☛ മൂന്ന് യഹോവയുണ്ടെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. ➟ഒരു അദ്യശ്യനായ യഹോവ, ഒരു ഉളവാക്കപ്പെട്ട യഹോവ, ഒരു അയക്കപ്പെട്ട യഹോവ. ➟എന്നാൽ ഏകദൈവമായ യഹോവയ്ക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, ദൈവപുരുഷനായ മോശെയ്ക്കോ, പഴയനിയമത്തിലെ മറ്റ് മശീഹമാർക്കോ, ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ഇക്കാര്യം അറിയില്ലായിരുന്നു.
❶ യഹോവയുടെ സാക്ഷ്യം:
𝟭. ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8).
𝟮. ❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11)
𝟯. ❝ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8).
𝟰. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 45:5)
𝟱. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.❞ (യെശ, 45:6)
𝟲. ❝ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18)
𝟳. ❝ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.❞ (യോവേ, 2:27).
➦ യഹോവയായ ഞാൻ ഒരുത്തൻ മാത്രമാണെന്നും, മറ്റൊരുത്തനുമില്ലെന്നും, ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും, ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നും, തൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ലെന്നും ഏകദൈവമായ യഹോവ ഖണ്ഡിതമായി പറയുന്നു. ➟മൂന്ന് യഹോവ ഉണ്ടായിരുന്നെങ്കിൽ, താൻ ഒരുത്തൻ മാത്രമാണ് യഹോവയെന്ന് ദൈവം പറയുമായിരുന്നോ❓ ➟എന്നാൽ നീ മാത്രമല്ല യഹോവയായ ദൈവം നിന്നെപ്പോലെ രണ്ടുപേർകൂടി ഉണ്ടെന്ന് ട്രിനിറ്റി യഹോവയെ പഠിപ്പിക്കുന്നു. ➟ത്രിത്വവിശ്വാസം എന്തൊരു ദുരന്ത വിശ്വാസമാണ്!
❷ ക്രിസ്തുവിൻ്റെ സാക്ഷ്യം:
𝟭. എല്ലാറ്റിലും മുഖ്യകല്പനയോ: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞 𝐋𝐨𝐫𝐝).❞ (മർക്കൊ, 12:29 ⁃⁃ ആവ, 6:4)
𝟮. ❝തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?❞ (യോഹ, 5:44)
𝟯. ❝ഏകസത്യദൈവമായ നിന്നെയും (𝐘𝐨𝐮 (𝐅𝐚𝐭𝐡𝐞𝐫), 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3)
𝟰. ❝യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.❞ (മത്താ, 4:10; ലൂക്കൊ, 4:8)
𝟱. ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ, 24:36).
➦ ക്രിസ്തു മുഖ്യകല്പനായായി പഠിപ്പിച്ച ഒന്നാമത്തെ വാക്യത്തിൽ, ദൈവമായമായ യഹോവ മൂന്നുപേരാണെന്നല്ല പറഞ്ഞത്; ഏകനാണെന്നാണ് പറഞ്ഞത്. ➟അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: ➤❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ➤ദൈവം ഏകനേയുള്ളൂ അഥവാ, ❛ഹെയ്സ്❜ (𝐡𝐞𝐢𝐬) ആണെന്ന് പറഞ്ഞശേഷം, ❛അവൻ❜ (𝐇𝐞) അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. ➟അതുകേട്ട ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: ➟അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: ➤❛നീ ദൈവരാജ്യത്തോടു അകന്നവനല്ല❜ എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ➟മൂന്ന് യഹോവയുണ്ടെന്ന് വിശ്വസിക്കുന്നവനല്ല; യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നത്.
➦ അടുത്ത അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛ഒരേയൊരുവൻ, മാത്രം❜ (𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞, 𝐎𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പഴയനിയമത്തിൽ ❛𝐎𝐧𝐥𝐲, 𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞❜ എന്നർത്ഥത്തിൽ ഉപയോഗിച്ചിരിരിക്കുന്ന ❛യാഹിദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ് 𝐌𝐨𝐧𝐨𝐬. ➟ആ പദംകൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝), പിതാവ് മാത്രമാണ് സത്യദൈവമെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), ദൈവമായ യഹോവയെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതെന്നും ക്രിസ്തു 𝐌𝐨𝐧𝐨𝐬 കൊണ്ട് ഖണ്ഡിതമായി പറഞ്ഞത്. ➟മൂന്ന് യഹോവയുണ്ടെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും ആരാധനയ്ക്ക് യോഗ്യനെന്നും സർവ്വജ്ഞാനിയെന്നും ക്രിസ്തു പഠിപ്പിക്കുമായിരുന്നോ❓ ➟പിതാവായ യഹോവ എൻ്റെയും നിങ്ങളുടെയും ദൈവമാണെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). ➟യേശു യഥാർത്ഥത്തിൽ യഹോവയാണെങ്കിൽ, യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടാകുമോ❓ മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്❓ ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ത്രിത്വവിശ്വാസികൾ.
❸ ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം:
𝟭. ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ.❞ (പുറ, 8:10)
𝟮. ❝യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?❞ (പുറ, 15:11)
𝟯. ❝കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?❞ (ആവ, 3:24)
𝟰. ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.❞ (ആവ, 4:35)
𝟱. ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39)
𝟲. ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4)
𝟳. ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.❞ (ആവ, 33:26).
➦ ദൈവമായ യഹോവയെപ്പോലെ ആരുമില്ല, യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആരുമില്ല, സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല, യഹോവ ഏകനാണ്, യഹോവയായ ദൈവത്തെപ്പോലെ ഒരുത്തനുമില്ല എന്നൊക്കെയാണ് ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെ പഠിപ്പിച്ചത്. ➟ത്രിത്വവിശ്വാസികൾ മോശെയെ പണി പഠിപ്പിക്കുകയാണോ❓
❹ പഴയനിയമത്തിലെ മറ്റ് മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
𝟭. ❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
𝟮. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:23)
𝟯. ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു.❞ (1രാജാ, 8:59)
𝟰. ❝ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.❞ (1ദിന, 17:20)
𝟱. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.❞ (2ദിന, 6:14)
𝟲. ❝യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.❞ (സങ്കീ, 35:10)
𝟳. ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരേ, 10:6)
➦ മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം യഹോവ ഒരുത്തൻ മാത്രമാണെന്നാണ് പഴയനിയമഭക്തന്മാർ പറയുന്നത്. ➟ഇതുപോലെ അനേകം വാക്യങ്ങളുണ്ട്. ➟ഇനിയും യഹോവ ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി പറയുന്ന 𝟳 തെളിവുകൾ തരാം.
𝟭. യഹോവേ, നീ ഒരുത്തൻ മാത്രം (𝐚𝐥𝐨𝐧𝐞) ദൈവം ആകുന്നു (2രാജാ, 19:15),
𝟮. യഹോവേ, നീ ഒരുത്തൻ മാത്രം (𝐨𝐧𝐥𝐲) യഹോവയായ ദൈവം. (2രാജാ, 19:19),
𝟯. നീ, നീ മാത്രം (𝐚𝐥𝐨𝐧𝐞) യഹോവ ആകുന്നു. (നെഹെ, 9:6),
𝟰. ❝താൻ മാത്രം (𝐨𝐧𝐥𝐲) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.❞ (സങ്കീ, 72:18)
𝟱. യഹോവ എന്നു നാമമുള്ള നീ മാത്രം (𝐚𝐥𝐨𝐧𝐞) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ. (സങ്കീ, 83:18),
𝟲. യഹോവേ, നീ ഒരുത്തൻ മാത്രം (𝐚𝐥𝐨𝐧𝐞) ദൈവമാകുന്നു. (യെശ, 37:16),
𝟳. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐨𝐧𝐥𝐲) യഹോവ. (യെശ, 37:20),
➦ മേല്പറഞ്ഞ ഏഴ് വാക്യങ്ങളിൽ യഹോവ ❛ഒരുത്തൻ മാത്രം❜ എന്ന് പറഞ്ഞിരിക്കുന്നത് ❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ❛എഹാദ്❜ (𝐄𝐡𝐚𝐝) കൊണ്ടല്ല; ❛ഒരേയൊരു, മാത്രം❜ (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എന്നർത്ഥമുള്ള ❛ബാദ്❜ (𝐁𝐚𝐝) എന്ന പദം കൊണ്ടാണ്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) ആണ് കാണുന്നത്. ➟പഴയനിയമത്തിൽ ❛മാത്രം, ഒരേയൊരു❜ (𝐎𝐧𝐥𝐲, 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛യാഹീദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ് മോണോസ്. ➟ആ പദംകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്നും, യഹോവ ഒരുത്തൻ മാത്രമാണെന്നും പഴയനിയമത്തിൽ 𝟮𝟯 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ബൈബിളിനെക്കുറിച്ചും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തവർക്ക് മാത്രമേ മൂന്ന് യഹോവയുണ്ടെന്നും ദൈവം ത്രിത്വമാണെന്നും പറയാൻ കഴിയുകയുള്ളൂ.
❺ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
𝟭. ❝ഏക (𝐚𝐥𝐨𝐧𝐞) ജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (റോമ, 16:26)
𝟮. ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6).
𝟯. ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6).
𝟰. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (𝐚𝐥𝐨𝐧𝐞) ദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17)
𝟱. ❝ധന്യനായ ഏക (𝐨𝐧𝐥𝐲) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും❞ (1തിമൊ, 6:15)
𝟲. ❝താൻ മാത്രം (𝐚𝐥𝐨𝐧𝐞) അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.❞ (1തിമൊ, 6:16)
𝟳. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക (𝐚𝐥𝐨𝐧𝐞) ദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ 1:25)
➦ മേല്പറഞ്ഞതിൽ രണ്ട് വാക്യങ്ങളിൽ പിതാവാണ് ഏകദൈവം എന്നാണ് പൗലൊസ് പറയുന്നത്. ബാക്കിയുള്ള അഞ്ച് വാക്യങ്ങളിൽ ❛ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ആണെന്നും ദൈവം മാത്രമാണ് മരണമില്ലാത്തവനെന്നും ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) കൊണ്ട് ഖണ്ഡിതമാണ് പറഞ്ഞിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവം ഒരുത്തൻ മാത്രമാണെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ❓ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (𝐑𝐨𝐦, 𝟏𝟓:𝟔; 𝟐𝐂𝐨𝐫, 𝟏:𝟑; 𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏; 𝐄𝐩𝐡, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟏𝟕; 𝐂𝐨𝐥, 𝟏:𝟑; 𝟏𝐏𝐞𝐭, 𝟏:𝟑; 𝐑𝐞𝐯, 𝟏:𝟔). യേശു യഥാർത്ഥത്തിൽ യഹോവയാണെങ്കിൽ, യഹോവയ്ക്ക് ഒരു ദൈവമുണ്ടാകുമോ❓
പിതാവിൻ്റെയും പുത്രൻ്റെയും നാമം
☛ നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ (Blessed); അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മത്താ, 21:9; – മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ,12:13). ഇത്, “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ പുതിയനിയമത്തിൽ യഹോവ എന്ന നാമം കാണുന്നില്ല; അപ്പോൾ യഹോവയുടെ ഏത് നാമത്തിലാണ് അവൻ വന്നത്? നമുക്കുനോക്കാം:
❶ പിതാവിൻ്റെ നാമത്തിൽ വന്നവൻ:
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഒരേയൊരു സത്യദൈവത്തിൻ്റെ നാമത്തിലാണ്: (യോഹ, 20:17 – യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). പുത്രന് ‘യേശു/യേശുക്രിസ്തു’ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ‘യേശുക്രിസ്തു’ എന്നാണെന്ന് മനസ്സിലാക്കാം. ➟[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]
❷ അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;” (ലൂക്കോ, 10:17 – മർക്കൊ, 9:38; ലൂക്കൊ, 9:49).
☛ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക:
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തതും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: “പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.” (പ്രവൃ, 3:6-7 – പ്രവൃ, 4:10). “ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.” (പ്രവൃ, 16:18).
☛ പുത്രൻ പ്രവർത്തിച്ച നാമം:
➦ പുത്രൻ പ്രവർത്തിച്ചതെല്ലാം പിതാവിൻ്റെ നാമത്തിലാണ്: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:23; പ്രവൃ, 10:38). പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ‘യേശു/യേശുക്രിസ്തു’ എന്ന നാമമല്ലാതെ (Onoma – Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12; കൊലൊ, 3:17). അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ ‘യേശുക്രിസ്തു’ എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21 – യോഹ, 5:43)
❸ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രന് കൊടുത്തിരിക്കുന്ന അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). ➟ഈ വാക്യത്തിൽ ദൈവത്തെ ‘പരിശുദ്ധപിതാവേ’ (Holy Father) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ – Protect them by the power of your name, the name you gave me.” (യോഹ, 17:11). അടുത്തവാക്യം: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (യോഹ, 17:12). ഇവിടെയും ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു ⁃⁃I Protect them and kept them safe by that name you gave me.” (യോഹ, 17:12). മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, “നീ എനിക്കു തന്നിരിക്കുന്ന നാമം” എന്നല്ല പറയുന്നത്. പ്രത്യുത, “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. കർത്താവായ യേശുക്രിസ്തുവിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ‘യേശു/യേശുക്രിസ്തു’ എന്ന ഏകനാമം പിതാവ് പുത്രനു കൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).
❹ 𝗢𝗻𝗼𝗺𝗮:
➦ “നാമം” (Onoma) എന്ന നമപദത്തിന് (Noun) “ശക്തി, അധികാരം” എന്നൊക്കെയാണ് അർത്ഥമെന്ന് പലരും വ്യാഖ്യാനിക്കുന്നു. വചനം നിക്ഷ്പക്ഷമായി പഠിക്കുന്ന ഒരുത്തനും അത് പറയില്ല. എന്നാൽ “യഹോവ, യേശു/യേശുക്രിസ്തു” എന്നീ നാമങ്ങൾക്ക് ശക്തിയു. അധികാരവും ഉണ്ടെന്നത് മാറ്റമില്ലാത്ത സത്രമാണ്.
❶ നാമം (Onoma): ശക്തി (Dynamis – Might) അല്ല: (പ്രവൃ, 4:7; 1കൊരി, 5:4; എഫെ, 1:21),
❷ നാമം (Onoma): അധികാരം (Exousia – Power) അല്ല: (എഫെ, 1:21)
❸ നാമം (Onoma): കർത്തൃത്വം (Kyriotes – Dominion) അല്ല: (എഫെ, 1:21)
❹ നാമം (Onoma): പ്രവർത്തി (Ergon – Deed) അല്ല: (കൊലൊ, 3:17)
❺ നാമം (Onoma): സംജ്ഞാനാമം (Proper noun), കുടുംബപ്പേര് (Surname), സ്ഥാനപ്പേര് (Title Name), പ്രശസ്തി നാമം (Fame/Reputation noun) എന്നിവയെ കുറിക്കുന്നതാണ്. ➟യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ (Onoma) ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).
☛ മനുഷ്യർക്ക് തങ്ങളുടെ അധരങ്ങൾ (ചുണ്ടുകൾ) കൊണ്ട് ഉച്ചരിക്കാൻ സാധിക്കുന്നത് ”നാമം” ആണ്. നമുക്ക് അധികാരത്തെയോ, ശക്തിയെയോ ചുണ്ടുകൾ കൊണ്ട് അക്ഷരരൂപത്തിൽ ഉച്ചരിക്കാൻ കഴിയില്ല. അധരങ്ങൾ കൊണ്ട് ഏറ്റുപറയണമെങ്കിൽ അവിടെ വ്യക്തമായ ഒരു ”നാമം” (Name) ഉണ്ടായിരിക്കണം. പുതിയനിയമ പശ്ചാത്തലത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകസംജ്ഞാനാമം “യേശു/യേശുക്രിസ്തു” എന്നാണ്.
❺ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം;
➦ മഹാനിയോഗത്തോടുള്ള ബന്ധത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിക്കുന്നത് നോക്കുക: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19). ഈ വേദഭാഗത്തെ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” അഥവാ, ‘Onoma – Name’ എന്ന ഏകവചനം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്ഥലന്മാർ സ്നാനം കഴിപ്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ‘യേശുക്രിസ്തു’ എന്ന നാമം: (പ്രവൃ, 2’38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5).
☛ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21; യോഹ, 5:43; യോഹ, 14:26). അതായത്, പുതിയനിയമത്തിൽ സത്യേകദൈവമായ പിതാവിൻ്റെ (Father, the only true God) പേരും (യോഹ, 17:3 – യോഹ, 5:43; 17:11; 17:12), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത (ക്രിസ്തു) മനുഷ്യൻ്റെ പേരും (പ്രവൃ, 10:38 – യോഹ, 8:40; യോഹ, 9:11), ദൈവാത്മാവായ പരിശുദ്ധാത്മാവിൻ്റെ പേരും (മത്താ, 12:28 – യോഹ, 14:26) ‘യേശു/യേശുക്രിസ്തു’ എന്നാണ്: (മത്താ, 1:21 – യോഹ, 17:3). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. ➟[കാണുക: ദൈവത്തിൻ്റെ ആത്മാവ്, യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?, യേശുക്രിസ്തുവിൻ്റെ നാമത്തിൽ].
☛ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” (The name of the Father, and of the Son, and of the Holy Ghost) എന്ന പ്രയോഗം ബൈബിളിൻ്റെ ഭാഗമല്ല; പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്ന് വൺനെസ്സുകാർ വിചാരിക്കുന്നു. എന്നാൽ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതിയാണ്, Codex Vaticanus (AD 300-350) Codex Sinaiticus (330-360), Codex Alexandrinus (400-440). അവ മൂന്നിലും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ” (In the name of the Father, and of the Son, and of the Holy Ghost) എന്ന് കാണാൻ കഴിയും. ➟[കാണുക: Manuscripts]
❻ യഹോവ എന്ന നാമവും യേശുക്രിസ്തു എന്ന നാമവും:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും (ആവ, 3:24; ആവ, 4:39,യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 – 1കൊരി, 8:5-6; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), ഏകരക്ഷിതാവായ ദൈവവും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: (യെശ, 43:11; യെശ, 45:22; ഹോശേ, 13:5;സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8 – ലൂക്കോ, 1:47;1തിമൊ, 1:1;2:3; 1തിമൊ, 4:10;തീത്തൊ, 1:1;2:9;3:4;യാക്കോ, 4:12;യൂദാ, 1:24). രക്ഷയ്ക്കായുള്ള ഏകനാമവും ‘യഹോവ’ മാത്രമായിരുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേ, 2:32). പുതിയനിയമത്തിൽ പത്രൊസും പൗലോസും അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:21; റോമ, 10:13).
☛ എന്നാൽ പിന്നീട് ന്യായാധിപസംഘത്തിൻ്റെ (Sanhedrin) മുമ്പിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി പത്രൊസ് വിളിച്ചുപറഞ്ഞതു: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ലെന്നും; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്നാണ് പത്രൊസ് പറയുന്നത്. അവൻ പ്രധാനമായി രണ്ട് കാര്യങ്ങളാണ് പറയുന്നത്: 1.ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനായ നസറായനായ യേശുക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ല. 2.‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല. അതെങ്ങനെ ശരിയാകും? ➟അതറിയണമെങ്കിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ അറിയണം:
𝟭. യഹോവ രക്ഷിതാവായ ഏകദൈവവും യേശു രക്ഷിതാവായ ഏകമനുഷ്യനുമാണ്:
➦ “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:24). ഈ വാക്യത്തിൽ, ‘ഏകദൈവം’ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് തെയൊസ്’ (Monos Theos) എന്നാണ്. മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ‘ഒരേയൊരു ദൈവം’ (The only God) എന്നാണ്. ഗ്രീക്കിലെ Monos എന്ന പദവും ഇംഗ്ലീഷിലെ Only എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. അതിനാൽ “രക്ഷിതാവായ ഏകദൈവം” (The only God our Saviour) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ മറ്റൊരു ദൈവം ഇല്ലെന്നാണ്. അപ്പോൾ പത്രോസ് പറയുന്ന ഏകരക്ഷിതാവായ യേശുക്രിസ്തു ആരാണ്? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെ (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). എന്നുവെച്ചാൽ, ദൈവം ക്രൂശിതനായ ക്രിസ്തുവിലൂടെയും അവൻ്റെ നാമത്തിലൂടെയുമാണ് പുതിയനിയമത്തിൽ രക്ഷ ഒരുക്കിയിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് നമ്മുടെ ഏകദൈവമായ രക്ഷിതാവും യേശുക്രിസ്തു നമ്മുടെ ഏകമനുഷ്യനായ രക്ഷിതാവുമാണ്: (റോമ, 5:15). [കാണുക: രക്ഷിതാവായ ദൈവം യഹോവ മാത്രം]
𝟮. പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്നു പേരുള്ള മനുഷ്യൻ. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611; ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: ➟[കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9 – എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6 – ലൂക്കൊ, 7:22; യെശ, 40:3; മലാ, 31 – യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV – യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
❼ പിതാവിൻ്റെ മുമ്പിലും പുത്രൻ്റെ നാമത്തിങ്കലും മുഴങ്കാൽ മടങ്ങും:
➦ മേല്പറഞ്ഞ വസ്തുതുതകൾക്ക് മറ്റൊരു തെളിവുണ്ട്. യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ പുതിയനിയമത്തിൽ ഇപ്രകാരം കാണാം: “അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:9-11). ➟ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:5-6; 1തിമൊ, 2:5-6). പൗലൊസ് ആദ്യം പറയുന്നത് ശ്രദ്ധിക്കുക: “ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.” ദൈവം മരണത്തിൽനിന്ന് ഉയിർപ്പിട്ടാണ് തൻ്റെ വലങ്കയ്യാൽ ഉയർത്തിയതും സകലനാമത്തിന്നും മേലായ നാമം നല്കിയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയതും: (പ്രവൃ, 5:30-31; ഫിലി, 2:9; എബ്രാ, 7:27). അടുത്തവാക്യത്തിൽ, “യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; പ്രത്യുത, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും” എന്നാണ് പറഞ്ഞിരിക്കുന്നത്. മേല്പറഞ്ഞ വേദഭാഗങ്ങൾ പരിശോധിച്ചാൽ: “അന്നാളിൽ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും പിതാവായ ഏദൈവത്തിന്റെ മുമ്പിൽ മടങ്ങുകയും ‘യേശുക്രിസ്തു കർത്താവു’ എന്ന് പിതാവിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യും” എന്നാണ് പൗലൊസ് പറയുന്നതെന്ന് മനസ്സിലാക്കാം. യേശുവിൻ്റെ നാമത്തിങ്കൽ എന്തുകൊണ്ട് മുഴങ്കാൽ മടങ്ങുന്നു? എന്തെന്നാൽ, പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, യേശുവിൻ്റെ നാമത്തിൽ മുഴങ്കാൽ മടങ്ങുമ്പാൾ പിതാവിന് മഹത്വമുണ്ടാകുന്നത്. ➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
Pater ho monos alethinos Theos
☛ 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്ത്, പിതാവിനെ ഏകസത്യദൈവമെന്ന് പറയാൻ മൂലഭാഷയിൽ, 𝙎𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻 എന്നാണ്. ഇത്, പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) ഒരു പ്രയോഗമാണ്. ഇതിൻ്റെ അർത്ഥം: “ഏകസത്യദൈവമായ നിന്നെ” എന്നാണ്. ഇംഗ്ലീഷിൽ 𝗬𝗼𝘂, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നാണ്. ഇവിടെ, മധ്യമപുരുഷനായ പിതാവ് (Father) ‘അറിയുക’ (ginoskosin) എന്ന ക്രിയയുടെ (Verb) കർമ്മം (Object) ആയതുകൊണ്ടാണ് 𝙎𝗲 (നിന്നെ) എന്ന പ്രതിഗ്രാഹിക വിഭക്തി വന്നത്. മലയാളത്തിൽ ഒരു പ്രയോഗത്തിൻ്റെ അവസാന പദത്തിൽ മാത്രമാണ് വിഭക്തി വ്യത്യാസം വരുന്നത്. എന്നാൽ ഗ്രീക്കിൽ വിഭക്തി വ്യത്യാസം എല്ലാ പദങ്ങൾക്കും വരും.
☛ യേശുക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പിതാവിനെക്കുറിച്ച് പറഞ്ഞ ഈ സത്യത്തെ ഒരു സ്വതന്ത്ര പ്രയോഗമോ, പ്രഖ്യാപനമോ ആയി വാക്യത്തിൽനിന്ന് അടർത്തിയെടുക്കുമ്പോൾ, “ഏകസത്യദൈവമായ നിന്നെ” എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള പ്രയോഗം, “പിതാവാണ് ഏകസത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രമാണ് സത്യദൈവം” എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് (Nominative Case) മാറും.
☛ ഗ്രീക്കിലെയും മലയാളത്തിലെയും പോലെ, ഇംഗ്ലീഷിൽ വിഭക്തി വ്യത്യാസം ഇല്ലാത്തതിനാൽ സർവ്വനാമം മാറ്റി തൽസ്ഥാനത്ത് നാമം ചേർത്താൽ, 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുകിട്ടും.
☛ എന്നാൽ ഗ്രീക്കിലും മലയാളത്തിലും വിഭക്തിയിൽ (Case) വ്യത്യാസം വരുന്നതിനാൽ, വാക്യത്തിൻ്റെ ഘടനയിൽ (Structure) വ്യത്യാസം വരും. തന്നെയുമല്ല, ‘നിന്നെ’ (Se) എന്ന സർവ്വനാമം (Pronoun) മാറ്റിയിട്ട് തൽസ്ഥാനത്ത് ‘പിതാവു’ (Pater) എന്ന നാമം (Noun) ചേർക്കുകയും വേണം. ഗ്രീക്കിൽ 𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻 എന്നത്, 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നും, ➟മലയാളത്തിൽ “ഏകസത്യദൈവമായ നിന്നെ” എന്നത്, “പിതാവാണ് ഏകസത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രം സത്യദൈവം” എന്നുമാകും.
☛ “പിതാവു മാത്രം സത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രമാണ് യഥാർത്ഥ ദൈവം” എന്നത് കേവലം ഒരു വിശേഷണമല്ല; പ്രത്യുത, 𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲 ആയ ഒരു പ്രഖ്യാപനമാണ്. 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം.
☛ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱):
➦ പിതാവ് മോണോസ് തെയൊസ് ആണെന്ന് പറഞ്ഞിരിക്കുന്ന പല വാക്യങ്ങൾ പുതിയനിയമത്തിലുണ്ട്.
❶ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത്, “ദൈവം ഒരുവൻ” എന്നത് ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀 ആണ്. ഇതിലെ 𝗵𝗼 എന്നത്, 𝗧𝗵𝗲 എന്നർത്ഥമുള്ള ‘നിശ്ചയോപപദം’ (definite article) ആണ്. പ്രയോഗത്തിൻ്റെ അർത്ഥം: “ഒരേയൊരു ദൈവം” (The only God) എന്നാണ്. ഇയൊരു പ്രയോഗം മാത്രമാണ് കൃത്യമായ നിർദ്ദേശിക വിഭക്തിയിൽ (Nominative Case) കാണുന്നത്. ഇവിടെപ്പറയുന്ന “ഒരേയൊരു ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). [കാണുക: ക്രിസ്തു നല്കിയ പാപമോചനം]
❷ “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ 𝗠𝗼𝗻𝗼𝘂 𝗧𝗵𝗲𝗼𝘂 എന്നാണ്. ഈ പ്രയോഗം സംബന്ധിക വിഭക്തിയിൽ (Genitive Case) ഉള്ളതാണ്. ഇതിൻ്റെ അർത്ഥം: ‘ഏകദൈവത്തിന്റെ’ എന്നാണ്. ഇതിനെ “ഏകദൈവം അഥവാ, ഒരേയൊരു ദൈവം” (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് (Nominative (Case) മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.
❸ “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഇവിടെ 𝗠𝗼𝗻𝗼 𝘀𝗼𝗽𝗵𝗼 𝗧𝗵𝗲𝗼 ആണ്. ഇത് ഉദ്ദേശിക വിഭക്തിയാണ് (Dative Case). അർത്ഥം: “ഏകജ്ഞാനിയായ ദൈവത്തിന്നു” എന്നാണ്. ഇതിനെ “ഏകജ്ഞാനിയായ ദൈവം” (The only wise God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝘀𝗼𝗽𝗵𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.
❹ “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഇവിടെ 𝗠𝗼𝗻𝗼 𝗧𝗵𝗲𝗼 എന്നാണ്. ഇതും ഉദ്ദേശിക വിഭക്തിയാണ്. അർത്ഥം: ‘ഏകദൈവത്തിന്നു’ എന്നാണ്. ഇതിനെ ‘ഏകദൈവം’ (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.
❺ “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:25). ഇവിടെ 𝗠𝗼𝗻𝗼 𝗧𝗵𝗲𝗼 എന്നാണ്. ഇതും ഉദ്ദേശിക വിഭക്തിയാണ്. അർത്ഥം: ‘ഏകദൈവത്തിന്നു‹ എന്നാണ്. ഇതിനെ ‘ഏകദൈവം’ (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.
☛ മേല്പറഞ്ഞ വാക്യങ്ങളിലെ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “ഒരു ദൈവം” (One God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. അത് പുത്രനല്ല; പിതാവാണ്. പിതാവാണ് 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കയാൽ, സ്വർഗ്ഗവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകില്ല.
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 – റോമ, 16:26,എഫെ, 4:6;1തിമൊ, 1:17;യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 26:38; മർക്കൊ, 12:29; ലൂക്കൊ, 4:8; യോഹ, 5:44; യോഹ, 17:3).
പൗലൊസും ഗ്രാൻവില്ലെ ഷാർപ്പും
☛ ഷാർപ്പ് റൂളിനെ അനുകൂലിക്കുന്നവർ, ബോധപൂർവ്വം വസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. പൗലൊസ് ഗ്രീസിലെ “ക്രേത്ത” (Crete) എന്ന ദീപിലെ പ്രാദേശിക സഭയുടെ ശുശ്രൂഷകനും വിശേഷാൽ, തൻ്റെ സഹയാത്രികനും കൂട്ടുവേലക്കാരനും ആയിരുന്ന തീത്തൊസിന് എഴുതിയ കത്താണ് തീത്തൊസിൻ്റെ ലേഖനം എന്ന് അറിയപ്പെടുന്നത്. ആ എഴുത്ത് തീത്തൊസ് വായിച്ച് മനസ്സിലാക്കാനും തൻ്റെ സഭയിലുള്ളവരെയും ആ ദീപിലുള്ള മറ്റ് പ്രാദേശിക സഭകളിലുള്ളവരെയും പഠിപ്പിക്കാൻവേണ്ടി എഴുതിയതാണ്. അല്ലാതെ, പതിനെട്ട് നൂറ്റാണ്ടുകഴിഞ്ഞ് ഗ്രാൻവില്ലെ ഷാർപ്പിന് നിയമം ഉണ്ടാക്കാൻവേണ്ടി എഴുതിയതല്ല. അതിനാൽ തീത്തൊസിലെ മഹാദൈവം പിതാവാണോ, പുത്രനാണോ എന്ന് ഉറപ്പിക്കണമെങ്കിൽ പൗലൊസിൻ്റെ ദൈവവീക്ഷണം എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാതെ നൂറ്റാണ്ടുകൾക്കുശേഷം ആരെങ്കിലും ഉണ്ടാക്കിയ നിയമങ്ങളോ, വ്യാഖ്യാനങ്ങളോ വെച്ചുകൊണ്ടല്ല പൗലൊസ് പഠിപ്പിച്ച മഹാദൈവം (The great God) ആരാണെന്ന് മനസ്സിലാക്കേണ്ടത്.
☛ എന്തുകൊണ്ട് ഇങ്ങനെയൊരു നിയമം?
➟ “τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ.” ഇതാണ് നൂറ്റാണ്ടുകളായി തർക്കം നിലനില്ക്കുന്ന പ്രയോഗം. ഇവിടെപ്പറയുന്ന “ദൈവം” (God) പിതാവായാലും പുത്രനായാലും അവൻ സത്യദൈവമാണ്. ഇക്കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. ദൈവം എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും (1കൊരി, 8:5), സത്യദൈവം ഒന്നേയുള്ളൂ. ഇക്കാര്യത്തിലും 99% ക്രിസ്ത്യാനികൾക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാൽ ത്രിത്വവിശ്വാസികൾ നഖശിഖാന്തം എതിർക്കുന്ന ഒരുകാര്യം പറയാം: “ഒരേയൊരു സത്യദൈവം” (Ho monos alethinos Theos – The only true God) പിതാവാണെന്നും, ഞാൻ “മനുഷ്യൻ” (Anthropos – Man) ആണെന്നുമാണ് കർത്താവായ യേശുക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കുന്നത്: (Joh, 17:3; Joh, 8:40). പിതാവ് മാത്രമാണ് സത്യദൈവം, താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന് സ്ഥാനക്കയറ്റം നൽകി (Promotion) അവനെ ദൈവമാക്കാനാണ് നൂറ്റാണ്ടുകളായി ത്രിത്വവിശ്വാസികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാണ് ഗ്രാൻവില്ലെ ഷാർപ്പും നിയമം ഉണ്ടാക്കിയത്. അല്ലാതെ, ഗ്രീക്ക് വ്യാകരണത്തിൻ്റെ പരിമിതിമൂലം ഉണ്ടാക്കാൻ നിർബന്ധിതമായ ഒരു നിയമല്ല ഷാർപ്പ് റൂൾ.
☛ Granville Sharp’s Rule:
➟ 18–19 നൂറ്റാണ്ടുകളുടെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന “ഗ്രാൻവില്ലെ ഷാർപ്പ്” (Granville Sharp, 1735–1813) എന്ന ഇംഗ്ലണ്ടുകാരനായ ത്രിത്വപണ്ഡിതൻ ഉണ്ടാക്കിയ നിയമമാണ് “Granville Sharp’s Rule” എന്നറിയപ്പെടുന്നത്. അതിൻ്റെ ഫോർമുല ഇതാണ്: Article + Noun 1 + Kai + Noun 2. അതായത്, ഒരു നിശ്ചയോപപദത്തിന് (Definite article) കീഴിൽ രണ്ട് നാമങ്ങൾ വരുമ്പോൾ അവ ഒരുത്തനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ഈ നിയമം പറയുന്നത്.
☛ എന്നാൽ ആദ്യം മനസ്സിലാക്കേണ്ടത്, ഇതിന് ഗ്രീക്ക് വ്യാകരണത്തിന്റെ തനതായ നിയമവുമായി പ്രത്യേകിച്ഛ് ബന്ധമൊന്നുമില്ല. എണ്ണിപ്പറഞ്ഞാൽ:
❶ ഇത് ഗ്രീക്കുകാർ പണ്ടുമുതലേ ഉപയോഗിച്ചുപോന്ന ഒരു വ്യാകരണ നിയമമല്ല.
❷ 18/19 നൂറ്റാണ്ടിൽ ഗ്രാൻവിൽ ഷാർപ്പ് എന്ന ഇംഗ്ലീഷ് പണ്ഡിതൻ രൂപപ്പെടുത്തിയ ഒരു നിയമമാണ്.
❸ പരമ്പരാഗതമായ ക്ലാസിക്കൽ ഗ്രീക്ക് (Classical Greek) പഠനങ്ങളിൽ ഈ നിയമം പഠിപ്പിക്കാറില്ല.
❹ പുരാതന ഗ്രീക്ക് സാഹിത്യങ്ങളിൽ ഇതിന് ധാരാളം അപവാദങ്ങൾ കാണാൻ സാധിക്കും.
❺ പുതിയ നിയമം എഴുതപ്പെട്ടിരിക്കുന്ന കൊയ്നേ ഗ്രീക്കിലെ (Koine Greek) ചില പ്രത്യേക വാക്യങ്ങളുടെ ഘടന വിശദീകരിക്കാൻ വേണ്ടിയാണ് ഈ നിയമം പ്രധാനമായും ഉപയോഗിക്കുന്നത്.
❻ പല ആധുനിക ഭാഷാശാസ്ത്രജ്ഞർ ഇതിനെ ഒരു “വ്യാകരണ നിയമം” എന്നതിനേക്കാൾ, ബൈബിൾ വാക്യങ്ങൾ വ്യാഖ്യാനിക്കാൻ നിർമ്മിച്ച ഒരു തത്വം (Interpretative principle) മാത്രമായിട്ടാണ് കാണുന്നത്.
❼ തിത്തൊസ് 2:13-പോലെയുള്ള ചില പ്രത്യേക വാക്കങ്ങളെ അദ്ദേഹത്തിൻ്റെ വിശ്വാസപ്രകാരം കൊണ്ടുവരാൻ വളരെ സുക്ഷ്മമായി കണ്ടുപിടിച്ച ഒരു നിയമമാണിത്. ഈ നിയമത്തിന് വെച്ചിരിക്കുന്ന നിബന്ധനകൾ അതാണ് സൂചിപ്പിക്കുന്നത്:
𝟭. രണ്ട് നാമങ്ങൾ (Nouns) “καί – and” എന്ന പദം കൊണ്ട് ബന്ധിപ്പിച്ചിരിക്കണം.
𝟮. ആദ്യത്തെ നാമത്തിന് തൊട്ടുമുമ്പ് നിശ്ചയോപപദം (Definite Article – The) ഉണ്ടായിരിക്കണം.
𝟯. രണ്ടാമത്തെ നാമത്തിന് മുമ്പ് നിശ്ചയോപപദം (Definite Article) ഉണ്ടാകാൻ പാടില്ല.
𝟰. രണ്ട് നാമങ്ങളും അബോധവസ്തുക്കൾ (Impersonal Things) ആകാതെ, സചേതനരെ (Personal Beings) കുറിക്കുന്നവയും (ദൈവം, ദൂതന്മർ, മനുഷ്യർ) ഏകവചനവും ആയിരിക്കണം.
𝟱. “പൊതുനാമം” (Common Noun) ആയിരിക്കണം; സംജ്ഞാനാമം (Proper Noun/Name) ആയിരിക്കരുത്.
𝟲. “ഉടമസ്ഥത കാണിക്കുന്ന സർവ്വനാമങ്ങൾ” (Possessive Pronouns) പ്രയോഗത്തിനിടയിൽ വന്നാലും ഇല്ലെങ്കിലും പ്രശ്നമില്ല. ആറാമത്തേത് ഒരു നിബന്ധനയല്ല; ഗ്രാൻവില്ലെ ഷാർപ്പ് തന്റെ നിബന്ധനകൾ (Rules) നിർവ്വചിച്ചപ്പോൾ, ആദ്യത്തെ നിബന്ധനയ്ക്ക് (Rule 1) നൽകിയ വിശദീകരണത്തിലാണ് (Explication) പോസസീവ് പ്രൊനൗണുകളെക്കുറിച്ച് പറയുന്നത്.
☛ ഈ നിബന്ധനകൾ തീത്തൊസ് 2:13-മായി ഒത്തുനോക്കിയാൽ, ഈപ്പറയുന്ന എല്ലാ നിബന്ധനകളും അതിൽക്കാണാം: രണ്ട് നാമങ്ങൾ ഉണ്ട്. ആദ്യത്തെ നാമത്തിന് മുമ്പ് ഒരു ആർട്ടിക്കിൾ ഉണ്ട്. രണ്ടാമത്തെ നാമത്തിന് മുമ്പ് ആർട്ടിക്കിൾ ഇല്ല. രണ്ട് നാമങ്ങളും സചേതനരെ സൂചിപ്പിക്കുന്നതാണ്. “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമം (Proper Noun) അതിലുണ്ടെങ്കിലും “ദൈവം” എന്ന പൊതുനാമവും, യേശുവിനെ കുറിക്കുന്ന “രക്ഷിതാവു” (Saviour) എന്ന മറ്റൊരു പൊതുനാമവും അതിലുണ്ട്. ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: നിബന്ധനയല്ലെങ്കിലും, ഷാർപ്പ് റൂളിൽ അനുവദനീയമായ ഒരു വ്യാകരണ ഇളവ് എന്ന നിലയിൽ ആറാമതായി പറഞ്ഞിരിക്കുന്ന പോസസീവ് പ്രൊനൗണും അഥവാ, “hēmōn” (നമ്മുടെ – of our) എന്ന പദവും വാക്യത്തിലുണ്ട്. അതിനാൽ, തീത്തൊസ് 2:13 വാക്യത്തെ മുമ്പിൽ വെച്ചുകൊണ്ടാണ് ഗ്രാൻവില്ലെ ഷാർപ്പ് ഈ നിയമം (Rule) ഉണ്ടാക്കിയതെന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. ഒരുത്തൻ്റെ സംജ്ഞാനമത്തിന് (Proper Noun) പകരം വെക്കുന്ന നാമമാണ് പദവിനാമം (Title Name) അഥവാ, പൊതുനാമം (Common Noun). വ്യാകരണത്തിൽ രണ്ടും ഒരേ ധർമ്മമാണ് നിർവ്വഹിക്കുന്നത്. പിന്നെ സംജ്ഞാനാമം പാടില്ല; പൊതുനാമമേ പാടുള്ളൂ എന്ന് ശഠിക്കുന്നത് ശരിയായ രീതിയല്ല. ഒരു ആർട്ടിക്കിളിൻ്റെ കീഴിൽ രണ്ട് നാമപദങ്ങൾ വന്നാൽ, അത് ഒരുത്തനെയാണ് സൂചിപ്പിക്കുന്നതെന്ന് വാദിച്ചാൽ: രണ്ട് ആട്ടിക്കിളിന് കീഴിൽ ഒരുത്തൻ്റെ രണ്ട് നാമപദങ്ങൾ വരാൻ പാടില്ല. വന്നാൽ ആ വാദത്തിന് പിന്നെ നിലനില്പില്ല. അങ്ങനെയുള്ള പല വാക്യങ്ങൾ ബൈബിളിലുണ്ട്. പിന്നെന്തിനാണ് ഇങ്ങനെയുരു നിയമം എന്ന് ചോദിച്ചാൽ: ഗ്രീക്ക് ഭാഷയുടെ പൊതുവായ വ്യാകരണ നിയമം എന്നതിനേക്കാൾ, ഒരു പ്രത്യേക വീക്ഷണം സ്ഥാപിച്ചെടുക്കാൻ രൂപപ്പെടുത്തിയ തത്വമാണിത്.
☛ ഷാർപ്പ് റൂൾ വാദികൾ അംഗീകരിച്ചാലും ഇല്ലെങ്കിലും, LXX-ലും പുതിയനിയമത്തിലും ഗ്രാൻവില്ലെ ഷാർപ്പിൻ്റെ നിയമത്തിന് അപവാദമായ ചില വാക്യങ്ങളുണ്ട്:
𝟭. “മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.” (സദൃ, 24:21). ഇവിടെ, “യഹോവയെയും രാജാവിനെയും ഭയപ്പെടുക” (Son, fear thou the Lord and the king) എന്ന് പറയാൻ ഗ്രീക്കിൽ, “φοβοῦ τὸν θεόν υἱέ καὶ βασιλέα” എന്നാണ്: (LXX). ഇത് “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) പ്രയോഗമാണ്. Sharp Rule: ton (Article) + theon (God – Noun 1) + kai (and) + basilea (King – Noun 2). ഷാർപ്പിൻ്റെ നിയമപ്രകാരം: ഈ വാക്യത്തിലെ ദൈവവും രാജാവും ഒന്നായിരിക്കണം. അങ്ങനെ ആകാൻ പറ്റുമോ? ഈ വാക്യം ഷാർപ്പ് റൂൾ വാദികൾ അംഗീകരിക്കുന്നില്ല. കാരണം, എബ്രായ ബൈബിളിൻ്റെ പരിഭാഷയാണത്രേ! എബ്രായ ബൈബിളിൻ്റെ പരിഭാഷയാണെങ്കിലും, കൊയ്നേ ഗ്രീക്കിൻ്റെ വ്യാകരണനിയമ പ്രകാരമേ പരിഭാഷ ചെയ്യാൻ കഴിയുകയുള്ളൂ. ഇത് ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും അംഗീകരിച്ചതും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ ആധികാരിക പരിഭാഷയാണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും അംഗീകരിച്ചു; ഷാർപ്പ് റൂൾ വാദികൾ അംഗീകരിക്കില്ല എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല.
𝟮. “ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.“ (എഫെ, 5:5). ഇവിടെ, “ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യം” (The kingdom of Christ and of God) എന്നുപയാൻ ഗ്രീക്കിൽ, “τῇ βασιλείᾳ τοῦ Χριστοῦ καὶ θεοῦ” എന്നാണ്: (SBLGNT). Sharp Rule: tou (Article) + Christou (Christ – Noun 1) + kai (and) + Theou (God – Noun 2). ഷാർപ്പിൻ്റെ നിയമപ്രകാരം: ഈ വാക്യത്തിലെ ക്രിസ്തുവും ദൈവവും ഒന്നായിരിക്കണം. അങ്ങനെ ആകാൻ സാധിക്കുമോ? ഇതും അവർ അംഗീകരിക്കുന്നില്ല. ഇവിടുത്തെ ക്രിസ്തു എന്നത് സംജ്ഞാനാമം ആണെന്നാണ് അവരുടെ വാദം. ഗ്രീക്കിലെ “Christos” (ക്രിസ്തു – Christ) എന്നത് പൊതുനാമമാണ്. ക്രിസ്തോസ് എന്നത് യഥാർത്ഥത്തിൽ യേശുവിൻ്റെ പേരല്ല; പദവിയാണ്. യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23), യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി (യെശ, 61:1 – ലൂക്കൊ, 2:10-11), യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) ദൈവത്തിൻ്റെ ക്രിസ്തു (അഭിഷിക്തൻ) ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38 – ലൂക്കൊ, 9:20). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ നസറെത്തിലെ പ്രഥമപ്രസംഗത്തിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2 – ലൂക്കൊ, 4:16-21). യേശു മാത്രമല്ല ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), പഴയപുതിയനിയമങ്ങളിൽ അനേകം ക്രിസ്തുക്കൾ (മശീഹമാർ) ഉണ്ട്. അതിനാൽ “ക്രിസ്തു” എന്ന് പറഞ്ഞാൽ അത് യേശുവിൻ്റെ പദവിയും (Title) വ്യാകരണപരമായി ഇതൊരു പൊതുനാമവും (Common Noun) ആണ്. എന്നാൽ “യേശു” (Iesos) എന്ന സംജ്ഞാനാമത്തോടൊപ്പം (Proper Noun) പിൽക്കാലത്ത്, ക്രിസ്തു (Christos) എന്ന പദവിയും (Title) ചേർക്കപ്പെട്ട് “യേശു ക്രിസ്തു” (Iesous Christos) എന്ന പൂർണ്ണ സംജ്ഞാനാമമായി വിളിക്കപ്പെട്ടതായി കാണുന്നുണ്ട്: (യോഹ, 17:3 – പ്രവൃ, 2:38). അതാനാൽ “യേശു ക്രിസ്തു” എന്നത് സംജ്ഞാനാമം ആണെന്ന് വന്നാലും, ആ പേരിനെ തലതിരിച്ചും സംജ്ഞാനാമമായി മനസ്സിലാക്കാൻ കഴിയില്ല. അതായത്, രണ്ട് ഭാഗങ്ങളുള്ള ഒരുത്തൻ്റെ പേര് ഒരിക്കലും തിരിച്ചും മറിച്ചും പേരായി ഉപയോഗിക്കില്ല. “ക്രിസ്തു യേശു” (Christos Iesous) എന്ന് പറഞ്ഞാൽ, “അഭിഷിക്തനായ യേശു” (Jesus the Anointed) എന്ന അർത്ഥമാണ്. അഭിഷിക്തൻ ദൈവമല്ല; മനുഷ്യനാണ്. അഭിഷേക ദാതാവാണ് ദൈം: (പ്രവൃ, 10:38). “മനുഷ്യനായ ക്രിസ്തു യേശു” (The Man Christ Jesus) എന്ന കൃത്യമായ പ്രയോഗവും (Exact phrase) തിരുവെഴുത്തിലുണ്ട്: (1തിമൊ, 2:6). “ക്രിസ്തു” (Christos) എന്നത് യേശുവിൻ്റെ നാമമല്ല എന്നതിൻ്റെ വ്യക്തമായ തെളിവുമുണ്ട്: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു” എന്നാണ് പത്രൊസ് അപ്പൊസ്തലൻ യിസ്രായേൽ ജനത്തോട് പറയുന്നത്: (പ്രവൃ, 2:36). അല്ലാതെ, കർത്താവും ക്രിസ്തുവും എന്ന പേർ കൊടുത്തു എന്നല്ല പറയുന്നത്. തന്മൂലം, അവർ അംഗീകരിക്കാത്ത കാരണത്താൽ “ക്രിസ്തു” (Christos) എന്നത് പൊതുനാമം (Common Noun) അല്ലാതാകുന്നില്ല. [കാണുക: Blue letter bible]
𝟯. “നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.” (1തിമൊ, 5:21). ഇവിടെ, “ദൈവത്തെയും ക്രിസ്തു യേശുവിനെയും” (God, and the Christ Jesus) എന്നുപറയാൻ ഗ്രീക്കിൽ, “τοῦ θεοῦ καὶ Χριστοῦ Ἰησοῦ” എന്നാണ്: (SBLGNT). Sharp Rule: tou (Article) + Theou (God – Noun 1) + kai (and) + Christou (Christ – Noun 2). ഈ വാക്യവും ഷാർപ്പ് റൂൾ വാദികൾ അംഗീകരിക്കുന്നില്ല. കാരണം, ചില ഗ്രീക്ക് പാഠങ്ങളിൽ “ക്രിസ്തുയേശു” എന്നും (SBLGNT, Nestle, WH) മറ്റുചില പഠങ്ങള്ളിൽ “കർത്താവായ യേശുക്രിസ്തു” എന്നും കാണുന്നുണ്ട്: (GOC, RP, Stephanus). അതുകൊണ്ടാണ്, അവർ അംഗീകരിക്കില്ലെന്ന് പറയുന്നത്. എന്നാൽ മനസ്സിലാക്കേണ്ടത്, “Χριστός“ (Christos) എന്നുപറഞ്ഞാലും, “Κύριος” (kyrios) എന്നുപറഞ്ഞാലും സംജ്ഞാനാമമല്ല (Proper Noun) അല്ല; ഷാർപ്പ് റൂൾ അനുശാസിക്കുന്ന പൊതുനാമം (Common Noun) തന്നെയാണ്. തന്നെയുമല്ല, ആധുനിക ഗ്രീക്കുപാഠങ്ങളിലാണ് പാഠഭേദം വന്നത്. ഏറ്റവും പുരാതനവും സമഗ്രവുമായ കോഡെക്സ് സിനായിറ്റിക്കസിലും (Codex Sinaiticus, 330-360), കോഡെക്സ് അലക്സാണ്ട്രിനസ്സിലും (Codex Alexandrinus, 400-440). “ക്രിസ്തു” (Christos) എന്നാണ്. സിനായിറ്റിക്കസും കോഡെക്സ് വത്തിക്കാനസും (Codex Vaticanus, A.D. 300–350) ഒരേ പോലുള്ള കയ്യെഴുത്ത് പ്രതികളാണ്. വത്തിക്കാനസിൽ തിമൊഥെയൊസിൻ്റെ ലേഖനങ്ങൾ നഷ്ടപ്പെട്ടു പോയതുകൊണ്ടാണ് കാണാത്തത്. പിന്നെയും അവർ അംഗീകരിക്കാത്തത് അവരുടെ നിയമത്തിന് ഒക്കാത്തതുകൊണ്ടാണ്: [കാണുക: Sinaiticus, Alexandrinus]
𝟰. “ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;“ (2തിമൊ, 4:1). ഇവിടെ, “ദൈവത്തെയും ക്രിസ്തു യേശുവിനെയും” (God, and the Christ Jesus) എന്നുപറയാൻ ഗ്രീക്കിൽ, “τοῦ θεοῦ καὶ Χριστοῦ Ἰησοῦ” എന്നാണ്: (SBLGNT). Sharp Rule: tou (Article) + Theou (God – Noun 1) + kai (and) + Christou (Christ – Noun 2). ചില ആധുനിക ഗ്രീക്ക് പാഠങ്ങളിൽ കർത്താവ് എന്ന് ആർട്ടിക്കിളിനോടൊപ്പം കാണുന്നുണ്ടെങ്കിലും, ഏറ്റവും പുരാതനവും സമഗ്രവുമായ കോഡെക്സ് സിനായിറ്റിക്കസിലും, കോഡെക്സ് അലക്സാണ്ട്രിനസ്സിലും “ക്രിസ്തു” (Christos) എന്നാണ് കാണുന്നത്. എന്നിരുന്നാലും അവർ അംഗീകരിക്കാത്തത് അവരുടെ വിശ്വാസം ത്രിത്വം ആയതുകൊണ്ടാണ്. [കാണുക: Sinaiticus, Alexandrinus]
𝟱. ഷാർപ്പിനുള്ള തിരിച്ചടി:
☛ ഷാർപ്പിൻ്റെ നിയമപ്രകാരം, ഒരു ആർട്ടിക്കിളിന് കീഴിൽ, “kai” ചേർത്ത് രണ്ട് നാമപദങ്ങൾ വന്നാൽ അത് ഒരുത്തനെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾ രണ്ട് ആർട്ടിക്കിൾ വന്നാൽ അത് വ്യത്യസ്തരായ രണ്ടുപേരെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഷാർപ്പ് റൂൾ പറയാതെ പറഞ്ഞിരിക്കുന്നത്. “രണ്ട് ആർട്ടിക്കിളിന് കീഴിൽ ഒരു വ്യക്തിയുടെ രണ്ട് പദവികൾ വരാം” എന്ന് ഷാർപ്പ് തൻ്റെ നിയമത്തിൻ്റെ നിബന്ധനകളിൽ പറഞ്ഞിട്ടില്ല. രണ്ട് ആട്ടിക്കിളിൻ്റെ കീഴിൽ ഒരുത്തൻ്റെ രണ്ട് പദവികൾ വരുന്ന പല തെളിവുകളുണ്ട്:
𝟭. “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹ, 13:14). ഇവിടെ, യേശു തന്നെത്തന്നെ “കർത്താവും ഗുരുവും” (Lord and Teacher) എന്ന് പറയാൾ ഗ്രീക്കിൽ, “ὁ κύριος καὶ ὁ διδάσκαλος” എന്നാണ്: (SBLGNT). ഇത് ഷാർപ്പ് നിയമത്തിന് വിരുദ്ധമാണ്. ➟ho (Article) + Kyrios (Lord – Noun 1) + kai (and) + ho (Article) + Didaskalos (Teacher – Noun 2). യേശു എന്ന ഏകൻ്റെ രണ്ട് നാമങ്ങളാണ് (Nouns) കർത്താവും (Lord) ഗുരുവും (Teacher) എന്നത്.
𝟮. വേറെയും തെളിവുകളുണ്ട്: “ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.” (വെളി, 1:8), ഇവിടെ, ഞാൻ “അല്ഫയും ഒമേഗയും” (Alpha and Omega) എന്ന് പറയാൻ ഗ്രീക്കിൽ, “Ἄλφα καὶ τὸ Ὦ” എന്നാണ്: (SBLGNT). ➟to (Article) + Alpha (Alpha – Noun 1) + kai (and) + to (Article) + Ō (Omega – Noun 2). ഇതും കാണുക: (Rev, 21;6; Rev, 22:13).
𝟯. “പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.” (വെളി, 21:6). ഇവിടെ, ഞാൻ “ആദിയും അന്തവും” (the Beginning and the End) എന്ന് പറയാൻ ഗ്രീക്കിൽ, “ἡ ἀρχὴ καὶ τὸ τέλος” എന്നാണ്: (SBLGNT). ➟hē (Article) + archē (Beginning – Noun 1) + kai (and) + to (Article) + telos (End – Noun 2). രണ്ടും മൂന്നും പോയിൻ്റിൽ ഉള്ളത് സർവ്വശക്തനായ ഏകദൈവത്തിൻ്റെ ഇരുവിധമായ നാമങ്ങൾ (Nouns) ആണ്.
📌 ഒരു ആർട്ടിക്കിളിൻ്റെ കീഴിൽ രണ്ട് നാമപദങ്ങൾ വന്നാൽ, അത് ഒരുത്തനെയാണ് സൂചിപ്പിക്കുന്നതെന്ന് വാദിച്ചാൽ: രണ്ട് ആട്ടിക്കിളിന് കീഴിൽ ഒരുത്തൻ്റെ രണ്ട് നാമപദങ്ങൾ വരാൻ പാടില്ല. വന്നാൽ ആ വാദത്തിന് പിന്നെ നിലനില്പില്ല. പിതാവിനെയും പുത്രനെയും കുറിക്കുന്ന രണ്ട് നാമങ്ങൾ (Nouns) ഒരു ആർട്ടിക്കിളിന് കീഴിലും (Jam, 3:9 – 2Pet, 1:11) രണ്ട് ആർട്ടിക്കിളിന് കീഴിലും (Rev, 21:6 – Joh, 13:14) അഭിന്നമായി കാണാം. അതിനാൽ ഒരു ആർട്ടിക്കിളിന് കീഴിൽ വരുന്നത് ഒരു സവിശേഷ നിയമമാണെന്ന് പറയാൻ കഴിയില്ല. ➟ഇതൊക്കെ ചൂണ്ടിക്കാണിച്ചത് തീത്തൊസിലെ ദൈവം യേശുക്രിസ്തു ആണെന്നോ, അല്ലെന്നോ തെളിയിക്കാനല്ല; ഷാർപ്പിൻ്റെ വാദത്തിന് ഒരു മറുവാദമെന്ന നിലയിലാണ്.
☛ അതിനാൽ ഒരു സത്യാന്വേഷി എത്തിച്ചേരുന്നത്, ഷാർപ്പ് റൂൾ കൊണ്ടുമാത്രം തീത്തൊസ് 2:13-നെ വ്യാഖ്യാനിക്കാൻ കഴിയില്ല എന്നാണ്. നൂറ്റാണ്ടുകളായി തീത്തൊസ് 2:13-ന്റെ വിവർത്തനത്തിലും വ്യാഖ്യാനത്തിലും ഏകീകൃതമായ ഒരു അഭിപ്രായം (Consensus) ഉണ്ടായിരുന്നില്ല എന്നത് അനിഷേധ്യമായ വസ്തുതയാണ്. അതുകൊണ്ട്, ഈ വാക്യത്തെ മാനുഷിക വ്യാഖ്യാനങ്ങൾകൊണ്ട് പരിശോധിക്കാതെ, എഴുത്തുകാരനായ പൗലൊസിൻ്റെ വീക്ഷണകോണുകളിൽക്കൂടി പരിശോധിക്കണം എന്നതാണ് ശരിയായ രീതി. അതിനുമുമ്പ് ബൈബിളിൻ്റെ അടിസ്ഥാന ദൈവോപദേശം എന്താണെന്ന് നോക്കാം:
❶ Ha-Elohim Lebadeka, Monos ho Theos:
➟ പഴയപുതിയനിയമ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന “ദൈവം” (God) ത്രിത്വമല്ല; ഒരേയൊരുവൻ അഥവാ, ഒരുത്തൻ മാത്രമാണ്: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15). ഈ വാക്യത്തിൽ എബ്രായയിൽ Ha-Elohim Lebadeka എന്നാണ്. അതിൻ്റെ അർത്ഥം: “ദൈവം ഒരുത്തൻ മാത്രം” അല്ലെങ്കിൽ “നീ (യഹോവ) മാത്രം ദൈവം” (You alone are God) എന്നാണ്: (2Kig, 19:15 ⁃ 2Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരാമവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ തൽസ്ഥാനത്ത് Ho Theos Monos (The only God) എന്നും കാണാൻ കഴിയും: (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20). മോണോസ് തെയോസിൻ്റെ അർത്ഥം: ദൈവം പലരാണെന്നോ, ത്രിത്വമാണെന്നോ അല്ല; ദൈവം ഒരേയൊരുവൻ അല്ലെങ്കിൽ ഒരുത്തൻ മാത്രം (The only one God) എന്നാണ്. ➟പുതിയനിയമത്തിലും “ദൈവം ഒരുത്തൻ മാത്രം” എന്നർത്ഥത്തിൽ Monos ho Theos (The only God) എന്ന് ആവർത്തിച്ച് കാണാൻ കഴിയും: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (Luk, 5:21 – Joh, 5:44; Joh, 17:3; Rom, 16:27; 1Tim, 1:17; Jud, 1:25). എബ്രായയിലെ Bad, ഗ്രീക്കിലെ Monos, മലയാളത്തിലെ ഒരെയൊരുവൻ, തനിയെ, മാത്രം എന്നീ പദങ്ങൾ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. തന്മൂലം, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ഇനി ബൈബിൾ പറയുന്ന ഒരുത്തൻ മാത്രമായ ദൈവം അല്ലെങ്കിൽ, “ദൈവം” God) എന്ന പ്രകൃതി (Nature) ഉള്ളവൻ പിതാവാണോ (യഹോവ), പുത്രനാണോ (യേശു), പരിശുദ്ധാത്മാവാണോ, ഏഴ് ആത്മാവാണോ, കുഞ്ഞാടാണോ എന്ന് നോക്കിയാൽ മതി. അല്ലാതെ ബൈബിളിന് വെളിയിലുള്ള ഒരു നിയമത്തിൻ്റെയും പുറകേ പോകാൻ നമുക്കാവശ്യമില്ല. ➟ഇനി നമുക്ക് എഴുത്തുകാരനായ പൗലൊസിൻ്റെ ദൈവവീക്ഷണം എന്താണെന്ന് പരിശോധിക്കാം:
❷ ഒരേയൊരു ദൈവം:
➟ ➟ പൗലൊസിൻ്റെ ദൈവവീക്ഷണം (Paul’s view of God) എന്താണെന്ന് അവൻ്റെ ലേഖനങ്ങളിലൂടെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പൗലൊസ് പഠിപ്പിച്ച ദൈവം ഏകത്വമോ (Oneness), ത്രിത്വമോ (Trinity), ത്രിയേകനോ (Triune) അല്ല; ഏകദദൈവം/ഒരേയൊരു ദൈവം (The only God) ആണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഇവിടെ പൗലൊസ് പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, Monos Theos” ആണ്. മോണോസ് തെയോസിൻ്റെ അർത്ഥം: “ഒരു ദൈവം” (one God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. പൗലൊസ് പഠിപ്പിച്ച ഈ ഒരേയൊരു ദൈവം ആരാണെന്ന് അടുത്ത വാക്യത്തിൽ മനസ്സിലാക്കാം: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:27). ഈ വാക്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്: 𝟭.ഇവിടുത്തെ “ഏകജ്ഞാനിയായ ദൈവം” ഗ്രീക്കിൽ,“Monos sophos Theos” ആണ്. അതായത്, “ഒരു ജ്ഞാനിയായ ദൈവമല്ല; ഒരേയൊരു ജ്ഞാനിയായ ദൈവം” (The only wise God) എന്നാണ്. ഇവിടെപ്പറയുന്ന “ജ്ഞാനിയായ” (Sophos) എന്നത്, ഒരേയൊരു ദൈവത്തിന് കൊടുത്തിരിക്കുന്ന വിശേഷണമാണ്. 𝟮.“dia Iēsou Christou” എന്ന പ്രയോഗത്തിൻ്റെ അർത്ഥം: “യേശുക്രിസ്തു മൂലം/വഴി/മുഖാന്തരം” (through Jesus Christ) എന്നാണ്. അതായത്, ഒരേയൊരു ദൈവത്തിൽനിന്ന് യേശുവിനെ വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിച്ചിരിക്കുന്നത്. 𝟯.ഒരേയൊരു ദൈവത്തിന് (to the only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരമാണ് പൗലൊസ് മഹത്വം കരേറ്റുന്നത്. അപ്പോൾ, പൗലൊസ് പഠിപ്പിച്ച ഒരേയൊരു ദൈവം (The only one God) പുത്രനായ യേശുക്രിസ്തുവല്ല; പിതാവായ ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ഒരേയൊരു ദൈവം അല്ലെങ്കിൽ മോണൊസ് തെയോസ് പിതാവാണെന്ന് പഠിപ്പിച്ച പൗലൊസ് തീത്തൊസിന് കത്തെഴുമ്പോൾ, യേശുക്രിസ്തു മഹാദൈവമാണെന്ന് ഒരിക്കലും പറയില്ല.
❸ പിതാവായ ഏകദൈവം:
➟ “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6). “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” എന്ന് പറഞ്ഞശേഷം, ആ ദൈവം ത്രിത്വമാണെന്നല്ല പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പൗലൊസ് പറയുന്നത്. ➟അടുത്തവാക്യം കാണുക: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). തീക്ഷ്ണതയുള്ള യെഹൂദനായ പൗലൊസിൻ്റെ വീക്ഷണത്തിൽ ദൈവം പലരല്ല; പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ആ പൗലൊസ് യേശുക്രിസ്തു മഹാദൈവമാണെന്ന് പറയുമെന്ന് വിചാരിക്കാൻ കഴിയില്ല.
☛ 1കൊരിന്ത്യർ 8:6-ൻ്റെ അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പറഞ്ഞിരിക്കയാൽ, യേശുക്രിസ്തുവും ദൈവമാണെന്ന് ചിലർ കരുതുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 𝟭.യേശുക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, “പിതാവായ ഏക ദൈവമേ നമുക്കുള്ളു” (for us there is but one God, the Father) എന്ന് പൗലൊസ് ആദ്യഭാഗത്ത് പറയുമായിരുന്നില്ല. 𝟮.യേശുവിനെ “കർത്താവു” (Lord) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന “Kyrios” (κύριος) എന്ന ഗ്രീക്ക് പദത്തിന് ദൈവം എന്നർത്ഥമില്ല. “ദൈവം” (God) എന്ന അർത്ഥം ഉണ്ടാകണമെങ്കിൽ “തെയൊസ്” (Theos) ഉപയോഗിക്കണം. കുറിയോസിൻ്റെ അർത്ഥം: “കർത്താവ്, യജമാനൻ, അധികാരി, ഉടമ, ഉടയവൻ, ഉടമസ്ഥൻ, പ്രഭു” എന്നൊക്കെയാണ്. 𝟯.യേശുവും ദൈവമായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിന് (The only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരം പൗലൊസ് ഒരിക്കലും മഹത്വം കരേറ്റുമായിരുന്നില്ല: (റോമ, 16:27). ➟പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് (പ്രവൃ, 2:23-24), മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:36; പ്രവൃ, 5:30-31). അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും മദ്ധ്യദ്ധ്യസ്തനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്; (1കൊരി, 8:6; 1തിമൊ, 2:5-6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും യേശുക്രിസ്തു മനുഷ്യനാണെന്നും പഠിപ്പിച്ച പൗലൊസ് തീത്തൊസിനോട് തൻ്റെ നിലപാട് മാറ്റിപ്പറയില്ല.
❹ പൗലൊസിൻ്റെ ദൈവം:
➟ പൗലൊസ് ദൈവത്തെ “എൻ്റെ ദൈവം” (My God) എന്ന് ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: “ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (ഫിലി, 1:6 –2കൊരി, 12:21;ഫിലേ, 1:6). ഇവിടെ പൗലൊസ് “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിക്കുന്നത് യേശുക്രിസ്തുവിനെയല്ല; പിതാവായ ദൈവത്തെയാണ്. ➟അടുത്തവാക്യം ശ്രദ്ധിക്കുക: “നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.” (1കൊരി, 1:4 –റോമ, 1:8). പൗലൊസ് എൻ്റെ ദൈവം എന്ന് പറയുന്നത് യേശുവിനെയല്ല; പിതാവിനെയാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്. ➟അല്ലെങ്കിൽ അടുത്തവാക്യം കാണുക: “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.” (ഫിലി, 4:19). തൻ്റെ ദൈവം, ദൈവത്തിനും മനുഷ്യർക്കുമിടയിലെ മദ്ധ്യസ്ഥനായ ക്രിസ്തുയേശുവിലൂടെ കൊരിന്ത്യരുടെ ബുദ്ധിമുട്ടുകൾ തീർത്തുതരും എന്നാണ് പൗലൊസ് അവരോട് പറയുന്നത്: (1തിമൊ, 2:5-6). മേല്പറഞ്ഞ വേദഭാഗങ്ങളെല്ലാം ശ്രദ്ധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. അതായത്, ദൈവകൃപ വരുന്നതും വിശ്വാസികളുടെ ബുദ്ധിട്ടുകൾ തീർത്തുതരുന്നതും ക്രിസ്തുയേശുവല്ല; അവനിലൂടെ പൗലൊസിൻ്റെ ദൈവമാണ്. ➟മേല്പറഞ്ഞ വേദഭാഗങ്ങളോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.പൗലൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനെയല്ലാതെ അവനിലൂടെ മറ്റൊരു ദൈവത്തിന് അവൻ സ്തോത്രം ചെയ്യുമായിരുന്നില്ല. 𝟮.“ദൈവം” (God) എന്ന പ്രകൃതി (Nature) യേശുക്രിസ്തുവിനും ഉണ്ടായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നില്ല. 𝟯.യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, തൻ്റെ ദൈവം യേശുക്രിസ്തു ആണെന്നോ, അല്ലെങ്കിൽ യേശുക്രിസ്തുവും തൻ്റെ ദൈവമാണെന്നോ പറയാൻ പൗലൊസ് ലജ്ജിക്കുമായിരുന്നില്ല. തന്മൂലം, തീത്തൊസിലെ മഹാദൈവം യേശുക്രിസ്തു ആണെന്ന് പറഞ്ഞ് അവൻ തീത്തൊസിന് എഴുത്തെഴുതിയെന്ന് ആരും വിചാരിക്കാൻ ആവശ്യമില്ല.
❺ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➟ പിതാവിൻ്റെയും പുത്രൻ്റെയും “പ്രകൃതി” (Nature) എന്താണെന്ന് ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന സുവിശേഷത്തോടുള്ള ബന്ധത്തിൽ പൗലൊസ് അസന്ദിദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വേദഭാഗം ശ്രദ്ധിച്ചാൽ: “ദൈവം” (God) എന്നത് പിതാവിൻ്റെ പ്രകൃതിയും (Nature), “മനുഷ്യൻ” (Man) എന്നത് ക്രിസ്തുയേശുവിൻ്റെ പ്രകൃതിയും ആണെന്ന് മനസ്സിലാക്കാം. “ഒരേയൊരു സത്യദൈവം” (Ho monos alethinos Theos – The only true God) അല്ലെങ്കിൽ, “ദൈവം” (God) എന്ന പ്രകൃതിയുള്ളത് പിതാവിന് മാത്രമാണെന്ന് മോണോസ് (only) കൊണ്ട് ഖണ്ഡിതമായി ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്: (Joh, 5:44; Joh, 17:3). അതാണ് ക്രിസ്തുവിൻ്റെ അനുകാരിയായ പൗലൊസും പഠിപ്പിച്ചത്: (1കൊരി, 11:1). “പിതാവു” (Father) എന്നത് ദൈവത്തിൻ്റെ പദവിയും (Title) “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ പദവിയുമാണ്: (1കൊരി, 8:6 – മത്താ, 3:17). ➟ഏകമനുഷ്യൻ (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും നോക്കുക. പിതാവാണ് ഏകദൈവമെന്നും യേശുക്രിസ്തു മനുഷ്യനാണെന്നും പഠിപ്പിച്ചവൻ, പിന്നീട് തീത്തൊസിന് ലേഖനം എഴുതുമ്പോൾ കളംമാറ്റി ചവിട്ടില്ല.
❻ യേശുക്രിസ്തുവിൻ്റെ ദൈവം:
➟ യേശുക്രിസ്തുവിൻ്റെ ദൈവത്തക്കുറിച്ച് ബൈബിളിൽ ഏറ്റവും അധികം പഠിപ്പിച്ചിരിക്കുന്നത് പൗലൊസാണ്:
𝟭. Glorify the God and Father of our Lord Jesus Christ.
(Romans 15:6)
𝟮. Blessed be the God and Father of our Lord Jesus Christ.
(2Corinthians 1:3)
𝟯. The God and Father of our Lord Jesus Christ, who is blessed forever.
(2Corinthians 11:31)
𝟰. Blessed be the God and Father of our Lord Jesus Christ.
(Ephesians 1:3)
𝟱. The God of our Lord Jesus Christ, the Father of glory.
(Ephesians 1:17)
𝟲. We give thanks to the God and Father of our Lord Jesus Christ.
(Colossians 1:3)
☛ യേശുക്രിസ്തുവിനല്ല; അവൻ്റെ ദൈവത്തിനാണ് പൗലൊസ് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിച്ചത്. പൗലൊസിൻ്റെ വീക്ഷണത്തിൽ യേശു ദൈവമല്ല; മനുഷ്യനാണ്. അതുകൊണ്ടാണ് യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും യേശുക്രിസ്തു മുഖാന്തരം ഒരേയൊരു ദൈവമായ (The only God) പിതാവിന് മഹത്വം അർപ്പിക്കുന്നതും: (റോമ, 16:27 – 1കൊരി, 8:6). ദൂതന്മാർക്കും മനുഷ്യർക്കും മാത്രമേ ദൈവമുള്ളു; അല്ലാതെ ദൈവത്തിന് ദൈവമില്ല. യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം എന്നൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന് ഒരു ദൈവമുണ്ടാകില്ല എന്നതാണ് അതിൻ്റെ കാരണം. ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം ഒരിക്കലും അനാദ്യന്ത്യനായ സർവ്വശക്തിയുള്ള ദൈവമാകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവം മാത്രമേ ആകയുള്ളു: (പുറ,, 4:16; 7:1). ദൈവത്തിൻ്റെ ദൈവം എന്നത് ബഹുദൈവ ദുരുപദേശമാണ്. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും സകല മനുഷ്യരുടെയും ദൈവം: (1തിമൊ, 2:5-6).
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവമായ (യോഹ, 20:17) പിതാവായ ഏകദൈവത്തെയാണ് (1കൊരി, 8:6) പൗലൊസ് മോണോസ് തെയോസ് (The only one God) എന്ന് പഠിപ്പിച്ചതും (1തിമൊ, 1:17), യേശുക്രിസ്തുവിൻ്റെ ദൈവം എന്ന് വിശേഷിപ്പിച്ചതും (2കൊരി, 11:31) യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റിയതും: (റോമ, 16:27). പൗലൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവം പോലുമല്ല; അതിനാൽ യേശുവല്ല; പിതാവാണ് തീത്തൊസിലെ മഹാദൈവം (The Great God) എന്ന് ഭാഷണവും വാക്കുകളും കൂടാതെ മനസ്സിലാക്കാം. നിയമവും വ്യാഖ്യാനവും ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം; എന്നാലതിന് തിരുവെഴുത്തുകളുടെ പിന്തുണയില്ലെങ്കിൽ ഇത്തരം വ്യാഖ്യാനങ്ങൾക്കും നിയമങ്ങൾക്കും നിലനില്പുണ്ടാകില്ല.
❼ ദൈവവും യേശുക്രിസ്തുവും:
➟ ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുന്ന അനേകം വാക്യങ്ങളുണ്ട്. അതിൽ പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പത്ത് വാക്യങ്ങൾ തെളിവായിത്തരാം:
𝟭. ദൈവ(God)ത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള (Lord Jesus Christ) വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 20:21)
𝟮. ദൈവം (God) തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ (Lord Jesus Christ) കുറിച്ചു: (റോമ, 1:1)
𝟯. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ (God) കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ (Christ Jesus) നിത്യജീവൻ തന്നേ. (റോമ, 6:23)
𝟰. സമാധാനത്തിന്റെ ദൈവമോ (God) വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. (റോമ, 16:20)
𝟱. ദൈവത്തിൻ്റെ (God) ഇഷ്ടത്താൽ യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, (1കൊരി, 1:1)
𝟲. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. (1കൊരി, 1:9)
𝟳. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) നാമത്തിലും നമ്മുടെ ദൈവത്തിന്റെ (God) ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (1കൊരി, 6:11)
𝟴. ദൈവം (God) യേശുക്രിസ്തുവിന്റെ (Jesus Christ) മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു. (2കൊരി, 4:6)
𝟵. ദൈവത്തിന്റെ (God) മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ (Jesus Christ) നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. (ഫിലി, 1:11)
𝟭𝟬. ദൈവത്തിന്റെ (God) ദാസനും യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനുമായ പൌലൊസ്. (തീത്തൊ, 1:3)
☛ സത്യദൈവത്തിൽനിന്ന് അല്ലെങ്കിൽ, ദൈവം (God) എന്ന പ്രകൃതി (Nature) ള്ളവനിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കുന്ന വാക്യങ്ങളാണ് മുകളിൽ കാണുന്നത്. വൺനെസ്സ് വിശ്വസികൾ കരുതുന്നപോലെ യേശുക്രിസ്തു ഏകദൈവം ആയിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുമായിരുന്നില്ല. ഗ്രാൻവില്ലെ ഷാർപ്പ് ഉൾപ്പെടെയുള്ള ത്രിത്വക്കാർ വിശ്വസിക്കുന്നപോലെ, ദൈവത്തിലെ തുല്യരായ മൂവരിൽ ഒരുവനായിരുന്നു യേശുക്രിസ്തു എങ്കിൽ, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വേർപെടുത്തി പൗലൊസ് പറയുമായിരുന്നില്ല. ദൈവാത്മാവിനാൽ പുസ്തകമെഴുതിയ പൗലൊസിനോട് മത്സരിക്കാതെ, അവൻ പഠിപ്പിച്ച പിതാവായ ഏകദൈവത്തിലും മദ്ധ്യസ്ഥനും മറുവിലയുമായി മരണംവരിച്ച് മാനവകുലത്തിന് രക്ഷയൊരുക്കിയ മനുഷ്യനായ ക്രിസ്തുയേശുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കുന്നതാണ് ഏതൊരു മനുഷ്യനും നല്ലത്: (1കൊരി, 8:6; 1തിമൊ, 2:5-6).
📌 ചുരുക്കത്തിൽ: പൗലൊസിൻ്റെ ദൈവവീക്ഷണപ്രകാരം പിതാവാണ് ഏകദൈവം: (1കൊരി, 8:5-6; എഫെ, 4:6). യേശുക്രിസ്തു പാപം അറിയാത്ത ഏകമനുഷ്യനാണ്: (2കൊരി, 5:21; റോമ, 5:15). അതിനാൽ തീത്തൊസ് 2:13 വാക്യത്തിൻ്റെ ശരിയായ പരിഭാഷ ഇപ്രകാരമാണ്: ➟“നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെയും തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” ⁃ “Looking for that blessed hope, and the glorious appearing of the great God and of our Savior Jesus Christ.”
☛ ഉപസംഹാരം:
➟ യേശുക്രിസ്തുവും അവൻ്റെ അനുകാരിയായ പൗലൊസ് പഠിപ്പിച്ച പിതാവായ മോണോസ് തെയോസിനെ (Monos Theos – The only God) ത്രിത്വദൈവം ആക്കാൻ, ഗ്രാൻവില്ലെ ഷാർപ്പെന്നല്ല; സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ വന്നാലും സാധിക്കില്ല: (ഗലാ, 1:8). പുതിയ വാക്കുകൾ ഉണ്ടാക്കിയും, വ്യാഖ്യാനങ്ങൾ ചമച്ചും, നിയമങ്ങൾ ഉണ്ടാക്കിയും, സുനഹദോസുകൾ കൂടിയും ഏകദേശം 1800 വർഷങ്ങളായി, ഏകസത്യദൈവത്തെ (Ho monos alethinos – The only true God) ത്രിത്വദൈവമാക്കാൽ മനുഷ്യർ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഒടുവിൽ തമ്മിൽ ചേരാത്ത അമ്പതിനായിരത്തോളം വ്യത്യസ്ത പ്രസ്ഥാനങ്ങൾ ഉടലെടുത്തു എന്നല്ലാതെ, തങ്ങളുടെ ദൈവം ആരാണെന്ന് പറയാനോ, ത്രിത്വം എന്താണെന്ന് വിശദീകരിക്കാനോ, ബൈബിളിലത് ഉണ്ടെന്ന് തെളിയിക്കാനോ ഇന്നയൊളം ഒരുത്തനും കഴിഞ്ഞിട്ടില്ല. അതാണ് ത്രിത്വം! ഹിന്ദിയിൽ “അപ്നെ പാവ് പർ കുൽഹാഡി മാർനാ” എന്നൊരു ചൊല്ലുണ്ട്. അതാണ് ഗ്രാൻവില്ലെ ഷാർപ്പ് ചെയ്ത് വെച്ചിരിക്കുന്നത്. അല്ലാതെ കൂടുതലൊന്നും ഈയുള്ളവന് പറയാനില്ല. [കാണുക: തീത്തൊസിലെ മഹാദൈവം ആരാണ്?]
✦─── ❖ ── ⚜ ── ❖ ───✦
സെപ്റ്റ്വജിൻ്റിലെ പുതിയനിയമ ഉദ്ധരണികൾക്ക് തെളിവ്
New Testament ➖ Septuagint ➖ Masoretic Text ➖ King James
1. Matt. 1:23 / Isaiah 7:14 ♦️ Behold, a virgin shall be with child 🔹 a virgin shall conceive in the womb 🔹 the young woman shall conceive 🔹 a virgin shall conceive.
2. Matt. 3:3; Mark 1:3; John 1:23 / Isaiah 40:3 ♦️ Make his paths straight 🔹 make straight the paths 🔹 make plain in the desert a highway 🔹 make straight in the desert a highway.
3. Matt. 12:21 / Isaiah 42:4 ♦️ And in his name shall the Gentiles trust 🔹 and in his name shall the Gentiles trust 🔹 and the isles shall wait for his teaching 🔹 and the isles shall wait for his law.
4. Matt. 13:15 / Isaiah 6:10 ♦️ For this people’s heart is waxed gross, And their ears are dull of hearing, And their eyes they have closed 🔹 For the heart of this people has become gross, and their ears are dull of hearing, and their eyes have they closed 🔹 Make the heart of this people fat, and make their ears heavy, and shut their eyes 🔹 Make the heart of this people fat, and make their ears heavy, and shut their eyes).
5. Matt. 15:8-9; Mark 7:6-7 / Isaiah 29:13 ♦️ This people draweth nigh unto me with their mouth, and honoureth me with their lips; But their heart is far from me.But in vain they do worship me, Teaching for doctrines the commandments of men 🔹 This people draw nigh to me with their mouth, and they honour me with their lips, but their heart is far from me: but in vain do they worship me, teaching the commandments and doctrines of men 🔹 Forasmuch as this people draw near, and with their mouth and with their lips do honour Me, but have removed their heart far from Me, and their fear of Me is a commandment of men learned by rote 🔹 Forasmuch as this people draw near me with their mouth, and with their lips do honour me, but have removed their heart far from me, and their fear toward me is taught by the precept of men.
6. Matt. 21:16 / Psalm 8:2 ♦️ Out of the mouth of babes and sucklings thou hast perfected praise 🔹 Out of the mouth of babes and sucklings hast Thou founded strength 🔹 Out of the mouth of babes and sucklings hast thou perfected praise 🔹 Out of the mouth of babes and sucklings hast thou ordained strength.
7. Luke 3:5-6 / Isaiah 40:4-5 ♦️ And all flesh shall see the salvation of God 🔹 and all flesh shall see the salvation of God 🔹 and all flesh shall see it together 🔹 and all flesh shall see it together.
8. Luke 4:18 / Isaiah 61:1 ♦️ Because he hath anointed me to preach the gospel to the poor 🔹 because he has anointed me; he has sent me to preach glad tidings to the poor 🔹 because the LORD hath anointed me to bring good tidings unto the humble 🔹 because the LORD hath anointed me to preach good tidings unto the meek.
9. Luke 4:18 / Isaiah 61:1 ♦️ And recovering of sight to the blind 🔹 and recovery of sight to the blind 🔹 and the opening of the eyes to them that are bound 🔹 and the opening of the prison to them that are bound.
10. Luke 4:18 / Isaiah 58:6 ♦️ To set at liberty them that are bruised 🔹 set the bruised free 🔹 and to let the oppressed go free 🔹 and to let the oppressed go free.
11. John 6:31 / Psalm 78:24 ♦️ He gave them bread from heaven to eat 🔹 to eat, and gave them the bread of heaven 🔹 and gave them of the corn of heaven 🔹 to eat, and had given them of the corn of heaven.
12. Acts 2:19 / Joel 2:30 ♦️ Blood, and fire, and vapour of smoke 🔹 blood, and fire, and vapor of smoke 🔹 blood, and fire, and pillars of smoke 🔹 blood, and fire, and pillars of smoke.
13. Acts 2:26 / Psalm 16:9 ♦️ Therefore did my heart rejoice, and my tongue was glad; Moreover also my flesh shall rest in hope 🔹 Therefore my heart rejoiced an my tongue exulted; moreover also my flesh shall rest in hope 🔹 Therefore my heart is glad, and my glory rejoiceth; my flesh also dwelleth in safety 🔹 Therefore my heart is glad, and my glory rejoiceth: My flesh also shall rest in hope.
14. Acts 4:26 / Psalm 2:2 ♦️ And the rulers were gathered together 🔹 and the rulers gathered themselves together 🔹 and the rulers take counsel together 🔹 and the rulers take counsel together.
15. Acts 7:14 / Gen. 46:27 ♦️ threescore and fifteen souls 🔹 seventy-five souls 🔹 were threescore and ten 🔹 were threescore and ten.
16. Acts 7:43 / Amos 5:26 ♦️ Yea, ye took up the tabernacle of Moloch, And the star of your god Remphan 🔹 Yea, ye took up the tabernacle of Moloch, and the star of your god Raephan 🔹 So shall ye take up Siccuth your king and Chiun your images, the star of your god 🔹 But ye have borne the tabernacle of your Moloch and Chiun your images, the star of your god.
17. Acts 8:33 / Isaiah 53:8 ♦️ In his humiliation his judgment was taken away 🔹 In his humiliation his judgment was taken away 🔹 By oppression and judgment he was taken away 🔹 He was taken from prison and from judgment.
18. Acts 13:41 / Habakkuk 1:5 ♦️ Behold, ye despisers, and wonder, and perish 🔹 Behold, ye despisers, and look, and wonder marvelously, and vanish 🔹 Look ye among the nations, and behold, and wonder marvellously 🔹 Behold ye among the heathen, and regard, and wonder marvellously.
19. Acts 15:17 / Amos 9:12 ♦️ That the residue of men might seek after the Lord 🔹 that the remnant of men 🔹 That they may possess the remnant of Edom 🔹 that they may possess the remnant of Edom.
20. Rom. 2:24 / Isaiah 52:5 ♦️ For the name of God is blasphemed among the Gentiles through you 🔹 On account of you my name is continually blasphemed among the Gentiles 🔹 and My name continually all the day is blasphemed 🔹 and my name continually every day is blasphemed.
21. Rom. 3:4 / Psalm 51:4 ♦️ That thou mightest be justified in thy sayings, And mightest overcome when thou art judged 🔹 that thou mightest be justified in thy sayings, and mightest overcome when thou art judged (50:4) 🔹 that Thou mayest be justified when Thou speakest, and be in the right when Thou judgest 🔹 That thou mightest be justified when thou speakest, and be clear when thou judgest.
22. Rom. 3:12 / Psalm 14:1 ♦️ There is none that doeth good, no, not one 🔹 there is none that does goodness, there is not even so much as one (13:1) 🔹 there is none that doeth good 🔹 There is none that doeth good.
23. Rom. 3:13 / Psalm 5:9 ♦️ With their tongues they have used deceit 🔹 with their tongues they have used deceit 🔹 they make smooth their tongue 🔹 They flatter with their tongue.
24. Rom. 3:13 / Psalm 140:3 The poison of asps is under their lips 🔹 the poison of asps is under their lips (139:3) 🔹 vipers’ venom is under their lips 🔹 Adders’ poison is under their lips.
25. Rom. 3:14 / Psalm 10:7 ♦️ Whose mouth is full of cursing and bitterness 🔹 Whose mouth is full of cursing, and bitterness (9:27) 🔹 His mouth is full of cursing and deceit and oppression 🔹 His mouth is full of cursing and deceit and fraud.
26. Rom. 9:17 / Exodus 9:16 ♦️ that I might shew my power in thee 🔹 that I might display in thee my strength 🔹 to show thee My power 🔹 for to shew in thee my power.
27. Rom. 9:25 / Hosea 2:23 ♦️ I will call them my people, which were not my people; And her beloved, which was not beloved 🔹 I will love her that was not loved, and will say to that which was not my people, Thou art my people 🔹 I will have compassion upon her that had not obtained compassion; and I will say to them that were not My people: ‘Thou art My people 🔹 I will have mercy upon her that had not obtained mercy; and I will say to them which were not my people, Thou art my people.
28. Rom. 9:27 / Isaiah 10:22 ♦️ a remnant shall be saved 🔹 a remnant of them shall be saved 🔹 only a remnant of them shall return 🔹 yet a remnant of them shall return.
29. Rom. 9:29 / Isaiah 1:9 ♦️ Except the Lord of Sabaoth had left us a seed 🔹 And if the Lord of Sabaoth had not left us a seed 🔹 Except the LORD of hosts had left unto us a very small remnant 🔹 Except the LORD of hosts had left unto us a very small remnant.
30. Rom. 9:33; 10:11; 1 Peter 2:6 / Isaiah 28:16 ♦️ And whosoever believeth on him shall not be ashamed 🔹 and he that believes on him shall by no means be ashamed 🔹 he that believeth shall not make haste 🔹 he that believeth shall not make haste.
31. Rom. 10:18 / Psalm 19:4 ♦️ Their sound went into all the earth 🔹 Their voice is gone out into all the earth 🔹 Their line is gone out through all the earth 🔹 Their line is gone out through all the earth.
32. Rom. 10:20 / Isaiah 65:1 ♦️ I was made manifest unto them that asked not after me 🔹 I became manifest to them that asked not for me 🔹 I gave access to them that asked not for Me 🔹 I am sought of them that asked not for me.
33. Rom. 10:21 / Isaiah 65:2 ♦️ All day long I have stretched forth my hands unto a disobedient and gainsaying people 🔹 I have stretched forth my hands all day to a disobedient and gainsaying people I have spread out My hands all the day unto a rebellious people 🔹 I have spread out my hands all the day unto a rebellious people.
34. Rom. 11:26 / Isaiah 59:20 ♦️ There shall come out of Sion the Deliverer,
And shall turn away ungodliness from Jacob 🔹 And the deliverer shall come for Sion’s sake, and shall turn away ungodliness from Jacob 🔹 And a redeemer will come to Zion, and unto them that turn from transgression in Jacob 🔹 And the Redeemer shall come to Zion, and unto them that turn from transgression in Jacob.
35. Rom. 11:27 / Isaiah 27:9 ♦️ When I shall take away their sins 🔹 when I shall have taken away his sin 🔹 and this is all the fruit of taking away his sin 🔹 and this is all the fruit to take away his sin.
36. Rom. 11:34; 1 Cor. 2:16 / Isaiah 40:13 ♦️ For who hath known the mind of the Lord? 🔹 Who has known the mind of the Lord? 🔹 Who hath meted out the spirit of the LORD? 🔹 Who hath directed the Spirit of the LORD.
37. Rom. 12:20 / Prov. 25:21 ♦️ Therefore if thine enemy hunger, feed him; if he thirst, give him drink –🔹 If thine enemy hunger, feed him; if he thirst, give him drink 🔹 If thine enemy be hungry, give him bread to eat, and if he be thirsty, give him water to drink 🔹 If thine enemy be hungry, give him bread to eat; And if he be thirsty, give him water to drink.
38. Rom. 15:12 / Isaiah 11:10 ♦️ And he that shall rise to reign over the Gentiles;
In him shall the Gentiles trust 🔹 and he that shall arise to rule over the Gentiles; in him shall the Gentiles trust 🔹 that standeth for an ensign of the peoples, unto him shall the nations seek 🔹 which shall stand for an ensign of the people; to it shall the Gentiles seek.
39. Rom. 15:21 / Isaiah 52:15 ♦️ To whom he was not spoken of, they shall see:
And they that have not heard shall understand 🔹 for they to whom no report was brought concerning him, shall see; and they who have not heard, shall consider 🔹 for that which had not been told them shall they see, and that which they had not heard shall they perceive 🔹 for that which had not been told them shall they see; and that which they had not heard shall they consider.
40. 1 Cor. 1:19 / Isaiah 29:14 ♦️ I will destroy the wisdom of the wise 🔹 I will destroy the wisdom of the wise 🔹 the wisdom of their wise men shall perish 🔹 the wisdom of their wise men shall perish.
41. 1 Cor. 5:13 / Deut. 17:7 ♦️ Therefore put away from among yourselves that wicked person 🔹 so shalt thou remove the evil one from among yourselves 🔹 So thou shalt put away the evil from the midst of thee 🔹 So thou shalt put the evil away from among you.
42. 1 Cor. 15:55 / Hosea 13:14 = O death, where is thy sting? O grave, where is thy victory? – where is thy penalty, O death? O Hades, where is thy sting? – Ho, thy plagues, O death! Ho, thy destruction – O death, I will be thy plagues; O grave, I will be thy destruction.
43. 2 Cor. 4:13 / Psalm 116:10 ♦️ I believed, and therefore have I spoken 🔹 I believed, wherefore I have spoken (115:8) 🔹 I trusted even when I spoke 🔹 I believed, therefore have I spoken.
44. 2 Cor. 6:2 / Isaiah 49:8 ♦️ I have heard thee in a time accepted 🔹 In an acceptable time have I heard thee 🔹 In an acceptable time have I answered thee 🔹 In an acceptable time have I heard thee.
45. Gal. 3:10 / Deut. 27:26 ♦️ Cursed is every one that continueth not in all things which are written in the book of the law to do them 🔹 Cursed is every man that continues not in all the words of this law to do them 🔹 Cursed be he that confirmeth not the words of this law to do them 🔹 Cursed be he that confirmeth not all the words of this law to do them.
46. Gal. 3:13 / Deut. 21:23 ♦️ Cursed is every one that hangeth on a tree 🔹 for every one that is hanged on a tree is cursed of God 🔹 for he that is hanged is a reproach unto God 🔹 for he that is hanged is accursed of God.
47. Gal. 4:27 / Isaiah 54:1 ♦️ Rejoice, thou barren that bearest not; Break forth and cry, thou that travailest not 🔹 Rejoice, thou barren that bearest not; break forth and cry, thou that dost not travail Sing, O barren, thou that didst not bear, break forth into singing, and cry aloud 🔹 Sing, O barren, thou that didst not bear; break forth into singing, and cry aloud.
48. 2 Tim. 2:19 / Num. 16:5 ♦️ The Lord knoweth them that are his 🔹 God has visited and known those that are his 🔹 In the morning the LORD will show who are His 🔹 Even to morrow the LORD will shew who are his.
49. Heb. 1:6 / Deut. 32:43 ♦️ And again, when he bringeth in the firstbegotten into the world, he saith, And let all the angels of God worship him 🔹 Rejoice, ye heavens, with him, and let all the angels of God worship him; rejoice ye Gentiles, with his people, and let all the sons of God strengthen themselves in him; for he will avenge the blood of his sons, and he will render vengeance, and recompense justice to his enemies, and will reward them that hate him; and the Lord shall purge the land of his people 🔹 Sing aloud, O ye nations, of His people; for He doth avenge the blood of His servants, and doth render vengeance to His adversaries, and doth make expiation for the land of His people. 🔹 Rejoice, O ye nations, with his people:!For he will avenge the blood of his servants, And will render vengeance to his adversaries,vAnd will be merciful unto his land, and to his people.❌
50. Heb. 2:7 / Psalm 8:5 ♦️ Thou madest him a little lower than the angels 🔹 Thou madest him a little less than angels 🔹 Thou madest him a little less than angels (elohim) 🔹 For thou hast made him a little lower than the angels.
51. Heb. 2:12 / Psalm 22:22 ♦️ In the midst of the church will I sing praise unto thee 🔹 in the midst of the church will I sing praise to thee (21:22) 🔹 in the midst of the congregation will I praise Thee 🔹 In the midst of the congregation will I praise thee.
52. Heb. 2:13 / Isaiah 8:17 ♦️ I will put my trust in him – and I will trust in him 🔹 and I will look for Him 🔹 and I will trust in him.
53. Heb. 3:15; 4:7 / Psalm 95:7 ♦️ To day if ye will hear his voice 🔹 To-day, if ye will hear his voice 🔹 To-day, if ye would but hearken to His voice! 🔹 To day if ye will hear his voice.
54. Heb. 3:15 / Psalm 95:8 ♦️ harden not your hearts, as in the provocation 🔹 harden not your hearts, as in the provocation 🔹 Harden not your heart, as at Meribah 🔹 Harden not your heart As in the provocation.
55. Heb. 8:9 / Jer. 31:32 ♦️ I regarded them not, saith the Lord 🔹 I disregarded them, saith the Lord 🔹 I was a lord (husband) over them, saith the LORD 🔹 I was an husband unto them, saith the LORD.
56. Heb. 10:5 / Psalm 40:6 ♦️ But a body hast thou prepared me 🔹 but a body hast thou prepared me (39:5) 🔹 mine ears hast Thou opened 🔹 Mine ears hast thou opened. ❌
57. Heb. 10:38 / Hab. 2:4 ♦️ But if any man draw back, my soul shall have no pleasure in him 🔹 If he should draw back, my soul has no pleasure in him 🔹 Behold, his soul is puffed up, it is not upright in him 🔹 Behold, his soul which is lifted up is not upright in him.
58. Heb. 11:5 / Gen. 5:24 ♦️ and was not found, because God had translated him: for before his translation he had this testimony, that he pleased God 🔹 And Enoch was well-pleasing to God, and was not found, because God translated him 🔹 And Enoch walked with God, and he was not; for God took him 🔹 and Enoch walked with God: and he was not; for God took him.
59. Heb. 11:21 / Gen. 47:31 ♦️ and worshipped, leaning upon the top of his staff 🔹 And Israel did reverence, leaning on the top of his staff 🔹 And Israel bowed down upon the bed’s head 🔹 And Israel bowed himself upon the bed’s head.
60. Heb. 12:6 / Prov. 3:12 ♦️ And scourgeth every son whom he receiveth 🔹 and scourges every son whom he receives 🔹 even as a father the son in whom he delighteth 🔹 Even as a father the son in whom he delighteth.
61. Heb. 13:6 / Psalm 118:6 ♦️ The Lord is my helper 🔹 The Lord is my helper (117:6) 🔹 The LORD is for me 🔹 The LORDis on my side.
62. James 4:6; 1 Pet. 5:5 / Prov. 3:34 ♦️ God resisteth the proud 🔹 The Lord resists the proud 🔹 If it concerneth the scorners, He scorneth them 🔹 Surely he scorneth the scorners.
63. 1 Peter 1:24 / Isaiah 40:6 ♦️ And all the glory of man as the flower of grass 🔹 and all the glory of man as the flower of grass 🔹 and all the goodliness thereof is as the flower of the field 🔹 and all the goodliness thereof is as the flower of the field.
64. 1 Pet. 2:9 / Exodus 19:6 ♦️ But ye are a royal priesthood 🔹 And ye shall be to me a royal priesthood 🔹 and ye shall be unto Me a kingdom of priests 🔹 and ye shall be unto me a kingdom of priests.
65. 1 Pet. 2:22 / Isaiah 53:9 ♦️ who did no sin 🔹 he practised no iniquity 🔹 he had done no violence 🔹 he had done no violence.
66. 1 Pet. 4:18 / Prov. 11:31 ♦️ And if the righteous scarcely be saved, where shall the ungodly and the sinner appear? 🔹 If the righteous scarcely be saved, where shall the ungodly and the sinner appear? 🔹 Behold, the righteous shall be requited in the earth; how much more the wicked and the sinner! 🔹 Behold, the righteous shall be recompensed in the earth: Much more the wicked and the sinner.
ദൈവപ്രകൃതിയുടെ സവിശേഷതകൾ
☛ “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആദ്യനും അന്ത്യനും (യെശ, 44:6) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:” (യോഹ, 5:44).
☛ ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). അതുപോലെ, ജ്ഞാനസമ്പൂർണ്ണൻ (ഇയ്യോ, 37:16), സർവ്വശക്തൻ (ഇയ്യോ, 8:3) മുതലായവ സവിശേഷ ഗുണങ്ങളും ദൈവത്തിനുണ്ട്.
☛ താൻ ആകാശങ്ങളും ഭൂമിയും (പ്രപഞ്ചം മുഴുവൻ) നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18).
☛ “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് തത്വജ്ഞാനികളായ അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ (മനുഷ്യർ) ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്.
☛ “അവരിൽ” (In them) എന്ന് ബഹുവചനത്തിലല്ല; “അവനിൽ” (In him) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. ഗ്രീക്കിലെ “En autō” (Ἐν αὐτῷ) എന്നതിൽ, “En” എന്ന പദം “ൽ/ഉള്ളിൽ” (In/Within) എന്നൊക്കെ അർത്ഥമുള്ള “മുൻപദം അല്ലെങ്കിൽ, വിഭക്ത്യുപസർഗ്ഗം” (Preposition) ആണ്. “Autō” എന്ന പദം “പുല്ലിംഗ ഏകവചനത്തിലുള്ള പ്രഥമപുരുഷ സർവ്വനാമം” (Masculine Singular 3rd Person Pronoun) ആണ്. അതായത്, ദൈവം ത്രിത്വമല്ല; ഏകനാണെന്ന് ഖണ്ഡിതമായാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. [കാണുക: അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്]
☛ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവൻ (Self-Existence) പരാശ്രയം ഇല്ലാതെ നിലനില്കുന്നവൻ എന്നാണ്. അതായത്, സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്.
☛ ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്ന് വ്യക്തികൾ (മനുഷ്യർ) ആണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ! ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും.
☛ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. എന്നാൽ എല്ലാ അർത്ഥത്തിലും സമത്വമുള്ളവരും വ്യത്യസ്തരുമായ വ്യക്തികളാണ് പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്ന് ത്രിത്വം പഠിപ്പിക്കുന്നു. വ്യക്തി (Person) എന്ന പദം മനുഷ്യരെ കുറിക്കുന്നതാണ്. ആ അർത്ഥത്തിൽ യേശു എന്ന് പേരുള്ള ദൈവപുത്രനായ മനുഷ്യനെ മാത്രമേ വ്യക്തി എന്ന് പറയാൻ നിർവ്വാഹമുള്ളൂ: (മർക്കൊ, 15:39 – യോഹ, 9:11).
☛ മലയാളത്തിലെ “വ്യക്തി” എന്ന പദത്തിനും ഇംഗ്ലീഷിലെ “Person, Individual” എന്നീ പദങ്ങൾക്കും “മനുഷ്യൻ, ആൾ, ഒരാൾ” എന്നൊക്കെയാണ് അർത്ഥം. എന്നാൽ ശബ്ദതാരാവലി നിഘണ്ടു പ്രകാരം, “വ്യക്തി” എന്ന പദത്തിന് “വ്യതിരിക്തമായ, വ്യത്യസ്തമായ അല്ലെങ്കിൽ ഒറ്റയായ ഘടകം” എന്നീ അർത്ഥങ്ങളുമുണ്ട്. ഇംഗ്ലീഷിലെ “Individual” എന്ന പദത്തിൻ്റെ വിശേഷണത്തിനും (Adjective) അതേ അർത്ഥമാണ്.
☛ അതായത്, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളാണെന്ന് പറഞ്ഞാൽ അതിൻ്റെ യഥാർത്ഥ അർത്ഥം: ദൈവം നിത്യരും സമത്വമുള്ളവരും വ്യത്യസ്തരുമായ (Individuals) മൂന്ന് മനുഷ്യരാണ് (വ്യക്തി – Persons, Individuals) എന്നാണ്. ഇതെന്തൊരു ഉപദേശമാണ്? ഏകദൈവത്തെ മൂന്ന് മനുഷ്യരാക്കുന്ന ഉപദേശമോ?
☛ ഇതൊക്കെ ബൈബിൾ വിരുദ്ധ ത്രിത്വോപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ദൈവത്തിന് വെളിപ്പാടുകൾ (Manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). [കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]
യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്
☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവും സ്രഷ്ടാവും ഒരുത്തൻ മാത്രമാണ്. ➟എന്നാൽ ഏതോ മിഥ്യാധാരണയിയൽ സ്രഷ്ടാവല്ല; സ്രഷ്ടാക്കളാണ് ഉള്ളതെന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. ➟ദൈവശ്വാസീയമായ തിരുവെഴുത്തുകൾ എന്തുപറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:
❶ ഞാൻ ഒറ്റയ്ക്കു സൃഷ്ടിച്ചു:
➦ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➤❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ നോക്കുക: ➤❝എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?❞ (സ.വേ.പു.സ). ➤❝𝐓𝐡𝐮𝐬 𝐬𝐚𝐢𝐭𝐡 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐭𝐡𝐲 𝐫𝐞𝐝𝐞𝐞𝐦𝐞𝐫, 𝐚𝐧𝐝 𝐡𝐞 𝐭𝐡𝐚𝐭 𝐟𝐨𝐫𝐦𝐞𝐝 𝐭𝐡𝐞𝐞 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐰𝐨𝐦𝐛, 𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐭𝐡𝐚𝐭 𝐦𝐚𝐤𝐞𝐭𝐡 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬; 𝐭𝐡𝐚𝐭 𝐬𝐭𝐫𝐞𝐭𝐜𝐡𝐞𝐭𝐡 𝐟𝐨𝐫𝐭𝐡 𝐭𝐡𝐞 𝐡𝐞𝐚𝐯𝐞𝐧𝐬 𝐚𝐥𝐨𝐧𝐞; 𝐭𝐡𝐚𝐭 𝐬𝐩𝐫𝐞𝐚𝐝𝐞𝐭𝐡 𝐚𝐛𝐫𝐨𝐚𝐝 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡 𝐛𝐲 𝐦𝐲𝐬𝐞𝐥𝐟.❞ (𝐊𝐉𝐕). ➟ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟തനിയെ എന്നതിന്, എബ്രായയിൽ കേവലമായ ഒന്നിനെ (ഒറ്റയെ) കുറിക്കുന്ന ❝ബാദ്❞ (בַּד – bad) ആണ്. ➟ഇംഗ്ലീഷിൽ ❝𝐚𝐥𝐨𝐧𝐞❞ ആണ്. ➟അതായത്, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12). ➟ഈ വേദഭാഗത്ത്, ❝ഞാൻ ഭൂമിയെ ഉണ്ടാക്കി, എൻ്റെ കൈ ആകാശത്തെ വിരിച്ചു❞ എന്നിങ്ങനെ ഏകവചന സർവ്വനാമത്തിൽ യഹോവ പറയുന്നത് നോക്കുക. ➟ചിലർ വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ❓ ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായി പറയുമ്പോൾ അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും❓ ➟ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം]
❷ ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം:
➦ ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
❶ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു.
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ➤❝അവരെ❞ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല?
❸ സൃഷ്ടിച്ച ❝അവൻ❞ (𝐡𝐞) എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ➟ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➤❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10).
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18; യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20; എബ്രാ, 1:2). ➤[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ, നാം നമ്മുടെ സ്വരൂപത്തിൽ]
❸ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം:
➦ സ്രഷ്ടാവ് പലരാണെന്ന ചിന്തയ്ക്കടിസ്ഥാനം: ➤❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന വാക്യമാണ്: (ഉല്പ, 1:26). ➟എന്നാൽ അവിടെപ്പറയുന്നത് ദൈവത്തിൻ്റെ ബഹുത്വമല്ല എന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: ➤❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ഈ വേദഭാഗത്ത്, തൻ്റെ (അവൻ്റെ) സ്വരൂപത്തിൽ (𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ബെറ്റ്സൽമോ❞ (betzalmo) എന്ന എബ്രായ പദം പുല്ലിംഗ ഏകവചനമാണ് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞). ➟വാക്യം ശ്രദ്ധിക്കുക: ➤❝ദൈവം മനുഷ്യനെ അവരുടെ (𝐓𝐡𝐞𝐢𝐫) സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വമായിരുന്നെങ്കിൽ അഥവാ, പലരും കരുതുന്നപോലെ സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൊവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ➤❝ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐭𝐡𝐞𝐢𝐫 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്നേ പറയുമായിരുന്നുള്ളൂ. ➟അതാണ് ഭാഷയുടെ നിയമം. ➟സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രം ആയതുകൊണ്ടാണ്, ➤❝𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ (ദൈവം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു) എന്ന് ഏകവചനത്തിൽ എഴുത്തുകാരനായ മോശെ പറഞ്ഞിരിക്കുന്നത്. ➟ഉല്പത്തിയിലെതന്നെ അടുത്ത രണ്ടു വാക്യങ്ങളിലും ❝യഹോവ മനുഷ്യനെ സൃഷ്ടിച്ചു❞ എന്ന ഏകവചന നാമത്തിലാണ് പറഞ്ഞിരിക്കുന്നത്: (ഉല്പ, 2:7; 5:1). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35; 4:39; 6:4; 32:12; 33:26). ➟യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെ പറയുമായിരുന്നോ❓ ➟ബൈബിളിലെ ആദ്യത്തെ മശീഹയും (𝐀𝐧𝐨𝐢𝐧𝐭𝐞𝐝 𝐎𝐧𝐞) വാക്കിലും പ്രവർത്തിയിലും വിശ്വസ്തനും ആയതുകൊണ്ടാണ്, ➤❝അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു❞ എന്ന് ദൈവം മോശെയെക്കുറിച്ച് സാക്ഷ്യംപറഞ്ഞത്. (സംഖ്യാ, 12:7). ➟സൃഷ്ടിയിങ്കൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ആരാണന്നറിയാൻ: ➤[കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, യഹോവ ഒരുത്തൻ മാത്രം]
❹ മറ്റു മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
➦ ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (2രാജാ, 19:15). ❝𝐇𝐞𝐳𝐞𝐤𝐢𝐚𝐡 𝐩𝐫𝐚𝐲𝐞𝐝 𝐛𝐞𝐟𝐨𝐫𝐞 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐬𝐚𝐢𝐝, 𝐎 𝐋𝐎𝐑𝐃 𝐆𝐨𝐝 𝐨𝐟 𝐈𝐬𝐫𝐚𝐞𝐥, 𝐰𝐡𝐢𝐜𝐡 𝐝𝐰𝐞𝐥𝐥𝐞𝐬𝐭 𝐛𝐞𝐭𝐰𝐞𝐞𝐧 𝐭𝐡𝐞 𝐜𝐡𝐞𝐫𝐮𝐛𝐢𝐦𝐬, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐚𝐥𝐨𝐧𝐞, 𝐨𝐟 𝐚𝐥𝐥 𝐭𝐡𝐞 𝐤𝐢𝐧𝐠𝐝𝐨𝐦𝐬 𝐨𝐟 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡; 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡.❞ (𝐊𝐉𝐕). ➟ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❞ എന്നാണ്. ➤❝നീ❞ (𝐭𝐡𝐨𝐮) എന്ന ഏകവചനവും കേവലമായ ഒന്നിനെ കുറിക്കുന്ന ➤❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദവും ഒരുപോലെ ആദ്യഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. ➟അടുത്തഭാഗം: ➤❝നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡).❞ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❝നീ❞ (𝐭𝐡𝐨𝐮) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ❓ ➟അടുത്തവാക്യം: ➤❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ➟ഈ വേദഭാഗത്തും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; ➤❝നീ❞ (𝐭𝐡𝐨𝐮) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ➟ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ➟ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട് യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ➟അടുത്തവാക്യം: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10). ➟പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. ➟അടുത്തവാക്യം: ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു❞ എന്ന് പറഞ്ഞശേഷം, ➤❝നീ❞ (𝐭𝐡𝐨𝐮) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.
❺ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ 1കൊരി, 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟അടുത്തവാക്യം: ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤❝തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❞ (𝐭𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ➟അടുത്തവാക്യം: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7; 14:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❞ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). പലർ ചേർന്നല്ല; ➤❝നീ❞ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❝എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❞ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ➤❝നിൻ്റെ❞ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസ്ഫുടമായാണ് അപ്പൊസ്തലന്മാരും പറയുന്നത്.
❻ എലോഹീം (Elohim) തെയോസ് (Theos):
☛ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝എലോഹീം❞ (אֱלֹהִים – elohim) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (𝐏𝐥𝐮𝐫𝐚𝐥) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ സത്യദൈവത്തിനു് ❝എലോഹീം❞ എന്ന പദം ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ഒരു വചനത്തെളിവ് തരാം: ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ എന്നാണ് പറയുന്നത്. (Gen, 1:27). ➤❝എലോഹീം❞ (𝐄𝐥𝐨𝐡𝐢𝐦) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❝അവൻ്റെ❞ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം.
➦ ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: ❝എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു ⁃⁃ 𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ➤❝നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❝എലോഹീം❞ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ഉപയോഗിച്ചിരിക്കുന്നതു കൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്.
☛ പഴയനിയമത്തിൽ പരിശുദ്ധാത്മാവിലെ ❝ആത്മാവു❞ (𝐒𝐩𝐢𝐫𝐢𝐭) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത് ❝റുവാഹ്❞ (רוּחַ – rûaḥ) എന്ന സ്ത്രീലിംഗനാമപദവും (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) പുതിയനിയമത്തിൽ ആത്മാവിനെ (𝐒𝐩𝐢𝐫𝐢𝐭) കുറിക്കാൻ ❝പ്ന്യൂമാ❞ (πνεῦμα – pneuma) നപുസകലിംഗ നാമപദവുമാണ് (𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. ➟എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നവർ, പഴയനിയമത്തിലെ ആത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ ആത്മാവ് നപുംസകമാണെന്നും സമ്മതിക്കുമോ❓ ➟നിങ്ങൾ സമ്മതിക്കില്ലെന്ന് മാത്രമല്ല; അത് ചോദിക്കുന്നവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്നും പറയും. ➤❝ഭാഷയിലെ വചനവും ലിംഗവും നോക്കിയിട്ടല്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകൾ അതെങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ദൈവത്തിൻ്റെ പ്രകൃതി നിർണ്ണയിക്കുന്നത്.❞
☛ പുതിയനിയമത്തിൽ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝തെയോസ്❞ (θεός – Theos) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❝എലോഹീം❞ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❝തെയോസ്❞ (θεός – Theos) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❝തെയോയി❞ (θεοὶ – theoi) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❝എലോഹീം❞ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❝തെയോസ്❞ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്! ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?]
❼ തിരുവെഴുത്തികളുടെ സാക്ഷ്യം:
➦ പിതാവായ ദൈവം ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ❝യഹോവ❞ എന്ന ഏകവചന നാമത്തിലും ❝ഞാൻ, എൻ്റെ, നീ, നിൻ്റെ, അവൻ, അവൻ്റെ❞ എന്നിങ്ങനെ ഏകവചന സർവ്വനാമങ്ങളിലും പറയുന്നതിൻ്റെ തെളിവുകൾ കാണുക:
𝟏. ❝ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു;❞ (പുറ, 20:11)
𝟐. ❝ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.❞ (പുറ, 31:17)
𝟑. ❝ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.❞ (1ദിന, 16:26)
𝟒. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.❞ (2ദിന, 2:12)
𝟓. ❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.❞ (ഇയ്യോ, 38:4)
𝟔. ❝നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,❞ (സങ്കീ, 8:3)
𝟕. ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;❞ (സങ്കീ, 33:6)
𝟖. ❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7)
𝟗. ❝ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.❞ (സങ്കീ, 96:5)
𝟏𝟎. ❝പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (സങ്കീ, 102:25)
𝟏𝟏. ❝യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.❞ (സങ്കീ, 104:24)
𝟏𝟐. ❝നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.❞ (സങ്കീ, 104:30)
𝟏𝟑. ❝ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.❞ (സങ്കീ, 115:15)
𝟏𝟒. ❝എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.❞ (സങ്കീ, 121:2)
𝟏𝟓. ❝നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.❞ (സങ്കീ, 124:8)
𝟏𝟔. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.❞ (സങ്കീ, 134:3)
𝟏𝟕. ❝ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ച അവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.❞ (സങ്കീ, 136:5)
𝟏𝟖. ❝നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.❞ (സങ്കീ, 139:13)
𝟏𝟗. ❝അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.❞ (സങ്കീ, (146:6)
𝟐𝟎. ❝ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.❞ (സദൃ, 3:19)
𝟐𝟏. ❝യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.❞ (സദൃ, 16:4)
𝟐𝟐. ❝നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.❞ (യെശ, 40:26)
𝟐𝟑. ❝നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.❞ (യെശ, 40:28)
𝟐𝟒. ❝ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:❞ (യെശ, 42:5)
𝟐𝟓. ❝എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.❞ (യെശ, 43:7)
𝟐𝟔. ❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12)
𝟐𝟕. ❝ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18)
𝟐𝟖. ❝ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?❞ (യെശ, 51:13)
𝟐𝟗. ❝അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.❞ (യിരെ, 32:17)
𝟑𝟎. ❝അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.❞ (യിരെ, 51:15)
𝟑𝟏. ❝ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.❞ (യോനാ, 1:9)
𝟑𝟐. ❝യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1)
𝟑𝟑. ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
𝟑𝟒. ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും❞ (മത്താ, 19:4)
𝟑𝟓. ❝സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.❞ (മർക്കൊ, 10:6)
𝟑𝟔. ❝ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.❞ (മർക്കൊ, 13:19)
𝟑𝟕. ❝അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,❞ (പ്രവൃ, 4:24)
𝟑𝟖. ❝നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15)
𝟑𝟗. ❝ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു❞ (പ്രവൃ, 17:24)
𝟒𝟎. ❝ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.❞ (റോമ, 1:20)
𝟒𝟏. ❝ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.❞ (റോമ, 1:25)
𝟒𝟐. ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6)
𝟒𝟑. ❝സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.❞ (എഫെ, 3:9)
𝟒𝟒. ❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10)
𝟒𝟓. ❝കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (എബ്രാ, 1:10)
𝟒𝟔. ❝ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.❞ (എബ്രാ, 11:3)
𝟒𝟕. ❝ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും❞ (2പത്രൊ, 3:5)
𝟒𝟖. ❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11)
𝟒𝟗. ❝ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.❞ (വെളി, 10:7)
𝟓𝟎. ❝ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (വെളി, 14:7)
══✿══╡••✦🙏✦••╞══✿══
വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?
☛ “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). വെളിപ്പാട് പുസ്തകത്തിൽ അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുവാണെന്ന് പൊതുവെ കരുതുന്നവരുണ്ട്. അങ്ങനെ ചിന്തിക്കാൻ പല കാരണങ്ങളുമുണ്ട്. എന്നാൽ വചനം ശരിയായി പഠിച്ചാൽ, യോഹന്നാൻ കണ്ടത് യേശുക്രിസ്തുവിനെയല്ല; മറ്റൊരുത്തനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള വെളിപ്പാടാണെന്ന് കാണാൻ കഴിയും:
1️⃣ മനുഷ്യപുത്രനോടു സദൃശനായവൻ:
☛ യോഹന്നാൻ കണ്ട “മനുഷ്യപുത്രനോടു സദൃശനായവൻ” യേശു ആണെന്ന് യോഹന്നാൻ പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെ “മനുഷ്യപുത്രൻ” (Son of Man) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). എന്നാൽ “മനുഷ്യപുത്രനോടു സദൃശനായവൻ” (One like unto the Son of Man) എന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. 𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂 എന്ന ഗ്രീക്കുപ്രയോഗത്തിന് “മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ” എന്നാണർത്ഥം. “മനുഷ്യസദൃശനായ ഒരുവൻ” (സ.വേ.പു. CL), “മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ” (പി.ഒ.സി), “മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ” (വി.ഗ്ര), “One like unto the Son of Man” (KJV), One like a Son of Man” (NASB), Someone like a Son of Man) (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, “മനുഷ്യപുത്രനെ കണ്ടു” എന്നല്ലാതെ, “മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ” (One like unto the Son of Man) കണ്ടു എന്ന് എങ്ങനെ പറയും? യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യന് യേശുവിനെ വിശേഷിപ്പിക്കാൻ എത്രയോ നാമങ്ങളുണ്ട്. തന്നെയുമല്ല, മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനായി? “മനുഷ്യപുത്രനോട് സദൃശനായവൻ” എന്ന പ്രയോഗത്തിന് രണ്ടർത്ഥമാണുള്ളത്:
☛ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്നതിൻ്റെ വചനപരമായ അർത്ഥം: “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന് ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണോ, അവനെയാണ് അല്ലെങ്കിൽ, അവനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്.
☛ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്നതിൻ്റെ ഭാഷാപരമായ അർത്ഥം: “മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ (സാമ്യമുള്ള) മറ്റൊരുവൻ” എന്നാണ്. രണ്ടായാലും, യോഹന്നാൻ കണ്ട “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന പ്രയോഗം യേശുവിനെ കുറിക്കുന്നതാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയില്ല.
☛ പതിനാലാം അദ്ധ്യായത്തിലും മനുഷ്യപുത്രനോട് സദൃശനായവനെ കാണാം: “പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.❞ (വെളി, 14:14). ഈ വാക്യത്തിലും മനുഷ്യപുത്രനോടു സദൃശനായവനെ കാണാം. 1:13-ൽ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന് പറയാൻ ഉപയോഗിച്ചിരുന്ന 𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂 (One like unto the Son of Man) എന്ന അതേ പ്രയോഗമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതൊരു ദൂതനാണെന്ന് താഴോട്ടുള്ള വാക്യങ്ങൾ വായിച്ചാൽ വ്യക്തമായി മനസ്സിലാക്കാം. അതിനാൽ യോഹന്നാൻ കണ്ട രണ്ട് വെളിപ്പാടും ദൂതൻ മുഖാന്തരം ഉള്ളതാണെന്ന് മനസ്സിലാക്കാം. [കാണുക: വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ]
☛ മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു അല്ലെന്ന് ഒന്നാം വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം: “യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.” (വെളി, 1:1). ഈ വാക്യത്തിൽ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. യേശുക്രിസ്തു നേരിട്ട് യോഹന്നാന് വെളിപ്പെട്ടെന്നോ, എന്തെങ്കിലും വെളിപ്പെടുത്തിയെന്നോ അല്ല; ദൂതൻ മുഖാന്തരമാണ് യോഹന്നാന് പ്രദർശിപ്പിച്ചത്. ഒന്നാം വാക്യത്തിൽ വെളിപ്പാടിൻ്റെ ഒരു കൈമാറ്റക്രമം കാണാം: ➟ദൈവം ➟യേശുക്രിസ്തു ➟ദുതൻ ➟യോഹന്നാൻ ➟ദൈവത്തിൻ്റെ ദാസന്മാർ (സഭ/വിശ്വാസികൾ). ദൈവം തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി യേശുക്രിസ്തുവിന് നൽകിയതാണ് വെളിപ്പാട്. യേശുക്രിസ്തു അത് തൻ്റെ ദൂതൻ മുഖാന്തരം തൻ്റെ ദാസനായ യോഹന്നാന് പ്രദർശിപ്പിച്ചു. യോഹന്നാൻ താൻ കണ്ടതൊക്കെയും ദൈവത്തിൻ്റെ ദാസന്മാർ വായിച്ചറിയാനും പ്രമാണിക്കാനുമായി എഴുതിവെച്ചു: (വെളി, 1:1-3). ഇവിടെ യോഹന്നാൻ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്: ➟“യേശുക്രിസ്തു അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.”
☛ ഒന്നാം വാക്യത്തിൽ മൂന്ന് പ്രത്യേക ഗ്രീക്കുപദങ്ങൾ കാണാം: ➟“വെളിപ്പാടു” (Revelation) എന്നതിന് 𝗔𝗽𝗼𝗸𝗮𝗹𝘂𝗽𝘀𝗶𝘀 എന്ന പദമാണ്. അർത്ഥം: “മറനീക്കി പുറത്തുകൊണ്ടുവരിക” അല്ലെങ്കിൽ, “രഹസ്യം വെളിപ്പെടുത്തുക” എന്നാണ്. ➟“കാണിക്കുക” (to show) എന്നതിന് 𝗗𝗲𝗶𝘅𝗮𝗶 എന്ന പദമാണ്. അർത്ഥം: “കാണിച്ചുകൊടുക്കുക” അല്ലെങ്കിൽ “ചൂണ്ടിക്കാണിക്കുക” എന്നാണ്. ➟“പ്രദർശിപ്പിച്ചു” (Signified) എന്നതിന് 𝗘𝘀𝗲𝗺𝗮𝗻𝗲𝗻 എന്ന പദമാണ്. അർത്ഥം: “അടയാളങ്ങളിലൂടെയോ പ്രതീകങ്ങളിലൂടെയോ ദൃശ്യമാക്കുക” എന്നാണ്. അതായത്, “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന ഒരു പ്രതീകത്തിലൂടെ അല്ലെങ്കിൽ പ്രതിബിംബത്തിലൂടെ ഒരു ദൂതനാണ് യോഹന്നാന് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം. എന്നാൽ ആ ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; മറ്റാരെയോ ആണ്. യേശുക്രിസ്തുവിന് വെളിപ്പെടാൻ ഒരു ദൂതൻ്റെയും സഹായം ആവശ്യമില്ല. ദൂതൻ മുഖാന്തരമാണ് യോഹന്നാൻ വെളിപ്പാട് ദർശിച്ചത് എന്നതിൻ്റെ വേറെയും തെളിവുണ്ട്: (വെളി, 22:6). യേശുക്രിസ്തുവിൻ്റെ ദൂതനാണ് യോഹന്നാന് വെളിപ്പാട് കാണിച്ചത്. യേശുവിന് സ്വയം വെളിപ്പെടാൻ ആയിരുന്നെങ്കിൽ, ദൂതൻ മുഖാന്തരം പ്രദർശിപ്പിച്ചു എന്ന് പറയുന്നത് എന്തിനാണ്? ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുവിനെയല്ല; മറ്റൊരുത്തനെയാണ്.
❶ മനുഷ്യപുത്രനോടു സദൃശനായവൻ ആരാണ്?
☛ “മനുഷ്യപുത്രനോടു സദൃശനായവൻ” എന്ന് പേർ പറഞ്ഞിരിക്കുന്ന ഒരുത്തൻ ബൈബിളിലുണ്ട്: ➟“രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു.” (ദാനീ, 7:13). ഇവിടെ “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” ആകാശമേഘങ്ങളോടെ വരുന്നതു ദാനീയേൽ കണ്ടതായി പറഞ്ഞിട്ടുണ്ട്. എബ്രായയിൽ 𝗞𝗯𝗮𝗿 𝗘𝗻𝗮𝘀𝗵 എന്നും സെപ്റ്റ്വജിൻ്റിൽ 𝗵𝗼𝘀 𝗵𝘂𝗶𝗼𝘀 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂 എന്നുമാണ്. “മനുഷ്യപുത്രനെപ്പോലെ” (One like a Son of Man) എന്നാണർത്ഥം. ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവനെയാണ് യോഹന്നാനും കണ്ടത്. ദാനീയേൽ പ്രവചനവും വെളിപ്പാട് പുസ്തകവുമായുള്ള അഭേദ്യമായ ബന്ധം ബൈബിൾ പഠിതാക്കൾക്ക് സുപരിചിതമാണ്: ➟മനുഷ്യപുത്രനോടു സദൃശനായവൻ (ദാനീ, 7:13 ⁃ വെളി, 1:13), ➟മൃഗങ്ങൾ (ദാനീ, 7:3-7 ⁃ വെളി, 13:1-4; 13:11-18), ➟കൊമ്പുകൾ (ദാനീ, 7:7-8; 7:20-24 – 13:1; 13:11; 17:12), ➟കാലങ്ങൾ (ദാനീ, 12:7 ⁃ വെളി, 11:2; 12:6, 13:5), ➟മീഖായേൽ ദൂതൻ (ദാനീ, 12:7 ⁃ വെളി, 12:7) മുതലായവ നോക്കുക.
☛ ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ യേശുക്രിസ്തു ആണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ ദർശനംകണ്ട ദാനീയേലിനുപോലും അതാരാണെന്ന് ആദ്യം മനസ്സിലായില്ല. ഒരു ദൂതൻ വ്യാഖ്യാനിച്ചു കൊടുത്തപ്പോഴാണ് അവന് മനസ്സിലായത്.“അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). മനുഷ്യപുത്രനോടു സദൃശനായവൻ വയോധികൻ്റെ (ദൈവം) അടുക്കൽവന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. ഇനി ദൂതൻ്റെ വ്യാഖ്യാനം നോക്കുക: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ഇവിടെപ്പറയുന്ന രാജത്വം പ്രാപിക്കുന്ന “അത്യുന്നതന്റെ വിശുദ്ധന്മാർ” യേശുക്രിസ്തുവല്ല; യിസ്രായേലാണ്. “വിശുദ്ധന്മാർ” (Qaddisin – The Saints) എന്ന ബഹുവചനം നോക്കുക.
☛ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം (Holy People) ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ (Saints) എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5 – പുറ, 19:6; ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). അതായത്, മനുഷ്യപുത്രനോടു സദൃശനായവനെപ്പോലെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്.
☛ “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം” (ദാനീ, 7:21). ദൈവം രാജത്വം നൽകുന്നത് യേശുവിനല്ല; യിസ്രായേലിനാണ്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 – ദാനീ, 2:44). ഈ വാക്യവും ശ്രദ്ധിക്കുക: ആകാശമേഘങ്ങളുടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണെന്ന് ഇവിടെയും സംശയലേശമന്യേ മനസ്സിലാക്കാം. യിസ്രായേലാണ് സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ട ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും: (ദാനീ, 7:13-14). [കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?, യെഹൂദന്നു എന്തു വിശേഷത?]
☛ “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.” (മർക്കൊ, 14:62 – മത്താ, 26:64). മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരും എന്ന് യേശു പറഞ്ഞിരിക്കയാൽ, ദാനിയേലിൽ പറയുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. ഇവിടെ, “ആകാശമേഘങ്ങളോടെ വരും” (Coming in the clouds of heaven) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപ്രയോഗം “𝗲𝗿𝗰𝗵𝗼𝗺𝗲𝗻𝗼𝗻 𝗺𝗲𝘁𝗮 𝘁𝗼𝗻 𝗻𝗲𝗽𝗵𝗲𝗹𝗼𝗻 𝘁𝗼𝘂 𝗼𝘂𝗿𝗮𝗻𝗼𝘂” ഇതാണ് യേശുക്രിസ്തു അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിലെ ദാനീയേൽ 7:13-ലും കാണുന്നത്. “അവൻ മേഘാരൂഢനായി വരുന്നു” (he cometh with clouds) എന്ന് പറയാനും ഇതേ ആശയമുള്ള “𝗲𝗿𝗰𝗵𝗲𝘁𝗮𝗶 𝗺𝗲𝘁𝗮 𝘁ō𝗻 𝗻𝗲𝗽𝗵𝗲𝗹𝗼𝗻” എന്ന പ്രയോഗമാണ്. അതിൻ്റെ കാരണം, യേശുക്രിസ്തു ആകാശമേഘങ്ങളോടെ വരുന്നത് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനാണ്: (പ്രവൃ, 1:6). അന്നാണ് അവർ തങ്ങൾ കുത്തിത്തുളെച്ചവനെ നോക്കി യിസ്രായേൽ വിലപിക്കുന്നത്: (വെളി, 1:7 – യോഹ, 19:37; സെഖ, 12:10). യേശുക്രിസ്തു യിസ്രായേലിന് രാജ്യം സ്ഥാപിച്ചുകൊടുത്ത ശേഷമാണ്, അവർ മഹത്വത്തോടെ രാജാക്കന്മാരായി അവിടെ വാഴുന്നത്: (ദാനീ, 7:27). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ട മുന്തിരിവള്ളിയും (സങ്കീ, 80:8) തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനുമാണ് യിസ്രായേലിൽ: (സങ്കീ, 80:17). യിസ്രായേലിൻ്റെ പദവികളാണ് അവൻ്റെ രക്ഷിതാവും മറുവിലയുമായ യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്: (മത്താ, 1:21; എബ്രാ, 2:16). അതായത്, യേശുക്രിസ്തുവിലൂടെയാണ് ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടും അവൻ്റെ സന്തതിയായ യിസ്രായേലനോടും ചെയ്തിരിക്കുന്നു വാഗ്ദത്തങ്ങൾ അവർക്ക് നിറവേറുന്നത്: (ഉല്പ, 12:2-3; 12:7; 22:17-18; 26:5; 28:14). [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
☛ 𝗗𝗮𝗻𝗶𝗲𝗹 𝟳:𝟭𝟯-ലും 𝗥𝗲𝘃𝗲𝗹𝗮𝘁𝗶𝗼𝗻 𝟭:𝟭𝟯-ലും 𝟭𝟰:𝟭𝟰-ലും കാണുന്ന “മനുഷ്യപുത്രനോടു സദൃശനായവൻ” (One like a Son of Man) യിസ്രായേൽ എന്ന നിത്യരാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിൻ്റെ തെളിവാണ്, 14-ാം അദ്ധ്യായത്തിൽ “മനുഷ്യപുത്രനോടു സദൃശനായവൻ” ദൂതൻ ആണെന്ന് പറഞ്ഞിരിക്കുന്നത്: “പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.” (വെളി, 14:14-15). 14-ാം വാക്യത്തിൽ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ച് പറഞ്ഞിട്ട്, അടുത്തവാക്യം ആരംഭിക്കുമ്പോൾ, 𝗞𝗮𝗶 𝗮𝗹𝗹𝗼𝘀 𝗮𝗻𝗴𝗲𝗹𝗼𝘀 ⁃ 𝗔𝗻𝗱 𝗮𝗻𝗼𝘁𝗵𝗲𝗿 𝗮𝗻𝗴𝗹𝗲 അഥവാ, “മറ്റൊരു ദൂതൻ” എന്ന് പറഞ്ഞിരിക്കുന്നത്, ആദ്യവാക്യത്തിൽ പറയുന്ന മനുഷ്യപുത്രനോടു സദൃശനായവനും ദൂതനാണെന്നതിൻ്റെ അസന്ദിഗ്ധമായ തെളിവാണ്. യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടായതുകൊണ്ടാണ് ദൂതൻ മുഖാന്തരം യോഹന്നാന് വെളിപ്പെടുത്തുന്നത്. യേശുക്രിസ്തുവിന് ദൂതൻ മുഖാന്തരം വെളിപ്പെടേണ്ട ആവശ്യമില്ല; യിസ്രായേൽ എന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിക്ക് മനുഷ്യപുത്രനോട് സദൃശനെപ്പോലെ വെളിപ്പാടാൻ കഴിയില്ല. അതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാട് യേശുക്രിസ്തു തൻ്റെ ദൂതൻ മുഖാന്തരം കാണിച്ചത്.
☛ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചുള്ള വർണ്ണനകൾ ആലങ്കാരികമാണ്. “കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;” (വെളി, 1:15). പന്ത്രണ്ടാം അദ്ധ്യായതിൽ പറയുന്ന സ്ത്രീയെ ശ്രദ്ധിക്കുക: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഈ സ്ത്രീയും യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. പന്ത്രണ്ടാം അദ്ധ്യായം താഴോട്ട് വായിച്ചാൽ മനസ്സിലാകും. മനുഷ്യപുത്രനോട് സദൃശനായവൻ്റെ കയ്യിൽ ഏഴ് നക്ഷത്രമുണ്ടെങ്കിൽ, സ്ത്രീയുടെ കാല്ക്കീഴിൽ ചന്ദ്രനും തലയിൽ പന്ത്രണ്ട് നക്ഷത്രമുള്ള കിരീടവും കാണാം. അതിനാൽ രണ്ടിടത്തെയും പ്രയോഗങ്ങൾ ആലങ്കാരികമാണെന് മനസ്സിലാക്കാം.
☛ “അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.” (വെളി, 1:16). “ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളി, 19:15). പത്തൊമ്പതാം അദ്ധ്യായത്തിൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യിസ്രായേലിനെ പ്രതിനിധീകരിക്കുകയാണ്. അഞ്ച് തെളിവുകൾ തരാം. 𝟭.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് അവിടെ നാല് പേരുകൾ പറഞ്ഞിട്ടുണ്ട്: (19:11, 19:12, 19:13, 19:16). നമ്മുടെ കർത്താവിന് “യേശു/യേശുക്രിസ്തു” എന്നല്ലാതെ മറ്റൊരു നാമം ആകാശത്തിന് കീഴിലില്ല: (പ്രവൃ, 4:10:12). 𝟮.ആറാം അദ്ധ്യായത്തിൽ കുഞ്ഞാടിൽനിന്ന് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: (വെളി, 6:1-2). 𝟯.ആറാം ആദ്ധ്യായത്തിലും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ കാണാം: (വെളി, 6:2). ഒന്നാം വാക്യത്തിൽ കുഞ്ഞാട് ഒന്നൊന്നായി നാല് മുദ്രകൾ പൊട്ടിക്കുമ്പോഴാണ് നാല് കുതിരകൾ പ്രത്യക്ഷമാകുന്നത്: (വെളി, 6:1-7). അതിൽ ഒന്നാത്തേതാണ് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ: (വെളി, 6:2). കുഞ്ഞാട് യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണ്. 𝟲:𝟭-𝟮 വാക്യങ്ങളിൽ യേശുക്രിസ്തുവിനെയും കുഞ്ഞാടിനെ വേർതിരിച്ച് പറഞ്ഞിരിക്കയാൽ, അത് കുഞ്ഞാട്/യേശുക്രിസ്തു അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 𝟰.“ഒരു വെള്ളക്കുതിരയും അതിന്മേൽ ഇരിക്കുന്നവനും” (A white horse and the one sitting on it) എന്ന് പറയാൻ, 𝗵𝗶𝗽𝗽𝗼𝘀 𝗹𝗲𝘂𝗸𝗼𝘀 𝗸𝗮𝗶 𝗵𝗼 𝗸𝗮𝘁𝗵ē𝗺𝗲𝗻𝗼𝘀 𝗲𝗽 𝗮𝘂𝘁𝗼𝗻 എന്ന ഒരേ പ്രയോഗമാണ് രണ്ടിടത്തും കാണുന്നത്. 𝟱.കുതിരപ്പുറത്ത് ഇരിക്കുന്ന മറ്റ് മൂവരിൽനിന്നും വ്യത്യസ്തമായി ഇവന് കിരീടം ലഭിക്കുന്നതായി കാണാം. തന്നെയുമല്ല, അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു എന്നുംകാണാം. അതിനാൽ 𝟭𝟵:𝟭𝟭-ലെ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു അല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. മനുഷ്യത്രനോട് സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും വായിൽനിന്ന് ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നതായി കാണാം: (1:16, 2:12- 19:15, 19:21). അതിനാൽ മനുഷ്യപുത്രനോട് സദൃശനായവനെ കുറിക്കുന്ന വർണ്ണനകൾ ആലങ്കാരികമാണെന്ന് മനസ്സിലാക്കാം.
☛ യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611; ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
☛ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
☛ യിസ്രായേലിൻ്റെ ദൈവം അവൻ്റെ ജനത്തെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ പദവികളുമായി എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശു. അതിനാൽ യേശുവിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിയാകുന്നത്: (പ്രവൃ, 3:25-26; പ്രവൃ, 13:32-39). യേശുക്രിസ്തു രാജാവാകാനോ, ഈ ഭൂമിയെ ഭരിക്കാനോ ഒന്നും വന്നതല്ല; വാഗ്ദത്ത സന്തതിയായ യിസ്രായേലിനോട് ദൈവം വാഗ്ദത്തം ചെയ്തിരുന്ന രാജ്യവും രാജത്വവും സ്ഥാപിച്ചുകൊടുക്കാൻ വന്നതാണ്. അതിനാൽ യോഹന്നാൻ കാണുന്നത് യേശുക്രിസ്തുവിലൂടെ രാജത്വം പ്രാപിക്കുന്ന യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണെന്ന് മനസ്സിലാക്കാം.
2️⃣ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു:
☛ “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു.” (വെളി 1:17). ഈ വേദഭാഗപ്രകാരം യോഹന്നാൻ മനുഷ്യപുത്രനോടു സദൃശനായവനെ ആരാധിച്ചു എന്ന് കരുതുന്നവരുണ്ട്. എന്നാൽ അവൻ അവനെ ആരാധിക്കുകയല്ല; അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തം മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീഴുകയായിരുന്നു. “ദൈവമായ കർത്താവിനെ മാത്രമേ (Only) ആരാധിക്കാവൂ” എന്ന് യേശുക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കയാൽ, പിതാവിനെയല്ലാതെ മറ്റൊരുത്തനെയും ആരാധിക്കാൻ വചനത്തിൽ വ്യവസ്ഥയില്ല: (മത്താ, 4:10; ലൂക്കൊ, 4:8). പിതാവാണ്. “ഏകദൈവം” (Monos Theos- The only God) എന്നും (യോഹ, 5:45), “പിതാവാണ് ഏകസത്യദൈവം” (Pater ho monos alethinos Theos – Father, the only true God) എന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്നും (Man) എൻ്റെയും നിങ്ങളുടെയും ദൈവം ഒരുവനാണെന്നുമുള്ള (യോഹ, 20:17) യേശുവിൻ്റെ വാക്കുകൾ സുവിശേഷങ്ങളിൽ എഴുതിവെച്ച യോഹന്നാൻ, പത്മോസിൽ വെളിപ്പെട്ടത് ആരായിരുന്നാലും അവനെ ആരാധിക്കും എന്ന് പറയാൻ കഴിയില്ല.
❷ കാൽക്കൽ വീണത് എന്തുകൊണ്ടാണ്?
☛ യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. അല്ലാതെ, യേശുക്രിസ്തു ആയതുകൊണ്ടല്ല. ദാനീയേൽ പ്രവചനത്തിൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവൻ “ആകാശമേഘങ്ങളോടെ” അല്ലെങ്കിൽ മേഘങ്ങളുടെ അകമ്പടിയോടെ തേജസ്സേറിയവനായാണ് വരുന്നത്: (ദാനീ, 7:13). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: “നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ, 8:5). ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം: (എബ്രാ, 2:7). ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ: (സങ്കീ, 80:8-9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ “പുരുഷനും” (Man) “മനുഷ്യപുത്രനും” (Son of Man) ആണ് യിസ്രായേൽ. (80:15; 80:17). ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12), ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5). സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ടതിന്നു ദൈവത്തിൽനിന്ന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചുവനാണ് യിസ്രായേൽ: (ദാനീ, 7:14). ആ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന തേജസ്സോടെയുള്ള വെളിപ്പാട് കണ്ടതുകൊണ്ടാണ്, യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വിണത്. യിസ്രായേലിൻ്റെ രക്ഷകനായ യേശുക്രിസ്തു മുഖാന്തരമാണ്, യിസ്രായേലിന് ഈ മഹത്വവും ആധിപത്യവും രാജത്വവും കൈവരാൻ പോകുന്നത്: (മത്താ, 1:21 – എബ്രാ, 2:5-16). അതിൻ്റെ മുമ്പേകൂട്ടിയുള്ള വെളിപ്പാടാണ് യോഹന്നാൻ കണ്ടത്.
3️⃣ ആദ്യനും അന്ത്യനും:
☛ “ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.« (വെളി, 1:17). മനുഷ്യപുത്രനോട് സദൃശനായൻ തന്നെത്തന്നെ “ആദ്യനും അന്ത്യനും” എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ആദ്യനും അന്ത്യനുമാണ്: (സങ്കീ, 90:2 – വെളി, 4:9-10; 10:7; 15:7 – വെളി, 1:8; 21:6; 23:13). എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ആദ്യനും അന്ത്യനുമാണ്: “അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” (വെളി, 1:17-18). അടുത്തവാക്യം നോക്കുക: “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:” (വെളി, 2:8). മേല്പറഞ്ഞ രണ്ട് വാക്യങ്ങളും പരിശോധിച്ചാൽ, “മനുഷ്യപുത്രനോടു സദൃശനായവൻ” ദൈവത്തെപ്പോലെ അനാദ്യന്ത്യനായവനല്ല; മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. തന്നെയുമല്ല, മൂലഭാഷയിലെ “ho prōtos kai ho eschatos” (ὁ πρῶτος καὶ ὁ ἔσχατος – the First and the Last) എന്നത് നാമപദമല്ല (Noun); നാമവിശേഷണം (Adjective) ആണ്. അതായത്, മനുഷ്യപുത്രനോട് സദൃശനായവന് കൊടുത്തിരിക്കുന്ന വിശേഷണമാണ്. അല്ലാതെ, അവൻ ആദിമൂതലേ ഉള്ളവനാണ് എന്ന അർത്ഥം ഈ പ്രയോഗത്തിനില്ല.
❸ മരിച്ചവരിൽനിന്നുള്ള ആദ്യനും അന്ത്യനും ആരാണ്?
☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22-23; സങ്കീ, 2:7; യിരെ, 31:9; ഹോശേ, 11:1). “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനം വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ളതാണ്: (സങ്കീ, 2:7). യിസ്രായേലിന് ആ പ്രവചനം നിവർത്തിയായതായി പിസിദ്യായിലെ അന്ത്ര്യോക്യയിൽവെച്ച് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.” (പ്രവൃ, 13:32-33). ഗ്രീക്കിലും ഇംഗ്ലീഷിലും ഇത് ഒറ്റ വാക്യമാണ്: (SBL – KJV). പിഒസിയും കാണുക: (POC). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയായത്: (പ്രവൃ, 13:32-39). യിസ്രായേൽ എന്നേക്കും അല്ലെങ്കിൽ സദാകാലത്തേക്കും രാജത്വമുള്ള ദൈവസന്തതിയുമാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:36-37; ദാനീ, 2:44; 7:18; 7:27). ➟°അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവനാണ് മരിച്ചവരിൽനിന്ന് ആദ്യം ഉത്ഥാനം ലഭിച്ചത് എന്ന നിലയിൽ അവൻ ആദ്യനും, യേശുക്രിസ്തുവിലൂടെ അവൻ എന്നേക്കും ഇരിക്കുന്ന രാജാവ് എന്ന നിലയിൽ അവൻ അദ്യനുമാണ്. യിസ്രായേൽ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണെന്നും ഓർക്കുക: (ദാനീ, 7:27). [കാണുക: വാഗ്ദത്ത സന്തതി].
4️⃣ ഞാൻ മരിച്ചവനായിരുന്നു:
☛ “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” (വെളി, 1:18). “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:” (വെളി, 2:8).
ഈ വാക്യങ്ങളാണ്, മനുഷ്യപുത്രനോടു സദൃശനായവൻ യേശുവാണെന്ന് കരുതാനുള്ള പ്രധാന കാരണം. എന്നാൽ ഇത് മരിച്ചവനായിരുന്നിട്ട് ഇപ്പോൾ എന്നേക്കും ജീവൻ പ്രാപിച്ച ഒരുത്തൻ്റെ സാക്ഷ്യമാണ്. യേശുവിന് ഇങ്ങനെയൊരു സാക്ഷ്യത്തിൻ്റെ ആവശ്യമില്ല. അതിൻ്റെ ചില തെളിവുകൾ നോക്കാം:
𝟭. പ്രവൃത്തികളുടെ പുസ്തകത്തിലും ലേഖനങ്ങളിലുമായി മുപ്പതോളം പ്രാവശ്യം യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ “ഞാൻ മരിച്ചവനായിയിരുന്നു” (I was dead) എന്നർത്ഥമുള്ള 𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀 എന്ന പ്രയോഗമോ, “അവൻ മരിച്ചവനായിരുന്നു” (who was dead) എന്നർത്ഥമുള്ള 𝗵𝗼𝘀 𝗲𝗴𝗲𝗻𝗲𝘁𝗼 𝗻𝗲𝗸𝗿𝗼𝘀 എന്ന പ്രയോഗമോ മറ്റൊരിടത്തും കാണാൻ കഴിയില്ല. യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്.
𝟮. “യേശു കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു” എന്നാണ് പറയുന്നത്: (പ്രവൃ, 1:2-3). അല്ലാതെ, ഞാൻ മരിച്ചവനായിരുന്നു; ഉയിർത്തെഴുന്നേറ്റു എന്നൊരു സാക്ഷ്യം യേശു പറഞ്ഞിട്ടില്ല.
𝟯. യേശു തൻ്റെ ജീവനെ കൊടുത്തിട്ട് തിരികെ പ്രാപിച്ചവനാണ്: “എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.” (യോഹ, 10:17-18 ⁃⁃ യോഹ, 10:11; 10:15), അല്ലാതെ, യേശു മരിച്ച അവസ്ഥയിൽ ആയിരുന്നവനല്ല.
𝟰. യേശു മരിച്ചിട്ട്, മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനാണ്: (പ്രവൃ, 2:24; 10:40). വെള്ളിയാഴ്ച മൂന്നുമണിക്ക് മരിച്ച യേശു ഞായറാഴ്ച അതിരാവിലെ ഉയിർത്തു. 𝟰𝟬 മണിക്കൂറിൽ താഴെ സമയമാണ് യേശു മരണത്തിൽ ആയിരുന്നത്. അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനത്തെക്കുറിച്ച് പറയുന്നത് “മരിച്ചിട്ട് ഉയിർത്തവൻ” എന്നാണ്: (യോഹ, 21:13; റോമ, 6:9; റോമ, 1:5; 7:4; 8:34; 1കൊരി, 15:12; 2തിമൊ, 2:8). എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവനായിരുന്നു.
𝟱. യേശുവിനെ സംബന്ധിച്ച് മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ അവസ്ഥയ്ക്കും, മനുഷ്യപുത്രനോടു സദൃശനായവനെ സംബന്ധിച്ച് മരിച്ച അവസ്ഥയ്ക്കുമാണ് പ്രാധാന്യം നല്കുന്നത്. 𝗲𝗸 𝗻𝗲𝗸𝗿𝗼𝗻 𝗲𝗴𝗲𝗴𝗲𝗿𝘁𝗮𝗶 എന്ന പ്രയോഗത്തിന് “അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” (He rose from the dead) എന്നാണ്: 1കൊരി, 15:12 – 1കൊരി, 15:20; യോഹ, 21:13; റോമ, 6:9). എന്നാൽ 𝘇𝗼𝗻 𝗸𝗮𝗶 𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀 എന്ന പ്രയോഗത്തിന് “ഞാൻ ജീവനുള്ളവനാണ്, എന്നാൽ ഞാൻ മരിച്ചവനായിരുന്നു” (I was the living one; I was dead) എന്നാണ്: (വെളി, 1:18 – വെളി, 2:8). അതായത്, മനുഷ്യപുത്രനായ യേശുവിനെ മരണം പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു: (പ്രവൃ, 2:24). എന്നാൽ മനുഷ്യപുത്രനോടു സദൃശനായവനെ മരണം പിടിച്ചുവെച്ചിരിക്കയിയിരുന്നു. അതിൽനിന്ന് എന്നേക്കും ജീവിച്ചു എന്ന ആശയമാണുള്ളത്.
❹ മരിച്ചവനായിരുന്നവൻ ആരാണ്?
☛ ഇവിടെപ്പറയുന്ന മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണമല്ല; പാപംമൂലമുള്ള അവരുടെ നാശകരമായ അല്ലെങ്കിൽ മരണതുല്യമായ അവസ്ഥയെയും നിത്യമരണത്തെയുമാണ് സൂചിപ്പിക്കുന്നത്. മരിച്ചവനായിരുന്ന വാഗ്ദത്ത സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). ഇത് മരണതുല്യമായ അവസ്ഥയിൽനിന്നുള്ള നിലവിളിയാണ്. “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19). ഈ വാക്യം, മരണാവസ്ഥയിലുള്ളവരുടെ പുതുജീവനെയും, യഥാർത്ഥത്തിൽ മരിച്ചവരുടെ ഭാവിയിലുള്ള പുനരുത്ഥാനത്തെയും സുചിപ്പിക്കുന്നതാണ്. ➟ഇതും കാണുക: (സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8; 26:19; 60:1; യെഹെ, 37:12). ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള യെഹെസ്ക്കേലിൻ്റെ ദർശനത്തിൽ യിസ്രായേലിൻ്റെ മൃതാവസ്ഥ വ്യക്തമായിക്കാണാം. അവരുടെ പാപംമൂലം പ്രവാസത്തിലും അടിമത്തത്തിലും കിടക്കുന്ന യിസ്രായേൽ ജനതയെ മരിച്ച അവസ്ഥയിലുള്ളവരായും, പിന്നീട് ദൈവീക വാഗ്ദത്തത്താൽ വീണ്ടും ജീവൻ പ്രാപിക്കുന്നതായുമാണ് ചിത്രീകരിച്ചിക്കുന്നത്: (യെഹെ, 37:1-10). അവർ ശവക്കുഴിയിൽ കിടക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 37:12).
☛ പ്രധാനപ്പെട്ട ഒരു തെളിവ്:
➦ “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). പാപത്തിൻ്റെ ശമ്പളമാണ് മരണം. എന്നാൽ ക്രിസ്തു ➟പാപമറിയാത്തവനും (2കൊരി, 5:21), ➟പവിത്രനും, ➟നിർദ്ദോഷനും, ➟നിർമ്മലനും, ➟പാപികളോട് വേറുവിട്ടവനും (എബ്രാ, 7:26), ➟പാപം ചെയ്തിട്ടില്ലാത്തവനും, ➟വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22), ➟പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). അതിനാൽ സ്വാഭാവികമായി യേശുവിന് മരണം അസാദ്ധ്യമായിരുന്നു. ഗത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെമേൽ വ്യാപരിച്ചിരുന്ന ആദാമ്യമ്യപാപം ദൈവം ക്രിസ്തുവിൻ്റെമേൽ ചുമത്തി അല്പസമയത്തേക്ക് അവനെ പാപമാക്കിയതുകൊണ്ടാണ് അവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). അതായത്, സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കുവാൻ അവൻ്റെ രക്ഷിതാവായ യേശു യിസ്രായേലിൻ്റെ പാപം ഏറ്റെടുത്ത് മരിച്ചുയിർത്തത് പ്രധാനമായും യിസ്രായേലിന് വേണ്ടിയായിരുന്നു: (മത്താ, 1:21). അല്ലാതെ, തൻ്റെ പാപങ്ങൾക്കുവേണ്ടിയോ, തനിക്കുവേണ്ടിയോ ആയിരുന്നില്ല. എബ്രായലേഖകൻ പറയുന്നത്: “യേശു ദൈവകൃപായാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ മരണം അനുഭവിച്ചു” എന്നാണ്: (എബ്രാ, 2:9). “മരണം അവനെ പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു” എന്നാണ് പത്രൊസ് പറയുന്നത്: (പ്രവൃ, 2:24). സ്വാഭാവികമായി മരണം സാദ്ധ്യമല്ലാത്തവൻ, അല്പസമയത്തേക്കുമാത്രം പാപമാക്കപ്പെട്ട് മരിച്ചവൻ, മരണം ആസ്വദിക്കുവാൻ മരണം അനുഭവിച്ചവൻ, മരണത്തിന് പിടിച്ചുവെക്കുവാൻ അസാദ്ധ്യമായവൻ, മരിച്ച് മൂന്നാം ദിവസംതന്നെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ “ഞാൻ മരിച്ചവനായിരുന്നു; ഇതാ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് സാക്ഷ്യം പറവാൻ ആവശ്യമെന്താണ്?
☛ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ നല്കിയത്; അല്ലെങ്കിൽ നല്കുന്നത്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. അടുത്തവാക്യം ശ്രദ്ധിക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16). ഇവിടെപ്പറയുന്ന അബ്രാഹാമിൻ്റെ സന്തതിയും യിസ്രായേലാണ്: (ലൂക്കൊ, 1:54-55; 1:68-75). യേശുക്രിസ്തുവിലൂടെ വാഗ്ദത്തനിവൃത്തി പ്രാപിച്ചത് യിസ്രായേലാണെന്ന് പതൊസും പൗലൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26; 13:32-39). അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്താൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനാണ് എന്നെന്നേക്കും ജീവിച്ചത്.
☛ ദൈവം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് (പുറ, 4:22-23) ചെയ്തിരുന്ന വാഗ്ദത്തമാണ് പുതിയനിയമം: (യിരെ, 31:31-34 – എബ്രാ, 8:8-12). അത് നിവൃത്തിക്കാനാണ് അവൻ്റെ ദൈവമായ യഹോവ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1തിമൊ, 3:16,ബെ,ബെ; 1Tim, 3:16,NMV). അതുകൊണ്ടാണ്, ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നതെന്ന് യേശു പറഞ്ഞത്: (മത്താ, 5:17). യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ ഒരു വള്ളിപുള്ളി വ്യത്യാസമില്ലാതെ നിവൃത്തിക്കാനാണ് യേശു വന്നത്: (മത്താ, 5:18; ലൂക്കൊ, 16:17). അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലം പ്രധാനമായും അനുഭവിക്കുന്നത് യിസ്രായേൽ എന്ന വാഗ്ദത്ത സന്തതിയാണ്. അതിനാൽ മരിച്ചവനായിരുന്നിട്ട് യേശുവിലൂടെ ജീവൻ പ്രാപിച്ചവൻ യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.
5️⃣ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ:
☛ “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” (വെളി, 1:18). യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോഒരിടത്തും പറഞ്ഞിട്ടില്ല. “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). സത്യത്തിന് സാക്ഷി നില്ക്കാൻ ജനിച്ച; അതിനായി ലോകത്തിലേക്കുവന്ന (യോഹ, 18:37) യേശു പറയുന്നത് നോക്കുക: “അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” (യോഹ, 10:10). സുവിശേഷങ്ങളുടെ ആകെത്തുക ഇതാണ്: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല യേശു വന്നത്. മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5 – ലൂക്കൊ, 1:78). നമ്മുടെ അതിക്രമങ്ങൾ നിമിത്തമാണ് അവനെ മരണത്തിന്നു ഏല്പിച്ചതും നമ്മുടെ നീതീകരണത്തിനായാണ് അവനെ ഉയിർപ്പിച്ചതും: (റോമ, 4:24 – പ്രവൃ, 2:24). മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താൽ നീക്കുകയാണ് ചെയ്തത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. അല്ലാതെ, മരണത്തിൻ്റെ അധികാരി യേശുവാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ അവൻ്റെ കൈവശമുണ്ടെന്നോ എവിടെയും പറഞ്ഞിട്ടില്ല. അവൻ ആരെയും വിധിക്കാനോ, കൊല്ലാനോ വന്നതല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ് വന്നത്: (യോഹ, 3:17). വന്നതു. “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” എന്ന് പഠിപ്പിക്കുകയും (യോഹ, 15:13), സ്വജീവനെ മറുവിലയായ നല്കുകയും ചെയ്തവൻ (മത്താ, 20:28; 1തിമൊ, 2:6) മരണത്തിൻ്റെയും പാതാളത്തിൻ്റെയും അധികാരിയാണെന്ന് എങ്ങനെ പറയും?
❺ താക്കോൽ കൈവശമുള്ളവൻ ആരാണ്?
☛ വാഗ്ദത്ത സന്തതിയായ യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കേണ്ട നിത്യരാജാവ്: (2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനും (സങ്കീ, 2:8-9), സകല ജാതീയ രാജാക്കന്മാരും ചുംബിച്ച് കീഴ്പെടേണ്ട ദൈവപുത്രനും: (സങ്കീ, 2:10-12), സകലരാജാക്കന്മാരും നമസ്കരിക്കയും സകലജാതികളും സേവിക്കയും ചെയ്യുന്ന രാജാവാണ് യിസ്രായേൽ: (സങ്കീ, 72:11; യെശ, 49:7). ജാതികളുടെ നിയമവും ന്യായാധിപനും യിസ്രായേലാണ്. “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7 – യെശ, 49:9). “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6). എന്നാൽ യിസ്രായേൽ ഒരു സമൂഹമാണ്. അതിനാൽ അവരെല്ലാവരുകൂടി സിംഹാസനത്തിൽ ഇരുന്ന് ഭരിക്കുകയല്ല; അവരുടെ പ്രതിനിധിയായി ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദാണ് സിംഹാസനത്തിൽ ഇരിക്കുന്നത്. “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9 – യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5). ദാവീദ് രാജാവ് മാത്രമല്ല; ➟ഇടയനും (യെഹെ, 34:23), ➟പ്രഭുവും (യെഹെ, 34:24; 37:25 – യെഹെ, 45:22), ➟അധിപതിയും (യെശ, 55:4; യിരെ, 30:21), ➟പുരോഹിതനും (1ശമൂ, 2:35) ആയിരിക്കും.
☛ ജാതികളെ ഭരിക്കുന്നത് യിശ്ശായി പുത്രനായ ദാവീദാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും,” (റോമ, 15:12 – യെശ, 11:1-4). ദുഷ്ടന്മാരെ കൊല്ലുവാനുള്ള അധികാരം ദാവീദിനുണ്ട്: “അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.” (യെശ, 11:4 – സങ്കീ, 72:4). പുതിയനിയമത്തിൽനിന്ന് ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഇവിടെ, “പുരുഷൻ” എന്ന് പറയാൻ ഗ്രീക്കിൽ 𝗔𝗻𝗲𝗿 എന്ന പദമാണ്. അത് മനുഷ്യരിലെ പുരുഷനെ (Ma) കുറിക്കുന്ന പദമാണ്. എബ്രായയിൽ പുരുഷനെ (Man) കുറിക്കുന്ന 𝗜𝘀𝗵 എന്ന പദം, ദാവീദിനും (1ശമൂ, 16:18) യിസ്രായേലിനും (സങ്കീ, 8:17) ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗔𝗻𝗲𝗿 എന്ന പദമാണ്. പുതിയനിയമത്തിൽ യേശുവിനും ദാവീദിനും 𝗔𝗻𝗲𝗿 എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 2:23 – പ്രവൃ, 13:22). ദൈവം ലോകത്തെ ന്യായം വിധിക്കുന്നത് ഒരു പുരുഷൻ (Man) മുഖാന്തരമാണ്. അതായത്, നസറായനായ യേശു എന്ന പുരുഷൻ്റെ മരണപുനരുത്ഥാനത്താൽ ദൈവം തന്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അവരുടെ രാജാവായ ദാവീദിനെയുമാണ് ഉയിർപ്പിച്ചിരിക്കുന്നത്: (പ്രവൃ, 22:23-24 – 13:32-33). ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും (Man), യിശ്ശായി പുത്രനുമായ ദാവീദ് മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്: (പ്രവൃ, 17:31 – പ്രവൃ, 13:22; റോമ, 15:12; യെശ, 11:1-4). അതിനാൽ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളത് നിത്യരാജാവായ യിസ്രായേലിൻ്റെ അല്ലെങ്കിൽ, അവരുടെ പ്രതിനിധിയായ ദാവീദിൻ്റെ കയ്യിലാണെന്ന് മനസ്സിലാക്കാം.
☛ പുത്രൻ്റെ ന്യായവിധി:
➦ “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യപ്രകാരം യേശുവാണ് ന്യായംവിധിക്കുന്നത് എന്ന് കരുതുന്നത് സ്വഭാവികം. എന്നാൽ ഇവിടെ, “ന്യായവിധി എല്ലാം എനിക്കു തന്നിരിക്കുന്നു” എന്നല്ല; “ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. ഗ്രീക്കിൽ 𝗸𝗿𝗶𝘀𝗶𝗻 𝗽𝗮𝘀𝗮𝗻 𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼 എന്ന പ്രയോഗത്തിൽ, “അവൻ പുത്രന് കൊടുത്തിരിക്കുന്നു” (He has given to the son) എന്നർത്ഥമുള്ള 𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼 എന്നത് പ്രഥമപുരുഷനിൽ (3rd Person) ഉള്ളതാണ്. ഇത് പിതാവ് യേശുവിന് നൽകിയ അധികാരമായിരുന്നെങ്കിൽ, “നീ എനിക്ക് തന്നിരിക്കുന്നു” (You have given me) എന്നർത്ഥമുള്ള 𝗱𝗲𝗱𝗼𝗸𝗮𝘀 𝗺𝗼𝗶 എന്ന് പറയുമായിരുന്നു: (യോഹ, 17:6; 17:9; 17:11).
☛ അടുത്തവാക്യം: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). ഇവിടെയും ശ്രദ്ധിക്കുക: “അവൻ മനുഷ്യപുത്രൻ ആകയാൽ” (He is a son of man) “ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു” (He gave him authority to execute judgement). ഗ്രീക്കിൽ 𝗲𝘀𝘁𝗶𝗻 (he is) എന്നും, 𝗮𝘂𝘁𝗼 (to him) എന്നുമുള്ള രണ്ടൂപദവും പ്രഥമപുരുഷനിൽ (3rd Person) ഉള്ളതാണ്. അതായത്, ന്യായവിധി എനിക്കു തന്നിരിക്കുന്നു എന്നല്ല; മനുഷ്യപുത്രനായ അവന് കൊടുത്തിരിക്കുന്നു എന്നാണ്. ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യനും മനുഷ്യപുത്രനും വാഗ്ദത്തസന്തതിയായ യിസ്രായേലാണ്: (സങ്കീ, 80:17; 8:4). തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവരുടെ പ്രകൃതിയുമായി ജനിച്ച യേശു, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ പ്രതിനിധീകരിക്കുന്ന മനുഷ്യനും മനുഷ്യപുത്രനുമാണ്: (മത്താ, 1:21; എബ്രാ, 2:14-16). അതിനാൽ, യേശുക്രിസ്തുവിലുടെ ന്യായവിധിക്ക് അധികാരം പ്രാപിച്ച പുത്രൻ യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22). ആത്യന്തകികമായി ന്യായവിധിക്ക് അധികാരമുള്ളവൻ പിതാവാണ്: (1പത്രൊ, 1:17).
☛ ഞാൻ സംസാരിച്ച വചനം ന്യായം വിധിക്കും:
➦ താൻ എന്തിനാണ് ലോകത്തിലേക്ക് വന്നതെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: “എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.” (യോഹ, 12:47). താൻ ലോകത്തെ വിധിക്കാനല്ല; ലോകത്തെ രക്ഷിപ്പാനാണ് വന്നത്. എന്നാൽ ലോകത്തിൻ്റെ ന്യായവിധിയുമായി യേശുവിനൊരു ബന്ധമുണ്ട്: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). യേശു സംസാരിച്ച വചനങ്ങളാണ് മനുഷ്യപുത്രനിലൂടെയുള്ള ലോകത്തിൻ്റെ ന്യായവിധിക്ക് ആധാരം. അല്ലാതെ, യേശു നേരിട്ട് ആരെയും ന്യായം വിധിക്കില്ല.
6️⃣ ദൈവത്തിൻ്റെ പരദീസ:
☛ “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ഇവിടുത്തെ, “ദൈവത്തിൻ്റെ പരദീസ” എന്ന പ്രയോഗം സ്വർഗ്ഗത്തെ കുറിക്കുന്നതാണ്: (2കൊരി, 12:2-3). ഇവിടെ മനുഷ്യപുത്രനോടു സദൃശനായവൻ “ദൈവത്തിന്റെ പരദീസയിലുള്ള ഫലം” എന്ന് പ്രഥമപുരുഷനിലാണ് (3rd Person) പറയുന്നത്. യേശുക്രിസ്തു ആയിരുന്നെങ്കിൽ, “എൻ്റെ പരദീസയിലുള്ള ഫലം” എന്നോ, “ഞങ്ങളുടെ പരദീസയിലുള്ള ഫലം” എന്നോ ഉത്തമപുരുഷനിൽ (1st Person) പറയുമായിരുന്നു. ദൈവത്തിൻ്റെ ദൂതനെ എഴുത്തുകാരനായ യോഹന്നാൻ അവൻ്റെ (യേശു) ദൂതൻ (His Angel) എന്നും, യേശു “എൻ്റെ ദൂതൻ” (My Angel) എന്നുമാണ് പറയുന്നത്: (വെളി, 1:1; 22:6 – 22:16). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നൊനായ യേശു മരണം അനുഭവിച്ചതുകൊണ്ട്, മഹത്വവും ബഹുമാനവും അണിയുകയും (എബ്രാ, 2:9), ദൂന്മാരെക്കാൾ ശ്രഷ്ഠനായകുകയും (എബ്രാ, 1:4), സ്വർഗ്ഗത്തെക്കാൾ ഉന്നതനാകകയും (എബ്രാ, 7:26), സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിക്കുകയും ചെയ്തവനാണ്: (മത്താ, 28:18). മനുഷ്യപുത്രനോട് സദൃശനായവൻ യേശു ആയിരുന്നെങ്കിൽ, സ്വർഗ്ഗീയ ദൂതനെ “എൻ്റെ ദൂദൻ” എന്ന് പറഞ്ഞവൻ പരദീസയെ “എൻ്റെ പരദീസ” (My Paradise) എന്ന് പറയുമായില്ലായിരുന്നോ? യേശു സ്വർഗ്ഗേകരേറി ദൈവത്തിൻ്റെ വലത്തുഭാത്ത് ഉപവിഷ്ടനായി, കുറഞ്ഞത് 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നതെന്നും കുറിക്കൊള്ളുക. അതിനാൽ, സ്വർഗ്ഗീയനായ യേശുവാണ് വെളിപ്പെട്ടിരുന്നതെങ്കിൽ, ഒരിക്കലും “ദൈവത്തിൻ്റെ പരദീസ” എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതിനാൽ, മനുഷ്യപുത്രനോട് സദൃശനായവൻ യേശുവല്ല; ഒരു ഭൗമികനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലാക്കാം.
❻ ദൈവത്തിൻ്റെ പരദീസ എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
☛ “ദൈവത്തിൻ്റെ പരദീസ” എന്ന പ്രയോഗം ഒരു സ്വർഗ്ഗീയൻ്റെ വാക്കുകളല്ല; ഭൗമികൻ്റെ വാക്കുകളാണ്. മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലെന്ന ഭൗമികനെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ്, “ദൈവത്തിൻ്റെ പരദീസ” എന്ന് പ്രഥമപുരുഷനിൽ പറയുന്നത്. മനുഷ്യപുത്രനോട് സദൃശനായവൻ സ്വർഗ്ഗീയൻ ആയിരുന്നെങ്കിലോ, സ്വർഗ്ഗീയനെ പ്രതിനിധീകരിക്കുന്നവൻ ആയിരുന്നെങ്കിലോ, °എൻ്റെ പരദീസ എന്നോ, ഞങ്ങളുടെ പരദീസ” എന്നോ പറയുമായിരുന്നു. അതാണ് ഭാഷാപരമായി ശരിയായ പ്രയോഗം.
7️⃣ ദൈവപുത്രൻ:
☛ “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഇവിടെ, മനുഷ്യപുത്രനോടു സദൃശനായവൻ തന്നെത്തന്നെ “ദൈവപുത്രൻ” (The son of God) എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ യേശു ആണെന്ന് കരുതുന്നവരുണ്ട്. ദൈവത്തിന് യേശു മാത്രമല്ല പുത്രനായിട്ടുള്ളത്. യേശുവിന് മുമ്പും പിമ്പും അനേകം പുത്രന്മാരും പുത്രിമാരും ദൈവത്തിനുണ്ട്. ➟ദൂതന്മാരാണ് ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ: (ഇയ്യോ, 1:6; 2:6; 37:6 – ദാനീ, 3:25–28). പിന്നെ, ➟ആദാം (ലൂക്കൊ, 3:38), ➟ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), ➟യിസ്രായേൽ (പുറ, 4:22), ➟യേശു (മത്താ, 3:17), ➟ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). ദൈവത്തിൻ്റെ അവസാനത്തെ മക്കളാണ് ക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവമക്കളായവർ: (ഗലാ, 3:26). യേശു മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത് 𝗔𝗠 𝟯𝟳𝟱𝟱-ൽ BC 6) ബേത്ത്ളേഹേമിലാണ്: (ലൂക്കൊ, 2:5-7). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശു എന്ന് പേരുള്ള മനുഷ്യൻ (ലുക്കൊ, 2:40; 2:52; യോഹ, 9:11), ഏകദേശം മുപ്പത് വയസ്സായപ്പോൾ (ലൂക്കൊ, 2:23), ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) പിതാവായ ഏകദൈവത്താൽ “നീ എൻ്റെ പിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവന് “ദൈവപുത്രൻ” (The son of God) എന്ന സവിശേഷപദവി ലഭിച്ചത്: (ലൂക്കൊ, 1:32; ലോക്കൊ, 1:35 – ലൂക്കൊ, 3:22). ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് മക്കൾ ഉണ്ടായിരിക്കെ, മനുഷ്യപുത്രനോടു സദൃശനായായ ദൈവപുത്രൻ യേശു ആണെന്ന് എങ്ങനെ പറയും? മനുഷ്യപുത്രനായ ദൈവപുത്രൻ ആയിരുന്നെങ്കിൽ, അത് യേശുവിന് യോജിക്കുമായിരുന്നു. എന്നാൽ വെളിപ്പാടിൽ കാണുന്നത് മനുഷ്യപുത്രനോടു സദൃശനായ ദൈവപുത്രനാണ് എന്നോർക്കണം.
❼ ദൈവപുത്രൻ ആരാണ്?
☛ ദൈവം “എൻ്റെ പുത്രൻ” (My Son) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. അതിൽ ആദ്യത്തെ പുത്രൻ യിസ്രായേലാണ്. യിസ്രായേലിനെ അഞ്ചുപ്രാവശ്യവും യേശുവിനെ നാലുപ്രാവശ്യവും ”എൻ്റെ പുത്രൻ” എന്ന് ദൈവം വിശേഷിപ്പിച്ചിട്ടുണ്ട്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. പുറ, 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 – 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; യിരെ, 31:9). “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17. മത്താ, 2:15; മത്താ, 17:5; പ്രവൃ, 13:33). ഇതിൽ രണ്ടെണ്ണം യിസ്രായേലിൻ്റെ പദവി യേശുവിൽ ആത്മീയമായി നിവൃത്തിയാകുന്നതാണ്: (ഹോശ, 11:1 – മത്താ, 2:15; സങ്കീ, 2:7 – പ്രവൃ, 13:32-33). അതിനാൽ വെളിപ്പാടിൽ പറയുന്ന ദൈവപുത്രൻ ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനായ യിസ്രായേലാണെന്ന് മനസ്സിലാക്കാം.
8️⃣ ദാവീദിന്റെ താക്കോലുള്ളവൻ:
☛ “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു.” (വെളി, 3:7). ദാവീദിൻ്റെ പുത്രനെന്ന് (Son of David) യേശുവിനെ അനേകംപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 8:29). എന്നാൽ യേശുവിൻ്റെ കയ്യിൽ ദാവീദിൻ്റെ താക്കോലുണ്ടെന്നോ, അവൻ ആരും അടയ്ക്കാതവണ്ണം തുറക്കുന്നവനും ആരും തുറക്കാതവണ്ണം അടയ്ക്കുന്നവനാണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല.
❽ ദാവീദിന്റെ താക്കോലുള്ളവൻ ആരാണ്?
☛ “അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശ, 22:20-22). ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം: (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്ന ഒരു പ്രത്യേകകാര്യം ശ്രദ്ധിക്കുക: “അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.” (യെശ, 22:21). ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. അതാണ്, വെളിപ്പാടിൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15; സങ്കീ, 89:29; 89:36-37). ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. അതിനാൽ ദാവീദിൻ്റെ താക്കോലുള്ളവനും ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]
9️⃣ എൻ്റെ ദൈവം:
☛ “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി, മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ “എൻ്റെ ദൈവം” (My God) എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്യുന്നതായി കാണാം. പത്മോസിൽ വെളിപ്പെട്ട മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമാണെന്ന് കരുതുന്നവർക്ക് ഈ രണ്ട് വാക്യങ്ങൾ മതിയാകും. ത്രിത്വവിശ്വാസപ്രകാരം പുത്രദൈവത്തിൻ്റെ അവതാരമാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (യോഹ, 9:11). യേശുവിൻ്റെ ഐഹികജീവിതം കഴിഞ്ഞ് സ്വർഗ്ഗാരോഹണംചെയ്ത് 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ വെളിപ്പാട് ദർശിച്ചത്. ട്രിനിറ്റിയുടെ ഭാഷയിൽ അവതാരത്തിൻ്റെ ദൗത്യം കഴിഞ്ഞാൽ, യേശു വീണ്ടും പുത്രദൈവം ആകണം. ആ ദൈവമാണ് യോഹന്നാന് പ്രത്യക്ഷനായതെങ്കിൽ, “എൻ്റെ പാവു” എന്നല്ലാതെ, “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യുമായിരുന്നോ? അപ്പോൾ യേശുക്രിസ്തുവാണ് വെളിപ്പെട്ടത് എന്ന വാദം ഏതുവിധേനയും നിലനില്ക്കില്ല. ബൈബിൾ വെളിപ്പെടുത്തുന്ന “ഏകദൈവം” അഥവാ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱 പിതാവ് മാത്രമാണ്: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 5:26; 1തിമൊ, 1:17; യൂദാ 1:24). ആ പിതാവായ യഹോവ യേശുവിൻ്റെയും ദൈവമാണ്: (യോഹ, 20:17 – മത്താ, 27:46; മർക്കൊ, 15:34). എന്നാൽ മനുഷ്യപുത്രനോട് സദൃശനായവൻ യേശു അല്ലാത്തതിനാൽ, വെളിപ്പാടിൽ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തവൻ യേശു അല്ലെന്ന് മനസ്സിലാക്കാം.
❾ എൻ്റെ ദൈവം എന്ന് പറയുന്നതാരാണ്?
☛ യഹോവ യിസ്രായേലിൻ്റെ ദൈവമാണ്. “അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.” (പുറ, 24:10). “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68). ദൈവം യിസ്രായേലിൻ്റെ ദൈവമായതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്ത “എൻ്റെ ദൈവം” My God) എന്ന് വിശേഷിപ്പിക്കുന്നത്.
🔟 എൻ്റെ പുതിയ നാമം:
☛ “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.” (വെളി, 3:12). ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. എന്നാൽ ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് വചനത്തിൽ എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:10-12). വെളിപ്പാട് രണ്ടു, മൂന്ന് അദ്ധ്യായങ്ങളിൽ സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. (വെളി, 2:26-27). അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല.
❿ യിസ്രായേലിന് പുതിയ നാമമമുണ്ടോ?
☛ “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.” (യെശ, 62:1-2 – യെശ, 65:15). അതിനാൽ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലിണെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമെന്യേ തെളിയുന്നു.
1️⃣1️⃣ ദൈവസൃഷ്ടിയുടെ ആരംഭം:
☛ “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ഭാഷാപരമായി “സൃഷ്ടിയുടെ ആരംഭം” എന്ന “ഏകവചനപ്രയോഗം” ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം നൽകുന്നില്ല. “ക്രിയ” (Verb) ബഹുവചനം (Plural) ആയാലാണ് “ആരംഭം” (Beggning) എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് “കാരണം” (ഹേതു) എന്നാണ് അർത്ഥം വരുന്നത്. അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. (യോഹ, 2:11). അടയാളങ്ങൾ എന്ന “ക്രിയ” ബഹുവചനം ആയതുകൊണ്ടാണ്, അതിന് ആദ്യത്തെ അടയാളം എന്നർത്ഥം വരുന്നത്. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിയായി കന്യകയിൽ ഉല്പാദിതനായത് 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ആണെന്നും, അവൻ പ്രവചനം പോലെ, ദൈവപുത്രൻ ആയത്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) ആണെന്നും നാം മുകളിൽ കണ്ടതാണ്. (മത്താ, 1:20; ലൂക്കൊ, 1:32; ലൂക്കൊ, 1:35 – ലൂക്കൊ, 3:22). പിന്നെങ്ങനെ അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറയാൻ കഴിയും? ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ ആരംഭം ദൈവപുത്രനായ യേശുവുമല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. [കാണുക: ദൈവസൃഷ്ടിയുടെ ആരംഭം]
⓫ ദൈവസൃഷ്ടിയുടെ കാരണം ആരാണ്?
☛ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേൽ ആണെങ്കിൽ, അവനെങ്ങനെ ലോകത്തിൻ്റെ സൃഷ്ടിക്ക് കാരണമാകും എന്നാണ് ഇനിയറിയേണ്ടത്. പറയാൻ ഒരുപാടുണ്ടെങ്കിലും പ്രധാനപ്പെട്ട മുന്ന് കാര്യങ്ങൾ പറയാം:
𝟭. യിസ്രായേലാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്ത സന്തതി. “നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.“ (ഉല്പ, 22:18). നിൻ്റെ സന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് പറഞ്ഞ സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18). ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14 – പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12).
𝟮. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 ⁃⁃ 2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21).
𝟯. “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). ഇവിടെപ്പറയുന്ന 𝗞𝗼𝘀𝗺𝗼𝘀 എന്ന ഗ്രീക്കുപദം മുഴുലോകത്തെയും (The entire world/universe) കുറിക്കുന്നതാണ്. “ലോകാവകാശി” (Heir of the world) ആകാനുള്ള സന്തതിയാണ് യിസ്രായേൽ. പഴയനിയമത്തിൽ കനാൻ ദേശമാണ് അവന് വാഗ്ദത്തം ചെയ്തിരുന്നതെങ്കിൽ, യേശുക്രിസ്തുവിലൂടെ അവൻ്റെ വാഗ്ദത്തം നിവൃത്തിയാകുമ്പോൾ, കേവലം കനാൻ ദേശമല്ല; മുഴുലോകവും അവൻ്റെ കാൽക്കീഴാകും. ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; യേശുക്രിസ്തു മുഖാന്തരം അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകനും പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ലോകാവകാശിയായ ഒരു സന്തതിയുണ്ടെങ്കിൽ, അവനാണ് ലോകസൃഷ്ടിയുടെ “കാരണം/ഹേതു” എന്ന കാര്യത്തിൽ സംശയിക്കാൻ യാതൊരു അവകാശവുമില്ല. [കാണുക: ദൈവസൃഷ്ടിയുടെ ആരംഭം, യെഹൂദന്നു എന്തു വിശേഷത?]
☛ ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം ജ്ഞാനസമ്പൂർണ്ണനായ (സർവ്വജ്ഞാനി) ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? (ഇയ്യോ, 37:16). സൃഷ്ടി മുതൽ വചനത്തിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. “കാരണം കൂടാതെ കാര്യം ഉണ്ടാകില്ല” എന്നാണ് ആപ്തവാക്യം. ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് “യിസ്രായേൽ” എന്ന ലോകാവകാശിയാണ്. അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, തൻ്റെ പുത്രനും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും അവൻ്റെ പുത്രപൗത്രന്മാരുടെയും സന്തതിയുമായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ളതൊക്കെയും സൃഷ്ടിച്ചത്: (സങ്കീ, 8:4-8; യെശ, 46:10).അതാണ്, “ദൈവസൃഷ്ടിയുടെ ആരംഭം” എന്ന പ്രയോഗത്തിൻ്റെ അർത്ഥം. വെളിപ്പാട് പുസ്തകത്തിലെ പ്രധാന കഥാപാത്രം യിസ്രായേലാണ്. പഴയപുതിയ നിയമങ്ങൾ നിറഞ്ഞുനിൽക്കുന്ന വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ എന്താണെന്നുപോലും മനസ്സിലാക്കാൻ പ്രയാസമായിരിക്കും. [കാണുക: വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]
☛ ഇനി, ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണ്. യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? യഥാർത്ഥത്തിൽ യിസ്രായേലിനെയല്ല യോഹന്നാൻ കണ്ടത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു ദർശനമാണ്.
𝟭. വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (Literal) അല്ല എഴുതിയിരിക്കുന്നത്. ➟ആലങ്കാരികവും (Figurative) ➟ആത്മികവും (Spiritual) ➟പ്രതിരൂപാത്മകവും (Typological) ➟പ്രതീകാത്മകവും (Symbolic) ➟പ്രബോധനാത്മകവും (Pedagogical) ➟ദൃഷ്ടാന്തരൂപത്തിലും (Allegorical) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ചിലതൊക്കെ പ്രബോധനാത്മകമായ വചനങ്ങളാണ്. ഉദാ: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളി, 3:21). മനുഷ്യപുത്രനോടു സദൃശനായവൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; പ്രബോധനാത്മകമായ വചനങ്ങളാണ്.
𝟮. ചിലത് ആത്മിക അർത്ഥത്തിലാണ് (𝐒𝐩𝐢𝐫𝐢𝐭𝐮𝐚𝐥) പറഞ്ഞിരിക്കുന്നത്. ഉദാ: “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളി, 3:20). യഥാർത്ഥത്തിൽ ഏഴു സഭകളോടും സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാൽ, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്.
𝟯. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. ➟എഫെസൊസ് (2:7), ➟സ്മൂർന്ന (2:11), ➟പെർഗ്ഗമൊസ് (2:17), ➟തുയഥൈര (2:29), ➟സർദ്ദിസ് (3:6), ➟ഫിലദെൽഫ്യ (3:13), ➟ലവൊദിക്ക്യ (3:22). അതിനാൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം. അതിൻ്റെ വ്യക്തമായ തെളിവാണ് ദാനീയേലിൽ കാണുന്നത്: (ദാനീ, 7:13-14 – ദാനീ, 7:18; 7:21; 7:27; ദാനീ, 2:44; ). “പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.” (വെളി, 22:6 – വെളി, 1:1; 22:16)
യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?
☛ “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ, 9:6-7). ഇവിടെപ്പറയുന്ന ശിശു/മകൻ യേശുക്രിസ്തു ആണെന്നും, അവൻ വീരനാം ദൈവവും നിത്യപിതാവും ആണെന്നും അനേകരും വിചാരിക്കുന്നു. എന്നാൽ ഈ വാക്യത്തിന് നമ്മുടെ കർത്താവായ യേശുക്രിസ്തുവുമായി യാതൊരു ബന്ധവും ഇല്ലെന്നും, ഇവിടെപ്പറയുന്നത് ഒരു സത്യദൈവത്തെക്കുറിച്ചല്ലെന്നും, ഒരു മനുഷ്യരാജാവിനെ കുറിക്കുന്ന പ്രാവചനികനാമമാണെന്നും അടിവരയിട്ട് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. യേശുക്രിസ്തു അല്ലെന്നതിൻ്റെ തെളിവുകൾ ആദ്യം തരാം:
❶ പുതിയനിയമത്തിൽ തെളിവില്ല:
➦ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃യെശ, 40:3;മത്താ, 8:17⁃യെശ, 53:4;മത്താ, 12:17-21⁃യെശ, 42:1-4). എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ഉദ്ധരിച്ചിട്ടില്ല. പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും?
❷ കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും:
➦ യെശയ്യാവ് പ്രവചിച്ച കന്യകയും മകനും, യഥാർത്ഥത്തിൽ മറിയയും യേശുവും ആയിരുന്നില്ല: “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:14-16). ഇമ്മാനുവേലിൻ്റെ ഈ അടയാളം യഥാർത്ഥത്തിൽ ആഹാസ് രാജാവിനോടായിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയെ ഭീഷണിപ്പെടുത്തുന്ന സമയത്ത്, കർത്താവിലാശ്രയിച്ച് ഉറപ്പോടെയിരിക്കണമെന്നും അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും പ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് വിശ്വാസം വരേണ്ടതിനായി “താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക” എന്നു പ്രവാചകൻ കല്പിച്ചു. എന്നാൽ ആഹാസ് യഹോവയെ പരീക്ഷിക്കയില്ലെന്ന് പറഞ്ഞുകൊണ്ട് അടയാളം നിഷേധിച്ചു. രാജാവിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷം, “കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും” എന്ന് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം അവന് നൽകുന്നത്: (യെശ, 7:1-20). എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം “ക്രിസ്തു” എന്ന ആത്മീയ രക്ഷകനിലൂടെയും “മറിയ” എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). “കന്യകാജനനം” ഒഴികെ, ശിശുവിനോടുള്ള ബന്ധത്തിൽ യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല എന്നത് ആ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. യെശയ്യാവ് 7:14 യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് അല്ലാതിരുന്നിട്ടും, ആ പ്രവചനം ആത്മീയമായി യേശുവിനോടു ബന്ധിപ്പിച്ച പുതിയനിയമം യെശയ്യാവ് 9:6 എന്തുകൊണ്ട് തള്ളിക്കളഞ്ഞു? അതിന് ഒറ്റ ഉത്തരമേയുള്ളു: ആ പ്രവചനത്തിന് നമുടെ കർത്താവുമായി വീദൂരമായ ബന്ധംപോലുമില്ല. [കാണുക: ഇമ്മാനൂവേൽ]
❸ ഒരു ശിശു ജനിച്ചിരിക്കുന്നു:
➦ വീരനാം ദൈവം (സത്യദൈവം) “ഒരു ശിശുവായി ജനിച്ചിരിക്കുന്നു” എന്ന് പറയുന്നതുതന്നെ അധോലോക വിഡ്ഢിത്തമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന “ഏകദൈവം” (Monos Theos – The only God) അനാദിയായും ശാശ്വതമായും ഉള്ളവനും ആദ്യനും അന്ത്യനുമാണ്: (സങ്കീ, 90:2; യെശ, 40:28; യെശ, 44:6). വിശേഷാൽ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനും മരണമില്ലാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16). ഗതിഭേദത്താൽ ആഛാദനമില്ലാത്തെ അനാദ്യന്ത്യനായ ദൈവം എങ്ങനെ ശിശുവായി ജനിക്കും? സത്യദൈവത്തെ ഒരു സ്ത്രീ എങ്ങനെ പ്രസവിക്കും? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, വംശാവലിയോടെ ജനിച്ചുജീവിച്ചുമരിച്ചിട്ട് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം എന്താണെന്നറിയാത്തവരാണ്, അവനെ ദൈവമാക്കാൻ വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്: (യോഹ, 9:11; പ്രവൃ, 10:40),
☛ യേശു ആരുടെയും അവതാരമല്ല; ആരും വേഷംമാറി വന്നതുമല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായതാണ്: (1തിമൊ, 3:16-ബെ,ബെ; KJV). “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20 – ലൂക്കൊ, 2:21). ഒരു വീരനാം ദൈവത്തെയാണ് (സത്യദൈവം) പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് സുബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ? അനാദ്യന്ത്യനായ ദൈവത്തെയാണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, മോശെയെന്ന ദൈവത്തെക്കാൾ ഒട്ടും വിശേഷതയുള്ളതാകാൻ തരമില്ല: (പുറ, 4:16; 7:1).
☛ യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം:
➦ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ യേശു എന്ന് പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 2:7 – യോഹ, 9:11).
➟ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21),
➟ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35),
➟ അബ്രാഹാമിൻ്റെ സന്തതിയായ മനുഷ്യക്കുഞ്ഞാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; ലേവ്യ, 12:2-3; മത്താ, 1:21; ലൂക്കൊ, 1:31 – ലൂക്കൊ, 2:21),
➟ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്ന് ദിവസം കഴിഞ്ഞിട്ട് ദൈവാലയത്തിൽ കൊണ്ടുപോയി ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുത്തവനും (ലേവ്യ, 12:3-6; ലൂക്കൊ, 2:7; 2:22-24),
➟ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40),
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52),
➟ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1 – ലൂക്കൊ, 3:22; പ്രവൃ, 10:38),
➟ പ്രവചനപോലെ പിതാവിനാൽ “നീ എൻ്റെ പിയപുത്രൻ” എന്ന് വിളിക്കപ്പെട്ട് “ദൈവപുത്രൻ” എന്ന സവിശേഷ പദവി ലഭിച്ചവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35 – ലൂക്കൊ, 3:23),
➟ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1),
➟ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15),
➟ ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28 – പ്രവൃ, 2:22),
➟ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34 – എബ്രാ, 5:7),
➟ തൻ്റെ മനുഷ്യത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14),
➟ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40),
➟ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയവനും (യോഹ, 20:17)
➟ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്ക് കാണിച്ചുകൊടുത്തവനും (പ്രവൃ, 1:2-3),
➟ താൻ മടങ്ങിവരും എന്ന വാഗ്ദത്തത്തോടെ ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തവനും (പ്രവൃ, 1:9-11)
➟ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11 – മർക്കൊ, 15:39; യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15). ദൈവത്താൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ എപ്പോഴാണ് ദൈവമായത്? ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക; ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].
❹ പ്രാവചനികനാമം:
➦ ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (Name) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), സംജ്ഞാനാമമോ (Proper Noun), പദവിയോ (Title) അല്ല; ജനിച്ച ശിശുവിനെക്കുറിച്ചുള്ള പ്രാവചനികനാമം (Prophetic Name) ആണ്. ഒരുത്തനെ “വീരനാം ദൈവം” എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. പേരും പ്രകൃതിയും വ്യത്യസ്തമാണ്. യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ യഥാർത്ഥത്തിൽ “വീരനാം ദൈവം” (സത്യദൈവം) ആയിരുന്നെങ്കിൽ, “വീരനാം ദൈവം എന്ന് പേർ വിളിക്കും” എന്ന് ഒരിക്കലും പറയില്ല; “വീരനാം ദൈവം ആയിരിക്കും” എന്നേ പറയുമായിരുന്നുള്ളൂ. സത്യദൈവത്തെ സംബന്ധിച്ച് “ദൈവം” (God) എന്നത് അവൻ്റെ പേരോ, പദവിയോ, പ്രാവചനിക നാമമോ അല്ല; പ്രകൃതിയാണ് (Nature). പേരും പദവിയും പ്രകൃതിയും പലർക്കും തിരിച്ചറിയില്ല.
❺ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➦ പിതാവിൻ്റെ പ്രകൃതി: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). “ദൈവം” (God) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം “പ്രകൃതിയും” (Nature), “പിതാവു” (Father) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം “പദവിയും” (Title) ആണ്. (യോഹ, 5:44; യോഹ, 17:3; എഫെ, 4:6; 1തിമൊ, 2:5).
☛ പുത്രൻ്റെ പ്രകൃതി: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). “മനുഷ്യൻ” (Man) എന്നത് യേശുവിൻ്റെ “പ്രകൃതിയും” (Nature), “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ “പദവിയും” (Title) ആണ്: (റോമ, 5:15). “ദൈവത്തോടുകേട്ട സത്യം സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു”എന്നാണ് യേശു പഠിച്ചത്: (യോഹ, 8:40), “ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” എന്നും അവൻ പഠിപ്പിച്ചു: (യോഹ, 14:1). ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമാ വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ? “യേശു എന്നു പേരുള്ള മനുഷ്യൻ” (യോഹ, 9:11), “പുരുഷനായ (Man) നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) എന്നിവയും നോക്കുക. യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟[കാണുക:മനുഷ്യനായ ക്രിസ്തുയേശു].
☛ “ദൈവം എന്ന പ്രകൃതി” പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (In heaven or in earth) ദൈവങ്ങൾ (gods) എന്ന് വിളിക്കപ്പെടുന്നവർ (that are called) ഉണ്ടെന്നുവരികിലും “പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് പൗലൊസ് പറയുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: “ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (Father, the only true God) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പഠിപ്പിച്ചാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്? ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനാണെന്നും (Man) ദൈവപുത്രൻതന്നെ പറയുമായിരുന്നോ? ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും യേശുക്രിസ്തു നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➟[കാണുക:കർത്താവ് (kyrios) ദൈവമാണോ?]
❻ പിതാവും നിത്യപിതാവും:
➦ യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി? (യോഹ, 20:17). നമുക്ക് ഒരു പിതാവും ഒരു നിത്യപിതാവുണ്ടെന്ന് ആരെങ്കിലും സമ്മതിക്കുമോ? ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്നവർ തന്നെയാണ്, അവനെ നിത്യപിതാവും ആക്കുന്നത്. സ്വർഗ്ഗസ്ഥനായ ദൈവം ഒരുത്തൻ മാത്രമാണ് നമ്മുടെ ആത്മീയ പിതാവ് എന്ന് ക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കെ (മത്താ, 23:9), അവനെത്തന്നെ നിത്യപിതാവാക്കുന്നത് ഏതാത്മാവിലാണെന്ന് ഓരോരുത്തരും പരിശോധിക്കുന്നത് നന്നായിരിക്കും. ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ പിതാവായ ഏകദൈവം യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47;മർക്കൊ, 15:33;യോഹ, 17:3). യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. യോഹന്നാനും അവൻ്റെ ദൈവത്തെക്കുറിച്ച് യോഹന്നാനും പറഞ്ഞിട്ടുണ്ട്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 – റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5;1പത്രൊ, 1:3;സ.വേ.പു.CL). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6;എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15;പ്രവൃ, 2:23;1കൊരി, 15:21;15:47;1തിമൊ, 2:6). അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. എന്തൊരു വിരോധാഭാസമാണ്? ➟[കാണുക: പൗലൊസിൻ്റെ ദൈവം,യേശുക്രിസ്തുവിൻ്റെ ദൈവം, ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]
❼ ചരിത്രവും പ്രവചനവും:
➦ ശിശു: “ജനിച്ചിരിക്കുന്നു” (Is born) എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന 𝘆𝘂𝗹𝗮𝗱 എന്ന പദവും, മകൻ: “നല്കപ്പെട്ടിരിക്കുന്നു” (Is given) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 𝗻𝗶𝘁𝗮𝗻 എന്ന പദവും എബ്രായ വ്യാകരണത്തിലെ 𝗣𝗲𝗿𝗳𝗲𝗰𝘁 (𝐪𝐚𝐭𝐚𝐥) രൂപമാണ്. അത് സാധാരണയായി ഭൂതകാലത്തെ (Past tense) സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ഒരു പ്രവൃത്തി പൂർത്തിയായി (completed action) അഥവാ, അത് മുഴുവനായി നടന്നു കഴിഞ്ഞു എന്ന ആശയമാണ് അതിനുള്ളത്.
☛ അടുത്ത രണ്ട് ഭാഗത്തുമുള്ള, ആധിപത്യം തോളിൽ: “ഇരിക്കും” (Shall be) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 𝘄𝗮𝘁𝘁𝗲𝗵𝗶 എന്ന പദവും, പേർ: “വിളിക്കപ്പെടും” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 𝘄𝗮𝘆𝘆𝗶𝗾𝗿𝗮 എന്ന പദവും Sequential Imperfect രൂപമാണ്. അത് പ്രവർത്തി അപൂർണ്ണമോ, തുടർച്ചയായി നടക്കുന്നതോ, അല്ലെങ്കിൽ ഭാവികാലത്തോ ആണെന്ന് കാണിക്കുന്നു (Incomplete, Ongoing or Future action). “ശിശു ജിനിച്ചിരിക്കുന്നു, മകൻ നല്കപ്പെട്ടിരിക്കുന്നു” എന്ന ആദ്യഭാഗത്തെ പ്രയോഗങ്ങൾ ഭൂതകാലത്തിൽ (Perfect Complete Action) ആകയാൽ, അടുത്ത രണ്ടു ഭാഗവും അതിൻ്റെ തുടർച്ചയെന്നവണ്ണം വർത്തമാന കാലത്തിലോ, ആസന്ന ഭാവിയിലോ നടക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. അതായത്, ആദ്യഭാഗം ചരിത്രവും അടുത്ത രണ്ടുഭാഗം ആസന്നഭാവിയിൽത്തന്നെ നടക്കേണ്ട പ്രവചനവുമാണ്. അല്ലാതെ, എഴുന്നൂറ് വർഷംകഴിഞ്ഞ് നടക്കേണ്ട ഒരു കാര്യമല്ല.
❽ ഭാവികാലവും ഭൂതകാലവും:
➦ മത്തായി യേശുവിൽ നിവർത്തിയായതായി പറയുന്ന യെശയ്യാപ്രവചനം ഭൂതകാലത്തിൽ ആയിരുന്നു: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.“ (7:14). ഇതിൻ്റെ നിവർത്തി മത്തായി രേഖപ്പെടുത്തിയിട്ടുണ്ട്: (1:22-23). അടുത്ത പ്രവചനത്തിൻ്റെ ആദ്യഭാഗം ഭൂതകാലത്തിലാണ്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.“ (യെശ, 9:6). ഇവിടെ വ്യക്തമായി മനസ്സിലാക്കാവുന്ന രണ്ട് കാര്യങ്ങളുണ്ട്:
𝟭. പ്രവാചകൻ ഒരേ ശിശുവിനെക്കുറിച്ച് അല്ലെങ്കിൽ മകനെക്കുറിച്ചായിരുന്നു പ്രവചിച്ചിരുന്നതെങ്കിൽ, ആദ്യപ്രവചനം ഭാവികാലത്തിലും അടുത്തപ്രവചനം ഭൂതകാലത്തിലും പ്രവചിക്കില്ലായിരുന്നു.
𝟮. ആദ്യപ്രവചനം പുതിയനിയയം യേശുവിനെക്കുറിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തപ്രവചനത്തെക്കുറിച്ച് പുതിയനിയമ എഴുത്തുകാർ ആരും മിണ്ടിയിട്ടില്ല. അതിനാൽ യെശയ്യാവ് 9:6 യേശുവിനെക്കുറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. എബ്രായയിലെ തനാഖിൻ്റെയും മസോറെറ്റിക് ടെക്സ്റ്റിലും എല്ലാ ഭാഗവും ഭൂതകാലത്തിലാണ് (Past tense) പറഞ്ഞിരിക്കുന്നത്: ➟[കാണുക: Tanakh, Masoretic Text]. പ്രവചനത്തിൻ്റെ ഒരു ഭാഗവും വിദൂരഭാവിയിലേക്കുള്ളത് അല്ലാത്തതുകൊണ്ടാണ് അവർ എല്ലാ ഭാഗവും ഭൂതകാലത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്.
❾ സെപ്റ്റ്വജിൻ്റിലെ തെളിവ്:
➦ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ ബൈബിളിൽ എബ്രായ ബൈബിളിൽ കാണുന്ന “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു” എന്നീ നാലുനാമം കാണാൻ കഴിയില്ല; പകരം “മഹാ ഉപദേശത്തിന്റെ ദൂതൻ” (Messenger of Great Councel) എന്നർത്ഥമുള്ള 𝗠𝗲𝗴𝗮𝗹𝗶𝘀 𝗩𝗼𝘂𝗹𝗶𝘀 𝗔𝗻𝗴𝗲𝗹𝗼𝘀 എന്ന ഏകനാമാണ് ഉള്ളത്. [കാണുക: Codex Vaticanus, Roman Sixtine Septuagint (1587), Septuagint 1879 Pdf,Brenton Septuagint]
☛ സെപ്റ്റ്വജിന്റ് (LXX) എന്നാൽ, എബ്രായ ബൈബിളിൻ്റെ പുരാതന ഗ്രീക്ക് വിവർത്തനമാണ്. ക്രിസ്തുവിനു് മുമ്പ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 𝟳𝟮 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 𝟭𝟯𝟬-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. സെപ്റ്റ്വജിന്റ് ബൈബിളിന് പല പ്രത്യേകതകളുമുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്തും അതിന് മുമ്പും പിമ്പുമുള്ള എബ്രായഭാഷ അറിയാത്ത വിദേശി യെഹൂദന്മാർ എല്ലാവരും ഉപയോഗിച്ചിരുന്നതും എബ്രായഭാഷ അറിയുന്നവരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്.
𝟯. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്.
𝟰. LXX-ൽ നിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟱. ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് പരിഭാഷയാണ് ഉപയോഗിച്ചിരുന്നത്.
𝟲. ആദ്യകാല വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട ഗ്രന്ഥമായാണ് LXX-നെ കണ്ടിരുന്നത്. ഫിലോ (Philo), ജോസീഫസ് (Josephus) തുടങ്ങിയ യഹൂദ ചരിത്രകാരന്മാരും ജസ്റ്റിൻ മാർട്ടിർ, അഗസ്റ്റിൻ തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാരും LXX കേവലം ഒരു വിവർത്തനം മാത്രമല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ (Inspiration) തയ്യാറാക്കപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നു
𝟳. ഇന്ന് ലഭ്യമായിരിക്കുന്ന 4–5 നൂറ്റാണ്ടുകളിലുള്ള പുരാതനവും സമഗ്രവുമായ മൂന്ന് കോഡെക്സുകളുടെയും (Codex Vaticanus, Codex Sinaiticus, Codex Alexandrinus) പഴയനിയമം LXX ആണ്.
☛ യെശയ്യാവ് 9:6 യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് ബൈബിൾ പരിഭാഷചെയ്ത എബ്രായപണ്ഡിതന്മാർ അവരുടെ മശീഹയെക്കുറിച്ചുള്ള “നാലുനാമം” കളഞ്ഞിട്ട്, “മഹത്തായ ആലോചനയുടെ ദൂതൻ” (Angel of Great Councel) എന്ന പുതിയൊരു നാമം ചേർക്കുമായിരുന്നോ?
☛ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). വിശേഷാൽ, ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). അവരുടെ “മശീഹ” ദൈവമായിരുന്നെങ്കിൽ, ആ വാക്യം മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, “വീരനാം ദൈവം” എന്ന നാമം അവർ മാറ്റിക്കളയുമായിരുന്നോ? മശീഹയും ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നവർ വിശ്വസിക്കുമായിരുന്നോ? (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). യെഹൂദന്മാർ മശീഹയിൽ വിശ്വസിക്കാത്തവരല്ല. അവരിൽ പലരും യേശു എന്നു പേരുള്ള മശീഹയിൽ വിശ്വസിക്കുന്നില്ല എന്നേയുള്ളു. തന്നെയുമല്ല, യേശു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പെ പരിഭാഷ ചെയ്യപ്പെട്ടതാണ് സെപ്റ്റ്വജിൻ്റ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?]
☛ ആ പ്രവചനം യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ആ നാമം നീക്കികളഞ്ഞ ബൈബിൾ യേശുവും അപ്പൊസ്തലന്മാരും ഉപയോഗിക്കുമായിരുന്നോ?
☛ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അത് നീക്കിക്കളഞ്ഞ സെപ്റ്റ്വജിൻ്റിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ?
☛ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പുതിയനിയമ എഴുത്തുകാരും എബ്രായരുമായ മത്തായി, മർക്കൊസ്, യോഹന്നാൻ, പൗലൊസ്, യാക്കോബ്, പത്രൊസ്, യൂദാ മുതലയവർ എബ്രായ ബൈബിളിൽനിന്ന് ആ വാക്യം പുതിയനിയമത്തിൽ ഉദ്ധരിക്കാഞ്ഞത് എന്താണ്?
☛ യെശയ്യാവ് 7:14 യേശുവിൻ്റെ ജനനത്തോടു ബന്ധിപ്പിച്ച മത്തായി (1:22-23). യേശയ്യാവ് 9:6 എന്തുകൊണ്ട് തള്ളിക്കളഞ്ഞു?
☛ സെപ്റ്റ്വജിൻ്റിലെ വാക്യത്തിൻ്റെ അവസാനഭാഗത്ത്, “ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.” എന്നാണ് പറയുന്നത്. അതായത്, യെശയ്യാവ് 9:6-ൽ പറയുന്നത് ആരെക്കുറിച്ചാണോ, അവൻ്റെ പ്രഭുക്കന്മാർക്ക് സമാധാനവും അവന് (വീരനാം ദൈവം) ആരോഗ്യവും വരുത്തുമെന്നാണ് പറയുന്നത്. വീരനാം ദൈവം സത്യദൈവം ആയിരുന്നെങ്കിൽ, അവൻ ആരോഗ്യം ഇല്ലാത്ത ബലഹീനനായ ദൈവമായിരിക്കുമോ? അതൊരു സത്യദൈവം അല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ?
❿ 4–5 നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിലെ തെളിവ്:
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (AA 300-350), Codex Sinaiticus (330-360), Codex Alexandrinus (400-440). മൂന്നിൻ്റെയും പഴയനിയമം എബ്രായ ബൈബിളല്ല; ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ്. അതിൽ ആദ്യത്തെ രണ്ടു കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും എബ്രായ ബൈബിളിലുള്ള നാലുനാമം കാണാൻ കഴിയില്ല; പകരം “മഹാ ഉപദേശത്തിന്റെ ദൂതൻ” (Angel of Great Councel) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. ➟[കാണുക: Manuscripts]. എന്നാൽ മൂന്നാമത്തെ കയ്യെഴുത്തുപ്രതിയായ കോഡെക്സ് അലക്സാണ്ട്രിനസിൽ, “മഹാ ഉപദേശത്തിന്റെ ദൂതൻ” എന്ന സെപ്റ്റ്വജിൻ്റ് നാമത്തോടൊപ്പം എബ്രായ ബൈബിളിലെ നാല് നാമംകൂടി ചേർത്തിട്ടുണ്ട്. എന്നാൽ അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: “വീരനാം ദൈവം” എന്നല്ല; “വീരനാം ഭരണാധികാരി” എന്നാണ് ചേർത്തിരിക്കുന്നത്. ➟[കാണുക: Codex Alexandrinus]. “വീരനാം ദൈവം” സത്യദൈവം ആയിരുന്നെങ്കിൽ, “ദൈവം” എന്ന പദം ഒഴിവാക്കുമായിരുന്നോ? ആദ്യകാല വിശ്വാസികൾ അത് യേശുവിനെക്കുറിച്ചുള്ള പ്രവചനമല്ലെന്ന് മനസ്സിലാക്കിയിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണത്.
☛ കോഡെക്സ് അലക്സാണ്ട്രിനസിലുള്ള അഞ്ച് നാമവും താഴെക്കാണാം:
𝟭. ΜΕΓΑΛΗΣ ΒΟΥΛΗΣ ΑΓΓΕΛΟΣ
➟ Megalis Voulis Angelos
➟ Messenger of Great Counsel
➟ മഹാ ഉപദേശത്തിന്റെ ദൂതൻ
𝟮. ΘΑΥΜΑCTOC CYMBOYΛOC
➟ Thavmastos Symvoulos
➟ Wonderful Counselor
➟ അത്ഭുത മന്ത്രി
𝟯. ICXYPOC EΞOYCIACTHC
➟ Ischyros Exousiastis
➟ Mighty Potentate
➟ വീരനാം ഭരണാധികാരി
𝟰. APXΩN EIRHNHC
➟ Archon Eirinis
➟ Prince of Peace
➟ സമാധാന പ്രഭു
𝟱. ΠATHR TOY MEΛΛONTOC AIΩNOC
➟ Patir tou mellontos aionos
➟ Father of the Age to Come
➟ ഭാവി യുഗത്തിന്റെ പിതാവ്
⓫ ഭാഷാപരമായ തെളിവ്:
➦ യെശയ്യാവിൽ പറയുന്ന “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു” എന്നീ നാലു നാമം യഥാർത്ഥത്തിൽ പ്രാവചനിക നാമമാണ്. പ്രത്യുത, അതിലെ “വീരനാം ദൈവം” എന്നത് സത്യദൈവം ആയിരുന്നെങ്കിൽ, ബാക്കി മൂന്നും ആ വീരനാം ദൈവത്തിൻ്റെ പദവികളായി മാറും. അതായത്, “ദൈവം” (God) എന്നത് ശിശുവിൻ്റെ പ്രകൃതിയും (Nature) “അത്ഭുതമന്ത്രി, നിത്യപിതാവു, സമാധാന പ്രഭു” എന്നിവ അവൻ്റെ പദവികളും (Titles) ആയി മാറും. അങ്ങനെവന്നാൽ, ഭാഷാപരമായും പല പ്രശ്നങ്ങളുണ്ട്.
𝟭. ഒരുത്തൻ്റെ പ്രകൃതിയെ ഒരിക്കലും “നാമം” എന്ന് പറയാൻ കഴിയില്ല.
𝟮. ഒരുത്തൻ്റെ മൂന്ന് പദവികളും പ്രകൃതിയും ചേർത്തും “നാമം” എന്ന് പറയാൻ കഴിയില്ല.
𝟯. ജനിച്ച മകൻ്റെ നാല് പ്രാപചനിക നാമം (Prophetic Name) ആയതുകൊണ്ടാണ്, നാമം എന്ന ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്.
⓬ വചനപരമായ തെളിവ്:
𝟭. ദൈവം ആദ്യനും അന്ത്യനും അനാദിയായും ശാശ്വതമായും ഉള്ളവനാണ്: (സങ്കീ, 90:2; യെശ, 44:6). അവൻ എങ്ങനെ ജനിക്കും?
𝟮. പ്രവചനം തന്നെക്കുറിച്ചാണെന്ന് യേശുവിനുപോലും അറിയില്ലായിരുന്നു. “ഒരേയൊരു സത്യദൈവം പിതാവാണെന്നും” (Fathe, the only true God) “താൻ മനുഷ്യൻ” (Man) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3; യോഹ, 5:44; യോഹ, 5:44 – യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). യെശയ്യാവിൽ പറയുന്ന ”വീരനാം ദൈവം” താനായിരുന്നെങ്കിൽ, അത് സത്യദൈവം ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രന് എങ്ങനെ പഠിപ്പിക്കാൻ കഴിയും?
𝟯. പ്രവചനം ക്രിസ്തുവിനെക്കുറിച്ചാണെണ് അപ്പൊസ്തലന്മാർക്കും അറിയില്ലായാരുന്നു. “പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” (to us there is but one God, the Father) “ദൈവം ഒരുത്തൻ മാത്രം” (The only God) എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (1കൊരി, 8:5-6; എഫെ, 4:6 – റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). പ്രവചനം ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പഠിപ്പിക്കുമായിരോന്നോ?
☛ വീരനാം ദൈവവും യഹോവയും:
➦ പ്രവചനം യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ ഏറ്റവും ശക്തമായ ഒരു തെളിവുകൾ പ്രസ്തുത വേദഭാഗത്തുണ്ട്. ആറാം വാക്യത്തിൻ്റെ തുടർച്ചയാണ് ഏഴാം വാക്യം: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ, 9:7).
𝟭. ഇവിടെ വീരനാം ദൈവത്തെയും സൈന്യങ്ങളുടെ യഹോവയെയും വ്യക്തമായ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟രണ്ട് ദൈവം എന്നത് യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കാത്ത കാര്യമാണ്. പല ദൈവങ്ങളുള്ള ക്രിസ്ത്യാനികളുണ്ട്; എന്നാൽ എബ്രായബൈബിളിൽ രണ്ട് ദൈവമുണ്ടെന്ന് പറയാൻ പറ്റുമോ? അവർക്ക് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല.
𝟮. പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). തന്മൂലം, “വീരനാം ദൈവം” എന്ന നാമം വിശേഷിപ്പിക്കപ്പെട്ടവൻ സത്യദൈവമല്ല; ഒരു മനുഷ്യരാജാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
𝟯. ആറാം വാക്യത്തിൽപ്പറയുന്ന “വീരനാം ദൈവം” സത്യദൈവം ആയിരുന്നെങ്കിൽ, അവൻ്റെ സിംഹാസനവും രാജത്വവും ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്താൻ യഹോവയുടെ തീക്ഷ്തയുടെ ആവശ്യമെന്താണ്? വീരനാം ദൈവം സത്യദൈവം ആണെങ്കിൽ അവൻ്റെ രാജത്വം നിലനിർത്താൻ അവന് സ്വയമായി കഴിയില്ലേ? വീരനാം ദൈവവും യഹോവയും എന്ന രണ്ടു സത്യദൈവം ഉണ്ടാകുക സാദ്ധ്യമോ? അതിനാൽ അവിടെപ്പറയുന്ന “വീരനാം ദൈവം” സത്യദൈവം ആല്ലെന്നും യേശുക്രിസ്തുവിനെക്കുറിച്ചല്ലെന്നും ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും.
☛ ബൈബിളിൽ ഒരു തെളിവുമില്ലാത്ത വാക്യമാണ് പലരും യേശുവിൽ ആരോപിക്കുന്നത്. വചനത്തെ ദുർവ്യാഖ്യാനം ചെയ്താൽ, യേശു വീരനാം ദൈവമാകുമോ? താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുവും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് പഴയനിയമവും പറയുന്നതും വെറുതെയോ? യഹോവയായ ഏകദൈവത്തെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും മനുഷ്യനായ ക്രിസ്തുയേശുവിനെയും അവൻ്റെ ശിഷ്യന്മാരെയും പണി പഠിപ്പിക്കാൻ നോക്കുന്നവരാണ് പലരും. ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
✦─── ❖ ── ⚜ ── ❖ ───✦
☛ യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?
➦ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരുടെ വ്യാഖ്യാനപ്രകാരം, യെഹൂദായുടെ പതിമൂന്നാമത്തെ രാജാവും ആഹാസിൻ്റെ പുത്രനുമായ ഹിസ്ക്കീയാവ് രാജാവിനെക്കുറിച്ചാണ് യെശയ്യാവ് പ്രവചിച്ചിരിക്കുന്നത്. അവരുടെ വ്യാഖ്യാനവും മറ്റ് തെളിവുകളും നോക്കാം:
❶ പ്രാവചനിക നാമം:
➦ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നത് ഹിസ്ക്കീയാ രാജാവിന് യെശയ്യാവ് കൊടുക്കുന്ന “പ്രാവചനിക നാമം” (prophetic name) ആണെന്നാണ് യെഹൂദന്മാർ പറയുന്നത്. ഉദാ: (യെശ, 7:3,14; 8:3). ഹിസ്ക്കീയാവിൻ്റെ അപ്പനായ ആഹാസ് മരിച്ചയാണ്ടിലുള്ള അശ്ശൂരിനെതിരെയുള്ള യെശയ്യാവിൻ്റെ പ്രവചനം അത് വ്യക്തമാക്കുന്നതായി അവർ പറയുന്നു. (യെശ, 14:24-27). ആഹാസ് അടയാളം തിരസ്കരിച്ചതിനാൽ, അവൻ്റെ കാലത്ത് യഹോവ ചെയ്യാതിരുന്ന പ്രവൃത്തി ഹിസ്ക്കീയാവിന്റെ കാലത്ത് യഹോവ ചെയ്തതായി കാണാം: (37:6-7,33-35). നിത്യപിതാവെന്ന നാമം അവന് 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയതിനെയാണ് സൂചിപ്പിക്കുന്നത്. (2രാജാ, 20:5-6; യെശ, 38:5). ഹിസ്ക്കീയാവിനെ വീരാനാം ദൈവം എന്ന് വിളിക്കുന്നതിൻ്റെ കാരണവും അവർ വ്യക്തമാക്കിയിട്ടുണ്ട്. അശ്ശൂർപാളയത്തിൽ ദൈവത്തിൻ്റെ ദൂതനിറങ്ങി ഒരുലക്ഷത്തി എൺപത്തയ്യായിരംപേരെ കൊന്നതും, അത് അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണത്തിന് ഇടയാക്കിയതും ഹിസ്ക്കീയാവിൻ്റെ കൂടെയിരുന്ന യഹോവയുടെ സംരക്ഷണത്തെയാണ് കാണിക്കുന്നത്. (2രാജാ, 19:35-37; യെശ, 37:36-37). അതിനാൽ ഹിസ്ക്കീയാവിൻ്റെ ശക്തിയെ വെളിപ്പെടുത്തുന്ന പ്രാവചനിക നാമം ആണ് “വീരനാംദൈവം” എന്നാണ് അവർ വ്യക്തമാക്കുന്നത്. “വീരനാം ദൈവം” എന്നതിനെ “വീരനായ ഭരണാധികാരി” എന്നാണ് അഞ്ചാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയൻ കോഡെക്സിൽ കാണുന്നത്. ഹിസ്ക്കീയാവിൻ്റെ കാലത്ത് സമാധാനവും സത്യവും ഉണ്ടായിരുന്നു. (2രാജാ, 20:19; യെശ, 39:8). അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണശേഷം അവൻ്റെ മഹത്വം വർദ്ധിച്ചതായും പറഞ്ഞിട്ടുണ്ട്. (2ദിന, 32:23). ➟[കാണുക: The Complete Tanakh-Hebrew Bible, Who is the child in Isaiah 9:5-6?, Rashi-യുടെ വ്യാഖ്യാനം, Ibn Ezra-യുടെ വ്യാഖ്യാനം]. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ യെഹൂദന്മാരുടെ വ്യാഖ്യാനം സത്യമാണ്. പഴയനിയമത്തെ ആധികാരികമായി വ്യാഖ്യാനിക്കാൻ അവർക്കുമാത്രമാണ് അവകാശമുള്ളത്. അല്ലെങ്കിൽ ക്രിസ്ത്യാനികളെക്കാൾ എന്തുകൊണ്ടും അവകാശമുള്ളവരാണ് യെഹൂദന്മാർ. യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞിട്ടില്ലാത്തതിനാൽ, യെഹൂദന്മാരുടെ വ്യാഖ്യാനം നൂറുശതമാനം വിശ്വാസയോഗ്യമാണ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?]
❷ നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു:
➦ യെശയ്യാവ് ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത്, ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചുകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണെന്ന് മുകളിൽ നാം കണ്ടതാണ്. അതിൻ്റെ ചരിത്രം നോക്കാം: യെഹൂദയിലെ പന്ത്രണ്ടാമത്തെ രാജാവാണ് യോഥാമിന്റെ മകനും ഹിസ്ക്കീയവിൻ്റെ അപ്പനുമായ ആഹാസ്. അവൻ ഇരുപതാമത്തെ വയസ്സിൽ രാജാവായി. പിതാവിനോടൊപ്പം നാലു വർഷവും തനിയെ പതിനാറു വർഷവും ഭരിക്കുകയുണ്ടായി. അവൻ്റെ യഥാർത്ഥ ഭരണകാലം, 732/731-മുതൽ 716/715-വരെ പതിനാറു വർഷമാണ്. (2രാജാ, 16:2). ആഹാസ് രാജാവായ ഉടനെയാണ് ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദായ്ക്കെതിരെ യുദ്ധത്തിനായി വരുന്നത്. അത് ഏകദേശം, ബി.സി. 731/730-ലാണ്. അതിനോടുള്ള ബന്ധത്തിലാണ്, യെശയ്യാവ് ഇമ്മാനുവേലിൻ്റെ അടയാളം കൊടുത്തുകൊണ്ട് അശ്ശൂർരാജാവിൽ ആശ്രയിക്കരുതെന്ന് അവനോട് പറയുന്നത്. (7:14-16). അതിനുശേഷമാണ് 9:6-ലെ ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രവചനം. ആഹാസിൻ്റെ പുത്രനായ ഹിസ്ക്കീയാവ് ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് രാജാവായത്. ബി.സി. 715-മുതൽ 686-വരെയാണ് അവൻ്റെ ഭരണകാലം. അതായത്, അവൻ്റെ അപ്പനായ ആഹാസ് യെഹൂദയുടെ രാജാവായ സമയത്ത് ഒൻപതോ, പത്തോ വയസ്സുള്ള ബാലകനായിട്ട് ഹിസ്ക്കീയാവ് ഉണ്ടായിരുന്നു. അതായത്, തൻ്റെ അപ്പനായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുമ്പോൾത്തന്നെ ഹിസ്ക്കീയാവ് ഉണ്ടായിരുന്നു. അതിനാൽ, “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്ന ആദ്യഭാഗം പ്രവചനമല്ല; ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള പ്രസ്താവനയാണ്. എബ്രായയിലും ഭൂരിപക്ഷം പരിഭാഷകളിലും ആദ്യഭാഗം ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, “നമുക്ക് ജനിച്ചിരിക്കുന്നു, നമുക്ക് നൽകപ്പെട്ടിരിക്കുന്നു” എന്ന് തന്നെയും ചേർത്ത് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ (1st Person Plural Pronoun) യെശയ്യാവ് പ്രസ്താവിക്കുന്നത് 𝟳𝟬𝟬 വർഷങ്ങൾക്കുശേഷം ജനിക്കാനുള്ള യേശുവിനെക്കുറിച്ചല്ല; തങ്ങൾക്കായി ജനിച്ചുകഴിഞ്ഞതും അന്ന് പത്തോ, പതിനൊന്നോ വയസ്സ് പ്രായമുണ്ടായിരുന്ന ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചാണ്.
❸ ആധിപത്യം അവന്റെ തോളിൽ ഇരിക്കും:
➦ അടുത്തഭാഗത്ത്, “ആധിപത്യം അവന്റെ തോളിൽ ഇരിക്കും” എന്ന് ഭാവികാലത്തിൽ പറയുന്നത്, അപ്പൻ്റെ ഭരണകാലമായ പതിനാറ് വർഷങ്ങൾക്കുശേഷം രാജാവാകുന്ന ഹീസ്ക്കീയാവെന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനമാണ്. “ആധിപത്യം” എന്നാൽ, അധിപതി എന്ന അവസ്ഥ അല്ലെങ്കിൽ, അധികാരം (പരമാധികാരം, ഭരണം) കൈവരുന്ന അവസ്ഥയാണ്. ഒരു രാജ്യത്തിൻ്റെ അധികാരം രാജാവിൻ്റെ ചുമലിലാണ്. അതായത്, രണ്ടാം ഭാഗത്തുള്ളത്, ആസന്നഭാവിയിൽത്തന്നെ നിറവേറാനുള്ള പ്രവചനം ആയിരുന്നു. അത് ഏകദേശം 14/15 വർഷം കഴിഞ്ഞപ്പോൾ നിറവേറി. [യേശു ഒരു ഭരണവും ഏറ്റെടുത്തില്ല എന്നതും കുറിക്കൊള്ളുക.] അതായത്, “ആധിപത്യം അവന്റെ തോളിൽ ഇരിക്കും” എന്നത് ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള പ്രവചനമായിരുന്നു. ബി.സി. 715-ൽ ഇരുപത്തഞ്ചാമത്തെ വയസ്സിൽ അവൻ രാജാവായപ്പോൾ പ്രവചനം നിവൃത്തിയായി: (2രാജാ, 18:2; 2ദിന, 29:1).
❹ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു:
➦ അവസാനഭാഗമായ, “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും” എന്ന് ഭാവികാലത്തിൽ പറയുന്നത്, അവനെക്കുറിച്ചുള്ള പ്രാവചനിക നാമം ആണ്. ദൈവം ഹിസ്ക്കീയാവിലൂടെ ചെയ്ത വൻകാര്യങ്ങൾ നിമിത്തം നാല് പ്രാവചനിക നാമവും അവനോടുള്ള ബന്ധത്തിൽ അന്വർത്ഥമായി. അതായത്, യെശയ്യാവ് 9:6-ന് മൂന്ന് ഭാഗങ്ങളുണ്ട്.
𝟭. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു.” ഈ ആദ്യഭാഗം: ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള ചരിത്രപരമായ പ്രസ്താവനയായിരുന്നു.
𝟮. “ആധിപത്യം അവന്റെ തോളിൽ ഇരിക്കും.” ഈ രണ്ടാം ഭാഗം: ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള പ്രവചനമായിരുന്നു.
𝟯. “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” ഈ മൂന്നാം ഭാഗം: ഹാസ്ക്കീയാവെന്ന ശ്രേഷ്ഠ രാജാവിനെ സംബന്ധിച്ച പ്രാവചനിക നാമം ആയിരുന്നു. അല്ലാതെ, ഈ വാക്യവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് യാതൊരു ബന്ധവുമില്ല.
❺ ഹിസക്കീയാവ് രാജാവ്:
➦ ഹിസ്ക്കീയാവിനെക്കുറിച്ച് ചരിത്രപരമായ ചില കാര്യങ്ങൾ നോക്കാം: ഉസ്സിയാവ്, യോഥാം, ആഹാസ്, ഹിസ്ക്കീയാവ് എന്നീ നാല് യെഹൂദാ രാജാക്കന്മാരുടെ കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. (യെശ, 1:1). വിഭക്തരാജ്യത്തിലെ 20 യെഹൂദാ രാജാക്കന്മാരെക്കുറിച്ച് പഠിച്ചാൽ, മൂന്നാമത്തെയും നാലാമത്തെയും രാജാക്കന്മാരായ ആസായും യെഹോശാഫാത്തും കഴിഞ്ഞാൽ (1രാജാ, 15:9-11; 2ദിന, 17:3-6), തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന രണ്ട് രാജാക്കന്മാർ മാത്രമേയുള്ളു. അതിൽ ➟ആദ്യത്തെ രാജാവ് യിസ്ക്കീയാവും (2രാജാ, 18:1-4), ➟അടുത്ത രാജാവ് യോശീയാവുമാണ്. (2രാജാ, 22:1-2). ➟യെഹോരാം (2രാജാ, 8:16-19), ➟അഹസ്യാവ് (2രാജാ, 8:26-27), ➟അഥല്യാ (2രാജാ, 11:1-20), ➟ആഹാസ് ( (2രാജാ, 16:1-4), ➟മനശ്ശെ (2രാജാ, 21:1-3), ➟ആമോൻ (21:19-22), ➟യെഹോവാഹാസ് (2രാജാ, 23:31-32), ➟യെഹോയാക്കീം (2രാജാ, 23:36-37), ➟യെഹോയാഖീൻ (2രാജാ, 24:8-9), ➟സിദെക്കീയാവ് (2രാജാ, 24:18-20) മതലായവർ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ച ദുഷ്ട രാജാക്കന്മാർ ആയിരുന്നു. ➟യോവാശ് (2രാജാ, 12:1-3), ➟അമസ്യാവ് (2രാജാ, 14:1-4), ➟ഉസ്സിയാവ് (2രാജാ, 15:1-5; 2ദിന, 26:16-21), ➟യോഥാം (2രാജാ, 15:32-35) മുതലായവർ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ലെന്ന് മാത്രമല്ല; പൂജാഗിരികൾക്ക് നീക്കം വരുത്താത്തതുമൂലം ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോരുകയാണ് ചെയ്തത്. അതായത്, യെഹോശാഫാത്ത് കഴിഞ്ഞ് 168 വർഷങ്ങൾക്ക് ശേഷമാണ് തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് പ്രവൃത്തിക്കുന്ന ഹിസ്ക്കീയാവ് എന്ന രാജാവ് എഴുന്നേല്ക്കുന്നത്. എന്നുവെച്ചാൽ, വളരെക്കാലത്തെ അരാജകത്വമുള്ള ഭരണത്തിനുശേഷം എഴുന്നേല്ക്കുന്ന രാജാവാകയാൽ, പ്രവചനം ഹിസ്ക്കീയാവിനെക്കുറിച്ചാണെന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല. അവനെക്കുറിച്ച് ദൈവാത്മാവിനാൽ എഴുതപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുകൂടി ചേർത്ത് പഠിച്ചാൽ, യെശയ്യാവിൻ്റെ പ്രവചനം അവനെക്കുറിച്ചാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം:
❻ ഹിസ്ക്കീയാവിൻ്റെ ശ്രേഷ്ഠത:
➦ പ്രധാനപ്പെട്ട അഞ്ചുകാര്യങ്ങൾ അവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്:
𝟭. “അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.” (2രാജാ, 18:3).
𝟮. “അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.” (2രാജാ, 18:4). അവൻ പൂജാഗിരികളെയും വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠയെയഉം നീക്കിക്കളഞ്ഞതുകൂടാതെ, മരുഭൂമിയിൽവെച്ച് മോശെ ഉണ്ടാക്കിയതും, അക്കാലമത്രയും നെഹുഷ്ഠാൻ എന്നപേരിൽ യിസ്രായേല്യർ ധൂപംകാട്ടി വന്നതുമായ താമ്രസർപ്പത്തെയും അവൻ തകർത്തുകളഞ്ഞു. അത് മറ്റ് രാജാക്കന്മാരാകട്ടെ, ദാവീദാകട്ടെ ചെയ്യാൻ ധൈര്യപ്പെടാതിരുന്ന പ്രവൃത്തിയാണ്.
𝟯. “അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാ രാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.” (2രാജാ, 18:5). ദാവീദും ആസായും യെഹോശാഫാത്തും യോശീയാവും യഹോവയിൽ ആശ്രയിച്ചിരുന്നവരാണ്. എന്നാൽ യഹോവയിൽ ആശ്രയിക്കുന്ന കാര്യത്തിൽ അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും ഹിസ്ക്കീയാവിനോട് തുല്യനായിരുന്നില്ല. ഇത്, ദാവീദ് ഉൾപ്പെടെയുള്ള സകല യെഹൂദാ രാജാക്കന്മാരിൽവെച്ച് ഹിസ്ക്കീയാവിനെക്കുറിച്ച് മാത്രം ദൈവാത്മാവിനാൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നതാണ്. അതവൻ്റെ വൈശിഷ്ട്യത്തെയാണ് കാണിക്കുന്നത്.
𝟰. “അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.” (2രാജാ, 18:6). ഹിസ്ക്കീയാവ് യഹോവയോട് പറ്റിച്ചേർന്നിരിക്കുക മാത്രമല്ല, യഹോവയെ വിട്ട് പിന്മാറാതെയിരിക്കയും ചെയ്തുവെന്നാണ് പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കുകയും ചെയ്തു.
𝟱. “യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർത്ഥനായ്‌വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.” (2രാജാ. 18:7). അവൻ യഹോവയോട് പറ്റിച്ചേർന്നിരുന്നതുകൊണ്ട്, യഹോവയും അവനോടുകൂടെ ഉണ്ടായിരുന്നു. അതിനാൽ അവൻ്റെ അപ്പനായ ആഹാസിനെപ്പോലെയും മറ്റുപല രാജാക്കന്മാരെപ്പോലെയും അശ്ശുർ രാജാവിനെ സേവിച്ചില്ല. ഇതൊക്കെ പരിഗണിച്ചാൽ, യഹോവ കൂടെയിരുന്ന ഹിസ്ക്കീയാരാജാവിനെപ്പോലെ ഭക്തനും ശക്തനുമായ ഒരു രാജാവ് യെഹൂദയിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. തന്മൂലം, യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ രാജാവായ ഹിസ്ക്കീയാവിനെക്കുറിച്ചുള്ള നാല് പ്രാവചനിക നാമമാണ് (Prophetic Name) പ്രസ്തുത പ്രവചനത്തിലുള്ളത് എന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
❼ വീരനാം ദൈവം:
➦ ഹിസ്ക്കീയാവിനെ “വീരനാംദൈവം” എന്ന് പറയാമോ എന്നോരു സംശയം ആർക്കായാലും തോന്നാം.
𝟭. ആ പ്രവചനത്തിൽ പറയുന്നത് ആരായാലും, അവനെ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു വിശേഷിപ്പിക്കുകയല്ല ചെയ്യുന്നത്. പ്രത്യുത, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ (Name) വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ് ചെയ്തിരിക്കുന്നത്. അതൊരു സംജ്ഞാനാമം (Proper Noun) പോലുമല്ല; പ്രാവചനിക നാമം (Prophetic Name) ആണ്. നാല് സംജ്ഞാനമം ആർക്കും ഉണ്ടാകില്ല. അതിനാൽ അതൊരു പ്രാവചനിക നാമമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. തന്നെയുമല്ല, ഒരുത്തൻ ദൈവമാണെന്ന് പറയുന്നതും, അവൻ്റെ പേർ ദൈവം ആണെന്ന് പറയുന്നതുമായി അജഗജാന്തരമുണ്ട്. ഉദാ: “യേശു/യേസൂസ്” (Iesous) എന്ന് പലർക്കും പേർ വിളിച്ചിട്ടുണ്ട്. യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവിനെക്കുറിച്ച് പൗലൊസ് പറഞ്ഞിട്ടുണ്ട്. (കൊലൊ, 4:11). പ്രവൃത്തികളുടെ പുസ്തത്തിലും (7:45), എബ്രായരിലും (4:8) യോശുവയെ ഗ്രീക്കിൽ, യേസൂസ് (Iesous) അഥവാ, യേശു എന്നാണ്. അതുകൊണ്ട് യുസ്തൊസ് എന്നു പറയുന്ന യേശുവും യോശുവയെന്ന യേശുവും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവാണെന്ന് ആരെങ്കിലും പറയുമോ?
𝟮. ബൈബിളിൽ ദൈവം (god) എന്ന് ഒരുത്തന് പേർ പറഞ്ഞിരിക്കുന്ന കാരണത്താലോ, ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താലോ അവൻ സത്യദൈവം ആകില്ല. ഈ പ്രവചനഭാഗത്ത് “ദൈവം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ഏൽ” (el) ആണ്. 235 പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഈ പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും, അന്യദൈവത്തെയും (ആവ, 32:12, സങ്കീ, 44:20; 81:9), ദേവന്മാരെയും (പുറ, 15:11; ന്യായാ, 9:6; യെശ, 44:10,15,17; 45:20; 46:6; 57:5; ദാനീ, 11:36; മലാ, 2:11), മനുഷ്യരുടെ ശക്തിയെ കുറിക്കാനും (ഉല്പ, 31:29), ദൈവത്തിന് ശക്തികൊടുപ്പിൻ എന്ന് പറയാനുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. (സങ്കീ, 29:1). തന്നെയുമല്ല, ദൈവത്തെക്കുറിക്കുന്ന എലോഹീം (𝐄𝐥𝐨𝐡𝐢𝐦) എന്ന മറ്റൊരു പദം മോശെയെയും (പുറ, 4:16; 7:1), ദൂതനെയും (ന്യായാ, 13:22), യിസ്രായേലിനെയും (സങ്കീ, 82:6), ദേവീദേവന്മാരെയും (ന്യായാ, 6:31; 8:33; 11:24; 16:23; 1രാജാ, 11:5, 33; 11:33; 2രാജാ, 1:2; 19:37; ആമോ, 5:26), കല്ദയരുടെ സ്വന്ത ശക്തിയെയും (ഹബ, 1:11) കുറിക്കാൻ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ യിസ്രായേലിനെയും (യോഹ, 10:34-35), ദേവനെയും (പ്രവൃ, 7:43; 12:22; 28:6), സാത്താനെയും (2കൊരി, 4:4). ദ്രവ്യാഗ്രഹികളുടെ വയറിനെയും (ഫിലി, 3:19) “ദൈവം” (Theos) എന്ന് പറഞ്ഞിട്ടുണ്ട്. തന്മൂലം, ഹിസ്ക്കീയാവിനെ വീരനാം ദൈവം എന്ന് പേർ വിളിക്കും എന്ന് പറഞ്ഞിരിക്കയാൽ, സംശയക്കേണ്ട ആവശ്യമില്ല. അതിന് വീരനും ശക്തനുമായ ഒരു രാജാവ് എന്ന് മാത്രമേ അർത്ഥമാക്കേണ്ടതുള്ളു. അതുകൊണ്ടാണ്, അലക്സാണ്ട്രിയൻ കോഡെക്സിൽ “വീരനാം ഭരണാധികാരി” എന്ന് പറഞ്ഞിരിക്കുന്നത്.
𝟯. ഇതൊരു പ്രാവചനിക നാമമാണ്. അല്ലാതെ ഹിസ്ക്കീയാവ് വീരനായ ദൈവം ആണെന്നല്ല പ്രവചനം. ഹിസ്ക്കീയാവ് മാത്രമല്ല, ഒരു സ്ത്രീയിൽനിന്ന് ശിശുവായി ജനിച്ച് ശൈശവം, ബാല്യം, കൗമാരം, യൗവ്വനം എന്നീ അവസ്ഥകളിലൂടെ വളർന്ന് വലുതാകുന്ന ആർക്കും, ആരംഭവും അവസാനവും ഇല്ലാത്ത സത്യദൈവം ആകാൻ കഴിയില്ല. ഇതൊക്കെ ഒരു ബാലപാഠമാണ്.
❽ യെശയ്യാവ് 7:14–9:6:
➦ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: യെശയ്യാവ് 7:14 യഥാർത്ഥത്തിൽ ആഹാസ് രാജാവിനോടുള്ള പ്രവചനമായിരുന്നു എന്ന് നാം മുകളിൽ കണ്ടതാണ്. ആഹാസിൻ്റെ മകനാണ് ഹിസ്ക്കീയാവ്. തന്മൂലം, 9:6-ലെ പ്രവചനം ഹിസ്ക്കീയാവിനോടുള്ളതാണെന്ന് ന്യായമായും മനസ്സിലാക്കാം. അതിന് വ്യക്തമായ തെളിവുണ്ട്: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നായിരുന്ന ആഹാസിനോടുള്ള പ്രവചനം. ➟ഇവിടെ ശ്രദ്ധിക്കുക: കന്യക പ്രസവിക്കുന്ന ശിശുവിനെ, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള “ഇമ്മാനൂവേൽ” എന്നു പേർ വിളിക്കും എന്നാണ് പ്രവചനം. അതുപോലെ, യെശയ്യാവ് 9:6-ൽ നമുക്ക് നല്കപ്പെട്ട മകൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ് പ്രവചനം. രണ്ട് പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ➟ആദ്യത്തേത്, സംജ്ഞാനാമവും ➟രണ്ടാമത്തേത്, പ്രാവചനികമായ പദവി നാമവുമാണ്. ➟ആദ്യപ്രവചനം, ആഹാസ് രാജാവിന് ദൈവം കൊടുത്ത അടയാളമായിരുന്നെങ്കിൽ, ➟അടുത്തപ്രവചനം, യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ ഹിസ്ക്കീയാവെന്ന രാജാവിനെക്കുറിച്ചുള്ള അടയാളമായിരുന്നു. അതിൽ നമുക്കുള്ള സന്ദേശം എന്താണെന്ന് ചോദിച്ചാൽ, ആഹാസിന് അടയാളമായിക്കൊടുത്ത പ്രവചനം നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവിൻ്റെ ജനനത്തോട് ദൈവാത്മാവ് ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രവചനം ദൈവാത്മാവ് യേശുവിനോട് ബന്ധിപ്പിക്കാതെ തള്ളിക്കളഞ്ഞു. തന്മൂലം, ദൈവാത്മാവിനാൽ യേശുവിൻ്റെ ചരിത്രം ചമച്ച എഴുത്തുകാരും അപ്പൊസ്തലന്മാരും ഉദ്ധരിക്കാത്ത പ്രവചനം യേശുവിൽ ആരോപിക്കുന്നത് വചനവിരുദ്ധവും വല്ലാത്ത ദുരുപദേശവുമാണ്.
❾ യെശയ്യാവിൻ്റെ പുസ്തകം:
➦ നമുക്ക് യെശയ്യാവിൻ്റെ പുസ്തകം ഒന്ന് പരിശോധിക്കാം: അദ്ധ്യായങ്ങൾ 1–5: യെഹൂദൻ്റെ വിശ്വാസത്യാഗവും അതിനെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി അഥവാ, മഹോപീഢനവും, അനന്തരമുള്ള ശുദ്ധീകരണവും സഹസ്രാബ്ദ അനുഗ്രഹവുമാണ് വിഷയം. അദ്ധ്യായം 6: ഉസ്സിയാരാജാവ് മരിച്ച ആണ്ടിൽ (BC 740) യെശയ്യാവിന് ദർശനവും തൻ്റെ ശുശ്രൂഷയെക്കുറിച്ചുള്ള നിയോഗവും ഉണ്ടാകുന്നു. അദ്ധ്യായം 7: ഉസ്സിയാവിൻ്റെ പുത്രനും ഹിസ്ക്കീയാവിൻ്റെ അപ്പനുമായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുന്ന സംഭവമാണ് പറയുന്നത്. ഈ അടയാള സംഭവമല്ലാതെ മറ്റൊരു വിഷയവും ആഹാസിനെക്കുറിച്ച് യെശയ്യാവ് പറയുന്നില്ല. അദ്ധ്യായം 8: ഇമ്മാനുവേലിൻ്റെ അടയാളത്തോട് സാമ്യമുള്ള മറ്റൊരു അയാളത്തെക്കുറിച്ച് പറയുന്നതുകാണാം. അതുപക്ഷെ, യെശയ്യാവിന് ഒരു പ്രവാചകിയിൽ ജനിച്ച തൻ്റെ മകനെക്കുറിച്ചാണ്: (യെശ, 8:3-4). അദ്ധ്യായം 9: ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രവചനം. 36-മുതൽ 39-വരെയുള്ള നാല് അദ്ധ്യായങ്ങൾ, ഹിസ്ക്കിയാരാജാവിൻ്റെ പതിനാലാം ആണ്ടുമുതലുള്ള ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴാം അദ്ധ്യായത്തിൽ, ആഹാസ് രാജാവിന് ദൈവം കൊടുക്കുന്ന ഇമ്മാനുവേലിൻ്റെ അടയാളമൊഴികെ, ഹിസ്ക്കീയാവ് രാജാവിനെക്കുറിച്ചല്ലാതെ, മറ്റൊരു യെഹൂദ രാജാക്കന്മാരുടെ ചരിത്രവും യെശയ്യാവ് പറഞ്ഞിട്ടില്ലെന്നോർക്കണം. ബൈബിളിൽ മൂന്നു വേദഭാഗങ്ങളിൽ, 2രാജാക്കന്മാർ 18-20; 2ദിനവൃത്താന്തം 29-32; യെശയ്യാവ് 36-39 എന്നീ 11 അദ്ധ്യായങ്ങളിൽ ഹിസ്ക്കീയാ രാജാവിന്റെ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നും ഓർക്കണം. അതൊക്കെ പരിഗണിച്ചാൽ, യെശയ്യാവിൻ്റെ പ്രവചനം ഹിസ്ക്കീയാവ് രാജാവിക്കുറിച്ചാണെന്ന് വ്യക്തമാകും.
❿ പ്രവചനനിവൃത്തി:
➦ “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” ഈ വേദഭാഗം, ഹിസ്ക്കീയാവിനോടുള്ള ബന്ധത്തിൽ നിറവേറിയതായി പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്തയ്ക്ക് അടിസ്ഥാനമൊന്നുമില്ല. യെശയ്യാവ് 9:6 ഒരു പ്രാവചനിക നാമവും (Prophetic Name) യെശയ്യാവ് 7:14 ഒരു സംജ്ഞാനാമവുമാണ് (Proper Noun). “അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നാണ് യെശയ്യാവ് പ്രവചിച്ചത്. കന്യക പ്രസവിക്കുന്ന മകൻ “ഏൽ” (ദൈവം) ആണെന്നോ, “ഇമ്മാനൂവേൽ” (ദൈവം നമ്മോടുകൂടെ) ആണെന്നോ അല്ല; ജനിക്കുന്ന ശിശുവിന് “ഇമ്മാനൂവേൽ” എന്ന് പേർ വിളിക്കും എന്നാണ്. ആഹാസ് ആ അടയാളം തിരസ്കരിച്ചതിനാൽ ആ കുട്ടി ജനിച്ചില്ല. പ്രത്യുത, അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ കുട്ടി ജനിക്കുമായിരുന്നു. അവന് ഇമ്മാനൂവേൽ എന്ന് പേർ വിളിക്കുകയും ചെയ്യുമായിരുന്നു. ഇമ്മാനൂവേൽ എന്നത് ആ ശിശുവിനെ സംബന്ധിച്ച് ഒരു സംജ്ഞാനാമമാണ് (Proper Noun). ആ പേരിൻ്റെ അർത്ഥമാണ് “ദൈവം നമ്മോടുകൂടെ” എന്നത്. എന്നാൽ യെശയ്യാവ് 9:6-ൽ പറയുന്നത് ജനിക്കുന്ന ശിശുവിൻ്റെ സംജ്ഞാനാമമല്ല; പ്രാവചനികമായ നാല് പദവി നാമമാണ്. ഏതെങ്കിലും ഒരു സംജ്ഞാനനാമമാണ് പ്രവചനത്തിൽ ഉണ്ടായിരുന്നതെങ്കിൽ, ജനിക്കുന്ന ശിശുവിന് ആ പേർ നിശ്ചയമായും വിളിക്കപ്പെടണം. എന്നാൽ നമ്മുടെ കർത്താവായ ക്രിസ്തുവിനെ സംബന്ധിച്ച് “ഇമ്മാനുവേൽ” എന്നപേര് അവൻ്റെ സംജ്ഞാനാമമല്ല; ആയിരുന്നെങ്കിൽ, “യേശു അഥവാ, യേസൂസ്” (Iesous) എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). അവൻ്റെ അമ്മയപ്പന്മാർ അവന് “യേശു” എന്ന പേര് ഇടുകയുമില്ലായിരുന്നു: (മത്താ, 2:21). ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, “ഇമ്മാനൂവേൽ” എന്ന പേര് ആരുമവനെ വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല. അതുപോലെ “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും” എന്നത് ഹീസ്ക്കീയാവ് രാജാവിനെക്കുറിച്ചുള്ള പ്രാവചനിക നാമമാണ്. അതിനാൽ ആ നാമം യഥാർത്ഥത്തിൽ അവനെ വിളിക്കുവാൻ ആവശ്യമില്ല. അവനോടുള്ള ബന്ധത്തിൽ പ്രവചനം അന്വർത്ഥമാകുകയാണ് ചെയ്തത്. [കാണുക: ഇമ്മാനൂവേൽ].
☛ യെശയ്യാവ് 9:6-ൻ്റെ യഥാർത്ഥ വിഷയം:
➦ “യെഹൂദൻ്റെ നിത്യരാജ്യം (സഹസ്രാബ്ദ രാജ്യം) ഭരിക്കാനിരിക്കുന്ന യിശ്ശായിവേരായ രാജാവിനെ (യേശു അല്ല), യിസ്രായേലിലെ അതിശ്രേഷ്ഠ രാജാവായ ഹിസ്ക്കീയാവിൽ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് യെശയ്യാവിൻ്റെ പ്രവചനം. (യെശ, 11:1-5; റോമ, 15:12). അതിൻ്റെ തെളിവാണ് അടുത്തവാക്യം. (യെശ, 9:7). അല്ലാതെ, നമ്മുടെ കർത്താവായ യേശുവുമായി പ്രവചനത്തിന് യാതൊരു ബന്ധവുമില്ല. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ നിത്യരാജാവ് ആരാണ്?]
തോമാസിൻ്റെ ദൈവം പുത്രനോ, പിതാവോ?
☛ “തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.“ (യോഹ, 20:28). ഈ വാക്യത്തിൽ, “എന്റെ കർത്താവും എന്റെ ദൈവവും“ എന്ന് തോമാസ് വിളിക്കുന്നത് ദൈവത്തെയാണെന്നും ദൈവപുത്രനെയാണെന്നും രണ്ട് വാദമുണ്ട്
❶ ഗ്രീക്കിൽ ഒരാളെ നേരിട്ട് അഭിസംബോധന ചെയ്യാൻ സംബോധന വിഭക്തിയാണ് (Vocative Case) ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ നിർദ്ദേശിക വിഭക്തിയിലാണ് (Nominative Case) വാക്യം കാണുന്നത്. യേശുവിൻ്റെ പുനരുത്ഥാനത്തിൽ സംശയിച്ചിരുന്ന തോമാസ് അവനെ കണ്ടതിൻ്റെ ആശ്ചര്യത്തിൽ പിതാവായ ഏകദൈവത്തെയാണ് “എൻ്റെ കർത്താവും എൻ്റെ ദൈവവും” എന്ന് വിളിക്കുന്നതെന്നാണ് ഒന്നാമത്ത വാദം.
☛ സെപ്റ്റ്വജിൻ്റിലെ (LXX) വാക്യമാണ് അതിന് തെളിവായി കാണിക്കുന്നത്: “Exegertheti Kyrie, kai prosches te krisei mou, ho Theos mou kai ho Kyrios mou, eis ten diken mou – Stir up thyself, and awake to my judgment, even unto my cause, my God and my Lord.” “കർത്താവേ എഴുന്നേല്ക്കണമേ; എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.” (Psa, 34:23). സങ്കീർത്തനത്തിൽ “ho Theos mou kai ho Kyrios mou – my God and my Lord” (എൻ്റെ ദൈവവും എൻ്റെ കർത്താവും) എന്നും യോഹന്നാനിൽ “ho Kyrios mou kai ho Theos mou – my Lord and my God” (എൻ്റെ കർത്താവും എൻ്റെ ദൈവവും) എന്നുമാണ്. ദൈവം, കർത്താവ് എന്നീ പദങ്ങളുടെ സ്ഥാനവ്യത്യാസം ഒഴിച്ചുനിർത്തിയാൽ, ഈ പ്രയോഗം രണ്ടിലും നിർദ്ദേശിക വിഭക്തിയിലാണ് (Nominative Case). എന്നാൽ സങ്കീർത്തനത്തിൻ്റെ ആദ്യഭാഗത്ത് ‘Kyrie’ എന്ന സംബോധന വിഭക്തിയിലുള്ള (Vocative Case) ഒരു പദം അധികമുണ്ട്. അതിൻ്റെ അർത്ഥം ‘കർത്താവേ!’ എന്നാണ്. ‘കർത്താവേ’ എന്ന് യഹോവയെ സംബോധന ചെയ്തശേഷമാണ്, ദൈവവും കർത്താവുമായവനോട് തൻ്റെ ന്യായത്തിനായി ജാഗരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നത്.
☛ യേശുവിനെ “സംബോധന വിഭക്തിയിൽ” (Vocative Case) അഭിസംബോധന ചെയ്യുന്ന 100-ലേറെ തെളിവുകൾ സുവിശേഷങ്ങളിലുണ്ട്: ‘Kyrie’ (കർത്താവേ! – മത്താ, 8:2; മത്താ, 8:6), “Iesou Nazarene” (നസറായനായ യേശുവേ! – മർക്കൊ, 1:24; ലൂക്കൊ, 4:34), ‘Iesou’ (യേശുവേ! – മർക്കൊ, 5:7; ലൂക്കൊ, 8:28), “Iesou huie Dauid” (യേശുവേ, ദാവീദുപുത്രാ! – ലൂക്കൊ, 18:38), “Huie tou Theou” (ദൈവപുത്രാ! – മത്താ, 8:29), ‘Christe’ (ക്രിസ്തുവേ! – മത്താ, 26:68), ‘Didaskle’ (ഗുരോ – മത്താ, 8:19; മത്താ,12:38), ‘Epistata’ (നാഥാ! – ലൂക്കൊ, 5:5; ലൂക്കൊ, 8:24). ഇവിടെയെല്ലാം യേശുവിനെ സംബോധന ചെയ്തിട്ട് അവനോടുതന്നെയാണ് പറയുന്നതെന്ന് കാണാൻ കഴിയും. എന്നാൽ തോമാസ് യേശുവിനെ സംബോധന ചെയ്യുന്നതായി കാണുന്നില്ല.
☛ പാശ്ചാത്യ ക്രിസ്തീയ ചിന്തകരിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായി അറിയപ്പെട്ടിരുന്ന ഹിപ്പോയിലെ അഗസ്റ്റിൻ്റെ (Augustine of Hippo, 354-430) നിരീക്ഷണം ഇപ്രകാരമാണ്: “തോമസ് അവനോട്: “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഉത്തരം പറഞ്ഞു. അവൻ ആ മനുഷ്യനെ കാണുകയും സ്പർശിക്കുകയും ചെയ്തു; താൻ കാണുകയോ സ്പർശിക്കുകയോ ചെയ്യാത്ത ദൈവത്തെ അവൻ ഏറ്റുപറഞ്ഞു. എന്നാൽ താൻ കണ്ടതിലൂടെയും സ്പർശിച്ചതിലൂടെയും എല്ലാ സംശയങ്ങളും ദൂരെയെറിഞ്ഞ്, മറ്റേതിൽ (ദൈവത്തിൽ) വിശ്വസിച്ചു.“ [Tractate 121]. അതായത്, “അവൻ യേശുവെന്ന മനുഷ്യനെ കാണുകയും കാണാത്ത ദൈവത്തെ ഏറ്റുപറയുകയും ചെയ്തു” എന്നാണ് അഗസ്റ്റിൻ്റെ നിരീക്ഷണം.
❷ തോമാസ് യേശുവിനനെയാണ് ദൈവം എന്ന് വിളിക്കുന്നതെന്നാണ് അടുത്തവാദം. “നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക” എന്ന് യേശു തോമാസിനോട് പറഞ്ഞതിൻ്റെ മറുപടി ആയിട്ടാണ്: “എൻ്റെ കർത്താവും എൻ്റെ ദൈവവുമേ” എന്ന് തോമാസ് തിരിച്ച് പറയുന്നത്: (യോഹ, 20:27-28). അതിനാൽ തോമാസ് ദൈവപുത്രനായ യേശുവിനെയാണ് തൻ്റെ കർത്താവും ദൈവവും എന്ന് പറഞ്ഞതെന്നാണ് ഇക്കൂട്ടരുടെ വാദം.
☛ ചുരുക്കത്തിൽ: ഏകദൈവവിശ്വാസികൾക്ക് (Monotheism) തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവും” (my Lord and my God) എന്ന് പറഞ്ഞത് പിതാവായ ദൈവത്തെയാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ മനസ്സിലാകും. എന്നാൽ ഏകത്വവിശ്വാസികൾക്കും (Oneness), ത്രിത്വവിശ്വാസികൾക്കും (Trinity) തോമാസിൻ്റെ ദൈവം യേശുക്രിസ്തു ആണെന്ന് തോന്നുന്നത് സ്വാഭാവികമാണ്. അവിടെ അക്ഷരംപ്രതി ആരാണ് തോമാസിൻ്റെ ദൈവം എന്ന് എടുത്തുപറഞ്ഞിട്ടില്ലായ്കയാൽ, തിരുവെഴുത്തുകളിലെ മറ്റ് ഭാഗങ്ങൾ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. “വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണം” (Scripture interprets Scripture). അല്ലെങ്കിൽ “തിരുവെഴുത്ത് തിരുവെഴുത്തിനെ വിശദീകരിക്കട്ടെ” (Let Scripture explain Scripture) എന്നതാണ് തത്വം:
☛ വളരെ ലളിതമായി ആദ്യംതന്നെ വചനപരമായ വസ്തുത വെളിപ്പെടുത്താം: യേശുക്രിസ്തു പിതാവിനെ വെളിപ്പെടുത്തുവാനും സത്യത്തിന് സാക്ഷിനിൽക്കാനുമാണ് ലോകത്തിൽ ജനിച്ചത്: (യോഹ, 1:18; 18:37). ആ യേശുക്രിസ്തു വെളിപ്പെടുത്തിയ 𝗛𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 അഥവാ, “ഒരേയൊരു സത്യദൈവം” പിതാവാണ്: (Joh, 17:3). അല്ലാതെ നമുക്ക് രണ്ട് സത്യദൈവമില്ല. ഏകസത്യദൈവമായ പിതാവിനെയാണ് ദൈവപുത്രനായ യേശു “എൻ്റെ ദൈവം” (My God) എന്ന് എന്ന് വിശേഷിപ്പിച്ചതും “എൻ്റെ ദൈവമേ!” എന്ന് സംബോധന ചെയ്തതും: (യോഹ, 20:17 – മത്താ, 27:46; മർക്കൊ, 15:33). പിതാവിനെയാണ് പൗലൊസ് “എൻ്റെ ദൈവം” (My God) എന്ന് വിശേഷിപ്പിച്ചതും (റോമ, 1:8), പൗലൊസും പത്രൊസും യോഹന്നാനും “യേശുക്രിസ്തുവിൻ്റെ ദൈവം” (The God of Jesus Christ) എന്ന് വിശേഷിപ്പിച്ചതും: (Eph, 1:3; 1Pet, 1:3; Rev, 1:6) ദൈവപുത്രനായ യേശു ആരെയാണോ “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിച്ചതും സംബോധന ചെയ്തതും, അപ്പൊസ്തലന്മാർ ആരെയാണോ ആരെയാണോ “യേശുക്രിസ്തുവിൻ്റെ ദൈവം” എന്നും വിശേഷിപ്പിച്ചത്, അവനെയാണ് അപ്പൊസ്തലനായ തോമാസും “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചത്. അല്ലാതെ, മറ്റൊരു ദൈവം തോമാസിന് ഉണ്ടാകുമോ? ദൈവപുത്രൻ്റെയും അപ്പൊസ്തലന്മാരുടെയും നമ്മുടെയും പിതാവും ദൈവവും ഒന്നുതന്നെയാണ്. അക്കാര്യം അസന്ദിഗ്ധമായി പഠിപ്പിച്ചത് യേശുക്രിസ്തുവാണ്: (യോഹ, 20:17).
☛ ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്, തോമാസ് “എൻ്റെ ദൈവം” എന്ന് വിളിച്ചത്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33). അല്ലാതെ, യേശുവിൻ്റെ ദൈവം വേറെ, തോമാസിൻ്റെ ദൈവം വേറെ എന്നുപറയാൻ ബൈബിളിൽ ദൈവങ്ങളില്ല; 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 അഥവാ, “ഒരേയൊരു ദൈവം” ആണുള്ളത്: (Luk, 5:21; Joh, 5:44; Rom, 16:26; 1Tim, 1:17; Jud, 1:24). ആ ദൈവം പുത്രനല്ല; പിതാവാണ്: (1കൊരി, 8:5-6; എഫെ, 4:6; 2രാജാ, 19:15; 19:19; മലാ, 2:10). അതിനാൽ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചത് പുത്രനെയല്ല; പിതാവിനെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
☛ നിക്ഷ്പക്ഷമായി തിരുവെഴുത്തുകൾ പഠിക്കുന്ന ആർക്കും മനസ്സിലാകുന്ന വിധത്തിൽ വചനത്തിൻ്റെ സത്ത് (Essense) പിഴിഞ്ഞെടുത്ത രണ്ട് തെളിവ് ആദ്യം തരാം. ഇത് വായിച്ചിട്ട് വിശ്വസിക്കാത്തവർ ദൈവം നേരിട്ട് ഇറങ്ങിവന്ന് പറഞ്ഞാലും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും പിന്നെയും സത്യത്തിനാധാരമായ ഇരുപത്തൊന്ന് വചനത്തെളിവുകൾകൂടി താഴെക്കാണാം:
☛ എൻ്റെ സഹോദരന്മാർ, എൻ്റെയും നിങ്ങളുടെയും ദൈവം:
➦ “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23-24), തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗീയ തിരുനിവാസത്തിലേക്ക് കരേറിപ്പോകുന്നതിന് മുമ്പ് രണ്ട് കാര്യങ്ങളാണ് പഠിപ്പിച്ചത്: 𝟭.നിങ്ങൾ എൻ്റെ സഹോദരങ്ങൾ ആണ്. ഒ.നോ: (മത്താ, 12:50; മർക്കൊ, 3:35). പൗലൊസും എബ്രായലേഖകനും ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്: (റോമ, 8:29; എബ്രാ, 2:11-12, 2:17). 𝟮.എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണ്. ഒ.നോ: (മത്താ, 27:46; മർക്കൊ, 15:34). നിങ്ങൾ എൻ്റെ സഹോദരന്മാർ ആണെന്നും, പിതാവ് എൻ്റെ ദൈവവും നിങ്ങളുടെ ദൈവവുമാണെന്ന് പഠിപ്പിച്ചവനെ, ദിവസവും രണ്ടുനേരം “ഷെമാ യിസ്രായേൽ” (Shema Yisrael) എന്ന “വിശ്വാസ പ്രഖ്യാപനം” (Declaration of Faith) ഏറ്റുചൊല്ലുന്ന (ആവ, 6:4-5 – മർക്കൊ, 12:29-30), യെഹൂദനും വിശേഷാൽ അപ്പസ്തലനുമായ തോമാസ് “എൻ്റെ ദൈവം” (My God) എന്നേറ്റുപറയുമോ? യേശുതന്നെ പഠിപ്പിച്ച മുഖ്യകല്പനയ്ക്കും സഹോദരത്വത്തിനും (Fraternity) വിരുദ്ധമായി അവനെത്തന്നെ ”എൻ്റെ ദൈവം” എന്ന് അവൻ്റെ ശിഷ്യൻ ഏറ്റുപറയുമോ?
☛ 𝗛𝗮-𝗘𝗹𝗼𝗵𝗶𝗺 𝗟𝗲𝗯𝗮𝗱𝗲𝗸𝗮, 𝗠𝗼𝗻𝗼𝘀 𝗛𝗼 𝗧𝗵𝗲𝗼𝘀:
➦ പഴയപുതിയ നിയമ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന “ദൈവം” (God) ഒരേയൊരുവൻ അഥവാ, ഒരുത്തൻ മാത്രമാണ്. “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15). ഈ വാക്യത്തിൽ എബ്രായയിൽ 𝗛𝗮-𝗘𝗹𝗼𝗵𝗶𝗺 𝗟𝗲𝗯𝗮𝗱𝗲𝗸𝗮 എന്നാണ്. അതിൻ്റെ അർത്ഥം: “ദൈവം ഒരുത്തൻ മാത്രം” അല്ലെങ്കിൽ “നീ (യഹോവ) മാത്രം ദൈവം” (You alone are God) എന്നാണ്: (2Kig, 19:15 ⁃ 2Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ തൽസ്ഥാനത്ത് 𝗛𝗼 𝗧𝗵𝗲𝗼𝘀 𝗠𝗼𝗻𝗼𝘀 (The only God) എന്നും കാണാൻ കഴിയും: (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟പുതിയനിയമത്തിലും “ദൈവം ഒരുത്തൻ മാത്രം” എന്നർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 𝗛𝗼 𝗧𝗵𝗲𝗼𝘀 (The only God) എന്ന് ആവർത്തിച്ച് കാണാൻ കഴിയും: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ഈ ഒരേയൊരു ദൈവം (The only God) പുത്രനല്ല; ക്രിസ്തുവും പൗലൊസും പഠിപ്പിച്ച പിതാവായ ഏകദൈവമാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). പിതാവായ യഹോവ എന്ന ഈ ഒരേയോരു ദൈവമാണ് (Monos Theos) നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും. ഇത് ആരുടെയും വ്യഖ്യാനമല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ അധരങ്ങൾകോണ്ട് പഠിപ്പിച്ചതാണ്: (യോഹ, 20:17). തിരുവെഴുത്തുകളും വിശേഷാൽ യേശുക്രിസ്തുവും പഠിപ്പിച്ച “ഒരേയൊരു ദൈവത്തെ” (The only God) തള്ളി, “പിതാവ് ഒരേയോരു സത്യദൈവം” (Father, the only true God) താൻ മനുഷ്യനാണെന്ന് തൻ്റെ അധരങ്ങൾകൊണ്ടു പഠിപ്പിച്ച യേശുവിനെ (യോഹ, 17:3 ⁃ യോഹ, 8:40) യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?
𝟭. ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22).
☛ “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). ഏകദൈവമായ യഹോവ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കുന്ന മശീഹ/ക്രിസ്തു “മോശെയെപ്പോലൊരു പ്രവാചകൻ” (A prophet like unto Moses) ആണെന്നാണ് പഠിപ്പിച്ചത്. അതിൻ്റയർത്ഥം മോശെയെപ്പോലെ ഒരു മനുഷ്യൻ എന്നാണ്. യഹോവയുടെ വാക്കുകൾ തൻ്റെ പ്രസംഗത്തിൽ ഉദ്ധരിച്ച പത്രൊസുതന്നെ നസറായനായ യേശു പുരുഷൻ (Aner – Man) ആണെന്ന് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 2:23 – പ്രവൃ, 3:22-23). ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും എന്നെപ്പോലെ മറ്റൊരുത്തനുമില്ലെന്നും പിതാവായ യഹോവ ഖണ്ഡിതമായി പഠിപ്പിക്കയാലും, ക്രിസ്തു മോശെയെപ്പോലൊരു പ്രവാചകനായ മനുഷ്യനാണെന്ന് ദൈവംതന്നെ വിശേഷിപ്പിച്ചിരിക്കയാലും തോമാസ് പിതാവിനെയല്ലാതെ പുത്രനെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?
𝟮. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➦ “യഹോവയെപ്പോലെ ആരുമില്ല (പുറ, 8:10), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (ആവ, 6:4), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്നൊക്കെയാണ് യഹോവ അഭിമുഖമായി അറിഞ്ഞ മോശെ പഠിപ്പിച്ചത്: (ആവ, 4:39 – ആവ, 3:24).
☛ “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15 – പ്രവൃ, 7:37). ദൈവം യിസ്രായേലിൽനിന്ന് എഴുന്നേല്പിക്കുന്ന മശീഹ/ക്രിസ്തു “എന്നെപ്പോലെ ഒരു പ്രവാചകൻ” (A prophet like unto me) ആണെന്നാണ് ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെ പറഞ്ഞത്. “യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് പഠിപ്പിച്ചവനാണ് മോശെ: (ആവ, 4:39). അവൻ തന്നെപ്പോലെ ഒരു പ്രവാചകൻ എന്നുപറഞ്ഞാൽ, തന്നെപ്പോലെ ഒരു മനുഷ്യൻ എന്നാണർത്ഥം. മനുഷ്യരെയല്ലാതെ, ദൈവത്തെയോ, ദൂതന്മാരെയോ പ്രവാചകൻ എന്ന് വചനം പറയുന്നില്ല. യേശു എന്ന് പേരുള്ള മനുഷ്യനെ (യോഹ, 9:11), “ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശു” എന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുമുണ്ട്: (ലൂക്കൊ, 24:19). യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും, എന്നെപ്പോലെ ഒരു പ്രവാചകനാണ് യേശുവെന്നും യെഹൂദന്മാരുടെ ശ്രേഷ്ഠപ്രവാചകനായ മോശെ പഠിപ്പിച്ചിരിക്കയാൽ (ആവ, 34:12), യെഹൂദനായ തോമാസ് ദൈവപുത്രനെ “എൻ്റെ ദൈവം” (My God) എന്നെങ്ങനെ പറയും?
𝟯. യഹോവ ഒരുത്തൻ മാത്രം ദൈവം:
➦ “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല (1ദിന, 17:20), യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. യഹോവ ഒരുത്തൻ മാത്രം (Alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവമെന്നും അവനല്ലാതെ മറ്റൊരുത്തനുമില്ലെന്നും അവനോട് സമനായും സദൃശനായും ആരുമില്ലെന്നും പഴയനിയമ ഭക്തന്മാർ പഠിപ്പിച്ചിരിക്കയാൽ, യഹോവയെയല്ലാതെ മറ്റൊരെയെങ്കിലും “എൻ്റെ ദൈവം” (My God) എന്ന് തോമാസ് വിളിക്കുമോ?
𝟰. പിതാവ് മാത്രം ദൈവം:
➦ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യേശു ഇവിടെ “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന് വളരെ വ്യക്തമായാണ് പറയുന്നത്. എന്നാൽ ചിലർ ഇതിനെ “ഏകൻ” എന്നാൽ, ഒരുവനല്ല; പലരാണെന്ന് വ്യാഖ്യാനിക്കുന്നു. എന്നാൽ അത് ദുർവ്യാഖ്യാനമാണെന്ന് യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ മറുപടിയിൽനിന്ന് മനസ്സിലാക്കാം: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ഇവിടെ ഗ്രീക്കിൽ പ്രഥമപുരുഷ ഏകവചനത്തിലുള്ള (3rd Person Singular) മൂന്ന് പ്രയോഗങ്ങൾ കാണാം: “heis estin ⁃ He is one ⁃ അവൻ ഏകനേയുള്ളൂ”, “our estin allos ⁃ there is no other ⁃ മറ്റൊരുത്തനുമില്ല”, “plen autou ⁃ besides him ⁃ അവനല്ലാതെ”. അതായത്, ദൈവം യഹോവ ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ദ്ധമായാണ് ശാസ്ത്രി യേശുവിനോട് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് മുഖ്യകല്പനയായി യേശു പഠിപ്പിച്ചിരിക്കെ, പുത്രനെ എങ്ങനെ “എൻ്റെ ദൈവം” (My God) എന്ന് തോമാസ് എങ്ങനെ വിളിക്കും? [കാണുക: എല്ലാറ്റിലും മുഖ്യകല്പന].
☛ ഒരേയൊരു ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ‘ഏകദൈവം’ (Monos Theos – The only God), പിതാവാണ്, ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ച പുത്രനെ തോമാസ് “എൻ്റെ ദൈവം” (My God) എന്നെങ്ങനെ പറയും?
☛ പിതാവ് വലിയവൻ:
➦ “പിതാവ് എന്നെക്കാൾ വലിയവൻ” (യോഹ, 14:28), “എൻ്റെ പിതാവ് എല്ലാവരെക്കാളും വലിയവൻ” (യോഹ, 10:29), “ഞാൻ മനുഷ്യനാണ്” (യോഹ, 8:40), “പിതാവ് ചെയ്തു കാണുന്നതല്ലാതെ എനിക്ക് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല” (യോഹ, 5:30), “പിതാവ് എന്റെ ദൈവമാണ്” (യോഹ, 20:17) എന്നൊക്കെയാണ് ദൈവപുത്രൻ പഠിപ്പിച്ചത്. പിതാവ് എന്നെക്കാൾ വലിയവനാണെന്നും എല്ലാവരെക്കാളും വലിയവനാണെന്നും താൻ മനുഷ്യനാണെന്നും തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പിതാവ് തൻ്റെ ദൈവമാണെന്നും പഠിപ്പിച്ചവനെ, തോമാസ് “എൻ്റെ ദൈവം” (My God) എന്നുപറയുമോ?
𝟱. ദൈവം ഒരുത്തൻ മാത്രം:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഇവിടെപ്പറയുന്ന “ഒരേയൊരു ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, “ദൈവം ഒരുവൻ” എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Mobnos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ദൈവം ഒരുവൻ എന്നല്ല; “ഒരേയൊരു ദൈവം/ദൈവം ഒരുത്തൻ മാത്രം” (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. പിതാവ് ഒരുത്തർ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ചിരിക്കെ, അപ്പൊസ്തലനായ തോമാസ് യേശുവിനെ “എൻ്റെ ദൈവം”” (My God) എന്ന് വിളിക്കുമോ? ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]
𝟲. പിതാവായ ഏകദൈവമേ നമുക്കുള്ളൂ:
➦ “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (those who are called) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). വാക്യം ശ്രദ്ധിക്കുക: “സ്വർഗ്ഗത്തിലോ ഭൂമിയിലോ ദൈവങ്ങൾ (gods) എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് പൗലൊസ് പറയുന്നത്. “പിതാവായ ഏക ദൈവമേ നമുക്കുള്ളു” (for us there is but one God, th Father) എന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. പുത്രനും ദൈവമാണെങ്കിൽ, “പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്ന പ്രയോഗം പരമാബദ്ധമാണ്. അടുത്തവാക്യം: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.“ (എഫെ, 4:6). ഈ വേദഭാഗവും ശ്രദ്ധിക്കുക: “എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” (one God and Father of all) എന്നാണ് പറയുന്നത്. മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ഒരേയൊരു ദൈവം പിതാവാണെന്ന് പൗലൊസ് അസന്ദിഗ്ധമായി പഠിപ്പിച്ചിരിക്കെ, തോമാസ് എങ്ങനെ പുത്രനെ “എൻ്റെ ദൈവം” (My God) എന്നുപറയും?
𝟳. 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 ⁃ 𝗠𝗼𝗻𝗼𝘀:
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone, only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 33 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX) തൽസ്ഥാനത്ത് 23 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 28 പ്രാവശ്യമാണ്. അതിൽ ”ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 12 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (alone, only) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 45 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (Oneness), ത്രിത്വമോ (Trinity) അല്ല; മോണോസ് തെയോസ് (Monos Theos) അഥവാ, ഏകദൈവം (The only God) ആണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 (ഏകദൈവവിശ്വാസം). പിതാവായ യഹോവ “ഒരേയൊരു ദൈവം” (Monos Theos – The only God) ആയിരിക്കെ, തോമാസ് “എൻ്റെ ദൈവം” (My God) എന്ന് പുത്രനെ വിളിക്കുമോ?
𝟴. എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ക്രൂശിൽ കിടന്നുകൊണ്ട് യേശു തൻ്റെ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്നതായി കാണാം: “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ‘ഏലീ, ഏലീ, ലമ്മാ ശബക്താനി’ എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം.” (മത്താ, 27:46; സങ്കീ, 22:1 – മർക്കൊ, 15:33). ഒരു ദൈവം മറ്റൊരു ദൈവത്തോടല്ല; യേശു എന്ന് പേരുള്ള മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവവനെ വിളിച്ചാണ് നിലവിളിച്ചത്: (യോഹ, 9:11; ലൂക്കൊ, 23:46). ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞതും ശ്രദ്ധിക്കുക: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗം ശ്രദ്ധിക്കുക, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. അതായത്, യേശു ആരുടെയും ദൈവമല്ല; യേശുവിൻ്റെയും നമ്മുടെയും ദൈവം പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. പിന്നെങ്ങനെ തോമാസ് പുത്രനെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കും?
𝟵. മനുഷ്യനായ എന്നെ കൊല്ലുവാൻ നോക്കുന്നു:
➦ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്. ഉദാ: “എന്നിലും വിശ്വസിപ്പിൻ; ദൈവത്തിലും വിശ്വസിപ്പിൻ.” (യോഹ, 14:1). താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് യേശു തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ? “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും യേശു തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 11:19; ലൂക്കൊ, 7:34). ഒരു മനുഷ്യനെ, അവൻ ആരായാലും യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് തൻ്റെ ദൈവമാക്കുമോ?
𝟭𝟬. യേശുക്രിസ്തുവിൻ്റെ ദൈവം:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (വെളി, 1:6). ⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧ അതായത്, അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. പൗലൊസ്, പത്രൊസ്, യോഹന്നാൻ മുതലായ അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവിൻ്റെ ദൈവമാണെങ്കിൽ, അവരുടെ കൂട്ടത്തിൽപ്പെട്ട തോമാസിന് മറ്റൊരു ദൈവമുണ്ടാകുമോ? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]
𝟭𝟭. യേശുക്രിസ്തു മൂഖാന്തരം:
➦ പൗലൊസ്, പത്രൊസ്, യൂദാ മുതലായവർ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രം കരേറ്റുന്നതായി കാണാം: “നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.” (റോമ, 1:8 ⁃⁃ 2:16; 5:11; 5:21; 7:25; 1കൊരി, 15:57). “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:5). “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:24). യെഹൂദന്മാരായ അപ്പൊസ്തലന്മാർക്ക് രണ്ട് ദൈവമില്ല. യേശുക്രിസ്തു മുഖാന്തരം ദൈവത്തെ സ്തുതിക്കുന്നതിനാൽ, യേശു ദൈവമല്ല; പിതാവാണ് ദൈവമെന്ന് മനസ്സിലാക്കാമല്ലോ? പൗലൊസും യൂദായും യേശുക്രിസ്തു മുഖാന്തരം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 – 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 അഥവാ, ഒരേയൊരു ദൈവത്തിനാണ് സ്തോത്രം അർപ്പിക്കുന്നത്: (റോമ, 16:26 – യൂദാ 1:24). യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുകയും അവൻ മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിക്കുകയും ചെയ്യുമ്പോൾ, അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവല്ല; അവൻ്റെ ദൈവമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. അപ്പോൾ അപ്പൊസ്തലനായ തോമാസിന് വേറൊരു ദൈവം ഉണ്ടാകുന്നത് എങ്ങനെയാണ്?
𝟭𝟮. യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (one Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6).
☛ മറ്റുള്ളവരുടെ സാക്ഷ്യം കാണുക: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [Antiquities of the Jews – Book XVIII, 3:3). സത്യേകദൈവമായ യഹോവയെ അല്ലാതെ, യേശു എന്ന് പേരുള്ള മനുഷ്യനെ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് പറയുമോ?
𝟭𝟯. അഭിഷിക്തനായ മനുഷ്യൻ:
➦ അഭിഷേകദാതാവായ ദൈവത്തെയും അഭിഷിക്തനായ മനുഷ്യനെയും പലർക്കും വേർതിരിച്ചറിയില്ല: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഈ വേദഭാഗത്ത്, അഭിഷേകദാതാവായ ദൈവത്തെയും ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശു എന്നു പേരുള്ള മനുഷ്യനെയും കാണാം: (യോഹ, 9:11 – യോഹ, 8:40). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത്: (യെശ, 61:1;ലൂക്കൊ, 2:11;3:22 – പ്രവൃ, 10:38). പിന്നെ വായിക്കുന്നത്: “യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി” എന്നാണ്: (ലൂക്കൊ, 4:1). ഒരു ദൈവമല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ് പരിശുദ്ധാത്മാവിൽ നിറഞ്ഞത്: (യോഹ, 9:11). യേശു എന്ന മനുഷ്യനെ (Man) ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ നിറയ്ക്കുകയായിരുന്നു. പിന്നെ വായിക്കുന്നത്: “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു” എന്നാണ്: (ലൂക്കൊ, 4:14). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ അല്ല ആത്മാവിനാൽ ശക്തി പ്രാപിച്ചത്: യേശു എന്ന മനുഷ്യനാണ്: (യോഹ, 8:40). അനന്തരം നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു (അഭിഷിക്തൻ) ആയതെന്ന് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശു എന്ന് പേരുള്ള മനുഷ്യനെ, അപ്പൊസ്തലനായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?
𝟭𝟰. ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല:
➦ ദൈവപുത്രനായ യേശുവിനെ ഒരു പ്രമാണി വന്നിട്ട് “നല്ല ഗുരോ” എന്നു വിളിച്ചപ്പോൾ, താനത് നിഷേധിക്കുകയും “ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്ന് അവനോടു പറയുകയുമാണുണ്ടായത്: (മർക്കൊ, 10:17-18 – മത്താ, 19:17; ലൂക്കൊ, 18:19). അതിനർത്ഥം ദൈവപുത്രൻ നല്ലവനല്ല എന്നല്ല; യേശുവിനെയും നല്ലവനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 7:12). എന്നാൽ ആത്യന്തികമായി ‘നല്ലവൻ’ എന്ന പദവി യഹോവയായ ദൈവത്തിന് മാത്രമുള്ളതാണ്: (2ദിന, 7:3; എസ്രാ, 3:11; സങ്കീ, 34:8; 135:3; 136:1; 145:9). ദൈവപുത്രൻ ദൈവമല്ല; പാപരഹിതനായ മനുഷ്യൻ ആയതിനാലാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ, താനത് നിഷേധിച്ചത്: (യോഹ, 17:3; യോഹ, 8:40; 1യോഹ, 3:5). തന്നെ ‘നല്ലവൻ’ എന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപത്രനെയാണ് തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചതെങ്കിൽ, അവൻ തോമാസിനെ വിലക്കുമായിരുന്നില്ലേ?
𝟭𝟱. ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യൻ:
➦ “യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” (റോമ, 8:11). ക്രിസ്തു ദൈവാത്മാവിനാൽ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ (എബ്രാ, 9:14), തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 2:24), “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 2:31), “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ” (പ്രവൃ, 4:10), “യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു” (പ്രവൃ, 5:30), “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 10:40) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ദൈവം അമർത്യനാണ്: (1തിമൊ, 6:16). എന്നാൽ “ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) മനുഷ്യനായ (Man) ക്രിസ്തുയേശുവാണ് മരിച്ചതെന്നും” (1തിമൊ, 2:6), പുരുഷനായ (Man) നസറായനായ യേശുവിനെയാണ് ദൈവം മരണപാശങ്ങളെ അഴിച്ചിട്ട് ഉയിർപ്പിച്ചതു” എന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). മരിച്ചിട്ട് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട നസറായനായ യേശു എന്ന പുരുഷനെ (Man) അപ്പൊസ്തലനായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് പറയുമോ?
𝟭𝟲. ദൈവത്തിൻ്റെ ദാസൻ:
➦ ആദിസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു; അവൻ ദൈവത്തിൻ്റെ ദാസനും മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു. “ദൈവത്തിൻ്റെ ദാസൻ” (Servent of God) ആദിമസഭ അവനെ വിശേഷിപ്പിച്ചത്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.” (പ്രവൃ, 3:13). ആദിമസഭയുടെ ചരിത്രം പറയുന്ന പ്രവർത്തികളുടെ പുസ്തകത്തിൽ നാലുപ്രാവശ്യം അവനെ ‘ദാസൻ’ (Servent) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ‘പൈസ്’ (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43 – മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27; 4:30). അതിൽ ലൂക്കൊസിൽ ‘ബാലൻ’ (Boy) എന്നും ബാക്കിയെല്ലായിടത്തും ‘ദാസൻ’ (Servant) എന്നുമാണ്. ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55 – ലൂക്കൊ, 1:71; പ്രവൃ, 4:26). തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചത് ദൈവപുത്രനെയാണെങ്കിൽ, അതിനുശേഷം ആദിമസഭ അവനെ “ദൈവത്തിൻ്റെ ദാസൻ” (Servent of God) എന്ന് വിശേഷിപ്പിക്കുമോ? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]
𝟭𝟳. യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം:
➦ യേശുവിൻ്റെ ജീവചരിത്രം പരിശോധിച്ചാൽ, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് ആർക്കും മനസ്സിലാകും: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 – യോഹ, 8:40).
➟ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:18-20; ലൂക്കൊ, 2:21),
➟ അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7),
➟ അബ്രാഹാമിൻ്റെ സന്തതിയായ പുരുഷപ്രജയാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; മത്താ, 1:21; ലൂക്കൊ, 1:31 – ലൂക്കൊ, 2:21),
➟ മറിയത്തിൻ്റെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്നുദിവസം കഴിഞ്ഞ് ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുക്കപ്പെട്ടവനും (ലൂക്കൊ, 2:7; 2:22-24 – ലേവ്യ, 12:4)
➟ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40)
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52)
➟ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1 – ലൂക്കൊ, 3:22; പ്രവൃ, 10:38)
➟ പ്രവചനങ്ങൾപോലെ പിതാവിനാൽ ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35 – ലൂക്കൊ, 3:23)
➟ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ട് മടങ്ങിയവനും (ലൂക്കൊ, 4:1)
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15)
➟ ദൈവം യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചവനും (പ്രവൃ, 2:22 ⁃⁃ ലൂക്കൊ, 5:17)
➟ ദൈവത്താൽ പാപമോചനം നല്കിയവനും (ലൂക്കൊ, 5:21 – മത്താ, 9:8)
➟ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത് എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34; എബ്രാ, 5:7)
➟ തൻ്റെ മനുഷ്യാത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14)
➟ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40)
➟ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയവനും (യോഹ, 20:17)
➟ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലുടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തവനും (പ്രവൃ, 1:2-3),
➟ നാല്പതാം നാൾ ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തതവനും (പ്രവൃ, 1:9) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11). പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായ ഈ മനുഷ്യൻ തൻ്റെ ദൈവമാണെന്ന് തോമാസ് പറയുമോ?
𝟭𝟴. പ്രവചനങ്ങളിൽമാത്രം ഉണ്ടായിരുന്നവൻ:
➦ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) കന്യകാജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 – ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11 – പ്രവൃ, 2:36), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (1പത്രൊ, 1:20).
☛ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായ ജനിക്കുന്നത്: (ലൂക്കൊ, 2:7). അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ‘യേശു’ (Iesous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ദൈവം അനാദ്യന്ത്യനാണ്: (സങ്കീ, 90:2; യെശ, 44:6; 57:15). ➟പരിശുദ്ധാത്മാവിനാൽ BC 6-ൽ ഉല്പാദിതനായവനും AD 29-ൽ പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനും ആയവനെ യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?
𝟭𝟵. ഏകദൈവം:
➦ ‘ദൈവം’ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ നമുക്ക് പിതാവായ ഏകദൈവമേ ഉള്ളെന്നാണ് പൗലൊസ് വ്യക്തമാക്കുന്നത്: “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു;” (1കൊരി, 8:4-6). ഇവിടെ ശ്രദ്ധിക്കുക: ഏകദൈവമല്ലാതെ ദൈവമില്ലെന്ന് പറഞ്ഞിട്ട്, ആ ദൈവം ത്രിത്വമാണെന്നല്ല; പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പറയുന്നത്. അതിനാൽ ഒരു യെഹൂദൻ സ്രഷ്ടാവും പിതാവുമായ യഹോവയായ ഏകദൈവത്തെയല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (Ho Theos Mou) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തു അഞ്ചുപ്രാവശ്യവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസ് ആറുപ്രാവശ്യവും (റോമ, 1:8; 1കൊരി, 1:4; 2കൊരി, 12:21; ഫിലി, 1:6; ഫിലി, 4:19; ഫിലേ, 1:6) മനുഷ്യപുത്രനോട് സദൃശൻ അഞ്ചുപ്രാവശ്യവും (വെളി, 3:2; വെളി, 3:12) പിതാവിനെ “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്തിട്ടുണ്ട്. ആരെയാണോ പഴയനിയഭക്തന്മാരും ദൈവപുത്രനായ യേശുക്രിസ്തുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിച്ചത്, ആരെയാണോ “യേശുക്രിസ്തുവിൻ്റെ ദൈവം” എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്, അവനാണ് തോമാസിൻ്റെയും ദൈവം. ദൈവപുത്രനായ യേശുവിൻ്റെയും തോമാസിൻ്റെയും ദൈവമാണ് നമ്മുടെയും ദൈവം. ഒരു ദൈവമുള്ള യേശുവിനെ യെഹൂദനായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?
𝟮𝟬. 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ ന്യൂ മശീയാനിക് വേർഷനിൽ ഇപ്രകാരമാണ്: “And T’oma [twin] answered and said unto him, My Lord – Kurios and my God-The Father.” (NMV). ഇതിൽ “എൻ്റെ കർത്താവും എൻ്റെ പിതാവായ ദൈവവും” എന്നാണ്. ➟°അതായത്, തോമാസ് “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിക്കുന്നത് പുത്രനെയല്ല; പിതാവിനെയാണെന്ന് ഈ പരിഭാഷയിൽനിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്: ‘ടോവ് റോസ്’ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് NMV പരിഭാഷയുടെ ഉപജ്ഞാതാവ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. “മശീയാനിക് യെഹൂദർ” (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ (Torah) പാരായണം, ശബ്ബത്ത് (Sabbath) ആചരണം, പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah) മുതലായവ അനുഷ്ഠിക്കുന്നവരും, യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. “യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:1-2). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20;യോഹ, 10:35;റോമ, 9:4). വിശേഷാൽ, ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യെഹൂദന്മാരാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധ്യമുണ്ട്. അതിനാൽ തോമസിൻ്റെ ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]
𝟮𝟭. തോമാസ് യേശുവിനോടു ഉത്തരം പറഞ്ഞു:
➦ ഇതാണ് പലരുടെയും പ്രശ്നം. യേശു പറഞ്ഞതിൻ്റെ ഉത്തരം അല്ലെങ്കിൽ മറുപടി യേശുവിനോടല്ലാതെ ആരോട് പറയും? പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21) അവളുടെ ആദ്യജാതനായി ജനിച്ചതും (ലൂക്കൊ, 2:7) ദൂതന്മാരെക്കാൾ അല്പൊമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (Soma – Body ⁃ 1പത്രൊ, 2:24) ദേഹിയും (Psyche – Soul ⁃ മത്താ, 26:38) ആത്മാവുമുള്ള (Spirit – Pneuma ⁃ ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ശുശ്രൂഷ ചെയ്തത് യേശു എന്ന് പേരുള്ള (യോഹ, 9:11). മനുഷ്യനായ ക്രിസ്തുയേശുവാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്തിൻ ദൈവത്തിനർപ്പിച്ചത്: (1തിമൊ, 2:5-6). പുരുഷനായ (Man) നസറായനായ യേശുവിനെയാണ് മരണത്തിൽനിന്ന് ദൈവം ഉയിർപ്പിച്ചതെന്നും അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). ഇനി ചിന്തിക്കുക: യെഹൂദനായ തോമാസിൻ്റെ ഗുരുവാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (മത്താ, 9:11 – യോഹ, 9:11). തോമാസിൻ്റെ ഈ ഗുവിനെയാണ് ദൈവം മൂന്നാംദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: (പ്രവൃ, 10:40). ഗുരു മരിച്ചകാര്യം എല്ലാവരെയുംപോലെ അവനും അറിയാം. എന്നാൽ ഉയിർത്തെഴുന്നേറ്റ ഗുരുവിനെ തൻ്റെ കൂടയുള്ള എല്ലാവരും കണ്ടു; അവൻ കണ്ടില്ല; അതുകൊണ്ട് അവൻ വിശ്വസിച്ചുമില്ല: (യോഹ, 20:19-24). എട്ടുദിവസംകഴിഞ്ഞ് ഗുരു അവൻ്റെ അടുക്കൽ വന്നിട്ട് അവനോടു: “എന്നെ തൊട്ടുനോക്കുക; ഞാൻ ഉയിർത്തെഴുന്നേറ്റു” എന്നു പറയുന്നു: (യോഹ, 20:26-27). മറുപടിയായി: “എൻ്റെ കർത്താവും എൻ്റെ ദൈവവും” എന്ന് തോമാസ് പറയുന്നു: (യോഹ, 20:28). അവൻ പറഞ്ഞത് അവനോട് സംസാരിച്ച ഗുരുവിനോടാണ്. എന്നാൽ “എൻ്റെ കർത്താവും എൻ്റെ ദൈവവും” എന്ന് വിളിച്ചത് ഗുരുവിനെയല്ല; ഗുരുവിനെ ഉയിർപ്പിച്ച പിതാവായ ദൈവത്തെയാണ്: (ഗലാ, 1:1). ഗുരു മനുഷ്യനാണ്; താൻ മനുഷ്യനാണെന്ന് ഗുരു തൻ്റെ വായ്കൊണ്ട് സംശയലേശമെന്യേ പഠിപ്പിച്ചിട്ടുള്ളതാണ്: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). തനിക്ക് ദൈവത്തെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഗുരുതന്നെ പറഞ്ഞിട്ടുള്ളത് അവനറിയാം: (യോഹ, 5:19; 5:30). അതിനാൽ തോമാസ് അവിശ്വസിച്ചത് ഗുരുവിനെയല്ല; തൻ്റെ ഗുരുവിനെ ഉയിർപ്പിച്ച ദൈവത്തെയാണ്. അല്ലെങ്കിൽ, ദൈവം അവനെ ഉയിർപ്പിക്കും എന്ന പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്ത വചനങ്ങളെയാണ്: (ലൂക്കൊ, 24:25-27). അതുകൊണ്ടാണ്, മരിച്ച യേശു ജീവനോടെ അവൻ്റെ മുമ്പിൽ വന്ന് അവനോടു സംസാരിച്ചപ്പോൾ, അവൻ ആശ്ചര്യത്തോടെ പിതാവായ ദൈവത്തെ ഏറ്റുപറഞ്ഞത്. ഇതുകേട്ട യോഹന്നാൻ പില്ക്കാലത്ത് ഇത് സാക്ഷ്യമായി എഴുതുമ്പോൾ, തോമാസ് ഗുരുവിനോട് പറഞ്ഞു എന്നല്ലേ എഴുതിവെക്കൂ. അല്ലാതെ, വേറെ ആരോടെങ്കിലും പറഞ്ഞെന്നോ, അന്തരീക്ഷത്തിലേക്കുനോക്കി പറഞ്ഞന്നോ എഴുതാൻ പറ്റുമോ? കാരണം, യേശു “എന്ന തൊട്ടുനോക്കുക” എന്ന് അവനോടു പറഞ്ഞതിൻ്റെ മറുപടി എന്നവണ്ണമാണ് അവൻ പിതാവായ ദൈവത്തെ ഏറ്റുപറയുന്നത്. അതാണ് തോമിൻ്റെ യേശുവിനോടുള്ള അവൻ്റെ ഉത്തരം. അതായത്, മരിച്ച യേശുവിനെ ജീവനോടെ തൻ്റെ മുമ്പിൽ കണ്ടപ്പോൾ, അവൻ ആശ്ചര്യത്തോടെ താൻ കാണാത്ത തൻ്റെ ദൈവത്തെയാണ് ഏറ്റുപറയുന്നത്. യെഹൂദനായ തോമാസിന് രണ്ട് ദൈവമില്ല; പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് അവൻ്റെ ദൈവം (Ha-Elohim Lebadeka): (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20 ⁃ Luk, 5:21; Joh, 5:44; Joh, 17:3; Rom, 16:27; 1Tim, 1:17; Jud, 1:25). പിന്നെങ്ങനെ അവൻ്റെ ഗുരുവിനെ അവന് ദൈവമാക്കാൻ കഴിയും?
☛ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതും പാപമോചനം നൽകിയതും സ്വന്തശക്തിയായല്ല; ദൈവത്താലാണ്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38 – ലൂക്കൊ, 5:21; മത്താ, 9:8). യേശു എന്ന് പേരുള്ള മനുഷ്യൻ മരണത്തിൽനിന്ന് ഉയിർത്തത് തന്നെത്താനല്ല; ദൈവം ഉയിർപ്പിച്ചതാണ്: (യോഹ, 9:11 – പ്രവൃ, 10:40). യേശു തൻ്റെ ജനനം മതൽ മരണംവരെ ദൈവവമെന്ന നിലയിൽ ചെയ്ത ഒരു പ്രവർത്തിപോലും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. യേശു മരിച്ചുയിർത്തശേഷം ദൈവമായി എന്ന് കരുതുന്നവരുണ്ട്. എന്നാൽ ഉയിർത്തെഴുന്നേവൻതന്നെ താൻ ദൈവമല്ലെന്ന് പറഞ്ഞിട്ടുണ്ട്: (യോഹ, 20:17). തന്മൂലം, തോമായുടെ ദൈവം ദൈവപുത്രനായ യേശുവല്ല; പിതാവായ ഏകദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഇത് കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെ ഉറപ്പുള്ള കാര്യമാണ്.
☛ ഉപസംഹാരം:
➦ “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24). ഇവിടെപ്പറയുന്ന, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച ‘പുരുഷൻ’ ഗ്രിക്കിൽ 𝗔𝗻𝗲𝗿 ആണ്. ഇത് മനുഷ്യരിലെ പുരുഷനെ Man) കുറിക്കുന്ന പദമാണ്. യേശു മനുഷ്യനും (യോഹ, 9:11) മനുഷ്യപുത്രനും (മത്താ, 8:20), വിശേഷാൽ പുരുഷനുമാണ്: (യോഹ, 1:30). എന്നാൽ ദൈവം മനുഷ്യനോ, മനുഷ്യപുത്രനോ അല്ല: (സംഖ്യാ, 23:19; 1ശമൂ, 15:29). ദൈവത്തിന് ലിംഗഭേദവും (Gender) ഇല്ല. “ഞാൻ മനുഷ്യനല്ല ദൈവമത്രേ” എന്നാണ് യഹോവ പഠിപ്പിച്ചത്: (ഹോശേ, 11:9). എന്നാൽ, ഒരേയൊരു സത്യദൈവം (The only true God) പിതാവാണെന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്നുമാണ് (Man) യേശു പഠിപ്പിച്ചത്: (യോഹ, 8:40). ദൈവവും യേശുവും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് യെഹൂദന്മാരാൽ ക്രശിക്കപ്പെട്ട പുരുഷനായ (Man) നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് അവനെ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). യേശു മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട കാര്യം തോമാസ് ആദ്യം വിശ്വസിച്ചില്ല: (യോഹ, 20:25). ദൈവം ഉയിർപ്പിച്ചവനെ അവിശ്വസിച്ച കാരണത്താലാണ്, യേശു എന്ന പുരുഷനെ (Man) തൻ്റെ കണ്ണാൽ കണ്ടപ്പോൾ, അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച പിതാവിനെ “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്.
☛ പിതാവാണ്, ഏകദൈവമെന്നും (Monos Theos – The only God), എകസത്യദൈവമെന്നും (Ho monos alethinos Theos – Th only true God), എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നും യേശു പഠിപ്പിച്ച (യോഹ 5:44; 17:3; 20:17), പിതാവായ ഏകദൈവത്തെയാണ് തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന് വിളിച്ചത്. ➟അതായത്, പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ കണ്ടപ്പോൾ (പ്രവൃ, 2:24; ഗലാ, 1:1), യേശുവിൻ്റെയും തൻ്റെയും പിതാവും ദൈവവുമായവനെ (യോഹ, 20:17) തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവുമേ” എന്നേറ്റുപറയുകയാണ് ചെയ്തത്: (യോഹ, 20:28). ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഉയിർപ്പിച്ചവനിൽ സംശയിച്ചതുകൊണ്ട്, യേശു എന്ന് പേരുള്ള മനുഷ്യനെ (Man) തോമാസ് തൻ്റെ കണ്ണാൽ കണ്ടപ്പോൾ (യോഹ, 9:11), അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവിനെ “എൻ്റെ കർത്താവും എൻ്റെ ദൈവവും” (My Lord and My God) എന്നവൻ ഏറ്റുപറയുകയുകയാണ് ചെയ്തത്,
✦─── ❖ ── ⚜ ── ❖ ───✦