തീച്ചൂളയിൽ നാലാമനായി കണ്ടത് ആരെയാണ്?

☛ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേം കീഴടക്കിയപ്പോൾ അടിമകളായി കൊണ്ടുപോയവരിൽ ഹനന്യാവു, മീശായേൽ, അസർയ്യാവ് എന്നീ യെഹൂദാ ബാലന്മാരും ഉണ്ടായിരുന്നു: (ദാനീ, 1:1-6). ➟എന്നാൽ ബാബേലിൽ എത്തിയപ്പോൾ അവർക്ക് യഥാക്രമം ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പേരുകൾ നൽകപ്പെട്ടു. ➟ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കുകയും ചെയ്തു: (ദാനീ, 2:49).
➦ നെബൂഖദ്‌നേസർ രാജാവിൻ്റെ പതിനെട്ടാം ആണ്ടിൽ സ്വർണ്ണം കൊണ്ട് വലിയൊരു പ്രതിമ നിർമ്മിക്കുകയും എല്ലാവരും അതിനെ വണങ്ങണമെന്ന് കൽപ്പിക്കുകയും ചെയ്തു. ➟എന്നാൽ ഏകദൈവമായ യഹോവയോടുള്ള വിശ്വസ്തത നിമിത്തം ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാർ രാജാവിന്റെ പ്രതിമയെ വണങ്ങാൻ വിസമ്മതിച്ചു: (ദാനീ, 1:1-18). ➟പതിനെട്ടാം ആണ്ടെന്ന് എബ്രായ ബൈബിളിൽ പറയുന്നില്ലെങ്കിലും, നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (Septuagint) പരിഭാഷയിൽ അത് കാണാം: ➤❝നെബൂഖദ്നേസർ രാജാവ് തന്റെ പതിനെട്ടാം ആണ്ടിൽ പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽ സംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.❞ (ദാനീ, 3:1).
➦ ഈ കാലക്കണക്ക് ശരിയാണെന്നതിൻ്റെ തെളിവ് ബൈബിളിൽ കാണാം: ➟ഒന്നാം അദ്ധ്യായത്തിൽ ദാനീയേൽ ഉൾപ്പെടെ നാലുപേരെയും ➤❛ബാലന്മാർ❜ (Yeladim – Children) എന്നും (ദാനീ, 1:4; 1:10; 1:17) ➟മൂന്നാം അദ്ധ്യായത്തിൽ അവരെ ➤❛പുരുഷന്മാർ❜ (Gubrayya – Men) എന്നുമാണ് വിശേഷിപ്പിച്ചിക്കുന്നത്: (ദാനീ, 3:12-13; 3:21; 3:23). ➟ബാലകന്മാർ പുരുഷപ്രായത്തിൽ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്.
➦ നെബൂഖദ്നേസർ ഉണ്ടാക്കി നിർത്തിയ സ്വർണ്ണബിംബത്തെ വീണു നമസ്കരിക്കാഞ്ഞ കാരണത്താൽ, രാജാവ് അന്ത്യന്തം കോപിച്ചിട്ട് ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പുരുഷന്മാരെ രാജാവിൻ്റെ കല്പനപോലെ ഏഴുമടങ്ങ് അധികം ചൂടുള്ള തീച്ചൂളയിൽ ഇട്ടുകളഞ്ഞു: (ദാനീ, 19-21).
☛ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ് നേസർ എരിയുന്ന തീച്ചൂളയുടെ വാതിൽക്കൽ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു.❞ (ദാനീ, 3:23-25).
➦ ഇവിടെ നാലാമനായി തീയിലിറങ്ങി അവരെ രക്ഷിച്ചവൻ്റെ രൂപം ➤❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് പറഞ്ഞിരിക്കയാൽ, നാലാമൻ യേശുക്രിസ്തു ആണെന് കരുതുന്നവരുണ്ട്. ➟എന്നാൽ ആരോണോ അവൻ്റെ രൂപം ❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് പറഞ്ഞത്, അവൻതന്നെ അതാരാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്:
☛ ❝അപ്പോൾ നെബൂഖദ് നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28).
➦ ഇവിടെ, ശദ്രക്, മേശക്, അബേദ്നെഗോ എന്നീ ദാസന്മാരെ ദൈവം രക്ഷിച്ചത് ➤❛സ്വദൂതനെ❜ അയച്ചാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എബ്രായയിൽ ➤❛Mal-akheh❜ എന്ന പദത്തിന് ❛അവൻ്റെ ദൂതൻ❜ (His Angel) എന്നാണ്. ➟ദൈവം യേശുക്രിസ്തുവിനെ അയച്ചല്ല; തൻ്റെ ആജ്ഞാനുവർത്തിയായ ഒരു ദൂതനെ അയച്ചാണ് അവരെ രക്ഷിച്ചത്. ➟യഹോവയുടെ ദൂതന്മാരാണ് ദൈവത്തിൻ്റെ ഭക്തന്മാരെ ആപത്തുകളിൽനിന്ന് വിടുവിക്കുന്നത്: ➤❝യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.❞ (സങ്കീ, 34:7).
➦ ദൂതന്മരും ദൈവത്തിൻ്റെ പുത്രന്മാരാണ്: (ഇയ്യോ, 1:6; 2:1; 38:6). ➟അതുകൊണ്ടാണ്, നാലാമൻ്റെ രൂപം ➤❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് നെബൂഖദ്നേസർ പറഞ്ഞത്. ➟ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രന്മാരുണ്ട്. അതിനാൽ കാണുന്നതെല്ലാം യേശുക്രിസ്തു എന്ന നിസ്തുല പുത്രനാണെന്ന് ആരും വിചാരിക്കരുത്.🙏

Leave a Reply

Your email address will not be published. Required fields are marked *