ദൈവപ്രകൃതിയുടെ സവിശേഷതകൾ

☛ “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആദ്യനും അന്ത്യനും (യെശ, 44:6) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós The only God) നമുക്കുള്ളത്:” (യോഹ, 5:44). 

☛ ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). അതുപോലെ, ജ്ഞാനസമ്പൂർണ്ണൻ (ഇയ്യോ, 37:16), സർവ്വശക്തൻ (ഇയ്യോ, 8:3) മുതലായവ സവിശേഷ ഗുണങ്ങളും ദൈവത്തിനുണ്ട്.

☛ താൻ ആകാശങ്ങളും ഭൂമിയും (പ്രപഞ്ചം മുഴുവൻ) നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). 

☛ “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് തത്വജ്ഞാനികളായ അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ (മനുഷ്യർ) ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. 

☛ “അവരിൽ” (In them) എന്ന് ബഹുവചനത്തിലല്ല; “അവനിൽ” (In him) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. ഗ്രീക്കിലെ “En autō” (Ἐν αὐτῷ) എന്നതിൽ, “En” എന്ന പദം “ൽ/ഉള്ളിൽ” (In/Within) എന്നൊക്കെ അർത്ഥമുള്ള “മുൻപദം അല്ലെങ്കിൽ, വിഭക്ത്യുപസർഗ്ഗം” (Preposition) ആണ്. “Autō” എന്ന പദം “പുല്ലിംഗ ഏകവചനത്തിലുള്ള പ്രഥമപുരുഷ സർവ്വനാമം” (Masculine Singular 3rd Person Pronoun) ആണ്. അതായത്, ദൈവം ത്രിത്വമല്ല; ഏകനാണെന്ന് ഖണ്ഡിതമായാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. [കാണുക: അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്]

☛ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവൻ (Self-Existence) പരാശ്രയം ഇല്ലാതെ നിലനില്കുന്നവൻ എന്നാണ്. അതായത്, സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. 

☛ ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്ന് വ്യക്തികൾ (മനുഷ്യർ) ആണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ! ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും. 

☛ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. എന്നാൽ എല്ലാ അർത്ഥത്തിലും സമത്വമുള്ളവരും വ്യത്യസ്തരുമായ വ്യക്തികളാണ് പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്ന് ത്രിത്വം പഠിപ്പിക്കുന്നു. വ്യക്തി (Person) എന്ന പദം മനുഷ്യരെ കുറിക്കുന്നതാണ്. ആ അർത്ഥത്തിൽ യേശു എന്ന് പേരുള്ള ദൈവപുത്രനായ മനുഷ്യനെ മാത്രമേ വ്യക്തി എന്ന് പറയാൻ നിർവ്വാഹമുള്ളൂ: (മർക്കൊ, 15:39യോഹ, 9:11). 

☛ മലയാളത്തിലെ “വ്യക്തി” എന്ന പദത്തിനും ഇംഗ്ലീഷിലെ “Person, Individual” എന്നീ പദങ്ങൾക്കും “മനുഷ്യൻ, ആൾ, ഒരാൾ” എന്നൊക്കെയാണ് അർത്ഥം. എന്നാൽ ശബ്ദതാരാവലി നിഘണ്ടു പ്രകാരം, “വ്യക്തി” എന്ന പദത്തിന് “വ്യതിരിക്തമായ, വ്യത്യസ്തമായ അല്ലെങ്കിൽ ഒറ്റയായ ഘടകം” എന്നീ അർത്ഥങ്ങളുമുണ്ട്.  ഇംഗ്ലീഷിലെ “Individual” എന്ന പദത്തിൻ്റെ വിശേഷണത്തിനും (Adjective) അതേ അർത്ഥമാണ്.

☛ അതായത്, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളാണെന്ന് പറഞ്ഞാൽ അതിൻ്റെ യഥാർത്ഥ അർത്ഥം: ദൈവം നിത്യരും സമത്വമുള്ളവരും വ്യത്യസ്തരുമായ (Individuals) മൂന്ന് മനുഷ്യരാണ് (വ്യക്തി – Persons, Individuals) എന്നാണ്. ഇതെന്തൊരു ഉപദേശമാണ്? ഏകദൈവത്തെ മൂന്ന് മനുഷ്യരാക്കുന്ന ഉപദേശമോ?

☛ ഇതൊക്കെ ബൈബിൾ വിരുദ്ധ ത്രിത്വോപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ദൈവത്തിന് വെളിപ്പാടുകൾ (Manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). [കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്

☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവും സ്രഷ്ടാവും ഒരുത്തൻ മാത്രമാണ്. ➟എന്നാൽ ഏതോ മിഥ്യാധാരണയിയൽ സ്രഷ്ടാവല്ല; സ്രഷ്ടാക്കളാണ് ഉള്ളതെന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. ➟ദൈവശ്വാസീയമായ തിരുവെഴുത്തുകൾ എന്തുപറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:
ഞാൻ ഒറ്റയ്ക്കു സൃഷ്ടിച്ചു:
➦ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➤❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ നോക്കുക: ➤❝എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?❞ (സ.വേ.പു.സ). ➤❝𝐓𝐡𝐮𝐬 𝐬𝐚𝐢𝐭𝐡 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐭𝐡𝐲 𝐫𝐞𝐝𝐞𝐞𝐦𝐞𝐫, 𝐚𝐧𝐝 𝐡𝐞 𝐭𝐡𝐚𝐭 𝐟𝐨𝐫𝐦𝐞𝐝 𝐭𝐡𝐞𝐞 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐰𝐨𝐦𝐛, 𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐭𝐡𝐚𝐭 𝐦𝐚𝐤𝐞𝐭𝐡 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬; 𝐭𝐡𝐚𝐭 𝐬𝐭𝐫𝐞𝐭𝐜𝐡𝐞𝐭𝐡 𝐟𝐨𝐫𝐭𝐡 𝐭𝐡𝐞 𝐡𝐞𝐚𝐯𝐞𝐧𝐬 𝐚𝐥𝐨𝐧𝐞; 𝐭𝐡𝐚𝐭 𝐬𝐩𝐫𝐞𝐚𝐝𝐞𝐭𝐡 𝐚𝐛𝐫𝐨𝐚𝐝 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡 𝐛𝐲 𝐦𝐲𝐬𝐞𝐥𝐟.❞ (𝐊𝐉𝐕). ➟ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟തനിയെ എന്നതിന്, എബ്രായയിൽ കേവലമായ ഒന്നിനെ (ഒറ്റയെ) കുറിക്കുന്ന ❝ബാദ്❞ (בַּד – bad) ആണ്. ➟ഇംഗ്ലീഷിൽ ❝𝐚𝐥𝐨𝐧𝐞❞ ആണ്. ➟അതായത്, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12). ➟ഈ വേദഭാഗത്ത്, ❝ഞാൻ ഭൂമിയെ ഉണ്ടാക്കി, എൻ്റെ കൈ ആകാശത്തെ വിരിച്ചു❞ എന്നിങ്ങനെ ഏകവചന സർവ്വനാമത്തിൽ യഹോവ പറയുന്നത് നോക്കുക. ➟ചിലർ വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ❓ ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായി പറയുമ്പോൾ അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും❓ ➟ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം]
ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം:
➦ ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
❶ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. 
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ➤❝അവരെ❞ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 
❸ സൃഷ്ടിച്ച ❝അവൻ❞ (𝐡𝐞) എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ➟ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➤❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). 
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20എബ്രാ, 1:2). ➤[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻനാം നമ്മുടെ സ്വരൂപത്തിൽ]  
എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം:
➦ സ്രഷ്ടാവ് പലരാണെന്ന ചിന്തയ്ക്കടിസ്ഥാനം: ➤❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന വാക്യമാണ്: (ഉല്പ, 1:26). ➟എന്നാൽ അവിടെപ്പറയുന്നത് ദൈവത്തിൻ്റെ ബഹുത്വമല്ല എന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: ➤❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ഈ വേദഭാഗത്ത്, തൻ്റെ (അവൻ്റെ) സ്വരൂപത്തിൽ (𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ബെറ്റ്സൽമോ❞ (betzalmo) എന്ന എബ്രായ പദം പുല്ലിംഗ ഏകവചനമാണ് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞). ➟വാക്യം ശ്രദ്ധിക്കുക: ➤❝ദൈവം മനുഷ്യനെ അവരുടെ (𝐓𝐡𝐞𝐢𝐫) സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വമായിരുന്നെങ്കിൽ അഥവാ, പലരും കരുതുന്നപോലെ സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൊവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ➤❝ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐭𝐡𝐞𝐢𝐫 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്നേ പറയുമായിരുന്നുള്ളൂ. ➟അതാണ് ഭാഷയുടെ നിയമം. ➟സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രം ആയതുകൊണ്ടാണ്, ➤❝𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ (ദൈവം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു) എന്ന് ഏകവചനത്തിൽ എഴുത്തുകാരനായ മോശെ പറഞ്ഞിരിക്കുന്നത്. ➟ഉല്പത്തിയിലെതന്നെ അടുത്ത രണ്ടു വാക്യങ്ങളിലും ❝യഹോവ മനുഷ്യനെ സൃഷ്ടിച്ചു❞ എന്ന ഏകവചന നാമത്തിലാണ് പറഞ്ഞിരിക്കുന്നത്: (ഉല്പ, 2:7; 5:1). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35; 4:39; 6:4; 32:12; 33:26). ➟യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെ പറയുമായിരുന്നോ❓ ➟ബൈബിളിലെ ആദ്യത്തെ മശീഹയും (𝐀𝐧𝐨𝐢𝐧𝐭𝐞𝐝 𝐎𝐧𝐞) വാക്കിലും പ്രവർത്തിയിലും വിശ്വസ്തനും ആയതുകൊണ്ടാണ്, ➤❝അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു❞ എന്ന് ദൈവം മോശെയെക്കുറിച്ച് സാക്ഷ്യംപറഞ്ഞത്. (സംഖ്യാ, 12:7). ➟സൃഷ്ടിയിങ്കൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ആരാണന്നറിയാൻ: ➤[കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, യഹോവ ഒരുത്തൻ മാത്രം
മറ്റു മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: 
➦ ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (2രാജാ, 19:15). ❝𝐇𝐞𝐳𝐞𝐤𝐢𝐚𝐡 𝐩𝐫𝐚𝐲𝐞𝐝 𝐛𝐞𝐟𝐨𝐫𝐞 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐬𝐚𝐢𝐝, 𝐎 𝐋𝐎𝐑𝐃 𝐆𝐨𝐝 𝐨𝐟 𝐈𝐬𝐫𝐚𝐞𝐥, 𝐰𝐡𝐢𝐜𝐡 𝐝𝐰𝐞𝐥𝐥𝐞𝐬𝐭 𝐛𝐞𝐭𝐰𝐞𝐞𝐧 𝐭𝐡𝐞 𝐜𝐡𝐞𝐫𝐮𝐛𝐢𝐦𝐬, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐚𝐥𝐨𝐧𝐞, 𝐨𝐟 𝐚𝐥𝐥 𝐭𝐡𝐞 𝐤𝐢𝐧𝐠𝐝𝐨𝐦𝐬 𝐨𝐟 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡; 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡.❞ (𝐊𝐉𝐕). ➟ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❞ എന്നാണ്. ➤❝നീ❞ (𝐭𝐡𝐨𝐮) എന്ന ഏകവചനവും കേവലമായ ഒന്നിനെ കുറിക്കുന്ന ➤❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദവും ഒരുപോലെ ആദ്യഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. ➟അടുത്തഭാഗം: ➤❝നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡).❞ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❝നീ❞ (𝐭𝐡𝐨𝐮) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ❓ ➟അടുത്തവാക്യം: ➤❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ➟ഈ വേദഭാഗത്തും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; ➤❝നീ❞ (𝐭𝐡𝐨𝐮) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ➟ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ➟ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട് യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ➟അടുത്തവാക്യം: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10). ➟പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. ➟അടുത്തവാക്യം: ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു❞ എന്ന് പറഞ്ഞശേഷം, ➤❝നീ❞ (𝐭𝐡𝐨𝐮) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. 
അപ്പൊസ്തലന്മാരുടെ സാക്ഷ്യം: 
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ 1കൊരി, 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟അടുത്തവാക്യം: ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤❝തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❞ (𝐭𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ➟അടുത്തവാക്യം: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7; 14:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❞ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). പലർ ചേർന്നല്ല; ➤❝നീ❞ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❝എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❞ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ➤❝നിൻ്റെ❞ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസ്ഫുടമായാണ് അപ്പൊസ്തലന്മാരും പറയുന്നത്.
എലോഹീം (Elohim) തെയോസ് (Theos):
☛ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝എലോഹീം❞ (אֱלֹהִים – elohim) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (𝐏𝐥𝐮𝐫𝐚𝐥) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ സത്യദൈവത്തിനു് ❝എലോഹീം❞ എന്ന പദം ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ഒരു വചനത്തെളിവ് തരാം: ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ എന്നാണ് പറയുന്നത്. (Gen, 1:27). ➤❝എലോഹീം❞ (𝐄𝐥𝐨𝐡𝐢𝐦) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❝അവൻ്റെ❞ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. 
➦ ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: ❝എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു ⁃⁃  𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ➤❝നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❝എലോഹീം❞ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ഉപയോഗിച്ചിരിക്കുന്നതു കൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. 
☛ പഴയനിയമത്തിൽ പരിശുദ്ധാത്മാവിലെ ❝ആത്മാവു❞ (𝐒𝐩𝐢𝐫𝐢𝐭) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത് ❝റുവാഹ്❞ (רוּחַ – rûaḥ) എന്ന സ്ത്രീലിംഗനാമപദവും (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) പുതിയനിയമത്തിൽ ആത്മാവിനെ (𝐒𝐩𝐢𝐫𝐢𝐭) കുറിക്കാൻ ❝പ്ന്യൂമാ❞ (πνεῦμα – pneuma) നപുസകലിംഗ നാമപദവുമാണ് (𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. ➟എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നവർ, പഴയനിയമത്തിലെ ആത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ ആത്മാവ് നപുംസകമാണെന്നും സമ്മതിക്കുമോ❓ ➟നിങ്ങൾ സമ്മതിക്കില്ലെന്ന് മാത്രമല്ല; അത് ചോദിക്കുന്നവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്നും പറയും. ➤❝ഭാഷയിലെ വചനവും ലിംഗവും നോക്കിയിട്ടല്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകൾ അതെങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ദൈവത്തിൻ്റെ പ്രകൃതി നിർണ്ണയിക്കുന്നത്.❞ 
☛ പുതിയനിയമത്തിൽ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝തെയോസ്❞ (θεός – Theos) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❝എലോഹീം❞ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❝തെയോസ്❞ (θεός – Theos) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❝തെയോയി❞ (θεοὶ – theoi) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❝എലോഹീം❞ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❝തെയോസ്❞ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്! ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?]
തിരുവെഴുത്തികളുടെ സാക്ഷ്യം:
➦ പിതാവായ ദൈവം ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ❝യഹോവ❞ എന്ന ഏകവചന നാമത്തിലും ❝ഞാൻ, എൻ്റെ, നീ, നിൻ്റെ, അവൻ, അവൻ്റെ❞ എന്നിങ്ങനെ ഏകവചന സർവ്വനാമങ്ങളിലും പറയുന്നതിൻ്റെ തെളിവുകൾ കാണുക:
𝟏. ❝ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു;❞ (പുറ, 20:11)
𝟐. ❝ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.❞ (പുറ, 31:17)
𝟑. ❝ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.❞ (1ദിന, 16:26)
𝟒. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.❞ (2ദിന, 2:12)
𝟓. ❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.❞ (ഇയ്യോ, 38:4)
𝟔. ❝നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,❞ (സങ്കീ, 8:3)
𝟕. ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;❞ (സങ്കീ, 33:6)
𝟖. ❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ  കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7
𝟗. ❝ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.❞ (സങ്കീ, 96:5
𝟏𝟎. ❝പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (സങ്കീ, 102:25)
𝟏𝟏. ❝യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.❞ (സങ്കീ, 104:24)
𝟏𝟐. ❝നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.❞ (സങ്കീ, 104:30)
𝟏𝟑. ❝ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.❞ (സങ്കീ, 115:15)
𝟏𝟒. ❝എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.❞ (സങ്കീ, 121:2)
𝟏𝟓. ❝നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.❞ (സങ്കീ, 124:8)
𝟏𝟔. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.❞ (സങ്കീ, 134:3)
𝟏𝟕. ❝ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ച അവന്നുഅവന്റെ ദയ എന്നേക്കുമുള്ളതു.❞ (സങ്കീ, 136:5)
𝟏𝟖. ❝നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.❞ (സങ്കീ, 139:13)
𝟏𝟗. ❝അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.❞ (സങ്കീ, (146:6)
𝟐𝟎. ❝ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.❞ (സദൃ, 3:19)
𝟐𝟏. ❝യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.❞ (സദൃ, 16:4)
𝟐𝟐. ❝നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.❞ (യെശ, 40:26)
𝟐𝟑. ❝നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.❞ (യെശ, 40:28
𝟐𝟒. ❝ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:❞ (യെശ, 42:5)
𝟐𝟓. ❝എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.❞ (യെശ, 43:7)
𝟐𝟔. ❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12)
𝟐𝟕. ❝ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18)
𝟐𝟖. ❝ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?❞ (യെശ, 51:13)
𝟐𝟗. ❝അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.❞ (യിരെ, 32:17)
𝟑𝟎. ❝അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.❞ (യിരെ, 51:15
𝟑𝟏. ❝ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.❞ (യോനാ, 1:9)
𝟑𝟐. ❝യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1)
𝟑𝟑. ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
𝟑𝟒. ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും❞ (മത്താ, 19:4)
𝟑𝟓. ❝സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.❞ (മർക്കൊ, 10:6
𝟑𝟔. ❝ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.❞ (മർക്കൊ, 13:19)
𝟑𝟕. ❝അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,❞ (പ്രവൃ, 4:24)
𝟑𝟖. ❝നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15)
𝟑𝟗. ❝ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു❞ (പ്രവൃ, 17:24)
𝟒𝟎. ❝ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.❞ (റോമ, 1:20)
𝟒𝟏. ❝ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.❞ (റോമ, 1:25)
𝟒𝟐. ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6)
𝟒𝟑. ❝സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.❞ (എഫെ, 3:9)
𝟒𝟒. ❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10)
𝟒𝟓. ❝കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (എബ്രാ, 1:10)
𝟒𝟔. ❝ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.❞ (എബ്രാ, 11:3
𝟒𝟕. ❝ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും❞ (2പത്രൊ, 3:5)
𝟒𝟖. ❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11)
𝟒𝟗. ❝ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.❞ (വെളി, 10:7)
𝟓𝟎. ❝ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (വെളി, 14:7)

══✿══╡••✦🙏✦••╞══✿══