മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത് എബ്രായ ലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ എല്ലാവരുംതന്നെ ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, ദൈവപുത്രനായ യേശുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. മശീഹ (Messiah) എബ്രായ പദത്തിനും ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തിനും യേശു എന്നല്ല; അഭിഷിക്തൻ എന്നാണ് അർത്ഥം. അഭിഷിക്തൻ എന്നതിൻ്റെ ഗ്രീക്ക് വാക്കാണ് ക്രിസ്റ്റോസ് അഥവാ, ക്രിസ്തു. മശീഹ (Messiah) എന്ന എബ്രായ പദത്തെ അഭിഷിക്തൻ (Anointed) എന്ന് പഴയനിയമത്തിൽ പരിഭാഷ ചെയ്താണ്  ചേർത്തിരിക്കുന്നത്. എന്നാൽ ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് പുതിയനിയമത്തിൽ ചേർത്തിരിക്കുന്നത്. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടിയിരുന്നത്. എന്നാൽ വാക്യം മനസ്സിലാക്കാതെ ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ ‘അഭിഷിക്തൻ‘ എന്ന് പരിഭാഷ ചെയ്യേണ്ടതിനുപകരം ‘ക്രിസ്തു‘ എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. യഹോവയായ ഏകദൈവത്തിനുവേണ്ടി താൻ സഹിച്ച  നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്:

1. എബ്രായർ 11-ാം അദ്ധ്യായത്തിൻ്റെ വിഷയം യേശുക്രിസ്തുവല്ല; വിശ്വാസവീരന്മാരാണ്. ഹാബേൽ മുതലുള്ള പഴയനിയമ വിശുദ്ധന്മാരുടെ വിശ്വാസത്തിൻ്റെ തീക്ഷ്ണതയാണ് പ്രസ്തുത അദ്ധ്യായത്തിൽ ലേഖകൻ വരച്ചുകാട്ടുന്നത്. പതിനഞ്ചോളം പഴയനിയമ വിശുദ്ധന്മാരെക്കുറിച്ച് ലേഖകൻ പ്രതിപാദിച്ചിട്ടുണ്ട്. ദൈവത്തിലുള്ള അവരവരുടെ വിശ്വാസത്തിനുവേണ്ടി അവർ സഹിച്ച കഷ്ടങ്ങളും നിന്ദകളുമാണ് പ്രസ്തുത അദ്ധ്യായത്തിലെ വിഷയം. അതിൽ മോശെ മാത്രം എന്തിനാണ് യേശുവിൻ്റെ നിന്ദ വലിയ ധനമായി കണക്കാക്കണം? എബ്രായർ 11:23-ൽ മോശെയുടെ മാതാപിതാക്കളുടെ വിശ്വാസവും 11-ൻ്റെ 24-മുതൽ 29-വരെ മോശെയുടെ വിശ്വാസവുമാണ് പ്രതിപാദ്യം. 24-ാം വാക്യം: “വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.” മോശെയ്ക്ക് ദൈവം പ്രത്യക്ഷനാകുന്നത് അവന് ഏകദേശം എൺപത് വയസ്സുള്ളപ്പോഴാണ്. എന്നാൽ അവൻ ചെറുപ്രായത്തിൽത്തന്നെ ദൈവജനത്തോടു കൂടെ കഷ്ടം അനുഭവിക്കുന്നത് സ്വയം തിരഞ്ഞെടുത്തവനാണ്. എന്നിട്ടാണ് പറയുന്നത്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” ദൈവത്തിൽനിന്ന് ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ടാണ് ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നതാണ് മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ശ്രേഷ്ഠമായി അവൻ കണ്ടത്. അക്കാര്യമാണ് വിശ്വാസവീരന്മാരുടെ പട്ടികയിൽ എബ്രായലേഖകൻ എഴുതിവെച്ചിരിക്കുന്നത്. അല്ലാതെ, 1500 വർഷങ്ങൾക്ക് ശേഷം ജനിക്കുവാനുള്ള യേശുക്രിസ്തുവിൻ്റെ നിന്ദ കണ്ടിട്ടല്ല; മിസ്രയീമിലെ നിക്ഷേപങ്ങളെ അവൻ വേണ്ടെന്നുവെച്ചത്.

2. എബ്രായലേഖനത്തിൽ നിന്നുള്ള തെളിവ്: “മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.” (എബ്രാ, 9:25-26). എബ്രായലേഖകൻ ഈ വേദഭാഗത്ത് സ്പഷ്ടമായി പറയുന്ന ഒരു കാര്യമുണ്ട്: ക്രിസ്തു ലോകസ്ഥാപനംമുതൽ കഷ്ടം അനുഭവിക്കുകയോ, മരിക്കുകയോ ചെയ്തിട്ടില്ല; ലോകാവസാനത്തിലാണ് സ്വന്തയാഗംകൊണ്ട് പാപപരിഹാരം വരുത്തിയത്. ക്രിസ്തുവിൻ്റെ കഷ്ടാനുഭവത്തോടും മരണത്തോടുമുള്ള ബന്ധത്തിലാണല്ലോ അവൻ നിന്ദ അനുഭവിച്ചതും: (യെശ, 53:3; മത്താ, 27:44). യേശുവെന്ന ക്രിസ്തു ലോകാവസാനത്തിൽ മാത്രം സഹിച്ച നിന്ദ മോശെ അതിനും 1,500 വർഷംമുമ്പെ ധനമായി എണ്ണിയെന്നൊക്കെ പറഞ്ഞാൽ, അത് വചനത്തിനും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതാണോ?

3. പഴയനിയമത്തിൽ മശീഹ എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല; പുതിയനിയമത്തിലാണ് പറഞ്ഞിട്ടുള്ളത്. മോശെയുടെ കാലത്ത് അവനെ അഭിഷേകം ചെയ്യാൻ ഒരു പ്രവാചകനോ, അഭിഷിക്തനോ ഇല്ലായിരുന്നു. എന്നാൽ മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചന പഴയനിമത്തിലുണ്ട്. ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത് എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്ന് പഴയനിയമം പറയുന്നത്. (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും പറയുന്നു. (പ്രവൃ, 7:22). അതുകൊണ്ടാണ് മോശെ എന്ന പുരുഷൻ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നത്. (സംഖ്യാ, 12:3). ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). അതുകൊണ്ടാണ് മോശെ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആണെന്ന് എബ്രായലേഖകൻ പറഞ്ഞിരിക്കുന്നത്: (11:26).

4. ബൈബിളിൽ ദൈവപുത്രനായ യേശുവും മോശെയും ഉൾപ്പെടെ അനേകം ക്രിസ്തുക്കൾ അഥവാ, മശീഹാമാരുണ്ട്. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അഭിഷിക്തൻ അഥവാ, ക്രിസ്തു എന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. അതായത്, ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. യേശു പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യോർദ്ദാനിൽ വെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ ശക്തിയോടെയാണ് യേശു ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). പേർ പറയപ്പെട്ട 20-ഓളം അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ട്. അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. ദൈവത്താൽ അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. യേശുവും ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്നവനായ മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (യോഹ, 8:40; എബ്രാ, 2:9). അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് ക്രൈസ്തവർക്ക് അറിയില്ലെങ്കിലും ദൈവപുരുഷനായ മോശെയ്ക്ക് നല്ലവണ്ണം അറിയാം. തന്മൂലം, തന്നെപ്പോലൊരു അഭിഷിക്തൻ്റെ നിന്ദ അവൻ വലിയ ധനമായി എണ്ണില്ല. [കാണുക: മശീഹമാർ]

5. ദൈവത്തെക്കുറിച്ചുള്ള മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഖണ്ഡിതമായി പറഞ്ഞ മോശെ, യഹോവയുടെ നിന്ദ അഥവാ, യഹോവയെപ്രതിയല്ലാതെ മറ്റൊരുത്തനുവേണ്ടി നിന്ദ സഹിക്കുമോ?

6. യഹോവ ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞത് ഇപ്രകാരമാണ്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത് ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറഞ്ഞതാണ്. (പ്രവൃ, 3:22; 7:37). ഈ വേദഭാഗം ശ്രദ്ധിക്കുക: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് അവനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകും. (യെശ, 40:25; 46:5). തന്നെയുമല്ല, ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). തന്മൂലം, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. പിന്നെ പറയുന്നത്; ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?

7. ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പറഞ്ഞിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15. ഒ.നോ: 3:22; 7:37). മോശെ പറയുന്നത് ശ്രദ്ധിക്കുക: എന്നെപ്പോലൊരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പറയുന്നത്. മോശെയോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ; താൻതന്നെ കള്ളനായി മാറില്ലേ? 2. താൻ പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 3. എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 10:38). മോശെയെ അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി മുകളിൽ നാം കണ്ടതാണ്. (സംഖ്യാ, 11:16-17,25). പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, ക്രിസ്തുവിനെപ്പോലെതന്നെ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). അതിനാൽ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുത്രനായ യേശുവിൻ്റെ നിന്ദ മോശെ ധനമായി എണ്ണില്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

8. ക്രിസ്തു മോശെയെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). വാക്യം ശ്രദ്ധിക്കുക: നിങ്ങൾ മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ്. അടുത്തഭാഗം: അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, ക്രിസ്തു തൻ്റെ ഐഹികജീവകാലത്ത് മോശയെക്കാൾ ശ്രേഷ്ഠനാണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽമരിച്ച യേശുവെന്ന മനുഷ്യനെ, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവും ക്രിസ്തുവും ആക്കിയപ്പോൾ, അവൻ സകല മനുഷ്യരിലും ശ്രേഷ്ഠനായി: (ലൂക്കൊ, 23:46; എബ്രാ, 9:14; പ്രവൃ, 2:22-24,36; 5:31; 1തിമൊ, 2:6; എബ്രാ, 7:26). അതായത്, പുനരുത്ഥാനത്തിന് ശേഷമാണ് അവൻ സകല മനുഷ്യരെക്കാളും ഉന്നതൻ ആയത്. എബ്രായ ലേഖകൻ പറയുന്നത്; അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; ഉന്നതൻ ആയിത്തീർന്നു എന്നാണ്. ഇംഗ്ലീഷിൽ, made higher than the heavens എന്നാണ്. (എബ്രാ, 7:26). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് അവൻ സകലത്തിനും ഉന്നതൻ ആയിത്തീർന്നത്: (പ്രവൃ, 2:22-24,36; 5:31). ക്രിസ്തു ആരാണെന്ന് അറിയാത്തവരും അവൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവരാണ് അവനെ ദൈവമാക്കാൻ വൃഥാ ശ്രമിക്കുന്നത്. തന്മൂലം, ദൈവപുത്രനായ യേശുവിൻ്റെ വാക്കുകളാലും മോശെ ധനമെന്നെണ്ണിയ നിന്ദ യേശുവിൻ്റെയല്ലെന്ന് മനസ്സിലാക്കാം.

9. ദൈവം യേശുവിനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചതായി പറഞ്ഞിട്ടുണ്ട്:  നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 2:22; യോഹ, 3:2). ദൈവം മോശെയോടുകൂടെ ഇരുന്നതായും പറഞ്ഞിട്ടുണ്ട്: “എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീം രാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിനും തന്റെ സർവഗൃഹത്തിനും അധിപതിയാക്കി വച്ചു.” (പ്രവൃ, 7:10). ദൈവപുത്രനായ യേശു മൂന്നരവർഷം ദൈവത്താൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (യോഹ, 20:30; പ്രവൃ, 2:22; 10:38). മോശെ നാല്പത് വർഷം മിസ്രയീമിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). മോശെ ദൈവത്തിൻ്റെ പ്രവാചകനും പുരോഹിതനുമാണ്. (ആവ, 18:15,18; സങ്കീ, 99:6). അതായത്, തന്നെ സകല സങ്കടങ്ങളിൽനിന്നും വിടുവിച്ച് തൻ്റെ കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ച യഹോവയായ ഏകദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നുകൊണ്ടാണ് മോശെ ജനത്തിൻ്റെ നിന്ദ സഹിച്ചതെന്ന് വ്യക്തമാണ്. അല്ലാതെ, ദൈവപുത്തനായ യേശുവിൻ്റെ നിന്ദയല്ല മോശെ അനുഭവിച്ചത്. അല്ലെങ്കിൽത്തന്നെ യേശുവിൻ്റെ നിന്ദ എന്തിനാണ് മോശെ അനുഭവിക്കുന്നത്? യേശുവിൻ്റെ നിന്ദ മോശെയല്ല അനുഭവിച്ചത്; മാനവകുലത്തിനുവേണ്ടി യേശു തന്നെയാണ് അനുഭവിച്ചത്. (യെശ, 53:3-5). യഹോവയായ ഏകദൈവമാണ് നമ്മുടെ എല്ലാവരുടെയും അകൃത്യം യേശുവിൻ്റെമേൽ ചുമത്തി അവനെ നിന്ദ അനുഭവിക്കുവാൻ ഇടയാക്കിയത്. (യെശ, 53:3,6). ദൈവം യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെമേൽ ഭരമേല്പിച്ച നിന്ദ യേശുവും വഹിച്ചു. മോശയെന്ന അഭിഷിക്തനെ ഭരമേല്പിച്ച നിന്ദ മോശയും വഹിച്ചു. അതിനാൽ, ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് താൻ സഹിച്ച നിന്ദയെ ആണ് വലിയ ധനമെന്ന് മോശെ എണ്ണിയതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

10. ഇനി ചരിത്രപരമായ ഒരു തെളിവുതരാം: കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു വ്യക്തിയില്ല. (യോഹ, 8:40). യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ഇല്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യെശ, 61:1; ലൂക്കൊ, 4:16-21). പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. യേശുവിൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32,35) കഷ്ടാനുഭവവും (യെശ, 53:3-7) മരണവും (യെശ, 53:8,12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). അവൻ ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേ അറിയപ്പെട്ടവൻ എന്നാണ്. യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. യേശു ജനിക്കുന്നതിനും ആയിരത്തി അഞ്ചൂറ് വർഷംമുമ്പ് ജീവിച്ചിരുന്ന മോശെ എങ്ങനെയാണ് യേശുവിൻ്റെ നിന്ദ അനുഭവിക്കുന്നത്? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

11. വചനപരമായ മറ്റൊരു തെളിവ് തരാം: “നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.” (റോമർ 8:9). ഈ വേദഭാഗത്ത് പറയുന്ന ക്രിസ്തുവിൻ്റെ ആത്മാവ് ദൈവപുത്രനായ ക്രിസ്തുവിൻ്റെ ആത്മാവല്ല; ദൈവത്തിൻ്റെ ആത്മാവാണ്. ക്രിസ്തു എന്ന ഗ്രീക്കു പദത്തിനും മശീഹ എന്ന എബ്രായ പദത്തിനും അഭിഷിക്തൻ എന്നാണ് അർത്ഥം. ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ് മനുഷ്യർ ദൈവത്തിൽനിന്ന് തൻ്റെ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചതും വീണ്ടും ജനിച്ചതും ദൈവമക്കളായതും. (2കൊരി, 1:21; 1യോഹ, 2:20; 2:27). അതായത്, ഇവിടെപ്പറയുന്ന ക്രിസ്തുവിൻ്റെ ആത്മാവ് അഥവാ, അഭിഷിക്തൻ്റെ ആത്മാവ് എന്ന് പറയുന്നത്, വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവിനെത്തന്നെയാണ്. അല്ലാതെ, യേശുവിൻ്റെ ആത്മാവിനെക്കുറിച്ചല്ല. രണ്ട് തെളിവുകൾ ആ വാക്യത്തിൽത്തന്നെയുണ്ട്: 1. ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവ് അടുത്തഭാഗത്ത് യേശുവിൻ്റെ ആത്മാവ് എങ്ങനെയാകും? 2. ആദ്യഭാഗത്തിൻ്റെ തുടർച്ചയാണ് രണ്ടാമത്തെ ഭാഗം. അതിനാൽ ഭാഷാപരമായും അത് ശരിയല്ല.

12. ബൈബിളിൽ ‘ക്രിസ്തു’ എന്ന് പറഞ്ഞിരിക്കുന്നത് എല്ലാം ‘യേശു’ ആണെന്ന് ധരിക്കരുത്. പുതിയനിയമത്തിൽ മോശെയെ ക്രിസ്തു എന്ന് പറഞ്ഞിട്ടുണ്ട്, യിസ്രായേലിനെ ക്രിസ്തു എന്ന് പറഞ്ഞിട്ടുണ്ട്, പഴയനിയമ പ്രവാചകന്മാരിൽ ഉള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ. (1പത്രൊ, 1:11). ഈ വേദഭാഗത്ത്, പഴയനിയമ പ്രവാചകന്മാരിൽ ഉണ്ടായിരുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ്റെ ആത്മാവായ ദൈവാത്മാവിനെയും യേശുവെന്ന അഭിഷിക്തൻ അഥവാ, ക്രിസ്തുവിനെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. അല്ലാതെ, പഴയനിയമ പ്രവാചകന്മാരിൽ ഉണ്ടായിരുന്നത് ദൈവപുത്രനായ യേശുവിൻ്റെ ആത്മാവല്ല. ദൈവപുത്രനായ യേശു, ദേഹവും (1പത്രൊ, 2:254) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യൻ ആയിരുന്നു. (യോഹ, 6:69; 8:40; 1യോഹ, 3:5). അവനിലുള്ളത് മനുഷ്യാത്മാവ് ആയിരുന്നു. ആ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ടാണ് അവൻ മരിച്ചത്. (ലൂക്കൊ, 23:46). പിതാവായ ഏകദൈവമേ നമുക്കുള്ളൂ. (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). യേശുക്രിസ്തു ഏകമനുഷ്യനാണ്: റോമ, 5:15. ഒ.നോ: യോഹ, 8:40; പ്രവൃ, 2:23; 1തിമൊ, 2:6). തന്നെപ്പോലെ ഒരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവിൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല; മനുഷ്യരുടെ പാപത്തിൻ്റെ ഫലമായ നിന്ദയും ശിക്ഷയും നമ്മുടെ കർത്താവായ യേശു ഒറ്റയ്ക്കാണ് വഹിച്ചതെന്ന് ദയവായി വിശ്വസിക്കുക. [കാണുക: മശീഹമാർ]

[നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിചുകൊണ്ട് ക്രൂശിൽ മരിച്ച യേശു ആരാണെന്ന് അറിയാത്തവർ അവനെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാക്കാനാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്. ക്രിസ്തു ആരാണെന്നറിയാൻ ദൈവഭക്തിയുടെ മർമ്മം ലേഖനം കാണുക: ദൈവഭക്തിയുടെ മർമ്മം]

ദൈവപുത്രൻ ആരാധനയ്ക്ക് യോഗ്യനോ❓

സ്രഷ്ടാവായ ഏകദൈവം മാത്രം ആരാധനയ്ക്ക് യോഗ്യൻ

ദൈവപുത്രനായ യേശു ആരാധനയ്ക്ക് യോഗ്യനാണെന്നും അവൻ ആരാധന സ്വീകരിച്ചതായും പലരും വിശ്വസിക്കുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും തമ്മിൽ വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പഴയപുതിയനിയമങ്ങളിൽ ആരാധനയെ കുറിക്കുന്ന പല പദങ്ങളുണ്ട്. പഴയനിയമത്തിൽ ആരാധിക്കുക, നമസ്കരിക്കുക, കുനിയുക, കുമ്പിടുക എന്നീ അർത്ഥങ്ങളിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്, “ഷാഹാ” (shaha) എന്നൊരു പദമാണ്. 175 പ്രാവശ്യം “ഷാഹാ” ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, ഉല്പത്തി 18:2-ലാണ്.  “സെഗേദ്” (segeed) എന്ന മറ്റൊരു പദം 12 പ്രാവശ്യമുണ്ട്. (ദാനീ, 2:46). പുതിയനിയമത്തിൽ ആരാധിക്കുക, നമസ്കരിക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഏഴ് പദങ്ങളുണ്ട്. അതിൽ, ദൈവത്തെ ആരാധനാ പരമായും മനുഷ്യനെ ആചാരപരമായും നന്ദിസൂചകമായും നമസ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, “പ്രോസ്കുനിയൊ” (proskyneo) എന്ന പദമാണ്. 60 പ്രാവശ്യം ആ പദം ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, മത്തായി 2:2-ലാണ്. ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന “ലാട്രൂവോ” (latreuo) എന്ന മറ്റൊരു പദമുണ്ട്. 21 പ്രാവശ്യം അത് ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം മത്തായി 4:10-ലാണ്. “ഇസെബെയോ’ (eusebeo – പ്രവൃ, 17:23), “സെബോ” (sebo – പ്രവൃ, 18:13), “സെബാസൊമായ്” (sebazomai – റോമ, 1:25), “ലാട്രായ” (latreia – റോമ, 12:1), “സെബസ്മ” (sabasma – 2തെസ്സ, 2:4) എന്നീ പദങ്ങളുമുണ്ട്. സത്യവേദപുസ്തകത്തിൽ, “പ്രോസ്കുനിയൊ” എന്ന പദത്തെ നമസ്കാരം എന്നാണ് കൂടുതലും പരിഭാഷ ചെയ്തിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവിനെ അനേകർ നമസ്കരിച്ചതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവൻ്റെ ജനനത്തിൽ: വിദ്വാന്മാരും, (മത്താ, 2:11), ശുശ്രൂഷയിൽ: കുഷ്ഠരോഗിയും (മത്താ, 8:2), പ്രമാണിയും (മത്താ, 9:18), ശിഷ്യന്മാരും (മത്താ, 14:33), കാനാന്യ സ്ത്രീയും (മത്താ, 15:25), സെബെദി പുത്രന്മാരുടെ അമ്മയും (മത്താ, 20:20), ഭൂതഗ്രസ്തനും (മർക്കൊ, 5:6), പിറവിക്കുരുടനും (യോഹ, 9:38) യേശുവിനെ നമസ്കരിച്ചതായി കാണാം. എന്നാൽ, ദൈവികമായ ആരാധന ക്രിസ്തു സ്വീകരിച്ചതായി എവിടെയും കാണുന്നില്ല. അതിൻ്റെ ചില തെളിവുകൾ നമുക്ക് നോക്കാം:

1️⃣ സത്യവേദപുസ്തകത്തിൽ പ്രധാനമായും നമസ്കാരം എന്ന് പരിഭാഷ ചെയ്തിരിക്കുന്ന “ഷഹാ” (shaha) എന്ന എബ്രായ പദം, ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി ബഹുമാനിക്കുന്നതിനു് അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത് കാണാം: ലോത്ത് ദൂതന്മാരെയും (ഉല്പ, 10:1), അബ്രാഹാം ഹിത്യരെയും (ഉല്പ,23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7), സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) ആചാരപരമായും നന്ദിസൂചകമായി നമസ്കരിച്ചതിന്, “ഷാഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും “ഷഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), മഹാസർപ്പത്തെയും (വെളി, 13:4), മൃഗത്തെയും (വെളി, 13:4,8,12; 14:9,11), പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും “പ്രോസ്കുനിയൊ” (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായും നന്ദിസൂചകമായി ബഹുമാനിക്കുന്നതിനും ബൈബിളിൽ ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനു് നമസ്കാരം എന്നാണ് സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്. തന്മൂലം, നമസ്കരിച്ചു എന്ന് പറഞ്ഞിരിക്കുന്ന കാരണത്താൽ ആരും ദൈവമാകില്ല. നമസ്കരിക്കപ്പെട്ടവരൊക്കെ ദൈവങ്ങളാകുമെങ്കിൽ, പത്തുനൂറ്റമ്പത് ദൈവങ്ങളെങ്കിലും ബൈബിളിലുണ്ടാകും.

2️⃣ ബൈബിളിൽ അനേകം ക്രിസ്തുക്കൾ അഥവാ, മശീഹാമാരുണ്ട്. അതിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്. എന്നാൽ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തായി പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശു മാത്രമാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിലെ മശീഹമാർ അഥവാ, അഭിഷിക്തരായ രാജാക്കന്മാരെ ജനങ്ങൾ നമസ്കരിച്ചതിൻ്റെ അനേകം തെളിവുകളുണ്ട്: ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയ പല രാജാക്കന്മാർ നമസ്കാരം സ്വീകരിച്ചതായി കാണാം: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). പഴയനിയമത്തിലെ ക്രിസ്തുക്കൾ അഥവാ, അഭിഷിക്തന്മാർ നമസ്കാരത്തിന് യോഗ്യരാണെങ്കിൽ, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തു എത്രയധികമായി നമസ്കാരത്തിന് യോഗ്യനാണ്. എന്നാലത്, ആരാധനാപരമായ നമസ്ക്കാരമല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.

3️⃣ യഥാർത്ഥ ആരാധനയെ കുറിക്കുന്ന, “ലാട്രൂവോ” (latreuo) എന്ന ഒരു  ഗ്രീക്കുപദം 21 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 7:42; 24:14; 26:7; 27:23; റോമ, 1:10; 1:25; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3) എന്നാൽ ആ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണ്. (എബ്രാ, 2:9). ദൈവം മനുഷ്യനുമല്ല; അവന് മരണവുമില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16). എന്നാൽ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2;24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). ദൈവത്തിനു് മരണമില്ല: (1തിമൊ, 6:16). എന്നാൽ ക്രിസ്തു ക്രൂശിൽ മരിച്ചുയിർത്തു എന്നത് അനിഷേധ്യമായ സത്യമാണ്. (1കൊരി, 15:3-4; 2തിമൊ, 2:8). ദൈവപുത്രനായ യേശു മനുഷ്യൻ ആയതുകൊണ്ടാണ് അവൻ ജനിച്ചുജിവിച്ച് മരിച്ചിട്ട് ദൈവം ഉയിർപ്പിച്ചത്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39; യോഹ, 9:11; പ്രവൃ, 10:40). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് അവൻ്റെ ശിഷ്യന്മാരും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; പ്രവൃ, 2:22, റോമ, 5:15, 1കൊരി, 15:21, 47, 2കൊരി, 11:2, (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 50 പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ആരാധന മനുഷ്യർക്കുള്ളതല്ല; ദൈവത്തിനു മാത്രം ഉള്ളതാണ്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

4️⃣ ആരെയാണ് ആരാധിക്കേണ്ടത്? ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ സ്രഷ്ടാവായ ഏകദൈവത്തെയാണ് ആരാധിക്കേണ്ടത്. അഥവാ, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവമക്കളായവർ തങ്ങളെ സൃഷ്ടിച്ചവനും പുതിയ സൃഷ്ടിയാക്കിയവനുമായ ദൈവത്തെയാണ് ആരാധിക്കേണ്ടത്. ആരാണ് സ്രഷ്ടാവ്? അത് സ്രഷ്ടാവിൻ്റെ വായിൽനിന്നുതന്നെ അത് കേൾക്കാം: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). താനല്ലാതെ മറ്റൊരു സ്രഷ്ടാവിനെക്കുറിച്ച് യഹോവയ്ക്കുപോലും അറിയില്ല. എന്താണ് ആരാധന? ദൈവത്തിനു് ദൈവികമായ മഹത്വവും ബഹുമാനവും അർപ്പിക്കുന്നതാണ് ആരാധന. എന്നെന്നേക്കും ജീവിച്ചിരിക്കുന്ന സ്രഷ്ടാവും സർവ്വശക്തനുമായവനെ ആരാധിക്കുന്ന വ്യക്തമായ ചിത്രം സ്വർഗ്ഗത്തിൽ കാണാം: “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:9-11യെശ, 6:1-3).

ട്രിനിറ്റിക്ക് രണ്ടുമൂന്നു സ്രഷ്ടാവുണ്ട്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15നെഹെ, 9:6ഇയ്യോ, 9:8യെശ, 51:13യെശ, 64:8മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:61കൊരി, 11:12എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18യേശ, 66:22വെളി, 4:11). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

യേശു സ്രഷ്ടാവല്ല: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ഇരുകൂട്ടരുടെയും വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 → മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. യഹോവസാക്ഷികളുടെ വ്യാഖ്യാനപ്രകാരം ദൈവവും ക്രിസ്തുവും കൂടിയാണ് ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❝അവരെ❞ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 3. സൃഷ്ടിച്ച ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (3rd Person) ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ, ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ ഉണ്ടായിരുന്നെങ്കിലോ ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6  മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകാരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ദൈവശ്വാസീയമായ വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18യെശ, 66:22) പുതുസൃഷ്ടിക്കും (പുതിയജനനം) കാരണഭൂതൻ പിതാവായ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18). പിതാവായ ഏകദൈവം ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെങ്കിൽ, ആരാധനയും അവനു് മാത്രമുള്ളതാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6 → 1കൊരി, 11:12എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അഥവാ, പലരല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11  വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് പിതാവായ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. പിതാവായ ഏകദൈവം ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെങ്കിൽ, ആരാധനയും അവനു് മാത്രമുള്ളതാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

5️⃣ ആരാധനയുടെ വിഷയത്തിൽ ക്രിസ്തു എന്തു പറയുന്നുവെന്ന് നമുക്ക് നോക്കാം: 1. പിതാവിനെ മാത്രം ആരാധിക്കണം: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10ലൂക്കൊ, 4:8). ഈ വാക്യത്തിൽ, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്നത് ഗ്രീക്കിൽ, “autō mono latrefseis” (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: Bible Hub]. ഇംഗ്ലീഷിൽ Serve him only ആണ്. “ലാട്രുവോ” (λατρεύω – latreuō) എന്ന ഗ്രീക്കുപദത്തിനു് “ആരാധന” (Worship) എന്നാണർത്ഥം: (കാണുക: ലൂക്കൊ, 1:74; 2:37; പ്രവൃ, 24:14; ഫിലി, 3:3) തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, “പ്രോസ്കുനിയൊ” (προσκυνέω- proskyneo) എന്ന പദമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന “ലാട്രുവോ” (λατρεύω – latreuo) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
I. ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
II. ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന്  പ്രഥമപുരുഷനിൽ (3rd Person) ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
III. “ദൈവത്തെ ആരാധിക്കണം” എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (ലൂക്കൊ, 4:8). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. അതാണ് ഭാഷയുടെ നിയമം.

2. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.” (യോഹ, 4:22). ഈ വേദഭാഗം പരിശോധിച്ചാൽ, ക്രിസ്തു ആരാധനയ്ക്ക് യോഗ്യനായ (worthy of worship) ദൈവമല്ല; ആരാധകനാണെന്ന് (Worshipper) മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു” (we know what we worship). ഈ ഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ ഉത്തമപുരുഷ ബഹുവചന (1st Person Plural) രൂപമായ, “പ്രോസ്കുനോമെൻ” (προσκυνοῦμεν – proskynoúmen) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പദത്തിൻ്റെ അർത്ഥം “ഞങ്ങൾ നമസ്കരിക്കുന്നു” എന്നാണ്. “ഞങ്ങൾ നമസ്കരിക്കുന്നു” എന്നതാണ് പദത്തിൻ്റെ സ്വാഭാവികമായ അർത്ഥമെന്നിരിക്കെ, “ഞങ്ങൾ” (we) എന്ന അർത്ഥത്തിൽ “ഹെമെയിസ്” (ἡμεῖς – hēmeis) എന്ന ഉത്തമപുരുഷ ഉദ്ദേശിക ബഹുവചനം (1st Person Nominative Plural) പ്രത്യേകമായി ചേർത്തിട്ടുമുണ്ട്. ക്രിസ്തു, ശിഷ്യന്മാർക്കൊപ്പം തന്നെയും ചേർത്താണ് “ഞങ്ങളോ അറിയുന്നതിനെ (ആരാധിക്കുന്നു) നമസ്കരിക്കുന്നു” എന്നു ശമര്യസ്ത്രീയോട് പറയുന്നത്. ദൈവത്തിനു് ആരാധന ആവശ്യമാണോ? താൻ ദൈവം ആണെങ്കിലോ, ദൈവം ത്രിത്വമാണെങ്കിലോ “ഞങ്ങളോ” ഉത്തമപുരുഷ ബഹൂവചനം പറയാതെ, തന്നെ ഒഴിവാക്കിക്കൊണ്ടും ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടും “ഇവരോ അറിയുന്നതിനെ നമസ്കരിക്കുന്നു” എന്നു പ്രഥമപുരുഷനിൽ (3rd Person) പറയുമായിരുന്നു. ഇതാണ്, വചനപരവും ഭാഷാപരവുമായ സത്യം.

3. സത്യനമസ്കാരികൾ: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹ, 4:23). ഈ വേദഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ പ്രഥമപുരഷ ബഹുവചന (3rd Person Plural) രൂപമായ, “പ്രോസ്കുനേസൗസിൻ” (προσκυνήσουσιν – proskynēsousin) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും ശ്രദ്ധിക്കുക: “പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്നാണ് പറഞ്ഞത്. പദത്തിൻ്റെ അർത്ഥം: “അവൻ നമസ്കരിക്കും” (they will worship) എന്നാണ്. “പിതാവു” എന്ന് പ്രഥമപുരുഷ (3rd Person) ഏകവചനത്തിൽ പറയുന്നത് നോക്കുക. ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ “പിതാവിനെ” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയാതെ, “ഞങ്ങളെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.

4. ദൈവം ആത്മാവാകുന്നു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വേദഭാഗത്ത്, “നമസ്കാരത്തെ” (ആരാധന) കുറിക്കുന്ന അടിസ്ഥാന ക്രിയാപദമായ, “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന പദത്തിൻ്റെ “കേവലക്രിയയാ (Infinitive) “പ്രോസ്കുനീൻ” (προσκυνεῖν – proskyneín) ആണ്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവകുന്നു. എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ദൈവം മനുഷ്യനല്ല എന്നതും ഓർക്കുക. (ഇയ്യോ, 9:32; ഹോശേ, 11:9). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” വാക്യം ശ്രദ്ധിക്കുക: “അവനെ” (him) എന്നതിന് “ഔത്തോൺ” (αὐτὸν – autòn) എന്ന “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) പ്രഥമപുരഷ ഏകവചന പുംല്ലിംഗമാണ് (3rd Person Singular Masculine) ഉപയോഗിച്ചിരിക്കുന്നത്. “അവരെ” എന്നോ, “ഞങ്ങളെ” എന്നോ ബഹുവചനത്തിൽ അല്ല; “അവനെ നമസ്കരിക്കണം” എന്ന ഏകവചനത്തിലും പ്രഥമപുരുഷ (3rd Person) സർവ്വനാമത്തിലുമാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ദൈവത്തെ മാത്രം സൂചിപ്പിച്ചുകൊണ്ടാണ്, “അവനെ” നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം എന്ന് പറഞ്ഞത്. അല്ലാതെ, ഞങ്ങളെ നമസ്കരിക്കണം എന്നല്ല പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 
I. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). 
II. ദൈവം “അവർ” അല്ല; “അവൻ” ആണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). താഴെ വിശദമായി കാണാം:
III. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; “അവനെ” അഥവാ, പിതാവായ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 4:23). ക്രിസ്തുതന്നെ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല, മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, അവൻ്റെ വാക്ക് വിശ്വസിക്കാതെ, അവൻ പഠിപ്പിച്ച ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും? എങ്ങനെ രക്ഷ പ്രാപിക്കും? ക്രിസ്തുവിനെ വിശ്വസിക്കാത്തവർ, എങ്ങനെ ദൈവമക്കൾ ആകും?

6️⃣ “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 23:50; യോഹ, 7:12). എന്നാൽ, ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. പ്രമാണി യേശുവിനെ ദൈവം എന്നല്ല; നല്ലവൻ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ ദൈവത്തിനു മാത്രം അർഹതപ്പെട്ട ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, ദൈവം ഒരുവനല്ലാതെ നല്ലവനില്ലെന്ന് പ്രഥമപുരുഷ (3rd Person) സർവ്വനാമത്തിലും ഏകവചനത്തിലുമാണ് പറഞ്ഞത്. താൻ  ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ, താൻ നിഷേധിക്കുകയോ, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ഇല്ലെന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട്, ഉപദേശം ഉണ്ടാക്കാൻ ശ്രമിച്ചാൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. അവരെല്ലാം, ആരാധന സ്വീകരിച്ചതായും തെളിയിക്കാം. പക്ഷെ, ദുരുപദേശമാകും എന്നുമാത്രം,

7️⃣ “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” ആണ്. ഇംഗ്ലീഷിൽ “The ony God” ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന “ഹൈസ്” അല്ല; ഒറ്റയെ കുറിക്കുന്നതും പറയനിയമത്തിലെ “യാഹീദിന്” തുല്യവുമായ “മോണോസ്” ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” കൊണ്ട് പ്രഥമപുരുഷനിൽ ക്രിസ്തു പറയില്ലായിരുന്നു. അടുത്തവാക്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, “Patir ton monon alithinon theon” ആണ്. ഇംഗ്ലീഷിൽ “Father. the only true God” ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “മോണോസ്” കൊണ്ടാണ് ക്രിസ്തു പറഞ്ഞത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും മോണോസ് കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്, വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്. (യേശ, 53:9; 1പത്രോ, 2:22). ദൈവം ത്രിത്വമാണെങ്കിലോ, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവം ആണെങ്കിലോ വായിൽ വഞ്ചനയില്ലാത്ത താൻ വലിയ വഞ്ചകനാണെന്ന് വരും. അതാണ്, സാത്താൻ മെനഞ്ഞ ത്രിമൂർത്തി തന്ത്രം. പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാനാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയത്. (2കൊരി, 11:2-3).

8️⃣ “ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ “മോണോസ് ഒ തിയൊസ്” (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന “ഹൈസ്” അല്ല; ഒറ്റയെ “യാഖീദിന്” തുല്യമായ “മോണൊസ്” ആണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്ന പല വേദഭാഗങ്ങൾ ഉണ്ട്. (റോമ, 16:26; 1തിമൊ, 1:17,15,16; യൂദാ, 1:4,25; വെളി, 15:4). പുത്രൻ ആരാധനയ്ക്ക്  യോഗ്യനായ ദൈവം ആയിരുന്നെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറയുമായിരുന്നില്ല. അടുത്തത്, “പല ദേവന്മാരും (ദൈവങ്ങൾ) പല കർത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). പിതാവായ ഏകദൈവമേ ഉള്ളെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 8:41; എഫെ, 4:6). പുത്രൻ ആരാധനയ്ക്ക് യോഗ്യനായ ദൈവം ആയിരുന്നെങ്കിൽ, “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്ന് പറയുമായിരുന്നില്ല. അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയുമാണ് തള്ളുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:16). തന്മൂലം, പിതാവായ ഏകദൈവം മാത്രമാണ് ആരാധനയ്ക്ക് യോഗ്യനായവൻ എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ഇതുപോലെ അനേകം തെളിവുകൾ പഴയപുതിയ നിയമങ്ങളിലുണ്ട്. വിസ്തരഭയത്താൽ ഇവിടെ ചുരുക്കുകയാണ്.

ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ്, അവൻ പഠിപ്പിച്ച ഒരേയൊരു സത്യദൈവമായ പിതാവിൽ (Father, the only true God) വിശ്വസിക്കാതെ, ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെട്ടുകൊണ്ട്, ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) അഥവാ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു ദൈവമായ പിതാവിനെ തിരിച്ചറിയുകയും “ഏകദൈവവിശ്വാസം” (Monotheism) സ്വീകരിക്കുകയും ചെയ്യും: (യോഹ, 17:3 → യോഹ, 5:44).
ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16NIV  Study BibleBGBNestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:21തിമൊ, 3:161കൊരി, 2:7  യിരെ, 10:101പത്രൊ, 1:20). [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം].


യേശു, “ദൈവപുത്രൻ” ആയത് എപ്പോഴാണ്❓

ദൈവപുത്രൻ → മനുഷ്യൻ

ദൈവപുത്രനായ യേശു, “സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനും; പ്രകാശത്തിൽനിന്നുള്ള പ്രകാശവും; സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും” എന്നാണ് നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്. അതിനാൽ, “ദൈവപുത്രൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവത്തോടു സമനായ നിത്യദൈവവും ആണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു.” എന്നാൽ അങ്ങനെയൊരു പുത്രനെ ബൈബിളിൽ കാണാൻ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ മനുഷ്യനാണ്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ഈ വേദഭാഗത്തുനിന്ന് വ്യക്തമാണല്ലോ? ദൈവം മനുഷ്യനുമല്ല; മനുഷ്യപുത്രനുമല്ല: “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് പിതാവായ ദൈവം പറയുന്നത്: (ഹോശേ, 11:9 1ശമൂ, 15:29;  ഇയ്യോ, 9:32). എന്നാൽ ദൈവപുത്രൻ ദൈവമല്ല (യോഹ, 5:44; യോഹ, 17:3); പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40 മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, യേശുവിൻ്റെ ചരിത്രപരത യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?].

ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3). സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).  ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണു (യോഹ, 14:28), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു (യോഹ, 8:40), എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21). ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].

“ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു.” (Systematic Theology, പേജ് 228). എന്നാൽ ദൈവത്തിനു് മരണമില്ലെന്നും ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനാണ് മരണം ആസ്വദിച്ചതെന്നും ദൈവവചനം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. (1തിമൊ, 6:16; 1തിമൊ, 2:6; എബ്രാ, 2:9). തിയോളജി രചിച്ചവർക്ക് യേശു ആരാണെന്ന് അറിയാതെ, നിഖ്യാ സുനഹദോസിൻ്റെ ഉപദേശം പകർത്തിവെക്കുകയാണ് ചെയ്തത്. അതിനാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട, യേശു ആരാണെന്ന് ആദ്യം നോക്കാം:

ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5 ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). [കാണുക: ദൈവഭക്തിയുടെ മർമ്മം]

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു പാപരഹിത മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16). തന്മൂലം,

സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ ഏകമനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; 20:17; ലൂക്കൊ, 23:46). [കാണുക: യേശുവിൻ്റെ ചരിത്രപരത]

യേശു എന്ന മനുഷ്യൻ “ദൈവപുത്രൻ” ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിനു കീഴിൽ ജനിച്ചവൻ അതിനെ ലംഘിച്ചു എന്നു വിശ്വസിക്കുന്നതിനെക്കാൾ നല്ലത് വിശ്വാസം ത്യജിച്ചുകളയുന്നതാണ്. അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവനു്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായ ഏകദൈവം അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ (എബ്രായ വർഷം 3755) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). ബി,സി 6-ൽ മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ സർവ്വലോകങ്ങൾക്ക് മുമ്പെ എങ്ങനെയുണ്ടാകും❓ എ.ഡി. 29-ൽ മാത്രം ദൈവപുത്രൻ ആയവൻ, എങ്ങനെ സർവ്വലോകങ്ങൾക്ക് മുമ്പെ ജനിക്കും❓ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനും നിത്യദൈവവും ആകും❓ മുമ്പേ ഇല്ലാതിരുന്ന ഒരു പുത്രനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് എങ്ങനെ അയക്കും❓ [കാണുക: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു]

പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. ദൈവപുത്രനായ ക്രിസ്തു ദൈവമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതമായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; മത്തി, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; പുർവ്വാസ്തിത്വത്തിലും നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]

ദൈവഭക്തിയുടെ മർമ്മം

മോണോതീയിസം

ക്രിസ്തുവിനെ കുറിയോസ് എന്ന് വിളിക്കുന്നത് യഹോവ എന്ന അർത്ഥത്തിലാണോ?

ദൈവം തൻ്റെ ദാസനായ മോശെ മുഖാന്തരം വെളിപ്പെടുത്തിയ തൻ്റെ സംജ്ഞാനാമം (proper none) “യഹോവ” എന്നാണ്: (പുറ 3:14-15). പഴയനിയമത്തിൽ 7,000-ത്തോളം പ്രാവശ്യം ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. യഹോവ എന്ന ദൈവനാമത്തെ പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ കുറിയോസ് (kyrios) അഥവാ, കർത്താവ് (Lord) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. സെപ്റ്റ്വജിൻ്റ് പരിഭാഷയിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കയാൽ, “യഹോവ” എന്ന ദൈവനാമത്തിനു പകരം, 225-ഓളം പ്രാവശ്യം കുറിയോസ് പുതിയനിയമത്തിൽ കാണാം. പുതിയനിയമത്തിൽ, യഹോവ എന്ന ദൈവനാമത്തിന് പകരമായിട്ട് മാത്രമല്ല കുറിയോസ് ഉപയോഗിച്ചിരിക്കുന്നത്. കുറിയോസ് (kyrios) എന്ന ഗ്രീക്കുപദം 750-തോളം പ്രാവശ്യമുണ്ട്. ദൈവത്തിൻ്റെ ക്രിസ്തുവിനെ കുറിക്കാനും യജമാനൻ, ഉടയവൻ, കർത്താവ് തുടങ്ങിയ സാധാരണ അർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. ദൈവപുത്രനായ ക്രിസ്തുവിനെ കുറിക്കാൻ 450-ഓളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മറ്റുള്ളവരെ കുറിക്കാൻ 70 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതായത്, ഉപമയിലെ അപ്പൻ, യജമാനൻ, ഉടയവൻ, കർത്താവ് എന്നിങ്ങനെ 60 പ്രാവശ്യവും, പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), ദൂതൻ (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16,19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) എന്നിവരെ കുറിക്കാൻ 10 പ്രാവശ്യവും കുറിയോസ് ഉപയോഗിച്ചിട്ടുണ്ട്.

ദൈവമെന്ന അർത്ഥത്തിലാണ് കുറിയോസ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ബൈബിളിൽ ഉപയോഗിച്ചിട്ടില്ല. ദൈവത്തെ കുറിക്കുന്ന ഗ്രീക്കുപദം “തെയോസ്” (theos) ആണ്. (മത്താ, 1:22; 3:9,16). സത്യവേദപുസ്തകത്തിൽ ചില വാക്യങ്ങളിൽ കുറിയോസ് എന്ന പദത്തെ ദൈവമെന്ന് തെറ്റായി പരിഭാഷ ചെയ്തിട്ടുണ്ട്. ഉദാ: (ലൂക്കൊ, 2:38; പ്രവൃ, 13:48; 21:20). അതല്ലാതെ, കുറിയൊസ് എന്ന ഗ്രീക്കു പദത്തിന് ദൈവം എന്ന് അർത്ഥമില്ല. “കുറിയോസ്” എന്ന പദത്തിന്, “ഉണ്ടാക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ” എന്നൊക്കെയാണ് അർത്ഥം. കുറിയൊസ് ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്, ദൈവപുത്രനായ ക്രിസ്തുവിനാണ്. കർത്താവ് (മത്താ, 7:21,22, 8:2,6,21,25), യജമാനൻ (യോഹ, 4:11,15,19; 4:49; 5:7; 20:15) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. കർത്താവിനും യജമാനനും ഏകദേശം ഒരർത്ഥം തന്നെയാണ്. അധികാരി, അധീശൻ, അവകാശി, ഉടമസ്ഥൻ, ഗൃഹനായകൻ, നാഥൻ, നായകൻ, നേതാവ്,  പ്രഭു, ഭരിക്കുന്ന ആൾ, ഭർത്താവ്, ഭവനത്തിൻ്റെ ഉടയവൻ, യാഗം നടത്തുന്നവൻ എന്നൊക്കെയാണ് പദങ്ങളുടെ പര്യായം.

കുറിയോസ് അഥവാ, കർത്താവെന്ന് ദൈവപുത്രനായ ക്രിസ്തുവിനെ വിളിച്ചിരിക്കുന്നത്, യഹോവയായ ദൈവം എന്ന അർത്ഥത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില തെളിവുകൾ നോക്കാം:

1. യഹോവയായ ദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും: ദൈവപുത്രനായ യേശു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; യഹോയുടെ ജഡത്തിലെ വെളിപ്പാടാണ്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:14-16; 1പത്രൊ, 1:20). അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യൻ. (യോഹ, 8:40,46; 1യോഹ, 3:5). “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ. (എബ്രാ, 10:5; സങ്കീ, 40:6). അതായത്, ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രവചനങ്ങൾപോലെ കന്യകയിൽ ഉല്പാദിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6; യെശു, 7:14; എബ്രാ, 10:5; ലൂക്കൊ, 1:35; യോഹ, 8:40; 1യോഹ, 3:5). സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:6,16). അതിന്, അഞ്ചൂറിലേറെ തെളിവുകളുണ്ട്. ക്രിസ്തുതന്നെ അത് ആർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11,21,23; യോഹ, 20:17; ലൂക്കൊ, 23:46). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെ ആണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണ് (യോഹ, 8:58), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്: (യോഹ, 17:11,21,23). ഒണ്ട് പ്രയോഗങ്ങളും അജഗാജാന്തരമുണ്ട്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്; ഞാനും, പിതാവും എന്ന് വേർതിരിച്ചു പറഞ്ഞതും ഐക്യത്തിൽ ഒന്നാകുന്നു എന്ന് പറഞ്ഞതും. എന്നാൽ സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, “ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറഞ്ഞത്. മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല. തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ അഥവാ, സുവിശേഷചരിത്രകാലം ഒഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. തന്മൂലം, ദൈവപുത്രനായ യേശുക്രിസ്തു യഹോവയുടെ വെളിപ്പാടായ മനുഷ്യനാകയാൽ, കുറിയോസ് അഥവാ, കർത്താവെന്ന പദം യഹോവയായ ദൈവമെന്ന അർത്ഥത്തിലല്ല അവന് ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. [കാണുക: ദൈവഭക്തിയുടെ മർമ്മം]

2. ദൈവപുത്രനായ ക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രം: കന്യകയായ മറിയയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21), എട്ടാം നാളിൽ ന്യായപ്രമാണപ്രകാരം പരിച്ഛേദന ഏറ്റവനും (ഉല്പ, 17:10-14; ലൂക്കൊ, 2:21) മറിയയുടെ ആദ്യജാതനാകയാൽ, അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടവനും (ലേവ്യ, 12:2-8; ലൂക്കൊ, 2:22-24; പുറ, 34:19,20; സംഖ്യാ, 18:15) ആത്മാവിനാൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:40,52) ഏകദേശം 30 വയസ്സുള്ളപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ട്, ക്രിസ്തു ആയവനും (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18-21; പ്രവൃ, 4:27; 10;38) ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവിനാൽ വിളിക്കപ്പെട്ട്, ദൈവപുത്രൻ ആയവനും (ലൂക്കൊ, 1:32,35; 3:22) അനന്തരം, ആത്മാവിൻ്റെ ശക്തിയോടെ മൂന്നരവർഷം മഹത്വകരമായ ശശ്രൂഷ ചെയ്തവനും (ലൂക്കൊ, 4:14) ദൈവത്താൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവൃത്തിച്ചവനും (യോഹ, 3:2; പ്രവൃ, 2:22; 10:38) ദൈവത്താൽ പാപമോചനം നല്കിയവനും (മത്താ, 9:8) മൂന്നര വർഷത്തെ ശുശ്രൂഷയ്ക്കൊടുവിൽ, ദൈവാത്മാവിനാൽ തന്നെത്തന്നെ മരണത്തിന് ഏല്പിച്ചവനും (1തിമൊ, 2;6; എബ്രാ, 9:14), മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ജീവിപ്പിക്കപ്പെട്ടവനും (1പത്രൊ, 3:18; പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായവനുമാണ് (യോഹ, 20:17), യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത മനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. നസറായനായ യേശുവെന്ന മനുഷ്യനെയാണ് പ്രവചനംപോലെ,  ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:23-24,36; 5:31). അതുകൊണ്ടാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം ദൈവത്തെയല്ല; യേശുവെന്ന ദാവീദിൻ്റെ സന്തതിയായ മനുഷ്യനെയാണ് മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. (പ്രവൃ, 2:22-24). അതാണ് സുവിശേഷം. (2തിമൊ, 2:8). യഹോവയായ ഏകദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശെ, 11:9; യോഹ, 4:24). അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). എന്നാൽ, ദൈവപുത്രനായ യേശു ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, ഉയിർപ്പോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. (1തിമൊ, 6:16). എന്നാൽ, മനുഷ്യനായ ക്രിസ്തുയേശുവിന് ഇതെല്ലാം ഉണ്ടായിരുന്നു. (1തിമൊ, 2:6). അതിനാൽ, ദൈവപുത്രനും പാപമറിയാത്ത മനുഷ്യനുമായ യേശുക്രിസ്തുവിന് യഹോവയായ ദൈവമെന്ന അർത്ഥത്തിലല്ല കുറിയോസ് പ്രയോഗിച്ചിരിക്കുന്നത്; യേശുവെന്ന മനുഷ്യൻ്റെ പദവിയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

3. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, യേശു ജനനത്തിൽത്തന്നെ രക്ഷിതാവായ കർത്താവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല. ഈ വേദഭാഗം, യഥാർത്ഥത്തിൽ ഒരു പ്രവചനവും അപ്പോൾത്തന്നെ, യേശുവിൻ്റെ ജനനത്തെക്കുറിച്ച് ഇടയന്മാർക്കുള്ള സദ്വാർത്തയുമാണ്. പ്രവചനത്തിൻ്റെ നിവൃത്തി ഭാവികമായെങ്കിലും,; പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). പ്രവചനങ്ങൾക്ക് അംശമായ നിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണ നിവൃത്തി ഉള്ളതായും കാണാം: (യോവേ, 2:28-32; പ്രവൃ, 2:1-4,17-21; യെശ, 11:2; 44:1-3). കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ജിനിച്ചിരിക്കുന്നു എന്നാണ് ദൂതൻ്റെ പ്രവചനം. ഏകദേശം 30 വർഷങ്ങൾക്കുശേഷം, യോർദ്ദാനിൽവെച്ച്, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും ദൂതൻ്റെ പ്രവചനത്തിൻ്റെ അംശമായ നിവൃത്തിയുമാണ് യോർദ്ദാനിൽ സംഭവിച്ചത്. (യെശ, 61:1-2; ലൂക്കൊ, 2:11). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 16:21). പിന്നെയും, മൂന്നര വർഷങ്ങൾക്കു ശേഷമാണ് അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആകുന്നത്. അപ്പോഴാണ്, ദൂതൻ്റെ പ്രവചനത്തിന് പൂർണ്ണനിവൃത്തി വന്നത്. പെന്തെക്കൊസ്തു നാളിൽ, പത്രൊസ് അപ്പൊസ്തലൻ അത് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾതന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമികളുടെ കൈയാൽ തറപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു. (പ്രവൃ, 2:22-24). നസറായനായ യേശുവെന്ന മനുഷ്യനെയാണ് അവർ ക്രൂശിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും പത്രൊസ് സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അടുത്തവാക്യം: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). അടുത്തവാക്യം: “യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:31). അതായത്, ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്താൻ അർപ്പിച്ച യേശുവെന്ന പാപമറിയാത്ത മനുഷ്യനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് ദൈവമാണ്. (എഫെ, 5:2; 1തിമൊ, 2:5-6. ഒ.നോ: റോമ, 10:9). യേശുവിനെ കർത്താവെന്ന് വിളിക്കുന്നത് യഹോവയെന്നോ, ദൈവമെന്നോ ഉള്ള അർത്ഥത്തിലാണെങ്കിൽ, “അവനെ ദൈവം, കർത്താവാക്കി” എന്ന് പറഞ്ഞാൽ; അതില്പരം അബദ്ധമെന്താണ്? യഹോവയെ ആരെങ്കിലും യഹോവ ആക്കേണ്ട കാര്യമുണ്ടോ? അനാദിയായും ശാശ്വതമായും ദൈവമായവനെ ആരെങ്കിലും ദൈവം ആക്കേണ്ടതുണ്ടോ? അതായത്, ദൈവപുത്രനായ മനുഷ്യനെയാണ് ദൈവം മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത്. അതായത്, സുവിശേഷങ്ങളിൽ കുറിയോസ് അഥവാ, കർത്താവെന്ന് അവനെ വിളിക്കുന്നത് യജമാനൻ, നാഥൻ, നായകൻ, നേതാവ് എന്നീ അർത്ഥങ്ങളിലാണ്. ലേഖനങ്ങളിലാകട്ടെ, സഭയുടെ അധികാരി എന്ന അർത്ഥത്തിലാണ്. യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവനാണ് ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലംകൈയാൽ ഉയർത്തിയത്. (പ്രവൃ. 5:31). മനുഷ്യനായ ക്രിസ്തുയേശുവാണ് സഭയുടെ തല. (എഫെ, 5:23; കൊലൊ, 1:18; 2:19; 1തിമൊ, 2:6). അതിനാൽ, സഭയുടെ തലയും അധികാരിയും എന്ന നിലയിലാണ് ലേഖനങ്ങളിൽ ക്രിസ്തുവിനെ കർത്താവെന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ, ദൈവമെന്നോ, യഹോവയെന്നോ അർത്ഥത്തിലല്ല.

4. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറയണം: “അവരുടെ കർത്താവു (kyrios) ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.” (വെളി, 11:8). “യേശുവിനെ കർത്താവു (kyrios) എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഈ വേദഭാഗങ്ങൾ പ്രകാരം, ക്രൂശിക്കപ്പെട്ടതും ദൈവം ഉയിർപ്പിച്ചതും കർത്താവിനെയാണ്. കുറിയോസ് എന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിൽ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്നും വിശ്വസിക്കണം. (1തിമൊ, 6:16). എന്നാൽ മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് രക്തംചിന്തി ക്രൂശിൽ മരിച്ചത് ജഡശരീരമോ, രക്തമോ, മരണമോ ഇല്ലാത്ത ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ക്രിസ്തുയേശു എന്ന മനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1തിമൊ, 2:6; എബ്രാ, 2:9). രക്ഷയ്ക്കായി യേശുവിനെ കർത്താവെന്ന് വായികൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കയും ചെയ്യണമെന്നാണ് വചനം പറയുന്നത്. മരണമില്ലാത്തെ ദൈവം നമുക്കുവേണ്ടി മരിച്ചുവെന്ന് വിശ്വസിക്കുന്നതും ഒരു ദൈവത്തെ മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുന്ന ബൈബിൾവിരുദ്ധത രക്ഷയല്ല; ശിക്ഷാകാരണമാണ്. തന്നെയുമല്ല, മറിയയുടെ മൂത്തമകനായി ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചിട്ട് ദൈവം ഉയിർപ്പിച്ച യേശുവെന്ന മനുഷ്യനെ കുറിയോസ് അഥവാ, കർത്താവെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ അവൻ ദൈവമാകുമെങ്കിൽ; കുറിയോസ് എന്ന് വിളിച്ചിരിക്കുന്ന എല്ലാവരും ദൈവങ്ങളാകണം. ഉദാ: പീലാത്തൊസും (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവനും (ലൂക്കൊ, 19:33), ഫിലിപ്പോസും (യോഹ, 12:21), ദൂതനും (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാരും (പ്രവൃ, 16:16,19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവും പ്രവൃ, 25:26), കർത്താക്കന്മാരും (1കൊരി, 8:4), അബ്രാഹാമും (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പനും (വെളി, 7:14) ദൈവങ്ങളാണെന്ന് പറയണം. കുറിയോസ് (kyrios) എന്ന എബ്രായപദത്തിന് ഒരർത്ഥമല്ല ഉള്ളതെന്ന് ദയവായി വിശ്വസിക്കുക.

5. കർത്താവിൻ്റെ അമ്മയും സഹോദരന്മാരും: എലീശബെത്ത് യേശുവിനെ എൻ്റെ കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം: “എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി.” (ലൂക്കൊ, 1:43). പുതിയനിയമത്തിൽ, യേശുവിൻ്റെ ജനനത്തെക്കുറിച്ച് ആദ്യമായി അരുളപ്പാട് ലഭിച്ച മനുഷ്യനാണ്, എലീശബെത്തിൻ്റെ ഭർത്താവായ സെഖര്യാപുരോഹിതൻ. അവൻ മുഖാന്തരം, യിസ്രായേലിനെ രക്ഷിക്കുവാനുള്ള കർത്താവും ക്രിസ്തുവുമാണ് മറിയയുടെ ഉദരത്തിൽ ഉരുവായതെന്ന് എലീശബെത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ്, “എൻ്റെ കർത്താവിൻ്റെ അമ്മ” എന്ന് അവൾ മറിയയെ വിശേഷിപ്പിച്ചത്. എലീശബെത്ത് കർത്താവിൻ്റെ അമ്മയെന്ന് വിശേഷിപ്പിക്കയാലാണ്, മറിയ ദൈവത്തിൻ്റെ അമ്മയാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നത്. അപ്പോൾത്തന്നെ, മറിയെ ‘ഞാൻ കർത്താവിന്റെ ദാസി” എന്നും പറഞ്ഞിട്ടുണ്ട്: “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു.” (ലൂക്കൊ, 1:38). ഇവിടെ മനസ്സിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; എലീശബെത്ത് കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചത്, യേശുവെന്ന മനുഷ്യനെയാണ്. എന്തെന്നാൽ, കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (യോഹ, 8:40,46; 2കൊരി, 5:21; 1തിമൊ, 2:6). ഏകമനുഷ്യനും ഏകകർത്താവുമായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15; പ്രവൃ, 15:11; 1കൊരി, 8:6). തന്മൂലം, ആ മനുഷ്യനെയാണ് എലീശബത്ത് കർത്താവെന്ന് വിശേഷിപ്പിച്ചതെന്ന് വ്യക്തമാണ്. എന്നാൽ, മറിയ കർത്താവെന്ന് വിശേഷിപ്പിച്ചത്, തൻ്റെ പുത്രനായ യേശുവിനെയല്ല; യഹോവയായ ദൈവത്തെയാണ്. യേശുവിൻ്റെ അമ്മ, മറിയുടെ മകൻ എന്നിങ്ങനെ 18 പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, “ദാസി” എന്ന് മറിയ വിശേഷിപ്പിക്കുന്നത്, ഡ്യൂലോസ് (doulos) അഥവാ, ദാസൻ  അല്ലെങ്കിൽ, അടിമ എന്ന് അർത്ഥമുള്ള ഗ്രീക്കു പദത്തിൻ്റെ സ്ത്രീലിംഗമായ ഡ്യൂലേ (doule) എന്ന പദം കൊണ്ടാണ്. എതെങ്കിലും അമ്മ, താൻ പ്രസവിച്ച തൻ്റെ മകൻ്റെ ദാസിയാണെന്ന് പറയുമോ? തന്നെയുമല്ല, മറിയ തൻ്റെ പുത്രനായ യേശുവിനെയല്ല; ദൈവത്തെയാണ് കർത്താവെന്ന് വിശേഷിപ്പിച്ചത് എന്നതിൻ്റെ കൃത്യമായ തെളിവ് അതേ അദ്ധ്യായത്തിൽ തന്നെയുണ്ട്. അവിടെ, താൻ യഹോവയായ ദൈവത്തിൻ്റെ ദാസിയാണെന്ന് മറിയ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:46-48. ഒ.നോ: പ്രവൃ, 2:48). ഇനിയും ശക്തമായ ഒരു തെളിവുണ്ട്: മറിയയെ കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിരിക്കുന്നപോലെ; അവളുടെ മറ്റു മക്കളെ അഥവാ, യേശുവിൻ്റെ സഹോദരന്മാരെ കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. അതായത്, യാക്കോബിനെ മാത്രമായി കർത്താവിൻ്റെ സഹോദരനെന്നും എല്ലാവരെയും ചേർത്ത് കർത്താവിൻ്റെ സഹോദരന്മാർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (1കൊരി, 9:5; ഗലാ, 1:19). എലിസബത്ത് മറിയയെ എപ്രകാരം, ഏത് വാക്കുകൊണ്ട് കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചുവോ, അപ്രകാരം തന്നെയാണ് കർത്താവിൻ്റെ സഹോദരന്മാരെന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതും. മറിയ ദൈവത്തിൻ്റെ മാതാവാണെങ്കിൽ, യാക്കോബും അവൻ്റെ സഹോദരന്മാരും ദൈവത്തിൻ്റെ സഹോദരന്മാരാണെന്ന് പറയണം. മറിയ ദൈവത്തിൻ്റെ അമ്മയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ അമ്മയാണ്. പിതാവായ ഏകദൈവം മാത്രമാണ് നമുക്കുള്ളത്. (യോഹ, 8:41; 17:3; 1കൊരി, 8:5,6; എഫെ, 4:6). ദൈവപുത്രൻ ദൈവമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ പൂർണ്ണ മനുഷ്യനാണ്. (1തിമൊ, 3:14-16). ക്രിസ്തു ദൈവമല്ലെങ്കിൽ, മറിയ എങ്ങനെയാണ് ദൈവത്തിൻ്റെ അമ്മയാകുന്നത്? അനാദിയായും ശാശ്വതമായും ദൈവം ആയവന് അമ്മയും സഹോദരന്മാരും ഉണ്ടെന്ന് പറഞ്ഞാൽ, അതില്പരം ഗതികെട്ട ഉപദേശം വേറെന്താണ്? അമ്മയും സഹോദരന്മാരും ഉള്ള ഒരു ദൈവത്തിന്, മാതാ അമൃതാനന്ദ മയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷത അവകാശപ്പെടാൻ പറ്റും? ഏകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും അനേകരും ഇന്നയോളം അറിഞ്ഞിട്ടില്ല എന്നതാണ് യഥാർത്ഥ വസ്തുത. തന്മൂലം, കുറിയോസ് ക്രിസ്തുവിന് പ്രയോഗിച്ചിരിക്കുന്നത് യഹോവയായ ദൈവമെന്ന അർത്ഥത്തിലല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

6. കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും: കർത്താവായ യേശുക്രിസ്തുവിന് ഒരു പിതാവും ദൈവവും ഉള്ളതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് (റോമ, 15:5). അടുത്തവാക്യം: “മനസ്സലിവുള്ള പിതാവും സർവാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.” (2കൊരി, 1:3). അടുത്തവാക്യം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.” (2കൊരി, 11:31). അടുത്തവാക്യം: “സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെ, 1:3). അടുത്തവാക്യം:
നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും “മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്” (എഫെ, 1:17). അടുത്തവാക്യം: “എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.” (കൊലൊ, 1:5). അടുത്തവാക്യം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി,” (1പത്രൊ, 1:3). തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന്, ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ദൈവപുത്രനായ ക്രിസ്തുവിനെ കർത്താവെന്ന് വിശേഷിപ്പിക്കുന്നത് യഹോവയായ ദൈവമെന്ന അർത്ഥത്തിൽ ആയിരുന്നെങ്കിൽ; കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവെന്നും ദൈവമെന്നും ഒരു പ്രയോഗം ബൈബിളിൽ ഉണ്ടാകുമായിരുന്നില്ല. എന്തെന്നാൽ, ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ ഒരു പിതാവോ, ദൈവമോ ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. തന്മൂലം, ദൈവപുത്രനായ ക്രിസ്തുവിനെ കുറിയോസ് അഥവാ, കർത്താവെന്ന് വിളിച്ചിരിക്കുന്നത്; യഹോവയായ ദൈവമെന്ന അർത്ഥത്തിലല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

7. താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും താൻ ഒരുത്തനെയും അറിയുന്നില്ലെന്നുമാണ് ഒന്നാം കല്പന മുതൽ, യഹോവയായ ദൈവം ആവർത്തിച്ച് പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ദൈവപുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ഇതാണ് ബൈബിൾ ആദിയോടന്തം വെളിപ്പെടുത്തുന്ന വസ്തുത. യഹോവ ഒരുത്തൻ മാത്രമാണ് ഉള്ളതെന്നും സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (ആവ, 6:4; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; യെശ, 37:16; 37:20; 45:18). തന്മൂലം, നമ്മുടെ പാപപരിഹാർത്ഥം ക്രൂശിക്കപ്പെട്ട ഏകമനുഷ്യനായ യേശുക്രിസ്തുവിനെ, കുറിയോസ് അഥവാ, കർത്താവെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്, യഹോവയെന്ന അർത്ഥത്തിലോ, ദൈവമെന്ന അർത്ഥത്തിലോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

8. പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ഏകദൈവം എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കിയവനാണ് ദൈവം. (പ്രവൃ, 2:23-24,36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം ആയിമാറും. കർത്താവ് അഥവാ, കുറിയോസ് എന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിലോ, ദൈവപുത്രണും ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ ഒരിക്കലും പറയുമായിരുന്നില്ല.

9. ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവുതരാം: താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ലെന്ന് ദൈവപുത്രൻ കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും അതിലേറെ പറഞ്ഞിട്ടുണ്ട്. താൻ മനുഷ്യനാണെന്ന് ക്രിസ്തു മൂന്നുപ്രാവശ്യം പറഞ്ഞിട്ടുണ്ട്.

താൻ ദൈവമല്ലെന്ന് ക്രിസ്തു പറയുന്ന ഒരു തെളിവ് കാണുക: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father, the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, പിന്നെ മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ സിംഗിളിനെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവമല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി.

താൻ മനുഷ്യനാണെന്നും ക്രിസ്തു വ്യക്തമാക്കി: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34).

താൻ സത്യദൈവമല്ല; മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും പുത്രൻതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ; അവൻ സത്യദൈവമാകില്ല; വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം കർത്താവിനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ പിതാവിനെക്കാൾ താഴ്ന്നവനും (യോഹ, 14:28. ഒ.നോ: 10:29) സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനുമാണ്. (എബ്രാ, 7:26). അതായത്, പലരും തങ്ങളുടെ ദുരുപദേശത്താൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതിനാൽ, ദൈവപുത്രനായ യേശുവിനെ കുറിയോസ് എന്ന് വിളിക്കുന്നത് യഹോവയെന്നോ, ദൈവമെന്നോ അർത്ഥത്തിലാണെങ്കിൽ. ബൈബിൾപോലെ പരസ്പര വിരുദ്ധമായ ഒരു ഗ്രന്ഥവും വിശ്വാസവും ഭൂലോകത്ത് ഒരിടത്തും ഇല്ലെന്ന് പറയേണ്ടിവരും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കുറിയൊസ് എന്ന പദത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെയുള്ള PDF കാണുക:⬇️

കുറിയോസ് (Kyrios) കർത്താവ് (Lord) Pdf:

ലോഗോസ് (logos) റീമ (rhema)

ദൈവത്തിൻ്റെ വചനത്തെക്കുറിക്കാൻ പുതിയനിയമത്തിൽ; ലോഗോസ് (logos) റീമ (rema) എന്നിങ്ങനെ, രണ്ട് ഗ്രീക്ക് പദങ്ങൾ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. വചനത്തെക്കുറിക്കുന്ന റീമ 67 വാക്യങ്ങളിലായി 70 പ്രാവശ്യമുണ്ട്. 

പുതിയനിയമത്തിൽ, ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്ന ലോഗോസും റീമയും അഭിന്നമായാണ് ഉപയോഗിച്ചിരുന്നത്:

1. ആകാശഭൂമികൾ സൃഷ്ടിച്ച വചനം:
ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ (logos) ഉണ്ടായി എന്നും (2പത്രൊ, 3:5) ⛔ ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ (rema) നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. (എബ്രാ, 11:3)

2. ദൈവത്തിൻ്റെ വചനം:
അതിന് അവൻ: “അല്ല, ദൈവത്തിന്റെ വചനം (logos) കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ” എന്നു പറഞ്ഞു, (ലൂക്കൊ, 11:28) ⛔ ദൈവസന്തതിയായവൻ ദൈവ വചനം (rema) കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. (യോഹ, 8:47)

3. ദൈവത്തിൻ്റെ വായിൽ നിന്നുള്ള വചനം:
ദൈവത്തിന്റെ അരുളപ്പാട് (logos) ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ. (യോഹ, 10:35) ⛔ അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം (rema) കൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. (മത്താ, 4:4)

4. യേശുക്രിസ്തുവിൻ്റെ വചനം:
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (logos) ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലൊ, 3:16) ⛔ ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും (rema) വരുന്നു. (റോമ, 10:17)

5. “എൻ്റെ വചനം” എന്ന് ക്രിസ്തു ആധികാരികമായി പറയുന്നു:
തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: “എന്റെ വചനത്തിൽ (logos) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31) ⛔ നിങ്ങൾ എന്നിലും എന്റെ വചനം (rema) നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. (യോഹ, 15:7)

6. ക്രിസ്തു സംസാരിച്ച വചനം:
ഞാൻ നിങ്ങളോടു സംസാരിച്ച വചനം (logos) നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. (യോഹ, 15:3) ⛔ ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ (rema) ആത്മാവും ജീവനും ആകുന്നു. (യോഹ, 6:63)

7. ക്രിസ്തുവിൻ്റെ വചനവും അവൻ സംസാരിച്ച വചനവും:
എന്റെ വചനം (rema) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

8. പുത്രൻ്റെ വചനവും പിതാവിൻ്റെ വചനവും:
എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം (logos) പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റെതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ഉത്തരം പറഞ്ഞു. (യോഹ, 14:24) ⛔ ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം (rema) സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10)

9. ജീവൻ്റെ വചനം:
അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം (logon) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. (ഫിലി, 2:15) ⛔ നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം (rema) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. (പ്രവൃ, 5:20)

10. ദൂതൻ്റെ വചനം:
അവൾ ആ വാക്കു (logos) കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. (ലൂക്കൊ, 1:29) ⛔ അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു (rema) പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. (ലൂക്കൊ, 1:38)

11. പ്രവാചകന്മാർ പറഞ്ഞ വചനം:
കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം (logos) നിവൃത്തിയാവാൻ ഇടവന്നു. (യോഹ, 12:38) ⛔ വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും (rema) നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാർഥ മനസ്സ് ഉണർത്തുന്നു. (2പത്രൊ, 3:2)

12. അപ്പൊസ്തലന്മാരുടെ വചനം:
ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ (logos) എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. (യോഹ, 17:20 ⛔ അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് (rema) ശ്രദ്ധിച്ചുകൊൾവിൻ. (പ്രവൃ, 2:14)

13. പത്രൊസ് പ്രസംഗിച്ച വചനം:
വാക്കുകളെ (rema) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

14. വിശ്വാസികളുടെ വചനം:
ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് (logos) എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലൊ, 4:6) ⛔ എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും (rema) ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (മത്താ, 12:36)                                 

❌♠️❌♣️❌♠️❌

യേശുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. പേർപറഞ്ഞുകൊണ്ട് വേർതിരിച്ചിരിക്കുന്ന
വാക്യങ്ങൾ മാത്രം നോക്കാം:

1. യേശുവാക്ക് (logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)

2. ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും (logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)

3. തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം (logos) യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)

4. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം (logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)

5. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം (logos), (പ്രവൃ, 10:36)

6. ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും (logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)

7. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു വാക് (logos) ചാതുര്യത്തോടെ അല്ലതാനും. (1കൊരി,1:17)

8. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം (logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)

9. വാക്കിനാലോ (logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)

10. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം (logos) കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)

11. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം (logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)

12. എന്നോടു കേട്ട പഥ്യ വചനം (logos) നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13; 1തിമൊ, 6:3)

13. അവൻ ദൈവത്തിന്റെ വചനവും (logos) യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)

14. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും (logos) യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)

15. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും (logos) നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. (വേളി, 20:4)

❌♠️❌♣️❌♠️❌

1. എന്റെ വചനം (rema) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

2. വാക്കുകളെ (rema) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

❌♠️❌♣️❌♠️❌

1. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുആയിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. (മത്താ, 5:32)

2. നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു. (മത്താ, 5:37)

3. ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. (മത്താ, 7:24)

4. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. (മത്താ, 7:26)

5. വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; (മത്താ, 7:28)

6. അതിനു ശതാധിപൻ: കർത്താവേ, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. (മത്താ, 8:8)

7. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കു കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. (മത്താ, 8:16)

8. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ. (മത്താം, 10:14)

9. ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (മത്താ, 12:32)

10. എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (12:36)

11. നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. (മത്താ, 12:37)

12. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. (മത്താ, 13:19)

13. പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. (മത്താ, 13:20)

14.വചനം നിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. (മത്താ, 13:21)

15. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു. (മത്താ, 13:22)

16. നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. (മത്താ, 13:23)

17. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു. (മത്താ, 15:12)

18. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു. (മത്താ, 15:23)

19. സ്വർഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. (മത്താ, 18:23)

20. വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു, (മത്താ, 19:1)

21. അവൻ അവരോട്: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല (മത്താ, 19:11)

22. യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു. (മത്താ, 19:22)

23. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. (മത്താ, 21:24)

24. അനന്തരം പരീശന്മാർ ചെന്ന് അവനെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു (മത്താ, 22:15)

25. അവനോട് (ഒരു വാക്കു പോലും) ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല. (മത്താ, 22:46)

26. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മത്താ, 24:35)

27. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു. (മത്താ, 25:19)

28. വചനങ്ങൾ ഒക്കെയും പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോട്: (മത്താ, 26:1)

29. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. (മത്താ, 26:44)

30. അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. (മത്താ, 28:15)

31. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിനു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി. (മർക്കൊ, 1:45)

32. ഉടനെ വാതില്ക്കൽപോലും ഇടമില്ലാതവണ്ണം പലരും വന്നുകൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു. (മർക്കൊ, 2:2)

33. വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു. (മർക്കൊ, 4:14)

34. വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. (മർക്കൊ, 4:15)

35. അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; (മർക്കൊ, 4:16)

36. എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു. (മർക്കൊ, 4:17)

37. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട് (മർക്കൊ, 4:18)

38. ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. (മർക്കൊ, 4:19)

39. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു. (മർക്കൊ, 4:20)

40. അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. (മർക്കൊ, 4:33).

41. യേശു ആ വാക്ക് കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)

42. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു. (മർക്കൊ, 7:13)

43. അവൻ അവളോട്: “ഈ വാക്കു നിമിത്തം പൊയ്ക്കൊൾക; ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു” എന്നു പറഞ്ഞു. (മർക്കൊ, 7:29)

44. അവൻ ഈ വാക്കു തുറന്നുപറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി; (മർക്കൊ, 8:32)

45. വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതന്മാരുമായി വരുമ്പോൾ നാണിക്കും. (മർക്കൊ, 8:38)

46. മരിച്ചവരിൽനിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മിൽ തർക്കിച്ചുംകൊണ്ട് അവർ ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു; (മർക്കൊ, 9:10)

47. അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. (മർക്കൊ, 10:22)

48. അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം. (മർക്കൊ, 10:24)

49. യേശു അവരോട്: “ഞാൻ നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. (മർക്കൊ, 11:29)

50.  അനന്തരം അവനെ വാക്കിൽ കുടുക്കുവാൻവേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. അവർ വന്ന്: (മർക്കൊ, 12:13)

51. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മർക്കൊ, 13:31)

52. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. (മർക്കൊ, 14:39)

53. അവർ പുറപ്പെട്ട് എല്ലാടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു. (മർക്കൊ, 16:20)

54. ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ, (ലൂക്കൊ, 1:1)

55.അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു. (ലൂക്കൊ, 1:4)

56. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 1:20)

57. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. (ലൂക്കൊ, 1:29)

58. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. (ലൂക്കൊ, 3:4)

59. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. (ലൂക്കൊ, 4:22)

60. അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. (ലൂക്കൊ, 4:32)

61. എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്ത്? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. (ലൂക്കൊ, 4:36)

62. അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ (ലൂക്കൊ, 5:1)

63. എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു. (ലൂക്കൊ, 5:15)

64.  എന്റെ അടുക്കൽ വന്ന് എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചുതരാം. (ലൂക്കൊ, 6:47)

65. അതുകൊണ്ട് നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. (ലൂക്കൊ, 7:7)

66. അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിലൊക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. (ലൂക്കൊ, 7:17)

67. ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം; (ലൂക്കൊ, 8:11)

68. വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു. (ലൂക്കൊ, 8:12)

69. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. (ലൂക്കൊ, 8:13)

70. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ. (ലൂക്കൊ, 8:15)

71. അവരോട് അവൻ: “എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 8:21)

72.  ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ നാണിക്കും. (ലൂക്കൊ, 9:26)

73.  വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി. (ലൂക്കൊ, 9:28)

74.  നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു” എന്നു പറഞ്ഞു. (ലൂക്കൊ, 9:44)

75. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. (ലൂക്കൊ, 10:39)

76. അതിന് അവൻ: “അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ” എന്നു പറഞ്ഞു, (ലൂക്കൊ, 11:28)

77.  മനുഷ്യപുത്രന്റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കൊ, 12:10)

78. അവൻ അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേൾക്കുന്നത് എന്ത്? നിന്റെ കാര്യവിചാരത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു. (ലൂക്കൊ, 16:2)

79. അതിന് ഉത്തരമായി അവൻ: “ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ. (ലൂക്കൊ, 20:3)

80.  പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാൻ തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. (ലൂക്കൊ, 20:20)

81. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (ലൂക്കൊ, 21:33)

82. അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു. (ലൂക്കൊ, 22:61)

83. ഏറിയ (വാക്കുകൾ) ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. (ലൂക്കൊ, 23:9)

84. അവൻ അവരോട്: “നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു;” അവർ വാടിയ മുഖത്തോടെ നിന്നു. (ലൂക്കൊ, 24:17)

85. ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)

86. പിന്നെ അവൻ അവരോട്: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ” എന്നു പറഞ്ഞു. (ലൂക്കൊ, 24:44)

87. ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. (യോഹ, 1:1)

88. വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. (യോഹ, 1:14)

89. അവൻ ഇതു പറഞ്ഞു എന്ന് അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. (യോഹ, 2:22)

90. “വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. (യോഹ, 4:37)

91. ഞാൻ ചെയ്തതൊക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. (യോഹ, 4:39)

92. ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു; (യോഹ, 4:41)

93. യേശു അവനോട്: “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു; യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് ആ മനുഷ്യൻ പോയി. (യോഹ, 4:50)

94. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹ, 5:24)

95. അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. (യോഹ, 5:38)

96. അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ട്: ഇത് കഠിന വാക്ക്; ഇത് ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. (യോഹ, 6:60)

97. നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. (യോഹ, 7:36)

98. പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ട്: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു. (യോഹ, 7:40)

99. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31)

100. നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിനു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:37)

101. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. (യോഹ, 8:43)

102. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല” എന്ന് ഉത്തരം പറഞ്ഞു. (യോഹ, 8:51)

103. യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (യോഹ, 8:52)

104. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്ക് പറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. (യോഹ, 8:55)

105. വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. (യോഹ, 10:19)

106. ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ – തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ. (യോഹ, 10:35)

107. കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. (യോഹ, 12:38)

108. എന്റെ വചനം (hraymah) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; (യോഹ, 12:48)

109. യേശു അവനോട് “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വാസം ചെയ്യും. (യോഹ, 14:23)

110. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റെതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ഉത്തരം പറഞ്ഞു. (യോഹ, 14:24)

111. ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. (യോഹ, 15:3)

112. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്ന് ഞാൻ നിങ്ങളോടു പറഞ്ഞ വാക്ക് ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. (യോഹ, 15:20)

113. അവർ വെറുതേ എന്നെ പകച്ചു എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനുതന്നെ. (യോഹ, 15:25)

114. നീ ലോകത്തിൽനിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. (യോഹ, 17:6)

115. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു. (യോഹ, 17:14)

116. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു. (യോഹ, 17:17)

117. ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. (യോഹ, 17:20

118. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്ന് അവൻ പറഞ്ഞ വാക്കിന് ഇതിനാൽ നിവൃത്തിവന്നു. (യോഹ, 18:9)

119. യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാൽ നിവൃത്തി വന്നു. (യോഹ, 18:32)

120.വാക്ക് കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, (യോഹ, 19:8)

121. വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. (യോഹ, 19:13)

122. ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: “അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത്” എന്നത്രേ അവനോട് പറഞ്ഞത്. (യോഹ, 21:23)

123. തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)

124. യിസ്രായേൽപുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾതന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന (പ്രവൃ, 2:22)

125. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. (പ്രവൃ, 2:40)

126. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. (പ്രവൃ, 2:41)

127. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി. (പ്രവൃ, 4:4)

128. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)

129. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. (പ്രവൃ, 4:31)

130. വാക്ക് കേട്ടിട്ട് അനന്യാസ് വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. (പ്രവൃ, 5:5)

131.വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു. (പ്രവൃ, 5:24)

132. പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല. (പ്രവൃ, 6:2)

133. ഞങ്ങളോ പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു. (പ്രവൃ, 6:4)

134. വാക്കു കൂട്ടത്തിനൊക്കെയും ബോധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദാമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു, (പ്രവൃ, 6:5)

135. ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു. (പ്രവൃ, 6:7)

136. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർഥനായിത്തീർന്നു. (പ്രവൃ, 7:22)

137.വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നുപാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. (പ്രവൃ, 7:29)

138. ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു. (പ്രവൃ, 8:4)

139. അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. (പ്രവൃ, 8:14)

140. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. (പ്രവൃ, 8:21)

141. അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേകം ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. (പ്രവൃ, 8:25)

142. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർപറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. (പ്രവൃ, 10:29)

143. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം, (പ്രവൃ, 10:36)

144. വാക്കുകളെ(hraymah) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

145. ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു. (പ്രവൃ, 11:1)

146. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. (പ്രവൃ, 11:19)

147. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു. (പ്രവൃ, 11:22)

148. എന്നാൽ ദൈവവചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു. (പ്രവൃ, 12:24)

149. സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു. (പ്രവൃ, 13:5)

150. അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. (പ്രവൃ, 13:7)

151. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. (പ്രവൃ, 13:15)

152. സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്. (പ്രവൃ, 13:26)

153. പിറ്റേ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി. (പ്രവൃ, 13:44)

154. അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യം പൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. (പ്രവൃ, 13:46)

155. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (പ്രവൃ, 13:48)

156. കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. (പ്രവൃ, 13:49)

157. എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. (പ്രവൃ, 14:3)

158. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യ പ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർ വിളിച്ചു. (പ്രവൃ, 14:12)

159. പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. (പ്രവൃ, 14:25)

160. സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. (പ്രവൃ, 15:6)

161.  വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്:
സഹോദരന്മാരേ, കുറെനാൾ മുമ്പേ ദൈവം നിങ്ങളിൽവച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷ വചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 15:7)

162. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. (പ്രവൃ, 15:15)

163. ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു (പ്രവൃ, 15:24)

164. ആകയാൽ ഞങ്ങൾ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. (പ്രവൃ, 15:27)

165. യൂദായും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. (പ്രവൃ, 15:32)

166. എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു. (പ്രവൃ, 15:34)

167. കുറെനാൾ കഴിഞ്ഞിട്ടു പൗലൊസ് ബർന്നബാസിനോട്: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്ന് നോക്കുക എന്നു പറഞ്ഞു. (പ്രവൃ, 15:35)

168. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു, (പ്രവൃ, 16:6)

169. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. (പ്രവൃ, 16:32)

170. കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു. (പ്രവൃ, 16:36)

171. അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. (പ്രവൃ, 17:11)

172. പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലൊനീക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു. (17:13)

173. അങ്ങനെ അവൻ ഒരാണ്ടും ആറു മാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു. (പ്രവൃ, 18:11)

174. പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ (കാരണം) ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. (പ്രവൃ, 18:14)

175. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞ് (പ്രവൃ, 18:15)

176. അത് രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി. (പ്രവൃ, 19:10)

177. ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു. (പ്രവൃ, 19:20)

178. എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരേ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വച്ചിട്ടുണ്ട്, ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ. (പ്രവൃ, 19:38)

179. ഇന്നത്തെ കലഹത്തിനു കാരണം ഇല്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ. (പ്രവൃ, 19:40)

180. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി. (പ്രവൃ, 20:2)

181. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. (പ്രവൃ, 20:7)

182. എങ്കിലും ഞാൻ എന്റെ പ്രാണൻ (അതിനെ) വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ. (പ്രവൃ, 20:24)

183. നിങ്ങൾക്ക് ആത്മികവർധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. (പ്രവൃ, 20:32)

184. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. (പ്രവൃ, 20:35)

185. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു. (പ്രവൃ, 20:38)

186. വാക്കോളം അവർ അവനു ചെവി കൊടുത്തു; പിന്നെ: ഇങ്ങനത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു. (പ്രവൃ, 22:22)

187. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും”എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. (റോമ, 3:4)

188. ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉദ്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും (റോമ, 9:6)

189. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും”
എന്നല്ലോ വാഗ്ദത്ത വചനം. (റോമ, 9:9)

190. “കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ച് ക്ഷണത്തിൽ തീർക്കും”
എന്നു വിളിച്ചുപറയുന്നു. (കാരണം, കർത്താവ് ലോകമെമ്പാടും ഒരു ചെറിയ പ്രവൃത്തി ചെയ്യും. (റോമ, 9:28)

191. വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നുള്ളതും മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു. (റോമ, 13:9)

192. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. (റോമ, 14:12)

193. ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)

194. അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. (1കൊരി, 1:6)

195. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു വാക് ചാതുര്യത്തോടെ അല്ലതാനും. (1കൊരി, 1:17)

196. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. (1കൊരി, 1:18)

197. ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നത്. (1കൊരി, 2:1)

198. എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. (1കൊരി, 2:5)

199. അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽതന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാർക്ക് ആത്മികമായതു തെളിയിക്കുന്നു. (1കൊരി, 2:13)

200. കർത്താവിന് ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്ന്, ചീർത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും. (1കൊരി, 4:19)

201. ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു. (1കൊരി, 4:20)

202. ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; (1കൊരി, 12:8)

203. അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. (1കൊരി, 14:9)

204. എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷകളിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചു വാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. (1കൊരി, 14:19)

205. ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്കു മാത്രമോ വന്നത്? (1കൊരി, 14:36)

206. നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. (1കൊരി, 15:2)

207.  ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും. (1കൊരി, 15:54)

218. നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി. (2കൊരി, 1:18)

209. ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു. (2കൊരി, 2:17)

210. ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകല മനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ ബോധ്യമാക്കുന്നു. (2കൊരി, 4:2)

211. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)

212. സത്യ വചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ട് (2കൊരി, 6:7)

213. എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂർണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമകാര്യത്തിലും മുന്തിവരുവിൻ. (2കൊരി, 8:7)

214. അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവതന്നെ; ശരീരസന്നിധിയോ ബലഹീനവും വാക്ക് നിന്ദ്യവുമത്രേ എന്ന് ചിലർ പറയുന്നുവല്ലോ. (2കൊരി, 10:10)

215. അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർതന്നെ എന്ന് അങ്ങനത്തവൻ നിരൂപിക്കട്ടെ. (2കൊരി, 10:11)

216. ഞാൻ വാക് സാമർഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാ വിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. (2കൊരി, 11:6)

217. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏക വാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു. (ഗലാ, 5:14)

218. വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം. (ഗലാ, 6:6)

219. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യ വചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, (എഫെ, 1:13)

220. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്. (എഫെ, 4:29)

221. വ്യർഥ വാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. (എഫെ, 5:6)

222. ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമം പ്രാഗല്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിനും (എഫെ, 6:19)

223. സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. (ഫിലി, 1:14)

224. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. (ഫിലി, 2:15)

225. ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചിലവു കാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു. (ഫിലി, 4:15)

226. ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നത്. (ഫിലി, 4:17)

227. സുവിശേഷത്തിന്റെ സത്യ വചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം, (കൊലോ, 1:3)

228. നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചന ഘോഷണം നിവർത്തിക്കേണ്ടതിനു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. (കൊലോ, 1:25)

229. അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല. (കൊലോ, 2:23)

230. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലോ, 3:16)

231. വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലോ, 3:17)

232.   എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും (കൊലോ, 4:3)

233. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലോ, 4:6)

234. ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടുംകൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്ന് അറിയുന്നുവല്ലോ. (1തെസ്സ, 1:5)

235. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)

236. നിങ്ങളുടെ അടുക്കൽനിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നത് മക്കെദോന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല. (1തെസ്സ, 1:8)

237. നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. (1തെസ്സ, 2:5)

238. ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. (1തെസ്സ, 2:13)

239. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്ന് ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. (1തെസ്സ, 4:15)

240. വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. (1തെസ്സ, 4:18)

241. കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്. (2തെസ്സ, 2:2)

242. ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറച്ചുനിന്നു ഞങ്ങൾ വാക്കിനാലോ, ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. (2തെസ്സ, 2:15)

243. നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ. (2തെസ്സ, 2:17)

244. ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്ത്വപ്പെടുവാനും (2തെസ്സ, 3:1)

245. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗം വിട്ട് അവനെ വേർതിരിപ്പിൻ. (2തെസ്സ, 3:14)

246. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)

247. ഒരുവൻ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യമായ (വചനം) ആകുന്നു. (1തിമൊ, 3:1)

248. ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. (1തിമൊ, 4:5)

249. ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിനു നല്ല ശുശ്രൂഷകൻ ആകും. (1തിമൊ, 4:6)

250. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം. (1തിമൊ, 4:9)

251. ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. (1തിമൊ, 4:12)

252. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെതന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക. (1തിമൊ, 5:17)

253. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യ വചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ (1തിമൊ, 6:3)

254. എന്നോടു കേട്ട പഥ്യ വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)

255. അത് അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല. (2തിമൊ, 2:9)

256. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. (2തിമൊ, 2:13)

257. സത്യ വചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. (2തിമൊ, 2:15)

258. അവരുടെ വാക്ക് അർബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. (2തിമൊ, 2:17)

259. വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജനം ചെയ്ക; പ്രബോധിപ്പിക്ക. (2തിമൊ, 4:2)

260. അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊൾക. (2തിമൊ, 4:15)

261. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ (തീത്തൊ, 1:1)

262. പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യ വചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം. (തീത്തൊ, 1:9)

263. ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിനു യൗവനക്കാരത്തികളെ ഭർത്തൃപ്രിയമാരും (തീത്തൊ, 2:4)

264. ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യ വചനവും ഉള്ളവൻ ആയിരിക്ക. (തീത്തൊ, 2:8)

265. വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്ക് ഉപകാരവും ആകുന്നു. (തീത്തൊ, 3:8)

266. ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയുംഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ (എബ്രാ, 2:2)

267. അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്ക് ഉപകാരമായി വന്നില്ല. (എബ്രാ, 4:2)

268. ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. (എബ്രാ, 4:12)

269. അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്. (എബ്രാ, 4:13)

270. ഇതിനെക്കുറിച്ചു (?) ഞങ്ങൾക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായിത്തീർന്നതുകൊണ്ടു തെളിയിച്ചു തരുവാൻ വിഷമം. (എബ്രാ, 5:11)

271. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. (എബ്രാ, 5:13)

272. നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യ വചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. (എബ്രാ, 6:2)

273. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു. (എബ്രാ, 7:28)

274. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്ന് അപേക്ഷിച്ചു. (എബ്രാ, 12:19)

275. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ. (എബ്രാ, 13:7)

276. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല. (എബ്രാ, 13:17)

277. സഹോദരന്മാരേ, ഈ പ്രബോധന വാക്യം പൊറുത്തുകൊൾവിൻ എന്ന് അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്. (എബ്രാ, 13:22)

278. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു. (യാക്കോ, 1:18)

279. ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ. (യാക്കോ, 1:21)

280. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. (യാക്കോ, 1:22)

281. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടൊക്കുന്നു. (യാക്കോ, 1:23)

282. നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. (യാക്കോ, 3:2)

283. കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. (1പത്രൊ, 1:23)

284. അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ വച്ചുമിരിക്കുന്നു. (1പത്രൊ, 2:8)

285. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു (വക്കു) കണ്ടറിഞ്ഞു (1പത്രൊ, 3:1)

286. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. (1പത്രൊ, 3:15)

287. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന് അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. (1പത്രൊ, 4:5)

288. പ്രവാചക വാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്യുവോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്. (2പത്രൊ, 1:19)

289. അവർ ദ്രവ്യാഗ്രഹത്തിൽ കൗശല വാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല. (2പത്രൊ, 2:3)

290. ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും (2പത്രൊ, 3:5)

291. ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. (2പത്രൊ, 3:7)

292. ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു. (1യോഹ, 1:1)

293. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി. (1യോഹ, 1:10)

294. എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. (1യോഹ, 2:5)

295. പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ. (1യോഹ, 2:7)

296. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. (1യോഹ, 2:14)

297. കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക. (1യോഹ, 3:18)

298. (സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: പിതാവ്, വചനം പരിശുദ്ധാത്മാവ്; ഈ മൂവരും ഒന്നു തന്നേ. (1യോഹ, 5:7)

299. അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർ വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന് ഓർമ വരുത്തും. അവൻ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിനു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. (2യോഹ, 1:10)

300. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)

301. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു. (വെളി, 1:3)

302. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)

303. ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവച്ചിരിക്കുന്നു; അത് ആർക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. (വെളി, 3:8)

304. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും. (വെളി, 3:10)

305. അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിൻകീഴിൽ കണ്ടു; (വെളി, 6:9)

306. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യ വചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. (വെളി, 12:11)

307. പിന്നെ അവൻ എന്നോട്: കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യ വചനം എന്നും എന്നോടു പറഞ്ഞു. (വെളി, 19:9)

308. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു. (വെളി, 19:13)

309. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. (വെളി, 20:4)

310. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. (വെളി, 21:5)

311. പിന്നെ അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവ് വേഗത്തിൽ സംഭവിക്കേണ്ടതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു. (വെളി, 22:6)

312. ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം (വചനങ്ങൾ) പ്രമാണിക്കുന്നവൻ ഭാഗ്യവാൻ” എന്നു പറഞ്ഞു. (വെളി, 22:7)

313. എന്നാൽ അവൻ എന്നോട്: അതരുത്; ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു. (വെളി, 22:9)

314. അവൻ പിന്നെയും എന്നോടു പറഞ്ഞത്: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. (വെളി, 22:10)

315. ഈ പുസ്തകത്തിലെ പ്രവചനം (വാക്കുകളെ) കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. (വെളി, 22:18)

316. ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും. (വെളി, 22:19)

❌♠️❌♣️❌♠️❌

പുതിയനിയമത്തിൽ, വചനം (Word) അഥവാ, റീമ (rema) എന്ന ഗ്രീക്കുപദം 67 വാക്യങ്ങളിലായി 70 പ്രാവശ്യം കാണാം:

1. അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. (മത്താ, 4:4)

2. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. (മത്താ, 5:11)

3. എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (മത്താ, 12:36)

4. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. (മത്താ, 18:16)

5. എന്നാറെ: “കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു. (മത്താ, 26:75)

6. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. (മത്താ, 27:14)

7. വാക്ക് അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. (മർക്കൊ, 9:32)

8. ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു. (മർക്കൊ, 14:72)

9. ദൈവത്തിന് ഒരുകാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 1:37)

10. അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. (ലൂക്കൊ, 1:38)

11. ചുറ്റും പാർക്കുന്നവർക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു. (ലൂക്കൊ, 1:65)

12. ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്‍ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. (ലൂക്കൊ, 2:15)

13. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു. (ലൂക്കൊ, 2:17)

14. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു (ലൂക്കൊ, 2:19)

15. ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. (ലൂക്കൊ, 2:29)

16. അവൻ തങ്ങളോടു പറഞ്ഞ വാക്ക് അവർ ഗ്രഹിച്ചില്ല. (ലൂക്കൊ, 2:50)

17. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. (ലൂക്കൊ, 2:51)

18. ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി. (ലൂക്കൊ, 3:2)

19. യേശു അവനോട്: “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല; (ദൈവത്തിൻ്റെ വചനം കൊണ്ടുമാണ്) ജീവിക്കുന്നത് എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 4:4)

20. അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 5:5)

21. ജനം കേൾക്കെ തന്റെ വചനംഒക്കെയും പറഞ്ഞുതീർന്നശേഷം അവൻ കഫർന്നഹൂമിൽ ചെന്നു. (ലൂക്കൊ, 7:1)

22. വാക്ക് അവർ ഗ്രഹിച്ചില്ല; അത് തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്ക് സംബന്ധിച്ച് അവനോട് ചോദിപ്പാൻ അവർ ശങ്കിച്ചു. (ലൂക്കൊ, 9:45)

23. അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവർക്കു മറവായിരുന്നു; പറഞ്ഞത് അവർ തിരിച്ചറിഞ്ഞതുമില്ല. (ലൂക്കൊ, 18:34)

24. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു. (ലൂക്കൊ, 20:26)

25. അവർ അവന്റെ വാക്ക് ഓർത്തു, (ലൂക്കൊ, 24:8)

26.വാക്ക് അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. (ലൂക്കൊ, 24:11)

27. ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. (യോഹ, 3:34)

28. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും? (യോഹ, 5:47)

29. ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. (യോഹ, 6:63)

30. ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. (യോഹ, 6:68)

31. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ട് ആരും അവനെ പിടിച്ചില്ല. (യോഹ, 8:20)

32. ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. (യോഹ, 8:47)

33. മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണുതുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു. (യോഹ, 10:21)

34. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്. (യോഹ, 12:47)

35. എന്റെ വചനം (hraymah) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

36. ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10)

37. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. (യോഹ, 15:7)

38. നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു. (യോഹ, 17:8)

39. അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ. (പ്രവൃ, 2:14)

40. നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. (പ്രവൃ, 5:20)

41. വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. (പ്രവൃ, 5:32)

42. അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ടു എന്ന് പറയിച്ചു, (പ്രവൃ, 6:11)

43. കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചു വരുന്നു; (പ്രവൃ, 6:13)

44. അതിന് അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. (പ്രവൃ, 10:22)

45. യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെ ശേഷം ഗലീലയിൽതുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വർത്തമാനം, (പ്രവൃ, 10:37)

46. വാക്കുകളെ (hraymah) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

47. നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു. (പ്രവൃ, 11:14)

48. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞ വാക്ക് ഓർത്തു (പ്രവൃ, 11:16)

49. അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റേ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്ന് അവർ അപേക്ഷിച്ചു. (പ്രവൃ, 13:42)

50. കോല്ക്കാർ ആ വാക്ക് അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമാപൗരന്മാർ എന്നു കേട്ട് അവർ ഭയപ്പെട്ടു. (പ്രവൃ, 16:38)

51. അതിനു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്. (പ്രവൃ, 26:25)

52. അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ: (പ്രവൃ, 28:25)

53. എന്നാൽ അത് എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്ന. (റോമ, 10:8)

54. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. (റോമ, 10:17)

55. എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: അവരുടെ നാദം സർവഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു. (റോമ, 10:18)

56. മനുഷ്യന് ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്ന് ഞാൻ അറിയുന്നു. (2കൊരി, 12:4)

57. ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ട്:
രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതു കാര്യവും ഉറപ്പാകും. (2കൊരി, 13:1)

58. അവൻ അവളെ വചനത്തോടു കൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും (എഫെ, 5:26)

59. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. (എഫെ, 6:17)

60. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും (എബ്രാ, 1:3)

61. ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ, (എബ്രാ, 6:5)

62. ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. (എബ്രാ, 11:3)

63. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്ന് അപേക്ഷിച്ചു. (എബ്രാ, 12:19)

64. “കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം. (1പത്രൊ, 1:25)

65. വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാർഥ മനസ്സ് ഉണർത്തുന്നു. (2പത്രൊ, 3:2)

66. നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. (യൂദാ, 1:17)

67. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. (വെളി, 17:17)

❌♠️❌♣️❌♠️❌

ലോഗോസ് ക്രിസ്തുവാണോ❓ 10 തെളിവുകൾ

യോഹന്നാൻ്റെ സുവിശേഷത്തിലെ ലോഗോസ് (logos) അഥവാ, വചനം ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. പുതിയനിയമത്തിൽ, 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. യോഹന്നാൻ്റെ സുവിശേഷത്തിൽ 36 വാക്യങ്ങളിലായി 40 പ്രാവശ്യവും ലേഖനങ്ങളിൽ 8 പ്രാവശ്യവും വെളിപ്പാടിൽ 17 പ്രാവശ്യവും ലോഗോസ് ഉണ്ട്. എന്നാൽ, ഒരിക്കൽപ്പോലും, ലോഗോസ് ക്രിസ്തുവാണെന്ന് പറഞ്ഞിട്ടില്ല. യോഹന്നാൻ്റെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ യോഹന്നാൻ്റെ പുസ്തകങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചിച്ചിട്ടുള്ളവരേയല്ല. ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ, ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. 16 പ്രാവശ്യം. (ഉദാ: 5:12). താൻ ദൈവമല്ല മനുഷ്യനാണെന്ന് ക്രിസ്തു പറയുന്നതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (17:3; 8:40). ക്രിസ്തുവിനെ നുണയനാക്കാനും യോഹന്നാനെ കള്ളനാക്കാനും സുവിശേഷം പരസ്പരവിരുദ്ധമാക്കാനും ക്രിസ്തു വചമെന്ന ദൈവമാണെന്ന് പഠിപ്പിച്ചത് ഉപായിയായ സർപ്പമാണ്. നമുക്ക് തെളിവുകൾ നോക്കാം:

1. യോഹന്നാൻ 1:1-ലെ, വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആത്മീയമായി പറയുന്നതാണ്. ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിന് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത് നോക്കുക. (സദൃ, 8:1-3). ദൈവത്തിൻ്റെ കൂടെയായിരുന്നു എന്ന് പറയുന്നതും ദൈവമായിരുന്നു എന്ന് പറയുന്നതും ജഡമായിത്തീർന്നു എന്ന് പറയുന്നതും ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു രണ്ട് വചനമില്ല; ഒരു വചനമേയുള്ളു. ആ വചനമാണ് ദൈവത്തോട് കൂടെയായിരുന്നു എന്ന് യോഹന്നാൻ ആത്മീയമായി പറയുന്നത്. വചനത്താലാണ്, ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5). അതുകൊണ്ടാണ്, അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി എന്ന് യോഹന്നാൻ ഒന്നിൻ്റെ മൂന്നിൽ പറയുന്നത്. ആ വചനം ജഡമായിത്തീർന്നു അഥവാ, മനുഷ്യനായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരോടുകൂടി വസിച്ചെന്നാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). അല്ലാതെ, വചനല്ല മനുഷ്യരോടുകൂടി വസിച്ചത്.

2. “വചനം ദൈവം ആയിരുന്നു” എന്നാണ് ഒന്നാം വാക്യത്തിൽ യോഹന്നാൻ പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ; ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം. (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). യോഹന്നാൻ പറയുന്നത് ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനം ആരായിരുന്നു എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം. അതുകൊണ്ടാണ് “ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

3. യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, ക്രിസ്തു വചനമല്ല എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്. ആറു മുതൽ എട്ടുവരെ വാക്യങ്ങളിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യംപറഞ്ഞ വെളിച്ചത്തെക്കുറിച്ചുമാണ് പ്രതിപാദിച്ചിരിക്കുന്നത്. സ്നാപകൻ സാക്ഷ്യം പറഞ്ഞ സത്യവെളിച്ചം ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (യോഹ, 8:12; 9:5; 12:35,46). എന്നാൽ ഒമ്പതാം വാക്യം ഇപ്രകാരമാണ്. “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” വാക്യം ശ്രദ്ധിക്കുക: സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നല്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. അടുത്തവാക്യം വീണ്ടും വചനത്തെക്കുറിച്ച് പറയുന്നത് നോക്കുക: “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: ലോകം ഉളവാക്കിയ ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനം മുമ്പേ ലോകത്തിൽ ഉണ്ടായിരുന്നു (He was in the world). എന്നാൽ സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഒൻപതാം വാക്യത്തിൽ വന്നുകൊണ്ടിരിക്കുന്നവനെ പത്താംവാക്യത്തിൽ “വന്നു” എന്ന് പറയാം; “അവൻ ലോകത്തിൽ ഉണ്ടായിരുന്നു” എന്ന് എങ്ങനെ പറയും? അതായത്, പതിനാലാം വാക്യത്തിൽ വചനം ജഡമാകുന്നതുവരെ ക്രിസ്തു ലോകത്തിൽ ഇല്ല. എന്നാൽ വചനം മുമ്പെ ഉണ്ടായിരുന്നു. അപ്പോൾ, വചനം ക്രിസ്തുവാണെന്ന് പറഞ്ഞാൽ, വന്നുകൊണ്ടിരുന്ന സത്യവെളിച്ചം മറ്റാരെങ്കിലും ആണെന്ന് പറയണം. അതായത്, ക്രിസ്തു വചനമാണെന്ന് പറഞ്ഞാൽ; യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധമായിമാറും എന്നല്ലാതെ; അവൻ വചനമാകില്ല.

4. ക്രിസ്തുവിൻ്റെ ലോഗോസ് അഥവാ, വചനത്തെക്കുറിച്ച് പൗലൊസ് പറഞ്ഞിരിക്കുന്നത് കാണാം: “നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16). ക്രിസ്തു വചനമാണെങ്കിൽ, ക്രിസ്തുവിൻ്റെ വചനം ആരാണെന്ന് പറയും? വചനത്തിന് മറ്റൊരു വചനം ഉണ്ടാകുമോ? ലോഗോസിനെ “എൻ്റെ വചനം” എന്ന് ക്രിസ്തുവും (മത്താ, 7:24; 7:26; 24:35; മർക്കൊ, 8:38; 13:31; ലൂക്കൊ, 4:32; 6:47; 9:26; 21:33; യോഹ, 5:24; 8:31; 8:37; 8:51; 8:52; 12:47; 12:48; 14:23; 14:24; 15:20; വെളി, 3:8), “ക്രിസ്തുവിൻ്റെ വചനം” എന്നു അപ്പൊസ്തലന്മാരും അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:32; 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 1:10; 2:5). അതേ ലോഗോസിനെ, ദൈവത്തിൻ്റെ വചനമെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ലൂക്കൊ,, 5:1; 8:11,8:21; പ്രവൃ, 4:31; 6:2,6:7; 8:14; 1യോഹ, 2:14; വെളി, 1:9; 6:ൻ്റെ; 20:4). അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് അഥവാ, വചനത്തെ, ദൈവത്തിൻ്റെ വചനമെന്നും ക്രിസ്തുവിൻ്റെ വചനമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, രണ്ടുപേരുടെയും വചനം ഒന്നുതന്നെ ആണെന്ന് വ്യക്തമാണ്. അപ്പോൾ, ക്രിസ്തു വചനമാണെന്ന് പറയുന്നത് ഏത് വകയിലാണ്?ക്രിസ്തുവിൻ്റെ വചനം” എന്ന പ്രയോഗംതന്നെ, അവൻ വചനമല്ല എന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. വചനത്തിന് മറ്റൊരു വചനമുണ്ടാകുമോ? ദൈവത്തിൻ്റെ ദൈവം, വചനത്തിൻ്റെ വചനം, മനുഷ്യൻ്റെ മനുഷ്യൻ എന്നെക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും? ദുരുപദേശത്തിൻ്റെ വക്താക്കളല്ലാതെ, ഭാഷ അറിയാവുന്നവരാരും ക്രിസ്തു വചനമാണെന്ന് പറയില്ല.

5. ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് പഴയനിയമത്തിലെ ദവാർ അഥവാ, വചനം. (യെശ, 55:11). ആ വചനം, പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽ നിന്നാണ് പുറപ്പെടുന്നത്: “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു.” (ലൂക്കൊ, 4:22). ഈ വാക്യത്തിൽ പറയുന്ന ലാവണ്യവാക്കുകൾ ലോഗോസിൻ്റെ ബഹുവചനമായ ലോഗോയിസ് (lógois) ആണ്. അതിൻ്റെ ഏകവചനം ലോഗോസ് നോക്കുക: (ലൂക്കൊ, 4:32, യോഹ, 12:48; 15:3). ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനം, അവൻ്റെ വചനമാണെന്നല്ലാതെ, ആ വചനമാണ് ക്രിസ്തുവെന്ന് ആരെങ്കിലും പറയുമോ? ഭാഷയുടെ എല്ലാ വ്യാകരണ നിയമങ്ങളെയും അതിലംഘിച്ചാൽപ്പോലും, ക്രിസ്തുവിനെ വചനമാക്കാൻ കഴിയില്ല. തന്നെയുമല്ല, ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണെന്നിരിക്കെ, ക്രിസ്തു വചനം ആണെന്ന് എങ്ങനെ പറയും?വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ക്രിസ്തു വചനമാണെങ്കിൽ അഥവാ, ലോഗോസ് ആണെങ്കിൽ, ലോഗോസിൻ്റെ വായിൽ നിന്ന് മറ്റൊരു ലോഗോസ് എങ്ങനെ പുറപ്പെട്ടുവരും? തന്മൂലം, യേശു വചനമാണെന്ന് പറഞ്ഞാൽ, യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധതയുടെ സമാഹാരമായി മാറും.

6. യഹോവ വചനത്തെ അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ, വചനംകൊണ്ടു സൌഖ്യമാക്കിയെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (മത്താ, 8:16). തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും തങ്ങൾ പ്രസംഗിച്ച വചനവും ഒന്നാണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്. (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദുർവ്യാഖ്യാനങ്ങളും ദുരുപദേശവും കൊണ്ടല്ലാതെ, ക്രിസ്തു വചനമാണെന്ന് ആർക്കും പറയാൻ കഴിയില്ല.

7. ക്രിസ്തു വചനമാണെന്ന് പറഞ്ഞാലുള്ള യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. ക്രിസ്തുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങൾ ബൈബിളിലുണ്ട്. “സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). യേശുവിൻ്റെ നാമത്തിൽ വചനം പ്രസ്താവിപ്പാൻ കൃപ നല്കണമെന്ന് പറഞ്ഞാൽ, യേശുവും വചനവും ഒന്നാണെന്നാണോ അർത്ഥം? അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം,” (പ്രവൃ, 10:36). യേശുക്രിസ്തു മൂലം, യിസ്രായേൽ മക്കൾക്ക് അയച്ച വചനം എന്നു പറഞ്ഞാൽ, യേശുക്രിസ്തു വചനമാണെന്നാണോ മനസ്സിലാക്കേണ്ടത്? അടുത്തവാക്യം: “അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു.” (വെളി, 1:2). ദൈവത്തിൻ്റെ വചനവും യേശുക്രിസ്തുവിൻ്റെ സാക്ഷ്യവും എന്നു പറഞ്ഞാൽ, യേശുക്രിസ്തു വചനമാണെന്ന് ആരെങ്കിലും പറയുമോ? ഇതുപോലെ, അനവധി വാക്യങ്ങൾ ബൈബിളിലുണ്ട്. ഉദാ: (1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:9; 20:4). യോഹന്നാൻ്റെ  ക്രിസ്തുവിനെ വചനമാക്കണമെങ്കിൽ ഭാഷയുടെ വ്യാകരണനിയമങ്ങളെയെല്ലാം അതിലംഘിക്കേണ്ടിവരും. അങ്ങനെ ചെയ്താൽ; യോഹന്നാൻ്റെ പുസ്തകങ്ങൾപോലെ പരസ്പരവിരുദ്ധമായ ഒരു പുസ്തകം ഭൂലോകത്ത് ഇല്ലെന്ന് പറയേണ്ടിവരും.

8. ക്രിസ്തു ആരാണെന്ന് എഴുത്തുകാരനായ യോഹന്നാനോട് ചോദിച്ചാൽ, വചനമാണെന്നല്ല; വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായവൻ ആണ് ക്രിസ്തു എന്നാണ് അവൻ്റെ ഉത്തരം. (യോഹ, 1:14). ഒന്ന് മറ്റൊന്നായിത്തീർന്ന ശേഷം, അതുതന്നെയാണ് ഇതെന്ന് എങ്ങനെ പറയും? വചനമാണ് ക്രിസ്തുവെങ്കിൽ, ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവൻ ആരാണെന്ന് പറയും? പുതിയനിയമം വെളിപ്പെടുന്ന ദൈവപുത്രനായ ക്രിസ്തു; പുതിയ നിയമം വെളിപ്പെടുന്ന ദൈവപുത്രനായ ക്രിസ്തു, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ മനുഷ്യനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അവനെയാണ്, വചനം ജഡമായിത്തീർന്നവൻ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുന്നത്. ക്രൂശിൽ മരിച്ചതും മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:6). വചനമാണ് ക്രൂശിൽ മരിച്ചതെന്ന് പറഞ്ഞാൽ, എന്തൊരു അബദ്ധമായിരിക്കും? തന്മൂലം, ഭാഷ അറിയാവുന്നവരാരും ക്രിസ്തു വചനമാണെന്ന് പറയില്ല.

9. പലരും കരുതുന്നപോലെ, ക്രിസ്തു ദൈവത്തോടു കൂടെയുള്ള നിത്യദൈവം ആയിരുന്നെങ്കിൽ, അവന് ഒരിക്കലും മനുഷ്യനായിത്തീരാനോ, ക്രൂശിൽ മരിച്ച് രക്ഷയൊരുക്കാനോ കഴിയില്ല. എന്തെന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം നിത്യനും (റോമ, 16:24) മാറ്റമില്ലാത്തവനും (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16), ശാശ്വതവാൻ (സങ്കീ, 90:2; യെശ, 57:15) അഥവാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). തന്മൂലം, ദൈവത്തിനു തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. അതുകൊണ്ടാണ്, ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14; യെശ, 55:11). വചനം ജഡമായിത്തീർന്ന അല്ലെങ്കിൽ, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ മനുഷ്യനാണ് ക്രിസ്തു. (മത്താ, 1:20; ലൂക്കൊ, 2:21). അതാണ്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; 1പത്രൊ, 1:20). അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണത്. (എബ്രാ, 10:5; സങ്കീ, 40:6, LXX). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (റോമ, 5:15). നസറായനായ യേശുവെന്ന മനുഷ്യനാണ് മരിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:22-24; 1തിമൊ, 2:5-6). ശരീരമോ, രക്തമോ, മരണമോ ഇല്ലാത്ത ദൈവത്തിനോ, ദൈവത്തിൻ്റെ വചനത്തിനോ വംശാവലിയോടെ ജനിച്ചുജീവിച്ച് രക്തം ചിന്തി മരിക്കാൻ കഴിയില്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനാണ് മരിച്ചത്. ഇതൊരു ബാലപാഠമാണ്, ഇതെങ്കിലും വിശ്വാസികൾ നിർബന്ധമായും അറിയുകയും വിശ്വസിക്കുകയും ചെയ്യണം. അതാണ് രക്ഷാവചനം. (റോമ, 10:9).

10. യോഹന്നാൻ്റെ പുസ്തകങ്ങളെ വേണ്ടവണ്ണം പഠിക്കാതെയാണ്, ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് പലരും വിശ്വസിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷം മാത്രമെങ്കിലും പഠിച്ചിരുന്നെങ്കിൽ, ദൈവം ത്രിത്വമാണെന്നും ക്രിസ്തു വചനമാണെന്നും ആരും പറയില്ലായിരുന്നു. എന്തെന്നാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും താൻ മനുഷ്യനാണെന്നും ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞത്. അടുത്തവാക്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് ക്രിസ്തു പറഞ്ഞത്. മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലും ഒന്നിനെ കുറിക്കുന്ന ഹെയ്സ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മോണോസിൻ്റെ വകഭേദമാണ് മോണോ, മോണോൻ തുടങ്ങിയവ. മോണോസ് എന്താണെന്ന് ഇനിയും സംശയമുള്ളവർ ഗൂഗിളിനോട് ചോദിച്ചാൽ മതി; പറഞ്ഞുതരും. ദൈവം സമനിത്യരായ മൂന്നുപേർ അഥവാ, ത്രിത്വമാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഒരിക്കലും പറയുമായിരുന്നില്ല. താൻ മനുഷ്യനാണെന്നും ക്രിസ്തു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40. ഒ.നോ: മത്താ, 11:19). വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ വഞ്ചകനാക്കാണ് പലരും ശ്രമിക്കുന്നത്. “വചനം ജഡമായിത്തീർന്നു” എന്നത് കൂടാതെ, ക്രിസ്തു മനുഷ്യനാണെന്ന് യോഹന്നാൻ 15 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്: (യോഹ, 1:30; 4:29; 5:12; 7:46; 9:11; 8:40; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). ക്രിസ്തു വചനമാണെങ്കിൽ, ഒരിക്കൽപ്പോലും അവൻ വചനമാണെന്ന് എഴുതാതെ, അവൻ മനുഷ്യനാണെന്ന് 15 പ്രാവശ്യം എഴുതിവെച്ചിരിക്കുന്ന യോഹന്നാൻ കള്ളയപ്പൊസ്തലനാണോ? അതായത്, യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു വചനമാണെന്ന് പറയുന്നവർ, അവൻ്റെ സുവിശേഷത്തിലെ ക്രിസ്തു പറയുന്നതോ, അവൻ പറയുന്നതോ വിശ്വസിക്കുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത. അനേകം തെളിവുകൾ വേറെയുമുണ്ട്; വിസ്തര ഭയത്താൽ നിർത്തുകയാണ്. ക്രിസ്തു വചനമാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; ട്രിനിറ്റിയുടെ ദൈവശാസ്ത്രമാണ്. ക്രിസ്തു ആരാണെന്ന് അറിയാത്തവർക്കും, ബൈബിൾ വിശ്വസിക്കാതെ ദൈവശാസ്ത്രം വിശ്വസിക്കുന്നവർക്കും, നിക്ഷ്പക്ഷ മനസ്സാക്ഷിയോടെ ബൈബിൾ ഒരിക്കൽപ്പോലും വായിച്ചിട്ടില്ലാതവർക്കും അല്ലാതെ, ക്രിസ്തു വചനമാണെന്ന് പറയാൻ ഒരിക്കലും കഴിയില്ല. ദുരുപദേശങ്ങൾകൊണ്ട് എത്രവലിയ കോട്ടകെട്ടിയെന്ന് പറഞ്ഞാലും ഒരുത്തനും രക്ഷപെടുമെന്ന് വിചാരിക്കരുത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

യോഹാനിയൻ കോമ ട്രിനിറ്റിക്ക് തെളിവാണോ?

യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൻ്റെ ലാറ്റിൻ പരിഭാഷയിൽ പില്ക്കാലത്ത് കടന്നുകൂടിയ ഒരു ഭാഗമാണ് “യോഹാനിയൻ കോമ” (Comma Johanneum) എന്നറിയപ്പെടുന്നത്. “Comma Johanneum” എന്ന ലാറ്റിൻ പ്രയോഗത്തിൻ്റെ അർത്ഥം, “യോഹന്നാൻ്റെ വാക്യഖണ്ഡം” എന്നാണ്. 1യോഹന്നാൻ 5:7-8 വാക്യങ്ങൾക്കിടയിൽ അഞ്ചാം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് ഈ വാക്യഖണ്ഡം. നാലാം നൂറ്റാണ്ടിലെ “ജറോമിൻ്റെ” (Jerom) “ലാറ്റിൻ വുൾഗാത്തയിൽ” (Latin Valgete) “യോഹാനിയൻ കോമ” ഇല്ലായിരുന്നു. അതിൽ ഇപ്രകാരമാണ്: “quia tres sunt qui testimonium dantSpiritus et aqua et sanguis et tres unum sunt” (കാരണം സാക്ഷ്യം വഹിക്കുന്നവർ മൂന്നുപേരുണ്ട്. ആത്മാവും വെള്ളവും രക്തവും, ഈ മൂന്നും ഒന്നാണ്.). [കാണുക: Latin Vulgate]. നാലാം നൂറ്റാണ്ടിലെ രണ്ടു പ്രധാന ഗ്രീക്കു പരിഭാഷകളായ Codex Vaticanus-ലും Codex Sinaiticus-ലും “Johannine coma” ഇല്ലായിരുന്നു. അഞ്ചാം നൂറ്റാണ്ടുമുതലുള്ള ലാറ്റിൻ സഭാപിതാക്കന്മാർ ത്രിത്വവിശ്വാസം ശക്തിപ്പെടുത്താൻവേണ്ടി ഈ വാക്യഖണ്ഡം വുൾഗത്തയുടെ പരിഭാഷയിൽ തിരുകിക്കയറ്റിയതാണ്. 1546-ലെ ട്രെൻ്റ് കൗൺസിലിൽവെച്ച് (Council of Trent) റോമൻ കത്തോലിക്കാ സഭ തങ്ങളുടെ ഔദ്യോഗിക ബൈബിളായി “വുൾഗാത്തയെ” അംഗീകരിച്ചു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: 1979-ൽ ലാറ്റിൻ വുൾഗാത്തയുടെ പരിഷ്കരിച്ച പരിഭാഷയായ “നോവ വുൾഗാത്ത” (Nova Vulgate) വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അതിൽനിന്ന് പ്രസ്തുതവാക്യം അഥവാ, അവർ തിരുകിക്കയറ്റിയ വാക്യം അവർതന്നെ എടുത്തുകളഞ്ഞു. അതിലെ ഏഴാം വാക്യം ഇപ്പോൾ ഇപ്രകാരമാണ്: “സാക്ഷ്യം പറയുന്നവർ മൂവരുണ്ട്” (Quia tres sunt, qui testificantur). [കാണുക: Nova Vulgate]. കത്തോലിക്കരുടെ പരിഭാഷയായ പി.ഒ.സിയിൽപ്പോലും ആ വാക്യഖണ്ഡം കാണാൻ കഴിയില്ല.” പി.ഒ.സിയിലെ പ്രസ്തുത വേദഭാഗം കാണുക: “മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം- ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.” (1യോഹ, 5:7-8). അതായത്, കത്തോലിക്കർ വിഴുങ്ങിയത് അവർതന്നെ ഛർദിച്ചുകളഞ്ഞു. എന്നിട്ടും പ്രൊട്ടസ്റ്റൻ്റ് ട്രിനിറ്റി പണ്ഡിതന്മാർ ആ ഛർദി ഇപ്പോഴും ചുമക്കുകയാണ്.

യോഹാനിയൻ കോമയെ “പ്രക്ഷിപ്തഭാഗം” (കൂട്ടിച്ചേർത്ത ഭാഗം) എന്നാണ് അറിയപ്പെടുന്നത്. മധ്യയുഗത്തിലെ “ടെക്സ്റ്റസ് റിസപ്റ്റസ്” (Textus Receptus) ശൃംഗലയിലെ ആദ്യരണ്ടു പതിപ്പിൽ (1516, 519) പ്രസ്തുത “വാക്യഖണ്ഡം” (Johannine coma) ഇല്ലായിരുന്നു. ഡച്ച് മാനവിക വാദിയും വടക്കൻ നവോത്ഥാനത്തിലെ ഏറ്റവും വലിയ പണ്ഡിതനുമായിരുന്ന “എറാസ്മസിൻ്റെ” (Erasmus – 1469 – 1536) ഗ്രീക്കിൽനിന്നുള്ള അഞ്ച് പരിഭാഷകളിൽ (1516, 1519, 1522, 1527; 1532) മൂന്നാമത്തേത് മുതലാണ് (1522), “കോമ” (Comma) ചേർക്കപ്പെട്ടത്. ഈ വാക്യത്തിൻ്റെ ആധികാരികതയിൽ സംശയമുണ്ടായിട്ടും അക്കാലത്തെ ലാറ്റിൻ പരിഭാഷയുടെ സ്വാധീനവും റോമൻ കത്തോലിക്കാ സഭയുടെ സമ്മർദ്ദത്തിനും വഴങ്ങിയാണ് “എറാസ്മസ്” വാക്യഖണ്ഡം കൂട്ടിച്ചേർത്തത്. [കാണുക: Erasmus]. അതാണ്, “കിംഗ് ജെയിംസ് വേർഷനിൽ” (KJV) ഈ വാക്യം കടന്നുകൂടാൻ കാരണം. “ടെക്സ്റ്റസ് റിസപ്റ്റസ്” ശൃംഗലയിലെ ആദ്യത്തെ രണ്ട് പരിഭാഷയിൽ “കോമ” ഇല്ലായിരുന്നു എന്ന് പറഞ്ഞല്ലോ. അതിൽ എറാസ്മസിൻ്റെ മൂന്നാമത്തെ 1522-ലെ ആദ്യപരിഭാഷ മുതൽ KJV-യുടെ 2016-വരെയുള്ള ഒറിജിനൽ പരിഭാഷകളിലെല്ലാം അത് ചേർത്തിട്ടുണ്ട്. എന്നാൽ KJV-ക്ക് മുമ്പുള്ള Textus Receptus-ൻ്റെ പല ഓൺലൈൻ പരിഭാഷകളിലും 7-ാം വാക്യം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. [കാണുക: William Tyndle 1526, William Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539]. ആധുനിക പണ്ഡിതന്മാർ അതിനെ ബൈബിളിൻ്റെ ഭാഗമായി കണക്കാക്കുന്നില്ല. അനേകം ബൈബിൾ പരിഭാഷകളിൽ പ്രസ്തുത വാക്യഖണ്ഡം കാണാൻ കഴിയില്ല. ഗ്രീക്കലെ, Berean Greek Bible, Byzantine Textform 2005, Nestle 1904, SBLGNT, Tischendorf, Westcott and Hort / [NA27 variants തുടങ്ങിയവയിൽ കോമയില്ല. ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: Greek Study Bible, Westcott and Hort]. മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ സത്യവേദപുസ്തകം, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ അഞ്ച് പരിഭാഷകളിൽ ആ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ.ആർ.വി, പി.ഒ.സി, പുതിയലോക ഭാഷാന്തരം, മലയാളം ബൈബിൾ 1956 (MBSI), മലയാളം ബൈബിൾ (BCS), മലയാളം ബൈബിൾ നൂതന പരിഭാഷ (MSV’17), വിശുദ്ധഗ്രന്ഥം, സത്യവേദപുസ്തകം, സത്യവേദപുസ്തകം സമകാലിക പരിഭാഷ തുടങ്ങിയവയിൽ “യോഹാനിയൻ കോമ” ഇല്ല. ഇംഗ്ലീഷിലെ AB, ABPE, ABU, ACV, AFV, AMSB, ANT, ASV, AUV, BLB, BBE, BLB, BV, BSB, CEB, CEV, CGV, CJB, CJBA, CLNT, COMM, CSV, DBT, DBY, DLNT, Diaglott, EHV, EMP, EMTV, ERV, ESV, FAA, FBV, GDBY, GET, GNTA, GW, GWN, GWT, HCSB, HNC, HNV, ISV, LEB, LONT, Logos, MLV, MNT, MSG, NASB, NCV, NEB, NET, NHEB, NIV, NLY, NRS, NRSA, NLV, NLT, NMV, NOG,NSRV-CI, NRS, NTM, Noy, OEB,OJB, PESH, PSNT, RAD, RHB, RKJNT, RNT, RSV, RV, ReV, Rem, SBLG, TLB, TRC, Thomson, t4t, WBT, WEB, WMNT, WONT, WNT തുടങ്ങിയ അനേകം പരിഭാഷകളിൽ “വാക്യഖണ്ഡം” കാണാൻ കഴിയില്ല. ഇംഗ്ലീഷിഷിലെ അംഗീകൃതമായ മിക്ക പരിഭാഷകളിലും “യോഹാനിയൻ കോമ” കാണാൻ കഴിയില്ല. ഒരുദാഹരണം പറഞ്ഞാൽ, ഇംഗ്ലീഷിലെ അംഗീകൃതമായ 36 പരിഭാഷകൾ പരിശോധിച്ചപ്പോൾ, അതിൽ അതിൽ 11 എണ്ണത്തിലാണ് യോഹാനിയൻ കോമ ഉള്ളത്. അതിൽ, മൂന്നെണ്ണം സംശയമുള്ള ഭാഗമെന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ബൈബിളിൻ്റെ അമാമിക് പരിഭാഷയിലും കോമയില്ല. [കാണുക: The Holy Aramaic Scriptures]

1യോഹന്നാൻ 5:7-8-ൻ്റെ യഥാർത്ഥ വാക്യം സത്യവേദപുസ്തകത്തിൽ നിന്നും ചേർക്കുന്നു: “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.;സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” 1യോഹന്നാൻ 5:7-8-ൻ്റെ കൂട്ടിച്ചേർക്കപ്പെട്ട വാക്യത്തോടൊപ്പം ചേർക്കുന്നു: “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഈ മൂവരും ഒന്നുതന്നേ. ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഊ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.”

രണ്ട്, മൂന്ന് നൂറ്റാണ്ടിൽ ജീവിച്ചിരുന്നവനും ത്രിത്വമെന്ന പദം ആദ്യം ഉപയോഗിച്ചവനുമായ തെർത്തുല്യനും (Tertullian) മൂന്നാം നൂറ്റാണ്ടിൽ കാർത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയനും (Cyprian) നാലാം നൂറ്റാണ്ടിൽ അത്താനാസിയസും (Athanasius) യോഹാനിയൻ കോമ തങ്ങളുടെ കൃതികളിൽ ഉദ്ധരിച്ചതായി ത്രിത്വപണ്ഡിതന്മാരിൽ ചിലർ പറയുന്നുണ്ട്. എന്നാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാണ് എന്ന നിലയിൽ അവർ തങ്ങളുടെ കൃതികളിൽ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ, അവർ ഒരിക്കലും യോഹന്നാൻ്റെ ലേഖനത്തിലെ വേദഭാഗമെന്ന നിലയിൽ “യോഹാനിയൻ കോമ” ഉദ്ധരിച്ചിട്ടില്ല. അഥവാ, “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ” എന്നത്, വേദഭാഗം എന്ന നിലയിൽ അവർ ഒരിടത്തും ഉദ്ധരിച്ചിട്ടില്ല; അത് യോഹന്നാൻ്റെ ലേഖനത്തിൽ ഉണ്ടെന്നും അവർ പറഞ്ഞിട്ടില്ല.

ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാനാണ് പിൽക്കാലത്ത് ഈ വാക്യം കൂട്ടിച്ചേർക്കപ്പെട്ടതെങ്കിലും, ആധുനിക ത്രിത്വപണ്ഡിതന്മാർ ആരും ത്രിത്വോപദേശം സ്ഥാപിക്കാൻ ഈ വാക്യം എടുക്കാറില്ല. എങ്കിലും, ചുരുക്കം ചില അഭിനവ പണ്ഡിതന്മാർ ഈ വാക്യം ബൈബിളിൻ്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം, ഈ വാക്യം യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമായിരുന്നെങ്കിൽ, ത്രിത്വോപദേശം സ്ഥാപിക്കാൻ കഴിയുമായിരുന്നോ എന്നാണ് നാം പരിശോധിക്കുന്നത്. അതായത്, യോഹാനിയൻ കോമ യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമാണോ, അല്ലയോ എന്നതല്ല നമ്മുടെ വിഷയം. “യോഹാനിയൻ കോമ” ബൈബിളിൻ്റെ ഭാഗം ആയിരുന്നെങ്കിൽ, അത് ത്രിത്വത്തിന് തെളിവാകുമോ എന്നതാണ് നമ്മുടെ വിഷയം. അതാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്:

കോമയിലെ ഏഴാം വാക്യം ഇപ്രകാരമാണ്: “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ.” ഈ വാക്യത്തിൽ പറയുന്ന വചനം പുത്രനാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അത് ശരിയാണോന്ന് നമുക്ക് നോക്കാം:

1. വചനം യേശുവാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. വചനം ജഡമായിത്തീർന്നവനാണ് യേശു. (യോഹ, 1:14). വചനം യേശുവാണെങ്കിൽ, ജഡമായിത്തീർന്നവൻ അഥവാ, വചനം മനുഷ്യനായിത്തീർന്നവൻ ആരാണെന്ന് പറയും? ഒന്ന് മറ്റൊന്നായി തീർന്നശേഷം അതുതന്നെയാണ് ഇതെന്ന് പറഞ്ഞാൽ ശരിയാകുമോ? യോഹന്നാൻ പറയുന്ന വചനം യേശുവല്ല; ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നവനാണ് യേശു എന്നാണ് യോഹന്നാൻ പറയുന്നത്.

2. യോഹന്നാൻ 1:1-ലെ, “വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു” എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആത്മീയമായി പറയുന്നതാണ്. യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്. സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതാണ്. [കാണുക: വചനം ജഡമായിത്തീർന്നു]. “ദൈവത്തിൻ്റെ കൂടെയായിരുന്നു” എന്ന് പറയുന്നതും “ദൈവമായിരുന്നു” എന്ന് പറയുന്നതും “ജഡമായിത്തീർന്നതും” ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു ഒരു വചനമേയുള്ളു; ആ വചനാണ് “ദൈവത്തോട് കൂടെയായിരുന്നു” എന്ന് യോഹന്നാൻ പറയുന്നത്. ആ വചനത്താലാണ് ‘ഉളവാകട്ടെ’ എന്നു കല്പിച്ചുകൊണ്ട് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5). അതുകൊണ്ടാണ്, അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി എന്ന് പറയുന്നത്. (യോഹ, 1:3). ആ വചനം ജഡമായിത്തീർന്നവനാണ് യേശുവെന്നാണ് യോഹന്നാൻ പറയുന്നത്. അല്ലാതെ, യേശു ദൈവത്തോടു കൂടെയുണ്ടായിരുന്ന വചനമല്ല. തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. [കാണുക: താൻ സ്രഷ്ടാവായ ദൈവമല്ല]

3. യേശു ദൈവത്തോടുകൂടെയുള്ള വചനമെന്ന നിത്യദൈവം ആയിരുന്നെങ്കിൽ, അവന് ഒരിക്കലും ജഡമായിത്തീരാനോ, ക്രൂശിൽ മരിച്ച് രക്ഷയൊരുക്കാനോ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമില്ലാത്തവനും (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16), ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). തന്മൂലം, അവന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. എന്നാൽ ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെടുന്ന വചനത്തിനു് സകലവും സാദ്ധ്യമാണ്. ആ വചനമാണ് ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14; യെശ, 55:11).

4. യേശു ദൈവത്തോടു കൂടെയുള്ള വചനവും പുത്രദൈവവും ആയിരുന്നെങ്കിൽ, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ല. ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം. (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്: “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). യോഹന്നാൻ പറയുന്നത് ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന “വചനം ആരായിരുന്നു” എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം.  അതുകൊണ്ടാണ് “ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

5. ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് വചനം. (യെശ, 55:11). ആ വചനം, പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽ നിന്നാണ് പുറപ്പെടുന്നത്. (ലൂക്കൊ, 4:22; യോഹ, 12:48; 15:3). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതുമായ വചനം അഥവാ, ലോഗോസ് ആണെന്നിരിക്കെ, ക്രിസ്തു വചനം ആണെന്ന് എങ്ങനെ പറയും? വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം. ക്രിസ്തു വചനമല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ക്രിസ്തു വചനമാണെങ്കിൽ അഥവാ, ലോഗോസ് ആണെങ്കിൽ, ലോഗോസിൻ്റെ വായിൽ നിന്ന് മറ്റൊരു ലോഗോസ് എങ്ങനെ പുറപ്പെട്ടുവരും? യേശു വചനമാണെന്ന് പറഞ്ഞാൽ, യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധതയുടെ സമാഹാരമായി മാറും.

6. തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, വചനം അഥവാ, ലോഗൊസ് യഥാർത്ഥത്തിൽ ക്രിസ്തുവാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.

7.ക്രിസ്തു വചനമാണെന്ന് പറഞ്ഞാലുള്ള യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. സ്വർഗ്ഗത്തിൽ നിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; പരിശുദ്ധാത്മാവ് ഒരു വിശുദ്ധപ്രജയെ (ലൂകൊ, 1:35) അഥവാ, ഒരു പരിശുദ്ധമനുഷ്യനെ (യോഹ, 6:69; 8:40) കന്യകയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). യേശു വചനമാണെന്ന് പറഞ്ഞാൽ, പശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ആരെയാണെന്ന് പറയും? സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന യഹോവയുടെ വചനത്തെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചു എന്ന് പറഞ്ഞാൽ ശരിയാകുമോ? (സങ്കീ, 119:90). തന്നെയുമല്ല, ക്രിസ്തുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളും ബൈബിളിലുണ്ട്. ((യോഹ, 5:38; 17:6,14,20; പ്രവൃ, 4:30; 10:36; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:2,9,;20:4). യഥാർത്ഥത്തിൽ ലോഗോസ്; അഥവാ, വചനം ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും ഒരിക്കലും വേർതിരിച്ച് പറയില്ലായിരുന്നു. അപ്പോൾ, യേശു ദൈവത്തോടു കൂടെയുള്ള വചനമെന്ന നിത്യദൈവമാണെന്നു പറഞ്ഞാൽ, അതില്പരം അബദ്ധം വേറെയില്ല. തന്മൂലം, ഏതൊക്കെ വചനം ബൈബിളിനോട് കൂട്ടിച്ചേർത്താലും ട്രിനിറ്റി നടപടിയാകുന്ന ഉപദേശമേയല്ലെന്ന് വ്യക്തമാണ്. ക്രിസ്തു “വചനം” ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ രണ്ട് വേദഭാഗങ്ങളുണ്ട്. അതിനെക്കുറിച്ചറിയാൻ കാണുക: [1യോഹന്നാൻ 1:1, വെളിപ്പാട് 19:13]

രണ്ടാമത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ; യോഹാനിയൻ കോമയിൽ സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നുപേരെക്കൂടാതെ, ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേരുണ്ട്. അതിലും പരിശുദ്ധാത്മാവിനെ കാണാം: “ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഈ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.” (1യോഹ, 5:8). പിരുദ്ധാത്മാവിനെ വാഗ്ദത്തം ചെയ്ത യേശു പറഞ്ഞത്; അവൻ എന്നേക്കും കൂടെയിരിക്കും എന്നാണ്. (യോഹ, 14:16). പെന്തെക്കോസ്ത് നാളിൽ എന്നേക്കും കൂടെയിരിക്കേണ്ടതിന് പരിശുദ്ധാത്മാവ് ഭൂമിയിൽ വരുകയും ചെയ്തു. (പ്രവൃ, 2:1-3). പിന്നെയും അറുപത് കൊല്ലം കഴിഞ്ഞ് യോഹന്നാൻ ലേഖനം എഴുതുമ്പോൾ, പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ നിന്ന് സാക്ഷ്യം പറയുന്നു എന്ന് പറഞ്ഞാൽ ശരിയാകുമോ? എന്നേക്കും ഇരിക്കാൻ ഭൂമിയിൽ വന്ന പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് എങ്ങനെ സാക്ഷ്യം പറയും? പരിശുദ്ധാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുമായിരിക്കും. പിന്നെന്തിനാണ്; അയക്കും, വരും, വന്നു എന്നൊക്കെ പറയണം? ഭൂമിയിൽ നിന്ന് സാക്ഷ്യം പറഞ്ഞാലും സ്വർഗ്ഗം അറിയുമെന്നിരിക്കെ, അടുത്തടുത്ത വാക്യങ്ങളിൽ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിൽ നിന്നുമുള്ള ആത്മാവിൻ്റെ രണ്ട് സാക്ഷ്യത്തിൻ്റെ ആവശ്യമെന്താണ്? ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. കോമ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടായ പ്രശ്നമാണത്. ശുദ്ധ പാഠത്തിലെ വാക്യങ്ങൾ ഇപ്രകാരമാണ്. ഏഴാം വാക്യം: “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.” എട്ടാം വാക്യം: സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” കോമ കൂട്ടിച്ചേർത്തവർ, ഏഴാം വാക്യം പൂർണ്ണമായി മാറ്റിയിട്ട്, “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഇവർ മൂവരും ഒന്നുതന്നേ” എന്ന പുതിയവാക്യം ചേർക്കുകയും, എട്ടാം വാക്യത്തോടൊപ്പം “ഭൂമിയിൽ” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെയാണ്, പരിശുദ്ധാത്മാവിൻ്റെ രണ്ട് സാക്ഷ്യമായത്.

മൂന്നാമത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ; കൂട്ടിച്ചേർക്കപ്പെട്ട യോഹാനിയൻ കോമയിലുള്ളത്, സ്വർഗ്ഗത്തിൽ മൂന്നുപേരുടെ സാക്ഷ്യവും ഭൂമിയിൽ മൂന്നുപേരുടെ സാക്ഷ്യവുമാണ്. ആരെക്കുറിച്ചാണ് സാക്ഷ്യം പറയുന്നതെന്ന് ഒൻപതാം വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ  തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.” (1യോഹ, 5:9). അതായത്, ദൈവം തൻ്റെ പുത്രനെക്കുറിച്ച് സാക്ഷീകരിക്കുന്നതാണ് വിഷയം. വചനം യേശുവല്ലെന്ന് നാം കണ്ടതാണ്. ഇനി, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം പുത്രനാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ നമുക്ക് വിശ്വസിക്കാം; അപ്പോൾ പുത്രൻ തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞുവെന്ന് വരും. എന്നാൽ, ഒരാൾ, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ ആ സാക്ഷ്യം സത്യമല്ലെന്ന് വചനം പറയുന്നു. അത് ആദ്യം പറയുന്നത് പുത്രൻ തന്നെയാണ്: “ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.” (യോഹ, 5:31). യെഹൂദന്മാരും അക്കാര്യം പറയുന്നുണ്ട്: “പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.” (യോഹ, 8:13). അപ്പോൾ, പുത്രൻ വചനമായി സ്വർഗ്ഗത്തിൽ നിന്നുകൊണ്ട്, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ; പുത്രൻ വ്യാജസാക്ഷ്യം പറഞ്ഞുവെന്നല്ലേ വരൂ. തന്മൂലം, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവരുടെ കൂട്ടത്തിൽ എന്തായാലും ദൈവപുത്രനായ യേശു ഇല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

യോഹാനിയൻ കോമയെന്ന കൂട്ടിച്ചേർക്കപ്പെട്ട വാക്യം ബൈബിൻ്റെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്ന അഭിനവ പണ്ഡിതന്മാർ, പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന അവരുടെ സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളെ (മൂന്നു ദൈവം) പ്രസ്തുത വാക്യത്തിലൂടെ ഒന്നാക്കാനാണ് ശ്രമിക്കുന്നത്. കൂട്ടിച്ചേർത്ത വാക്യത്തിൽ പുത്രനില്ല; ദൈവത്തിൻ്റെ വചനമാണ് ഉള്ളത്. ആ വചനം പുത്രനല്ലെന്ന് നാം കണ്ടുകഴിഞ്ഞു. ദൈവപിതാവും പിതാവിൻ്റെ വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. ദൈവവും ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനവും ഒന്നുതന്നെ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. താൻ ഒറ്റയ്ക്ക് ആകാശവും ഭുമിയും സൃഷ്ടിച്ചു എന്നും ദൈവത്തിൻ്റെ വചനത്താൽ സൃഷ്ടിച്ചുവെന്നും അഭിന്നമായി പറയുന്നത് നോക്കുക: (2 രാജാ, 19:15; നെഹെ, 9:6: യെശ, 44:24 → സങ്കീ, 33:6; എബ്രാ, 11:3; 2പത്രൊ, 3:5). എന്നാൽ ദൈവത്തിൻ്റെ വചനത്തിന് സാക്ഷ്യം പറയാൻ കഴിയുമോ? കഴിയും. ദൈവത്തിൻ്റെ വചനം ജീവനും ചൈതന്യവും ഉള്ളതാണ്. (എബ്രാ, 4:12). ആകാശഭൂമികൾ സൃഷ്ടിച്ചത് വചനത്താലാണ്. (സങ്കീ, 33:6). സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതാണ് വചനം. (107:20). വചനം ജീവിപ്പിക്കുന്നതാണ്. (119:50). അതിവേഗം ഓടുന്നതാണ്. (147:15). ആ വചനത്തിന് സാക്ഷ്യം പറയാനും കഴിയും. ഇനി, ദൈവവും പരിശുദ്ധാത്മാവും ഒന്നാണോ എന്ന് നോക്കാം. പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:3 പ്രവൃ, 5:4, 1കൊരി, 3:16, 1കൊരി, 6:19 1കൊരി, 3:17. ഒ.നോ: സങ്കീ, 139:8-10, യെശ, 6:8-10 പ്രവൃ, 28:26-27, യേശ, 44:24   ഇയ്യോ, 33:4, ലൂക്കൊ, 3:22 യോഹ, 16:32, മത്താ, 12:28 പ്രവൃ, 10:38, 1പത്രൊ, 3:18 ഗലാ, 1:1, യോഹ, 3:6 1യോഹ, 5:1,18). മുഴുവൻ തെളിവുകളും അറിയാൻ കാണുക: [പരിശുദ്ധാത്മാവ് ആരാണ്?]

പിതാവും തന്റെ വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാൽ, ബൈബിളിനോട് കൂട്ടിച്ചേർത്ത ഭാഗമായ യോഹാനിയൻ കോമ, ബൈബിളിൻ്റെ ഭാഗമാണെന്ന് പറഞ്ഞാലും, യാതൊരു തെറ്റുമില്ല. പിതാവ് തന്നെക്കുറിച്ച് സാക്ഷ്യംപറയുന്ന കാര്യം യേശുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:37). തന്മൂലം, പിതാവും പിതാവിൻ്റെ വചനവും പരിശുദ്ധാത്മാവും സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ദൈവപുത്രനായ യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞാലോ, പിതാവും വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്ന് പറഞ്ഞാലോ യാതൊരു കുഴപ്പവുമില്ല. എന്നാൽ സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം യേശു അല്ലാത്തതുകൊണ്ട്, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേർ ആണെന്നോ, ട്രിനിറ്റിക്ക് തെളിവാണെന്നോ ആരെങ്കിലും പറഞ്ഞാൽ; അതില്പരം അധോലോക അബദ്ധം വേറെയില്ലെന്ന് വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. വചനത്തെ കോട്ടിമാട്ടി ഉപദേശമുണ്ടാക്കാൻ ശ്രമിച്ചാൽ, പിടിക്കപ്പെടുമെന്ന് ട്രിനിറ്റിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

എന്നെയും തൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു

യെശയ്യാവ് 48:16-ൽ ദൈവപുത്രനായ യേശുക്രിസ്തു ഉണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. വാക്യം ഇപ്രകാരമാണ്: “നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് യേശുക്രിസ്തു ആണത്രേ! എന്നാൽ, യഥാർത്ഥത്തിൽ അവിടെ യേശുക്രിസ്തു ഇല്ല; യഹോവയും യെശയ്യാവും യഹോവയുടെ ആത്മാവുമാണ് ഉള്ളത്. മേല്പറഞ്ഞ വാക്യത്തിന് കൃത്യമായി രണ്ടു ഭാഗങ്ങളുണ്ട്. അതിനെ KJV പോലുള്ള ചുരുക്കം പരിഭാഷകൾ ഒഴികെ, NKJV അടക്കം പൂർണ്ണവിരാമം (full stop) ഇട്ടുകൊണ്ട് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സത്യവേദപുസ്തകം കെ.ജെ.വി.യെ പിൻതുടർന്ന് അർധവിരാമമാണ് ഇട്ടിരിക്കുന്നത്. എന്നാൽ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ, പുർണ്ണവിരാമം ഇട്ടുകൊണ്ട് രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ”നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു.” ഈ വേദഭാഗത്ത്, ‘ഞാൻ’ എന്നു ഉത്തമപുരുഷ സർവ്വനാമത്തിൽ പറയുന്നയാൾ മുളിലത്തെ വാക്യങ്ങളിൽ കാണുന്ന ഉത്തമപുരുഷൻ തന്നെയാണ്. അത് യഹോവയല്ലാതെ മറ്റാരുമല്ല. (യെശ 48:3,5,9,10,11,12,13,15). ”ഞാൻ രഹസ്യത്തിൽ അല്ല സംസാരിച്ചതു” എന്നു യഹോവ പറയുന്ന വേറെയും പരാമർശം മുമ്പിലത്തെ അദ്ധ്യായത്തിൽ ഉണ്ട്. (45:19). ”അതിൻ്റെ ഉത്ഭവകാലം മുതൽ ഞാൻ അവിടെ ഉണ്ടു” എന്നു പറയുന്നത് ബാബേൽ പട്ടണത്തെക്കുറിച്ചാണ്. (ഉല്പ, 10:10). അടുത്തഭാഗം: ”ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്നു പറയുന്നത് യെശയ്യാ പ്രവാചകനാണ്. ബാബേൽ പ്രവാസത്തിൽനിന്നു അഭിഷിക്തനായ കോരെശ് മുഖാന്തരം യിസ്രായേലിനെ വിടുവിക്കുന്നതിനെക്കുറിച്ച് അവരോടു പറയാൻ യെശയ്യാവിനെ അയച്ചിരിക്കുകയാണ്. (യെശ, 41:25; 44:28; 45:1-13). ജനനത്തിനു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. കോരെശ് ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും (36:22-23) എസ്രായിലുമുള്ളത്. (1:1,2). ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതൽ പ്രവചിക്കാൻ യെശയ്യാവിനെ അയക്കുന്നതാണ് 48:14-16-ലെ വിഷയം. 20-ാം വാക്യം മുതൽ വായിച്ചാൽ അത് മനസ്സിലാകും: ”ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.” (യെശ, 48:20). ഇതാണ്, പ്രസ്തുത വേദഭാഗത്തെ വിഷയവും കഥാപാത്രങ്ങളും.

ഇനി, അതിൻ്റെ കൂടുതൽ തെളിവുകൾ നോക്കാം:

1. ആ അദ്ധ്യായത്തിൽ ഉത്തമപുരുഷനായിട്ട് രണ്ടുപേരാണ് ഉള്ളത്. അഥവാ, സംസാരിക്കുന്നത് രണ്ടുപേരാണ്. എഴുത്തുകാരനായ യെശയ്യാവും യഹോവയും. 1-2 വാക്യങ്ങളും 16-ാം വാക്യത്തിൻ്റെ രണ്ടാം പകുതിയും, പതിനേഴിൻ്റെ ആദ്യപകുതിയും, അവസാനത്തെ മൂന്നു വാക്യങ്ങളും (48:20-22) എഴുത്തുകാരൻ്റെയാണ്. 3-ാം വാക്യം മുതൽ 19-ാം വാക്യംവരെ ഉള്ളതിൽ, 16-ാം വാക്യത്തിൻ്റെ രണ്ടാം പകുതിയും 17-ാം വാക്യത്തിൻ്റെ ആദ്യപകുതിയും ഒഴികെ; ബാക്കിയെല്ലാം സംസാരിക്കുന്നത് യഹോവയാണ്.

2. ഭാഷയുടെ വ്യാകരണനിയമപ്രകാരം എഴുത്തുകാരനും ആ അദ്ധ്യായത്തിൽ പേർപറഞ്ഞിരിക്കുന്ന യിസ്രായേലിൻ്റെ ദൈവമായ യഹോവയും ഒഴികെ, ആ അദ്ധ്യായത്തിൽ പേർ പറയാത്ത മൂന്നാമത് ഒരാൾക്ക്, ‘എന്നെ‘ എന്ന് ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കാൻ കഴിയില്ല. എന്തെന്നാൽ, സർവ്വനാമം എന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. തന്മൂലം, എഴുത്തുകാരൻ ഒഴികെ, മറ്റാരെയെങ്കിലും “എന്നെ” എന്ന ഉത്തമപുരുഷ സർവ്വനാമത്തിൽ അവിടെ സംസാരിക്കണമെങ്കിൽ, പ്രസ്തുത വാക്യത്തിനു മുകളിൽ ഒരു പ്രാവശ്യമെങ്കിലും അയാളുടെ നാമം (Name) അഥവാ, പേര് ഉപയോഗിച്ചിരിക്കണം. തന്മൂലം, ആ അദ്ധ്യായത്തിൽ പേർ പറഞ്ഞിരിക്കുന്ന യഹോവയ്ക്കും എഴുത്തുകാരനും ഒഴികെ, മറ്റാർക്കും സംസാരിക്കാൻ കഴിയില്ല.  പേർ പറയാത്ത ഒരാൾ വന്നിട്ട്, യഹോവ എന്നെ അയച്ചു എന്ന് പറഞ്ഞാൽ; അതിനെക്കാൾ വലിയ അബദ്ധം വേറെയില്ല. [ദുർവ്യാഖ്യാനംകൊണ്ട് ബൈബിൾ ഒരു അബദ്ധപഞ്ചാംഗമാണെന്ന് തെളിയിക്കാമെന്നല്ലാതെ, ത്രിത്വം തെളിയിക്കാൻ കഴിയില്ല]. അതായത്, ഉത്തമപുരുഷനിൽ “എന്നെ അയച്ചു” എന്ന് പറയാൻ ആ അദ്ധ്യായത്തിൽ രണ്ടുപേർക്ക് മാത്രമേ കഴിയുകയുള്ളു; യഹോവയും യെശയ്യാവും. “യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് യഹോവയ്ക്ക് എന്തായാലും പറയാൻ കഴിയില്ല. തന്മൂലം, യെശയ്യാവാണ് അത് പറഞ്ഞതെന്ന്:ഭാഷയുടെ ബാലപാഠമെങ്കിലും അറിയാവുന്നവർക്ക് അസന്ദിഗ്ദ്ധമായി മനസ്സിലാകും.

3. എഴുത്തുകാരനായ യെശയ്യാവ് തന്നെയാണ് യഹോവയുടെ ഭാഷണങ്ങൾ ‘ഞാൻ’ (3,5,7,10,11,12,13,15,16,17) ‘എൻ്റെ’ (9,11,12,13,18,19) എന്നിങ്ങനെ ഉത്തമപുരുഷനിൽ പറഞ്ഞിരിക്കുന്നത്. പ്രസ്തുത വാക്യത്തിൽ, ആദ്യഭാഗമായ, “ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു” എന്ന യഹോവയുടെ ഭാഷണങ്ങളും; അടുത്തഭാഗമായ, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നതും എഴുത്തുകാരനായ യെശയ്യാവാണ്. ഈ വേദഭാഗത്തെ മനസ്സിലാക്കാൻ, യെശയ്യാവിൻ്റെ തന്നെ മറ്റൊരു വാക്യം കാണിക്കാം: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു – അവൻ  തന്നേ ദൈവം; അവൻ  ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ  അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശ, 45:18). ഈ വാക്യം ശ്രദ്ധിക്കുക: ” ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് വാക്യം തുടങ്ങുന്നത്. അടുത്തഭാഗം: “അവൻ  തന്നേ ദൈവം; അവൻ  ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു.” ഇത് പറയുന്നത് യഹോവയല്ല; യെശയ്യാവാണ്. അതായത്, യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞശേഷം, യഹോവയെ പ്രഥമ പുരുഷനിൽ അവൻ, അവൻ എന്ന് സംബോധന ചെയ്തുകൊണ്ട്, യെശയ്യാവ് തന്നെയാണ് സംസാരിക്കുന്നത്. അവസാനഭാഗം ശ്രദ്ധിക്കുക: “ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” നോക്കുക: അവസാനഭാഗം ഞാൻ എന്ന് ഉത്തമപുരുഷനിൽ യഹോവയാണ് സംസാരിക്കുന്നത്. അതായത്, എഴുത്തുകാരനായ യെശയ്യാവാണ് ഒരു വാക്യത്തിൽത്തന്നെ രണ്ടുപേരുടെയും ഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നത്. നമ്മൾ ചിന്തിക്കുന്ന വേദഭാഗവും ഇതുപോലെയാണ്.

4. സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും NKJV ഉൾപ്പെടെ ഇംഗ്ലീഷിലെ അനേകം പരിഷകളിലും പൂർണ്ണവിരാമം അഥവാ, ഫുൾസ്റ്റോപ്പ് ഇട്ടുകൊണ്ട് യഹോവയുടെയും യെശയ്യാവിൻ്റെയും ഭാഷണങ്ങളെ വേർതിരിച്ചിട്ടുണ്ട്. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “എന്‍റെ അടുക്കല്‍വന്നു നിങ്ങള്‍ ഇതു കേള്‍ക്കൂ: “ആദിമുതല്‍ ഞാന്‍ രഹസ്യത്തിലല്ല സംസാരിച്ചത്; അത് ഉണ്ടായതു മുതല്‍ ഞാനവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍വേശ്വരനായ ദൈവം എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ, യഹോയുടെ ഭാഷണങ്ങളെ പൂർണ്ണവിരാമവും (full stop) ഉദ്ധരണി ചിഹ്നങ്ങളും (quotation mark) ഇട്ടു വേർതിരിച്ചിരിക്കുന്നത് കാണാം. ഉദാ: AB, ABP, ACV, AFV, BSB, CB, CEV, CPDV, CSB, CVB, FBB, ESV, GB, GB1, GB20, GNT, GWN, GWT, HCSB, ISV, Logos, LSV, MB, NASB, NCV, NET, NHEB, NHEB-ME, NHEB-Y, NIV, NKJV, NLT, NLV, NOG, NRSV-CI, NSB, RSV, RSV-CE, TLB, Thomson, WEB തുടങ്ങിയവ. KJV-ക്ക് മുമ്പുള്ള, Coverdale Bible, Matthew’s Bible, The Great Bible തുടങ്ങിയവയിൽ യഹോവയുടെ ഭാഷണങ്ങളെ പൂർണ്ണവിരാമമിട്ട് വേർതിരിച്ചിട്ടുണ്ട്. എന്നാൽ, പില്ക്കാലത്തു വന്ന KJV-യിലും മറ്റു ചില പരിഭാഷകളിലും ഒരാളുടെ ഭാഷണങ്ങളാണെന്ന് തോന്നിക്കുന്ന രീതിയിൽ, അർധവിരാമം ആണ് ഇട്ടിരിക്കുന്നത്.

യെശയ്യാവ് 48:16

5. മലയാളത്തിലും തമിഴിലുമുള്ള ഓരോ പരിഭാഷയിൽ നിന്ന് ആ വേദഭാഗം കൃത്യമായി മനസ്സിലാക്കാൻ പറ്റും. World Bible Translation center (ERV) മലയാളം പരിഭാഷ: “ഇവിടെ വന്ന് എന്നെ ശ്രവിക്കുക! ബാബിലോൺ ഒരു രാഷ്ട്രമായി ആരംഭിച്ചപ്പോൾ ഞാനവിടെയുണ്ടായിരുന്നു. ഞാൻ പറയുന്നത് ആളുകൾ മനസ്സിലാക്കുന്നതിന് ആരംഭം മുതൽക്കേ ഞാൻ വ്യക്തമായി സംസാരിച്ചിരുന്നു.” അനന്തരം യെശയ്യാവ് പറഞ്ഞു, “ഇപ്പോൾ എൻ്റെ യജമാനനായ യഹോവ എന്നെയും അവൻ്റെ ആത്മാവിനെയും നിങ്ങളോടിതു പറയാനയക്കുന്നു.” ഈ പരിഭാഷ ശദ്ധിക്കുക: എന്നെ അയച്ചു എന്ന് പറയുന്നത് യെശയ്യാവാണെന്ന് വ്യക്തമായി അതിൽ പറഞ്ഞിട്ടുണ്ട്. തമിഴിലെ വിശുദ്ധ ബൈബിൾ നോക്കുക: “ഇവിടെ വരൂ, ഞാൻ പറയുന്നത് ശ്രദ്ധിക്കൂ! ബാബിലോൺ ഒരു ജനതയായി തുടങ്ങിയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞത് ജനങ്ങൾ അറിയേണ്ടതിന് തുടക്കം മുതൽ ഞാൻ വ്യക്തമായി സംസാരിച്ചു.” അപ്പോൾ യെശയ്യാവ് പറഞ്ഞു: “ഇപ്പോൾ, എൻ്റെ കർത്താവായ ദൈവം എന്നെയും അവൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു, ഈ കാര്യങ്ങൾ നിങ്ങളോട് അറിയിക്കാൻ.” ഈ പരിഭാഷയിലും, യെശയ്യാവാണ് അത് പറയുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. [മുകളിലെ സ്ക്രീൻഷോട്ട് കാണുക]

Isaiah 48:16

6. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഒരേയൊരു ജാതിയാണ് യിസ്രായേൽ. (സങ്കീ, 147:19,20; റോമ, 3:2). യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. “ഇപ്പോൾ, കർത്താവായ ദൈവം എന്നെയും അവൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് പ്രവാചകൻ ആണെന്നാണ് അവരുടെ വ്യാഖ്യാനം. വാക്യത്തിൻ്റെ ആദ്യഭാഗം ദൈവം സംസാരിക്കുന്നതാണെന്നും അവസാനഭാഗം പ്രവാചകൻ സംസാരിക്കുന്നതാണെന്നും അതിൽ വ്യക്തമാക്കുന്നു. ദൈവത്തിൻ്റെ ആത്മാവിനെ വചനമായിട്ടാണ് അവർ വ്യാഖ്യാനിക്കുന്നത്. അതായത്, “ഇപ്പോൾ, കർത്താവായ ദൈവം എന്നെയും അവൻ്റെ വചനത്തെയും അയച്ചിരിക്കുന്നു.” എന്നാണ് യെഹൂദന്മാർ വിശ്വസിക്കുന്നതും വ്യാഖ്യാനിച്ചിരിക്കുന്നതും. [മുകളിലെ സ്ക്രീൻഷോട്ട് കാണുക]

7. യെശയ്യാവ് 48:16-ൽ ഉള്ളത് യേശുക്രിസ്തു അല്ലെന്നതിൻ്റെ ചരിത്രപരമായ ഒരു തെളിവ് കാണിച്ചുതരാം. “ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: യോഹ, 3:31; 8:23; 1യോഹ, 4:2; 2യോഹ, 1:7). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ യേശുവില്ല; അവനെക്കുറിക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; സങ്ങീ, 40:6–എബ്രാ, 10:5; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽ വെച്ചാണ് യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 10:38). യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിപോലെ താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:18-21; യെശ, 61:1-2). ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറഞ്ഞ ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. എന്നുവെച്ചാൽ, യേശുവെന്ന വ്യക്തിക്ക് ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). ഒന്നുകൂടി വ്യക്തമാക്കിയാൽ; കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശു എന്ന് പേരുള്ള ഒരു വ്യക്തിയില്ല. യെശയ്യാവിൻ്റെയും ദൈവദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽ വെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശു എന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിന് ഇല്ലായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷേകാനന്തരം ദൈവദൂതൻ്റെ രണ്ട് പ്രവചനത്തിൻ്റെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായ ദൈവം അരുളിച്ചെയ്യുന്നതുവരെ യേശു എന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (ലക്കൊ, 1:32,35).

ക്രിസ്തു ആരാണ്; അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? എന്ന് അനേകർക്കും അറിയില്ല. “ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്.” ദൈവഭക്തിയുടെ മർമ്മത്തിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്: 1തിമൊ, 3:14-16). “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ്, ദൈവഭക്തിയുടെ മർമ്മം; അഥവാ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (കൊലൊ, 2:2). അതായത്, യഹോവയായ ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരാർത്ഥം എടുത്ത ഒരു മനുഷ്യപ്രത്യത അഥവാ, തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരിഹിതനായ (1യോഹ, 3:5) മനുക്ഷനാണ് യേശു. (യോഹ, 8:40,46). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). പ്രവചനംപോലെ ബി,സി. 6-ൽ ജനിച്ചവനും എ.ഡി. 29-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനുമായവൻ, ബാബേൽ പ്രവാസത്തിൽ നിന്നുള്ള മോചനം പ്രവചിക്കാനോ, പ്രവാസത്തിൽ നിന്ന് വിടുവിക്കാനോ പഴയനിയമത്തിൽ എങ്ങനെ ഉണ്ടാകും? അപ്പോൾ, യെശയ്യാവ് 48:16-ൽ ഉള്ളത് ദൈവപുത്രനായ യേശു ആണെന്ന വ്യാജം, ത്രിമൂർത്തി ഉപദേശം സ്ഥാപിക്കാനുള്ള വ്യാജം മാത്രമാണെന്ന് മനസ്സിലാക്കാം. [കാണുക: ദൈവഭക്തിയുടെ മർമ്മം, യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

യെശയ്യാവ് 48-ൻ്റെ 15-ാം വാക്യത്തിൽ, ഞാൻ അവനെ വിളിച്ചു വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് യേശുക്രിസ്തുവിനെക്കുറിച്ചാണെന്ന് പലരും കരുതുന്നു. ദൈവം വിളിച്ചുവരുത്തിയ യേശുക്രിസ്തുവാണ് പതിനാറാം വാക്യത്തിൽ സംസാരിക്കുന്നത് എന്നാണ് അവരുടെ ചിന്ത. “ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും. നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” (യെശ, 48:15-16). 15-ാം വാക്യവും 16-ാം വാക്യത്തിൻ്റെ ആദ്യപകുതയും യഹോവയുടെ ഭാഷണങ്ങളാണ്. അവനെ ഞാൻ വിളിച്ചു വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് യേശുവിനെക്കുറിച്ചല്ല കോരെശിനെക്കുറിച്ചാണ്. അപ്പോൾ, കോരെശിന്റെ പേരും ആ അദ്ധ്യായത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്നൊരു ചോദ്യം വരും. അതിൻ്റെ കാരണം: നാല്പത്തൊന്നാം അദ്ധ്യായം മുതൽ അവനെക്കുറിച്ച് പറയുന്നതാണ്. 41:25-ൽ ‘ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു’ എന്നു യഹോവ പറയുന്നത് കോരെശിനെ കുറിച്ചാണ്. ദാനീയേൽ കടലിൽനിന്നു കയറിവരുന്നതായി കണ്ട കരടി സദൃശമായ മൃഗവും (7:5), ആട്ടുകൊറ്റൻ്റെ വലിയ കൊമ്പും (8:1-4) പാർസി രാജാവായ കോരെശാണ്. യിരെമ്യാവാണ് ബാബേൽ പ്രവാസം എഴുപതു സംവത്സരമാണെന്ന് പ്രവചിച്ചത്. എഴുപത് വർഷം തികയുമ്പോൾ യഹോവ ബാബേൽ സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കും എന്നാണ് പ്രവചനം. (25:11,12; 29:10). അതിനു ദൈവം തിരഞ്ഞെടുത്ത അഭിഷിക്തനാണ് കോരെശ്. 44-ാം അദ്ധ്യായം മുതൽ കോരെശിൻ്റെ പേർ പറഞ്ഞു വരുന്നുണ്ട്. (യെശ, 44:28; 45:1). അതിൻ്റെ തുടർച്ചയാണ് 48-ാം അദ്ധ്യായം. തന്മൂലം, കോരെശിൻ്റെ പേർ അവിടെ പറയേണ്ട ആവശ്യമില്ല; അവൻ എന്ന സർവ്വനാമം പറഞ്ഞാൽ മതി. മുന്നദ്ധ്യായങ്ങൾ വായിച്ചാൽ പ്രസ്തുത വാക്യത്തിൽ, “അവൻ” എന്ന സർവ്വനാമത്തിൽ പറഞ്ഞിരിക്കുന്നത് കോരെശാണെന്ന് ആർക്കും മനസ്സിലാകും. യെഹൂദന്മാരുടെ വ്യാഖ്യാനത്തിലും അത് കോരെശാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഹോവ പറയുന്നത്, “ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും” എന്നാണ്. ഇനി, ചിലർ കരുതുന്നപോലെ അത് യേശു ആണെങ്കിൽ, ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നല്ലല്ലോ; ഞാൻ അവനെ അയച്ചിരിക്കുന്നു എന്നല്ലേ പറയേണ്ടത്? യേശു യഹോവയോടു കൂടെയുള്ള നിത്യപുത്രനാണ് എന്നാണല്ലോ ട്രിനിറ്റി വിശ്വസിക്കുന്നത്. തൻ്റെകൂടെയുള്ള നിത്യപുത്രനെ വല്ലയിടത്തും നിന്ന് വിളിച്ചുവുത്തേണ്ട കാര്യമില്ലല്ലോ? തന്മൂലം, യഹോവ വിളിച്ചുവരുത്തി എന്ന് പറയുന്നത്, തൻ്റെ അഭിഷിക്തനായ കോരെശാണെന്ന് മനസ്സിലാക്കാം. യെശയ്യാവ് 48:16-ൽ, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് പ്രവാചകനായ യെശയ്യാവാണ്. ബാബേൽ പ്രവാസത്തിൽ നിന്ന് കോരെശിലൂടെയുള്ള വിമോചനം പ്രവചിക്കാനാണ് യെശയ്യാവിനെ യഹോവയുടെ ആത്മാവോടുകൂടി അയച്ചിരിക്കുന്നത്. യിസ്രായേൽ ജനത്തോട് യെശയ്യാവ് അത് പ്രവചിക്കുന്നതിൻ്റെ തെളിവ് താഴെത്തന്നെയുണ്ട്. “ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.” (യെശ, 48:20). ഇതാണ് പ്രസ്തുത വേദഭാഗങ്ങളിലെ വിഷയം.

ഇനി, ദൈവം നമുക്ക് നല്കിയിരിക്കുന്ന ആത്മാവിനെയും ബുദ്ധിയെയും മാറ്റിവെച്ചുകൊണ്ട്, അവിടെ പറഞ്ഞിരിക്കുന്നത് യേശുവിനെക്കുറിച്ചാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കാം. അപ്പോൾ എന്ത് സംഭവിക്കുമെന്ന് നോക്കാം. 15-ാം വാക്യത്തിലെ കോരെശിൻ്റെ ശുശ്രൂഷയും അടുത്ത വാക്യത്തിലെ, യെശയ്യാവിൻ്റെ ശുശ്രൂഷയും നമുക്ക് യേശുവിൽ ആരോപിക്കാം:

ബാബേൽ പ്രവാസത്തിൽ നിന്നു യിസ്രായേലിനെ വിടുവിക്കുവാൻ ദൈവത്തിൻ്റെ നിത്യപുത്രനും നിത്യദൈവവും എന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുവിനെയാണ് ദൈവം വിളിച്ചുവരുത്തിയത് എന്നിരിക്കട്ടെ. എന്നിട്ടെന്തു സംഭവിച്ചു? അടിമത്വത്തിൽനിന്ന് യിസ്രായേൽ എന്നേക്കും സ്വതന്ത്രരായോ? ഒരിക്കലുമില്ല. ബാബേലിൻ്റെ അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെട്ടു എന്നല്ലാതെ, അവർക്ക് ശാശ്വതമായ സ്വാതന്ത്രം ലഭിച്ചില്ല. ബാബേലിൻ്റെ അടിമത്വത്തിൽ നിന്നു വിടുവിക്കപ്പെട്ട ജനം, അതിനെക്കാൾ ദൈർഘ്യമുള്ള അടിമത്വങ്ങളിലേക്ക് മാറിമാറി പോകുകയായിരുന്നു. അതാണോ ദൈവപുത്രനും ദൈവവുമായ യേശു കൊടുത്ത സ്വാതന്ത്ര്യം? യെഹൂദന്മാരെ അടിമകളാക്കിയവരിൽ ഏറ്റവും കുറച്ചുകാലമാണ് ബാബേലിൻ്റേത്. അതിനെക്കാൾ ദൈർഘ്യമുള്ളതായിരുന്നു മേദ്യപേർഷ്യ, ഗ്രീസ്, റോമാ തുടങ്ങിയ സാമ്രാജ്യങ്ങളുടെ അടിമത്വം. അതായത്, യേശുക്രിസ്തു അന്നു വന്നു ബാബേലിൻ്റെ അടിമത്വത്തിൽനിന്നു യിസ്രായേലിനെ വിടുവിച്ചിട്ടു അതിനേക്കാൾ മഹാദൈർഘ്യമുള്ള മറ്റടിമത്വത്തങ്ങൾക്ക് ഏല്പിച്ചുകൊടുത്തു എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? “പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും” എന്നാണ് വചനം പറയുന്നത്. (യോഹ, 8:36). അല്ലാതെ, ഒരടിമത്വത്തിൽ നിന്ന് അവൻ വിടുവിച്ചിട്ട് മറ്റ് അടിമത്വങ്ങൾക്ക് ഏല്പിച്ചു കൊടുക്കില്ല. [ത്രിത്വോപദേശം പൈശാചികമാണെന്ന് നിങ്ങളുടെ ദുർവ്യാഖ്യാനത്താൽ മനസ്സിലാക്കാം]

അടുത്തത്ത വാക്യം: “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന യെശയ്യാവിൻ്റെ ശുശ്രൂഷ യേശുവിൽ ആരോപിച്ചു നോക്കാം. യെശയ്യാവിനെ ദൈവം അയച്ചത് ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതൽ യിസ്രായേലിനെ അറിയിക്കാനാണ്.  ഇ.ആർ.വി പരിഭാഷയിൽ ആ ഭാഗം ഇങ്ങനെയാണ്: “ഇപ്പോൾ എൻ്റെ യജമാനനായ യഹോവ എന്നെയും അവൻ്റെ ആത്മാവിനെയും നിങ്ങളോടിതു പറയാനയക്കുന്നു. തമിഴ് ബൈബിളിലും അങ്ങനെതന്നെയാണ്. ഒന്നാമത്, ഏറ്റവും ചെറിയ പ്രവാചകന് ചെയ്യാൻ കഴിയുന്ന ഒരു സന്ദേശം അറിയിക്കാൻ, നിത്യദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന ദൈവപുത്രനെ എന്തിന് അയക്കണം? യേശു വന്ന് ഇക്കാര്യം പ്രവചിച്ചതായി എവിടെടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. രണ്ടാമത്, നിത്യദൈവമായ പുത്രനെ ഒരു സന്ദേശം അറിയിക്കാൻ അയക്കുമ്പോൾ, പരിശുദ്ധാത്മാവെന്ന മറ്റൊരു ദൈവത്തെ കൂടെ അയക്കുന്നത് എന്തിനാണ്? നിങ്ങളുടെ പുത്രദൈവത്തിന് ഇക്കാര്യം അറിയിക്കാൻ പേടിയാണോ? അതോ, ബലഹീനനാണോ? “ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തോടു കൂടി അയച്ചു എന്നൊക്കെ വ്യാഖ്യാനിക്കാൻ ഒരു ഉളുപ്പുമില്ലാത്ത ത്രിമൂർത്തികൾളെ സമ്മതിക്കണം.” ഭാഷയുടെ ബാലപാഠമെങ്കിലും അറിയാവുന്ന ആർക്കും മനസ്സിലാകുന്ന വേദഭാഗത്തെ, ത്രിമൂർത്തി പണ്ദുഡിതന്മാർ ർവ്യാഖ്യാനം ചെയ്യുന്നത് കാണുമ്പോൾ സത്യംപറഞ്ഞാൻ കരച്ചിലാണ് വരുന്നത്. ഒരു കാര്യം അറിഞ്ഞുകൊൾക: കോരെശിനെയും യെശയ്യാവിനെയും മാത്രമല്ല; ബൈബിളിലുള്ള സകല കഥാപാത്രങ്ങളെയും ദൈവപുത്രനാക്കിയാലും ത്രിമൂർത്തി ബഹുദൈവ ഉപദേശം നടപടിയാകുന്ന വിഷയമല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

മൂന്ന് യഹോവ ഉണ്ടെന്ന് പറയുന്നത് ഭോഷ്കിൻ്റെ ആത്മാവിനാൽ

ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് വാജമായി പറയുന്നവരാണ് ത്രിത്വവിശ്വാസികളിൽ പലരും. ഇത് വിശ്വാസികളുടെ മാത്രം കുഴപ്പമല്ല; അവരുടെ ദൈവശാസ്ത്രവും ഇത് പറയുന്നുണ്ട്. ഉദാ: പഴയനിയമത്തിൽ ട്രിനിറ്റിയുടെ തെളിവായി ആവർത്തനം 6:4 ഉദ്ധരിച്ചുകൊണ്ട് ദൈവശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” എന്നതിൻ്റെ എബ്രായരൂപമാണ്, ഷേമ യിസ്രായേൽ, യഹോവ എലോഹെനു, യഹോവ എഹാദ്. ഇതിൻ്റെ പദാനുപദ വിവവർത്തനം കേൾക്ക യിസ്രായേലേ, യഹോവ നമ്മുടെ എലോഹീം (ദൈവം) യഹോവ ഏകൻ എന്നാണ്. ദൈവികത്രിത്വത്തെ സമുദ്ഘോഷിക്കുന്നവയാണ് ഇതിലെ പ്രയോഗങ്ങൾ. മൂന്ന് ആളത്തങ്ങളും ഇവിടെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കർത്താവ് (യഹോവ), നമ്മുടെ ദൈവം (എലോഹെനു), കർത്താവ് (യഹോവ) ഏകൻ തന്നെ. മൂന്ന് ആളത്തങ്ങളായ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകൻ തന്നേ. [ദൈവം ത്രിയേകത്വം, വ്യവസ്ഥിത ദൈവശാസ്ത്രം, പേജ്, 159]. അതായത്, “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” എന്ന വേദഭാഗത്ത്, രണ്ടുപ്രാവശ്യം യഹോവയെന്നും ഒരു പ്രാവശ്യം ദൈവമെന്നും പറഞ്ഞിരിക്കുന്നത്, മൂന്ന് യഹോവയെക്കുറിച്ച് അഥവാ, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കുറിച്ചാണെന്ന് ദൈവശാസ്ത്രം പറഞ്ഞുവെക്കുന്നു. ഇതൊക്കെ വായിച്ചിട്ടാണ്, മൂന്ന് യഹോവയുണ്ടെന്ന ബൈബിൾ വിരുദ്ധ ഉപദേശം പലരും ഏറ്റുപാടുന്നത്. എന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ഉള്ളതെന്ന് ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിളിൽ അനവധി വാക്യങ്ങളിലായി എഴുതിവെച്ചിട്ടുണ്ട്. അതാണ് ഇനി കാണാൻ പോകുന്നത്.

യഹോവയായ ദൈവത്തിൽനിന്ന് നമുക്ക് തുടങ്ങാം. ഒന്നാംകല്പനയിൽ യഹോവ പറയുന്നത് ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നാണ് ഒന്നാമത്തെ കല്പന. (പുറ, 20:2; ആവ, 5:6-7). ഇവിടെ രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, യഹോവയായ ഞാൻ മാത്രമാണ് ദൈവം. യഹോവയായ ഞങ്ങൾ എന്നല്ല; ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, യഹോവയായ ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ദൈവം പറയുമോ? ഞങ്ങളല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് പറയുമായിരുന്നു. രണ്ടാമത്, ഞാൻ എന്ന ഏകൻ അല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. അതായത്, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ, അതിൽ രണ്ട് യഹോവമാർ അന്യദൈവങ്ങളാണെന്ന് പറയുന്നത്. ഈ ഒന്നാം കല്പന പതിനഞ്ച് പ്രാവശ്യം യഹോവ തന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അടുത്തവാക്യം:  “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.” (പുറ, 9:14). വാക്യം ശ്രദ്ധിക്കുക: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. ട്രിനിറ്റിയുടെ വ്യാജം പോലെ, മൂന്ന് യഹോവ ഉണ്ടെങ്കിൽ, “എന്നെപ്പോലെ മറ്റൊരുത്തനുമില്ല” എന്ന് ഏകവചനത്തിൽ അതിൽ ഒരു യഹോവയ്ക്ക് പറയാൻ കഴിയുമോ? ഞങ്ങളെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നല്ലേ പറയേണ്ടത്? അതായത്, ട്രിനിറ്റിയിൽ വ്യാപരിക്കുന്നത് ഭോഷ്കിൻ്റെ ആത്മാവാണെന്ന് മാത്രമല്ല; സത്യേകദൈവത്തെയും ഭോഷ്കു പറയുന്നവൻ ആക്കുന്നു. അടുത്തവാക്യം: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ലെന്ന് അതിൽ ഒരു യഹോവ പറയുമോ? അടുത്തവാക്യം: “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല എന്ന് അതിൽ ഒരു യഹോവ പറയുമോ? അടുത്തവാക്യം: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). മൂന്ന് യഹോവയുണ്ടെങ്കിൽ, എങ്കലേക്ക് നോക്കി (Look unto me) രക്ഷപ്രാപിക്കാൻ അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ, അതിൽ ഒരു യഹോവ ഒഴികെ, രണ്ടുപേർ ദൈവമല്ലാത്തവരും രക്ഷിക്കാൻ കഴിയാത്തവരുമായ നിർഗുണന്മാരാണെന്നാണ് പറയുന്നത്. വിശേഷാൽ, താനല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവമില്ല; താനൊരുത്തനെയും അറിയുന്നില്ല എന്ന് പറയുന്ന ഏകസത്യദൈവത്തെ നിഷേധിക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. ഈ വിശ്വാസം എങ്ങനെ ദൈവികമാകും. ഭോഷ്കിൻ്റെ ആത്മാവിൽ നിന്നാണ് ഈ ഉപദേശം ഉണ്ടായിരിക്കുന്നത്. യഹോവ പറയുന്ന ഈ വാക്യങ്ങളും നോക്കുക: യെശ, 43:10; 43:11; 44:6,8; 45:18,21; 46:9; ഹോശേ, 13:5; യോവേ, 2:27).

ഇനി, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശയുടെ വാക്കുകൾ നോക്കാം: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;.” (പുറ, 8:10). വാക്യം ശ്രദ്ധിക്കുക: ഞങ്ങളുടെ ദൈവമായ യഹോവമാരെപ്പോലെ എന്നല്ല; യഹോവയെപ്പോലെ ആരുമില്ല. മൂന്ന് യഹോവയുണ്ടെങ്കിൽ, ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ലെന്ന് മോശെ പറയുമോ? തന്മൂലം, യഹോവ ഒരുത്തൾ മാത്രമേയുള്ളു എന്ന് വ്യക്തമാണല്ലോ. അടുത്തവാക്യം:  “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35). വാക്യം ശ്രദ്ധിക്കുക: യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. യഹോവ അവൻ ആണ്; അവർ അല്ല. മൂന്ന് യഹോവയുണ്ടെങ്കിൻ അവൻ അല്ലാതെ മറ്റൊരുത്തനും ഇല്ലെന്ന് പറയാൻ കഴിയുമോ? അടുത്തവാക്യം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). വാക്യം ശ്രദ്ധിക്കുക: യഹോവമാർ എന്നല്ല; യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല. മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു യഹോവ മാത്രമാണ് ദൈവം; മറ്റൊരുത്തനും ഇല്ലെന്നാണ് ദൈവപുരുഷനായ മോശെ പറയുന്നത്. ഈ വാക്യങ്ങളും നോക്കുക: (പുറ, 15:11; 22:20; ആവ, 3:24; 6:4; 32:12; 33:26). തന്മൂലം, മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്ന ത്രിത്വോപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. 

ഇനി, മറ്റു ഭക്തന്മാർ പറയുന്നത് നോക്കാം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (thou art the God, even thou alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (2രാജാ, 19:15). വാക്യം ശ്രദ്ധിക്കുക: യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു. മൂന്നോ, നാലോ യഹോവയുണ്ടെന്ന് പറഞ്ഞാലും, അതിൽ ഒരുത്തൻ മാത്രം അഥവാ, ഒരു യഹോവ മാത്രമാണ് ദൈവമെന്ന് വളരെ വ്യക്തമാനാണ് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്. അടുത്തവാക്യം: “അവൻ  തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നു. മൂന്ന് യഹോവയുണ്ടെങ്കിൽ, അതിൽ ഒരു യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്. ബാക്കി രണ്ടുപേർ സ്രഷ്ടാവല്ലാത്ത വെറും ഡമ്മികളാണോ? അടുത്ത വാക്യം: “താൻ  മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18). മൂന്ന് യഹോവയുണ്ടെങ്കിൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് അത്ഭുതങ്ങളെ ചെയ്യുന്നവനെന്ന് ദാവീദ് പറയുമോ? അടുത്ത വാക്യം: “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സങ്കീ, 86:10). മൂന്ന് യഹോവയുണ്ടെങ്കിൽ, നീ മാത്രം ദൈവമാകുന്നു എന്ന് ഏകവചനത്തിൽ ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുമോ? അടുത്തവാക്യം: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വാക്യത്തിൽ, താൻ ഒറ്റയ്ക്കാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നാണ് യഹോവ പറയുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, താൻ ഒരുത്തൻ മാത്രമാണ് സകലവും സൃഷ്ടിച്ചതെന്ന് അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്നല്ല; മുന്നൂറ് യഹോവയുണ്ടെന്ന് ഭോഷ്കിൻ്റെ ആത്മാവിൽ പറഞ്ഞാലും, അതിൽ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മറ്റൊരുത്തനുമില്ലെന്നും യഹോവയായ ദൈവവും പഴയനിയമഭക്തന്മാരും ഖണ്ഡിതമായി പറഞ്ഞുവെച്ചിട്ടുണ്ട്. തന്മൂലം, ഭോഷ്കിൻ്റെ ആത്മാവുള്ളവർക്കല്ലാതെ മൂന്ന് യഹോയയുണ്ടെന്ന് പറയാൻ കഴിയില്ല.

ഇനി പറയുന്ന ഏഴ് വാക്യങ്ങൾ, യഹോവ ഒരുത്തൻ മാത്രമാണ് എന്ന് സ്ഫടികസ്ഫുടം തെളിയിക്കുന്നതാണ്. 1. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (one LORD)”. (ആവ, 6:4). വാക്യം വളരെ ശ്രദ്ധിക്കുക: യഹോവ നമ്മുടെ ദൈവമാകുന്നു എന്ന് പറഞ്ഞശേഷം; യഹോവ മൂന്നുപേർ എന്നല്ല പറയുന്നത്; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച ദൈവപുരുഷനായ മോശെ, യഹോവ ഏകനാണെന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. 2. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം (thou art the LORD God, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). വാക്യം ശ്രദ്ധിക്കുക: ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം. മൂന്ന് യഹോവയുണ്ടെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണെന്ന് ഹിസ്കീയാവ് പറയുമോ?3. “നീ, നീ മാത്രം യഹോവ ആകുന്നു; (Thou, even thou, art LORD alone) നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി.” (നെഹെ, 9:6). മൂന്ന് യഹോയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ നെഹെമ്യാവ് പറയുമോ? 4. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ്റെ നാമം മാത്രമാണ് യഹോവയെന്ന് ദാവീദ് പറയുമോ? 5. “സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (Jehovah alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവ് പറയുമോ? 6. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ (the LORD, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവിനെക്കൊണ്ട് ദൈവാത്മാവ് എഴുതിക്കുമോ? 7. “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (I am the LORD; and there is none else). (യെശ, 45:18). ആകാശഭൂമികൾ സൃഷ്ടിച്ച സർവ്വശക്തനായ ഏകദൈവം പറയുന്നു: ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാനാണ് യഹോവ വേറൊരുത്തനും ഇല്ലെന്ന് യഹോവ ഭോഷ്ക്ക് പറയുകയാണോ? ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ എഴുതി വെച്ചിട്ടും, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ ദൈവം ആരാണ് അവൻ്റെ പ്രകൃതിയെന്താണ് എന്നൊക്കെ അറിയാത്തവരാണ്. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ഉപദേശം വിശ്വസിക്കുന്നവരാണ് മൂന്ന് യഹോവയുണ്ടെന്ന് പറയുന്നത്. അത് ബൈബിൾ വിരുദ്ധമാണ്.

യഹോവ എന്നത് പിതാവായ ഏകസത്യദൈവത്തിൻ്റെ പഴയ നിയമത്തിലെ പേരാണ്. (പുറ, 3:14-15). യഹോവ എന്ന ദൈവനാമം 6,800-ലേറെ പ്രാവശ്യമുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും ആ നാമം പുത്രനോ പരിശുദ്ധാത്മാവിനോ ഉപയോഗിച്ചിട്ടില്ല. എന്നാൽ, ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന ഗ്രീക്കു പദം കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ക്രിസ്തു പറയുന്നത് നോക്കുക:

1. ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമോ?

2. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ?

3. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം ഗ്രീക്കിൽ, ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (ton monon alithinon theon) ആണ്. ഇതും ക്രിസ്തു പറഞ്ഞതാണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ? ബഹുദൈവ വിശ്വാസം സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ ക്രിസ്തുവിനെപ്പോലും; ട്രിനിറ്റി അംഗീകരിക്കുയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത.

4. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പൗലൊസ് പറയുമോ?

5. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വാക്യം ഇംഗ്ലീഷിൽ, ഏകജ്ഞാനിയായ ദൈവം എന്നാണ്. അത് ഗ്രീക്കിൾ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി എഴുതിവെക്കുമോ?

6. “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന ഏകാധിപതി ഗ്രീക്കിൽ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഏകാധിപതിയാണെന്ന് എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമോ?

7. “താൻ  മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” ഈ വാക്യത്തിൽ പറയുന്ന താൻ മാത്രം അമർത്യതയുള്ളവൻ ഗ്രീക്കിൽ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പൗലൊസ് അപ്പൊസ്തലൻ പറയുമോ?

8. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭിഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന ഏകകർത്താവായ ദൈവം ഗ്രീക്കിൽ, ടൺ മോണോൺ ഡെസ്പോറ്റിൻ തിയോൺ (ton monon despotin theon) എന്നാണ്, മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് യൂദാ ഖണ്ഡിതമായി പറയുമോ?

9. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് എഴുതിവെക്കാൻ യൂദായെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ?

10. “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന ഏകപരിശുദ്ധൻ ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (monos osios) ആണ്. അതായത്, മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവ ഉണ്ടായിരുന്നെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ? എന്നുവെച്ചാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, മൂന്ന് യഹോവയുണ്ടെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. എന്തെന്നാൽ, യഹോവയായ ഏകദൈവമല്ലാതെ; യഹോവയ്ക്ക് സമനായോ, സദൃശനായോ, യഹോവയ്ക്ക് മുമ്പോ, പിമ്പോ മറ്റൊരുത്തനും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. യഹോവയായ ഏകദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനും പഴയപുതിയനിയമ എഴുത്തുകാർക്കും ഒരു  യഹോവയല്ലാതെ മറ്റൊരു യഹോവയെ അറിയില്ല. മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവരും ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നവരും ദൈവം ത്രിത്വമാണെന്ന് പറയുന്നവരും ഒരുപോലെ ദോഷകാരികളാണ്. ദൈവത്മാവിനാൽ എഴുതപ്പെട്ട വചനത്തിന് വിരുദ്ധമായി വാതുറക്കാൻ ഭോഷ്കിൻ്റെ ആത്മാവുള്ളവർക്ക് മാത്രമേ കഴിയുകയുള്ളു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

ട്രിനിറ്റി ഒന്നാം കല്പനയുടെ ലംഘനം

ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9). എല്ലാറ്റിലും മുഖ്യകല്പന അതാണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. യിസ്രായേലേ, കേൾക്ക: നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം. (മർക്കോ, 12ൻ്റെ31,32). ബൈബിളിലെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അടിസ്ഥാനമാമാണ് പത്ത് കല്പനകൾ. ദൈവം സീനായി പർവ്വതത്തിൽ വെച്ച് മോശ മുഖാന്തരം യിസ്രായേൽ ജനത്തിനു നല്കിയ ന്യായപ്രമാണമാണ് അവരെ സകല ജാതികളിലും വെച്ച് ശ്രേഷ്ഠരാക്കിയത്. (ആവ, 4:6-8). ന്യായപ്രമാണത്തിൻ്റെ സത്തയും സാരാശവുമാണ് പത്തുകല്പനകൾ. യഹോവയായ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല എന്നതാണ് അതിലെ പ്രഥമവും പ്രധാനവുമായ കല്പന. അഥവാ, ഒന്നാമത്തെ കല്പന. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്ന ഒന്നാമത്തെ കല്പന ഏകദേശം 130-ഓളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചു കാണാൻ കഴിയും. എങ്കിലും, ദൈവം ഏകനല്ല; ത്രിയേകനാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും. അവരുടെ അറിവിലേക്കായി ആദ്യമേ പറയട്ടെ: ത്രിത്വം അഥവാ, ത്രിമൂർത്തി വിശ്വാസം ബൈബിളിൽ എവിടെയും നിങ്ങൾക്ക് കാണാൻ കാണാൻ കഴിയില്ല.

ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം പ്രമാണത്തെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനുമായി, നാലാം നൂറ്റാണ്ടിൽ സാത്താൽ സഭയിൽ നുഴയിച്ചുകയറ്റിയതാണ്, ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം. ഈ വസ്തുത ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിച്ചിട്ടുള്ളതാണ്. സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു. (ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147). “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ/ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ? അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു സ്ഫടികസ്ഫുടം തെളിയുന്നു. അതായത്, നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ “സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം” ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിൽ വിശ്വസപ്രമാണത്തിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായി” പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിൻ്റെ ദൈവത്വം അംഗീകരിച്ചത്. പിന്നെയും ഏകദേശം 700 വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയിട്ടാണ്, ത്രിത്വോപദേശം ഒരു പരുവത്തിൽ എത്തിച്ചത്. അതാണ്, ഫിലിയോക്ക് വിവാദം അഥവാ, പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാട് എന്ന് അറിയപ്പെടുന്നത്. അതുകൊണ്ടാണ്, നാലാം നൂറ്റാണ്ടിലാണ് ഈ ഉപദേശം ഉണ്ടാക്കാൻ തുടങ്ങിയതെന്ന് ചരിത്രം പറയുന്നത്. അതിനുമുമ്പ് ഇങ്ങനെയൊരു ഉപദേശം ഉണ്ടായിരുന്നില്ല. ട്രിനിറ്റിക്ക് സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവമാണ് യേശു. അതായത്, ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ഒരു പുറപ്പെട്ട സത്യദൈവം ഇതാണ് ത്രിത്വവിശ്വാസം. ഇതെങ്ങാനും ബൈബിളിലുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, അനാദിയായും ശാശ്വതമായും ഉള്ളവനാണ്. (സങ്കീ, 90:2; യെശ, 57:15). യഹോവയായ ഏകദൈവത്തിനോ, പഴയനിയമ ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനോ ട്രിനിറ്റിയെന്ന ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല. അതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്.

യഹോവയായ ഏകദൈവം തന്നെ ഒന്നാം കല്ലന 15 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്:

1. “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നാണ് ഒന്നാമത്തെ കല്പന. (പുറ, 20:2; ആവ, 5:6-7).

2. “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.” (പുറ, 9:14)

3. “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39).

4. “എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10)

5. “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11)

6. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6)

7. “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8)

8. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5)

9. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.” (യെശ, 45:6)

10. “ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശ, 45:18)

11. “ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.” (യെശ, 45:21)

12. “സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)

13. “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9)

14. “ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.” (ഹോശ, 13:5)

15. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.” (യോവേ, 2:27).

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, ഒന്നിനെ കുറിക്കുന്ന എഹാദ് എന്ന എബ്രായ പദത്തിനും ഹൈസ് എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്ന് വ്യാജമായി പഠിപ്പിക്കുന്നവരാണ് ത്രിത്വപണ്ഡിതന്മാർ. എന്നാൽ മേല്പറഞ്ഞ വാക്യങ്ങൾ ശ്രദ്ധിക്കണം: യഹോവയായ ഏകദൈവം ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിക്കുമ്പോഴും ഒരിക്കപ്പോലും എഹാദ് ഉപയോഗിച്ചിട്ടില്ല. പ്രത്യുത, ഞാനല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവും ഇല്ലെന്നും എന്നെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, എഹാദ് ഉപയോഗിക്കാതെ; “ഞാൻ” എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിനിറ്റിയുടെ ദൈവം സമനിത്യരായ മൂന്നുപേരാണ്. എന്നാൽ, ഞാനല്ലാതെ മറ്റൊരുത്തനുമില്ല, എന്നെപ്പോലെ ഒരുത്തനുമില്ല, ഞാനൊരുത്തനെയും അറിയുന്നില്ല എന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, താനല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, താനൊരുത്തനെയും അറിയുന്നില്ലെന്നും യഹോവ പറയുമായിരുന്നോ? ത്രിത്വോപദേശം സത്യമാണെങ്കിൽ, യഹോവ ഭോഷ്കിൻ്റെ അപ്പനായി മാറും. അതുതന്നെയാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ സാത്താൻ ലക്ഷ്യം വെച്ചതും. യഹോവയായ ഏകദൈവത്തിൻ്റെ വാക്കുകളെ വിശ്വസിക്കാത്തവർ എങ്ങനെ ദൈവമക്കളാകും? യഹോവയായ ഏകദൈവം തൻ്റെ സ്വന്തജനമായ യിസ്രായേലിനോട് പറയുന്ന ഒരു കാര്യമുണ്ട്: “ഞാനോ മിസ്രയീം ദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4). ഞങ്ങൾ മൂന്നുപേരെ അല്ലാതെ എന്നല്ല; എന്നെയല്ലാതെ മറ്റൊരുത്തനെയും നീ അറിയുന്നില്ല. ദൈവത്തിൻ്റെ വചനം ഭരമേലിപിക്കപ്പെട്ട ജനമാണ് യിസ്രായേൽ. (സങ്കീ, 147:19-20; റോമ, 3:2). ആ യിസ്രായേൽ ജനത്തിനും യഹോവയല്ലാതെ മറ്റൊരു ദൈവത്തെ അറിയില്ല. ഇനി അതിൻ്റെ തെളിവുകൾ നോക്കാം.

പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശയുടെ വാക്കുകൾ നോക്കാം:

1. “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;.” (പുറ, 8:10)

2. “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?” (പുറ, 15:11)

3. “കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?” (ആവ, 3:24)

4. “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35)

5. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39)

6. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4)

7. “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ  ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.” (ആവ, 33:26. ഒ.നോ: പുറ, 22:20; ആവ, 32:12).

ദൈവപുരുഷനായ മോശെയുടെ വാക്കുകൾ ശ്രദ്ധിക്കുക: ഒരു വാക്യത്തിൽ മാത്രമാണ് എഹാദ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയെല്ലായിടത്തും, യഹോവയെല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും സ്വർഗ്ഗത്തിലും ഭൂമിയിലും ആരുമില്ലെന്നും ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും മോശെ പറയുമായിരുന്നോ? ദൈവം സമനിത്യരായ മൂന്നുപേരാണെന്ന് വിശ്വസിക്കുന്നവർ ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെയെ കള്ളനും വഞ്ചകനുമാക്കുകയാണ്. ദൈവം മോശെയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.” (സംഖ്യാ, 12:7). വാക്കിലും പ്രവൃത്തിയിലും സമർത്ഥനായ പ്രവാചകനെന്നാണ് പുതിയനിയമം മോശെക്കുറിച്ച് പറയുന്നത്. (പ്രവൃ, 7:22,37). ദൈവഗൃഹത്തിൽ വിശ്വസ്തനായ മോശെയുടെ വാക്കുകളും ട്രിനിറ്റി വിശ്വസിക്കുന്നില്ല.

പഴയനിയമത്തിലെ മറ്റു ഭക്തന്മാരുടെ വാക്കുകൾ നോക്കാം:

1. ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15)

2. ഹിസ്കീയാവിൻ്റെ അടുത്തവാക്യം: “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ഹിസ്കീയാവ് രാജാവ് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങൾക്കും ദൈവമെന്ന് ഹിഹ്കീയാവ് പറയുമായിരുന്നോ?

3. നെഹെമ്യാവ് പറയുന്നത് നോക്കുക: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). സകലത്തിൻ്റെയും സൃഷ്ടാവായ ദൈവം യഹോവ മാത്രമാണെന്ന് നെഹെമ്യാവ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് നെഹെമ്യാവ് പറയുമായിരുന്നോ?

4. “അവൻ  തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുമായിരുന്നോ?

5. താൻ  മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18)

6. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18)

7. “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സങ്കീ, 86:10). യഹോവ മാത്രമാണ് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമെന്നും അവൻ മാത്രമാണ് അത്യുന്നതനെന്നും യഹോവ മാത്രമാണ് ദൈവമെന്നും ദാവീദ് രാജാവ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ മാത്രമാണ് ദൈവമെന്ന് ദാവീദ് പറയുമായിരുന്നോ? ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനാണ് ദാവീദ്. (പ്രവൃ, 13:22). ആ ദാവീദ് ദൈവത്തെക്കുറിച്ച് ഭോഷ്ക്ക് പറയുമോ?

8. “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16)

9. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20)

10. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങൾക്കും ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നും യെശയ്യാ പ്രവാചകൻ പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നും യെശയ്യാവ് പറയുമായിരുന്നോ?

മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

ഇനി, ദൈവം ഒരുത്തൻ മാത്രമാണെന്ന് പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ നോക്കാം:

1. ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമായിരുന്നോ?

2. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ?

3. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം ഗ്രീക്കിൽ, ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (ton monon alithinon theon) ആണ്. ഇതും ക്രിസ്തു പറഞ്ഞതാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ? ക്രിസ്തുവിനെപ്പോലും; ട്രിനിറ്റി അംഗീകരിക്കുയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത.

4. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്.

5. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വാക്യം ഇംഗ്ലീഷിൽ, ഏകജ്ഞാനിയായ ദൈവം എന്നാണ്. അത് ഗ്രീക്കിൾ, മോണോ സോഫൊ തിയോ (mono sofo theo) ആണ്.

6. “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന ഏകാധിപതി ഗ്രീക്കിൽ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis) ആണ്.

7. “താൻ  മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” ഈ വാക്യത്തിൽ പറയുന്ന താൻ മാത്രം അമർത്യതയുള്ളവൻ ഗ്രീക്കിൽ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian) ആണ്.

8. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭിഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന ഏകകർത്താവായ ദൈവം ഗ്രീക്കിൽ, ടൺ മോണോൺ ഡെസ്പോറ്റിൻ തിയോൺ (ton monon despotin theon) എന്നാണ്,

9. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്.

10. “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന ഏകപരിശുദ്ധൻ ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (monos osios) ആണ്. അതായത്, മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒന്നിനെ കുറിക്കുന്ന ഹൈസ് എന്ന പദമല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ? എന്നുവെച്ചാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. എന്തെന്നാൽ, യഹോവയായ ഏകദൈവമല്ലാതെ; യഹോവയ്ക്ക് സമനായോ, സദൃശനായോ, യഹോവയ്ക്ക് മുമ്പോ, പിമ്പോ മറ്റൊരുത്തനും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. യഹോവയായ ഏകദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനും പഴയപുതിയനിയമ എഴുത്തുകാർക്കും യഹോവയല്ലാതെ മറ്റൊരു ദൈവമുള്ളതായി അറിയില്ല. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ നാലാം നൂറ്റാണ്ടിൽ മാത്രം ഉണ്ടായ ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റി. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14).

ഒന്നാം കല്പനയെക്കുറിച്ചാണ് നാം ഇതുവരെ ചിന്തിച്ചുകൊണ്ടിരുന്നത്. ഒന്നാം കല്പന ലംഘിച്ചാൽ എന്ത് സംഭവിക്കും എന്ന് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, എന്ത് സംഭവിക്കും എന്നറിയാൻ, രണ്ടാം കല്പന ലംഘിച്ചാൽ എന്തു സംഭവിക്കും എന്ന് നോക്കിയാൽ മതി. രണ്ടാം കല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). രണ്ടാം കല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ലെങ്കിൽ, ഒന്നാം കല്പന ലംഘിക്കുന്നവരെ ദൈവം തൻ്റെ രാജ്യത്തിൽ താലപ്പൊലിയുമായി സ്വീകരിക്കുമോ? അതായത്, വിഗ്രഹാരധനയെക്കാൾ ഹീനവും പൈശാചികവുമായ പാപമാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം. മാനസാന്തരപ്പെട്ട് ഏകദൈവത്തിങ്കലേക്ക് തിരിഞ്ഞുവരുവാൻ ഇപ്പോഴും ഇട ശേഷിച്ചിട്ടുണ്ടെന്നാണ്, ദൈവത്തിൻ്റെ വചനം പറയുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!