☛ 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, ❛പിതാവ് ഏകസത്യദൈവം❜ ആണെന്ന് പറയാൻ മൂലഭാഷയിൽ, ❛𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻❜ എന്നാണ്. ➟ഇത് ❛പ്രതിഗ്രാഹിക വിഭക്തിയിലുള്ള❜ (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ഒരു പ്രയോഗമാണ്. ➟ഇതിൻ്റെ അർത്ഥം: ❛ഏകസത്യദൈവമായ നിന്നെ❜ എന്നാണ്. ➟ഇംഗ്ലീഷിൽ ❛𝗬𝗼𝘂, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱❜ എന്നാണ്. ➟ഇവിടെ, മധ്യമപുരുഷനായ പിതാവ് (𝐅𝐚𝐭𝐡𝐞𝐫) ❛അറിയുക❜ (ginoskosin) എന്ന ക്രിയയുടെ (𝐯𝐞𝐫𝐛) കർമ്മം (𝐎𝐛𝐣𝐞𝐜𝐭) ആയതുകൊണ്ടാണ് ❛𝘀𝗲❜ (നിന്നെ) എന്ന ❛പ്രതിഗ്രാഹിക വിഭക്തി വന്നത്. ➟മലയാളത്തിൽ ഒരു പ്രയോഗത്തിൻ്റെ അവസാന പദത്തിൽ മാത്രമാണ് വിഭക്തി വ്യത്യാസം വരുന്നത്. ➟എന്നാൽ ഗ്രീക്കിൽ വിഭക്തി വ്യത്യാസം എല്ലാ പദങ്ങൾക്കും വരും. ➟എന്നാൽ യേശുക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പിതാവിനെക്കുറിച്ച് പറഞ്ഞ ഈ സത്യത്തെ ഒരു സ്വതന്ത്ര പ്രയോഗമോ, പ്രഖ്യാപനമോ ആയി വാക്യത്തിൽനിന്ന് അടർത്തിയെടുക്കുമ്പോൾ, ഗ്രീക്കിലും മലയാളത്തിലും വിഭക്തിയിൽ (𝐂𝐚𝐬𝐞) വ്യത്യാസം വരും. ➟തന്നെയുമല്ല, ❜നിന്നെ❜ (𝐬𝐞) എന്ന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) മാറ്റിയിട്ട് തൽസ്ഥാനത്ത് ❛പിതാവു❜ (𝐏𝐚𝐭𝐞𝐫) എന്ന നാമം (𝐍𝐨𝐮𝐧) ചേർക്കുകയും വേണം.
➦ ഗ്രീക്കിലെയും മലയാളത്തിലെയുംപോലെ, ഇംഗ്ലീഷിൽ വിഭക്തി വ്യത്യാസം ഇല്ലാത്തതിനാൽ സർവ്വനാമം മാറ്റി തൽസ്ഥാനത്ത് നാമം ചേർത്താൽ, ❛𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱❜ എന്നുകിട്ടും. ➟എന്നാൽ ഗ്രീക്കിലും മലയാളത്തിലും പ്രതിഗ്രാഹിക വിഭക്തിയിലുള്ള പ്രയോഗം ❛നിർദ്ദേശിക വിഭക്തിയിലെക്കു❜ (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) മാറും. ➟സർവ്വനാമം മാറ്റി നാമവും ചേർത്താൽ, ഗ്രീക്കിൽ ❛𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻❜ എന്നത്, ❛𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀❜ എന്നും, ➟മലയാളത്തിൽ ❛ഏകസത്യദൈവമായ നിന്നെ❜ എന്നത്, ❜പിതാവാണ് ഏകസത്യദൈവം❜ അല്ലെങ്കിൽ, ❛പിതാവു് മാത്രം സത്യദൈവം❜ എന്നുമാകും. ➟ഇവിടെ ❛പിതാവു❜ (𝐏𝐚𝐭𝐞𝐫 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫) എന്ന കർമ്മത്തെ (𝐒𝐮𝐛𝐣𝐞𝐜𝐭) ❛ഏകസത്യദൈവം❜ (𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന വിശേഷണവുമായി ബന്ധിപ്പിക്കുകയാണ്. ➟എന്നാൽ ❛പിതാവു മാത്രം സത്യദൈവം❜ അല്ലെങ്കിൽ, ❛പിതാവു് മാത്രമാണ് യഥാർത്ഥ ദൈവം❜ എന്നത് കേവലം ഒരു വിശേഷണമല്ല; പ്രത്യുത, 𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲 ആയ ഒരു പ്രഖ്യാപനമാണ്.
➦ യോഹന്നാൻ 𝟓:𝟒𝟒-ൽ പിതാവിനെ ❛ഏകദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) എന്ന് പറയാനും യേശു ❛𝗠𝗼𝗻𝗼𝘀❜ (𝐨𝐧𝐥𝐲) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദത്തിനു് ❛മാത്രം❜ (𝐨𝐧𝐥𝐲), ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നൊക്കെയാണ് അർത്ഥം. ➟അതായത്, ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗼𝗻𝗹𝘆❜ എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟❛ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും ➟❛പിതാവ് മാത്രമാണ് സത്യദൈവം❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നും വായിൽ വഞ്ചനയില്ലാത്ത യേശുക്രിസ്തു പഠിപ്പിച്ചാൽ, ➟പിന്നെ യേശുക്രിസ്തുവിനോട് എതിർക്കാതെ, അല്ലെങ്കിൽ ➟സ്വയം എതിർക്രിസ്തു ആകാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉണ്ടെന്ന് പറയാൻ ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ: ➟ദൈവമായ കർത്താവ് (യഹോവ) ഒരുവനാണെന്നും (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞) ➟ദൈവം ഒരുത്തൻ ❛മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും യേശു പഠിപ്പിക്കയാൽ ദൈവം ത്രിത്വമല്ലെന്നും (മർക്കൊ, 12:29⁃ യോഹ, 5:44), ➟പിതാവ് ❛മാത്രം❜ സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് പഠിപ്പിക്കയാൽ താൻ സത്യദൈവം അല്ലെന്നും (യോഹ, 17:3), ➟ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐨𝐧𝐥𝐲) ആരാധിക്കണം എന്ന് പഠിപ്പിക്കയാൽ താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും (മത്താ, 4:10; ലൂക്കൊ, 4:8), ➟പിതാവ് ❛മാത്രം❜ (𝐨𝐧𝐥𝐲) അല്ലാതെ പുത്രനുകൂടി അറിയുന്നില്ല എന്ന് പഠിപ്പിക്കയാൽ താൻ സർവ്വജ്ഞാനി അല്ലെന്നും (മത്താ, 24:36), ➟പിതാവ് തൻ്റെ ദൈവമാണെന്ന് പഠിപ്പിക്കയാൽ താൻ ദൈവമേ അല്ലെന്നും (യോഹ, 20:17), ➟പിതാവ് എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) ➟പിതാവ് ചെയ്തുകാണുന്നതല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും (യോഹ, 5:19) ➟താൻ മനുഷ്യനാണെന്നും പഠിപ്പിച്ചിരിക്കയാൽ അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് അഭിമാനിക്കുന്നവർ, ദൈവക്രോധം സമ്പാദിക്കാൻ അറിഞ്ഞോ, അറിയാതെയോ ക്രിസ്തുവിനോട് തന്നെയാണ് എതിർക്കുന്നത്: ➤❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം; അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36)
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24).
☛ ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് മാത്രം വിശ്വസിക്കാൻ പറ്റിയ ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വം.
☛ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31). ➟യേശുക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തോട് സമത്വമുള്ളവനാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണ്❓ ദൈവത്തിനും ഒരു ദൈവമുണ്ടാകുമോ❓ ബൈബിളിലെ ദൈവം പലരല്ല; ❛മോണാസ് തെയോസ്❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണ്: (യോഹ, 5:44)
☛ ❛പിതാവായ യഹോവ മാത്രമാണ് ദൈവം❜ എന്നത് ഒന്നാം കല്പനയാണ്. ➟ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പുറപ്പാട് പുസ്തകം മുതൽ വെളിപ്പാട് പുസ്തകംവരെ നൂറ്റമ്പതോളം പ്രാവശ്യം കാണാം. ➟യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഒന്നാം കല്പനയെന്ന മാറ്റമില്ലാത്ത സത്യത്തിനെതിരെ നിലകൊള്ളുന്നവർ ദൈവരാജ്യം അവകാശമാക്കുമെന്ന് വിചാരിക്കരുത്. ➟അതിൻ്റെ തെളിവാണ് ❛വിഗ്രഹാരാധന❜ എന്ന രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3).
☛ 𝗠𝗼𝗱𝗮𝗹𝗶𝘀𝗺/𝗦𝗮𝗯𝗲𝗹𝗹𝗶𝗮𝗻𝗶𝘀𝗺
➦ 𝗔𝗗 𝟮-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 𝟯-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായാണ് മോഡലിസം അഥവാ, സബേല്ലിയനിസം എന്ന ഉപദേശം ഉണ്ടായത്. ➟ഒരു ദൈവം മൂന്ന് വേഷം എന്നാണ് മോഡലിസം വിശ്വസിക്കുന്നത്. ➟ഇക്കൂട്ടരുടെ ഉപദേശം മാത്രമല്ല; ഉദാഹരണങ്ങളും രസകരമാണ്: ➨വെള്ളം: ഐസ് (𝐈𝐜𝐞), ദ്രാവകം (𝐖𝐚𝐭𝐞𝐫), നീരാവി (𝐒𝐭𝐞𝐚𝐦) എന്നിങ്ങനെ മൂന്ന് അവസ്ഥകളിൽ കാണപ്പെടുന്നു. ➟ഒരു വെള്ളം മൂന്ന് അവസ്ഥ. ➨അടുത്തത്, ഒരു വ്യക്തി: വീട്ടിൽ അച്ഛനായും ഓഫീസിൽ മാനേജരായും വഴിയിൽ യാത്രക്കാരനായും കാണപ്പെടുന്നു. ➟ഒരു വ്യക്തിയുടെ മൂന്ന് വേഷങ്ങൾ. ➟ഇന്ന് കാണുന്ന ചില ഉപദേശങ്ങൾ മോഡലിസവും അതിൻ്റെ അപ്പനുമാണ്. ➟അവർക്കുള്ള മറുപടി ബൈബിൾ മുഴുവനുമുണ്ട്. ➟ഒരു സാമ്പിൾ യോഹന്നാൻ്റെ ലേഖനങ്ങളിൽനിന്ന് കാണിക്കാം:
☛ പിതാവും പുത്രനും:
➦ ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.❞ (1യോഹ, 2:22–23). ➟ഈ വേദഭാഗത്ത് മൂന്ന് കാര്യങ്ങൾ കാണാം:
❶ ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?❞ ➟ഇവിടെ ❛ക്രിസ്തു❜ (𝐂𝐡𝐫𝐢𝐬𝐭𝐨𝐬) എന്നാൽ അഭിഷിക്തൻ അല്ലെങ്കിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. ➟യേശു എന്ന് പേരുള്ള മനുഷ്യനെ പ്രവചനംപോലെ ദൈവം യോർദ്ദാനിൽവെച്ച് അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❛അഭിഷിക്തൻ❜ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38 ⁃⁃ പ്രവൃ, 4:27). ➟യേശുവും അക്കാര്യം സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്: (യെശ, 61:1-2; ലൂക്കോ, 4:16-21). ➟എന്നാൽ മോഡലിസ്റ്റുകൾ യേശു പഠിപ്പിച്ച ❛പിതാവായ ഏകസത്യദൈവത്തെ❜ (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) തള്ളുകയും, ➟യേശുവിൻ്റെ ക്രിസ്തുത്വം നിഷേധിക്കുകയും, ➟യേശു എന്ന് പേരുള്ള മനുഷ്യനെ വേഷംമാറിവന്ന ഏകദൈവം ആക്കുകയും ചെയ്തു: (യോഹ, 9:11).
❷ ❝പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.❞ ➟ഇവിടെ, പിതാവും പുത്രനും ഒന്നാണെന്നല്ല; വ്യക്തമായി വേർതിരിച്ചാണ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. ➟ഗ്രീക്കിൽ 𝗛𝗼𝘂𝘁𝗼𝘀 𝗲𝘀𝘁𝗶𝗻 𝗵𝗼 𝗮𝗻𝘁𝗶𝗰𝗵𝗿𝗶𝘀𝘁𝗼𝘀 𝗵𝗼 𝗮𝗿𝗻𝗼𝘂𝗺𝗲𝗻𝗼𝘀 𝘁𝗼𝗻 𝗣𝗮𝘁𝗲𝗿𝗮 𝗸𝗮𝗶 𝘁𝗼𝗻 𝗛𝘂𝗶𝗼𝗻 എന്നാണ്. ➟രണ്ട് വിധത്തിൽ അത് വ്യക്തമാക്കാം: 𝟭.പിതാവിനെയും പുത്രനെയും പ്രതിഗ്രാഹിക വിഭക്തിയിലാണ് (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പറഞ്ഞിരിക്കുന്നത്. ➟ഇവിടുത്തെ ❛𝗣𝗮𝘁𝗲𝗿𝗮, 𝗛𝘂𝗶𝗼𝗻❜ എന്നാൽ: പിതാവ്, പുത്രൻ എന്നല്ല; ❛പിതാവിനെ, പുത്രനെ❜ എന്നാണർത്ഥം. ➟❛kai❜ എന്ന സംയോജനപദം (𝐂𝐨𝐧𝐣𝐮𝐧𝐜𝐭𝐢𝐨𝐧) കൂടി ചേരുമ്പോൾ, ❛പിതാവിനെയും പുത്രനെയും❜ എന്ന അർത്ഥമാകും. ➟ഗ്രീക്കിലായാലും മലയാളത്തിലായാലും ❛പിതാവും പുത്രനും❜ എന്നുപറഞ്ഞാലും ❛പിതാവിനെയും പുത്രനെയും❜ എന്ന് പറഞ്ഞാലും വ്യക്തമായി രണ്ടുപേരെയാണ് കുറിക്കുന്നത്. ➟അതിനാൽ പിതാവും പുത്രനും വിഭിന്നരാണെന്ന് വ്യക്തമാണ്. ➟𝟮.❛പിതാവു❜ (𝐏𝐚𝐭𝐞𝐫𝐚), ❛പുത്രൻ❜ (𝐇𝐮𝐢𝐨𝐧) എന്ന രണ്ട് രണ്ട് നാമപദങ്ങൾക്ക് മുമ്പിലും ❛𝗧𝗵𝗲❜ എന്നർത്ഥമുള്ള ❛𝘁𝗼𝗻❜ എന്ന ❛നിശ്ചയോപപദം❜ (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) കൊടുത്തിട്ടുണ്ട്. ➟അതും ഇവിടെപ്പറയുന്ന പിതാവും പുത്രനും ഒന്നല്ല; രണ്ടാണെന്നതിൻ്റെ അസന്ദിഗ്ധമായ തെളിവാണ്. ➟അതായത്, പിതാവായ ഏകദൈവം വേഷംമാറി വന്നതല്ല പുത്രൻ.
❸ ❝പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.❞ ➟പുത്രനെ നിഷേധിക്കുന്നവർക്ക് പിതാവുമില്ല എന്ന് പറയണമെങ്കിൽ, പിതാവും പുത്രനും വിഭിന്നരാകണം എന്ന കാര്യത്തിൽ ആർക്കും സംശമൊന്നും ഉണ്ടാകില്ല. ➟അതായത്, പുത്രൻ്റെ അസ്തിത്വവും (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) മനുഷ്യത്വവും (𝐇𝐮𝐦𝐚𝐧𝐢𝐭𝐲) ക്രിസ്തുത്വവും (𝐂𝐡𝐫𝐢𝐬𝐭𝐡𝐨𝐨𝐝) പുത്രത്വവും (𝐒𝐨𝐧𝐬𝐡𝐢𝐩) കർത്തൃത്വവും (𝐋𝐨𝐫𝐝𝐬𝐡𝐢𝐩) ചരിത്രപരതയും (𝐇𝐢𝐬𝐭𝐨𝐫𝐢𝐜𝐢𝐭𝐲) നിഷേധിക്കുന്നതിലൂടെ ➟മോഡലിസ്റ്റുകൾ ഏകസത്യദൈവമായ (𝐇𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവിനെയാണ് തള്ളുന്നത്. ➟യോഹന്നാൻ്റെ ഭാഷയിൽ ഇവർ കള്ളനും എതിർക്രിസ്തുക്കളും ആണ്.
☛ ക്രിസ്തുവിൻ്റെ ഉപദേശം:
➦ ❝ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.❞ (2യോഹ, 1:9-10). ➟ഈ വേദഭാഗത്തും ചില കാര്യങ്ങൾ കാണാം:
❶ ❝ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല.❞ ➟സത്യത്തിന് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്ക് വന്ന (യോഹ, 18:37) ക്രിസ്തുവിൻ്റെ ഉപദേശം എന്തായിരുന്നു?
☛ 𝗬𝗼𝘂 𝗯𝗲𝗹𝗶𝗲𝘃𝗲 𝗶𝗻 𝗚𝗼𝗱, 𝗯𝗲𝗹𝗶𝗲𝘃𝗲 𝗮𝗹𝘀𝗼 𝗶𝗻 𝗠𝗲:
➦ ❝ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ❞ എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 14:1). ➟അല്ലാതെ താൻ ദൈവമാണെന്നല്ല പഠിപ്പിച്ചത്. ➟യേശുവിൽ വിശ്വസിക്കുന്നവൻ അവൻ്റെ വചനം വിശ്വസിക്കും: ➨❝എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.❞ (യോഹ, 12:48).
☛ ദൈവമായ കർത്താവ് (യഹോവ) ഒരുവനാണെന്നും (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞) ➟ദൈവം ഒരുത്തൻ ❛മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും യേശു 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ ദൈവം ത്രിത്വമല്ലെന്നും (മർക്കൊ, 12:29 ⁃ യോഹ, 5:44), ➟പിതാവ് ❛മാത്രം❜ സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ, താൻ സത്യദൈവം അല്ലെന്നും (യോഹ, 17:3), ➟ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐨𝐧𝐥𝐲) ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും (മത്താ, 4:10; ലൂക്കൊ, 4:8), ➟പിതാവ് ❛മാത്രം❜ (𝐨𝐧𝐥𝐲) അല്ലാതെ പുത്രനുകൂടി അറിയുന്നില്ലെന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ, താൻ സർവ്വജ്ഞാനി അല്ലെന്നും (മത്താ, 24:36), ➟പിതാവ് തൻ്റെ ദൈവമാണെന്ന് പഠിപ്പിക്കയാൽ താൻ ദൈവമേ അല്ലെന്നും (യോഹ, 20:17), ➟പിതാവ് എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) ➟പിതാവ് ചെയ്തുകാണുന്നതല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും (യോഹ, 5:19) ➟താൻ മനുഷ്യനാണെന്നും പഠിപ്പിച്ചിരിക്കയാൽ അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34).
☛ യേശുവിനോട് എതിർക്കാതെ, പിതാവല്ലാതെ മറ്റൊരു ദൈവം ഉണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. ➟ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് അഭിമാനിക്കുന്നവർ, ദൈവക്രോധം സമ്പാദിക്കാൻ അറിഞ്ഞോ, അറിയാതെയോ ക്രിസ്തുവിനോട് തന്നെയാണ് എതിർക്കുന്നത്: ➨❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36).
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➨❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➨❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;).
☛ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് 𝟭𝟭 വാക്യങ്ങളിലായി 𝟭𝟯 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➨❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31). ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, മോഡലിസം പറയുന്നപോലെ പിതാവ് വേഷംമാറി വന്നതാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണ്? ➟ദൈവത്തിനും ഒരു ദൈവമുണ്ടാകുമോ?
❷ ❝ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.❞ ക്രിസ്തുവിൻ്റെ ഉപദേശത്തിൻ്റെ പ്രത്യേകത എന്താണ്? ➟പിതാവായ ദൈവം കൊടുത്ത ഉപദേശമാണ് യേശു പഠിപ്പിച്ചത്: ➨❝യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.❞ (യോഹ, 7:16). ➟യേശുവിൻ്റെ ദൈവവും പിതാവുമായ യഹോവ (യോഹ, 20:17) ഇത് വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്: ➨❝നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.❞ (ആവ, 18:18-19 ⁃⁃ പ്രവൃ, 3:22-23). ➟ദൈവത്തോടുകേട്ട വചനങ്ങളാണ് യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) സംസാരിച്ചത്: ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟അതുകൊണ്ടാണ്, പുത്രനെ വിശ്വസിക്കാത്തവർക്ക് ദൈവത്തിൻ്റെ ന്യായവിധി വരുന്നത്: ➨❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36).
☛ അടുത്തതായി യോഹന്നാൻ പറയുന്നത്: ❝അവന് പിതാവും പുത്രനും ഉണ്ടു.❞ ➟ക്രിസ്തുവിൻ്റെ ഉപദേശത്തിൽ നില്ക്കുന്നത് ആരാണോ, അവന് പിതാവും പുത്രനും ഉണ്ടു. (𝐇𝐞 𝐡𝐚𝐬 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐧𝐝 𝐭𝐡𝐞 𝐒𝐨𝐧). ➟പിതാവ് തന്നെയാണ് പുത്രനെന്നല്ല; പിതാവും പുത്രനുമുണ്ടെന്നാണ് യോഹന്നാൻ പറയുന്നത്.
❸ ❝ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു.❞ ➟പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നാണ് പൗലൊസ് പറയുന്നത്: ➨❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (കൊരി, 8:6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ച നസറായനായ യേശു എന്ന പുരുഷനെ (𝐌𝐚𝐧), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➟ദൈവം കർത്താവും രക്ഷിതാവുമാക്കിയ ഈ ❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്നാണ് പൗലൊസ് പറഞ്ഞത്: (റോമ, 10:9). ➟അതിനാൽ പുത്രന് അസ്തിത്വമില്ല; പിതാവിൻ്റെ വേഷമാണ് എന്നൊക്കെ പറഞ്ഞുവരുന്നവനെ വീട്ടിൽ കേറ്റരുതെന്നാണ് യോഹന്നാൻ പറയുന്നത്.
❹ ❝അവന്നു കുശലം പറകയും അരുതു.❞ ➟പിതാവും പുത്രനും ഉല്ലാത്തവരോട് കുശലം പറയുകപോലുമരുത് എന്നാണ് യോഹന്നാൻ പറയുന്നത്.
☛ മോഡലിസവും ഇന്നത്തെ ഉപദേശങ്ങളും:
➦ മോഡലിസം അതേപടി പിൻതുടരുന്നവരാണ് വൺനെസ്സുകാർ; ➟മോഡലിസത്തെ കടത്തിവെട്ടിയ ഉപദേശമാണ് ട്രിനിറ്റി. ➟പിതാവ് വേഷംമാറി വന്നതാണ് പുത്രൻ എന്ന് വൺനെസ്സ് വിശ്വസിക്കുമ്പോൾ; ➟പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് സമനിത്യരും വ്യതിരിക്തരുമായ വ്യക്തികളും ഓരോരുത്തരും പൂർണ്ണദൈവവുമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ➟രണ്ടുകൂട്ടരും യേശുവിൻ്റെ ക്രിസ്തുത്വം (അഭിക്തപദവി) നിഷേധിക്കുകയാണ്. ➟പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായ യേശു എന്ന് പേരുള്ള മനുഷ്യനെ വൺനെസ്സ് ഏകദൈവമാക്കിയപ്പോൾ (മത്താ, 1:20; യോഹ, 9:11), ➟പിതാവാണ് ഏകസത്യദൈവം (𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) എന്ന ബൈബിളിൻ്റെ ഉപദേശത്തെത്തന്നെ ട്രിനിറ്റി മറ്റിമറിച്ചുകളഞ്ഞു: (യോഹ, 17:3). ➟രണ്ടുകൂട്ടരും ഏകസത്യദൈവമായ പിതാവിനെ തള്ളിക്കളഞ്ഞവരാണ്. ➟ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ: പഴയ മോഡലിസത്തെ 𝗔𝗗 𝟭𝟵𝟭𝟯-ൽ പൊടിതട്ടി എടുത്തതാണ് വൺനെസ്സ് വിശ്വാസം. ➟മോഡലിസത്തെയും (𝐌𝐨𝐝𝐚𝐥𝐢𝐬𝐦) ആര്യനിസത്തെയും (𝐀𝐫𝐢𝐚𝐧𝐢𝐬𝐦) ഖണ്ഡിക്കാനെന്ന പേരിൽ 𝗔𝗗 𝟯𝟮𝟱-മുതൽ 𝟭𝟰𝟰𝟱-വരെയുള്ള 𝟭𝟭𝟮𝟬 വർഷം സുനഹദോസുകൾ തച്ചിനിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ത്രിത്വം.
☛ 𝗬𝗲𝗵 എന്ന ദൈവനാമം:
➦ ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (𝐈 𝐚𝐦 𝐘𝐞𝐡𝐨𝐯𝐚𝐡, 𝐭𝐡𝐚𝐭 𝐢𝐬 𝐦𝐲 𝐧𝐚𝐦𝐞; and my glory will I not give to another, neither my praise unto graven images).❞ (യെശ, 42:8)
☛ ❛യഹോവ❜ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന പൂർണ്ണനാമം പുതിയനിയമത്തിൽ ഇല്ലെന്നത് ശരിയാണ്. ➟എന്നാൽ യഹോവ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമം നേരിട്ടല്ലെങ്കിലും പുതിയനിയമത്തിൽ നാലുപ്രാവശ്യമുണ്ട്. ➟❛സ്തുതിപ്പിൻ❜ (𝐏𝐫𝐚𝐢𝐬𝐞) എന്നർത്ഥമുള്ള ❛ഹല്ലേലു❜ (𝐇𝐚𝐥𝐥𝐞𝐥𝐮) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമവും ചേർന്നതാണ് ❛ഹല്ലേലുയ്യാ❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡). ➟അതിൻ്റെ അർത്ഥം: ❝യാഹിനെ (യഹോവയെ) സ്തുതിപ്പിൻ❞ എന്നാണ്.
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:1
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:3
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:4
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:6
➦ യഹോവയും യാഹും ഒന്നുതന്നെയാണ്. ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമത്തിൻ്റെ പൂർണ്ണരൂപമാണ് പഴയനിയമത്തിൽ കാണുന്ന യഹോവ. ❛ഹല്ലേലുയ്യാ❜ എന്ന സ്തോത്രഗീതം സത്യവേദപുസ്തകത്തിൻ്റെ പഴയനിയമത്തിൽ 24 പ്രാവശ്യം കാണാം. ➟എന്നാൽ യഹോവ എന്ന പൂർണ്ണനാമവും ചേർത്ത് ❛യഹോവയെ (𝐘𝐞𝐡𝐨𝐯𝐚𝐡) സ്തുതിപ്പിൻ❜ എന്ന് പരിഭാഷ ചെയ്താണ് എഴുതിയിരിക്കുന്നത്: ➤❝പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.❞ (സങ്കീ, 104:35 ⁃⁃ 105;45; 106:1; 106:48; 111:1; 112:1; 113:1; 113:9; 115:18; 116;19; 117:2; 135:1; 135:3; 135:21; 146:1; 146:10; 147:1; 14720; 148:1; 148:14; 149:1; 149:9; 150:1; 150:6)
☛ ❛യാഹ്‌വെ❜ എന്ന ദൈവനാമം 𝗣𝗢𝗖 പരിഭാഷയിൽ:
➨ യാഹ്‌വെയിരെ ⁃⁃ ഉല്പ, 22:14
➨ യാഹ്‌വെനിസ്സി ⁃⁃ പുറ, 17:15
➨ യാഹ്‌വെ – ഷലോം ⁃⁃ ന്യായാ, 6:24
➨ യാഹ്‌വെഷാമാ. ⁃⁃ എസെ, 48:35
☛ ❛ഹല്ലേലുയ്യാ❜ (Halleluyah) എന്ന പദം 𝗣𝗢𝗖-യിൽ നാലുപ്രാവശ്യം കാണാം:
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:1
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:3
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:4
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:6
☛ യാഹ്‌വെയും യാഹും ഒന്നുതന്നെയാണ്. ➟❛യാഹ്❜ (𝐘𝐚𝐡) എന്ന നാമത്തിൻ്റെ പൂർണ്ണരൂപമാണ് പി.ഒ.സിയുടെ പഴയനിയമത്തിൽ കാണുന്ന യാഹ്‌വെ: (ഉല്പ, 22:14; പുറ, 17:15; ന്യായാ, 6:24; എസെ, 48:35). ❛ഹല്ലേലുയ്യാ❜ എന്ന സ്തോത്രഗീതം പി.ഒ.സിയുടെ പഴയനിയമത്തിലും 24 പ്രാവശ്യം കാണാം. എന്നാൽ ❛കര്‍ത്താവിനെ (𝐘𝐞𝐡𝐨𝐯𝐚𝐡) സ്തുതിക്കുക!❜ എന്ന് പരിഭാഷ ചെയ്താണ് ചേർത്തിരിക്കുന്നത്: ❝പാപികള്‍ ഭൂമിയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടട്ടെ! ദുഷ്ടന്‍മാര്‍ ഇല്ലാതാകട്ടെ! എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! കര്‍ത്താവിനെ സ്തുതിക്കുക!❞ (സങ്കീ, 104:35 ⁃⁃ 105;45; 106:1; 106:48; 111:1; 112:1; 113:1; 113:9; 115:18; 116;19; 117:2; 135:1; 135:3; 135:21; 146:1; 146:10; 147:1; 14720; 148:1; 148:14; 149:1; 149:9; 150:1; 150:6).
☛ ❛മനോവ ബൈബിൾ❜ എന്ന പേരിൽ ഒരു കത്തോലിക്കാ പരിഭാഷയുണ്ട്. അതിൽ എബ്രായ ബൈബിളിലെപ്പോലെ ❛യാഹ്‌വെ❜ എന്ന ദൈവനാമം എല്ലാ വാക്യങ്ങളിലും കാണാൻ കഴിയും.
➦ഉദാ: ❝ദൈവമായ യാഹ്‌വെ ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവന്‍ ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല.❞ (ഉല്പ, 2:5).
☛ മനോവ ബൈബിളിൻ്റെ ലിങ്ക് താഴെയുണ്ട്. അതിൽ ❛പത്രാധിപക്കുറിപ്പ്❜ എന്നൊരു ഭാഗമുണ്ട്. ➟അതിൽ ❛യാഹ്‌വെ❜ എന്നത് ദൈവത്തിൻ്റെ പേരാണെന്ന് വാക്യസഹിതം എഴുതിവെച്ചിട്ടുണ്ട്. [കാണുക: മനോവ ബൈബിൾ]
☛ യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനം:
➦ ❝യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.❞ (1കൊരി, 3:11). ➟സഭയുടെ അടിസ്ഥാനമായി (𝐅𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧) ഇട്ടിരിക്കുന്ന മൂലക്കല്ലാണ് (𝐂𝐨𝐫𝐧𝐞𝐫𝐬𝐭𝐨𝐧𝐞) യേശുക്രിസ്തു: ➨❝ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.❞ (എഫെ, 2:20). ➨ഈ വാക്യത്തിൽ അപ്പൊസ്തലന്മാരുരും പ്രവാചകന്മാരുമാണ് അടിസ്ഥാനമെന്ന് തോന്നാനിടയുണ്ട്. ➟എന്നാൽ മൂലഭാഷയുടെ ആശയം അങ്ങനെയല്ല. പുരാതന നിർമ്മാണരീതിയിൽ ❛മൂലക്കല്ലു❜ (𝐂𝐨𝐫𝐧𝐞𝐫𝐬𝐭𝐨𝐧𝐞) എന്നത് ഒരു കെട്ടിടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു. ➟ഇന്നത്തെപ്പോലെ വെറുതെ തറക്കല്ലിടുന്ന ചടങ്ങല്ല. ➟അടിസ്ഥാനത്തിന്റെ രണ്ട് ചുവരുകൾ ചേരുന്ന മൂലയിലാണ് ഈ വലിയ കല്ല് സ്ഥാപിക്കുന്നത്. ➟കെട്ടിടത്തിന്റെ മറ്റ് ചുവരുകൾ എത്രത്തോളം നേരെയായിരിക്കണം, ഏത് ദിശയിലായിരിക്കണം എന്ന് നിശ്ചയിക്കുന്നത് ഈ മൂലക്കല്ലാണ്. ➟കെട്ടിടത്തിന്റെ മുഴുവൻ ഭാരത്തെയും പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്നത് ഈ കല്ലാണ്. ➟ഇത് ഇളക്കിമാറ്റിയാൽ കെട്ടിടം തകർന്നുപോകും. ➟അതിനാൽ, മുലക്കല്ലായ യേശുക്രിസ്തുവിനെ അല്ലെങ്കിൽ അവൻ്റെ ഉപദേശത്തെ അടിസ്ഥാനമാക്കി അപ്പൊസ്തലന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും പണിതിരിക്കുന്നു എന്ന ആശയമാണ് പ്രസ്തുത വാക്യത്തിനുള്ളത്. ➟അടുത്ത രണ്ട് വാക്യങ്ങൾ ഈ വസ്തുതയെ സ്ഥിരീകരിക്കുകയാണ്: ➨❝അവനിൽ (𝐈𝐧 𝐇𝐢𝐦) കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു❞ എന്നും ➨❝അവനിൽ (𝐈𝐧 𝐇𝐢𝐦) നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു❞ എന്നും ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പറഞ്ഞിരിക്കുന്നത് നോക്കുക: (എഫെ, 2:21 ⁃⁃ എഫെ, 2:22). ➟അപ്പൊസ്തലന്മാർ യേശുവിനൊപ്പം അടിസ്ഥാനം ആയിരുന്നെങ്കിൽ, ❛അവനിൽ❜ എന്ന് ഏകവചനം പറയാതെ, ❛അവരിൽ❜ (𝐈𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) പറയുമായിരുന്നു.
☛ സ്വർഗ്ഗീയ ശില്പിയായ ദൈവമാണ് അടിസ്ഥാനമായി മൂലക്കല്ല് ഇട്ടിരിക്കുന്നത്: യെശയ്യാവ് ഇക്കാര്യം വ്യക്തമായി പ്രവചിച്ചിരുന്നു: ➨❝അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.❞ (യെശ, 28:16). ➟യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന 𝐋𝐗𝐗-ൻ്റെ വിവർത്തനവും കാണുക: ➨❝അതുകൊണ്ട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോന്റെ അടിസ്ഥാനങ്ങൾക്കായി വിലയുള്ളതും, ശ്രേഷ്ഠമായതും, മാന്യമായതുമായ ഒരു പ്രധാന മൂലക്കല്ല് അതിന്റെ അടിസ്ഥാനങ്ങളായി ഇട്ടിരിക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ഒരുനാളും ലജ്ജിച്ചുപോകുകയില്ല.❞ (കാണുക: 𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭). ➟സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ട് ഇട്ടിരിക്കുന്ന കല്ലാണ് വിലയേറിയതും ശ്രേഷ്ഠവും മാന്യവുമായ യേശുക്രിസ്തു എന്ന അടിസ്ഥാനമായ മൂലക്കല്ല്: ➨❝ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.❞ (1പത്രൊ, 2:6). ➟𝐋𝐗𝐗-ൽനിന്നാണ് പത്രൊസ് വാക്യം എടുത്തിരിക്കുന്നത്.
☛ വീടുപണിയുന്നവൻ (യെഹൂദന്മാർ) തള്ളിക്കളഞ്ഞ കല്ലാണ് യേശുക്രിസ്തു: ➨❝വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.❞ (പ്രവൃ, 4:11 ⁃⁃ മത്താ, 21:42). ➟യേശുക്രിസ്തു എന്ന ദൈവം ഇട്ടിരിക്കുന്ന അടിസ്ഥാനം സ്ഥിരമാണ്: ➨❝എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.❞ (2തിമൊ, 2:19). ➟പുരാതന കാലത്ത് ഒരു കെട്ടിടം പണിയുമ്പോൾ, ആ കെട്ടിടം ആരുടേതാണെന്ന് കാണിക്കാനും അതിന്റെ ആധികാരികത ഉറപ്പാക്കാനും അതിന്റെ അടിസ്ഥാനക്കല്ലിലോ ചുവരിലോ ഒരു ❛മുദ്ര❜ (𝐒𝐞𝐚𝐥/𝐈𝐧𝐬𝐜𝐫𝐢𝐩𝐭𝐢𝐨𝐧) പതിക്കാറുണ്ടായിരുന്നു. ➟❛അനീതി വിട്ടകന്നുകൊള്ളണം❜ എന്നതാന് ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനത്തിൽ നിലനില്ക്കുന്നവരുടെ മുദ്ര. ➨❝ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.❞ (1പത്രൊ, 1:16).