പിതാവ് മാത്രം സത്യദൈവം (Father, the only true God)

ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ ദൈവസഭ സ്ഥാപിതമായിട്ട് ഏകദേശം രണ്ടായിരത്തോളം വർഷമായി. എങ്കിലും, ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന് ചോദിച്ചാൽ അറിയാത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: ❝നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.❞ (യോഹ, 8:19). ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിയാൽ, അവനെ ദൈവമാക്കാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിക്കാനും ആരും ശ്രമിക്കില്ല.

യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟അവതാരം (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

ക്രിസ്തുവിൻ്റെ പ്രകൃതി:
യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟മനുഷ്യൻ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) പുത്രൻ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയും (Title) ആണ് (റോമ, 5:15). ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ➟ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (One Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിവയും നോക്കുക. ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു].

☛ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ➟ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: ➟യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). ➟അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ തൻ്റെ പ്രത്യക്ഷതയ്ക്കായി ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായ ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16). 

പുതിയനിയമം:
➦ പുതിയനിയമം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ക്രിസ്തുവിനെ അനേകരും അറിയാത്തത്. ➟പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. ➟പഴയനിയമം ഇല്ലെങ്കിൽ ഒരു നിയമം അല്ലാതെ, എങ്ങനെയാണ് ഒരു പുതിയൊരു നിയമം ഉണ്ടാകുന്നത്? ➟പഴയനിയമത്തിൻ്റെ കുറവ് തീർക്കുന്നതോ, ബാക്കിയോ അല്ല പുതിയനിയമം; പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; യിരെ, 31:31-34; എബ്രാ, 8:8-12). ➟“ഞാൻ യിസ്രായേൽ; ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു വാഗ്ദത്തം. (യിരെ, 31:31). ➟ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിലൂടെ തൻ്റെ പുത്രനായ യിസ്രായേലിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (ഉല്പ, 18:18; 22:18; പ്രവൃ, 3:25; 13:26). ➟ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനാണ് വന്നതെന്നും, ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും അതിലെ ഒരു പുള്ളിക്കുപോലും മാറ്റം വരില്ലെന്നും ക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). ➟ഞാൻ അഥവാ, യഹോവ യിസ്രായേലിനോട് നിയമം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ➟ആ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ, യേശുവെന്ന സംജ്ഞാനാമത്തിൽ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവൻ്റെ രക്തത്താലാണ് പുതിയ നിയമം ചെയ്തത്: (മത്താ, 1:21; ലൂക്കൊ, 1:68; 22:20; യോഹ, 1:33; പ്രവൃ, 20:27-28; 1കൊരി, 15;47; 1തിമൊ, 3;15-16; എബ്രാ, 2:14-16). ➟ആദ്യനിയമവും (പഴയനിയമം) രക്തംകൂടാതെ പ്രതിഷ്ഠിച്ചതല്ല: (എബ്രാ, 9:18-20). ➟മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്: (റോമ, 5:19). ➟വീണ്ടെടുപ്പിന്റെ പ്രമാണത്തിൽ, വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം എന്നത് നിർബന്ധമാണ്. (രൂത്ത്, 2:20). ➟പരിശുദ്ധനായ ഏകദൈവമോ, വിശുദ്ധ ദൂതന്മാരോ പാപികളായ മനുഷ്യന്റെ ചാർച്ചക്കാനല്ലാത്തതിനാൽ അവനെ വീണ്ടെടുക്കാൻ കഴിയില്ല. ➟തന്നെയുമല്ല, പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയെയോ വീണ്ടെടുക്കാൻ കഴിയില്ല. ➟മനുഷ്യരെല്ലാം പാപികളും (റോമ, 3:23; 5:12) പാപത്തിൻ്റെ അടിമകളും ആയതിനാൽ മനുഷ്യരെ രക്ഷിക്കാൻ പാപരഹിതനായ ഒരു മനുഷ്യൻ ഇല്ലായിരുന്നു: (യോഹ, 8:34), ➟അതുകൊണ്ടാണ്, ഏകസത്യദൈവം ജഡത്തിൽ പ്രത്യക്ഷനായത്. ➟അഥവാ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു പാപരഹിതനായ മനുഷ്യനെ കന്യകയിലൂടെ ഉല്പാദിപ്പിച്ചത്. ➟തന്മൂലം, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ വിഭിന്നരാണ്. ➟ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. (1തിമൊ, 2:5-6). ➟മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). ➟ദൈവവും ക്രിസ്തുവും വിഭിന്നരാണ് എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ഉപായിയായ സർപ്പത്തിൻ്റെ ചതി]

☛ യഥാർത്ഥമായി ദൈവപുത്രനെ അറിഞ്ഞവരും, അവനിൽ വിശ്വസിക്കുന്നവരും അവനെ അനുഗമിക്കുന്നവരും അവനെ അനുസരിക്കുന്നവരും അവനെ രക്ഷിതാവും കർത്താവുമായി അംഗീകരിച്ചവരും ത്രിരുവെഴുത്തുകൾക്കും വിശേഷാൽ, ക്രിസ്തുവിൻ്റെ വാക്കുകൾക്കും വിരുദ്ധമായി തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്താൻ അവനെ ദൈവമാക്കാൻ നോക്കില്ല. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ, മോണോസ് തെയോസ് (Mónos Theós – The only God) ആണ്. ➟മോണോസ് തെയോസിലുള്ള വിശ്വാസമാണ് മോണോതീയീസം (monotheism) അഥവാ, ഏകദൈവവിശ്വാസം. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച, മോണോതീയിസത്തിന് വിരുദ്ധമായ വിശ്വാസം, ജീവനിനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. ➟അതിനാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിക്കപ്പെട്ട ദൈവപുത്രനായ ക്രിസ്തു, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവമല്ല; നമുക്കുവേണ്ടി മരിച്ചുയിർത്ത മനുഷ്യനായ കർത്താവാണെന്ന് എത്രയും പെട്ടെന്ന് ഏവരും തിരിച്ചറിയേണ്ട വസ്തുതയാണ്. ➟മരിച്ചുയിർത്ത ക്രിസ്തുവല്ല നമ്മുടെ ദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് നമ്മുടെ ദൈവം: (റോമ, 4:25). ➟ദൈവം നമ്മുടെ കർത്താവായ ക്രിസ്തുവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കും എന്നാണ് വചനം പറയുന്നത്. (1കൊരി, 6:14). ➟എല്ലാവരും വായ്കൊണ്ട് ഏറ്റുപഞ്ഞ് രക്ഷിക്കപ്പെട്ടു എന്ന് അഭിമാനിക്കുന്ന ഒരു വേദഭാഗമുണ്ട്: ➟യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. (റോമ, 10:9). ➟ഈ വേദഭാഗംപോലും ശരിക്ക് മനസ്സിലാക്കാത്തവരാണ് തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്ന് അവകാശപ്പെടുന്നത്. ➟ക്രൂശിൽ മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവം നമുക്കുവേണ്ടി പാപമാക്കിയ ക്രിസ്തുയേശു എന്ന മനുഷ്യനാണ്: (2കൊരി, 5:21; 1തിമൊ, 2:6). ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ദൈവത്തെയല്ല; യേശുവെന്ന മനുഷ്യനെയാണ്: (പ്രവൃ, 2:23-24). ➟ഈ വസ്തുതയാണ് അംഗീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യേണ്ടത്. ➟നസറായനായ യേശുവെന്ന പുരുഷനെ (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; 2:36; 5:31). ➟പെന്തെക്കൊസ്തുനാളിൽ പത്രൊസ് തൻ്റെ പ്രഥമ പ്രസംഗത്തിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, 3,000 പേരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവായ യേശുക്രിസ്തുലൂടെ രക്ഷ പ്രാപിച്ചതും. (പ്രവൃ, 2:37-41). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15; പ്രവൃ, 15:11). ➟ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് വ്യവസ്ഥിത ദൈവശാസ്ത്രം പറയുന്നു. [കാണുക: ക്രിസ്തുവിൻ്റെ ജഡധാരണം, പേജ്, 228]. ➟അതാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. ➟എന്നാൽ ദൈവത്തിന് മരണമില്ലെന്നും (1തിമൊ, 6:16) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മാനുഷ്യനാണ് മരണം ആസ്വദിച്ചതെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:6; എബ്രാ, 2:9). ➟മരണമില്ലാത്ത ദൈവം മരിച്ചു എന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണെന്ന് ദയവായി മനസ്സിലാക്കുക. 

ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ടെഴുതിച്ച ബൈബിളിലെ കേന്ദ്രസ്ഥാനീയനായ ദൈവം, ട്രിനിറ്റിയെന്ന മർമ്മമാണെന്ന് പഠിപ്പിച്ച സാത്താൻ്റെ വഞ്ചനെയെക്കാൾ വലിയൊരു വഞ്ചന ഈ ഭൂമുഖത്ത് വേറെയില്ല. ദൈവം ആരാണെന്നോ, ക്രിസ്തു ആരാണെന്നോ, ബൈബിൾ എന്താണെന്നോ അറിയാത്തവർക്ക് മാത്രമേ ദൈവം മർമ്മമാണെന്ന് വിശ്വസിക്കാൻ കഴിയൂ!

ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. അതിൻ്റെ ഏഴ് വിധത്തിലുള്ളതും സമഗ്രവുമായ തെളിവുകളാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്.
1. യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം:
2. ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം:
3. പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: 
4. ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം:
5. അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
6. തിരുവെഴുത്തുകളുടെ സാക്ഷ്യം:
7. ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ടവരുടെയും ചരിത്രകാരന്മാരുടെയും സാക്ഷ്യം.

1️⃣ യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനം പത്ത് കല്പനയാണ്. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്തുകല്പന. (പുറ, 31:18; 32:15-16). പത്തുകല്പന രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). യെഹൂദാ വിശ്വാസത്തിൻ്റെയും ക്രൈസ്തവിശ്വാസത്തിൻ്റെയും അടിസ്ഥാനമായ പത്തുകല്പനയിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.❞ (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ❛ഞങ്ങൾ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ❛ഞാൻ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യഹോവയായ ഞാൻ മാത്രമാണ് ദൈവം. ❛ഞാൻ❜ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് (1st Person Singular Pronoun) പറഞ്ഞിരിക്കുന്നത്. ഈ കല്പനയിൽ, പറയാതെ പറഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്: ഞാൻ അല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ ❛ഞങ്ങൾ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതെന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. മോശെയ്ക്ക് ഭാഷയുടെ വ്യാകരണം അറിയില്ലെന്ന് വാദിച്ചാലും, അത് കല്ലിൽ എഴുതിക്കൊടുത്ത ദൈവത്തിന് മനുഷ്യൻ്റെ ഭാഷ അറിയാതിരിക്കില്ലല്ലോ❓ ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, ഉപായിയായ സർപ്പം ട്രിനിറ്റി ബഹുദൈവവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. [കാണുക: ഉപായിയായ സർപ്പത്തിൻ്റെ ചതി]. ദൈവം സമനിത്യരായ മൂന്നുപേർ ആണെന്ന് വിശ്വസിക്കുന്നവരെല്ലാം, യഹോവയായ ഏകദൈവത്തെ നുണയനാക്കുകയാണ് ചെയ്യുന്നത്. യഹോവയായ ഏകദൈവത്തെക്കുറിച്ച് വചനം പറയുന്നത്, ഭോഷ്കില്ലാത്ത ദൈവം എന്നാണ്: (തീത്തൊ, 1:2). യഹോവ ഭോഷ്കില്ലാത്ത സത്യദൈവമാണെന്ന് വിശ്വസിക്കുന്നവർക്ക്, ദൈവം സമനിത്യരായ മൂന്നുപേരാണെന്ന ത്രിത്വോപദേശമോ, ക്രിസ്തു ദൈവമാണെന്നോ വിശ്വസിക്കാൻ കഴിയില്ല. യഹോവ അരുളിച്ചെയ്ത ഒന്നാം കല്പനപ്രകാരം, യഹോവയായ ഏകദൈവം ഒഴികെയുള്ള ദൈവങ്ങളെല്ലാം അന്യദൈവങ്ങൾ അഥവാ, വ്യാജദൈവങ്ങളാണ്. ട്രിനിറ്റിയുടെ സമനിത്യതാവാദം ഒന്നാം കല്പനപ്രകാരം; മൂന്നുവിധത്തിൽ മാരണ ഉപദേശമാണ്: 1.❛ഞാൻ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതെന്ന് പറഞ്ഞ യഹോയെ ഭോഷ്ക്ക് പറയുന്നവൻ ആക്കുന്നു. അത് ദൈവദൂഷണമെന്ന മരണകരമായ പാപമാണ്. 2.ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ അന്യദൈവമാക്കുന്നു: (എഫെ, 4;30). അത് പരിശുദ്ധാത്മാവിനോടുള്ള ദൂഷണമാകയാൽ ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്തതും നിത്യശിക്ഷയ്ക്ക് യോഗ്യനാക്കുന്നതുമാണ്: (മത്താ, 12:32; മർക്കൊ, 3:29; ലൂക്കൊ, 12:10). [കാണുക: ദൈവത്തിൻ്റെ ആത്മാവ്]. 3.സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന മനുഷ്യനായ ദൈവപുത്രനെ വ്യാജദൈവമാക്കുന്നതും കുറ്റകരംതന്നെ. (മർക്കൊ, 15:39; എബ്രാ, 7:26). അതിവിശുദ്ധമായി പലരും കരുതുന്ന ത്രിത്വവിശ്വാസം, ഒന്നാം കല്പനയ്ക്ക് വിരുദ്ധമായ മരണകരമായ പാപമാണെന്ന് തെളിയുന്നു. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 140-ഓളം പ്രാവശ്യം ദൈവത്തിൻ്റെ ആത്മാവ് ബൈബിളിൽ ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. സകലത്തിൻ്റെയും സ്രഷ്ടാവായ യഹോവയായ ഏകദൈവത്തപ്പോലും വിശ്വസിക്കാതെ, ഉപായിയായ സർപ്പത്തോടൊപ്പം നിന്ന് ഏകസത്യദൈവത്തോട് മത്സരിക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. ഒന്നാം കല്പന യഹോവതന്നെ 26 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (ഒന്നാം കല്പന രണ്ടിടത്ത് പറഞ്ഞിട്ടുണ്ട്; അതും ചേർത്താൽ 27 പ്രാവശ്യം)

2. ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.❞ (പുറ, 9:14). 
3. ❝ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.❞ (ആവ, 32:39). 
4. ❝ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.❞ (യെശ, 41:4)
5. ❝എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). 
6. ❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11). 
7. ❝ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?❞ (യെശ, 43:13)
8. ❝ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6).
9. ❝ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8). 
10. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 45:5). 
11. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.❞ (യെശ, 45:6). 
12. ❝ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18). 
13. ❝ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.❞ (യെശ, 45:21). 
14. ❝സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22).  
15. ❝ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.❞ (യെശ, 46:9). 
16. ❝ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.❞ (യെശ, 48:12)
17. ❝ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.❞ (ഹോശ, 13:5). 
18. ❝ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.❞ (യോവേ, 2:27). 

ദൈവം ത്രിത്വം അല്ല; ഒരുത്തൻ മാത്രമാണെന്ന് ദൈവത്തിനു് ഇതിലും വ്യക്തമായി എങ്ങനെ പറയാൻ കഴിയും❓ ക്രിസ്തുവും ദൈവമാണെങ്കിൽ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ലെന്ന് യഹോവ പറയുമോ❓ ദൈവത്തിൻ്റെ അരുളപ്പാടുകളെ ചോദ്യംചെയ്യാതെ വിശ്വസിക്കേണ്ടവർ, വ്യാഖ്യാനശാസ്ത്രങ്ങൾ പടച്ചുണ്ടാക്കി ദൈവത്തെ കള്ളനാക്കിയാൽ എന്തുചെയ്യും❓ മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്നവരും, ദൈവം സമനിത്യരായ മൂന്നുപേരാണെന്ന് പഠിപ്പിക്കുന്നവരും, ക്രിസ്തു ദൈവമാണെന്ന് പഠിപ്പിക്കുന്നവരും ❝എന്നെപ്പോലെ മറ്റൊരുത്തനുമില്ല❞ എന്നു പഠിപ്പിച്ച ദൈവത്തിങ്കലേക്കല്ല; ദൈവത്തിൻ്റെ പ്രതിയോഗിയുടെ അടുത്തേക്കാണ് നിങ്ങളെ നയിക്കുന്നത്. ദൈവത്തിൻ്റെ തിരുവായ്കൊണ്ട് അരുളിച്ചെയ്ത കല്പനയ്ക്ക് വിരുദ്ധമായ വിശ്വാസമാണ് ട്രിനിറ്റി.

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, ഒന്നിനെ കുറിക്കുന്ന ❛എഹാദ്❛ (Ehad) എന്ന എബ്രായ പദത്തിനും ❛ഹെയ്സ്❜ (Heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്ന് വ്യാജമായി പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി പണ്ഡിതന്മാർ. അതിൻ്റെ തെളിവുകൾ താഴെക്കാണാം. എന്നാൽ യഹോവയായ ഏകദൈവം ഒന്നാം കല്പന അനേകം പ്രാവശ്യം ആവർത്തിക്കുമ്പോഴും, ഒരിക്കൽപ്പോലും ❛എഹാദ്❜ ഉപയോഗിച്ചിട്ടില്ല. ❛ഞാൻ❜ അല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവും ഇല്ലെന്നും ❛എന്നെപ്പോലെ❜ മറ്റൊരുത്തനും ഇല്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, ❛എഹാദ്❜ ഉപയോഗിക്കാതെ; ❛ഞാൻ, എന്നെ, എനിക്കു❜ എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിനിറ്റിയുടെ ദൈവം സമനിത്യരായ മൂന്നുപേരാണ്. എന്നാൽ ❝ഞാനല്ലാതെ മറ്റൊരുത്തനുമില്ല, എന്നെപ്പോലെ ഒരുത്തനുമില്ല, ഞാനൊരുത്തനെയും അറിയുന്നില്ല❞ എന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെങ്കിലോ ❛ഞാൻ❜ അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, ❛ഞാൻ❜ ഒരുത്തനെയും അറിയുന്നില്ലെന്നും യഹോവ പറയുമായിരുന്നില്ല. ത്രിത്വോപദേശം സത്യമാണെങ്കിലോ, ദൈവപുത്രനായ യേശു ദൈവമാണെങ്കിലോ യഹോവ ഭോഷ്ക്ക് പറയുന്നവനാണെന്ന് പറയേണ്ടിവരില്ലേ❓ അതാണ്, ട്രിനിറ്റി ബഹുദൈവവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ സാത്താൻ്റെ ലക്ഷ്യം.

❛ഒന്നാം കല്പന❜ ലംഘിച്ചിട്ട് ആരെങ്കിലും ദൈവരാജ്യത്തിൽ കടക്കുമെന്ന് വിചാരിക്കുന്നവൻ മൂഢസ്വർഗ്ഗത്തിലാണ്. സാത്താൻ്റെ പ്രേരണയാൽ ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം ഉണ്ടാക്കിയവരും അത് പഠിപ്പിച്ചവരും അത് വിശ്വസിച്ചിട്ട് മരിച്ചുപോയവരുമായ പൂർവ്വ പിതാക്കന്മാരെല്ലാം നിത്യതയിൽ അല്ലെങ്കിൽ, പറുദീസയിൽ വിശ്രമിക്കയാണെന്ന് അന്ധമായി വിശ്വസിക്കാമെന്ന് മാത്രമേയുള്ളു. ഏകസത്യദൈവത്തിലുള്ള വിശ്വാസം അഥവാ, ഒന്നാം കല്പന ലംഘിക്കുന്നവർ ആരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് വചനത്തിൽനിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ഒന്നാംകല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല എന്നതിന് വ്യക്തമായ തെളിവാണ്, വിഗ്രഹാരാധനയ്ക്കെതിരായ രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3-5). വിഗ്രഹാരാധികളെക്കാളും, ദുഷ്പ്രവൃത്തിക്കാരെക്കാളും താഴെയാണ് ഒന്നാം കല്പന ലംഘിക്കുന്നവരുടെ സ്ഥാനം. അന്നാളിൽ ഒരു ന്യായീകരണവും മനുഷ്യരുടെ രക്ഷയ്ക്ക് ഉതകില്ല. പച്ചയ്ക്ക് പറഞ്ഞാൽ: ബൈബിൾവിരുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്ന ഒരുത്തനും രക്ഷപ്രാപിക്കില്ലെന്ന് വചനം വ്യക്തമാക്കുന്നു.

യഹോവ പറയുന്ന അടുത്ത തെളിവുകൾ കാണാം: ദൈവം സമത്വമുള്ള മൂന്നുപേർ ആണെന്നാണ് ട്രിനിനിറ്റിയുടെ പഠിപ്പിക്കൽ. എന്നാൽ തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ ആവർത്തിച്ച് പറയുന്നത്: 
19. ❝ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 40:25). 
20. ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). 
21. ❝നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?”❞ (യെശ, 46:5). 
22. ❝എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.❞ (യെശ, 48:11).
23. ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 49:19). 
24. ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 50:44). 
25. ❝ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.❞ (ഹോശേ, 13:4).

യഹോവയായ ഏകദൈവംതന്നെ തിരുവായ്മൊഴിഞ്ഞ് അരുളിച്ചെയ്തെ വാക്യങ്ങളെല്ലാം ദൈവശ്വാസീയമായ വചനത്തിൽ ആലേഖനംചെയ്ത് വെച്ചിട്ട് 3,500 വർഷത്തോളമായി. എന്നിട്ടും, ദൈവത്തോട് തുല്യനായ രണ്ടുപേർകൂടി ഉണ്ടെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ദൈവം തുല്യരായ മൂന്നുപേർ ആണെങ്കിൽ അഥവാ, ദൈവപുത്രൻ ദൈവത്തോട് തുല്യനാണെങ്കിലോ, എന്നെ ആരോടു സദൃശമാക്കും, ഞാൻ ആരോടു തുല്യനാകും എന്ന് യഹോവ ചോദിക്കുമോ❓ ഇവിടെയൊക്കെ, ❛എന്നെ, ഞാൻ❜ എന്നീ ഉത്തമപുരുഷ ഏകവചനസർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം ത്രിത്വമാണെങ്കിലോ, ദൈവപുത്രൻ ദൈവത്തോട് തുല്യനാണെങ്കിലോ; ❝ഞങ്ങളെ ആരോടു സദൃശമാക്കും, ഞങ്ങൾ ആരോടു തുല്യനാകും❞ എന്നല്ലേ ചോദിക്കേണ്ടത്❓ ജ്ഞാനസമ്പൂർണ്ണനായ (സർവ്വജ്ഞാനി) ദൈവത്തെ അജ്ഞാനിയാക്കുന്ന, ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്ന, ഭോഷ്കില്ലാത്ത ദൈവത്തെ ഭോഷ്ക്ക് പറയുന്നവനാക്കുന്ന ഉപദേശമാണ് ട്രിനിറ്റിയെന്ന ബഹുദൈവ ഉപദേശം. 

സകലത്തിൻ്റെയും സ്രഷ്ടാവ് താൻ ഒരുത്തൻ മാത്രം: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്:
26. ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ഈ വേദഭാഗത്ത്, ❛ഞാൻ തന്നേ❜ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നാൽ; യഹോവ ഒറ്റയ്ക്ക് അഥവാ, പരസഹായം കൂടാതെ സൃഷ്ടിച്ചു എന്നാണ് അർത്ഥം. എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad) ആണ്: (Bible Tools). ഇംഗ്ലീഷിൽ ❛Alone❜ ആണ്: (NKJV). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്: (Study Bible). പഴയനിയമത്തിൽ ❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ❛യാഹീദ്❜ (yahid) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ ❛മോണോസ്❜ (Mónos). ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിൽ, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നാണ് യഹോവ പറയുന്നത്. അടുത്തവാക്യം: ❝എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‍വരുന്നു.❞ (യെശ, 48:13). ഈ വേദഭാഗത്ത്, ❛എൻ്റെ, എൻ്റെ, ഞാൻ❜ എന്നിങ്ങനെ മൂന്നുപ്രാവശ്യം ഏകവചനം പറഞ്ഞുകൊണ്ട്, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ഒ.നോ: (പുറ, 4:11; യെശ, 43:7; 45:11; 45:12; 45:18; 51:16; 66:2; യിരെ, 27:5). ഇവിടെയെല്ലാം ❛ഞാൻ, എൻ്റെ❜ എന്ന ഉത്തമപുരുഷ ഏകവചനത്തിൾ യഹോവ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് പറയുന്നത്. ട്രിനിറ്റി പറയുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ❓ താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും❓ ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ദൈവത്തിൻ്റെ കരുണയാൽ ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാരല്ലാതെ ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു. [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]

യഹോവയും ക്രിസ്തുവും: യഹോവയായ ഏകദൈദൈവം ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായി രണ്ടുപ്രാവശ്യം പ്രവചിച്ചിട്ടുണ്ട്:
സ്ത്രീയുടെ സന്തതി: ❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.❞ (ഉല്പ, 3:15 ⁃⁃ കൊലൊ, 2:15;എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ആദ്യപ്രവചനത്തിൽ ❛സ്ത്രീയുടെ സന്തതി❜ എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ യഹോവ അവനെ സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ❓ ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ അഥവാ, സ്രഷ്ടാവാണ്: (1കൊരി, 8:6;11:12;2കൊരി, 5:18;എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്❓ ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്❓ ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20;ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4;എബ്രാ, 2:1-15). 

മോശെയെപ്പോലൊരു പ്രവാചകൻ: ❝നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.❞ (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
നിന്നെപ്പോലെ ഒരു പ്രവാചകൻ: ❝മോശെയെപ്പോലെ ഒരു പ്രവാചകൻ❞ എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ❓ ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ❓ ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, ❝ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല❞ എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ❓ (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ❓ പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: ❝ഞാൻ മനുഷ്യനല്ല ദൈവമത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും❓
എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: ❝എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.❞ ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്❓ ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 ⁃⁃ കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനം. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ആദിയിൽ ഉണ്ടായിരുന്ന വചനം, ലോഗോസ് എന്ന പൊതുനാമം, ലോഗോസ് (logos) റീമ (rhema)]
ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: ❝എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.❞ (യോഹ, 7:16). ❝ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ❝ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.”❞ (യോഹ, 12:50). ❝ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.❞ (യോഹ, 14:10). ❝നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 14:24). ❝ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.❞ (യോഹ, 14:31). ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ പറഞ്ഞത്: (യോഹ, 9:11). അവൻ ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ❓
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: ❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു ദൈവമോ, വചനമെന്ന ദൈവമോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

താനൊരുത്തൻ മാത്രമാണ് ദൈവമെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും താൻ മാത്രമാണ് സ്രഷ്ടാവെന്നും ക്രിസ്തു മോശെയെപ്പോലൊരു പ്രവാചകനാണെന്നും യഹോവ ഖണ്ഡിതമായി പറഞ്ഞിരിക്കെ, യഹോവയായ ഏകസത്യദൈവത്തെ തള്ളി ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷ പ്രാപിക്കുമെന്നാണ് പറയുന്നത്❓ ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ തന്നോടു സമനായും സൃശനായും ആരുമില്ലെന്നും തൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ലെന്നും യഹോവ പറയുമായിരുന്നോ❓ ഒരു വാക്കിലെന്നല്ല; തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന ഒരു അക്ഷരത്തിലെങ്കിലും പിഴച്ചാൽ; യഹോവയ്ക്ക് സത്യദൈവം ആയിരിക്കാൻ പറ്റുമോ❓ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതും ഏകസത്യദൈവത്തെക്കുറിച്ചാണെന്ന് മറക്കരുത്. അതിൻ്റെ തെളിവുകൾ ഒന്നൊന്നായി പുറകെ വരും, ദൈവത്തിൻ്റെ വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കയോ ചെയ്യരുതെന്നാണ് ബൈബിളിൻ്റെ അലംഘനീയമായ കല്പന. ചരിത്രഭാഗത്തും ഉപദേഭാഗത്തും പ്രവചനഭാഗത്തും പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (ആവ, 4:2; സദൃ, 30:6; വെളി, 22:18-19). ദൈവത്തിൻ്റെ വചനത്തോത്തോട് ഒന്നും കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുതെന്ന അലംഘനീയമായ കല്പന നിലനിൽക്കെ, ഏകസത്യദൈവത്തിനെതിരെ ത്രിത്വമെന്ന ഉപദേശം കൂട്ടിച്ചേർത്ത്, അതിൽ വിശ്വസിക്കുന്നവർ ന്യായവിധി തെറ്റിയൊഴിയുമോ❓ ദൈവം സമനിത്യരായ മൂന്നുപേർ ആണെന്ന് പറയുന്നവരും അല്ലെങ്കിൽ, ദൈവപുത്രൻ ദൈവമാനെന്ന് പറയുന്നവരും ദുരുപദേശമാണ് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതെന്ന് യഹോവയായ ഏകദൈവത്തിൻ്റെ വാക്കിനാൽത്തന്നെ സ്ഫടികസ്ഫുടം വ്യക്തമാകുന്നു. നിങ്ങൾ ഓരോരുത്തരും ആയിരിക്കുന്ന സഭകളിൽനിന്നുകൊണ്ടുതന്നെ, മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തിൽ വിശ്വസിക്കാനുള്ള അവസരം ഇനിയും ശേഷിച്ചിരിക്കുന്നതുകൊണ്ടാണ് ഈയുള്ളവൻ ഈ സത്യങ്ങൾ വിളിച്ചുപറയുന്നത്. 

2️⃣ ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം: പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമാണ് മോശെ. ആ മോശെ ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത് എന്താണെന്ന് നോക്കാം: 

1. ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ.❞ (പുറ, 8:10)
2. ❝യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?❞ (പുറ, 15:11)
3. ❝യഹോവെക്കു മാത്രമല്ലാതെ (only) വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.❞ (പുറ, 22:20)
4. ❝യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു;❞ (സംഖ്യാ, 14:9). KJV-യിൽ, Only rebel not ye against the LORD എന്നാണ്. ബെഞ്ചമിൻ ബെയിലിയിൽ: ❝യഹൊവായിക്ക് വിരൊധമായിട്ട് മാത്രം (only) നിങ്ങൾ മത്സരിക്കരുത്❞ എന്നാണ്.  
5. ❝കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?❞ (ആവ, 3:24)
6. ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.❞ (ആവ, 4:35)
7. ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39)
8. ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4)
9. ❝യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.❞ (ആവ, 32:12) badad
10. ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ  ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.❞ (ആവ, 33:26).

ദൈവത്തിൻ്റെ തിരുവായ്കൊണ്ട് അരുളിച്ചെയ്തതും അവൻ തൻ്റെ വിരലുകൾകൊണ്ട് എഴുതിക്കൊടുത്തതുമായ ഒന്നാം കല്നയാണ് അവൻ്റെ ദാസനായ മോശെ മേല്പറഞ്ഞ പത്ത് വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെങ്കിലോ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല, യഹോവയ്ക്ക് തുല്യനായി ആരുമില്ല, യഹോവയല്ലാതെ മറ്റൊരുത്തനുമില്ല, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് മോശെ പറയുമായിരുന്നോ❓ ദൈവം സമനിത്യരായ മൂന്നുപേരാണെന്നും ദൈവപുത്രൻ ദൈവമാണെന്നും വിശ്വസിക്കുന്നവർ ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെയെ കള്ളനും വഞ്ചകനുമാക്കുകയാണ്. ദൈവം മോശെയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യമുണ്ട്: ❝എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.❞ (സംഖ്യാ, 12:7). വാക്കിലും പ്രവൃത്തിയിലും സമർത്ഥനായ പ്രവാചകനെന്നാണ് പുതിയനിയമം മോശെക്കുറിച്ച് പറയുന്നത്. (പ്രവൃ, 7:22;7:37). ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനും വാക്കിലും പ്രവൃത്തിയിലും സമർത്ഥനുമായ മോശെ കള്ളം പറയുകയാണോ❓ 

യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പത്ത് വാക്യങ്ങളിലാണ് മോശെ പറഞ്ഞിരിക്കുന്നത്. അതിൽ, ഒരു വാക്യത്തിൽ മാത്രമാണ് ഒന്നിനെ കുറിക്കുന്ന ❛എഹാദ്❜ (ahad) എന്ന എബ്രായപദമുള്ളത്. മൂന്ന് വാക്യങ്ങളിൽ ഉള്ളത് ഒറ്റയെ (alone. only) കുറിക്കുന്ന ❛ബാദ്❜ (bad), ❛അക്❜ (ak), ❛ബദാദ്❜ (badad) എന്നീ എബ്രായ പദങ്ങളാണ്. ❛ബാദ്, ബദാദ്❜ എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്. ❛ഒറ്റയെ❜ (Alone/only) കുറിക്കുന്ന പഴയനിയമത്തിലെ ❛യാഹീദ്❜ (yahid) എന്ന പദത്തിനു തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതിനെക്കുറിച്ച് വിശദമായി താഴെപ്പറയുന്നതാണ്. ബാക്കിയുള്ള ഏഴ് വാക്യങ്ങളിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനു് സമനായോ സദൃശനായോ ആരുമില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ട്രിനിറ്റി പണ്ഡിതന്മാരുടെ വലിയൊരു വഞ്ചന ഞാൻ കാണിക്കാം.

പഴയനിയമത്തിൽ ❝ദൈവം ഏകൻ❞ ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം ❛എഹാദ്❜ (אֶחָד – ehad) ആണെന്നും, ❛ഒന്നിനെ❜ (One) കുറിക്കുന്ന ❛എഹാദ്❜ എന്ന പദത്തിനു് ❛ബഹുത്വം❜ ഉണ്ടെന്നും അല്ലെങ്കിൽ, ❛ഐക്യത്തിലുള്ള ഒന്നാണെന്നും❜ (Compound unity) ട്രിനിറ്റി പഠിപ്പിക്കുന്നു. രണ്ടുവിധത്തിൽ ഇത് ഉപായിയായ സർപ്പത്തിൻ്റെ കൊടിയ ദുരുപദേശമാണ്. ഒന്നാമത്: ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ ആണെന്നു പറയാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം ❛ഒന്നിനെ❜ (One) കുറിക്കുന്ന ❛എഹാദ്❜ (ehad) അല്ല; ❛ഒറ്റയെ❜ (Alone/Only) കുറിക്കുന്ന ❛ബാദ്❜ (בַּד – bad) ആണ്. ❛എഹാദ്❜ മൂന്നു പ്രാവശ്യവും ❛ബാദ്❜ ഇരുപത്തിനാലു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ❛ബാദ്❜ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ (Alone/Only) കുറിക്കുന്ന പദമാണ്. അതിനെക്കുറിച്ച് വിശദമായി താഴെക്കാണാം. രണ്ടാമത്: ❛എഹാദ്❜ എന്ന പദത്തിന് ബഹുത്വമില്ല; അത് ട്രിനിറ്റിയുടെ വഞ്ചനയാണ്. അതിൻ്റെ ചില തെളിവുകൾ തരാം: ❛എഹാദ്❜ ദൈവത്തോട് ചേർത്ത് ആകെ മൂന്നിടത്താണ് പറഞ്ഞിരിക്കുന്നത്. അതിൽ, ❛ഒരു ദൈവം❜ അഥവാ, ❛ഏൽ എഹാദ്❜ (אֵל אֶחָד – El ehad) എന്ന പൂർണ്ണ പ്രയോഗമുള്ളത് ഒരു വാക്യത്തിൽ മാത്രമാണ്. എന്നാൽ അതേവാക്യത്തിൽ തന്നെ, ❛ഒരു പിതാവു❜ അഥവാ, ❛അബ് എഹാദ്❜ (אָב אֶחָד – Ab ehad) എന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു വാക്യം പരിശോദിച്ചാൽത്തന്നെ ട്രിനിറ്റിയുടെ വഞ്ചന വെളിപ്പെട്ടുവരും: ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചതു.❞ (മലാ, 2:10). ഇതാണ് ആ വേദഭാഗം. ഇവിടെ ❛ഒരു ദൈവം❜ (El ehad)  എന്ന് പറയുന്നതും ❛ഒരു പിതാവു❜ (Ab ehad) എന്നു പറയുന്നതും ❛എഹാദ്❜ (ehad) എന്ന പദം കൊണ്ടാണ്. അഥവാ,  ❛അബ് എഹാദ്❜ എന്നും ❛ഏൽ എഹാദ്❜ എന്നുമാണ് പറയുന്നത്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം പോലെ, ദൈവത്തിനു് ബഹുത്വമുണ്ടെങ്കിൽ, അഥവാ, ദൈവം മൂന്നു വ്യക്തിയാണെങ്കിൽ, ഈ വാക്യത്തിൽ പിതാവിനും ബഹുത്വമുണ്ട്; അഥവാ, പിതാവും മൂന്നു വ്യക്തിയാണ്. ദൈവം ഐക്യത്തിൽ ഏകനാണെന്ന് വാദിച്ചാൽ, ദൈവത്തിലെ മൂവരിൽ ഒരു വ്യക്തിയെന്ന് പറയുന്ന പിതാവും ഐക്യത്തിൽ ഏകനാണെന്ന് സമ്മതിക്കണം. അതായത്, തങ്ങൾക്ക് പല പിതാക്കന്മാർ അല്ലെങ്കിൽ, പല അപ്പന്മാരുണ്ടെന്ന് സമ്മതിക്കണം. എന്തൊരു ദുരന്തമാണ് ട്രിനിറ്റി! എഹാദിൻ്റെ ബഹുത്വമെന്ന ദുരുപദേശത്തിന് പഴയനിയമത്തിൽ മലാഖിപ്രവാചകൻതന്നെ ചെക്ക് (check) വെച്ചിരിക്കയാണ്. ❛എഹാദ്❜ എന്ന എബ്രായപദവും, ❛ഹെയ്സ്❜ എന്ന ഗ്രീക്കുപദവും ഐക്യത്തിൽ ഒന്നാണെന്ന ഉപദേശം പരമാബദ്ധമാണ്. അതിൻ്റെ നൂറുകണക്കിനു തെളിവുകൾ ബൈബിളിലുണ്ട്. [കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

അടുത്ത രണ്ട് വാക്യങ്ങളിൽ ❛ദൈവം ഏകൻ❜ (El ehad) എന്നല്ല; ❛യഹോവ ഏകൻ❜ അഥവാ, ❛യഹോവ എഹാദ്❜ (יְהוָה אֶחָד – Yehovah ehad) എന്നാണ്. അതിൽ ഒന്നാമത്തെ വാക്യം ഷ്മാ പ്രഖ്യാപനമാണ്:  ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). രണ്ടാമത്തെ വാക്യം: ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). ഈ രണ്ട് വേദഭാഗത്തുമുള്ളത്, ❛യഹോവ എഹാദ്❜ (Yehovah ehad) എന്നാണ്. യഹോവ ദൈവംതന്നെയാണ്; ആർക്കുമത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും, യഹോവ ദൈവത്തിൻ്റെ പേരാകയാൽ, എഹാദിന് ബഹുത്വമുണ്ടെന്ന് പറഞ്ഞാൽ, ഒന്നിലധികം യഹോവമാർ ഉണ്ടെന്നും അതിനർത്ഥം വരും. യഹോവ ഒരുത്തൻ മാത്രമേ ഉള്ളെന്ന് മുകളിൽ നാം കണ്ടതാണ്, ഇനിയും താഴോട്ട് ഒരുപാട് വാക്യങ്ങളിൽ അത് കാണാനും കഴിയും. ഒന്നിലധികം ദൈവമുണ്ടെന്നോ, ഒന്നിലധികം യഹോവയുണ്ടെന്നോ, ഒന്നിലധികം വ്യക്തികളുണ്ടെന്നോ, ട്രിനിറ്റി അതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും അത് തെറ്റാണെന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽ താഴെ മനസ്സിലാക്കാം. 

മറ്റൊരു ശ്രദ്ധേയമായ കാര്യംകാണിക്കാം: ❝ഐക്യത്തിലുള്ള ഒന്നു അല്ലെങ്കിൽ, ബഹുത്വമുള്ള ഏകത്വം❞ എന്ന് ട്രിനിറ്റി അവകാശപ്പെടുന്ന പദം ❛എഹാദ്❜ (אֶחָד – ehad) ആണ്. ❝എണ്ണൽ സംഖ്യകളിൽ ആദ്യത്തേതു അല്ലെങ്കിൽ, ഒന്നിനെ❞ (One) കുറിക്കുന്ന ❛എഹാദ്❜ (ehad) എന്ന പദത്തിന് ബഹുത്വമില്ല; ഉണ്ടാകാൻ പാടില്ല. [കാണുക: BLB]. എന്നാൽ ❛എഹാദ്❜ എന്ന പദത്തിൻ്റെ ഏകദേശം അതേ ഉച്ചാരണമുള്ള ❛യഹാദ്❜ (יַחַד – yahad) എന്ന മറ്റൊരു പദമുണ്ട്. ❛യഹാദ്❜ (yahad) എന്ന പദത്തിന് ❛ഒന്നെന്ന❜ (One) അർത്ഥമല്ല; ഇംഗ്ലീഷിലെ ❛Together❜ ആണ്: [കാണുക: BLB]. ❝ഒന്നിച്ചു, ഒരുമിച്ചു, ഒത്തൊരുമിച്ചു, യോജിച്ചു❞ എന്നൊക്കെയാണ് അതിൻ്റെ അർത്ഥം. സത്യവേദപുസ്തകത്തിൽ അതിനെ, ❛ഒന്നിച്ചു❜ (ഉല്പ, 13:6), ❛ചേർന്നു❜ (പുറ, 26:24), ❛ഒരുപോലെ❜ (ആവ, 12:22), ❛കൂടിക്കലർന്ന❜ (ആവ, 22:11), ❛കുടിയ അഥവാ ഒന്നിച്ചുകൂടിയ❜ (ആവ, 33:5), ❛യോജിച്ചു❜ (യോശു, 9:2), ❛ഒരുമിച്ചുകൂടി❜ (ന്യായാ, 6:33) എന്നിങ്ങനെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതാണ്, ട്രിനിറ്റി പറയുന്ന ❛ബഹുത്വമുള്ള ഏകത്വം❜ അല്ലെങ്കിൽ, ❛ഐക്യത്തിലുള്ള ഒന്നു.❜ അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ; ദൈവത്തെ കുറിക്കാൻ ❛യഹാദ്❜ (yahad) ബൈബിളിൽ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടുമില്ല; ദൈവത്തെ കുറിക്കാൻ മൂന്നു വാക്യങ്ങളിൽ മാത്രം പറഞ്ഞിരിക്കുന്ന ❛എഹാദിനു❜ (ehad) ബഹുത്വവുമില്ല. ഈ എബ്രായ പദങ്ങൾ തമ്മിൽ മാറിപ്പോയത് അബദ്ധത്തിൽ ആണെന്ന് ആരും കരുതരുത്. ഏകദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം രചിച്ച കുടിലതന്ത്രത്തിൻ്റെ ഫലമാണത്. ബൈബിൾ വായിക്കാതെയും പഠിക്കാതെയും, നിഖ്യാവിശ്വാസപ്രമാണവും ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രവും വിശ്വസിക്കുന്നവരെല്ലാം ലവൻ്റെ അടിമകളാണ്.

സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രം: ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്നല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. സമാന്തരവാക്യങ്ങളും നോക്കുക: (ഉല്പ, 2:7; 5:1; പുറ, 20:11; 31:17). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞ മോശെ, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും അസന്ദിഗ്ധമായാണ് പറഞ്ഞിരിക്കുന്നത്. ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. ദൈവം ബഹുവചനം പറയുന്നത് ആരോടാണെന്ന് അറിയാത്തതിൻ്റെ കുഴപ്പമാണത്. തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുവും വ്യക്തമാക്കിയിട്ടുണ്ട്. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിൽ, ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]

മോശെയുടെ സാക്ഷ്യം: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: ❝നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.❞ (ആവ, 18:15 ⁃⁃ പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ❓ താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ പറയാൻ ധൈര്യപ്പെടുമായിരുന്നോ❓ മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും❓ തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19 ⁃⁃ പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]
ക്രിസ്തുവും മോശെയും: ❝നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?❞ (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. സ്വശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൾരൂപമായ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. തന്മൂലും, മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിച്ചവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. 

3️⃣ പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: പഴയനിയമത്തിലെ മശീഹമാരും (അഭിഷിക്തർ) ഭക്തന്മാരും പലനിലകളിൽ ദൈവത്തെ കണ്ടവരും സംസാരിച്ചവരും അടുത്തറിഞ്ഞവരുമാണ്. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി അഭിഷേകം ചെയ്തവരായ പ്രവാചകന്മാരും രാജാക്കന്മാരും പുരോഹിതന്മാരും മറ്റു ഭക്തന്മാരും അവരുടെ ദൈവത്തെക്കുറിച്ച് എന്ത് പറയുന്നവെന്ന് നോക്കാം:

❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.❞ (2ദിന, 6:14). ദൈവമായ യഹോവയെപ്പോലെ ഒരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയനിയമം പറയുന്നത്. യഹോവയല്ലാതെ മറ്റൊരുദൈവം മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഇല്ലെന്നും, യഹോയെപ്പോലെ പരിശുദ്ധനില്ലെന്നും, അവനെപ്പോലെ വലിയവൻ ഇല്ലെന്നും, യഹോവയ്ക്ക് തുല്യനില്ലെന്നും, സദൃശനില്ലെന്നും, യഹോവ മാത്രമാണ് ഉന്നതനെന്നും, അവനെപ്പോലെ ബലവാനില്ലെന്നും യോശുവ മുതൽ മലാഖി പ്രവാചകൻവരെ പറയുന്ന 35 വാക്യങ്ങൾ താഴെക്കാണാം. അതിനുശേഷം ദൈവം ഒരുത്തൻ മാത്രമാണെന്ന് (alone/only) ഖണ്ഡിതമായി പറഞ്ഞിരിക്കുന്ന 28 വാക്യങ്ങളും കാണാം:

1. ❝കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.❞ (യോശു, 2:11)
2. ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2)
3. ❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
4. ❝യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?❞ (2ശമൂ, 22:32)
5. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:23)
6. ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു.❞ (1രാജാ, 8:59)
7. ❝ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.❞ (1രാജാ, 18:39)
8. ❝ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.❞ (1ദിന, 17:20)
9. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.❞ (2ദിന, 6:14)
10. ❝ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല.❞ (2ദിന, 14:11)
11. ❝അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.❞ (ഇയ്യോ, 23:13)
12. ❝ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)
13. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?❞ (സങ്കീ, 18:31)
14. ❝എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.❞ (സങ്കീ, 22:10,11)
15. ❝യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.❞ (സങ്കീ, 35:10)
16. ❝എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.❞ (സങ്കീ, 40:5)
17. ❝ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?❞ (സങ്കീ, 71:19)
18. ❝സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.❞ (സങ്കീ, 73:25)
19. ❝ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?❞ (സങ്കീ, 77:13)
20. ❝കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.❞ (സങ്കീ, 86:8)
21. ❝സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?❞ (സങ്കീ, 89:6)
22. ❝സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.❞ (സങ്കീ, 89:8)
23. ❝യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.❞ (സങ്കീ, 100:3)
24. ❝നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.❞ (സങ്കീ, 102:27)
25. ❝ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?❞ (സങ്കീ, 113:5)
26. ❝ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?❞ (യെശ, 40:18)
27. ❝അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.❞ (യെശ, 45:14)
28. ❝യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.❞ (യെശ, 45:24)
29. ❝നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.❞ (യെശ, 64:4)
30. ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരേ, 10:6)
31. ❝ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.❞ (യിരെ, 10:7)
32. ❝ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു.❞ (ദാനീ, 3:29)
23. ❝അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?❞ (മീഖാ, 7:18)
34. ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9)
35. ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചതു.❞ (മലാ, 2:10)

മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം മറ്റൊരുത്തനുമില്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവനെപ്പോലെ അത്യുന്നതൻ ആരുമില്ലെന്നും അവനെപ്പോലെ ബലവാൻ ആരുമില്ലെന്നും അവനെപ്പോലെ പരിശുദ്ധൻ ആരുമില്ലെന്നും പഴയനിയമത്തിലെ അഭിഷിക്തന്മാരും ഭക്തന്മാരും പറയുന്നു. ഇവിടെ രണ്ട് വാക്യത്തിലൊഴികെ ഒന്നിനെ കുറിക്കുന്ന ❛എഹാദ്❜ മറ്റൊരിടത്തും ഉപയോഗിച്ചിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം; മറ്റൊരുത്തനുമില്ലെന്ന് ഭക്തന്മാർ പറയുമോ❓ ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ദൈവാത്മാവിൽ ആരാഞ്ഞ് അറിഞ്ഞവരാണ് പഴയനിയമ പ്രവാചകന്മാർ. (1പത്രൊ, 1:10-11). വരുവാനുള്ള ദൈവപുത്രൻ ദൈവം ആയിരുന്നെങ്കിൽ; യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവനു് സമനായും സദൃശനായും സ്വർഗ്ഗത്തിലും ഭൂമിയിലും ആരുമില്ലെന്നും അവർ പറയുമായിരുന്നോ❓ തന്മൂലം, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ദൈവപുത്രനായ ക്രിസ്തു ദൈവമല്ലെന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം.

യഹോവ ഒരുത്തൻ മാത്രം ദൈവം: പഴയനിയമഭക്തന്മാർ മുകളിൽ പറഞ്ഞിരിക്കുന്നതിൽ 33 വാക്യങ്ങളിൽ ഏകൻ അഥവാ, ❛എഹാദ്❜ എന്ന പദമോ, ഒറ്റയെ കുറിക്കുന്ന മറ്റ് പദങ്ങളോ ഉപയോഗിക്കാതെ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ❛എഹാദ്❜ എന്ന പദം മൂന്ന് വാക്യങ്ങളിൽ മാത്രമാണ് ഉള്ളതെന്നും ❛എഹാദിനു❜ ബഹുത്വമുണ്ടെന്ന ഉപദേശം വ്യാജമാണെന്നും നാം മുകളിൽ കണ്ടതാണ്. ❛എഹാദ്❜ കൂടാതെ, ഇംഗ്ലീഷിൽ alone, only എന്ന്പരിഭാഷ ചെയ്തിരിക്കുന്ന അഥവാ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന ❛യാഹീദ്❜ (yahid) എന്ന പദത്തിനു് തുല്യമായ ❛അക്, റാഖ്, ബാദ്, ബദാദ്❜ എന്നിങ്ങനെ നാലു പദങ്ങൾ 32 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതിൽ, ❛ബാദ്, അക്, ബദാദ്❜ എന്നീ മൂന്ന് പദങ്ങൾ യഹോവയോടും മോശെയോടും ഉള്ള ബന്ധത്തിൽ നാലുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. (പുറ, 22:20; സംഖ്യാ, 14:9; ആവ, 32:12; യെശ, 44:24). ശേഷിക്കുന്ന 28 വാക്യങ്ങളാണ് താഴെക്കാണുന്നത്:

1. ❝ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.❞ [only the LORD thy God be with thee]. (യോശു, 1:17) raq
2. ❝അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്‍വിൻ;❞ (1ശമൂ, 7:3) bad
3. ❝അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം (only) സേവിച്ചു.❞ (1ശമൂ, 7:4) bad
4. ❝യഹോവയെ (only) ഭയപ്പെട്ട് പൂർണഹൃദയത്തോടും പരമാർഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊൾവിൻ.❞ [only fear the LORD]. (1ശമൂ, 12:24) ak
5. ❝ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (only) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.❞ (1രാജാ, 8:40) bad
6. ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (2രാജാ, 19:15) bad
7. ❝ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.❞ (2രാജാ, 19:19) bad
8. ❝നീ മാത്രമല്ലോ (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.❞ (2ദിന, 6:31) bad
9. ❝എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് (only) അത്രേ.❞ [the LORD their God only]. (2ദിന, 33:17) raq
10. ❝നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6) bad
11. ❝അവൻ  തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.❞ (ഇയ്യോ, 9:8) bad
12. ❝ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (only), എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.❞ (സങ്കീ, 4:8) badad
13. ❝നിന്നോടു തന്നേ (only) ഞാൻ പാപം ചെയ്തു:❞ [Against thee, thee only, have I sinned]. (സങ്കീ, 51:4) bad
14. ❝അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;❞ [He only is my rock and my salvation]. (സങ്കീ, 62:2) ak
15. ❝എന്റെ ഉള്ളമേ, ദൈവത്തെ (only) നോക്കി മൌനമായിരിക്ക;❞ [My soul, wait thou only upon God]. (സങ്കീ, 62:5). ak
16. ❝അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;❞ [He only is my rock and my salvation]. (സങ്കീ, 62:6) ak
17. ❝ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും.❞ (സങ്കീ, 71:16) bad
18. ❝താൻ  മാത്രം (only) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.❞ (സങ്കീ, 72:18) bad
19. ❝അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.❞ (സങ്കീ, 83:18) bad
20. നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (alone) ദൈവമാകുന്നു. (സങ്കീ, 86:10) bad
21. ❝ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്.❞ (സങ്കീ, 136:4) bad
22. ❝ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നത്. അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.❞ (സങ്കീ, 148:13) bad
23. ❝മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും.❞ (യെശ, 2:11) bad
24. ❝അപ്പോൾ മനുഷ്യന്റെ ഗർവം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും.❞ (യെശ, 2:17) bad
25. ❝ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നെ.❞ (യെശ, 26:13) bad
26. ❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16) bad
27. ❝ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.❞ (യെശ, 37:20) bad
28. ❝ഞാൻ ഏകനായി (alone) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.❞ (യെശ, 63:3) bad 

യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങളുടെയും ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്നും പഴയനിയമത്തിലെ മശീഹമാർ പറയുന്നത് ❛എഹാദ്❜ എന്ന പദംകൊണ്ടല്ല; ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന ❛അക്❜ (ak), ❛റാഖ്❜ (raq), ❛ബാദ്❜ (bad), ❛ബദാദ്❜ (badad) എന്നീ പദങ്ങൾ കൊണ്ടാണ്. ഇംഗ്ലീഷിൽ അത് alone. only എന്നിങ്ങനെയാണ്. അതിൽ, ❛ബാദ്❜ ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങൾ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്. മുകളിൽ, യഹോവയും മോശെയും ഉപയോഗിച്ചിരിക്കുന്ന നാലു വാക്യങ്ങൾ ❛മോണോസ്❜ കൊണ്ടാണ്. ദൈവം ❛മോണോസ്❜ ആണെന്ന് സെപ്റ്റ്വജിൻ്റിൽ 23 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന ❛യാഹീദിന്❜ (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ ❛മോണോസ്.❜ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ യേശു ദൈവമാണെങ്കിലോ യഹോവ ഒരുത്തൻ മാത്രമാണ് (alone) സകല രാജ്യങ്ങളുടെയും ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണ് (only) സകലത്തിൻ്റെയും സ്രഷ്ടാവെന്നും പഴയനിയമ ഭക്തന്മാർ മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, എഹാദിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന പദങ്ങൾകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഒരിക്കലും പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണമാണ്. 

യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി ⁃⁃ Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.❞ (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❞ എന്നാണ്. ഇവിടെ, യഹോവ ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന ❛എഹാദ്❜ (ehad – one) അല്ല; ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad – alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന ❛യാഹീദ്❜ (yahid) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അടുത്തഭാഗം: ❝നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❝നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ❓ അടുത്തവാക്യം: ❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; ❛നീ❜ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ❓ അടുത്തവാക്യം: ❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: ❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ഹിസ്കീയാവ് രാജാവിൻ്റെ വാക്കുകൾ യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;❞ (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു❞ എന്ന് പറഞ്ഞശേഷം, ❛നീ❜ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. ഒ.നോ: (1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 90:2; 95:6; 96:5; 100:3; 102:25; 104:24; 104:30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; യെശ, 40:26; 40:28; 42:5; 45:18; യിരെ, 10:12; 32:17; 51:15; യോനാ, 1:9; മലാ, 2:10)
 
❝യഹോവ ഒരുത്തൻ മാത്രമാണ് ദൈവം❞ എന്ന ഒന്നാം പ്രമാണം അല്പസ്വല്പം വ്യത്യാസങ്ങളോടെ 100 വാക്യങ്ങളിൽ പഴയനിയമത്തിൽ എഴുതിയിരിക്കുന്നതും മറ്റു തെളിവുകളുമാണ് മുകളിൽ നാം കണ്ടത്. ❝യഹോവയായ ഏകദൈവത്തെയോ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയോ, ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനായ മോശെയെയോ, പഴയനിയമത്തിലെ ദൈവത്തിൻ്റെ മശീഹമാരെയോ, ഭക്തന്മാരെയോ, അപ്പൊസ്തലന്മാരെയോ ട്രിനിറ്റി വിശ്വസിക്കുന്നില്ല. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിലാണ് ട്രിനിറ്റി വിശ്വാസം അർപ്പിച്ചിരിക്കുന്നത്.❞ എത്രത്തോളം നിങ്ങൾ ദൈവത്തോട് മറുതലിക്കും❓

ഈ ലേഖനത്തിൻ്റെ രണ്ടാംഭാഗം കാണാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യവും അപ്പൊസ്തലന്മാരുടെ സാക്ഷ്യവും അതിൽക്കാണാം:

പിതാവു് മാത്രം സത്യദൈവം (II)

ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?

☛ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ട ആദിമസഭയുടെ ദൈവോപദേശവും പിൽക്കാല പ്രസ്ഥാനങ്ങളുടെ ദൈവോപദേശവും തമ്മിൽ യതൊരു ബന്ധവുമില്ല. ആദിമസഭയുടെ ചരിത്രം പറയുന്ന അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ അല്ലെങ്കിൽ, അപ്പൊസ്തലന്മാർ നേതൃത്വം നൽകിയിരുന്ന ആദിസഭയ്ക്ക് നസറായനായ യേശു ദൈവമല്ലായിരുന്നു. ➟ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷനും, ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയവനും, ➟ദൈവത്തിൻ്റെ ദാസനും, ➟ദൈവത്തിൻ്റെ അഭിഷിക്തനും, ➟മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു.

ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷൻ:
➦ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിൽ ഇപ്രകാരം കാണാം: യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:22-23). ഇവിടെപ്പറയുന്ന പുരുഷൻ മനുഷ്യരിലെ പുരുഷനാണ്. ഗ്രീക്കിൽ 𝗔𝗻𝗲𝗿 എന്നും ഇംഗ്ലീഷിൽ 𝗠𝗮𝗻 എന്നുമാണ്. നസറായനായ യേശുവെന്ന മനുഷ്യൻ സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്; ദൈവം യിസ്രായേൽ ജനത്തിൻ്റെ നടുവിൽ അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതാണ്: (പ്രവൃ, 10:38). അപ്പൊസ്തലന്മാരുടെ ആദിമസഭയ്ക്ക് നസറായായ യേശു ദൈവം ആയിരുന്നെങ്കിൽ, പത്രൊസ് അവനെ പുരുഷൻ എന്ന് വിശേഷിപ്പിക്കുമായിരുന്നോ? അവൻ ദൈവം ആയിരുന്നെങ്കിൽ, ദൈവം അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചു എന്ന് പറയുമായിരുന്നോ? 

യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല:
➦ യെഹൂദാരാജ്യത്ത്, യെഹൂദന്മാരായ ശിഷ്യന്മാരുടെ മദ്ധ്യത്തിൽ, യെഹൂദനായ യേശുക്രിസ്തു മുഖാന്തരമാണ് സഭ സ്ഥാപിതമായത്. യെഹൂദന്മാർക്ക് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല: (ആവ, 6:4). പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങളിലെ യെഹൂദാഭക്തന്മാരും യെഹൂദനായ യേശുക്രിസ്തുവും അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിരിക്കുന്നത്: മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). അതിനാൽ, ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു എന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

രക്ഷിതാവായ കർത്താവും ക്രിസ്തുവും:
ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു. (പ്രവൃ, 2:23-24). ആദ്യവാക്യം നോക്കുക: നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നത് മരണമില്ലാത്ത ദൈവത്തെയല്ല (1തിമൊ, 6:16); നസറായനായ യേശു എന്ന പുരുഷനെയാണ്: (പ്രവൃ, 2:23). അടുത്തവാക്യം: ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. നസറായനായ യേശു എന്ന പുരുഷൻ തന്നെത്താൻ മരണത്തിൽനിന്ന് ഉയിർത്തതല്ല; ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതാണ്. മരിച്ചവനല്ല; മരിച്ചവരിൽനിന്നിന്ന് ഉയിർപ്പിച്ചവനാണ് ദൈവം. 
ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. (പ്രവൃ, 2:36). യെഹൂദന്മാർ ക്രൂശിച്ച യേശുവിനെയാണ് ദൈവം കർത്താവും ക്രിസ്തുവുമാക്കി വെച്ചത്. 
നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. (പ്രവൃ, 5:30-31). ഇവിടെയും ശ്രദ്ധിക്കുക: യെഹൂദന്മാർ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചിട്ട്, അവർക്കുതന്നെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തുകയാണ് ചെയ്തത്. അതുകൊണ്ടാണ്, ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച നസറായനായ യേശുക്രിസ്തു അല്ലാതെ മറ്റൊരു രക്ഷകനില്ലെന്നും രക്ഷയ്ക്കായി മറ്റൊരു നാമവുമില്ലെന്നും പത്രൊസ് പഠിപ്പിച്ചത്: (പ്രവൃ, 4:10-12)

ദൈവകൃപയും ഏകമനുഷ്യൻ്റെ കൃപയും:
➦ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15;പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് (1പത്രൊ, 2:24), ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിന് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6;പ്രവൃ, 2:23-24;2:36;5:31). ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവാക്കിയ, യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും എന്നാണ് പൗലൊസ് പറയുന്നത്: (റോമ, 10:9). പിതാവായ ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയുമാണ് ജാതികൾ രക്ഷയ്ക്കായി വിശ്വസിക്കേണ്ടത്: (1തിമൊ, 2:4-7). അല്ലാതെ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. അപ്പൊസ്തലന്മാരുടെ ആദിമസഭയ്ക്ക് നസറായായ യേശു ദൈവം ആയിരുന്നെങ്കിൽ, ദൈവം അവനെ മരണത്തിൽനിന്ന് ഉയിയിർപ്പിച്ച് രക്ഷിതാവായ കർത്താവും ക്രിസ്തുവുമാക്കി എന്ന് പത്രൊസ് പറയുമായിരുന്നോ? ➟[കാണുക: ദൈവത്തിൻ്റെ ഇച്ഛ,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

ദൈവത്തിൻ്റെ ദാസൻ:
ദൈവത്തിൻ്റെ ദാസൻ (Servent of God) എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു. (പ്രവൃ, 3:13). ആദിമസഭയുടെ ചരിത്രം പറയുന്ന പ്രവർത്തികളുടെ പുസ്തകത്തിൽ നാലുപ്രാവശ്യം അവനെ ദാസൻ (Servant) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. പൈസ് (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27; 4:30). അതിൽ ലൂക്കൊസിൽ ബാലൻ (Boy) എന്നും ബാക്കിയെല്ലായിടത്തും ദാസൻ (Servant) എന്നുമാണ്. ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55ലൂക്കൊ, 1:71; പ്രവൃ, 4:26). അപ്പൊസ്തലന്മാരുടെ ആദിമസഭയ്ക്ക് നസറായായ യേശു ദൈവം ആയിരുന്നെങ്കിൽ, അവനെ ദൈവത്തിൻ്റെ ദാസൻ (Servant of God) എന്ന് അഒനെ വിശേഷിപ്പിക്കുമായിരുന്നോ? 

ദൈവത്തിൻ്റെ അഭിഷിക്തൻ:
നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി. (പ്രവൃ, 4:27). അടുത്തവാക്യം: നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 10:38). ഈ രണ്ട് വാക്യങ്ങൾ പരിശോധിച്ചാൽ, നസറായനായ യേശു ദൈവമല്ല; ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് ആർക്കും മനസ്സിലാകും. ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല; മനുഷ്യനെയാണ് അഭിഷേകം ചെയ്യുന്നത്. ദൈവത്തിന് അനേകം ക്രിസ്തുക്കൾ (അഭിഷിക്തന്മാർ) ഉണ്ട്. ➟ഉദാ: (2ശമൂ, 23:1). എന്നാൽ അതിൽ ഒരു ദൂതനെപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ ദൂതന്മാരെ ദൈവം ശക്തന്മാരായാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ (യോഹ, 8:40) ആയതുകൊണ്ടാണ്, ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകംചെയ്ത് അവനെ ബലപ്പെടുത്തിയത്. യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകംപ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയശേഷം (ലൂക്കൊ, 3:22) പിന്നെ വായിക്കുന്നത്: പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി എന്നാണ്: (ലൂക്കൊ, 4:1). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ മൂന്നരവർഷം ശുശ്രൂഷിച്ചത്: (ലൂക്കൊ, 4:14-15). അപ്പൊസ്തലന്മാരുടെ ആദിമസഭയ്ക്ക് നസറായായ യേശു ദൈവം ആയിരുന്നെങ്കിൽ, ദൈവം അഭിഷേകംചെയ്ത പരിശുദ്ധദാസൻ എന്ന് അവനെ വിശേഷിപ്പിക്കുമായിരുന്നോ?

മോശെയെപ്പോലൊരു പ്രവാചകൻ:
➦ പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശു മോശെയെപ്പോലൊരു പ്രവാചകനാണെന്നാണ് പത്രൊസ് പഠിപ്പിച്ചത്: ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം. ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും എന്നു മോശെ പറഞ്ഞുവല്ലോ: (പ്രവൃ, 3:22-23). പഴയനിയമത്തിൽനിന്ന് മോശെ ഉദ്ധരിച്ച ഈ വേദഭാഗത്തിൻ്റെ സവിശേഷത എന്താണെന്ന് ചോദിച്ചാൽ, ഇവിടെ യേശു മോശെയെപ്പോലൊരു പ്രവാചകനാണെന്ന് പഠിപ്പിച്ചത് മനുഷ്യരാരുമല്ല; യഹോവയായ ഏകദൈവമാണ്: (ആവ, 18:18-19). തൻ്റെ സ്രഷ്ടാവായ ഏകദൈവത്തിൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്, യേശു മോശെയെപ്പോലൊരു പ്രവാചകനാണെന്ന് പത്രൊസ് പഠിപ്പിച്ചത്. നസറായായ യേശു ദൈവം ആയിരുന്നുവെങ്കിൽ, അവൻ മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനാണെന്ന് ദൈവം പറയുമായിരുന്നോ? അപ്പൊസ്തലന്മാരുടെ ആദിമസഭയ്ക്ക് നസറായായ യേശു ദൈവമായിരുന്നെങ്കിൽ, ➟അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പഠിപ്പിക്കുമായിരുന്നോ?

☛ പരിശുദ്ധാത്മാവും കൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസിൻ്റെ പ്രസംഗത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ. (പ്രവൃ, 7:37). സ്തെഫാനൊസ് ഉദ്ധരിച്ചത് ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെയുടെ പ്രവചനമാണ്: (ആവ, 18:15). നസറായായ യേശു ദൈവമായിരുന്നുവെങ്കിൽ, അവൻ എന്നെപ്പോലെ ഒരു പ്രവാചകനാണെന്ന് ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തൻ എന്ന് പേർപെട്ട മോശെ പ്രവചിക്കുമായിരുന്നോ? ദൈവാത്മാവിനാൽ മോശെ ഭോഷ്ക്ക് പ്രവചിക്കുമോ? അപ്പൊസ്തലന്മാരുടെ ആദിമസഭയ്ക്ക് നസറായായ യേശു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകനാണെന്ന് പരിശുദ്ധാത്മാവ് നിറഞ്ഞവനായ സ്തെഫാനൊസ് വിളിച്ചുപറയുമായിരുന്നോ? യേശുവിനെ ദൈവമാക്കുന്നവർ താൻ ദൈവമല്ല; മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുവിനോടും, യേശു ദൈവമല്ല; മോശെയെപ്പോലൊരു പ്രവാചകനാണെന്നും താൻ മാത്രമാണ് ദൈവമെന്നും പഠിപ്പിച്ച യഹോവയോടുമാണ് മത്സരിക്കുന്നത്.  

ആദിമസഭയുടെ ദൈവം:
➦ ആദിമസഭയുടെ ദൈവം യേശുക്രിസ്തു ആയിരുന്നില്ല; യേശുക്രിസ്തുവിൻ്റെ ദൈവം ആയിരുന്നു. ആദിമസഭയിലെ രണ്ട് പ്രധാന അപ്പൊസ്തലന്മാരാണ് പത്രൊസും പൗലൊസും. പത്രൊസ് പരിച്ഛേദനക്കാരുടെ അപ്പൊസ്തലനും, പൗലൊസ് ജാതികളുടെ അപ്പൊസ്തലനുമാണ്. രണ്ടുപേരുടെയും ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമായ പിതാവായ യഹോവയാണ്: 
പത്രൊസിൻ്റെ ദൈവം: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, (1പത്രൊ, 1:3). ⟦ഈ വാക്യം സത്യവേദപുസ്തകത്തിൽ കൃത്യമല്ല; മലയാളത്തിലെ ERV പരിഭാഷയോ, ഗ്രീക്കോ, ഇംഗ്ലീഷോ പരിശോധിക്കുക⟧ പത്രൊസ് സ്തോത്രം ചെയ്യുന്നത് യേശുക്രിസ്തുവിനല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തിനാണ്. സത്യദൈവത്തിന് ഒരു ദൈവം ഉണ്ടാകില്ല എന്ന ശിശുസഹജമായ അറിവുപോലും ഇല്ലാത്തവരാണ് ക്രൈസ്തവരിൽ അധികവും. യേശുക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവം എന്നൊരു ദൈവം ഉണ്ടാകുമായിരുന്നോ? അടുത്തവാക്യം: നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗം ആകേണ്ടതിന്നു പണിയപ്പെടുന്നു. (1പത്രൊ, 2:5). പത്രൊസ് ആത്മികയാഗം കഴിക്കാൻ പറയുന്നത് യേശുക്രിസ്തുവിനല്ല; അവൻ മുഖാന്തരം അവൻ്റെ ദൈവത്തിനാണ്. യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, നിങ്ങൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് ആത്മീയയാഗം കഴിപ്പാൻ പണിയപ്പെടുന്നു എന്ന് പറയുമായിരുന്നോ?

പൗലൊസിൻ്റെ ദൈവം:
➦ പൗലൊസ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്ന ആറുവാക്യങ്ങളുണ്ട്: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ⟦ഇവിടെയും സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ ഇംഗ്ലീഷിലോ നോക്കുക⟧ പൗലൊസ് യേശുക്രിസ്തുവിനെയല്ല വാഴ്ത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്യുന്നത്; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്. യേശുക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, യേശുക്രിസ്തുവിനും ഒരു ദൈവം ഉണ്ടാകുമായിരുന്നോ? അടുത്തവാക്യം: നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. (റോമ, 1:8 ⁃⁃ 2:16; 5:11; 5:21; 7:25; 1കൊരി, 15:57). ഇവിടെ പൗലൊസ് സ്തോത്രം ചെയ്യുന്നത് യേശുക്രിസ്തുവിനല്ല; യേശുക്രിസ്തു മുഖാന്തരം തൻ്റെ ദൈവത്തിനാണ്. യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, യേശുക്രിസ്തു മുഖാന്തരം എൻ്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു എന്ന് പറയുമായിരുന്നോ? ഒരു ദൈവം മുഖാന്തരം മറ്റൊരു ദൈവത്തിന് സ്തോത്രം ചെയ്തു എന്ന് പറഞ്ഞാൽ ശരിയാകുമോ? അടുത്തവാക്യം: ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26). ഇവിടെപ്പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝘀𝗼𝗽𝗵𝗼𝘀 𝗧𝗵𝗲𝗼𝘀 ആണ്. ഇംഗ്ലീഷിൽ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝘄𝗶𝘀𝗲 𝗚𝗼𝗱 ആണ്. യേശുക്രിസ്തുവും ദൈവം യിരുന്നെങ്കിൽ, 𝗧𝗵𝗲 𝗼𝗻𝗹𝘆 𝘄𝗶𝘀𝗲 𝗚𝗼𝗱 എന്ന പ്രയോഗംതന്നെ അബദ്ധമാകില്ലേ?

യേശുവിൻ്റെ സഹോദരനായ യൂദായുടെ ദൈവം:
നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ 1:24). ഇത് നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരനായ (ഒരമ്മപെറ്റ) യൂദായുടെ വാക്കുകളാണ്. ഇവിടെ “നമ്മുടെ രക്ഷിതാവായ ഏകദൈവം” എന്ന് പറയാൻ: ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 𝗛𝗲𝗺𝗼𝗻 𝗦𝗼𝘁𝗲𝗿 (The only God our Saviour) എന്നാണ്. ഇതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, യേശുക്രിസ്തുവിനല്ല; ഒരേയൊരു ദൈവത്തിന് അഥവാ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ന് യേശുക്രിസ്തു മുഖാന്തരമാണ് യൂദാ സ്തോത്രം കരേറ്റുന്നത്. അതായത്, തൻ്റെ സഹോദരനായ ക്രിസ്തുവിനെ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ൽനിന്ന് വേർതിരിച്ചാണ് യൂദാ പഠിപ്പിച്ചിരുന്നത്. വൺനെസ്സ് വിചാരിക്കുന്നപോലെ, യേശു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ മൂവരിൽ ഒരുവനാണെങ്കിലോ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നോ? വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ യേശു ദൈവമാണെന്ന് പറയാൻ, ആർക്കും കഴിയില്ല.

എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞത് ശ്രദ്ധിക്കുക: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33). ഈ വേദഭാഗം ശ്രദ്ധിക്കുക: എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. അതായത്, യേശു ആരുടെയും ദൈവമല്ല; യേശുവിൻ്റെയും നമ്മുടെയും ദൈവം പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. അതുകൊണ്ടാണ്, ആദിമസഭ നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ യേശുക്രിസ്തു മുഖാന്തരം അവൻ്റെയും നമ്മുടെയും ദൈവത്തിന് സ്തുതി സ്തോത്രങ്ങൾ അർപ്പിച്ചത്? എൻ്റെയും നിങ്ങളുടെയും ദൈവം ഒരുവനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രൈസ്തവരിൽ ഭൂരിഭാഗവും. 

പുരുഷനായ നസറായനായ യേശു:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). മനുഷ്യൻ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) പുത്രൻ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയും (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (𝟑𝟕-𝟏𝟎𝟎) യഹൂദന്മാരുടെ പുരാതനത്വം (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [കാണുക: Antiquities of the Jews – Book XVIII, 3:3). അപ്പൊസ്തലന്മാർക്കും ആദിമസഭയ്ക്കും മാത്രമല്ല; ആദ്യനൂറ്റാണ്ടിൽ യേശുക്രിസ്തുവിനെ നേരിട്ട് കണ്ടവർക്കും കാണാത്തവർക്കും അവൻ ദൈവമായിരുന്നില്ല. പിന്നെപ്പോഴാണ് അവൻ ദൈവമായത്?

ഉപസംഹാരം:
➦ ആദിമസഭയുടെ പ്രധാനികൾ എല്ലാവരും യെഹൂദന്മാരായിരുന്നു. യെഹൂദന്മാർക്ക് സത്യേകദൈവമായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: (ആവ, 4:39). അതിനാൽ യെഹൂദാ രാജ്യത്തിലെ ഗലീലാ ജില്ലയിലെ നസറെത്ത് പട്ടണത്തിൽ മറിയത്തിൻ്റെ മകനായി ജനിച്ചുജീവിച്ചുമരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ പുരുഷനായ (Man) യേശു അവർക്ക് ദൈവമായിരുന്നില്ല. എന്നാൽ ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനകാലത്തുതന്നെ ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണെന്ന് പറഞ്ഞുകൊണ്ട് അവൻ്റെ അസ്തിത്വവും (Existence) മനുഷ്യത്വവും (Humanity) ക്രിസ്തുത്വവും (Christhood) പുത്രത്വവും (Sonship) കർത്തൃത്വവും (Lordship) ചരിത്രപരതയും (Historicity) നിഷേധിക്കുന്ന കള്ളന്മാരും എതിർക്രിസ്തുക്കളും സഭയ്ക്കകത്ത് നുഴഞ്ഞുകയറിയതിൻ്റെ സൂചനകൾ യോഹന്നാൻ്റെ ലേഖനത്തിലും യൂദായുടെ ലേഖനത്തിലും കാണാം: (1യോഹ, 2:22; യുദാ 1:4). ആദ്യകാല ജ്ഞാനവാദികളും (Proto-Gnostics) വിശേഷിച്ച് ഡൊസെറ്റിസം (Docetism), സെറിന്തൂസിന്റെ ഉപദേശങ്ങൾ (Cerinthianism) എന്നിവ പിന്തുടർന്നവരൊക്കെ അക്കാലത്ത് ഉണ്ടായിരുന്നു. അവർക്കൊക്കെയാണ് യോഹന്നാൻ ലേഖനം എഴുതിയത്: ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.(1യോഹ, 4:2). യേശുക്രിസ്തു ആത്മാവായ ദൈവമല്ല; ജഡത്തിൽവന്നവൻ (മനുഷ്യൻ) ആണെന്ന് വിശ്വസിക്കാത്തൻ ദൈവാത്മാവുള്ളവൻ അല്ലെന്നാണ് യോഹന്നാൻ വ്യക്തമാക്കുന്നത്. യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യനായ യോഹന്നാനാണ്. യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ചും അവൻ പഠിപ്പിച്ചിട്ടുണ്ട്: (Rev, 1:6). ഇന്നത്തെ സ്ഥിതി എന്താണെന്ന് ചോദിച്ചാൽ: യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്? എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം പറയാനില്ലാത്ത എല്ലാവർക്കും അവൻ ദൈവമോ, ദൈവത്തിൻ്റെ സൃഷ്ടിയോ ആണ്. നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നാണ് യേശു യെഹൂന്മാരോട് പറഞ്ഞത്: (യോഹ, 8:19). യേശു ആരാണെന്നറിയുന്നവൻ അവനിലൂടെ അവൻ പഠിപ്പിച്ച സത്യേകദൈവമായ (Ho monos alethinos Theos – The only true God) പിതാവിനെ അറിയുകയും മഹത്വപ്പെടുത്തുകയും ചെയ്യും: (യോഹ, 17:3). അല്ലാത്തവർ, അവനെ ഏകദൈവമാക്കി ഏകസത്യദൈവമായ പിതാവിനെ തള്ളുകയോ, അവനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുകയോ ചെയ്യുന്നു. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

തീത്തൊസ് 2:12/13: സത്യവേദപുസ്തകവും പിഒസിയും

☛ മലയാളത്തിലെ തീത്തൊസ് 2:12/13-നെ മൂലഭാഷയായ (Koine Greek) പരിശോധിച്ചാൽ, മൂലഭാഷയിൽ പറയുന്ന മഹാദൈവവും സത്യവേദപുസ്തകത്തിലെ മഹാദൈവവും വ്യത്യസ്തരാണെന്നും, മൂലഭാഷയിലെ മഹാദൈവവും പിഒസിയിലെ മഹാദൈവവും ഒന്നാണെന്നും കാണാൻ കഴിയും. അതിൻ്റെ കാരണം: മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ സംബന്ധിക വിഭക്തിയിൽ (Genitive Case) പറഞ്ഞിരിക്കുന്ന പ്രയോഗത്തെ, പിഒസി അതേ വിഭക്തിയിൽ പരിഭാഷ ചെയ്തു. എന്നാൽ സത്യവേദപുസ്തകം അതിനെ നിർദ്ദേശിക വിഭക്തിയിൽ (Nominative Case) പരിഭാഷ ചെയ്തു. 

☛ കൊയ്നേ ഗ്രീക്കിലെ സംബന്ധിക വിഭക്തിയിലുള്ള ഒറിജിനൽ പ്രയോഗവും രണ്ട് പരിഭാഷകൾ തമ്മിലുള്ള വ്യത്യാസവും, ബൈബിളിലെ അതേ പ്രയോഗത്തിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള പ്രയോഗവും താഴെക്കാണാം: 

☛ മൂലഭാഷ (Koine Greek), ➟ഇംഗ്ലീഷ് ലിപ്യന്തരണം (Transliteration), ➟മലയാള ലിപ്യന്തരണം, ➟ഇംഗ്ലീഷ് പരിഭാഷ (Translation), ➟മലയാള പരിഭാഷ എന്നീ ക്രമത്തിലാണ് കാണിക്കുന്നത്.

☛ 𝗚𝗲𝗻𝗶𝘁𝗶𝘃𝗲 𝗖𝗮𝘀𝗲 (സംബന്ധിക വിഭക്തി):
➟ τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ,
➟ tou megalou Theou kai Sōtēros hēmōn Iēsou Christou,
➟ തൂ മെഗാലു തെയൂ കൈ സോതീരോസ് ഹേമോൻ യേസൂ ക്രിസ്തൂ, 
➟ of the great God and of our Saviour Jesus Christ, 
➟ മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും.

☛ ഇതാണ് മൂലഭാഷയിലെ ഒറിജിനലിൽ പ്രയോഗവും അതിൻ്റെ ഇംഗ്ലീഷ്, മലയാളം ലിപ്യന്തരണവും പരിഭാഷയും. 

☛ ആദ്യഭാഗത്തെ 𝘁𝗼𝘂 𝗺𝗲𝗴𝗮𝗹𝗼𝘂 𝗧𝗵𝗲𝗼𝘂 എന്ന ഗ്രീക്ക് പ്രയോഗത്തിൻ്റെ അർത്ഥം: മഹാദൈവം (The great God) എന്നല്ല; മഹാദൈവത്തിൻ്റെ (of the great God) എന്നാണ്. ഉം (and) എന്നർത്ഥമുള്ള 𝗸𝗮𝗶 എന്ന സംയോജനപദം (Conjunction) കൂടി ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും” (and of the great God) എന്നാകും. ആദ്യഭാഗംതന്നെ മഹാദൈവത്തിൻ്റെയും എന്നാണെങ്കിൽ, അടുത്തഭാഗത്ത് പറയുന്നത് ആരാണെങ്കിലും അവൻ മഹാദൈവം അല്ലെന്നാണ് ഭാഷാപരമായ അർത്ഥം.

☛ അടുത്തഭാഗത്തെ 𝗦𝗼𝘁𝗲𝗿𝗼𝘀 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 എന്ന പ്രയോഗത്തിൻ്റെ അർത്ഥം: നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു (our Saviour Jesus Christ) എന്നല്ല; നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെ (of our Saviour Jesus Christ) എന്നാണ്. 𝗸𝗮𝗶 എന്ന സംയോജനപദം (Conjunction) രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും” (and of our Saviour Jesus Christ) എന്നാകും. 

☛ രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, 𝘁𝗼𝘂 𝗺𝗲𝗴𝗮𝗹𝗼𝘂 𝗧𝗵𝗲𝗼𝘂 𝗸𝗮𝗶 𝗦𝗼𝘁𝗲𝗿𝗼𝘀 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 ⁃ 𝗼𝗳 𝘁𝗵𝗲 𝗴𝗿𝗲𝗮𝘁 𝗚𝗼𝗱 𝗮𝗻𝗱 𝗼𝗳 𝗼𝘂𝗿 𝗦𝗮𝘃𝗶𝗼𝘂𝗿 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁 (മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും) എന്നാണർത്ഥം. മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും എന്ന് പറഞ്ഞാൽ, യേശുക്രിസ്തു മഹാദൈവം ആകുമോ?

☛ ഈ വാക്യത്തിൽ പിതാവായ മഹാദൈവത്തെ, നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിച്ചിരിക്കുന്നത്. ജാതികൾ രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും അപ്പൊസ്തലനായി ദൈവം നിയമിച്ച പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്: (1തിമൊ, 2:4-7). പൗലൊസ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ വാഴ്ത്തുന്നതും (2കൊരി, 11:31), യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം ചെയ്യുന്നതും (റോമ, 1:8), ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം തൻ്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നതുമായ (1കൊരി, 1:4) അനേകം വാക്യങ്ങളുണ്ട്. ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിന് യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല: (ഫിലി, 3:5-61കൊരി, 8:5-6; റോമ, 16:26; എഫെ, 4:6; 1തിമൊ, 1:17). എന്നാൽ പൗലൊസിലൂടെ രക്ഷപ്രാപിച്ചവർ പൗലൊസിൻ്റെ ദൈവത്തിലല്ല വിശ്വസിക്കുന്നത്. [കാണുക: പൗലൊസിൻ്റെ ദൈവം, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

ഇനി സത്യവേദപുസ്തകവും പിഒസിയും തമ്മിലുള്ള വ്യത്യാസം കാണുക:

❶ 𝗦𝗮𝘁𝗵𝘆𝗮𝘃𝗲𝗱𝗮𝗽𝘂𝘀𝘁𝗵𝗮𝗸𝗮𝗺:
☛ “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും” (തീത്തൊ, 2:12). ഇതിൽ, “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്നാണ്. അതായത്, സംബന്ധികവിഭക്തിയിലുള്ള ഗ്രീക്ക് പ്രയോഗത്തെ നിർദ്ദേശിക വിഭക്തിയിൽ പരിഭാഷ ചെയ്തപ്പോൾ, പിതാവായ ‘മഹാദൈവം’ (The great God) പുത്രനായി മാറി.

❷ 𝗣𝗢𝗖:
☛ “നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.” (തീത്തൊ, 2:13). ഇതിൽ, “നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും” എന്നാണ്. ഇത്, സംബന്ധിക വിഭക്തിയിലുള്ള ഗ്രീക്ക് പ്രയോഗത്തിൻ്റെ കൃത്യമായ പരിഭാഷയാണ്. 

☛ സത്യവേദപുസ്തകം പരിഭാഷ കൃത്യമാകണമെങ്കിൽ, മൂലഭാഷയിലെ പ്രയോഗം നിർദ്ദേശിക വിഭക്തിയിൽ ആയിരിക്കണം. തന്നെയുമല്ല, ‘ഹേമോൻ’ (hēmōn) എന്ന ഉത്തമപുരുഷ ബഹുവചന സർവ്വനാമം (1st Person Plural Pronoun) പ്രയോഗത്തിൻ്റെ തുടക്കത്തിൽ വരികയും വേണം. അതിപ്രകാരമാണ്:

☛ 𝗡𝗼𝗺𝗶𝗻𝗮𝘁𝗶𝘃𝗲 𝗖𝗮𝘀𝗲 (നിർദ്ദേശിക വിഭക്തി):
➟ ἡμῶν ὁ μέγας θεὸς καὶ σωτὴρ Ἰησοῦς Χριστός,
➟ hēmōn ho megas Theos kai sōtēr Iēsous Christos,
➟ ഹേമോൻ ഹോ മെഗാസ് തെയോസ് കൈ സോതീർ യേസൂസ് ക്രിസ്തോസ്,
➟ Our great God and Savior Jesus Christ,
➟ നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു.
 
☛ എന്നാൽ മൂലഭാഷയിൽ പ്രയോഗം നിർദ്ദേശിക വിഭക്തിയിലല്ല; സംബന്ധിക വിഭക്തിയിലാണ്. അതായത്, “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും” എന്നാണ്. ഇത് പിഒസി പരിഭാഷയോടാണ് ചേർന്ന് നിൽക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ സത്യവേദപുസ്തകം പരിഭാഷ തെറ്റാണെന്നും പിഒസി പരിഭാഷയാണ് ശരിയെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. അതായത്, പിഒസി മൂലഭാഷയെ പിൻതുടർന്ന് യേശുക്രിസ്തു പഠിപ്പിച്ച സത്യേകദൈവമായ പിതാവിനെ (Father, the only true God) മഹാദൈവം എന്ന് പരിഭാഷ ചെയ്തപ്പോൾ (യോഹ, 17:3), സത്യവേദപുസ്തകം യേശുക്രിസ്തു പഠിപ്പിച്ച സത്യേകദൈവമായ പിതാവിനെ തള്ളി, പുത്രനെ മഹാദൈവമാക്കി പരിഭാഷ ചെയ്തു. ചെറിയോരു പരിഭാഷാപ്രശ്നമായി ഇത് തോന്നുമെങ്കിലും, ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാന ഉപദേശത്തിന് പണികൊടുത്ത ഒരു സുപ്രധാന പരിഭാഷ പ്രശ്നമാണിത്.

രക്ഷിതാവായ ഏകദൈവവും രക്ഷിതാവായ ഏകമനുഷ്യനും

☛ നമ്മുടെ രക്ഷിതാവായ ഏകദൈവം പിതാവായ യഹോവയും, ➟ദൈവം രക്ഷിതാവാക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ഏകമനുഷ്യൻ യേശുക്രിസ്തുവുമാണ്: (യൂദാ 1:24 ⁃⁃ പ്രവൃ, 5:31; റോമ, 5:15). ➟പഴയനിയമത്തിൽ രക്ഷകൻ, രക്ഷിതാവു (Saviour, deliverer) എന്നീ അർത്ഥത്തിൽ പ്രധാനമായി മോഷിയ (Mošia) എന്ന പുല്ലിംഗ ക്രിയാപദമമാണ് (Masculine Verb) ഉപയോഗിച്ചിരിക്കുന്നത്. ➟ഈ പദം ദൈവത്തിനും മനുഷ്യരക്ഷകന്മാർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (യെശ, 43:11; 45:21 ⁃⁃ ന്യായാ, 3:9; ന്യായാ, 3:15; 2രാജാ, 13:5; യെശ, 10:20). ➟പുതിയനിയമത്തിൽ രക്ഷിതാവു (Saviour) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന സോറ്റേർ (sōtēr) എന്ന പുല്ലിംഗനാമപദം (masculine noun) 𝟮𝟰 പ്രാവശ്യമുണ്ട്. ➟ഈ പദം ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.

ഏകദൈവമായ രക്ഷിതാവ്:
☛ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും ഏകരക്ഷകനും പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: ➟മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟ആകാശത്തിലോ (സ്വർഗ്ഗം) ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6). ➟സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. ➟യേശുക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: (മർക്കൊ, 12:29;യോഹ, 5:44;യോഹ, 17:3). ➟യഹോവയല്ലാതെ മറ്റൊരു രക്ഷിതാവുമില്ല: ➟ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11). ➟സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22). ➟ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. (ഹോശേ, 13:5 ⁃⁃സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8). ➟ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? (യാക്കോ, 4:12). ➟അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു. (1തിമൊ, 4:10 ⁃⁃ലൂക്കോ, 1:47;1തിമൊ, 1:1;2:3;തീത്തൊ, 1:1;2:9;3:4;യൂദാ, 1:24). 

രക്ഷിതാവായ ദൈവം ത്രിത്വമല്ല; മോണോസ് തെയോസാണ്:
☛ പഴയനിയമത്തിൽ യഹോവയായ ദൈവം ഒരുത്തൽ മാത്രമാണ് രക്ഷകൻ. ➟അതുപോലെ, പുതിയനിയമത്തിലും രക്ഷിതാവായ ദൈവം പിതാവ് ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Monos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: ➟വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24). ➟ഈ വാക്യത്തിൽ, ഏകദൈവം എന്ന് പറയുന്നത് ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാണ്. ➟മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱) എന്നാണ്. ➟അതായത്, ഒന്നിനെ (𝗢𝗻𝗲) കുറിക്കുന്ന ഹൈസ് (𝗛𝗲𝗶𝘀) അല്ല; ഒരുത്തനെ മാത്രം (𝗢𝗻𝗹𝘆) കുറിക്കുന്ന മോണോസ് (𝗠𝗼𝗻𝗼𝘀) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲) പദമാണ്. ➟അതിനാൽ നമ്മുടെ രക്ഷിതാവായ ഏകദൈവം (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 𝗮𝗻𝗱 𝘀𝗮𝘃𝗶𝗼𝘂𝗿) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ ദൈവം ഇല്ലെന്നാണ്. ➟ഗ്രീക്കിൽ 𝗠𝗼𝗻𝗼 𝗧𝗵𝗲𝗼 𝘀𝗼𝘁𝗲𝗿𝗶 𝗵𝗲𝗺𝗼𝗻 എന്നാണ്. ➟അതിൻ്റെയർത്ഥം: രക്ഷിതാവായ ദൈവം മുന്നുപേരാണെന്നല്ല; “നമ്മുടെ രക്ഷിതാവ് ഒരേയൊരു ദൈവം” എന്നാണ്. 

മനുഷ്യരക്ഷകന്മാർ പലരുണ്ട്:
☛ പഴയനിയമത്തിൽ കെനസ്സിൻ്റെ മകൻ ഒത്നിയേലും (ന്യായാ, 3:9), ഗേരയുടെ മകൻ ഏഹൂദും (ന്യായാ, 3:15) രക്ഷകന്മാരാണ്. ➟ഇതും കാണുക: (2രാജാ, 13:5;യെശ, 10:20). ➟പുതിയനിയമത്തിൽ യേശുവിനെ ➟രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), ➟രക്ഷിതാവ് (ലൂക്കൊ, 2:11), ➟രക്ഷ (ലൂക്കൊ, 2:31), ➟ശരീരത്തിൻ്റെ രക്ഷിതാവ് (എഫെ, 5:23), ➟രക്ഷാനായകൻ (എബ്രാ, 2:10), ➟നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), ➟ലോകരക്ഷിതാവ് (1യോഹ, 4:14) എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. 

പഴയനിയമത്തിൽ യേശു എന്ന രക്ഷിതാവില്ല: 
☛ പഴയനിയമത്തിൽ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, ➟യേശുവെന്ന രക്ഷിതാവിനെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟പുതിയനിയമ രക്ഷയ്ക്കുവേണ്ടി 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) കന്യകയായ മറിയത്തിൻ്റെ ആദ്യജാതനായ ജനിച്ചവനാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (ലൂക്കൊ, 2:7; യോഹ, 9:11). ➟പുതിയനിയമത്തിൽ യേശുവിനെയാണ് അധികംപ്രാവശ്യം രക്ഷിതാവെന്ന് പറഞ്ഞിരിക്കുന്നത്: ➟കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. (ലൂക്കൊ, 2:11). ➟കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.” (2പത്രൊ, 3:18 ⁃⁃യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:7; 2പത്രൊ, 1:1; 1:11; 2:20; 3:2; 1യോഹ, 4:14). 

രക്ഷകന്മാരെ എഴുന്നേല്പിക്കുന്നതും അയക്കുന്നതും ദൈവമാണ്:
☛ പഴയനിയരക്ഷകന്മാരെ എഴുന്നേല്പിച്ചത് രക്ഷിതാവായ ഏകദൈവമാണ്: (ന്യായാ, 3:9; ന്യായാ, 3:15). ➟അതായത്, ദൈവം തൻ്റെ ദൗത്യം നിർവ്വഹിക്കാൻ തൻ്റെ പ്രതിനിധികളായി എഴുന്നേല്പിക്കുന്നവരാണ് രക്ഷകന്മാർ. ➟പുതിയനിയമത്തിൽ ദൈവമാണ് യേശുവിനെ ലോകരക്ഷിതാവായി അയച്ചത്: ➟പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. (1യോഹ, 4:14). ➟ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യേശു രക്ഷകൻ: ➟അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. (പ്രവൃ, 13:23 ⁃⁃പുറ, 4:22-23). 

രക്ഷകന്മാർ മനുഷ്യരാണ്:
☛ ദൈവം ദൈവത്തെയല്ല രക്ഷകന്മാരായി എഴുന്നേല്പിച്ചത്; മനുഷ്യരെയാണ്. ➟എന്നാൽ മറ്റു രക്ഷകന്മാരിൽനിന്ന് വ്യത്യസ്തമായി യേശു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിതനായ പാപരഹിതനായ ഏകമനുഷ്യനാണ്: (1തിമൊ, 3:16 ബെ. ബെ;മത്താ, 1:20 ⁃⁃1യോഹ, 3:5,റോമ, 5:15). ➟ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) ➟താൻ മനുഷ്യനാണെന്നും യേശുതന്നെ പഠിപ്പിച്ചിട്ടുണ്ട്: (യോഹ, 17:3 ⁃⁃യോഹ, 8:40). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝗠𝗮𝗻) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. (പ്രവൃ, 5:31). ➟[കാണുക:ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

രക്ഷിതാവായ ദൈവവും മനുഷ്യനും: 
☛ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് രക്ഷിതാവായ ഏകദൈവവും പുത്രൻ രക്ഷിതാവായ ഏകമനുഷ്യനുമാണ്: ➟വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24). ➟ഈ വാക്യത്തിൽ “രക്ഷിതാവായ ഏകദൈവം” (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 𝗮𝗻𝗱 𝘀𝗮𝘃𝗶𝗼𝘂𝗿) ആണെന്ന് മുകളിൽ നാം കണ്ടതാണ്. ➟യേശുക്രിസ്തു മുഖാന്തരമാണ് രക്ഷിതാവായ ഏകദൈവത്തിന് “തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ” എന്ന് യൂദാ പറയുന്നത്. ➟അതായത്, ഏകദൈവത്തിൽനിന്ന് മനുഷ്യനായ യേശുവിനെ വേർതിരിച്ചാണ് പറയുന്നത്. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (𝗠𝗮𝗻) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:23). ➟ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. (പ്രവൃ, 2:36). ➟ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (പ്രവൃ, 4:10-12). ➟യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. (പ്രവൃ, 5:31). ➟മേല്പഞ്ഞ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെയാണ് (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. ➟അതായത്, രക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ രക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). ➟അഥവാ, രക്ഷിതാവായ ഏകദൈവം തൻ്റെ പ്രതിനിധിയായി ഏകമനുഷ്യനായ യേശുക്രിസ്തുവിനെ രക്ഷിതാവാക്കിയതാണ്: (റോമ, 5:15).➟അല്ലാതെ, യേശു സ്വയം രക്ഷിതാവായതല്ല.

യേശുക്രിസ്തു ആരാണ്?
☛ രക്ഷിതാവായ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്നുകൂടി അറിയണം. ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

❾ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻:
☛ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟“യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟അവതാരം (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

ഉപസംഹാരം:
☛ ഏകദൈവത്തിൻ്റെ കൃപയാണ് നമ്മുടെ രക്ഷ: ➟നമുക്ക് ആത്മാവിനെ നല്കിയതും ക്രിസ്തുയേശുവിലൂടെ നമ്മെ രക്ഷിക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു ദൈവത്തിൻ്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമാണ്. (2തിമൊ, 1:7-10). ➟ഏകദൈവത്തിൻ്റെ കരുണയാണ് നമ്മുടെ രക്ഷ: ➟എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. (തീത്തൊ, 3:4-5). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് നമ്മുടെ രക്ഷ: ➟ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15). ➟കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു. (പ്രവൃ, 15:11). ➟സ്വജീവൻ മറുവിലയായി നമുക്കുനല്കി നമ്മെ രക്ഷിച്ച യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനാണ് നാം സ്തുതിസ്തോതങ്ങൾ അർപ്പിക്കേണ്ടത്:  ➟വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24).

മോണോതീയിസം തെളിവുകൾ (പുതിയനിയമം)

പുതിയനിയമ ഗ്രീക്കിൽ: മാത്രം, ഒറ്റയ്ക്കു, ഒരുത്തൻ മാത്രം അഥവാ, Alone, Only എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്ന മോണോസ് (Monos – μόνος) എന്ന പദത്തിൻ്റെ 9 അതുല്യമായ രൂപങ്ങൾ 45 വാക്യങ്ങളിൽ 47 പ്രാവശ്യം കാണാം: 1.μόνος (20), 2.μόνα (1), 3.μόνην (1), 4.μόνοι (4), 5.μόνοις (1), 6.μόνον (7), 7.μόνου (2), 8.μόνους (4), 9.μόνῳ (7). കൊയ്നേഗ്രീക്കിൻ്റെ വ്യാകരണത്തിൽ വിഭക്തി, പ്രത്യയം, ഉപസർഗ്ഗം, ലിംഗം (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വചനം (ഏകവചനം/ബഹുവചനം), കാലം (ഭൂതം, ഭാവി, വർത്തമാനം) എന്നിവയെ ആശ്രയിച്ച് പദങ്ങൾക്ക് വ്യത്യാസം വരും. അത് ഗ്രീക്കിലെയും മലയാളത്തിലെയും വ്യാകരണത്തിൻ്റെ സ്വാഭാവിക സവിശേഷതയാണ്. [അതിനെക്കുറിച്ചറിയാൻ കാണുക: ഗ്രീക്ക് ഗ്രാമർ]. ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ only/alone എന്ന അർത്ഥത്തിൽ “മോണോസ് – alone/only – monos” (5), “മോണോ – alone/only – mono” (5), “മോണോവ് – alone/only – monou” (1), “മോണോൻ – monon – μόνον” എന്നീ നാലു പദങ്ങൾ 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: വിശദമായി നോക്കാം:

1. Matthew 4:10: τότε λέγει αὐτῷ ὁ Ἰησοῦς Ὕπαγε Σατανᾶ· γέγραπται γάρ, Κύριον τὸν θεόν σου προσκυνήσεις καὶ αὐτῷ μόνῳ λατρεύσεις. [Study Bible]. Then saith Jesus unto him, Get thee hence, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve – അപ്പോൾ യേശു അവനോടു: സാത്താനെ, ഇവിടെനിന്ന് പോക; എന്തുകൊണ്ടെന്നാൽ നീ നിൻ്റെ ദൈവമായ കർത്താവിനെ വന്ദിക്കണമെന്നും അവനെ മാത്രമേ സേവിക്കാവു എന്നും എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.” ഈ വേദഭാഗത്ത്, “അവനെ മാത്രമേ ആരാധിക്കാവു” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ/ഒറ്റയായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). [കാണുക: Study Bible]. മോണോസിൻ്റെ (Mónos) ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). “ദൈവത്തെ അഥവാ, പിതാവിനെ ആരാധിക്കണം” എന്നു പറഞ്ഞാൽ, ഭാഷാപരമായി പിതാവിനും ഒപ്പം മറ്റാർക്കുവേണമെങ്കിലും ആരാധന സ്വീകരിക്കാം. എന്നാൽ “പിതാവിനെ മാത്രം ആരാധിക്കണം” എന്നുപറഞ്ഞാൽ, പിതാവല്ലാതെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. അതാണ്, “മാത്രം അഥവാ, മോണോസ്” എന്ന പദത്തിൻ്റെ ഭാഷാപരമായ പ്രത്യേകത.”

മാത്രം, തനിച്ച്, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം (only/alone) എന്നീ അർത്ഥങ്ങളിൽ പഴയപുതിയനിയമങ്ങളിൽ ഉപയോഗിക്കുന്ന ഒറിജിനൽ പദം “മോണോസ്” (μόνος – monos) ആണ്: [Bible hubBlue letter Bile], “μόνος” എന്ന പദത്തിലെ “ος“‘എന്നത് വ്യാകരണത്തിൽ നിർദ്ദേശിക വിഭക്തിയിലെ (Nominative Case) ഏകവചന പുല്ലിഗത്തെ (Singular Masculine) കുറിക്കുന്ന ഒരു “പ്രത്യയം” (suffix) ആണ്. അതായത്, കൊയ്നേഗ്രീക്കിലെയും (koine greek) മലയാളത്തിലെയും വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദങ്ങളിൽ വരുത്തുന്ന രൂപഭേദത്തെ “വിഭക്തി” (case) എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ “വിഭക്തിപ്രത്യയങ്ങൾ” (case suffixes) എന്ന് പറയുന്നു. വിഭക്തിപ്രത്യയങ്ങൾ കൂടാതെ, ലിംഗപ്രത്യയം: (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വചനപ്രത്യയം: (ഏകവചനം, ബഹുവചനം), കാലപ്രത്യയം: (ഭൂതം, വർത്തമാനം, ഭാവി) മുതലായവയുമുണ്ട്. രൂപഭേദം വരുത്താൻ മുന്നിൽ ചേർക്കുന്ന പദത്തെ “ഉപസർഗ്ഗം” (Prefix) എന്നും പിന്നിൽ ചേർക്കുന്ന പദത്തെ “പ്രത്യയം” (suffix) എന്നും പറയുന്നു. ഈ വേദഭാഗത്ത്, “മോണോസ്” (μόνος – monos) എന്ന ഒറിജിനൽ പദത്തിലുള്ള “ഒമിക്രൊൺ” (ο – omikron) “സിഗ്മ” (ς – sigma) അഥവാ, “ഓസ്” (ος – os) എന്ന പ്രത്യയം മാറ്റിയിട്ട് തൽസ്ഥാനത്ത്, “ഒമേഗ” (ω – omega) അഥവാ, “” (ῳ – o) എന്ന പ്രത്യയം ചേർന്നപ്പോൾ, “മോണോസ്” (monos) എന്ന നിർദ്ദേശികാവിഭക്തിയിലുള്ള പദം “മോണോ” (mono) എന്ന ഉദ്ദേശിക (Dative) വിഭക്തിയായി. ഈ പദവും ഏകവചന പുല്ലിഗം (Singular Masculine) ആണ്. ഇങ്ങനെയാണ് പദങ്ങൾക്ക് രൂപഭേദം വരുന്നത്. [വിഭക്തി, ഉപസർഗ്ഗം, പ്രത്യയം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]

“യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു‘ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (സ.വേ.പു).

“അപ്പോള്‍ യേശു പിശാചിനോട് “സാത്താനേ, പോകൂ! ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ വണങ്ങി അവിടുത്തെ മാത്രമേ ആരാധിക്കാവൂ’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.” (സ.വേ.പു.സ.പ)

2. Matthew 24:36: Περὶ δὲ τῆς ἡμέρας ἐκείνης καὶ τῆς ὥρας οὐδεὶς οἶδεν οὐδὲ οἱ ἄγγελοι τῶν οὐρανῶν εἰ μὴ ὁ πατὴρ μου μόνος. [Study Bible]. But of that day and hour knoweth no man, no, not the angels of heaven, but my Father only – എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ച് എൻ്റെ പിതാവ് മാത്രമല്ലാതെ, ഒരുത്തനും അറിയുന്നില്ല, സ്വർഗ്ഗത്തിലുള്ള ദൈവദൂതന്മാരും അറിയുന്നില്ല.” ഈ വേദഭാഗത്ത്, “പിതാവു ‘മാത്രം’ അല്ലാതെ” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. “എൻ്റെ പിതാവിന് അറിയാം” എന്നു പറഞ്ഞാൽ, ഭാഷാപരമായി പുത്രനും സ്വർഗ്ഗത്തിലെ ദൂതന്മാർക്കും അറിയുന്നതിൽ തടസ്സൊമൊന്നുമില്ല. എന്നാൽ എൻ്റെ പിതാവു മാത്രം അറിയുന്നു എന്നു പറഞ്ഞാൽ, പിതാവല്ലാതെ പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനും അക്കാര്യം അറിയില്ലെന്നാണർത്ഥം.” അതാണ്, മാത്രം അഥവാ, മോണോസ് എന്ന പദത്തിൻ്റെ സവിശേഷത.”

“ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (സ.വേ.പു).

“ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്‍റെ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.” (സ.വേ.പു.സ.പ)

3. Luke 4:8: καὶ ἀποκριθεὶς αὐτῷ εἶπεν ὁ Ἰησοῦς Ὑπαγε ὀπίσω μου, Σατανᾶ· Γέγραπται γὰρ προσκυνήσεις Κύριον τὸν θεόν σου καὶ αὐτῷ μόνῳ λατρεύσεις. [Study Bible]. And Jesus answered and said unto him, Get thee behind me, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve – എന്നാറെ യേശു ഉത്തരമായിട്ടു അവനോടു, സാത്താനേ, നീ എൻ്റെ പിറകിൽ പോ: എന്തുകൊണ്ടെന്നാൽ നീ നിൻ്റെ ദൈവമായ കർത്താവിനെ വന്ദിക്കണമെന്നും, അവനെ മാത്രമേ സേവിക്കാവു എന്നും എഴുതിയിരിക്കുന്നു എന്ന് പറഞ്ഞു.” ഈ വേദഭാഗത്തും, “അവനെ ‘മാത്രമേ’ ആരാധിക്കാവു” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. ഇവിടെയും ദൈവമായ കർത്താവിനെ അഥവാ, പിതാവിനെ “മാത്രം” (only) ആരാധിക്കണം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായാണ് പറയുന്നത്. “അവനെ മാത്രം അഥവാ, ദൈവത്തെ മാത്രം” ആരാധിക്കണം എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത് ക്രിസ്തു ആണെന്നോർക്കണം. താൻ ആരാധനയ്ക്ക് യോഗ്യനായിരുന്നെങ്കിൽ, “അവനെ മാത്രം ആരാധിക്കണം” എന്ന് പ്രഥമപുരുഷനിൽ “മോണോസ്” കൊണ്ട് ക്രിസ്തു പറയുമായിരുന്നില്ല. പഴയപുതിയനിയമങ്ങളിൽ ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിക്കുന്നത്. അതാണ്, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് തെറ്റിദ്ധരിക്കാൻ കാരണം: [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]

“യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (സ.വേ.പു)

“യേശു അതിനു മറുപടിയായി: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു.” (സ.വേ.പു.സ.പ)

4. Luke 5:21: καὶ ἤρξαντο διαλογίζεσθαι οἱ γραμματεῖς καὶ οἱ Φαρισαῖοι λέγοντες Τίς ἐστιν οὗτος ὃς λαλεῖ βλασφημίας τίς δύναται ἀφιέναι ἁμαρτίας εἰ μὴ μόνος ὁ θεός. [Study Bible]. And the scribes and the Pharisees began to reason, saying, Who is this which speaketh blasphemies? Who can forgive sins, but God alone? – അപ്പോൾ ഉപാദ്ധ്യയാന്മാരും പറിശന്മാരും, ദൈവദൂഷണങ്ങൾ പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് വിചാരിച്ച് തുടങ്ങി.” ഈ വേദഭാഗത്ത്, “ദൈവം ‘ഒരുവൻ’ അല്ലാതെ” എന്ന് പറഞ്ഞിരിക്കുന്നത് “ഒരുത്തൻ മാത്രം, ഒറ്റയ്ക്ക്, മാത്രം, ഒരേയൊരു” (alone/only) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഒരേയൊരു ദൈവത്തിനു മാത്രമാണ് പാപമോചനത്തിനുള്ള അധികാരമുള്ളു. ക്രിസ്തുവും ദൈവം കൊടുത്ത അധികാരത്താലാണ് പാപമോചനം നൽകിയത്: (മത്താ, 9:8)

“ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (സ.വേ.പു)

“അപ്പോള്‍ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവന്‍ ആര്? പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി.” (സ.വേ.പു.സ.പ)

5. John 5:44: πῶς δύνασθε ὑμεῖς πιστεῦσαι δόξαν παρὰ ἀλλήλων λαμβάνοντες καὶ τὴν δόξαν τὴν παρὰ τοῦ μόνου θεοῦ οὐ ζητεῖτε. [Study Bible]. How can ye believe, which receive honour one of another, and seek not the honour that cometh from God only? – ദൈവത്തിൽ നിന്ന് മാത്രമുള്ള സ്തുതി അന്വേഷിക്കാതെ തമ്മിൽ തമ്മിലുള്ള സ്തുതി കൈക്കൊള്ളുന്ന നിങ്ങൾക്ക് എങ്ങിനെ വിശ്വസിപ്പാൻ കഴിയും?” ഈ വാക്യം, KJV-യുടെ പരിഭാഷയിൽ ചെറിയൊരു പ്രശ്നമുണ്ട്. ഏകദൈവത്തിൽ നിന്നുള്ള (from the only God) എന്നതിനെ “ദൈവത്തിൽനിന്നു മാത്രം” (from God only) എന്നാണ് കാണുന്നത്. എന്നാൽ NKJV-ൽ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “How can you believe, who receive honor from one another, and do not seek the honor that comes from the only God?” (New King James version]. സത്യവേദപുസ്തകത്തിൻ്റെ പരിഭാഷ കൃത്യമാണ്: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” ഗ്രീക്കിലും “παρὰ (from) τοῦ (the) μόνου (only) Θεοῦ (God)” ഇംഗ്ലീഷിലെ മറ്റനേകം പരിഭാഷകളിലും “from the only God, from the one and only God” എന്നാണ്: [കാണുക: Bible HubParalle/John5:44]. ഈ വേദഭാഗത്തു, “ഏക (only) ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “ഒരുത്തൻ മാത്രം, ഒറ്റയ്ക്ക്, മാത്രം, ഒരേയൊരു” (alone/only) എന്നൊക്കെ അർത്ഥമുള്ള മോണോവൂ – monou – μόνου എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ സംബന്ധിക വിഭക്തിയാണ് (Genitive Case) “മോണോവൂ” (Mónou). [കാണുക: Study Bible]. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്; ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്.

“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (സ.വേ.പു)

ഏക ദൈവത്തില്‍ നിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ എങ്ങനെ കഴിയും?” (സ.വേ.പു.സ.പ)

6. John 17:3: αὕτη δέ ἐστιν ἡ αἰώνιος ζωή ἵνα γινώσκωσιν σὲ τὸν μόνον ἀληθινὸν θεὸν καὶ ὃν ἀπέστειλας Ἰησοῦν Χριστόν. And this is life eternal, that they might know thee the only true God, and Jesus Christ, whom thou hast sent – സത്യമായ ഏകദൈവമായ നിന്നെയും, നീ അയച്ചിട്ടുള്ള യേശു ക്രിസ്തുവിനെയും അവർ അറിഞ്ഞുകൊള്ളുന്നത് തന്നെ നിത്യജീവൻ ആകുന്നു.” ഈ വേദഭാഗത്ത്, “ഏക സത്യദൈവം” (The only true God) എന്ന് പറഞ്ഞിരിക്കുന്നത്, “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോൻ – monon – μόνον എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) “മോണോവൂ” (Mónou). [കാണുക: Study Bible]. ഇതും ക്രിസ്തു പറയുന്നതാണ്. ഇവിടെയും ശ്രദ്ധിക്കുക: പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39)

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (സ.വേ.പു)

ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവന്‍.” (സ.വേ.പു.സ.പ)

7. Romans 16:27: μόνῳ σοφῷ θεῷ διὰ Ἰησοῦ Χριστοῦ ᾧ ἡ δόξα εἰς τοὺς αἶῶνας ἆμήν πρός Ῥωμαίους ἐγράφη ἆπό Κορίνθου διὰ φοίβης τῆς διακόνου τῆς ἕν Κεγχρεαῖς ἐκκλησίας. [Study Bible]. To God only wise, be glory through Jesus Christ for ever. Amen – ഏക ജ്ഞാനിയായുള്ള ദൈവത്തിന് എന്നേക്കും യേശു ക്രിസ്തു മൂലം മഹത്വം ഉണ്ടായിവരട്ടെ. ആമേൻ.” ഈ വേദഭാഗത്ത്, “ഏക ജ്ഞാനിയായ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “ ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno).[കാണുക: Study Bible]. ഏകജ്ഞാനിയായ ദൈവം (The only wise God) എന്ന പ്രയോഗത്തിന്, ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം എന്നാണർത്ഥം: [കാണുക: Bible Hub]. ജ്ഞാനസമ്പൂർണ്ണൻ യഹോവ ഒരുത്തൻ മാത്രമാണ്; അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന്

മോണോ” (only) പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്: (ഇയ്യോ, 37:16).

16:26: ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (സ.വേ.പു)

ഏകനും സര്‍വജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവില്‍കൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.” (സ.വേ.പു.സ.പ)

8. 1Timothy 1:17: τῷ δὲ βασιλεῖ τῶν αἰώνων ἀφθάρτῳ ἀοράτῳ μόνῳ σοφῶ θεῷ τιμὴ καὶ δόξα εἰς τοὺς αἰῶνας τῶν αἰώνων ἀμήν. [Study Bible]. Now unto the King eternal, immortal, invisible, the only wise God, be honour and glory for ever and ever. Amen – എന്നാൽ, നിത്യനും മരണമില്ലാത്തവനും, കാണപ്പെടാത്തവനുമായിരിക്കുന്ന രാജാവായി, ഏകജ്ഞാനിയായ ദൈവത്തിന് ബഹുമാനവും മഹത്വവും എന്നെന്നേക്കും ഉയിരിക്കട്ടെ. ആമേൻ.” ഈ വേദഭാഗത്തും, “ഏക’ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോ” (mono). [കാണുക: Study Bible]. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നതുകൊണ്ടാണ്, ഏകദൈവം അല്ലെങ്കിൽ ഏകജ്ഞാനിയായ ദൈവം” എന്ന് “മോണോ” (mono) കൊണ്ട് ഖണ്ഡിതമായി പൗലൊസ് പറയുന്നത്: (യെശ, 45:5)

“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (സ.വേ.പു)

“നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേന്‍.” (സ.വേ.പു.സ.പ)

9. 1Timothy 6:15: ἣν καιροῖς ἰδίοις δείξει ὁ μακάριος καὶ μόνος δυνάστης ὁ βασιλεὺς τῶν βασιλευόντων καὶ κύριος τῶν κυριευόντων. [Study Bible]. Which in his times he shall shew, who is the blessed and only Potentate, the King of kings, and Lord of lords – ആയതിനെ അവൻ തൻ്റെ കാലങ്ങളിൽ കാണിക്കും, അവൻ ഭാഗ്യവാനും ഏക വല്ലഭനും, രാജാധിരാജാവും കർത്താധികർത്താവും,” ഈ വേദഭാഗത്തും, “ഏക’ അധിപതി” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. സ്വർഗ്ഗത്തിനുംഭൂമിക്കും നാഥനും കർത്താവുമായ യഹോവയാണ്, ഏക വല്ലഭൻ അല്ലെങ്കിൽ ഏക അധിപതി; (ഉല്പ, 14:19; മത്താ, 11:25). അതുകൊണ്ടാണ്, ദൈവത്തെ “ഏകാധിപതി” എന്ന് “മോണോസ്” (monos) പൗലൊസ് വിശേഷിപ്പിച്ചത്.

“ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.” സ.വേ.പു)

“വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കര്‍ത്താധികര്‍ത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമര്‍ത്യന്‍.” (സ.വേ.പു.സ.പ)

10. 1Timothy 6:16: ὁ μόνος ἔχων ἀθανασίαν φῶς οἰκῶν ἀπρόσιτον ὃν εἶδεν οὐδεὶς ἀνθρώπων οὐδὲ ἰδεῖν δύναται· ᾧ τιμὴ καὶ κράτος αἰώνιον ἀμήν. [Study Bible]. Who only hath immortality, dwelling in the light which no man can approach unto; whom no man hath seen, nor can see: to whom be honour and power everlasting. Amen – തനിക്കു മാത്രം മരണമില്ലായ്മയുള്ളൊനും, അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും, മനുഷ്യരിൽ ഒരുത്തനും കണ്ടിട്ടില്ലാത്തൊനും, കാണ്മാൻ കഴിയാത്തവനും ആകുന്നു: അഒന് ബഹുമാനവും നിത്യശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ.” ഈ വേദഭാഗത്തും, “താൻ മാത്രം” അമർത്യതയുള്ളവൻ” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഏകസത്യദൈവം മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (യോഹ, 17:3; വെളി, 4:10). അതുകൊണ്ടാണ്, “താൻ മാത്രം അഥവാ, ദൈവം മാത്രം (only) മരണമില്ലാത്തവൻ എന്ന് “മോണോസ്” (monos) പൗലൊസ് പറയുന്നത്.

“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (സ.വേ.പു)

“ആര്‍ക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തില്‍ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേന്‍.” (സ.വേ.പു.സ.പ)

11. Jude 1:4: παρεισέδυσαν γάρ τινες ἄνθρωποι οἱ πάλαι προγεγραμμένοι εἰς τοῦτο τὸ κρίμα ἀσεβεῖς τὴν τοῦ θεοῦ ἡμῶν χάριν μετατιθέντες εἰς ἀσέλγειαν καὶ τὸν μόνον δεσπότην Θεόν, καὶ κύριον ἡμῶν Ἰησοῦν Χριστὸν ἀρνούμενοι. [Study Bible]. For there are certain men crept in unawares, who were before of old ordained to this condemnation, ungodly men, turning the grace of our God into lasciviousness, and denying the only Lord God, and our Lord Jesus Christ – എന്തുകൊണ്ടെന്നാൽ ശിക്ഷാവിധിക്കു പൂർവ്വത്തിൽ തന്നെ പതിക്കപ്പെട്ടവരായി, നമ്മുടെ ദൈവത്തിൻ്റെ കൃപയെ കാമവികാരമായിട്ട് മറിച്ചുകളകയും, ഏകനായി കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെയും ഉപെക്ഷിക്കയും ചെയ്യുന്നവരായി, ദൈവഭക്തിയില്ലാത്ത ചില മനുഷ്യർ നൂഴുവഴിയായി പ്രവേശിച്ചിരിക്കുന്നു,” [കാണുക: ബെ.ബെ: യൂദാ 1:4]. ഈ വേദഭാഗത്തും, “ഏകനായി’ കർത്താവായ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോൻ – monon – μόνον എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) “മോണോവൂ” (Mónou).[കാണുക: Study Bible]. ഈ വേദഭാഗത്ത്, ഏക അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord Go) “മോണോൻ” (monon) കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. എന്തെന്നാൽ ദൈവം യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 45:5)

ഈ വാക്യം സത്യവേദപുസ്തകത്തിൽ തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്: “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.” (സ.വേ.പു)

“അഭക്തരായ ചില മനുഷ്യര്‍ നമ്മുടെ ഇടയില്‍ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്‍റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ക്കുവേണ്ടി അവര്‍ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ അവര്‍ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.” (സ.വേ.പു;സ.പ)

12. Jude 1:25: μόνῳ σοφῷ θεῷ σωτῆρι ἡμῶν δόξα καὶ μεγαλωσύνη κράτος καὶ ἐξουσία καὶ νῦν καὶ εἰς πάντας τοὺς αἰῶνας ἀμήν. [Study Bible]. To the only wise God our Saviour, be glory and majesty, dominion and power, both now and ever. Amen – ഏകജ്ഞാനിയായ നമ്മുടെ രക്ഷിതാവാകുന്ന ദൈവത്തിന് പുകഴ്ചയും മഹത്വവും, ആധിപത്യവും അധികാരവും, ഇപ്പൊഴും എന്നെന്നെക്കും ഉണ്ടാകട്ടെ ആമെൻ.” ഈ വേദഭാഗത്തും, “ഏക ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. ഈ വാക്യത്തിലും, ഏകദൈവത്തിനു് അഥവാ, ഏകജ്ഞാനിയായ ദൈവത്തിനാണ് (To the only wise God) മഹത്വം അർപ്പിക്കുന്നത്. എന്തെന്നാൽ യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35).

“നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (സ.വേ.പു)

“നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേന്‍.” (സ.വേ.പു.സ.പ)

13. Revelation 15:4: τίς οὐ μὴ φοβηθῇ σε, κύριε καὶ δοξάσῃ τὸ ὄνομά σου ὅτι μόνος ὅσιος ὅτι πάντα τὰ ἔθνη ἥξουσιν καὶ προσκυνήσουσιν ἐνώπιόν σου ὅτι τὰ δικαιώματά σου ἐφανερώθησαν. [Study Bible]. Who shall not fear thee, O Lord, and glorify thy name? for thou only art holy: for all nations shall come and worship before thee; for thy judgments are made manifest – കർത്താവെ, ആർ നിന്നെ ഭയപ്പെടാതെയും, നിൻ്റെ നാമത്തെ സ്തുതിക്കാതെയും ഇരിക്കും? എന്തുകൊണ്ടെന്നാൽ നീ മാത്രം പരിശുദ്ധൻ ആകുന്നു: സകല ജാതികളും വന്നു നിൻ്റെ മുമ്പാകെ വന്ദിക്കും; എന്തുകൊണ്ടെന്നാൽ നിൻ്റെ നീതിന്യായങ്ങൾ പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.” ഈ വേദഭാഗത്തും, “നീ മാത്രം പരിശുദ്ധൻ” എന്ന് പറഞ്ഞിരിക്കുന്നത് “ ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോഹ, 17:3). അതുകൊണ്ടാണ്, നീ മാത്രം പരിശുദ്ധൻ അഥവാ, ഏകപരിശുദ്ധൻ എന്ന് “മോണോസ്” (monos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്.

“കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (സ.വേ.പു)

“സര്‍വേശ്വരാ, ആര്‍ അങ്ങയെ ഭയപ്പെടാതിരിക്കും? ആര്‍ അങ്ങയുടെ നാമത്തെ പ്രകീര്‍ത്തിക്കാതിരിക്കും? അങ്ങു മാത്രമാണല്ലോ പരിശുദ്ധന്‍. അവിടുത്തെ ന്യായവിധികള്‍ വെളിപ്പെട്ടിരിക്കുന്നതിനാല്‍ സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.” (സ.വേ.പു.സ.പ).

മോണോതീയിസം പഴയനിയമത്തിൻ്റെ തെളിവുകൾ കാണാൻ താഴെയുള്ള ലിങ്കിൽ പോകുക:

മോണോതീയിസം (Monotheism) തെളിവുകൾ

മോണോതീയിസം തെളിവുകൾ

ഒരേയൊരു സർവ്വശക്തനായ ദൈവത്തിലുള്ള വിശ്വാസത്തെ ഗ്രിക്കിൽ “മോണോതെയിസ്മോസ്” (μονοθεϊσμός – monotheïsmós) എന്നും ഇംഗ്ലീഷിൽ “മോണോതീയിസം” (Monotheism) എന്നും മലയാളത്തിൽ “ഏകദൈവവിശ്വാസം” എന്നും പറയുന്നു. ഗ്രീക്കിലെ “μόνος” (Monos – ഒറ്റ) “θεός” (Theos – God – ദൈവം) എന്നീ പദങ്ങളുടെ സംയോജനത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് “μονοθεϊσμός” (monotheïsmós) എന്ന പ്രയോഗം. ഇംഗ്ലീഷിലെ “Mono” (ഒറ്റ) “Theism” (ദൈവവിശ്വാസം) എന്നീ പദങ്ങളുടെ സംയോജനമാണ് “Monotheism” (മോണോതീയിസം) എന്ന പ്രയോഗം. Monotheism എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത് 1660-ൽ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനായ “ഹെൻറി മോർ” (1614 – 1687) ആണ്. അതുകൊണ്ട്, 17-ാം നൂറ്റാണ്ടിലാണ് ഏകദൈവവിശ്വാസം ഉണ്ടായതെന്ന് ആരും വിചാരിക്കരുത്. “ചരിത്രപരമായി ബി.സി. 1,500 മുതൽ യെഹൂദന്മാരുടെ ഇടയിൽ ആരംഭിച്ച വിശ്വാസമാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം.” പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “തെയോസ് മോണോസ്” (theos monos – θεὸς μόνος) എന്നും പുതിയനിയമത്തിൻ്റെ മൂലഭാഷയിൽ “മോണോസ് തെയോസ്” (μόνος θεὸς – monos theos) എന്നും ആവർത്തിച്ചു കാണാൻ കഴിയും. ഒരേയൊരു സത്യദൈവമായ യഹോവ (പുറ, 9:14; 20:2-3; ആവ, 32:39) ദൈവപുരുഷനായ മോശെയിലൂടെ യിസ്രായേൽ ജനത്തിനു് വെളിപ്പെടുത്തിയതും (പുറ, 8:10; 11:15; ആവ, 3:24; 4:35; 4:39 6:4-5) പഴയനിയമത്തിലെ മശീഹമാരിലൂടെയും (1രാജാ, 8:23; 2രാജാ, 19:15,19; സങ്കീ, 40:5; യെശ, 37:16,20) ഭക്തന്മാരിലൂടെയും (നെഹെ, 9:6; ഇയ്യോ, 9:8) ദൈവത്തിൻ്റെ ക്രിസ്തുവിലൂടെയും (മർക്കൊ, 12:29-32; യോഹ, 5:44; 17:3) അപ്പൊസ്തലന്മാരിലൂടെയും സ്ഥിരീകരിച്ചുകിട്ടിയതുമായ വിശ്വാസമാണ് മോണോതീയിസം (Monotheism) അഥവാ, ഏകദൈവിശ്വാസം: (ലൂക്കൊ, 5:21; റോമ, 16:26; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) തിരിച്ചറിയുകയും “മോണോതീയിസം” (Monotheism) സ്വീകരിക്കുകയും ചെയ്യും. അതുവരെ നിഖ്യായിൽ ഉപായിയായ സർപ്പം ബീജാവാപം ചെയ്ത ദുരുപദേശത്തിൽ കഴിയും.

“ത്രിത്വവാദം” (Trinitarianism) “മോണോതീയിസം” (Monotheism) അല്ല; “പോളിതീയിസം” (Polytheism) അഥവാ, ബഹുദൈവവിശ്വാസമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തിയും മൂന്നുപേരും വ്യത്യസ്ത അസ്തിത്വമുള്ളവരും മൂന്നുപേരും തന്നിൽത്തന്നെ സർവ്വശക്തരായ ദൈവവുമാണ്. ഒന്നിലധികം ദൈവങ്ങളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്ന ഒരു മതസങ്കല്പം മാത്രമാണ് “പോളിതീയിസം” (Polytheism). മൂന്നു വ്യത്യസ്ത ദൈവങ്ങൾക്ക് അല്ലെങ്കിൽ, വ്യക്തികൾക്ക് ഐക്യത്തിൽ ഒന്നായിരിക്കാനല്ലാതെ, സാരാംശത്തിൽ ഒന്നാകാൻ ഒരിക്കലും കഴിയില്ല. “സാരാശത്തിൽ ഒന്നു” എന്ന പ്രയോഗംപോലും ബൈബിളിലോ, ലോകഭാഷകളിലോ ഇല്ലാത്തതാണ്. അതുകൊണ്ടാണ്, ത്രിത്വം ഒരു മർമ്മമാണെന്ന് ത്രിത്വോപദേശിമാർ പറയുന്നുത്. “മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച ബൈബിളിലെ കേന്ദ്രകഥാപാത്രമായ ദൈവം മർമ്മമാണെന്ന് പറഞ്ഞാൽ അതിൽല്പരം വിഡ്ഢിത്തം എന്താണ്.” The only God” അഥവാ, “ദൈവം ഒരുത്തൻ മാത്രം” ആണെന്നും (യോഹ, 5:44) “Father, the only true God” അഥവാ, “പിതാവ് മാത്രമാണ് സത്യദൈവം” എന്നും (യോഹ, 17:3) “അവനെ മാത്രം ആരാധിക്കണം” എന്നും (മത്താ, 4:10; ലൂക്കൊ, 4:8) “പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്നും (മത്താ, 24:36) “താൻ മനുഷ്യനാണെന്നും” (യോഹ, 8:40) പഠിപ്പിച്ച ക്രിസ്തുവിനെ പിതാവിൽന്നിന്ന് വ്യത്യസ്തനും സർവ്വശക്തനുമായ ദൈവവുമാണെന്ന് പഠിപ്പിക്കുന്ന ഉപദേശമാണ് ത്രിത്വം. ത്രിത്വദൈവത്തിനോ, ആ വിശ്വാസത്തിനോ ബൈബിളുമായി യാതൊരു ബന്ധവും ഉള്ളതല്ല. നാലാം നൂറ്റാണ്ടിൽ നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ഉണ്ടാക്കപ്പെട്ടതാണ് ത്രിത്വോപദേശം. നാലാം നൂറ്റാണ്ടിലാണ് ത്രിത്വോപദേശം ഉണ്ടാക്കിയതെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിക്കുന്നു: [കാണുക: ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഉപദേശം]. പൗലൊസിൻ്റെ ഭയംപോലെ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നീർമ്മലതയും വിട്ടു സഭയെ വഷളാക്കാനും ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി, ഒന്നാംകല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി ഉപായിയായ സർപ്പം കത്തോലിക്കാ സഭയിലൂടെ നുഴയിച്ചുകയറ്റിയതാണ് ത്രിത്വോപദേശം. തെളിവുകൾ താഴെയുണ്ട്:

“യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. തെളിവുകൾ താഴെയുണ്ട്: [താഴെ വാക്യത്തോടൊപ്പം പച്ച കളറിൽ കാണുന്നതെല്ലാം ലിങ്കുകളാണ്. തെളിവിനായി അതിൽ ക്ലിക്ക് ചെയ്യുക]

പഴയനിയമം:
1. മാത്രം – bad – mono – only (പുറ, 22:20)
2. മാത്രം – ak – only (സംഖ്യാ, 14:9)
3. തനിയെ – badad – monos – alone (ആവ, 32:12)
4. മാത്രം – raq – only (യോശു, 1:17)
5. മാത്രം – bad – mono – only (1ശമൂ, 7:3)
6. മാത്രം – bad – mono – only (1ശമൂ, 7:4)
7. മാത്രംakonly (1ശമൂ, 12:24)
8. മാത്രം – bad – monotatos – only (1രാജാ, 8:40)
9. ഒരുത്തൻ മാത്രം – bad – monos – alone (2രാജാ, 19:15)
10. ഒരുത്തൻ മാത്രം – bad – monos – only (2രാജാ, 19:19)
11. മാത്രം – bad – monos – only (2ദിന, 6:31)
12. മാത്രം – raq – only (2ദിന, 33:17)
13. മാത്രം – bad – monos – alone (നെഹ, 9:6)
14. തനിച്ചു – bad – monos – alone (ഇയ്യോ, 9:8)
15. മാത്രം – badad – monas – only (സങ്കീ, 4:8)
16. തന്നേ – bad – mono – only (സങ്കീ, 51:4)
17. തന്നേ – ak – only (സങ്കീ, 62:2)
18. തന്നേ – ak – only (സങ്കീ, 62:5)
19. തന്നേ – ak – only (സങ്കീ, 62:6)
20. മാത്രം – bad – monou – only (സങ്കീ, 71:16)
21. മാത്രം – bad – monos – only (സങ്കീ, 72:18)
22. മാത്രം – bad – monos – alone (സങ്കീ, 83:18)
23. മാത്രം – bad – mono – alone – (സങ്കീ, 86:10)
24. ഏകനായി – bad – mono – alone (സങ്കീ, 136:4)
25. മാത്രം – bad – monou – alone (സങ്കീ, 148:13)
26. മാത്രം – bad – monos – alone (യെശ, 2:11)
27. മാത്രം – bad – mono – alone (യെശ, 2:17)
28. മാത്രം – bad – only (യെശ, 26:13)
29. ഒരുത്തൻ മാത്രം – bad – monos – alone (യെശ, 37:16)
30. ഒരുത്തൻ മാത്രം – bad – monos – only (യെശ, 37:20)
31. തന്നേ – bad – monos – alone (യെശ, 44:24)
32. ഏകനായി – bad – alone (യെശ, 63:3)
പുതിയനിയമം:
33. മാത്രം – mono – only (മത്താ, 4:10)
34. മാത്രം – monos – only (മത്താ, 24:36)
35. മാത്രം – mono – only (ലൂക്കൊ, 4:8)
36. ഒരുവൻ – monos – alone (ലൂക്കൊ, 5:21)
37. ഏക – monou – only (യോഹ, 5:44)
38. ഏക – monon – only ( യോഹ, 17:3)
39. ഏക – mono – only (റോമ, 16:26)
40. ഏക – mono – only (1തിമൊ, 1:17)
41. ഏക – monos – only (1തിമൊ, 6:15)
42. മാത്രം – monos – only (1തിമൊ, 6:16)
43. ഏക – monon – only (യൂദാ, 1:4)
44. ഏക – mono – only (യൂദാ, 1:25)
45. ഏക – monos – only (വെളി, 15:4)
വിശദമായ തെളിവുകൾ താഴെക്കാണാം:

പഴയനിയമം:
ദൈവത്തിൻ്റെ അദ്വിതീയതയെ അഥവാ, അതുല്യതയെ (uniqueness) കുറിക്കാൻ പഴയനിമത്തിൽ ബാദ് – bad – בַּד (H905), ബദാദ് – badad – בָּדָד (H910) എന്നീ രണ്ട് പദങ്ങൾ 25 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മാത്രം, ഒറ്റയ്ക്കു, തനിച്ച്, ഒരുത്തൻ മാത്രം അഥവാ, Alone, only എന്ന അർത്ഥത്തിൽ 23 പ്രാവശ്യം “ബാദ് – bad – בַּד” എന്ന പദവും, 2 പ്രാവശ്യം “ബദാദ് – badad – בָּדָד” എന്ന പദവും കാണാം. അതിൽ പറയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 23 പ്രാവശ്യം “മോണോസ് – μόνος – monos” ആണ് കാണുന്നത്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ/കേവലമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ് – yahid – יָחִיד” എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ് – Mónos“: (ഉല്പ, 22:2,12). നമുക്ക് എല്ലാം വിശദമായി നോക്കാം:

1. Exodus 22:19: זֹבֵ֥חַ לָֽאֱלֹהִ֖ים יָֽחֳרָ֑ם בִּלְתִּ֥י לַֽיהֹוָ֖ה לְבַדּֽוֹ (The Complete Tanakh). 22:20: He that sacrificeth unto any god, save unto the LORD only, he shall be utterly destroyed. (KJV). “യഹൊവായിക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് ബലി കഴിക്കുന്നവൻ അശേഷം സംഹരിക്കപ്പെടണം.” (KJV-യുടെ മലയാളം: ബെഞ്ചമിൻ ബെയ്ലി) ഈ വേദഭാഗത്ത് യഹോവയെpക്കു “മാത്രം” (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ലെബദോ” (labado – לְבַדּֽוֹ) എന്ന പദമാണ്. “ലെബദോ” (labado), “ലെബാദക്ക” (badəka), “ലെബദാദ്’ (ləbadad), “ലെബാദി” (ləbadi) മുതലായ പദങ്ങൾ, “തനിച്ച് അഥവാ, ഒറ്റയ്ക്ക്” (alone) എന്നർത്ഥമുള്ള “ബദാദ് – בָּדָ֣ד – badad” എന്ന മൂലധാതുവിൽ (Root word) നിന്ന് ഉണ്ടായതാണ്. “കുഷ്ഠരോഗി “തനിച്ചു” (alone) പാർക്കണം” എന്ന് പറഞ്ഞിരിക്കുന്നത് “ബദാദ്” (בָּדָ֣ד – badad) എന്ന പദംകൊണ്ടാണ്: [കാണുക: ലേവ്യപുസ്തകം 13:46]. “ബദാദ്” (badad) എന്ന മൂലപദത്തോട് എബ്രായഭാഷയിലെ ഉപസർഗ്ഗവും (Prefix) പ്രത്യയവും (suffix) ചേർന്നാണ് “ലെബദോ” (lə-ḇad-dōw – לְבַדּֽוֹ) എന്ന പദമുണ്ടായത്. അതായത്, “ലെ” (לְ – le) അഥവാ, “ക്ക്ന്വേണ്ടി” “to/for” (ദിശ/ലക്ഷ്യം സൂചിപ്പിക്കുന്ന) എന്നൊക്കെ അർത്ഥമുള്ള ഉപസർഗ്ഗവും “” (o – וֹ) അഥവാ, അവൻ/അവന് എന്നർത്ഥമുള്ള സർവ്വനാമ പ്രത്യയവും ചേർന്നാണ്, “ലെ,ബദ്,ദോ” (la,bad.dow – לְבַדּֽוֹ) എന്ന പദം ഉണ്ടായത്. “ലെബദോ” (לְבַדּֽוֹ – lebado) എന്ന പദത്തിൻ്റെ ശരിയായ അർത്ഥം “അവനു് മാത്രം അല്ലെങ്കിൽ അവൻ മാത്രം” എന്നാണ്: (1ശമൂ, 7:3). [കാണുക: Bible Hub bad]. “ലെബദോ” (lebado) എന്ന പദത്തിൻ്റെ ചുരുക്കരൂപമാണ് “ബാദ്” – בַּד – baḏ” എന്ന പദം. [കാണുക: Blue Letter Bible]. “ബാദ്” (bad) എന്ന പദത്തിന് “Alone/Only അഥവാ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒരേയൊരു, ഒറ്റയ്ക്ക്, ഒറ്റയായ, ഒറ്റയ്ക്കിരിക്കുന്ന, കേവലം, തനിയെ, തനിച്ച്, പ്രത്യേകമായ, മാത്രം, മാത്രമായ” എന്നൊക്കെയാണ് അർത്ഥം. [കാണുക: Bible HubBlue Letter BibleBible ToolsStudy Bible]. യഹോയ്ക്ക് “മാത്രമല്ലാതെ” വേറെ ദൈവങ്ങൾക്ക് ബലി കഴിക്കുന്നവൻ മരിക്കണം എന്നു പറഞ്ഞാൽ, യഹോവയല്ലാതെ മറ്റൊരു സത്യദൈവം ഇല്ലെന്നാണ് അർത്ഥം: (പുറ, 9:4)

എബ്രായ ബൈബിളിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) മാത്രം, തനിച്ച്, ഒറ്റയ്ക്കു, ഒരുത്തൻ മാത്രം അഥവാ, Alone, Only എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്ന “മോണോസ്” (Monos – μόνος) എന്ന പദത്തിൻ്റെ 13 അതുല്യമായ രൂപങ്ങൾ 103 പ്രാവശ്യം കാണാം: 1.monos – μόνος (50). 2.monas – μόνας (10). 3.moni – μόνη (4). 4.monin – μόνην (1). 5.monoi – μόνοι (7). 6.monois – μόνοις (2). 7.monon – μόνον (3). 8.monou – μόνου (4). 9.mono – μόνῳ (12). 10.monotati – μονωτάτη (1). 11.monotatoi – μονώτατοι (1). 12.monotaton – μονώτατον (2). 13.monotatos – μονώτατος (7). കൊയ്നേഗ്രീക്ക് (Koine Greek) വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffix) അതിൻ്റെ കാരണം. വ്യാകരണത്തിൽ ലിംഗം (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വിഭക്തി (നാമം/ക്രിയാവിശേഷണം), വചനം (ഏകവചനം/ബഹുവചനം), എന്നിവയെ ആശ്രയിച്ച് പദങ്ങൾക്ക് വ്യത്യാസം വരും. അത് ഗ്രീക്ക് ഭാഷയുടെ സ്വാഭാവിക സവിശേഷതയാണ്. ഈ പദങ്ങളിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ് – monos – μόνος” (14), “മോണോ – mono – μόνῳ” (4), “മോണാസ് – monas – μόνας” (1) “മോണോവൂ – alone/only – monou” (2), “മോണാറ്റാറ്റൊസ് – monotatos – μονώτατος” (1) എന്നീ അഞ്ചുപദങ്ങൾ 23 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.

Septuagint (LXX): ὁ θυσιάζων θεοῖς θανάτῳ ὀλεθρευθήσεται πλὴν κυρίῳ μόνῳ (mono). (He that sacrifices to any gods but to the Lord alone, shall be destroyed by death). ഈ വാക്യത്തിൽ, യഹോവയെ “മാത്രം” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോ – mono – μόνῳ” എന്ന പദമാണ്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ/കേവലമായ (only/alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos) ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. (മോണോസ്” എന്ന പദത്തെക്കുറിച്ചുള്ള വ്യാകരണവിശേഷം പുതിയനിയമത്തോടുള്ള ബന്ധത്തിൽ താഴെ പറഞ്ഞിട്ടുണ്ട്)

യഹോവെക്കു മാത്രം അല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.” (സത്യവേദപുസ്തകം)

സര്‍വേശ്വരന് അല്ലാതെ അന്യദേവനു യാഗമര്‍പ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.” (സത്യവേദപുസ്തകംസമകാലിക പരിഭാഷ)

2. Deuteronomy 32:12: יְהֹוָ֖ה בָּדָ֣ד יַנְחֶ֑נּוּ וְאֵ֥ין עִמּ֖וֹ אֵ֥ל נֵכָֽר (The Complete Tanakh). “So the LORD alone did lead him, And there was no strange god with him – യഹൊവാ തന്നെ അവനെ വഴി നടത്തി, ഒരു അന്യ ദൈവവും അവനോടു കൂടെ ഉണ്ടായിരുന്നില്ല.” ഈ വേഭാഗത്ത്, “തന്നെ അഥവാ, ഒറ്റയ്ക്ക് എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം “ബദാദ് – badad – בָּדָד” ആണ്. ഇതാണ് തനിച്ച്, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രമായി എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന എബ്രായ മൂലപദം. ഇതിൽ ഉപസർഗ്ഗമോ, പ്രത്യയമോ ചേരുന്നില്ല. “ബദാദ്” (בָּדָ֣ד – badad” എന്ന മുലപദത്തിൽ (Root word) നിന്നാണ് മറ്റു പദങ്ങളുടെ ഉത്ഭവം. യഹോവ യിസ്രായേലിനെ കനാനിലേക്ക് നയിച്ചത് മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ്. ഇത് ദൈവത്തിൻ്റെ അദ്വിതീയത അഥവാ, അതുല്യത (uniqueness) ഊന്നിപ്പറയുന്ന വാക്യമാണ്: (പുറ, 20:2-3). [കാണുക: Bible Hub badBible Tools].

ബദാദ് – בָּדָ֣ד – badad: “ബെറ്റ്” (ב – bet), “ദാലെത്ത്” (ד‎ – dalet), “ദാലെത്ത്” (ד‎ – dalet) (ഇടത്തുനിന്ന് വലത്തോട്ട്)  എന്നീ മുന്നക്ഷരങ്ങളും, ആദ്യ അക്ഷരത്തിൻ്റെ ഉള്ളിലുള്ള “ദാഗേഷ്” (Dagesh) എന്ന പുള്ളി അഥവാ, സ്വരാക്ഷരവും, ആദ്യ രണ്ടക്ഷരങ്ങളുടെ അടിയിലുള്ള “കമാറ്റ്സ്” (Kamatz) “പറ്റാഖ്” (Patach) എന്നീ സ്വരാക്ഷര ചിഹ്നങ്ങളും (vowel signs) ചേർന്നതാണ് “ബദാദ്” (בָּדָ֣ד – beadad) എന്ന പദം. ലേവ്യപുസ്തകം 13:46-ലും ആവർത്തനപുസ്തകം 32:12-ലും ഉള്ളത് ഈ ഒരേ പദമാണ്. [കാണുക: 13:46 Tanakh32:12 Tanakh13:46 Bible Hub32:12 Bible Hub]. എന്നാൽ എബ്രായ നിഘണ്ടുവിൽ (Strong’s Hebrew) ലേവ്യർ 13:46-ന്റെ സ്ട്രോങ്ങ് നമ്പർ: H909-ഉം ആവർത്തനം 32:12-ൻ്റെ സ്ട്രോങ്ങ് നമ്പർ H910-ഉം ആണെന്ന് കാണാൻ കഴിയും. [കാണുക: H909 Bible HubH910 Bible Hub]. അതിൻ്റെ കാരണം വ്യക്തമല്ലെങ്കിലും, പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ കുറിക്കാൻ AloneOnly എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മൂലപദം (Root Word) ലേവ്യരിലും ആവർത്തനത്തിലുമുള്ള “ബദാദ് – בָּדָ֣ד – badad” ആണെന്ന് മനസ്സിലാക്കാം. [കാണുക: Bible Tools]

Septuagint (LXX): κύριος μόνος (monos) ἦγεν αὐτούς καὶ οὐκ ἦν μετ᾽ αὐτῶν θεὸς ἀλλότριος. the Lord alone led them, there was no strange god with them). ഈ വാക്യത്തിൽ, യഹോവ “തനിയെ അഥവാ, ഒറ്റയ്ക്ക്” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോസ് – monos – μόνος” എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.” (സ.വേ.പു)

സര്‍വേശ്വരന്‍ തന്നെ അവരെ നയിച്ചു; അന്യദേവന്മാര്‍ അവരുടെ കൂടെ ഉണ്ടായിരുന്നില്ല.” (സ.വേ.പു.സ.പു)

3. 1Samuel 7:3: וַיֹּ֣אמֶר שְׁמוּאֵ֗ל אֶל־כָּל־בֵּ֣ית יִשְׂרָאֵל֘ לֵאמֹר֒ אִם־בְּכָל־לְבַבְכֶ֗ם אַתֶּ֚ם שָׁבִים֙ אֶל־יְהֹוָ֔ה הָסִ֜ירוּ אֶת־אֱלֹהֵ֧י הַנֵּכָ֛ר מִתּוֹכְכֶ֖ם וְהָעַשְׁתָּר֑וֹת וְהָכִ֨ינוּ לְבַבְכֶ֚ם אֶל־יְהֹוָה֙ וְעִבְדֻ֣הוּ לְבַדּ֔וֹ וְיַצֵּ֥ל אֶתְכֶ֖ם מִיַּ֥ד פְּלִשְׁתִּֽים (The Complete Tanakh). “And Samuel spake unto all the house of Israel, saying, If ye do return unto the LORD with all your hearts, then put away the strange gods and Ashtaroth from among you, and prepare your hearts unto the LORD, and serve him only: and he will deliver you out of the hand of the Philistines –അപ്പോൾ ശമുയെൽ എല്ലാ യിസ്രാഎൽ ഭവനക്കാരൊടു പറഞ്ഞത് എന്തന്നാൽ, നിങ്ങൾ നിങ്ങളുടെ പൂർണ്ണ ഹൃദയത്തൊടെ യഹോവയിങ്കലെക്ക് തിരിയുന്നു എങ്കിൽ, അന്യ ദൈവങ്ങളെയും, അശ്താറൊത്തിനെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കി കളയുകയും, നിങ്ങളുടെ ഹൃദധങ്ങളെ യഹൊവായിക്ക് ഒരുക്കുകയും, അവനെ മാത്രം സെവിക്കയും ചെയ്വിൻ; എന്നാൽ, അവൻ നിങ്ങളെ ഫലിസ്ത്യക്കാരുടെ കയ്യിൽനിന്ന് വിടുവിക്കും.” ഈ വേദഭാഗത്ത്, “അവനെ മാത്രം” (Him only) എന്ന അർത്ഥത്തിൽ “ലെ,ബദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, “ബാദ് – בַּד – baḏ” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools] അതായത്, ഒരേയൊരു ദൈവമായ യഹോവയെ മാത്രം സേവിക്കണമെന്ന് പറയുന്നതിലൂടെ അവൻ്റെ അതുല്യതയെ ഊന്നിപ്പറയുകയാണ് ചെയ്യുന്നത്: (ആവ, 32:39)

Septuagint (LXX): καὶ εἶπεν Σαμουηλ πρὸς πάντα οἶκον Ισραηλ λέγων εἰ ἐν ὅλῃ καρδίᾳ ὑμῶν ὑμεῖς ἐπιστρέφετε πρὸς κύριον περιέλετε τοὺς θεοὺς τοὺς ἀλλοτρίους ἐκ μέσου ὑμῶν καὶ τὰ ἄλση καὶ ἑτοιμάσατε τὰς καρδίας ὑμῶν πρὸς κύριον καὶ δουλεύσατε αὐτῷ μόνῳ καὶ ἐξελεῖται ὑμᾶς ἐκ χειρὸς ἀλλοφύλων. (And Samuel spoke to all the house of Israel, saying, If ye do with all your heart return to the Lord, take away the strange gods from the midst of you, and the groves, and prepare your hearts to serve the Lord, and serve him only; and he shall deliver you from the hand of the Philistines). ഈ വാക്യത്തിൽ, അവനെ“മാത്രം” (alone) അഥവാ, യഹോവയെ “മാത്രം” എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോ – mono – μόνῳ” എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന”യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

“അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.” (സ.വേ.പു)

“ശമൂവേല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനിലേക്കു തിരിയുന്നു എങ്കില്‍ അന്യദേവന്മാരെയും അസ്താരോത്ത്ദേവതകളെയും നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം; നിങ്ങളെ പൂര്‍ണമായി സര്‍വേശ്വരനു സമര്‍പ്പിച്ച് അവിടുത്തെ മാത്രം ആരാധിക്കുവിന്‍; എന്നാല്‍ അവിടുന്നു നിങ്ങളെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു രക്ഷിക്കും.” (സ.വേ.പു.സ.പ)

4. 1Samuel 7:4: וַיָּסִ֙ירוּ֙ בְּנֵ֣י יִשְׂרָאֵ֔ל אֶת־הַבְּעָלִ֖ים וְאֶת־הָעַשְׁתָּרֹ֑ת וַיַּעַבְד֥וּ אֶת־יְהֹוָ֖ה לְבַדּֽוֹ (The Complete Tanakh). Then the children of Israel did put away Baalim and Ashtaroth, and served the LORD only – അപ്പോൾ യിസ്രാഎൽ പുത്രന്മാർ ബാലിമിനെയും അശ്താറൊത്തിനെയും നീക്കിക്കളഞ്ഞ്, യഹൊവായെ മാത്രം സെവിച്ചു.” ഈ വേദഭാഗത്തും “അവനെ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, “ബാദ് – bad – בַּד” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയെ “മാത്രം” (only) സേവിച്ചു എന്നു പറഞ്ഞാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ്: (യെശ, 41:4)

Septuagint (LXX): καὶ περιεῖλον οἱ υἱοὶ Ισραηλ τὰς Βααλιμ καὶ τὰ ἄλση Ασταρωθ καὶ ἐδούλευσαν κυρίῳ μόνῳ. (And the children of Israel took away Baalim and the groves of Astaroth, and served the Lord only). ഈ വാക്യത്തിലും, യഹോവയെ “മാത്രം” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോ – mono – μόνῳ” എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

“അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.” (സ.വേ.പു)

“അങ്ങനെ ഇസ്രായേല്‍ജനം ബാലിന്‍റെയും അസ്താരോത്തിന്‍റെയും വിഗ്രഹങ്ങള്‍ നീക്കി സര്‍വേശ്വരനെ മാത്രം ആരാധിച്ചു.” (സ.വേ.പു.സ.പ)

5. 1King 8:39: וְ֠אַתָּה תִּשְׁמַ֨ע הַשָּׁמַ֜יִם מְכ֚וֹן שִׁבְתֶּ֙ךָ֙ וְסָלַחְתָּ֣ וְעָשִֹ֔יתָ וְנָתַתָּ֚ לָאִישׁ֙ כְּכָל־דְּרָכָ֔יו אֲשֶׁ֥ר תֵּדַ֖ע אֶת־לְבָב֑וֹ כִּֽי־אַתָּ֚ה יָדַ֙עְתָּ֙ לְבַדְּךָ֔ אֶת־לְבַ֖ב כָּל־בְּנֵ֥י הָאָדָֽם (The Complete thankh). then hear thou in heaven thy dwelling place, and forgive, and do, and give to every man according to his ways, whose heart thou knowest; for thou, even thou only, knowest the hearts of all the children of men – നീ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്തിട്ടുള്ള ദെശത്തെ അവർ ജീവനൊടെ ഇരിക്കുന്ന ദിവസം ഒക്കെയും അവർ നിന്ന് ഭയപ്പെടതക്കവണ്ണം, നീ അവനവൻ്റെ ഹൃദയത്തെ അറിഞ്ഞിരിക്കുന്ന പ്രകാരം, അവനവൻ്റെ സകല നടപ്പിൻ പ്രകാരവും അവനവന് ചെയ്തു കൊടുക്കയും ചെയ്യെണമെ, എന്തെന്നാൽ നീ മാത്രം എല്ലാ മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിഞ്ഞിരിക്കുന്നു.” ഈ വേദഭാഗത്ത്, “നീ മാത്രം” (thou only/alone) എന്ന അർത്ഥത്തിൽ “ലെ,ബദ്,ദ,ക” (lə,bad,da.ka – לְבַדְךָ֔) എന്ന പദമാണ്. അതായത്, “ബദാദ് – בָּדָ֣ד – badad” എന്ന മൂലപദത്തോട് “ലെ” (לְ – le) അഥവാ, to/for എന്നർത്ഥമുള്ള ഉപസർഗ്ഗവും “” (לְ – ka) അഥവാ, “നീ” (you) എന്ന പ്രത്യയവും ചേർന്നപ്പോൾ, “ലെബദക” (ləbadaka) എന്നായി. [കാണുക: Bible Hub bad]. അതിൻ്റെ ചുരുക്കരൂപമാണ് ബാദ് – bad – בַּד എന്ന പദം. [ഇതും കാണുക: BiBle Tools]. യഹോവ “മാത്രമാണ്” (only) മനുഷ്യപുത്രന്മാരുടെ ഹൃദയത്തെ അറിയുന്നതെന്ന് പറഞ്ഞാൽ, അവനോടു സമനായും സദൃനായും ആരുമില്ലെന്നാണ്. (യെശ, 40:25)

Septuagint (LXX): καὶ σὺ εἰσακούσῃ ἐκ τοῦ οὐρανοῦ ἐξ ἑτοίμου κατοικητηρίου σου καὶ ἵλεως ἔσῃ καὶ ποιήσεις καὶ δώσεις ἀνδρὶ κατὰ τὰς ὁδοὺς αὐτοῦ καθὼς ἂν γνῷς τὴν καρδίαν αὐτοῦ ὅτι σὺ μονώτατος G3441 οἶδας τὴν καρδίαν πάντων υἱῶν ἀνθρώπων. (then shalt thou hearken from heaven, out of thine established dwelling-place, and shalt be merciful, and shalt do, and recompense to every man according to his ways, as thou shalt know his heart, for thou alone knowest the heart of all the children of men). ഈ വാക്യത്തിൽ, നീ “മാത്രം” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോറ്റാറ്റൊസ് – monotatos – μονώτατος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോറ്റാറ്റൊസ്” (monotatos). ഇത് നിർദ്ദേശിക വിഭക്തിയാണ് (Nominative Case). [കാണുക: Study Bible]

“ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.” (സ.വേ.പു)

8:40: “മനുഷ്യന്‍റെ ഹൃദയവിചാരങ്ങള്‍ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്കു നല്‌കണമേ. അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്ത് അവര്‍ പാര്‍ക്കുന്ന കാലം മുഴുവന്‍ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവര്‍ക്കു ഇടയാക്കണമേ.” (സ.വേ.പു.സ.പ)

6. 2Kings 19:15: וַיִּתְפַּלֵּ֨ל חִזְקִיָּ֜הוּ לִפְנֵ֣י יְהֹוָה֘ וַיֹּאמֶר֒ יְהֹוָ֞ה אֱלֹהֵ֚י יִשְׂרָאֵל֙ ישֵׁ֣ב הַכְּרֻבִ֔ים אַתָּה־ה֚וּא הָֽאֱלֹהִים֙ לְבַדְּךָ֔ לְכֹ֖ל מַמְלְכ֣וֹת הָאָ֑רֶץ אַתָּ֣ה עָשִֹ֔יתָ אֶת־הַשָּׁמַ֖יִם וְאֶת־הָאָֽרֶץ (The Complete Tanakh). And Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth – പിന്നെ ഹെസക്കിയാ യഹൊവായുടെ മുമ്പാകെ പ്രാർത്ഥിച്ച് പറഞ്ഞത് എന്തെന്നാൽ, ഖെറുബുകളുടെ മേൽ വസിക്കുന്ന യിസ്രാഎലിൻ്റെ ദൈവമായ യഹൊവായെ, നീ, നീ ഒരുത്തൻ തന്നെ, ഭൂമിയിലെയിലെ എല്ലാ രാജ്യങ്ങൾക്കും ദൈവം ആകുന്നു, നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” ഈ വേദഭാഗത്തും “നീ ഒരുത്തൻ തന്നെ അഥവാ, ഒരുത്തൻ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബദ്,ദ,ക” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּדഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badbible Tools]. യഹോവ ഒരുത്തൻ മാത്രമാണ് (alone) സകല രാജ്യങ്ങൾക്കും ദൈവം എന്നു പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ല എന്നാണർത്ഥം: (യെശ, 43:10)

Septuagint (LXX): καὶ εἶπεν κύριε ὁ θεὸς Ισραηλ ὁ καθήμενος ἐπὶ τῶν χερουβιν σὺ εἶ ὁ θεὸς μόνος ἐν πάσαις ταῖς βασιλείαις τῆς γῆς σὺ ἐποίησας τὸν οὐρανὸν καὶ τὴν γῆν. (and said, O Lord God of Israel that dwellest over the cherubs, thou art the only God in all the kingdoms of the earth; thou hast made heaven and earth). ഈ വാക്യത്തിൽ, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. [കാണുക: Studylight.org]. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (സ.വേ.പു)

“സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “കെരൂബുകളിന്മേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഭൂമിയിലുള്ള സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നു മാത്രമാകുന്നു. അവിടുന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.” (സ.വേ.പു.സ.പ)

7. 2Kings 19:19: וְעַתָּה֙ יְהֹוָ֣ה אֱלֹהֵ֔ינוּ הוֹשִׁיעֵ֥נוּ נָ֖א מִיָּד֑וֹ וְיֵֽדְעוּ֙ כָּל־מַמְלְכ֣וֹת הָאָ֔רֶץ כִּ֥י אַתָּ֛ה יְהֹוָ֥ה אֱלֹהִ֖ים לְבַדֶּֽךָ (The Complete Tanakh). Now therefore, O LORD our God, I beseech thee, save thou us out of his hand, that all the kingdoms of the earth may know that thou art the LORD God, even thou only – അതുകൊണ്ട് ഇപ്പൊൾ ഞങ്ങളുടെ ദൈവമായ യഹൊവായെ, നീ ഒരുത്തൻ തന്നെ യഹൊവായായ ദൈവം എന്ന് ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടുന്നതിന് ഞങ്ങള് അവൻ്റെ കയ്യിൽനിന്ന് രക്ഷിക്കെണമെ എന്ന് ഞാൻ നിന്നൊട് അപെക്ഷിക്കുന്നു.” ഈ വേദഭാഗത്തും “നീ ഒരുത്തൻ തന്നെ അഥവാ, ഒരുത്തൻ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദ,ക” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBiBle Tools]. ഇവിടെയും, യഹോവ ഒരുത്തൽ “മാത്രമാണ്” (alone) ദൈവമെന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണർത്ഥം: (യെശ, 44:6)

Septuagint (LXX): καὶ νῦν κύριε ὁ θεὸς ἡμῶν σῶσον ἡμᾶς ἐκ χειρὸς αὐτοῦ καὶ γνώσονται πᾶσαι αἱ βασιλεῖαι τῆς γῆς ὅτι σὺ κύριος ὁ θεὸς μόνος. (2Kin 19:19: “And now, O Lord our God, deliver us out of his hand, and all the kingdoms of the earth shall know that thou alone art the Lord God). ഈ വാക്യത്തിലും, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (സ.വേ.പു)

“ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അയാളുടെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ; അങ്ങനെ അവിടുന്നു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളെല്ലാം അറിയട്ടെ.”(സ.വേ.പു.സ.പ)

8. 2Chronicles 6:30: וְ֠אַתָּה תִּשְׁמַ֨ע מִן־הַשָּׁמַ֜יִם מְכ֚וֹן שִׁבְתֶּ֙ךָ֙ וְסָ֣לַחְתָּ֔ וְנָתַתָּ֚ה לָאִישׁ֙ כְּכָל־דְּרָכָ֔יו אֲשֶׁ֥ר תֵּדַ֖ע אֶת־לְבָב֑וֹ כִּֽי־אַתָּה֙ לְבַדְּךָ֣ יָדַ֔עְתָּ אֶת־לְבַ֖ב בְּנֵ֥י הָאָדָֽם (The Complete Tanakh). then hear thou from heaven thy dwelling place, and forgive, and render unto every man according unto all his ways, whose heart thou knowest; for thou only knowest the hearts of the children of men – നീ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്തിട്ടുള്ള ദേശങ്ങളിൽ അവർ ജീവിച്ചിരിക്കുന്ന നാൾ ഒക്കയും നിൻ്റെ വഴികളിൽ നടപ്പാൻ നിന്നെ ഭയപ്പെടതക്കവണ്ണം നീ ഓരോരുത്തൻ്റെ ഹൃദയത്തെ അറികൊണ്ടു, അവനവനെ അവൻ്റെ എല്ലാ വഴികളിൽ പ്രകാരവും നൽകെണമെ, എന്തെന്നാൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ നീ മാത്രം അറിഞ്ഞിരിക്കുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദ,ക” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ “മാത്രമാണ്” (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതെന്ന് പറഞ്ഞാൽ, ജ്ഞാനസമ്പൂർണ്ണനായ ഒരേയൊരുത്തൻ യഹോവ മാത്രമാണെന്നാണ്: (ഇയ്യോ, 37:16)

Septuagint (LXX): καὶ σὺ εἰσακούσῃ ἐκ τοῦ οὐρανοῦ ἐξ ἑτοίμου κατοικητηρίου σου καὶ ἱλάσῃ καὶ δώσεις ἀνδρὶ κατὰ τὰς ὁδοὺς αὐτοῦ ὡς ἂν γνῷς τὴν καρδίαν αὐτοῦ ὅτι μόνος γινώσκεις τὴν καρδίαν υἱῶν ἀνθρώπων. (then shalt thou hear from heaven, out of thy prepared dwelling-place, and shalt be merciful, and shalt recompense to the man according to his ways, as thou shalt know his heart to be; for thou alone knowest the heart of the children of men). ഈ വാക്യത്തിലും, നീ മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.” (സ.വേ.പു)

“അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്‍റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു പ്രതിഫലം നല്‌കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ.” (സ.വേ.പു.സ.പ)

9. Nehemiah 9:6: אַתָּה־ה֣וּא יְהֹוָה֘ לְבַדֶּךָ֒ אַתָּ֣ה (כתיב אַתָּ֣) עָשִׂ֡יתָ אֶת־הַשָּׁמַיִם֩ שְׁמֵ֨י הַשָּׁמַ֜יִם וְכָל־צְבָאָ֗ם הָאָ֜רֶץ וְכָל־אֲשֶׁ֚ר עָלֶ֙יהָ֙ הַיַּמִּים֙ וְכָל־אֲשֶׁ֣ר בָּהֶ֔ם וְאַתָּ֖ה מְחַיֶּ֣ה אֶת־כֻּלָּ֑ם וּצְבָ֥א הַשָּׁמַ֖יִם לְךָ֥ מִשְׁתַּֽחֲוִֽים (The Complete Tanakh). Thou, even thou, art LORD alone; thou hast made heaven, the heaven of heavens, with all their host, the earth, and all things that are therein, the seas, and all that is therein, and thou preservest them all; and the host of heaven worshippeth thee – നീ, നീ മാത്രം യഹൊവാ ആകുന്നു, നീ ആകാശത്തെയും, ആകാശങ്ങളുടെ ആകാശത്തെയും, അവയുടെ സകല സൈന്യത്തെയും, ഭൂമിയെയും അതിലുള്ള സകലത്തെയും, സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി, നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തുള്ള സൈന്യം നിന്നെ വന്ദിക്കുകയും ചെയ്യുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּדഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. നീ “മാത്രം” (alone) യഹോവ ആകുന്നു എന്നു പറഞ്ഞാൽ, ഒരേയൊരുത്തൻ മാത്രമാണ് യഹോവ എന്നാണ്: (യെശ, 44:8)

Septuagint (LXX): καὶ εἶπεν Εσδρας σὺ εἶ αὐτὸς κύριος μόνος σὺ ἐποίησας τὸν οὐρανὸν καὶ τὸν οὐρανὸν τοῦ οὐρανοῦ καὶ πᾶσαν τὴν στάσιν αὐτῶν τὴν γῆν καὶ πάντα ὅσα ἐστὶν ἐν αὐτῇ τὰς θαλάσσας καὶ πάντα τὰ ἐν αὐταῖς καὶ σὺ ζωοποιεῖς τὰ πάντα καὶ σοὶ προσκυνοῦσιν αἱ στρατιαὶ τῶν οὐρανῶν. And Esdras said, Thou art the only true Lord; thou madest the heaven, and the heaven of heavens, and all their array, the earth, and all things that are in it, the seas, and all things in them; and thou quickenest all things, and the hosts of heaven worship thee. (KJV). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (സ.വേ.പു)

“എസ്രാ തുടര്‍ന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സര്‍വേശ്വരന്‍. അവിടുന്നു സ്വര്‍ഗത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്‍ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു.” (സ.വേ.പു.സ.പു)

10. Job 9:8: נֹטֶ֣ה שָׁמַ֣יִם לְבַדּ֑וֹ וְ֜דוֹרֵ֗ךְ עַל־בָּֽמֳתֵי־יָֽם (The Complete Tanakh). Which alone spreadeth out the heavens, And treadeth upon the waves of the sea – അവൻ ഒരുത്തൻ ആകാശങ്ങളെ വിരിച്ചു, സമുദ്രത്തിൻ്റെ തിരകളിന്മെൽ നടക്കുന്നു.” ഈ വേദഭാഗത്തും “അവൻ ഒരുത്തൻ” എന്ന അർത്ഥത്തിൽ ‘ലെ,ബാദ്,ദോ’ (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ “ഒരുത്തൻ” (alone) അഥവാ, ഒറ്റയ്ക്ക് ആകാശങ്ങളെ വിരിച്ചു എന്നു പറഞ്ഞാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്നാണ്: (യെശ, 44:24)

Septuagint (LXX): ὁ τανύσας τὸν οὐρανὸν μόνος καὶ περιπατῶν ὡς ἐπ᾽ ἐδάφους ἐπὶ θαλάσσης. (Who alone has stretched out the heavens, and walks on the sea as on firm ground). ഈ വാക്യത്തിലും, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (സ.വേ.പു)

അവിടുന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു.” (സ.വേ.പു.സ.പ)

11. Psalms 4:9: בְּשָׁל֣וֹם יַחְדָּו֘ אֶשְׁכְּבָ֪ה וְאִ֫ישָׁ֥ן כִּֽי־אַתָּ֣ה יְהֹוָ֣ה לְבָדָ֪ד לָ֜בֶ֗טַח תּֽוֹשִׁיבֵֽנִי. (The Complete Tanakh). 4:8: I will both lay me down in peace, and sleep: For thou, LORD, only makest me dwell in safety – ഞാൻ സമാധാനത്തൊടെതന്നെ കിടന്നെ ഉറങ്ങും, എന്തുകൊണ്ടെന്നാൽ യെഹൊവായെ, നീ മാത്രം എന്നെ സുഖത്തോടെ വസിക്കുമാറാക്കുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” എന്ന അർത്ഥത്തിൽ ‘ലെ,ബദാദ്’ (lə-badad – לְבָדָ֪,ד) അഥവാ, ബദാദ് – badad – בָּדָד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. നീ “മാത്രമാണ്” (only) സുഖത്തോടെ വസിക്കുമാറാക്കുന്നത് എന്ന് പറഞ്ഞാൽ, സർവ്വത്തിൻ്റയും പരിപാലകൻ ഒരുത്തൻ മാത്രമാണെന്നാണ്: (സങ്കീ, 121:4)

Septuagint (LXX): ἐν εἰρήνῃ ἐπὶ τὸ αὐτὸ κοιμηθήσομαι καὶ ὑπνώσω ὅτι σύ κύριε κατὰ μόνας ἐπ᾽ ἐλπίδι κατῴκισάς με. (I will both lie down in peace and sleep: for thou, Lord, only hast caused me to dwell securely). ഈ വാക്യത്തിൽ, മാത്രം (only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണാസ് – monas – μόνας എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monas). [കാണുക: Study Bible]

“ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.” (സ.വേ.പു)

“ഞാന്‍ ശാന്തമായി കിടന്നുറങ്ങും. സര്‍വേശ്വരാ, അങ്ങാണല്ലോ എന്‍റെ അഭയം.” (സ.വേ.പു.സ.പ)

12. Psalms 51:6: לְךָ֚ לְבַדְּךָ֨ | חָטָ֗אתִי וְהָרַ֥ע בְּעֵינֶ֗יךָ עָ֫שִׂ֥יתִי לְמַעַֽן־תִּצְדַּ֥ק בְּדָבְרֶ֑ךָ תִּזְכֶּ֥ה בְשָׁפְטֶֽךָ (The Complete Tanakh). 51:4: Against thee, thee only, have I sinned, and done this evil in thy sight: That thou mightest be justified when thou speakest, and be clear when thou judgest – നിനക്കു, നിനക്കു മാത്രമെ വിരോധമായി ഞാൻ പാപം ചെയ്തു, നിൻ്റെ കണ്ണുകൾക്കു മുമ്പാകെ ദൊഷം ചെയ്തു; അതു നീ സംസാരിക്കുമ്പോൾ നീതിമാനായും, നീ ന്യായം വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കെണ്ടുന്നതിനു ആകുന്നു.” ഈ വേദഭാഗത്തും “നിനക്കു മാത്രമെ അല്ലെങ്കിൽ, നിനക്കു മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയ്ക്കു “മാത്രം” (only) എതിരായി പാപം ചെയ്തു എന്നു പറഞ്ഞാൽ, അവൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ്: (യെശ, 45:5)

Septuagint (LXX) 50:4: σοὶ μόνῳ ἥμαρτον καὶ τὸ πονηρὸν ἐνώπιόν σου ἐποίησα ὅπως ἂν δικαιωθῇς ἐν τοῖς λόγοις σου καὶ νικήσῃς ἐν τῷ κρίνεσθαί σε. “Against thee only have I sinned, and done evil before thee: that thou mightest be justified in thy sayings, and mightest overcome when thou art judged.” ഈ വാക്യത്തിലും, മാത്രം അഥവാ, നീ മാത്രം (thee only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോ – mono – μόνῳ എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

51:4: “നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.” (സ.വേ.പു)

51:4: “അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാന്‍ പാപം ചെയ്തു. അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ.” (സ.വേ.പു.സ.പ)

13. Psalms 71:16: אָב֗וֹא בִּ֖גְבֻרוֹת אֲדֹנָ֣י יֱהֹוִ֑ה אַזְכִּ֖יר צִדְקָֽתְךָ֣ לְבַדֶּֽךָ. (The Complete Tanakh). I will go in the strength of the Lord GOD: I will make mention of thy righteousness, even of thine only – ഞാൻ യഹൊവായായ കർത്താവിൻ്റെ ശക്തിയിൽ നടന്ന്, നിനക്കുള്ളതായി, നിൻ്റെ നീതിയെ മാത്രം ഓർമ്മപ്പെടുത്തും.” ഈ വേദഭാഗത്തും “നിൻ്റെ മാത്രം” (thou only) എന്ന അർത്ഥത്തിൽ “ലെ,ബാദ്,, (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയുടെ “മാത്രം” (only) നീതിയെ വർണ്ണിക്കും എന്നു പറഞ്ഞാൽ, യഹോവ മാത്രമാണ് നീതിമാനായ ദൈവം എന്നാണ്: (യെശ, 45:21)

Septuagint (LXX) 70:16: εἰσελεύσομαι ἐν δυναστείᾳ κυρίου κύριε μνησθήσομαι τῆς δικαιοσύνης σου μόνου. (“I will go on in the might of the Lord: O Lord, I will make mention of thy righteousness only). ഈ വാക്യത്തിൽ, മാത്രം (only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണാവൂ – monou – μόνου എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). മോണോസിൻ്റെ സംബന്ധിക വിഭക്തിയാണ് (Genitive Case) “മോണോവൂ.” (Mónou). [കാണുക: Study Bible]

“ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.” (സ.വേ.പു)

“ദൈവമായ സര്‍വേശ്വരന്‍റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും. അവിടുത്തെ നീതിയെ മാത്രം ഞാന്‍ പ്രകീര്‍ത്തിക്കും.” (സ.വേ.പു.സ.പ)

14. Psalms 72:18: בָּר֚וּךְ | יְהֹוָ֣ה אֱ֖לֹהִים אֱלֹהֵ֣י יִשְׂרָאֵ֑ל עֹשֵׂ֖ה נִפְלָא֣וֹת לְבַדּֽוֹ. (The Complete Tanakh). Blessed be the LORD God, the God of Israel, Who only doeth wondrous things – യിസ്രാഎലിൻ്റെ ദൈവമായി, താൻ മാത്രം അത്ഭുതമുള്ള കാര്യങ്ങളെ ചെയ്യുന്നവനായി, ദൈവമായ യഹൊവ വാഴ്ത്തപ്പെട്ടവൻ ആകട്ടെ.” ഈ വേദഭാഗത്തും “താൻ മാത്രം അഥവാ, അവൻ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ “മാത്രം” (only) അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവം എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണർത്ഥം: (യെശ, 45:22)

Septuagint (LXX) 71:18: εὐλογητὸς κύριος ὁ θεὸς ὁ θεὸς Ισραηλ ὁ ποιῶν θαυμάσια μόνος. (Blessed is the Lord God of Israel, who alone does wonders). ഈ വാക്യത്തിലും, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). [കാണുക: Study Bible]

താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സ.വേ.പു)

“ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.” (സ.വേ.പു.സ.പ)

15. Psalms 83:19: וְיֵֽדְע֗וּ כִּי־אַתָּ֬ה שִׁמְךָ֣ יְהֹוָ֣ה לְבַדֶּ֑ךָ עֶ֜לְי֗וֹן עַל־כָּל־הָאָֽרֶץ. (The Complete Tanakh). 83:18: That men may know that thou, whose name alone is JEHOVAH, Art the Most High over all the earth – നിൻ്റെ നാമം മാത്രം യഹൊവയെന്നുള്ളു നീ തന്നെ സകല ഭൂമിയുടെയും മെൽ അത്യുന്നതൻ ആകുന്നു എന്ന് മനുഷ്യർ അറിയെണ്ടുന്നത്തിന്.” ഈ വേദഭാഗത്തും “നിൻ്റെ മാത്രം അഥവാ, നീ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയെന്ന നാമമുള്ള നീ “മാത്രം” (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു പറഞ്ഞാൽ, യഹോവയെപ്പോലെ അത്യുന്നതനായ മറ്റൊരുത്തനും ഇല്ലെന്നാണർത്ഥം: (യെശ, 46:9)

Septuagint (LXX) 82:18: καὶ γνώτωσαν ὅτι ὄνομά σοι κύριος σὺ μόνος ὕψιστος ἐπὶ πᾶσαν τὴν γῆν. (And let them know that thy name is Lord; that thou alone art Most High over all the earth). ഈ വാക്യത്തിലും, മാത്രം അഥവാ, മാത്രമായി (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). [കാണുക: Study Bible]

“അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സ.വേ.പു)

“സര്‍വേശ്വരന്‍ എന്നു നാമമുള്ള അവിടുന്നു മാത്രമാണ് ഭൂമിക്കെല്ലാം അധിപതിയായ അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ.” (സ.വേ.പു.സ.പ)

16. Psalms 86:10: כִּֽי־גָד֣וֹל אַ֖תָּה וְעֹשֵׂ֣ה נִפְלָא֑וֹת אַתָּ֖ה אֱלֹהִ֣ים לְבַדֶּֽךָ. (The Complete Tanakh). For thou art great, and doest wondrous things: Thou art God alone – എന്തെന്നാൽ നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനും ആകുന്നു; നീ മാത്രം ദൈവം ആകുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” (alone, thou only) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. നീ “മാത്രം” (alone) ദൈവം ആകുന്നു എന്നു പറഞ്ഞാൽ, യഹോവ മാത്രമാണ് ദൈവമെന്നാണ്: (യോവേ, 2:27)

Septuagint (LXX) 85:10: ὅτι μέγας εἶ σὺ καὶ ποιῶν θαυμάσια σὺ εἶ ὁ θεὸς μόνος ὁ μέγας. (For thou art great, and doest wonders: thou art the only and the great God). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). [കാണുക: Study Bible]

“നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സ.വേ.പു)

“അവിടുന്ന് വലിയവനും അദ്ഭുതം പ്രവര്‍ത്തിക്കുന്നവനുമല്ലോ. അവിടുന്നു മാത്രമാണ് ദൈവം.” (സ.വേ.പു.സ.പ)

17. Psalms 136:4: לְעֹ֘שֵׂ֚ה נִפְלָא֣וֹת גְּדֹל֣וֹת לְבַדּ֑וֹ כִּ֖י לְעוֹלָ֣ם חַסְדּֽוֹ. (The Complete Tanakh). To him who alone doeth great wonders: For his mercy endureth for ever – ഏകനായി വലിയ അത്ഭുടങ്ങളെ ചെയ്യുന്നവന്; എന്തെന്നാൽ അവൻ്റെ കരുണ എന്നെക്കുമുള്ളത് ആകുന്നു.” ഈ വേദഭാഗത്തും “ഏകനായി അഥവാ, ഒരുത്തൻ മാത്രമായി” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. ഏകനായി അദവാ, “ഒറ്റയ്ക്കു” (alone) അത്ഭുതങ്ങളെ ചെയ്യുന്നവൻ എന്നു പറഞ്ഞാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ്: (പുറ, 8:10)

Septuagint (LXX) 135:4: τῷ ποιοῦντι θαυμάσια μεγάλα μόνῳ ὅτι εἰς τὸν αἰῶνα τὸ ἔλεος αὐτοῦ. (To him who alone has wrought great wonders: for his mercy endures for ever). ഈ വാക്യത്തിലും, തനിച്ച് അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോ – mono – μόνῳ എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.” (സ.വേ.പു)

അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.” (സ.വേ.പു.സ.പ)

18. Psalms 148:13: יְהַלְל֚וּ | אֶת־שֵׁ֬ם יְהֹוָ֗ה כִּֽי־נִשְׂגָּ֣ב שְׁמ֣וֹ לְבַדּ֑וֹ ה֜וֹד֗וֹ עַל־אֶ֥רֶץ וְשָׁמָֽיִם. (The Complete Tanakh). Let them praise the name of the LORD: For his name alone is excellent;His glory is above the earth and heaven – ഇവർ യഹൊവായുടെ നാമത്തെ സ്തുതിക്കുമാറാകട്ടെ: എന്തെന്നാൽ അവൻ്റെ നാമം മാത്രം ശ്രെഷ്ഠമുള്ളത് ആകുന്നു: അവൻ്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മെൽ ആയിരിക്കുന്നു.” ഈ വേദഭാഗത്തും “അവൻ്റെ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയുടെ നാമം “മാത്രം” (alone) അത്യുന്നതം എന്നു പറഞ്ഞാൽ, അവൻ മാത്രമാണ് അത്യുന്നതനായ ദൈവം എന്നാണ്: (ആവ, 3:24)

Septuagint (LXX): αἰνεσάτωσαν τὸ ὄνομα κυρίου ὅτι ὑψώθη τὸ ὄνομα αὐτοῦ μόνου ἡ ἐξομολόγησις αὐτοῦ ἐπὶ γῆς καὶ οὐρανοῦ. (let them praise the name of the Lord: for his name only is exalted; his praise is above the earth and heaven). ഈ വാക്യത്തിലും, മാത്രം (only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണാവൂ – monou – μόνου എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). മോണോസിൻ്റെ സംബന്ധിക വിഭക്തിയാണ് (Genitive Case) “മോണോവൂ.” (Mónou). [കാണുക: Study Bible]

അവിടുത്തെ നാമം മാത്രമാണ് അത്യുന്നതം. അവിടുത്തെ മഹത്ത്വം ഭൂമിയെയും ആകാശത്തെയുംകാള്‍ ഉയര്‍ന്നിരിക്കുന്നു.” (സ.വേ.പു)

“ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.” (സ.വേ.പു.സ.പ)

19. Isaiah 2:11: עֵינֵ֞י גַּבְה֚וּת אָדָם֙ שָׁפֵ֔ל וְשַׁ֖ח ר֣וּם אֲנָשִׁ֑ים וְנִשְׂגַּ֧ב יְהֹוָ֛ה לְבַדּ֖וֹ בַּיּ֥וֹם הַהֽוּא. (The Complete Tanakh). The lofty looks of man shall be humbled, and the haughtiness of men shall be bowed down, and the LORD alone shall be exalted in that day – മനുഷ്യൻ്റെ നിഗളമുള്ള ഭാവം താഴ്ത്തപ്പെടും; മനുഷ്യരുടെ അവമ്മതിയും വണക്കപ്പെടും; എന്നാൽ യഹൊവാ (മാത്രം) ആ നാളിൽ ഉന്നതപ്പെടും.” ഈ വേദഭാഗത്തും “മാത്രം അഥവാ, ഒരുത്തൻ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹുവ “മാത്രം” (alone) അന്നാളിൽ ഉന്നതമായിരിക്കും എന്നു പറഞ്ഞാൽ, യഹോവ മാത്രമാണ് ദൈവമെന്നാണ്: (ആവ, 4:35)

Septuagint (LXX): οἱ γὰρ ὀφθαλμοὶ κυρίου ὑψηλοί ὁ δὲ ἄνθρωπος ταπεινός καὶ ταπεινωθήσεται τὸ ὕψος τῶν ἀνθρώπων καὶ ὑψωθήσεται κύριος μόνος ἐν τῇ ἡμέρᾳ ἐκείνῃ (For the eyes of the Lord are high, but man is low; and the haughtiness of men shall be brought low, and the Lord alone shall be exalted in that day). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” (സ.വേ.പു)

“മനുഷ്യന്‍റെ ഗര്‍വഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സര്‍വേശ്വരന്‍ മാത്രം അന്ന് ഉയര്‍ന്നുനില്‌ക്കും. (സ.വേ.പു.സ.പ)

20. Isaiah 2:17: וְשַׁח֙ גַּבְה֣וּת הָֽאָדָ֔ם וְשָׁפֵ֖ל ר֣וּם אֲנָשִׁ֑ים וְנִשְׂגַּ֧ב יְהֹוָ֛ה לְבַדּ֖וֹ בַּיּ֥וֹם הַהֽוּא. (The Complete Tanakh). And the loftiness of man shall be bowed down,and the haughtiness of men shall be made low: and the LORD alone shall be exalted in that day – അപ്പോൾ മനുഷ്യൻ്റെ നിഗളം താഴ്ത്തപ്പെടും; മനുഷ്യൻ്റെ അഹമ്മതിയും വണക്കപ്പെടും; എന്നാൽ യഹൊവാ (മാത്രം) ആ നാളിൽ ഉന്നതപ്പെടും.” ഈ വേദഭാഗത്തും “മാത്രം അഥവാ, ഒരുത്തൻ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ മാത്രമാണ് അത്യുന്നതനായ ദൈവം: (സങ്കീ, 57:2)

Septuagint (LXX): καὶ ταπεινωθήσεται πᾶς ἄνθρωπος καὶ πεσεῖται ὕψος ἀνθρώπων καὶ ὑψωθήσεται κύριος μόνος ἐν τῇ ἡμέρᾳ ἐκείνῃ. (And every man shall be brought low, and the pride of men shall fall: and the Lord alone shall be exalted in that day). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” (സ.വേ.പു)

“മനുഷ്യന്‍റെ ഗര്‍വം താഴ്ത്തപ്പെടും; അവരുടെ അഹന്ത കീഴമര്‍ത്തപ്പെടും; അന്നു സര്‍വേശ്വരന്‍ മാത്രം ഉയര്‍ന്നുനില്‌ക്കും.” (സ.വേ.പു.സ.പ)

21. Isaiah 37:16: יְהֹוָ֨ה צְבָא֜וֹת אֱלֹהֵ֚י יִשְׂרָאֵל֙ ישֵׁ֣ב הַכְּרֻבִ֔ים אַתָּה־ה֚וּא הָֽאֱלֹהִים֙ לְבַדְּךָ֙ לְכֹ֖ל מַמְלְכ֣וֹת הָאָ֑רֶץ אַתָּ֣ה עָשִׂ֔יתָ אֶת־הַשָּׁמַ֖יִם וְאֶת־הָאָֽרֶץ. (The Complete Tanakh). O LORD of hosts, God of Israel, that dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth: thou hast made heaven and earth – ഖെറുബുകളുടെ മെൽ വസിക്കുന്ന യിസ്രാഎലിൻ്റെ ദൈവമായ യഹൊവായെ, നീ, ഒരുത്തൻ തന്നെ, ഭൂമിയിലെ എല്ലാ രാജ്യങ്ങൾക്കും ദൈവം ആകുന്നു: നീ ആകാശത്തെയും ഭൂനിയെയും ഉണ്ടാക്കി.” ഈ വേദഭാഗത്തും “ഒരുത്തൻ തന്നെ അഥവാ, ഒരുത്തൻ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. സകല ഭൂസീമാവാസികളുടെയും ഏകദൈവവും രക്ഷിതാവും യഹോവ മാത്രമാണ്: (യെശ, 45:5,22).

Septuagint (LXX): κύριε σαβαωθ ὁ θεὸς Ισραηλ ὁ καθήμενος ἐπὶ τῶν χερουβιν σὺ θεὸς μόνος εἶ πάσης βασιλείας τῆς οἰκουμένης σὺ ἐποίησας τὸν οὐρανὸν καὶ τὴν γῆν. (O Lord of hosts, God of Israel, who sittest upon the cherubs, thou alone art the God of every kingdom of the world: thou hast made heaven and earth). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (സ.വേ.പു)

“ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ചു.” (സ.വേ.പു.സ.പ)

22. Isaiah 37:20: וְעַתָּה֙ יְהֹוָ֣ה אֱלֹהֵ֔ינוּ הֽוֹשִׁיעֵ֖נוּ מִיָּד֑וֹ וְיֵֽדְעוּ֙ כָּל־מַמְלְכ֣וֹת הָאָ֔רֶץ כִּֽי־אַתָּ֥ה יְהֹוָ֖ה לְבַדֶּֽךָ. (The Complete Tanakh). Now therefore, O LORD our God, save us from his hand, that all the kingdoms of the earth may know that thou art the LORD, even thou only – അടുകൊണ്ടു ഇപ്പൊൾ ഞങ്ങളുചെ ദൈവമായ യഹൊവായെ, നീ ഒരുത്തൻ തന്നെ യഹൊവായായ ദൈവം എന്ന് ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം എന്ന് അറിയെണ്ടതിന് ഞങ്ങളെ അവൻ്റെ കയ്യിൽനിന്ന് രക്ഷിക്കെണമെ എന്ന് ഞാൻ നിന്നൊട് അപെക്ഷിക്കുന്നു.” ഈ വേദഭാഗത്തും “ഒരത്തൻ തന്നെ അഥവാ, നീ മാത്രം” (thou only) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ ഒരുത്തൻ മാത്രമാണ് ഏകസത്യദൈവം: (യോഹ, 17:3)

Septuagint (LXX): σὺ δέ κύριε ὁ θεὸς ἡμῶν σῶσον ἡμᾶς ἐκ χειρὸς αὐτῶν ἵνα γνῷ πᾶσα βασιλεία τῆς γῆς ὅτι σὺ εἶ ὁ θεὸς μόνος. (But now, O Lord our God, deliver us from his hands, that every kingdom of the earth may know that thou art God alone). ഈ വാക്യത്തിൽ, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (സ.വേ.പു)

“അതുകൊണ്ട് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവരുടെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഭൂമിയിലെ സര്‍വരാജ്യങ്ങളും അവിടുന്നു മാത്രമാണ് ദൈവം എന്നറിയട്ടെ.” (സ.വേ.പു.സ.പ)

23. Isaiah 44:24: כֹּֽה־אָמַ֚ר יְהֹוָה֙ גֹּֽאֲלֶ֔ךָ וְיֹֽצֶרְךָ֖ מִבָּ֑טֶן אָֽנֹכִ֚י יְהֹוָה֙ עֹ֣שֶׂה כֹּ֔ל נֹטֶ֚ה שָׁמַ֙יִם֙ לְבַדִּ֔י רֹקַ֥ע הָאָ֖רֶץ מֵֽאִתִּֽי (The Complete Tanakh). Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself – നിന്നെ വീണ്ടെടുത്തവനും നിന്നെ ഗർഭത്തിനിന്ന് ആകൃതിപ്പെടുത്തിയവനുമായ യഹൊവാ ഇപ്രകാരം പറയുന്നു, ആകാശത്തെ ഉണ്ടാക്കുകയും; ആകാശങ്ങളെ വിക്കുകയും; ഭൂമിയെ ഞാനായിട്ട് തന്നെ വിസ്താരമാക്കുകയും,” ഈ വേദഭാഗത്ത് “ഞാനായിട്ട് തന്നെ അഥവാ, ഞാൻ ഒറ്റയ്ക്കു” (all alone) എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, “ലെ,ബാദ്,ദി” (lə-bad-di – לְ,בַדְּ,י) എന്ന പദമാണ്. “ബദാദ്” (badad) എന്ന മൂലപദത്തോട് എബ്രായഭാഷയിലെ ഉപസർഗ്ഗവും (Prefix) പ്രത്യയവും (suffix) ചേർന്നാണ് പദങ്ങൾ രൂപപ്പെട്ടതെന്ന് മുകളിൽ നാം കണ്ടതാണ്. മുകളിൽ നാം കണ്ട രണ്ടു പദങ്ങളിലും “അവൻ” എന്ന പ്രഥമപുരുഷനെയും “നീ” എന്ന മധ്യമപുരുഷനെയും കുറിക്കുന്ന സർവ്വനാമ പ്രത്യയങ്ങളാണ് ചേർന്നതെങ്കിൽ, ഇവിടെ “ഞാൻ” എന്ന ഉത്തമപുരുഷ സർവ്വനാമാണ് പ്രത്യയമായി ചേരുന്നത്. അതായത്, “ബദാദ്” (בָּדָ֣ד – badad) എന്ന മൂലപദത്തോട് “ലെ” (לְ – le) അഥവാ, to/for എന്നർത്ഥമുള്ള ഉപസർഗ്ഗവും “ഞാൻ” (י – I) എന്നർത്ഥമുള്ള “യോദ്” (Yod) എന്ന അക്ഷരം അഥവാ, “” (י – y) എന്ന പ്രത്യയവും ചേർന്നപ്പോൾ, “ഞാൻ ഒറ്റയ്ക്കു” എന്നർത്ഥമുള്ള “ലെബാദി” (לְבַדִּ֔י – labadi) എന്നായി. അതിൻ്റെയും ചുരുക്കരൂപമായാണ്, ബാദ് – bad – בַּד എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ ഒരുത്തൻ മാത്രമാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്ന് താൻതന്നെയാണ് പറയുന്നത്: (ഇയ്യോ, 9:8). അതിനാൽ മറ്റോരു ദൈവമോ, സ്രഷ്ടാവോ ഉണ്ടാകുക സാദ്ധ്യമല്ല.

Septuagint (LXX): οὕτως λέγει κύριος ὁ λυτρούμενός σε καὶ ὁ πλάσσων σε ἐκ κοιλίας ἐγὼ κύριος ὁ συντελῶν πάντα ἐξέτεινα τὸν οὐρανὸν μόνος καὶ ἐστερέωσα τὴν γῆν τίς ἕτερος. (Thus saith the Lord that redeems thee, and who formed thee from the womb, I am the Lord that performs all things: I stretched out the heaven alone, and established the earth). ഈ വാക്യത്തിലും, തനിച്ച് അഥവാ, ഒറ്റെയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (സ.വേ.പു)

“സര്‍വേശ്വരന്‍ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ഇസ്രായേലില്‍ അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കപ്പെടും. അമ്മയുടെ ഗര്‍ഭത്തില്‍ നിനക്കു രൂപം നല്‌കിയ അവിടുന്ന് അരുളിച്ചെയ്യുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” (സ.വേ.പു.സ.പ)

താഴെയുള്ള വാക്യങ്ങളിൽ ഗ്രീക്കു സെപ്റ്റ്വജിൻ്റിൽ (Septuagint) മോണോസ് (Mónos) കാണുന്നില്ല:

24. Numbers 14:9: אַ֣ךְ בַּֽיהֹוָה֘ אַל־תִּמְרֹ֒דוּ֒ וְאַתֶּ֗ם אַל־תִּֽירְאוּ֙ אֶת־עַ֣ם הָאָ֔רֶץ כִּ֥י לַחְמֵ֖נוּ הֵ֑ם סָ֣ר צִלָּ֧ם מֵֽעֲלֵיהֶ֛ם וַֽיהֹוָ֥ה אִתָּ֖נוּ אַל־תִּֽירָאֻֽם (The Complete Tanakh). Only rebel not ye against the LORD, neither fear ye the people of the land; for they are bread for us: their defence is departed from them, and the LORD is with us: fear them not – യഹൊവായിക്ക് വിരൊധമായിട്ട് മാത്രം നിങ്ങൾ മത്സരിക്കരുത്, നിങ്ങൾ ആ ദേശത്തിലെ ജനങ്ങളെ ഭയപ്പെടുകയും അരുത്, എന്തുകൊണ്ടെന്നാൽ അവർ നമുക്ക് അപ്പം ആകുന്നു; അവരുടെ ശരണം അവരിൽനിന്ന് പൊയ്പൊയിരിക്കുന്നു, എന്നാൽ യഹൊവാ നമ്മൊടുകൂടെ ഉണ്ട്; അവരെ ഭയപ്പെടരുത്.” ഈ വേദഭാഗത്ത്, “അക്” (אַ֣ךְ – ak – only) എന്ന പദത്തിന് “മാത്രം” എന്നാണർത്ഥം: [Bible Hub]. “ഹഷേമിനെതിരെ അഥവാ, യഹോവയ്ക്കെതിരെ മാത്രം മത്സരിക്കരുതു” (Only rebel not against HaShem) എന്നാണ് ശരിയായ പരിഭാഷ: [കാണുക: Jewish Virtual Library]. യഹോവയ്ക്കെതിരെ മാത്രം മത്സരിക്കരുത് എന്നത് യഹോവയുടെ അദ്വിതീയതയെയാണ് കാണിക്കുന്നത്.

“യഹോവയോടു നിങ്ങൾ മത്സരിക്ക മാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.” (സ.വേ.പു)

“ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവര്‍ നമുക്ക് ഇരയാകും. അവര്‍ക്ക് ഇനി രക്ഷയില്ല; സര്‍വേശ്വരന്‍ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.” (സ.വേ.പു.സ.പ)

25. Joshua 1:17: כְּכֹ֚ל אֲשֶׁר־שָׁמַ֙עְנוּ֙ אֶל־מֹשֶׁ֔ה כֵּ֖ן נִשְׁמַ֣ע אֵלֶ֑יךָ רַ֠ק יִֽהְיֶ֞ה יְהֹוָ֚ה אֱלֹהֶ֙יךָ֙ עִמָּ֔ךְ כַּֽאֲשֶׁ֥ר הָיָ֖ה עִם־מֹשֶֽׁה. [The Complete Tanakh]. According as we hearkened unto Moses in all things, so will we hearken unto thee: only the LORD thy God be with thee, as he was with Moses – ഞങ്ങൾ സകല കാര്യങ്ങളിലും മൊശെയെ ചെവിക്കൊണ്ട പ്രകാരം നിന്നെയും ഞങ്ങൾ ചെവിക്കൊള്ളും: നിൻ്റെ ദൈവമായ യഹൊവാ മാത്രം മൊശെയൊട് കൂടെ ഉണ്ടായിരുന്ന പ്രകാരം തന്നെ നിന്നൊട് കൂടെയും ഉണ്ടായിരിക്കട്ടെ.” ഈ വേദഭാഗത്ത്, “റാഖ്” (רַ֠ק – raq – only) എന്ന പദത്തിന് “മാത്രം” എന്നാണർത്ഥം: [Bible Hub]. യഹോവ മാത്രം മോശെയോടുകൂടെ ഇരുന്നാൽ മതിയെന്ന് പറയുന്നത്, യഹോവയുടെ അതുല്യതയെയാണ് കാണിക്കുന്നത്.

“ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.” (സ.വേ.പു)

“മോശയെ ഞങ്ങള്‍ അനുസരിച്ചതുപോലെ അങ്ങയെയും ഞങ്ങള്‍ അനുസരിക്കാം. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ അങ്ങയുടെ കൂടെയും ഉണ്ടായിരിക്കട്ടെ.” (സ.വേ.പു.സ.പ)

26. 1Samuel 12:24: אַ֣ךְ | יְר֣אוּ אֶת־יְהֹוָ֗ה וַעֲבַדְתֶּ֥ם אֹת֛וֹ בֶּאֱמֶ֖ת בְּכָל־לְבַבְכֶ֑ם כִּ֣י רְא֔וּ אֵ֥ת אֲשֶׁר־הִגְדִּ֖ל עִמָּכֶֽם. (The Complete Tanakh). “only fear the LORD, and serve him in truth with all your heart: for consider how great things he hath done for you. – യഹൊവായെ ഭയപ്പെട്ട് അഒനെ നിങ്ങളുടെ പൂർണ്ണ ഹൃദയത്തൊടെ സെവിക്കമാത്രം ചെയ്വിൻ; എന്തെന്നാൽ അവൻ നിങ്ങൾക്കു വെണ്ടി എത്രയും വലിയ കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്ന് വിചാരിപ്പിൻ.” ഈ വേദഭാഗത്ത്, “അക്” (אַ֣ךְ – ak – only) എന്ന പദത്തിന് “മാത്രം” എന്നാണർത്ഥം: [Bible Hub]. “യഹോവയെ മാത്രം (only) ഭയപ്പെടുവിൻ” (only fear the LORD) എന്നാണ് ശരിയായ പ്രയോഗം.

“യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.” (സ.വേ.പു)

“നിങ്ങള്‍ പൂര്‍ണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിന്‍; അവിടുന്നു നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വന്‍കാര്യങ്ങളെ സ്മരിക്കുവിന്‍.” (സ.വേ.പു.സ.പ)

27. 2Chronicles 33:17: אֲבָל֙ ע֣וֹד הָעָ֔ם זֹֽבְחִ֖ים בַּבָּמ֑וֹת רַ֖ק לַֽיהֹוָ֥ה אֱלֹֽהֵיהֶֽם (The Complete Tanakh). “Nevertheless the people did sacrifice still in the high places, yet unto the LORD their God only – എന്നാറെയും ജനം ഉയർന്ന സ്ഥലങ്ങളിൾ ബലികഴിച്ചു, എങ്കിലും തങ്ങളുടെ ദൈവമായ യഹൊവായിക്ക് മാത്രം.” ഈ വേദഭാഗത്തുള്ള, റാഖ്” (רַ֠ק – raq) എന്ന പദത്തിനും “മാത്രം” എന്നാണർത്ഥം: [Bible Hub]. ദൈവമായ യഹോവയ്ക്ക് മാത്രം യാഗം കഴിച്ചു എന്ന് പറയുന്നത് അവൻ്റെ അനന്യതയ്ക്ക് (incomparability) തെളിവാണ്.

“എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ.” (സ.വേ.പു)

“എങ്കിലും ജനം പൂജാഗിരികളില്‍ തുടര്‍ന്നും യാഗമര്‍പ്പിച്ചു. എന്നാല്‍ അത് അവരുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി മാത്രമായിരുന്നു.” (സ.വേ.പു.സ.പ)

28. Psalms 62:2: אַ֣ךְ אֶל־אֱ֖לֹהִים דֽוּמִיָּ֣ה נַפְשִׁ֑י מִ֜מֶּ֗נּוּ יְשֽׁוּעָתִֽי. [The Complete Tanakh]. He only is my rock and my salvation;He is my defence; I shall not be greatly moved – അവൻ തന്നെ എൻ്റെ പാറയും, എൻ്റെ രക്ഷയും, എൻ്റെ സങ്കെത സ്ഥലവും ആകുന്നു: ഞാൻ ഏറ്റവും ഇളക്കപ്പെടുകയില്ല.” ഈ വേദഭഗത്തെ, അവൻ“തന്നെ” അഥവാ, അവൻ “മാത്രം” എന്ന് പറയാൻ “അക്” (אַ֣ךְ – ak – only) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: [Bible Hub]. ഇതും യഹോവയുടെ അനുപമത്വത്തെ (incomparability) തെളിയിക്കുകയാണ്.

അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.” (സ.വേ.പു)

“എന്‍റെ അഭയശിലയും എന്‍റെ രക്ഷയും എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്. ഞാന്‍ വളരെ കുലുങ്ങുകയില്ല.” (സ.വേ.പു.സ.പ)

29. Psalms 62:5: אַ֣ךְ לֵֽ֖אלֹהִים דֹּ֣מִּי נַפְשִׁ֑י כִּֽי־מִ֜מֶּ֗נּוּ תִּקְוָתִֽי. [The Complete Tanakh]. My soul, wait thou only upon God;For my expectation is from him – എൻ്റെ ആത്മാവെ, ദൈവത്തെ തന്നെ കാത്തിരിക്ക: എന്തെന്നാൽ എൻ്റെ ഇച്ഛ അവനിൽ നിന്ന് ലഭിക്കും.” ഈ വേദഭാഗത്ത്, ദൈവത്തെ തന്നെ” അഥവാ, ദൈവത്തെ “മാത്രം” കാത്തിരിക്ക എന്ന് പറയുന്നതും “അക്” (אַ֣ךְ – ak – only) എന്ന പദം കൊണ്ടാണ്: [Bible Hub]. ഇതും യഹോവയുടെ നിസ്തുല്യതയ്ക്ക് തെളിവാണ്.

“എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.” ((സ.വേ.പു)

“എനിക്ക് ആശ്വാസം നല്‌കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ, ഞാന്‍ ദൈവത്തില്‍ പ്രത്യാശ വച്ചിരിക്കുന്നു.” (സ.വേ.പു.സ.പ)

30. Psalms 62:6: אַ֣ךְ לֵֽ֖אלֹהִים דֹּ֣מִּי נַפְשִׁ֑י כִּֽי־מִ֜מֶּ֗נּוּ תִּקְוָתִֽי. [The Complete Tanakh]. He only is my rock and my salvation:He is my defence; I shall not be moved – അവൻ തന്നെ എൻ്റെ പാറയും, എൻ്റെ രക്ഷയും, എൻ്റെ സങ്കെത സ്ഥലവും ആകുന്നു: ഞാൻ ഏറ്റവും ഇളക്കപ്പെടുകയില്ല.” ഈ വേദഭാഗത്തും അവൻ”തന്നെ” അഥവാ, അവൻ “മാത്രം” എന്ന് പറയാൻ “അക്” (אַ֣ךְ – ak – only) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: [BiBle Hub]. ഈ വേദഭാഗത്തും യഹോവയുടെ അതുല്യതയെയാണ് വെളിപ്പെടുത്തുന്നത്.

“അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.” ((സ.വേ.പു)

“എന്‍റെ അഭയശിലയും എന്‍റെ രക്ഷയും എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്; ഞാന്‍ കുലുങ്ങുകയില്ല.” (സ.വേ.പു.സ.പ)

31. Isaiah 26:13: יְהֹוָ֣ה אֱלֹהֵ֔ינוּ בְּעָל֥וּנוּ אֲדֹנִ֖ים זֽוּלָתֶ֑ךָ לְבַד־בְּךָ֖ נַזְכִּ֥יר שְׁמֶֽךָ (The Complete Tanakh). O LORD our God, other lords beside thee have had dominion over us: but by thee only will we make mention of thy name – ഞങ്ങളുടെ ദൈവമായ യഹൊവായെ, നീ അല്ലാതെ മറ്റു കർത്താക്കന്മാർ ഞങ്ങളുടെ മെൽ അധികാരം ചെയ്തിട്ടുണ്ടു: എന്നാലും നിന്നാൽ മാത്രം ഞങ്ങൾ നിൻ്റെ നാമത്തെ ഓർമ്മപ്പെടുത്തും.” ഈ വേദഭാഗത്ത്, “നിന്നാൽ മാത്രം” (thee only) എന്ന അർത്ഥത്തിൽ ‘ലെ,ബാദ്’ (lə-bad – לְ,בַד־) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. ഇതും യഹോവയുടെ അദ്വിതീയതയ്ക്ക് തെളിവാണ്.

“ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.” (സ.വേ.പു)

“ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മറ്റു പലരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എങ്കിലും അവിടുന്നു മാത്രമാണ് ഞങ്ങളുടെ സര്‍വേശ്വരന്‍. അവര്‍ മരിച്ചു; ഇനി ജീവിക്കുകയില്ല.”:(സ.വേ.പു.സ.പ)

32. Isaiah 63:3: פּוּרָ֣ה | דָּרַ֣כְתִּי לְבַדִּ֗י וּמֵֽעַמִּים֙ אֵֽין־אִ֣ישׁ אִתִּ֔י וְאֶדְרְכֵ֣ם בְּאַפִּ֔י וְאֶרְמְסֵ֖ם בַּֽחֲמָתִ֑י וְיֵ֚ז נִצְחָם֙ עַל־בְּגָדַ֔י וְכָל־מַלְבּוּשַׁ֖י אֶגְאָֽלְתִּי (The Complete Tanakh). I have trodden the winepress alone; and of the people there was none with me: for I will tread them in mine anger, and trample them in my fury; and their blood shall be sprinkled upon my garments, and I will stain all my raiment – ഞാൻ ഏകനായി മുന്തരിങ്ങാ ചക്കിനെ ചവിട്ടി, ജനങ്ങളിൽ ഒരുത്തനും എന്നൊടു കൂടെ ഉണ്ടായിരുന്നില്ല: എന്തെന്നാൽ ഞാൻ അവരെ എൻ്റെ കൊപത്തിൽ ചവിട്ടി, അവരെ എൻ്റെ ക്രൊധത്തിൽ മെതിക്കും, അവരുടെ രക്തം എൻ്റെ വസ്ത്രങ്ങളുടെ മെൽ തളിക്കപ്പെടും, ണാൻ എൻ്റെ വസ്ത്രത്തെ ഒക്കെയും കറപ്പെടുത്തുകയും ചെയ്യും.” ഈ വേദഭാഗത്ത് “ഏകനായി അഥവാ, ഒറ്റയ്ക്കു” (alone) എന്ന അർത്ഥത്തിൽ ‘ലെ,ബാദ്,ദി’ (lə-bad-di – לְ,בַדְּ,י) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ ഏകനായി അഥവാ, ഒറ്റയ്ക്കു (alone) മുന്തിരിച്ചക്ക് ചിവിട്ടി എന്ന പ്രയോഗവും അവൻ്റെ അദ്വിതീയതയ്ക്ക് അഥവാ, അതുല്യതയ്ക്ക് തെളിലാണ്: (യെശ, 46:5)

“ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.” (സ.വേ.പു)

“ഞാന്‍ ഏകനായി മുന്തിരിച്ചക്കു ചവുട്ടി. ജനപദങ്ങളില്‍നിന്ന് ആരും എന്‍റെ കൂടെ ഇല്ലായിരുന്നു. ഞാന്‍ കോപിച്ച് അവരെ ചവുട്ടി. രോഷത്താല്‍ ഞാനവരെ മെതിച്ചു. അവരുടെ രക്തം തെറിച്ചുവീണ് എന്‍റെ വസ്ത്രമെല്ലാം മലിനമായി.” (സ.വേ.പു.സ.പ)

പുതിയനിമത്തിൻ്റെ തെളിവുകൾ കാണാൻ ലിങ്കിൽ പോകുക;

മോണോതീയിസം തെളിവുകൾ (പുതിയനിയമം)

ശബ്ബത്തുദിവസത്തെ വഴിദൂരം

“ശബ്ബത്തുദിവസത്തെ വഴിദൂരം” എന്ന പ്രയോഗം ഒരിക്കൽ മാത്രമാണുള്ളത്: (പ്രവൃ, 1:12). ന്യായപ്രമാണകല്പന ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്ത് ദിവസത്തിൽ (ശനിയാഴ്ച) സഞ്ചരിക്കാവുന്ന പരിമിതമായ ദൂരമാണ് “ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം” (Techum Shabbat) എന്നറിയപ്പെടുന്നത്. ഇത് 2,000 മുഴം/കുലം (Cubit) അഥവാ, 3,000 അടി ആണ്. ഏകദേശം ഒരു കിലോമീറ്റർ (.91 km/0.56 mile) ആണ്. ഈ ദൂരം യഹൂദന്മാർ ശബ്ബത്ത് ദിവസത്തിൽ അവരുടെ വാസസ്ഥലത്ത് നിന്ന് സഞ്ചരിക്കാൻ പാടുള്ള പരമാവധി ദൂരമാണ്. ഈ നിയമം യഹൂദ മതത്തിലെ ഹലാഖ (Halakha) എന്നറിയപ്പെടുന്ന മതനിയമങ്ങൾ അനുസരിച്ചാണ് നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. [What Is Techum Shabbat?]

ശബ്ബത്തുദിവസത്തെ വഴിദൂരം 2,000 മുഴമാണെന്ന് ബൈബിളിൽ അക്ഷരംപ്രതി പറഞ്ഞിട്ടില്ല. യെഹൂദാ റബ്ബിമാർ അത് കണക്കാക്കിയിരിക്കുന്നത് യോശുവ 3:4-ൻ്റെ അടിസ്ഥാനത്തിലാണ്: “എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം (cubit) അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.” യിസ്രായേൽജനത്തിനും നിയമപെട്ടകത്തിനും ഇടയ്ക്കുള്ള അകലമാണ് 2,000 മുഴം. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാർ ഒരു ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നതായി പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 1:12). യെരൂശലേമിൽ നിന്ന് 5 ഫർലോങ് (furlong) അകലെയായിരുന്നു ഒലിവ് മല എന്നാണ് യഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. [കാണുക: Josephus: Antiquities of the Jews, Book XX, XX, VIII, 6]. 5 furlong എന്നത് 3,300 അടി അഥവാ, 2,200 മുഴം ആണ്. അതും ഏകദേശം .1.0058km കിലോമീറ്റർ ആണ്. അതിനാൽ, ഒരു ശബ്ബത്തുദിവസത്തെ വഴിദൂരം” എന്നത് ഏകദേശം ഒരു കി.മീ. ആണെന്ന് മനസ്സിലാക്കാം.

കർത്തൃനാമം എന്താണ്?

☛ നമ്മുടെ കർത്താവും രക്ഷിതാവുമായവന് ദൈവകല്പനപ്രകാരം അവൻ്റെ അമ്മയപ്പന്മാർ നൽകിയ യഥാർത്ഥ നാമം ‘യേശുവ’ (Yeshua) എന്നായിരുന്നു എന്ന് പൊതുവെ കരുതപ്പെടുന്നു. പുതിയനിയമ ഭാഷയായ കൊയ്നേ ഗ്രീക്കിൻ്റെ (Koine Greek) പരിമിതികൾ മൂലമാണ് യേശുവ എന്ന പേരിനെ, ഇയേസൂസ്/ഇ്യേസൂസ് (Ἰησοῦς – Iēsous) എന്ന് ലിപ്യന്തരണം (Transliteration) ചെയ്യേണ്ടി വന്നതെന്ന് പറയപ്പെടുന്നു. എന്നാൽ അതിലൊരു വലിയ പ്രശ്നമുണ്ട്. നമ്മുടെ കർത്താവിന് എന്ത് പേരിടണമെന്ന് തീരുമാനിച്ചത് മനുഷ്യരാരുമല്ല; സർവ്വജ്ഞാനിയായ (Omniscience) ദൈവമാണ്. ദൈവം തൻ്റെ ക്രിസ്തുവിന് ഒരു നാമം നിശ്ചയിക്കുകയും, അതെഴുതാൻ ബൈബിൾ ഭാഷയിൽ അക്ഷരങ്ങൾ ഇല്ലാതെവരികയും ചെയ്താൽ, അത് ദൈവത്തിൻ്റെ സർവ്വജ്ഞതയെയയാണ് ബാധിക്കുന്നത്. അങ്ങനെവരാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. ഇതിൻ്റെ വസ്തുത എന്താണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം:

യേശുവ എന്ന പേരിൻ്റെ ചരിത്രം:
➦ എഫ്രയീം ഗോത്രത്തിൽ നൂന്റെ (Nun) മകനായിരുന്നു ഹോശേയ: (സംഖ്യാ, 13:8). ബാല്യംമുതൽ തൻ്റെ ശുശ്രൂഷക്കാരനായിരുന്ന അവന് ‘ഹോശേയ’ (הוֹשֵׁעַ – Hoshea) എന്ന പേരുമാറ്റി, ‘യെഹോശൂവ’ (יְהוֹשׁוּעַ – Yehoshua) എന്ന പേരിട്ടത് മോശെയാണ്: (സംഖ്യാ, 11:28; സംഖ്യാ, 13:16). എബ്രായയിൽ ‘യെഹോശൂവ’ എന്നും സത്യവേദപുസ്തകത്തിൽ ‘യോശുവ’ എന്നും പിഒസിയിൽ ‘ജോഷ്വ’ എന്നുമാണ്. ‘ഹോശേയ’ എന്ന സംജ്ഞാനാമത്തിൻ്റെ (proper noun) മൂലധാതു (Primitive Root) ‘രക്ഷിക്കുക’ (to save) എന്നർത്ഥമുള്ള ‘യാഷാ’ (יָשַׁע – Yasha) എന്ന ക്രിയപദം (verb) ആണ്. ‘യെഹോശൂവ’ എന്ന സംജ്ഞാനാമം ‘യഹോവ’ (יְהֹוָה – Yehovah) ‘യാഷാ’ (יָשַׁע – Yasha) എന്നീ രണ്ട് പദങ്ങളുടെ സംയോജനമാണ്. അതായത്, ‘രക്ഷ’ (Salvation) എന്നർത്ഥമുള്ള ‘ഹോശേയ’ എന്ന പേരുമാറ്റി ‘യഹോവ രക്ഷയാകുന്നു’ (Yehovah is salvation) എന്നർത്ഥമുള്ള ‘യെഹോശൂവ’ (Yehoshua) എന്ന പേരാണ് മോശെ അവന് കൊടുത്തത്. യെഹോശൂവ എന്ന പേരിൻ്റെ ചുരുക്കരൂപമാണ് ‘യേശൂവ’ (יֵשׁוּעַ – Yeshua) എന്ന നാമം. ‘യെഹോശൂവ’ എന്ന നീണ്ട പേരിന് പകരം ‘യേശുവ’ എന്ന ചുരുക്കരൂപം ഉപയോഗിക്കാൻ തുടങ്ങിയത് ബാബേൽ പ്രവാസത്തിന് ശേഷമാണ്. നെഹെമ്യാവിൻ്റെ പുസ്തകത്തിൽ നൂന്റെ മകൻ്റെ ‘യെഹോശൂവ’ (Yehoshua) എന്ന നാമം ‘യേശൂവ’ (יֵשׁוּעַ – Yeshua) എന്ന് പറയുന്നത് എബ്രായയിൽ കാണാം. സത്യവേദപുസ്തകത്തിൽ യുശുവ തന്നെയാണ്. (നെഹെ, 8:17). ഒന്നുകൂടി വ്യക്തമാക്കിയാൽ: വചനപ്രകാരം യെഹോശൂവ (Yehoshua) എന്ന പേരിൻ്റെ ചുരുക്കരൂപമാണ് യേശൂവ (Yēshūaʿ) എന്നത് തർക്കമില്ലാത്ത സംഗതിയാണ്. യെഹോശൂവ എന്ന നാമം 218 പ്രാവശ്യവും, യേശൂവ എന്ന നാമം 29 പ്രാവശ്യവും കാണാം. ➟[പൂർണ്ണനാമവും ചുരുക്കരൂപവും എബ്രായ ബൈബിളിൽ കാണുക: Num, 13:16 ⁃⁃ Neh, 8:17]. ‘

യേശൂവ എങ്ങനെ ഇ്യേസൂസ് ആയി?
➦ യേശൂവ (יֵשׁוּעַ – Yēshūaʿ) എന്ന എബ്രായനാമം ഇ്യേസൂസ് (Ἰησοῦς – Iēsous) എന്ന ഗ്രീക്കുനാമം ആയതിൻ്റെ ഭാഷാപരമായ ചരിത്രം ഇപ്രകാരമാണ്: 
𝟭. യോശുവയിലെ ‘യേ’ (יֵ – Yē) എന്ന ആദ്യാക്ഷരം, ‘യോദ്’ (י – Yod) എന്ന അക്ഷരവും അതിൻ്റെ അടിയിൽ കാണുന്ന രണ്ട് ഡോട്ട് ’ഏ’ (ē) എന്ന ദീർഘസ്വരം നല്കുന്ന ‘സേരെ’ (Tzeire) എന്ന ചിഹ്നവും ചേർന്നതാണ്. ‘യേ’ (יֵ – Yē) എന്ന അക്ഷരത്തിന് തത്തുല്യമായ അക്ഷരം ഗ്രീക്കിലില്ല. അതിനാൽ യോദിന് പകരം ഗ്രീക്കിലെ ‘ഇ’ (Ἰ – I) എന്ന ശബ്ദം നല്കുന്ന ‘അയോട്ട’ (Iota) എന്ന അക്ഷരവും, ‘ഏ’ (η – ē) എന്ന ദീർഘസ്വരം നല്കുന്ന ‘ഈറ്റ’ (Eta) എന്ന അക്ഷരവും ഉപയോഗിച്ചു. അങ്ങനെ ‘യേ’ (יֵ – Yē) എന്നത് ‘ഇയേ/ഇ്യേ’ (Ἰη ⁃ Iē) ആയി. 
𝟮. യോശുവയിലെ ‘ശൂ’ (שׁוּ – shū) എന്ന രണ്ടാമത്തെ അക്ഷരം, മുകളിൽ ഡോട്ടുള്ള ശിൻ (שׁ – Shin) എന്ന അക്ഷരം ‘ശ’ (sh) എന്ന ശബ്ദവും, മധ്യത്തിൽ ഡോട്ടുള്ള ‘വൗ’ (וּ – Vav) എന്ന അക്ഷരം ‘ഊ’ (ū) എന്ന സ്വരശബ്ദവും നൽകുന്നതാണ്. എബ്രായയിലെ ‘ശിൻ’ (שׁ – sh) എന്ന ‘ശ’ (sh) ശബ്ദം കൊയ്നേ ഗ്രീക്കിൽ ഇല്ല. ഗ്രീക്കിൽ ‘സിഗ്മ’ (Sigma) എന്ന അക്ഷരത്തിൻ്റെ ‘സ’ (σ – s) ശബ്ദം മാത്രമേ ഉള്ളൂ. അതിനാൽ ‘ശ’ (Sh) എന്നതിന് പകരം ‘സ’ (s) എഴുതാൻ നിർബന്ധതമായി. പിന്നെ ‘ശൂ’ (shū) എന്നതിലെ ‘ഊ’ (ū) ശബ്ദം ലഭിക്കാൻ ഗ്രീക്കിലെ ഒമിക്രോൻ്റെ (Omicron) ‘ഒ’ (ο – o) എന്ന അക്ഷരവും, അപ്സിലോൻ്റെ (Upsilon) ‘ഉ’ (υ – u) എന്ന അക്ഷരവും സംയുക്തമായി ഉപയോഗിച്ചു. അങ്ങനെ ‘ശൂ’ (shū) ‘സൂ’ (σοῦ – sou) ആയി.
𝟯. യേശുവയിലെ ‘അ’ (עַ – aʿ) എന്ന അവസാനത്തെ അക്ഷരം, തൊണ്ടയിൽ നിന്ന് വരുന്ന ഒരു പ്രത്യേക ശബ്ദമാണ്. ഈ ശബ്ദവും ഗ്രീക്കിൽ ഇല്ല. അതിനാൽ അത് പൂർണ്ണമായും ഒഴിവാക്കി. ഗ്രീക്ക് വ്യാകരണമനുസരിച്ച് പുരുഷന്മാരുടെ പേരുകൾ സാധാരണയായി സിഗ്മമ (Sigma) എന്ന അക്ഷരത്തിൽ അവസാനിക്കാറുണ്ട്. ഒരു പേര് പുല്ലിംഗമാണെന്ന് (Masculine) കാണിക്കാനാണ് അവസാനം ‘സ്’ (ς – s) ചേർക്കുന്നത്. അങ്ങനെ അവസാനത്തെ അക്ഷരം സിഗ്മ (Sigma) എന്ന ‘സ്’ (ς – s) എന്ന ശബ്ദവും ചേർന്നപ്പോൾ, യേശൂവ (יֵשׁוּעַ – Yēshūaʿ) എന്ന എബ്രായനാമം ‘ഇയേസൂസ്/ഇ്യേസൂസ്’ (Ἰησοῦς – Iēsous) എന്ന ഗ്രീക്കുനാമമായി.

☛ Ἰησοῦς – Iēsous-ൻ്റെ മലയാളം ലിപ്യന്തരണം (Transliteration) ഇയേസൂസ്/ഇ്യേസൂസ് എന്നും ഉച്ചാരണം (Pronounciation) യേസൂസ് എന്നുമാണ്. ➟[ഉച്ചാരണം കേൾക്കുക: യേസൂസ് 1, യേസൂസ് 2, യേസൂസ് 3]. അതിനാൽ നമ്മുടെ കർത്താവിൻ്റെ നാമം കൊയ്നേ ഗ്രീക്കിൻ്റെ ഉച്ചാരണപ്രകാരം, “യേസൂസ്” എന്നുതന്നെ നമുക്ക് എഴുതുകയും ഉച്ചരിക്കുകയും ചെയ്യാവുന്നതാണ്. 

യേശുവ, യേസൂസ്:
➦ യേശൂവ (יֵשׁוּעַ – Yēshūa) എന്ന എബ്രായനാമത്തിൻ്റെയും യേസൂസ് (Ἰησοῦς – Iēsous) എന്ന ഗ്രീക്കുനാമത്തിൻ്റെയും അർത്ഥം, ദൈവശാസ്ത്രപരമായി ഒന്നുതന്നെയാണ്. യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ യോസേഫിനോട് പറയുന്നത് ശ്രദ്ധിക്കുക: “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഈ വാക്യത്തിൽ, autos sōsei എന്ന ഗ്രീക്കുപ്രയോഗത്തിൻ്റെ അർത്ഥം ‘അവൻ (യഹോവ) രക്ഷിക്കും’ (He (Yehovah) will save) എന്നാണ്. ഇവിടെ, യേസൂസ് (Iēsous) എന്ന പേരിൻ്റെ അർത്ഥമാണ് ‘അവൻ (യഹോവ) രക്ഷിക്കും’ എന്നത്.  അതായത്, തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു അവൻ രക്ഷിക്കും. അതിനാൽ ഭാഷാപരമായും യേശുവ എന്ന നാമത്തിൻ്റെ ലിപ്യന്തരണമാണ് (Transliteration) യേസൂസ് എന്ന് മനസ്സിലാക്കാം. 

☛ എന്നാൽ ഈ പേരുമാറ്റം സംഭവിച്ചത്, അല്ലെങ്കിൽ യേശുവ (Yeshua) എന്ന നാമം യേസൂസ് (Iēsous) എന്നായത് നമ്മുടെ കർത്താവായ ക്രിസ്തുവിനോടുള്ള ബന്ധത്തിലാണോ? അല്ലെന്നാണ് ചരിത്രപരമായും വചനപരമായുമുള്ള ഉത്തരം. അതാണ് നാമിനി പരിശോധിക്കാൻ പോകുന്നത്.

സെപ്റ്റ്വജിൻ്റ് (LXX) പരിഭാഷ:
➦ ബിസി മൂന്നാം നൂറ്റാണ്ട് മുതൽ ബിസി ഒന്നാം നൂറ്റാണ്ട് വരെയുള്ള (BC 250 ⁃ BC 100) കാലഘട്ടത്തിലാണ് എബ്രായ ബൈബിളിൻ്റെ ആധികാരിക ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റ് (Septuagint) അല്ലെങ്കിൽ LXX ബൈബിൾ ഉണ്ടായത്. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്ന ഗ്രീക്ക് സംസാരിക്കുന്ന യഹൂദന്മാർക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കിയത്. ടോളമി രണ്ടാമൻ ഫിലഡെൽഫസിന്റെ (Ptolemy II Philadelphus, BC 285⁃246) ഭരണകാലത്താണ് പഞ്ചഗ്രന്ഥങ്ങൾ/തോറ (Pentateuch) എന്നറിയപ്പെടുന്ന മോശെയുടെ അഞ്ചു പുസ്തകങ്ങൾ ആദ്യമായി ഗ്രീക്കിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. തോറയ്ക്ക് ശേഷം, പ്രവാചക പുസ്തകങ്ങളും (Prophets) മറ്റ് എഴുത്തുകളും (Writings) അടുത്ത രണ്ട് നൂറ്റാണ്ടുകളിലായി വിവർത്തനം ചെയ്ത് പൂർത്തിയാക്കി. അതായത്, യേശുവിനും ഏകദേശം 250 വർഷംമുമ്പേ പഞ്ചഗ്രന്ഥങ്ങളും, 100 വർഷങ്ങൾക്ക് മുമ്പേ ബാക്കി പുസ്കങ്ങളും പൂർത്തിയായിരുന്നു.

ഹെല്ലനിസം:
➦ ക്രിസ്തുവിൻ്റെ കാലത്ത് ഗ്രീക്ക് സംസ്കാരവും ഭാഷയും പരക്കെ വ്യാപിച്ചിരുന്നുവെങ്കിലും, ഹെല്ലനിസം (Hellenism) ലോകം മുഴുവൻ പടർന്നു പന്തലിക്കാൻ തുടങ്ങിയത് യേശുവിന് ഏകദേശം 300 വർഷങ്ങൾക്ക് മുമ്പാണ്. മഹാനായ അലക്സാണ്ടർ ചക്രവർത്തി (Alexander the Great) ബിസി 334 മുതൽ ആരംഭിച്ച പടയോട്ടങ്ങളിലൂടെയാണ് ഗ്രീക്ക് ഭാഷയും (Koine Greek) സംസ്കാരവും ചിന്തകളും മിഡിൽ ഈസ്റ്റിലേക്കും മെഡിറ്ററേനിയൻ ലോകത്തേക്കും വ്യാപിച്ചത്. ഇതിനെയാണ് ഹെല്ലനിസ്റ്റിക് കാലഘട്ടം (Hellenistic Period) എന്ന് വിളിക്കുന്നത്. അങ്ങനെ ഈജിപ്തിലെ അലക്സാണ്ട്രിയ പോലുള്ള നഗരങ്ങളിൽ ജീവിച്ചിരുന്ന ജൂതന്മാർക്ക് ഹീബ്രു ഭാഷയിലുള്ള പാണ്ഡിത്യം കുറയുകയും, അന്നത്തെ പൊതുഭാഷയായ കൊയിനേ ഗ്രീക്ക് (Koine Greek) മാതൃഭാഷയായി മാറുകയും ചെയ്തു. സ്വന്തം വിശുദ്ധഗ്രന്ഥങ്ങൾ (പഴയനിയമം) ഗ്രഹിക്കാനും ആരാധനകളിൽ ഉപയോഗിക്കാനും ഗ്രീക്ക് ഭാഷയിലുള്ള ഒരു പരിഭാഷ അവർക്ക് അത്യാവശ്യമായി വന്നു. ബിസി മൂന്നാം നൂറ്റാണ്ടിൽ ടോളമി രണ്ടാമൻ (Ptolemy II) രാജാവിന്റെ ഭരണകാലത്ത്, അലക്സാണ്ട്രിയയിലെ പ്രശസ്തമായ ലൈബ്രറിയിലേക്ക് ലോകത്തിലെ എല്ലാ ഗ്രന്ഥങ്ങളുടെയും ഗ്രീക്ക് പതിപ്പ് ശേഖരിക്കുന്നതിന്റെ ഭാഗമായും ഈ പരിഭാഷ നടന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതായത്, ഹെല്ലനിസം മൂലമുണ്ടായ സാമൂഹികവും ഭാഷാപരവുമായ മാറ്റങ്ങളാണ് എബ്രായ ബൈബിൾ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്താൻ വഴിതെളിച്ചത്.

സെപ്റ്റ്വജിൻ്റും (LXX) യേസൂസും:
➦ ക്രിസ്തുവിനും ഏകദേശം 250 വർഷംമുമ്പേ കൊയ്നേ ഗ്രീക്കിലേക്ക് പരിഭാഷ ചെയ്യപ്പെട്ട LXX-ൻ്റെ പഞ്ചഗ്രന്ഥങ്ങളിലാണ്, നാം മുകളിൽ പറഞ്ഞപോലെ യേശൂവ (Yeshua) എന്ന എബ്രായ നാമം യേസൂസ് (Iēsous) എന്ന് കൊയ്നേ ഗ്രീക്കിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടത്. യെഹോശൂവ (Yehoshua) എന്ന നാമത്തിൻ്റെ ചുരുക്കരൂപമാണ് യേശൂവ (Yeshua) എന്ന് നാം മുകളിൽ കണ്ടതാണ്. (Num, 13:16 ⁃⁃ Neh, 8:17). അതിനാൽ LXX-ൽ യെഹോശൂവ, യേശൂവ എന്ന നാമവ്യത്യാസമില്ലാതെ, യേസൂസ് (Ἰησοῦς – Iēsous) എന്ന ഒറ്റനാമമേ കാണാൻ കഴിയുകയുള്ളു. യേസൂസ് (Ἰησοῦς) എന്ന നാമം 248 പ്രാവശ്യം അതിൽ ഉപയോഗിച്ചിട്ടുണ്ട്. (Exo, 17:10; 2Chr, 31:15). എന്നുവെച്ചാൽ, യേശൂവ (יֵשׁוּעַ – Yeshua) എന്ന എബ്രായനാമം ക്രിസ്തുവിനും രണ്ടര നൂറ്റാണ്ടുമുമ്പേ (250 വർഷം) യേസൂസ് (Ἰησοῦς – Iēsous) എന്ന് കൊയ്നേ ഗ്രീക്കിലേക്ക് മാറ്റപ്പെട്ടിരുന്നു. തന്മൂലം, ക്രിസ്തുവിനോടുള്ള ബന്ധത്തിലല്ല പേരുമാറ്റം നടന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

Antiquities of the Jews:
➦ നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിലല്ല പേരുമാറ്റം നടന്നത് എന്നതിൻ്റെ ചരിത്രപരവും വചനപരവുമായ തെളിവുണ്ട്. യെഹൂദാ ചരിത്രകാരനായ ജോസീഫസ് തൻ്റെ Antiquities of the Jews എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് എഡി 93–94 കാലത്താണ്. ക്രിസ്തുവിൻ്റെ കാലത്തെ ഏവർക്കും അറിയാവുന്ന ചില ചരിത്ര വിവരങ്ങളല്ലാതെ, പുതിയനിയമം ജോസീഫസ് കാണുകയോ, അതിൽനിന്ന് ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല. അതിൻ്റെ ആവശ്യവും അവനില്ല. അവൻ പുതിയനിയമരേഖ കണ്ടിട്ടില്ല എന്നതിൻ്റെ തെളിവും അവൻ്റെ പുസ്തകത്തിലുണ്ട്. യോഹന്നാൻ സ്നാപകനെ ഹെരോദാവ് വധിച്ചതിൻ്റെ കാരണം അവൻ്റെ ജനസ്വാധീനമാണ് കാരണമായി ജോസീഫസ് പറയുന്നത്. [കാണുക: J.AJ 18.116]. എന്നാൽ ബൈബിളിൽ അങ്ങനെയല്ല: (മത്താ, 14:2-12). യോഹന്നാൻ്റെ സഹോദരൻ യാക്കോബിനെ ഹെരോദാവ് വാൾകൊണ്ട് കൊല്ലുകയായിരുന്നു: (പ്രവൃ, 12:1-2). എന്നാൽ എഡി 62-ൽ അനാന്യാസ് എന്ന മഹാപുരോഹിതൻ കല്ലെറിഞ്ഞു കൊന്നു എന്നാണ് ജോസീഫസ് പറയുന്നത്. [കാണുക: J.AJ 20.197]. അതിനാൽ ജോസീഫസ് പുതിയനിയമം കണ്ടിട്ടില്ലെന്ന് വ്യക്തമാണ്. എന്നാൽ അവൻ്റെ പുസ്തകത്തിൽ ക്രിസ്തുവിൻ്റെ യേസൂസ് എന്ന നാമം രണ്ടുപ്രാവശ്യം കാണാം:
☛ “യേസൂസ് എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു” (Ἰησοῦς σοφὸς ἀνήρ – Iēsous sophos anēr) എന്നുകാണാം. [കാണുക: Ant, Book 18.3.3]. 
☛ “ക്രിസ്തോസ് എന്നു വിളിക്കപ്പെടുന്ന യേസൂസിന്റെ സഹോദരൻ, യാക്കോബ് എന്നു പേർ” (τὸν ἀδελφὸν Ἰησοῦ τοῦ λεγομένου Χριστοῦ, Ἰάκωβος ὄνομα αὐτῷ – tón adelfón Iisoú toú legoménou Christoú, Iákovos ónoma aftó) എന്നും കാണാം. [കാണുക: Ant. Book 20:1]. 
☛ തൻ്റെ പുസ്തകത്തിൽ നൂൻ്റെ മകൻ്റെ യെഹോശൂവ/യേശൂവ എന്ന നാമവും യേസൂസ് (Ἰησοῦς) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “Ὡς Ἰησοῦς (Iēsous) ὁ στρατηγὸς τῶν Ἑβραίων πολεμήσας πρὸς Χαναναίους καὶ κρατήσας αὐτῶν τοὺς μὲν διέφθειρε, τὴν δὲ γῆν κατακληρουχήσας διένειμε ταῖς φυλαῖς.” [J.AJ, Book 5]. പുതിയനിയമം കണ്ടിട്ടില്ലാത്ത ജോസീഫസ് സെപ്റ്റ്വജിൻ്റിൻ്റെ (LXX) ചരിത്രം പ്രതിപാദിക്കുകയും അതിൽനിന്ന് അനേകം കാര്യങ്ങൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. [കാണുക: J.AJ, Cha, 12:2]. അതിനാൽ, നമ്മുടെ കർത്താവിൻ്റെ യേസൂസ് (Ἰησοῦς) എന്ന നാമത്തിൻ്റെ അക്ഷരഘടന ജോസീഫസിന് ലഭിച്ചത് പുതിയനിയമത്തിൽ നിന്നല്ല; LXX-ൽ നിന്നാണെന്ന് വ്യക്തമാണ്.

യേശുവ എന്ന യേസൂസ്:
☛ എബ്രായ ബൈബിളിൽ കാണുന്ന നൂൻ്റെ മകനായ യേശുവയുടെ നാമം പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. രണ്ടിടത്തും യേസൂസ് (Ἰησοῦς – Iēsous) എന്നാണ് കാണുന്നത്: “നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.” (പ്രവൃ, 7:45എബ്രാ, 4:8). [കാണുക: Act, 7:45Heb, 4:8]. LXX-ൽ നിന്നാണ് പുതിയനിയമത്തിലേക്ക് പരാമവതി ഉദ്ധരണികൾ എടുത്തിരിക്കുന്നത്. തന്മൂലം, LXX-ൽ നിന്നാണ് യേസൂസ് എന്ന നാമം എടുത്തതെന്ന് മനസ്സിലാക്കാം. അതിനാൽ, ക്രിസ്തുവിനും നൂറ്റാണ്ടുകൾക്കുമുമ്പേ LXX-ലൂടെയാണ് പേരുമാറ്റം നടന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 

LXX-ൻ്റെ പ്രത്യേകതകൾ: 
➦ സെപ്റ്റ്വജിന്റ് (LXX) ബൈബിളിന് പല പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്തും അതിന് മുമ്പും പിമ്പുമുള്ള എബ്രായഭാഷ അറിയാത്ത വിദേശി യെഹൂദന്മാർ എല്ലാവരും ഉപയോഗിച്ചിരുന്നതും എബ്രായഭാഷ അറിയുന്നവരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്. 
𝟯. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്. 
𝟰. LXX-ൽ നിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟱. ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് പരിഭാഷയാണ് ഉപയോഗിച്ചിരുന്നത്.
𝟲. ആദ്യകാല വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട ഗ്രന്ഥമായാണ് LXX-നെ കണ്ടിരുന്നത്. ഫിലോ (Philo), ജോസീഫസ് (Josephus) തുടങ്ങിയ യഹൂദ ചരിത്രകാരന്മാരും ജസ്റ്റിൻ മാർട്ടിർ, അഗസ്റ്റിൻ തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാരും LXX കേവലം ഒരു വിവർത്തനമായല്ല; പ്രത്യുത, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ (Inspiration) തയ്യാറാക്കപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നു
𝟳. ഇന്ന് ലഭ്യമായിരിക്കുന്ന 4–5 നൂറ്റാണ്ടുകളിലുള്ള പുരാതനവും സമഗ്രവുമായ മൂന്ന് കോഡെക്സുകളുടെയും (Codex Vaticanus, Codex Sinaiticus, Codex Alexandrinus) പഴയനിയമം LXX ആണ്. അതിനാൽ, LXX കേവലം ഒരു പരിഭാഷയല്ല; എബ്രായ ബൈബിളിന് തുല്യമോ, അതിനെക്കാൾ ശ്രേഷ്ഠമായതോ ആണ്.

റോമൻ ഭരണവും ഗ്രീക്ക് സ്വാധീനവും:
➦ ക്രിസ്തു ജീവിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിൽ രാഷ്ട്രീയമായി ഭരണം നടത്തിയിരുന്നത് റോമാക്കാരായിരുന്നു (Roman Empire). എന്നാൽ റോമൻ ഭരണകാലത്തും ലോകം മുഴുവൻ ഉപയോഗിച്ചിരുന്നത് ഗ്രീക്ക് ഭാഷയായിരുന്നു. അതായത്, ഭരണം റോമിന്റേതും സംസ്കാരവും ഭാഷയും ഗ്രീക്കിന്റേതും ആയിരുന്നു. അക്കാലത്ത്, യഹൂദ്യയിലും ഗലീലയിലും ആളുകൾ ദൈനംദിന കാര്യങ്ങൾക്ക് അരമായിക് (Aramaic) ഭാഷയാണ് സംസാരിച്ചിരുന്നതെങ്കിലും, കച്ചവടത്തിനും ഭരണസംബന്ധമായ കാര്യങ്ങൾക്കും വിദേശികളോട് ആശയവിനിമയത്തിനും കൊയിനെ ഗ്രീക്ക് (Koine Greek) തന്നെയാണ് ഉപയോഗിച്ചിരുന്നത്. അലക്സാണ്ട്രിയ, അന്ത്യോക്യ, ഏഷ്യ മൈനർ, റോം തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ചിതറിപ്പാർത്തിരുന്ന യഹൂദന്മാർക്കിടയിൽ സെപ്റ്റുവജിന്റ് (LXX) തന്നെയായിരുന്നു പ്രധാന വേദപുസ്തകം. യെഹൂദ്യയിലെ പരീശന്മാരും റബ്ബിമാരും പുരോഹിതന്മാരും ദേവാലയ ശുശ്രൂഷകൾക്കും സിനഗോഗുകളിലെ ആവശ്യങ്ങൾക്കും എബ്രായ (Hebrew) മൂലഗ്രന്ഥമാണ് ഉപയോഗിച്ചിരുന്നത്. എങ്കിലും യിസ്രായേലിലും ഗ്രീക്ക് സംസാരിക്കുന്ന ധാരാളം യഹൂദന്മാർ ഉണ്ടായിരുന്നു. അതിനാൽ LXX യിസ്രായേലിനുള്ളിലും വ്യാപകമായി അറിയപ്പെടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. ഖുമ്രാൻ (Qumran) ഗുഹകളിൽ നിന്ന് ലഭിച്ച ചാവുകടൽ ചുരുളുകളിൽ (Dead Sea Scrolls) എബ്രായ ചുരുളുകൾക്കൊപ്പം LXX-ന്റെ ഗ്രീക്ക് പ്രതികളും കണ്ടെത്തിയത് അതിൻ്റെ തെളിവാണ്. ഇന്നത്തെ ഇംഗ്ലീഷ് പോലെ, യേശുവിൻ്റെ കാലത്തും അതിനു മുമ്പും പിമ്പുമുള്ള ലോകഭാഷയായിരുന്നു കൊയ്നേ ഗ്രീക്ക്. അതുകൊണ്ടാണ് പുതിയനിയമം മുഴുവനായും ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടതും, ലോകമെമ്പാടുമുള്ള ആളുകളിലേക്ക് ക്രിസ്തുവിശ്വാസം വളരെ വേഗത്തിൽ എത്തിയതും.

ലോകരക്ഷകനും ലോകഭാഷയും:
➦ ക്രിസ്തുവിൻ്റെ രക്ഷാകരപ്രവർത്തിയിൽ പ്രഥമപരിഗണന വാഗ്ദത്തസന്തതിയായ യെഹൂദന്മാർക്കാണെങ്കിലും (മത്താ, 1:21), അവൻ പഴയനിയമ രക്ഷകന്മാരെപ്പോലെ (ന്യായാ, 3:9; ന്യായാ, 3:15), കേവലം പ്രാദേശിക രക്ഷിതാവല്ല; ലോകരക്ഷിതാവ് (The Saviour of the world) ആണ്: (യോഹ, 4:42; 1യോഹ, 4:14). അവൻ ലോകത്തിൻ്റെ പാപം ചുമന്ന കുഞ്ഞാടും (യോഹ, 1:29), സർവ്വലോകത്തിന്റെയും പാപത്തിന് പ്രായശ്ചിത്തവുമാണ്: (1യോഹ, 2:2). അതിനാൽ ലോകരക്ഷിതാവിന് അന്നത്തെ ലോകഭാഷയായ കൊയ്നേ ഗ്രീക്കിലുള്ള പേരായിരുന്നു അനിവാര്യം. അതാണ് ദൈവകല്പനയാൽ അവൻ്റെ അമ്മയപ്പന്മാർ അവനിട്ട യേസൂസ് (Ἰησοῦς – Iēsous) എന്ന നാമം. അക്കാലത്ത് യേസൂസ് എന്ന പേരും അതിൻ്റെ അർത്ഥവും യെഹൂദന്മാർക്ക് LXX-ലൂടെ സുപരിചിതമായിരുന്നു. ആ നാമം ദൈവം തൻ്റെ ക്രിസ്തു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ സെപ്റ്റ്വജിൻ്റിലൂടെ (LXX) മുന്നൊരുക്കിയതാണ്. രക്ഷകൻ്റെ നാമം അവൻ്റെ ജനനത്തിനും ഏകദേശം പത്ത് മാസങ്ങൾക്ക് മുമ്പാണ് ലോകത്തിൽ വെളിപ്പെടുത്തിയതെങ്കിലും, അവൻ്റെ നാമവും ജനനവും അവനിലൂടെയുള്ള രക്ഷാകരപ്രവർത്തിയും. ലോകസ്ഥാപനത്തിന് മുമ്പേ മുൻനിർണ്ണയിക്കപ്പെട്ടതാണ്: (എഫെ, 1:4; 1പത്രൊ, 1:20). അതായത്, അക്കാലത്തെ സാർവത്രിക ഭാഷയിലൂടെ രക്ഷകന്റെ നാമവും നാമത്തിന്റെ അർത്ഥവും അതിൻ്റെ ആഗോള തലത്തിലുള്ള പ്രചാരവും ദൈവം സെപ്റ്റ്വജിലൂടെ മുൻകൂട്ടി ഒരുക്കിയിരുന്നു.

കൊയ്നേ ഗ്രീക്കും പുതിയനിയമവും:
➦ പുതിയനിയമത്തിൻ്റെ മൂലഭാഷ കൊയ്നേ ഗ്രീക്കാണ്. മറ്റൊരു ഭാഷയിലും പുതിയനിയമത്തിലെ ഒരു പുസ്തകവും രചിക്കപ്പെട്ടില്ല. എന്നാൽ ആധുനിക പണ്ഡിതന്മാരിൽ ചിലർ പ്രഥമ സുവിശേഷകനായ മത്തായി തൻ്റെ സുവിശേഷം രചിച്ചത് എബ്രായയിലാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ അതിന് വിശ്വാസയോഗ്യമായ യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. പുതിയനിയമത്തിൻ്റെ ആദ്യത്തെ എബ്രായ പരിഭാഷ ജർമ്മൻ യഹൂദ പണ്ഡിതനായ ‘എലിയാസ് ഹ്യൂട്ടർ’ (Elias Hutter) 1599-ൽ പ്രസിദ്ധീകരിച്ചതാണ്. ഇത് സിറിയാക്, ഹിബ്രു, ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ, ബോഹീമിയൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ് എന്നീ പലഭാഷകളിലുള്ള (Polyglot) പരിഭാഷയാണ്. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള നൂറെംബർഗ് (Nuremberg) എന്ന ഒരു ചരിത്രപ്രസിദ്ധമായ ഒരു നഗരത്തിൽനിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. [കാണുക: Hutter’s Hebrew New Testament]. ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ എബ്രായ ഭാഷയിലുള്ള മത്തായി സുവിശേഷം പതിനാലാം നൂറ്റാണ്ടിൽ (1380) ഉള്ളതാണ്. ഷെം-ടോബ് ബെൻ-ഐസക് ബെൻ-ഷാപ്രൂട്ട് ഇബ്നു ഷാപ്രൂട്ട് (Shem-Tob ben-Isaac ben-Shaprut Ibn Shaprut) എന്ന സ്പാനിഷ് യെഹൂദാ റബ്ബി ക്രിസ്തുമത വിമർശനത്തിനായി രചിച്ച ‘Eben Boḥan’ (The Touchstone) എന്ന പുസ്തകത്തിലാണ് അതുള്ളത്. ഈ പുസ്തകത്തിൽനിന്നാണ്, അമേരിക്കൻ ബൈബിൾ പണ്ഡിതനും ഹീബ്രു ഭാഷാ വിദഗ്ദ്ധനുമായ ജോർജ് ഹൗവാർഡ് (George Howard) “മത്തായിയുടെ ഹീബ്രു സുവിശേഷം” (Hebrew Gospel of Matthew) ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഷെം-ടോബിൻ്റെ മത്തായി സുവിശേഷം മത്തായിയുടെ ഗ്രീക്കു പരിഭാഷയിൽനിന്ന് കുറേയേറെ വ്യത്യസ്തമായിരുന്നു. എന്നാൽ ജോർജ് ഹൗവാർഡ് അതിനെ മത്തായിയുടെ യഥാർത്ഥ ഗ്രീക്കു സുവിശേഷവുമായി താരതമ്യംചെയ്ത് പരിഷ്കരിച്ചു. എബ്രായ അല്ലെങ്കിൽ, അരമായയിലാണ് മത്തായി സുവിശേഷം രചിച്ചതെന്നാണ് ജോർജ് ഹൗവാർഡ് വാദിക്കുന്നത്. എന്നാൽ അതിന് തെളിവൊന്നുമില്ല. പുതിയനിയമ ഗ്രീക്കിൻ്റെ അയ്യായിരത്തിലധികം കയ്യെഴുത്തുപ്രതികൾ ലഭ്യമായിട്ടുണ്ട്. മത്തായി എബ്രായയിൽ എഴുതിയെന്ന് പറയുന്ന പുസ്തകത്തിൻ്റെ ഒരു കയ്യെഴുത്തുപ്രതിപോലും (manuscript) ഇന്നുവരെ ലഭിച്ചിട്ടില്ല. അതിനാൽ മത്തായി സുവിശേഷം എഴുതിയത് എബ്രായ ഭാഷയിലാണെന്നോ, അതിൽ ‘യെഹോശൂവ, യേശൂവ’ (Yehoshua, Yeshua) എന്നീ നാമങ്ങൾ ഉണ്ടായിരുന്നു എന്നോ പറയാൻ കഴിയില്ല. [കാണുക: Manuscript evidence]. 

യെഹൂദന്മാരും ഗ്രീക്ക് നാമങ്ങളും:
➦ ഹെല്ലനിസത്തിന്റെ (Hellenism) ശക്തമായ സ്വാധീനം നിമിത്തം യെഹൂദന്മാർ അക്കാലത്ത് ഗ്രീക്ക് പേർ മാത്രമിടുന്നതും ഗ്രീക്കിനൊപ്പം എബ്രായപേരും ഇടുന്നതും സ്വാഭാവികമായിരുന്നു. കർത്താവ് തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരിൽ രണ്ടുപേർ ഗ്രീക്ക് പേരുള്ളവരാണ്. പത്രൊസിൻ്റെ സഹോദരനായ അന്ത്രെയാസ് (Ἀνδρέας – Andreas) ഗ്രീക്ക് നാമമാണ്: (Mat, 4:18). “പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം” എന്ന് കർത്താവിനോട് പറഞ്ഞ ഫിലിപ്പോസ് (Φίλιππος – Philippos) ഗ്രീക്ക് നാമമാണ്: (Joh, 14:8). മേശകളിൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്ത ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള സ്തെഫാനൊസ് (Στέφανος – Stephanos), ഫിലിപ്പോസ് Φίλιππος – Philippos), പ്രൊഖൊരൊസ് (Πρόχορος – Prochoros), നിക്കാനോർ (Νικάνωρ – Nikanōr), തിമോൻ (Τίμων – Timōn), പർമ്മെനാസ് (Παρμενᾶς – Parmenas), നിക്കൊലാവൊസ് (Νικόλαος – Nikolaos) എന്നീ ഏഴ് എബ്രായ പുരുഷന്മാർ ഗ്രീക്കുനാമം ഉള്ളവരാണ്: (Act, 6:5). ഇവർക്കൊന്നും എബ്രായനാമം ഉള്ളതായി പറഞ്ഞിട്ടില്ല. അതിനാൽ ക്രിസ്തു യെഹൂദനായതിനാൽ എബ്രായപേർതന്നെ വേണമെന്ന് ശഠിക്കുന്നതിൽ യാതൊരർത്ഥമില്ല.  

ക്രിസ്തു അല്ലാത്ത യേസൂസ്:
➦ നമ്മുടെ കർത്താവായ ക്രിസ്തു അല്ലാത്ത യേസൂസും (യേശു) ബൈബിളിലുണ്ട്: “യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.❞ (കൊലൊ, 4:11). ഇവിടെ, “Ἰησοῦς ὁ λεγόμενος Ἰοῦστος – Iēsous ho legomenos Ioustos” എന്നതിന് “യുസ്തൊസ് എന്നു വിളിക്കപ്പെടുന്ന യേസൂസ്” (Jesus who is called Justus) എന്നാണർത്ഥം. പൗലൊസിൻ്റെ സഹപ്രവർത്തകനും വിശേഷാൽ യേഹൂദനുമായ ഇവന് യേസൂസ് (Ἰησοῦς – Iēsous) എന്ന ഗ്രീക്ക് നാമവും, യുസ്തൊസ് (Ἰοῦστος ⁃ Ioustos) എന്ന ലാറ്റിൻ നാമവും ആയിരുന്നു: (Col, 4:11). മത്തായി 27:16-ൻ്റെ Codex Vaticanus-ലും ചുരുക്കം ചില ഗ്രീക്ക്, ഇംഗ്ളീഷ് പരിഭാഷകളിലും ബറാബ്ബാസിന്, ‘യേസൂൺ ബറാബ്ബാൻ’ (Ἰησοῦν Βαραββᾶν – Iēsoun Barabban) അഥവാ, യേസൂസ് ബറാബ്ബാസ് എന്നാണ് കാണുന്നത്. [കാണുക: SBLGNT⁃⁃WH(NA27), GNT, NIV, CEV, GNT, NET, NRSV, NAB]. ഇതെല്ലാം തെളിയിക്കുന്നത്, യെഹൂദന്മാർക്ക് ഗ്രീക്കുപേർ അക്കാലത്ത് സർവ്വസാധാരണമായിരുന്നു എന്നതാണ്. 

യേസൂസ് എന്ന് പേർ ഇടേണം:
➦ നമ്മുടെ കർത്താവിന് എന്ത് പേരിടണമെന്ന് തീരുമാനിച്ചത് മനുഷ്യരാരുമല്ല; സർവ്വജ്ഞാനിയായ (Omniscience) ദൈവമാണ്. നാം മുകളിൽ ചിന്തിച്ചപോലെ, ഇതൊന്നും ആകസ്മികമായ സംഭവങ്ങളല്ല; ലോകസ്ഥാപനത്തിന് മുമ്പേ മുൻനിർണ്ണയിക്കപ്പെട്ടതാണ്. ദൈവം തൻ്റെ ക്രിസ്തുവിന് ഒരു നാമം നിശ്ചയിക്കുകയും, അതെഴുതാൻ ബൈബിൾ ഭാഷയിൽ അക്ഷരങ്ങൾ ഇല്ലാതെവരികയും ചെയ്താൽ, അത് ദൈവത്തിൻ്റെ സർവ്വജ്ഞതയെയല്ലേ ബാധിക്കുന്നത്? അതിനാണ് സെപ്റ്റ്വജിൻ്റ് (LXX) പരിഭാഷയിലൂടെ യേസൂസ് (Ἰησοῦς – Iēsous) എന്ന നാമത്തിൻ്റെ ഭാഷാപരമായ പരിമിതി പ്രശ്നം ദൈവം മുന്നമേ പരിഹരിച്ചതും, ലോകരക്ഷകന് ലോകഭാഷയിൽത്തന്നെ പേരിട്ടതും. അവൻ്റെ അമ്മയപ്പന്മാരോടുള്ള ദൂതൻ്റെ കല്പന നോക്കുക: “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേസൂസ് എന്നു പേർ ഇടേണം എന്നു പറഞ്ഞു.” [മത്താ, 1:21). ഇതേ കല്പന മറിയയ്ക്കും നല്കുന്നതായി കാണാം:  (ലൂക്കോ, 1:31). [കാണുക: Mat, 1:21ലൂക്കൊ, 1:31]. ദൈവകല്പന ശിരസ്സാവഹിച്ച അവൻ്റെ അമ്മയപ്പന്മാർ എട്ടാം ദിവസം അവന് യേസൂസ് എന്നു പേർ വിളിച്ചു: “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേസൂസ് എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21മത്താ, 1:25). [കാണുക: Luk, 2:21]. ‘അവൻ (യഹോവ) രക്ഷിക്കും’ (He will save) എന്നർത്ഥമുള്ള യേസൂസ് എന്ന നാമം ഒന്നാം നൂറ്റാണ്ടിൽ യെഹൂദന്മാർക്ക് സുപരിചിതമായിരുന്നു. അതിനാൽ മറ്റൊരു പേര് അവന് ഇടുവാൻ ആവശ്യമില്ലായിരുന്നു. തിരുവെഴുത്തുകൾ മനുഷ്യരുടെ ഇഷ്ടത്താൽ ഉണ്ടായതല്ല; ദൈവശ്വാസീയമായി രചിക്കപ്പെട്ടതാണ്: (2തിമൊ, 3:16). അതിനാൽ ദൈവം ഒരു പേർ കല്പിച്ചിട്ട്, അതെഴുതാൻ ഭാഷ പോരാതെ വരികയില്ല. ദൈവം കല്പിച്ചതും അവൻ്റെ അമ്മയപ്പന്മാർ അവനിട്ടതും അന്നത്തെ ലോകഭാഷയായ കൊയ്നേ ഗ്രീക്കിലുള്ള Ἰησοῦς (Iēsous ⁃ യേസൂസ്) എന്ന നാമമായിരുന്നു. 

☛ അന്നത്തെ കാലത്ത് Ἰησοῦς (യേസൂസ്) എന്ന നാമം, കേവലം ഒരു ഗ്രീക്കുനാമം എന്നതിനെക്കാൾ ഉപരിയായി, യെഹൂദന്മാർക്ക് സുപരിചിതമായിരുന്നതും അവർ ഉപയോഗിക്കുന്നതുമായ സെപ്റ്റ്വജിൻ്റ് ബൈബിളിൽ 248 പ്രാവശ്യം രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്. വിശേഷാൽ, Ἰησοῦς (Iēsous) എന്ന പേരിൻ്റെ അർത്ഥം: ‘യഹോവ രക്ഷിക്കും’ [He (Yehovah) will save] എന്നാണ്: (മത്താ, 1:21). അതിനാൽ മറ്റൊരു പേരിടുവാൻ യാതൊരു ആവശ്യവുമില്ല.  

യേസൂസ് ക്രിസ്തോസ്:
➦ യോഹന്നാൻ്റെ സുവിശേഷത്തിൽ കർത്താവ് തൻ്റെ പേരുച്ചരിക്കുന്ന ഒരു വേദഭാഗമുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേസൂസ് ക്രിസ്തോസിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. യേസൂസ് എന്ന സംജ്ഞാനാമത്തോടൊപ്പം (Proper noun) ക്രിസ്തോസ് എന്ന പദവിയും (Title) ചേർത്ത്, യേസൂസ് ക്രിസ്തോസ് (Ἰησοῦς Χριστός – Iēsous Christos) എന്ന തൻ്റെ പൂർണ്ണനാമം ആദ്യം പ്രസ്താവിച്ചത് നമ്മുടെ കർത്താവ് തന്നെയാണ്. [കാണുക: Joh, 17:3]. കർത്താവ് സ്വന്തവായകൊണ്ട് കല്പിച്ച തൻ്റെ നാമം തന്നെക്കുറിച്ചുള്ള സുവിശേഷ ചരിത്രത്തിൽ എഴുതിവെക്കാൻ, ഭാഷാപരമായ പരിമിതിമൂലം മാറ്റിയെഴുതി എന്ന് ചിന്തിക്കാൻ ഒരു ന്യായവുമില്ല. ഭാഷാപരമായ ആ പരിമിതി അതിനും രണ്ടര നൂറ്റാണ്ടുമുമ്പേ ദൈവം പരിഹരിച്ചിരുന്നു.

യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ:
➦ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് നിറഞ്ഞവനായി കർത്താവിൻ്റെ പേർ വിളിച്ചുപറയുന്നുണ്ട്: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃ, 2:38). [കാണുക: Act, 2:38]. “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). [കാണുക: Act, 4:10]. ➟നസറായനായ യേസൂസ് ക്രിസ്തൂസിലൂടെയല്ലാതെ മറ്റൊരുത്തനിലും രക്ഷയില്ലെന്നും യേസൂസ് ക്രിസ്തോസ് എന്ന നാമമല്ലാതെ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയ പത്രൊസ് പരിശുദ്ധാത്മാവിൽ വിളിച്ചുപറഞ്ഞത്. പത്രൊസ് പരിദ്ധാത്മാവിനാൽ വിളിച്ചുപറഞ്ഞ നാമം എഴുതിവെക്കാൻ ഭാഷാപരമായ പരിമിതി ഉണ്ടാകുക സാദ്ധ്യമല്ല. കാരണം, പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായ ക്രിസ്തുവിന് (മത്താ, 1:20; ലൂക്കൊ, 2:21) ദൈവകല്പനപ്രകാരം യേസൂസ് (Ἰησοῦς) എന്നുതന്നെയാണ് അവൻ്റെ അമ്മയപ്പന്മാർ പേരിട്ടത്: (മത്താ, 1:21; ലൂക്കൊ, 1:31). 

യേസൂസിൻ്റെ നാമത്തിൽ:
➦ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേസൂസിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31;1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27;പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേസൂസിൻ്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). എല്ലാ തിരുവെഴുഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16). അപ്പോൾ അതെഴുതപ്പെട്ട ഭാഷയും ദൈവഹിതപ്രകാരം തിരഞ്ഞെടുത്തതായിരിക്കണം. പുതിയനിയമത്തിലെ എല്ലാ കാര്യങ്ങളും രക്ഷകൻ്റെ നാമത്തിൽ ചെയ്യാൻ കല്പിക്കുകയും, പുതിയനിയമം മുഴുവനായി അന്നത്തെ ലോകഭാഷയായ കൊയ്നേ ഗ്രീക്കിൽ എഴുതിക്കുകയും ചെയ്തവൻ, ലോകരക്ഷകൻ്റെ പേര് മറ്റൊരു ഭാഷയിൽ ഒരിക്കലും നല്കില്ല. തന്മൂലം, യേശുവ എന്ന എബ്രായ നാമമല്ല; യേസൂസ് എന്ന ഗ്രീക്കുനാമമാണ് ദൈവം തൻ്റെ ക്രിസ്തുവിന് നല്കിയതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം:
➦ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21യോഹ, 5:43യോഹ, 14:26). എന്നുവെച്ചാൽ, സത്യേകദൈവമായ പിതാവിന്റെ (Father, the only true God) പേരും: (യോഹ, 17:3യോഹ, 5:43; 17:11; 17:12), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യന്റെ (ക്രിസ്തു) പേരും: (പ്രവൃ, 10:38യോഹ, 9:11), ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ പേരും: (മത്താ, 12:28യോഹ, 14:26), യേശു/യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (Onoma – Name) സ്നാനം കഴിപ്പിപ്പിൻ” എന്ന കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ യേശു/യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്: (മത്താ, 28:19പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ഏകവചനപ്രയോഗം ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ച ‘യേസൂസ്/യേസൂസ് ക്രിസ്തോസ്’ എന്ന നാമം. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേസൂസിൻ്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷയാണ് ജലസ്നാനം. 

☛ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടാണ്, ‘യഹോവ’ (Yehovah) എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, യഹോവ എന്ന നാമം മാറ്റപ്പെട്ടതും ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും, യേസൂസ് (Ἰησοῦς – Iēsous) എന്ന സംജ്ഞാനാമം (Proper Noun) ഒരുക്കപ്പെട്ടതും സെപ്റ്റ്വജിൻ്റ് (LXX) ബൈബിളിലാണ്. [കാണുക: യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?]

യേസൂസ് എന്ന സംജ്ഞാനാമം:
➦ യേസൂസ് (Iēsous) എന്ന സംജ്ഞാനാമം (Proper noun) വ്യാകരണപരമായി അഞ്ച് വിഭക്തികളിലും (Cases) മൂന്ന് സവിശേഷ രൂപങ്ങളിലുമായി (Unique forms) തെള്ളായിരത്തിലേറെ പ്രാവശ്യം കാണാം. പുതിയനിയമത്തിൻ്റെ MGNT (Modern/Critical Greek New Testament) പതിപ്പുകളിൽ 917 പ്രാവശ്യവും, TR (Textus Receptus) പതിപ്പുകളിൽ 975 പ്രാവശ്യവും കാണാം. പഴയനിയമത്തിൻ്റെ LXX-ൽ 248 പ്രാവശ്രമുണ്ട്.
➟ യേസൂസ് (Ἰησοῦς – Iēsous): നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: യേശു. [കാണുക: Mat. 1:16മത്താ, 1:16
➟ യേസൂൺ (Ἰησοῦν – Iēsoun): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: യേശുവിനെ. [Mat, 17:8മത്താ, 17:8]
➟ യേസൂ (Ἰησοῦ – Iēsou): സംബന്ധിക വിഭക്തി (Genitive Case), അർത്ഥം: യേശുവിൻ്റെ. [Mat, 14:1മത്താ, 14:1
➟ യേസൂ (Ἰησοῦ – Iēsou): ഉദ്ദേശിക വിഭക്തി (Dative Case). അർത്ഥം: യേശുവിന്. [Heb, 12:24എബ്രാ, 12:24
➟യേസൂ (Ἰησοῦ – Iēsou): സംബോധന വിഭക്തി (Vocative Case). അർത്ഥം: യേശുവേ! [Luk, 18:38ലൂക്കൊ, 18:38]. അതായത്, ജനറ്റീവ്, ഡേറ്റീവ്, വൊക്കേറ്റീവ് എന്നീ മൂന്ന് വിഭക്തികൾക്കും Ἰησοῦ – Iēsou എന്ന ഈ ഒറ്റ രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. 

ക്രിസ്തോസ് എന്ന പദവി:
➦ ക്രിസ്തോസ് (Χριστός – Christos) എന്ന പദവി അഞ്ച് വിഭക്തികളിലായി അഞ്ചൂറിലേറെ പ്രാവശ്യമുണ്ട്. പുതിയനിയമത്തിൻ്റെ MGNT (Modern/Critical Greek New Testament) പതിപ്പുകളിൽ 529 പ്രാവശ്യവും, TR (Textus Receptus) പതിപ്പുകളിൽ 569 പ്രാവശ്യവും കാണാം. പഴയനിയമത്തിൻ്റെ LXX-ൽ 41 പ്രാവശ്യമുണ്ട്.
➟ ക്രിസ്തോസ് (Χριστός – Christos): നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: ക്രിസ്തു. [കാണുക: Mat, 1:16മത്താ, 1:16]
➟ ക്രിസ്തോൺ (Χριστὸν – Christon): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: ക്രിസ്തുവിനെ. [Luk, 2:26ലൂക്കൊ, 2:26]
➟ ക്രിസ്തൂ (Χριστοῦ – Christou): സംബന്ധിക വിഭക്തി (Genitive Case). അർത്ഥം: ക്രിസ്തുവിൻ്റെ. [Rom, 7:4റോമ, 7:4]. 
➟ ക്രിസ്തോ (Χριστῷ – Christō): ഉദ്ദേശിക വിഭക്തി (Dative Case). അർത്ഥം: ക്രിസ്തുവിന്. [Eph, 5:24എഫെ, 5:24]
➟ ക്രിസ്തേ (Χριστέ – Christe): സംബോധന വിഭക്തി (Vocative Case). അർത്ഥം: ക്രിസ്തുവേ! [Mat, 26:68മത്താ, 26:68]. 

യേസൂസ് ക്രിസ്തോസ്:
➦ യേസൂസ് ക്രിസ്തോസ് ( Ἰησοῦς Χριστός – Iēsous Christos) എന്ന പൂർണ്ണനാമം 170-തോളം പ്രാവശ്യമുണ്ട്:
➟ യേസൂസ് ക്രിസ്തോസ് (Ἰησοῦς Χριστός – Iēsous Christos): നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: യേശുക്രിസ്തു. [കാണുക: Act, 9:34 – പ്രവൃ, 9:34]
➟ യേസൂൺ ക്രിസ്തോൺ (Ἰησοῦν Χριστὸν – Iēsoun Christon): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: യേശുക്രിസ്തുവിനെ. [Joh, 17:3യോഹ, 17:3]
➟ യേസൂ ക്രിസ്തൂ (Ἰησοῦ Χριστοῦ – Iēsou Christou): സംബന്ധിക വിഭക്തി (Genitive Case). അർത്ഥം: യേശുക്രിസ്തുവിൻ്റെ. [Mat, 1:1 – മത്താ, 1:1]
➟ യേസൂ ക്രിസ്തോ (Ἰησοῦ Χριστῷ – Iēsou Christō): ഉദ്ദേശിക വിഭക്തി (Dative Case). അർത്ഥം: യേശുക്രിസ്തുവിൽ. [1The, 1:11തെസ്സ, 1:1].

ക്രിസ്തോസ് യേസൂസ്:
➦ ക്രിസ്തോസ് യേസൂസ് (Χριστός Ἰησοῦς – Christos Iēsous) എന്ന നാമം 50-തോളം പ്രാവശ്യമുണ്ട്:
➟ ക്രിസ്തോസ് യേസൂസ് (Χριστός Ἰησοῦς – Christos Iēsous). നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: ക്രിസ്തുയേശു. [കാണുക: 1Tim, 1:151തിമൊ, 1:15]
➟ ക്രിസ്തോൺ യേസൂൺ (Χριστὸν Ἰησοῦν – Christon Iēsoun): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: ക്രിസ്തുയേശുവിനെ. [Gal, 4:14ഗലാ, 4:14]
➟ ക്രിസ്തൂ യേസൂ (Χριστοῦ Ἰησοῦ – Christou Iēsou): സംബന്ധിക വിഭക്തി (Genitive Case). അർത്ഥം: ക്രിസ്തുയേശുവിൻ്റെ. [2Cor, 1:12കൊരി, 1:1].

☛ ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ തൊള്ളായിരത്തിലേറെ പ്രാവശ്യം അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിരിക്കുന്ന നമ്മുടെ കർത്താവിൻ്റെ യഥാർത്ഥനാമം ഇതല്ല; മറ്റൊന്നായിരുന്നു എന്നെങ്ങനെ പറയാൻ കഴിയും? [കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronounciation) കേൾക്കുക: യേസൂസ് 1, യേസൂസ് 2, യേസൂസ് 3, ക്രിസ്തോസ്, യേസൂസ് ക്രിസ്തോസ്].

മാതാവിന് മറ്റു മക്കളുണ്ടോ?

☛ യേശുവിൻ്റെ അമ്മയെ ‘കന്യകയായ മറിയം‹ എന്ന് വിശേഷിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല. നമ്മുടെ രക്ഷയും (ലൂക്കാ, 3:31) രക്ഷകനും (ലൂക്കാ, 2:11) രക്ഷയുടെ കർത്താവുമായ (ഹെബ്രാ, 2:10) യേശുവിനെ പ്രസവിക്കുന്നതുവരെ മാതാവ് കന്യകയായിരുന്നു: (മത്താ, 1:18; മത്താ, 1:25). എന്നാൽ ‘നിത്യകന്യക’ എന്ന പ്രയോഗം ന്യായീകരിക്കപ്പെടുന്നതല്ല. യേശുവിനെ കൂടാതെ മാതാവിന് ജോസഫിൽ കുറഞ്ഞത്, ആറു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55,56; മർക്കോ, 6:3). അത് മാതാവിൻ്റെ സഹോദരിയുടെ മക്കളാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. അതിനായി അവർ പറയുന്ന വാക്യം ഇതാണ്: “ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.” (മര്‍ക്കോ, 15:40).

☛ യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും നാലു സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ ആറുപേരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും:

➦ “അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56

☛ ഈ വാക്യത്തിൽ മൂന്നുപേരെക്കാണാം: 𝟭.മഗ്‌ദലേനമറിയം. 𝟮.യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം: (അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെ അമ്മ. മർക്കോ, 15:40). അപ്പസ്തോലന്മാരുടെ കൂട്ടത്തിൽ രണ്ട് യാക്കോബ് ഉള്ളതുകൊണ്ടാണ് ഇവനെ ചെറിയ യാക്കോബ് എന്ന് വിളിക്കുന്നത്. 𝟯.സെബദീപുത്രന്‍മാരുടെ അമ്മ: അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മ: മത്താ, 10:2)  

☛ “ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.” (മര്‍ക്കോ, 15:40)

➦ ഈ വാക്യത്തിലും അതേ മൂന്നുപേരെക്കാണാം: 𝟭.മഗ്‌ദലേനമറിയം. 𝟮.യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയം. 𝟯.സലോമി: അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയുടെ പേരാണ് സലോമി: (മത്താ, 10:2മർക്കോ, 16:1)

☛ “മഗ്‌ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്‌ത്രീകളുമാണ്‌ ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്‍മാരോടു പറഞ്ഞത്‌.” (ലൂക്കാ 24:1023:55-56)

➦ ഈ വാക്യത്തിൽ മൂന്നിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും മൂന്നുപേരുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതിൽ, മുകളിൽ നാം കണ്ട മൂന്നുപേരിൽ സെബദീപുത്രന്‍മാരുടെ അമ്മയെ എടുത്തുപറയാതെ, പുതിയൊരു സ്ത്രീയുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതാണ് നാലാമതായി കാണുന്ന സ്ത്രീ. 𝟰.യോവാന്ന: ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യയാണ് യോവാന്ന: (ലൂക്കാ, 8:3)

☛ “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.” (യോഹ, 19:25). “Standing by the cross of Jesus were his mother and his mother’s sister, Mary the wife of Clopas, and Mary of Magdala.” (വത്തിക്കാൻ പരിഭാഷ കാണുക: NAB)

➦ ഈ വാക്യത്തിൽ നാലുപേരാണുള്ളത്. അതിൽ രണ്ടുപേർ മുകളിൽ നാം കണ്ടവരാണ്. പുതിയ രണ്ടുപേരെക്കൂടി കാണാം: 𝟱.യേശുവിൻ്റെ അമ്മ. 𝟲.അമ്മയുടെ സഹോദരി. ഇവിടെപ്പറയുന്ന ക്ലോപ്പാസ്, ‘ഹല്‍പൈ’ എന്ന പേരിൻ്റെ ഗ്രീക്കു രൂപമാണ്. (മത്താ, 10:3; മർക്കോ, 3:18; ലൂക്കാ, 6:15; അപ്പ, 1:13). അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെയും യോസേയുടെയും അപ്പനും അമ്മയുമാണ് ഈ വാക്യത്തിൽപ്പറയുന്ന, ക്ലോപ്പാസും ഭാര്യ മറിയയും.

☛ യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുള്ളതായി മേല്പറഞ്ഞ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. ➟അതിൽ, പേരും വിശേഷണങ്ങളുമുള്ള ആറുപേരെ വ്യക്തമായി മനസ്സിലാക്കാം:

𝟭. മഗ്‌ദലേനമറിയം,
𝟮. അപ്പസ്തോലനായ ചെറിയ യാക്കോബിന്റെയും യോസേയുടെയും അമ്മയായ മറിയം,
𝟯. അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയായ സലോമി.
𝟰. ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്ന,
𝟱. യേശുവിൻ്റെ അമ്മ,
𝟲. യേശുവിൻ്റെ അമ്മയുടെ സഹോദരി.

☛ അതിൽ യേശുവിൻ്റെ അമ്മ മറിയം ഉൾപ്പെടെ മൂന്ന് മറിയമാരുണ്ട്.
➟ ഒന്നാമത്തെ മറിയയ്ക്ക് മക്കളുള്ളതായി പറഞ്ഞിട്ടില്ല: (മത്താ, 27:56; മര്‍ക്കോ, 15:40)
➟ രണ്ടാമത്തെ മറിയ അപ്പസ്തോലനായ ചെറിയ യാക്കോബിന്റെ അമ്മയാണ്. അവൾക്ക് യോസേ എന്നൊരു മകൻ കൂടിയുണ്ട്: (മത്താ, 27:56; മര്‍ക്കോ, 15:40). അല്ലാതെ, വേറെ മക്കളുള്ളതായി പറഞ്ഞിട്ടില്ല.
➟ മൂന്നാമത്തെ സ്ത്രീ സലോമിയാണ്: ഇത് സെബദീ പുത്രന്‍മാരുടെ അമ്മയാണ്. അതായത്, അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മ. (മർക്കൊ, 15:40 – മത്താ, 27:56). ഇവർക്കും വേറെ മക്കളില്ല: (മത്താ, 20:20).
➟ നാലാമത്തെ സ്ത്രീ ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്ന: ((ലൂക്കാ, 8:3). ഇവർക്കും മക്കളുള്ളതായി പറഞ്ഞിട്ടില്ല.
➟ അഞ്ചാമത്തെ സ്ത്രീ യേശുവിൻ്റെ അമ്മയായ മറിയയാണ്: (യോഹ, 19:25). മാതാവിന് യേശു ഉൾപ്പെടെ കുറഞ്ഞത്, ഏഴു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55-56; മർക്കോ, 6:3).
➟ ആറാമത്തെ സ്ത്രീ യേശുവിൻ്റെ അമ്മയുടെ സഹോദരിയാണ്. മാതാവിൻ്റെ ഈ സഹോദരിയെക്കുറിച്ച് ആകെ ഒരു പരാമർശമാണുള്ളത്: (യോഹ, 19:25). നാല് സുവിശേഷകന്മാരും ക്രൂശിനരികിൽ നില്ക്കുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, യോഹന്നാൻ മാത്രമാണ് അമ്മ മറിയത്തെക്കുറിച്ചും അമ്മയുടെ സഹോദരിക്കുറിച്ചും പറയുന്നത്. മാതാവിനൊപ്പം ഒരിക്കൽമാത്രം പറഞ്ഞിരിക്കുന്ന ഈ സഹോദരിയുടെ പേരെന്താണെന്നോ, അവൾക്ക് ഭർത്താവുള്ളതായോ, മക്കളുള്ളതായോ യാതൊരു സൂചനയും ബൈബിളിൽ കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ്, യേശുവിൻ്റെ സഹോദരന്മാർ മാതാവിൻ്റെ സഹോദരിയുടെ മക്കളാകുന്നത്? ➟മറ്റു തെളിവുകൾ നോക്കാം:

യേശുവിൻ്റെ സഹോദരന്മാർ:
➦ യേശുവിൻ്റെ സഹോരന്മാരെക്കുറിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്: (മത്താ, 12:46-47; മത്താ, 13:55,56; മർക്കൊ, 3:31-32; മർക്കോ, 6:3; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). അതിൽ യേശുവിനെക്കൂടാതെ, ആറിലേറെ മക്കൾ ജോസേഫിനും മറിയയ്ക്കും ഉള്ളതായി രണ്ട് വാക്യങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌?” (മത്താ, 13:55,56). അടുത്തവാക്യം: “ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി.” (മർക്കോ, 6:3). ഇനി കത്തോലിക്കാ സഭ പഠിപ്പിക്കുന്നപോലെ, യോസേയും ചെറിയ യാക്കോബുമാണ് മാതാവിൻ്റെ സഹോദരിയുടെ മക്കളെന്ന് മനസ്സിലാക്കിയാൽ, അവർക്ക് രണ്ട് മക്കൾ മാത്രമേ ഉള്ളു. (മത്താ, 27:56; മർക്കോ, 15:40). തന്മൂലം, യേശുവിൻ്റെ സഹോദരന്മാരും സഹോദരിമാരെന്നും പറയുന്നത് ജോസേഫിൻ്റെയും മറിയയുടെയും സ്വന്തമക്കളും യേശുവിൻ്റെ സ്വന്ത സഹോദരന്മാരും ആണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

കർത്താവിൻ്റെ സഹോദരങ്ങൾ:
➦ കൊയ്നേ ഗ്രീക്കിൽ അല്ലെങ്കിൽ LXX-ലും New Testament-ലും “അപ്പനമ്മമാരുടെ സഹോദരങ്ങളുടെ പുത്രനെ/പുത്രന്മാരെ” (Cousin/Cousins) കുറിക്കാൻ 𝗔𝗻𝗲𝗽𝘀𝗶𝗼𝘀 (ἀνεψιὸς) എന്ന ഏകവചനവും (Singular), 𝗔𝗻𝗲𝗽𝘀𝗶𝗼𝗶𝘀 (ἀνεψιοῖς) എന്ന ബഹുവചനവും (Plural) കാണാം: (കൊലൊ, 4:10; തോബി, 7:2 – സംഖ്യാ, 36:11). എന്നാൽ യേശുവിൻ്റെ സഹോദരന്മാരെ (Brothers) കുറിക്കാൻ ആ പദമല്ല; യഥാർത്ഥ സഹോദരന്മാരെ കുറിക്കുന്ന 𝗔𝗱𝗲𝗹𝗽𝗵𝗼𝗶 (ἀδελφοὶ) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘സഹോദരൻ’ (Brother) എന്നർത്ഥമുള്ള 𝗔𝗱𝗲𝗹𝗽𝗵𝗼𝘀 (ἀδελφόος) എന്ന ഏകവചന (Singular) പദത്തിൻ്റെ ബഹുവചന (Plural) രൂപമാണിത്.
☛ പദോൽപ്പത്തി: 𝗔 (ἀ – Alpha) ‘ഒരേ’ (The same), 𝗱𝗲𝗹𝗽𝗵𝘂𝘀 (δελφύς) ‘ഗർഭപാത്രം’ (The womb) എന്നീ രണ്ട് പദങ്ങൾ ചേർന്നാണ് പദമുണ്ടായത്. ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നവനാണ് ‘സഹോദരൻ’ (Adelphos – Brother). 𝗔𝗱𝗲𝗹𝗽𝗵𝗼𝗶 എന്ന പദം 11 പ്രാവശ്യം കാണാം: (മത്താ, 12:46; 12:47; മത്താ, 13:55; മർക്കൊ, 3:31; 3:32; ലൂക്കൊ, 8:19; 8:20; യോഹ, 2:12; 7:3 7:5; 7:10). POC-യിൽ ‘പിതൃവ്യപുത്രന’ (കൊളോ, 4:10; തോബി, 7:2), ‘പിതൃസഹോദരന്‍മാരുടെ പുത്രന്‍മാർ’ (സംഖ്യ, 36:11) എന്നിങ്ങനെയാണ് കാണുന്നത്. 𝗔𝗱𝗲𝗹𝗽𝗵𝗼𝗶 എന്ന പദം പുതിയനിയമത്തിൽ മൂന്നുവിധത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
𝟭. സ്വന്തസഹോദരന്മാർ (Literal Brothers): (മത്താ, 10:2-3). ഒരമ്മയുടെ മക്കളെ കുറിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
𝟮. വിശ്വാസത്തിലുള്ള സഹോദരന്മാർ (Spiritual Brothers): (1കൊരി, 1:10). ദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും ആയവർ സ്വന്തസഹോദരങ്ങളെക്കാൾ ഒട്ടും കുറഞ്ഞവരല്ല; ശ്രഷ്ഠരാണ്: (റോമ, 8:17).
𝟯. അബ്രാഹാമിൻ്റെ സന്തതികൾ (Abraham’s seeds): (പ്രവൃ, 7:2). ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും, പൂർവ്വപിതാവായ അബ്രാഹാമിൻ്റെ സന്തതിയും എന്നതും സ്വന്ത സഹോദരങ്ങളെക്കാൾ ഒട്ടും കുറഞ്ഞ പദവിയല്ല: (പുറ, 4:22-23 – 22:17). യിസ്രായേലിനെ അബ്രാഹാമിൻ്റെ സന്തതി (Seed) എന്ന് ഏകവചനത്തിലാണ് ദൈവം വിശേഷിപ്പിക്കുന്നത്: (ഉല്പ, 13:15; 13:18; 22:17). യെഹൂദന്മാർ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നതും ‘അബ്രാഹാമിൻ്റെ സന്തതി’ (Abraham’s seed) എന്നാണ്: (യോഹ, 8:33). ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ് വകയിലെ സഹോദരങ്ങളെ അല്ലെങ്കിൽ Cousins-നെ കുറിക്കുന്ന 𝗔𝗻𝗲𝗽𝘀𝗶𝗼𝗶𝘀 എന്ന പദം. യേശുവിൻ്റെ സഹോദരന്മാർ സ്വന്ത സഹോദരന്മാർ ആയിരുന്നില്ലെങ്കിൽ, 𝗔𝗻𝗲𝗽𝘀𝗶𝗼𝗶𝘀 എന്നതിന് പകരം 𝗔𝗱𝗲𝗹𝗽𝗵𝗼𝗶 എന്ന പദം ഉപയോഗിക്കുമായിരുന്നു.
☛ കർത്താവിൻ്റെ സഹോദരിമാരെ (Sisters) കുറിക്കാൻ 𝗔𝗱𝗲𝗹𝗽𝗵𝗮𝗶 (ἀδελφαὶ) എന്ന സ്ത്രീലിംഗപദം (Feminine) രണ്ടുപ്രാവശ്യം കാണാം: (മത്താ, 13:56; മർക്കൊ, 6:3). ‘സഹോദരി’ (Sister) എന്നർത്ഥമുള്ള 𝗔𝗱𝗲𝗹𝗽𝗵𝗲 (ἀδελφή) എന്ന ഏകവചന (Singular) പദത്തിൻ്റെ ബഹുവചന (Plural) രൂപമാണിത്. ലാസറിൻ്റെ സഹോദരിമാരെ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്: (യോഹ, 11:3). അതിനാൽ യേശുവിൻ്റെ അമ്മ അവൻ്റെ സ്വന്തം അമ്മയായിരിക്കുന്നപോലെ, അവൻ്റെ സഹോദരന്മാരും സഹോദരിമാരും സ്വന്തം തന്നെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

യേശുവിൻ്റെ അമ്മയും അവൻ്റെ സഹാദരന്മാരും:
➦ മാതാവിനെ യേശുവിൻ്റെ അമ്മയെന്നും മറ്റുള്ളവരെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നുമാണ് പറയുന്നത്. അതായത്, മറിയത്തെ യേശുവിൻ്റെ അമ്മയെന്ന് എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, അവൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും വിശേഷിപ്പിക്കുന്നത്. “ഇവന്റെ അമ്മ (meter autou – his mother), ഇവന്റെ സഹോദരന്‍മാര്‍ (adelphoi autou – his brethren), ഇവന്റെ സഹോദരിമാർ (adelphai autou – his sisters)” എന്നീ പ്രയോഗങ്ങൾ നോക്കുക. പിന്നെ മാതാവ് യേശുവിൻ്റെ സ്വന്തമാതാവും സഹോദരങ്ങൾ വകയിലേതും ആകുന്നത് എങ്ങനെയാണ്? മാതാവ് യേശുവിൻ്റെ സ്വന്തം അമ്മയാണെങ്കിൽ; സഹോദരങ്ങളും അങ്ങനെതന്നെ. സഹോദരങ്ങൾ വകയിലേതാണെങ്കിൽ, മാതാവും പെറ്റമ്മയല്ല; പോറ്റമ്മയെന്നേ വരൂ. ഭാഷാപരമായി അങ്ങനെ മാത്രമേ മനസ്സിലാക്കാൻ നിർവ്വാഹമുള്ളു. ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങളാണ്.

അവളെ അവന്‍ അറിഞ്ഞില്ല:
➦ “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.” (മത്താ, 1:25). ഈ വാക്യത്തെ കത്തോലിക്കർ വ്യാഖ്യാനിക്കുന്നത്, പത്രനെ പ്രസവിക്കുംവരെ ജോസഫിന് മറിയത്തെ പരിചയമേ ഇല്ലായിരുന്നു എന്നാണ്. ജോസഫ് വിവാഹനിശ്ചയം ചെയ്തവളായിരുന്നു മറിയം. യെഹൂദൻ്റെ വിവാഹത്തിനും മൂന്നു ഘട്ടമുണ്ട്: 𝟭.വധുവിനെ കണ്ടെത്തുക. 𝟮.വരൻ വധുവിന് സ്ത്രീധനം നല്കി വിവാഹനിശ്ചയം ചെയ്യുക. 𝟯.വധുവിന് ഭവനം ഒരുക്കിയശേഷം തോഴ്മക്കാരുമായി ചെന്ന് വധുവിനെ കൂട്ടിക്കൊണ്ടുവന്നിട്ട്, വരൻ്റെ വീട്ടിൽവെച്ച് ആഘോഷമായി വിവാഹം നടത്തുക. മറിയവും ജോസേഫും വിവാഹനിശ്ചയം കഴിഞ്ഞവരാണ്: (മത്താ, 1:18). വിവാഹനിശ്ചയം കഴിഞ്ഞാൽ, നിയമപരമായി അവർ ഭാര്യാഭർത്താക്കന്മാരാണ്. അതുകൊണ്ടാണ്, ഗർഭിണിയായ വിവരമറിഞ്ഞ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: (മത്താ, 1:19). മൂന്നാമത്തെ ഘട്ടം അഥവാ, വിവാഹം കഴിയാത്തതുകൊണ്ട് അവരുടെ ആദ്യരാത്രി കഴിഞ്ഞിട്ടില്ലെന്നേയുള്ളു. അതിനാലാണ്, “അവർ സഹവസിക്കുന്നതിനുമുമ്പെ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി” എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 1:18). യേശുവിനെ പ്രസവിച്ചുകഴിഞ്ഞ് അവർ ഭാര്യാഭർത്തൃബന്ധം നിവൃത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ്, “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല” എന്നെഴുതിയിരിക്കുന്നത്: (മത്താ, 1:25). മലയാളത്തിലെ മറ്റു പരിഭാഷകൾ കൂടി പരിശോധിച്ചാൽ കാര്യം വ്യക്തമാകും:

BCS മലയാളം: “മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.”

ERV മലയാളം: “മറിയ മകനെ പ്രസവിക്കും വരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടില്ല.❞

MSV മലയാളം: ❝മറിയ പുത്രന് ജന്മം നൽകുന്നതുവരെ ജോസഫ് അവളുമായി സഹധർമ്മം ചെയ്തില്ല.”

പുതിയലോകഭാഷാന്തരം: “മകനെ പ്രസവിക്കുന്നതുവരെ ജോസേഫ് മറിയയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല.”

ബെഞ്ചമിൻ ബെയ്‌ലി: “അവൻൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളത്തിന് അവൻ അവളെ അറിയാതെയുമിരുന്നു.”

മനോവ ബൈബിൾ: “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല.”

മാണിക്കത്തനാർ: “അവൾ തൻ്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചതുവരെ അവൻ അവളെ അറിഞ്ഞുമില്ല.”

വിശുദ്ധഗ്രന്ഥം: “അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല.”

സത്യം പരിഭാഷ: “ആദ്യജാതനായ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.”

സത്യവേദപുസ്തകം: “മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.❞

സത്യവേദപുസ്തകം സമകാലിക പരിഭാഷ: ❝മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.”

ഹെർമ്മൻ ഗുണ്ടർട്ട്: “അവൾ ആദ്യജാതനായ തൻ്റെ മകനെ പ്രസവിക്കുംവരെ (യോസഫ്) അവളെ അറിയാതെ നിന്നു.”

☛ മേല്പറഞ്ഞ പരിഭാഷകൾ പരിശോധിച്ചാൽ, ജോസഫ് മറിയയെ അറിഞ്ഞില്ല എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം എന്താണെന്ന് മനസ്സിലാക്കാം. യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം കന്യകയായിരുന്നുള്ളൂ എന്ന് ഈ വാക്യത്തിലൂടെ അസന്ദിഗ്ധമായി തെളിയുന്നു. ജോസഫിൻ്റെ മക്കളെ മാതാവ് പ്രസവിച്ചാൽ മാതാവ് അശുദ്ധയാകുമോ? ദൈവം വിവാഹം നിയമിച്ചത് നിഷ്പാപ യുഗത്തിലാണ്. (ഉല്പ, 2:24). ആദവും ഹവ്വയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടല്ല; ദൈവകല്പന ലംഘിച്ചതുകൊണ്ടാണ് അവർ പാപികളായത്. വിശുദ്ധരിൽ വിശുദ്ധയായ യേശുവിൻ്റെ മാതാവിന് കത്തോലിക്കർ ദുർവ്യാഖ്യാനത്താൽ വിശുദ്ധിയൊന്നും ഉണ്ടാക്കിക്കൊടുക്കണ്ട. സ്ത്രീ തൻ്റെ ഭർത്താവിൽനിന്ന് ഗർഭം ധരിക്കുമ്പോഴല്ല; ഭർത്താവല്ലാത്തവരിൽനിന്ന് ഗർഭം ധരിക്കുമ്പോഴാണ് അശുദ്ധയാകുന്നത്. “മണവറ മലിനമാകാതിരുന്നാൽ, വിവാഹം എല്ലാവരുടെയിടയിലും മാന്യമാണ്.” (ഹെബ്രാ, 13:4). 

കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു:
➦ മേല്പറഞ്ഞതൊന്നും വിശ്വസിക്കാതെ അജ്ഞത നടിക്കുന്നവർക്കുന്നവർക്ക് ഉള്ളതാണ് ഈ വാക്യം: “അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.” (ലൂക്കാ 2:6ലൂക്കൊ, 2:23). മത്തായിയിലും കടിഞ്ഞുൽപുത്രൻ എന്ന പ്രയോഗമുണ്ട്; എന്നാൽ പല മലയാളം പരിഭാഷകളും അതിനെ വിഴുങ്ങിക്കളഞ്ഞു. മലയാളം സുറിയാനി പരിഭാഷയായ വിശുഗ്രന്ഥത്തിലെ വാക്യം: “അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല അവന് യേശു എന്ന് അവള്‍ പേരു വിളിച്ചു.” [കാണുക: വി.ഗ്ര]. ബെഞ്ചമിൽ ബെയിലി, മാണിക്കത്താനാർ, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ മലയാളം പരിഭാഷകളും ഇംഗ്ലീഷ് പരിഭാഷകളും പരിശോധിക്കുക.

☛ ‘കടിഞ്ഞൂൻ പുത്രൻ’ (firstborn) അഥവാ, ആദ്യജാതനായ പുത്രൻ എന്നു പറഞ്ഞാൽ; ‘മൂത്തപുത്രൻ’ അല്ലെങ്കിൽ, ‘ആദ്യത്തെ പുത്രൻ’ എന്നാണ്. അതായത്, യേശു മാതാവിൻ്റെ ഏകപുത്രനല്ല എന്നർത്ഥം. ബൈബിൾ മാനുഷികമല്ല; ദൈവികമാണെന്ന് ആദ്യം തിരിച്ചറിയണം. (2തിമൊ, 3:16). ബൈബിളിൻ്റെ യഥാർത്ഥ കർത്താവായ ദൈവാത്മാവിന് തെറ്റുപറ്റില്ല. കത്തോലിക്കർ അംഗീകരിച്ചാലും ഇല്ലെങ്കിലും, കടിഞ്ഞൂൽ പുത്രൻ (ആദ്യജാതൻ) എന്ന പ്രയോഗം, അനന്തരജാതരെ സൂചിപ്പിക്കുന്നതാണ്. യേശുവിനെ മറിയത്തിൻ്റെ കടിഞ്ഞൂൽപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് മാതാവിന് മറ്റു മക്കൾ ഉണ്ടെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. അല്ലെങ്കിൽ, ബൈബിൾ തെറ്റാണെന്ന് കത്തോലിക്കർ പറയണം.

മോശയുടെ നിയമം:
➦ “മോശയുടെ നിയമമനുസരിച്ച്‌, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നുവിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.” (ലൂക്കാ 2:22-24). മാതാവ് പ്രസവിച്ച കടിഞ്ഞൂൽപുത്രൻ ആയതുകൊണ്ടാണ് അവളുടെ ശൂദ്ധീകരണകാലം തികഞ്ഞപ്പോൾ, അവനെ പരിശുദ്ധനായി ദൈവാലയത്തിൽ സമർപ്പിച്ചിട്ട്, പ്രാവിൻ കുഞ്ഞുങ്ങളെ കൊടുത്ത് അവനെ വീണ്ടെടുത്തത്. (സംഖ്യാ, 3:12-13; 18:15). മറിയയ്ക്കും യോസേഫിനും മറ്റ് മക്കൾ ഇല്ലായിരുന്നെങ്കിൽ, “കടിഞ്ഞൂല്‍ പുത്രനായ യേശുവിനെ സമർപ്പിച്ചു” എന്ന് പിൽക്കാലത്ത് രചിച്ച ബൈബിളിൽ എഴുതിവെക്കില്ലായിരുന്നു. പ്രത്യുത, ഏകപുത്രനെ സമർപ്പിച്ചു എന്നായിരിക്കും ലൂക്കൊസ് പറയുക.

കർത്താവിൻ്റെ അമ്മയും സഹോദരന്മാരും:
➦ ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു തെളിവ് തരാം: “മറ്റ്‌ അപ്പസ്‌തോലന്‍മാരും കര്‍ത്താവിന്റെ സഹോദരന്‍മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്‌ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?” (1കോറി, 9:5). ➟ഈ വേദഭാഗത്ത്, ‘കർത്താവിൻ്റെ സഹോദരന്മാർ’ (oi adelfoi tou kyriou – the brethren of the Lord) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയാണ്. പത്രോസിനെ കർത്താവിൻ്റെ സഹോദരന്മാരിൽനിന്ന് വേർതിരിച്ചാണ് പറയുന്നത് എന്നതു ശ്രദ്ധിക്കുക. അടുത്തവാക്യം: “കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.” (ഗലാ, 1:19). ഈ വേദഭാഗത്ത്, കർത്താവിൻ്റെ സഹോദരൻ (ton adelfon tou kyriou – the Lord’s brother) എന്ന് പ്രത്യേകം വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്തസഹോദരൻ യാക്കോബിനെയാണ്. യേശുവിൻ്റെ സഹോദരനായ യാക്കോബിന് പുനരുത്ഥാനം ചെയ്ത യേശു പ്രത്യക്ഷമായ ശേഷമാണ് അവൻ അവനിൽ വിശ്വസിച്ചത്: (1കൊരി, 15:7). പി.ഒ.സിയിൽ വാക്യത്തിന് ചെറിയൊരു വ്യത്യാസമുണ്ട്. ഗ്രീക്കോ, മറ്റ് പരിഭാഷകളോ നോക്കുക. അപ്പസ്തോലന്മാരെ യേശു സഹോദരന്മാർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 20:17). എന്നാൽ യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയല്ലാതെ, അപ്പസ്തോലന്മാരെപ്പോലും ‘കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ’ എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടില്ല. യേശുവിൻ്റെ മാതാവ് പ്രസവിക്കാത്ത അവൻ്റെ വകയിലെ സഹോദരന്മാർ ആയിരുന്നെങ്കിൽ, അപ്പസ്തോലന്മാർക്കുപോലും കൊടുക്കാത്ത ഒരു മഹനീയ വിശേഷണം പൗലൊസ് അവർക്ക് കൊടുക്കുമായിരുന്നോ? ശ്രദ്ധേയമായ മറ്റൊരു വേദഭാഗം കൂടി കാണുക: “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” (ലൂക്കാ 1:43). ‘എൻ്റെ കർത്താവിൻ്റെ അമ്മ’ (mitir tou kyriou mou – mother of my Lord) എന്ന് എലിസബത്ത് മാതാവിനെ എപ്രകാരം, ഏത് വാക്കുകൊണ്ട് വിശേഷിപ്പിച്ചുവോ, അപ്രകാരം തന്നെയാണ്, ‘കർത്താവിൻ്റെ സഹോദരന്മാർ’ എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതും. തന്മൂലം, കർത്താവിൻ്റെ അമ്മയായ മറിയ യേശുവിൻ്റെ സ്വന്ത മാതാവാണെങ്കിൽ, കർത്താവിൻ്റെ സഹോദരന്മാർ യേശുവിൻ്റെ സ്വന്തസഹോദരന്മാരാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. വചനത്തെ കോട്ടിമാട്ടി ഉപദേശം ഉണ്ടാക്കിയാൽ, ദൈവത്തിൽനിന്ന് പണി മേടിക്കുമെന്ന് തിരിച്ചറിഞ്ഞാൽ, എല്ലാം ശരിയാകും.

ഇതാ, നിന്റെ അമ്മ:
➦ മാതാവിന് മറ്റു മക്കൾ ഇല്ലാത്തതുകൊണ്ടാണ് യേശു ശിഷ്യൻ യോഹന്നാന് തൻ്റെ അമ്മയെ ഏല്പിച്ചുകൊടുത്തത് എന്നൊരു കത്തോലിക്കാ വ്യാഖ്യാനമുണ്ട്. മാതാവിന് മക്കളുണ്ടെന്ന് തെളിവായി ബൈബിൾ പറയുമ്പോൾ, കാരണം മറ്റൊന്നാണെന്ന് മനസ്സിലാകേണ്ടതല്ലേ? യേശുവിൻ്റെ പുനരുത്ഥാനം വരെയും സ്വന്തസഹോദരന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല. “അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.” (യോഹ, 7:5). യേശു മാതാവിൻ്റെ കടിഞ്ഞൂൽ പുത്രനാണ്. (മത്താ, 1:25; ലൂക്കാ, 2:6; ലൂക്കാ, 2:23). തന്മൂലം, മാതാവിൻ്റെ ഉത്തരവാദിത്വം മൂത്തപുത്രനായ യേശുവിനുള്ളതാണ്. അതിനാൽ, തന്നിൽ വിശ്വസിക്കാത്ത സ്വന്ത സഹോദരങ്ങളേക്കാൾ, തൻ്റെ പ്രിയശിഷ്യൻ അമ്മയെ സംരക്ഷിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ്, “ഇതാ, നിന്റെ അമ്മ” എന്ന് പറഞ്ഞുകൊണ്ട് യോഹന്നാന് തൻ്റെ അമ്മയെ ഏല്പിച്ചുകൊടുത്തത്. (യോഹ, 19:26-27). അല്ലാതെ തനിക്ക് സ്വന്ത സഹോദരന്മാർ ഇല്ലാഞ്ഞിട്ടല്ല. മാനുഷികമായി സ്വന്തമെന്നോ, അന്യരെന്നോ വേർതിരിച്ചു കണ്ടിട്ട് ലോകപ്രകാരം കാര്യങ്ങളെ കാണാൻ, അവൻ കേവലമൊരു മനുഷ്യനല്ല. യേശു ആത്മപ്രകാരമാണ് ആ പ്രവൃത്തി ചെയ്തത്. യേശു യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടതു മുതൽ, മനുഷ്യരോട്, സ്വന്തമെന്നും ബന്ധമെന്നും ഒരു വേർതിരിവ് താൻ കാണിച്ചിട്ടില്ല. (ലൂക്കാ, 3:22അപ്പ, 10:38). അതിന് പല തെളിവുകളും ബൈബിളിലുണ്ട്. പ്രധാനപ്പെട്ട ഒരു തെളിവ് കാണിക്കാം: യേശു തൻ്റെ ജനനം മുതൽ അപ്പൻ അമ്മ എന്നാണ്, മറിയയെയും ജോസഫിനെയും വിളിച്ചിരുന്നത്. (ലൂക്കോ, 2:48; മർക്കോ, 6:3; യോഹ, 1:45;6:42). എന്നാൽ എപ്പോൾ താൻ അഭിഷേകം പ്രാപിച്ച് ദൈവത്തിൻ്റെ ക്രിസ്തു ആയോ, അപ്പോൾ മുതൽ അമ്മയെയും മറ്റു സ്ത്രീകളെയും ‘സ്ത്രീയേ’ എന്ന് അഭിന്നമായാണ് സംബോധന ചെയ്തത്. (ലൂക്കാ, 4:16-21; യോഹ, 2:4; 19:26; മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മുമ്പിൽ, ദൈവവും മനുഷ്യരും എന്ന രണ്ടു കൂട്ടരേയുള്ളൂ. എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നവനാണ് യഥാർത്ഥ അഭിഷിക്തൻ. അതുകൊണ്ടാണ്, “ആരാണ്‌ എന്റെ അമ്മ? ആരാണ്‌ എന്റെ സഹോദരര്‍? …… സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് കർത്താവ് പറഞ്ഞത്. (മത്താ, 12:48-50). അല്ലാതെ, അമ്മയോട് ബഹുമാനക്കുറവുകൊണ്ടല്ല ‘സ്ത്രീയേ’ എന്ന് സംബോധന ചെയ്തത്. ഒരു യഥാർത്ഥ അഭിഷിക്തൻ്റെ ധർമ്മം നിവൃത്തിക്കുകയാണ് താൻ ചെയ്തത്. എന്നാൽ അമ്മയെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ചത്, ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ കുറ്റമില്ലാത്ത, ധാർമ്മികതയുള്ള ഒരു കടിഞ്ഞൂൽ പുത്രൻ്റെ കർത്തവ്യം എന്ന നിലയിലാണ്.

☛ എന്നാൽ അത് ജീവിതകാലം മുഴുവനും വേണ്ടിയായിരുന്നില്ല; ചില ദിവസങ്ങൾക്കു വേണ്ടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. യേശുവിൻ്റെ മരണപുനരത്ഥാനങ്ങൾക്ക് ശേഷം സഹോദരന്മാർ അവനിൽ വിശ്വസിച്ചതായി കാണാം. ജറുസലെമിൽ ശിഷ്യന്മാർ കൂടിയിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിൽ, അമ്മയ്ക്കൊപ്പം സഹോദരന്മാരെയും കാണാൻ കഴിയും. (അപ്പ. 1:14). പന്തക്കുസ്‌താദിനത്തിനുശേഷം യേശുവിൻ്റെ സഹോദരനായ യാക്കോബ്, അപ്പസ്തോലൻ എന്ന് പേർ വിളിക്കപ്പെടുകയും (ഗലാ, 1:19), പ്രഥമ പ്രദേശിക ക്രൈസ്തവ സഭയായ ജറുസലെം സഭയുടെ അദ്ധ്യക്ഷനായിത്തീരുകയും ചെയ്തതായി കാണാം. (അ.പ്ര, 15:13; 21:18; ഗലാ, 1:19; 2:9). യേശുവിൻ്റെ സ്വന്ത സഹോദരന്മാരല്ലാതെ കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ എന്ന് പേർ വിളിക്കപ്പെട്ടില്ല എന്നതും പ്രത്യേകം കുറിക്കൊള്ളുക. (1കോറി, 9:5; ഗലാ, 1:19). ഇത്രയും തെളിവുകൾ ദൈവനിവേശിതമായ വിശുദ്ധലിഖിതത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്തു വെച്ചിരിക്കെ, പിന്നെയും ന്യായീകരണങ്ങൾ നിരത്തുന്നവർ ദൈവത്തിൽ വിശ്വസിക്കുന്നവരോ, ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെടുന്നവരോ അല്ലെന്ന് വ്യസനസമേതം പറയേണ്ടിവരും.

☛ മാതാവിനെ നിത്യകന്യകയാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ കന്യകാജീവിതം വിശുദ്ധവും, വിവാഹജീവിതം അശുദ്ധവുമാണെന്ന തെറ്റിദ്ധാരണയാകാം. വിവാഹിതയേക്കാൾ എന്തു വിശേഷതയാണ് കന്യകയ്ക്കുള്ളത്? ദൈവം പുരുഷനെയും സ്ത്രീയേയും സൃഷ്ടിച്ചതുതന്നെ ഒരുമിച്ചു ജീവിക്കാനാണ്. ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷമല്ല, ദൈവം വിവാഹം നിയമിച്ചത്; പാപം ചെയ്യുന്നതിനു മുമ്പാണ് അവരെ ഒരുമിപ്പിച്ചത്. “അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും” എന്നാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ. 2:24). പുതിയ നിയമത്തിലാകട്ടെ; “എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ” എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹെബ്രാ, 13:4). ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നത്, വ്യഭിചാരികളായി നടക്കാനല്ല; വിശുദ്ധമായ കുടുംബജീവിതം നയിക്കാനാണ്. അതിനാൽ, ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിശേഷണങ്ങളൊക്കെ ചാർത്തിക്കൊടുത്ത്; ദൈവത്തിൻ്റെ അളവറ്റ കൃപ ലഭിച്ചവളും സ്തീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവളും വിശേഷാൽ, ഭക്തയും ഭാഗ്യവതിയുമായിരുന്ന വിശുദ്ധ അമ്മയെ ദയവായി അപമാനിക്കരുതെന്ന് ദൈവനാമത്തിൽ അപേക്ഷിച്ചുകൊള്ളുന്നു. 

മാതാവിന് മറ്റ് മക്കളുണ്ടെന്ന് പറയുന്നത് ആ അമ്മയ്ക്ക് അപമാനമാണോ?

𝟭. “അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.” (ലൂക്കാ 2:6). “മാതാവ് തൻ്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു” എന്ന് പറഞ്ഞാൽ, മാതാവ് പിന്നെയും മക്കളെ പ്രസവിച്ചു എന്നാണർത്ഥം. ➟°മാതാവ് യേശുവിനെക്കൂടാതെ മറ്റ് മക്കളെയും പ്രസവിച്ചിട്ടുണ്ടെന്ന് ദൈവനിവേശിതമായ വചനത്തിൽ എഴുതി വെച്ചിരിക്കേ, അതിന് വിരുദ്ധമായി മറ്റ് മക്കളെ പ്രസവിച്ചിട്ടില്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം?

𝟮. യേശുവിനെക്കൂടാതെ കുറഞ്ഞത് ആറുമക്കളെങ്കിലും മറിയയത്തിനുണ്ടെന്ന് ബൈബിൾ പറയുമ്പോൾ; മക്കൾ ഇല്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം?

𝟯. സന്തമക്കൾ തൻ്റേതല്ലെന്ന് ആരെങ്കിലും പറഞ്ഞുകേൾക്കുന്നതില്പരം ഒരമ്മയ്ക്ക് അപമാനം മറ്റെന്താണ്?

𝟰. ദൈവം നിയമിച്ച വ്യവസ്ഥപ്രകാരം വിവാഹം ചെയ്തിട്ട് ഒരു സ്ത്രീ അവളുടെ ഭർത്താവിനാൽ മക്കളെ പ്രസവിക്കുന്നത് പാപമാണോ?

𝟱. ഒരു സ്ത്രീ തൻ്റെ ഭർത്താവിനാൽ ഗർഭം ധരിച്ചാൽ അവൾ അശുദ്ധയാകുമോ?

അമ്മ മറിയത്തിന് മറ്റു മക്കളില്ലെന്ന് വ്യാജമായി പറയുന്നവർ, മാതാവിനെ അപമാനിക്കാനും വിശുദ്ധ ജോസഫ് ഷണ്ഡനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. മാതാവിന് മറ്റ് മക്കളില്ലെന്ന ഉപദേശം, യേശുവിൻ്റെ മാതാവിനെയും അവൻ്റെ വളർത്തച്ഛനെയും അപമാനിക്കുന്ന ഉപദേശമാണെന്ന് ദൈവത്തിൻ്റെ വചനം സാക്ഷിവെച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.