All posts by roy7

നരകം

നരകം (hel)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചുപദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ: 

1. ഷിയോൾ (പാതാളം): പാതാളം നിത്യവാസസ്ഥാനമല്ല; മരിച്ചു, പുനരുത്ഥാന പ്രതീക്ഷയിൽ പുനരുത്ഥാനംവരെ മൃതന്മാർക്കു കഴിയാനുള്ള താത്ക്കാലിക വാസസ്ഥാനം മാത്രം. 

2. ഹേഡീസ്: ഈ ഗ്രീക്കുപദം പുതിയ നിയമത്തിൽ പ്രന്തണ്ടു സ്ഥാനങ്ങളിൽ ഉണ്ട്. പതിനൊന്നിടത്തും മലയാളത്തിൽ പാതാളം എന്നു വിവർത്തനം ചെയ്തിരിക്കു ന്നു. 1കൊരിന്ത്യർ 15:55-ൽ മരണം എന്നും. പഴയനിയമത്തിൽ മരിച്ചവർ എല്ലാം തന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓർത്തു വിലപിച്ചു പറഞ്ഞതു: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നാണ്. (ഉല്പ, 37:35). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള മോചനമായിരുന്നു. പഴയനിയമഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും. അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14-15). 

ധനവാന്റെയും ലാസറിന്റെയും ഉപമയിൽ കർത്താവ് പാതാളത്തിനു രണ്ടു ഭാഗങ്ങളുണ്ടെന്നു വെളിപ്പെടുത്തി. ‘അബ്രാഹാമിന്റെ മടി’ എന്നു നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു പാതാളത്തിൽ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്റെ വലത്തു ഭാഗത്താക്കി. “അതുകൊണ്ടു; അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗത്തിനു മീതെ കയറിവനും ആകുന്നു.” (എഫെ, 4:8-10; സങ്കീ, 68:18). “നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ , കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു.” (സെഖ, 9:11,12). നീതിമാന്മാരുടെ വാസസ്ഥാനമാണ് പരദീസ. പുനരുത്ഥാനം വരെയും വിശ്വാസികൾ ഇവിടെ ക്രിസ്തുവിന്റെ സന്നിധിയിൽ ബോധപൂർവ്വം കഴിയുന്നു. (ഫിലി, 1:23-24; 2കൊരി, 5:6-8). പാതാളത്തിൽ ഒരു പിളർപ്പുകൊണ്ടു പരദീസയിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് ദുഷ്ടന്മാരുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ളസിംഹാസന ന്യായവിധിവരെ ലോകത്തുള്ള സകല പാപികളെയും അടച്ചിരിക്കുന്ന താത്ക്കാലിക കാരാഗൃഹമാണിത്. ഇവിടെയും ആത്മാക്കൾ ബോധപൂർവ്വമാണ് കഴിയുന്നത്. യാതനാസ്ഥലമായ ഇവിടെ വിടുതലില്ലാതെ അവർ പൂർവ്വകാര്യങ്ങൾ ഓർത്തു വേദനയും യാതനയും അനുഭവിക്കുന്നു. (ലൂക്കൊ, 16:23-31) 

3. അന്ധകാരം നരകം (ടാർട്ടറൊസ്): 2പത്രൊസ് 2:4-ൽ മാത്രമേ ഈ പേരുള്ളൂ. പാപം ചെയ്ത ദൂതന്മാരെ എന്നേക്കും അടച്ചിട്ടിരിക്കുന്ന നരകമാണിത്. (യൂദാ, 6).

4. അഗാധകുപം (abyss): അഗാധകൂപത്തെ കുറിക്കുന്ന അബുസ്സൊസ് എന്ന യവനപദത്തിനു ആഴമുള്ളത് എന്നർത്ഥം.(ലൂക്കൊ, 18:31; റോമ, 10:7; വെളി, 9:1-2; 11:7; 17:8; 20:1, 3). ദുർഭൂതങ്ങളെ അടച്ചിരിക്കുന്ന സ്ഥലമാണിത്. ഗദരദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ലെഗ്വോൻ അഗാധകൂപത്തിലേക്കു (പാതാളത്തിലേക്കല്ല) തങ്ങളെ പോകുവാൻ കല്പിക്കരുത് എന്നാണ് യേശുവിനോടു അപേക്ഷിച്ചത്. (ലൂക്കൊ, 8:31). അസംഖ്യം വെട്ടുക്കിളിപ്പടി അഗാധകൂപത്തിലുണ്ട്. (വെളി, 9:1, 11). മഹാപീഡനകാലത്ത് അഞ്ച് മാസത്തേക്കവയെ തുറന്നുവിടും. “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചുളയിലെ പുകപോലെ കൂപത്തിൽ നിന്നും പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.” (വെളി, 9:2-3). സഹസ്രാബ്ദാരംഭത്തിൽ സാത്താനെ ആയിരമാണ്ടേക്ക് അടച്ചിടുന്നതും അഗാധ കൂപത്തിലാണ്. (വെളി, 20:1-3, 7). 

5. നരകം (hell): നരകത്തെ കുറിക്കുന്നതിനു ഗ്രീക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണ് ഗീഹെന്നാ. ഹിന്നോം താഴ്വര എന്നാണ് അർത്ഥം. വിശ്വാസത്യാഗ കാലത്ത് യെഹൂദന്മാർ മോലേക്കിനു പൂജാഗിരികൾ പണിതു പൂജകൾ നടത്തിയത് ഇവിടെയായിരുന്നു. (1രാജാ, 11:7). യോശീയാ രാജാവിന്റെ കാലത്ത് ബെൻഹിന്നോം താഴ്വരയെ മ്ലേച്ഛസ്ഥാനമാക്കി മാറ്റി. അവിടെ ശവങ്ങൾ എറിഞ്ഞു കളകയും ദഹിപ്പിക്കുകയും ചെയ്തു. മനുഷ്യാസ്ഥികൾ കൊണ്ട് അവിടം നിറച്ചു. (2രാജാ, 23:10-14). തന്മൂലം, നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമവാസസ്ഥാനത്തെ കുറിക്കുവാൻ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തിൽ തന്നെയാണ് ക്രിസ്തു ഈ പദം പ്രായോഗിച്ചത്. 

പുതിയനിയമത്തിൽ ഗീഹെന്നാ പന്ത്രണ്ടു സ്ഥാനങ്ങളിലുണ്ട്. (മത്താ, 5:22, 29-30; 10:28; 18:9; 23:15, 33; മർക്കൊ, 9:43, 45, 47; ലൂക്കൊ, 12:5; യാക്കോ, 3:6). പാപികളുടെ അന്തിമ യാതനാസ്ഥാനമാണിത്. നരകത്തെക്കുറിച്ചു അധികം പറഞ്ഞിട്ടുള്ളതു ക്രിസ്തു തന്നെയാണ്. 

നരകത്തിന്റെ പേരുകളും വിശേഷണങ്ങളും: 

1. നിത്യാഗ്നി: (മത്താ, 18:8; 25:41).

2. നിത്യദണ്ഡനം: (മത്താ, 25:46).

3. നിത്യശിക്ഷ: (മർക്കൊ, 3:29). 

4. അഗ്നിനരകം: (മത്താ, 5:22; 18:9; മർക്കൊ, 9:44, 46-47).

5. തീപ്പൊയ്ക: (വെളി, 20:14-15).

6. തീയും ഗന്ധകവും കത്തുന്ന പൊയ്ക്ക: (വെളി, 21:8).

7. ഏറ്റവും പുറത്തുള്ള ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകത്തിലെ ദണ്ഡനോപാധികൾ: 

1. തീ: (മത്താ, 18:8; 25:41; മർക്കോ, 9:44, 46-47; യാക്കോ, 3:6; വെളി, 14:10; 20:14-15; 21:8).

2. ഗന്ധകം: (സങ്കീ, 11:6; യെശ, 30:33; വെളി, 14:10; 19:20; 21:8).

3. പുഴു: (യെശ, 14:1; മർക്കൊ, 9:44, 46, 48; 

4. പുക: (വെളി, 14:11).

5. ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകവാസികൾ: 

1. സാത്താനും അവന്റെ ദൂതന്മാരും; “പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (മത്താ, 25:41).

2. മൃഗവും കള്ള പ്രവാചകനും; “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും 

കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളി, 20:10). 

3. അവിശ്വാസികളും ദുഷ്ടന്മാരും; “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളി, 21:8).

ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും

ക്രിസ്തുവിൻ്റെ അസ്തിത്വവും (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പുർവ്വാസ്തിത്വവും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) നിത്യാസ്തിത്വവും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➦ ❛യേശു❜ എന്നു പേരുള്ള (𝐍𝐚𝐦𝐞), ❛മനുഷ്യൻ❜ എന്ന പ്രകൃതിയുള്ള (𝐍𝐚𝐭𝐮𝐫𝐞) ദൈവപുത്രനു് അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) മാത്രമല്ല; പുർവ്വാസ്തിത്വവും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) ഉണ്ട്: (യോഹ, 9:11; മർക്കൊ, 15:39). ➟അതിനാൽ, എന്താണോ ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം അതുതന്നെയണ് സുവിശേഷചരിത്രകാലം ഒഴികെയുള്ള അവൻ്റെ നിത്യാസ്തിത്വവും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്ന് മനസ്സിലാക്കാം. ➟അഥവാ, ക്രിസ്തു പൂർവ്വാസ്തിത്വത്തിൽ ആരായിരുന്നോ, സുവിശേഷചരിത്രകാലം കഴിഞ്ഞും അവൻതന്നെ ആയിരിക്കും. ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: [കാണുക: 1Tim, 3:16; Col, 2:2].
ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്?
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15).  ➤❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ, യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1തിമൊ, 3:16Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
ക്രിസ്തുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞):
➦ ദൈവപുത്രനായ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➤❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതായത്, തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവപുത്രൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❝ദൈവത്തോടുകേട്ട സത്യം സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്നു അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: ➤❛മനുഷ്യൻ❜ (മത്താ, 26:72), ➤❛മനുഷ്യനായ നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) മുതലായവ നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) ക്രിസ്തുത്വം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❛യേശു❜ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟തന്മൂലം, യേശുവെന്ന വ്യക്തി മുമ്പേ ഇല്ലായിരുന്നു; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായി അന്ത്യകാലത്ത് വെളിപ്പെട്ടതാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]
ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➦ ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ അവനു് പൂർവ്വാസ്തിത്വം (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) ഉണ്ടെന്നും പൂർവ്വാസ്തിത്വത്തിൽ അവൻ ആരാണെന്നും ആർക്കും വചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയും. ➟ക്രിസ്തു മനുഷ്യനായതുകൊണ്ടാണ് അവനു് പൂർവ്വാസ്തിത്വമുള്ളത്; പലരും കരുതുന്നപോലെ അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, പൂർവ്വാസ്തിത്വം എന്ന വിഷയമേ ഉദിക്കുന്നില്ല. ➟യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (യോഹ, 1:30). ➟സ്നാപകൻ്റെ ആദ്യപ്രയോഗം ശ്രദ്ധിക്കുക: ➤❛എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു.❜ ഈ വേദഭാഗത്ത്, ❛പുരുഷനെ❜ (Man) കുറിക്കാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം ❛അനീർ❜ (ἀνὴρ – anḗr) ആണ്. ➟അനീർ എന്നാൽ, മനുഷ്യരിലെ പുരുഷൻ എന്നാണർത്ഥം. ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ദൈവത്തിനു് മാത്രമല്ല; ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കാൽ വ്യക്തമാണ്: (മത്താ, 22:30; ലൂക്കൊ, 20:35-36). ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟എന്നാൽ ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) പിതാവ് എൻ്റെ ദൈവമാണെന്നും പിതാവ് എന്നെക്കാൾ വലിയവനാണെന്നും ഞാൻ മനുഷ്യനാണെന്നും എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; യോഹ, 20:17; യോഹ, 14:28; യോഹ, 8:40; യോഹ, 5:30). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ബന്ധം വ്യത്യസ്തമാണെങ്കിലും ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെന്ന് ആരും മറന്നുപോകരുത്: (യോഹ, 20:17). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അടുത്തഭാഗം: ➤❝അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു.❞ ➟യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). ➟യേശുവെന്ന മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നില്ല എന്ന് നാം മുകളിൽ കണ്ടതാണ്. ➟യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. ➟പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ അതിൻ്റെ ഉത്തരം യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ➤❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി യേശു പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയകാര്യം മുകളിൽ നാം കണ്ടതാണ്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38). 
➦ യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: ➤പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകുകയും (മത്താ, 1:20; ലൂക്കൊ, 2:21) ➤ആത്മാവിനാൽ ഉത്ഭവിക്കുകയും (ലൂക്കൊ, 1:35) ➤ആത്മാവിനാൽ ബലപ്പെട്ട് വളരുകയും (ലൂക്കൊ, 2:40) ➤ആത്മാവിനാൽ അഭിഷേകം പ്രാപിക്കുകയും (ലൂക്കൊ, 3:22പ്രവൃ, 10:38) ➤ആത്മാവിനാൽ നിറയുകയും (ലൂക്കൊ, 4:1) ➤ആത്മാവിനാൽ പരീക്ഷയിലേക്ക് പോകുകയും (മത്താ, 4:1) ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ചെയ്യുകയും (ലൂക്കൊ, 4:14-15) ➤ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും (മത്താ, 12:28)) ➤ആത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിക്കുകയും (എബ്രാ, 9:14) ➤ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ് മനുഷ്യനായ ക്രിസ്തുയേശു: (1പത്രൊ, 3:181തിമൊ, 2:6). ➟പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തവൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും❓ ➟യേശുവിനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്: (പ്രവൃ, 10:38). ➟യോഹന്നാൻ്റെ പിന്നാലെ വന്ന് ദൈവത്താൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവൻ എങ്ങനെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും❓ ➟ഒരു മനുഷ്യനു് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം കഴിപ്പിക്കാൻ കഴിയുമോ❓ (യോഹ, 8:40). ➟ദൈവം അഭിഷേകദാതാവും യേശു അഭിഷിക്തനുമാണ്: (പ്രവൃ, 10:38). ➟അഭിഷിക്തനു് ദൈവകല്പനയാൽ തൈലംകൊണ്ട് ആരെയെങ്കിലും അഭിഷേകം ചെയ്യാൻ കഴിയുമെന്നല്ലാതെ, പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്യാൻ കഴിയുമോ❓ ➟തനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:30). ➟അവനെങ്ങനെ അഭിഷേകദാതാവാകും❓
അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. ➟അത് യഹോവയായ പിതാവാണ്. ➟അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 1തിമൊ, 3:16). ➟അതാണ് നാം തുടക്കത്തിൽ കണ്ട ദൈവഭക്തിയുടെ മർമ്മം: (1Tim, 3:16). 
➦ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് (അഭിഷേകം പ്രാപിച്ചവൻ) യോഹന്നാൻ സ്നാപകൻ: (ലൂക്കോ, 1:15; 1:41). ➟സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11; 11:13). ➟അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാലാണ് (പരിശുദ്ധാത്മാവ്) ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. ➟യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ യേശുവിൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: ➤❝യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.❞ (ലൂക്കൊ, 1:68; യെശ, 25:8⁃⁃എബ്രാ, 2:14-15; യെശ, 35:4-6⁃⁃മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3⁃⁃ലൂക്കൊ, 1:75-77; സെഖ, 12:10⁃⁃യോഹ, 19:37). ➟യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (പുറ, 5:1; 24:10). ➟യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ➟യഹോവയായ ദൈവത്തിൻ്റെ മുമ്പാകയാണ് യോഹത്താൻ വഴി ഒരുക്കേണ്ടതെന്നും ഗബ്രീയേൽ ദൂതനും സെഖര്യാവും അസന്ദിഗ്ദ്ധമായി പ്രവചിച്ചിട്ടുണ്ട്: (ലൂക്കൊ, 1:16-17 ⁃⁃ ലൂക്കൊ, 76:77). ➟എന്നാൽ യോഹന്നാൻ്റെ പിന്നാലെ വന്നതും അവൻ വഴിയൊരുക്കിയതും യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11; യോഹ, 1:30). ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➤❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟അതാണ് ദൈവഭക്തിയുടെ മർമ്മം പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1തിമൊ, 3:16; Col, 2:2). ➤[കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?, യേശുക്രിസ്തു എന്ന നാമം, ഞാനും പിതാവും ഒന്നാകുന്നു]
രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ: 
➦ ❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:47). ➟എന്നാൽ 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, 1936-ലെ മാണിക്കത്തനാർ പരിഭാഷ, 1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, വിശുദ്ധഗ്രന്ഥം തുടങ്ങിയ മലയാളം പരിഭാഷകളിലും കോഡെക്സ് അലക്സാണ്ട്രിനസിൻ്റെ (400-440) ഗ്രീക്കിലും എറാസ്മസിൻ്റെ (Desiderius Erasmus) മൂന്ന് ഗ്രീക്ക് പതിപ്പുകളിലും (1522, 1527, 1535), Stephanus (1550), Scrivener’s (1894), Greek Orthodox Church (1904), RP Byzantine Majority Text (2005) മുതലായ ഗ്രീക്ക് പതിപ്പുകളിലും 1526-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും മാർട്ടിൻ ലൂഥറിൻ്റെ പരിഭാഷയിലും ➤❝രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❞ (the second man is the Lord from heaven) എന്നാണ് കാണുന്നത്. ➟പുതിയനിയമത്തിൻ്റെ ആരാമിക് പെശീത്ത ബൈബിളിൽ: ❝ഒന്നാമത്തെ മനുഷ്യപുത്രൻ മണ്ണിൽ നിന്നുള്ളവൻ; രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ❞ (The first son of man, is of the dust, which is from the Earth, the second Son of Man, is MarYa {Lord-YHWH}, from the Shmaya {the Heavens} എന്നാണ് കാണുന്നത്. (The Aramaic Scriptures, Peshitta Holy Bible Translated). ➟വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (1കൊരി, 15:47). ➟ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454) ഇപ്രകാരമാണ്: ➤❝the secounde man of heuene is heuenelich.❞ (രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനും സ്വർഗ്ഗീയനുമാണ്). ➟ബൈബിൾ വെളിപ്പെടുത്തുന്ന സ്വർഗ്ഗീയൻ ക്രിസ്തുവല്ല; പിതാവാണ്: (മത്താ, 5:16; 5:45; 6:9; 6:14; 6:26; 6:32). ➟എന്നാൽ ക്രിസ്തു നസറായനായ അഥവാ, നസറെത്ത് നിവാസിയായ മനുഷ്യനാണ്: ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬 𝐨𝐟 𝐍𝐚𝐳𝐚𝐫𝐞𝐭𝐡, 𝐚 𝐦𝐚𝐧) ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;❞ (പ്രവൃ, 2:23 ⁃⁃ യോഹ, 8:40; യോഹ, 9:11; റോമ, 5:15; 1തിമൊ, 2:6). ➤[കാണുക: സ്വർഗ്ഗസ്ഥനും നസറായനും]. 
➦ യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22; 7:37; യെശ, 7:14 ⁃⁃ മത്താ, 1:22; 52:13-15; 53:1-12; 61:1-2). ➟പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1; ലൂക്കോ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). ➟ബി,സി. 6-ന് മുമ്പെ യേശുവെന്ന വ്യക്തിയില്ല. ➟എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. ➟അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21; 1തിമൊ, 3:15-16). ➟തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പൗലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷതയെക്കുറിച്ചാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ➤❛സ്വർഗ്ഗത്തിൽ നിന്നുള്ളവൻ❜ എന്ന് പറഞ്ഞാലും ➤❛സ്വർഗ്ഗത്തിൽനിന്നുള്ള സ്വർഗ്ഗീയൻ❜ എന്ന് പറഞ്ഞാലും ➤❛സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❜ എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. ➟പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ ആരോണോ, അവൻ്റെ ജഡത്തിലെ വെളിപ്പെടാണ് തൻ്റെ പിന്നാലെ വന്ന പുരുഷനെന്ന് സ്നാപകൻ്റെ വാക്കിലും വ്യക്തമാണ്. ➟അതാണ്, ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (God was manifest in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16). ➟യഹോവ എന്ന ദൈവനാമത്തെ പുതിയനിയമത്തിൽ ➤❛കുറിയൊസ്❜ (kyrios) അഥവാ, ➤❛കർത്താവു❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നതെന്നും ഓർക്കുക. ഉദാ: (മത്താ, 4:7, 4:10⁃⁃ആവ, 6:16, 10:20; മത്താ, 22:37⁃⁃ആവ, 6:5; മർക്കൊ, 12:29⁃⁃ആവ, 6:4; പ്രവൃ, 2:21⁃⁃യോവേ, 2:32). ➟യേശു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്: (സെഖ, 12:10 വി.ഗ്ര; ബെ.ബെ; KJV). ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, യഹോവയും യേശുവും ഒന്നാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ച സഭ]
ക്രിസ്തിൻ്റെ നിത്യാസ്തിത്വം (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➦ ❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30). ➟❝ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?❞ (യോഹ, 14:8-9). 
➦ പൂർവ്വാസ്തിത്വത്തിൽ മാത്രമല്ല; സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും ഒന്നുതന്നെയാണ്. ➟അതുകൊണ്ടാണ്, ➤❛ഞാൻതന്നെ അവൻ❜ (I am he) അഥവാ, ➤❛എഗോ എയ്മി❜ (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള ➤❛എഗോ എയ്മി❜ (I AM) ആണെന്നും (യോഹ, 8:58), ➤❛ഞാനും പിതാവും ഒന്നാകുന്നു❜ എന്നും (യോഹ, 10:30), ➤❛എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❜ എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ➟ഫിലിപ്പോസിൻ്റെ ആവശ്യം: ➤❛കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം❜ എന്നായിരുന്നു: (യോഹ, 14:8). ➟യേശുവിൻ്റെ മറുചോദ്യം: ➤❛ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❜ എന്നാണ്: (യോഹ, 14:9). ➟അപ്പോൾ ഞാനാരാണ്❓ ➤❛ഞാനും പിതാവും ഒന്നാകുന്നു.❜ (യോഹ, 10:30). ➤❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ➟അതിൻ്റെ തെളിവ് വചനത്തിൽത്തന്നെയുണ്ട്. ➤[കാണുക: ഞാനും പിതാവും ഒന്നാകുന്നു]. ➟സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). ➟രണ്ടും വ്യത്യസ്ത പ്രയോഗങ്ങളാണ്. ➟ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, ➤❝പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി❞ എന്നുപറഞ്ഞ ഫിപ്പോസിനോട്: ➤❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്ന് യേശുക്രിസ്തു ചോദിക്കുമോ❓ (യോഹ, 14:8-9). ➟യേശുവിൻ്റെ മറ്റൊരു പ്രസ്താവന നോക്കുക: ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟യേശു പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുമെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥമെന്താണ്❓ ➟സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. ➤[കാണുക: ഞാനും പിതാവും ഒന്നാകുന്നു]. ➟ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും യഹോവസാക്ഷികൾ വിചാരിക്കുന്നപോലെ ❛ജ്ഞാനം❜ എന്ന നിലയിലോ (സദൃ, 8:22-30), ട്രിനിറ്റി വിചാരിക്കുന്നപോലെ ❛വചനം❜ എന്ന നിലയിലോ (യോഹ, 1:1), ❛സൃഷ്ടി❜ എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, ➤❛ഞാനും പിതാവും ഒന്നാകുന്നു❜ എന്നും ➤❛എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❜ എന്നൊക്കെപ്പറഞ്ഞ ക്രിസ്തു നുണയനുമാകും. ➟സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; ➤പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 ⁃⁃ മത്താ, 1:21; യോഹ, 5:43; യോഹ, 14:26; 17:11; യോഹ, 17:12; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). ➟അല്ലെങ്കിൽ, കർത്താവിൻ്റെ കല്പന അബദ്ധവും ➤❛പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❜ എന്ന പ്രയോഗം വ്യാകരണവിരുദ്ധവും ❛യേശുക്രിസ്തുവിൻ്റെ❜ നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. ➟പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട് അല്ലെങ്കിൽ ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യമാണ്. ➟അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. ➟പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. ➤[കാണുക: ദൈവത്തിൻ്റെ ആത്മാവ്, ദൈവഭക്തിയുടെ മർമ്മം; പരിശുദ്ധാത്മാവ് ആരാണ്?, പിതൃപുത്രാത്മാവിൻ്റെ അസ്തിത്വവും (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) പ്രകൃതിയും (𝗡𝗮𝘁𝘂𝗿𝗲) എന്താണ്?]

കൂടുതൽ അറിവുകൾക്കായി കാണുക:
ഞാനും പിതാവും ഒന്നാകുന്നു

യഹോവ → യേശുക്രിസ്തു: (ആവ, 33:26  വെളി, 1:7. ഇയ്യോ, 19:25  1തിമൊ, 3:15-16. സങ്കീ, 22:30-31  യോഹ, 19:30. സങ്കീ, 68:18  എഫെ, 4:7-8. സങ്കീ, 78:1-2  മത്താ, 13:34,35. സങ്കീ, 102:15-17  തീത്തൊ, 2:12യെശ, 25:8  എബ്രാ, 2:14-16. യെശ, 25:9  ലൂക്കൊ, 1:68. യെശ, 29:18  മത്താ, 11:4. യെശ, 29:19  മത്താ, 11:29. യെശ, 35:4  ലൂക്കൊ, 1:68. യെശ, 35:5-6  ലൂക്കൊ, 7:22. യെശ, 40:3  ലൂക്കൊ, 76-77. യെശ, 40:10  വെളി, 22:12വെളി, 22:20. യെശ, 44:8  പ്രവൃ, 1:8. യെശ, 45:22  പ്രവൃ, 4:10-12. യെശ, 45:23  ഫിലി, 2:10. യെശ, 54:5  എഫെ, 5:30-32. യെശ, 66:14-16  2തെസ്സ, 1:6-8. യിരെ, 31:31-34  ലൂക്കൊ, 22:20എബ്രാ, 8:8-12. ഹോശേ, 1:7  ലൂക്കൊ, 1:681തിമൊ, 3:15-16. ഹോശേ, 2:16  2കൊരി, 11:2. സെഫ, 3:8യോഹ, 18:37. സെഖ, 9:9  മത്താ, 21:4-5. സെഖ, 9:11  മർക്കൊ, 14:24എബ്രാ, 9:18. സെഖ, 9:14  1തെസ്സ, 4:16. സെഖ, 11:13  മത്താ, 27:9-10. സെഖ, 12:10 → യോഹ, 19:34വെളി, 1:7. സെഖ, 14:3-4  പ്രവൃ, 1:11. സെഖ, 14:5  1തെസ്സ, 3:13. മലാ, 3:1  ലൂക്കൊ, 76-77). 

[മുകളിൽ പച്ചക്കളറിൽ കാണുന്നത് ബൈബിൽ വാക്യങ്ങളുടെ ലിങ്കുകളാണ്; അതിൽ ക്ലിക്ക് ചെയ്താൽ വാക്യങ്ങൾ കാണാം. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ]

കാണുക:

അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

ഞാനും പിതാവും ഒന്നാകുന്നു

ദൈവഭക്തിയുടെ മർമ്മം

Footnote:
ഗ്രീക്കുപരിഭാഷകൾ:  ❝രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു (യഹോവ)❞ (ὁ πρῶτος ἄνθρωπος ἐκ γῆς χοϊκός ὁ δεύτερος ἄνθρωπος ὁ Κύριος ἐξ οὐρανοῦ – o prótos ánthropos ek gís choïkós o défteros ánthropos o Kýrios ex ouranoú – The first man is of the earth, earthy: the second man is the Lord from heaven)
Stephanus Textus Receptus 1550,
Scrivener’s Textus Receptus 1894
Greek Orthodox Church 1904
Beza Greek New Testament 1598
RP Byzantine Majority Text 2005
Apostolic Bible Polyglot
ആരാമ്യ പരിഭാഷ:
The Holy Aramaic Scriptures,
ഇംഗ്ലീഷ് പരിഭാഷകൾ: പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. 
William Tyndale Bible of 1526,
Bishops’ Bible of 1568
Geneva Bible of 1587
Geneva Bible 1599
King James Bible 1611
King James Bible (Oxford) 1769
A Faithful Version
Apostolic Bible Polyglot English
Anderson New Testament
Aramaic Bible in Plain English
Haweis New Testament
Lamsa Bible
Literal Standard Version
New King James Version
Sacred Name King James Bible
Smith’s Literal Translation
Webster’s Bible Translation
World English Bible
Worsley New Testament
Young’s Literal Translation
മലയാളം പരിഭാഷകൾ:
ബെഞ്ചമിൻ ബെയ്ലി 1829, 1843, 1876
ഹെർമ്മൻ ഗുണ്ടർട്ട് 1868
മാണിക്കത്തനാർ 1936
വിശുദ്ധഗ്രന്ഥം

വെളിപ്പാട് പുസ്തകം 𝟙

വെളിപ്പാട് 1:8: സർവ്വശക്തിയുള്ള ദൈവം ആരാണ്❓ 
➦ ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8). ➟ഈ വേദഭാഗത്ത് പറയുന്ന ❛സർവ്വശക്തിയുള്ള ദൈവമായ കർത്താവു❜ ദൈവപുത്രനായ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. ➟അതിനൊരു കാരണമുണ്ട്: വെളിപ്പാട് 1:17-ൽ ❛ഞാൻ ആദ്യനും അന്ത്യനും❜ ആണെന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറയുന്നുണ്ട്. ➟അതുകൊണ്ടാണ്, സർവ്വശക്തിയുള്ള ദൈവം ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത്. ➟അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟അതിനാൽ, ❛ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❜ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പ്രയോഗമാണ് ❛അല്ഫയും ഓമേഗയും❜ എന്ന് മനസ്സിലാക്കാം.
എന്നാൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്: യോഹന്നാൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❛ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❜ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ❜ (പി.ഒ.സി), ❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ❛one like unto the Son of man❜ (KJV), ❛one like a son of man❜ (NASB), ❛someone like a son of man❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യനു് യേശുവിനെ വിശേഷിപ്പിക്കാൻ എത്രയോ നാമങ്ങളുണ്ട്❓ ➟തന്നെയുമല്ല, മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാണെന്ന് പറയാൻ പറ്റും❓ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന പ്രയോഗത്തിനു് രണ്ടർത്ഥമാണുള്ളത്: 𝟭.❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ വചനപരമായ അർത്ഥം: ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന് ബൈബിളിൽ വിശേഷിപ്പിച്ചിരിക്കുന്നത് ആരാണോ, അവനെയാണ് അല്ലെങ്കിൽ, അവനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. 𝟮.❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ ഭാഷാപരമായ അർത്ഥം: മനുഷ്യപുത്രനനായ യേശുവിനോട് സദൃശനായ (തുല്യനായ അല്ല) മറ്റൊരുവൻ എന്നാണ്. ➟നമ്മുടെ വിഷയം അതല്ലാത്തതിനാൽ അത് വിടുന്നു. ➟നമുക്ക് സർവ്വശക്തിയുള്ള ദൈവം ആരാണെന്ന് നോക്കാം:
❶ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ യേശു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവ് മാത്രമാണ് സത്യദൈവം (Farher, the only true God), പിതാവിനെ മാത്രം ആരാധിക്കണം, പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല, പിതാവ് എൻ്റെ ദൈവമാണ്, ഞാൻ മനുഷ്യനാണു❞ എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3മത്താ, 4:10; യോഹ, 14:28; മത്താ, 24:36; യോഹ, 5:30; യോഹ, 20:17; യോഹ, 8:40). ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവായ ഏകദൈവമേ നമുക്കുള്ളു, ദൈവവും പിതാവുമായവൻ ഒരുവനാണ്, വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു, യേശുക്രിസ്തുവിൻ്റെ പിതാവാണ് ദൈവം❞ എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (ലൂക്കൊ, 5:21; 1തിമൊ, 1:17; 1കൊരി, 8:6; എഫെ, 4:6; എബ്രാ. 2:11, 2കൊരി, 11:31; എഫെ, 1:3; 1പത്രൊ, 1:3). തന്മൂലം, ക്രിസ്തു സർവ്വശക്തനായ ദൈവമല്ലെന്ന് വ്യക്തമാണ്. 
❷ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് അവിടെ രണ്ട് വിശേഷണങ്ങൾ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ വിശേഷണം ❛അല്ഫയും ഒമേഗയും അഥവാ, ആദ്യനും അന്ത്യനും❜ എന്നാണ്. ➟പിതാവായ ദൈവത്തെ ❛അല്ഫയും ഒമേഗയും❜ (ആദ്യനും അന്ത്യനും) എന്ന് പഴയപുതിയനിയമങ്ങളിൽ പല വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്: 
➦ ❝പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.❞ (വെളി,  21:6-7 ⁃⁃ വെളി, 22:13). ➟❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6 ⁃⁃ യെശ, 41:4; യെശ, 46:10; യെശ, 48:12). 
☛ മനുഷ്യപുത്രനോടു സദൃശനായവനെയും ❛ആദ്യനും അന്ത്യനും❜ എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ പിതാവായ ദൈവത്തെ ❛ആദ്യനും അന്ത്യനും❜ എന്ന് വിളിച്ചിരിക്കുന്ന അർത്ഥത്തിലല്ല; മനുഷ്യപുത്രനോടു സദൃശനായവനെ വിളിച്ചിരിക്കുന്നത്:
➦ ❝അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:17-18). ➟അടുത്തവാക്യം: ❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8).
മേല്പറഞ്ഞ രണ്ടു വേദഭാഗവും ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോടു സദൃശനായവൻ. 
☛ പിതാവായ ദൈവം മരണമില്ലാത്തവനും ആരംഭവും അവസാനവുമില്ലാത്തവനും (നിത്യൻ) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ആദ്യനും അന്ത്യനുമാണ്. (1തിമൊ, 6:16 ⁃⁃ ഉല്പ, 21:33: സങ്കീ, 90:2; യെശ, 40:28; യെശ, 57:15; റോമ, 16:24; വെളി, 4:10). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണ്. ➟വ്യത്യാസം ചെറുതല്ല; അജഗജാന്തരമുണ്ട്.
☛ മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്ന ❛ആദ്യനും അന്ത്യനും❜ എന്ന പ്രയോഗത്തിനു് ❛ദൈവം❜ എന്നർത്ഥവുമില്ല. അതിൻ്റെ ശക്തമായൊരു തെളിവ് അവിടെത്തന്നെയുണ്ട്. മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❛എൻ്റെ ദൈവം❜ (My God) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (വെളി, 3:2; 3:12; 3:12; 3:12; 3:12). അവൻ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവം എങ്ങനെയുണ്ടാകും❓ തന്മൂലം, ❛മരിച്ചുയിർത്ത ആദ്യനും അന്ത്യനും❜ എന്ന് മനുഷ്യപുത്രനോടു സദൃശനായവനെ പറഞ്ഞിരിരിക്കുന്ന കാരണത്താലും, അവനൊരു ദൈവമുള്ള കാരണത്താലും അവൻ സത്യേകദൈവത്തെപ്പോലെ യഥാർത്ഥ ആദ്യനും അന്ത്യനും ആകുകയോ, ദൈവം ആകുകയോ ചെയ്യില്ല.
❸ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് മറ്റൊരു വിശേഷണംകൂടി പറഞ്ഞിട്ടുണ്ട്: ➟❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും.❜ ഈ വിശേഷണം പിതാവായ ദൈവത്തിനല്ലാതെ, മറ്റാർക്കും പറഞ്ഞിട്ടില്ല. 
➦ ❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി. 1:4-5). ➟ഈ വേദഭാഗത്ത്, പിതാവായ ദൈവത്തെയും, ഏഴാത്മാവിനെയും, യേശുക്രിസ്തുവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതിൽ, പിതാവിൻ്റെ വിശേഷണമാണ്, ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❜ എന്നത്. ➟ഇവിടെ മാത്രമല്ല, വെളിപ്പാടിലെ പല വാക്യങ്ങളിലും അത് കാണാം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗത്ത് പറയുന്ന ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം❜ പുത്രനല്ല; പിതാവാണ്. ➟വേറെയും പല തെളിവുകളുമുണ്ട്: (വെളി, 11:17; വെളി, 16:5). ➟തന്മൂലം, ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവൻ❜ എന്ന വിശേഷണം പിതാവിൻ്റെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
ഇനി അതിപ്രധാനമായ ഒരു തെളിവുതരാം: ❝നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.❞ (വെളി, 1:6). ഈ വേദഭാഗത്ത്, ഗ്രീക്കിലും ഇംഗ്ലീഷിലും ❛തൻ്റെ (യേശുവിൻ്റെ) ദൈവവും പിതാവുമായവൻ❜ എന്നാണ്. [കാണുക: BIB, NKJV]. സത്യവേപുസ്തകത്തിലെ പരിഭാഷാപ്രശ്നം BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ തിരുത്തിയിട്ടുണ്ട്. [സ.വേ.പൂ.CL). ഇവിടെ, പിതാവ് യേശുക്രിസ്തുവിൻ്റെ ദൈവമാണെന്നാണ് യോഹന്നാൻ പറയുന്നത്. ആറാം വാക്യത്തിൽ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പറഞ്ഞിട്ട്, എട്ടാം വാക്യത്തിൽ അവൻ സർവ്വശക്തിയുള്ള ദൈവമാണെന്ന് യോഹന്നാൻ പറയുമോ❓ ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം 11 വാക്യങ്ങളിലായി 13 പ്രാവശ്യം ബൈബിളിലുണ്ട്. ഒരു ദൈവമുള്ളവൻ എങ്ങനെയാണ് സർവ്വശക്തിയുള്ള ദൈവമാകുന്നത്❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]. 
☛ അതായത്, വെളിപ്പാട് 1:8-ൽ പറയുന്ന, അല്ഫയും ഒമേഗയും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❜ എന്നീ രണ്ട് വിശേഷണവും മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്നതല്ല; പിതാവായ ഏകദൈവത്തെ മാത്രം കുറിക്കുന്നതാണ്. തന്നെയുമല്ല, യേശുവിൻ്റെയും മനുഷ്യപുത്രനോടു സദൃശനായൊൻ്റെയുൾ ദൈവമാണ് പിതാവ്. ➟തന്മൂലം, വെളിപ്പാട് 1:8-ൽ പറയുന്ന ❝സർവ്വശക്തിയുള്ള ദൈവമായ കർത്താവു❞ ദൈവപത്രനായ യേശുവോ, മനുഷ്യപുത്രനോടു സദൃശനായവനോ അല്ല; പിതാവായ സത്യേകദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

വെളിപ്പാട് 1:18: ഞാൻ മരിച്ചവനായിരുന്നു:
➦ ❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:18). വെളിപ്പാട് പുസ്തകത്തിൽ, മനുഷ്യപുത്രനോട് സദൃശനായവൻ താൻ ❝മരിച്ചവനായിരുന്നു❞എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്. 
➦ ❝ഞാൻ മരിച്ചവൻ ആയിരുന്നു❞ (I was dead) എന്നതിൻ്റെ ഗ്രീക്കുരൂപം ❝എഗെനോമെൻ നെക്രോസ്❞ (ἐγενόμην νεκρὸς – egenómen nekrós) എന്നാണ്. ➟ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ പദാനുപദ വിവർത്തനം ഇപ്രകാരമാണ്: ❝ഞാൻ ആയിരുന്നു – I was❞ (ἐγενόμην – egenómen) ❝മരിച്ചവൻ – dead❞ (νεκρὸς – nekrós). [BLB].
പദോല്പത്തി: ❝ഞാൻ ആയിരുന്നു❞ (I was) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എഗെനോമെൻ❞ (egenómen) എന്ന പദത്തിൻ്റെ ❝മൂലപദം❞ (Root Word) ❝ഗിനോമൈ❞ (γίνομαι – ginomai) എന്ന ക്രിയാപദം (Verb) ആണ്. അതിൻ്റെ അർത്ഥം: ❝ആകുക, ഉണ്ടാകുക, സംഭവിക്കുക❞ എന്നൊക്കെയാണ്. ➟❝ginomai❞ എന്ന പദത്തിൻ്റെ ഉപസർഗ്ഗങ്ങളും പ്രത്യയങ്ങളും ചേർന്ന വിവധരൂപങ്ങൾ പല അർത്ഥത്തിൽ 680-തോളം പ്രാവശ്യം പുതിയനിയമത്തിലുണ്ട്.
പദത്തിൻ്റെ വിശകലനം (Parsing): ❝എഗെനോമെൻ❞ (egenómen)  എന്ന പദം  ❝Second Aorist Middle Deponent Indicative,1st Person Singular.❞ അതായത്, ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ ഉത്തമപുരുഷ ഭൂതകാല രൂപമാണ് (1st person aorist tense) ❝എഗെനോമെൻ❞ എന്ന പദം. ➟ഈ ഭൂതകാലക്രിയ, സംഭവം എത്രകാലം നീണ്ടുനിന്നു എന്ന് പറയുന്നില്ലെങ്കിലും, ❝ആയിരുന്നു❞ എന്ന പ്രയോഗം കുറച്ചുകാലം ആ അവസ്ഥയിൽ ആയിരുന്നതിനെ കുറിക്കുന്നതാണ്. ➟ഉദാ: യോഹന്നാൻ താൻ പത്മൊസ് എന്ന ദ്വീപിൽ ❝ഞാൻ ആയിരുന്നു❞ (egenómen) എന്ന് പറയാൻ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 1:9). ➟യോഹന്നാൻ പത്മോസ് ദീപ് സന്ദർശിച്ചിട്ട് മടങ്ങിപ്പോന്നവനല്ല; അവിടെ കുറേക്കാലം ആയിരുന്നവനാണ്. ➟രണ്ടാം അദ്ധ്യായതിൽ, ❝മനുഷ്യപുത്രനോട് സദൃശൻ❞ താൻ മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറയാൻ ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ പ്രഥമമപുരുഷ ഭൂതകാല രൂപമായ (3st person aorist tense) ❝എഗെനെതോ❞ (ἐγένετο – egéneto) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 2:8).
മൂന്നാംനാൾ ഉയിർക്കും: സുവിശേഷങ്ങളിൽ യേശു തൻ്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ, താൻ കൊല്ലപ്പെടുകയും മൂന്നാംനാൾ ഉയിർക്കുകയും ചെയ്യുമെന്നാണ് പറയുന്നത്: ❝അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.❞ (മത്താ, 16:21മത്താ, 17:23; മത്താ, 20:19; മർക്കൊ, 8:31; മർക്കൊ, 9:31; മർക്കൊ, 10:34; ലൂക്കോ, 9:22; ലൂക്കോ, 18:32-33; ലൂക്കോ, 24:46; യോഹ, 2:19). ➟ഒരിടത്തും മരിച്ച അവസ്ഥയിൽ ആയിരുന്നിട്ട് ഉയിർക്കുമെന്ന് പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ശബ്ബത്ത് ആരംഭിക്കുന്നതിന് മുമ്പ് മരിച്ച യേശു ഞായറാഴ്ച്ച അതികാലത്ത് ഉയിർത്തു: (മർക്കൊ, 16:2). 
മരിച്ചിട്ട് ഉയർത്തവൻ: യേശുവിനെ ലേഖനങ്ങളിൽ ഒരിടത്തും മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറഞ്ഞിട്ടില്ല; ❝മരിച്ചിട്ട് ഉയിർത്തവൻ❞ എന്നാണ് പറഞ്ഞിരിക്കുന്നത്: ❝ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു.❞ (റോമ, 1:5റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:12; 2തിമൊ, 2:8). ➟മരിച്ചവൻ❝ആയിരുന്നു❞ എന്നതും മരിച്ചിട്ട് ഉയിർത്തവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ➟യേശുവിൻ്റെ മരണത്തെയും ഉയിർപ്പിനെയും കുറിക്കുന്ന മറ്റനേകം വാക്യങ്ങൾ ലേഖനങ്ങളിലുണ്ട്: (യോഹ, 2:22; യോഹ, 20:9; യോഹ, 21:13-14; പ്രവൃ, 3:15; പ്രവൃ, 4:10; പ്രവൃ, 10:40-41; പ്രവൃ, 13:30; പ്രവൃ, 17:3; റോമ, 4:25; റോമ, 6:4; റോമ, 8:11; റോമ, 10:9). ➟എന്നാൽ മരിച്ചവൻ❝ആയിരുന്നു❞ എന്ന അർത്ഥത്തിൽ ❝ഗിനോമൈ❞ (ginomai) എന്ന മൂലപദത്തിൽനിന്ന് ഉത്ഭവിച്ച പ്രഥമപുരുഷനിലും (3rd Person) ഭൂതകാലത്തിലുള്ള പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ➟യേശു കേവലം 37-38 മണിക്കൂർ മാത്രമാണ് കല്ലറയിൽ ആയിരുന്നത്. ➟തന്മൂലം, അവൻ മരിച്ച അവസ്ഥയിൽ കുറച്ചുകാലംപോലും ആയിരുന്നവനല്ല; മരിച്ചിട്ട് തൽക്ഷണം ഉയിർത്തെഴുന്നേറ്റവനാണ്: ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതാകുന്നു എൻ്റെ സുവിശേഷം.❞ (2തിമൊ, 2:8). ➟വെളിപ്പാടിൽ പറയുന്ന ❝മനുഷ്യപുത്രനോട് സദൃശനായവൻ❞ യേശു ആയിരുന്നെങ്കിൽ, ❝ഞാൻ മരിച്ചവനായിരുന്നു എന്നല്ല; ഞാൻ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ.
ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു:
➦ ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന പ്രയോഗവും യേശുവിനു് യോജിക്കുന്നതല്ല. ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമർ 6:23). ➟പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്: (യെഹെ, 18:4). ➟എന്നാൽ യേശു, വിശുദ്ധനും പരിശുദ്ധനും പാപമറിയാത്തവനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഇല്ലാത്തവനും പാപമില്ലാത്തവനുമാണ്: (ലൂക്കൊ, 1:35; യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5).➟ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാത്തവനായ ക്രിസ്തുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവുമില്ല; അവൻ തൻ്റെ ജനനംമുതൽ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടവൻ തന്നെയാണ്. ➟എന്നാൽ ദൈവം സകലമനുഷ്യരുടെയും പാപം (ആദാമ്യപാപം) അവൻ്റമേൽ ചുമത്തി അവനെ പാപമാക്കിയപ്പോൾ, മഹാപുരോഹിതനായ ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് നിത്യത്മാവിനാൽ തന്നെത്തന്നെ മറുവിലയായി ദൈവത്തിനു് അർപ്പിക്കുകയായിരുന്നു: (2കൊരി, 5:21; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 9:14). അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്: (1പത്രൊ, 3:18; പ്രവൃ, 10:40). ➟മരണത്തിനതീതനായ പാപരഹിതായ ക്രിസ്തു കുറച്ചുസമയത്തേക്ക് മാത്രമാണ് മരണത്തിനധീനനായത്. മൂന്നാംദിവസം മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു: (എബ്രാ, 2:14-15). ➟അതിനാൽ, അല്പസമയത്തേക്കുമാത്രം മരണത്തിന് അതീനനായവൻ, ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് പറവാൻ ഒരാവശ്യവുമില്ല. 
മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു:
➦ യേശുവിൻ്റെ ചില വാക്കുകൾ ശ്രദ്ധിക്കുക: ❝മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.❞ (മത്താ, 20:28മർക്കൊ, 10:45). ➟❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➟❝അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.❞ (യോഹ, 10:10-11യോഹ, 10:15). ➟മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചുവൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെ താക്കോലുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ (എബ്രാ, 2:14-15). ➟ആടുകൾക്കു വേണ്ടി സ്വന്തജീവനെ കൊടുക്കാൻ വന്നവൻ ആടുകളുടെ ജീവനെടുക്കുമോ❓ (യോഹ, 10:15). ➟വിശ്വസിക്കുന്നവർക്കുവേണ്ടി ഒരു തെളിവുകൂടിത്തരാം: നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ, ദൈവം തന്നെ അഭിഷേകം ചെയ്ത് അയച്ചതിൻ്റെ ഉദ്ദേശം അവൻ യെശയ്യാപ്രവചനത്തിൽനിന്ന് വെളിപ്പെടുത്തുമ്പോൾ, രണ്ടാം വാക്യത്തിലെ ❝കർത്താവിൻ്റെ പ്രസാദവർഷം പ്രസംഗിക്കുവാൻ❞ എന്ന് മാത്രം പറഞ്ഞിട്ട്, ❝പ്രതികാരദിവസം പ്രസിദ്ധമാക്കുവാൻ❞ എന്ന അടുത്തഭാഗം വിട്ടുകളഞ്ഞവനാണ്: (യെശ, 6:1-2ലൂക്കൊ, 4:18-20). ❝പ്രതികാരദിവസം❞ എന്ന പ്രയോഗംപോലും തൻ്റെ നാവിലൂടെ ഉച്ചരിക്കാൻ മടിച്ചവൻ്റെ കയ്യിൽ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉണ്ടെന്ന് പറഞ്ഞാൽ ശരിയാകുമോ❓ ➟മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കാലല്ല; ജീവൻ്റെ താക്കോലാണ് യേശുവിൻ്റെ കയ്യിലുള്ളത്.
മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓

വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ:
➦ വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെക്കുറിച്ചു❜ പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗം പരിശോധിച്ചാൽ, ❛മനുഷ്യപുത്രനോടു സദൃശൻ❜ ഒരു ദൂതനാണെന്ന് കാണാൻ കഴിയും. 14:14: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 14:15: മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:16: മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു. 14:17: മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആയലത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. 14:18: തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:19: ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. 14:20: ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.❞
ദൈവത്തിൻ്റെ ന്യായവിധിയാണ് വിഷയം:
14-ാം വാക്യത്തിൽ, തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്ന ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെ❜ കാണാം. ➟ഈ ❛മനുഷ്യപുത്രനോടു സദൃശനായവനും❜ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അതൊരു ദൂതനാണ്; അതിൻ്റെ ചില തെളിവുകൾ തരാം: ❶15-ാം വാക്യത്തിൽ, ❛മറ്റൊരു ദൂതൻ❜ (another angel – allos angelos) എന്ന പ്രയോഗം, ❛മനുഷ്യപുത്രനോടു സദശനായവൻ❜ ഒരു ദൂതനാണെന്ന് തെളിയിക്കുന്നതാണ്. ➟ആദ്യവാക്യത്തിൽ ഒരുത്തനെ ❛മനുഷ്യപുത്രനോടു സദൃശ്യൻ❜ എന്നു സംബോധന ചെയ്തിട്ട്, അടുത്തവാക്യത്തിൽ അവനോടു സംസാരിക്കുന്ന വേറൊരുത്തനെക്കുറിച്ച് പറയുമ്പോൾ, ഇവൻ്റെ പ്രകൃതി ആദ്യത്തവനിൽനിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിൽ, ❛മറ്റൊരു ദൂതൻ❜ എന്നു പറയാതെ, ❛ഒരു ദൂതൻ❜ എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ➟ഭാഷാപരമായി, ❛മറ്റൊരു ദൂതൻ❜ എന്ന പ്രയോഗം, ആദ്യം പറഞ്ഞിരിക്കുന്ന ❛മനുഷ്യപുത്രനോടു സദൃശൻ❜ ഒരു ദൂതനാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. ➟അടുത്തവാക്യങ്ങളിലും ❛മറ്റൊരു ദൂതൻ, വേറൊരു ദൂതൻ❜ എന്ന രണ്ട് പ്രയോഗങ്ങൾ കാണാം: (14:17; 14:18). അത് പ്രസ്തുത വേദഭാഗങ്ങളിലുള്ള നാലുപേരും ദൂതന്മാരാണെന്നു തെളിയിക്കുന്നു. ➟ഇവിടെ, ന്യായമായിട്ടും തോന്നാനിടയുള്ള ഒരു സംശയമുണ്ട്: നാലുപേരും ദൂതന്മാരാണെങ്കിൽ, ഒരുത്തനെ മാത്രം ❛മനുഷ്യപുത്രനോടു സദൃശൻ❜ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുമോ? ➟പൊൻകിരീട ധാരിയായ ദൂതൻ ഭൂമിയിൽ ന്യായവിധി നടത്തുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, അവനെമാത്രം ❛മനുഷ്യപുത്രനോടു സദൃശൻ❜ എന്നു വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, നാലുപേരുടെയും പ്രകൃതിക്ക് ഒരു വ്യത്യാസവും ഉള്ളതായി വചനത്തിൽനിന്ന് തെളിയിക്കാൻ കഴിയില്ല. ❷ഈ വേദഭാഗം കൂടാതെ, ❛മറ്റൊരു ദൂതൻ❜ എന്ന പ്രയോഗം വെളിപ്പാടിൽ നാലുപ്രാവശ്യം കൂടിയുണ്ട്. പ്രസ്തുത പ്രയോഗത്തിന് മുകളിൽ എല്ലായിടത്തും ദൂതന്മാരെക്കുറിച്ച് പറഞ്ഞശേഷമാണ്, ❛മറ്റൊരു ദൂതൻ❜ എന്ന് പറഞ്ഞിരിക്കുന്നത്: (വെളി, 7:1 ⁃⁃ 7:2; വെളി, 8:2 ⁃⁃ 8:3; വെളി, 9:13 ⁃⁃ 10:1; വെളി, 17:7 ⁃⁃ 18:1). തന്മൂലം, മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ച് പറഞ്ഞിട്ട് ❛മറ്റൊരു ദൂതൻ❜ എന്ന് പറഞ്ഞിരിക്കയാൽ, മനുഷ്യപുത്രനോടു സദൃശനായവനും ദൂതനാണെന്നത് സംശയലേശമന്യേ തെളിയുന്നു. ❸ഈ വേഭാഗത്ത്, മനുഷ്യപുത്രനോടു സദൃശനായവനോടു; ➟❝കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക❞ എന്നു മറ്റൊരു ദൂതൻ ഉറക്കെ വിളിച്ചുപറയുന്നതായി കാണാം. ➟ക്രിസ്തുവാണ് മനുഷ്യപുത്രനോടു സദൃശൻ എന്നു വിചാരിക്കുന്നവരെ സംബന്ധിച്ച്, അവൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണ്. ➟സൃഷ്ടിയായ ദൂതൻ സ്രഷ്ടാവായ ദൈവത്തോട്, അരിവാൾ അയച്ചു കൊയ്യാൻ (ന്യായവിധി നടത്തുവാൻ) ഉച്ചത്തിൽ വിളിച്ചുപറയേണ്ടതുണ്ടോ? ➟ന്യായവിധി നടത്തുന്ന മനുഷ്യപുത്രനോടു സദൃശൻ ദൈവമാണെങ്കിൽ, ന്യായവിധി നടത്താൻ കല്പിക്കുന്ന ദൂതൻ അവനെക്കാൾ വലിയ ദൈവമാണെന്നല്ലേ വരികയുള്ളു? 16-ാം വാക്യത്തിൽ, ദൂതൻ്റെ കല്പനപോലെ മനുഷ്യപുത്രനോടു സദൃശൻ ന്യായവിധി നടത്തുകയും ചെയ്തു. ❹17-ാം വാക്യത്തിൽ, മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരിക്കുന്ന ❛മറ്റൊരു ദൂതനെ❜ കാണാം. 18-ാം വാക്യത്തിൽ, കോങ്കത്തി പിടിച്ചിരിക്കുന്ന ദൂതനോടു കൊയ്യാൻ കല്പിക്കുന്നത് ❛വേറൊരു ദൂതനാണ്.❜ ദൂതൻ്റെ കല്പനപ്രകാരം അവനും ന്യായവിധി നടത്തുന്നത് അടുത്ത വാക്യങ്ങളിൽക്കാണാം. ➟രണ്ടാംഭാഗത്ത് ദൂതൻ ദൂതനോടാണ് കല്പിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, ആദ്യഭാഗത്തും ദൂതൻ ദൂതനോടുതന്നെയാണ് കല്പിക്കുന്നതെന്ന് സംശയലേശെമെന്യ മനസ്സിലാക്കാം. ❺ദാനീയേൽ 7-ാം അദ്ധ്യായത്തിൽ ആകാശമേഘങ്ങളോടെ വരുന്നതായി കാണുന്നവനെയും വെളിപ്പാട് 1-ാം അദ്ധ്യായത്തിൽ സൂര്യതേജസ്സോടെ കണ്ടവനെയും വെളിപ്പാട് 14-ാം അദ്ധ്യായത്തിൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനായി കാണ്ടവനെയും ❛മനുഷ്യപുത്രനോടു സദൃശൻ❜ (like a son of man) എന്ന് അഭിന്നമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟വെളിപ്പാട് 1:13-ലും 14-14-ലും ❛hómoion yión anthrópou❜ (ὅμοιον υἱὸν ἀνθρώπου) എന്ന ഒരേ പ്രയോഗമാണ് കാണുന്നത്. ➟ദാനീയേലിൽ പറയുന്ന ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ദാനീ, 7:13-14ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ➟യേശുവിനെ, ❛മനുഷ്യപുത്രൻ❜ (Son of Man) എന്നല്ലാതെ, ❛മനുഷ്യപുത്രനോടു സദൃശൻ❜ (like a son of man) എന്നു ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. ➟അതിനാൽ, ഇവിടെപ്പറയുന്ന ❛മനുഷ്യപുത്രനോടു സദൃശൻ❜ യേശുക്രിസ്തു അല്ലെന്നു മനസ്സിലാക്കാം. ❻ദാനീയേൽ 7:13-14-ലെ ❛മനുഷ്യപുത്രനോടു സദൃശൻ❜ ആകാശമേഘങ്ങളോടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്നവനാണ്. വെളിപ്പാട് 1:13-ലെ ❛മനുഷ്യപുത്രനോടു സദൃശൻ❜ സൂര്യതേജസ്സോടെ വെളിപ്പെടുന്നവനും, 14-14-ൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനുമാണ്. ➟തന്മൂലം, ദാനീയേൽ കാണുന്നതും യോഹന്നാൻ കാണുന്നതുമായ വെളിപ്പാട്, ഭൂമിയിൽ ന്യായവിധിക്ക് അധികാരമുള്ള യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം: (ദാനീ, 2:44; 7:18; 7:21; 7:27). ➟ഒരു ദൂതൻ ന്യായവിധി നടത്താൻ കല്പിക്കുന്നത് മറ്റൊരു ദൂതനോടാണ്; അല്ലാതെ യേശുക്രിസ്തുവിനോടല്ല. ➟അതിനാൽ, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം:  ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6വെളി, 1:1; വെളി, 22:16). [കാണുക: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?].

വെളിപ്പാട് 19:11-16. വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ:
19:11. ❞അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
19:12. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
19:13. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
19:14. സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
19:15. ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
19:16. രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.❞ (വെളി, 19:11-16).
ദൈവവചനം എന്നു പേർ:
➦ ഈ വേദഭാഗത്ത് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനു് ❛ദൈവവചനം❜ എന്നു പേർ പറഞ്ഞിരിക്കയാൽ, കുതിരപ്പുറത്ത് വരുന്നവൻ യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟യോഹന്നാൻ 1:1-ൽ, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ എന്ന് പറഞ്ഞിരിക്കയാൽ, യോഹന്നാൻ പറയുന്ന ❛വചനം❜ യേശു ആണെന്ന തെറ്റിദ്ധാരണമൂലമാണ് ❛ദൈവവചനം❜ എന്നത് യേശുവിൻ്റെ പേരാണെന്ന് വിചാരിക്കുന്നത്. ➟എന്നാൽ യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, യേശു വചനമല്ല; വെളിച്ചമാണെന്ന് അവൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: (യോഹ, 1:6-10). [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]. ➟ഇനി, ദൈവചനം എന്നത് യേശുവിൻ്റെ പേരാണെങ്കിൽ, സമനിത്യരായ മൂവരിൽ ഒരുത്തനെന്ന് ട്രിനിറ്റി പറയുന്ന ദൈവവചനം എന്ന് പേരുള്ളവൻ്റെ അസ്തിത്വവും പ്രകൃതിയും എന്താണെന്ന് പറയും❓ ➟അസ്തിത്വദ്യോദകമാണ് പേര്; പേർ കൂടാതെ ഒന്നും നിലനില്ക്കയില്ല. ➟അതായത്, അസ്തിത്വം കൂടാതെ പേരിനു് സ്വയം നിലനില്ക്കാൻ കഴിയില്ല. അതിനാൽ, ഒരു പേരുമാത്രം ആദിമുതൽ ഉണ്ടായിരുന്നു എന്ന് പറയാൻ പറ്റില്ല. പേരിനു പിന്നിൽ ഒരസ്തിത്വം ഉണ്ടാകണം; അസ്തിത്വത്തിനു് ഒരു പ്രകൃതിയും ഉണ്ടാകണം. ➟അവൻ ❛വചനം❜ അല്ലെന്ന് യോഹന്നാൻ അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കയാൽ, ആദിമുതലുള്ളവൻ്റെ അസ്തിത്വം ❛വചനം❜ ആണെന്നോ, അവൻ്റെ പ്രകൃതി ❛ദൈവം❜ ആണെന്നോ പറയാൻ പറ്റില്ല. ➟പിന്നെന്താണ് അവൻ്റെ അസ്തിത്വവും പ്രകൃതിയും❓
മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനും യേശുക്രിസ്തു ആണെന്നാണ് പലരും കരുതുന്നത്. എന്നാൽ അവൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❛ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❜ (homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിന് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❜ (പി.ഒ.സി), ❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ❛one like unto the Son of man❜❞\ (KJV), ❛one like a son of man❜ (NASB), ❛someone like a son of man❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❛മനുഷ്യപുത്രനെ കണ്ടു❜ എന്നല്ലാതെ, ❛മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❜ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓
ഇനി, പ്രസ്തുത വേദഭാഗം പരിശോധിക്കാം:
➦ പറയപ്പെട്ട വേദഭാഗത്ത് വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനു്, 11-ാം വാക്യത്തിൽ, ❛വിശ്വസ്തനും സത്യവാനും❜ എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 12-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13-ാം വാക്യത്തിൽ, ❛ദൈവവചനം❜ എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 16-ാം വാക്യത്തിൽ, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, ❝നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു എന്ന നമമല്ലാതെ” വേറൊരു നാമവും ഇല്ല❞ എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:12). ➟കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുക്രിസ്തു ആണെങ്കിൽ, മനുഷ്യരുടെ രക്ഷയ്ക്ക് ഉതകാത്തതും (ഒരു ഗുണവും ചെയ്യാത്ത) പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്❓ 
യേശുവും ദൈവവചനവും:
➦ ❛ദൈവവചനം❜ (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐆𝐨𝐝) എന്ന് പേർ പറഞ്ഞിരിക്കുന്നവൻ യേശുവല്ല എന്നതിൻ്റെ തെളിവ് വെളിപ്പാട് പുസ്തകത്തിൽത്തന്നെ ഉണ്ട്: ➨❝നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.❞ (വെളി, 1:9 ⁃⁃ ലൂക്കൊ, 5:1). ➟ഇവിടെ ❛ദൈവവചനവും യേശുവിന്റെ സാക്ഷ്യവും❜ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. യേശുവിനെയും (𝐉𝐞𝐬𝐮𝐬) ദൈവവചനത്തെയും (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐆𝐨𝐝) വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. യേശുവിൻ്റെതന്നെ മറ്റൊരു പേരാണ് ❛ദൈവവചനം❜ എങ്കിൽ, യേഉവെന്ന ദൈവവചനമെന്നോ, ദൈവവചനമായ യേശുവെന്നോ അല്ലാതെ, യേശുവിനെയും ദൈവവചനത്തെയും എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും❓ ദൈവചനം ഒരു കോമഡി പുസ്തകമല്ലെന്ന് ആദ്യംമനസ്സിലാക്കുക. 
മറ്റു തെളിവുകൾ നോക്കാം:
19:10. ❝ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാൽക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗത്ത്, യേശുവിൻ്റെ പേർ രണ്ടുപ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. ➟അടുത്തവാക്യം ശ്രദ്ധിക്കുക: 
19:11. ❝അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.❞ ➟ഈ വേദഭാഗത്ത്, ❝വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ❞ യേശു ആണെങ്കിൽ, ഒന്നെങ്കിൽ, ❝അവൻ അല്ലെങ്കിൽ, യേശു വെള്ളക്കുതിരപ്പുറത്ത് കയറി വരുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ. അല്ലാതെ, ❝അതിന്മേൽ (കുതിരപ്പുറത്ത്) ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ❞ പറയുമായിരുന്നില്ല. ➟❛വിശ്വസ്തനും സത്യവാനും❜ എന്നു പറയപ്പെട്ടിരിക്കുന്ന രണ്ടുപേരാണുള്ളത്; മനുഷ്യപുത്രനോടു സദൃശനായവനും വെളക്കുതിരപ്പുറത്ത് വരുന്നവനും: (3:14 ⁃⁃ 19:11). അതിനാൽ, അവനും ഇവനും ഒന്നാണെന്ന് മനസ്സിലാക്കാം. ➟അല്ലാതെ, യേശുക്രിസ്തു ആണെന്ന് പറയാൻ തെളിവൊന്നുമില്ല. ➟❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറഞ്ഞിരിക്കയാലാണ്, അവൻ യേശുവാണെന്ന് പലരും കരുതുന്നത്: (വെളി, 1:18). എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്. [കാണുക: ഞാൻ മരിച്ചവൻ ആയിരുന്നു
19:12. ❝അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.❞  ➟ഈ വേദഭാഗത്ത്, മൂന്ന് കാര്യങ്ങൾ കാണാം: 𝟭.അഗ്നിജ്വാല, 𝟮.രാജമുടികൾ, 𝟯.ആർക്കും അറിഞ്ഞുകൂടാത്ത ഒരു നാമം. ➟യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ്റെ കണ്ണ് അഗ്നിജ്വാലെക്കു ഒത്തതും, തലയും തലമുടിയും വെളുത്ത പഞ്ഞിപോലെയും അവൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (വെളി, 1:14; വെളി, 3:12). ➟അതിനാൽ, മനുഷ്യപുത്രനോടു സദൃശനായവൻ്റെ പുതിയനാമവും കുതിരപ്പുറത്തിരിക്കുന്നവൻ്റെ ആർക്കും അറിഞ്ഞുകൂടാത്ത നാമവും ഒന്നുതന്നെയാണെന്നും, അവൻ തന്നെയാണ് ഇവനെന്നും മനസ്സിലാക്കാം. ➟എന്നാൽ അവൻ ദൈവപുത്രനായ യേശുവുവാണെന്ന് പറയാൻ കഴിയില്ല.
19:13. ❝അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.❞ ➟ഈ വേദഭാഗത്തെ, രക്തം തളിച്ച ഉടുപ്പ് യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതായി പലരും മനസ്സിലാക്കുന്നു. ➟എന്നാൽ ക്രിസ്തു തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തംകൊണ്ട് നമ്മെ വീണ്ടെടുക്കുകയാണ് ചെയ്തത്: (1പത്രൊ 1:19.ഒ.നോ: വെളി, 7:14). ➟അല്ലാതെ, ക്രിസ്തുവിനു് രക്തംതളിച്ച ഉടുപ്പു ധരിക്കാൻ ആവശ്യമില്ല. ➟❛രക്തം തളിച്ച ഉടുപ്പു❜ രണ്ട് കാര്യങ്ങളെയാണ് കാണിക്കുന്നത്: 𝟭.ക്രിസ്തു ക്രൂശിൽചൊരിഞ്ഞ രക്തത്തിൻ്റെ ഫലം അനുഭവിക്കുന്ന ഒരുവനെ. 𝟮.ന്യായവിധിയെ കാണിക്കുന്നു: (യെശ, 63:1-6). ➟താഴത്തെ വാക്യങ്ങളിൽ അത് കൂടുതൽ വ്യക്തമാകും:
19:14. ❝സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.❞ ➟ഈ വേദഭാഗത്ത്, ❛കുതിര❜ ( ἵππος – hippos – horse) അല്ല; ❛കുതിരകൾ❜ (ἵπποις – hippois – horses) ആണ്. ➟വെള്ളക്കുതിരപ്പുറത്തു കയറിവരുന്നവനെ സ്വർഗ്ഗീസൈന്യവും വെള്ളക്കുതിരകളുടെ പുറത്തുകയറി അനുഗമിക്കുകയാണ്. ➟ഒരു യുദ്ധത്തിനായുള്ള പടപ്പുറപ്പാടാണ് കാണുന്നത്. ➟ക്രിസ്തുവിൻ്റെ രക്തത്താൽ ശുദ്ധീകരണവും രാജത്വവും പ്രാപിച്ച ഒരുവൻ ദൈവത്തിൻ്റെ ന്യായവിധി നടത്താൻ പുറപ്പെടുകയാണ്.
19:15. ❝ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.❞ ➟ഇവിടെ ചില കാര്യങ്ങൾ കാണാം:
𝟭. വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു: ഇത് വെളിപ്പാടിൽ, മനുഷ്യപുത്രനോട് സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് കയറിവരുന്നവനും ഒരുപോലെ പറഞ്ഞിട്ടുണ്ട്: (1:16; 2:12; 2:16 ⁃⁃ 19:15; 19:21). 
𝟮. ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും: ഈ അധികാരം മനുഷ്യപുത്രനോടു സദൃശനായവനും (2:26), സഭയ്ക്കും (2:27; 12:5), വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനുമുണ്ട്: (19:15). 
𝟯. സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു. ➟ട്രിനിറ്റിയുടെ ഭാഷയിൽ, യേശുക്രിസ്തു സർവ്വശക്തിയുള്ള ദൈവമാണ്. ➟എന്നാൽ കതിരപ്പുറത്തു വരുന്നവൻ സർവ്വശക്തിയുള്ള ദൈവമല്ല; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു മെതിക്കുന്നവനാണ്. ➟അതായത്, ജാതികൾക്കെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി നടത്താൻ വരുന്നവനാണ് കുതിരപ്പുറത്തിരിക്കുന്നവൻ: (യെശ, 63:1-6).
19:16. ❝രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.❞ ➟ഈ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ➟❛രാജാധിരാജാവും കർത്താധികർത്താവും❜ എന്ന പ്രയോഗം വെളിപ്പാടിൽ രണ്ടുപേർക്കാണുള്ളത്: 𝟭.കുഞ്ഞാടിനും, 𝟮.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാണ്: (he is Lord of lords, and King of kings). [കാണുക: KJV]. ➟എന്നാൽ കുതിരപ്പുറത്ത് വരുന്നവൻ, രാജാധിരാജാവും കർത്താധികർത്താവും ആണെന്നല്ല പറയുന്നത്; ❝രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു❞ (he hath on his vesture and on his thigh a name written, KING OF KINGS, AND LORD OF LORDS) എന്നാണ് പറയുന്നത്: [കാണുക: KJV). ➟വ്യത്യാസം മനസ്സിലായോ❓ ➟❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നത്, കഞ്ഞാടിൻ്റെ പദവിയും (Title), വെള്ളക്കുത്തിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേരുമാണ് (Name). ➟ഒരുത്തൻ്റെ പേരും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല; അതിനാൽ, കുഞ്ഞാടല്ല കുതിരപ്പുറത്ത് വരുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟തന്നെയുമല്ല, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നു പറഞ്ഞാൽ, ദൈവം എന്നോ, യേശുക്രിസ്തു എന്നോ അതിനർത്ഥമില്ല. ➟❛രാജാധിരാജാവു❜ എന്ന് പഴയനിയമത്തിൽ: അർത്ഥഹ്ശഷ്ടാവിനെയും നെബൂഖദ്നേസറിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (എസ്രാ, 7:12 ⁃⁃ യെഹെ, 26:7; ദാനീ, 2:37). ➟❛കർത്താവു❜ (κύριος – kyrios) എന്ന പദത്തിനു് ❛ദൈവം❜ എന്നർത്ഥമില്ല. ➟പുതിയനിയമത്തിൽ ❛യഹോവ❜ എന്ന ദൈവനാമത്തിന് പകരമായും, സുവിശേഷങ്ങളിൽ ദൈവപുത്രനായ യേശുവിനെ ❛യജമാനൻ❜ എന്ന അർത്ഥത്തിലും, ലേഖനങ്ങളിൽ സഭയുടെ ❛അധികാരി❜ എന്ന അർത്ഥത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. ➟തന്നെയുമല്ല, പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), ദൂതൻ (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) മുതലായവരെ ❛യജമാനൻ❜ എന്ന സാധാരണ അർത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟കർത്താവ് ദൈവമാണെങ്കിൽ, ഇവരൊക്കെ ദൈവങ്ങളാകില്ലേ❓ 
➦ മറ്റൊരു തെളിവ്: മറിയയെ ❛കർത്താവിൻ്റെ മാതാവു❜ എന്നും, മറിയയുടെ മറ്റു മക്കളെ ❛കർത്താവിൻ്റെ സഹോദരന്മാർ❜ എന്നു പറയാനും ❛കുറിയോസ്❜ ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43 ⁃⁃ 1കൊരി, 9:5; ഗലാ, 1:19). ➟കുറിയോസ് എന്ന പദത്തിന് ❛ദൈവം❜ എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവമാതാവും മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകില്ലേ❓ ➟അതായത്, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നുപറഞ്ഞാൽ, ഭൗമിക രാജാക്കന്മാരിൽ ശ്രേഷ്ഠനായ രാജാവെന്നും, ഭൗമിക കർത്താക്കന്മാരിൽ (അധികാരികളിൽ) ശ്രേഷ്ഠനായ കർത്താവെന്നും (അധികാരി) ആണ് അർത്ഥം. ➟ജാതികളെ ന്യായംവിധിക്കാൻ ദൈവത്താൽ അധികാരം പ്രാപിച്ച ഒരു ഭൗമിക രാജാവാണ് കുതിരപ്പുറത്ത് വരുന്നത്.
കുഞ്ഞാടല്ല വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ: 
6:1. യേശുവല്ല വെള്ളക്കുതിരപ്പുറത്ത് വരുന്നത് എന്നതിന് വേറെയും തെളിവുണ്ട്: ➨❝കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. 6:2. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.❞ യേശുക്രിസ്തുവും കുഞ്ഞാടും യഥാർത്ഥത്തിൽ ഒന്നാണെന്നാണ് ട്രിനിറ്റി വിചാരിക്കുന്നത്. ➟ഈ വേഭാഗത്തുനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 
𝟭. കുഞ്ഞാടിനെയും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟കുഞ്ഞാട് സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ഒന്നൊന്നായി ആറു മുദ്രകൾ പെട്ടിക്കുമ്പോൾ, നാല് കുതികളെയും വ്യത്യസ്ത സംഭവങ്ങൾ ഭൂമിയിൽ നടക്കുന്നതായും യോഹന്നാൻ കാണുന്നുണ്ട്. ➟അതിനാൽ, കുഞ്ഞാടല്ല ആദ്യം കണ്ട വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 
𝟮. വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ തലയിൽ കിരീടവും കയ്യിൽ വില്ലുമുണ്ട്. ➟കിരീടം അവൻ്റെ രാജത്വത്തെയും, വില്ല് അവൻ്റെ അധികാരത്തെയുമാണ് സൂചിപ്പിക്കുന്നത്. 
𝟯. ആറാം അദ്ധ്യായത്തിൽ നാലു കുതിരയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു വെള്ളക്കുതിരയും അതിൻ്റെമേൽ ഇരിക്കുന്നവനും മാത്രമേ കീരീടവും വില്ലുമുള്ളൂ. 
𝟰. അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടവനാന്. ➟തന്മൂലം, ആറാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും പത്തൊൻപതാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും ഒന്നാണെന്നും അത് യേശുക്രിസ്തുവോ, കുഞ്ഞാടോ അല്ലെന്നും വ്യക്തമാണ്. 
ശ്രദ്ധേയമായ മറ്റ് തെളിവുകൾ കാണാം: 
19:6, ❝അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.❞ ➟ഈ വേദഭാഗത്ത്, രാജത്വം ഏറ്റ ❛സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു❜ ദൈവപുത്രനായ ക്രിസ്തുവല്ല; പിതാവായ യഹോവയാണ്. [കാണുക: വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്?]. ➟ തെളിവുകൾ കാണുക: 
𝟭. സർവ്വശക്തിയുള്ള ഒരേയൊരു ദൈവമേയുള്ളൂ: ➨❝അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.❞ (ഉല്പ, 17:1). ഈ അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യംമുതൽ ഈ വാക്യംവരെ ❛ഹല്ലേലുയ്യാ!❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡) എന്ന പദം നാലുപ്രാവശ്യമുണ്ട്. (വെളി, 19:1; 19:3; 19:4; 19:6). ➟❛സ്തുതിപ്പിൻ❜ (𝐏𝐫𝐚𝐢𝐬𝐞) എന്നർത്ഥമുള്ള ❛ഹല്ലേലു❜ (𝐇𝐚𝐥𝐥𝐞𝐥𝐮) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമവും ചേർന്നതാണ് ❛ഹല്ലേലുയ്യാ❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡). ➟അതിൻ്റെ അർത്ഥം: ❛യാഹിനെ (യഹോവയെ) സ്തുതിപ്പിൻ❜ എന്നാണ്. അതിനാൽ സിംഹാസനത്തിൽ ഇരിക്കുന്നവൻ പിതാവായ യഹോവയാണ് രാജത്വം ഏല്ക്കുന്ന സർവ്വശക്തിയുള്ള ദൈവമെന്ന് മനസ്സിലാക്കാം.
𝟮. രാജത്വം യഹോവയ്ക്കുള്ളതാണ്: ➨❝യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.❞ (1ദിന, 29:11). 
𝟯. യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: ➨❝യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.❞ (സങ്കീ, 103:19 ⁃⁃ സങ്കീ, 11:4). 
𝟰. അവൻ്റെ സിംഹാസനം സ്ഥിരമാണ്: ➨❝യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.❞ (സങ്കീ, 93:1-2). 
𝟱. അവൻ ശാശ്വതരാജാവാണ്: ➨❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10). 
𝟲. യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: ➨❝യഹോവ എന്നും എന്നേക്കും രാജാവായി വാഴും.❞ (പുറ, 15:18).  
𝟳. യഹോവയാണ് സർവ്വഭൂമിയുടെയും രാജാവ്: ➨❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). 
𝟴. യഹോവ ന്യായവിധി നടത്തുന്ന രാജാവാണ്: ➨❝യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.❞ (സങ്കീ, 9:7 സങ്കീ, 10:16; സങ്കീ, 29:10; സങ്കീ, 47:2; സങ്കീ, 47:7; സങ്കീ, 145:13 സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; സെഖ, 14:17; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15). 
𝟵. പിതാവായ യഹോവ മാത്രമാണ് ദൈവം: ➨❝ദൈവം ഒരുത്തൻ മാത്രം [𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം [𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10), പിതാവ് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), പിതാവ് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36)  എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), പിതാവ് എൻ്റെ ദൈവമാണ് (യോഹ, 20:17, ഞാൻ മനുഷ്യനാണ് (യോഹ, 8:40)❞ എന്നൊക്കെയാണ് യേശു പഠിപ്പിച്ചത്. 
𝟭𝟬. സർവ്വശക്തിയുള്ള ദൈവവും കുഞ്ഞാടും: ➨❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.❞ (വെളി, 21:22). ➟ഈ വേദഭാഗത്ത്, സർവ്വശക്തിയുള്ള ദൈവത്തെയും കുഞ്ഞാടിനെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. ➟തന്മൂലം, കുഞ്ഞാടോ, ദൈവപുത്രനായ യേശുവോ അല്ല; പിതാവായ യഹോവയാണ് രാജത്വം ഏറ്റതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
ക്രിസ്തു ആരാണ്? 
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ, യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് യേശു: (ലൂക്കൊ, 1:35). ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16 ⁃⁃ 1കൊരി, 2:7; 1പത്രൊ, 1:20). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം].
ക്രിസ്തുവിൻ്റെ പ്രകൃതി: 
➦ യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; 1തിമൊ, 2:6). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (യെശ, 40:3; ലൂക്കൊ, 76-77 യോഹ, 1:30) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). പിതാവിൻ്റെയും പുത്രൻ്റെയും നാമവും ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11;യോഹ, 17:12). ➟അപ്പോൾ, രാജത്വം പ്രാപിക്കുന്നതായി യോഹന്നാൻ കണ്ട സർവ്വശക്തിയുള്ള ദൈവമായ പിതാവും പുത്രനും ഒന്നുതന്നെയാണ്. ➟അപ്പോൾ, വെള്ളക്കുതിരപ്പുറത്ത് വരുന്ന രാജാവ് മറ്റൊരുത്തനാണെന്ന് വ്യക്തം. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം]
❿ ❝എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:36-37). ➟ഈ വേദഭാഗത്ത്; തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ ❛രാജാവുതന്നേ❜ എന്നുമാണ് യേശു പറയുന്നത്. ➟വാക്യം ശ്രദ്ധിക്കുക: ❛രാജാവ് ആകുമെന്നല്ല; രാജാവുതന്നേ❜ എന്നാണ് പറയുന്നത്. ➟നിത്യരാജാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് താൻ രാജാവുതന്നേ എന്ന് ക്രിസ്തു പറയുന്നത്. ➟ഭൂമിയിൽ യഹോവ രാജാവാകും എന്നാണ് പ്രവചനമുള്ളത്: ➨❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9 പുറ, 15:18; സങ്കീ, 47:2; സങ്കീ, 47:7). ➟യഹോവ സർവ്വഭൂമിക്കും രാജാവാകുമെന്ന് അസന്ദിഗ്ദ്ധമായി പ്രവചിച്ചിരിക്കെ, മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവപുത്രനായ ക്രിസ്തു എങ്ങനെ ഭൂമിയിലെ രാജാവാകും❓ ➟യഹോവയായ സർവ്വശക്തിയുള്ള ദൈവം രാജാവാകുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്: (വെളി, 19:6). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാൽ, പുത്രൻ മറ്റൊരുത്തനായി ഉണ്ടാകയില്ല. ➟തന്മൂലം, രാജത്വം പ്രാപിക്കുന്നതായി യോഹന്നാൻ കണ്ട സർവ്വശക്തിയുള്ള ദൈവമായ പിതാവും പുത്രനും ഒന്നാണ്: (യോഹ, 10:30). ➟അപ്പോൾ, വെള്ളക്കുതിരപ്പുറത്തു വരുന്നവൻ ആരാണ്❓ 
⓫ അനേകർ കരുതുന്നപോലെ, ദാവിൻ്റെ സിഹാസനത്തിലിരുന്ന് ഈ ഭൂമിയെ ഭരിക്കേണ്ട രാജാവ് യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. ➟എന്നേക്കും സിംഹാസനമുള്ള ആ വാഗ്ദത്ത രാജാവ് ദൈവപുത്രനായ മറ്റൊരു സന്തതിയാണ്. ➟അതിനനേകം തെളിവുകളുണ്ട്; ❝അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:13-14). ➟തൻ്റെ പുത്രനായ വാഗ്ദത്ത രാജാവിനെക്കുറിച്ച് ദൈവം പറയുന്നതാണ് ഈ വാക്യത്തിലുള്ളത്. ➟എന്നേക്കും സിംഹാസനമുള്ള ഈ ദൈവപുത്രൻ കുറ്റം ചെയ്തിട്ട് ദൈവത്തിൽനിന്ന് ശിക്ഷ ഏൽക്കുന്നവനാണ്. ➟പാപം അറിയാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിയതുകൊണ്ടാണ് അവൻ ശിക്ഷയേറ്റത്; അല്ലാതെ അവൻ കുറ്റം ചെയ്തിട്ടല്ല; ദൈവം അവനെ ശിക്ഷിച്ചിട്ടുമില്ല; ശിക്ഷിക്കാൻ ആവശ്യവുമില്ല: (2കൊരി, 5:21). ➟എന്നാൽ കുറ്റം ചെയ്തിട്ട് ശിക്ഷയേല്ക്കുന്ന ഒരു വാഗ്ദത്തരാജാവും ജാതികളെ ന്യായവിധിക്കുന്നവനുമുണ്ട്: (എബ്രാ, 12:7-8). ➟രണ്ട്, നാല്പത്തഞ്ച്, എഴുപത്തിരണ്ട്, എൺപത്തൊൻപത്, നൂറ്റിപ്പത്ത് മുതലായ അനേകം സങ്കീർത്തനങ്ങൾ വാഗ്ദത്ത രാജാവിനെക്കുറിച്ചാണ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
⓬ ലോകാവകാശിയും സകല ജാതികൾക്കും അനുഗ്രഹവിഷയവും:
❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമർ 4:13). ❛ലോകത്തിൻ്റെ അവകാശി❜ (tó klironómon toú kósmou – The heir of the world) ആകുമെന്ന് അബ്രാഹാമിലൂടെ വാഗ്ദത്തം ലഭിച്ച ഒരു ദൈവസന്തതിയുണ്ട്. ➟അവിടെ പറയുന്ന ❛ലോകം❜ (kosmos – the world) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; ❛മുഴുവൻ ലോകവും❜ (The entire world) ആണ്. ➟മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, ആ സന്തതിയാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവെന്ന കാര്യത്തിൽ ആർക്കാണ് സംശയം❓ ➟❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത ഒരു സന്തതിയുണ്ട്: (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25). ➟ആ വാഗ്ദത്ത സന്തതിയെയാണ് (രാജാവ്) വെള്ളക്കുതിപ്പുറത്ത് ഇരിക്കുന്നവൻ പ്രതിനിധീകരിക്കുന്നത്. ➟അല്ലാതെ, ദൈവപുത്രനായ യേശു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ല. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
☛ യേശുവിനു് ഭൂമിയിലെ രാജാവാകണമായിരുന്നെങ്കിൽ, കഷ്ടം സഹിക്കാതെയും ക്രൂശിൽ മരിക്കാതെയും ചുളുവിൽ രാജാവാകാമായിരുന്നു. ➟അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് ആളുകൾ അവനെപ്പിടിച്ച് രാജാവാക്കാൻ നോക്കിയതാണ്; അവൻ അവരിൽനിന്ന് രക്ഷപെടുകയാണ് ചെയ്തത്: (യോഹ, 6:14-15). ➟അവൻ ഭൂമിയിൽ രാജാവാകാനല്ല വന്നത്; തൻ്റെ വാഗ്ദത്ത സന്തതിയെ രാജാവാക്കാൻ വന്ന സർശക്തിയുള്ള ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണവൻ. ➟ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം ഏകസ്രഷ്ടാവായ സർവ്വശക്തിയുള്ള ദൈവം എന്ന നിലയിലാണ്. ➟ആ സർവ്വശക്തിയുള്ള ദൈവം രാജത്വം ഏല്ക്കുന്നതാണ് 19:6-ൽ യോഹന്നാൻ കണ്ടത്. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ

ജീഒനുള്ള ദൈവത്തിൻ്റെ പുത്രൻ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്നു യേശു ചോദിച്ചതിന്നു ശിമോൻ പത്രൊസ്: ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു❞ എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.❞
(മത്തായി 16:15-17)

യേശു ദൈവപുത്രനാണെന്ന് എഴുപത്തഞ്ചോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ജീവനുള്ള ദൈവമാണ്: (യിരെ, 10:10; മത്താ, 26:63; പ്രവൃ, 14:15; റോമ, 9:26). ➟അതിനാൽ, യേശു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണ് എന്നതിൽ തർക്കമൊന്നുമില്ല. ➟എന്നാൽ മത്തായി സുവിശേഷത്തിൽ ➤❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, ➤❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്ന് യേശു പ്രത്യുത്തരം നല്കയാലും അവൻ ജീവനുള്ള ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് പലരും വിശ്വസിക്കുന്നു. ➟അഥവാ, ❝ദൈവപുത്രൻ❞ (Son of God) എന്നത് ക്രിസ്തുവിൻ്റെ ❝അസ്തിത്വം❞ (Existence) ആണെന്ന് പലരും വിചാരിക്കുന്നു. ➟ആ വിശ്വാസത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 
സവിശേഷ വെളിപ്പാടും സാമാന്യ വെളിപ്പാടും: 
➦ ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. ➤❝എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17 ⁃⁃ മത്താ, 16:17). ➟പെന്തെക്കൊസ്തിനു് മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള സവിശേഷമായ വെളിപ്പാടുകൾ വല്ലതും ദൈവം പത്രൊസിന് നല്കിയിരുന്നെങ്കിൽ, അടുത്ത നിമിഷം ക്രിസ്തു അവനെ ❝സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു❞ എന്ന് പറയേണ്ടിവരില്ലായിരുന്നു. (മത്താ, 16:23). ➟അവൻ മരിക്കേണ്ടിവന്നാലും മൂന്നുപ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറയില്ലായിരുന്നു: (മത്താ, 26:69-74). ➟പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നശേഷമാണ് അവനു് യഥാർത്ഥമായി ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ ലഭിച്ചത്. ➟പ്രവൃത്തികളുടെ പുസ്തകം രണ്ടുമുതൽ അഞ്ചുവരെയുള്ള അദ്ധ്യായങ്ങൾ അതിന് തെളിവാണ്.
യേശു ദൈവപുത്രൻ എന്ന് സാക്ഷ്യം പറഞ്ഞവർ:
➦ യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35-37; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്: (മത്താ, 14:33). ➟അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. 
➦ യേശു ദൈവപുത്രനാണെന്ന് ആദ്യം സാക്ഷ്യം പറഞ്ഞത് പിതാവാണ്: (മത്താ, 3:17; ലൂക്കൊ, 3:22). ➟ആ സാക്ഷ്യം യോഹന്നാൻ സ്നാപകൻ മാത്രമാണ് കേട്ടത്; അവനാണ് ജനത്തോട് സാക്ഷ്യം പറഞ്ഞത്: (യോഹ, 1:32-34). ➟യോഹന്നാൻ്റെ സാക്ഷ്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ➟ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു: (യോഹ, 1:35 ⁃⁃ യോഹ, 1:40-41). ➟പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനായ നഥനയേലിൻ്റെ (ബർത്തൊലോമായി) സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. ➟അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. ➟യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം ➤❝നീ ദൈവപുത്രൻ സത്യം❞ എന്നുപറഞ്ഞ് അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). ➟അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. ➟അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ക്രിസ്തുവിൻ്റെ വാക്കുകളാകട്ടെ, പിതാവിൻ്റെ പ്രഥമ സാക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരു ചോദ്യം മൂന്നുത്തരം: 
➦ യേശുവിൻ്റെ ചോദ്യവും പത്രൊസിൻ്റെ ഉത്തരവും സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിടത്തുമുണ്ട്. ➟അതിൽ, ➤❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്ന യേശുവിൻ്റെ ചോദ്യം എല്ലായിടത്തും ഒരുപോലെയാണ്: (മത്താ, 16:15 ⁃⁃ മർക്കൊ, 8:27 ⁃⁃ ലൂക്കൊ, 8:20). ➟എന്നാൽ പത്രൊസിൻ്റെ ഉത്തരം മൂന്നിടത്തും വ്യത്യസ്തമാണ്. ➟മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ➤❝ദൈവപുത്രൻ❞ എന്നല്ല; യഥാക്രമം ➤❝ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നിങ്ങനെയാണ്:
☛ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു: (മത്താ, 16:16)
☛ നീ ക്രിസ്തു ആകുന്നു: (മർക്കൊ, 8:29)
☛ ദൈവത്തിന്റെ ക്രിസ്തു: (ലൂക്കോ, 9:20)
➦ ഇവിടെ ശ്രദ്ധിച്ചാൽ, ഒരിടത്തുമാത്രമാണ് ➤❝ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് കാണുന്നത്. ➟ഒന്നിനെതിരെ, രണ്ട് വാക്യങ്ങളിൽ പുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. ➟ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം യേശുവിൻ്റെ ❝അസ്തിത്വം❞ (Existence) ആയിരുന്നെങ്കിൽ, മർക്കൊസും ലൂക്കൊസും ഒരിക്കലും മത്തായിയിൽ നിന്ന് വിഭിന്നമായി രേഖപ്പെടുത്തില്ലായിരുന്നു. ➟യേശുവിനു് ബഹുവിധ അസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ലല്ലോ❓ ➟അതിനാൽ, ➤❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് മത്തായിയിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകില്ല.➟ ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു മുതലയവ യേശുവിൻ്റെ പ്രധാനപ്പെട്ട പദവികളാണ്; അല്ലാതെ അസ്തിത്വമല്ല. ➟ക്രിസ്തു എന്നാൽ ദൈവം എന്നല്ല; അഭിഷിക്തൻ എന്നാണർത്ഥം. ➟ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38 ⁃⁃ യോഹ, 8:40). ➤❝ദൈവം അഭിഷേകം ചെയ്ത പരിശുദ്ധ ദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 3:30). ➟ഇതൊക്കെ മനസ്സിലാക്കാൻ തിയോളജി ഒന്നും പഠിക്കണ്ട; ബൈബിൾ വായിച്ചാൽ മതി. ➟വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്.
➦ ❝ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?❞ എന്നാണ് യേശു ആദ്യം ചോദിച്ചത്: (മത്താ, 16:13). ➟യോഹന്നാൻ സ്നാപകൻ, ഏലീയാവ്, യിരെമ്യാവ്, പ്രവാചകന്മാരിൽ ഒരുത്തൻ എന്നിങ്ങനെ ജനങ്ങൾക്ക് അവനെക്കുറിച്ച് പല ധാരണകളായിരുന്നു: (മത്താ, 16:14). ➟അതിനുശേഷമാണ്, ➤❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു?❞ എന്ന് ചോദിച്ചത്: (മത്താ, 16:15). ➟അവൻ ദൈവപുത്രൻ അല്ലെങ്കിൽ, ക്രിസ്തു (അഭിഷിക്തൻ) ആകുന്നു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു: (മത്താ, 16:16; മർക്കൊ, 8:29; ലൂക്കൊ, 9:20). ➤❝ദൈവപുത്രൻ❞ എന്നതും ➤❝ക്രിസ്തു❞ എന്നതും അവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് വ്യക്തമായി വചനത്തിൽ കാണാം: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ മത്താ, 3:17. യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). ➤❝യേശു ആരാണ്?❞ അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നല്ല പത്രോസ് പറഞ്ഞത്. ➟ജനങ്ങൾക്കുള്ള അറിവുപോലെ, തങ്ങൾക്ക് അവനെക്കുറിച്ചുള്ള അറിവാണ് അവൻ പറഞ്ഞത്. ➟യഥാർത്ഥത്തിൽ, യേശു ആരാണെന്ന് യെഹൂദന്മാർക്ക് അറിയില്ലായിരുന്നു; അതുകൊണ്ടാണ് അവർ അവനെ ക്രൂശിച്ചത്: (യോഹ, 8:19 ⁃⁃ 1കൊരി, 2:7-8). ➟അതുപോലെതന്നെ, ശിഷ്യന്മാർക്കും യേശുവിനെ യഥാർത്ഥമായി അറിയില്ലായിരുന്നു. ➟ക്രൂശുമരണത്തിൻ്റെ തലേദിവസം യേശു അവരോട് പറഞ്ഞുവെങ്കിലും, അവർക്കത് പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ല: (യോഹ, 14:7-9).
ദൈവത്തിൻ്റെ പുത്രീപുത്രന്മാർ: 
➦ ക്രിസ്തു ദൈവമാണെന്നാണ് പലരുടെയും വിചാരം. സർവ്വത്തിന്നും കാരണഭൂതനായ ദൈവം എങ്ങനെ ആരുടെയെങ്കിലും പുത്രനാകും❓ ➟ബൈബിളിൽ ദൂതന്മാരും മനുഷ്യരും മാത്രമാണ് ദൈവപുത്രന്മാർ. ➟അല്ലാതെ, ദൈവം ആരുടെയും പുത്രനല്ല; അവൻ സകലത്തിനും കാരണഭൂതനാണ്: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). ➟ദൈവം മറ്റാരുടെയെങ്കിലും പുത്രനാണെന്ന് പറയുന്നതുപോലെ അസംബന്ധം മറ്റൊന്നില്ല. ➟ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാർ ഉണ്ട്: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), യിസ്രായേൽ (പുറ, 4:22-23), എഫ്രയീം (യിരെ, 31:9) മുതലായർ ക്രിസ്തു ജനിക്കുന്നതിന് മുമ്പെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാണ്. ➟എന്നാൽ പുതിയനിയമ വിശ്വാസികളാകട്ടെ ക്രിസ്തുയേശുവിലൂടെ ദൈവത്തിൻ്റെ മക്കളായവരാണ്: (ഗലാ, 3:26 ⁃⁃ 1യോഹ, 3:2). ➟മേല്പറഞ്ഞ എല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ മക്കളല്ല; ജീവനുള്ള ദൈവത്തിൻ്റെ മക്കളാണ്. ➟തന്നെയുമല്ല, നമ്മെ വിശുദ്ധീകരിക്കുന്ന യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. ➟അതുകൊണ്ടാണ്, അവൻ നമ്മെ സഹോദരന്മാർ എന്ന് വിളിക്കാൻ ലജ്ജിക്കാതിരുന്നത്: (എബ്രാ, 2:11-12). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവൻ തന്നെയാണ്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33). ➟അതിനാൽ, ക്രിസ്തുവിനെ ➤❝ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ❞ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ ദൈവമാണെന്ന് ആരും കരുതണ്ട. 
സ്വന്തപുത്രൻ: 
➦ ❝സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?❞ (റോമ, 8:32). ➟ക്രിസ്തുവിനെ സ്വന്തപുത്രൻ (own Son) എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟ക്രിസ്തു ഒഴികെ, ദൈവത്തിൻ്റെ മറ്റെല്ലാ പുത്രീപുത്രന്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. ➟എന്നാൽ ക്രിസ്തു പിതാവായ ദൈവത്തിൻ്റെ സൃഷ്ടിയല്ല; ജഡത്തിലെ വെളിപ്പാടാണ്. ➟അതാണ്, പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16 ⁃⁃ NMV, KJK). ➟അതുകൊണ്ടാണ്, ക്രിസ്തുവിനെ സ്വന്തപുത്രനെന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ: 
➦ ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ; മൃഗത്തിൻ്റെ പുത്രൻ മൃഗം എന്നിങ്ങനെ ബാലിശമായ ഒരു വ്യാഖ്യാനരീതി ചില വിശ്വാസികളുടെ ഇടയിലുണ്ട്. ➟ആദ്യമവർ സ്രഷ്ടാവായ ഏകദൈവത്തെ സൃഷ്ടിയായ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തിയാക്കി; എന്നിട്ട് ജെൻ്ററില്ലാത്ത സ്രഷ്ടാവിനു് സൃഷ്ടിയെപ്പോലെ പ്രത്യുല്പാദനം ഉണ്ടെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നു. ➟⟦വ്യക്തി എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവത്തെ മനുഷ്യരോട് ഉപമിക്കുന്നവർക്ക് അങ്ങന് പലതും തോന്നും⟧. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ (man) ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. ⁃⁃ Truly this man was the Son of God.❞ (മർക്കൊ, 15:19). ➦വേദഭാഗം ശ്രദ്ധിക്കുക: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം ➨ ഇതിലും വലിയൊരു സത്യമുണ്ടോ❓ ➟ഇത് വിശ്വാസമാകാത്തവർ ഉണ്ടെങ്കിൽ, ദൈവവും ക്രിസ്തുവും പറയുന്നത് വിശ്വസിക്കുക: ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുന്നു: (ഹോശേ, 11:9 ⁃⁃ സഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). ➤❝ഒരേയൊരു ദൈവം പിതാവാണെന്നും❞ (Father, the only true God) ➤❝താൻ മനുഷ്യനാണെന്നും❞ ക്രിസ്തു പറയുന്നു: ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 17:3; യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വഞ്ചിക്കുന്നവർ ഒടുവിൽ എന്തുചെയ്യും❓ ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, മനുഷ്യനായ ക്രിസ്തുയേശു]
വചനപരവും ചരിത്രപരവുമായ തെളിവ്: 
➦ എ.എം 3755-ൽ (ബിസി.6) മറിയയുടെ മൂത്തമകനായി ബേത്ത്ലേഹേമിൽ ജനിച്ച (ലൂക്കൊ, 2:5-7 ⁃⁃ മത്താ, 1:25) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അവൻ യെശയ്യാവിൻ്റെയും ദൂതന്റെയും പ്രവചനങ്ങൾപോലെ (യെശ, 61:1ലൂക്കൊ, 1:32; ലൂക്കൊ, 1:35), എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38മത്താ, 3:17; ലൂക്കൊ, 2:22). ➟അതായത്, ബി.സി. 6-നു് മുമ്പെ യേശു എന്നൊരു വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2 ⁃⁃1പത്രൊ, 1:20). ➟യെശയ്യാവിൻ്റെ പ്രവചനംപോലെ ബി.സി. 29-ൽ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന അഭിക്തൻ (ക്രിസ്തു) ഇല്ല. ➟അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങൾപോലെ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ല. ➟എബ്രായവർഷം 3755-ൽ മാത്രം ജനിച്ചവനും, 3789-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനും ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്❓ [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]
ഏഴുപേരുടെ പുത്രൻ: 
➦ യേശു ഏഴുപേരുടെ പുത്രനാണെന്ന് വചനം പറയുന്നു: ➟ദൈവപുത്രൻ (മത്താ, 3:17), ➟മനുഷ്യപുത്രൻ (മത്താ, 8:20), ➟അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➟ദാവീദിന്റെ പുത്രൻ (മത്താ, 1:1), ➟മറിയയുടെ പുത്രൻ (മർക്കൊ, 6:3), ➟യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➟സ്ത്രീയുടെ സന്തതി. (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15 ⁃⁃ ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ➟ഒരുത്തനെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല (Existence); പദവി (Title) ആണെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക്, വചനവും ഭാഷയും മറയ്ക്കപ്പെട്ടിരിക്കുന്ന കാരണത്താൽ, ഈ വസ്തുത ഗ്രഹിക്കാൻ കഴിയുന്നില്ല. ➟യേശു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ മാത്രം സാക്ഷാൽ പുത്രനാണ്; ബാക്കിയെല്ലാം അവൻ്റെ പദവികളാണ്. ➟മറിയ അവനെ പത്തുമാസം വയറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ചതാണ്. ➟മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. ➟യേശു മറിയയുടെ മകനാണെന്ന് മുപ്പത്തേഴ് പ്രാവശ്യം വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിട്ടുമുണ്ട്. ➟അതിൽ രണ്ടുപ്രാവശ്യം അവളുടെ മൂത്തമകനെന്ന് അവനെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7). ➟ഒരു പ്രാവശ്യം കർത്താവിൻ്റെ മാതാവെന്ന് മറിയയെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43). ➟മറിയയുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദരന്മാർ എന്നും പറഞ്ഞിട്ടുണ്ട്: (1കൊരി, 9:5; ഗലാ, 1:19). ➟ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ അവൾ ദൈവമാതാവാണെന്നും അവൻ്റെ സഹോദരന്മാർ ദൈവത്തിൻ്റെ സഹോദരന്മാരും ദൈവങ്ങളും ആണെന്ന് വിശ്വസിക്കേണ്ടതല്ലയോ❓ ➟അവൻ ദൈവമാണെന്ന് വിശ്വസിക്കുകയും മറിയ ദൈവമാതാവും അവൻ്റെ സഹോദരന്മാർ ദൈവങ്ങളും അല്ലെന്ന് പറയുകയും ചെയ്യുന്ന പ്രൊട്ടസ്റ്റൻ്റുപദേശം വെറും ഇരട്ടത്താപ്പ് മാത്രമാണ്. ➤[കാണുക: മറിയയുടെ മകൻ]  
യേശുവിൻ്റെ പദവികൾ: 
➦ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ പുത്രൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4ഉല്പ, 3:15). ➟ഇതൊന്നും യേശുവിൻ്റെ അസ്ഥിത്വമല്ല; പദവികളാണ്. ➟ദൈവപുത്രനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതുപോലെ തന്നെയാണ് അവനെ ദൈവത്തിൻ്റെ ദാസനെന്നും വിളിച്ചിരിക്കുന്നത്: (പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:27; പ്രവൃ, 4:30). ➟യേശു ദൈവത്തിൻ്റെ പുത്രനാണെന്ന് ട്രിനിറ്റി പറയുന്നപോലെ, യേശു ദൈവത്തിൻ്റെ ദാസനാണെന്നാണ് യഹോവസാക്ഷികളെ പോലുള്ളവർ പറയുന്നത്. ➟യേശു ദൈവത്തിൻ്റെ ദാസനല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ❓ ➟എന്നാൽ ഇരുകൂട്ടർക്കും അറിയാത്ത ഒരു കാര്യമുണ്ട്: ഇതൊന്നും യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ് എന്ന ചോദ്യത്തിൻ്റെ ഉത്തരമല്ല. ➟യേശു ആരാണ് എന്ന ചോദ്യത്തിന് അനേക ഉത്തരങ്ങളില്ല; ഉണ്ടാകാൻ പാടില്ല. ➟ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ പാടുള്ളു. ➟ആ ഉത്തരം ട്രിനിറ്റിക്കും യഹോവസാക്ഷികൾക്കും പല വൺനെസ്സുകാർക്കും അറിയില്ല. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]

ദൈവശ്വാസീയത

ദൈവശ്വാസീയത (inspiration of God) 

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ. 

മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51). 

ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: 

1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു. 

2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി. 

3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു. 

4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്. 

5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല. 

ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.

ബൈബിളിന്റെ സാക്ഷ്യം: 

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്. 

2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്. 

3. ന്യായപ്രമാണത്തിന്റെയും സാക്ഷ്യങ്ങളുടെയും പൂർണ്ണതയെയും അധികാരത്തെയും എഴുത്തുകാർ ഊന്നിപ്പറഞ്ഞു. (ആവ, 27:26; 2രാജാ, 17:13; സങ്കീ, 19:7; 33:4; 119:89; യെശ, 8:20; ഗലാ, 3:10). 

4. ഒരു പുസ്തകത്തിന്റെ ഉപദേശം പരമവും അന്തിമവും ആണെന്നു അപരഗ്രന്ഥം അംഗീകരിക്കുന്നു. (യോശു, 1:7; 8:31; എസ്രാ, 3:2; നെഹെ, 8:1; ദാനീ, 9:2, 11, 13; സെഖ, 7:12; മലാ, 4:4; പ്രവൃ, 1:16; 28:25; 1പത്രൊ, 1:10).

5. പൗലൊസിന്റെ എഴുത്തുകളെ മറ്റു തിരുവെഴുത്തുകൾക്കു തുല്യമായി മറ്റൊരപ്പൊസ്തലൻ പറയുന്നു. (2പത്രൊ, 3:15). 

6. പഴയനിയമം ദൈവശ്വാസീയമെന്നു പൗലൊസും പത്രൊസും രേഖപ്പെടുത്തുന്നു. (2തിമൊ, 3:16; 2പത്രൊ, 1:20).

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും

☛ ഉല്പത്തി പുസ്തകത്തിൽ ദൈവത്തിന്റെ പുത്രന്മാരെക്കുറിച്ചും മനുഷ്യരുടെ പുത്രിമാരെക്കുറിച്ചും രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ആദ്യവാക്യം: ➤❝ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.❞ (ഉല്പ, 6:2). ➟അടുത്തവാക്യം: ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.❞ (ഉല്പ, 6:4). ➟ഇവിടെപ്പറയുന്ന ❛ദൈവത്തിൻ്റെ പുത്രന്മാർ❜ ദൂതന്മാർ ആണെന്നാണ് പലരും കരുതുന്നുണ്ടെങ്കിലും വചനപരമായ തെളിവുകൾ മറിച്ചാണെന്ന് കാണാൻ കഴിയും.

➦ അതിനാധാരമായി പലരും ചൂണ്ടിക്കാണിക്കുന്നത് യൂദായുടെ ലേഖനത്തിലെ ഒരു വിഷയമാണ്. ➤❝തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.❞ (യൂദാ 1:6-7). ➟ഇവിടെ ഏഴാം വാക്യത്തിൽ, ➤❝അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു❞ എന്നത് ദൂതന്മാർക്ക് സമമായി സൊദോമിലും ഗൊമോരയിലും ചുറ്റുമുള്ള പട്ടണങ്ങളിലും ഉള്ളവർ ദുർന്നടപ്പു ആചരിച്ചു എന്ന അർത്ഥത്തിലാണ് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. ➟ഇതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നോക്കാം:

❶ ഉല്പത്തിയിൽ ❛ദൈവപുത്രന്മാർ❜ (bane haelohim – the sons of God) എന്നും യൂദായിൽ ❛ദൂതന്മാർ❜ (angelous – the angels) എന്നുമാണ് പറയുന്നത്. ➟ദൂതന്മാരെയും മനുഷ്യരെയും അഭിന്നമായി ❛ദൈവപുത്രന്മാർ❜ എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടുണ്ട്. (ഇയ്യോ, 1:6; 2:1; 38:6 ⁃⁃ ആവ, 14:1; സങ്കീ, 82:6; ഹോശേ, 1:10). ➟അതിനാൽ ഉല്പത്തിയിൽപ്പറയുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയില്ല. ➟ വിശദമായി പരിശോധിച്ചാൽ മാത്രമേ ഒരു തീരുമാനത്തിൽ എത്താൻ കഴിയുകയുള്ളൂ.

❷ ആറാം വാക്യത്തിൽ യൂദാ പറയുന്ന ദൂതന്മാരെക്കുറിച്ചുള്ള കാര്യം ഹാനോക്കിൻ്റെ പുസ്തകത്തിൽ (Book of Enoch) നിന്നുള്ളതാണ്. ➟അതിലെ ❛കാവൽക്കാർ❜ (The Watchers) എന്ന ഭാഗത്തിൻ്റെ ആറാം അദ്ധ്യായം മുതൽ വീണുപോയ ദൂതന്മാരെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. ➟ആറാം അദ്ധ്യായം ആംരംഭിക്കുന്നത്, ഉല്പത്തി 6:1-2 വാക്യങ്ങൾക്ക് സമാനമായ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അതിൻ്റെ വ്യാഖ്യാനം എന്ന നിലയിലാണ്. ➟അവർ സ്വർഗ്ഗത്തിലെ പുത്രന്മാരായ ദൂതന്മാരാണെന്നും, 200 പേർ ഉണ്ടായിരുന്നെന്നും, അവരുടെ പത്ത് തലവന്മാരും അവരുടെ പേരുകളും, ഇറങ്ങിവന്ന സ്ഥലവും എല്ലാം വിവരിച്ചിട്ടുണ്ട്. ➟ദൂതന്മാർ ഭൂമിയിലെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് അവരുടെ പാപം എന്ന് ഏഴാം അദ്ധ്യായത്തിൽ കാണാം.

➦ എന്നാൽ ശ്രദ്ധേയമായൊരു കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟ഹാനോക്കിൻ്റെ പുസ്തകം എബ്രായ ബൈബിളിൻ്റെ ഭാഗമോ, ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമ ക്രൈസ്തവരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (Septuagint) പരിഭാഷയുടെ ഭാഗമോ അല്ല; അപ്രാമാണികമായ ബാഹ്യഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്. ➟അതായത്, എബ്രായ ബൈബിളിൽ ഇല്ലാത്തവയും സെപ്റ്റ്വജിന്റ്/പി.ഒ.സി. പരിഭാഷകളിൽ ഉള്ളവയുമായ പുസ്തകങ്ങളെ ❛ഉത്തര കാനോനികഗ്രന്ഥങ്ങൾ❜ (Deuterocanonical Books) എന്ന് കത്തോലിക്കരും ❛അപ്പോക്രിഫ❜ (Apocrypha) എന്ന് പ്രൊട്ടസ്റ്റൻ്റുകാരും വിശേഷിപ്പിക്കുന്നു. ➟ഇതിലൊന്നും ഉൾപ്പെടാത്ത അപ്രാമാണികമായ ഒരു പുസ്തകമാണ് ഹാനോക്കിൻ്റെ പുസ്തകം.

❸ ഹാനോക്കിൻ്റെ പുസ്തകത്തിലെ ഒരു മഹാവ്യാഖ്യാന വൈരുദ്ധ്യം കാണിക്കുമ്പോൾ കാര്യം വ്യക്തമാകും. ➟അതിലെ ഏഴാം ആദ്ധായത്തിൽ ഇങ്ങനെ കാണാം: ➤❝അവർ ഗർഭിണികളാവുകയും മൂവായിരം മുഴം ഉയരമുള്ള മല്ലന്മാരെ പ്രസവിക്കുകയും ചെയ്തു. മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയതെല്ലാം (സമ്പാദ്യങ്ങൾ) അവർ തിന്നുതീർത്തു. മനുഷ്യർക്ക് അവരെ താങ്ങാൻ (ഭക്ഷണം നൽകാൻ) കഴിയാതെ വന്നപ്പോൾ, ആ മല്ലന്മാർ മനുഷ്യർക്കെതിരെ തിരിയുകയും മനുഷ്യവംശത്തെത്തന്നെ തിന്നുതുടങ്ങുകയും ചെയ്തു.❞ [The Watchers 7:3-4]. ➟ഇവിടെ ദൂതന്മാരാൽ ഗർഭിണികളായി മനുഷ്യസ്ത്രീകൾ പ്രവവിച്ച മല്ലന്മാരുടെ ഉയരം ❛മൂവായിരം മുഴം❜ (3000 ells/cubits) എന്നാണ് പറയുന്നത്. ➟ഇത് ഏകദേശം 1.3 കിലോമീറ്ററിലധികം (1,371.6 മീറ്റർ) വരും. ➟ഒരു മനുഷ്യസ്ത്രീ ഒന്നേകാൽ കിലോമീറ്ററിലധികം ഉയരമുള്ള ഒരു മല്ലനെ പ്രസവിച്ചു എന്നത് ചിന്തിക്കാൻപോലും പറ്റാത്ത കാര്യമാണ്.➟ഹാനോക്കിൻ്റെ ചില പകർപ്പുകളിൽ 300 മുഴം എന്നും ഉണ്ടെന്ന് പറയപ്പെടുന്നു. ➟അത് 137.16 മീറ്ററാണ്. ➟137.16 മീറ്റർ എന്നത് ഏകദേശം കുത്തബ് മിനാറിനെക്കാളും (Qutub Minar) രണ്ടിരട്ടി ഉയരം വരും. ➟അതും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. ➟അടുത്തുപറയുന്നത് ദൂതന്മാർ മനുഷ്യവംശത്തെ തിന്നുകളഞ്ഞു എന്നാണ്. ➟വല്ലാത്ത അതിശയോക്തി നിറഞ്ഞ വ്യാഖ്യാനമാണ് ഹാനോക്കിൽ കാണുന്നത്.

➦ മറ്റൊരു വൈരുദ്ധ്യം കാണിക്കാം: ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.❞ (ഉല്പ, 6:4). ➟ഇത് ബൈബിളിലെ വാക്യമാണ്. ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു❞ എന്നാണ് വചനം പറയുന്നത്. ➟ഇതിൽ മല്ലന്മാൻ ദൈവപുത്രന്മാരുടെ മക്കളാണെന്ന് പറയുന്നില്ല. ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു❞ എന്ന ഭൂതകാലപ്രയോഗം അവർ മുമ്പേ ഭൂമിയിൽ ഉണ്ടായിരുന്നവരാണ് എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. ➟എന്നാൽ ഹാനോക്കിൻ്റെ പുസ്തകം പറയുന്നത്, ദൂതന്മാരാൽ ഗർഭിണിയായ സ്ത്രീകൾ പ്രസവിച്ചതാണ് ❛മല്ലന്മാർ❜ (Giants) എന്നാണ്. ➟അത് ബൈബിൾ വിരുദ്ധമാണ്.

➦ ഉല്പത്തി ആറിൻ്റെ നാലാം വാക്യത്തിൽ മല്ലന്മാരും വീരന്മാരുമുണ്ട്. ➟അവിടെപ്പറയുന്ന ❛മല്ലന്മാർ❜ (Ha-Nephilim – The Giants) ദൈവപുത്രന്മാരിൽനിന്ന് ജനിച്ചവരല്ല; മുമ്പേ ഉണ്ടായിരുന്നവരാണ്. ➟ദൈവപുത്രന്മാരിൽനിന്ന് ജനിച്ചത് വീരന്മാർ (Ha-Gibborim -The Mighty Men) ആണ്. ➟അവരെത്തന്നെയാണ് ❛കീർത്തിപ്പെട്ട പുരുഷന്മാർ❜ (men of renown) എന്ന് പറഞ്ഞിരിക്കുന്നത്. ➟അതായത്, ദൈവപുത്രന്മാരിൽനിന്ന് ജനിച്ചത് ശക്തിയുള്ള പുരുഷന്മാരാണ്. ➟ഹാനോക്കിൻ്റെ പുസ്തകത്തിലെ വ്യാഖ്യാനവുമായി ഇത് പൊരുത്തപ്പെടുന്നതല്ല.

➦ വേറൊരു വൈരുദ്ധ്യം കാണിക്കാം: ➤❝അസസേൽ (Azazel) എന്ന ദൈവദൂതൻ മനുഷ്യരെ പല കാര്യങ്ങളും പഠിപ്പിച്ചതുകൊണ്ടാണ് മനുഷ്യർ വഴിപിഴച്ച് പോയതെന്നാണ് ഹാനോക്കിൻ്റെ പുസ്തകത്തിൽ പറയുന്നത്: [The Watchers 8:1-3]. ➟ദൂതന്മാർ സ്വർഗ്ഗീയ രഹസ്യങ്ങൾ മനുഷ്യർക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്തതാണ് മനുഷ്യരുടെ പാപകാരണമായി പറയുന്നത്.❞ [The Watchers 10:8]. ➟എന്നാൽ ➤❝നിന്റെ (ആദാം) നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു❞ എന്ന് പഴയനിയമത്തിൽ ദൈവവും (ഉല്പ, 3:17), ➤❝ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു❞ എന്ന് പുതിയനിയമത്തിൽ പൗലൊസും വ്യക്തമാക്കുന്നു: (റോമ, 5:12).

❹ യൂദായുടെ വിഷയം ദൂതന്മാരല്ല; സഭയ്ക്കകത്ത് നുഴഞ്ഞുകയറിയിരിക്കുന്ന അഭക്തരായ ചില മനുഷ്യരാണ്. ➤❝നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.❞ (യൂദാ 1:4). ➟അവരുടെ പാപത്തെ ഹാനോക്കിൻ്റെ പുസ്തകത്തിൽനിന്ന് താൻ മനസ്സിലാക്കിയിട്ടുള്ള ദൂതന്മാരുടെ പാപത്തോടും സൊദോമിലും ഗൊമോരയിലും ചുറ്റുമുള്ള പട്ടണങ്ങളിലും നടന്ന പാപത്തോടും സാദൃശ്യപ്പെടുത്തുക മാത്രമാണ് താൻ ചെയ്യുന്നത്. ➟യൂദായുടെ അടുത്തവാക്യം നോക്കുക: ➤❝അങ്ങനെ തന്നേ ഇവരും (സഭയിൽ നുഴഞ്ഞുകഴറിയ അഭക്തരായ മനുഷ്യർ) സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.❞ (1:8).

➦ തന്നെയുമല്ല, ഹാനോക്കിൻ്റെ പുസ്തകത്തിൽപ്പറയുന്ന ദൂതന്മാരുടെ പാപവും സൊദോം ഗൊമോര നിവാസികളുടെ പാപവും വ്യത്യസ്തമാണ്. ➟❛അന്യജഡം❜ (strange flesh) എന്ന് പറയാൻ ഗ്രീക്കിൽ ❛sarkos heteras❜ എന്ന പദമാണ് യൂദാ ഉപയോഗിച്ചിരിക്കുന്നത്. ➟❛Heteros❜ എന്ന ഗ്രീക്കുപദത്തിൻ്റെ അർത്ഥം: ➟മറ്റൊരു വർഗ്ഗത്തിൽപ്പെട്ടതോ അല്ലെങ്കിൽ, സ്വഭാവത്തിൽ തികച്ചും വ്യത്യസ്തമായതോ ആയ ഒന്ന് (another of a different kind) എന്നാണ്. ➟ഇത് ഹാനോക്ക് പറയുന്ന ദൂതന്മാരെ സംബന്ധിച്ച് ശരിയാണ്. ➟ദൂതന്മാർ ആത്മാക്കൾ (pneumata – spirits) ആണ്: (എബ്രാ, 1:14). ➟ആത്മരൂപികളായ ദൂതന്മാർ മനുഷ്യസ്ത്രീകളെ മോഹിച്ചു എന്നത് തങ്ങളുടെ പ്രകൃതിക്ക് (Nature) വിരുദ്ധമായ അന്യജഡ മോഹമാണ്. ➟എന്നാൽ സൊദോം ഗൊമോര നിവാസികളുടെ പാപം അതല്ല. അവർ അന്യജഡത്തെയല്ല മോഹിച്ചത്; സ്വവർഗ്ഗത്തെയാണ് മോഹിച്ചത്. ➟അല്ലെങ്കിൽ തങ്ങളുടെ അതേ ലിഗത്തിലുള്ളവരെയാണ് മോഹിച്ചത്. ➤❝അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.❞ (റോമ, 1:27).

➦ ഈ ഉപദേശത്തിൻ്റെ വക്താക്കൾ കരുതുന്നത്, സോദോമിലെ ജനം ദൂതന്മാരെ മോഹിച്ചു എന്നാണ്. ➟അതിനായി അവർ ആശ്രയിക്കുന്ന വാക്യം ഇതാണ്: ➤❝അവർ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.❞ (ഉല്പ, 19:5). ➟ഉല്പത്തി 19:1-ൽ ഇവർ ആരായിരുന്നു എന്നറിയാൻ ❛ദൂതന്മാർ❜ (Angels) എന്ന് എഴുത്തുകാരനായ മോശെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, ഇവർ ദൂതന്മാരായിട്ടല്ല; മനുഷ്യർ അഥവാ, പുരുഷന്മാർ ആയിട്ടാണ് അബ്രാഹാമിൻ്റെ അടുക്കൽ വന്നതും ലോത്തിൻ്റെ അടുക്കൽ വന്നതും: (ഉല്പ, 18:2 ⁃⁃ ഉല്പ, 19:5). ➟അത് എബ്രായയിൽ യഥാക്രമം ❛അനഷീം❜ (Anashim – Men), ഹാ-അനഷീം’ (Ha-Anashim – The Men) എന്നുമാണ്. ➟ഇതിന് മനുഷ്യരിലെ ❛പുരുഷന്മാർ❜ എന്ന അർത്ഥമാണുള്ളത്. ➟സത്യവേദപുസ്തകത്തിൽ രണ്ടിടത്തും ❛പുരുഷന്മാർ❜ എന്നാണ്. ➟സോദോമിലെ പുരുഷന്മാരെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 19:4).

➦ ഇനി, സോദോമിലെ പുരുഷന്മാർ ലോത്തിനോട് ആവശ്യപ്പെടുന്നട് എന്താണെന്ന് ഒരിക്കൽക്കൂടി ശ്രദ്ധിക്കുക: ➤❝ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ.❞ ➟അവർ ദൂതന്മാരെയല്ല ആവശ്യപ്പെട്ടത്; തങ്ങളെപ്പോലുള്ള പുരുഷന്മാരെയാണ് ആവശ്യപ്പെട്ടത്. ➟ദൂതന്മാർ മനുഷ്യരായിട്ടാണ് വന്നതെന്നും അവർ മനുഷ്യരെയാണ് തങ്ങളുടെ ഭോഗത്തിന് ആവശ്യപ്പെട്ടതെന്നും വളരെ വ്യക്തമായി മനസ്സിലാക്കാം. ➟ഇതിനൊരു വചനപരമായ തെളിവുകൂടിയുണ്ട്: ➤❝അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.❞ (എബ്രാ, 13:2). ➟അബ്രാഹാമാണ് ദൂതന്മാരെ സൽക്കരിച്ചത്: (ഉല്പ, 18:8); ➟എന്നാൽ ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനുപോലും താൻ സൽക്കരിച്ചത് ദൂതന്മാരെയാണെന്ന് മനസ്സിലായില്ല. ➟അതുകൊണ്ടാണ്, ❝അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചു❞ എന്ന് പറഞ്ഞിരിക്കുന്നത്. ➟പിന്നെങ്ങനെയാണ് സോദാമിലുള്ളവർ ദൂതനാണെന്ന് മനസ്സിലാക്കുന്നത്❓ ➟അതിനാൽ, ഹാനോക്ക് പറയുന്ന ദൂതന്മാരുടെ അന്യജഡമോഹംപോലെ സോദോം ഗൊമോരയിലെ പുരുഷന്മാർ അന്യജഡത്തെ (ദൂതന്മാരെ) മോഹിച്ചു എന്ന് പറയാൻ കഴിയില്ല.

❺ കള്ളപ്രവാചകന്മാരുടെയും ദുരുപദേഷ്ടാക്കന്മാരുടെയും ദുഷ്കാമപ്രവൃത്തികളെക്കുറിച്ച് പറഞ്ഞുവന്നിട്ട് (2പത്രൊ, 1:1-2), പത്രൊസ് അപ്പൊസ്തലനും ദൂതന്മാരുടെയും സോദോമ്യരുടെയും പാപത്തെക്കുറിച്ച് പറയുന്നുണ്ട്: ➤❝പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.❞ (2പത്രൊ, 2:4-8). ➟ഇവിടെ, ദൂതന്മാരുടേത് ലൈംഗിക പാപമാണെന്നോ, ദൂതന്മാരും സൊദോം ഗൊമോറയിൽ ഉള്ളവരും അന്യജഡം മോഹിച്ചു എന്നോ പത്രൊസ് പറയുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

⛔ സഭയ്ക്കകത്ത് നുഴഞ്ഞുകയറി ജഡത്തെ മലിനമാക്കുന്ന അഭക്തരായ ചില മനുഷ്യരുടെ പാപത്തെ, ഹാനോക്കിൻ്റെ പുസ്തകത്തിലെ ദൂതന്മാരുടെ ലൈംഗിക പാപത്തോട് ഉപമിക്കുക മാത്രമാണെന്ന് യൂദാ ചെയ്തതെന്ന് മനസ്സിലാക്കാം. ➟യൂദാ 14-15-ഉം ഹാനോക്കിൻ്റെ പുസ്തകത്തിൽനിന്നുള്ളതാണ്: [The Watchers 1:9]. ➟ഇതൊരുപക്ഷെ, പൗലൊസ് ഗ്രീക്ക് കവികളെ ഉദ്ധരിച്ചതുപോലെ യൂദായും ചില വാക്യങ്ങൾ ഹാനോക്കിൽനിന്ന് ഉദ്ധരിച്ചതാകാം: (പ്രവൃ, 17:28; 1കൊരി, 15:33; തീത്തൊ, 1:12). അതിനാൽ,, ഹാനോക്കിൻ്റെ പുസ്തകം മുഴുവൻ യൂദാ അംഗീകരിച്ചുവെന്നോ, അതിലെ ഉല്പത്തിയുടെ വ്യാഖ്യാനം ശരിവെയ്ക്കുന്നു എന്നോ അർത്ഥമാക്കേണ്ടതില്ല.

❻ ഉല്പത്തി ആറാം അദ്ധ്യായം ശ്രദ്ധയോടെ പഠിച്ചാൽത്തന്നെ അത് ദൂതന്മാരെക്കുറിച്ചല്ലെന്ന് മനസ്സിലാക്കാൻ കഴിയും. ➟രണ്ടാം വാക്യത്തിലാണ് ദൈവത്തിൻ്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ ഭാര്യമാരായി എടുക്കുന്നത്: (6:2). ➟അടുത്തവാക്യം: ➤❝അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 6:3). ➟ഇത് പാപത്തിൻ്റെ നേർക്കുള്ള ഒരു ന്യായവിധിയാണ്. ➟ഇവിടെ മൂന്ന് കാര്യങ്ങളാണ് ദൈവം പറയുന്നത്. ➟𝟭.മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല. ➟𝟮.അവൻ ജഡം തന്നേയല്ലോ. ➟𝟯.അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും. ➟ഈ മൂന്നുകാര്യത്തിൽ ഒന്നുപോലും ദൂതനെക്കുറിച്ചല്ല; മനുഷ്യനെക്കുറിച്ചാണ് പറയുന്നത്. ➟മനുഷ്യസ്ത്രീകളെ ഭാര്യമാരായി എടുത്തത് ദൂതന്മാർ ആയിരുന്നെങ്കിൽ, ദൂതന്മാരുടെ ന്യാവിധിയിയെക്കുറിച്ചും ദൈവം ഇവിടെ പറയാതിരിക്കില്ലായിരുന്നു.

➦ നാലാം വാക്യത്തിൽ ➤❝ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു❞ എന്ന് പറയുന്നതായി കാണാം: (6:4). ➤അടുത്തവാക്യം: ➤❝താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.❞ (ഉല്പ, 6:6-7). ➟ദൂതത്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്: (നെഹെ, 9:6). ➟ആറാം വാക്യം വളരെ ശ്രദ്ധിക്കുക: ➤ദൂതന്മാരും മനുഷ്യസ്ത്രീകളുമായാണ് പാപം ചെയ്തതെങ്കിൽ, ദൂതനെയും മനുഷ്യനെയും ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിക്കുമായിരുന്നു. ➟അല്ലാതെ, പാപത്തിന് കാരണക്കാരനായ ദൂതനെ ഒഴിവാക്കിയിട്ട് മനുഷ്യനെക്കുറിച്ചുമാത്രം അനുതപിക്കുമായിരുന്നില്ല. ➟ഏഴാം വാക്യത്തിൽ പറയുന്നത്, ➤❝ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും❞ എന്നാണ്. ➟വീണ്ടും മനുഷ്യൻ ഉൾപ്പെടുന്ന ഭൂമിയിലെ സകല ജീവജാലങ്ങളെയും ഉണ്ടാക്കുകകൊണ്ട് അനുതപിക്കുന്നു എന്നാണ് ദൈവം പറയുന്നത്. ➟ദൂതന്മാർക്ക് അവിടെ എന്തെങ്കിലും റോൾ ഉണ്ടായിരുന്നെങ്കിൽ, അവരുടെ ന്യായവിധിയെക്കുറിച്ചും പറയുമായിരുന്നു. ➟അതിനാൽ, ഉല്പത്തി ആറാം അദ്ധ്യായത്തിൻ്റെ വിഷയം ദൂതന്മാരല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

➦ രണ്ടാമത്തെ വിഷയം: ദൈവം ഭൂമിയിൽ പുരുഷന്മാരുമായാണ് ഉടമ്പടി ചെയ്യുന്നത്. ➟ഉദാ: ആദാം, നോഹ, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മോശെ ദാവീദ് മുതലായവർ. ➟ഭൂമിയിൽ നന്മയായാലും തിന്മയായാലും പുരുഷ്യന്മാർ മുഖാന്തരം വരുന്നതായാണ് കാണുന്നത്. ➟ഹവ്വാ മുഖാന്തരമാണ് ആദാം വ്യക്ഷഫലം ഭക്ഷിച്ചത്; എങ്കിലും സ്ത്രീ മുഖാന്തരമല്ല; ആദാം മുഖാന്തരമാണ് ഭൂമി ശപിക്കപ്പെട്ടത്: (ഉല്പ, 3:17). ➟സ്ത്രീകളുടെ വ്യക്തിപരമായ പാപത്തിന് ദൈവം പലരെയും ശിക്ഷിച്ചതായി കാണാം: (ഉല്പ, 19:26; സംഖ്യാ, 12:10; 2രാജാ, 9:33). ➟എന്നാൽ സ്ത്രീകളുടെ പാപത്താൽ ഭൂമി മുഴുവൻ ശിക്ഷിക്കപ്പെടുക അസാദ്ധ്യം. ➟ഉല്പത്തിയിലെ ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ, അവർ പാപം ചെയ്തത് ഭൂമിയിലെ സ്ത്രീകളുമായിട്ടാണ്. ➟ഭൂമിയിലെ പുരുഷന്മാക്ക് അതിൽ യാതൊരു പങ്കുമില്ല. ➟അതിനാൽ, പുരുഷന്മാർ ഉൾപ്പെടുന്ന ജീവജാലങ്ങളെ മുഴുവൻ ദൈവം നശിപ്പിക്കും എന്ന് പറയുമായിരുന്നില്ല.

❼ ഉല്പത്തിയിൽ പറയുന്ന ദൈവപുത്രന്മാർ ദൂതന്മാർ അല്ലെന്നതിൻ്റെ ഏറ്റവും വ്യക്തവും ശക്തവുമായ ഒരു തെളിവ് തരാം: ➟സദുക്യരുടെ ഒരു ചോദ്യത്തിൻ്റെ മറുപടിയായി യേശു പറയുന്ന ഒരു കാര്യമുണ്ട്: ➤❝ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.❞ (ലൂക്ക, 20:34-36). ➟സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഇതുകാണാം: (മത്താ, 22:29-30; മർക്കൊ, 12:24-25). ➤❝പുനരുത്ഥാനപുത്രന്മാരാർ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകയാൽ, വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല❞ എന്നാണ് യേശു പഠിപ്പിച്ചത്. ➟ഇവിടെ ദൂതന്മാരുടെ അവസ്ഥ യേശു വ്യക്തമായി വരച്ചുകാട്ടുകയാണ്. ➟ദൂതന്മാർ ലിംഗഭേദം (Gender) ഇല്ലാത്ത ആത്മാക്കളാണ്: (എബ്രാ, 1:14). ➟അവർക്ക് ലൈംഗിക ചോദനയോ, ആ വിധത്തിലുള്ള ആഗ്രഹങ്ങളോ, വികാരങ്ങളോ ഉള്ളവരല്ലെന്ന് യേശുവിൻ്റെ വാക്കിനാൽ സംശയലേശമന്യേ മനസ്സിലാക്കാം.

➦ പിന്നെങ്ങനെയാണ് അവർ മനുഷ്യസ്ത്രീകളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുന്നത്❓ ➟മനുഷ്യർക്ക് ദൂതന്മാരെക്കാൾ താഴ്ചയുള്ള പ്രകൃതിയാണ്: (എബ്രാ, 2:9). ➟തങ്ങളെക്കാൾ താഴ്ന്ന പ്രകൃതിയുള്ളവരുടെ സൗന്ദര്യത്തിൽ ദൂതന്മാർ ആകൃഷ്ടരാകുമോ❓ ➟മനുഷ്യരെക്കാൾ താഴ്ചയുള്ളതാണ് മൃഗങ്ങൾ. ➟മനുഷ്യർ പട്ടി, പൂച്ച മുതലായവയുടെ ഭംഗിയിൽ ആകൃഷ്ടരായേക്കാം. ➟എന്നാൽ അവയെ ഭാര്യമാരായി എടുത്ത്, അവയിൽ മക്കളെ ജനിപ്പിക്കാൻ താല്പര്യപ്പെടുമോ❓ ➟ഏതെങ്കിലും ഗതികെട്ട മനുഷ്യൻ അങ്ങനെ ചെയ്താൽപ്പോലും, ➟ദൂതന്മാരുടെ പ്രകൃതി അവരെ അതിന് സമ്മതിക്കില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്.

➦ ദൂതന്മാർക്ക് ശരീരമില്ല; ആത്മാക്കൾ (Spirits) ആണ്: (എബ്രാ, 1:14). ➟മനുഷ്യസ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ അവർക്ക് മനുഷ്യ ശരീരം (DNA, Reproductive organs) ആവശ്യമാണ്. ➟ദൂതന്മാർ മനുഷ്യരൂപം ധരിക്കാറുണ്ടെങ്കിലും, അത് താല്ക്കാലികമായ ചില ദൗത്യത്തിന് വേണ്ടിയാണ്. ➟എന്നാൽ തങ്ങളുടെ പ്രകൃതി സംമ്പൂർണ്ണമായി ത്യജിച്ചുകൊണ്ട് മറ്റൊരു വർഗ്ഗത്തിൻ്റെ (മനുഷ്യൻ) പൂർണ്ണപ്രകൃതി എടുക്കാൻ അവർക്ക് കഴിയില്ല. ➟അതായത്, ഒരു വംശത്തെ ജനിപ്പിക്കത്തക്ക രീതിയിൽ അവർക്ക് സ്ഥിരമായ ഒരു ശാരീരിക മാറ്റം സംഭവിക്കുമെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല.

ദൈവപുത്രന്മാർ ആരാണ്
➦ ഉല്പത്തി 4-5 അദ്ധ്യായങ്ങളിൽ രണ്ട് വ്യത്യസ്ത വംശാവലികൾ കാണാം. ➟𝟭.സ്വന്തസഹോദരനെ കൊന്ന് ശാപഗ്രസ്ഥനായിത്തീർന്ന കയീൻ്റെ വംശാവലി: (ഉല്പ, 8:12 ⁃⁃ ഉല്പ, 4:17-24). ➟𝟮.ദൈവം വഴിപാടിൽ പ്രസാദിച്ചകാരണം കയീനാൽ കൊല്ലപ്പെട്ട ഹാബെലിനുപകരം ദൈവം നൽകിയ ശേത്തിലൂടെയുള്ള വംശാവലി: (ഉല്പ, 4:4-8; 4:25 ⁃⁃ ഉല്പ, 5:6-32). ➟ഇതിൽ ഒരു വംശാവലി ദൈവപുത്രന്മാരുടെയും അടുത്തത് മനുഷ്യപുത്രന്മാരുടെയും വംശാവലിയാണ്. ➟ആദാം ദൈവത്തിൻ്റെ പുത്രനാണ് (ലൂക്കൊ, 3:38). ➟ആദാമിൻ്റെ മക്കളിൽ രണ്ടുപേരിലൂടെയുള്ള വംശാവലിയാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ കയീൻ ശാപഗ്രസ്ഥനായിത്തീർന്നു. ➟അപ്പോൾ ശേത്തിലൂടെയുള്ള വംശാവലിയാണ് ദൈവപുത്രന്മാരുടെ വംശാവലിയെന്ന് മനസ്സിലാക്കാം. ➟അതിന് ചില തെളിവുകൾ തരാം:

𝟭. ❝ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.❞ (ഉല്പ, 4:26). ➟ശേത്തിൻ്റെ മകനായ എനോശിൻ്റെ കാലത്താണ് ദൈവനാമത്തിലുള്ള ആരാധന തുടങ്ങിയത്. ➟അതിനാൽ ശേത്തിൻ്റെ തലമുറയാണ് അവിടെപ്പറയുന്ന ദൈവപുത്രന്മാരെന്ന് മനസ്സിലാക്കാം.

𝟮. പുതിയനിയമത്തിൽ ദൈവപുത്രനായ ആദാമിലെത്തുന്ന വംശാവലി ആരിലൂടെയുള്ളതാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.❞ (ലൂക്കൊ, 3:38). ➟ആദാം മുതലുള്ള ഈയൊരു വംശാവലി മാത്രമേ പുതിയനിയമത്തിലുള്ളൂ. ➟നമ്മുടെ ദൈവപുത്രനും കർത്താവുമായ യേശു ജനിച്ചത് ഈ വംശാവലിയിൽ ആണെന്നതാണ് അതിൻ്റെ ഹൈലൈറ്റ്. ➟അതിൽ, പിന്നെയും ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്: ➟ഒന്നാം മനുഷ്യനായ ആദാമും ഒടുക്കത്തെ ആദാമായ നമ്മുടെ കർത്താവായ ക്രിസ്തുവും ❛ദൈവപുത്രൻ❜ (Son of God) എന്ന് അഭിന്നമായി വിശേഷിപ്പിക്കപ്പെട്ടവരാണ്: (1കൊരി, 15:45 ⁃⁃ ലൂക്കൊ, 1:38; യോഹ, 1:34). ➟ഇത് ദൈവപുത്രന്മാരുടെ വംശാവലിയാണെന്നതിന് മറ്റൊരു തെളിവിൻ്റെ ആവശ്യമുണ്ടോ❓

𝟯. ആദാമിൻ്റെ പത്താം തലമുറയാണ് നോഹ: (ഉല്പ, 4:29). ➟നോഹയും മക്കളുമാണ് ജലപ്രളയത്തെ അതിജീവിച്ചവർ. ➟നോഹയുടെ വംശാവലിയിലുള്ള യാക്കോബിലൂടെയാണ് യിസ്രായേൽ എന്ന വാഗ്ദത്തസന്തതി ജനിക്കുന്നത്. ➟യിസ്രായേലിനെയും ദൈവത്തിൻ്റെ ❛പുത്രൻ, പുത്രന്മാർ❜ എന്ന് ഏകവചനത്തിലും ബഹുവചനത്തിലും അനേകം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (പുറ, 4:22; പുറ, 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14). ➟തന്മൂലം, ശേത്തിൻ്റെ സന്തതിപരമ്പരയാണ് ദൈവത്തിൻ്റെ പുത്രന്മാരെന്ന് അവിതർക്കമായി തെളിയുന്നു.

➦ ഉല്പത്തിയിലെ ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ദൂതന്മാർക്ക് മനുഷ്യസഹജമായ വികാരങ്ങളും ലൈംഗിക ചോദനകളും അവരിൽ ആരോപിക്കുകയാണ് ചെയ്യുന്നത്. ➟ഇത് യേശുക്രിസ്തുവിന്റെ വ്യക്തമായ പഠിപ്പിക്കലിന് വിരുദ്ധമാണ്. ➟സ്വർഗ്ഗീയമായ വിശുദ്ധിയിൽ വസിക്കുന്ന ദൂതന്മാർ തങ്ങളുടെ ഉന്നത പ്രകൃതി വിട്ട് ജഡിക മോഹങ്ങൾക്ക് അടിമപ്പെട്ടു എന്ന് വിശ്വസിക്കുന്നത് ബൈബിളിന്റെ ആത്മീയ ദർശനത്തിന് നിരക്കാത്തതാണ്. ➟അതുകൊണ്ടുതന്നെ ഉല്പത്തി ആറിലെ ദൈവപുത്രന്മാർ ശേത്തിന്റെ വംശാവലിയിലെ ഭൗതിക മനുഷ്യർ തന്നെയായിരുന്നു എന്ന് ഉറപ്പിക്കാം.

❾ പത്രൊസും യൂദായും പറയുന്ന ദൂതന്മാരുടെ പാപം ഉല്പത്തി 6-ലെ പാപമല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ➟പിന്നെ ഏതായിരിക്കും അവരുടെ പാപം
➦ പാപം ചെയ്ത ദൂതന്മാരെ അന്ത്യന്യായവിധിക്കായി ചങ്ങലയിട്ടു സൂക്ഷിക്കുന്നതായി പത്രൊസും യൂദായും പറഞ്ഞിട്ടുണ്ട്: ➤❝പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും❞ (2പത്രൊ, 2:4). ➤❝തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.❞ (യൂദാ 1:6). ➟ഇവർ ആരെണെന്നതിൻ്റെ ചില സൂചനകൾ ബൈബിളിലുണ്ട്:

𝟭. ദൂതന്മാരും മനുഷ്യരും ദൈവസൃഷ്ടിയാണ്: (നെഹെ, 9:6 ⁃⁃ യെശ, 64:8). ➟ദൂതന്മാരെയും മനുഷ്യരെയും ❛ദൈവപുത്രന്മാർ❜ (Sons of God) എന്ന് അഭിന്നമായി വിശേഷിപ്പിച്ചിട്ടുമുണ്ട്: (ഇയ്യോ, 1:6; ഇയ്യോ, 2:1; ഇയ്യോ, 38:6 ⁃⁃ ആവ, 14:1; സങ്കീ, 82:6; ഹോശേ, 1:10). ➟യെശയ്യാവും യെഹെസ്ക്കേലും നിഗളിച്ചിട്ട് വീണുപോയ ഒരു ദൂതനെക്കുറിച്ച് പറയുന്നുണ്ട്: (യെശ, 14:12-15; യെഹെ, 28:12-19). ➟സാത്താൻ്റെ ഉത്ഭവം എന്ന് കരുതപ്പെടുന്ന ഈ ദൂതൻ്റെ (കെരൂബ്) വീഴ്ച പ്രപഞ്ചസൃഷ്ടിക്ക് മുമ്പാണ്. ➟വീണുപോയ ദൂതനും ആദാമിനും തമ്മിൽ ചില സാമ്യങ്ങളുണ്ട്. രണ്ടുപേരും ഏദെൻ തോട്ടത്തിൽ ആയിരുന്നു: (യെഹെ, 28:13 ⁃⁃ ഉല്പ, 2:15). ➟ദൂതൻ നിഗളിച്ചിട്ട് ❛ഞാൻ അത്യുന്നതനോടു സമനാകും❜ എന്നാണ് പറഞ്ഞത്; ➟ആദാം പാപം ചെയ്തതും ദൈവത്തെപ്പോലെ ആകാനാണ്: (യെശ, 14:14 ⁃⁃ ഉല്പ, 3:5). ➟ഈ ദൂതനോടൊപ്പം ചേർന്ന് ദൈവമത്വത്തിൽ പങ്കുചേരാൻ ആഗ്രഹിച്ച ദൂതന്മാരുടെ ഒരു കൂട്ടത്തെക്കുറിച്ചാകാം പത്രോസും യൂദായും പരാമർശിക്കുന്നത്.

𝟮. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാത്തവർ:
➦ ❛തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ❜ എന്ന് യൂദാ പറയുന്നുണ്ട്. ➟ദൈവം ഓരോ ദൂതഗണത്തിനും നൽകിയിട്ടുള്ള നിശ്ചിത അധികാരപരിധിയും സ്ഥാനവും അവർ ലംഘിച്ചു എന്നതാണ് അതിന്റെ അർത്ഥം. ➟ദൈവഹിതത്തിന് കീഴിൽ നിൽക്കാതെ സ്വന്തം അധികാരം സ്ഥാപിക്കാൻ ശ്രമിച്ചതാണ് അവരുടെ പാപം.

𝟯. സ്വന്തവാസസ്ഥലം വിട്ടുപോയവർ:
➦ ❛സ്വന്ത വാസസ്ഥലം വിട്ടുപോയി❜ എന്ന പ്രയോഗം സ്വർഗ്ഗീയമായ സന്തോഷത്തിൻ്റെ അവസ്ഥയെ ഉപേക്ഷിച്ചതിനെ സൂചിപ്പിക്കുന്നു. ➟ദൈവസാന്നിധ്യത്തിൽ നിന്നുള്ള ബോധപൂർവ്വമായ പിന്മാറ്റത്തെയും കലഹത്തെയുമാണ് അത് കാണിക്കുന്നത്.

ഉപസംഹാരം:
➦ ഉല്പത്തി ആറാം അദ്ധ്യായത്തിൽ പറയുന്ന ➤❛ദൈവത്തിൻ്റെ പുത്രന്മാർ❜ ശേത്തിൻ്റെ സന്തതികളും ➤❛മനുഷ്യരുടെ പുത്രിമാർ❜ ശാപഗ്രസ്ഥനായ കയീൻ്റെ സന്തതികളുമാണെന്ന് മനസ്സിലാക്കാം. ➟അതായത്, ശേത്തിൻ്റെ സന്തതികളായ പുരുഷന്മാരെയാണ് ദൈവപുത്രന്മാർ എന്ന് അവിടെ പറഞ്ഞിരിക്കുന്നത്. ➟ദൈവത്തോട് വിശ്വസ്തരായി നിൽക്കേണ്ട ശേത്തിന്റെ വംശത്തിലെ പുരുഷന്മാർ ശാപഗ്രസ്ഥരിൽനിന്ന് ജനിച്ച മനുഷ്യപുത്രിമാരുടെ ലൗകിക സൗന്ദര്യത്തിന് പിന്നാലെ പോയി ദൈവത്തോടുള്ള തങ്ങളുടെ ആത്മീയ വിശ്വസ്തത ലംഘിച്ചതുകൊണ്ടാണ്, ➟അവരുടെ വീഴ്ച അക്കാലത്തെ മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ നാശത്തിന് (ജലപ്രളയം) കാരണമായത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ➤❝ഉല്പത്തി 6-ലെ പാപം ദൂതന്മാരുടേതല്ല, മറിച്ച് ദൈവത്തെ ഭയപ്പെട്ടിരുന്ന ശേത്തിന്റെ വംശാവലി (ദൈവപുത്രന്മാർ), ദൈവിക പാത വിട്ടുപോയ കയീന്റെ വംശാവലിയുമായി (മനുഷ്യപുത്രിമാർ) കലർന്നതാണ്. ➟ഇത് കേവലം ഒരു ചരിത്രമല്ല, പ്രത്യുത ദൈവജനത്തിന് ലോകത്തോടുള്ള (തിന്മ) വേർപാട് (Separation) എത്രത്തോളം പ്രധാനമാണെന്നതിന്റെ വലിയൊരു മുന്നറിയിപ്പാണ്.❞

ക്രിസ്തു വീരനാം ദൈവമാണോ❓

☛ ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ➟ഇവിടെപ്പറയുന്ന ശിശു/മകൻ യേശുക്രിസ്തു ആണെന്നും അവൻ വീരനാം ദൈവവും നിത്യപിതാവും ആണെന്നും അനേകരും വിചാരിക്കുന്നു. ➟എന്നാൽ പ്രവചനം യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിലെ ശ്രേഷ്ഠനായ ഒരു രാജാവിനെക്കുറിച്ചാണ്. ➟യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ ചില തെളിവുകൾ തരാം: 
പുതിയനിയമത്തിൽ തെളിവില്ല:
➦ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3;മത്താ, 8:17⁃⁃യെശ, 53:4;മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും❓
കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും:
➦ യെശയ്യാവ് പ്രവചിച്ച കന്യകയും മകനും, യഥാർത്ഥത്തിൽ മറിയയും യേശുവും ആയിരുന്നില്ല: ➤❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:14-16). ➟ഇമ്മാനുവേലിൻ്റെ ഈ അടയാളം യഥാർത്ഥത്തിൽ ആഹാസ് രാജാവിനോടായിരുന്നു. ➟ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയെ ഭീഷണിപ്പെടുത്തുന്ന സമയത്ത്, കർത്താവിലാശ്രയിച്ച് ഉറപ്പോടെയിരിക്കണമെന്നും അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും പ്രവാചകൻ ആഹാസിനോട് പറഞ്ഞു. ➟ആഹാസിന് വിശ്വാസം വരേണ്ടതിനായി ➤❝താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക❞ എന്നു പ്രവാചകൻ കല്പിച്ചു. ➟എന്നാൽ ആഹാസ് യഹോവയെ പരീക്ഷിക്കയില്ലെന്ന് പറഞ്ഞുകൊണ്ട് അടയാളം നിഷേധിച്ചു. ➟രാജാവിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷം, ➤❝കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും❞ എന്ന് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം അവന് നൽകുന്നത്: (യെശ, 7:1-20). ➟എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). ➟അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. ➟പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. ➟എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). ➟തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ➤❛ക്രിസ്തു❛ എന്ന ആത്മീയ രക്ഷകനിലൂടെയും ➤❛മറിയ❜ എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). ➤❛കന്യകാജനനം❜ ഒഴികെ, ശിശുവിനോടുള്ള ബന്ധത്തിൽ യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല എന്നത് ആ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നില്ല എന്നതിൻ്റെ തെളിവാണ്. ➟യെശയ്യാവ് 𝟕:𝟏𝟒 യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് അല്ലാതിരുന്നിട്ടും ആ പ്രവചനം ആത്മീയമായി യേശുവിനോടു ബന്ധിപ്പിച്ച മത്തായി, യെശയ്യാവ് 𝟗:𝟔 എന്തുകൊണ്ട് എടുത്തില്ല❓ ➟അതിനു് ഒറ്റ ഉത്തരമേയുള്ളു: ആ പ്രവചനത്തിന് നമുടെ കർത്താവുമായി വീദൂരമായ ബന്ധംപോലുമില്ല. [കാണുക: ഇമ്മാനൂവേൽ]
ഒരു ശിശു ജനിച്ചിരിക്കുന്നു: 
➦ വീരനാം ദൈവം (സത്യദൈവം) ❛ഒരു ശിശുവായി ജനിച്ചിരിക്കുന്നു❜ എന്ന് പറയുന്നതുതന്നെ അധോലോക വിഡ്ഢിത്തമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും ആദ്യനും അന്ത്യനുമാണ്: (സങ്കീ, 90:2; യെശ, 44:6 ⁃⁃ യെശ, 40:28). വിശേഷാൽ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6). ഗതിഭേദത്താൽ ആഛാദനമില്ലാത്തെ അനാദ്യനന്തനായ ദൈവം എങ്ങനെ ശിശുവായി ജനിക്കും❓ ദൈവത്തെ ഒരു സ്ത്രീ എങ്ങനെ പ്രസവിക്കും❓ 
➦ ഇനി യേശുവിൻ്റെ കാര്യമെടുക്കാം: യേശു ആരുടെയും അവതാരവുമല്ല; ആരും വേഷംമാറി വന്നതുമല്ല; പരിശുദ്ധാത്മാവ് അവനെ മറിയത്തിൽ ഉല്പാദിപ്പിച്ചതാണ്: ➤❝അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20 ⁃⁃ ലൂക്കൊ, 2:21). ഒരു വീരനാം ദൈവത്തെയാണ് പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് സുബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ❓ അനാദ്യനന്തനായ ദൈവത്തെയാണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം ദൈവപുരുഷനായ മോശെയെക്കാൾ ഒട്ടും വിശേഷതയുള്ളതാകാൻ തരമില്ല: (പുറ, 4:16; 7:1). 
➦ ബൈബിൾ വെളിപ്പെടുത്തുന്ന യേശുവിൻ്റെ  സംക്ഷിപ്മായ ജീവചരിത്രം ഇതാണ്: ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ മൂത്തമകനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 8:40). 
➤നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21) ➤അവളിൽനിന്ന് ഉത്ഭവിച്ചതും (ലൂക്കൊ, 1:35) ➤അബ്രാഹാമിൻ്റെ സന്തതിയായ മനുഷ്യക്കുഞ്ഞാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടതും (ഉല്പ, 17:10-14; ലേവ്യ, 12:2-3; മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21) ➤മറിയയുടെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്ന് ദിവസം കഴിഞ്ഞിട്ട് ദൈവാലയത്തിൽ കൊണ്ടുപോയി ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുത്തതും (ലേവ്യ, 12:3-6; ലൂക്കൊ, 2:7; 2:22-24) ➤ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടതും (ലൂക്കൊ, 2:40) ➤ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും (ലൂക്കൊ, 2:52) ➤യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയതും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38) ➤പ്രവചനപോലെ പിതാവിനാൽ ❛ഇവൻ എൻ്റെ പിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ട് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായതും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23) ➤പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയതും (ലൂക്കൊ, 4:1) ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) ➤ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതും (മത്താ, 12:28 ⁃⁃ പ്രവൃ, 2:22) ➤എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു എന്നു ഉറക്കെ നിലവിളിച്ചതും (മത്താ, 27:47; മർക്കൊ, 15:34 ⁃⁃ എബ്രാ, 5:7) ➤തൻ്റെ മനുഷ്യത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചതും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14) ➤മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും (1പത്രൊ, 3:18 ⁃⁃ പ്രവൃ, 10:40) ➤ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11 ⁃⁃ മർക്കൊ, 15:39; യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ എപ്പോഴാണ് വീരനാം ദൈവമായത്❓ ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു; ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].
പ്രാവചനികനാമം:
➦ എന്നാൽ വസ്തുതയെന്താണ്❓ ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (𝐍𝐚𝐦𝐞) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), സംജ്ഞാനാമമോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ജനിച്ച ശിശുവിനെക്കുറിച്ചുള്ള  പ്രാവചനികനാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആണ്. ➟ഒരുത്തനെ ❛വീരനാം ദൈവം❜ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. ➟പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ യഥാർത്ഥത്തിൽ ❛വീരനാം ദൈവം❜ (സത്യദൈവം) ആയിരുന്നെങ്കിൽ, ❛വീരനാം ദൈവം എന്ന് പേർ വിളിക്കും❜ എന്ന് ഒരിക്കലും പറയില്ല; ❛വീരനാം ദൈവം ആയിരിക്കും❜ എന്നേ പറയുമായിരുന്നുള്ളൂ. ➟സത്യദൈവത്തെ സംബന്ധിച്ച് ❛ദൈവം❜ എന്നത് പേരോ, പദവിയോ, പ്രാവചനിക നാമമോ അല്ല; പ്രകൃതിയാണ്. ➟പേരും പദവിയും പ്രകൃതിയും തിരിച്ചറിയാത്തവർക്ക് എന്തുപദേശം വേണമെങ്കിലും പറയാം.
പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
പിതാവിൻ്റെ പ്രകൃതി: ➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛ദൈവം❜ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➤❛മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക:മനുഷ്യനായ ക്രിസ്തുയേശു]. 
➦ ❛ദൈവം എന്ന പ്രകൃതി❜ പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞  (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➤❛പിതാവായ ഏക ദൈവമേ നമുക്കുള്ളു❜ എന്നാണ് പൗലൊസ് പറയുന്നത്. ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പറയുമായിരുന്നോ❓ ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➤[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
➦ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും യേശുക്രിസ്തു നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➤[കാണുക:കർത്താവ് (kyrios) ദൈവമാണോ?]
പിതാവും നിത്യപിതാവും:
➦ യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി❓ (യോഹ, 20:17). ➟നമുക്ക് ഒരു പിതാവും ഒരു നിത്യപിതാവുണ്ടെന്ന് ആരെങ്കിലും സമ്മതിക്കുമോ❓ ➟ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്നവർ തന്നെയാണ്, അവനെ നിത്യപിതാവും ആക്കുന്നത്. ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ പിതാവായ ഏകദൈവം യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47;മർക്കൊ, 15:33;യോഹ, 17:3). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. യോഹന്നാനും അവൻ്റെ ദൈവത്തെക്കുറിച്ച് യോഹന്നാനും പറഞ്ഞിട്ടുണ്ട്: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 ⁃⁃റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5;1പത്രൊ, 1:3;സ.വേ.പു.CL). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6;എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15;പ്രവൃ, 2:23;1കൊരി, 15:21;15:47;1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ ➤[കാണുക:എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം]
കാലവും പ്രവചനവും:
➦ ശിശു ⁃⁃ ❛ജനിച്ചിരിക്കുന്നു❜ (is born) എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന ❛yulad❜ എന്ന പദവും മകൻ ⁃⁃ ❛നല്കപ്പെട്ടിരിക്കുന്നു❜ (is given) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛nitan❜ എന്ന പദവും എബ്രായ വ്യാകരണത്തിലെ ❛Perfect (qatal)❜ രൂപമാണ്. ➟അത് സാധാരണയായി ഭൂതകാലത്തെ (past tense) സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ➟ഒരു പ്രവൃത്തി പൂർത്തിയായി (completed action) അഥവാ, അത് മുഴുവനായി നടന്നു കഴിഞ്ഞു എന്ന ആശയമാണ് അതിനുള്ളത്.
➦ അടുത്ത രണ്ട് ഭാഗത്തുമുള്ള, ആധിപത്യം തോളിൽ ⁃⁃ ❛ഇരിക്കും❜ (shall be) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛wattehi❜ എന്ന പദവും പേർ ⁃⁃ ❛വിളിക്കപ്പെടും❜ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛wayyiqra❜ എന്ന പദവും ❛Sequential imperfect❜ രൂപമാണ്. ➟അത് പ്രവർത്തി അപൂർണ്ണമോ, തുടർച്ചയായി നടക്കുന്നതോ, അല്ലെങ്കിൽ ഭാവികാലത്തോ ആണെന്ന് കാണിക്കുന്നു (incomplete, ongoing, or future action). ➟❛ശിശു ജിനിച്ചിരിക്കുന്നു, മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന ആദ്യഭാഗത്തെ പ്രയോഗങ്ങൾ ഭൂതകാലത്തിൽ (Perfect, Completed Action) ആകയാൽ, അടുത്ത രണ്ടു ഭാഗവും അതിൻ്റെ തുടർച്ചയെന്നവണ്ണം വർത്തമാന കാലത്തിലോ, ആസന്ന ഭാവിയിലോ നടക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. ➟അതായത്, ആദ്യഭാഗം ചരിത്രവും അടുത്ത രണ്ടുഭാഗം ആസന്നഭാവിയിൽത്തന്നെ നടക്കേണ്ട പ്രവചനവുമാണ്. ➟അല്ലാതെ, എഴുന്നൂറ് വർഷംകഴിഞ്ഞ് നടക്കേണ്ട ഒരു കാര്യമല്ല.
ശിശുവല്ല; ഒരു ബാലകനാണ്:
➦ പ്രവചനം മൂന്നുകാലത്തിലും പറയാം; എന്നാൽ അതിൻ്റെ ആദ്യഭാഗം ചരിത്രമാണെന്നതിൻ്റെ തെളിവ് ആ ഭാഗത്തുതന്നെയുണ്ട്. ➟യെശയ്യാവിൻ്റെ പ്രവചചനം ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണ്. ➟സത്യവേദപുസ്തകത്തിൽ, ❛ശിശു, മകൻ❜ എന്നിങ്ങനെ പരിഭാഷ ചെയ്തിക്കുന്നത് ❛yeleḏ, ബെൻ❜ (bēn) എന്നീ എബ്രായ പദങ്ങളാണ്. ➟അതിൽ, ❛ശിശു❜ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, ❛yeleḏ❜ എന്ന പദത്തിനു് യുവാവ് (young man ⁃⁃ ഉല്പ, 4:23), മകൻ (child ⁃⁃ ഉല്പ, 21:8), കുട്ടി (child ⁃⁃ ഉല്പ, 21:14), ബാലൻ (child ⁃⁃ ഉല്പ, 37:30) എന്നർത്ഥമാണ് മറ്റു ഭാഗങ്ങളിൽ കാണുന്നത്. ➟യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും yeleḏ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 37:30). ➟മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❛bēn❜ എന്ന പദത്തിനു് മകൻ (son) എന്ന അർത്ഥമാണുള്ളത്: (ഉല്പ, 4:17; 11:31; 14:12). ➟തേരഹിൻ്റെ മകനായ അബ്രാഹാമിനെ കുറിക്കാനും അവൻ്റെ സഹോദരൻ്റെ മകൻ ലോത്തിനെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. ➟❛കുഞ്ഞ്, ശിശു❜ എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ❛ഓലേൽ❜ (ôlēl) ആണ്. ➟കുട്ടി (infant ⁃⁃ 1ശമൂ, 15:3), പൈതൽ (Child ⁃⁃ യിരെ, 44:7) എന്നീ അർത്ഥമാണുള്ളത്. ➟അതിനാൽ പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, ➤❛നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, വിദൂരഭാവിയിൽ ജനിക്കുവാനുള്ള ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചുകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. 
➦ എബ്രായയിലെ തനാഖിൻ്റെയും മസോറെറ്റിക് ടെക്സ്റ്റിലും എല്ലാ ഭാഗവും ഭൂതകാലത്തിലാണ് (past tense) പറഞ്ഞിരിക്കുന്നത്: ➤[കാണുക: Tanakh, Masoretic Text]. ➟പ്രവചനത്തിൻ്റെ ഒരു ഭാഗവും വിദൂരഭാവിയിലേക്കുള്ളത് അല്ലാത്തതുകൊണ്ടാണ് അവർ എല്ലാ ഭാഗവും ഭൂതകാലത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്.
സെപ്റ്റ്വജിൻ്റിലെ തെളിവ്:
➦ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ബൈബിളിൽ, എബ്രായ ബൈബിളിൽ കാണുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലുനാമം കാണാൻ കഴിയില്ല; പകരം ➤❛ΜΕΓΑΛΗC ΒΟΥΛΗC ΑΓΓΕΛΟC❜ (Megalis Voulis Angelos ⁃⁃ മഹാ ഉപദേശത്തിന്റെ ദൂതൻ) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. [കാണുക: Codex Vaticanus, Codex Sinaiticus, Roman Sixtine Septuagint (1587), Septuagint 1879 Pdf,Brenton Septuagint]
➦  പഴയനിയമത്തിന്റെ ആദ്യത്തെ ആധികാരിക ഗ്രീക്ക് പരിഭാഷയാണ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ വെച്ച് 𝟕𝟐 എബ്രായ പണ്ഡിതന്മാരാൽ തയ്യാറാക്കപ്പെട്ടതാണ് ❛സെപ്റ്റ്വജിന്റ്❜ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) പരിഭാഷ. ➟𝐋𝐗𝐗 എന്നും അറിയപ്പെടുന്ന സെപ്റ്റ്വജിന്റിനു് ചില പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായ പണ്ഡിതന്മാർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ ബൈബിളാണ്. 
𝟯. സെപ്റ്റ്വജിന്റിൽനിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്.
𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റുവജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്. ➟അതിൽ ചിന്തനീയമായ ചില കാര്യങ്ങളുണ്ട്: 
☛ യെശയ്യാവ് 𝟗:𝟔 ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് ബൈബിൾ പരിഭാഷചെയ്ത എബ്രായപണ്ഡിതന്മാർ അവരുടെ മശീഹയെക്കുറിച്ചുള്ള ❛നാലുനാമം❜ കളഞ്ഞിട്ട് ❛മഹത്തായ ആലോചനയുടെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന പുതിയൊരു നാമം ചേർക്കുമായിരുന്നോ❓ 
☛ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟അവരുടെ ❛മശീഹ❜ ദൈവമാണെങ്കിൽ, ആ വാക്യം മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ ❛വീരനാം ദൈവം❜ എന്ന നാമം അവർ മാറ്റിക്കളയുമായിരുന്നോ❓ ➟മശീഹയും ദൈവമായിരുങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നവർ വിശ്വസിക്കുമായിരുന്നോ❓ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟യെഹൂദന്മാർ മശീഹയിൽ വിശ്വസിക്കാത്തവരല്ല; അവരിൽ ചിലർ യേശു എന്നു പേരുള്ള മശീഹയിൽ വിശ്വസിക്കുന്നില്ല എന്നേയുള്ളു. ➟തന്നെയുമല്ല, യേശു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പെ പരിഭാഷ ചെയ്യപ്പെട്ടതാണ് സെപ്റ്റ്വജിൻ്റ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?]
☛ ആ പ്രവചനം മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ആ നാമം നീക്കികളഞ്ഞ ബൈബിൾ യേശുവും അപ്പൊസ്തലന്മാരും ഉപയോഗിക്കുമായിരുന്നോ❓ 
☛ പ്രവചനം യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അത് നീക്കിക്കളഞ്ഞ സെപ്റ്റ്വജിൻ്റിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ❓ 
☛ പ്രവചനം ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പുതിയനിയമ എഴുത്തുകാരും എബ്രായരുമായ മത്തായി, മർക്കൊസ്, യോഹന്നാൻ, പൗലൊസ്, യാക്കോബ്, പത്രൊസ്, യൂദാ മുതലയവർ എബ്രായ ബൈബിളിൽനിന്ന് ആ വാക്യം പുതിയനിയമത്തിൽ ഉദ്ധരിക്കാഞ്ഞത് എന്താണ്❓ 
☛ യെശയ്യാവ് 𝟕:𝟏𝟒 യേശുവിൻ്റെ ജനനത്തോടു ബന്ധിപ്പിച്ച മത്തായി (𝟏:𝟐𝟐-𝟐𝟑). യേശയ്യാവ് 𝟗:𝟔 എന്തുകൊണ്ട് തള്ളിക്കളഞ്ഞു❓ 
☛ സെപ്റ്റ്വജിൻ്റിലെ വാക്യത്തിൻ്റെ അവസാനഭാഗത്ത്, ➤❛ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❜ എന്നാണ് പറയുന്നത്. ➟അതായത്, യെശയ്യാവ് 𝟗:𝟔-ൽ പറയുന്നത് ആരെക്കുറിച്ചാണോ, അവൻ്റെ പ്രഭുക്കന്മാർക്ക് സമാധാനവും അവനു് (വീരനാം ദൈവം) ആരോഗ്യവും വരുത്തുമെന്നാണ് പറയുന്നത്. ➟വീരനാം ദൈവം സത്യദൈവം ആയിരുന്നെങ്കിൽ, അവൻ ആരോഗ്യം ഇല്ലാത്ത ബലഹീനനായ ദൈവമായിരിക്കുമോ❓➟അതൊരു സത്യദൈവം അല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓
4–5 നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിലെ തെളിവ്:
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟓𝟎) 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎). ➟മൂന്നിൻ്റെയും പഴയനിയമം എബ്രായ ബൈബിളല്ല; ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ്. ➟അതിൽ ആദ്യത്തെ രണ്ടു കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും എബ്രായ ബൈബിളിലുള്ള നാലുനാമം കാണാൻ കഴിയില്ല; പകരം ➤❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. ➤[കാണുക: Manuscripts]. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തുപ്രതിയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ➤❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ എന്ന സെപ്റ്റ്വജിൻ്റ് നാമത്തോടൊപ്പം എബ്രായ ബൈബിളിലെ നാല് നാമംകൂടി ചേർത്തിട്ടുണ്ട്. ➟എന്നാൽ അതിൽ ➤❛വീരനാം ദൈവം❜ എന്നല്ല; ➤❛വീരനാം ഭരണാധികാരി❜ എന്നാണ്. ➤[കാണുക: Codex Alexandrinus].➟❛വീരനാം ദൈവം❜ സത്യദൈവം ആയിരുന്നെങ്കിൽ, ❛ദൈവം❜ എന്ന പദം ഒഴിവാക്കുമായിരുന്നോ❓ ➟ആദ്യകാല വിശ്വാസികൾ അത് യേശുവിനെക്കുറിച്ചുള്ള പ്രവചനമല്ലെന്ന് മനസ്സിലാക്കിയിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണത്. ➟കോഡെക്സ് വത്തിക്കാനസിലുള്ള അഞ്ച് നാമവും താഴെക്കാണാം:
𝟭. ΜΕΓΑΛΗC ΒΟΥΛΗC ΑΓΓΕΛΟC
➤ Μεγάλης Βουλῆς Ἄγγελος
➤ Megalis Voulis Angelos
➤ Messenger of Great Counsel
➤ മഹാ ഉപദേശത്തിന്റെ ദൂതൻ
𝟮. ΘΑΥΜΑCTOC CYMBOYΛOC 
➤ Θαυμαστὸς Σύμβουλος
➤ Thavmastos Symvoulos
➤ Wonderful Counselor
➤ അത്ഭുത മന്ത്രി 
𝟯. ICXYPOC EΞOYCIACTHC 
➤ Ἰσχυρὸς Ἐξουσιαστής
➤ Ischyros Exousiastis
➤ Mighty Potentate
➤ വീരനാം ഭരണാധികാരി
𝟰. APXΩN EIRHNHC
➤ Ἄρχων Εἰρήνης
➤ Archon Eirinis
➤ Prince of Peace
➤ സമാധാന പ്രഭു
𝟱. ΠATHR TOY MEΛΛONTOC AIΩNOC
➤ Πατὴρ τοῦ μέλλοντος αἰῶνος
➤ Patir tou mellontos aionos
➤ Father of the Age to Come
➤ ഭാവി യുഗത്തിന്റെ പിതാവ്
ഭാഷാപരമായും വചനപരമായുമുള്ള തെളിവ്:
➦ യെശയ്യാവിൽ പറയുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലു നാമം യഥാർത്ഥത്തിൽ പ്രാവചനിക നാമമാണ്. ➟പ്രത്യുത, അതിലെ ❛വീരനാം ദൈവം❜ എന്നത് സത്യദൈവം ആയിരുന്നെങ്കിൽ, ബാക്കി മൂന്നും ആ വീരനാം ദൈവത്തിൻ്റെ പദവികളായി മാറും. ➟അതായത്, ❛ദൈവം❜ (God) എന്നത് ശിശുവിൻ്റെ പ്രകൃതിയും (Nature) ❛അത്ഭുതമന്ത്രി, നിത്യപിതാവു, സമാധാന പ്രഭു❜ എന്നിവ അവൻ്റെ പദവികളും (Titles) ആയി മാറും. ➟അങ്ങനെവന്നാൽ, ഭാഷാപരമായും പല പ്രശ്നങ്ങളുണ്ട്. 
𝟭. ഒരുത്തൻ്റെ പ്രകൃതിയെ ഒരിക്കലും ❛പേർ❜ എന്ന് പറയാൻ കഴിയില്ല. അവിടെ ❛പേർ വിളിക്കും❜ എന്നാണ് പറഞ്ഞിരിക്കുന്നത്.
𝟮. ഒരുത്തൻ്റെ മൂന്ന് പദവികളും പ്രകൃതിയും ചേർത്തും ❛പേർ❜ എന്ന് പറയാൻ കഴിയില്ല. 
𝟯. ദൈവം ആദ്യനും അന്ത്യനും അനാദിയായും ശാശ്വതമായും ഉള്ളവനാണ്: (സങ്കീ, 90:2; യെശ, 44:6). ➟അവൻ എങ്ങനെ ജനിക്കും❓ ആരംഭവും അവസാനവും ഇല്ലാത്ത ദൈവം (സത്യദൈവം ആണെങ്കിൽ) ഒരു ശിശുവായി ജനിച്ചുവെന്ന് പറഞ്ഞാൽ, അത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതാണോ❓ (സങ്കീ, 90:2). 
𝟰. പ്രവചനം തന്നെക്കുറിച്ചാണെന്ന് യേശുവിനുപോലും അറിയില്ലായിരുന്നു. ➟❛ഒരേയൊരു സത്യദൈവം പിതാവാണെന്നും❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ❛താൻ മനുഷ്യൻ❜ (𝐌𝐚𝐧) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3; യോഹ, 5:44; യോഹ, 5:44 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟യെശയ്യാവിൽ പറയുന്ന ❛വീരനാം ദൈവ❜ താനായിരുന്നെങ്കിൽ, പിതാവു് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറയുമായിരുന്നോ❓ 
𝟱. പ്രവചനം ക്രിസ്തുവിനെക്കുറിച്ച് ആണെണ് അപ്പൊസ്തലന്മാർക്കും അറിയില്ലായാരുന്നു. ➟❛പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും❜ (𝐭𝐨 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (1കൊരി, 8:5-6; എഫെ, 4:6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ❓
യെശയ്യാപ്രവചനത്തിലെ തെളിവ്:
➦ വചനപരമായി ഏറ്റവും ശക്തമായ ഒരു തെളിവ് പ്രസ്തുത വേദഭാഗത്തുതന്നെയുണ്ട്. ➟ആറാം വാക്യത്തിൻ്റെ തുടർച്ചയാണ് ഏഴാം വാക്യം: ➤❝അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❞ (യെശ, 9:7). ➟ഏഴാം വാക്യം തുടങ്ങുന്നത് ഇപ്രകാരമാണ്: ➤❛അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.❜ ➟ആരുടെ ആധിപത്യത്തിനു് അവസാനം ഉണ്ടാകയില്ല❓ ➟ജനിച്ച ശിശു/മകൻ്റെ ആധിപത്യത്തിനു് അവസാനം ഉണ്ടാകയില്ല. ➟അടുത്തഭാഗം: ➤❛ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും.❜ ➟അപ്പോൾ, ജനിച്ച ശിശു ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കുന്ന ഒരു രാജാവാണെന്ന് വ്യക്തം. ➟അവസാനഭാഗം വളരെ ശ്രദ്ധിക്കുക: ➤❛സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❜ ➟വീരനാം ദൈവമായ ശിശുവിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തീക്ഷ്ണതയോടെ നിവൃത്തിക്കുന്നത് അവൻ തന്നെത്താനല്ല; സൈന്യങ്ങളുടെ യഹോവയായ ദൈവമാണ്. 
ഇവിടെ ചില കാര്യങ്ങൾ കാണാം:
𝟭. വീരനാം ദൈവത്തെയും സൈന്യങ്ങളുടെ യഹോവയെയും വ്യക്തമായ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟രണ്ട് ദൈവം എന്നത് യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കാത്ത കാര്യമാണ്. 
𝟮. പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟തന്മൂലം, ❛വീരനാം ദൈവം❜ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടവൻ ആരായാലും സത്യദൈവമല്ല; ഒരു മനുഷ്യരാജാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
𝟯. ആറാം വാക്യത്തിൽപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആണെങ്കിൽ, അവൻ്റെ സിംഹാസനവും രാജത്വവും ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്താൻ യഹോവയുടെ തീക്ഷ്തയുടെ ആവശ്യമെന്താണ്❓ വീരനാം ദൈവം സത്യദൈവം ആണെങ്കിൽ അവൻ്റെ രാജത്വം നിലനിർത്താൻ അവനു് സ്വയമായി കഴിയില്ലേ❓ വീരനാം ദൈവവും യഹോവയും എന്ന രണ്ടു സത്യദൈവം ഉണ്ടാകുക സാദ്ധ്യമോ❓ ➟അതിനാൽ അവിടെപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആല്ലെന്നും യേശുക്രിസ്തുവിനെക്കുറിച്ചല്ലെന്നും ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. 
യെശയ്യാവ് 9:6-ൻ്റെ യഥാർത്ഥ വിഷയം ഇതാണ്: 
➤ ❝യെഹൂദൻ്റെ നിത്യരാജ്യം (സഹസ്രാബ്ദ രാജ്യം) ഭരിക്കാനിരിക്കുന്ന യിശ്ശായിവേരായ രാജാവിനെ (യേശു അല്ല) യിസ്രായേലിലെ അതിശ്രേഷ്ഠനായ ഒരു രാജാവിൽ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് യെശയ്യാവിൻ്റെ പ്രവചനം. (യെശ, 11:1-5; റോമ, 15:12). ➟അതിൻ്റെ തെളിവാണ് അടുത്തവാക്യം.❞ (യെശ, 9:7).
➦ ബൈബിളിൽ ഒരു തെളിവുമില്ലാത്ത വാക്യമാണ് പലരും യേശുവിൽ ആരോപിക്കുന്നത്. ➟വചനത്തെ ദുർവ്യാഖ്യാനം ചെയ്താൽ, യേശു വീരനാം ദൈവമാകുമോ❓ ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുവും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് പഴയനിയമവും പറയുന്നതും വെറുതെയോ❓ ➟യഹോവയായ ഏകദൈവത്തെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും മനുഷ്യനായ ക്രിസ്തുയേശുവിനെയും അവൻ്റെ ശിഷ്യന്മാരെയും പണി പഠിപ്പിക്കാൻ നോക്കുന്നവരാണ് പലരും. ➟ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
അവിടെപ്പറയുന്നത് ആരെക്കുറിച്ചാണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ: ➤[കാണുക: യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?]

ദൈവം ഏകൻ

 ദൈവം ഏകൻ

ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം: “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) ദൈവവചനത്തിലുള്ളത്: (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16)

താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് അഥേനരോട് പറയുന്നത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും അഥവാ, പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. “അവരിൽ (in their) എന്നല്ല; അവനിൽ (in him) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും

ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അഥവാ പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്; അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും പൊട്ടന്മാരെപ്പോലെ അംഗീകരിക്കും. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ അതോടെ ത്രിത്വവിശ്വാസം പൂർണ്ണമാകും.” അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).

യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15) ദൈവത്തിനു സദൃശനായോ സമനായോ മറ്റൊരുത്തനും ഇല്ലെന്നും ദൈവത്തിന്റെ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല’ (യെശ, 43:10) ‘ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നു’ (യെശ, 44:8) യഹോവ തന്നെ പറയുന്നു. “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്നു പഠിപ്പിക്കുന്ന എല്ലാ ദുരുപദേശങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കുവാൻ തെളിവുകളെല്ലാം ചുവടെ ചേർക്കുന്നു:

1. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10)

2. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. (പുറ, 9:14)

3. യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ? (പുറ, 15:11)

4. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:3)

5. യഹോവെക്കു മാത്രമല്ലാതെ (only) വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. (പുറ, 22:20). bad

6. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം (only) അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. (സംഖ്യാ, 14:9). [യഹോവയ്ക്ക് വിരോധമായി മാത്രം മത്സരിക്കരുത്: ബെ.ബെ] ak

7. കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? (ആവ, 3:24)

8. നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ. (ആവ, 4:35)

9. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39)

10. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (ആവ, 5:7)

11. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4)

12. യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12). badad

13. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. (ആവ, 32:39)

14. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. (ആവ, 33:26)

15. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി). (യോശു, 1:17) raq

16. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)

17. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. (1ശമൂ, 2:2)

18. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3). bad

19. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം (only) സേവിച്ചു. (1ശമൂ, 7:4). bad

20. യഹോവയെ (only) ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24). [only fear the Jehovah] ak

21. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)

22. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32)

23. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)

24. “ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (only) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.” (1രാജാ, 8:40) bad

25. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു. (1രാജാ, 8:59)

26. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. (1രാജാ, 18:39)

27. കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15). bad

28. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). bad

29. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)

30. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)

31. “നീ മാത്രമല്ലോ (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.” (2ദിന, 6:31) bad

32. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു. (2ദിന, 14:11)

33. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (only). (2ദിന, 33:17). raq

34. നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6). bad

35. “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8) bad

36. അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. (ഇയ്യോ, 23:13)

37. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. (ഇയ്യോ, 9:8) bad

38. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)

39. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (only), എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8). badad

40. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീ, 18:31)

41. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:10,11)

42. യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും. (സങ്കീ, 35:10)

43. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. (സങ്കീ, 40:5)

44. നിന്നോടു തന്നേ (only) ഞാൻ പാപം ചെയ്തു: [Against thee, thee only, have I sinned]. (സങ്കീ, 51:4) bad

45. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; [He only is my rock and my salvation]. (സങ്കീ, 62:2) ak

46. എന്റെ ഉള്ളമേ, ദൈവത്തെ (only) നോക്കി മൌനമായിരിക്ക; [My soul, wait thou only upon God]. (സങ്കീ, 62:5). ak

47. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; (സങ്കീ, 62:6) ak

48. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും. (സങ്കീ, 71:16). bad

49. ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19)

50. താൻ മാത്രം (only) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). bad

51. സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. (സങ്കീ, 73:25)

52. ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13)

53. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). bad

54. കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. (സങ്കീ, 86:8)

55. വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (alone) ദൈവമാകുന്നു. (സങ്കീ, 86:10). bad

56. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)

57. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. (സങ്കീ, 89:8)

58. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3)

59. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27)

60. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)

61. ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4). bad

62. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13). bad

63. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11). bad

64. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). bad

65. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13). bad

66. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). bad

67. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). bod

68. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18)

69. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)

70. ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4)

71. ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8)

72. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)

73. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11)

74. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശ, 43:13)

75. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)

76. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8)

77. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (only) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). bad

78. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5)

79. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6)

80. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും. (യെശ, 45:14)

81. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18)

82. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21)

83. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)

84. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. (യെശ, 45:24)

85. നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ, 46:4)

86. നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)

87. പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9)

88. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)

89. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12)

90. ഞാൻ ഏകനായി (alone) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. (യെശ, 63:3) bad

91. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4)

92. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. (യിരേ, 10:6)

93. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. (യിരേ, 10:7)

94. യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 49:19)

95. എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 50:44)

96. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു. (ദാനീ, 3:29)

97. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; (ഹോശേ, 13:4)

98. ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. (ഹോശേ, 13:5)

99. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല. (യോവേ, 2:27)

100. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. (മീഖാ, 7:18)

101. യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9)

102. “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു.” (മലാ, 2:10)

103. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10) 

104. നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക. (മത്താ, 19:17)

105. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ, 24:36)

106. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. (മർക്കൊ, 2:7)

107. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)

108. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29)

109. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32)

110. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. (മർക്കൊ, 13:32)

111. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. (ലൂക്കോ, 4:8)

112. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21)

113. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കോ, 18:19)

114. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44)

115. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)

116. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമർ 3:30)

117. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. (റോമ, 10:12)

118. ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)

119. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. (1കൊരി, 8:4)

120. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).

121. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. (1കൊരി 12:6)

122. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20)

123. എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6)

124. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17)

125. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: (1തിമൊ, 2:5)

126. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും (1തിമൊ, 6:15)

127. താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (1തിമൊ, 6:16)

128. നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്. (തീത്തൊ, 2:12)

129. കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രാ, 1:10)

130. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ, 1:12)

131. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രായർ 13:8)

132. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19)

133. ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4).

134. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24)

135. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. (വെളി, 1:8)

136. ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. (വെളി, 4:2)

137. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളി, 15:4).

138. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. (വെളി, 21:6)

139. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. (വെളി, 22:13)

മേല്പറഞ്ഞ തെളിവുകൾ കൂടാതെ ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും; നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ മധ്യമപുരഷ സർവ്വനാമത്തിലും ഏകവചനത്തിലും അവൻ, അവന്, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും പതിനായിരത്തോളം പ്രാവശ്യമെങ്കിലും ഉണ്ടാകും. അതുകൂടി കണക്കാക്കിയാൽ പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ

“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” (ഉല്പ, 1:29)

എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 17:2)

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.” (പുറ, 8:20)

“അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പ, 4:10)

“അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.” (ഉല്പ, 6:3).

നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ,

“അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.” (ഉല്പ, 3:12)

“ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:22).

“തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.” (ഇയ്യോ, 1:11)

“യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.” (ന്യായാ, 10:10)

“തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.” (ഉല്പ, 3:10).

അവൻ, അവന്, അവനെ, അവനോടു, അവൻ്റെ

“ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24)

“ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.” (ഇയ്യോ, 4:18)

“അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.” (ഇയ്യോ, 9:11)

“അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?” (ഇയ്യോ, 9:4)

“ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.” (ഇയ്യോ, 4:9).

ദൈവം നാല് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ബൈബിൾ വിരുദ്ധമായി വാദിക്കുന്നവർക്ക്, പതിനായിരത്തില്പരം പ്രാവശ്യം ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് കാണ്മാൻ കഴിയാത്തവിധം ആത്മീകാന്ധത ബാധിച്ചിരിക്കുന്നു.

എഹാദ്, യാഖീദ്, മോണോസ്

പഴയനിയമത്തിൽ ദൈവം ഏകൻ എന്ന് പറഞ്ഞിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന എഹാദ് കൊണ്ടാണ്. എന്നാൽ, ഒറ്റയെ കുറിക്കുന്ന യാഖീദ് ദൈവത്തിന് ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന എബ്രായ പദമാണ് യാഖീദ്. ആ പദം പന്ത്രണ്ട് പ്രാവശ്യം പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം അബ്രാഹാമിൻ്റെ ആദ്യജാതനായ യിസ്ഹാക്കിനെ കുറിക്കാൻ ഉല്പത്തി 22:2-ൽ കാണാം.. ആ പദം ദൈവത്തിന് ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ, only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ്, തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1ൻ:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; നെഹെ,  9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ദൈവം ഒരുത്തൻ മാത്രമാണെന്ന്, 20 പ്രാവശ്യം മോണോസ് ഉപയോഗിച്ച് എഴുതിവെച്ചിട്ടുണ്ട്. യാഖീദ് എന്ന പദം പഴയനിയമത്തിൽ ആകെയുള്ളത് പന്ത്രണ്ട് പ്രാവശ്യമാണ്. ആ പദം ദൈവത്തിന് ഉപയോഗിക്കാത്തതുകൊണ്ട്, ദൈവം ഏകനല്ല ത്രിത്വമാണെന്ന് പറയുന്നവർക്ക്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, തത്തുല്യമായ മോണോസ് 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നതിനെ കുറിച്ച് വല്ലതും പറയാനുണ്ടോ? കഴിഞ്ഞില്ല ഇനിയുമുണ്ട്:

പുതിയനിയമത്തിൽ ദൈവം മോണോസ് ആണെന്ന് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം മോണോസ് ആണെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. ഏക ദൈവത്തിൽ നിന്നുള്ള ബഹുമാനം (യോഹ, 5:44). ഏകസത്യദൈവമായ നിന്നെയും (യോഹ, 17:3). നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവു (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36). അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു അഞ്ചുപ്രാവശ്യം പറഞ്ഞിരിക്കുന്നത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ദൈവം ഒരുവൻ (ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം 1തിമൊ, 1:17, ധന്യനായ ഏകാധിപതി (1തിമൊ, 6:15, താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:14). എന്നിങ്ങനെ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അതായത്, ഒറ്റയെ കുറിക്കുന്ന യാഖീദ് എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, ദൈവം ത്രിത്ത്വമാണെന്ന് പണ്ഡിതന്മാർ വാദിക്കുമ്പോൾ, യാഖീദ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ രണ്ടിരിട്ടി പ്രാവശ്യം അഥവാ 33 പ്രാവശ്യം തത്തുല്യമായ മോണോസ് കൊണ്ട്, ദൈവം ഒരേയൊരുത്തൻ മാത്രമാണെന്ന്, ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. ത്രിത്വദുരുപദേശം തിരിച്ചറിയുക, ഏകസത്യദൈവത്തിൽ വിശ്വസിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

സത്യദൈവം നിത്യജീവനും ആരാണ്❓

ദൈവപുത്രൻ സത്യദൈവമാണോ?

☛ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). ➟ഈ വേദഭാഗത്തെ ❛സത്യദൈവം❜ ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. ➟എന്നാൽ വാക്യത്തിൽപ്പറയുന്ന ❛സത്യദൈവം❜ (𝐓𝐫𝐮𝐞 𝐆𝐨𝐝) പുത്രനല്ല; പിതാവാണ്. ➟അതിൻ്റെ ഭാഷാപരവും വചനപരവുമായുള്ള അനേകം തെളിവുകളുണ്ട്: 
ഭാഷാപരമായൊരു തെളിവ്:
➦ ബൈബിളിൻ്റെ മൂലഭാഷയിൽ ചിഹ്നങ്ങൾ ഒന്നുമില്ലെങ്കിലും ഇംഗ്ലീഷ്, മലയാളം പരിഭാഷകളിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ➟അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ➟ദൈവപുത്രനായ യേശു, സത്യദൈവമായ പിതാവ്, നമുക്ക്, നാം എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. ➟അവസാന ഭാഗത്താണ്, ➤❛അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❜ എന്ന് പറഞ്ഞിരിക്കുന്നത്. ➟അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന ❛അവൻ❜ (𝐇𝐞) പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്. ➟സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. ➤❛അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❜ എന്നതിലെ, ➤❛അവൻ❜ എന്ന സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. ➟ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ ഒരുത്തനു് മാത്രമാണ് ➤❛സർവ്വനാമം❜ (pronoun) ഉപയോഗിച്ചിരിക്കുന്നത്. 
➦ എന്നാൽ ഗ്രീക്കിൽ രണ്ട് വിധത്തിലുള്ള സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ആദ്യത്തേത്, ➤❛𝐚𝐮𝐭𝐨𝐮❜ ആണ്. ➟ഇത് സംബന്ധിക വിഭക്തിയിലുലും (𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ഏകവചനത്തിലുമുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) വ്യക്തിപരമായ സർവ്വനാമം (𝐏𝐞𝐫𝐬𝐨𝐧𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧) ആണ്. ➟ഇതാരെയാണ് കുറിക്കുന്നതെന്ന് വ്യക്തമായി അവടെ മനസ്സിലാക്കാം: ➤❝നാം സത്യദൈവത്തിൽ അവന്റെ (𝐚𝐮𝐭𝐨𝐮 – 𝐡𝐢𝐬) പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഇവിടെപ്പറയുന്ന സത്യദൈവം പിതാവായ ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. 
➦ രണ്ടാമത്തേത്, ➤❛𝐡𝐨𝐮𝐭𝐨𝐬❜ ആണ്. ➟ഇത് നിർദ്ദേശിക വിഭക്തിയിലും (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ഏകവചനത്തിലുമുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) പ്രകടനപരമായ സർവ്വനാമം (𝐃𝐞𝐦𝐨𝐧𝐬𝐭𝐫𝐚𝐭𝐢𝐯𝐞 𝐏𝐫𝐨𝐧𝐨𝐮𝐧) ആണ്. ➟ഇതൊരു വ്യക്തിയെ പ്രത്യേകമായി എടുത്തു കാണിക്കാനോ, ചൂണ്ടിക്കാണിക്കാനോ ആണ് ഉപയോഗിക്കുന്നത്. ➟പുതിയനിയമത്തിൽ പിതാവിനെ വെളിപ്പെടുത്തിയത് പുത്രനാണ്. ➟അതിനാൽ, സത്യദൈവമായ പിതാവിനെ അറിവാൻ വിവേകംതന്നെ പുത്രൻ മുഖാന്തരം പിതാവിനെയാണ് യോഹന്നാൻ ചൂണ്ടിക്കാണിക്കുന്നതെന്ന് മനസ്സിലാക്കാം.
ഭാഷാപരമായ മറ്റൊരു തെളിവ്: 
➦ പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. ➟എന്നാൽ പുത്രനു് സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, ➤❛ദൈവപുത്രൻ❜ എന്ന സ്ഥാനനാമവും (𝐓𝐢𝐭𝐥𝐞), രണ്ടാംഭാഗത്ത്, ➤❛യേശുക്രിസ്തു❜ എന്ന സംജ്ഞാനാമവും (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് ❛അവൻ❜ (𝐇𝐞) എന്ന സർവ്വനാമത്താൽ സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.
വാക്യത്തിൻ്റെ ആദ്യഭാഗം: 
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.❞ ➟ഈ ഭാഗം ശ്രദ്ധിക്കുക: ❛ദൈവപുത്രൻ വന്നു സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു.❜ ➟ദൈവപുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; സത്യദൈവമായ പിതാവിനെ വെളിപ്പെടുത്താനാണ്: (യോഹ, 1:18; 17:6; 17:26 ⁃⁃ മത്താ, 11:27; ലൂക്കൊ, 10:22). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രൻ എങ്ങനെ സത്യദൈവമാകും❓(യോഹ, 18:37; യോഹ, 17:3). ➟ഈ വേദഭാഗത്ത്, ദൈവപുത്രനും സത്യദൈവവും വഭിന്നരാണെന്ന് ആർക്കും മനസ്സിലാകും. ➟സത്യദൈവത്തെ അറിയാൻ വിവേകംതന്ന പുത്രനും സത്യദൈവമാണെങ്കിൽ, വിഭിന്നരായ രണ്ട് സത്യദൈവമാകില്ല❓ ➟സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവുമല്ലേ❓ (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 5:6
വാക്യത്തിൻ്റെ രണ്ടാം ഭാഗം: 
➦ ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ ഭാഗവും ശ്രദ്ധിക്കുക: ➤യേശുക്രിസ്തു സത്യദൈവമാണെന്നല്ല; സത്യദൈവത്തിൻ്റെ പുത്രനാണെന്നാണ് യോഹന്നാൻ പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ❛പ്രകൃതി❜ (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➤❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟ഈ വാക്യത്തിൽനിന്ന്, ❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നതാണ് ദൈവപുത്രൻ്റെ പ്രകൃതി എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കമല്ലോ❓ ➤❝ദൈവത്തിൽനിന്നു കേട്ട സത്യം സാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟ഈ വേദഭാഗത്ത് ദൈവത്തിൽനിന്ന് തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി വിചാരിക്കുന്നപോലെ അവൻ ദൈവത്തോട് സമനായ ദൈവമാണെങ്കിലോ, ദൈവത്തിൽനിന്ന് തന്നെ വേർപെടുത്തി പറയുമായിരുന്നോ❓ ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛മനുഷ്യൻ❜ (1കൊരി, 15:21), ➤❛രണ്ടാം മനുഷ്യൻ❜ (15:47), ➤❛മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിങ്ങനെയാണ് ദൈവപുത്രനെ പറഞ്ഞിരിക്കുന്നത്. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤❛ദൈവം❜ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ മാത്രം പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:5-6; യോഹ, 17:3). ➤[കാണുക:മനുഷ്യനായ ക്രിസ്തുയേശു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]. 
വാക്യത്തിൻ്റെ മൂന്നാംഭാഗം: 
➦ ആധുനിക ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ➤❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു❞ എന്ന് പറഞ്ഞശേഷം ❛പൂർണ്ണവിരാമം❜ (𝐅𝐮𝐥𝐥𝐬𝐭𝐨𝐩) ഇട്ടശേഷമാണ്, ➤❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. ➟യേശുക്രിസ്തുവാണ് സത്യദൈവമെങ്കിൽ, പൂർണ്ണവിരാമം ഇടില്ലായിരുന്നു. ➟പകരം, അടുത്തഭാഗം ആ വാക്യാംശത്തിൻ്റെ തുടർച്ചയെന്നവണ്ണം അർധവിരാമമോ (𝐒𝐞𝐦𝐢𝐜𝐨𝐥𝐨𝐧), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) മാത്രമേ ഇടുമായിരുന്നുള്ളു. ➟തന്നെയുമല്ല, രണ്ടാഭാഗത്ത്, ❛അവൻ്റെ❜ (𝐨𝐟 𝐇𝐢𝐦) എന്ന് സർവ്വനാമത്തിൽ പറഞ്ഞിരിക്കുന്നവനെയാണ് അടൂത്തഭാഗത്ത്, ❛അവൻ❜ (𝐇𝐞) എന്ന് പറഞ്ഞിരിക്കുന്നത്; അത് പിതാവാണ്. 
വചനപരവും ഭാഷാപരവുമായ തെളിവ്:
➦ യേശുക്രിസ്തു പറയുന്നത് നോക്കുക: ➤❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പുത്രൻ പിതാവിനെ ഏകസത്യദൈവം (𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ➤❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ➤❛ഹെയ്സ്❜ (𝐡𝐞𝐢𝐬) അല്ല; ➤❛മാത്രം❜ (𝐎𝐧𝐥𝐲), ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നർത്ഥമുള്ള ➤❛മോണോസ്❜ (𝐦ó𝐧𝐨𝐬) ആണ്. ➟ഗ്രീക്കിലെ ❛Monos❜ (𝐎𝐧𝐥𝐲 – മാത്രം) എന്നത് മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ➟❛പിതാവ് സത്യദൈവം ആണെന്നല്ല; ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) സത്യദൈവം❜ ആണെന്നാണ് പുത്രൻ പറയുന്നത്. ➟❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟അതാണ് ഭാഷയുടെയും വചനത്തിൻ്റെയും നിയമം. (ആവ, 4:39). ➟❛പിതാവ് മാത്രമാണ് സത്യദൈവമെന്നും താൻ മനുഷ്യനാണെന്നും പഠിപ്പിച്ച യേശുവിൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിരിക്കുന്ന യോഹന്നാൻ, അതിനു വിരുദ്ധമായി തൻ്റെ ലേഖനത്തിൽ പുത്രനും സത്യദൈവമാണെന്ന് എഴുതുമോ❓ ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രിയശിഷ്യനായ യോഹന്നാനെയും കള്ളനാക്കാനാണ് ഈ ലോകത്തിൻ്റെ ദൈവം പലരിലൂടെയും ശ്രമിക്കുന്നത്. 
സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം: 
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി ആവർത്തിച്ച് പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യമാണ് സംശയലേശമെന്യേ പഠിപ്പിച്ചിരിക്കുന്നത്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). ➟പിന്നെങ്ങനെ പുത്രനും സത്യദൈവമാകും❓
𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 𝐁𝐢𝐛𝐥𝐞:
➦ 𝐍𝐌𝐕-യിൽ പ്രസ്തുതവാക്യത്തിലെ സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം: ❝And we know that the Son of God-The Father is come, and has given us an understanding, that we may know him that is true, and we are in him that is true, [even] in his Son Yeshua [God is Salvation] Moshiach [Messiah]. 𝐓𝐡𝐢𝐬 𝐢𝐬 𝐭𝐡𝐞 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫, 𝐚𝐧𝐝 𝐞𝐭𝐞𝐫𝐧𝐚𝐥 𝐥𝐢𝐟𝐞.❝ (കാണുക:1John 5:20). സത്യദൈവവും നിത്യജീവനും പിതാവായ ദൈവമാണെന്ന് ഈ പരിഭാഷയിൾ സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ ഇതിൽ യോഹന്നാൻ്റെ സുവിശേഷത്തിലെ വാക്യം ഇപ്രകാരമാണ്: ➤❛𝐲𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫.❜ [കാണുക: NMV]. പിതാവ് മാത്രമാണ് സത്യദൈവം. പിന്നെ പുത്രൻ ഏത് വകയിലാണ് സത്യദൈവം ആകുന്നത്❓ ➟ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്: ➤❛ടോവ് റോസ്❜ (𝐓𝐨𝐯 𝐑𝐨𝐬𝐞) എന്ന ഒരു മശീയാനിക് യഹൂദ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰) പണ്ഡിതനും എഴുത്തുകാരനുമാണ് (𝐍𝐌𝐕) പരിഭാഷയുടെ ഉപജ്ഞാതാവ്. ➟മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➤❛മശീയാനിക് യെഹൂദർ❜ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰𝐬) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ ➤തോറാ (𝐓𝐨𝐫𝐚𝐡) പാരായണം, ➤ശബ്ബത്താചരണം (𝐒𝐚𝐛𝐛𝐚𝐭𝐡), ➤പെസഹ (𝐏𝐚𝐬𝐬𝐨𝐯𝐞𝐫), ➤പെന്തെക്കൊസ്ത് (𝐏𝐞𝐧𝐭𝐞𝐜𝐨𝐬𝐭), ➤കൂടാരപ്പെരുനാൾ (𝐅𝐞𝐚𝐬𝐭 𝐨𝐟 𝐓𝐚𝐛𝐞𝐫𝐧𝐚𝐜𝐥𝐞𝐬), ➤പ്രതിഷ്ഠോത്സവം (𝐇𝐚𝐧𝐮𝐤𝐤𝐚𝐡)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➤❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ➤❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധമുണ്ട്. ➤[കാണുക:യെഹൂദന്നു എന്തു വിശേഷത?]
സത്യദൈവം:
➦ സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10 ⁃⁃ 2ദിന, 15:3; യെശ, 65:16). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. ➟യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8 ⁃⁃ ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അതിനാൽ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
➦ ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: ➤❝ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.❞ (1തെസ്സ, 1:9). ➟ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. 𝟭.സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. 𝟮. ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. ➟തന്നെയുമല്ല, ദൈവത്തിനു് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു ജനിക്കുകയും മരിക്കുകയും ദൈവം അവനെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും ചെയ്തതതാണ്: (2തിമൊ, 2:8). ➟മറിയത്തിൻ്റെ മൂത്തമകനായി ജനിച്ചുജീവിച്ച് മരിച്ചിട്ട് ദൈവം ഉയിർപ്പിച്ചവനും സത്യദൈവമാണെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം എന്താണാവോ❓ ➟രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്. 
നിത്യജീവദാതാവ്:
➦ നിത്യജീവദാതാവ് പുത്രനല്ല; പിതാവാണ്. ➤ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.❞ (1യോഹ, 5:11). ➟ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ❓ ➟ഇത് യോഹന്നാൻ തൻ്റെ ഒന്നാം ലേഖനത്തിൽത്തന്നെ പറയുന്ന കാര്യമാണ്. ➟ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ➤❝ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.❞ (തീത്തൊ, 1:2 ⁃⁃ തീത്തൊ, 3:6; 1യോഹ, 2:25). ➟ക്രിസ്തു പറയുന്നത് നോക്കുക: ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.❞ (യോഹ, 5:24). ➟പിതാവായ ഏകദൈവത്തിൽ നിന്നാണ് നിത്യജീവൻ വരുന്നത്. ➟എന്നാൽ ഏകദൈവം തൻ്റെ ക്രിസ്തുവിലൂടെയാണ് ആ ജീവൻ നമുക്ക് നല്കുന്നത്. ➟പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16; 3:36; 4:14; 6:40; 6:68; റോമ, 5:21; 6:23). ➟പുത്രനു് നിത്യജീവൻ നല്കാനുള്ള അധികാരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). ➟തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് മനസ്സിലാക്കാം. ➤[കാണുക: നിത്യജീവൻ
യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. പിന്നെയും പുത്രനാണ് സത്യദൈവം എന്ന് പറയുന്നവർ പിതാവിനെയാകട്ടെ, പുത്രനെയാകട്ടെ ഇതുവരെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം: (യോഹ, 8:19). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
Footnote:
➦ ഈ വാക്യത്തിൽ സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലെ മിക്ക പരീഭാഷകളിലും ➤❛സത്യദൈവം❜ എന്ന് മൂന്നുപ്രാവശ്യം കാണുന്നുണ്ട്. എന്നാൽ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟑𝟓𝟎) 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎). അതിൽ, ആദ്യത്തെ രണ്ട് കയ്യെഴുത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും ➤❛സത്യദൈവം❜ എന്ന് ഒരിക്കൽ മാത്രമാണുള്ളത്, ബാക്കി രണ്ടിടത്തും ➤❛സത്യമായവൻ❜ എന്ന അർത്ഥമാണുള്ളത്. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തു പ്രതിയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ➤❛സത്യദൈവം❜ എന്ന് രണ്ടുപ്രാവശ്യവും ➤❛സത്യമായവൻ❜ എന്ന് ഒരുപ്രാവശ്യവും കാണാം. ➟ഇംഗ്ലീഷിലും ഏറെക്കുറേ ഒരു പ്രാവശ്യമാണ് ➟❛സത്യദൈവം❜ എന്ന് കാണുന്നത്. 
➦ കോഡെക്സ് വത്തിക്കാനസിൻ്റെയും കോഡെക്സ് സിനായ്റ്റിക്കസിലെയും ഒറിജിനൽ രൂപവും ലിപ്യന്തരണവും (Transliteration) അർത്ഥവും ഇതാണ്: ➤❝ΟΙΔΑΜΕΝ ΔΕ ΟΤΙ Ο ΥC ΤΟΥ ΘΥ ΗΚΕΙ ΚΑΙ ΔΕΔΩΚΕΝ ΗΜΙΝ ΔΙΑΝΟΙΑΝ ΙΝΑ ΓΙΝΩCΚΟΜΕΝ ΤΟΝ ΑΛΗΘΙΝΟΝ ΚΑΙ ΕCΜΕΝ ΕΝ ΤΩ ΑΛΗΘΙΝΩ ΕΝ ΤΩ ΥΙΩ ΑΥΤΟΥ ΙΥ ΧΩ ΟΥΤΟC ΕCΤΙΝ Ο ΑΛΗΘΙΝΟC ΘC ΚΑΙ ΖΩΗ ΑΙΩΝΙΟC.❞ (oidamen de hoti ho Huios tou Theou hēkei kai dedōken hēmin dianoian hina ginōskōmen ton alēthinon kai esmen en tō alēthinō en tō Huiō autou Iēsou Christō houtos estin ho alēthinos Theos kai ζωὴ aiōnios ⁃⁃ ദൈവപുത്രൻ വന്നു എന്നും സത്യമായവനെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യമായവനിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു). ➤[കാണുക: Manuscripts]
➦ കോഡെക്സ് അലക്സാണ്ട്രിനസിൻ്റെ മോഡേൺ ഗ്രീക്കുരൂപം ഇതാണ്: ❝οἴδαμεν ὅτι ὁ υἱὸς τοῦ Θεοῦ ἥκει, καὶ ἔδωκεν”) ἡμῖν διάνοιαν ἵνα γεινώσκομεν τὸν ἀληθεινὸν Θεόν· καὶ ἐσμεν ἐν τῷ ἀληθεινῷ, ἐν τῷ υἱῷ αὐτοῦ. οὗτός ἐστιν ὁ ἀληθεινὸς Θεὸς, καὶ ζωὴ αἰώνιος. ➤[കാണുക: Codex Alexandrinus)
 ➦ ഗ്രീക്കിൻ്റെ പദാനുപദവിവർത്തനം ഇപ്രകാരമാണ്: ❝οἴδαμεν (We know) δὲ (now) ὅτι (that) ὁ (the) Υἱὸς (Son) τοῦ (-) Θεοῦ (of God) ἥκει (is come), καὶ (and) δέδωκεν (has given) ἡμῖν (us) διάνοιαν (understanding), ἵνα (so that) γινώσκωμεν* (we may know) τὸν (Him who is) ἀληθινόν (true); καὶ (and) ἐσμὲν (we are) ἐν (in) τῷ (Him who is) ἀληθινῷ (true), ἐν (in) τῷ (the) Υἱῷ (Son) αὐτοῦ (of Him), Ἰησοῦ (Jesus) Χριστῷ (Christ). οὗτός (He) ἐστιν (is) ὁ (the) ἀληθινὸς (true) Θεὸς (God) καὶ (and) ζωὴ (life) αἰώνιος (eternal).❞ ➤[കാണുക:Berean Interlinear Bible
➦ ❝We know also that the Son of God has come and has given us understanding, so that we may know him who is true. And we are in him who is true by being in his Son Jesus Christ. He is the true God and eternal life.❞ ➤[കാണുക: New International Version]
➦ ❝ദൈവത്തിന്‍റെ പുത്രന്‍ വന്നുവെന്നും, സത്യവാനെ അറിയുവാന്‍ നമുക്ക് ബോധം തന്നുവെന്നും നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശുമ്ശീഹായില്‍ ആയിരിക്കുമെന്നും നാം അറിയുന്നു. അവന്‍ സത്യ ദൈവവും നിത്യ ജീവനുമാകുന്നു.❞ ➤[കാണുക: വിശുദ്ധഗ്രന്ഥം]