യഹോവ തന്നെയാണോ യേശു?

☛ യഹോവ തന്നെയാണ് യേശു എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ: അക്കാര്യം യഹോവയ്ക്കോ, യേശുവിനോ അറിയില്ലായിരുന്നു. ➟❛സ്ത്രീയുടെ സന്തതി, ➟മോശെയെപ്പോലെ ഒരു പ്രവാചകൻ❜ എന്നൊക്കെയാണ് യഹോവ യേശുവിനെക്കുറിച്ച് പറഞ്ഞത്: (ഉല്പ, 3:15 ⁃⁃ ആവ, 18:18). ➟അല്ലാതെ ഞാനാണ് യേശു എന്നല്ല പറഞ്ഞത്. ➟❛യഹോവ ഒരുത്തൻ മാത്രമാണ് ദൈവം, ➟പിതാവ് മാത്രമാണ് സത്യദൈവം, ➟പിതാവ് എന്നെക്കാൾ വലിയവനാണ്, ➟പിതാവ് എൻ്റെ ദൈവമാണ്❜ എന്നൊക്കെയാണ് യേശു യഹോവയെക്കുറിച്ച് പഠിപ്പിച്ചത്: (മർക്കൊ, 12:29-32; യോഹ, 5:44 ⁃⁃ യോഹ, 17:3 ⁃⁃ യോഹ, 14:29 ⁃⁃ മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). ➟അല്ലാതെ ഞാനാണ് യഹോവ എന്നല്ല പഠിപ്പിച്ചത്. ➟യഹോവയായ ഏകദൈവത്തെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും അറിയാത്തവർക്കും അംഗീകരിക്കാത്തവർക്കും വിശ്വസിക്കാത്തവർക്കും എതിർക്കുന്നവർക്കും എന്തും വിശ്വസിക്കാം. ➟യേശു ആരാണെന്ന് ഇന്നും അനേകർക്കും അറിയില്ല എന്നതാണ് വാസ്തവം:

ക്രിസ്തു ആരാണ്?
➦ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് അറിയാത്തവരുണ്ട്. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (𝐄𝐚𝐫𝐥𝐲 𝐌𝐨𝐝𝐞𝐫𝐧 𝐄𝐧𝐠𝐥𝐢𝐬𝐡 𝐓𝐫𝐚𝐧𝐬𝐥𝐚𝐭𝐢𝐨𝐧𝐬) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെ പരിഭാഷ (𝐍𝐌𝐕) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം ക്രിസ്തുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയിൽ സവിശേഷമായ ഒരുകാര്യം കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമം വരുന്നിടത്തൊക്കെ ❛𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝐌𝐞𝐬𝐬𝐢𝐚𝐡 𝐏𝐫𝐞-𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐞)❜ എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (അവതാരത്തിന് മുമ്പുള്ള മശിഹാ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ യെഹൂദൻ്റെ വിശ്വാസം നൂറുശതമാനം സത്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➨[കാണുക: യെഹൂദന്നു എന്തു വിശേഷത?

മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6⁃⁃എബ്രാ, 10:5; യെശ, 7:14⁃⁃ മത്താ, 1:21; ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9⁃⁃എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11). ➟ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് ദൈവം കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. ➨[കാണുക: മനുഷ്യനായ ക്രിസ്തുയേശു

☛ അതിനാൽ യഹോവയുടെ മനുഷ്യപ്രത്യക്ഷയാണ് (𝗛𝘂𝗺𝗮𝗻 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) യേശു എന്നും, യേശുവിൻ്റെ പുർവ്വാസ്തിത്വമാണ് (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) യഹോവ എന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟അതിനാൽ യഹോവ തന്നെയാണ് യേശു എന്ന് പറയാൻ കഴിയില്ല. ➟കാരണം നമുക്ക് പിതാവും പുത്രനുമുണ്ട്: (1യോഹ, 2:22-23 ⁃⁃ 2യോഹ, 1:9-10). ➟എന്നാൽ യഹോവയും യേശുവും (പിതാവും പുത്രനും) ഒന്നാണെന്ന് പറയാം: (യോഹ, 10:30 ⁃⁃ Joh, 8:24; Joh, 8:28; Joh, 8:58; യോഹ, 14:9). ➟താൻ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്, ❛ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❜ എന്നെക്കെ ക്രിസ്തു പഠിപ്പിച്ചത്.

ഒരു ക്രിസ്തുവിൻ്റെ അനുയായി മൂന്ന് കാര്യങ്ങൾ മറക്കരുത്: 
❶ പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: 
☛ ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). 
☛ ❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24).
☛ ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;).

ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ: 
➦ ❝ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 9:5). ➨❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന് പേരുള്ള പാപരഹിതനായ ഏകമനുഷ്യനാണ് നമ്മുടെ പാപത്തിൻ്റെ വില ഏകദൈവത്തിന് കൊടുത്തത്: (യോഹ, 9:11; 1യോഹ, 3:5 ⁃⁃ എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 2:9). ➟അതിനാൽ ഏകമനുഷ്യനായ യേശുക്രിസ്തുവിനെ തള്ളുന്നവർ സ്വന്തരക്ഷയാണ് തള്ളുന്നത്.

ഒരേയൊരു സത്യദൈവമായ പിതാവ് (Pater ho monos alethinos Theos ⁃⁃ Father, the only true God) യേശുവിൻ്റെ ദൈവവും നമ്മുടെ ദൈവവുമാണ്: (𝐉𝐨𝐡, 𝟏𝟕:𝟑 ⁃⁃ 𝟐𝐊𝐢𝐧, 𝟏𝟗:𝟏𝟓)
➦ യേശുക്രിസ്തുവും പൗലൊസും പത്രൊസും യോഹന്നാനും ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്: ➨❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (𝐉𝐨𝐡, 𝟐𝟎:𝟏𝟕 ⁃⁃ 𝐌𝐚𝐭, 𝟐𝟕:𝟒𝟔; 𝐌𝐚𝐫, 𝟏𝟓:𝟑𝟒). ➨❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏 ⁃⁃ 𝐑𝐨𝐦, 𝟏𝟓:𝟓; 𝟐𝐂𝐨𝐫, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟏𝟕; 𝐂𝐨𝐥, 𝟏:𝟓; 𝟏𝐏𝐞𝐭, 𝟏:𝟑; 𝐑𝐞𝐯, 𝟏:𝟔). ➟പിതാവ് തൻ്റെ ദൈവമാണെന്ന് യേശുവും യേശുവിൻ്റെ ദൈവമാണെന്ന് അപ്പൊസ്തലന്മാരും 𝟭𝟭 വാക്യങ്ങളിലായി 𝟭𝟯 പ്രാവശ്യം പറഞ്ഞിരിക്കെ, അതിനെ അവിശ്വസിക്കാൻ ആവശ്യമുണ്ടോ? ➟യഥാർത്ഥത്തിൽ യഹോവ തന്നെയാണ് യേശുവെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും?

ഉപായിയായ സർപ്പത്തിൻ്റെ വഞ്ചന:
➦ ❝പൗലൊസിൻ്റെ ഭയംപോലെ ഏകപുരുഷനായ (𝐌𝐚𝐧) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകാനും ഏകസത്യദൈവത്തെ തള്ളി മനുഷ്യനെ ദൈവമാക്കാനും ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഉണ്ടായ വേറൊരു സുവിശേഷമാണ് പലരും വിശ്വസിക്കുന്നത്: (2കൊരി, 11:2-4). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് രക്ഷയെന്നുപോലും പലർക്കും അറിയില്ല: (റോമ, 5:15 ⁃⁃ പ്രവൃ, 15:12). ➟ചിലർക്ക് വിവാഹനിശ്ചയം കഴിഞ്ഞ പുരുഷനെ (𝐌𝐚𝐧) വേണ്ട; ഏകദൈവത്തെ മാത്രം മതി. ➟മറ്റുചിലർക്ക് കാന്തനായ പുരുഷനെയും (𝐌𝐚𝐧) ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കണം. ➟വേറെ ചിലർക്ക് പുരുഷനെ മിഖായേൽ ദൂതൻ ആക്കണം.❞ ➟എന്നിട്ട് ഒടുവിൽ എന്തുചെയ്യും?

ആരാധനയും ആചാരപരമായ നമസ്കാരവും

☛ ദൈവാരാധനയും ആചാരപരമായ നമസ്കാരവും രണ്ടാണ്. ➟❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) എന്ന പദവും ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന പദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (𝐋𝐗𝐗) ഗ്രീക്കിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളാണ്. ➟ഇവ ദൈവത്തെ ആരാധിക്കാനും, ദൂതന്മാരെ നമസ്കരിക്കാനും, മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്.
❶ ദൈവം: (ഉല്പ, 24:26; ഉല്പ, 24:48; ഉല്പ, 24:52; പുറ, 34:8; 1ശമൂ, 15:31; 2ശമൂ, 12:20).
❷ ദൂതന്മാർ: (ഉല്പ, 19:1).
❸ മനുഷ്യർ: (ഉല്പ,23:7; ഉല്പ, 33:3; ഉല്പ, 33:6; ഉല്പ, 33:7; ഉല്പ, 37:10; ഉല്പ, 42:6; ഉല്പ, 43:26).
❹ രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21). ➟𝗟𝗫𝗫-ൽ പ്രധാനമായും ❛𝗽𝗿𝗼𝘀𝗲𝗸𝘆𝗻𝗲𝘀𝗲𝗻❜ എന്ന പ്രഥമപുരുഷ ഏകവചന ക്രിയാപദമാണ് (𝐓𝐡𝐢𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) കാണുന്നത്. ➟അതിൻ്റെ അർത്ഥം: ❛അവൻ ആരാധിച്ചു/നമസ്കരിച്ചു/വണങ്ങി❜ (𝐇𝐞 𝐰𝐨𝐫𝐬𝐡𝐢𝐩𝐩𝐞𝐝/𝐝𝐢𝐝 𝐨𝐛𝐞𝐢𝐬𝐚𝐧𝐜𝐞) എന്നാണ്. 

ഷഹാ, പ്രൊസ്കുനിയൊ:
➦ ബൈബിളിൽ ❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) അല്ലെങ്കിൽ ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന് എഴുതിയിരിക്കുന്നത് കണ്ട് മാത്രം അത് ദൈവത്തെയാണോ, മനുഷ്യനെയാണോ ഉദ്ദേശിക്കുന്നതെന്ന് പറയാൻ കഴിയില്ല. ➟ആ വാക്ക് ആർക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കി വേണം ❛ദൈവാരാധന❜ ആണോ, ആചാരപരമായ ❛നമസ്‌കാരം/വന്ദനം❜ ആണോ എന്ന് തീരുമാനിക്കാൻ. ➟സകലത്തിൻ്റെയും സ്രഷ്ടാവും പരമാധികാരിയായ ഏകദൈവത്തെ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) മാത്രം അവൻ്റെ മഹത്വത്തിനൊത്തവണ്ണം ആരാധിക്കാനും (യെശ, 44:24; 2രാജാ, 19:15; യോഹ, 5:44; 17:3) മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും ഒരേ പദമാണ് എബ്രായയിലും ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ഉപയോഗിച്ചിരിക്കുന്നത്. ➟❛സന്ദർഭമാണ് ഏറ്റവും പ്രധാനം❜ (𝐂𝐨𝐧𝐭𝐞𝐱𝐭 𝐢𝐬 𝐊𝐢𝐧𝐠) എന്നതാണ് ആധുനിക ഭാഷാശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഷാതത്വം. ➟അതായത്, കേവലം വാക്കുകൾ നോക്കി അർത്ഥം തീരുമാനിക്കാതെ, ആ വാക്ക് എപ്പോൾ, എവിടെ, എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കണം അതിന്റെ അർത്ഥം നിർണ്ണയിക്കാൻ. ➟അല്ലാതെ, ആരാധന/നമസ്കാരം എന്ന് കണ്ടാൽ ഉടനെ അത് ദൈവാരാധനയാണെന്ന് ധരിക്കരുത്.

അഭിഷിക്തരായ രാജാക്കന്മാർ:
➦ ശൗൽ, ദാവീദ്, ശലോമോൻ മുതലായ രാജാക്കന്മാർ ❛𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼❜ (നമസ്കാരം) സ്വീകരിച്ചവരാണ്: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). ➟ഇവരൊക്കെ പിൽക്കാലത്താണ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. ➟അപ്പോൾ ❛യെഹൂദന്മാരുടെ രാജാവായി പിറന്ന❜ യേശുവിന് 𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼 സ്വീകരിച്ചുകൂടേ❓(മത്താ, 2:6). ➟പഴയനിയമത്തിലെ അഭിഷിക്തരായ (മശീഹമാർ/ക്രിസ്തുക്കൾ) മനുഷ്യർ ❛നമസ്കാരം❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) സ്വീകരിച്ചുവെങ്കിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്ത യേശു എന്ന് പേരുള്ള മനുഷ്യന് നമസ്കാരം സ്വീകരിച്ചുകൂടേ❓ (ലൂക്കൊ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 9:11).  ➟എന്നാലത് ദൈവാരാധനയല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.

പ്രൊസ്കുനിയൊ പുതിയനിയമത്തിൽ:
➦ പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ➟ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), ➟ക്രിസ്തുവിനെ പടയാളികൾ പരിഹസിച്ച് നമസ്ക്കരിച്ചതിനും (മർക്കൊ, 15:19), ➟ഉപമയിലെ മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), ➟സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ➟ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), ➟മഹാസർപ്പത്തെയും (വെളി, 13:4), ➟മൃഗത്തെയും (വെളി, 13:4,8,12; 14:9,11), ➟പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും ❛പ്രോസ്കുനിയൊ❜ (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പത്രൊസിനെ കൊർന്നേല്യൊസ് നമസ്കരിച്ചതും (പ്രവൃ, 10:25), ➟ദൂതനെ യോഹന്നാൻ നമസ്കരിച്ചതും (വെളി, 22:8) ഈ പദംകൊണ്ടാണ്.

ലാത്രൂവോ:
➦ ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന, ❛ലാത്രൂവോ❜ (latreuo) എന്ന ഗ്രീക്കുപദം 𝟮𝟭 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 24:14; 26:7; 27:23; റോമ, 1:10; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3 ⁃⁃ റോമ, 1:25; പ്രവൃ, 7:42). ➟ഇതിൽ രണ്ട് വാക്യം: കാളക്കുട്ടിയെ ആരാധിച്ച യിസ്രായേൽ ജനത്തെ ആകാശസൈന്യത്തെ ആരാധിപ്പാൻ ദൈവം കൈവിട്ടതിനെ കുറിക്കാനും, ➟അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ ക്ഷയമുള്ള മനുഷ്യൻ, പക്ഷിമൃഗാദികൾ എന്നിവയുടെ രൂപസാദശ്യമാക്കി മാറ്റുകയും ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞിട്ട് ജാതികൾ സൃഷ്ടിയെ ആരാധിച്ചതിനെ കുറിക്കാനും ഉപപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 7:42; റോമ, 1:25). ➟ഇതിലെ ആദ്യവാക്യം: ദൈവത്തെ തള്ളിയവരെ, തന്നെ ആരാധിക്കാതെവണ്ണം ദൈവം തള്ളിയതും, ➟അടുത്തത്, ദൈവത്തെ അറിയാത്ത ജാതികൾ, ദൈവമല്ലാവയെ ദൈവമെന്ന് കരുതി ആരാധിച്ചതിനെക്കുറിച്ചുമാണ്. ➟അല്ലാതെ, സ്രഷ്ടാവായ ഏകദൈവത്തോടൊപ്പം ആരാധന സ്വീകരിച്ചതിനെക്കുറിച്ചല്ല. ➟പുതിയനിയമത്തിൽ ദൈവാരാധനയ്ക്ക് ഉപയോഗിക്കുന്ന ഈ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. ➟കാരണം, ക്രിസ്തു ദൈവത്താൽ അഭിഷേകം പ്രാപിച്ച (പ്രവൃ, 10:38) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➨❝ദൈവം അഭിഷേകം ചെയ്ത യേശു എന്ന അവൻ്റെ പരിശുദ്ധ ദാസൻ (𝐏𝐚𝐢𝐬 ⁃ 𝐒𝐞𝐫𝐯𝐚𝐧𝐭)❞ എന്നാണ് ആദിമസഭ യേശുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; 3:26; 4:26; 4:30).

ദൈവമായ കർത്താവിനെ ❛മാത്രം❜ നീ ആരാധിക്കണം:
➦ 𝗹𝗮𝘁𝗿𝗲𝘂𝗼 എന്ന പദംകൊണ്ടാണ്, ➨❝നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്ന് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 4:10; ലൂക്കൊ, 4:8). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൻ്റെ ഉദ്ധരണിയാണിത്. ➟രണ്ടിലും ആരാധനയെ കറിക്കാൻ ❛𝗹𝗮𝘁𝗿𝗲𝘂𝘀𝗲𝗶𝘀❜ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇത് ❛𝗹𝗮𝘁𝗿𝗲𝘂𝗼❜ എന്ന ക്രിയയുടെ (𝐕𝐞𝐫𝐛) മധ്യമപുരുഷ ഭാവികാല ഏകവചനരൂപം (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫, 𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) ആണ്. ➟❛നീ ആരാധിക്കണം❜ (𝐘𝐨𝐮 𝐬𝐡𝐚𝐥𝐥 𝐰𝐨𝐫𝐬𝐡𝐢𝐩) എന്നാണ് പദത്തിൻ്റെ അർത്ഥം. ➟പഴയനിയമത്തിൻ്റെ ഈ ഉദ്ധരണി യേശുവിൻ്റെ അധരങ്ങളിലൂടെ പുറത്തുവരുമ്പോൾ, അതിന് വളരെ ശ്രദ്ധേയമായ ഒരു വ്യത്യാസം കാണാം: ➟❛മാത്രം❜ (𝐎𝐧𝐥𝐲) എന്നർത്ഥമുള്ള ❛𝗠𝗼𝗻𝗼𝘀❜ എന്നൊരു പദം അവൻ കൂട്ടിച്ചേർത്തിട്ടുണ്ട്: ➨❝നിന്റെ ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐌𝐨𝐧𝐨𝐬 ⁃ 𝐎𝐧𝐥𝐲) നീ ആരാധിക്കണം❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟സ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടവർ നാളെ തന്നെയും ആരാധിക്കുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. ➟അതുകൊണ്ടാണ്, ❝യഹോവയായ ദൈവത്ത മാത്രം നീ ആരാധിക്കണം❞ എന്ന് 𝗠𝗼𝗻𝗼𝘀 ചേർത്ത് ഖണ്ഡിതമായി പഠിപ്പിച്ചത്. ➟ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗼𝗻𝗹𝘆❜ എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟അതായത്, ഒരേയൊരു സ്രഷ്ടാവായ യഹോവയല്ലാതെ, മറ്റാരും ദൈവാരാധന സ്വീകരിക്കാൻ യോഗ്യനല്ലെന്ന് ഖണ്ഡിതമായാണ് യേശു പഠിപ്പിച്ചത്. (യെശ, 44:24).

ഉത്തമ, മധ്യമ, പ്രഥമപുരുഷൻ:
➦ ❝യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; ❛നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ❜ എന്നു പറഞ്ഞു.❞ (മത്താ, 4:10 ⁃⁃ ലൂക്കൊ, 4:8). ➟ഇവിടെ ❛ദൈവമായ കർത്താവിണെ മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു തന്നെക്കുറിച്ചുതന്നെയാണ് പഠിപ്പിച്ചതെന്ന് ചിലർ വിചാരിക്കുന്നത്. ➟ഭാഷയുടെ വ്യാകരണത്തിൽ യാതൊരു ധാരണയും ഇല്ലാഞ്ഞിട്ടാണ് അവർ അങ്ങനെ വിചാരിക്കുന്നത്. ➟യേശു സാത്താനോടാണ് ഇത് പറയുന്നത്. ➟ഇവിടെ യേശു ❛ഉത്തമപുരുഷൻ❜ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) അഥവാ, സംസാരിക്കുന്ന ആളാണ്. ➟സാത്താൻ മധ്യമപുരുഷൻ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) അഥവാ, കേൾക്കുന്നവനാണ്. ➟ദൈവമായ കർത്താവ് പ്രഥമപുരുഷൻ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) അഥവാ, അവിടെ സന്നിഹിതനല്ലാത്തവനാണ്. ➟ഒന്നുകൂടി വ്യക്യമാക്കിയാൽ, യേശു സാത്താനോട് മൂന്നാമനായ ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ➟തന്നെയുമല്ല, ഇവിടെ ദൈവമായ കർത്താവിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അവനെ (𝐇𝐢𝐦) എന്നർത്ഥമുള്ള ❛𝗔𝘂𝘁𝗼❜ എന്ന ഗ്രീക്കുപദം 𝟯𝗿𝗱 𝗣𝗲𝗿𝘀𝗼𝗻 𝗦𝗶𝗻𝗴𝘂𝗹𝗮𝗿 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ്. ➟അതായത്, ആരാധനയ്ക്ക് യോഗ്യൻ യേശു എന്ന ഒന്നാമനോ, സാത്താൻ എന്ന രണ്ടാമനോ അല്ല; ദൈവമായ കർത്താവ് (യഹോവ) എന്ന മൂന്നാമൻ മാത്രം (𝐌𝐨𝐧𝐨𝐬 ⁃ 𝐎𝐧𝐥𝐲) ആണ്.

സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: ➨❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➨❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).

യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➟❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➟❛മനുഷ്യൻ❜ (1കൊരി, 5:21), ➟❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➟❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്പ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്.

ക്രിസ്തു ആരാണ്
➦ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➨❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➟ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➟ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➟പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➟മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➟യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➟യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➨[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ
➦ യേശുവിൽ വിശ്വസിക്കുന്നവൻ അവൻ്റെ വചനം വിശ്വസിക്കും: ➨❝എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.❞ (യോഹ, 12:48) ➟ദൈവമായ കർത്താവ് (യഹോവ) ഒരുവനാണെന്നും (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞) ➟ദൈവം ഒരുത്തൻ ❛മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും യേശു 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ ദൈവം ത്രിത്വമല്ലെന്നും (മർക്കൊ, 12:29 ⁃ യോഹ, 5:44), ➟പിതാവ് ❛മാത്രം❜ സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ സത്യദൈവം അല്ലെന്നും (യോഹ, 17:3), ➟ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐨𝐧𝐥𝐲) ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും (മത്താ, 4:10), ➟പിതാവ് ❛മാത്രം❜ (𝐨𝐧𝐥𝐲) അല്ലാതെ പുത്രനുകൂടി അറിയുന്നില്ല എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ സർവ്വജ്ഞാനി അല്ലെന്നും (മത്താ, 24:36), ➟പിതാവ് തൻ്റെ ദൈവമാണെന്ന് പഠിപ്പിക്കയാൽ താൻ ദൈവമേ അല്ലെന്നും (യോഹ, 20:17), ➟പിതാവ് എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) ➟പിതാവ് ചെയ്തുകാണുന്നതല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും (യോഹ, 5:19) ➟താൻ മനുഷ്യനാണെന്നും പഠിപ്പിച്ചിരിക്കയാൽ അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟യേശുവിനോട് എതിർക്കാതെ, പിതാവല്ലാതെ മറ്റൊരു ദൈവം ഉണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. ➟ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് അഭിമാനിക്കുന്നവർ, ദൈവക്രോധം സമ്പാദിക്കാൻ അറിഞ്ഞോ, അറിയാതെയോ ക്രിസ്തുവിനോട് തന്നെയാണ് എതിർക്കുന്നത്: ➨❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36).

ദൈവത്തെ കുറിക്കുന്ന ഏകവചന സർവ്വനാമങ്ങൾ

☛ ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്ന് വ്യക്തിക്കളാണെന്ന് കരുതുന്നവരുണ്ട്. ➟അല്ലെങ്കിൽ ദൈവം വ്യത്യസ്തരായ മൂന്ന് വ്യക്തികളുടെ സാരാംശം ആണെന്നാണ് അവർ വിചാരിക്കുന്നത്. ➟എന്നാൽ ദൈവത്തെ കുറിക്കുന്ന സർവ്വനാമങ്ങളെല്ലാം (Pronouns) ഏകവചനമാണെന്ന് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) കാണാൻ കഴിയും. ➟ദൈവത്തിൽ വ്യത്യസ്ത വ്യക്തികൾ ഉണ്ടായിരുന്നെങ്കിൽ, ബഹുവചന സർവ്വനാമം (𝐏𝐥𝐮𝐫𝐚𝐥) അല്ലാതെ, ഏകവചനസർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟ഞാൻ, എനിക്ക്, എൻ്റെ, എന്നെ, എന്നോട്  എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ➟നീ, നിനക്ക്, നിൻ്റെ, നിന്നെ, നിന്നോട് എന്നിങ്ങനെ മധ്യമപുരഷ ഏകവചന സർവ്വനാമത്തിലും (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧), ➟അവൻ, അവന്, അവൻ്റെ, അവനെ, അവനോട്,  എന്നിങ്ങനെ പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലുമാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നത്. ➟ഈ ഏകവചന സർവ്വനാമങ്ങൾ ഏകദേശം 𝟮𝟬,𝟬𝟬𝟬-ത്തോളം വരും. ➟പിന്നെ ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, ഞാനല്ലാതെ മറ്റൊരുത്തനുമില്ല എന്നിങ്ങനെ 𝟭𝟱𝟬-തോളം പ്രാവശ്യം വേറെയും പറഞ്ഞിട്ടുണ്ട്. ➟എല്ലാം ചേർത്താൽ 𝟮𝟬,𝟬𝟬𝟬-ത്തിലധികം പ്രാവശ്യം ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്.    

ഞാൻ, എനിക്ക്, എൻ്റെ, എന്നെ, എന്നോട്:
❶ ❝ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ (𝐈) നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.❞ (ഉല്പ, 1:29)
❷ ❝എനിക്കും (𝐌𝐞) നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 17:2)
❸ ❝അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ (𝐌𝐲) ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.❞ (ഉല്പ, 6:3).
❹ ❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ (𝐌𝐞) ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.❞ (പുറ, 8:20)
❺ ❝അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു (𝐌𝐞) നിലവിളിക്കുന്നു.❞ (ഉല്പ, 4:10)

നീ, നിനക്ക്, നിൻ്റെ, നിന്നെ, നിന്നോട്:
❶ ❝അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ (𝐘𝐨𝐮) തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.❞ (ഉല്പ, 3:12)
❷ ❝ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു (𝐘𝐨𝐮) ദശാംശം തരും എന്നു പറഞ്ഞു.❞ (ഉല്പ, 28:22).
❸ ❝തോട്ടത്തിൽ നിന്റെ (𝐘𝐨𝐮𝐫) ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.❞ (ഉല്പ, 3:10).
❹ ❝തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ (𝐘𝐨𝐮) മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.❞ (ഇയ്യോ, 1:11)
❺ ❝യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു (𝐘𝐨𝐮) പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.❞ (ന്യായാ, 10:10)

അവൻ, അവന്, അവൻ്റെ അവനെ, അവനോട്:
❶ ❝ഇങ്ങനെ അവൻ (𝐇𝐞) മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.❞ (ഉല്പ, 3:24)
❷ ❝ഇതാ, സ്വദാസന്മാരിലും അവന്നു (𝐇𝐢𝐦) വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.❞ (ഇയ്യോ, 4:18)
❸ ❝ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ (𝐇𝐢𝐬) കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.❞ (ഇയ്യോ, 4:9).
❹ ❝അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ (𝐇𝐢𝐦) കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.❞ (ഇയ്യോ, 9:11)
❺ ❝അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു (𝐇𝐢𝐦) ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?❞ (ഇയ്യോ, 9:4)

☛ ദൈവം മൂന്ന് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതായി കാണാം:

❶ ദൈവം ആദ്യം മൂന്നുപ്രാവശ്യം ബഹുവചനം പറയുന്നത് മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിലാണ്. ➟ദൈവം സൃഷ്ടി നടത്തുമ്പോൾ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണ്: ➨❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?❞ (ഇയ്യോ, 38:4-7). ➟ഇവിടെപ്പറയുന്ന ദൈവപുത്രന്മാരായ ദൂതന്മാരെയും ചേർത്താണ്, ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ അന്ന് ദൈവം പറഞ്ഞത്: (ഉല്പ, 1:26). ➟തന്നെയുമല്ല, താൻ ഒരുത്തൻ മാത്രമാണ് (Alone) സ്രഷ്ടാവെന്ന് യഹോവയും, ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (യെശ, 44:24 ⁃⁃ മത്താ, 19:4; മർക്കൊ, 10:6).

☛ സൃഷ്ടിയിൽ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്നത് ദൂതന്മാരാണെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം. ഉല്പത്തി 1:26-ൽ ആദാമിനെ സൃഷ്ടിയെക്കുന്നതിനെക്കുറിച്ചുള്ള ആലോചനയാണ്. അടുത്തവാക്യത്തിലാണ് സൃഷ്ടിക്കുന്നത്: ➨❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟വേദഭാഗം ശ്രദ്ധിക്കുക: ➨❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ➟ദൈവം ❛അവന്റെ❜ (𝐇𝐢𝐬) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. ➟അല്ലാതെ ❛അവരുടെ❜ (𝐓𝐡𝐞𝐢𝐫) സ്വരൂപത്തിലല്ല സൃഷ്ടിച്ചത്. ➟ഉല്പത്തി 1:26-ൽ പറയുന്ന ❛നാം, നമ്മുടെ❜ എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ അതേ ബഹുവചനം പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം.

❷ സ്രഷ്ടാവായ യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), ➟കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), ➟കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്: (2ശമൂ, 22:11; സങ്കീ, 18:10). ➟മീഖായാവും (1രാജാ, 22:19–2ദിന, 18:18), ➟യെശയ്യാവും (6:1-3), ➟ദാനീയേലും (7:9-10), ➟യോഹന്നാനും (വെളി, 4:6-8) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. ➟യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). ➟യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും: (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ➟ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം: (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ➟ആകയായാൽ ദൈവത്തോടൊപ്പം എപ്പോഴുമുള്ള ദൂതന്മാരോടാണ്, ➨❝വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക❞ എന്ന് ദൈവം അരുളിച്ചെയ്തതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (ഉല്പ, 11:7).

❸ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ് യെശയ്യാവ് കണ്ട്ത്: ➨❝ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.❞ (യെശ, 6:1-2). ➟അതിനാൽ ➨❝ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?❞ എന്ന് കർത്താവ് ബഹുവചനത്തിൽ ചോദിക്കുന്നത് തൻ്റെകൂടെയുള്ള ദൂതന്മാരെയും ചേർത്താണെന്ന് സ്ഫടികസ്ഫുടം വ്യക്യമാണ്: (യെശ, 6:8).

☛ ദൈവത്തിൽ ഉണ്ടെന്ന് പലരും ധരിച്ചുവെച്ചിരിക്കുന്ന വ്യക്തികളെ ചേർത്തല്ല; ➟ദൂതന്മാരെ ചേർത്താണ് ദൈവം ബഹുവചനം പറഞ്ഞത് എന്നതിൻ്റെ ഏറ്റവും ശക്തമായ തെളിവാണ് 𝟮𝟬,𝟬𝟬𝟬 ഏകവചന സർവ്വനാമങ്ങൾ. ➟ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, ഇത്രയധികം ഏകവചന സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ❓ ➟ബൈബിൾ സ്വർഗ്ഗത്തിൽനിന്ന് നൂലിൽക്കെട്ടി ഇറക്കിയതോ, ദൂതന്മാരെക്കൊണ്ട് എഴുതിച്ചതോ അല്ല. ➟ദൈവം മനുഷ്യർക്കുവേണ്ടി, മനുഷ്യരെക്കൊണ്ട്, മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചതാണ്. ➟ബൈബിൾ ദൈവശ്വാസീയമാകയാൽ, പൂർവ്വാപരവൈരുദ്ധ്യമായോ, വ്യാകരണവിരുദ്ധമായോ ഒരു വാക്കുപോലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ➟വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ, ദൈവത്തിൻ്റെ ബഹുത്വമെന്ന ഉപദേശം ബൈബിളിൻ്റെ ഏഴയലത്തുപോലും കണ്ടെത്താൻ ഒരുത്തനും കഴിയില്ല.

ശൗൽ പൗലൊസായോ?

☛ ശൗൽ, പൗലൊസ് എന്നീ പേരുകളെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളാണുള്ളത്. ➟ശൗൽ പൗലൊസായി മാറിയെന്നും, ദൈവം ശൗലിനെ പൗലൊസ് ആക്കിയെന്നും, മാനസാന്തരപ്പെട്ടപ്പോൾ ദൈവം ശൗലിന് നൽകിയ പേരാണ് പൗലൊസ് എന്നും കരുതുന്നവരുണ്ട്. ➟പല പ്രസംഗങ്ങളിലും തെറ്റായി പഠിപ്പിക്കപ്പെടുന്ന ഒരു കാര്യമാണിത്. ➟അബ്രാമിനെ അബ്രഹാം ആക്കിയതുപോലെയോ, യാക്കോബിനെ യിസ്രായേൽ ആക്കിയതുപോലെയോ, ദൈവം ശൗലിനെ പൗലൊസ് ആക്കിയെന്നാണ് പലരുടെയും ധാരണ. ➟എന്നാൽ പുതിയ നിയമത്തിൽ കർത്താവ് ശിമോന് ❛കേഫാ❜ എന്ന് പേര് നൽകുന്നതുപോലെ ഒരു പേര് മാറ്റം പൗലോസിനോടുള്ള ബന്ധത്തിൽ കാണാൻ കഴിയില്ല. ➟യഥാർത്ഥത്തിൽ ഇതൊരു പേര് മാറ്റമല്ല; അവൻ്റെ രണ്ട് ഭാഷകളിലുള്ള പേരുകളാണ്.

❶ ഭാഷാപരമായ വ്യത്യാസം:
➦ ശൗൽ (Saul) എന്നത് എബ്രായ ഭാഷയിലുള്ള (Hebrew) പേരാണ്. ➟❛ശാവൂൽ❜ (Sha’ul) എന്നാണ് ഇതിന്റെ എബ്രായ ഉച്ചാരണം. ➟പേരിൻ്റെ അർത്ഥം ❛ചോദിച്ചുവാങ്ങിയൻ❜ (Asked for) എന്നാണ്. ➟യിസ്രായേലിന്റെ ആദ്യ രാജാവായ ശൗലിന്റെ അതേ പേരാണിത്. ➟രണ്ടുപേരും ബെന്യാമീൻ ഗോത്രക്കാരാണ്: (1ശമൂ, 9:21; റോമ, 11:1). ➟ശൗൽ രാജാവിന്റെ കാര്യത്തിലും പേരിൻ്റെ അർത്ഥത്തിന് വലിയ പ്രസക്തിയുണ്ട്. ➟യിസ്രായേൽ ജനത തങ്ങൾക്ക് ഒരു രാജാവ് വേണമെന്ന് ദൈവത്തോട് ❛ചോദിച്ചുവാങ്ങിയ❜ വ്യക്തിയായിരുന്നു ശൗൽ. ➟പൗലൊസ് (Paul) എന്നത് റോമൻ/ലാറ്റിൻ (Latin) ഭാഷയിലുള്ള പേരാണ്. ➟❛പൗലസ്❜ (Paulus) എന്ന വാക്കിൽ നിന്നാണ് ഇത് വന്നത്. ➟പേരിൻ്റെ അർത്ഥം ❛ചെറിയവൻ❜ (Small/Little) എന്നാണ്. ➟❛വിനീതൻ❜ (Humble)എന്ന അർത്ഥവും ചില സന്ദർഭങ്ങളിൽ കൽപ്പിക്കാറുണ്ട്.

☛ യേശുവിൻ്റെ കാലത്തെ റോമാ സാമ്രാജ്യം ബഹുസംസ്കാര സമൂഹമായിരുന്നു. ➟അന്ന് റോമൻ പൗരത്വമുള്ള യെഹൂദന്മാർ സാംസ്കാരികവും പ്രായോഗികവുമായ കാരണങ്ങളാൽ എബ്രായനാമവും റോമൻ നാമവും ജനനംമുതലേ സ്വീകരിച്ചിരുന്നത് പതിവായിരുന്നു. ➟ഉദാ: ❝മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ.❞ (പ്രവൃ, 12:12). ➟യോഹന്നാൻ (Yochanan) എന്നത് അവൻ്റെ എബ്രായ (Hebrew) നാമമാണ്. ➟കുടുംബത്തിനകത്തും യഹൂദ സമൂഹത്തിനിടയിലും ഈ പേരാകും ഉപയോഗിച്ചിരുന്നത്. ➟❛മർക്കൊസ്❜ (Marcus/Mark) എന്നത് അവൻ്റെ ലാറ്റിൻ നാമമാണ്. ➟പുറംലോകവുമായും റോമൻ ഭരണകൂടവുമായും ഇടപഴകുമ്പോൾ ഈ പേരാണ് ഉപയോഗിച്ചിരുന്നത്. ➟അതുപോലെ, ശൗൽ തർസോസിൽ ജനിച്ച യെഹൂദനും റോമപൗരനുമാണ്: (പ്രവൃ, 22:3⁃⁃22:28). ➟അതിനാൽ അവന് യെഹൂദാ പേരായ ❛ശൗലും❜ (Sha’ul) റോമൻ പേരായ പൗലൊസും (Paulus) ജനനം മുതലേ ഉണ്ടായിരുന്നു.

❷ ഉപയോഗത്തിലെ വ്യത്യാസം:
➦ അപ്പൊസ്തല പ്രവൃത്തികൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ➟യഹൂദ പശ്ചാത്തലത്തിൽ അവൻ തന്റെ സ്വജനത്തിന്റെ ഇടയിൽ അറിയപ്പെട്ടിരുന്നത് ❛ശൗൽ❜ എന്ന എബ്രായ പേരിലായിരുന്നു. ➟ജാതികളുടെ (Gentiles) ഇടയിൽ സുവിശേഷം അറിയിക്കാൻ തുടങ്ങിയപ്പോൾ തന്റെ റോമൻ പേരായ ❛പൗലൊസ്❜ എന്ന് ഉപയോഗിക്കാൻ തുടങ്ങി.

❸ സെർഗ്ഗ്യൊസ് പൗലൊസും പൗലൊസും:
➦ ബർന്നബാസിൻ്റെയും ശൌലിൻ്റെയും പ്രഥമ സുവിശേഷ യാത്രയിൽ അവർ ആദ്യം സലമീസിലെ യെഹൂദന്മാരുടെ പള്ളിയിലാണ് ദൈവവചനം അറിയിച്ചത്: (പ്രവൃ, 13:2-5). ➟അനന്തരം പാഫൊസിൽ സെർഗ്ഗ്യൊസ് പൗലൊസ് എന്ന റോമൻ ദേശാധിപതിയോടാണ് സുവിശേഷം അറിയിച്ചത്. ➟ബർന്നബാസും ശൗലും വിജാതീയനായ ദേശാധിപതിയോട് ദൈവവചനം പറയുമ്പോൾ, ബർയേശു എന്നു പേരുള്ള യെഹൂദാ കള്ള പ്രവാചകൻ അവരെ എതിർക്കാൻ ശ്രമിച്ചു: (പ്രവൃ, 13:6-8). ➟അപ്പോഴാണ് പൗലൊസ് എന്ന പേര് ലൂക്കൊസ് ആദ്യമായി പറയുന്നത്: ➤❝അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:❞ (പ്രവൃ, 13:9). ➟ഈ സംഭവം നടക്കുന്നത് അവൻ്റെ മാനസാന്തരത്തിനും ഏകദേശം 13–15 വർഷങ്ങൾക്ക് ഉള്ളിലാണ്. ➟റോമാക്കാരോട് (ജാതികൾ) സുവിശേഷം അറിയിക്കാൻ തുടങ്ങിയ ഈ സംഭവത്തോടെയാണ് ബൈബിൾ അവനെ ❛പൗലൊസ്❜ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങുന്നത്. ➟തന്മൂലം, മാനസാന്തരത്തോടെയാണ് ശൗൽ പൗലൊസായത് എന്ന് പറയാൻ നിവൃത്തിയില്ല.

☛ ഒന്നാംമിഷണറി യാത്രയുടെ ആരംഭത്തിലാണ് ഈ സംഭവം നടക്കുന്നത്: (പ്രവൃ, 13:7-12). ⁃⁃അതിനുശേഷം പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ശബ്ബത്തിൽ ശൂശ്രൂഷിച്ചു: (പ്രവൃ, 13:14-43). ➟പിറ്റേ ശബ്ബത്തിൽ യഹൂദന്മാർ അസൂയ നിറഞ്ഞ് ദൈവചനത്തെ തള്ളിയപ്പോഴാണ് അവർ യെഹൂദന്മാരെ തള്ളി ജാതികളിലേക്ക് തിരിഞ്ഞത്: (പ്രവൃ, 13:44;-48). ➟അതായത്, ജാതികളോട് സുവിശേഷം അറിയിക്കുന്നതിന് മുന്നോടിയായിട്ടാണ്, ❛പൗലൊസ്❜ എന്ന റോമൻ നാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, യെഹൂദന്മാർ അവനെ തള്ളിയപ്പോൾ, അവൻ ❛ചോദിച്ചുവാങ്ങിയൻ❜ എന്നർത്ഥമുള്ള ❛ശൗൽ❜ എന്ന പേരിനു പകരം ❛ചെറിയവൻ❜ എന്നർത്ഥമുള്ള ❛പൗലൊസ്❜ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ➟യഥാർത്ഥത്തിൽ ഇതൊരു പേര് മാറ്റമല്ല; പേര് തിരഞ്ഞെടുക്കലാണ്. ➟സന്ദർഭത്തിനനസരിച്ച് തൻ്റെ റോമൻ പേര് തിരഞ്ഞെടുക്കുകയായിരുന്നു.

☛ ❝ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.❞ (1കൊരി, 9:21). ➟ചുരുക്കത്തിൽ, ശൗൽ എന്ന എബ്രായനാമത്തിൽ വിളിക്കപ്പെട്ടിരുന്നവൻ ❛ചെറിയവൻ❜ എന്നർത്ഥമുള്ള പൗലോസ് എന്ന റോമൻ പേരിൽ വിളിക്കപ്പെടാൻ ആഗ്രഹിച്ചത്, ഒരു വ്യക്തിത്വ മാറ്റത്തിൻ്റെ അടയാളമായല്ല; ➟തൻ്റെ വിളിയോടുള്ള വിശ്വസ്തതയുടെ ഭാഗമായി ജാതികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ അവൻ സ്വീകരിച്ച ലാളിത്യത്തിൻ്റെ അടയാളമായാണ്.

☛ ❝തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും❞ എന്ന ക്രിസ്തുദർശനമാണ് പൗലൊസ് തൻ്റെ ജീവിതത്തിൽ പിൻപറ്റിയിരുന്നതെന്ന് കാണാൻ കഴിയും: (മത്താ, 23:12 ⁃⁃ മത്താ, 18:4; ലൂക്കൊ, 14:11; 18:4). ➟❛അകാലപ്രജ❜ (1കൊരി, 15:8), ➟❛ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ❜ (1കൊരി, 15:8), ➟❛സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ❜ (എഫെ, 3:8), ➟❛ആ പാപികളിൽ ഞാൻ ഒന്നാമൻ❜ (1തിമൊ, 1:15) എന്നീ പ്രയോഗങ്ങൾ അതിന്റെ തെളിവാണ്. ➟ഇതൊക്കെ, പൗലൊസ് എന്ന പേരിനെ അന്വർത്ഥമാക്കുന്നു.

തീച്ചൂളയിൽ നാലാമനായി കണ്ടത് ആരെയാണ്?

☛ തീയിൽ നാലാമനായി ഇറങ്ങി ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പുരുഷന്മാരെ രക്ഷിച്ചത് യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അത് ആരാണെന്നറിയാൻ നമുക്ക് ആ ചരിത്രമൊന്ന് പരിശോധിക്കാം:
➦ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേം കീഴടക്കിയപ്പോൾ അടിമകളായി കൊണ്ടുപോയവരിൽ ഹനന്യാവു, മീശായേൽ, അസർയ്യാവ് എന്നീ യെഹൂദാ ബാലന്മാരും ഉണ്ടായിരുന്നു: (ദാനീ, 1:1-6). ➟എന്നാൽ ബാബേലിൽ എത്തിയപ്പോൾ അവർക്ക് യഥാക്രമം ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പേരുകൾ നൽകപ്പെട്ടു. ➟ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കുകയും ചെയ്തു: (ദാനീ, 2:49).
➦ നെബൂഖദ്‌നേസർ രാജാവിൻ്റെ പതിനെട്ടാം ആണ്ടിൽ സ്വർണ്ണം കൊണ്ട് വലിയൊരു പ്രതിമ നിർമ്മിക്കുകയും എല്ലാവരും അതിനെ വണങ്ങണമെന്ന് കൽപ്പിക്കുകയും ചെയ്തു. ➟എന്നാൽ ഏകദൈവമായ യഹോവയോടുള്ള വിശ്വസ്തത നിമിത്തം ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാർ രാജാവിന്റെ പ്രതിമയെ വണങ്ങാൻ വിസമ്മതിച്ചു: (ദാനീ, 1:1-18). ➟പതിനെട്ടാം ആണ്ടെന്ന് എബ്രായ ബൈബിളിൽ പറയുന്നില്ലെങ്കിലും, നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (Septuagint) പരിഭാഷയിൽ അത് കാണാം: ➤❝നെബൂഖദ്നേസർ രാജാവ് തന്റെ പതിനെട്ടാം ആണ്ടിൽ പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽ സംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.❞ (ദാനീ, 3:1).
➦ ഈ കാലക്കണക്ക് ശരിയാണെന്നതിൻ്റെ തെളിവ് ബൈബിളിൽ കാണാം: ➟ഒന്നാം അദ്ധ്യായത്തിൽ ദാനീയേൽ ഉൾപ്പെടെ നാലുപേരെയും ➤❛ബാലന്മാർ❜ (Yeladim – Children) എന്നും (ദാനീ, 1:4; 1:10; 1:17) ➟മൂന്നാം അദ്ധ്യായത്തിൽ അവരെ ➤❛പുരുഷന്മാർ❜ (Gubrayya – Men) എന്നുമാണ് വിശേഷിപ്പിച്ചിക്കുന്നത്: (ദാനീ, 3:12-13; 3:21; 3:23). ➟ബാലകന്മാർ പുരുഷപ്രായത്തിൽ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്.
➦ നെബൂഖദ്നേസർ ഉണ്ടാക്കി നിർത്തിയ സ്വർണ്ണബിംബത്തെ വീണു നമസ്കരിക്കാഞ്ഞ കാരണത്താൽ, രാജാവ് അന്ത്യന്തം കോപിച്ചിട്ട് ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പുരുഷന്മാരെ രാജാവിൻ്റെ കല്പനപോലെ ഏഴുമടങ്ങ് അധികം ചൂടുള്ള തീച്ചൂളയിൽ ഇട്ടുകളഞ്ഞു: (ദാനീ, 19-21).
☛ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ് നേസർ എരിയുന്ന തീച്ചൂളയുടെ വാതിൽക്കൽ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു.❞ (ദാനീ, 3:23-25).
➦ ഇവിടെ നാലാമനായി തീയിലിറങ്ങി അവരെ രക്ഷിച്ചവൻ്റെ രൂപം ➤❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് പറഞ്ഞിരിക്കയാൽ, നാലാമൻ യേശുക്രിസ്തു ആണെന് കരുതുന്നവരുണ്ട്. ➟എന്നാൽ ആരോണോ അവൻ്റെ രൂപം ❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് പറഞ്ഞത്, അവൻതന്നെ അതാരാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്:
☛ ❝അപ്പോൾ നെബൂഖദ് നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28).
➦ ഇവിടെ, ശദ്രക്, മേശക്, അബേദ്നെഗോ എന്നീ ദാസന്മാരെ ദൈവം രക്ഷിച്ചത് ➤❛സ്വദൂതനെ❜ അയച്ചാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എബ്രായയിൽ ➤❛Mal-akheh❜ എന്ന പദത്തിന് ❛അവൻ്റെ ദൂതൻ❜ (His Angel) എന്നാണ്. ➟ദൈവം യേശുക്രിസ്തുവിനെ അയച്ചല്ല; തൻ്റെ ആജ്ഞാനുവർത്തിയായ ഒരു ദൂതനെ അയച്ചാണ് അവരെ രക്ഷിച്ചത്. ➟യഹോവയുടെ ദൂതന്മാരാണ് ദൈവത്തിൻ്റെ ഭക്തന്മാരെ ആപത്തുകളിൽനിന്ന് വിടുവിക്കുന്നത്: ➤❝യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.❞ (സങ്കീ, 34:7).
➦ ദൂതന്മരും ദൈവത്തിൻ്റെ പുത്രന്മാരാണ്: (ഇയ്യോ, 1:6; 2:1; 38:6). ➟അതുകൊണ്ടാണ്, നാലാമൻ്റെ രൂപം ➤❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് നെബൂഖദ്നേസർ പറഞ്ഞത്. ➟ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രന്മാരുണ്ട്. അതിനാൽ കാണുന്നതെല്ലാം യേശുക്രിസ്തു എന്ന നിസ്തുല പുത്രനാണെന്ന് ആരും വിചാരിക്കരുത്.🙏

യാക്കോബ് മല്ലുപിടിച്ചത് ആരോടാണ്?

☛ യബ്ബോക്ക് കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ➟❛ദൈവം❜ എന്ന് അവിടെ പറഞ്ഞിട്ടുള്ളതുകൊണ്ട്, സത്യദൈവവുമായാണ് അവൻ മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. ➟എന്നാൽ ആ വേദഭാഗങ്ങൾ ശ്രദ്ധയോടെ പഠിപ്പാൽ, അവൻ മല്ലുപിടിച്ചത് ഒരു ദൂതനുമായാണെന്ന് വ്യക്തമാകും: 
❶ ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു വിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ➟ദൈവത്തേക്കാൾ ശക്തനാണ് യാക്കോബ് എന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. 
❷ 24-ാം വാക്യത്തിൽ ❛പുരുഷൻ❜ (Man) എന്ന് പറഞ്ഞിട്ടുണ്ട്. എബ്രായയിൽ ❛Ish❜ എന്ന പദമാണ്. ഇതിന് മനുഷ്യരിലെ ❛പുരുഷൻ❜ എന്ന അർത്ഥമാണ് പ്രധാനമായും ഉള്ളത്. ➟❛മനുഷ്യൻ❜ എന്ന സാധാരണ അർത്ഥം വരുന്ന വ്യക്തമായ പദം ❜Adam❜ ആണ്. ➟ദൈവം പുരുഷനോ (Ish), മനുഷ്യനോ (Adam), മനുഷ്യപുത്രനോ അല്ല: (സംഖ്യാ, 23:19; 1ശമൂ, 15:29). ➤❛ഞാൻ മനുഷ്യനല്ല (Ish) ദൈവം അത്രേ❜ എന്നാണ് ദൈവം പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ ദൂതനെ പലയിടത്തും പുരുഷൻ എന്ന് പറഞ്ഞിട്ടുണ്ട്. ➟ന്യായാധിപന്മാർ 13:6-ൽ ദൈവപുരുഷൻ (A man of God) എന്ന് പറയാൻ, ❛Ish haelohim❜ എന്ന പദമാണ്. ➟ഗബ്രീയേൽ  ദൂതനെയും ❛പുരുഷൻ❜ (Ish – Man) എന്ന് പറഞ്ഞിട്ടുണ്ട്: (ദാനീ, 9:21). ➟അതിനാൽ, യാക്കോബ് മല്ലുപിടിച്ചത് ദൂതനുമായാണെന്ന് മനസ്സിലാക്കാം. 
❸ ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; ➤❛എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ❜ എന്നാണ്. ➟ഇത് കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണ്. ➟ദൈവം സർവ്വസ്വതന്ത്രനാണ്. ➟അതിനാൽ സ്ഥലകാലസമയബദ്ധനല്ല. ➟തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് മനസ്സിലാക്കാം. 
➦ അവിടെ, ➤❝നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചു❞ എന്നു ദൂതനും (ഉല്പ, 32:28), ➤❝ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല❞ എന്നു യാക്കോബും പറയുന്നുണ്ട്: (ഉല്പ, 32:30). ➟എന്നാൽ അതിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ: ദൈവത്തെ കുറിക്കുന്ന ➤❛എലോഹീം❜  (Elohim – God) എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്: (ന്യായാ, 13:22; സങ്കീ, 82:1; ⁃⁃ ന്യായാ, 9:27; ന്യായാ, 11:24; 1രാജാ, 11:5 ⁃⁃ പുറ, 4:16; പുറ, 7:1). ➟ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ➟ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളായ എലോഹീമുകൾ (ദൂതന്മാർ) മനുഷ്യരെക്കാൾ പലമടങ്ങ് ശക്തന്മാരാകയാലാണ്, ➤❝നീ ദൈവത്തോടു (ശക്തനായവനോടു) മല്ലുപിടിച്ചു ജയിച്ചു❞ എന്ന അർത്ഥമാണ് ദൂതൻ്റെ വാക്കുകൾക്ക് ഉള്ളതെന്ന് മനസ്സിലാക്കാം: (2രാജാ, 19:35). 
➦ എബ്രായരുടെ ഒദ്യോഗിക ബൈബിളിൽ ➤❛ദൂതൻ❜ എന്ന് ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്: ➤❝And he said, Your name shall no longer be called Jacob, but Israel, because you have commanding power with [an 𝗮𝗻𝗴𝗲𝗹 of] God and with men, and you have prevailed.❞ ➤[കാണുക: Tanakh]. ➟യാക്കോബ് മുഖാമുഖം കണ്ടതും ദൂതനെയാണെന്ന് പറഞ്ഞിട്ടുണ്ട്: ➤❝And Jacob named the place Peniel, for [he said,] I saw an 𝗮𝗻𝗴𝗲𝗹 face to face, and my soul was saved.❞ ➤[കാണുക: Tanakh].
➦ ഹോശേയ പ്രവചനത്തിൽ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ (ഹോശേ, 12:3-5). ➦ഉല്പത്തിയിൽ പറയുന്നതുപോലെ ➤❛ദൈവത്തോട് പൊരുതി❜ എന്നു പറഞ്ഞശേഷം ➤❛അവൻ ദൂതനോടു പൊരുതി ജയിച്ചു❜ എന്നാണ് അടുത്ത വാക്യത്തിൽ പറയുന്നത്. ➟അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ➟എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ രണ്ട് വാക്യങ്ങളിലും ദുതൻ എന്നുതന്നെയാണ്: ➤❝In the womb, he seized his brother’s heel, and with his strength he strove with an 𝗮𝗻𝗴𝗲𝗹. He strove with an 𝗮𝗻𝗴𝗲𝗹 and prevailed; he wept and beseeched him; In Bethel he shall find Him, and there He shall speak with us.❞ ➤[കാണുക: Tanakh]. 
➦ അവിടുത്തെ എലോഹീം അഥവാ, ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. ➟അടുത്തഭാഗം: ➤❝അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ ➟യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. ➟എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9-10 ⁃⁃ 35:1; 35:7; 48:3). 
➦ രണ്ടുപ്രാവശ്യമാണ് യാക്കോബിനു് ദൈവം പ്രത്യക്ഷമായത്. ➟പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. (ഉല്പ, 28:12-13 ⁃⁃ 35:1; 35:7. 35:9-10 ⁃⁃ 48:3). ➟രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. ➟യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ➟ബേഥേലിൻ്റെ പഴയ പേര് ലൂസ് എന്നാണ്: (ഉല്പ, 28:19). ➟പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6-7). ➟അവിടെവെച്ചാണ് ദൈവം രണ്ടാമത് പ്രത്യക്ഷനായത് (ഉല്പ, 35:9-10; 48:3).
☛ ദൂതനാണ് പ്രത്യക്ഷനായത് എന്നതിനു് മറ്റൊരു തെളിവുണ്ട്:
➦ പുരാതന യെഹൂദാ ആചാരപ്രകാരം അയക്കപ്പെട്ടവൻ അയച്ച ആളിനു് തുല്യനായി കണക്കാക്കപ്പെടുന്ന ഒരു തൽമൂദിക് തത്വമുണ്ട്. ➤❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്നാണ് അതിനെ പറയുന്നത്. ➤❝ഒരാളുടെ പ്രതിനിധി അയാൾക്ക് തുല്യനാണ്❞ (𝐀 𝐦𝐚𝐧’𝐬 𝐚𝐠𝐞𝐧𝐭 𝐢𝐬 𝐞𝐪𝐮𝐢𝐯𝐚𝐥𝐞𝐧𝐭 𝐭𝐨 𝐡𝐢𝐦𝐬𝐞𝐥𝐟) എന്നാണ് അതിൻ്റെ ആശയം. ➟മിഷ്നായിൽ (𝐌𝐢𝐬𝐡𝐧𝐚𝐡) അത് പറഞ്ഞിട്ടുണ്ട്. ➤[കാണുക: Berakhot 34b]. ➟വ്യക്തമായ വചനത്തെളിവും അതിനുണ്ട്: ➤❝അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.❞ (ന്യായാ, 13:20-22). ➟ശിംശോൻ്റെ മാതാപിതാക്കളായ മാനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായത് ദൂതനാണെന്ന് തുടക്കംമുതൽ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (ന്യായാ, 13:3). ➤❝അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു❞ എന്നും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ഒടുവിൽ മനോഹ പറയുന്നത്: ➤❝ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും❞ എന്നാണ്: (ന്യായാ, 13:22). ➟ദൈവത്താൽ അയക്കപ്പെട്ട ദൂതനായതുകൊണ്ടാണ്, അവനെ ദൈവം (എലോഹീം) എന്ന് മനോഹ വിശേഷിപ്പിച്ചതെന്ന് അവിടെ വ്യക്തമാണ്. 
➦ ❛ഷാലിയാക്ക്❜ എന്ന നിയമപ്രകാരം വിവാഹനിശ്ചയവും സാദ്ധ്യമാണെന്ന് തൽമൂദ് പറയുന്നു. ➤[കാണുക: Kiddushin 41b]. അബ്രാഹാമിൻ്റെ ദാസനായ എല്യേസർ യിസ്ഹാക്കിനുവേണ്ടി റിബെക്കായെ വധുവായി കൊണ്ടുവന്നത് അതിൻ്റെ തെളിവാണ്: (ഉല്പ, 24:1-67). 
➦ ❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്ന തൽമൂദിക് തത്വത്തിൻ്റെ പല തെളിവുകളും പഴയനിയമത്തിൽ കാണാം. ➟മോശെയെ ദൈവം വിളിക്കുന്നത്: (പുറപ്പാട് 3-6 അദ്ധ്യായങ്ങൾ). ➤❝യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി❞ എന്നാണ് തുടക്കത്തിൽ പറയുന്നത്: (പുറ, 3:2). ➟തുടർന്ന് ദൂതൻ യഹോവയെ പ്രതിനിധീകരിച്ചുകൊണ്ട് ❛ഞാൻ, എൻ്റെ, എനിക്ക്❜ എന്നിങ്ങനെ ഉത്തമപുരുഷനിലാണ് (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത്: (പുറ, 3:4 ⁃⁃ പ്രവൃ, 7:30). 
➦ ഗിദെയോൻ്റെ വിളി: (ന്യായാ, 6:10:40). ➤❝യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി❞ എന്നാണ് പറയുന്നത്: (ന്യായാ, 6:12). ➟എന്നാൽ അടുത്തവാക്യത്തിൽ, ❛യഹോവ അവനെ നോക്കി❜ എന്നും (ന്യായ, 6:14), ➤❛യഹോവ അവനോടു: ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നതായും കാണാം: (ന്യായാ, 6:16; 7:2; 7:4; 7:7; 7:9).
➦ പ്രവാചകന്മാരെ അയക്കുന്നത്: ➟പ്രവാചകന്മാരെല്ലാം മിക്കപ്പോഴും യഹോവയുടെ ഭാഷണങ്ങൾ ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത് അതിൻ്റെ തെളിവാണ്. ➟ശമൂവേലിനോട് ദൈവം പറയുന്ന ഒരുകാര്യം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും: ➤യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ❝ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.❞ (1ശമൂ, 8:7). ➟ശമൂവേലിൻ്റെ ന്യായപാലനത്തെ തള്ളിയിട്ടാണ് അവർ രാജാവിനെ ചോദിച്ചത്. ➟എന്നാൽ ദൈവം ശമൂവേലിനോടു പറഞ്ഞത്: ➤❛അവർ നിന്നെയല്ല, എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു❜ എന്നാണ്. ➟ദൈവത്താൽ നിയമിക്കപ്പെട്ടവർ ദൂതനായാലും മനുഷ്യനായാലും ദൈവത്തെ പ്രതിനിധീകരിക്കുന്നവരും ദൈവത്തിന്റെ പൂർണ്ണ അധികാരം വഹിക്കുന്നവരുമാണ്. ➟അതാണ്, ➤❛ഷാലിയാക്ക്❜ (Shaliach) എന്ന തൽമൂദിക് തത്വം. 
☛ തൽമൂദ് ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്: പ്രതിനിധിക്ക് (𝐀𝐠𝐞𝐧𝐭) അയച്ച വ്യക്തിയേക്കാൾ വലിയ അധികാരം ഒരിക്കലും ഉണ്ടാകില്ല. ➟പ്രതിനിധി ചെയ്യുന്നതെല്ലാം അയച്ചവന്റെ ഇഷ്ടപ്രകാരം മാത്രമായിരിക്കണം. ➟ഈ തത്വമാണ് യേശുക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ ഉടനീളം കാണുന്നത്: ❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.❞ (യോഹ, 13:20). ➟യേശു തൻ്റെ ശുശ്രൂഷയിൽ മുഴുവനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19). ➤❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➤❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ➤❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ➤❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50). ➤❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10).