ഇത്രവലിയ രക്ഷ

ഇത്രവലിയ രക്ഷ (So Great Salvation)

“ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്രവലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?” (എബ്രാ, 2:2-4).

ദൈവവചനം കേൾക്കുമ്പോൾ വ്യക്തിയിൽ വിശ്വാസം ഉളവാകുന്നു: “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). വിശ്വാസത്താൽ ആത്മാവ് ലഭിക്കുന്നു: “അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.” (യോഹ, 7:39). പരിശുദ്ധാത്മാവ് പാപബോധം വരുത്തുന്നു: “അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.” (യോഹ, 16:8). പാപബോധം ദുഃഖം ഉളവാക്കുന്നു: “ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു.” (2കൊരി, 7:8). ദുഃഖം മാനസാന്തരം ഉളവാക്കുന്നു: “നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:9). മാനസാന്തരം രക്ഷ ഉളവാക്കുന്നു: “ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2 കൊരി, 7:10). ഇതെല്ലാം സംഭവിക്കുന്നത് ദൈവകൃപയാലുമാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:5, 8). “സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്ത്വം, ആമേൻ.” (റോമ, 11:36). 

1. ദൈവവചനം 

2. വിശ്വാസം 

3. മാനസാന്തരം

4. പാപമോചനം

5. വീണ്ടെടുപ്പ്

6. വീണ്ടുംജനനം

7. രക്ഷ

8. രക്ഷയുടെ ഭദ്രത

9. മുന്നറിവ്

10. മുന്നിയമനം

11. മുൻനിർണ്ണയം

12. വിളി

13. തിരഞ്ഞെടുപ്പ്

14. നീതീകരണം

15. വിശുദ്ധീകരണം

16. തേജസ്കരണം

17. നിത്യജീവൻ

18. ദൈവകൃപ