വിഭക്തികൾ: ഒരു പഠനം

◾ഐക്കോൻ (εἰκών – eikōn) പ്രതിമ
“ഐക്കോൻ” (εἰκών – eikōn) എന്ന ഗ്രീക്കു നാമപദത്തിന് (Noun) “പ്രതിമ, ഛായ, പ്രതിബിംബം, പ്രതിരൂപം, സാദൃശ്യം, സ്വരൂപം” എന്നൊക്കെ അർത്ഥമുണ്ട്. ഇംഗ്ലീഷിൽ “Image” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു. ഈ ഗ്രീക്കുപദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ “Icon” എന്ന പദമുണ്ടായത്. “ഐക്കോൻ” എന്ന പദം നിർദ്ദേശിക വിഭക്തിയാണ് (Nominative Case). നാല് വ്യത്യസ്ത വിഭക്തിയിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദം ഇരുപത്തിമൂന്ന് പ്രാവശ്യമുണ്ട്. എല്ലാ പദങ്ങളും സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine).  

പദത്തിൻ്റെ വിഭക്തി രൂപങ്ങൾ ഇവയാണ്:
1. ഐക്കോൻ – eikōn – εἰκών → (നിർദ്ദേശിക – Nominative) → പ്രതിമ
2. ഐക്കോന – eikóna – εἰκόνα → (പ്രതിഗ്രാഹിക – Accusative) → പ്രതിമയെ
3. ഐക്കോനി – eikóni – εἰκόνι → (ഉദ്ദേശിക – Dative) → പ്രതിമയ്ക്ക്  
4. ഐക്കോനോസ് – eikónos – εἰκόνος → (സംബന്ധിക – Genitive) → പ്രതിമയുടെ.

വചനത്തെളിവ്:
“മൃഗത്തിന്റെ പ്രതിമ (eikōn → Nominative) സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ (eikóna → Accusative) നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമയ്ക്കു (eikóni → Dative) ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.” (വെളി, 13:15) 

“പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെ (eikónos → Genitive) മേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.” (വെളി 15:2, (MSV’17) മലയാളബൈബിള്‍-നൂതനപരിഭാഷ).

വിശദമായി:
1. “ഐക്കോൻ” (εἰκών – eikōn) എന്ന നിർദ്ദേശിക വിഭക്തി (Nominative Case) ആറ് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമ, സ്വരൂപം” എന്നാണ്. 

→ കൈസർ – സ്വരൂപം (മത്താ, 22:20; മർക്കൊ, 12:16), പുരുഷൻ – പ്രതിമ (1കൊരി, 11:7), ക്രിസ്തു – പ്രതിമ (2കൊരി, 4:4; കൊലൊ, 1:15), മൃഗം – പ്രതിമ (വെളി, 13:15). 

2. “ഐക്കോന” (εἰκόνα – eikóna) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ പ്രതിഗ്രാഹിക (Accusative) വിഭക്തിയാണ്. പതിനൊന്ന് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയെ” എന്നാണ്. പദത്തിൻ്റെ കൃത്യമായ തർജ്ജമ നാലു വാക്യങ്ങളിൽ കാണാം: (വെളി, 13:15; 14:9; 14:11; 20:4). 

→ കൈസർ – സ്വരൂപം (ലൂക്കൊ, 20:24), ആദാം – പ്രതിമ (1കൊരി, 15:49), ക്രിസ്തു – പ്രതിമ (1കൊരി, 15:49), കർത്താവ് – പ്രതിമ (2കൊരി, 3:18), ദൈവം – പ്രതിമ (കൊലൊ, 3:10), സ്വരൂപം (എബ്രാ, 10:1), മൃഗം – പ്രതിമ (വെളി, 13:14; 13:15; 14:9; 14:11; 20:4)

3. “ഐക്കോനി” (εἰκόνι – eikóni) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ ഉദ്ദേശിക (Dative) വിഭക്തിയാണ്. മൂന്നുപ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയ്ക്കു” എന്നാണ്. കൃത്യമായ പരിഭാഷ ഒരു വാക്യത്തിൽകാണാം. (വെളി, 13:15).

→ മൃഗം – പ്രതിമ (വെളി, 13:15; 16:2; 19:20).

4. “ഐക്കോനോസ്” (εἰκόνος – eikónos) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ സംബന്ധിക (Genitive) വിഭക്തിയാണ്. പദത്തിൻ്റെ അർത്ഥം: “പ്രതിമയുടെ” എന്നാണ്.

→ പക്ഷിമൃഗാദികളുടെ – രൂപം (റോമ, 1:23), ക്രിസ്തു – സ്വരൂപം (റോമ, 8:29), മൃഗം – പ്രതിമ (വെളി, 15:2).

▪️നാം ക്രിസ്തുവിൻ്റെ സ്വരൂപത്തോടു (eikōn) അനുരൂപരാകുവാൻ മുന്നിയമിക്കപ്പെട്ടവരാണ്: (റോമ, 8:29)
▪️പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7),
▪️നാം ആത്മാവാകുന്ന കർത്താവിന്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18),
▪️ക്രിസ്തു ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4; കൊലൊ, 1:15),
▪️സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമപ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10).

അനുബന്ധം:
1. “ടൈപ്പോസ്”(τύπος – týpos) എന്നത് നിർദ്ദേശിക (Nominative) വിഭക്തിയിലുള്ള പുരുഷലിംഗ ഏകവചനമാണ് (Singular Masculine). അച്ച്, ദൃഷ്ടാന്തം, പ്രതിരൂപം, പ്രതീകം, മാതൃക, മുദ്ര എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം.

“എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ (týpos – figure) ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.” (റോമ, 5:14) 

▪️ആദാം ക്രിസ്തുവിൻ്റെ പ്രതിരൂപമാണ്. 

2. “ഹോമിയോസ്” (ὅμοιος – homoios) എന്ന ഗ്രീക്കുപദം നിർദ്ദശിക വിഭക്തിയിലുള്ള പുല്ലിംഗ ഏകവചനമാണ് (Nominative Singular Masculine). “സമാനമായ, ഒരേപോലെയുള്ള, സാദൃശ്യം” എന്നൊക്കെയാണ് അർത്ഥം: (യോഹ, 9:9). 

“ഹോമോയി” (ὅμοιοι – homoioi) എന്നത്, “ഹോമിയോസ്” (ὅμοιος – homoios) എന്ന പദത്തിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള ബഹുവചന പുല്ലിഗമാണ് Nominative Plural Masculine): “പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ (homoioi – Nominative – like) ആകും എന്നു നാം അറിയുന്നു.” (1യോഹ, 3:2)

▪️നാം ദൈവത്തോടു സദൃശന്മാരാകും.

3. “ഹോമോയോമറ്റ” (ὁμοιώματα – homoiōmata) എന്ന ഗ്രീക്കുപദം നിർദ്ദേശിക (Nominative) വിഭക്തിയിലുള്ള നപുംസകലിംഗ ബഹുവചനമാണ് (Plural Neuter).  രൂപങ്ങൾ, സാദൃശ്യങ്ങൾ, ഒരേപോലെയുള്ളവ എന്നൊക്കെയാണ് അർത്ഥം: (shapes – വെളി, 9:7). അതിൻ്റെ ഉദ്ദേശിക (Dative) വിഭക്തിയിലുള്ള നപുംസകലിംഗ ഏകവചമായ (Singular Neuter) മറ്റൊരു പദമാണ്, “ഹോമോയോമറ്റി” (ὁμοιώματι – homoiōmati). 

→ പക്ഷിമൃഗാദികളുടെ – സാദൃശ്യം – like (റോമ, 1:23), ആദാമിൻ്റെ ലംഘനത്തിനു – തുല്യം – similitude (റോമ, 5:14), മരണത്തിൻ്റെ – സാദൃശ്യം – likeness (റോമ, 6:5), പാപജഡത്തിൻ്റെ – സാദൃശ്യം – likeness (റോമ, 8:3), ദാസൻ്റെ – രൂപം – likeness (ഫില, 2:7), വെട്ടുക്കിളികളുടെ – രൂപങ്ങൾ – shapes (വെളി, 9:7)

▪️വിശ്വാസികൾ ക്രിസ്തുവിൻ്റെ മരണത്തിൻ്റെ സാദൃശ്യത്തോടു ഏകീഭവിച്ചു: (റോമ, 6:5)
▪️ക്രിസ്തു പാപജഡത്തിൻ്റെ സാദൃശ്യത്തിൽ വന്നു: റോമ, 8:3)
▪️ക്രിസ്തു ദാസരൂപമെടുത്തു: (ഫിലി, 2:7)

4. “ഹോമോയോതേനൈ” (ὁμοιωθῆναι – homoiōthênai) എന്നത് ഒരു ക്രിയാപദമാണ്. “ഒപ്പമാക്കപ്പെടുക, സദൃശമാക്കപ്പെടുക, അനുകരിക്കപ്പെടുക” എന്നൊക്കെയാണ് അർത്ഥം. ഇതൊരു Aorist Passive Infinitive പദമാണ്. “സദൃശനായിത്തീരുക” എൻ്റ് പരിഭാഷ ചെയ്തിരിക്കുന്നു.

“അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ (homoiōthênai – like) ആവശ്യമായിരുന്നു.” (എബ്രാ, 2:17). 

▪️ക്രിസ്തു സഹോദരന്മാരോടു സദൃശന്മാരായിത്തീർന്നു.

5. “ഹോമോയോസിസ്” (ὁμοίωσις – homoiōsis) എന്നത്, പ്രതിഗ്രാഹിക (Accusative) വിഭക്തിയിലിള്ള സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine). സാദൃശ്യം, ഒപ്പമാകൽ, അനുകരണം, സാമ്യത” എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. 

“അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ (homoiōsis – similitude) ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.” (യാക്കോ, 3:9). 

▪️ദൈവത്തിന്റെ സാദൃശ്യത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്: (ഉല്പ, 5:1; 1:27; 9:6). 
 
◾ദൈവം (God) തെയോസ് (θεός – theós)
“ദൈവം” (God) എന്നർഥമുള്ള തെയോസ് (θεός – theós) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 1,172 വാക്യങ്ങളിലായി 1,343 പ്രാവശ്യമുണ്ട്. “തെയോസ്” (Theòs) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 18 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെയും ജാതികളുടെ ദൈവങ്ങളെയും കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

തെയോസിൻ്റെ രൂപഭേദങ്ങൾ ഇവയാണ്:
1. തെയേ – Θεέ – Theé → ദൈവമേ! 
2. തെയേ – θεέ – theé → ദൈവമേ!
3. തെയോയ് – Θεοί – Theoi → ദേവന്മാർ 
4. തെയോയ് – θεοὶ – theoi → ദേവന്മാർ 
5. തെയോയ്സ് – θεοῖς – theois → ദൈവങ്ങൾക്ക്
6. തെയോൺ – Θεὸν – Theòn → ദൈവത്തെ
7. തെയോൺ – Θεόν – Theón → ദൈവത്തെ
8. തെയോൺ – θεὸν – theòn → ദൈവത്തെ
9. തെയോൺ – θεόν – Theón → ദൈവത്തെ
10. തെയോസ് – Θεὸς – Theòs → ദൈവം
11. തെയോസ് – Θεός – Theós → ദൈവം
12. തെയോസ് – θεὸς – theòs → ദൈവം
13. തെയോസ് – θεός – theós → ദൈവം
14. തെയൂ – Θεοῦ – Theoû → ദൈവത്തിൻ്റെ
15. തെയൂ – θεοῦ – theoû → ദൈവത്തിൻ്റെ
16. തെയൂസ് – θεοὺς – theoùs → ദൈവങ്ങളെ
17. തെയോ – Θεῷ – Thēō → ദൈവത്തിനു്
18. തെയോ – θεῷ – Thēō → ദൈവത്തിനു്

വിശദമായി:
1. തെയേ (Θεέ – Theé) എന്ന പദത്തിന് “ദൈവമേ” (O God) എന്നർത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനമാണ് (Singular Masculine).

2. തെയേ (θεέ – theé) എന്ന പദത്തിനും “ദൈവമേ” (O God) എന്നോത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: ആദ്യത്തേത്, വലിയ അക്ഷരത്തിലും (uppercase) രണ്ടാമത്തേത്, ചെറിയ അക്ഷരത്തിലും (lowercase) ആണ്. → (Θ = capital Theta – θ = small theta).

3. തെയോയ് (Θεοί – Theoi) എന്ന പദത്തിന് “ദേവന്മാർ” (Gods) എന്നർത്ഥം: (യോഹ, 10:34). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → Θ = capital Theta.

4. തെയോയ് (θεοὶ – theoi) എന്ന പദത്തിന് “ദേവന്മാർ” (gods) എന്നർത്ഥം: (പ്രവൃ, 14:11). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → θ = small theta).

5. തെയോയ്സ് (θεοῖς – theois) എന്ന പദത്തിന് “ദൈവങ്ങൾക്കു” (to the gods) എന്നർത്ഥം: (ഗലാ, 4:8). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

6. തെയോൺ (Θεὸν – Theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (യാക്കോ, 3:9). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.

7. തെയോൺ (Θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (കൊലൊ, 3:22). സത്യവേപുസ്തകത്തിൽ “കർത്താവിനെ” എന്നാണ്. പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

8. തെയോൺ (θεὸν – theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (മത്താ, 5:8). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.

9. തെയോൺ (θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (ലൂക്കൊ, 1:64). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൺ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

10. തെയോസ് (Θεὸς – Theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (യോഹ, 3:34). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.

11. തെയോസ് (Θεός – Theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 19:17). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

12. തെയോസ് (θεὸς – theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 6:30). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.

13. തെയോസ് (θεός – theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 1:22). നിർദ്ദശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.

14. തെയൂ (Θεοῦ – Theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (പ്രവൃ, 10:33). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → Θ = capital Theta. 

15. തെയൂ (θεοῦ – theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (മത്താൾ 4:4). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → θ = small theta.

16. തെയൂസ് (θεοὺς – theoùs) എന്ന പദത്തിന് “ദൈവങ്ങളെ” (gods) എന്നർത്ഥം: (പ്രവൃ, 7:40). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ബഹുവചനം (Plural Masculine). 

17. തെയോ (Θεῷ – Thēō) എന്ന പദത്തിന് “ദൈവത്തിനു” (to God) എന്നർത്ഥം: (പ്രവൃ, 7:46). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). Θ = capital Theta.

18. തെയോ (θεῷ – Thēō) എന്ന പദത്തിന് “ദൈവത്തിനു” (to God) എന്നർത്ഥം: (മത്താ, 19:26). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

◾കർത്താവു (Lord) “കുറിയോസ്” (κύριος – kyrios)
“കർത്താവു” (Lord) എന്നർത്ഥമുള്ള “കുറിയോസ്” (κύριος – kyrios) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 687 വാക്യങ്ങളിലായി 748 പ്രാവശ്യമുണ്ട്. “കുറിയോസ്” (kyrios) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 21 പദങ്ങൾ കാണാം. ദൈവത്തെയും ക്രിസ്തുവിനെയും കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെ കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

1. കുറിയേ – Κύριέ – Kýrié → യജമാനനേ 
2. കുറിയേ – Κύριε – Kýrie → കർത്താവേ 
3. കുറിയേ – κύριε – kýrie → കർത്താവേ 
4. കുറിയോയ് – Κύριοι – Kýrioi → യജമാനന്മാരേ
5. കുറിയോയ് – κύριοι – kýrioi → യജമാനന്മാർ 
6. കുറിയോയിസ് – κυρίοις – kyriois → യജമാനന്മാർക്ക് 
7. കുറിയോൺ – Κύριον – Kýrion → കർത്താവിനെ 
8. കുറിയോൺ – κύριόν – kýrión → കർത്താവിനെ
9. കുറിയോൺ – κύριον – kýrion → കർത്താവിനെ
10. കുറിയോസ് – Κύριός – Kýriós → കർത്താവ്
11. കുറിയോസ് – Κύριος – Kýrios → കർത്താവ്
12. കുറിയോസ് – κύριός – kýriós → കർത്താവ് 
13. കുറിയോസ് – κύριος – kýrios → കർത്താവ് 
14. കുറിയൂ – Κυρίου – Kyríou → കർത്താവിൻ്റെ 
15. കുറിയൂ – Κυρίοῦ – Kyríoú → കർത്താവിൻ്റെ 
16. കുറിയോയി – Κυριόυ – Kyrióy → കർത്താവിൻ്റെ 
17. കുറിയൂ – Κυριοῦ – Kyrioú → കർത്താവിൻ്റെ 
18. കുറിയൂ – κυρίου – kyríou → കർത്താവിൻ്റെ 
19. കുറിയോ – Κυρίῳ – Kyrío → കർത്താവിന് 
20. കുറിയോ – κυρίῳ – kyrío → കർത്താവിന് 
21. കുറിയോൺ – κυρίων – kyríon → ഉടയവരുടെ 

വിശദമായി:
1. കുറിയേ (Κύριέ – Kýrié) എന്ന പദത്തിന് “യജമാനനേ” (Sir) എന്നർത്ഥം: (വെളി, 7:14). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. കുറിയേ (Κύριε – Kýrie) എന്ന പദത്തിന് “കർത്താവേ, യജമാനനേ” (Lord, Sir) എന്നർത്ഥം: (മത്താ, 7:21; യോഹ, 4:19). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ഈ പദം പ്രധാനമായും ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നു. പിലാത്തോസിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 27:46). 

3. കുറിയേ (κύριε – kýrie) എന്ന പദത്തിന് “കർത്താവേ” (Lord) എന്നർത്ഥം: (മത്താ, 7:21; വെളി, 11:27). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ഉപമയിലെ അപ്പനും ഒരു പ്രാവശ്യം കാണാം: (മത്താ, 21:30). 

4.ളകുറിയോയ് (Κύριοι – Kýrioi) എന്ന പദത്തിന് “യജമാനന്മാരേ” (Sirs) എന്നോത്ഥം: (പ്രവൃ, 16:30). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ബഹുവചനം (Singular Masculine).

5. കുറിയോയ് (κύριοι – kýrioi) എന്ന പദത്തിന് “ഉടയവർ, യജമാനന്മാർ” (owners, masters) എന്നർത്ഥം: (ലൂക്കൊ, 19:33; പ്രവൃ, 16:19). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

6. കുറിയോയിസ് (κυρίοις – kyriois) എന്ന പദത്തിന് “യജമാനന്മാർക്കു” (to masters) എന്നർത്ഥം: (പ്രവൃ, 16:16). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുമാനം (Plural Masculine). 

7. കുറിയോൺ (Κύριον – Kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:10). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

8. കുറിയോൺ (κύριόν – kýrión) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (ലൂക്കൊ, 1:46). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

9. കുറിയോൺ (κύριον – kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:7). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine). 

10. കുറിയോസ് (Κύριός – Kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (ലൂക്കൊ, 6:5). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. കുറിയോസ് (Κύριος – Kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (യോഹ, 4:1). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. കുറിയോസ് (κύριός – kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മർക്കൊ, 2:28). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. കുറിയോസ് (κύριος – kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മത്താ, 12:8). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. കുറിയൂ (Κυρίου – Kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (പ്രവൃ, 18:25). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

15. കുറിയൂ (Κυρίοῦ – Kyríoú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (2തിമൊ, 2:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

16. കുറിയോയി (Κυριόυ – Kyrióy) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ പദം കാണുന്നില്ല. 

17. കുറിയൂ (Κυριοῦ – Kyrioú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ “യേശുവിൻ്റെ” എന്നാണ് കാണുന്നത്. 

18. കുറിയൂ (κυρίου – kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (മത്താ, 1:20). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

 19. കുറിയോ (Κυρίῳ — Kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (റോമ, 14:6). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

 20. കുറിയോ (κυρίῳ – kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (മത്താ, 5:33). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

21. കുറിയോൺ (κυρίων – kyríon) എന്ന പദത്തിന് “ഉടയവരുടെ” (of the masters) എന്നർത്ഥം: (മത്താ, 15:27). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

◾പിതാവു് (Father) പാറ്റീർ (πατὴρ – Patḕr) 
“പിതാവു” (Father) എന്നർത്ഥമുള്ള “പാറ്റീർ” (πατὴρ – Patḕr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 372 വാക്യങ്ങളിലായി 418 പ്രാവശ്യമുണ്ട്. “പാറ്റീർ” (πατὴρ) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 15 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെ കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

1. പാറ്റേർ – Πάτερ – Páter → പിതാവേ!
2. പാറ്റേർ – πάτερ – páter → പിതാവേ!
3. പാറ്റേറ – Πατέρα – Patéra → പിതാവിനെ
4. പാറ്റേറ – πατὲρα – patèra → അപ്പനെ
5. പാറ്റേറ – πατέρα -patéra → അപ്പനെ, പിതാവിനെ
6. പാറ്റേറാസ് – πατέρας – patéras → പിതാക്കന്മാരെ
7. പാറ്റേറെസ് – πατέρες – patéres → പിതാക്കന്മാർ
8. പാറ്റേറോൺ – πατέρων – patéron → പിതാക്കന്മാരുടെ
9. പറ്റേർ – πατὴρ – Patḕr → പിതാവ്
10. പറ്റേർ – πατήρ – patḗr → പിതാവ് 
11. പാറ്റ്രാസിൻ – πατράσιν – patrásin → പിതാക്കന്മാർക്ക്
12. പാറ്റ്രി – πατρὶ – patrì → അപ്പന്
13. പാറ്റ്രി – πατρί – patrí → അപ്പനോട്
14. പാറ്റ്രോസ് – πατρὸς – patròs → പിതാവിൻ്റെ
15. പാറ്റ്രോസ് – πατρός – patrós → പിതാവിൻ്റെ.

വിശദമായി:
1. പാറ്റേർ (Πάτερ – Páter) എന്ന പദത്തിന് “പിതാവേ” (Father) എന്നർത്ഥം: (മത്താ, 6:9). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

2. പാറ്റേർ (πάτερ – páter) എന്ന പദത്തിന് “പിതാവേ” (Father) എന്നർത്ഥം: (മത്താ, 11:25). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

3. പാറ്റേറ (Πατέρα – Patéra) എന്ന പദത്തിന് “പിതാവിനെ” (Father) എന്നർത്ഥം: (മത്താ, 3:9). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

4. പാറ്റേറ (πατὲρα – patèra) എന്ന പദത്തിന് “അപ്പനെ” (father) എന്നർത്ഥം: (പ്രവൃ, 16:3). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). തിമൊഥെയൊസിൻ്റെ അപ്പൻ.

5. പാറ്റേറ “πατέρα -patéra) എന്ന പദത്തിന് “അപ്പനെ, പിതാവിനെ” (father, Father) എന്നർത്ഥം: (മത്താ, 4:22; മത്താ, 5:16). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

6. പാറ്റേറാസ് (πατέρας – patéras) എന്ന പദത്തിന് “പിതാക്കന്മാരെ” (fathers) എന്നർത്ഥം: (പ്രവൃ, 7:12). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

7. പാറ്റേറെസ് (πατέρες – patéres) എന്ന പദത്തിന് “പിതാക്കന്മാർ” (fathers) എന്നർത്ഥം: (പ്രവൃ, 7:12). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

8. പാറ്റേറോൺ (πατέρων – patéron) എന്ന പദത്തിന് “പിതാക്കന്മാരുടെ” (of the fathers) എന്നർത്ഥം: (മത്താ, 23:30). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

9. പറ്റേർ (πατὴρ – Patḕr) എന്ന പദത്തിന് “പിതാവു” (Father) എന്നർത്ഥം: (മത്താ, 5:48). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Caes) പുല്ലിംഗ ഏകവചനം (Singular Masculine).

10. പറ്റേർ (πατήρ – patḗr) എന്ന പദത്തിന് “പിതാവു” (Father) എന്നർത്ഥം: (മത്താ, 6:4). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Caes) പുല്ലിംഗ ഏകവചനം (Singular Masculine).

11. പാറ്റ്രാസിൻ (πατράσιν – patrásin) എന്ന പദത്തിന് “പിതാക്കന്മാർക്കു” (to the fathers) എന്നർത്ഥം: (പ്രവൃ, 7:44). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

12. പാറ്റ്രി (πατρὶ – patrì) എന്ന പദത്തിന് “അപ്പനു” (to the father) എന്നർത്ഥം: (ഫിലി, 2:22). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. പാറ്റ്രി (πατρί – patrí) എന്ന പദത്തിന് “അപ്പനോടു” (to the father) എന്നർത്ഥം: (ലൂകൊ, 15:12). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. പാറ്റ്രോസ് (πατρὸς – patròs) എന്ന പദത്തിന് “പിതാവിൻ്റെ” (of the Father) എന്നർത്ഥം: (മത്താ, 10:20). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

15. പാറ്റ്രോസ് (πατρός – patrós) എന്ന പദത്തിന് “പിതാവിൻ്റെ” (of the Father) എന്നർത്ഥം: (മത്താ, 7:21). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

◾ആത്മാവു് (Spirit) പ്ന്യൂമ (Πνεῦμα – pneuma)  
“ആത്മാവു്” (Spirit) എന്നർത്ഥമുള്ള “പ്ന്യൂമ” (Πνεῦμα – pneuma) എന്ന നപുംസകലിംഗ നാമപദം (Neuter Noun) Textus Receptus വേർഷനിൽ 350 വാക്യങ്ങളിലായി 385 പ്രാവശ്യമുണ്ട്. “പ്നെവ്മാ/പ്ന്യൂമ” (Πνεῦμα) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 11 പദങ്ങൾ കാണാം. ആത്മാവ്, പരിശുദ്ധ ആത്മാവ്, ദൈവത്തിൻ്റെ ആത്മാവ്, ക്രിസ്തുവിൻ്റെ ആത്മാവ്, മനുഷ്യൻ്റെ ആത്മാവ്, ദുരാത്മാവ്, ശ്വാസം, കാറ്റ് എന്നിങ്ങനെ ഏകവചനത്തിലും ബഹുവചനത്തിലും കാണാം:

1. പ്ന്യുമാ – Πνεῦμα – Pneûma → ആത്മാവ്
2. പ്ന്യുമാ – πνεῦμά – Pneûmá → ആത്മാവ്
3. പ്ന്യുമാ – πνεῦμα – Pneûma → ആത്മാവ് 
4. പ്ന്യുമാസിൻ – πνεύμασιν – pneúmasin → ആത്മാക്കളോട്
5. പ്ന്യുമാറ്റ – πνεύματα – pneúmata → ആത്മാക്കളെ 
6. പ്ന്യുമാറ്റി – πνεύματί – Pneúmatí → ആത്മാവിനോട്
7. പ്ന്യുമാറ്റി – πνεύματι – Pneúmati → ആത്മാവിനാൽ 
8. പ്ന്യൂമാറ്റോസ് – Πνεύματος – Pneúmatos → ആത്മാവിന്റെ
9. പ്ന്യൂമാറ്റോസ് – πνεύματός – Pneúmatós → ആത്മാവിന്റെ
10. പ്ന്യൂമാറ്റോസ് – πνεύματος – Pneúmatos → ആത്മാവിൻ്റെ 
11. പ്ന്യൂമറ്റോൺ – πνευμάτων – Pneumátōn → ആത്മാക്കളുടെ 

വിശദമായി:
1. പ്ന്യുമാ (Πνεῦμα – Pneûma) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (ലൂക്കൊ, 1:35). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

2. പ്ന്യുമാ (πνεῦμά – Pneûmá) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (ലൂക്കൊ, 1:47). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

3. പ്ന്യുമാ (πνεῦμα – Pneûma) എന്ന പദത്തിന് “ആത്മാവു” (Spirit) എന്നർത്ഥം: (മത്താ, 10:20). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

4. പ്ന്യുമാസിൻ (πνεύμασιν – pneúmasin) എന്ന പദത്തിന് “ആത്മാക്കളോടു” (to the spirits) എന്നർത്ഥം: (മർക്കൊ, 1:27). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ബഹുവചനം (Plural Neuter)

5. പ്ന്യുമാറ്റ (πνεύματα – pneúmata) എന്ന പദത്തിന് ആത്മാക്കളെ (spirits) എന്നർത്ഥം: (മത്താ, 8:16). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) നപുംസകലിംഗ ബഹുവചനം (Plural Neuter),

6. പ്ന്യുമാറ്റി (πνεύματί – Pneúmatí) എന്ന പദത്തിന് “ആത്മാവിനോടു” (to the spirits) എന്നർത്ഥം: (റോമ, 1:10). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

7. പ്ന്യുമാറ്റി (πνεύματι – Pneúmati) എന്ന പദത്തിന് “ആത്മാവിനാൽ” (By the spirit) എന്നർത്ഥം: (മത്താ, 12:28). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) നപുംസകലിംഗ ഏകവചനം (Singular Neuter).

8. ന്യൂമാറ്റോസ് (Πνεύματος – Pneúmatos) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (2കൊരി, 13:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

9. പ്ന്യൂമാറ്റോസ് (πνεύματός – Pneúmatós) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (1കൊരി, 6:19). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

10. പ്ന്യൂമാറ്റോസ് (πνεύματος – Pneúmatos) എന്ന പദത്തിന് “ആത്മാവിന്റെ” (of the Spirit) എന്നർത്ഥം: (ലൂക്കൊ, 4:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ഏകവചനം (Singular Neuter). 

11. പ്ന്യൂമറ്റോൺ (πνευμάτων – Pneumátōn)  എന്ന പദത്തിന് “ആത്മാക്കളുടെ” (of spirits) എന്നർത്ഥം: (മർക്കൊ, 6:7). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) നപുംസകലിംഗ ബഹുവചനം (Plural Neuter). 

◾പുത്രൻ (Son) ഹുയോസ് (υἱός – huiós)
“പുത്രൻ” (Son) എന്നർത്ഥമുള്ള “ഹുയോസ്” (υἱός – huiós) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 348 വാക്യങ്ങളിലായി 381 പ്രാവശ്യമുണ്ട്. “ഹുയോസ്” (υἱός) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 23 പദങ്ങൾ കാണാം: 

1. ഹുയേ – Υἱὲ – Huiè → പുത്രാ! 
2. ഹുയേ – Υἱέ – Huié → പുത്രാ! 
3. ഹുയേ – υἱὲ – huiè → പുത്രാ! 
4. ഹുയോയി – Υἱοὶ – Huioi → മക്കൾ 
5. ഹുയോയി – υἱοὶ – huioi → പുത്രന്മാർ 
6. ഹുയോയി – υἱοί – huioi → പുത്രന്മാർ 
7. ഹുയോയിസ് – υἱοῖς – huioís → മക്കളോടു
8. ഹുയോൺ – υἱὸν – huiὸn → മകനെ
9. ഹുയോൺ – υἱόν – huiόn → മകനെ
10. ഹുയോൺ – ὑιὸν – huiὸn → പത്രനെ
11. ഹുയോസ് – Υἱὸς – Huiὸs → പുത്രൻ
12. ഹുയോസ് – Υἱός – Huiós → പുത്രൻ
13. ഹുയോസ് – υἱὸς – huiὸs → പുത്രൻ
14. ഹുയോസ് – υἱός – huiós → പുത്രൻ 
15. ഹുയോസ് – ὑιὸς – huiὸs → പുത്രൻ
16. ഹുയോയു – υἱοῦ – huioû → പുത്രൻ്റെ
17. ഹുയോയു – ὑιοῦ – huioû → പുത്രൻ്റെ
18. ഹുയോയുസ് – υἱοὺς – huioús → പുത്രന്മാർ
19. ഹുയോയുസ് – υἱούς – huioύs → പുത്രന്മാർ
20. ഹുയോ – υἱῷ – huiō → പുത്രന് 
21. ഹുയോ – υιῷ – huiō → പുത്രന്
22. ഹുയോ – ὑιῷ – huiō → പുത്രന്
23. ഹുയോൺ – υἱῶν – huiōn → പുത്രന്മാരുടെ 

വിശദമായി:
1. ഹുയേ (Υἱὲ – Huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (മത്താ, 10:48). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. ഹുയേ (Υἱέ – Huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (എബ്രാ, 12:5). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

3. ഹുയേ (υἱὲ – huie) എന്ന പദത്തിന് “പുത്രാ” (O Son) എന്നർത്ഥം: (മത്താ, 8:29). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

4. ഹുയോയി (Υἱοὶ – Huioi) എന്ന പദത്തിന് “മക്കൾ” (sons) എന്നർത്ഥം: (മർക്കൊ, 3:17). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

5. ഹുയോയി (υἱοὶ – huioi) എന്ന പദത്തിന് “പുത്രന്മാർ” (children) എന്നർത്ഥം: (മത്താ, 5:9). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

6. ഹുയോയി – υἱοί – huioi) എന്ന പദത്തിന് “പുത്രന്മാർ” (children) എന്നർത്ഥം: (മത്താ, 17:26). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

7. ഹുയോയിസ് (υἱοῖς – huiois) എന്ന പദത്തിന് “മക്കളോടു” (to the children) എന്നർത്ഥം: (പ്രവൃ, 7:37). ഉദ്ദേശിക വിഭക്തിയിലുള്ള Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

8. ഹുയോൺ (υἱὸν – huion) എന്ന പദത്തിന് “മകനെ” (Son) എന്നർത്ഥം: (മത്താ, 1:21). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

9. ഹുയോൺ (υἱόν – huion) എന്ന പദത്തിന് “മകനെ” (Son) എന്നർത്ഥം: (മത്താ, 1:22). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. ഹുയോൺ (ὑιὸν – huion) എന്ന പദത്തിന് “പുത്രനെ” (Son) എന്നർത്ഥം: (പ്രവൃ, 8:37). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. ഹുയോസ് (Υἱὸς – Huios) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (യോഹ, 10:36). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. ഹുയോസ് (Υἱός – Huiós) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (പ്രവൃ, 13:33). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. ഹുയോസ് (υἱὸς – huiὸs) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (മത്താ, 3:17). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

14. ഹുയോസ് (υἱός – huiós) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (മത്താ, 4:3). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

15. ഹുയോസ് (ὑιὸς – huiὸs) എന്ന പദത്തിന് “പുത്രൻ” (Son) എന്നർത്ഥം: (ലൂക്കൊ, 9:56). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

16. ഹുയോയു (υἱοῦ – huioû) എന്ന പദത്തിന് “പുത്രൻ്റെ” (of the Son) എന്നർത്ഥം: (മത്താ, 24:27). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

17. ഹുയോയു (ὑιοῦ – huioû) എന്ന പദത്തിന് “പുത്രൻ്റെ” (of the Son) എന്നർത്ഥം: (1യോഹ, 5:13). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

18. ഹുയോയുസ് (υἱοὺς – huioús) എന്ന പദത്തിന് പുത്രന്മാർ (sons) എന്നർത്ഥം: (മത്താ, 26:37). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

19. ഹുയോയുസ് (υἱούς – huioύs) എന്ന പദത്തിന് പുത്രന്മാർ (sons) എന്നർത്ഥം: (ലൂക്കൊ, 15:11). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine).

20. ഹുയോ (υἱῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (മത്താ, 21:9). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

21. ഹുയോ (υιῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (വെളി, 14:14). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

22. ഹുയോ (ὑιῷ – huiō) എന്ന പദത്തിന് “പുത്രനു” (to the Son) എന്നർത്ഥം: (വെളി, 1:13). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

23. ഹുയോൺ (υἱῶν – huiōn) എന്ന പദത്തിന് “പുത്രന്മാരുടെ” (of sons) എന്നർത്ഥം: (മത്താ, 20:20). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine) 

◾മനുഷ്യൻ (Man) ആന്ത്രോപോസ് (ἄνθρωπος – anthrōpos)
“മനുഷ്യൻ” (Man) എന്നർത്ഥമുള്ള “ആന്ത്രോപോസ്” (ἄνθρωπος – anthrōpos) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 504 വാക്യങ്ങളിലായി 559 പ്രാവശ്യമുണ്ട്. “ആന്ത്രോപോസ്” (ἄνθρωπος) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 17 പദങ്ങൾ കാണാം. 

1. അന്ത്രോപെ – ἄνθρωπε – ánthrōpe → മനുഷ്യാ! 
2. ആന്ത്രോപെ – Ἄνθρωπε – Ánthrōpe → മനുഷ്യാ! 
3. അന്ത്രോപോയ് – ἀνθρωποι – anthrōpoi → ഇടയന്മാർ
4. ആന്ത്രോപോയ് – ἄνθρωποι – ánthrōpoi → മനുഷ്യർ  
5. ആന്ത്രോപോയ് – Ἄνθρωποι – Ánthrōpoi → മനുഷ്യർ
6. അന്ത്രോപോയിസ് – ἀνθρώποις – anthrōpois → മനുഷ്യർക്ക് 
7. ആന്ത്രോപോൺ – ἄνθρωπόν – ánthrōpón → മനുഷ്യനെ 
8. ആന്ത്രോപോൺ – ἄνθρωπον – ánthrōpon → മനുഷ്യനെ 
9. ആന്ത്രോപോസ് – ἄνθρωπός – ánthrōpós → മനുഷ്യൻ 
10. ആന്ത്രോപോസ് –  ἄνθρωπος – ánthrōpos → മനുഷ്യൻ 
11. ആന്ത്രോപോസ് – Ἄνθρωπός – Ánthrōpós → മനുഷ്യൻ
12. ആന്ത്രോപോസ് –  Ἄνθρωπος – Ánthrōpos → മനുഷ്യൻ 
13. ആന്ത്രോപോവ് – ἀνθρώπου – anthrōpou → മനുഷ്യന്റെ 
14. ആന്ത്രോപോവ് –  Ἀνθρώπου – Anthrōpou → മനുഷ്യന്റെ 
15. ആന്ത്രോപോവ്സ് – ἀνθρώπους – anthrōpous → മനുഷ്യരെ 
16. അന്ത്രോപോ – ἀνθρώπῳ – anthrōpō → മനുഷ്യനോട് 
17. അന്ത്രോപോൺ – ἀνθρώπων – anthrōpōn → മനുഷ്യരുടെ 

വിശദമായി:
1. അന്ത്രോപെ (ἄνθρωπε – ánthrōpe) എന്ന പദത്തിന് “മനുഷ്യാ” (O Man) എന്നർത്ഥം: (റോമ, 2:3). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

2. ആന്ത്രോപെ (Ἄνθρωπε – Ánthrōpe) എന്ന പദത്തിന് “മനുഷ്യാ” (O Man) എന്നർത്ഥം: (ലൂക്കൊ, 5:20). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

3. ആന്ത്രോപോയ് (ἀνθρωποι – anthrōpoi) എന്ന പദത്തിന് “ഇടയന്മാർ” (Shepherds) എന്നർത്ഥം: (ലൂക്കൊ, 2:15). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

4. ആന്ത്രോപോയ് (ἄνθρωποι – ánthrōpoi) എന്ന പദത്തിന് “മനുഷ്യർ” (men) എന്നർത്ഥം: (മത്താ, 7:12). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

5. ആന്ത്രോപോയ് (Ἄνθρωποι – Ánthrōpoi) എന്ന പദത്തിന് “മനുഷ്യർ” (Men) എന്നർത്ഥം: (ലൂക്കൊ, 18:10). നിർദ്ദേശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

6. അന്ത്രോപോയിസ് (ἀνθρώποις – anthrōpois) എന്ന പദത്തിന് “മനുഷ്യർക്കു” (for Men) എന്നർത്ഥം: (മത്താ, 6:5). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

7. ആന്ത്രോപോൺ – ἄνθρωπόν – ánthrōpón) എന്ന പദത്തിന് “മനുഷ്യനെ” (Man) എന്നർത്ഥം: (പ്രവൃ, 9:33). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിം ഏകവചനം (Singular Masculine)

8. ആന്ത്രോപോൺ (ἄνθρωπον – ánthrōpon) എന്ന പദത്തിന് “മനുഷ്യനെ” (Man) എന്നർത്ഥം: (മത്താ, 10:35). പ്രതിഗ്രാഹിക വിഭക്തിയിലുള്ള Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine).

9. ആന്ത്രോപോസ് (ἄνθρωπός – ánthrōpós) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 8:9). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. ആന്ത്രോപോസ് (ἄνθρωπος – ánthrōpos) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 4:4). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. ആന്ത്രോപോസ് (Ἄνθρωπός – Ánthrōpós) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (ലൂക്കൊ, 10:30). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

12. ആന്ത്രോപോസ് (Ἄνθρωπος – Ánthrōpos) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (മത്താ, 21:33). ഉദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. അന്ത്രോപോവ് (ἀνθρώπου – anthrōpou) എന്ന പദത്തിന് “മനുഷ്യന്റെ” (of the Man) എന്നർത്ഥം: (മത്താ, 10:36). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകൊചനം (Singular Masculine).

14. അന്ത്രോപോവ് (Ἀνθρώπου – Anthrōpou) എന്ന പദത്തിന് “മനുഷ്യന്റെ” (of the Man) എന്നർത്ഥം: (ലൂക്കൊ, 12:16). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകൊചനം (Singular Masculine).

15. ആന്ത്രോപോവ്സ് (ἀνθρώπους – anthrōpous) എന്ന പദത്തിന് “മനുഷ്യരെ” (men) എന്നർത്ഥം: +മത്താ, 5:19). പ്രതിഗ്രാഹിക വിഭക്തിയിലുള്ള വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Slural Masculine).

16. അന്ത്രോപോ (ἀνθρώπῳ – anthrōpō) എന്ന പദത്തിന് “മനുഷ്യനോടു” (to the Man) എന്നർത്ഥം: (മത്താ, 12:13). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). 

17. അന്ത്രോപോൺ -°(ἀνθρώπων – anthrōpōn) എന്ന പദത്തിന് “മനുഷ്യരുടെ” (of Men) എന്നർത്ഥം: (മത്താ, 10:32). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

◾മനുഷ്യൻ (Nan) അനീർ (ἀνήρ – anēr)
“മനുഷ്യൻ” (Son) എന്നർത്ഥമുള്ള “അനീർ” (ἀνήρ – anēr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 193 വാക്യങ്ങളിലായി 215 പ്രാവശ്യമുണ്ട്. “അനീർ” (ἀνήρ) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 16 പദങ്ങൾ കാണാം. മനുഷ്യൻ, പുരുഷൻ, ഭർത്താവ് എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു:

1. ആന്ദ്ര – ἄνδρα – ándra – പുരുഷനെ 
2. ആന്ദ്ര – Ἄνδρα – Ándra – ഭർത്താവിനെ 
3. ആന്ദ്രാസ് – ἄνδρας – ándras – പുരുഷന്മാരെ 
4. അന്ദ്രാസിൻ – ἀνδράσιν – andrásin – ഭർത്താക്കന്മാർക്ക്
5. ആന്ദ്രെസ് – ἄνδρες – ándres – പുരുഷന്മാർ 
6. ആന്ദ്രെസ് – Ἄνδρες – Ándres – പുരുഷന്മാരേ! 
7. അന്ദ്രി – ἀνδρὶ – andri – മനുഷ്യനോട് 
8. അന്ദ്രി – ἀνδρί – andrí – ഭർത്താവ് 
9. അന്ദ്രോസ് – ἀνδρὸς – andrὸs – പുരുഷൻ്റെ 
10. അന്ദ്രോസ് – ἀνδρός – andrós – പുരുഷൻ്റെ 
11. അന്ദ്രോൺ – ἀνδρῶν – andrôn – പുരുഷന്മാരുടെ
12. ആനെർ – ἄνερ – áner – പുരുഷാ! 
13. അനീർ – ἀνὴρ – anēr – പുരുഷൻ 
14. അനീർ – ἀνήρ – anēr – മനുഷ്യൻ 
15. അനീർ –  Ἀνὴρ – Anēr – പുരുഷൻ 
16. അനീർ –  Ἀνήρ – anēr – മനുഷ്യൻ

വിശദമായി:
1. ആന്ദ്ര (ἄνδρα – ándra) എന്ന പദത്തിന് “പുരുഷനെ” (Man) എന്നർത്ഥം: (ലൂക്കൊ, 1:34). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine)

2. ആന്ദ്ര (Ἄνδρα – Ándra) എന്ന പദത്തിന് “ഭർത്താവിനെ” (husband) എന്നർത്ഥം: (യോഹ, 4:17). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine)

3. ആന്ദ്രാസ് (ἄνδρας – ándras) എന്ന പദത്തിന് “പുരുഷന്മാരെ” (Men) എന്നർത്ഥം: (പ്രവൃ, 6:11). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ബഹുവചനം (Plural Masculine)

4. അന്ദ്രാസിൻ (ἀνδράσιν – andrásin) എന്ന പദത്തിന് “ഭർത്താക്കന്മാർക്കു” (to husbands) എന്നർത്ഥം: (എഫെ, 5:18). ഉദ്ദേശിക വിഭക്തിയിലുള്ള Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine). 

5. ആന്ദ്രെസ് (ἄνδρες – ándres) എന്ന പദത്തിന് “പുരുഷന്മാർ” (Men) എന്നർത്ഥം: (മത്താ, 14:21). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Plural Masculine).

6. ആന്ദ്രെസ് – Ἄνδρες – Ándres) എന്ന പദത്തിന് “പുരുഷന്മാരേ” (Ye men) എന്നർത്ഥം: (പ്രവൃ, 1:12). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ബഹുവചനം (Plural Masculine)

7. അന്ദ്രി (ἀνδρὶ – andri) എന്ന പദത്തിന് “മനുഷ്യനോടു” (to the man) എന്നർത്ഥം: (മത്താ, 7:24). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

8. അന്ദ്രി (ἀνδρί – andrí) എന്ന പദത്തിന് “ഭർത്താവിനോടു” (to the Husband) എന്നർത്ഥം: (1കൊരി, 7:3). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).

9. അന്ദ്രോസ് (ἀνδρὸς – andrὸs) എന്ന പദത്തിന് “പുരുഷൻ്റെ” (of Man) എന്നർത്ഥം: (യോഹ, 1:13). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

10. അന്ദ്രോസ് (ἀνδρός – andrós) എന്ന പദത്തിന് “പുരുഷൻ്റെ” (of Man) എന്നർത്ഥം: (പ്രവൃ, 11:12). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). 

11. അന്ദ്രോൺ – ἀνδρῶν – andrôn എന്ന പദത്തിന് “പുരുഷന്മാരുടെ” (of Men) എന്നർത്ഥം: (പ്രവൃ, 11:12). സംബന്ധിക വിഭക്തിയിലുള്ള Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).

12. ആനെർ (ἄνερ – áner) എന്ന പദത്തിന് “പുരുഷാ” (O man) എന്നർത്ഥം: (1കൊരി, 7:16). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).

13. അനീർ (ἀνὴρ – anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (യോഹ, 1:30). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

14. അനീർ (ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (ലൂക്കൊ, 8:27). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

15. അനീർ (Ἀνὴρ – Anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (പ്രവൃ, 5:1). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

16. അനീർ (Ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (പ്രവൃ, 25:14). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)

❌➖➖➖➖❌➖➖➖❌

മനുഷ്യനായ ക്രിസ്തുയേശു (ánthropos Christós Iisoús):
“യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.”(മർക്കൊ, 15:39). ദൈവം മനുഷ്യനല്ല; ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ദൂതന്മാർക്കും ജെൻ്ററില്ലെന്ന് കർത്താവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; ലൂക്കൊ, 20:35-36). എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ഗ്രീക്കിലെ “ആന്ത്രോപോസ്” (ἄνθρωπος – ánthrōpós) എന്ന പദത്തിനു്, മനുഷ്യൻ (human being), വ്യക്തി (person), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ ❝Man❞ എന്നും മലയാളത്തിൽ ❝മനുഷ്യൻ❞ എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ Man എന്നതിന് രണ്ടർത്ഥമുണ്ട്: 1. മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2. പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ ❝മനുഷ്യൻ❞ (ánthrōpós) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ ❝പുരുഷൻ❞ (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:☟
ആന്ത്രോപോസ് – ἄνθρωπος – മനുഷ്യൻ – Nominative Case:
1. അന്ത്രോപോയിസ് – ἀνθρώποις – Dative Case – മത്താ, 9:8,
2. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മത്താ, 11:19,
3. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:72,
4. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:74,
5. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മർക്കൊ, 14:71,
6. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മർക്കൊ, 15:39,
7. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 7:34,
8. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:4,
9. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:6,
10. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14,
11. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14,
12. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:47,
13. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 3:27,
14. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 4:29,
15. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 5:12,
16. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 7:46,
17. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 8:40,
18. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:11,
19. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:16,
20. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:24,
21. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 10:33,
22. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:47,
23. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:50,
24. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 18:14,
25. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:17,
26. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:29,
27. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 19:5,
38. അന്ത്രോപോവ് – ἀνθρώπου – Genitive Case – പ്രവൃ, 5:28,
29. അന്ത്രോപോവ് – ἀνθρώπου – Genitive Case – റോമ, 5:15,
30. അന്ത്രോപോവ് – ἀνθρώπου – Genitive Case – 1കൊരി, 15:21,
31. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1കൊരി, 15:47,
32. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ഫിലി, 2:8,
33. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1തിമൊ, 2:6,
അനീർ – ἀνήρ – anír – പുരുഷൻ → Nominative:
34. അനീർ – ἀνὴρ – Nominative Case – യോഹ, 1:30,
35. ആന്ദ്ര – ἄνδρα – Accusative – പ്രവൃ, 2:23,
36. അന്ദ്രി – ἀνδρὶ – Dative – 2കൊരി, 11:2,
സാർക്സ് – σάρξ – sárx – ജഡം → Nominative:
37. സാർക്സ് – σὰρξ – sárx – Nominative Case – യോഹ, 1:14,
38. സാർക്സ് – σὰρξ – sárx – Nominative Case – പ്രവൃ, 2:31,
39. സാർക്ക – σάρκα – sárka Accusative Case – റോമ, 1:5,
40. സാർക്ക – σάρκα – sárka Accusative Case – റോമ, 9:5,
41. സാർക്കോസ് – σαρκὸς – sarkós – Genitive Case – റോമ, 8:3,
42. സാർക്കോസ് – σαρκὸς – sarkós – Genitive Case – കൊലൊ, 1:22,
43. സാർക്കി – σαρκί – sarki – Dative Case – 1തിമൊ, 3:16,
44. സാർക്കോസ് – σαρκός – sarkós – Genitive Case – എബ്രാ, 2:14,
45. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 3:18,
46. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 4:1,
47. സാർക്കി – σαρκὶ – sarki – Dative Case – 1യോഹ, 4:2,
48. സാർക്കി – σαρκὶ – sarki – Dative Case – 2യോഹ, 1:7,
സോമാ – σῶμα – sóma – ശരീരം → Nominative:
49. സോമാറ്റോസ് – σώματος – sómatos – Genitive Case – യോഹ, 2:21,
50. സോമാറ്റി – σώματι- sómati – Dative Case – 1പത്രൊ, 1:24.
❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞
(യോഹ. 8:40). ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവമെന്ന ഏകസാരാംശത്തിലെ തുല്യരായ മൂന്നുപേരിൽ ഒരുത്തനാണ് താനെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?

മറിയയുടെ മകൻ:
1. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16)
2. അവന്റെ അമ്മയായ മറിയ: (മത്താ, 1:18)
3. അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്താ, 1:20)
4. അവൾ ഒരു മകനെ പ്രസവിക്കും: (മത്താ, 1:21)
5. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും: (മത്താ, 1:22)
6. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല: (മത്താ, 1:25)
7. ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു: (മത്താ, 2:11)
8. ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു: (മത്താ, 2:13)
9. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:14)
10. ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു: (മത്താ, 2:19)
11. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:20)
12. അവന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:46)
13. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:47)
14. ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? (മത്താ, 13:55)
15. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:31)
16. അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:32)
17. ഇവൻ മറിയയുടെ മകനും: (മർക്കൊ, 6:3)
18. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും: (ലൂക്കൊ, 1:31)
19. എന്റെ കർത്താവിന്റെ മാതാവു: (ലൂക്കോ, 1:43)
20. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു: (ലൂക്കൊ, 2:7)
21. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
22. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
23. അവന്റെ അമ്മയായ മറിയയോടു: (ലൂക്കൊ, 2:34)
24. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
25. യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
26. അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? (ലൂക്കൊ, 2:48)
27. അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു: (ലൂക്കൊ, 2:51)
28. അവന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:19)
29. നിന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:20)
30. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു: (യോഹ, 2:1)
31. യേശുവിന്റെ അമ്മ അവനോടു: (യോഹ, 2:3)
32. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: (യോഹ, 2:5)
33. അവനും അവന്റെ അമ്മയും സഹോദരന്മാരും: (യോഹ, 2:12)
34. അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ: (യോഹ, 6:42)
35. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും: (യോഹ, 19:25)
36. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും: (യോഹ, 19:26)
37. യേശുവിന്റെ അമ്മയായ മറിയയോടും: (പ്രവൃ, 1:14).

യോസേഫിൻ്റെ മകൻ:
1. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു: (മത്താ, 1:25)
2. ഇവൻ തച്ചന്റെ മകൻ അല്ലയോ: (മത്താ, 13:55)
3. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
4. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
5. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
6. അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
7. നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു: (ലൂക്കൊ, 2:48)
8. ഇവൻ യോസേഫിന്റെ മകൻ അല്ലയോ: (ലൂക്കോ, 4:22)
9. അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ: (യോഹ, 1:45)
10. ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? (യോഹ, 6:42)

സ്ത്രീയേ, എനിക്കും നിനക്കും എന്ത്?

☛ യേശു തൻ്റെ മാതാവിനെ സ്ത്രീയേ എന്ന് സംബോധന ചെയ്തത് സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. താൻ ദൈവമല്ല; മനുഷ്യനാണെന്ന് താൻതന്നെയും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് അവൻ തൻ്റെ മാതാവിനെ ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത്? [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

➦ ❝സ്ത്രീ❞ (Woman) എന്ന അർത്ഥത്തിൽ കൊയ്നേ ഗ്രീക്കിൽ (Koine Greek) ഉപയോഗിച്ചിരിക്കുന്ന ❝ഗുനേ❞ (γυνή – gynē) എന്ന സ്ത്രീലിംഗ നാമപദവും (Feminine Noun) അതിൻ്റെ വ്യത്യസ്ത വിഭക്തി രൂപങ്ങളും 221 പ്രാവശ്യമുണ്ട്. ❝ഹേ സ്ത്രീയേ/സ്ത്രീയേ❞ (Woman) എന്നർത്ഥമുള്ള ❝ഗ്യൂനൈ❞ (Γύναι, γύναι – gýnai) എന്ന സംബോധന വിഭക്തിയിലുള്ള (Vocative Case) പദം ഒൻപത് പ്രാവശ്യം കാണാം. യേശുവും ദൂതനും അപ്പൊസ്തലന്മാരും സ്ത്രീകളെ സംബോധന ചെയ്യുന്നത് ആ പദംകൊണ്ടാണ്. യേശു കനാന്യ സ്തീയെയും (മത്താ, 15:28), കൂനിയായ സ്ത്രീയെയും (ലൂക്കൊ, 13:12), അമ്മയായ മറിയത്തെയും (യോഹ, 2:4; യോഹ, 19:26), ശമര്യസ്ത്രീയെയും (യോഹ, 4:21), മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:15), പത്രൊസ് ബാല്യക്കാരത്തിയ്യും (ലൂക്കൊ, 22:57), ദൂതൻ മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:17), പൗലൊസ് പൊതുവായും (1കൊരി, 7:16) ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത് ❝ഗുനൈ❞ എന്ന പദംകൊണ്ടാണ്. ഇത് സ്ത്രീകളെ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന പദമാണ്. 

☛ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ പെറ്റമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്തത് എന്തുകൊണ്ടാണ്? ആ വേദഭാഗം ഇപ്രകാരമാണ്: “യേശു അവളോട്: ❝സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.❞ (യോഹ, 2:4). ഈ വേദഭാഗത്തെ, ❝എനിക്കും നിനക്കും തമ്മിൽ എന്ത്?❞ എന്ന പ്രയോഗം കൃത്യമല്ല. ❝തീ എമോയ് കൈ സോയ്, ഗ്യൂനൈ❞ (Τί ἐμοὶ καὶ σοί γύναι – Tee eh-moy kye soy, gýnai) എന്ന ഗ്രീക്കുപ്രയോഗത്തിന് ❝സ്ത്രീയേ, എനിക്കും നിനക്കും എന്ത്?❞ എന്ന അർത്ഥമാണ്. കത്തോലിക്കരുടെ പരിഭാഷയിൽ കൃത്യമായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: പി.ഒ.സി] കല്യാണത്തിൽ വീഞ്ഞ് പോരാതെ വന്നെങ്കിൽ, നമുക്കെന്താ അതിൽ കാര്യം എന്നാണ് ക്രിസ്തു ചോദിച്ചതിൻ്റെ സാരം. അതിൽ, അമ്മയോടുള്ള ബഹുമാനക്കുറവോ, മറ്റൊന്നുമില്ല. താൻ അങ്ങനെ പറഞ്ഞതിൻ്റെ കാരണവും പറഞ്ഞിട്ടുണ്ട്. ❝എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.❞ അതായത്, എന്തെങ്കിലും പ്രവർത്തിക്കാനുള്ള സമയം ആയിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എങ്കിലും, അമ്മയുടെ വാക്കിനെ മാനിച്ച് അവിടെ അത്ഭുതം പ്രവർത്തിച്ചതായും കാണാം. അപ്പോഴും, അമ്മയെ ❝സ്ത്രീയേ❞ എന്ന് എന്തുകൊണ്ട് സംബോധന ചെയ്തു? എന്ന ചോദ്യം അവശേഷിക്കുന്നു. ക്രിസ്തു ദൈവം ആയതുകൊണ്ടാണ് ❝സ്ത്രീയേ❞ എന്ന് വിളിച്ചതെന്ന് വിശ്വസിക്കുന്നവർ, അവൻ ജനനംമുതൽ അമ്മയെ സ്ത്രീയേ എന്നും, യോസേഫിനെ പുരുഷാ എന്നുമാണ് വിളിച്ചിരുന്നതെന്നാണ് കരുതുന്നത്. എന്നാൽ ചെറുപ്പത്തിൽ യോസേഫിനെയും മറിയയെയും അവൻ അപ്പൻ അമ്മ എന്നാണ് വിളിച്ചിരുന്നത്. അത് തെളിയിക്കുന്ന അവൻ്റെ ബാല്യകാലത്തെ ഒരു സംഭവം കൃത്യമായി ബൈബിളിൽ ഉണ്ട്. പന്ത്രണ്ടാം വയസ്സിൽ യെരൂശലേം ദൈവാലയത്തിൽവെച്ച് അവനെ കാണാതാകയും കണ്ടുകിട്ടിയപ്പോൾ, അമ്മ മകനോട് പറയുന്നത് ഇപ്രകാരമാണ്: “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.” (ലൂക്കോ, 2:48). എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് ആദ്യം മനസ്സിലാക്കുക: (2തിമൊ, 3:16). ഇനി വാക്യത്തിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: ❝അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?❞ ❝സ്ത്രീ അവനോടു❞ എന്നല്ല; ❝അമ്മ അവനോടു❞ എന്നാണ് ലൂക്കൊസ് പറയുന്നത്. ഇവിടെ ❝അമ്മ❞ (Mother) എന്ന് പറഞ്ഞിരിക്കുന്നത്, ❝മേറ്റേർ❞ (μήτηρ – mētēr) എന്ന ഗ്രീക്കുപദമാണ്. സെബെദിപുത്രന്മാരുടെ അമ്മ (മത്താ, 20:20) യാക്കോബിൻ്റെ യോസെയുടെയും അമ്മ (മത്താ, 27:56) എന്നിങ്ങനെ എല്ലാ മക്കളുടെയും അമ്മമാരെ കുറിക്കുന്ന അതേ പദമാണ് ഇവിടെയും പറഞ്ഞിരിക്കുന്നത്. എന്താണ് പറയുന്നത്: ❝മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?❞ മകൻ/സന്തതി (Son) എന്ന അർത്ഥത്തിൽ ഗ്രീക്കിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, ❝ടെക്നോൺ❞ (teknon – τέκνον) എന്നത്. ഇത്, നിർദ്ദേശിക വിഭക്തിയിയിലുള്ള (Nominative Case) പദമാണ്. സെഖര്യാവിനും എലീശബെത്തിനും സന്തതിയില്ലെന്ന് പറയുന്നത് ഈ പദംകൊണ്ടാണ്: (ലൂക്കൊ, 1:7). അതിൻ്റെ സംബോധന വിഭക്തിയിലുള്ള (Vocative Case) പദമാണ്, മകനേ!❞ എന്ന അർത്ഥത്തിൽ മറിയ ഉപയോഗിക്കുന്ന, ❝ടെക്നോൺ❞ (Τέκνον – teknon) എന്ന പദം: (ലൂക്കൊ, 2:48). വാത്സല്യത്തോടെ മകനെ സംബോധന ചെയ്യുന്ന പദമാണിത്. അടുത്തഭാഗം: ❝നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.❞ ഇവിടെ ശ്രദ്ധിക്കുക: ❝നിൻ്റെ അപ്പൻ❞ എന്നാണ് മറിയ യോസേഫിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ യോസേഫിനെ “അപ്പൻ” (Father) എന്ന് വിശേഷിപ്പിക്കുന്നത്, ❝പാറ്റേർ❞ (πατήρ – patēr) എന്ന പദംകൊണ്ടാണ്. ഈ പദം സ്വർഗ്ഗീയപിതാവിനെയും (മത്താ, 6:4), മനുഷ്യരുടെ പിതാവിനെയും (ലൂക്കൊ, 1:67) അഭിന്നമായി വിശേഷിപ്പിക്കുന്നതാണ്. അതായത്, അവൻ്റെ വളർത്തച്ഛനായ യോസേഫിനെപ്പോലും ❝അപ്പൻ❞ എന്നാണ് സംബോധന ചെയ്യുന്നതെങ്കിൽ, പെറ്റമ്മയെ എത്രയധികമായി അവൻ അമ്മയെന്ന് വിളിച്ചിരിക്കും? ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ഭാഷയിലാണെങ്കിൽ, പ്രസ്തുത വേദഭാഗം ഇപ്രകാരമായിരിക്കണം: ❝സ്ത്രീ അവനോടു: ദൈവമേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ പുരുഷനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.❞ യേശു എന്താണോ അവരെ സംബോധന ചെയ്തിരുന്നത്, അതേ ഭാഷയിലല്ലേ തിരിച്ചു പറയാൻ പറ്റുകയുള്ളൂ? തന്നെയുമല്ല, യേശു ദൈവമായിരുന്നുവെങ്കിൽ, അവനെ ❝മകനേ❞ എന്ന് സംബോധന ചെയ്യുമോ? തങ്ങളെ അവൻ്റെ ❝അപ്പനും അപ്പയും❞ എന്ന് വിശേഷിപ്പിക്കുമോ? അപ്പോൾ, യേശു തൻ്റെ ചെറുപ്രായത്തിൽ ❝അപ്പൻ അമ്മ❞ എന്നാണ് അവരെ വിളിച്ചിരുന്നതെന്ന് ഈ വേദഭാഗത്തുനിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ചെറുപ്പകാലത്ത് ദൈവമല്ലായിരുന്നവൻ പിന്നെപ്പോഴെങ്കിലും ദൈവമായെന്ന് പറയാനും പറ്റില്ല. അതിനാൽ, ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും വാദം തെറ്റാണെന്ന് മനസ്സിലാക്കാം. അവൻ്റെ അപ്പനും അമ്മയും എന്നുതന്നെയാണ് ദൈവശ്വാസീയമായ വചനത്തിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കുന്നത്. ഉദാ: (ലൂക്കൊ, 2:27; 2:33; 2:41; 2:43). യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യവും മറിയയെ യേശുവിൻ്റെ അമ്മയെന്ന് 37 പ്രാവശ്യവും യോസേഫിനെ അവൻ്റെ അപ്പനെന്ന് 10 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

അപ്പോൾ ചോദ്യം ഇതാണ്: ചെറുപ്പം മുതൽ അമ്മയെന്ന് വിളിച്ചിരുന്നവൻ, കാനാവിലെ കല്യാണത്തിന് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചത് എന്തുകൊണ്ട്? കാനാവിലെ കല്യാണത്തിനും 43 ദിവസങ്ങൾക്ക് മുമ്പ്, യോർദ്ദാനിൽവെച്ച് ഒരു സംഭവം നടന്നിരുന്നു. അന്നാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യേശുവെന്ന പാപരഹിതനായ മനുഷ്യനെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). അപ്പോഴാണ്, മറിയയുടെ മൂത്തപുത്രനായ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആയത്. എപ്പോൾ താൻ, ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയോ, അപ്പോൾ മുതലാണ് താൻ അമ്മയായ മറിയയെ സ്ത്രീയേ എന്ന് വിളിച്ചുതുടങ്ങിയത്. ദൈവത്തിൻ്റെ അഭിഷിക്തൻ സാമാന്യ ജനത്തിൽ നിന്നും വേർപെട്ടവനും ശ്രേഷ്ഠനുമാണ്. കുടുംബക്കാരോടും മറ്റുള്ളവരോടും ഒരേ സമീപനമാണ് ദൈവത്തിൻ്റെ യഥാർത്ഥ അഭിഷിക്തന് ഉണ്ടാകേണ്ടത്. അഭിഷിക്തന് സ്വന്തമെന്നും അന്യരെന്നും വേർതിരിവില്ല. ദൈവത്തെ അഥവാ, ദൈവവചനത്തെ അനുസരിക്കുന്ന എല്ലാവരും അഭിഷിക്തൻ്റെ സ്വന്തക്കാരാണ്: “അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: “എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. (മർക്കൊ, 3:33-35). അടുത്തവാക്യം: അവരോട് ക്രിസ്തു: “എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 8:21). സ്വന്തക്കാരോടും അന്യരോടുമുള്ള ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മനോഭാവം എന്താണെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽ വ്യക്തമാണ്. ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുന്നവരും ദൈവവചനം അനുസരിക്കുന്നവരുമാണ് അമ്മയും സഹോദരനും സഹോദരിയും. അല്ലാതെ, ഇന്നത്തെ വ്യാജ അഭിഷിക്തന്മാരെപ്പോലെ സ്വസ്നേഹിയും ദ്രവ്യാഗ്രഹിയും ആയിരുന്നുകൊണ്ട്, തനിക്കും കുടുംബത്തിനും വേണ്ടി അന്യായമായി സമ്പാദിച്ചു കൂട്ടുന്നവനല്ല ദൈവത്തിൻ്റെ അഭിഷിക്തൻ. യേശുവെന്ന അഭിഷിക്തൻ മറിയയെ മാത്രമല്ല, മറ്റെല്ലാവരെയും സ്ത്രീയേ എന്നാണ് അവൻ സംബോധന ചെയ്തത്. കനാന്യസ്ത്രീയേയും, കൂനിയായ സ്ത്രീയേയും, ശമര്യക്കാരത്തിയെയും, പാപിനിയായവളെയും, മഗ്ദലക്കാരത്തി മറിയയെയും സ്ത്രീയേ എന്നാണ് സംബോധന ചെയ്തത്. (മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). തന്മൂലം, താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതു മുതലാണ്, അമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിൾ വിശ്വസിക്കുന്ന ആർക്കും അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ കഴിയില്ല. മറിയയുടെ ആദ്യജാതനായി ജനിക്കുകയും ഏകദേശം മുപ്പതു വയസ്സായപ്പോൾ അഥവാ, എ.ഡി. 29-ൽ മാത്രം പ്രവചനംപോലെ, ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുകയും, മറിയ വേദനയോടെ പ്രസവിച്ചവൻ അവളെ “അമ്മേ” എന്ന് വിളിച്ചിട്ടില്ലെന്ന് പറയുകയും ചെയ്താൽ എങ്ങനെയിരിക്കും? “മറിയയുടെ മകൻ യേശുവിൻ്റെ അമ്മ” എന്നിങ്ങനെ 37 പ്രാവശ്യം എഴുതിയിരിക്കുന്നത് തെറ്റാണോ? [കാണുക: യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]

❝യേശു മറിയയുടെ മകനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ മുപ്പത്തേഴു പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. മറിയ പത്തുമാസം വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തമകനായ യേശു, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, കത്തോലിക്കരെപ്പോലെ മറിയ ദൈവമാതാവാണെന്ന് വിശ്വാസിക്കാത്തത് എന്താണ്? ക്രിസ്തു സർവ്വശക്തിയുള്ള ദൈവമാണെങ്കിൽ, കത്തോലിക്കാവിശ്വാസം എങ്ങനെ തെറ്റാകും? കത്തോലിക്കാ വിശ്വാസം തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രൊട്ടസ്റ്റൻ്റുവിശ്വാസം ഇരട്ടത്താപ്പല്ലേ?❞

ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തു സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചതെന്നാണ് ട്രിനിറ്റിയും വൺനെസ്സും പറയുന്നത്. ഒന്നാം പ്രവശ്യം കാനാവിലെ കല്യാണത്തിൽവെച്ചും രണ്ടാം പ്രാവശ്യം ക്രൂശിൽ കിടന്നുകൊണ്ടുമാണ് തൻ്റെ അമ്മയെ അവൻ സ്ത്രീയേ എന്ന് സംബോധന ചെയ്തത്. “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: “സ്ത്രീയേ, ഇതാ, നിന്റെ മകൻ” എന്ന് അമ്മയോടു പറഞ്ഞു.” (യോഹ, 19:26). രണ്ട് കള്ളന്മാരുടെ നടുവിൽ മൂന്ന് ആണികളിന്മേൽ വിവസ്ത്രനായി തൂങ്ങിക്കിടക്കുമ്പോഴാണ് അവസാനമായി അവൻ അവളെ സ്ത്രീയേ എന്ന് വിളിച്ചത്. സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് സ്ത്രീയേ എന്ന് വിളിച്ചതെങ്കിൽ, യെഹൂദന്മാർ ക്രൂശിച്ചത്, സർവ്വശക്തിയുള്ള ദൈവത്തെയാണെന്നല്ലേ ഈ വ്യാജന്മാർ പറയുന്നത്. സർവ്വശക്തിയുള്ള ദൈവത്തെ ആർക്കെങ്കിലും കൊല്ലാൻ പറ്റുമോ? ഇതൊക്കെ ദുരുപദേശമെന്ന് പറയാൻ പറ്റില്ല; പൈശാചിക ഉപദേശമാണ്. ഇതൊന്നും ഇവർ സ്വയമായി പറയുന്നതല്ല; ഇവരുടെ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പഠിപ്പിച്ചതാണ്. “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് ദൈവശാസ്ത്രത്തിൽ എഴുതിവെച്ചിട്ടുണ്ട്.” (Systematic Theology, പേജ്, 228). എന്നാൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായി തന്നെത്താൻ അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചതെന്ന് വചനം പറയുന്നു: (1തിമൊ, 2:5-6; എബ്രാ, 2:9). ദൈവശാസ്ത്രമെന്ന പൈശാചികശാസ്ത്രമാണ് ലോകത്തുനിന്ന് ആദ്യം നീക്കികളയേണ്ട പുസ്തകം. ഒന്നാമത്, ഇവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ അറിയില്ല. അതിനാൽ, ദൈവത്തിന് മാറ്റമോ, മരണമോ ഇല്ലെന്നും തന്നെത്താൻ ത്യജിച്ചുകൊണ്ട്, മനുഷ്യനായി അവതാരമെടുക്കാൻ കഴിയില്ലെന്നും അറിയില്ല. രണ്ടാമത്, ദൈവം മനുഷ്യനല്ലെന്നും ക്രൂശിക്കാൻ പറ്റിയ ഒരു ശരീരം ദൈവത്തിനില്ലെന്നും അറിയില്ല. യെഹൂദന്മാർക്ക് പിടിച്ച് ക്രൂശിക്കാൻ തക്കവണ്ണം; മാതാ അമൃതാനന്ദമയിയെയും സായി ബാബയെയും പോലുള്ള ദൈവമാണോ ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ദൈവം? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവം ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്ന ഇവരെ എങ്ങനെ തിരുത്താൻ പറ്റും? ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:26) ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും (എബ്രാ, 2:9; 1തിമൊ, 2:6 മൂന്നാം ദിവസം ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചിട്ടാണ് (പ്രവൃ, 2:24; പ്രവൃ, 10:40) മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയതെന്നും (പ്രവൃ, 2:36; പ്രവൃ, 5:31) ദൈവാത്മാവിനാൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടും വിശ്വസിക്കാത്തവരാണ്, ഇതുപോലുള്ള ദുരുപദേശങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം (Father, the only true God)]

യേശു അമ്മയെ “സ്ത്രീയേ” എന്ന് സംബോധന ചെയ്തത് ദൈവം ആയതുകൊണ്ടാണെന്ന് വൺനെസ്സും ട്രിനിറ്റിയും പറയുന്നതിൻ്റെ തെളിവ് കാണുക:

യേശു മറിയയെ സ്ത്രീയേ എന്ന് വിളിച്ചത് ദൈവം ആയതുകൊണ്ട്:

മറിയത്തിൻ്റെ മകനല്ല യേശു; യേശുവിൻ്റെ മകളാണ് മറിയ

യഹോവയും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമാണോ❓

ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്ന് കരുതുന്നവരാണ് ക്രൈസ്തവരിൽ അധികവും. എന്നാൽ ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ഏകദൈവവും ദൈവപുരുഷനായ മോശെയും പ്രവചിച്ചിട്ടുണ്ട്: (ആവ, 15:15; 15:18-19 → ഉല്പ, 3:15). പുതിയനിയമത്തിൽ ആ പ്രവചനം ക്രിസ്തുവിൽ നിവൃത്തിയായതായി പറഞ്ഞിട്ടുണ്ട്: “ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം. ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ, 3:22-23 → പ്രവൃ, 7:37). മോശെ തന്നെക്കുറിച്ച് പ്രവചിച്ചിരുന്ന കാര്യം ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.” (യോഹ, 5:46). എന്നാൽ യോഹന്നാൻ്റെ സുവിശേഷത്തിലെ, “ആ പ്രവാചകൻ” എന്ന പ്രയോഗം സന്ദിഗ്ധമാണ്. ഗ്രീക്ക് പരിഭാഷകളിലൊന്നും ആ പ്രയോഗം ഉള്ളതായി കാണുന്നില്ല. (യോഹ, 1:21,25; 7:40). ഇംഗ്ലീഷിലെ ഭൂരിപക്ഷം പരിഭാഷകളിലും ആ പ്രയോഗം കാണാനില്ല. 1526-ൽ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ William Tyndale Bible പരിഭാഷയിലും ആ പ്രയോഗമില്ല. KJV-യിലും ചുരുക്കം ചില ഇംഗ്ലീഷ് പരിഭാഷകളും മലയാളത്തിലെ ചില പരിഭാഷകളിലുമാണ് അതുള്ളത്. തന്നെയുമല്ല, മോശെയുടെ പ്രവചനത്തെക്കുറിച്ചോ, ഒരു പ്രവാചകനെക്കുറിച്ചോ പറയാതെ, “ആ പ്രവാചകൻ” ആണോ എന്ന് ചോദിച്ചാൽ; ഭാഷാപരമായി അത് ശരിയല്ല. അതായത്, “ആ പ്രാചകൻ ആണോ” എന്നല്ല; “നീ പ്രവാചകൻ ആണോ” എന്നാണ് പുരോഹിതന്മാരും ലേവ്യരും യോഹന്നാനോട് ചോദിക്കുന്നത്. (യോഹ, 1:21,25).

മോശെയെക്കുറിച്ച് പറഞ്ഞാൽ: മോശെ എന്ന പുരുഷൻ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). അവൻ ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനും പുരോഹിതനും ആണ്. (ആവ, 34:12; സങ്കീ, 99:6). ദൈവം മറ്റു പ്രവാചകന്മാർക്കു ദർശനത്തിൽ തന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവരോട് അരുളിച്ചെയ്കയും ചെയ്തപ്പോൾ, ദൈവം മോശെയോട് അഭിമുഖമായിട്ടും സ്പഷ്ടമായിട്ടുമാണ് സംസാരിച്ചത്. (സംഖ്യാ, 12:6-8). ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെയാണ് യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചത്. (പുറ, 33:11). “എന്റെ ദാസനായ മോശെ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു” എന്നാണ് യഹോവ അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്. (സംഖ്യാ, 12:7; എബ്രാ, 3:2). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ മോശെ നാല്പതുനാൾ യഹോവയോട് കൂടെ ആയിരുന്നതിനാൽ, അവൻ്റെ മുഖതേജസ്സ് നിമിത്തം അവൻ മൂടപടം ഇട്ടതായി പറഞ്ഞിട്ടുണ്ട്. (പുറ, 34:28-35; 1കൊരി, 3:7-13). മറുരൂപ മലയിൽവെച്ച് ക്രിസ്തുവിൻ്റെ മുമ്പിൽ മോശെയും ഏലീയാവും പ്രത്യക്ഷപ്പെടുകയുണ്ടായി. (മത്താ, 17:3). ന്യായപ്രമാണം മോശെ മുഖാന്തരമാണ് ലഭിച്ചത്. (യോഹ, 1:17). വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനാണ് മോശെ. (പ്രവൃ, 3:22; 7:22). അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്‍സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. (പ്രവൃ, 7:36). “മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.” എന്നാണ് വചനം പറയുന്നത്. (ആവ, 34:11-12). ബൈബിൾ ദൈവപുരുഷൻ (Man of God) എന്ന് ആദ്യം വിശേഷിപ്പിക്കുന്നത് മോശെയെ ആണ്. (ആവ, 33:1). ഈ മോശെയും യഹോവയായ ഏകദൈവവും പറഞ്ഞ പ്രവാചകൻ ദൈവമാണോ എന്നതാണ് നമ്മുൾ ചിന്തിക്കുന്ന വിഷയം. അവർ പ്രവചിച്ച പ്രവാചകൻ ക്രിസ്തു ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മോശെയുടെ വാക്കുകളിലുള്ള ആദ്യപ്രവചനം ഇപ്രകാരമാണ്: “നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). യഹോവയുടെ വാക്കുകൾ ഇപ്രകാരമാണ്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). രണ്ട് വേദഭാഗങ്ങളും പരിശോധിച്ചാൽ അഞ്ച് കാര്യങ്ങൾ കാണാം. 1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്. 2. അവൻ മോശെയെപ്പോലെ ഒരുവനാണ്. 3. അവൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്. 4. ദൈവം കല്പിക്കുന്ന വചനങ്ങളാണ് അവൻ സംസാരിക്കുന്നത്. 5. അവൻ്റെ വചനം കേൾക്കാത്തവർ ശിക്ഷിക്കപ്പെടും. നമുക്ക് ഓരോന്നു പരിശോധിക്കാം:

1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്: “നിന്റെ ദൈവമായ യഹോവ നിനക്ക് ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. പൂരോഹിതന്മാരെപ്പോലെ, പ്രവാചകന്മാരുടെ ഒരു ഇടമുറിയാത്ത പരമ്പര ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിൻ്റെ അരുളപ്പാടുകൾ നിസംങ്കോചം വിളിച്ചുപറയാൻ ദൈവം കാലാകലങ്ങളിൽ തിരഞ്ഞെടുത്ത് നിയമിക്കുന്നവരാണ് പ്രവാചകന്മാർ. ബൈബിളിലെ എല്ലാ പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. “യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.”  (യിരെ, 25:4). അതുപോലെ, ക്രിസ്തുവും ദൈവത്താൽ അയക്കപ്പെട്ടവനാണ്: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 15:24. ഒ.നോ: യോഹ, 3:34; 6:57). ക്രിസ്തു നയീൻ പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നത് കണ്ട് യെഹൂദന്മാരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “എല്ലാവർക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു.” (ലൂക്കൊ, 7:16). “പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ” എന്നാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്. (ലൂക്കൊ, 24:19. ഒ.നോ: യോഹ, 4:19; 7:40; പ്രവൃ, 3:22; 7:37). ചിലർ കരുതുന്നപോലെ, ദൈവപുത്രനായ ക്രിസ്തു ദൈവത്തോട് സമനായ ദൈവം ആയിരുന്നെങ്കിൽ, ഒരു പ്രവാചകനെ ഞാൻ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരുമെന്ന് ദൈവവും, ഒരു പ്രവാചകനെ ദൈവം നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് മോശെയും പറയുമായിരുന്നില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവം എഴുന്നേല്പിച്ചു അല്ലെങ്കിൽ, അയച്ചു എന്ന് പറഞ്ഞാൽ, അത് ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതല്ല. എഴുന്നേറ്റ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, മറ്റൊരു ദൈവം അവനെ എഴുന്നെല്പിക്കേണ്ട യാതൊരു ആവശ്യവുമില്ല. ദൈവം നിങ്ങളുടെ മദ്ധ്യേ എഴുന്നേല്ക്കും എന്ന് മാത്രമേ പറയേണ്ടതുള്ളു. ഒരു ദൈവം മറ്റൊരു ദൈവത്തെ എഴുന്നേല്പിക്കും എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. പ്രവാചകൻ മോശെയെപ്പോലെ ഒരുവനാണ്: ആവർത്തനം 18:15-ൽ “എന്നെപ്പോലൊരു പ്രവാചകൻ” എന്ന് മോശെയും 18:18-ൽ “നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്ന് യഹോവയും പറയുന്നത് കാണാം. ക്രിസ്തു ദൈവത്തോട് സമനായ നിത്യദൈവമാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. എന്നാൽ ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നാണ് ഒന്നാം കല്പനമുതൽ യഹോവ ആവർത്തിച്ചു പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും യഹോവയായ ഏകദൈവം പറയുന്നു. (യെശ, 40:25; 46:5). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ദൈവത്തിനു സമനായും സദൃശനായും ആരുമില്ലെന്ന് പഴയനിയമ ഭക്തന്മാരും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (1രാജാ, 8:23; സങ്കീ, 35:10; 40:5; 71:19; 89:6; യെശ, 40:18). താനല്ലാതെ മറ്റൊരു ദൈവമില്ലെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും ദൈവംതന്നെ പറഞ്ഞിരിക്കെ, അയക്കപ്പെട്ട പ്രവാചകൻ ദൈവമല്ലെന്ന് ആർക്കും മനസ്സിലാകും. ട്രിനിറ്റി കരുതുന്നപോലെ, ക്രിസ്തു ദൈവത്തോടു തുല്യനായ ദൈവമാണെന്ന് സമ്മതിച്ചാൽത്തന്നെ, ആ ദൈവം എങ്ങനെ മനുഷ്യനായ മോശെയ്ക്ക് തുല്യനാകും? ദൈവമാണങ്കിൽ, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. അവൻ്റെ ഒത്തിരി വിശേഷണങ്ങൾ മുകളിൽ നാം കണ്ടതാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനായാലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? എഴുന്നേല്പിക്കുന്ന പ്രവാചകൻ ദൈവം ആണെങ്കിൽ അഥവാ, ദൈവം ദൈവത്തെയാണ് എഴുന്നേല്പിക്കുന്നതെങ്കിൽ; എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്യുകവഴി താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആയില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമാണെന്ന് കരുതാൻ ഒരു ന്യായവുമില്ല.

ഇനി, മോശെയുടെ കാര്യമെടുക്കാം: 1. യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ദൈവം ഒരു സ്നേഹിതനോട് എന്നപോലെ, അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനാണ് മോശെയെന്ന് മുകളിൽ നാം കണ്ടതാണ്. മോശെ പ്രവചിച്ച പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും യഹോയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവൻ ഒരിക്കലും പറയില്ലായിരുന്നു. “എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തൻ” എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ മോശെയ്ക്ക് എങ്ങനെ കള്ളം പറയാൻ കഴിയും? തന്മൂലം, മോശെ പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 2. എന്നെപ്പോലെ ഒരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞത്. (ആവ, 18:15). താൻ പറഞ്ഞ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നില്ല. മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? ദൈവം ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ്. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, തന്നെപ്പോലൊരു പ്രവാചകനെന്ന് മോശെ പറഞ്ഞവൻ ദൈവമല്ലെന്ന് വ്യക്തമാണ്. 3. എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്വുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). ഇനി, ക്രിസ്തു പറയുന്നത് നോക്കൂക: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. തന്മൂലം, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുന്നതും, എന്നെപ്പോലോലൊരു പ്രവാചകനെന്ന് മോശെ പറയുന്നതും ദൈവത്തെക്കുറിച്ചല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. 

3. പ്രവാചകൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്: “ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ അഥവാ, യിസ്രായേലിൻ്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. ഇത്, ദൈവവും മോശെയും ഒരുപോലെ പറയുന്ന കാര്യമാണ്. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ഒരു പ്രവാചകനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ല; യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേ നിന്ന് എഴുന്നേല്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും മോശെയുടെയും വാക്കുകൾപോലെ, യിസ്രായേൽ രാജ്യത്ത്, യെഹൂദാ ഗോത്രത്തിലെ മറിയ എന്ന കന്യകയുടെ മൂത്ത മകനായാണ് യേശു ജനിച്ചത്. (മീഖാ, 5:2-3; മത്താ, 1:25; ലൂക്കൊ, 2:5-7,23; റോമ, 9:5; ഗലാ, 4:4). ദൈവവും മോശെയും പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, ദൈവം സ്വർഗ്ഗത്തിൽനിന്ന് വരുമെന്നല്ലാതെ, യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്ന് എഴുന്നേല്ക്കും എന്ന് പറയുമായിരുന്നോ? ദൈവത്തെ ഒരു മനുഷ്യസ്ത്രീക്ക് പ്രസവിക്കാൻ കഴിയുമായിരുന്നോ? ഒരു മനുഷ്യസ്ത്രീ ദൈവത്തെ പ്രസവിച്ചു എന്ന് പറഞ്ഞാൽ; ആ ദൈവത്തിന് മാതാ അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? പുതിയനിയമത്തിൽ, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി പണ്ഡിതന്മാൻ പറയുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് പറയുന്നതുതന്നെ ഭോഷത്വമാണ്. ഇനി, വചനവിരുദ്ധമായി അങ്ങനെ വിശ്വസിച്ചാൽത്തന്നെ, മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനു തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനീമായ ദൈവത്തിന് എങ്ങനെ കന്യകയുടെ ഉദരത്തിൽ ശിശുവായി മാറാൻ കഴിയും? (മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). തന്നെയുമല്ല, സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. മാറ്റമില്ലാത്ത ദൈവത്തിനു അവതാരം സാദ്ധ്യവുമല്ല. എന്നാൽ, പൈതലിനെ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതാണെന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:20; 2:21). ഉല്പാദിപ്പിക്കുക എന്നാൽ; ഉരുവാക്കുക അഥവാ, പുതുതായൊന്ന് ഉളവാക്കുക എന്നാണ് അർത്ഥം. അവൻ സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ട ദൈവം ആണെങ്കിൽ, പിരിശുദ്ധാത്മാവ് അവനെ എന്തിന് ഉല്പാദിപ്പിക്കണം? ദൈവത്തെ എങ്ങനെ ഉല്പാദിപ്പിക്കും? ഒരു ദൈവത്തെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചു എന്ന് വിശ്വസിക്കുന്നതിൽപരം ദൈവദൂഷണം എന്താണ്? അപ്പോൾ, ദൈവം തൻ്റെ പുത്രനെ അയച്ചു എന്ന് പറഞ്ഞാൽ; അതിൻ്റെ അർത്ഥം എന്താണ്? അത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ആത്മീയ പ്രയോഗമാണ്. അതിന് വല്ല തെളിവും ബൈബിളിലുണ്ടോ? ഉണ്ട്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽനിന്ന് എഴുന്നേല്പിച്ചതാണ്. പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ആരെങ്കിലും ചോദിച്ചാൽ, അതിൻ്റെ ഉത്തരമാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ചവനും ന്യായപ്രമാണത്തിലെ ആദ്യത്തെ പ്രവാചകനുമായ മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട യേശുവും ഒരു മനുഷ്യനായിരുന്നു. പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. എല്ലാവരും ഒരുപോലെ ഭൂമിയിൽനിന്ന് എഴുന്നേറ്റവരുമാണ്. അതിനാൽ, യഹോവയായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. പ്രവാചകൻ സംസാരിക്കുന്നത് യഹോവ കല്പിക്കുന്ന അവൻ്റ വചനങ്ങളാണ്. “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” പുതിയനിയമത്തിൽ, യേശു ഇപ്രകാരം പറയുന്നത് കാണാം: “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (യോഹ, 8:28). അടുത്തവാക്യം: “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, സ്വയമായി സംസാരിക്കാനുള്ള അവകാശം പോലുമില്ലാത്ത ഒരു അടിമ ദൈവം ആണെന്ന് പറയേണ്ടിവരും. അടുത്തവാക്യം: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). അടുത്തവാക്യം: “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30). ഇത്, ദൈവം എഴുന്നേല്പിച്ച ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം എഴുന്നേല്പിച്ചത് അഥവാ, അയച്ചത് ദൈവത്തെയാണെങ്കിൽ, ആ ദൈവത്തിന് ഒന്നും ചെയ്യാൻ സ്വാന്ത്ര്യമില്ലാത്ത ദൈവമാണെന്ന് പറയേണ്ടിവരും. ക്രിസ്തു, ദൈവമാണെന്ന് പറയുന്നവർക്ക് ദൈവമെന്ന പദത്തിൻ്റെ അർത്ഥംപോലും അറിയില്ലെന്നുവേണം മനസ്സിലാക്കാൻ. പിതാവു എന്നെക്കാൾ വലിയവനാണെന്നും എല്ലാവരിലും വലിയവനാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 14:28; 10:29). പിതാവ് എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, അയക്കപ്പെട്ടവൻ ദൈവത്തോട് സമനായ ദൈവം ആണെങ്കിൽ, ആ ദൈവത്തെക്കാൾ വലിയവനായ ഒരു പിതാവ് ഉണ്ടാകുക സാദ്ധ്യമല്ല. പിതാവ് തൻ്റെ ദൈവമാണെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ദൈവം അഥവാ, തെയോസ് (theos) എന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവ് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇനി, ദൈവത്തിനുമീതെ ഒരു ദൈവമുണ്ടാകണമെങ്കിൽ, അവൻ സത്യദൈവം ആയിരിക്കില്ല; വ്യാജദൈവം ആയിരിക്കണം. ക്രിസ്തുവിനെ വ്യാജദൈവം ആക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ തന്ത്രമാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ അവൻ നുഴയിച്ചുകയറ്റിയ ത്രിമൂർത്തി ബഹുദൈവവിശ്വാസം. തന്മൂലം, യഹോവയായായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവം അല്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

5. പ്രവാചകൻ്റെ വചനം കേൾക്കാത്തവൻ ശിക്ഷിക്കപ്പെടും: “അവന്റെ വചനം നിങ്ങൾ കേൾക്കേണം” എന്ന് മോശെയും, “എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും” എന്ന് യഹോവയും പറയുന്നതായാണ് എബ്രായ ബൈബിളിൽ കാണുന്നത്. എന്നാൽ “ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നാണ് പുതിയനിയമത്തിൽ കാണുന്നത്. (പ്രവൃ, 3:23). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ നിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്.  “പ്രവാചകൻ്റെ വാക്ക് ആരെങ്കിലും കേൾക്കാതിരുന്നാൽ ഞാൻ അവനോട് പ്രതികാരം ചെയ്യും (I will take vengeance on him) എന്നാണ് അതിലുള്ളത്.  അതിനെയാണ്, ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും എന്ന് പുതിയനിയമത്തിൽ  പരിഭാഷ ചെയ്തിരിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷം അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). വാക്യത്തിൻ്റെ ആദ്യഭാഗം: പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടെന്നാണ്. അതായത്, ദൈവപുത്രനായ ക്രിസ്തുവിനെ സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും വേണം. എന്തെന്നാൽ, ദൈവം ക്രിസ്തുവിലൂടെയാണ് മാനവരാശിയുടെ രക്ഷ ഒരുക്കിയിരുക്കുന്നത്. അക്കാര്യം അനേകം വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 3:15-18; 20:31). അടുത്തഭാഗം: പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ. പുത്രൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളും, സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും അനുസരിക്കുകയും വേണം. ദൈപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന മുഖ്യ കല്പനയാണ്. ഒന്നിനെക്കുറിക്കുന്ന എഹാദ് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കു പദത്തിനും ബഹുത്വമുണ്ടെന്ന് പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി പണ്ഡിതന്മാർ, എന്നാൽ, ആ ദുരുപദേശത്തെ ക്രിസ്തുവിൻ്റെ സാന്നിധ്യത്തിൽ ഒരു യെഹൂദാ ശാസ്ത്രി ഖണ്ഡിക്കുന്നതും, ക്രിസ്തു അതിനെ അംഗീകരിക്കുന്നതും കാണാം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും മൂന്നുനേരം ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. (സങ്കീ, 55:17). പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; അവൻ അല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ട്രിനിറ്റി പഠിപ്പിക്കുംപോലെ, എഹാദിനും ഹെയ്സിനും ബഹുത്വം ഉണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് താൻ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞ ശാസ്ത്രിയെ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ? യഥാർത്ഥത്തിൽ, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന് പഠിപ്പിച്ച ക്രിസ്തുനെ ട്രിനിറ്റി അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. പിന്നെങ്ങനെയാണ് നിത്യജീവൻ പ്രാപിക്കുന്നത്? പുത്രനിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ; അവൻ പറയുന്നതെല്ലാം വിശ്വസിക്കണ്ടേ?

ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIV → Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7 → യിരെ, 10:10; 1പത്രൊ, 1:20).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 → എബ്രാ, 10:5; യെശ, 7:14 → മത്താ, 1:21; ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15; 18:18 → സങ്കീ, 49:7-9 → എബ്രാ, 2:12; മത്താ,1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ, 8:40), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

☛ ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യപ്രകാരം, ദൈവപുത്രനായ യേശുവിൻ്റെ നിന്ദയാണ് മോശെ വലിയ ധനമായി എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. എന്നാൽ എബ്രായ ലേഖകൻ, യേശുവിനെക്കുറിച്ചല്ല; മോശെ എന്ന ക്രിസ്തുവിനെക്കുറിച്ച് (അഭിഷിക്തൻ) തന്നെയാണ് പറയുന്നത്. എബ്രായർ പതിനൊന്നിലെ വിഷയം യേശുക്രിസ്തുവല്ല; വിശ്വാസവീരന്മാരും അവരുടെ വിശ്വാസത്തിൻ്റെ തീക്ഷ്ണതയുമാണ്. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ചോദിച്ചാൽ: “ദൈവപുത്രൻ” (Son of God) എന്നുപറഞ്ഞാലും “ക്രിസ്തു/മശീഹ” (Christos/Messiah) എന്നു പറഞ്ഞാലും യേശു മാത്രമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. ബൈബിളിൽ, ദൂതന്മാരും മനുഷ്യരുമായി അനേകം ദൈവപുത്രന്മാരും ക്രിസ്തുക്കളുമുണ്ട്. പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. [കാണുക: മശീഹമാർ]. മറ്റൊരു വിഷയം: “മശീഹ” (Messiah) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ എല്ലായിടത്തും “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ (Translation) ചെയ്താണ് ചേർത്തിരിക്കുന്നത്. ⟦ഇംഗ്ലീഷിൽ രണ്ടിടത്ത് “the Messiah” എന്ന് ലിപ്യന്തരണം ചെയ്തിട്ടുണ്ട്: Dan, 9:25; 9:26⟧. എന്നാൽ പുതിയനിയമത്തിൽ “ക്രിസ്തോസ്” (christos) എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ ചെയ്യാതെ, മലയാളത്തിൽ “ക്രിസ്തു” എന്നും ഇംഗ്ലീഷിൽ “Christ” എന്നും ലിപ്യന്തരണം (Transliteration) ചെയ്താണ് ചേർത്തിരിക്കുന്നത്. അതിനാൽ “ക്രിസ്തു” എന്ന് കാണുന്നതൊക്കെ, യേശു ആണെന്ന് പലരും കരുതുന്നു.

☛ അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന “ക്രിസ്തു” (അഭിഷിക്തൻ) യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. അവിടെ “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്തിരുന്നതെങ്കിൽ, അത് മോശെയാണെന്ന് മനസ്സിലാകുമായിരുന്നു. എന്നാൽ “ക്രിസ്തോസ്” എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” എന്ന് പരിഭാഷ ചെയ്യാതെ, “ക്രിസ്തു” എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, പിന്നെയും ആയിരത്തഞ്ചൂറ് വർഷങ്ങൾക്കുശേഷം ജനിച്ച യേശുവിൻ്റെ നിന്ദയല്ല അവൻ ധനമായി എണ്ണിയത്. 

☛ പ്രസ്തുത വാക്യത്തിലെ അഭിഷിക്തൻ (ക്രിസ്തു) യേശുവല്ല; മോശെയാണ് എന്നതിന്റെ അനേകം തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ കാണുക:

❶ അഭിഷിക്തൻ (ക്രിസ്തു):
➦ “ക്രിസ്തു” എന്നാൽ, അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11 ) യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ചപ്പോഴാണ് “അഭിഷിക്തൻ” (ക്രിസ്തു) ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27). നസറെത്തിലെ പള്ളിയിലെ പ്രഥമശുശ്രൂഷയിൽ തൻ്റെ അഭിഷേകത്തെക്കുറിച്ചുള്ള യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അഭിഷേകം പ്രാപിച്ച് ”ക്രിസ്തു” (അഭിഷിക്തൻ) ആയത്, അല്ലെങ്കിൽ ആ പ്രവചനം നിവൃത്തിയായത് അപ്പോഴാണെന്ന് യേശുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യെശ, 61:1; ലൂക്കൊ, 4:16-21). എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിലെ അഭിഷേകത്തിന് മുമ്പെ യേശുവെന്ന് പേരുള്ള ഒരു “ക്രിസ്തു” (അഭിഷിക്തൻ) ഈ അണ്ഡകടാഹത്തിലില്ല. എ;ഡി, 29-ൽ മാത്രം “ക്രിസ്തു” ആയവൻ്റെ നിന്ദ, അതിനും ആയിരത്തി അഞ്ചൂറ് വർഷംമുമ്പ് മോശെ എങ്ങനെ ധനമായെണ്ണും?

❷ പ്രവചനങ്ങളിൽ ഉണ്ടായിരുന്നവൻ:
➦ പഴയനിയമത്തിൽ യേശുവെന്ന വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; 1:35), പ്രവാചകത്വം (ആവ, 18:18), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. പ്രവചനമെന്നാൽ ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). എ.എം 3,755-ലാണ് (ബി.സി. 6) യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലാണ് അവനെക്കുറിച്ചുള്ള അനേകം പ്രവചനങ്ങളിലെ ആദ്യപ്രവചനം നിവൃത്തിയായത്: (മീഖാ, 5:2 – ലൂക്കൊ, 2:5-7). എ.എം 3,755-ൽ പ്രവചന നിവൃത്തിയായി പരിശുദ്ധാത്മാവിനാൽ ഉല്പദിതനായ വ്യക്തിയുടെ നിന്ദ (മത്താ, 1:20; ലൂക്കൊ, 2:21), ഏകദേശം എ.എം. 2,255-ൽ മോശെ ധനമെന്ന് എണ്ണുന്നത് എങ്ങനെയാണ്?

❸ അഭിഷിക്തനും അഭിഷേകദാതാവും:
➦ അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പേർ പറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ (ക്രിസ്തുക്കൾ) ബൈബിളിൽ ഉണ്ട്; അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). അതിനാൽ അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. ദൈവത്താൽ അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. അതുപോലെ, യേശുവും ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതുകൊണ്ടാണ്,അഭിഷേകം ആവശ്യമായി വന്നത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഈ വസ്തുത നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും നന്നായറിയാം. ചിലർ കരുതുന്നപോലെ യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മനുഷ്യർക്ക് മാത്രം ആവശ്യമുള്ള അഭിഷേകം അവന് ആവശ്യമായി വന്നത് എന്തുകൊണ്ടാണ്? തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? [കാണുക: അഭിഷേകദാതാവും അഭിഷിക്തനും].

❹ സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:2-3; 22:20; ആവ, 3:24; 4:35; 5:6-7; 6:4; 32:12; 32:38; 33:26). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). യഹോവയല്ലാതെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ലെന്ന് പഠിപ്പിച്ച മോശെ, യഹോവയുടെ നിന്ദയല്ലാതെ ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ?

❺ എന്നെപ്പോലൊരു പ്രവാചകൻ:
➦ “എന്നെപ്പോലെ പ്രവാചകൻ” എന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15 – പ്രവൃ, 3:22; 7:37). പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19 – പ്രവൃ, 3:22; 7:22). തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവിൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]

❻ അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (പത്രൊ, 1:20). യേശു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവൻ അല്ലെങ്കിൽ മൂമ്പേകൂട്ടി അറിയപ്പെട്ടവനും, അന്ത്യകാലത്ത് കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ലോകത്തിൽ വെളിപ്പെട്ടവനും ആണ്: (മത്താ, 1:21; ലൂക്കൊ, 2:21). അവൻ്റെ നിന്ദ അതിനും ആയിരത്തഞ്ഞൂറ് വർഷങ്ങൾക്കുമുമ്പേ മോശെ എങ്ങനെ ധനമായെണ്ണും?

❼ ലോകാവസാനത്തിൽ അനുഭവിച്ച കഷ്ടം:
➦ “അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. (എബ്രാ, 9:26). യേശു ലോകസ്ഥാപനംമുതൽ കഷ്ടം അനുഭവിച്ചവനല്ല; ലോകാവസാനത്തിലാണ് സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ അവൻ പ്രത്യക്ഷനായതും കഷ്ടം അനുഭവിച്ചതും എന്ന് എബ്രായലേഖകൻതന്നെ പറയുന്നു:  അപ്പോഴാണ് യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി അവൻ നിന്ദ അനുഭവിച്ചത്: (യെശ, 53:3; മത്താ, 27:44). ആ നിന്ദയെങ്ങനെ അതിനും ഒന്നര സഹസ്രാബ്ദംമുമ്പ് മോശെയുടെ ധനമായിമാറും? തന്മൂലം, എബ്രായലേഖകൻ പറയുന്ന ക്രിസ്തു (അഭിഷിക്തൻ) യേശുവല്ല; മോശെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. മോശെ പ്രവാചകനും (ആവ, 18:15; 18:18; പ്രവൃ, 3:22; 7:37) പുരോഹിതനുമാണ്. (സങ്കീ, 99:6). 

❽ അവരിലുള്ള ക്രിസ്തുവിൻ്റെ ആത്മാവ്:
➦ “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,” (1പത്രൊ, 1:10-11). ഈ വേദഭാഗത്ത്, പ്രവാചകന്മാരിലുള്ള ക്രിസ്തുവിൻ്റെ ആത്മാവിനെയും, യേശുവെന്ന ക്രിസ്തുവിനെയും” വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ അഥവാ, ക്രിസ്തുക്കളായ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ (അഭിഷിക്തൻ്റെ) ആത്മാവിലാണ്, യേശുവെന്ന ക്രിസ്തുവിന് വരേണ്ട കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. അല്ലാതെ, ഈ വാക്യത്തിലെ രണ്ട് ക്രിസ്തുവും യേശുവല്ല. അതിനാൽ ക്രിസ്തു എന്ന് കാണുന്നതെല്ലാം യേശു ആണെന്ന് ധരിക്കരുത്.

❾ മോശെയെന്ന അഭിഷിക്തൻ (ക്രിസ്തു):
➦ പഴയനിയമത്തിൽ “അഭിഷിക്തൻ” (Anointed) എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല. മോശെയുടെ കാലത്ത് അവനെ തൈലംകൊണ്ട് അഭിഷേകം ചെയ്യാൻ മറ്റൊരു അഭിഷിക്തൻ ഭൂമിയിൽ ഇല്ലായിരുന്നു. എന്നാൽ ദൈവം മോശെയെ നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽ മൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, മോശെ ദൈവത്തിൻ്റെ “ക്രിസ്തു” (അഭിഷിക്തൻ) ആണെന്ന് എബ്രായലേഖകൻ പറയുന്നത്.

❿ ദൈവം അഭിമുഖമായി അറിഞ്ഞ പ്രവാചകൻ:
➦ “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്നാണ് വചനം പറയുന്നത്: (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും വ്യക്തമാക്കുന്നു: (പ്രവൃ, 7:22). മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). °ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). എബ്രായലേഖകനും അക്കാര്യം പറഞ്ഞിട്ടുണ്ട്: [എബ്രാ, 3:2; 3:5). അതായത്, യഹോവയായ ഏകദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നതാണ് മിസ്രയീമിലെ സകല നിക്ഷേപങ്ങളെക്കാളും വലിയ ധനമെന്ന് മോശെ കണക്കാക്കിയത്. അല്ലാതെ, അന്ന് ഭൂതലത്തിലെങ്ങും ഇല്ലാത്ത, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവിൻ്റെ നിന്ദയല്ല മോശെ അനുഭവിച്ചത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തെപ്രതി മോശെയുടെ നിന്ദ മേശയും, യേശുവിൻ്റെ നിന്ദ യേശുവും അനുഭവിച്ചു. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

ആരെയാണ് ആരാധിക്കേണ്ടത്❓

ദൈവപുത്രനായ യേശു യേശുവിനെ നമസ്കരിച്ചതായി പറഞ്ഞിരിക്കയാൽ അവൻ ആരാധനയ്ക്ക് യോഗ്യനാണെന്നും അവൻ ആരാധന സ്വീകരിച്ചതായും പലരും വിശ്വസിക്കുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും തമ്മിൽ വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പഴയപുതിയനിയമങ്ങളിൽ ആരാധനയെ കുറിക്കുന്ന പല പദങ്ങളുണ്ട്. പഴയനിയമത്തിൽ ആരാധിക്കുക, നമസ്കരിക്കുക, കുനിയുക, കുമ്പിടുക എന്നീ അർത്ഥങ്ങളിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്, “ഷാഹാ” (shaha) എന്നൊരു പദമാണ്. 175 പ്രാവശ്യം “ഷാഹാ” ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, ഉല്പത്തി 18:2-ലാണ്. “സെഗേദ്” (segeed) എന്ന മറ്റൊരു പദം 12 പ്രാവശ്യമുണ്ട്. (ദാനീ, 2:46). പുതിയനിയമത്തിൽ ആരാധിക്കുക, നമസ്കരിക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പല പദങ്ങളുണ്ട്. അതിൽ, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായും നന്ദിസൂചകമായും നമസ്കരിക്കുന്നതിനും ഉപയോഗിച്ചിരിക്കുന്നത്, “പ്രോസ്കുനിയൊ” (proskyneo) എന്ന പദമാണ്. 60 പ്രാവശ്യം ആ പദം ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, മത്തായി 2:2-ലാണ്. ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന “ലാത്രൂവോ” (latreuo) എന്ന പദം 21 പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം മത്തായി 4:10-ലാണ്. ഇതാണ് അരാധയെക്കുറിക്കുന്ന പുതിയനിയമത്തിലെ പ്രധാന പദങ്ങൾ. സത്യവേദപുസ്തകത്തിൽ, “പ്രോസ്കുനിയൊ” എന്ന പദത്തെ നമസ്കാരം എന്നാണ് കൂടുതലും പരിഭാഷ ചെയ്തിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവിനെ അനേകർ നമസ്കരിച്ചതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവൻ്റെ ജനനത്തിൽ: വിദ്വാന്മാരും, (മത്താ, 2:11), ശുശ്രൂഷയിൽ: കുഷ്ഠരോഗിയും (മത്താ, 8:2), പ്രമാണിയും (മത്താ, 9:18), ശിഷ്യന്മാരും (മത്താ, 14:33), കാനാന്യ സ്ത്രീയും (മത്താ, 15:25), സെബെദി പുത്രന്മാരുടെ അമ്മയും (മത്താ, 20:20), ഭൂതഗ്രസ്തനും (മർക്കൊ, 5:6), പിറവിക്കുരുടനും (യോഹ, 9:38) യേശുവിനെ നമസ്കരിച്ചതായി കാണാം. എന്നാൽ, ദൈവികമായ ആരാധന ക്രിസ്തു സ്വീകരിച്ചതായി എവിടെയും കാണുന്നില്ല. അതിൻ്റെ ചില തെളിവുകൾ നമുക്ക് നോക്കാം:

1️⃣ സത്യവേദപുസ്തകത്തിൽ പ്രധാനമായും നമസ്കാരം എന്ന് പരിഭാഷ ചെയ്തിരിക്കുന്ന “ഷാഹാ” (shaha) എന്ന എബ്രായ പദം, ദൈവത്തെ ആരാധിക്കുന്നതിനും അഭിഷിക്തരായ രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി ബഹുമാനിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത് കാണാം: ലോത്ത് ദൂതന്മാരെയും (ഉല്പ, 10:1), അബ്രാഹാം ഹിത്യരെയും (ഉല്പ,23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7), സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) ആചാരപരമായും നന്ദിസൂചകമായി നമസ്കരിച്ചതിന്, “ഷാഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും “ഷഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), ക്രിസ്തുവിന് പടയാളികൾ പരിഹസിച്ച് നമസ്ക്കരിച്ചതിനും (മർക്കൊ, 15:19), ഉപമയിലെ മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), മഹാസർപ്പത്തെയും (വെളി, 13:4), മൃഗത്തെയും (വെളി, 13:4,8,12; 14:9,11), പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും “പ്രോസ്കുനിയൊ” (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പത്രൊസിനെ കൊർന്നേല്യൊസ് നമസ്കരിച്ചതും (പ്രവൃ, 10:25), ദൂതനെ യോഹന്നാൻ നമസ്കരിച്ചതും (വെളി, 22:8) ഈ പദംകൊണ്ടാണ്. അതായത്, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായും നന്ദിസൂചകമായി ബഹുമാനിക്കുന്നതിനും ബൈബിളിൽ ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനു് നമസ്കാരം എന്നാണ് സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്. തന്മൂലം, നമസ്കരിച്ചു എന്ന് പറഞ്ഞിരിക്കുന്ന കാരണത്താൽ ആരും ദൈവമാകില്ല. നമസ്കരിക്കപ്പെട്ടവരൊക്കെ ദൈവങ്ങളാകുമെങ്കിൽ, പത്തുനൂറ്റമ്പത് ദൈവങ്ങളെങ്കിലും ബൈബിളിലുണ്ടാകും.

☛ ആരാധനയും നമസ്കാരവും:
➦ ❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) എന്ന എബ്രായ പദവും ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന ഗ്രീക്കുപദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിലും (𝐋𝐗𝐗) ദൈവത്തെ ആരാധിക്കാനും ദൂതന്മാരെ നമസ്കരിക്കാനും മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. ❶ദൈവം: (ഉല്പ, 24:26; ഉല്പ, 24:48; ഉല്പ, 24:52; പുറ, 34:8; 1ശമൂ, 15:31; 2ശമൂ, 12:20). ❷ദൂതന്മാർ: (ഉല്പ, 19:1). ❸മനുഷ്യർ: (ഉല്പ,23:7; ഉല്പ, 33:3; ഉല്പ, 33:6; ഉല്പ, 33:7; ഉല്പ, 37:10; ഉല്പ, 42:6; ഉല്പ, 43:26). ❹രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21). ➟𝗟𝗫𝗫-ൽ പ്രധാനമായും ❛𝗽𝗿𝗼𝘀𝗲𝗸𝘆𝗻𝗲𝘀𝗲𝗻❜ എന്ന പ്രഥമപുരുഷ ഏകവചന ക്രിയാപദമാണ് (𝐓𝐡𝐢𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) കാണുന്നത്. ➟അതിൻ്റെ അർത്ഥം: ❛അവൻ ആരാധിച്ചു/നമസ്കരിച്ചു/വണങ്ങി❜ (𝐇𝐞 𝐰𝐨𝐫𝐬𝐡𝐢𝐩𝐩𝐞𝐝/𝐝𝐢𝐝 𝐨𝐛𝐞𝐢𝐬𝐚𝐧𝐜𝐞) എന്നാണ്.

☛ ബൈബിളിൽ ❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) അല്ലെങ്കിൽ ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന് എഴുതിയിരിക്കുന്നത് കണ്ട് മാത്രം അത് ദൈവത്തെയാണോ, മനുഷ്യനെയാണോ ഉദ്ദേശിച്ചതെന്ന് പറയാൻ കഴിയില്ല. ➟ആ വാക്ക് ആർക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കി വേണം ❛ദൈവാരാധന❜ ആണോ, ആചാരപരമായ ❛നമസ്‌കാരം/വന്ദനം❜ ആണോ എന്ന് തീരുമാനിക്കാൻ. ➟സകലത്തിൻ്റെയും സ്രഷ്ടാവും പരമാധികാരിയായ ഏകദൈവത്തെ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) മാത്രം അവൻ്റെ മഹത്വത്തിനൊത്തവണ്ണം ആരാധിക്കാനും (യെശ, 44:24; 2രാജാ, 19:15; യോഹ, 5:44; 17:3) മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും ഒരേ പദമാണ് എബ്രായയിലും ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത്. ➟❛സന്ദർഭമാണ് ഏറ്റവും പ്രധാനം❜ (𝐂𝐨𝐧𝐭𝐞𝐱𝐭 𝐢𝐬 𝐊𝐢𝐧𝐠) എന്നതാണ് ആധുനിക ഭാഷാശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഷാതത്വം. ➟അതായത്, കേവലം വാക്കുകൾ നോക്കി അർത്ഥം തീരുമാനിക്കാതെ, ആ വാക്ക് എപ്പോൾ, എവിടെ, എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കണം അതിന്റെ അർത്ഥം നിർണ്ണയിക്കാൻ. ➟അല്ലാതെ, ആരാധന/നമസ്കാരം എന്ന് കണ്ടാൽ ഉടനെ അത് ദൈവാരാധനയാണെന്ന് ധരിക്കരുത്.

2️⃣ ബൈബിളിൽ അനേകം ക്രിസ്തുക്കൾ (മശീഹാമാർ) ഉണ്ട്. അതിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്. ശൗൽ, ദാവീദ്, ശലോമോൻ മുതലായ രാജാക്കന്മാർ ❛𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼❜ (നമസ്കാരം) സ്വീകരിച്ചവരാണ്: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). ഇവരൊക്കെ പിൽക്കാലത്താണ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. അപ്പോൾ ❛യെഹൂദന്മാരുടെ രാജാവായി പിറന്ന❜ യേശുവിന് 𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼 സ്വീകരിച്ചുകൂടേ❓(മത്താ, 2:6). പഴയനിയമത്തിലെ അഭിഷിക്തരായ (മശീഹമാർ/ക്രിസ്തുക്കൾ) മനുഷ്യർ ❛നമസ്കാരം❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) സ്വീകരിച്ചുവെങ്കിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്ത യേശു എന്ന് പേരുള്ള മനുഷ്യന് നമസ്കാരം സ്വീകരിച്ചുകൂടേ❓ (ലൂക്കൊ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 9:11). എന്നാലത് ദൈവാരാധനയല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.

3️⃣ ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന, ❛ലാത്രൂവോ❜ (latreuo) എന്ന ഗ്രീക്കുപദം 21 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 24:14; 26:7; 27:23; റോമ, 1:10; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3 ⁃⁃ റോമ, 1:25; പ്രവൃ, 7:42). ഇതിൽ രണ്ട് വാക്യം: കാളക്കുട്ടിയെ ആരാധിച്ച യിസ്രായേൽ ജനത്തെ ആകാശസൈന്യത്തെ ആരാധിപ്പാൻ ദൈവം കൈവിട്ടതിനെ കുറിക്കാനും, അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ ക്ഷയമുള്ള മനുഷ്യൻ, പക്ഷിമൃഗാദികൾ എന്നിവയുടെ രൂപസാദശ്യമാക്കി മാറ്റുകയും ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞിട്ട് ജാതികൾ സൃഷ്ടിയെ ആരാധിച്ചതിനെ കുറിക്കാനും ഉപപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 7:42; റോമ, 1:25). ഇതിലെ ആദ്യവാക്യം: ദൈവത്തെ തള്ളിയവരെ, തന്നെ ആരാധിക്കാതെവണ്ണം ദൈവം തള്ളിയതും, അടുത്തത്, ദൈവത്തെ അറിയാത്ത ജാതികൾ, ദൈവമല്ലാവയെ ദൈവമെന്ന് കരുതി ആരാധിച്ചതിനെക്കുറിച്ചുമാണ്. അല്ലാതെ, സ്രഷ്ടാവായ ഏകദൈവത്തോടൊപ്പം ആരാധന സ്വീകരിച്ചതിനെക്കുറിച്ചല്ല. പുതിയനിയമത്തിൽ ദൈവാരാധനയ്ക്ക് ഉപയോഗിക്കുന്ന ഈ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണ്. (എബ്രാ, 2:9). ദൈവം മനുഷ്യനുമല്ല; അവന് മരണവുമില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16). എന്നാൽ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകമനുഷ്യനാണ്. (1പത്രൊ, 2;24; മത്താ, 26:38; ലൂക്കൊ, 23:46; റോമ, 5:15; 1യോഹ, 3:5). ക്രിസ്തു ക്രൂശിൽ മരിച്ചുയിർത്തു എന്നത് അനിഷേധ്യമായ സത്യമാണ്. (1കൊരി, 15:3-4; 2തിമൊ, 2:8). ദൈവമാണ് മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: (പ്രവൃ, 10:40). ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവത്തിൻ്റെ വചനം സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39).

☛ യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11) 
➦ ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽ നിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്. ➟അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➤❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➟മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
➦ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28). ➟അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ഒരേയോരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ദൈവമായ യഹോവയെ മാത്രം ആരാധിക്കണമെന്നും താൻ മനുഷ്യനാണെന്നും പഠിപ്പിച്ച ക്രിസ്തു ആരാധന സ്വീകരിക്കുമോ❓ (യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8 ⁃⁃ യോഹ, 8:40). 
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം പിതാവാണെന്നും ക്രിസ്തു മനുഷ്യനാണെന്നും പഠിപ്പിച്ച യെഹൂദന്മാരായ അപ്പൊസ്തലന്മാൻ യേശു എന്ന് പേരുള്ള മനുഷ്യനെ ആരാധിക്കുമോ❓ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ഏകദൈവമായ യഹോവയിൽ വിശ്വസിച്ചിരുന്ന അക്കാലത്തുള്ള ഏതെങ്കിലും യെഹൂദന്മാർ മനുഷ്യനായ യേശുവിനെ ആരാധിക്കുമോ❓

4️⃣ ആരെയാണ് ആരാധിക്കേണ്ടത്? ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ സ്രഷ്ടാവായ ഏകദൈവത്തെയാണ് ആരാധിക്കേണ്ടത്. അഥവാ, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവമക്കളായവർ തങ്ങളെ സൃഷ്ടിച്ച ദൈവത്തെയാണ് ആരാധിക്കേണ്ടത്. ആരാണ് സ്രഷ്ടാവ്? അത് സ്രഷ്ടാവിൻ്റെ വായിൽനിന്നുതന്നെ അത് കേൾക്കാം: ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). താനല്ലാതെ മറ്റൊരു സ്രഷ്ടാവിനെക്കുറിച്ച് യഹോവയ്ക്കുപോലും അറിയില്ല. എന്താണ് ആരാധന? സ്രഷ്ടാവായ ദൈവത്തിനു് ദൈവികമായ മഹത്വവും ബഹുമാനവും അർപ്പിക്കുന്നതാണ് ആരാധന. എന്നെന്നേക്കും ജീവിച്ചിരിക്കുന്ന സ്രഷ്ടാവും സർവ്വശക്തനുമായവനെ ആരാധിക്കുന്ന വ്യക്തമായ ചിത്രം സ്വർഗ്ഗത്തിൽ കാണാം: ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:9-11 ⁃⁃ യെശ, 6:1-3).

ട്രിനിറ്റിക്ക് രണ്ടുമൂന്നു സ്രഷ്ടാവുണ്ട്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), ദൈവത്തിൻ്റെ ആദ്യ ക്രിസ്തുവും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മറ്റു മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]

☛ ദൈവമായ യഹോവയെ മാത്രം ആരാധിക്കണം: 
➦ ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം: ➤❝സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.❞ (മത്താ, 4:10 ⁃⁃ ലൂക്കൊ, 4:8). ➟ഈ വേദഭാഗത്ത്, ❝നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം❞ എന്ന പഴയനിയമ ഉദ്ധരണി എടുത്തുകൊണ്ടാണ് ക്രിസ്തു സാത്താനോട് മറുപടി പറയുന്നത്. (ആവ, 6:13). ➟എന്നാൽ പഴയനിയമത്തിൽ പറയുന്ന അത്ര ലാഘവത്തോടെയല്ല പുതിയനിയമത്തിൽ പറയുന്നത്. ❛അവനെ മാത്രം ആരാധിക്കണം❜ (𝐖𝐨𝐫𝐬𝐡𝐢𝐩 𝐡𝐢𝐦 𝐨𝐧𝐥𝐲) എന്നത് ഗ്രീക്കിൽ, ❛𝐚𝐮𝐭𝐨 𝐦𝐨𝐧𝐨 𝐥𝐚𝐭𝐫𝐞𝐮𝐬𝐞𝐢𝐬❜ എന്നാണ്. [കാണുക: BIB]. ➤❛𝐚𝐮𝐭𝐨 𝐦𝐨𝐧𝐨 𝐥𝐚𝐭𝐫𝐞𝐮𝐬𝐞𝐢𝐬❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❝അവനെ മാത്രമേ നീ ആരാധിക്കാവൂ❞ (𝐖𝐨𝐫𝐬𝐡𝐢𝐩 𝐡𝐢𝐦 𝐨𝐧𝐥𝐲) എന്നാണ്. ➟ലൂക്കൊസിലും ഇതുകാണാം: (ലൂക്കൊ, 4:8). ➤ദൈവമായ യഹോവയെ ❛മാത്രമേ❜ (𝐨𝐧𝐥𝐲) നീ ആരാധിക്കാവൂ എന്ന് യേശുക്രിസ്തു പഠിപ്പിച്ചാൽ, പിതാവിനെയല്ലാതെ, പുത്രനെയും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരെയും ആരാധിക്കാൻ പാടില്ലെന്നാണ്. ➟എന്നാൽ ക്രിസ്ത്യാനികൾ, പിതാവിനെ മാത്രം ആരാധിക്കണം എന്ന് പഠിപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് ആരാധിക്കുന്നത്. ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ഇന്ന് ❛ക്രിസ്ത്യാനി❜ എന്നപേരിൽ അറിയപ്പെടുന്നതിൽ അധികവും. തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ➟ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ➟ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, ➤❛പ്രോസ്കുനിയൊ❜ (𝐩𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന പദമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്: (യോഹ, 4:20-24 ⁃⁃ പ്രവൃ, 10:25; വെളി, 22:8). ➟ദൈവത്തെ മാത്രം ആരാധിക്കുന്ന ➤❛ലാട്രുവോ❜ (𝐥𝐚𝐭𝐫𝐞𝐮𝐨) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്: (ലൂക്കൊ, 1:74;2:37; പ്രവൃ, 24:14; ഫിലി, 3:3). ➟പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. ➟അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
❶ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദം കൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ➟ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ➟ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
❷ ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ➟ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, ➤❝നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). ➟എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. ➟പ്രഥമപുരുഷ സർവ്വനാമത്തിലും (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫), ➤❛അവനെ ദൈവമായ യഹോവയെ മാത്രം ആരാധിക്കണം❜ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ സാത്താനോട് (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧), പ്രഥമപുരുഷനായ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ ❛മാത്രമേ❜ (𝐨𝐧𝐥𝐲) ആരാധിക്കാവു എന്നാണ് പറഞ്ഞത്. ➟യഹോവയായ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയാതെ പറയുന്നത്.
❸ ❛ദൈവത്തെ ആരാധിക്കണം❜ എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. ➟അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, വചനപരമായും ഭാഷാപരമായും ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. ➟എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. ➤❛അവനെ മാത്രം ആരാധിക്കണം❜ (𝐖𝐨𝐫𝐬𝐡𝐢𝐩 𝐡𝐢𝐦 𝐨𝐧𝐥𝐲) എന്നാണ് പറഞ്ഞത്. ➟അതായത്, ❛മാത്രം❜ (𝐨𝐧𝐥𝐲), ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നർത്ഥമുള്ള ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദം കൊണ്ട്, ❛അവനെ (യഹോവയെ) മാത്രം ആരാധിക്കണം❜ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➤❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദത്തെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. ➟പഴയനിയമത്തിൽ, ❛മാത്രം❜ (𝐨𝐧𝐥𝐲), ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛യാഹിദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കിലെ പദമാണ് മോണോസ്. ➟ആ പദംകൊണ്ടാണ് പിതാവിനെ മാത്രം ആരാധിക്കണം എന്ന് പറഞ്ഞിരിക്കുന്നത്. ➟പിതാവായ യഹോവയെ മാത്രം ആരാധിക്കണം എന്ന് ക്രിസ്തു പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. ➟ക്രിസ്തു എന്നല്ല; അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദാ, ഈ പദംകൊണ്ട് ➤❛പിതാവായ യഹോവയെ മാത്രം ആരാധിക്കണം❜ എന്ന് പറഞ്ഞാലും മറ്റാരും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണ് ഭാഷാപേമായ അർത്ഥം. ➟അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ➟ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (ലൂക്കൊ, 4:8). ➟ഒരു കാര്യം രണ്ടുപ്രാവശ്യം വചനത്തിൽ കാണുന്നതും വിഷയത്തിൻ്റെ വചനപരമായ സ്ഥിരതയെ സൂചിപ്പിക്കുന്നതാണ്.➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. ➟തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ➟ദൈവമായ യഹോവയ് മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. ➟അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ➟ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ ➤❛ദൈവമായ യഹോവയെ മാത്രം ആരാധിക്കണം❜ എന്ന് ❛𝐌𝐨𝐧𝐨𝐬❜ കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. ➟അതാണ് ഭാഷയുടെ നിയമം. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനു മകളിൽ ഒരു അപ്പീൽ ഉന്നയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. ക്രിസ്ത്യാനികൾ എന്ന് പലർക്കും പേർ മാത്രമേയുള്ളൂ; പലരും അവനെ വിശ്വസിക്കുന്നവനല്ല. ➤❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36)
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18; യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. ➟അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. ➟അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20; എബ്രാ, 1:2). ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, സർവ്വസൃഷ്ടിക്കും ആദ്യജാതൻ, നാം നമ്മുടെ സ്വരൂപത്തിൽ]

☛ അപ്പൊസ്തലന്മാരുടെ സാക്ഷ്യം: 
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ 1കൊരി, 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟അടുത്തവാക്യം: ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤❝തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❞ (𝐭𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ➟അടുത്തവാക്യം: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7; 14:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❞ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). പലർ ചേർന്നല്ല; ➤❝നീ❞ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❝എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❞ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ➤❝നിൻ്റെ❞ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസ്ഫുടമായാണ് അപ്പൊസ്തലന്മാരും പറയുന്നത്.

5️⃣ ആരാധനയുടെ വിഷയത്തിൽ ക്രിസ്തു എന്തു പറയുന്നുവെന്ന് നമുക്ക് നോക്കാം: 1. ദൈവമായ യഹോവയെ മാത്രം ആരാധിക്കണം: ❝സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ❞ എന്നു പറഞ്ഞു. (മത്താ, 4:10 ⁃⁃ ലൂക്കൊ, 4:8). ഈ വാക്യത്തിൽ, ❛അവനെ അഥവാ, ദൈവമായ യഹോവയായ മാത്രം ആരാധിക്കണം❜ എന്നത് ഗ്രീക്കിൽ, ❛autō mono latrefseis❜ (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: Bible Hub]. ❛autō monō latreuseis❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❛അവനെ മാത്രമേ നീ ആരാധിക്കാവൂ❜ എന്നാണ്: (ലൂക്കൊ, 1:74;2:37; പ്രവൃ, 24:14; ഫിലി, 3:3). യഹോവയായ പിതാവിനെ മാത്രമേ നീ ആരാധിക്കാവൂ എന്ന് യേശുക്രിസ്തു പഠിപ്പിച്ചാൽ, പിതാവിനെയല്ലാതെ, പുത്രനെയും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരെയും ആരാധിക്കാൻ പാടില്ലെന്നാണ്. എന്നാൽ ക്രിസ്ത്യാനികൾ, പിതാവിനെ മാത്രം ആരാധിക്കണം എന്ന് പഠിപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് ആരാധിക്കുന്നത്. ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രിസ്ത്യാനി എന്നപേരി അറിയപ്പെടുന്നതിൽ അധികവും. തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, ❛പ്രോസ്കുനിയൊ❜ (προσκυνέω- proskyneo) എന്ന പദമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന ❛ലാട്രുവോ❜ (λατρεύω – latreuo) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
I. ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
II. ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, ❝നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, ❛അവനെ (യഹോവയെ) മാത്രം ആരാധിക്കണം❜ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന്  പ്രഥമപുരുഷനിൽ (3rd Person) ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
III. “ദൈവത്തെ ആരാധിക്കണം” എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (ലൂക്കൊ, 4:8). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. അതാണ് ഭാഷയുടെ നിയമം.

2. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.” (യോഹ, 4:22). ഈ വേദഭാഗം പരിശോധിച്ചാൽ, ക്രിസ്തു ആരാധനയ്ക്ക് യോഗ്യനായ (worthy of worship) ദൈവമല്ല; ആരാധകനാണെന്ന് (Worshipper) മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു” (we know what we worship). ഈ ഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ ഉത്തമപുരുഷ ബഹുവചന (1st Person Plural) രൂപമായ, “പ്രോസ്കുനോമെൻ” (προσκυνοῦμεν – proskynoúmen) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പദത്തിൻ്റെ അർത്ഥം “ഞങ്ങൾ നമസ്കരിക്കുന്നു” എന്നാണ്. “ഞങ്ങൾ നമസ്കരിക്കുന്നു” എന്നതാണ് പദത്തിൻ്റെ സ്വാഭാവികമായ അർത്ഥമെന്നിരിക്കെ, “ഞങ്ങൾ” (we) എന്ന അർത്ഥത്തിൽ “ഹെമെയിസ്” (ἡμεῖς – hēmeis) എന്ന ഉത്തമപുരുഷ ഉദ്ദേശിക ബഹുവചനം (1st Person Nominative Plural) പ്രത്യേകമായി ചേർത്തിട്ടുമുണ്ട്. ക്രിസ്തു, ശിഷ്യന്മാർക്കൊപ്പം തന്നെയും ചേർത്താണ് “ഞങ്ങളോ അറിയുന്നതിനെ (ആരാധിക്കുന്നു) നമസ്കരിക്കുന്നു” എന്നു ശമര്യസ്ത്രീയോട് പറയുന്നത്. ദൈവത്തിനു് ആരാധന ആവശ്യമാണോ? താൻ ദൈവം ആണെങ്കിലോ, ദൈവം ത്രിത്വമാണെങ്കിലോ “ഞങ്ങളോ” ഉത്തമപുരുഷ ബഹൂവചനം പറയാതെ, തന്നെ ഒഴിവാക്കിക്കൊണ്ടും ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടും “ഇവരോ അറിയുന്നതിനെ നമസ്കരിക്കുന്നു” എന്നു പ്രഥമപുരുഷനിൽ (3rd Person) പറയുമായിരുന്നു. ഇതാണ്, വചനപരവും ഭാഷാപരവുമായ സത്യം. പിതാവായ ഏകദൈവം (യോഹ, 17:3; 1കൊരിൾ 8:5-6; എഫെ, 4:6) യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33).

3. സത്യനമസ്കാരികൾ: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹ, 4:23). ഈ വേദഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ പ്രഥമപുരഷ ബഹുവചന (3rd Person Plural) രൂപമായ, “പ്രോസ്കുനേസൗസിൻ” (προσκυνήσουσιν – proskynēsousin) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും ശ്രദ്ധിക്കുക: “പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്നാണ് പറഞ്ഞത്. പദത്തിൻ്റെ അർത്ഥം: “അവർ നമസ്കരിക്കും” (they will worship) എന്നാണ്. “പിതാവു” എന്ന് പ്രഥമപുരുഷ (3rd Person) ഏകവചനത്തിൽ പറയുന്നത് നോക്കുക. ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ “പിതാവിനെ” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയാതെ, “ഞങ്ങളെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.

4. ദൈവം ആത്മാവാകുന്നു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വേദഭാഗത്ത്, “നമസ്കാരത്തെ” (ആരാധന) കുറിക്കുന്ന അടിസ്ഥാന ക്രിയാപദമായ, “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന പദത്തിൻ്റെ “കേവലക്രിയയായ (Infinitive) “പ്രോസ്കുനീൻ” (προσκυνεῖν – proskyneín) ആണ്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവകുന്നു. എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ദൈവം മനുഷ്യനല്ല എന്നതും ഓർക്കുക. (ഇയ്യോ, 9:32; ഹോശേ, 11:9). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” വാക്യം ശ്രദ്ധിക്കുക: “അവനെ” (him) എന്നതിന് “ഔത്തോൺ” (αὐτὸν – autòn) എന്ന “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) പ്രഥമപുരഷ ഏകവചന പുംല്ലിംഗമാണ് (3rd Person Singular Masculine) ഉപയോഗിച്ചിരിക്കുന്നത്. “അവരെ” എന്നോ, “ഞങ്ങളെ” എന്നോ ബഹുവചനത്തിൽ അല്ല; “അവനെ നമസ്കരിക്കണം” എന്ന ഏകവചനത്തിലും പ്രഥമപുരുഷ (3rd Person) സർവ്വനാമത്തിലുമാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ദൈവത്തെ മാത്രം സൂചിപ്പിച്ചുകൊണ്ടാണ്, “അവനെ” നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം എന്ന് പറഞ്ഞത്. അല്ലാതെ, ഞങ്ങളെ നമസ്കരിക്കണം എന്നല്ല പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 
I. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). 
II. ദൈവം “അവർ” അല്ല; “അവൻ” ആണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). താഴെ വിശദമായി കാണാം:
III. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; “അവനെ” അഥവാ, പിതാവായ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 4:23). ക്രിസ്തുതന്നെ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല, മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, അവൻ്റെ വാക്ക് വിശ്വസിക്കാതെ, അവൻ പഠിപ്പിച്ച ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും? എങ്ങനെ രക്ഷ പ്രാപിക്കും? ക്രിസ്തുവിനെ വിശ്വസിക്കാത്തവർ, എങ്ങനെ ദൈവമക്കൾ ആകും?

6️⃣ എൻ്റെ പിതാവും എൻ്റെ ദൈവവും: ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). യേശു ദൈവത്തെ. ❝എന്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). 
➦ യേശുക്രിസ്തുവിൻ്റെ ദൈവം: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 → റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; എഫെ, 1:3; എഫെ, 1:17; കൊലോ, 1:5; 1പത്രൊ, 1:3). അപ്പൊസ്തലന്മാർ പ്രാർത്ഥിക്കുന്നതും മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതും യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്. പൗലൊസ് ക്രിസ്തുവിനെയല്ല; പിതാക്കന്മാരുടെ ദൈവത്തെയാണ് ആരാധിച്ചത്: (പ്രവൃ, 24:14; റോമ, 1:10).
➦ യേശുവും അപ്പൊസ്തലന്മാരും ആരെയാണോ ❝എൻ്റെ ദൈവം❞ എന്ന് സംബോധനചെയ്തത്, അവനാണ് സകലത്തിൻ്റെയും സ്രഷ്ടാവും പിതാവും ഏകദൈവവുമായ യഹോവ: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou #alone, of all the kingdoms of the earth:” (2രാജാ, 19:15 → 2രാജാ, 19:19; യെശ, 37:16; യെശ, 37:20). ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും നമ്മുടെയും ദൈവമായ യഹോവയായ ഏകദൈവത്തെയാണ് നാം ആരാധിക്കേണ്ടത്. താൻ ദൈവമല്ലെന്ന് യേശുവും അവൻ ദൈവമല്ലെന്ന് യഹോവയായ ഏകദൈവവും മോശെയും പഴയനിയമത്തിലെ മറ്റു മശീഹമാരും ഭക്തന്മാരും അപ്പൊസ്തന്മാരും ഈരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതറിയാൻ: [കാണുക: ക്രിസ്തു ദൈവമാണോ?]

7️⃣ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➦ യേശു ആരാണെന്ന് അറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം: ➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16). ➟ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: (യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

NB: ട്രിനിറ്റിയുടെ വഞ്ചന നോക്കുക: നസറായനായ യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്.❝ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ❝ദൈവം❞ എന്ന ഏക സാരാംശത്തിലെ സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. അപ്പോൾത്തന്നെ, ഓരോരുത്തരും തന്നിൽത്തന്നെ പൂർണ്ണദൈവമാണ്.❞ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തവ്യക്തികളും ഓരോരുത്തരും തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെന്ന് പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പുത്രൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ എന്നാണ് പഠിപ്പിക്കുന്നത്: കാണുക: യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ]. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും പറിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ സൈഡാക്കിയിട്ട്, (Father, the only true God) പരിശുദ്ധാത്മാവിനാൽ കന്യകയിൽ അവളുടെ മൂത്തമകനായി ഉല്പാദിതമായ മനുഷ്യനായ ക്രിസ്തുയേശു ❝മാത്രമാണ്❞ ആരാധനയ്ക്ക് യോഗ്യനായ ദൈവമെന്നാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്. ത്രിത്വോപദേശം സാത്താന്യമാണെന്നതിന് ഇതിൽക്കൂടുതൽ തെളിവുവേണോ❓ [കാണുക: യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം, യേശ അല്ലാതെ ഒരു ദൈവവും ഇല്ല]


യേശു, “ദൈവപുത്രൻ” ആയത് എപ്പോഴാണ്❓

ദൈവപുത്രൻ → മനുഷ്യൻ

ദൈവപുത്രനായ യേശു, “സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനും; പ്രകാശത്തിൽനിന്നുള്ള പ്രകാശവും; സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും” എന്നാണ് നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്. അതിനാൽ, “ദൈവപുത്രൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവത്തോടു സമനായ നിത്യദൈവവും ആണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു.” എന്നാൽ അങ്ങനെയൊരു പുത്രനെ ബൈബിളിൽ കാണാൻ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ മനുഷ്യനാണ്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ഈ വേദഭാഗത്തുനിന്ന് വ്യക്തമാണല്ലോ? ദൈവം മനുഷ്യനുമല്ല; മനുഷ്യപുത്രനുമല്ല: “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് പിതാവായ ദൈവം പറയുന്നത്: (ഹോശേ, 11:9 → 1ശമൂ, 15:29;  ഇയ്യോ, 9:32). എന്നാൽ ദൈവപുത്രൻ ദൈവമല്ല (യോഹ, 5:44; യോഹ, 17:3); പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20 → മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40 → മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, യേശുവിൻ്റെ ചരിത്രപരത യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?].

ദൈവം ഒരുത്തൻ മാത്രം: “ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: “യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.“ (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.“ (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല“ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29).  “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God”  (യോഹ, 17:3), “പിതാവിനെ മാത്രം ആരാധിക്കണം” (മത്താ, 4:10; ലൂക്കൊ, 4:8), “എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു” (മത്താ, 24:36), “എന്റെ പിതാവു എല്ലാവരിലും വലിയവൻ“ (യോഹ, 10:29), “പിതാവു് എന്നെക്കാൾ വലിയവനാണു” (യോഹ, 14:28), “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല“ (യോഹ, 5:19), “മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു“ (യോഹ, 8:40), “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), “യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല“ (യിരേ, 10:6), “യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “ഏകജ്ഞാനിയായ ദൈവം – The only wise God“ (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.“ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].

“ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു.” (Systematic Theology, പേജ് 228). എന്നാൽ ദൈവത്തിനു് മരണമില്ലെന്നും ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനാണ് മരണം ആസ്വദിച്ചതെന്നും ദൈവവചനം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. (1തിമൊ, 6:16; 1തിമൊ, 2:6; എബ്രാ, 2:9). തിയോളജി രചിച്ചവർക്ക് യേശു ആരാണെന്ന് അറിയാതെ, നിഖ്യാ സുനഹദോസിൻ്റെ ഉപദേശം പകർത്തിവെക്കുകയാണ് ചെയ്തത്. അതിനാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട, യേശു ആരാണെന്ന് ആദ്യം നോക്കാം:

ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8 → എബ്രാ, 2:14-15; യെശ, 35:4-6 → മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; സെഖ, 14:3-4 → പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5 ഒ.നോ: ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15 → പ്രവൃ, 7:37; ആവ, 18:18-19 → പ്രവൃ 3:22-23; സങ്കീ, 40:6 → എബ്രാ, 10:5; യേശ, 7:14 → മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). [കാണുക: ദൈവഭക്തിയുടെ മർമ്മം]

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു പാപരഹിത മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16). തന്മൂലം,

സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ ഏകമനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; 20:17; ലൂക്കൊ, 23:46). [കാണുക: യേശുവിൻ്റെ ചരിത്രപരത]

യേശു എന്ന മനുഷ്യൻ “ദൈവപുത്രൻ” ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിനു കീഴിൽ ജനിച്ചവൻ അതിനെ ലംഘിച്ചു എന്നു വിശ്വസിക്കുന്നതിനെക്കാൾ നല്ലത് വിശ്വാസം ത്യജിച്ചുകളയുന്നതാണ്. അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവനു്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായ ഏകദൈവം അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ (എബ്രായ വർഷം 3755) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). ബി,സി 6-ൽ മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ സർവ്വലോകങ്ങൾക്ക് മുമ്പെ എങ്ങനെയുണ്ടാകും❓ എ.ഡി. 29-ൽ മാത്രം ദൈവപുത്രൻ ആയവൻ, എങ്ങനെ സർവ്വലോകങ്ങൾക്ക് മുമ്പെ ജനിക്കും❓ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനും നിത്യദൈവവും ആകും❓ മുമ്പേ ഇല്ലാതിരുന്ന ഒരു പുത്രനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് എങ്ങനെ അയക്കും❓ [കാണുക: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു]

പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. ദൈവപുത്രനായ ക്രിസ്തു ദൈവമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതമായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; മത്തി, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21 → 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; പുർവ്വാസ്തിത്വത്തിലും നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]

ദൈവഭക്തിയുടെ മർമ്മം

മോണോതീയിസം

കുറിയോസ് ദൈവമാണോ?

☛ യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന LXX-ലും പുതിയനിയമ ഗ്രീക്കിലും ഉപയോഗിച്ചിരിക്കുന്ന 𝗸𝘆𝗿𝗶𝗼𝘀 എന്ന പദം ”കർത്താവു” (Lord) എന്ന അർത്ഥത്തിൽ യേശുവിന് ഉപയോഗിച്ചിരിക്കയാൽ, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ഈ പദം: “യഹോവ” (YHWH) എന്ന ദൈവനാമത്തിന് പകരമായും യേശുവിനും മറ്റു മനുഷ്യർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. കുറിയോസ് എന്ന പദത്തിന് “ദൈവം” (God) എന്ന വേണ്ടാത്ത അർത്ഥം കൊടുത്താൽ, ദൈവങ്ങളുടെ ഒരു മഹാഘോഷയാത്രതന്നെ ബൈബിളിൽ ഉണ്ടാകും. തന്നെയുമല്ല, നിങ്ങളുടെ ദൈവത്തിന് അമ്മയും സഹോദരന്മാരും ഉണ്ടെന്നുകൂടി നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും. നമുക്ക് തെളിവുകൾ പരിശോധിക്കാം:

☛ 𝗸𝘆𝗿𝗶𝗼𝘀 ⁃ 𝗟𝗼𝗿𝗱/𝗹𝗼𝗿𝗱:
➦ കൊയ്നേ ഗ്രീക്കിലെ (Koine Greek) കുറിയോസ് (Kyrios) എന്ന പദത്തിന് “ദൈവം” (God) എന്ന് അർത്ഥമില്ല. “കർത്താവ്, യജമാനൻ, അധികാരി, ഉടമ, ഉടയവൻ, ഉടമസ്ഥൻ, പ്രഭു” എന്നിങ്ങനെയാണ് അർത്ഥം. “ദൈവം” (God) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം “തെയൊസ്” (Theos) ആണ്.

☛ LXX-ൽ അഞ്ച് വിഭക്തികളിലായി (Nominative, Genitive, Accusative, Dative, Vocative) 7,358 പ്രവശ്യം പദം കാണാം. എബ്രായയിൽ ദൈവനാമമായ 𝗬𝗛𝗪𝗛 (Yehovah) എന്ന പദത്തിനും (ഉല്പ, 2:8; 2:15; 2:16), ദൈവമായ യഹോവയ്ക്ക് ഉപയോഗിച്ചിരിക്കുന്ന വിശേഷണപദമായ (Adjective) 𝗔𝗱𝗼𝗻𝗮𝗶 (Lord) എന്ന പദത്തിനും (ഉല്പ, 20:4; പുറ, 4:10; 4:13) LXX-ൽ 𝗸𝘆𝗿𝗶𝗼𝘀 എന്ന പദം അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ദൂതന്മാർ (ഉല്പ, 19:2), അബ്രാഹാം (ഉല്പ, 23:11), യിസ്ഹാക്ക് (24:65), ലാബാൻ (31:35), ഏശാവ് (32:4), പോത്തീഫർ (39:2), യോസേഫ്, 42:10), യജമാനന്മാർ (സങ്കീ, 123:2; യെശ, 19:4; യിരെ, 27:4; ആമോസ് (4:1) എന്നിങ്ങനെ മനുഷ്യർക്കും ഈ പദം അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.

☛ 𝗸𝘆𝗿𝗶𝗼𝘀 (Lord/lord) എന്ന പദം പുതിയനിയമം Textus Receptus പാഠങ്ങളിൽ 748 പ്രാവശ്യവും Morphological Greek New Testament പാഠങ്ങളിൽ 717 പ്രാവശ്യവും കാണാം. പല അർത്ഥത്തിലാണ് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. “യഹോവ” എന്ന ദൈവനാമത്തിൻ്റെ പഴയനിയമ ഉദ്ധരണികളിൽ 250-തോളം പ്രാവശ്യം 𝗸𝘆𝗿𝗶𝗼𝘀 (Lord – കർത്താവ്) എന്നാണ് കാണുന്നത്. ➟ഉദാ: ആവർത്തനം 6:4 ⁃ മർക്കോസ് 12:29).

☛ പുതിയനിയമത്തിൽ 𝗸𝘆𝗿𝗶𝗼𝘀 യേശുവിനാണ് ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്. യേശു എന്ന ക്രിസ്തുവിന് (അഭിഷിക്തൻ) “യജമാനൻ” (Lord) എന്ന അർത്ഥത്തിലാണ് സുവിശേഷങ്ങളിൽ പദം ഉപയോഗിച്ചിരിക്കുന്നത്. സത്യവേദപുസ്തകത്തിൽ “കർത്താവു” എന്നാണ്. എബ്രായയിൽ അഭിഷിക്തന്മാരെ (മശീഹമാർ) “എൻ്റെ യജമാനൻ” (Adoni – My Master) എന്നാണ് വിളിച്ചിരുന്നത്: (1ശമൂ, 24:8; 1രാജാ, 1:31; 1രാജാ, 18:7; 2രാജാ, 4:16). LXX-ൽ തൽസ്ഥാനത്ത് 𝗸𝘆𝗿𝗶𝗼𝘀 ആണ് കാണുന്നത്. LXX-ൽ അഭിഷിക്തന്മാർക്ക് (മശീഹമാർ) ഉപയോഗിച്ചിരിക്കുന്ന അതേ അർത്ഥത്തിലാണ്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷിഷേകം ചെയ്ത (ക്രിസ്തു) യേശുവിനും ഉപയോഗിച്ചിരിക്കുന്നത്: (പ്രവൃ, 10:48 ⁃ ലൂക്കൊ, 3:22; 4:16-21; പ്രവൃ, 4:27).

☛ എന്നാൽ പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയതായി കാണാം: (പ്രവൃ, 2:22-24; 2:36; 5:31). ദൈവം അവനെ തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായ യേശു, മഹത്വവും ബഹുമാനവും അണിഞ്ഞതും (എബ്രാ, 2:9), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരം ലഭിച്ചതും (മത്താ, 28:18), സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും: (എബ്രാ, 7:26). അതിനാൽ 𝗸𝘆𝗿𝗶𝗼𝘀-ൻ്റെ സുവിശേഷങ്ങളിലെ “യജമാനൻ” എന്ന അർത്ഥത്തിൽനിന്ന്, സഭയുടെ അല്ലെങ്കിൽ സർവ്വത്തിൻ്റെയും “അധികാരി” അല്ലെങ്കിൽ കർത്തൃത്വം നടത്തുന്നവൻ എന്നർത്ഥമുള്ള “കർത്താവു” എന്ന അർത്ഥത്തിലേക്ക് മാറുന്നു. അതുകൊണ്ടാണ്, “പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും” നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6 ⁃ യോഹ, 17:3; 1തിമൊ, 2:5-6).

☛ യേശുവിന് ഉപയോഗിച്ചിരിക്കുന്ന കുറിയോസ് അല്ലെങ്കിൽ, കർത്താവ് (Lord) എന്ന പദത്തിന് “ദൈവം” (God) എന്ന അർത്ഥമില്ല എന്നതിൻ്റെ വ്യക്തമായ തെളിവ് പുതിയനിയമത്തിൽ കാണാം. യേശുവിൻ്റെ അമ്മയായ മറിയത്തെ “എൻ്റെ കർത്താവിൻ്റെ അമ്മ” (Mother of my Lord) എന്ന് പറയാൻ 𝗸𝘆𝗿𝗶𝗼𝘀 ആണ് ഉപയോഗിച്ചിരിക്കുന്നത്: (ലൂക്കൊ, 1:43). അതുപോലെ, യേശുവിൻ്റെ സ്വന്തസഹോദരങ്ങളെ കുറിക്കാൻ: “കർത്താവിൻ്റെ സഹോദരൻ” (The Lord’s brother), “കർത്താവിൻ്റെ സഹോദരന്മാർ” (The brethren of the Lord) എന്നിങ്ങനെ പറഞ്ഞിരിക്കുന്നതും 𝗸𝘆𝗿𝗶𝗼𝘀 കൊണ്ടാണ്: (ഗലാ, 1:19 ⁃ 1കൊരി, 9:5). കുറിയോസ് എന്ന പദത്തിന് “ദൈവം” എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവത്തിൻ്റെ അമ്മയും, അവളുടെ മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകും.

☛ 𝗸𝘆𝗿𝗶𝗼𝘀 (Lord/lord) എന്ന പദം യഹോവയ്ക്കും യേശുവിനും മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്:
❶ യേശു പഠിപ്പിച്ച ഉപമയിൽ: അപ്പൻ, യജമാനൻ, ഉടയവൻ, കർത്താവ് എന്നിങ്ങനെ 60 പ്രാവശ്യം സത്യവേദപുസ്തകത്തിൽ കാണാം.
❷ പീലാത്തൊസ് (മത്താ, 27:63),
❸ കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33),
❹ ഫിലിപ്പോസ് (യോഹ, 12:21),
❺ ദൂതൻ (പ്രവൃ, 10:4),
❻ വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16,19),
❼ പൗലൊസും ശീലാസും (പ്രവൃ, 16:30),
❽ അഗ്രിപ്പാരാജാവ് പ്രവൃ, 25:26),
❾ കർത്താക്കന്മാർ (1കൊരി, 8:4),
❿ അബ്രാഹാം (1പത്രൊ, 3:6),
⓫ സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14).
☛ ഇവരൊക്കെ മൂലഭാഷയിൽ 𝗸𝘆𝗿𝗶𝗼𝘀 ആണ്. കുറിയോസ് (കർത്താവ്) എന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ, ഇവരെ ദൈവമാക്കാൻ പറ്റുമോ?

☛ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും:
➦ കർത്താവായ യേശുക്രിസ്തുവിന് ഒരു പിതാവും ദൈവവും ഉള്ളതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്:
❶ “എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് (റോമ, 15:5).
❷ “മനസ്സലിവുള്ള പിതാവും സർവാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (2കൊരി, 1:3).
❸ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.” (2കൊരി, 11:31).
❹ “സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെ, 1:3).
❺ “നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്” (എഫെ, 1:17).
❻ “എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം ചെയ്യുന്നു.” (കൊലൊ, 1:5).
❼ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി,” (1പത്രൊ, 1:3). [സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക]. കർത്താവ് എന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിൽ, കർത്താവിൻ്റെ ദൈവവും പിതാവും എന്ന പ്രയോഗം അബദ്ധമല്ലേ?

☛ ഉപസംഹാരം:
➦ 𝗸𝘆𝗿𝗶𝗼𝘀 (കർത്താവ്) എന്ന പദം “ഒരേയൊരു സത്യദൈവമായ” (The only true God) പിതാവിന് ഉപയോഗിച്ചിരിക്കുന്നതുപോലും “ദൈവം” (God) എന്ന അർത്ഥത്തിലല്ല. പിന്നെങ്ങനെയാണ് ആ പദം യേശുവിന് ഉപയോഗിക്കുന്ന കാരണത്താൽ അവൻ ദൈവം ആകുന്നത്?

കുറിയോസ് (Kyrios) കർത്താവ് (Lord) Pdf:

ലോഗോസ് (logos) റീമ (rhema)

ദൈവത്തിൻ്റെ വചനത്തെക്കുറിക്കാൻ പുതിയനിയമത്തിൽ; ലോഗോസ് (logos) റീമ (rema) എന്നിങ്ങനെ, രണ്ട് ഗ്രീക്ക് പദങ്ങൾ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. വചനത്തെക്കുറിക്കുന്ന റീമ 67 വാക്യങ്ങളിലായി 70 പ്രാവശ്യമുണ്ട്. 

    പുതിയനിയമത്തിൽ, ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്ന ലോഗോസും റീമയും അഭിന്നമായാണ് ഉപയോഗിച്ചിരുന്നത്:

    1. ആകാശഭൂമികൾ സൃഷ്ടിച്ച വചനം:
    ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ (logos) ഉണ്ടായി എന്നും (2പത്രൊ, 3:5) ⛔ ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ (rema) നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. (എബ്രാ, 11:3)

    2. ദൈവത്തിൻ്റെ വചനം:
    അതിന് അവൻ: “അല്ല, ദൈവത്തിന്റെ വചനം (logos) കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ” എന്നു പറഞ്ഞു, (ലൂക്കൊ, 11:28) ⛔ ദൈവസന്തതിയായവൻ ദൈവ വചനം (rema) കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. (യോഹ, 8:47)

    3. ദൈവത്തിൻ്റെ വായിൽ നിന്നുള്ള വചനം:
    ദൈവത്തിന്റെ അരുളപ്പാട് (logos) ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ. (യോഹ, 10:35) ⛔ അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം (rema) കൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. (മത്താ, 4:4)

    4. യേശുക്രിസ്തുവിൻ്റെ വചനം:
    സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (logos) ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലൊ, 3:16) ⛔ ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും (rema) വരുന്നു. (റോമ, 10:17)

    5. “എൻ്റെ വചനം” എന്ന് ക്രിസ്തു ആധികാരികമായി പറയുന്നു:
    തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: “എന്റെ വചനത്തിൽ (logos) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31) ⛔ നിങ്ങൾ എന്നിലും എന്റെ വചനം (rema) നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. (യോഹ, 15:7)

    6. ക്രിസ്തു സംസാരിച്ച വചനം:
    ഞാൻ നിങ്ങളോടു സംസാരിച്ച വചനം (logos) നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. (യോഹ, 15:3) ⛔ ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ (rema) ആത്മാവും ജീവനും ആകുന്നു. (യോഹ, 6:63)

    7. ക്രിസ്തുവിൻ്റെ വചനവും അവൻ സംസാരിച്ച വചനവും:
    എന്റെ വചനം (rema) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

    8. പുത്രൻ്റെ വചനവും പിതാവിൻ്റെ വചനവും:
    എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം (logos) പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റെതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ഉത്തരം പറഞ്ഞു. (യോഹ, 14:24) ⛔ ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം (rema) സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10)

    9. ജീവൻ്റെ വചനം:
    അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം (logon) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. (ഫിലി, 2:15) ⛔ നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം (rema) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. (പ്രവൃ, 5:20)

    10. ദൂതൻ്റെ വചനം:
    അവൾ ആ വാക്കു (logos) കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. (ലൂക്കൊ, 1:29) ⛔ അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു (rema) പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. (ലൂക്കൊ, 1:38)

    11. പ്രവാചകന്മാർ പറഞ്ഞ വചനം:
    കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം (logos) നിവൃത്തിയാവാൻ ഇടവന്നു. (യോഹ, 12:38) ⛔ വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും (rema) നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാർഥ മനസ്സ് ഉണർത്തുന്നു. (2പത്രൊ, 3:2)

    12. അപ്പൊസ്തലന്മാരുടെ വചനം:
    ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ (logos) എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. (യോഹ, 17:20 ⛔ അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് (rema) ശ്രദ്ധിച്ചുകൊൾവിൻ. (പ്രവൃ, 2:14)

    13. പത്രൊസ് പ്രസംഗിച്ച വചനം:
    ഈ വാക്കുകളെ (rema) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

    14. വിശ്വാസികളുടെ വചനം:
    ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് (logos) എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലൊ, 4:6) ⛔ എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും (rema) ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (മത്താ, 12:36)                                 

    ❌♠️❌♣️❌♠️❌

    യേശുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. പേർപറഞ്ഞുകൊണ്ട് വേർതിരിച്ചിരിക്കുന്ന
    വാക്യങ്ങൾ മാത്രം നോക്കാം:

    1. യേശു ആ വാക്ക് (logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)

    2. ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും (logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)

    3. തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം (logos) യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)

    4. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം (logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)

    5. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം (logos), (പ്രവൃ, 10:36)

    6. ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും (logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)

    7. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു വാക് (logos) ചാതുര്യത്തോടെ അല്ലതാനും. (1കൊരി,1:17)

    8. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം (logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)

    9. വാക്കിനാലോ (logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)

    10. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം (logos) കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)

    11. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം (logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)

    12. എന്നോടു കേട്ട പഥ്യ വചനം (logos) നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13; 1തിമൊ, 6:3)

    13. അവൻ ദൈവത്തിന്റെ വചനവും (logos) യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)

    14. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും (logos) യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)

    15. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും (logos) നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. (വേളി, 20:4)

    ❌♠️❌♣️❌♠️❌

    1. എന്റെ വചനം (rema) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

    2. ഈ വാക്കുകളെ (rema) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

    ❌♠️❌♣️❌♠️❌

    1. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുആയിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. (മത്താ, 5:32)

    2. നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു. (മത്താ, 5:37)

    3. ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. (മത്താ, 7:24)

    4. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. (മത്താ, 7:26)

    5. ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; (മത്താ, 7:28)

    6. അതിനു ശതാധിപൻ: കർത്താവേ, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. (മത്താ, 8:8)

    7. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കു കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. (മത്താ, 8:16)

    8. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ. (മത്താം, 10:14)

    9. ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (മത്താ, 12:32)

    10. എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (12:36)

    11. നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. (മത്താ, 12:37)

    12. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. (മത്താ, 13:19)

    13. പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. (മത്താ, 13:20)

    14.വചനം നിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. (മത്താ, 13:21)

    15. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു. (മത്താ, 13:22)

    16. നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. (മത്താ, 13:23)

    17. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു. (മത്താ, 15:12)

    18. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു. (മത്താ, 15:23)

    19. സ്വർഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. (മത്താ, 18:23)

    20. ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു, (മത്താ, 19:1)

    21. അവൻ അവരോട്: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല (മത്താ, 19:11)

    22. യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു. (മത്താ, 19:22)

    23. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. (മത്താ, 21:24)

    24. അനന്തരം പരീശന്മാർ ചെന്ന് അവനെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു (മത്താ, 22:15)

    25. അവനോട് (ഒരു വാക്കു പോലും) ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല. (മത്താ, 22:46)

    26. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മത്താ, 24:35)

    27. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു. (മത്താ, 25:19)

    28. ഈ വചനങ്ങൾ ഒക്കെയും പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോട്: (മത്താ, 26:1)

    29. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. (മത്താ, 26:44)

    30. അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. (മത്താ, 28:15)

    31. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിനു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി. (മർക്കൊ, 1:45)

    32. ഉടനെ വാതില്ക്കൽപോലും ഇടമില്ലാതവണ്ണം പലരും വന്നുകൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു. (മർക്കൊ, 2:2)

    33. വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു. (മർക്കൊ, 4:14)

    34. വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. (മർക്കൊ, 4:15)

    35. അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; (മർക്കൊ, 4:16)

    36. എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു. (മർക്കൊ, 4:17)

    37. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട് (മർക്കൊ, 4:18)

    38. ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. (മർക്കൊ, 4:19)

    39. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു. (മർക്കൊ, 4:20)

    40. അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. (മർക്കൊ, 4:33).

    41. യേശു ആ വാക്ക് കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)

    42. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു. (മർക്കൊ, 7:13)

    43. അവൻ അവളോട്: “ഈ വാക്കു നിമിത്തം പൊയ്ക്കൊൾക; ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു” എന്നു പറഞ്ഞു. (മർക്കൊ, 7:29)

    44. അവൻ ഈ വാക്കു തുറന്നുപറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി; (മർക്കൊ, 8:32)

    45. വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതന്മാരുമായി വരുമ്പോൾ നാണിക്കും. (മർക്കൊ, 8:38)

    46. മരിച്ചവരിൽനിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മിൽ തർക്കിച്ചുംകൊണ്ട് അവർ ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു; (മർക്കൊ, 9:10)

    47. അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. (മർക്കൊ, 10:22)

    48. അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം. (മർക്കൊ, 10:24)

    49. യേശു അവരോട്: “ഞാൻ നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. (മർക്കൊ, 11:29)

    50.  അനന്തരം അവനെ വാക്കിൽ കുടുക്കുവാൻവേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. അവർ വന്ന്: (മർക്കൊ, 12:13)

    51. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മർക്കൊ, 13:31)

    52. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. (മർക്കൊ, 14:39)

    53. അവർ പുറപ്പെട്ട് എല്ലാടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു. (മർക്കൊ, 16:20)

    54. ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ, (ലൂക്കൊ, 1:1)

    55.അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു. (ലൂക്കൊ, 1:4)

    56. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 1:20)

    57. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. (ലൂക്കൊ, 1:29)

    58. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. (ലൂക്കൊ, 3:4)

    59. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. (ലൂക്കൊ, 4:22)

    60. അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. (ലൂക്കൊ, 4:32)

    61. എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്ത്? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. (ലൂക്കൊ, 4:36)

    62. അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ (ലൂക്കൊ, 5:1)

    63. എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു. (ലൂക്കൊ, 5:15)

    64.  എന്റെ അടുക്കൽ വന്ന് എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചുതരാം. (ലൂക്കൊ, 6:47)

    65. അതുകൊണ്ട് നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. (ലൂക്കൊ, 7:7)

    66. അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിലൊക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. (ലൂക്കൊ, 7:17)

    67. ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം; (ലൂക്കൊ, 8:11)

    68. വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു. (ലൂക്കൊ, 8:12)

    69. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. (ലൂക്കൊ, 8:13)

    70. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ. (ലൂക്കൊ, 8:15)

    71. അവരോട് അവൻ: “എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 8:21)

    72.  ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ നാണിക്കും. (ലൂക്കൊ, 9:26)

    73.  ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി. (ലൂക്കൊ, 9:28)

    74.  നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു” എന്നു പറഞ്ഞു. (ലൂക്കൊ, 9:44)

    75. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. (ലൂക്കൊ, 10:39)

    76. അതിന് അവൻ: “അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ” എന്നു പറഞ്ഞു, (ലൂക്കൊ, 11:28)

    77.  മനുഷ്യപുത്രന്റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കൊ, 12:10)

    78. അവൻ അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേൾക്കുന്നത് എന്ത്? നിന്റെ കാര്യവിചാരത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു. (ലൂക്കൊ, 16:2)

    79. അതിന് ഉത്തരമായി അവൻ: “ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ. (ലൂക്കൊ, 20:3)

    80.  പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാൻ തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. (ലൂക്കൊ, 20:20)

    81. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (ലൂക്കൊ, 21:33)

    82. അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു. (ലൂക്കൊ, 22:61)

    83. ഏറിയ (വാക്കുകൾ) ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. (ലൂക്കൊ, 23:9)

    84. അവൻ അവരോട്: “നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു;” അവർ വാടിയ മുഖത്തോടെ നിന്നു. (ലൂക്കൊ, 24:17)

    85. ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)

    86. പിന്നെ അവൻ അവരോട്: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ” എന്നു പറഞ്ഞു. (ലൂക്കൊ, 24:44)

    87. ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. (യോഹ, 1:1)

    88. വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. (യോഹ, 1:14)

    89. അവൻ ഇതു പറഞ്ഞു എന്ന് അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. (യോഹ, 2:22)

    90. “വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. (യോഹ, 4:37)

    91. ഞാൻ ചെയ്തതൊക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. (യോഹ, 4:39)

    92. ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു; (യോഹ, 4:41)

    93. യേശു അവനോട്: “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു; യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് ആ മനുഷ്യൻ പോയി. (യോഹ, 4:50)

    94. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹ, 5:24)

    95. അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. (യോഹ, 5:38)

    96. അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ട്: ഇത് കഠിന വാക്ക്; ഇത് ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. (യോഹ, 6:60)

    97. നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. (യോഹ, 7:36)

    98. പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ട്: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു. (യോഹ, 7:40)

    99. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31)

    100. നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിനു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:37)

    101. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. (യോഹ, 8:43)

    102. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല” എന്ന് ഉത്തരം പറഞ്ഞു. (യോഹ, 8:51)

    103. യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (യോഹ, 8:52)

    104. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്ക് പറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. (യോഹ, 8:55)

    105. ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. (യോഹ, 10:19)

    106. ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ – തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ. (യോഹ, 10:35)

    107. കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. (യോഹ, 12:38)

    108. എന്റെ വചനം (hraymah) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; (യോഹ, 12:48)

    109. യേശു അവനോട് “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വാസം ചെയ്യും. (യോഹ, 14:23)

    110. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റെതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ഉത്തരം പറഞ്ഞു. (യോഹ, 14:24)

    111. ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. (യോഹ, 15:3)

    112. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്ന് ഞാൻ നിങ്ങളോടു പറഞ്ഞ വാക്ക് ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. (യോഹ, 15:20)

    113. അവർ വെറുതേ എന്നെ പകച്ചു എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനുതന്നെ. (യോഹ, 15:25)

    114. നീ ലോകത്തിൽനിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. (യോഹ, 17:6)

    115. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു. (യോഹ, 17:14)

    116. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു. (യോഹ, 17:17)

    117. ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. (യോഹ, 17:20

    118. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്ന് അവൻ പറഞ്ഞ വാക്കിന് ഇതിനാൽ നിവൃത്തിവന്നു. (യോഹ, 18:9)

    119. യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാൽ നിവൃത്തി വന്നു. (യോഹ, 18:32)

    120. ഈ വാക്ക് കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, (യോഹ, 19:8)

    121. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. (യോഹ, 19:13)

    122. ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: “അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത്” എന്നത്രേ അവനോട് പറഞ്ഞത്. (യോഹ, 21:23)

    123. തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)

    124. യിസ്രായേൽപുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾതന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന (പ്രവൃ, 2:22)

    125. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. (പ്രവൃ, 2:40)

    126. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. (പ്രവൃ, 2:41)

    127. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി. (പ്രവൃ, 4:4)

    128. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)

    129. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. (പ്രവൃ, 4:31)

    130. ഈ വാക്ക് കേട്ടിട്ട് അനന്യാസ് വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. (പ്രവൃ, 5:5)

    131. ഈ വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു. (പ്രവൃ, 5:24)

    132. പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല. (പ്രവൃ, 6:2)

    133. ഞങ്ങളോ പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു. (പ്രവൃ, 6:4)

    134. ഈ വാക്കു കൂട്ടത്തിനൊക്കെയും ബോധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദാമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു, (പ്രവൃ, 6:5)

    135. ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു. (പ്രവൃ, 6:7)

    136. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർഥനായിത്തീർന്നു. (പ്രവൃ, 7:22)

    137. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നുപാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. (പ്രവൃ, 7:29)

    138. ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു. (പ്രവൃ, 8:4)

    139. അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. (പ്രവൃ, 8:14)

    140. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. (പ്രവൃ, 8:21)

    141. അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേകം ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. (പ്രവൃ, 8:25)

    142. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർപറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. (പ്രവൃ, 10:29)

    143. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം, (പ്രവൃ, 10:36)

    144. ഈ വാക്കുകളെ(hraymah) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

    145. ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു. (പ്രവൃ, 11:1)

    146. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. (പ്രവൃ, 11:19)

    147. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു. (പ്രവൃ, 11:22)

    148. എന്നാൽ ദൈവവചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു. (പ്രവൃ, 12:24)

    149. സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു. (പ്രവൃ, 13:5)

    150. അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. (പ്രവൃ, 13:7)

    151. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. (പ്രവൃ, 13:15)

    152. സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്. (പ്രവൃ, 13:26)

    153. പിറ്റേ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി. (പ്രവൃ, 13:44)

    154. അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യം പൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. (പ്രവൃ, 13:46)

    155. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (പ്രവൃ, 13:48)

    156. കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. (പ്രവൃ, 13:49)

    157. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. (പ്രവൃ, 14:3)

    158. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യ പ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർ വിളിച്ചു. (പ്രവൃ, 14:12)

    159. പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. (പ്രവൃ, 14:25)

    160. ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. (പ്രവൃ, 15:6)

    161.  വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്:
    സഹോദരന്മാരേ, കുറെനാൾ മുമ്പേ ദൈവം നിങ്ങളിൽവച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷ വചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 15:7)

    162. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. (പ്രവൃ, 15:15)

    163. ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു (പ്രവൃ, 15:24)

    164. ആകയാൽ ഞങ്ങൾ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. (പ്രവൃ, 15:27)

    165. യൂദായും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. (പ്രവൃ, 15:32)

    166. എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു. (പ്രവൃ, 15:34)

    167. കുറെനാൾ കഴിഞ്ഞിട്ടു പൗലൊസ് ബർന്നബാസിനോട്: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്ന് നോക്കുക എന്നു പറഞ്ഞു. (പ്രവൃ, 15:35)

    168. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു, (പ്രവൃ, 16:6)

    169. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. (പ്രവൃ, 16:32)

    170. കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു. (പ്രവൃ, 16:36)

    171. അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. (പ്രവൃ, 17:11)

    172. പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലൊനീക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു. (17:13)

    173. അങ്ങനെ അവൻ ഒരാണ്ടും ആറു മാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു. (പ്രവൃ, 18:11)

    174. പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ (കാരണം) ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. (പ്രവൃ, 18:14)

    175. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞ് (പ്രവൃ, 18:15)

    176. അത് രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി. (പ്രവൃ, 19:10)

    177. ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു. (പ്രവൃ, 19:20)

    178. എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരേ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വച്ചിട്ടുണ്ട്, ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ. (പ്രവൃ, 19:38)

    179. ഇന്നത്തെ കലഹത്തിനു കാരണം ഇല്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ. (പ്രവൃ, 19:40)

    180. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി. (പ്രവൃ, 20:2)

    181. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. (പ്രവൃ, 20:7)

    182. എങ്കിലും ഞാൻ എന്റെ പ്രാണൻ (അതിനെ) വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ. (പ്രവൃ, 20:24)

    183. നിങ്ങൾക്ക് ആത്മികവർധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. (പ്രവൃ, 20:32)

    184. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. (പ്രവൃ, 20:35)

    185. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു. (പ്രവൃ, 20:38)

    186. ഈ വാക്കോളം അവർ അവനു ചെവി കൊടുത്തു; പിന്നെ: ഇങ്ങനത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു. (പ്രവൃ, 22:22)

    187. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും”എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. (റോമ, 3:4)

    188. ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉദ്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും (റോമ, 9:6)

    189. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും”
    എന്നല്ലോ വാഗ്ദത്ത വചനം. (റോമ, 9:9)

    190. “കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ച് ക്ഷണത്തിൽ തീർക്കും”
    എന്നു വിളിച്ചുപറയുന്നു. (കാരണം, കർത്താവ് ലോകമെമ്പാടും ഒരു ചെറിയ പ്രവൃത്തി ചെയ്യും. (റോമ, 9:28)

    191. വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നുള്ളതും മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു. (റോമ, 13:9)

    192. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. (റോമ, 14:12)

    193. ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)

    194. അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. (1കൊരി, 1:6)

    195. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു വാക് ചാതുര്യത്തോടെ അല്ലതാനും. (1കൊരി, 1:17)

    196. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. (1കൊരി, 1:18)

    197. ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നത്. (1കൊരി, 2:1)

    198. എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. (1കൊരി, 2:5)

    199. അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽതന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാർക്ക് ആത്മികമായതു തെളിയിക്കുന്നു. (1കൊരി, 2:13)

    200. കർത്താവിന് ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്ന്, ചീർത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും. (1കൊരി, 4:19)

    201. ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു. (1കൊരി, 4:20)

    202. ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; (1കൊരി, 12:8)

    203. അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. (1കൊരി, 14:9)

    204. എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷകളിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചു വാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. (1കൊരി, 14:19)

    205. ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്കു മാത്രമോ വന്നത്? (1കൊരി, 14:36)

    206. നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. (1കൊരി, 15:2)

    207.  ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും. (1കൊരി, 15:54)

    218. നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി. (2കൊരി, 1:18)

    209. ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു. (2കൊരി, 2:17)

    210. ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകല മനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ ബോധ്യമാക്കുന്നു. (2കൊരി, 4:2)

    211. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)

    212. സത്യ വചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ട് (2കൊരി, 6:7)

    213. എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂർണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമകാര്യത്തിലും മുന്തിവരുവിൻ. (2കൊരി, 8:7)

    214. അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവതന്നെ; ശരീരസന്നിധിയോ ബലഹീനവും വാക്ക് നിന്ദ്യവുമത്രേ എന്ന് ചിലർ പറയുന്നുവല്ലോ. (2കൊരി, 10:10)

    215. അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർതന്നെ എന്ന് അങ്ങനത്തവൻ നിരൂപിക്കട്ടെ. (2കൊരി, 10:11)

    216. ഞാൻ വാക് സാമർഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാ വിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. (2കൊരി, 11:6)

    217. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏക വാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു. (ഗലാ, 5:14)

    218. വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം. (ഗലാ, 6:6)

    219. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യ വചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, (എഫെ, 1:13)

    220. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്. (എഫെ, 4:29)

    221. വ്യർഥ വാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. (എഫെ, 5:6)

    222. ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമം പ്രാഗല്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിനും (എഫെ, 6:19)

    223. സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. (ഫിലി, 1:14)

    224. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. (ഫിലി, 2:15)

    225. ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചിലവു കാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു. (ഫിലി, 4:15)

    226. ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നത്. (ഫിലി, 4:17)

    227. സുവിശേഷത്തിന്റെ സത്യ വചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം, (കൊലോ, 1:3)

    228. നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചന ഘോഷണം നിവർത്തിക്കേണ്ടതിനു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. (കൊലോ, 1:25)

    229. അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല. (കൊലോ, 2:23)

    230. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലോ, 3:16)

    231. വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലോ, 3:17)

    232.   എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും (കൊലോ, 4:3)

    233. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലോ, 4:6)

    234. ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടുംകൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്ന് അറിയുന്നുവല്ലോ. (1തെസ്സ, 1:5)

    235. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)

    236. നിങ്ങളുടെ അടുക്കൽനിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നത് മക്കെദോന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല. (1തെസ്സ, 1:8)

    237. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. (1തെസ്സ, 2:5)

    238. ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. (1തെസ്സ, 2:13)

    239. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്ന് ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. (1തെസ്സ, 4:15)

    240. ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. (1തെസ്സ, 4:18)

    241. കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്. (2തെസ്സ, 2:2)

    242. ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറച്ചുനിന്നു ഞങ്ങൾ വാക്കിനാലോ, ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. (2തെസ്സ, 2:15)

    243. നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ. (2തെസ്സ, 2:17)

    244. ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്ത്വപ്പെടുവാനും (2തെസ്സ, 3:1)

    245. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗം വിട്ട് അവനെ വേർതിരിപ്പിൻ. (2തെസ്സ, 3:14)

    246. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)

    247. ഒരുവൻ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യമായ (വചനം) ആകുന്നു. (1തിമൊ, 3:1)

    248. ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. (1തിമൊ, 4:5)

    249. ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിനു നല്ല ശുശ്രൂഷകൻ ആകും. (1തിമൊ, 4:6)

    250. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം. (1തിമൊ, 4:9)

    251. ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. (1തിമൊ, 4:12)

    252. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെതന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക. (1തിമൊ, 5:17)

    253. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യ വചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ (1തിമൊ, 6:3)

    254. എന്നോടു കേട്ട പഥ്യ വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)

    255. അത് അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല. (2തിമൊ, 2:9)

    256. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. (2തിമൊ, 2:13)

    257. സത്യ വചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. (2തിമൊ, 2:15)

    258. അവരുടെ വാക്ക് അർബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. (2തിമൊ, 2:17)

    259. വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജനം ചെയ്ക; പ്രബോധിപ്പിക്ക. (2തിമൊ, 4:2)

    260. അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊൾക. (2തിമൊ, 4:15)

    261. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ (തീത്തൊ, 1:1)

    262. പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യ വചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം. (തീത്തൊ, 1:9)

    263. ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിനു യൗവനക്കാരത്തികളെ ഭർത്തൃപ്രിയമാരും (തീത്തൊ, 2:4)

    264. ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യ വചനവും ഉള്ളവൻ ആയിരിക്ക. (തീത്തൊ, 2:8)

    265. ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്ക് ഉപകാരവും ആകുന്നു. (തീത്തൊ, 3:8)

    266. ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയുംഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ (എബ്രാ, 2:2)

    267. അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്ക് ഉപകാരമായി വന്നില്ല. (എബ്രാ, 4:2)

    268. ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. (എബ്രാ, 4:12)

    269. അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്. (എബ്രാ, 4:13)

    270. ഇതിനെക്കുറിച്ചു (?) ഞങ്ങൾക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായിത്തീർന്നതുകൊണ്ടു തെളിയിച്ചു തരുവാൻ വിഷമം. (എബ്രാ, 5:11)

    271. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. (എബ്രാ, 5:13)

    272. നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യ വചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. (എബ്രാ, 6:2)

    273. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു. (എബ്രാ, 7:28)

    274. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്ന് അപേക്ഷിച്ചു. (എബ്രാ, 12:19)

    275. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ. (എബ്രാ, 13:7)

    276. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല. (എബ്രാ, 13:17)

    277. സഹോദരന്മാരേ, ഈ പ്രബോധന വാക്യം പൊറുത്തുകൊൾവിൻ എന്ന് അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്. (എബ്രാ, 13:22)

    278. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു. (യാക്കോ, 1:18)

    279. ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ. (യാക്കോ, 1:21)

    280. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. (യാക്കോ, 1:22)

    281. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടൊക്കുന്നു. (യാക്കോ, 1:23)

    282. നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. (യാക്കോ, 3:2)

    283. കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. (1പത്രൊ, 1:23)

    284. അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ വച്ചുമിരിക്കുന്നു. (1പത്രൊ, 2:8)

    285. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു (വക്കു) കണ്ടറിഞ്ഞു (1പത്രൊ, 3:1)

    286. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. (1പത്രൊ, 3:15)

    287. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന് അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. (1പത്രൊ, 4:5)

    288. പ്രവാചക വാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്യുവോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്. (2പത്രൊ, 1:19)

    289. അവർ ദ്രവ്യാഗ്രഹത്തിൽ കൗശല വാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല. (2പത്രൊ, 2:3)

    290. ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും (2പത്രൊ, 3:5)

    291. ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. (2പത്രൊ, 3:7)

    292. ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു. (1യോഹ, 1:1)

    293. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി. (1യോഹ, 1:10)

    294. എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. (1യോഹ, 2:5)

    295. പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ. (1യോഹ, 2:7)

    296. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. (1യോഹ, 2:14)

    297. കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക. (1യോഹ, 3:18)

    298. (സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: പിതാവ്, വചനം പരിശുദ്ധാത്മാവ്; ഈ മൂവരും ഒന്നു തന്നേ. (1യോഹ, 5:7)

    299. അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർ വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന് ഓർമ വരുത്തും. അവൻ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിനു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. (2യോഹ, 1:10)

    300. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)

    301. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു. (വെളി, 1:3)

    302. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)

    303. ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവച്ചിരിക്കുന്നു; അത് ആർക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. (വെളി, 3:8)

    304. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും. (വെളി, 3:10)

    305. അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിൻകീഴിൽ കണ്ടു; (വെളി, 6:9)

    306. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യ വചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. (വെളി, 12:11)

    307. പിന്നെ അവൻ എന്നോട്: കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യ വചനം എന്നും എന്നോടു പറഞ്ഞു. (വെളി, 19:9)

    308. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു. (വെളി, 19:13)

    309. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. (വെളി, 20:4)

    310. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. (വെളി, 21:5)

    311. പിന്നെ അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവ് വേഗത്തിൽ സംഭവിക്കേണ്ടതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു. (വെളി, 22:6)

    312. ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം (വചനങ്ങൾ) പ്രമാണിക്കുന്നവൻ ഭാഗ്യവാൻ” എന്നു പറഞ്ഞു. (വെളി, 22:7)

    313. എന്നാൽ അവൻ എന്നോട്: അതരുത്; ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു. (വെളി, 22:9)

    314. അവൻ പിന്നെയും എന്നോടു പറഞ്ഞത്: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. (വെളി, 22:10)

    315. ഈ പുസ്തകത്തിലെ പ്രവചനം (വാക്കുകളെ) കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. (വെളി, 22:18)

    316. ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും. (വെളി, 22:19)

    ❌♠️❌♣️❌♠️❌

    പുതിയനിയമത്തിൽ, വചനം (Word) അഥവാ, റീമ (rema) എന്ന ഗ്രീക്കുപദം 67 വാക്യങ്ങളിലായി 70 പ്രാവശ്യം കാണാം:

    1. അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. (മത്താ, 4:4)

    2. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. (മത്താ, 5:11)

    3. എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (മത്താ, 12:36)

    4. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. (മത്താ, 18:16)

    5. എന്നാറെ: “കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു. (മത്താ, 26:75)

    6. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. (മത്താ, 27:14)

    7. ആ വാക്ക് അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. (മർക്കൊ, 9:32)

    8. ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു. (മർക്കൊ, 14:72)

    9. ദൈവത്തിന് ഒരുകാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 1:37)

    10. അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. (ലൂക്കൊ, 1:38)

    11. ചുറ്റും പാർക്കുന്നവർക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു. (ലൂക്കൊ, 1:65)

    12. ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്‍ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. (ലൂക്കൊ, 2:15)

    13. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു. (ലൂക്കൊ, 2:17)

    14. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു (ലൂക്കൊ, 2:19)

    15. ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. (ലൂക്കൊ, 2:29)

    16. അവൻ തങ്ങളോടു പറഞ്ഞ വാക്ക് അവർ ഗ്രഹിച്ചില്ല. (ലൂക്കൊ, 2:50)

    17. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. (ലൂക്കൊ, 2:51)

    18. ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി. (ലൂക്കൊ, 3:2)

    19. യേശു അവനോട്: “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല; (ദൈവത്തിൻ്റെ വചനം കൊണ്ടുമാണ്) ജീവിക്കുന്നത് എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 4:4)

    20. അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 5:5)

    21. ജനം കേൾക്കെ തന്റെ വചനംഒക്കെയും പറഞ്ഞുതീർന്നശേഷം അവൻ കഫർന്നഹൂമിൽ ചെന്നു. (ലൂക്കൊ, 7:1)

    22. ആ വാക്ക് അവർ ഗ്രഹിച്ചില്ല; അത് തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്ക് സംബന്ധിച്ച് അവനോട് ചോദിപ്പാൻ അവർ ശങ്കിച്ചു. (ലൂക്കൊ, 9:45)

    23. അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവർക്കു മറവായിരുന്നു; പറഞ്ഞത് അവർ തിരിച്ചറിഞ്ഞതുമില്ല. (ലൂക്കൊ, 18:34)

    24. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു. (ലൂക്കൊ, 20:26)

    25. അവർ അവന്റെ വാക്ക് ഓർത്തു, (ലൂക്കൊ, 24:8)

    26. ഈ വാക്ക് അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. (ലൂക്കൊ, 24:11)

    27. ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. (യോഹ, 3:34)

    28. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും? (യോഹ, 5:47)

    29. ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. (യോഹ, 6:63)

    30. ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. (യോഹ, 6:68)

    31. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ട് ആരും അവനെ പിടിച്ചില്ല. (യോഹ, 8:20)

    32. ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. (യോഹ, 8:47)

    33. മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണുതുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു. (യോഹ, 10:21)

    34. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്. (യോഹ, 12:47)

    35. എന്റെ വചനം (hraymah) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

    36. ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10)

    37. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. (യോഹ, 15:7)

    38. നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു. (യോഹ, 17:8)

    39. അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ. (പ്രവൃ, 2:14)

    40. നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. (പ്രവൃ, 5:20)

    41. ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. (പ്രവൃ, 5:32)

    42. അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ടു എന്ന് പറയിച്ചു, (പ്രവൃ, 6:11)

    43. കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചു വരുന്നു; (പ്രവൃ, 6:13)

    44. അതിന് അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. (പ്രവൃ, 10:22)

    45. യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെ ശേഷം ഗലീലയിൽതുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വർത്തമാനം, (പ്രവൃ, 10:37)

    46. ഈ വാക്കുകളെ (hraymah) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

    47. നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു. (പ്രവൃ, 11:14)

    48. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞ വാക്ക് ഓർത്തു (പ്രവൃ, 11:16)

    49. അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റേ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്ന് അവർ അപേക്ഷിച്ചു. (പ്രവൃ, 13:42)

    50. കോല്ക്കാർ ആ വാക്ക് അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമാപൗരന്മാർ എന്നു കേട്ട് അവർ ഭയപ്പെട്ടു. (പ്രവൃ, 16:38)

    51. അതിനു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്. (പ്രവൃ, 26:25)

    52. അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ: (പ്രവൃ, 28:25)

    53. എന്നാൽ അത് എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്ന. (റോമ, 10:8)

    54. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. (റോമ, 10:17)

    55. എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: അവരുടെ നാദം സർവഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു. (റോമ, 10:18)

    56. മനുഷ്യന് ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്ന് ഞാൻ അറിയുന്നു. (2കൊരി, 12:4)

    57. ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ട്:
    രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതു കാര്യവും ഉറപ്പാകും. (2കൊരി, 13:1)

    58. അവൻ അവളെ വചനത്തോടു കൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും (എഫെ, 5:26)

    59. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. (എഫെ, 6:17)

    60. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും (എബ്രാ, 1:3)

    61. ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ, (എബ്രാ, 6:5)

    62. ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. (എബ്രാ, 11:3)

    63. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്ന് അപേക്ഷിച്ചു. (എബ്രാ, 12:19)

    64. “കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം. (1പത്രൊ, 1:25)

    65. വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാർഥ മനസ്സ് ഉണർത്തുന്നു. (2പത്രൊ, 3:2)

    66. നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. (യൂദാ, 1:17)

    67. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. (വെളി, 17:17)

    ❌♠️❌♣️❌♠️❌

    യേശു വചനമെന്ന ദൈവമാണോ?

    ☛ “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). ഈ വേദഭാഗത്തെ “വചനം” (Logos – Word) നമ്മുടെ കർത്താവായ യേശുവാണെന്നും, അവൻ വചനമെന്ന ദൈവമാണന്നും അനേകരും വിചാരിക്കുന്നു. എന്നാൽ ബൈബിൾ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം:  

    ☛ ആമുഖമായി ഒരു കാര്യം പറയാം: ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ യേശു മനുഷ്യൻ (Anthropos/Aner – Man) ആണെന്ന് 36 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. അതിൽ 16 പ്രാവശ്യം യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിട്ടുണ്ട്. യേശുവിൻ്റെ അമ്മ മറിയത്തിൻ്റെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ മറിയത്തെ “യേശുവിൻ്റെ അമ്മ” എന്ന് 7 പ്രാവശ്യം അവൻ തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ “യേശു വചനം” ആണെന്ന് യോഹന്നാൻ്റെ സുവിശേഷത്തിലെന്നല്ല; തിരുവെഴുത്തുകളിൽ ഒരിടത്തും ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. യോഹന്നാൻ പറയുന്ന യേശു വചനമായിരുന്നെങ്കിൽ, അവൻ വചനമാണെന്ന് (Logos – Word) ഒരിക്കൽപ്പോലും എഴുത്തുകാരൻ അക്ഷരംപ്രതി ആലേഖനം ചെയ്യാഞ്ഞത് എന്താണ്? സ്വയവ്യാഖ്യാനത്താലല്ലാതെ, അവൻ വചനമാണെന്ന് വചനംകൊണ്ട് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭുമിയിലും ആർക്കും കഴിയില്ല. യേശുവിൻ്റെ അസ്തിത്വം (Existence), അല്ലെങ്കിൽ പ്രകൃതി (Nature), അല്ലെങ്കിൽ പേര് (Name), അതുമല്ലെങ്കിൽ പദവി (Title) “വചനം” (Logos – Word) എന്നായിരുന്നെങ്കിൽ, യേശു വചനമാണെന്ന് പുതിയനിയമത്തിലെ എട്ടെഴുത്തുകാരിൽ ആരെങ്കിലും ഒരിക്കലെങ്കിലും അതക്ഷരംപ്രതി ആലേഖനം ചെയ്യാതിരുന്നത് എന്താണ്?

    𝟭. ആദിയിൽ: 
    ➦ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word) എന്നത് ഗ്രീക്കിൽ, En arche en ho Logos ആണ്. ഇതിൽ ആദിയിൽ (En arche – In the beginning) എന്ന പ്രയോഗം ഏവർക്കും സുപരിചിതമാണ്. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). നമ്മുടെ കർത്താവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ (LXX) പരിഭാഷ ഇപ്രകാരമാണ്: En arche epoisen ho These ton ouranos kai ten gen. അതായത്, LXX-ൻ്റെ ഉല്പത്തി പുസ്തകത്തിൽ “ആദിയിൽ” (In the beginning) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന En arche എന്ന അതേ പദമാണ് യോഹന്നാനും ഉപയോഗിച്ചിരിക്കുന്നത്.

    𝟮. വചനം:
    ➟ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word): (യോഹ, 1:1). ഇവിടെപ്പറയുന്ന വചനം യേശുവല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതും (ലൂക്കൊ, 4:22) അവൻ സംസാരിച്ചതുമാണ് വചനം: “ഞാൻ സംസാരിച്ച ‘വചനം’ തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48 – യോഹ, 15:3). യേശു വചനമാണെങ്കിൽ, യേശുവിൻ്റെ വായിൽനിന്ന് പറപ്പെട്ട വചനം ആരാണ്? വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറയാൻ പറ്റുമോ? തന്നെയുമല്ല, “വചനം” (Logos) യേശുവാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല. എന്തെന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (Logos – Word) ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പേരോ (Name), പദവിയോ (Title) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. അതായത്, യേശു വചനംപോലുമല്ല; പിന്നെ വചനമെന്ന ദൈവമാണെന്ന് ഒട്ടും പറയാൻ പറ്റില്ല.

    𝟯. ഉണ്ടായിരുന്നു:
    ➟ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word): (യോഹ, 1:1). ഈ വേദഭാഗത്ത്, “ഉണ്ടായിരുന്നു, ആയിരുന്നു” (Was) എന്നർത്ഥത്തിൽ മൂന്നുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം En (ഏൻ) എന്ന ക്രിയാപദമാണ്. ഇത്, “ആകുന്നു” എന്നർത്ഥമുള്ള Eimi (എയ്മി) എന്ന ക്രിയയുടെ ഭൂതകാല രൂപമാണ് (Imperfect tense). വ്യാകരണത്തിൽ (Grammar) ഭൂതകാലത്തിൽ (Past tense) നടന്നുകൊണ്ടിരുന്നതോ, പൂർണ്ണമാകാത്തതോ ആയ ഒരു പ്രവർത്തിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ക്രിയാ രൂപമാണ് Imperfect tense. എന്നുപറഞ്ഞാലും ഈ പദം ഭൂതകാലം തന്നെയാണ്; വർത്തമാനകാലം (Present tense) അല്ല. ഉദാ: (ലൂക്കൊ, 22:56; ലൂക്കൊ, 22:59; യാക്കോ, 5:17).  

    𝟰. ആദിയിൽ വചനം ഉണ്ടായിരുന്നു:
    ➟ യോഹന്നാൻ പറയുന്ന “ആദിയിൽ ഉണ്ടായിരുന്ന വചനം” ഏതാണ്? അതറിയാൻ മൂന്നാം വാക്യം നോക്കിയാൽ മതി: “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:3). സകലതും ഉളവായ, അല്ലെങ്കിൽ സൃഷ്ടിക്ക് കാരണമായ വചനത്തെക്കുറിച്ചാണ് യോഹന്നാൻ പറയുന്നത്. അതാണ് ദൈവത്തിൻ്റെ വായിൽനിന്ന് പറപ്പെട്ടതും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനം: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11 – 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 48:3; യിരെ, 9:20; യെഹെ, 3:17; 33:7). ആ വചനത്താലാണ് ദൈവം ആകാശവുംഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). ”ഇതാണ് ആദിയിൽ ദൈവം സകലതും ഉളവാക്കിയ അവൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വാക്കാണ് (വചനം) യേശു എന്ന് എങ്ങനെ പറയും? ➟“ആദിയിൽ വചനം ഉണ്ടായിരുന്നു” എന്ന് ഭൂതകാലത്തിലാണ് (Past Tense) യോഹന്നാൻ പറയുന്നത്. ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ആദിയിൽത്തന്നെ സൃഷ്ടിയെന്ന പ്രവർത്തി ചെയ്ത് കഴിഞ്ഞതുകൊണ്ടാണ്, “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്ന് ഭൂതകലത്തിൽ പറയുന്നത്. ആ വചനം യേശു ആയിരുന്നെങ്കിൽ. “ആദിമുതലുള്ള വചനം” എന്ന് വർത്തമാനകാലത്തിൽ (Present Tense) പറയുമായിരുന്നു. പിതാവിനെക്കുറിച്ച് “ആദിമുതലുള്ളവൻ” എന്നാണ് യോഹന്നാൻ പറയുന്നത്: (1യോഹ, 2:13-14).

    𝟱. സൃഷ്ടികർത്താവ്:
    ➟ ക്രിസ്തു വചനമാണെന്നും, അവൻ മുഖാന്തരമാണ് ആദിയിലെ സൃഷ്ടി നടത്തിയതെന്നും വ്യാഖ്യാനിച്ച് പറയുന്നവർ സ്രഷ്ടാവായ ഏകദൈവത്തിലോ, ദൈവത്തിൻ്റെ ക്രിസ്തുവിലോ വിശ്വസിക്കുന്നവരല്ല. ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ നോക്കാം:
    ☛ ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു:
    ➟ യഹോവയായ ഏകദൈവം ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?“ (യെശ, 44:24). ഈ വേദഭാഗത്ത്, “ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു” എന്നിടത്ത്, എബ്രായയിൽ “ഒറ്റയ്ക്ക്, തനിച്ചു” എന്നൊക്കെ അർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും ഇംഗ്ലീഷിൽ 𝗔𝗹𝗼𝗻𝗲 എന്ന പദവുമാണ്. അതായത്, ഞാൻ ‘ഒറ്റയ്ക്കു’ സൃഷ്ടിച്ചു എന്നാണ് യഹോവ പറയുന്നത്. യഹോവയും യേശുവും കൂടിയാണ് സൃഷ്ടി നടത്തിയതെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ദൈവം പറയുമായിരുന്നോ?

    𝟲. എന്റെ വചനങ്ങളെ യേശുവിൻ്റെ നാവിന്മേൽ ആക്കും:
    ➟ ക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പരിശോധിച്ചാൽ, യേശു വചനമല്ല; അവൻ്റെ നാവിൽ ദൈവം കൊടുത്തതാണ് വചനം എന്ന് കാണാൻ കഴിയും. “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഇവിടെ “എന്റെ വചനങ്ങളെ യേശുവിൻ്റെ നാവിന്മേൽ ആക്കും” എന്നാണ് യഹോവ പറയുന്നത്. യേശു വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ. ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു വചനമല്ല; അവൻ സംസാരിച്ചതാണ് വചനം: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 – കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് യേശു പറഞ്ഞത്: (യോഹ, 12:50). യേശു വചനമായിരുന്നെങ്കിൽ, എൻ്റെ വചനങ്ങളെ വചനത്തിൻ്റെ നാവിൽ ആക്കിക്കൊടുക്കും എന്ന് ദൈവം പറഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്? ഭാഷ എന്ന് പറയുന്നത്, ആശയവിനിമയത്തെ സുതാര്യമാക്കാനുള്ളതാണ്; അല്ലാതെ സങ്കീർണ്ണമാക്കാനുള്ളതല്ല.

    ☛ യഹോവ പറയുന്ന അടുത്തഭാഗം നോക്കുക: “ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” ക്രിസ്തു പറയുന്നത് നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28 – യോഹ, 12:49; യോഹ, 12:50; യോഹ, 14:10; യോഹ, 14:24; യോഹ, 14:31; യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ സംസാരിച്ചത്: (യോഹ, 9:11; യോഹ, 14:31). ഒന്നാമത്, അവൻ വചനമെന്ന ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ? രണ്ടാമത്, യേശു വചനമായിരുന്നെങ്കിൽ, വചനത്തോട് “എൻ്റെ വചനം” ജനത്തോട് കല്പിക്കാൻ ദൈവം പറയുമായിരുന്നോ? യേശു പറയുന്ന ഒരു വാക്യംകൂടി ശ്രദ്ധിക്കുക: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ഇവിടെ രണ്ട് കാര്യങ്ങൾ കാണാം: 𝟭.ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറകവഴി, താൻ ദൈവമല്ലെന്ന് യേശുവിൻ്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. 𝟮.താൻ മനുഷ്യനാണെന്ന് യേശുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (മത്താ, 11:19; ലൂക്കൊ, 7:34). താൻ വചനമെന്ന ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ ചെയ്യുമായിരുന്നോ? [കാണുക: മോശെയെപ്പോലൊരു പ്രവാചകൻ]

    𝟳. ക്രിസ്തുവിൻ്റെ സാക്ഷ്യം:
    ➟ സ്വഷ്ടാവ് ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു പറയുന്നത് നോക്കുക. “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ” എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4 – മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
    ❶ ക്രിസ്തു പഠിപ്പിച്ചത്: “സൃഷ്ടിച്ച അവൻ” (he which made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made/we who made) എന്ന ബഹുവചനം പറയുമായിരുന്നു. 
    ❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ’ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 
    ❸ കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ആദ്യത്തെപദം, 𝗛𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 ആണ്. അതിൽ 𝗛𝗼 എന്നത് 𝗧𝗵𝗲 എന്ന “നിശ്ചയോപപദം” (Definite Article) ആണ്. ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. 𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന് “സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ” (The Maker/ Creator) എന്നാണർത്ഥം. ഇത് പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അടുത്തപദം, 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 ആണ്. ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ഇതിൻ്റെ അർത്ഥം “അവൻ സൃഷ്ടിച്ചു” (He made) എന്നാണ്. അതായത്, സൃഷ്ടിച്ചത് ‘ഞങ്ങൾ’ അല്ല; ‘അവൻ’ ആണ്. ”അവൻ സൃഷ്ടിച്ചു” (He made) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള (3rd Person) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി.

    ☛ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he which made/he who made) എന്ന് ഏകവചനത്തിലും “അവൻ സൃഷ്ടിച്ചു” (he made) എന്ന് പ്രഥമപുരുഷ ഏകവചനത്തിലും പറയാതെ, “ഞങ്ങൾ സൃഷ്ടിച്ചു” എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ (we which made/ we who made) പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 – മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, “ഞങ്ങൾ സൃഷ്ടിച്ചു” എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. “മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.” ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു വചനമെന്ന സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. [കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

    𝟴. വചനം ദൈവത്തോടുകൂടെ ആയിരുന്നു: 
    ➟ “വചനം ദൈവത്തോടുകൂടെ ആയിരുന്നു” (The Word was with God): (യോഹ, 1:1). വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണെങ്കിൽ, “വചനം ദൈവത്തോടു ‘കൂടെ’ ആയിരുന്നു” എന്ന് എങ്ങനെ പറയും? ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ “ഉളവാകട്ടെ” എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയതെന്ന് മുകളിൽ നാം കണ്ടതാണ്: (യെശ, 55:11 – സങ്കീ, 33:6). ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തിന് “വ്യക്തിത്വാരോപണം” (Personification) കൊടുത്തുകൊണ്ടാണ് യോഹന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്. അതുകൊണ്ടാണ്, വചനത്തെ ദൈവത്തോടുകൂടെ ആയിരുന്ന ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ഈ വേദഭാഗത്തും, വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്ന് ഭൂതകാലത്തിലാണ് (Past tense) പറയുന്നത്. വചനം യേശു ആയിരുന്നെങ്കിൽ, “വചനം ദൈവത്തോടുകൂടെ ആകുന്നു” എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. 

    𝟵. വചനം ദൈവം ആയിരുന്നു:
    ➟ “വചനം ദൈവം ആയിരുന്നു” (The Word was God): (യോഹ, 1:1). ഈ വേഭാഗവും ശ്രദ്ധിക്കുക: “വചനം ദൈവം ആകുന്നു” എന്ന് വർത്തമാന കാലത്തിലല്ല (Present tense); “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിലാണ് (Past tense) പറയുന്നത്. ഇതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 
    ❶ ഇവിടെപ്പറയുന്ന ‘വചനം’ (Word) ദൈവത്തോടു കുടെയുള്ള ഒരു സത്യദൈവത്തെ കുറിക്കുന്ന പ്രയോഗം ആയിരുന്നെങ്കിൽ, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായില്ലായിരുന്നു. എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണ് ഉള്ളത്: (പുറ, 3:14). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം: (യെശ, 46:10). അതിനാൽ ദൈവത്തെ “ദൈവം ആയിരുന്നു” എന്നോ, “ദൈവം ആകും” എന്നോ ഭൂതകാലത്തിലോ, ഭാവികാലത്തിലോ പറയാൻ കഴിയില്ല. 
    ❷ ‘ദൈവം’ (God) എന്നത് സ്രഷ്ടാവിൻ്റെ പ്രകൃതിയാണ്; അല്ലാതെ എടുത്തണിഞ്ഞിരിക്കുന്ന വേഷമല്ല. ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവത്തിന് തൻ്റെ സ്ഥായിയായ പ്രകൃതി ഏതൊരു കാരണംചൊല്ലിയും ത്യജിക്കാൻ കഴിയില്ല. തന്മൂലം, സത്യദൈവത്തെ “ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറയാൻ കഴിയില്ല. 
    ❸ എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം: (മത്താ, 5:48). അതിനാൽ ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനവും ദൈവമായിരുന്നു. ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം അന്നേ തൻ്റെ പ്രവർത്തി തികച്ചു കഴിഞ്ഞതുകൊണ്ടാണ്, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്: (സങ്കീ, 33:6). ➟ആദിയിൽ ഉണ്ടായിരുന്ന; ദൈവത്തോടുകൂടെ ആയിരുന്ന; ദൈവം ആയിരുന്ന വചനം യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, സത്യദൈവം ആയിരുന്നെങ്കിൽ, “ദൈവവും ദൈവത്തോടുകൂടെയുള്ള ദൈവവും (വചനം)” എന്ന പ്രയോഗം ബഹുദൈവ ദുരുപദേശമല്ലേ? യേശുക്രിസ്തു പഠിപ്പിച്ച “ഒരേയൊരു സത്യദൈവമായ പിതാവിനെ” (Pater ho monos alethinos Theos – Father, the only true God) ബഹുദൈവമാക്കുക എന്നതാണ് പലരുടെയും ഉദ്ദേശ്യം: (യോഹ, 17:3).

    𝟭𝟬. ‘അവൻ’ എന്ന സർവ്വനാമം: 
    ➟ “അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” (യോഹ, 1:3). രണ്ടാം വാക്യംമുതൽ വചനത്തിന് ‘അവൻ’ (He) എന്ന പുല്ലിംഗസർവ്വനാമം (Masculine Pronoun) പറഞ്ഞിരിക്കയാൽ, വചനം യേശു ആണെന്ന് കരുതുന്നവരുണ്ട്. യോഹന്നാൻ്റെ സുവിശേഷത്തെക്കുറിച്ചോ, ഗ്രീക്ക് ഭാഷയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ആരോ പറഞ്ഞുണ്ടാക്കിയ ഒരു അബദ്ധമാണിത്. അവൻ എന്ന പുല്ലിംഗസർവ്വനാമം ഉപയോഗിക്കാൻ പല കാരണങ്ങളുണ്ട്: 

    ❶ “ഞാൻ, എൻ്റെ, ഇവൻ, അവൻ, ഇവൾ, അവൾ, ഇത്, അതു” എന്നീ പദങ്ങളെ വ്യാകരണത്തിൽ ‘സർവ്വനാമം’ (Pronoun) എന്ന് പറയും. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അതായത്, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഒന്നാം വാക്യത്തിൽ ‘വചനത്തെ’ (Word) കുറിക്കാൻ 𝗟𝗼𝗴𝗼𝘀 എന്ന ഗ്രീക്കു നാമപദം (Noun) മൂന്നുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. പിന്നെയും അടുത്തവാക്യത്തിൽ ആ പദം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ്, 𝗵𝗼𝘂𝘁𝗼𝘀, 𝗮𝘂𝘁𝗼𝘀 എന്നീ പുല്ലിംഗ സർവ്വനാമങ്ങൾ (Masculine Pronouns) യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. “വചനം” (Word) എന്ന നാമപദം (Noun) കഴിഞ്ഞിട്ട് ഏത് ലിംഗത്തിലുള്ള സർവ്വനാമം ഉപയോഗിച്ചാലും, ആ സർവ്വനാമത്തിൻ്റെ ഉടയവൻ “വചനം” തന്നെ ആയിരിക്കും. പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ, വചനം അല്ലെങ്കിൽ വാക്ക് ഒരു പുരുഷ വ്യക്തിയായി രൂപാന്തരം പ്രാപിക്കില്ല.

    ❷ മലയാളത്തിൽ “വാക്കു/വചനം” എന്ന പദത്തിന് “അതു/ഇതു” എന്നീ നപുംസകലിംഗമാണ് (Neuter) ഉപയോഗിക്കുന്നത്. ഇംഗ്ലീഷിൽ “Word” എന്ന പദത്തിന് “It” എന്ന “Neuter” സർവ്വനാമമാണ് ഉപയോഗിക്കുന്നത്. അതായത്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അചേതന വസ്തുക്കളെയോ, വാക്കു/വചനത്തെയോ, ഗുണങ്ങളെയോ (ജ്ഞാനം, സ്നേഹം മുതലായവ) കുറിച്ച് പറയാൻ, സാധാരണ നിലയിൽ നപുംസക ലിംഗമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്രീക്ക് ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഗ്രീക്ക് ഭാഷയിൽ പദങ്ങൾക്ക് ലിംഗഭേദം (Gender) ഉണ്ട്. കൊയ്നേ ഗ്രീക്കിൽ “വചനം അല്ലെങ്കിൽ വാക്കിനെ” കുറിക്കുന്ന മൂന്ന് ലിംഗത്തിലുമുള്ള പദങ്ങളുമുണ്ട്. “ലോഗൊസ്” (Logos) പുല്ലിഗവും (Masculine), “റീമ” (Rhema) നപുംസകലിംഗവും (Neuter), “ലാലിയ” (Lalia) സ്ത്രീലിംഗവും (Feminine) ആണ്: (മത്താ, 5:37 – മത്താ, 12:36 – മത്താ, 26:73). ഗ്രീക്കിൻ്റെ പരിഭാഷയായതുകൊണ്ടാണ്, ഇംഗ്ലീഷിലും മലയാളത്തിലും “അവൻ” (he) എന്ന പുല്ലിംഗസർവ്വനാമം (Masculine Pronoun) ഉപയോഗിച്ചിരിക്കുന്നത്. 

    ❸ പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട “ദബാർ” (Dabar – Word) കൊണ്ടാണ് ദൈവം ആകാശഭൂമികൾ സൃഷ്ടിച്ചത്: (യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:7 – സങ്കീ, 33:6). എന്നാൽ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന LXX-ൽ തൽസ്ഥാനത്ത് 𝗟𝗼𝗴𝗼𝘀 ആണ് ഉപയോഗിച്ചിരുന്നത്: (Isa, 45:23; Jer, 9:20; Ezk, 3:17; Ezk, 33:17 – Psa, 33:6). 𝗟𝗼𝗴𝗼𝘀 പുല്ലിഗ ഏകവചനത്തിലുള്ള (Singular Masculine) പദമാണ്. ആ പദമാണ് യോഹന്നാൽ ഒന്നാം അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, വചനത്തിന് “അവൻ” (He) എന്ന പുല്ലിംഗ സർവ്വനാമംതന്നെ ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് വ്യാകരണത്തിൽ പദങ്ങൾക്ക് ലിംഗഭേദം (Gender) ഉള്ളതുകൊണ്ട്, ഓരോ പദങ്ങൾക്കും അതതിൻ്റെ ലിംഗത്തിലുള്ള സർവ്വനാമങ്ങൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. അല്ലാതെ, ലോഗോസ് യേശു എന്ന പുരുഷൻ ആയതുകൊണ്ടല്ല “അവൻ” (he) എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. 

    ❹ വേറെയും കാരണമുണ്ട്. യോഹന്നാൻ Logos-ന് “വ്യക്തിത്വാരോപണം” (Personification) കൊടുത്തുകൊണ്ടാണ് തൻ്റെ സുവിശേഷം ആരംഭിക്കുന്നത്. അതുകൊണ്ടാണ്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ദൈവം ആകാശവുംഭൂമിയും സൃഷ്ടിച്ചതുമായ വചനത്തെ “ദൈവത്തോടുകൂടെ ആയിരുന്ന” ഒരു വ്യക്തിയെപ്പോലെയാണ് അവതരിപ്പിക്കുന്നത്. ഒരു പുരുഷവ്യക്തിയെപ്പോലെ വചനത്തെ അവതരിപ്പിക്കുന്നതുകൊണ്ടാണ്, Logos എന്ന പുല്ലിംഗ നാമപദവും പുല്ലിംഗ സർവ്വനാമവും ഉപയോഗിച്ചത്. സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തിന് (Wisdom) ശലോമോൻ “വ്യക്തിത്വാരോപണം” കൊടുത്തിട്ടുണ്ട്. ജ്ഞാനത്തെ കുറിക്കുന്ന Hokhmah എന്ന എബ്രായപദവും Sophia എന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കുപദവും സ്ത്രീലിംഗ നാമപദം (Feminine Noun) ആണ്. അതുകൊണ്ടാണ്, ജ്ഞാനത്തിന് “അവൾ” (She) എന്ന സർവ്വനാമം കൊടുത്തിരിക്കുന്നത്: (സദൃ, 8:1-2). അതുകൊണ്ട്, ജ്ഞാനം യഥാർത്ഥത്തിൽ ഒരു മനുഷ്യസ്ത്രീയായി മാറുന്നില്ല.

    ❺ ജ്ഞാനത്തെ (Wisdom) കുറിക്കുന്ന Sophia എന്ന ഗ്രീക്കുപദം സ്ത്രീലിംഗ നാമപദം (Feminine Noun) ആണ്. അതിനാൽ ജ്ഞാനത്തെ കുറിക്കാൻ സ്ത്രീലിംഗ സർവ്വനാമമാണ് (Feminine Pronoun) പുതിയനിയമത്തിലും ഉപയോഗിച്ചിരിക്കുന്നത്. “ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.” (ലൂക്കൊ, 7:35). ഇവിടെ മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്ന “തൻ്റെ” എന്നത് സ്ത്രീക്കും പുരുഷനും അചേതന വസ്തുക്കൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു പൊതു സർവ്വനാമമാണ്. എന്നാൽ ഗ്രീക്കിലും ഇംഗ്ലീഷിലും കൃത്യമായ സ്ത്രീലിംഗ സർവ്വനാമം കാണാൻ കഴിയും. “edikaiōthē hē sophia apo pantōn tōn teknōn autes – Wisdom is justified by all her children.” ഇവിടെ ഗ്രീക്കിൽ Sophia എന്ന സ്ത്രീലിംഗ നാമപദവും autes എന്ന അതിൻ്റെ സ്ത്രീലിംഗത്തിലുള്ള സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇംഗ്ലീഷിലെ Wisdom ലിംഗഭേദമുള്ള (Gender) പദമല്ല. അതിനാൽ സാധാരണ നിലയിൽ It എന്ന നപുംസകലിംഗമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഗ്രീക്കിൻ്റെ പരിഭാഷയായതുകൊണ്ടാണ് her എന്ന സ്ത്രീലിംഗം ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്യത്തിൽ, Sophia-യ്ക്കും  “വ്യക്തിത്വാരോപണം” (Personification) കൊടുത്തിരിക്കയാണ്. അതുകൊണ്ടാണ്, ജ്ഞാനത്തിന് മക്കൾ (Children) ഉള്ളതായി പറഞ്ഞിരിക്കുന്നത്: (ലൂക്കൊ, 7:35).

    ❻ സദൃശ്യവാക്യങ്ങളിലെ ജ്ഞാനവും യോഹന്നാൻ്റെ വചനവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ശലോമോൻ ജ്ഞാനത്തിന് വ്യക്തിത്വാരോപണം കൊടുത്തിട്ട് ജ്ഞാനത്തെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. “അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു” എന്ന് ജ്ഞാനം പറയുന്നത്: (സദൃ, 8:27). ഇവിടെ, “ഞാൻ” എന്ന് ഉത്തപുരുഷനിൽ (1st Person) ജ്ഞാനം സംസാരിക്കുന്നത് നോക്കുക. എന്നാൽ യോഹന്നാൻ വചനത്തിന് വ്യക്തിത്വാരോപണം കൊടുത്തിട്ട്, വചനത്തെക്കുറിച്ച് പ്രഥമപുരുഷനിൽ പ്രതിപാദിക്കുന്നത് എഴുത്തുകാരൻ തന്നെയാണ്. അതുകൊണ്ടാണ്, വചനത്തിന് “അവൻ” (He) എന്ന പ്രഥമപുരുഷ (3rd Person) സർവ്വനാമം കൊടുത്തിരിക്കുന്നത്. ദൈവത്തിൻ്റെ ജ്ഞാനത്താലും വചനത്താലും സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കയിൽ, ജ്ഞാനം യേശുവാണെന്ന് യഹോവസാക്ഷികളും, വചനം യേശുവാണെന്ന് ട്രിനിറ്റിയും വിചാരിക്കുന്നു. എന്നാൽ ദൈവം തൻ്റെ ജ്ഞാനത്താലും വചനത്താലും മാത്രമാണോ സൃഷ്ടിച്ചിരുന്നു എന്ന് പറയുന്നത്? നമുക്കു നോക്കാം:
    𝟭. യഹോവ ഒറ്റയ്ക്ക് (Bad ⁃ Alone) ആകാശവും ഭൂമിയും സൃഷ്ടിച്ചു. (യെശ, 44:24),
    𝟮. ദൈവത്തിൻ്റെ ആത്മാവ് സഷ്ടിച്ചു: (ഇയ്യോ, 33;4; സങ്കീ, 33:6; സങ്കീ, 104:30),
    𝟯. യഹോവയുടെ വചനത്താൽ ഉളവാക്കി: (സങ്കീ, 33:6),
    𝟰. യഹോവയുടെ ജ്ഞാനത്താൽ സ്ഥാപിച്ചു: (സദൃ, 3:19; യിരെ, 10:12; 51:15),
    𝟱. യഹോവയുടെ വിവേകത്താൽ ഉറപ്പിച്ചു/വിരിച്ചു: (സദൃ, 3:19; യിരെ, 10:12; 51:15),
    𝟲. യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു. (യിരെ, 10:12; 51:15),
    𝟳. യഹോവയുടെ ഭുജത്താൽ ഉണ്ടാക്കി: (യിരെ, 27:5; 32:17)
    ☛ ദൈവത്തിൻ്റെ ജ്ഞാനവും വചനവും ദൈവത്തിൽനിന്ന് വിഭിന്നരാണെന്ന് പഠിപ്പിച്ചവർ, ദൈവത്തിൻ്റെ വിവേകവും ശക്തിയും, ഭുജവും ദൈവത്തിൽനിന്ന് വിഭിന്നരാണെന്ന് പറയുമോ?

    ❼ യോഹന്നാൻ വചനത്തിന് വ്യക്തിത്വാരോപണം (Personification) കൊടുത്തതിനും, 𝗟𝗼𝗴𝗼𝘀 എന്ന പുല്ലിംഗനാമപദം (Masculine Noun) ഉപയോഗിച്ചതിനും, വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണമുണ്ട്. ആത്മീയമായിട്ടാണെങ്കിലും, “വചനം ജഡമായി തീർന്നു” (The word was made flesh) അല്ലെങ്കിൽ, വചനം ഒരു മനുഷ്യനായിത്തീർന്നു എന്ന് പറയുന്നത്, യേശു എന്ന് പേരുള്ള മനുഷ്യൻ അല്ലെങ്കിൽ പുരുഷനെക്കുറിച്ചാണ്: (യോഹ, 9:11). യേശുവിനെ യോഹന്നാൻ്റെ സുവിശേഷത്തിൽ ‘മനുഷ്യൻ’ (Anthropos – Man) എന്നും (യോഹ, 8:40), ‘പുരുഷൻ’ (Aner – Man) എന്നും (യോഹ, 1:30) അഭിന്നമായി പറഞ്ഞിട്ടുണ്ട്. ഗ്രീക്കിലെ 𝗔𝗻𝗲𝗿 എന്ന പദം മനുഷ്യരിലെ ‘പുരുഷനെ’ കുറിക്കുന്നതാണ്. അതായത്, യോഹന്നാൻ വചനം ജഡമായിത്തീർന്നു എന്ന് പറയുന്നത് പുരുഷനായ നസറായനായ യേശുവിനെക്കുറിച്ചാണ്: (പ്രവൃ, 2:23). അതുകൊണ്ടാണ്, വചനത്തെ കുറിക്കുന്ന പല പദങ്ങൾ ഉണ്ടായിട്ടും ‘ലോഗൊസ്’ (Logos) എന്ന പുല്ലിംഗപദത്തിന് വ്യക്തിത്വാരോപണം കൊടുത്തുകൊണ്ട് സുവിശേഷം സമാരംഭിച്ചതും, വചനം ജഡമയിത്തീർന്നു എന്ന് ആത്മീയമായി പറഞ്ഞിരിക്കുന്നതും. ⟦വചനം ജഡമായതിനെക്കുറിച്ച് താഴെ കൂടുതൽ മനസ്സിലാക്കാം⟧

    𝟭𝟭. ലോഗോസും (Logos) റീമയും (Rhema):
    ➟ താഴെയുള്ള അഞ്ച് വാക്യങ്ങൾ ശ്രദ്ധയോടെ പഠിച്ചാൽ, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച 𝗟𝗼𝗴𝗼𝘀 യേശു അല്ലെന്ന് ആർക്കും മനസ്സിലാകും:
    ❶ “സകലവും അവൻ (വചനം) മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:3). ഇതാണ് പല ക്രൈസ്തവരെ കുഴക്കിയ വാക്യം. ➟യോഹന്നാൻ ഇവിടെ പറയുന്നത്, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച Logos-നെ കുറിച്ചാണ്. ആ Logos ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്:
    ❷ “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും (Logos) പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23)
    ❸ “യഹോവയുടെ വചനത്താൽ (Logos) ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിൽ (LXX) മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലും യോഹന്നാൻ്റെ Logos തന്നെയാണ് കാണുന്നത്: (Isa, 45:23 – Psa, 33:6). ➟അതിനാൽ ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം അഥവാ, Logos ദൈവത്തിൻ്റെ കൂടെയിരിക്കുന്ന മറ്റൊരുത്തനല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനമാണെന്ന് മനസ്സിലാക്കാം. ➟അതായത്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട് സകലവും സൃഷ്ടിച്ച വചനത്തിന് വ്യക്തിത്വാരോപണം (Personification) കൊടുത്തുകൊണ്ട്, വചനത്തെ ദൈവത്തിൻ്റെ കൂടെയിരിക്കുന്ന ഒരു വ്യക്തിയെപ്പോലെ യോഹന്നാൻ അവതരിപ്പിക്കുകയാണ്. സദൃശ്യവാക്യങ്ങളിൽ ദൈവം സൃഷ്ടി നടത്തിയ ജ്ഞാനത്തിന് (3:19) ശലോമോൻ വ്യക്തിത്വാരോപണം കൊടുത്തിരിക്കുന്നത് നോക്കുക: (8:1-3; 8:22:31). ➟ഈ ഈ വസ്തുതയ്ക്ക് തെളിവാണ് അടുത്ത രണ്ട് വാക്യങ്ങൾ:
    ❹ “ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ (Rhema) നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.” (എബ്രാ, 11:3). 
    ❺ “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ (Logos) ഉണ്ടായി എന്നും” (2പത്രൊ, 3:5). ➟ഈ രണ്ട് വാക്യങ്ങളും ശ്രദ്ധിക്കുക: ലോകം സൃഷ്ടിക്കപ്പെട്ടത് Rhema (റീമ) കൊണ്ടാണെന്ന് എബ്രായലേഖനും, Logos (ലോഗോസ്) കൊണ്ടാണെന്ന് പത്രൊസ് അപ്പൊസ്തലനും പറയുന്നത് നോക്കുക. പദങ്ങൾ വ്യത്യസ്തമാണെന്ന് മാത്രമല്ല; Rhema നപുസകലിഗവും (Neuter gender), Logos പുല്ലിംഗവും (Masculine Gender). ആദിയിൽ ആകാശഭുമികൾ സൃഷ്ടിച്ച Logos യേശു ആയിരുന്നെങ്കിൽ, പുതിയനിയമം ഒരിക്കലും Rhema കൊണ്ട് ലോകം നിർമ്മിക്കപ്പെട്ടു എന്ന് പറയുമായിരുന്നില്ല.
    ☛ Logos പുല്ലിംഗം ആയതുകൊണ്ടും “അവൻ” (He) എന്ന സർവ്വനാമം കൊടുത്തിരിക്കകൊണ്ടുമാണ് Logos യേശുവാണെന്ന് ട്രിനിറ്റി വ്യാജമായി വ്യാഖ്യാനിച്ച് പറയുന്നത്. അല്ലാതെ, യേശു Logos ആണെന്ന് ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. യേശു 𝗟𝗼𝗴𝗼𝘀 ആണെന്ന് വചനവിരുദ്ധമായി വാദിക്കുന്നവർ, ലോകം സൃഷ്ടിക്കപ്പെട്ട Rhema എന്ന നപുംസകലിംഗം ആരാണെന്ന് പറയും? നിങ്ങളുടെ Logos ആയ യേശുവിന് Rhema എന്ന ഒരു ഇരട്ട സഹോദരൻകൂടി ഉണ്ടെന്ന് നിങ്ങൾ സമ്മതിക്കുമോ? ദൈവശ്വാസീയമായ തിരുവെഴുത്തുകളെ കോട്ടിക്കളയാതെ (2തിമൊ, 3:16), യേശു വചനമാണെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.

    𝟭𝟮. വന്നുകൊണ്ടിരുന്ന വെളിച്ചവും; ലോകത്തിൽ ഉണ്ടായിരുന്ന വചനവും:
    ➟ യേശു വചനമല്ല; വെളിച്ചമാണെന്ന് യോഹന്നാൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.”(യോഹ, 1:6-8). ഇവിടെപ്പറയുന്ന വെളിച്ചം യേശുവാണ്. താൻതന്നെ അക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; 9:5; 12:46 – മത്താ, 4:14-15). യോഹന്നാൻ സാക്ഷ്യം പറഞ്ഞത്, തൻ്റെ പിന്നാലെവന്ന യേശു എന്ന് പേരുള്ള പുരുഷനെ (Man) കുറിച്ചാണ്: (യോഹ, 1:30 – യോഹ, 9:11). അതിനാൽ ‘വെളിച്ചം’ (Light), ‘സത്യവെളിച്ചം’ (True Light) എന്നൊക്കെ യോഹന്നാൻ പറയുന്നത്, യേശു എന്ന മനുഷ്യൻ്റെ ‘പദവികൾ’ (Titles) ആണെന്ന് മനസ്സിലാക്കാം: (യോഹ, 1:7-9). 
    ☛ അടുത്തവാക്യം ശ്രദ്ധിക്കുക:
    ➟ “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:9). ഇവിടെ ശ്രദ്ധിക്കുക: സത്യവെളിച്ചമായ യേശു “ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” (Coming into the world) എന്നാണ് യോഹന്നാൻ പറയുന്നത്. അതായത്, വെളിച്ചമായ യേശു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കുന്നതേയുള്ളു. എന്നുവെച്ചാൽ, യോഹന്നാൻ പറയുന്ന വെളിച്ചമായ യേശു ലോകത്തിൽ എത്തുന്നത് “വചനം ജഡമായിത്തീർന്നു അല്ലെങ്കിൽ മനുഷ്യനായിത്തീർന്നു” എന്ന് എഴുത്തുകാരൻ പറയുന്ന പതിനാലാം വാക്യത്തിലാണ്. അതുവരെ വെളിച്ചമായ യേശു എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. 
    ☛ അതിനടുത്തവാക്യം: 
    ➟ “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). ഈ വാക്യം വളരെ ശ്രദ്ധിക്കുക: “അവൻ (വചനം) ലോകത്തിൽ ഉണ്ടായിരുന്നു.” ആദിയിൽ ഉണ്ടായിരുന്നതും ദൈവം സകലതും ഉളവാക്കിയ വചനം ലോകത്തിൽ ഉണ്ടായിരുന്നു. (യോഹ, 1:3). അതായത്, വെളിച്ചം വന്നുകൊണ്ടിരുന്നു; വചനം ലോകത്തിൽ ഉണ്ടായിരുന്നു. 9-ാം വാക്യത്തിൽ വന്നുകൊണ്ടിരിക്കുന്ന യേശുവിനെ 10-ാം വാക്യത്തിൽ വന്നു എന്ന് വെണമെങ്കിൽ പറയാം. “അവൻ ലോകത്തിൽ ഉണ്ടായിരുന്നു” (He was in the world) എന്ന് എങ്ങനെ പറയും? തന്നെയുമല്ല, വന്നുകൊണ്ടിരുന്നത് വെളിച്ചവും ലോകത്തിൽ ഉണ്ടായിരുന്നത് വചനവുമാണ്. അതിനാൽ, വന്നുകൊണ്ടിരുന്ന യേശുവെന്ന സത്യവെളിച്ചവും, ലോകത്തിൽ മുമ്പേ ഉണ്ടായിരുന്ന ദൈവത്തിൻ്റെ വചനവും ഒന്നല്ലെന്ന് യോഹന്നാൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞുവെച്ചിരിക്കയാണ്.

    𝟭𝟯. യേശുവും വനവും:  
    ➟ യേശുവിനെയും (Jesus) വചനത്തെയും (Logos – Word) വേർതിരിച്ചു പറഞ്ഞിരിക്കുന്ന നൂറുകണക്കിന് വാക്യങ്ങളുണ്ട്: 
    𝟭. യേശു (Jesus) ആ വാക്ക് (Logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. (മർക്കൊ, 5:36) 
    𝟮. ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും (Logos)  ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു (Jesus) തന്നെ. (ലൂക്കൊ, 24:19)
    𝟯. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ (Jesus) നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം  (Logos)  പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)
    𝟰. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം (Jesus) സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം (Logos), (പ്രവൃ, 10:36)
    𝟱. ക്രിസ്തു (Christ) ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും (Logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)
    𝟲. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ (Christ) തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം (Logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)
    𝟳. വാക്കിനാലോ (Logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ (Jesus) നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)
    𝟴. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം (Logos) കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും (Lord ) അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)
    𝟵. ക്രിസ്തുയേശു (Christ Jesus) പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം (Logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)
    𝟭𝟬. എന്നോടു കേട്ട പഥ്യ വചനം (Logos) നീ ക്രിസ്തുയേശുവിലുള്ള (Christ Jesus) വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13; 1തിമൊ, 6:3). യേശു വചനമാണെങ്കിൽ, വചനത്തെ വചനത്തിൽനിന്ന് എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും? വചനവും വചനവും എന്ന പ്രയോഗം ശരിയായിരിക്കുമോ?

    ☛ ക്രിസ്തുവിൻ്റെ വചനം: 
    ➟ ക്രിസ്തുവിൻ്റെ വചനത്തെക്കുറിച്ച് (The word of Christ) പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്: “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (The word of Christ) ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16 – ലൂക്കൊ, 4:32; ലൂക്കൊ, 10:39; യോഹ, 4:41). ക്രിസ്തു വചനമാണെങ്കിൽ, “ക്രിസ്തുവിൻ്റെ വചനം” (The word of Christ) ആരാണെന്ന് പറയും? “വചനത്തിൻ്റെ വചനം” (The word of the word) എന്ന പ്രയോഗം എത്ര വികൃതമായിരിക്കും?

    ☛ എൻ്റെ വചനം:
    ➟ യേശു “എൻ്റെ വചനം” (My word) എന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം (My word) കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24 – യോഹ, 8:31; യോഹ, 8:37; യോഹ, 8:43; യോഹ, 8:51; യോഹ, 12:48; യോഹ, 14:23; യോഹ, 15:20). യേശു വചനമാണെങ്കിൽ, “എൻ്റെ വചനം” (My word) എന്ന് യേശു പറയുന്നത് ഏത് വചനത്തെക്കുറിച്ചാണ്? “വചനത്തിൻ്റെ വചനം” എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അതിനാൽ യേശു വചനമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.

    𝟭𝟰. വചനം ജഡമായിത്തീർന്നു:
    ➟ യോഹന്നാൻ യേശുവിനെ വചനം ജഡമായി തീർന്നവനായിട്ടാണ് അവതരിപ്പിക്കുന്നത്: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). ഈ വാക്യത്തിൽ, “വചനം ജഡമായി തീർന്നു” എന്ന് പറയുന്നത് യേശുവിനെക്കുറിച്ചാണ്. അതായത്, ഈ വാക്യത്തിലെ വചനമല്ല; “ജഡമായിത്തീർന്നു അഥവാ, മനുഷ്യനായിത്തീർന്നു” എന്ന് പറയുന്നതാണ് യേശു: (യോഹ, 9:11). താൻ മനുഷ്യനാണെന്ന് യേശുതന്നെ പറയുന്നത് നോക്കുക: (യോഹ, 8:40). ആദിയിൽ ഉണ്ടായിരുന്നതും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതായ വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട്, ആ വചനം ജഡമായിത്തീർന്നു അല്ലെങ്കിൽ, യേശു എന്ന് പേരുള്ള മനുഷ്യനായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്: (യോഹ, 9:11). എന്നാൽ അവൻ ഇത് പറയുന്നത് യഥാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ്. അതായത്, യേശുവിന് “വചനം” (Word) എന്നൊരു “പൂർവ്വാസ്തിത്വം” (Pre-existence) യോഹന്നാൻ ആത്മീയമായി കൊടുത്തിരിക്കയാണ്. എന്തുകൊണ്ടാണ്, വചനം എന്നൊരു പൂർവ്വാസ്തിത്വം യോഹന്നാൻ യേശുവിന് കൊടുത്തിരിക്കുന്നത് എന്നറിയണമെങ്കിൽ, അവന്റെ സുവിശേഷത്തെക്കുറിച്ച് മനസ്സിലാക്കണം:

    𝟭𝟱. യോഹന്നാൻ്റെ സുവിശേഷം: 
    ➟ സമവീക്ഷണ സുവിശേഷങ്ങൾ അഥവാ, സമാന്തര സുവിശേഷങ്ങൾ (Synoptic Gospels) എന്നറിയപ്പെടുന്ന മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, യോഹന്നാൻ്റേത് “ആത്മീയ സുവിശേഷം” (Spiritual Gospel) ആണ്. യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. അതുകൊണ്ടാണ് ആത്മീയസുവിശേഷം എന്ന് പറയുന്നത്. അതായത്, സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതിരുന്ന അല്ലെങ്കിൽ, അവർക്ക് എടുക്കാൻ നിയോഗമില്ലാതിരുന്ന യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളാണ്, പിന്നെയും ഏകദേശം 30-40 വർഷത്തിനുശേഷം യോഹന്നാൻ രേഖയാക്കിയത്. പുതിയജനനം: (3:1-12), ജീവനുള്ള വെള്ളം: (4:10-14), സത്യനമസ്കാരം: (4:20-24), പിതാവും പുത്രനും തമ്മിലുള്ള ബന്ധം: (5:17-47; 8:16-59; 10:29-41; 15:9-27), നശിച്ചുപോകുന്നതും നിലനില്ക്കുന്നതുമായ ആഹാരം: (6:27-31), സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം: (6:32-69), ജീവജലത്തിൻ്റെ നദി: (7:37-39), ലോകത്തിൻ്റെ വെളിച്ചം (8:12; 9:5; 12;46), പിതാവും പുത്രനും (8:19-30), നല്ല ഇടയൻ (10:1-28), ആടുകളുടെ വാതിൽ (10:7-9), പുനരുത്ഥാനവും ജീവനും (11:21-26), പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും (14:1-6), കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ ആഗമനം: (14:16-17; 14:26; 15:26), സാക്ഷാൽ മുന്തിരിവള്ളി (15:1-8), പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: (16:7-15), മഹാപുരോഹിതൻ്റെ മാദ്ധ്യസ്ഥം: (17:1-26) മുതലായവ നോക്കുക. തൻ്റെ മരണപുനരുത്ഥാനങ്ങളോടുള്ള ബന്ധത്തിൽ ശിഷ്യന്മാർക്കുണ്ടാകുന്ന ദുഃഖവും അനന്തരമുള്ള സന്തോഷവും വിവരിക്കാൻ, സ്ത്രീയുടെ പ്രസവത്തെക്കുറിച്ച് പറയുന്ന ഒരു ഉപമയല്ലാതെ (യോഹ, 16:21), സമവീക്ഷണ സുവിശേഷങ്ങളിൽ കാണുന്നപോലെ ഭൗമിക ഉപമകളോ, പ്രഭാഷണങ്ങളോ ഒന്നും യോഹന്നാൻ്റെ സുവിശേഷത്തിൽ കാണാൻ കഴിയില്ല. സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതാണ്. യേശു ആത്മീയമായി പഠിപ്പിച്ച കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയതുകൊണ്ടാണ്, “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്ന് പറഞ്ഞുകൊണ്ട് പല ശിഷ്യന്മാരും പിൻവാങ്ങിപ്പോയത്: (യോഹ, 6:60 – 6:66). 

    𝟭𝟲. യേശു ആരാണ്? 
    ➟ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611;  ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9 – എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6 – ലൂക്കൊ, 7:22; യെശ, 40:3; മലാ, 31 – യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV – യോഹ, 19:37). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

    ☛ The New Messianic Version:
    ➟ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

    𝟭𝟳. യേശു എന്നു പേരുള്ള മനുഷ്യൻ:
    ➟ യോഹന്നാനിലെ യേശു ദൈവമാണെന്നാണ് പണ്ഡിതഭാഷ്യം. “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11). യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അമ്മ മറിയം ആണെന്ന് യോഹന്നാൻ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). യേശു ‘മനുഷ്യൻ’ (Anthropos – Man) ആണെന്ന് യോഹന്നാൻ്റെ സുവിശേഷത്തിൽ 16 പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 1:30; 3:27; 4:29;  5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). യോഹന്നാനിലെ ക്രിസ്തു ദൈവമാണെങ്കിൽ, അവൻ്റെ അമ്മ മറിയയാണെന്നും അവൻ മനുഷ്യനാണെന്നും യോഹന്നാൻ ആവർത്തിച്ചു പറയുമായിരുന്നോ? യേശു വചനമായിരുന്നെങ്കിൽ, അവൻ മനുഷ്യനാണെന്ന് 16 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്തുവെച്ച യോഹന്നാൻ, അവൻ വചനമാണെന്ന് ഒരു വാക്യത്തിൽപ്പോലും രേഖപ്പെടുത്താഞ്ഞത് എന്താണ്?

    ☛ ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ വാക്കുകൾ നോക്കുക: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വാക്യം ശ്രദ്ധിച്ചാൽ: എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. യോഹന്നാനിലെ യേശു ദൈവമാണെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്ന് യേശു പഠിപ്പിക്കുമായിരുന്നോ?

    𝟭𝟴. മോണോസ് തെയോസ് (Monos Theos):
    ➟ പിതാവാണ്, ഏകദൈവം (Monos Theos- The only God) എന്നും, ഏകസത്യദൈവം (Ho monos alethinos Theos – The only true God) എന്നും താൻ മനുഷ്യൻ (Anthropos – Man) ആണെന്നും യേശു അസന്ദിഗ്ധമായി പഠിപ്പിച്ചത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്: (യോഹ, 5:44; യോഹ, 17:3 – യോഹ, 8:40). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശു പഠിപ്പിച്ച 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “ഒരു ദൈവം” (One God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. പിതാവാണ് “ഒരേയൊരു ദൈവം” എന്ന് യേശു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുളുള്ള മറ്റാരും ദൈവം അല്ലെന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “പിതാവ് സത്യദൈവം” ആണെന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. താൻ ദൈവമായിരുന്നെങ്കിൽ, ഒരേയൊരു ദൈവം പിതാവാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും യേശു പഠിപ്പിക്കുമായിരുന്നോ?

    ☛ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പറിപ്പിച്ചതെന്ന് കാണാൻ കഴിയും. “ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുക്രിസ്തുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:1). ചിലർ കരുതുന്നപോലെ യേശു വചനമെന്ന ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ? [കാണുക: തോമാസിൻ്റെ ദൈവം പുത്രനോ, പിതാവോ?]

    𝟭𝟵. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
    ➟ യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് എഴുത്തുകാരനും യേശുവും പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 3:13; യോഹ, 3:31 – യോഹ, 6:38; 6:51; 6:58). എന്നാൽ യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനല്ല; മറിയത്തിൻ്റെ ആദ്യജാതനായി പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21 – ലൂക്കൊ, 2:7). ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15 – എബ്രാ, 2:14-16; ആവ, 18:18-19 – പ്രവൃ, 3:22-23), ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15 – പ്രവൃ, 7:37), പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14 – മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2 – മത്താ, 2:6) പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു യേശുവിൻ്റെ ജനനം. യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് ദൈവവും മോശെയും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്: (ആവ, 18:15; ആവ, 18:18-19). താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവൻ്റെ അപ്പമാണെന്നാണ് യേശു ആവർത്തിച്ച് പഠിപ്പിച്ചത്: “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” (യോഹ, 6:51 – യോഹ, 6:33; 6:38; 6:41; 6:50). “തൻ്റെ ശരീരമാകുന്ന അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും” എന്ന് പഠിപ്പിച്ചവൻതന്നെ പിന്നെ പറയുന്നത് നോക്കുക: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63). അതിനാൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്നത്, യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ട് ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം. [കാണുക: മോശെയെപ്പോലൊരു പ്രവാചകൻ, യേശുവും മോശെയും]

    𝟮𝟬. വചനമെന്ന പൂർവ്വാസ്തിത്വം:
    ➟ യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽ (Synoptic Gospels) നിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷം (Spiritual Gospel) അതുകൊണ്ടാണ്, ദൈവത്തിൻ്റെ വചനത്തിന് വ്യക്തിത്വാരോപണം (Personification) കൊടുത്തുകൊണ്ട് സുവിശേഷം ആരംഭിക്കുന്നതും കന്യകാജാതനും അവളുടെ ആദ്യജാതനുമായ യേശുവിനെ വചനം ജഡമായി തീർന്നവനുമായി അല്ലെങ്കിൽ, ‘വചനം’ (Word) എന്നൊരു ‘പൂർവ്വാസ്തിത്വം’ (Pre-existence) കൊടുത്തുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്: (മത്താ, 1:22; ലൂക്കൊ, 2:7 – യോഹ, 1:14). മത്തായിലും ലൂക്കൊസിലും കാണുന്നപോലെ, വംശാവലിയോടെ മറിയത്തിൻ്റെ മകനായി യേശുവിനെ അവതരിപ്പിച്ചാൽ, അടുത്ത അദ്ധ്യായങ്ങളിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറയാൻ കഴിയില്ല. യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ പ്രഭാഷണങ്ങളിൽ പ്രധാനമായിട്ടുള്ളത്, താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പം എന്ന നിലയിലാണ്: (യോഹ, 6:33; 6:41; 6:50; 6:51; 6:58). താൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് യേശു ആത്മീയമായി പറയുന്നത്. അതേ അർത്ഥത്തിലാണ് എഴുത്തുകാരനും പറഞ്ഞിരിക്കുന്നത്: (യോഹ, 3:13; യോഹ, 3:31). പ്രാരംഭത്തിൽ അവൻ മറിയ പ്രസവിച്ച മകനാണെന്ന് പറഞ്ഞശേഷം, അടുത്ത അദ്ധ്യായങ്ങളിൽ അവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറയാൻ കഴിയില്ല. പറഞ്ഞാൽ, അവൻ്റെ പുസ്തകം പൂർവ്വാപരവൈരുദ്ധ്യമാകും. അതുകൊണ്ടാണ്, യേശുവിന് ‘വചനം’ (Word) എന്നൊരു ‘പൂർവ്വാസ്തിത്വം’ (Pre-existence) ആത്മീയമായി കൊടുത്തിരിക്കുന്നത്: (യോഹ, 1:14).  

    𝟮𝟭. ഞാനും പിതാവും ഒന്നാകുന്നു:
    ➟ യേശു വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16 – Joh, 1:18) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ മനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). ഇക്കാര്യം എഴുത്തുകാരനായ യോഹന്നാൻ്റെ പ്രസ്താവനയിൽനിന്നും യേശുവിൻ്റെ പ്രഭാഷണങ്ങളിൽനിന്നും വ്യക്തമായി മനസ്സിലാക്കാം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 1:18). യേശു എന്ന് പേരുള്ള മനുഷ്യൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് മുകളിൽ നാം കണ്ടതാണ്. അതുകൊണ്ടാണ്, “പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് യോഹന്നാൻ പറയുന്നത്. യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം പിതാവായ യഹോവ എന്ന നിലയിലാണ്. അതുകൊണ്ടാണ്, പിതാവായ യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിവൃത്തിയാകുന്നത്: (യെശ, 25:8-9 – എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6 – ലൂക്കൊ, 7:22; യെശ, 40:3; മലാ, 31 – യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV – യോഹ, 19:37). അതിനാലാണ്, “ഞാൻ തന്നെ അവൻ (Ego Eimi – I AM), അബ്രാഹാം ജനിച്ചതിന് മുമ്പേ ഞാൻ ആകുന്നു (Ego Eimi – I AM), ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ യേശു പഠിപ്പിച്ചത്: (Joh, 8:24; 8:28; 8:58; യോഹ, 10:30; 14:9). പ്രത്യുത, വചനമെന്ന നിലയിലായിരുന്നു യേശുവിൻ്റെ പൂർവ്വാസ്തിത്വം എങ്കിൽ, ഞാനും വചനവും ഒന്നാണെന്നല്ലാതെ, ഞാനും പിതാവും ഒന്നാകുന്നു എന്ന് എങ്ങനെ പറയാൻ കഴിയും? എന്നെ കണ്ടവർ വചനത്തെ കണ്ടിരിക്കുന്നു എന്നല്ലാതെ, എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു എന്ന് എങ്ങനെ പറയും? അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള എഗോ എയ്മിയാണെന്ന് എങ്ങനെ പറയും? അതിനാൽ യേശു വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

    𝟮𝟮. വചനവും ജീവൻ്റെ വചനവും: 
    ➟ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിലെ “ജീവൻ്റെ വചനവും” (The Word of life) യേശു ആണെന്ന് അനേകരും വിചാരിക്കുന്നു. രണ്ട് വാക്യങ്ങളും നോക്കുക: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു” (1യോഹ, 1:1-2). രണ്ട് വാക്യങ്ങളും തമ്മിൽ താരതമ്യം ചെയ്താൻ രണ്ടും ഒന്നല്ലെന്നും യേശു അല്ലെന്നും കാണാൻ കഴിയും:

    ❶ സുവിശേഷത്തിൽ ‘വചനവും’ (Logos – Word) ലേഖനത്തിൽ ‘ജീവൻ്റെ വചനംവും’ (Tou logon zoes – The Word of life) ആണ്. അതിനാൽ രണ്ടും ഒന്നാണെന്ന് പറയാൻ പറ്റില്ല.

    ❷ സുവിശേഷത്തിൽ, “ആദിയിൽ ഉണ്ടായിരുന്ന വചനവും” ലേഖനത്തിൽ “ആദിമുതലുള്ള ജീവൻ്റെ വചനവും” ആണ്. ആദ്യത്തേത്, “ആദിയിൽ വചനം ഉണ്ടായിരുന്നു” (En arche en ho Logos- In the beginning was the Word) എന്നാണ്. രണ്ടാമത്തേത്, “ആദിമതുതൽ ഉള്ളതു” (Ho en ap arches – That which was from the beginning) എന്നുമാണ്. ആദ്യത്തേത്, 𝗘𝗻 𝗮𝗿𝗰𝗵𝗲 (In the beginning) ആണെങ്കിൽ, അടുത്തത്, 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 (from the beginning) ആണ്. അതായത്, സുവിശേഷത്തിൽ പറയുന്ന “ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം” ആദിയിൽ ഉണ്ടായിരുന്നതും, ലേഖനത്തിൽ പറയുന്ന “ജീവൻ്റെ വചനം” അഥവാ, “സകല മനുഷ്യർക്കും ജീവൻ നല്കുന്ന വചനം” ആദിമുതൽ ഇന്നയോളം ഉള്ള വചനവുമാണ്.

    ☛ യേശുവിൻ്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള വാക്കിനാലും ഇത് മനസ്സിലാക്കാം: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4). ഈ വേദഭാഗത്തെ ‘ആദിയിൽ’ എന്നത് കൃത്യമായ പരിഭാഷയല്ല. 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പ്രയോഗത്തിന് ‘ആദിമുതൽ’ (from the beginning) എന്നാണ് കൃത്യമായ പരിഭാഷ. [കാണുക: പി.ഒ.സി – ASV]. അതായത്, ദൈവം ആദിയിൽ ആദാമിനെയും ഹവ്വായെയും ഉണ്ടാക്കിയിട്ട് താൻ മനുഷ്യസൃഷ്ടി നിർത്തിയില്ല; താൻ മനുഷ്യരിലൂടെ തൻ്റെ സൃഷ്ടികർമ്മം ഇന്നയോളം തുടർന്നുപോരുകയാണ് ചെയ്യുന്നത്: (യെശ, 64:8). തന്നെയുമല്ല, മനുഷ്യനെ ‘ഉണ്ടാകട്ടെ’ എന്ന് പറഞ്ഞുകൊണ്ട് തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താലല്ല സൃഷ്ടിച്ചത്; തൻ്റെ കൈകൊണ്ട് മെനഞ്ഞതാണ്: (ഉല്പ, 2:7). മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമാണ് ദൈവം ഒരു പ്രവർത്തി ചെയ്തതായി കാണുന്നത്. അതായത്, യോഹന്നാനിൽ പറയുന്ന ആകശഭൂമികൾ സൃഷ്ടിച്ച വചനവും, ജീവൻ്റെ വചനവും, രണ്ടും രണ്ടാണ്. 

    ❸ ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെ (ton Logou zoes – The Word of life) സംബന്ധിച്ച അഞ്ച് പ്രയോഗങ്ങൾ കാണാം:
    ➟ “ആദിമുതലുള്ളതു” (Ho en ap arches – That which was from the beginning)
    ➟ “ഞങ്ങൾ കേട്ടതു” (Ho akekoamen – Which we have heard)
    ➟ “ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ടതു” (Ho heorakamen tois ophthalmois hemon – Which we have seen with our eyes)
    ➟ “ഞങ്ങൾ നോക്കിയതു” (Ho etheasametha – Which we have looked upon)
    ➟ “ഞങ്ങളുടെ കൈകൾ തൊട്ടതു” (Hai cheires hemon epselaphesan – Oue hands have handled)
    ☛ മേല്പറഞ്ഞ അഞ്ച് പ്രയോഗങ്ങളും മലയാളത്തിൽ ഒരേ ലിംഗത്തിൽ തോന്നുമെങ്കിലും, ഗ്രീക്കിൽ ആദ്യത്തെ നാല് പ്രയോഗങ്ങൾ നപുംസകലിംഗത്തിലും (Neuter) അഞ്ചാമത്തെ പ്രയോഗം സ്ത്രീലിംഗത്തിലും (Feminine) ആണ്. 
    ☛ ആദ്യത്തെ നാല് പ്രയോഗങ്ങളിലും ആവർത്തിച്ചു വരുന്ന ‘അതു’ (That which, which) എന്നർത്ഥമുള്ള ‘ഹൊ’ (ho) എന്ന പദം നപുംസകലിംഗത്തിലുള്ള (Neuter) “ആപേക്ഷിക സർവ്വനാമം” (Relative Pronoun) ആണ്. ആപേക്ഷിക സർവ്വനാമം എന്നാൽ, ആരെക്കുറിച്ചാണോ, അല്ലെങ്കിൽ എന്തിനെക്കുറിച്ചാണോ പ്രതിപാദിക്കുന്നത്, അതിനെ സംബംന്ധിക്കുന്ന സർവ്വനാമം എന്നാണർത്ഥം. 

    ☛ യോഹന്നാൻ “ജീവന്റെ വചനം” സംബന്ധിച്ച കാര്യമാണ് പറയുന്നത്. ജീവൻ്റെ വചനം ഒരു പുരുഷനായ വ്യക്തിയെ കുറിക്കുന്നത് ആയിരുന്നെങ്കിൽ, ‘ഹൊസ്’ (hos) എന്ന പുല്ലിംഗത്തിലുള്ള (Masculine) ആപേക്ഷിക സർവ്വനാമം (Relative Pronoun) ഉപയോഗിക്കുമായിരുന്നു: (Mat, 5:19). ഒരു സ്ത്രീ ആയിരുന്നെങ്കിൽ, ‘ഹേ’ (he) എന്ന സ്ത്രീലിംഗത്തിലുള്ള (Feminine) ആപേക്ഷിക സർവ്വനാമം ഉപയോഗിക്കുമായിരുന്നു: (Luk, 2:37). എന്നാൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത് ‘ഹൊ’ (ho) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമമാണ്. അത് വാക്കു/വചനം, വസ്തുക്കൾ, സവിശേഷ ഗുണങ്ങൾ, പക്ഷിമൃഗാദികൾ മുതലായവയെ കുറിക്കുന്നതാണ്. പ്രസ്തുത വാക്യത്തിൽ പറയുന്നത്, “ജീവൻ്റെ വചനം” (Tou Logou zoes – The Word of life) അഥവാ, ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്ന സർവ്വനാമങ്ങൾ ആയതുകൊണ്ടാണ് നപുംസകലിംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, അവിടെപ്പറയുന്ന “ജീവൻ്റെ വചനം” നമ്മുടെ കർത്താവും പുരുഷനുമായ (Man) നസറായനായ യേശു ആയിരുന്നെങ്കിൽ, നപുംസകലിംഗത്തിൽ യോഹന്നാൻ പറയുമായിരുന്നോ? (പ്രവൃ, 2:23). 

    ☛ ഗ്രീക്കിലേക്കൊന്നും പോകണ്ട മലയാളത്തിൽ നോക്കിയാലും മതി. “ആദിമുതലുള്ള-അതു, ഞങ്ങൾ കേട്ട-അതു, ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ട-അതു, ഞങ്ങൾ നോക്കിയ-അതു” എന്നൊക്കെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “അതു, അതു, അതു, അതു” എന്ന് നപുസകലിംഗത്തിൽ (Neuter) നാലുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു എന്നതുപോട്ടെ, അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായ്ക്കുപോലും ‘നപുംസകലിഗം’ ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ‘അതു’ യേശുക്രിസ്തു ആണെന്ന് പറയുന്നവരെ സമ്മതിക്കണം!

    ☛ ജീവൻ്റെ വചനവുമായുള്ള അല്ലെങ്കിൽ, വീണ്ടുംജനിപ്പിക്കുന്ന ദൈവത്തിൻ്റെ വചനവുമായുള്ള (യാക്കോ, 1:18; 1പത്രൊ, 1:23) അപ്പൊസ്തലന്മാരുടെ അഭേദ്യമായ ബന്ധത്തെക്കുറിക്കാനാണ്, “ഞങ്ങൾ കേട്ടു, സ്വന്ത കണ്ണുകൊണ്ടു കണ്ടു, ഞങ്ങൾ നോക്കി, ഞങ്ങളുടെ കൈതൊട്ടു” എന്നൊക്കെ പറയുന്നത്. അല്ലാതെ, യേശുവിനെ തൊട്ടകാര്യമല്ല പറയുന്നത്. യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ളവനാണ് യോഹന്നാൻ: (യോഹ, 13:23). യേശുവിനെ തൊട്ടകാര്യമാണ് അവിടുത്തെ വിഷയമെങ്കിൽ, അവൻ്റെ മാറിൽ ചാരിക്കിടന്നതിലും വലിയൊരു സാക്ഷ്യമുണ്ടോ? വിശ്വാസികൾ പ്രമാണിക്കേണ്ടത് അല്ലെങ്കിൽ മുറുകെപ്പിടിക്കേണ്ട വചനമാണ്, യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” (The Word of life): (ഫിലി, 2:15 – യോഹ, 6:68; പ്രവൃ, 5:20). അല്ലാതെ, അത് യേശുവല്ല.

    ☛ ക്രിസ്തുവും ജീവൻ്റെ വചനവും:
    ➟ ക്രിസ്തുവിനെയും ജീവൻ്റെ വചനത്തെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “Holding forth 𝘁𝗵𝗲 𝘄𝗼𝗿𝗱 𝗼𝗳 𝗹𝗶𝗳𝗲; that I may rejoice in the day of 𝗖𝗵𝗿𝗶𝘀𝘁, that I have not run in vain, neither laboured in vain.” (Phi, 2:16, KJV). (ജീവന്റെ വചനത്തെ മുറുകെ പിടിച്ചുകൊള്ളുവിൻ; അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും). ഈ വാക്യം, ഗ്രീക്കിലും ഇംഗ്ലീഷിലും ഒറ്റ വാക്യമാണ്. പിഒ.സി പരിഭാഷയും സത്യവേദപുസ്തകം സമകാലിക പരിഭാഷയും നോക്കുക. എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ട് വാക്യമാണ്. ക്രിസ്തു ജീവൻ്റെ വചനമാണെങ്കിൽ, ക്രിസ്തുവിനെയും ജീവൻ്റെ വചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ? വചനവും ഭാഷയും അറിയാവുന്നവരാരും യേശു വചനമാണെന്നോ, ജീവൻ്റെ വചനമാണെന്നോ പറയില്ല.

    𝟮𝟯. ആദിമുതലുള്ളതും ആദിമുതലുള്ളവനും:
    ➟ യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” യേശു അല്ലെന്നതിൻ്റെ തെളിവ് അവൻ്റെ അതേ ലേഖനത്തിൽത്തന്നെ ഉണ്ട്: “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.” (1യോഹ, 2:13 – 1യോഹ, 2:14). ഈ രണ്ട് വേദഭാഗവും പിതാവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇതിലെ പ്രയോഗം ശ്രദ്ധിക്കുക: “ആദിമുതലുള്ള-അവൻ” (Him who is from th beginning) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ “ആദിമുതലുള്ള-അതു” (That which was from the beginning) എന്നാണ് ജീവൻ്റെ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്: (1Joh, 1:1 – 1Joh, 2:13; 1Joh, 2:14). വ്യത്യാസം മനസ്സിലായോ? 

    ☛ ഇനി ഗ്രീക്കിൽ നോക്കാം: “ആദിമുതലുള്ളവൻ” (Him who is from th beginning) എന്ന് പറയാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്, 𝘁𝗼𝗻 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 എന്നാണ്. ഇതിലെ, 𝘁𝗼𝗻 എന്ന പദം പുല്ലിംഗത്തിലും (Masculine) പ്രതിഗ്രാഹിക വിഭക്തിയിലുമുള്ള (Accusative Case) ഒരു നിശ്ചയോപപദം (Definite Article) ആണ്. പദത്തിൻ്റെ അർത്ഥം “അവനെ” (Him) എന്നാണ്. “ആദിമുതലുള്ളവനെ” എന്ന പ്രയോഗം പിതാവിനെ സൂചിപ്പിക്കുന്നതുകൊണ്ടാണ്, “അവനെ” എന്ന പുല്ലിംഗ ആർട്ടിക്കിൾ ഉപയോഗിച്ചിരിക്കുന്നത്. അടുത്തവാക്യത്തിലും “ആദിമുതലുള്ളവനെ” എന്ന പുല്ലിംഗപ്രയോഗം പിതാവിനെക്കുറിച്ച് കാണാം: (1യോഹ, 2:14). 

    ☛ ലിംഗഭേദം (Gender) ഇല്ലാത്ത പിതാവിനെ കുറിക്കാൻ “ആദിമുതലുള്ള–അവൻ” എന്ന പുല്ലിംഗം (Masculine) ഉപയോഗിച്ച യോഹന്നാൻ, തൻ്റെ അതേ ലേഖനത്തിൽപ്പറയുന്ന “ജീവൻ്റെ വചനം” (The Word of life) ലിംഗഭേദമുള്ള (Gender) പുരുഷനായ (Man) നസറായനായ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, “ആദിമുതലുള്ള–അതു” എന്ന നപുംസകലിംഗത്തിൽ പറയുമായിരുന്നോ? (പ്രവൃ, 2:23). ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ച ബൈബിളിൽ വ്യാകരണവിരുദ്ധമായി ഒരു വാക്കുപോലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതെങ്കിലും വിശ്വാസികൾ ഓർക്കുന്നത് നല്ലതാണ്.

    𝟮𝟰. ദൈവവചനം എന്ന് പേർ:
    ➟ വെളിപ്പാട് പുസ്തകത്തിൽ വെള്ളക്കുതിരപ്പുറത്ത് വരുന്നവനും യേശു ആണെന്ന് കരുതുന്നവരുണ്ട്: “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.” (വെളി, 19:11-13). ഇവിടെ “ദൈവവചനം” (The Word of God) എന്ന് പേർ പറഞ്ഞിരിക്കുന്നവനും യേശു ആണെന്ന് കരുതുന്നവരുണ്ട്. ഇവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ രണ്ട് തെളിവ് തരാം:

    ❶ നാല് പേരുകൾ: 
    ➟ വെള്ളക്കുതിരപ്പുറത്തിരിക്കുന്നവന് ഒന്നല്ല; നാല് പേരുകളാണ് പറഞ്ഞിരിക്കുന്നത്: 𝟭𝟭-ാം വാക്യത്തിൽ, “വിശ്വസ്തനും സത്യവാനും” എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 𝟭𝟮-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 𝟭𝟯-ാം വാക്യത്തിൽ, “ദൈവവചനം” എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 𝟭𝟲-ാം വാക്യത്തിൽ, “രാജാധിരാജാവും കർത്താധികർത്താവും” എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, “നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ‘യേശുക്രിസ്തു’ എന്ന നമമല്ലാതെ വേറൊരു നാമവും ഇല്ല” എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:10-12). വാക്കിനാലും ക്രിയയാലും (പ്രവൃത്തി) എന്തുചെയ്താലും യേശുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പിച്ചിരിക്കുന്നത്: (കൊലൊ, 3:17). പിന്നെ പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്?

    ❷ വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ: 
    ➟ ആറാം ആദ്ധ്യായത്തിൽ വെള്ളക്കുതിരപ്പുറത്ത് വരുന്നവനെ കുഞ്ഞാടിൽനിന്ന് വേർതിച്ച് പറഞ്ഞിരിക്കുന്നത് കാണാം: “കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.” (വെളി, 6:1-2). ഈ വേഭാഗത്തുനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.കുഞ്ഞാടിനെയും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. കുഞ്ഞാട് സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ഒന്നൊന്നായി ആറു മുദ്രകൾ പെട്ടിക്കുമ്പോൾ, നാല് കുതികളെയും, വ്യത്യസ്ത സംഭവങ്ങൾ ഭൂമിയിൽ നടക്കുന്നതായും യോഹന്നാൻ കാണുന്നുണ്ട്. അതിനാൽ, കുഞ്ഞാടല്ല വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 𝟮.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ തലയിൽ കിരീടവും കയ്യിൽ വില്ലുമുണ്ട്. കിരീടം അവൻ്റെ രാജത്വത്തെയും, വില്ല് അവൻ്റെ അധികാരത്തെയുമാണ് സൂചിപ്പിക്കുന്നത്. 𝟯.ആറാം അദ്ധ്യായത്തിൽ നാലു കുതിരയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു വെള്ളക്കുതിരയും അതിൻ്റെമേൽ ഇരിക്കുന്നവനും മാത്രമേ കിരീടവും വില്ലുമുള്ളൂ. 𝟰.അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടവനാന്. തന്മൂലം, ആറാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും പത്തൊൻപതാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും ഒന്നാണെന്ന് മനസ്സിലാക്കാം. കുഞ്ഞാട് യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണ്. അതിനാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുക്രിസ്തു അല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

    ❸ യേശുവും ദൈവവചനവും:
    ➟ യേശുവിനെയും ദൈവവചനത്തെയും വെളിപ്പാടിൽത്തന്നെ വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ സഹോദരനും യേശുവിന്റെ (Jesus) കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും (The Word of God) യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.” (വെളി, 1:9 – ലൂക്കൊ, 5:1). ഇവിടെ “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും” എന്ന് വേർപെടുത്തി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “ദൈവവചനം” എന്നത് യേശുവിൻ്റെ മറ്റൊരു നാമം ആയിരുന്നുവെങ്കിൽ, യേശുവിനെയും ദൈവവചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ? അതിനാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുവാണെന്ന് പറയാൻ കഴിയില്ല. 

    𝟮𝟱. ഏഴ് പേരുകൾ:
    ➟ താഴയുള്ളതെല്ലാം യേശു ആണെന്നാണ് പലരും വിചാരിക്കുന്നത്:
    ❶ വചനം (Word) യോഹ, 11,
    ❷ ജീവൻ്റെ വചനം (Word of life) 1യോഹ, 1:1,
    ❸ വിശ്വസ്തനും സത്യവാനും (Faithful and True) വെളി, 19:11, 
    ❹ ആർക്കും അറിയാത്ത നാമം (A name that no man Knew) വെളി. 19:12, 
    ❺ ദൈവവചനം (Word of God) വെളി, 19:13, 
    ❻ രാജാധിരാജാവും കർത്താധികർത്താവും (King of King and Lord of Lords) വെളി, 19:16. 
    ☛ മേല്പറഞ്ഞതെല്ലാം യേശു ആണെങ്കിൽ, 3-മുതൽ 6-വരെയുള്ളത് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേരാണെന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. ഒരുത്തൻ്റെ പേരും അസ്തിത്വവും, പേരും പ്രകൃതിയും, പേരും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. അതിനാൽ 1-ഉം 2-ഉം കൂടി സ്വാഭാവികമായി പേർതന്നെ ആകണം. ‘യേശു’ (Jesus) എന്ന പേരുകൂടി ചേരുമ്പോൾ, മൊത്തം 7 പേരുകളായി. സുവിശേഷങ്ങളിലോ, അപ്പൊസ്തലന്മാരുടെ പ്രവർത്തികളിലോ, ലേഖനങ്ങളിലോ യേശുവിന് മറ്റൊരു പേരുള്ളതായി പറഞ്ഞിട്ടില്ല. തന്നെയുമല്ല, അത്ഭുതങ്ങൾ, അടയാളങ്ങൾ തുടങ്ങി മനസാന്തരം, പാപമോചനം, രക്ഷ, സ്നാനം മുതലായ ആദിയോടന്തം (A to Z) യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ കല്പിച്ചിരിക്കുന്നത്: (കൊലൊ, 3:17). രക്ഷയ്ക്കായി “യേശുക്രിസ്തു” എന്ന നാമമല്ലാതെ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 4:10-12). ഇതെല്ലാം യേശുവാണെന്നും അവൻ്റെ പേരുകളാണെന്നും വചനവിരുദ്ധമായി വാദിക്കുന്നവർ, ബാക്കി 6 പേരുകളുടെ ആവശ്യമെന്താണെന്ന് വ്യക്തമാക്കേണ്ടതല്ലയോ? രക്ഷിതാവും കർത്താവുമായവന് ഏഴ് പേരുകളുണ്ടെന്ന് ചുമ്മാ പറഞ്ഞാൽ മതിയോ?

    ☛ വചനം, ജീവൻ്റെ വചനം, ദൈവവചനം:
    ➟ യോഹന്നാൻ 1:1-ൽ പറയുന്ന വചനവും, 1യോഹന്നാൻ 1:1-ൽ പറയുന്ന ജീവൻ്റെ വചനവും, വെളിപ്പാട് 19:13-ൽ പറയുന്ന “ദൈവത്തിൻ്റെ വചനവും” ഭാഷാപരമായി അല്ലെങ്കിൽ വ്യാകരണപരമായി വ്യത്യസ്തമാണ്. ➟“വചനം“ (Logos – The Word) എന്നത് പൊതുനാമം (Common noun) ആണ്. അതിനാൽ അതിന് ഉടമസ്ഥാവകാശം ഇല്ല. ആരുടെ വേണമെങ്കിലും വചനമാകാം. എന്നാൽ ➟“ജീവൻ്റെ വചനം” (Logou tes zoes – The Word of life), ➟“ദൈവത്തിൻ്റെ വചനം“ (Logos tou Theou – The Word of God) എന്നൊക്കെ പറയുമ്പോൾ, വ്യാകരണപരമായി “ജീവൻ, വചനം, ദൈവം“ എന്നിവ “പൊതുനാമം“ (Common noun) ആണെങ്കിലും, അർത്ഥത്തിലും അധികാരത്തിലും അത് പൊതുവല്ല, കാരണം, “ന്റെ” (ന്റെ = of) എന്ന സംബന്ധിക വിഭക്തി (Genitive Case) അതിനെ Lock ചെയ്യുന്നു. അതായത്, “ജീവൻ്റെ വചനം” എന്ന് പറയുമ്പോൾ, അത് പൊതുവല്ല; “ജീവൻ്റെ അല്ലെങ്കിൽ ജീവൻ നല്കുന്ന വചനം” മാത്രമാകുന്നു. “ദൈവത്തിന്റെ വചനം” എന്നു പറയുമ്പോൾ, ആ വചനത്തിന്റെ ഉറവിടം, അധികാരം, അവകാശം എല്ലാം ദൈവത്തിന് മാത്രമാണെന്ന് ഉറപ്പിക്കുന്നു. മറ്റാർക്കും അവിടെ അവകാശമില്ല. അതിനാൽ, “വചനം” (Word) എന്നതും, “ജീവൻ്റെ വചനം” The Word of life) എന്നതും, “ദൈവത്തിൻ്റെ വചനം” (Word of God) എന്നതും ഭാഷാപരമായി തികച്ചും വ്യത്യസ്തമാണ്. തന്മൂലം, വ്യത്യസ്തമായ ഇവ മൂന്നും യേശുവാണെന്നോ, അവൻ്റെ പേരാണെന്നോ, പ്രകൃതിയാണെന്നോ, പദവികളാണെന്നോ പറയാൻ യാതൊരു നിവൃത്തിയില്ല. തന്നെയുമല്ല, യേശു വചനമാണെന്നോ, ജീവൻ്റെ വചനമാണെന്നോ, ദൈവത്തിൻ്റെ വചനമാണെന്നോ അക്ഷരാർത്ഥത്തിൽ (Literally) പറഞ്ഞിരിക്കുന്ന ഒരുവാക്യം തിരുവെഴുത്തുകളിലില്ല. ദൈവം, മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് എഴുതിച്ചിരിക്കുന്ന ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല: (2തിമൊ, 3:16).

    ☛ ഉപസംഹാരം:
    ➟ ബൈബിൾ വെളിപ്പെടുത്തുന്ന “യേശു” വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (1Tim, 3:16 – മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ മുഹമ്മദീയരുടെ ഖുറാനിൽ പറയുന്ന അവരുടെ “ഈസാ നബി” വചനമാണ്: (4:171 – 3:45). ഖുറാനിലെ ഈസാനബിയിലുള്ള പിടിവിട്ടിട്ട്, ബൈബിളിലെ യേശുവിനെ വിശ്വസിക്കുക. അവൻ സത്യത്തിന് സാക്ഷിനിൽക്കാൻ ജനിച്ചവനും, അതിനായി ലോകത്തിലേക്ക് വന്നവനും (യോഹ, 18:37), ഏകസത്യദൈവമായ പിതാവിനെ (Father, the only true God) വെളിപ്പെടുത്തിയവനും (യോഹ, 17:3 – യോഹ, 1:18) പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനുമാണ്: (യോഹ, 14:6).

    യോഹാനിയൻ കോമ ട്രിനിറ്റിക്ക് തെളിവാണോ?

    യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൻ്റെ ലാറ്റിൻ പരിഭാഷയിൽ പില്ക്കാലത്ത് കടന്നുകൂടിയ ഒരു ഭാഗമാണ് “യോഹാനിയൻ കോമ” (Comma Johanneum) എന്നറിയപ്പെടുന്നത്. “Comma Johanneum” എന്ന ലാറ്റിൻ പ്രയോഗത്തിൻ്റെ അർത്ഥം, “യോഹന്നാൻ്റെ വാക്യഖണ്ഡം/വാക്യശകലം” എന്നാണ്. 1യോഹന്നാൻ 5:7-8 വാക്യഭാഗത്ത് അഞ്ചാം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് ഈ വാക്യഖണ്ഡം. ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതികളാണ് Codex Vaticanus (AD 300-350), Codex Sinaiticus (330-360), Codex Alexandrinus (400-440). ഇവ മൂന്നിലും Johannine coma ഇല്ലായിരുന്നു. [കാണുക: Codex Vaticanus, Codex Sinaiticus, Codex Alexandrinus – Codex Alexandrinus Modern Greek, Codex Vaticanus English Translation]. നാലാം നൂറ്റാണ്ടിലെ ജറോമിൻ്റെ (Jerom) “ലാറ്റിൻ വുൾഗാത്തയിലും” (Latin Valgete) യോഹാനിയൻ കോമ ഇല്ലായിരുന്നു. അതിൽ ഇപ്രകാരമാണ്: “quia tres sunt qui testimonium dantSpiritus et aqua et sanguis et tres unum sunt” (കാരണം സാക്ഷ്യം വഹിക്കുന്നവർ മൂന്നുപേരുണ്ട്. ആത്മാവും വെള്ളവും രക്തവും, ഈ മൂന്നും ഒന്നാണ്.). [കാണുക: Latin Vulgate]. അഞ്ചാം നൂറ്റാണ്ടുമുതലുള്ള ലാറ്റിൻ സഭാപിതാക്കന്മാർ ത്രിത്വവിശ്വാസം ശക്തിപ്പെടുത്താൻവേണ്ടി ഈ വാക്യഖണ്ഡം വുൾഗത്തയുടെ പരിഭാഷയിൽ തിരുകിക്കയറ്റിയതാണ്. 1546-ലെ ട്രെൻ്റ് കൗൺസിലിൽവെച്ച് (Council of Trent) റോമൻ കത്തോലിക്കാ സഭ തങ്ങളുടെ ഔദ്യോഗിക ബൈബിളായി വുൾഗാത്തയെ അംഗീകരിച്ചു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: 1979-ൽ ലാറ്റിൻ വുൾഗാത്തയുടെ പരിഷ്കരിച്ച പരിഭാഷയായ “നോവ വുൾഗാത്ത” (Nova Vulgate) വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അതിൽനിന്ന് പ്രസ്തുതവാക്യം അഥവാ, അവർ തിരുകിക്കയറ്റിയ വാക്യം അവർതന്നെ എടുത്തുകളഞ്ഞു. അതിലെ ഏഴാം വാക്യം ഇപ്പോൾ ഇപ്രകാരമാണ്: “സാക്ഷ്യം പറയുന്നവർ മൂവരുണ്ട്” (Quia tres sunt, qui testificantur). [കാണുക: Nova Vulgate]. കത്തോലിക്കരുടെ പരിഭാഷയായ പി.ഒ.സിയിൽപ്പോലും ഈ വാക്യഖണ്ഡം കാണാൻ കഴിയില്ല. പി.ഒ.സിയിലെ പ്രസ്തുത വേദഭാഗം കാണുക: “മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം- ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.” (1യോഹ, 5:7-8). അതായത്, കത്തോലിക്കർ വിഴുങ്ങിയ ചളി അവർതന്നെ ഛർദിച്ചുകളഞ്ഞു. എന്നിട്ടും പ്രൊട്ടസ്റ്റൻ്റ് ട്രിനിറ്റി പണ്ഡിതന്മാർ ആ ചളി ഇപ്പോഴും ചുമക്കുകയാണ്.

    യോഹാനിയൻ കോമയെ “പ്രക്ഷിപ്തഭാഗം” (കൂട്ടിച്ചേർത്ത ഭാഗം) എന്നാണ് അറിയപ്പെടുന്നത്. മധ്യയുഗത്തിലെ ❝ടെക്സ്റ്റസ് റിസപ്റ്റസ്❞ (Textus Receptus) ശൃംഗലയിലെ ആദ്യരണ്ടു പതിപ്പിൽ (1516, 519) പ്രസ്തുത ❝വാക്യഖണ്ഡം❞ (Johannine coma) ഇല്ലായിരുന്നു. ഡച്ച് മാനവിക വാദിയും വടക്കൻ നവോത്ഥാനത്തിലെ ഏറ്റവും വലിയ പണ്ഡിതനുമായിരുന്ന ❝എറാസ്മസിൻ്റെ❞ (Erasmus – 1469 – 1536) ഗ്രീക്കിൽനിന്നുള്ള അഞ്ച് പരിഭാഷകളിൽ (1516, 1519, 1522, 1527; 1532) മൂന്നാമത്തേത് മുതലാണ് (1522), ❝കോമ❞ (Comma) ചേർക്കപ്പെട്ടത്. ഈ വാക്യത്തിൻ്റെ ആധികാരികതയിൽ സംശയമുണ്ടായിട്ടും അക്കാലത്തെ ലാറ്റിൻ പരിഭാഷയുടെ സ്വാധീനവും റോമൻ കത്തോലിക്കാ സഭയുടെ സമ്മർദ്ദത്തിനും വഴങ്ങിയാണ് ❝എറാസ്മസ്❞ വാക്യഖണ്ഡം കൂട്ടിച്ചേർത്തത്. [കാണുക: Erasmus]. അതാണ്, ❝കിംഗ് ജെയിംസ് വേർഷനിൽ❞ (KJV) ഈ വാക്യം കടന്നുകൂടാൻ കാരണം. ❝ടെക്സ്റ്റസ് റിസപ്റ്റസ്❞ ശൃംഗലയിലെ ആദ്യത്തെ രണ്ട് പരിഭാഷയിൽ ❝കോമ❞ ഇല്ലായിരുന്നു എന്ന് പറഞ്ഞല്ലോ. അതിൽ എറാസ്മസിൻ്റെ മൂന്നാമത്തെ 1522-ലെ പരിഭാഷ മുതൽ KJV-യുടെ 2016-വരെയുള്ള ഒറിജിനൽ പരിഭാഷകളിലെല്ലാം അത് ചേർത്തിട്ടുണ്ട്. എന്നാൽ KJV-ക്ക് മുമ്പുള്ള Textus Receptus-ൻ്റെ പല പരിഭാഷകളിലും 7-ാം വാക്യം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. [കാണുക: William Tyndle 1526, William Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539]. ആധുനിക പണ്ഡിതന്മാർ അതിനെ ബൈബിളിൻ്റെ ഭാഗമായി കണക്കാക്കുന്നില്ല. അനേകം ബൈബിൾ പരിഭാഷകളിൽ പ്രസ്തുത വാക്യഖണ്ഡം കാണാൻ കഴിയില്ല. ഗ്രീക്കലെ, Berean Greek Bible, Byzantine Textform 2005, Nestle 1904, SBLGNT, Tischendorf, Westcott and Hort / [NA27 variants തുടങ്ങിയവയിൽ കോമയില്ല. ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: Greek Study Bible, Westcott and Hort]. മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ സത്യവേദപുസ്തകം, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ അഞ്ച് പരിഭാഷകളിൽ ആ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ.ആർ.വി, പി.ഒ.സി, പുതിയലോക ഭാഷാന്തരം, മലയാളം ബൈബിൾ 1956 (MBSI), മലയാളം ബൈബിൾ (BCS), മലയാളം ബൈബിൾ നൂതന പരിഭാഷ (MSV’17), വിശുദ്ധഗ്രന്ഥം, സത്യവേദപുസ്തകം, സത്യവേദപുസ്തകം സമകാലിക പരിഭാഷ തുടങ്ങിയവയിൽ ❝യോഹാനിയൻ കോമ❞ ഇല്ല. ഇംഗ്ലീഷിലെ AB, ABPE, ABU, ACV, AFV, AMSB, ANT, ASV, AUV, BLB, BBE, BLB, BV, BSB, CEB, CEV, CGV, CJB, CJBA, CLNT, COMM, CSV, DBT, DBY, DLNT, Diaglott, EHV, EMP, EMTV, ERV, ESV, FAA, FBV, GDBY, GET, GNTA, GW, GWN, GWT, HCSB, HNC, HNV, ISV, LEB, LONT, Logos, MLV, MNT, MSG, NASB, NCV, NEB, NET, NHEB, NIV, NLY, NRS, NRSA, NLV, NLT, NMV, NOG,NSRV-CI, NRS, NTM, Noy, OEB,OJB, PESH, PSNT, RAD, RHB, RKJNT, RNT, RSV, RV, ReV, Rem, SBLG, TLB, TRC, Thomson, t4t, WBT, WEB, WMNT, WONT, WNT തുടങ്ങിയ അനേകം പരിഭാഷകളിൽ ❝വാക്യഖണ്ഡം❞ കാണാൻ കഴിയില്ല. ഇംഗ്ലീഷിഷിലെ അംഗീകൃതമായ മിക്ക പരിഭാഷകളിലും ❝യോഹാനിയൻ കോമ❞ കാണാൻ കഴിയില്ല. ഒരുദാഹരണം പറഞ്ഞാൽ, ഇംഗ്ലീഷിലെ അംഗീകൃതമായ 36 പരിഭാഷകൾ പരിശോധിച്ചപ്പോൾ, അതിൽ അതിൽ 11 എണ്ണത്തിലാണ് യോഹാനിയൻ കോമ ഉള്ളത്. അതിൽ, മൂന്നെണ്ണം സംശയമുള്ള ഭാഗമെന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ബൈബിളിൻ്റെ അമാമിക് പരിഭാഷയിലും കോമയില്ല. [കാണുക: The Holy Aramaic Scriptures]

    1യോഹന്നാൻ 5:7-8-ൻ്റെ യഥാർത്ഥ വാക്യം സത്യവേദപുസ്തകത്തിൽ നിന്നും ചേർക്കുന്നു: ❝ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.;സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.❞ 1യോഹന്നാൻ 5:7-8-ൻ്റെ കൂട്ടിച്ചേർക്കപ്പെട്ട വാക്യത്തോടൊപ്പം ചേർക്കുന്നു: ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഈ മൂവരും ഒന്നുതന്നേ. ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഊ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.❞

    രണ്ട്, മൂന്ന് നൂറ്റാണ്ടിൽ ജീവിച്ചിരുന്നവനും ത്രിത്വമെന്ന പദം ആദ്യം ഉപയോഗിച്ചവനുമായ തെർത്തുല്യനും (Tertullian) മൂന്നാം നൂറ്റാണ്ടിൽ കാർത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയനും (Cyprian) നാലാം നൂറ്റാണ്ടിൽ അത്താനാസിയസും (Athanasius) യോഹാനിയൻ കോമ തങ്ങളുടെ കൃതികളിൽ ഉദ്ധരിച്ചതായി ത്രിത്വപണ്ഡിതന്മാരിൽ ചിലർ പറയുന്നുണ്ട്. എന്നാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാണ് എന്ന നിലയിൽ അവർ തങ്ങളുടെ കൃതികളിൽ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ, അവർ ഒരിക്കലും യോഹന്നാൻ്റെ ലേഖനത്തിലെ വേദഭാഗമെന്ന നിലയിൽ ❝യോഹാനിയൻ കോമ❞ ഉദ്ധരിച്ചിട്ടില്ല. അഥവാ, ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ❞ എന്നത്, വേദഭാഗം എന്ന നിലയിൽ അവർ ഒരിടത്തും ഉദ്ധരിച്ചിട്ടില്ല; അത് യോഹന്നാൻ്റെ ലേഖനത്തിൽ ഉണ്ടെന്നും അവർ പറഞ്ഞിട്ടില്ല.

    ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാനാണ് പിൽക്കാലത്ത് ഈ വാക്യം കൂട്ടിച്ചേർക്കപ്പെട്ടതെങ്കിലും, ആധുനിക ത്രിത്വപണ്ഡിതന്മാർ ആരും ത്രിത്വോപദേശം സ്ഥാപിക്കാൻ ഈ വാക്യം എടുക്കാറില്ല. എങ്കിലും, വചനപരിജ്ഞാനം ലവലേശമില്ലാത്ത ചുരുക്കം ചില അഭിനവ പണ്ഡിതന്മാർ ഈ വാക്യം ബൈബിളിൻ്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം, ഈ വാക്യം യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമായിരുന്നെങ്കിൽ, ത്രിത്വോപദേശം സ്ഥാപിക്കാൻ കഴിയുമായിരുന്നോ എന്നാണ് നാം പരിശോധിക്കുന്നത്. അതായത്, യോഹാനിയൻ കോമ യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമാണോ, അല്ലയോ എന്നതല്ല നമ്മുടെ വിഷയം. ❝യോഹാനിയൻ കോമ❞ ബൈബിളിൻ്റെ ഭാഗം ആയിരുന്നെങ്കിൽ, അത് ത്രിത്വത്തിന് തെളിവാകുമോ എന്നതാണ് നമ്മുടെ വിഷയം. അതാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്:

    കോമയിലെ ഏഴാം വാക്യം ഇപ്രകാരമാണ്: ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഈ മൂവരും ഒന്നുതന്നേ.❞ ഈ വാക്യത്തിൽ പറയുന്ന വചനം പുത്രനാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം അത് ശരിയാണോന്ന് നമുക്ക് നോക്കാം:

    ❶ വചനം യേശുവാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ❝വചനം ജഡമായിത്തീർന്നു❞ എന്നാണ് യോഹന്നാൻ പറയുന്നത്: (യോഹ, 1:14). തന്നെയുമല്ല, യേശു വചനമല്ല; വെളിച്ചമാണെന്ന് 1:6-10 വാക്യങ്ങളിലൂടെ യോഹന്നാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. തന്മൂലം, ❝വചനം ജഡമായിത്തീർന്നു❞ എന്നത് അക്ഷരാർത്ഥത്തിലല്ല; ആത്മീയമാണന്ന് മനസ്സിലാക്കാം. യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, ❝ഞാനും വചനവും ഒന്നാകുന്നു, എന്നെ കണ്ടവൻ വചനത്തെ കണ്ടിരിക്കുന്നു❞ എന്നൊക്കെയല്ലാതെ, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ എങ്ങനെ പറയും❓ (യോഹ, 10:30; 14:9). ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (𝐖𝐨𝐫𝐝 – 𝐋𝐨𝐠𝐨𝐬) ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പേരോ (𝐍𝐚𝐦𝐞), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. അതെങ്ങനെ യേശുവാണെന്ന് പറയാൻ പറ്റും❓ ഇനിയത് യേശു ആണെന്ന് വചനവിരുദ്ധമായി വ്യഖ്യാനിക്കുന്നവർ, ❝വചനം❞ (𝐖𝐨𝐫𝐝 – 𝐋𝐨𝐠𝐨𝐬) എന്നത് യേശുവിൻ്റെ അസ്തിത്വമാണോ, പ്രകൃതിയാണോ, പദവിയാണോ, പേരാണോ എന്ന് വ്യക്തമാക്കേണ്ടതല്ലയോ❓ യേശു വചനമാണെന്ന് വചനവിരുദ്ധമായി പറയുന്നതല്ലാതെ, വചനം യേശുവിൻ്റെ എന്താണെന്ന് ലോകത്തുള്ള ഒരു ക്രൈസ്തവപണ്ഡിതനും ഇന്നയോളം വ്യക്തമാക്കിയിട്ടില്ല. അതുതന്നെ യേശു വചനമല്ല എന്നതിൻ്റെ തെളിവാണ്. [കാണുക: ➟യേശു വചനമല്ല; വെളിച്ചമാണ്, ➟ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ➟ലോഗോസ് എന്ന പൊതുനാമം, ➟ആദിയിൽ ഉണ്ടായിരുന്ന വചനം, ➟ലോഗോസ് (logos) റീമ (rhema), ➟ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]. 1യോഹന്നാൻ 1:1-2-ൽ പറയുന്ന ❝ജീവൻ്റെ വചനവും❞ വെളിപ്പാട് 19:16-ലെ ❝ദൈവവചനം എന്ന് പേരുള്ളവനും❞ യേശുവാണെന്ന് കരുതുന്നവരുണ്ട്. അതു വൃഥാ തോന്നൽ മാത്രമാണ്. [കാണുക: ➟ജീവൻ്റെ വചനം (The Word of life), ➟ആദിയിൽ ഉണ്ടായിരുന്നതും ആദിമുതലുള്ളതും, ➟ദൈവവചനം എന്നു പേർ]

    ❷ യോഹാനിയൻ കോമയിൽ സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നുപേരെക്കൂടാതെ, ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേരുണ്ട്. അതിലും പരിശുദ്ധാത്മാവിനെ കാണാം: ❝ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഈ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.❞ (1യോഹ, 5:8). ദൈവത്തിൻ്റെ വാഗ്ദത്തമായ പരിദ്ധാത്മാവിനെക്കുറിച്ച് യേശു പറഞ്ഞത്; ❝അവൻ എന്നേക്കും കൂടെയിരിക്കും❞ എന്നാണ്. (യോഹ, 14:16). പെന്തെക്കോസ്ത് നാളിൽ എന്നേക്കും കൂടെയിരിക്കേണ്ടതിന് പരിശുദ്ധാത്മാവ് ഭൂമിയിൽ വരുകയും ചെയ്തു. (പ്രവൃ, 2:1-3). പിന്നെയും അറുപത് കൊല്ലം കഴിഞ്ഞ് യോഹന്നാൻ ലേഖനം എഴുതുമ്പോൾ, പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ നിന്ന് സാക്ഷ്യം പറയുന്നു എന്ന് പറഞ്ഞാൽ ശരിയാകുമോ❓ എന്നേക്കും ഇരിക്കാൻ ഭൂമിയിൽ വന്ന പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് എങ്ങനെ സാക്ഷ്യം പറയും❓ പരിശുദ്ധാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുമായിരിക്കും. പിന്നെന്തിനാണ്; അയക്കും, വരും, വന്നു എന്നൊക്കെ പറയണം❓ ഭൂമിയിൽ നിന്ന് സാക്ഷ്യം പറഞ്ഞാലും സ്വർഗ്ഗം അറിയുമെന്നിരിക്കെ, അടുത്തടുത്ത വാക്യങ്ങളിൽ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിൽ നിന്നുമുള്ള ആത്മാവിൻ്റെ രണ്ട് സാക്ഷ്യത്തിൻ്റെ ആവശ്യമെന്താണ്❓ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. കോമ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടായ പ്രശ്നമാണത്. ശുദ്ധ പാഠത്തിലെ വാക്യങ്ങൾ ഇപ്രകാരമാണ്. ഏഴാം വാക്യം: ❝ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.❞ എട്ടാം വാക്യം: ❝സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.❞ കോമ കൂട്ടിച്ചേർത്തവർ, ഏഴാം വാക്യം പൂർണ്ണമായി മാറ്റിയിട്ട്, ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഇവർ മൂവരും ഒന്നുതന്നേ❞ എന്ന പുതിയവാക്യം ചേർക്കുകയും, എട്ടാം വാക്യത്തോടൊപ്പം ❝ഭൂമിയിൽ❞ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെയാണ്, പരിശുദ്ധാത്മാവിൻ്റെ രണ്ട് സാക്ഷ്യമായത്.

    ❸ കൂട്ടിച്ചേർക്കപ്പെട്ട യോഹാനിയൻ കോമയിലുള്ളത്, സ്വർഗ്ഗത്തിൽ മൂന്നുപേരുടെ സാക്ഷ്യവും ഭൂമിയിൽ മൂന്നുപേരുടെ സാക്ഷ്യവുമാണ്. ആരെക്കുറിച്ചാണ് സാക്ഷ്യം പറയുന്നതെന്ന് ഒൻപതാം വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: ❝നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ  തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.❞ (1യോഹ, 5:9). അതായത്, ദൈവം തൻ്റെ പുത്രനെക്കുറിച്ച് സാക്ഷീകരിക്കുന്നതാണ് വിഷയം. വചനം യേശുവല്ലെന്ന് നാം കണ്ടതാണ്. ഇനി, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം പുത്രനാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ നമുക്ക് വിശ്വസിക്കാം; അപ്പോൾ പുത്രൻ സ്വർഗ്ഗത്തിൽനിന്ന് തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞുവെന്ന് വരും. എന്നാൽ, ഒരാൾ, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ ആ സാക്ഷ്യം സത്യമല്ലെന്ന് വചനം പറയുന്നു. അത് ആദ്യം പറഞ്ഞത് പുത്രൻ തന്നെയാണ്: ❝ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.❞ (യോഹ, 5:31). യെഹൂദന്മാരും അക്കാര്യം പറയുന്നുണ്ട്: ❝പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.❞ (യോഹ, 8:13). അപ്പോൾ, പുത്രൻ വചനമായി സ്വർഗ്ഗത്തിൽ നിന്നുകൊണ്ട്, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ; പുത്രൻ വ്യാജസാക്ഷ്യം പറഞ്ഞുവെന്നല്ലേ വരൂ❓ തന്മൂലം, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവരുടെ കൂട്ടത്തിൽ എന്തായാലും ദൈവപുത്രനായ യേശു ഇല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പുത്രനെ വ്യാജനാക്കാമെന്നല്ലാതെ, ക്രിസ്തു വചനമാണെന്നോ, ദൈവം ത്രിത്വമാണെന്നോ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും വചനംവെച്ചുകൊണ്ട് തെളിയിക്കാൻ കഴിയില്ല.