Category Archives: Uncategorized

സെപ്റ്റ്വജിൻ്റിൽ നിന്നുള്ള പുതിയനിയമ ഉദ്ധരണികൾ

New Testament SeptuagintMasoretic TextKing James

1. Matt. 1:23 / Isaiah 7:14 ♦️ Behold, a virgin shall be with child 🔹 a virgin shall conceive in the womb 🔹 the young woman shall conceive 🔹 a virgin shall conceive.

2. Matt. 3:3; Mark 1:3; John 1:23 / Isaiah 40:3 ♦️ Make his paths straight 🔹 make straight the paths 🔹 make plain in the desert a highway 🔹 make straight in the desert a highway.

3. Matt. 12:21 / Isaiah 42:4 ♦️ And in his name shall the Gentiles trust 🔹 and in his name shall the Gentiles trust 🔹 and the isles shall wait for his teaching 🔹 and the isles shall wait for his law.

4. Matt. 13:15 / Isaiah 6:10 ♦️ For this people’s heart is waxed gross, And their ears are dull of hearing, And their eyes they have closed 🔹 For the heart of this people has become gross, and their ears are dull of hearing, and their eyes have they closed 🔹 Make the heart of this people fat, and make their ears heavy, and shut their eyes 🔹 Make the heart of this people fat, and make their ears heavy, and shut their eyes).

5. Matt. 15:8-9; Mark 7:6-7 / Isaiah 29:13 ♦️ This people draweth nigh unto me with their mouth, and honoureth me with their lips; But their heart is far from me.But in vain they do worship me, Teaching for doctrines the commandments of men 🔹 This people draw nigh to me with their mouth, and they honour me with their lips, but their heart is far from me: but in vain do they worship me, teaching the commandments and doctrines of men 🔹 Forasmuch as this people draw near, and with their mouth and with their lips do honour Me, but have removed their heart far from Me, and their fear of Me is a commandment of men learned by rote 🔹 Forasmuch as this people draw near me with their mouth, and with their lips do honour me, but have removed their heart far from me, and their fear toward me is taught by the precept of men.

6. Matt. 21:16 / Psalm 8:2 ♦️ Out of the mouth of babes and sucklings thou hast perfected praise 🔹 Out of the mouth of babes and sucklings hast Thou founded strength 🔹 Out of the mouth of babes and sucklings hast thou perfected praise 🔹 Out of the mouth of babes and sucklings hast thou ordained strength.

7. Luke 3:5-6 / Isaiah 40:4-5 ♦️ And all flesh shall see the salvation of God 🔹 and all flesh shall see the salvation of God 🔹 and all flesh shall see it together 🔹 and all flesh shall see it together.

8. Luke 4:18 / Isaiah 61:1 ♦️ Because he hath anointed me to preach the gospel to the poor 🔹 because he has anointed me; he has sent me to preach glad tidings to the poor 🔹 because the LORD hath anointed me to bring good tidings unto the humble 🔹 because the LORD hath anointed me to preach good tidings unto the meek.

9. Luke 4:18 / Isaiah 61:1 ♦️ And recovering of sight to the blind 🔹 and recovery of sight to the blind 🔹 and the opening of the eyes to them that are bound 🔹 and the opening of the prison to them that are bound.

10. Luke 4:18 / Isaiah 58:6 ♦️ To set at liberty them that are bruised 🔹 set the bruised free 🔹 and to let the oppressed go free 🔹 and to let the oppressed go free.

11. John 6:31 / Psalm 78:24 ♦️ He gave them bread from heaven to eat 🔹 to eat, and gave them the bread of heaven 🔹 and gave them of the corn of heaven 🔹 to eat, and had given them of the corn of heaven.

12. Acts 2:19 / Joel 2:30 ♦️ Blood, and fire, and vapour of smoke 🔹 blood, and fire, and vapor of smoke 🔹 blood, and fire, and pillars of smoke 🔹 blood, and fire, and pillars of smoke.

13. Acts 2:26 / Psalm 16:9 ♦️ Therefore did my heart rejoice, and my tongue was glad; Moreover also my flesh shall rest in hope 🔹 Therefore my heart rejoiced an my tongue exulted; moreover also my flesh shall rest in hope 🔹 Therefore my heart is glad, and my glory rejoiceth; my flesh also dwelleth in safety 🔹 Therefore my heart is glad, and my glory rejoiceth: My flesh also shall rest in hope.

14. Acts 4:26 / Psalm 2:2 ♦️ And the rulers were gathered together 🔹 and the rulers gathered themselves together 🔹 and the rulers take counsel together 🔹 and the rulers take counsel together.

15. Acts 7:14 / Gen. 46:27 ♦️ threescore and fifteen souls 🔹 seventy-five souls 🔹 were threescore and ten 🔹 were threescore and ten.

16. Acts 7:43 / Amos 5:26 ♦️ Yea, ye took up the tabernacle of Moloch, And the star of your god Remphan 🔹 Yea, ye took up the tabernacle of Moloch, and the star of your god Raephan 🔹 So shall ye take up Siccuth your king and Chiun your images, the star of your god 🔹 But ye have borne the tabernacle of your Moloch and Chiun your images, the star of your god.

17. Acts 8:33 / Isaiah 53:8 ♦️ In his humiliation his judgment was taken away 🔹 In his humiliation his judgment was taken away 🔹 By oppression and judgment he was taken away 🔹 He was taken from prison and from judgment.

18. Acts 13:41 / Habakkuk 1:5 ♦️ Behold, ye despisers, and wonder, and perish 🔹 Behold, ye despisers, and look, and wonder marvelously, and vanish 🔹 Look ye among the nations, and behold, and wonder marvellously 🔹 Behold ye among the heathen, and regard, and wonder marvellously.

19. Acts 15:17 / Amos 9:12 ♦️ That the residue of men might seek after the Lord 🔹 that the remnant of men 🔹 That they may possess the remnant of Edom 🔹 that they may possess the remnant of Edom.

20. Rom. 2:24 / Isaiah 52:5 ♦️ For the name of God is blasphemed among the Gentiles through you 🔹 On account of you my name is continually blasphemed among the Gentiles 🔹 and My name continually all the day is blasphemed 🔹 and my name continually every day is blasphemed.

21. Rom. 3:4 / Psalm 51:4 ♦️ That thou mightest be justified in thy sayings, And mightest overcome when thou art judged 🔹 that thou mightest be justified in thy sayings, and mightest overcome when thou art judged (50:4) 🔹 that Thou mayest be justified when Thou speakest, and be in the right when Thou judgest 🔹 That thou mightest be justified when thou speakest, and be clear when thou judgest.

22. Rom. 3:12 / Psalm 14:1 ♦️ There is none that doeth good, no, not one 🔹 there is none that does goodness, there is not even so much as one (13:1) 🔹 there is none that doeth good 🔹 There is none that doeth good.

23. Rom. 3:13 / Psalm 5:9 ♦️ With their tongues they have used deceit 🔹 with their tongues they have used deceit 🔹 they make smooth their tongue 🔹 They flatter with their tongue.

24. Rom. 3:13 / Psalm 140:3  The poison of asps is under their lips 🔹 the poison of asps is under their lips (139:3) 🔹 vipers’ venom is under their lips 🔹 Adders’ poison is under their lips.

25. Rom. 3:14 / Psalm 10:7 ♦️ Whose mouth is full of cursing and bitterness 🔹 Whose mouth is full of cursing, and bitterness (9:27) 🔹 His mouth is full of cursing and deceit and oppression 🔹 His mouth is full of cursing and deceit and fraud.

26. Rom. 9:17 / Exodus 9:16 ♦️ that I might shew my power in thee 🔹 that I might display in thee my strength 🔹 to show thee My power 🔹 for to shew in thee my power.

27. Rom. 9:25 / Hosea 2:23 ♦️ I will call them my people, which were not my people; And her beloved, which was not beloved 🔹 I will love her that was not loved, and will say to that which was not my people, Thou art my people 🔹 I will have compassion upon her that had not obtained compassion; and I will say to them that were not My people: ‘Thou art My people 🔹 I will have mercy upon her that had not obtained mercy; and I will say to them which were not my people, Thou art my people.

28. Rom. 9:27 / Isaiah 10:22 ♦️ a remnant shall be saved 🔹 a remnant of them shall be saved 🔹 only a remnant of them shall return 🔹 yet a remnant of them shall return.

29. Rom. 9:29 / Isaiah 1:9 ♦️ Except the Lord of Sabaoth had left us a seed 🔹 And if the Lord of Sabaoth had not left us a seed 🔹 Except the LORD of hosts had left unto us a very small remnant 🔹 Except the LORD of hosts had left unto us a very small remnant.

30. Rom. 9:33; 10:11; 1 Peter 2:6 / Isaiah 28:16 ♦️ And whosoever believeth on him shall not be ashamed 🔹 and he that believes on him shall by no means be ashamed 🔹 he that believeth shall not make haste 🔹 he that believeth shall not make haste.

31. Rom. 10:18 / Psalm 19:4 ♦️ Their sound went into all the earth 🔹 Their voice is gone out into all the earth 🔹 Their line is gone out through all the earth 🔹 Their line is gone out through all the earth.

32. Rom. 10:20 / Isaiah 65:1 ♦️ I was made manifest unto them that asked not after me 🔹 I became manifest to them that asked not for me 🔹 I gave access to them that asked not for Me 🔹 I am sought of them that asked not for me.

33. Rom. 10:21 / Isaiah 65:2 ♦️ All day long I have stretched forth my hands unto a disobedient and gainsaying people 🔹 I have stretched forth my hands all day to a disobedient and gainsaying people  I have spread out My hands all the day unto a rebellious people 🔹 I have spread out my hands all the day unto a rebellious people.

34. Rom. 11:26 / Isaiah 59:20 ♦️ There shall come out of Sion the Deliverer,
And shall turn away ungodliness from Jacob 🔹 And the deliverer shall come for Sion’s sake, and shall turn away ungodliness from Jacob 🔹 And a redeemer will come to Zion, and unto them that turn from transgression in Jacob 🔹 And the Redeemer shall come to Zion, and unto them that turn from transgression in Jacob.

35. Rom. 11:27 / Isaiah 27:9 ♦️ When I shall take away their sins 🔹 when I shall have taken away his sin 🔹 and this is all the fruit of taking away his sin 🔹 and this is all the fruit to take away his sin.

36. Rom. 11:34; 1 Cor. 2:16 / Isaiah 40:13 ♦️ For who hath known the mind of the Lord? 🔹 Who has known the mind of the Lord? 🔹 Who hath meted out the spirit of the LORD? 🔹 Who hath directed the Spirit of the LORD.

37. Rom. 12:20 / Prov. 25:21 ♦️ Therefore if thine enemy hunger, feed him; if he thirst, give him drink –🔹 If thine enemy hunger, feed him; if he thirst, give him drink 🔹 If thine enemy be hungry, give him bread to eat, and if he be thirsty, give him water to drink 🔹 If thine enemy be hungry, give him bread to eat; And if he be thirsty, give him water to drink.

38. Rom. 15:12 / Isaiah 11:10  ♦️ And he that shall rise to reign over the Gentiles;
In him shall the Gentiles trust 🔹 and he that shall arise to rule over the Gentiles; in him shall the Gentiles trust 🔹 that standeth for an ensign of the peoples, unto him shall the nations seek 🔹 which shall stand for an ensign of the people; to it shall the Gentiles seek.

39. Rom. 15:21 / Isaiah 52:15 ♦️ To whom he was not spoken of, they shall see:
And they that have not heard shall understand 🔹 for they to whom no report was brought concerning him, shall see; and they who have not heard, shall consider 🔹 for that which had not been told them shall they see, and that which they had not heard shall they perceive 🔹 for that which had not been told them shall they see; and that which they had not heard shall they consider.

40. 1 Cor. 1:19 / Isaiah 29:14 ♦️ I will destroy the wisdom of the wise 🔹 I will destroy the wisdom of the wise 🔹 the wisdom of their wise men shall perish 🔹 the wisdom of their wise men shall perish.

41. 1 Cor. 5:13 / Deut. 17:7 ♦️ Therefore put away from among yourselves that wicked person 🔹 so shalt thou remove the evil one from among yourselves 🔹 So thou shalt put away the evil from the midst of thee 🔹 So thou shalt put the evil away from among you.

42. 1 Cor. 15:55 / Hosea 13:14 = O death, where is thy sting? O grave, where is thy victory? – where is thy penalty, O death? O Hades, where is thy sting? – Ho, thy plagues, O death! Ho, thy destruction – O death, I will be thy plagues; O grave, I will be thy destruction.

43. 2 Cor. 4:13 / Psalm 116:10 ♦️ I believed, and therefore have I spoken 🔹 I believed, wherefore I have spoken (115:8) 🔹 I trusted even when I spoke 🔹 I believed, therefore have I spoken.

44. 2 Cor. 6:2 / Isaiah 49:8 ♦️ I have heard thee in a time accepted 🔹 In an acceptable time have I heard thee 🔹 In an acceptable time have I answered thee 🔹 In an acceptable time have I heard thee.

45. Gal. 3:10 / Deut. 27:26 ♦️ Cursed is every one that continueth not in all things which are written in the book of the law to do them 🔹 Cursed is every man that continues not in all the words of this law to do them 🔹 Cursed be he that confirmeth not the words of this law to do them 🔹 Cursed be he that confirmeth not all the words of this law to do them.

46. Gal. 3:13 / Deut. 21:23 ♦️ Cursed is every one that hangeth on a tree 🔹 for every one that is hanged on a tree is cursed of God 🔹 for he that is hanged is a reproach unto God 🔹 for he that is hanged is accursed of God.

47. Gal. 4:27 / Isaiah 54:1 ♦️ Rejoice, thou barren that bearest not; Break forth and cry, thou that travailest not 🔹 Rejoice, thou barren that bearest not; break forth and cry, thou that dost not travail  Sing, O barren, thou that didst not bear, break forth into singing, and cry aloud 🔹 Sing, O barren, thou that didst not bear; break forth into singing, and cry aloud.

48. 2 Tim. 2:19 / Num. 16:5 ♦️ The Lord knoweth them that are his 🔹 God has visited and known those that are his 🔹 In the morning the LORD will show who are His 🔹 Even to morrow the LORD will shew who are his.

49. Heb. 1:6 / Deut. 32:43 ♦️ And again, when he bringeth in the firstbegotten into the world, he saith, And let all the angels of God worship him 🔹 Rejoice, ye heavens, with him, and let all the angels of God worship him; rejoice ye Gentiles, with his people, and let all the sons of God strengthen themselves in him; for he will avenge the blood of his sons, and he will render vengeance, and recompense justice to his enemies, and will reward them that hate him; and the Lord shall purge the land of his people 🔹 Sing aloud, O ye nations, of His people; for He doth avenge the blood of His servants, and doth render vengeance to His adversaries, and doth make expiation for the land of His people. 🔹 Rejoice, O ye nations, with his people:!For he will avenge the blood of his servants, And will render vengeance to his adversaries,vAnd will be merciful unto his land, and to his people.❌

50. Heb. 2:7 / Psalm 8:5 ♦️ Thou madest him a little lower than the angels 🔹 Thou madest him a little less than angels 🔹 Thou madest him a little less than angels (elohim) 🔹 For thou hast made him a little lower than the angels.

51. Heb. 2:12 / Psalm 22:22 ♦️ In the midst of the church will I sing praise unto thee 🔹 in the midst of the church will I sing praise to thee (21:22) 🔹 in the midst of the congregation will I praise Thee 🔹 In the midst of the congregation will I praise thee.

52. Heb. 2:13 / Isaiah 8:17 ♦️ I will put my trust in him – and I will trust in him 🔹 and I will look for Him 🔹 and I will trust in him.

53. Heb. 3:15; 4:7 / Psalm 95:7 ♦️ To day if ye will hear his voice 🔹 To-day, if ye will hear his voice 🔹 To-day, if ye would but hearken to His voice! 🔹 To day if ye will hear his voice.

54. Heb. 3:15 / Psalm 95:8 ♦️ harden not your hearts, as in the provocation 🔹 harden not your hearts, as in the provocation 🔹 Harden not your heart, as at Meribah 🔹 Harden not your heart As in the provocation.

55. Heb. 8:9 / Jer. 31:32 ♦️ I regarded them not, saith the Lord 🔹 I disregarded them, saith the Lord 🔹 I was a lord (husband) over them, saith the LORD 🔹 I was an husband unto them, saith the LORD.

56. Heb. 10:5 / Psalm 40:6 ♦️ But a body hast thou prepared me 🔹 but a body hast thou prepared me (39:5) 🔹 mine ears hast Thou opened 🔹 Mine ears hast thou opened. ❌

57. Heb. 10:38 / Hab. 2:4 ♦️ But if any man draw back, my soul shall have no pleasure in him 🔹 If he should draw back, my soul has no pleasure in him 🔹 Behold, his soul is puffed up, it is not upright in him 🔹 Behold, his soul which is lifted up is not upright in him.

58. Heb. 11:5 / Gen. 5:24 ♦️ and was not found, because God had translated him: for before his translation he had this testimony, that he pleased God 🔹 And Enoch was well-pleasing to God, and was not found, because God translated him 🔹 And Enoch walked with God, and he was not; for God took him 🔹 and Enoch walked with God: and he was not; for God took him.

59. Heb. 11:21 / Gen. 47:31 ♦️ and worshipped, leaning upon the top of his staff 🔹 And Israel did reverence, leaning on the top of his staff 🔹 And Israel bowed down upon the bed’s head 🔹 And Israel bowed himself upon the bed’s head.

60. Heb. 12:6 / Prov. 3:12 ♦️ And scourgeth every son whom he receiveth 🔹 and scourges every son whom he receives 🔹 even as a father the son in whom he delighteth 🔹 Even as a father the son in whom he delighteth.

61. Heb. 13:6 / Psalm 118:6 ♦️ The Lord is my helper 🔹 The Lord is my helper (117:6) 🔹 The LORD is for me 🔹 The LORDis on my side.

62. James 4:6; 1 Pet. 5:5 / Prov. 3:34 ♦️ God resisteth the proud 🔹 The Lord resists the proud 🔹 If it concerneth the scorners, He scorneth them 🔹 Surely he scorneth the scorners.

63. 1 Peter 1:24 / Isaiah 40:6 ♦️ And all the glory of man as the flower of grass 🔹 and all the glory of man as the flower of grass 🔹 and all the goodliness thereof is as the flower of the field 🔹 and all the goodliness thereof is as the flower of the field.

64. 1 Pet. 2:9 / Exodus 19:6 ♦️ But ye are a royal priesthood 🔹 And ye shall be to me a royal priesthood 🔹 and ye shall be unto Me a kingdom of priests 🔹 and ye shall be unto me a kingdom of priests.

65. 1 Pet. 2:22 / Isaiah 53:9 ♦️ who did no sin 🔹 he practised no iniquity 🔹 he had done no violence 🔹 he had done no violence.

66. 1 Pet. 4:18 / Prov. 11:31 ♦️ And if the righteous scarcely be saved, where shall the ungodly and the sinner appear? 🔹 If the righteous scarcely be saved, where shall the ungodly and the sinner appear? 🔹 Behold, the righteous shall be requited in the earth; how much more the wicked and the sinner! 🔹 Behold, the righteous shall be recompensed in the earth: Much more the wicked and the sinner.

ക്രിസ്തുയേശു ആരാണ്?

യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചതാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എ.ഡി. 4-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാഡ്രിയക്കാരനായ അറിയൂസിൻ്റെ ഉപദേശമാണ് യഹോവസാക്ഷികൾ വിശ്വസിക്കുന്നത്. എന്നാൽ, അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ എ.ഡി 325-ൽ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ നിഖ്യായിൽ കൂടിയ സുനഹദോസ് അതേ ഉപദേശത്തെ വെള്ളപൂശി എടുത്തതാണ് ത്രിത്വവിശ്വാസം. അറിയൂസ് സൃഷ്ടിച്ച പുത്രനെ, സുനഹദോസ് ജനിപ്പിച്ചെടുത്തു. സൃഷ്ടിച്ചു എന്ന് പറഞ്ഞാലും ജനിപ്പിച്ചു എന്ന് പറഞ്ഞാലും, ബൈബിൾ പ്രകാരവും ലോകപ്രകാരവും ഏകദേശം ഒരർത്ഥമാണ് ഉള്ളത്. സൃഷ്ടിക്കപ്പെടും മുമ്പ് സൃഷ്ടിയും ജനിപ്പിക്കപ്പെടും മുമ്പ് ജനിച്ചവനും ഉണ്ടാകില്ല. (ഉല്പ, 5:1-3). അതായത്, രണ്ടുകൂട്ടരുടെയും ഉപദേശം ഉണ്ടായത് ബൈബിളിൽ നിന്നല്ല; അറിയൂസിൽ നിന്നാണ്. എങ്കിലും, യഹോവസാക്ഷികളെ സംബന്ധിച്ച്, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിറ്റിയെ സംബന്ധിച്ച്, യേശു സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവമാണ്. തന്മൂലം, അവർക്ക് സത്യദൈവമായ പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുയേശു. “അവൻ സമ്പൂർണ്ണദൈവം ആയിരിക്കുന്നതിനൊപ്പം സമ്പൂർണ്ണമനുഷ്യനും ആണെന്നു” ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [വ്യവസ്ഥിത ദൈവശാസ്ത്രം, ജഡധാരണം, പേജ് 229]. എന്നാൽ, വൺനെസ്സുകാരുടെ ഉപദേശം ഇവരിൽനിന്ന് തികച്ചും വിഭിന്നമാണ്. അവരിൽ പലർക്കും പല ഉപദേശങ്ങളാണ്. ദൈവപുത്രനായ യേശുവിൻ്റെ അസ്തിത്വത്തിലും ക്രിസ്തുത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കാത്തവരാണ്, വൺനെസ്സുകാരിൽ അധികവും. അവരെ സംബന്ധിച്ച് പൂർണ്ണദൈവമാണ് മനുഷ്യസാദൃശ്യത്തിൽ അഥവാ, മനുഷ്യവേഷത്തിൽ വന്നതെന്നാണ് അവർ വിശ്വസിക്കുന്നത്. ചിലർ, അവൻ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, മേല്പറഞ്ഞ ഉപദേശങ്ങളൊന്നും ബൈബിളിൽ കണ്ടെത്താൻ കഴിയില്ല. തന്മൂലം, ദൈവത്തിൻ്റെ വചനം എന്ത് പറയുന്നുവെന്നാണ് നാം പരിശോധിക്കുന്നത്:

1. ക്രിസ്തുയേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മമെന്ന് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ മനുഷ്യനാണ്; പാപരഹിതനായ മനുഷ്യൻ. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1 തിമൊ, 2:5-6). ഈ വസ്തുത യേശുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണ മനുഷ്യൻ. (യോഹ, 8:40,46). ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ചത് ബി,സി 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൈവദൂതൻ്റെയും പ്രവചനം പോലെ, യേശു എന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലുക്കൊ, 1:32,35; 2:11; 3:22; 4:16-21; പ്രവൃ, 4:27; 10:38). അതായത്, ദൈവം മനുഷ്യരുടെ നിത്യരക്ഷയ്ക്കായി യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ  മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-3). അതിനാൽ, ബി.സി. ആറിന് മുമ്പ് അഥവാ, പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. അപ്പോൾ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികളും, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന് ട്രിനിറ്റിയും പറഞ്ഞാൽ ശരിയാകുമോ? ചരിത്രകാരനായ ലൂക്കൊസ് ഉൾപ്പെടെ, നാല് സുവിശേഷകന്മാർ ക്രിസ്തുയേശുവിൻ്റെ ജീവചരിത്രം എഴുതിവെച്ചിരിക്കെ, ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ച് സ്വർഗ്ഗേകരേറി അപ്രത്യക്ഷമായ അവന് അസ്തിത്വമില്ല, അവൻ ചരിത്രപുരുഷനല്ല എന്നൊക്കെ വൺനെസുകാർ പറഞ്ഞാൽ ശരിയാകുമോ? തന്മൂലം, ഇക്കൂട്ടരുടെ ഉപദേശങ്ങളൊന്നും ബൈബിളുമായി ബന്ധമുള്ളതല്ലെന്ന് മനസ്സിലാക്കാം. ക്രിസ്തുയേശുവിനെക്കുറിച്ച്, ദൈവാത്മാവിനാൽ വിരചിതമായ ബൈബിൾ നമ്മോട് എന്ത് പറയുന്നുവെന്നാണ് നാം വിശദമായി പരിശോധിക്കുന്നത്:

2. “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി” എന്ന പുതിയനിയമത്തിലെ പ്രഥമ വാക്യംതന്നെ, മേല്പറഞ്ഞ എല്ലാ ദുരുപദേശങ്ങളെയും ഖണ്ഡിക്കുന്നതാണ്. (മത്താ, 1:1). അബ്രഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായി അവരുടെ വംശാവലിയിൽ, വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ, മനുഷ്യവേഷമൊ ജനിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും സന്തതിയായി അവരുടെ വംശാവലിയിൽ ഒരു മനുഷ്യൻ ജനിച്ച കാര്യമാണ് പ്രഥമവാക്യത്തിൽ ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്.

3. “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20; 2:21). അവൻ്റെ ജനനം സ്വാഭാവികമായിരുന്നില്ല; പരിശുദ്ധാത്മാവ് കന്യകയിൽ അവനെ ഉല്പാദിപ്പിച്ചതാണ്. ഉല്പാദിതമാകുക എന്നാൽ; ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ്. അതായത്, ട്രിനിറ്റിയുടെ പുത്രദൈവമോ, യഹോവസാക്ഷികളുടെ ദൂതനോ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവിനാൽ ഒരു പുതിയ മനുഷ്യശിശു കന്യകയിൽ രൂപപ്പെട്ടതാണ്. യേശുവിനു ദേഹവും ദേഹിയും ആത്മാവുണ്ടെന്ന് ബൈബിൾ ഖണ്ഡിതമായി പറഞ്ഞിരിക്കെ, ദൈവത്തിൻ്റെ മനുഷ്യവേഷത്തെയാണ് പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതെന്ന വൺനെസ്സ് ഉപദേശവും ന്യായീകരിക്കപ്പെടുന്നതല്ല. തന്മൂലം, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ, മനുഷ്യവേഷം മാത്രമുള്ളവനോ ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു എന്ന് മനസ്സിലാക്കാം.

4. “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7). കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ, അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ, അവനെ അവളുടെ ആദ്യജാതനെന്നല്ല; ഏകജാതനെന്ന് ദൈവാത്മാവ് വിശേഷിപ്പിക്കുമായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). ക്രിസ്തുയേശു എന്ന മറിയയുടെ ആദ്യജാതൻ ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും, അനന്തരജാതർ അഥവാ, അവൻ്റെ സഹോദരങ്ങൾ ദൈവങ്ങളും ആകും.

5. “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ  ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ, മനുഷ്യസാദൃശ്യം മാത്രമോ ആയിരുന്നെങ്കിൽ, എങ്ങനെ അവനെ പരിച്ഛേദന കഴിക്കും? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ദൈവത്തെയോ, പൂർണ്ണദൈവവും മനുഷ്യനുമായവനെയോ പരിച്ഛേദന കഴിച്ചുവെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണമെന്താണ്? വൺനെസ്സുകാർ പറയുംപോലെ, മനുഷ്യവേഷം മാത്രമുള്ളവനെ എങ്ങനെ പരിച്ഛേദന കഴിക്കും?

6. “മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കൊ, 2:22-24). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖ്യാ, 18:5). താൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; അതിലെ വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ് വന്നതെന്നാണ് യേശു പറഞ്ഞത്. (മത്താ, 5:17-18). യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, മനുഷ്യസാദൃശ്യം മാത്രമുള്ളവനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്നവൻതന്നെ; തൻ്റെ പ്രവൃത്തികളാൽ ന്യായപ്രമാണത്തെ ലംഘിച്ചുവെന്ന് പറയേണ്ടിവരും. ഏകസത്യദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുത്ത മനുഷ്യപ്രത്യക്ഷതയായ, ക്രിസ്തുയേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ് മരിച്ചതെന്ന പരമമായ സത്യത്തെ അട്ടിമറിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനാണ്, നാലാം നൂറ്റാണ്ടിൽ സാത്താൻ സഭയ്ക്കകത്ത് ദുരുപദേശങ്ങൾ നുഴയിച്ചുകയറ്റിയത്.

7. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). പൈഡിയൊൻ (paidion) എന്ന ഗ്രീക്കുപദം മനുഷ്യക്കുഞ്ഞുങ്ങളെ കുറിക്കുന്നതാണ്. (മത്താ, 18:2; മർക്കൊ, 5:38; ലൂക്കൊ, 1:76; യോഹ, 10:49). അല്ലാതെ, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ കുറിക്കുന്നതല്ല. ആത്മാവിൽ ബലപ്പെട്ടുപോന്നു എന്ന പ്രയോഗവും മനുഷ്യനെ കുറിക്കുന്നതാണ്. ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആത്മാവിൽ ബലപ്പെടണമോ? ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു എന്ന പ്രയോഗവും മനുഷ്യനെ മാത്രം കുറിക്കുന്നതാണ്. ദൈവത്തിൻ്റെമേൽ ദൈവകൃപ (grace of God) ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ, എന്ത് അബദ്ധമാണ്. പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആയിരുന്നെങ്കിൽ, മറ്റൊരു ദൈവത്തിൻ്റെ കൃപ എന്തിനാണ്? മനുഷ്യവേഷമുള്ള ദൈവം ആത്മാവിൽ ബലപ്പെടുന്നത് എന്തിനാണ്? അവന് മറ്റൊരു ദൈവത്തിൻ്റെ കൃപവേണമോ?

8. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കോ, 2:52). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, മനുഷ്യവേഷമോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും?

9. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവിനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം  ഉദ്ധരിച്ചുകൊണ്ട് നസറെത്തിലെ പള്ളിയിൽവെച്ച് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:16-21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. (പ്രവൃ, 10:38). ബൈബിളിൽ അനേകം അഭിഷിക്തന്മാർ അഥവാ, മശീഹമാരുണ്ട്. പേർ പറയപ്പെട്ടവർതന്നെ ഇതുപത് പേരുണ്ട്. അവരിൽ അവസാനത്തെ മശീഹയാണ് യേശു. ദൈവം മനുഷ്യരെ തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. യേശു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനായതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു” എന്നാണ്. (ലൂക്കോ, 4:14). ദൈവം ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ ആണ് അഭിഷേകം ചെയതതെന്ന് പറഞ്ഞാൽ; അതൊരു നാടകമായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ?

10. “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32). അടുത്തവാക്യം: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). മറിയ ദൈവത്തെയോ, ദൈവപുത്രനെയോ പ്രസവിക്കുമെന്നല്ല ഗബ്രീയേൽ ദൂതൻ പറഞ്ഞത്. അവൾ പ്രസവിക്കുന്ന അവളുടെ ആദ്യജാതൻ ദൈവപുത്രൻ എന്ന് വിളിക്കപ്പെടുമെന്ന് പ്രവചിക്കുകയാണ് ചെയ്തത്. യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. തന്മൂലം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന ഉപദേശവും, അവൻ അസ്തിത്വമില്ലാത്ത മനുഷ്യസാദൃശ്യം മാത്രമാണെന്ന വൺനെസ്സ് ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

11. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.” (ലൂക്കൊ, 4:14). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). ദൈവം അവനു കൊടുത്ത അധികാരത്താലാണ്, അവൻ പാപമോചനം നല്കിയത്. (മത്താ, 9:8). ദൈവാത്മാവിനാലാണ് അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചത്. (മത്താ, 12:8). സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:17). ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസ് പറഞ്ഞിട്ടുണ്ട്. (പ്രവ, 10:22; 10:38). തുടർന്ന്, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). അനന്തരം, അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:43), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14), ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവപിതാവാണ് മൂന്നാം ദിവസം അവനെ മരണത്തിൽനിന്നും ഉയിർപ്പിച്ചതെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:24,31; 4:10; 5:30; 10:40; ഗലാ, 1:1). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; 9:11-12; 7:27; 10:10). മനുഷ്യൻ മൂലമുണ്ടായ മരണം മനുഷ്യൻ മൂലമാണ് നീങ്ങിയതെന്നും (1കൊരി, 15:21), ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും പൗലൊസ് പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:5-6). ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിച്ചത് ദൂതന്മാരെക്കാൾ അല്പം ഒരു തഴ്ചവന്ന വന്ന യേശുവാണെന്ന് എബ്രായലേഖകൻ പറഞ്ഞിരിക്കുന്നു. (2:9). തന്മൂലം, ജിനിച്ചുജീവിച്ച് മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചതും മനുഷ്യനാണ് (1പത്രൊ, 2:24), മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചതും ക്രിസ്തുയേശു എന്ന മനുഷ്യനെയാണ്. ബൈബിൾ അത് സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 2:6; പ്രവൃ, 2:22-24).

12. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ ജനിച്ചു ജീവിച്ചു മരിച്ചുയിർത്തതന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ക്രൈസ്തവരും. സത്യദൈവത്തിന് മരണമില്ലെന്നത് ശിശുസഹജമായ ഒരു അറിവാണ്. തന്നെയുമല്ല, ബൈബിളിൽ അക്ഷരംപ്രതി അത് എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 6:16). എന്നാൽ, ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് ദൈവശാസ്ത്രം പറയുന്നു: “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണ്. നിത്യനായ ദൈവപുത്രൻ ദൈവത്വം ഒഴിവാക്കാതെ മനുഷ്യനായി തീർന്നതാണ് ജഡധാരണം.” [Systematic Theology, ജഡധാരണം, പേജ്, 228]. എന്നാൽ, യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). ക്രിസ്തുയേശുവിന് ഒരു ആരംഭം ഉണ്ടെന്ന് വചനം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (മീഖാ, 5:2; മത്താ, 1:16; 2:1; ലൂക്കൊ, 1:35; 2:7; പ്രവൃ, 3:22; 7:37; റോമ, 9:5). എന്നാൽ പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6; 61:1-2). തന്മൂലം, നിത്യദൈവമാണ് മരിച്ചത്, അവൻ നിത്യപുത്രനാണ്, ദൈവത്വം ഒഴിവാക്കാതെ മനുഷ്യയിത്തീർന്നു എന്നൊക്കെ പഠിപ്പിക്കുന്ന ദൈവശാസ്ത്രം വചനവിരുദ്ധമാണെന്ന് മനസ്സിലാക്കാം. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനുമല്ല (ഇയ്യോ, 9:32; ഹോശേ, 11:9); അവന് മരണവുമുമില്ല. (1തിമൊ, 6:16). അതായത്, ദൈവശാസ്ത്രത്തിലെ ദൈവവും ബൈബിളിലെ ദൈവവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

ഇനി, ഏക ദൈവത്തെക്കുറിച്ചും മനുഷ്യരുടെ രക്ഷയ്ക്കായി താനെടുത്ത പ്രത്യക്ഷതയായ: ക്രിസ്തുയേശു എന്ന മനുഷ്യനെക്കുറിച്ചും ചില കാര്യങ്ങൾ കൂടി അറിയാം:

13. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്. ഈ വസ്തുത, യഹോവയായ ഏക ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, ഏകദൈവമായ യഹോവയല്ലാതെ, മറ്റൊരു ദൈവമുണ്ടെന്ന് സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉള്ള ആർക്കും തെളിയിക്കാൻ സാദ്ധ്യമല്ല.

14. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ കഴിയില്ല.

15. ഷ്മാ പ്രഖ്യാപനം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ദൈവപുത്രനായ ക്രിസ്തുവിനോട്, ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് രണ്ട് ഏകവചന പ്രയോഗങ്ങൾകൊണ്ട്; ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ, മൂന്നാമത് ഒരുവനായ പിതാവായ ഏകദൈവത്തെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്നു പറഞ്ഞത്. അതുകേട്ട, യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). ദൈവത്തിനു ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. യേശുവിനെ വാക്കിൽക്കുടുക്കാൻ പുറകെ നടക്കുന്നവനാണ് ശാസ്ത്രി. എങ്കിലും, പിതാവാണ് ഏകദൈവമെന്ന അവൻ്റെ വിശ്വാസത്തെ ക്രിസ്തു മാനിച്ചു. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവം പിതാവാണെന്നും ക്രിസ്തുയേശു മനുഷ്യനാണെന്നും മനസ്സിലാക്കാം.

16. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനായിരുന്നു. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നോ, ഞങ്ങളെ എന്നോ അല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ക്രിസ്തു ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞരിക്കെ, അവനെ ദൈവമാക്കി ഏകദൈവത്തെ ബഹുദൈവമാക്കുന്നവർ ദൈവരാജ്യത്തിൽ എങ്ങനെ പ്രവേശിക്കും?

17. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ദൈവപുത്രനായ യേശുവിനെയും, അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് വിളിച്ചിട്ടുണ്ട്. ലൂക്കൊ, 23:50; യോഹ, 7:12),. എന്നാൽ, ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ ദൈവം എന്നല്ല; നല്ലവൻ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, ദൈവം എന്ന് വിളിച്ചാൽ, അവൻ എത്രയധികമായി അത് നിഷേധിക്കും? തന്മൂലം, ക്രിസ്തുയേശു ദൈവമല്ല; മനുഷ്യനാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

18. ക്രിസ്തു ദൈവത്തോട് സമനായ നിത്യപുത്രനാണെന്ന് കരുതുന്നവർ, ആദാമിനെ സൃഷ്ടിക്കുമ്പോൾ അവൻ കൂടെയുണ്ടായിരുന്നു എന്നാണ് വിചാരിക്കുന്നത്. (ഉല്പ, 1:26). എന്നാൽ, അക്കാര്യം ക്രിസ്തുവിനുപോലും അറിയില്ലെന്ന് അവൻ്റെ വാക്കിനാൽ വ്യക്തമാണ്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ത്രിത്വവ്യാഖ്യാന പ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ,  സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ദൈവത്തെ പ്രഥമപുരുഷനിൽ അവൻ അഥവാ, മൂന്നാമനായി വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ ഒരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. സൃഷ്ടിയിങ്കൽ താൻ ദൈവത്തോടൊപ്പം ഇല്ലായിരുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, മനുഷ്യനായ അവനെ നിത്യദൈവമാക്കാൻ ശ്രമിക്കുന്നവർ എന്തു വിചാരിക്കുന്നു. ദൈവാത്മാവിനാൽ വിരചിതമായ വചനം തെറ്റാണെന്നോ? അതോ, ക്രിസ്തു നുണയനാണെന്നോ?

19. ക്രിസ്തുയേശുവിൻ്റെ സാക്ഷ്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ, പിതാവാണ് ഏകസത്യദൈവം എന്നാണ് ക്രിസ്തുയേശു പറഞ്ഞത്. ഏകസത്യദൈവം എന്നത് ഇംഗ്ലീഷിൽ, The only true God എന്നും ഗ്രീക്കിൽ, ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് സത്യദൈവം എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം എന്ന്, ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. താനും ദൈവം ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണെന്ന് സത്യദൈവമെന്ന് ക്രിസ്തു പറയുമോ? അടുത്തവാക്യം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ക്രിസ്തു പറയുന്ന ഈ വാക്യത്തിലെ ഏകദൈവം, ഇംഗ്ലീഷിൽ The only God എന്നും, ഗ്രീക്കിൽ മോണോ തിയോ (monou theou) എന്നുമാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. താനും ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുമോ? അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു പറഞ്ഞിട്ടുണ്ട്. മത്താ, 4:10; 24:36; ലൂക്കൊ, 4:8; യോഹ, 10:29; 14:28). താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). പിതാവ് മാത്രമാണ് ദൈവം; താൻ മനുഷ്യനാണെന്ന് ക്രിസ്തുയേശു പറഞ്ഞിട്ടുപോലും വിശ്വസിക്കാത്തവരോട് ആര് പറഞ്ഞാൽ വിശ്വസിക്കും?

20. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ മൂന്നരവർഷം കൂടെയുണ്ടായിരുന്ന അപ്പൊസ്തലന്മാരാണ് പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളു. ക്രിസ്തു ദൈവമാണെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? പിതാവും പുത്രനും ഒരുപോലെ ദൈവം ആണെങ്കിൽ, അപ്പൊസ്തലന്മാരുടെ വാക്കുകളാൽത്തന്നെ ബൈബിൾ പരസ്പരവിരുദ്ധമാകും. പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ക്രിസ്തുയേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയവരാണ്. (ലൂക്കൊ, 10:16).

21. ക്രിസ്തുയേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 36 പ്രാവശ്യം അവൻ മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകരെല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ എഴുത്തുകാർ മനുഷ്യനെന്ന് വിശേഷിപ്പിക്കുമോ? കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ചിട്ട്, ദൈവം ഉയിപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവാക്കിയ ക്രിസ്തുയേശു എന്ന മനുഷ്യനെ ഏകദൈവമോ, രണ്ടാം ദൈവമോ ആക്കിയാൽ; അത് ദൈവത്തിനോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ പ്രസാദമാകുമോ? (പ്രവൃ, 2:23-24; 2:36). ക്രിസ്തുയേശു മനുഷ്യനാണെന്ന് പറഞ്ഞാൽ, അവൻ നമ്മെപ്പോലെ കേവലമൊരു മനുഷ്യനാണെന്ന് ധരിക്കരുത്. അവൻ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ മനുഷ്യനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). പാപമറിയാത്ത അഥവാ, പരിശുദ്ധ മനുഷ്യനാണ്. (യോഹ, 6:69; 2കൊരി, 15:21). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യനാണ്. (പ്രവൃ, 10:38). ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. (ലൂക്കൊ, 3:22; കൊലൊ, 2:9). അവൻ എല്ലാ പുരുഷൻ്റെയും തലയാണ്. (1കൊരി, 11:3). സഭയാകുന്ന ശരീരത്തിൻ്റെ തലയാണ്. (എഫെ, 5:23). എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയാണ്. (കൊലൊ, 2:10). എന്നിങ്ങനെ അനവധി സവിശേഷതകൾ അവനുണ്ട്. അവൻ മനുഷ്യനാണെന്ന് പറയുന്ന ബൈബിൾതന്നെ അവനെ സമാന്യ മനുഷ്യരിൽനിന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:2).

22. ക്രിസ്തുയേശുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ക്രിസ്തുയേശു ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

23. ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം സ്വയംഭൂ ആയവനാണ്: “സ്വയംഭൂവും ആത്മബോധമുള്ളവനും പൗരുഷേയനും എല്ലാറ്റിനും ആദികാരണവും സർവ്വാതിശായിയും സർവ്വസന്നിഹിതനും ആയ സത്തയാണ് ക്രൈസ്തവ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം.” (Systematic Theology, ദൈവത്തിൻ്റെ അസ്തിത്വം, പേജ് 97). സ്വയംഭൂ എന്നാൽ; സ്വയം ഉളവായവൻ അഥവാ, തന്നെത്താൻ ജനിച്ചവൻ ആണ്. തന്നെത്താൻ ഉളവായ ദൈവത്തിന് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് മായാവിയെപ്പോലെ മനുഷ്യനാകാനോ, മൃഗമാകാനോ, തന്നെത്താൻ ഇല്ലാതാകാനോ കഴിയും. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16) ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇല്ലാതിരിക്കുന്ന കാലം ഉണ്ടാകയുമില്ല. സത്യദൈവം മാറ്റമില്ലാത്തവനും ശാശ്വതവാനും ആകയാൽ, തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല. അതായത്, അവതാരം എടുക്കാൻ കഴിയില്ല. അതുകൊണ്ടാണ്, പാപികളായ മനുഷ്യരുടെ രക്ഷയ്ക്കായി, കന്യകയിലൂടെ ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പുതിയ മനുഷ്യാസ്തിത്വം ദൈവം എടുത്തത്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). അതിനെയാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16).

24. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും, പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെയും കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

25. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; യോഹ, 3:2). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയായ ദൈവത്തെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ; സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തുയേശു പൂർവ്വാസ്തിത്വത്തിൽ യഹോവയായിരുന്നു; നിത്യമായ അസ്തിത്വത്തിലും അവൻ യഹോവ തന്നെയാണ്. (1തിമൊ, 3:16). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:9). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

ദൈവത്തിൻ്റെ ഒരു ഇച്ഛയെക്കുറിച്ച് അഥവാ, ഒരു ആഗ്രഹത്തെക്കുറിച്ച് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “അവൻ  സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല പരമാർത്ഥം തന്നേ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). നമുക്ക്, പിതാവായ ഏകദൈവമാണ് ഉള്ളത്. (1കൊരി, 8:6). എന്നാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടത്, ഏകദൈവം എടുത്ത പ്രത്യക്ഷതയായ മനുഷ്യനായ ക്രിസ്തുയേശുവാണ്. ഈ വസ്തുത സകല മനുഷ്യരും അറിയണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം. തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായാണ്, ദൈവം പൗലൊസിനെ അപ്പൊസ്തലനായി നിയമിച്ചത്. ദൈവാത്മാവിനാൽ ആ വസ്തുത ഗ്രഹിപ്പാൻ സർവ്വശക്തിയുള്ള ദൈവം ഈയുള്ളവനും കൃപ നൽകി. പരിഗ്രഹിക്കാൻ മനുസ്സുള്ളവർ പരിഗ്രഹിക്കുക!

വചനം യഥാർത്ഥത്തിൽ ക്രിസ്തുവോ?

യോഹന്നാൻ്റെ സുവിശേഷത്തിലെ വചനം യഥാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. സുവിശേഷം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:1-3). ഈ വേദഭാഗങ്ങളിൽ പറയുന്ന വചനം അക്ഷരാർത്ഥത്തിൽ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവ്യക്തിയാണെന്നും അത് ദൈവപുത്രനായ യേശുവാണെന്നും ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, അതിലെ വസ്തുത എന്താണെന്നറിയാൻ, യോഹന്നാൻ 1:1-മതൽ 14-വരെയുള്ള വചനപ്രകാരമുള്ള വ്യാഖ്യാനവും മറ്റു തെളിവുകളും നമുക്ക് നോക്കാം:

1. ആദിയിൽ വചനം ഉണ്ടായിരുന്നു. (യോഹ, 1:1). ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, വചനം യഥാർത്ഥത്തിൽ ക്രിസ്തു ആണെന്നും ആദിമുതലേ അവൻ ഉണ്ടായിരുന്നു എന്ന് അനേകർ കരുതുന്നു. എന്നാൽ, യേശു എന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 1:35;  2:5-7; 2കൊരി, 5:21). എന്നാൽ, യെശയ്യാവിൻ്റെയും ഗബ്രീയേൽ ദൂതൻ്റെയും പ്രവചനങ്ങൾ പോലെ, യേശു എന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോൾ, ക്രിസ്തു ജനിച്ചു. (ലൂക്കൊ, 2:11; 3:22; 4:16-21; യെശ, 61:1-2; പ്രവൃ, 10:38). അനന്തരം, ‘ഇവൻ എൻ്റെ പ്രിയപുത്രൻ’ എന്ന് ദൈവപിതാവ് അരുളിച്ചെയ്ത വചനത്താൽ, ദൈവപുത്രനും ജനിച്ചു. (ലുക്കൊ, 1:32,35; 3:22). ബി.സി. 6-ൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ, എ.ഡി. 29-ൽ ജനിച്ച യേശുവെന്ന ദൈവപുത്രൻ ആദിമുതൽക്കേ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ, എങ്ങനെ ശരിയാകും? തന്മൂലം, ഇവിടെപ്പറയുന്ന വചനം ദൈവപുത്രനായ യേശു അല്ലെന്ന് മനസ്സിലാക്കാം. ആദിയിൽ ഉണ്ടായിരുന്നു; അഥവാ, ആദിമുതൽക്കേ ഉണ്ടായിരുന്നു എന്ന് യോഹന്നാൻ പറഞ്ഞ വചനം, ഏന്നേക്കുമുള്ള ദൈവത്തിൻ്റെ വചനമാണ്: “യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.” (സങ്കീ, 119:89). അടുത്തവാക്യം: “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.” (യെശ, 40:8; 1പത്രൊ, 1:25). അതായത്, ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് യോഹന്നാൻ പറയുന്നത്, ദൈവത്തിൻ്റെ വചനമാണ്. യഹോവയുടെ വചനം (പുറം, 9:21), ദൈവമായ യഹോവയുടെ വചനം (യോശു, 3:9), ദൈവത്തിന്റെ വചനം (1ദിന, 25:5), യിസ്രായേലിൻ ദൈവത്തിന്റെ വചനം (എസ്രാ, 9:4), പരിശുദ്ധൻ്റെ വചനം (ഇയ്യോ, 6:10), യഹോവയായ കർത്താവിൻ്റെ വചനം (യെഹെ, 6:3), ദൈവവചനം (ലൂക്കൊ, 5:1), കർത്താവിൻ്റെ വചനം (പ്രവൃ, 8:25) എന്നിങ്ങനെ പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. സൃഷ്ടിക്കുന്നതും (സങ്കീ, 33:6), സൗഖ്യമാക്കുന്നതും (107:20), ജീവിപ്പിക്കുന്നതും ആശ്വാസം നല്കുന്നതും 119:50), അതിവേഗം ഓടുന്നതുമായ (147:15) ഈ വചനമല്ലാതെ മറ്റൊരു വചനം ദൈവത്തിന് ഉള്ളതായി ഒരു തെളിവുമില്ല. തന്നെയുമല്ല, ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവ്യക്തിയാണെന്നോ, ദൈവപുത്രനായ യേശുവാണെന്നോ എവിടെയും പറഞ്ഞിട്ടില്ല.

2. വചനം ദൈവത്തോടുകൂടെ ആയിരുന്നു. (യോഹ, 1:1). വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടുകൂടെ മറ്റൊരു വ്യക്തിയായി മുമ്പേ ഉണ്ടായിരുന്നു എന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ, യോഹന്നാൻ പറയുന്നത്, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന ദൈവത്തിൻ്റെവചനത്തെക്കുറിച്ചാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11). അനേകം വേദഭാഗങ്ങൾ അതിന് ആധാരമായിട്ട് ബൈബിളിൽ ഉണ്ട്. ഉദാ: (2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; 138:4; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). കൂടാതെ, യഹോവ കല്പിച്ച വചനം (പുറ, 35:1), യഹോവ അരുളിച്ചെയ്ത വചനം (ആവ, 18:21), യഹോവയുടെ അധരങ്ങളുടെ വചനം (സങ്കീ, 17:4), പ്രവാചകന്മാർ മുഖാന്തരം അയച്ച വചനം (സെഖ, 7:12), യിസ്രായേൽ മക്കൾക്ക് അയച്ച വചനം (പ്രവൃ, 10:36) എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട ഒരു വചനവും ദൈവത്തിൻ്റെകൂടെ മറ്റൊരു വചനവും ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്നെയുമല്ല, യോഹന്നാൻ ഒന്നും രണ്ടും വാക്യങ്ങൾ ഒഴികെ, ദൈവത്തിൻ്റെ കൂടെ ഒരു വചനമുള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. അതായത്, വചനം ദൈവത്തോടുകൂടെ ആയിരുനു എന്നത്, യോഹന്നാൻ ആലങ്കരികമായി പറയുന്നതാണ്. അല്ലാതെ, ദൈവത്തിൻ്റെ വചനമല്ലാതെ, ദൈവത്തോടുകൂടെ മറ്റൊരു വചനമുള്ളതായി യാതൊരു തെളിവും ബൈബിളിലില്ല.

3. വചനം ദൈവം ആയിരുന്നു. (യോഹ, 1:1). വചനം ദൈവം ആയിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടു കൂടെയുള്ള ദൈവമാണെന്ന് കരുതുന്നവരുണ്ട്. ഈ പ്രയോഗത്തെക്കുറിച്ച് രണ്ട് കാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു യഥാർത്ഥത്തിൽ വചനെമെന്ന ദൈവമാണെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഒരിക്കലും പറയില്ല. എന്തെന്നാൽ, ബൈബിളിലെ ദൈവം ശ്വാശ്വതവാനാണ്. “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). അവൻ ശ്വാശ്വതവാസിയാണ്: “ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശ, 57:15. ഒ.നോ: യിരെ, 10:10; വിലാ, 5:19). തന്നെയുമല്ല, ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണ് ഉള്ളത്. അവൻ  ആരംഭത്തിങ്കൽത്തന്നെ അവസാനവും കാണുന്നവനാണ്. (യെശ, 46:10). അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ആയിരുന്നവനല്ല; ആകുന്നവനാണ്. ദൈവം പറയുന്നത് നോകുക: “ഞാൻ ആകുന്നവൻ; ഞാൻ ആകുന്നു.” (പുറ, 3:14). തന്മൂലം, വചനം ദൈവത്തോടു കൂടെയുള്ള നിത്യദൈവം ആയിരുന്നെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. രണ്ട്; വചനം ദൈവം ആയിരുന്നു എന്ന് പറഞ്ഞാൽ; വചനം മറ്റൊരു ദൈവം ആയിരുന്നു എന്നല്ല അർത്ഥം. വചനം ഏതൊരു ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്നാണോ യോഹന്നാൻ പറയുന്നത്; അതേ ദൈവംതന്നെ ആയിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. വചനം മറ്റൊരു ദൈവമാകാൻ, നമുക്ക് രണ്ട് ദൈവമില്ല. ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). തന്മൂലം, വചനം മറ്റൊരു ദൈവമല്ലെന്ന് വ്യക്തമാണല്ലോ? മൂന്ന്; യോഹന്നാൻ 1:14-ൽ വചനം ജഡമായിത്തീർന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ദൈവം മാറ്റമില്ലാത്തവനാണ്: “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞു പേകാതിരിക്കുന്നു.” (മലാ, 3:6). അടുത്തവാക്യം: “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.” (യാക്കോ, 1:17). ഈ വാക്യത്തിലെ വികാരം തെറ്റായ പരിഭാഷയാണ്. മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ് ശരിയായ പരിഭാഷ. മാറ്റമില്ലാത്തവനായ അഥവാ, മാറ്റത്തിൻ്റെ നിഴൽപോലും ഏശാത്ത ആത്മാവായ ദൈവത്തിന് ജഡമായിത്തീരാൻ കഴിയില്ല. അതായത്, പ്രഞ്ചത്തെക്കാൾ വലിയവനും (പ്രവൃ, 17:28) ആത്മാവുമായ ദൈവത്തിന്, തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ട് മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. എന്നാൽ, ദൈവം അയച്ച വചനത്തിന് ഏത് കാര്യവും സാദ്ധ്യമാണ്. (യെശ, 55:11), അതുകൊണ്ടാണ്, വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്. തന്മൂലം, വചനം ദൈവത്തോട് കൂടെയുള്ള മറ്റൊരു ദൈവവ്യക്തിയല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്നാൽ, അപ്പോഴും രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകണം. ഒന്ന്; വചനത്തെ ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്താണ്? ദൈവത്തിൻ്റെ വചനം മാത്രമല്ല, എല്ലാ അംശങ്ങളും ദൈവമാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. അതുകൊണ്ടാണ്, ജഡമായിത്തീർന്ന വചനത്തെ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. രണ്ട്; വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്? യോഹന്നാൻ 1:1-ൻ്റെ വിഷയം പൂർവ്വാസ്തിത്വമാണ്. എന്നാൽ, അത് ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ അല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് ആദ്യവാക്യത്തിൽ യോഹന്നാൻ വ്യക്തമാക്കുന്നത്. അതുകൊണ്ടാണ്, ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ പറയുന്നത്.

4. “അവൻ  ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.” (യോഹ, 1:2). ഈ വാക്യത്തിൽ “അവൻ” എന്ന പുല്ലിംഗം (Masculine Gender) ചേർത്തിരിക്കയാൽ, വചനം യഥാർത്ഥത്തിൽ ക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. ഭാഷയുടെ വ്യാകരണം അറിയാവുന്നവർക്ക് ഇങ്ങനെയൊരു ആശയക്കുഴപ്പം ഒരിക്കലും ഉണ്ടാകില്ല. “അവൻ” എന്നത് സർവ്വനാമമാണ്. നാമത്തിന് പകരം ഉപയോഗിക്കുന്നതാണ് സർവ്വനാമം. അഥവാ, വചനം എന്ന നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് തൽസ്ഥാനത്ത് അവൻ എന്ന സർവ്വനാമം ചേർത്തിരിക്കുന്നത്. അതായത്, തൽസ്ഥാനത്ത് അവൻ എന്ന പുല്ലിംഗമോ, അവൾ എന്ന സ്ത്രീലിംഗമോ, അത് എന്ന നപുംസകലിംഗമോ ഉപയോഗിച്ചാലും ആ സർവ്വനാമത്തിൻ്റെ അർത്ഥം വചനം എന്ന് തന്നെയാണ്. ഭാഷയിലെ സർവ്വനാമം എന്താണെന്ന് അറിയാവുന്നവർക്ക് ഇക്കാര്യം മനസ്സിലായിക്കാണും. എങ്കിലും മൂന്ന് തെളിവുകൾ തരാം. ഒന്ന്; ആദ്യം ഭാഷാപരമായ ഒരു തെളിവ് തരാം. നാമം ഒരുപ്രാവശ്യം ഉപയോഗിക്കാതെ, സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ല. അതായത്, രണ്ടാം വാക്യത്തിൽ അവനെന്നോ, അവളെന്നോ, അതെന്നോ ഏതെങ്കിലും ഒരു സർവ്വനാമം ഉപയോഗിക്കണമെങ്കിൽ ഒന്നാം വാക്യത്തിൽ നാമം പറഞ്ഞിരിക്കണം. ഒന്നാം വാക്യത്തിൽ രണ്ട് നാമമാണ് ഉള്ളത്; ദൈവവും വചനവും. രണ്ടാം വാക്യത്തിൽ, അവൻ ആദിയിൽ ദൈവത്തോടു കൂടെയായിരുന്നു എന്ന് പറഞ്ഞാൽ, ഒന്നാം വാക്യത്തിൽ ദൈവത്തോടു കൂടെ ആയിരുന്നു എന്ന് പേർ പറഞ്ഞിരിക്കുന്ന വചനമല്ലാതെ മറ്റാരുമല്ല. അതിൽ, 6,7,8 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന “അവൻ” യോഹന്നാൻ സ്നാപകനാണ്. അതൊഴികെ, രണ്ടാം വാക്യം മുതൽ പതിനാലാം വാക്യംവരെ അവൻ എന്ന സർവ്വനാമത്തിൽ വിശേഷിപ്പിക്കുന്നത് സാക്ഷാൽ വചനത്തെയാണ്. ഇത് ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. രണ്ട്; ബൈബിളിലെ തെളിവ് തരാം: സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനത്തെ “അവൾ” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. “ജ്ഞാനമായ അവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായ അവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.” (സദൃ, 8:1-2). ഇവിടെ, ദൈവത്തിൻ്റെ ജ്ഞാനത്തിന്, “അവൾ” എന്ന സ്ത്രീലിംഗ സർവ്വനാമമാണ് ശലോമോൻ കൊടുത്തിരിക്കുന്നത്. ഈ അദ്ധ്യായം താഴോട്ട് വരുമ്പോൾ, യഹോവ തൻ്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ സൃഷ്ടിച്ചുവെന്നും, ബാക്കി സർവ്വചരാചരങ്ങളെയും സൃഷ്ടിക്കുമ്പോൾ, ഞാൻ ദൈവത്തിൻ്റെ അടുക്കൽ ശില്പിയായിട്ട് ഉണ്ടായിരുന്നെന്നും ജ്ഞാനം പറയുന്നതായി കാണാം. (സദൃ, 8:22-30). ഇതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിക്കൊണ്ട്, ആ ജ്ഞാനം ക്രിസ്തുവാണെന്നും ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് ക്രിസ്തുവെന്നും യഹോവസാക്ഷികളെ പോലുള്ളവർ വിശ്വസിക്കുന്നു. എന്നാൽ, എന്താണ് അവിടുത്തെ വസ്തുതയെന്ന് ചോദിച്ചാൽ, സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, ജ്ഞാനം സംസാരിക്കുന്നതായിട്ടാണ് പല അദ്ധ്യായങ്ങളും ശലോമോൻ രചിച്ചിരിക്കുന്നത്. മനുഷ്യത്വാരോപണം കൊടുക്കണമോ, വേണ്ടയോ, സർവ്വനാമം പുല്ലിഗം വേണമോ, സ്ത്രീലിംഗം വേണമോ, നപുംസകലിംഗം വേണമോ എന്നതൊക്കെ, എഴുത്തുകാരൻ്റെ സ്വാതന്ത്ര്യത്തിപ്പെട്ട കാര്യമാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അതുപോലെ, വചനത്തിന് അവൻ എന്ന പുല്ലിഗ സർവ്വനാമമാണ് യോഹന്നാൻ ഉപയോഗിച്ചത്. ദൈവത്തിന് വചനമെന്ന ഒരു നിത്യപുത്രനുണ്ടെന്ന് പറയുന്നവർ, ജ്ഞാനമെന്ന ഒരു നിത്യപുത്രി ഉണ്ടെന്ന് പറയാത്തത് അതിശയമായി തോന്നുന്നു. എന്നാൽ, എന്തുകൊണ്ടാണ് വചനത്തിന് അവൾ എന്ന സ്ത്രീലിംഗവും അത് എന്ന നപുംസകലിഗവും കൊടുക്കാഞ്ഞതെന്ന് യോഹന്നാനോട് ചോദിച്ചാൽ, അവൻ പറയാൻ സാദ്ധ്യതയുണ്ടായിരുന്ന ഒരുത്തരം ഞാൻ പറയാം. വചനം, ദൈവത്തിൻ്റെ വചനമാണ് (ലൂക്കൊ, 5:1), വെളിച്ചമാണ് (യോഹ, 1:4), ആത്മാവും ജീവനുമാണ് (യോഹ, 6:63), ജീവനും ചൈതന്യവുമുള്ളതാണ് (എബ്രാ, 4:12), വീണ്ടുംജനിപ്പിക്കുന്നതാണ് (യാക്കോ, 1:18; 1പത്രൊ, 1:23). അതിലൊക്കെ ഉപരിയായി, വചനം ജഡമായിത്തീർന്നിട്ട് കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തത്, സൽഗുണ പൂർണ്ണനായ ഒരു  പുരുഷനാണ്. (യോഹ, 1:14; എബ്രാ, 7:26). അതുകൊണ്ടാണ്, പുല്ലിഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. മൂന്ന്; ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ആദ്യ നാലു വാക്യങ്ങൾ സർവ്വനാമം കൂടാതെയാണ് എഴുതിയിരിക്കുന്നത്: “ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല. വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു.” (യോഹ 1:1-4). ഈ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: വചനം, വചനം, വചനം എന്ന് നാലു വാക്യങ്ങളിലും ആവർത്തിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ആവർത്തിച്ച് പറയുമ്പോഴുള്ള ഈ വിരസത ഒഴിവാക്കാനാണ് മൂലഭാഷയായ ഗ്രീക്കിൽ ഉൾപ്പെടെ, അവൻ (autos) എന്ന സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്.  തന്മൂലം, അവൻ  ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു എന്ന പ്രയോഗം, യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചല്ല; ദൈവത്തിൻ്റെ വചനത്തെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.

5. സകലവും അവൻ  മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. (യോഹ, 1:3). ഈ വാക്യവും അനേകരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ക്രിസ്തു മുഖാന്തരമാണ് സകലവും ഉളവാക്കിയതെന്ന് അനേകർ വിശ്വസിക്കുന്നു. ദൈവം സകലവും സൃഷ്ടിച്ചത് ക്രിസ്തുവിനാലല്ല; തൻ്റെ വചനത്താലാണ്. ഈ വേദഭാഗത്ത് രണ്ടിടത്ത് അവൻ എന്ന സർവ്വനാമം ഉപയോഗിച്ചിട്ടുണ്ട്. അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ; ഇപ്രകാരം കാണാം. “സകലവും വചനം  മുഖാന്തരം ഉളവായി; ഉളവായതു ഒന്നും വചനം കൂടാതെ ഉളവായതല്ല.” അതായത്, ദൈവം തൻ്റെ വായിലെ വചനത്താൽ, ഉളവാകട്ടെ എന്ന് കല്പിച്ചുകൊണ്ടാണ് സകലവും ഉളവാക്കിയത്. ഭാഷയുടെ വ്യാകരണ നിയമങ്ങളെ അതിലംഘിക്കുമ്പോഴാണ് പല ദുരുപേദശങ്ങളും ഉണ്ടാകുന്നത്. ഈ വസ്തുതയ്ക്ക് കൃത്യമായ നാലു തെളിവുകൾ തരാം. ഒന്ന്; ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ സർവ്വനാമം ഇല്ലാത്ത വാക്യം ചേർക്കുന്നു. “വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.” (യോഹ 1:3). ക്രിസ്തുവിനാലല്ല; വചനത്താലാണ് സകലവും ഉളവായതെന്ന് ഈ പരിഭാഷയിൽ വ്യക്തമാണല്ലോ?രണ്ട്; പഴയപുതിയ നിയമങ്ങളിലെ ഓരോ തെളിവ് തരാം: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി.” (സങ്കീ 33:6). യഹോവയുടെ വായിലെ വചനത്താലാണ് സകലവും ഉളവായത്. പുതിയനിയമത്തിലെ വാക്യം: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി.” (2പത്രൊ, 3:5). വചനത്താലാണ് സകലവും ഉളവാതെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെയാണ് പഴയപുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന്; സ്രഷ്ടാവായ ദൈവം ആരുടെയും സഹായം കൂടാതെയാണ് സൃഷ്ടിച്ചതെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “യഹോവ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ തനിച്ച് അഥവാ, ഒറ്റയ്ക്ക് (alone) ആകാശത്തെ വിരിച്ചുവെന്നാണ് ഭക്തനായ ഇയ്യോബ് പറഞ്ഞത്. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ എന്നയിടത്ത് ഞാൻ ഒറ്റയ്ക്ക് (alone) സൃഷ്ടിച്ചു എന്നാണ്. ഇംഗ്ലീഷ് പരിഭാഷകൾ നോക്കുക. ഇതുപോലെ അനവധി വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16). മേല്പറഞ്ഞ വാക്യങ്ങളിലൊക്കെ യഹോവ ഒറ്റയ്ക്ക് സൃഷ്ടി നടത്തിയെന്നാണ്. പ്രസ്തുത വേദഭാഗങ്ങളിലൊക്കെ, ഇംഗ്ലീഷിൽ only, alone എന്നും, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദവുമാണ്. പഴയനിയമത്തിലെ യാഖീദിന് തുല്യമായ ഗ്രീക്ക് പ്രയോഗമാണ് മോണോസ്. പിതാവ് ഒറ്റയ്ക്ക് സൃഷ്ടിച്ചവെന്നും വാക്യമുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). ഇനിയും ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. നാല്; ഏറ്റവും വിശ്വസനീയമായ ഒരു തെളിവുകൂടി തരാം. അതിന്നു ക്രിസ്തു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. രണ്ട്; ത്രിത്വവ്യാഖ്യാന പ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ,  സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. മൂന്ന്; സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ ദൈവം ഒറ്റയ്ക്ക് സൃഷ്ടിച്ചുവെന്ന് പറഞ്ഞുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ ഒരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. സൃഷ്ടിയിങ്കൽ താൻ ദൈവത്തോടൊപ്പം ഇല്ലായിരുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, സകലവും ഉളവാക്കാൻ അവൻ ദൈവത്തോടൊപ്പം വചനമായി ഉണ്ടായിരുന്നു എന്ന് വരുത്തീർക്കാൻ ശ്രമിക്കുന്നവർ എന്തു വിചാരിക്കുന്നു. ദൈവാത്മാവിനാൽ വിരചിതമായ വചനം തെറ്റാണെന്നോ? അതോ, ക്രിസ്തു നുണയനാണെന്നോ?

6. “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.” (യോഹ, 1:4-5). ഈ വേദഭാഗങ്ങളിൽ പറയുന്നത്, ക്രിസ്തുവിലുള്ള ജീവനെയും വെളിച്ചത്തെയും കുറിച്ചല്ല; വചനത്തിലുള്ള ജീവനെയും വെളിച്ചത്തെയും കുറിച്ചാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ നോക്കുക: “വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു. ഇരുളില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുള്‍ ഒരിക്കലും കീഴടക്കിയിട്ടില്ല.” (യോഹ, 1:4-5). വചനത്തിൻ്റെ വെളിച്ചത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന്, ഈ പരിഭാഷയിൽ വ്യക്തമാണല്ലോ? ഇനി, വചനത്തിലുള്ള ജീവനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: വചനം ജീവനും ചൈതന്യവും ഉള്ളതാണ്. (എബ്രാ, 4:12). വചനം ജീവനുള്ളതും നിലനില്ക്കുന്നതുമാണ്. (1പത്രൊ, 1:23). വീണ്ടും ജനിക്കുന്നത് ആ വചനത്താലാണ്. (യാക്കോ, 1:18). വിശ്വാസികൾ പ്രമാണിക്കുന്നത് ജീവൻ്റെ വചനമാണ്. (ഫിലി, 2:15). വചനത്തിന് ജീവനില്ലെങ്കിൽ ജനിപ്പിക്കാൻ കഴിയില്ലല്ലോ? വചനത്തിൽ ജീവൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞശേഷം, വചനം മനുഷ്യരുടെ വെളിച്ചമായിരുന്നു എന്നല്ല പറയുന്നത്; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു എന്നാണ് പറയുന്നത്. സങ്കീർത്തനങ്ങൾ 119:105-ൽ ഇങ്ങനെ കാണാം: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” അതായത്, വചനത്തിലൂടെ ലഭിക്കുന്ന ജീവൻ മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. തന്മൂലം, ക്രിസ്തുവല്ല വചനമെന്ന് വ്യക്തമാണ്.

7. അടുത്ത നാലു വാക്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ  സാക്ഷ്യത്തിന്നായി താൻ  മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ  വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:6-9). വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട് അതിൻ്റെ ഇടയിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യം പറഞ്ഞ ഒരു വെളിച്ചത്തെക്കുറിച്ചും പറയാൻ എഴുത്തുകാരൻ നാലു വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ദൈവം അയച്ചിട്ടു വന്ന മനുഷ്യൻ യോഹന്നാൻ സ്നാപകനാണ്. അവൻ സാക്ഷ്യം പറഞ്ഞ വെളിച്ചം ക്രിസ്തു ആണെന്നും തർക്കമറ്റ സംഗതിയാണ്. ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്: “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.” (യോഹ, 12:46). അടുത്തവാക്യം: “ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:5. ഒ.നോ: 8:12). താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. തന്മൂലം, യോഹന്നാൻ സാക്ഷ്യംപറഞ്ഞ വെളിച്ചം ക്രിസ്തുവാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്നാൽ, ഒൻപതാം വാക്യം നോക്കുക: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: വെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നോ, ഉണ്ടെന്നോ അല്ല പറയുന്നത്; വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നത് അഥവാ, മനുഷ്യനായിത്തീർന്നത് പതിനാലം വാക്യത്തിലാണ്. അതുവരെ ക്രിസ്തുവില്ല. വചനം ജഡമായവൻ ജഡമാകുന്നതിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ല. അതുകൊണ്ടാണ് വെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത്. ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കയാണ്. തന്മൂലം, ക്രിസ്തുവല്ല വചനമെന്ന് മനസ്സിലാക്കാം.

8. “അവൻ  ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ  മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). അടുത്തവാക്യം വീണ്ടും വചനത്തെക്കുറിച്ചാണ് പറയുന്നത്. ദൈവം സകലതും ഉളവാക്കിയ ജീവനും ചൈതന്യവുമുള്ള വചനത്തെയാണ് അവൻ എന്ന പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഒൻപതാം വാക്യത്തിൽ വെളിച്ചത്തെക്കുറിച്ച് പറഞ്ഞശേഷം, പത്താം വാക്യത്തിൽ അവൻ എന്ന് പറഞ്ഞിരിക്കുന്നത് വചനത്തെയാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം. ഒന്ന്; ആറുമുതൽ ഒൻപത് വരെയുള്ള നാലു വാക്യങ്ങൾ, സ്നാപകനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചുമുള്ള ഒരു പ്രത്യേക വിഷയമാണ്. എഴുത്തുകാരൻ ആ വിഷയം ഇടയ്ക്കു കയറ്റി പറഞ്ഞിരിക്കുന്നതായാണ് മനസ്സിലാകുന്നത്. തന്നെയുമല്ല, പ്രസ്തുത വാക്യങ്ങളിൽ, വെളിച്ചം എന്ന പ്രയോഗം നാല് പ്രാവശ്യമുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും സർവ്വനാമം ഉപയോഗിക്കാതെ, പ്രയോഗം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒൻപതാം വാക്യത്തിൽ ആവർത്തന വിരസത ഒഴിവാക്കാൻ വെളിച്ചത്തിന് സത്യമെന്ന വിശേഷണം കൂടി ചേർത്ത്, സത്യവെളിച്ചം എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, തുടർച്ചയായി പറഞ്ഞുവരുന്ന പ്രധാന വിഷയത്തിൽ നിന്ന് ഇടയ്ക്കുകയറ്റി പറഞ്ഞ വിഷയത്തെ വേർതിരിച്ചു കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തന്മൂലം, ഒൻപതാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്ന അവൻ എന്ന് മനസ്സിലാക്കാം. രണ്ട്; വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് ഒൻപതാം വാക്യത്തിലും, വചനം ലോകത്തിൽ ഉണ്ടായിരുന്നു എന്ന് പത്താം വാക്യത്തിലും പറയുന്നത് ശ്രദ്ധിക്കുക. വെളിച്ചം ക്രിസ്തുവാണെന്ന് അവൻ്റെ വാക്കിനാൽത്തന്നെ കണ്ടതാണ്. വെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ, പത്താം വാക്യത്തിൽ പറയുന്ന വചനം അക്ഷരാർത്ഥത്തിൽ ക്രിസ്തു ആണെങ്കിൽ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ; രണ്ട് പ്രയോഗങ്ങളും പരസ്പര വിരുദ്ധമാകും. അതായത്, ഒൻപതാം വാക്യത്തിൽ വന്നുകൊണ്ടിരുന്നു എന്ന് പറയുന്നവനെ, പത്താം വാക്യത്തിൽ വന്നു എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ, ഭാഷാപരമായി അത് അബദ്ധമായി മാറും. തന്മൂലം, വചനം ക്രിസ്തുവല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. മൂന്ന്; പത്താം വാക്യത്തിൻ്റെ അടുത്തഭാഗം പറയുന്നത്, “അവൻ  മുഖാന്തരം ഉളവായി” എന്നാണ്. സൃഷ്ടിയിങ്കൽ താൻ ഇല്ലായിരുന്നുവെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ മുകളിൽ നാം കണ്ടതാണ്. യഹോവയായ ദൈവം ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). യഹോവയുടെ വചനത്താലാണ് സർവ്വവും സൃഷ്ടിച്ചതെന്നും നാം കണ്ടതാണ്. (സങ്കീ 33:6; 2പത്രൊ, 3:5). തന്നെയുമല്ല, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന അനേകം വാക്യങ്ങളിൽ കണ്ടതാണ്. ഉദാ: (2രാജാ, 19:15; നെഹെ, 9:6; യെശ, 44:24). തന്മൂലം, ക്രിസ്തുവല്ല; വചനമാണ് ലോകത്തിൽ മുമ്പെ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. നാല്; ഇ.ആർവി. മലയാളം പരിഭാഷയിൽ ഇപ്രകാരമാണ്: “വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.” ഈ വേദഭാഗത്ത് അവൻ എന്ന സർവ്വനാമം ഉപയോഗിക്കാതെ, വചനം എന്ന് പറഞ്ഞിരിക്കുന്നത് നോക്കുക. കൂടാതെ, CAB, GLW, GNT, NCV, NTWE തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളിൽ സർവ്വനാമം കൂടാതെ വചനം എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. തമിഴിലെ TAMBL’98 വിശുദ്ധബൈബിൾ പരിഭാഷയിൽ; അവൻ കഴിഞ്ഞിട്ട് “വചനം” എന്ന് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതായി കാണാം. ഭാഷാപരമായി ഈ പരിഭാഷകൾ വളരെ കൃത്യമാണ്. ഒരു വിഷയം സർവ്വനാമത്തിൽ പറഞ്ഞുകൊണ്ടിരിക്കെ, മറ്റൊരു വിഷയം ഇടയ്ക്ക് പറയേണ്ടിവന്നാൽ, വീണ്ടും പഴയവിഷയം തുടങ്ങുമ്പോൾ, സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർക്കുന്നത് ഭാഷാപരമായി ഉചിതമാണ്. അത് അനുവാചകരുടെ സംശയം ദുരീകരിക്കും. തന്മൂലം, ഒൻപതാം വാക്യത്തിൽ പറയുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറയുന്ന സകലവും ഉളവാക്കിയ വചനമെന്ന് വ്യക്തമായി മനസ്സിലാക്കാം.

9. “അവൻ  സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.” (യോഹ, 1:11). സ്വന്തജനമായ യിസ്രായേൽ ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ കൈക്കൊള്ളാഞ്ഞ കാര്യമാണ് പറയുന്നത്. അല്ലാതെ, ക്രിസ്തുവിനെ കൈക്കൊള്ളാത്ത കാര്യമല്ല പറയുന്നത്. “ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.” (2ദിന, 34:21). അടുത്തവാക്യം: “അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.” സങ്കീ, 106:24,25). ക്രിസ്തു പറയുന്നു: “ദൈവത്തിൻ്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ  അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. (യോഹ, 5:38). പൗലൊസ് പറയുന്നു: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.” (പ്രവൃ, 13:46). അതായത്, പിതാക്കന്മാരുടെ കാലം മുതൽ സ്വന്തജനമായ യിസ്രായേൽ ദൈവത്തിൻ്റെ വചനത്തെ തള്ളിക്കളഞ്ഞവരാണ്. എന്നാൽ, ക്രിസ്തുവിനെ സ്വന്തജനം എല്ലാവരും തള്ളിയെന്ന് പറയാൻ പറ്റില്ല. വചനത്തിൽ കൃത്യമായ തെളിവുണ്ട്: ദൈവസഭയുടെ ആദ്യാംഗങ്ങൾ യെഹൂദന്മാരാണ്. പന്ത്രണ്ട് അപ്പൊസ്തലന്മാരും (മത്താ, 10:1-4), യെരൂശലേമിൽ സ്നാനപ്പെട്ട മൂവായിരം പേരും. (പ്രവൃ, 2:41). പിന്നെ, വായിക്കുന്നത്: “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” (പ്രവൃ, 4:4).അടുത്തവാക്യം: “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.” (പ്രവൃ, 6:7). നോക്കുക: പുരോഹിതന്മാരടക്കം ശിഷ്യന്മാർ ഏറ്റുവും പെരുകി, എന്നാണ് വായിക്കുന്നത്. അടുത്തവാക്യം: “അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.” (പ്രവൃ, 16:5). പിന്നെ, ദിവസേന പെരുകിയത് വിശ്വാസികളല്ല; സഭകളാണ്. വിശ്വാസികൾ എണ്ണാൻ കഴിയാതെവണ്ണം അധികമായിരുന്നു. അവരിൽ നല്ലൊരു ശതമാനവും യെഹൂദന്മാരായിരുന്നു. അതിനാൽ, മുഴുവൻ യെഹൂദന്മാരും ക്രിസ്തുവിനെ തള്ളിയെന്ന് പറയാൻ കഴിയില്ല. തന്നെയുമല്ല, വചനം ജഡമാകുന്നതിന് മുമ്പ് അഥവാ, വചനം യേശുവെന്ന മനുഷ്യൻ ആകുന്നതിന് മുമ്പാണ് സ്വന്തജനം തള്ളിയകാര്യം പറയുന്നത്. തന്മൂലം, സ്വന്തത്തിലേക്ക് വന്നപ്പോൾ, സ്വന്തജനമായ യെഹൂദന്മാർ തള്ളിയെന്ന് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിനെയല്ല; വചനത്തെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

10. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ  അധികാരം കൊടുത്തു.” (യോഹ, 1:12). ഈ വാക്യവും വചനം ക്രിസ്തുവാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായിട്ടുണ്ട്. ഈ വാക്യം വചനത്തെക്കുറിച്ചാണ് എന്നതിൻ്റെ ആദ്യത്തെ തെളിവാണ്, നാം ചിന്തിച്ച തൊട്ട് മുകളിലെ വാക്യം. സ്വന്തജനം ജീവദായകമായ വചനത്തെ തള്ളിയ കാര്യം പറഞ്ഞശേഷം, അതിൻ്റെ തുടച്ചയായിട്ടാണ് പന്ത്രണ്ടാം വാക്യം പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം സ്വന്തത്തിലേക്ക് വന്നപ്പോൾ, അവർ വചനത്തെ തള്ളിക്കളഞ്ഞു. അതേ വചനത്തെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്നാണ് അടുത്തവാക്യത്തിൽ പറയുന്നത്. മുകളിലെ വചനത്തിൻ്റെ തുടർച്ചയാണ് പന്ത്രണ്ടാം വാക്യം. ദൈവംതന്നെ നല്കിയ ദൈവത്തിൻ്റെ  വചനമായ ന്യായപ്രമാണത്തിൽ നിത്യജീവൻ ഇല്ലായിരുന്നു എന്ന് കരുതുന്നവരുണ്ട്. എന്നാൽ അത് തെറ്റാണ്. നിത്യജീവനെ അവകാശമാക്കാൻ എന്ത് ചെയ്യേണം എന്നു ചോദിച്ച ഒരു പ്രമാണിയോട്, ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ് ക്രിസ്തു പറഞ്ഞത്. (മർക്കൊ, 10:17-22; ലൂക്കൊ, 18:18-23). എന്നാൽ, പഴയനിയമത്തിൽ പ്രവൃത്തികളലാണ് രക്ഷയെന്നതിനാൽ അവർക്കാർക്കും അത് പ്രാപിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 10:5; ഗലാ, 3:12). വിതയ്ക്കുന്നവൻ്റെ ഉപമ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുമ്പോൾ, വചനം സന്തോഷഷത്തോടെ കൈക്കൊള്ളുന്നവരെക്കുറിച്ച് ക്രിസ്തു കൃത്യമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 8:13). ക്രിസ്തു പറയുന്ന മറ്റൊരു വാക്യം ശ്രദ്ധിക്കുക: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48. ഒ.നോ: യോഹ, 17:8). പെന്തെക്കൊസ്തിലെ സംഭവം നോക്കുക: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” (പ്രവൃ, 2:41). ഈ വാക്യത്തിലെ വാക്ക്, വചനം അഥവാ, ലോഗോസ് ആണ്. പത്രൊസിൽനിന്നു കേട്ട ദൈവത്തിൻ്റെ വചനത്താലാണ് അവർ രക്ഷിക്കപ്പെട്ടത്. അടുത്തവാക്യം: “ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.” (യാക്കോ, 1:21). ഈ വേദഭാഗങ്ങളൊക്കെ വചനം കൈക്കൊള്ളുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. വേറെയും പല വാക്യങ്ങളുണ്ട്. (പ്രവൃ 8:14; 17:11; 1തെസ്സ, 1:6; 2:13.യാക്കോ, 1:21). വചനത്താലുള്ള വീണ്ടും ജനനത്തെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ  തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). അടുത്തവാക്യം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സ, 2:14). അതായത്, അവനെ കൊക്കുള്ളുക എന്നാൽ, വചനത്തെ കൈക്കൊള്ളുന്നതാണെന്ന് വ്യക്തമാണല്ലോ?

വാക്യത്തിൻ്റെ അടുത്തഭാഗം: അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ പ്രധാന വാക്യാംശം ഇതാണ്. ഒന്നാം വാക്യത്തിൽ കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനം ആരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. വചനം ദൈവം ആയിരുന്നു. ഏത് ദൈവത്തിൻ്റെ കൂടെയാണോ, വചനം ആയിരുന്നത്, വചനം ആ ദൈവം തന്നെയാണ്. ബൈബിൾ വെളിപ്പെടുത്തുന്നത്, പിതാവായ ഏകദൈവത്തെക്കുറിച്ചാണ്. മറ്റൊരു ദൈവമില്ല. യഹോവ അഥവാ, പിതാവായ ഏകദൈവത്തെയല്ലാതെ, മറ്റൊരു ദൈവത്തെ യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ അറിയില്ലായിരുന്നു. അത്, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും ഒരുപോലെ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). അതായത്, വചനം ഏത് ദൈവത്തോടുകൂടെ ആയിരുന്നോ, വചനം ആ ദൈവം തന്നെയാണ്. നമ്മുടെ ഒരേയൊരു സത്യദൈവം പിതാവാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പിതാവായ ദൈവത്തിൻ്റെ വചനം പിതാവായ ദൈവം തന്നെയാണ്. മറ്റൊരു ദൈവമോ, മറ്റൊരു വ്യക്തിയോ ആകാൻ സാദ്ധ്യമല്ല. അപ്പോൾ, വചനത്തിൻ്റെ നാമം എന്ന് പറഞ്ഞാൽ, പിതാവിൻ്റെ നാമം തന്നെയാണ്. എന്തെന്നാൽ, യോഹന്നാൻ്റെ ക്രിസ്തു ഇതുവരെയും ജഡമായിട്ടില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളു. അടുത്ത വാക്യത്തിലാണ്, വചനം ജഡമായിത്തീരുന്നത്. അതിനാൽ, വചനത്തെ കൈക്കൊണ്ട്, അവൻ്റെ നാമത്തിൽ വിശ്വസിക്കുക എന്നാൽ, അത് വചനത്തിൻ്റെ ഉടയവനായ പിതാവിൻ്റെ നാമമാണെന്ന് വ്യക്തമാണ്. “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. (യോഹ, 14:24). തന്മൂലം, വചനത്തിൻ്റെ നാമം എന്നത് പിതാവിൻ്റെ നാമമാണെന്ന് നിസംശയം മനസ്സിലാക്കാം. പഴയനിയമത്തിൽ പിതാവിൻ്റെ നാമം യഹോവ എന്നായിരുന്നു. (പുറ, 3:15). “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). പഴയനിമ ഭക്തന്മാർ വിളിച്ചപേക്ഷിച്ച നാമവും (സങ്കീ, 116:13,17) ഏകരക്ഷകനും (യെശ, 45:22) രക്ഷാനാമവും അതുതന്നെ ആയിരുന്നു. (യോവേ, 2:32; പ്രവൃ, 2:21). എന്നാൽ, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്. അതിൻ്റെ പത്ത് തെളിവുകളാണ് നാം ഇനി കാണാൻ പോകുന്നത്.

1. യേശു പറയുന്നു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പുത്രൻ പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാം.

2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. (യോഹ, 17:11–12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്നത് തൻ്റെ നാമമാണ് യേശു എന്ന് വ്യക്തമാണ്.

3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാം. 

4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാം. 

5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). എന്നാൽ, പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവും പുത്രനും ഒന്നാണെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗളിൽനിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). പെന്തെക്കൊസ്തനാളിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനമാണ് പത്രൊസ് പുരുഷാരത്തോട് വിളിച്ചുപറഞ്ഞത്. (യോവേ, 2:38; പ്രവൃ, 2:21). അതേ പത്രൊസാണ്, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട്, ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണെന്ന് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12).

6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിച്ചത്. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. 

7. യേശുക്രിസ്തുവിൻ്റെ മഹാനിയോഗത്തിലെ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു, ബഹുവചനത്തിൻ്റെയും ഏകവചനത്തിൻ്റെയും തെളിവുകൾ നോക്കുക: (സംഖ്യാ, 3:2; 3:17; മത്താ, 10:2-4; ലൂക്കൊ, 10:20; വെളി, 21:14).

8. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം. 

9. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം. 

10. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമമാണ് വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്.  1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, താൻ മനുഷ്യനാണെന്നും പിതാവ് മാത്രമാണ് ദൈവമെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. (യോഹ, 8:40; 17:3), പുത്രൻ മനുഷ്യനാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; റോമ, 5:15; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം മനുഷ്യനായ പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതായത്, യഹോവയായ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയത്. മനുഷ്യർക്ക് രക്ഷ നല്കുവാൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലേയില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ലേയില്ല. (പ്രവൃ, 4:12). അതായത്, വചനത്തിൻ്റെ നാമമെന്ന് പറഞ്ഞാൽ, പിതാവിൻ്റെ നാമമായ യേശുക്രിസ്തു എന്ന് തന്നെയാണ്. തന്മൂലം, അവന കൊക്കൊണ്ട്, അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്ന് പറഞ്ഞാൽ, ദൈവവചനത്തെ കൈക്കൊണ്ട് ദൈവനാമമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകുവാൻ ദൈവവചനം അധികാരം നല്കിയിരിക്കുന്നു എന്നാണ്. 

11. “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13). ഈ വാക്യം യേശുക്രിസ്തുവിൻ്റെ ജനനമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, ആരുടെയും രക്തത്തിൽനിന്ന് ജനിച്ചതല്ല. പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ്. അതുകൊണ്ടായിരിക്കും യേശുവാണെന്ന് പലരും കരുതുന്നത്. എന്നാൽ, ഇവിടെ “അവർ രക്തത്തിൽ നിന്നല്ല” എന്ന് ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അത് യേശുവെന്ന ഏകനെയല്ല; അനേകരെ കുറിക്കുന്ന പ്രയോഗമാണ്. തന്നെയുമല്ല, പന്ത്രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണ് ഈ വാക്യം. അഥവാ, അവനെ കൈക്കൊണ്ട്, അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്ന് പറഞ്ഞ ശേഷമാണ്, പതിമൂന്നാം വാക്യം പറയുന്നത്. അതായത്, പന്ത്രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന, അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവരും ആണ്, ഈ വാക്യത്തിൽ പറയുന്ന അവർ, എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ഇവിടുത്തെ ജനനം, അമ്മയുടെ ഉദരത്തിലൂടെയുള്ള അഥവാ, ജീവശാസ്ത്രപരമായ ജനനമല്ല; ദൈവത്തിൽ നിന്നുള്ള ജനനമാണ്. ദൈവവചനത്താലുള്ള വീണ്ടും ജനനത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. (യാക്കോ, 1:18; 1പത്രൊ, 1:23; 2തെസ്സ, 2:14). അതുപോലെ, ദൈവത്തിൽ നിന്നുള്ള ജനനത്തെക്കുറിച്ചും കൃത്യമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.” (1യോഹ, 3:9). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.” (1യോഹ, 5:1. ഒ.നോ: 2:29; 4:7; 5:1,4). തന്മൂലം, ദൈവവചനം കൈക്കൊണ്ട് യേശുക്രിസ്തു എന്ന ദൈവനാമത്തിൽ വിശ്വസിക്കുന്നവർ, ആരുടെയും രക്തത്തിൽ നിന്നല്ല; ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല ജനിച്ചത്. ദൈവത്തിൽ നിന്നാണ്. എന്നാൽ, ഈ വേദഭാഗത്ത് സന്ദിഗ്ധമായി തോന്നാവുന്ന ഒരു ഭാഷാ പ്രയോഗമുണ്ട്. ദൈവത്തിൽ നിന്നത്രേ ജനിക്കുന്നത്, എന്ന് വർത്തമാനകാലത്തിലല്ല പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ നിന്നത്രേ ജനിച്ചത് എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. ഒന്ന്; യിസ്രായേൽ ജനം അമ്മയുടെ ഉദരത്തിൽ ഇരിക്കേതന്നെ അവരെ വിളിച്ചുവേർതിരിച്ച് ദൈവം തൻ്റെ പുത്രൻ ആക്കിയതാണ്. (യെശ, 40:1-3; പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലിനെ പുത്രനെന്ന് ഏകവചനത്തിൽ മാത്രമല്ല; പുത്രന്മാന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, ദൈവത്തിൽ നിന്നുള്ള പുതിയൊരു ജനനത്തെക്കുറിച്ച് പഴയനിയമത്തിൽ എവിടെയും പറഞ്ഞിട്ടുമില്ല. രണ്ട്; പന്ത്രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണല്ലോ പതിമൂന്നാം വാക്യം. പന്ത്രണ്ടാം വാക്യത്തിലെ, “അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും” എന്ന പ്രയോഗം യിസ്രായേൽ ജനത്തെ മാത്രം കുറിക്കുന്നതല്ല; സകല ജാതികളെയും കുറിക്കുന്നതാണ്. തന്നെയുമല്ല, പതിനൊന്നാം വാക്യത്തിൽ, വചനം സ്വന്തത്തിലേക്ക് വന്നപ്പോൾ, സ്വന്തമായവർ വചനത്തെ തള്ളിയതാണ്. തന്മൂലം, ലോകം മുഴുവൻ്റെയും രക്ഷയ്ക്കായി തൻ്റെ വചനം അയച്ച കാര്യമാണ് അടുത്ത വാക്യങ്ങളിൽ പറയുന്നതെന്ന് മനസ്സിലാക്കാം. മൂന്ന്; ദൈവസഭ സ്ഥാപിതമായി അറുപതിലേറെ വർഷം കഴിഞ്ഞിട്ടാണ്, യോഹന്നാൻ തൻ്റെ പുസ്തകരചന ആരംഭിക്കുന്നത്. താൻ സുവിശേഷം രചിക്കുന്ന കാലത്ത്, സഭ ഏകദേശം ലോകം മുഴുവൻ അഥവാ, റോമാ സാമ്രാജ്യം മുഴുവൻ പടർന്ന് വ്യാപിച്ചിട്ടുണ്ട്. (ലൂക്കൊ, 2:1). അതിനാൽ, അനേകംപേർ ദൈവവചനത്താൽ ദൈവത്തിൽനിന്ന് വീണ്ടും ജനിച്ചുകഴിഞ്ഞിരിക്കും. അതിനാലാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതെന്ന് വേണം മനസ്സിലാക്കാൻ.

12. “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). യോഹന്നാൻ്റെ ഒന്നാം അദ്ധ്യായത്തിൽ, ആറു മുതൽ ഒൻപതുവരെ വാക്യങ്ങൾ ഒഴികെ, ഒന്നു മുതൽ പതിനാലാം വാക്യംവരെ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ യഥാർത്ഥ വചനത്തെക്കുറിച്ചാണ്. ദൈവപുത്രനായ യേശു കടന്നുവരുന്നത് ഈ വേദഭാഗം മുതലാണ്. അഥവാ, എപ്പോൾ, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നുവോ അപ്പോൾ മുതലാണ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം ആരംഭിക്കുന്നത്. അതായത്, യേശു വചനമല്ല; വചനം ജഡമായിത്തീർന്നവനാണ്. ക്രിസ്തു അക്ഷരാർഥത്തിൽ വചനമാണെങ്കിൽ, വചനം ജഡമായിത്തീർന്നത് മറ്റാരെങ്കിലും ആയിരിക്കണം. വചനവും വചനം ജഡമായവനും ഒരാളാകുക സാദ്ധ്യമല്ല. രണ്ടും ഒരാളാണെന്ന് പറഞ്ഞാൽ അത് പരസ്പര വിരുദ്ധമാണ്. ഒന്ന് മറ്റൊന്നാന്നായ ശേഷം, ഇതുതന്നെയാണ് അതെന്ന് എങ്ങനെ പറയും? വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവനാണ് കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരോട് കൂടി വസിച്ചത്. അല്ലാതെ, ദൈവത്തിൻ്റെ വചനമല്ല മനുഷ്യരോടുകൂടെ വസിച്ചത്. തുടർന്ന്, യേശുവിലൂടെ അഥവാ, യേശുവിൻ്റെ വായിൽക്കൂടിയാണ് വചനം അഥവാ, ലോഗോസ് പുറപ്പെടുന്നതെന്ന് കാണാൻ കഴിയും. അതായത്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് പഴയനിയമത്തിലെ വചനമെന്ന് നാം തുടക്കത്തിൽ കണ്ടതാണ്. അതേ വചനം ഇനി യേശുക്രിസ്തുവിൻ്റെ വായിൽക്കൂടിയാണ് പുറപ്പെടുന്നത്. അതിൻ്റെ തെളിവുകൾ താഴെ വിശദമായി കാണാം. തന്മൂലം, യോഹന്നാൻ്റെ വചനം യഥാർത്ഥത്തിൽ യേശുവല്ല; വചനം ജഡമായവനാണ് യേശുവെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. വാക്യത്തിൻ്റെ അടുത്തഭാഗം ഇങ്ങനെയാണ്: “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” ഈ വേദഭാഗപ്രകാരം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം. ഒന്ന്; ദൈവത്തിന് ഏഴ് വിഭാഗങ്ങളിലായി കോടിക്കണക്കിന് മക്കളുണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). തന്നെയുമല്ല, ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). തന്മൂലം ക്രിസ്തു ദൈവത്തിൻ്റെ ഒരേയൊരു പുത്രനല്ലെന്ന് മനസ്സിലാക്കാം. രണ്ട്; ഏകജാതനെന്ന് അഞ്ച് പ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9), ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും അവനെ വിശേഷിപ്പിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18- എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്ന പ്രയോഗവും ആദ്യജാതനെന്ന പ്രയോഗവും അക്ഷരാർത്ഥത്തിലാണെങ്കിൽ പരസ്പരവിരുദ്ധമാണ്. എന്തെന്നാൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. അഥവാ, ഒറ്റപ്പുത്രനും മൂത്തപുത്രനും ഒരുപോലെ ആയിരിക്കാൻ ആർക്കും കഴിയില്ല. തന്മൂലം. ഏകജാതനെന്നതും ആദ്യജാതനെന്നതും യേശുവിൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം. മൂന്ന്; “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്ന വാക്യാംശം കെ,ജെ.വി പോലുള്ള അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ, സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AKJV, AFV, ANT, ASV, AUV, BB, BSC, DBT, DBYe, DRB, DRC, Diaglott, ERV, GB, GDBY, GNT, HKJV+, HNT, JUB, KJV+, LHB, LONT, MLV’19, NCV, NMV’18, NTM, IEB-cw, OEB-us, PCE, Phi, RHB, RNKJV, RV, REV+, ReV’03, SLT, WBT, WNT). പുരാതന കയ്യെഴുത്തു പ്രതികളിൽ കാണാത്തതോ, സംശയമുള്ളതോ ആയ ഭാഗങ്ങളാണ് ബ്രാക്കറ്റിൽ ഇടുന്നത്. നാല്; ഏകജാതനെന്നത് യോഹന്നാൻ്റെ സുവിശേഷത്തിലും ഒന്നാം ലേഖനത്തിലും മാത്രം കാണുന്ന പ്രയോഗമാണ്. മറ്റൊരു എഴുത്തുകാരും അപ്പൊസ്തലന്മാരും ആ പ്രയോഗം ഉപയോഗിച്ചിട്ടില്ല. അതായത്, സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വചനം ജഡമായവനായിട്ടാണ് യേശുവിനെ യോഹന്നാൻ അവതരിപ്പിക്കുന്നത്. തന്മൂലം, വചനം ജഡമായവൻ എന്ന നിലയിലുള്ള ക്രിസ്തുവിൻ്റെ നിസ്തല്യതയെ കുറിക്കുന്ന പ്രയോഗമാണ് ഏകജാതൻ എന്ന് മനസ്സിലാക്കാം.

ക്രിസ്തുവിനെക്കുറിച്ച് ഒരു പ്രധാനപ്പെട്ട ഒരു കാര്യംകൂടി നാം അറിയേണ്ടിയിരുക്കുന്നു. “വചനം ജഡമായിത്തീർന്നു” എന്ന പ്രയോഗം അക്ഷരാർഥത്തിൽ അല്ല; ആലങ്കാരിക പ്രയോഗമാണ്. അഥവാ, ആത്മിക അർത്ഥത്തിലാണ് അത് പ്രയോഗിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ, യേശു പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). സമവീക്ഷണ സുവിശേഷങ്ങൾ പൂർണ്ണമായും, യേശുവെന്ന മനുഷ്യൻ്റെ ജനനം മുതൽ ഉത്ഥാനം വരെയുള്ള ചരിത്രപരത പ്രതിപാദിക്കുമ്പോൾ, യോഹന്നാൻ അധികവും ആത്മിക വിഷയങ്ങളും പ്രഭാഷണങ്ങളുമാണ് പ്രതിപാദിക്കുന്നത്. അതുകൊണ്ടാണ് “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്ന് ശിഷ്യന്മാർ പറഞ്ഞതും (യോഹ, 6:60), പല ശിഷ്യന്മാരും അവനെ വിട്ടുപോയതും. (യോഹ, 6:66). ഒരുകാര്യം വ്യക്തമാണ്: വചനം അവതാരം എടുത്തതോ, വചനം രൂപാന്തരപ്പെട്ട് യേശു ആയതോ അല്ല. അങ്ങനെവന്നാൽ, ക്രിസ്തു മാത്രമല്ലാതെ പിന്നെ വചനം ഉണ്ടാകാൻ പാടില്ല. എന്നാൽ, ക്രിസ്തുവിനൊപ്പവും ക്രിസ്തുവിനു ശേഷവും വചനത്തെ പുതിയനിയമത്തിൽ ഉടനീളം കാണാം. തന്നെയുമല്ല, ക്രിസ്തു അക്ഷരാർത്ഥത്തിൽ, വചനം ജഡമായവനാണെന്ന് പറഞ്ഞാൽ; അത്, അവൻ ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് പറയുന്നതിന് തുല്യമാണ്. എന്തെന്നാൽ, ദൈവം തൻ്റെ വായിലെ വചനത്താലാണ് സകലവും സൃഷ്ടിച്ചത്, (സങ്കീ, 33:6). മറ്റൊരു വചനം ദൈവത്തിനില്ല. യഥാർത്ഥത്തിൽ, അതേ വചനം ജഡമായവനാണ് ക്രിസ്തുവെന്ന് പറഞ്ഞാൽ; അവൻ സൃഷ്ടിക്ക് തുല്യമാകും. തന്മൂലം, ചവനം ജഡമായിത്തീർന്നു എന്ന യോഹന്നാൻ്റെ പ്രയോഗം തികച്ചും ആലങ്കരികമാണെന്ന് മനസ്സിലാക്കാം. അഥവാ, ആത്മിക അർത്ഥമാണ് ഉള്ളതെന്ന് മനസ്സിലാക്കാം.

13. ഇനി, “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു” എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് പരമപ്രധാനമായ ചില കാര്യങ്ങൾ അറിയണം. ക്രിസ്തു ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്നും ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്നും വിചാരിക്കുന്നവരുണ്ട്.എന്നാൽ, അതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24; 1തിമൊ, 2:5), നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ഇനി നമുക്ക് വിശദമായി അറിയാം: കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു മൂലം പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. (മത്താ, 5:17-18). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). ട്രിനിറ്റിയുടെ പഠിപ്പിക്കൽപോലെ, ക്രിസ്തു യഥാർത്ഥത്തിൽ വചനമെന്ന നിത്യപുത്രൻ ആയിരുന്നെങ്കിൽ; പ്രവചനംപോലെ, എ,ഡി. 29-ൽ ജനിച്ച ക്രിസ്തുവും ദൈവപുത്രനും ആരാണെന്ന് പറയും. തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമെന്ന നിത്യപുത്രനല്ലെന്ന് മനസ്സിലാക്കാം.

14. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമെന്ന നിത്യദൈവമല്ലെന്ന് മനസ്സിലാക്കാം.

15. ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). തന്നെയുമല്ല. ദൈവം ശാശ്വതവാനും മരണമില്ലാത്തവനും ആണ്. (സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

16. ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ, വചനമെന്ന നിത്യപുത്രനാണെന്ന് എങ്ങനെ പറയും? തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ വചനമല്ലെന്നത് തർക്കമറ്റ വസ്തുതയാണ്.

17. അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). പുതിയനിയമത്തിൽ മനുഷ്യരുടെ നിത്യരക്ഷയ്ക്കായിമാത്രം വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, വചനമെന്ന നിത്യപുത്രനാണെന്ന് എങ്ങനെ പറയും? തന്മൂലം, യേശു യഥാർത്ഥത്തിൽ വചനമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.

18. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. എന്നുവെച്ചാൽ, നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. നിത്യമായ അസ്തിത്വത്തിൽ പിതാവെന്ന ഏകദൈവമേ ഉള്ളെങ്കിൽ, ക്രിസ്തുവിന് വചനമെന്ന നിത്യപുത്രനായിരിക്കാൻ എങ്ങനെ സാധിക്കും. തന്മൂലം, യേശു യഥാർത്ഥത്തിൽ വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

19. ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് തെറ്റിദ്ധരിക്കാനുണ്ടായ ഒരു വാക്യം കൂടിയുണ്ട്: “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം.” (1 യോഹ, 1:1). അപ്പൊസ്തലന്മാർ അനുഭവിച്ചറിഞ്ഞ സാക്ഷാൽ വചനത്തെക്കുറിച്ചാണ്, ജീവൻ്റെ വചനം എന്ന് ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്നത്. അതിൻ്റെ തെളിവ് വചനത്തിൽത്തന്നെ ഉണ്ട്: “അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.” (ഫിലി, 2:15-16). ഈ വേദഭാഗത്ത്, ജീവൻ്റെ വചനമെന്ന് ദൈവത്തിൻ്റെ സാക്ഷാൽ വചനത്തെ പറഞ്ഞിരിക്കുന്നത് നോക്കുക. തന്നെയുമല്ല, ജീവൻ്റെ വചനത്തെയും ക്രിസ്തുവിനെയും കൃത്യമായി വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ജീവൻ്റെ വചനത്തെ കുറിക്കാൻ രണ്ട് വേദഭാഗങ്ങളിലും ഒരേ ഗ്രീക്ക് പ്രയോഗമാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിൽ വചനത്തെ കുറിക്കുന്ന ഹ്റെമാ (hraymah) എന്ന ഒരു ഗ്രീക്കുപദം കൂടിയുണ്ട്. ആ പദംകൊണ്ടും വചനത്തെ നിത്യജീവൻ്റെ വചനമെന്നും ജീവൻ്റെ വചനമെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 6:68; പ്രവൃ, 5:20). തന്മൂലം, ജീവൻ്റെ വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് മനസ്സിലാക്കാമല്ലോ. 1യോഹന്നാൻ 1:1 ക്രിസ്തുവിനെ കുറിക്കുന്നതല്ല എന്നതിൻ്റെ മറ്റൊരു തെളിവ് തരാം. പ്രസ്തുതവാക്യത്തിൽ, ആദിമുതൽ ഉള്ളത്, എന്ന് നപുംസകലിംഗ സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി പിതാവിനെക്കുറിച്ച് പറയാൻ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾ കാണിക്കാം: “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.” (1യോഹ, 2:13. ഒ.നോ: 2:14). പിതാവിനെക്കുറിച്ച് പറഞ്ഞപ്പോൾ, ആദിമുതൽ ഉള്ളത് എന്ന് പറയാതെ, ആദിമുതൽ ഉള്ളവൻ എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക. അതായത്, പ്രസ്തുത വേദഭാഗത്ത് പറഞ്ഞിരിക്കുന്ന, ജീവൻ്റെ വചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കുറിക്കുന്നത് ആയിരുന്നെങ്കിൽ; ആദിമുതൽ ഉള്ളത് എന്ന് പറയാതെ, ആദിമുതൽ ഉള്ളവൻ എന്ന് കൃത്യമായ പുല്ലിംഗ സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ജഡമാത്തീർന്ന വചനത്തെ കുറിക്കാൻ സുവിശേഷങ്ങളിൽ പുല്ലിഗ സർവ്വനാമം ഉപയോഗിച്ച യോഹന്നാൻ, തൻ്റെ ലേഖനത്തിൽ നേരിട്ട് യേശുവിനെ വചനമെന്ന് വിശേഷിപ്പിക്കുകയാണെങ്കിൽ, പുല്ലിഗം ഉപയോഗിക്കാതിരിക്കുമോ? തന്മൂലം, അവിടെപ്പറയുന്ന ജീവൻ്റെ വചനം യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഞങ്ങൾ കേട്ടു, സ്വന്ത കണ്ണുകൊണ്ടു കണ്ടു, ഞങ്ങൾ നോക്കി എന്നൊക്കെ പറഞ്ഞിരിക്കുന്നത്, അപ്പൊസ്തലന്മാർ അനുഭവിച്ചറിഞ്ഞ അല്ലെങ്കിൽ രുചിച്ചറിഞ്ഞ ദൈവത്തിൻ്റെ വചനത്തെക്കുറിച്ചുള്ള ആലങ്കരിക പ്രയോഗമാണ്.

20. വചനത്തെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം. ദൈവത്തിൻ്റെ വചനത്തെ പുതിയനിയമത്തിൽ, ലോഗോസ് എന്നും, ഹ്റെമാ എന്നും രണ്ട് ഗ്രീക്ക് പദങ്ങൾകൊണ്ട്, അഭിന്നമായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ഉദാ: (എബ്രാ, 11:3; 2പത്രൊ, 3:5). എന്നാൽ, വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്, ലോഗോസ് ആയതുകൊണ്ട്, നാം അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. വചനത്തെ, ദൈവത്തിൻ്റെ വചനവമെന്നും ക്രിസ്തുവിൻ്റെ വചനവമെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കോ, 5:1. ഒ.നോ: 8:1; പ്രവൃ, 4:31; 6:2,7; 8:14; 11:1; 13:5,44,46.48.49). ക്രിസ്തുവിൻ്റെ വചനം: “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (മത്താ, 24:35. ഒ.നോ: മർക്കൊ, 8:38; 13:31; ലൂക്കൊ, 6:47; 9:36; 21:33; യോഹ, 5:24; 8:31,37,43,51,52; 14:23). ലോഗൊസ് പിതാവിൻ്റെ വചനമാണെന്നും ക്രിസ്തു പറഞ്ഞു. “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24. ഒ.നോ: 17:6,14,17).  ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും പറയുന്നു: “അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (ലൂക്കൊ, 4:32. ഒ.നോ: 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 2:5). ദൈവത്തിൻ്റെ വചനവും ക്രിസ്തുവിൻ്റെ വചനവും ഒന്നായിരിക്കെ, അവൻ യഥാർത്ഥത്തിൽ വചനമാണെന്ന് എങ്ങനെ പറയും? വചത്തിനൊരു വചനമുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, യഥാർത്ഥത്തിൽ ക്രിസ്തു വചനമല്ലെന്ന് വ്യക്തമാണല്ലോ?

21. യോഹന്നാൻ്റെ സുവിശേഷത്തിലാണല്ലോ വചനം ദൈവമായിരുന്നു” എന്ന് പറയുന്നത്. (യോഹ, 1:1). അതേ യോഹന്നാൻ തന്നെയാണ്, യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം രേഖപ്പെടുത്തിയിരിക്കുന്നത്. “വചനം ജഡമായിത്തീർന്നു” എന്നത് ഉൾപ്പെടെ 15 പ്രാവശ്യം യേശു മനുഷ്യനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യോഹ, 1:14; 1:30; 4:29; 5:12; 7:46; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). വചനം യഥാർത്ഥത്തിൽ യേശുക്രിസ്തുവെന്ന നിത്യദൈവമാണെങ്കിൽ, യോഹന്നാൻ്റെ സുവിശേഷംപോലെ പരസ്പര വിരുദ്ധമായ ഒരു പുസ്തകം ലോകത്തൊരിടുത്തും ഉണ്ടാകില്ല. അതൊരു ദൈവവചനമായിട്ട് അംഗീകരിക്കാനും പറ്റില്ല. തന്മൂലം, യഥാർത്ഥത്തിൽ വചനം ക്രിസ്തുവല്ല; വചനം ജഡമായിത്തീർന്നവനാണ് ക്രിസ്തുവെന്ന് മനസ്സിലാക്കാം.

22. പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽക്കൂടി വരുന്നതാണ് ദബാർ അഥവാ, വചനം. “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; 138:4; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). പുതിയനിയമത്തിൽ ലോഗോസ് അഥവാ, വചനം യേശുക്രിസ്തുവിൻ്റെ വായിൽക്കൂടി വരുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു.” (ലൂക്കൊ, 4:22). ഈ വേദഭാഗത്ത്, വാക്കുകൾ എന്നത്, വചനം അഥവാ, ലോഗോസ് ആണ്. അടുത്തവാക്യം: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.” (യോഹ, 15:3. ഒ.നോ: 12:48). യഹോവ വചനത്തെ (ദവാർ) അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനം (ലോഗൊസ്) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തിയെന്നും പറഞ്ഞിരിക്കുന്നു. (മത്താ, 8:16). യഹോവയുടെ വായിൽനിന്ന് പുറപ്പെട്ട വചനവും യേശുവിൻ്റെ വായിൽനിന്ന പുറപ്പെട്ട വചനവും ഒന്നുതന്നെയാണ്. ദൈവത്തിന് രണ്ട് വചനമില്ല. രണ്ടും ചെയ്യുന്നത് ഒരേ പ്രവൃത്തിയുമാണ്. അപ്പോൾ, യേശു യഥാർത്ഥത്തിൽ വചനമാണെന്ന് എങ്ങനെ പറയാൻ കഴിയും? വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറഞ്ഞാൽ; എങ്ങനെയിരിക്കും? വചനം, വചനംകൊണ്ട് സൗഖ്യമാക്കിയെന്ന് പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് പറയുന്നത്, യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കുന്നതല്ല.

23. ദൈവത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും, വചനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം. ദൈവത്താലുള്ള ജനനം: “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.” (1യോഹ, 3:9). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.” (1യോഹ, 5:1). വചനത്താലുള്ള ജനനം: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ  തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). അടുത്തവാക്യം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സെ, 2:14; യാക്കോ, 1:23). ഒരു വ്യക്തി, ദൈവത്തിൽ നിന്നും, ദൈവത്തിൻ്റെ വചനത്തിൽ നിന്നും പ്രത്യേകം പ്രത്യേകം വീണ്ടുംജനിക്കേണ്ട ആവശ്യമില്ല. തന്മൂലം, ദൈവത്തിൻ്റെ വചനം, ദൈവം തന്നെയാണ്. മറ്റൊരു വ്യക്തിയായി വചനത്തെ ഒരിക്കലും വേർപെടുത്താൻ കഴിയില്ലെന്ന് മനസ്സിലാക്കാം.

24. വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: ദൈവത്തിൻ്റെ വചനം അഥവാ, ലോഗൊസിനെയും യേശുക്രിസ്തുവിനെയും ഒരു വാക്യത്തിൽത്തന്നെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ലോഗോസ് പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച ലോഗോസ്.” (പ്രവൃ, 10:36). അടുത്തവാക്യം: “അവൻ  ദൈവത്തിന്റെ ലോഗോസും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.” (വെളി, 1:2. ഒ.നോ: യോഹ, 5:38; 17:6,14,20; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:9; 20:4). യഥാർത്ഥത്തിൽ ലോഗോസ് അഥവാ, വചനം ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും വേർതിരിച്ച് പറയുമായിരുന്നോ? ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, ക്രിസ്തു വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

25. തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം (ലോഗോസ്) നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല (ലോഗോസ്) സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു (ലോഗോസ്) തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, വചനം അഥവാ, ലോഗൊസ് അക്ഷരാർത്ഥത്തിൽ ക്രിസ്തുവാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.

26. ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: (യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതുമായ വചനം അഥവാ, ലോഗോസ് ആണെന്നിരിക്കെ, ക്രിസ്തു യഥാർത്ഥത്തിൽ വചനം ആണെന്ന് എങ്ങനെ പറയും? വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം. ക്രിസ്തു വചനമല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

27. “അവന്റെ വചനം കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” (പ്രവൃ, 2:41). പത്രൊസിൽ നിന്ന് ലോഗോസ് അഥവാ, വചനം കൈക്കൊണ്ടവരാണ് സ്നാനം ഏറ്റത്. അടുത്തവാക്യം: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). ക്രിസ്തു തൻ്റെ ശുശ്രൂഷ തികച്ച് പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയശേഷമാണ്, ദൈവത്തിൻ്റെ വചനത്താലുള്ള ഈ പ്രവൃത്തികളൊക്കെ നടക്കുന്നതെന്ന് ഓർക്കണം. തന്മൂലം, വചനം ക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? യഥാർത്ഥത്തിൽ, ക്രിസ്തു വചനമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). വചനത്തിൻ്റെ വിവിധ വിശേഷണങ്ങളും കാണുക: ആണയുടെ വചനം (എബ്രാ, 7:28), ഉൾനട്ട വചനം (യാക്കോ, 1:21), കർത്താവിൻ്റെ വചനം (പ്രവൃ, 8:25), ക്രിസ്തുവിൻ്റെ വചനം (കൊലൊ, 3:16), ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം (എബ്രാ, 6:2), ക്രിസ്തുവിൻ്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവചനം (ലൂക്കൊ, 4:22), കൃപയുടെ വചനം (പ്രവൃ, 14:3), ക്രൂശിൻ്റെ വചനം (1കൊരി, 1:18), ജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8), തിരുവചനം (സങ്കീ, 119:25), ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം (എബ്രാ, 2:2), ദൈവവചനം (ലൂക്കൊ, 5:1), ദൈവത്തിൻ്റെ സത്യവചനം (വെളി, 19:9, നിരപ്പിൻ്റെ വചനം (2കൊരി, 5:19), നീതിയുടെ വചനം (എബ്രാ, 5:13), ന്യായം വിധിക്കുന്ന വചനം (യോഹ, 12:48), ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം (യോഹ, 15:25), പത്ഥ്യവചനം (1തിമൊ, 6:3), പരിജ്ഞാനത്തിൻ്റെ വചനം (സദൃ, 19:27), പ്രവചനപുസ്തകത്തിലെ വചനം (വെളി, 22:19), മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനം (1കൊരി, 2:13), യിസ്രായേൽ മക്കൾക്ക് അയച്ച വചനം (പ്രവൃ, 10:36), യെശയ്യാപ്രവാചകൻ പറഞ്ഞ വചനം (യോഹ, 12:38), രക്ഷാവചനം (പ്രവൃ, 13:26), വാഗ്ദത്തവചനം (റോമ, 9:9), വിശുദ്ധവചനം (സങ്കീ, 105:42), വിശ്വാസയോഗ്യമായ വചനം (1തിമൊ, 4:9), സത്യവചനം (2കൊരി, 6:6), സാക്ഷ്യവചനം (വെളി, 12:11), സുവിശേഷവചനം (പ്രവൃ, 15:7). ഇതൊക്കെ ക്രിസ്തുവല്ല; ദൈവത്തിൻ്റെ ഏകവചനമാണ്. യഥാർത്ഥത്തിൽ, ക്രിസ്തു വചനമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ പ്രത്യക്ഷതയായ ഒരു സമ്പൂർണ്ണ മനുഷ്യവ്യക്തി ആയിരുന്നു. ഇതാണ്, ദൈവത്മാവിനാൽ ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന യഥാർത്ഥ വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നാണ് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്ത്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറഞ്ഞിരിക്കയാൽ, പിതാവും പുത്രനും ഒരുപോലെ ദൈവമാണെന്ന് ക്രൈസ്തവ സഭയിലെ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നു. അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ ആദ്യം നമുക്ക് പിതാവായ ദൈവത്തെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം:

പഴയപുതിയനിയമങ്ങൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമല്ല; ഏകനാണ്. ദൈവം ഏകനാണ് എന്നതാണ് കല്പനകളിൽ ഒന്നാമത്തെ കല്പന. “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ നിൻ്റെ ദൈവമാകുന്നു എന്ന് ബഹുവചനത്തിലല്ല; ഞാൻ നിൻ്റെ ദൈവമാകുന്നു എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യെഹൂദൻ്റെ പ്രസിദ്ധമായ ഷ്മ പ്രഖ്യാപനവും അതുതന്നെയാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യെഹുദന്മാർക്ക് ദൈവത്തെ അറിയില്ലായിരുന്നു എന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. യഥാർത്ഥത്തിൽ ഇപ്പറയുന്നവർക്ക് യെഹൂദനെ അറിയില്ല എന്നതാണ് വസ്തുത. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പഴയപുതിയനിയമങ്ങളിൽ പറഞ്ഞിട്ടുണ്ട്: “അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ  ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.” (സങ്കീ, 147:19,20). യെഹൂദൻ്റെ പ്രധാന വിശേഷതയെപ്പറ്റി പൗലൊസും പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നത് തന്നേ.” (റോമർ 3:2. ഒ.നോ: 9ൻ്റെ4). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ദൈവത്തെ അറിയില്ലെങ്കിൽ, നമുക്ക് യിസ്രായേലിൻ്റെ ദൈവത്തെയും അവൻ അവർക്കുകൊടുത്ത അവൻ്റെ വചനത്തെയും നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സമ്മതിക്കേണ്ടിവരും. യെഹൂദാഗോത്രത്തിൽ കന്യകയിൽനിന്ന് ജനിച്ച പരിശുദ്ധനായ ഒരു യെഹൂദൻ ഉണ്ടായിരുന്നു. അവനാണ് നമ്മുടെ കർത്താവായ ക്രിസ്തു. അവനോട്, ഒരു ശാസ്ത്രി വന്നിട്ട് എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചു. അപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ഏകൻ എന്ന പ്രയോഗത്തിന് ബഹുത്വമുണ്ടെന്നാണ് പലരുടെയും ദൂർവാദം. എന്നാൽ, ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധേയമാണ്: ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവർ അല്ലാതെ എന്ന് ബഹുവചനത്തിലല്ല; അവൻ അല്ലാതെ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, മറ്റൊരുത്തനുമില്ല എന്ന് വീണ്ടും ഏകവചനത്തിൽ പറഞ്ഞുകൊണ്ട് എല്ലാ ദുർവാദങ്ങളെയും ശാസ്ത്രി ഖണ്ഡിച്ചുകളയുകയാണ്. യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; ഏകനാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ.

ദൈവം ഏകനാണെന്നത് കേവലം ഒരരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം, ഏകൻ ആണെന്നതും, അവനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും, നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും, വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും, നമ്മുടെ മക്കൾക്ക്, ഉപദേശിച്ചു കൊടുക്കേണ്ടതും, ഒരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും, ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും, വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9). ഇത്, യഹോവയായ ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ, രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും, ദൈവം ഏകനല്ല; ദൈവത്തിനൊരു ബഹുത്വമുണ്ട്, അല്ലെങ്കിൽ, ദൈവത്തിൽ ഒരു ബഹുത്വമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് അനേകരും. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ് തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാൻ ആർക്കും കഴിയില്ല.

ക്രൈസ്തവ സഭയിൽ ദുരുപദേശങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്തതുകൊണ്ട്, മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. തന്മൂലം, യഹോവ ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ തെളിവുകൾ ആദ്യം നോക്കാം. ബൈബിളിലെ ആദ്യപ്രയോഗം പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെ ഫറവോനോട് പറയുന്നതാണ്: ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല (there is none like unto the LORD our God) എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10). മൂന്ന് യഹോയുണ്ടെങ്കിൽ, ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് ഏകവചനത്തിൽ പറയുമോ; യഹോവമാരെപ്പോലെ ആരുമില്ലെന്ന് ബഹുവചനത്തിൽ പറയുമോ? ഭാഷയ്ക്കൊരു വ്യാകരണമുണ്ട്. അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അടുത്തവാക്യം, ഒന്നാം കല്പനയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, :5:6-7). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതെന്ന് ഏകവചനത്തിൽ, അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്ന് യഹോവയുണ്ടെങ്കിൽ, ഒന്നാം കല്പനപ്രകാരം അതിൽ രണ്ടുപേർ അന്യദൈവങ്ങൾ അഥവാ, വ്യാജദൈവങ്ങളാണെന്നാണ് ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം മനസ്സിലാക്കേണ്ടത്. അടുത്തവാക്യം, യെഹൂദൻ്റെ ഷ്മാ പ്രഖ്യാപനമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). ഇവിടെയും, യഹോവ മൂന്നുപേരെന്നല്ല; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. പുതിയനിയമത്തിൽ, നമ്മുടെ കർത്താവായ ക്രിസ്തുവും ശാസ്ത്രിയും അക്കാര്യം സ്ഥിരീകരിച്ചത് തുടക്കത്തിൽ നാം കണ്ടതാണ്. (മർക്കൊ, 12:29,32). അടുത്തവാക്യം, ഹിസ്ക്കിയാ രാജാവിൻ്റെ പ്രാർത്ഥനയാണ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). പ്രാർത്ഥനയുടെ അടുത്തഭാഗത്ത് വീണ്ടും പറയുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം.” (2രാജാ, 19:19. ഒ.നോ: യെശ, 37:16,20). യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഖണ്ഡിതമായിട്ടാണ് പറയുന്നത്. അതായത്, മൂന്ന് യഹോവ ഉണ്ടെന്ന് പറയുന്നവർ, അതിൽ രണ്ട് യഹോവ ദൈവമല്ലാത്ത ഡെമ്മികൾ ആണെന്നാണ് പറയുന്നത്. നെഹെമ്യാവ് പറയുന്നു: “നീ, നീ മാത്രം യഹോവ ആകുന്നു.” (9:6). മൂന്ന് യഹോവയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ ഖണ്ഡിതമായി പറയുമോ? ബൈബിൾ എഴുത്തുകാരൊക്കെ മണ്ടന്മാരായിരുന്നോ? അതോ, അവരിലൊക്കെ വ്യാപരിച്ചിരുന്നത് ദുരാത്മാവാണോ? ഇയ്യോബ് പറയുന്നു: “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു.” (ഇയ്യോ, 9:8). മൂന്ന് യഹോവ ഉണ്ടായിട്ട്, അതിൽ ഒരു യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്. അക്കാര്യം യെശയ്യാവും പറഞ്ഞിട്ടുണ്ട്. (യെശ, 44:24). ദാവീദ് പറയുന്നു: “താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി (Who only doeth wondrous things) യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). ഒരുത്തൻ മാത്രമാണ് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന യഹോവയെന്നാണ് ദാവീദ് പറയുന്നത്. ദാവീദിൻ്റെ അടുത്തവാക്യം: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). യഹോവയെന്ന നാമം ഒരുത്തനുമാത്രമേ ഉള്ളെന്ന് ഖണ്ഡിതമായാണ് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് രാജാവ് പറയുന്നത്. (പ്രവൃ, 13:22). ഇനി യഹോവ പറയുന്നത് കേൾക്കുക: ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8). ഞങ്ങൾ യഹോവ എന്നല്ല; ഞാൻ യഹോവ, എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). രക്ഷിതാവായ ഒരു യഹോവ മാത്രമേയുള്ളു. അടുത്തവാക്യം: സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6). യഹോവയായ ഏകദൈവം പറയുന്നു: താൻ ഒരുത്തൻ മാത്രമാണ് മഹത്വത്തിന് യോഗ്യൻ, താൻ ഒരുത്തൻ മാത്രമാണ് രക്ഷിതാവ്, താൻ ഒരുത്തൻ മാത്രമാണ് ദൈവം. മൂന്ന് യഹോയുണ്ടെന്ന് പറയുന്നവർക്ക് സന്തോഷമായോ? ത്രിത്വത്തിലെ മൂന്ന് പേരും യഹോവയാണെന്ന് പറയുന്ന നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ രണ്ടുപേർ, മഹത്വത്തിന് യോഗ്യരല്ലാത്തവരും, രക്ഷിക്കാൻ കഴിയാത്തവരും, ദൈവമല്ലാത്തവരുമാണ്. ഇതുപോലെ അനവധി വാക്യങ്ങളുണ്ട്. (ആവ, 32:39; സങ്കീ, 40:5; 84:10; 89:6; 136:4; യെശ, 2:11; 45:5,18; 21,22; 46:5,9; യിരെ, 50:4; മീഖാ, 7:18). മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ യഥാർത്ഥത്തിൽ ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്.

അഭിനവ പണ്ഡിതന്മാരുടെ ദുർവ്യാഖ്യാനപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവയാണ്. എന്നാൽ, ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിളിൽ, പിതാവായ ഒരേയൊരു യഹോയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇനി നമുക്ക്, പിതാവായ യഹോവയെക്കുറിച്ച് നോക്കാം. ആദ്യം പഴയനിയമത്തിൽ നോക്കാം: “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും മുകളിൽ നാം കണ്ടതാണ്. ആ ഒരുത്തൻ മാത്രമായ ദൈവമായ യഹോവയാണ് പിതാവെന്നാണ് ദൈവപുരുഷനായ മോശെ പറയുന്നത്. അടുത്തവാക്യം: പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (1ദിന, 29:10). യിസ്രായേലിൻ്റെ ദൈവമായ ഒരേയൊരു യഹോവയാണ് അവരുടെ പിതാവെന്നാണ് ദാവീദ് രാജാവ് പറയുന്നത്. അടുത്തവാക്യം: “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). യെശയ്യാവിൻ്റെ അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് യെശയ്യാവും വ്യക്തമാക്കുന്നത്. അടുത്തവാക്യം: “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). മലാഖിയുടെ അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). ഒരു ദൈവവും പിതാവുമേയുള്ളു; അവൻ്റെ പേരാണ് യഹോവ. ഇനി, യഹോവയായ ഏകദൈവം പറയുന്ന ഒരു വാക്യമുണ്ട്; “ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.” (യിരെ, 31:9). അതായത്, ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് മേല്പറഞ്ഞ വേദഭാഗങ്ങൾ വ്യക്തമാകുന്നത്.

ഇനി നമുക്ക് പുതിയനിയമത്തിൽ നോക്കാം: “ഏകസത്യദൈവമായ നിന്നെയും അഥവാ, പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). ഇത് മറ്റാരും പറയുന്നതല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു പറയുന്നതാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ കർത്താവ് നമ്മോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാകും. ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നാണ് അവൻ പറഞ്ഞത്. യെഹൂദന്മാർ പറയുന്നത് നോക്കുക: “ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ഒരേയൊരു ദൈവമേയുള്ളു; അതാണ് പിതാവായ യഹോവ. പൗലൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). അടുത്തവാക്യം: “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളു; ദൈവവും പിതാവുമായവൻ ഒരുവനേയുള്ളു എന്നാണ് പൗലൊസ് പറയുന്നത്. എബ്രായലേഖകൻ പറയുന്നത് നോക്കുക: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്.” (എബ്രാ, 2:11). വിശുദ്ധീകരിച്ച യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവും ദൈവമാണെന്ന് പറയുന്നവർ ഇങ്ങനെയും ചില വാക്യങ്ങൾ ബൈബിളിലുണ്ടെന്ന് മനസ്സിലാക്കുക. ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും അവൻ തന്നെയാണ് പിതാവായ ഏകദൈവമെന്നും സ്ഫടികസ്ഫുടമായാണ് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്.

ഇനി, പുതിയനിയമത്തിലെ അതിപ്രധാനമായ ഒരു കാര്യം കാണിക്കാം: പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. അടുത്തത്: സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11-13-വരെ ഇരുപത്തഞ്ചുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പിതാവെന്നല്ലാതെ, സ്വർഗ്ഗസ്ഥനായ പുത്രനെന്നോ, സ്വർഗ്ഗസ്ഥനായ പരിശുദ്ധാത്മാവെന്ന ഒരു പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു. ഈ വസ്തുത, യഹോവയായ ഏകദൈവവും ദൈവത്തിന്റെ ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും ഒരുപോലെ വ്യക്തമാക്കിയിരിക്കുന്നതാണ് മുകളിൽ നാം കണ്ടത്.

ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവയായ ഏകദൈവമാണ് പിതാവെന്നും നാം കണ്ടു. അതുകൊണ്ടാണ് പൗലൊസ് എഴുതിയിരിക്കുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്തെ ദേവന്മാർ എന്നത് ഗ്രീക്കിൽ ദൈവങ്ങൾ (theoi – gods) ആണ്. യഥാർത്ഥത്തിൽ, ഈ വാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ പിതാവല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. ദൈവങ്ങളെന്ന പേരിൽ ലോകത്തിൽ പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. എങ്കിലും, പ്രസ്തുത വാക്യത്തിലെ, പിതാവും പുത്രനും രണ്ടുപേരും ദൈവമാണെന്ന് അനേകർ വിചാരിക്കുന്നു. അതായത്, ഇവിടെപ്പറയുന്ന കർത്താവെന്ന പ്രയോഗത്തിന് ദൈവം എന്നാണ് അർത്ഥമെന്ന് വിചാരിക്കുന്നു. ഈ വേദഭാഗത്ത് കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്ന Lord എന്ന ഇംഗ്ലിഷ് പദത്തിന്, ദൈവമെന്ന് അർത്ഥമുണ്ട്. എന്നാൽ, ദൈവമെന്ന് മാത്രമല്ല അർത്ഥമുള്ളത്. അധികാരി, അധിപൻ, ഈശ്വരൻ, ഗുരു, ദേവൻ, നാഥൻ, പ്രഭു, ഭരണാധികാരി, ഭർത്താവ്, ഭൂവുടമ, യജമാനൻ, രക്ഷകൻ, രക്ഷിതാവ്, രാജാവ്, സൃഷ്ടികർത്താവ് എന്നൊക്കെ Lord എന്ന വാക്കിന് അർത്ഥമുണ്ട്. പ്രഭു, നാഥൻ, ഇടപ്രഭു, ഉണ്ടാക്കുന്നവൻ, അവകാശി തുടങ്ങിയവ കർത്താവെന്ന മലയാള പദത്തിൻ്റെ പര്യായങ്ങളാണ്. അതായത്, കർത്താവെന്ന പദത്തിന് മലയാളത്തിൽ ദൈവം എന്ന് അർത്ഥമില്ല. കർത്തൃത്വം എന്ന പദത്തിന് അധികാരം എന്നാണ് അർത്ഥം. കർത്തൃത്വം നടത്തുന്നവനാണ് കർത്താവ്. എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിന്റിൽ യഹോവയെന്ന ദൈവനാമത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, കുറിയൊസ് (kyrios) എന്ന പദമാണ്. സെപ്റ്റ്വജിൻ്റിൽ 7,350-തോളം പ്രാവശ്യം കുറിയൊസ് പ്രയോഗിച്ചിട്ടുണ്ട്. അതേ പദം തന്നെയാണ് പുതിയനിയമത്തിലും ഉപയോഗിക്കുന്നത്. കുറിയൊസ് പുതിയനിയമത്തിൽ 750-തോളം പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ഉദാ: (മത്താ, 1:20, 23,24; 4:7,10; ലൂക്കൊ, 1:16,68; പ്രവൃ, 1:24; 2:20,21,25,35). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. ദൈവത്തെ കുറിക്കുന്ന ഗ്രീക്കുപദം തിയൊസ് (theos) ആണ്. (മത്താ, 1:22; 3:9,16; 4:3,4). കുറിയൊസ് എന്ന പദത്തെ ദൈവപുത്രനായ യേശുവിന്, കർത്താവ് (മത്താ, 7:21,22, 8:2,6,21,25), യജമാനൻ (യോഹ, 4:11,15,19; 4:49; 5:7; 20:15). ഗുരു (യോഹ, 13:13,14; 20:18) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ക്രിസ്തുവിനെ കുറിയൊസ് അഥവാ, കർത്താവെന്ന് വിളിച്ചിരിക്കുന്നത് കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥത്തിലാണ്. ക്രിസ്തുവാണ് സഭയുടെ തലവൻ അഥവാ, അധികാരി. (എഫെ, 5:23; കൊലോ, 2:10,19).  ഇംഗ്ലീഷിലെ BKJV, BV2000, RNKJV തുടങ്ങിയ ചുരുക്കം ചില പരിഭാഷകളിൽ, പ്രസ്തുത വാക്യത്തിലെ കുറിയൊസിനെ, Master അഥവാ, യജമാനൻ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. “നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹ, 13:13,14). ഈ വാക്യത്തിലെ കർത്താവ് കുറിയൊസ് ആണ്. ഇവിടെ, താൻ ഗുരുവു ദൈവവും ആണെന്നല്ല; ഗുരുവും യജമാനനും എന്ന ആശയമാണ് ഉള്ളത്. കർത്താവിനെ കുറിക്കുന്ന കുറിയൊസ് ക്രിസ്തുവിന് മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്. ഉപമകളിലെ യജമാനനും (മത്താ, 13:27; 18:25; 24:25), മുന്തിരിത്തോട്ടത്തിൻ്റെ ഉടയവനും (മത്താ, 20:8; 21:40; മർക്കൊ, 12:9) അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ഉപമയിലെ അപ്പനും (മത്താ, 21:30), അഗ്രിപ്പാ രാജാവും (പ്രവൃ, 25:26), ഫിലിപ്പൊസും (യോഹ, 12:21). പൗലൊസും ശിലാസും (പ്രവൃ, 16:30), അബ്രാഹാമും (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പനും (വെളി, 7:14) കുറിയൊസ് ഉപയോഗിച്ചിട്ടുണ്ട്.

ഇനി, നാം അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പിതാവായ ഏകദൈവവമേ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. അതായത്, പിതാവ് ദൈവവും യേശുക്രിസ്തു കർത്താവുമാണ്. ഈ വേദഭാഗത്തെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ദൈവം എന്നത് പിതാവിൻ്റെ അഥവാ, യഹോവയുടെ അസ്തിത്വവും, കർത്താവ് എന്നത് യേശുക്രിസ്തുവിൻ്റെ പദവിയുമാണ്. അപ്പോൾ, യേശുക്രിസ്തു ആരാണ്? അവൻ്റെ അസ്തിത്വമെന്താണ്? ഇത് നാം അറിയേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ട്രിനിറ്റിയും യഹോവസാക്ഷികളും ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുന്നത് ബൈബിളിൽ നിന്നല്ല; അറിയൂസിൻ്റെ ഉപദേശമാണ്. പിതാവിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനാണ് ക്രിസ്തുവെന്നാണ് അറിയുസ് പഠിപ്പിച്ചത്. അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ നിഖ്യായിൽ കൂടിയ സുനഹദോസ് അതേ ഉപദേശത്തെ വെള്ളപൂശി പുത്രനെ സർവ്വകാലങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാക്കി. സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്നാണ് നിഖ്യാ വിശ്വാസപ്രമാണത്തിൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. ഇതാണ് ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനം. ഒരു ജനിച്ച ദൈവവും ഒരു ജനിക്കാത്ത ദൈവവും ട്രിനിറ്റിക്കുണ്ട്. അതായത്, യഹോവസാക്ഷികളുടെ വിശ്വാസപ്രകാരം, ക്രിസ്തു ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവത്തിൽനിന്ന് ജനിച്ച ദൈവമാണ്. ഇതെങ്ങാനും ബൈബിളിലുള്ളതാണോ? എന്നാൽ, ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം:

ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24), നമ്മുടെ ഏകകർത്താവ് ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). ഇനി നമുക്ക് വിശദമായി അറിയാം: കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. പ്രവചനംപോലെ, എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് മരണമില്ലാത്ത ദൈവത്തെയാണ്. (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

ഇനി, നമ്മുടെ ഏകകർത്താവായ യേശുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കാം. യേശുക്രിസ്തു എന്ന ഏകകർത്താവ് എന്ന പ്രയോഗത്തിലെ, കർത്താവ് ദൈവമല്ല; കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥമാണ് ഉള്ളതെന്ന് മുകളിൽ നാം കണ്ടതാണ്. കർത്താവ് അഥവാ, അധികാരി എന്നത് അവൻ്റെ സ്ഥാനപ്പേരാണെന്നും, അവൻ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു എന്നും നാം കണ്ടുകഴിഞ്ഞു. ഇനിയും, നമ്മുടെ കർത്താവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി അറിയാം:

1. പിതാവായ ഏകദൈവമെ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. ഭാഷാപരമായി ഈ പ്രയോഗം, നമുക്ക് രണ്ട് ദൈവമുണ്ടെന്നോ, രണ്ടുപേരും ദൈവമാണെന്നോ സൂചന നല്കുന്നില്ല. ഉദാഹരണത്തിന്; ഒരു സഭയിൽ വർഗ്ഗീസെന്നും ജോസെഫെന്നും പേരുള്ള രണ്ട് പാസ്റ്ററുമാർ ഉണ്ടെന്നിരിക്കട്ടെ. നമുക്ക് വർഗ്ഗീസെന്ന ഏക പാസ്റ്ററേയുള്ളു, എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക പാസ്റ്ററും നമുക്കുണ്ടെന്ന് ആരെങ്കിലും പറയുമോ? അറിവില്ലാതെ ആരെങ്കിലും പറയുമായിരിക്കും. എന്നാൽ, ഭാഷാപരമായി ആ പ്രയോഗം തെറ്റാണ്. ഒന്നെങ്കിൽ, നമുക്ക് രണ്ട് പാസ്റ്റർ ഉണ്ടെന്ന് പറയും. അല്ലെങ്കിൽ, നമുക്ക് വർഗ്ഗീസെന്ന ഒരു പാസ്റ്ററും, ജോസേഫെന്ന മറ്റൊരു പാസ്റ്ററും ഉണ്ടെന്ന് പറയും. അതുമല്ലെങ്കിൽ, വർഗ്ഗീസെന്ന സീനിയർ പാസ്റ്ററും ഒരു ജൂനിയർ പാസ്റ്ററും ഉണ്ടെന്ന് പറയും. പ്രത്യുത, വർഗ്ഗീസെന്ന ഏക പാസ്റ്ററേ നമുക്കുള്ളു എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക സെക്രട്ടറിയും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും പാസ്റ്റർമാർ ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ടാണ്, പലരും ഉപദേശം ഉണ്ടാക്കുന്നത്. പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും ദൈവം ആണെന്നല്ല അർത്ഥം. അഞ്ചാം വാക്യംകൂടി ചേർത്ത് വായിച്ചാൽ, ഉത്തരം അവിടെത്തന്നെയുണ്ട്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. (1കൊരി, 8:5-6). അതായത്, ഈ പ്രപഞ്ചത്തിൽ ഒരേയൊരു സത്യദൈവമേയുള്ളു, അവനാണ്, യഹോവ അഥവാ, പിതാവായ ഏകദൈവം. (യോഹ, 17:3). അപ്പോൾ, ഏകകർത്താവായ യേശുക്രിസ്തു ആരാണ്? അവൻ നമ്മുടെ കർത്താവ് അഥവാ, സഭയുടെ അധികാരിയാണ്.

2. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് മുകളിൽ നാം കണ്ടതാണ്: ഉദാ: (ലൂക്കൊ, 1:16,68; പ്രവൃ, 2:20,21). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. തന്നെയുമല്ല, പ്രസ്തുത വാക്യത്തിൽ, പിതാവിനെ തിയൊസ് (theos) അഥവാ, ദൈവം എന്നും, യേശുവിനെ കുറിയൊസ് (kyrios) അഥവാ, കർത്താവ് എന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ, കൃത്യമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടുപേരും ദൈവമാണെങ്കിൽ, പിതാവിനെയും പുത്രനെയും തിയൊസ് എന്ന് വിശേഷിപ്പിക്കുമായിരുന്നു. തന്മൂലം, നമ്മുടെ ഏകർത്താവായ യേശു ദൈവമല്ലെന്ന് വ്യക്തമാണ്.

3. കുറിയൊസ് അഥവാ, കർത്താവ് എന്ന പദത്തിന്, ദൈവമെന്ന അർത്ഥം ഇല്ലെന്നതിന് കൃത്യമായ തെളിവ് പുതിയനിയമത്തിലുണ്ട്. ദൈവമായ കർത്താവ് എന്ന പ്രയോഗം അനേകം പ്രാവശ്യം കാണാൻ കഴിയും. ആദ്യ പ്രയോഗം മത്തായി 4:7-ലാണ്: യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു” എന്ന ആവർത്തന പുസ്തകത്തിലെ വാക്യമാണ് യേശു സാത്താനോട് പറഞ്ഞത്. (ആവ, 6:16). അടുത്തവാക്യം നോക്കുക: യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10). ഇതും ആവർത്തനത്തിലെ ഉദ്ധരണിയാണ്: “നിൻ്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കണം.” (ആവ, 6:13; 10:20). ദൈവമായ കർത്താവെന്ന് പറഞ്ഞാൽ, ദൈവമായ ദൈവമെന്നല്ല അർത്ഥം. ദൈവമായ യഹോവ എന്നാണ് അർത്ഥം. അതായത്, പഴയനിയമത്തിലെ ദൈവനാമമായ യഹോവയെ കുറിക്കാൻ, കർത്താവെന്ന അർത്ഥത്തിൽ കുറിയൊസ് പലപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 22:37; മർക്കോ, 12:29,30; ലൂക്കാ, 1:16,68; 4:8;,12; 10:27). തന്മൂലം, കർത്താവെന്ന പദത്തിന് ദൈവമെന്ന് അർത്ഥമില്ലെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

4. ദൈവം ഒരുത്തൻ മാത്രം (monos theos – The only God) അണെന്നും (യോഹ, 5:44), ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രൻ പറഞ്ഞിരിക്കുന്നു. (യോഹ, 17:3). പ്രസ്തുത വാക്യത്തിലെ കർത്താവെന്ന പ്രയോഗത്തിന് ദൈവമെന്ന അർത്ഥമുണ്ടെങ്കിലോ, ദൈവപുത്രൻ തന്നിൽത്തന്നെ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രന് എങ്ങനെ പറയാൻ കഴിയും? താൻതന്നെ ഭോഷ്ക്ക് പറയുന്നവനായില്ലേ? ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പറകവഴി, താൻ ദൈവമല്ലെന്ന് ഖണ്ഡിതമായിട്ടാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ യേശുവിൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാതെയാണ്, പലരും സ്വന്ത ഉപദേശം സ്ഥാപിക്കാൻ നോക്കുന്നത്. തന്നെയുമല്ല, ദൈവം ഒരുത്തൻ മാത്രം (monos theos) ആണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പുത്രൻ ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ എങ്ങനെ പറയും? അതായത്, താൻ ദൈവമാണെന്ന് ക്രിസ്തുവിനും, അവൻ ദൈവമാണെന്ന് അവൻ്റെ അപ്പൊസ്തലന്മാർക്കും അറിയില്ലായിരുന്നു. ട്രിനിറ്റി വിശ്വാസം എത്രമാത്രം ബൈബിൾ വിരുദ്ധമാണെന്നതിൻ്റെ തെളിവാണ് ഈ വേദഭാഗങ്ങൾ.

5. വളരെ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: യേശുവിൻ്റെ ജനനത്തിൽ ഇടയന്മാരോടുള്ള ദൂതൻ്റെ ഒരു സദ്വാർത്തയുണ്ട്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). ഇതൊരു സദ്വാർത്ത എന്നതിനെക്കാളുപരി, ഒരു പ്രവചനമാണ്. ബൈബിളിൽ പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമണം ഭൂതവർത്തമാനഭാവി കാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). ദൂതൻ പറയുന്ന പ്രയോഗം ശ്രദ്ധിക്കണം. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു.” യേശുവെന്ന പരിശുദ്ധ മനുഷ്യൻ ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്, താൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവും പറഞ്ഞിട്ടുണ്ട്. (യെശ, 61:1; ലൂക്കൊ, 4:18-21). തന്മൂലം, ദൂതൻ്റേത് ഒരു പ്രവചനമാണെന്ന് വ്യക്തമാണ്. അതായത്, യേശുവെന്ന മനുഷ്യൻ തൻ്റെ ജനത്തിൽ ക്രിസ്തു ആയിരുന്നില്ല. യോർദ്ദാനിൽവെച്ച് ദൈവത്താൽ അവൻ ക്രിസ്തു ആയെങ്കിലും, അവൻ തൻ്റെ ഐഹിക ജീവകാലത്തൊരിക്കലും മനുഷ്യരെ രക്ഷിക്കുന്ന കർത്താവായ ക്രിസ്തു ആയിരുന്നില്ല. അവൻ്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമാണ്, അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസതുവും ആയത്. അത് അറിയുന്നതിന് മുമ്പ്, അവൻ എങ്ങനെ മരിച്ചു എന്നറിയണം. ദൈവത്തിന് മരണമില്ലെന്ന് നമുക്കറിയാം. ബൈബിളിൽ അത് പറഞ്ഞിട്ടുമുണ്ട്. (1തിമൊ, 6:16). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, ദൈവത്തിന് ഏത് കാരണംചൊല്ലിയും മനുഷ്യനായി അവതാരമെടുക്കാനോ, മരിക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 3:14-16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു മനുഷ്യനായ ക്രിസ്തുയേശു നമുക്കുവേണ്ടി മരിച്ചുവെന്നും നാമറിയുന്നു. (1തിമൊ, 2:6). എന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തു പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചന ഇല്ലാത്തവനും (1പത്രൊ, 2:22), പാപം ഇല്ലാത്തവനും (1യോഹ, 3:5) ആണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് വിളിച്ചുചോദിക്കാൻ തക്കവണ്ണം കാർമ്മികമായും, ധാർമ്മികമായും അവൻ വിശുദ്ധിയുള്ളവനായിരുന്നു. (യോഹ. 8:46). അതായത്, പരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് അധികാരമില്ലാതിരിക്കെ അവൻ എങ്ങനെ മരിച്ചു എന്നാണ് ചോദ്യം. അവൻ ദൈവത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (എബ്രാ, 9:14; 1തിമൊ, 2:6). അവൻ ജീവിപ്പിക്കപ്പെട്ടതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്. (1പത്രൊ, 3:18; പ്രവൃ, 2:24). അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട്, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് പിതാവായ ദൈവമാണ്. “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). തൻ്റെ പ്രഥമ പ്രസംഗത്തിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനയുമായ പത്രൊസ് പുരുഷാരത്തോട് പറയുന്ന കാര്യമാണിത്. വേദഭാഗം ഒന്നുകൂടി ശ്രദ്ധിക്കുക: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു.” ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ആരും ദൈവം ആക്കിയതല്ല; അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). അതായത്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് അവനെ കർത്താവ് ആക്കിയതാണ്. ഏക കർത്താവ് ദൈവമാണെങ്കിൽ, ആ ദൈവത്തെ ആരെങ്കിലും ദൈവം ആക്കേണ്ടതുണ്ടോ? പ്രസ്തുത വാക്യത്തിലെ, കർത്താവെന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിൽ, മറ്റൊരു ദൈവത്താൽ അവൻ ദൈവം ആക്കപ്പെട്ടവനാണ്. അഥവാ, ഒരു മനുഷ്യദൈവമാണ് ക്രിസ്തുവെന്ന് സമ്മതിക്കണം. തന്നെയുമല്ല, യേശുവെന്ന പാപമറിയാത്ത മനുഷ്യനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പ്രവൃത്തികൾ 2:36-ൽ കാണുന്നത്. (ലൂക്കൊ, 2:11). തന്മൂലം, നമ്മുടെ ഏകകർത്താവ് പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ.

6. “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഈ വാക്യപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരല്ല; അവൻ, നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച; മനുഷ്യനായ കർത്താവാണെന്നും, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് രക്ഷിക്കപ്പെടുന്നത്. ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:16) മനുഷ്യനായ ക്രിസ്തുയേശുവാണ് നമുക്കുവേണ്ടി മരിച്ചതെന്നും അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്നും, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്നുമുള്ള ദുരുപദേശം വിശ്വസിച്ചാൽ എങ്ങനെ രക്ഷപ്രാപിക്കും? “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവന് നമ്മുടെ പാപങ്ങളെ തൻ്റെ ശരിരത്തിൽ ചുമന്നുകൊണ്ട് മരിക്കാൻ കഴിയില്ല. (1തിമൊ, 6:16; 1പത്രൊ, 2:24). അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6). പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). അതേ പത്രൊസാണ്, യേശു മനുഷ്യനാണെന്നും ദൈവം അവനെ കർത്താവാക്കിയതാണെന്നും പറഞ്ഞിരിക്കുന്നത്. (മത്താ, 26:72; 26:74; പ്രവൃ, 2:23,36). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? മനുഷ്യനായ കർത്താവിൻ്റെ കൃപയാലാണ് നാം രക്ഷപ്രാപിക്കുന്നതെന്നാണ് പത്രൊസും പൗലൊസും ഒരുപോലെ പറയുന്നത്. അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

7. ദൈവത്തിൻ്റെ ഒരു ഇച്ഛ അഥവാ, ആഗ്രഹം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി നിയമിക്കപ്പെട്ടിരിക്കുന്നു. (1തിമൊ, 2:4-7). ദൈവം ഒരുവനാണെന്നും ദൈവത്തിനും മനുഷ്യരുടെയും മദ്ധ്യസ്ഥനും മറുവിലയുമായ ദൈവപുത്രൻ മനുഷ്യനാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമായി പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. ഏകദൈവത്തിൻ്റെ ആഗ്രഹം, ഈ സത്യം സകല മനുഷ്യരും അറിയണമെന്നാണ്. അതിനാണ് ദൈവം പൗലൊസിനെ പ്രസംഗിയും അപ്പൊസ്തലനും ആക്കിവെച്ചത്. തന്മൂലം, പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന നമ്മുടെ കർത്താവ് മനുഷ്യനുമാണെന്നത് അവിതർക്കമായ സംഗതിയാണ്.

8. തനിക്കൊരു പിതാവും ദൈവവുമുണ്ടെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:33;യോഹ, 2:16; 5:17). ക്രിസ്തുവിന് ഒരു ദൈവംവും പിതാവുമുണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: 2കൊരി, 11:31; എഫെ, 1:3,17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനൊരു പിതാവോ ദൈവമോ ഉണ്ടാകില്ലായിരുന്നു. പിതാവ് എന്ന പദത്തിനും ദൈവമെന്ന എന്ന പദത്തിനും ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ മറ്റൊരു പിതാവോ, ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, പ്രസ്തുത വാക്യത്തിലെ കർത്താവ് എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; പാപമറിയാത്ത മനുഷ്യനെ കുറിക്കുന്നതാണെന്ന് കണ്ണുമടച്ച് വിശ്വസിക്കാം.

9. “ദൈവം നിങ്ങൾക്ക് കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24).പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽ പറയുന്നത് നോക്കുക: ദൈവം കാണിച്ചുതന്ന നസറായനായ യേശുവെന്ന മനുഷ്യനെ നിങ്ങൾ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. എന്നാൽ, ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു. ഈ മനുഷ്യനായ യേശുവിനെയാണ് ദൈവം നമ്മുടെ കർത്താവ് ആക്കിയത്. (പ്രവൃ, 2:36). ഇതെല്ലാം, തൻ്റെ പ്രഥമ പ്രസംഗത്തിൽ പത്രൊസ് പറഞ്ഞതാണ്. തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

10. “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ബൈബിൾ പറയുന്നു. ഒന്നും രണ്ടും പ്രവാശ്യമല്ല; 36 പ്രാവശ്യം ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. ഏകമനുഷ്യനും ഏകകർത്താവുമായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യർ രക്ഷപ്രാപിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 15:11; റോമ, 5:15). തന്മുലം, നമ്മുടെ ഏകകർത്താവ് പരിശുദ്ധനായ മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

11. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പ്രവചനംപോലെ യേശുവെന്ന മുനുഷ്യനെ ദൈവം യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 60;1, ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27; 10:38). മനുഷ്യർക്കല്ലാതെ, ദൂതന്മാർക്ക് അഭിഷേകം വേണ്ടെന്ന കാര്യവും ഓർക്കുക. യേശുവിനെ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനാണെന്ന് വിശ്വസിക്കാതെ, അവൻ ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് അപ്പൊസ്തലൻ പറയുന്നത്. തന്മുലം, നമ്മുടെ കർത്താവ് അഭിഷിക്തനായ മനുഷ്യനാണെന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

12. “യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹ, 1:7). ദൈവത്തിന് മരണമില്ല. (1തിമൊ, 6:16). അവന് ജനനവുമില്ല. അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ (യാക്കോ, 1:17), ദൈവത്തിന് ജനിക്കാനോ, മരിക്കാനോ, അവതാരമെടുക്കാനോ കഴിയില്ല. ദൈവം ആത്മാവാകയാൽ, പാപപരിഹാരത്തിനായി ചിന്താൻ രക്തവുമില്ല. (യോഹ, 4:24). പിന്നെ, ഏത് പുത്രദൈവം ജനിച്ചുജീവിച്ചു മരിച്ച കാര്യമാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്? ദൈവത്തിൻ്റെ കാര്യം പോട്ടെ, ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അവരാണ് അപ്പൊസ്തലൻ പറയുന്ന; യേശുക്രിസ്തു മനുഷ്യനായി വന്നുവെന്ന് വിശ്വസിക്കാത്ത വഞ്ചകന്മാരും എതിർ ക്രിസ്തുക്കളും. തന്മൂലം, പിതാവ് ദൈവവും കർത്താവ് വ്യക്തമാണല്ലോ.

13. “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ക്രിസ്തു കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ഉല്പാദിതമാകുക എന്നാൽ, ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ് അർത്ഥം. അതായത്, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് അവതാരം എടുത്തതല്ല; കന്യകയിൽ ഒരു പുതിയ ശിശു രൂപപ്പെട്ടതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. 1തിമൊ, 3:14 16). ഇനി, ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിൽ ഉണ്ടെങ്കിൽത്തന്നെ, ആ പുത്രദൈവത്തിന് അവതാരം എടുക്കാനോ, ജനിക്കാനോ, മരിക്കാനോ കഴിയില്ല. (സങ്കീ, 90:2; മലാ, 3:6; 1തിമൊ, 16:16; യാക്കോ, 1:17). പിന്നെ, അങ്ങനെയൊരു പുത്രദൈവം എന്തിനാണ്? അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6 LXX). കന്യകയിൽ, പരിശുദ്ധാത്മാവിനാൽ ഒരു ദൈവം ഉല്പാദിതമായി എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം എന്ന പുത്രദൈവം നിഖ്യാ സുനഹദോസിൻ്റെ സൃഷ്ടിയാണ്. ബൈബിളുമായി ആ ദൈവത്തിന് യാതൊരു ബന്ധവുമില്ല, തന്മൂലം, നമ്മുടെ പിതാവ് ഏകദൈവവും, കർത്താവ് കന്യകയിൽ ജനിച്ച മനുഷ്യനുമാണെന്ന് മനസ്സിലാക്കാം.

14. “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ  അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല.” (എബ്രാ 2:11). ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ വാക്യം ഇങ്ങനെയാണ്: “പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.” അടുത്തവാക്യം: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വാക്യങ്ങൾ ശ്രദ്ധിക്കുക: യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും ആയവനും, നമ്മുടെ പിതാവും ദൈവവും ആയവനും ഒരാൾ തന്നെയാണ്. എന്നാൽ ഒരുകാര്യം ഓർക്കണം, യേശുവിനു പിതാവായ ദൈവവുമായുള്ള ബന്ധം പോലെയല്ല; നമുക്ക് പിതാവായ ദൈവത്തോടുള്ള ബന്ധം. ക്രിസ്തു, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനും, നമ്മൾ ആദാമ്യ സന്തതികളായ പാപികളായ മനുഷ്യരുമാണ്. ക്രിസ്തു ഒരിക്കലും നമ്മുടെ പിതാവെന്നോ, ദൈവമെന്നോ, ഞങ്ങളുടെ പിതാവെന്നോ, ദൈവമെന്നോ മനുഷ്യരെയും ചേർത്ത് ദൈവത്തെ സംബോധന ചെയ്തിട്ടില്ല. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതിവേ” എന്ന് ക്രിസ്തു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. (മത്താ, 6:9; ലൂക്കൊ, 11:2). അതുപക്ഷെ, മനുഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയാണ്. ക്രിസ്തു എൻ്റെയും നിങ്ങളുടെയും എന്ന് വേർതിരിച്ചാണ് പറഞ്ഞത്. (യോഹ, 20:17). അപ്പൊസ്തലന്മാരും, നമ്മുടെയെന്നോ, ഞങ്ങളുടയെന്നോ ക്രിസ്തുവിനെച്ചേർത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. വേർതിരിച്ചാണ് പറഞ്ഞത്. (എബ്രാ, 2:11). തന്നെയുമല്ല, ക്രിസ്തുവിനെ സാമാന്യ മനുഷ്യരിൽനിന്ന് വേർപെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. (ഗലാ, 1:1). തന്മൂലം, നമ്മുടെ കർത്താവായ ക്രിസ്തു മനുഷ്യരോട് ഒരു വിധത്തിലും തുലനം ചെയ്യാൻ കഴിയാത്ത ഏകകർത്താവാണെന്ന് പ്രത്യേകം മനസ്സിലാക്കണം..

15. നമുക്ക്, പിതാവായ ഏകദൈവവും നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച ഏകമനുഷ്യനായ ദൈവപുത്രനും എന്ന രണ്ടുപേർ ഉണ്ട്. അത് ആർക്കും നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ്. താഴെപ്പറയുന്ന വചനങ്ങൾ നോക്കുക: ഏകസത്യദൈവമായ പിതാവും, പിതാവയച്ച യേശുക്രിസ്തുവും. (യോഹ, 17:3). പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും. (1കൊരി, 8:6). ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മനുഷ്യനുമായ ക്രിസ്തുയേശുവും. (1തിമൊ, 2:5-6). പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. (1യോഹ, 2:22). പുത്രനെ നിഷേധിക്കുന്നവന്നു പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവുണ്ടു. (യോഹ, 2:23). സത്യദൈവവും സത്യദൈവത്തെ അറിയാൻ വിവേകം തന്ന ദൈവപുത്രനും. (1യോഹ, 5:20). ഇതുപോലെ, അനേകം വാക്യങ്ങളുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് ക്രിസ്തു  വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 5:32,37). പിതാവ് അദൃശ്യനായി തൻ്റെകൂടെ ഇരുന്നതുകൊണ്ട് ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല’ എന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: (യോഹ, 8:16; 8:29; 16:32. ഒ.നോ: 3:2). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തങ്ങൾ ഐക്യത്തിൽ ഒന്നാണെന്നും പറഞ്ഞു. (യോഹ, 17:11,23). അപ്പോൾ, രണ്ടുപേർ ഉണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നും ഇല്ലല്ലോ? രണ്ടുപേരും ദൈവമാണെങ്കിൽ, രണ്ട് ദൈവമാണുള്ളത്. അതെങ്ങനെ നിഷേധിക്കാൻ പറ്റും? രണ്ടുമൂന്ന് ദൈവമുണ്ടെന്ന് പറയുന്നവർ ബഹുദൈവ വിശ്വാസികൾ അല്ലാതെ ആരാണ്?നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെ ദൈവമാക്കുന്നവർ, ഒന്നാം പ്രമാണം ലംഘിക്കുന്ന ബഹുദൈവവിശ്വാസികൾ ആണ്.

16. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇത് ക്രിസ്തു പറഞ്ഞതാണ്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനാണ്: (യോഹ, 8:40,46). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്. പുതിയനിയമം ഉടനീളം പറയുന്നത്, ഏകദൈവമായ പിതാവിനെക്കുറിച്ചും ജഡത്തിലെ വെളിപ്പാടായ ഏക മനുഷ്യനായ ദൈവപുത്രനെക്കുറിച്ചുമാണ്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് അപ്പൊസ്തലൻ പറയുന്നത്. ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷകളെയോ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കരുത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

“എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളിപ്പാട് 1:12).

വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. മനുഷ്യപുത്രനോട് സദൃശൻ സൂര്യതേജസ്സോടെയാണ് യോഹന്നാന് പ്രത്യക്ഷനായത്. തന്നെയുമല്ല, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു എന്ന്, അവൻ പറയുന്നതായി കാണാം. തന്മൂലം, ക്രൈസ്തവ സഭയിലെ ഭൂരിപക്ഷം പെരും, അവൻ ദൈവമാണെന്ന് കരുതുന്നു. ആദ്യനും അന്ത്യനും എന്ന് പറഞ്ഞാൽ; ദൈവം ആണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ്, അങ്ങനെയൊരു വിശ്വാസം ഉടലെടുത്തത്. യഥാർത്ഥത്തിൽ യോഹന്നാൻ കണ്ടത് ദൈവത്തെയല്ല. അതിൻ്റെ ചില തെളിവുകൾ ആദ്യം നോക്കാം: 

1. വെളിപ്പാട് ഒന്നാം അദ്ധ്യായം 13-16 വാക്യങ്ങളിൽ, അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനെക്കുറിച്ചുള്ള വർണ്ണനയാണ്. അടുത്ത വാക്യം: “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). ഈ വേദഭാഗത്ത്, ഞാൻ ആദ്യനും അന്ത്യനും ആകുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നു. യോഹന്നാൻ കണ്ടത്, ദൈവത്തെയാണെന്ന ചിന്തയ്ക്ക് ഉപോൽബലകമായ രണ്ട് കാര്യങ്ങളാണ്: മനുഷ്യപുത്രനോടു സദൃശൻ്റെ സൂര്യതേജസ്സോടെയുള്ള വെളിപ്പാടും, ആദ്യനും അന്ത്യനും എന്ന പ്രയോഗവും. കെജെവി പോലുള്ള ചുരുക്കം ചില പരിഭാഷകളിലും, ചില ഗ്രീക്ക് പരിഭാഷകളിലും, മലയാളത്തിലെ ഓശാന പരിഭാഷയിലും, 11-ാം വാക്യത്തിൽ; ഞാൻ അല്ഫയും ഒമേഗയും ആദ്യനും അന്ത്യനും എന്ന് മനുഷ്യപുത്രനോട് സദൃശൻ പറയുന്നതായി കാണാം. 8-ാം വാക്യത്തിൽ സർവ്വശക്തിയുള്ള ദൈവത്തെക്കുറിച്ചും ആ പ്രയോഗമുണ്ട്. അതും, മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന ചിന്തയെ ബലപ്പെടുത്തുന്നു. എന്നാൽ, അടുത്തവാക്യം ഇങ്ങനെ കാണാം:”ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” (വെളി, 1:18). ഈ വേദഭാഗത്ത്, ഞാൻ മരിച്ചവനായിരുന്നു എന്നാണ്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നത്. എന്നാൽ, ദൈവം മരണമില്ലാത്തവനും (1തിമൊ, 6:16), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:9-10), ഭോഷ്ക്ക് പറവാൻ കഴിയാത്തവനും ആണ്. (എബ്രാ, 6:18). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, അവന് മരിക്കാൻ കഴിയുകയുമില്ല. (മലാ, 3:6; യാക്കൊ, 1:17). മരണമില്ലാത്ത, മരിക്കാൻ കഴിയാത്ത ദൈവമെങ്ങനെ “ഞാൻ മരിച്ചവനായിരുന്നു” എന്ന് പറയും? അതായത്, ഏത് കാരണം ചൊല്ലിയും, ദൈവത്തിന് മരിക്കാനും കഴിയില്ല; താൻ മരിച്ചുയിർത്തുവെന്ന് ഭോഷ്ക്ക് പറയാനും കഴിയില്ല. തന്മൂലം, ദൈവത്തെയല്ല യോഹന്നാൻ കണ്ടതെന്ന് വ്യക്തമാണ്. അപ്പോൾ ഒരു ചോദ്യം വരും. ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതാണല്ലോ; തന്മുലം, മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലേ? ഏകദൈവമായ യഹോവ ആദ്യനും അന്ത്യനുമാണ്. (യെശ, 41:4; 44:6; 48:12; വെളി, 1:8; 23:13). എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ ആദ്യനും അന്ത്യനുമായ ദൈവമല്ല. അടുത്ത അദ്ധ്യായത്തിൽ അതിനു തെളിവുണ്ട്. “മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). അവൻ സ്മൂർന്നയിലെ സഭയുടെ ദൂതനോട് പറയുന്ന ഈ വേദഭാഗം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട്, വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോട് സദൃശൻ. എന്നാൽ, ദൈവം മരണ രഹിതനാണെന്ന് നാം മുകളിൽ കണ്ടതാണ്. തന്നെയുമല്ല, ദൈവത്തെക്കുറിച്ച് വെളിപ്പാട് പുസ്തകംതന്നെ പറയുന്നത്: മരിച്ചിട്ട് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ എന്നല്ല. “എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ” എന്നാണ്. (വെളി, 4:9,10; 10:7; 15:7). രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. മനുഷ്യപുത്രനോട് സദൃശൻ മരണമുള്ളവൻ അല്ലെങ്കിൽ, മരണം ഉണ്ടായിരുന്നവനും, മരണത്തിൽ നിന്ന് ജീവിച്ചിട്ട്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനാണ്. (വെളി, 1:18; 2:8). എന്നാൽ, ദൈവം മരണം ഇല്ലാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (വെളി, 4:9). തന്മുലം, അവിടുത്തെ, ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ഈ വേദഭാഗം ശ്രദ്ധിക്കുക: എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിലല്ല പറയുന്നത്; ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്ന് പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പറയുന്നത്. അടുത്തവാക്യം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. സൃഷ്ടിക്ക് കാരണമായവൻ എങ്ങനെയാണ് സ്രഷ്ടാവാകുന്നത്? തന്നെയുമല്ല, യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6).

3. “ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:21). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിൽ, മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് മൂന്നു പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. അതിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം. ഒന്ന്; പിതാവായ ഒരേയൊരു സത്യദൈവമേ നമുക്കുള്ളു. (യോഹ, 17.3. ഒ.നോ: 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് വ്യക്തമാണ്. രണ്ട്; മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ, എൻ്റെ ദൈവം, എന്റെ ദൈവത്തിന്റെ നാമം, എന്റെ പുതിയ നാമം എന്നിങ്ങനെ, തന്നെയും ദൈവത്തെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. മൂന്ന്;എൻ്റെ ദൈവം എന്നാണ് പറയുന്നത്. അതായത്, മനുഷ്യപുത്രനോട് സദൃശനായവന് ഒരു ദൈവമുണ്ട്. ആകാശത്തിലോ, ഭൂമിയിലോ ദൈവങ്ങൾ എന്ന് പേരുള്ളവർ ഉണ്ട്. (1കൊരി, 8:5). എന്നാൽ, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിന് മീതെ, മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല,. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. അനേകർ കരുതുന്നപോലെ, ദൈവം മൂവരല്ല; ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ദൈവമല്ലെന്ന് സ്ഫടികസ്ഫുടം തെളിയുന്നു.

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെങ്കിൽ; നമ്മുടെ അടുത്ത ഉത്തരം: ദൈവപുത്രനായ യേശു എന്നാണ്. എന്തെന്നാൽ, ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശനായവൻ അവിടെ പറയുന്നതായി കാണാം. (വെളി, 1:18). യേശു മരണത്തെ ജയിച്ച് ഉയിർത്തവനാകയാൽ, അവടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രം. എന്നാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ, ദൈവപുത്രനായ യേശുവെന്ന ക്രിസ്തുവാണോ, അതോ, മറ്റാരെങ്കിലും ആണോ എന്നറിയാൻ, വിശദമായ ഒരു ചിന്ത ആവശ്യമാണ്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു: 1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്? 2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്? 3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്? നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്?

കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശു എന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിന് ഇല്ലായിരുന്നു. അനന്തരം, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു പുത്രനും ദൈവത്തിന് ഇല്ലായിരുന്നു. അതായത്, കന്യക പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; 1:25; ലൂക്കൊ, 1:35, 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചതും യേശു എന്ന പേർ വിളിച്ചതും. (ലൂക്കൊ, 2:21). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). അവനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം സഹവസിച്ച അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് ദൈവത്തെയാണ്. ദൈവത്തിന് മരണമില്ലെന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ! (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

അടുത്തൊരു തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ ഒര പ്രവചനംകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-8). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). 

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. എന്നുവെച്ചാൽ, നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്?

യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അന്ത്യകാലത്ത് മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ, യഹോവയായ ഏകദൈവം എടുത്ത ജഡത്തിലെ പ്രത്യക്ഷതയാണ് യേശുവെന്ന ദൈവപുത്രനായ മനുഷ്യനെന്നും മുകളിൽ നാം കണ്ടതാണ്. അതായത്, സുവിശേഷ ചരിത്രകാലത്ത് മാത്രമാണ് യേശുവെന്ന മനുഷ്യൻ ഉണ്ടായിരുന്നത്. തന്മൂലം, വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്. എന്തെന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ നിത്യമായിട് ഉണ്ടാകുകയോ, വീണ്ടും ആർക്കെങ്കിലും വെളിപ്പെടാനോ സാദ്ധ്യമല്ല. ഇനി, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്നതിൻ്റെ കൂടുതൽ തെളിവുകൾ നമുക്ക് നോക്കാം:

1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. യേശുവെന്ന ദൈവപുത്രനായ ക്രിസ്തു; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യൻ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (2കൊരി, 5:21). ഏകമനുഷ്യൻ എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രം ഇപ്രകാരമാണ്: കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായത് മനുഷ്യക്കുഞ്ഞായിരുന്നു. (മത്താ, 1:20). ജനിച്ചത് മനുഷ്യക്കുഞ്ഞായിരുന്നു. (മത്താ, 1:16). പരിഛേന ഏറ്റത് മനുഷ്യക്കുഞ്ഞായിരുന്നു. (ലൂക്കൊ, 1:21). ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടത് മനുഷ്യക്കുഞ്ഞായിരുന്നു. (ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടുവന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:52). പ്രവചനംപോലെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് മനുഷ്യനെയായിരുന്നു. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). പ്രവചനംപോലെ ദൈവപുത്രനായത് മനുഷ്യനായിരുന്നു. (ലൂക്കൊ, 1:32,35; 3:22). ദൈവത്താൽ ആത്ഭുതങ്ങൾ പ്രവർത്തിച്ചത് മനുഷ്യനായിരുന്നു. (പ്രവൃ, 2:22-23. ഒ.നോ: മത്താ, 12:28; യോഹ, 3:2; 10:25; പ്രവൃ, 10:38). ദൈവത്താൽ പാപമോചനം കൊടുത്തത് മനുഷ്യനാണ്. (മത്താ, 9:4-8). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനായിരുന്നു. (യോഹ, 8:40). തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ( ലൂക്കൊ, 23:46), ദൈവത്മാവിനാൽ (എബ്രാ, 9:14) തന്നെത്താൻ മരണത്തിന് ഏല്പിച്ചത് മനുഷ്യനായിരുന്നു. (1തിമൊ, 2:6). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയത് മനുഷ്യനായിരുന്നു. (യോഹ, 20:17). മനുഷ്യരുടെ പാപങ്ങൾ തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമന്നുകോണ്ട് ക്രൂശിൽമരിച്ച യേശുവെന്ന മനുഷ്യനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ചതും മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചതും ദൈവമാണ്. (ലൂക്കൊ, 2:11; പ്രവൃ, 2:24; 2:36; 1പത്രൊ, 2:24). അതുകൊണ്ടാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് ബൈബിൾ പറയുന്നത്. (റോമ, 10:9). എന്തെന്നാൽ, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏക കർത്താവുമാണ് നമുക്കുള്ളത്. (1കൊരി, 8:6). നമ്മുടെ പാപങ്ങളെപ്രതി ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മുടെ കർത്താവ്. (1തിമൊ, 2:5-6). അല്ലാതെ, നമുക്ക് രണ്ടുമൂന്ന് ദൈവമല്ല ഉള്ളത്. അതുകൊണ്ടാണ്, “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി” എന്ന് വചനം പറയുന്നത്. (1കൊരി, 15:21). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. (പ്രവൃ, 15:11; റോമ, 5:15). യേശുവെന്ന പാപമറിയാത മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ, ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ട്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി പോയതോടുകൂടി, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് ആ മനുഷ്യൻ അപ്രത്യക്ഷനായാൽ, ഏകദൈവമല്ലാതെ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. തന്നെയുമല്ല, ഒരു മനുഷ്യന് യോഹന്നാന് വെളിപ്പാട് നല്കുവാനും കഴിയില്ല. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്ന് മനസ്സിലാക്കാം.

2. “യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ  അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.” (വെളി, 1:1. ഒ.നോ: 22:16). ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവം യേശുവിനു കൊടുത്തു; അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു. യേശുവെന്ന ദൈവപുത്രനാണ് യോഹന്നാന് വെളിപ്പെട്ട് സഭകൾക്ക് ദൂത് നല്കുന്നതെങ്കിൽ, “തന്റെ ദൂതൻ മുഖാന്തരം അയച്ചു യോഹന്നാനു പ്രദർശിപ്പിച്ചു” എന്ന് ഒരിക്കലും പറയില്ലായിരുന്നു. താൻ തന്നെയാണ് യോഹന്നാൻ്റെ മുമ്പിൽ വെളിപ്പെട്ട്, ഭാവി സംഭവങ്ങളെ അനാവരണം ചെയ്ത് കാണിക്കുന്നതെങ്കിൽ, തന്റെ ദൂതൻ മുഖാന്തരം അയച്ചു യോഹന്നാനു പ്രദർശിപ്പിച്ചു എന്ന പ്രയോഗം അതിൽത്തന്നെ, പരസ്പരവിരുദ്ധമാകും. തന്നെയുമല്ല, യോഹന്നാന് എല്ലാം വെളിപ്പെടുത്തിക്കൊടുത്ത ദൂതൻ, താൻ ദൈവത്താൽ അയക്കപ്പെട്ടവനാണെന്ന് സമ്മതിക്കുന്നുമുണ്ട്. (22:6). തന്മൂലം, ദൈവപുത്രനായ യേശുവിനെയല്ല യോഹന്നാൻ കണ്ടതെന്ന് വ്യക്തമാണ്.

3. യോഹന്നാന് പ്രത്യക്ഷനായി സഭകൾക്ക് ദൂത് നല്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ, ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. തന്നെയുമല്ല, സുവിശേഷങ്ങളിലും ലേഖനങ്ങളിലുമായി മനുഷ്യപുത്രനെന്ന് യേശുവിനെ അനേകം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും മനുഷ്യപുത്രനോട് സദൃശനെന്ന് അവനെ വിശേഷിപ്പിച്ചിട്ടില്ല. മനുഷ്യപുത്രൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ളവനാണ് യോഹന്നാൻ. (യോഹ, 13:23). ആ യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കണം, മനുഷ്യപുത്രനെന്നല്ല; മനുഷ്യപുത്രനോട് സദൃശ്യൻ എന്നാണ്. മനുഷ്യപുത്രനായ യേശുവാണ് തനിക്ക് പ്രത്യക്ഷനായതെങ്കിൽ, മനുഷ്യപത്രനെന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശ്യനെന്ന് എങ്ങനെ പറയും? തന്മൂലം, അവൻ കണ്ടത് ദൈവപുത്രനായ യേശുവിയല്ലെന്ന് മനസ്സിലാക്കാം.

4. മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു” എന്നാണ് യോഹന്നാൻ പറയുന്നത്. (വെളി, 1:13). യഥാർത്ഥത്തിൽ, മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു എന്ന് യോഹന്നാൻ പറഞ്ഞാൽ, അതിൻ്റെ അർത്ഥം; താൻ യേശുവിനെ കണ്ടു എന്നല്ല. പ്രത്യുത, യേശുവെന്ന മനുഷ്യപുത്രനോട് സദൃശനായ അഥവാ, സാമ്യനായ മറ്റൊരുവനെ കണ്ടു എന്നാണർത്ഥം. യോഹന്നാന് സുപരിചിതനായ മനുഷ്യപുത്രൻ യേശുവാണ്. താൻ മാറിൽ ചാരിക്കിടന്നിട്ടുള്ള മനുഷ്യപുത്രനെയാണ് അവൻ കണ്ടതെങ്കിൽ; അഥവാ, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് യോഹന്നാൻ കണ്ടിരുന്നതെങ്കിൽ, ‘എൻ്റെ കർത്താവേ’ എന്നായിരിക്കും യോഹന്നാൻ സംബോധന ചെയ്യുക. ഒരിക്കലും മനുഷ്യപുത്രനോട് സദൃശനായവൻ എന്ന് പറയുമായിരുന്നില്ല. തന്മൂലം, യോഹന്നാൻ കണ്ടത് ക്രിസ്തു അല്ലെന്ന് തെളിയുന്നു.

5. പത്മോസിൽ യോഹന്നാൻ കണ്ട, മനുഷ്യപുത്രനോട് സദൃശൻ “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവടെ പറഞ്ഞിട്ടുണ്ട്. ഒന്നാമത്, അവിടുത്തെ ആദ്യനും അന്ത്യനും എന്ന പ്രയോഗത്തിന് ദൈവം എന്ന് അർത്ഥമില്ല. ആ പ്രയോഗം ദൈവത്തെ കുറിക്കുന്നതായിരുന്നെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ “എൻ്റെ ദൈവം” എന്ന് ഈ ദൈവം മറ്റാരെയും സംബോധന ചെയ്യില്ലായിരുന്നു. (വെളി, 3:2; 3:12). ദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. രണ്ടാമത്, യേശുവെന്ന ക്രിസ്തു, യഹോവയായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതയും മനുഷ്യനും ആകയാൽ, ക്രിസ്തു മറിയയുടെ ഉദരത്തിൽ ഉരുവായവനും ജനിച്ചവനുമെന്ന നിലയിൽ അവനൊരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 2:7,21). ശുശ്രൂഷ തികച്ച് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷനായവൻ എന്ന നിലയിൽ, അവനൊരു അവസാനവുമുണ്ട്. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, സുവിശേഷങ്ങൾ വെളിപ്പെടുത്തുന്ന യേശുവെന്ന ക്രിസ്തു പാപമറിയാത്ത മനുഷ്യനാകയാൽ, അവനൊരു ദൈവമുണ്ട്. (യോഹ, 20:28). എന്നാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാകയാൽ, എന്നേക്കും ഉള്ളവനല്ല; വീണ്ടും പ്രത്യക്ഷനാകാനും ആ മനുഷ്യന് കഴിയില്ല. തന്നെയുമല്ല, യേശുവിൻ്റെ ഭൗമിക ശുശ്രൂഷയോടുള്ള ബന്ധത്തിൽ “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് പറഞ്ഞിരിക്കുന്നപോലെ (1തിമൊ, 3:16), വീണ്ടും, ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുമില്ല. തന്മൂലം, വെളിപ്പാടിൽ പറയുന്ന ആദ്യനും അന്ത്യനും ക്രിസ്തു അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറഞ്ഞിട്ടുണ്ട്. (വെളി, 1:18). ഈ പ്രയോഗം ക്രിസ്തുവിനോട് ബന്ധിപ്പിക്കുവാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, ആ പ്രയോഗം യേശുവെന്ന ക്രിസ്തുവുമായി യാതൊരു ബന്ധവും ഉള്ളതല്ല. എന്തെന്നാൽ, ലേഖനങ്ങളിൽ ഒരിടത്തും “യേശുവിനെ മരിച്ചവനായിരുന്നു” (I was dead)  എന്ന് പറഞ്ഞിട്ടില്ല. പ്രത്യുത, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. സുവിശേഷത്തിൻ്റെ നിർവ്വചനംപോലും അതാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു എൻ്റെ സുവിശേഷം.” (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12). മരിച്ചവൻ ആയിരുന്നു എന്നതും, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. മരിച്ചിട്ട് ഉടനെതന്നെ ഉയിർത്തെഴുന്നേറ്റ യേശുവിനെ, മരിച്ചൻ ആയിരുന്നു എന്ന് പറയാൻ കഴിയില്ല. എന്തെന്നാൽ, കേവലം 36-38 മണിക്കൂർ മാത്രമാണ് അവൻ കല്ലറയിൽ ആയിരുന്നത്. അതിലാണ്, മരിച്ചിട്ട് ഉയിർത്തവൻ എന്ന് പറയുന്നത്. എന്നാൽ “ഞാൻ മരിച്ചവനായിരുന്നു” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്; ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെയാണ്. തന്നെയുമല്ല, “മരിച്ചവനായിരുന്നു” എന്ന പ്രയോഗം ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. യേശുവെന്ന ക്രിസ്തു ഒരു മറുവിലയും പാപരഹിതനുമാണ്. പാപമറിയാത്തവൻ (2കൊരി. 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേറുവിട്ടവൻ {എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല, (1പത്രൊ, 2:22), അവനിൽ പാപമില്ല. (1യോഹ, 3:5) എന്നൊക്കെയാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു പാപം കൂടാതെ, ജഡത്തിൽ സ്വാഭാവികമായി മരിച്ചുയിർത്തവനാണ്. അല്ലാതെ, പാപത്തിൽ മരിച്ചവനായിരുന്നില്ല. മാത്രമല്ല, പാപമറിയാത്തവനായ ക്രിസ്തുവിന്റെമേൽ മരണത്തിന് യാതൊരു അവകാശവും ഇല്ലാതിരിക്കെ, താൻതന്നെ മരിച്ച് എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. യേശുക്രിസ്തു ഉയിർക്കാൻ വേണ്ടി മരിച്ചവനാണ്. എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ പാപത്തിൽ മരിച്ചവനായി, ഉത്ഥാനം കാത്തുകിടന്നവനാണ്. തന്മൂലം, ക്രിസ്തുവിൻ്റെ മരണം മൂലം, ആർക്കാണോ ജീവൻ ലഭിച്ചത് അവനാണ് അവിടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ എന്ന് മനസ്സിലാക്കാം. അവൻ ആരായാലും യേശുവല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്തെന്നാൽ, ദൈവം മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത് തനിക്കുവേണ്ടിയല്ല; മറ്റൊരാൾക്ക് വേണ്ടിയാണ്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ല; മറ്റൊരാളാണെന്ന് മനസ്സിലാക്കാം.

7. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.” (വെളി, 1:18). ഒന്നാമത്, യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോ പറഞ്ഞിട്ടില്ല. രണ്ടാമത്, ദൈവം ക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല ക്രിസ്തു വന്നത്. മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). നമ്മുടെ അതിക്രമങ്ങൾ നിമിത്തം ദൈവം അവനെ മരണത്തിന്നു ഏല്പിക്കുകയാണ് ചെയ്തത്. നമ്മുടെ നീതീകരണത്തിനായി ദൈവം അവനെ ഉയിർപ്പിക്കുകയും ചെയ്തു. (റോമ, 4:24; പ്രവൃ, 2:24). അവൻ ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായത് നമ്മുടെ പാപങ്ങളെപ്രതിയാണ്. (ഫിലി, 2:8). അവൻ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താലാണ് നമ്മെ ദൈവത്തോട് നിരപ്പിച്ചത്. (കൊലൊ, 1:22). മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താലാണ് നീക്കിയത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.” (യോഹ, 5:45). ഇവിടെ താൻ, ആരെയും കുറ്റം വിധിക്കുമെന്നല്ല; മോശെ അവരെ കുറ്റം വിധിക്കുമെന്നാണ് പറയുന്നത്.  രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽ മനസ്സിലാക്കാം. ഒന്ന്, തൻ്റെ പണി ആരെയും കുറ്റം ചുമത്തലോ, ആരെയെങ്കിലും മരണത്തിന് ഏല്പിക്കലോ അല്ല; എല്ലാവർക്കും വേണ്ടി മറുവിലയാകാനും സത്യത്തിനു സാക്ഷി നില്ക്കാനുമാണ് താൻ ജനിച്ചത്. (യോഹ, 18:37; 1തിമൊ, 2:6). രണ്ട്, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ താൻ, എല്ലാവരെയും കുറ്റം വിധിക്കാനായി ന്യായവിധി ദിവസംവരെ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല. എന്നാൽ, ന്യായാധിപനെക്കുറിച്ചു പറയുന്ന മറ്റൊരു വാക്യമുണ്ട്: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യപ്രകാരം ക്രിസ്തു എല്ലാവരെയും ന്യായം വിധിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ക്രിസ്തു പറയുന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). വിധിയാളൻ ക്രിസ്തു അല്ലെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. അടുത്തൊരു വാക്യം: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). ഈ വാക്യപ്രകാരവും ന്യായാധിപതി താനല്ല; താൻ സംസാരിച്ച വചനമാണ്. മേല്പറഞ്ഞ വാക്യത്തിൽ പറയുന്ന ന്യായാധിപൻ അഥവാ, ന്യായവിധിക്ക് അധികാരമുള്ള പുത്രൻ യേശുക്രിസ്തുവല്ല മറ്റൊരു പുത്രനാണ്. ആരാണോ ന്യായാധിപമായ പുത്രൻ, അവനാണ് മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവൻ. അതാരാണെന്ന് താഴെ വരുമ്പോൾ നമുക്ക് മനസ്സിലാകും. തന്മൂലം, ദൈവപുത്രനായ യേശുവല്ല മനുഷ്യപുത്രനോട് സദൃശനെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

8. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഈ വേദഭാഗത്ത്, മനുഷ്യപുത്രനോട് സദൃശൻ തന്നെത്തന്നെ, ദൈവപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ, യോഹന്നാൻ കണ്ടത് ദൈവപുത്രനായ യേശുവിനെയാണെന്ന് കരുതുന്നവരുണ്ട്. ഒന്നാമത്, പിതാവായ ഏകദൈവമാണ് നമുക്കുള്ളത്. ഈ ദൈവപുത്രനായ യേശുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിടുള്ള കാര്യമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). രണ്ടാമത്, ദൈവം ആത്മാവും (യോഹ, 4:24), ദൈവപുത്രൻ ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). മൂന്നാമത്, ദൈവം ഒരുത്തൻ മാത്രമാണെന്നും ദൈവപുത്രനായ യേശു മനുഷ്യനാണെന്നും താൻതന്നെയും അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; യോഹ, 5:44; റോമ, 16:24; 1താമൊ, 1:17; യോഹ, 8:40; പ്രവൃ, 2:23; 1കൊരി, 5:21; 5:47; 1തിമൊ, 2:6). നാലാമത്, ബൈബിളിൽ ദൈവപുത്രനെന്ന് പറഞ്ഞാൽ, യേശു മാത്രമല്ല ഉള്ളത്. ദൈവത്തിന് അനേകം ദൈവപുത്രന്മാരും പുത്രിമാരുമുണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:6; 37:6), ആദാം (ലൂകൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (മത്താ, 3:17), ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). എ.ഡി. 29-ലാണ് യേശുവെന പാപമറിയാത്ത മനുഷ്യൻ പ്രവചനംപോലെ ദൈവപുത്രനായത്. (ലൂക്കൊ, 1:32,35; 3:22). തന്നെയുമല്ല, ബൈബിളിലെ പിതാവ് മാത്രമാണ് ദൈവം. (യോഹ, 17:3). പുത്രന്മാർ ആരും ദൈവമല്ല. അഞ്ചാമത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ പിതാവിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കൽ കരേറി അപ്രത്യക്ഷമായാൽ, ഏകദൈവമല്ലാതെ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകയില്ല. (യോഹ, 20:17; എബ്രാ, 9:11-12). തന്മൂലം, യോഹന്നാന് വെളിപ്പെട്ടത് ദൈവപുത്രനായ യേശുവല്ലെന്ന് സ്പഷ്ടമായി മനസ്സിലാക്കാം.

9. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ദാവീദിൻ്റെ പുത്രനെന്നുനും, ദാവീദിൻ്റെ വേരെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 8:29; വെളി, 22:16). എന്നാൽ, ദാവീദിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവാനുള്ള അധികാരം ക്രിസ്തുവിനുണ്ടെന്നോ, ഒരിടത്തും പറഞ്ഞിട്ടില്ല. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.

10. “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച്, ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ആകാശത്തിനു കീഴിൽ യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). തന്നെയുമല്ല, വെളിപ്പാട് 2,3 അദ്ധ്യായങ്ങളിൽ, സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ നടക്കേണ്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. (വെളി, 2:26-27; 3:12). അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, അവിടെപ്പറയുന്ന, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

11. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ ആണെന്നും, അവൻ പ്രവചനം പോലെ, ദൈവ്വപുത്രൻ ആയത്, എ.ഡി. 29-ൽ ആണെന്നും നാം കണ്ടതാണ്. (ലൂക്കൊ, 1:32,35; 3:22). അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറഞ്ഞാൽ; വേദവിപരീതമായ ഉപദേശമാണ്. സൃഷ്ടിക്ക് കാരണമായവൻ സ്രഷ്ടാവായ ദൈവം ആകില്ല. മാത്രമല്ല. യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6). എന്തായാലും, ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ കാരണക്കാരൻ ദൈവപുത്രനായ യേശുവല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. തന്മൂലം, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്?

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെന്നും, ദൈവപുത്രനായ യേശു അല്ലെന്നും നാം കണ്ടു. ഇനി, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് നോക്കാം. അവൻ ആരാണെന്ന് അറിയാൻ, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണമായതും അല്ലാത്തതുമായ ചില വേദഭാഗങ്ങൾ പരിശോധിച്ചാൽ മതിയാകും. അത് ഏതൊക്കെയാണെന്നും, യഥാർത്ഥത്തിൽ ആരെക്കുറിച്ചാണെന്നും പരിശോധിച്ചാൽ, അവിടെ പറഞ്ഞിരിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമാകും. നമുക്ക് ഓരോന്നായി നോക്കാം:

1. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). യോഹന്നാൻ കണ്ടത്, മനുഷ്യപുത്രനോട് സദൃശനായ ഒരുവനെയാണ്. ഇങ്ങനെയൊരുത്തനെക്കുറിച്ച് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ട്. ദാനീയേൽ പറഞ്ഞിട്ടുണ്ട്. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ  വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). ക്രിസ്തു മഹാപുരോഹിതനായ കയ്യഫാവിൻ്റെ മുമ്പിൽവെച്ച് ഇപ്രകാരം പറഞ്ഞു: “ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.” (മത്താ, 26:64; മർക്കൊ, 14:62). തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അവൻ കന്യകയായ മറിയയിൽ ഉരുവായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു.  (മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അതായത്, മനുഷ്യൻ്റെ പാപപരിഹാരത്തിനായി യഹോവയായ ദൈവം എടുത്ത പുതിയൊരു അസ്തിത്വമാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തൻ്റെ ജഡത്തിലെ ശുശ്രൂഷ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യൻ ഉണ്ടാകുകയില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). തന്മൂലം, ദാനീയേൽ കണ്ട ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്.

ആരാണ് ആകാശമേഘങ്ങളോടെ വന്ന മനുഷ്യപുത്രനോട് സദൃശനെന്ന് ദാനീയേലിൻ്റെ പുസ്തകത്തിൽത്തന്നെയുണ്ട്. ദൈവത്തിൻ്റെ അടുക്കൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ ദാനീയേൽ കാണുന്നത്, 13-14 വാക്യങ്ങളിലാണ്. ഏഴാം ആദ്യായത്തിൻ്റെ തുടക്കം മുതൽ 14-ാം വാക്യംവരെ ഭാവിയെക്കുറിച്ചുള്ള ദർശനമാണ് അവൻ കണ്ടത്. അത് കണ്ടിട്ട് അവനൊന്നും മനസ്സിലാകാതെ ആകെ വിഷമിച്ചിട്ട്, അടുത്ത കണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരം ചോദിച്ചു. (ദാനീ, 7:15-16). ആ അദ്ധ്യായത്തിൻ്റെ ബാക്കിഭാഗം മുഴുവൻ ദൂതൻ്റെ ദർശന വ്യാഖ്യാനമാണ്. ദർശനം മുഴുവൻ കണ്ട ദാനീയേലിന് അവിടെപ്പറയുന്ന സംഭവങ്ങൾ എന്താണെന്നോ, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്നോ മനസ്സിലായില്ല. അതുകൊണ്ടാണ് അവൻ ദൂതനോട് ചോദിച്ചത്. അതായത്, പ്രവാചകനായ ദാനീയേലിനുപോലും മനസ്സിലാക്കാത്ത വേദഭാഗഭാണ് അഭിനവ പണ്ഡിതന്മാർ യേശുക്രിസ്തുവിൽ ആരോപിക്കുന്നത്. എന്നാൽ, ദൂതൻ്റെ വ്യാഖ്യാനത്തിൽ; മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൻ്റെ പതിനെട്ടാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). മനുഷ്യപുത്രനോട് സദൃശനായവൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. (7:13-14). ദൂതൻ അത് വ്യാഖ്യാനിച്ചു വ്യക്തമാക്കുന്നത് എന്താണ്? അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറയുന്നതിനാൽ, അത് യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? പിന്നെ ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:6). “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). യഹോവയായ ദൈവം ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു തൻ്റെ സ്വന്തജനമായി തിരഞ്ഞെടുത്ത യിസ്രായേലാണ് അവിടെപ്പറയുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ.

അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും. (ദാനീ, 7:21). ഇവിടെപ്പറയുന്ന വയോധികനും അത്യുന്നതനും ഒരാളാണ്. (ആവ, 33:27; ഉല്പ, 14:18). അത്യുന്നതനായവന്റെ വിശുദ്ധന്മാർ എന്നത്, യിസ്രായേലിനെ കുറിക്കുന്ന ഒരു പ്രയോഗമാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ഇപ്രകാരമാണ്. “പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്‍ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ.” (ദാനി, 7:21). അതായത്, ഭാവിയിൽ യഹോവ അഥവാ, യേശുക്രിസ്തു തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുകളെയും, അവൻ്റെ കാല്ക്കീഴാക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതാണ് വിഷയം. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7).

അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്ന് പറയുന്നു. അത്യന്നതൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് നാം കണ്ടതാണ്. അടുത്തഭാഗം ശ്രദ്ധിക്കുക: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, അടുത്തഭാഗത്ത് ‘അവൻ്റെ’ രാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. മൂന്നാം ഭാഗവും നോക്കുക: “സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും.” “അവനെ സേവിച്ചനുസരിക്കും” എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. യിസ്രായേൽ ജനം ഒരു സമൂഹമാണെങ്കിലും, അവരെ മുഴുവനായും ഏകപുത്രനായിട്ടാണ് ദൈവം കാണുന്നത്. ക്രിസ്തുവിനെക്കൂടാതെ, “എൻ്റെ പുത്രൻ” എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ഭാവിയിൽ നടക്കാനുള്ള സംഭവമാണ് ദൈവം ദാനീയേലിനെ കാണിച്ചത്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അതിന് ആധാരമായ അനേകം തെളിവുകൾ ബൈബിളിലുണ്ട്. തന്മൂലം, ദാനീയേൽ കണ്ടതും യോഹന്നാൻ കണ്ടതും ഒരാളെയാണെന്ന് മനസ്സിലാക്കാം. അതായത്, ഭാവി രാജാവായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ്, ദാനീയേലും യോഹന്നാനും കണ്ടത്.

2. യോഹന്നാൻ മനുഷ്യപുത്രനോട് സദൃശനായവനെ കണ്ടത് സൂര്യതേജസ്സോടെയാണ്. “അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.” (വെളി, 1:14-16). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: “നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ, 8:5). ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം. (എബ്രാ, 2:7). ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (80:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17). ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5).

അതായത്, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും, നിശ്ചല കൃപകളുടെ അവകാശിയും, വിശേഷാൽ, ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28:13-14; യെശ, 55:3-4; പുറ, 4:22-23). ദൈവസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. സങ്കീർത്തനം 8:5-ലെ, “ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു” എന്നതും പ്രവചനമാണ്. യിസ്രായേലിൻ്റെ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിലാണ് അത് നിവൃത്തിയാകുന്നത്. ദൈവസന്തതിയായ യിസ്രായേലിൻ്റെ പ്രവചനങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68: യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16). താൻ ന്യായപ്രമാണത്തെ നിവൃത്തിപ്പാണ് വന്നതെന്ന് ക്രിസ്തു പറയുന്നത് നോക്കുക. (മത്താ, 5:17-18). അതുകൊണ്ടാണ്, പഴയനിയമത്തിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളെല്ലാം ആത്മികമായി ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. എന്തെന്നാൽ, ക്രിസ്തുവിലൂടെയാണ് യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ എല്ലാം നിവൃത്തിയാകുന്നത്. പത്രൊസും പൗലൊസും അത് വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). ദൈവം യേശുവിനെ ഉയിർപ്പിച്ചതിനാൽ, വാഗ്ദത്തം നിവൃത്തിച്ചത് യേശുവിനല്ല; പിതാക്കന്മാരുടെ മക്കളായ യിസ്രായേലിനാണ് നിവൃത്തിച്ചത്. പത്രൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26). ദൈവത്തിൻ്റെ വാഗ്ദത്തസന്തതി അഥവാ, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുവല്ല; യിസ്രായേലാണ്. യിസ്രായേലിൻ്റെ വാഗ്ദത്തം അവനുവേണ്ടി നിവൃത്തിച്ച സന്തതിയാണ് യേശു എന്ന ക്രിസ്തു. എന്നേക്കും ഇരിക്കുന്ന ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. (യോഹ, 12:34). രണ്ട് ക്രിസ്തുക്കളെയും അഥവാ, വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട ആത്മിക സന്തതിയെയും പൗലൊസ് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (ഗലാ, 3:16-19). [സത്യവേദപുസ്തകം നോക്കിയാൽ മനസ്സിലാകില്ല; ഇംഗ്ലീഷോ മറ്റു പരിഭാഷകളോ നോക്കുക]. ഇവിടെ നാം ചിന്തിച്ച, തേജസ്സും ബഹുമാനവും അണിഞ്ഞ മനുഷ്യനും, മനുഷ്യപുത്രനും യിസ്രായേലാണെന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). അതായത്, യേശു മരണം അനുഭവിച്ചതുകൊണ്ട്, മഹത്വവും ബഹുമാനവും അണിഞ്ഞത്, അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലാണ്. തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനും, യോഹന്നാൻ തേജസ്സോടെ കണ്ട മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണെന്ന് മനസ്സിലാക്കാം.

ഇതിനൊപ്പം, ഒരു കാര്യംകൂടി അറിയണം. പഴയനിയമത്തിൽ യിസ്രായേലിനെക്കുറിച്ചുള്ള വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളാണെന്ന് നാം കണ്ടതാണ്. അതിൻ്റെ നിവൃത്തി ക്രിസ്തുവിലൂടെ ഭാവികമാണെന്നും നാം കണ്ടു. എന്നാൽ, ദാനീയേൽ കാണുന്നത് ദർശനവും യോഹന്നാൻ കണ്ടത് വെളിപ്പാടുമാണ്. “ഉണർവോടിരിക്കുന്ന മനുഷ്യൻ്റെ മുമ്പിൽ പ്രകൃത്യാതീതമായ രീതിയിൽ ഏതെങ്കിലും രംഗമോ, ചുറ്റുപാടുകളോ ആവിഷ്ക്കരിക്കപ്പെടുന്നതാണ് ദർശനം (Vision).” (സംഖ്യാ, 24:4,16; ദാനീ, 7:2; 10:7; പ്രവൃ, 9:7; 10:10-11). ചിലപ്പോൾ, ദർശകൻ ദൈവസാന്നിദ്ധ്യത്തിൻ്റെ അതിശക്തമായ പ്രഭാവത്താൽ, ഉണർവിൻ്റെയും ഉറക്കത്തിൻ്റെയും ഇടയ്ക്കുള്ള ഒരു വിവശതയിൽ ആയിരിക്കും. (സെഖ, 4:1-2; ലൂക്കൊ, 9:32). മേലാൽ അഥവാ, ഭാവിയാൽ സംഭവിപ്പാനുള്ളതാണ് പ്രവചനം (prophecy) എന്നു പറയുന്നത്; പ്രവചനത്തിൻ്റെ പൂർവ്വദർശനം അഥവാ മുൻകൂട്ടിയുള്ള ദർശനത്തെയാണ് വെളിപ്പാട് (revelation) എന്നു പറയുന്നത്. ഒരർത്ഥത്തിൽ ദർശനവും വെളിപ്പാടും ഒന്നുതന്നെയാണ്. അതായത്, ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെപ്പറ്റി മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം: “വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.” (സംഖ്യാ, 24:14). അത് മുൻകൂട്ടി കാണിക്കുന്നതാണ് വെളിപ്പാട്. അഥവാ, ഭാവിയിൽ നടക്കാനുള്ള കാര്യങ്ങളെ മറനീക്കി കാണിക്കുന്നതാണ് വെളിപ്പാട്: “മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം.” (വെളി, 4:1). തന്മൂലം, പ്രവചനത്തിൻ്റെയും ദർശനത്തിൻ്റെയും വെളിപ്പെടിൻ്റെയും നിവൃത്തി ഭാവികമാണ്. ദാനീയേൽ കണ്ടപോലെതന്നെ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളാണ് യോഹന്നാൻ കണ്ടതും. അതായത്, യിസ്രായേൽ കുത്തിത്തുളച്ചവനായ യഹോവ അഥവാ, യേശുക്രിസ്തുവിലേക്ക് നോക്കി വിലപിക്കുമ്പോഴാണ്, അവൻ്റെ രക്ഷയ്ക്കായി യേശുക്രിസ്തു ഇറങ്ങിവന്ന്, അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7). അതിൻ്റെ ആത്മിക ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. സകല ശത്രുകളും കാല്ക്കീഴായി കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന യാജാവാണ് യിസ്രായേൽ. (1കൊരി, 15:21). തന്മൂലം, യിസ്രായേൽ മഹത്വം പ്രാപിക്കുന്നതിൻ്റെയും രാജത്വം പ്രാപിക്കുന്നതിൻ്റെയും പൂർവ്വദർശനമാണ് ദാനീയേലിനും യോഹന്നാനും ഉണ്ടായതെന്ന് മനസ്സിലാക്കാം.

3. “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. അല്ലാതെ, ദൈവം ആയതുകൊണ്ടല്ല. അടുത്തഭാഗം: “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവൻ പറയുന്നുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ. 4:22). ദൈവം ജനിപ്പിച്ചു എന്ന് ബൈബിൾ പറയുന്ന ഏകപുത്രനും യിസ്രായേലാണ്. (സങ്കീ, 2:7. ഒ.നോ: 2:12; പുറ, 4:22; ഹോശേ, 11:1). ആദ്യജാതനെന്നാൽ; ആദ്യത്തെ പുത്രൻ അഥവാ, മൂത്തപുത്രനെന്നാണ്. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ആദ്യത്തെ പുത്രനല്ല യിസ്രായേൽ; ദൂതന്മാരാണ് ആദ്യത്തെ പുത്രൻ. (ഇയ്യോ, 1:6; 2:1). ദൈവം വാഗ്ദത്ത സന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണ് ആദ്യജാതൻ അഥവാ, ആദ്യത്തെ പുത്രൻ എന്നത്. യിസ്രായേൽ എന്ന അഭിഷിക്തനായ രാജാവ് എന്നേക്കും ഇരിക്കുന്നവനാണ് (യോഹ, 12:34). അതായത്, അവൻ്റെ രാജത്വവും എന്നേക്കും ഉള്ളതാണ്. (2ശമൂ, 7:13-14; സങ്കീ, 45:1,6-7; 72:5; 89:29,36-37; ദാനീ, 7:27). അവൻ ദൈവത്തിൻ്റെ ആദ്യജാതനും എന്നേക്കുമുള്ള ദൈവസന്തതിയും എന്ന നിലയിൽ, അവൻ ആദ്യനും അന്ത്യനുമാണ്. ആദ്യനും അന്ത്യനും എന്നതിന് മറ്റൊരു അർത്ഥം കൂടിയുണ്ട്: “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). ഈ വാക്യം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനും. ഒന്നാമത്, ദൈവം ജനിപ്പിച്ച തൻ്റെ ആദ്യജാതനാണ് യിസ്രായേൽ. (സങ്കീ, 2:7; പുറ, 4:22). യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ നിത്രജീവൻ പ്രാപിച്ച വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ. (പ്രവൃ, 3:25-26; 13:32). അതായത്, ദൈവത്തിൻ്റെ ആദ്യജാതനായ യിസ്രായേൽ പാപത്തിൽ മരിച്ചവനായിരുന്നിട്ട്, യേശുക്രിസ്തു മൂലം വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമാണ്. കൂടുതൽ തെളിവുകൾ താഴെക്കാണാം.

4. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” (വെളി, 1:18). ഈ വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” ഇതേക്കുറിച്ചു നാം മുകളിൽ ചിന്തിച്ചതാണ്. “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം, ഒന്നാമത്; വളരെക്കാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുകയാണ്. രണ്ടാമത്; അവിടുത്തെ മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. പാപത്തിൽ മരിച്ചവനായിരുന്ന ഒരു സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ നല്കിയത് അല്ലെങ്കിലും നല്കുന്നത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. അടുത്തവാക്യം നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നതു.” (എബ്രാ, 2:16). ഈ വാക്യത്തിൻ്റെ പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” (എബ്രാ 2:16). ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനും അബ്രാഹാമിൻ്റെ സന്തതിയുമായ യിസ്രായേലിനെ മരണത്തിൽ നിന്ന് വിടുവിച്ച് നിത്യജീവൻ നല്കാനാണ്, അവൻ്റെ ദൈവം അവൻ്റെ പ്രകൃതിയായ മനുഷ്യപ്രകൃതി സ്വീകരിച്ചത്. (മത്താ, 1:21; 1തിമൊ, 3:14-16). യിസ്രായേൽ ദൂതന്മാരെക്കാൾ തിഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവനും ദൂതന്മാരെക്കാൾ താഴ്ചവന്നവനായി മരണം ആസ്വദിച്ചത്. (സങ്കീ, 8:5; എബ്രാ, 2:9). പതൊസും പൗലൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:25-26;  13:32-39). അതായത്, യേശുക്രിസ്തു മുഖാന്തരമാണ് പാപത്തിൽ മരിച്ചവനായിരുന്ന ദൈവസന്തതി ജീവൻപ്രാപിച്ച് എന്നേക്കും ജീവിക്കുന്നത്. തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെത്തന്നെയാണ് വെളിപ്പാടിൽ യോഹന്നാനും കണ്ടതെന്ന് മനസ്സിലാക്കാം.

5. വെളിപ്പാട് 1:18-ൻ്റെ അടുത്തഭാഗം: മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടാകണമെങ്കിൽ, അവൻ ന്യായവിധിക്ക് അധികാരമുള്ളവൻ ആയിരിക്കണം. യോഹന്നാൻ്റെ സുവിശേഷത്തിൽ ഇപ്രകാരം കാണാം: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യത്തിൽ, പിതാവ് ന്യായവിധി ഏല്പിച്ചിരിക്കുന്ന പുത്രൻ യേശുക്രിസ്തു ആണെന്ന് ന്യായമായിട്ടും തോന്നാം. എന്നാൽ, യഥാർത്ഥത്തിൽ ആ പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. പല തെളിവുകൾ അതിനുണ്ട്: ഒന്ന്: യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). അതിനാൽ, അവന് ഒരു ആരംഭം ഉണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ പിതാവിൻ്റെ സന്നിധിയിലേക്ക് കരേറിപ്പോയതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:26-27; 10:25). യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷമായൽ മറ്റൊരു വ്യക്തിയായി പിന്നെ ഉണ്ടാകില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒരാൾ തന്നെയാണ്. ( യോഹ, 8:24,28; 10:30; 14:9). വീണ്ടും ദൈവം മനുഷ്യനായി പ്രത്യക്ഷനാകുമെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. തന്മൂലം, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ വിധികർത്താവായി ഇനി ഉണ്ടാകില്ല. എന്നാൽ, യേശുവെന്ന ക്രിസ്തു; തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ: “ക്രിസ്തു എന്നേക്കും ഇരിക്കും; എന്ന് ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു,” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:32, 34; 2ശമൂ, 7:13; സങ്കീ, 89:29). അതായത്, യിസ്രായേലെന്ന ദൈവപുത്രനാണ് എന്നേക്കും ഉണ്ടാകുന്നത്. (പുറ, 4:22-23). തന്മൂലം, യിസ്രായേലാണ് ന്യായവിധിക്ക് അധികാരമുള്ള പുത്രനെന്ന് മനസ്സിലാക്കാം. രണ്ട്: ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനും, ന്യായവിധിക്ക് അധികാരം ഉള്ളവനുമാണ് യിസ്രായേൽ: “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:6). യിസ്രായേലിൻ്റെ പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിന് നിറവേറുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് അവൻ പറഞ്ഞത്. (മത്താ, 28:18). എബ്രായലേഖകൻ അതിനെ സ്ഥിരീകരിക്കുന്നുണ്ട്: 2:8-ൽ: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” ഇവിടെ പറയുന്നതും യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണ്. “സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല” എന്നു പറഞ്ഞശേഷം, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നു. മത്തായി 28:18-ഉം എബ്രായർ 2:8-ഉം യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ കുറിച്ചാണെങ്കിൽ, രണ്ടു പ്രയോഗങ്ങളും പരസ്പരവിരുദ്ധമാകും. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു യേശു പറയുമ്പോൾ, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? എന്നാൽ യിസ്രായേലിനെ സംബന്ധിച്ച് രണ്ട് പ്രയോഗങ്ങളും ശരിയാണ്. യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്നു മോചിച്ച് അവൻ്റെ രാജ്യം അവന് സ്ഥാപിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നത്: (മത്താ, 1:23; ലൂക്കൊ, 1:68; പ്രവൃ, 1:6; 1തിമൊ, 2:6; 3:14-16). രക്ഷാകരപ്രവൃത്തി പൂർത്തിയാക്കിയപ്പോൾ, ആത്മികമായി എട്ടാം സങ്കീർത്തനം യേശുക്രിസ്തുവിലൂടെ നിവൃത്തിയായി. (മത്താ, 28:18). എന്നാൽ, യഥാർത്ഥമായി യിസ്രായേലിന് സകലവും കാൽക്കീഴാക്കി കിട്ടിയിട്ടില്ല; അതിനിയും ഭാവികമാണ്. അതാണ് എബ്രായ ലേഖകൻ പറയുന്നത്. (എബ്രാ, 2:8). അതായത് യേശുവിനെ സംബന്ധിച്ചാണെങ്കിൽ, രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്; യിസ്രായേലിനെ സംബന്ധിച്ച് രണ്ടും ശരിയാണ്. യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം ക്രിസ്തുവിലൂടെയാണ് നിവൃത്തിയാകുന്നതെന്ന് പത്രൊസും പൗലൊസും പറഞ്ഞിട്ടുള്ളതും ഓർക്കുക. (പ്രവൃ, 2:25-26; 13:32). മൂന്ന്: പിതാവ് പുത്രന് ന്യായവിധിക്കുള്ള അധികാരം കൊടുത്തിരികുന്നു എന്ന് ക്രിസ്തു പറഞ്ഞത് യോഹന്നാൻ 5:22-ലാണ്. അതിൻ്റെ താഴെത്തന്നെ ന്യായാധിപനെക്കുറിച്ച് ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവനയുണ്ട്. “അവൻ  മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). അവൻ മനുഷ്യപുത്രനാകയാൽ, പിതാവ് ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കണം. പുതിയനിയമത്തിൽ ക്രിസ്തു ഏഴുപേരുടെ പുത്രനാണ്: ദൈവപുത്രൻ (മത്താ, 8:29), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ മകൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2-3; റോമ, 9:5). ഒരാളെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ ആണെന്ന് മനസ്സിലാക്കാം. യഥാർത്ഥത്തിൽ ക്രിസ്തു ആരുടെയും പ്രത്രനല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണ്. (1തിമൊ, 2:6; 3:14-16). എന്നാൽ, യിസ്രായേൽ യഥാർത്ഥത്തിൽ മനുഷ്യനും മനുഷ്യപുത്രനുമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന്; തൻ്റെ വലത്തുഭാഗത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ, മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). ഇതാണ് ക്രിസ്തു പറഞ്ഞ ന്യായവിധിക്ക് അധികാരമുള്ള മനുഷ്യപുത്രൻ. ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവന കൂടിയുണ്ട്: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽനിന്ന് മനസ്സിലാക്കാം. 1. യോഹന്നാൻ 5:22,27 വാക്യങ്ങളിൽ ന്യായം വിധിക്കുന്നവനെക്കുറിച്ച് പറഞ്ഞപ്പോൾ, “മനുഷ്യപുത്രൻ” എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. തന്മൂലം, അത് മറ്റൊരാളെ സൂചിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം. എന്നാൽ, ഇവിടെ, “എൻ്റെ” എന്ന് ഉത്തമ പുരുഷനിൽ സൂചിപ്പിക്കുന്നത് തന്നെത്തന്നെയാണ്. 2. ഈ വാക്യത്തിൽ താൻ ന്യായം വിധിക്കും എന്നല്ല; താൻ സംസാരിച്ച വചനം ന്യായം വിധിക്കുമെന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ, താൻതന്നെയാണ് ന്യായം വിധിക്കുന്നതെങ്കിൽ, തൻ്റെ വചനം ന്യായംവിധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). തന്മൂലം, ന്യായംവിധിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണെന്ന് മനസ്സിലാക്കാം. നാല്: ന്യായംവിധിക്കുന്ന ആളെക്കുറിച്ച് പൗലൊസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വാക്യപ്രകാരം യഥാർത്ഥത്തിൽ പുരുഷനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവിൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയില്ല. യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവം മുഖാന്തരം മറ്റൊരു ദൈവം ന്യായംവിധിക്കുമെന്ന് പറയാനും കഴിയില്ല; ഒരു ദൈവമല്ലേയുള്ളു. അതിനാൽ, യേശുക്രിസ്തുവെന്ന പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരമോ, ദൈവം മുഖാന്തരമോ അല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-17). 110:1-ൽ ദൈവത്തിൻ്റെ വലതുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും യിസ്രായേലാണ്. പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന പുരുഷനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). അതായത്, ദൈവം യിസ്രായേൽ എന്ന മനുഷ്യൻ മുഖാന്തരമാണ് ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. അഞ്ച്: യിസ്രായേലാണ് വിധികർത്താവെന്ന് പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ  ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ  നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ  ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ  സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു. (യെശ, 42:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിലൂടെയാണ് അവന് ഇത് നിവൃത്തിയാകുന്നത്. (മത്താ, 12:17-20). അടുത്തവാക്യം: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). അടുത്ത വേദഭാഗം: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ. അവൻ  നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ  ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ  രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4. ഒ.നോ: യെശ, 11:4; 28:6; യിരെ, 23:5; 33:15). 72-ാം സങ്കീർത്തനത്തിലെ, സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ള ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് യിസ്രായേലാണ്. (2ശമൂ, 7:13-14; 1ദിന, 17:12-13; സങ്കീ, 45:6-7; 72:15; 89:29-37; ദാനീ, 7:13-14,18,21,27). യഥാർത്ഥത്തിൽ ന്യായാധിപൻ ദൈവം തന്നെയാണ്. “ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ.” (യാക്കോ, 4:12). അടുത്തവാക്യം: “യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ.” (സങ്കീ, 7:8. ഒ.നോ: 58:11; 110:5-6). എന്നാൽ, ദൈവം ജാതികളെ ന്യായം വിധിക്കുന്നത് തൻ്റെ വാഗ്ദത്ത രാജാവായ യിസ്രായേൽ മുഖാന്തരമാണ്. ആറ്: “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” എന്നാണ് മനുഷ്യപുത്രൻ പറയുന്നത്. അല്ലാതെ, ജീവൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, സ്വർഗ്ഗത്തിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ അല്ല പറയുന്നത്. അതായത്, ജാതികളുടെ മേലാണ് യിസ്രായേലിന് അധികാരമുള്ളത്. എന്തെന്താൽ, സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. 2-ാം സങ്കീർത്തനത്തിൽ, ജാതീയ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ദൈവത്തിൻ്റെ അഭിഷിക്തനും (2:2), ദൈവം സീയോനിൽ വാഴിച്ച രാജാവും (2:6), ദൈവം ജനിപ്പിച്ച പുത്രനും (2:7), ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:8-9), ജാതീയ രാജാക്കന്മാർ ചുംബിച്ച് കീഴ്പെടുന്ന പുത്രനും യിസ്രായേലാണ്. (2:12). 45-ാം സങ്കീർത്തനത്തിലെ അഭിഷിക്തനായ രാജാവും. (45:1,6-7). 72,89 സങ്കീർത്തനങ്ങളിലെ നിത്യരാജാവും. 110-ാം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവായ രാജാവും യിസ്രായേലാണ്. (110:1). ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയൽ കണ്ട ദർശനത്തിലെ മനുഷ്യപുത്രനോട് സദൃശനും യിസ്വായേലാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 7:13-14,18,21). അവനാണ് എന്നന്നേക്കും രാജാക്കന്മാരായിരിക്കുന്ന വാഗ്ദത്തസന്തതി. (വെളി, 22:5). രാജാവാണെങ്കിൽ, ന്യായവിധിക്കുള്ള അധികാരം; അവൻ്റെ കയ്യിൽ ഉണ്ടെന്ന് മനസ്സിലാക്കാമല്ലോ. തന്മൂലം, ലോകത്തെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട യിസ്രായേലിൻ്റെ കയ്യിലാണ്, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോലുള്ളതെന്ന് വ്യക്തമാണ്.

6. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഇവിടെ പറയുന്ന ദൈവപുത്രൻ യേശുക്രിസ്തു അല്ല; യിസ്രായേൽ ആണ്. യേശു എന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. (യോഹ, 20:17; എബ്രാ, 9:11-12). പിതാവായ ഏകദൈവമല്ലാതെ, ദൈവതിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ മറ്റൊരു വ്യക്തിയായിട്ട് ഉണ്ടാകില്ലെന്നും, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടതാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24, 28), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പുത്രൻ പറഞ്ഞത്. (യോഹ, 14:9). ദൈവം, എൻ്റെ പുത്രൻ എന്ന് വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്. യേശുവിനെ രണ്ട് പ്രാവശ്യവും (മത്താ, 3:17; 17:5), യിസ്രായേലിനെ നാല് പ്രാവശ്യവും എൻ്റെ പുത്രനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലിനെ പുത്രനെന്ന് ഏകവചനത്തിൽ മാത്രമല്ല; പുത്രന്മാന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക ക്രിസ്തുവും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; സങ്കീ, 2:2; 89:38; യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16). മാത്രമല്ല, വെളിപ്പാട് പുസ്തകത്തിൽ ക്രിസ്തു എന്ന് മാത്രം പറഞ്ഞിരിക്കുന്നത് യിസ്രായേലിനെണ്. (വെളി, 11:115; 12:10; 20:4; 20:6). അതായത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. തന്മൂലം, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ യിസ്രായേലെന്ന ദൈവപുത്രനെക്കുറിച്ചാണ് വെളിപ്പാടിൽ പറയുന്നതെന്ന് മനസ്സിലാക്കാം.

7. മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ എൻ്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്നതായി കാണാം: “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി ദൈവത്തെ, “എൻ്റെ ദൈവം” എന്ന് മൂന്നുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. പഴയനിയമ ഭക്തന്മാരും യിസ്രായേലും ദൈവത്തെ എൻ്റെ ദൈവം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. (പുറ, 15:2; ആവ, 4:5; 18:16; 26:24). ദൈവം യിസ്രായേലിൻ്റെ സ്രഷ്ടാവും പിതാവുമാണ്: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; യെശ,63:16; 64:8). യിസ്രായേൽ ദൈവത്തിൻ്റെ പുത്രനുമാണ്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: 4:23; സങ്കീ, 2:7; ഹോശേ, 11:1). തന്മൂലം, വെളിപ്പാടിൽ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് വിശേഷിക്കുന്നത് യിസ്രായേലാണെന്ന് മനസ്സിലാക്കാം.

8. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ മറ്റൊരാൾക്ക് ഈ പദവി പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശ, 22:20-22). ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം. (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.” (യെശ, 22:21). ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. അതാണ്, വെളിപ്പാടിൽ യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15). ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. തന്മൂലം, ദാവീദിൻ്റെ താക്കോലുള്ളവനും, ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

9. വെളിപ്പാടിൽ മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഇത് ഫിലദെൽഫ്യയിലെ സഭയ്ക്കുള്ള ദൂതാണ്. അതിൽ ജയിക്കുന്നവരുടെമേൽ എഴുതുന്ന നാമങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഈ വേദഭാഗത്ത് മൂന്ന് നാമത്തെക്കുറിച്ചുള്ള പരാമർശമുണ്ട്: ദൈവത്തിൻ്റെ നാമം, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമം, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിൻ്റെ പുതിയ നാമം. ഈ വേദഭാഗത്ത്, എൻ്റെ പുതിയനാമം എന്ന് പറഞ്ഞിരിക്കയാൽ; ദൈവപുത്രനായ യേശുക്രിസ്തുവിന് ഇനിയും പുതിയ നാമം ഉണ്ടാകുമെന്നാണ് പണ്ഡിതന്മാരുടെ വ്യാഖ്യാനം. അതിനെക്കുറിച്ച് ഒരു സൂചനപോലും ബൈബിളിൽ ഇല്ലെന്ന് മാത്രമല്ല, ക്രിസ്തു ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായ അവൻ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. പിന്നെ, അവനെന്തിനാണ് ഒരു പുതിയ പേർ? തന്നെയുമല്ല, അവൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആയിരുന്നതിനാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടതാണ്. (യോഹ, 8:24,28; 10:30; 14:9). ദൈവത്തിൻ്റെ നാമം ഇവിടെ പറഞ്ഞിരിക്കയാൽ, ദൈവപുത്രനായ യേശുവിൻ്റെ മറ്റൊരു നാമത്തിന്, ഒരു സാദ്ധ്യതയുമില്ല. അവിടെയുള്ള മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് കരുതുന്ന, ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവം സമനിത്യരും; വ്യത്യസ്തരുമായ മൂന്നുപേരാണ്. അത് ശരിയായിരുന്നെങ്കിൽ, ദൈവനഗരത്തിൻ്റെ പേരുൾപ്പെടെ, നാല് നാമങ്ങൾ അവിടെ പറയണമായിരുന്നു. പരിശുദ്ധാത്മാവിനെ എങ്ങനെ തള്ളിക്കളയും? തന്മൂലം, ദൈവം ത്രിത്വവുമല്ല, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവുല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

നമുക്ക് അവിടെ പറഞ്ഞിരിക്കുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം നോക്കാം: പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം അഥാവാ, സംജ്ഞാനാമമാണ് യേശുക്രിസ്തു. അതായത്. പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു. (മത്താ, 1:21; യോഹ, 5:43; 17:11-12; 10:25–ലൂക്കൊ, 9:49; 10:17. 12:28–17:1; 14:26). പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ പറഞ്ഞപ്പോൾ, അപ്പൊസ്തലന്മാർ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത് നോക്കുക. (പ്രവൃ, 2:28; 8:16; 10:48; 19:5; 22:16). പെന്തെക്കൊസ്തുനാളിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനം പത്രൊസ് അപ്പൊസ്തലൻ ഉദ്ധരിക്കുകയുണ്ടായി. (പ്രവൃ, 2:21; യോവേ, 2:38). അതേ അപ്പൊസ്തലൻ, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്നുകൊണ്ട് വിളിച്ചുപറഞ്ഞത്: മറ്റൊരുത്തനിലും രക്ഷയില്ല; യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യൻ്റെ രക്ഷയ്ക്കായി നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ്. (പ്രവൃ, 4:12). അപ്പോൾ, സകല ഭൂവാസികളുടെയും ഏകരക്ഷകനായ യഹോവയ്ക്ക് എന്തുസംഭവിച്ചു? യഹോവയെന്ന രക്ഷാനാമത്തിന് എന്തു സംഭവിച്ചു? പുതിയനിയമത്തിൽ ആ നാമമാണ് യേശുക്രിസ്തു. ദൈവത്തിന് എന്തിനാണ് പേര്? സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. മിസ്രയീമ്യദാസ്യത്തിൽനിന്ന് യിസ്രായേലിനെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ് ദൈവം തനിക്കൊരു പേരെടുക്കുന്നത്. അതേ ദൈവത്തിന് സാത്താൻ്റെ അടിമത്തത്തിൽ നിന്ന് സകല ഭൂവാസികളെയും വിടുവിക്കുന്നതിന് മറ്റൊരു പേർ എടുത്തുകൂടായോ? അതായത്, ന്യായപ്രമാണം നൽകുന്നതിനു മുന്നോടിയായാണ് ദൈവം തനിക്ക് യഹോവ എന്ന നാമം എടുത്തത്. (പുറ, 3:13-15). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11-12; 1തിമൊ, 3:14-16). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന് യഹോവ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-12). തൻ്റെ സന്തതിയായ യിസ്രായേലിനോടുള്ള വാഗ്ദത്തം നിവൃത്തിക്കാനാണ് ഏകസത്യദൈവമായ യഹോവ യേശുവെന്ന പുതിയ നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). പരിശുദ്ധാത്മാവ് വന്നതും ആ നാമത്തിലാണ്. (യോഹ, 14:16). എന്നാൽ, ക്രിസ്തു എന്ന പുത്രൻ്റെ സ്ഥാനപ്പേര്, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിനാൽ, ‘യേശു’ എന്ന പേരിനൊപ്പം ചേർക്കപ്പെട്ട് ‘യേശുക്രിസ്തു’ എന്നായതാണ്. (പ്രവൃ. 2:1-4; 2:38). ക്രിസ്തു ഏകസത്യദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്ന് അറിയാത്തതുകൊണ്ടാണ്, പലർക്കും പലതും മനസ്സിലാകാത്തത്. [കൂടുതൽ അറിയാൻ കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം].

തന്മൂലം, വെളിപ്പാടിൽ പറയുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം യേശുക്രിസ്തു ആണെന്ന് മനസ്സിലാക്കാം. എന്തെന്നാൽ, ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). വെളിപ്പാടിലെ, ആ വേദഭാഗത്ത് പറയുന്നതെല്ലാം ഭൂമിയിലെ കാര്യമാണ്. തന്നെയുമല്ല, മനുഷ്യപുത്രനോട് സദൃശൻ ഭൂമിയിലെ നിത്യരാജാവാണ്. (ദാനീ, 7:27). അതിനാൽ, ദൈവത്തിൻ്റെ നാമമെന്ന് അവിടെ പറയുന്നത്, യേശുക്രിസ്തു ആണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടാമത്തെ നാമം അഥവാ, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമമാണ്. ഈ വേദഭാഗത്ത് പുതിയ യെരൂശലേം എന്നത്, ദൈവനഗരത്തിൻ്റെ നാമമായിട്ടാണ് മനസ്സിലാകുന്നത്. എന്നാൽ, ചില പരിഭാഷകളിൽ പുതിയ യെരൂശലേമെന്ന ദൈവനഗരത്തിനു മറ്റൊരു പേരുള്ളതായിട്ടാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഉദാ: സത്യവേപുസ്തകം സമകാലിക പരിഭാഷ നോക്കുക: “എന്‍റെ ദൈവത്തിന്‍റെ നഗരമായ നവയെരൂശലേമിന്‍റെ നാമം” എന്നാണ് അതിൽ കാണുന്നത്. എന്തായാലും, ദൈവനഗരത്തിൻ്റെ ഒരു പേര്, യെഹെസ്ക്കേലിൻ്റെ പുസ്തകം അവസാനവാക്യത്തിൽ പറഞ്ഞിട്ടുണ്ട്. “അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” (യെഹെ, 48:35). സഹസ്രാബ്ദ ദൈവാലയത്തെക്കുറിച്ചും അനന്തരം, യിസ്രായേലിലെ പതിമൂന്ന് ഗോത്രങ്ങൾക്കും ദേശം വിഭജിച്ചു കൊടുത്തതിനും ശേഷമാണ്, നഗരത്തിൻ്റെ പേർ പറയുന്നത്. തന്മൂലം, ദൈവം യഥാസ്ഥാനത്താക്കി കൊടുക്കുവാനുള്ള ആ നഗരത്തിൻ്റെ പേര് പുതിയ യെരൂശലേം എന്ന് അല്ലെങ്കിൽ, യഹോവ ശമ്മാ എന്നാണെന്ന് മനസ്സിലാക്കാം. ഇനി, മൂന്നാമത്തെ നാമം നോക്കാം. അവിടെ, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യപുത്രൻ യിസ്രായേലാണെന്ന് നാം കണ്ടതാണ്. യിസ്രായേലിന് പുതിയ പേർ നല്കപ്പെടുമെന്ന് ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.” (യെശ, 62:1-2). അടുത്തവാക്യം: നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ  വേറൊരു പേർ വിളിക്കും.” (യെശ, 65:15). ദൈവത്തിനോ, ദൈവപുത്രനായ ക്രിസ്തുവിനോ; പുതിയൊരു പേർ വിളിക്കപ്പെടുമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, യിസ്രായേലാണ് വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശനെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

10. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). യിസ്രായേൽ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണോ? അല്ല. ഭാഷാപരമായി, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. അതായത്, അവിടെ “ദൈവസൃഷ്ടികളുടെ ആരംഭം” എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരുമായിരുന്നു. ദൈവസൃഷ്ടിയിൽ ആദ്യത്തവൻ അല്ലെങ്കിൽ, ഒന്നാമത്തവൻ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്ത് “ആരംഭം” എന്ന പദത്തിന്, ഒന്നാമത്തേത് എന്നല്ല അർത്ഥം; കാരണം എന്നാണ് അർത്ഥമെന്ന് മനസ്സിലാക്കാം. തെളിവ് വചനത്തിൽത്തന്നെ ഉണ്ട്. “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.” (യോഹ, 2:11). ഈ വേദഭാഗത്ത് അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. ഇവിടെ, അടയാളങ്ങൾ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് ആരംഭം എന്ന പ്രയോഗത്തിന് ആദ്യത്തെ അഥവാ, ഒന്നാമത്തെ എന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. ഒരു അടയാളം മാത്രമേ യേശു ചെയ്തുള്ളു എങ്കിൽ, ആ പ്രയോഗം എപ്രകാരം അബദ്ധമാകുമോ അപ്രകാരം തന്നെ; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തെ, ആദ്യത്തെ സൃഷ്ടിയെന്ന് പറഞ്ഞാൽ; ആ പ്രയോഗവും അബദ്ധമാകും. അതായത്, ദൈവത്തിൻ്റെ സൃഷ്ടിക്ക് കാരണമായവൻ സ്രഷ്ടാവുമല്ല; ആദ്യത്തെ സൃഷ്ടിയുമല്ല. തന്മൂലം, ദൈവസൃഷ്ടിയുടെ കാരണം എന്നാണ് ആ പ്രയോഗത്തിന് അർത്ഥമെന്ന് മനസ്സിലാക്കാം. അപ്പോഴും, ഒരു ചോദ്യം വരും. യിസ്രായേൽ എങ്ങനെയാണ് ദൈവസൃഷ്ടിക്ക് കാരണമാകുന്നത്? ഒന്നാമത്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23).
രണ്ടാമത്, ദൈവം ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്ന ഏകപുത്രൻ യിസ്രായേലാണ്. (സങ്കീ, 2:7). മൂന്നാമത്: ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ സന്തതിയാണ് യിസ്രായേൽ. (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23). നാലാമത്: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമാണ് യിസ്രായേൽ  (ഉല്പ, 22:17-18; 26:5; 28:13-14; 2ശമൂ, 7:8-17; സങ്കീ, 89:29-32; യെശ, 55:3).. അഞ്ചാമത്: ഭൂമിയിലെ സകല രാജാക്കന്മാരെയും ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. (സങ്കീ, 2:8-10; ദാനീ, 7:9-10, 18,21,27). ക്രൈസ്തവർ എല്ലാവരുംതന്നെ, യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്ന് കരുതുന്നവരാണ്. എന്നാൽ, തൻ്റെ രാജ്യം ഐഹികമല്ലെ അഥവാ, ഈ ഭൂമിയിലല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 18:37). ആറാമത്: ദൈവം, ഭൂമിയിലുള്ള സകലജാതികളും പക്ഷിമൃഗാദികൾ ഉൾപ്പെടെ സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:4-8; 80:17; എബ്രാ, 2:6-8; വെളി, 2:26). ദൈവം അവന് സകലവും കാൽക്കീഴാക്കിക്കൊടുത്തു കഴിയുമ്പോൾ, ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27; 1കൊരി, 15:28). ഏഴാമത്: ഭൂമിയിലെ സകലജതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:18; 26:5; 28:14; പ്രവൃ, 3:25). എട്ടാമത്: ലോകാവകാശിയാകും എന്ന് വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (റോമ, 4:13). ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം സർവ്വജ്ഞാനിയായ ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? സൃഷ്ടി മുതൽ, ബൈബിളിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. കാരണം കൂടാതെ കാര്യം ഉണ്ടാകില്ല എന്നതാണ് ആപ്തവാക്യം. ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് യിസ്രായേലെന്ന ലോകാവകാശിയാണ്. അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, തൻ്റെയും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും സന്തതിയായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ള സതസ്തവും സൃഷ്ടിച്ചത്. (സങ്കീ, 8:4-8).യെശ, 46:10). അതാണ്, ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിൻ്റെ അർത്ഥം.

ഇനി, ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണല്ലോ. യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? ഒന്നാമത് മനസ്സിലാക്കേണ്ടത്; വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (literal) അല്ല എഴുതിയിരിക്കുന്നത്. ആലങ്കാരികവും (figurative) ആത്മികവും (spiritual) പ്രതിരൂപാത്മകവും (typological) പ്രബോധനാത്മകവും (pedagogical) ദൃഷ്ടാന്തരൂപത്തിലും (allegorical) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ചിലതൊക്കെ, പ്രബോധനാത്മകമായ വചനങ്ങളാണ്. ഉദാ: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളി, 3:21). മനുഷ്യപുത്രൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; ക്രിസ്തീയ ജീവിതത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രബോധനാത്മകമായ വചനങ്ങളാണ്. മറ്റു ചിലത് ആത്മിക അർത്ഥത്തിലാണ് (spiritual) പറഞ്ഞിരിക്കുന്നത്. ഉദാ: “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ  എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളി, 3:20). തന്നെയുമല്ല, യഥാർത്ഥത്തിൽ അവിടെ സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. തന്മൂലം, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. എഫെസൊസ് (2:7), സ്മൂർന്ന (2:11), പെർഗ്ഗമൊസ് (2:17), തുയഥൈര (2:29), സർദ്ദിസ് (3:6), ഫിലദെൽഫ്യ (3:13), ലവൊദിക്ക്യ (3:22). തന്മൂലം, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ് 1-മുതൽ 3-വരെയുള്ള അദ്ധ്യായങ്ങളിൽ ദൂതൻ യോഹന്നാന് കാണിച്ചു കൊടുക്കുന്നതെന്ന് മനസ്സിലാക്കാം. (വെളി, 22:6).

ഉപസംഹാരം: ദൈവത്തിന് മരണമില്ലെന്ന് നമുക്കറിയാം. ബൈബിളിൽ അത് പറഞ്ഞിട്ടുമുണ്ട്. (6:16). ദൈവത്തിന് മരണമില്ലെന്ന് മാത്രമല്ല; ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, ദൈവത്തിന് മരിക്കാൻ കഴിയുകയുമില്ല. (മലാ, 3:6; യാക്കൊ, 1:17). മനുഷ്യനായ ക്രിസ്തുയേശു നമുക്കുവേണ്ടി മരിച്ചുവെന്നും നാമറിയുന്നു. (1തിമൊ, 2:6). എന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). അപ്പോൾ, പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചന ഇല്ലാത്തവനും (1പത്രൊ, 2:22), പാപം ഇല്ലാത്തവനും (1യോഹ, 3:5) ആയ യേശു; എങ്ങനെ മരിച്ചു? എന്തിനു മരിച്ചു? ആർക്കുവേണ്ടി മരിച്ചു? ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരം നാം അറിയണം. 1. പാപമറിയാത്ത യേശുവെന്ന മനുഷ്യൻ്റെമേൽ മരണത്തിന് ഒരു അധികാരവും ഇല്ലാതിരിക്കെ, അവൻ എങ്ങനെ മരിച്ചു? ദൈവത്മാവിനാലാണ് അവൻ തന്നെത്താൻ മരണത്തിന് ഏല്പിച്ചത്: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ  നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14. ഒ.നോ: 1തിമൊ, 2:6). 2. ഏകസത്യദൈവം യേശുവെന്ന നാമത്തിൽ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചത് എന്തിനാണ്? മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി, പാപത്തിന് ശാശ്വത പരിഹാരം വരുത്താൻ വേണ്ടിയാണ് അവൻ മരിച്ചത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഈ വേഭാഗത്ത് പറയുന്ന മക്കൾ സകല ജാതികളുമല്ല; യിസ്രായേലാണ്. (പ്രവൃ, 3:25-26; 13:32) “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3). 3. ദൈവം ആർക്കുവേണ്ടിയാണ് പാപമറിയാത്ത മനുഷ്യനായി പ്രത്യക്ഷനായത്? തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാനാണ് യേശുവെന്ന നാമത്തിൽ പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടത്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഇക്കാര്യം, ക്രിസ്തുവിൻ്റെ ജനനത്തിനും ആറുമാസം മുമ്പെ, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്. “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). ഈ വേദഭാഗത്ത്, ആരാണ് തൻ്റെ ജനമായ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെ സന്ദർശിച്ച് (visit) ഉദ്ധാരണം ചെയ്യുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവമാണ് യിസ്രായേലിൻ്റെ ദൈവമായ കർത്താവ്. അവനാണ്, തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയാകാൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്. യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ രക്ഷാകര പ്രവൃത്തിയുടെ ഫലമാണ്, വെളിപ്പാടിൽ നാം കാണുന്ന തേജസ്സും ബഹുമാനവും അണിഞ്ഞ യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശൻ. (സങ്കീ, 8:4-6; റോമ, 9:4). യഥാർത്ഥത്തിൽ, ജാതികളായ നമ്മളൊന്നും രംഗത്ത് ഉണ്ടായിരുന്നവരല്ല. ദൈവത്തിൻ്റെ കൃപയാൽ തൻ്റെ ക്രിസ്തുവിൻ്റെ മരണതാൽ, ന്യായപ്രമാണമെന്ന ശത്രുത്വം ഇല്ലാതാക്കി വേർപാടിൻ്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞ്, നല്ല ഒലിവായ യിസ്രായേലിനോട് ചേർത്ത് ഒട്ടിക്കപ്പെട്ടവരാണ് നമ്മൾ. (എഫെ, 2:11-16; റോമ, 11:17-18). നമ്മളൊന്നും ദൈവത്തിൻ്റെ വാഗ്ദത്ത സന്തതികളല്ല. ദൈവത്തിൻ്റെ ഒരേയൊരു വാഗ്ദത്ത സന്തതി യിസ്രായേലാണ്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവിണതല്ല; പഴയനിയമത്തിൻ്റെ ബാക്കിയുമല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. (മത്താ, 5:17:18). പഴയപുതിയ നിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെക്കുറിച്ച് പഠിക്കാതെ, ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവൻ പരിഗ്രഹിക്കുക!