വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

☛ “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). വെളിപ്പാട് പുസ്തകത്തിൽ അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുവാണെന്ന് പൊതുവെ കരുതുന്നവരുണ്ട്. അങ്ങനെ ചിന്തിക്കാൻ പല കാരണങ്ങളുമുണ്ട്. എന്നാൽ വചനം ശരിയായി പഠിച്ചാൽ, യോഹന്നാൻ കണ്ടത് യേശുക്രിസ്തുവിനെയല്ല; മറ്റൊരുത്തനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള വെളിപ്പാടാണെന്ന് കാണാൻ കഴിയും:

1️⃣ മനുഷ്യപുത്രനോടു സദൃശനായവൻ:
☛ യോഹന്നാൻ കണ്ട “മനുഷ്യപുത്രനോടു സദൃശനായവൻ” യേശു ആണെന്ന് യോഹന്നാൻ പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെ “മനുഷ്യപുത്രൻ” (Son of Man) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). എന്നാൽ “നുഷ്യപുത്രനോടു സദൃശനായവൻ” (One like unto the Son of Man) എന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. 𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂 എന്ന ഗ്രീക്കുപ്രയോഗത്തിന് “മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ” എന്നാണർത്ഥം. “മനുഷ്യസദൃശനായ ഒരുവൻ” (സ.വേ.പു. CL), “മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ” (പി.ഒ.സി), “മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ” (വി.ഗ്ര), “One like unto the Son of Man” (KJV), One like a Son of Man” (NASB), Someone like a Son of Man) (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, “മനുഷ്യപുത്രനെ കണ്ടു” എന്നല്ലാതെ, “മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ” (One like unto the Son of Man) കണ്ടു എന്ന് എങ്ങനെ പറയും? യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യന് യേശുവിനെ വിശേഷിപ്പിക്കാൻ എത്രയോ നാമങ്ങളുണ്ട്. തന്നെയുമല്ല, മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനായി? “മനുഷ്യപുത്രനോട് സദൃശനായവൻ” എന്ന പ്രയോഗത്തിന് രണ്ടർത്ഥമാണുള്ളത്:

☛ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്നതിൻ്റെ വചനപരമായ അർത്ഥം: “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന് ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണോ, അവനെയാണ് അല്ലെങ്കിൽ, അവനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്.

☛ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്നതിൻ്റെ ഭാഷാപരമായ അർത്ഥം: “മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ (സാമ്യമുള്ള) മറ്റൊരുവൻ” എന്നാണ്. രണ്ടായാലും, യോഹന്നാൻ കണ്ട “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന പ്രയോഗം യേശുവിനെ കുറിക്കുന്നതാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയില്ല.

☛ പതിനാലാം അദ്ധ്യായത്തിലും മനുഷ്യപുത്രനോട് സദൃശനായവനെ കാണാം: “പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.❞ (വെളി, 14:14). ഈ വാക്യത്തിലും മനുഷ്യപുത്രനോടു സദൃശനായവനെ കാണാം. 1:13-ൽ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന് പറയാൻ ഉപയോഗിച്ചിരുന്ന 𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂 (One like unto the Son of Man) എന്ന അതേ പ്രയോഗമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതൊരു ദൂതനാണെന്ന് താഴോട്ടുള്ള വാക്യങ്ങൾ വായിച്ചാൽ വ്യക്തമായി മനസ്സിലാക്കാം. അതിനാൽ യോഹന്നാൻ കണ്ട രണ്ട് വെളിപ്പാടും ദൂതൻ മുഖാന്തരം ഉള്ളതാണെന്ന് മനസ്സിലാക്കാം. [കാണുക: വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ]

☛ മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു അല്ലെന്ന് ഒന്നാം വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം: “യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.” (വെളി, 1:1). ഈ വാക്യത്തിൽ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. യേശുക്രിസ്തു നേരിട്ട് യോഹന്നാന് വെളിപ്പെട്ടെന്നോ, എന്തെങ്കിലും വെളിപ്പെടുത്തിയെന്നോ അല്ല; ദൂതൻ മുഖാന്തരമാണ് യോഹന്നാന് പ്രദർശിപ്പിച്ചത്. ഒന്നാം വാക്യത്തിൽ വെളിപ്പാടിൻ്റെ ഒരു കൈമാറ്റക്രമം കാണാം: ➟ദൈവം ➟യേശുക്രിസ്തു ➟ദുതൻ ➟യോഹന്നാൻ ➟ദൈവത്തിൻ്റെ ദാസന്മാർ (സഭ/വിശ്വാസികൾ). ദൈവം തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി യേശുക്രിസ്തുവിന് നൽകിയതാണ് വെളിപ്പാട്. യേശുക്രിസ്തു അത് തൻ്റെ ദൂതൻ മുഖാന്തരം തൻ്റെ ദാസനായ യോഹന്നാന് പ്രദർശിപ്പിച്ചു. യോഹന്നാൻ താൻ കണ്ടതൊക്കെയും ദൈവത്തിൻ്റെ ദാസന്മാർ വായിച്ചറിയാനും പ്രമാണിക്കാനുമായി എഴുതിവെച്ചു: (വെളി, 1:1-3). ഇവിടെ യോഹന്നാൻ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്: ➟“യേശുക്രിസ്തു അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.”

☛ ഒന്നാം വാക്യത്തിൽ മൂന്ന് പ്രത്യേക ഗ്രീക്കുപദങ്ങൾ കാണാം: ➟“വെളിപ്പാടു” (Revelation) എന്നതിന് 𝗔𝗽𝗼𝗸𝗮𝗹𝘂𝗽𝘀𝗶𝘀 എന്ന പദമാണ്. അർത്ഥം: “മറനീക്കി പുറത്തുകൊണ്ടുവരിക” അല്ലെങ്കിൽ, “രഹസ്യം വെളിപ്പെടുത്തുക” എന്നാണ്. ➟“കാണിക്കുക” (to show) എന്നതിന് 𝗗𝗲𝗶𝘅𝗮𝗶 എന്ന പദമാണ്. അർത്ഥം: “കാണിച്ചുകൊടുക്കുക” അല്ലെങ്കിൽ “ചൂണ്ടിക്കാണിക്കുക” എന്നാണ്. ➟“പ്രദർശിപ്പിച്ചു” (Signified) എന്നതിന് 𝗘𝘀𝗲𝗺𝗮𝗻𝗲𝗻 എന്ന പദമാണ്. അർത്ഥം: “അടയാളങ്ങളിലൂടെയോ പ്രതീകങ്ങളിലൂടെയോ ദൃശ്യമാക്കുക” എന്നാണ്. അതായത്, “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന ഒരു പ്രതീകത്തിലൂടെ അല്ലെങ്കിൽ പ്രതിബിംബത്തിലൂടെ ഒരു ദൂതനാണ് യോഹന്നാന് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം. എന്നാൽ ആ ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; മറ്റാരെയോ ആണ്. യേശുക്രിസ്തുവിന് വെളിപ്പെടാൻ ഒരു ദൂതൻ്റെയും സഹായം ആവശ്യമില്ല. ദൂതൻ മുഖാന്തരമാണ് യോഹന്നാൻ വെളിപ്പാട് ദർശിച്ചത് എന്നതിൻ്റെ വേറെയും തെളിവുണ്ട്: (വെളി, 22:6). യേശുക്രിസ്തുവിൻ്റെ ദൂതനാണ് യോഹന്നാന് വെളിപ്പാട് കാണിച്ചത്. യേശുവിന് സ്വയം വെളിപ്പെടാൻ ആയിരുന്നെങ്കിൽ, ദൂതൻ മുഖാന്തരം പ്രദർശിപ്പിച്ചു എന്ന് പറയുന്നത് എന്തിനാണ്? ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുവിനെയല്ല; മറ്റൊരുത്തനെയാണ്.  

മനുഷ്യപുത്രനോടു സദൃശനായവൻ ആരാണ്?
☛ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന് പേർ പറഞ്ഞിരിക്കുന്ന ഒരുത്തൻ ബൈബിളിലുണ്ട്: ➟“രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു.” (ദാനീ, 7:13). ഇവിടെ “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” ആകാശമേഘങ്ങളോടെ വരുന്നതു ദാനീയേൽ കണ്ടതായി പറഞ്ഞിട്ടുണ്ട്. എബ്രായയിൽ 𝗞𝗯𝗮𝗿 𝗘𝗻𝗮𝘀𝗵 എന്നും സെപ്റ്റ്വജിൻ്റിൽ 𝗵𝗼𝘀 𝗵𝘂𝗶𝗼𝘀 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂 എന്നുമാണ്. “മനുഷ്യപുത്രനെപ്പോലെ” (One like a Son of Man) എന്നാണർത്ഥം. ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവനെയാണ് യോഹന്നാനും കണ്ടത്. ദാനീയേൽ പ്രവചനവും വെളിപ്പാട് പുസ്തകവുമായുള്ള അഭേദ്യമായ ബന്ധം ബൈബിൾ പഠിതാക്കൾക്ക് സുപരിചിതമാണ്: ➟മനുഷ്യപുത്രനോടു സദൃശനായവൻ (ദാനീ, 7:13 ⁃ വെളി, 1:13), ➟മൃഗങ്ങൾ (ദാനീ, 7:3-7 ⁃ വെളി, 13:1-4; 13:11-18), ➟കൊമ്പുകൾ (ദാനീ, 7:7-8; 7:20-24 – 13:1; 13:11; 17:12), ➟കാലങ്ങൾ (ദാനീ, 12:7 ⁃ വെളി, 11:2; 12:6, 13:5), ➟മീഖായേൽ ദൂതൻ (ദാനീ, 12:7 ⁃ വെളി, 12:7) മുതലായവ നോക്കുക.

☛ ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ യേശുക്രിസ്തു ആണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ ദർശനംകണ്ട ദാനീയേലിനുപോലും അതാരാണെന്ന് ആദ്യം മനസ്സിലായില്ല. ഒരു ദൂതൻ വ്യാഖ്യാനിച്ചു കൊടുത്തപ്പോഴാണ് അവന് മനസ്സിലായത്.“അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). മനുഷ്യപുത്രനോടു സദൃശനായവൻ വയോധികൻ്റെ (ദൈവം) അടുക്കൽവന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. ഇനി ദൂതൻ്റെ വ്യാഖ്യാനം നോക്കുക: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ഇവിടെപ്പറയുന്ന രാജത്വം പ്രാപിക്കുന്ന “അത്യുന്നതന്റെ വിശുദ്ധന്മാർ” യേശുക്രിസ്തുവല്ല; യിസ്രായേലാണ്. “വിശുദ്ധന്മാർ” (Qaddisin – The Saints) എന്ന ബഹുവചനം നോക്കുക. 

☛ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം (Holy People) ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ (Saints) എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5 – പുറ, 19:6; ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). അതായത്, മനുഷ്യപുത്രനോടു സദൃശനായവനെപ്പോലെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. 

☛ “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം” (ദാനീ, 7:21). ദൈവം രാജത്വം നൽകുന്നത് യേശുവിനല്ല; യിസ്രായേലിനാണ്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 – ദാനീ, 2:44). ഈ വാക്യവും ശ്രദ്ധിക്കുക: ആകാശമേഘങ്ങളുടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണെന്ന് ഇവിടെയും സംശയലേശമന്യേ മനസ്സിലാക്കാം. യിസ്രായേലാണ് സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ട ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും: (ദാനീ, 7:13-14). [കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?, യെഹൂദന്നു എന്തു വിശേഷത?]

☛ “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.” (മർക്കൊ, 14:62 – മത്താ, 26:64). മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരും എന്ന് യേശു പറഞ്ഞിരിക്കയാൽ, ദാനിയേലിൽ പറയുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. ഇവിടെ, “ആകാശമേഘങ്ങളോടെ വരും” (Coming in the clouds of heaven) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപ്രയോഗം “𝗲𝗿𝗰𝗵𝗼𝗺𝗲𝗻𝗼𝗻 𝗺𝗲𝘁𝗮 𝘁𝗼𝗻 𝗻𝗲𝗽𝗵𝗲𝗹𝗼𝗻 𝘁𝗼𝘂 𝗼𝘂𝗿𝗮𝗻𝗼𝘂” ഇതാണ് യേശുക്രിസ്തു അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിലെ ദാനീയേൽ 7:13-ലും കാണുന്നത്. “അവൻ മേഘാരൂഢനായി വരുന്നു” (he cometh with clouds) എന്ന് പറയാനും ഇതേ ആശയമുള്ള “𝗲𝗿𝗰𝗵𝗲𝘁𝗮𝗶 𝗺𝗲𝘁𝗮 𝘁ō𝗻 𝗻𝗲𝗽𝗵𝗲𝗹𝗼𝗻” എന്ന പ്രയോഗമാണ്. അതിൻ്റെ കാരണം, യേശുക്രിസ്തു ആകാശമേഘങ്ങളോടെ വരുന്നത് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനാണ്: (പ്രവൃ, 1:6). അന്നാണ് അവർ തങ്ങൾ കുത്തിത്തുളെച്ചവനെ നോക്കി യിസ്രായേൽ വിലപിക്കുന്നത്: (വെളി, 1:7 – യോഹ, 19:37; സെഖ, 12:10). യേശുക്രിസ്തു യിസ്രായേലിന് രാജ്യം സ്ഥാപിച്ചുകൊടുത്ത ശേഷമാണ്, അവർ മഹത്വത്തോടെ രാജാക്കന്മാരായി അവിടെ വാഴുന്നത്: (ദാനീ, 7:27). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ട മുന്തിരിവള്ളിയും (സങ്കീ, 80:8) തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനുമാണ് യിസ്രായേലിൽ: (സങ്കീ, 80:17). യിസ്രായേലിൻ്റെ പദവികളാണ് അവൻ്റെ രക്ഷിതാവും മറുവിലയുമായ യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്: (മത്താ, 1:21; എബ്രാ, 2:16). അതായത്, യേശുക്രിസ്തുവിലൂടെയാണ് ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടും അവൻ്റെ സന്തതിയായ യിസ്രായേലനോടും ചെയ്തിരിക്കുന്നു വാഗ്ദത്തങ്ങൾ അവർക്ക് നിറവേറുന്നത്: (ഉല്പ, 12:2-3; 12:7; 22:17-18; 26:5; 28:14). [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

☛ 𝗗𝗮𝗻𝗶𝗲𝗹 𝟳:𝟭𝟯-ലും 𝗥𝗲𝘃𝗲𝗹𝗮𝘁𝗶𝗼𝗻 𝟭:𝟭𝟯-ലും 𝟭𝟰:𝟭𝟰-ലും കാണുന്ന “മനുഷ്യപുത്രനോടു സദൃശനായവൻ” (One like a Son of Man) യിസ്രായേൽ എന്ന നിത്യരാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിൻ്റെ തെളിവാണ്, 14-ാം അദ്ധ്യായത്തിൽ “മനുഷ്യപുത്രനോടു സദൃശനായവൻ” ദൂതൻ ആണെന്ന് പറഞ്ഞിരിക്കുന്നത്: “പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.” (വെളി, 14:14-15). 14-ാം വാക്യത്തിൽ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ച് പറഞ്ഞിട്ട്, അടുത്തവാക്യം ആരംഭിക്കുമ്പോൾ, 𝗞𝗮𝗶 𝗮𝗹𝗹𝗼𝘀 𝗮𝗻𝗴𝗲𝗹𝗼𝘀 ⁃ 𝗔𝗻𝗱 𝗮𝗻𝗼𝘁𝗵𝗲𝗿 𝗮𝗻𝗴𝗹𝗲 അഥവാ, “മറ്റൊരു ദൂതൻ” എന്ന് പറഞ്ഞിരിക്കുന്നത്, ആദ്യവാക്യത്തിൽ പറയുന്ന മനുഷ്യപുത്രനോടു സദൃശനായവനും ദൂതനാണെന്നതിൻ്റെ അസന്ദിഗ്ധമായ തെളിവാണ്. യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടായതുകൊണ്ടാണ് ദൂതൻ മുഖാന്തരം യോഹന്നാന് വെളിപ്പെടുത്തുന്നത്. യേശുക്രിസ്തുവിന് ദൂതൻ മുഖാന്തരം വെളിപ്പെടേണ്ട ആവശ്യമില്ല; യിസ്രായേൽ എന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിക്ക് മനുഷ്യപുത്രനോട് സദൃശനെപ്പോലെ വെളിപ്പാടാൻ കഴിയില്ല. അതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാട് യേശുക്രിസ്തു തൻ്റെ ദൂതൻ മുഖാന്തരം കാണിച്ചത്.

☛ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചുള്ള വർണ്ണനകൾ ആലങ്കാരികമാണ്. “കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;” (വെളി, 1:15). പന്ത്രണ്ടാം അദ്ധ്യായതിൽ പറയുന്ന സ്ത്രീയെ ശ്രദ്ധിക്കുക: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഈ സ്ത്രീയും യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. പന്ത്രണ്ടാം അദ്ധ്യായം താഴോട്ട് വായിച്ചാൽ മനസ്സിലാകും. മനുഷ്യപുത്രനോട് സദൃശനായവൻ്റെ കയ്യിൽ ഏഴ് നക്ഷത്രമുണ്ടെങ്കിൽ, സ്ത്രീയുടെ കാല്ക്കീഴിൽ ചന്ദ്രനും തലയിൽ പന്ത്രണ്ട് നക്ഷത്രമുള്ള കിരീടവും കാണാം. അതിനാൽ രണ്ടിടത്തെയും പ്രയോഗങ്ങൾ ആലങ്കാരികമാണെന് മനസ്സിലാക്കാം. 

☛ “അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.” (വെളി, 1:16). “ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളി, 19:15). പത്തൊമ്പതാം അദ്ധ്യായത്തിൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യിസ്രായേലിനെ പ്രതിനിധീകരിക്കുകയാണ്. അഞ്ച് തെളിവുകൾ തരാം. 𝟭.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് അവിടെ നാല് പേരുകൾ പറഞ്ഞിട്ടുണ്ട്: (19:11, 19:12, 19:13, 19:16). നമ്മുടെ കർത്താവിന് “യേശു/യേശുക്രിസ്തു” എന്നല്ലാതെ മറ്റൊരു നാമം ആകാശത്തിന് കീഴിലില്ല: (പ്രവൃ, 4:10:12). 𝟮.ആറാം അദ്ധ്യായത്തിൽ കുഞ്ഞാടിൽനിന്ന് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: (വെളി, 6:1-2). 𝟯.ആറാം ആദ്ധ്യായത്തിലും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ കാണാം: (വെളി, 6:2). ഒന്നാം വാക്യത്തിൽ കുഞ്ഞാട് ഒന്നൊന്നായി നാല് മുദ്രകൾ പൊട്ടിക്കുമ്പോഴാണ് നാല് കുതിരകൾ പ്രത്യക്ഷമാകുന്നത്: (വെളി, 6:1-7). അതിൽ ഒന്നാത്തേതാണ് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ: (വെളി, 6:2). കുഞ്ഞാട് യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണ്. 𝟲:𝟭-𝟮 വാക്യങ്ങളിൽ യേശുക്രിസ്തുവിനെയും കുഞ്ഞാടിനെ വേർതിരിച്ച് പറഞ്ഞിരിക്കയാൽ, അത് കുഞ്ഞാട്/യേശുക്രിസ്തു അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 𝟰.“ഒരു വെള്ളക്കുതിരയും അതിന്മേൽ ഇരിക്കുന്നവനും” (A white horse and the one sitting on it) എന്ന് പറയാൻ, 𝗵𝗶𝗽𝗽𝗼𝘀 𝗹𝗲𝘂𝗸𝗼𝘀 𝗸𝗮𝗶 𝗵𝗼 𝗸𝗮𝘁𝗵ē𝗺𝗲𝗻𝗼𝘀 𝗲𝗽 𝗮𝘂𝘁𝗼𝗻 എന്ന ഒരേ പ്രയോഗമാണ് രണ്ടിടത്തും കാണുന്നത്. 𝟱.കുതിരപ്പുറത്ത് ഇരിക്കുന്ന മറ്റ് മൂവരിൽനിന്നും വ്യത്യസ്തമായി ഇവന് കിരീടം ലഭിക്കുന്നതായി കാണാം. തന്നെയുമല്ല, അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു എന്നുംകാണാം. അതിനാൽ 𝟭𝟵:𝟭𝟭-ലെ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു അല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. മനുഷ്യത്രനോട് സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും വായിൽനിന്ന് ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നതായി കാണാം: (1:16, 2:12- 19:15, 19:21). അതിനാൽ മനുഷ്യപുത്രനോട് സദൃശനായവനെ കുറിക്കുന്ന വർണ്ണനകൾ ആലങ്കാരികമാണെന്ന് മനസ്സിലാക്കാം. 

യേശു ആരാണ്? 
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ യിസ്രായേലിൻ്റെ ദൈവം അവൻ്റെ ജനത്തെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ പദവികളുമായി എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശു. അതിനാൽ യേശുവിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിയാകുന്നത്: (പ്രവൃ, 3:25-26; പ്രവൃ, 13:32-39). യേശുക്രിസ്തു രാജാവാകാനോ, ഈ ഭൂമിയെ ഭരിക്കാനോ ഒന്നും വന്നതല്ല; വാഗ്ദത്ത സന്തതിയായ യിസ്രായേലിനോട് ദൈവം വാഗ്ദത്തം ചെയ്തിരുന്ന രാജ്യവും രാജത്വവും സ്ഥാപിച്ചുകൊടുക്കാൻ വന്നതാണ്. അതിനാൽ യോഹന്നാൻ കാണുന്നത് യേശുക്രിസ്തുവിലൂടെ രാജത്വം പ്രാപിക്കുന്ന യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

2️⃣ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു:
☛ “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു.” (വെളി 1:17). ഈ വേദഭാഗപ്രകാരം യോഹന്നാൻ മനുഷ്യപുത്രനോടു സദൃശനായവനെ ആരാധിച്ചു എന്ന് കരുതുന്നവരുണ്ട്. എന്നാൽ അവൻ അവനെ ആരാധിക്കുകയല്ല; അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തം മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീഴുകയായിരുന്നു. “ദൈവമായ കർത്താവിനെ മാത്രമേ (Only) ആരാധിക്കാവൂ” എന്ന് യേശുക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കയാൽ, പിതാവിനെയല്ലാതെ മറ്റൊരുത്തനെയും ആരാധിക്കാൻ വചനത്തിൽ വ്യവസ്ഥയില്ല: (മത്താ, 4:10; ലൂക്കൊ, 4:8). പിതാവാണ്. “ഏകദൈവം” (Monos Theos- The only God) എന്നും (യോഹ, 5:45), “പിതാവാണ് ഏകസത്യദൈവം” (Pater ho monos alethinos Theos – Father, the only true God) എന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്നും (Man) എൻ്റെയും നിങ്ങളുടെയും ദൈവം ഒരുവനാണെന്നുമുള്ള (യോഹ, 20:17) യേശുവിൻ്റെ വാക്കുകൾ സുവിശേഷങ്ങളിൽ എഴുതിവെച്ച യോഹന്നാൻ, പത്മോസിൽ വെളിപ്പെട്ടത് ആരായിരുന്നാലും അവനെ ആരാധിക്കും എന്ന് പറയാൻ കഴിയില്ല. 

കാൽക്കൽ വീണത് എന്തുകൊണ്ടാണ്?
☛ യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. അല്ലാതെ, യേശുക്രിസ്തു ആയതുകൊണ്ടല്ല. ദാനീയേൽ പ്രവചനത്തിൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവൻ “ആകാശമേഘങ്ങളോടെ” അല്ലെങ്കിൽ മേഘങ്ങളുടെ അകമ്പടിയോടെ തേജസ്സേറിയവനായാണ് വരുന്നത്: (ദാനീ, 7:13). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: “നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ, 8:5). ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം: (എബ്രാ, 2:7). ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ: (സങ്കീ, 80:8-9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ “പുരുഷനും” (Man) “മനുഷ്യപുത്രനും” (Son of Man) ആണ് യിസ്രായേൽ. (80:15; 80:17). ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12), ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5). സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ടതിന്നു ദൈവത്തിൽനിന്ന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചുവനാണ് യിസ്രായേൽ: (ദാനീ, 7:14). ആ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന തേജസ്സോടെയുള്ള വെളിപ്പാട് കണ്ടതുകൊണ്ടാണ്, യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വിണത്. യിസ്രായേലിൻ്റെ രക്ഷകനായ യേശുക്രിസ്തു മുഖാന്തരമാണ്, യിസ്രായേലിന് ഈ മഹത്വവും ആധിപത്യവും രാജത്വവും കൈവരാൻ പോകുന്നത്: (മത്താ, 1:21 – എബ്രാ, 2:5-16). അതിൻ്റെ മുമ്പേകൂട്ടിയുള്ള വെളിപ്പാടാണ് യോഹന്നാൻ കണ്ടത്.

3️⃣ ആദ്യനും അന്ത്യനും:
☛ “ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.« (വെളി, 1:17). മനുഷ്യപുത്രനോട് സദൃശനായൻ തന്നെത്തന്നെ “ആദ്യനും അന്ത്യനും” എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ആദ്യനും അന്ത്യനുമാണ്: (സങ്കീ, 90:2 ⁃⁃ വെളി, 4:9-10; 10:7; 15:7 ⁃⁃ വെളി, 1:8; 21:6; 23:13). എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ആദ്യനും അന്ത്യനുമാണ്:  “അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” (വെളി, 1:17-18). അടുത്തവാക്യം നോക്കുക: “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:” (വെളി, 2:8). മേല്പറഞ്ഞ രണ്ട് വാക്യങ്ങളും പരിശോധിച്ചാൽ, “മനുഷ്യപുത്രനോടു സദൃശനായവൻ” ദൈവത്തെപ്പോലെ അനാദ്യന്ത്യനായവനല്ല; മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

മരിച്ചവരിൽനിന്നുള്ള ആദ്യനും അന്ത്യനും ആരാണ്?
☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22-23; സങ്കീ, 2:7; യിരെ, 31:9; ഹോശേ, 11:1). “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനം വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ളതാണ്: (സങ്കീ, 2:7). യിസ്രായേലിന് ആ പ്രവചനം നിവർത്തിയായതായി പിസിദ്യായിലെ അന്ത്ര്യോക്യയിൽവെച്ച് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.” (പ്രവൃ, 13:32-33). ഗ്രീക്കിലും ഇംഗ്ലീഷിലും ഇത് ഒറ്റ വാക്യമാണ്: (SBLKJV). പിഒസിയും കാണുക: (POC). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയായത്: (പ്രവൃ, 13:32-39). യിസ്രായേൽ എന്നേക്കും അല്ലെങ്കിൽ സദാകാലത്തേക്കും രാജത്വമുള്ള ദൈവസന്തതിയുമാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:36-37; ദാനീ, 2:44; 7:18; 7:27). ➟°അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവനാണ് മരിച്ചവരിൽനിന്ന് ആദ്യം ഉത്ഥാനം ലഭിച്ചത് എന്ന നിലയിൽ അവൻ ആദ്യനും, യേശുക്രിസ്തുവിലൂടെ അവൻ എന്നേക്കും ഇരിക്കുന്ന രാജാവ് എന്ന നിലയിൽ അവൻ അദ്യനുമാണ്. യിസ്രായേൽ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണെന്നും ഓർക്കുക: (ദാനീ, 7:27). [കാണുക: വാഗ്ദത്ത സന്തതി].

4️⃣ ഞാൻ മരിച്ചവനായിരുന്നു:
☛ “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” (വെളി, 1:18). “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:” (വെളി, 2:8).
ഈ വാക്യങ്ങളാണ്, മനുഷ്യപുത്രനോടു സദൃശനായവൻ യേശുവാണെന്ന് കരുതാനുള്ള പ്രധാന കാരണം. എന്നാൽ ഇത് മരിച്ചവനായിരുന്നിട്ട് ഇപ്പോൾ എന്നേക്കും ജീവൻ പ്രാപിച്ച ഒരുത്തൻ്റെ സാക്ഷ്യമാണ്. യേശുവിന് ഇങ്ങനെയൊരു സാക്ഷ്യത്തിൻ്റെ ആവശ്യമില്ല. അതിൻ്റെ ചില തെളിവുകൾ നോക്കാം:

𝟭. പ്രവൃത്തികളുടെ പുസ്തകത്തിലും ലേഖനങ്ങളിലുമായി മുപ്പതോളം പ്രാവശ്യം യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ “ഞാൻ മരിച്ചവനായിയിരുന്നു” (I was dead) എന്നർത്ഥമുള്ള 𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀 എന്ന പ്രയോഗമോ, “അവൻ മരിച്ചവനായിരുന്നു” (who was dead) എന്നർത്ഥമുള്ള 𝗵𝗼𝘀 𝗲𝗴𝗲𝗻𝗲𝘁𝗼 𝗻𝗲𝗸𝗿𝗼𝘀 എന്ന പ്രയോഗമോ മറ്റൊരിടത്തും കാണാൻ കഴിയില്ല. യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്.

𝟮. “യേശു കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു” എന്നാണ് പറയുന്നത്: (പ്രവൃ, 1:2-3). അല്ലാതെ, ഞാൻ മരിച്ചവനായിരുന്നു; ഉയിർത്തെഴുന്നേറ്റു എന്നൊരു സാക്ഷ്യം യേശു പറഞ്ഞിട്ടില്ല.

𝟯. യേശു തൻ്റെ ജീവനെ കൊടുത്തിട്ട് തിരികെ പ്രാപിച്ചവനാണ്: “എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.” (യോഹ, 10:17-18 ⁃⁃ യോഹ, 10:11; 10:15), അല്ലാതെ, യേശു മരിച്ച അവസ്ഥയിൽ ആയിരുന്നവനല്ല. 

𝟰. യേശു മരിച്ചിട്ട്, മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനാണ്: (പ്രവൃ, 2:24; 10:40). വെള്ളിയാഴ്ച മൂന്നുമണിക്ക് മരിച്ച യേശു ഞായറാഴ്ച അതിരാവിലെ ഉയിർത്തു. 𝟰𝟬 മണിക്കൂറിൽ താഴെ സമയമാണ് യേശു മരണത്തിൽ ആയിരുന്നത്. അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനത്തെക്കുറിച്ച് പറയുന്നത് “മരിച്ചിട്ട് ഉയിർത്തവൻ” എന്നാണ്: (യോഹ, 21:13; റോമ, 6:9; റോമ, 1:5; 7:4; 8:34; 1കൊരി, 15:12; 2തിമൊ, 2:8). എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവനായിരുന്നു.

𝟱. യേശുവിനെ സംബന്ധിച്ച് മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ അവസ്ഥയ്ക്കും, മനുഷ്യപുത്രനോടു സദൃശനായവനെ സംബന്ധിച്ച് മരിച്ച അവസ്ഥയ്ക്കുമാണ് പ്രാധാന്യം നല്കുന്നത്. 𝗲𝗸 𝗻𝗲𝗸𝗿𝗼𝗻 𝗲𝗴𝗲𝗴𝗲𝗿𝘁𝗮𝗶 എന്ന പ്രയോഗത്തിന് “അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” (He rose from the dead) എന്നാണ്: 1കൊരി, 15:12 – 1കൊരി, 15:20; യോഹ, 21:13; റോമ, 6:9). എന്നാൽ 𝘇𝗼𝗻 𝗸𝗮𝗶 𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀 എന്ന പ്രയോഗത്തിന് “ഞാൻ ജീവനുള്ളവനാണ്, എന്നാൽ ഞാൻ മരിച്ചവനായിരുന്നു” (I was the living one; I was dead) എന്നാണ്: (വെളി, 1:18 – വെളി, 2:8). അതായത്, മനുഷ്യപുത്രനായ യേശുവിനെ മരണം പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു: (പ്രവൃ, 2:24). എന്നാൽ മനുഷ്യപുത്രനോടു സദൃശനായവനെ മരണം പിടിച്ചുവെച്ചിരിക്കയിയിരുന്നു. അതിൽനിന്ന് എന്നേക്കും ജീവിച്ചു എന്ന ആശയമാണുള്ളത്.

മരിച്ചവനായിരുന്നവൻ ആരാണ്?
☛ ഇവിടെപ്പറയുന്ന മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണമല്ല; പാപംമൂലമുള്ള അവരുടെ നാശകരമായ അല്ലെങ്കിൽ മരണതുല്യമായ അവസ്ഥയെയും നിത്യമരണത്തെയുമാണ് സൂചിപ്പിക്കുന്നത്. മരിച്ചവനായിരുന്ന വാഗ്ദത്ത സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). ഇത് മരണതുല്യമായ അവസ്ഥയിൽനിന്നുള്ള നിലവിളിയാണ്. “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19). ഈ വാക്യം, മരണാവസ്ഥയിലുള്ളവരുടെ പുതുജീവനെയും, യഥാർത്ഥത്തിൽ മരിച്ചവരുടെ ഭാവിയിലുള്ള പുനരുത്ഥാനത്തെയും സുചിപ്പിക്കുന്നതാണ്. ➟ഇതും കാണുക: (സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള യെഹെസ്ക്കേലിൻ്റെ ദർശനത്തിൽ യിസ്രായേലിൻ്റെ മൃതാവസ്ഥ വ്യക്തമായിക്കാണാം. അവരുടെ പാപംമൂലം പ്രവാസത്തിലും അടിമത്തത്തിലും കിടക്കുന്ന യിസ്രായേൽ ജനതയെ മരിച്ച അവസ്ഥയിലുള്ളവരായും, പിന്നീട് ദൈവീക വാഗ്ദത്തത്താൽ വീണ്ടും ജീവൻ പ്രാപിക്കുന്നതായുമാണ് ചിത്രീകരിച്ചിക്കുന്നത്: (യെഹെ, 37:1-10). അവർ ശവക്കുഴിയിൽ കിടക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 37:12).

പ്രധാനപ്പെട്ട ഒരു തെളിവ്:
➦ “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). പാപത്തിൻ്റെ ശമ്പളമാണ് മരണം. എന്നാൽ ക്രിസ്തു ➟പാപമറിയാത്തവനും (2കൊരി, 5:21), ➟പവിത്രനും, ➟നിർദ്ദോഷനും, ➟നിർമ്മലനും, ➟പാപികളോട് വേറുവിട്ടവനും (എബ്രാ, 7:26), ➟പാപം ചെയ്തിട്ടില്ലാത്തവനും, ➟വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22), ➟പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). അതിനാൽ സ്വാഭാവികമായി യേശുവിന് മരണം അസാദ്ധ്യമായിരുന്നു. ഗത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെമേൽ വ്യാപരിച്ചിരുന്ന ആദാമ്യമ്യപാപം ദൈവം ക്രിസ്തുവിൻ്റെമേൽ ചുമത്തി അല്പസമയത്തേക്ക് അവനെ പാപമാക്കിയതുകൊണ്ടാണ് അവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). അതായത്, സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കുവാൻ അവൻ്റെ രക്ഷിതാവായ യേശു യിസ്രായേലിൻ്റെ പാപം ഏറ്റെടുത്ത് മരിച്ചുയിർത്തത് പ്രധാനമായും യിസ്രായേലിന് വേണ്ടിയായിരുന്നു: (മത്താ, 1:21). അല്ലാതെ, തൻ്റെ പാപങ്ങൾക്കുവേണ്ടിയോ, തനിക്കുവേണ്ടിയോ ആയിരുന്നില്ല. എബ്രായലേഖകൻ പറയുന്നത്: “യേശു ദൈവകൃപായാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ മരണം അനുഭവിച്ചു” എന്നാണ്: (എബ്രാ, 2:9). “മരണം അവനെ പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു” എന്നാണ് പത്രൊസ് പറയുന്നത്: (പ്രവൃ, 2:24). സ്വാഭാവികമായി മരണം സാദ്ധ്യമല്ലാത്തവൻ, അല്പസമയത്തേക്കുമാത്രം പാപമാക്കപ്പെട്ട് മരിച്ചവൻ, മരണം ആസ്വദിക്കുവാൻ മരണം അനുഭവിച്ചവൻ, മരണത്തിന് പിടിച്ചുവെക്കുവാൻ അസാദ്ധ്യമായവൻ, മരിച്ച് മൂന്നാം ദിവസംതന്നെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ “ഞാൻ മരിച്ചവനായിരുന്നു; ഇതാ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് പറവാൻ ആവശ്യമെന്താണ്?

☛ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ ലഭിച്ചത്; അല്ലെങ്കിൽ ലഭിക്കുന്നത്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. അടുത്തവാക്യം ശ്രദ്ധിക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നതു.” (എബ്രാ, 2:16). ഇവിടെപ്പറയുന്ന അബ്രാഹാമിൻ്റെ സന്തതിയും യിസ്രായേലാണ്: (ലൂക്കൊ, 1:54-55; 1:68-75). യേശുക്രിസ്തുവിലൂടെ വാഗ്ദത്തനിവൃത്തി പ്രാപിച്ചത് യിസ്രായേലാണെന്ന് പതൊസും പൗലൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26; 13:32-39). അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്താൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനാണ് എന്നെന്നേക്കും ജീവിച്ചത്.

☛ ദൈവം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് (പുറ, 4:22-23) ചെയ്തിരുന്ന വാഗ്ദത്തമാണ് പുതിയനിയമം: (യിരെ, 31:31-34എബ്രാ, 8:8-12). അത് നിവൃത്തിക്കാനാണ് അവൻ്റെ ദൈവമായ യഹോവ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1തിമൊ, 3:16,ബെ,ബെ; 1Tim, 3:16,NMV). അതുകൊണ്ടാണ്, ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നതെന്ന് യേശു പറഞ്ഞത്: (മത്താ, 5:17). യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ ഒരു വള്ളിപുള്ളി വ്യത്യാസമില്ലാതെ നിവൃത്തിക്കാനാണ് യേശു വന്നത്: (മത്താ, 5:18; ലൂക്കൊ, 16:17). അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലം അനുഭവിക്കുന്നത് യിസ്രായേൽ എന്ന വാഗ്ദത്ത സന്തതിയാണ്. അതിനാൽ മരിച്ചവനായിരുന്നിട്ട് യേശുവിലൂടെ ജീവൻ പ്രാപിച്ചവൻ യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.

5️⃣ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ:
☛ “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” (വെളി, 1:18). യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോഒരിടത്തും പറഞ്ഞിട്ടില്ല. “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). സത്യത്തിന് സാക്ഷി നില്ക്കാൻ ജനിച്ച; അതിനായി ലോകത്തിലേക്കുവന്ന (യോഹ, 18:37) യേശു പറയുന്നത് നോക്കുക: “അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” (യോഹ, 10:10). സുവിശേഷങ്ങളുടെ ആകെത്തുക ഇതാണ്: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല യേശു വന്നത്. മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5 – ലൂക്കൊ, 1:78). നമ്മുടെ അതിക്രമങ്ങൾ നിമിത്തമാണ് അവനെ മരണത്തിന്നു ഏല്പിച്ചതും നമ്മുടെ നീതീകരണത്തിനായാണ് അവനെ ഉയിർപ്പിച്ചതും: (റോമ, 4:24 – പ്രവൃ, 2:24). മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താൽ നീക്കുകയാണ് ചെയ്തത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. അല്ലാതെ, മരണത്തിൻ്റെ അധികാരി യേശുവാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ അവൻ്റെ കൈവശമുണ്ടെന്നോ എവിടെയും പറഞ്ഞിട്ടില്ല. അവൻ ആരെയും വിധിക്കാനോ, കൊല്ലാനോ വന്നതല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ് വന്നത്: (യോഹ, 3:17). വന്നതു. “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” എന്ന് പഠിപ്പിക്കുകയും (യോഹ, 15:13), സ്വജീവനെ മറുവിലയായ നല്കുകയും ചെയ്തവൻ (മത്താ, 20:28; 1തിമൊ, 2:6) മരണത്തിൻ്റെയും പാതാളത്തിൻ്റെയും അധികാരിയാണെന്ന് എങ്ങനെ പറയും? 

താക്കോൽ കൈവശമുള്ളവൻ ആരാണ്?
☛ വാഗ്ദത്ത സന്തതിയായ യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കേണ്ട നിത്യരാജാവ്: (2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനും (സങ്കീ, 2:8-9), സകല ജാതീയ രാജാക്കന്മാരും ചുംബിച്ച് കീഴ്പെടേണ്ട ദൈവപുത്രനും: (സങ്കീ, 2:10-12), സകലരാജാക്കന്മാരും നമസ്കരിക്കയും സകലജാതികളും സേവിക്കയും ചെയ്യുന്ന രാജാവാണ് യിസ്രായേൽ: (സങ്കീ, 72:11; യെശ, 49:7). ജാതികളുടെ നിയമവും ന്യായാധിപനും യിസ്രായേലാണ്. “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7 – യെശ, 49:9). “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6). എന്നാൽ യിസ്രായേൽ ഒരു സമൂഹമാണ്. അതിനാൽ അവരെല്ലാവരുകൂടി സിംഹാസനത്തിൽ ഇരുന്ന് ഭരിക്കുകയല്ല; അവരുടെ പ്രതിനിധിയായി ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദാണ് സിംഹാസനത്തിൽ ഇരിക്കുന്നത്. “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5). ദാവീദ് രാജാവ് മാത്രമല്ല; ➟ഇടയനും (യെഹെ, 34:23), ➟പ്രഭുവും (യെഹെ, 34:24; 37:25യെഹെ, 45:22), ➟അധിപതിയും (യെശ, 55:4; യിരെ, 30:21), ➟പുരോഹിതനും (1ശമൂ, 2:35) ആയിരിക്കും. 

☛ ജാതികളെ ഭരിക്കുന്നത് യിശ്ശായി പുത്രനായ ദാവീദാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും,❞ (റോമ, 15:12 – യെശ, 11:1-4). ദുഷ്ടന്മാരെ കൊല്ലുവാനുള്ള അധികാരം ദാവീദിനുണ്ട്: “അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.” (യെശ, 11:4 – സങ്കീ, 72:4). പുതിയനിയമത്തിൽനിന്ന് ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഇവിടെ, “പുരുഷൻ” എന്ന് പറയാൻ ഗ്രീക്കിൽ 𝗔𝗻𝗲𝗿 എന്ന പദമാണ്. അത് മനുഷ്യരിലെ പുരുഷനെ (Ma) കുറിക്കുന്ന പദമാണ്. എബ്രായയിൽ പുരുഷനെ (Man) കുറിക്കുന്ന 𝗜𝘀𝗵 എന്ന പദം, ദാവീദിനും (1ശമൂ, 16:18) യിസ്രായേലിനും (സങ്കീ, 8:17) ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗔𝗻𝗲𝗿 എന്ന പദമാണ്. പുതിയനിയമത്തിൽ യേശുവിനും ദാവീദിനും 𝗔𝗻𝗲𝗿 എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 2:23 – പ്രവൃ, 13:22). ദൈവം ലോകത്തെ ന്യായം വിധിക്കുന്നത് ഒരു പുരുഷൻ (Man) മുഖാന്തരമാണ്. അതായത്, നസറായനായ യേശു എന്ന പുരുഷൻ്റെ മരണപുനരുത്ഥാനത്താൽ ദൈവം തന്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അവരുടെ രാജാവായ ദാവീദിനെയുമാണ് ഉയിർപ്പിച്ചിരിക്കുന്നത്: (പ്രവൃ, 22:23-24 – 13:32-33). ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും (Man), യിശ്ശായി പുത്രനുമായ ദാവീദ് മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്: (പ്രവൃ, 17:31 – പ്രവൃ, 13:22; റോമ, 15:12; യെശ, 11:1-4). അതിനാൽ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളത് നിത്യരാജാവായ യിസ്രായേലിൻ്റെ അല്ലെങ്കിൽ, അവരുടെ പ്രതിനിധിയായ ദാവീദിൻ്റെ കയ്യിലാണെന്ന് മനസ്സിലാക്കാം.   

പുത്രൻ്റെ ന്യായവിധി:
➦ “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യപ്രകാരം യേശുവാണ് ന്യായംവിധിക്കുന്നത് എന്ന് കരുതുന്നത് സ്വഭാവികം. എന്നാൽ ഇവിടെ, “ന്യായവിധി എല്ലാം എനിക്കു തന്നിരിക്കുന്നു” എന്നല്ല; “ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. ഗ്രീക്കിൽ 𝗸𝗿𝗶𝘀𝗶𝗻 𝗽𝗮𝘀𝗮𝗻 𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼 എന്ന പ്രയോഗത്തിൽ, “അവൻ പുത്രന് കൊടുത്തിരിക്കുന്നു” (He has given to the son) എന്നർത്ഥമുള്ള 𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼 എന്നത് പ്രഥമപുരുഷനിൽ (3rd Person) ഉള്ളതാണ്. ഇത് പിതാവ് യേശുവിന് നൽകിയ അധികാരമായിരുന്നെങ്കിൽ, “നീ എനിക്ക് തന്നിരിക്കുന്നു” (You have given me) എന്നർത്ഥമുള്ള 𝗱𝗲𝗱𝗼𝗸𝗮𝘀 𝗺𝗼𝗶 എന്ന് പറയുമായിരുന്നു: (യോഹ, 17:6; 17:9; 17:11). 

☛ അടുത്തവാക്യം: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). ഇവിടെയും ശ്രദ്ധിക്കുക: “അവൻ മനുഷ്യപുത്രൻ ആകയാൽ” (He is a son of man) “ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു” (He gave him authority to execute judgement). ഗ്രീക്കിൽ 𝗲𝘀𝘁𝗶𝗻 (he is) എന്നും, 𝗮𝘂𝘁𝗼 (to him) എന്നുമുള്ള രണ്ടൂപദവും പ്രഥമപുരുഷനിൽ (3rd Person) ഉള്ളതാണ്. അതായത്, ന്യായവിധി എനിക്കു തന്നിരിക്കുന്നു എന്നല്ല; മനുഷ്യപുത്രനായ അവന് കൊടുത്തിരിക്കുന്നു എന്നാണ്. ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യനും മനുഷ്യപുത്രനും വാഗ്ദത്തസന്തതിയായ യിസ്രായേലാണ്: (സങ്കീ, 80:17; 8:4). തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവരുടെ പ്രകൃതിയുമായി ജനിച്ച യേശു, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ പ്രതിനിധീകരിക്കുന്ന മനുഷ്യനും മനുഷ്യപുത്രനുമാണ്: (മത്താ, 1:21; എബ്രാ, 2:14-16). അതിനാൽ, യേശുക്രിസ്തുവിലുടെ ന്യായവിധിക്ക് അധികാരം പ്രാപിച്ച പുത്രൻ യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22).

ഞാൻ സംസാരിച്ച വചനം ന്യായം വിധിക്കും:
➦ താൻ എന്തിനാണ് ലോകത്തിലേക്ക് വന്നതെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: “എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.” (യോഹ, 12:47). താൻ ലോകത്തെ വിധിക്കാനല്ല; ലോകത്തെ രക്ഷിപ്പാനാണ് വന്നത്. എന്നാൽ ലോകത്തിൻ്റെ ന്യായവിധിയുമായി യേശുവിനൊരു ബന്ധമുണ്ട്: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). യേശു സംസാരിച്ച വചനങ്ങളാണ് മനുഷ്യപുത്രനിലൂടെയുള്ള ലോകത്തിൻ്റെ ന്യായവിധിക്ക് ആധാരം. അല്ലാതെ, യേശു നേരിട്ട് ആരെയും ന്യായം വിധിക്കില്ല.

6️⃣ ദൈവത്തിൻ്റെ പരദീസ:
☛ “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ഇവിടുത്തെ, “ദൈവത്തിൻ്റെ പരദീസ” എന്ന പ്രയോഗം സ്വർഗ്ഗത്തെ കുറിക്കുന്നതാണ്: (2കൊരി, 12:2-3). ഇവിടെ മനുഷ്യപുത്രനോടു സദൃശനായവൻ “ദൈവത്തിന്റെ പരദീസയിലുള്ള ഫലം” എന്ന് പ്രഥമപുരുഷനിലാണ് (3rd Person) പറയുന്നത്. യേശുക്രിസ്തു ആയിരുന്നെങ്കിൽ, “എൻ്റെ പരദീസയിലുള്ള ഫലം” എന്നോ, “ഞങ്ങളുടെ പരദീസയിലുള്ള ഫലം” എന്നോ ഉത്തമപുരുഷനിൽ (1st Person) പറയുമായിരുന്നു. ദൈവത്തിൻ്റെ ദൂതനെ എഴുത്തുകാരനായ യോഹന്നാൻ അവൻ്റെ (യേശു) ദൂതൻ (His Angel) എന്നും, യേശു “എൻ്റെ ദൂതൻ” (My Angel) എന്നുമാണ് പറയുന്നത്: (വെളി, 1:1; 22:6 – 22:16). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നൊനായ യേശു മരണം അനുഭവിച്ചതുകൊണ്ട്, മഹത്വവും ബഹുമാനവും അണിയുകയും (എബ്രാ, 2:9), ദൂന്മാരെക്കാൾ ശ്രഷ്ഠനായകുകയും (എബ്രാ, 1:4), സ്വർഗ്ഗത്തെക്കാൾ ഉന്നതനാകകയും (എബ്രാ, 7:26), സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിക്കുകയും ചെയ്തവനാണ്: (മത്താ, 28:18). മനുഷ്യപുത്രനോട് സദൃശനായവൻ യേശു ആയിരുന്നെങ്കിൽ, സ്വർഗ്ഗീയ ദൂതനെ “എൻ്റെ ദൂദൻ” എന്ന് പറഞ്ഞവൻ പരദീസയെ “എൻ്റെ പരദീസ” (My Paradise) എന്ന് പറയുമായില്ലായിരുന്നോ? യേശു സ്വർഗ്ഗേകരേറി ദൈവത്തിൻ്റെ വലത്തുഭാത്ത് ഉപവിഷ്ടനായി, കുറഞ്ഞത് 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നതെന്നും കുറിക്കൊള്ളുക. അതിനാൽ, സ്വർഗ്ഗീയനായ യേശുവാണ് വെളിപ്പെട്ടിരുന്നതെങ്കിൽ, ഒരിക്കലും “ദൈവത്തിൻ്റെ പരദീസ” എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതിനാൽ, മനുഷ്യപുത്രനോട് സദൃശനായവൻ യേശുവല്ല; ഒരു ഭൗമികനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലാക്കാം.

ദൈവത്തിൻ്റെ പരദീസ എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
☛ “ദൈവത്തിൻ്റെ പരദീസ” എന്ന പ്രയോഗം ഒരു സ്വർഗ്ഗീയൻ്റെ വാക്കുകളല്ല; ഭൗമികൻ്റെ വാക്കുകളാണ്. മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലെന്ന ഭൗമികനെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ്, “ദൈവത്തിൻ്റെ പരദീസ” എന്ന് പ്രഥമപുരുഷനിൽ പറയുന്നത്. മനുഷ്യപുത്രനോട് സദൃശനായവൻ സ്വർഗ്ഗീയൻ ആയിരുന്നെങ്കിലോ, സ്വർഗ്ഗീയനെ പ്രതിനിധീകരിക്കുന്നവൻ ആയിരുന്നെങ്കിലോ, °എൻ്റെ പരദീസ എന്നോ, ഞങ്ങളുടെ പരദീസ” എന്നോ പറയുമായിരുന്നു. അതാണ് ഭാഷാപരമായി ശരിയായ പ്രയോഗം.

7️⃣ ദൈവപുത്രൻ:
☛ “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഇവിടെ, മനുഷ്യപുത്രനോടു സദൃശനായവൻ തന്നെത്തന്നെ “ദൈവപുത്രൻ” (The son of God) എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ യേശു ആണെന്ന് കരുതുന്നവരുണ്ട്. ദൈവത്തിന് യേശു മാത്രമല്ല പുത്രനായിട്ടുള്ളത്. യേശുവിന് മുമ്പും പിമ്പും അനേകം പുത്രന്മാരും പുത്രിമാരും ദൈവത്തിനുണ്ട്. ➟ദൂതന്മാരാണ് ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ: (ഇയ്യോ, 1:6; 2:6; 37:6 – ദാനീ, 3:25–28). പിന്നെ, ➟ആദാം (ലൂക്കൊ, 3:38), ➟ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), ➟യിസ്രായേൽ (പുറ, 4:22), ➟യേശു (മത്താ, 3:17), ➟ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). ദൈവത്തിൻ്റെ അവസാനത്തെ മക്കളാണ് ക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവമക്കളായവർ: (ഗലാ, 3:26). യേശു മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത് 𝗔𝗠 𝟯𝟳𝟱𝟱-ൽ BC 6) ബേത്ത്ളേഹേമിലാണ്: (ലൂക്കൊ, 2:5-7). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശു എന്ന് പേരുള്ള മനുഷ്യൻ (ലുക്കൊ, 2:40; 2:52; യോഹ, 9:11), ഏകദേശം മുപ്പത് വയസ്സായപ്പോൾ (ലൂക്കൊ, 2:23), ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) പിതാവായ ഏകദൈവത്താൽ “നീ എൻ്റെ പിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവന് “ദൈവപുത്രൻ” (The son of God) എന്ന സവിശേഷപദവി ലഭിച്ചത്: (ലൂക്കൊ, 1:32; ലോക്കൊ, 1:35 – ലൂക്കൊ, 3:22). ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് മക്കൾ ഉണ്ടായിരിക്കെ, മനുഷ്യപുത്രനോടു സദൃശനായായ ദൈവപുത്രൻ യേശു ആണെന്ന് എങ്ങനെ പറയും? മനുഷ്യപുത്രനായ ദൈവപുത്രൻ ആയിരുന്നെങ്കിൽ, അത് യേശുവിന് യോജിക്കുമായിരുന്നു. എന്നാൽ വെളിപ്പാടിൽ കാണുന്നത് മനുഷ്യപുത്രനോടു സദൃശനായ ദൈവപുത്രനാണ് എന്നോർക്കണം. 

ദൈവപുത്രൻ ആരാണ്?
☛ ദൈവം “എൻ്റെ പുത്രൻ” (My Son) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. അതിൽ ആദ്യത്തെ പുത്രൻ യിസ്രായേലാണ്. യിസ്രായേലിനെ അഞ്ചുപ്രാവശ്യവും യേശുവിനെ നാലുപ്രാവശ്യവും ”എൻ്റെ പുത്രൻ” എന്ന് ദൈവം വിശേഷിപ്പിച്ചിട്ടുണ്ട്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. പുറ, 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:12ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; യിരെ, 31:9). “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17. മത്താ, 2:15; മത്താ, 17:5; പ്രവൃ, 13:33). ഇതിൽ രണ്ടെണ്ണം യിസ്രായേലിൻ്റെ പദവി യേശുവിൽ ആത്മീയമായി നിവൃത്തിയാകുന്നതാണ്: (ഹോശ, 11:1 – മത്താ, 2:15; സങ്കീ, 2:7 – പ്രവൃ, 13:32-33). അതിനാൽ വെളിപ്പാടിൽ പറയുന്ന ദൈവപുത്രൻ ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനായ യിസ്രായേലാണെന്ന് മനസ്സിലാക്കാം.

8️⃣ ദാവീദിന്റെ താക്കോലുള്ളവൻ:
☛ “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു.” (വെളി, 3:7). ദാവീദിൻ്റെ പുത്രനെന്ന് (Son of David) യേശുവിനെ അനേകംപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 8:29). എന്നാൽ യേശുവിൻ്റെ കയ്യിൽ ദാവീദിൻ്റെ താക്കോലുണ്ടെന്നോ, അവൻ ആരും അടയ്ക്കാതവണ്ണം തുറക്കുന്നവനും ആരും തുറക്കാതവണ്ണം അടയ്ക്കുന്നവനാണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. 

ദാവീദിന്റെ താക്കോലുള്ളവൻ ആരാണ്?
☛ “അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശ, 22:20-22). ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം: (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്ന ഒരു പ്രത്യേകകാര്യം ശ്രദ്ധിക്കുക: “അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.” (യെശ, 22:21). ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. അതാണ്, വെളിപ്പാടിൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15; സങ്കീ, 89:29; 89:36-37). ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. അതിനാൽ ദാവീദിൻ്റെ താക്കോലുള്ളവനും ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]

9️⃣ എൻ്റെ ദൈവം:
☛ “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി, മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ “എൻ്റെ ദൈവം” (My God) എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്യുന്നതായി കാണാം. പത്മോസിൽ വെളിപ്പെട്ട മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമാണെന്ന് കരുതുന്നവർക്ക് ഈ രണ്ട് വാക്യങ്ങൾ മതിയാകും. ത്രിത്വവിശ്വാസപ്രകാരം പുത്രദൈവത്തിൻ്റെ അവതാരമാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (യോഹ, 9:11). യേശുവിൻ്റെ ഐഹികജീവിതം കഴിഞ്ഞ് സ്വർഗ്ഗാരോഹണംചെയ്ത് 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ വെളിപ്പാട് ദർശിച്ചത്. ട്രിനിറ്റിയുടെ ഭാഷയിൽ അവതാരത്തിൻ്റെ ദൗത്യം കഴിഞ്ഞാൽ, യേശു വീണ്ടും പുത്രദൈവം ആകണം. ആ ദൈവമാണ് യോഹന്നാന് പ്രത്യക്ഷനായതെങ്കിൽ, “എൻ്റെ പാവു” എന്നല്ലാതെ, “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യുമായിരുന്നോ? അപ്പോൾ യേശുക്രിസ്തുവാണ് വെളിപ്പെട്ടത് എന്ന വാദം ഏതുവിധേനയും നിലനില്ക്കില്ല. ബൈബിൾ വെളിപ്പെടുത്തുന്ന “ഏകദൈവം” അഥവാ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱 പിതാവ് മാത്രമാണ്: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 5:26; 1തിമൊ, 1:17; യൂദാ 1:24). ആ പിതാവായ യഹോവ യേശുവിൻ്റെയും ദൈവമാണ്: (യോഹ, 20:17 – മത്താ, 27:46; മർക്കൊ, 15:34). എന്നാൽ മനുഷ്യപുത്രനോട് സദൃശനായവൻ യേശു അല്ലാത്തതിനാൽ, വെളിപ്പാടിൽ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തവൻ യേശു അല്ലെന്ന് മനസ്സിലാക്കാം.

എൻ്റെ ദൈവം എന്ന് പറയുന്നതാരാണ്?
☛ യഹോവ യിസ്രായേലിൻ്റെ ദൈവമാണ്. “അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.” (പുറ, 24:10). “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68). ദൈവം യിസ്രായേലിൻ്റെ ദൈവമായതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്ത “എൻ്റെ ദൈവം” My God) എന്ന് വിശേഷിപ്പിക്കുന്നത്.

🔟 എൻ്റെ പുതിയ നാമം:
☛ “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.” (വെളി, 3:12). ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. എന്നാൽ ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് വചനത്തിൽ എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:10-12). വെളിപ്പാട് രണ്ടു, മൂന്ന് അദ്ധ്യായങ്ങളിൽ സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.  (വെളി, 2:26-27). അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല.

യിസ്രായേലിന് പുതിയ നാമമമുണ്ടോ?
☛ “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.” (യെശ, 62:1-2 – യെശ, 65:15). അതിനാൽ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലിണെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമെന്യേ തെളിയുന്നു.

1️⃣1️⃣ ദൈവസൃഷ്ടിയുടെ ആരംഭം:
☛ “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ഭാഷാപരമായി “സൃഷ്ടിയുടെ ആരംഭം” എന്ന “ഏകവചനപ്രയോഗം” ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം നൽകുന്നില്ല. “ക്രിയ” (Verb) ബഹുവചനം (Plural) ആയാലാണ് “ആരംഭം” (Beggning) എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് “കാരണം” (ഹേതു) എന്നാണ് അർത്ഥം വരുന്നത്. അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. (യോഹ, 2:11). അടയാളങ്ങൾ എന്ന “ക്രിയ” ബഹുവചനം ആയതുകൊണ്ടാണ്, അതിന് ആദ്യത്തെ അടയാളം എന്നർത്ഥം വരുന്നത്. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിയായി കന്യകയിൽ ഉല്പാദിതനായത് 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ആണെന്നും, അവൻ പ്രവചനം പോലെ, ദൈവപുത്രൻ ആയത്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) ആണെന്നും നാം മുകളിൽ കണ്ടതാണ്. (മത്താ, 1:20; ലൂക്കൊ, 1:32; ലൂക്കൊ, 1:35 – ലൂക്കൊ, 3:22). പിന്നെങ്ങനെ അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറയാൻ കഴിയും? ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ ആരംഭം ദൈവപുത്രനായ യേശുവുമല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. [കാണുക: ദൈവസൃഷ്ടിയുടെ ആരംഭം]

ദൈവസൃഷ്ടിയുടെ കാരണം ആരാണ്?
☛ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേൽ ആണെങ്കിൽ, അവനെങ്ങനെ ലോകത്തിൻ്റെ സൃഷ്ടിക്ക് കാരണമാകും എന്നാണ് ഇനിയറിയേണ്ടത്. പറയാൻ ഒരുപാടുണ്ടെങ്കിലും പ്രധാനപ്പെട്ട മുന്ന് കാര്യങ്ങൾ പറയാം: 

𝟭. യിസ്രായേലാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്ത സന്തതി. “നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.“ (ഉല്പ, 22:18). നിൻ്റെ സന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് പറഞ്ഞ സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18). ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12).

𝟮. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 ⁃⁃ 2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21).

𝟯. “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). ഇവിടെപ്പറയുന്ന 𝗞𝗼𝘀𝗺𝗼𝘀 എന്ന ഗ്രീക്കുപദം മുഴുലോകത്തെയും (The entire world/universe) കുറിക്കുന്നതാണ്. “ലോകാവകാശി” (Heir of the world) ആകാനുള്ള സന്തതിയാണ് യിസ്രായേൽ. പഴയനിയമത്തിൽ കനാൻ ദേശമാണ് അവന് വാഗ്ദത്തം ചെയ്തിരുന്നതെങ്കിൽ, യേശുക്രിസ്തുവിലൂടെ അവൻ്റെ വാഗ്ദത്തം നിവൃത്തിയാകുമ്പോൾ, കേവലം കനാൻ ദേശമല്ല; മുഴുലോകവും അവൻ്റെ കാൽക്കീഴാകും. ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; യേശുക്രിസ്തു മുഖാന്തരം അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകനും പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ലോകാവകാശിയായ ഒരു സന്തതിയുണ്ടെങ്കിൽ, അവനാണ് ലോകസൃഷ്ടിയുടെ “കാരണം/ഹേതു” എന്ന കാര്യത്തിൽ സംശയിക്കാൻ യാതൊരു അവകാശവുമില്ല. [കാണുക: ദൈവസൃഷ്ടിയുടെ ആരംഭം, യെഹൂദന്നു എന്തു വിശേഷത?]

☛ ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം ജ്ഞാനസമ്പൂർണ്ണനായ (സർവ്വജ്ഞാനി) ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? (ഇയ്യോ, 37:16). സൃഷ്ടി മുതൽ വചനത്തിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. “കാരണം കൂടാതെ കാര്യം ഉണ്ടാകില്ല” എന്നാണ് ആപ്തവാക്യം. ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് “യിസ്രായേൽ” എന്ന ലോകാവകാശിയാണ്. അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, തൻ്റെ പുത്രനും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും അവൻ്റെ പുത്രപൗത്രന്മാരുടെയും സന്തതിയുമായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ളതൊക്കെയും സൃഷ്ടിച്ചത്: (സങ്കീ, 8:4-8; യെശ, 46:10).അതാണ്, “ദൈവസൃഷ്ടിയുടെ ആരംഭം” എന്ന പ്രയോഗത്തിൻ്റെ അർത്ഥം. വെളിപ്പാട് പുസ്തകത്തിലെ പ്രധാന കഥാപാത്രം യിസ്രായേലാണ്. പഴയപുതിയ നിയമങ്ങൾ നിറഞ്ഞുനിൽക്കുന്ന വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ എന്താണെന്നുപോലും മനസ്സിലാക്കാൻ പ്രയാസമായിരിക്കും. [കാണുക:  വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

☛ ഇനി, ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണ്. യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? യഥാർത്ഥത്തിൽ യിസ്രായേലിനെയല്ല യോഹന്നാൻ കണ്ടത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു ദർശനമാണ്.

𝟭. വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (Literal) അല്ല എഴുതിയിരിക്കുന്നത്. ➟ആലങ്കാരികവും (Figurative) ➟ആത്മികവും (Spiritual) ➟പ്രതിരൂപാത്മകവും (Typological) ➟പ്രതീകാത്മകവും (Symbolic) ➟പ്രബോധനാത്മകവും (Pedagogical) ➟ദൃഷ്ടാന്തരൂപത്തിലും (Allegorical) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ചിലതൊക്കെ പ്രബോധനാത്മകമായ വചനങ്ങളാണ്. ഉദാ: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളി, 3:21). മനുഷ്യപുത്രനോടു സദൃശനായവൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; പ്രബോധനാത്മകമായ വചനങ്ങളാണ്. 

𝟮. ചിലത് ആത്മിക അർത്ഥത്തിലാണ് (𝐒𝐩𝐢𝐫𝐢𝐭𝐮𝐚𝐥) പറഞ്ഞിരിക്കുന്നത്. ഉദാ: “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ  എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളി, 3:20). യഥാർത്ഥത്തിൽ ഏഴു സഭകളോടും സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാൽ, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്. 

𝟯. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. ➟എഫെസൊസ് (2:7), ➟സ്മൂർന്ന (2:11), ➟പെർഗ്ഗമൊസ് (2:17), ➟തുയഥൈര (2:29), ➟സർദ്ദിസ് (3:6), ➟ഫിലദെൽഫ്യ (3:13), ➟ലവൊദിക്ക്യ (3:22). അതിനാൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം. അതിൻ്റെ വ്യക്തമായ തെളിവാണ് ദാനീയേലിൽ കാണുന്നത്: (ദാനീ, 7:13-14 – ദാനീ, 7:18; 7:21; 7:27; ദാനീ, 2:44; ). “പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.” (വെളി, 22:6 – വെളി, 1:1; 22:16)

2 thoughts on “വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?”

Leave a Reply

Your email address will not be published. Required fields are marked *