ക്രിസ്തുവിന്റെ ജനനവർഷം

ക്രിസ്തുവിന്റെ ജനനവർഷം

ക്രിസ്തു ഒരു ചരിത്രപുരുഷനും രക്ഷകനും കർത്താവും ദൈവവും ആണെന്നല്ലാതെ; യേശുവിന്റെ ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ബി.സി. 8 മുതൽ എ.ഡി. 1 വരെയുള്ള കണക്കുകൾ ഓരോരുത്തരും പറയുന്നുണ്ട്. എന്നാൽ ചരിത്രത്തിലെ ചില നിർണ്ണായക തെളിവുകളും, വിശേഷാൽ ബൈബിളിലെ വിവരങ്ങളും ചേർത്തുകൊണ്ട്, യേശുക്രിസ്തുവിന്റെ ‘ജനനവർഷവും മാസവും’ കൃത്യമായി കണക്കാക്കിയിരിക്കുകയാണ് ഈ ലേഖനത്തിൽ. ഹെരോദാവിന്റെ മരണവും, അർക്കെലെയൊസിനെ റോമൻ ചക്രവർത്തി സിംഹാസന ഭ്രഷ്ടനാക്കുന്നതും, തിബെര്യാസ് കൈസറുടെ സിംഹാസനാരോഹണവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി മത്തായിയുടെയും, ലൂക്കോസിന്റെയും വിവരണവും ചേർത്ത് പരിശോധിച്ചപ്പോഴാണ് ഇത് സാദ്ധ്യമായത്. ജനനദിവസം കണ്ടെത്താൻ ഇതിൽ ശ്രമിക്കുന്നില്ല. യേശുവിന്റെ ജനനോത്സവം കൊണ്ടാടുകയെന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടതല്ല. ആയിരുന്നെങ്കിൽ സുവിശേഷകന്മാർ അത് രേഖപ്പെടുത്തുമായിരുന്നു. ബൈബിളിൽ ഭക്തന്മാരുടെ ആരുടെയെങ്കിലും ജനനദിവസം ആഘോഷിച്ചതായി കാണുന്നില്ല. ഇയ്യോബാകട്ടെ തന്റെ ജന്മദിവസത്തെ വായതുറന്നു ശപിക്കുകയാണ് ചെയ്യുന്നത്. (3:1). “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തേക്കാളും ഉത്തമം.” (സഭാ, 7:1).

ചരിത്രവും പണ്ഡിതന്മാരും 

യേശുവിന്റെ ജനനം ബി.സി. 2 അല്ലെങ്കിൽ 3 എന്നാണ് ‘തെർത്തുല്യൻ’ (Terttullian) പറഞ്ഞിരിക്കുന്നത്. ‘കൈസര്യയിലെ യൂസേബിയസും, യഹോവസാക്ഷികളും’ യേശുവിന്റെ ജനനം ബി.സി. 2, തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ‘വേൾഡ് വൈഡ് ചർച്ച് ഓഫ് ഗോഡിന്റെ’ ഒരു പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി. 4-ൽ ആണെന്ന് ഗണിച്ചു പറഞ്ഞിരിക്കുന്നു. ‘ഇന്റർനാഷണൽ സ്റ്റാന്റേർഡ് ബൈബിൾ എൻസൈക്ലോപീഡിയ’ യേശുവിന്റെ ജനനം ബി.സി. 5-ൽ ആയിരിക്കാം എന്നു കണക്കാക്കുന്നു. ‘ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിന്റെ’ When was Jesus born എന്ന പുസ്തകത്തിൽ; ബി.സി. 5, സെപ്റ്റംബർ 25-നാണ് യേശുവിന്റെ ജനനം. ‘സ്റ്റാർ ഓഫ് വണ്ടർ’ എന്ന പുസ്തകത്തിൽ; ബി.സി. 6, ഏപ്രിൽ 17 നാണ് യേശുവിന്റെ ജനനം. (Star of Wonder, Tom, Ottawa Citizen. p. A7). യുറാന്റിയ ബുക്കിൽ; ബി.സി. 7, ആഗസ്റ്റ് 21-നാണ് യേശുവിന്റെ ജനനം. പവ്വൽ റോബർട്ട് (Powell Robert A) ‘ക്രിസ്തുവിന്റെ ദിനവൃനത്താന്തം’ എന്ന പുസ്തകത്തിൽ; ബി.സി. 7, നവംബർ 12-നാണ് യേശുവിന്റെ ജനനം. (Chronicle of the living Christ: the life and ministry of Jesus Christ: 1996, p 68). ‘ബിൽ ഹോരൊമാൻ’ പറയുന്നത്; ബി.സി. 7, ഏപ്രിൽ അല്ലെങ്കിൽ ബി.സി. 6, മാർച്ചിലാണ് യേശുവിന്റെ ജനനം. (Bill Heroman, A Timeline of Major Events in the New Testament Era, From 9 BC to AD 72). ‘വില്യം റാംസെ’ (William Ramsay), ‘മക്കിൻലെ’ (Mackinlay) തുടങ്ങിയ പണ്ഡിതന്മാർ ബി.സി. 6/7, അല്ലെങ്കിൽ 8 എന്ന് കണക്കാക്കുന്നു. ‘ഡാൺഡെ, ഫ്ളിൻഡേഴ്സ് പെട്രി, നിക്കോൽ’ എന്നീ പ്രൊഫസറന്മാരും ചാൻസലർമാരും ബി.സി. 8-നോട് യോജിക്കുന്നവരാണ്. 

കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേരു ചാർത്തലിലാണ് യേശു ജനിച്ചതെന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു. (2:2). കുറേന്യൊസിന്റെ ഭരണകാലത്ത് നടന്ന രണ്ടാമത്തെ പേരു ചാർത്തലിനെക്കുറിച്ച് അപ്പൊസ്തലപ്രവൃത്തി 5:37-ൽ പറയുന്നുണ്ട്. ഔഗുസ്തൊസ് കൈസർ (ഒക്ടേവിയൻ) തന്റെ ജാമാതാവും സേനാപതിയുമായിരുന്ന അഗ്രിപ്പയുമായി ചേർന്ന് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ തോല്പിച്ച ആക്ടിയം യുദ്ധം മുതൽ 37-മാണ്ടിലാണ് കുറേന്യൊസിന്റെ രണ്ടാമത്തെ സെൻസെസ്. ആക്ടിയം വർഷം (Actium Era) ആരംഭിക്കുന്നത് ബി.സി. 31 മുതലാണ്. ബി.സി. 31 മുതൽ 37-മാണ്ട് എന്നു പറയുന്നത് എ.ഡി. 6-ൽ ആണ്. ഇതിനെക്കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്. (Antiquities of the Jews, XVIII, 26-28). ബി.സി. 9-7-ൽ ഒരു ‘സെൻഷ്യസ് സാറ്റൂർണിയസും’ (Sentius Saturnius), തുടർന്ന് 7-4-വരെ ‘കൂന്റിലിയസ് വാറസും’ ( Quinctilios Varus) ആണ് സുറിയ ഭരിച്ചിരുന്നതെന്ന് ജോസീഫെസ് (Josephus) സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി ‘വില്യം റാംസെ’ (William Ramsay) പറയുന്നു. കുറേന്യൊസിന്റെ ആദ്യഭരണം ബി.സി. 3-1-ലാണെന്നും റാംസെ പ്രസ്താവിക്കുന്നു. (Was Christ Born at Bethlehem, page, 237). റോമിന് 20 മൈൽ കിഴക്കും, ‘വാറസിന്റെ’ പുരാതന വില്ലയ്ക്ക് 1.5 മൈൽ തെക്കുഭാഗത്ത് ‘ട്രിവോളി’  (Trivoli) എന്ന സ്ഥലത്തുനിന്നും 1764-ൽ കണ്ടെടുത്തതും, ഇപ്പോൾ ‘വത്തിക്കാൻ മ്യൂസിയത്തിൽ’ സൂക്ഷിച്ചിരിക്കുന്നതുമായ ഒരു കല്പലകയിലെ ലാറ്റിൻ ലിഖിതത്തിൽ വാറസ് ബി.സി. 6-4-ലും, ബി.സി. 2–എ.ഡി. 1-ലും രണ്ടുപ്രാവശ്യം ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

1764-ൽ കണ്ടെടുത്ത ലാറ്റിൻ ലിഖിതം 

കുറേന്യൊയാസ് ഗവർണ്ണറായിരുന്നില്ല മറിച്ച് കാര്യസ്ഥനായിരുന്നു (Procurator) എന്നാണ് രണ്ടാം നൂറ്റാണ്ടിലെ ‘ജസ്റ്റിൻ മാർട്ടിയർ’ (Justin Martyr) സാക്ഷ്യപ്പെടുത്തുന്നത്. (Apology, 1:34). മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യൻ പറഞ്ഞിരിക്കുന്നത്; യേശുവിന്റെ ജനനസമയത്ത് സാറ്റൂർണിയസ് ആയിരുന്നു സിറിയയിലെ ഗവർണ്ണർ എന്നാണ്. (Against Marcion, 4:7). ആക്ടിയം യുദ്ധത്തിന്റെ (The battle of Actium) സ്മരണയ്ക്കായി ഇറക്കിയ ആക്ടിയൻ വർഷത്തെ (Actian Era) സൂചിപ്പിക്കുന്ന നാണയത്തിലും ക്യൂന്റിലിയസ് വാറസ് ബി.സി. 7-4-ൽ സുറിയയിലെ ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തെളിവുകളുടെ അടിസ്ഥാനത്തിൽ ‘വില്യം റാംസെ’ ചൂണ്ടിക്കാണിക്കുന്നു. പില്ക്കാലത്ത് ഈ നാണയങ്ങൾ സുറിയയിലെ അന്ത്യൊക്യയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളതായും റാംസെ പറയുന്നു. (Was Christ Born at Bethlehem, page, 237, 247, 248). ഇതിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് കൃത്യമായ വർഷം ചരിത്രത്തിൽനിന്ന് കണ്ടെത്തുക പ്രയാസമാണ്. 

ബൈബിൾ തെളിവുകൾ 

യേശുക്രിസ്തു നിത്യരാജാവാണെങ്കിലും, ഭൂമിയിലെ ഒരു ഉന്നതകുടുംബത്തിലും താൻ ജന്മം എടുത്തില്ല എന്നതും, ലോകത്തിലെ ഒരു സ്ഥാനമാനങ്ങളും താൻ വഹിച്ചിരുന്നില്ല എന്നതും, വിശേഷാൽ മനുഷ്യർ യേശുവിന്റെ ജനനോത്സവം കൊണ്ടാടുന്നത് സ്വർഗ്ഗത്തിന്റെ പദ്ധതി അല്ലാതിരുന്നതുകൊണ്ടും ചരിത്രത്തിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഇനി നമുക്ക് ആശ്രയമായുള്ളത് ബൈബിൾ മാത്രമാണ്. കുറേന്യൊസിന്റെ മുഴുവൻ പേര്, പുബ്ലിയൊസ് സിൽപീഷ്യസ് കുറേന്യാസ് (Publius Silpicius Quirinus) എന്നായിരുന്നു. റോമൻ ഭരണകൂടം 14 വർഷത്തിലൊരിക്കൽ സെൻസെസ് എടുത്തിരുന്നത് നിർബ്ബന്ധിത സൈന്യസേവനത്തിനും, ചുങ്കം (Tax) പിരിക്കുന്നതിനും വേണ്ടിയായിരുന്നു. അതുകൊണ്ട് അംഗങ്ങളുടെ എണ്ണവും പ്രായവും മാത്രമല്ല, സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമായിരുന്നു. കുറേന്യൊസിന്റെ രണ്ടാമത്തെ പേരു ചാർത്തൽ (പ്രവൃ, 5:37) പുതിയ പ്രവിശ്യയായ യെഹൂദ്യയിലെ കപ്പം കണക്കാക്കുന്നതിന് മാത്രമുള്ളതായിരുന്നു. എന്നാൽ ഒന്നാമത്തെ ചാർത്തൽ ലോകം മുഴുവനും അഥവാ റോമാ സാമ്രാജ്യം മുഴുവനും വേണ്ടിയായിരുന്നു. (ലൂക്കൊ, 2:1). അത് കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേർവഴി ചാർത്തലായിരുന്നു എന്നും ലൂക്കൊസ് വ്യക്തമാക്കുന്നു. (2:1). തന്മൂലം ഓഗുസ്തൊസ് കൈസറുടെ (ബി.സി. 31-14 എ.ഡി.) പ്രത്യേക അനുമതിയോടുകൂടി സെൻസെസിന്റെ കാലത്ത് സുറിയയിൽ നിയമിതനായ ഭരണാധികാരിയായിരുന്നു കുറേന്യൊസ് എന്നു മനസ്സിലാക്കാം. ബൈബിളിന് തെറ്റുപറ്റില്ലെന്ന് വിശ്വസിക്കുന്നവർ ഇങ്ങനെ വിചാരിക്കുന്നതാണ് നീതിയുക്തം. 

ഇനി യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്ന മറ്റു കാര്യങ്ങൾ കൂടി പരിശോധിക്കാം: മറിയയും യോസേഫും ഗലീലയിലെ നസറത്ത് പട്ടണക്കാരായിരുന്നു. (ലൂക്കൊ, 1:26,27, 2:4). അവർ ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവരായതുകൊണ്ട് പേര് ചാർത്തുവാനാണ് യെഹൂദ്യയിലെ ബേത്ത്ളേഹെം പട്ടണത്തിൽ എത്തിയത്. (ലൂക്കൊ, 2:4,5).. അവിടെവെച്ചാണ് മറിയ പ്രസവിക്കുന്നത്. (ലൂക്കൊ, 2:6,7). അന്നു രാത്രിയിൽത്തന്നെ ഇടയന്മാർ പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന പൈതലിനെ ചെന്നു കണ്ടു. (ലൂക്കൊ, 2:11,16,17). എട്ടുദിവസം കഴിഞ്ഞപ്പോൾ ന്യായപ്രമാണ കല്പനപ്രകാരം പൈതലിനെ പരിച്ഛേദന കഴിച്ചു; ദൂതൻ പറഞ്ഞതുപോലെ പൈതലിന് യേശു എന്ന പേരും വിളിച്ചു. (ലേവ്യ, 12:2,3; ലൂക്കൊ, 2:21). പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്. (ലേവ്യ, 12:4). നാല്പത്തിയൊന്നാം നാൾ കല്പനപോലെ ആദ്യജാതനെ യഹോവയ്ക്ക് അർപ്പിക്കുവാനും കുറുപ്രാവിനെ യാഗമർപ്പിക്കാനും അവർ യേശുവിനെ യെരൂശലേം ദൈവാലയത്തിൽ കൊണ്ടുപോയി. (പുറ, 13:13; 22:29; ലേവ്യ, 12:6; ലൂക്കൊ, 2:23,24). പിന്നെ ലൂക്കൊസ് എഴുതിയിരിക്കുന്നത്; “കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി. (2:39). ഈ വിഷയം അല്പം ചിന്തനീയമാണ്. 

നമുക്കറിയാം കർത്താവിന്റെ ഐഹീക ജീവചരിത്രം രചിച്ചിരിക്കുന്നത് നാല് എഴുത്തുകാർ അവരുടെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടിയാണ്. നാലു സുവിശേഷങ്ങളും കൂടിച്ചേരുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള പൂർണ്ണചരിത്രം കിട്ടുന്നത്. അഥവാ ദൈവം തന്റെ ക്രിസ്തുവിനെക്കുറിച്ച് മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭ്യമാകുന്നത്. ഓരോ സുവിശേഷങ്ങളും യേശുവിനെക്കുറിച്ച് പൂർണ്ണമായ ചരിത്രം നൽകുന്നില്ലെങ്കിലും ഓരോ പുസ്തകവും അതിൽത്തന്നെ പൂർണ്ണമാണ്. അഥവാ ബൈബിളിലെ ഒരു പുസ്തകങ്ങളും അപൂർണ്ണമല്ലെന്നു സാരം. യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസ് രേഖപ്പെടുത്താതിരുന്ന ചില വിഷയങ്ങളുണ്ട്. അത് മത്തായിയിലുണ്ട്. യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്നത് (1:18-25), നക്ഷത്രം വെളിപ്പെടുന്നതും വിദ്വാന്മാരുടെ സന്ദർശനവും (2:1-2), യോസേഫും കുടുംബവും ഈജിപ്റ്റിലേക്ക് ഓടിപ്പോകുന്നത് (2:13,14 ), ശിശുക്കളുടെ കൊലപാതകം (2:16), ഹെരോദാവിന്റെ മരണം (2:15, 19), ഈജിപ്റ്റിൽ നിന്നുള്ള മടങ്ങിവരവ് (2:19,20), യെഹൂദ്യയിൽ അർക്കെലയൊസിന്റെ ഭരണം (2:21), നസറത്തിലേക്കുള്ള മടങ്ങിപ്പോക്ക്. (2:22). ഇവിടെ യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്ന ഒന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ ഒഴികെയുള്ളവ അതായത് മത്തായി രണ്ടാമദ്ധ്യായം മുഴുവനും ലൂക്കൊസ് 2:39-ൽ നിന്ന് തുടങ്ങണം. അങ്ങനെ വരുമ്പോൾ ലൂക്കാസ് 2:39-ലെ ”അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി” എന്നുള്ളത് ”യെഹൂദ്യയിൽ തങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്ക് മടങ്ങിപ്പോയി’ എന്നു മനസ്സിലാക്കണം. കാരണം, മത്തായി രണ്ടാമദ്ധ്യായം നടക്കുന്നത് ഗലീലയിലല്ല യെഹൂദ്യയിലാണ്; വിശേഷാൽ ബേത്ത്ളഹേമിലാണ്. 

യേശുവിന്റെ ജനനം ബി.സി. 8/7 എന്നൊക്കെ കണക്കു കൂട്ടിയവർ വിചാരിക്കുന്നത്, യേശുവിന്റെ ജനനത്തിനും, നക്ഷത്രം വെളിപ്പെടുന്നതിനും മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഇടയിൽ വലിയൊരു ഇടവേള ഉണ്ടായിരുന്നു എന്നാണ്. പക്ഷെ, വേദപുസ്തകത്തിൽ അതിന് യാതൊരു തെളിവുമില്ല. മാത്രമല്ല, മറിയയുടെ ശുദ്ധീകരണകാലവും യേശുവിന്റെ പ്രതിഷ്ഠയും കഴിഞ്ഞാൽ ന്യായപ്രമാണ സംബന്ധമായി യോസേഫിനും കുടുംബത്തിനും യെഹൂദ്യയിൽ തങ്ങേണ്ട യാതൊരാവശ്യവും ഇല്ല. കൂടാതെ പേരു ചാർത്തലും ഇതിനോടകം കഴിഞ്ഞിരിക്കും. തന്നെയുമല്ല യോസേഫിന്റെ സ്വന്തപട്ടണവും വീടും തൊഴിലും ഗലീലയിലായിരിക്കെ ഹെരോദാവിന്റെ കണ്ണിലെ കരടാവാൻ ദീർഘകാലം യെഹൂദ്യയിൽ തങ്ങിയെന്ന് വിചാരിക്കുന്നതും യുക്തിസഹമല്ല. എന്നാൽ മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഒരിടവേള ഉണ്ടുതാനും. 

യേശുവിന്റെ ഐഹീകകാലം കണക്കു കൂട്ടാൻ മൂന്നു സുപ്രധാന തെളിവുകൾ ചരിത്രത്തിലുണ്ട്: ഹെരോദാവിന്റെ മരണവും (ബി.സി. 4, മാർച്ച് 13), അർക്കെലയൊസിനെ റോമൻ കൈസർ സിംഹാസന ഭ്രഷ്ടനാക്കുന്നതും (എ.ഡി. 6 ജൂൺമാസം), തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണവും (എ.ഡി. 14, സെപ്റ്റംബർ 18). ഇതു മൂന്നും സംശയലേശമെന്യേ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി നമുക്കു ബൈബിളിൽ ഒന്നു പരതിനോക്കാം. ലൂക്കൊസിന്റെ പ്രസ്താവന മറിയ പൈതലിനെ പ്രസവിച്ച് പശുത്തൊട്ടിയിൽ കിടത്തിയെന്നാണ് ലൂക്കൊസ് 2:7-ൽ വായിക്കുന്നത്. പിന്നെയും ന്യായപ്രമാണ സംബന്ധമായി നാല്പത്തിയൊന്നു നാളോളം യെഹൂദ്യയിൽ ഉണ്ടായിരുന്നതായി ലൂക്കൊസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും കാലം പശുത്തൊഴുത്തിൽ ആയിരിക്കില്ല അവർ താമസിച്ചത്. വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാലാണ് അവർ ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തിയത്. (ലൂക്കൊ, 2:7). പേർവഴി ചാർത്തലിനോടുള്ള ബന്ധത്തിൽ ബേത്ത്ളേഹേമിൽ ഉണ്ടായിരുന്ന തിരക്കായിരുന്നു അതിനു കാരണം. മാത്രമല്ല. മറിയയുടെ പ്രസവം പെട്ടെന്നുള്ള ഒരാവശ്യവുമായിരുന്നു. ചാർത്തലിന്റെ തിരക്ക് ഒഴിഞ്ഞശേഷം സത്രത്തിലോ, വാടകയ്ക്കെടുത്താരു വീട്ടിലോ താമസ്സിച്ചിരിക്കാം. ലൂക്കൊസ് 2:7-ൽ വഴിയമ്പലം എന്നു തർജ്ജമ ചെയ്തിരിക്കുന്ന ‘ടൊപൊസ് ‘ (topos) എന്ന ഗ്രീക്കു പദത്തിന് സ്ഥലം, ഗൃഹം, വസതി, മുറി എന്നൊക്കെ അർത്ഥമുണ്ട്. അല്ലെങ്കിൽ മറിയയുടെ ചാർച്ചക്കാരിയായ എലീശബെത്തിന്റെ വീട്ടിലായിരിക്കും താമസ്സിച്ചിരിക്കുക. അവിടെ ആറു മാസങ്ങൾക്ക് മുമ്പ് മൂന്നു മാസം മറിയ താമസ്സിച്ചിരുന്നതുമാണ്. (ലൂക്കൊ, 1:39-56 ). എന്തായാലും അവർ താമസ്സിച്ചിരുന്ന ഭവനത്തിലേക്ക് തന്നെയാണ് ദൈവാലയത്തിൽനിന്നും തിരിച്ചു പോയിരിക്കുക. 

നക്ഷത്രം കണ്ടിട്ട് യെഹൂദന്മാരുടെ രാജാവിനെ തിരക്കിവന്ന വിദ്വാന്മാർ (ജ്ഞാനികൾ) ഒരു വീട്ടിൽ വെച്ചാണ് പൈതലിനെ ദർശിച്ചത്. (മത്താ, 2:11). ജ്ഞാനികൾ എന്നുവെച്ചാൽ മശീഹയുടെ ആഗമനത്തെക്കുറിച്ച് ന്യായപ്രമാണത്തിൽ നിന്ന് ജ്ഞാനം സമ്പാദിച്ചവർ എന്നാണ്. (സംഖ്യാ, 24:17; ദാനി, 12:4). ബി.സി. 8-ലാണ് യേശുവിന്റെ ജനനമെന്ന് വിചാരിക്കുന്നവർ കരുതുന്നത്; യേശു ജനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്. നക്ഷത്രം വെളിപ്പെട്ടതെന്നാണ്. ഇതിലെ യുക്തിയെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. മത്തായി 2:7-ൽ “എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു” എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ”നക്ഷത്രം വെളിവായ സമയം’ എന്നിടത്ത് ക്രിസ്തു ജനിച്ച സമയം എന്നാണ് മനസ്സിലാക്കേണ്ടത്. ക്രിസ്തു ഭൂജാതനായതിന്റെ തെളിവാണ് നക്ഷത്രം. അത് വെളിപ്പെടേണ്ടത് ആറു മാസമോ, ഒരു വർഷമോ, രണ്ടു വർഷമോ കഴിഞ്ഞിട്ടല്ല, സൂക്ഷ്മം ക്രിസ്തുവിന്റെ ജനനസമയത്ത് തന്നെയാണ്. മാത്രമല്ല, നക്ഷത്രം യാദൃശ്ചികമായി വെളിപ്പെട്ടതല്ല. ദൈവീക പദ്ധതിയിൽ പെട്ടതാണ്. അല്ലെങ്കിൽ ബൈബിളിൽ അത് രേഖപ്പെടുത്തുമായിരുന്നില്ല. അത് വെളിപ്പെടേണ്ടവർക്ക് യേശു ജനിച്ച ദിവസംതന്നെ വെളിപ്പെട്ടിരിക്കും. എന്നാൽ അവർ എത്തിപ്പെടാൻ ചില ആഴ്ചകൾ കഴിഞ്ഞു എന്നു മാത്രമേയുള്ളു. അത് ദൈവാലയത്തിൽ നിന്ന് യോസേഫും കുടുംബവും തങ്ങൾ താമസ്സിച്ചിരുന്ന ബേത്ത്ളേഹെമിലെ വീട്ടിൽ മടങ്ങിയെ ത്തി, സ്വന്തപട്ടണമായ നസറത്തിലേക്ക് മടങ്ങിപ്പോകുവാനുള്ള വട്ടംകൂട്ടുന്ന ആ ദിവസങ്ങളിൽ തന്നെയായിരിക്കും വിദ്വാന്മാർ എത്തിയിരിക്കുക. 

മത്തായിയുടെ പ്രസ്താവന 

മത്തായി രണ്ടാമദ്ധ്യായത്തിലെ വിവരങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: യെഹൂദന്മാരുടെ രാജാവിനെ തിരക്കി . വിദ്വാന്മാർ ഹെരോദാവിന്റെ കൊട്ടാരത്തിൽ എത്തുന്നു. (വാക്യം, 1-2). ഹെരോദാവ് അതുകേട്ട് പരിഭ്രമിക്കുന്നു. (വാക്യം, 3). മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും കൂട്ടിവരുത്തി ക്രിസ്തുവിന്റെ ജനനസ്ഥലം ആരായുന്നു. (വാക്യം, 4). യെഹൂദ്യയിലെ ബേത്ത്ളേഹെമാണെന്ന് അവർ തെളിവ് നൽകുന്നു. (വാക്യം, 5-6). നക്ഷത്രം അഥവാ ക്രിസ്തു ജനിച്ച സമയം ഹെരോദാവ് വിദ്വാന്മാരോട് ചോദിച്ചറിയുന്നു. (വാക്യം, 7). തിരിച്ചുവന്ന് തന്നോട് വിവരം പറയണമെന്ന് കല്പിച്ചശേഷം അവരെ ബേത്ത്ളേഹെമിലേക്ക് യാത്രയാക്കുന്നു. ( വാക്യം, 8). നക്ഷത്രം അവരെ ശിശുവിനടുത്ത് എത്തിക്കുന്നു. (വാക്യം, 9-10). അവർ ശിശുവിനെ നമസ്കരിക്കുന്നു; പൊന്നും കുന്തുരുക്കവും മൂരും കാഴ്ചയർപ്പിക്കുന്നു. (വാക്യം, 11). ദൂതന്റെ കല്പനപോലെ വിദ്വാന്മാർ ഹെരോദാവിന്റെ അടുക്കൽ പോകാതെ വേറെവഴിയായി സ്വദേശത്തേക്ക് മടങ്ങുന്നു. (വാക്യം, 12). ദൂതന്റെ കല്പനപോലെ യോസേഫും കുടുംബവും മിസ്രയീമിലേക്ക് പാലായനം ചെയ്യുന്നു. (വാക്യം, 13-14). ബേത്ത്ളേഹെമിലും അതിന്റെ അതിരുകളിലുമുള്ള രണ്ടു വയസ്സും അതിൽ താഴെയുമുള്ള കുഞ്ഞുങ്ങളെ ഹെരോദാവ് കൊല്ലിക്കുന്നു. (വാക്യം, 16 17). ഹെരോദാവിന്റെ മരണവിവരം ദൂതൻ അറിയിച്ചപ്പോൾ യോസേഫ് കുടുംബവുമായി മടങ്ങിവരുന്നു. (വാക്യം, 15, 18-20). അപ്പനേക്കാൾ ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് യോസേഫും കുടുംബവും യെഹൂദ്യയിൽ തങ്ങാതെ സ്വന്തപട്ടണമായ ഗലീലയിലെ നസറത്തിലേക്ക് മടങ്ങിപ്പോകുന്നു. (വാക്യം, 21-22). 

മത്തായി 2:16-ൽ “വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു” എന്നെഴുതിയിക്കകൊണ്ട് ആ സമയത്ത് പൈതലിന് ഏകദേശം രണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്. ഇതിന് ബൈബിളിൽ തെളിവൊന്നുമില്ല. ദൈവവചനത്തോട് ഒട്ടും നീതിപുലർത്തുന്ന വ്യാഖ്യാനവുമല്ലത്. ഈ വാക്യത്തിൽ, ‘വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു’ എന്നാണ് എഴുതിയിരിക്കുന്നത്. വിദ്വാന്മാർ തിരിച്ചു വരാത്തത് മാത്രമല്ല കളിയാക്കലിൽ പെടുന്നത്. അവർക്ക് സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടാണ് വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയതെന്ന് ഹെരോദാവിന് അറിയില്ല. താൻ ചിന്തിക്കുന്നത് അവർ മൊത്തത്തിൽ തന്നെ കബളിപ്പിച്ചു എന്നായിരിക്കും. അങ്ങനെ വരുമ്പോൾ നക്ഷത്രം വെളിവായ സമയവും അവർ കൂട്ടിപ്പറഞ്ഞുവെന്ന് ചിന്തിക്കാനിടയുണ്ട്. തന്മൂലം പൈതൽ രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട് പരമാവതി പ്രായം കണക്കുകൂട്ടിയായിരിക്കും രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ കൊല്ലിച്ചത്. ഹെരോദാവിന്റെ ദുഷ്ടതയും കൂർമ്മ ബുദ്ധിയും ഭരണപാടവവും ചരിത്രത്തിൽനിന്ന് പഠിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാക്കുവാൻ പ്രയാസമുണ്ടാവില്ല. ‘വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ’ ( ലൂക്കോ, 16:8) എന്ന വേദവാക്യവും ഇതിനോട് ചേർത്ത് ചിന്തിച്ചുകൊൾക. മത്തായി 2:15-ൽ “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു” എന്നാണ് എഴുതിയിരിക്കുന്നത്. ”ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു” എന്നെഴുതിരിക്കകൊണ്ട് യോസേഫിന്റെയും കുടുംബത്തിന്റെയും പാലായനത്തിനും മിസ്രയീമ്യവാസത്തിനും മടങ്ങിവരവിനും ഒന്നിലേറെ വർഷങ്ങൾ വേണ്ടിവന്നുവെന്നു മനസ്സിലാക്കാം. യോസേഫ് ഒരു സമ്പന്നനായ മനുഷ്യനായിരുന്നില്ല . ഒരു സാധാരണ തച്ചൻ മാത്രമായിരുന്നു. (മത്താ, 13:55). പൈതലിനുവേണ്ടി ദൈവാലയത്തിൽ ഒരാട്ടിൻകുട്ടിയെ യാഗമർപ്പിക്കാൻ കഴിയാതിരുന്നതും യോസേഫിന്റെ ദാരിദ്ര്യത്തിന് തെളിവാണ്. (ലേവ്യ, 12:6; ലൂക്കൊ, 2:24). അങ്ങനെയുള്ള യോസേഫ് വളരെക്കാലം യെഹൂദ്യയിൽ തങ്ങിയശേഷം പിന്നെ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസ്സിച്ചുവെന്ന് കരുതുന്നത് യുക്തിയല്ല. അവരുടെ കയ്യിൽ ആകെയുള്ള സമ്പാദ്യമെന്നു പറയുന്നത് വിദ്വാന്മാർ കാഴ്ചവെച്ച പൊന്നും കുന്തുരുക്കവും മൂരുമാണ്. (മത്താ , 2:11). കുന്തുരുക്കത്തിനും മൂര് അഥവാ മീറ എന്ന സുഗന്ധപ്പശയ്ക്കും വലിയ വില കിട്ടുമോയെന്ന് അറിയില്ല. എന്നാൽ പൊന്ന് വിലപിടിപ്പുള്ള ലോഹമാണ്; അത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കണം അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തതും കുറച്ചുകാലം അവിടെ താമസ്സിച്ചതും. ഏകദേശം 425-ഓളം മൈൽ യാത്ര ചെയ്യണമെന്നതും, പല നാളുകൾ സത്രങ്ങളിൽ മാറിമാറി താമസ്സിച്ച് യാത്രചെയ്താലെ അവിടെ എത്തുകയുള്ളു എന്നതും, അവരുടെ യാത്രയുടെ ചിലവ് വർദ്ധിപ്പിക്കുന്നതാണ്. മിസ്രയീമിൽ യോസേഫ് ജോലി ചെയ്തായിരിക്കും കുടുംബത്തെ പോറ്റിയത്. ഇതൊക്കെ പരിഗണിക്കുമ്പോൾ മിസ്രയീമ്യവാസം ഒരു വർഷവും ചില മാസങ്ങളും മാത്രമായിരുന്നു എന്ന് കണക്കാക്കാം. എന്തായാലും യേശുവിന്റെ ജനനം ബി.സി. 6-നപ്പുറം പോകാൻ ഒരു സാധ്യതയുമില്ല. (മഹാനായ ഹെരോദാവിന്റെ ചരിത്രം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: ഹെരോദാവ്)

ഡിസംബറിലല്ല യേശുവിന്റെ ജനനം 

യേശു ജനിച്ചത് ഡിസംബർ മാസത്തിലാണെന്ന് അനേകർ കരുതുന്നുണ്ട്. അതിന് ബൈബിളിലോ ചരിത്രത്തിലോ യാതൊരു തെളിവുമില്ല. മാത്രമല്ല, നവംബർ ഡിസംബർ ജനുവരി മാസങ്ങളിലല്ല യേശുവിന്റെ ജനനമെന്ന് സമർത്ഥിക്കാൻ കഴിയുന്ന രണ്ടു തെളിവുകൾ ബൈബിളിൽ തന്നെയുണ്ട്. ഒന്ന്; ജനസംഖ്യയെടുപ്പ് അഥവാ പേർവഴി ചാർത്തൽ പോലൊരു സർവ്വജനസംബന്ധിയായ വിഷയം റോമാ സാമ്രാജ്യത്തിൽ ഡിസംബർ മാസത്തിൽ സാധ്യമല്ല. പലസ്തീൻ നാടുകളിൽ ഇന്നും അത് പ്രായോഗികമല്ല. പലയിടത്തും മൈനസ് ഡിഗ്രിവരെ തണുപ്പ് ഇപ്പോഴുമുണ്ട്. തന്മൂലം യാത്രാസൗകര്യം പോലുമില്ലാതിരുന്ന രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അതൊട്ടും സാധ്യമാകുകയില്ല. പേര് ചാർത്താനാണല്ലോ യോസേഫും കുടുംബവും സ്വന്തപട്ടണമായ നസറെത്ത് വിട്ട് ബേത്ത്ളേഹെമിൽ വന്നത്. (ലൂക്കൊ, 2:1). രണ്ട്; യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ ആട്ടിൻക്കൂട്ടത്തെ കാവൽകാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. (ലൂക്കൊ, 2:8). യിസ്രായേലിലെ കാലാവസ്ഥ പ്രകാരം കിസ്ലേവ്, തേബത്ത്, ശേബാത്ത് മാസങ്ങളിൽ അഥവാ നവംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെ ഭയങ്കര തണുപ്പായിരിക്കും. ഈ മൂന്നു മാസങ്ങളിൽ ആടുകൾ ആലയിലായിരിക്കും. യേശുവിന്റെ ജനനം ഡിസംബർ മാസത്തില്ല എന്നതിന് ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. ചരിത്രത്തിലെയും ബൈബിളിലെയും എല്ലാ തെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ നാം എത്തിച്ചേരുന്നത് യേശുവിന്റെ ജനനം ബി.സി. ആറ് (6) വസന്തകാലത്തോ (മാർച്ച്-മെയ്) ശരത്കാലത്തോ (സെപ്റ്റംബർ, ഒക്ടോബർ) മാസങ്ങളിൽ ആയിരിക്കുമെന്നാണ്. ഇതിൽത്തന്നേ പാലായനത്തിനും, മിസ്രയീമ്യവാസത്തിനും, ഹെരോദാവിന്റെ മരണത്തിനും, മടങ്ങിവരവിനും ഒരു വർഷത്തിലേറെ വേണ്ടിവരുമെന്നതിനാൽ ശരത്കാല ത്തേക്കാൾ അനുയോജ്യമായത് വസന്തകാലമാണ്. അങ്ങനെവരുമ്പോൾ ബി.സി. 6-മാണ്ട് വസന്തകാലത്തിന്റെ ആരംഭത്തിൽ യേശുവിന്റെ ജനനം നടന്നിരിക്കും. സകലതും പുഷ്പിക്കുന്നതും പൂവിടുന്നതും വസന്തകാലത്താണ്. ലോകത്തിന്റെ പാപപരിഹാരാർത്ഥം ദൈവത്തിന്റെ ക്രിസ്തു ഭൂജാതനായതും സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ദൂതൻ ഇടയന്മാരോട് അറിയിച്ചതും വസന്തകാലത്ത് തന്നെയാണ്. 

ഹെരോദാവ് അർക്കെലയൊസും, യെഹൂദ്യയിലെ നാടുവാഴികളും 

മത്തായി 2:18-22-ൽ വായിക്കുന്നത്; ഹെരോദാവിന്റെ മരണം ദൂതൻ യോസഫിനെ അറിയിക്കുന്നു. യോ സേഫ് കുടുംബമായി യിസ്രായേൽ ദേശത്ത് വരുന്നു. അപ്പനേക്കാൾ ദുഷ്ടനായ അർക്കെലെയൊസാണ് യെഹൂദ്യ ഭരിക്കുന്നതെന്നറിഞ്ഞ് അവിടെ തങ്ങാതെ സ്വന്തപട്ടണമായ നസറത്തിലേക്ക് പോകുന്നു. ബി.സി. 4 മുതൽ എ.ഡി. 6 വരെയാണ് അർക്കെലയൊസിന്റെ ഭരണകാലം. ഹെരോദാവിന്റെ ശമര്യക്കാരിയായ ഭാര്യ മാല്തയക്കെയിൽ ജനിച്ച പുത്രനാണിയാൾ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച പുത്രന്മാരിൽ ഏറ്റവും മുത്തവനാണ് അർക്കെലയൊസ്. പിതാവിന്റെ മരണപത്രപ്രകാരം അർക്കെലയൊസ് രാജാവ് ആകേണ്ടതായിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിക്ക് പരാതി നല്കി. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. പരാതി കണക്കിലെടുത്ത് കൈസർ അർക്കെലയൊസിന് രാജസ്ഥാനം നല്കിയില്ല. പകരം പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദുമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി ഇല്ലായിരുന്നെങ്കിലും രാജാവിനെപ്പോലെയാണ് അർക്കെലയൊസ് ഭരിച്ചിരുന്നത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനുമായിരുന്നു ഇയാൾ, ഒരു പെസഹ പെരുന്നാളിന്റെ സമയത്ത് മൂവായിരം യെഹൂദന്മാരെ ഇയാൾ നിഷ്കരുണം കൊന്നു എന്നു ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായപ്പോൾ യെഹൂദന്മാരുടേയും ശമര്യരുടേയും പ്രതിനിധികൾ റോമിൽച്ചെന്ന് ചക്രവർത്തിയോട് പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്ക് നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെവെച്ച് മരിച്ചു. ഇയാളെ ഭയന്നാണ് യോസേഫ് യെഹൂദ്യയിൽ തങ്ങാതെ നസറത്തിലേക്ക് പോയത്. എ.ഡി. 6-നു ശേഷം യെഹൂദ്യയിൽ നാടുവാഴികൾ മുഖേന റോമിന്റെ നേരിട്ടുള്ള ഭരണമായിരുന്നു . അർക്കെലയൊസിനെ എ.ഡി. 6 ജൂണിൽ റോമൻ ചക്രവർത്തി തിരികെ വിളിച്ചുവെന്നും ഒക്ടോബറിൽ ഗാളിലേക്ക് നാടുകടത്തിയെന്നും എ.ഡി. 14-ൽ അവിടെ വെച്ച് താൻ മരിച്ചുവെന്നും ‘ബിൽ ഹെരോമാൻ’ രേഖപ്പെടുത്തിയിരിക്കുന്നു. (NT/History Blog: July 2007 Bill Heroman). അർക്കെലയൊസിനു ശേഷം എ.ഡി. 6-9-വരെ ‘കൊപൊണിയസും’ (Coponius), 9-12-വരെ ‘മാർക്കസ് ആംബിവ്യൂലസും’ (Marcus Ambivulus), 12-15-വരെ ‘ആനിയസ് റൂഫസും’ (Annius Rufus), 15-26-വരെ ‘വെലേറിയസ് ഗ്രാറ്റസും’ (Velerius Gratus), 26-36-വരെ ‘പൊന്തിയൊസ്  പീലാത്തോസും’ (Pontius Pilate) ആയിരുന്നു യെഹൂദ്യയിലെ നാടുവാഴികൾ (Governor). 

ഒരു സുപ്രധാന തെളിവ് 

യേശുവിന്റെ ജനനം ബി.സി. 6-ൽ തന്നെയാണെന്ന് തെളിവ് തരാൻ കഴിയുന്ന ഒരു സുപ്രധാന വേദഭാഗം കൂടിയുണ്ട്. അതും പരിശോധിക്കാം: മത്തായി 2:22-ന്റെ ബാക്കി തുടങ്ങുന്നത് ലൂക്കൊസ് 2:40 മുതലാണ്. 2:41,42-ൽ ഇങ്ങനെ കാണുന്നു: “അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” ഇവിടെ, അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പോകുമെന്നല്ല. അവന്റെ അമ്മയപ്പന്മാർ പോകും എന്നാണ്. അർത്ഥാൽ ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പോയി. എന്താണ് കാരണം??? ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ കൊണ്ടുപോയില്ല. യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിന് കൊണ്ടുപോയി. എന്താണ് കാരണം??? അർക്കെലയൊസിനെ നാടുകടത്തിയതിന്റെ പിറ്റേ വർഷം അഥവാ എ.ഡി. 7-ലെ പെസഹ പെരുന്നാളിനോടടുത്താണ് യേശുവിന് പന്ത്രണ്ട് വയസ്സ് തികയുന്നത്. യേശു ദൈവപുത്രനാണെന്നും സാക്ഷാൽ മശിഹയാണെന്നും യോസേഫിനും മറിയയ്ക്കും നിശ്ചയമുണ്ട്. പിന്നെയും എന്തുകൊണ്ട് ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ കാത്തിരുന്നു? അതിന്റെ ഉത്തരവും അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരിയാണ്. ”സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി” (മത്താ, 2:21) എന്ന മത്തായിയുടെ പ്രസ്താവനയും, അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ലയെന്ന വസ്തുതയും ചേർത്തുചിന്തിക്കുമ്പോൾ യേശുവിന്റെ കാലഗണന എളുപ്പമാകും. യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അവർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് അഥവാ നീസാൻമാസം 15-നാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748, എബ്രായ വർഷം 3755) പെസഹ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760, എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ തരുന്ന ഇതിലും കൃത്യമായൊരു കണക്ക് വേറൊരിടത്തുനിന്നും ഇനി ലഭിക്കുവാൻ പ്രയാസമായിരിക്കും. 

ഏകദേശം മുപ്പതുവയസ്സ് 

ഇനി ബാക്കിയുള്ളത് ലൂക്കൊസ് 3:23-ലെ പ്രസ്താവന മാത്രമാണ്. ”യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.” യേശുവിന് മുപ്പത് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത് എന്ന ഖണ്ഡിതമായ ഒരർത്ഥം ഈ വാക്യത്തിനില്ല. ഉണ്ടായിരുന്നെങ്കിൽ ‘ഏകദേശം’ (about) എന്ന് ചേർക്കേണ്ട ആവശ്യമില്ല. സൻഹെദ്രിൻ അഥവാ ന്യായാധിപസംഘത്തിൽ അംഗമാകുവാനുള്ള യോഗ്യതകൾ മുപ്പത് വയസ്സുണ്ടായിരിക്കണം, വിവാഹം കഴിഞ്ഞിരിക്കണം, ന്യായപ്രമാണം കാണാതെ പഠിച്ചിരിക്കണം എന്നിദ്യാതിയാണ്. ലേവ്യരുടെ ശുശ്രൂഷാ നിയമനത്തിന്റെ (പ്രതിഷ്ഠ) പ്രായപരിധി മുപ്പതു വയസ്സാണ്. സമാഗമനകൂടാരത്തിലും (സംഖ്യാ, 4:2), ദൈവാലയത്തിലും ശുശ്രൂഷയിൽ പ്രവേശിപ്പിച്ചിരുന്നത് മുപ്പതു വയസ്സുമുതൽ മേലോട്ടുള്ള ലേവ്യരെയാണ്. (1ദിന, 23:2-5). യോഹന്നാൻ സ്നാപകനേക്കാൾ ആറുമാസത്തിന് ഇളയതാണ് യേശു. (ലൂക്കോ, 1:26). സ്നാപകൻ ശുശ്രൂഷ ആരംഭിച്ച് അധികം താമസിയാതെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ലേവ്യനായതുകൊണ്ട് യോഹന്നാൻ മുപ്പതാമത്തെ വയസ്സിൽ തന്നെ ശുശ്രൂഷയ്ക്ക് ഇറങ്ങി എന്നു വിചാരിക്കുന്നതിൽ അർത്ഥമില്ല. സാധാരണ പുരോഹിതന്മാരെപ്പോലെ മുപ്പതാമത്തെ വയസ്സിൽ തന്നെ ശുശ്രൂഷ ആരംഭിക്കുവാനും, ശിഷ്ടകാലം ദൈവാലയംകൊണ്ടും ദശാംശം കൊണ്ടും സുഖജീവിതം നയിക്കുവാനുമല്ല യോഹന്നാനെ ദൈവം അയച്ചിരിക്കുന്നത്. ദൈവശബ്ദത്തിനായി കാതോർത്തുകൊണ്ട് യോഹന്നാന്റെ വാസംതന്നെ മരുഭൂമിയിലായിരുന്നു. (ലൂക്കോ, 1:80). വഴി ഒരുക്കപ്പെടേണ്ടവൻ അഥവാ ക്രിസ്തു എപ്പോൾ ശുശ്രൂഷ ആരംഭിക്കുന്നുവോ അതിനു തൊട്ടുമുൻപ് മാത്രമാണ് വഴി ഒരുക്കുന്നവന്റെ ശുശ്രൂഷ. യഥാർത്ഥത്തിൽ ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന് മുപ്പത്തഞ്ചോളം വയസ്സുണ്ടായിരുന്നു. ഔഗുസ്തൊസ് കൈസർ മരിക്കുന്നത് എ.ഡി. 14, ഓഗസ്റ്റ് 19-നാണ്. പിറ്റേമാസം സെപ്റ്റംബർ 18-നാണ് തിബെര്യാസ് കൈസറുടെ സ്ഥാനാരോഹണം. അതിന്റെ പതിനഞ്ചാം വർഷം അഥവാ എ.ഡി. 29-ലാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-2). അതിന്റെ ചില ആഴ്ചകൾക്കോ, മാസങ്ങൾക്കോ ഉള്ളിൽത്തന്നെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ശുശ്രൂഷ തുടങ്ങുമ്പോൾ മുപ്പത്തിനാല് വയസ്സു കഴിഞ്ഞിരുന്ന യേശുവിനെ ഏകദേശം മുപ്പത് വയസ്സെന്ന് ലൂക്കൊസ് എന്തുകൊണ്ട് പറഞ്ഞു? മനുഷ്യർക്ക് പ്രായമധികം തോന്നിക്കുന്നതിന്റെ പ്രധാന കാരണം പാപവും, രോഗവും, മാനസീകവും, ശാ രീരികവുമായ മറ്റു പ്രശ്നങ്ങളുമാണ്. എന്നാൽ യേശുവിനെ സംബന്ധിച്ച് ഇതൊന്നുമില്ല. ജന്മപാപമോ കർമ്മപാപമോ തന്നെ തീണ്ടിയിട്ടില്ല. അതുകൊണ്ട് രോഗമോ, ദുഃഖമോ, മറ്റു പ്രയാസങ്ങളോ തന്നെ അലട്ടിയിരുന്നില്ല. തന്മൂലം കാഴ്ചയിൽ ഒരു ശുശ്രൂഷകനു വേണ്ട പ്രായം യേശുവിന് തോന്നിക്കുന്നുണ്ടാവില്ല. ലൂക്കൊസ് ഒരുപക്ഷേ ഒരു ശുശ്രൂഷകനുവേണ്ട മുപ്പത് വയസ്സ് പ്രായം യേശുവിനുണ്ട് എന്നായിരിക്കും സാക്ഷ്യപ്പെടുത്തുന്നത്. 

ചരിത്രത്തിലെ ചില സുപ്രധാന തെളിവുകളും അതിലുപരി ദൈവവചനവും അടിസ്ഥാനമാക്കിയാണ് യേശു ക്രിസ്തുവിന്റെ ജനനവർഷം കണക്കാക്കിയിരിക്കുന്നത്. ഇതിലും വിശ്വാസ്യയോഗ്യമായ മറ്റൊരു തെളിവ് കിട്ടുന്നതുവരെ ഇതിനെ അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട്. വിശ്വാസയോഗ്യമെന്ന് തോന്നിയാൽ മാത്രം വിശ്വസിക്കുക. സർവ്വചരാചരപരിപാലകനായ യേശുക്രിസ്തു താങ്കളെ അനുഗ്രഹിക്കട്ടെ!

ക്രിസ്തുവിൻ്റെ ജനനവർഷം പൂർണ്ണലേഖനം, PDF format-നായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:

ക്രിസ്തുവിന്റെ ജനനവർഷം

സ്നാനവും രക്ഷയും

സ്നാനവും രക്ഷയും

സ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട ക്രിസ്തീയ കർമ്മമാണ്; അഥവാ രക്ഷാനന്തര പ്രവൃത്തിയാണ്. ക്രൈസ്തവരോട് ചെയ്യാൻ കല്പിച്ചിരിക്കുന്ന രണ്ടനുഷ്ഠാനങ്ങളിൽ ഒന്നാമതായും ഒരിക്കലായും ചെയ്യേണ്ടതാണ് സ്നാനം. രക്ഷ സ്നാനമെന്ന കർമ്മത്തിലല്ല അധിഷ്ഠിതമായിരിക്കുന്നത്; വിശ്വാസമെന്ന കൃപയിലാണ്; അഥവാ രക്ഷ കൃപയാലാണ്; പ്രവൃത്തിയാലല്ല. (എഫെ, 2:5, 8; റോമ, 11:6). സ്നാനമെന്ന പ്രവൃത്തികൂടാതെ രക്ഷിക്കപ്പെടുവാൻ കഴിയില്ലെന്നുവന്നാൽ, രക്ഷ കൃപയാൽ മാത്രമല്ല; പ്രവൃത്തികൂടി വേണമെന്നുവരും. ഗലാത്യരോട് പൗലൊസ് പറയുന്നു: “ന്യായപ്രമാണത്താൽ (പ്രവൃത്തികളാൽ) നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (5:4). ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ സ്നാനം രക്ഷയ്ക്ക് ആവശ്യമാണെന്നു തോന്നാം. അതിനാൽ എല്ലാ വേദഭാഗങ്ങളും നാം വിശദമായി ചിന്തിക്കുന്നതാണ്. 

വീണ്ടെടുക്കപ്പെട്ട വ്യക്തിയുടെ ആത്മാവു ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിന്റെ ബാഹ്യ അടയാളമാണ് ക്രിസ്തീയ സ്നാനം. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയാകുന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ക്രിസ്തു വ്യവസ്ഥാപനം ചെയ്ത സ്നാനം. ക്രിസ്തുവിനോട് ചേരുക; അവൻ്റെ മരണത്തിൽ പങ്കാളിയാകുക; അവനോടുകൂടി അടക്കപ്പെടുക; അവനോടുകൂടി ഉയിർത്തെഴുന്നേല്ക്കുക (റോമ, 6:3,4); പാപം കഴുകിക്കളയുക (പ്രവൃ, 2:38; 22:16); ക്രിസ്തുവിനെ ധരിക്കുക (ഗലാ, 3:27); ദൈവത്തോടുള്ള നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും, ക്രിസ്തുവിൻ്റെ പനരുത്ഥാനത്താലുള്ള രക്ഷയിലും പങ്കാളിയാകുക. (1പത്രൊ, 3:21). ഇതൊക്കെയാണ് സ്നാനത്തിൻ്റെ പ്രതീകാത്മകമായ അർത്ഥം. അക്ഷരാർത്ഥത്തിൽ നമുക്കു ക്രിസ്തുവിനെ ധരിക്കുവാനോ, അവനോടുകൂടി മരിക്കുവാനോ, അടക്കപ്പെടുവാനോ, ഉയിർക്കുവാനോ കഴിയില്ലെന്നു മാത്രമല്ല, അതിൻ്റെ ആവശ്യവുമില്ല. അതുപോലെ സ്നാനത്താലല്ല; ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് പാപമോചനം ലഭിക്കുന്നത്. സ്നാനം വ്യക്തിയുടെ പാപം മോചിക്കപ്പെട്ടതിൻ്റെയും, ക്രിസ്തുവിൻ്റെ അനുയായി ആയതിൻ്റെയും, പ്രാദേശിക സഭയോട് ചേരുന്നതിൻ്റെയും ബാഹ്യസാക്ഷ്യമാണ്. 

പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ വാഗ്ദത്തവും ദാനവുമാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33, 38,39). പരിശുദ്ധാത്മാവിലാണ് ഒരുവൻ രക്ഷിക്കപ്പെടുന്നത്. (1കൊരി, 12:3). വിശ്വാസം, മാനസാന്തരം, പാപമോചനം, വീണ്ടെടുപ്പ്, വീണ്ടുംജനനം തുടങ്ങിയവ രക്ഷയുടെ വ്യത്യസ്ത അംശങ്ങളാണ്. ഇതൊക്കെ വേർതിരിച്ചു പഠിക്കാൻ കഴിയുമെങ്കിലും വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; മാനസാന്തരസമയത്ത് ഒരിക്കലായി നടക്കുന്നതാണ്. മാനസാന്തരമെന്നാൽ; ദൈവത്തെക്കുറിച്ചുള്ള അറിവാണ്. തുടർന്ന് വ്യക്തിക്ക് തൻ്റെ പാപത്തെയോർത്ത് ദുഃഖമുണ്ടാകുന്നു. പരിശുദ്ധനായ ദൈവത്തെക്കുറിച്ച് അറിയുന്നതുവരെ ആർക്കും ദൈവഹിതപ്രകാരമുള്ള ദുഃഖം ഉണ്ടാകുന്നില്ല. ഇതാണ് രക്ഷ ഉളവാക്കുന്ന മാനസാന്തരം. (1കൊരി, 7:10). മാനസാന്തരത്തിൻ്റെ കാരകൻ പരിശുദ്ധാത്മാവാണ്. ദൈവവചനത്താലാണ് വ്യക്തി വീണ്ടുംജനിക്കുന്നത്. (1പത്രൊ, 1:23). പരിശുദ്ധാത്മാവ് വ്യക്തിയിൽ ചെയ്യുന്ന പ്രവൃത്തിയെന്താണെന്ന് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്: “അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.” (യോഹ, 16:8). ഒന്നാമത്; താൻ പാപിയാണെന്നുള്ള ബോധം: പരിശുദ്ധനായ ദൈവത്തെക്കുറിച്ച് എപ്പോൾ അറിയുന്നുവോ, അപ്പോൾമാത്രമേ ഒരു വ്യക്തി താൻ പാപിയാണെന്നു തിരിച്ചറിയുകയുള്ളു. അഥവാ, ദൈവത്തിൻ്റെ മുഖപ്രകാശത്തിലല്ലാതെ പാപിക്ക് തൻ്റെ പാപം വെളിപ്പെടുകയില്ല. രണ്ടാമത്; നീതീമാനായ ക്രിസ്തു തനിക്കുവേണ്ടി മരിച്ചുവെന്ന ബോധം: മനുഷ്യരെല്ലാം പാപികളാണ്. ഒരടിമയ്ക്ക് മറ്റൊരടിമയെ വീണ്ടെടുക്കാൻ കഴിയാത്തതുപോലെ; പാപിയായ മനുഷ്യന് മനുഷ്യനെ വീണ്ടെടുക്കാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കാനോ കഴിയില്ല. (സങ്കീ, 49:7-9) ആകയാൽ, ദൈവംതന്നെ നിസ്തുലജനനം വഴി മനുഷ്യനായി വെളിപ്പെട്ട് മനുഷ്യൻ്റെ വീണ്ടെടുവില തൻ്റെ ക്രൂശുമരണത്താൽ കൊടുത്തുകൊണ്ട് വിശ്വസിക്കുന്നവരെ നീതീകരിച്ചു. മൂന്നാമത്; നീതിമാനായ ക്രിസ്തുവിനെ സ്വീകരിച്ചില്ലെങ്കിൽ ഭയങ്കരമായൊരു ന്യായവിധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന ബോധം. (പ്രവൃ, 17:31). 

ജീവനും ചൈതന്യവുമുള്ളതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതുമായ ദൈവത്തിൻ്റെ വചനമാണ് (എബ്രാ, 4:12) വ്യക്തിയിൽ രക്ഷകനിലുള്ള വിശ്വാസം ഉളവാക്കുന്നതും (റോമ, 10:17), മാനസാന്തരം നല്കുന്നതും. (2കൊരി, 7:8-10; യോഹ, 7:37-39). “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). സുവിശേഷത്തിലൂടെ വ്യക്തിയിൽ പ്രവേശിക്കുന്ന പരിശുദ്ധാത്മാവാണ് നീതിയായവനിൽ വിശ്വസിക്കുവാൻ കൃപ നല്കുകയും, വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയിക്കുകയും ചെയ്യുന്നത്. (റോമ, 10:10; 11:6; എഫെ, 2:5, 8). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3; റോമ, 10:9).  

പുതിയനിയമത്തിലെ സ്നാനങ്ങൾ ഓരോന്നായി പരിശോധിക്കാം: 

1. മഹാനിയോഗം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19). ഇതാണ് ക്രൈസ്തവ സ്നാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന ആദ്യ വേദഭാഗം. ഇവിടെ സ്നാനം എന്തിനാണെന്നല്ല; ഏത് നാമത്തിലാണെന്നാണ് പറഞ്ഞിരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന ഏകസത്യദൈവത്തിൻ്റെ സംജ്ഞാനാമമായ ‘യേശുക്രിസ്തു’ എന്ന നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവ് ശിഷ്യന്മാരോട് കല്പിക്കുന്നത്.

2. രക്ഷാമാർഗ്ഗം: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ”വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പ്രസ്താവിച്ച ശേഷം സ്നാനം ഏല്ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നല്ല; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നാണ് പറയുന്നത്. അതായത്, രക്ഷയുടെ സുവിശേഷം കൈക്കൊണ്ട് രക്ഷകനിൽ വിശ്വസിക്കാത്തവനാണ് ശിക്ഷാവിധി വരുന്നത്; അല്ലാതെ സ്നാനം ഏല്ക്കാത്തവനല്ല. ‘സുവിശേഷം കൈക്കൊള്ളുക’ എന്നത് ഒരു പ്രവൃത്തിയല്ല; ദൈവത്തിൻ്റെ കൃപയാണ്. (എഫെ, 2:5,8). സുവിശേഷകൻ അടുത്തുവന്ന് ദൈവവചനം പറയുമ്പോൾ യാതൊരു പ്രവൃത്തിയും ചെയ്യണ്ട; കേൾക്കാനുള്ള മനസ്സുമാത്രംമതി. ഇനി, കേൾക്കാതിരിക്കാനാണെങ്കിൽ പ്രവൃത്തി ചെയ്യേണ്ടിവരും: കൈകൾ ഉയർത്തി ചെവിരണ്ടും പൊത്തിപ്പിടിക്കുകയോ, സുവിശേഷകനിൽ നിന്ന് ഓടിരക്ഷപെടുകയോ ചെയ്യണം. സുവിശേഷത്തിൽ അഥവാ സുവിശേഷത്തിനാധാരമായ ക്രിസ്തുവിൽ വിശ്വസിക്കുന്നതു രക്ഷയും സുവിശേഷത്തെ തള്ളിക്കളയുന്നത് നിത്യനാശവുമാണ്. (മർക്കൊ, 16:15,16). ഇതിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല. അതായത്, കർത്താവായ യേശുക്രിസ്തു ക്രൂശിൽ തികച്ച പരമയാഗത്തിൽ വിശ്വസിക്കുക അഥവാ രക്ഷാനായകനായ ക്രിസ്തുവിനെ വിശ്വസിച്ച് ഏറ്റുപറയുക എന്നത് മാത്രമാണ് രക്ഷിക്കപ്പെടുവാനുള്ള ഏകവഴി. 

3. മൂവായിരം പേരുടെ സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ദൈവഹിതപ്രകാരമുള്ള മാനസാന്തരം (2കൊരി, 7:10) ജനിക്കണമെങ്കിൽ പരിശുദ്ധാത്മാവ് ഉള്ളിൽ വരണം. പരിശുദ്ധാത്മാവാണ് പാപത്തെക്കുറിച്ചും നീതിയെക്കുറച്ചും ന്യായവിധിയെക്കുറിച്ചും വ്യക്തിക്കു ബോധം വരുത്തുന്നത്. (യോഹ, 16:18). രക്ഷകനിലുള്ള വിശ്വാസമാണ് വ്യക്തിയിൽ മാനസാന്തരം ഉളവാക്കുന്നത്. യേശു പറയുന്നു; “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും.” (യോഹ, 7:38,39). അതിനു സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41; റോമ, 10:14). പതിനൊന്നു ശിഷ്യന്മാർ അന്യഭാഷകളിലും പത്രൊസ് സ്വന്തഭാഷയിലും പ്രസംഗിച്ച സുവിശേഷം കേട്ട് ഹൃദയത്തിൽ കുത്തുകൊണ്ടവരോടാണ് പത്രൊസ് ഇത് പറയുന്നത്. “ഇതു (സുവിശേഷം) കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.” (പ്രവൃ, 2:37). ‘ഹൃദയത്തിൽ കുത്തുകൊണ്ടു’ എന്നതിനെ മറ്റു പരിഭാഷകളിൽ: ”മനസ്സാക്ഷിക്കു കുത്തുകൊണ്ടു, ഹൃദയം നുറുങ്ങി, ഹൃദയം തകർന്നു, ഹൃദയത്തിൽ മുറിവേറ്റവരായി” എന്നിങ്ങനെയാണ് കാണുന്നത്. ഈ പ്രയോഗങ്ങളൊക്കെ അവരുടെ മാനസാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. “ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു” ( 2കൊരി, 7:10. മ.ബൈ) എന്നു കൊരിന്ത്യരോട് പൗലൊസ് പറയുന്നത് ഓർക്കുക. അതായത്, ശിഷ്യന്മാർ പ്രസംഗിച്ച സുവിശേഷം കേട്ടു രക്ഷകനിൽ വിശ്വസിച്ചു മാനസാന്തരവും പാപമോചനവും ലഭിച്ചവരോടാണ് പത്രൊസ് ഇത് പറയുന്നതെന്ന് സാരം. 

എന്നാൽ ചോദ്യം പിന്നെയും അവശേഷിക്കുന്നു: മാനസാന്തരം ലഭിച്ചവരോട് പിന്നെയും “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്നു പറഞ്ഞതെന്തിനാണ്?  രക്ഷ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമാണെന്ന് ദൈവവചനം നൂറുകണക്കിനു വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നു. (വിശ്വാസത്താലാണ് രക്ഷ എന്നതിൻ്റെ മുഴുവൻ വാക്യങ്ങളും കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: (രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം) പിന്നെയും യെഹൂദന്മാരോട് മാനസാന്തരപ്പെടാൻ കല്പിച്ചതെന്തിനാണ്? യേശുവിൻ്റെ ക്രൂശീകരണത്തിൽ നേരിട്ട് പങ്കുള്ളവരാണ് ദൈവസഭയുടെ ആദ്യാംഗങ്ങളായ ഈ യെഹൂദന്മാർ. രക്ഷകനായ ക്രിസ്തു ക്രൂശിക്കപ്പെട്ടത് ആദാമ്യപാപത്തിനു പരിഹാരമായിട്ടാണ്. ക്രിസ്തു ക്രൂശിക്കപ്പെടാതെ പാപത്തിനു പരിഹാരമാകില്ല എന്ന വസ്തുത നിലനില്ക്കുമ്പോൾത്തന്നെ, നന്മമാത്രം ചെയ്ത പാപമറിയാത്ത തേജസ്സിൻ്റെ കർത്താവിനെ ക്രൂശിച്ചവരുടെ പാപം ആദാമ്യപാപത്തേക്കാൾ വലുതാണ്. (1കൊരി, 2:7,8). അതിനൊരു ഉദാഹരണമാണ് ഈസ്ക്കര്യോത്താ യൂദയെക്കുറിച്ചു യേശു പറഞ്ഞത്: “എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.” (മത്താ, 26:23,24). യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചതുകണ്ട് അവൻ അനുതപിച്ചതാണെന്നും ഓർക്കണം. (മത്താ, 27:3). എന്നിട്ടും അവൻ്റെ പാപം ക്ഷമിച്ചുകിട്ടിയില്ല. മറ്റൊന്ന്; വിസ്താരത്തിനൊടുവിൽ യേശുവിൽ ഒരു കുറ്റവുമില്ല എന്നു മനസ്സിലാക്കിയ പീലാത്തൊസ് യേശുവിനെ വിടുവിക്കാൻ ഇച്ഛിച്ചിട്ട് ബറബ്ബാസിനെ വേണമോ യേശുവിനെ വേണമോയെന്ന് ചോദിച്ചപ്പോൾ;  കൊള്ളക്കാരനും കൊലപാതകിയുമായ ബറബ്ബാസിനെ മതിയെന്നും, യേശുവിനെ ക്രൂശിക്കാൻ ആർത്തുവിളിക്കുകയും, ‘അവൻ്റെ രക്തം ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് പീലാത്തൊസിനോട് ഉത്തരം പറയുകയും ചെയ്തവരാണ് യെഹൂദന്മാർ. (മത്താ, 27:15-25). രക്ഷാനായകനെ അവർ തള്ളുക മാത്രമല്ല കൊല്ലുകയും ചെയ്തു. (പ്രവൃ, 3:14). ഈ പാപത്തിൻ്റെ പരിഹാരമായാണ് മാനസാന്തരസ്നാനം (2:38) പത്രൊസ് നിർദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. (മത്താ, 3:2-6). ശമര്യരോടും, ജാതികളോടും ഈ വിഷയം പറയുന്നില്ലെന്നും കുറിക്കൊള്ളുക. (പത്രൊസ് പ്രസ്താവിക്കുന്നതിൻ്റെ അർത്ഥം; ‘പാപങ്ങൾ മോചിച്ചു കിട്ടിയിരിക്കയാൽ സ്നാനപ്പെടുവിൻ’ എന്നാണെന്ന് വിശ്വസിക്കുന്ന പണ്ഡിതന്മാർ അനവധിയുണ്ട്). 

4. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങളാണിത്. അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കഒള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). ഒരു വ്യക്തി സുവിശേഷം കൈക്കൊള്ളുന്നത് അഥവാ ക്രിസ്തുവിനെ സ്വീകരിക്കുന്നത് കൃപയാൽ അഥവാ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാലാണ്. (എഫെ, 2:5,8; 1കൊരി, 12:3). അടിസ്ഥാന ഉപദാശങ്ങളിൽ ഒന്നാമത്തേതാണ് ‘സുവിശേഷം കൈക്കൊള്ളുക.’ എന്തെന്നാൽ സുവിശേഷത്താലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (1കൊരി, 4:15; എഫെ, 3:6; 1പത്രൊ, 1:23). വീണ്ടും ജനിപ്പിക്കുന്നത് പരിശുദ്ധാത്മാവും. (യോഹ, 3:3,5; 1കൊരി, 12:3; ഗലാ, 3:2). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. ശമര്യരുടെ സ്നാനം: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു …… അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു…… അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.” (പ്രവൃ, 8:12-17). ശമര്യർ ഫിലിപ്പോസ് പ്രസംഗിച്ച ക്രിസ്തുവിനെ വിശ്വസിച്ച് സ്നാനമേറ്റിട്ടും അവർക്ക് പരിശുദ്ധാവ് ലഭിച്ചില്ല; അപ്പൊസ്തലന്മാർ അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിക്കുകയും ചെയ്തുവെന്നാണ് കാണുന്നത്. പെന്തെക്കൊസ്തിലെ പ്രസ്താവനയിൽനിന്ന് തികച്ചും വ്യത്യസ്മാണ് ശമര്യയിലേത്. പരിശുദ്ധാത്മാവ് നിറഞ്ഞ പുരുഷനായ ഫിലിപ്പോസാണ് അവരോട് സുവിശേഷം അറിയിച്ചത്. (പ്രവൃ, 6:5; 8:12). വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നതും (ഗലാ, 3:2), വിശ്വാസം ഉളവാകുന്നതും. (റോമ, 10:17). ഒന്നെങ്കിൽ; ശമര്യരുടെ രക്ഷാനുഭവം വ്യാജമായിരുന്നു എന്നു കരുതണം. പക്ഷെ, ശിമോനൊഴികെ മറ്റുള്ളവരുടെ വിശ്വാസം വ്യാജമായിരുന്നു എന്നു വിശ്വസിക്കാൻ ന്യായമൊന്നും കാണുന്നില്ല. കാരണം, പത്രൊസും യോഹന്നാനും അവരുടെമേൽ കൈവെക്കുന്നതല്ലാതെ, വീണ്ടും അവരോട് സുവിശേഷം അറിയിക്കുന്നതായി കാണുന്നില്ല. അല്ലെങ്കിൽ, പരിശുദ്ധാത്മാവെന്ന് അവിടെ ഉദ്ദേശിക്കുന്നത്, ആത്മാവിൻ്റെ പ്രത്യക്ഷമായ വരങ്ങളെക്കുറിച്ചായിരിക്കും. 

അവരുടെ വിശ്വാസം വ്യാജമല്ലെങ്കിൽ, ഫിലിപ്പോസിൽനിന്നു കൈക്കൊണ്ട സുവിശേഷത്തിലൂടെ അവർ പരിശുദ്ധാത്മാവ് ലഭിച്ചവരാണ്. പിന്നെയും അപ്പൊസ്തലന്മാർ വന്ന് ആത്മാവിനായി കൈവെച്ചത് എന്തിനാണെന്നാണ് ചിന്തിക്കേണ്ടത്. ഒന്നാമത്, ആത്മാവ് ആരുടേയും കൈവെയ്പിൻ്റെ ഫലമല്ല; ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമാണ്. രണ്ടാമത്; ഫിലിപ്പോസിലൂടെ കർത്താവിനെ അവർ വിശ്വസിച്ച് ഏറ്റുപറയണമെങ്കിൽ പരിശുദ്ധാത്മാവ് അവരിൽ വരണം. (ഗലാ, 3:2; 1കൊരി, 12:3). അല്ലെങ്കിൽ, ഫിലിപ്പോസ് അവരെ സ്നാനപ്പെടുത്തില്ലായിരുന്നു. അതിനാൽ, അപ്പൊസ്തലന്മാർ വന്ന് കൈവെച്ചത് ആത്മാവിൻ്റെ ദൃശ്യമായ വരങ്ങൾക്കു വേണ്ടിയാണെന്ന് വ്യക്തം. കാരണം, ശമര്യർ ദൈവത്തിന് സ്വീകാര്യമാണെന്ന് യെരൂശലേമിലെ സഭയ്ക്ക് ബോധ്യമാകണമെങ്കിൽ ആത്മാവിൻ്റെ പ്രത്യക്ഷമായൊരു അടയാളമുണ്ടാകണം. ആത്മാവിൻ്റെ പ്രവൃത്തി ആന്തരികമായതുകൊണ്ട് വരങ്ങളെക്കൂടാതെ ശമര്യർക്ക് ആത്മാവ് ലഭിച്ച വിവരം ആർക്കും ബോധ്യമാകയില്ല. (യോഹ, 3:8). സഭയുടെ ശൈശവകാലം ആയതുകൊണ്ട് വരങ്ങൾ ധാരാളം ലഭിച്ചിരുന്നു എന്നതും അതിനൊരു കാരണമാണ്. എന്നാൽ ഫിലിപ്പോസിലൂടെ ആ വരങ്ങൾ ദൈവം നല്കാതെ, അപ്പൊസ്തലന്മാർ എന്തുകൊണ്ട് വരേണ്ടിവന്നു എന്നചോദ്യം അവശേഷിക്കുന്നു. 

ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് ‘സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ’ എന്നൊരു സവിശേഷ അധികാരം യേശു പത്രൊസിനു കൊടുത്തിരുന്നു. (മത്താ, 16:18). ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം മറ്റു ശിഷ്യന്മാർക്കും കർത്താവ് കൊടുത്തിരുന്നെങ്കിലും (മത്താ, 18:18), താക്കോൽ പത്രൊസിനെ മാത്രമാണ് ഏല്പിച്ചിരുന്നത്. സ്വർഗ്ഗരാജ്യം അഥവാ സഭയിലേക്ക് പ്രവേശനം നല്കുവാനുള്ള അധികാരമായിരുന്നു ഈ താക്കോൽ. ഈ അധികാരം പത്രൊസിൻ്റെ കയ്യിൽ ആയിരുന്നതുകൊണ്ടാണ് ഫിലിപ്പോസിനാൽ യേശുവിൽ വിശ്വസിച്ച് സ്നാനമേറ്റിട്ടും ആത്മാവ് ലഭിച്ചു എന്നറിയത്തക്കവണ്ണം വരങ്ങളൊന്നും ലഭിക്കാതിരുന്നത്. എന്നാൽ പത്രൊസ് കൈവെച്ചപ്പോൾ ശിമോൻ കാണത്തക്കവണ്ണം ആത്മാവിൻ്റെ വരം ശമര്യർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 8:18). അപ്പൊസ്തലന്മാർ കൈവെച്ചാൽ വരങ്ങൾ കിട്ടുമെന്നതിന് വ്യക്തമായ തെളിവും ബൈബിളിലുണ്ട്. (2:തിമൊ, 1:6). [കൂടുതൽ അറിവിലേക്കായി ‘പരിശുദ്ധാത്മസ്നാനം‘ എന്ന ലേഖനം കാണുക]

6. എത്യോപ്യനായ ഷണ്ഡൻ്റെ സ്നാനം: “അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;” (പ്രവൃ, 8:36-38). യെശയ്യാപ്രവചനം അമ്പത്തിമൂന്നാം അദ്ധ്യായം വായിച്ചുകൊണ്ടിരുന്ന ഷണ്ഡനോട് ആ അദ്ധ്യായം ആധാരമാക്കി യേശുവിനെ കുറിച്ചുള്ള സുവിശേഷം അറിയിച്ചപ്പോൾ ഷണ്ഡൻ രക്ഷിക്കപ്പെടുകയുണ്ടായി. 2:38-ൽ പത്രോസ് പറഞ്ഞ പാപമോചനത്തിനായുള്ള സ്നാനത്തിന് ഷണ്ഡനോടുള്ള ബന്ധത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നു കാണാൻ കഴിയും. മാത്രമല്ല, രക്ഷിക്കപ്പെട്ട ഷണ്ഡൻ ഫിലിപ്പോസിനോടാണ് ചോദിക്കുന്നത്; ‘ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം.’ ഫിലിപ്പോസിൻ്റെ മറുപടി; ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.’ ബൈബിൾ പാപമോചനത്തിനും രക്ഷയ്ക്കുമായി വെച്ചിരിക്കൂന്ന കൃപയാലുള്ള വിശ്വാസത്തിൻ്റെയും, ക്രിസ്തീയ സ്നാനത്തിൻ്റെയും കൃത്യമായ മാതൃക ഇവിടെ കാണാം: ഫിലിപ്പോസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നു; ഷണ്ഡൻ വിശ്വസിച്ച് രക്ഷപ്രാപിക്കുന്നു; അനന്തരം ജലസ്നാനം സ്വീകരിക്കുന്നു. (പ്രവൃ, 8:36-39).

7. പൗലൊസിൻ്റെ സ്നാനം: “ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽ പോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.” (പ്രവൃ, 9:18). ഒൻപതാം അദ്ധ്യായത്തിൽ സ്നാമേറ്റതായും, ഇരുപത്തിരണ്ടാം അദ്ധ്യാത്തിൽ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് പാപം കഴുകിക്കളയാനും പറയുന്നുണ്ട്. നമുക്ക് രണ്ടു വേദഭാഗങ്ങളും ചേർത്ത് ചിന്തിക്കാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16; 9:18). പൗലൊസ് യെരൂശലേമിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ സഹസ്രാധിപൻ്റെ കോട്ടയുടെ പടിക്കെട്ടിൽ നിന്നുകൊണ്ട് യഹൂദന്മാരോട് പ്രസംഗിക്കുമ്പോൾ തൻ്റെ മാനസാന്തരത്തെ അനുസ്മരിച്ചുകൊണ്ട് പറയുന്ന ഭാഗമാണിത്. ഈ പ്രസംഗത്തിനും ഏകദേശം 25 വർഷങ്ങൾക്ക് മുമ്പാണ് ദമസ്കൊസിലേക്കുള്ള യാത്രയിൽ താൻ കർത്താവിനാൽ പിടിക്കപ്പെട്ടതും, അനന്യാസ് എന്ന ശിഷ്യൻ മുഖാന്തരം മാനസാന്തരപ്പെട്ടതും. (പ്രവൃ, 9:2-20). മാനസാന്തരസമയത്ത് അനന്യാസ് പൗലൊസിൻ്റെ കണ്ണിനു കാഴ്ച നല്കുന്നതും, സ്നാമേല്ക്കുന്നതും അല്ലാതെ, സുവിശേഷം അറിയിക്കുന്നതായി അവിടെ രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 9:17,18). എന്നാൽ പൗലൊസ് അത് പറയുമ്പോൾ; ”എഴുന്നേറ്റു യേശുവിന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്ന് അനന്യാസ് തന്നോട് പറഞ്ഞതായിട്ടാണ്. എല്ലാവർക്കുമറിയാം സുവിശേഷം കൂടാതെ യഥാർത്ഥ മാനസാന്തരം ഉണ്ടാകുകയില്ല. (2കൊരി, 7:8-10). യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കണമെങ്കിൽ പരിശുദ്ധാത്മാവ് സുവിശേഷത്തിലൂടെ ഉള്ളിൽ വരുകയും (ഗലാ, 3:2; എഫെ, 1:13), യേശു കർത്താവും രക്ഷിതാവുമാണെന്ന് വിശ്വസിക്കുകയും വേണം. (റോമ, 10:9-11). പൗലൊസ് റോമർക്ക് എഴുതുന്നു: “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? (10:13,14). അപ്പോൾ വിളിച്ചപേക്ഷിക്കണമെങ്കിൽ രക്ഷകനിൽ വിശ്വാസമുണ്ടാകണം. വിശ്വാസമുണ്ടാകണമെങ്കിൽ മാനസാന്തരപ്പെടണം. അങ്ങനെയെങ്കിൽ അനന്യാസ് കൃത്യമായി പൗലൊസിനോട് സുവിശേഷമറിയിക്കുകയും, അവനു വിശ്വാസവും മാനസാന്തരവും ഉണ്ടായശേഷമാണ് ‘യേശുവിൻ്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറയുന്നതെന്നും വ്യക്തമാണ്. ഇവിടെയും ആ ചോദ്യമുണ്ട്: സ്നാനമേറ്റ് കഴുകിക്കളയേണ്ട പാപമേതാണ്? 

കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും, അവനിലുള്ള വിശ്വാസത്താലും, ദൈവത്തിൻ്റെ ആത്മാവിനാലുമാണ് ഒരുവൻ രക്ഷ കരഗതമാക്കുന്നത്. അതായത് വിശ്വാസവും മാനസാന്തരവും പാപമോചനവും ഉളവാകുന്നത്. (പ്രവൃ, 11:17; 16:31; 1കൊരി, 6:11). പിന്നെയും, പൗലൊസ് സ്നാനത്താൽ കഴുകിക്കളഞ്ഞ പാപമേതാണ്? പൗലൊസിൻ്റെ മാനസാന്തരം എ.ഡി. 34-35-ലാണെന്ന് കരുതപ്പെടുന്നു. 33-ലാണ് യേശു ക്രൂശിക്കപ്പെടുന്നത്. അതിനാൽ യേശുവിൻ്റെ പരസ്യശുശ്രൂഷയുടെ കാലത്ത് പൗലൊസ് ഗമാലിയേലിൻ്റെ ശിഷ്യനായിരുന്നു എന്ന് മനസ്സിലാക്കാം. (പ്രവൃ, 22:3). എങ്കിലും യേശുവിനെ ക്രൂശിക്കാൻ മുറവിളി കൂട്ടിയവരുടെ കൂട്ടത്തിൽ പൗലൊസ് ഉണ്ടായിരിക്കാൻ സാദ്ധ്യതയില്ല. (മത്താ, 27:25). ഉണ്ടായിരുന്നെങ്കിൽ തൻ്റെ സാക്ഷ്യങ്ങളിൽ താനത് പറയുമായിരുന്നു. പക്ഷെ, ദൈവസഭയെ ഉപദ്രവിച്ചതിൽ താൻ പ്രധാനിയായിരുന്നു. (പ്രവൃ, 9:1). സ്തെഫാനൊസിനെ കൊല്ലുമ്പോൾ താനുണ്ടായിരുന്നു. (പ്രവൃ, 7:58). അഗ്രിപ്പാവിനോട് താൻ സാക്ഷ്യംപറയുമ്പോൾ; “വിശുദ്ധന്മാരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു” (പ്രവൃ, 26:10) എന്നു പൗലൊസ് പറയുന്നുണ്ട്. യെഹൂദൻ്റെ പാപം യേശുവിനെയും അവൻ്റെ വിശുദ്ധന്മാരെയും ക്രൂശിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. യേശുക്രിസ്തു പറഞ്ഞു: “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ (ഉല്പ, 4:8) നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ (2ദിന, 24:21) ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.” (മത്താ, 23:35; ലൂക്കൊ, 11:50,51). പൗലൊസ് തെസ്സലൊനീക്യരോട് ഇത് പറയുന്നുണ്ട്: “യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.” (1തെസ്സ, 2:15,16). യെഹൂദനു ദൈവരാജ്യം സ്ഥാപിക്കാൻ വരുന്ന ക്രിസ്തുവിനു വഴിയൊരുക്കാൻ വന്ന യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച സ്നാനവും മാനസാന്തര സ്നാനമായിരുന്നു. (മത്താ, 3:2-11; മർക്കൊ, 1:14,15). ദൈവരാജ്യപ്രവേശനത്തിനു മുമ്പായി യെഹൂദന് മറ്റൊരു സ്നാനം ദൈവം നിയമിച്ചിരുന്നു എന്നു അത് വ്യക്തമാകുന്നു. അവർ ഓരോരുത്തരും തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ് യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനപ്പെട്ടതെന്നും ഓർക്കുക. യെഹൂദനെന്ന നിലയിൽ പൗലൊസ് പ്രവാചകന്മാരെ കൊന്നവരുടെ സന്തതിയും, ദൈവസഭയെ ഉപദ്രവിച്ചവനും, വിശുദ്ധന്മാരെ നിഗ്രഹിച്ചവനുമാണ്. ആ പാപം കഴുകിക്കളയാനാണ് അനന്യാസ് പൗലൊസിനോട് കല്പിക്കുന്നത്. യെഹൂദന്മാരോടല്ലാതെ, ശമര്യരോടും, ജാതികളോടും ഈ വിഷയം പറയുന്നില്ലെന്നും കുറിക്കൊള്ളുക.

8. കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും സ്നാനം: “യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു…… പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃ, 10:43-48). കൊർന്നേല്യൊസിനോടുള്ള ബന്ധത്തിലും വിശ്വാസത്താലുള്ള നീതീകരണത്തിൻ്റെയും, അനന്തമുള്ള ക്രൈസ്തവ സ്നാനത്തിൻ്റെയും മാതൃക കൃത്യമായി കാണാം: പത്രൊസ് സുവിശേഷം അറിയിക്കുന്നു; അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നു; തുടർന്ന് സ്നാനമേല്ക്കുന്നു. പരിശുദ്ധാത്മാവ് അഥവാ പരിശുദ്ധദൈവം കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടിട്ടും അവരുടെ പാപമോചനം നടന്നില്ല; പീന്നീട് വെള്ളത്തിൽ സ്നാനമേറ്റപ്പോഴാണ് അവർക്ക് പാപമോചനം ലഭിച്ചതെന്ന് ആർക്ക് പറയാൻ കഴിയും?

9. ഫിലിപ്പിയിലെ ലുദിയയുടെ സ്നാനം:  “ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.” (പ്രവൃ, 16:13-15). ഇവിടെ പൗലൊസിൽനിന്നു സുവിശേഷം കേട്ട ലുദിയയുടെ ഹൃദയം കർത്താവ് തുറന്നു; അവൾ വിശ്വസിച്ചു; സ്നാനം സ്വീകരിച്ചു. അവൾ അപ്പൊസ്തലന്മാരെ വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ പറയുന്നത്; “ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു പാര്‍ത്താലും” (സ.വേ.പു.CL) എന്നാണ്. വിശ്വസിച്ച് രക്ഷപ്രാപിച്ച ശേഷമാണ് സ്നമേറ്റതെന്ന് വ്യക്തമാണ്. 

10. കാരാഗൃഹ പ്രമാണിയുടേയും കുടുംബത്തിൻ്റെയും സ്നാനം: “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.” (പ്രവൃ, 16:30-34). രക്ഷപ്രാപിപ്പാൻ എന്തു ചെയ്യണമെന്ന് കാരാഗൃഹപ്രമാണി ചോദിക്കുമ്പോൾ, നീ സ്നാനമേല്ക്കണം എന്നല്ല പൗലൊസും ശീലാസും പറഞ്ഞത്; “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” എന്നാണ്. രക്ഷയുടെ സുവിശേഷം അവരോടു പ്രസംഗിച്ചു; മാനസാന്തരപ്പെട്ടു; സ്നനമേറ്റു. കാരാഗൃഹ പ്രമാണിയോടും കുടുബത്തോടും സുവിശേഷം പ്രസംഗിച്ചു; പിന്നെ എഴുതിയിരിക്കുന്നത്, “അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു” (16:33). ദൈവവചനത്താൽ താനും കുടുംബവും മാനസാന്തരപ്പെട്ടതിൻ്റെ കൃത്യമായ തെളിവായിട്ടാണ് ആ രാത്രിയിത്തന്നെ അപ്പൊസ്തലന്മാരുടെ മുറിവുകളെ കഴുകി എന്നു പറഞ്ഞിരിക്കുന്നത്. അതിനുശേഷം അവർ സ്നാമേറ്റു. 

11. ക്രിസ്പൊസും കുടുംബവും ഉൾപ്പെടെ അനേകം കൊരിന്ത്യരുടെ സ്നാനം: “പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.” (പ്രവൃ, 18:8). കൊരിന്തിൽ പൗലൊസും ശബ്ബത്തുതോറും പള്ളിയിൽ പ്രസംഗിച്ചിരുന്നു. വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. (18:5). അങ്ങനെ പള്ളിപ്രമാണിയായ ക്രിസ്പൊസും കുടുംബവും അനേകം കൊരിന്ത്യരം കർത്താവിൽ വിശ്വസിച്ച് രക്ഷ പ്രാപിച്ച ശേഷമാണ് സ്നാനമേറ്റതെന്ന് കാണാൻ കഴിയും. 

12. എഫെസൊസിലെ പന്ത്രണ്ട് ശിഷ്യന്മാരുടെ സ്നാനം: പൗലൊസ്: “നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” (പ്രവൃ, 19:6). ഈ ഭാഗത്തെ വിഷയം യേശുവിൻ്റെ നാമത്തിലുള്ള സ്നാനത്തിൻ്റെ ശ്രേഷ്ഠതയാണ്. പൗലൊസ് അവരോട് ചോദിക്കുന്നത്; ‘നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നാണ്. ഇതൊരു കുഴപ്പംപിടിച്ച ചോദ്യമാണ്. വ്യക്തി വിശ്വാസത്താൽ പരിശുദ്ധാത്മാവിനെ ആർജ്ജിച്ചെടുക്കണം എന്നൊരു ധ്വനി ഈ പ്രയോഗത്തിനുണ്ട്. ഇത് ബൈബിളിലെ മറ്റു വേദഭാഗങ്ങളുമായി പൊരുത്തപ്പെടില്ല. ഒന്നാമത്; പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമാണ്. ദാനം ദൈവത്തിൻ്റെ കൃപയാലും വാഗ്ദത്തം തൻ്റെ വിശ്വസ്തതയാലും ലഭിക്കുന്നതാണ്; അല്ലാതെ ആർജ്ജിക്കേണ്ട ഒന്നല്ല. രണ്ടാമത്; രക്ഷയുടെ സുവിശേഷം (എഫെ, 1:13) അഥവാ, വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് (ഗലാ, 3:2) ആത്മാവ് ലഭിക്കുന്നത്. ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിയിൽ ഉളവാക്കുന്നത്. (എഫെ, 2:8). അതായത്, വിശ്വാസത്താൽ ആത്മാവ് ലഭിക്കുകയല്ല; ആത്മാവിനാൽ വിശ്വാസം ലഭിക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്; പ്രാപിക്കുക (receive) എന്ന പദത്തിന് അനുഭവിക്കുക, എത്തുക, ചെല്ലുക, പ്രവേശിക്കുക, സമീപിക്കുക എന്നൊക്കെയും അർത്ഥമുണ്ട്. അതായത്, പൗലൊസിൻ്റെ ചോദ്യത്തിൻ്റെ അർത്ഥമിതാണ്; “വിശ്വസിക്കുന്ന നിങ്ങൾ പരിശുദ്ധാത്മാവിനെ അനുഭവിക്കുന്നുണ്ടോ?” 

അവരുടെ മുപടി: “പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.” ഇവർ യേശുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ട് യേശുവിൽ വിശ്വസിച്ചവരാണ്; അല്ലെങ്കിൽ പൗലൊസിൻ്റെ ചോദ്യം അസ്ഥാനത്താണ്. ഒരുപക്ഷെ, അപ്പൊല്ലോസായിരിക്കാം ഇവരോട് സുവിശേഷം അറിയിച്ചിരിക്ക. പൗലൊസ് എഫെസൊസിൽ വരുന്നതിന് മുമ്പ് അപ്പൊല്ലൊസ് എഫെസൊസിൽ ഉണ്ടായിരുന്നു. (പ്രവൃ, 18:24). അപ്പൊല്ലോസിനും ക്രൈസ്തവ സ്നാനത്തെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല; യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). അപ്പൊല്ലോസാസ് ഇവരോട് സുവിശേഷം അറിയിച്ചതെന്ന് പൗലൊസിനും അറിയാമായിരിക്കും; അല്ലെങ്കിൽ നിങ്ങൾ കൈക്കൊണ്ട സുവിശേഷം ആരെക്കുറിച്ചാണ് അഥവാ ഏതാണെന്നായിരിക്കും ചോദിക്കുക. അപ്പൊല്ലോസ് ആത്മാവിൽ എരിവുള്ളവനു. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവനാണ്. (18:25). അതുകൊണ്ടാണ് പൗലൊസ് സ്നാനം ഏതായിരുന്നു എന്നു ചോദിച്ചത്. സുവിശേഷം അറിയിക്കുന്നത് ആത്മനിറവിലാണെങ്കിലും (പ്രവൃ, 2:4-40; 4:31), സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല; ക്രിസ്തുവിനെക്കുറിച്ചാണ്. മാത്രമല്ല, വീണ്ടുംജനനം ആന്തരിക പ്രവൃത്തിയായതുകൊണ്ട് ബാഹ്യലക്ഷണങ്ങൾ നിർബ്ബന്ധമല്ല. (യോഹ, 3:8). പൗലൊസ് അവരോട് ‘പരിശുദ്ധാത്മാവിനെ അനുഭവിച്ചുവോ’ എന്നു ചോദിക്കുന്നത്; അവരുടെ സ്നാനം തെറ്റായതുകൊണ്ടും, ക്രൈസ്തവ സ്നാനത്തിൻ്റെ ശ്രേഷ്ഠത അവരെ ബോധ്യപ്പെടുത്താനുമാണ്. ‘പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല’ എന്നൂ പറഞ്ഞപ്പോൾ; യോഹന്നാൻ കഴിപ്പിച്ച സ്നാനവും, യേശുവിൻ്റെ നാമത്തിലുള്ള സ്നാനവും വ്യത്യാസം അവരെ ബോധ്യപ്പെടുത്തുകയും; യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കയും ചെയ്തു. തുടർന്ന്, “പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” മുമ്പ് നാം ചിന്തിച്ചപോലെ പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിൻ്റെ ഫലമല്ല; യേശുവിൻ്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലമാണ്. പൗലൊസ് കൈവെച്ചത് കൃപാവരങ്ങൾക്കു വേണ്ടിയാണ്. (2തിമൊ, 1:6). യോഹന്നാൻ്റെ സ്നാനമേറ്റവർ വീണ്ടും യേശുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കുമ്പോൾ പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, ഒരുപക്ഷെ യേശുവിൻ്റെ സ്നാനത്തെ സംശയിക്കാനിടയാകും. കാരണം, യോഹന്നാൻ യേശുവിനു സ്നാനം നല്കിയ ആളാണ്. പെന്തെക്കൊസ്തിൽ സ്നാനമേറ്റ യെഹൂദന്മാരും പരിശുദ്ധാത്മാവിൻ്റെ ശക്തി കണ്ടറിഞ്ഞു വിശ്വസിച്ചവരാണ്. (പ്രവൃ, 2:33). പൗലൊസ് കൈവെച്ചപ്പോൾ ആത്മാവ് അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തുകൊണ്ട് അവർക്ക് വെളിപ്പെട്ടത്, ക്രൈസ്തവ സ്നാനത്തിൻ്റെ ശ്രേഷ്ഠത അവരെ വെളിപ്പെടുത്താനാണ്. 

13. 1പത്രൊസ് 3:20: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.”. സ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കുന്നുണ്ട്. പെട്ടകത്തിൽ കയറി എട്ടുപേർ വെള്ളത്തിൽക്കൂടി രക്ഷപ്രപിച്ചത് പറഞ്ഞിട്ട്, അത് സ്നാനത്തിൻ്റെ മുൻകുറി അഥവാ പ്രതീകമാണെന്നാണ് അപ്പൊസ്തലൻ പറയുന്നത്. തുടർന്ന് യേശുവിൻ്റെ പുനരുത്ഥാനമാണ് നമ്മെ രക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). 

14. സ്നാനപ്പെട്ടു എന്നു പറയാതെ വിശ്വസിച്ചു രക്ഷപ്രാപിച്ചവരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: “മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃ, 9:42). “ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.” (പ്രവൃ, 9:43). രക്ഷയ്ക്കായി വിശ്വാസത്തോടൊപ്പം സ്നാനവും അത്യന്താപേക്ഷിതമായിരുന്നു എങ്കിൽ, ഇവിടെയൊക്കെ വിശ്വാസത്തോടൊപ്പം സ്നാനവും പറയില്ലായിരുന്നോ? 

സ്നാനത്തെക്കുറിച്ച് ഇനിയുള്ള വേദഭാഗങ്ങളൊക്കെ സ്നാനത്തിൻ്റെ സാദൃശ്യങ്ങളായാണ് പറഞ്ഞിരിക്കുന്നത്. (റോമ, 6:3-8; ഗലാ, 3:27; കൊലൊ, 2:12,13; 1പത്രൊ, 3:21). എഫെസ്യരിലെ 4:5-ലെ സ്നാനത്തെ ക്രിസ്തു കഴിപ്പിക്കുന്ന പരിശുദ്ധാത്മ സ്നാനമെന്നും ജലസ്നാനമെന്നും മനസ്സിലാക്കാം; കൂടുതൽ ഉചിതമായിരിക്കുന്നത്, ആത്മസ്നാനമാണ്.

യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു നിക്കോദേമോസിനോട് വീണ്ടുംജനനത്തെക്കുറിച്ചു പറയുമ്പോൾ; “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (3:5). സ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരീകമായ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. വചനത്താലുള്ള വീണ്ടുംജനനത്തെപ്പറ്റി കൃത്യമായി ബൈബിളിൽ പറഞ്ഞിട്ടുമുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17). വിശ്വാസവചനം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; യേശുക്രിസ്തു ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (പ്രവൃ, 1:5; 11:16). ആത്മാവ് മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട. ആത്മാവിലുള്ള ശുദ്ധീകരണത്തെയും കഴുകലായി പറഞ്ഞിട്ടുണ്ട്: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). 

രക്ഷയ്ക്കായി സാനാനം ആവശ്യമില്ലെന്നതിൻ്റെ ആന്തരികവും ബാഹ്യവുമായ പത്ത് തെളിവുകൾ താഴെ ചേർക്കുന്നു:

1. രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല; കൃപയാലാണ് ലഭിക്കുന്നത്. (റോമ, 11:6). ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായ വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. നമുക്കു പാപമോചനമുള്ളത് ക്രിസ്തുവെന്ന ആളത്തത്തിലാണ് അല്ലാതെ, സ്നാനമെന്ന പ്രവൃത്തിയിലല്ല. “ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതുപോലെ, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല രക്ഷപ്രാപിച്ച് ദൈവകുടുംബത്തിൽ ഒരു വ്യക്തി അംഗമാകുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. യേശു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും. (യോഹ, 7:37-39). വിശ്വസിക്കുന്നവന് ആത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് പുറപ്പെടും. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. “വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ രക്ഷയുടെ സുവിശേഷം (എഫെ 1:13) കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് ആത്മാവ് വരുന്നത്. (ഗലാ, 3:2). പരിശുദ്ധാത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നത്. (റോമ, 10:17; എഫെ, 2:5, 8). തുടർന്ന്, ആത്മാവ് പാപബോധം വരുത്തുകയും (യോഹ, 16:8), പാപബോധം ദുഃഖം ഉണ്ടാക്കുകയും (2കൊരി, 7:9), ദുഃഖം മാനസാന്തരം വരുത്തുകയും (2കൊരി, 7:9), മാനസാന്തരം രക്ഷ ഉളവാക്കുകയും ചെയ്യുന്നു.” (2കൊരി, 7:10). പരിശുദ്ധാത്മാവാണ് യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറകയാനും, ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നത്. (റോമ, 10:9,10). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല” (1കൊരി, 12:3). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

2. സ്നാനം രക്ഷയ്ക്ക് അന്യവാര്യമെങ്കിൽ, ക്രിസ്തു ക്രൂശിൽ തികച്ച പാപമോചനബലി അപൂർണ്ണമാണെന്നല്ലേ അർത്ഥം? പിന്നെങ്ങനെ ആറാമത്തെ മൊഴിയായി ”നിവൃത്തിയായി” (യോഹ, 19:30) എന്നു തനിക്ക് പറയാൻ കഴിയും? 22-ാം സങ്കീർത്തനത്തിലെ ”അവൻ നിവർത്തിച്ചിരിക്കുന്നു” (സങ്കീ, 22:31) എന്ന പ്രവചനത്തിനെങ്ങനെ നിവൃത്തിവരും? ”അവൻ സ്വന്ത രക്തത്താൽ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രാ, 9:12) എന്നെങ്ങനെ പറയാൻ കഴിയും? സർവ്വലോകത്തിൻ്റെയും പാപത്തിന്നു പരിഹാരം യേശുക്രിസ്തുവാണ്. (1യോഹ, 1:7, 2:2). കര്‍ത്താവായ യേശുവിന്റെ കൃപയാലാണ് ഓരോരുത്തരും രക്ഷപ്രാപിക്കുന്നത് (പ്രവൃ, 15:11); അല്ലാതെ, സ്നാനമെന്ന പ്രവൃത്തിയാലല്ല. ‘രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം’ എന്നു ചോദിച്ചൽ, അതിൻ്റെ ഉത്തരമാണ്; കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. (പ്രവൃ, 16:30,31).

3. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും (പ്രവൃ, 2:38; 8:20; റോമ, 8:23) വാഗ്ദത്തവുമാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 2:39). ദാനം ലഭിക്കാൻ പ്രവൃത്തി വേണമെന്നും, വാഗ്ദത്തത്തിനു വില കൊടുക്കണമെന്നും പറഞ്ഞാൽ ദൈവത്തിൻ്റെ കൃപ വൃഥാവായിപ്പോയോ? ദൈവത്തിൻ്റെ ദാനം പണത്തിനു വാങ്ങാൻ ശ്രമിച്ച ശിമോൻ്റെ ഗതിയെയെന്തായി? (പ്രവൃ, 8:17-23). ദൈവം താൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാൻ ശക്തനല്ലേ? (റോമ, 4:21). ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ലഭിക്കാൻ ക്രിസ്തുവിലുള്ള വിശ്വാസം മാത്രംമതി. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). 

4. സ്നാനം ഒരു കല്പനയാണ്. “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” ആരോടുള്ള കല്പനയാണിത്? ജാതികളോടാണോ? അല്ല. ശിഷ്യന്മാരോട് അഥവാ തൻ്റെ മക്കളോടുള്ള ദൈവത്തിൻ്റെ കല്പനയാണ്. ഇനി, ജാതികൾ കർത്താവിൻ്റെ കല്പന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണോ? അല്ല. ദൈവത്തെ അറിയാത്ത ജാതികളെന്തിനു ദൈവത്തിൻ്റെ കല്പന അനുസരിക്കണം? കല്പനകൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായവർ; തൻ്റെ അനുയായികളും ശിഷ്യന്മാരും ദാസന്മാരും മക്കളുമാണ്. പഴയനിയമഭക്തന്മാർ ദൈവത്തിൻ്റെ ദാസന്മാരായിരുന്നു; എന്നാൽ പുതിയനിയമ വിശ്വാസികൾ ക്രിസ്തുവിൻ്റെ അനുയായികളും ശിഷ്യന്മാരും ദൈവത്തിൻ്റെ മക്കളുമാണ്. തൻ്റെ ശിഷ്യന്മാരോട് യേശു പറയുന്നു: “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ അഥവാ വിശ്വസിപ്പാൻ അല്ലെങ്കിൽ അനുസരിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” എന്താണ് ഇവിടെപ്പറയുന്ന ഉപദേശം? ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചാണ്. (മർക്കൊ, 16:15). ദൈവത്തിൻ്റെ മക്കളായ സുവിശേഷകന്മാർ ക്രിസ്തുവിനെക്കുറിച്ചുള്ള സംവിശേഷം തെരുവുകളിൽ പ്രസംഗിക്കുമ്പോൾ, കേൾവിയാൽ ഉളവാകുന്ന വിശ്വാസത്താൽ (റോമ, 10:17) സുവിശേഷം കൈക്കൊള്ളുന്ന ജാതികളെ ദൈവാത്മാവ് വീണ്ടുംജനിപ്പിച്ച് ദൈവത്തിൻ്റെ മക്കളാക്കിക്കഴിയുമ്പോഴാണ്, അവർ കല്പനയായ സ്നാനം അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാകുന്നത്. “അവന്റെ (പത്രൊസിൻ്റെ) വാക്കു (സുവിശേഷം) കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു (പ്രാദേശികസഭ) ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). സുവിശേഷം കൈക്കൊണ്ടവർ രക്ഷപ്രാപിച്ചു; പിന്നെ സ്നാനമേറ്റു; അനന്തരം പ്രാദേശിക സഭയോടു ചേർന്ന് ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രർത്ഥന കഴിച്ചും പോന്നു.

5. ക്രൂശിൽ മാനസാന്തരപ്പെട്ട കള്ളൻ സ്നാനമാറ്റിട്ടാണോ രക്ഷ പ്രാപിച്ചത്? യേശുവിൻ്റെ മരണംമൂലം രക്ഷകിട്ടിയ ആദ്യവ്യക്തിയാണ് ക്രൂശിലെ കള്ളൻ. യേശു മശീഹയാണെന്ന് വിശ്വസിക്കുക മാത്രമാണ് അവൻ ചെയ്തത്. ഒരുത്തൻ യേശുവിനെ ദുഷിച്ചുപറഞ്ഞപ്പോൾ മറ്റവൻ അവനെ ശാസിച്ചുകൊണ്ട് പറഞ്ഞത്: “സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല.” (ലൂക്കൊ, 23:40,41). താൻ പാപിയാണെന്നു സമ്മതിക്കുകയും, നീതിയായവനിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ അവൻ്റെ മാനസാന്തരം പൂർണ്ണമായി. (യോഹ, 16:8). പിന്നെ അവൻ: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു അപേക്ഷിച്ചു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കൊ, 23:39-43). ക്രിസ്തുവിൻ്റെ പ്രായശ്ചിത്ത മരണത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ച ആദ്യവ്യക്തി അന്നുതന്നെ അവനാടുകൂടി പറുദീസാവാസവും ആരഭിച്ചു. 

6. “ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.” (1കൊരി, 1:15-17). സ്നാനത്താലാണ് പാപമോചനവും രക്ഷയുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇവിടെയിതാ ജാതികളെ സ്നാനപ്പെടുത്തായ്കയാൽ അപ്പൊസ്തലൻ ദൈവത്തിനു സ്തോത്രം കരേറ്റുന്നു: “ഞാൻ ക്രിസ്പൊസിനെയും ഗായൊസിനെയും സ്തെഫനാസിന്റെ ഭവനക്കാരെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” നല്ല വിരോധാഭാസം തന്നെ! തീർന്നില്ല; സ്നാനം കഴിപ്പിപ്പാൻ അല്ല, സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (1കൊരി, 1:17). ‘സ്നാനം കഴിപ്പിപ്പാൻ അല്ല തന്നെ അയച്ചതെന്നു താൻ അടിവരയിട്ടു പറയുന്നു. 

പിസിദ്യയിലെ അന്ത്യൊക്യയിൽ വെച്ചുള്ള പ്രഥമ പ്രസംഗത്തിൽത്തന്നെ കർത്താവ് തന്നെ വിളിച്ചിരിക്കുന്നതിൻ്റെ ഉദ്ദേശം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോട് കല്പിച്ചിട്ടുണ്ട്. (പ്രവൃ, 13:47). താൻ ജാതികളുടെ അപ്പൊസ്തലനുമാണ്. (റോമ, 11:3). പൗലൊസ് ജാതികൾക്ക് ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരമുണ്ട്: “വെളിച്ചമായി ലോകത്തിൽ വന്ന ക്രിസ്തു, ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച ജാതികളുടെ അപ്പൊസ്തലൻ.” ആ പൗലൊസാണ് പറയുന്നത്: “സ്നാനം കഴിപ്പിപ്പാൻ അല്ല, സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” സ്നാനത്തിന് രക്ഷയുമായി ഒരിറ്റു ബന്ധമുണ്ടെങ്കിൽ പൗലൊസിന് ഇത് പറയാൻ കഴിയുമോ? സുവിശേഷത്തിനുവേണ്ടി ഇത്രയധികം വിലകൊടുത്ത മറ്റൊരപ്പൊസ്തലനില്ല. “ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു” (1കൊരി, 1:24) എന്നു പറഞ്ഞ ശ്രേഷ്ഠ അപ്പൊസ്തലൻ ക്രിസ്തുവിന് എതിരാളിയോ, സുവിശേഷ വിരോധിയോ ആയിരുന്നോ? സ്നാനം ജാതികളുടെ രക്ഷയ്ക്ക് ആവശ്യമെങ്കിൽ പൗലൊസിനെ അപ്പൊസ്തലനെന്നല്ല; എതിർക്രിസ്തു എന്നല്ലേ വിളിക്കേണ്ടത്?

7. യിസ്രായേൽ എന്തുകൊണ്ടാണ് ക്രിസ്തുവിൽ ഇടറിപ്പോയതെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:” (റോമ, 9:30-32). അവർ പ്രവൃത്തികളാൽ രക്ഷപ്രാപിപ്പാൻ ഇച്ഛിച്ചതുകൊണ്ടാണ് ഇടർച്ചക്കല്ലായ ക്രിസ്തുവിൽ ഇടറിപ്പോയത്. ഗലാത്യരോട് ക്ഷോഭത്തോടെ പൗലോസ് ചോദിക്കുന്നത്: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). “ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാ, 2:21). സ്നാനമെന്ന പ്രവൃത്തിയാൽ പാപമോചനം ലഭിച്ച് നീതീകരിക്കപ്പെടാമെന്ന് വിചാരിച്ചാലുള്ള കുഴപ്പമിതാണ്: ഒന്ന്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലവും, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമായ പരിശുദ്ധാത്മാവിനു വിലയിടുന്നു. രണ്ട്; ഇക്കൂട്ടർ ക്രിസ്തുവിനോടു വേറുപെട്ടു കൃപയിൽനിന്നു വീണുപോകുന്നു. മൂന്ന്; ക്രിസ്തുവിൻ്റെ ക്രൂശുമരണത്തെ വൃഥാവാക്കുന്നു അഥവാ തുച്ഛീകരിക്കുന്നു.

8. യേശു അപ്പൊസ്തലന്മാരോട് സുവിശേഷം അറിയിക്കുന്നതിൻ്റെ ഒരു ക്രമം പറഞ്ഞിട്ടുണ്ടായിരുന്നു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ആദ്യം യെഹൂദന്മാരോട്, പിന്നെ ശമര്യരോട്, അതിനുശേഷം സകല ജാതികളോടും. കർത്താവിന്റെ കല്പനപോലെ, സുവിശേഷം പറഞ്ഞതും സ്നാനം കഴിപ്പിച്ചതും ആ ക്രമത്തിലാണ്. (പ്രവൃ, 2:36-41; 8:12-17; 10:43-48). നാം യെഹൂദന്മാരും, ശമര്യരുമല്ല, പ്രകൃതിയാൽ ജാതികളായിരുന്നു. (എഫെ, 2:11). നമ്മുക്ക് രക്ഷ ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ ഷണ്ഡൻ, കൊർന്നേല്യൊസ്, ലുദിയ, കാരഗൃഹപ്രമാണി, കൊരിന്ത്യർ എന്നിവർ രക്ഷപ്രാപിച്ചത് ഏങ്ങനെയാണെന്ന് നോക്കിയാൽ മതിയാകും. 

ഷണ്ഡൻ: രക്ഷയുടെ സുവിശേഷം കേട്ടു; വിശ്വസിച്ചു; സ്നാനമേറ്റു. (പ്രവൃ, 8:27-40).

കൊർന്നേല്യൊസ്: സുവിശേഷം കേട്ടു; പരിശുദ്ധാത്മാവ് വന്നു; സ്നാനമേറ്റു. (10:34-48). 

ലുദിയ: സുവിശേഷം കേട്ടു; കർത്താവ് അവളുടെ ഹൃദയം തുറന്നു; സ്നാനമേറ്റു. (16:14,15).

കാരാഗൃഹപ്രമാണി: വചനം കേട്ടു; അവരുടെ മുറിവുകളെ കഴുകി (മാനസാന്തരം); സ്നാനമേറ്റു. (16:30-33).

കൊരിന്ത്യർ: വചനം കേട്ടു; വിശ്വസിച്ചു; സ്നാനമേറ്റു. (18:8).

മേല്പറഞ്ഞ ജാതികളായ എല്ലാവർക്കും ഒരേ ക്രമത്തിലാണ് രക്ഷാനുഭവം പറഞ്ഞിരിക്കുന്നത്. പരിശുദ്ധാത്മാവിലല്ലാതെ ആർക്കും ക്രിസ്തുവിൽ വിശ്വസിക്കുവാനോ മാനസാന്തരപ്പെടുവാനോ കഴിയില്ല. കൊർന്നേല്യൊസും കുടുംബവും സുവിശേഷം കേട്ട് പരിശുദ്ധാത്മാവ് കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടശേഷമാണ് സ്നാനമേറ്റത്. പരിശുദ്ധാത്മാവെന്നാൽ; പരിശുദ്ധദൈവമാണ്. പരിശുദ്ധദൈവം അവരുടെ ഉള്ളിൽ വന്നിട്ടും പാപം മോചിക്കപ്പെട്ടില്ല; പിന്നീട് സ്നാനമേറ്റപ്പോഴാണ് പാപമോചനം ഉണ്ടായതെന്നു പറഞ്ഞാൽ, അതിനേക്കാൾ വലിയ അബദ്ധമെന്താണ്? അവരുടെ മാനസാന്തരത്തെക്കുറിച്ച് പത്രൊസ് യെരൂശലേം സഭയിൽ സാക്ഷ്യം പറഞ്ഞപ്പോൾ അവിടുത്തെ സഹോദരന്മാർ പറഞ്ഞതും കുറിക്കൊള്ളുക: “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18). മേല്പറഞ്ഞ ആരും സ്നാനമേറ്റിട്ടല്ല രക്ഷപ്രാപിച്ചത്; ദൈവത്തിൻ്റെ കൃപയാലാണ് രക്ഷപ്രാപിച്ചത്.

9. “അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.” (പ്രവൃ, 18:24,25). ചിലർ വിചാരിക്കുന്നത്: അപ്പൊല്ലോസ് ക്രിസ്ത്യാനിയായിരുന്നില്ല; മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദനായിരുന്നു എന്നാണ്. ഒരു കാര്യം ശരിയാണ്; ക്രിസ്തുവിനു മുമ്പും, ക്രിസ്തുവിൻ്റെ കാലത്തും, ക്രിസ്തുവിനു ശേഷം ഇക്കാലത്തും മശിഹ വന്നതറിയാതെ, മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദന്മാരുണ്ട്. ഒന്നാമത്; അങ്ങനെയൊരു യെഹൂദനെ വെള്ളപൂശി പ്രവൃത്തികളിൽ അവതരിപ്പിക്കേണ്ട ആവശ്യം ലൂക്കോസിനില്ല. രണ്ടാമത്; പ്രസ്തുത വേദഭാഗത്ത് അപ്പൊല്ലോസിനെപ്പറ്റി മൂന്നു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 2. ആത്മാവിൽ എരിവുള്ളവൻ. 3. യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. സൂക്ഷ്മമായി പ്രസ്താവിക്ക’ എന്നതിനെ തെറ്റുകൂടാതെ പഠിപ്പിക്കുക, പഠിപ്പിച്ചതൊക്കെ ശരിയായിരുന്നു, കൃത്യതയോടെ പഠിപ്പിക്കുക എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ഇവിടെ വിരോധാഭാസമെന്താണെന്നു ചോദിച്ചാൽ; അപ്പൊല്ലോസിനു ക്രൈസ്തവസ്നാനത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. സ്നാനം കൂടാതെ ഒരുവൻ്റെ രക്ഷ പൂർണ്ണമാകില്ലെന്ന് പറയുന്നവർ ഒന്നു പറഞ്ഞാട്ടെ; സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, യേശുവിനെക്കുറിച്ചുള്ള സുവിശേഷം സൂക്ഷ്മമായിട്ട് അഥവാ കൃത്യതയോടെയാണ് അപ്പൊല്ലോസ് പ്രസംഗിച്ചതെന്ന് ദൈവാത്മാവ് രേഖപ്പെടുത്തി വെയ്ക്കുമോ? വിശേഷാൽ അപ്പൊല്ലോസിനെ അപ്പൊസ്തലൻ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്നും ഓർക്കുക.  (1കൊരി, 4:6-9).

10. യേശുവിൻ്റെ രണ്ടു രഹസ്യ ശിഷ്യന്മാരെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അരിമത്യയിലെ യോസേഫും നിക്കൊദേമൊസും. യേശു തിരഞ്ഞെടുത്തവരും, മൂന്നരവർഷം തൻ്റെകൂടെ നടന്ന് നന്മ അനുഭവിച്ചവരുമായ അപ്പൊസ്തലന്മാർ തന്നെ അറസ്റ്റുചെയ്തപ്പോൾ ഓടിയൊളിച്ചു. യേശുവിനൊരാവശ്യം വന്നപ്പോൾ രഹസ്യശിഷ്യന്മാരാണ് തനിക്ക് പ്രയോജനപ്പെട്ടത്. (യോഹ, 38:42). അവർ യേശുവിൻ്റെ കൂടെ നടന്നവരോ, തൻ്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെട്ടവരോ അല്ല; പക്ഷെ, അവരായിരുന്നു ശരിക്കും ശിഷ്യന്മാർ. ധൈര്യത്തോടെ ചെന്ന് യേശുവിൻ്റെ ശരീരം ചോദിച്ചുവാങ്ങി യഥാവിധി സംസ്കരിച്ചു. (യോഹ, 19:38-42). അതുപോലെ യേശുവിന് ലോകത്തിൽ അനേകം രഹസ്യശിഷ്യന്മാരുണ്ട്. പാകിസ്ഥാനിലും, അറബി രാജ്യങ്ങളിലും അങ്ങനെയുള്ളവർ ധാരാളമുണ്ട്. അവരൊന്നും പരസ്യമായി ക്രിസ്ത്യാനികളെന്ന് പറയുകയോ, ജലസ്നാനം സ്വീകരിച്ചിട്ടുള്ളവരോ ആയിരിക്കില്ല. എന്തെന്നാൽ, അങ്ങനെയൊരു സാഹചര്യത്തിലല്ല അവർ ജീവിക്കുന്നത്. രഹസ്യത്തിൽ യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച്, തന്നെയാരാധിച്ച്, തൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്ന അവരൊക്കെ രക്ഷപ്രാപിച്ചവരല്ലേ? 

11. വെള്ളം അലർജ്ജിയുള്ള രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്ത കുറേനാൾനാൾ മുമ്പ് പത്രത്തിൽ ഉണ്ടായിരുന്നു. സസെക്സിൽ നിന്നുള്ള ‘നിയ സെല്‍വെ’ എന്ന ഇരുപത്തിയൊന്നുകാരിയാണ് ഒരാൾ. അക്വാജെനിക്ക് പ്രൂരിട്ടസ് (aquagenic pruritus) എന്ന രോഗമാണ് ഈ യുവതിയെ ബാധിച്ചിരിക്കുന്നത്. ശരീരവും വെള്ളവുമായി ബാഹ്യസമ്പർക്കം ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിയക്കുള്ളത്. വിയർക്കുക, കുളിക്കുക, കൈകാലുകൾ കഴുകുക എന്നിവ ചെയ്താൽ ശരീരത്ത് ചുവന്നുതടിച്ച പാടുകൾ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന പുകച്ചിൽ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. (മെയ് 11, 2019). കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിയാണ് മറ്റൊരാൾ. Aquagenic urticaria എന്നാണ് ഈ രോഗത്തിൻ്റെ പേര്. വെള്ളം തൊട്ടാല്‍ ചൊറിച്ചിലും പനിയും. മൈഗ്രൈനും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. വെള്ളം കുടിക്കുമ്പോള്‍ പോലും അതീവശ്രദ്ധ ആവശ്യമാണ്. സ്വന്തം തുപ്പലും വിയര്‍പ്പും പോലും ടെസ്സയ്ക്ക് അലര്‍ജി ആണ്. (നവംബർ 30, 2019). ഇതുപോലുള്ള 100 കേസ്സുകൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുന്നാണ് പറയപ്പെടുന്നത്. സ്നാനം കൂടാതെ പാപം മോചിക്കപ്പെടുകയില്ലെങ്കിൽ, യേശുവിൻ്റെ മരണം ഇവരെ സംബന്ധിച്ച് വ്യർത്ഥമല്ലേ? ”യേശു സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു” (1യോഹ, 2:2) എന്ന വേദവാക്യത്തിനു എന്തർത്ഥമാണുള്ളത്?

ഒരുപക്ഷെ, ഇതിനെതിരായി; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എങ്ങനെ രക്ഷപ്രാപിക്കും എന്നു ചോദിച്ചേക്കാം. യേശു കുഞ്ഞുങ്ങളെക്കുറിച്ചു പറയുന്നു;  “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” (മർക്കൊ, 10:14; മത്താ, 19:14; ലൂക്കൊ, 18:16). ശിശുക്കളെന്നാൽ ശാരീരികമായും മാനസികമായും വളർച്ചയെത്താത്ത അവസ്ഥയാണ്. സ്വന്തം പാപത്തെക്കുറിച്ച് ബോധം വന്നിട്ടില്ലാത്തതുകൊണ്ടും, കർമ്മപാപം ഇല്ലാത്തതുകൊണ്ടും, അവരുടെ ജന്മപാപം അഥവാ അവരിലുള്ള ആദാമ്യപാപം ദൈവം കണക്കിടുന്നില്ല. വിശ്വാസികളെല്ലാം തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയ്വരാൻ കല്പിക്കുന്നതും (മത്താ, 18:3), “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ” (1പത്രൊ, 2:2) എന്നു പറഞ്ഞിരിക്കുന്നതും കുറിക്കൊള്ളുക. അതുപോലെ മാനസികമായി വളർച്ചപ്രാപിക്കാത്ത അഥവാ വിശ്വസിക്കാൻ പ്രാപ്തിയില്ലാത്ത മുതിർന്നവരുടെ പാപവും ദൈവം കണക്കിടുന്നില്ലെന്നു മനസ്സിലാക്കാം. മാത്രമല്ല, സ്നാനത്തിനെന്നപോലെ മനുഷ്യരുടെ പ്രവൃത്തിയല്ല വിശ്വാസത്തിനാധാരം; ദൈവത്തിൻ്റെ കൃപയാണ്. (എഫെ, 2:5,8). “നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.” (1കൊരി, 2:4,5).

“യേശുവിനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). വിശ്വസിക്കുന്ന ഏവനും നിത്യജീവൻ (യോഹ, 3:15, 3:16; 6:40), വിശ്വസിക്കുന്ന ഏവനും പാപമോചനം (പ്രവൃ, 10:43), വിശ്വസിക്കുന്ന ഏവനും നീതീകരണം (പ്രവൃ, 13:39; റോമ, 10:4; 3:21), വിശ്വസിക്കുന്ന ഏവനും രക്ഷയ്ക്കായി ദൈവശക്തി (റോമ, 1:16), വിശ്വസിക്കുന്ന ഏവർക്കും രക്തംമൂലം പ്രായശ്ചിത്തം (റോമ, 3:25). ”വിശ്വസിക്കുന്ന ഏവനും” എന്ന പദപ്രയോഗത്തിലൂടെ രക്ഷപ്രാപിച്ച ഓരോ വിശുദ്ധൻ്റെയും പേർ ദൈവം ബൈബിളിൽ എഴുതിച്ചേർത്തിരിക്കയാണ്. യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക!

“നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:4). സുവിശേഷങ്ങൾ അവസാനിക്കുമ്പോൾ യോഹന്നാൻ എഴുതുന്നു: “എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39).

“ലോകം ചോദിക്കുന്നു: സഹോദരന്മാരെ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം; വിശ്വാസി, നീ ഒന്നുമാത്രം പറക: “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” ഇതാണ് സുവിശേഷം; ഇതുമാത്രം പറയുക. പരീശപക്ഷത്തുനിന്നു ക്രിസ്ത്യാനികളായവർ ചെയ്തപോലെ അധികമായ ഭാരമൊന്നും സുവിശേഷത്തോട് കൂട്ടിക്കെട്ടാതിരിക്കുക. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ! 

കൃപയാലള്ള വിശ്വാസത്താലാണ് രക്ഷ ലഭിക്കുന്നതെന്ന 100-ലധികം വാക്യങ്ങൾ കാണാൻ:

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

സ്നാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ:

സ്നാനം

സ്നാനം ഏല്ക്കേണ്ട നാമം ഏതാണെന്നറിയാൻ:

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനത്തിൻ്റെ പ്രതീകാത്മകമായ അർത്ഥങ്ങളറിയാൻ:

സ്നാനത്തിൻ്റെ സാദൃശ്യങ്ങൾ

രക്ഷ വിശ്വാസത്താൽ മാത്രം

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായ വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. അല്ലാതെ, മനുഷ്യൻ്റെ യാതൊരു പ്രവൃത്തിയും രക്ഷയ്ക്ക് കാരണമായി ഭവിക്കുന്നില്ല.

“ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43).

ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:24-28).

“അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16)

“കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു — കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:4,5–8,9)

“ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14).

രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല. യേശു പറയുന്നത്; എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും എന്നാണ്. (യോഹ, 7:37-39). വിശ്വസിക്കുന്നവന് പരിശുദ്ധാത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് ആത്മാവ് വരുമെന്നാണ്. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. അതായത്, വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷം കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് പരിശുദ്ധാത്മാവ് വരുന്നത്. (ഗലാ, 3:2). ഈ ആത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നതും (എഫെ, 2:5, 8), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധംവരുത്തി വ്യക്തിയെ മാനസാന്തരത്തിലേക്ക് നടത്തുന്നതും. (യോഹ, 16:8; 2കൊരി, 7:8-10; എബ്രാ, 4:12). ഈ പരിശുദ്ധാത്മാവ് തന്നെയാണ് യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറയാനും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നതും. (റോമ, 10:9,10). പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു ഏറ്റുപറഞ്ഞ് രക്ഷപ്രാപിക്കാൻ ആർക്കും കഴിയില്ല.(1കൊരി, 12:3). “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

1. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. (മർക്കൊ, 16:16)

2. യേശുവിനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12)

3. യേശുവിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. (യോഹ, 3:15)

4. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹ, 3:16)

5. യേശുവിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. (യോഹ, 3:18)

6. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. (യോഹ, 3:36)

7. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹ, 5:24)

8. ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു. (യോഹ, 6:65)

9. യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. (യോഹ, 6:35)

10. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. (യോഹ, 6:40)

11. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. (യോഹ, 6:47)

12. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു. (യോഹ, 7:38,39)

13. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു. (യോഹ, 8:24)

14. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. (യോഹ, 11:25)

15. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. (യോഹ 11:26)

16. യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. (യോഹ, 11:40)

17. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. (യോഹ, 12:46)

18 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു. (യോഹ, 20:31)

19 എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോന്‍പോലും വിശ്വസിച്ചു; (പ്രവൃ, 8:12. സ.വേ.പു.നൂ.പ)

20. അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. (പ്രവൃ, 10:43)

21. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? (പ്രവൃ, 11:17)

22. മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. (പ്രവൃ, 13:39)

23. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (പ്രവൃ, 13:48)

24. കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു. (പ്രവൃ, 15:11)

25. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. (പ്രവൃ, 16:31)

26. പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. (പ്രവൃ, 18:8)

27. അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു. (പ്രവൃ, 18:27)

28. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു. (പ്രവൃ, 20:24)

29. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. (റോമ, 1:16)

30. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 1:17)

31. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. (റോമ, 3:21)

32. അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. (റോമ, 3:24)

32. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ. (റോമ, 3:25)

33. താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. (റോമ, 3:26)

34. ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. (റോമ, 3:27)

35. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. (റോമ, 3:28)

36. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമ, 3:30)

37 പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. (റോമ, 4:5)

38. അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോട വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും (റോമ, 4:11)

39. എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.” (റോമ, 4:14)

40. അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ. (റോമ, 4:16)

41. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ. (റോമ, 4:25)

42. വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. (റോമ, 5:1)

43. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. (റോമ, 5:2)

44. എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15)

45. ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. (റോമ, 5:17)

46. പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ. (റോമ, 5:21)

47. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമ, 6:23)

48. ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. (റോമ, 9:30)

49. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: (റോമ, 9:32)

50. “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 9:33)

51. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. (റോമ, 10:4)

52. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ (റോമ, 10:6)

53. എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. (റോമ, 10:8)

54. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. (റോമ, 10:9)

55. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. (റോമ, 10:10)

56. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. (റോമ, 10:11)

57. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. (റോമ, 10:17)

58. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു. (റോമ, 11:5)

59. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല. (റോമ, 11:6 )

60. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. (റോമ, 11:20)

61. ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു. (റോമ, 13:11)

62. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. (1കൊരി, 1:21)

63. എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. (1കൊരി, 15:1)

64. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. (1കൊരി, 15:10)

65. ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. (ഗലാ, 1:6)

66. യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. (ഗലാ, 2:16)

67. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു. (ഗലാ, 2:20)

68. ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? (ഗലാ, 3:2)

69. എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു? (ഗലാ, 3:5)

70. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. (ഗലാ, 3:8)

71. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. (ഗലാ, 3:11)

72. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ. (ഗലാ, 3:14)

73. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു. (ഗലാ, 3:22)

74. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. (ഗലാ, 3:24)

75. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. (ഗലാ, 3:26)

76. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. (ഗലാ, 5:5)

77. ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. (ഗലാ, 5:6)

78. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെ, 1:13,14)

79. വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. (എഫെ, 1:19)

80. അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. (എഫെ, 2:5)

81. കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. (എഫെ, 2:8)

82. അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. (എഫെ, 3:12)

83. ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി (എഫെ, 3:17)

84. എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. (എഫെ, 4:7)

85. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു. (ഫിലി, 3:9)

86. ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും. (കൊലൊ, 1:23)

87. അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. (കൊലൊ, 2:7)

88. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. (കൊലൊ, 2:12)

89. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. (1തെസ്സ, 4:14)

90. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു. (2തെസ്സ, 1:11)

91. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു. (2തെസ്സ, 2:11)

92. ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. (2തെസ്സ, 2:13)

93. നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (2തെസ്സ, 2:16)

94. അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു. (1തിമൊ, 4:10)

95. അതു നിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു. (തിമൊ, 2 1:12)

96. നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു (2തിമൊ, 3:14)

97. സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; (തീത്തൊ, 2:11)

98. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും (തീത്തൊ, 3:6)

99. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. (എബ്രാ, 2:9)

100. വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. (എബ്രാ, 4:3)

101. എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.” (എബ്രാ, 10:38)

102. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു. (എബ്രാ, 10:39)

103. യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. (1യോഹ, 5:1)

104. ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. (1യോഹ, 5:4)

105. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. (1യോഹ, 5:13).

“മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.” (എഫെ, 2:13).

അപ്പൊസ്തലന്മാർ II

അപ്പൊസ്തലന്മാർ II

അപ്പൊസ്തലൻ എന്ന പദത്തിനർത്ഥം അയക്കപ്പെട്ടവൻ അഥവാ പ്രേക്ഷിതൻ എന്നാണ്. ആ അർത്ഥത്തിൽ ആകെ 91/93 അപ്പൊസ്തലന്മാരുണ്ട്.

യേശുക്രിസ്തു 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തത് കൂടാതെ 70 ശിഷ്യന്മാരെക്കൂടി തിരഞ്ഞെടുത്തതായി കാണാം. (ചില പരിഭാഷകളിൽ 72 എന്നും കാണുന്നുണ്ട്). യേശു ഉൾപ്പെടെ 24 അപ്പൊസ്തലന്മാരുടെ പേരുകൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നുപേർ 72 ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരാണ്. കാരണം, മത്ഥിയാസിനെ പെന്തെക്കൊസ്തിനു മുമ്പേ അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തതാണ്. ശീലാസ് യെരൂശലേം സഭയിലെ ഒരു പ്രധാന ശിഷ്യനായിരുന്നു; ബർന്നബാസിനെയും പെന്തെക്കൊസ്തു മുതൽ കാണുന്നുണ്ട്. മാത്രമല്ല, 72 പേരുടെ പട്ടികയിൽ ഇവരുടെ പേരുമുണ്ട്. എന്നാൽ, ഈ പട്ടികയിൽ ഉൾപ്പെട്ടതും, ബൈബിളിൽ അപ്പൊസ്തലന്മാർ എന്നു പറഞ്ഞിരിക്കുന്നതുമായ; യേശുവിൻ്റെ സഹോദരനായ യാക്കോബ് യേശുവിൻ്റെ ശുശ്രൂഷാകാലത്ത് അവനിൽ വിശ്വസിച്ചിരുന്നില്ല. അന്ത്രൊനിക്കൊസ്, യൂനിയാവ്, അപ്പൊല്ലോസ്, തീത്തൊസ്, തിമൊഥെയൊസ്, എപ്പഫ്രൊദിത്തൊസ് തുടങ്ങിയവർ പിൽക്കാലത്ത് വിശ്വാസത്തിലേക്ക് വന്നവരാണ്. ആകയാൽ, ബൈബിളിലെ 24 പേരുകളിൽ; മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നു പേരുകൾ കുറച്ചാൽ 21+70/72 = 91/93 അപ്പൊസ്തലന്മാർ എന്നു കിട്ടും. യേശു 70 പേരെയാണ് രണ്ടാമത് തിരഞ്ഞെടുത്തതെങ്കിൽ 91 അപ്പൊസ്തലന്മാരെന്നും; 72 പേരെയാണ് തിരഞ്ഞെടുത്തതെങ്കിൽ 93 പേരെന്നും കിട്ടും.

ആകെ അപ്പൊസ്തലന്മാർ

യേശു: “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രാ, 3:1). യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹ, 4:34).

പന്തണ്ട് ശിഷ്യന്മാർ: “നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.” (ലൂക്കോ, 6:13; മത്താ, 10:2,2; മർക്കൊ, 3:14,15).

എഴുപത് (72) ശിഷ്യന്മാർ: “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:” (ലൂക്കോ, 10:1. സ.വേ.പു). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: (സ.വേ.പു.നൂ.പ; ഇ.ആർ.വി).

പൗലൊസ്: “കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.” (പ്രവൃ, 9:15).

യാക്കോബ് (ഗലാ, 1:19), അന്ത്രൊനിക്കൊസ് (റോമ, 16:7), യൂനിയാവ് (റോമ, 16:7), അപ്പൊല്ലൊസ് (1കൊരി, 4:6-9), തീത്തൊസ് (2കൊരീ, 8:23), തിമൊഥെയൊസ് (1തെസ്സ, 2:6), എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

1+12+70+1+7 = 91 പേർ. 72 പേരെയാണ് യേശു തിരഞ്ഞെടുത്തതെങ്കിൽ 93 അപ്പൊസ്തലന്മാരാകും.

24 പേരെ അപ്പൊസ്തലന്മാർ എന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്:

1. യേശുക്രിസ്തു

പിതാവ് പുത്രനെ അയച്ചതുകൊണ്ട് പ്രഥമ അപ്പൊസ്തലൻ യേശുവാണ്. (യോഹ, 20:21; 1യോഹ, 4:14). “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രായർ 3:1).

2. പത്രൊസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ പ്രഥമൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ.” (മത്താ, 10:2; മർക്കൊ, 3:15,16; ലൂക്കൊ, 6:14; പ്രവൃ, 1:13).

3. അന്ത്രെയാസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും പത്രൊസിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ശീമോന്റെ സഹോദരൻ അന്ത്രെയാസ്.” (മത്താ, 10:2; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

4. യാക്കോബ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും സെബെദിയുടെ മകനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: “സെബെദിയുടെ മകൻ യാക്കോബ്.” (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

5. യോഹന്നാൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും യാക്കോബിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യാക്കോബിന്റെ സഹോദരൻ യോഹന്നാൻ.” (മത്താ, 10:2,3; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

6. ഫിലിപ്പൊസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഫിലിപ്പൊസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

7. ബർത്തൊലൊമായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ബർത്തൊലൊമായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

8. തോമാസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തോമസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

9. മത്തായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ചുങ്കക്കാരൻ മത്തായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

10. ചെറിയ യാക്കോബ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: അല്ഫായുടെ മകൻ യാക്കോബ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:16; പ്രവൃ, 1:13).

11. തദ്ദായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തദ്ദായി.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

12. ശിമോൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: എരിവുകാരനായ ശിമോൻ.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

13. യൂദാ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2, 4; മർക്കൊ, 3:19; ലൂക്കൊ, 6:16).

14. മത്ഥിയാസ്

ഈസ്കര്യോത്താ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക് അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തവൻ: “ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (പ്രവൃ, 1:26).

15. പൗലൊസ്

കർത്താവ് തിരഞ്ഞെടുത്ത്, ‘ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച’ (പ്രവൃ, 13:47) ജാതികളുടെ അപ്പൊസ്തലനായ (റോമ, 11:13) പൗലൊസ്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1; 2:8).

16. ബർന്നബാസ്

“ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:” (പ്രവൃ, 14:14).

17. യാക്കോബ് (യേശുവിന്റെ സഹോദരൻ)

“എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.” (ഗലാ, 1:19; 2:9; യാക്കോ, 1:1).

18. അന്ത്രൊനിക്കൊസ്

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

19. യൂനിയാവ്

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

20. അപ്പൊല്ലോസ്

“സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: ……. ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.” (1കൊരി, 4:6-9)

21. തീത്തൊസ്

“തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും (apostolos) ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2കൊരി, 8:23). ദൂതൻ എന്നതിന് ഗ്രീക്കിൽ അപ്പൊസ്തലനാണ്.

22. ശീലാസ്, സില്വാനൊസ്

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

23. തിമൊഥെയൊസ്

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

24. എപ്പഫ്രൊദിത്തൊസ്

“എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും (apostolo) എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ദൂതൻ ഗ്രീക്കിൽ അപ്പൊസ്തലനാണ്.

എഴുപത്തിരണ്ട് ശിഷ്യന്മാർ

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപത്തിരണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപത്തിരണ്ടുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നല്കി അയച്ചു. “അനന്തരം അവൻ തന്റെ പ്രന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാന്‍ അപേക്ഷിക്കുക. ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിന്‍കുട്ടികളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു; നിങ്ങള്‍ പോകുക. പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല. ..… ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക.” (ലൂക്കോ 10:14, 9. സ.വേ.പു.നൂ.പ). കർത്താവ് പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തൃത്വത്തെ വെളിപ്പെടുത്തുവാൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്.

70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:

1. അംപ്ലിയാത്തൊസ് (റോമ, 16:8)

2. അംസുംക്രിതൊസ് (റോമ, 16:14)

3. അക്വിലാസ് (18:2)

4. അഖായിക്കൊസ് (1കൊരി, 16:7)

5. അഗബൊസ് (പ്രവൃ, 11:28)

6. അനന്യാസ് (പ്രവൃ, 9:10)

7. അന്ത്രൊനിക്കൊസ് (റോമ, 16:7)

8. അപ്പെലേസ് (റോമ, 16:10)

9. അപ്പൊല്ലോസ് (പ്രവൃ, 18:24)

10. അരിസ്തർഹോസ് (പ്രവൃ, 19:29)

11. അരിസ്തൊബൂലസ് (റോമ, 16:10)

12. അർത്തെമാസ് (തീത്തൊ, 3:12)

13. അർഹിപ്പൊസ് (കൊലൊ, 4:17)

14. ഉർബ്ബാനൊസ് (റോമ, 16:9)

15. എപ്പഫ്രാസ് (കൊലൊ,1:7)

16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

17. എപ്പൈനത്തൊസ് (റോമ, 16:5)

18. എരസ്തൊസ് (പ്രവൃ, 19:22)

19. ഒനേസിഫൊരൊസ് (2തിമൊ, 1:16)

20. ഒനേസിമൊസ് (കൊലൊ, 4:9)

21. ഒലുമ്പാസ് (റോമ, 16:15)

22. കർപ്പൊസ് (2തിമൊ, 4:13)

23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)

24. ക്രിസ്പൊസ് (പ്രവൃ, 18:8)

25. ക്രേസ്കേസ് (2തിമൊ, 4:10)

26. ക്ളെയൊപ്പാവ് (യോഹ, 19:25)

27. ക്ളേമന്ത് (ഫിലി, 4:3)

28. ക്വർത്തൊസ് (റോമ, 16:23)

29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)

30. ഗായൊസ് (പ്രവൃ, 19:29)

31. തിമൊഥെയൊസ് (പ്രവൃ, 16:1)

32. തിമോൻ (പ്രവൃ, 6:5)

33. തീത്തൊസ് (പ്രവൃ, 18:7)

34. തുഹിക്കൊസ് (പ്രവൃ, 20:4)

35. തെർതൊസ് (റോമ, 16:22)

36. ത്രൊഫിമൊസ് (പ്രവൃ, 20:4)

37. നർക്കിസ്സൊസ് (റോമ, 16:11)

38. നിക്കാനോർ (പ്രവൃ, 6:5)

39. നിക്കൊലാവൊസ് (പ്രവൃ, 6:5)

40. പത്രൊബാസ് (റോമ, 16:14)

41. പർമ്മെനാസ് (പ്രവൃ, 6:5)

42. പൂദെസ് (2തിമൊ, 4:21)

43. പ്രൊഖൊരൊസ് (പ്രവൃ, 6:5)

44. പ്ളെഗോൻ (റോമ, 16:14)

45. ഫിലിപ്പൊസ് (പ്രവൃ, 6:8)

46. ഫിലേമോൻ (ഫിലേ, 1:1)

47. ഫിലൊലൊഗൊസ് (റോമ, 16:15)

48. ഫൊർത്തുനാതൊസ് (1കൊരി, 16:17)

49. ബർന്നബാസ് (പ്രവൃ, 4:36)

50. മത്ഥിയാസ് (പ്രവൃ, 1:23)

51. മർക്കൊസ് (പ്രവൃ, 12:12)

52. മിക്കാനോർ (പ്രവൃ, 6:5)

53. യാക്കോബ് (പ്രവൃ, 12:17)

54. യാസോൻ (പ്രവൃ, 17:7)

55. യുസ്തൊസ് (പ്രവൃ, 1:23)

56. രൂഫൊസ് (മർക്കൊ, 15:21)

57. ലീനൊസ് (2തിമൊ, 4:21)

58. ലൂക്കൊസ് (കൊലൊ, 4:14)

59. ലൂക്യൊസ് (പ്രവൃ, 13:1)

60. ശിമോൻ (മത്താ, 13:55)

61. ശീലാസ് (പ്രവൃ, 15:22)

62. സക്കായി (ലൂക്കോ, 19:10)

63. സില്വാനൊസ് (2കൊരി, 1:19)

64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)

65. സേനാസ് (തീത്തൊ, 3:13)

66. സോസിപത്രൊസ് (റോമ, 16:21)

67. സോസ്തെനേസ് (1കൊരി, 1:1)

68. സ്താക്കു (റോമ, 16:9)

69. സ്തെഫാനൊസ് (പ്രവൃ, 6:5)

70. ഹെരോദിയോൻ (റോമ, 16:11)

71. ഹെർമ്മാസ് (റോമ, 16:14)

72. ഹെർമ്മോസ് (റോമ, 16:14)

ബൈബിളിൽ പേർ പറഞ്ഞിരിക്കുന്ന അപ്പൊസ്തലന്മാരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ:

അപ്പൊസ്തലന്മാർ

സ്നാനത്തിൻ്റെ സാദൃശ്യങ്ങൾ

സ്നാനത്തിൻ്റെ സാദൃശ്യങ്ങൾ

“അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.” (റോമർ 6:3-8).

1. യേശുക്രിസ്തുവിനോട് ചേരുന്നു. (റോമ, 6:3).

2. നമ്മുടെ പഴയ മനുഷ്യൻ യേശുനോടുകൂടെ ക്രൂശിക്കപ്പെട്ടു. (റോമ, 6:6).

3. യേശുവിൻ്റെ മരണത്തിൽ പങ്കാളിയാകുന്നു. (റോമ, 6:3).

4. യേശുവിനോടുകൂടെ അടക്കപ്പെടുന്നു. (റോമ, 6:4; കൊലൊ, 2:12).

5. യേശുവിനോടുകൂടി ഉയിർത്തെഴുന്നേല്ക്കുന്നു. (റോമ, 6:4,5; കൊലൊ, 2:12).

6. പാപം മോചിക്കപ്പെടുന്നു അഥവാ, പാപം കഴുകിക്കളയുന്നു. (പ്രവൃ, 2:38; 22:16; റോമ, 6:7).

7. ക്രിസ്തുവിനെ ധരിക്കുന്നു. (ഗലാ, 3:27).

8. ദൈവത്തോടു നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷ. (1പത്രൊ, 3:21).

അക്ഷരീകമായി ക്രിസ്തുവിനോടുകൂടി നാം ക്രൂശിക്കപ്പെടുകയോ, അടക്കപ്പെടുകയോ, ഉയിർക്കുകയോ ചെയ്യുന്നില്ല. അതുപോലെ പാപം കഴുകിക്കളയുന്നതിൻ്റെ സാദൃശ്യം മാത്രമാണ് സ്നാനം. സ്നാനമെന്ന പ്രവൃത്തിയിലല്ല രക്ഷ അധിഷ്ഠിതമായിരിക്കുന്നത്; വിശ്വാസമെന്ന കൃപയിലാണ്. (പ്രവൃ, 10:43; റോമ, 3:24-28; 11:6; എഫെ, 2:5, 8,9).

കർത്താവായ യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാസ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കാധാരം. രക്ഷാനായകനായ ക്രിസ്തുവിലും അവൻ പൂർത്തീകരിച്ച പാപപരിഹാരബലിയിലുമുള്ള വിശ്വാസം മാത്രംമതി ഒരുവൻ രക്ഷപ്രാപിക്കാൻ. സ്നാനമാകട്ടെ, ക്രിസ്തുവിലായവൻ അഥവാ ക്രിസ്ത്യാനി ഒന്നാമതായും ഒരിക്കലായും അനുഷ്ഠിക്കേണ്ട കർമ്മമാണ്. ഒന്നുകൂടി പറഞ്ഞാൽ; രക്ഷാനന്തര പ്രവൃത്തിയാണ് സ്നാനം. അഥവാ രക്ഷിക്കപ്പെട്ടവൻ്റെ സാക്ഷ്യമാണ് സ്നാനം.

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനം യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അനുഷ്ഠിക്കേണ്ടത്. ആന്തരികവും ബാഹ്യവുമായ തെളിവുകൾ താഴെ ചേർക്കുന്നു.

ആന്തരിക തെളിവുകൾ

1. യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേല്ക്കാനാണ് പത്രൊസ് മൂവായിരം യെഹൂദന്മാരോട് കല്പിച്ചത്: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃത്തികൾ 2:38)

2. ത്രിത്വനാമത്തിലല്ല; കർത്താവായ യേശുവിൻ്റെ നാമത്തിലാണ് ഫിലിപ്പോസ് ശമര്യരെ സ്നാനം കഴിപ്പിച്ചത്: “അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.” (പ്രവൃത്തികൾ 8:16)

3. ത്രിത്വനാമത്തിലല്ല; യേശുക്രിസ്തുവിന്റെ നാമത്തിലാണ് പത്രൊസ് ജാതികളെ സ്നാനം കഴിപ്പിച്ചത്: പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃത്തികൾ 10:48)

4. ത്രിത്വനാമത്തിലല്ല; കർത്താവായ യേശുവിൻ്റെ നാമത്തിലാണ് പൗലൊസ് എഫെസൊസിലെ ശിഷ്യന്മാരെ സ്നാനം കഴിപ്പിച്ചത്: “ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.” (പ്രവൃത്തികൾ 19:5)

5. ത്രിത്വനാമത്തിലല്ല പൗലൊസ് സ്നാനമേറ്റത്; യേശുവിൻ്റെ നാമത്തിലാണ്: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ (യേശുവിൻ്റെ) നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃത്തികൾ 22:16)

6. സ്നാനത്തിൽ ത്രിത്വത്തോടല്ല; യേശുക്രിസ്തു എന്ന ഏകനോടാണ് സ്നാനാർത്ഥി ചേരുന്നത്: “അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” (റോമർ 6:3; ഗലാത്യർ 3:27)

7. സ്നാനത്തിൽ ത്രിത്വത്തോടല്ല; യേശുവെന്നവെന്ന ഏകനോടു കൂടിയാണ് സ്നാനാർത്ഥി ക്രൂശിക്കപ്പെടുന്നത്: “നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടു (യേശുവിനോടു) കൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.” (റോമ, 6:6)

8. സ്നാനത്തിൽ ത്രിത്വത്തിൻ്റെയല്ല; ക്രിസ്തുവെന്ന ഏകൻ്റെ മരണത്തിലാണ് സ്നാർത്ഥി പങ്കാളിയാകുന്നത്: “അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” (റോമർ 6:3,4)

9. സ്നാനത്തിൽ ത്രിത്വത്തോടല്ല; യേശുവിനോട് കൂടെയാണ് സ്നാനാർത്ഥി അടക്കപ്പെടുന്നത്: സ്നാനത്തിൽ നിങ്ങൾ അവനോടു (യേശുവിനോടു) കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.” (കൊലൊസ്സ്യർ 2:12)

10. സ്നാനത്തിൽ ത്രിത്വത്തിൻ്റെ പുനരുത്ഥാനത്തോടല്ല; ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടാണ് സ്നാനാർത്ഥി ഏകീഭവിക്കുന്നത്: “അവന്റെ (യേശുവിൻ്റെ) മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.” (റോമർ 6:4,5)

11. സ്നാനത്തിൽ ത്രിത്വത്തെയല്ല; യേശുക്രിസ്തുവെന്ന ഏകനെയാണ് സ്നാനാർത്ഥി ധരിക്കുന്നത്:ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.” (ഗലാത്യർ 3:27)

12. സ്നാനമെന്നല്ല; ഏതൊരു പ്രവൃത്തി ചെയ്താലും യേശുക്രിസ്തുവിന്റെ നാമത്തിലാണ് ചെയ്യേണ്ടത്: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊസ്സ്യർ 3:17)

ബാഹ്യതെളിവുകൾ

1. CATHOLIC ENCYCLOPEDIA, Vol 2, Pg 263

The baptismal formula was changed from the name of JESUS CHRIST to the words Father, Son, & Holy Ghost by the Catholic Church in the second century.

2. CANEY ENCYCLOPEDIA OF RELIGION, Pg 53

The early church always baptized in the name of the Lord Jesus until development of Trinity Doctrine in 2nd century.

3. THE NEW SCHAFF-HERZOG ENCYCLOPEDIA OF RELIGIOUS KNOWLEDGE. (1957), Vol  I, Pg 435

The New Testament knows only baptism in the name of Jesus …, which still occurs even in the second and third centuries.

4. ENCYCLOPEDIA BRITANNICA, 11th Edition, Vol 3, Pg 82

Everywhere in the oldest sources it states that baptism took place in the name of Jesus Christ.”

5. ENCYCLOPEDIA BRITANNICA. 11TH edition, (1910), Vol 2, Pg 365

The Trinitarian formula and trine immersion were not uniformly used from the beginning… Bapti[sm] into the name of the Lord [was] the normal formula of the new Testament. In the 3rd century baptism in the name of Christ was still so wide spread that Pope Stephen, in opposition to Cyprian of Carthage, declared it to be valid.

6. ENCYCLOPEDIA BIBLICA, (1899), Vol I, Pg 473

It is natural to conclude that baptism was administered in the earliest times ‘in the name of Jesus Christ,’ or in that ‘of the Lord Jesus.’ This view is confirmed by the fact that the earliest forms of the baptismal confession appear to have been single – not triple, as was the later creed.

7. INTERPRETERS DICTIONARY OF THE BIBLE, (1962), Vol I, Pg 351

The evidence … suggests that baptism in early Christianity was administered, not in the threefold name, nut ‘in the name of the Lord Jesus.’

8. A HISTORY OF THE CHRISTIAN CHURCH. Williston Walker, (1947), Pg 58

The Trinitarian baptismal formula … was displacing the older baptism in the name of Christ.

9. HASTINGS DICTIONARY OF BIBLE, pg 88

It must be acknowledged that the three fold name of Matthew 28:19 does not appear to have been used by the primitive church, but rather in the name of Jesus, Jesus Christ or Lord Jesus.

10. HASTINGS DICTIONARY OF THE BIBLE. (1898), Vol I, Pg 241

[One explanation is that] the original form of words was ‘into the name of Jesus Christ’. Baptism into the name of the Trinity was a later development.

11. HASTINGS ENCYCLOPEDIA OF RELIGION. Vol 2, Pg 377

Christian baptism was administered using the words “In the name of Jesus.”

Vol 2, Pg 378

The use of a Trinitarian formula of any sort was not suggested in early Church history.

Vol 2, Pg 389

Baptism was always in the name of Lord Jesus until the time of Justin Martyr when Triune formula was used.

12. SCHAFF – HERZOG RELIGIOUS ENCYCLOPEDIA, VOLUME Vol 1, pg 435

The New Testament knows only the baptism in the name of Jesus.

13. ENCYCLOPEDIA OF RELIGION AND ETHICS. (1951), Vol II, Pg 384, 389

The formula used was ‘in the name of the Lord Jesus Christ’ or some synonymous phrase; there is no evidence for the use of the trine name… The earliest form, represented in the Acts, was simple immersion….in water, the use of the name of the Lord, and the laying on of hands. To these were addedm at various times and places which cannot be safely identified, (a) the trine name (Justin)….

14. A HISTORY OF CHRISTIAN THOUGHT (Otto Heick). (1965), Vol I, Pg 53

At first baptism was administered in the name of Jesus, but gradually in the name of the Triune God: Father, Son, and Holy Ghost.

15. CANNEY’S ENCYCLOPEDIA OF RELIGIONS. (1970), Pg 53

The early Church always baptized into the name of the Lord Jesus until the development of the Trinity. Afterward they were baptized into the name of a Father, Son and Holy Ghost.” 

സുവിശേഷം യേശുവിൻ്റെ നാമത്തിലാണ്. (പ്രവൃ, 8:12, 35; 10:36; 11:20). വിശ്വസിക്കേണ്ടത് യേശുവിൻ്റെ നാമമാണ്. (പ്രവൃ, 16:31). ഏറ്റുപറയേണ്ടത് യേശുവിൻ്റെ നാമമാണ്. (റോമ, 10:9). പാപമോചനം യേശുവിൻ്റെ നാത്തിലാണ്. (ലൂക്കൊ, 24:47). രക്ഷ യേശുവിൻ്റെ നാമത്തിലാണ്. (പ്രവൃ, 4:12; റോമ, 10:9). ദൈവമക്കളാകുന്നത് യേശുവിൻ്റെ നാമത്തിലാണ്. (യോഹ, 1:12). നിത്യജീവൻ യേശുവിൻ്റെ നാമത്തിലാണ്. (1യോഹ, 5:13). പ്രാർത്ഥന യേശുവിൻ്റെ നാമത്തിലാണ്. (യോഹ, 14:14). പുതിയനിയമത്തിലെ എല്ലാക്കാര്യങ്ങളും കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പിച്ചിരിക്കുന്നത്. പിന്നെ, സ്നാനം മാത്രം എന്തിനു മറ്റൊരു നാമത്തിൽ ചെയ്യണം? അല്ലെങ്കിൽ മേല്പറഞ്ഞതിനേക്കാൾ എന്തു വിശേഷതയാണ് സ്നാനത്തിനുള്ളത്

യേശു, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കല്പിച്ചത്. (മത്താ, 28:19). അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതാകട്ടെ; യേശുക്രിസ്തുവിന്റെ നാമത്തിലും. (പ്രവൃ, 2:38; 8:16; 10:48; 19:5; 22:16; റോമ, 6:3-5; ഗലാ, 3:27; കൊലൊ, 2:12; 3:17). എന്തെന്നാൽ, പിതാവിൻ്റെ നാമം തന്നെയാണ് പുത്രൻ്റെ നാമം. (യോഹ, 5:43; 17:11,12). പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്. (യോഹ, 14:26). ആകയാൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. (മത്താ, 28:19). കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ക്രൈസ്തവർ സ്നാനമെന്ന ക്രിയ അനുഷ്ഠിക്കേണ്ടത്:

കൂടുതൽ അറിവിനായി താഴെക്കാണുന്ന ലിങ്കിൽ പ്രവേശിക്കുക:

ക്രൈസ്തവസ്നാനം ഏതു നാമത്തിൽ

സ്നാനം

ബൈബിളിലെ ദൈവം (png)

ബൈബിളിലെ ദൈവം (God in the Bible)

1. എൻ്റെ വിശ്വാസപ്രഖ്യാപനം

2. യോഹന്നാൻ 1:1-ലെ വചനം

3. ഏകസത്യദൈവം (The only true God)

4. യെശയ്യാവ് കണ്ട യഹോവ/യേശുവിൻ്റെ തേജസ്സ്

5. ജീവനുള്ള ദൈവം (The Living God)

6. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

7. ഞാനാകുന്നവൻ ഞാനാകുന്നു

8. പുത്രനും നിത്യപിതാവും

9. യെശയ്യാവിലെ ക്രിസ്തു

10. മഹത്ത്വത്തിൻ്റെ രാജാവായ യേശുക്രിസ്തു

11. വീണ്ടെടുപ്പുകാരനായ യഹോവ

12. യഹോവ വന്നു നിങ്ങളെ രക്ഷിക്കും

13. ഇതാ, നമ്മുടെ ദൈവം

14. ദൈവവും രക്ഷിതാവും ഒരുവൻ

15. യേശു എന്ന നാമം

16. കർത്താവും ദൈവവും

17. അത്യുന്നതനും പുത്രനും

18. പിതാവും ഞാനും ഒന്നുതന്നെ

19. ഏകദൈവവും മദ്ധ്യസ്ഥനും

20. കർത്താവായ യേശുക്രിസ്തു

21. യഹോവയും യേശുവും

22. യേശു = യഹോവ രക്ഷയാകുന്നു

23. ദൈവമായ യഹോവ

24. യിസ്രായേലിന്റെ ദൈവമായ യഹോവ

25. എന്നെ അറിയുന്നവൻ പിതാവിനെയും അറിയുന്നു

26. മറ്റൊരുത്തനിലും രക്ഷ ഇല്ല

27. സ്നാനം സ്വീകരിക്കേണ്ട നാമം

28. യഹോവയും മാത്രം ദൈവം

29. യഹോവ

30. യഹോവ/ക്രിസ്തു

31. ദൈവത്തിന്റെ വചനം

32. Jehovah, alone are God

33. ഏകദൈവം

34. സൃഷ്ടിതാവായ യേശുക്രിസ്തു

35. ആകാശഭൂമികളുടെ സ്രഷ്ടാവ്

36. യഹോവയാൽ ഉപദേശിക്കപ്പെടവർ

37. യഹോവ പ്രത്യക്ഷനാകും

38. സ്വർഗ്ഗസ്ഥനായ പിതാവ്

39. ക്രൈസ്തവസ്നാനം

40. രക്ഷ വിശ്വാസത്തിൽ മാത്രം

41. കൃപ, കൃപ, കൃപ മാത്രം

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

സ്വയം നിലനില്ക്കുന്നവനും (Self-existence) ആത്മബോധമുളളവനും പൗരുഷേയനും എല്ലാറ്റിന്റെയും ആദികാരണവും സർവ്വാതിശായിയും സർവ്വസന്നിഹിതനും ആയ സത്തയാണ് ദൈവം. ദൈവത്തിൻ്റെ പ്രകൃതിയെന്താണെന്ന് ദൈവം ഹോരേബിൽ മോശെയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നതിൽ നിന്ന് വ്യക്തമാണ്. മോശെ അവിടെക്കണ്ട കാഴ്ച മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും അത് വെന്തു പോകാതിരിക്കുന്നതുമാണ്. ഈ അത്ഭുതകരമായ കാഴ്ച കാണാൻ മോശെ അതിനോട് അടുത്തു ചെന്നപ്പോഴാണ് യഹോവ മോശെയോട് സംസാരിച്ചത്. (പുറ, 1:6). വസ്തുക്കൾ കത്തുകയെന്ന ഓക്സീകരണ പ്രക്രിയയെയാണ് പൊതുവേ അഗ്നി അഥവാ തീ എന്നു പറയുന്നത്. എന്തിനെയെങ്കിലും കത്തിക്കാതെ അഗ്നിക്ക് നിലനില്ക്കാൻ കഴിയില്ല. അഥവാ വസ്തുക്കളെ ദഹിപ്പിക്കാതെ തീ കത്തുന്നില്ല. എന്നാൽ മോശെ കണ്ടതെന്താണ്? മരുഭൂമിയിലെ മുൾപ്പടർപ്പ് കത്തുന്നുണ്ട് പക്ഷെ വെന്തുപോകുന്നില്ല; കാരണമെന്താണ്? അഗ്നിയിൽ വെളിപ്പെട്ടിരിക്കുന്നത് ദൈവമാണ്. എല്ലാവർക്കും എല്ലാം ഔദാര്യമായി നല്കുന്നവനും ആരിൽനിന്നും ഒന്നും ആദേയം ചെയ്യാതെ സ്വയം നിലനില്ക്കുന്നവനുമാണ് ദൈവം. ആ ദൈവം മൂന്ന് വ്യക്തികളല്ലെങ്കിൽ മനുഷ്യൻ്റെ രക്ഷ സാദ്ധ്യമാകില്ലെന്ന് ത്രിത്വം വിചാരിക്കുന്നു. തന്മൂലം, ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രനാണ് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയോടുകൂടി ഭൂമിൽ വെളിപ്പെട്ടതെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ദൈവം മനുഷ്യനായി വെളിപ്പെട്ടപ്പോൾ ഏകവ്യക്തിയിൽ ഇരുപ്രകൃതി ഉണ്ടായിരുന്നോ? വേദപുസ്തകം എന്തു പറയുന്നു? നമുക്കു നോക്കാം:

ബൈബിളിലെ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ യേശുവിനു ഇരുപ്രകൃതിയുണ്ട്. അല്ലെങ്കിൽ യേശു ജഡത്തിൽ പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നു മനസ്സിലാക്കാം:

1. പൂർണ്ണദൈവത്തെയാണോ ‘ദൈവം ആയിരുന്നു’ എന്നു പറയുന്നത്? (യോഹ, 1:1).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ പ്രാണരക്ഷാർത്ഥം മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവമാണോ ‘അത്യുന്നതൻ്റെ പുത്രൻ’ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:32)

6. പർണ്ണദൈവമാണോ ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:35)

7. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

8. പൂർണ്ണദൈവത്തെയാണോ കർത്താവിനു വിശുദ്ധമായി അർപ്പിച്ചത്? (ലൂക്കൊ, 2:22,23).

9. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51).

10. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

11. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

12. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

13. പൂർണ്ണദൈവത്തിൻ്റെ മേലാണോ ആത്മാവ് പ്രാവുപോലെ വന്നത്? (മർക്കൊ, 1:10).

14. പൂർണ്ണദൈവമാണോ നാല്പതു ദിവസം ഉപവസിച്ചത്? (മത്താ, 4:2)

15. പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

16. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

17. പൂർണ്ണദൈവത്തെയാണോ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത്? (പ്രവൃ, 10:38). 

18. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

19. പൂർണ്ണദൈവത്തിന് എങ്ങനെയൊരു പിതാവുണ്ടാകും? (മത്താ, 11:27).

20. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

21. പൂർണ്ണദൈവമാണോ താൻ ശലോമോനെക്കാൾ വലിയവൻ എന്നു പറയുന്നത്? (മത്താ, 12:42).

22. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

23. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

24. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

25. പൂർണ്ണദൈവമാണോ സ്വയം മനുഷ്യപുത്രനെന്ന് സംബോധന ചെയ്യുന്നത്? (മത്താ, 17:9).

26. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

27. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

28. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

29. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

30. പൂർണ്ണദൈവമാണോ തന്നെത്തന്നെ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നത്? (യോഹ, 8:40).

31. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28).

32. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

33. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

34. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

35. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

36. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

37. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

38. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

39. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

40. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

41. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

42. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

43. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

44. പൂർണ്ണദൈവത്തെയാണോ ‘ദൈവം ഉയിർപ്പിച്ചു’ എന്നു പറയുന്നത്? (പ്രവൃ, 5:30).

45. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

46. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ദാസൻ (അടിമ) എന്നു പറഞ്ഞിരിക്കുന്നത്? (പ്രവൃ, 3:13).

47. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

48. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

49. പൂർണ്ണദൈവത്തിൻ്റെ തലയായി മറ്റൊരു ദൈവമോ? (കൊരി, 11:3).

50. പൂർണ്ണദൈവത്തെയാണോ ‘പാപം അറിയാത്തവൻ’ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? (2കൊരി, 5:21).

51. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

52. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

53. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

54. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

55. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

56. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

57. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

58. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

59. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

60. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?

61. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘യേശു ജഡത്തിലും പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവത്തെക്കുറിച്ചുള്ള ധാരണ (concept) എന്താണ്???…

യേശുവിൻ്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള മുഴുവൻ സംഭവങ്ങളും ചോദ്യങ്ങളായി മുകളിൽ ചേർത്തിട്ടുണ്ട്. അതിൽ എവിടെയാണ് പൂർണ്ണദൈവമുള്ളത്??? മേല്പറഞ്ഞ ചോദ്യങ്ങളെല്ലാം പൂർണ്ണദൈവത്തിനല്ല; യേശുവെന്ന മനുഷ്യനു ചേരുന്നതാണ്. കർത്താവായ യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പ്രത്യുത, പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാത്ത പൂർണ്ണ മനുഷ്യനായിരുന്നു. യോഹ, 1:1; റോമ, 9:5; ഫിലി, 2:6-8; 1തിമൊ, 2:5,6; 3:15,16; 2തിമൊ, 2:8; എബ്രാ, 2:14,15; 1യോഹ, 5:20 തുടങ്ങിയ വേദഭാഗങ്ങൾ നോക്കുക. യേശു തന്നെത്തന്നെ മനുഷ്യപുത്രനെന്നും മനുഷ്യനെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. തൊണ്ണൂറ് പ്രാവശ്യം മനുഷ്യപുത്രനെന്ന പ്രയോഗമുണ്ട്. മനുഷ്യനെന്നും പലപ്രാവശ്യമുണ്ട്. (മത്താ, 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). താൻ ജഡത്തിൽ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടുമില്ല. തന്നെ ‘നല്ലവൻ’ എന്നു വിളിച്ച പ്രമാണിയോട് “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല” (ലൂക്കൊ, 18:19) എന്നു പറഞ്ഞ യേശു താൻ മരിച്ചുയിർത്തശേഷം, തോമാസ് തന്നെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നും കുറിക്കൊള്ളുക.

മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ:

1. ”എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40)

2. ”ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)

3. ”മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)

4. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. (1കൊരി, 15:45)

5. ”ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)

6. ”മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” ((ഫിലി, 2:8)

7. ”ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6).

യേശു ഭൂമിയിൽ പൂർണ്ണമനുഷ്യൻ മാത്രമായിരുന്നുവെന്നും, ദൈവം അല്ലായിരുന്നവെന്നും ബൈബിൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്ന്; യോഹന്നാൻ 1:1-ൽ “വചനം ദൈവം ആയിരുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. വചനം ജഡമായി തീർന്നവൻ (യോഹ, 1:14) ‘ദൈവം ആയിരുന്നു’ എന്നു പറഞ്ഞാൽ, ‘ദൈവം ആകുന്നു’ എന്നല്ലല്ലോ? മുമ്പേ ദൈവം ആയിരുന്നു; ഇപ്പോൾ മനുഷ്യനായി എന്നല്ലേ? രണ്ട്; ഏകസത്യദൈവമായ (The only true God) നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). താൻ ജഡത്തിൽ പൂർണ്ണദൈവമാണെങ്കിൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് യേശുവിന് എങ്ങനെ പറയാൻ കഴിയും? അപ്പോൾ, യേശു ജഡത്തിൽ സത്യദൈവമല്ലാത്ത പൂർണ്ണദൈവം ആയിരുന്നോ? മൂന്ന്; “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവൻ ആയിത്തീർന്നു.” (ഫിലി, 2:6-8). ദൈവമായിരുന്നവൻ മനുഷ്യരുടെ പാപരിഹാരാർത്ഥം മരണമുള്ള മനുഷ്യനായി താഴ്മ ധരിച്ചതാണ് വിഷയം. ചോദ്യം; യേശു ദൈവത്തോട് മുറുകെ പിടിക്കാഞ്ഞ സമത്വം എന്താണ്? ‘തന്നെത്താൻ ഒഴിച്ചു’ എന്നത് മറ്റു പരിഭാഷകളിൽ ‘തന്നെത്തന്നെ ശൂന്യനാക്കി’ എന്നാണ് കാണുന്നത്. അടുത്ത ചോദ്യം; എന്ത് ശൂന്യാമാക്കിക്കൊണ്ടാണ് യേശു വേഷത്തിൽ മനുഷ്യനായി വിളങ്ങിയത്? തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യമാക്കി മരണമുള്ള മനുഷ്യനായി എന്നല്ലേ? നാല്; “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവനില്ല (മർക്കൊ, 10:18), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), ഞാൻ എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത് (5:30), പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു (8:28), ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു (12:49), എന്റെ പിതാവു എല്ലാവരിലും വലിയവൻ (10:29), പിതാവു എന്നെക്കാൾ വലിയവൻ (14:28), എൻ്റെ പിതാവ് എൻ്റെ ദൈവം” (യോഹ, 20:17). യേശു ജഡത്തിലും പൂർണ്ണദൈവമാണ് പറയുന്ന നിങ്ങൾ, പൂർണ്ണദൈവത്തിനും മീതെ മറ്റൊരു ദൈവമുണ്ടെന്ന ദുരുപദേശമല്ലേ പറയുന്നത്? പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവൻ” (എബ്രാ, 4:15) ജഡത്തിലും പൂർണ്ണദൈവം ആയിരുന്നുവെന്ന് പറഞ്ഞാൽ പരിശുദ്ധാത്മാവിനോടുള്ള ദൂഷണമല്ലാതെ മറ്റെന്താണ്? വേദപുസ്തകം പച്ചക്കള്ളമാണെന്നല്ലേ ത്രിത്വം പഠിപ്പിക്കുന്നത്? ത്രിത്വമെന്ന വ്യാജം സ്ഥാപിക്കാൻ ഇത്രവലിയ ദൂരുപദേശമോ?

അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും, മറ്റേതുരണ്ടും ദൂതന്മാരുമായിരുന്നു. അബ്രാഹാം ഭക്ഷണമൊരുക്കുന്നതുവരെ ഏതാണ്ട് അഞ്ചാറു നാഴിക യഹോവ അബ്രാഹാമിൻ്റെയടുക്കൽ ചിലവഴിച്ച് ഭക്ഷണം കഴിച്ചശേഷമാണ് പോയത്. അബ്രാഹാമിൻ്റെയടുക്കൽ വന്ന മനുഷ്യന് യഹോവയും മനുഷ്യനുമെന്ന ഇരുപ്രകൃതിയായിരുന്നു എന്ന് ആരെങ്കിലും പറയുമോ? (ഉല്പ, 1:1-33; 19:1). മോശെയ്ക്ക് യഹോവ തീയിൽ പ്രത്യക്ഷനായപ്പോൾ യഹോയും തീയുമെന്ന ഇരുപ്രകൃതി ആയിരുന്നോ? ആരാണ് തീയിൽ പ്രത്യക്ഷനായതെന്ന് ചോദിച്ചാൽ; യഹോവയാണ്. എന്തായിട്ടാണ് പ്രത്യക്ഷമായിരിക്കുന്നതെന്ന് ചോദിച്ചാൽ തീയായിട്ടാണ്. (പുറ, 3:1-16). യഹോവ അഗ്നിസ്തംഭമായിട്ടും, മേഘസ്തംഭമായിട്ടും നാല്പതുവർഷം യിസ്രായേൽ ജനത്തോടൊപ്പം മരുഭൂമിയിൽ നടന്നപ്പോൾ; യഹോവയും അഗ്നിമേഘസ്തംഭവുമെന്ന ത്രിമാന പ്രകൃതിയായിരുന്നോ യഹോവയ്ക്ക്; അല്ലല്ലോ? യഹോവയുടെ പ്രത്യക്ഷതയാണ് അഗ്നിമേഘസ്തംഭം; അപ്പോൾത്തന്നെ യഹോവ സ്വർഗ്ഗസിംഹാസനത്തിലുമുണ്ട്. (പുറ, 13:21,22). യഹോവ പഴയനിയമത്തിൽ വെളിപ്പെട്ടപ്പോഴൊന്നും ഇരുപ്രകൃതി ദൈവത്തിനുണ്ടായതായി ആരും പറയുന്നില്ല. പിന്നെ, യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടപ്പെട്ട ദൈവത്തിന് ഇരുപ്രകൃതി ഉണ്ടായിരുന്നെന്ന് പറയുന്നത് ശരിയാണോ? പഴയനിയമത്തിൽ തെളിവില്ലാത്ത സംഗതിയൊന്നുമല്ല യഹോവയുടെ ജഡത്തിലുള്ള വെളിപ്പാട്. അബ്രാഹാമിനോടു കൂടെ അഞ്ചാറ് നാഴിക പൂർണ്ണ മനുഷ്യനായി വസിച്ച യഹോവ, യേശുവെന്ന സംജ്ഞാനാമത്തിലും, പുത്രനെന്ന പദവിയിലും മനുഷ്യരുടെ പാപപരിഹാരാർത്ഥം 38 വർഷം ഭൂമിയിൽ ഭൂമിയിൽ പാർത്തുവെന്നു മാത്രം. മനുഷ്യരെ സംബന്ധിച്ച് അത് ബി.സി. 6-മുതൽ എ.ഡി. 33-വരെ 38 വർഷമാണെങ്കിൽ, ദൈവത്തെ സംബന്ധിച്ചത് പത്ത് മിനിറ്റിൽ (9.12) താഴെ മാത്രമാണ്. കാരണം, നമ്മുടെ 6,000 വർഷമാണ് ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഒരു ദിവസം. (സങ്കീ, 90:4).

ക്രൈസ്തവരുടെ കുഴപ്പമെന്താണെന്നു ചോദിച്ചാൽ; ബൈബിൾ പറയുന്ന കാര്യങ്ങളെ അതേപോലെ വിശ്വസിക്കില്ല; തങ്ങളുടെ വ്യാഖ്യാനങ്ങൾകൂടി തിരുകിക്കയറ്റി, തങ്ങൾക്കിഷ്ടമുള്ളതുപോലെ വിശ്വസിക്കും. ക്രിസ്തു ‘ദൈവം ആയിരുന്നു’ എന്നു ബൈബിൾ പറയുമ്പോൾ; ന്യായീകരണങ്ങൾ നിരത്തിക്കൊണ്ട് ‘ദൈവം ആകുന്നു’ എന്നു വിശ്വസിക്കും. (യോഹ, 1:1). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് അവരുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിൽ മരിക്കാൻ മണ്ണിൽ വെളിപ്പെട്ടവൻ ദൈവത്തിൽനിന്നും എത്രയധികം താഴ്ചയുള്ളവനായെന്ന് ഫിലിപ്പ്യരിൽ പൗലൊസ് പറയുന്നുണ്ട്: ദൈവസമാനത അഥവാ ദൈവത്വം മുറുകെ പിടിച്ചില്ല; ദാസരൂപം എടുത്തു; മനുഷ്യസാദൃശ്യത്തിലായി; തന്നെത്താൻ ഒഴിച്ചു; വേഷത്തിൽ മനുഷ്യനായി; തന്നെത്താൻ താഴ്ത്തി; ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായി. (ഫിലി, 2:6-8). ദൈവത്തിൽനിന്നും ഇത്രയധികം താഴ്ചവന്നവൻ ‘ദൈവമാകുന്നു’ എന്നുപറഞ്ഞാൽ ശരിയാകുമോ? ബാഹ്യമായ ഒരു തെളിവുകൂടി തരാം: യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടെങ്കിൽ മറിയയെ കത്തോലിക്കർ ദൈവമാതാവെന്ന് വിളിക്കുന്നതിൽ എന്താണ് കുഴപ്പം? മറിയയുടെ ഉദരത്തിലൂടെ മനുഷ്യനായി പ്രത്യക്ഷനായ യേശുവിന് ഇരുപ്രകൃതിയാണെന്ന് വിശ്വസിക്കുകയും; മറിയ ദൈവമാതാവല്ലെന്ന് പറയുകയും ചെയ്താൽ ശരിയാകുമോ???… പാപമറിയാത്ത പൂർണ്ണമനുഷ്യനായി വെളിപ്പെട്ട യേശുവിനു, ‘ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു’ എന്നു പഠിപ്പിച്ചത് ബൈബിളല്ല; കത്തോലിക്കാ സഭയാണ്. അമ്മ മറിയയെ ദൈവമാതാവാക്കുക എന്നൊരു വ്യക്തമായ അജണ്ട അവർക്കുണ്ടായിരുന്നു. “എ.ഡി. 431-ൽ എഫെസൊസിൽ നടന്ന സൂന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തുചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം ‘ദൈവജനനി’ അഥവാ, ‘ദൈവസംവാഹക’ (Theotokos) ആണെന്നു തീർപ്പുകല്പിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്ര നിലപാടായ നെസ്തോറിയൻ സിദ്ധാന്തപ്രകാരം, മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമാകുന്നു. അലക്സാണ്ഡ്രിയയിലെ മെത്രാനായ സിറിളും മറ്റു സഭാനേതാക്കളും ഇതിനെ നിശിതമായി എതിർക്കുകയും പാഷാണ്ഡതയായി മുദ്രകുത്തുകയും ചെയ്തുകൊണ്ടാണ്, മറിയത്തെ ദൈവമാതാവ് എന്ന പദവിലേക്ക് ഉയർത്തിയത്.” യഥാർത്ഥത്തിൽ ക്രിസ്തുമാതാവ് (Christotokos) എന്നോ, യേശുമാതാവ് (Iesoutokos) എന്നോ വിളിക്കാമെന്നല്ലാതെ, ദൈവമാതാവെന്ന് വിളിക്കാൻ യേശു ജഡത്തിൽ ദൈവമായിരുന്നില്ല; പാപമറിയാത്ത പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ ആയിരുന്നു. (യോഹ, 1:1; 1:14; ഫിലി, 2:6-8; 1തിമൊ, 3:14,15; എബ്രാ, 2:14,15). പ്രൊട്ടസ്റ്റന്റ് നവീകരണമുണ്ടായപ്പോൾ എല്ലാക്കാര്യങ്ങളിലും നവീകരണം ഉണ്ടായില്ല. ത്രിത്വം, അവതാരം, നിത്യപുത്രൻ, ഇരുപ്രകൃതി ഇതൊന്നും ബൈബിളല്ല പഠിപ്പിച്ചത്; കത്തോലിക്കാസഭയാണ്.

ദൈവത്തിൻ്റെ അവതാരമാണ് യേശു എന്ന ദുരുപദേശമാണ് സത്യം അറിയുവാൻ കഴിയാതവണ്ണം വിശ്വാസികളുടെ കണ്ണ് കുരുടാകാൻ കാരണം. പിതാവിനോടുകൂടി നിത്യതമുതൽക്കേ ഉണ്ടായിരുന്ന ദൈവംതന്നെയായ പുത്രനാണ് അവതരിച്ചതെന്ന് ത്രിത്വം പഠിപ്പിക്കുന്നു. അവതരിച്ചുകഴിഞ്ഞാൽ പിന്നെ സ്വർഗ്ഗത്തിൽ പുത്രനുണ്ടാകാൻ പാടില്ല. സ്വർഗ്ഗത്തിൽ ശൂന്യനായിക്കൊണ്ടേ ഭൂമിയിൽ അവതരിക്കാൻ സാധിക്കുകയുള്ളു. അപ്പോൾ പുത്രദൈവം ഇല്ലാതെയായിപ്പോകാതിരിക്കാൻ ത്രിത്വപണ്ഡിതന്മാരുടെ ബുദ്ധിമൂശയിൽ ഉരുവായതാണ് അവതാരമെന്ന ദുരുപദേശം. ബൈബിൾ പറയുന്നത് ദൈവത്തിൻ്റെ പ്രത്യക്ഷത അഥവാ വെളിപ്പാടിനെക്കുറിച്ചാണ്. (1തിമൊ, 3:14-16). പലപ്രാവശ്യം ജഡത്തിലുള്ള വെളിപ്പാടിനെക്കുറിച്ചും മഹത്വത്തിലുള്ള വെളിപ്പാടിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അവതാരമെന്ന് പേർപറകപോലും ചെയ്തിട്ടില്ല. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും താൻ സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നുവെന്ന് ക്രിസ്തു പറഞ്ഞു. (യോഹ, 1:13). യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടുനില്ക്കുന്ന മനുഷ്യപുത്രനെന്ന് സ്പഷ്ടമായിട്ടല്ലേ താൻ പറയുന്നത്?

മനുഷ്യനു മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9) ഏകസത്യദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് മരിക്കുകയായിരുന്നു. “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). “പിതാവും പുത്രനും ഒരുവൻ (യോഹ, 10:30; 14:7-9), ദൈവവും കർത്താവും ഒരുവൻ (യോഹ, 20:28), ദൈവവും മദ്ധ്യസ്ഥനായ മനുഷ്യനും ഒരുവൻ” (1തിമൊ, 2:5-6). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7; യെശ, 9:6. ഒ.നോ: 17:3; 1യോഹ, 2:22).

ജഡത്തിൽ യേശുവിനു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നുവെന്നു നിഷ്പക്ഷബുദ്ധികൾ വിശ്വസിക്കാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്; യേശു ചെയ്ത അത്ഭുതപ്രവൃത്തികൾ. ബൈബിളിൽ ദൈവത്വം തെളിയിക്കാനുള്ള മാനദണ്ഡം അത്ഭുതപ്രവൃത്തികളല്ല. അങ്ങനെയാണെങ്കിൽ പഴയനിയമത്തിൽ മോശെയും ഏലിയാവും എലീശയും; പുതിയനിയമത്തിൽ പത്രൊസും പൗലൊസും ദൈവങ്ങളാണ്. ദൈവം നല്കുന്ന കൃപയ്ക്കൊത്തവണ്ണമാണ് ഓരോരുത്തരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. പരിശുദ്ധമനുഷ്യനായ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത് എങ്ങനെയാണെന്നു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം തൻ്റെ അഭിഷിക്തനോടു കൂടെയിരുന്ന് പ്രവർത്തിക്കുകയായിരുന്നു. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും” (ലൂക്കൊ, 4:18). നിക്കൊദേമൊസ് രാത്രിയിൽ യേശുവിൻ്റെ അടുക്കൽ വന്നു അവനോടു: “റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.” (യോഹ, 3:2). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.” (ലൂക്കോ, 5:17). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ദൈവപിതാവ് യേശുവിനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു എന്ന് വ്യക്തമായില്ലേ? (ഒത്തുനോക്കുക: യോഹ, 8:16; 16:32). രണ്ട്; യേശു നല്കിയ പാപമോചനം. “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു പരീശന്മാരും ശാസ്ത്രിമാരും ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നതായി കാണാം.(മർക്കൊ, 2:7; ലൂക്കൊ, 5:21). എന്നാൽ പാപമോചനത്തിനുള്ള അധികാരവുമായിട്ടാണ് മനുഷ്യപുത്രൻ വന്നതെന്ന് യേശു പറയുന്നത് ശ്രദ്ധിക്കുക: “എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: ‘എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക’ എന്നു പറഞ്ഞു.” (മത്താ, 9:6; മർക്കൊ, 2:10; ലൂക്കൊ, 5:24). പുരുഷാരത്തിൻ്റെ പ്രതികരണം നോക്കുക: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). നോക്കുക: ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവനാർ’ എന്ന് ചോദിച്ചവർതന്നെ മനഷ്യനായ യേശുവിന് ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചു. ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്ക് കൊടുത്തതായും കാണാം. “ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 20:23). ശിഷ്യന്മാർ സുവിശേഷത്തിലടെയാണ് ജനത്തിനു പാപമോചനം നല്കിയത്.

ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവത്തെ മൂന്നു വ്യക്തികളെന്നു പറയുന്നതുതന്നെ ദുരുപദേശമാണ്. എന്നാൽ ത്രിത്വത്തിൻ്റെ ദുരുപദേശം അതിൽമാത്രം ഒതുങ്ങുന്നില്ല: ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവവും ആയിരുന്നു എന്നു പഠിപ്പിക്കുക; മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവമെടുത്ത പുത്രനെന്ന പദവിയെ നിത്യപുത്രനാക്കുക; ജഡത്തിൽ വെളിപ്പെട്ടവനെ അവതാരമാക്കുക തുടങ്ങിയ എക്സ്ട്രാ ദുരുപദേശങ്ങളുടെ സപ്പോർട്ടോടു കൂടിയാണ് ത്രിത്വം നിലനില്ക്കുന്നത്. ദൈവാത്മാവുള്ളവർ ത്രിത്വത്തിൻ്റെ വഞ്ചന മനസ്സിലാക്കാനാണ് മേല്പറഞ്ഞ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. പരിഗ്രഹിക്കാൻ മനസ്സുണ്ടെങ്കിൽ പരിഗ്രഹിക്കുക!

ഉല്പത്തി പുസ്തകം

ഉല്പത്തി പുസ്തകം

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ: മോശെ

എഴുതിയ കാലം: ബി.സി. 1572-1532

അദ്ധ്യായങ്ങൾ: 50

വാക്യങ്ങൾ: 1,533

ബൈബിളിലെ: 1-ാം പുസ്തകം

വലിപ്പത്തിൽ: 2-ാം സ്ഥാനം

പ്രധാന വ്യക്തികൾ: ആദാം, ഹവ്വാ, ശേത്ത്, ഹാനോക്ക്, നോഹ, ശേം, അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്ക, യാക്കോബ്, ലേയ, റാഹേൽ, സില്പ, ബിൽഹ, യെഹൂദ, യോസേഫ്.

പ്രധാന സ്ഥലങ്ങൾ: ഏദെൻ തോട്ടം, അരരാത്ത് പർവ്വതം, ബാബേൽ, ഊർ, ഹാരാൻ, ബേഥേൽ, മിസ്രയിം, കനാൻ, ഹെബ്രോൻ, ശേഖേം, ശാലേം, മമ്രേ, സൊദോം, ഗൊമോറ, ഗെരാർ, ബേർ-ശേബ.

1. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് എപ്പോഴാണ്?

ആദിയിൽ (1:1)

2. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ അവസ്ഥ എന്തായിരുന്നു?

പാഴും ശൂന്യവും (1:2). [ഒന്നും രണ്ടും വാക്യങ്ങളിലുള്ളത് ദൈവസൃഷ്ടിയുടെ സംക്ഷിപ്ത രൂപവും, മൂന്നാം വാക്യംമുതൽ വിവരണവുമാണ്]

3. ദൈവം വെളിച്ചമുണ്ടാക്കിയത് എത്രാമത്തെ ദിവസമാണ്?

ഒന്നാം ദിവസം (3, 5)

4. രണ്ടാം ദിവസത്തെ സൃഷ്ടി എന്താണ്?

ആകാശം (1:6-8)

5. നല്ലത് എന്നു പറഞ്ഞിട്ടില്ലാത്തത് ഏതു ദിവസത്തെ സൃഷ്ടിയെയാണ്?

രണ്ടാം ദിവസം (1:6-8)

6. ഭൂമിയും സസ്യങ്ങളും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

മൂന്നാം ദിവസം (1:9-13)

7. എത്രാം ദിവസമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൃഷ്ടിച്ചത്?

നാലാം ദിവസം (1:14-19)

8. പറവജാതികളെയും ജലജീവികളെയും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

അഞ്ചാം ദിവസം (1:20:23)

9. എത്രാം ദിവസമാണ് ഇഴജാതികളെയും മൃഗങ്ങളെയും സൃഷ്ടിച്ചത്?

ആറാം ദിവസം (1:24,25)

10. എത്രാമത്തെ ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്?

ആറാം ദിവസം (1:26-30)

11. ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?

ദൈവത്തിൻ്റെ (1:26,27)

12. ഭൂമിയിലൊക്കെയും നിറഞ്ഞ് സകല ഭൂചരജന്തുവിന്മേലും വാഴുവാൻ കല്പിച്ചത് ആരോടാണ്?

മനുഷ്യരോട് (1:28)

13. ദൈവം സൃഷ്ടിച്ച സകല ഭൂചരജന്തുക്കളുടെയും ആഹാരം എന്തായിരുന്നു?

പച്ചസസ്യം (1:30)

14. ദൈവം എത്രയും നല്ലതെന്ന് കണ്ടത് ഏതു ദിവസമാണ്?

ആറാം ദിവസം (1:31)

15. താൻ ചെയ്ത പ്രവൃത്തിയിൽ നിന്നൊക്കെയും ദൈവം നിവൃത്തനായത് എത്രാം ദിവസമാണ്?

ഏഴാം ദിവസം (2:2)

16. ദൈവം അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത ദിവസം ഏതാണ്?

ഏഴാം ദിവസം (2:3)

17. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്തിൽ നിന്നാണ്?

പൊടിയിൽനിന്ന് (2:7).

18. യഹോവയായ ദൈവം കിഴക്കു എവിടെയാണ് തോട്ടം ഉണ്ടാക്കിയത്?

ഏദെനിൽ (2:8)

19. ദൈവം ഏദെനിൽ മുളെപ്പിച്ച കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ വൃക്ഷങ്ങൾ ഏതൊക്കെ?

ജീവവൃക്ഷവും അറിവിന്റെ വൃക്ഷവും (2:9)

20. തോട്ടം നനെപ്പാനുള്ള നദി എവിടെനിന്നാണ് പുറപ്പെട്ടത്?

ഏദെനിൽനിന്നു (2:10)

21. ഏദെനിൽനിന്നു പുറപ്പെടുന്ന നദിയുടെ ഒന്നാമത്തെ ശാഖയുടെ പേർ?

പീശോൻ (2:11)

22. ഹവീലാദേശമൊക്കെയും ചുറ്റുന്ന നദി?

പീശോൻ (2:11)

23. മേത്തരം പോന്നും ഗുല്ഗുലുവും ഗോമേദകവുമുള്ള ദേശം?

ഹവീലാദേശം (2:12)

24. ഏദെനിൽനിന്നു പുറപ്പെടുന്ന രണ്ടാമത്തെ നദിയുടെ പേർ?

ഗീഹോൻ (2:13)

25. കൂശ്‌ ദേശമൊക്കെയും ചുറ്റുന്ന നദി?

ഗീഹോൻ (2:13)

26. ഏദെനിൽനിന്നു പുറപ്പെടുന്ന മൂന്നാമത്തെ നദിയുടെ പേർ?

ഹിദ്ദേക്കെൽ (2:14)

27. അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്ന നദി?

ഹിദ്ദേക്കെൽ (2:14)

28. ഏദെനിൽനിന്നു പുറപ്പെടുന്ന നാലാമത്തെ നദിയുടെ പേർ?

ഫ്രാത്ത് (2:14)

29. ഏദെൻതോട്ടം കാപ്പാൻ ദൈവം ഏല്പിച്ചത് ആരെയാണ്?

മനുഷ്യനെ (2:15)

30. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാമെന്ന് കല്പിച്ചതാരാണ്?

ദൈവം (2:16)

31. തിന്നരുതെന്ന് ദൈവം കല്പിച്ച വൃക്ഷഫലം ഏതാണ്?

നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം (2:17).

32. ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല’ എന്നു കണ്ടതാരാണ്?

ദൈവം (2:18)

33. ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടതാരാണ്?

മനുഷ്യൻ (2:19,20)

34. മനുഷ്യനിൽ നിന്നെടുത്ത എന്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത്?

വാരിയെല്ല് (2:21,22)

35.  ‘ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു’ ആരുടെ വാക്കുകൾ?

ആദാമിൻ്റെ (2:23)

36. അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നത് ആരാണ്?

പുരുഷൻ (2:24)

37. എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയ ജീവി?

പാമ്പ് (3:1)

38. ബൈബിളിലെ ആദ്യചോദ്യം ചോദിച്ചതാര്?

പാമ്പ് (3:1)

39. ദൈവകല്പനയോടു സ്ത്രീ കൂട്ടിച്ചേർത്തത് എന്താണ്?

തൊടുകയും അരുതു (3:3)

40. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം’ സ്ത്രീക്ക് ആരു നല്കിയ ഉറപ്പാണ്?

പാമ്പ് (3:4)

41. ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും’ എന്നു  ആരറിയുന്നു എന്നാണ് പാമ്പ് പറഞ്ഞത്?

ദൈവം (3:5)

42. തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടതെന്താണ്?

വൃക്ഷഫലം (3:6)

43. കണ്ണു തുറന്നപ്പോൾ തങ്ങൾ നഗ്നരെന്നു അറിഞ്ഞത് ആരൊക്കെയാണ്?

ആദാമും ഹവ്വായും (3:7)

44. എന്തുപയോഗിച്ചാണ് ആദാമും ഹവ്വായും അരയാട നിർമ്മിച്ചത്?

അത്തിയില (3:7)

45. വെയിലാറിയപ്പോൾ ഏദെൻ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആരാണ്?

യഹോവയായ ദൈവം (3:8)

46. ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചതാരൊക്കെ?

ആദവും ഹവ്വായും (3:8)

47. ദൈവം മനുഷ്യനോടു ചോദിച്ച ആദ്യത്തെ കോദ്യം?

‘നീ എവിടെ’ (3:9)

48. നഗ്നനാകകൊണ്ടു ഭയപ്പെട്ടതാരാണ്? 

ആദാം (3:10)

49. ‘പാമ്പു എന്നെ വഞ്ചിച്ചു’ എന്നു പറഞ്ഞതാരാണ്?

ഹവ്വാ (3:13)

50. എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു ശപിക്കപ്പെട്ടിരിക്കുന്ന ജീവി?

പാമ്പ് (3:14)

51. വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം എതാണ്?

ഉല്പത്തി 3:15

50. ‘പ്രോട്ടോ ഇവാഞ്ചലിസം’ എന്നറിയപ്പെടുന്ന വാക്യം ഏതാണ്?

ഉല്പത്തി 3:15

52. ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

ആദാം (3:17)

53. ജീവനുള്ളവർക്കെല്ലാം മാതാവ് ആരാണ്?

ഹവ്വാ (3:20)

54. ആദാമിനും ഹവ്വായ്ക്കും തോൽകൊണ്ട് ഈടുപ്പുണ്ടാക്കി കൊടുത്തതാര്?

ദൈവം (3:21)

55. ഏതു വൃക്ഷത്തിൻ്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുന്നത്?

ജീവവൃക്ഷത്തിന്റെ (3:22)

56. ആദാമിനെയും ഹവ്വായേയും പുറത്താക്കിയശേഷം ഏദെൻ തോട്ടത്തിന് കാവൽ നിർത്തിയത് ആരെയാണ്?

കെരൂബുകളെ (3:24)

57. ഭൂമിയിൽ ആദ്യം ജനിച്ച മനുഷ്യൻ?

കയീൻ (4:1)

58. ആദാമിൻ്റെ രണ്ടാമത്തെ മകൻ?

ഹാബെൽ (4:2)

59. കയീൻ്റെ തൊഴിൽ എന്തായിരുന്നു?

കൃഷിക്കാരൻ (4:2)

60. ഭൂമിയിലെ ആദ്യത്തെ ഇടയൻ?

ഹാബേൽ (4:2)

61. യഹോവ പ്രസാദിച്ചത് ആരുടെ വഴിപാടിലാണ്?

ഹാബേലിൻ്റെ (4:4)

62. ആദ്യമായി കോപിച്ചവൻ ആരാണ്?

കയീൻ (4:5)

63. യഹോവ കയീൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നത് എന്താണ്?

നല്ലയാഗം കഴിക്കാഞ്ഞതിനാൽ (4:7)

64. നന്മ ചെയ്യാത്തവരുടെ വാതിൽക്കൽ കിടക്കുന്നതെന്താണ്?

പാപം (4:7)

65. ആദ്യം മരിച്ച വ്യക്തി?

ഹാബേൽ (4:8)

66. ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ’ ആരുടെ വാക്കുകൾ?

കയീൻ്റെ (4:9)

67. ആരെ കൊന്നാലാണ് അവന്നു ഏഴിരട്ടി പകരം കിട്ടുമെന്ന് ദൈവം പറഞ്ഞത്?

കയീനെ (4:15)

68. യഹോവയുടെ സന്നിധിവിട്ട് കയീൻ പോയി പാർത്ത ദേശമേതാണ്?

നോദ് (4:16)

69. കയീൻ്റെ മകൻ്റെ പേരെന്ത്?

ഹാനോക്ക് (4:17)

70. മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടണത്തിൻ്റെ പേരെന്ത്?

ഹാനോക്ക് (4:17)

71. ആദാ എന്നും സില്ലാ എന്നും രണ്ടു ഭാര്യമാരെ എടുത്തതാരാണ്?

ലാമെക്ക്  (4:19)

72. കൂടാര വാസികൾക്കും പശുപാലകർക്കും പിതാവാര്? 

യാബാൽ (4:20)

73. ആരാണ് കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?

യൂബാൽ (4:21)

74. ചെമ്പുകൊണ്ടും ഇരിമ്പു കൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ ആരാണ്?

തൂബൽകയീൻ (4:22)

75. ലാമെക്കിൻ്റെ മകളും തൂബൽകയീന്റെ പെങ്ങളും ആരാണ്?

നയമാ (4:22)

76. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എത്ര ഇരട്ടി പകരം ചെയ്യും?

എഴുപത്തേഴിരട്ടി (4:24)

77. കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം ആദാമിനു നല്കിയ സന്തതിയാരാണ്?

ശേത്ത് (4:25)

78. ആരുടെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്?

ഏനോശിൻ്റെ (4:26)

79. ആദാമിനു എത്ര വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്?

നൂറ്റിമുപ്പത് (5:3)

80. ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ജനിപ്പിച്ച മകൻ?

ശേത്ത് (5:3)

81. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?

എണ്ണൂറ് (5:4)

82. ആദാമിൻ്റെ ആയുഷ്കാലം എത്ര?

തൊള്ളായിരത്തി മുപ്പത് (5:5)

83. ജനിക്കാതെ രണ്ടുവട്ടം മരിച്ച വ്യക്തികൾ ആരൊക്കെ?

ആദാമും ഹവ്വായും (2:17; 3:6; 5:5). [വൃക്ഷഫലം തിന്നനാളിൽ ആത്മമരണവും പിന്നെ ശാരീരിക മരണവും സംഭവിച്ചു]

84. ശേത്ത് എത്രവയസ്സിൽ എനോശിനെ ജനിപ്പിച്ചു?

നൂറ്റഞ്ച് (5:6)

85. ശേത്തിന്റെ ആയുഷ്കാലം എത്ര?

തൊള്ളായിരത്തി പന്ത്രണ്ട് (5:8)

86. കേനാൻ ജനിക്കുമ്പോൾ എനോശിൻ്റെ പ്രായം?

തൊണ്ണൂറ് (5:9)

87. എനോശിന്റെ ആയുഷ്കാലം എത്ര?

തൊള്ളായിരത്തഞ്ച് (5:11)

88. കേനാൻ എത്രവയസ്സിൽ മഹലലേലിനെ ജനിപ്പിച്ചു?

എഴുപത് (5:12)

89. കേനാന്റെ ആയുഷ്കാലം എത്ര?

തൊള്ളായിരത്തിപ്പത്ത് (5:12)

90. യാരെദ് ജനിക്കുമ്പോൾ മഹലലേലിൻ്റെ പ്രായം?

അറുപത്തഞ്ച് (5:15)

91. മഹലലേലിന്റെ ആയുഷ്കാലം എത്ര?

തൊണ്ണൂറ്റഞ്ച് (5:17)

92. യാരെദ് എത്രവയസ്സിൽ ഹാനോക്കിനെ ജനിപ്പിച്ചു?

നൂറ്ററുപത്തിരണ്ട് (5:18)

93. യാരെദിന്റെ ആയൂഷ്കാലം എത്ര?

തൊള്ളായിരത്തറുപത്തിരണ്ട് (5:20)

94. മെഥൂശലഹ് ജനിക്കുമ്പോൾ ഹാനോക്കിൻ്റെ പ്രായം?

അറുപത്തഞ്ച് (5:21)

85. ദൈവത്തോടുകൂടെ നടന്നതാരാണ്?

ഹാനോക്ക് (5:22)

86. ഹാനോൿ എത്രസംവത്സരം ദൈവത്തോടുകൂടെ നടന്നു?

മൂന്നൂറ് (5:22)

87. ഹനോക്കിന്റെ ആയുഷ്കാലം എത്ര?

മുന്നൂറ്ററുപത്തഞ്ച് 5:23)

88. ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായത് ആരാണ്?

ഹാനോക്ക് (5:24)

89. ജനിച്ചിട്ട് മരിക്കാതിരുന്നത് ആരാണ്?

ഹാനോക്ക് (5:24)

90. മെഥൂശലഹിൻ്റെ എത്രാം വയസ്സിൽ ലാമേക്കിനെ ജനിപ്പിച്ചു?

നൂറ്റെൺപത്തേഴ് (5:25)

91. മെഥൂശലഹിന്റെ ആയൂഷ്കാലം?

തൊള്ളായിരത്തറുപത്തൊമ്പത് (5:27)

92. ഏറ്റവും അധികം നാൾ ജീവിച്ചിരുന്ന വ്യക്തി ആരാണ്?

മെഥൂശലഹ്: 969 വർഷം (5:27)

93. നോഹ ജനിക്കുമ്പോൾ ലാമെക്കിൻ്റെ പ്രായം?

നൂറ്റെൺപത്തിരണ്ട് (5:28)

94. നോഹ എന്ന പേരിനർത്ഥം?

ആശ്വാസം (5:29)

95. ലാമേക്കിന്റെ ആയൂഷ്കാലം?

എഴുനൂറ്റെഴുപത്തേഴ് (5:31)

96. നോഹയ്ക്കു മക്കൾ ജനിക്കുമ്പോഴത്തെ പ്രായം?

അഞ്ചൂറ് വയസ്സ് (5:32)

97. നോഹയുടെ മക്കൾ ആരൊക്കെ?

ശേം, ഹാം, യാഫെത്ത് (5:32)

98. മനുഷ്യൻ്റെ ആയുസ്സ് എത്ര സംവത്സരമാകുമെന്നാണ് യഹോവ അരുളിച്ചെയ്തത്?

നൂറ്റിരുപതു സംവത്സരം (6:3)

99. മനുഷ്യൻ്റെ നിരൂപണമൊക്കെയും ദോഷമുള്ളതെന്ന് കണ്ടതാരാണ്?

യഹോവ (6:5)

100. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു അനുതപിച്ചത് ആരാണ്?

യഹോവ (6:6)

101. യഹോവയുടെ കൃപ ലഭിച്ച വ്യക്തി?

നോഹ (6:8)

102. ദൈവത്തോടു കൂടെനടന്ന രണ്ടാമത്തെ വ്യക്തി?

നോഹ (6:9)

103. ഏതു മരംകൊണ്ടാണ് നോഹ പെട്ടകം നിർമ്മിച്ചത്?

ഗോഫേർ മരം (6:14)

104. മുന്നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമായി ദൈവം നോഹയോടു ഉണ്ടാക്കാൻ കല്പിച്ചതെന്താണ്?

പെട്ടകം (6:15)

105. എത്ര തട്ടായിട്ടാണ് പെട്ടകം ഉണ്ടാക്കാൻ കല്പിച്ചത്?

മൂന്ന് (6:16)

106. ഭൂമിയിൽ ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ താൻ എന്തു വരുത്തുമെന്നാണ് ദൈവം കല്പിച്ചത്?

ജലപ്രളയം (6:17)

107. ജലപ്രളയം ഉണ്ടായപ്പോൾ നോഹയുടെ പ്രായം?

അറുനൂറ് (7:6)

108. ആഴിയുടെ ഉറവുകൾ തുറന്നതെന്നാണ്?

രണ്ടാം മാസം പതിനേഴാം തിയ്യതി (7:11)

109. ഭൂമിയിൽ എത്രദിവസം മഴപെയ്തു?

  നാല്പതു രാവും നാല്പതു പകലും (7:12)

110. നോഹയും കുടുംബവും എത്രപേർ പെട്ടകത്തിൽ കടന്നു?

എട്ടുപേർ (7:13)

111. സർവ്വ ജീവജാലങ്ങളിലും എത്രപേർവീതം പെട്ടകത്തിൽ കടന്നു?

ഈരണ്ടീരണ്ട് (7:14,15)

112. പെട്ടകത്തിൻ്റെ വാതിൽ അടച്ചത് ആരാണ്?

യഹോവ (7:16)

113. ഭൂമിയിലെ ഉയർന്ന പർവ്വതങ്ങളേക്കാൾ എത്രമുഴം വെള്ളംപൊങ്ങി?

പതിനഞ്ചു മുഴം (7:19,20)

114. പ്രളയകാലത്ത് എത്രദിവസം വെള്ളം പെങ്ങിക്കൊണ്ടിരുന്നു?

150 ദിവസം (7:24)

115. ‘ദൈവം ഓർത്തു’ എന്ന് എഴുതിയിരിക്കുന്ന ആദ്യവ്യക്തി?

നോഹ (8:1)

116. പെട്ടകം ഉറച്ചത് എന്നായിരുന്നു?

ഏഴാം മാസം 17-ാം തീയതി (8:4)

117. വെള്ളം കുറഞ്ഞിട്ട് പർവ്വതശിഖരങ്ങൾ കാണായത് എപ്പോഴാണ്?

പത്താം മാസം ഒന്നാം തിയ്യതി (8:5)

118. പെട്ടകം ഉറച്ചശേഷം എത്രദിവസം കഴിഞ്ഞാണ് കിളിവാതിൽ തുറന്നത്?

നാല്പതു ദിവസം (8:6)

119. വേദപുസ്തകത്തിൽ പേർ പറയുന്ന ആദ്യത്തെ പക്ഷി ഏതാണ്?

മലങ്കാക്ക (8:7)

120. വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു നോഹ അയച്ച പക്ഷി ഏതാണ്?

പ്രാവ് (8:8)

121. ആദ്യം പേർ പറഞ്ഞിരിക്കുന്ന വൃക്ഷം?

ഒലിവ് (8:11)

122. നോഹ എത്രപ്രാവശ്യം പ്രാവിനെ പുറത്തുവിട്ടു?

മൂന്നുപ്രാവശ്യം (8:8, 8:10, 8:12)

123. നോഹയുടെ ആയുസ്സിൻ്റെ എത്രാം വർഷമാണ് വെള്ളം വറ്റിയത്?

ആറുനൂറ്റൊന്നാം സംവത്സരം (8:13)

124. ആരുടെ യാഗത്തിലാണ് യഹോവ സൗരഭ്യവാസന മണത്തത്?

നോഹയുടെ (8:20,21)

125. ആരുടെ മനോനിരൂപണമാണ് ബാല്യംമുതൽ ദോഷമുള്ളത്?

മനുഷ്യൻ്റെ (8:21)

126. ഏത് കാലത്തോളമാണ് വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകാത്തത്?

ഭൂമിയുള്ള കാലത്തോളം (8:22)

127. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവാൻ ദൈവം കല്പിച്ചത് ആരോടാണ്?

നോഹയോടും പുത്രന്മാരോടും (9:1)

128. ജലപ്രളയത്തിനുശേഷം മനുഷ്യനു ആഹാരമായി കൊടുത്തതെന്താണ്?

ഭൂചരജന്തുക്കൾ (9:3)

129. രക്തത്തോടുകൂടെ മാംസം തിന്നാൻ വിലക്കിയതെന്താണ്?

പ്രാണൻ രക്തത്തിലായതുകൊണ്ട് (9:4)

130. പ്രാണനായ രക്തം ചൊരിയിച്ചാൽ പകരം ചോദിക്കന്നത് ആരാണ്?

ദൈവം (9:5)

131. സകലജഡവും നശിക്കാൻ തക്കവണ്ണം ഇനി എന്തുണ്ടാകില്ലെന്നാണ് ദൈവം നിയമം ചെയ്തത്?

ജലപ്രളയം (9:11, 15)

132. ദൈവം നോഹയോട് ചെയ്ത ഉടമ്പടിയുടെ അടയാളമെന്താണ്?

മഴവില്ല് (9:13)

133. കനാൻ്റെ പിതാവാരാണ്?

ഹാം (9:18)

134. ആരെക്കൊണ്ടാണ് ഭൂമി ഒക്കെയും നിറഞ്ഞത്?

ശേം ഹാം യാഫെത്ത് (9:19)

135. ആദ്യ മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയത് ആരാണ്?

നോഹ (9:20)

136. ആദ്യം വീഞ്ഞുകുടിച്ചു ലഹരിപിടിച്ച വ്യക്തി?

നോഹ (9:21)

137. നോഹയുടെ നഗ്നത കണ്ട മകൻ?

ഹാം (9:22)

138. അപ്പൻ്റെ നഗ്നത മറച്ച മക്കൾ?

ശേമും യാഫെത്തും (9:23)

139. നോഹയാൽ ശപിക്കപ്പട്ടത് ആരാണ്?

ഹാമിൻ്റെ പുത്രൻ കനാൻ (9:25)

140. നോഹയുടെ പുത്രന്മാരിൽ ആരുടെ ദൈവമായിട്ടാണ് യഹോവ സ്തുതിക്കപ്പെടുന്നത്?

ശേമിൻ്റെ (9:26)

141. ശേമിന്റെ കൂടാരങ്ങളിൽ വസിക്കുന്നതാരാണ്?

യാഫെത്ത് (9:27)

142. കനാൻ ആർക്കൊക്കെ ദാസനാകും?

ശേമിനും യാഫെത്തിനും (9:27)

143. ജലപ്രളയത്തിന്റെ ശേഷം നോഹ എത്ര സംവത്സരം ജീവിച്ചിരുന്നു?

മുന്നൂറ്റമ്പത് (9:28)

144. നോഹയുടെ ആയുഷ്കാലം?

തൊള്ളായിരത്തമ്പത് സംവത്സരം (9;29)

145. യാഫെത്തിന്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് ഏത്രപേരുണ്ട്?

14 പേർ (10:2-4). [7 പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. 7 പൗത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ, എലീശാ, തർശീശ്, കിത്തീം, ദോദാനീം.]

146. ജാതികളുടെ ദ്വീപുകൾ  കുലംകുലമായും പിരിഞ്ഞത് ആരിൽനിന്നാണ്?

യാഫെത്തിൽനിന്ന് (10;5)

147. ഹാമിനു പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

30 പേർ (10:6-18). [4 പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. 26 പൗത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; ശെബയും, ദെദാനും, നിമ്രോദ്, ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം, കഫ്തോരീം, സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോർയ്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ.]

148. ഭൂമിയിലെ ആദ്യവീരൻ?

നിമ്രോദ് (10:8)

149. യഹോയുടെ മുമ്പാകെ നായാട്ടുവീരനായി അറിയപ്പെട്ടത് ആരാണ്?

നിമ്രോദ് (10:9)

150. ബൈബിളിലെ ആദ്യ പഴഞ്ചൊല്ല് ആരുടെ പേരിലാണ്?

നിമ്രോദിൻ്റെ (10:9)

151. നിമ്രോദിന്റെ രാജ്യത്തിന്റെ ആരംഭം എവിടെനിന്നാണ്?

ശിനാർദേശത്ത് (10:10)

152. ആരിൽ നിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്?

കസ്ളൂഹീമിൽ നിന്ന് (10:13)

153. കനാൻ്റെ ആദ്യജാതൻ ആരാണ്?

സീദോൻ (10:15)

154. ശേമിൻ്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

26 പേർ (10:22-29). [5 പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. 21 പൗത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്, ശാലഹ്, ഏബെർ, പേലെഗ്, യൊക്താൻ, അല്മോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ, ശെബാ, ഓഫീർ, ഹവീലാ, യോബാബ്.]

155. ഭൂവാസികൾ പിരിഞ്ഞുപോയത് ആരുടെ കാലത്താണ്?

പേലെഗിൻ്റെ കാലത്ത് (10:25)

156. ഭൂമിയിൽ ജലപ്രളയത്തിനുശേഷം ജാതികളും വംശങ്ങളും ഉത്ഭവിച്ചത് ആരുടെ പുത്രന്മാരിൽ നിന്നാണ്?

നോഹയുടെ (10:32)

157. എവിടെയാണ് ആകാശത്തോളം എത്തുന്ന ഗോപുരം പണിതത്?

ശിനാർ ദേശത്ത് (11:2-4)

158. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണോൻ ആരാണ് ഇറങ്ങിവന്നത്?

യഹോവ (11:5)

159. എവിടെവെച്ചാണ് ദൈവം മനുഷ്യൻ്റെ ഭാഷ കലക്കിയത്?

ശിനാർദേശത്ത് (11:2, 9)

160. ഭാഷ കലക്കുകയാൽ ശിനാർ സമതലത്തിനു വന്ന പേര്?

ബാബേൽ (11:9)

161. യഹോവ മനുഷ്യരെ ഭൂതലംമുഴുവൻ ചിതറിച്ചത് എവിടെവെച്ചാണ്?

ബാബേൽ (11:9)

162. ശേമിന്നു എത്ര വയസ്സായപ്പോൾ അർപ്പക്ഷാദിനെ ജനിപ്പിച്ചു?

നൂറ് (11:10)

163. ശേമിൻ്റെ ആയുഷ്കാലം?

600 സംവത്സരം (11:11)

164. അർപ്പക്ഷാദിൻ്റെ മകൻ്റെ പേര്?

ശാലഹ് (11:12)

165. ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് എത്ര സംവത്സരം ജീവിച്ചു?

നാനൂറ്റിമൂന്നു സംവത്സരം (11:13)

166. ശാലഹിന്നു എത്ര വയസ്സായപ്പോൾ ഏബെർ ജനിച്ചു?

മുപ്പതു വയസ്സ് (11:14)

167. ശാലഹിൻ്റെ ആയുഷ്കാലം?

നാനൂറ്റിമുപ്പത്തിമൂന്നു (11:15)

168. ഏബെരിൻ്റെ മകൻ്റെ പേര്?

പേലെഗ് (11:16)

169. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ എത്ര സംവത്സരം ജീവിച്ചു?

നാനൂറ്റിമുപ്പതു സംവത്സരം (11:17)

170. പേലെഗ് എത്ര വയസ്സായപ്പോൾ രെയൂവിനെ ജനിപ്പിച്ചു?

മുപ്പതു വയസ്സ് (11:18)

171. പേലെഗിൻ്റെ ആയുഷ്കാലം?

ഇരുന്നുറ്റിമുപ്പത്തൊമ്പത് (11:19)

172. രെയൂവിൻ്റെ മകൻ്റെ പേര്?

ശെരൂഗ് (11:20)

173. ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ എത്ര സംവത്സരം ജീവിച്ചു?

ഇരുനൂറ്റേഴ് സംവത്സരം (11:21)

174. ശെരൂഗ് എത്ര വയസ്സായപ്പോൾ നാഹോരിനെ ജനിപ്പിച്ചു?

മുപ്പതു വയസ്സ് (11:23)

175. ശെരൂഗിൻ്റെ ആയുഷ്കാലം?

ഇരുന്നൂറ്റിമുപ്പത് (11:23)

176. നാഹോരിൻ്റെ മകൻ്റെ പേര്?

തേരഹ് (11:24)

177. തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ എത്ര സംവത്സരം ജീവിച്ചു?

നൂറ്റി പത്തൊമ്പത് (11:25)

178. തേരഹിന്നു എത്ര വയസ്സായപ്പോൾ അബ്രാം, നാഹോർ, ഹാരാൻ എന്നിർ ജനിപ്പിച്ചത്?

എഴുപത് വയസ്സ് (11:26)

179. ഹാരാൻ്റെ മകൻ്റെ പേര്?

ലോത്ത് (11:27)

180. തേരഹിന്നു മുമ്പെ ഊരിൽവെച്ചു മരിച്ചുപോയ മകൻ?

ഹാരാൻ (11:28)

181. അബ്രാമിന്റെ ഭാര്യയുടെ പേര്?

സാറായി (11:29)

182. ഹാരാന്റെ മകളും നാഹോറിൻ്റെ ഭാര്യയും ആരാണ്?

മിൽക്ക (11:29)

183. മച്ചിയായിരുന്ന ബൈബിളിലെ ആദ്യത്തെ സ്ത്രീ?

സാറായി (11:30)

184. ഏത് കൽദയ പട്ടണത്തിൽ നിന്നാണ് തേരഹും മക്കളും ഹാരാനിൽ വന്നു പാർത്തത്?

ഊർ (11:31)

185. തേരഹ് മരിച്ചത് എവിടെവച്ച്?

ഹാരാൻ (11:32)

186. ലോത്തിൻ്റെ വല്യപ്പൻ മരിച്ച സ്ഥലവും, ലോത്തിൻ്റെ അപ്പൻ്റെ പേരും ഒന്നാണ്. എന്താണത്?

ഹാരാൻ (11:31,32)

187. ഹാരാനിൽനിന്നു ഏതു ദേശത്തെക്കു പോകാനാണ് യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്?

കാണിപ്പാനിരിക്കുന്ന ദേശത്തെക്ക് (12:1)

188. അബ്രാമിനോടുകൂടെ ഹാരാനിൽനിന്നു പുറപ്പെട്ട മറ്റൊരാൾ?

ലോത്ത് (12:4)

189. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

എഴുപത്തഞ്ച് (12:4)

190. ദൈവം കാണിപ്പാനിരുന്ന ഏതു ദേശത്താണ് അബ്രാം എത്തിയത്?

കനാൻ (12:5)

191. അബ്രാം ആദ്യമായി യാഗപീഠം പണിതത് എവിടെയാണ്?

കനാനിൽ (12:5, 7)

192. ആദ്യമായി യഹോവയുടെ നാമത്തിൽ ആരാധന കഴിച്ച വ്യക്തി?

അബ്രാം 12:8)

193. കനാനിൽ ക്ഷാമമുണ്ടായപ്പോൾ അബ്രാം എവിടേക്കാണ് പോയത്?

മിസ്രയീമിൽ (12:10)

194. സൗന്ദര്യമുള്ള സ്ത്രീയെന്ന് ആദ്യമായി വിളിക്കപ്പെട്ടത് ആരാണ്?

സാറായി (12:11, 14)

195. മരണഭയത്താൽ ഭാര്യയെ സഹോദരിയെന്നു പറഞ്ഞ ആദ്യവ്യക്തി?

അബ്രാം (12:12,13)

196. ഫറവോന്റെ മുമ്പാകെ പ്രശംസിക്കപ്പെട്ട സ്ത്രീ?

സാറായി (12:15)

197. സാറായി നിമിത്തം നന്മ ലഭിച്ചതാർക്കാണ്?

അബ്രാമിന് (12:16)

198. സാറായി നിമിത്തം അത്യന്തം ദണ്ഡിപ്പിക്കപ്പെട്ടത് ആരാണ്?

ഫറവോനും കുടുംബവും (12:17)

199. അബ്രാം സാറായിയെ സഹോദരി എന്ന് പറഞ്ഞത് എവിടെവെച്ചാണ്?

മിസ്രയീമിൽ (12:19)

200. കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ ബഹുസമ്പന്നൻ ആരായിരുന്നു?

അബ്രാം (13:2)

201. സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു ഒന്നിച്ചു പാർപ്പാൻ കഴിയാതിരുന്നത് ആർക്കൊക്കെ?

അബ്രാമിനും ലോത്തിനും 13:6)

202. ആരുടെ ഇടയന്മാർക്കു തമ്മിലാണ് പിണക്കമുണ്ടായത്?

അബ്രാമിൻ്റെയും ലോത്തിൻ്റെയും (13:7)

203. യഹോവയുടെ തോട്ടം പോലെയുള്ള പ്രദേശമേതാണ്?

യോർദ്ദാന്നരികെയുള്ള പ്രദേശം (13:10)

204. ലോത്ത് തിരഞ്ഞെടുത്ത പ്രദേശം?

യോർദ്ദാന്നരികെയുള്ള പ്രദേശം (13:11)

205. അബ്രാം ഏത് ദേശത്ത് പാർക്കുമ്പോഴാണ് ലോത്ത് വിട്ടുപിരിഞ്ഞത്?

കനാൻ ദേശത്ത് (13:12)

206. ലോത്ത് എവിടെവരെയാണ് തൻ്റെ കൂടാരം നീക്കി നീക്കി അടിച്ചത്?

സൊദോംവരെ (13:12)

207. ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നവർ ആരാണ്?

സൊദോം നിവാസികൾ (13:13)

208. ദൈവം അബ്രാമിനും അവൻ്റെ സന്തതിക്കും ശാശ്വതമായി കൊടുമെന്നു പറഞ്ഞ ദേശമേത്?

കനാൻ (13:15)

209. മമ്രേയുടെ തോട്ടം എവിടെയാണ്?

ഹെബ്രോനിൽ (13:18)

210. അബ്രാമിൻ്റെ കാലത്തെ ശിനാർ രാജാവ്?

അമ്രാഫെൽ (14:1)

211. അബ്രാമിൻ്റെ കാലത്തെ സൊദോം രാജാവ്?

ബേരാ (14:2)

212. ഏത് താഴ്വരയാണ് ഇപ്പോൾ ഉപ്പുകടൽ (ചാവുകടൽ) എന്നറിയപ്പെടുന്നത്?

സിദ്ദീംതാഴ്വര (14:3)

213. സൊദോം രാജാവും ഗൊമോരാ രാജാവും വീണ കീൽകുഴികൾ എവിടെയാണ്?

സിദ്ദീംതാഴ്വരയിൽ (14:10

214. എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട വ്യക്തി?

അബ്രാം (14:13)

215. ലോത്തിനെ രക്ഷിക്കാൻ അബ്രാം എത്ര അഭ്യാസികളുമായാണ് പോയത്?

മുന്നൂറ്റിപതിനെട്ട് (14:14)

216. രാജാക്കന്മാരെ തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ ഏതു താഴ്വരയിൽ വെച്ചാണ് സോദോം രാജാവ് എതിരേറ്റത്?

രാജതാഴ്വര (ശാവേ താഴ്വര) (14:17)

217. ആരാണ് ശാലേം രാജാവ്?

മൽക്കീസേദെക്ക് (14:18)

218. അപ്പവും വീഞ്ഞുമായി വന്ന് അബ്രാമിനെ എതിരേറ്റത് ആരാണ്?

മൽക്കീസേദെക്ക് (14:18)

219. അത്യുന്നതനായ ദൈവത്തിന്റെ ആദ്യ പുരോഹിതൻ?

ശാലേംരാജാവായ മൽക്കീസേദെൿ (14:18)

220. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാർക്കാണ്?

മൽക്കീസേദെക്കിന് (14:20)

221. ‘ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക’ എന്ന് അബ്രാമിനോട് പറഞ്ഞതാരാണ്?