Pater ho monos alethinos Theos

𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവിനെ ഏകസത്യദൈവമെന്ന് പറയാൻ മൂലഭാഷയിൽ, 𝙎𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻 എന്നാണ്. ➟ഇത്, പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) ഒരു പ്രയോഗമാണ്. ➟ഇതിൻ്റെ അർത്ഥം: ഏകസത്യദൈവമായ നിന്നെ എന്നാണ്. ➟ഇംഗ്ലീഷിൽ 𝗬𝗼𝘂, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നാണ്. ➟ഇവിടെ, മധ്യമപുരുഷനായ പിതാവ് (Father) അറിയുക (ginoskosin) എന്ന ക്രിയയുടെ (Verb) കർമ്മം (Object) ആയതുകൊണ്ടാണ് 𝙎𝗲 (നിന്നെ) എന്ന പ്രതിഗ്രാഹിക വിഭക്തി വന്നത്. ➟മലയാളത്തിൽ ഒരു പ്രയോഗത്തിൻ്റെ അവസാന പദത്തിൽ മാത്രമാണ് വിഭക്തി വ്യത്യാസം വരുന്നത്. ➟എന്നാൽ ഗ്രീക്കിൽ വിഭക്തി വ്യത്യാസം എല്ലാ പദങ്ങൾക്കും വരും. 

☛ യേശുക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പിതാവിനെക്കുറിച്ച് പറഞ്ഞ ഈ സത്യത്തെ ഒരു സ്വതന്ത്ര പ്രയോഗമോ, പ്രഖ്യാപനമോ ആയി വാക്യത്തിൽനിന്ന് അടർത്തിയെടുക്കുമ്പോൾ, ➟ഏകസത്യദൈവമായ നിന്നെ എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള പ്രയോഗം, പിതാവാണ് ഏകസത്യദൈവം അല്ലെങ്കിൽ, പിതാവ് മാത്രമാണ് സത്യദൈവം എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് (Nominative Case) മാറും.

☛ ഗ്രീക്കിലെയും മലയാളത്തിലെയും പോലെ, ഇംഗ്ലീഷിൽ വിഭക്തി വ്യത്യാസം ഇല്ലാത്തതിനാൽ സർവ്വനാമം മാറ്റി തൽസ്ഥാനത്ത് നാമം ചേർത്താൽ, 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുകിട്ടും. 

☛ എന്നാൽ ഗ്രീക്കിലും മലയാളത്തിലും വിഭക്തിയിൽ (Case) വ്യത്യാസം വരുന്നതിനാൽ, വാക്യത്തിൻ്റെ ഘടനയിൽ (Structure) വ്യത്യാസം വരും. ➟തന്നെയുമല്ല, നിന്നെ (Se) എന്ന സർവ്വനാമം (Pronoun) മാറ്റിയിട്ട് തൽസ്ഥാനത്ത് പിതാവു (Pater) എന്ന നാമം (Noun) ചേർക്കുകയും വേണം. ➟ഗ്രീക്കിൽ 𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻 എന്നത്, 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നും, ➟മലയാളത്തിൽ ഏകസത്യദൈവമായ നിന്നെ എന്നത്, പിതാവാണ് ഏകസത്യദൈവം അല്ലെങ്കിൽ, പിതാവു് മാത്രം സത്യദൈവം എന്നുമാകും. 

പിതാവു മാത്രം സത്യദൈവം അല്ലെങ്കിൽ, പിതാവ് മാത്രമാണ് യഥാർത്ഥ ദൈവം എന്നത് കേവലം ഒരു വിശേഷണമല്ല; പ്രത്യുത, 𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲 ആയ ഒരു പ്രഖ്യാപനമാണ്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം.

𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱):
☛ പിതാവ് മോണോസ് തെയൊസ് ആണെന്ന് പറഞ്ഞിരിക്കുന്ന പല വാക്യങ്ങൾ പുതിയനിയമത്തിലുണ്ട്. 
ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കൊ, 5:21). ➟ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്നത് ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀 ആണ്. ഇതിലെ 𝗵𝗼 എന്നത്, 𝗧𝗵𝗲 എന്നർത്ഥമുള്ള നിശ്ചയോപപദം (definite article) ആണ്. ➟പ്രയോഗത്തിൻ്റെ അർത്ഥം: ഒരേയൊരു ദൈവം (The only God) എന്നാണ്. ➟ഇയൊരു പ്രയോഗം മാത്രമാണ് കൃത്യമായ നിർദ്ദേശിക വിഭക്തിയിൽ (Nominative Case) കാണുന്നത്. ➟ഇവിടെപ്പറയുന്ന ഒരേയൊരു ദൈവം (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]

തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44). ➟ഈ വാക്യത്തിൽ 𝗠𝗼𝗻𝗼𝘂 𝗧𝗵𝗲𝗼𝘂 എന്നാണ്. ➟ഈ പ്രയോഗം സംബന്ധിക വിഭക്തിയിൽ (Genitive Case) ഉള്ളതാണ്. ➟ഇതിൻ്റെ അർത്ഥം: ഏകദൈവത്തിന്റെ എന്നാണ്. ➟ഇതിനെ ഏകദൈവം അഥവാ, ഒരേയൊരു ദൈവം (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് (Nominative (Case) മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26). ➟ഇവിടെ 𝗠𝗼𝗻𝗼 𝘀𝗼𝗽𝗵𝗼 𝗧𝗵𝗲𝗼 ആണ്. ➟ഇത് ഉദ്ദേശിക വിഭക്തിയാണ് (Dative Case). ➟അർത്ഥം: ഏകജ്ഞാനിയായ ദൈവത്തിന്നു എന്നാണ്. ➟ഇതിനെ ഏകജ്ഞാനിയായ ദൈവം (The only wise God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝘀𝗼𝗽𝗵𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17). ➟ഇവിടെ 𝗠𝗼𝗻𝗼 𝗧𝗵𝗲𝗼 എന്നാണ്. ഇതും ഉദ്ദേശിക വിഭക്തിയാണ്. ➟അർത്ഥം: ഏകദൈവത്തിന്നു എന്നാണ്. ➟ഇതിനെ ഏകദൈവം (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ 1:25). ➟ഇവിടെ 𝗠𝗼𝗻𝗼 𝗧𝗵𝗲𝗼 എന്നാണ്. ➟ഇതും ഉദ്ദേശിക വിഭക്തിയാണ്. ➟അർത്ഥം: ഏകദൈവത്തിന്നു എന്നാണ്. ➟ഇതിനെ ഏകദൈവം (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

☛ മേല്പറഞ്ഞ വാക്യങ്ങളിലെ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀ൻ്റെ ഒരു ദൈവം (One God) എന്നല്ല; ഒരേയൊരു ദൈവം (The only God) എന്നാണ്. ➟അത് പുത്രനല്ല; പിതാവാണ്. ➟പിതാവാണ് 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കയാൽ, സ്വർഗ്ഗവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകില്ല.

☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: ➟മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6 ⁃⁃റോമ, 16:26,എഫെ, 4:6;1തിമൊ, 1:17;യൂദാ, 1:24). ➟ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 26:38; മർക്കൊ, 12:29; ലൂക്കൊ, 4:8;യോഹ, 5:44;യോഹ, 17:3).