴുന്നേറ്റു: (ലേവ്യ, 23:10-11 ⁃⁃ 1കൊരി, 15:23). ➤❝അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.❞ (മർക്കൊ, 16:9 ⁃⁃ മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 24:1; യോഹ, 20:1).

❺ 𝟭𝟭 തെളിവുകൾ:
➦ യേശു മുന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നതിൻ്റെ പതിനൊന്ന് തെളിവുകൾ:
➤❝അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.❞ (മത്താ, 17:23 ⁃⁃ മത്താ, 16:21; മത്താ, 20:19; ലൂക്കൊ, 9:22; ലൂക്കൊ, 18:33; ലൂക്കൊ, 24:7; ലൂക്കൊ, 24:21; ലൂക്കൊ, 24:46; യോഹ, 2:19). ➤❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ,10:40). ➤❝തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.❞ (1കൊരി, 15:4). ➟യോനായുടെ അടയാളം മുറുകെപ്പിടിക്കുന്നവർ ഈ പതിനൊന്ന് തെളിവുകളെ എന്ത് ചെയ്യും❓ ➟യോനായുടെ അടയാളപ്രകാരം മൂന്ന് രാവും മൂന്ന് പകലും (𝟕𝟐 മണിക്കൂർ) യേശു കല്ലറക്കുള്ളിൽ ഇരുന്നാൽ യേശുവിന് മൂന്നാം നാൾ ഉയിർക്കാൻ പറ്റുമോ❓ ➟വചനത്തെ വചനംകൊണ്ടല്ലേ വ്യാഖ്യാനിക്കേണ്ടത്❓

☛ എ.ഡി. 𝟯𝟯 ഏപ്രിൽ 𝟯 വെള്ളിയാഴ്ച മരിച്ചടക്കപ്പെട്ട യേശു മൂന്നാം ദിവസമായ എ.ഡി. 𝟯𝟯 ഏപ്രിൽ 𝟱 ഞായറാഴ്ച രാവിലെ ഉയിർത്തെഴുന്നേറ്റു. ➟അന്നാണ് ആദ്യഫലത്തിൻ്റെ പെരുനാൾ.

മർക്കൊസിൻ്റെ വിവരണം:
➦ മർക്കൊസിൻ്റെയും ലൂക്കൊസിൻ്റെയും വിവരണത്തിൽ ചെറിയ വ്യത്യാസം കാണാം: ➤❝ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു.❞ (മർക്കൊ, 16:1-2). 

ലൂക്കൊസിൻ്റെ വിവരണം:
➦ ❝ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.❞ (ലൂക്കൊ, 23:54-55). ➤❝അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.❞ (ലൂക്കൊ, 24:10),

➦ രണ്ടിടത്ത് പറയുന്നതും മൂന്ന് സ്ത്രീകളുടെ പേരാണ്: മർക്കൊസിലും ലൂക്കൊസിലും ❛മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും❜ ഉണ്ട്. ➟എന്നാൽ മൂന്നാമത്തെ സ്ത്രീയുടെ പേര് മർക്കൊസ് ➤❛ശലോമ❜ എന്ന് പറയുമ്പോൾ, ലൂക്കൊസ് ➤❛യോഹന്നാ❜ എന്നാണ് പറയുന്നത്. ➟അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും ഉണ്ടായിരുന്നതായി ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: (24:10). ➟നാല് സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ, കല്ലറ കാണാൻ അഞ്ചിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. (മത്താ, 27:61, 28:1; മർക്കൊ, 15:47, 16:1-3; ലൂക്കൊ, 23:54,55, 24:1; യോഹ, 20:1). ➟അതിൽ, മൂന്നുപേരുടെ പേരുവീധമാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. ➟അതിനാലാണ് ഒരു പേരിൽ വ്യത്യാസം വന്നിരിക്കുന്നത്. ➟എന്നാൽ രണ്ടുപേരുടെ വിവരണത്തിലും ❛മഗ്ദലക്കാരത്തി മറിയത്തെയും യാക്കോബിന്റെ അമ്മ മറിയത്തെയും❜ പരാമർശിച്ചിരിക്കയാൽ അവർ ഒറ്റക്കൂട്ടമായിരുന്നു എന്ന് മനസ്സിലാക്കാം. 

➦ ഇവിടുത്തെ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ➤❝ശബ്ബത്തു കഴിഞ്ഞശേഷം സുഗന്ധവർഗ്ഗം വാങ്ങി❞ എന്നാണ് മർക്കൊസ് പറയുന്നത്. ➟എന്നാൽ ലൂക്കൊസാകട്ടെ: ➤❝സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി ശബ്ബത്തിൽ സ്വസ്ഥമായിരന്നു❞ എന്നാണ് പറയുന്നത്. ➟ഇതാണ് ആ ആഴ്ചയിൽ രണ്ട് ശബ്ബത്ത് ഉണ്ടായിരുന്നു എന്ന് തെറ്റിദ്ധരിക്കാൻ കാരണം. ➟എന്നാൽ ഇതൊരു പരിഭാഷപ്രശ്നമാകാം. ➟ഇനി, വിവരണം സത്യമാണെന്ന് വന്നാലും രണ്ട് വ്യത്യസ്ത ശബ്ബത്താകുമോ❓ ➟ആകില്ല. 

➦ കാരണം, ഇവിടുത്തെ പ്രധാനവിഷയം യേശുവിൻ്റെ കല്ലെറക്കൽച്ചെന്ന് പരിമളതൈലം പൂശുക എന്നതാണ്: ➤❝ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ അതികാലത്ത് അവർ കല്ലറെക്കൽ എത്തി❞ എന്നാണ് രണ്ട് സുവിശേഷകന്മാരും അഭിന്നമായി പറഞ്ഞിരിക്കുന്നത്: (മർക്കൊ, 16:2 ⁃⁃ ലൂക്കൊ, 24:1). ➟ആഴ്ചവട്ടത്തിൻ്റെ ഒന്നാമത്തെ ദിവസം ഞായറാഴ്ചയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ➟രണ്ട് വ്യത്യസ്ത ശബ്ബത്തുകളുടെ വിവരണമാണ് സുവിശേഷകന്മാർ നല്കിയിരുന്നതെങ്കിൽ, രണ്ട് ശബ്ബത്ത് കഴിഞ്ഞശേഷവും അവർ സുഗന്ധവർഗ്ഗം പൂശാൻ കല്ലെറക്കൽ വന്നതായി പറയുമായിരുന്നു. ➟ആഴ്ചയുടെ ഒന്നാം നാളായ ഞായറാഴ്ചയല്ലാതെ മറ്റൊരു ദിവസം കല്ലെക്കൽ വന്നതായി തെളിവില്ല. 

ബുധനാഴ്ച വാദികളുടെ കെണി:
➦ അവർ കരുതുന്നപോലെ, മർക്കൊസും ലൂക്കൊസും രണ്ട് വ്യത്യസ്ത ശബ്ബത്തുകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിൽ, രണ്ട് ശബ്ബത്തിനും ഓരോ ഒരുക്കനാളും ഉണ്ട്. ➟ശബ്ബത്തിൻ്റെ തലേനാളായ ഒരുക്കനാളിലാണ് യേശു മരിച്ചടക്കപ്പെട്ടതെന്ന് രണ്ടുപേരും വ്യക്തമായി പറഞ്ഞിട്ടുമുണ്ട്: (മർക്കൊ, 15:42 ⁃⁃ ലൂക്കൊ, 23:53). ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: മർക്കൊസ് പറയുന്ന സ്ത്രികളും ലൂക്കൊസ് പറയുന്ന സ്ത്രീകളും യേശുവിൻ്റെ ക്രൂശീകരണവും അടക്കവും കണ്ടവരാണ്: (മർക്കൊ, 15:40,47 ⁃⁃ ലൂക്കൊ, 23:54).  ➟അപ്പോൾ മർക്കൊസും ലൂക്കൊസും പറയുന്നത് രണ്ട് വ്യത്യസ്ത ഒരുക്കനാളിനെക്കുറിച്ച് ആണെങ്കിൽ, ➟യേശു രണ്ട് ഒരുക്കനാളിലും മരിച്ചടക്കപ്പെട്ടു എന്നുവരും. ➟അതെങ്ങനെ ശരിയാകും❓ ➟ഈ കെണിയിൽനിന്ന് പുറത്തുവരാൻ വിഭിന്ന ശബത്തുവാദികൾക്ക് കഴിയില്ല.

ബുധനാഴ്ച വാദികളുടെ കണക്ക്: 
➦ ❝യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.❞ (മത്താ, 𝟏𝟐:𝟒𝟎). ➟യേശു യെഹൂദന്മാരോട് തൻ്റെ മരണപുനരുത്ഥാനങ്ങളുടെ സാദൃശ്യമായിപ്പറഞ്ഞ യോനായുടെ അടയാളത്തെ പിർതുടർന്നാണ് ➤❛മൂന്നു രാവും മൂന്നൂ പകലും❜ യേശു ഭൂമിക്കുള്ളിൽ ഇരുന്നെന്ന് ഇവർ പറയുന്നത്. ➟അവരുടെ കണക്കൊന്ന് പരിശോധിക്കാം:

➤ ദിവസം ❶ ബുധൻ 𝟲 𝗣𝗠 മുതല്‍ വ്യാഴം 𝟲 𝗔𝗠 വരെ ഒരു രാത്രി ⁃⁃ വ്യാഴം 𝟲 𝗔𝗠 മുതല്‍ വ്യാഴം 𝟲 𝗣𝗠 വരെ ഒരു പകൽ.
➤ ദിവസം ❷ വ്യാഴം 𝟲 𝗣𝗠 മുതല്‍ വെള്ളി 𝟲 𝗔𝗠 വരെ ഒരു രാത്രി ⁃⁃ വെള്ളി 𝟲 𝗔𝗠 മുതല്‍ വെള്ളി 𝗣𝗠 വരെ ഒരു പകല്‍.
➤ ദിവസം ❸ വെള്ളി 𝟲 𝗣𝗠 മുതല്‍ ശനി 𝟲 𝗔𝗠 വരെ ഒരു രാത്രി ⁃⁃ ശനി 𝟲 𝗔𝗠 മുതല്‍ ശനി 𝟲 𝗣𝗠 വരെ ഒരു പകല്‍. ➟ആകെ മൂന്നു രാത്രിയും മൂന്നു പകലും. ഇതാണവരുടെ കണക്ക്.

➦ എന്നാൽ യേശു ഉയിർക്കുന്നത് ശനിയാഴ്ച 𝟔 𝐏𝐌-നു് ആല്ല; ഞായറാഴ്ച രാവിലെയാണ്: ➤❝അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.❞ (മർക്കൊ, 𝟏𝟔:𝟗). ➟എബ്രായദിവസം രാത്രി കഴിഞ്ഞിട്ടാണ് രാവിലെ വരുന്നത്: (ഉല്പ, 𝟏:𝟓). ➟ഞായറാഴ്ച രാവിലെ (𝟔 𝐏𝐌) ആകണമെങ്കിൽ കൃത്യം 𝟏𝟐 മണിക്കൂർ കൂടി കഴിയണം. ➟അപ്പോൾ ➤❛മൂന്നു രാവും മൂന്നൂ പകലും❜ എന്ന യോനായുടെ അടയാളം തെറ്റും. ➤❛നാലു രാവും മൂന്നൂ പകലും❜ എന്ന പുതിയൊരു അടയാളമാകും!

☛ വ്യാഴാഴ്ച വാദികളുടെ കണക്ക്: 
➦ വ്യാഴാഴ്ച വാദികളെയും യോനായുടെ അടയാളം ചതിക്കും. ➟അവരുടെ കണക്കൊന്ന് പരിശോധിക്കാം:

➤ ദിവസം ❶ വ്യാഴം 𝟲 𝗣𝗠 മുതല്‍ വെള്ളി 𝟲 𝗔𝗠 വരെ ഒരു രാത്രി ⁃⁃ വെള്ളി 𝟲 𝗔𝗠 മുതല്‍ വെള്ളി 𝟲 𝗣𝗠 വരെ ഒരു പകൽ.
➤ ദിവസം ❷ വെള്ളി 𝟲 𝗣𝗠 മുതല്‍ ശനി 𝟲 𝗔𝗠 വരെ ഒരു രാത്രി ⁃⁃ ശനി 𝟲 𝗔𝗠 മുതല്‍ ശനി 𝗣𝗠 വരെ ഒരു പകല്‍.
➤ ദിവസം ❸ ശനി 𝟲 𝗣𝗠 മുതല്‍ ഞായർ 𝟲 𝗔𝗠 വരെ ഒരു രാത്രി. ഞായറാഴ്ച രാവിലെ യേശു ഉയിർത്തു: (മർക്കൊ, 16:9). ➟ആകെ മൂന്നു രാത്രിയും രണ്ട് പകലും. ഇതാണ് വ്യാഴാഴ്ച വാദികളുടെ കണക്ക്. അപ്പോൾ ❛മൂന്നു രാവും മൂന്നു പകലും❜ എന്ന യോനായുടെ അടയാളം ഇവർക്കും ഫലിക്കില്ല.

➦ ബുധനാഴ്ചവാദികളുടെ കണക്കുപ്രകാരം യേശു അഞ്ചാം ദിവസമാണ് ഉയിർത്തത്. ➟വ്യാഴാഴ്ചവാദികളുടെ കണക്കുപ്രകാരം നാലാം ദിവസമാണ് ഉയിർത്തത്. ➟എന്നാൽ യോനായുടെ അടയാളം ഒരു സാദൃശ്യമായി പറഞ്ഞ യേശുതന്നെ താൻ മൂന്നാം ദിവസം ഉയിർക്കുമെന്ന് പറഞ്ഞ 𝟴 തെളിവുകൾ (പ്രവചനങ്ങൾ) ബൈബിളിലുണ്ട്:  (മത്താ, 𝟏𝟔:𝟐𝟏; മത്താ, 𝟏𝟕:𝟐𝟑; മത്താ, 𝟐𝟎:𝟏𝟗; ലൂക്കൊ, 𝟗:𝟐𝟐; ലൂക്കൊ, 𝟏𝟖:𝟑𝟑; ലൂക്കൊ, 𝟐𝟒:𝟕; ലൂക്കൊ, 𝟐𝟒:𝟒𝟔; യോഹ, 𝟐:𝟏𝟗). ➟യേശു ഉയിർത്തെഴുന്നേറ്റ മൂന്നാം ദിവസം ഞായറാഴ്ച യെരൂശലേമിൽനിന്നു എമ്മവുസ്സിലേക്ക് പോയ ശിഷ്യന്മാർ പറയുന്നു: ➤❝ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു❞ എന്നാണ്: (ലൂക്കൊ, 𝟐𝟒:𝟐𝟏). ➟യേശു ഉയിർത്തെഴുന്നേറ്റ ശേഷമാണ് ഇത് പറയുന്നതെന്നോർക്കണം. ➤❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു❞ എന്ന് പത്രൊസും (പ്രവൃ,𝟏𝟎:𝟒𝟎), ➤❝തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു❞ എന്ന് പൗലൊസും സാക്ഷ്യപ്പെടുത്തുന്നു. (𝟏കൊരി, 𝟏𝟓:𝟒). ➟യോനായുടെ അടയാളത്തിനെതിരെ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെത്തെ 𝟭𝟭 തെളിവുകൾ പോരായോ❓ ➟വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കണ്ടത് എന്ന സാമാന്യതത്വംപോലും അറിയാത്തവരാണ് പലരും.

ചരിത്രപരമായ ഒരു തെളിവ്: 
➦ ദൈവം യിസ്രായേലിനു് നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ രക്ഷാകരപ്രവൃത്തിയുടെ നിഴലുകളാണ്:

❶ നീസാൻ മാസം 𝟏𝟒-ാം തീയതി (മാർച്ച്/ഏപ്രിൽ) പെസഹ: (പുറ, 𝟏𝟐:𝟐𝟏 ലേവ്യ, 𝟐𝟑:𝟓 ⁃⁃ 𝟏കൊരി, 𝟏𝟓:𝟕)

❷ നീസാൻ 𝟏𝟓-മുതൽ 𝟐𝟏-വരെ പുളിപ്പില്ലാത്ത അപ്പം: (പുറ, 𝟏𝟐:𝟏𝟕, ലേവ്യ, 𝟐𝟑:𝟔 ⁃⁃ 𝟏കൊരി, 𝟓:𝟖)

❸ നീസാൻ മാസം 𝟏𝟕-ാം തീയതി ആദ്യഫലപ്പെരുനാൾ: (പുറ, 𝟑𝟒:𝟐𝟔, ലേവ്യ, 𝟐𝟑:𝟏𝟎 ⁃⁃ 𝟏കൊരി, 𝟏𝟓:𝟐𝟎-𝟐𝟑).

❹ സിവാൻ മാസം 𝟔-ാം തീയതി (ഏപിൽ/മേയ്) പെന്തെക്കൊസ്തു പെരുനാൾ: (ലേവ്യ, 𝟐𝟑:𝟏𝟓-𝟏𝟔 ⁃⁃ യോഹ, 𝟕:𝟑𝟕-𝟑𝟗; 𝟏𝟒:𝟏𝟔; പ്രവൃ, 𝟐:𝟑𝟑)

𝟓. തിഷ്റി മാസം 𝟏-ാം തീയതി (സെപ്തംബർ/ഒക്ടോബർ) കാഹളനാദോത്സവം: (ലേവ്യ, 𝟐𝟑:𝟐𝟑-𝟐𝟔, സംഖ്യ, 𝟐𝟗:𝟏 ⁃⁃ 𝟏കൊരി, 𝟏𝟓:𝟓𝟐)

❻ തിഷ്റി മാസം 𝟏𝟎-ാം തീയതി: പാപപരിഹാദിവസം: (ലേവ്യ, 𝟐𝟑:𝟐𝟕, സംഖ്യ, 𝟐𝟗:𝟕-𝟏𝟏; സെഖ, 𝟏𝟐:𝟗-𝟏𝟒; സെഖ, 𝟏𝟑:𝟏 ⁃⁃ വെളി, 𝟕:𝟏𝟕; 𝟐𝟏:𝟑-𝟒)

❼ തിഷ്റി മാസം 𝟏𝟓 മുതൽ 𝟐𝟏 വരെ കൂടാരപ്പെരുനാൾ: (ലേവ്യ, 𝟐𝟑:𝟑𝟑-𝟑𝟔, ആവ, 𝟏𝟔-𝟏𝟑). ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം. (വെളി, 𝟐𝟏:𝟐-𝟓).

☛ ബുധനാഴ്ച വാദികളുടെ കണക്ക് ഇപ്രകാരമാണ്:
➦ നീസാൻ മാസം 𝟭𝟰-ാം തീയതി ബുധനാഴ്ചയാണ് പെസഹ. ➟അന്നാണ് ക്രിസ്തു മരിച്ചടക്കപ്പെട്ടത്. ➟പിറ്റേദിവസം വ്യാഴാഴ്ച നീസാൻ 𝟭𝟱-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കുന്നു. ➟നീസാൻ 𝟭𝟲-ാം തീയതി വെള്ളിയാഴ്ച ശബ്ബത്തിൻ്റെ ഒരുക്കനാളിൽ സ്വസ്ഥമായിരുന്നു. ➟നീസാൻ മാസം 𝟭𝟳-ാം തീയതി ശബ്ബത്ത് ശനിയാഴ്ചയാണ് ആദ്യഫലപ്പെരുന്നാൾ. ➟ബുധനാഴ്ച വാദികളുടെ കണക്കുപ്രകാരം ശനിയാഴ്ച യേശു ഉയിർക്കണം. ➟പുരോഹിതൻ ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യേണ്ടത് ആദ്യഫല പെരുനാളിൻ്റെ അന്നാണ്: (ലേവ്യ, 𝟐𝟑:𝟏𝟎-𝟏𝟏). ➟തന്നെയുമല്ല, പെരുനാളിൻ്റെ പകലിൽ രാവിലെ സമയത്താണ് ആദ്യഫലം യഹോവയ്ക്ക് നീരാജനം ചെയ്യേണ്ടത്. ➟അതിനാൽ, അവരുടെ കണക്കുപ്രകാരം യേശു ആദ്യഫലമായി ഉയിർത്തെഴുന്നേല്ക്കേണ്ടത് ശനിയാഴ്ച രാവിലെയാണ്: (𝟏കൊരി, 𝟏𝟓:𝟐𝟎-𝟐𝟑). ➟എന്നാൽ അവൻ അന്ന് ഉയിർത്തില്ല; പെരുനാളിൻ്റെ പിറ്റേ ദിവസം നീസാൻ 𝟭𝟴-ാം തീയതി ഞായറാഴ്ച രാവിലെയാണ് അവൻ ഉയിർത്തത്: (മർക്കൊ, 𝟏𝟔:𝟗). ➟ഇത് ചരിത്രപരമായ അബദ്ധമാണ്.

☛ 𝗔.𝗗. 𝟯𝟯 ഏപ്രിൽ 𝟯 വെള്ളിയാഴ്ച മരിച്ചടക്കപ്പെട്ട യേശു, മൂന്നാം ദിവസമായ 𝗔.𝗗. 𝟯𝟯 ഏപ്രിൽ 𝟱 ഞായറാഴ്ച രാവിലെ ഉയിർത്തെഴുന്നേറ്റു. ➟അന്നാണ് ആദ്യഫലത്തിൻ്റെ പെരുനാൾ. ➟ഇതാണ് വചനപരമായും ചരിത്രപരമായുമുള്ള വസ്തുത.

പെസഹക്കുഞ്ഞാട് പെഹയ്ക്കല്ലേ അറുക്കപ്പെടേണ്ടത്
➦ ഇതാണ് ബുധനാഴ്ച വാദികൾ ഉന്നയിക്കുന്ന ചോദ്യം. പെസഹക്കുഞ്ഞാട് പെസഹദിവസംതന്നെ അറുക്കപ്പെട്ടല്ലോ; അതെന്തേ നിങ്ങൾ കാണാത്തത്❓ ➟എ.ഡി. 𝟯𝟯-ലെ പെസഹയ്ക്ക് രണ്ട് പെസഹക്കുഞ്ഞാടുകൾ അറുക്കപ്പെട്ടു. ➟ഒന്നാമത്തേത്, യഥാർത്ഥ പെസഹക്കുണ്ടാടായ മൃഗവും (പുറ, 12:5-6), ➟രണ്ടാമത്തേത്, നമ്മുടെ ദൈവകുഞ്ഞാടായ (ആത്മീയ പെസഹക്കുഞ്ഞാട്) പാപരഹിതനായ മനുഷ്യനും: (1യോഹ, 3:5; യോഹ, 8:40; 1കൊരി, 5:7). ➟നീസാൻ 𝟭𝟰 പെസഹദിവസം വൈകുന്നേരം യഥാർത്ഥ പെസക്കുഞ്ഞാടിനെ അറുത്ത് ആ സന്ധ്യയ്ക്ക് നീസാൻ 𝟭𝟱 ആംഭിച്ചപ്പോൾ പെസഹ ഭക്ഷിച്ചിട്ടാണ് ആത്മീയ പെസഹക്കുഞ്ഞാടായ നമ്മുടെ കർത്താവു് തന്നെത്തന്നെ ദൈവകുഞ്ഞാടായി യാഗം കഴിച്ചത്: (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5-6). ➟രണ്ട് പെസക്കുഞ്ഞാടും ഒരു ദിവസം അറുക്കപ്പെടുക സാദ്ധ്യമല്ലായിരുന്നു. ➟പെസഹയ്ക്ക് മുമ്പെ യഥാർത്ഥ കുഞ്ഞാടിനെ അറുക്കാൻ പ്രമാണമില്ല. ➟പിന്നെങ്ങനെ ഒറ്റദിവസം രണ്ട് കുഞ്ഞാടും അറുക്കപ്പെടും❓ ➟നീസാൻ 𝟭𝟱 വെള്ളിയാഴ്ച നമ്മുടെ പെസഹക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടശേഷമാണ് യെഹൂദന്മാർ പെസഹ ഭക്ഷിച്ചത്: (1കൊരി, 15:7-8 ⁃⁃ യോഹ, 18:28). ➟പെസഹഭോജനം കഴിയാതെ ഒരു പെഹയും പൂർണ്ണമാകുന്നില്ല. ➟അത് വിളിച്ചുപറയുന്നത്, യെഹൂദന്മാരുടെ പെസഹ അവസാനിക്കുന്നതിനു് മുമ്പെ നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടു എന്ന ആത്മീയ സത്യത്തെയാണ്. 🙏

☛ യേശു നീസാൻ 𝟭𝟰 പെസഹദിവസമാണ് അറുക്കപ്പെട്ടതെന്ന് വാദിക്കുന്നവർ, യഥാർത്ഥ പെസഹക്കുഞ്ഞാടിനെ അറുത്ത് യേശുവും ശിഷ്യന്മാരും പെസഹ ഭക്ഷിച്ചത് എന്നാണെന്ന് പറയും❓ ➟വചനത്തെ ദുർവ്യാഖ്യാനം ചെയ്യാതെ, യേശു ബുധനാഴ്ചയോ, വ്യാഴാഴ്ചയോ, മരിച്ചെന്ന് ആർക്കും തെളിയിക്കാൻ കഴിയില്ല.

⓫ 𝗙𝗼𝗼𝘁𝗻𝗼𝘁𝗲:
വലിയ ശബ്ബത്ത്:
➦ യോഹന്നാനിൽ ❛വലിയ ശബ്ബത്തു❜ എന്നൊരു പ്രയോഗം കാണാം: ➤❝അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.❞ (യോഹ, 19:31). ➟ഇവിടെപ്പറയുന്ന ❛വലിയ ശബ്ബത്തു❜ എന്നത് പെരുനാളിനു് ഇടയ്ക്ക് വരുന്ന ആഴ്ചതോറുമുള്ള ശബ്ബത്തിനെ തന്നെയാണ്. ➟അതിൻ്റെ തെളിവ് വചനത്തിൽത്തന്നെ കാണാം: ➟ഒരുക്കനാളായ വെള്ളിയാഴ്ച അവസാനിക്കാറായ സമയത്താണ് ഇത് പറയുന്നത്. ➤❝അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു❞ എന്ന് പറയുന്നത് ശ്രദ്ധിക്കുക. ➟ഇത് ഏഴുദിവസം നീണ്ടുനില്ക്കുന്ന പുളില്ലാത്തപ്പത്തിൻ്റെ പെരുനാളിൻ്റെ (𝐅𝐞𝐬𝐭𝐢𝐯𝐚𝐥 𝐨𝐟 𝐔𝐧𝐥𝐞𝐚𝐯𝐞𝐧𝐞𝐝 𝐁𝐫𝐞𝐚𝐝) ആരംഭത്തിലോ, ഇടയ്ക്കോ വരുന്ന ശബ്ബത്ത് ആയതുകൊണ്ടാണ് ❛വലിയ ശബ്ബത്തു❜ എന്ന് പറയുന്നത്.

☛ പെസഹയുടെ ഒരുക്കനാൾ:
➦ ❝അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.❞ (യോഹ, 19:14). ➟❛ശബ്ബത്തിൻ്റെ ഒരുക്കനാൾ❜ എന്നല്ലാതെ, ❛പെസഹയുടെ ഒരുക്കനാൾ❜ എന്നൊരു പ്രയോഗം യഹൂദന്മാരുടെ ഇടയിൽ നിലവിലില്ല. ➟❛പെരുനാളിൻ്റെ തലേദിവസം❜ എന്ന് പറയും; ❛ഒരുക്കനാൾ❜ എന്ന് പറയാറില്ല. ➟അതിനാൽ, ❛പെസഹയുടെ ഒരുക്കനാൾ❜ എന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയില്ല. ➟യോഹന്നാൻ ഇത് പറയുന്നത് പെസഹായുടെ തലേനാളോ, പെസഹാദിവസമോ അല്ല; യേശുവും അപ്പസ്തലന്മാരും പെസഹ ഭക്ഷിച്ച വെള്ളിയാഴ്ചയുടെ രാവിലെ സമയമാണ്. ➟തന്നെയുമല്ല, പെസഹയുടെ ഒരുക്കനാൾ എന്ന് പറയുന്നത് ശബ്ബത്തിൻ്റെ ഒരുക്കനാളായ വെള്ളിയാഴ്ച ദിവസത്തെയാണെന്ന് രണ്ട് വാക്യങ്ങളിൽ യോഹന്നാർതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➤❝അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.❞ (യോഹ, 19:31). ➟യേശു ക്രൂശിക്കപ്പെട്ടത് ശബ്ബത്തിൻ്റെ ഒരുക്കനാളായ വെള്ളിയാഴ്ച്ചയാണ്. ➟അടുത്തവാക്യം: ➤❝ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.❞ (യോഹ, 19:42). ➟❛യെഹൂദന്മാരുടെ ഒരുക്കനാൾ❜ എന്ന പ്രയോഗം ശ്രദ്ധിക്കുക. ➟ഇത് മത്തായിയും മർക്കൊസും ലൂക്കൊസും ഒരുപോലെ പറയുന്ന കാര്യമാണെന്ന് മുകളിൽ നാം കണ്ടതാണ്. ➟യേശു ക്രൂശിക്കപ്പെട്ടതും അവനെ അടക്കിയതും ശബ്ബത്തിൻ്റെ ഒരുക്കനാളായ വെള്ളിയാഴ്ചയാണെന്ന് യോഹന്നാൻതന്നെ പറഞ്ഞിരിക്കയാൽ, ❛പെസഹയുടെ ഒരുക്കനാൾ❜ എന്ന പ്രയോഗം അക്ഷരാർത്ഥത്തിലല്ലെന്ന് മനസ്സിലാക്കാം. ➟അവൻ പറയുന്ന സമയത്തിനും വ്യത്യാസമുണ്ട്. ➟യേശും മൂന്നാം മണി നേരത്താണ് ക്രൂശിക്കപ്പെട്ടത്. ➟ആ ദിവസം ആറാംമണി നാരത്ത് യേശു ക്രൂശിലാണ്: (മത്താ, 27:45; മർക്കൊ, 15:33; ലൂക്കൊ, 23:44). ➟അവൻ പറയുന്നത് യേശുവിൻ്റെ കൂശീകരണത്തോട് അടുക്കുന്ന ഏകദേശം മൂന്നാം മണി സമയത്താണ്. ➟ഏകദേശം മൂന്നാംമണി നേരത്ത് ❛ഏകദേശം ആറാം മണിനേരം❜ എന്നെങ്ങനെ പറയും❓ ➟തന്മൂലം, നമ്മുടെ പെസഹാക്കുഞ്ഞാടായ യേശുവിനോട് ബന്ധപ്പെട്ട ഒരു ആത്മീയ പ്രയോഗമാണ് ഇതെന്ന് മനസ്സിലാക്കാം: (1കൊരി, 5:7).

➦ യോഹന്നാൻ പറയുന്ന വാക്യവും അതിലെ സമയവും ഒന്നുകൂടി ശ്രദ്ധിക്കുക: ➤❝പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.❞ ➟പീലാത്തോസിൻ്റെ അവസാന വിസ്താരവും കഴിഞ്ഞ് യേശുവിനെ ക്രൂശിക്കാൻ ഏല്പിക്കുന്ന സമയത്താണ് യോഹന്നാൻ ഇത് പറയുന്നത്. ➟നമ്മുടെ കർത്താവ് ക്രൂശിക്കപ്പെടുന്നത് മൂന്നാം മണി (𝟗 𝐀𝐌) നേരത്താണ്: (മർക്കൊ, 15:25). ➟യേശുവിൻ്റെ ക്രൂശീകരണത്തോട് അടുത്ത ഏകദേശം മൂന്നാം മണി നേരത്ത് ❛പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം❜ എന്ന് യോഹന്നാൻ പറയുന്നത് ഏത് പെസഹയുടെ ആറാം മണിയാണ്❓ ➟സകല മനുഷ്യർക്കും ജീവകാരണമായ പെസഹക്കുഞ്ഞാട് അറുക്കപ്പെടുന്നത് (മരിക്കുന്നത്) പിന്നെയും ഏകദേശം ആറു മണിക്കുറിനു് ശേഷം ഒമ്പതാം മണി (𝟑 𝐏𝐌) നേരത്താണ്: (മത്താ, 27:46-50; മർക്കൊ, 15:34-37). ➟അതായത്, നമ്മുടെ പെസഹക്കുഞ്ഞാട് അറുക്കപ്പെടുവാൻ ഏകദേശം ആറുമണിക്കൂർ ശേഷിക്കുമ്പോഴാണ് ❛പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം❜ എന്ന് അവൻ പറയുന്നത്. ➟തന്മൂലം, നമ്മടെ ജീവരക്ഷയായ പെസഹാഭോജനം (ദൈവകുഞ്ഞാടിൻ്റെ മരണം) ഒരുക്കപ്പെടുന്നതിനും ഏകദേശം ആറു മണിക്കൂർ മുമ്പത്തെ സമയത്തെയാണ് ❛പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം❜ എന്നതുകൊണ്ട് അവൻ സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം.

ക്രിസ്തുവിന്റെ ജനനവർഷം

ബൈബിൾ കാലഗണനം

☛ ബൈബിളിലെ കാലഗണനം അത്രയ്ക്ക് വൈഷമ്യമുള്ള ഒരു വിഷയമല്ല. ➟ആദാം മുതൽ യിസ്ഹാക്ക് വരെയുള്ളവർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ന്യായാധിപന്മാരുടെ കാലവും ബൈബിളിലുണ്ട്. ➟ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ ഭരണകാലവും, യെഹൂദാ, യിസ്രായേൽ രാജാക്കന്മാരുടെ കാലവും, യിസ്രായേൽ ജനതയുടെ പ്രവാസകാലവും ബൈബിളിലും ചരിത്രത്തിലുമുണ്ട്. ➟ഇതൊക്കെ ചേർത്തുകൊണ്ട് കാലം കണക്കാക്കാൻ പ്രയാസമില്ല. ➟എന്നാൽ ബൈബിൾ കാലഗണനം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സൃഷ്ടി മുതലുള്ള കാലമല്ല: ആദാമിൻ്റെ വീഴ്ചമുതലുള്ള കാലമാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. ➟സൃഷ്ടിപ്പിന്റെ കാലം നാല്പതിലധികം പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട്. [പണ്ഡിതന്മാരുടെ കണക്കുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: സൃഷ്ടിപ്പിൻ്റെ കാലം]. ➟അവർ എന്ത് മനദണ്ഡമാണ് അതിനുപയോഗിച്ചതെന്ന് അറിയില്ല. ➟എന്തായാലും, ഒരോരുത്തരുടേയും കണക്കുകൾ വ്യത്യസ്തമാണ്. ➟ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിന് ഒരു നിഷ്പാപകാലം ഉണ്ടായിരുന്നു. ➟നിഷ്പാപയുഗം എത്രനാളാണെന്ന് കണ്ടെത്താതെ ആദാമിനെ ദൈവം സൃഷ്ടിച്ചത് എപ്പോഴാണെന്ന് എങ്ങനെ കണ്ടത്താൻ കഴിയും❓ എന്ന ചോദ്യം അവശേഷിക്കുന്നു.

ആറു ദിവസംകൊണ്ട് ഉണ്ടാക്കി:
➦ ദൈവത്തിൻ്റെ ആറുദിവസത്തെ സൃഷ്ടിയെ ആറ് യുഗങ്ങളായി കണക്കാക്കുന്നവരുണ്ട്.
❶ സൃഷ്ടി വിവരണത്തിലെ ❛ദിവസം❜ (יוֹם -yom) 𝟮𝟰 മണിക്കൂർ ഉൾകൊള്ളുന്ന സാധാരണ ദിവസമാണെന്നാണ് ബൈബിളിൽനിന്ന് മനസ്സിലാകുന്നത്.
❷ ❛സന്ധ്യയായി ഉഷസ്സുമായി❜ എന്ന പ്രയോഗം ഒരു സാധാരണ ദിവസത്തെയാണ് സൂചിപ്പിക്കുന്നത്: (1:5). ➟യെഹൂദന്മാർ ഒരു ദിവസം കണക്കാക്കുന്നത് സന്ധ്യമുതൽ സന്ധ്യവരെയാണ്.
❸ ❛ഒന്നാം ദിവസം❜ എന്ന് ക്രമനമ്പർ ചേർത്ത് പറയുന്നത് നോക്കുക: (1:5). ➟ഒന്നാം ദിവസം, രണ്ടാം ദിവസം, മൂന്നാം ദിവസം എന്നീ പ്രയോഗങ്ങൾ 𝟮𝟰 മണിക്കൂറുള്ള സാധാരണ ദിവസത്തെയാണ് സൂചിപ്പിക്കുന്നത്.
❹ ❝ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.❞ (പുറ, 20:11). ➟ഇവിടെ മനുഷ്യർ ജോലിചെയ്യേണ്ട ആറുദിവസത്തെക്കുറിച്ചും അവൻ വിശ്രമിക്കേണ്ട ഏഴാം നാളിനെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ആറു യൂഗങ്ങൾ വേല ചെയ്തിട്ട് ഏഴാം ദിവസം വിശ്രമിക്കുക എന്നല്ലല്ലോ ഇതിൻ്റെ അർത്ഥം.
❺ ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; …….. അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.❞ (സങ്കീ, 33:6-9). ➟യഹോവ സകലതും സൃഷ്ടിച്ചത് തൻ്റെ വാക്കിനാൽ ഉളവാകട്ടെ എന്ന് കല്പിച്ചിട്ടാണ്. ➤❝വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.❞ (1:3). ➟ദൈവം കല്പിച്ചിട്ട് അതുണ്ടായിവരാൻ യുഗങ്ങളോളം കാത്തിരുന്നു എന്ന് പറയുന്നത് ദൈവത്തിൻ്റെ സൃഷ്ടി കർത്തൃത്വം നിരാകരിക്കുന്നതും പരിണാമ സിദ്ധാന്തത്തിന് കുടപിടിക്കുന്നതുമായ ഉപദേശമാണ്. ➟സർവ്വശക്തനായ ദൈവത്തിനു് സകലവും സൃഷ്ടിക്കാൻ ആറുദിവസം ആവശ്യമുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്!

☛ ❝ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.❞ (സങ്കീ, 33:9). ➟മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമാണ് ദൈവം ഒരു പ്രവർത്തി ചെയ്തതായി കാണുന്നത്. ➟ഉല്പത്തിയിൽ പറയുന്ന പ്രകാരം, ഒരോ സൃഷ്ടിക്കും ഒരോ പൂർണ്ണദിവസം എടുത്തു എന്ന് മനസ്സിലാക്കുന്നത് യുക്തിയാണെന്ന് തോന്നുന്നില്ല. ➟യഥാർത്ഥത്തിൽ സർവ്വശക്തനായ ദൈവത്തിന് സൃഷ്ടി നടത്താൻ ആറുദിവസംപോയിട്ട് ആറുമിനിറ്റുപോലും വേണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ➟എന്നാൽ പിൽക്കാലത്ത് മോശെയോട് സൃഷ്ടിവിവരം വെളിപ്പെടുത്തുമ്പോൾ, സൃഷ്ടിയുടെ ക്രമം മനസ്സിലാക്കാനും മനുഷ്യർ ആറുദിവസം വേല ചെയ്യാനും ഏഴാം ദിവസം വിശ്രമിക്കാനുമായി (ശബ്ബത്ത്) ആ വിധത്തിൽ അവന് വെളിപ്പെടുത്തി കൊടുത്തതാകാനാണ് സാദ്ധ്യത. ➟അതുകൊണ്ടാണ്, നാലാം കല്പനയിൽ അത് വിശദമായി പറഞ്ഞിരിക്കുന്നത്: (പുറ, 20:8-11 ⁃⁃ ആവ, 5:12-15). ➟അതാതയ്, സമയത്തിന് അതീതനായ ദൈവം സമയത്തിന് അധീനനായ മനുഷ്യരോട് സമയത്തിൻ്റെ ഭാഷ ഉപയോഗിച്ചതാണ്. ➟അല്ലാതെ, ഒന്നാം ദിവസം, രണ്ടാം ദിവസം എന്ന് പറഞ്ഞുകൊണ്ടായിരിക്കില്ല ദൈവം സൃഷ്ടി നടത്തിയത്.

നിഷ്പാപയുഗം: 
➦ പരിശുദ്ധനായ ദൈവം പാപിയായിട്ടല്ല; പാപരഹിതനായിട്ടാണ് ആദാമിനെ സൃഷ്ടിച്ചത്. ➟അവനെ സൃഷ്ടിക്കുന്നതിനും അവൻ പാപം ചെയ്യുന്നതിനുമിടയിൽ ഒരു ഇടവേളയുണ്ട്. ➟അതിനെയാണ് നിഷ്പാപയുഗം, നിഷ്ക്കന്മഷയുഗം എന്നൊക്കെ പറയുന്നത്. ➟സർവ്വശക്തിയുള്ള ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദാമിനെ സൃഷ്ടിച്ചയുടനെ സാത്താൻ ഉപായത്താൽ അവനെ വഞ്ചിച്ചു എന്ന് പറയാൻ പറ്റില്ല. ➟ഇയ്യോബിനെ പരീക്ഷിക്കാനുള്ള അനുവാദത്തിനായി ദൈവസന്നിധിയിൽ കയറിയിറങ്ങി കാത്തുനിന്ന സാത്താൻ, ആദാമിനെ സൃഷ്ടിച്ചയുടനെ പാപം ചെയ്യിച്ചു എന്ന് കരുതുന്നത് ന്യായമല്ല. ➟ദൈവം ആദാമിനെ സൃഷ്ടിച്ചശേഷം ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കിയിട്ട് അതിൽ വേല ചെയ്യാനും തോട്ടം കാപ്പാനും അവനെ നിയോഗിച്ചു: (ഉല്പ, 2:8; 2:15). ➟അതിൻ്റെ ശേഷം ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ആദാമിനെക്കൊണ്ട് പേർ ഇടുവിച്ചു: (ഉല്പ, 2:19-20). ➟പിന്നെയാണ് അവനൊരു പങ്കാളിയെ ഉണ്ടാക്കി തൽകിയത്: (ഉല്പ, 2:21-23). ➟ഇതൊക്കെ കഴിഞ്ഞിട്ടാണ് ആദാമും ഹവ്വായും പാപത്തിൽ വീഴുന്നത്.

☛ ആദാമിന് 𝟭𝟯𝟬 വയസ്സായപ്പോൽ ശേത്തിനെ ജനിപ്പിച്ചു എന്നും അവൻ്റെ ആയുഷ്കാലം 𝟵𝟯𝟬 വർഷമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്: (ഉല്പ, 5:3 ⁃⁃ ഉല്പ, 5:5). ➟അതിനാൽ അവനെ സൃഷ്ടിച്ചപ്പോൾ മുതൽ അവന് പ്രായം തുടങ്ങി എന്ന് പറയാൻ പറ്റില്ല. ➟പാപത്തിന്റെ ശമ്പളമാണ് മരണമെന്നും, പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടതെന്നും വചനം പറയുന്നു: (റോമ, 6:23 ⁃⁃ യെഹെ, 18:4; 18:20). ➟ജീവശാസ്ത്രപരമായി വയസ്സ്/പ്രായം എന്നത് വ്യക്തിയുടെ ശരീരത്തിലെ കോശങ്ങൾ, അവയവങ്ങൾ എത്രത്തോളം പഴക്കം ചെന്നു/ജീർണ്ണിച്ചു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ➟ജീർണ്ണതയിലേക്കുള്ള പ്രയാണമാണ് പ്രായം. ➟മനുഷ്യന് ഓരോ വയസ്സ് കൂടുമ്പോഴും മരണത്തിലേക്ക് അവൻ അടുത്തുകൊണ്ടിരിക്കയാണ്. ➟എന്നാൽ പാപരഹിതനായി സൃഷ്ടിക്കപ്പെട്ട ആദാമിൻ്റെ അവസ്ഥ അതായിരുന്നില്ല. ➟അവൻ പാപം ചെയ്തില്ലായിരുന്നെങ്കിൽ, അവൻ സൃഷ്ടിക്കപ്പെട്ട യൗവ്വനയുക്തമായ അവസ്ഥയിൽ നിത്യകാലം ജീവിക്കുമായിരുന്നു. (ഉല്പ, 3:17).

☛ ❝നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും❞ എന്നായിരുന്നു ആദാമിനോടുള്ള ദൈവകല്പന: (ഉല്പ, 2:17). ➟അവൻ ദൈവകല്പന ലംഘിച്ച് വൃക്ഷഫലം തിന്നതോടുകൂടി ദൈവം അവന് നൽകിയിരുന്ന നിത്യജീവൻ നഷ്ടപ്പെട്ട് മരണമെന്ന പ്രതിഭാസത്തിന് അവൻ വിധേയനായി: (ഉല്പ, 3:6). ➟ദൈവസ്വരൂപത്തിലും സാദൃശ്യത്തിലും കാലാതീതനായി സൃഷ്ടിക്കപ്പെട്ടവൻ കല്പനാ ലംഘനത്തോടെ പാപരാഹിത്യം നഷ്ടപ്പെട്ട് കാലാധീനൻ ആകുകയും മരണമുള്ളമുള്ളനാകുകയും ചെയ്തു. ➤❝ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.❞ (റോമ, 5:12). ➟ആദാം പാപംചെയ്തശേഷം ദൈവം അവനോട് കല്പിക്കുന്നത് നോക്കുക: ➤❝നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.❞ (ഉല്പ, 3:17 ⁃⁃ 2:17). ആദാം നഷ്ടപ്പെടുത്തിയ മനുഷ്യവർഗ്ഗത്തിൻ്റെ നിത്യജീവനാണ് യേശുക്രിസ്തുവിലൂടെ തിരികെ ലഭിച്ചത്: (റോമ, 6:23).

☛ രണ്ടാം അദ്ധ്യായത്തിൽ ആദാം ഹവ്വാമാർ പാപരഹിതരാണ്. ➟മൂന്നാം അദ്ധ്യായത്തിൽ അവരുടെ പാപത്തെക്കുറിച്ച് പറഞ്ഞിരിക്കയാൽ, ഉടനെതന്നെ അവർ പാപത്തിൽ വീണു എന്ന് പറയാൻ പറ്റില്ല. ➟ബൈബിളിൽ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും അന്തരമുള്ള കാര്യങ്ങളെ ഒരു വാക്യത്തിൽത്തന്നെയോ, അടുത്തടുത്ത വാക്യങ്ങളിലോ പറയുന്നതായ അനേകം വാക്യങ്ങളുണ്ട്. ➤ഉദാ: ❝യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും❞ (യെശ, 61:1). ➟ഈ വാക്യത്തിലെ ❛യഹോവയുടെ പ്രസാദവർഷം പ്രസിദ്ധമാക്കുക❜ എന്നത് യേശുക്രിസ്തുവിൻ്റെ ശുശ്രൂഷയിലൂടെ നിവൃത്തിയായിട്ട് ഇന്നേക്ക് രണ്ടായിരത്തോളം വർഷമായി: (ലൂക്കൊ, 4:18-21). ➟എന്നാൽ ❛യഹോവയുടെ പ്രതികാരദിവസം❜ ഇനിയും വരാനിനിക്കുന്നതേയുള്ളൂ. ➟അതിനാൽ ആദാമിന് പാപരഹിതമായ ഒരു കാലം അല്ലെങ്കിൽ യുഗം ഉണ്ടായിരുന്നുവെന്നും അവൻ പാപത്തിൽ വീണശേഷമുള്ള പ്രായമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ന്യായമായും മനസ്സിലാക്കാം. ➟എന്നാൽ അതിൻ്റെ കാലദൈർഘ്യം അജ്ഞാതമാണ്. ➟കാരണം, കാലാതീതനായ ദൈവം കാലമില്ലാത്ത കാലത്താണ് പാപരഹിതനായി ആദാമിനെ സൃഷ്ടിക്കുന്നത്. ➟അതുകൊണ്ടുതന്നെ മാനുഷിക കണക്കുകൾ പ്രായോഗികമല്ല. അതിനാൽ ആദാം പാപത്തിൽ വീണതുമുതലാണ് അവന് പ്രായം ആരംഭിച്ചതും 𝟵𝟯𝟬 വർഷമായപ്പോൾ അവൻ മരിച്ചതെന്നും മനസ്സിലാക്കാവുന്നതാണ്.

☛ ആദാം പാപം ചെയ്തശേഷമുള്ള ഒരു സംഭവത്തിൽനിന്ന് നിഷ്പാപകാലം കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. ➤❝വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.❞ (ഉല്പ, 3:8). ➟ഇവിടെ ❛നടക്കുക❜ (𝐰𝐚𝐥𝐤𝐢𝐧𝐠) എന്ന് പറയാൻ എബ്രായയിൽ 𝗺𝗶𝘁𝗵𝗮𝗹𝗹𝗲𝗸 എന്ന ക്രിയാപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝗵𝗮𝗹𝗮𝗸 എന്ന ക്രിയയുടെ 𝗛𝗶𝘁𝗽𝗮𝗲𝗹 രൂപമാണ് 𝗺𝗶𝘁𝗵𝗮𝗹𝗹𝗲𝗸. ➟ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ❛തനിയെ ആവർത്തിച്ചു ചെയ്യുന്ന❜ അല്ലെങ്കിൽ ❛തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന❜ (𝐈𝐭𝐞𝐫𝐚𝐭𝐢𝐯𝐞 𝐨𝐫 𝐇𝐚𝐛𝐢𝐭𝐮𝐚𝐥 𝐚𝐜𝐭𝐢𝐨𝐧) ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നതാണ്. ➟ശമൂവേലിൻ്റെ ബാല്യം മുതൽ വാർദ്ധക്യം വരെയുള്ള ജീവിതചര്യയെ സൂചിപ്പിക്കാനും (1ശമൂ, 12:2), ➟യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിട്ട നാൾ മുതൽ ഇന്നുവരെയും ശമൂവേൽ കൂടാരത്തിലും നിവാസത്തിലും സഞ്ചരിച്ചുവരുന്നതിനെ സൂചിപ്പിക്കാനും (2ശമൂ, 7:6), ➟എസ്ഥേറിൻ്റെ സുഖവിവരം അന്വേഷിക്കാൻ മൊർദ്ദേഖായി അന്തഃപുരത്തിൻ്റെ മുറ്റത്ത് ദിവസംപ്രതി നടന്നുകൊണ്ടിരുന്നതിനെ സൂചിപ്പിക്കാനും (എസ്ഥേ, 2:12), ➟നീതിമാൻ്റെ ജീവിതശൈലിയെ സൂചിപ്പിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (സദൃ, 20:7). ➟അതിനാൽ, യഹോവ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആ ദിവസം മാത്രമല്ല, നിരന്തരം നടന്നിരുന്നതിനെയാണ് 𝗺𝗶𝘁𝗵𝗮𝗹𝗹𝗲𝗸 എന്ന പദം സൂചിപ്പിക്കുന്നത്. ➟നടത്തത്തിൻ്റെ ഒടുവിലത്തെ ദിവസമാണ് ആദാമിനെ പാപമുള്ളവനായി കാണുന്നത്. ➟ഇതിൽനിന്ന് നിഷ്പാപയുഗം ഉണ്ടെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➤⟦കാലമില്ലാത്ത കാലത്താണ് നിഷ്പാപ യുഗം; അതെത്രവേണമെങ്കിലും ആകാം: സങ്കീ, 90:4⟧

തൽമൂദും നിഷ്പാപാവസ്ഥയും:
➦ തൽമൂദിൽ പറഞ്ഞിരിക്കുന്നത്: ആദാമിന്റെ നിഷ്പാപാവസ്ഥ പന്ത്രണ്ട് മണിക്കൂറായിരുന്നു എന്നാണ്. ➟അത് ചുവടെ ചേർക്കുന്നു: ❝ഒന്നാം മണിക്കൂറിൽ, പൊടി ശേഖരിച്ചു; ➟രണ്ടാം മണിക്കൂറിൽ, ആകൃതിയില്ലാത്ത പിണ്ഡമാക്കി; ➟മൂന്നാം മണിക്കൂറിൽ, അവയവങ്ങൾ രൂപപ്പെടുത്തി; ➟നാലാം മണിക്കൂറിൽ, ആത്മാവ് അവനിൽ പകർന്നു; ➟അഞ്ചാം മണിക്കൂറിൽ, അവൻ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നു; ➟ആറാം മണിക്കൂറിൽ, അവൻ ജീവികൾക്ക് പേരിട്ടു; ➟ഏഴാം മണിക്കൂറിൽ, ഹവ്വായെ വിവാഹം ചെയ്തു; ➟എട്ടാം മണിക്കൂറിൽ, അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു; ➟ഒമ്പതാം മണിക്കൂറിൽ, വൃക്ഷഫലം തിന്നരുതെന്ന് കല്പിച്ചു; ➟പത്താം മണിക്കൂറിൽ, കല്പന ലംഘിച്ചു പാപം ചെയ്തു; ➟പതിനൊന്നാം മണിക്കൂറിൽ, അവൻ ന്യായം വിധിക്കപ്പെട്ടു; ➟പന്ത്രണ്ടാം മണിക്കൂറിൽ, ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു.❞ (Sanhedrin, 38b 3-7). ➟തൽമൂദിന്റെ ഈ കണ്ടെത്തൽ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ➟കാരണം, ഈ കണക്ക് അതിൽത്തന്നെ തെറ്റാണ്. ➟ആദാമിന്റെ പാപരഹിത അവസ്ഥ പന്ത്രണ്ട് മണിക്കൂർ എന്നു പറയുമ്പോൾത്തന്നെ, അഞ്ചാം മണിക്കൂറിൽ നിവർന്നുനിന്ന ആദാം പത്താം മണിക്കൂറിൽ പാപത്തിൽ വീഴുകയാണ്. ➟തന്മൂലം ആദാമിന്റെ നിഷ്പാപാവസ്ഥ കേവലം ആറ് മണിക്കൂറാണ്. ➟കൂടാതെ, ഏഴാം മണിക്കൂറിൽ വിവാഹം കഴിഞ്ഞ അവർക്ക്, എട്ടാം മണിക്കൂറിൽ രണ്ട് കുട്ടികൾ എങ്ങനെ ജനിക്കും❓ 

ബൈബിൾ എന്തുപറയുന്നു:
➦ ആദ്യത്തെ അഞ്ചു ദിവസത്തെ സൃഷ്ടികളെ നോക്കി ❛നല്ലതു❜ എന്നുകണ്ട ദൈവം, ആറാംദിവസം മനുഷ്യനെ സൃഷ്ടിച്ചശേഷം; ❛അതു എത്രയും നല്ലതു❜ എന്നു കാണുകയാണ് ചെയ്തത്. ➤❝താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.❞ (ഉല്പ, 1:31). ➟ഉല്പത്തി ഒന്നാമദ്ധ്യായത്തിലെ ആറുദിവസത്തെ ദൈവത്തിന്റെ സൃഷ്ടി എത്രയും ശുഭമായി പര്യവസാനിച്ചു എന്നു കാണാവുന്നതാണ്. ➟രണ്ടാമദ്ധ്യായത്തിൽ കാണുന്നത്: തന്റെ പ്രവൃത്തികളൊക്കെ പൂർത്തിയാക്കി ചാരിതാർത്ഥ്യത്തോടെ വിശ്രമിക്കുകയും, ഏഴാം ദിവസത്തെ ശുദ്ധീകരിച്ചു അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെയാണ്: (ഉല്പ, 2:1-3). ➟യെഹൂദന്റെ സമയം ആരംഭിക്കുന്നത് സന്ധ്യമുതലാണ്. ➟തൽമൂദ് പ്രകാരം ആറാം ദിവസം വൈകുന്നേരം നാലു മണിക്ക് ആദാം പാപം ചെയ്തു. ➟ഈ കണക്കെങ്ങനെ ശരിയാകും❓ ➟സൃഷ്ടിയുടെ മകുടമായി ആറാംദിവസം താൻ ഉണ്ടാക്കിയ മനുഷ്യൻ മുഖാന്തരം തന്റെ സകല സൃഷ്ടികളും ശാപത്തിൻ കീഴിലാകുമ്പോൾ, അന്നേദിവസത്തെ എത്രയും നല്ലതെന്ന് സ്രഷ്ടാവിന് എങ്ങനെ പറയാൻ കഴിയും❓ ➟സൃഷ്ടികളോട് ഉത്തരവാദിത്വവും കരുണയുമുള്ള ദൈവത്തിന് ഏഴാം ദിവസം സ്വസ്ഥനായിരിക്കാൻ സാധിക്കുമോ❓ ➟ആ ദിവസത്തെ പിന്നെ എന്തിന് ശുദ്ധികരിച്ച് അനുഗ്രഹിക്കണം❓ ➟തന്മൂലം, ഏഴാംദിവസത്തിന് ശേഷമാണ് ആദാം പാപത്തിൽ വീണതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ➟തന്നെയുമല്ല, പാപംചെയ്ത് തോട്ടത്തിൽനിന്ന് പുറത്തായ ശേഷമാണ് അവർക്ക് മക്കൾ ജനിക്കുന്നതെന്നും ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ഉല്പ, 4:1-2). ➟തന്മൂലം, തൽമൂദിൻ്റെ കണക്ക് ആലങ്കാരികമായി കണ്ടാൽ മതി.

പൂർവ്വപിതാക്കന്മാരുടെ പ്രായം: 
➦ പൂർവ്വപിതാക്കന്മാരുടെ ആകെ പ്രായവും, അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും ബൈബിളിലുണ്ട്. ➟അതുകൊണ്ട് കാലഗണനം എളുപ്പമാണ്. ➟എന്നാൽ ദുർഗ്രഹമായ മറ്റൊരു വിഷയമുണ്ട്; ➟എബ്രായ ബൈബിളിലും ഗ്രീക്ക് സെപ്റ്റജിന്റിലും ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ഥ കണക്കുകളാണ്. ➟എബ്രായ ബൈബിൾ പ്രകാരം ആദാം മുതൽ യിസ്ഹാക്ക് വരെ തലമുറകളെ ജനിപ്പിച്ച പ്രായം 𝟮𝟭𝟬𝟲 വർഷവും , സെപ്റ്റ്വജിന്റ് പ്രകാരം 𝟯𝟱𝟳𝟮 വർഷവും, ശമര്യൻ പഞ്ചഗ്രന്ഥം പ്രകാരം 𝟮𝟱𝟬𝟳 വർഷവുമാണ്.

കാലനിർണ്ണയം: 
➦ ബൈബിളിലും ചരിത്രത്തിലും വ്യക്തമായി തെളിവുള്ള കാലഗണനമാണ് ഇവിടെ പ്രതിപാദിക്കുന്നത്; അല്ലാതെ ഊഹാപോഹങ്ങളല്ല. ➟എബ്രായയിലും, സെപ്റ്റ്വജിന്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലുമുള്ള വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റം കൃത്യതയുള്ള കണക്കാണിത്. ➟സത്യവേദപുസ്തകവും, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളും എബ്രായ ബൈബിൾ അടിസ്ഥാനമാക്കി ഉള്ളതാണ്. ➟എന്നാൽ കാലനിർണ്ണയത്തിന് കുറച്ചുകൂടി നന്നായി തോന്നുന്നത് സെപ്റ്റ്വജിന്റ് പരിഭാഷയാണ്. ➟അതിനുള്ള നാല് കാരണങ്ങൾ താഴെ കൊടുക്കുന്നു:

❶ സെപ്റ്റ്വജിന്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) എന്നാൽ, എബ്രായ ബൈബിളിൻ്റെ പുരാതന ഗ്രീക്ക് വിവർത്തനമാണ്. ➟ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 𝟳𝟮 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ➟മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 𝟭𝟯𝟬-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. ➟സെപ്റ്റ്വജിന്റ് (𝐋𝐗𝐗) ബൈബിളിന് ചില പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളാണ്.
𝟯. സെപ്റ്റ്വജിന്റിൽനിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്.
𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റുവജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്.

❷ വംശാവലിയിൽ അർഫക്സാദിന്റെ മകൻ കയിനാനെക്കുറിച്ച് ലൂക്കൊസ് രേഖപ്പെടുത്തിയിട്ടുണ്ട്: (ലൂക്കൊ, 3:36). ➟അത് സെപ്റ്റ്വജിന്റിൽ അല്ലാതെ, എബ്രായ ബൈബിളിലോ, ശമര്യൻ പഞ്ചഗ്രന്ഥത്തിലോ കാണുന്നില്ല. പുതിയനിയമം 𝗟𝗫𝗫-നെയാണ് ഫോളോ ചെയ്യുന്നത് എന്നതിന് തെളിവാണിത്.

❸ അർഫക്സാദ് മുതൽ നാഹോർ വരെ എട്ടു തലമുറയാണ് ഉള്ളതെങ്കിലും, എബ്രായ ശമര്യ ബൈബിളുകളിൽ ഏഴു തലമുറയാണ് കാണുന്നത്; ➟❛കയിനാനെ❜ കാണുന്നില്ല. ➟തന്നെയുമല്ല, ഈ ഏഴു തലമുറകളും അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായം എബ്രായ ബൈബിളിൽ ശരാശരി 𝟯𝟭 വയസ്സും, ശമര്യ ബൈബിളിൽ 𝟭𝟮𝟰 വയസ്സുമാണ്. ➟ആദം മുതൽ ശേം വരെയുള്ളവർ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ, തേരഹ് മുതൽ യിസ്ഹാക്ക് വരെ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ ഇത് പൊരുത്തപ്പെടുന്നുമില്ല. ➟ഉദാ: ആദാം മുതൽ ശേം വരെ പതിനൊന്ന് പേരാണുള്ളത്. ➟അതിൽ യഹോവയുടെ കൃപലഭിച്ച നോഹയുടെ അഞ്ഞൂറ് വയസ്സ് മാറ്റി നിർത്തിയാൽ പത്തുപേരും, അർപ്പക്ഷാദ് മുതൽ നാഹോർ വരെ എട്ടുപേരും, അബ്രാഹാം മുതൽ യിസ്ഹാക്ക് വരെ മൂന്നുപേരും തലമുറയെ ജനിപ്പിക്കുമ്പോഴുള്ള ശരാശരി പ്രായം യഥാക്രമം: എബ്രായയിൽ: 𝟭𝟭𝟱 ⁃ 𝟯𝟭 ⁃ 𝟳𝟳-ഉം, ശമര്യയിൽ: 𝟵𝟭 ⁃ 𝟭𝟮𝟰 ⁃ 𝟳𝟳-ഉം, സെപ്റ്റജിന്റിൽ: 𝟭𝟳𝟰 ⁃ 𝟭𝟯𝟴 ⁃ 𝟳𝟳-മാണ്. ➟ഇതിൽ എബ്രായയിലും ശമര്യയിലും ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ അല്ല. ➟എന്നാൽ സെപ്റ്റ്വജിന്റിലാകട്ടെ, പൂർവ്വപിതാക്കന്മാരുടെ പ്രായത്തിന് ആനുപാതികമായി അവരോഹണ ക്രമത്തിലാണ് കാണുന്നത്.

❹ യോശുവയ്ക്ക് ശേഷം ശമൂവേൽ പ്രവാചകൻ വരെ 𝟰𝟱𝟬 വർഷമെന്നാണ് കാണുന്നത്. (പ്രവൃ, 13:19). ➟അതിൽ ന്യായാധിപന്മാരിൽ 𝟰𝟭𝟬 വർഷമാണുള്ളത്. ➟ജാതികളുടെ കീഴിൽ 𝟭𝟭𝟰 വർഷത്തെ ഞെരുക്കവും; ➟ഒത്നീയേൽ മുതൽ ശിംശോൻ വരെയുള്ള പതിനൊന്ന് ന്യായാധിപന്മാരുടെ കീഴിൽ 𝟮𝟵𝟲 വർഷത്തെ സ്വസ്ഥതയും. ➟തുടർന്നു വരുന്ന ശമൂവേലിന്റെ ഒന്നാം പുസ്തകത്തിൽ, ഏലി 𝟰𝟬 വർഷം ന്യായപാലനം ചെയ്തു എന്ന് എബ്രായ ബൈബിളിലും, 𝗟𝗫𝗫-ൻ്റെ ചില പരിഭാഷകളിൽ 𝟮𝟬 വർഷമെന്നും മറ്റു ചിലതിൽ 𝟰𝟬 വർഷം കാണുന്നു: (1ശമൂ, 4:18). ➟ശമൂവേൽ ബാലൻ യഹോവയ്ക്ക് ശുശ്രൂഷ തുടങ്ങുമ്പോൾ (1ശമൂ, 3:1) ഏലി ➤❝കാണാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു❞ എന്നാണ് കാണുന്നത്. (1ശമൂ, 3:2). ➤❝ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു❞ എന്നും കാണുന്നുണ്ട്: (1ശമൂ, 7:15). ➟അതിനാൽ ശമൂവേൽ ഏലിക്കൊപ്പവും ഏലിക്ക് ശേഷവും യിസ്രായേലിന് ന്യായപാലനം ചെയ്തിട്ടുണ്ട്. ➟എന്നാൽ എബ്രായ ബൈബിൾ പ്രകാരം നോക്കിയാൽ ശമൂവേലിന്റെ ന്യായപാലനകാലം കണക്കാക്കാൻ കഴിയില്ല. ➟𝗟𝗫𝗫-ലെ 𝟮𝟬 വർഷം എന്ന് കണക്കാക്കിയാൽ ശമൂവേൽ ഏലിക്കൊപ്പം 𝟮𝟬 വർഷവും, തനിച്ച് 𝟮𝟬 വർഷവും യിസ്രായേലിന് ന്യായപാലനം ചെയ്തതായി മനസ്സിലാക്കാം. ➟അങ്ങനെ ആകെ 𝟰𝟱𝟬 വർഷമെന്ന കണക്ക് കൃത്യമാകും.

സെപ്റ്റ്വജിൻ്റിലെ പ്രശ്നം:
➦ സെപ്റ്റ്വജിൻ്റ് പരിഭാഷയിലും ഒരു പ്രശ്നം കാണുന്നുണ്ട്. മെഥൂശലഹ് ലാമേക്കിനെ ജനിപ്പിക്കുന്നത് 𝟭𝟲𝟳 വയസ്സെന്നാണ് കാണുന്നത്. ➟മെഥൂശലഹിൻ്റെ ആയുഷ്കാലം 𝟵𝟲𝟵 സംവത്സരമായിരുന്നു. ➟അതിനാൽ സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം അവന് 𝟵𝟱𝟱 വയസ്സായപ്പോൾ ജലപ്രളയമുണ്ടായി. ➟അതായത്, ജലപ്രളയമുണ്ടായി 𝟭𝟰 വർഷങ്ങൾക്ക് ശേഷമാണ് അവൻ മരിച്ചത്. ➟എന്നാൽ ജലപ്രളയത്തിൽ നോഹയും കുടുബവും ഒഴികെ, ➤❝സകലമനുഷ്യരും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തുപോയി❞ എന്നാണ് വായിക്കുന്നത്: (ഉല്പ, 7:22-23). ➟അത് പരിഭാഷയിൽ എപ്പോഴോ കടന്നുകൂടിയ തകരാറാണ്. ➟എന്നാൽ കോഡെക്സ് അലക്സാണ്ട്രിനസ് (𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬) ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ➟മെഥൂശലഹിന് ലാമേക്ക് ജനിക്കുന്നത് 𝟭𝟴𝟳 വയസ്സിലാണെന്ന് എബ്രായ ബൈബിളിൾ (𝐌𝐚𝐬𝐨𝐫𝐞𝐭𝐢𝐜 𝐓𝐞𝐱𝐭) പ്രകാരം ക്രമീകരിച്ചിട്ടുണ്ട്. ➟ലാമെക്കിന് നോഹ ജനിക്കുന്നത് 𝟭𝟴𝟴 വയസ്സിലാണ്. ➟പ്രളയം ഉണ്ടായത് നോഹയ്ക്ക് 𝟲𝟬𝟬 വയസ്സ് ആയപ്പോഴാണ്. ➟ആകെ: 𝟭𝟴𝟳 + 𝟭𝟴𝟴 + 𝟲𝟬𝟬 = 𝟵𝟳𝟱 വർഷം. ➟അതായത്, പ്രളയം തുടങ്ങുന്നതിന് 𝟲 വർഷം മുമ്പ് മെഥൂശലഹ് മരിച്ചു എന്ന് കോഡെക്സ് വ്യക്തമാക്കുന്നു. ➤⟦𝐋𝐗𝐗-ൻ്റെ പ്രധാനപ്പെട്ട പുരാതന കയ്യെഴുത്തുപ്രതിയാണ് അലക്സാണ്ട്രിനസ്. ഇന്ന് ലഭ്യമായിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് കോഡെക്സുകളുടെയും പഴയനിയമം 𝐋𝐗𝐗 ആണ്⟧.

☛ ആദിയിൽ ⁃⁃ സൃഷ്ടി ➤ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. (ഉല്പ, 1:1)

☛ അജ്ഞാതം ⁃⁃ നിഷ്പാപയുഗം ➤(ഉല്പ, 1:27–2:25)

☛ 𝗕𝗖 𝟱𝟳𝟬𝟲 ⁃⁃ ആദാമിൻ്റെ വീഴ്ച ➤മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. (ഉല്പ, 3:17 ⁃⁃ ഉല്പ, 3:6)

☛ 𝟱𝟰𝟳𝟲 ⁃⁃ ശേത്തിൻ്റെ ജനനം ➤ആദാമിനു ഇരുന്നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു. (ഉല്പ, 5:3)

☛ 𝟱𝟮𝟳𝟭 ⁃⁃ എനോശിൻ്റെ ജനനം ➤ശേത്തിന്നു ഇരുന്നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു. (ഉല്പ, 5:6)

☛ 𝟱𝟬𝟴𝟭 ⁃⁃ കേനാൻ്റെ ജനനം ➤എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.❞ ((ഉല്പ, 5:9)

☛ 𝟰𝟵𝟭𝟭 ⁃⁃ മഹലലേലിൻ്റെ ജനനം ➤കേനാന്നു നൂറ്റെഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.❞ (ഉല്പ, 5:12)

☛ 𝟰𝟳𝟰𝟲 ⁃⁃ യാരെദിൻ്റെ ജനനം ➤മഹലലേലിന്നു നൂറ്ററുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.❞ (ഉല്പ, 5:15)

☛ 𝟰𝟱𝟴𝟰 ⁃⁃ ഹാനോക്കിൻ്റെ ജനനം ➤യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. (ഉല്പ, 5:18)

☛ 𝟰𝟰𝟭𝟵 ⁃⁃  മെഥൂശലഹിൻ്റെ ജനനം ➤ഹാനോക്കിന്നു നൂറ്ററുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. (ഉല്പ, 5:21)

☛ 𝟰𝟮𝟱𝟮 ⁃⁃ ലാമേക്കിൻ്റെ ജനനം ➤മെഥൂശലഹിന്നു നൂറ്റെൺപത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു. (ഉല്പ, 5:25)

☛ 𝟰𝟬𝟲𝟰 ⁃⁃ നോഹയുടെ ജനനം ➤ലാമേക്കിന്നു നൂറ്റെൺപത്തെട്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു. യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു. (ഉല്പ, 5:28)

☛ 𝟯𝟱𝟲𝟮 ⁃⁃ ശേമിൻ്റെ ജനനം ➤നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു. (ഉല്പ, 5:32). ⟦നോഹയുടെ അഞ്ചൂറാം വർഷം നോഹയ്ക്ക് മൂന്ന് മക്കൾ ജനിച്ചു എന്നാണ് കാണുന്നത്.ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുന്നുറ് വയസ്സാണ്: (ഉല്പ, 7:6). എന്നാൽ എന്നാൽ ജലപ്രളയത്തിനും രണ്ട് വർഷങ്ങൾക്കുശേഷം അർപ്പക്ഷാദ് ജനിക്കുമ്പോൾ ശേമിന് നൂറ് വയസ്സെന്നാണ് കാണുന്നത്: (ഉല്പ, 11:10). തന്മൂലം, നോഹയുടെ അഞ്ചൂറ്റിരണ്ടാം വയസ്സിൽ രണ്ടാമത്തെ പുത്രനായിട്ടാണ് ശേം ജനിച്ചതെന്ന് മണസ്സിലാക്കാം. പട്ടികയിൽ രണ്ടാമതുള്ള ഹാമിനെ ഇളയപുത്രൻ എന്ന് പറഞ്ഞിരിക്കുന്നതും നോക്കുക: (ഉല്പ, 9:24)⟧

☛ 𝟯𝟰𝟲𝟰 ⁃⁃ ജലപ്രളയം ➤ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു. (ഉല്പ, 7:6)

☛ 𝟯𝟰𝟲𝟮 ⁃⁃ അർപ്പക്ഷാദിൻ്റെ ജനനം ➤ശേമിന്റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു. (ഉല്പ, 11:10)

☛ 𝟯𝟯𝟮𝟳 ⁃⁃ കയിനാൻ്റെ ജനനം ➤അർപ്പക്ഷാദിന്നു നുറ്റിമുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ കയിനാനെ ജനിപ്പിച്ചു. (ഉല്പ, 11:12 ⁃⁃ ലൂക്കൊ, 3:36)

☛ 𝟯𝟭𝟵𝟳 ⁃⁃ ശാലഹിൻ്റെ ജനനം ➤കയിനാന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു. (ഉല്പ, 11:12)

☛ 𝟯𝟬𝟲𝟳 ⁃⁃ ഏബെരിൻ്റെ ജനനം ➤ശാലഹിന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു. (ഉല്പ, 11:14)

☛ 𝟮𝟵𝟯𝟯 ⁃⁃ പേലെഗിൻ്റെ ജനനം ➤ഏബെരിന്നു നൂറ്റിമുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു. (ഉല്പ, 11:16)

☛ 𝟮𝟴𝟬𝟯 ⁃⁃ രെയൂവിൻ്റെ ജനനം ➤പേലെഗിന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു. (ഉല്പ, 11:18)

☛ 𝟮𝟲𝟳𝟭 ⁃⁃ ശെരൂഗിൻ്റെ ജനനം ➤രെയൂവിന്നു നൂറ്റിമുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു. (ഉല്പ, 11:20)

☛ 𝟮𝟱𝟰𝟭 ⁃⁃ നാഹോലിൻ്റെ ജനനം ➤ശെരൂഗിന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു. (ഉല്പ, 11:22)

☛ 𝟮𝟯𝟲𝟮 ⁃⁃ തേരഹിൻ്റെ ജനനം ➤നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു. (ഉല്പ, 11:24)

☛ 𝟮𝟮𝟵𝟮 ⁃⁃ അബ്രാഹാമിൻ്റെ ജനനം ➤തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു. (ഉല്പ, 11:26)

☛ 𝟮𝟭𝟵𝟮 ⁃⁃ യിസ്ഹാക്കിൻ്റെ ജനനം ➤തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു. (ഉല്പ, 21:5)

☛ 𝟮𝟭𝟯𝟮 ⁃⁃ യാക്കോബിൻ്റെ ജനനം ➤പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു. (ഉല്പ, 25:26)

☛ 𝟮𝟬𝟬𝟮 ⁃⁃ മിസ്രയീമ്യവാസാരംഭം ➤യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു. (ഉല്പ, 47:9)

☛ 𝟮𝟬𝟬𝟮–𝟭𝟱𝟳𝟮 ⁃⁃ മിസ്രയീമ്യദാസ്യത്വം ➤യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.(പുറ, 12:40)

☛ 𝟭𝟲𝟱𝟮 ⁃⁃ മോശെയുടെ ജനനം ➤ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി. (പ്രവൃ, 7:20-21 ⁃⁃ പുറ, 2:1-10)

☛ 𝟭𝟲𝟭𝟮–𝟭𝟱𝟳𝟮 ⁃⁃ മോശെയുടെ മിദ്യാന്യവാസം ➤മോശെയ്ക്ക് നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു……. ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻ ദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. (പ്രവൃ, 7:23-29 ⁃⁃ പുറ, 2:11-15)

☛ 𝟭𝟱𝟳𝟮 ⁃⁃ മോശെ ഫറവോൻ്റെ മുമ്പിൽ ➤നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. (പ്രവൃ, 7:30). അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു. (പുറ, 7:7)

☛ 𝟭𝟱𝟳𝟮 ⁃⁃ പുറപ്പാട് ➤നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു. (പുറ, 12:41)

☛ 𝟭𝟱𝟳𝟮–𝟭𝟱𝟯𝟮 ⁃⁃ മരുഭൂവാസം ➤അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി. (സംഖ്യാ, 32:13 ⁃⁃ പ്രവൃ, 7:36)

☛ 𝟭𝟱𝟯𝟮 ⁃⁃ മോശെയുടെ മരണം ➤മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു. (ആവ, 34:7)

☛ 𝟭𝟱𝟬𝟬 ⁃⁃ യോശുവയുടെ നാതൃത്വത്തിൽ കനാനിൽ ➤കനാൻ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. (പ്രവൃ, 13:19)

☛ 𝟭𝟱𝟬𝟬–𝟭𝟬𝟱𝟬 ⁃⁃ ന്യായാധിപന്മാരുടെ കാലം ➤പിന്നെ ശമുവേല്‍ ദീര്‍ഘദര്‍ശിവരെ, നാനൂറ്റി അന്‍പത് വര്‍ഷം അവര്‍ക്ക് ന്യായാധിപന്മാരെയും നല്‍കി. (പ്രവൃ, 13:19 വി.ഗ്ര ⁃⁃ ന്യായാ, 38–16:31; 1നശമൂ, 41–7:15)

☛ 𝟭𝟬𝟱𝟬–𝟭𝟬𝟭𝟬 ⁃⁃ ശൗലിൻ്റെ ഭരണം ➤അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു. (പ്രവൃ, 13:21)

☛ 𝟭𝟬𝟭𝟬–𝟵𝟳𝟬 ⁃⁃ ദാവീദിൻ്റെ ഭരണം ➤ശൌലിനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. (പ്രവൃ, 13:22). ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു. (1രാജാ, 2:11)

☛ 𝟵𝟳𝟬–𝟵𝟯𝟬 ⁃⁃ ശലോമോൻ്റെ ഭരണം ➤ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു. (1രാജാ, 11:42)

☛ 𝟵𝟲𝟲–𝟵𝟱𝟵 ⁃⁃ ദൈവാലയ നിർമ്മാണം ➤നാലാം ആണ്ടു സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽ മാസത്തിൽ ആലയം അതിന്റെ സകല ഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീർത്തു. (1രാജാ, 6:37)

☛ 𝟵𝟯𝟬–𝟵𝟭𝟯 ⁃⁃ രെഹബെയാമിൻ്റെ ഭരണം ➤ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. (1രാജാ, 14:21)

☛ 𝟵𝟭𝟯–𝟵𝟭𝟬 ⁃⁃ അബീയാവിൻ്റെ ഭരണം ➤യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവു യെഹൂദയിൽ രാജാവായി. അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. (2ദിന, 13:1-2)

☛ 𝟵𝟭𝟬–𝟴𝟲𝟵 ⁃⁃ ആസായുടെ ഭരണം ➤യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. (1രാജാ, 15:9-10)

☛ 𝟴𝟳𝟯–𝟴𝟰𝟴 ⁃⁃ യഹോശാഫാത്തിൻ്റെ ഭരണം (4 വർഷം സഹഭരണം) ➤യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. (1രാജാ, 22:42)

☛ 𝟴𝟱𝟬–𝟴𝟰𝟮 ⁃⁃ യെഹോരാമിൻ്റെ ഭരണം (2 വർഷം സഹഭരണം) ➤യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 8:17)

☛ 𝟴𝟰𝟮–𝟴𝟰𝟭 ⁃⁃ അഹസ്യാവിൻ്റെ ഭരണം ➤അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 8:26)

☛ 𝟴𝟰𝟭–𝟴𝟯𝟱 ⁃⁃ അഥല്യായുടെ ഭരണം ➤യോവാശിനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു. (2രാജാ, 11:3)

☛ 𝟴𝟯𝟱–𝟳𝟵𝟱 ⁃⁃ യെഹോവാശിൻ്റെ (യോവാശ്) ഭരണം ➤യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പതു സംവത്സരം വാണു. (2രാജാ, 12:1)

☛ 𝟳𝟵𝟱–𝟳𝟲𝟲 ⁃⁃ അമസ്യാവിൻ്റെ ഭരണം ➤അമസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. (2രാജാ, 14:2)

☛ 𝟳𝟵𝟭–𝟳𝟯𝟵 ⁃⁃ ഉസ്സീയാവിൻ്റെ ഭരണം (25 വർഷം സഹഭരണം) ➤ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. (2ദിന, 26:3)

☛ 𝟳𝟰𝟳–𝟳𝟯𝟭 ⁃⁃ യോഥാമിൻ്റെ ഭരണം (8 വർഷം സഹഭരണം) ➤യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു. (2രാജാ, 15:33)

☛ 𝟳𝟯𝟭–𝟳𝟭𝟱 ⁃⁃ ആഹാസിൻ്റെ ഭരണം ➤ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, (2രാജാ, 16:2)

☛ 𝟳𝟮𝟮 ⁃⁃ ശമര്യയുടെ പതനം ➤യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ ഒമ്പതു സംവത്സരം വാണു. (2രാജാ, 17:1). ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമർയ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:6)

☛ 𝟳𝟭𝟱–𝟲𝟴𝟲 ⁃⁃ ഹിസ്കീയാവിൻ്റെ ഭരണം ➤ഹിസ്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. (2രാജാ, 18:2)

☛ 𝟲𝟵𝟳–𝟲𝟰𝟮 ⁃⁃ മനശ്ശെയുടെ ഭരണം (11 വർഷം സഹഭരണം) ➤മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 21:1)

☛ 𝟲𝟰𝟮–𝟲𝟰𝟬 ⁃⁃ ആമോൻ്റെ ഭരണം ➤ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 21:19)

☛ 𝟲𝟰𝟬–𝟲𝟬𝟵 ⁃⁃ യോശീയാവിൻ്റെ ഭരണം ➤യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 22:1)

☛ 𝟲𝟬𝟵 ⁃⁃ യെഹോവാഹാസിൻ്റെ ഭരണം ➤യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. (2രാജാ, 23:31)

☛ 𝟲𝟬𝟵–𝟱𝟵𝟴 ⁃⁃ യെഹോയാക്കീമിൻ്റെ ഭരണം ➤യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 23:36)

☛ 𝟱𝟵𝟴–𝟱𝟵𝟳 ⁃⁃ യെഹോയാഖീൻ്റെ ഭരണം ➤യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നുമാസം വാണു. (2രാജാ, 24:8)

☛ 𝟱𝟵𝟳–𝟱𝟴𝟲 ⁃⁃ സിദെക്കീയാവിൻ്റെ ഭരണം ➤സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 24:18)

☛ 𝟱𝟴𝟲 ⁃⁃ ദൈവാലയം നശിപ്പിക്കപ്പെടുന്നു ➤സിദെക്കീയാവിൻ്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി. സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു. അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീ വെച്ചു ചുട്ടുകളഞ്ഞു. (2രാജാ, 25:1-2,9).

☛ 𝟲𝟬𝟳–𝟱𝟯𝟳 ⁃⁃ ബാബിലോണ്യ അടിമത്വം ➤ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു. (യിരെ, 25:11; ദാനീ, 1:1 ⁃⁃ ദിന, 2 36:23; എസ്രാ 1:1-3)

☛ 𝟱𝟯𝟳–𝟯𝟯𝟭 ⁃⁃ പേർഷ്യൻ അടിമത്വം ➤എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു. (യിരെ, 25:12). ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാർയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു. (ദാനീ, 5:30-31)

☛ 𝟱𝟭𝟲 ⁃⁃ സെരൂബ്ബാബേലിൻ്റെ ദൈവാലയം ➤ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു. (എസ്രാ 5:2). ദാർയ്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീർന്നു.യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു. (എസ്രാ 6:15-16).

☛ 𝟯𝟯𝟭–𝟲𝟯 ⁃⁃ ഗ്രീസിൻ്റെ അടിമത്വം ➤പിന്നെ വിക്രമനായൊരു രാജാവു (അലക്സാണ്ടർ) എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും. അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കും അധീനമാകും. (ദാനീ, 11:3-4)

☛ 𝟭𝟲𝟳 ⁃⁃ ദൈവായലയം അശുദ്ധമാക്കുന്നു ➤അവരുടെ വംശത്തില്‍പ്പെട്ട അന്തിയോക്കസ് രാജാവിന്റെ പുത്രനായി തിന്‍മയുടെ വേരായ അന്തിയോക്കസ് എപ്പിഫാനസ് ജനിച്ചു. ഗ്രീക്കു സാമ്രാജ്യം സ്ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാം വര്‍ഷം, ഭരണമേല്‍ക്കുന്നതിനു മുന്‍പ്, അവന്‍ റോമായില്‍ തടവിലായിരുന്നു. (1മക്കാ, 1:10 ⁃⁃ ദാനീ, 11:21). നൂറ്റിനാല്‍പത്തഞ്ചാം വര്‍ഷത്തില്‍ കിസ്‌ലേവ് മാസം പതിനഞ്ചാം ദിവസം ദഹന ബലിപീഠത്തിന്‍മേല്‍ അവര്‍ വിനാശത്തിന്റെ മ്ലേച്ഛവസ്തു പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവര്‍ ബലിപീഠങ്ങള്‍ നിര്‍മിച്ചു. (1മക്കാ, 1:54 ⁃⁃ ദാനീ, 11:31)

☛ 𝟭𝟲𝟰 ⁃⁃ ദൈവാലയ പുനഃപ്രതിഷ്ഠ ➤യൂദാസും സഹോദരന്‍മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം. (1മക്കാ, 4:36). നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം ഒന്‍പതാംമാസമായ കിസ്‌ലേവിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി പണിത ദഹന ബലിപീഠത്തിന്‍മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു. (1മക്കാ, 452-53)

☛ 𝟲𝟯–𝟯𝟳𝟲–𝟭𝟰𝟱𝟯 ⁃⁃ റോമൻ അടിമത്വം ➤നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും. കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. (ദാനീ,2:40-42)

☛ 𝗕𝗖 𝟯𝟳–𝗔𝗗 𝟰 ⁃⁃ ഹെരോദാവിൻ്റെ ഭരണം ➤യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു (ലൂക്കൊ, 1:5)

☛ 𝗕𝗖 𝟳 ⁃⁃ യോഹന്നാൻ സ്നാപകൻ്റെ ജനനം ➤എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു. (ലൂക്കൊ, 1:57)

☛ 𝗕𝗖 𝟲 ⁃⁃ യേശുവിൻ്റെ ജനനം ➤ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി. (മത്താ, 2:1 ⁃⁃ ലൂക്കൊ, 2:5-7)

☛ 𝗔𝗗 𝟳 𝗠𝗮𝗿𝗰𝗵 𝟮𝟬 ⁃⁃ ബാലനായ യേശു ദൈവാലയത്തിൽ ➤അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. (ലൂക്കൊ, 2:41-42)

☛ 𝗔𝗗 𝟮𝟵 ⁃⁃ സ്നാപകൻ ശുശ്രൂഷ ആരംഭിക്കുന്നു ➤തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. (ലൂക്കൊ, 3:1-3)

☛ 𝗔𝗗 𝟮𝟵 ⁃⁃ യേശുവിൻ്റെ ക്രിസ്തുത്വം ➤ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. (ലൂക്കൊ, 3:21-22). നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 4:16-21)

☛  𝗔𝗗 𝟮𝟵 ⁃⁃ യേശുവിൻ്റെ പുത്രത്വം ➤യേശു വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കൊ, 1:32). ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കൊ, 1:35). നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കൊ, 3:22)

☛ 𝗔𝗗 𝟮𝟵 ⁃⁃ യേശു ശുശ്രൂഷ ആരംഭിക്കുന്നു ➤യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി. (ലൂക്കൊ, 4:1). യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. (ലൂക്കൊ, 4:14-15)

☛ 𝗔𝗗 𝟯𝟯, 𝗔𝗽𝗿𝗶𝗹 𝟯, 𝗙𝗿𝗶𝗱𝗮𝘆 𝟯𝗣𝗠 ⁃⁃ യേശുവിൻ്റെ ക്രൂശുമരണം ➤ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേശു അത്യുച്ചത്തിൽ ❛പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു❜ എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കൊ, 23:44-46 ⁃⁃ മത്താ, 27:45-46)

☛ 𝗔𝗗 𝟯𝟯, 𝗔𝗽𝗿𝗶𝗹 𝟱, 𝗦𝘂𝗻𝗱𝗮𝘆 𝗠𝗼𝗿𝗻𝗶𝗻𝗴 ⁃⁃ ഉയിർത്തെഴുന്നേല്പ് ➤അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. (മർക്കൊ, 16:9)

☛ 𝗔𝗗 𝟯𝟯, 𝗠𝗮𝘆 𝟭𝟰, 𝗧𝗵𝘂𝗿𝘀𝗱𝗮𝘆 ⁃⁃ സ്വർഗ്ഗാരോഹണം ➤പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു. (പ്രവൃ, 1:8-9)

☛ 𝗔𝗗 𝟯𝟯, 𝗠𝗮𝘆 𝟮𝟰, 𝗦𝘂𝗻𝗱𝗮𝘆 𝟵𝗔𝗠 ⁃⁃ സഭാസ്ഥാപനം ➤പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:1-4)

സൃഷ്ടിപ്പിൻ്റെ കാലം

1. ബൈസാന്ത്യൻ കലണ്ടർ പ്രകാരം ബി.സി. 5509;

2. സെപ്റ്റ്വജിന്റ് ബൈബിൾ ബി.സി. 5500;

3. ശമര്യൻ പഞ്ചഗ്രന്ഥം ബി.സി. 4300; മസോറട്ടിക് പാഠം ബി.സി. 4000;

4. അലക്സാണ്ടിയയിലെ ദൈവശാസ്ത്ര ജ്ഞനായിരുന്ന ക്ലമന്റ് (150-215) ബി.സി. 5592;

5. അന്ത്യൊക്യയിലെ പാത്രിയർക്കീസായിരുന്ന തിയോഫിലസ് (120-185) ബി.സി. 5529;

6. ചരിത്രകാരനായിരുന്ന ജൂലിയസ് ആഫ്രിക്കാനസ് (160-240) ബി.സി. 5501;

7. വേദപണ്ഡിതനായിരുന്ന റോമിലെ ഹിപ്പോലിറ്റസ് (170-235) ബിസി. 5500;

8. ചരിത്രകാരനും കൈസര്യയിലെ മെത്രാനുമായിരുന്ന യൂസേബിയസ് (260-340) ബി.സി. 5228;

9. ക്രൈസ്തവ എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനും ബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തയുടെ പരിഭാഷകനുമായിരുന്ന ജെറോം (347-420) ബി.സി. 5199;

10. ക്രൈസ്തവ എഴുത്തുകാരനായിരുന്ന സുൽഫിഷ്യസ് സെവറസ് (363-425) ബി.സി. 5469;

11. സഭാപിതാവും പണ്ഡിതനുമായിരുന്ന സെവിലിലെ ഇസിദോർ (560-636) ബി.സി. 5336;

12. എഴുത്തുകാരനും ചരിത്രകാരനും ക്രൈസതവ സന്യാസിയുമായിരുന്ന അലക്സാണ്ടിയയിലെ പനോഡോറസ് (400) ബി.സി. 5493;

13. ക്രൈസ്തവ സന്യാസിയും ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ മാക്സിമസ് കൺഫസർ (580 662) ബിസി. 5493;

14. ബൈസാന്ത്യൻ ചരിത്രകാരനും പുരോഹിതനുമായിരുന്ന ജോർജ് സിൻസെല്ലസ് (740-810) ബി.സി. 5492;

15. ചരിത്രകാരനും മെത്രാനുമായിരുന്ന ടൂർസിലെ ഗ്രിഗറി (538-594) ബി.സി. 5500;

16. ക്രിസ്തീയ മഠാദ്ധ്യക്ഷയും എഴുത്തുകാരിയുമായിരുന്ന അഗ്രേദയിലെ മേരി (1602-1665) ബി.സി. 5199;

17. എത്യോപ്യൻ ചരിത്രപുസ്തകമായ ‘ബുക്ക്സ് ഓഫ് അക്സും’ (1434-1468) ബി.സി. 5493;

18. ചരിത്രകാരനും ക്രൈസ്തവ സന്യാസിനിയു മായിരുന്ന മരിയാനസ് സ്കോട്ടസ് (1028-1082) ബി.സി. 4192;

19. പ്രഖ്യാത യെഹൂദചിന്തകനും ഭിഷഗ്വരനുമായിരുന്ന മൈമോനിഡിസ് (1135-12-04) ബി.സി. 4058;

20. നിയമവിധഗ്ദനും ചരിത്രകാരനുമായിരുന്ന ഹെൻറി സ്പോണ്ടാനസ് (1568-1643) ബി.സി. 4051;

21. ദൈവശാസ്ത്രജ്ഞനും ജെസ്യൂട്ട് തത്വജ്ഞാനിയുമായിരുന്ന ബെനഡിക്ട് പെരേര (1536-1610) ബി.സി. 4021;

22. ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്ററും പണ്ഡിതനുമായിരുന്ന ലൂയീസ് കാപ്പൽ (1585-1658) ബി.സി. 4005;

23. പണ്ഡിതനായ ജെയിംസ് അഷർ (1581-1656) ബി.സി. 4004;

24. ഫ്രഞ്ച് ബൈസാന്ത്യൻ പുരോഹിതനായിരുന്ന ആന്റണി അഗസ്റ്റിൻ കാൽമെറ്റ് (1672-1757) ബിസി. 4002;

25. ജോതിശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനും ഭൌതീകശാസ്ത്രജ്ഞനുമായിരുന്ന ഐസക് ന്യൂട്ടൻ (1642-1726) ബി.സി. 4000;

26. ജർമ്മൻ ഗണിതശാസ്ത്രജ്ഞനും ജോതിശാസ്ത്രജ്ഞനുമായിരുന്ന ജോഹനാസ് കെപ്ലർ (1571-1630) ബി.സി. 3977 ഏപ്രിൽ 27;

27. ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായിരുന്ന ഡൈനോഷ്യസ് പെറ്റവിയസ് (1583-1652) ബി.സി. 3984;

28. ബഹുഭാഷാപണ്ഡിതനും പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവുമായിരുന്ന തിയോഡർ ബിബ്ലിയാന്റർ (1509-15-64) ബി.സി. 3980;

29. ഡാനിഷ് ജോതിശാസ്ത്രജ്ഞനായിരുന്ന ക്രിസ്റ്റൻ സൊറെൻസൻ ലോംഗൊമോനസ് (1562-1647) ബി.സി. 3966;

30. ദൈവശാസ്ത്രജ്ഞനും മാർട്ടിൻ ലൂഥറിന്റെ സഹകാരിയുമായിരു ന്ന ഫിലിപ്പ് മെലാംഗ്തൊൻ (1497-1560) ബി.സി. 3964;

31. നവീകരണനായകനും ദൈവശാസ്ത്രജ്ഞനും ആയിരുന്ന മാർട്ടിൻ ലൂഥർ (1483-1546) ബി.സി. 3961;

32. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വൈസ്ചാൻസലറും പണ്ഡിതനുമായിരുന്ന ജോൺ ലൈറ്റ്ഫൂട്ട് (1602-1675) ബി.സി. 3960;

33. പുരോഹിതനും വ്യാഖ്യാതാവുമായിരുന്ന കൊർന്നല്യോസ് കൊർണേലി എ ലാപിടെ (1567-1637) ബി.സി. 3951;

34. ഫ്രഞ്ച് പണ്ഡിതനായിരുന്ന ജോസഫ് ജസ്റ്റിസ് സ്കാലിജർ (1540-1609) ബി.സി. 3949;

35. ജർമ്മൻ ദൈവശാസ്ത്രജ്ഞനും കാലഗണയിതാവും ചരിത്രകാരനുമായിരുന്ന ക്രസ്റ്റോഫ് ഹെൽവിംഗ് (1581-1617) ബി.സി. 3947;

36. പ്രപഞ്ചവിവരണ ശാസ്ത്രജ്ഞനും ഭൂഗോള ശാസ്ത്രജ്ഞനുമായിരുന്ന ഗെരാഡസ് മെർക്കേറ്റർ (1512-1594) ബിസി. 3928;

37. ജനീവയിലെ ഫിലോസഫർ പ്രൊഫസറായിരുന്ന മറ്റ്ഹിയൂ ബ്രാവാർഡ് (1510-1576) ബി.സി. 3927;

38. സ്പാനിഷ് ക്രമീകർത്താവായിരുന്ന ബെനീറ്റൊ ഏരിയസ് മൊണ്ടെനൊ (1527-1598) ബി.സി. 3849;

39. ജർമ്മൻ പണ്ഡിതനും വ്യഖ്യാതാവുമായിരുന്ന ആൻഡ്രിയസ് ഹെൽവിംഗ് ( 1572-1643 ) ബി.സി. 3836;

40. യെഹൂദ ചരിത്രകാരനും ജോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന റബ്ബി ഡേവിഡ് ഗാൻസ് (1541-1613) ബി.സി. 3761;

41. യെഹൂദ പണ്ഡിതനായിരുന്ന റബ്ബി ഗെർഷോം ബെൻ യൂദ (960-1040) ബി.സി. 3754 തുടങ്ങിയവർ.

യേശുവിൻ്റെ ജനനവർഷം

യേശുവിൻ്റെ ജനനവർഷം ☛ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ഒരു ചരിത്രപുരുഷൻ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുള്ളതായി അറിവില്ല. ➟എന്നാൽ യേശുവിന്റെ ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ ഇന്നും അഭിപ്രായ ഐക്യമില്ല. ➟ബി.സി. 𝟴 മുതൽ എ.ഡി. 𝟭 വരെയുള്ള കണക്കുകൾ ഓരോരുത്തരും പറയുന്നുണ്ട്. ➟എന്നാൽ ചരിത്രത്തിലെ ചില നിർണ്ണായക തെളിവുകളും, വിശേഷാൽ ബൈബിളിലെ വിവരങ്ങളും ചേർത്തുകൊണ്ട്, യേശുവിൻ്റെ ❛ജനനവർഷവും മാസവും❜ കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടുണ്ട്. ➟ഹെരോദാവിന്റെ മരണവും, അർക്കെലെയൊസിനെ റോമൻ ചക്രവർത്തി സിംഹാസന ഭ്രഷ്ടനാക്കുന്നതും, തിബെര്യാസ് കൈസറുടെ സിംഹാസനാരോഹണവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ➟അതിലുപരി മത്തായിയുടെയും, ലൂക്കോസിന്റെയും വിവരണവും ചേർത്ത് പരിശോധിച്ചപ്പോഴാണ് ഇത് സാദ്ധ്യമായത്. ➟ജനനദിവസം കണ്ടെത്താൻ ശ്രമിക്കുന്നില്ല. ➟യേശുവിന്റെ ജനനോത്സവം കൊണ്ടാടുകയെന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടതല്ല. ➟ആയിരുന്നെങ്കിൽ സുവിശേഷകന്മാർ അത് രേഖപ്പെടുത്തുമായിരുന്നു. ➟ബൈബിളിൽ ഭക്തന്മാരുടെ ആരുടെയെങ്കിലും ജനനദിവസം ആഘോഷിച്ചതായി കാണുന്നില്ല. ➤❝നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തേക്കാളും ഉത്തമം❞ എന്നാണ് ശലോമോൻ പറയുന്നത്: (സഭാ, 7:1). 

പണ്ഡിതന്മാരുടെ കണ്ടെത്തൽ: 
➦ യേശുവിന്റെ ജനനം: ❛വില്യം റാംസെ❜ (William Ramsay), ❛മക്കിൻലെ❜ (Mackinlay) മുതലായ പണ്ഡിതന്മാർ ബി.സി. 6/7, അല്ലെങ്കിൽ 8 എന്ന് കണക്കാക്കുന്നു. ➤❛ഡാൺഡെ, ഫ്ളിൻഡേഴ്സ് പെട്രി, നിക്കോൽ❜ എന്നീ പ്രൊഫസറന്മാരും ചാൻസലർമാരും ബി.സി. 8-നോട് യോജിക്കുന്നവരാണ്. ➤❛ബിൽ ഹീരൊമാൻ❜ പറയുന്നത്; ബി.സി. 7, ഏപ്രിൽ അല്ലെങ്കിൽ ബി.സി. 6, മാർച്ചിലാണ് യേശുവിന്റെ ജനനം. (Bill Heroman, A Timeline of Major Events in the New Testament Era, From 9 BC to AD 72). ➤❛യുറാന്റിയ ബുക്കിൽ❜ ബി.സി. 7, ആഗസ്റ്റ് 21-നാണ് യേശുവിന്റെ ജനനം. ➤❛പവ്വൽ റോബർട്ട്❜ (Powell Robert A) ❛ക്രിസ്തുവിന്റെ ദിനവൃനത്താന്തം❜ എന്ന പുസ്തകത്തിൽ; ബി.സി. 7, നവംബർ 12-നാണ് യേശുവിന്റെ ജനനം. (Chronicle of the living Christ: the life and ministry of Jesus Christ: 1996, p 68). പി.ഒ.സി. പരിഭാഷയിൽ 7/6 എന്ന് പറഞ്ഞിട്ടുണ്ട്. ➤❛സ്റ്റാർ ഓഫ് വണ്ടർ❜ എന്ന പുസ്തകത്തിൽ, ബി.സി. 6, ഏപ്രിൽ 17-നാണ് യേശുവിന്റെ ജനനം. (Star of Wonder, Tom, Ottawa Citizen. p. A7). ➤ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിന്റെ ❛When was Jesus born❜ എന്ന പുസ്തകത്തിൽ; ബി.സി. 5, സെപ്റ്റംബർ 25-നാണ് യേശുവിന്റെ ജനനം. ➤❛ഇന്റർനാഷണൽ സ്റ്റാന്റേർഡ് ബൈബിൾ എൻസൈക്ലോപീഡിയ❜ യേശുവിന്റെ ജനനം ബി.സി. 5-ൽ ആയിരിക്കാം എന്നു കണക്കാക്കുന്നു. ➤❛വേൾഡ് വൈഡ് ചർച്ച് ഓഫ് ഗോഡിന്റെ❜ ഒരു പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി. 4-ൽ ആണെന്ന് ഗണിച്ചു പറഞ്ഞിരിക്കുന്നു. ➤❛കൈസര്യയിലെ യൂസേബിയസും, യഹോവസാക്ഷികളും❜ യേശുവിന്റെ ജനനം ബി.സി. 2, തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ➤ബി.സി. 2 അല്ലെങ്കിൽ 3 എന്നാണ് ❛തെർത്തുല്യൻ❜ (Terttullian) പറഞ്ഞിരിക്കുന്നത്.

☛ കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേരു ചാർത്തലിലാണ് (സെൻസസ്) യേശു ജനിച്ചതെന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു. ➤❝ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.❞ (ലൂക്കൊ, 2:1-2). ➟കുറേന്യൊസിന്റെ ഭരണകാലത്ത് നടന്ന രണ്ടാമത്തെ പേരു ചാർത്തലിനെക്കുറിച്ചും ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:37). ➟ഔഗുസ്തൊസ് കൈസർ (ഒക്ടേവിയൻ, ബി.സി. 31 എ.ഡി. 14) തന്റെ ജാമാതാവും സേനാപതിയുമായിരുന്ന അഗ്രിപ്പയുമായി ചേർന്ന് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ തോല്പിച്ച ❛ആക്ടിയം യുദ്ധം❜ (Battle of Actium) മുതൽ 37-മാണ്ടിലാണ് കുറേന്യൊസിന്റെ രണ്ടാമത്തെ സെൻസെസ്. ➟ആക്ടിയം വർഷം (Actium Era) ആരംഭിക്കുന്നത് ബി.സി. 31 മുതലാണ്. ➟ബി.സി. 31 മുതൽ 37-മാണ്ട് എന്നു പറയുന്നത് എ.ഡി. 6-ൽ ആണ്. ➟ഇതിനെക്കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്. (Antiquities of the Jews, XVIII, 2.1). ➟എന്നാൽ യേശുവിൻ്റെ ജനനത്തോട് ബന്ധപ്പെട്ട ഒന്നാമത്തെ സെൻസസ് എന്നാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ➟അതാണ് യേശുവിൻ്റെ ജനനവർഷം കൃത്യമായി കണ്ടെത്താൻ ചരിത്രകാരന്മാർക്ക് തടസ്സമായി നില്ക്കുന്ന പ്രധാന വസ്തുത. ➟ദൈവത്തിൻ്റെ ക്രിസ്തു ഭൂമിയിലെ ഒരു ഉന്നതകുടുംബത്തിലും ജന്മം എടുത്തില്ല എന്നതും ലോകത്തിലെ ഒരു സ്ഥാനമാനങ്ങളും താൻ വഹിച്ചിരുന്നില്ല എന്നതും മറ്റൊരു കാരണമാണ്.

☛ ബൈബിളും ലഭ്യമായിരിക്കുന്ന ചരിത്രത്തെളിവുകളുമാണ് നമുക്ക് ആശ്രയമിയിട്ടുള്ളത്. ➟ആദ്യം നമുക്ക് ബൈബിളിലെ വിവരങ്ങൾ പരിശോധിക്കാം: ➟മറിയയും യോസേഫും ഗലീലയിലെ നസറത്ത് പട്ടണക്കാരായിരുന്നു: (ലൂക്കൊ, 1:26-272:4). ➟അവർ ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവരായതുകൊണ്ട് പേര് ചാർത്തുവാനാണ് യെഹൂദ്യയിലെ ബേത്ത്ളേഹെം പട്ടണത്തിൽ എത്തിയത്: (ലൂക്കൊ, 2:4-5). ➟അവിടെവെച്ചാണ് മറിയ പ്രസവിക്കുന്നത്: (ലൂക്കൊ, 2:5-7). ➟അന്നു രാത്രിയിൽത്തന്നെ ഇടയന്മാർ പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന പൈതലിനെ ചെന്നു കണ്ടു: (ലൂക്കൊ, 2:11-12; 1:16-17). ➟എട്ടുദിവസം കഴിഞ്ഞപ്പോൾ ന്യായപ്രമാണ കല്പനപ്രകാരം പൈതലിനെ പരിച്ഛേദന കഴിച്ചു; ദൂതൻ കല്പിച്ചപോലെ പൈതലിന് യേശു എന്ന പേർ വിളിച്ചു: (ഉല്പ, 17:10-14; ലേവ്യ, 12:2-3; ലൂക്കൊ, 2:21). ➟പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്: (ലേവ്യ, 12:4). ➟നാല്പത്തൊന്ന് ദിവസം കഴിഞ്ഞപ്പോൾ കല്പനപോലെ ആദ്യജാതനെ യഹോവയ്ക്ക് അർപ്പിക്കുവാനും കുറുപ്രാവിനെ യാഗമർപ്പിക്കാനും അവർ യേശുവിനെ യെരൂശലേം ദൈവാലയത്തിൽ കൊണ്ടുപോയി. (പുറ, 13:13; 22:29; ലേവ്യ, 12:6; ലൂക്കൊ, 2:22-24). ➟പിന്നെ ലൂക്കൊസ് എഴുതിയിരിക്കുന്നത്; ➤❝കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി❞ എന്നാണ്. (2:39). ➟ഈ വിഷയം അല്പം ചിന്തനീയമാണ്. 

☛ നമ്മുടെ കർത്താവിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത് നാല് എഴുത്തുകാർ അവരുടെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടിയാണെന്ന് നമുക്കറിയാം. ➟നാലു സുവിശേഷങ്ങളും കൂടിച്ചേരുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള പൂർണ്ണചരിത്രം കിട്ടുന്നത്. ➟അഥവാ, ദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച് മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നത്: (യോഹ, 21:25). ➟ഓരോ സുവിശേഷങ്ങളും യേശുവിനെക്കുറിച്ച് പൂർണ്ണമായ ചരിത്രം നൽകുന്നില്ലെങ്കിലും, ➟ഓരോ പുസ്തകവും അതിൽത്തന്നെ പൂർണ്ണമാണ്. ➟യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസ് രേഖപ്പെടുത്താതിരുന്ന ചില വിഷയങ്ങൾ മത്തായിയുടെ സുവിശേഷത്തിലുണ്ട്. ➟യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്നത് (1:18-25), ➟നക്ഷത്രം വെളിപ്പെടുന്നതും വിദ്വാന്മാരുടെ സന്ദർശനവും (2:1-2), ➟യോസേഫും കുടുംബവും ഈജിപ്റ്റിലേക്ക് ഓടിപ്പോകുന്നത് (2:13-14), ശിശുക്കളുടെ കൊലപാതകം (2:16), ➟ഹെരോദാവിന്റെ മരണം (2:15; 2:19), ➟ഈജിപ്റ്റിൽ നിന്നുള്ള മടങ്ങിവരവ് (2:19-20), ➟യെഹൂദ്യയിൽ അർക്കെലയൊസിന്റെ ഭരണം (2:21), ➟നസറത്തിലേക്കുള്ള മടങ്ങിപ്പോക്ക്: (2:22). ➟ഇവിടെ യോസേഫിനു് ദൂതൻ പ്രത്യക്ഷമാകുന്ന ഒന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ ഒഴികെയുള്ളവ (രണ്ടാമദ്ധ്യായം മുഴുവനും) ലൂക്കൊസ് 2:39-ൽ നിന്ന് തുടങ്ങണം. ➟അങ്ങനെ വരുമ്പോൾ ലൂക്കാസ് 2:39-ലെ ➤❝അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി❞ എന്നുള്ളത് ➤❝യെഹൂദ്യയിൽ തങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്ക് മടങ്ങിപ്പോയി❞ എന്നു മനസ്സിലാക്കണം. ➟എന്തെന്നാൽ, മത്തായി രണ്ടാമദ്ധ്യായം നടക്കുന്നത് ഗലീലയിലല്ല യെഹൂദ്യയിലാണ്; ➟വിശേഷാൽ ബേത്ത്ളേഹെമിലാണ്. 

☛ ലൂക്കൊസ് പറയുന്നത് പൈതലിനെ പ്രസവിച്ച് പശുത്തൊട്ടിയിൽ കിടത്തിയെന്നാണ്: (2:7). ➟പിന്നെയും ന്യായപ്രമാണ സംബന്ധമായി നാല്പത്തൊന്നിലേറെ ദിവസം യെഹൂദ്യയിൽ ഉണ്ടായിരുന്നതായി ലൂക്കൊസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ➟ഇത്രയും കാലം പശുത്തൊഴുത്തിൽ ആയിരിക്കില്ല അവർ താമസിച്ചത്. വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാലാണ് അവർ ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തിയത്. (ലൂക്കൊ, 2:7). ➟പേർവഴി ചാർത്തലിനോടുള്ള ബന്ധത്തിൽ ബേത്ത്ളേഹെമിൽ ഉണ്ടായിരുന്ന തിരക്കായിരുന്നു അതിനു കാരണം. ➟തന്നെയുമല്ല, മറിയയുടെ പ്രസവം പെട്ടെന്നുള്ള ഒരാവശ്യമായിരുന്നു. ➟സെൻസസിൻ്റെ തിരക്ക് ഒഴിഞ്ഞശേഷം സത്രത്തിലോ, വാടകയ്ക്കെടുത്താരു വീട്ടിലോ താമസ്സിച്ചിരിക്കാം. ➟അവിടെ ❛വഴിയമ്പലം❜ എന്നു തർജ്ജമ ചെയ്തിരിക്കുന്ന ❛ടോപ്പോസ്❜ (topos) എന്ന ഗ്രീക്കു പദത്തിന് സ്ഥലം, ഗൃഹം, വസതി, മുറി എന്നൊക്കെയാണ് അർത്ഥം. ➟അല്ലെങ്കിൽ, മറിയയുടെ ചാർച്ചക്കാരിയായ എലീശബെത്തിന്റെ വീട്ടിലായിരിക്കും താമസിച്ചിരിക്കുക. ➟അവിടെ ആറു മാസങ്ങൾക്ക് മുമ്പ് മൂന്നു മാസം മറിയ താമസ്സിച്ചിരുന്നതാണ്. (ലൂക്കൊ, 1:39-56). ➟എന്തായാലും അവർ താമസിച്ചിരുന്ന ഭവനത്തിലേക്ക് തന്നെയാണ് ദൈവാലയത്തിൽനിന്നും തിരിച്ചു പോയിരിക്കുക. ➟നക്ഷത്രം കണ്ടിട്ട് യെഹൂദന്മാരുടെ രാജാവിനെ തിരക്കിവന്ന വിദ്വാന്മാർ (ജ്ഞാനികൾ) ഒരു വീട്ടിൽ വെച്ചാണ് പൈതലിനെ ദർശിച്ചത്. (മത്താ, 2:11). ➟ജ്ഞാനികൾ എന്നുവെച്ചാൽ മശീഹയുടെ ആഗമനത്തെക്കുറിച്ച് ന്യായപ്രമാണത്തിൽ നിന്ന് ജ്ഞാനം സമ്പാദിച്ചവർ എന്നാണ്: (സംഖ്യാ, 24:17; ദാനി, 12:4). 

☛ ബി.സി. 8/7-ലാണ് യേശുവിന്റെ ജനനമെന്ന് വിചാരിക്കുന്നവർ കരുതുന്നത്; ➟യേശു ജനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്, നക്ഷത്രം വെളിപ്പെട്ടതെന്നാണ്. ➟അതിലെ യുക്തിയെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. ➟യോസേഫ് ഒരു സമ്പന്നനായ മനുഷ്യനായിരുന്നില്ല. ➟ഒരു സാധാരണ തച്ചൻ മാത്രമായിരുന്നു. (മത്താ, 13:55). ➟പൈതലിനുവേണ്ടി ദൈവാലയത്തിൽ ഒരാട്ടിൻകുട്ടിയെ യാഗമർപ്പിക്കാൻ കഴിയാതിരുന്നത്, യോസേഫിന്റെ ദാരിദ്ര്യത്തിന് തെളിവാണ്. (ലേവ്യ, 12:6; ലൂക്കൊ, 2:24). ➟അങ്ങനെയുള്ള യോസേഫ് വളരെക്കാലം യെഹൂദ്യയിൽ തങ്ങിയശേഷം പിന്നെ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസിച്ചുവെന്ന് കരുതുന്നത് യുക്തിയല്ല. ➟അവരുടെ കയ്യിൽ ആകെയുള്ള സമ്പാദ്യമെന്നു പറയുന്നത് വിദ്വാന്മാർ കാഴ്ചവെച്ച പൊന്നും കുന്തുരുക്കവും മൂരുമാണ്. (മത്താ , 2:11). ➟അത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കണം; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തതും; കുറച്ചുകാലം അവിടെ താമസിച്ചതും. ➟പല നാളുകൾ സത്രങ്ങളിൽ മാറിമാറി താമസിച്ചായിരിക്കും; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തത്. അതവരുടെ യാത്രയുടെ ചിലവ് വർദ്ധിപ്പിക്കുന്നതാണ്. ➟മിസ്രയീമിൽ യോസേഫ് ജോലി ചെയ്തായിരിക്കും കുടുംബത്തെ പോറ്റിയത്. ➟എന്തായാലും, ഈജിപ്തിൽ അവർ കുറച്ചുകാലം പാർത്തിരുന്നു. ➟അതുകൊണ്ടാണല്ലോ, ➤❝ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു❞ എന്ന് വചനം പറയുന്നത്. (മത്താ, 2:15). 

☛ ❝എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.❞ (മത്താ, 2:7). ➟ഇവിടെ ❛നക്ഷത്രം വെളിവായ സമയം❜ എന്നിടത്ത് യേശു ജനിച്ച സമയം എന്നാണ് മനസ്സിലാക്കേണ്ടത്. ➟യേശു ജനിച്ചതിൻ്റെ തെളിവാണ് നക്ഷത്രം. ➟അത് വെളിപ്പെടേണ്ടത് വളരെനാൾ കഴിഞ്ഞിട്ടല്ല, ➟സൂക്ഷ്മം ക്രിസ്തുവിന്റെ ജനനസമയത്ത് തന്നെയാണ്. ➟മാത്രമല്ല, നക്ഷത്രം യാദൃശ്ചികമായി വെളിപ്പെട്ടതല്ല; ➟ദൈവീക പദ്ധതിയിൽ പെട്ടതാണ്. ➟അല്ലെങ്കിൽ ബൈബിളിൽ അത് രേഖപ്പെടുത്തുമായിരുന്നില്ല. ➟അത് വെളിപ്പെടേണ്ടവർക്ക് യേശു ജനിച്ച ദിവസംതന്നെ വെളിപ്പെട്ടിരിക്കും. ➟എന്നാൽ അവർ എത്തിപ്പെടാൻ ചില ആഴ്കൾ കഴിഞ്ഞു എന്ന് മാത്രമേയുള്ളൂ. ➟അത് ദൈവാലയത്തിൽ നിന്ന് യോസേഫും കുടുംബവും തങ്ങൾ താമസിച്ചിരുന്ന ബേത്ത്ളേഹെമിലെ വീട്ടിൽ മടങ്ങിയെത്തി, സ്വന്തപട്ടണമായ നസറത്തിലേക്ക് മടങ്ങിപ്പോകുവാനുള്ള വട്ടംകൂട്ടുന്ന ആ ദിവസങ്ങളിൽ തന്നെയായിരിക്കും വിദ്വാന്മാർ എത്തിയിരിക്കുക. ➟മറിയയുടെ ശുദ്ധീകരണകാലവും ശിശുവിൻ്റെ പരിച്ഛേദനയും വീണ്ടെടുപ്പും കഴിഞ്ഞാൽ ന്യായപ്രമാണ സംബന്ധമായി യോസേഫിനും കുടുംബത്തിനും യെഹൂദ്യയിൽ തങ്ങാൻ യാതൊരാവശ്യവും ഇല്ല. ➟കൂടാതെ പേരു ചാർത്തലും ഇതിനോടകം കഴിഞ്ഞിരിക്കും. ➟യോസേഫിന്റെ സ്വന്തപട്ടണവും വീടും തൊഴിലും ഗലീലയിലായിരിക്കെ ഹെരോദാവിന്റെ കണ്ണിലെ കരടാവാൻ ദീർഘകാലം യെഹൂദ്യയിൽ തങ്ങിയെന്ന് വിചാരിക്കുന്നതും യുക്തിസഹമല്ല. ➟എന്നാൽ മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഒരു കാലയളവുണ്ട്. 

പണ്ഡിതന്മാരുടെ കണ്ടെത്തലുകൾ:
➦ യേശുവിന്റെ ജനനമരണവർഷങ്ങൾ കണക്കുകൂട്ടാൻ മൂന്നു സുപ്രധാന തെളിവുകൾ ചരിത്രത്തിലുണ്ട്: ➟ഹെരോദാവിന്റെ മരണം 𝗕𝗖 𝟰, 𝗠𝗮𝗿𝗰𝗵/𝗔𝗽𝗿𝗶𝗹-ലും, ➟അർക്കെലയൊസിനെ റോമൻ കൈസർ തിരിച്ചുവിളിക്കുന്നത് 𝗔𝗗 𝟲, 𝗝𝘂𝗻𝗲/𝗝𝘂𝗹𝘆-ലും, ➟തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണം 𝗔𝗗 𝟭𝟰, 𝗦𝗲𝗽𝘁𝗲𝗺𝗯𝗲𝗿 𝟭𝟳/𝟭𝟴-ലുമാണ്.
☛ ഹെരോദാവിൻ്റെ മരണം: (മത്താ, 2:15)
➦ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിൽ മഹാനായ ഹെരോദാവിൻ്റെ മരണം BCE 4 March/April ആണെന്ന് പറഞ്ഞിട്ടുണ്ട്. [കാണുക: Britannica]. ➟ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (Flavius Josephus) ഹെരോദാ രാജാവിൻ്റെ മരണത്തിന് തൊട്ടുമുമ്പ് ഒരു ചന്ദ്രഗ്രഹണം നടന്നതായി തൻ്റെ പുസ്തകമായ ❛Antiquities of the Jews❜ൽ രേഖപ്പെടുത്തിയിട്ടുണ്ട്. [Book 17.6.4]. ➟ഇത് BC 4 March 13-ലെ ചന്ദ്രഗ്രഹണം (Lunar eclipse) ആണെന്നാണ് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. [കാണുക: Antiquities of the Jews-ൻ്റെ Footnote]. ➟BC 4-ലെ പെസഹ ഏപ്രിൽ 11-നാണ്. ജോസീഫസിൻ്റെ വിവരണം അനുസരിച്ച്, മാർച്ച് 13-ലെ ചന്ദ്രഗ്രഹണത്തിനും ഏപ്രിൽ 11-ലെ പെസഹയ്ക്കും ഇടയിലുള്ള കാലയളവിലാണ് ഹെരോദാ മരിച്ചത്. ➟അതായത്, BC 4 മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആണ് ഹെരോദാവിൻ്റെ മരണം സംഭവിച്ചത് എന്ന് കൃത്യമായി കണക്കാക്കാം.
☛ അർക്കെലയൊസിനെ തിരിച്ചുവിളിക്കുന്നത്: (ലൂക്കൊ, 2:21)
➦ ഹെരോദാവിൻ്റെ മരണശേഷം യെഹൂദ്യ ഭരിച്ചിരുന്ന അവൻ്റെ മകനായ അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് AD 6-ലാണ്. [കാണുക: Britannica]. ➟അക്കാദമിക് ചരിത്രകാരനായ ❛ബിൽ ഹീരോമാൻ്റെ❜ (Bill Heroman) കണ്ടെത്തൽ പ്രകാരം, AD 6 ജൂൺ ആദ്യമാണ് യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധി സംഘം റോമിലെത്തി ആഗസ്റ്റസ് ചക്രവർത്തിയെ കണ്ട് അർക്കെലയൊസിനെതിരെ പരാതിപ്പെടുന്നത്. ➟പരാതി ബോധ്യപ്പെട്ട ചക്രവർത്തി അർക്കെലയൊസിനെ കൊണ്ടുവരാൻ ഏർപ്പാടാക്കുകയും, ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ അവനെ വിചാരണ നടത്തി, ❛ഗാളിലെ❜ (Gaul) (ഇന്നത്തെ ഫ്രാൻസ്) ❛വിന്നേ❜ (Vienne) എന്ന സ്ഥലത്തേക്ക് നാടുകടത്തി. [കാണുക: Bill Heroman]. ➟അതായത്, യെഹൂദ്യയിൽനിന്ന് അർക്കെലയൊസ് വിടപറയുന്നത് ജൂൺ അവസാനമോ, ജൂലെ ആദ്യമോ ആണ്. 
☛ തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണം: (ലൂക്കൊ, 3:1)
➦ തിബെര്യൊസ് കൈസറുടെ ഭരണകാലം AD 14-മുതൽ 37-വരെയാണ്. [കാണുക: Britannica]. ➟അഗസ്റ്റസ് കൈസറുടെ പിൻഗമിയായി അവൻ്റെ ദത്തുപുത്രനായ തിബെര്യൊസ് കൈസർ റോമാ സാമ്രാജ്യത്തിൻ്റെ രണ്ടാമത്തെ ചക്രവർത്തിയായി സ്ഥാനം ഏല്ക്കുന്നത് AD 14 സെപ്റ്റംബർ 17-നാണ്. [കാണുക: World History Encyclopedia, Wikipedia]. 

☛ ബി.സി. 4-ൽ ആയിരിക്കാം യേശുവിൻ്റെ ജനനമെന്നാണ് അനേകരും കരുതുന്നത്. ➟എന്നാൽ അതിനൊരു സാദ്ധ്യതയുമില്ല. ➤❝ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: ❛മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി❜ എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.❞ (മത്താ, 2:15). ➟ഈ വേദഭാഗത്തെ രണ്ട് പ്രയോഗങ്ങൾ ശ്രദ്ധേയമാണ്: 
❶ ❛ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു.❜ ➟ഇത് മിസ്രയീമ്യ വാസത്തിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഇടവേളയുണ്ടായിരുന്നു എന്ന സൂചനയാണ് നല്കുന്നത്. ➟ബി.സി. 4 മാർച്ച് അവസാനമോ, ഏപ്രിൽ ആദ്യമോ ആണ് മഹാനായ ഹെരോദാവ് മരിക്കുന്നത്. ➟ഹെരോദാവിൻ്റെ മരണത്തിനു് മുമ്പ് ബി.സി. 𝟰-ൽ ശേഷിക്കുന്നത് 𝟵𝟬 ദിവസമാണ്. ➟അതിൽ കുറഞ്ഞത് 𝟰𝟭 ദിവസം ശിശുവിൻ്റെ പരിച്ഛേദനയ്ക്കും മറിയത്തിൻ്റെ ശുദ്ധീകരണകാലത്തിനും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾക്കായും വേണം. ➟വിദ്വാന്മാർ (ജ്ഞാനികൾ) എപ്പോഴാണ് ശിശുവിനെ സന്ദർശിച്ചതെന്ന് അറിയില്ല; അതിനും സമയം വേണം. ➟ഹെരോദാവിനെ പേടിച്ച് ശിശുവിനെയും ഭാര്യയെയും കൂട്ടി യോസേഫ് പോയത് ഈജിപ്തിന്റെ അതിർത്തിപ്രദേശമായ ❛വാഡി എൽ-അരീഷ്❜ (Wadi el-Arish) എന്നിടത്തേക്ക് ആയിരിക്കില്ല. ➟അവിടേക്കുതന്നെ ഏകദേശം 𝟭𝟬𝟬-𝟭𝟱𝟬 കിലോമീറ്റർ ദൂരമുണ്ട്. 
❷ ❛മിസ്രയീമിൽ (ഈജിപ്ത്) നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി❜ എന്ന യിസ്രായേലിനെക്കുറിച്ചുള്ള ഈ പ്രവചനം മത്തായി യേശുവിൽ ആരോപിച്ചിരിക്കയാൽ, ➟തൻ്റെ പൂർവ്വപിതാവായ യിസ്രായേൽ എന്ന യാക്കോബും പന്ത്രണ്ട് ഗോത്രങ്ങളും പാർത്ത നൈൽ നദീതടത്തിലേക്കാണ് യോസേഫ് കുടുബത്തെ കൊണ്ടുപോയതെന്ന് മനസ്സിലാക്കാം: (ഹോശേ, 11:1 ⁃⁃ മത്താ, 2:15). ➟ശിശുവിൻ്റെ സുരക്ഷയെക്കരുതി നൈൽ നദിയുടെ തീരത്തേക്കാണ് പോയതെങ്കിൽ, 𝟰𝟬𝟬 കിലോമീറ്ററിനടുത്ത് അവർ സഞ്ചരിച്ചിട്ടുണ്ടാകും. ➟വാഹന സൗകര്യം ഇല്ലാത്ത അന്നത്തെക്കാലത്ത് ദിവസങ്ങളോളം യാത്ര ചെയ്താൽ മാത്രമേ അവിടെ എത്തുകയുള്ളു. ➟❛ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു❜ എന്ന പ്രയോഗവും ചേർത്ത് ചിന്തിച്ചാൽ, ബി.സി. 𝟰-ൽ യേശുവിൻ്റെ ജനനം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കാം. 

☛ യോസേഫും കുടുംബവും ഈജിപ്തിൽ പാർത്തിരിക്കുമ്പോഴാണ്  ഹെരോദാവ് മരിക്കുന്നത്. ➟അപ്പോൾ കർത്താവിന്റെ ദൂതൻ യോസേഫിനു് സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിച്ചെയ്തത് പ്രകാരം അവൻ ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. ➟എന്നാൽ യെഹൂദ്യയിൽ ഹെരോദാവിൻ്റെ മകൻ അർക്കെലയൊസ് അപ്പനു് പകരം രാജാവായി വാഴുന്ന എന്നറിഞ്ഞ യോസേഫ് യെഹൂദ്യയിൽ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി എന്നാണ് മത്തായി പറയുന്നത്: (മത്താ, 2:18-21). ➟ഹെരോദാവിനെക്കാൾ ദുഷ്ടനായിരുന്നു അർക്കെലയൊസ്. ➟ഹെരോദാവ് മരിച്ചതിന് ശേഷമുള്ള ആദ്യത്തെ പെസഹ ബി.സി. 4, ഏപ്രിൽ 11-ന് ആയിരുന്നു. ➟ഈ പെസഹ സമയത്താണ് ഹെരോദാവ് കൊന്നവർക്കായി നീതി ചോദിച്ചുകൊണ്ട് യെരൂശലേം ദൈവാലയമുറ്റത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയത്. ➟ഈ പ്രതിഷേധം അടിച്ചമർത്താൻ അർക്കെലയൊസ് സൈന്യത്തെ അയച്ച് 3,000 യെഹൂദന്മാരെ കൊല്ലിച്ചു. ➟അവനെ പേടിച്ചാണ് ശിശുമായി ദൈവാലയം സന്ദർശിക്കാതെ യോസേഫ് ഗലീലയിലേക്ക് വേഗത്തിൽ പോയത്. 

അവനു് പന്ത്രണ്ടു വയസ്സായപ്പോൾ:
➦ യേശുവിന്റെ ജനനവർഷം കൃത്യമായി കണക്കാക്കാൻ കഴിയുന്ന ഒരു സുപ്രധാന തെളിവ് ബൈബിളിലുണ്ട്. ➟മത്തായി 2:22-ന്റെ ബാക്കി തുടങ്ങുന്നത് ലൂക്കൊസ് 2:40 മുതലാണ്. ➤❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 2:40). ➟അടുത്തഭാഗം: ➤❝അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.❞ (ലൂക്കൊ, 1:41-42). ➟ഇതിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: ➤❝അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പെസഹപെരുനാളിന്നു പോകും❞ എന്നല്ല; ❝അവന്റെ അമ്മയപ്പന്മാർ പോകും❞ എന്നാണ്. ➟❛അവന്റെ അമ്മയപ്പന്മാർ❜ (𝐡𝐢𝐬 𝐩𝐚𝐫𝐞𝐧𝐭𝐬) എന്ന് പ്രത്യേകം പരാമർശിക്കുന്നത് നോക്കുക. ➟ഗ്രീക്കിൽ ഇത് ❛𝗵𝗼𝗶 𝗴𝗼𝗻𝗲𝗶𝘀 𝗮𝘂𝘁𝗼𝘂❜ എന്നാണ്. ➟യേശുവിനെ മാറ്റിനിർത്തിക്കൊണ്ട് മാതാപിതാക്കളുടെ പതിവിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ➟അതായത്, ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പെരുനാളിനു് പോയി. ➟എന്താണ് കാരണം❓ ➟സ്വപ്നത്തിൽ അരുളപ്പാടുണ്ടായ ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ യെരൂശലേമിൽ കൊണ്ടുപോയിരുന്നില്ല. ➟അടുത്തവാക്യം: ➤❝യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു് കൊണ്ടുപോയി.❞ ➟എന്താണ് കാര്യം❓ ➟അർക്കെലയൊസിനെ ചക്രവർത്തി നാടുകടത്തിയതിനു് ശേഷം വരുന്ന പെസഹയ്ക്കാണ് അവർ അവനെ കൊണ്ടുപോയത്; ➟അപ്പോൾ യേശുവിനു് പന്ത്രണ്ട് വയസ്സുണ്ടായിരുന്നു. ➟യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാനുള്ളവൻ ആണെന്ന് യോസേഫിനോടും, ➟ദൈവപുത്രൻ എന്ന് വിളിക്കപ്പെടേണ്ടവൻ ആണെന്ന് മറിയത്തോടും ദൈവത്തിൻ്റെ ദൂതൻ പറഞ്ഞിട്ടുള്ളതാണ്: (മത്താ, 1:21 ⁃⁃ ലൂക്കൊ, 1:32; 1:35). ➟അവൻ തങ്ങളുടെ രക്ഷിതാവായ ക്രിസ്തു ആകേണ്ടവനാണെന്ന് യോസേഫിനും മറിയയ്ക്കും നല്ല നിശ്ചയമുണ്ട്: (ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 2:36; 5:31). ➟പിന്നെയും എന്തുകൊണ്ടാണ് അവനെ ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ താമസിച്ചു❓ ➟അതിന്റെ ഉത്തരമാണ്, അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരി. ➤❝സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി❞ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. (മത്താ, 2:21), ➟അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ല. 

☛ യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുനാളിനു് പോകുമായിരുന്നു. (ലൂക്കൊ, 2:41). ➟എ.ഡി. 𝟲-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. ➟അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. ➟അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂൺ അവസാനമോ, ജൂലൈ ആദ്യമോ ആണ്. ➟അതിനടുത്തവർഷത്തെ പെസഹ മാർച്ച് 𝟮𝟬-നാണ്. ➟അന്ന് യോസേഫും മറിയയും പെസഹാപെരുനാളിനു് പോയപ്പോൾ ബാലനായ യേശുവിനെയും കൊണ്ടുപോയി. ➟അന്ന് അവനു് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42).
➦ നീസാൻ (മാർച്ച്/ഏപ്രിൽ) മാസമാണ് പെസഹ. ➟എ.ഡി. 𝟳-ലെ പെസഹ മാർച്ച് 𝟮𝟬-നാണ്. ➟അന്ന് അവനു് പന്ത്രണ്ട് വയസ്സായിരുന്നു. ➟എ.ഡി. 𝟳-ൽ നിന്ന് 𝟭𝟮 വർഷം പുറകോട്ട് പോയാൽ, ➟ബി.സി. 𝟲-ലാണ് യേശു ജനിച്ചതെന്ന് മനസ്സിലാക്കാം. ➟ബി.സി. 𝟲-ലെ പെസഹ പെരുന്നാൾ ഏപ്രിൽ 𝟭-നു് ആയിരുന്നു. ➟മാർച്ച് 𝟮𝟬-നോടടുത്ത് യേശുവിനു് 𝟭𝟮 വയസ്സ് ഉണ്ടായിരുന്നതിനാൽ, ➟ബി.സി. 𝟲-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ അവൻ ജനിച്ചു എന്ന് മനസ്സിലാക്കാം. ➟കൃത്യമായിപ്പറഞ്ഞാൽ ബി.സി. 𝟲 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനം. ➟യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിളും ചരിത്രവും തരുന്ന ഇതിലും കൃത്യമായൊരു കണക്ക് വേറൊരിടത്തുനിന്നും ലഭിക്കുവാൻ പ്രയാസമായിരിക്കും. 

യേശുവിൻ്റെ ജനവർഷം:
➦ 𝗔𝗠 𝟯𝟳𝟱𝟱 (𝗔𝗨𝗖 𝟳𝟰𝟴 ⁃⁃ 𝗕𝗖 𝟲)  
➤ ❝യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.❞ (ലൂക്കൊ, 2:5-7)
യേശുവിൻ്റെ സ്നാനം:
➦ 𝗔𝗠 𝟯𝟳𝟴𝟵 (𝗔𝗨𝗖 𝟳𝟴𝟮 ⁃⁃ 𝗔𝗗 𝟮𝟵)
➤ യേശു തൻ്റെ ശുശ്രൂഷയുടെ മുന്നോടിയായാണ് 𝗔𝗗 𝟮𝟵-ൽ യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റത്: (മത്താ, 3:13-16). സ്നാനാനന്തരമാണ്, പ്രവചനങ്ങളുടെ നിവൃത്തിയായി യേശു എന്ന് പേരുള്ള മനുഷ്യൻ ക്രിസ്തുവും ദൈവപുത്രനും ആയത്: (യോഹ, 9:11).
യേശുവിൻ്റെ ക്രിസ്തുത്വം:
➤ സ്നാനാനന്തരം യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും യേശുവിനെ അഭിഷേകം ചെയ്തപ്പോഴാണ് യേശു എന്ന പാപരഹിതനായ മനുഷ്യൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യോഹ, 1:3:5; യോഹ, 8:40 ⁃⁃ യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ പ്രഥമശുശ്രൂഷയിൽ തൻ്റെ അഭിഷേകത്തെക്കുറിച്ചുള്ള യെശയ്യാപ്രവചനം നിവൃത്തിയായത് അപ്പോഴാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (ലൂക്കൊ, 4:16-21).
യേശുവിൻ്റെ പുത്രത്വം:
➤ അഭിഷേകാനന്തരം, ➟❝അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും❞, ➟❝ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നിങ്ങനെ ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി പിതാവിനാൽ, ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്നു വിളിക്കപ്പെട്ടപ്പോഴാണ് ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15) ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായത്. (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟അനന്തരം, പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ട് മടങ്ങിയ യേശു, അഭിഷേകത്താൽ പ്രാപിച്ച ശക്തിയോടെയാണ് നാല്പതുദിവസം സാത്താനാൽ പരീക്ഷിക്കപ്പെട്ടതും, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയിൽ മടങ്ങിച്ചെന്ന് ശുശ്രൂഷ ആരംഭിച്ചതും: (ലൂക്കൊ, 4:1 ⁃⁃ ലൂക്കൊ, 4:15-16).
യേശുവിൻ്റെ മരണം:
➦ 𝗔𝗠 𝟯𝟳𝟵𝟯 (𝗔𝗨𝗖 𝟳𝟴𝟲 ⁃⁃ 𝗔𝗗 𝟯𝟯) 𝗙𝗿𝗶𝗱𝗮𝘆 𝟯 𝗣𝗠
➤ ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39)
യേശുവിൻ്റെ ഉയിർപ്പ്:
➦ 𝗔𝗠 𝟯𝟳𝟵𝟯 (𝗔𝗨𝗖 𝟳𝟴𝟲 ⁃⁃ 𝗔𝗗 𝟯𝟯) 𝗦𝘂𝗻𝗱𝗮𝘆 𝟲 𝗔𝗠
➤ ❝ദൈവം യേശുവിനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40)
☛ ചുരുക്കെഴുത്തിൻ്റെ പൂർണ്ണരൂപം:
➟ 𝗔𝗠 ⁃⁃ 𝗔𝗻𝗻𝗼 𝗠𝘂𝗻𝗱𝗶 (𝐇𝐞𝐛𝐫𝐞𝐰 𝐲𝐞𝐚𝐫)
➟ 𝗔𝗨𝗖 ⁃⁃ 𝗔𝗯 𝗨𝗿𝗯𝗲 𝗖𝗼𝗻𝗱𝗶𝘁𝗮 (𝐑𝐨𝐦𝐚𝐧 𝐲𝐞𝐚𝐫)
➟ 𝗕𝗖 ⁃⁃ 𝗕𝗲𝗳𝗼𝗿𝗲 𝗖𝗵𝗿𝗶𝘀𝘁 (𝐆𝐫𝐞𝐠𝐨𝐫𝐢𝐚𝐧 𝐲𝐞𝐚𝐫)
➟ 𝗔𝗗 ⁃⁃ 𝗔𝗻𝗻𝗼 𝗗𝗼𝗺𝗶𝗻𝗶 (𝐆𝐫𝐞𝐠𝐨𝐫𝐢𝐚𝐧 𝐲𝐞𝐚𝐫)

ഡിസംബറിലല്ല ജനനം: 
➦ യേശു ജനിച്ചത് ഡിസംബർ മാസത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിന് ബൈബിളിലോ ചരിത്രത്തിലോ യാതൊരു തെളിവുമില്ല. ➟തന്നെയുമല്ല, നവംബർ ഡിസംബർ ജനുവരി മാസങ്ങളിലല്ല യേശുവിന്റെ ജനനമെന്ന് സമർത്ഥിക്കാൻ കഴിയുന്ന രണ്ടു തെളിവുകൾ ബൈബിളിൽ തന്നെയുണ്ട്: 
❶ ജനസംഖ്യയെടുപ്പ് (പേർവഴി ചാർത്തൽ) പോലൊരു സാർവ്വത്രിക വിഷയം റോമാ സാമ്രാജ്യത്തിൽ ഡിസംബർ മാസത്തിൽ സാധ്യമല്ല. ➟പലസ്തീൻ നാടുകളിൽ ഇന്നും അത് പ്രായോഗികമല്ല. ➟പലയിടത്തും മൈനസ് ഡിഗ്രിവരെ തണുപ്പും മഞ്ഞുവിഴ്ചയുമുണ്ട്. ➟തന്മൂലം, യാത്രാസൗകര്യം പോലുമില്ലാതിരുന്ന രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അതൊട്ടും പ്രായോഗികമല്ല. ➟പേര് ചാർത്താനാണല്ലോ യോസേഫും കുടുംബവും സ്വന്തപട്ടണമായ നസറെത്ത് വിട്ട് ബേത്ത്ളേഹെമിൽ വന്നത്. (ലൂക്കൊ, 2:1). 
❷ യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ ആട്ടിൻക്കൂട്ടത്തെ കാവൽകാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. (ലൂക്കൊ, 2:8). ➟യിസ്രായേലിലെ കാലാവസ്ഥ പ്രകാരം കിസ്ലേവ്, തേബത്ത്, ശേബാത്ത് മാസങ്ങളിൽ (നവംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെ) ഭയങ്കര തണുപ്പായിരിക്കും. ➟ഈ മൂന്നു മാസങ്ങളിൽ ആടുകൾ ആലയിലായിരിക്കും. ➟യേശുവിന്റെ ജനനം ഡിസംബർ മാസത്തില്ല എന്നതിന് ഇതിൽക്കൂടുതൽ തെളിവെന്തിനാണ്? ➟ചരിത്രത്തിലെയും ബൈബിളിലെയും എല്ലാ തെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ നാം എത്തിച്ചേരുന്നത് യേശുവിന്റെ ജനനം ഒരു വസന്തകാലത്താണ് (മാർച്ച്-മെയ്). ➟അതായത്, ബി.സി. 𝟲-മാണ്ട് മാർച്ചുമാസം അഥവാ, വസന്തകാലത്തിന്റെ ആരംഭത്തിലാണ് യേശു ജനിച്ചത്. ➟സകലതും പുഷ്പിക്കുന്നതും പൂവിടുന്നതും വസന്തകാലത്താണ്. ➟ലോകത്തിന്റെ പാപപരിഹാരാർത്ഥം ദൈവത്തിന്റെ ക്രിസ്തു ഭൂജാതനായതും സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ദൂതൻ ഇടയന്മാരോട് അറിയിച്ചതും 𝗕𝗖 𝟲-ലെ വസന്തകാലത്താണ്. 

ഏകദേശം മുപ്പതുവയസ്സ് 
➦ ഇനിയുള്ളത്, ഏകദേശം മുപ്പത് വയസ്സ് എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയാണ്: ➤❝യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ; ഏകദേശം മുപ്പതു വയസ്സായിരുന്നു.❞ (ലൂക്കൊ, 3:23). ➟യഥാർത്ഥത്തിൽ, യേശു ശുശ്രൂഷ ആരംഭിക്കുമ്പോൾ, അവനു 34 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. ➟അതുകൊണ്ട്, ലൂക്കൊസിൻ്റെ പ്രയോഗം വിരുദ്ധമാകുന്നില്ല. ➟ഒന്നാമത്, യേശുവിന് മുപ്പത് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത് എന്ന ഖണ്ഡിതമായ ഒരർത്ഥം ആ പ്രയോഗത്തിനില്ല. ➟അവനു് കൃത്യമായ മുപ്പത് വയസ്സ് ആയിരുന്നെങ്കിൽ, ❛ഏകദേശം❜ എന്ന് ചേർക്കേണ്ട ആവശ്യമില്ലായിരുന്നു,. ➟തന്മൂലം, 34-35 വയസ്സുണ്ടെങ്കിലും ❛ഏകദേശം മുപ്പത് വയസ്സ്❜ എന്ന പ്രയോഗത്തിൻ്റെ പരിധിൽത്തന്നെയാണ് അത് വരുന്നത്. ➟രണ്ടാമത്, യെഹൂദന്മാർ ശുശ്രൂഷയ്ക്ക് ഇറങ്ങിയിരുന്നത്; മുപ്പത് വയസ്സിന് ശേഷമാണ്. ➟സമാഗമന കൂടാരത്തിലും, ദൈവാലയത്തിലും ശുശ്രൂഷയിൽ പ്രവേശിപ്പിച്ചിരുന്നത് മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെയുള്ള ലേവ്യരാണ്. (സംഖ്യാ, 4:2-3; 1ദിന, 23:2-5). ➟ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു് സൗരഭ്യവാസനയായ യാഗമർപ്പിക്കാൻ യേശു എന്ന് പേരുള്ള മനുഷ്യൻ മഹാപുരോഹിതനായി ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടത് യോർദ്ദാനിൽവെച്ചാണ്: (യോഹ, 9:11 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 3:1). ➟തന്മൂലം, യേശുവിനു് ഒരു പുരോഹിതനുവേണ്ട മുപ്പത് വയസ്സിൽ കുറയാത്ത പ്രായം ഉണ്ടെന്ന് കാണിക്കാനാണ് ❛ഏകദേശം മുപ്പത് വയസ്സായിരുന്നു❜ എന്ന് പറഞ്ഞതെന്ന് മനസ്സിലാക്കാം.➟അതായത്, ന്യായപ്രമാണത്തിന് കീഴെ ജനിച്ച യേശു, ന്യായപ്രമാണം അനുശാസിക്കുന്ന പ്രായത്തിൽ തന്നെയാണ് ശുശ്രൂഷ ആരംഭിച്ചതെന്നാണ് ആ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. ➟അല്ലാതെ, മുപ്പത് വയസ്സ് എന്ന ഖണ്ഡിതമായ അർത്ഥം അതിനില്ല. ➟യോഹന്നാൻ സ്നാപകനേക്കാൾ ആറുമാസത്തിന്; ഇളയതാണ് യേശു. (ലൂക്കോ, 1:26). ➟സ്നാപകൻ ശുശ്രൂഷ ആരംഭിച്ച് അധികം താമസിയാതെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ➟ലേവ്യനായതുകൊണ്ട് യോഹന്നാൻ മുപ്പത് വയസ്സ് കഴിഞ്ഞപ്പോൾത്തന്നെ ശുശ്രൂഷയ്ക്ക് ഇറങ്ങി എന്നു വിചാരിക്കുന്നതിൽ അർത്ഥമില്ല. ➟സാധാരണ ലേവ്യരെപ്പോലെ മുപ്പത് വയസ്സ് ആകുമ്പോൾത്തന്നെ ശുശ്രൂഷ ആരംഭിക്കുവാനും, ശിഷ്ടകാലം ദൈവാലയംകൊണ്ടും ദശാംശം കൊണ്ടും സുഖജീവിതം നയിക്കുവാനുമല്ല യോഹന്നാനെ ദൈവം അയച്ചിരിക്കുന്നത്. ➟ദൈവശബ്ദത്തിനായി കാതോർത്തുകൊണ്ട് യോഹന്നാന്റെ വാസംതന്നെ മരുഭൂമിയിലായിരുന്നു. (ലൂക്കോ, 1:80). ➟വഴി ഒരുക്കപ്പെടേണ്ടവനായ യേശു എപ്പോൾ ശുശ്രൂഷ ആരംഭിക്കുന്നുവോ അതിനു തൊട്ടുമുൻപ് മാത്രമാണ് വഴി ഒരുക്കുന്നവന്റെ ശുശ്രൂഷ. ➟ഔഗുസ്തൊസ് കൈസർ മരിക്കുന്നത് എ.ഡി. 14, ഓഗസ്റ്റ് 19-നാണ്. ➟പിറ്റേമാസം സെപ്റ്റംബർ 18-നാണ് തിബെര്യാസ് കൈസറുടെ സ്ഥാനാരോഹണം. ➟അതിന്റെ പതിനഞ്ചാം വർഷം അഥവാ, എ.ഡി. 29-ലാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-2). ➟യോഹന്നാൻ്റെ പുറകേ യേശുവും ശുശ്രൂഷ ആരംഭിച്ചു.

ശിശുക്കളുടെ കൊലപാതകം:
➤❝വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു❞ എന്നെഴുതിയിക്കകൊണ്ട് ആ സമയത്ത് പൈതലിന് ഏകദേശം രണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്: (മത്താ 2:16). ➟അതിന് ബൈബിളിൽ തെളിവൊന്നുമില്ല. ദൈവവചനത്തോട് ഒട്ടും നീതിപുലർത്തുന്ന വ്യാഖ്യാനവുമല്ലത്. ➟ആ വാക്യത്തിൽ, ❝വിദ്വാന്മാർ തന്നെ കളിയാക്കി എന്നു കണ്ടു അവൻ വളരെ കോപിച്ചു❞ എന്നാണ് എഴുതിയിരിക്കുന്നത്. ➟വിദ്വാന്മാർ തിരിച്ചു വരാത്തത് മാത്രമല്ല കളിയാക്കലിൽ പെടുന്നത്. ➟അവർക്ക് സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടാണ് വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയതെന്ന് ഹെരോദാവിന് അറിയില്ല. ➟തന്മൂലം, താൻ ചിന്തിക്കുന്നത് അവർ മൊത്തത്തിൽ തന്നെ കബളിപ്പിച്ചു എന്നായിരിക്കും. ➟അങ്ങനെ വരുമ്പോൾ നക്ഷത്രം വെളിവായ സമയവും അവർ കൂട്ടിപ്പറഞ്ഞുവെന്ന് ചിന്തിക്കാനിടയുണ്ട്. ➟അതിനാൽ, പൈതൽ രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്, പരമാവധി പ്രായം കണക്കുകൂട്ടിയായിരിക്കും രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ കൊല്ലിച്ചത്. ➟ഹെരോദാവിന്റെ ദുഷ്ടതയും കൂർമ്മ ബുദ്ധിയും ഭരണപാടവവും ചരിത്രത്തിൽനിന്ന് പഠിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാക്കുവാൻ പ്രയാസമുണ്ടാവില്ല. ❝വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.❝ (ലൂക്കോ, 16:8). മറ്റൊരു കാരണവും അതിനുണ്ട്:

ഹെരോദാവിൻ്റെ വിഭ്രാന്തി: 
➦ ❛ബി.സി. 8 മുതൽ ബി.സി. 4 വരെ❜ ഹെരോദാവ് രാജാവ് കടുത്ത മാനസിക വിഭ്രാന്തിക്കും (Paranoia) സംശയരോഗത്തിനും അടിമയായിരുന്നു എന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
➟പ്രമുഖ യഹൂദ ചരിത്രകാരനായ ❛ഫ്ലാവിയസ് ജോസീഫസ്❜ (Flavius Josephus) ഹെരോദാവിന്റെ ഈ കാലഘട്ടത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ➟ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
അധികാരത്തോടുള്ള അമിതമോഹം:
➦ തന്റെ സിംഹാസനം ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം ഹെരോദാവിനെ വേട്ടയാടിയിരുന്നു. ➟ഈ സംശയം കാരണം സ്വന്തം കുടുംബാംഗങ്ങളെപ്പോലും അദ്ദേഹം വെറുതെവിട്ടില്ല. ➟തന്റെ അധികാരം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ക്രൂരതകൾ സമാനതകളില്ലാത്തതാണ്.
സ്വന്തം കുടുംബത്തെ കൊന്നൊടുക്കൽ:
➦ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ ഹെരോദാവിന്റെ വിഭ്രമം മൂർദ്ധന്യത്തിലെത്തി. ➟ബി.സി. 7-ൽ തന്റെ സ്വന്തം പുത്രന്മാരായ അലക്സാണ്ടറെയും അരിസ്റ്റോബുലസിനെയും രാജദ്രോഹക്കുറ്റം ആരോപിച്ച് അദ്ദേഹം വധിച്ചു. ➟ബി.സി. 4-ൽ തന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ്, മറ്റൊരു മകനായ ആന്റിപ്പറ്ററെയും അദ്ദേഹം കൊലപ്പെടുത്തി. ➟തന്റെ പ്രിയതമയായ ഭാര്യ മറിയമ്നെയെയും (Mariamne) വർഷങ്ങൾക്ക് മുമ്പ് ഇതേ സംശയത്തിന്റെ പേരിൽ അദ്ദേഹം വധിച്ചിരുന്നു. ➟അതുകൊണ്ടാണ് റോമൻ ചക്രവർത്തിയായ അഗസ്റ്റസ് ഒരിക്കൽ പരിഹാസപൂർവ്വം പറഞ്ഞത്: ➤❝ഹെരോദാവിന്റെ മകനായിരിക്കുന്നതിനേക്കാൾ സുരക്ഷിതം അവന്റെ പന്നിയായിരിക്കുന്നതാണ്.❞ ➟(അർദ്ധ യെഹൂദനായ ഹെരോദാവ് മതാചാരപ്രകാരം പന്നിയെ കൊല്ലില്ല, എന്നാൽ സ്വന്തം മക്കളെ കൊല്ലും).
മാരകമായ രോഗാവസ്ഥ:
➦ ജീവിതത്തിന്റെ അവസാന നാളുകളിൽ ഹെരോദാവ് അതിവേദനയുണ്ടാക്കുന്ന പല രോഗങ്ങൾക്കും ഇരയായിരുന്നു. ➟വൃക്കരോഗം, ശ്വാസതടസ്സം, ശരീരം ചീഞ്ഞഴുകുന്ന തരം അണുബാധകൾ എന്നിവ അദ്ദേഹത്തെ കൂടുതൽ ക്രൂരനും അസ്വസ്ഥനുമാക്കി. ➟ശാരീരികമായ ഈ വേദന അദ്ദേഹത്തിന്റെ മാനസിക നിലയെ കൂടുതൽ തകിടം മറിച്ചു.
മത്തായി 2-ലെ ശിശുക്കളുടെ വധം:
➦ ഈ പശ്ചാത്തലത്തിൽ വേണം ബേത്ത്‌ളേഹെമിലെ ശിശുക്കളുടെ വധത്തെ (Massacre of the Innocents) കാണാൻ. ➟ബി.സി. 6-നോടടുത്ത് വിദ്വാന്മാർ ❛യെഹൂദന്മാരുടെ രാജാവായി പിറന്നവൻ❜ എവിടെ എന്ന് അന്വേഷിച്ചു വന്നപ്പോൾ, വിഭ്രമം പിടിച്ചിരുന്ന ഹെരോദാവ് അത് തന്റെ സിംഹാസനത്തിന് നേരിട്ടുള്ള ഭീഷണിയായി കണ്ടു. ➟സ്വന്തം മക്കളെപ്പോലും കൊല്ലാൻ മടിക്കാത്ത ഒരാൾക്ക്, മറ്റുള്ളവരുടെ ശിശുക്കളെ കൊല്ലുക എന്നത് നിസ്സാരമായ ഒരു കാര്യമായിരുന്നു. ➟ബി.സി. 8 മുതൽ ബി.സി. 4 വരെയുള്ള ഹെരോദാവിന്റെ ഭരണം രക്തരൂഷിതവും വിഭ്രമം നിറഞ്ഞതുമായിരുന്നു. ➟ചരിത്രരേഖകളും ബൈബിളിലെ വിവരണങ്ങളും ഈ ഭ്രാന്തമായ മാനസികാവസ്ഥയെ ഒരേപോലെ ശരിവെക്കുന്നു. ➟ഈ വിഭ്രമത്തിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹം ജനങ്ങളെ നിയന്ത്രിക്കാൻ പേർവഴി ചാർത്തൽ (Census) പോലുള്ള കടുത്ത നടപടികൾ നടപ്പിലാക്കാൻ ശ്രമിച്ചതും. [Antiquities of the Jews, Book 15, 16, 17. The Jewish War, Book 1]

ഹെരോദാവ് അർക്കെലയൊസും, യെഹൂദ്യയിലെ നാടുവാഴികളും: 
➦ ബി.സി. 4 മുതൽ എ.ഡി. 6 വരെയാണ് അർക്കെലയൊസിന്റെ ഭരണകാലം. ➟ഹെരോദാവിന്റെ ശമര്യക്കാരിയായ ഭാര്യ മാല്തയക്കെയിൽ ജനിച്ച പുത്രനാണിയാൾ. ➟ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച പുത്രന്മാരിൽ ഏറ്റവും മുത്തവനാണ് അർക്കെലയൊസ്. ➟പിതാവിന്റെ മരണപത്രപ്രകാരം അർക്കെലയൊസ് രാജാവ് ആകേണ്ടതായിരുന്നു. ➟അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിക്ക് പരാതി നല്കി. ➟റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ➟പരാതി കണക്കിലെടുത്ത് കൈസർ അർക്കെലയൊസിന് രാജസ്ഥാനം നല്കിയില്ല. ➟പകരം പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. ➟അതിൽ ശമര്യ, യെഹൂദ്യ, ഇദുമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. ➟രാജപദവി ഇല്ലായിരുന്നെങ്കിലും രാജാവിനെപ്പോലെയാണ് അർക്കെലയൊസ് ഭരിച്ചിരുന്നത്. ➟ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനുമായിരുന്നു ഇയാൾ. ➟ബി.സി. 4-ലെ പെസഹ പെരുന്നാളിന്റെ സമയത്ത് മൂവായിരം യെഹൂദന്മാരെ ഇയാൾ നിഷ്കരുണം കൊന്നു എന്നു ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ➟പീഡനം ദുസ്സഹമായപ്പോൾ യെഹൂദന്മാരുടേയും ശമര്യരുടേയും പ്രതിനിധികൾ റോമിൽച്ചെന്ന് ചക്രവർത്തിയോട് പരാതിപ്പെട്ടു. ➟ചക്രവർത്തി അയാളെ സിംഹാനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. ➟എ.ഡി. 6-ൽ ഗാളിലേക്ക് നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെവെച്ച് മരിച്ചു. ➟ഇയാളെ ഭയന്നാണ് യോസേഫ് യെഹൂദ്യയിൽ തങ്ങാതെ നസറത്തിലേക്ക് പോയത്. ➟എ.ഡി. 6-നു ശേഷം യെഹൂദ്യയിൽ നാടുവാഴികൾ മുഖേന റോമിന്റെ നേരിട്ടുള്ള ഭരണമായിരുന്നു. ➟അർക്കെലയൊസിനു ശേഷം എ.ഡി. 6-9-വരെ ❛കൊപൊണിയസും❜ (Coponius), 9-12-വരെ ❛മാർക്കസ് ആംബിവ്യൂലസും❜ (Marcus Ambivulus), 12-15-വരെ ❛ആനിയസ് റൂഫസും❜ (Annius Rufus), 15-26-വരെ ❛വെലേറിയസ് ഗ്രാറ്റസും❜ (Velerius Gratus), 26-36-വരെ ❛പൊന്തിയൊസ് പീലാത്തോസും❜ (Pontius Pilate) ആയിരുന്നു യെഹൂദ്യയിലെ നാടുവാഴികൾ (Governor).