പരമാർത്ഥജ്ഞാനം 14

എല്ലാറ്റിലും മുഖ്യകല്പന: 
➦ എല്ലാറ്റിലും മുഖ്യകല്പനയോ: ➤❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ➟യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും മൂന്നുനേരം ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്: (സങ്കീ, 55:17). ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ➤❛ദൈവം ഏകൻ❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) ആണെന്നാണ്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; മത്താ, 24:36; ലൂക്കൊ, 4:8). ➟പഴയനിയമത്തിൽ മുഖ്യകല്പന ഇപ്രകാരമാണ്: ➤❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ➟നമ്മുടെ ദൈവം യഹോവയായ ഏകൻ ആണെന്നാണ് ക്രിസ്തു അവനോട് പറഞ്ഞത്. ➟അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: ➤❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ➤ദൈവം ഏകനേയുള്ളൂ അഥവാ, ❛ഹെയ്സ്❜ (𝐡𝐞𝐢𝐬) ആണെന്ന് പറഞ്ഞശേഷം, ❛അവൻ❜ (𝐇𝐞) അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. ➤❛ഏകദൈവം❜ ക്രിസ്തു ആണെന്ന് വൺനെസ്സും ഏകദൈവത്തിൽ ക്രിസ്തുവും ഉണ്ടെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. ➟എന്നാൽ ശാസ്ത്രിയുടെ വാക്കുകൾ ഒന്നുകൂടി ശ്രദ്ധിക്കുക: ➤ഉത്തമപുരുഷനായ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) ശാസ്ത്രി, മധ്യമപുരുഷനായ (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) യേശുവിനോട് പ്രഥമപുരുഷനായ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്, ❛അവൻ അല്ലാതെ മറ്റൊരുത്തനുമില്ല❜ എന്ന് ഏകവചനത്തിൽ പറഞ്ഞത്. ➟യഹോവയായ ❛അവൻ❜ (𝐇𝐞) ആണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്, ➤❛അവൻ (യഹോവ) അല്ലാതെ മറ്റൊരുത്തനും ദൈവമല്ല❜ എന്ന് എടുത്തുപറയുകയും ചെയ്തു. ➟അതുകേട്ട ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: ➟അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: ➤❛നീ ദൈവരാജ്യത്തോടു അകന്നവനല്ല❜ എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ➟ദൈവപുത്രനായ യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ഐക്യത്തിൽ ഒന്നാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത്. ➟ക്രിസ്തു പഠിപ്പിച്ച മുഖ്യകല്പനയുടെ പഴയനിയമത്തിൽ ഒന്നിനെ കുറിക്കുന്ന ➤❛എഹാദ്❜ (eḥāḏ) എന്ന പദവും പുതിയനിയമത്തിൽ ➤❛ഹെയ്സ്❜ (heis) എന്ന പദവുമാണ്. ➟എഹാദിനും ഹെയ്സിനും ബഹുത്വം ഉണ്ടെന്നുള്ള ട്രിനിയുടെ വ്യാജവാദവമാണ്, ക്രിസ്തുവും ശാസ്ത്രിയുംകൂടി തകർത്ത് തരിപ്പണമാക്കിയത്. ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ➟ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് പ്രഥമപുരുഷനിൽ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പ്രഥമപുരുഷനിൽ പറഞ്ഞ ശാസ്ത്രിയെ, മധ്യമപുരുഷനായ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ❓ ➟ഭാഷയെയും വചനത്തെയും അതിക്രമിച്ചുകൊണ്ടല്ലാതെ ക്രിസ്തുവിനെ ദൈവമാക്കാനോ, ഒരു ത്രിത്വദൈവം ബൈബിളിലൂണ്ടെന്ന് തെളിയിക്കാനോ സ്വർഗ്ഗത്തിലും ഭുമിയിലുമുള്ള ആർക്കും കഴിയില്ല. ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➤[കാണുക: ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ഏകദൈവവും യേശുക്രിസ്തുവിൻ്റെ ദൈവവും: 
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). 
➦ ഒരേയൊരു സത്യദൈവം പിതാവാണെന്നും താൻ മനുഷ്യനാണെന്നുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്: ➤❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). യേശുക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനം സത്യംചെയ്ത് പറയുന്നു:  ➤❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➤നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), ➤യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➤പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➤ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➤രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➤ഏകപുരുഷൻ (𝐎𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➤മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം 𝟏𝟏 വാക്യങ്ങളിലായി 𝟏𝟑 പ്രാവശ്യം ബൈബിളിലുണ്ട്. ➟അതിൽ അഞ്ചുപ്രാവശ്യം ❛എൻ്റെ ദൈവം❜ എന്ന് യേശു പിതാവിനെ സംബോധന ചെയ്യുന്നതാണ്. ➟(രണ്ടുപ്രാവശ്യം ആവർത്തനമാണ്). ➟യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമാണ് യഹോവയായ ഏകദൈവം. ➤❝എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്ന് യേശു അത്യുച്ചത്തിൽ നിലവിളിച്ച് ചോദിച്ചതും (മത്താ, 27:46; മർക്കൊ, 15:33 ⁃⁃ സങ്കീ, 22:1; മത്താ, 27:43 ⁃⁃ സങ്കീ, 22:8) ➤❝പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു❞ എന്ന് നിലവിളിച്ചു പറഞ്ഞുതും ഏകദൈവമായ യഹോവയോടാണ്: (ലൂക്കൊ, 23:46 ⁃⁃ സങ്കീ, 31:5). ➤❝എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും❞ ഒരുവനാണെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:17 ⁃⁃ യോഹ, 8:54).  
☛ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യമുണ്ട്;; യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3 ⁃⁃ വെളി, 1:6). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]

യേശുവിൻ്റെ പാപരഹിതമായ പരിമിതികൾ: 
➦ ദൈവപുത്രനായ യേശു ദൈവമാണെന്ന് കരുതുന്നവരാണ് അനേകരും. ➟എന്നാൽ യേശുവിനുണ്ടായിരുന്ന പാപരഹിതമായ പരിമിതികൾ അവൻ ദൈവമല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്:   
𝟭. ആത്മാവിലുള്ള ഉല്പാദിതമാകൽ: 
➤ ❝അവളിൽ (മറിയ) ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20 ⁃⁃ ലൂക്കൊ, 2:21)
𝟮. ആത്മാവിലുള്ള ഉത്ഭവം: 
➤❝പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:35)
𝟯. ആത്മാവിൽ ബലപ്പെടൽ: 
➤❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 2:40)
𝟰. ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലുള്ള വളർച്ച: ➤❝യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.❞ (ലൂക്കൊ, 2:52)
𝟱. അഭിഷേകം: 
➤ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 3:22)
𝟲. ആത്മാവിലുള്ള നിറവ്:
❝യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി;❞ (ലൂക്കൊ, 4:1)
𝟳. സാത്താനാലുള്ള പരീക്ഷ: 
➤ ❝അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.❞ (മത്താ, 41 ⁃⁃ ലൂക്കൊ, 4:1)
𝟴. ആത്മാവിൻ്റെ ശക്തിയോടെയുള്ള ശുശ്രൂഷ: 
➤ യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.❞ (ലൂക്കൊ, 4:14-15)
𝟵. ക്ഷീണം: 
➤ ❝യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;❞ (യോഹ, 4:6). 
𝟭𝟬. ഉറക്കം: 
➤ ❝അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:❞ (മർക്കൊ, 4:38 ⁃⁃ മത്താ, 8:24). 
𝟭𝟭. കണ്ണുനീർ വാർക്കൽ: 
❝യേശു കണ്ണുനീർ വാർത്തു.❞ (യോഹ, 11:35).
𝟭𝟮. വിശപ്പ്: 
➤ ❝പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;❞ (മർക്കൊ, 11:12 ⁃⁃ മത്താ, 4:2; ലൂക്കൊ, 4:2). 
𝟭𝟯. അനുസരണം പഠിച്ച് തികഞ്ഞവനായി:
❝പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.❞ (എബ്രാ, 5:8-9)
𝟭𝟰. ദുഃഖം: 
➤ ❝എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.❞ (മർക്കൊ, 14:34). 
𝟭𝟱. പ്രാണവേദന: 
➤ ❝പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;❞ (ലൂക്കോ, 22:44). 
𝟭𝟲. വിസ്താരം, പരിഹാസം, ക്രൂരമായ ശിക്ഷ:
അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.❞ (മത്തായി 26:67-68). ➤❝അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു. അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.❞ (യോഹ, 19:1-3)
𝟭𝟳.എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു:
❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34 ⁃⁃ മത്താ, 27:46)
𝟭𝟴. ദാഹം: 
➤ ❝അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.❞ (യോഹ, 19:28). 
𝟭𝟵. ഉറക്കെയുള്ള നിലവിളി:  
➤ ❝യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.❞ (മത്താ, 27:50). 
𝟮𝟬. വിയർപ്പ്: 
➤ ❝അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.❞ (ലൂക്കോ, 22:44). 
𝟮𝟭.ബലഹീനത: 
❝അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.❞ (ലൂക്കൊ, 22:43). 
𝟮𝟮.ക്രൂശീകരണം:
❝അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,❞ (മത്താ, 27:35)
𝟮𝟯. മരണം: 
❝യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കോ, 23:46). 
𝟮𝟰.. ഉയിർപ്പ്: 
➤❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
𝟮𝟱. പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോകൽ:
❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17)
➦ യേശു പാപരഹിതൻ ആയിരുന്നതിനാൽ മരണം അസാദ്ധ്യമായിരുന്നു. ➟അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഇല്ലായിരുന്നു. ➟എന്നാൽ ഗത്ത്ശെമനയിൽവെച്ച് മനുഷ്യരുടെ പാപമെല്ലാം അവൻ്റെ പാപരഹിതമായ ശരീരത്തിൽ വഹിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി പാപം ആക്കപ്പെടുകയാലാണ് അവൻ ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ കഠിനമായി വിയർത്തതും  
 പ്രാണവേദനയിലാകുകയും ബലഹീനനാകുകയും മരിക്കുകയും ചെയ്തത്. (2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43,44). ➟തന്മൂലം, ക്രിസ്തു അപരിമിതനായ ദൈവമല്ല; പാപരഹിതനെങ്കിലും പരിമിതികൾ ഉള്ള മനുഷ്യനാണെന്ന് മനസ്സിലാക്കാം. ➤❝അവൻ പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ❞ (എബ്രാ, 4:15 ⁃⁃ എബ്രാ, 2:18). 
ഉപസംഹാരം:
➦ ദൈവപുത്രനായ യേശു ദൈവമല്ല; ❝എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്ന് പറഞ്ഞ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ജഡരക്തങ്ങളോടുകൂടിയ പാപരഹിതനായ പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 5:30; 1തിമൊ, 3:15-16; എബ്രാ, 2:14; 1യോഹ, 3:5; യോഹ, 8:40). ➟അവൻ അനാദിയായും ശാശ്വതമായുമുള്ള, മരണമില്ലാത്ത, ആത്മാവായ ദൈവമായിരുന്നെങ്കിൽ അവനു് ജനിക്കാനോ, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിച്ച് പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. ➟അതിനാലാണ്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിലൂടെ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവൻ്റെ രക്തത്താലും മരണത്താലും പാപപരിഹാരം വരുത്തിയത്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

സുവിശേഷങ്ങളിലെ പ്രഥമപുരുഷനായ ദൈവം: 
➦ സുവിശേഷങ്ങളിൽ ക്രിസ്തു തൻ്റെ ശിഷ്യന്മാരോടും യെഹൂദന്മാരോടും ദൈവത്തെക്കുറിച്ച് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പഠിപ്പിക്കുന്ന 𝟕𝟓 വാക്യങ്ങളുണ്ട്. ➟വാക്യങ്ങളിൽ അനേകം ഏകവചന സർവ്വനാമങ്ങളും (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിട്ടുണ്ട്. ➟ഉദാ: ➤❝ദൈവം ആത്മാവു ആകുന്നു; അവനെ (𝐇𝐢𝐦) നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24 ⁃⁃ മത്താ, 4:10; മത്താ, 22:32; മർക്കൊ, 12:27; ലൂക്കൊ, 18:7). ➟വിശേഷാൽ, പുതിയനിയമത്തിൽ ❝ദൈവം❞ (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝തെയോസ്❞ (θεός – Theos) ഗ്രീക്കുപദം ഏകവചനമാണെന്നും ഓർക്കുക. ➤[കാണുക: എലോഹീം (𝐄𝐥𝐨𝐡𝐢𝐦) തെയോസ് (𝐓𝐡𝐞𝐨𝐬)]. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) മധ്യമപുരുഷനായ യെഹൂദന്മാരോടു (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ➟വൺനെസ്സ് വിശ്വസിക്കുന്നപോലെ, ക്രിസ്തുതന്നെയാണ് ഏകദൈവം എങ്കിലോ, ട്രിനിറ്റി വിചാരിക്കുന്നപോലെ, ക്രിസ്തു ദൈവം എന്ന ഏകസാരാംശത്തിലെ മൂവരിൽ ഒരുത്തനാണെങ്കിലോ ➤❝ഞാൻ എന്നോ, ഞങ്ങൾ❞ എന്നോ ഉത്തമപുരുഷ സർവ്വനാമത്തിൽ അല്ലാതെ, ❝ദൈവം❞ (God) എന്ന് പ്രഥമപുരുഷനിൽ എങ്ങനെ പറയാൻ കഴിയും❓ ➟ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ നിന്നുതന്നെ അവൻ ദൈവം അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തു ദൈവമാണോ?]. ➟പ്രഥമപുരുഷനിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങൾ കാണുക:
മത്തായി 4:4; മത്തായി 4:7; മത്തായി 4:10; മത്തായി 5:8; മത്തായി 5:9; മത്തായി 5:34; മത്തായി 6:24; മത്തായി 6:30; മത്തായി 15:4; മത്തായി 16:23; മത്തായി 19:6; മത്തായി 19:26; മത്തായി 22:21; മത്തായി 22:31; മത്തായി 22:32; മത്തായി 22:37; മത്തായി 23:22; മത്തായി 27:46 ⁃⁃ മർക്കൊസ് 3:35; മർക്കൊസ് 8:33; മർക്കൊസ് 10:6; മർക്കൊസ് 10:9; മർക്കൊസ് 10:18; മർക്കൊസ് 10:27; മർക്കൊസ് 12:14; മർക്കൊസ് 12:17; മർക്കൊസ് 12:24; മർക്കൊസ് 12:26; മർക്കൊസ് 12:27; മർക്കൊസ് 12:29; മർക്കൊസ് 12:30; മർക്കൊസ് 13:19; മർക്കൊസ് 15:34 ⁃⁃ ലൂക്കൊസ് 4:8; ലൂക്കൊസ് 4:12; ലൂക്കൊസ് 8:39; ലൂക്കൊസ് 10:27; ലൂക്കൊസ് 11:20; ലൂക്കൊസ് 11:28; ലൂക്കൊസ് 11:49; ലൂക്കൊസ് 12:6; ലൂക്കൊസ് 12:19; ലൂക്കൊസ് 12:24; ലൂക്കൊസ് 12:28; ലൂക്കൊസ് 16:13; ലൂക്കൊസ് 16:15; ലൂക്കൊസ് 17:18; ലൂക്കൊസ് 18:2; ലൂക്കൊസ് 18:7; ലൂക്കൊസ് 18:19; ലൂക്കൊസ് 18:27; ലൂക്കൊസ് 20:25; ലൂക്കൊസ് 20:37; ലൂക്കൊസ് 20:38 ⁃⁃ യോഹന്നാൻ 3:16; യോഹന്നാൻ 3:17; യോഹന്നാൻ 3:18; യോഹന്നാൻ 3:21; യോഹന്നാൻ 4:10; യോഹന്നാൻ 4:24 യോഹന്നാൻ 5:44; യോഹന്നാൻ 6:28; യോഹന്നാൻ 6:29; യോഹന്നാൻ 6:33; യോഹന്നാൻ 6:45; യോഹന്നാൻ 6:46; യോഹന്നാൻ 7:17; യോഹന്നാൻ 8:40; യോഹന്നാൻ 8:42; യോഹന്നാൻ 10:35; യോഹന്നാൻ 10:36; യോഹന്നാൻ 11:40; യോഹന്നാൻ 13:3; യോഹന്നാൻ 13:31; യോഹന്നാൻ 13:32; യോഹന്നാൻ 14:1; യോഹന്നാൻ 16:2; യോഹന്നാൻ 20:17
ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്: 
➤ ❝തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?❞ (യോഹ, 5:44 ⁃⁃ BIB-GNT)
പിതാവ് ഒരുത്തൻ മാത്രമാണ് സത്യദൈവം എന്ന് പറഞ്ഞിട്ടുണ്ട്: 
➤ ❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവു അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3 ⁃⁃ BIB-GNT)
താൻ മനുഷ്യനാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്: 
➤ ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19, ലൂക്കൊ, 7:34). യേശു മനുഷ്യനാണെന്ന് സുവിശേഷങ്ങളിൽ മുപ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് അവൻ പറഞ്ഞിട്ടുണ്ട്:
➤ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17
ദൈവത്തെയും തന്നെയും വ്യക്തമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട്:
➤ ❝നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.❞ (യോഹ, 14:1 ⁃⁃ മത്താ, 5:8)
➦ താൻ ദൈവമായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് പ്രഥമപുരുഷനിൽ പഠിപ്പിക്കുകയോ, പിതാവ് മാത്രമാണെന്ന് സത്യദൈവമെന്ന് പഠിപ്പിക്കുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ, എൻ്റെയും നിങ്ങളുടെയും ദൈവം ഒരുവനാണെന്ന് പഠിപ്പിക്കുകയോ, ദൈവത്തെ തന്നിൽനിന്ന് വേർതിരിച്ചു പ്രഥമപുരുഷനിൽ പഠിപ്പിക്കുകയോ ചെയ്യുമായിരുന്നോ❓ ➟ദൈവം മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് എഴുതിച്ചതാണ് ബൈബിൾ. ➟അതിനാൽ ഭാഷയെ അതിക്രമിക്കുന്നതാണ് ദുരുപദേശങ്ങളുടെ പ്രധാന കാരണം. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

സ്വർഗ്ഗസ്ഥനും നസറായനും: 
➦ പിതാവു് സ്വർഗ്ഗസ്ഥനായ ദൈവവും പുത്രൻ നസറായനായ മനുഷ്യനുമാണ്. ➟സ്വർഗ്ഗസ്ഥനായ ദൈവം: ➤❝ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.❞ (2ദിന, 20:6 ⁃⁃ സങ്കീ, 136:26; വിലാ, 3:41; ദാനീ, 2:18-19; 2:37; 2;44). ➟പുതിയനിയമത്തിൽ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവെന്നും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെന്നുമാണ് ക്രിസ്തു ദൈവത്തെക്കുറിച്ച് പറയുന്നത്: ➤❝എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.❞ (മത്താ, 7:21 ⁃⁃ മത്താ, 10:32; 12:50; 15:13; 16:17; 18:11). ➤❝അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.❞ (മത്താ, 5:16 ⁃⁃ 5:45; 6:9; 6:14; 6:26; 6:32). 
➦ സ്വർഗ്ഗസ്ഥനായ ദൈവം, ക്രിസ്തുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവുമാണ്: ➤❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും ഒരുവനാണ്. ➟ഇതാരുടെയും വ്യാഖ്യാനമല്ല; വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുതന്നെ പറഞ്ഞതാണ്. ➟അതായത്, പിതാവായ ഏകദൈവം സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: (1കൊരി, 8:5-6). ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു❞ എന്നു ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (മത്താ, 18:11). 
➦ എന്നാൽ ക്രിസ്തു നസറായനായ മനുഷ്യനാണ്: ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬 𝐨𝐟 𝐍𝐚𝐳𝐚𝐫𝐞𝐭𝐡, 𝐚 𝐦𝐚𝐧) ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;❞ (പ്രവൃ, 2:23). ➟ഈ വേദഭാഗത്ത്, പിതാവായ യഹോവയും ക്രിസ്തുവും തമ്മിലുള്ള മൂന്ന് വ്യത്യാസം കാണാം: ❶പിതാവായ യഹോവ സ്വർഗ്ഗത്തിൽ വസിക്കുന്നവനും ക്രിസ്തു നസറെത്ത് നിവാസിയും ആയിരുന്നു. ❷പിതാവായ യഹോവ ❝മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ, 11:9). ക്രിസ്തു ദൈവമല്ല മനുഷ്യനാണ്: (യോഹ, 17:3). ➟താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]. ❸പിതാവായ യഹോവയ്ക്ക് മരണമില്ല (1തിമൊ, 6:16). ➟ക്രിസ്തു മരിച്ചു; മൂന്നാം നാൾ ദൈവം അവനെ ഉയിപ്പിച്ചു: ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.❞ (പ്രവൃ, 4:10 ⁃⁃ പ്രവൃ, 10:40). ➤[കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
➦ യേശു മനുഷ്യനാണെന്നും ഗലീലക്കാരനും നസറായനും ആണെന്നും വചനം ആവർത്തിച്ച് പറയുന്നു: ➤❝ഇതു കേട്ടിട്ടു ഈ മനുഷ്യൻ (𝐌𝐚𝐧) ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;❞ (ലൂക്കൊ, 23:6 ⁃⁃ മത്താ, 26:69). ➤❝പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു ആ മനുഷ്യനെ (𝐌𝐚𝐧) ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.❞ (മത്താ, 26:71-72; മർക്കൊ, 14:71  ⁃⁃ മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കൊ, 18:37; യോഹ, 19:19). ➟ഗലീലക്കാരൻ, നസറായൻ എന്നീ പ്രയോഗങ്ങളുടെ അർത്ഥം: ➤യിസ്രായേൽ ദേശത്തിലെ ഗലീലപ്രദേശത്തിലെ നസറെത്ത് പട്ടണത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ എന്നാണ്. ➟അല്ലാതെ, ഗലീലയിലെ നസറെത്ത് പട്ടണത്തിൽ വസിച്ചിരുന്ന ദൈവം എന്നല്ല അർത്ഥം. ➟പത്രൊസിനെയും യൂദായെയും ഗലീലക്കാരൻ എന്ന് പറഞ്ഞിട്ടുണ്ട്: (മർക്കൊ, 14:70; ലൂക്കൊ, 22:59 ⁃⁃ പ്രവൃ, 5:37
➦ പിതാവു് അഭിഷേകദാതാവും നസറായനായ യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ചവനുമാണ്: ➤❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഇതൊക്കെയാണ് സ്വർഗ്ഗീയദൈവവും നസറായനായ യേശുവെന്ന മനുഷ്യനും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ. ➤[കാണുക: അഭിഷേകദാതാവും അഭിഷിക്തനും, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരമാർത്ഥജ്ഞാനം 13

എലോഹീം (𝐄𝐥𝐨𝐡𝐢𝐦) തെയോസ് (𝐓𝐡𝐞𝐨𝐬):
➦ ❛ദൈവം❜ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (𝐏𝐥𝐮𝐫𝐚𝐥) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ സത്യദൈവത്തിനു് ❛എലോഹീം❜ ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ഒരു വചനത്തെളിവ് തരാം: ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ എന്നാണ് പറയുന്നത്. (Gen, 1:27). ➤❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന പദം യഹോവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ആയിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❛അവൻ്റെ❜ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. 
ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക:
➦ ❝എന്റെ ദൈവമേ, നിന്നിൽ (𝐢𝐧 𝐭𝐡𝐞𝐞) ഞാൻ ആശ്രയിക്കുന്നു ⁃⁃  𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ➤❛നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❜ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❛എലോഹീം❜ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❛എലോഹീം❜ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. 
ബഹുവചനത്തിൻ്റെ തെളിവുകൾ കാണുക:
➦ ❝അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (𝐭𝐡𝐞𝐦) സേവിക്കരുതു –  𝐓𝐡𝐨𝐮 𝐬𝐡𝐚𝐥𝐭 𝐧𝐨𝐭 𝐛𝐨𝐰 𝐝𝐨𝐰𝐧 𝐭𝐨 𝐭𝐡𝐞𝐢𝐫 𝐠𝐨𝐝𝐬, 𝐧𝐨𝐫 𝐬𝐞𝐫𝐯𝐞 𝐭𝐡𝐞𝐦.❞ (പുറ, 23:24). ➟വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ❝എലോഹീം❞ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ടാണ്, ❛എലോഹീം❜ എന്ന് പറഞ്ഞശേഷം, ❛അവയെ (𝐭𝐡𝐞𝐦) നമസ്കരിക്കരുതു❜ എന്ന് ബഹുവചനത്തിൽ പറയുന്നത്. ➟വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). 
തെയോസ് (Theós) തെയോയി (theoi):
➦ പുതിയനിയമത്തിൽ ❛ദൈവം❜ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛തെയോസ്❜ (𝐓𝐡𝐞𝐨𝐬) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❛എലോഹീം❜ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❛തെയോസ്❜ (𝐓𝐡𝐞𝐨𝐬) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❛തെയോയി❜ (𝐭𝐡𝐞𝐨𝐢) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❛എലോഹീം❜ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❛തെയോസ്❜ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, ഏകദൈവത്തിലല്ല; ദൈവത്തിൻ്റെ ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്. ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?]

ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചു: 
➤ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17 ⁃⁃ യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). ➤❝ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു മുമ്പെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചു❞ എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണ്: (1തിമൊ, 3:15-16). ➟അല്ലാതെ, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മുമ്പെ ഉണ്ടായിരുന്നവനല്ല. ➟തെളിവുകൾ കാണുക:
ദൈവത്താൽ അയക്കപ്പെട്ടവർ:
➦ ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ (സ്വർഗ്ഗത്തിൽ) ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. ➟യേശുവിനെ മാത്രമല്ല; ന്യായപ്രമാണത്തിലെ ആദ്യപ്രവാചകനായ മോശെ മുതൽ അവസാനത്തെ പ്രവാചകനായ യോഹന്നാൻവരെ സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്: (ആവ, 18:15 ⁃⁃ ലൂക്കൊ, 16:16). ➟അതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ: ➤❝ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ➟എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: ➤❝യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.❞ (യിരെ, 25:4). ➟വാക്യം ശ്രദ്ധിക്കുക: ➤❝ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു❞ എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. ➟അടുത്തവാക്യം: ➤❝ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.❞ (യിരെ, 44:4 ⁃⁃ യിരെ, 7:25; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). ➟താൻ അയച്ചതാണെന്ന് ദൈവംതന്നെ പറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവരല്ല. ➟പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: ➤❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ (യോഹ, 1:6). ➟യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ❓ ➤❝ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു❞ എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: ➤❝ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. ➟അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.❞ ➟ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ➟ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനാണ്: (ലൂക്കൊ, 24:19; യോഹ, 8:40). ➟പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി ഉല്പാദിതമായ പാപരഹിതനായ മനുഷ്യനായിരുന്നു: (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2;21; 1യോഹ, 3:5; യോഹ, 8:40). ➟അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, നിത്യപുത്രനോ, ദൂതനോ അല്ലെന്നതിന് അനേകം തെളിവുകളുണ്ട്. ➤[കാണുക: നിസ്തുലനായ ക്രിസ്തു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ക്രിസ്തു ദൈവമാണോ?]. 
പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യഥാർത്ഥത്തിൽ യേശുവിനെ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ അവൻ മുമ്പെ ഉണ്ടായിരുന്നവനല്ല; എ.എം. 𝟑𝟕𝟓𝟓-ൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അതൊരു യാഥാർത്ഥ്യമാകുന്നത്. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ പ്രവചനനിവൃത്തിയായി എ.എം. 𝟑𝟕𝟓𝟓-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ജനനത്തിനുമുമ്പെ ഇല്ലാതിരുന്നവനെ യഥാർത്ഥത്തിൽ എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
ക്രിസ്തുവും ദൈവപുത്രനും:
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22⁃⁃പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ജനിച്ച്, 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) ക്രിസ്തുവും ദൈവപുത്രനും ആയവവെനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ എങ്ങനെ കഴിയും❓ ➤[കാണുക: യേശുവിൻ്റെ ജീവചരിത്രം]. 
ഏഴുപേരുടെ പൂത്രൻ:
➦ യേശു ദൈവത്തിൻ്റെ മാത്രം പുത്രനല്ല; ഏഴുപേരുടെ പുത്രനാണ്. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➤❝പുത്രൻ❞ അന്നത് യേശുവിൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പദവി (𝐓𝐢𝐭𝐥𝐞) ആണ്. ➟അതിൽത്തന്നെ ശ്രദ്ധേയമായ പല കാര്യങ്ങളുമുണ്ട്: ➤𝟏.വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, അവൻ്റെ പദവികളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ❝മനുഷ്യപുത്രൻ❞ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണ്. ➟അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ പുത്രനാണെന്ന് പറയാൻ പറ്റുമോ❓ ➤𝟐.മറിയ പത്തുമാസം (9 മാസവും 9 ദിവസവും) വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തപുത്രനാണ് യേശു: (ലൂക്കൊ, 2:7). ➤❝മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ❞ എന്നിങ്ങനെ 𝟑𝟕 പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. മക്കളെ പ്രസവിക്കുന്നവളെയാണ് ❝അമ്മ❞ എന്ന് വിളിക്കുന്നത്. ➟അവനെ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാക്കണമെങ്കിൽ പ്രഥമപരിണന (𝐏𝐫𝐢𝐨𝐫𝐢𝐭𝐲) മറിയയ്ക്കല്ലാതെ മറ്റാർക്കാണുള്ളത്❓ ➤[കാണുക: മറിയയുടെ മകൻ]. ➤ 𝟑.അവൻ ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനെന്ന സവിശേഷപദവി അവനുണ്ടായിരുന്നില്ല. ➟അവൻ ജനിച്ച് ഏകദേശം മുപ്പത് വർഷംകഴിഞ്ഞപ്പോൾ (ലൂക്കൊ, 3:23), ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി എ.ഡി. 𝟐𝟗-ൽ യോർദ്ദാനിൽവെച്ചാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ജനിച്ച് മുപ്പത് വർഷംകഴിഞ്ഞ് ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്ന് പറയാൻ പറ്റുമോ❓ ➟അല്ലെങ്കിൽ, അവനെ മുപ്പത് വയസ്സുള്ളവനായിട്ടാണ് ലോകത്തിലേക്ക് അയതെന്ന് പറഞ്ഞാൽ, ഏറെക്കുറേ ഒപ്പിച്ചെടുക്കാം. ➟വചനവിരോധികൾക്ക് വേണമെങ്കിൽ അങ്ങനെയും വാദിക്കാം. ➤യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ ➟എന്നറിയാത്തതാണ് പലരുടെയും പ്രശ്നം:
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: (യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ഭൂമിയിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവാനാണെന്നോ, അയക്കപ്പെട്ടവനാണെന്നോ എങ്ങനെ പറയും❓ ➟തന്മൂലം, ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

ദൈവവും കർത്താവായ യേശുക്രിസ്തുവും:
➦ അപ്പൊസ്തലപ്രവൃത്തികളിലാണ് ദൈവസഭ സ്ഥാപിതമാകുന്നത്: (2:1-4). അതിനുശേഷം അപ്പൊസ്തലന്മാർ ലേഖനങ്ങൾ എഴുതുന്നത് പ്രാദേശിക സഭകൾക്കും പൊതുവായിട്ടുമാണ്. ➟റോമർ മുതൽ യൂദാവരെയുള്ള സകല ലേഖനങ്ങളിലും വെളിപ്പാടുപുസ്തകത്തിലും പിതാവായ ഒരേയൊരു സത്യദൈവത്തിൽനിന്ന് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➤❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2 ⁃⁃ റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3-4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:1-2; 1തെസ്സ, 1:1; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലേ, 1:3; യാക്കോ, 1:1; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 1:3; യൂദാ, 1:1-2; വെളി, 1:2). ➟പിതാവു് മാത്രമാണ് സത്യദൈവം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്: (യോഹ, 17:3 ⁃⁃ 1കൊരി, 8:5-6; എഫെ, 4:6). ➟പലരും വിചാരിക്കുന്നപോലെ പിതാവും പുത്രനും ഒരുപോലെ ദൈവമണെങ്കിൽ, ഒരുത്തനെ മാത്രം ദൈവം എന്നു വിശേഷിപ്പിക്കുമോ❓ ➟❝ദൈവം❞ എന്ന ഏകസാരാംശത്തിലെ സമനിത്യരായ മൂവരിൽ ഒരുവനെന്നു നിങ്ങൾ പറയുന്ന പരിശുദ്ധാത്മാവിനെ ഇവിടൊന്നും പരാമർശിക്കുന്നില്ല എന്നതും കുറിക്കൊള്ളുക. ➟ഓരോ പ്രാദേദേശിക സഭകൾക്കും പ്രത്യേകം പ്രത്യേകം എഴുതുന്ന ലേഖനമാണെന്നോർക്കണം. ➟മൂവരും വ്യതിരിക്തരായ വ്യക്തികളും ഒരുപോലെ ദൈവവുമാണെങ്കിൽ, അവരിൽ ഒരുത്തനെ മാത്രം ദൈവം എന്ന് പരിചയപ്പെടുത്തിക്കൊണ്ട്, അപ്പൊസ്തലന്മാർ പ്രാദേശിക സഭകളെ വഞ്ചിക്കുകയായിരുന്നോ❓ ➟അടുത്തവാക്യങ്ങൾ കാണുക: ➤❝നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു❞ (2തെസ്സ, 1:11 ⁃⁃ 1തിമൊ, 1:1). ➤❝ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.❞ (യാക്കോ, 1:1). ➤❝നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു:❞ (2പത്രൊ, 1:1 ⁃⁃ 2പത്രൊ, 1:2). ➟മേല്പറഞ്ഞ അഞ്ച് വാക്യങ്ങൾ, ജാതികളുടെ അപ്പസ്തലനായ പൗലൊസും യേശുവിൻ്റെ സ്വന്തസഹോദരനായ യാക്കോബും അപ്പൊസ്തൈന്മാരിരിൽ പ്രഥമനും പ്രധാനിയുമായ പത്രോസും എഴുതിയതാണ്. ➟അതിൽ ❝പിതാവു❞ എന്നുപറയാതെ, ദൈവത്തിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ❝ദൈവം❞ എന്ന ഏകസാരാംശത്തിലെ സമനിത്യരും വ്യതിരിക്തരുമായ വ്യക്തികളാണ് പിതാവും പുത്രനുമെങ്കിൽ, ദൈവത്തിൽനിന്ന് പുത്രനെ എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും❓ ➟വിശ്വാസികളെ വഞ്ചിക്കുന്നതിനൊക്കെ ഒരു മര്യാദ വേണ്ടേ❓ ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟ഈ വേദഭാഗങ്ങളെല്ലാം പരിശോധിച്ചാൽ, ഒരേയൊരു സത്യദൈവമായ പിതാവിനെയും (യോഹ, 17:3) ദൈവം മരണത്തിൽനിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് കാണാൻ കഴിയും: (പ്രവൃ, 2:23-24; 2:36; 5:31; റോമ, 5:15; 1തിമൊ, 2:5-6). ➟ദൈവം ത്രിത്വമോ, ക്രിസ്തു ദൈവമോ ആണെങ്കിൽ; അതിൽ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞുകൊണ്ട് എല്ലാ സഭകൾക്കും ലേഖനം എഴുതിയ അപ്പൊസ്തലന്മാർ ട്രിനിറ്റിയുടെ ഭാഷയിൽ കള്ളന്മാരാണോ❓ [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, ക്രിസ്തു ദൈവമാണോ?, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

യേശുവും യഹോവയും താരതമ്യം:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (𝟏തിമൊ, 𝟐:𝟓-𝟔)
❶ മനുഷ്യൻ ⁃⁃ ദൈവം: (യോഹ, 𝟖:𝟒𝟎⁃⁃യോഹ, 𝟏𝟕:𝟑)
❷ ഉത്ഭവമുണ്ട് ⁃⁃ ഉത്ഭവമില്ല: (ലൂക്കൊ, 𝟏:𝟑𝟓⁃⁃സങ്കീ, 𝟗𝟎:𝟐)
❸ അഭിഷിക്തൻ ⁃⁃ അഭിഷേകദാതാവ്: (ലൂക്കൊ, 𝟑:𝟐𝟐⁃⁃പ്രവൃ, 𝟏𝟎:𝟑𝟎)
❹ പുത്രൻ ⁃⁃ പിതാവ്: (മത്താ, 𝟑:𝟏𝟕⁃⁃യോഹ, 𝟖:𝟓𝟒)
❺ ജഡരക്തങ്ങൾ ⁃⁃ ആത്മാവ്: (എബ്രാ, 𝟐:𝟏𝟒⁃⁃യോഹ, 𝟒:𝟐𝟒)
❻ പരീക്ഷിക്കപ്പെട്ടു ⁃⁃ പരീക്ഷിക്കപ്പെടുന്നില്ല: (മർക്കൊ, 𝟏:𝟏𝟑⁃⁃യാക്കോ, 𝟏:𝟏𝟑)
❼ ക്ഷീണിച്ചു ⁃⁃ ക്ഷീണിക്കുന്നില്ല: (യോഹ, 𝟒:𝟓⁃⁃യെശ, 𝟒𝟎:𝟐𝟖)
❽ വിശന്നു ⁃⁃ വിശപ്പില്ല: (മത്താ, 𝟒:𝟐⁃⁃സങ്കീ, 𝟓𝟎:𝟏𝟐)
❾ ദാഹിച്ചു ⁃⁃ ദാഹമില്ല: (യോഹ, 𝟏𝟗:𝟐𝟖⁃⁃സങ്കീ, 𝟓𝟎:𝟏𝟑)
❿ ഉറങ്ങി ⁃⁃ ഉറങ്ങുന്നില്ല: (മത്താ, 𝟖:𝟐𝟒⁃⁃സങ്കീ, 𝟏𝟐𝟏:𝟒)
⓫ മരിച്ചു ⁃⁃ മരണമില്ല: (റോമ, 𝟓:𝟔⁃⁃𝟏തിമൊ, 𝟔:𝟔)
⓬ പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 𝟐:𝟐𝟑-𝟐𝟒; 𝟐:𝟑𝟔; 𝟓:𝟑𝟏). [കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

 ☛ സ്നേഹം (𝐋𝐨𝐯𝐞):
➦ സ്നേഹത്തെ കുറിക്കുന്ന മൂന്നു ഗ്രീക്കു നാമപദങ്ങളും (𝐍𝐨𝐮𝐧) അവയുടെ ക്രിയാപദങ്ങളും (𝐕𝐞𝐫𝐛) നാമവിശേഷണങ്ങളും (𝐀𝐝𝐣𝐞𝐜𝐭𝐢𝐯𝐞) പുതിയനിയമത്തിലുണ്ട്:
❶ ❝അഗാപേ❞ (ἀγάπη – agapē) ➤സ്നേഹം (𝐋𝐨𝐯𝐞) ⁃⁃ ക്രിയാപദം (Verb) ❝അഗപാവോ❞(ἀγαπάω – agapaō) ➤സ്നേഹിക്കുക (𝐓𝐨 𝐥𝐨𝐯𝐞). ➟അഗാപേ 𝟏𝟏𝟔 പ്രാവശ്യവും അഗപാവോ 𝟏𝟒𝟐 പ്രാവശ്യവുമുണ്ട്. ➟അഗാപേ/അഗപാവോ ആത്മികമായ അഥവാ, ദൈവികമായ സ്നേഹമാണ്. ➟ദീർഘമായി ക്ഷമിക്കുന്നതും ദയ കാണിക്കുന്നതും സ്പർദ്ധിക്കാത്തതും നിഗളിക്കാത്തതും ചീർക്കാത്തതും അയോഗ്യമായി നടക്കാത്തതുതും സ്വാർത്ഥം അന്വേഷിക്കാത്തതും ദ്വേഷ്യപ്പെടാത്തതും ദോഷം കണക്കിടാത്തതും അനീതിയിൽ സന്തോഷിക്കാത്തതും സത്യത്തിൽ സന്തോഷിക്കുന്നതും എല്ലാം പീറുക്കുന്നതും എല്ലാം വിശ്വസിക്കുന്നതും എല്ലാം പ്രത്യാശിക്കുന്നതും എല്ലാം സഹിക്കുന്നതും നിർവ്യാജവും ഉതിർന്നുപോകാത്തതും നിലനില്ക്കുന്നതുമാണ്: (1കൊരി, 13:4-8; റോമ, 12:9; 1കൊരി, 13:13). ➟വിശേഷാൽ, ദൈവത്തിൽനിന്ന് വരുന്നതും (1യോഹ, 4:7), ➟ദൈവം തൻ്റെ ക്രിസ്തുവിലൂടെ ലോകത്തോടു കാണിച്ചതും (യോഹ, 3:16; റോമ, 5:8), ➟ദൈവം മനുഷ്യരോട് കാണിക്കുന്നതും (റോമ, 5:5), ക്രിസ്തു നമ്മോടു കാണിച്ചതും (2കൊരി, 5:14; എഫെ, 3:19; എഫെ, 5:2), ➟ക്രിസ്തുവിൻ്റെ കല്പനയും (യോഹ, 13:34; 15:17), ➟ദൈവമക്കൾ ദൈവത്തോടു കൂട്ടുകാരനോടും കാണിക്കേണ്ടതും (ലൂക്കൊ, 10:27), ➟ദൈവമക്കൾ തമ്മിൽത്തമ്മിലുള്ളതും (യോഹ, 13:35), ➟ന്യായപ്രമാണത്തിന്റെ നിവൃത്തിയും (റോമർ 13:10; യാക്കോ, 2:8), ➟വിശ്വാസത്തോടു കൂടിയതും (എഫെ, 6:23), ➟ഒരുത്തൻ തന്റെ ശത്രുവിനോട് പോലും കാണിക്കേണ്ടതുമായ (മത്താ, 5:44; ലൂക്കൊ, 6:27; ലൂക്കൊ, 6:35) സ്നേഹമാണ് . ➟അഗാപേ ദൈവം തന്നെയാണ്: ➤❝സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം (𝐚𝐠𝐚𝐩ē) തന്നേ.❞ (1യോഹ, 4:8 ⁃⁃ 1യോഹ, 4:16). 
❷ ❝ഫിലിയ❞ (φιλία – philia) ➤സ്നേഹം (𝐅𝐫𝐢𝐞𝐧𝐝𝐬𝐡𝐢𝐩) ⁃⁃ ക്രിയാപദം (𝐕𝐞𝐫𝐛) ❝ഫിലിയോ❞ (φιλέω – phileō) ➤സ്നേഹിക്കുക (𝐓𝐨 𝐥𝐨𝐯𝐞). ➟ഫിലിയ ഒരു പ്രാവശ്യവും ഫിലിയോ 𝟐𝟓 പ്രാവശ്യവുമുണ്ട്. ➟ഫിലിയ/ഫിലിയോ പൊതുവായ സ്നേഹത്തെ കുറിക്കുന്നതാണ്. ➟ലോകത്തോടുള്ളതും (യാക്കോ, 4:4), ➟ക്രിസ്തുവിനെ പ്രിയപ്പെടുന്നതും (മത്താ, 10:37), ➟വിരുന്നിൽ പ്രധാനസ്ഥലം പ്രിയപ്പെടുന്നതും (ലൂക്കൊ, 20:46), ➟പിതാവിനു് പുത്രനോടുള്ളതും (യോഹ, 5:20), ➟സുഹൃത്തുകൾ തമ്മിലുള്ളതും (യോഹ, 11:3; യോഹ, 11:36), ➟ലോകത്തിൻ്റെ സ്നേഹവും (യോഹ, 15:19), ➟നമുക്ക് ക്രിസ്തുവിനോടുള്ളതും പിതാവു് നമ്മളെ സ്നേഹിക്കുന്നതും (യോഹ, 16:27), ➟അപ്പൊസ്തലന്മാരോടു വിശ്വാസികൾക്കുള്ളതുമായ സ്നേഹമാണ്: (തീത്തൊ, 3:15). 
❸ ❝ഫിലാഡെൽഫിയ❞ (φιλαδελφίᾳ – philadelphia) ➤സഹോദരപ്രീതി (𝐁𝐫𝐨𝐭𝐡𝐞𝐫𝐥𝐲 𝐥𝐨𝐯𝐞) ⁃⁃ നാമവിശേഷണം (𝐀𝐝𝐣𝐞𝐜𝐭𝐢𝐯𝐞) ❝ഫിലാഡെൽഫോസ്❞ (φιλάδελφος – philadelphos). ➟ഫിലാഡെൽഫിയ 𝟔 പ്രാവശ്യവും ഫിലാഡെൽഫോസ് ഒരു പ്രാവശ്യവും കാണാം. ➟ഇത് സഹോദരങ്ങൾ തമ്മിൽത്തമ്മിലുള്ള സ്നേഹത്തെ കുറിക്കുന്നതാണ്: (റോമ, 12:10; 1തെസ്സ, 4:9; എബ്രാ, 13:1; 1പത്രൊ, 1:22 ⁃⁃ 2പത്രൊ, 1:7).
❹ ❝സ്റ്റോർഗേ❞ (στοργή – Storge) ➤വാത്സല്യം (𝐋𝐨𝐯𝐞) ⁃⁃ നാമവിശേഷണങ്ങൾ (𝐀𝐝𝐣𝐞𝐜𝐭𝐢𝐯𝐞𝐬) philóstorgoi, astorgos, ástorgoi. ➟ഈ പദം നേരിട്ട് പുതിയ നിയമത്തിൽ ഉപയോഗിക്കുന്നില്ലെങ്കിലും, അതിൻ്റെ സംയുക്ത രൂപങ്ങൾ 𝟑 പ്രാവശ്യം കാണാം. ➟❝ഫിലിയോസ്❞(φίλος – philos) എന്ന പദവും ❝സ്റ്റോർഗേ❞ (στοργή – Storge) എന്ന പദവും ചേർത്ത്, ❝ഫിലോസ്റ്റോർഗോയി❞ (φιλόστοργοι – philóstorgoi) എന്ന ഒരു പദം കാണാം: (റോമ, 12:10). ➟കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വാഭാവികവും ഊഷ്മളവുമായ സ്നേഹമാണ് (kindly affectioned) അർത്ഥമാക്കുന്നത്. ➟❝ആസ്റ്റോർഗോസ്❞ (ἀστόργους – astórgous): ആദ്യപദത്തിൻ്റെ നേരെ വിപരീതമായ ❝വാത്സല്യമില്ലാത്തവർ❞ എന്നാണ് ഇതിൻ്റെ അർഥം: (റോമ, 1:31; 2തിമൊ, 3:3). ➟❝ആ (α – a) = ഇല്ല❞ എന്നർത്ഥമുള്ള നിഷേധാത്മക ഉപസർഗ്ഗമാണ് (prefix) പദത്തിന്റെ അടിസ്ഥാന അർത്ഥത്തെ നിഷേധിക്കുന്നത്. 
❺ ❝എറോസ്❞ (ἔρως – éros) എന്ന ഒരു പദം കൊയ്നേ ഗ്രീക്കിലുണ്ട്. ➟എന്നാൽ പുതിയനിയമത്തിലല്ല; പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയിലാണുള്ളത്. ➟യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) പരിഭാഷയിൽ ❝എറോസ്❞ എന്ന പദവും അതിൻ്റെ വിഭക്തി (𝐂𝐚𝐬𝐞) രൂപങ്ങളും  𝟔𝟏 പ്രാവശ്യം കാണാം. ➟ശാരീരിക ആകർഷണത്തിൽ നിന്നുണ്ടാകുന്നത് അഥവാ,
ലൈംഗികപരമായ സ്നേഹമാണിത്: (സദൃ, 7:18). ➟❝എറോസ്❞ എന്ന നിർദ്ദേശിക വിഭക്തിയിലുള്ളള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) കൃത്യമായ പദമുള്ളത് സദൃശ്യവാക്യങ്ങൾ 𝟑𝟎:𝟏𝟔-ൽ മാത്രമാണ്. ➟എബ്രായ ബൈബിളിൽ അത് ❝വന്ധ്യയുടെ ഗർഭപാത്രം❞ എന്നാണ്: (സദൃ, 30:16). ➟എന്നാൽ സെപ്റ്റ്വജിൽ ❝സ്ത്രീയുടെ സ്നേഹം❞ (𝐭𝐡𝐞 𝐥𝐨𝐯𝐞 𝐨𝐟 𝐚 𝐰𝐨𝐦𝐚𝐧) എന്നാണ്. [കാണുക: LXX]. 

പരമാർത്ഥജ്ഞാനം 12

എൻ്റെ വിശ്വാസപ്രഖ്യാപനം
എനിക്ക്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമാണുള്ളത്: 
➤ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). 
പിതാവ് ഏകദൈവവും യേശുക്രിസ്തു എനിക്കുവേണ്ടി മരിച്ച ഏകമനുഷ്യനുമാണ്: 
➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞(1തിമൊ, 2:5-6 ⁃⁃ റോമ, 5:15). 
വിശദമായി:
➤ പിതാവാണ് എൻ്റെ ഒരേയോരു സത്യദൈവം ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝: (യോഹ, 17:3). ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: ➟❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25; യോഹ, 5:44; 1കൊരി, 8:5-6; എഫെ, 4:6).  
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16) തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18), യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21ലൂക്കൊ, 1:30 ⁃⁃ യോഹ, 5:4317:1117:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (മത്താ, 1:21ലൂക്കൊ, 1:68ഫിലി, 2:6-81തിമൊ, 3:15-16എബ്രാ, 2:14-16). ➟അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയുടെ ഉദരത്തിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2).
➦ എൻ്റെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് എനിക്കുപകരം ക്രൂശിൽ മരിച്ച മനുഷ്യനായ (Man) നസറായനായ യേശുവിനെ പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, എൻ്റെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟പിതാവായ ഏകദൈവത്തിൻ്റെയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെയും കൃപയാലാണ് ഞാൻ രക്ഷിക്കപ്പെട്ടത്: (റോമ, 5:15; പ്രവൃ, 15:11). 
➦ പിതാവായ ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്:  (പ്രവൃ, 5:3 ⁃⁃പ്രവൃ, 5:4.1കൊരി, 3:16,1കൊരി, 6:19 ⁃⁃1കൊരി, 3:17. ഒ.നോ:സങ്കീ, 139:8-10,യെശ, 6:8-10 ⁃⁃പ്രവൃ, 28:26-27,യേശ, 44:24 ⁃⁃  ഇയ്യോ, 33:4,ലൂക്കൊ, 3:22 ⁃⁃യോഹ, 16:32,മത്താ, 12:28 ⁃⁃പ്രവൃ, 10:38,1പത്രൊ, 3:18 ⁃⁃ഗലാ, 1:1,യോഹ, 3:6 ⁃⁃1യോഹ, 5:1,18).➟ദൈവം എന്നെ വീണ്ടുംജനിപ്പിച്ചതും എന്നിൽ വസിക്കുന്നതും എന്നിൽ പ്രവർത്തിക്കുന്നതും എന്നിലൂടെ പ്രവർത്തിക്കുന്നതും അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (1യോഹ, 5:1; യോഹ, 3:7-8; 1കൊരി, 3:16-17; 1കൊരി, 6:19 ⁃⁃ എഫെ, 4:6). ☛വിശദമായറിയാൻ ആഗ്രഹമുണ്ടെങ്കിൽ ദയവായി ലിങ്കുകൾ പരിശോധിക്കുക: ➤[ദൈവത്തിൻ്റെ ആത്മാവ്, പരിശുദ്ധാത്മാവ് ആരാണ്, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

ദൈവം തൻ്റെ പുത്രനെ അയച്ചു: 
➤ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17 ⁃⁃ യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). ➤❝ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു മുമ്പെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചു❞ എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന ആത്മീയ പ്രയോഗമാണ്: (1തിമൊ, 3:15-16). ➟അല്ലാതെ, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മുമ്പെ ഉണ്ടായിരുന്നവനല്ല. ➟തെളിവുകൾ കാണുക:
ദൈവത്താൽ അയക്കപ്പെട്ടവർ:
➦ ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ (സ്വർഗ്ഗത്തിൽ) ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. ➟യേശുവിനെ മാത്രമല്ല; ന്യായപ്രമാണത്തിലെ ആദ്യപ്രവാചകനായ മോശെ മുതൽ അവസാനത്തെ പ്രവാചകനായ യോഹന്നാൻവരെ സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്: (ആവ, 18:15 ⁃⁃ ലൂക്കൊ, 16:16). ➟അതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ: ➤❝ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ➟എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.❞ (യിരെ, 7:25). ➟വാക്യം ശ്രദ്ധിക്കുക: ➤❝ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു❞ എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. ➟അടുത്തവാക്യം: ➤❝ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.❞ (യിരെ, 44:4 ⁃⁃ യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). ➟താൻ അയച്ചതാണെന്ന് ദൈവംതന്നെ പറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവരല്ല. ➟പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: ➤❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ (യോഹ, 1:6). ➟യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ❓ ➤❝ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു❞ എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: ➤❝ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.❞ ➟ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ➟ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനാണ്: (ലൂക്കൊ, 24:19; യോഹ, 8:40). ➟പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി ഉല്പാദിതമായ പാപരഹിതനായ മനുഷ്യനായിരുന്നു: (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2;21; 1യോഹ, 3:5; യോഹ, 8:40). അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, നിത്യപുത്രനോ, ദൂതനോ അല്ലെന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: നിസ്തുലനായ ക്രിസ്തു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ക്രിസ്തു ദൈവമാണോ?]. 
പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യഥാർത്ഥത്തിൽ യേശുവിനെ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ അവൻ മുമ്പെ ഉണ്ടായിരുന്നവനല്ല; എ.എം. 𝟑𝟕𝟓𝟓-ൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അതൊരു യാഥാർത്ഥ്യമാകുന്നത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ പ്രവചനനിവൃത്തിയായി എ.എം. 𝟑𝟕𝟓𝟓-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ജനനത്തിനുമുമ്പെ ഇല്ലാതിരുന്നവനെ യഥാർത്ഥത്തിൽ എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
ക്രിസ്തുവും ദൈവപുത്രനും:
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22⁃⁃പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ജനിച്ച്, 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) ക്രിസ്തുവും ദൈവപുത്രനും ആയവവെനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ എങ്ങനെ കഴിയും❓ [കാണുക: യേശുവിൻ്റെ ജീവചരിത്രം]. 
ഏഴുപേരുടെ പൂത്രൻ:
➦ യേശു ദൈവത്തിൻ്റെ മാത്രം പുത്രനല്ല; ഏഴുപേരുടെ പുത്രനാണ്. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➤❝പുത്രൻ❞ അന്നത് യേശുവിൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പദവി (𝐓𝐢𝐭𝐥𝐞) ആണ്. ➟അതിൽത്തന്നെ ശ്രദ്ധേയമായ ചില കാര്യങ്ങളുമുണ്ട്: ➤❶വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, അവൻ്റെ പദവികളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ❝മനുഷ്യപുത്രൻ❞ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണ്. അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാണെന്ന് പറയാൻ പറ്റുമോ❓ ➤❷മറിയ പത്തുമാസം (9 മാസവും 9 ദിവസവും) വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തപുത്രനാണ് യേശു: (ലൂക്കൊ, 2:7). ❝മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ❞ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. മക്കളെ പ്രസവിക്കുന്നവളെയാണ് ❝അമ്മ❞ എന്ന് വിളിക്കുന്നത്. അവനെ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാക്കണമെങ്കിൽ പ്രഥമപരിണന (𝐏𝐫𝐢𝐨𝐫𝐢𝐭𝐲) മറിയയ്ക്കല്ലാതെ മറ്റാർക്കാണുള്ളത്❓ [കാണുക: മറിയയുടെ മകൻ]. ➤❸അവൻ ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനെന്ന സവിശേഷപദവി അവനുണ്ടായിരുന്നില്ല. ➟അവൻ ജനിച്ച് ഏകദേശം മുപ്പത് വർഷംകഴിഞ്ഞപ്പോൾ (ലൂക്കൊ, 3:23), ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ജനിച്ച് മുപ്പത് വർഷംകഴിഞ്ഞ് ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്ന് പറയാൻ പറ്റുമോ❓ ➟അല്ലെങ്കിൽ, അവനെ മുപ്പത് വയസ്സുള്ളവനായിട്ടാണ് ലോകത്തിലേക്ക് അയതെന്ന് പറഞ്ഞാൽ, ഏറെക്കുറേ ഒപ്പിച്ചെടുക്കാം. ➟വചനവിരോധികൾക്ക് വേണമെങ്കിൽ അങ്ങനെയും വാദിക്കാം. ➤യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് പലരുടെയും പ്രശ്നം:
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിന്നവാനാണെന്നോ, അയക്കപ്പെട്ടവനാണെന്നോ പറയാൻ പറ്റുമോ❓ ➟തന്മൂലം, ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നത്, ആത്മീയ പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

യാക്കോബ് മല്ലുപിടിച്ചത് ആരോടാണ്❓ 
➦ യബ്ബോക്ക് കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ➟❛ദൈവം❜ എന്ന് അവിടെ പറഞ്ഞിട്ടുള്ളതുകൊണ്ട്, സത്യദൈവവുമായാണ് അവൻ മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. ➟എന്നാൽ ആ വേദഭാഗങ്ങൾ ശ്രദ്ധയോടെ പഠിപ്പാൽ, അവൻ മല്ലുപിടിച്ചത് ഒരു ദൂതനുമായാണെന്ന് വ്യക്തമാകും: 
❶ ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു വിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ➟ദൈവത്തേക്കാൾ ശക്തനാണ് യാക്കോബ് എന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. 
❷ ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; ➤❛എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ❜ എന്നാണ്. ➟ഇത് കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണ്. ➟ദൈവം സർവ്വസ്വതന്ത്രനാണ്; സ്ഥലകാലസമയബദ്ധനുമല്ല. ➟തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് മനസ്സിലാക്കാം. 
➦ അവിടെ, ➤❝നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചു❞ എന്നു ദൂതനും (ഉല്പ, 32:28), ➤❝ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല❞ എന്നു യാക്കോബും പറയുന്നുണ്ട്: (ഉല്പ, 32:30). ➟എന്നാൽ അതിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ: ദൈവത്തെ കുറിക്കുന്ന ➤❛എലോഹീം❜  (Elohim – God) എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്: (ന്യായാ, 13:22; സങ്കീ, 82:1; ⁃⁃ ന്യായാ, 9:27; ന്യായാ, 11:24; 1രാജാ, 11:5 ⁃⁃ പുറ, 4:16; പുറ, 7:1). ➟ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ➟ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളായ എലോഹീമുകൾ (ദൂതന്മാർ) മനുഷ്യരെക്കാൾ പലമടങ്ങ് ശക്തന്മാരാകയാലാണ്, ➤❝നീ ദൈവത്തോടു (ശക്തനായവനോടു) മല്ലുപിടിച്ചു ജയിച്ചു❞ എന്ന അർത്ഥമാണ് ദൂതൻ്റെ വാക്കുകൾക്ക് ഉള്ളതെന്ന് മനസ്സിലാക്കാം: (2രാജാ, 19:35). 
➦ എബ്രായരുടെ ഒദ്യോഗിക ബൈബിളിൽ ➤❛ദൂതൻ❜ എന്ന് ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്: ➤❝And he said, Your name shall no longer be called Jacob, but Israel, because you have commanding power with [an 𝗮𝗻𝗴𝗲𝗹 of] God and with men, and you have prevailed.❞ ➤[കാണുക: Tanakh]. ➟യാക്കോബ് മുഖാമുഖം കണ്ടതും ദൂതനെയാണെന്ന് പറഞ്ഞിട്ടുണ്ട്: ➤❝And Jacob named the place Peniel, for [he said,] I saw an 𝗮𝗻𝗴𝗲𝗹 face to face, and my soul was saved.❞ ➤[കാണുക: Tanakh].
➦ ഹോശേയ പ്രവചനത്തിൽ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ (ഹോശേ, 12:3-5). ➦ഉല്പത്തിയിൽ പറയുന്നതുപോലെ ➤❛ദൈവത്തോട് പൊരുതി❜ എന്നു പറഞ്ഞശേഷം ➤❛അവൻ ദൂതനോടു പൊരുതി ജയിച്ചു❜ എന്നാണ് അടുത്ത വാക്യത്തിൽ പറയുന്നത്. ➟അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ➟എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ രണ്ട് വാക്യങ്ങളിലും ദുതൻ എന്നുതന്നെയാണ്: ➤❝In the womb, he seized his brother’s heel, and with his strength he strove with an 𝗮𝗻𝗴𝗲𝗹. He strove with an 𝗮𝗻𝗴𝗲𝗹 and prevailed; he wept and beseeched him; In Bethel he shall find Him, and there He shall speak with us.❞ ➤[കാണുക: Tanakh]. 
➦ അവിടുത്തെ എലോഹീം അഥവാ, ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. ➟അടുത്തഭാഗം: ➤❝അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ ➟യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. ➟എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9-10 ⁃⁃ 35:1; 35:7; 48:3). 
➦ രണ്ടുപ്രാവശ്യമാണ് യാക്കോബിനു് ദൈവം പ്രത്യക്ഷമായത്. ➟പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. (ഉല്പ, 28:12-13 ⁃⁃ 35:1; 35:7. 35:9-10 ⁃⁃ 48:3). ➟രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. ➟യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ➟ബേഥേലിൻ്റെ പഴയ പേര് ലൂസ് എന്നാണ്: (ഉല്പ, 28:19). ➟പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6-7). ➟അവിടെവെച്ചാണ് ദൈവം രണ്ടാമത് പ്രത്യക്ഷനായത് (ഉല്പ, 35:9-10; 48:3).
☛ ദൂതനാണ് പ്രത്യക്ഷനായത് എന്നതിനു് മറ്റൊരു തെളിവുണ്ട്:
➦ പുരാതന യെഹൂദാ ആചാരപ്രകാരം അയക്കപ്പെട്ടവൻ അയച്ച ആളിനു് തുല്യനായി കണക്കാക്കപ്പെടുന്ന ഒരു തൽമൂദിക് തത്വമുണ്ട്. ➤❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്നാണ് അതിനെ പറയുന്നത്. ➤❝ഒരാളുടെ പ്രതിനിധി അയാൾക്ക് തുല്യനാണ്❞ (𝐀 𝐦𝐚𝐧’𝐬 𝐚𝐠𝐞𝐧𝐭 𝐢𝐬 𝐞𝐪𝐮𝐢𝐯𝐚𝐥𝐞𝐧𝐭 𝐭𝐨 𝐡𝐢𝐦𝐬𝐞𝐥𝐟) എന്നാണ് അതിൻ്റെ ആശയം. ➟മിഷ്നായിൽ (𝐌𝐢𝐬𝐡𝐧𝐚𝐡) അത് പറഞ്ഞിട്ടുണ്ട്. ➤[കാണുക: Berakhot 34b]. ➟വ്യക്തമായ വചനത്തെളിവും അതിനുണ്ട്: ➤❝അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.❞ (ന്യായാ, 13:20-22). ➟ശിംശോൻ്റെ മാതാപിതാക്കളായ മാനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായത് ദൂതനാണെന്ന് തുടക്കംമുതൽ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (ന്യായാ, 13:3). ➤❝അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു❞ എന്നും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ഒടുവിൽ മനോഹ പറയുന്നത്: ➤❝ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും❞ എന്നാണ്: (ന്യായാ, 13:22). ➟ദൈവത്താൽ അയക്കപ്പെട്ട ദൂതനായതുകൊണ്ടാണ്, അവനെ ദൈവം (എലോഹീം) എന്ന് മനോഹ വിശേഷിപ്പിച്ചതെന്ന് അവിടെ വ്യക്തമാണ്. 
➦ ❛ഷാലിയാക്ക്❜ എന്ന നിയമപ്രകാരം വിവാഹനിശ്ചയവും സാദ്ധ്യമാണെന്ന് തൽമൂദ് പറയുന്നു. ➤[കാണുക: Kiddushin 41b]. അബ്രാഹാമിൻ്റെ ദാസനായ എല്യേസർ യിസ്ഹാക്കിനുവേണ്ടി റിബെക്കായെ വധുവായി കൊണ്ടുവന്നത് അതിൻ്റെ തെളിവാണ്: (ഉല്പ, 24:1-67). 
➦ ❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്ന തൽമൂദിക് തത്വത്തിൻ്റെ പല തെളിവുകളും പഴയനിയമത്തിൽ കാണാം. ➟മോശെയെ ദൈവം വിളിക്കുന്നത്: (പുറപ്പാട് 3-6 അദ്ധ്യായങ്ങൾ). ➤❝യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി❞ എന്നാണ് തുടക്കത്തിൽ പറയുന്നത്: (പുറ, 3:2). ➟തുടർന്ന് ദൂതൻ യഹോവയെ പ്രതിനിധീകരിച്ചുകൊണ്ട് ❛ഞാൻ, എൻ്റെ, എനിക്ക്❜ എന്നിങ്ങനെ ഉത്തമപുരുഷനിലാണ് (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത്: (പുറ, 3:4 ⁃⁃ പ്രവൃ, 7:30). 
➦ ഗിദെയോൻ്റെ വിളി: (ന്യായാ, 6:10:40). ➤❝യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി❞ എന്നാണ് പറയുന്നത്: (ന്യായാ, 6:12). ➟എന്നാൽ അടുത്തവാക്യത്തിൽ, ❛യഹോവ അവനെ നോക്കി❜ എന്നും (ന്യായ, 6:14), ➤❛യഹോവ അവനോടു: ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നതായും കാണാം: (ന്യായാ, 6:16; 7:2; 7:4; 7:7; 7:9).
➦ പ്രവാചകന്മാരെ അയക്കുന്നത്: ➟പ്രവാചകന്മാരെല്ലാം മിക്കപ്പോഴും യഹോവയുടെ ഭാഷണങ്ങൾ ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത് അതിൻ്റെ തെളിവാണ്. ➟ശമൂവേലിനോട് ദൈവം പറയുന്ന ഒരുകാര്യം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും: ➤യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ❝ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.❞ (1ശമൂ, 8:7). ➟ശമൂവേലിൻ്റെ ന്യായപാലനത്തെ തള്ളിയിട്ടാണ് അവർ രാജാവിനെ ചോദിച്ചത്. ➟എന്നാൽ ദൈവം ശമൂവേലിനോടു പറഞ്ഞത്: ➤❛അവർ നിന്നെയല്ല, എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു❜ എന്നാണ്. ➟ദൈവത്താൽ നിയമിക്കപ്പെട്ടവർ ദൂതനായാലും മനുഷ്യനായാലും ദൈവത്തെ പ്രതിനിധീകരിക്കുന്നവരും ദൈവത്തിന്റെ പൂർണ്ണ അധികാരം വഹിക്കുന്നവരുമാണ്. ➟അതാണ്, ➤❛ഷാലിയാക്ക്❜ (Shaliach) എന്ന തൽമൂദിക് തത്വം. 
☛ തൽമൂദ് ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്: പ്രതിനിധിക്ക് (𝐀𝐠𝐞𝐧𝐭) അയച്ച വ്യക്തിയേക്കാൾ വലിയ അധികാരം ഒരിക്കലും ഉണ്ടാകില്ല. ➟പ്രതിനിധി ചെയ്യുന്നതെല്ലാം അയച്ചവന്റെ ഇഷ്ടപ്രകാരം മാത്രമായിരിക്കണം. ➟ഈ തത്വമാണ് യേശുക്രിസ്തു തന്റെ ശുശ്രൂഷയിൽ ഉടനീളം പറയുന്നത്: ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.❞ (യോഹ, 13:20). ➟യേശു തൻ്റെ ശുശ്രൂഷയിൽ ഉടനീളം ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19). ➤❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➤❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ➤❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ➤❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50). ➤❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10).