പിതാവിൻ്റെയും പുത്രൻ്റെയും നാമം 

☛ നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ (Blessed); അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മത്താ, 21:9; – മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ,12:13). ഇത്, “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ പുതിയനിയമത്തിൽ യഹോവ എന്ന നാമം കാണുന്നില്ല; അപ്പോൾ യഹോവയുടെ ഏത് നാമത്തിലാണ് അവൻ വന്നത്? നമുക്കുനോക്കാം: 

പിതാവിൻ്റെ നാമത്തിൽ വന്നവൻ: 
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഒരേയൊരു സത്യദൈവത്തിൻ്റെ നാമത്തിലാണ്: (യോഹ, 20:17യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). പുത്രന് ‘യേശു/യേശുക്രിസ്തു’ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ‘യേശുക്രിസ്തു’ എന്നാണെന്ന് മനസ്സിലാക്കാം. ➟[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]

അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;” (ലൂക്കോ, 10:17മർക്കൊ, 9:38; ലൂക്കൊ, 9:49).
യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക: 
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തതും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: “പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.” (പ്രവൃ, 3:6-7പ്രവൃ, 4:10). “ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.” (പ്രവൃ, 16:18). 
പുത്രൻ പ്രവർത്തിച്ച നാമം: 
➦ പുത്രൻ പ്രവർത്തിച്ചതെല്ലാം പിതാവിൻ്റെ നാമത്തിലാണ്: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:23; പ്രവൃ, 10:38). പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ‘യേശു/യേശുക്രിസ്തു’ എന്ന നാമമല്ലാതെ (Onoma – Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12; കൊലൊ, 3:17). അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ ‘യേശുക്രിസ്തു’ എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21യോഹ, 5:43)

നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രന് കൊടുത്തിരിക്കുന്ന അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). ➟ഈ വാക്യത്തിൽ ദൈവത്തെ ‘പരിശുദ്ധപിതാവേ’ (Holy Father) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ – Protect them by the power of your name, the name you gave me.” (യോഹ, 17:11). അടുത്തവാക്യം: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (യോഹ, 17:12). ഇവിടെയും ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു ⁃⁃I Protect them and kept them safe by that name you gave me.” (യോഹ, 17:12). മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, “നീ എനിക്കു തന്നിരിക്കുന്ന നാമം” എന്നല്ല പറയുന്നത്. പ്രത്യുത, “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. കർത്താവായ യേശുക്രിസ്തുവിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ‘യേശു/യേശുക്രിസ്തു’ എന്ന ഏകനാമം പിതാവ് പുത്രനു കൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം;
➦ മഹാനിയോഗത്തോടുള്ള ബന്ധത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിക്കുന്നത് നോക്കുക: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19). ഈ വേദഭാഗത്തെ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” അഥവാ, ‘Onoma – Name’ എന്ന ഏകവചനം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്ഥലന്മാർ സ്നാനം കഴിപ്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ‘യേശുക്രിസ്തു’ എന്ന നാമം: (പ്രവൃ, 2’38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5).

☛ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21; യോഹ, 5:43; യോഹ, 14:26). അതായത്, പുതിയനിയമത്തിൽ സത്യേകദൈവമായ പിതാവിൻ്റെ (Father, the only true God) പേരും (യോഹ, 17:3യോഹ, 5:43; 17:11; 17:12), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത (ക്രിസ്തു) മനുഷ്യൻ്റെ പേരും (പ്രവൃ, 10:38യോഹ, 8:40; യോഹ, 9:11), ദൈവാത്മാവായ പരിശുദ്ധാത്മാവിൻ്റെ പേരും (മത്താ, 12:28യോഹ, 14:26) ‘യേശു/യേശുക്രിസ്തു’ എന്നാണ്: (മത്താ, 1:21യോഹ, 17:3). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. ➟[കാണുക: ദൈവത്തിൻ്റെ ആത്മാവ്, യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?, യേശുക്രിസ്തുവിൻ്റെ നാമത്തിൽ].

☛ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” (The name of the Father, and of the Son, and of the Holy Ghost) എന്ന പ്രയോഗം ബൈബിളിൻ്റെ ഭാഗമല്ല; പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്ന് വൺനെസ്സുകാർ വിചാരിക്കുന്നു. എന്നാൽ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതിയാണ്, Codex Vaticanus (AD 300-350) Codex Sinaiticus (330-360), Codex Alexandrinus (400-440). അവ മൂന്നിലും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ” (In the name of the Father, and of the Son, and of the Holy Ghost) എന്ന് കാണാൻ കഴിയും. ➟[കാണുക: Manuscripts]

യഹോവ എന്ന നാമവും യേശുക്രിസ്തു എന്ന നാമവും:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും  (ആവ, 3:24; ആവ, 4:39,യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:251കൊരി, 8:5-6; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), ഏകരക്ഷിതാവായ ദൈവവും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: (യെശ, 43:11; യെശ, 45:22; ഹോശേ, 13:5;സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8ലൂക്കോ, 1:47;1തിമൊ, 1:1;2:3; 1തിമൊ, 4:10;തീത്തൊ, 1:1;2:9;3:4;യാക്കോ, 4:12;യൂദാ, 1:24). രക്ഷയ്ക്കായുള്ള ഏകനാമവും ‘യഹോവ’ മാത്രമായിരുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേ, 2:32). പുതിയനിയമത്തിൽ പത്രൊസും പൗലോസും അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:21; റോമ, 10:13). 

☛ എന്നാൽ പിന്നീട് ന്യായാധിപസംഘത്തിൻ്റെ (Sanhedrin) മുമ്പിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി പത്രൊസ് വിളിച്ചുപറഞ്ഞതു: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ലെന്നും; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്നാണ് പത്രൊസ് പറയുന്നത്. അവൻ പ്രധാനമായി രണ്ട് കാര്യങ്ങളാണ് പറയുന്നത്: 1.ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനായ നസറായനായ യേശുക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ല. 2.‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല. അതെങ്ങനെ ശരിയാകും? ➟അതറിയണമെങ്കിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ അറിയണം:

𝟭. യഹോവ രക്ഷിതാവായ ഏകദൈവവും യേശു രക്ഷിതാവായ ഏകമനുഷ്യനുമാണ്: 
➦ “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:24). ഈ വാക്യത്തിൽ, ‘ഏകദൈവം’ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് തെയൊസ്’ (Monos Theos) എന്നാണ്. മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ‘ഒരേയൊരു ദൈവം’ (The only God) എന്നാണ്. ഗ്രീക്കിലെ Monos എന്ന പദവും ഇംഗ്ലീഷിലെ Only എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. അതിനാൽ “രക്ഷിതാവായ ഏകദൈവം” (The only God our Saviour) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ മറ്റൊരു ദൈവം ഇല്ലെന്നാണ്. അപ്പോൾ പത്രോസ് പറയുന്ന ഏകരക്ഷിതാവായ യേശുക്രിസ്തു ആരാണ്? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെ (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). എന്നുവെച്ചാൽ, ദൈവം ക്രൂശിതനായ ക്രിസ്തുവിലൂടെയും അവൻ്റെ നാമത്തിലൂടെയുമാണ് പുതിയനിയമത്തിൽ രക്ഷ ഒരുക്കിയിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് നമ്മുടെ ഏകദൈവമായ രക്ഷിതാവും യേശുക്രിസ്തു നമ്മുടെ ഏകമനുഷ്യനായ രക്ഷിതാവുമാണ്: (റോമ, 5:15). [കാണുക: രക്ഷിതാവായ ദൈവം യഹോവ മാത്രം

𝟮. പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്നു പേരുള്ള മനുഷ്യൻ. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: ➟[കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6ലൂക്കൊ, 7:22; യെശ, 40:3; മലാ, 31യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJVയോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

പിതാവിൻ്റെ മുമ്പിലും പുത്രൻ്റെ നാമത്തിങ്കലും മുഴങ്കാൽ മടങ്ങും:
➦ മേല്പറഞ്ഞ വസ്തുതുതകൾക്ക് മറ്റൊരു തെളിവുണ്ട്. യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ പുതിയനിയമത്തിൽ ഇപ്രകാരം കാണാം: “അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:9-11). ➟ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:5-6; 1തിമൊ, 2:5-6). പൗലൊസ് ആദ്യം പറയുന്നത് ശ്രദ്ധിക്കുക: “ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.” ദൈവം മരണത്തിൽനിന്ന് ഉയിർപ്പിട്ടാണ് തൻ്റെ വലങ്കയ്യാൽ ഉയർത്തിയതും സകലനാമത്തിന്നും മേലായ നാമം നല്കിയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയതും: (പ്രവൃ, 5:30-31; ഫിലി, 2:9; എബ്രാ, 7:27). അടുത്തവാക്യത്തിൽ, “യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; പ്രത്യുത, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും” എന്നാണ് പറഞ്ഞിരിക്കുന്നത്. മേല്പറഞ്ഞ വേദഭാഗങ്ങൾ പരിശോധിച്ചാൽ: “അന്നാളിൽ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും പിതാവായ ഏദൈവത്തിന്റെ മുമ്പിൽ മടങ്ങുകയും ‘യേശുക്രിസ്തു കർത്താവു’ എന്ന് പിതാവിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യും” എന്നാണ് പൗലൊസ് പറയുന്നതെന്ന് മനസ്സിലാക്കാം. യേശുവിൻ്റെ നാമത്തിങ്കൽ എന്തുകൊണ്ട് മുഴങ്കാൽ മടങ്ങുന്നു? എന്തെന്നാൽ, പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, യേശുവിൻ്റെ നാമത്തിൽ മുഴങ്കാൽ മടങ്ങുമ്പാൾ പിതാവിന് മഹത്വമുണ്ടാകുന്നത്. ➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

2 thoughts on “പിതാവിൻ്റെയും പുത്രൻ്റെയും നാമം ”

Leave a Reply

Your email address will not be published. Required fields are marked *