Category Archives: Uncategorized

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

1:14. “അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
1:15. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
1:16. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
1:17. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
1:18. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
1:19. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
1:20. അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. (കൊലൊ, 1:15-20). ➟കൊലൊസ്യരിലെ ഈ വേദഭാഗത്തെ വിഷയം ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുതുസൃഷ്ടിയാണ്. ➟ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും വിധേയമായ ആകാശഭൂമികളെയും അവയിലുള്ളവയെയും ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരമാണ് ദൈവം പുതുക്കുന്നത്. 

പാപമോചനമെന്ന വീണ്ടെടുപ്പ്:
14-ാം വാക്യം: “അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). ➟ഒന്നാം അദ്ധ്യായം 9–13 വാക്യങ്ങൾ കൊലൊസ്സ്യ സഭയ്ക്കുവേണ്ടിയുള്ള പൗലൊസിൻ്റെ പ്രാർത്ഥനയാണ്:. ➟അതിനുശേഷമാണ്: “യേശുവിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു” എന്ന് പറയുന്നത്. ➟ഈ വാക്യം വർത്തമാനകാലത്തിൽ ഉള്ളതാണ്. ➟𝗲𝗰𝗵𝗼𝗺𝗲𝗻 എന്ന ഗ്രീക്ക് ക്രിയാപദം (Verb) വർത്തമാനകാലം (Present tense) ആണ്. ➟അതിൻ്റെ അർത്ഥം “നമുക്ക് ഉണ്ടു” (We have) എന്നാണ്. ➟പാപമോചനമെന്ന വീണ്ടെടുപ്പ് യേശുവിൽ ”നമുക്ക് ഉണ്ടു” (We have) എന്ന് വർത്തമാനകാലത്തിൽ പറയണമെങ്കിൽ, അത് യേശുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണെന്ന് താൻ പറയുന്നതെന്ന് വ്യക്തമാണല്ലോ? ➟അതായത്, പൗലൊസ് പറയുന്നത് ആദിയിലെ കാര്യമല്ല;:അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായുള്ള അനുഗ്രഹങ്ങളാണ്. ➟പൗലൊസിൻ്റെ പ്രാർത്ഥന ശ്രദ്ധിച്ചാലും അത് മനസ്സിലാകും: (1:9-13).

അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ:
☛ 15-ൻ്റെ ആദ്യഭാഗം: അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമ. ➟അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്. ➟അദൃശ്യനായ ദൈവത്തിന്റെ പ്രതിമ എന്ന പ്രയോഗം, അവൻ ദൈവമല്ലെന്നും അവൻ സൃഷ്ടിക്ക് മുമ്പേ ഉണ്ടായിരുന്നവനല്ല എന്നതിൻ്റെ തെളിവാണ്. ➟ദൈവം (സത്യദൈവം) എന്നത് ആരുടെയും പേരോ, പദവിയോ അല്ല; സ്രഷ്ടാവിൻ്റെ പ്രകൃതിയാണ് (Nature). ➟അതുപോലെ ദൈവത്തിൻ്റെ പ്രതിമ എന്നത് ക്രിസ്തുവിൻ്റെ അസ്തിത്വമോ, പ്രകൃതിയോ അല്ല; അവൻ്റെ പദവിയാണ്. ➟ദൈവത്തെ ഒരിക്കലും ദൈവത്തിൻ്റെ പ്രതിമ എന്ന് പറയില്ല; പറഞ്ഞാൽ അബദ്ധമാണ്. ➟മനുഷ്യനെ മനുഷ്യൻ്റെ പ്രതിമയെന്നും പറയില്ല. ➟ക്രിസ്തുവിനെ മാത്രമല്ല; പുരുഷനെയും (Man) ദൈവത്തിൻ്റെ പ്രതിമ എന്ന് പറഞ്ഞിട്ടുണ്ട്: (1കൊരി, 11:7). [കാണുക: പ്രതിമ]. 

സർവ്വസൃഷ്ടിക്കും ആദ്യജാതൻ:
15-ൻ്റെ അടുത്തഭാഗം: സർവ്വസൃഷ്ടിക്കും ആദ്യജാതൻ. ➟ഇതും അവൻ്റെ അസ്തിത്വമല്ല; പദവിയാണ്. ➟അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്നതിനെ അക്ഷരാർഥത്തിൽ മനസ്സിലാക്കിയാൽ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ ആണെന്നേ വരൂ. ➟യേശു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രധാന പ്രശ്നം:

യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟അവതാരം (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

ആദ്യജാതൻ അഥവാ, “മൂത്തപുത്രൻ” എന്ന പ്രയോഗം അനന്തരജാതന്മാരെ (ഇളയ സഹോദരങ്ങളെ) സൂചിപ്പിക്കുന്നതാണ്. ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന പ്രയോഗം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ എന്നണർത്ഥം. ➟അതായത്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടികൾക്കും (ദൂതൻ, മനുഷ്യൻ, പക്ഷിമൃഗാദികൾ ഉൾപ്പെടെ) ക്രിസ്തു മൂത്ത സഹോദരനായിരിക്കണം. ➟എന്നാൽ ക്രിസ്തു വിശ്വാസികളുടെ മാത്രം മൂത്തസഹോദരനാണ്: (റോമ, 8:29). ➟അവൻ ദൂതന്മാരുടെയോ, ഭൂമിയിലെ മറ്റ് സൃഷ്ടികളുടെയോ മൂത്തസഹോദരല്ല. ➟അതിനാൽ, ഇതവൻ്റെ പദവിയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: സഹോദരന്മാരിൽ ആദ്യജാതൻ]

☛ ഏകജാതൻ എന്ന പദം അഞ്ചുപ്രാവശ്യവും (യോഹ, 1:141:183:163:181യോഹ, 4:9) ആദ്യജാതൻ എന്ന പദം നാലുപ്രാവശ്യവും ക്രിസ്തുവിന് ഉപയോഗിച്ചിട്ടുണ്ട്. ➟ഈ വേഭാഗത്ത് രണ്ടുപ്രാവശ്യമുണ്ട്: (കൊലൊ, 1:151:18 ⁃⁃ റോമ, 8:29വെളി, 1:5). ➟ഏകജാതൻ, ആദ്യജാതൻ എന്നിവ യഥാർത്ഥത്തിലാണെങ്കിൽ, രണ്ടും പരസ്പരവിരുദ്ധമാണ്. ➟ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟തന്മൂലം, ഇതെല്ലാം പദവിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), ➟മരിച്ചവരുടെ ഇടയിൽനിന്നുള്ള ആദ്യജാതൻ (കൊലൊ, 1:18), ➟മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5) എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ, ആദ്യജാതൻ എന്നത് അവൻ്റെ അസ്തിത്വമല്ല (Existence); പദവി (Title) ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അപ്പോൾ എന്തുകൊണ്ടായിരിക്കും അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? ➟അവൻ സർവ്വസൃഷ്ടിയുടെയും ഉദ്ധാരകൻ എന്ന നിലയിലാണ് “സർവ്വസൃഷ്ടിക്കും ആദ്യജാതൻ” എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്: (റോമ, 8:19-22). ➟അതിൻ്റെ തെളിവാണ് തൊട്ടുമുകളിലുള്ള വാക്യങ്ങൾ:

വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. (കൊലൊ, 1:12-14). ➟ഇവിടെപ്പറയുന്ന കാര്യങ്ങളെല്ലാം യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി നമുക്ക് ലഭിച്ച കാര്യങ്ങളാണ്. ➟അല്ലാതെ, ആദിയിലെ കാര്യങ്ങളോ, ആദിമുതലുള്ള കാര്യങ്ങളോ അല്ല പറയുന്നത്. ➟ഇത് പറഞ്ഞിട്ടാണ്, അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു എന്ന് പറയുന്നത്: (കൊലൊ, 1:15). ➟അതായത്, ദൈവത്തിൻ്റെ പ്രതിമയായ ക്രിസ്തു തൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്.

സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു:
☛ 16-ാം വാക്യം: സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ➟ഈ വേദഭാഗം ആദിയിലെ സൃഷ്ടിയെക്കുറിച്ചല്ല; പുതുവാനഭൂമിയുടെ സൃഷ്ടിയെക്കുറിച്ചാണ് പറയുന്നത്. ➟അതിന് ചില തെളിവുകൾ തരാം: 

☛ ആദിയിൽ ആകാശങ്ങളും ഭൂമിയും മനുഷ്യനെയും സൃഷ്ടിച്ചത് യഹോവയായ ദൈവം ഒറ്റയ്ക്കാണ്. ➟തൻ്റെയൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഒരു വെല്ലുവിളിയെന്നവണ്ണം യഹോവ ചോദിക്കുന്നത് നോക്കുക: ➟നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (Alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നുപറഞ്ഞാൽ, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟ഞാൻ ഒറ്റയ്ക്ക് (തനിയെ) സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟എബ്രായയിൽ ഒറ്റയ്ക്ക് എന്നർത്ഥമുള്ള 𝗯𝗮𝗱 ആണ്. ➟ഇംഗ്ലീഷിൽ 𝗮𝗹𝗼𝗻𝗲 ആണ്. ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. ➟പിതാവായ യഹോവയ്ക്കൊപ്പം യേശുവും ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് യഹോവ പറയുമായിരുന്നോ?  

☛ ആദിമ സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ➟ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➟സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
𝟭. ക്രിസ്തു പഠിപ്പിച്ചത്: സൃഷ്ടിച്ച അവൻ (he which made) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➟സൃഷ്ടിച്ച അവൻ എന്ന ഏകവചനമല്ല, സൃഷ്ടിച്ച ഞങ്ങൾ (we which made/ we who made) എന്ന ബഹുവചനം പറയുമായിരുന്നു. 
𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം: ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? ➟കാരണം, പിതാവ് ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ്.
𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ➟ആദ്യത്തെപദം 𝗵𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 (ഹോ പൊയേസാസ്) ആണ്. ➟അതിൽ 𝗵𝗼 എന്നത്  𝗧𝗵𝗲 എന്ന നിശ്ചയോപപദം (Definite Article) ആണ്. ➟ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. ➟𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന്റെ അർത്ഥം: സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ (The Maker/Creator) എന്നാണ്. ➟ഈ പദം പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. ➟അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. ➟അടുത്തപദം 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 (എപ്പോയേസെൻ) ആണ്. ➟ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ➟പദത്തിൻ്റെ അർത്ഥം:അവൻ സൃഷ്ടിച്ചു (He Made) എന്നാണ്. ➟അതായത്, സൃഷ്ടിച്ചത് ഞങ്ങൾ (We) അല്ല; അവൻ (He) എന്ന ഏകനാണ്. ➟അതായത്, ഉത്തമപുരുഷനായ യേശു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് ആദിമസൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). ➟അതിനാൽ, പൗലൊസ് പറയുന്നത് യേശുവിൻ്റെ മരണപുനരുത്ഥാനങ്ങൾ മുഖാന്തരമുള്ള പുതുവാനഭൂമിയുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (മത്താ, 1:20ലൂക്കൊ, 2:21മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്.

☛ പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്നവൻ, എങ്ങനെയാണ് ആദിയിലെ സൃഷ്ടിയിൽ ഉണ്ടാകുന്നത്?

അവൻ മുഖാന്തരവും അവനായിട്ടും:
☛ ❝അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കയാൽ, ആദിയിലെ സൃഷ്ടിയെക്കുറിച്ചാണെന്ന് കരുതണ്ട. ➟യഹോവയായ ഏകദൈവം ആദിയിങ്കൽ ഒറ്റയ്ക്ക് സൃഷ്ടിച്ചതെല്ലാം എത്രയും നല്ലതായിരുന്നു. (ഉല്പ, 1:31). ➟സൃഷ്ടിയിങ്കൽ എത്രയും നല്ലതായിരുന്നവ ആദാം മുഖാന്തരമാണ് പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായത്: (ഉല്പ, 3:17-19റോമ, 8:20). ➟ആദാം മുഖാന്തരം പാപത്തിലും ശാപത്തിലുമായിപ്പോയ സൃഷ്ടികൾക്ക്, ക്രിസ്തു മുഖാന്തരം ഉദ്ധാരണംവരുത്തി, പുതുവാനഭൂമികൾ സൃഷ്ടിക്കുന്നതാണ് വിഷയം. (റോമ, 5:15-18). ➟ദൈവത്തെ സംബന്ധിച്ച് പുതിയസൃഷ്ടിയും പുതുവനഭൂഭികളുടെ സൃഷ്ടിയും ക്രിസ്തുവിൻ്റെ മരണപുനരുദ്ധാനങ്ങളോടെ പൂർത്തിയായി. ➟എന്നാൽ നമുക്കത് ഗോചരമായിട്ടില്ലെന്നേയുള്ളൂ. ➟ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. ➟അതുകൊണ്ടാണ് ഭൂതകാലത്തിൽ പറയുന്നത്. ➟അതിൻ്റെ തെളിവാണ്: ➟നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു. (എഫെ, 2:10). ➟ദൈവം ക്രിസ്തുയേശുവിലൂടെ സൽപ്രവർത്തികൾക്കായിട്ടു നമ്മെ സൃഷ്ടിച്ചത് ആദിയിലല്ല; കാലസമ്പൂർണ്ണതയിൽ അവൻ്റെ മരണപുനരുത്ഥാനത്താലാണ്: (എഫെ, 2:5-9 ⁃⁃ 2കൊരി, 2:17ഗലാ, 6:15). ➟പുതുവാനഭൂമിയെ യോഹന്നാൻ വെളിപ്പാടിൽ കാണുന്നുണ്ട്: ➟ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. (വെളി, 21:1). ➟നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. ➟അതുകൊണ്ടാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟എബ്രായ ലേഖനത്തിൽ ഇത് വ്യക്തമായി മനസ്സിലാക്കാം. (അത് താഴെ അത് കാണാം).

അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ:
☛ 17-ാം വാക്യം: അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. ➟ഈ വേദഭാഗത്തുള്ള, സർവ്വത്തിന്നും മുമ്പേയുള്ളവൻ എന്ന പ്രയോഗത്തിന് യഥാർത്ഥത്തിൽ അവൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല; ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം മുന്നിയമിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്: (പ്രവൃ, 4:28റോമ, 8:29-301കൊരി, 2:7). ➟രണ്ട് വേദഭാഗങ്ങൾ തെളിവായി കാണിക്കാം:

നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും (എഫെ, 1:4). ➟ഈ വാക്യപ്രകാരം, ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നെങ്കിൽ, ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. ➟നമ്മളിലില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും? ➟ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ ഉള്ളതാണ്. ➟കാലസമ്പൂർണ്ണതയിലെ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും, അവനിലൂടെ രക്ഷപ്രാപിക്കുന്നവരെയും ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുന്നതാണ്, മുന്നിയമനത്തിനും തിരഞ്ഞെടുപ്പിനും അടിസ്ഥാനം. ➟അല്ലാതെ, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവോ, നമ്മളോ ലോകസ്ഥാപനത്തിന്നു മുമ്പെ ഇല്ലായിരുന്നു.

☛ പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: “ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നവൻ എന്നല്ല; മുന്നറിയപ്പെട്ടവൻ എന്നാണ് പറയുന്നത്. ➟അതായത്, പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവനാണ്: (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2മീഖാ, 5:2). ➟അടുത്തഭാഗം: അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. ➟മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ, അല്ലെങ്കിൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായവൻ (മത്താ, 1:20; ലൂക്കൊ, 2:21) സർവ്വത്തിന്നും മുമ്പേ യഥാർത്ഥത്തിൽ എങ്ങനെയുണ്ടാകും? ➟അവൻ പ്രവചനങ്ങളിലൂടെയാണ് മുമ്പെ ഉണ്ടായിരുന്നത്. ➟അടുത്തവാക്യത്തിൽ വ്യക്തമായ തെളിവുണ്ട്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

അവൻ സകലത്തിനും ആധാരമായിരിക്കുന്നു:
☛ 17-ൻ്റെ അടുത്തഭാഗം: “അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. ➟ആദിമസൃഷ്ടി ഒന്നാമത്തെ ആദാം മുഖാന്തരം നശ്വരമാണ്. ➟എന്നാൽ നിത്യരക്ഷയുടെ കാരണഭൂതനായ ഒടുക്കത്തെ ആദാം അനശ്വരമായ സകലത്തിനും ആധാരമാണ്. ➟ഈ ആകാശഭൂമികളും മറ്റു സൃഷ്ടികളും നശ്വരമാകാൻ കാരണം ആദ്യമനുഷ്യനായ ആദമാണ്. ➟എന്നാൽ പുതുവാനഭൂമിയും അതിലെ സൃഷ്ടികളും വിശ്വാസികളും ഉൾപ്പെട്ട നിലനില്ക്കുന്നതായ സകലത്തിന്നും ആധാരമായിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. ➟അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തമാണ്: (കൊലൊ, 1:20

അവൻ സഭ എന്ന ശരീരത്തിന്റെ തല:
☛ 18-ാം വാക്യം: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. ➟ആദ്യഭാഗം: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു. ➟ക്രിസ്തു സർവ്വത്തിന്നും മീതെ തലയും (എഫെ, 1:22), ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയും (എഫെ, 1:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമാണ്: (കൊലൊ, 2:10). ➟തലയായവനിൽ നിന്നാണ് സഭയ്ക്ക് ചൈതന്യം ലഭിച്ച് ദൈവികമായ വളർച്ചപ്രാപിക്കുന്നത്: (കൊലൊ, 2:19). ➟ആദിമസൃഷ്ടിക്ക് ക്രിസ്തുവിൻ്റെ ഒരു സംഭാവനയും (Contribution) ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്, ➟അത് ആദാം മൂഖാന്തരം നശ്വരമായിത്തീർന്നത്. 

സകലത്തിലും താൻ മുമ്പനാകേണ്ടതിന്:
18-ൻ്റെ അടുത്തഭാഗം: “സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു.ഈ പ്രയോഗം ശ്രദ്ധിക്കുക: ക്രിസ്തു സകലത്തിന്നും മുമ്പനാണെന്നോ, മുമ്പേ ഉണ്ടായിരുന്നെന്നോ അല്ല പറയുന്നത്; ➟സകലത്തിലും താൻ മുമ്പൻ ആകേണ്ടതിന്നു (That in all things he may have th preeminence) എന്നാണ് പറയുന്നത്: (NKJV). ➟സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു എന്ന പ്രയോഗം, അവൻ യഥാർത്ഥത്തിൽ മുമ്പേ ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്. ➟അതായത്, സകലത്തിലും ക്രിസ്തു മുമ്പനാകേണ്ടതിനാണ് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യജാതനായി എഴുന്നേറ്റതും. ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24പ്രവൃ, 2:36പ്രവൃ, 5:31). ➟അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് അവൻ സകലത്തിനും മുമ്പനായത്. ➟ഈ വേദഭാഗത്ത്, ആദ്യനായി എഴുന്നേറ്റു എന്നല്ല; ആദ്യജാതനായി (prōtotokos) എഴുന്നേറ്റു എന്നാണ്. ➟ആദ്യജാതൻ എന്നത് ക്രിസ്തുവിൻ്റെ പദവിയാണ് എന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്ന വേദഭാഗമാണിത്.

അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാൻ:
☛ 19-ാം വാക്യം: അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും. ➟ഈ വാക്യം സത്യവേദപുസ്തകത്തിൽ ഒരു ഭാവികാല രൂപമായിട്ടാണ് തോന്നുന്നത്. ➟അതിൻ്റെ കാരണം: ഈ വാക്യത്തിലുള്ള ഭൂതകാലക്രിയ അടുത്തവാക്യത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഗ്രീക്കിൻ്റെ അർത്ഥം: “അവനിൽ സർവ്വ സമ്പൂർണ്ണതയും വസിപ്പാൻ പ്രസാദിച്ചു എന്നാണ്. ➟യോർദ്ദാനിലെ അഭിഷേക സമയത്താണ് യേശു എന്ന് പേരുള്ള മനുഷ്യൻ്റെ മേൽ (യോഹ, 9:11) ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി ആവസിച്ചത്: (യെശ, 61:1മത്താ, 3:16ലൂക്കൊ, 4:1ലൂക്കൊ, 4:18-21പ്രവൃ, 4:27പ്രവൃ, 10:38). ➟പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➟അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. (ലൂക്കോ, 3:22 ⁃⁃ കൊലൊ, 2:9). ➟[കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]

അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം:
☛ 20-ാം വാക്യം: അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി.കൊലൊസ്സ്യർ 1:15-20 ആദിമസൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ പുതുസൃഷ്ടിയെക്കുറിച്ചാണ് (New creation) എന്നതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ➟ആദാം മുഖാന്തരം നശ്വരമായിത്തീർന്ന സൃഷ്ടിയെ ക്രിസ്തുവിലൂടെയാണ് നിരപ്പിക്കുന്നത്. ➟ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. ➟നിരപ്പ് വരുത്തണമെങ്കിൽ അത് മുമ്പെ കുഴപ്പമുള്ളത് ആയിരിക്കണമല്ലോ. ➟കാലസമ്പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുള്ളതും എല്ലാം ക്രിസ്തുവൻ്റെ പാപപരിഹാരബലിയിലൂടെ ഒന്നാക്കുന്നതാണ് ദൈവികവ്യവസ്ഥ: ➟അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ. (എഫെ, 1:10). ➟ഇത് ക്രിസ്തുവിൻ്റെ ക്രൂശുമരണത്താൽ സംഭവിച്ചതാണ്. ➟അവൻ്റെ ആറാമത്തെ മൊഴി “ടെറ്റെലെസ്റ്റായി” (Tetelestai) അഥവാ, നിവൃത്തിയായി എന്നാണ്: (യോഹ, 19:30 ⁃⁃ സങ്കീ, 22:31). ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ഉളവായ ആകാശഭൂമികൾ (യെശ, 55:11 ⁃⁃ സങ്കീ, 33:6) ➟ആദ്യത്തെ ആദാം മൂഖാന്തരം ശാപഗ്രസ്ഥമായതിനാൽ അത് തീക്കായി സൂക്ഷിച്ചിരിക്കയാണ്: ➟ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. (2പത്രൊ, 3:5-7). ➟നീതിവസിക്കുന്നതും ശാശ്വതവുമായ പുതിയ ആകാശഭൂമികളാണ് ദൈവം ക്രിസ്തുവിലൂടെ സൃഷ്ടിച്ചത്: ➟ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ➟ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. (വെളി, 21:1). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ് ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ സാദ്ധ്യമായത്: (യെശ, 65:17യെശ, 66:22). ➟നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. (2പത്രൊ, 3:13).

☛ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ:
➦ ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ➟അല്ലാതെ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ അവൻ സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ സൃഷ്ടിക്കപ്പെട്ടവനോ അല്ല. ➟“സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. (റോമ, 8:19-22). ➟സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. ➟ആദാമിൻ്റെ ലംഘനം നിമിത്തം മനുഷ്യൻ മാത്രമല്ല; സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായി. (ഉല്പ, 3:17-19റോമ, 5:12-19). ➟നിൻ്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു എന്നാണ് ദൈവം ആദാമിനോട് പറഞ്ഞത്. ➟എന്നാൽ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. ➟എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15 – 5:17). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. ➟മനുഷ്യൻ്റെ പാപംമൂലമാണ് സൃഷ്ടികൾ ശപിക്കപ്പെട്ടത്; മനുഷ്യൻ്റെ യഥാസ്ഥാപനം സർവ്വസൃഷ്ടികളുടെയും അനുഗ്രഹത്തിനും ഉദ്ധാരണത്തിനും കാരണമാകും. ➟മനുഷ്യരുടെ പുതുസൃഷ്ടിക്കും ((2കൊരി, 5:17- 18 ⁃⁃ ഗലാ, 6:14-15), ➟സഹസ്രാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങൾക്കും പുതുവാനഭൂമിക്കും കാരണം, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ്. ➟അതിനാലാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിക്കുന്നത്. (എബ്രാ, 2:14-15). ➟അല്ലാതെ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി 𝗔𝗠 3755-ൽ (BC 6) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായ യേശുവന്ന മനുഷ്യൻ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ചരിത്രപരമായി 𝗔𝗗 29-ൽ യോർദ്ദാനിൽവെച്ചാണ് ദൈവപുത്രനായത്: (ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22). ➟തന്മൂലം, ദൈവം ക്രിസ്തുവിലൂടെ മനുഷ്യരെയും (2കൊരി, 5:17- 18) വാനഭൂമികളെയും (വെളി, 21:1) പുനഃസൃഷ്ടിക്കുന്നതാണ് പ്രസ്തുത വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ആദിമസൃഷ്ടിയും പുതുസൃഷ്ടിയും:
➦ ദൈവം ആദിമ സൃഷ്ടിയിൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമിനെയാണ് സൃഷ്ടികളിൽ മകുടമായി കണ്ടത്. ➟ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുള്ള ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക:അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു. (ഉല്പ, 1:26-28). ➟പ്രപഞ്ചത്തിലുള്ള സകലത്തിന്മേലും അധികാരമുള്ളവനായി ആദാമിനെ സൃഷ്ടിച്ചതുകൊണ്ടാണ്, അവൻ്റെ പാപം സർവ്വസൃഷ്ടിയുടെയും പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും കാരണമായത്. ➟ആദിമസൃഷ്ടി ക്രിസ്തു മുഖാന്തരം ആയിരുന്നെങ്കിൽ, ആദാം പാപംചെയ്ത് അതിനെ പാപപങ്കിലം ആക്കുവാൻ ക്രിസ്തു അനുവദിക്കില്ലായിരുന്നു.

അതിൻ്റെ വ്യക്തമായ തെളിവ് എബ്രായ ലേഖനത്തിലുണ്ട്:ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. (എബ്രാ, 1:2-4). ➟ഇവിടെയും, “അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി” എന്ന് പറയുന്നുണ്ട്. ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ആദിയിലെ കാര്യങ്ങളല്ല എബ്രായലേഖകൻ പറയുന്നത്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് മനസ്സിലാക്കാം:

ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. ⁃⁃ ഇത് ആദിയിൽ അരുളിച്ചെയ്തതല്ല; അന്ത്യകാലത്ത് അരുളിച്ചെയ്തതാണ്.

അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; ⁃⁃ ഇതും ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണ്.

അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. ⁃⁃ അതിനാൽ ഇതും ആദിമസൃഷ്ടിയെക്കുറിച്ചല്ല; അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയുള്ള പുതുസൃഷ്ടിയെക്കുറിച്ചും പുതുവാനഭൂമിയെക്കുറിച്ചുമാണെന്ന് മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18യെശ, 66:22). ➟ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. ➟നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിവൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. ➟അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟ക്രിസ്തു മുഖാന്തരം സൃഷ്ടിക്കപ്പെട്ട പുതിയ ആകാശവും പുതിയ ഭൂമിയും യോഹന്നാൻ കണ്ടതുമാണ്: (വെളി, 21:1).

അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും ⁃⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.

അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. ⁃⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.

☛ എബ്രായർ 𝟮-𝟰 വാക്യങ്ങളിൽ പറയുന്ന അഞ്ചുകാര്യങ്ങളും ആദിയിൽ സംഭവിച്ചതല്ല; അന്ത്യകാലത്ത് സംഭവിച്ചതാണ്. ➟ഇവിടെപ്പറയുന്ന അഞ്ച് കാര്യങ്ങളും ഒരുപോലെ ഭൂതകാലത്തിലാണ് പറയുന്നത്. ➟അതിൽ നാല് കാര്യങ്ങളും അന്ത്യകാലത്ത് സംഭവിച്ചതാണെന്ന് അക്ഷരമറിയാവുന്ന ഏതൊരാൾക്കും മനസ്സിലാകും. ➟അപ്പോൾ, അതിൻ്റെ മധ്യത്തിൽ പറഞ്ഞിരിക്കുന്ന ഒരുകാര്യം മാത്രം ആദിയിലേക്ക് ചാടിപ്പോകുന്നത് എങ്ങനെയാണ്? ➟അതിനാൽ, എബ്രായലേഖകൻ പറയുന്നത് ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുനഃസൃഷ്ടിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: നാം]

ഇനിയും മനസ്സിലാകാത്തവർക്ക് ഒരു തെളിവുകൂടി തരാം: “ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും (എബ്രാ, 1:2-3). ➟രണ്ടാം വാക്യത്തിൽ “പുത്രൻ മുഖാന്തരം ലോകങ്ങളെയും (Worlds) ഉണ്ടാക്കി എന്ന് പറഞ്ഞശേഷം, അടുത്തവാക്യത്തിൽ സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകന്നു എന്നാണ് പറയുന്നത്. ➟ഗ്രീക്കിൽ 𝗣𝗵𝗲𝗿𝗼𝗻 എന്ന പദത്തിന് മലയാളത്തിൽ വഹിക്കുന്നവൻ (upholding) എനാണ്. ➟ദൈവം ക്രിസ്തു മുഖാന്തരം പുതുവാനഭൂമിയ സൃഷ്ടിക്കുക മാത്രമല്ല, സകലത്തെയും താങ്ങിനിർത്തുകയും (Sustains), സംരക്ഷിക്കുകയും (Preserves), നിയന്ത്രിക്കുകയും (Governs) ചെയ്യുന്നു എന്ന വലിയ സത്യമാണ് 𝗣𝗵𝗲𝗿𝗼𝗻 ⁃ 𝗨𝗽𝗵𝗼𝗹𝗱𝗶𝗻𝗴 എന്ന ഒരൊറ്റ വാക്കിലൂടെ വ്യക്തമാകുന്നത്. 

ഇവിടെയൊരു ചോദ്യമുണ്ട്: ആദിമ സൃഷ്ടിയെയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിച്ചിരുന്നതെങ്കിൽ, ആദാം മുഖാന്തരം അതെങ്ങനെ പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായി? ➟പുത്രൻ വഹിച്ചിരുന്നത് (സംരക്ഷിച്ചിരുന്നത്) ആദിമസൃഷ്ടി ആയിരുന്നെങ്കിൽ, പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയപാമ്പിന് ഹവ്വായെ ഉപായത്താൽ ചതിച്ചുകൊണ്ട് അതിനെ പാപപങ്കിലമാക്കാൻ കഴിയുമായിരുന്നോ? (2കൊരി, 11:3; വെളി, 12:9). ➟ഒരിക്കലുമില്ല. ➟ആദിമസൃഷ്ടി ആദാമിനെയാണ് ദൈവം ഏല്പിച്ചിരുന്നത്: (ഉല്പ, 1:26-28). ➟അവൻ അതിനെ പാപപങ്കിലമാക്കി. ➟ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായ ആകാശഭൂമികളെ ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരം പുതുക്കുന്നതാണ് വിഷയം. ➟അതിനാൽ, പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയശേഷം അവൻ മുഖാന്തരം സൃഷ്ടിക്കപ്പട്ട പുതുവാനഭൂമിയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതായി എബ്രായലേഖകൻ പറയുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (എബ്രാ, 2:14-15). ➟അതിനെ കളങ്കപ്പെടുത്താൻ ഇനി ഒരു സാത്താനും വരില്ല. ➟കാരണം, സാത്താൻ്റെ പണി തീർത്തിട്ടാണ് പുതുവാനഭൂമിയിൽ വാസം തുടങ്ങുന്നത്. ➟തന്മൂലം, കൊലൊസ്സ്യരിലും എബ്രായരിലും പറയുന്നത് ആദിമ സൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടതും അവൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതുമായ പുതുവാനഭൂമികളുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18; യെശ, 66:22)

കാണുക:

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ദൈവഭക്തിയുടെ മർമ്മം

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

“നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10).

പതിനാറാം സങ്കീർത്തനത്തിലെ ഈ വാക്യം ദാവീദിൻ്റെ ഒരു പ്രവചനമാണ്. ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പുതിയനിയമത്തിൽ ഉദ്ധരിച്ചിരിക്കയാൽ, “ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ” അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ, എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്.

പ്രവചനത്തിൻ്റെ ആദ്യഭാഗം: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് ഒരുത്തൻ തന്നെക്കുറിച്ച് തന്നെയോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവനാരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ, ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. പാതാളത്തിലേക്ക് അഥവാ മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ അഥവാ മരണമില്ലാത്ത ഒരുവനാണെങ്കിൽ, അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം:ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ, ദൈവം തൻ്റെ കരുണനിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും. അപ്പോൾ സംഗതി സീരിയസാണ്!

ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവിദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ.

ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അപ്പോൾ, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ അതിനർത്ഥം? ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം: (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പാപമറിയാത്തവൻ: (2കൊരി, 5:21). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല: (1യോഹ, 3:5). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). ജന്മപാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല,.

പാപമറിയാത്ത പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് ഒരധികാരവും ഇല്ലാതിരിക്കെ, ദൈവം അവൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ലെന്നും, ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ലെന്നും എന്തിനു പറയണം? മാത്രമല്ല, ക്രിസ്തുവെന്ന പാപമറിയാത്ത മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ്: “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ.” (1കൊരി, 15:47. ഒ.നോ: യോഹ, 1:15,31; 3;31; 6:38; 8:23; ഫിലി, 2:6-8; 1തിമൊ, 3:16; 1യോഹ, 4:2). മരണമോ, ദ്രവത്വമോ ഇല്ലാത്ത സ്വർഗ്ഗീയൻ ഭൂമിയിൽവന്ന് മരിച്ചുയിർത്തത് തൻ്റെ ദ്രവത്വം മാറ്റാനായിരുന്നോ? മരണവും ദ്രവത്വവുമില്ലാത്ത സ്വർഗ്ഗീയന് അതിൻ്റെ യാതൊരാവശ്യവുമില്ല. ദൂതന്മാർക്കുപോലും മരണമോ, ദ്രവത്വമോ ഇല്ലാതിരിക്കെ യഥാർത്ഥത്തിൽ മരണവും ദ്രവത്വവുമുള്ള പരിശുദ്ധൻ ക്രിസ്തുവാകുന്നതെങ്ങനെ? അങ്ങനെവരുമ്പോൾ, ആത്മീയമായി ആ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായെങ്കിലും അതിൻ്റെ യഥാർത്ഥ അവകാശി അഥവാ മരണംമൂലം ദ്രവത്വം ഉണ്ടാകേണ്ടിയിരുന്നതും ദൈവം തൻ്റെ ക്രിസ്തുവിലൂടെ മരണവും ദ്രവത്വവും നീക്കിക്കളഞ്ഞവനായ പരിശുദ്ധൻ മറ്റൊരാളാണെന്നു വരുന്നു. തന്നൂലം, നമുക്ക് ഉത്തരം കിട്ടേണ്ടത്, രണ്ട് ചോദ്യത്തിനാണ്. 1. ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത ദൈവത്തിൻ്റെ പരിശുദ്ധൻ; ക്രിസ്തു അല്ലെങ്കിൽ. എന്തുകൊണ്ട്, പ്രവചനം അവൻ്റെമേൽ ആരോപിച്ചിരിക്കുന്നു. 2. യഥാർത്ഥത്തിൽ ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ ആരാണ്? തന്മൂലം, പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്, എന്തുകൊണ്ടാണെന്ന് ആദ്യം അറിയണം. (പ്രവൃ, 2:27,31; 13: 35,37).

മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയും: ക്രിസ്തു പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമാണെന്ന് ദൈവത്തിൻ്റെ വചനം പറയുന്നു. മദ്ധ്യസ്ഥനെന്നാൽ: “രണ്ട് വ്യക്തികളോ, കക്ഷികളോ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും, ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, മദ്ധ്യവർത്തിയായി നിന്നു അവരെത്തമ്മിൽ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. (1തിമൊ, 2:5. എബ്രാ, 8:6; 9:15; 12:24). മഹാപുരോഹിതനെന്നാൽ: ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്നുകൊണ്ട്, ദൈവത്തിന് പാപപരിഹാര യാഗം അർക്കുന്നവനാണ്. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ  തന്നെത്താൻ  അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.” (എബ്രാ,
7:26. ഒ.നോ: 2:17; 3:1; 4:14,15; 5). മറുവിലയെന്നാൽ: “തടവിലുള്ളവരെ മോചിപ്പിക്കാൻ കൊടുക്കുന്ന മോചനദ്രവ്യമാണ്.” ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; “പാപത്തിൻ്റെ അടിമയായി മരണംകാത്തു കിടന്നവൻ്റെ ജീവൻ്റെ വീണ്ടെടുപ്പിനായി ചുമത്തിയ ഉദ്ധാരണ ദ്രവ്യമാണ് മറുവില. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6), ” അതായത്, പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യനും തമ്മിലായിരുന്നു വിഷയം. അവരെത്തമ്മിൽ സമരസപ്പെടുത്താൻ ദൈവത്തിൻ്റെയും മനുഷ്യരുടെയും മദ്ധ്യേ മദ്ധ്യസ്ഥനായി നിന്നതും പാപികളായ മനുഷ്യരുടെ വീണ്ടെടുപ്പുവില ദൈവത്തിനു കൊടുക്കാൻ തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തം മറുവിലയായി നല്കി മനുഷ്യരെ വീണ്ടെടുത്തതും മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമായ ക്രിസ്തുവാണ്: (1തിമൊ, 2:5,6; എബ്രാ, 3:1; 1പത്രൊ, 1:18,19). അതായത്, യേശുക്രിസ്തു യഥാർത്ഥത്തിൽ മരണത്തിൽ നിന്നുള്ള ഉദ്ധാരകനും മറുവിലനുമാണ്. അഥവാ, ആരാണോ ദ്രവത്വമുണ്ടാകേണ്ടിയിരുന്ന പരിശുദ്ധൻ, അവൻ്റെ പകരക്കാരനാണ് ക്രിസ്തു. തന്മൂലം, ദ്രവത്വം കണേണ്ടിയിരുന്നവൻ ക്രിസ്തുവല്ല; മറ്റൊരാളാണ്. അതായത്, ആരുടെ മരണവും ദ്രവത്വവുമാണോ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനും ദൈവകുഞ്ഞാടുമായ ക്രിസ്തുവിലൂടെ നീങ്ങിപ്പോയത്, അവനാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ആരുടെ മരണവും ദ്രവത്വവുമാണോ ഇല്ലായ്മ ചെയ്തത്, അവനാണ് ദാവീദ് പ്രവചിക്കുന്ന ദൈവത്തിൻ്റെ യഥാർത്ഥ പരിശുദ്ധൻ. അപ്പോൾ ഒരു ചോദ്യംവരും; ക്രിസ്തുവിനെ കൂടാതെ മറ്റൊരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? അഥവാ ക്രിസ്തു മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയ ഒരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? ഉണ്ടെങ്കിൽ ആരാണവൻ?

ദൈവത്തിൻ്റെ പരിശുദ്ധനെക്കുറിച്ച് സൂചന നല്കാൻ കഴിയുന്ന ചില കാര്യങ്ങൾ നാം ചിന്തിക്കുന്ന വാക്യത്തിൽ ത്തന്നെയുണ്ട്. അവിടെ പരിശുദ്ധനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം, ദൈവത്തിൻ്റെ പരിശുദ്ധിയെയും മനുഷ്യൻ്റെ വിശുദ്ധിയെയും ഒരുപോലെ കുറിക്കുന്ന ഖദോഷ് (qadosh – 6918) എന്ന എബ്രായ പദമല്ല; പ്രധാനമായും, മനുഷ്യൻ്റെ വിശുദ്ധിയെ കൂറിക്കുന്ന ഹസീദ് (hasid – 2623) എന്ന പദമാണ്. എന്നാൽ 32 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ആ പദം, ദൈവത്തിൻ്റെ പ്രവൃത്തിയിലുള്ള വിശുദ്ധിയെ കുറിക്കാനും (സങ്കീ, 145:17), കരുണയെ കുറിക്കാനും ഓരോ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (യിരെ, 3:12). ആ പദം പ്രധാനമായും ഭൗമിക വിശുദ്ധന്മാരെ (saints) കുറിക്കുന്നതാണ്. ഉദാ: (1ശമൂ, 2:9; 2ദിന, 6:41: സങ്കീ, 30:4; 31:23; 32:6; 37:28; 50:5; 52:9). അതായത്, ദാവീദ് പ്രവചിച്ച ദ്രവത്വമില്ലാത്ത പരിശുദ്ധൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്നു തെളിയുന്നു. മലയാളത്തിലെ രണ്ടു പരിഭാഷകൾ നോക്കാം: “അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല.” (സത്യവേദപുസ്തകം സമകാലിക പരിഭാഷ). അടുത്തത്: “എന്തുകൊണ്ടെന്നാൽ, യഹോവേ, എൻ്റെ ആത്മാവിനെ നീയൊരിക്കലും പാതാളത്തിലേക്ക് അയക്കുകയില്ല. നിൻ്റെ വിശ്വസ്തനെ ശവക്കുഴിയാൽ ചീഞ്ഞളിയാൻ നീയനുവദിക്കില്ല.” (ഇ.ആർ.വി. മലയാളം; ഒ.നോ: പുതിയലോക ഭാഷാന്തരം). അപ്പോൾ, ദൈവത്തിൻ്റെ ഒരു ഭൗമിക പരിശുദ്ധൻ അഥവാ, ഭക്തനെക്കുറിച്ചാണ് ദാവീദിൻ്റെ പ്രവചനമെന്ന് വ്യക്തം.

മറ്റൊരു സൂചന: ദൈവത്തിൻ്റെ പരിശുദ്ധത്മാർ എന്ന് ബഹുവചനത്തിലല്ല, “പരിശുദ്ധൻ” എന്ന് ഏകവചനത്തിലാണ് ദാവീദ് പ്രവചിക്കുന്നത്. ഹിബ്രു, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള എല്ലാ പരിഭാഷകളിലും “hasid–hebrew, belived one, faithful one, faithful servant, favored one, godly one, Holy man Holy One, loved one, Merciful One, merciful ones, pious servant, Pure One, sacred one, saintly one, special one, പരിശുദ്ധൻ, ഭക്തൻ, വിശ്വസ്തൻ” എന്നിങ്ങനെ ഏകവചനത്തിലാണ് കാണുന്നത്. തന്മൂലം, ദ്രവത്വം കാണാത്ത പരിശുദ്ധനെന്ന പ്രയോഗം, ക്രിസ്തുവിലൂടെ മരണം നീങ്ങിപ്പോയ സകലജാതികളെയും വിവക്ഷിക്കുന്നില്ല.

പരിശുദ്ധൻ ക്രിസ്തുവല്ലെന്നു നാം കണ്ടു; അവൻ സ്വർഗ്ഗീയനല്ല, ഭൗമികനാണെന്നു കണ്ടു; “പരിശുദ്ധൻ” എന്നു ഏകവചനത്തിലാണ് പ്രവചിച്ചിരിക്കുന്നതെന്നു കണ്ടു; അതിലൊക്കെ ഉപരിയായി, ക്രിസ്തുവിൻ്റെ ക്രൂശുമരണവും പുനരുത്ഥാനവും മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയവനാണെന്നും നാം കണ്ടു. അങ്ങനെയൊരു പരിശുദ്ധനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? നിശ്ചയമായും പറഞ്ഞിട്ടുണ്ട്.

ഭൗമികസന്തതി: ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങശുടെയും അവകാശിയായ ഒരു ഭൗമികസന്തതിയുണ്ട്. അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:14) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34) വിശേഷാൽ ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1) പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ (സങ്കീ, 2:2; പ്രവൃ, 4:26) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ആ സന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും (പുറ, 4:22,23) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനുമായ (ഹോശേ, 11:1) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ദൈവപുത്രനും മനുഷ്യപുത്രനും പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ ആ ഭൗമികസന്തതിയുടെ പേരാണ് യിസ്രായേൽ.

ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്: ഒന്നാമത്, ഭൗമികസന്തതിയായ യിസ്രായേലിനെയും രണ്ടാമത്, യിസ്രയേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ച് കൊടുക്കാൻ വന്ന ആത്മികസന്തതിയായ ക്രിസ്തുവിനെയും: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; – മത്താ, 1:17; 17:5). സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം അബ്രാഹാം മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ രക്ഷ ഭൂമിമുഴുവൻ എത്തിക്കേണ്ടതിന് സകലജാതികൾക്കും പ്രകാശമാക്കി വെച്ചിരുന്നത് ഭൗമികസന്തതിയായ യിസ്രായേലിനെയാണ്: (യെശ, 49:6; 42:7. ഒ.നോ: പ്രവൃ, 1:8; 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു ക്രിസ്തു പറഞ്ഞതോർക്കുക: (യോഹ, 4:22). എന്നാൽ, ഭൗമികസന്തതി പാപംമൂലം മരണത്തിന് ഏല്പിക്കപ്പെട്ടവനായിരുന്നു: “പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.” (സങ്കീ, 18:5). അവൻ ജീവനായി അപേക്ഷിക്കുന്നത് നോക്കുക: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). ഈ വാക്യത്തിൽ ഭൂമിയുടെ ആഴങ്ങൾ; എന്ന പ്രയോഗം പാതാളത്തെയാണ് സൂചിപ്പിക്കുന്നത്. “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ, 85:6.ഒ.നോ: 80:18; 119:25,37,40,88,107,149,154,158; 138:7; 143:11; ഹോശേ, 6:2). ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം ലോകസ്ഥാപനത്തിൽത്തന്നെ വാഗ്ദത്തം ചെയ്തിരുന്ന ആത്മികസന്തതിയാണ് ക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21).  “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.” (സങ്കീ, 33:18,19. ഒ.നോ: 22:15; 56:13; 68:20; 79:11; 102:21; 116:8). ആത്മികസന്തതിയായ ക്രിസ്തുവിലൂടെയാണ് ഭൗമികസന്തതിയുടെ മരണവും ദ്രവത്വവും നീങ്ങിപ്പോകുന്നത്. അതിനാൽ, ദൈവം പാതാളത്തിൽ വിട്ടുകളയാത്തതും ദ്രവത്വം കാണ്മാൻ സമ്മതിക്കാത്തതുമായ യഥാർത്ഥ പരിശുദ്ധൻ യിസ്രായേലാണ്.

യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ അഥവാ വിശുദ്ധൻ. ദൈവത്തിൻ്റെ വിശുദ്ധസന്തതി ജാതികളുമായി ഇടകലർന്ന് അശുദ്ധരായതായി എസ്രാ പറഞ്ഞിരിക്കുന്നു: “അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.” (എസ്രാ, 9:2). വിശുദ്ധസന്തതി ദൈവത്തെത്തള്ളി നാശത്തിനു വിധേയമായാലും ഒരു കുറ്റിയായി ശേഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു: “അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” (യെശ, 6:13). “തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ  കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.” (1ശമൂ, 2:9; 2ദിന, 6:41; സങ്കീ, 4:3; 12:1; 30:4; 31:23; 32:6; 37:28; 50:5).. സങ്കീർത്തനം 16:10-ൽ “പരിശുദ്ധനെ” കുറിച്ചിരിക്കുന്ന ഹസീദ് (hasid – 2623) എന്ന പദത്തെയാണ് മേല്പറഞ്ഞ വാക്യങ്ങളിൽ “ഭക്തൻ, വിശുദ്ധൻ, വിശുദ്ധന്മാർ” എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്നത്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ holy one എന്നാണ്: (LXXuk. ഒ.നോ: BST. ഒ.നോ: AB, CPDV, DRC, Logos). ദൈവം സകലജാതികളിൽ നിന്നും തനിക്കായി വേർതിരിച്ച പരിശുദ്ധനാണ് യിസ്രായേൽ: “കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.” (1രാജാ, 8:53. ഒ.നോ: ലേവ്യ, 20:26).

വാഗ്ദത്ത സന്തതിയും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും, നിശ്ചല കൃപകളുടെ അവകാശിയും; യിസ്രായേലാണെന്ന്, പുതിയനിയമത്തിൽ പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, യേശുക്രിസ്തുവിലൂടെ അത്, യിസ്രായേൽ മക്കൾക്ക് നിവൃത്തിച്ചതായി സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു; എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ  അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നുഎന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:32-39). പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം; യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു. അഥാവാ, യിസ്രായേലിന് നിവൃത്തിച്ചിരിക്കുന്നു. എന്തായിരുന്നു; പിതാക്കന്മാരോടുള്ള വാഗ്ദത്തം? അവരുടെ സന്തതി മുഖാന്തിരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നതായിരുന്നു. (ഉല്പ, 22:18; 26:5; 28:14). തന്മൂലം, വാഗ്ദത്ത സന്തതി ദ്രവത്വം കാണാതെ ഇരിക്കണമായിരുന്നു. പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ 3:25-26). പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോട് ചെയ്ത, നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. ഭൗമികസന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിക്കാനാണ്, ആത്മിക സന്തതിയായ ക്രിസ്തു വന്നത്.

പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു പുതിയനിയമം ഉണ്ടാകില്ലായിരുന്നു. അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ലായിരുന്നു. പഴയനിയമത്തെ നിവൃത്തിക്കാനാണ് ആത്മിക സന്തതിയായ ക്രിസ്തു വെളിപ്പെട്ടത്. ക്രിസ്തു പറയുന്നത് കേൾക്കുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്താ, 5:17-18). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ അഥവാ ന്യായപ്രമാണ സന്തതിയായ യിസ്രായേലിന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചത്: (റോമ, 8:3). അതായത്, സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം പൂർവ്വപിതാക്കന്മാർ മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും, ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. എന്നാൽ, വാഗ്ദത്ത സന്തതിയുടെ പാപസ്വഭാവം നിമിത്തം, ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊന്നും അവന് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). പൂർവ്വപിതാക്കന്മാരോടുള്ള ദൈവത്തിൻ്റെ നിയമം ന്യായപ്രമാണത്താൽ ഉള്ളതല്ല; വാഗ്ദത്താൽ ഉള്ളതാണ്. വാഗ്ദത്തം നിരുപാധികവും, ദൈവത്തിൻ്റെ നിശ്ചല കൃപയും ആയിരുന്നു.: (യെശ, 55:3;  പ്രവൃ, 13:34. ഒ.നോ: സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). അതായത്, ന്യായപ്രമാണത്തിന് അതീതമായ ഒരു ശാശ്വതവും ഉപാധികളില്ലാത്തതുമായ നിയമമാണ് ദൈവം അവരുമായിട്ട് ചെയ്തിരുന്നത്.” (ഉല്പ, 22:17,18; 26:5; 28:14; 2ശമൂ, 7:8-16; യെശു, 55:3). അതിനാലാണ്, വാഗ്ദത്തസന്തതി ന്യായപ്രമാണം അനുസരിക്കാതിരുന്നിട്ടും, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താൽ, കൃപയുടെ പുതിയൊരു നിയമം രചിച്ചത്. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-20).

ചരിത്രത്തിലേക്കു നോക്കിയാലും യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധനെന്നു കാണാൻ കഴിയും. യിസ്രായേൽ ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്ത സന്തതിയുമെങ്കിലും, മനുഷ്യരെന്ന നിലയിൽ തെറ്റിപ്പോകുന്ന ഹൃദയമുള്ളവരാകയാൽ പീഡകളും യുദ്ധങ്ങളും ഒരിക്കലും അവരെ വിട്ടുമാറിയിരുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതി ഉണ്ടായ കാലംമുതൽ അവർ പ്രവാസികളും അടിമകളുമായിരുന്നു. അബ്രാഹാമിനോടുള്ള വാഗദത്തംപോലെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അവർ പെരുകിയത് മിസ്രയീമ്യ ദാസ്യകാലത്താണ്: (പുറ, 1:7). യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായതുവരെ അവിടെ അവരുടെ ജീവിതം സമാധാനപരമായിരുന്നു; അതിനുശേഷം അവരുടെ ജീവിതം ദുരിതപൂർണ്ണമായി: (പുറ,1:8-13). അവിടെനിന്നും മോശെ മുഖാന്തരം വീണ്ടെടുക്കപ്പെട്ടജനം ദൈവത്തോടും മോശെയോടും മത്സരിക്കുകവഴി, മിസ്രയീമിൽനിന്നു പുറപ്പെട്ട ജനം മുഴുവൻ (രണ്ടു കുടുബമൊഴികെ) മരുഭൂമിയിൽ ഒടുങ്ങുംവരെ നാല്പതുവർഷം മരുഭുമിയിലഞ്ഞു: (സംഖ്യാ, 13:33,34). അനന്തരം അടുത്തതലമുറ യേശുവയുടെ നേതൃത്വത്തിൽ വാഗ്ദത്തകനാൻ കൈവശമാക്കിയെങ്കിലും അവർക്കു യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല: (യോശ, 10:1–12:24). ഇരുപത്തഞ്ചുവർഷം കഴിഞ്ഞ് യോശുവയുടെ കാലശേഷം 8 വർഷം മെസോപൊത്താമ്യ അടിമത്വം (ന്യായാ, 3:8), 18 വർഷം മോവാബിൻ്റെ അടിമത്വം (ന്യായാ, 3:14), 20 വർഷം ഹാസോരിലെ കാനന്യരാജാവായ യാബീന്റെ കീഴിൽ ഞെരുക്കം (ന്യായാ, 4:3), 7 വർഷം മിദ്യാന്യ അടിമത്വം (ന്യായാ, 6:1), 3 വർഷം അബീമേലെക്കിൻ്റെ ഭരണം (ന്യായാ, 9:22), 18 വർഷം അമ്മോന്യരുടെ കീഴിൽ ഞെരുക്കം (ന്യായാ, 10:8), 40 വർഷം ഫെലിസ്ത്യരുടെ കീഴിലെ അടിമത്വം (ന്യായാ, 13:1). എല്ലാ അടിമത്വത്തിൽ നിന്നും ന്യായാധിപന്മാരാൽ വിടുവിക്കപ്പെട്ട ജനം ഒടുവിൽ ശമൂവേലിൻ്റെ ന്യായപാലനകാലത്ത് ജാതികൾക്കുള്ളതുപോലെ രാജാവിനെ ചോദിക്കുകയും ദൈവത്തിൻ്റെ കല്പനപോലെ ശമൂവേൽ ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ അവരുടെ ആദ്യത്തെ രാജാവായി വാഴിക്കുകയും ചെയ്തു: (1ശമൂ, 11:15).

ദാവീദിൻ്റെയും ശലോമോൻ്റെയും കാലത്തൊക്കെ അവർ കുറച്ചൊക്കെ സമാധാനം അവർ അനുഭവച്ചുവെങ്കിലും അവരുടെ പാപം സ്വഭാവം നിമിത്തം ശാശ്വതമായ സമാധാനം അനുഭവിച്ചിട്ടുള്ള ഒരു ജാതിയല്ല യിസ്രായേൽ. ബാബേൽരാജാവായ നെബൂഖദ്നേസർ ഭരണം കയ്യാളിയ ബി.സി. 607-മുതൽ സ്വന്തമായി അവർക്ക് രാജ്യമുണ്ടാകുന്ന 1948-വരെ അവരനുഭവിച്ച അവർണ്ണനീയമായ കഷ്ടം സഹിക്കാൻ ഭൂമിയിലെ ഒരു ജാതിക്കും കഴിയില്ല. ബി.സി. 607–537-വരെ ബാബേലിൻ്റെ അടിമത്വം (ദാനീ, 1:1–എസ്രാ, 1:1; 2ദിന, 36:22). ബി.സി. 537–331-വരെ പേർഷ്യൻ അടിമത്വം (യിരെ, 25:12–ദാനീ, 5:30,31). ബി.സി. 331–63-വരെ ഗ്രീസിൻ്റെ അടിമത്വം (ദാനീ, 11:3,4). ബി.സി. 63-എ.ഡി. 138-വരെ റോമൻ അടിമത്വം. റോമൻ ചക്രവർത്തി ഹദ്രിയൻ്റെ (Hadrian) കാലത്തെ (എ.ഡി. 117–138) ബാർ-കൊഖ്ബ കലഹത്തിലൂടെ (Bar-Kokhba Revolt) വാഗ്ദത്തസന്തതി വാഗ്ദത്ത ദേശത്തുനിന്ന് തുടച്ചുനീക്കപ്പെടുകയും സകല ജാതികളിലേക്കും അടിമയായി പോകുകയും ചെയ്തു. റോമൻ ചക്രവർത്തി ഹദ്രിയാൻ്റെ കാലത്തുനടന്ന കലാപത്തിൽ പതിനൊന്നു ലക്ഷംപേർ കൊല്ലപ്പെട്ടതായും തെണ്ണൂറ്റേഴായിരം പേർ പിടിക്കപ്പെട്ടതായും യെഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിട്ടുണ്ട്. എ.ഡി. 250–1948-വരെയുള്ള യെഹൂദാ പീഡനത്തിൻ്റെ ചരിത്രം JUDAISM ONLINE എന്നൊരു സൈറ്റിൽ അവർതന്നെ പട്ടികയായി കൊടുത്തിരിക്കുന്നത് കാണാം: [https://www.simpletoremember.com/articles/a/HistoryJewishPersecution/] 1933-1945-വരെ യെഹൂദന്മാർക്കെതിരെ ജർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട നാശത്തിൻ്റെ കൊടുങ്കാറ്റ് 60 ലക്ഷം യെഹൂദന്മാരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യപോലുള്ള ചുരുക്കം ചില രാജ്യങ്ങളൊഴികെ, അവർ പ്രവാസികളായിപ്പോയ എല്ലാ രാജ്യങ്ങളിലും അലർ കൊടിയ പീഡകൾ അനുഭവിച്ചു. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം ഇനിയുമവർക്ക് ഉണ്ടാകും: (മത്താ, 24:21). അതായത്, ഒരു ജാതി ഭൂമുഖത്തുനിന്നു നൂറുവട്ടം മുടിഞ്ഞുപോകേണ്ട അത്രയും കഷ്ടം സഹിച്ചിട്ടും അവർ മുടിഞ്ഞുപോകാതെ അഥവാ പാതാളത്തിൽ ഇറങ്ങിപ്പോകാതെയും ദ്രവത്വം കാണാതെയും അജയ്യരായി ഇന്നും നിലനില്ക്കുന്നത്, അവരെ ദ്രവത്വം കാണ്മാൻ സമ്മതിക്കയില്ലെന്ന ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. ലോകാവകാശി എന്നാണ് പൗലൊസ് അവരെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. യേശുക്രിസ്തുവല്ല, യിസ്രായേലാണ് ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ മരിക്കേണ്ട നിത്യരാജാവെന്നുകൂടി അറിയുമ്പോഴാണ്, അവൻ്റെ മേലുള്ള ദൈവത്തിൻ്റെ വാഗ്ദത്തം എത്ര വലുതാണെന്ന് നാം തിരിച്ചറിയുന്നത്: (യോഹ, 18:36; സങ്കീ, 2:8,9; 8:5-7; 45:6,7; 110:1; ദാനീ, 7:13,14–18,21,27. ഒ.നോ: യോഹ, 5:22).

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, വിശേഷാൽ, സകല അനുഗ്രഹങ്ങളുടെയും, വാഗ്ദത്തങ്ങളുടെയും, അവകാശിയായ ദൈവപുത്രനും യിസ്രായേലാണെന്ന് അറിയാത്തതുകൊണ്ടാണ്; ഏകസത്യദൈവത്തെ പലരും അറിയാതെ പോയത്. യിസ്രായാലെന്ന ദൈവസന്തതിയെ അറിയാതെ, ഏകദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

അതായത്, ന്യായപ്രമാണത്തിൻ്റെ സന്തതിയും, വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിന്, അവൻ്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരികരിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:32). ക്രിസ്തുവിനെ ഇന്നും അനേകർക്കും അറിയില്ല. ക്രിസ്തു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു, അബ്രാഹാമാൻ്റെ പുത്രൻ, ദാവീദുപുത്രൻ തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങളാണ്.

ദ്രവത്വം കാണാത്ത പരിശുദ്ധനായ യിസ്രായേലിനു വേണ്ടിയാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നതെന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. മറിയയോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” യഹോവയായ ദൈവത്തിൻ്റെ ജനമാണ് യിസ്രായേൽ: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു: (1തിമൊ, 3:14-16). അതായത്, തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. 2. സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54,55). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). “യിസ്രായേൽ ജനത്തെ അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക: (യോഹ, 8:33; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 3. സെഖര്യാപുരോഹിതൻ്റെ അടുത്ത പ്രവചനം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അഥവാ യിസ്രായേലിനെ സന്ദർശിച്ച് (visit) അഥവാ വന്നുകണ്ടു രക്ഷിക്കും. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ ആത്മിക നിവൃത്തിയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (ഇയ്യോ, 19:25; 1തിമൊ, 3:16). 4. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ, 3:25-26). പത്രൊസ്, ശലോമോൻ്റെ മണ്ഡപത്തിൽ നിന്നുകൊണ്ട്, യിസ്രായേൽ പുരുഷന്മാരോട് പറയുന്നതാണ് ഇക്കാര്യം. പ്രവൃത്തികൾ 3:11-25. ദൈവം ജനിപ്പിച്ച പുത്രനും, ദ്രവത്വമില്ലാത്ത പരിശുദ്ധനും നിശ്ചല കൃപകളുടെ അവകാശിയും യിസ്രായേൽ ആണെന്നും, യേശുവിൻ്റെ ഉയിർപ്പിനാൽ, അത് യിസ്രായേലിന് നിവർത്തിച്ചുവെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 13:32-39). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും മൂലമാണ് യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയായി തുടങ്ങുന്നത്. അതിനാലാണ് വാഗ്ദത്തസന്തതിയുടെ രക്ഷിതാവും മറുവിലയുമായ ക്രിസ്തുവിൽ അവൻ്റെ പ്രവചനങ്ങളെല്ലാം ആരോപിച്ചിരിക്കുന്നത്. ക്രിസ്തുവിലൂടെയുള്ളത് പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ്; ക്രിസ്തുവിൻ്റെ രക്ഷാകര പ്രവൃത്തിയുടെ പൂർണ്ണഫലം അഥവാ, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി യിസ്രായേലിന് ലഭിക്കാനിരിക്കുന്നതേയുള്ളു. (യെശ, 25:8).. 5. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു” ദൈവത്തിൻ്റെ പുത്രനും അഥവാ മക്കളും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയുമാണ് യിസ്രായേൽ: (ഉല്പ, 22:17,18; പ്രവൃ, 3:25. ഒ.നോ: യോഹ, 8:33; 8:37; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 16-ാം വാക്യം: “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു” അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ; മരണത്തിൽനിന്നും, ദ്രവത്വത്തിൽ നിന്നും രക്ഷിക്കാൻ, അവൻ്റെ ദൈവമായ യഹോവയാണ് മനുഷ്യനായി വന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1ൻ്റെ20).

അതായത്, “നീ എന്റെ പ്രാണനെ; പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ; ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്ന പ്രവചനം, യിസ്രായേലെന്ന ദൈവപുത്രനെനെക്കുറിച്ചുള്ളതാണ്. ക്രിസ്തുവിൻ്റെ മരണ പുനരത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന എല്ലാ വാഗ്ദത്തങ്ങളുടെയും അവകാശി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. ആ വാഗ്ദത്തങ്ങൾ നിവൃത്തിക്കുവാൻ അവൻ്റെ ദൈവം മനുഷ്യനായി പ്രത്യക്ഷനായപ്പോൾ, യിസ്രായേലെന്ന ദൈവസന്തതിയെ അറിയാത്ത ക്രൈസ്തവർ, വാഗ്ദത്തം നിവൃത്തിക്കാൻ വന്ന യേശുവിനെപ്പിടിച്ച് വാഗ്ദത്ത സന്തതിയും മറ്റൊരു ദൈവവുമാക്കി. അതിൻ്റെ ഫലമായി, ഏകസത്യദൈവം ബഹുദൈവമാകുകയും, ബൈബിളിൻ്റെ ഉപദേശം ക്രൈസ്തവർക്ക് അന്യമാകുകയും ചെയ്തു. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; പഴയനിമത്തിൻ്റെ നിവൃത്തിയാണ്. പഴയപുതിയനിയമ സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ ഉള്ളതുപോലെ മനസ്സിലാക്കാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും

“അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.”
(ഗലാത്യർ 3:16-19) 

☛ ഈ വേദഭാഗത്ത് രണ്ട് സന്തതിയെക്കുറിച്ച് പരാമർശമുണ്ട്. ആദ്യത്തേത്, പൂർവ്വപിതാവായ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തുവും അടുത്തത്, ആ സന്തതിക്കായി വാഗ്ദത്തം ചെയ്യപ്പെട്ട മറ്റൊരു സന്തതിയും. ഇതുരണ്ടും യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവർ തന്നെയാണ്, അബ്രാഹാം എന്ന മനുഷ്യനൊപ്പം ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതി യേശുവാണെന്ന് വിചാരിക്കുന്നത്. എന്നാൽ യേശു അബ്രാഹാമിൻ്റെയെന്നല്ല; ദാവീദിൻ്റെയെന്നല്ല; അവനെ പത്തുമാസം ഉദരത്തിൽ ചുമന്ന് പ്രസവിച്ച മറിയത്തിൻ്റെയെന്നല്ല; ആരുടെയും സന്തതിയല്ല. അബ്രാഹാമിനോടും അവൻ്റെ സന്തതിയോടും ദൈവം ചെയ്തിരുന്ന വാഗ്ദത്തങ്ങൾ നിവർത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ടവനാണ്. നമുക്ക് വിശദമായി പരിശോധിക്കാം.

𝟭. അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു:
➦ ഈ വേദഭാഗം വളരെ ശ്രദ്ധിക്കുക: ദൈവം ജാതികളിൽനിന്ന് വിളിച്ച് വേർതിരിച്ച മനുഷ്യനായ അബ്രാഹാമിനും യേശുക്രിസ്തുവിനും ലഭിച്ച വാഗ്ദത്തങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്; പ്രത്യുത, അബ്രാഹാമിനും അവൻ്റെ ഭൗമിക സന്തതിക്കും ദൈവം കൊടുത്ത വാഗ്ദത്തങ്ങളെക്കുറിച്ചാണ് പൗലൊസ് പറയുന്നത്. യേശുക്രിസ്തു ആരാണെന്ന് അറിയാത്തവരാണ്, അബ്രാഹാം എന്ന മനുഷ്യനൊപ്പം യേശുക്രിസ്തുവിനും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചു എന്ന് കരുതുന്നത്.

𝟮. വാഗ്ദത്തം:
➦ വാഗ്ദത്തം (Promise) അഥവാ, വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. “ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ അവനെക്കാൾ ഉയർന്ന ഒരുത്തൻ അവന് നല്കുന്ന ഉറപ്പാണ് വാഗ്ദത്തം.” പുതിയനിയമത്തിൽ വാഗ്ദത്തത്തെ കുറിക്കുന്ന “epangelia” എന്ന പദത്തിൽ “ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നന്മ, ഉറപ്പു” എന്നീ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത്, ദൈവം തൻ്റെ പരമാധികാരത്താൽ മനുഷ്യൻ്റെ നന്മയ്ക്കായി നൽകുന്ന ഉറപ്പാണ് വാഗ്ദത്തം. ബൈബിളിലെ വാഗ്ദത്തദാതാവ് ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അപ്പോൾ, വാഗ്ദത്തത്തിൻ്റെ ഗുണഭോക്താവ് ആരായിരിക്കും? ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങളുടെ (Promises) ആവശ്യമില്ല. ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങൾ ആവശ്യമില്ലെങ്കിൽ, സ്വന്തജനത്തെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ അല്ലെങ്കിൽ, മാനവകുലത്തെ മുഴുവൻ അവരുടെ പാപത്തിൽനിന്ന് രക്ഷിക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവിന് വാഗ്ദത്തങ്ങളുടെ ആവശ്യമെന്താണ്? (മത്താ, 1:21). സ്വന്തനന്മയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവത്തൽനിന്ന് എന്തെങ്കിലും നന്മ ആവശ്യമുള്ളത് ഭൗമികർക്ക് മാത്രമാണ്. [കാണുക: ക്രിസ്തുവിനെ അറിയുക]

𝟯. വാഗ്ദത്തങ്ങൾ: 
➦ “അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നത് പഴയനിയമത്തിൽനിന്ന് നേരിട്ടുള്ള ഉദ്ധരണിയല്ല; പ്രത്യുത, പഴയനിയമത്തിൽ പരന്നുകിടക്കുന്ന ദൈവവാഗ്ദങ്ങളുടെ ഒരു സംക്ഷിപ്ത രേഖയാണ്. ദൈവം ആദ്യം അബ്രാഹാമിനാണ് വാഗ്ദത്തങ്ങൾ നല്കുന്നത്. ഏഴ് വാഗ്ദത്തങ്ങൾ നല്കുന്നതായി കാണാം: 𝟭.ഞാൻ നിന്നെ വലിയോരു ജാതിയാക്കും, 𝟮.ഞാൻ നിന്നെ അനുഗ്രഹിക്കും,  𝟯.ഞാൻ നിന്റെ പേർ വലുതാക്കും, 𝟰.നീ ഒരു അനുഗ്രഹമായിരിക്കും, 𝟱.നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, 𝟲.നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും, 𝟳.നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:2-3). സത്യവേദപുസ്തകത്തിൽ ആറെണ്ണമായാണ് കാണുന്നത്. എന്നാൽ മൂലഭാഷയിൽ ഏഴെണ്ണം കാണാം. അബ്രാഹാമിനോടുള്ള ഏഴാമത്തെ വാഗ്ദത്തം ഗലാത്യരിലെ പ്രസ്തുത വേദഭാഗത്തിന് മുകളിൽ പൗലൊസ് ഉദ്ധരിച്ചിട്ടുണ്ട്: “എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.” (ഗലാ, 3:8). വാഗ്ദത്തം ശ്രദ്ധിക്കുക: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും.” അബ്രാഹാമിനുള്ള ദൈവത്തിൻ്റെ ഈ വാഗ്ദത്തങ്ങൾക്കുശേഷം ഉടനെതന്നെ അവൻ്റെ സന്തതിക്കുള്ള വാഗ്ദത്തം കാണാം: “യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.” (ഉല്പ, 12:7). “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്നാണ് കനാൻ ദേശത്തുവെച്ച് ദൈവം അബ്രാഹാമിനോട് പറയുന്നത്: (ഉല്പ, 12:5). കനാൻദേശം കൈവശമാക്കിയ സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അതിനാൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും യിസ്രായേൽ ആയിരിക്കുമല്ലോ? 

𝟰. പുത്രനും സന്തതിയും: 
➦ പുത്രൻ (Son) എന്ന പദത്തിനും സന്തതി (Seed) എന്ന പദത്തിനും തമ്മിൽ വ്യത്യാസമുണ്ട്. ഗ്രീക്കിൽ പുത്രനെ (Son) കുറിക്കുന്ന ‘ഹുയിയോസ്’ (Υἱός – Huios) എന്ന പദവും, സന്തതിയെ (Seed) കുറിക്കുന്ന ‘സ്പെർമ’ (Σπέρμα – Sperma) എന്ന പദവും തമ്മിലുള്ള വ്യത്യാസം നോക്കാം. ഹുയിയോസ് (Huios) എന്ന പദത്തിന് “പുത്രൻ/അവകാശി” (Son/Heir) എന്നാണർത്ഥം. സ്വന്തപുത്രനെയും അഥവാ, ജൈവികമായ പുത്രനെയും ദത്തുപുത്രനെയും കുറിക്കാനും പദവിയായും ഈ പദം ഉപയോഗിക്കും. ഉദാ: അല്ഫായിയുടെ മകൻ, ഇടിമക്കൾ, ദൈവപുത്രൻ, ദൈവമക്കൾ, നിജപുത്രൻ, മനുഷ്യപുത്രൻ, യോസേഫിൻ്റെ പുത്രൻ, രാജ്യത്തിൻ്റെ പുത്രന്മാർ, സമധാനപുത്രൻ മുതലായവ നോക്കുക. നമ്മൾ ദൈവത്തിൻ്റെ മക്കൾ (Sons) ആണെന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 
☛ എന്നാൽ സന്തതിയെ കുറിക്കുന്ന സ്പെർമ (Sperma) എന്ന പദത്തിന്, “വിത്ത്/സന്തതി” (Seed), “പുരുഷബീജം” (Sperm), “ശുക്ലം” (Semen) എന്നൊക്കെയാണ് അർത്ഥം. അതായത്, ‘Sperma’ എന്ന പദത്തിൻ്റെ പ്രാഥമിക അർത്ഥം: ‘വിത്തു’ (Seed) അല്ലെങ്കിൽ ബീജം’ (Sperm) എന്നാണ്. പുതിയനിയമത്തിൽ ’വിത്തു’ (Seed) എന്ന അർത്ഥത്തിലാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ‘Sperma’ എന്ന പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ ‘Sperm’ എന്ന പദമുണ്ടായത്. 
☛ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിലും (LXX) സന്തതിയെ കുറിക്കാൻ ‘Sperma’ എന്ന പദമാണ്. ‘സന്തതി’ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘സെരാ’ (זֶרַע – Zera) എന്ന എബ്രായ പദത്തിനും ഇതേ അർത്ഥമാണ്.
☛ അതിനാൽ, യേശു ആരുടെയെങ്കിലും സ്പെർമയാണ് (Sperma) എന്നുപറഞ്ഞാൽ, അവൻ്റെ ജൈവികമായ (Biological) സന്തതിയാണെന്നുവരും. 

𝟱. അബ്രാഹാമിൻ്റെ പുത്രനും സന്തതിയും:
➦ “അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നാണ് പൗലൊസ് പറയുന്നത്. യേശുവിനെ “അബ്രാഹാമിൻ്റെ പുത്രൻ” (huiou Abraam – Son of Abraham) എന്ന് ഒരുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (മത്താ, 1:1). യെഹൂദാകന്യകയിൽ പ്രകൃത്യാതീതമായി ജനിച്ച യേശുവിൻ്റെ പദവിയാണത്. അല്ലാതെ, യേശുവിന് അബ്രാഹാമുമായി ജൈവികമായ (Biological) യാതൊരു ബന്ധവുമില്ല. അതിനാൽ ഒരു വാക്യത്തിൽപ്പോലും യേശുവിനെ അബ്രാഹാമിൻ്റെ “സന്തതി” (Sperma – Seed) എന്ന് പറഞ്ഞിട്ടില്ല. എന്നാൽ യിസ്രായേലിനെ “അബ്രാഹാമിൻ്റെ സന്തതി” എന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നതായി കാണാം. 

𝟲. അബ്രാഹാമിൻ്റെ സന്തതി പഴയപുതിയനിയമങ്ങളിൽ:
➦ പഴയനിയമത്തിൽ യിസ്രായേലിനെ “അബ്രാഹാമിൻ്റെ സന്തതി” (The seed of Abraham) എന്നർത്ഥമുള്ള “Zera Abraham” എന്ന കൃത്യമായ മൂന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ, അബ്രാഹാമിൻ്റെ “സന്തതി” (eeed) എന്ന് പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്: “നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ.” (യെശ, 41:8; 2ദിന, 20:7; സങ്കീ, 105:5 – ഉല്പ, 12:7; 13:15; 13:16; 15:5; 15:13; 15:18; 16:10; 17:7; 17:8; 17:9; 17:10; 17:19; 21:12; 22:17; 22:18). LXX-ൽ തൽസ്ഥാനത്ത് പുതിയനിയമത്തിൽ കാണുന്ന “സ്പർമ” (Sperma) എന്ന പദമാണ് കാണുന്നത്.

☛ പുതിയനിയമത്തിൽ ഗലാത്യർ 3:16 കൂടാതെ യിസ്രായേലിനെ “അബ്രാഹാമിൻ്റെ സന്തതി” (Abraham’s Seed) എന്നർത്ഥമുള്ള “Sperma Abraam” എന്ന കൃത്യമായ അഞ്ച് പ്രയോഗം ഉൾപ്പെടെ “അബ്രാഹാമിൻ്റെ സന്തതി” എന്ന് പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുമുണ്ട്: “അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33; യോഹ, 8:37; റോമ, 9:7; 2കൊരി, 11:22; എബ്രാ, 2:16 – ലൂക്കൊ, 1:55 റോമ, 4:13 പ്രവൃ, 3:25; പ്രവൃ, 7:5; പ്രവൃ, 7:6; റോമ, 4:18; ഗലാ, 3:16). അതായത്, യിസ്രായേലാണ് അബ്രാഹാമിൻ്റെ യഥാർത്ഥ കൊച്ചുമക്കൾ. അതുകൊണ്ടാണ്, യിസ്രായേലിനെ അബ്രാഹാമിൻ്റെ ‘സന്തതി’ (Sperma – Seed) എന്ന് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തു അബ്രാഹാമിൻ്റെ ജൈവിക സന്തതി അല്ലാത്തതുകൊണ്ടാണ് “അബ്രാഹാമിൻ്റെ സന്തതി” എന്നവനെ പറയാത്തത്. അതിനാൽ പൗലൊസ് പറയുന്ന അബ്രാഹാമിൻ്റെ സന്തതി യേശുവല്ല; യിസ്രായേൽ ആണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 

𝟳. ദാവീദിൻ്റെ സന്തതിയിൽ നിന്നു ജനിച്ചവൻ:
➦ യേശുവിനെ “ദാവീദിൻ്റെ പുത്രൻ” (huiou Dauid – Son of David) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (മത്താ, 1:1). അത് സ്വന്തപുത്രനെന്ന നിലയിലല്ല; പഴയനിയമ പ്രകാരമുള്ള പദവിയാണത്. എന്നാൽ “ദാവീദിൻ്റെ സന്തതിയിൽ നിന്നു” (ek tou spermatos Dauid – from the seed of David) യേശു ജനിച്ചു എന്ന് നാല് വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 7:42; റോമ, 1:3/5; പ്രവൃ, 13:22; 2തിമൊ, 2:8). “ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചു” എന്നതിന്, അവൻ്റെ വംശപരമ്പരയിൽ ജനിച്ചു എന്ന അർത്ഥം മാത്രമാണുള്ളത്. സത്യവേദപുസ്തകത്തിലെ “ദാവീദിന്റെ സന്തതിയായി ജനിച്ചു” (2തിമൊ, 2:8) എന്ന പ്രയോഗം ശരിയല്ല. “ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചു” എന്നതാണ് ശരിയായ പ്രയോഗം. യേശു ദാവീദിൻ്റെ വിത്ത് (Seed) അല്ലെങ്കിൽ ജൈവിക (Biological) സന്തതി അല്ലാത്തതുകൊണ്ടാണ് അവനെ ദാവീദിൻ്റെ ’സന്തതി’ എന്ന് നേരിട്ട് പറയാത്തത്. യെഹൂദാഗോത്രത്തിൽ (എബ്രാ, 7:14) ദാവീദിൻ്റെ ഗൃഹത്തിൽ (ലൂക്കൊ, 1:27) ജനിച്ച യേശു ദാവീദിൻ്റെപോലും ‘സന്തതി’ (Sperma – Seed) അല്ലെങ്കിൽ, ദാവീദിനും ആയിരത്തഞ്ചൂറ് വർഷംമുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിൻ്റെ സന്തതിയാകുന്നത് എങ്ങനെയാണ്? 

𝟴. കന്യകാജാതൻ:
➦ യേശുവിൻ്റെ അമ്മ മറിയത്തിൻ്റെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം കാണാം. (യോഹ, 2:3 – മർക്കൊ, 6:3). മക്കളെ പ്രസവിക്കുന്നവളെയാണ് ‘അമ്മ’ എന്ന് വിളിക്കുന്നത്. അതിനാലാണ്, മറിയത്തെ യേശുവിൻ്റെ അമ്മ എന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. യോസേഫിൻ്റെ മകൻ എന്നും യേശുവിനെ പറഞ്ഞിട്ടുണ്ട്: (യോഹ, 1:45). എന്നാൽ യേശു മറിയത്തിൻ്റെ ‘Sperma’ (Seed) ആണെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. എന്തെന്നാൽ യേശു മറിയത്തിൻ്റെ വിത്തിൽനിന്നല്ല ജനിച്ചത്. യേശു മറിയത്തിൻ്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവൻ ആകയാൽ ജീവശാസ്ത്രപരമായി (Biological) അവന് അവളുമായി ബന്ധമൊന്നുമില്ല. ⟦എന്നാൽ അവനെ പ്രസവിച്ചുവളർത്തിയ അമ്മ എന്ന നിലയിലുള്ള ബന്ധം അതിനെക്കാൾ ശ്രേഷ്ഠമാണ്⟧. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയത്തിൻ്റെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം, ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും യേശുവിൻ്റെ ഉല്പാദനത്തിൽ ഉണ്ടായിരുന്നില്ല; അതിൻ്റെ ആവശ്യവുമില്ല. പരിശുദ്ധാത്മാവ് അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിക്കുകയായിരുന്നു. അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതിൻ്റെയും അവളിൽനിന്ന് അവനെ ഉത്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിന് മാത്രമാണ്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (Contribution) ഇല്ല. അതുകൊണ്ടാണ്, മറിയത്തിൻ്റെ ‘Sperma’ (വിത്ത്) എന്ന് യേശുവിനെ ഒരിക്കൽപ്പോലും പറയാത്തത്. LXX-ൽ സ്ത്രീകളുടെ സന്തതിയെ കുറിക്കാൻ Sperma ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 16:10). അതവരുടെ ജൈവിക സന്തതിയായതുകൊണ്ടാണ്. യേശു അവനെ പ്രസവിച്ച മറിയത്തിൻ്റെപോലും സന്തതിയല്ലെങ്കിൽ (Sperma – Seed), എങ്ങനെയാണ് അബ്രാഹാമിൻ്റെ സന്തതിയാകുന്നത്? അതിനാൽ പൗലൊസ് പറയുന്ന അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തു യേശുവല്ല; യിസ്രായേൽ ആണെന്ന് കണ്ണുംപൂട്ടി വിശ്വസിക്കാം. [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?]

𝟵. അബ്രാഹാമിന്നും അവന്റെ സന്തതിക്കും:
➦ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ആരാണെന്ന് യേശുവിൻ്റെ ജനനത്തിന് മുമ്പേതന്നെ, അവൻ്റെ അമ്മയുടെ സ്തോത്രഗീതത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കൊ, 1:54-55). ഈ വാക്യം ശ്രദ്ധിക്കുക: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു” അബ്രാഹാമിന്റെ സന്തതി ആരാണെന്ന് വചനംതന്നെ വ്യക്തമാക്കുന്നത് നോക്കുക. മറിയം ഇവിടെ “അബ്രാഹാമിന്റെ സന്തതി” എന്ന് വിശേഷിപ്പിക്കുന്നത് തൊട്ടുപിന്നാലെ പറയുന്ന “തന്റെ ദാസനായ യിസ്രായേലിനെ” ആണ്. ഇവിടെയും ‘സന്തതി’ (Seed) എന്ന ഏകവചനം ശ്രദ്ധിക്കുക. ഗലാത്യരിൽ സന്തതിയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, ‘Sperma’ (Seed) എന്ന അതേ പദംതന്നെയാണ് ഇവിടെയുമുള്ളത്. അതിൽ ശ്രദ്ധേയമായ കാര്യം: ”അബ്രാഹാമിന്നും അവന്റെ സന്തതിക്കും” (To Abraham and to his seed) എന്ന അതേ പ്രയോഗമാണ് രണ്ടിടത്തും ഒരുപോലെ കാണുന്നത്. അതായത്, പൗലൊസ് പറയുന്ന “അബ്രാഹാമിൻ്റെ സന്തതി” യേശുവല്ല; യിസ്രായേൽ ആണെന്ന് അവൻ്റെ അമ്മയുടെ വാക്കിനാൽത്തന്നെ സംശയലേശമെന്യേ മനസ്സിലാക്കാം. 

𝟭𝟬. അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ:
➦ പ്രസ്തുത വാക്യത്തിലെ സന്തതി ആരാണെന്ന് പൗലൊസുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). ഇവിടെപ്പറയുന്ന ലോകാവകാശിയായ സന്തതി യിസ്രായേലാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോ? ന്യായപ്രമാണം നൽകുന്നതിനും ഏകദേശം നാല് നൂറ്റാണ്ടുകൾക്ക് മുമ്പ്, ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് നൽകിയതാണ് വാഗ്ദത്തം: (ഉല്പ, 22:17-18). അതുകൊണ്ടാണ്, ന്യായപ്രമാണത്താലല്ല; വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത് എന്ന് പറയുന്നത്. “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6 – റോമ, 4:3; ഗലാ, 3:6; യാക്കോ, 2:23). 
☛ ഇവിടെപ്പറയുന്ന പ്രയോഗം ശ്രദ്ധിക്കുക: “അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ” (to Abraham, or to his seed) എന്ന് പറയാൻ ഗ്രീക്കൽ, “tō Abraam ē tō spermati autou” (τῷ Ἀβραὰμ ἢ τῷ σπέρματι αὐτοῦ) എന്നാണ്. എന്നാൽ നാം ചിന്തിച്ചുവരുന്ന ഗലാത്യർ 3:16-ൽ “അബ്രാഹാമിനും അവൻ്റെ സന്തതിക്കും” (to Abraham and his seed) എന്നുപറയാൻ ഗ്രീക്കിൽ, “tō Abraam kai tō spermati autou” (τῷ Ἀβραὰμ καὶ τῷ σπέρματι αὐτοῦ) എന്നാണ്. രണ്ടിടത്തും ഒരേ ആശയമാണ്. എന്നാൽ റോമറിൽ ‘ē’ (or) എന്ന പദംകൊണ്ട് അബ്രാഹാമിനോ, അവൻ്റെ സന്തതിക്കോ എന്നും, ഗലാത്യരിൽ ‘kai’ (and) എന്ന പദംകൊണ്ട് അബ്രാഹാമിനും അവൻ്റെ സന്തതിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, പൗലൊസ് പറഞ്ഞ അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണെന്ന് പൗലൊസിൻ്റെതന്നെ റോമാലേഖനത്തിൽ വ്യക്തമായി മനസ്സിലാക്കാം.

𝟭𝟭. വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി:
➦ ഗലാത്യരിൽ പൗലൊസ് പറയുന്നത്: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നാണ്. അതേ പൗലൊസ് റോമറിൽ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ആരാണെന്ന് പേരെടുത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ:” (റോമ, 9:4). യിസ്രായേല്യരാണ് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയെന്ന് ഇവിടെ പൗലൊസിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണല്ലോ? അതിൽ ശ്രദ്ധേയമായ കാര്യം: ഗലാത്യരിൽ ‘വാഗ്ദത്തങ്ങൾ’ (Promises) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ‘എപാങ്കലിയായി’ (Epangeliai) എന്ന അതേ നിർദ്ദേശികവിഭക്തിയിലും സ്ത്രീലിംഗ ബഹുവചനത്തിലുമുള്ള (Nominative Case Feminine Plural) പദമാണ് അവൻ ഇവിടെയും പറഞ്ഞിരിക്കുന്നത്. അതായത്, പൗലൊസ് തൻ്റെ ലേഖനമായ ഗലാത്യരിൽ പറഞ്ഞിരിക്കുന്ന “വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി” യിസ്രായേൽ ആണെന്ന് അവൻ്റെതന്നെ മറ്റൊരു ലേഖനത്തിൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 

𝟭𝟮. അനേകരല്ല; ഏകനാണ്:
➦ അടുത്തഭാഗത്ത് പറയുന്നത്: “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു: അതു ക്രിസ്തു തന്നേ.” ഈ ഭാഗമാണ് അനേകരെ തെറ്റിദ്ധരിപ്പിച്ചത്. വാക്യത്തിൻ്റെ  ആദ്യഭാഗത്ത് പറഞ്ഞ അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആയിരുന്നെങ്കിൽ, ഈ പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ഈ വിഷയത്തോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
❶ ഈ വാക്യത്തിൻ്റെ മുകളിൽ “യേശുക്രിസ്തു, ക്രിസ്തു, ക്രിസ്തുയേശു” എന്നിങ്ങനെ മൂന്നുപ്രാവശ്യം യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത്, യേശു എന്ന ക്രിസ്തുവിനെക്കുറിച്ച് തുർച്ചയായി പറഞ്ഞുവരികയാണ്. പതിനാറാം വാക്യത്തിലെ അബ്രാഹാമിൻ്റെ സന്തതിയും യേശുക്രിസ്തു ആണെങ്കിൽ, “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; ആ സന്തതി ക്രിസ്തു തന്നേ” അല്ലെങ്കിൽ “യേശുക്രിസ്തു തന്നേ” എന്ന് പറഞ്ഞാൽപ്പോരെ? പിന്നെന്തിനാണ്, “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു” എന്ന് പറഞ്ഞത്? യേശുക്രിസ്തു ഏകനല്ല; പലരാണെന്ന് ആരെങ്കിലും വിചാരിക്കുമോ? ഇവിടെപ്പറയുന്ന ‘ക്രിസ്തു’ യേശുക്രിസ്തു ആയിരുന്നെങ്കിൽ, പൗലൊസിനെപ്പോലുള്ള ഒരു എഴുത്തുകാരൻ അനുവാചകരെ സംശയത്തിലാക്കാൻ ഇങ്ങനെയൊരു കടുംകൈ കാണിക്കുമോ? 
❷ തൊട്ടുമുകളിലെ വാക്യത്തിൽ തൻ്റെ പുതിയ വിഷയത്തെക്കുറിച്ച് വ്യക്തമായ സൂചന (clue) നൽകിക്കൊണ്ടാണ് ഈ വിഷയം പൗലൊസ് അവതരിപ്പിക്കുന്നത്. “സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.” (ഗലാ, 3:15). “ഒരു മനുഷ്യൻ്റെ നിയമം അയാലും അത് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ അതിന് മാറ്റമുണ്ടാകില്ല” എന്ന ദൃഷ്ടാന്തം പറഞ്ഞശേഷമാണ്, അബ്രാഹാമിനും അവൻ്റെ സന്തതിയായ യിസ്രായേലിനും ദൈവത്തിൽനിന്ന് ലഭിച്ച വാഗ്ദത്തങ്ങളെക്കുറിച്ച് പറയുന്നത്. അതായത്, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞുവന്നിട്ട്, താൻ മറ്റൊരു വിഷയത്തിലേക്ക് കടക്കുന്നതിൻ്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ്, വാഗ്ദത്തങ്ങൾ ലഭിച്ച മറ്റൊരു അഭിഷിക്തനെക്കുറിച്ച് (ക്രിസ്തു) പറയുന്നത്.
❸ ഈ വിഷത്തിന് മകളിൽ മൂന്നുപ്രാവശ്യം യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് മുകളിൽ പറഞ്ഞല്ലോ. അതിൽ ഈ വിഷത്തിൻ്റെ ഒരു വാക്യത്തിന് മുകളിലാണ് അവസാനം പറഞ്ഞിരിക്കുന്നത്. അവിടെ ക്രിസ്തുയേശു എന്നാണ് കാണുന്നത്: “അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.” (ഗലാ, 3:14). ഇത്, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ചാണെന്ന് സംശയമില്ലല്ലോ? ഇനി, ഈ വിഷയം കഴിഞ്ഞിട്ട്, “ദൈവം ഒരുത്തൻ മാത്രമാണെന്നും, ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണമാണ് നല്കിയിരുന്നതെങ്കിൽ, ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു” എന്ന് അടുത്തരണ്ട് വാക്യങ്ങളിൽ പറയുന്നു. അതിനടുത്തവാക്യം ശ്രദ്ധിക്കുക: “എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.” (ഗലാ, 3:22). ഇവിടെയും ‘ക്രിസ്തു’ എന്നല്ല; യേശുക്രിസ്തു എന്ന് വ്യക്തമായാണ് പറയുന്നത്. അതായത്, പ്രസ്തുത വിഷയത്തിൻ്റെ മുകളിലും താഴെയും യേശു എന്ന് പേരുള്ള ക്രിസ്തുവിനെ അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തുവിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പറയുന്നത്. 
❹ അവിടുത്തെ വിഷയം എന്താണെന്നുപോലും പലരും മനസ്സിലാക്കുന്നില്ല. ന്യായപ്രമാണത്തിൻ്റെ ബലഹീനതയാണ് മുന്നാം അദ്ധ്യായതിൻ്റെ വിഷയം. ഒന്നുംരണ്ടും വാക്യങ്ങൾ വായിച്ചാൽ അത് മനസ്സിലാകും: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). തുടർന്ന് ന്യായപ്രമാണത്തിൽ ആശ്രയിക്കുന്നവർ ശാപത്തിൻ കീഴിലാണെന്നും, ന്യായപ്രാണത്താൽ ആരും ദൈവസന്തിധിയിൽ നീതീകരിക്കപ്പെടില്ലന്നും ന്യായപ്രമാണത്തിന് വിശ്വാസമല്ല; പ്രവർത്തിയാണ് ആവശ്യമെന്നൊക്കെ പറയുന്നത് നോക്കുക: (ഗലാ, 3:10-12). ഇത് പറഞ്ഞുവന്നിട്ടാണ്, അബ്രാഹാമിൻ്റെ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജാതികൾക്ക് കിട്ടിയ കാര്യം പറയുന്നത്: (ഗലാ, 3:14). ന്യായപ്രമാണത്തിൻ്റെ ബലഹീനത സംബന്ധിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞിട്ടാണ്, മനുഷ്യരുടെ ഇടയിലെ ഒരു ദൃഷ്ടാന്തം കാണിച്ചുകൊണ്ട് (ഗലാ, 3:15), അബ്രാഹാമിനും അവൻ്റെ സന്തതികൾക്കും ദൈവം കൃപയാൽ നൽകിയ വാഗ്ദത്തങ്ങൾക്കും അതിൻ്റെ പൂർത്തീകരണത്തിനും ഇടയിൽ ഒരു ന്യായപ്രമാണം എങ്ങനെ കടന്നുകൂടി എന്നത് ഒരു പ്രശ്നരൂപേണ അവതരിപ്പിച്ചിട്ട്, അതിൻ്റെ കാരണം വ്യക്തമാക്കുന്നത്.

𝟭𝟯. വാഗ്ദത്തവും ന്യായപ്രമാണവും:
➦ ദൈവത്തിൻ്റെ വാഗ്ദത്തം നിരുപാധികവും അഥവാ, ഉപാധികൾ കൂടാതെയുള്ളതും, ന്യായപ്രമാണം ഉപാധികൾക്ക് വിധേയവുമായിരുന്നു: “അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.” (ഗലാ, 3:18). “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക” എന്ന് ദൈവം അബ്രാഹിനോടു അരുളിച്ചെയ്തപ്പോൾ, എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ട അവൻ്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കിട്ടത്: (ഉല്പ,12:1; പ്രവൃ, 7:3; എബ്രാ, 11:8). “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6; റോമ, 4:3; 4:9; ഗലാ, 3:6). അബ്രാഹാമിൻ്റെ വിശ്വാസത്തെ മാനിച്ചാണ് ദൈവം നിത്യവും നിരുപാധികവുമായ വാഗ്ദത്തങ്ങൾ അവനും അവൻ്റെ സന്തതിക്കും നല്കിയത്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.” (ഉല്പ, 17:7,19; സങ്കീ, 105:10). പൗലൊസ് പറയുന്നു: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അതിനാൽ, വാഗ്ദത്തം ഉപാധികൾ കൂടാതെയുള്ളതും ദൈവത്തിൻ്റെ കൃപയിൽ അധിഷ്ഠിതമവുമാണെന്ന് മനസ്സിലാക്കാം. എന്നാൽ ന്യായപ്രമാണം ഉപാധികൾക്ക് അഥവാ, വ്യവസ്ഥകൾക്ക് വിധേയമായിരുന്നു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:11-12). “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും.” അതായത്, ന്യായപ്രമാണത്തിനു് ആധാരമായിരിക്കുന്നത് വിശ്വാസമല്ല; പ്രവൃത്തിയാണ്. “യഹോവയുടെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ – നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” (ആവ, 28:1). “യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ – ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവ, 28:2. ഒ.നോ: 28: 3-68). ഇങ്ങനെയിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ; അതിനാൽ ആർക്കുമത് പൂർണ്ണമായി അനുസരിക്കാൻ കഴിഞ്ഞില്ല: (യോഹ, 7:19; പ്രവൃ, 7:53; 15:10). എങ്കിലും, ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങളെ ന്യായപ്രമാണത്തിനു ദുർബ്ബലമാക്കാൻ കഴിഞ്ഞില്ല: (ഗലാ, 3:18). വാഗ്ദത്തം ന്യായപ്രമാണത്തിന് അതീതവും വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനും വാക്കുമാറാൻ കഴിയാത്തവനുമാണ്. “അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.” (എബ്രാ, 6:13-14). ദൈവം തൻ്റെ കരുണയാൽ അബ്രാഹാമിനോടു ചെയ്ത ആണയിൽനിന്ന് ദൈവത്തിന് ഒരിക്കലും വ്യതിചലിക്കാൻ കഴിയില്ലെന്നതാണ് വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു കാരണം. അല്ലാതെ, വാഗ്ദത്ത നിവൃത്തിക്ക് കാരണം, വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയുടെ യോഗ്യതയല്ല.

𝟭𝟰. സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല:
➦ “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു: അതു ക്രിസ്തു തന്നേ.” ഇതിൻ്റെ അർത്ഥമെന്താണ്?
☛ എൻ്റെ പുത്രൻ, അബ്രാഹാമിൻ്റെ സന്തതി:
➦ യിസ്രായേൽ ഒരു സമൂഹമാണ്; അല്ലെങ്കിൽ പലരാണ്. എന്നാൽ ദൈവം അവരെ ഏകപുത്രനായിട്ടും തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ ഏകസന്തതിയായിട്ടുമാണ് കാണുന്നത്. 
☛ യിസ്രായേലിനെ ദൈവം “എൻ്റെ പുത്രൻ” (My Son) എന്നും എൻ്റെ “ആദ്യജാതൻ” (My Firstborn) എന്നും വിശേഷിപ്പിച്ചിക്കുന്നത് നോക്കുക: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22 – പുറ, 4:23; സങ്കീ, 2:7; യിരെ, 31:9; യെഹെ, 21:10; ഹോശേ, 11:1). 
☛ “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന അബ്രാഹാമിനെക്കുറിച്ചുള്ള ഉല്പത്തിയിലെ ഉദ്ധരണി പ്രസ്തുത വേദഭാഗത്തിന് മുകളിൽ പൗലൊസ് ഉദ്ധരിച്ചകാര്യം മുകളിൽ പറഞ്ഞതാണ്: (ഉല്പ, 12:3 – ഗലാ, 3:8). അതേകാര്യം യിസ്രായേലിനെക്കുറിച്ചും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അവിടെ പലരായ യിസ്രായേലിനെ ’സന്തതി’ (Seed) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം തന്നെക്കുണ്ടുതന്ന സത്യംചെയ്ത് പറഞ്ഞിരിക്കുന്ന ഈ വേദഭാഗം നോക്കുക: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17). ഇവിടെ, രണ്ട് വാക്യങ്ങളിലായി മൂന്നുപ്രാവശ്യം പലരായ യിസ്രായേലിനെ ‘സന്തതി’ (Seed) എന്ന് ഏകവചനത്തിലാണ് ദൈവം വിശേഷിപ്പിക്കുന്നത് നോക്കുക. ‘സെരാ’ (Zera) എന്ന എബ്രായപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിൽ (LXX) തൽസ്ഥാനത്ത്, ‘സ്പെർമ’ (Sperma) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ആ പദമാണ് ഗലാത്യരിൽ പൗലൊസ് ഉപയോഗിച്ചിരിക്കുന്നത്. ”യിസ്രായേലെന്ന പലരായവരെ അബ്രാഹാമിൻ്റെ ഏകസന്തതിയായി” ദൈവം കാണുന്നതുകൊണ്ടാണ്, “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു” എന്ന് പൗലൊസ് എടുത്തുപറയുന്നത്. അതായത്, താൻ പറയുന്ന അബ്രാഹാമിൻ്റെ സന്തതിയായ (Sperma – Seed) ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് പൗലൊസ് അങ്ങനെ ചെയ്തത്. 

𝟭𝟱. പൂർവ്വപിതാക്കന്മാരുടെ സന്തതി: 
➦ ദൈവം യിസ്രായേലിനെ അബ്രാഹാമിൻ്റെ ഏകസന്തതിയായി മാത്രമല്ല; പൂർവ്വപിതാക്കന്മാരുടെ മൂന്നുപേരുടെയും ഏകസന്തതിയായാണ് കാണുന്നത്. ദൈവം ഇതേ കാര്യം യിസ്ഹാക്കിനോട് പറഞ്ഞിരിക്കുന്നത് നോക്കുക: “ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:5). യാക്കോബിനോടും പറഞ്ഞിട്ടുണ്ട്: “നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:14). ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിച്ച് പെരുകിയ പലരായ ഈ ഏകസന്തതി യിസ്രായേൽ ആണെന്നകാര്യത്തിൽ ആർക്കും സംശയമില്ലല്ലോ? തന്മൂലം, പലരായ യിസ്രായേലിനെയാണ് ‘സന്തതി’ (Seed) എന്ന് പൗലൊസ് ഏകവചനത്തിൽ പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? 

𝟭𝟲. പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെ മക്കൾ:
➦ പൂർവ്വപിതാക്കന്മാരിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് തൻ്റെ ദ്വിതീയ പ്രസംഗത്തിൽ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25). ദൈവാലയത്തിൽ കൂടിവന്നിരുന്ന യിസ്രായേൽ പുരുഷന്മാരോടാണ് പൗലൊസ് ഇത് പറയുന്നതെന്ന് ഓർക്കുക. ഇവിടെ, യിസ്രായേലിനെ ‘സന്തതി’ (Sperma – Seed) എന്ന ഏകവചനവും, ‘മക്കൾ’ (Huioi – Sons) എന്ന ബഹുവചനവും പറഞ്ഞിരിക്കുന്നത് നോക്കുക. പലരായ യിസ്രായേലിനെയാണ് ‘സന്തതി’ (Seed) എന്ന് ഏകവചനത്തിൽ പറയുന്നതെന്നും, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തങ്ങൾ ലഭിച്ച ഏകസന്തതി യിസ്രായേൽ ആണെന്നും പത്രൊസിൻ്റെ വാക്കിനാലും സംശയലേശമെന്യേ മനസ്സിലാക്കാം. 

𝟭𝟳. അതു ക്രിസ്തു തന്നേ:
➦ “അതു ക്രിസ്തു തന്നേ” (which is Christ) എന്ന പ്രയോഗമാണ് അവിടെപ്പറയുന്ന ‘സന്തതി’ (Sperma – Seed) യേശു ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണം. ‘ക്രിസ്തോസ്’ (Christos) എന്ന ഗ്രീക്കുപദത്തിനും, ‘മശീഹ’ (Messiah) എന്ന എബ്രായപദത്തിനും ‘അഭിഷിക്തൻ’ (Anointed) അഥവാ, “ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ” എന്നാണർത്ഥം. ബൈബിളിൽ അനേകം അഭിഷിക്തന്മാരുണ്ട്. അതിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്. അതിൽ പഴയപുതിയനിയമങ്ങളിൽ ഉള്ള ഏക അഭിഷിക്തൻ യിസ്രായേലാണ്: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8), ഇവിടെ, തൻ്റെ ജനമെന്നും തൻ്റെ അഭിഷിക്തനെന്നും (Masiah – Anointed) പറയുന്നത് യിസ്രായേലിനെയാണ്. ഇത് എബ്രായ കാവ്യരചനയിലെ “പര്യായ സമാന്തരത്വം” (Synonymous Parallelism) എന്നൊരു രീതിയാണ്. അതായത്, ഒരേ ആശയത്തെ വ്യത്യസ്ത പദങ്ങൾകൊണ്ട് ആവർത്തിച്ച് പറയുന്ന രീതി. ഇയ്യോബിലും സങ്കീർത്തനങ്ങളിലും ഇതാവർത്തിച്ച് കാണാം: (ഇയ്യോ, 8:3; 23:16; സങ്കീ, 28:1; 91:1). അടുത്തവാക്യം: “നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.” (ഹബ, 3:13). ഇവിടെയും, നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും (The salvation of thy people, even for salvation with thine anointed) എന്ന് പറയുന്നത് യിസ്രായേലിനെയാണ്. യിസ്രായേലിനെ അഭിഷിക്തന്മാർ എന്ന് ബഹുവചനത്തിലും പറഞ്ഞിട്ടുണ്ട്: “എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.” 1ദിനവൃ, 16:22 – സങ്കീ, 105:15). ഇതും കാണുക: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 132:10; വിലാ, 4:20). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). യേശുക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്നാണ്. (യോഹ, 12:34 – മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; വെളി, 11:15; 12:10; 20:4; 20:6). ഈ ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. “അഭിഷേകം, അഭിഷിക്തൻ” എന്നത് ഭൂമിയോട് ബന്ധപ്പെട്ട കാര്യമാണ്. സ്വർഗ്ഗത്തിൽ അഭിഷിക്തന്മാരില്ല; അതിൻ്റെ ആവശ്യവുമില്ല. ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ് യിസ്രായേലാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 –  2ശമൂ, 7:16; 1ദിന, 17:14; സങ്കീ, 89:3-4; 89:29; 89:36-37; ദാനീ, 2:44; 7:18; 7:21). അവനാണ് ഈ ഭൂമിയെ ഭരിക്കേണ്ട അഭിഷിക്തനായ ഭൗമികരാജാവ്. അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ “മശീഹ അഥവാ, ക്രിസ്തു” ആണ്. അതുകൊണ്ടാണ്, അബ്രാഹാമിൻ്റെ പലരായ ഏകസന്തതിയെക്കറിച്ച് പറഞ്ഞിട്ട്; ”അതു ക്രിസ്തു തന്നെ” എന്ന് പൗലൊസ് പറയുന്നത്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?

𝟭𝟴. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി:
➦ “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാ, 3:19). പതിനാറാം വാക്യത്തിൽ വാഗ്ദത്തം ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെക്കുറിച്ചാണ് പറയുന്നതെന്ന് നാം മുകളിൽ കണ്ടു. എന്നാൽ ഈ വാക്യത്തിലും “വാഗ്ദത്തം ലഭിച്ച സന്തതി” എന്നാണ് സത്യവേദപുസ്തകത്തിൽ കാണുന്നത്. എന്നാൽ മൂലഭാഷയിൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെന്നാണ്. ഗ്രീക്കിൽ, “achris hou elthē to sperma hō epēngeltai” എന്നാണ്. ഇതിൻ്റെ അർത്ഥം: “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുന്നതുവരെ” (until the promised seed comes) എന്നാണ്. “epēngeltai” എന്നതിൻ്റെ അർത്ഥം “വാഗ്ദത്തം ചെയ്യപ്പെട്ടതു” (the promise was made) എന്നാണ്. KJV-യിൽ “till the seed should come to whom the promise was made” എന്നാണ്. “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” എന്നാണ് ശരിയായ പരിഭാഷ. BSI-ടെതന്നെ സത്യവേദപുസ്തകം സമകാലികപരിഭാഷ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.” (ഒ.നോ: MSV’17). ഈ വാക്യത്തിൽ പറയുന്ന ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. അതായത്, ഗലാത്യർ 3:16-ൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേൽ എന്ന സന്തതിയെയും, 3:19-ൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു എന്ന സന്തതിയെയും പൗലൊസ് വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്.

𝟭𝟵. സന്തതി:
➦ ഇവിടെ യേശുവിനെ ‘സന്തതി’ എന്ന് വിളിച്ചിരിക്കുന്നത് കാണാം. അതിനോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ പറയാം: 
❶ പുതിയനിയമത്തിൽ 44 പ്രാവശ്യം ‘സന്തതി’ (Sperma – Seed) എന്ന പദം കാണാം. എന്നാൽ യേശുവിനെ സന്തതി എന്ന് വിളിച്ചിരിക്കുന്ന ഏകവാക്യം ഇതാണ്. 
❷ യേശു ആരുടെയും സന്തതിയാണെന്ന് ഇവിടെയും എവിടെയും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെയോ, മറിയത്തിൻ്റെയോ പോലും സന്തതി (Sperma – Seed) ആണെന്ന് കാണാൻ കഴിയില്ല. എന്തെന്നാൽ യേശു ആരുടെയും വിത്തിൽനിന്ന് ഉണ്ടായവനല്ല; പ്രത്യുത, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). പിന്നെന്തുകൊണ്ടാണ്, ഇവിടെ സന്തതി എന്ന് സ്വതന്ത്രമായി പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാൽ: യിസ്രായേലെന്ന അബ്രാഹാമിൻ്റെ യഥാർത്ഥ സന്തതിയെ രക്ഷിക്കാനും അനുഗ്രഹിക്കാനും വേണ്ടി അവൻ്റെ പ്രതിനിധിയായി വന്നതുകൊണ്ടാണ്, അവൻ്റെ പദവി ഇവനിൽ ആരോപിച്ചിരിക്കുന്നത്. 

𝟮𝟬. രണ്ട് വ്യത്യസ്ത സന്തതി:
➦ പ്രസ്തുത വേദഭാഗത്ത് (ഗലാത്യർ 3:16-19) രണ്ട് വ്യത്യസ്ത സന്തതികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യത്തേത്, അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” (to Abraham and his seed were the promises made) എന്നും (ഗലാ, 3:16). അടുത്തത്, “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” (till the seed should come to whom the promise was made) എന്നുമാണ്: (ഗലാ, 3:19). ഈ രണ്ട് പ്രയോഗങ്ങളും ഒരു സന്തതിയെ കുറിക്കുന്നതല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. രണ്ട് സന്തതികളും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം:
❶ ആദ്യത്തേത്, അബ്രാഹാമിൻ്റെ സന്തതിയാണ്. രണ്ടാമത്തേത്, ആരുടെയും സന്തതിയാണെന്ന് പറഞ്ഞിട്ടില്ല. സ്വതന്ത്ര സന്തതിയാണ്.
❷ ആദ്യത്തേത്,  വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാണ്. രണ്ടാമത്തേത്, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ്.
❸ ആദ്യത്തെ സന്തതിക്ക് വാഗ്ദത്തങ്ങൾ (promises) ലഭിച്ചു എന്ന് ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അത് ആ സന്തതിക്ക് ലഭിച്ച നന്മകളാണ്. രണ്ടാമത്തെ സന്തതി വാഗ്ദത്തം (promise) ചെയ്യപ്പെട്ടവനാണ്. അത് സൂചിപ്പിക്കുന്നത്, വാഗ്ദത്തങ്ങൾ ലഭിച്ച ആദ്യത്തെ സന്തതിക്കുവേണ്ടി വാഗ്ദത്തം ചെയ്യപ്പട്ടവനാണ് രണ്ടാമത്തെ സന്തതിയെന്നാണ്. 
❹ ആദ്യസന്തതി ന്യായപ്രമാണത്തിന് മുമ്പുള്ളവനും, അടുത്തസന്തതി ന്യായപ്രമാണത്തിന് ശേഷമുള്ളവനുമാണ്. രണ്ടു സന്തതികൾക്കും മദ്ധ്യേ ഒരു ന്യായപ്രമാണം കാണാം: (ഗലാ, 3:17-19)
❺ ആദ്യസന്തതി മുമ്പേയുള്ളവനും രണ്ടാമത്തെ സന്തതി അന്ത്യകാലത്ത് വെളിപ്പെട്ടവനും ആണ്. “സന്തതി വരുവോളം” (till the seed should come) എന്ന പ്രയോഗം, വ്യക്തമായി അന്ത്യകാലത്ത് വെളിപ്പെട്ട യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്: (1പത്രൊ, 1:20). “വിശ്വസിക്കുന്ന ഏവന്നും നീതി ലഭിക്കാൻ ക്രിസ്തു ന്യായപ്രമാണത്തിൻ്റെ അവസാനം ആകുന്നു.” (റോമ, 10:4)  
☛ അതിനാൽ, ആദ്യം പറഞ്ഞിരിക്കുന്ന അബ്രാഹാമിൻ്റെ സന്തതിയായ ‘ക്രിസ്തു’ യേശുക്രിസ്തുവല്ല; രണ്ടാമത്തെ സന്തതിയാണ് യേശുക്രിസ്തു എന്ന് വചനം നിക്ഷ്പക്ഷമായി പഠിക്കുന്ന ആർക്കും മനസ്സിലാകും.

𝟮𝟭. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയുടെ ശുശ്രൂഷ:
➦ ദൈവം യേശുവിനെ വാഗ്ദത്തം ചെയ്തത് എന്തിനാണെന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം: 
❶ യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ വാക്കുകൾ നോക്കുക: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നുപറഞ്ഞു.” (മത്താ, 1:21). യേശു ലോകത്തിൻ്റെ മുഴുവൻ പാപഹരനും രക്ഷിതാവും ആണെങ്കിലും, ദൈവത്തിൻ്റെ രക്ഷാകരപ്രവർത്തിയിലെ പ്രഥമപരിഗണന യിസ്രായേൽ എന്ന അബ്രാഹാമിൻ്റെ സന്തതിക്കായിരുന്നു. യേശുതന്നെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരുകാര്യമുണ്ട്: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.” (മത്താ, 15:24). 
❷ എബ്രായലേഖകൻ എബ്രായ ക്രിസ്ത്യാനികൾക്ക് ലേഖനം എഴുതിയപ്പോൾ പറഞ്ഞത് നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ (യേശു) വന്നതു.”(എബ്രാ, 2:12). അബ്രാഹാമിൻ്റെ സന്തതി (Sperma – Seed) യിസ്രായേൽ ജനമാണ്; അല്ലാതെ യേശുക്രിസ്തു അല്ല. അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേലെന്ന സന്തതിയെ സഹായിക്കാനാണ് യേശു വന്നത്.
❸ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26). പൗലൊസ് ഗലാത്യരിൽ പറയുന്ന അതേ രണ്ട് കാര്യങ്ങളാണ് പത്രൊസും പറയുന്നത്. 
❶ ദൈവം അബ്രാഹാമിനോടും പിതാക്കന്മാരോടും ചെയ്ത നിയമത്തിൻ്റെ മക്കൾ യിസ്രായേലാണ്. ഇതാണ് ഗലാത്യർ 3:16-ൽ പൗലൊസ് പറയുന്ന വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തു.
❷ ദൈവം ദാസനായ യേശുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചത്, യിസ്രായേലിനെ അവരുടെ അകൃത്യങ്ങളിൽനിന്ന് തിരിക്കാനും അവരെ അനുഗ്രഹിക്കാനുമാണ്: (പ്രവൃ, 2:22-23 – ആവ, 18:18-19). ഇതാണ്, ഗലാത്യർ 3:19-ൽ പൗലൊസ് പറയുന്ന വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു എന്ന സന്തതി. 
𝟰. യേശുക്രിസ്തു എന്ന രക്ഷിതാവിൻ്റെ പ്രഥമപരിഗണന യിസ്രായേലിന് ആയിരുന്നു എന്ന് പൗലൊസും പറഞ്ഞിട്ടുണ്ട് “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.” (പ്രവൃ, 13:23). ദാവീദിൻ്റെ സന്തതിയിൽനിന്ന് യേശു എന്ന രക്ഷിതാവിനെ യിസ്രായേലിന് കൊടുത്തു എന്നാണ് പറയുന്നത്. 

𝟮𝟮. പരിച്ഛേദനക്കാരുടെ ശുശ്രൂഷകൻ:
➦ “പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.” (റോമ, 15:8-9). ദൈവം പൂർവ്വപിതാക്കന്മാരോട് തന്നെക്കൊണ്ടുതന്ന സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും സത്യവും നിവർത്തിക്കാൻ വേണ്ടിയാണ്, ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ യേശുക്രിസ്തു അവരുടെ ഇടയിലേക്ക് വന്ന് അവരുടെ ശുശ്രൂഷക്കാരനായത്. യിസ്രായേലിനോട് ദൈവം ചെയ്ത ആ വാഗ്ദത്തം യേശുക്രിസ്തുവിലൂടെ നിവർത്തിക്കപ്പെട്ടപ്പോൾ, അതിന്റെ ഫലമായി യഹൂദേതരായവർക്കും (Gentiles) അവർ മുഖാന്തരം ദൈവത്തിന്റെ കരുണയും രക്ഷയും ലഭിച്ചു: (യോഹ, 4:22). അതായത്, പൗലൊസ് പറയുന്ന അബ്രാഹാമിലൂടെ അല്ലെങ്കിൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തു യിസ്രായേലാണ്. ആ സന്തതിയെ രക്ഷിക്കാൻ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യിസ്രായേലിന്റെ ശുശ്രൂഷക്കാരനും രക്ഷകനും വീണ്ടെടുപ്പുകരനുമായി വന്ന യേശുക്രിസ്തു. യിസ്രായേലെന്ന പൂർവ്വപിതാക്കന്മാരുടെ സന്തതി യേശുക്രിസ്തുവിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോൾ, അവരോടൊപ്പം ദൈവത്തിൻ്റെ കരുണയാൽ ജാതികളായ നമ്മളും യേശുക്രിസ്തുവിലൂടെ ദൈവത്തെ അറിയാനും മഹത്വപ്പെടുത്തുവാനും ഇടയായി.

𝟮𝟯. ഗലാത്യർ 3:16-19-വിഷയം:
➦ ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). യിസ്രായേലിന് പൂർവ്വപിതാക്കന്മാർ മുഖാന്തരം ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചു കൊടുക്കാനുള്ള സന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ, ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. അതിൻ്റെ ഉത്തരമാണ്: “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്.” അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ, ഭൗമികസന്തതിയുടെ പാപം അവനെ ബോധ്യപ്പെടുത്താനാണ് അല്ലെങ്കിൽ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7).

𝟮𝟰. വാഗ്ദത്തങ്ങളുടെ ഗുണഭോക്താവും വാഗ്ദത്തവിഷയവും:
➦ അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). അതിനാൽ, വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ യിസ്രായേലെന്ന ക്രിസ്തുവും, വാഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവും ഒന്നല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അതായത്, ദൈവത്തിൽനിന്ന് നന്മയുടെ വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃർത്തിച്ചുകൊടുക്കാനാണ്, യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടത്. അതാണ് പൗലൊസിൻ്റെ വിഷയം. ജാതികളായിരുന്ന നമ്മളാരും അബ്രാഹാമിൻ്റെ ജൈവിക സന്തതിയല്ല; ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെയാണോ, നാം ദൈവത്തിൻ്റെ മക്കളായത്, അങ്ങനെയാണ് അബ്രാഹാമിൻ്റെ സന്തതിയും ആയത്. അതാണ് മൂന്നാം അദ്ധ്യായത്തിൻ്റെ അവസാനഭാഗത്ത് പൗലൊസ് പറയുന്നത്: (ഗലാ, 3:26-29). °

𝟮𝟱. ക്രിസ്തുവിന്നുള്ളവർ അബ്രാഹാമിന്റെ സന്തതി:
➦ “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.” (ഗലാ, 3:29). യേശുക്രിസ്തു അബ്രാഹാമിൻ്റെ സന്തതി ആയതുകൊണ്ടല്ല, ക്രിസ്തുവിനുള്ളവർ അബ്രാഹാമിൻ്റെ സന്തതിയാണെന്ന് പറഞ്ഞിരിക്കുന്നത്. ക്രിസ്തുവിൻ്റെ പരമയാഗം മുഖാന്തരം ലോകത്തിന് അല്ലെങ്കിൽ ജാതികൾക്ക് ലഭിച്ച പ്രഥമവും പ്രധാനവുമായ അനുഗ്രഹം എന്താണെന്ന് ചോദിച്ചാൽ ദൈവപുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനോട് ഏകീഭവിച്ച് അവൻ്റെ ആത്മീയ അനുഗ്രഹങ്ങൾക്ക് കൂട്ടാളിയായി എന്നതാണ്. ദൈവത്തോടും യിസ്രായേൽ പൗരതയോടും ബന്ധമില്ലാതെയിരുന്ന നമ്മുടെ പഴയ അവസ്ഥ വിവരിച്ചപറഞ്ഞശേഷം (എഫെ, 2:11-13), പൗലൊസ് പിന്നെ പറയുന്നത്: “അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.” (എഫെ, 2:14-16). യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെയും ലോകജാതികളെയും തമ്മിൽ വേർതിരിച്ചുരുന്ന പ്രധാന ഘടകം ന്യായപ്രമാണമായിരുന്നു. അതാണ് ദൈവത്തിൻ്റെ സ്വന്തജനത്തിനും ജാതികൾക്കും ഇടയിൽ ശത്രുത്വമായി നിന്നിരുന്നത്. ക്രിസ്തുവിൻ്റെ മരണം ആ ശത്രുത്വം ഇല്ലാതാക്കി അവനിൽ യിസ്രായേലിനെയും ജാതികളെയും ഒന്നാക്കി ഒരു പുതുമനുഷ്യനാക്കി സൃഷ്ടിച്ചിട്ടാണ് ദൈവവുമായി നിരപ്പുവരുത്തിയത്. അതിൻ്റെ ഏറ്റവും നല്ല തെളിവാണ്, യേശു മരിച്ചപ്പോൾ ദൈവാലത്തിൻ്റെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയത്: (മത്താ, 27:51). മഹാപുരോഹിതന് മാത്രം പ്രവേശനമുണ്ടായിരുന്ന അന്തർ മന്ദിരത്തിൻ്റെ തിരശ്ശീലയാണ് യേശുവിൻ്റെ മരണത്തിൽ കീറിമാറിയത്. ആണ്ടിലൊരിക്കൽ യെഹൂദന്മാരിലെ മഹാപുരോഹിതന് മാത്രം കടന്നുചെല്ലാവുന്ന തിരുനിവസമാണ് സകല ജാതികൾക്കും ഏതുസമയത്തും കടന്നുചെല്ലാവുന്ന വിധം മലർക്കെ തുറന്നിട്ടത്. മറ്റൊരിടത്ത്, ക്രിസ്തുവിൻ്റെ മരണം കാട്ടൊലിവായ നമ്മളെ നല്ല ഒലിവായ യിസ്രായേലിനോട് ഒട്ടിച്ചു എന്നാണ് പറയുന്നത്: (റോമ, 11:24). ക്രിസ്തുയേശുവിൽ കൂട്ടവകാശികളും യിസ്രായേലിൻ്റെ വാഗ്ദത്തത്തിൽ പങ്കാളികളും ആകുന്നതായും പറഞ്ഞിട്ടുണ്ട്: (എഫെ, 3:6). അതായത്, അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലിനോട് ക്രിസ്തുവിൻ്റെ രക്തത്താൽ നാം ഏകീഭവിച്ചതുകൊണ്ടാണ്, “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും അകുന്നു” എന്ന് പൗലൊസ് പറയുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, യിസ്രായേൽ അബ്രാഹാമിൻ്റെ ജൈവിക സന്തതിയും സകല വാഗ്ദത്തങ്ങളുടെയും അവകാശിയും ആയതുകൊണ്ടാണ്, ക്രിസ്തു മുഖാന്തരം അവരോട് ചേർന്ന നാമും അബ്രാഹാമിൻ്റെ സന്തതിയായത്. യിസ്രായൽ അബ്രാഹാമിൻ്റെ ജഡപ്രകാരമുള്ള സന്തതിയും നാം ക്രിസ്തുമുഖാന്തരം ആത്മപ്രകാരമുള്ള സന്തതിയുമാണ്.

ഉപസംഹാരം:
➦ പഴയനിയമത്തിൽ അബ്രാഹാമിനും അവൻ്റെ സന്തതിക്കും പറഞ്ഞിരിക്കുന്ന വാഗ്ദത്തങ്ങൾ രക്ഷിതാവായ യേശുവിനുള്ളതല്ല; യിസ്രായേലിനുള്ളതാണ്. വിശേഷാൽ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹമാണ് യിസ്രായേൽ: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). ദൈവം അവരോടുചെയ്ത വാഗ്ദത്തങ്ങൾ അവർക്ക് നിവർത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവമായ യഹോവ അവൻ്റെ ശുശ്രൂഷക്കാരനാകാൻ യേശു എന്ന നാമത്തിൽ കന്യകയായ മറിയത്തിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്; അല്ലെങ്കിൽ ജഡത്തിൽ വെളിപ്പെട്ടത്. യേശു ആരാണെന്ന് അറിയാത്തവരാണ്, അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ പ്രാപിച്ച സന്തതി യേശു ആണെന്ന് വിചാരിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക]

തീത്തൊസിലെ മഹാദൈവം ആരാണ്?

☛ “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു.” (തീത്തൊ, 2:13). സത്യവേദപുസ്തകത്തിൽ, യേശുക്രിസ്തു “മഹാദൈവം” (The great God) എന്ന നിലയിൽ തെറ്റായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ യേശുക്രിസ്തുവല്ല; പിതാവാണ് പ്രസ്തുത വാക്യത്തിലെ മഹാദൈവം. അതിൻ്റെ ഭാഷാപരമായും വചനപരവുമായുള്ള തെളിവുകളാണ് നാം പരിശോധിക്കുന്നത്:

Koine Greek:
➦ മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ വാക്യം ഇപ്രകാരമാണ്: “προσδεχόμενοι τὴν μακαρίαν ἐλπίδα καὶ ἐπιφάνειαν τῆς δόξης τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ.” [കാണുക: SBLGNT]
☛ ഇതിൻ്റെ ഇംഗ്ലീഷ് ലിപ്യന്തരണം (Transliteration): “prosdechomenoi tēn makarian elpida kai epiphaneian tēs doxēs tou megalou Theou kai Sōtēros hēmōn Iēsou Christou.” [കാണുക:BibleHub]. 
☛ ഇംഗ്ലീഷ് പരിഭാഷ: “looking for that blessed hope and glorious appearing of the mighty God, and of our Saviour Jesus Christ,” (NMB). 
☛ മലയാളം പരിഭാഷ: “അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.” [കാണുക:POC].
☛ പദാനുപദ വിവർത്തനം കാണുക: “προσδεχόμενοι (awaiting) τὴν (the) μακαρίαν (blessed) ἐλπίδα (hope) καὶ (and) ἐπιφάνειαν (the appearing) τῆς (of the) δόξης (glory) τοῦ (of the) μεγάλου (great) Θεοῦ (God) καὶ (and) Σωτῆρος (Savior) ἡμῶν (of us), Χριστοῦ (Christ) Ἰησοῦ (Jesus)“ [കാണുക:BLB]. നമുക്ക് വിശദമായി നോക്കാം:

Genitive Case:
➦ “തൂ മെഗാലു തെയൂ കൈ സോതീറോസ് ഹേമോൻ ക്രിസ്തൂ യേസൂ” (tou megalou Theou kai Sōtēros hēmōn Christou Iēsou) എന്നത് സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പ്രയോഗമാണ്. [കാണുക:BibleHub]. എബ്രായ, ഗ്രീക്ക്, അരാമ്യ, ലാറ്റിൻ, സംസ്കൃതം, മലയാളം മുതലായ ഭാഷകളിൽ നാമങ്ങൾക്കും (Nouns) സർവ്വനാമങ്ങൾക്കും (Pronouns) വാക്യത്തിലെ ധർമ്മത്തിനനുസരിച്ച് രൂപമാറ്റം സംഭവിക്കുന്ന വിഭക്തി സംവിധാനമുണ്ട് (Case system). എന്നാൽ ഇംഗ്ലീഷിന് വിഭക്തി അന്യമാണ്. ഗ്രീക്കിലെ വിഭക്തികൾ പഠിച്ചാൽ, പ്രയോഗത്തിൻ്റെ അർത്ഥം വേഗത്തിൽ മനസ്സിലാകും.

English:
➦ “tou megalou Theou” (τοῦ μεγάλου θεοῦ) എന്ന ആദ്യഭാഗത്തിലെ ‘tou’ എന്ന പദം Genitive article ആണ്. ഇംഗ്ലീഷിൽ വിഭക്തിക്ക് പകരം ‘Preposition’ (ഗതി. മുൻപദം, വിഭക്ത്യുപസർഗ്ഗം) ആണുള്ളത്. അതിനാൽ ‘tou’ എന്ന ഗ്രീക്കിലെ Genitive Case-ലുള്ള definite article-ന്, ‘of’ എന്ന മുൻപദവും ചേർന്ന് ‘of the’ എന്നാകും. അതായത്, ഗ്രീക്കിലെ ആദ്യഭാഗത്തിന് ഇംഗ്ലീഷിൽ “of the great God” എന്നാണർത്ഥം. ‘and’ എന്നർത്ഥമുള്ള ‘kai’ (καὶ) എന്ന Conjunction കൂടി ചേർന്നാൽ, “and of the great God” എന്നർത്ഥം വരും. [കാണുക: KJV1611]. ആദ്യഭാഗത്തിനുതന്നെ “and of the great God” (മഹാദൈവത്തിൻ്റെയും) എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന ‘Saviour’ മഹാദൈവമല്ലെന്ന് ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകും.

Next Part:
➦ “Sōtēros hēmōn Iēsou Christou” എന്ന രണ്ടാം ഭാഗത്ത് പറയുന്ന ‘hemon’ എന്ന പദം “1st Person Genitive Plural Pronoun” ആണ്. ഇതിൻ്റെ അർത്ഥം: “of our” എന്നാണ്. അതിനാൽ രണ്ടാം ഭാഗം, “of our Saviour Jesus Christ” എന്നാണ്. ‘and’ എന്നർത്ഥമുള്ള ‘kai’ (καὶ) എന്ന Conjunction രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “and of our Saviour Jesus Christ” എന്നാകും.  

Of the great God and of our Jesus Christ:
➦ “tou megalou Theou kai Sōtēros hēmōn Iēsou Christou” എന്ന രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, “of the great God and of our Saviour Jesus Christ” എന്ന അർത്ഥമാകും. അതിനാൽ, പ്രസ്തുതഭാഗത്തെ മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

മലയാളം:
➦ മലയാള വ്യാകരണം ഇംഗ്ലീഷിൽനിന്ന് കുറച്ച് വ്യത്യസ്തമാണ്. തന്നെയുമല്ല, നിശ്ചയോപപദം (definite article) ഉപയോഗിക്കാറുമില്ല. അതായത്, ഗ്രീക്കിലെ ‘തൂ’ (τοῦ) എന്ന സംബന്ധിക വിഭക്തിയിലുള്ള നിശ്ചയോപപദം മലയാളത്തിൽ ഉപയോഗിക്കില്ല. എന്നാൽ ആദ്യഭാഗത്തെ “മെഗാലു തെയൂ” (μεγάλου θεοῦ) എന്ന രണ്ടുപദവും സംബന്ധിക വിഭക്തിയിൽ ഉള്ളതാണ്. അതിനാൽ ആർട്ടിക്കിൾ കൂടാതെതന്നെ, “മഹാദൈവത്തിൻ്റെ” എന്നാണർത്ഥം. ‘ഉം’ എന്നർത്ഥമുള്ള ‘കൈ’ (καὶ) എന്ന സംയോജനപദവും ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും” എന്നർത്ഥമാകും. ആദ്യഭാഗത്തിനുതന്നെ “മഹാദൈവത്തിൻ്റെയും” എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന രക്ഷിതാവായ യേശുക്രിസ്തു മഹാദൈവല്ലെന്ന് മലയാളം അറിയാവുന്ന ആർക്കും മനസ്സിലാകും.

അടുത്തഭാഗം:
➦ അടുത്തഭാഗത്ത് പറയുന്ന ‘ഹേമോൻ’ (ἡμῶν) എന്ന പദവും സംബന്ധിക വിഭക്തിയിലുള്ളതാണ്. അർത്ഥം: ‘നമ്മുടെ’ എന്നാണ്. “സോതീറോസ് യേസൂ ക്രിസ്തൂ” (σωτῆρος Ἰησοῦ Χριστοῦ) എന്നതും സംബന്ധിക വിഭക്തിയാണ്. ‘ഉം’ (καὶ) എന്ന സംയോജനപദം രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെയും” (καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ) എന്നാണർത്ഥം. 

മഹാദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും:
➦ “തൂ മെഗാലു തെയൂ കൈ സോതീറോസ് ഹേമോൻ ക്രിസ്തൂ യേസൂ” എന്ന രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും” എന്നാണ് പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. അതിനാൽ, തീത്തൊസ് പറയുന്ന മഹാദൈവം യേശുക്രിസ്തു അല്ല; യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (യോഹ, 20:17). 

ദൈവത്തിൻ്റെയും യേശുവിൻ്റെയും പ്രത്യക്ഷത:
➦ ദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും തേജസ്സിൻ്റെ പ്രത്യക്ഷതയാണ് പ്രസ്തുത വാക്യത്തിൻ്റെ വിഷയം: Literal Translations പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും: “prosdechomenoi tēn makarian elpida kai epiphaneian tēs doxēs tou megalou theou kai sōtēros hēmōn yēsou christou” [കാണുക: YLT). ഇതിൻ്റെ അർത്ഥം: Looking for the blessed hope and appearance of the glory of the great God and of us saviour, Jesus Christ ⁃ ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെയും തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” എന്നാണ്. Berean Interlinear Bible നോക്കുക: “προσδεχόμενοι (awaiting) τὴν (the) μακαρίαν (blessed) ἐλπίδα (hope) καὶ (and) ἐπιφάνειαν (appearing) τῆς (of the) δόξης (glory) τοῦ (of the) μεγάλου (great) Θεοῦ (God) καὶ (and) Σωτῆρος (Savior) ἡμῶν (of us) Ἰησοῦ (Jesus) Χριστοῦ (Christ),” [കാണുക: BLB]

Nominative Case:
➦ സത്യവേദപുസ്തകം പരിഭാഷ കൃത്യമാകണമെങ്കിൽ, മൂലഭാഷയിലെ പ്രയോഗം നിർദ്ദേശിക വിഭക്തിയിൽ ആയിരിക്കണം. തന്നെയുമല്ല, ‘ഹേമോൻ’ (hēmōn) എന്ന ഉത്തമപുരുഷ ബഹുവചന സർവ്വനാമം (1st Person Plural Pronoun) പ്രയോഗത്തിൻ്റെ തുടക്കത്തിൽ വരികയും വേണം. അതിപ്രകാരമാണ്:
➟ ἡμῶν ὁ μέγας θεὸς καὶ σωτὴρ Ἰησοῦς Χριστός,
➟ hēmōn ho megas Theos kai sōtēr Iēsous Christos,
➟ ഹേമോൻ ഹോ മെഗാസ് തെയോസ് കൈ സോതീർ യേസൂസ് ക്രിസ്തോസ്,
➟ Our great God and Savior Jesus Christ,
➟ നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു.
☛ തന്മൂലം, സത്യവേദപുസ്തകത്തിലെ “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്ന പരിഭാഷ മൂലഭാഷയോട് തെല്ലും നീതി പുലർത്താത്ത തെറ്റായ പരിഭാഷയാണെന്ന് മനസ്സിലാക്കാം.

വചനത്തെളിവുകൾ:
➦ മഹാദൈവം ആരാണെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.” (ആവ, 10:17). പിതാവായ യഹോവയാണ് മഹാദൈവമെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ “ഹോ തെയോസ് ഹോ മെഗാസ്” (Ho Theos ho megas – The great God) എന്നാണ്. തീത്തൊസിൽ “സംബന്ധിക വിഭക്തിയിലും” (Genitive Case), ആവർത്തനത്തിൽ “നിർദ്ദേശിക വിഭക്തിയിലും” (Nominative Case) ആണ്. ഇതും നോക്കുക: (നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:45). വിഭക്തിയിലുള്ള വ്യത്യാസം മാത്രമേയുള്ളു. അതായത്, ഇവിടെ “മഹാദൈവം” (The great God) എന്നും തീത്തൊസിൽ “മഹാദൈവത്തിൻ്റെ” (of the great God) എന്നുമാണ് അർത്ഥം. തീത്തൊസിലെപ്പോലെ “മഹാദൈവത്തിൻ്റെ”എന്ന് സംബന്ധികവിഭക്തിയിൽ പറഞ്ഞിരിക്കുന്ന വാക്യവുമുണ്ട്: “മഹാദൈവത്തിൻ്റെ” (tou Theou tou megalou – of the great God): (എസ്രാ, 5:8).  
☛ “മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.” (വെളി, 19:18). സത്യവേദപുസ്തകത്തിലെ ഈ വാക്യം തീത്തൊസിലെ “മഹാദൈവത്തിൻ്റെ” (tou megalou theou – of the great God) എന്ന അതേ സംബന്ധികവിഭക്തിയിലുള്ള വാക്യമാണ്. ഇവിടെ “മഹാദൈവത്തിൻ്റെ അത്താഴം” (The supper of the great God) എന്നതിലെ, “മഹാദൈവം” പിതാവാണ്. എന്നാൽ ഗ്രീക്ക് പാഠങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും രണ്ട് വിധത്തിലാണ് ഈ പ്രയോഗം കാണുന്നത്. ചിലതിൽ, “മഹാദൈവത്തിൻ്റെ അത്താഴം” എന്നും, മറ്റ് ചിലതിൽ “ദൈവത്തിൻ്റെ മഹാ അത്താഴം” (The great supper of God) എന്നുമാണ്. ഈയൊരു വാക്യം ഒഴിച്ചുനിർത്തിയാലും, തിരുവെഴുത്തുകൾ പറയുന്ന മഹാദൈവം പുത്രനായ യേശുവല്ല; പിതാവായ യഹോവയാണെന്ന് സംശെലേശമെന്യേ മനസ്സിലാക്കാം. ഗ്രീക്ക് പാഠങ്ങളിലെ വ്യത്യാസം കാണുക: [Stephanus 1550, Beza 1598, Elzevir 1624, Scrivener 1894, NT VariantsWH 1881, Nestle 1904, GOC 1904, RPBM 2005, SBLGNT 2010]

ഭാഷാപരമായ തെളിവുകൾ:
➦ തീത്തൊസിലെ അതേ പ്രയോഗം, ദൈവവും യേശുക്രിസ്തുവും എന്ന വിഭിന്നരായ രണ്ടുപേരെ സൂചിപ്പിക്കുന്നതാണ് എന്നതിൻ്റെ വ്യക്തമായ തെളിവുകൾ ബൈബിളിൽത്തന്നെ ഉണ്ട്. തീത്തൊസ് ഉൾപ്പെടെ പിതാവിനെയും പുത്രനെയും വേർതിരിച്ച് പറയുന്ന സംബന്ധിക വിഭക്തിയിലുള്ള നാല് വാക്യങ്ങൾ വചനത്തിൽ കാണാം:
❶ 𝟮𝗧𝗵𝗲𝘀𝘀𝗮𝗹𝗼𝗻𝗶𝗮𝗻𝘀 𝟭:𝟭𝟮
➟ tou Theou hēmōn kai Kyriou Iēsou Christou (BibleHubSIB)
➟ of our God and of the Lord Jesus Christ (NMB)
➟ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു.)✔️
❷ 𝟭𝗧𝗶𝗺𝗼𝘁𝗵𝘆 𝟭:𝟭
➟ Theou Sōtēros hēmōn kai Christou Iēsou tēs elpidos hēmōn (BibleHubSIB)
➟ of God our Saviour, and the Lord Jesus Christ, who is our hope (NMB)
➟ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും: (സ.വേ.പു)✔️
❸ 𝗧𝗶𝘁𝘂𝘀 𝟮:𝟭𝟯
➟ tou megalou Theou kai Sōtēros hēmōn Christou Iēsou (BibleHubSIB)
➟ of the mighty God and of our Saviour Christ Jesus (NMB)
➟ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ: (സ.വേ.പു)❌
❹ 𝟮𝗣𝗲𝘁𝗲𝗿 𝟭:𝟭
➟ tou Theou hēmōn kai Sōtēros Iēsou Christou: (BibleHubSIB)
➟ of our God and Saviour Jesus Christ: (NMB)
➟ നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു)✔️
☛ മേല്പറഞ്ഞ വാക്യഖണ്ഡങ്ങളെല്ലാം സംബന്ധിക വിഭക്തിയിൽ (Genitive Case) ഉള്ളവയാണ്. നാലു വാക്യങ്ങളും ഗ്രീക്കിൽ ഒരേ ആശയത്തിൽ എഴുതിയിരിക്കുന്നതാണ്. പിന്നെങ്ങനെയാണ് തീത്തൊസിലെ ‘ദൈവം’ മാത്രം യേശുക്രിസ്തു ആകുന്നത്? ➟തന്മൂലം, സത്യവേദപുസ്തകത്തിൽ പരിഭാഷ പ്രശ്നമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

പൗലൊസിൻ്റെ ദൈവം:
➦ പൗലൊസ് പറയുന്ന മഹാദൈവം ആരാണെന്ന് പൗലൊസിൽ നിന്നുതന്നെ അറിയാം. എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിന് എന്തായാലും രണ്ട് ദൈവം ഉണ്ടാകില്ലല്ലോ?

☛ പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. അവൻ വാഴ്ത്തുന്നതും സ്തിതിക്കുന്നതും സ്തോത്രം ചെയ്യുന്നതും യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്.
𝟭. Glorify the God and Father of our Lord Jesus Christ. 
(Romans 15:6)
𝟮. Blessed be the God and Father of our Lord Jesus Christ.
(2Corinthians 1:3)
𝟯. The God and Father of our Lord Jesus Christ, who is blessed forever.
(2Corinthians 11:31)
𝟰. Blessed be the God and Father of our Lord Jesus Christ.
(Ephesians 1:3)
𝟱. The God of our Lord Jesus Christ, the Father of glory.
(Ephesians 1:17)
𝟲. We give thanks to the God and Father of our Lord Jesus Christ.
(Colossians 1:3). യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് ആവർത്തിച്ച് പഠിപ്പിച്ചവൻ, യേശുക്രിസ്തുവും ദൈവമാണെന്ന് പഠിപ്പിക്കുമോ?

❷ പൗലൊസ് യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം ചെയ്യുകയും (റോമർ 1:8; റോമർ 7:25; 1കൊരിന്ത്യർ 15:7), ദൈവത്തിൽ പ്രശംസിക്കുകയും (റോമർ 5:12), ദൈവത്തിന് മഹത്വം കരേറ്റുകയും (റോമർ 16:26) ചെയ്തവനും, ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും (റോമർ 2:16) എന്ന് പറഞ്ഞവനുമാണ്. ഇവിടെയൊക്കെ ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചാണ് പൗലൗസ് പഠിപ്പിക്കുന്നത്. 
☛ യേശു മനുഷ്യനാണെന്നും പൗലൊസ് ആർത്തിച്ചു പഠിപ്പിച്ചു: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ [one Man] (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ.
☛ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യേശുക്രിസ്തുവിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പഠിപ്പിക്കുകയും, അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുകയും, ദൈവം ഒരുവനാണെന്നും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ അർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് സംശയലേശമെന്യേ പഠിപ്പിച്ചവൻ, അവൻ മഹാദൈവമാണെന്ന് പറയുമോ? 
☛ ദൈവം അമർത്യനാണെന്നും (1തിമൊ, 6:16), ക്രിസ്തു മരിക്കുകയും പിതാവായ ദൈവത്താൽ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനാണെന്നും (ഗലാ, 1:1), “ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും” എന്ന് പഠിപ്പിച്ചവൻ (റോമ, 8:11), മരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു മരണമില്ലാത്ത ദൈവമാണെന്ന് പറയുമോ?

❸ “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ, “ഏകജ്ഞാനിയായ ദൈവം” എന്ന് പറയാൻ ഗ്രീക്കിൽ, “monō sophō Theō” എന്നാണ്. അതിൻ്റെ അർത്ഥം: ” ഒരേയൊരു ജ്ഞാനിയായ ദൈവത്തിന്” (To the only wise God) എന്നാണ്. അതായത്, ഒരേയൊരു ദൈവത്തിന് (Monos Theos – The only God) യേശുക്രിസ്തു മുഖാന്തരമാണ് പൗലൊസ് സ്തോത്രം കരേറ്റുന്നത്. ഒരേയൊരു ദൈവത്തിൽനിന്ന് അല്ലെങ്കിൽ, മോണോസ് തെയൊസിൽനിന്ന് യേശുക്രിസ്തുവിനെ വേർതിരച്ച് പഠിപ്പിച്ച പൗലൊസ്, യേശുക്രിസ്തു മഹാദൈവമാണെന്ന് പഠിപ്പിക്കുമോ?
☛ ദൈവം “Monos Theos – The only God” ആണെന്ന് പൗലൊസ് പറയുന്ന വേറെയും വാക്യമുണ്ട്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:171തിമൊ, 6:15; 6:16).

Father, the only true God:
➦ പിതാവാണ്, “ഏകദൈവം” (Monos Theos ⁃ The only God), പിതാവാണ്, “ഏകസത്യദൈവം” (Ho monos alethinos Theos – The only true God), ➟“ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. ➟“എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ യേശു എന്ന് പേള്ളവൻ മനുഷ്യനാണെന്ന് തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: (യോഹ, 9:11മർക്കൊ, 15:39). താൻ മനുഷ്യനാണെന്ന് യേശുക്രിസ്തുവും സംശയലേശമെന്യ പഠിപ്പിച്ചിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും തന്നെത്തന്നെ വിശേഷിപ്പിച്ചു: (മത്താ, 11:19; ലൂക്കൊ, 7:34). “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:9). ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൽ എന്ന് പറഞ്ഞാൽ, താനുംദൈവമാണെന്നോണോ മനസ്സിലാക്കേണ്ടത്? താനും ദൈവമായിരുന്നെങ്കിൽ, ഞങ്ങളെ വിശ്വസിപ്പിൻ എന്നല്ലാതെ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?

☛ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ മുഖ്യകല്പന അഥവാ, ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന ഒന്നാംകല്പനയുടെ ലംഘനമാണ്, പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെ ദൈവമാക്കുന്നത്. [കാണുക: എല്ലാറ്റിലും മുഖ്യകല്പന]

☛ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന “ഒരുവനായ ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, ‘ദൈവം ഒരുവൻ’ എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Monos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ‘ദൈവം ഒരുവൻ’ എന്നല്ല; ‘ഒരേയൊരു ദൈവം’ അല്ലെങ്കിൽ, ‘ദൈവം ഒരുത്തൻ മാത്രം’ (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ ‘മാത്രം’ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? [കാണുക: ക്രിസ്തു നല്കിയ പാപമോചനം, സർവ്വത്തിന്നും മീതെ ദൈവം ആരാണ്?]

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം പിതാവായ യഹോവയാണെങ്കിൽ, ക്രിസ്തു എങ്ങനെയാണ് ദൈവമാകുന്നത്? 

യേശുവും ആദിമസഭയും:
➦ ആദിമസഭയുടെ ചരിത്രം പറയുന്ന അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ അല്ലെങ്കിൽ, അപ്പൊസ്തലന്മാർ നേതൃത്വം നൽകിയിരുന്ന ആദിസഭയ്ക്ക് നസറായനായ യേശു ദൈവമല്ലായിരുന്നു. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷനും (പ്രവൃ, 2:22-23), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയവനും (പ്രവൃ, 2:23-24), ദൈവത്തിൻ്റെ ദാസനും (പ്രവൃ, 3:133:26;4:27;4:30), ദൈവത്തിൻ്റെ അഭിഷിക്തനും (പ്രവൃ, 4:27), മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു: (പ്രവൃ, 3:22-23ആവ, 18:18-19). പിന്നെങ്ങനെയാണ് അവൻ ദൈവമാകുന്നത്? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]. 

ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6).
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37–100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [കാണുക:Antiquities of the Jews – Book XVIII, 3:3). അപ്പൊസ്തലന്മാർക്കും ആദിമസഭയ്ക്കും മാത്രമല്ല; ആദ്യനൂറ്റാണ്ടിൽ യേശുക്രിസ്തുവിനെ നേരിട്ട് കണ്ടവർക്കും കാണാത്തവർക്കും അവൻ ദൈവമായിരുന്നില്ല. പിന്നെപ്പോഴാണ് അവൻ ദൈവമായത്?

☛ ബൈബിളിലെ ഏകസത്രദൈവം:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ‘ഏകസത്യദൈവം’
(Ho monos alethinos Theos – The only true God)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവമായ യഹോവയാണ്:
(യോഹ, 17:3; യോഹ, 20:17) 
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

ഗ്രീക്ക് പതിപ്പുകളും പരിഭാഷകളും: 
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതികളാണ് Codex Vaticanus (AD 300-350), Codex Sinaiticus (330-360), Codex Alexandrinus (400-440). ഇതിൽ ആദ്യത്തെ കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിൽ തീത്തൊസിൻ്റെ ലേഖനം ഉൾപ്പെടെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. മറ്റു കയ്യെഴുത്തു പ്രതിയകളായ കോഡെക്സ് സിനായ്റ്റിക്കസിലും കോഡെക്സ് അലക്സാണ്ട്രിനസിലും “ΤΟΥ ΜΕΓΑΛΟΥ Θ̅C̅ ΚΑΙ CΩΤΗΡΟC ΗΜΩΝ X̅Y̅ I̅Y̅” എന്ന സംബന്ധിക വിഭക്തിയിൽ തന്നെയാണ് കാണുന്നത്. ഇതിൻ്റെ അർത്ഥം: “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെയും” എന്നാണ്. ഡച്ചു പണ്ഡിതനായ ഇറാസ്മസ് (Desiderius Erasmus) 1516-ൽ പുറത്തിറക്കിയ “നോവം ഇൻസ്ട്രുമെൻ്റം ഓംനെ” (Novum Instrumentum omne) ആണ് ആദ്യം അച്ചടിച്ച ഗ്രീക്ക് പുതിയനിയമം. അതിൽ ആർക്കും മനസ്സിലാകുന്ന വിധത്തിൽ മഹാദൈവത്തെയും യേശുക്രിസ്തുവിനെയും അല്പവിരാമം (Comma) ഇട്ട് വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. [കാണുക: Erasmus]. ആധുനിക ഗ്രീക്കു പതിപ്പുകളുടെ (Versions) പദാനുപദവിവർത്തനം (Literal Translation) പരിശോധിച്ചാലും മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് മനസ്സിലാക്കാം. 

☛ 𝗙𝗮𝗺𝗼𝘂𝘀 𝘁𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻𝘀: 
➟ ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), 
➟ അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454), 
➟ പൂർണ്ണമായി ഗ്രീക്കിൽനിന്ന് ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്ത വില്യം ടിൻഡെയ്ൽ പരിഭാഷയിലും (1526), 
➟ പ്രൊട്ടസ്റ്റൻ്റ് നവീകരണ നായകനായ മാർട്ടിൻ ലൂഥറിൻ്റെ ബൈബിളിലും (1545), 
➟ ആദ്യകാല ആധുനിക ആധുനിക പരിഭാഷകൾ വരെയും (1500 ⁃⁃ 1800) ക്രിസ്തു മഹാദൈവം ആയിരുന്നില്ല. 
➟ പിന്നെങ്ങനെ ആധുനിക പരിഭാഷകളിൽ അവൻ മഹാദൈവമായത്? 
➟ സത്യവേദപുസ്തകത്തിൽ കൃത്രിമം കാണിച്ചാൽ, “യേശു എന്നു പേരുള്ള മനുഷ്യൻ” (യോഹ, 9:11) മഹാദൈവമാകുമോ? ➟താഴെയുള്ള പഷിഭാഷകൾ പരിശോധിക്കുക:
John Wycliffe Bible (1382),
John Purvey (1395),
The Gutenberg Bible (1456),
Erasmus (1516),
William Tyndale (1526),
Coverdale Bible (1535),
Matthew’s Bible (1537),
The Great Bible (1539),
Luther’s Bible (1545),
Bishops’ Bible (1568), 
Geneva Bible (1587),
Clementine Vulgate (1592),
Geneva Bible (1599),
King James Version (1611),
Webster’s Bible (1833),
Catholic Public Domain Version
Charles Thomson Translation
Clementine Vulgate
Complete Jewish Bible
Emphatic Diaglott New Testament
J.B. Phillips New Testament
John Wesley New Testament
Living Oracles New Testament
Mace New Testament
Matthew’s Bible
Modern Spelling Tyndale-Coverdale
Murdock’s Syriac Peshitta NT
New American Bible
New American Bible revised edition
New Life Version
New Matthew Bible,  
New Simplified Bible
Noyes New Testament
The New Messianic Version
Revised Geneva Translation
Riverside New Testament
Sawyer New Testament
The Great Bible,  
The New Messianic Version
Webster Bible Translation,
William Whiston New Testament
Worldwide English (NT)
Worsley New Testament
പി.ഒ.സി. ബൈബിൾ 
മനോവ ബൈബിൾ 
പുതിയലോക ഭാഷാന്തരം

യേശു “ക്രിസ്തു” ആയത് എപ്പോഴാണ്❓

“മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (2ശമൂ,5:17) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പഴയപുതിയനിയമങ്ങളിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാർ (ക്രിസ്തുക്കൾ) ഉണ്ട്. എന്നാൽ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്നതായി പറഞ്ഞിട്ടുള്ള ഏകവ്യക്തി നമ്മുടെ കർത്താവായ “യേശു” മാത്രമാണ്. എന്നാൽ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നു എന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വാക്യം. എന്നാൽ യേശു തൻ്റെ ജനനത്തിൽ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നില്ല; അതൊരു പ്രവചനമാണ്. അതിൻ്റെ അഞ്ച് തെളിവുകൾ ആദ്യം കാണിക്കാം. [കാണുക: മശീഹമാർ]

1. പുതിയനിയമത്തിൽ ഗബ്രീയേൽ ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. 2. യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ, ക്രിസ്തുവോ ആയിരുന്നില്ല. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. പെക്കൊസ്തുനാളിലെ പ്രഥമ പ്രസംഗത്തിലും അനന്തര പ്രസംഗങ്ങളിലും പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 2:22-24; പ്രവൃ, 2:36; പ്രവൃ, 5:31). അഥവാ, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്: (ഉല്പ, 3:15; എബ്രാ, 2:14-15). 3. ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നത്. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “സർവജനത്തിനും ഉണ്ടായ മഹാസന്തോഷം” എന്നല്ല; “ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം” നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നെങ്കിൽ, “സർവ്വജനത്തിനും ഉണ്ടായ സന്തോഷം” എന്ന് “ഭൂതകാലത്തിൽ” പറയുമായിരുന്നു. എന്നാൽ ഭൂതകാലത്തിലല്ല; “ഉണ്ടാകുവാനുള്ള സന്തോഷം” എന്ന് “ഭാവികാലത്തിൽ” (പ്രവചനാത്മകം) ആണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, “ജനിച്ചിരിക്കുന്നു” എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ജനിച്ചത് കർത്താവായ ക്രിസ്തു അല്ല; ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യശിശുവാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). അവൻ “ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും” ആകുവാൻ ഇരിക്കുന്നതേയുള്ളു. അതാണ്, “സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം.” അതായത്, രക്ഷിതാവായ കർത്താവും ക്രിസ്തുവും ആകുവാനുള്ളവൻ ജനിച്ച സദ്വാർത്തയാണ് (സുവിശേഷം) ദൂതൻ ഇടയന്മാരോട് അറിയിച്ചത്. അതിനാൽ, യഥാർത്ഥത്തിൽ അതൊരു പ്രവചനമാണെന്ന് മനസ്സിലാക്കാം. 4. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7), ഭാവികാലം: (എബ്രാ, 10:37). അതിനാൽ, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവിയിലാണെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. 5. ദൂതൻ മാത്രമല്ല; യെശയ്യാവും യേശുവിൻ്റെ ക്രിസ്തുത്വത്തെക്കുറിച്ച് (അഭിഷേകം) പ്രവചിച്ചിട്ടുണ്ട്: (യെശ, 61:1). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്. അതിനുമുമ്പ് രണ്ടുകാര്യങ്ങൾ അറിയണം: 1. ക്രിസ്തു ആരാണ്? അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? 2. ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്?

1. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5 ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). [കാണുക: ദൈവഭക്തിയുടെ മർമ്മം]

2. ക്രിസ്തുവിന്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണെന്നു ചോദിച്ചാൽ: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20 മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: യേശുവിൻ്റെ ചരിത്രപരത]

സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; 20:17; ലൂക്കൊ, 23:46). ക്രിസ്തു, ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, യോസെഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി, അപ്പൊസ്തലൻ, പ്രവാചകൻ, മഹാപുരോഹിതൻ, വഴി, വാതിൽ, ജീവൻ, സത്യം തുങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

യേശുവെന്ന മനുഷ്യൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:16; ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു പഠിപ്പിച്ച ക്രിസ്തു ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, അവൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; ലൂക്കൊ, 4:18-19). “ദൈവം അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അതായത്, യോർദ്ദാനിൽ വെച്ചാണ് യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിപോലെ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ “അഭിഷിക്തൻ” (ക്രിസ്തു) ആയത്. (ലൂക്കൊ, 9:20; യോഹ, 8:40).

താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. പരിശുദ്ധാത്താവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയ യേശുവിനെ, ആത്മാവു നേരെ മരുഭൂമിയിലെ പരീക്ഷയിലേക്കാണ് നടത്തിയത്: (ലൂക്കൊ, 4:1; മത്താ, 4:1). അതിനുശേഷം, ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന “ക്രിസ്തു” തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു.” യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ അന്നൊന്നും അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നില്ല. എന്നാൽ യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് മുപ്പതുവർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ “ക്രിസ്തു” (അഭിഷിക്തൻ) ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 3:23). പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന വ്യക്തി ജനിച്ചത്, ബി.സി. 6-ൽ (എബ്രായ വർഷം 3755) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; ലൂക്കൊ, 4:18-21; പ്രവൃ, 4:27; പ്രവൃ, 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം, ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപരഹിതയായ മനുഷ്യനെയാണ്: (1യോഹ, 3:5; യോഹ, 8:40). ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്: (എബ്രാ, 2:9; 1തിമൊ, 2:6). ഇതൊക്കെ, ദൈവത്തിൻ്റെ ആത്മാവിനാൽ ബൈബിളിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതകളാണ്.

എന്നാൽ യേശു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായത് യോർദ്ദാനിൽവെച്ചല്ല; പുനരുത്ഥാനത്തിനു ശേഷമാണ്. യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28. ഒ.നോ: യോഹ, 3:2പ്രവൃ, 2:22പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-392കൊരി, 5:21റോമ, 6:23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:91തിമൊ, 2:6എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:151തിമൊ, 2:5:6യോഹ, 1:29എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ഉയിർപ്പിക്കപ്പെട്ടത്: (1പത്രൊ, 3:18പ്രവൃ, 10:40). പെന്തെക്കൊസ്തുനാളിൽ പത്രൊസ് പറയുന്നത് നോക്കുക: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24). അടുത്തവാക്യം: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). അടുത്തവേദഭാഗം: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 2:30-31). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, അവനെ മനുഷ്യരുടെ കർത്താവും ക്രിസ്തുവുമാക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31).

ബൈബിൾ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, വിവിധ കാലങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ (ഭൂതം, ഭാവി, വർത്തമാനം) മാത്രമല്ല; ആസന്നഭാവിയിൽ നിവൃത്തിയാകുന്നതും വിദൂരഭാവിയിൽ നിവൃത്തിയാകുന്നതും രണ്ടോ, മൂന്നോ ഭാഗങ്ങളായി നിവൃത്തിയാകുന്നതുമായ പ്രവചങ്ങളും കാണാം. കൂടാതെ, പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയുമുണ്ട്. അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും (ലൂക്കൊ, 4:18-21) ദൂതൻ്റെ പ്രവചനത്തിൻ്റെ അംശമായ നിവൃത്തിയാണ് യോർദ്ദാനിൽ ഉണ്ടായതെന്ന് മനസ്സിലാക്കാം: (ലൂക്കൊ, 2:11). ദൂതന്റെ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവന്നത്, യേശുവിൻ്റെ പുനരുത്ഥാന ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 2:11പ്രവൃ, 2:36). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മീയചരിത്ര വസ്തുതകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. [കാണുക: പ്രവചനങ്ങൾ]

കാണുക:

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

ദൈവഭക്തിയുടെ മർമ്മം

മോണോതീയിസം

അബ്രാഹാമിനു് പ്രത്യക്ഷമായത് ട്രിനിറ്റിയോ?

☛ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (Men) തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1-2). അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവൻ അവരെ ആരാധിച്ചു എന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 

❶ അബ്രാഹാമിന് പ്രത്യക്ഷനായത് ദൈവത്തിലില്ലാത്ത മൂന്ന് വ്യക്തികൾ (ട്രിനിറ്റി) ആയിരുന്നില്ല; യഹോവയായ ഏകദൈവവും രണ്ട് ദൂതന്മാരും ആയിരുന്നു. അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ട്രിനിറ്റി ആയിരുന്നെങ്കിൽ, “യഹോവ അവന്നു പ്രത്യക്ഷനായി” എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്. ദൈവത്തിൻ്റെ ഏകവചനത്തിലുള്ള സംജ്ഞാനാമമാണ് (Singular Proper Noun). ട്രിനിറ്റി വിചാരിക്കുന്നപോലെ, ത്രിത്വത്തിലെ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ, യഹോവ പ്രത്യക്ഷനായി എന്ന് പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, സമനിത്യരായ മൂന്നുപേർ (മൂന്ന് വ്യക്തികൾ) പ്രത്യക്ഷരായെന്നോ പറയുമായിരുന്നു. ട്രിനിറ്റിയുടെ വാദമനുസരിച്ച് ദൈവം തുല്യരായ മൂന്നു വ്യക്തിയാണ്. തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനായാൽ, അതിൽ ഒരുത്തൻ്റെ പേർമാത്രം എടുത്തുപറയുമോ? എന്നാൽ വസ്തുതയെന്താണ്? യഹോവയുടെ ഒരു പ്രത്യക്ഷതയും രണ്ടു ദൂതന്മാരുമാണ് അവിടെ കാണുന്നത്. ➟അതുകൊണ്ടാണ് യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്. 

❷ “അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (𝐌𝐞𝐧) തന്റെ നേരെ നില്ക്കുന്നതു കണ്ടു.” അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (Men) അഥവാ, മനുഷ്യരെയാണ്. യഹോവയും രണ്ടു ദൂതന്മാരുമാണ് മനുഷ്യരായിട്ട് അവന് പ്രത്യക്ഷനായത്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). ഈവേദഭാഗത്ത്, “നിലംവരെ കുനിഞ്ഞു” എന്ന് പറയാൻ എബ്രായയിൽ “Vayyishtakhu” എന്ന പദമാണ്. അതിന് “അവൻ കുനിഞ്ഞു നമസ്കരിച്ചു” (He bowed down) എന്ന അർത്ഥമാണുള്ളത്. ഇതേ പദംതന്നെയാണ് ലോത്ത് രണ്ട് ദൂതന്മാരെ കുനിഞ്ഞ് നമസ്കരിക്കാനും ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 19:1). അതായത്, ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ അവൻ അവരെ ആരാധിക്കുകയല്ല ചെയ്തത്; ആചാരപമായി അവരെ നമസ്കരിക്കുകയായിരുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും വ്യത്യസ്തമാണ്. ആരാധന സ്രഷ്ടാവായ ഏകദൈവത്തിനു് മാത്രമുള്ളതാണ്. പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്നതാണ്. ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1), അബ്രാഹാം ഹിത്യരെയും (ഉല്പ, 23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3; 33:6; 33:7), സഹോദരന്മാർ യോസേഫിനെ നമസ്കരിച്ചതിനും (ഉല്പ, 426; 43:26; 43:28); എല്യേസറും (ഉല്പ, 24:26; 24:48; 24:52), മോശെയും (പുറ, 34:8) ശൗലും (1ശമൂ, 15:31), ദാവീദും യഹോവയെ ആരാധിച്ചതിനും (2ശമൂ, 12:20) “ഷാഹാ” (Shachah) എന്ന ക്രിയാ പദമാണ് (Verb) ഉപയോഗിച്ചിരിക്കുന്നത്. അതേ പദത്തിൻ്റെ “3rd Person Masculine Singular” രൂപമാണ് “Vayyishtakhu” എന്ന പദം. ഈ പദം ദൈവത്തെ ആരാധിക്കുന്നതിനും അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഒരുപോലെ ഉപയോഗിക്കുന്നതാണ്.

❸ അബ്രാഹാമിന് പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനും മറ്റു രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെ (Men) ആണ്: (ഉല്പ, 18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). മറ്റു രണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ (𝐌𝐞𝐧) അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭവാക്യം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Ha-Mal’akhim – Angels) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു ദൂതന്മാരെയാണ് ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്? വല്ലാത്ത ദുരുപദേശംതന്നെ! 

❹ അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു മനുഷ്യരെ അവൻ ആരാധിക്കുകയായിരുന്നില്ല; ആചാരപൂർവ്വം നമസ്കരിക്കുകയായിരുന്നു (Greet) എന്നതിനും കൃത്യമായി തെളിവുണ്ട്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: (ഉല്പ, 18:2). ഇത് ആരാധന ആയിരുന്നെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ? ബൈബിളിൽ “നമസ്കരിക്കുക” എന്നു പറയുന്നത് എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. അബ്രാഹാം ആരെയും ആരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. അപ്പോൾ, “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു” എന്ന് ട്രിനിറ്റി പറയുന്നത് എങ്ങനെയാണ്? 

❺ യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. യഹോവ നേരിട്ടാണ് (ദൈവമായി) അവിടെ പ്രത്യക്ഷനായിരുന്നതെങ്കിൽ, “അവനെ നമസ്കരിച്ചു എന്നോ, അവനെ ആരാധിച്ചു” എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. യഹോവ നേരിട്ടാണ് പ്രത്യക്ഷനായതെങ്കിൽ, “അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു” (Meet them and bowed low to the ground) എന്ന് ബഹുവചനത്തിൽ (Plural) പറയാതെ, ദൈവത്തെ പ്രത്യേകമായി “അവനെ കുനിഞ്ഞു നമസ്കരിച്ചു” (Meet him and bowed low to the ground) എന്ന് ഏകവചനത്തിൽ (Singular) പറയുമായിരുന്നു. അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്. അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്. 

❻ അബ്രാഹാം അവരോട് പറയുന്നത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.” (ഉല്പ, 18:3). ഈ വേദഭാഗത്ത്, ദൈവത്തെ “എൻ്റെ കർത്താവേ” (My Love rd) എന്ന് സംബോധന ചെയ്യുന്ന “അദോനായി” (Adonay) എന്ന എബ്രായ പദമല്ല; മനുഷ്യരെ കുറിക്കുന്ന “യജമാനൻ” (Master) എന്നർത്ഥമുള്ള “അദോൻ” (Adon) എന്ന പദത്തിൻ്റെ ബഹുവചന (Plural) രൂപമായ “അദോനായ്” (Adonai) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (സങ്കീ, 12:4). ഇവിടെ യഥാർത്ഥത്തിൽ “യജമാനനേ” എന്നല്ല; “യജമാനന്മാരേ” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. BSI-യുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ “യജമാനന്മാരേ” എന്നാണ് പരിഭാഷ: [കാണുക: സ.വേ.പു.സ.CL). ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ ബഹുവചനത്തിലാണ് ഉപയോഗം. ഉദാ: [GNT, ISV]. അടുത്ത അദ്ധ്യായത്തിൽ, ലോത്ത് രണ്ട് ദൂതന്മാരെ സംബോധന ചെയ്യുന്നത് ഇതേ പദംകൊണ്ട് “യജമാനന്മാരേ” എന്ന് ബഹുവചനത്തിലാണ്: (ഉല്പ, 19:2). അതിനാൽ, അവിടെ പ്രത്യക്ഷരായത് ഇല്ലാത്ത ട്രിനിറ്റിയല്ലെന്ന് ഭാഷാപരമായും വ്യക്തമാണ്.

❼ “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു.” (ഉല്പ, 18:4-5). അബ്രാഹാം തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് ആദ്യം അവരെ മനസ്സിലാക്കിയത്. അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, “ഇതിന്നായിട്ടല്ലോ (ഭക്ഷണം കഴിക്കാൻ) നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു” എന്നാണ് അവൻ പറയുന്നത്. അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. അബ്രാഹാം പറയുന്നത് ഒന്നുകൂടി ശ്രദ്ധിക്കുക: “വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായ മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. 

❽ “അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.” (ഉല്പ, 18:6-8). തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. പിന്നീട്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9-10). സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:20-33). കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. പഴയനിയമത്തിൽ ദൈവം ജഡത്തിൽ (മനുഷ്യൻ) വെളിപ്പെട്ടതിൻ്റെ വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ പ്രത്യക്ഷത.

☛ “യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി” എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്: [ഉല്പ, 18:1). എന്നാൽ അബ്രാഹാം കാണുന്നത് മുന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്: (ഉല്പ, 18:2). അതിൽ ഒരുത്തനെ പത്തുപ്രാവശ്യം “യഹോവ” എന്ന് പേർ വിളിച്ചിട്ടുണ്ട്: (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). എന്നാൽ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9ഇയ്യോ, 9:32). അതിനാൽ, യഹോവ അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; തൻ്റെ ശക്തിയാൽ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയെ (ജഡത്തിലെ വെളിപ്പാട്) ആണ് അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടതെന്ന് മനസ്സിലാക്കാം. അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവയായ ഏകദൈവം തന്നെയാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ നമ്മുടെ പാപപരിഹാരാർത്ഥം യേശു എന്ന നാമത്തിൽ ജഡത്തിൽ (മനുഷ്യനായി) വെളിപ്പെട്ടത്. ➟അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ബെബെ; 1Tim,3:16 ⁃⁃ ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). അതായത്, പുതിയനിയമത്തിലും യഹോവയായ ഏകദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15എബ്രാ, 2:14-16; ആവ, 18:18പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14മത്താ, 1:22-23) മീഖായുടെയും പ്രവചനംപോലെ (മീഖാ, 5:2മത്താ, 2:46) യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16Col, 2:2). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഇരുവരും ഒരു ദേഹമായിത്തീരും

“അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക (ahad) ദേഹമായി തീരും.” (ഉല്പ, 2:24). “അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു (heis) ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു (heis) ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 19:5,6)

എബ്രായയിലെ ഒന്നിനും (ahad) ഗ്രീക്കിലെ ഒന്നിനും (heis) ബഹുത്വമുണ്ട് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്നു കാണിക്കാൻ ത്രത്വക്കാർ എടുക്കുന്ന പ്രധാന വേദഭാഗമാണിത്. എന്താണിതിലെ വസ്തുതയെന്നു നോക്കാം:

വിവാഹബന്ധത്തിലൂടെ രണ്ടു വ്യക്തികൾ  ഒന്നാകുന്നതാണ് ഇവിടുത്തെ വിഷയം. സമൂഹത്തിൻ്റെ അംഗീകാരത്തോടെ പുരുഷനും സ്ത്രീയും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ജീവിക്കുന്ന അവസ്ഥയാണ് വിവാഹം. ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന പ്രയോഗം ശ്രദ്ധിക്കണം: ഇരുവരും ഒന്നാകുമെന്നല്ല; ഒരു ദേഹമാകും എന്നാണ്. ഇവിടെ ‘ഒരു ദേഹം’ എന്നു വിവക്ഷിക്കുന്നത് പുരുഷനെയും സ്ത്രീയേയുമല്ല; അവരുടെ ദാമ്പത്യത്തെ അഥവാ ഭാര്യാഭതൃബന്ധത്തെയാണ്. 

അതായത്, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ; യഥാർത്ഥത്തിൽ രണ്ടു മനുഷ്യർ ചേർന്ന് ഒരു മനുഷ്യൻ ആകുകയോ, രണ്ടു വ്യക്തികൾ ചേർന്ന് ഒരു വ്യക്തി ആകുകയോ ചെയ്യുന്നില്ല. അവർ എല്ലായ്പ്പോഴും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളും ആയിരിക്കും; അഥവാ ഇരുവർ തന്നെ ആയിരിക്കും. ‘ഒരു ദേഹം’ എന്നു പറഞ്ഞിരിക്കുന്നത്: അവരുടെ ദാമ്പത്യമാണ്. ദാമ്പത്യം (matrimony) ഏകമാണ്. ഇരുവർക്കും മനപ്പൊരുത്തം ഉള്ള കാലത്തോളം ‘ഒരു ദേഹം അഥവാ ഏക ദാമ്പത്യത്തിൽ’ അവർക്കു ജീവിക്കാം. മനപ്പൊരുത്തം നഷ്ടപ്പെടുമ്പോൾ അവർക്ക് ഒരു ദേഹത്തിൽനിന്ന് അഥവാ ദാമ്പത്യത്തിൽ നിന്ന് വേർപിരിയാൻ വചനവും സമൂഹവും വ്യവസ്ഥ ചെയ്തിട്ടുണ്ട്: (5:31,32). 

മേല്പറഞ്ഞ വേദഭാഗത്ത് ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറയാതെ, ‘ഇരുവർ ഒന്നാകും’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ, ഐക്യത്തിലുള്ള ഒന്നാണെന്നു പറയാം. അപ്പോൾത്തന്നെ അതിനൊരു വിപരീത വശംകൂടിയുണ്ട്: യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും ഒരുമയോടെ കഴിഞ്ഞാൽ മാത്രമേ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയുകയുള്ളു. വിഘടിച്ചു കഴിയുന്ന രണ്ടുപേരാണെങ്കിൽ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയില്ല. എന്നാൽ ഒരു ദേഹമെന്ന ദാമ്പത്യബന്ധത്തിൽ അവർ വിഘടിച്ചുനിന്നാലും അവരെ ഒരു ദേഹമെന്നാണ് പറയുന്നത്. എന്തെന്നാൽ അവിടെ ഒന്നെന്നു പറഞ്ഞിരിക്കുന്നത് രണ്ടു മനുഷ്യരെയോ, വ്യക്തികളെയോ അല്ല; അവരുടെ ദാമ്പത്യത്തെയാണ്. അതുകൊണ്ടാണ് ‘ഇരുവരും ഒന്നാകും’ എന്നു പറയാതെ, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞിരിക്കുന്നത്. ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ, ‘ഒരു ദേഹത്തിൽ അഥവാ ദാമ്പത്യത്തിൽ’ എവിടെയാണ് ബഹുത്വവും ഐക്യവുമുള്ളത്? ദാമ്പത്യം ഒന്നു മാത്രമേയുള്ളു. ദാമ്പത്യമെന്ന സംവിധാനത്തിനകത്താണ് ഇരുവരുള്ളത്. അവർ ഐക്യത്തിൽ കഴിഞ്ഞാലും ഇല്ലെങ്കിലും ദാമ്പത്യത്തിനു ബഹുത്വവുമില്ല, ഐക്യവുമില്ല. ദാമ്പത്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഐക്യവും ഐക്യമില്ലായ്മയും ഉണ്ടാകുന്നത്. അതുകൊണ്ട് ഒന്നാകുന്ന ദാമ്പത്യത്തിനു യാതൊരു വ്യത്യാസവുമില്ല; അത് എല്ലായിപ്പോഴും ഒന്നുതന്നെ ആയിരിക്കും. 

ദൈവശാസ്ത്രം ഐക്യത്തിലുള്ള ഒന്നിനു തെളിവായിട്ട് ഇതുപോലെ പല ഉദാഹരണങ്ങൾ പറഞ്ഞിട്ടുണ്ട്; ഒരു കുടുംബം അഥവാ വീട്, ബാങ്ക്, സ്ഥാപനം തുടങ്ങിയവ.

ഒരു കുടുബം അഥവാ ഒരു വീടെന്നു പറഞ്ഞാൽ, അത് ഒരു കുടുബം തന്നെയാണ്; അതിനു അതിൽത്തന്നെ ബഹുത്വമില്ല. കുടുംബമെന്ന സംവിധാനത്തികത്ത് പല വ്യക്തികൾ ഉണ്ടാകും; അപ്പോഴും കുടുംബത്തിന് ബഹുത്വം ഉണ്ടാകുന്നില്ല. ഒരു വീടിനെ നോക്കി ആരും ഐക്യത്തിലുള്ള വീടെന്നു പറയില്ല. ആ വീട്ടിലുള്ളവർ ഒരുമയോടെ കഴിയുന്നവരാണെങ്കിൽ, ആ വീട്ടുകാർ അഥവാ കുടുബത്തിലുള്ളവർ ഐക്യമുള്ളവരാണെന്നു പറയും. ഇനി, ആ വീട്ടിലുള്ളവരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചുപോയാൽ, അതൊരു കുടുംബമല്ലെന്ന് ആരെങ്കിലും പറയുമോ? അപ്പോഴും അതൊരു കുടുംബം അഥവാ വീട് തന്നെയായിരിക്കും. അതുപോലെ, ഒരു ബാങ്കിൽ ഒരു ജീവനക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു ബാങ്കാണ്. ഒരു സ്ഥാപനത്തിൽ ഒരു ജോലിക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു സ്ഥാപനം തന്നെയാണ്. എന്തെന്നാൽ ഒരു വീടെന്നോ, ബാങ്കെന്നോ, സ്ഥാപനമെന്നോ പറയുന്നത്, അതിനുള്ളിലുള്ള മനുഷ്യരുടെ ബഹുത്വവും ഐക്യവും നോക്കിയിട്ടല്ല.  

അപ്പോൾ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാൽ ഐക്യത്തിലുള്ള ഒന്നിനു തെളിവുമല്ല ഒന്നിനു ബഹുത്വവും ഉണ്ടാകുന്നില്ല എന്നു നാം കണ്ടു. ഇനി പല വ്യക്തികൾ ഐക്യത്തിൽ ഒന്നാകുന്നതിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? തീർച്ചയായിട്ടും ഉണ്ട്. യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു” (യോഹ, 17:11). “നാം ഒന്നായിരിക്കുന്നപോലെ, അവരും ഒന്നാകേണ്ടതിന്നു, അവർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിന്നു” (യോഹ, 17:23). ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നാണ്. അതുപോലെ ശിഷ്യന്മാരും ഒന്നാകാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് യേശു പ്രാർത്ഥിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന മനുഷ്യൻ ദൈവത്തെയും ചേർത്ത് “നമ്മെപ്പോലെ ഒന്നാകുക; നാം ഒന്നായിരിക്കുന്നപ്പോലെ” എന്നു പറഞ്ഞാൽ ഒന്നിനു ബഹുത്വമുണ്ടാകുമോ? പിതാവിൻ്റെയും പുത്രൻ്റെയും ഐക്യതയാണ് വിഷയം. ഒന്നെന്നു പറഞ്ഞിരിക്കുന്നത് അവരുടെ ഐക്യത്തെയാണ്. ഐക്യമെന്നാൽ; ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ‘ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; രണ്ടില്ല. പിതാവിനെയും പുത്രനെയും പോലെ ശിഷ്യന്മാരും ഒന്നായിരിക്കാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ശിഷ്യന്മാർ പന്ത്രണ്ടുപേർ ഉണ്ടെങ്കിലും അവരുടെ ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; അതിനു ബഹുത്വമില്ല. ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതു പോലെയാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ ഒരു ദൈവം ആയിരിക്കുന്നതെങ്കിൽ, ശിഷ്യന്മാരും ഐക്യത്തിൽ ഒന്നാകകൊണ്ട് അവരെ പന്ത്രണ്ടുപേരെയും ചേർത്ത് ഒരു മനുഷ്യൻ എന്നു പറയേണ്ടിവരും. [ഞാനും പിതാവും ഒന്നാകുന്നു]

അതിനാൽ എഹാദിനും ഹെയ്സിനും ബഹുത്വമുണ്ടെന്നുള്ളത് ത്രിത്വത്തിൻ്റെ വ്യാജവ്യാഖ്യാനമാണെന്ന് മനസ്സിലാക്കാം. ഇനി, ഇവരുടെ ത്രിത്വോപദേശം പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാകുമോ എന്നു നോക്കാം: 

ദൈവശാസ്ത്രം പറയുന്ന ത്രിത്വപ്രകാരം: പിതാവ് ദൈവമാണ്; പുത്രൻ ദൈവമാണ്; പരിശുദ്ധാത്മാവ് ദൈവമാണ്.

പിതാവ് വ്യക്തിയാണ്; പുത്രൻ വ്യക്തിയാണ്; പരിശുദ്ധാത്മാവ് വ്യക്തിയാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്.

ത്രിത്വത്തിലെ ഓരോരുത്തരും നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. അതായത് മൂവരും ദൈവമാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. എന്നുപറഞ്ഞാൽ, നിത്യരും വ്യത്യസ്തരുമാണ് മൂന്നുപേരാണുള്ളത്. അതായത്, ഒരിക്കലും ഒന്നാകാത്ത മൂന്നു ദൈവമാണ് ത്രിത്വത്തിനുള്ളതെന്നുവരും.

ഈ പ്രയാസവശത്തെ തരണംചെയ്യാൻ പണ്ഡിതന്മാരുടെ ബുദ്ധിമൂശയിൽ ഉരുത്തിഞ്ഞ പ്രയോഗമാണ്, “സാംരാശത്തിൽ ഒന്നു” അതായത്, മൂന്നു ദൈവം സാരാശത്തിൽ ഒന്നാകുന്നു. “സാരാംശത്തിൽ ഒന്നെന്ന” പ്രയോഗം ലോകത്തൊരിടത്തും ഉള്ളതല്ല. ത്രിത്വദൈവശാസ്ത്രം മാത്രം പഠിപ്പിക്കുന്നൊരു വഞ്ചനാ പ്രയോഗമാണത്.

ഇനി, സാംരാംത്തിൽ മൂവരും ഒരു ദൈവം ആകുമെങ്കിൽ; നിത്യരും വ്യത്യസ്തരുമായ മൂവരുടെയും അസ്തിത്വമെന്താണ്?

അതായത്, സാരാംശത്തിൽ ഒരു ദൈവമാണെന്ന് ത്രിത്വം പറയുമ്പോഴും പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായി നിലകൊള്ളുകയാണ്.

അപ്പോൾ ത്രിത്വത്തിലെ ഓരോരുത്തരുടെയും അസ്തിത്യമെന്താണ്???… അസ്തിത്വത്തിൽ അവർ മൂവരും ദൈവമാണ്. അതായിരിക്കണമല്ലോ വസ്തുത.

നിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികൾ സാരാംശത്തിൽ ഒന്നാകുമ്പോൾ, അതിൽ ഓരോരുത്തരുടെയും അസ്തിത്വം ദൈവം ആകണമെങ്കിൽ, പിതാവ് മൂന്നിലൊന്നു ദൈവം; പുത്രൻ മൂന്നിലൊന്നു ദൈവം; പരിശുദ്ധാത്മാവ് മൂന്നിലെന്നു ദൈവം സമം സാരാശത്തിൽ ഒരു ദൈവം. ⅓ + ⅓ +⅓ = 1 ഇതാണ് ത്രിത്വം.

ദൈവം ഒന്നാണെങ്കിൽ അതിലുള്ള ഓരോരുത്തരും “മൂന്നിലൊന്നു ദൈവം” മാത്രമായിരിക്കു. അല്ലാതെങ്ങനെ സാരാശത്തിൽ ഒരു ദൈവം ആകാൻ പറ്റും? ഇങ്ങനെയൊരു ത്രിത്വം ബൈബിളിലുണ്ടോ? ഇല്ല.

ഇനി, മൂവരും പൂർണ്ണദൈവം ആകണമെങ്കിൽ “സാരാംശത്തിലൊന്നു” തോട്ടിൽക്കളഞ്ഞിട്ട് ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കണം.

നിലവിൽ മൂന്നു പൂർണ്ണദൈവങ്ങളുള്ള നിങ്ങളുടെ ത്രിത്വം അഥവാ ത്രിമൂർത്തി, ബഹുദൈവദുരുപദേമാണ്.

എന്നാൽ, നിങ്ങളുടെ ദൈവശാസ്ത്ര വ്യാഖ്യാനപ്രകാരമുള്ള ത്രിത്വത്തിൽ മൂന്നിലൊന്നു ദൈവങ്ങളാണുള്ളത്. അതുമൊരു കൂതറ വ്യാഖ്യാനവും വിശ്വാസവുമാണ്. ഈവക കൾട്ടുപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ല. അത് നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലുടെ ഉപയിയായ സർപ്പം നുഴയിച്ചുകയറ്റിയ വഞ്ചന മാത്രമാണ്.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God, യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God, യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10) ദൈവപുത്രൻ പറയുന്നു.

ദൈവം ഒരുത്തൻ മാത്രമാണെന്നും (റോമ, 16:26; 1തിമൊ, 1:17; 6:15; യൂദാ, 1:4; 1:24; വെളി, 15:4) “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു അപ്പൊസ്തലന്മാർ പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11)

“ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). എന്ന് യഹോവയായ ദൈവം പറയുന്നു.

യഹോവ ഒരുത്തൻ മാത്രം ദൈവമെന്നും (ആവ, 32:39; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:6; 44:8; 45:5; 45:21; 45:22; 46:8), യഹോവയ്ക്ക് സമനും സദൃശ്യനുമില്ലെന്നും (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18), യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവെന്നും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24) പഴയനിയമ ഭക്തന്മാരും പറയുന്നു.

യഹോവയായ ദൈവത്തെയും ദൈവപുത്രനായ യേശുവിനെയും പഴയനിയമഭക്തന്മാരെയും അപ്പൊസ്തലന്മാരെയും കള്ളന്മാരും നുണയന്മാരും വഞ്ചകന്മാരുമാക്കിയ ഉപദേശമാണ് ത്രിത്വം. ബൈബിളിൽ സിംഗിൾ തെളിവുപോലും ത്രിത്വത്തിനില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രിത്വമാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ദൈവത്തിൻ്റെ ഏഴ് ആത്മാവിനുനേര കണ്ണടച്ചുകളയുന്നു: (വെളി, 1:4; 3:1). അതാണ് ത്രിത്വവിശ്വാസം.

ആദാമും ഹവ്വായും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളുമാണ്; ദാമ്പത്യമെന്ന സംവിധാനത്തിലാണ് ആവർ ഒന്നായിരിക്കുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഇനി, ആദാമും ഹവ്വായും ഐക്യത്തിൽ ഒന്നിനു തെളിവാണെന്ന ത്രിത്വക്കാരുടെ വ്യാജംപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നു പറയണമെങ്കിൽ, ആദാമും ഹവ്വായും ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നു പറഞ്ഞിരിക്കുന്നപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും ‘ഒരു ദേഹമായിത്തീരും’ എന്നോ, മൂവരും ഒന്നാണെന്നോ, ഒന്നാകുമെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടാകണം. എന്നാൽ അങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ആദവും ഹവ്വായും ‘ഇരുവരും ഒരു ദേഹമായി തീരും’ എന്നു പറഞ്ഞിരിക്കുന്നതുപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രിത്വത്തിൽ ഏകനാണെന്നു പറയാൻ കഴിയും? ഇവരുടെ ഉദാഹരണങ്ങൾ പോലെ, മൂന്നു ദൈവവ്യക്തികൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നോ, ഒരു ബാങ്കോ, പ്രസ്ഥാനമോ, സ്ഥാപനമോ പോലെയോ പ്രവർത്തിക്കുന്നവരാണെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. അപ്പോൾ അതും ചീറ്റിപ്പോയി.

ദൈവം സാരാശത്തിൽ ഒന്നാണെന്നു ബൈബിൾ പറയുന്നുണ്ടോ? ഇല്ല. എന്താണ് ഈ സാരാംശം അഥവാ essence? 

ഇവരുടെ ദൈവശാസ്ത്രം സാരാംശത്തെ നിർവ്വചിച്ചിട്ടുണ്ട്: ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം.” ഉദാഹരണം: മാമ്പഴവും, പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്.

അല്ല, ഒന്നു ചോദിക്കട്ടെ; ദൈവത്തെ ഒരു വർഗ്ഗമായിട്ടാണോ നിങ്ങൾ കാണുന്നത്? ദൈവം ഏകനാണെങ്കിൽ പിന്നെങ്ങനെ ദൈവം ഒരു വർഗ്ഗമാണെന്നു പറയും? വസ്തുക്കളുടെയോ, വ്യക്തികളുടെയോ, ജന്തുക്കളുടെയോ, പക്ഷിക്കളുടെയോ, പഴങ്ങളുടെയോ പ്രത്യേക കൂട്ടത്തെയാണ് വർഗ്ഗമെന്ന് പറയുന്നത്.

ഇവരുടെ സാരാംശമെന്ന വ്യാഖ്യാനംതന്നെ ബഹുദൈവവിശ്വാസമാണ്. അതായത്, ദൈവവർഗ്ഗത്തെ (ദൈവങ്ങളുടെ കൂട്ടത്തെ) മനുഷ്യവർഗ്ഗത്തിൽ നിന്നും ദൂതവർഗ്ഗത്തിൽനിന്നും വേർതിരിക്കുന്നതാണ് സാരാംശമെന്നാണ് ദൈവശാസ്ത്രം പറയുന്നത്.

ദുരുപദേശത്തിൽ ചോദ്യമില്ല. അതെന്തെങ്കിലുമാകട്ടെ, എന്താണ് ദൈവത്തിൻ്റെ സാരാംശമെന്ന് ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്: നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം ഇവയാണ് സാരാശം.

ഈ നാലു ഗുണങ്ങളും മൂന്നുപേർക്കും ഒരുപോലെയുണ്ടെന്നല്ലേ മുകളിൽ പറഞ്ഞത്. അതായത്, നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരുമായ മൂന്നു ദൈവങ്ങൾ നിങ്ങൾക്കുണ്ടല്ലോ? അവരെങ്ങനെ ഒന്നാകും?

അതിനും ദൈവശാസ്ത്രത്തിൽ ഉത്തരമുണ്ട്: “ത്രിയേകത്വോപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. സാരാംശത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം എന്നിവ വിഭജിക്കപ്പെടാൻ സാദ്ധ്യമല്ല. ഈ സാരാശം വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നുപേരും മൂന്നു ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും.സർവ്വശക്തി ഒന്നേയുള്ളു; അത് സമ്പൂർണ്ണമാണ്.”

അപ്പോൾ ആദ്യം പറഞ്ഞതൊക്കെ തെറ്റാണല്ലോ? പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരും. വ്യത്യസ്തരുമായ മൂന്നു ദൈവവ്യക്തികളാണെന്നു ആദ്യം പറഞ്ഞു. സാരാംശം വിഭജിക്കപ്പെടാൻ പാടില്ലെന്നു ഇപ്പോൾ പറയുന്നു. അതായത്, മൂവർക്കും കൂടി ഒരു നിത്യത്വവും ഒരു സർവ്വജ്ഞതയും, ഒരു സർവ്വവ്യാപകത്വവും ഒരു സർവ്വശക്തിയുമാണ് ഉള്ളതെന്ന് പറയുന്നു. അപ്പോൾ ത്രിത്വോപദേശം അതിൽത്തന്നെ പരസ്പരവിരുദ്ധമായി.

വ്യക്തമാക്കാം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കൂടി ഒരു നിത്യത്വവും സർവ്വജ്ഞതയും സർവ്യാപകത്വവും സർവ്വശക്തിയുമാണ് ഉള്ളത്. അതാണ് സാരാംശത്തിൽ ഒന്നെന്നു ത്രിത്വം പറയുന്നത്. അപ്പോൾത്തന്നെ ഇവർ ഭിന്ന വ്യക്തികളുമാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. വ്യത്യസ്തരായ മൂന്നു വ്യക്തികൾക്കും കൂടി ഒരു നിത്യത്വവും സർവജ്ഞതയും സർവ്വവ്യാപകത്വവും സർവ്വശക്തിയും മതിയാകുമോ? പോര. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറഞ്ഞാൽ ഇവർ ഒരിക്കലും ഒന്നാകാത്തവരാണ് പിന്നെങ്ങനെ സാരംശത്തിൽ ഒന്നാകും? മൂവരും വ്യത്യസ്തരായി നിന്നാൽ ഇവരുടെ സാരാംശം വിഭജിക്കപ്പെടും. പിതാവിന് തന്നിൽത്തന്നെയോ, പുത്രന് തന്നിൽത്തന്നെയോ, പരിശുദ്ധാത്മാവിന് തന്നിൽത്തന്നെയോ പൂർണ്ണ നിത്യത്വവും പൂർണ്ണ സർവജ്ഞതയും പൂർണ്ണ സർവ്വവ്യാപകത്വവും പൂർണ്ണ സർവ്വശക്തിയും ഉണ്ടാകില്ല. ഓരോരുത്തർക്കും മൂന്നിലൊന്നു () സാരാംശമാണ് ഉണ്ടാകുക. അപ്പോൾ, വിഭജിക്കപ്പെടാൻ പാടില്ലെന്നു ത്രിത്വം പഠിപ്പിക്കുന്ന സാരാംശം വിഭജിക്കപ്പെടുകയും മൂവരും പൂർണ്ണദൈവം അല്ലാതാകുകയും ചെയ്യും. 

ഉദാഹരണത്തിന്: മൂന്നു ദൂതന്മാർക്കുകൂടി ഒരൊറ്റ ശക്തിയും ഒരൊറ്റ ബുദ്ധിയുമാണ് ദൈവം കൊടുത്തിരിന്നതെങ്കിൽ. അവർ തന്നിൽത്തന്നെ പൂർണ്ണ ശക്തരും പൂർണ്ണ ബുദ്ധിയുള്ളവരും ആകില്ല. ഒരാൾക്ക് മൂന്നിലെന്നു ശക്തിയും ബുദ്ധിയും വീതമാണ് ഉണ്ടാകുക. അതുപോലെ മൂന്നു മനുഷ്യർക്കു കൊടുത്താലും ഓരോരുത്തർക്കും മൂന്നിലൊന്നു കഴിവാണ് ഉണ്ടാകുക. അതുപോലെ തന്നെയാണ് ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും. സർവ്വശക്തി വിഭജിക്കപ്പെട്ടാൽ മൂവരും സർവ്വശക്തരല്ലാതാകുമെന്ന് ദൈവശാസ്ത്രംതന്നെ പറയുന്നത്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറയുമ്പോൾ, മൂവർക്കും തന്നിൽത്തന്നെ സാരാംശത്തിലെ എല്ലാ ഗുണങ്ങളും ഉണ്ടാകണം. ഉദാഹരണത്തിന് വ്യത്യസ്തരായ മൂന്നുപേർക്കും തന്നിൽത്തന്നെ സർവ്വശക്തി ഉണ്ടാകണം. എന്നാൽ സർവ്വശക്തിയാകട്ടെ ഒന്നേയുള്ളു. അതിനെ മൂന്നായിട്ട് വിഭജിക്കപ്പെടാതെ വ്യത്യസ്തരായ മൂന്നുപേർക്ക് ഉണ്ടാകില്ല. ഒന്നെങ്കിൽ മൂവരിൽ ഒരാളാണ് സർവ്വശക്തൻ; അല്ലെങ്കിൽ മൂവരും സർവ്വശക്തരല്ല. 

എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വവും ചതുർത്വവും ഒന്നുമല്ല; ഒരുത്തൻ മാത്രമാണ്: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം.

അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19; നെഹെ, 9:6; യെശ, 37:16; 37:20). ദൈവം ത്രിത്വമാണെന്നു കരുതുന്നവരും ഏകദൈവവിശ്വസത്തെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവരും ഒരിക്കൽപ്പോലും ബൈബിൾ മുഴുവനായി വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു.

ഇതും കാണുക: ദൈവം ഒരുത്തൻ മാത്രമാണ്: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇതാണ് ബൈബിളിലെ ഏകസത്യദൈവം. ഈ ഏകദൈവത്തെയാണ് ത്രിത്വം ഒരു സാരാശത്തിലെ മൂന്നു വ്യത്യസ്ത ദൈവവ്യക്തികൾ അഥവാ മൂന്നു ഛിന്നദൈവങ്ങൾ ആക്കിയത്.

ഒരു സാരാംശത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികൾ അഥവാ ഛിന്നദൈവങ്ങളുള്ള ത്രിത്വവും മൂന്നു പൂർണ്ണദൈവങ്ങളുണ്ടെന്നു പറയുന്ന ത്രിത്വവും അഥവാ ത്രിമൂർത്തിവിശ്വാസവും ബഹുദൈവദുരുപദേശമാണ്. നിങ്ങൾ പഠിപ്പിക്കുന്ന: ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, ത്രിത്വത്തിൽ രണ്ടാമൻ, ത്രിത്വത്തിൽ മൂന്നാമൻ, സാരാശത്തിലൊന്ന്, നിത്യപുത്രൻ, മൂന്നാളത്തം, മൂന്നു വ്യക്തികൾ, സമനിത്യത, അവതാരം തുടങ്ങി യാതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിപോലും നിങ്ങൾക്ക് അറിയില്ലെന്നതാണ് വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കൂടുതൽ അറിയാൻ കാണുക: ദൈവം ഏകനോ ത്രിത്വമോ? ഏകദൈവവും പ്രത്യക്ഷതകളും]

പൗലൊസിൻ്റെ ദൈവം

☛ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാനാണ് ജാതികളുടെ അപ്പൊസ്തലനായി പൗലൊസിനെ നിയമിച്ചത്: (1തിമൊ, 2:4-7 ⁃⁃റോമ, 11:13). ➟[കാണുക:ദൈവത്തിൻ്റെ ഇച്ഛ]. ➟ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കപ്പെട്ട പൗലൊസിൻ്റെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; ➟യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟അഥവാ, യേശുക്രിസ്തു ആരെയാണോ എൻ്റെ ദൈവം എന്ന് സംബോധന ചെയ്തത്, ➟അവനാണ് പൗലൊസ് അപ്പൊസ്തലൻ്റെയും ദൈവം: (മത്താ, 27:46;മർക്കൊ, 15:33;യോഹ, 20:17). ➟തെളിവുകൾ കാണുക: 

യേശുക്രിസ്തുവിൻ്റെ ദൈവം:
☛ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറുവാക്യങ്ങൾ ബൈബിളിലുണ്ട്. ➟നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 ⁃⁃റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5). ➟⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക⟧ ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തോത്രം ചെയ്യുകയും ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്. ➟പൗലൊസ് യേശുക്രിസ്തുവിൻ്റെവിൻ്റെ ദൈവത്തെ വാഴ്ത്തുന്നതിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 
𝟭. ദിവസവും രണ്ടുനേരം ഷെമ (Shema) പ്രാർത്ഥന ചൊല്ലുന്ന (ആവ, 6:4-9;11:13-21;സംഖ്യാ, 15:37-41 ⁃⁃സങ്കീ, 55:17) ന്യായപ്രമാണം സംബന്ധിച്ചു പരീശനായ പൗലൊസിന്, യഹോവയല്ലാതെ മറ്റൊരു ദൈവം ഉണ്ടാകുമോ?
𝟮. യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പൗലൊസിൻ്റെ പ്രയോഗത്തിലൂടെ, യഹോവ തന്നെയാണ് യേശു എന്ന വൺനെസ്സിൻ്റെ ഉപദേശം വ്യാജമാണെന്ന് തെളിയുന്നു. ➟വൺനെസ്സ് വിചാരിക്കുന്നപോലെ യേശുക്രിസ്തു ഏകദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണ്?
𝟯. യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പൗലൊസിൻ്റെ പ്രയോഗത്തിലൂടെ, ദൈവം സമനിത്യരായ മൂന്നുപേരാണെന്നും, യഹോവയും യേശുവും സാരാംശത്തിൽ ഒരു ദൈവമാണെന്നുമുള്ള ട്രിനിറ്റിയുടെ ഉപദേശവും വ്യാജമാണെന്ന് മനസ്സിലാക്കാം. ➟യേശുക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തോട് സമത്വമുള്ളവനാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം പരമാബദ്ധമല്ലേ?

എൻ്റെ ദൈവം:
☛ പൗലൊസ് ദൈവത്തെ “എൻ്റെ ദൈവം❜ (My God) എന്ന് ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ➟ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. (ഫിലി, 1:6 ⁃⁃2കൊരി, 12:21;ഫിലേ, 1:6). ➟ഇവിടെ പൗലൊസ് എൻ്റെ ദൈവം എന്ന് പറയുന്നത് യേശുക്രിസ്തുവിനെയല്ല; ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്. ➟അടുത്തവാക്യം: നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു. (1കൊരി, 1:4 ⁃⁃റോമ, 1:8). ➟അടുത്തവാക്യം: എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും. (ഫിലി, 4:19). ➟മേല്പറഞ്ഞ വേദഭാഗങ്ങൾ ശ്രദ്ധിച്ചാൽ: ➟പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പറയുന്നതെന്ന് കാണാൻ കഴിയും. ➟അതായത്, ദൈവകൃപ വരുന്നതും നമ്മുടെ ബുദ്ധിട്ടുകൾ തീർത്തുതരുന്നതും ക്രിസ്തുയേശുവല്ല; ➟ക്രിസ്തുയേശുവിലൂടെ പൗലൊസിൻ്റെ ദൈവമാണ്. ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, ➟പൗലൊസ് യേശുക്രിസ്തുവിലൂടെ വേറൊരു ദൈവത്തെ സ്തോത്രം ചെയ്യുമോ? ➟വൺനെസ്സ് കരുതുന്നപോലെ യേശുക്രിസ്തു ഏകദൈവമായിരുന്നെങ്കിൽ, ➟തൻ്റെ ദൈവം യേശുക്രിസ്തു ആണെന്ന് പറയാൻ പൗലൊസ് ലജ്ജിക്കുമായിരുന്നോ? ➟ട്രിനിറ്റി വിചാരിക്കുന്നപോലെ യേശുക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, ➟എൻ്റെ ദൈവം ക്രിസ്തുയേശുവിലൂടെ നൽകുമെന്ന് പൗലൊസ് പറയുമായിരുന്നോ? 

യേശുക്രിസ്തു മുഖാന്തരം:
☛ പൗലൊസ് യേശുക്രിസ്തു മുഖാന്തരം പല കാര്യങ്ങൾക്കുവേണ്ടി ദൈവത്തിന് സ്തോത്രം ചെയ്യുന്നതായി കാണാം: ➟നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. (റോമ, 1:8). ➟അടുത്തവാക്യം: നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. (1കൊരി, 15:57 ⁃⁃റോമ, 5:11;റോമ, 7:25). ➟രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണം ഇവിടെക്കാണാം: 
𝟭. യേശുക്രിസ്തു ദൈവമാണെങ്കിൽ, ➟യാതൊരു കാരണംചൊല്ലിയും ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നില്ല. ➟പൗലൊസ് ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ച് പറയുന്നതിനാൽ, ➟അവൻ ദൈവമല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
𝟮. യേശുക്രിസ്തു ദൈവമാണെങ്കിൽ, ➟യേശുക്രിസ്തുവിനോടല്ലാതെ അവൻ മുഖാന്തരം അല്ലെങ്കിൽ അവനെ മദ്ധ്യസ്ഥനാക്കി മറ്റൊരു ദൈവത്തെ സ്തോത്രം ചെയ്യുമായിരുന്നോ? ➟പൗലൊസ് യേശുക്രിസ്തു മുഖാന്തരം ദൈവത്തെ സ്തുതിക്കുന്നതിനാൽ, അവൻ ദൈവമല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. 

പൗലൊസ് എന്ന യെഹൂദൻ: 
☛ പൗലൊസ് എന്ന തീക്ഷ്ണതയുള്ള യെഹൂദനെക്കുറിച്ച് താൻതന്നെ പറഞ്ഞിട്ടുണ്ട്: ➟എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽ ജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിനു യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുണ്ടോ? (ഫിലി, 3:5-6 ⁃⁃ആവ, 4:39;2രാജാ, 19:15). ➟പക്ഷെ, പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെ രക്ഷപ്രാപിച്ചു എന്ന് അഭിമാനിക്കുന്ന പലർക്കും, പൗലൊസിൻ്റെ ദൈവവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. 
☛ യേശുക്രിസ്തുവിൻ്റെ ദൈവമായ യഹോവയാണ് പൗലൊസിൻ്റെ ദൈവം. ➟എന്നാൽ വൺനെസ്സുകാർ ഏകദൈവമായ യഹോവയെ തള്ളിയിട്ട്, ഏകമനുഷ്യനായ യേശുക്രിസ്തുവിനെ ഏകദൈവമാക്കി. ➟ട്രിനിറ്റിയാകട്ടെ, പൗലൊസിൻ്റെ ദൈവത്തോടൊപ്പം ഏകമനുഷ്യനായ യേശുക്രിസ്തുവിനെയും ദൈവമാക്കി, ➟ബഹുദൈവത്തിൽ വിശ്വസിക്കുന്നു. ➟എന്നിട്ട് ഞങ്ങൾക്ക് ഏകദൈവമേ ഉള്ളെന്ന് വ്യാജം പ്രജരിപ്പിക്കുന്നു.

പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
☛ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി (Nature) എന്താണെന്ന് പൗലൊസ് അസന്ദിദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: ➟ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (1തിമൊ, 2:5-6). ➟ദൈവം (God) എന്നത് പിതാവിൻ്റെ പ്രകൃതിയും (Nature) പിതാവു (Father) എന്നത് ദൈവത്തിൻ്റെ പദവിയും (Title) ആണ്. ➟മനുഷ്യൻ (𝐌𝐚𝐧) എന്നത് ക്രിസ്തുയേശുവിൻ്റെ പ്രകൃതിയും ➟പുത്രൻ (Son) എന്നത് ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ പദവിയും ആണ്. ➟ഏകമനുഷ്യൻ (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (One Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. 

ഏകപുരുഷനുമായുള്ള വിവാഹനിശ്ചയം:
ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2കൊരി, 11:2-4). ➟പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവുമായിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനും (One Man) ആയിയിട്ടാണ്. ➟പൗലൊസ് പറയുന്ന പുരുഷൻ ദൈവമല്ല; മനുഷ്യനാണ്. ➟ഗ്രീക്കിലെ 𝗔𝗻𝗲𝗿 എന്ന പദം മനുഷ്യരിലെ പുരുഷനെ കുറിക്കുന്ന പദമാണ്. 
☛ പൗലൊസിൻ്റെ ഭയംപോലെ ഏകപുരുഷനായ (𝐎𝐧𝐞 𝐌𝐚𝐧) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകാനും, ഏകസത്യദൈവത്തെ തള്ളി മനുഷ്യനെ ദൈവമാക്കാനും, ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഉണ്ടായ വേറൊരു സുവിശേഷമാണ് ഇന്ന് പലരും വിശ്വസിക്കുന്നത്. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് രക്ഷയെന്നുപോലും പലർക്കും അറിയില്ല: (റോമ, 5:15 ⁃⁃ പ്രവൃ, 15:11). ➟നമുക്ക് ഏകസത്യദൈവമായ പിതാവും നമ്മെ വിവാഹനിശ്ചയം ചെയ്ത ഏകപുരുഷനായ യേശുക്രിസ്തുവും ഉണ്ട്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:5-6; 1തിമൊ, 2:5-6). ➟എന്നാൽ വൺനെസ്സുകാർ സത്യേകദൈവമായ പിതാവിനെ തള്ളി (യോഹ, 17:3); ➟വിവാഹനിശ്ചയം ചെയ്ത പുരുഷനായ (Man) നസറായനായ യേശുവിനെ ഏകസത്യദൈവമാക്കി: (പ്രവൃ, 2:23). ➟ട്രിനിറ്റി സത്യേകദൈവമായ പിതാവിനൊപ്പം, വിവാഹനിശ്ചയം ചെയ്ത പുരുഷനെയും (Man) ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നു. ➟യഹോവസാക്ഷികൾ വിവാഹനിശ്ചയം ചെയ്ത പുരുഷനെ (Man) മിഖായേൽ ദൂതൻ ആക്കി. ➟അതായത്, മേല്പറഞ്ഞ മൂന്ന് ഉപദേശക്കാരും, തങ്ങളെ വിവാഹനിശ്ചയം ചെയ്ത പുരുഷനെ തള്ളിക്കളഞ്ഞു. ➟ഒടുവിൽ എന്തുചെയ്യും?

ഉപസംഹാരം:
☛ ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ ദൈവമാണ് ജാതികളുടെ അപ്പൊസ്തലനായ പൗലൊസിൻ്റെ ദൈവം. ➟എന്നാൽ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയ പൗലൊസിൻ്റെ ദൈവത്തെയല്ല ജാതികളിൽനിന്നുവന്ന ക്രിസ്ത്യാനികളായവർ വിശ്വസിക്കുന്നത്. ➟പൗലൊസ് ഏകമനുഷ്യനെന്ന് പഠിപ്പിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയ നാമധാരികളുടെ ദൈവം. ➟ത്രിത്വത്തിൽ വിശ്വസിക്കുന്നവർവരെ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ തള്ളിയിട്ട്, ➟യേശു മാത്രം ദൈവം എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്? ➟പൗലൊസിനെപ്പോലും ലജ്ജിപ്പിക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➟[ട്രിനിറ്റിയുടെ ഉപദേശം കാണുക: ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശു മാത്രം ദൈവം,യേശു അല്ലാതെ ഒരു ദൈവമില്ല]. 

☛ ക്രിസ്തു ആരാണ്? എന്നറിയാത്തതാണ് പലരുടെയും പ്രശ്നം! ➟അവൻ ആരാണെന്ന് അറിഞ്ഞാൽ, അവൻ പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (Father, the only true God) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യും: (യോഹ, 8:19). ➟[കാണുക:ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: ❛ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു❜ എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞
(യോഹന്നാൻ 8:56-59)

☛ ❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യേശു പറഞ്ഞതിനെ, അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടായിരുന്നു; എന്ന സാധാരണ അർത്ഥമാണ് ഉള്ളതെന്ന് അനേകർ വിചാരിക്കുന്നു. ➟എന്നാൽ ഈ അദ്ധ്യായത്തിലെ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ; ഇത് പറയുന്നതിന് തൊട്ടുമുമ്പെ, താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട് (യോഹ, 8:40). ➟ഒരു മനുഷ്യന് എങ്ങനെയാണ് രണ്ടായിരം വർഷംമുമ്പെ ജീവിച്ചിരുന്ന അബ്രാഹാമിനുമുമ്പെ ഉണ്ടായിരിക്കാൻ കഴിയുന്നത്? ➟ഈ വേദഭാഗം പഠിക്കുമ്പോൾ, അത് പറയാനുണ്ടായ സന്ദർഭവും അത് കേട്ടവരുടെ പ്രതികരണവും അനന്തരസംഭവവും വിശദമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ➟യേശുവിൻ്റെ വാക്കുകൾ കേട്ടയുടനെ യെഹൂദന്മാർ അവനെ എറിവാൻ കല്ലെടുത്തതായി അവിടെ കാണുന്നു. ➟പൂർവ്വപിതാവായ അബ്രാഹാമിനു മുമ്പേ ❛ഞാനുണ്ടു❜ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? ➟യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയത് എന്തിനാണ്? ➟ഏത് കുറ്റം നിമിത്തമാണ് അവർ അവനെ കല്ലെറിയാൻ തുനിഞ്ഞത്? ➟രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനുമുമ്പേ താൻ ഉണ്ടായിരുന്നു എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞാൽ, ന്യായപ്രമാണ പ്രകാരം അത് കല്ലെറിയപ്പെടാനുള്ള കുറ്റമാണോ? ➟ഇതെല്ലാം വിശദമായി അറിഞ്ഞാൽ മാത്രമേ, യേശു പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകുകയുള്ളു. ➟എല്ലാം വിശദമായി മനസ്സിലാക്കാൻ നാലു കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്: 
𝟭. ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്? 
𝟮. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 
𝟯. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 
𝟰. ക്രിസ്തു ആരാണ് അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്? ➟നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം: 

ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്❓ 
☛ ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➟❝ദൈവത്തിൽനിന്നു കേട്ട സംത്യം സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യത്തിൽ, മനുഷ്യനായ തന്നെ ദൈവത്തിൽനിന്ന് വ്യക്തമായി വേതിരിച്ചാണ് യേശു പഠിപ്പിച്ചിരിക്കുന്നത്. ➟ഇതും നോക്കുക: (യോഹ, 14:1). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟കന്യകയുടെ മൂത്തപുത്രനായി ജനിച്ച (ലൂക്കൊ, 2:7) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു. (റോമ, 5:15). 

ഒന്നുകൂടി വ്യക്തമാക്കിയാൽ: ➟പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20;ലൂക്കൊ, 2:21) ➟ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ➟ആത്മാവിൽ ➟ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ➟ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 ⁃⁃പ്രവൃ, 10:38) ➟ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ➟ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1;ലൂക്കൊ, 4:1) ➟ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ➟ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ➟ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ➟ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) മനുഷ്യനാണ് യേശു: (യോഹ, 8:40). ➟[കാണുക: പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

☛ ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. ➟ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ➟യേശു എന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചപ്പോഴാണ്, അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് പിതാവിനാൽ വിളിക്കപ്പെട്ടപ്പോഴാണ് അവന് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവി (𝐓𝐢𝐭𝐥𝐞) ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ,1:35; ലൂക്കൊ, 3:22). ➟പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ല (1പത്രൊ, 1:20); അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟യേശുവെന്ന ദൈവപുത്രൻ ജനിച്ചത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല; എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) യോർദ്ദാനിൽ വെച്ചാണ്. ➟അതായത്, ബി.സി. 𝟔-ൽ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. ➟യോർദ്ദാനിലെ പ്രവചന നിവൃത്തിക്കുമുമ്പെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ഇല്ലായിരുന്നു. ➟യേശു എന്ന പേർപോലും മറിയ അവനെ പ്രസവിക്കുന്നതിനും ഒൻപത് മാസത്തിനും ഒൻപത് ദിവസത്തിനും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ➟[കാണുക: അഭിഷേകദാതാവും അഭിഷിക്തനും

പിതാവ് ഒരുത്തൻ മാത്രം ദൈവം: 
➦ ❝ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്.❞ (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള 𝐦ó𝐧𝐨𝐬 എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➤𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❜ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ➤❛പിതാവ് ദൈവം❜ ആണന്നല്ല; ➤❛പിതാവ് മാത്രം ദൈവം❜ എന്നാണ്. ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) ദൈവം❜ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➤𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ➤❛പിതാവാണ് സത്യദൈവം❜ എന്നല്ല; ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) സത്യദൈവം❜ എന്നാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐲𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫❜ എന്ന് കാണാം: [കാണുക: NMV]. ➤❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❛പിതാവിനെ മാത്രം (𝐦ó𝐧𝐨𝐬) ആരാധിക്കണം❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➤എൻ്റെ പിതാവു് മാത്രമാണ് (𝐦ó𝐧𝐨𝐬) സകലവും അറിയുന്നതു❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

☛ പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), ഞാൻ മനുഷ്യനാണ് (യോഹ, 8:40), ➟എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ➟പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) എന്നൊക്കെ ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അവനെ വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ എന്നാണ് ദൈവപുത്രനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ദൈവപുത്രനായ യേശുവിൻ്റെ പിതാവും ദൈവവും യഹോവ തന്നെയാണ്: (മത്താ, 27:47; മർക്കൊ, 15:33). ➟താനും ദൈവമായിരുന്നെങ്കിൽ, പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ യേശു പറയുമായിരുന്നോ? ➟എ.എം 𝟑𝟕𝟓𝟓-ൽ (ബി.സി. 𝟔) മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) പ്രവചനങ്ങൾപോലെ ക്രിസ്തുവും ദൈവപുത്രനും ആയ യേശുവെന്ന മനുഷ്യൻ എങ്ങനെയാണ് യഥാർത്ഥത്തിൽ അബ്രാഹാം ജനിച്ചതിനുമുമ്പെ ഉണ്ടാകുന്നത്? ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം]

ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 
☛ 𝟓𝟏-ാം വാക്യത്തിൽ: ➟❝ആമേൻ; ആമേൻ ഞാൻ നിങ്ങളോടു പറയുന്നു:എന്റെ വചനം പ്രമാണിക്കുന്നവൻ; ഒരുനാളും മരണം കാൺകയില്ല❞ എന്ന് ക്രിസ്തു പറയുന്നതായി കാണാം. ➟അപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് ഭൂതം ഉണ്ടു എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്ന് പറയുന്നു; ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ അവൻ  മരിച്ചു; പ്രവാചകന്മാരും മരിച്ചു നിന്നെത്തന്നെ നീ ആർ ആക്കുന്നു” എന്നു ചോദിച്ചു.❞ (യോഹ, 8:51-53). ➟അതിന് മറുപടിയായി ക്രിസ്തു പറഞ്ഞത്: ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). 

അബ്രാഹാം എപ്പോഴാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? 
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ?➟കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4). ➟പത്രൊസ് പറയുന്നത് നോക്കുക: ➟❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟പിന്നെങ്ങനെയാണ് അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? 

അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: 
➦ ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟❛ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു (ഉല്ലസിച്ചു)❜. അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. ➟അതായത്, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❛അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❜ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ➟❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟അതിൻ്റെ മറുപടിയായിട്ടാണ് ക്രിസ്തു പറഞ്ഞത്: ➟❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ➟❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്.❜ അപ്പോൾ അവർ അവനെ എറിവാൻ കല്ലെടുത്തു. യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞ (യോഹ, 8:58-59). 

ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 
➦ അതറിയാൻ ആ വേദഭാഗം വിശദമായി പരിശോധിക്കണം. ➟ആ വേദഭാഗത്ത് ചിന്തനീയമായ പല വിഷയങ്ങളുണ്ട്. ➟യേശുവെന്ന ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് നാം മുകളിൽ കണ്ടതാണ്. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ, ജനിച്ചു ജീവിച്ചു ക്രൂശിൽ മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. ➟എന്നാൽ ദൈവത്തിന് മരണമില്ലെന്നും ദൂതന്മാരിൽ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്നും വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (1തിമൊ, 2:6; 6:16; എബ്രാ, 2:9). ➟ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യെഹൂദന്മാർ എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു; നസറെത്ത് നിവാസികളായ യോസേഫിൻ്റെയും മറിയയുടെയും മകനാണെന്നാണ് യെഹൂദന്മാർ വിശ്വസിച്ചിരുന്നത്. (മത്താ, 13:55; മർക്കൊ, 6:3; യോഹ, 1:45; 6:42). ➟ഈ സംഭവത്തിന് തൊട്ടുമുമ്പെ താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഇവിടെ ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. ➟യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ➟യോഹന്നാൻ സ്നാപകനും (യോഹ, 1:30), ➟പുരുഷാരവും (മത്താ, 9:8), ➟ശമര്യാസ്ത്രീയും (യോഹ, 4:29), ➟ചേകവരും (യോഹ, 7:46), ➟പിറവിക്കുരുടനും (യോഹ, 9:11), ➟പരീശന്മാരും (യോഹ, 9:16), ➟യെഹൂദന്മാരും (യോഹ, 10:33), ➟മഹാപുരോഹിതന്മാരും (യോഹ, 11:47), ➟കയ്യാഫാവും (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), ➟പീലാത്തോസും (ലൂക്കൊ, 23:4), ➟ശതാധിപനും (മർക്കൊ, 15:39), ➟ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ➟തന്മൂലം, യേശുവെന്ന മനുഷ്യൻ പൂർവ്വപിതാവായ അബ്രാഹാം ജനിച്ചതിനും മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, യെഹൂദന്മാർ അവനെ എന്തിന് കല്ലെറിയണം? ➟ഒരു മനുഷ്യൻ തന്നെക്കാൾ 𝟐,𝟎𝟎𝟎 വർഷം മുമ്പെ ജീവിച്ചിരുന്ന, മറ്റൊരു മനുഷ്യനു മുമ്പെ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? ➟അതിനാൽ, ഉത്തരം ലഭിക്കേണ്ടതായ ചില ചോദ്യങ്ങൾ ആ വേദഭാഗത്തുണ്ട്.

ഒന്നാമത്, ➟❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യഥാർത്ഥത്തിൽ മനുഷ്യനായ യേശുവിനു എങ്ങനെ പറയാൻ കഴിയും? ➟ഒരിക്കലും പറയാൻ കഴിയില്ല; പറഞ്ഞാൽ അത് അബദ്ധമാണ്. ➟എന്തെന്നാൽ, കന്യകയായ മറിയയുടെ ആദ്യജാതനായിട്ട് ജനിച്ച മനുഷ്യനാണ് യേശു. (മത്താ, 1:25; ലൂക്കൊ, 2:7; യോഹ, 9:11). ➟വിശേഷാൽ അവളുടെ ഉദരത്തിൽ ഉല്പാദിതമായ (ഉരുവായ) മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 8:40). ➟അബ്രാഹാമിനു മുമ്പേ എന്നത് പോയിട്ട്, അവൻ്റെ അമ്മയായ മറിയയുടെ മുമ്പേ പോലും യേശു എന്ന് പേരുള്ള മനുഷ്യൻ (വ്യക്തി) ഇല്ലായിരുന്നു: (യോഹ, 9:11). ➟പിന്നെങ്ങനെ അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടാകും? ➟യേശു എന്ന പാപമറിയാത്ത മനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. മുമ്പേ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟തന്മൂലം, യേശു പറഞ്ഞതിൻ്റെ അർത്ഥം നമ്മൾ വിചാരിക്കുന്നതല്ല. ➟അത് നമ്മുടെ പരിഭാഷകളുടെ വൈകല്യമാണ്. 

രണ്ടാമത്, ➟യെഹൂദന്മാർക്ക് തോന്നിയപോലെ ആരെയും കല്ലെറിയാൻ കഴിയില്ല. ➟അതിന് ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ഇക്കാര്യങ്ങൾ സംഭവിക്കുന്നത് ദൈവാലയത്തിൽ വെച്ചാണ്. ➟ന്യായപ്രമാണ വിരുദ്ധമായി ഒരുത്തനെ കല്ലെറിയാൻ ജനങ്ങൾ സമ്മതിക്കില്ല. ➟കല്ലെറിയപ്പെടേണ്ടവരുടെ ഒരു ലിസ്റ്റ് ന്യായപ്രമാണത്തിൽ ഉണ്ട്: 
𝟭. കാളയെക്കൊണ്ട് മനഃപൂർവ്വം മറ്റൊരാളെ കുത്തി കൊല്ലിക്കുന്നവൻ. (പുറ, 21:28-29), 
𝟮. കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ. (ലേവ്യ, 20:2), 
𝟯. വെളിച്ചപ്പാടനായ പുരുഷൻ. (ലേവ്യ, 20:27), 
𝟰. മന്ത്രവാദിയായ പുരുഷൻ. (ലേവ്യ, 20:27), 
𝟱. യഹോവയുടെ നാമത്തെ ദുഷിക്കുന്നവൻ. (ലേവ്യ, 24:16), 
𝟲. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ. (ആവ, 13:6), 
𝟳.ഴഅന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ. (ആവ, 13:8-9), 
𝟴. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ. (ആവ, 17:3-5), 
𝟵. ശഠനും മത്സരിയുമായ മകൻ. (ആവ, 21:18-21), 
𝟭𝟬. വ്യഭിചാരിയായ സ്ത്രീയും പുരുഷനും. (ആവ, 22:20-24), 
𝟭𝟭. ശബ്ബത്ത് ലംഘിക്കുന്നവൻ. (സംഖ്യാ, 15:32-36), 
𝟭𝟮. ദൈവദൂഷകൻ. (ലേവ്യ, 24:11-14). 

☛ മേല്പറഞ്ഞവയിൽ, ഒന്നുമുതൽ പത്തുവരെയുള്ള കുറ്റം ശത്രുക്കൾക്കുപോലും യേശുവിൻ്റെമേൽ ആരോപിക്കാൻ കഴിയില്ല. ➟അവൻ പാപമറിയാത്തവനും, പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും പാപം ഇല്ലാത്തവനും ആയിരുന്നു. (2കൊരി, 5:21, എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു❞ എന്ന് ദൈവാലയത്തിൽ വെച്ച് ഇതേ സന്ദർഭത്തിൽത്തന്നെ യെഹൂദന്മാരോട് അവൻ ചോദിക്കുകയുണ്ടായി. (യോഹ, 8:46). ➟എൻ്റെ കുറ്റം ആർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും? എന്ന് അതിധൈര്യത്തോടെ ലോകത്തോട് ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി പൂർണ്ണശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തു ജനിച്ചു ജീവിച്ചിട്ടുള്ളത്, നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. ➟പതിനൊന്നാമത്തെ കുറ്റമായ ശബ്ബത്ത് ലംഘനം യേശുവിൻ്റെമേൽ ആരോപിക്കാൻ, ഈ സംഭവം നടക്കുന്നത് ശബ്ബത്തിലല്ല. ➟അന്ന് ശബ്ബത്തായിരുന്നെങ്കിൽ വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിൻ്റെ അഭിപ്രായം ചോദിച്ചുകൊണ്ട് യെഹൂദന്മാർ വരില്ലായിരുന്നു. (യോഹ, 8:3-5). ➟യേശുവിനെ കല്ലെറിയാൻ അവർ ശ്രമിക്കയുമില്ലായിരുന്നു, ➟അവർതന്നെ ശബ്ബത്ത് ലംഘകർ ആയിത്തീരും. ➟എന്തായാലും, ഒരുകാര്യം നമുക്ക് ഉറപ്പിക്കാം: ഒന്നുമുതൽ പതിനൊന്നു വരെയുള്ള കുറ്റം യേശുവിൻ്റെമേൽ ആരോപിക്കാൻ അവർക്ക് കഴിയില്ല. ➟അതിനാൽ, അവൻ്റെമേൽ ആരോപിച്ച കുറ്റം ദൈവദൂഷണമാണ്. ➟പക്ഷെ, ഏത് കാരണത്താൽ അവൻ പറഞ്ഞത് ദൈവദൂഷണമാകും? ➟𝟐,𝟎𝟎𝟎 വർഷംമുമ്പ് ജീവിച്ചിരുന്ന; അബ്രാഹാമെന്ന മനുഷ്യനുമുമ്പെ ഞാനുണ്ട് എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അത് ദൈവദൂഷണമാകില്ല. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. 

ഒരു ഉദാഹരണം പറഞ്ഞാൽ അത് മനസ്സിലാക്കാം: ➟കേരളത്തിലെ ബ്രദ്റെൻ പ്രസ്ഥാനത്തിൻ്റെ പിതാവ് കെ.വി. സൈമനും, പെന്തെക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ പിതാവ്; കെ.ഇ. എബ്രഹാമും ആണ്. ➟ഇന്നൊരു ബ്രദ്റെൻ യൗവ്വനക്കാരൻ എഴുന്നേറ്റിട്ട്, കെ.വി. സൈമൻ ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? ➟അല്ലെങ്കിൽ, ഒരു പെന്തെക്കൊസ്തുകാരൻ എഴുന്നേറ്റിട്ട്, കെ.ഇ. എബ്രഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ, അതെങ്ങനെ ദൈവദൂഷണമാകും? ➟അത് ദൈവദൂഷണം ആകണമെങ്കിൽ, അവർ രണ്ടുപേരും ബ്രദ്റെൻ പെന്തെക്കൊസ്തു പ്രസ്ഥാനങ്ങളുടെ ദൈവങ്ങൾ ആയിരിക്കണം. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. ➟അതുപോലെ, അബ്രാഹാം യെഹൂദന്മാരുടെ ദൈവമല്ല; എബ്രായ ജാതിയുടെ പിതാവായ മനുഷ്യൻ മാത്രമാണ്. ➟പിന്നെങ്ങനെ, അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാനുണ്ടെന്ന് പറഞ്ഞാൽ അത് ദൈവദൂഷണമാകും? ➟അനേകർ കരുതുന്നപോലെ അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന സാധാരണ അർത്ഥം മാത്രമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ അതൊരു ഭ്രാന്തൻ്റെയോ, ഭൂതഗ്രസ്തൻ്റെയോ വാക്കുകളായി തള്ളിക്കളയാവുന്നതേയുള്ളു. ➟ഭ്രാന്തനെയും ഭൂതഗ്രസ്തനെയും കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ക്രിസ്തുവിൻ്റെ വാക്കും പ്രവൃത്തിയും ഗ്രഹിക്കാൻ കഴിയാഞ്ഞ സന്ദർഭങ്ങളിലൊക്കെ അവനെ ബെയെത്സെബൂലെന്നും, ➟അവന് ഭൂതമുണ്ടെന്നും അവർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. (മത്താ, 10:25; മർക്കൊ, 3:22). ➟ഈ അദ്ധ്യായത്തിൽത്തന്നെ ➟❛നിനക്കു ഭൂതമുണ്ടു❜ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 8:48, 8:52). ➟അപ്പോഴൊന്നും അവർ അവനെ കല്ലെറിയാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രത്യേകം ഓർക്കണം. 

മൂന്നാമത്, യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാർ കല്ലെറിയാൻ ശ്രമിച്ചതിനാൽ, അവൻ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ്, ➟അവരുടെ മദ്ധ്യേനിന്ന് ദൈവാലയം വിട്ടുപോയത്: (യോഹ, 8:59). ➟സാധാരണനിലയിൽ, യെഹൂദന്മാർ ഒരാളെ കല്ലെറിയാൻ തുനിഞ്ഞാൽ രക്ഷപെടുക പ്രയാസമാണ്. ➟രക്ഷപെടാൻ കഴിയാത്തവണ്ണം ചുറ്റുംനിന്നാണ് കല്ലെറിയുന്നത്. ➟ബൈബിളിൽ കല്ലെറിയപ്പെട്ടവരിൽ പൗലൊസ് ഒഴികെ, എല്ലാവരും മരിച്ചതായാണ് കാണുന്നത്. (പ്രവൃ, 14:19). ➟പൗലൊസ് മരിച്ചെന്ന് കരുതിയാണ് അവർ പട്ടണത്തിനു വെളിയിൽ അവനെ ഉപേക്ഷിച്ചത്. ➟ചുറ്റും കൂടിനിന്നിട്ട് കല്ലെറിയുന്നതുകൊണ്ട് സ്വാഭാവികമായി രക്ഷപെടാൻ പറ്റില്ല. ➟അതുകൊണ്ടാണ്, യേശു സ്വയംമറഞ്ഞു ദൈവാലയം വിട്ടുപോയി എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:59). ➟യേശു തനിക്കുവേണ്ടി അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചതായിട്ടാണ് കാണുന്നത്. ➟സ്വയരക്ഷയ്ക്കുവേണ്ടി അവൻ അത്ഭുതം പ്രവർത്തിച്ചതായി മറ്റെവിടെയും വ്യക്തമായി കാണാൻ കഴിയില്ല. ➟നസറെത്തിലെ പള്ളിയിൽ വെച്ചുള്ള തൻ്റെ ആദ്യപ്രഭാഷണത്തോടുള്ള ബന്ധത്തിൽ, യെഹൂദന്മാർ അവനെ മലയുടെ മുകളിൽനിന്നു തള്ളിയിടാൻ ഭാവിക്കുമ്പോൾ അവൻ അവരുടെ നടുവിൽക്കൂടി നടന്നുപോയതായി വായിക്കുന്നുണ്ട്. (ലൂക്കോ, 4:29-30). ➟എന്നാൽ അതൊരു അത്ഭുതമായി അവിടെ പറഞ്ഞിട്ടില്ല. ➟എന്നാൽ ഇവിടെ അവർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞതിനാൽ അവർ ആരോപിച്ച കുറ്റം ദൈവദൂഷണമാണെന്ന് വ്യക്തമാണ്. ➟അങ്ങനെയെങ്കിൽ, യെഹൂദന്മാരുടെ ദൃഷ്ടിയിൽ അവൻ എന്ത് ദൈവദൂഷണം ആയിരിക്കും പറഞ്ഞത്?

☛ യെഹൂദന്മാർ ദൈവദൂഷണമായി മനസ്സിലാക്കിയ പ്രത്യേകമായത് എന്തോ, ആ വേദഭാഗത്ത് യേശു പറഞ്ഞിട്ടുണ്ട്. ➟അത് അറിയാൻ, ക്രിസ്തുവിനെക്കുറിച്ച് ഒരു കാര്യംകൂടി അറിയണം. അവൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നും അവൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു എന്നും നാം കണ്ടതാണ്. ➟എന്നാൽ നമ്മുടെ പാപം പരിഹാരത്തിനായി ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്നറിയണം. 

യേശുവിൻ്റെ ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ➟മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി, ➟കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ➟മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6⁃⁃എബ്രാ, 10:5; യെശ, 7:14⁃⁃ മത്താ, 1:21; ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9⁃⁃എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: ➟യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11). ➟ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് ➟രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് യഹോവയായ ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്.

☛ സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ➟❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46).  

ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യൻ, യെഹൂദന്മാരോട് പറഞ്ഞതെന്താണെന്ന് ഇനി മനസ്സിലാകും: (യോഹ, 9:11): 
➦ യോഹന്നാൻ 𝟖:𝟓𝟖 സത്യവേദപുസ്തകത്തിൽ വായിച്ചാൽ, ആ വാക്യത്തിന് ഒരു പ്രത്യേകതയും തോന്നില്ല. ➟ബെഞ്ചമിൻ ബെയ്ലിയുടെ പരിഭാഷ നോക്കുക: യേശു അവരോട്: ➟❝അബ്രാഹാം ഉണ്ടായതിന് മുമ്പെ ❛ഞാൻ ആകുന്നു❜ എന്ന് സത്യമായിട്ട്, സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു.❞ (ബെ.ബെ). ➟𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐒𝐭𝐚𝐧𝐝𝐚𝐫𝐝 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ: യേശു പറഞ്ഞു: ➟❝ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനു മുമ്പേ, ഞാൻ ആകുന്നു.❞ (MSV’17). ➟ഈ പരിഭാഷകളിൽ അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാനുണ്ട് എന്നല്ല; ➟❛ഞാൻ ആകുന്നു❜ എന്നാണ്. ➟ഗീക്കിൽ 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ്. [കാണുക: BibleHub]. ➟അതിൻ്റെ അർത്ഥം: ❛ഞാൻ ആകുന്നു❜ എന്നാണ്. ഇംഗ്ലീഷിലെ പല വേർഷനുകളിലും ❛𝐈 𝐀𝐌❜ എന്ന് വലിയക്ഷരത്തിലാണ് (capital letter) കാണുന്നത്: (AFV, AMPC, CJB, ERV, ISV, JUB, LSV, MEV, MNT, NABRE, NCB, NHEB, NKJV, NLT, PHILLIPS, WEB]. ➟പുറപ്പാടു പുസ്തകത്തിൽ ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത്, ❛ഞാനാകുന്നവൻ ഞാനാകുന്നു❜ എന്നാണ്. (പുറ, 3:14). ➟അത് എബ്രായയിൽ “എഹ്യേഹ് ആഷേർ എഹ്യേഹ്” (𝐞𝐡𝐲𝐞𝐡 𝐚𝐬𝐞𝐫 𝐞𝐡𝐲𝐞𝐡 – 𝐈 𝐀𝐌 𝐓𝐇𝐀𝐓 𝐈 𝐀𝐌) ആണ്. ➟പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരിക ഗ്രീക്കു പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതുമായ സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ്. ➟അതാണ് പുതിയനിയമ ഗ്രീക്കിലും കാണുന്നത്. [കാണുക: Codex Vaticanus]. ➟അതിനെയാണ്, ഇംഗ്ലീഷിൽ ➟❛𝐈 𝐀𝐌❜ എന്നും ബെഞ്ചമിൻ ബെയ്ലിയിലും മലയാളം സ്റ്റാൻ്റേർഡ് വേർഷനിലും ❛ഞാൻ ആകുന്നു❜ എന്നും പരിഭാഷ ചെയ്തിരിക്കുന്നത്. 

☛ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള 𝗘𝗴𝗼 𝗘𝗶𝗺𝗶 (എഗോ എയ്മി) ആണെന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. ➟യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള 𝗘𝗴𝗼 𝗘𝗶𝗺𝗶 (യഹോവ) ആണെന്ന് പറഞ്ഞാൽ കണ്ണുപൊട്ടനായ യെഹൂദൻവരെ കല്ലെടുത്തെറിയും; അതാണ് അവിടെ സംഭവിച്ചത്. ➟യേശു പറഞ്ഞതിൻ്റെ അർത്ഥം: മനുഷ്യനായ ഞാൻ അബ്രാഹാമിനു മുമ്പേ ഉണ്ടെന്നല്ല. ➟താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള യഹോവ ആണെന്നാണ് പറഞ്ഞത്. ➟അതായത്, യേശു പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അത് പറഞ്ഞത്: (1തിമൊ, 3:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: താൻ പൂർവ്വാസ്തിത്വത്തിൽ (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) യഹോവ ആണെന്നാണ് ക്രിസ്തു പറഞ്ഞത്. ➟അതുകൊണ്ടാണ്, ക്രിസ്തുവിനെ തിരിച്ചറിയാഞ്ഞ യെഹൂദന്മാർ; അവനെ കല്ലെറിയാൻ ശ്രമിച്ചതും അവൻ അവിടെനിന്നും മറഞ്ഞ് അപ്രത്യക്ഷനായതും. ➟പൗലൊസ് പറയുന്നത് നോക്കുക: ➟❝ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ (യെഹൂദന്മാർ) ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.❞ (1കൊരി, 2:7-8). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം]

➦ താൻ ➤❛𝐞𝐠ō 𝐞𝐢𝐦𝐢❜ (എഗോ എയ്മി) ആണെന്ന് യേശു അവിടെ മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഇതേ അദ്ധ്യായത്തിൻ്റെ മുകളിൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: ➟❝നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞുവല്ലോ; ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.❞ (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟പിഒസിയും നോക്കുക: (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟സത്യവേദപുസ്തകം ഉൾപ്പെടയുള്ള മിക്ക പരിഭാഷകളിലും, ❛ഞാൻതന്നേ അവൻ❜ എന്നാണ് കാണുന്നത്. ➟ആശയം ഏതാണ്ട് ഒരുപോലെയാണ്. ➟പിതാവിനെക്കുറിച്ചു പറഞ്ഞുവന്നിട്ടാണ്, ❛ഞാൻതന്നേ അവൻ❜ എന്ന് പറയുന്നത്. (യോഹ, 10:30; 14:9). ➟താൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ഇതൊക്കെ പറയാൻ കഴിയുന്നത്. ➟അവൻ്റെ വാക്കുകേട്ടവരുടെ പ്രതികരണം അവിടെ കാണാം: ❝അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.❞ (യോഹ, 8:30).

ഏറെ ശ്രദ്ധേയമായതും എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്: ➟യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികൾളോട്: ➟𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ് യേശു പറഞ്ഞത്. ➟ആ വാക്യവും സത്യവേദപുസ്തകത്തിൽ വായിച്ചാൽ മനസ്സിലാകില്ല. ➟മലയാളം 𝐁𝐂𝐒 പരിഭാഷയിൽ ഇപ്രകാരമാണ്: ➟❝നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോടു: ➟❛ഞാൻ ആകുന്നു❜ എന്നു പറഞ്ഞു.❞ (mlBCS). ➟ഈ വേദഭാഗത്ത്, സത്യവേദപുസ്തകത്തിൽ കാണുന്നപോലെ ❛അതു ഞാൻ തന്നേ❜ എന്ന സ്വാഭാവിക അർത്ഥമാണ് ഉള്ളതെന്ന് ആർക്കും തോന്നാം. ➟എന്നാൽ ആരുടെ ഭാഷയിൽ ആരോടാണോ യേശു അത് പറഞ്ഞത്, അവരുടെ പ്രതികരണം കൂടി ശ്രദ്ധിക്കണം. ➟അതു കേട്ടയുടനെ യെഹൂദന്മാരായ പടയാളികൾ; പിന്നോട്ടു മറിഞ്ഞു വീണതായാണ് കാണുന്നത്: ➟❝ഞാൻ ആകുന്നു എന്ന് അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു❞ (mlBCS). ➟നിങ്ങൾ അന്വേഷിക്കുന്നയാൾ ഞാനാകുന്നു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, പടയാളികൾ പേടിച്ച് പുറകോട്ട് മറിഞ്ഞുവീണത് എന്തിനാണ്? ➟പീലാത്തൊസിൻ്റെ ജാതീയ പടയാളികളല്ല യേശുവിനെ അറസ്റ്റുചെയ്യുവാൻ വന്നത്; ന്യായാധിപസംഘത്തിൻ്റെ യെഹൂദാ പടയാളികളാണ്. ➟യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമമാണ് ❛egō eimi❜ (ഞാൻ ആകുന്നു): (പുറ, 3:14-15). ➟ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവെച്ച് മാത്രം എടുക്കുന്ന, യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ്, അവർ പുറകോട്ട് മറിഞ്ഞു വീണത്. ➟മലയാളം 𝐁𝐂𝐒 പരിഭാഷ ഒഴികെ, സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ, ❛അതു ഞാൻ തന്നേ❜ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ➟[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16)

ദൈവം ഏകവ്യക്തിയാണ് അഥവാ ഒരുത്തൻ മാത്രം ദൈവം, എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. അപ്പോൾത്തന്നെ ദൈവത്തിൻ്റെ ക്രിസ്തു താൻ ഏകനല്ലെന്ന് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ ദൈവത്തിനൊരു ബഹുത്വമുണ്ട് അഥവാ ദൈവത്തിൽ ഒന്നിലേറെ വ്യക്തികളുണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. ദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിന് വെളിപ്പാടുകളാണുള്ളതെന്ന് അനേകർക്കും അറിയില്ലെന്നതാണ് വസ്തുത.

ഏകനായദൈവം:

ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ ‘ഒ മോണോസ് തിയോസ്’ (o mono theos – ο μόνος Θεός – The only God) ആണ്. (1തിമൊ, 1:17). പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യമായി പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3). ദൈവം ഒരു വ്യക്തി മാത്രമാണെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമം: പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19;  നെഹെ, 9:6; യെശ, 37:16; 37:20). യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവം മോണോതിയോസാണ്. അക്ഷയനും അദൃശ്യനുമായ മോണോതിയോസ് അഥവാ ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ അവൻ്റെ ഏകത്വം (oneness) വിഭജിക്കാനോ വേർപെടുത്താനോ കഴിയുന്നതല്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). ഇത് ബൈബിൻ്റെ ബാലപാഠമാണ്. ഏകദൈവവിശ്വസികളെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവർ ഒരിക്കൽപ്പോലും ബൈബിൾ വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു. 

ഏകനല്ലാത്ത ക്രിസ്തു:

യേശു താൻ ഏകനല്ലെന്നു പറയുന്ന മൂന്നു വാക്യങ്ങളാണുള്ളത്: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). മേല്പറഞ്ഞ വാക്യങ്ങളിൽ യേശു ‘ഏകനല്ല’ എന്നല്ല പറയുന്നത്; ഒറ്റയ്ക്കല്ല അഥവാ തനിച്ചല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ I am not alone ആണ്; ഞാൻ ഒറ്റയ്ക്കല്ല. മറ്റൊരു പരിഭാഷ കാണുക: “ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എൻ്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടു കൂടെയുണ്ട്.” (പി.ഒ.സി). ഞാൻ തനിച്ചല്ലെന്ന് ഒരാൾ പറഞ്ഞാൽ അതിനർത്ഥം, അയാൾക്ക് ബഹുത്വമുണ്ടെന്നല്ല; അയാളുടെ കൂടെ മറ്റൊരാൾകൂടി ഉണ്ടെന്നാണ്. അദൃശ്യനായി തൻ്റെ കൂടെയുണ്ടായിരുന്ന ദൈവപിതാവിനെയും ചേർത്താണ് താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞതെന്ന് മൂന്നു വാക്യങ്ങളിലും പറഞ്ഞിട്ടുണ്ട്: “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല.” പിതാവ് എന്തിനാണ് യേശുവിൻ്റെ കൂടെ വസിച്ചതെന്നാണ് ഇനിയറിയേണ്ടത്.

യേശുവെന്ന മനുഷ്യൻ: അനേകർ കരുതുന്നതുപോലെ യേശു തൻ്റെ ജനനത്തിൽ ദൈവമോ ദൈവത്തിൻ്റെ പുത്രനോ ക്രിസ്തുവോ ആയിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6; 3:16). കന്യകയായ മറിയത്തിൻ്റെ ഉദരത്തിൽ ജനിച്ചത് ഒരു വിശുദ്ധപ്രജ അഥവാ ഒരു പാപമില്ലാത്ത ശിശുവാണ്: (ലൂക്കൊ, 1:35). ആ ശിശു ആത്മാവിൽ ബലപ്പെട്ടു (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ടു (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്: (മത്താ, 3:16; ലൂക്കൊ, 3:23; പ്രവൃ, 10:38). അനന്തരം ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യർക്കു നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭാഷേകം. ദൈവം ദൈവത്തെയല്ല; മനുഷ്യരെയാണ് അഭിഷേകം ചെയ്യുന്നത്. അഭിഷേകം ചെയ്യപ്പെട്ടവനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. യേശുവെന്ന മനുഷ്യനെ ദൈവം അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകുകയല്ല ചെയ്തത്; ശുശ്രൂഷയിൽ അവൻ്റെ കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ക്രൂശുമരണത്തിൻ്റെ തൊട്ടുമുമ്പു മാത്രമാണ് ദൈവപിതാവ് യേശുവിനെ വിട്ടുമാറിയത്: (മത്താ, 37:46). അപ്പോൾ, മനുഷ്യനായ തൻ്റെകൂടെ അദൃശ്യനായിരുന്നു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച ദൈവപിതാവിനെയും ചേർത്താണ്, “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല” അഥവാ ഒറ്റയ്ക്കല്ല എന്നു ക്രിസ്തു പറഞ്ഞത്. ഞാൻ ഒറ്റയ്ക്കല്ലെന്ന് അവൻ പറഞ്ഞാൽ; മനുഷ്യനായിരുന്ന തനിക്കോ, അദൃശ്യനായി തൻ്റെകൂടെ വസിക്കുന്ന ദൈവത്തിനോ ബഹുത്വമുണ്ടാകുന്നില്ല; ദൈവവും മനുഷ്യനുമെന്ന രണ്ടു വ്യക്തിയാണ് ഉണ്ടാകുന്നത്. സുവിശേഷചരിത്രകാലത്ത്, കൃത്യമായി പറഞ്ഞാൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. എന്നല്ലാതെ, യേശുവെന്ന മനുഷ്യനോ ഏകദൈവത്തിനോ തന്നിൽത്തന്നെ ഒരു ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ദൈവവും മനുഷ്യനും: സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ അഭിഷിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏകനല്ലെന്നു പറഞ്ഞിരിക്കുന്നതു കൂടാതെ, പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). ഞാൻ ഏകനല്ലെന്ന് ക്രിസ്തു പറഞ്ഞപോലെ വീണ്ടും ജനിച്ച ആർക്കും പറയാം. സ്നാനം മുതൽ ദൈവം യേശുവിൻ്റെ കൂടെ വസിച്ചതുപോലെ, ദൈവം നമ്മെ ആത്മാവിൽ വീണ്ടും ജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ ദൈവമന്ദിരമാക്കി നമ്മോടൊപ്പം വസിക്കുകയാണ് ചെയ്യുന്നത്: (1കൊരി, 3:16; 6:19; ഗലാ, 3:2; എഫെ, 1:13,14). വീണ്ടുംജനിച്ച, ദൈവം തൻ്റെകൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വ്യക്തിക്കും പറയാവുന്ന പ്രസ്താവനയാണ്; ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്നത്. അപ്പോൾ ക്രിസ്തുവിന് എത്രയധികമായി അത് പറയാൻ കഴിയും. അതിനാൽ മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ മനുഷ്യനായി വെളിപ്പെട്ട ക്രിസ്തുവിനോ അവനെ അഭിഷേകം ചെയ്തുകൊണ്ടു കൂടെ വസിച്ചിരുന്ന മോണോതിയോസിനോ ബഹുത്വമുണ്ടുന്നില്ല എന്നല്ല ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ക്രിസ്തു ദൈവം: ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുവെന്നു വിശ്വസിക്കുന്നവരാണ് അധികവും. ദൈവത്തിനു ബഹുത്വമുണ്ടെന്നുള്ള വ്യാജവിശ്വാസമാണ് എല്ലാ ദുരുപദേശങ്ങൾക്കും അടിസ്ഥാനം. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ അവൻ്റെ ക്രിസ്തുത്വം മാത്രമല്ല, അവൻ്റെ ചരിത്രപരതകൂടിയാണ് നിഷേധിക്കുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). എലോഹീം: ദൈവത്തെ കുറിക്കുന്ന ‘എലോഹീം’ എന്ന എബ്രായപദം ബഹുവചനം ആയതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന ത്രിത്വകുതുകികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല; ഏകദൈവവിശ്വാസികളാണെന്ന് പറഞ്ഞാൽ, അത് സ്വപ്നങ്ങളിൽപ്പോലും കാണാത്ത ഇരട്ടത്താപ്പാണ്. ഒന്നാം പ്രമാണത്തിനുപോലും പണികൊടുത്ത ഉപദേശമാണ് ത്രിത്വം. എഹാദും ഹെയ്സും: ഒന്നിനെ കുറിക്കുന്ന എഹാദ് (ehad) എന്ന എബ്രായ പദവും ഹെയ്സ് (heis) എന്ന ഗ്രീക്കു പദവും ബഹുത്വമുള്ള ഒന്നാണെന്ന് പഠിപ്പിക്കുകവഴി, “നമുക്കെല്ലാവർക്കും ഒരു (ehad) പിതാവല്ലോ ഉള്ളതു;” (മലാ, 2:10) “പിതാവായ ഏക (heis) ദൈവമേ നമുക്കുള്ളു” (1കൊരി, 8:6) “എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (heis)” (എഫെ, 4:6) എന്നീ ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനത്തെ പുച്ഛിക്കുകയും, തങ്ങൾക്ക് ഒന്നിലധികം പിതാക്കന്മാർ ഉണ്ടെന്ന് സമ്മതിക്കുഖയുമാണ് ത്രിത്വവിശ്വാസികൾ. ലജ്ജയായതിൽ മാനം തോന്നുന്ന ഉപദേശത്തിൻ്റെ ഉടമകളാണ് ത്രിത്വം. ആളത്തവും ത്രിയേകത്വം: ത്രിത്വമെന്ന പദമോ ആശയമോ ബൈബിളിൽ ഇല്ലാത്തതുപോലെ, ത്രിമൂർത്തി വിശ്വാസത്തെ നിർവ്വചിക്കാൻ എടുക്കുന്ന ‘ആളത്തം’ എന്ന പദവും, ത്രിമൂർത്തി ബഹുദൈവത്തെ ഏകദൈവമാക്കാൻ എടുക്കുന്ന ‘ത്രിയേകത്വം’ എന്ന പദവും ബൈബിളിലോ നിഘണ്ടുവിലോ ഉള്ളതല്ല. ഇല്ലാത്ത ത്രിത്വത്തെ ഇല്ലാത്ത പദങ്ങൾകൊണ്ട് നിർവ്വചിക്കുന്ന വല്ലാത്തൊരുപദേശമാണ് ട്രിനിറ്റി. ചുരുക്കിപ്പറഞ്ഞാൽ: മുഹമ്മദീയർ ബൈബിളിൽ മുഹമ്മദുണ്ടെന്നു പറയുന്നതുപോലെയുള്ള അബദ്ധം മാത്രമാണ് ത്രിത്വം. രണ്ടു വ്യാജവിശ്വാസത്തിൻ്റെയും ഉത്ഭവം പിശാചും സാത്താനുമെന്ന പഴയ പാമ്പിൽനിന്നാണ്.

പുതിയനിയമം: ത്രിത്വമെന്ന പ്രയോഗമോ ആശയമോ ബൈബിളിലില്ല; ഉള്ളത് അക്ഷയനും അദൃശ്യനുമായ മോണോതിയോസാണ്. മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിൽ അദൃശ്യനായ ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ വെളിപ്പെട്ടിരിക്കുകയാണ്. പഴയനിയമത്തിൽ ഏകദൈവത്തിൻ്റെ പേര് യാഹ്വെ എന്നായിരുന്നു. ന്യായപ്രമാണം നല്കുന്നതിനു  മുന്നോടിയായിട്ടാണ് ഏകദൈവം തൻ്റെ യാഹ്വെ എന്ന നാമം മോശെ മുഖാന്തരം യിസ്രായേൽ ജനത്തിനു വെളിപ്പെടുത്തിയത്: (പുറ, 3:13-15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാരോടുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല: (പുറ, 6:3). അതുപോലെ പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് തൻ്റെ വെളിപ്പാടായ മനുഷ്യന് ‘യേശു’ എന്ന പേർ നല്കിയത്: (മത്താ, 1:21; 1തിമൊ, 2:6; 3:15,16; എബ്രാ, 10:5). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന ദൈവത്തിൻ്റെ അരുളപ്പാടുപോലെ, ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന അവൻ്റെ പേര് ‘യെഹോശൂവ മശീഹ’ എന്നായി. (യിരെ, 31:31-34; മത്താ, 28:19; ലൂക്കൊ, 22:20; യോഹ, 5:43; 17,11,12; 14:26; പ്രവൃ, 2:38; കൊലൊ, 3:17; എബ്രാ, 8:8-13). 

ദൈവം ഏകവ്യക്തി: ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4. ഒ.നോ: 6:5-9). “അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്: (പുറ, 20:3). ദൈവം അല്ലാതെ ദൈവങ്ങളോ വ്യക്തികളോയില്ലെന്ന് സ്പഷ്ടമാക്കുന്നു. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്നും ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ ഞാനല്ലാതെ വേറെ ദൈവമില്ല. എൻ്റെ പരമാധികാരം മറ്റൊന്നിന് ഒരികലും പകർന്നു കൊടുക്കായ്കയാൽ ഞാൻ അന്ത്യന്മാരോടുകൂടെ അനന്യനൂം ആകുന്നു: (യെശ, 41:4). ഇതും കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: ആവ, 4:39; 32:39; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). ഏന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവം ഏകനല്ലെന്നു പറഞ്ഞുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു.