☛ നമ്മുടെ രക്ഷിതാവായ ഏകദൈവം പിതാവായ യഹോവയും, ദൈവം രക്ഷിതാവാക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ഏകമനുഷ്യൻ യേശുക്രിസ്തുവുമാണ്: (യൂദാ 1:24 – പ്രവൃ, 5:31; റോമ, 5:15). പഴയനിയമത്തിൽ “രക്ഷകൻ, രക്ഷിതാവു” (Saviour, deliverer) എന്നീ അർത്ഥത്തിൽ പ്രധാനമായി “മോഷിയ” (Mošia) എന്ന പുല്ലിംഗ ക്രിയാപദമമാണ് (Masculine Verb) ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ദൈവത്തിനും മനുഷ്യരക്ഷകന്മാർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (യെശ, 43:11;45:21 – ന്യായാ, 3:9;ന്യായാ, 3:15;2രാജാ, 13:5;യെശ, 10:20). പുതിയനിയമത്തിൽ “രക്ഷിതാവു” (Saviour) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സോറ്റേർ” (sōtēr) എന്ന പുല്ലിംഗനാമപദം (masculine noun) 24 പ്രാവശ്യമുണ്ട്. ഈ പദം ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.
❶ ഏകദൈവമായ രക്ഷിതാവ്:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും ഏകരക്ഷകനും പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. ➟യേശുക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: (മർക്കൊ, 12:29;യോഹ, 5:44;യോഹ, 17:3). യഹോവയല്ലാതെ മറ്റൊരു രക്ഷിതാവുമില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). ➟“സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). “ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.” (ഹോശേ, 13:5 – സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8). “ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?” (യാക്കോ, 4:12). “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.” (1തിമൊ, 4:10 – ലൂക്കോ, 1:47;1തിമൊ, 1:1;2:3;തീത്തൊ, 1:1;2:9;3:4;യൂദാ, 1:24).
❷ രക്ഷിതാവായ ദൈവം ത്രിത്വമല്ല; മോണോസ് തെയോസാണ്:
➦ പഴയനിയമത്തിൽ യഹോവയായ ദൈവം ഒരുത്തൽ മാത്രമാണ് രക്ഷകൻ. അതുപോലെ, പുതിയനിയമത്തിലും രക്ഷിതാവായ ദൈവം പിതാവ് ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Monos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:24). ഈ വാക്യത്തിൽ, “ഏകദൈവം” എന്ന് പറയുന്നത് ഗ്രീക്കിൽ Monos Theos എന്നാണ്. മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only Theos) എന്നാണ്. അതായത്, “ഒന്നിനെ” (one) കുറിക്കുന്ന “ഹൈസ്” (Heis) അല്ല; “ഒരുത്തനെ മാത്രം” (only) കുറിക്കുന്ന “മോണോസ്” (Monos) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കിലെ Monos എന്ന പദവും ഇംഗ്ലീഷിലെ Only എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. അതിനാൽ “നമ്മുടെ രക്ഷിതാവായ ഏകദൈവം” (The only God and Saviour) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ ദൈവം ഇല്ലെന്നാണ്. ഗ്രീക്കിൽ Monos theo soteri hemon എന്നാണ്. അതിൻ്റെയർത്ഥം: രക്ഷിതാവായ ദൈവം മുന്നുപേരാണെന്നല്ല; “നമ്മുടെ രക്ഷിതാവ് ഒരേയൊരു ദൈവം” എന്നാണ്.
❸ മനുഷ്യരക്ഷകന്മാർ പലരുണ്ട്:
➦ പഴയനിയമത്തിൽ കെനസ്സിൻ്റെ മകൻ ഒത്നിയേലും (ന്യായാ, 3:9), ഗേരയുടെ മകൻ ഏഹൂദും (ന്യായാ, 3:15) രക്ഷകന്മാരാണ്. ഇതും കാണുക: (2രാജാ, 13:5;യെശ, 10:20). പുതിയനിയമത്തിൽ യേശുവിനെ രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷിതാവ് (ലൂക്കൊ, 2:11), രക്ഷ (ലൂക്കൊ, 2:31), ➟ശരീരത്തിൻ്റെ രക്ഷിതാവ് (എഫെ, 5:23), രക്ഷാനായകൻ (എബ്രാ, 2:10), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), ലോകരക്ഷിതാവ് (1യോഹ, 4:14) എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്.
❹ പഴയനിയമത്തിൽ യേശു എന്ന രക്ഷിതാവില്ല:
➦ പഴയനിയമത്തിൽ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന രക്ഷിതാവിനെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). പുതിയനിയമ രക്ഷയ്ക്കുവേണ്ടി AM 3755-ൽ (BC 6) പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായി (മത്താ, 1:20; ലൂക്കൊ, 2:21) അവളുടെ ആദ്യജാതനായ ജനിച്ച (ലൂക്കൊ, 2:7) ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശു: (മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). പുതിയനിയമത്തിൽ യേശുവിനെയാണ് അധികംപ്രാവശ്യം രക്ഷിതാവെന്ന് പറഞ്ഞിരിക്കുന്നത്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.” (2പത്രൊ, 3:18 – യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:7; 2പത്രൊ, 1:1; 1:11; 2:20; 3:2; 1യോഹ, 4:14).
❺ രക്ഷകന്മാരെ എഴുന്നേല്പിക്കുന്നതും അയക്കുന്നതും ദൈവമാണ്:
➦ പഴയനിയരക്ഷകന്മാരെ എഴുന്നേല്പിച്ചത് രക്ഷിതാവായ ഏകദൈവമാണ്: (ന്യായാ, 3:9; ന്യായാ, 3:15). അതായത്, ദൈവം തൻ്റെ ദൗത്യം നിർവ്വഹിക്കാൻ തൻ്റെ പ്രതിനിധികളായി എഴുന്നേല്പിക്കുന്നവരാണ് രക്ഷകന്മാർ. പുതിയനിയമത്തിൽ ദൈവമാണ് യേശുവിനെ ലോകരക്ഷിതാവായി അയച്ചത്: “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.” (1യോഹ, 4:14). ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യേശു രക്ഷകൻ: “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.” (പ്രവൃ, 13:23 – പുറ, 4:22-23).
❻ രക്ഷകന്മാർ മനുഷ്യരാണ്:
➦ ദൈവം ദൈവത്തെയല്ല രക്ഷകന്മാരായി എഴുന്നേല്പിച്ചത്; മനുഷ്യരെയാണ്. എന്നാൽ മറ്റു രക്ഷകന്മാരിൽനിന്ന് വ്യത്യസ്തമായി യേശു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിതനായ പാപരഹിതനായ ഏകമനുഷ്യനാണ്: (1തിമൊ, 3:16 ബെ. ബെ;മത്താ, 1:20 – 1യോഹ, 3:5,റോമ, 5:15). ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനാണെന്നും യേശുതന്നെ പഠിപ്പിച്ചിട്ടുണ്ട്: (യോഹ, 17:3 – യോഹ, 8:40). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). “യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:31). [കാണുക:ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
❼ രക്ഷിതാവായ ദൈവവും മനുഷ്യനും:
➦ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് രക്ഷിതാവായ ഏകദൈവവും പുത്രൻ രക്ഷിതാവായ ഏകമനുഷ്യനുമാണ്: “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:24). ഈ വാക്യത്തിൽ “രക്ഷിതാവായ ഏകദൈവം” (The only God and Saviour) ആണെന്ന് മുകളിൽ നാം കണ്ടതാണ്. യേശുക്രിസ്തു മുഖാന്തരമാണ് രക്ഷിതാവായ ഏകദൈവത്തിന് “തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ” എന്ന് യൂദാ പറയുന്നത്. അതായത്, ഏകദൈവത്തിൽനിന്ന് മനുഷ്യനായ യേശുവിനെ വേർതിരിച്ചാണ് പറയുന്നത്. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.“ (പ്രവൃ, 2:23). ➟“ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). ➟”ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). ➟“യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:31). മേല്പഞ്ഞ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെയാണ് (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. അതായത്, രക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). അഥവാ, രക്ഷിതാവായ ഏകദൈവം തൻ്റെ പ്രതിനിധിയായി ഏകമനുഷ്യനായ യേശുക്രിസ്തുവിനെ രക്ഷിതാവാക്കിയതാണ്: (റോമ, 5:15). അല്ലാതെ, യേശു സ്വയം രക്ഷിതാവായതല്ല.
❽ യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611; ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശുക്രിസ്തു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9–എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6–ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV–യോഹ, 19:37). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
❾ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വമാണ് യഹോവ എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
❿ Ha-Elohim Lebadeka, Monos ho Theos:
➦ പഴയപുതിയ നിയമ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന “ദൈവം” (God) ഒരേയൊരുവൻ അഥവാ, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15). ഈ വാക്യത്തിൽ എബ്രായയിൽ 𝗛𝗮-𝗘𝗹𝗼𝗵𝗶𝗺 𝗟𝗲𝗯𝗮𝗱𝗲𝗸𝗮 എന്നാണ്. അതിൻ്റെ അർത്ഥം: “ദൈവം ഒരുത്തൻ മാത്രം” അല്ലെങ്കിൽ “നീ (യഹോവ) മാത്രം ദൈവം” (You alone are God) എന്നാണ്: (2Kig, 19:15 ⁃ 2Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ തൽസ്ഥാനത്ത് 𝗛𝗼 𝗧𝗵𝗲𝗼𝘀 𝗠𝗼𝗻𝗼𝘀 (The only God) എന്നും കാണാൻ കഴിയും: (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟പുതിയനിയമത്തിലും “ദൈവം ഒരുത്തൻ മാത്രം” എന്നർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀 (The only God) എന്ന് ആവർത്തിച്ച് കാണാൻ കഴിയും: (Luk, 5:21; Joh, 5:44; Joh, 17:3; Rom, 16:27; 1Tim, 1:17; Jud, 1:25). ഈ ഒരേയൊരു ദൈവം (The only God) പുത്രനല്ല; ദൈവവും പഴയനിയമഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകദൈവമാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). പിതാവായ യഹോവ എന്ന ഈ “ഒരേയോരു ദൈവമാണ്” (Monos Theos) നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും. ഇത് ആരുടെയും വ്യഖ്യാനമല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ അധരങ്ങൾകോണ്ട് പഠിപ്പിച്ചതാണ്: (യോഹ, 20:17). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ; അല്ലാതെ വൺനെസ്സ് ദൈവത്തിൽനിന്നോ, ത്രിത്വദൈവത്തിൽനിന്നോ അല്ല രക്ഷ വന്നത്: “ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ- 5:15 – പ്രവൃ, 15:11). തിരുവെഴുത്തുകളും വിശേഷാൽ യേശുക്രിസ്തുവും പഠിപ്പിച്ച “ഒരേയൊരു ദൈവത്തെ” (The only God) തള്ളി, “പിതാവാണ് ഒരേയോരു സത്യദൈവം” (Father, the only true God) താൻ മനുഷ്യനാണെന്ന് (Man) തൻ്റെ അധരങ്ങൾകൊണ്ടു പഠിപ്പിച്ച യേശുവിനെ വൺനെസ്സുകാർ ഏകദൈവമാക്കിയപ്പോൾ, യേശുവിനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നവരാണ് ട്രിനിറ്റി: (യോഹ, 17:3 – യോഹ, 8:40). ഒരേയൊരു സത്യദൈവമായ പിതാവിലും പിതാവിനെ വെളിപ്പെടുത്തിയ ഏകമനുഷ്യനായ യേശുക്രിസ്തുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കുക: (യോഹ, 1:18 – റോമ, 5:15). അതാണ്, ജാതികളുടെ രക്ഷയ്ക്കായി ദൈവം ഇച്ഛിക്കുന്ന സുവിശേഷം: (1തിമൊ, 2:4-7). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം]
☛ ഉപസംഹാരം:
➦ ഏകദൈവത്തിൻ്റെ കൃപയാണ് നമ്മുടെ രക്ഷ: “നമുക്ക് ആത്മാവിനെ നല്കിയതും ക്രിസ്തുയേശുവിലൂടെ നമ്മെ രക്ഷിക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു ദൈവത്തിൻ്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമാണ്.” (2തിമൊ, 1:7-10). ഏകദൈവത്തിൻ്റെ കരുണയാണ് നമ്മുടെ രക്ഷ: “എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.” (തീത്തൊ, 3:4-5). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് നമ്മുടെ രക്ഷ: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ➟“കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). സ്വജീവൻ മറുവിലയായി നമുക്കുനല്കി നമ്മെ രക്ഷിച്ച യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനാണ് നാം സ്തുതിസ്തോതങ്ങൾ അർപ്പിക്കേണ്ടത്: “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:24).
One thought on “രക്ഷിതാവായ ഏകദൈവവും രക്ഷിതാവായ ഏകമനുഷ്യനും”