പരമാർത്ഥജ്ഞാനം 12

എൻ്റെ വിശ്വാസപ്രഖ്യാപനം
എനിക്ക്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമാണുള്ളത്: 
➤ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). 
പിതാവ് ഏകദൈവവും യേശുക്രിസ്തു എനിക്കുവേണ്ടി മരിച്ച ഏകമനുഷ്യനുമാണ്: 
➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞(1തിമൊ, 2:5-6 ⁃⁃ റോമ, 5:15). 
വിശദമായി:
➤ പിതാവാണ് എൻ്റെ ഒരേയോരു സത്യദൈവം ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝: (യോഹ, 17:3). ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: ➟❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25; യോഹ, 5:44; 1കൊരി, 8:5-6; എഫെ, 4:6).  
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16) തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18), യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21ലൂക്കൊ, 1:30 ⁃⁃ യോഹ, 5:4317:1117:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (മത്താ, 1:21ലൂക്കൊ, 1:68ഫിലി, 2:6-81തിമൊ, 3:15-16എബ്രാ, 2:14-16). ➟അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയുടെ ഉദരത്തിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2).
➦ എൻ്റെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് എനിക്കുപകരം ക്രൂശിൽ മരിച്ച മനുഷ്യനായ (Man) നസറായനായ യേശുവിനെ പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, എൻ്റെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟പിതാവായ ഏകദൈവത്തിൻ്റെയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെയും കൃപയാലാണ് ഞാൻ രക്ഷിക്കപ്പെട്ടത്: (റോമ, 5:15; പ്രവൃ, 15:11). 
➦ പിതാവായ ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്:  (പ്രവൃ, 5:3 ⁃⁃പ്രവൃ, 5:4.1കൊരി, 3:16,1കൊരി, 6:19 ⁃⁃1കൊരി, 3:17. ഒ.നോ:സങ്കീ, 139:8-10,യെശ, 6:8-10 ⁃⁃പ്രവൃ, 28:26-27,യേശ, 44:24 ⁃⁃  ഇയ്യോ, 33:4,ലൂക്കൊ, 3:22 ⁃⁃യോഹ, 16:32,മത്താ, 12:28 ⁃⁃പ്രവൃ, 10:38,1പത്രൊ, 3:18 ⁃⁃ഗലാ, 1:1,യോഹ, 3:6 ⁃⁃1യോഹ, 5:1,18).➟ദൈവം എന്നെ വീണ്ടുംജനിപ്പിച്ചതും എന്നിൽ വസിക്കുന്നതും എന്നിൽ പ്രവർത്തിക്കുന്നതും എന്നിലൂടെ പ്രവർത്തിക്കുന്നതും അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (1യോഹ, 5:1; യോഹ, 3:7-8; 1കൊരി, 3:16-17; 1കൊരി, 6:19 ⁃⁃ എഫെ, 4:6). ☛വിശദമായറിയാൻ ആഗ്രഹമുണ്ടെങ്കിൽ ദയവായി ലിങ്കുകൾ പരിശോധിക്കുക: ➤[ദൈവത്തിൻ്റെ ആത്മാവ്, പരിശുദ്ധാത്മാവ് ആരാണ്, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

ദൈവം തൻ്റെ പുത്രനെ അയച്ചു: 
➤ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17 ⁃⁃ യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). ➤❝ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു മുമ്പെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചു❞ എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന ആത്മീയ പ്രയോഗമാണ്: (1തിമൊ, 3:15-16). ➟അല്ലാതെ, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മുമ്പെ ഉണ്ടായിരുന്നവനല്ല. ➟തെളിവുകൾ കാണുക:
ദൈവത്താൽ അയക്കപ്പെട്ടവർ:
➦ ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ (സ്വർഗ്ഗത്തിൽ) ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. ➟യേശുവിനെ മാത്രമല്ല; ന്യായപ്രമാണത്തിലെ ആദ്യപ്രവാചകനായ മോശെ മുതൽ അവസാനത്തെ പ്രവാചകനായ യോഹന്നാൻവരെ സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്: (ആവ, 18:15 ⁃⁃ ലൂക്കൊ, 16:16). ➟അതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ: ➤❝ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ➟എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.❞ (യിരെ, 7:25). ➟വാക്യം ശ്രദ്ധിക്കുക: ➤❝ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു❞ എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. ➟അടുത്തവാക്യം: ➤❝ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.❞ (യിരെ, 44:4 ⁃⁃ യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). ➟താൻ അയച്ചതാണെന്ന് ദൈവംതന്നെ പറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവരല്ല. ➟പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: ➤❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ (യോഹ, 1:6). ➟യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ❓ ➤❝ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു❞ എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: ➤❝ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.❞ ➟ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ➟ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനാണ്: (ലൂക്കൊ, 24:19; യോഹ, 8:40). ➟പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി ഉല്പാദിതമായ പാപരഹിതനായ മനുഷ്യനായിരുന്നു: (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2;21; 1യോഹ, 3:5; യോഹ, 8:40). അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, നിത്യപുത്രനോ, ദൂതനോ അല്ലെന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: നിസ്തുലനായ ക്രിസ്തു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ക്രിസ്തു ദൈവമാണോ?]. 
പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യഥാർത്ഥത്തിൽ യേശുവിനെ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ അവൻ മുമ്പെ ഉണ്ടായിരുന്നവനല്ല; എ.എം. 𝟑𝟕𝟓𝟓-ൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അതൊരു യാഥാർത്ഥ്യമാകുന്നത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ പ്രവചനനിവൃത്തിയായി എ.എം. 𝟑𝟕𝟓𝟓-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ജനനത്തിനുമുമ്പെ ഇല്ലാതിരുന്നവനെ യഥാർത്ഥത്തിൽ എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
ക്രിസ്തുവും ദൈവപുത്രനും:
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22⁃⁃പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ജനിച്ച്, 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) ക്രിസ്തുവും ദൈവപുത്രനും ആയവവെനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ എങ്ങനെ കഴിയും❓ [കാണുക: യേശുവിൻ്റെ ജീവചരിത്രം]. 
ഏഴുപേരുടെ പൂത്രൻ:
➦ യേശു ദൈവത്തിൻ്റെ മാത്രം പുത്രനല്ല; ഏഴുപേരുടെ പുത്രനാണ്. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➤❝പുത്രൻ❞ അന്നത് യേശുവിൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പദവി (𝐓𝐢𝐭𝐥𝐞) ആണ്. ➟അതിൽത്തന്നെ ശ്രദ്ധേയമായ ചില കാര്യങ്ങളുമുണ്ട്: ➤❶വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, അവൻ്റെ പദവികളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ❝മനുഷ്യപുത്രൻ❞ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണ്. അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാണെന്ന് പറയാൻ പറ്റുമോ❓ ➤❷മറിയ പത്തുമാസം (9 മാസവും 9 ദിവസവും) വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തപുത്രനാണ് യേശു: (ലൂക്കൊ, 2:7). ❝മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ❞ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. മക്കളെ പ്രസവിക്കുന്നവളെയാണ് ❝അമ്മ❞ എന്ന് വിളിക്കുന്നത്. അവനെ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാക്കണമെങ്കിൽ പ്രഥമപരിണന (𝐏𝐫𝐢𝐨𝐫𝐢𝐭𝐲) മറിയയ്ക്കല്ലാതെ മറ്റാർക്കാണുള്ളത്❓ [കാണുക: മറിയയുടെ മകൻ]. ➤❸അവൻ ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനെന്ന സവിശേഷപദവി അവനുണ്ടായിരുന്നില്ല. ➟അവൻ ജനിച്ച് ഏകദേശം മുപ്പത് വർഷംകഴിഞ്ഞപ്പോൾ (ലൂക്കൊ, 3:23), ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ജനിച്ച് മുപ്പത് വർഷംകഴിഞ്ഞ് ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്ന് പറയാൻ പറ്റുമോ❓ ➟അല്ലെങ്കിൽ, അവനെ മുപ്പത് വയസ്സുള്ളവനായിട്ടാണ് ലോകത്തിലേക്ക് അയതെന്ന് പറഞ്ഞാൽ, ഏറെക്കുറേ ഒപ്പിച്ചെടുക്കാം. ➟വചനവിരോധികൾക്ക് വേണമെങ്കിൽ അങ്ങനെയും വാദിക്കാം. ➤യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് പലരുടെയും പ്രശ്നം:
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിന്നവാനാണെന്നോ, അയക്കപ്പെട്ടവനാണെന്നോ പറയാൻ പറ്റുമോ❓ ➟തന്മൂലം, ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നത്, ആത്മീയ പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

യാക്കോബ് മല്ലുപിടിച്ചത് ആരോടാണ്❓ 
➦ യബ്ബോക്ക് കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ➟❛ദൈവം❜ എന്ന് അവിടെ പറഞ്ഞിട്ടുള്ളതുകൊണ്ട്, സത്യദൈവവുമായാണ് അവൻ മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. ➟എന്നാൽ ആ വേദഭാഗങ്ങൾ ശ്രദ്ധയോടെ പഠിപ്പാൽ, അവൻ മല്ലുപിടിച്ചത് ഒരു ദൂതനുമായാണെന്ന് വ്യക്തമാകും: 
❶ ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു വിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ➟ദൈവത്തേക്കാൾ ശക്തനാണ് യാക്കോബ് എന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. 
❷ ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; ➤❛എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ❜ എന്നാണ്. ➟ഇത് കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണ്. ➟ദൈവം സർവ്വസ്വതന്ത്രനാണ്; സ്ഥലകാലസമയബദ്ധനുമല്ല. ➟തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് മനസ്സിലാക്കാം. 
➦ അവിടെ, ➤❝നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചു❞ എന്നു ദൂതനും (ഉല്പ, 32:28), ➤❝ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല❞ എന്നു യാക്കോബും പറയുന്നുണ്ട്: (ഉല്പ, 32:30). ➟എന്നാൽ അതിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ: ദൈവത്തെ കുറിക്കുന്ന ➤❛എലോഹീം❜  (Elohim – God) എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്: (ന്യായാ, 13:22; സങ്കീ, 82:1; ⁃⁃ ന്യായാ, 9:27; ന്യായാ, 11:24; 1രാജാ, 11:5 ⁃⁃ പുറ, 4:16; പുറ, 7:1). ➟ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ➟ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളായ എലോഹീമുകൾ (ദൂതന്മാർ) മനുഷ്യരെക്കാൾ പലമടങ്ങ് ശക്തന്മാരാകയാലാണ്, ➤❝നീ ദൈവത്തോടു (ശക്തനായവനോടു) മല്ലുപിടിച്ചു ജയിച്ചു❞ എന്ന അർത്ഥമാണ് ദൂതൻ്റെ വാക്കുകൾക്ക് ഉള്ളതെന്ന് മനസ്സിലാക്കാം: (2രാജാ, 19:35). 
➦ എബ്രായരുടെ ഒദ്യോഗിക ബൈബിളിൽ ➤❛ദൂതൻ❜ എന്ന് ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്: ➤❝And he said, Your name shall no longer be called Jacob, but Israel, because you have commanding power with [an 𝗮𝗻𝗴𝗲𝗹 of] God and with men, and you have prevailed.❞ ➤[കാണുക: Tanakh]. ➟യാക്കോബ് മുഖാമുഖം കണ്ടതും ദൂതനെയാണെന്ന് പറഞ്ഞിട്ടുണ്ട്: ➤❝And Jacob named the place Peniel, for [he said,] I saw an 𝗮𝗻𝗴𝗲𝗹 face to face, and my soul was saved.❞ ➤[കാണുക: Tanakh].
➦ ഹോശേയ പ്രവചനത്തിൽ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ (ഹോശേ, 12:3-5). ➦ഉല്പത്തിയിൽ പറയുന്നതുപോലെ ➤❛ദൈവത്തോട് പൊരുതി❜ എന്നു പറഞ്ഞശേഷം ➤❛അവൻ ദൂതനോടു പൊരുതി ജയിച്ചു❜ എന്നാണ് അടുത്ത വാക്യത്തിൽ പറയുന്നത്. ➟അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ➟എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ രണ്ട് വാക്യങ്ങളിലും ദുതൻ എന്നുതന്നെയാണ്: ➤❝In the womb, he seized his brother’s heel, and with his strength he strove with an 𝗮𝗻𝗴𝗲𝗹. He strove with an 𝗮𝗻𝗴𝗲𝗹 and prevailed; he wept and beseeched him; In Bethel he shall find Him, and there He shall speak with us.❞ ➤[കാണുക: Tanakh]. 
➦ അവിടുത്തെ എലോഹീം അഥവാ, ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. ➟അടുത്തഭാഗം: ➤❝അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ ➟യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. ➟എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9-10 ⁃⁃ 35:1; 35:7; 48:3). 
➦ രണ്ടുപ്രാവശ്യമാണ് യാക്കോബിനു് ദൈവം പ്രത്യക്ഷമായത്. ➟പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. (ഉല്പ, 28:12-13 ⁃⁃ 35:1; 35:7. 35:9-10 ⁃⁃ 48:3). ➟രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. ➟യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ➟ബേഥേലിൻ്റെ പഴയ പേര് ലൂസ് എന്നാണ്: (ഉല്പ, 28:19). ➟പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6-7). ➟അവിടെവെച്ചാണ് ദൈവം രണ്ടാമത് പ്രത്യക്ഷനായത് (ഉല്പ, 35:9-10; 48:3).
☛ ദൂതനാണ് പ്രത്യക്ഷനായത് എന്നതിനു് മറ്റൊരു തെളിവുണ്ട്:
➦ പുരാതന യെഹൂദാ ആചാരപ്രകാരം അയക്കപ്പെട്ടവൻ അയച്ച ആളിനു് തുല്യനായി കണക്കാക്കപ്പെടുന്ന ഒരു തൽമൂദിക് തത്വമുണ്ട്. ➤❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്നാണ് അതിനെ പറയുന്നത്. ➤❝ഒരാളുടെ പ്രതിനിധി അയാൾക്ക് തുല്യനാണ്❞ (𝐀 𝐦𝐚𝐧’𝐬 𝐚𝐠𝐞𝐧𝐭 𝐢𝐬 𝐞𝐪𝐮𝐢𝐯𝐚𝐥𝐞𝐧𝐭 𝐭𝐨 𝐡𝐢𝐦𝐬𝐞𝐥𝐟) എന്നാണ് അതിൻ്റെ ആശയം. ➟മിഷ്നായിൽ (𝐌𝐢𝐬𝐡𝐧𝐚𝐡) അത് പറഞ്ഞിട്ടുണ്ട്. ➤[കാണുക: Berakhot 34b]. ➟വ്യക്തമായ വചനത്തെളിവും അതിനുണ്ട്: ➤❝അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.❞ (ന്യായാ, 13:20-22). ➟ശിംശോൻ്റെ മാതാപിതാക്കളായ മാനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായത് ദൂതനാണെന്ന് തുടക്കംമുതൽ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (ന്യായാ, 13:3). ➤❝അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു❞ എന്നും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ഒടുവിൽ മനോഹ പറയുന്നത്: ➤❝ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും❞ എന്നാണ്: (ന്യായാ, 13:22). ➟ദൈവത്താൽ അയക്കപ്പെട്ട ദൂതനായതുകൊണ്ടാണ്, അവനെ ദൈവം (എലോഹീം) എന്ന് മനോഹ വിശേഷിപ്പിച്ചതെന്ന് അവിടെ വ്യക്തമാണ്. 
➦ ❛ഷാലിയാക്ക്❜ എന്ന നിയമപ്രകാരം വിവാഹനിശ്ചയവും സാദ്ധ്യമാണെന്ന് തൽമൂദ് പറയുന്നു. ➤[കാണുക: Kiddushin 41b]. അബ്രാഹാമിൻ്റെ ദാസനായ എല്യേസർ യിസ്ഹാക്കിനുവേണ്ടി റിബെക്കായെ വധുവായി കൊണ്ടുവന്നത് അതിൻ്റെ തെളിവാണ്: (ഉല്പ, 24:1-67). 
➦ ❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്ന തൽമൂദിക് തത്വത്തിൻ്റെ പല തെളിവുകളും പഴയനിയമത്തിൽ കാണാം. ➟മോശെയെ ദൈവം വിളിക്കുന്നത്: (പുറപ്പാട് 3-6 അദ്ധ്യായങ്ങൾ). ➤❝യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി❞ എന്നാണ് തുടക്കത്തിൽ പറയുന്നത്: (പുറ, 3:2). ➟തുടർന്ന് ദൂതൻ യഹോവയെ പ്രതിനിധീകരിച്ചുകൊണ്ട് ❛ഞാൻ, എൻ്റെ, എനിക്ക്❜ എന്നിങ്ങനെ ഉത്തമപുരുഷനിലാണ് (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത്: (പുറ, 3:4 ⁃⁃ പ്രവൃ, 7:30). 
➦ ഗിദെയോൻ്റെ വിളി: (ന്യായാ, 6:10:40). ➤❝യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി❞ എന്നാണ് പറയുന്നത്: (ന്യായാ, 6:12). ➟എന്നാൽ അടുത്തവാക്യത്തിൽ, ❛യഹോവ അവനെ നോക്കി❜ എന്നും (ന്യായ, 6:14), ➤❛യഹോവ അവനോടു: ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നതായും കാണാം: (ന്യായാ, 6:16; 7:2; 7:4; 7:7; 7:9).
➦ പ്രവാചകന്മാരെ അയക്കുന്നത്: ➟പ്രവാചകന്മാരെല്ലാം മിക്കപ്പോഴും യഹോവയുടെ ഭാഷണങ്ങൾ ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത് അതിൻ്റെ തെളിവാണ്. ➟ശമൂവേലിനോട് ദൈവം പറയുന്ന ഒരുകാര്യം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും: ➤യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ❝ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.❞ (1ശമൂ, 8:7). ➟ശമൂവേലിൻ്റെ ന്യായപാലനത്തെ തള്ളിയിട്ടാണ് അവർ രാജാവിനെ ചോദിച്ചത്. ➟എന്നാൽ ദൈവം ശമൂവേലിനോടു പറഞ്ഞത്: ➤❛അവർ നിന്നെയല്ല, എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു❜ എന്നാണ്. ➟ദൈവത്താൽ നിയമിക്കപ്പെട്ടവർ ദൂതനായാലും മനുഷ്യനായാലും ദൈവത്തെ പ്രതിനിധീകരിക്കുന്നവരും ദൈവത്തിന്റെ പൂർണ്ണ അധികാരം വഹിക്കുന്നവരുമാണ്. ➟അതാണ്, ➤❛ഷാലിയാക്ക്❜ (Shaliach) എന്ന തൽമൂദിക് തത്വം. 
☛ തൽമൂദ് ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്: പ്രതിനിധിക്ക് (𝐀𝐠𝐞𝐧𝐭) അയച്ച വ്യക്തിയേക്കാൾ വലിയ അധികാരം ഒരിക്കലും ഉണ്ടാകില്ല. ➟പ്രതിനിധി ചെയ്യുന്നതെല്ലാം അയച്ചവന്റെ ഇഷ്ടപ്രകാരം മാത്രമായിരിക്കണം. ➟ഈ തത്വമാണ് യേശുക്രിസ്തു തന്റെ ശുശ്രൂഷയിൽ ഉടനീളം പറയുന്നത്: ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.❞ (യോഹ, 13:20). ➟യേശു തൻ്റെ ശുശ്രൂഷയിൽ ഉടനീളം ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19). ➤❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➤❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ➤❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ➤❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50). ➤❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10). 

4 thoughts on “പരമാർത്ഥജ്ഞാനം 12”

Leave a Reply

Your email address will not be published. Required fields are marked *