All posts by roy7

എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!

☛ ❝തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 20:28)
➦ തോമാസ് ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്ന് സംബോധന ചെയ്തത് ക്രൂശിൽമരിച്ചുയിർത്ത ദൈവപുത്രനായ യേശുവിനെയാണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു: (യോഹ, 20:28). ➟എന്നാൽ അങ്ങനെല്ല; ദൈവപുത്രനായ യേശു ആരെയാണോ ❛എൻ്റെ ദൈവം❜ എന്ന് സംബോധന ചെയ്തത്, അവനെയാണ് അപ്പൊസ്തലനായ തോമാസും ❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്നേറ്റുപറഞ്ഞത്: (മത്താ, 27:46മർക്കൊ, 15:33യോഹ, 20:17). ➟നമുക്ക് രണ്ട് സത്യദൈവമില്ല; പിതാവായ ഒരേയൊരു സത്യദൈവമാണുള്ളത്: (യോഹ, 17:3). ➟നമ്മുടെയും ദൈവപുത്രൻ്റെയും തോമാസിൻ്റെയും ദൈവവും പിതാവും ഒന്നുതന്നെയാണ്: (യോഹ, 20:17). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്, തോമാസ് ❛എൻ്റെ ദൈവം❜ എന്ന് സംബോധന ചെയ്തത്: (യോഹ, 20:17; മത്താ, 27:46മർക്കൊ, 15:33). ➟ചില തെളിവുകൾ കാണുക:
❶ എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോടു പറഞ്ഞത്: ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക്കുക: എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പറഞ്ഞത്. ➟ഒ.നോ: (മത്താ, 27:46മർക്കൊ, 15:33). ➟അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). ➟പിന്നെങ്ങനെയാണ് തോമാസ് ദൈവപുത്രനെ ❛എൻ്റെ ദൈവം❜ എന്നേറ്റുപറയുന്നത്❓ ➤[കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]
❷ പിതാവ് മാത്രം സത്യദൈവം:
➦ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), ➤ഒരേയൊരു സത്യദൈവം പിതാവാണ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), ➤പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10ലൂക്കൊ, 4:8), ➤എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), ➤എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), ➤പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), ➤എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ➤ഞാൻ മനുഷ്യനാണ് (യോഹ, 8:40), ➤പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ➤❛പിതാവ് സത്യദൈവം❜ ആണെന്നല്ല; ➤❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്നാണർത്ഥം. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറഞ്ഞാൽ, പിതാവായ യഹോവയല്ലാതെ ❛പുത്രനും❜ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം: (ആവ, 4:39). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ (യോഹ, 17:3 – യോഹ, 8:40), തോമാസ് അവനെ ❛എൻ്റെ ദൈവം❜ എന്ന് ഏറ്റുപറയുമോ❓
പിതാവായ ദൈവവും മനുഷ്യനായ പുത്രനും:
➦ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ അസന്ദിഗ്ദ്ധമായി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (2തിമൊ, 3:16). ➟പിതാവിൻ്റെ പ്രകൃതി: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു.❞ (1കൊരി, 8:5-6). ➤❛ദൈവം❜ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പിതാവു❜  (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➟ഈ വസ്തുത പൗലൊസ് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ഈ വേദഭാഗത്ത് പിതാവായ ദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയും വെർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നപോലെ, ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6). ➟നമ്മുടെ കർത്താവായ യേശു മനുഷ്യനാണെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ➟ഏകമനുഷ്യനായ യേശുക്രിസ്തു മുതലായവ നോക്കുക: (റോമ, 5:15). ➤[കാണുക: കർത്താവ് (kyrios) ദൈവമാണോ?]
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാലും അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) ദൈവത്തെ പ്രഥമപുരുഷനിലാണ് (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) പറയുന്നത്. ➟ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു യഥാർത്ഥത്തിൽ യഹോവ തന്നെയാണെങ്കിലോ, ട്രിനിറ്റി പറയുന്നപോലെ അവൻ ദൈവത്തിലെ മൂന്നുപേരിൽ ഒരു വ്യക്തിയാണെങ്കിലോ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟താൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ അത് മറച്ചുവെച്ചുകൊണ്ട്, പിതാവ് മാത്രമാണ് ദൈവമെന്നും താൻ മനുഷ്യനാണെന്നും അവൻ ഭോഷ്ക്ക് പറഞ്ഞതാണോ❓ ➟ഭാഷയെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാരണം. ➤ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അമ്പതുപ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവയും (ഹോശേ, 11:9), ❝പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്നു❝ ദൈവപുത്രനും പറയുമ്പോൾ (യോഹ, 17:3 ⁃⁃ യോഹ, 8:40), യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് ദൈവപുത്രനെ ➤❛എൻ്റെ ദൈവം❜ എന്നേറ്റുപറയുമോ❓ [കാണുക: മനുഷ്യനായ ക്രിസ്തു യേശു, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].
❹ യേശുക്രിസ്തുവിൻ്റെ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയുന്ന ഏഴുവാക്യങ്ങൾ കാണാം. യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 – റോമ, 15:52കൊരി, 1:3എഫെ, 1:3എഫെ, 1:17കൊലൊ, 1:51പത്രൊ, 1:3 ⁃⁃ വെളി, 1:6). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ വാഴുത്തുകയും സ്തുതിക്കുകയും ചെയ്ത അപ്പൊസ്തലന്മാരിൽ ഒരുവനായ തോമാസ്, അതേ ദൈവപുത്രനായ യേശുക്രിസ്തുവിനെ ➤❛എൻ്റെ ദൈവം❜ എന്നേറ്റുപറയുമോ❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം, പൗലൊസിൻ്റെ ദൈവം]
❺ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യൻ:
➦ ❝യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.❞ (റോമ, 8:11). ➟ക്രിസ്തു ദൈവാത്മാവിനാൽ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ (എബ്രാ, 9:14), തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ➟ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: ➤❝ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു❞ (പ്രവൃ, 2:24), ➤❝ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു❞ (പ്രവൃ, 2:31), ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ❞ (പ്രവൃ, 4:10), ➤❝യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു❞ (പ്രവൃ, 5:30), ➤❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു❞ (പ്രവൃ, 10:40) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രശിൽമരിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് അവനെ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:241തിമൊ, 2:6പ്രവൃ, 2:24പ്രവൃ, 2:36പ്രവൃ, 5:31). ➟❝മനുഷ്യനായ (Man) നസറായനായ യേശുവിനെയാണ് ദൈവം മരണപാശങ്ങളെ അഴിച്ചിട്ട് ഉയിർപ്പിച്ചതു❞ എന്നാണ് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് തൻ്റെ പ്രഥമപ്രസംഗത്തിൽ പറഞ്ഞത്: (പ്രവൃ, 2:23-24). ഒരു മനുഷ്യൻ മരിച്ചവരിൽനിന്ന് ഉയിർത്താൽ അവൻ ദൈവമാകുമോ❓ ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യനായ നസറായനായ യേശുവിനെ അപ്പൊസ്തലനായ തോമാസ് ➤❛എൻ്റെ ദൈവം❜ എന്നേറ്റുപറയുമോ❓ [കാണുക: മരിച്ചിട്ട് ഉയിർത്തവൻ].
ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല:
➦ ദൈവപുത്രനായ യേശുവിനെ ഒരു പ്രമാണി വന്നിട്ട് ➤❛നല്ല ഗുരോ❜ എന്നു വിളിച്ചപ്പോൾ, താനത് നിഷേധിക്കുകയും ➤❝ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല❞ എന്നു അവനോടു പറയുകയുമാണുണ്ടായത്: (മർക്കൊ, 10:17-18മത്താ, 19:17; ലൂക്കൊ, 18:19). ➟അതിനർത്ഥം ദൈവപുത്രൻ നല്ലവനല്ല എന്നല്ല; യേശുവിനെയും നല്ലവനെന്ന് പറഞ്ഞിട്ടുണ്ട്: (യോഹ, 7:12). ➟എന്നാൽ ആത്യന്തികമായി ➤❛നല്ലവൻ❜ എന്ന പദവി ദൈവത്തിനു് മാത്രമുള്ളതാണ്: (2ദിന, 7:3; എസ്രാ, 3:11; സങ്കീ, 34:8; 135:3; 136:1; 145:9). ➟ദൈവപുത്രൻ ദൈവമല്ല; പാപരഹിതനായ മനുഷ്യൻ ആയതിനാലാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ താനത് നിഷേധിച്ചത്: (യോഹ, 17:3; യോഹ, 8:40; 1യോഹ, 3:5). ➟തന്നെ ➤❛നല്ലവൻ❜ എന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപത്രനെയാണ് തോമാസ് ➤❛എൻ്റെ ദൈവമേ❜ എന്നു വിളിച്ചതെങ്കിൽ, അവൻ എത്രയധികമായി തോമാസിനെ വിലക്കുമായിരുന്നു❓
പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തവൻ:
➦ ❝ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.❞ (യോഹ, 20:22). ➤സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതായി കാണാം. യോഹന്നാൻ 20:17-ഓടുകൂടി മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ശുശ്രൂഷ പൂർത്തിയായി. ➟പിന്നിട്, യേശു എന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവം തന്നെയാണ്. ➟മനുഷ്യനായ ക്രിസ്തുയേശുവാണ് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായതെങ്കിൽ, അവനെങ്ങനെ പരിശുദ്ധാത്മാവിനെ ഊതിക്കൊടുക്കാൻ കഴിയും❓ ➟മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ഉത്ഭവവും ജീവിതവും ശുശ്രൂഷയും ആത്മാവിനാലായിരുന്നു: ➤പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21), ➤ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), ➤ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40), ➤ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും  (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), ➤ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങിയവനും (ലൂക്കൊ, 4:1), ➤ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1), ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15), ➤ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ➤ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14), ➤ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമാണ്: (1പത്രൊ, 3:18). ➟ആത്മാവിനാൽ ജനിച്ചുജീവിച്ചു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിക്കയും ആത്മാവിനാൽ മരിച്ചുയിർക്കയും ചെയ്തവനു് എങ്ങനെ ആത്മാവിനെ ഊതിക്കൊടുക്കാൻ കഴിയും❓ ➟വിശേഷാൽ, യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തവനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38). ➟തന്നെയുമല്ല, ദൈവപുത്രൻ മനുഷ്യനും (മർക്കൊ, 15:39) പരിശുദ്ധാത്മാവ് ദൈവവുമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). ➤[കാണുക: ദൈവത്തിൻ്റെ ആത്മാവ്, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]. ➟മനുഷ്യനു് ദൈവത്തെ ഊതിക്കൊടുക്കാൻ കഴിയുമോ❓ ➟മറിയയുടെ മൂത്തമകനായി ജനിച്ച യേശുവെന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ എ.ഡി. 29-ലാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 2:11; ലൂക്കൊ, 3:22; ലൂക്കൊ, 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). ➤[കാണുക: യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]. ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്: (Joh, 5:44; Joh, 17:3 ⁃⁃ യോഹ, 8:40). ➟മനുഷ്യൻ മരിച്ചിട്ട് ദൈവമായി ഉയിർത്തെഴുന്നേറ്റെന്ന് പറയാനും കഴിയില്ല. ➟ തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞശേഷം (യോഹ, 20:17), യഹോവയായ ദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷമായി ശിഷ്യന്മാർക്ക് ആത്മാവിനെ ഊതിക്കൊടുത്തതെന്ന് മനസ്സിലാക്കാം. ➟ഉല്പത്തിയിൽ ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിക്കൊടുത്ത ദൈവം തന്നെയാണ് ശിഷ്യന്മാർക്ക് ജീവാത്മാവായ പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തത്: (ഉല്പ, 2:7). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
പാപമോചനത്തിനുള്ള അധികാരം:
➦ ❝ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.❞ (യോഹ, 20:23). ➟സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാർക്ക് പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. ➟എന്നാൽ ദൈവപുത്രനായ യേശുവിനു് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു. ➟താൻ ദൈവത്താലാണ് പാപമോചനം നല്കിയത്. പക്ഷവാതക്കാരനോടു ➤❝മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു❞ എന്ന് യേശു പറഞ്ഞപ്പോൾ (ലൂക്കൊ, 5:20), ➤❝ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങി❞ എന്ന് വായിക്കുന്നുണ്ട്. (ലൂക്കൊ, 5:21). ➟അതിനാൽ ദൈവപുത്രൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ മത്തായിയുടെ സമാന്തരഭാഗത്ത്, ➤❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി❞ എന്നാണ് കാണുന്നത്: (മത്തായി 9:8). ➟ആരാണോ, ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്ന് ചിന്തിച്ചത് അവർതന്നെയാണ്, യേശു എന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ടാണ് ദൈവത്തെ മഹത്വപ്പെടുത്തിയത്. ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ദൈവപുത്രൻതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:30). ➟ക്രിസ്തുവിൻ്റെ വാക്കിനുമുകളിൽ ഒരു അപ്പിൽ (Appeal) ഉണ്ടോ❓ ➟അതിനാൽ, ദൈവപുത്രനു് പാപമോചനത്തിനുള്ള അധികാരം ഇല്ലായിരുന്നു എന്നും ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനാണെങ്കിൽ, തനിക്ക് സ്വതേ ഇല്ലാത്തൊരധികാരം ശിഷ്യന്മാർക്ക് കൊടുക്കാൻ എങ്ങനെ കഴിയും❓ ➟തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി ശിഷ്യന്മാർക്ക് പാപമോചനത്തിനുള്ള അധികാരം കൊടുത്തത് ദൈവപുത്രനല്ല; ദൈവമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [കാണുക: ക്രിസ്തു നല്കിയ പാപമോചനം]
❾ എല്ലായ്പോഴും കൂടെയിരിക്കാൻ കഴിയാത്തവനും ലോകാവസാനത്തോളം കൂടെയുള്ളവനും:
➦ ദൈവപുത്രനായ യേശു പഠിപ്പിച്ചത്: ➟❝ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.❞ (മർക്കൊ, 14:7 – മത്താ, 26:11യോഹ, 12:8). ➤❝മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.❞ (മത്താ, 9:15 ⁃⁃ മർക്കൊ, 2:20ലൂക്കൊ, 5:35). ➤❝ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല.❞ (യോഹ, 7:33-34 ⁃⁃ യോഹ, 13:3). ➤❝കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.❞ (യോഹ, 13:33). ➤❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു.❞ (യോഹ, 17:11). ദൈവപുത്രനായ യേശു മനുഷ്യനാകയാൽ, എല്ലാക്കാലവും വിശ്വാസികളോടുകൂടെ ഇരിക്കാൻ കഴിയില്ല: (യോഹ, 8:40). ➟എന്നാൽ തോമാസിൻ്റെ ദൈവം അരുളിച്ചെയ്തത്: ➤❝ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു❞ എന്നാണ്: (മത്താ, 28:20). ➤❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ എന്നാണ് പൗലൊസ് പറയുന്നത്: (എഫെ, 4:6). ➟അപ്പോൾ, പുത്രനല്ല; പിതാവാണ് എല്ലാവരിലും ഇരിക്കുന്നതെന്ന് വ്യക്തമാണല്ലോ❓ ➟നമ്മുടെ പാപപരിഹാരാർത്ഥം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത മനുഷ്യനെയും സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവത്തെയും വേർതിരിച്ചറിയുന്നില്ല എന്നതും, ക്രിസ്തു ആരാണ്? എന്നറിയാത്തതുമാണ് പലരുടെയും പ്രശ്നം: (1തിമൊ, 2:5-6). ➤❝നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.❞ (യോഹ, 8:19). ➤[കാണുക: ദൈവഭക്തിയുടെ മർമ്മംക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
മശീയാനിക് യെഹൂദന്മാരുടെ പരിഭാഷ:
➦ 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ഇപ്രകാരമാണ്: ❝And T’oma [twin] answered and said unto him, My Lord – Kurios and my God-The Father.❞ (NMV). ➟ഇതിൽ ➤❝എൻ്റെ കർത്താവും എൻ്റെ പിതാവായ ദൈവവുമേ❞ എന്നാണ്. ➟അതായത്, തോമാസ് ➤❛എൻ്റെ കർത്താവും എൻ്റെ ദൈവവും❜ എന്നേറ്റുപറഞ്ഞത് പുത്രനെയല്ല; പിതാവിനെയാണെന്ന് ഈ പരിഭാഷയിൽനിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകത കൂടിയുയുണ്ട്: ❛ടോവ് റോസ്❜ (𝐓𝐨𝐯 𝐑𝐨𝐬𝐞) എന്ന ഒരു മശീയാനിക് യഹൂദ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰) പണ്ഡിതനും എഴുത്തുകാരനുമാണ് (𝐍𝐌𝐕) പരിഭാഷയുടെ ഉപജ്ഞാതാവ്. ➟മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➤❛മശീയാനിക് യെഹൂദർ❜ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰𝐬) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: ➟തോറാ (𝐓𝐨𝐫𝐚𝐡) പാരായണം, ➟ശബ്ബത്താചരണം (𝐒𝐚𝐛𝐛𝐚𝐭𝐡), പെസഹ (𝐏𝐚𝐬𝐬𝐨𝐯𝐞𝐫), ➟പെന്തെക്കൊസ്ത് (𝐏𝐞𝐧𝐭𝐞𝐜𝐨𝐬𝐭), ➟കൂടാരപ്പെരുനാൾ (𝐅𝐞𝐚𝐬𝐭 𝐨𝐟 𝐓𝐚𝐛𝐞𝐫𝐧𝐚𝐜𝐥𝐞𝐬), ➟പ്രതിഷ്ഠോത്സവം (𝐇𝐚𝐧𝐮𝐤𝐤𝐚𝐡) മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➤❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ➤❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 9:4). ➟അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. ➟യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധമുണ്ട്. ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?]
➦ മറ്റു തെളിവുകൾ കാണുക: ➤❛ദൈവം❜ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (theoi – gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു;❞ (1കൊരി, 85-6). ➟എന്നാൽ ഒരു യെഹൂദൻ സ്രഷ്ടാവും പിതാവുമായ യഹോവയായ ഏകദൈവത്തെയല്ലാതെ മറ്റാരെയും ➤❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) അഥവാ, ➤❛ഹോ തെയോസ് മൂ❜ (ὁ θεός μου – Ho Theós Mou) എന്ന് സംബോധന ചെയ്യില്ല. ➤❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ➟ഉദാ: (ആവ, 4:518:1626:14യോശു, 14:82ശമൂ, 24:241രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ➟ദൈവപുത്രനായ ക്രിസ്തു അഞ്ചുപ്രാവശ്യവും (മത്താ, 27:46മർക്കൊ, 15:33യോഹ, 20:17) ➟പൗലൊസ് ആറുപ്രാവശ്യവും (റോമ, 1:81കൊരി, 1:42കൊരി, 12:21ഫിലി, 1:6ഫിലി, 4:19ഫിലേ, 1:6) ➟മനുഷ്യപുത്രനോട് സദൃശൻ അഞ്ചുപ്രാവശ്യവും (വെളി, 3:2വെളി, 3:12) പിതാവിനെ ➤❛എൻ്റെ ദൈവം❜ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ പഴയനിയഭക്തന്മാരും ദൈവപുത്രനായ യേശുക്രിസ്തുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ➤❛എൻ്റെ ദൈവം❜ എന്ന് സംബോധന ചെയ്തത്, ➟ആരെയാണോ ➤❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന് അപ്പൊസ്തലന്മാർ സംബോധന ചെയ്തത്, ➟ആരാണോ ദൈവപുത്രനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത് അവനെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, ➤❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്നേറ്റുപറഞ്ഞത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ➤❝ബന്ധം വ്യത്യസ്തമാണെങ്കിലും ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും (വിശ്വാസികൾ) പിതാവും ദൈവവും ഒരുവനാണ്. ➟ഇത് വായിൽ വഞ്ചനയില്ലാത്ത ദൈവപുത്രനായ യേശുക്രിസ്തു സ്വന്തവായ്കൊണ്ട് അരുളിച്ചെയ്ത മാറ്റമില്ലാത്ത വസ്തുതയാണ്.❞ (യോഹ, 20:17). ➟സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവായ ഒരേയൊരു ദൈവമേയുള്ളു: (ആവ, 4:39). ➟അവനാണ് ദൈവപുത്രനായ യേശുവിൻ്റെയും തോമാസിൻ്റെയും നമ്മുടെയും ദൈവം. ➤[കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]
☛ തോമാസും യേശുവും:
➦ തോമാസ് യേശുവിനോടു: ➤❝എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 20:28). ➟ഈ വേദഭാഗം മനസ്സിലാകണമെങ്കിൽ ദൈവപുത്രനായ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ് എന്നറിയണം. ➟ക്രിസ്തു ആരാണെന്ന് അറിയാത്തവരാണ് അവനെ വല്ലവിധേനയും ദൈവമാക്കാൻ നോക്കുന്നത്.
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ➤❛𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❜ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➤❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
➦ ❛ദൈവത്തിൻ്റെ വെളിപ്പാടു❜ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧 𝐨𝐟 𝐆𝐨𝐝) എന്നല്ലാതെ, മറ്റൊരു അസ്തിത്വവും യേശുവിനു് വചനത്തിൽ കണ്ടെത്താൻ കഴിയില്ല. ➟അവൻ്റെ സംക്ഷിപ്മായ ജീവചരിത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ മൂത്തമകനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 8:40). ➤നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21) ➤അവളിൽനിന്ന് ഉത്ഭവിച്ചതും (ലൂക്കൊ, 1:35) ➤അബ്രാഹാമിൻ്റെ സന്തതിയായ മനുഷ്യക്കുഞ്ഞാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടതും (ഉല്പ, 17:10-14; മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21) ➤മറിയയുടെ ആദ്യജാതനാകയാൽ മുപ്പത്തിമൂന്നാമത്തെ ദിവസം ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുത്തതും (ലൂക്കൊ, 2:7; 2:22-24) ➤ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടതും (ലൂക്കൊ, 2:40) ➤ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും (ലൂക്കൊ, 2:52) ➤യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയതും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38) ➤പ്രവചനപോലെ പിതാവിനാൽ ❛ദൈവപുത്രൻ❜ എന്ന് വിളിക്കപ്പെട്ടതും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23) ➤പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയതും (ലൂക്കൊ, 4:1) ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) ➤ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതും (മത്താ, 12:28 ⁃⁃ പ്രവൃ, 2:22) ➤എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു എന്നു ഉറക്കെ നിലവിളിച്ചതും (മത്താ, 27:47; മർക്കൊ, 15:34; എബ്രാ, 5:7) ➤ തൻ്റെ മനുഷ്യത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചതും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14) ➤മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും (1പത്രൊ, 3:18 ⁃⁃ പ്രവൃ, 10:40) ➤ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17) ➤ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11 ⁃⁃ മർക്കൊ, 15:39; യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു].
➦ ദൈവാത്മാവിനാൽ ഉയിർപ്പിക്കപ്പെട്ട ദൈവപുത്രൻ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായൊൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ, യേശു എന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17എബ്രാ, 9:11-12 ⁃⁃ എബ്രാ, 7:27എബ്രാ, 10:10). ➟പിന്നീട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. ➟അവനെയാണ്, ➤❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ (𝐌𝐲 𝐋𝐨𝐫𝐝 𝐚𝐧𝐝 𝐌𝐲 𝐆𝐨𝐝) എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ➟ഒന്നുകൂടി വ്യക്യമാക്കിയാൽ: ➤ജീവനുള്ള ദൈവമായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, യേശു എന്ന നാമത്തിൽ മറിയയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തുകൊണ്ടും അനന്തരം, നേരിട്ട് പ്രത്യക്ഷനായിക്കൊണ്ടുമാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്: (മത്താ, 1:21യോഹ, 8:40 ⁃⁃ യോഹ, 20:28). ➟അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col. 2:2). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
പ്രധാനപ്പെട്ട ഒരുകാര്യംകൂടി അറിയുക: ➦പുതിയതിയമത്തിൽ ➤❛യേശു, അഥവാ, യേശുക്രിസ്തു❜ എന്ന നാമം (𝐍𝐚𝐦𝐞 – 𝐨𝐧𝐨𝐦𝐚) പുത്രൻ്റെ നാമം മാത്രമല്ല; പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്: (യോഹ, 5:43; യോഹ, 10:25⁃⁃ലൂക്കൊ, 10:17; യോഹ, 17:11; യോഹ, 17:12). ➟ഇതൊന്നും പലർക്കും അറിയാത്തതുകൊണ്ടാണ്, തോമാസിൻ്റെ ദൈവം ദൈവപുത്രനാണെന്ന് കരുതുന്നത്. ➟[കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം, യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, ഞാനും പിതാവും ഒന്നാകുന്നു]

വിശദമായറിയാൻ താല്പര്യമുള്ളവർ ദയവായി താഴെയുള്ള ലിങ്ക് പരിശോധിക്കുക:
നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?

ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓

യഹോവ സർവ്വഭൂമിക്കും രാജാവാകും

☛ ദാവീദിൻ്റെ സന്തതിയും കർത്താവുമായ (യജമാനൻ) ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ, ഏക സത്യദൈവത്തെയോ, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.

➦ ശമൂവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-171ദിന, 17:7-15). ➟89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ ❝നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി❞ എന്നും, ദിനവൃത്താന്തത്തിൽ ❝നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി❞ എന്നും കാണാം. (2ശമൂ, 7:121ദിന, 17:11). അവിടെ, ❝അവൻ എൻ്റെ നാമത്തിനു ഒരു ആലയം പണിയും❞ എന്ന് ദൈവം പറയുന്നതായി കാണം. (2ശമൂ, 7:131ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ, അവിടെ പറയുന്ന യഥാർത്ഥ വാഗ്ദത്തസന്തതി ശലോമോനാണെന്ന് തോന്നാം. എന്നാൽ ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ, യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ചാണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 𝟭.❝ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:131ദിന, 17:12). എന്നാൽ ശലോമോൻ്റെ  സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പതു വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 𝟮.❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:141ദിന, 17:13). ഇക്കാര്യം ശലോമോനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; എന്നാൽ അതേ വാക്യത്തിലെ അടുത്ത പ്രയോഗം അവനു് യോജിക്കുന്നതല്ല: ➟❝അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.❞ (1ദിന, 22:10). ശ്രദ്ധിക്കുക: ❝യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും❞ എന്ന പ്രയോഗം അവനു് യോജിക്കുന്നതല്ല. (ഇതെക്കുറിച്ച് താഴെ വിശദമായിക്കാണാം). 𝟯.❝അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 𝟰.❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:14). എന്നാൽ ശലോമോൻ്റെ സ്ഥിരമായ ഒരു ഭവനത്തെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 𝟱.അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലോമോനല്ലെന്ന് വ്യക്തമാണ്.

ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് ക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്. 
വാഗ്ദത്ത സന്തതി ദൈവപുത്രനാണ്: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:141ദിന, 17:13). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ്, ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് യേശു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: ❝ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും❞ എന്നാണ്. ➟വേദഭാഗം ശ്രദ്ധിക്കുക: ❝ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും❞ എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, 𝗜 𝘄𝗶𝗹𝗹 𝗯𝗲 𝗵𝗶𝘀 𝗳𝗮𝘁𝗵𝗲𝗿, 𝗮𝗻𝗱 𝗵𝗲 𝘀𝗵𝗮𝗹𝗹 𝗯𝗲 𝗺𝘆 𝘀𝗼𝗻 എന്നാണ്: (KJV). 𝘄𝗶𝗹𝗹-ഉം 𝘀𝗵𝗮𝗹𝗹-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, ❝ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആകുന്നു❞ എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ❝ആയിരിക്കും❞ എന്ന് ഭാവികാലത്തിൽ പറയില്ല. അടുത്തഭാഗം: ❝അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ അവൻ കുറ്റം ചെയ്താൽ (If he commit iniquity). അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. 𝗶𝗻𝗶𝗾𝘂𝗶𝘁𝘆 എന്ന പദത്തിനു് അധർമ്മം, അനീതി, അന്യായം, പാപം എന്നൊക്കെയാണർത്ഥം. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. ❝ദൈവം കുറ്റം ചെയ്താൽ❞ എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും? ഇനി, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനെക്കുറിച്ച് ബൈബിൾ പറയുന്നത്: “പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, ❝കുറ്റം ചെയ്താൽ❞ എന്ന പ്രയോഗം ക്രിസ്തുവിനെക്കുറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അടുത്തഭാഗം; ❝ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതിനാലാണ് അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തത്. (2കൊരി, 5:21). അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). തന്മൂലം, യേശുവല്ല രാജാവായ സന്തതിയെന്ന് സംശയലേശമെന്യേ മനസ്സിലാകാം.

രണ്ടാം സങ്കീർത്തനത്തിൽ ആ രാജാവുണ്ട്: ❝യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.❞ (സങ്കീ, 2:2). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ക്രിസ്തുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. അക്ഷരാർത്ഥത്തിൽ, ഈ പ്രവചനം യേശുവിനെക്കുറിച്ചല്ലെങ്കിലും ആത്മീയമായി ഈ പ്രവചനം അവനോട് ബന്ധിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 4:25-28). അടുത്തവാക്യം: ❝എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.❞ (സങ്കീ, 2:6). പ്രവചനമാണെങ്കിലും ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല. [കാണുക: രണ്ടാം സങ്കീർത്തനം]

നാല്പത്തഞ്ചാം സങ്കീർത്തനത്തിലും രാജാവിനെ കാണാം: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:6-7). ഈ വേദഭാഗം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ ഈ വാക്യം ക്രിസ്തുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8-9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. അതിൻ്റെ തെളിവാണ് അടുത്തവാക്യം: ❝നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:7). 6-ാം വാക്യത്തിൽ പറയുന്ന ❝ദൈവം❞ സത്യദൈവമാണെങ്കിൽ, 7-ാം വാക്യത്തിൽ ആ ദൈവത്തിനു് മറ്റൊരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱): (യോഹ, 17:3). ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. കോരെഹ് പുത്രന്മാർ പറയുന്ന ദൈവം അഭിഷേകം ചെയ്ത ❝എലോഹീം❞ (ദൈവം) യേശുക്രിസ്തുവുമല്ല, സത്യദൈവവുമല്ല; ദൈവവപുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) ഒരു ഭൗമികരാജാവാവാണ്. [കാണുക: എബ്രായർ 1:8-ലെ ദൈവം ആരാണ്?, യേശുക്രിസ്തുവിൻ്റെ ദൈവം]

എഴുപത്തിരണ്ടാം സങ്കീർത്തനവും രാജാവിനെക്കുറിച്ചാണ്: ❝അവൻ  ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.❞ (സങ്കീ, 72:15). വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. ❝വെയിത്പാലൽ❞ (וְיִתְפַּלֵּל – veyitpālal) എന്ന എബ്രായ പദത്തിനു് ❝എപ്പോഴും പ്രാർത്ഥിക്കും❞ എന്നാണ്. ❝പ്രാർത്ഥിക്കുക❞ എന്നർത്ഥമുള്ള ❝പാലൽ❞ (פָּלַל – pālal) ക്രിയാപദത്തോടൊപ്പം, ❝വെയിത്❞ (וְיִתְ – veyit) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ് പദമുണ്ടായത്. ഈ പദം 29 പ്രാവശ്യമുണ്ട്. ഉദാ: അബ്രാഹം അബീമേലെക്കിനുവേണ്ടി പ്രാർത്ഥിക്കാനും (Gen, 20:7), മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിക്കാനും (Num, 11:2), എലീശ മരിച്ച ബാലനുവേണ്ടി പ്രാർത്ഥിച്ചതും: (2രാജാ, 4:33). സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” (സ.പു.സ.പവിശുദ്ധഗ്രന്ഥം, പി.ഒ.സി). ദൈവപുത്രനായ ക്രിസ്തു അതിരാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും രാത്രിമുഴുവനും ദൈവത്തോടു പ്രാർത്ഥിച്ചതായി കാണാം; അത് തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് എന്നാൽ യാതൊരു മനുഷ്യൻ്റെയും പ്രാർത്ഥന ക്രിസ്തുവിനു് ആവശ്യമില്ല. അതിനാൽ, എപ്പോഴും ജനങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ള ഒരു സന്തതിയാണ് രാജാവെന്ന് മനസ്സിലാക്കാം?  

എൺപത്തൊൻപതാം സങ്കീർത്തനവും നിത്യരാജാവിനെ ക്കുറിച്ചുള്ളതാണ്: ❝ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.❞ (സങ്കീ, 89:29-32). ഇവിടെ, 29-ാം വാക്യത്തിൽ ❝സന്തതി❞ എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ാം വാക്യത്തിൽ ❝പുത്രന്മാർ❞ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. തന്മൂലം, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തു അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: ❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗമാണ് വാഗ്ദത്ത സന്തതിയുടെ സ്ഥാനം. എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം: ❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം ❝ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക❞ എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, ❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക❞ എന്നാണ് പറയുന്നത്. അതായത്, നിലവിൽ ശത്രുക്കളുടെ മദ്ധ്യേയാണ് അവൻ വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. 𝟭.നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. 𝟮.ഭാവിയിൽ അഥവാ, രാജാവിൻ്റെ രാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ, ശത്രുക്കൾ ഉണ്ടാകുകയില്ല. ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തുവല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവായ (യജമാനൻ) രാജാവ്. തൻ്റെ വാഗ്ദത്തസന്തതി രാജാവായതുകൊണ്ടാണ്, അവൻ അവനെ ആത്മാവിൽ ❝എൻ്റെ കർത്താവു❞ (אָדוֹן – adon) എന്ന് വിശേഷിപ്പിക്കുന്നത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് വചനത്തിലുണ്ട്: യഹോവയായ ദൈവമാണ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്: 𝟭.രാജത്വം യഹോവയായ ദൈവത്തിനുള്ളതാണ്: ❝യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.❞ (1ദിന, 29:11). 𝟮.യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: ❝യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.❞ (സങ്കീ, 103:19സങ്കീ, 11:4). 𝟯.അവൻ്റെ സിംഹാസനം സ്ഥിരമാണ്: ❝യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.❞ (സങ്കീ, 93:1-2). 𝟰.അവൻ ശാശ്വതരാജാവാണ്: ❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10). ➟യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: 𝟱.❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). 𝟲.❝യഹോവ എന്നും എന്നേക്കും രാജാവായി വാഴും.❞ (പുറ, 15:18). 𝟳.❝അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.❞ (സങ്കീ, 47:2). 𝟴.❝ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.❞ (സങ്കീ, 47:7). 𝟵.❝ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.❞ (സെഖ, 14:17). 𝟭𝟬.❝അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.❞ (വെളി, 19:6സങ്കീ, 9:7; സങ്കീ, 10:16; സങ്കീ, 29:10;; സങ്കീ, 145:13; സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15). 

വാഗ്ദത്ത സന്തതിയും രാജാവുമായവൻ ആരാണെന്ന് നോക്കാം: പ്രസ്തുത വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: 
❶ 13-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❝അവൻ  എന്റെ നാമത്തിന്നു ഒരു ആലയം പണിയും.❞ (2ശമൂ, 7:131ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (യെഹെ, 40:143:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി (എതിർക്രിസ്തു) വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും പണിയുന്നത് യിസ്രായേലുമായിരിക്കും. അന്ത്യകാലത്ത് യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2-3മീഖാ, 4:2-3). 2ശമൂവേൽ 7:10-ൽ, തൻ്റെ ജനമായ യിസ്രായേലിനു് ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കും എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് മനസ്സിലാക്കാം.

❷ 13-ാം വാക്യത്തിൻ്റെ അടുത്തഭാഗം: ❝ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:131ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18; 7:21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് ❝വിശുദ്ധന്മാർ❞ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ❝അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു❞ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: ❝സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. അതിനാൽ, നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? ➟ഒരുകാര്യം പ്രത്യേകം ഓർക്കുക: യിസ്രായേൽ ദാവീദിൻ്റെ സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ❝ദാവീദിൻ്റെ പുത്രൻ❞ എന്നത് യിസ്രായേലിൻ്റെ പദവിയാണ്.

❸ 14-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:141ദിന, 17:13). പഴയനിയമത്തിൽ ദൈവം; ❝എൻ്റെ പുത്രൻ❞ എന്ന് സംബോധന ചെയ്തിരിക്കുന്നതും, പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: ❝നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32-33; റോമ, 9:4; 9:26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവാണ്: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ മക്കൾ ആകുന്നു എന്ന് വർത്തമാനകാലത്തിലും: ❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.❞ (ആവ, 14:1). മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: ❝നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.❞ (റോമർ 9:26; ഹോശേ, 1:10). യഹോവയും യിസ്രായേലും തമ്മിൽ യഥാർത്ഥ പിതൃപുത്ര ബന്ധത്തിൽ ആകുന്നത് ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോഴാണ്: (110:1). [കാണുക: യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]

❹ 14-ാം വാക്യത്തിൻ്റെ അടുത്തഭാഗം: ❝അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. ❝അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.❞ (എബ്രാ, 12:7-8). എബ്രായരോടു ലേഖകൻ പറയന്ന വാക്കുകളാണിത്. ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിലും കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).

❺ ❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:142ശമൂ, 7:16). സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. ❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. ❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.❞ (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളും അനവധിയാണ്. [കാണുക: യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും പദവികളും, യെഹൂദന്നു എന്തു വിശേഷത?]

☛ എന്നാൽ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് യഹോവ തന്നോടു പറഞ്ഞതായി ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:5-6). പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിനു് വ്യക്തമായ ഒരു കാരണമുണ്ട്: ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായും കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിനാണ് നിവൃത്തിയാകുന്നത്. (യെഹെ, 40:1-മുതൽ 43:17-വരെ, ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 17:7-15; സങ്കീ, 89:29-33), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1) ഒരാളായിരിക്കണം. അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). ശലോമോൻ്റെ വാഴ്ചയെക്കുറിച്ച് പഠിക്കുകയാണെങ്കിൽ, യിസ്രായേലിൻ്റെ നിത്യരാജത്വവുമായി അവൻ്റെ ഭരണത്തിന് സാമ്യമുള്ളതായിക്കാണാം. 1രാജാക്കന്മാർ നാലാം അദ്ധ്യായത്തിൽ ശലോമോൻ്റെ ശക്തിയെയും ജ്ഞാനത്തെയും വാഴ്ചയെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, യിസ്രായേലിൻ്റെ നിത്യരാജത്വത്തോടുള്ള പ്രവചനങ്ങളുമായി സാമ്യമുള്ളതാണ്. കാണുക: (1രാജാ, 4:1യെഹെ, 37:21-24. 1രാജാ, 4:21സങ്കീ, 72:8-11. 1രാജാ, 4:24സെഖ, 9:10. 1രാജാ, 4:24 = യെശ, 9:7. 1രാജാ, 4:25മീഖാ, 4:4. 1രാജാ, 4:7; 4:27സങ്കീ, 72:16; യോവേ, 2:26. 1രാജാ, 4:30-31 = യെശ, 11:2. 1രാജാ, 4:33-34 = യെശ, 2:2-3). അതിനാൽ, വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശലോമോനിൽ അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. [കാണുക: പ്രവചനങ്ങൾ]

ക്രിസ്തു ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? എന്നൊക്കെ അറിയാത്തതുകൊണ്ടാണ് ക്രിസ്തു ഈ ഭൂമിയെ ഭരിക്കുമെന്ന് പലരും വിചാരിക്കുന്നത്. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്. അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God was manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). ➟അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16). അല്ലെങ്കിൽ, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം: (കൊലൊ, 2:2).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; 1തിമൊ, 2:6). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (യെശ, 40:3; ലൂക്കൊ, 76-77യോഹ, 1:30) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). പിതാവിൻ്റെയും പുത്രൻ്റെയും നാമവും ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം]
☛ ❝എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:36-37). ➟ഈ വേദഭാഗത്ത്; തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ ❝രാജാവുതന്നേ❞ എന്നുമാണ് യേശു പറയുന്നത്. ➟വാക്യം ശ്രദ്ധിക്കുക: ❝രാജാവ് ആകുമെന്നല്ല; രാജാവുതന്നേ❞ എന്നാണ് പറയുന്നത്. ➟നിത്യരാജാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് താൻ രാജാവുതന്നേ എന്ന് ക്രിസ്തു പറയുന്നത്. ➟ഭൂമിയിൽ യഹോവ രാജാവാകും എന്നാണ് പ്രവചനമുള്ളത്: ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9പുറ, 15:18; സങ്കീ, 47:2; സങ്കീ, 47:7). ➟യഹോവ സർവ്വഭൂമിക്കും രാജാവാകുമെന്ന് അസന്ദിഗ്ദ്ധമായി പ്രവചിച്ചിരിക്കെ, മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവപുത്രനായ ക്രിസ്തു എങ്ങനെ ഭൂമിയിലെ രാജാവാകും❓ ➟യഹോവയായ സർവ്വശക്തിയുള്ള ദൈവം രാജാവാകുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്: (വെളി, 19:6). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാൽ, പുത്രൻ മറ്റൊരുത്തനായി ഉണ്ടാകയില്ല. ➟പിന്നെങ്ങനെയാണ് ക്രിസ്തു ഭൂമിയിൽ രാജാവാകുന്നത്❓ [കാണുക: വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ]

യിസ്രായേലിൻ്റെ ശാശ്വതരാജ്യം: 
❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.❞ (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം (പലസ്തീൻ) ശാശ്വതാവകാശമായി നല്കിയതാണ്: ❝നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.❞ (പുറ, 32:13ഉല്പ, 17:8; പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25). ദൈവം, പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: ❝ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും❞ എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, ❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും❞ എന്ന് ദൈവം ആദ്യമായി വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അഥവാ, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് ദൈവം അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ, സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13; 7:16; സങ്കീ, 72:7; 72:16; 85:9-10; യെശ, 7:21-2211:112:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7; 60:21; 62:8-9; 65:21-25; യിരെ, 31:5-6; യെഹെ, 39:29; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21; 7:27; യോവേ, 2:23; 2:28-30; 3:18; സെഖ, 14:8). എന്നാൽ വെളിപ്പാടിൽ പറയുന്ന ❝ആയിരമാണ്ടു❞ എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും ❝ആയിരം വർഷം❞ എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. ❝ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി പ്രാപിക്കും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27)❞ എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, ❝ആയിരമാണ്ടു❞ എന്നത് കൃത്യമായ ആയിരം വർഷമാണെന്ന് പറയാൻ പറ്റില്ല. ❝മൂവായിരം വർഷമായി വാഗ്ദത്തത്തിനായി കാത്തിരിക്കുന്നവർക്ക്, ആയിരം വർഷത്തെ സ്വസ്ഥത കൊടുക്കും❞ എന്നത് നീതിയായ ഒരു കണക്കല്ല. വെളിപ്പാട് പുസ്തകത്തിൻ്റെ ഭാഷയുടെ പ്രത്യേകതകൂടി കണക്കിലെടുത്താൽ, ❝ആയിരമാണ്ടു❞ എന്നത് യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണെന്ന് മനസ്സിലാക്കണം. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജ്യമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

യിസ്രായേലിൻ്റെ രാജത്വം:
❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29; 36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; 7:14; സങ്കീ, 2:6; 2:8; 20:9; 21:1; 21:7; 45:1; 45:5-7; 61:6; 72:1; 89:3-4; 89:29; 89:36-37; 110:1-7; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ, ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27).

ലോകാവകാശിയായ സന്തതി:
❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. ❝നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ  ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.❞ (എബ്രാ, 2:5). ➟അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമാണല്ലോ?  ❝ലോകത്തിൻ്റെ അവകാശി❞ (τὸ κληρονόμον τοῦ κόσμου – tó klironómon toú kósmou – The heir of the world) എന്നാൽ, അവിടെ പറയുന്ന ❝ലോകം❞ (κόσμος – kosmos – the world) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; മുഴുവൻ ലോകവും (The entire world) ആണ്. മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, അവൻ ഈ ഭൂമിയെ ഭരിക്കുന്നവനാണ് എന്ന കാര്യത്തിൽ ആർക്കാണ് സംശയം❓ ❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18പ്രവൃ, 3:25). [കാണുക: യെഹൂദന്നു എന്തു വിശേഷത?]. തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1;68; 1തിമൊ, 2:6; 3:15-16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: ❝രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13-14). വയോധികനിൽ നിന്ന് അഥവാ, ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18; 7:21; 7:27). [കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

☛ ദൈവം പഴയപുതിയനിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ നിവൃത്തിക്കാൻ വന്നവൻ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവന് വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുവെന്ന ക്രിസ്തു. (ഗലാ, 3:19). അത് നിവൃത്തിക്കാണാണ്, അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (1തിമൊ, 3:15-16). അതായത്, യഹോവയായ ഏകദൈവം പ്രവചനപോലെ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14മത്താ, 1:20; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). യിസ്രായേലിനെ അവൻ്റെ പാപത്തിൽനിന്ന് രക്ഷിച്ച് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത്. അതിനാൽ, യിസ്രായേലിനു അവൻ്റെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജ്യത്വവും ക്രിസ്തുവിലൂടെ അപഹരിക്കാൻ ദൈവത്തിന് കഴിയില്ല; അതിൻ്റെ ആവശ്യവുമില്ല.

മനോഹരമായ ഒരു ക്ലൈമാക്സ്:
➦ കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (climax) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ഈ ഭൂമിയെ ഭരിക്കേണ്ട ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരുടെ എഴുത്തുകൾ വായിച്ചാൽ; 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ സങ്കീർത്തനങ്ങളിൽ, ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ ❝എൻ്റെ കർത്താവു❞ എന്ന് സംബോധന ചെയ്യുന്നവനുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട; യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ദാവീദിനെ; ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്; തന്നെത്തന്നെ ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്; തന്നെത്തന്നെ കർത്താവെന്ന് (യജമാനൻ) വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ, മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8-9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്, അതിൻ്റെ സൂചനയും പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 8:26-27 വാക്യം: ❝നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും❞ എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: ❝ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും❞ എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. അതായത്, ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; സ്വർഗ്ഗീയ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: (1ശമൂ, 13:14; പ്രവൃ, 13:22KJV). വ്യക്തമായ തെളിവുകൾ കാണുക:

രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ:
രാജാവ്: 
അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.❞ (യിരെ, 30:9യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5). 
ഇടയൻ: 
❝അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.❞ (യെഹെ, 34:23).
പ്രഭു: 
❝അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.❞ (യെഹെ, 34:2437:25). ❝അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.❞ (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ (നിഷ്പാപൻ) ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: ❝ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.❞ (യെശ, 32:1). 
അധിപതി: 
❝ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.❞ (യെശ, 55:4). ➟❝അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). 
പുരോഹിതൻ: 
❝എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.❞ (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ദൈവത്തിനു് ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ❓ ➟ഇതും കാണുക: (ആമോ, 9:11-15യെശ, 55:3-4; യിരെ, 3:17-18; 30:18-22; 31:31-34; 32:37-44; 33:14-26യെഹെ, 34:25-30; 37:21-28; 46:2-8; 49:12; ഹോശേ, 3:5). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3-4; പ്രവൃ, 13:34). 

വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന:
➦ വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: ❝എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.❞ (യെശ, 11:1-5. – സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. ➟അതായത്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവു് ദാവീദിൻ്റെ വേരായ യേശുവല്ല; യിശ്ശായിവേരായ ദാവീദാണ്: ❝യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.❞ (റോമർ 15:12യെശ, 11:10; പ്രവൃ, 13:22). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

☛ സർവ്വസൃഷ്ടിക്കും ആദ്യജാതൻ:
1:15. ❝അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
1:16. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
1:17. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
1:18. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
1:19. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
1:20. അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ (കൊലൊ, 1:15-20)
➦ കൊലൊസ്യരിലെ ഈ വേദഭാഗത്തെ വിഷയം ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുതുസൃഷ്ടിയാണ്. ❝ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും വിധേയമായ ആകാശഭൂമികളെയും അവയിലുള്ളവയെയും ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരമാണ് ദൈവം പുതുക്കുന്നത്.❞ 
➦ 15-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❛അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമ.❜ ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്. ➟അദൃശ്യനായ ദൈവത്തിന്റെ പ്രതിമ എന്ന പ്രയോഗം, അവൻ ദൈവമല്ലെന്നും അവൻ സൃഷ്ടിക്ക് മുമ്പേ ഉണ്ടായിരുന്നവനല്ല എന്നതിൻ്റെ തെളിവാണ്. ➟❛ദൈവം❜ എന്നത് ആരുടെയും പേരോ, പദവിയോ അല്ല; സ്രഷ്ടാവിൻ്റെ പ്രകൃതിയാണ് (Nature). ➟അതുപോലെ ❛ദൈവത്തിൻ്റെ പ്രതിമ❜ എന്നത് ക്രിസ്തുവിൻ്റെ അസ്തിത്വമോ, പ്രകൃതിയോ അല്ല; അവൻ്റെ പദവിയാണ്. ➟ദൈവത്തെ ഒരിക്കലും ദൈവത്തിൻ്റെ പ്രതിമ എന്ന് പറയില്ല; പറഞ്ഞാൽ അബദ്ധമാണ്; മനുഷ്യനെ മനുഷ്യൻ്റെ പ്രതിമയെന്നും പറയില്ല. ➟ക്രിസ്തുവിനെ മാത്രമല്ല; പുരുഷനെയും (Man) ദൈവത്തിൻ്റെ പ്രതിമ എന്ന് പറഞ്ഞിട്ടുണ്ട്: (1കൊരി, 11:7). [കാണുക: പ്രതിമ]. 
➦ അടുത്തഭാഗം: ❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ.❜ ➟ഇതും അവൻ്റെ അസ്തിത്വമല്ല; പദവിയാണ്. ➟അവനെ ❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ❜ എന്നതിനെ അക്ഷരാർഥത്തിൽ മനസ്സിലാക്കിയാൽ, അവൻ സൃഷ്ടികൾക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ ആണെന്നേ വരൂ. ➟പ്രധാനപ്പെട്ട ചില തെളിവുകൾ തരാം: 
❶ ട്രിനിറ്റി വിചാരിക്കുന്നപോലെ ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമല്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). [കാണുക: ദൈവഭക്തിയുടെ മർമ്മംക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുകദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
❷ ❛ആദ്യജാതൻ❜എന്ന പ്രയോഗം അനന്തരജാതന്മാരെ (ഇളയ സഹോദരങ്ങളെ) വ്യഞ്ജിപ്പിക്കുന്നതാണ്. ➟❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ❜ എന്ന പ്രയോഗം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ എന്നണർത്ഥം. അതായത്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടികൾക്കും (ദൂതൻ, മനുഷ്യൻ, പക്ഷിമൃഗാദികൾ ഉൾപ്പെടെ) ക്രിസ്തു മൂത്ത സഹോദരനായിരിക്കണം. ➟എന്നാൽ ക്രിസ്തു വിശ്വാസികളുടെ മാത്രം മൂത്തസഹോദരനാണ്: (റോമ, 8:29). ➟അവൻ ദൂതന്മാരുടെയോ, ഭൂമിയിലെ മറ്റ് സൃഷ്ടികളുടെയോ മൂത്തസഹോദരല്ല. ➟അതിനാൽ, ആ പ്രയോഗം അക്ഷരാർത്ഥത്തിലല്ല അവൻ്റെ പദവിയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: സഹോദരന്മാരിൽ ആദ്യജാതൻ]
❸ ഏകജാതൻ എന്ന പദം അഞ്ചുപ്രാവശ്യവും (യോഹ, 1:141:183:163:181യോഹ, 4:9) ആദ്യജാതൻ എന്ന പദം നാലുപ്രാവശ്യവും ക്രിസ്തുവിന് ഉപയോഗിച്ചിട്ടുണ്ട്. ➟ഈ വേഭാഗത്ത് രണ്ടുപ്രാവശ്യമുണ്ട്: (കൊലൊ, 1:151:18 ⁃⁃ റോമ, 8:29വെളി, 1:5). ➟ഏകജാതൻ, ആദ്യജാതൻ എന്നിവ യഥാർത്ഥത്തിലാണെങ്കിൽ, രണ്ടും പരസ്പരവിരുദ്ധമാണ്. ➟ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟തന്മൂലം, അതവൻ്റെ പദവിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
❹ ❝സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), ➟മരിച്ചവരുടെ ഇടയിൽനിന്നുള്ള ആദ്യജാതൻ (കൊലൊ, 1:18), ➟മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5)❞ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ, ❛ആദ്യജാതൻ❜ എന്നത് അവൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞); പദവി (𝐓𝐢𝐭𝐥𝐞) ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അപ്പോൾ എന്തുകൊണ്ടായിരിക്കും അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്❓ ➟അവൻ സർവ്വസൃഷ്ടിയുടെയും ഉദ്ധാരകൻ എന്ന നിലയിലാണ് ❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ❛ എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്: (റോമ, 8:19-22). 
☛ 16-ാം വാക്യം: ❝സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.❞ ➟ഈ വേദഭാഗം ആദിയിലെ സൃഷ്ടിയെക്കുറിച്ചല്ല; പുതുവാനഭൂമിയുടെ സൃഷ്ടിയെക്കുറിച്ചാണ് പറയുന്നത്. ➟അതിന് ചില തെളിവുകൾ തരാം: 
❶ ആദിയിൽ ആകാശങ്ങളും ഭൂമിയും മനുഷ്യനെയും സൃഷ്ടിച്ചത് യഹോവയായ ദൈവം ഒറ്റയ്ക്കാണ്. ➟തൻ്റെയൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഒരു വെല്ലുവിളിയെന്നവണ്ണം യഹോവ ചോദിക്കുന്നത് നോക്കുക: ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟അടുത്തവാക്യം: ❝ഇങ്ങനെ ദൈവം തന്റെ (𝐇𝐢𝐬) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ദൈവം ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അനേകം വാക്യങ്ങളിൽ ആവർത്തിച്ചു പറഞ്ഞിരിക്കെ, ക്രിസ്തു മുഖാന്തരമാണ് സൃഷ്ടിച്ചതെന്ന് എങ്ങനെ പറയും❓ ക്രിസ്തു മുഖാന്തരമാണ് സൃഷ്ടിച്ചിരുന്നതെങ്കിൽ താൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്ന് ദൈവം പറയുമായിരുന്നോ❓ [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചുനാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുകയഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]
❷ ആദിമ സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ➟അതിന്നു യേശു: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4). ➟വാക്യം ശ്രദ്ധിക്കുക: ക്രിസ്തു പഠിപ്പിച്ചത്: ➤❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❛സൃഷ്ടിച്ച അവൻ❜ എന്ന ഏകവചനമല്ല, ➤❛സൃഷ്ടിച്ച ഞങ്ങൾ❜ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ഒ.നോ: (മർക്കൊ, 10:6). ➟ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. വിശദമായറിയാൻ: [കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?]
❸ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20ലൂക്കൊ, 2:21മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:321:35), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്നവൻ, എങ്ങനെയാണ് ആദിയിലെ സൃഷ്ടിയിൽ ഉണ്ടാകുന്നത്❓
❹ ❝അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കയാൽ, ആദിയിലെ സൃഷ്ടിയെക്കുറിച്ചാണെന്ന് കരുതണ്ട. യഹോവയായ ഏകദൈവം ആദിയിങ്കൽ ഒറ്റയ്ക്ക് സൃഷ്ടിച്ചതെല്ലാം ❛എത്രയും നല്ലതായിരുന്നു.❜ (ഉല്പ, 1:31). ➟സൃഷ്ടിയിങ്കൽ എത്രയും നല്ലതായിരുന്നവ ആദാം മുഖാന്തരമാണ് പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായത്: (ഉല്പ, 3:17-19റോമ, 8:20). ➟ആദാം മുഖാന്തരം പാപത്തിലും ശാപത്തിലുമായിപ്പോയ സൃഷ്ടികൾക്ക്, ക്രിസ്തു മുഖാന്തരം ഉദ്ധാരണംവരുത്തി, പുതുവാനഭൂമികൾ സൃഷ്ടിക്കുന്നതാണ് വിഷയം. (റോമ, 5:15-18). ദൈവത്തെ സംബന്ധിച്ച് പുതിയസൃഷ്ടിയും പുതുവനഭൂഭികളുടെ സൃഷ്ടിയും ക്രിസ്തുവിൻ്റെ മരണപുനരുദ്ധാനങ്ങളോടെ പൂർത്തിയായി. എന്നാൽ നമുക്കത് ഗോചരമായിട്ടില്ലെന്നേയുള്ളൂ. ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. അതുകൊണ്ടാണ് ഭൂതകാലത്തിൽ പറയുന്നത്. അതിൻ്റെ തെളിവാണ്: ➤❝നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.❞ (എഫെ, 2:10). ➟ദൈവം ക്രിസ്തുയേശുവിലൂടെ സൽപ്രവർത്തികൾക്കായിട്ടു നമ്മെ സൃഷ്ടിച്ചത് ആദിയിലല്ല; കാലസമ്പൂർണ്ണതയിൽ അവൻ്റെ മരണപുനരുത്ഥാനത്താലാണ്: (എഫെ, 2:5-9 ⁃⁃ 2കൊരി, 2:17ഗലാ, 6:15). പുതുവാനഭൂമിയെ യോഹന്നാൻ വെളിപ്പാടിൽ കാണുന്നുണ്ട്: ➤❝ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.❞ (വെളി, 21:1). നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ടാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. എബ്രായ ലേഖനത്തിൽ ഇത് വ്യക്തമായി മനസ്സിലാക്കാം. താഴെ അത് കാണാം.
☛ 17-ാം വാക്യം: ❝അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.❞ ➟ഈ വേദഭാഗത്തുള്ള, ❛സർവ്വത്തിന്നും മുമ്പേയുള്ളവൻ❜ എന്ന പ്രയോഗത്തിനു് യഥാർത്ഥത്തിൽ അവൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല; ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം മുന്നിയമിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്: (പ്രവൃ, 4:28റോമ, 8:29-301കൊരി, 2:7). ➟രണ്ട് വേദഭാഗങ്ങൾ തെളിവായി കാണിക്കാം:
❶ ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും❞ (എഫെ, 1:4). ➟ഈ വാക്യപ്രകാരം, ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നെങ്കിൽ, ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. ➟നമ്മളിലില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും❓ ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ ഉള്ളതാണ്. ➟കാലസമ്പൂർണ്ണതയിലെ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും, അവനിലൂടെ രക്ഷപ്രാപിക്കുന്നവരെയും ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുന്നതാണ്, മുന്നിയമനത്തിനും തിരഞ്ഞെടുപ്പിനും അടിസ്ഥാനം. ➟അല്ലാതെ, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവോ, നമ്മളോ ലോകസ്ഥാപനത്തിന്നു മുമ്പെ ഇല്ലായിരുന്നു.
❷ പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ❝ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നവൻ എന്നല്ല; മുന്നറിയപ്പെട്ടവൻ❞ എന്നാണ് പറയുന്നത്. ➟അടുത്തഭാഗം: ❝അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ, സർവ്വത്തിന്നും മുമ്പേ യഥാർത്ഥത്തിൽ എങ്ങനെയുണ്ടാകും❓ ➟അവൻ സർവ്വത്തിനുമുമ്പേ ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഉള്ളിലാണ്. ➟അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനായ ഒരു ക്രിസ്തു, അവൻ ജനിക്കുന്നതിനുമുമ്പേ ഇല്ലായിരുന്നു. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
➦ അടുത്തഭാഗം: ❝അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.❞ ➟ആദിമസൃഷ്ടി ഒന്നാമത്തെ ആദാം മുഖാന്തരം നശ്വരമാണ്. ➟എന്നാൽ നിത്യരക്ഷയുടെ കാരണഭൂതനായ ഒടുക്കത്തെ ആദാം അനശ്വരമായ സകലത്തിനും ആധാരമാണ്. ➟ഈ ആകാശഭൂമികളും മറ്റു സൃഷ്ടികളും നശ്വരമാകാൻ കാരണം ആദ്യമനുഷ്യനായ ആദമാണ്. ➟എന്നാൽ പുതുവാനഭൂമിയും അതിലെ സൃഷ്ടികളും വിശ്വാസികളും ഉൾപ്പെട്ട നിലനില്ക്കുന്നതായ സകലത്തിന്നും ആധാരമായിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. ➟അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തമാണ്: (കൊലൊ, 1:20
☛ 18-ാം വാക്യം: ❝അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.❞
➦ ആദ്യഭാഗം: ❝അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു.❞ ➟ക്രിസ്തു സർവ്വത്തിന്നും മീതെ തലയും (എഫെ, 1:22), ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയും (എഫെ, 1:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമാണ്: (കൊലൊ, 2:10). ➟തലയായവനിൽ നിന്നാണ് സഭയ്ക്ക് ചൈതന്യം ലഭിച്ച് ദൈവികമായ വളർച്ചപ്രാപിക്കുന്നത്: (കൊലൊ, 2:19). ➟ആദിമസൃഷ്ടിക്ക് ക്രിസ്തുവിൻ്റെ ഒരു സംഭാവനയും (𝐂𝐨𝐧𝐭𝐫𝐢𝐛𝐮𝐭𝐢𝐨𝐧) ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്, അത് ആദാം മൂഖാന്തരം നശ്വരമായിത്തീർന്നത്.
➦ അടുത്തഭാഗം: ❝സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു.❞ ➦ഈ പ്രയോഗം ശ്രദ്ധിക്കുക: ക്രിസ്തു സകലത്തിന്നും മുമ്പനാണെന്നോ, മുമ്പേ ഉണ്ടായിരുന്നെന്നോ അല്ല പറയുന്നത്; ➟❝സകലത്തിലും താൻ മുമ്പൻ ആകേണ്ടതിന്നു❞ (𝐭𝐡𝐚𝐭 𝐢𝐧 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬 𝐇𝐞 𝐦𝐚𝐲 𝐡𝐚𝐯𝐞 𝐭𝐡𝐞 𝐩𝐫𝐞𝐞𝐦𝐢𝐧𝐞𝐧𝐜𝐞) എന്നാണ് പറയുന്നത്: (NKJV). ➟❝സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു❞ എന്ന പ്രയോഗം, അവൻ യഥാർത്ഥത്തിൽ മുമ്പേ ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്. ➟അതായത്, സകലത്തിലും ക്രിസ്തു മുമ്പനാകേണ്ടതിനാണ് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യജാതനായി എഴുന്നേറ്റതും. ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24പ്രവൃ, 2:36പ്രവൃ, 5:31). ➟അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് അവൻ സകലത്തിനും മുമ്പനായത്. ➟ഈ വേദഭാഗത്ത്, ആദ്യനായി എഴുന്നേറ്റു എന്നല്ല; ആദ്യജാതനായി (πρωτότοκος – prōtotokos) എഴുന്നേറ്റു എന്നാണ്. ➟❛ആദ്യജാതൻ❛ എന്നത് ക്രിസ്തുവിൻ്റെ പദവിയാണ് എന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്ന വേദഭാഗമാണിത്.
☛ 19-ാം വാക്യം: ❝അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും.❞ ➟യോർദ്ദാനിലെ അഭിഷേക സമയത്താണ് യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ മേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതെ ദേഹരൂപമായി ആവസിച്ചത്: (യെശ, 61:1മത്താ, 3:16ലൂക്കൊ, 4:1ലൂക്കൊ, 4:18-21പ്രവൃ, 4:27പ്രവൃ, 10:38). ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➖ അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22  കൊലൊ, 2:9). [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]
☛ 20-ാം വാക്യം: ❝അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ ➟❝അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി.❞ ഈ വാക്യം, കൊലൊസ്സ്യർ 1:15-20 ആദിമസൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ പുതുസൃഷ്ടിയെക്കുറിച്ചാണ് (𝐍𝐞𝐰 𝐜𝐫𝐞𝐚𝐭𝐢𝐨𝐧) എന്നതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ➟ആദാം മുഖാന്തരം നശ്വരമായിത്തീർന്ന സൃഷ്ടിയെ ക്രിസ്തുവിലൂടെയാണ് നിരപ്പിക്കുന്നത്. ➟❝ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ ➟നിരപ്പ് വരുത്തണമെങ്കിൽ അത് മുമ്പെ കുഴപ്പമുള്ളത് ആയിരിക്കണമല്ലോ. ➟കാലസമ്പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുള്ളതും എല്ലാം ക്രിസ്തുവൻ്റെ പാപപരിഹാരബലിയിലൂടെ ഒന്നാക്കുന്നതാണ് ദൈവികവ്യവസ്ഥ: ❝അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.❞ (എഫെ, 1:10). ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ഉളവായ ആകാശഭൂമികൾ (യെശ, 55:11 – സങ്കീ, 33:6) ➟ആദ്യത്തെ ആദാം മൂഖാന്തരം ശാപഗ്രസ്ഥമായതിനാൽ അത് തീക്കായി സൂക്ഷിച്ചിരിക്കയാണ്: ❝ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.❞ (2പത്രൊ, 3:5-7). ➟ഇനി, നീതിവസിക്കുന്നതും ശാശ്വതവുമായ പുതിയ ആകാശഭൂമികളാണ് ദൈവം ക്രിസ്തുവിലൂടെ സൃഷ്ടിക്കുന്നത്: ❝ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ➖ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.❞ (യെശ, 65:17വെളി, 21:1 ⁃⁃ 2പത്രൊ, 3:13യെശ, 66:22). 
☛ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ:
➦ ❝ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ അവൻ സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ സൃഷ്ടിക്കപ്പെട്ടവനോ അല്ല.❞
➦ ❝സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.❞ (റോമ, 8:19-22). ➟❝സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു❞ എന്നാണ് പൗലോസ് പറയുന്നത്. ➟ആദാമിൻ്റെ ലംഘനം നിമിത്തം മനുഷ്യൻ മാത്രമല്ല; സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായി. (ഉല്പ, 3:17-19റോമ, 5:12-19). ➟❝നിൻ്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു❞ എന്നാണ് ദൈവം ആദാമിനോട് പറഞ്ഞത്. ➟എന്നാൽ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15 – 5:17). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. ➟മനുഷ്യൻ്റെ പാപംമൂലമാണ് സൃഷ്ടികൾ ശപിക്കപ്പെട്ടത്; മനുഷ്യൻ്റെ യഥാസ്ഥാപനം സർവ്വസൃഷ്ടികളുടെയും അനുഗ്രഹത്തിനും ഉദ്ധാരണത്തിനും കാരണമാകും. ➟മനുഷ്യരുടെ പുതുസൃഷ്ടിക്കും ((2കൊരി, 5:17- 18 – ഗലാ, 6:14-15) സഹസ്രാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങൾക്കും പുതുവാനഭൂമിക്കും കാരണം, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ്. ➟അതിനാലാണ്, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന പദവിക്ക് അർഹനായത്. (എബ്രാ, 2:14-15). ➟അല്ലാതെ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ യേശുവന്ന മനുഷ്യൻ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ചരിത്രപരമായി എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് ദൈവപുത്രനായത്: (ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22). ➟ദൈവം ക്രിസ്തുവിലൂടെ മനുഷ്യരെയും (2കൊരി, 5:17- 18) വാനഭൂമികളെയും (വെളി, 21:1) പുനഃസൃഷ്ടിക്കുന്നതാണ് പ്രസ്തുത വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ആദിമസൃഷ്ടിയും പുതുസൃഷ്ടിയും:
➦ ദൈവം ആദിമ സൃഷ്ടിയിൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമിനെയാണ് അവൻ സൃഷ്ടികളിൽ മകുടമായി കണ്ടത്. ➟ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പും പിമ്പുമുള്ള ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ❝അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.❞ (ഉല്പ, 1:26-28). ➟പ്രപഞ്ചത്തിലുള്ള സകലത്തിന്മേലും അധികാരമുള്ളവനായി ആദാമിനെ സൃഷ്ടിച്ചതുകൊണ്ടാണ്, അവൻ്റെ പാപം സർവ്വസൃഷ്ടിയുടെയും പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും കാരണമായത്. ➟ആദിമസൃഷ്ടി ക്രിസ്തു മുഖാന്തരം ആയിരുന്നെങ്കിൽ, ആദാം പാപംചെയ്ത് അതിനെ പാപപങ്കിലം ആക്കുവാൻ ക്രിസ്തു അനുവദിക്കില്ലായിരുന്നു. ➟അതിൻ്റെ തെളിവ് എബ്രായ ലേഖനത്തിലുണ്ട്: ❝ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.❞ (എബ്രാ, 1:2-4). ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ആദിയിലെ കാര്യങ്ങളല്ല എബ്രായലേഖകൻ പറയുന്നത്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് മനസ്സിലാക്കാം: ❶❝ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.❞ ➤ആദിയിൽ അരുളിച്ചെയ്തതല്ല; ഈ അന്ത്യകാലത്ത് അരുളിച്ചെയ്തിരിക്കുന്നു. ❷❝അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു;❞ ➤ഇത് ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണ്. ❸❝അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.❞ ➤അതിനാൽ ഇതും ആദിമസൃഷ്ടിയെക്കുറിച്ചല്ല; അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയുള്ള പുതുസൃഷ്ടിയെക്കുറിച്ചും പുതുവാനഭൂമിയെക്കുറിച്ചുമാണെന്ന് മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18യെശ, 66:22). ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിവൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ❹❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും❞ ➤ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. ❺❝അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.❞ ➤ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. അതിനാൽ, എബ്രായലേഖകൻ പറയുന്നത് ക്രിസ്തുവിലൂടെയുള്ള പുനഃസൃഷ്ടിയെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. ➟ഈ വാദഭാഗത്ത്, ❛ലോകം❜ (𝐖𝐨𝐫𝐥𝐝) എന്നത് ഏകവചനമല്ല; ❛ലോകങ്ങൾ❜ (𝐖𝐨𝐫𝐥𝐝𝐬) എന്ന ബഹുവചനമാണ് വരേണ്ടത്. ➟മൂലഭാഷയിൽ, ❛aiónas❛ എന്ന ബഹുവചനമാണ്.
☛ ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു❞ (എബ്രാ, 1:3). ➟ഈ വേദഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്: who being the brightness of 𝗵𝗶𝘀 glory, and the express image of 𝗵𝗶𝘀 person, and upholding all things by the word of 𝗵𝗶𝘀 power. (KJV). ➟ഈ വേദഭാഗത്ത്, 𝐰𝐡𝐨 𝐛𝐞𝐢𝐧𝐠 എന്നത് ❛പുത്രൻ❜ എന്ന ❛കർത്താവിനെ❜ (𝐬𝐮𝐛𝐣𝐞𝐜𝐭) കുറിക്കുന്ന ഒരു പ്രയോഗമാണ്. ➟പിന്നെക്കാണുന്ന 𝐡𝐢𝐬 എന്ന മൂന്ന് പ്രഥമപുരഷ സർവ്വനാമവും (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) പിതാവായ ദൈവത്തെ കുറിക്കുന്നതാണ്. ➟അതായത്, ❝പുത്രൻ ദൈവത്തിൻ്റെ തേജസ്സിന്റെ പ്രഭയും ദൈവത്തിൻ്റെ തത്വത്തിന്റെ മുദ്രയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ സകലത്തേയും വഹിക്കുന്നവനും ആകുന്നു❞ എന്നാണ് ശരിയായ പരിഭാഷ. 
ഇനി, സത്യവേദപുസ്തകം കാണുക: ❝അവൻ (പുത്രൻ) അവന്റെ (ദൈവത്തിൻ്റെ) തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ (ദൈവത്തിൻ്റെ) ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു.❞ ➟ഇംഗ്ലീഷിൽ ദൈവത്തെ കുറിക്കുന്ന മൂന്ന് പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) സർവ്വനാമവും 𝐇𝐢𝐬 എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ടെണ്ണം ❝അവൻ്റെ❞ എന്നും ഒരെണ്ണം ❝തൻ്റെ❞ എന്നും മാറ്റിയെഴുതിയതാണ് സംശയത്തിന് ഇടയായത്. ➟സകലത്തേയും പുത്രൻ വഹിക്കുന്നത് തന്റെ ശക്തിയുള്ള വചനത്താലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. [കാണുക: സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ]
ഇവിടെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: ചിലർ കരുതുന്നപോലെ, ആദിമ സൃഷ്ടിയെയാണ് പുത്രൻ (യേശു) ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിച്ചിരുന്നതെങ്കിൽ, ആദാം മുഖാന്തരം അതെങ്ങനെ പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായി❓ ➟പുത്രൻ സകലത്തെയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുമ്പോൾ (സംരക്ഷിക്കുമ്പോൾ) പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയപാമ്പിന് ഹവ്വായെ ഉപായത്താൽ ചതിച്ചുകൊണ്ട് അതിനെ പാപപങ്കിലമാക്കാൻ കഴിയുമോ❓ (2കൊരി, 11:3; വെളി, 12:9). ഒരിക്കലുമില്ല. ആദിമസൃഷ്ടി ആദാമിനെയാണ് ദൈവം ഏല്പിച്ചത്: (ഉല്പ, 1:26-28). അവൻ അതിനെ പാപപങ്കിലമാക്കി. ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും ദ്രവത്വത്തിനു വിധേയമായ ആകാശഭൂമികളെ ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരം പുതുക്കുന്നതാണ് വിഷയം. അതിനാൽ, പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയശേഷം അവൻ മുഖാന്തരം സൃഷ്ടിക്കപ്പട്ട പുതുവാനഭൂമിയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതായി എബ്രായലേഖകൻ പറയുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (എബ്രാ, 2:14-15). ➟അതിനെ കളങ്കപ്പെടുത്താൻ ഇനി ഒരു സാത്താനും വരില്ല. ➟കാരണം, സാത്താൻ്റെ പണി തീർത്തിട്ടാണ് പുതുവാനഭൂമിയിൽ വാസം തുടങ്ങുന്നത്. ➟തന്മൂലം, കൊലൊസ്സ്യരിലും എബ്രായരിലും പറയുന്നത് ആദിമ സൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടതും അവൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതുമായ പുതുവാനഭൂമികളുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18യെശ, 66:22).

കാണുക:

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ദൈവഭക്തിയുടെ മർമ്മം

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

“നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10).

പതിനാറാം സങ്കീർത്തനത്തിലെ ഈ വാക്യം ദാവീദിൻ്റെ ഒരു പ്രവചനമാണ്. ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പുതിയനിയമത്തിൽ ഉദ്ധരിച്ചിരിക്കയാൽ, “ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ” അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ, എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്.

പ്രവചനത്തിൻ്റെ ആദ്യഭാഗം: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് ഒരുത്തൻ തന്നെക്കുറിച്ച് തന്നെയോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവനാരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ, ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. പാതാളത്തിലേക്ക് അഥവാ മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ അഥവാ മരണമില്ലാത്ത ഒരുവനാണെങ്കിൽ, അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം:ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ, ദൈവം തൻ്റെ കരുണനിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും. അപ്പോൾ സംഗതി സീരിയസാണ്!

ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവിദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ.

ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അപ്പോൾ, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ അതിനർത്ഥം? ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം: (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പാപമറിയാത്തവൻ: (2കൊരി, 5:21). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല: (1യോഹ, 3:5). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). ജന്മപാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല,.

പാപമറിയാത്ത പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് ഒരധികാരവും ഇല്ലാതിരിക്കെ, ദൈവം അവൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ലെന്നും, ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ലെന്നും എന്തിനു പറയണം? മാത്രമല്ല, ക്രിസ്തുവെന്ന പാപമറിയാത്ത മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ്: “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ.” (1കൊരി, 15:47. ഒ.നോ: യോഹ, 1:15,31; 3;31; 6:38; 8:23; ഫിലി, 2:6-8; 1തിമൊ, 3:16; 1യോഹ, 4:2). മരണമോ, ദ്രവത്വമോ ഇല്ലാത്ത സ്വർഗ്ഗീയൻ ഭൂമിയിൽവന്ന് മരിച്ചുയിർത്തത് തൻ്റെ ദ്രവത്വം മാറ്റാനായിരുന്നോ? മരണവും ദ്രവത്വവുമില്ലാത്ത സ്വർഗ്ഗീയന് അതിൻ്റെ യാതൊരാവശ്യവുമില്ല. ദൂതന്മാർക്കുപോലും മരണമോ, ദ്രവത്വമോ ഇല്ലാതിരിക്കെ യഥാർത്ഥത്തിൽ മരണവും ദ്രവത്വവുമുള്ള പരിശുദ്ധൻ ക്രിസ്തുവാകുന്നതെങ്ങനെ? അങ്ങനെവരുമ്പോൾ, ആത്മീയമായി ആ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായെങ്കിലും അതിൻ്റെ യഥാർത്ഥ അവകാശി അഥവാ മരണംമൂലം ദ്രവത്വം ഉണ്ടാകേണ്ടിയിരുന്നതും ദൈവം തൻ്റെ ക്രിസ്തുവിലൂടെ മരണവും ദ്രവത്വവും നീക്കിക്കളഞ്ഞവനായ പരിശുദ്ധൻ മറ്റൊരാളാണെന്നു വരുന്നു. തന്നൂലം, നമുക്ക് ഉത്തരം കിട്ടേണ്ടത്, രണ്ട് ചോദ്യത്തിനാണ്. 1. ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത ദൈവത്തിൻ്റെ പരിശുദ്ധൻ; ക്രിസ്തു അല്ലെങ്കിൽ. എന്തുകൊണ്ട്, പ്രവചനം അവൻ്റെമേൽ ആരോപിച്ചിരിക്കുന്നു. 2. യഥാർത്ഥത്തിൽ ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ ആരാണ്? തന്മൂലം, പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്, എന്തുകൊണ്ടാണെന്ന് ആദ്യം അറിയണം. (പ്രവൃ, 2:27,31; 13: 35,37).

മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയും: ക്രിസ്തു പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമാണെന്ന് ദൈവത്തിൻ്റെ വചനം പറയുന്നു. മദ്ധ്യസ്ഥനെന്നാൽ: “രണ്ട് വ്യക്തികളോ, കക്ഷികളോ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും, ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, മദ്ധ്യവർത്തിയായി നിന്നു അവരെത്തമ്മിൽ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. (1തിമൊ, 2:5. എബ്രാ, 8:6; 9:15; 12:24). മഹാപുരോഹിതനെന്നാൽ: ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്നുകൊണ്ട്, ദൈവത്തിന് പാപപരിഹാര യാഗം അർക്കുന്നവനാണ്. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ  തന്നെത്താൻ  അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.” (എബ്രാ,
7:26. ഒ.നോ: 2:17; 3:1; 4:14,15; 5). മറുവിലയെന്നാൽ: “തടവിലുള്ളവരെ മോചിപ്പിക്കാൻ കൊടുക്കുന്ന മോചനദ്രവ്യമാണ്.” ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; “പാപത്തിൻ്റെ അടിമയായി മരണംകാത്തു കിടന്നവൻ്റെ ജീവൻ്റെ വീണ്ടെടുപ്പിനായി ചുമത്തിയ ഉദ്ധാരണ ദ്രവ്യമാണ് മറുവില. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6), ” അതായത്, പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യനും തമ്മിലായിരുന്നു വിഷയം. അവരെത്തമ്മിൽ സമരസപ്പെടുത്താൻ ദൈവത്തിൻ്റെയും മനുഷ്യരുടെയും മദ്ധ്യേ മദ്ധ്യസ്ഥനായി നിന്നതും പാപികളായ മനുഷ്യരുടെ വീണ്ടെടുപ്പുവില ദൈവത്തിനു കൊടുക്കാൻ തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തം മറുവിലയായി നല്കി മനുഷ്യരെ വീണ്ടെടുത്തതും മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമായ ക്രിസ്തുവാണ്: (1തിമൊ, 2:5,6; എബ്രാ, 3:1; 1പത്രൊ, 1:18,19). അതായത്, യേശുക്രിസ്തു യഥാർത്ഥത്തിൽ മരണത്തിൽ നിന്നുള്ള ഉദ്ധാരകനും മറുവിലനുമാണ്. അഥവാ, ആരാണോ ദ്രവത്വമുണ്ടാകേണ്ടിയിരുന്ന പരിശുദ്ധൻ, അവൻ്റെ പകരക്കാരനാണ് ക്രിസ്തു. തന്മൂലം, ദ്രവത്വം കണേണ്ടിയിരുന്നവൻ ക്രിസ്തുവല്ല; മറ്റൊരാളാണ്. അതായത്, ആരുടെ മരണവും ദ്രവത്വവുമാണോ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനും ദൈവകുഞ്ഞാടുമായ ക്രിസ്തുവിലൂടെ നീങ്ങിപ്പോയത്, അവനാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ആരുടെ മരണവും ദ്രവത്വവുമാണോ ഇല്ലായ്മ ചെയ്തത്, അവനാണ് ദാവീദ് പ്രവചിക്കുന്ന ദൈവത്തിൻ്റെ യഥാർത്ഥ പരിശുദ്ധൻ. അപ്പോൾ ഒരു ചോദ്യംവരും; ക്രിസ്തുവിനെ കൂടാതെ മറ്റൊരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? അഥവാ ക്രിസ്തു മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയ ഒരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? ഉണ്ടെങ്കിൽ ആരാണവൻ?

ദൈവത്തിൻ്റെ പരിശുദ്ധനെക്കുറിച്ച് സൂചന നല്കാൻ കഴിയുന്ന ചില കാര്യങ്ങൾ നാം ചിന്തിക്കുന്ന വാക്യത്തിൽ ത്തന്നെയുണ്ട്. അവിടെ പരിശുദ്ധനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം, ദൈവത്തിൻ്റെ പരിശുദ്ധിയെയും മനുഷ്യൻ്റെ വിശുദ്ധിയെയും ഒരുപോലെ കുറിക്കുന്ന ഖദോഷ് (qadosh – 6918) എന്ന എബ്രായ പദമല്ല; പ്രധാനമായും, മനുഷ്യൻ്റെ വിശുദ്ധിയെ കൂറിക്കുന്ന ഹസീദ് (hasid – 2623) എന്ന പദമാണ്. എന്നാൽ 32 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ആ പദം, ദൈവത്തിൻ്റെ പ്രവൃത്തിയിലുള്ള വിശുദ്ധിയെ കുറിക്കാനും (സങ്കീ, 145:17), കരുണയെ കുറിക്കാനും ഓരോ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (യിരെ, 3:12). ആ പദം പ്രധാനമായും ഭൗമിക വിശുദ്ധന്മാരെ (saints) കുറിക്കുന്നതാണ്. ഉദാ: (1ശമൂ, 2:9; 2ദിന, 6:41: സങ്കീ, 30:4; 31:23; 32:6; 37:28; 50:5; 52:9). അതായത്, ദാവീദ് പ്രവചിച്ച ദ്രവത്വമില്ലാത്ത പരിശുദ്ധൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്നു തെളിയുന്നു. മലയാളത്തിലെ രണ്ടു പരിഭാഷകൾ നോക്കാം: “അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല.” (സത്യവേദപുസ്തകം സമകാലിക പരിഭാഷ). അടുത്തത്: “എന്തുകൊണ്ടെന്നാൽ, യഹോവേ, എൻ്റെ ആത്മാവിനെ നീയൊരിക്കലും പാതാളത്തിലേക്ക് അയക്കുകയില്ല. നിൻ്റെ വിശ്വസ്തനെ ശവക്കുഴിയാൽ ചീഞ്ഞളിയാൻ നീയനുവദിക്കില്ല.” (ഇ.ആർ.വി. മലയാളം; ഒ.നോ: പുതിയലോക ഭാഷാന്തരം). അപ്പോൾ, ദൈവത്തിൻ്റെ ഒരു ഭൗമിക പരിശുദ്ധൻ അഥവാ, ഭക്തനെക്കുറിച്ചാണ് ദാവീദിൻ്റെ പ്രവചനമെന്ന് വ്യക്തം.

മറ്റൊരു സൂചന: ദൈവത്തിൻ്റെ പരിശുദ്ധത്മാർ എന്ന് ബഹുവചനത്തിലല്ല, “പരിശുദ്ധൻ” എന്ന് ഏകവചനത്തിലാണ് ദാവീദ് പ്രവചിക്കുന്നത്. ഹിബ്രു, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള എല്ലാ പരിഭാഷകളിലും “hasid–hebrew, belived one, faithful one, faithful servant, favored one, godly one, Holy man Holy One, loved one, Merciful One, merciful ones, pious servant, Pure One, sacred one, saintly one, special one, പരിശുദ്ധൻ, ഭക്തൻ, വിശ്വസ്തൻ” എന്നിങ്ങനെ ഏകവചനത്തിലാണ് കാണുന്നത്. തന്മൂലം, ദ്രവത്വം കാണാത്ത പരിശുദ്ധനെന്ന പ്രയോഗം, ക്രിസ്തുവിലൂടെ മരണം നീങ്ങിപ്പോയ സകലജാതികളെയും വിവക്ഷിക്കുന്നില്ല.

പരിശുദ്ധൻ ക്രിസ്തുവല്ലെന്നു നാം കണ്ടു; അവൻ സ്വർഗ്ഗീയനല്ല, ഭൗമികനാണെന്നു കണ്ടു; “പരിശുദ്ധൻ” എന്നു ഏകവചനത്തിലാണ് പ്രവചിച്ചിരിക്കുന്നതെന്നു കണ്ടു; അതിലൊക്കെ ഉപരിയായി, ക്രിസ്തുവിൻ്റെ ക്രൂശുമരണവും പുനരുത്ഥാനവും മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയവനാണെന്നും നാം കണ്ടു. അങ്ങനെയൊരു പരിശുദ്ധനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? നിശ്ചയമായും പറഞ്ഞിട്ടുണ്ട്.

ഭൗമികസന്തതി: ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങശുടെയും അവകാശിയായ ഒരു ഭൗമികസന്തതിയുണ്ട്. അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:14) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34) വിശേഷാൽ ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1) പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ (സങ്കീ, 2:2; പ്രവൃ, 4:26) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ആ സന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും (പുറ, 4:22,23) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനുമായ (ഹോശേ, 11:1) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ദൈവപുത്രനും മനുഷ്യപുത്രനും പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ ആ ഭൗമികസന്തതിയുടെ പേരാണ് യിസ്രായേൽ.

ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്: ഒന്നാമത്, ഭൗമികസന്തതിയായ യിസ്രായേലിനെയും രണ്ടാമത്, യിസ്രയേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ച് കൊടുക്കാൻ വന്ന ആത്മികസന്തതിയായ ക്രിസ്തുവിനെയും: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; – മത്താ, 1:17; 17:5). സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം അബ്രാഹാം മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ രക്ഷ ഭൂമിമുഴുവൻ എത്തിക്കേണ്ടതിന് സകലജാതികൾക്കും പ്രകാശമാക്കി വെച്ചിരുന്നത് ഭൗമികസന്തതിയായ യിസ്രായേലിനെയാണ്: (യെശ, 49:6; 42:7. ഒ.നോ: പ്രവൃ, 1:8; 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു ക്രിസ്തു പറഞ്ഞതോർക്കുക: (യോഹ, 4:22). എന്നാൽ, ഭൗമികസന്തതി പാപംമൂലം മരണത്തിന് ഏല്പിക്കപ്പെട്ടവനായിരുന്നു: “പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.” (സങ്കീ, 18:5). അവൻ ജീവനായി അപേക്ഷിക്കുന്നത് നോക്കുക: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). ഈ വാക്യത്തിൽ ഭൂമിയുടെ ആഴങ്ങൾ; എന്ന പ്രയോഗം പാതാളത്തെയാണ് സൂചിപ്പിക്കുന്നത്. “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ, 85:6.ഒ.നോ: 80:18; 119:25,37,40,88,107,149,154,158; 138:7; 143:11; ഹോശേ, 6:2). ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം ലോകസ്ഥാപനത്തിൽത്തന്നെ വാഗ്ദത്തം ചെയ്തിരുന്ന ആത്മികസന്തതിയാണ് ക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21).  “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.” (സങ്കീ, 33:18,19. ഒ.നോ: 22:15; 56:13; 68:20; 79:11; 102:21; 116:8). ആത്മികസന്തതിയായ ക്രിസ്തുവിലൂടെയാണ് ഭൗമികസന്തതിയുടെ മരണവും ദ്രവത്വവും നീങ്ങിപ്പോകുന്നത്. അതിനാൽ, ദൈവം പാതാളത്തിൽ വിട്ടുകളയാത്തതും ദ്രവത്വം കാണ്മാൻ സമ്മതിക്കാത്തതുമായ യഥാർത്ഥ പരിശുദ്ധൻ യിസ്രായേലാണ്.

യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ അഥവാ വിശുദ്ധൻ. ദൈവത്തിൻ്റെ വിശുദ്ധസന്തതി ജാതികളുമായി ഇടകലർന്ന് അശുദ്ധരായതായി എസ്രാ പറഞ്ഞിരിക്കുന്നു: “അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.” (എസ്രാ, 9:2). വിശുദ്ധസന്തതി ദൈവത്തെത്തള്ളി നാശത്തിനു വിധേയമായാലും ഒരു കുറ്റിയായി ശേഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു: “അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” (യെശ, 6:13). “തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ  കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.” (1ശമൂ, 2:9; 2ദിന, 6:41; സങ്കീ, 4:3; 12:1; 30:4; 31:23; 32:6; 37:28; 50:5).. സങ്കീർത്തനം 16:10-ൽ “പരിശുദ്ധനെ” കുറിച്ചിരിക്കുന്ന ഹസീദ് (hasid – 2623) എന്ന പദത്തെയാണ് മേല്പറഞ്ഞ വാക്യങ്ങളിൽ “ഭക്തൻ, വിശുദ്ധൻ, വിശുദ്ധന്മാർ” എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്നത്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ holy one എന്നാണ്: (LXXuk. ഒ.നോ: BST. ഒ.നോ: AB, CPDV, DRC, Logos). ദൈവം സകലജാതികളിൽ നിന്നും തനിക്കായി വേർതിരിച്ച പരിശുദ്ധനാണ് യിസ്രായേൽ: “കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.” (1രാജാ, 8:53. ഒ.നോ: ലേവ്യ, 20:26).

വാഗ്ദത്ത സന്തതിയും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും, നിശ്ചല കൃപകളുടെ അവകാശിയും; യിസ്രായേലാണെന്ന്, പുതിയനിയമത്തിൽ പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, യേശുക്രിസ്തുവിലൂടെ അത്, യിസ്രായേൽ മക്കൾക്ക് നിവൃത്തിച്ചതായി സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു; എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ  അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നുഎന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:32-39). പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം; യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു. അഥാവാ, യിസ്രായേലിന് നിവൃത്തിച്ചിരിക്കുന്നു. എന്തായിരുന്നു; പിതാക്കന്മാരോടുള്ള വാഗ്ദത്തം? അവരുടെ സന്തതി മുഖാന്തിരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നതായിരുന്നു. (ഉല്പ, 22:18; 26:5; 28:14). തന്മൂലം, വാഗ്ദത്ത സന്തതി ദ്രവത്വം കാണാതെ ഇരിക്കണമായിരുന്നു. പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ 3:25-26). പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോട് ചെയ്ത, നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. ഭൗമികസന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിക്കാനാണ്, ആത്മിക സന്തതിയായ ക്രിസ്തു വന്നത്.

പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു പുതിയനിയമം ഉണ്ടാകില്ലായിരുന്നു. അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ലായിരുന്നു. പഴയനിയമത്തെ നിവൃത്തിക്കാനാണ് ആത്മിക സന്തതിയായ ക്രിസ്തു വെളിപ്പെട്ടത്. ക്രിസ്തു പറയുന്നത് കേൾക്കുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്താ, 5:17-18). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ അഥവാ ന്യായപ്രമാണ സന്തതിയായ യിസ്രായേലിന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചത്: (റോമ, 8:3). അതായത്, സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം പൂർവ്വപിതാക്കന്മാർ മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും, ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. എന്നാൽ, വാഗ്ദത്ത സന്തതിയുടെ പാപസ്വഭാവം നിമിത്തം, ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊന്നും അവന് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). പൂർവ്വപിതാക്കന്മാരോടുള്ള ദൈവത്തിൻ്റെ നിയമം ന്യായപ്രമാണത്താൽ ഉള്ളതല്ല; വാഗ്ദത്താൽ ഉള്ളതാണ്. വാഗ്ദത്തം നിരുപാധികവും, ദൈവത്തിൻ്റെ നിശ്ചല കൃപയും ആയിരുന്നു.: (യെശ, 55:3;  പ്രവൃ, 13:34. ഒ.നോ: സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). അതായത്, ന്യായപ്രമാണത്തിന് അതീതമായ ഒരു ശാശ്വതവും ഉപാധികളില്ലാത്തതുമായ നിയമമാണ് ദൈവം അവരുമായിട്ട് ചെയ്തിരുന്നത്.” (ഉല്പ, 22:17,18; 26:5; 28:14; 2ശമൂ, 7:8-16; യെശു, 55:3). അതിനാലാണ്, വാഗ്ദത്തസന്തതി ന്യായപ്രമാണം അനുസരിക്കാതിരുന്നിട്ടും, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താൽ, കൃപയുടെ പുതിയൊരു നിയമം രചിച്ചത്. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-20).

ചരിത്രത്തിലേക്കു നോക്കിയാലും യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധനെന്നു കാണാൻ കഴിയും. യിസ്രായേൽ ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്ത സന്തതിയുമെങ്കിലും, മനുഷ്യരെന്ന നിലയിൽ തെറ്റിപ്പോകുന്ന ഹൃദയമുള്ളവരാകയാൽ പീഡകളും യുദ്ധങ്ങളും ഒരിക്കലും അവരെ വിട്ടുമാറിയിരുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതി ഉണ്ടായ കാലംമുതൽ അവർ പ്രവാസികളും അടിമകളുമായിരുന്നു. അബ്രാഹാമിനോടുള്ള വാഗദത്തംപോലെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അവർ പെരുകിയത് മിസ്രയീമ്യ ദാസ്യകാലത്താണ്: (പുറ, 1:7). യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായതുവരെ അവിടെ അവരുടെ ജീവിതം സമാധാനപരമായിരുന്നു; അതിനുശേഷം അവരുടെ ജീവിതം ദുരിതപൂർണ്ണമായി: (പുറ,1:8-13). അവിടെനിന്നും മോശെ മുഖാന്തരം വീണ്ടെടുക്കപ്പെട്ടജനം ദൈവത്തോടും മോശെയോടും മത്സരിക്കുകവഴി, മിസ്രയീമിൽനിന്നു പുറപ്പെട്ട ജനം മുഴുവൻ (രണ്ടു കുടുബമൊഴികെ) മരുഭൂമിയിൽ ഒടുങ്ങുംവരെ നാല്പതുവർഷം മരുഭുമിയിലഞ്ഞു: (സംഖ്യാ, 13:33,34). അനന്തരം അടുത്തതലമുറ യേശുവയുടെ നേതൃത്വത്തിൽ വാഗ്ദത്തകനാൻ കൈവശമാക്കിയെങ്കിലും അവർക്കു യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല: (യോശ, 10:1–12:24). ഇരുപത്തഞ്ചുവർഷം കഴിഞ്ഞ് യോശുവയുടെ കാലശേഷം 8 വർഷം മെസോപൊത്താമ്യ അടിമത്വം (ന്യായാ, 3:8), 18 വർഷം മോവാബിൻ്റെ അടിമത്വം (ന്യായാ, 3:14), 20 വർഷം ഹാസോരിലെ കാനന്യരാജാവായ യാബീന്റെ കീഴിൽ ഞെരുക്കം (ന്യായാ, 4:3), 7 വർഷം മിദ്യാന്യ അടിമത്വം (ന്യായാ, 6:1), 3 വർഷം അബീമേലെക്കിൻ്റെ ഭരണം (ന്യായാ, 9:22), 18 വർഷം അമ്മോന്യരുടെ കീഴിൽ ഞെരുക്കം (ന്യായാ, 10:8), 40 വർഷം ഫെലിസ്ത്യരുടെ കീഴിലെ അടിമത്വം (ന്യായാ, 13:1). എല്ലാ അടിമത്വത്തിൽ നിന്നും ന്യായാധിപന്മാരാൽ വിടുവിക്കപ്പെട്ട ജനം ഒടുവിൽ ശമൂവേലിൻ്റെ ന്യായപാലനകാലത്ത് ജാതികൾക്കുള്ളതുപോലെ രാജാവിനെ ചോദിക്കുകയും ദൈവത്തിൻ്റെ കല്പനപോലെ ശമൂവേൽ ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ അവരുടെ ആദ്യത്തെ രാജാവായി വാഴിക്കുകയും ചെയ്തു: (1ശമൂ, 11:15).

ദാവീദിൻ്റെയും ശലോമോൻ്റെയും കാലത്തൊക്കെ അവർ കുറച്ചൊക്കെ സമാധാനം അവർ അനുഭവച്ചുവെങ്കിലും അവരുടെ പാപം സ്വഭാവം നിമിത്തം ശാശ്വതമായ സമാധാനം അനുഭവിച്ചിട്ടുള്ള ഒരു ജാതിയല്ല യിസ്രായേൽ. ബാബേൽരാജാവായ നെബൂഖദ്നേസർ ഭരണം കയ്യാളിയ ബി.സി. 607-മുതൽ സ്വന്തമായി അവർക്ക് രാജ്യമുണ്ടാകുന്ന 1948-വരെ അവരനുഭവിച്ച അവർണ്ണനീയമായ കഷ്ടം സഹിക്കാൻ ഭൂമിയിലെ ഒരു ജാതിക്കും കഴിയില്ല. ബി.സി. 607–537-വരെ ബാബേലിൻ്റെ അടിമത്വം (ദാനീ, 1:1–എസ്രാ, 1:1; 2ദിന, 36:22). ബി.സി. 537–331-വരെ പേർഷ്യൻ അടിമത്വം (യിരെ, 25:12–ദാനീ, 5:30,31). ബി.സി. 331–63-വരെ ഗ്രീസിൻ്റെ അടിമത്വം (ദാനീ, 11:3,4). ബി.സി. 63-എ.ഡി. 138-വരെ റോമൻ അടിമത്വം. റോമൻ ചക്രവർത്തി ഹദ്രിയൻ്റെ (Hadrian) കാലത്തെ (എ.ഡി. 117–138) ബാർ-കൊഖ്ബ കലഹത്തിലൂടെ (Bar-Kokhba Revolt) വാഗ്ദത്തസന്തതി വാഗ്ദത്ത ദേശത്തുനിന്ന് തുടച്ചുനീക്കപ്പെടുകയും സകല ജാതികളിലേക്കും അടിമയായി പോകുകയും ചെയ്തു. റോമൻ ചക്രവർത്തി ഹദ്രിയാൻ്റെ കാലത്തുനടന്ന കലാപത്തിൽ പതിനൊന്നു ലക്ഷംപേർ കൊല്ലപ്പെട്ടതായും തെണ്ണൂറ്റേഴായിരം പേർ പിടിക്കപ്പെട്ടതായും യെഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിട്ടുണ്ട്. എ.ഡി. 250–1948-വരെയുള്ള യെഹൂദാ പീഡനത്തിൻ്റെ ചരിത്രം JUDAISM ONLINE എന്നൊരു സൈറ്റിൽ അവർതന്നെ പട്ടികയായി കൊടുത്തിരിക്കുന്നത് കാണാം: [https://www.simpletoremember.com/articles/a/HistoryJewishPersecution/] 1933-1945-വരെ യെഹൂദന്മാർക്കെതിരെ ജർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട നാശത്തിൻ്റെ കൊടുങ്കാറ്റ് 60 ലക്ഷം യെഹൂദന്മാരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യപോലുള്ള ചുരുക്കം ചില രാജ്യങ്ങളൊഴികെ, അവർ പ്രവാസികളായിപ്പോയ എല്ലാ രാജ്യങ്ങളിലും അലർ കൊടിയ പീഡകൾ അനുഭവിച്ചു. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം ഇനിയുമവർക്ക് ഉണ്ടാകും: (മത്താ, 24:21). അതായത്, ഒരു ജാതി ഭൂമുഖത്തുനിന്നു നൂറുവട്ടം മുടിഞ്ഞുപോകേണ്ട അത്രയും കഷ്ടം സഹിച്ചിട്ടും അവർ മുടിഞ്ഞുപോകാതെ അഥവാ പാതാളത്തിൽ ഇറങ്ങിപ്പോകാതെയും ദ്രവത്വം കാണാതെയും അജയ്യരായി ഇന്നും നിലനില്ക്കുന്നത്, അവരെ ദ്രവത്വം കാണ്മാൻ സമ്മതിക്കയില്ലെന്ന ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. ലോകാവകാശി എന്നാണ് പൗലൊസ് അവരെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. യേശുക്രിസ്തുവല്ല, യിസ്രായേലാണ് ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ മരിക്കേണ്ട നിത്യരാജാവെന്നുകൂടി അറിയുമ്പോഴാണ്, അവൻ്റെ മേലുള്ള ദൈവത്തിൻ്റെ വാഗ്ദത്തം എത്ര വലുതാണെന്ന് നാം തിരിച്ചറിയുന്നത്: (യോഹ, 18:36; സങ്കീ, 2:8,9; 8:5-7; 45:6,7; 110:1; ദാനീ, 7:13,14–18,21,27. ഒ.നോ: യോഹ, 5:22).

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, വിശേഷാൽ, സകല അനുഗ്രഹങ്ങളുടെയും, വാഗ്ദത്തങ്ങളുടെയും, അവകാശിയായ ദൈവപുത്രനും യിസ്രായേലാണെന്ന് അറിയാത്തതുകൊണ്ടാണ്; ഏകസത്യദൈവത്തെ പലരും അറിയാതെ പോയത്. യിസ്രായാലെന്ന ദൈവസന്തതിയെ അറിയാതെ, ഏകദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

അതായത്, ന്യായപ്രമാണത്തിൻ്റെ സന്തതിയും, വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിന്, അവൻ്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരികരിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:32). ക്രിസ്തുവിനെ ഇന്നും അനേകർക്കും അറിയില്ല. ക്രിസ്തു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു, അബ്രാഹാമാൻ്റെ പുത്രൻ, ദാവീദുപുത്രൻ തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങളാണ്.

ദ്രവത്വം കാണാത്ത പരിശുദ്ധനായ യിസ്രായേലിനു വേണ്ടിയാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നതെന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. മറിയയോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” യഹോവയായ ദൈവത്തിൻ്റെ ജനമാണ് യിസ്രായേൽ: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു: (1തിമൊ, 3:14-16). അതായത്, തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. 2. സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54,55). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). “യിസ്രായേൽ ജനത്തെ അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക: (യോഹ, 8:33; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 3. സെഖര്യാപുരോഹിതൻ്റെ അടുത്ത പ്രവചനം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അഥവാ യിസ്രായേലിനെ സന്ദർശിച്ച് (visit) അഥവാ വന്നുകണ്ടു രക്ഷിക്കും. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ ആത്മിക നിവൃത്തിയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (ഇയ്യോ, 19:25; 1തിമൊ, 3:16). 4. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ, 3:25-26). പത്രൊസ്, ശലോമോൻ്റെ മണ്ഡപത്തിൽ നിന്നുകൊണ്ട്, യിസ്രായേൽ പുരുഷന്മാരോട് പറയുന്നതാണ് ഇക്കാര്യം. പ്രവൃത്തികൾ 3:11-25. ദൈവം ജനിപ്പിച്ച പുത്രനും, ദ്രവത്വമില്ലാത്ത പരിശുദ്ധനും നിശ്ചല കൃപകളുടെ അവകാശിയും യിസ്രായേൽ ആണെന്നും, യേശുവിൻ്റെ ഉയിർപ്പിനാൽ, അത് യിസ്രായേലിന് നിവർത്തിച്ചുവെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 13:32-39). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും മൂലമാണ് യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയായി തുടങ്ങുന്നത്. അതിനാലാണ് വാഗ്ദത്തസന്തതിയുടെ രക്ഷിതാവും മറുവിലയുമായ ക്രിസ്തുവിൽ അവൻ്റെ പ്രവചനങ്ങളെല്ലാം ആരോപിച്ചിരിക്കുന്നത്. ക്രിസ്തുവിലൂടെയുള്ളത് പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ്; ക്രിസ്തുവിൻ്റെ രക്ഷാകര പ്രവൃത്തിയുടെ പൂർണ്ണഫലം അഥവാ, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി യിസ്രായേലിന് ലഭിക്കാനിരിക്കുന്നതേയുള്ളു. (യെശ, 25:8).. 5. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു” ദൈവത്തിൻ്റെ പുത്രനും അഥവാ മക്കളും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയുമാണ് യിസ്രായേൽ: (ഉല്പ, 22:17,18; പ്രവൃ, 3:25. ഒ.നോ: യോഹ, 8:33; 8:37; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 16-ാം വാക്യം: “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു” അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ; മരണത്തിൽനിന്നും, ദ്രവത്വത്തിൽ നിന്നും രക്ഷിക്കാൻ, അവൻ്റെ ദൈവമായ യഹോവയാണ് മനുഷ്യനായി വന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1ൻ്റെ20).

അതായത്, “നീ എന്റെ പ്രാണനെ; പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ; ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്ന പ്രവചനം, യിസ്രായേലെന്ന ദൈവപുത്രനെനെക്കുറിച്ചുള്ളതാണ്. ക്രിസ്തുവിൻ്റെ മരണ പുനരത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന എല്ലാ വാഗ്ദത്തങ്ങളുടെയും അവകാശി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. ആ വാഗ്ദത്തങ്ങൾ നിവൃത്തിക്കുവാൻ അവൻ്റെ ദൈവം മനുഷ്യനായി പ്രത്യക്ഷനായപ്പോൾ, യിസ്രായേലെന്ന ദൈവസന്തതിയെ അറിയാത്ത ക്രൈസ്തവർ, വാഗ്ദത്തം നിവൃത്തിക്കാൻ വന്ന യേശുവിനെപ്പിടിച്ച് വാഗ്ദത്ത സന്തതിയും മറ്റൊരു ദൈവവുമാക്കി. അതിൻ്റെ ഫലമായി, ഏകസത്യദൈവം ബഹുദൈവമാകുകയും, ബൈബിളിൻ്റെ ഉപദേശം ക്രൈസ്തവർക്ക് അന്യമാകുകയും ചെയ്തു. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; പഴയനിമത്തിൻ്റെ നിവൃത്തിയാണ്. പഴയപുതിയനിയമ സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ ഉള്ളതുപോലെ മനസ്സിലാക്കാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവായ ഏകദൈവവും ഏകമനുഷ്യനായ യേശുക്രിസ്തുവും

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരിന്ത്യർ 8:6)

“എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമർ 5:15)

“പിതാവായ ഏക ദൈവമേ നമുക്കുള്ളു, അവൻ  സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന; ഏക കർത്താവും നമുക്കുണ്ട്, അവൻ മുഖാന്തരം സകലവും; അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). പിതാവ് അഥവാ, ദൈവം ഒരുത്തൻ മാത്രം എന്നതാണ്, ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). അത്, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). സ്രഷ്ടാവും പിതാവുമായ യഹോവ മാത്രമാണ് ദൈവമെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അപ്പോൾ, നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച് രക്ഷ ഒരുക്കിയ ഏക കർത്താവായ യേശുക്രിസ്തു ആരാണ്? പൗലൊസ് അവനെ ഏകമനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. “എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏക മനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഏകമനുഷ്യനായ ക്രിസ്തുവിനെ വേണ്ടുംവണ്ണം അറിയാത്തതുകൊണ്ട്, ഏകദൈവത്തെയും അനേകരും അറിയുന്നില്ല എന്നതാണ് യഥാർത്ഥമായ വസ്തുത. തന്മൂലം, ഏക മനുഷ്യനായ യേശുക്രിസ്തുവിനെക്കുറിച്ച്, ദൈവാത്മാവ് രേഖപ്പെടുത്തി വെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ് ഇനി നാം പരിശോധിക്കാൻ പോകുന്നത്:

1. പുതിയനിയമത്തിൻ്റെ ആമുഖം: അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). പുതിയനിയമത്തിൻ്റെ ആമുഖവാക്യമാണിത്. ഏതൊരു പുസ്തകത്തിൻ്റെയും ആമുഖത്തിൽ കേന്ദ്രകഥാപാത്രത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ടാകും. ഒന്നാംവാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ, ക്രിസ്തു അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ഒരു മനുഷ്യനാണെന്നു മനസ്സിലാകും. ക്രിസ്തു സർവ്വകാലങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനായ ഒരു ദൂതനാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും പുത്രനായി ഒരു ദൈവം ജനിച്ചുവെന്നോ, ദൂതൻ ജനിച്ചുവെന്നോ പറഞ്ഞാൽ എങ്ങനെയിരിക്കും?

2. വംശാവലി: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:” (മത്താ, 1:1). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഇല്ല. എന്നാൽ, ആദ്യമനുഷ്യനായ ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും പൂർവ്വപിതാവായ അബ്രാഹാമിൽ തുടങ്ങി ദാവീദ് രാജാവു വഴിയുള്ള ഒരു രാജകീയ വംശാവലിയും ക്രിസ്തുവിനുണ്ട്: (ലൂക്കൊ, 3:23-38; മത്താ, 1:1-16). ഇതൊരു മനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, ദൂതൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ വംശാവലിയല്ല.

3. പരിശുദ്ധാത്മാവിൽ ഉല്പാദിതമായവൻ: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ; മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). അതിനാൽ, ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യൻ മറിയയുടെ ഉദരത്തിൽ ഉരുവായൻ അഥവാ, രൂപപ്പെട്ടവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് അവളിൽ രൂപാന്തരപ്പെട്ടതല്ല; അഥവാ, അവതാരമെടുത്തതല്ല. അവതാരമെന്നത് ബൈബിൾ വിരുദ്ധമായ ഒരു പൊട്ടക്കഥ മാത്രമാണ്.

4. ജനനം അഥവാ, ഉത്ഭവം: “അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യിസ്ഹാക്ക് മുതൽ യോഹന്നാൻ സ്നാപകൻ വരെയുള്ളവരുടെ ജനനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതേ പദം തന്നെയാണ്, യേശുവിൻ്റെ ജനനത്തെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നത്. വ്യത്യാസം ഒന്നുമാത്രം: അവർ അവരുടെ അപ്പന്മാരാലും, യേശു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ ഉരുവായി. തന്മൂലം, എല്ലാ മനുഷ്യരെയുംപോലെ, യേശുവെന്ന മനുഷ്യനും ഒരു ആരംഭമുണ്ട്. (മീഖാ, 5:2,3; പ്രവൃ, 3:22; റോമ, 9:5)

5. മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.” (ലൂക്കോ, 2:7; മത്താ, 1:25). കന്യകയായ മറിയ പരിശുദ്ധാത്മാവിനാൽ പ്രസവിച്ചത്, അവളുടെ ആദ്യജാതനെ അഥവാ, മൂത്തപുത്രനെയാണ്. (മത്താ, 1:20,25). അതിനുശേഷം, അവൾ യോസേഫിനാൽ വേറെയും മക്കളെ പ്രസവിച്ചു. (മർക്കൊ, 6:3). അവളുടെ ആദ്യജാതൻ ദൈവവും, അനന്തരജാതന്മാർ മനുഷ്യരുമാകുന്നത് എങ്ങനെയാണ്? “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്ന പ്രയോഗംതന്നെ ജനിച്ചവൻ ഒരു പൂർണ്ണ മനുഷ്യനാണ് എന്നതിൻ്റെ തെളിവാണ്.

6.പരിച്ഛേദന: “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ  ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.(ലൂക്കോ, 2:21). എല്ലാ യെഹൂദാ പുരുഷപ്രജയും ചെയ്യുന്നതുപോലെ യേശുവും പരിച്ഛേദന ഏറ്റു. അവൻ മനുഷ്യനായതുകൊണ്ടാണ് പരിച്ഛേദന ഏറ്റത്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ജെൻ്റർ ഇല്ലാത്ത ദൈവമാണ് പരിച്ഛേദന ഏറ്റത്.

7. ആദ്യജാതൻ്റെ വീണ്ടെടുപ്പ്: “മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കോ, 2:22-24). യേശുവെന്ന മനുഷ്യക്കുഞ്ഞ് മറിയയുടെ ആദ്യജാതനാകകൊണ്ടാണ് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ, എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുചെന്ന് ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തത്: (ലേവ്യ, 12:2-6; മത്താ, 1:25; ലൂക്കൊ, 2:7).

8. വളർച്ചയും വികാസവും: “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). എല്ലാ മനുഷ്യരെപ്പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളിലൂടെ, ക്രിസ്തുവിൻ്റെ വളർച്ചയും വികാസവും സ്വാഭാവികമായിരുന്നു. ആത്മാവിൽ ബലപ്പെട്ടുവന്നതും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നുവന്നതും ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ, ദൂതനോ ഒന്നുമല്ല; ഒരു പൂർണ്ണമനുഷ്യനാണ്.

9. ക്രിസ്തുവിൻ്റെ വയസ്സ്: “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” (ലൂക്കോ, 2:42). “യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.” (ലൂക്കോ, 3:23). സൃഷ്ടികളെങ്കിലും, ഭൗമികരല്ലാത്തവരും സ്വാഭാവികമായ മരണമില്ലാത്തവരും ആകയാൽ, ദൂതന്മാർക്കുപോലും വയസ്സ് കണക്കിടാറില്ല. തന്മൂലം,, ബൈബിളിൽ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ വയസ്സല്ല; യേശുവെന്ന മനുഷ്യൻ്റെ വയസ്സാണ്.

10. വളർത്തച്ഛനും സഹോദരങ്ങളും: “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ  യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45). “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെനിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മത്താ, 13:55, മർക്കൊ, 6:3). ഇത് യേശുവെന്ന മനുഷ്യന്റെ അപ്പനും അമ്മയും സഹോദരങ്ങുളുമാണ്.

11. ക്രിസ്തു: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:21,22). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 4:27; ലൂക്കൊ, 4:18,19). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന മനുഷ്യന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, യോർദ്ദാനിലെ സ്നാനാനന്തരം, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (യെശ, 61:1-2; ലൂകൊ, 2:11). അതായത്, യോർദ്ദാനിൽ വെച്ചാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. ഈ ചരിത്രപരമായ വസ്തുത, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:18-21).

12. ദൈവപുത്രൻ: “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” (ലൂക്കൊ, 1:32),
“ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ മറിയയോടുള്ള ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളാണ് മേല്പറഞ്ഞത്. നിന്നിൽനിന്ന് ദൈവത്തിൻ്റെ പുത്രൻ ജനിക്കുമെന്ന് പ്രസ്താവിക്കുകയല്ല ചെയ്തത്. നിന്നിൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ് ചെയ്തത്. ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (സംഖ്യാ, 24:14; ദാനീ, 2:45). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ്, അത് ചരിത്രമാകുന്നത്. മറിയയോടുള്ള ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നുകേട്ട പിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ, മറിയയുടെയും മകനായ യേശുവെന്ന മനുഷ്യൻ ജനിച്ച്, ഏകദേശം മുപ്പത് വയസ്സ് കഴിഞ്ഞപ്പോഴാണ്, പ്രവചനംപോലെ ദൈവത്തിൻ്റെ പുത്രനായത്. ചരിത്രപരമായി പറഞ്ഞാൽ, യേശുവെന്ന മനുഷ്യൻ ജനിക്കുന്നത് ബി.സി. 6-ലും, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് എ.ഡി. 29-ലുമാണ്. അപ്പോൾ, യഹോവസാക്ഷികൾ പഠിപ്പിക്കുന്ന ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രൻ ആരാണ്? ട്രിനിറ്റി പഠിപ്പിക്കുന്ന സർവ്വലോകങ്ങൾക്കുമുമ്പെ പിതാവ് ജനിപ്പിച്ച പുത്രൻ ആരാണ്? അങ്ങനെയൊരു പുത്രൻ ബൈബിളിലില്ല. അത് വേറൊരു സുവിശേഷവും, വേറൊരു ക്രിസ്തുവുമാണ്.

13. ക്രിസ്തുവിൻ്റെ പരീക്ഷ: “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1-3). പഴയനിയമത്തിൽ ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദം ചോദിക്കുന്ന സാത്താനെ കാണാം: (ഇയ്യോ, 1:6-12; 2:1-7). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും തൊടണമെങ്കിൽ ദൈവത്തിൻ്റെ അനുവാദം വേണമെന്നുള്ളത് അതിനാൽ വ്യക്തമാണല്ലോ? അപ്പോൾ, ക്രിസ്തു തന്നിൽത്തന്നെ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയള്ളവനോ ആയിരുന്നെങ്കിൽ സാത്താനെങ്ങനെ അവനെ പരീക്ഷിക്കാൻ പറ്റും? ദൈവത്തെക്കാൾ വലിയവനാണോ സാത്താൻ? ദൈവത്തിൻ്റെ ആത്മാവ് അഥവാ, ദൈവമാണ് ക്രിസ്തുവിനെ പരീക്ഷയിലേക്ക് നടത്തുന്നത്. (മത്താ, 4:1). ഒരു ദൈവം മറ്റൊരു ദൈവത്തെ സാത്താനെക്കൊണ്ട് പരീക്ഷിപ്പിച്ചു എന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും? തന്നെയുമല്ല, ബൈബിളിലെ ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആണ്. (യാക്കോ, 1:13). തന്മുലം, ക്രിസ്തു ദൈവമല്ല, പാപമറിയാത്ത മനുഷ്യനായിരുന്നു എന്ന് വ്യക്തമാണല്ലോ? അതുകൊണ്ടാണ്, അവനു പരീക്ഷ നേരിടേണ്ടി വന്നത്;,.

14. ആരാധന ദൈവത്തിനു മാത്രം: “പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:8-10). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ക്രിസ്തുവിൻ്റെ മറുപടി എന്താണ്? “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ.” തന്നെ ആരാധിക്കണമെന്നല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിൽ അവനെ ആരാധിക്കണമെന്നാണ്. ആരാണ് ആരാധനയ്ക്ക് യോഗ്യനായ ഏകദൈവം? ആവർത്തനപുസ്തകമാണ് ക്രിസ്തു ഉദ്ധരിച്ചത്. “നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം.” (ആവ, 6:13; 10:20). അതായത്, യഹോവയായ ഏകദൈവത്തെ ആരാധിക്കാനാണ് ക്രിസ്തു പറഞ്ഞത്.

15. ആത്മീയത: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16). യേശു പതിവായി പള്ളിൽ പോകയും, ദൈവാലയം സന്ദർശിക്കുകയും, തിരുവെഴുത്തുകൾ പഠിക്കുകയും ചെയ്തിരുന്നു. അവൻ പന്ത്രണ്ടാമതെ വയസ്സുമുതൽ ദൈവാലയതിൽ പോയതായും കാണാം. {ലൂക്കോ, 2:41-42). ദൈവപുത്രൻ പൂർണ്ണമനുഷ്യനാണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണിത്. ദൈവമാണ്, ദൈവത്തെ കാണാനും ദൈവവചനം പഠിക്കാനും ദൈവാലയത്തിലും പള്ളിയിലും പോയതെന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും?

16. പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) മനുഷ്യനായ യേശു പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാം. ദൈവത്തെ സ്തുതിക്കുന്നവരെങ്കിലും, ദൂതന്മാർ പോലും വ്യക്തിപരമായി പ്രാർത്ഥിചതായി കാണാൻ കഴിയില്ല. മനുഷ്യനല്ലാതെ, ദൈവത്തിന് പ്രാർത്ഥന വേണമോ? അപോൾ, ഒരുദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചതെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?

17. ദൈവപുത്രൻ്റെ പൂർണ്ണമായ മനുഷ്യപ്രകൃതി: ദൈവപുത്രൻ, ദേഹവും ദേഹിയും ആത്ഥാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു:

I. ശരീരം: ദൈവപുത്രനൊരു ഭൗതിക ശരീരം ഉണ്ടായിരുന്നു. “അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി;” (1പത്രൊ, 2:24. ഒ.നോ: മത്താ, 26:12; 27:26,35; യോഹ, 12:3; 19:32; കൊലൊ, 1:22; എബ്രാ, 2:14; 10:5,29)

II. രക്തം: എല്ലാ മനുഷ്യരിലും ഉള്ളതുപോലെ ജീവദായകമായ രക്തം അവനുണ്ടായിരുന്നു: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34; ലേവ്യ, 17:11,14). പക്ഷെ അവൻ്റെ രക്തം, നിർദ്ദോഷവും നിഷ്കളങ്കവും വിലയേറിയതും ആയിരുന്നു. (1പത്രൊ, 1:19)

III. ഉള്ളം അഥവാ, ദേഹി: സംവേദനക്ഷമമായ (Sensitive) ഒരു ദേഹി അവനുണ്ടായിരുന്നു: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.” (മത്താ, 26:38; യെശ, 53:12)

IV. ആത്മാവ്: ക്രിസ്തുവിന് ഒരു മനുഷ്യാത്മാവ് ഉണ്ടായിരുന്നു: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു;” (ലൂക്കോ, 23:46)

18. പാപമറിയാത്തവൻ: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ  നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ.” (എബ്രാ, 7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22). “അവനിൽ പാപം ഇല്ല.” (1യോഹ, 3:5). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത പരിശുദ്ധ ദൈവത്തെക്കുറിക്കുന്നതല്ല. മുപ്പത്തിമൂന്നര വർഷം പാപലോകത്തിൽ ജീവിച്ചവനും പാപികളോടുകൂടെ സഹവസിച്ചിട്ടും പാപം ചെയ്യാതെ, പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനുമായി ജീവിച്ച പൂർണ്ണമുനുഷ്യനെ കുറിക്കുന്ന പ്രയോഗങ്ങളാണ്.

19. പാപരഹിതമായ പരിമിതികൾ: മനുഷ്യനെന്ന നിലയിൽ പാപരഹിതമായ പരിമിതികൾ ക്രിസ്തുവിനുണ്ടായിരുന്നു: “പിന്നെ അവൻ  അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39).

I. പരീക്ഷിക്കപ്പെട്ടു: “പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1). “താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.” (എബ്രാ, 2:18. അവൻ, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ്, (എബ്രാ, 4:15)

II. വിശപ്പ്: “അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.” (മത്താ, 4:2; ലൂക്കൊ, 4:2). “പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;” (മർക്കൊ, 11:12)

III. ദാഹം: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 19:28)

IV. ക്ഷീണം: “യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;” (യോഹ, 4:6)

V. ഉറക്കം: “അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:” (മർക്കൊ, 4:38; മത്താ,8:24)

VI. കരച്ചിൽ: “യേശു കണ്ണുനീർ വാർത്തു.” (യോഹ, 11:35)

VII. ദുഃഖം: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.” (മർക്കൊ, 14:34)

VIII.. പ്രാണവേദന: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;” (ലൂക്കോ, 22:44)

IX. വിയർപ്പ്: “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:44). പാപ രഹിതനായ മനുഷ്യനാണെങ്കിലും, ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ ക്രിസ്തു കഠിനമായി വിയർത്തു.

X. അവൻ ഗത്ത്ശെമനയിൽവെച്ച് ബലഹീനനായി: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കൊ, 22:43)

20. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച മനുഷ്യൻ: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:22-23). യേശുവെന്ന മനുഷ്യനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചത് ദൈവമാണെന്ന് വ്യക്തമായി പത്രൊസ് പറഞ്ഞിരിക്കുന്നു. ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതം പ്രവർത്തിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 3:2; പ്രവൃ, 10:38). ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട്, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ക്രിസ്തു മൂന്നര വർഷമാണ് അത്ഭുതൾ പ്രവർത്തിച്ചത്. എന്നാൽ, ദൈവപുരുഷനായ മോശെ മരുഭൂമിയിൽ നാല്പതുവർഷം അതിശയങ്ങളും അടയാളങ്ങളും ചെയ്തതായി ബൈബിൾ പറയുന്നു. (പ്രവൃ, 7:36). അത്ഭുതങ്ങളാണ് ദൈവത്വത്തിൻ്റെ അളവുകോലെങ്കിൽ, ക്രിസ്തുവിനെക്കാൾ വലിയ ദൈവമാണ് മോശെയെന്ന് പറയേണ്ടിവരും. ഏലീയാവ്, എലീശ, പത്രൊസ്, പൗലൊസ് തുടങ്ങിയ ദൈവങ്ങൾ വേറെയുമുണ്ട്.

21. ഏകനല്ലാത്ത ക്രിസ്തു: പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല,. (യോഹ, 16:32. ഒ.നോ:  8:16,29). ഈ വാക്യം ദൈവത്തിൻ്റെ ബഹുത്വത്തെ കുറിക്കുന്നതായി പലരും തെറ്റിദ്ധരിക്കുന്നു. ഞാൻ ഏകനല്ല എന്നത്, ഇംഗ്ലീഷിൽ I am not alone ആണ്. ഏകനല്ല എന്നത്, പരിഭാഷാ പ്രശ്നമാണ്. ഞാൻ തനിച്ചല്ല അഥവാ, ഒറ്റയ്ക്കല്ല എന്നാണ് ശരിയായ പ്രയോഗം. അതായത്, യോർദ്ധാനിലെ സ്നാനത്തിൽ വെച്ച്, ദൈവം മനുഷ്യനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട്, അവനോടുകൂടെ ഇരുന്ന് പ്രവർത്തിക്കുകയായിരുന്നു. (പ്രവൃ, 10:38; ലൂക്കൊ, 3:22; യോഹ, 3:2). അതുകൊണ്ടാണ്, താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞത്. ഞങ്ങൾ, നാം, നമ്മെപ്പോലെ എന്നൊക്ക ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23; 17:11; 17:23). യേശുവെന്ന മനുഷ്യൻ താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ; ദൈവം തൻ്റെകൂടെയുണ്ട് എന്നാണർത്ഥം. ഒരു മനുഷ്യൻ ദൈവം തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ, ദൈവത്തിന് എങ്ങനെ ബഹുത്വമുണ്ടാകും?

22. പാപം മോചിച്ച മനുഷ്യൻ: ഒരു പക്ഷവാതക്കാരനെ സുഖപ്പെടുത്തുന്നതിനോടുള്ള ബന്ധത്തിൽ ക്രിസ്തു അവൻ്റെ പാപം മോചിച്ചതായി കാണാം: (മർക്കൊ, 2:5). അപ്പോൾ അവിടെ കൂടിയവരിൽ ചിലർ: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). അവരുടെ നിരൂപണം അറിഞ്ഞിട്ട്, ഭൂമിയിൽ മനുഷ്യപുത്രനു പാപങ്ങളെ മോചിപ്പാൻ അധികാരമുണ്ടെന്ന് പറയുകയും പക്ഷവാതക്കാരനോടു കിടക്കയെടുത്ത് വീട്ടിൽ പോകാൻ കല്പിക്കുകയും ചെയ്തതായി കാണാം: (മർക്കൊ, 2:10,11). എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23).

23. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരാളാണ്. എൻ്റെ പിതാവ് (മത്താ, 11:27), സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു തന്നിൽത്തന്നെ ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും പലർക്കുമില്ല.

24. പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒരു ചെറിയ ദൈവവം വലിയ ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്ന ബഹുദൈവവിശ്വാസികളാണ്. തന്നെയുമല്ല, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെ പറയുന്ന യഹോവയെ ഭോഷ്ക്കു പറയുന്നവൻ ആക്കുന്നു. (പുറ, 20:2-3; യെശ, 43:10; 44:8; 45:5)

25. പിതാവു മാത്രമല്ലാതെ പുത്രനും കൂടെ അറിയുന്നില്ല: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). ലോകാവസാനത്തിൻ്റെ നാളും നാഴികയും സംബന്ധിച്ച്, പിതാവ് മാത്രമല്ലാതെ, ദൂതന്മാർക്കും പുത്രനുംകൂടി അറിയില്ലെന്നാണ് ക്രിസ്തു പറയുന്നത്. എന്തെന്നാൽ, ബൈബിളിലെ ദൈവം മൂന്നുപേരല്ല; പിതാവ് മാത്രമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6)

26. പിതാവാണ് ഏകസത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്തെ ഏകസത്യദൈവമായ നിന്നെയും എന്നത്, ഇംഗ്ലീഷിൽ thee, the only true God എന്നും, ഗ്രീക്കിൽ se ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് പുത്രൻ പറയുന്നത്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറഞ്ഞാൽ; പുത്രനും ദൈവമാണെന്നാണോ അർത്ഥം? പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറകവഴി, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു വ്യക്തമാക്കി.

27. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്.

28. ക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്ക് ഒരു ദൈവമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്.

29. ക്രിസ്തുവിന്റെ തല ദൈവം: “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1കൊരി, 11:3). എപ്രകാരം പുരുഷൻ്റെ തല ക്രിസ്തുവാണെന്ന് പറഞ്ഞിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് ക്രിസ്തുവിൻ്റെ തല ദൈവമാണെന്നും പറഞ്ഞിരിക്കുന്നത്. “തല” അധികാരത്തെയാണ് കാണിക്കുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഏതു പുരുഷന്‍റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്‍റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”

30. ദൈവം ഒരുത്തൻ മാത്രം, ക്രിസ്തുവിൻ്റെ സാക്ഷ്യം: ഏകദൈവം (monos theos – The only God) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) പിതാവ് എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29), പറഞ്ഞുകൊണ്ട, താൻ ദൈവമല്ലെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ടെന്നും പുത്രൻ പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). താൻ മനുഷ്യനാണെന്നും ദൈവപുത്രൻ സാക്ഷ്യപ്പെടുത്തുന്നു. (യോഹ, 8:40).

31. ദൈവം ഒരുത്തൻ മാത്രം, അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6), ദൈവപുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 11:31; എഫെ, 1:3,17), ദൈവപുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു മനുഷ്യനെന്നു 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16).

32. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാഞ്ഞതുകൊണ്ടാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ വിളിച്ചത് ദൈവം എന്നല്ല; നല്ലവൻ എന്നാണ്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, ദൈവമെന്ന് വിളിച്ചാൽ അവൻ എത്രയധികമായി നിഷേധിക്കും?

33. മോശെയെപ്പോലൊരു പ്രവാചകൻ: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,19; പ്രവൃ, 3:22; 7:37). എല്ലാ പ്രവാചകന്മാരും യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ നിന്നാണ് എഴുന്നേറ്റത്. മോശെ പറഞ്ഞപോലെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്നാണ് പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായ യേശു എഴുന്നേറ്റത്. (മീഖാ, 5:2,3; മത്താ, 1:21; റോമ, 9:5; ലൂക്കൊ, 24:19). ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവർക്ക് മോശെയെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. ആ വാക്യം ഇതാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്.

34. ക്രൂശിൽ മരിച്ച മനുഷ്യൻ: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കോ, 23:46). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവപിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ടാണ് തന്നെത്തന്നെ ദൈവത്തിന് യാഗമായി അർപ്പിച്ചത്. (എഫെ, 5:2). ഇതൊരു മനുഷ്യൻ്റെ മരണമാണ്; അല്ലാതെ, ദൈവത്തിൻ്റെ മരണമല്ല. (1തിമൊ, 2:6)

35. ആത്മാവിനാൽ മരണം വരിച്ച മനുഷ്യൻ: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ  നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14; 1തിമൊ, 2:6). പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവായവനാണ് ക്രിസ്തു. (മത്താ, 1:20; ലൂക്കൊ, 2:21). അതുപോലെ, പരിശുദ്ധാത്മാവിനാണ് അവൻ തന്നെത്തന്നെ ദൈവത്തിന് അർപ്പിച്ചത്. (എഫെ, 5:2).

36. ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ട മനുഷ്യൻ: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18). ദൈവം ഉയിർപ്പിച്ചുവെന്നും അനേകം വാക്യങ്ങളിൽ പറഞ്ഞിടുണ്ട്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:2-24. ഒ.നോ:  2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 1:1; 1തെസ്സ, 1:19). ക്രിസ്തുവെന്ന മനുഷ്യൻ തന്നെത്താൻ ഉയിർക്കുകയായിരുന്നില്ല; ദൈവം അഥവാ, ദൈവത്തിൻ്റെ ആത്മാവ് അവനെ ഉയിർപ്പിച്ചതാണ്. യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്; ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തെന്ന് പറഞ്ഞിട്ടില്ല: (ഗലാ, 1:3; എഫെ, 5:2; 5:27; 1തിമൊ, 2:6; എബ്രാ, 7:27; 9:14). എന്തെന്നാൽ, ജനിച്ചതും ജീവിച്ചതും മരിച്ചതും പാപമറിയാത്ത മനുഷ്യനാണ്; ഉയിർപ്പിച്ചതാകട്ടെ ദൈവവും. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവത്തിനു ജനിക്കാനോ, മരിക്കാനോ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും പലർക്കുമില്ല. ഒരു ദൈവം മരിച്ചിട്ട്, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുന്നത്, അതിനെക്കാൾ ഭീകരമായ വിശ്വാസമാണ്.

37. അമർത്യനായ ദൈവം: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:15-16). താൻ മാത്രം അമർത്യതയുള്ളവൻ എന്നാൽ, ദൈവം മാത്രമാണ് മരണമില്ലാത്തവൻ എന്നാണ്. ഇ.ആർ.വി. പരിഭാഷയിൽ: ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി. പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണരഹിതൻ എന്നും കാണാവുന്നതാണ്. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത മനുഷ്യനായ യേശുവാണ് മരിച്ചതെന്നും, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവമാണ് മരിച്ചുയിർത്തതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും?

38. ദൂതന്മാരിലും താഴ്ചയുള്ള ക്രിസ്തു: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). എല്ലാവർക്കുംവേണ്ടി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായിരുന്നെന്ന് ദൈവത്തിൻ്റെ ആത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. എന്തെന്നാൽ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും മരണമില്ല. മരിച്ചത് മനുഷ്യനാണെന്നും എഴുതിവെച്ചിട്ടുണ്ട്: (1തിമൊ, 2:6). എന്നിട്ടും, ക്രൂശിൽ മരിച്ചവൻ പൂർണ്ണമനുഷ്യനാണെന്നു വിശ്വസിക്കാതെ, ദൈവമാണ് മരിച്ചതെന്നാണ് പലരും വിശ്വസിക്കുന്നത്. ത്രിത്വത്തിൽ രണ്ടാമനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശു, ദൂതന്മാരെക്കാൾ താഴ്ചയുള്ള ദൈവമാണോ?

39. മനുഷ്യൻ്റെ ശുശ്രുഷയുടെ പരിസമാപനം: യേശു അവളോടു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി.

40. മനുഷ്യനായ മദ്ധ്യസ്ഥൻ: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). “ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.” (എബ്രാ, 9:15. ഒ.നോ: 8:6; 12:24). ദൈവത്തിനും മനുഷ്യർക്കുമിടയിൽ പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടും, അവൻ ദൈവവുമാണെന്ന് വിശ്വസിക്കുന്നവർ എന്തു വിചാരിക്കുന്നു; അവൻ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള മനുഷ്യദൈവമാണെന്നോ?

41. മനുഷ്യൻ മൂലം മരണം മനുഷ്യൻ മൂലം ജീവൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ഏകമനുഷ്യനായ ആദാമിൻ്റെ അനുസരണക്കേടിനാൽ ലോകത്തിൽ കടന്ന പാപത്തെ (റോമ, 5:12,14,19), ഏകമനുഷ്യനായ യേശുവിൻ്റെ അനുസരണത്താലും മരണത്താലുമാണ് നീക്കിക്കളഞ്ഞതെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). എന്നിട്ടും, ദൈവമാണ് മരിച്ചതെന്നും, ദൈവവും മനുഷ്യനും ചേർന്ന ഇരുപ്രകൃതിയുള്ളവനാണ് മരിച്ചതെന്നുമുള്ള ബൈബിൾവിരുദ്ധ ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.

42. പ്രഥമസുവിശേഷം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമസുവിശേഷം (protevangelium), പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണിത്. ബൈബിളിൻ്റെ ആകത്തുക അഥവാ സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; അത് സുവിശേഷമാണ്. ദൈവം മാനവരക്ഷയ്ക്കായി തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന സുവിശേഷം എപ്രകാരമാണെന്ന് ലോകസ്ഥാപനത്തിൽത്തന്നെ വെളിപ്പെടുത്തിയിരുന്നു. കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി ക്രിസ്തു വെളിപ്പെടുകയും പിശാചും സാത്താനുമായ പാമ്പിൻ്റെ തല തൻ്റെ മരണത്താൽ തകർത്തുകൊണ്ട് അവൻ സുവിശേഷം സ്ഥാപിച്ചു: (എബ്രാ, 2:14,15. ഒ.നോ: വെളി, 20:2). പ്രഥമസുവിശേഷത്തിലെ സന്തതി ദൈവത്തിൻ്റെ സന്തതിയല്ല; സ്ത്രീയുടെ സന്തതിയാണ്; ആ സ്ത്രീ യഥാർത്ഥത്തിൽ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ലൂക്കൊ, 7:28; റോമ, 9:5; ഗലാ, 4:4). യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയായി ജനിച്ച മനുഷ്യനാണ് തൻ്റെ മരണത്താൽ സർപ്പത്തിൻ്റെ തല തകർത്തത്.

43. സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8.. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായിട്ടാണ്. ദാവീദ് മനുഷ്യനും അവൻ്റെ സന്തതി ദൈവവും ആകുന്നത് എങ്ങനെയാണ്. അതായത്, പ്രഥമസുവിശേഷത്തിലെയും സുവിശേഷത്തിലെയും സന്തതിയെ ദൈവപുത്രനെന്നുപോലും പറഞ്ഞിട്ടില്ല. (ഉല്പ, 3:15; 2തിമൊ, 2:8). മനുഷ്യരെ വിലയ്ക്കുവാങ്ങിയത് രക്തമില്ലാത്ത ദൈവത്തിൻ്റെ രക്തംകൊണ്ടല്ല; ക്രിസ്തുയേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ നിർമ്മലരക്തംകൊണ്ടാണ്: (1പത്രൊ, 1:18,19).

44. പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റിറ്റി: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11:13-വരെ 25 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രൻ എന്ന് ഒരിക്കലും കാണാൻ കഴിയില്ല. യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). ദൈവപുത്രനെ, ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:69,71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9). അതായത്, യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് എന്ന പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിൻ്റെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല അർത്ഥം. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4; 123:1) മനുഷ്യനായ യേശു ഭൂമിയിലാണ് വസിച്ചിരുന്നത്.

45. ക്രിസ്തുനിഷേധികൾ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” (യോഹ, 2:22,23). ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും മശീഹ എന്ന എബ്രായപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവം മനുഷ്യരെ തൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ; ദൈവം തൻ്റെ ശുശ്രൂഷകൾക്കായി നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യനെയാണ്. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പേർപറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ ബൈബിളിലുണ്ട്; അതിനകത്ത് ഒരു ദൂതൻപോലുമില്ല. അതായത്, ദൈവത്തിൻ്റെ ദൂതനുപോലും അഭിഷേകം ആവശ്യമില്ല. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികൾ ആയതുകൊണ്ട് അവരെ സൃഷ്ടിച്ചിരിക്കുന്നതുതന്ന ശക്തന്മാരായിട്ടാണ്. ഉദാ: യഹോവയുടെ ഒരു ദൂതൻ ഒരുരാത്രി അശ്ശൂർ പാളയത്തിലിറിങ്ങി 185,000 പേരെ കൊന്നതായി കാണാൽ: (2രാജാ, 19:35). എന്നാൽ, പാപരഹിതമായ ബലഹീനതകൾ യേശുവിനു ഉണ്ടായിരുന്നു.: (മർക്കൊ, 14:34,35; ലൂക്കൊ, 22:42,43; എബ്രാ, 5:7-9). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ, അഭിഷിക്തനായതും ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പ്രാപ്തനായതും. (പ്രവൃ, 10:38; ലൂക്കൊ, 3:22; 4:18,19). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു എന്നാണ്” (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). ദൈവപുത്രൻ ദൈവമാണെന്നു കരുതുന്നവർ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം ദൈവപുത്രന് എന്തുകൊണ്ടാണ് ആവശ്യമായി വന്നതെന്ന് വല്ലപ്പോഴും ചിന്തിക്കുന്നത് നന്നായിരിക്കും? ക്രിസ്തു എന്നാൽ, അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനെന്നാണ് മനസ്സിലാക്കേണ്ടത്.. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?” എന്നാൽ; അവൻ, അഭിഷിക്തനായ മനുഷ്യനാണെന്ന് നിഷേധിക്കുന്നവരാണ് ആ കള്ളന്മാർ. അതായത്, ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യനെ ദൈവം ആക്കുന്നവരാണ്, അവനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്ന കള്ളനും എതിർ ക്രിസ്തുവും.

46. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി: യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. പാപമറിയാത്ത പൂർണ്ണമനുഷ്യനായി വെളിപ്പെട്ട യേശുവിനു, ‘ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു’ എന്നു പഠിപ്പിച്ചത് ബൈബിളല്ല; കത്തോലിക്കാ സഭയാണ്. അമ്മ മറിയയെ ദൈവമാതാവാക്കുക എന്നൊരു വ്യക്തമായ അജണ്ട അവർക്കുണ്ടായിരുന്നു. “എ.ഡി. 431-ൽ എഫെസൊസിൽ നടന്ന സൂന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തുചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം ‘ദൈവജനനി’ അഥവാ, ‘ദൈവസംവാഹക’ (Theotokos) ആണെന്നു തീർപ്പുകല്പിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്ര നിലപാടായ നെസ്തോറിയൻ സിദ്ധാന്തപ്രകാരം, മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമായിരുന്നു. അലക്സാണ്ഡ്രിയയിലെ മെത്രാനായ സിറിളും മറ്റു സഭാനേതാക്കളും ഇതിനെ നിശിതമായി എതിർക്കുകയും പാഷാണ്ഡതയായി മുദ്രകുത്തുകയും ചെയ്തുകൊണ്ടാണ്, മറിയത്തെ ദൈവമാതാവ് എന്ന പദവിലേക്ക് ഉയർത്തിയത്.” യഥാർത്ഥത്തിൽ ക്രിസ്തുമാതാവ് (Christotokos) എന്നോ, യേശുമാതാവ് (Iesoutokos) എന്നോ വിളിക്കാമെന്നല്ലാതെ, ദൈവമാതാവെന്ന് വിളിക്കാൻ ദൈവപുത്രനായ യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ ആയിരുന്നില്ല. അവൻ പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. ത്രിത്വം, ത്രിയേകൻ, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, അവതാരം, നിത്യപുത്രൻ, ഇരുപ്രകൃതി, സാരാംശത്തലൊന്നു തുടങ്ങി ട്രിനിറ്റി പഠിപ്പിക്കുന്ന യതൊന്നുംബൈബിളിൽ ഉള്ളതല്ല. കത്തോലിക്കാസഭയും ദൈവശാസ്ത്രവുമാണ് അതെക്കെ പഠിപ്പിച്ചത്. പ്രൊട്ടസ്റ്റന്റ് നവീകരണമുണ്ടായപ്പോൾ എല്ലാക്കാര്യങ്ങളിലും നവീകരണം ഉണ്ടായില്ല. വിശ്വാസത്താൽ നീതീകരണമെന്ന ഒരു വിഷയത്തിൽ മാത്രമാണ് നവീകരണം ഉണ്ടായത്. അതിനാൽ, ദൈവപുത്രനായ ക്രിസ്തുവിനെയോ, ഏകദൈവത്തെയോ ഇന്നും അനേകരും അറിയേണ്ടതുപോലെ അറിയുന്നില്ല.(യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട ക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3)

47. യേശുവെന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. ചരിത്രത്തിൻ്റെ പരിധിയിൽ ദൈവം ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. ബൈബിളിൽ തെളിവുണ്ടോ? ഉണ്ട്. ‘പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു’ എന്നു പറഞ്ഞുകൊണ്ടല്ല; ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). എന്നാൽ, ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ച് ജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയാണെങ്കിൽ, ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എത്രയധികമായി ചരിത്രപുരുഷനാണ്. ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട്: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2,3). അപ്പോൾ, ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും, അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വം അഥവാ, മനുഷ്യത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ പറയുന്നു. (1യോഹ, 2:22; 4:2; 5:1). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ആദ്യസൃഷ്ടിയ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ, അതൊരു അന്ധവിശ്വാസമോ, കടങ്കഥയോ മാത്രമാണ്. അല്ലാതെ, ചരിത്രമാകില്ല; ക്രിസ്തു ചരിത്രപുരുഷനും ആകില്ല. ദൈവാത്മാവുള്ളവർക്ക് മാത്രമേ ദൈവികസത്യങ്ങൾ യഥാർത്ഥമായി അംഗീകരിക്കാൻ കഴിയുകയുള്ളു.

48. ഏകമനുഷ്യൻ: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം, എല്ലാ മനുഷ്യരെപ്പോലെയും അവൻ കേവലം മനുഷ്യനാണെന്നല്ല; അവൻ ഏകമനുഷ്യനാണ്. ദൈവം തൻ്റെ ആദ്യസൃഷ്ടിയായ ആദാമിനെ നിലത്തെ പൊടികൊണ്ട് സൃഷ്ടിച്ചിട്ട് മൂക്കിൽ ജീവശ്വാസമൂതി ജീവനുള്ള മനുഷ്യനാക്കുകയായിരുന്നു: (ഉല്പ, 2:7). ആദാമിനു ശേഷം, ഏതൊരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നതും മാതാപിതാക്കളാലാണ്; അപ്പൻ്റെ ബീജവും അമ്മയുടെ അണ്ഡവും വളർച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും ആദേയം ചെയ്തുകൊണ്ടാണ്. എന്നാൽ, ക്രിസ്തു ഭൂമിയിൽനിന്നും ഒന്നും ആദേയം ചെയ്യാതെ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയായിരുന്നു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പ്രവചനം പോലെ (യെശ, 7:14; മത്താ, 1:22) കന്യകയായ മറിയയിലൂടെയാണ് യേശു ജനിച്ചത്: (മത്താ, 1:25). ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14; 25:4). സകല മനുഷ്യരും പാപികളായിരിക്കെ (റോമ, 3:23; 5:12), മറിയയിൽനിന്ന് ക്രിസ്തു എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവനും പാപിയാണെന്നേ വരൂ. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്; “പാപമറിയാത്തവൻ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26) എന്നെക്കെയാണ്.”സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ക്രിസ്തു പറയുകയുണ്ടായി.” (ലൂക്കോ, 7:28). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ സന്തതിയാണെങ്കിൽ അവൻ്റെ സ്ഥാനം യോഹന്നാൻ സ്നാപകനെക്കാൾ താഴെയാണെന്ന് വരും. എന്നാൽ യോഹന്നാൻ പറയുന്നു; അവൻ്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല: (മത്താ, 3:11). പൗലൊസ് സാമാന്യ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1). ആദ്യമനുഷ്യനെ ദൈവം പാപമില്ലാത്തവനായി സൃഷ്ടിച്ചുവെങ്കിലും അവൻ പാപിയായിട്ടാണ് മരിച്ചത്. ലോകത്തിൽ, പാപമറിയാത്തവനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. അതിനാൽ അവനെ, മനുഷ്യരുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകമനുഷ്യനെന്ന് അതിധൈര്യത്തോടെ പറയാം.

49. ദൈവസമ്പൂർണ്ണത ദേഹരൂപമായി വസിച്ച മനുഷ്യൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അനന്തരമാണ് അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കൊ, 3:22 4:18,19). അതായത്, പഴയപുതിയ നിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ, ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ശരീരരൂപത്തിൽ വന്ന് വാസം ചെയ്ട്ടില്ല. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്.

50. മനുഷ്യനായ ക്രിസ്തുയേശു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ദൈവപുത്രൻ മനുഷ്യനാണെന്നു മുപ്പത്താറു വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16). മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ താഴെച്ചേർക്കുന്നു:

I. യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. (യോഹ, 1:14)

II. സ്നാപകൻ്റെ സാക്ഷ്യം: ” എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30)

III. പുരുഷാരത്തിൻ്റെ സാക്ഷ്യം: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8).

IV. ശമര്യസ്ത്രിയുടെ സാക്ഷ്യം: “ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.” (യോഹ, 4:29)

V. ദൈവപുത്രൻ്റെ സാക്ഷ്യം: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40).

VI. പിറവിക്കുരുടൻ്റെ സാക്ഷ്യം: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11)

VII. പരീശന്മാരുടെ സാക്ഷ്യം: “പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.” (യോഹ, 9:16)

VIII. യെഹൂദന്മാരുടെ സാക്ഷ്യം: “യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:33)

IX. മഹാപുരോഹിതന്മാരുടെ സാക്ഷ്യം: “മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.” (യോഹ, 11:47)

X. കയ്യഫാവിൻ്റെ പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.” (യോഹ, 11:50,51).

XI. പത്രൊസിൻ്റെ സാക്ഷ്യം; “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ  രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.” (മത്താ, 26:72)

XII. പീലാത്തൊസിൻ്റെ സാക്ഷ്യം: “പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.” (ലൂക്കോ, 23:4)

XIII. ശതാധിപൻ്റെ സാക്ഷ്യം: “അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39)

XIV. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ മനുഷ്യൻ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6)

XV. ദൈവം ഉയിർപ്പിച്ച മനുഷ്യൻ: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു. (പ്രവൃ, 2:23-24)

XVI. മനുഷ്യർക്ക് പുനരുത്ഥാനജീവൻ നല്കിയ മനുഷ്യൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)

XVII. ന്യായാധിപസംഘത്തിൻ്റെ സാക്ഷ്യം: “ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.” (പ്രവൃ, 5:28)

XVIII. പൗലൊസിൻ്റെ സാക്ഷ്യം: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31)

XIX. ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനം: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)

XX. സ്വർഗ്ഗീയ മനുഷ്യൻ: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)

51. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44;:17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:26; യോഹ, 8;41; 1കൊരി, 8:6; എഫെ, 4:6). പിതാവ് മാത്രമാണ് ദൈവമെങ്കിൽ, ഏകകർത്താവായ ദൈവപുത്രൻ ആരാണ്? അവൻ ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ പാപമറിയാത്ത മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 4:18-21; പ്രവൃ, 10:38). എന്നാൽ, ദൂതൻ്റെ പ്രവചനംപോലെ, ദൈവം അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് മരണത്തിൽനിന്ന് ഉയിർപ്പിച്ച ശേഷമാണ്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂകൊ, 2:11). അതായത്, പിതാവായ ഏകദൈവം, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവ് ആക്കിയതാണ്. അല്ലാതെ, അവൻ തന്നെത്താൻ കർത്താവ് ആയതല്ല. ക്രിസ്തുവിനെ കർത്താവ് എന്ന് പറഞ്ഞിരിക്കുന്നത്, ദൈവം എന്ന അർത്ഥത്തിലാണ് അനേകരും മനസ്സിലാക്കുന്നത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും എന്ന വാക്യത്തിലെ, പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നത്. എന്നാൽ, ക്രിസ്തുവിനെ കർത്താവ് എന്ന് പറയുന്നത്; രക്ഷകൻ, രക്ഷിതാവ് എന്ന അർത്ഥത്തിലാണ്. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അല്ലാതെ, ദൈവമെന്ന അർത്ഥമല്ല ഉള്ളത്. ദൈവത്തിനെ, ആരും ദൈവം ആക്കേണ്ടതില്ലല്ലോ? എന്നാൽ, ക്രിസ്തുവിനെ ദൈവം കർത്താവ് ആക്കിയതാണ്. (പ്രവൃ, 2:36). പൗലൊസ് പറയുന്നത് നോക്കുക: “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). അല്ലാതെ, ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടുമെന്നല്ല. അതായത്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യനാണ് നമ്മുടെ കർത്താവ്. അടുത്തവാക്യം നോക്കുക: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). വീണ്ടും, പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). യേശു മനുഷ്യനാണെന്ന് പത്രൊസ് ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. (മത്താ, 26:72; 26:74; പ്രവൃ, 2:23). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

52. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). മുന്നറിയപ്പെടുക എന്നാൽ; മുമ്പേകൂട്ടി അറിയുക അഥവാ, നേരത്തെ അറിയുക എന്നാണ്. ക്രിസ്തു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ്. അതായത്, പഴയനിയമത്തിൽ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; യെശ, 7:14; 9:6). അഥവാ, അവൻ പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവനാണ്. ദൈവപുത്രനായ ക്രിസ്തു വെളിപ്പെട്ടതും (1പത്രൊ, 1:20) പുത്രൻ മുഖാന്തരം ദൈവം സംസാരിച്ചതും അന്ത്യകാലത്താണ്: (എബ്രാ, 1:2). അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന ക്രിസ്തു വരുമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കടന്നുകൂടി. വാഗ്ദത്തങ്ങൾനല്കി നാന്നൂറ്റിമുപ്പത് വർഷങ്ങൾക്കു ശേഷമാണ് ന്യായപ്രമാണം നല്കിയത്; ന്യായപ്രമാണകാലം ആയിരത്തി അഞ്ചൂറ് വർഷമാണ്. അതായത്, വാഗ്ദത്തങ്ങൾ ലഭിച്ചശേഷം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ് അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശു ജനിക്കുന്നത്: (ഗലാ, 3:16-19; മത്താ, 1:21). എന്തെന്നാൽ, ന്യായപ്രമാണത്തിൻ്റെ അവസാനമാണ് ക്രിസ്തു: (മത്താ, 1:21; റോമ, 10:4). അതായത്, കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യനില്ല: (മത്താ, 1:20; ലൂക്കൊ, 2:21; 2കൊരി, 5:21). യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിനില്ല: (മത്താ, 3:16; പ്രവൃ, 10:38). സ്നാനാന്തരം “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനുമില്ല: (മത്താ, 3:17). എന്തെന്നാൽ, ദൂതന്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽ നിന്നുകേട്ട പിതാവിൻ്റെ ശബ്ദം: (ലൂക്കൊ, 1:32,35; 3:22). കന്യകയായ മറിയയിലൂടെ അന്ത്യകാലത്ത് മാത്രം ലോകത്തിൽ വെളിപ്പെട്ടവനും, ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോൾ ക്രിസ്തുവും ദൈവപുത്രനും ആയവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആകുന്നത്? അവൻ മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്തുമാത്രം manifest ചെയ്തവനാണ്.

53. ക്രിസ്തുവും ദൈവവും താരതമ്യം:

➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6)
❶ മനുഷ്യൻ ⁃⁃ ദൈവം: (യോഹ, 8:40; 17:3)
❷ ഉത്ഭവമുണ്ട് ⁃⁃ ഉത്ഭവമില്ല: (ലൂക്കൊ, 1:35; സങ്കീ, 90:2)
❸ അഭിഷിക്തൻ ⁃⁃ അഭിഷേകദാതാവ് (ലൂക്കൊ, 3:22; പ്രവൃ, 10:30)
❹ പുത്രൻ ⁃⁃ പിതാവ്: (മത്താ, 3:17; യോഹ, 8:54)
❺ ജഡരക്തങ്ങൾ ⁃⁃ ആത്മാവ്: (എബ്രാ, 2:14; യോഹ, 4:24)
❻ പരീക്ഷിക്കപ്പെട്ടു ⁃⁃ പരീക്ഷിക്കപ്പെടുന്നില്ല: (മർക്കൊ, 1:13; യാക്കോ, 1:13)
❼ ക്ഷീണിച്ചു ⁃⁃ ക്ഷീണിക്കുന്നില്ല: (യോഹ, 4:5; യെശ, 40:28)
❽ വിശന്നു ⁃⁃ വിശപ്പില്ല: (മർക്കൊ, 1:12; സങ്കീ, 50:12)
❾ ദാഹിച്ചു ⁃⁃ ദാഹമില്ല: (യോഹ, 19:28; സങ്കീ, 50:13)
❿ ഉറങ്ങി ⁃⁃ ഉറങ്ങുന്നില്ല: (മത്താ, 8:24; സങ്കീ, 121:4)
⓫ മരിച്ചു ⁃⁃ മരണമില്ല: (റോമ, 5:6; 1തിമൊ, 6:6)
⓬ പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തി: (പ്രവൃ, 2:23-24; 2:36; 5:31).

പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും (യോഹ, 17:3) പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും സ്ഫടികസ്ഫുടമായാണ് വ്യക്തമാക്കിയിരിക്കുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). കന്യകയിൽ ഉല്പാദിതമായതും (മത്താ, 1:20) ജനിച്ചതും (മത്താ, 1:16) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52) ശുശ്രൂഷിച്ചതും (യോഹ, 8:40) ദൈവാത്മാവിനാൽ മരണം വരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ടതും (1പത്രൊ, 3:18) അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷമായതും (യോഹ, 20:17) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) യേശുവെന്ന (മത്താ, 1:21) പാപരഹിതനായ മനുഷ്യനാണ്. (1യോഹ, 3:5). തന്നെയുമല്ല, താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട, അവനുമായി ഇടപഴകിയ എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും, രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറം ഇരുന്നുകൊണ്ട്, ദൈവപത്രൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവൻ ആണെന്നും ദൂതനാണെന്നുമൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുന്നവരിൽ വ്യാപരിക്കുന്നത് ഏതത്മാവാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ ക്രിസ്തുയേശുവിൻ്റെമേൽ, ഇല്ലാത്ത കെട്ടുമാറാപ്പൊക്കെ ചാർത്തിക്കൊടുത്ത് അവനെ ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകുകയുള്ളു. അതവന് അഭിമാനമല്ല; അപമാനമാണെന്ന് ദൈവവചനപ്രകാരം ദയവായി വിശ്വസിക്കുക. മേല്പറഞ്ഞതെല്ലാം, ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ്. പുതിയനിയമം നിക്ഷ്പക്ഷ ബുദ്ധിയോടെ വായിക്കുന്ന ആർക്കും മനസ്സിലാകുന്ന സത്യങ്ങൾ. എന്നാൽ, ഇനിയും വെളിപ്പെടുത്തുന്ന കാര്യങ്ങൾ, ഇതുവരെയും അനേകർക്കും ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ദൈവിക മർമ്മങ്ങളാണ്. ദയവായി വളരെ ശ്രദ്ധയോടെ വായിക്കുക.

54. ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതോ, അവതാരമെടുത്തതോ അല്ല. അവളിൽ പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ടവനാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തുടക്കം മുതൽ നാമത് കണ്ടതാണ്. എന്നാൽ, യേശുവെന്ന മനുഷ്യനു ഒരു പൂർവ്വാസ്തിത്വം ഉണ്ടെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. എന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിലോ, മറ്റെവിടെയോ തൻ്റെ ജനനത്തിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ലെന്ന് നമുക്കറിയാം. അതായത്, യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് സ്നാപകൻ്റെ സാക്ഷ്യം. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു (Christ is come in the flesh) എന്നാണ് യോഹന്നാൻ പറയുന്നത്. അവൻ ജഡത്തിൽ വന്നു എന്ന് പറയണമെങ്കിൽ, അവൻ മറ്റൊരു അസ്തിത്വത്തിൽ മുമ്പേ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ക്രിസ്തു മേലിൽ നിന്നു വന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ എന്നെക്കെയും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 3:31). അതായത്, മനുഷ്യനായി ലോകത്തിൽ വെളിപ്പെടും മുമ്പെ അവൻ ഉണ്ടായിരുന്നു അഥവാ, അവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പ്രിയശിഷ്യൻ സാക്ഷ്യപ്പെടുത്തുന്നത്. ദൈവപുത്രൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). അതായത്, മനുഷ്യനായി ഈ ലോകത്തിൽ വെളിപ്പെട്ടിരിക്കുന്ന താൻ മേലിൽ നിന്നുള്ളവൻ അഥാവാ, സ്വർഗ്ഗത്തിൽ നിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). അതായത്, ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല. എന്തെന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പൗലൊസ് പറയുന്നത്. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു. വേറെയും പല വാക്യങ്ങളുണ്ട്. എന്നാൽ, വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്: കന്യകയായ മറിയയിൽ ഉല്പാദിതനായ യേശുവെന്ന മനുഷ്യന് എങ്ങനെ ഒരു പൂർവ്വാസ്തിത്വം ഉണ്ടാകും? അതിൻ്റെ ഉത്തരമാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 3:2; 1തിമൊ, 3:14-16). അതായത്, അവതാരമല്ല നടന്നിരിക്കുന്നത്; വെളിപ്പാട് (manifestation) അഥവാ, പ്രത്യക്ഷതയാണ് നടന്നിരിക്കുന്നത്.

55. ദൈവഭക്തിയുടെ മർമ്മം: ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

56. ദൈവത്തിൻ്റെ പ്രകൃതി: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കുവാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം അറിയേണ്ടത്.“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവ പറയുന്നു. (യിരെ, 23:23,24). ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു. (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നു. (1രാജാ, 8:27). എന്നാൽ, പൗലൊസ് കുറചുകൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നതെങ്കിൽ, സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. അവരിൽ അല്ലോ, എന്ന് ബഹുവചനതത്തിൽ അല്ല. അവനിൽ അല്ലോ, നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം മൂന്നുപേരല്ല; ഒരുത്തൻ മാത്രമാണ്. മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. അതിൽ, ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടുകൂടി കഴിഞ്ഞു. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അദൃശ്യനായ മോണോസ് തെയൊസ് മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. പ്രപഞ്ചത്തെക്കാൾ വലിയവനായ മാറ്റമില്ലാത്ത ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വം ത്യജിച്ചുകൊണ്ട് അവതാരമെടുത്തു എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവം അവതാരമെടുത്തിട്ടില്ല; അവതാരമെക്കാൻ സാദ്ധ്യവുമല്ല,. എന്തെന്നാൽ, അവൻ മാറ്റമില്ലാത്തവനാണ്. (മലാ, 3:6; യാക്കോ, 1:17). ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്.

57. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” (എബ്രാ, 10:5). ചരിത്രപരമായി ബൈബിളിൻ്റെ അവസാനത്തെ അഞ്ച് പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ പറയുന്നു: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല. (യോഹ, 1:18; 1യോഹ, 4:12). പൗലൊസ് പറയുന്നു: കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അപ്പോൾ, പഴയപുതിയനിയമങ്ങളിൽ കണ്ടത് ആരെയാണ്? അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്ന് പറയുന്നത്. പഴയപുതിയനിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ലെന്ന് പറയുന്ന ബൈബിൾതന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടിട്ടുണ്ട്. യെശയ്യാവും യോഹന്നാനും കണ്ടത് പിതാവായ യഹോവയെത്തന്നെയാണെന്ന് വ്യക്തമായി മനസ്സിലാക്കാം. (യെശ, 6:1-3; വെളി, 4:8). തന്നെയുമല്ല, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കണ്ടിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11). സ്വർഗ്ഗത്തിലെ ദൂതന്മാർ എപ്പോഴും കാണുന്നുവെന്ന് ക്രിസ്തു പറഞ്ഞ പിതാവിനെയാണ്; മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1), യെഹെസ്ക്കേലും 1:26-28), ദാനീയേലും (7:9), യോഹന്നാൻ അപ്പൊസ്തലനും (വെളി, 4:8) സ്വർഗ്ഗസിംഹാസനത്തിൽ കണ്ടത്. ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). അതുകൊണ്ടാണ്, പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും, ദൂതന്മാർ അവനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു എന്ന് യോഹന്നാൻ പറഞ്ഞതും. (മതാ, 18:11; വെളി, 4:8). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (1:26; 8:2. ഒ.നോ: ദാനീ, 7:9). അതായത്, സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമാണ് അദൃശ്യനായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നത്. മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുളാണ് മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 5:1. ഒ.നോ: യെശ, 64:8; മലാ, 2:10). അതേ മനുഷ്യസാദൃശ്യത്തിലാണ് ക്രിസ്തു ലോകത്തിൽ വന്നത്. അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും, ക്രിസ്തുവിനെ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (റോമ, 5:14; കൊലൊ, 1:15). പുത്രനെയും അനേകായിരങ്ങൾ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; യോഹ, 1:32. ഒ.നോ: പ്രവൃ, 2:3). പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചിട്ടുമുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). അതായത്, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മനുഷ്യസാദൃശ്യത്തിൽ കണ്ടിട്ടുമുണ്ട്; പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. ദൈത്തിൻ്റെ പ്രത്യക്ഷതകളെയാണ് കണ്ടതും സംസാരിച്ചതും. തന്മൂലം അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. ദൈവത്തിന് വേറെയും പ്രത്യക്ഷതകളുണ്ട്: അബ്രാഹാമിനു പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1-2). ഏഴ് ആത്മാവും (വെളി, 1:4; 4:5), മനുഷ്യപുത്രനോട് സദൃശനും (വെളി, 1:13), ഏഴ് കൊമ്പും ഏഴ് കണ്ണുകളുമുള്ള അറുക്കപ്പെട്ട കുഞ്ഞാട് തുടങ്ങിയവ ദൈവത്തിൻ്റെ വെളിപ്പാടുകളാണ്. (വെളി, 5:6)

58. പഴയനിയമത്തിലെ മനുഷ്യപ്രത്യക്ഷത: യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പഴയയനിയമത്തിലുമുണ്ട്: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ  കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ  തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ  കൂടാരവാതിൽക്കൽനിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:1-2). യഹോവ പൂർണ്ണ മനുഷ്യനായിട്ടാണ് അബ്രാഹാമിന് പ്രത്യക്ഷനായത് എന്നതിന് കൃത്യമായ തെളിവുകൾ ഈ വേദഭാഗത്തുണ്ട്: 1. യഹോവ പ്രത്യക്ഷനായി എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്. എന്നാൽ, അബ്രാഹാം കാണുന്നത് മൂന്ന് മനുഷ്യരെയാണ്. അവൻ്റെ അടുക്കൽ പ്രത്യക്ഷരായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് അവിടെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:22; 19:1). 2. അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും കാണാം. (19:1). അത് ആതിഥികൾക്കുള്ള ആചാരപരമായ നമസ്കാരം ആയിരുന്നു. ആരാധനാപരം ആയിരുന്നുവെങ്കിൽ; അഥവാ, യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു ബഹുവചനത്തിൽ പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു ഏകവചനത്തിൽ പറയുമായിരുന്നു. 3. തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. (18:3-5). കുറേസമയം അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:6-14). ആബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു:”ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീർത്തനം 40:6, LXX). എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. അതായത്, പുതിയനിയമത്തിൽ മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു.

59. പുതിയനിയമം: “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-13; യെഹെ, 11:19,20). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തൻ്റെ യാഹ്വെ അഥവാ, യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂളിയിൽ വെച്ചാണ് ദൈവം അവർക്ക് ന്യായപ്രമാണം നല്കുന്നത്. (പുറ, 24:3). അതായത്, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തനിക്ക് യാഹ്വെ അഥവാ, യഹോവ എന്ന പേർ എടുത്തത്. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേഹ്ശുവാ അഥവാ, യേശു. ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, മഹാപൗരോഹിത്യ പ്രാർത്ഥനയിൽ ക്രിസ്തു രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും (യോഹ, 17:11), “ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമം എന്നാണ്. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. ഞാൻ അഥവാ, യഹോവയായ ഞാൻ പുതിയൊരു നിയമം ചെയ്യും. ആ വാഗ്ദത്തം നിവൃത്തിപ്പാനാണ്, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനായത്. (ലൂകൊ, 1:68; 1തിമൊ, 3:14-16; 1പത്രൊ, 1:20). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും നോക്കുക. (മത്താ, 5:17-18). പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവിണതല്ല. പഴയനിയമത്തെ നീക്കിയശേഷം പുതിയൊരു നിയമം സ്ഥാപിക്കാനല്ല അവൻ വന്നത്. പഴയനിയമത്തിൻ്റെ ബാക്കിയുമല്ല പുതിയനിയമം. തന്മൂലം, പഴയനിയമത്തോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ, പഴയനിയമത്തിൻ്റെ കുറവ് തീർക്കാനോ അല്ല അവൻ വന്നത്. പഴയനിയമത്തിൽ തൻ്റെ സ്വന്തജനമായ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തങളുടെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലെങ്കിൽ പുതിയനിയമം ഇല്ല; അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. എന്തെന്നാൽ, പഴയനിയമ പ്രവചനങ്ങളുടെ നിവൃത്തിയാണ് പുതിയനിയമം. രക്ഷകൻ്റെ പേർ വെളിപ്പെടുത്തുന്ന പുതിയ നിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും. യഹോവയുടെ ജനമാണ് യിസ്രായേൽ. (2ശമൂ, 6:21; 2രാജാ, 9:6; 1ദിന, 14:2). യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി അക്കാര്യം വ്യക്തമായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: ലൂക്കൊ, 7:16). യിസ്രായേലിൻ്റെ ദൈവമായ യഹോവ അവരോട് ചെയ്തിരുന്ന വാഗ്ദത്തം പോലെ, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം, ഒരു പുതിയനിയമം സ്ഥാപിക്കുകയും ചെയ്തു. (ലൂക്കൊ, 22:20).

60. വീണ്ടെടുപ്പുകാരൻ: “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12). ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. 1. വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20). “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.” (എബ്രാ, 2:17). പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). അതിനാൽ, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും പാപിയായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിലും പാപികളുടെ ബന്ധുവാകാനോ, പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. അതിനാണവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ള പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6: 3:14-16; എബ്രാ, 2:9). അതിനാണവൻ പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായത്: (ഫിലി, 2:8; 1തിമൊ, 3:16). 2. വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: (രൂത്ത്, 2:1). “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2കൊരി, 8:9). മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4). അതിനാൽ, മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14,15). പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ അതായിരുന്നു ദൈവവ്യവസ്ഥ: (എബ്രാ, 9:22) എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:7-10). അതിനാൽ, ദൈവംതന്നെ പൂർണ്ണമനുഷ്യനായി പ്രത്യക്ഷനായി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുക്കുകയായിരുന്നു: (1തിമൊ,2:5,6; 3:16; 1പത്രൊ, 1:18,19). ക്രൂശിതനായക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒന്നറിയുക: ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്: (1കൊരി, 15:21; 1തിമൊ, 2:6). ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്നു പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. സകലത്തിലും സമ്പന്നനായ ദൈവം തന്നെയാണ് പൂർണ്ണമനുഷ്യനായി കന്യകയിലൂടെ ലോകത്തിൽ വെളിപ്പെട്ടത്. (2കൊരി, 8:9; 1തിമൊ, 3:14-16). അതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്. (1തിമൊ, 2:5-6). 3. വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13). “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫിലി, 2:8; 1തിമൊ,2:6; എബ്രാ, 7:27; 9:14). 4. വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായി പ്രത്യക്ഷനായത്: (1തിമൊ, 3:14-16). “പാപം അറിയാത്തവൻ” (2കൊരി, 5:21), “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല” (1യോഹ, 3:5), “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ” (എബ്രാ, 7:26). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15). ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്നു പറയേണ്ടിവരും.

61. യഹോവയും യേശുവും: യഹോവയും യേശുവും ഒന്നാണ് അഥവാ, യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷമായത് എന്നതിന് അനവധി തെളിവുകളുണ്ട്. യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). യിസ്രായേലിനു അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ യേശുവെന്ന മനുഷ്യനല്ല ഇനി വരുന്നത്; യഹോവ അഥവാ, യേശുക്രിസ്തു എന്ന ഏകദൈവമാണ് ഇനി വരുന്നത്. അന്നാണ് ഒലിവുമല നടുവെ പിളർന്നുപോകുന്നത്. (സെഖ, 14:3-5; പ്രവൃ, 1:6,11). അന്നാണ് അവർ തങ്ങൾ കുത്തിത്തുളച്ചവനായ യഹോവയിലേക്ക് നോക്കി വിലപിക്കുന്നതും, വീരാനാം ദൈവത്തിങ്കലേക്ക് മാനസാന്തരപ്പെട്ട് മടങ്ങിവരുന്നതും. (വെളി, 1:7; യെശ, 10:21).

62. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ യഹോവയായ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

63. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യേശുവെന്ന നാമം പുത്രൻ്റെ നാമം മാത്രമാണെന്നാണ് അനേകർ കരുതുന്നത്. പേര് അഥവാ, സംജ്ഞാനാമം എന്നത്; പ്രധാനമായും വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ്. സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? ഏകദൈവത്തിന് എന്തിനാണ് പേര്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പുതിയനിയമത്തിൽ പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. അനേകം തെളിവുകളുണ്ട്: 1. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. (യോഹ, 17:11–12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്നത് തൻ്റെ നാമമാണെന്ന് വ്യക്തമാണല്ലോ? 3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ? 5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവും പുത്രനും ഒന്നാണെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗളിൽനിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). 6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5, 22:16). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. 7. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു,. 8. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം. 9. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം. 10. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, താൻ മനുഷ്യനാണെന്നും പിതാവ് മാത്രമാണ് ദൈവമെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. (യോഹ, 8:40; 17:3), പുത്രൻ മനുഷ്യനാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; റോമ, 5:15; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതായത്, യഹോവയായ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയത്. മനുഷ്യർക്ക് രക്ഷ നല്കുവാൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ലേയില്ല. (പ്രവൃ, 4:12). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ലേഖനം കാണുക]

64. ദൈവവും മനുഷ്യനും: ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, മത്തായി 1:1-മുതൽ യോഹന്നാൻ 20:17-വരെ അഥവാ, സുവിശേഷചരിത്രകാലത്ത് കാണുന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദേഹവും ദേഹിയും ആത്മാവുമുള്ള യേശുക്രിസ്തുവെന്ന ഏകമനുഷ്യനെയാണ്. (റോമ, 5:15; 1തിമൊ, 3:14-16). ഉയിർത്തെഴുന്നേറ്റ് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി, യേശുവെന്ന ഏകമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അനന്തരം, യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് നാല്പത് നാളോളം പ്രത്യക്ഷനായത്, ഏകദൈവം തന്നെയാണ്. മർക്കൊ, 16:14; യോഹ, 20:19; പ്രവൃ, 1:2). ആ ദൈവമാണ്, ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതി നല്കിയത്. (യോഹ, 20:22). തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും” എന്ന് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്ന് അരുളിച്ചെയ്തത്. (മത്താ, 28:20). ഇതൊന്നും, ഒരു മനുഷ്യന് ചെയ്യാനും പറയാനും പറ്റുന്ന കാര്യങ്ങളല്ല. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ഭൂമിയിൽ വസിച്ച്, ശിഷ്യന്മാരോട് കൂടെ നടക്കുകയായിരുന്നു. എന്നാൽ, ദൈവം അവർക്ക് നാല്പത് നാളോളം, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷൻ ആകുകയായിരുന്നു.

65. ഞാനും പിതാവും ഒന്നാകുന്നു: നമ്മുടെ കർത്താവായ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതായത്, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നാണെന്ന് പറഞ്ഞാൽ; നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒന്നാകയാൽ; ഒരു രണ്ടാം ദൈവമോ, മൂന്നാം ദൈവമോ നമുക്കില്ല. ഏകസത്യദൈവമാണ് (The only true God) നമുക്കുള്ളത്; ആ ദൈവത്തിൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

തീത്തൊസിലെ മഹാദൈവം ആരാണ്❓

☛ ❝നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു.❞ (തീത്തൊ, 2:13). ➟ഈ വേഭാഗത്ത് പറയുന്ന മഹാദൈവം യേശുക്രിസ്തു ആണെന്ന നിലയിലാണ് സത്യവേദപുസ്തകത്തിൻ്റെ പരിഭാഷ. എന്നാൽ ഗ്രീക്കിൽ വാക്യം ഇപ്രകാരമാണ്: ➤❝prosdechomenoi tēn makarian elpida kai epiphaneian tēs doxēs tou megalou Theou kai Sōtēros hēmōn Christou Iēsou.❞ [കാണുക: BibleHub]. ➟ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഉപ്രകാരമാണ്: ➤❝looking for that blessed hope and glorious appearing of the mighty God, and of our Saviour Jesus Christ,❞ (NMB). ➟മലയാളത്തിൽ ഇങ്ങനെയാണ്: ➤❝നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു.❞ (POC). ➟പദാനുപദ വിവർത്തനവും കാണുക: ➤❝προσδεχόμενοι (awaiting) τὴν (the) μακαρίαν (blessed) ἐλπίδα (hope) καὶ (and) ἐπιφάνειαν (the appearing) τῆς (of the) δόξης (glory) τοῦ (of the) μεγάλου (great) Θεοῦ (God) καὶ (and) Σωτῆρος (Savior) ἡμῶν (of us), Χριστοῦ (Christ) Ἰησοῦ (Jesus)❞ [കാണുക: BLB]. ➟നമുക്ക് വിശദമായി നോക്കാം:
സംബന്ധിക വിഭക്തി:
➦ ❝തൂ മെഗാലു തെയൂ കൈ സോറ്റീറോസ് ഹേമോൻ ക്രിസ്തൂ യേസൂ❞ (𝐭𝐨𝐮 𝐦𝐞𝐠𝐚𝐥𝐨𝐮 𝐓𝐡𝐞𝐨𝐮 𝐤𝐚𝐢 𝐒𝐨𝐭𝐞𝐫𝐨𝐬 𝐡𝐞𝐦𝐨𝐧 𝐂𝐡𝐫𝐢𝐬𝐭𝐨𝐮 𝐈𝐞𝐬𝐨𝐮) എന്നത് സംബന്ധിക വിഭക്തിയിലുള്ള (𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പ്രയോഗമാണ്. [കാണുക: BibleHub]
വിശദമായി: 
➦ 𝐭𝐨𝐮 𝐦𝐞𝐠𝐚𝐥𝐨𝐮 𝐓𝐡𝐞𝐨𝐮 𝐤𝐚𝐢 𝐒𝐨𝐭𝐞𝐫𝐨𝐬 𝐡𝐞𝐦𝐨𝐧 𝐂𝐡𝐫𝐢𝐬𝐭𝐨𝐮 𝐈𝐞𝐬𝐨𝐮 എന്നതിലെ ➤❛𝐭𝐨𝐮❜ എന്ന പദം 𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐚𝐫𝐭𝐢𝐜𝐥𝐞 ആണ്. ➟അർത്ഥം: ➤❛𝐨𝐟 𝐭𝐡𝐞❜ എന്നാണ്. ➟അതിനാൽ ഇംഗ്ലീഷിലെ ആദ്യഭാഗം ➤❛𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝❜ എന്നാണ്. ➟അർത്ഥം: ➤❛മഹാദൈവത്തിൻ്റെ❜ എന്നാണ്. ➤❛𝐚𝐧𝐝❜ എന്നർത്ഥമുള്ള ➤❛𝐤𝐚𝐢❜ എന്ന 𝐂𝐨𝐧𝐣𝐮𝐧𝐜𝐭𝐢𝐨𝐧 കൂടി ചേർന്നാൽ, ➤❛മഹാദൈവത്തിൻ്റെയും❜ എന്നർത്ഥം വരും. ➟ആദ്യഭാഗത്തിനുതന്നെ ➤❛മഹാദൈവത്തിൻ്റെയും❜ എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന 𝐒𝐚𝐯𝐢𝐨𝐫 മഹാദൈവമല്ലെന്ന് വ്യക്തമാണല്ലോ❓ 
അടുത്തഭാഗം:
➦ അടുത്തഭാഗത്ത് പറയുന്ന ➤❛hemon❜ എന്ന പദം 𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐏𝐥𝐮𝐫𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧 ആണ്. ➟ഇതിൻ്റെ അർത്ഥം ➤❛𝐨𝐟 𝐨𝐮𝐫❜ എന്നാണ്. ➟അതിനാൽ രണ്ടാം ഭാഗം ➤❛𝐨𝐟 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐫 𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬❜ എന്നാണ്. ➤❛𝐚𝐧𝐝❜ എന്ന കഞ്ചക്ഷൻ രണ്ടുഭാഗത്തിനും ഒരപോലെ ചേരുന്നതുകൊണ്ട് ➤❛നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെയും❜ എന്നാണർത്ഥം. ➟രണ്ടുഭാഗവും ചേർന്നാൽ ➤❛𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝 𝐚𝐧𝐝 𝐨𝐟 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐫 𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬❜ എന്നാകും. ➟തന്മൂലം, പ്രസ്തുതഭാഗത്തെ മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തനരാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
മലയാളം:
➦ മലയാള വ്യാകരണം ഇംഗ്ലീഷിൽനിന്ന് കുറച്ച് വ്യത്യസ്തമാണ്. ➟തന്നെയുമല്ല, നിശ്ചയോപപദം (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) ഉപയോഗിക്കാറുമില്ല. ➟അതായത്, ഗ്രീക്കിലെ ➤❛തൂ❜ (𝐭𝐨𝐮) എന്ന സംബന്ധിക വിഭക്തിയിലുള്ള ആർട്ടിക്കിൾ മലയാളത്തിൽ ഉപയോഗിക്കില്ല. ➟എന്നാൽ ആദ്യഭാഗത്തെ ➤❛മെഗാലു തെയൂ❜ (𝐦𝐞𝐠𝐚𝐥𝐨𝐮 𝐓𝐡𝐞𝐨𝐮) എന്ന രണ്ടുപദവും സംബന്ധിക വിഭക്തിയിൽ ഉള്ളതാണ്. ➟അതിനാൽ ആർട്ടിക്കിൾ കൂടാതെതന്നെ, ➤❛മഹാദൈവത്തിൻ്റെ❜ എന്നാണ് മലയാളത്തിലെ അർത്ഥം. ➤❛ഉം❜ എന്നർത്ഥമുള്ള ➤❛കൈ❜ എന്ന സംയോജനപദവും ചേരുമ്പോൾ, ➤❛മഹാദൈവത്തിൻ്റെയും❜ എന്നർത്ഥമാകും. ➟ആദ്യഭാഗത്തിനുതന്നെ ➤❛മഹാദൈവത്തിൻ്റെയും❜ എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന രക്ഷിതാവ് (𝐒𝐚𝐯𝐢𝐨𝐫) മഹാദൈവല്ലെന്ന് ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകും.
അടുത്തഭാഗം:
➦ അടുത്തഭാഗത്ത് പറയുന്ന, ➤❛ഹേമോൻ❜ (𝐡𝐞𝐦𝐨𝐧) എന്ന പദവും സംബന്ധിക വിഭക്തിയിലുള്ളതാണ്. ➟അർത്ഥം: ➤❛നമ്മുടെ❜ എന്നാണ്. ➤❛സോറ്റീറോസ് ക്രിസ്തൂ യേസൂ❜ (𝐒𝐨𝐭𝐞𝐫𝐨𝐬 𝐂𝐡𝐫𝐢𝐬𝐭𝐨𝐮 𝐈𝐞𝐬𝐨𝐮) എന്നതും സംബന്ധിക വിഭക്തയാണ്. ➤❛ഉം❜ (കൈ) എന്ന സംയോജനപദം രണ്ടുഭാഗത്തിനും ഒരപോലെ ചേരുന്നതുകൊണ്ട്, അർത്ഥം: ➤❛നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെയും❜ എന്നുവരും. ➟അതായത്, ➤❝മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും❞ എന്നാണ് പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. ➟അതിനാൽ, തീത്തൊസ് പറയുന്ന മഹാദൈവം യേശുക്രിസ്തു അല്ല; യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (യോഹ, 20:17). 
ബൈബിൾത്തെളിവ്:
➦ തീത്തൊസിലെ അതേ പ്രയോഗം, ദൈവവും യേശുക്രിസ്തുവും എന്ന വിഭിന്നരായ രണ്ടുപേരെ സൂചിപ്പിക്കുന്നതാണ് എന്നതിൻ്റെ വ്യക്തമായ തെളിവുകൾ ബൈബിളിൽത്തന്നെ ഉണ്ട്. ➟തീത്തൊസ് ഉൾപ്പെടെ പിതാവിനെയും പുത്രനെയും വേർതിരിച്ച് പറയുന്ന സംബന്ധിക വിഭക്തിയിലുള്ള നാല് വാക്യങ്ങൾ വചനത്തിൽ കാണാം:
❶ 𝟮𝗧𝗵𝗲𝘀𝘀𝗮𝗹𝗼𝗻𝗶𝗮𝗻𝘀 𝟭:𝟭𝟮
➤ tou Theou hēmōn kai Kyriou Iēsou Christou (BibleHub ⁃⁃ SIB)
➤ of our God and of the Lord Jesus Christ (NMB)
➤ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു.)✔️
❷ 𝟭𝗧𝗶𝗺𝗼𝘁𝗵𝘆 𝟭:𝟭
➤ Theou Sōtēros hēmōn kai Christou Iēsou tēs elpidos hēmōn (BibleHub ⁃⁃ SIB)
➤ of God our Saviour, and the Lord Jesus Christ, who is our hope (NMB)
➤ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും: (സ.വേ.പു)✔️
❸ 𝗧𝗶𝘁𝘂𝘀 𝟮:𝟭𝟯
➤ tou megalou Theou kai Sōtēros hēmōn Christou Iēsou (BibleHub ⁃⁃ SIB)
➤ of the mighty God and of our Saviour Christ Jesus (NMB)
➤ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ: (സ.വേ.പു)❌
❹ 𝟮𝗣𝗲𝘁𝗲𝗿 𝟭:𝟭
➤ tou Theou hēmōn kai Sōtēros Iēsou Christou: (BibleHub ⁃⁃ SIB)
➤ of our God and Saviour Jesus Christ: (NMB)
➤ നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു)✔️
➦ മേല്പറഞ്ഞ വാക്യഖണ്ഡങ്ങളെല്ലാം സംബന്ധിക വിഭക്തിയിൽ (Genitive Case) ഉള്ളവയാണ്. ➟നാലു വാക്യങ്ങളും ഗ്രീക്കിൽ ഒരേ ആശയത്തിൽ എഴുതിയിരിക്കുന്നതാണ്. ➟പിന്നെങ്ങനെയാണ് തീത്തൊസിലെ ❛ദൈവം❜ മാത്രം യേശുക്രിസ്തു ആകുന്നത്❓ ➟തന്മൂലം, സത്യവേദപുസ്തകത്തിൻ്റെ പരിഭാഷ പ്രശ്നമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
എൻ്റെ ദൈവം:
➦ പഴയനിയമത്തിൽ യഹോവയെ ➤❛എൻ്റെ ദൈവം❜ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്: ❛ഏലി❜ (אֵלִי – Eli) എന്ന എബ്രായപദവും ❛എലോഹായ്❜ (אֱלֹהָי – Elohy/Elohai) എന്ന ആരാമ്യപദവും. ➟ഇവ നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: 
❶ ഏലി: ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). 
❷ ❛എലോഹായ്: ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). 
➦ ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: 
❶ ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1 ⁃⁃ മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ 
❷ ❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ➟നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ദൈവമാണ് യഹോവയായ ഏകദൈവമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ അസന്ദിഗ്ദ്ധമായി തെളിയുന്നു. [കാണുക: എൻ്റെ ദൈവം]
യിസ്രായേലിൻ്റെ ദൈവം യേശുവിൻ്റെ പിതാവ്:
➦ യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തൻ്റെ പിതാവാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഇനി, യേശു പറയുന്നത് നോക്കുക: ➤❝ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.❞ (യോഹ, 8:54). ➟യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തൻ്റെ പിതാവെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കുന്ന വാക്യമാണിത്. [കാണുക: എൻ്റെ പിതാവ്]
എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് ദൈവപുത്രൻ പഠിപ്പിച്ചത്: ➤❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). വാക്യം ശ്രദ്ധിക്കുക: എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും യഹോവ ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്: (ആവ, 6:4 ⁃⁃ മർക്കൊ, 12:29; ആവ, 6:13 ⁃⁃ മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; യോഹ, 17:3). [കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]
☛ യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് അപ്പൊസ്തലന്മാർ എട്ട് വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (𝐑𝐨𝐦, 𝟏𝟓:𝟔; 𝟐𝐂𝐨𝐫, 𝟏:𝟑; 𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏; 𝐄𝐩𝐡, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟏𝟕; 𝐂𝐨𝐥, 𝟏:𝟑; 𝟏𝐏𝐞𝐭, 𝟏:𝟑; 𝐑𝐞𝐯, 𝟏:𝟔). ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, അവൻ്റെ ദൈവമാരാണ്❓ ➟ഒരുത്തൻ തനിക്കുതന്നെ ദൈവമാകുമോ❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]
പരിഭാഷകൾ: 
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟑𝟐𝟓), 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎). ➟അതിൽ ആദ്യത്തെ കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിൽ തീത്തൊസിൻ്റെ ലേഖനം ഉൾപ്പെടെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. മറ്റു കയ്യെഴുത്തു പ്രതിയകളായ ➤കോഡെക്സ് സിനായ്റ്റിക്കസിലും ➤കോഡെക്സ് അലക്സാണ്ട്രിനസിലും ❝ΤΟΥ ΜΕΓΑΛΟΥ Θ̅C̅ ΚΑΙ CΩΤΗΡΟC ΗΜΩΝ X̅Y̅ I̅Y̅❞ എന്ന സംബന്ധിക വിഭക്തിയിൽ തന്നെയാണ്. 
➦ ഡച്ചു പണ്ഡിതനായ ഇറാസ്മസ് (Desiderius Erasmus) 1516-ൽ പുറത്തിറക്കിയ ❛നോവം ഇൻസ്ട്രുമെൻ്റം ഓംനെ❜ (Novum Instrumentum omne) ആണ് ആദ്യം അച്ചടിച്ച ഗ്രീക്ക് പുതിയനിയമം. ➟അതിൽ ആർക്കും മനസ്സിലാകുന്ന വിധത്തിൽ മഹാദൈവത്തെയും യേശുക്രിസ്തുവിനെയും കോമാ (Comma) ഇട്ട് വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. [കാണുക: Erasmus]. ➟ആധുനിക ഗ്രീക്കു പതിപ്പുകളുടെ (Versions) പദാനുപദവിവർത്തനം (Literal Translation) പരിശോധിച്ചാലും മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് മനസ്സിലാക്കാം. 
പ്രസിദ്ധമായ പരിഭാഷകൾ: 
➦ ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), 
➤ അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454), 
➤ പൂർണ്ണമായി ഗ്രീക്കിൽനിന്ന് ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്ത വില്യം ടിൻഡെയ്ൽ പരിഭാഷയിലും (1526), 
➤ പ്രൊട്ടസ്റ്റൻ്റ് നവീകരണ നായകനായ മാർട്ടിൻ ലൂഥറിൻ്റെ ബൈബിളിലും (1545), 
➤ ആദ്യകാലആധുനിക ആധുനിക പരിഭാഷകൾ വരെയും (1500 ⁃⁃ 1800) ക്രിസ്തു മഹാദൈവം ആയിരുന്നില്ല. 
➤ പിന്നെങ്ങനെ ആധുനിക പരിഭാഷകളിൽ അവൻ മഹാദൈവമായത്❓ 
➤ സത്യവേദപുസ്തകത്തിൽ കൃത്രിമം കാണിച്ചാൽ, ❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11) മഹാദൈവമാകുമോ❓ ➟താഴെയുള്ള പഷിഭാഷകൾ പരിശോധിക്കുക:
John Wycliffe Bible (𝟏𝟑𝟖𝟐),
John Purvey (𝟏𝟑𝟗𝟓),
The Gutenberg Bible (𝟏𝟒𝟓𝟔),
Erasmus (𝟏𝟓𝟏𝟔),
William Tyndale (𝟏𝟓𝟐𝟔),
Coverdale Bible (𝟏𝟓𝟑𝟓),
Matthew’s Bible (𝟏𝟓𝟑𝟕),
The Great Bible (𝟏𝟓𝟑𝟗),
Luther’s Bible (𝟏𝟓𝟒𝟓),
Bishops’ Bible (𝟏𝟓𝟔𝟖), 
Geneva Bible (𝟏𝟓𝟖𝟕),
Clementine Vulgate (𝟏𝟓𝟗𝟐),
Geneva Bible (𝟏𝟓𝟗𝟗),
King James Version (𝟏𝟔𝟏𝟏),
Webster’s Bible (𝟏𝟖𝟑𝟑),
Catholic Public Domain Version
Charles Thomson Translation
Clementine Vulgate
Complete Jewish Bible
Emphatic Diaglott New Testament
J.B. Phillips New Testament
John Wesley New Testament
Living Oracles New Testament
Mace New Testament
Matthew’s Bible
Modern Spelling Tyndale-Coverdale
Murdock’s Syriac Peshitta NT
New American Bible
New American Bible revised edition
New Life Version
New Matthew Bible,  
New Simplified Bible
Noyes New Testament
The New Messianic Version
Revised Geneva Translation
Riverside New Testament
Sawyer New Testament
The Great Bible,  
The New Messianic Version
Webster Bible Translation,
William Whiston New Testament
Worldwide English (NT)
Worsley New Testament
പി.ഒ.സി. ബൈബിൾ 
മനോവ ബൈബിൾ 
പുതിയലോക ഭാഷാന്തരം

യേശു “ക്രിസ്തു” ആയത് എപ്പോഴാണ്❓

“മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (2ശമൂ,5:17) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പഴയപുതിയനിയമങ്ങളിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാർ (ക്രിസ്തുക്കൾ) ഉണ്ട്. എന്നാൽ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്നതായി പറഞ്ഞിട്ടുള്ള ഏകവ്യക്തി നമ്മുടെ കർത്താവായ “യേശു” മാത്രമാണ്. എന്നാൽ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നു എന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വാക്യം. എന്നാൽ യേശു തൻ്റെ ജനനത്തിൽ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നില്ല; അതൊരു പ്രവചനമാണ്. അതിൻ്റെ അഞ്ച് തെളിവുകൾ ആദ്യം കാണിക്കാം. [കാണുക: മശീഹമാർ]

1. പുതിയനിയമത്തിൽ ഗബ്രീയേൽ ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. 2. യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ, ക്രിസ്തുവോ ആയിരുന്നില്ല. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. പെക്കൊസ്തുനാളിലെ പ്രഥമ പ്രസംഗത്തിലും അനന്തര പ്രസംഗങ്ങളിലും പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 2:22-24; പ്രവൃ, 2:36; പ്രവൃ, 5:31). അഥവാ, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്: (ഉല്പ, 3:15; എബ്രാ, 2:14-15). 3. ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നത്. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “സർവജനത്തിനും ഉണ്ടായ മഹാസന്തോഷം” എന്നല്ല; “ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം” നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നെങ്കിൽ, “സർവ്വജനത്തിനും ഉണ്ടായ സന്തോഷം” എന്ന് “ഭൂതകാലത്തിൽ” പറയുമായിരുന്നു. എന്നാൽ ഭൂതകാലത്തിലല്ല; “ഉണ്ടാകുവാനുള്ള സന്തോഷം” എന്ന് “ഭാവികാലത്തിൽ” (പ്രവചനാത്മകം) ആണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, “ജനിച്ചിരിക്കുന്നു” എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ജനിച്ചത് കർത്താവായ ക്രിസ്തു അല്ല; ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യശിശുവാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). അവൻ “ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും” ആകുവാൻ ഇരിക്കുന്നതേയുള്ളു. അതാണ്, “സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം.” അതായത്, രക്ഷിതാവായ കർത്താവും ക്രിസ്തുവും ആകുവാനുള്ളവൻ ജനിച്ച സദ്വാർത്തയാണ് (സുവിശേഷം) ദൂതൻ ഇടയന്മാരോട് അറിയിച്ചത്. അതിനാൽ, യഥാർത്ഥത്തിൽ അതൊരു പ്രവചനമാണെന്ന് മനസ്സിലാക്കാം. 4. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7), ഭാവികാലം: (എബ്രാ, 10:37). അതിനാൽ, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവിയിലാണെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. 5. ദൂതൻ മാത്രമല്ല; യെശയ്യാവും യേശുവിൻ്റെ ക്രിസ്തുത്വത്തെക്കുറിച്ച് (അഭിഷേകം) പ്രവചിച്ചിട്ടുണ്ട്: (യെശ, 61:1). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്. അതിനുമുമ്പ് രണ്ടുകാര്യങ്ങൾ അറിയണം: 1. ക്രിസ്തു ആരാണ്? അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? 2. ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്?

1. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5 ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). [കാണുക: ദൈവഭക്തിയുടെ മർമ്മം]

2. ക്രിസ്തുവിന്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണെന്നു ചോദിച്ചാൽ: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20 മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: യേശുവിൻ്റെ ചരിത്രപരത]

സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; 20:17; ലൂക്കൊ, 23:46). ക്രിസ്തു, ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, യോസെഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി, അപ്പൊസ്തലൻ, പ്രവാചകൻ, മഹാപുരോഹിതൻ, വഴി, വാതിൽ, ജീവൻ, സത്യം തുങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

യേശുവെന്ന മനുഷ്യൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:16; ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു പഠിപ്പിച്ച ക്രിസ്തു ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, അവൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; ലൂക്കൊ, 4:18-19). “ദൈവം അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അതായത്, യോർദ്ദാനിൽ വെച്ചാണ് യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിപോലെ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ “അഭിഷിക്തൻ” (ക്രിസ്തു) ആയത്. (ലൂക്കൊ, 9:20; യോഹ, 8:40).

താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. പരിശുദ്ധാത്താവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയ യേശുവിനെ, ആത്മാവു നേരെ മരുഭൂമിയിലെ പരീക്ഷയിലേക്കാണ് നടത്തിയത്: (ലൂക്കൊ, 4:1; മത്താ, 4:1). അതിനുശേഷം, ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന “ക്രിസ്തു” തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു.” യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ അന്നൊന്നും അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നില്ല. എന്നാൽ യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് മുപ്പതുവർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ “ക്രിസ്തു” (അഭിഷിക്തൻ) ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 3:23). പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന വ്യക്തി ജനിച്ചത്, ബി.സി. 6-ൽ (എബ്രായ വർഷം 3755) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; ലൂക്കൊ, 4:18-21; പ്രവൃ, 4:27; പ്രവൃ, 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം, ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപരഹിതയായ മനുഷ്യനെയാണ്: (1യോഹ, 3:5; യോഹ, 8:40). ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്: (എബ്രാ, 2:9; 1തിമൊ, 2:6). ഇതൊക്കെ, ദൈവത്തിൻ്റെ ആത്മാവിനാൽ ബൈബിളിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതകളാണ്.

എന്നാൽ യേശു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായത് യോർദ്ദാനിൽവെച്ചല്ല; പുനരുത്ഥാനത്തിനു ശേഷമാണ്. യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28. ഒ.നോ: യോഹ, 3:2പ്രവൃ, 2:22പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-392കൊരി, 5:21റോമ, 6:23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:91തിമൊ, 2:6എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:151തിമൊ, 2:5:6യോഹ, 1:29എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ഉയിർപ്പിക്കപ്പെട്ടത്: (1പത്രൊ, 3:18പ്രവൃ, 10:40). പെന്തെക്കൊസ്തുനാളിൽ പത്രൊസ് പറയുന്നത് നോക്കുക: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24). അടുത്തവാക്യം: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). അടുത്തവേദഭാഗം: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 2:30-31). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, അവനെ മനുഷ്യരുടെ കർത്താവും ക്രിസ്തുവുമാക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31).

ബൈബിൾ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, വിവിധ കാലങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ (ഭൂതം, ഭാവി, വർത്തമാനം) മാത്രമല്ല; ആസന്നഭാവിയിൽ നിവൃത്തിയാകുന്നതും വിദൂരഭാവിയിൽ നിവൃത്തിയാകുന്നതും രണ്ടോ, മൂന്നോ ഭാഗങ്ങളായി നിവൃത്തിയാകുന്നതുമായ പ്രവചങ്ങളും കാണാം. കൂടാതെ, പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയുമുണ്ട്. അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും (ലൂക്കൊ, 4:18-21) ദൂതൻ്റെ പ്രവചനത്തിൻ്റെ അംശമായ നിവൃത്തിയാണ് യോർദ്ദാനിൽ ഉണ്ടായതെന്ന് മനസ്സിലാക്കാം: (ലൂക്കൊ, 2:11). ദൂതന്റെ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവന്നത്, യേശുവിൻ്റെ പുനരുത്ഥാന ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 2:11പ്രവൃ, 2:36). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മീയചരിത്ര വസ്തുതകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. [കാണുക: പ്രവചനങ്ങൾ]

കാണുക:

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

ദൈവഭക്തിയുടെ മർമ്മം

മോണോതീയിസം

അബ്രാഹാമിനു് പ്രത്യക്ഷമായത് ട്രിനിറ്റിയോ❓

☛ ❝അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (𝐌𝐞𝐧) തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:❞ (ഉല്പ, 18:1-2). ➟അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവൻ അവരെ ആരാധിച്ചു എന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. ➟അതിനോടുള്ള ബന്ധത്തിൽ ചിലകാര്യങ്ങൾ പറയാം: 
❶ അബ്രാഹാമിനു പ്രത്യക്ഷനായത് ദൈവത്തിലില്ലാത്ത മൂന്ന് വ്യക്തി (ട്രിനിറ്റി) ആയിരുന്നില്ല; യഹോവയായ ഏദൈവവും രണ്ടു ദൂതന്മാരും ആയിരുന്നു. ➟അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ➟ട്രിനിറ്റി ആയിരുന്നെങ്കിൽ, ❛യഹോവ അവന്നു പ്രത്യക്ഷനായി❜ എന്നു പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, സമനിത്യരായ മൂന്നുപേർ (മൂന്ന് വ്യക്തി) പ്രത്യക്ഷരായെന്നോ പറയുമായിരുന്നു. ➟ട്രിനിറ്റിയുടെ വാദമനുസരിച്ച് ദൈവം തുല്യരായ മൂന്നു വ്യക്തിയാണ്. ➟തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനായാൽ, അതിൽ ഒരുത്തൻ്റെ പേർമാത്രം എടുത്തുപറയുമോ❓ ➟എന്നാൽ വസ്തുതയെന്താണ്: യഹോവയുടെ ഒരു പ്രത്യക്ഷതയും രണ്ടു ദൂതന്മാരുമാണ് അവിടെ കാണുന്നത്. ➟അതുകൊണ്ടാണ്, യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്. 
❷ ❝അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (𝐌𝐞𝐧) തന്റെ നേരെ നില്ക്കുന്നതു കണ്ടു.❞ ➟അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (𝐌𝐞𝐧) അഥവാ, മനുഷ്യരെയാണ്. ➟യഹോവയും രണ്ടു ദൂതന്മാരുമാണ് മനുഷ്യരായിട്ട് അവന് പ്രത്യക്ഷനായത്. ➤❝അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:❞ (ഉല്പ, 18:2). ➟ഈവേദഭാഗത്ത്, ➤❛നിലംവരെ കുനിഞ്ഞു❜ എന്ന് പറയാൻ എബ്രായയിൽ ➤❛𝐕𝐚𝐲𝐲𝐢𝐬𝐡𝐭𝐚𝐤𝐡𝐮❜ എന്ന പദമാണ്. അതിനു് ➤❛അവൻ കുനിഞ്ഞു നമസ്കരിച്ചു❜ (𝐇𝐞 𝐛𝐨𝐰𝐞𝐝 𝐝𝐨𝐰𝐧 / 𝐇𝐞 𝐩𝐫𝐨𝐬𝐭𝐫𝐚𝐭𝐞𝐝 𝐡𝐢𝐦𝐬𝐞𝐥𝐟) എന്ന അർത്ഥമാണുള്ളത്. ➟ഇതേ പദംതന്നെയാണ് ലോത്ത് രണ്ട് ദൂതന്മാരെ കുനിഞ്ഞ് നമസ്കരിക്കാനും ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 19:1). ➟അതായത്, ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ അവൻ അവരെ ആരാധിക്കുകയല്ല ചെയ്തത്; ആചാരപമായി അവരെ സ്വികരിക്കുകയായിരുന്നു. ➟ആരാധനയും ആചാരപരമായ നമസ്കാരവും വ്യത്യസ്തമാണ്. ➟ആരാധന സ്രഷ്ടാവായ ഏകദൈവത്തിനു് മാത്രമുള്ളതാണ്. ➟പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്നതാണ്. ➤ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1) ➤അബ്രാഹാം ഹിത്യരെയും (ഉല്പ, 23:7) ➤ദേശത്തിലെ ജനത്തെയും (ഉല്പ, 23:12) ➤യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3; 33:6; 33:7) ➤സഹോദരന്മാർ യോസേഫിനെയും നമസ്കരിച്ചതിനും (ഉല്പ, 426; 43:26; 43:28); ➤എല്യേസറും (ഉല്പ, 24:26; 24:48; 24:52) ➤മോശെയും (പുറ, 34:8) ➤ശൗലും (1ശമൂ, 15:31) ➤ദാവീദും യഹോവയെ ആരാധിച്ചതിനും (2ശമൂ, 12:20) ➤❛ഷാഹാ❜ (𝐬𝐡𝐚𝐜𝐡𝐚𝐡) എന്ന ക്രിയാ പദമാണ് (𝐕𝐞𝐫𝐛) ഉപയോഗിച്ചിരിക്കുന്നത്. ➟അതേ പദത്തിൻ്റെ ➤❛𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐒𝐢𝐧𝐠𝐮𝐥𝐚𝐫❜ രൂപമാണ് ❛𝐕𝐚𝐲𝐲𝐢𝐬𝐡𝐭𝐚𝐤𝐡𝐮❜ എന്ന പദം. ➟ഈ പദം ദൈവത്തെ ആരാധിക്കുന്നതിനും അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഒരുപോലെ ഉപയോഗിക്കുന്നതാണ്.
❸ അബ്രാഹാമിനു് പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനും മറ്റു രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. ➟അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെ (𝐌𝐞𝐧) ആണ്: (ഉല്പ, 18:2). ➟അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). ➟മറ്റു രണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: ➤❝അങ്ങനെ ആ പുരുഷന്മാർ (𝐌𝐞𝐧) അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.❞ (ഉല്പ, 18:22). ➟അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ➟അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭവാക്യം: ➤❝ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:❞ (ഉല്പ, 19:1). ➤❝ആ രണ്ടു ദൂതന്മാർ (𝐀𝐧𝐠𝐞𝐥𝐬 ⁃⁃ 𝐌𝐚𝐥𝐚𝐤) വൈകുന്നേരത്തു സൊദോമിൽ എത്തി.❞ ➟യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ➟ഈ രണ്ടു ദൂതന്മാരെയാണ് ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്❓ ➟വല്ലാത്ത ദുരുപദേശംതന്നെ! 
❹ അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു മനുഷ്യരെ അവൻ ആരാധിക്കുകയായിരുന്നില്ല; ഉപചാരപൂർവ്വം അഭിവാദ്യം ചെയ്യുകയായിരുന്നു (𝐠𝐫𝐞𝐞𝐭) എന്നതിനും കൃത്യമായി തെളിവുണ്ട്. ➤❝അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:❞ (ഉല്പ, 18:2). ➟ഇത് ആരാധന ആയിരുന്നെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: ➤❝ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:❞ (ഉല്പ, 19:1). ➟ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ❓ ➟ബൈബിളിൽ ➤❛നമസ്കരിക്കുക❜ എന്നു പറഞ്ഞാൽ എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. ➟അബ്രാഹാം ആരെയും ആരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. ➟അപ്പോൾ, ➤❛അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു❜ എന്ന് ട്രിനിറ്റി പറയുന്നത് എങ്ങനെയാണ്❓ 
❺ യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. ➟യഹോവ നേരിട്ടാണ് (ദൈവം) അവിടെ പ്രത്യക്ഷനായിരുന്നതെങ്കിൽ, ➤❛അവനെ നമസ്കരിച്ചു എന്നോ, അവനെ ആരാധിച്ചു❜ എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. ➟പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. ➟യഹോവ നേരിട്ടാണ് പ്രത്യക്ഷനായതെങ്കിൽ, ➤❛അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു❜ (𝐦𝐞𝐞𝐭 𝐭𝐡𝐞𝐦 𝐚𝐧𝐝 𝐛𝐨𝐰𝐞𝐝 𝐥𝐨𝐰 𝐭𝐨 𝐭𝐡𝐞 𝐠𝐫𝐨𝐮𝐧𝐝) എന്ന് ബഹുവചനത്തിൽ (𝐏𝐥𝐮𝐫𝐚𝐥) പറയാതെ, ദൈവത്തെ പ്രത്യേകമായി ➤❛അവനെ കുനിഞ്ഞു നമസ്കരിച്ചു❜ (𝐦𝐞𝐞𝐭 𝐡𝐢𝐦 𝐚𝐧𝐝 𝐛𝐨𝐰𝐞𝐝 𝐥𝐨𝐰 𝐭𝐨 𝐭𝐡𝐞 𝐠𝐫𝐨𝐮𝐧𝐝) എന്ന് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പറയുമായിരുന്നു. ➟അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്. ➟അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്. 
❻ അബ്രാഹാം അവരോട് പറയുന്നത്: ➤❝യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.❞ (ഉല്പ, 18:3). ➟ഈ വേദഭാഗത്ത്, ദൈവത്തെ ➤❛എൻ്റെ കർത്താവേ❜ (𝐌𝐲 𝐋𝐨𝐫𝐝) എന്ന് സംബോധന ചെയ്യുന്ന ➤❛അദോണായി❜ (𝐀𝐝𝐨𝐧𝐚𝐲) എന്ന എബ്രായ പദമല്ല; മനുഷ്യരെ കുറിക്കുന്ന ➤❛യജമാനൻ❜ (𝐌𝐚𝐬𝐭𝐞𝐫) എന്നർത്ഥമുള്ള ➤❛അദോൻ❜ (𝐀𝐝𝐨𝐧) എന്ന പദത്തിൻ്റെ ബഹുവചന (𝐏𝐥𝐮𝐫𝐚𝐥) രൂപമായ ➤❛അദോണായ്❜ (𝐀𝐝𝐨𝐧𝐚𝐢) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (സങ്കീ, 12:4). ➟ഇവിടെ യഥാർത്ഥത്തിൽ ➤❛യജമാനനേ❜ എന്നല്ല; ➤❛യജമാനന്മാരേ❜ എന്നാണ് പരിഭാഷ ചെയ്യേണ്ടത്. ➟𝐁𝐒𝐈-യുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ➤❛യജമാനന്മാരേ❜ എന്നാണ് പരിഭാഷ: [കാണുക: സ.വേ.പു.സ.CL). ➟ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ ബഹുവചനത്തിലാണ് ഉപയോഗം. ഉദാ: [GNT, ISV]. ➟അടുത്ത അദ്ധ്യായത്തിൽ, ലോത്ത് രണ്ട് ദൂതന്മാരെ സംബോധന ചെയ്യുന്നത് ഇതേ പദംകൊണ്ട് ➤❛യജമാനന്മാരേ❜ എന്ന് ബഹുവചനത്തിലാണ്: (ഉല്പ, 19:2). ➟അതിനാൽ, അവിടെ പ്രത്യക്ഷരായത് ഇല്ലാത്ത ട്രിനിറ്റിയല്ലെന്ന് ഭാഷാപരമായും വ്യക്തമാണ്.
❼ ❝അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു.❞ (ഉല്പ, 18:4-5). ➟അബ്രാഹാം തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് അവരെ മനസ്സിലാക്കിയത്. ➟അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, ➤❝ഇതിന്നായിട്ടല്ലോ (ഭക്ഷണം കഴിക്കാൻ) നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു❞ എന്നാണ് അവൻ പറയുന്നത്. ➟അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. ➟അബ്രാഹാം പറയുന്നത് ഒന്നുകൂടി ശ്രദ്ധിക്കുക: ➤❝വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.❞ ➟അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായ മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. 
❽ ❝അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.❞ (ഉല്പ, 18:6-8). ➟തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. ➟പിന്നീട്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9-10). ➟സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:20-33). ➟കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. ➟പഴയനിയമത്തിൽ ദൈവം ജഡത്തിൽ (മനുഷ്യൻ) വെളിപ്പെട്ടതിൻ്റെ വ്യക്തമായ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. 
☛ ❛യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി❜ എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്: [ഉല്പ, 18:1). ➟എന്നാൽ അബ്രാഹാം കാണുന്നത് മുന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്: (ഉല്പ, 18:2). ➟അതിൽ ഒരുത്തനെ പത്തുപ്രാവശ്യം ❛യഹോവ❜ എന്ന് പേർ വിളിച്ചിട്ടുണ്ട്: (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). ➟എന്നാൽ ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟അതിനാൽ, യഹോവ അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; തൻ്റെ ശക്തിയാൽ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയെ (ജഡത്തിലെ വെളിപ്പാട്) ആണ് അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടതെന്ന് മനസ്സിലാക്കാം. ➟അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവയായ ഏകദൈവം തന്നെയാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ നമ്മുടെ പാപപരിഹാരാർത്ഥം യേശു എന്ന നാമത്തിൽ ജഡത്തിൽ (മനുഷ്യനായി) വെളിപ്പെട്ടത്. ➟അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). ➟അതായത്, പുതിയനിയമത്തിലും യഹോവയായ ഏകദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➤❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും പ്രവചനംപോലെ (മീഖാ, 5:2⁃⁃മത്താ, 2:46) ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഇരുവരും ഒരു ദേഹമായിത്തീരും

“അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക (ahad) ദേഹമായി തീരും.” (ഉല്പ, 2:24). “അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു (heis) ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു (heis) ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 19:5,6)

എബ്രായയിലെ ഒന്നിനും (ahad) ഗ്രീക്കിലെ ഒന്നിനും (heis) ബഹുത്വമുണ്ട് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്നു കാണിക്കാൻ ത്രത്വക്കാർ എടുക്കുന്ന പ്രധാന വേദഭാഗമാണിത്. എന്താണിതിലെ വസ്തുതയെന്നു നോക്കാം:

വിവാഹബന്ധത്തിലൂടെ രണ്ടു വ്യക്തികൾ  ഒന്നാകുന്നതാണ് ഇവിടുത്തെ വിഷയം. സമൂഹത്തിൻ്റെ അംഗീകാരത്തോടെ പുരുഷനും സ്ത്രീയും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ജീവിക്കുന്ന അവസ്ഥയാണ് വിവാഹം. ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന പ്രയോഗം ശ്രദ്ധിക്കണം: ഇരുവരും ഒന്നാകുമെന്നല്ല; ഒരു ദേഹമാകും എന്നാണ്. ഇവിടെ ‘ഒരു ദേഹം’ എന്നു വിവക്ഷിക്കുന്നത് പുരുഷനെയും സ്ത്രീയേയുമല്ല; അവരുടെ ദാമ്പത്യത്തെ അഥവാ ഭാര്യാഭതൃബന്ധത്തെയാണ്. 

അതായത്, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ; യഥാർത്ഥത്തിൽ രണ്ടു മനുഷ്യർ ചേർന്ന് ഒരു മനുഷ്യൻ ആകുകയോ, രണ്ടു വ്യക്തികൾ ചേർന്ന് ഒരു വ്യക്തി ആകുകയോ ചെയ്യുന്നില്ല. അവർ എല്ലായ്പ്പോഴും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളും ആയിരിക്കും; അഥവാ ഇരുവർ തന്നെ ആയിരിക്കും. ‘ഒരു ദേഹം’ എന്നു പറഞ്ഞിരിക്കുന്നത്: അവരുടെ ദാമ്പത്യമാണ്. ദാമ്പത്യം (matrimony) ഏകമാണ്. ഇരുവർക്കും മനപ്പൊരുത്തം ഉള്ള കാലത്തോളം ‘ഒരു ദേഹം അഥവാ ഏക ദാമ്പത്യത്തിൽ’ അവർക്കു ജീവിക്കാം. മനപ്പൊരുത്തം നഷ്ടപ്പെടുമ്പോൾ അവർക്ക് ഒരു ദേഹത്തിൽനിന്ന് അഥവാ ദാമ്പത്യത്തിൽ നിന്ന് വേർപിരിയാൻ വചനവും സമൂഹവും വ്യവസ്ഥ ചെയ്തിട്ടുണ്ട്: (5:31,32). 

മേല്പറഞ്ഞ വേദഭാഗത്ത് ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറയാതെ, ‘ഇരുവർ ഒന്നാകും’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ, ഐക്യത്തിലുള്ള ഒന്നാണെന്നു പറയാം. അപ്പോൾത്തന്നെ അതിനൊരു വിപരീത വശംകൂടിയുണ്ട്: യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും ഒരുമയോടെ കഴിഞ്ഞാൽ മാത്രമേ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയുകയുള്ളു. വിഘടിച്ചു കഴിയുന്ന രണ്ടുപേരാണെങ്കിൽ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയില്ല. എന്നാൽ ഒരു ദേഹമെന്ന ദാമ്പത്യബന്ധത്തിൽ അവർ വിഘടിച്ചുനിന്നാലും അവരെ ഒരു ദേഹമെന്നാണ് പറയുന്നത്. എന്തെന്നാൽ അവിടെ ഒന്നെന്നു പറഞ്ഞിരിക്കുന്നത് രണ്ടു മനുഷ്യരെയോ, വ്യക്തികളെയോ അല്ല; അവരുടെ ദാമ്പത്യത്തെയാണ്. അതുകൊണ്ടാണ് ‘ഇരുവരും ഒന്നാകും’ എന്നു പറയാതെ, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞിരിക്കുന്നത്. ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ, ‘ഒരു ദേഹത്തിൽ അഥവാ ദാമ്പത്യത്തിൽ’ എവിടെയാണ് ബഹുത്വവും ഐക്യവുമുള്ളത്? ദാമ്പത്യം ഒന്നു മാത്രമേയുള്ളു. ദാമ്പത്യമെന്ന സംവിധാനത്തിനകത്താണ് ഇരുവരുള്ളത്. അവർ ഐക്യത്തിൽ കഴിഞ്ഞാലും ഇല്ലെങ്കിലും ദാമ്പത്യത്തിനു ബഹുത്വവുമില്ല, ഐക്യവുമില്ല. ദാമ്പത്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഐക്യവും ഐക്യമില്ലായ്മയും ഉണ്ടാകുന്നത്. അതുകൊണ്ട് ഒന്നാകുന്ന ദാമ്പത്യത്തിനു യാതൊരു വ്യത്യാസവുമില്ല; അത് എല്ലായിപ്പോഴും ഒന്നുതന്നെ ആയിരിക്കും. 

ദൈവശാസ്ത്രം ഐക്യത്തിലുള്ള ഒന്നിനു തെളിവായിട്ട് ഇതുപോലെ പല ഉദാഹരണങ്ങൾ പറഞ്ഞിട്ടുണ്ട്; ഒരു കുടുംബം അഥവാ വീട്, ബാങ്ക്, സ്ഥാപനം തുടങ്ങിയവ.

ഒരു കുടുബം അഥവാ ഒരു വീടെന്നു പറഞ്ഞാൽ, അത് ഒരു കുടുബം തന്നെയാണ്; അതിനു അതിൽത്തന്നെ ബഹുത്വമില്ല. കുടുംബമെന്ന സംവിധാനത്തികത്ത് പല വ്യക്തികൾ ഉണ്ടാകും; അപ്പോഴും കുടുംബത്തിന് ബഹുത്വം ഉണ്ടാകുന്നില്ല. ഒരു വീടിനെ നോക്കി ആരും ഐക്യത്തിലുള്ള വീടെന്നു പറയില്ല. ആ വീട്ടിലുള്ളവർ ഒരുമയോടെ കഴിയുന്നവരാണെങ്കിൽ, ആ വീട്ടുകാർ അഥവാ കുടുബത്തിലുള്ളവർ ഐക്യമുള്ളവരാണെന്നു പറയും. ഇനി, ആ വീട്ടിലുള്ളവരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചുപോയാൽ, അതൊരു കുടുംബമല്ലെന്ന് ആരെങ്കിലും പറയുമോ? അപ്പോഴും അതൊരു കുടുംബം അഥവാ വീട് തന്നെയായിരിക്കും. അതുപോലെ, ഒരു ബാങ്കിൽ ഒരു ജീവനക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു ബാങ്കാണ്. ഒരു സ്ഥാപനത്തിൽ ഒരു ജോലിക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു സ്ഥാപനം തന്നെയാണ്. എന്തെന്നാൽ ഒരു വീടെന്നോ, ബാങ്കെന്നോ, സ്ഥാപനമെന്നോ പറയുന്നത്, അതിനുള്ളിലുള്ള മനുഷ്യരുടെ ബഹുത്വവും ഐക്യവും നോക്കിയിട്ടല്ല.  

അപ്പോൾ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാൽ ഐക്യത്തിലുള്ള ഒന്നിനു തെളിവുമല്ല ഒന്നിനു ബഹുത്വവും ഉണ്ടാകുന്നില്ല എന്നു നാം കണ്ടു. ഇനി പല വ്യക്തികൾ ഐക്യത്തിൽ ഒന്നാകുന്നതിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? തീർച്ചയായിട്ടും ഉണ്ട്. യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു” (യോഹ, 17:11). “നാം ഒന്നായിരിക്കുന്നപോലെ, അവരും ഒന്നാകേണ്ടതിന്നു, അവർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിന്നു” (യോഹ, 17:23). ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നാണ്. അതുപോലെ ശിഷ്യന്മാരും ഒന്നാകാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് യേശു പ്രാർത്ഥിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന മനുഷ്യൻ ദൈവത്തെയും ചേർത്ത് “നമ്മെപ്പോലെ ഒന്നാകുക; നാം ഒന്നായിരിക്കുന്നപ്പോലെ” എന്നു പറഞ്ഞാൽ ഒന്നിനു ബഹുത്വമുണ്ടാകുമോ? പിതാവിൻ്റെയും പുത്രൻ്റെയും ഐക്യതയാണ് വിഷയം. ഒന്നെന്നു പറഞ്ഞിരിക്കുന്നത് അവരുടെ ഐക്യത്തെയാണ്. ഐക്യമെന്നാൽ; ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ‘ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; രണ്ടില്ല. പിതാവിനെയും പുത്രനെയും പോലെ ശിഷ്യന്മാരും ഒന്നായിരിക്കാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ശിഷ്യന്മാർ പന്ത്രണ്ടുപേർ ഉണ്ടെങ്കിലും അവരുടെ ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; അതിനു ബഹുത്വമില്ല. ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതു പോലെയാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ ഒരു ദൈവം ആയിരിക്കുന്നതെങ്കിൽ, ശിഷ്യന്മാരും ഐക്യത്തിൽ ഒന്നാകകൊണ്ട് അവരെ പന്ത്രണ്ടുപേരെയും ചേർത്ത് ഒരു മനുഷ്യൻ എന്നു പറയേണ്ടിവരും. [ഞാനും പിതാവും ഒന്നാകുന്നു]

അതിനാൽ എഹാദിനും ഹെയ്സിനും ബഹുത്വമുണ്ടെന്നുള്ളത് ത്രിത്വത്തിൻ്റെ വ്യാജവ്യാഖ്യാനമാണെന്ന് മനസ്സിലാക്കാം. ഇനി, ഇവരുടെ ത്രിത്വോപദേശം പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാകുമോ എന്നു നോക്കാം: 

ദൈവശാസ്ത്രം പറയുന്ന ത്രിത്വപ്രകാരം: പിതാവ് ദൈവമാണ്; പുത്രൻ ദൈവമാണ്; പരിശുദ്ധാത്മാവ് ദൈവമാണ്.

പിതാവ് വ്യക്തിയാണ്; പുത്രൻ വ്യക്തിയാണ്; പരിശുദ്ധാത്മാവ് വ്യക്തിയാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്.

ത്രിത്വത്തിലെ ഓരോരുത്തരും നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. അതായത് മൂവരും ദൈവമാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. എന്നുപറഞ്ഞാൽ, നിത്യരും വ്യത്യസ്തരുമാണ് മൂന്നുപേരാണുള്ളത്. അതായത്, ഒരിക്കലും ഒന്നാകാത്ത മൂന്നു ദൈവമാണ് ത്രിത്വത്തിനുള്ളതെന്നുവരും.

ഈ പ്രയാസവശത്തെ തരണംചെയ്യാൻ പണ്ഡിതന്മാരുടെ ബുദ്ധിമൂശയിൽ ഉരുത്തിഞ്ഞ പ്രയോഗമാണ്, “സാംരാശത്തിൽ ഒന്നു” അതായത്, മൂന്നു ദൈവം സാരാശത്തിൽ ഒന്നാകുന്നു. “സാരാംശത്തിൽ ഒന്നെന്ന” പ്രയോഗം ലോകത്തൊരിടത്തും ഉള്ളതല്ല. ത്രിത്വദൈവശാസ്ത്രം മാത്രം പഠിപ്പിക്കുന്നൊരു വഞ്ചനാ പ്രയോഗമാണത്.

ഇനി, സാംരാംത്തിൽ മൂവരും ഒരു ദൈവം ആകുമെങ്കിൽ; നിത്യരും വ്യത്യസ്തരുമായ മൂവരുടെയും അസ്തിത്വമെന്താണ്?

അതായത്, സാരാംശത്തിൽ ഒരു ദൈവമാണെന്ന് ത്രിത്വം പറയുമ്പോഴും പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായി നിലകൊള്ളുകയാണ്.

അപ്പോൾ ത്രിത്വത്തിലെ ഓരോരുത്തരുടെയും അസ്തിത്യമെന്താണ്???… അസ്തിത്വത്തിൽ അവർ മൂവരും ദൈവമാണ്. അതായിരിക്കണമല്ലോ വസ്തുത.

നിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികൾ സാരാംശത്തിൽ ഒന്നാകുമ്പോൾ, അതിൽ ഓരോരുത്തരുടെയും അസ്തിത്വം ദൈവം ആകണമെങ്കിൽ, പിതാവ് മൂന്നിലൊന്നു ദൈവം; പുത്രൻ മൂന്നിലൊന്നു ദൈവം; പരിശുദ്ധാത്മാവ് മൂന്നിലെന്നു ദൈവം സമം സാരാശത്തിൽ ഒരു ദൈവം. ⅓ + ⅓ +⅓ = 1 ഇതാണ് ത്രിത്വം.

ദൈവം ഒന്നാണെങ്കിൽ അതിലുള്ള ഓരോരുത്തരും “മൂന്നിലൊന്നു ദൈവം” മാത്രമായിരിക്കു. അല്ലാതെങ്ങനെ സാരാശത്തിൽ ഒരു ദൈവം ആകാൻ പറ്റും? ഇങ്ങനെയൊരു ത്രിത്വം ബൈബിളിലുണ്ടോ? ഇല്ല.

ഇനി, മൂവരും പൂർണ്ണദൈവം ആകണമെങ്കിൽ “സാരാംശത്തിലൊന്നു” തോട്ടിൽക്കളഞ്ഞിട്ട് ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കണം.

നിലവിൽ മൂന്നു പൂർണ്ണദൈവങ്ങളുള്ള നിങ്ങളുടെ ത്രിത്വം അഥവാ ത്രിമൂർത്തി, ബഹുദൈവദുരുപദേമാണ്.

എന്നാൽ, നിങ്ങളുടെ ദൈവശാസ്ത്ര വ്യാഖ്യാനപ്രകാരമുള്ള ത്രിത്വത്തിൽ മൂന്നിലൊന്നു ദൈവങ്ങളാണുള്ളത്. അതുമൊരു കൂതറ വ്യാഖ്യാനവും വിശ്വാസവുമാണ്. ഈവക കൾട്ടുപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ല. അത് നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലുടെ ഉപയിയായ സർപ്പം നുഴയിച്ചുകയറ്റിയ വഞ്ചന മാത്രമാണ്.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God, യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God, യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10) ദൈവപുത്രൻ പറയുന്നു.

ദൈവം ഒരുത്തൻ മാത്രമാണെന്നും (റോമ, 16:26; 1തിമൊ, 1:17; 6:15; യൂദാ, 1:4; 1:24; വെളി, 15:4) “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു അപ്പൊസ്തലന്മാർ പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11)

“ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). എന്ന് യഹോവയായ ദൈവം പറയുന്നു.

യഹോവ ഒരുത്തൻ മാത്രം ദൈവമെന്നും (ആവ, 32:39; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:6; 44:8; 45:5; 45:21; 45:22; 46:8), യഹോവയ്ക്ക് സമനും സദൃശ്യനുമില്ലെന്നും (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18), യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവെന്നും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24) പഴയനിയമ ഭക്തന്മാരും പറയുന്നു.

യഹോവയായ ദൈവത്തെയും ദൈവപുത്രനായ യേശുവിനെയും പഴയനിയമഭക്തന്മാരെയും അപ്പൊസ്തലന്മാരെയും കള്ളന്മാരും നുണയന്മാരും വഞ്ചകന്മാരുമാക്കിയ ഉപദേശമാണ് ത്രിത്വം. ബൈബിളിൽ സിംഗിൾ തെളിവുപോലും ത്രിത്വത്തിനില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രിത്വമാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ദൈവത്തിൻ്റെ ഏഴ് ആത്മാവിനുനേര കണ്ണടച്ചുകളയുന്നു: (വെളി, 1:4; 3:1). അതാണ് ത്രിത്വവിശ്വാസം.

ആദാമും ഹവ്വായും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളുമാണ്; ദാമ്പത്യമെന്ന സംവിധാനത്തിലാണ് ആവർ ഒന്നായിരിക്കുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഇനി, ആദാമും ഹവ്വായും ഐക്യത്തിൽ ഒന്നിനു തെളിവാണെന്ന ത്രിത്വക്കാരുടെ വ്യാജംപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നു പറയണമെങ്കിൽ, ആദാമും ഹവ്വായും ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നു പറഞ്ഞിരിക്കുന്നപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും ‘ഒരു ദേഹമായിത്തീരും’ എന്നോ, മൂവരും ഒന്നാണെന്നോ, ഒന്നാകുമെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടാകണം. എന്നാൽ അങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ആദവും ഹവ്വായും ‘ഇരുവരും ഒരു ദേഹമായി തീരും’ എന്നു പറഞ്ഞിരിക്കുന്നതുപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രിത്വത്തിൽ ഏകനാണെന്നു പറയാൻ കഴിയും? ഇവരുടെ ഉദാഹരണങ്ങൾ പോലെ, മൂന്നു ദൈവവ്യക്തികൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നോ, ഒരു ബാങ്കോ, പ്രസ്ഥാനമോ, സ്ഥാപനമോ പോലെയോ പ്രവർത്തിക്കുന്നവരാണെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. അപ്പോൾ അതും ചീറ്റിപ്പോയി.

ദൈവം സാരാശത്തിൽ ഒന്നാണെന്നു ബൈബിൾ പറയുന്നുണ്ടോ? ഇല്ല. എന്താണ് ഈ സാരാംശം അഥവാ essence? 

ഇവരുടെ ദൈവശാസ്ത്രം സാരാംശത്തെ നിർവ്വചിച്ചിട്ടുണ്ട്: ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം.” ഉദാഹരണം: മാമ്പഴവും, പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്.

അല്ല, ഒന്നു ചോദിക്കട്ടെ; ദൈവത്തെ ഒരു വർഗ്ഗമായിട്ടാണോ നിങ്ങൾ കാണുന്നത്? ദൈവം ഏകനാണെങ്കിൽ പിന്നെങ്ങനെ ദൈവം ഒരു വർഗ്ഗമാണെന്നു പറയും? വസ്തുക്കളുടെയോ, വ്യക്തികളുടെയോ, ജന്തുക്കളുടെയോ, പക്ഷിക്കളുടെയോ, പഴങ്ങളുടെയോ പ്രത്യേക കൂട്ടത്തെയാണ് വർഗ്ഗമെന്ന് പറയുന്നത്.

ഇവരുടെ സാരാംശമെന്ന വ്യാഖ്യാനംതന്നെ ബഹുദൈവവിശ്വാസമാണ്. അതായത്, ദൈവവർഗ്ഗത്തെ (ദൈവങ്ങളുടെ കൂട്ടത്തെ) മനുഷ്യവർഗ്ഗത്തിൽ നിന്നും ദൂതവർഗ്ഗത്തിൽനിന്നും വേർതിരിക്കുന്നതാണ് സാരാംശമെന്നാണ് ദൈവശാസ്ത്രം പറയുന്നത്.

ദുരുപദേശത്തിൽ ചോദ്യമില്ല. അതെന്തെങ്കിലുമാകട്ടെ, എന്താണ് ദൈവത്തിൻ്റെ സാരാംശമെന്ന് ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്: നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം ഇവയാണ് സാരാശം.

ഈ നാലു ഗുണങ്ങളും മൂന്നുപേർക്കും ഒരുപോലെയുണ്ടെന്നല്ലേ മുകളിൽ പറഞ്ഞത്. അതായത്, നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരുമായ മൂന്നു ദൈവങ്ങൾ നിങ്ങൾക്കുണ്ടല്ലോ? അവരെങ്ങനെ ഒന്നാകും?

അതിനും ദൈവശാസ്ത്രത്തിൽ ഉത്തരമുണ്ട്: “ത്രിയേകത്വോപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. സാരാംശത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം എന്നിവ വിഭജിക്കപ്പെടാൻ സാദ്ധ്യമല്ല. ഈ സാരാശം വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നുപേരും മൂന്നു ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും.സർവ്വശക്തി ഒന്നേയുള്ളു; അത് സമ്പൂർണ്ണമാണ്.”

അപ്പോൾ ആദ്യം പറഞ്ഞതൊക്കെ തെറ്റാണല്ലോ? പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരും. വ്യത്യസ്തരുമായ മൂന്നു ദൈവവ്യക്തികളാണെന്നു ആദ്യം പറഞ്ഞു. സാരാംശം വിഭജിക്കപ്പെടാൻ പാടില്ലെന്നു ഇപ്പോൾ പറയുന്നു. അതായത്, മൂവർക്കും കൂടി ഒരു നിത്യത്വവും ഒരു സർവ്വജ്ഞതയും, ഒരു സർവ്വവ്യാപകത്വവും ഒരു സർവ്വശക്തിയുമാണ് ഉള്ളതെന്ന് പറയുന്നു. അപ്പോൾ ത്രിത്വോപദേശം അതിൽത്തന്നെ പരസ്പരവിരുദ്ധമായി.

വ്യക്തമാക്കാം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കൂടി ഒരു നിത്യത്വവും സർവ്വജ്ഞതയും സർവ്യാപകത്വവും സർവ്വശക്തിയുമാണ് ഉള്ളത്. അതാണ് സാരാംശത്തിൽ ഒന്നെന്നു ത്രിത്വം പറയുന്നത്. അപ്പോൾത്തന്നെ ഇവർ ഭിന്ന വ്യക്തികളുമാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. വ്യത്യസ്തരായ മൂന്നു വ്യക്തികൾക്കും കൂടി ഒരു നിത്യത്വവും സർവജ്ഞതയും സർവ്വവ്യാപകത്വവും സർവ്വശക്തിയും മതിയാകുമോ? പോര. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറഞ്ഞാൽ ഇവർ ഒരിക്കലും ഒന്നാകാത്തവരാണ് പിന്നെങ്ങനെ സാരംശത്തിൽ ഒന്നാകും? മൂവരും വ്യത്യസ്തരായി നിന്നാൽ ഇവരുടെ സാരാംശം വിഭജിക്കപ്പെടും. പിതാവിന് തന്നിൽത്തന്നെയോ, പുത്രന് തന്നിൽത്തന്നെയോ, പരിശുദ്ധാത്മാവിന് തന്നിൽത്തന്നെയോ പൂർണ്ണ നിത്യത്വവും പൂർണ്ണ സർവജ്ഞതയും പൂർണ്ണ സർവ്വവ്യാപകത്വവും പൂർണ്ണ സർവ്വശക്തിയും ഉണ്ടാകില്ല. ഓരോരുത്തർക്കും മൂന്നിലൊന്നു () സാരാംശമാണ് ഉണ്ടാകുക. അപ്പോൾ, വിഭജിക്കപ്പെടാൻ പാടില്ലെന്നു ത്രിത്വം പഠിപ്പിക്കുന്ന സാരാംശം വിഭജിക്കപ്പെടുകയും മൂവരും പൂർണ്ണദൈവം അല്ലാതാകുകയും ചെയ്യും. 

ഉദാഹരണത്തിന്: മൂന്നു ദൂതന്മാർക്കുകൂടി ഒരൊറ്റ ശക്തിയും ഒരൊറ്റ ബുദ്ധിയുമാണ് ദൈവം കൊടുത്തിരിന്നതെങ്കിൽ. അവർ തന്നിൽത്തന്നെ പൂർണ്ണ ശക്തരും പൂർണ്ണ ബുദ്ധിയുള്ളവരും ആകില്ല. ഒരാൾക്ക് മൂന്നിലെന്നു ശക്തിയും ബുദ്ധിയും വീതമാണ് ഉണ്ടാകുക. അതുപോലെ മൂന്നു മനുഷ്യർക്കു കൊടുത്താലും ഓരോരുത്തർക്കും മൂന്നിലൊന്നു കഴിവാണ് ഉണ്ടാകുക. അതുപോലെ തന്നെയാണ് ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും. സർവ്വശക്തി വിഭജിക്കപ്പെട്ടാൽ മൂവരും സർവ്വശക്തരല്ലാതാകുമെന്ന് ദൈവശാസ്ത്രംതന്നെ പറയുന്നത്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറയുമ്പോൾ, മൂവർക്കും തന്നിൽത്തന്നെ സാരാംശത്തിലെ എല്ലാ ഗുണങ്ങളും ഉണ്ടാകണം. ഉദാഹരണത്തിന് വ്യത്യസ്തരായ മൂന്നുപേർക്കും തന്നിൽത്തന്നെ സർവ്വശക്തി ഉണ്ടാകണം. എന്നാൽ സർവ്വശക്തിയാകട്ടെ ഒന്നേയുള്ളു. അതിനെ മൂന്നായിട്ട് വിഭജിക്കപ്പെടാതെ വ്യത്യസ്തരായ മൂന്നുപേർക്ക് ഉണ്ടാകില്ല. ഒന്നെങ്കിൽ മൂവരിൽ ഒരാളാണ് സർവ്വശക്തൻ; അല്ലെങ്കിൽ മൂവരും സർവ്വശക്തരല്ല. 

എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വവും ചതുർത്വവും ഒന്നുമല്ല; ഒരുത്തൻ മാത്രമാണ്: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം.

അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19; നെഹെ, 9:6; യെശ, 37:16; 37:20). ദൈവം ത്രിത്വമാണെന്നു കരുതുന്നവരും ഏകദൈവവിശ്വസത്തെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവരും ഒരിക്കൽപ്പോലും ബൈബിൾ മുഴുവനായി വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു.

ഇതും കാണുക: ദൈവം ഒരുത്തൻ മാത്രമാണ്: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇതാണ് ബൈബിളിലെ ഏകസത്യദൈവം. ഈ ഏകദൈവത്തെയാണ് ത്രിത്വം ഒരു സാരാശത്തിലെ മൂന്നു വ്യത്യസ്ത ദൈവവ്യക്തികൾ അഥവാ മൂന്നു ഛിന്നദൈവങ്ങൾ ആക്കിയത്.

ഒരു സാരാംശത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികൾ അഥവാ ഛിന്നദൈവങ്ങളുള്ള ത്രിത്വവും മൂന്നു പൂർണ്ണദൈവങ്ങളുണ്ടെന്നു പറയുന്ന ത്രിത്വവും അഥവാ ത്രിമൂർത്തിവിശ്വാസവും ബഹുദൈവദുരുപദേശമാണ്. നിങ്ങൾ പഠിപ്പിക്കുന്ന: ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, ത്രിത്വത്തിൽ രണ്ടാമൻ, ത്രിത്വത്തിൽ മൂന്നാമൻ, സാരാശത്തിലൊന്ന്, നിത്യപുത്രൻ, മൂന്നാളത്തം, മൂന്നു വ്യക്തികൾ, സമനിത്യത, അവതാരം തുടങ്ങി യാതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിപോലും നിങ്ങൾക്ക് അറിയില്ലെന്നതാണ് വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കൂടുതൽ അറിയാൻ കാണുക: ദൈവം ഏകനോ ത്രിത്വമോ? ഏകദൈവവും പ്രത്യക്ഷതകളും]