All posts by roy7

സത്യദൈവം നിത്യജീവനും ആരാണ്?

☛ “ദൈവപുത്രൻ വന്നു എന്നും സത്യമായവനെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യമായവനിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യം “സത്യദൈവം” എന്നുകാണാം. എന്നാൽ മൂലഭാഷയിൽ രണ്ടുപ്രാവശ്യം “സത്യമായവൻ” (ho alethinos – The true one) എന്നും, ഒരുപ്രാവശ്യം “സത്യദൈവം” (ho alethinos Theos – The true God) എന്നുമാണ്. മൂലഭാഷയുടെ പരിഭാഷയാണ് മകളിലുള്ളത്. 

☛ KJV പോലുള്ള പല പരിഭാഷകളിലും ഈ വാക്യത്തിൽ മൂന്ന് സർവ്വനാമങ്ങളുണ്ട്. എന്നാൽ മൂലഭാഷയിൽ രണ്ട് സർവ്വനാമങ്ങളാണ് (Pronouns) ഉള്ളത്. ആദ്യത്തേത്, 𝗮𝘂𝘁𝗼𝘂 (of him) എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) വ്യക്തിഗത സർവ്വനാമവും (Personal Pronoun), അടുത്തത്, 𝗵𝗼𝘂𝘁𝗼𝘀 (He/This) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പ്രകടനപരമായ സർവ്വനാമവും (Demonstrative Pronoun). (BibleHub). വ്യക്തിഗത സർവ്വനാമം എന്നാൽ: ഒരു വ്യക്തിയുടെയോ, വസ്തുവിൻ്റെയോ നാമത്തിന് പകരം ഉപയോഗിക്കുന്ന സർവ്വനാമമാണ്. പ്രകടനപരമായ സർവ്വനാമം എന്നാൽ: അടുത്തോ, അകലെയോ ഉള്ള ഒരു പ്രത്യേക വ്യക്തിയെയോ, വസ്തുവിനെയോ എടുത്തുകാണിക്കുന്ന അല്ലെങ്കിൽ, ചൂണ്ടിക്കാണിക്കുന്ന സർവ്വനാമമാണ്. 

☛ വാക്യത്തിൽ എഴുത്തുകാരൻ സഭയെ പ്രതിനിധീകരിച്ചുകൊണ്ട് “നമുക്ക്, നാം” എന്നിങ്ങനെ ഉത്തമപുരുഷനിലാണ് (1st Person) സംസാരിക്കുന്നത്. “ദൈവപുത്രൻ വന്നു എന്നും സത്യമായവനെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു” എന്നിങ്ങനെ പിതാവിനെയും പുത്രനെയും പ്രഥമപുരുഷനാണ് (3rd Person) ലേഖകൻ പറയുന്നത്. വാക്യത്തിലെ ആദ്യസർവ്വനാമം പിതാവിൻ്റെ ആണെന്ന് വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നാം സത്യമായവനിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.” ഇവിടെ “അവൻ്റെ” (of him) എന്നോത്ഥമുള്ള 𝗮𝘂𝘁𝗼𝘂 എന്ന സർവ്വനാമം സത്യവാനായ പിതാവിനെ കുറിക്കുകയാണ്. അതിനാൽ അടുത്ത സർവ്വനാമവും ഭാഷപരമായി പിതാവിൻ്റെതന്നെ ആയിരിക്കണം. KJV പോലുള്ള ചില ഇംഗ്ലീഷ് പരിഭാഷകളിൽ ആദ്യസർവ്വനാമം 𝗛𝗶𝗺 എന്നും അവസാന സർവ്വനാമം 𝗧𝗵𝗶𝘀 എന്നും പരിഭാഷ ചെയ്തതാണ് സംശയത്തിന് കാരണം. ഇവിടുത്തെ സത്യദൈവം പുത്രനല്ല; പിതാവാണെന്നതിന് ഭാഷാപരമായും വചനപരമായും അനേകം തെളിവുകളുണ്ട്.  

ദൈവപുത്രൻ, യേശുക്രിസ്തു:
➦ പിതാവും പുത്രനും പ്രഥമപുരുഷനാകയാൽ, പുത്രന് സർവ്വനാമം കൊടുക്കാതിരിക്കാൻ, ആദ്യം “ദൈവപുത്രൻ” (the Son of God) എന്ന പദവിയും, അടുത്തഭാഗത്ത് “അവൻ്റെ പുത്രനായ യേശുക്രിസ്തു” (his Son Jesus Christ) എന്ന പദവിയോടുകൂടിയ പേരുമാണ് ലേഖകൻ കൊടുത്തിരിക്കുന്നത്. അതായത്, ഒരു വിഷയത്തിൽ രണ്ടുപേരെ പ്രഥമപുരുഷനിൽ പ്രതിപാദിക്കേണ്ടിവരുമ്പോൾ, രണ്ടുപേർക്കും സർവ്വനാമം കൊടുത്താൽ ആ വിഷയം സന്ദിഗ്ധമായി (Ambiguity) മാറും. അതിനാൽ അവിടെപ്പറയുന്ന രണ്ട് സർവ്വനാമങ്ങളും പിതാവിൻ്റെയാണെന്ന് വ്യക്തമാണ്. ഇത് ഭാഷാപരമായ വളരെ പ്രധാനപ്പെട്ട തെളിവാണ്. 

പിതാവിനെ വെളിപ്പെടുത്തിയവൻ:
➦ പുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; പിതാവായ ദൈവത്തെ വെളിപ്പെടുത്താനാണ്: (യോഹ, 1:18). സത്യത്തിന് സാക്ഷിനിൽക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്ക് വന്നവൻ (യോഹ, 18:37), സത്യവാനായ ദൈവത്തെ വെളിപ്പെടുത്തിയ കാര്യമാണ് യോഹന്നാൻ പറയുന്നത്. അതിനാൽ പ്രസ്തുത വാക്യത്തിൽപ്പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം.

പ്രകടനപരമായ സർവ്വനാമം:
➦ ഇതേ ലേഖനത്തിലെ ഇതേ അദ്ധ്യായത്തിൽ പുത്രനെ എടുത്തുകാണിക്കാൻ പ്രകടനപരമായ സർവ്വനാമം ലേഖകൻ ഉപയോഗിച്ചിട്ടുണ്ട്: “ജലത്താലും രക്തത്താലും വന്നവൻ ഇവൻ (houtos) ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.” (1യോഹ, 5:6). അതുപോലെ പുത്രനിലൂടെ “സത്യദൈവവും നിത്യജീവനുമായ പിതാവിനെ” ലേഖകൻ സഭയ്ക്ക് ചൂണ്ടിക്കാണിക്കുകയാണ്.

വചനവും സർവ്വനാമങ്ങളും: 
➦ യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ ഒരേ വചനത്തെ കുറിക്കാൻ ഇതേ രണ്ട് സർവ്വനാമങ്ങൾ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത് കാണാം: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു” (യോഹ, 1:1) എന്ന് ഒന്നാം വാക്യത്തിൽ പറഞ്ഞശേഷം, രണ്ടാം വാക്യത്തിൽ ആ വചനത്തെ ചൂണ്ടിക്കാണിക്കുന്ന 𝗵𝗼𝘂𝘁𝗼𝘀 (He) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) 𝗗𝗲𝗺𝗼𝗻𝘀𝘁𝗿𝗮𝘁𝗶𝘃𝗲 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ് ഉപയോഗിച്ചിരിക്കുന്നത്: (Joh, 1:2). മൂന്നാം വാക്യത്തിൽ, “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് പറയാൻ, രണ്ടുപ്രാവശ്യം  𝗮𝘂𝘁𝗼𝘂 (Him) എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) 𝗣𝗲𝗿𝘀𝗼𝗻𝗮𝗹 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ് ഉപയോഗിച്ചിരിക്കുന്നത്: (Joh, 1:3). ഒരേ വചനത്തിന് തന്നെയാണ് രണ്ട് വിധത്തിലുള്ള സർവ്വനാമങ്ങളും (Pronouns) ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ പിതാവിനുതന്നെയാണ് യോഹന്നാൻ രണ്ട് സർവ്വനാമങ്ങളും ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

യേശുവും സർവ്വനാമങ്ങളും:
➦ യോഹന്നാൻ്റെ സുവിശേഷത്തിൽ വീണ്ടും ഇതേ രണ്ട് സർവ്വനാമങ്ങൾ ഒരുത്തനുതന്നെ ഉപയോഗിച്ചിരിക്കുന്നതിൻ്റെ വ്യക്തമായ പല തെളിവുണ്ട്: “യോഹന്നാൻ അവനെക്കുറിച്ചു (autou) സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ (houtos) തന്നേ എന്നു വിളിച്ചു പറഞ്ഞു.” (യോഹ, 1:15). ഇവിടെ “അവൻ” എന്നും “ഇവൻ” എന്നും യേശുവിനെക്കുറിച്ച് തന്നെയാണ് പറയുന്നത്. നാം ചിന്തിച്ചുവരുന്ന വേദഭാഗത്തിലെപ്പോലെ, KJV-ൽ 𝗛𝗶𝗺 എന്നും 𝗧𝗵𝗶𝘀 എന്നുമാണ് ഇവിടെയും കാണുന്നത്. അതിനാൽ ഭാഷാപരമായി ലേഖനത്തിൽ പറയുന്ന രണ്ട് സർവ്വനാമങ്ങളും പിതാവിനെ കുറിക്കുന്നതാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 

❻ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻:
➦ ന്യൂ മശീയാനിക് വേർഷൻ ബൈബിളിൽ വാക്യത്തിൻ്റെ അവസാനഭാഗം: 𝗧𝗵𝗶𝘀 𝗶𝘀 𝘁𝗵𝗲 𝘁𝗿𝘂𝗲 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿, 𝗮𝗻𝗱 𝗲𝘁𝗲𝗿𝗻𝗮𝗹 𝗹𝗶𝗳𝗲 എന്നാണ്: (NMV). ഇതിൽ പിതാവായ ദൈവമാണ് സത്യദൈവവും നിത്യജീവനും എന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. മശീയാനിക്ക് യെഹൂദന്മാർ എന്നാൽ; യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും യെഹൂദന്മാരുടെ പല ആചാരങ്ങളും അനുഷ്ഠിക്കുന്നവരുമാണ്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷ ഏറെക്കുറെ വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12).). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

ഇനി വചനപരമായ തെളിവുകൾ നോക്കാം:

ഏകസത്യദൈവം:
➦ പിതാവാണ്, ഏകദൈവം (Monos Theos – The only God) എന്നും യോഹ, 5:44), പിതാവാണ്, ഏകസത്യദൈവം (Ho monos alethinos Theos – The only true God) എന്നും (യോഹ, 17:3), താൻ, മനുഷ്യനാണ് (Anthropos – Man) എന്നുമുള്ള (യോഹ, 8:40) യേശുവിൻ്റെ പഠിപ്പിക്കലുകൾ എഴുതിവെച്ചവനാണ് യോഹന്നാൻ. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം (The only God) എന്നാണോത്ഥം. ഒരേയൊരു ദൈവം പിതാവാണെന്ന് യേശു പഠിപ്പിച്ചാൽ, പിന്നെ മറ്റൊരു ദൈവം ഇല്ലെന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം ആണെന്നല്ല; പിതാവ് മാത്രം സത്യദൈവം എന്നാണർത്ഥം. പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് വായിൽ വഞ്ചനയില്ലാത്ത യേശു പഠിപ്പിച്ചാൽ, പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണർത്ഥം. പിതാവ് മാത്രമാണ് സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകളെ സുവിശേഷത്തിൽ എഴുതിവെച്ചവൻ, തൻ്റെ ലേഖനത്തിൽ പുത്രനും സത്യദൈവം ആണെന്ന് എഴുതിവെക്കുമോ? യോഹന്നാൻ്റെ സുവിശേഷം വായിച്ചിട്ടില്ലാത്തവർക്ക് മാത്രമേ, അവൻ്റെ ലേഖനത്തിലെ സത്യദൈവം പുത്രനാണെന്ന് പറയാൻ കഴിയുകയുള്ളൂ. യേശുവിനെ കള്ളനാക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.

യേശുക്രിസ്തുവിൻ്റെ ദൈവം:
➦ പിതാവ് യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:46; മർക്കൊ, 15:34). എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നാണ് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിൻ്റെ പഠിപ്പിച്ചത്: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). എൻ്റെയും നിങ്ങളുടെ ദൈവം പിതാവാണെന്ന് പഠിപ്പിച്ച യേശുവിൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ച യോഹന്നാൻ, തൻ്റെ ലേഖനത്തിൽ യേശുവും സത്യദൈവം ആണെന്ന് പറയുമോ? യേശുവിനെ മാത്രമല്ല; അവൻ്റെ പ്രിയശിഷ്യനായ യോഹന്നാനെയും കള്ളനാക്കുകയാണ്.

പിതാവ് എന്നെക്കാൾ വലിയവൻ:
➦ പിതാവ് തന്നെക്കാൾ വലിയവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്:
𝟭. പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28).
𝟮. എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29
𝟯. പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
𝟰. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
𝟱. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
𝟲. ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
𝟳. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
𝟴. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
𝟵. സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹ, 18:37)
𝟭𝟬. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ക്രിസ്തുവും ദൈവം ആണെങ്കിൽ, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, പിതാവിനെക്കൂടാതെ എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല എന്നൊക്കെ അവൻ പറയുമായിരുന്നോ? പിന്നെങ്ങനെയാണ് അവൻ സത്യദൈവം ആകുന്നത്? ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് മാത്രമേ അവനെ ദൈവമാക്കാൻ കഴിയുകയുള്ളൂ.

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം: 
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തുവും അക്കാര്യമാണ് സംശയലേശമെന്യേ പഠിപ്പിച്ചിരിക്കുന്നത്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). പിന്നെങ്ങനെ പുത്രനും സത്യദൈവമാകും? 

സത്യദൈവം:
➦ വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്; അല്ലാതെ സ്വന്തബുദ്ധിയാലല്ല. ബൈബിളിൽ പലരെയും “ദൈവം, ദൈവങ്ങൾ” എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ “ദൈവം” (God) എന്ന നാമത്തോടൊപ്പം (Noun). “സത്യം” (The true) എന്ന വിശേഷണം ചേർത്ത്, “സത്യദൈവം” (The true God) എന്ന് പിതാവിനല്ലാതെ, പുത്രനോ, പരിശുദ്ധാത്മാവിനോ, മറ്റാർക്കുമോ ബൈബിളിൽ ഉപയോഗിച്ചിട്ടില്ല. പഴയനിയമത്തിൻ്റെ സത്യവേദപുസ്തകത്തിൽ നാലുപ്രാവശ്യം സത്യദൈവം എന്ന് കാണാം. എന്നാൽ മൂഭാഷയിൽ മൂന്നുപ്രാവശ്യമാണ് ഉള്ളത്: (ആവ, 7:92ദിന, 15:3; യെശ, 65:16; യിരെ, 10:10). പുതിയനിയമത്തിൻ്റെ സത്യവേദപുസ്തകത്തിൽ അഞ്ച് പ്രാവശ്യവും, മൂലഭാഷയിൽ മൂന്ന് പ്രാവശ്യവും ഉണ്ട്: (യോഹ, 17:3; 1തെസ്സ, 1:9; 1യോഹ, 5:20). വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാലും പുത്രനല്ല; പിതാവാണ് ഏകസത്യദൈവം (Father, the only true God). പിന്നെങ്ങനെ പുത്രനെ സത്യദൈവം ആക്കാൻ പറ്റും? ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ് ത്രിമൂർത്തികളുടെ ലക്ഷ്യം.

തൻ്റെ ദൈവവും പിതാവുമായൻ:
➦ എഴുത്തുകാരനായ യോഹന്നാൻ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുള്ളവനാണ്: “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.” (വെളി, 1:6). ഈ വാക്യത്തിലെ “തന്റെ പിതാവായ ദൈവത്തിന്നു” എന്നത് തെറ്റായ പരിഭാഷയാണ്. ഗ്രീക്കിൽ 𝘁𝗼 𝗧𝗵𝗲𝗼 𝗸𝗮𝗶 𝗣𝗮𝘁𝗿𝗶 𝗮𝘂𝘁𝗼𝘂 എന്നാണ്. അതിൻ്റെ അർത്ഥം: “തൻ്റെ ദൈവവും പിതാവുമയൊന്നു” (to his God and Father) എന്നാണ്. ദൈവപുത്രൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചവൻ, ദൈവപുത്രനും സത്യദൈവമാണെന്ന് പറയുമോ?

കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവം:
➦ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് യേശുക്രിസ്തുലവിനല്ല; യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനാണ് സ്തോത്രം കരേറ്റുന്നത്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,” (1പത്രൊ, 1:3). ഇവിടെയും സത്യവേദപുസ്തകത്തിൽ പരിഭാഷാപ്രശ്നമാണ്. ഗ്രീക്കിൽ 𝗵𝗼 𝗧𝗵𝗲𝗼𝘀 𝗸𝗮𝗶 𝗣𝗮𝘁𝗲𝗿 𝘁𝗼𝘂 𝗞𝘆𝗿𝗶𝗼𝘂 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 എന്നാണ്. അതിൻ്റെ അർത്ഥം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു” (to the God and Father of our Lord Jesus Christ) എന്നാണ്. ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് പുരുഷനായ (Man) നസറായനായ യേശുവിനെ ആണെന്നും പത്രൊസ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 2:23-24). ഒരു ദൈവവും പിതാവുമുള്ള, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷൻ (Man) എപ്പോഴാണ് സത്യദൈവം ആയത്? ദുർവ്യാഖ്യാനത്താൽ ഏകത്യദൈവത്തെ (The only true God) ബഹുദൈവമാക്കാൻ നോക്കുന്നവരാണ് പലരും.

യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും:
➦ ജാതികളുടെ അപ്പൊസ്തലനായ പൗലൊസ്, യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧. യേശു മനുഷ്യനാണെന്നും പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (one Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഈ യേശുക്രിസ്തു എങ്ങനെയാണ് സത്യദൈവം ആകുന്നത്? ➟[കാണുക: പൗലൊസിൻ്റെ ദൈവം, തീത്തൊസിലെ മഹാദൈവം ആരാണ്?, തിത്തൊസ് 2:13: സത്യവേദപുസ്തകവും പിഒസിയും]

❾ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (onl, alone) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX)  തൽസ്ഥാനത്ത് 23 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. പിതാവായ യഹോവ “ഒരേയൊരു ദൈവം” (The only God) ആയിരിക്കെ, മറ്റൊരു സത്യദൈവം ഉണ്ടാകുമോ? മുഴുവൻ ബൈബിളും തെറ്റാണെങ്കിൽ മാത്രമേ, യേശുവിനെ ദൈവമാക്കാൻ പറ്റുകയുള്ളൂ.

സത്യേകദൈവവും നിത്യജീവദാതാവും:
➦ “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). നമ്മുടെ സത്യേകദൈവവും നിത്യജീവദാതാവും പുത്രനല്ല; പിതാവാണ്. 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 ആണെന്ന് പഠിപ്പിച്ചതും, താൻ 𝗠𝗮𝗻 ആണെന്ന് പഠിപ്പിച്ചതും നമ്മുടെ ദൈവപുത്രനും ക്രിസ്തുവും രക്ഷിതാവും കർത്താവുമായവനാണ്: (യോഹ, 17:3യോഹ, 8:40). അതിനാൽ ആ ഭാഗത്തേക്ക് ഇനി നോക്കണ്ട. നിത്യജീവദാതവും ഏകസത്യദൈവമായ പിതാവാണ്. ➟യോഹന്നാൻ പറയുന്നത് നോക്കുക: “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ. (1യോഹ, 5:11). ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ഇത് യോഹന്നാൻ തൻ്റെ അതേ ലേഖനത്തിൽ പറയുന്ന കാര്യമാണ്. ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തൊ, 1:2തീത്തൊ, 3:6; 1യോഹ, 2:25). ➟ക്രിസ്തു പറയുന്നത് നോക്കുക: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). പിതാവായ ഏകദൈവത്തിൽ നിന്നാണ് നിത്യജീവൻ വരുന്നത്. എന്നാൽ ഏകദൈവം തൻ്റെ ക്രിസ്തുവിലൂടെയാണ് ആ ജീവൻ നമുക്ക് നല്കുന്നത്. പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16; 3:36; 4:14; 6:40; 6:68; റോമ, 5:21; 6:23). പുത്രന് നിത്യജീവൻ നല്കാനുള്ള അധികാരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). തന്മൂലം, യോഹന്നാൻ പറയുന്ന “സത്യദൈവവും നിത്യജീവനും” (𝗛𝗼 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝘁𝗵𝗲𝗼𝘀 𝗸𝗮𝗶 𝘇𝗼𝗲 𝗮𝗶𝗼𝗻𝗶𝗼𝘀 ⁃ 𝗧𝗵𝗲 𝘁𝗿𝘂𝗲 𝗚𝗼𝗱 𝗮𝗻𝗱 𝗲𝘁𝗲𝗿𝗻𝗮𝗹 𝗹𝗶𝗳𝗲) പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: നിത്യജീവൻ, രക്ഷിതാവായ ഏകദൈവവും രക്ഷിതാവായ ഏകമനുഷ്യനും

ഉപസംഹാരം:
യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരനാൽ എഴുതപ്പെട്ട രണ്ട് പുസ്തകങ്ങളിലും ഒരേ ആശയം ഉൾക്കൊള്ളുന്ന രണ്ട് വാക്യങ്ങളാണത്. പിന്നെയും പുത്രനാണ് സത്യദൈവം എന്ന് പറയുന്നവർ പിതാവിനെയാകട്ടെ, പുത്രനെയാകട്ടെ ഇതുവരെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം: (യോഹ, 8:19). ഒന്നുകൂടി വ്യക്തമാക്കിയാൽ: പിതാവ് മാത്രമാണ് സത്യദൈവമെന്നും താൻ മനുഷ്യനാണെന്നും പഠിപ്പിച്ചവനെ, തെറ്റായ പരിഭാഷകൾകൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടുമല്ലാതെ ദൈവമാക്കാൻ ആർക്കും കഴിയില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും; ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക

“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”
(ഉല്പത്തി 1:26-27)

☛ ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ബഹുവചനത്തിൽ പറയുന്നതായി കാണാം. ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി അഞ്ചുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ആറുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ, അത് ദൈവത്തിന്റെ ബഹുത്വമാണെന്നും, അതിനാൽ ദൈവം ത്രിത്വമാണെന്നും ട്രിനിറ്റി പണ്ഡിതന്മാർ വാദിക്കുന്നു.

ബഹുവചനം:
➦ ബഹുവചനം (Plural) എന്നാൽ മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. പിന്നെങ്ങനെ അവിടെപ്പറയുന്നത് ത്രിത്വത്തെക്കുറിച്ചാണെന്ന് പറയും? ബൈബിളിൽ ദൈവം മാത്രമല്ല ബഹുവചനം പറഞ്ഞിരിക്കുന്നത്. പ്രവാചകന്മാരും (യെശ, 1:9; 2:3; 9:6; യിരെ, 4:13; 8:14), ക്രിസ്തുവും (മത്താ, 17:27; 20:18; 26:46; മർക്കൊ, 1:38; 4:35), അപ്പോസ്തലന്മാരും (മത്താ, 17:4; പ്രവൃ, 4:12; 14:22; 17:28; 17:29), ലൂക്കൊസും (16:10,11,12,13,16; 20:7) ആവർത്തിച്ചു ബഹുവചനം പറഞ്ഞിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതനും ബഹുവചനം പറഞ്ഞിട്ടുണ്ട്: (വെളി, 7:3). ഇവരെല്ലാം ബഹുവചനം പറഞ്ഞിട്ടും ഇവർക്കാർക്കും തന്നിൽത്തന്നെ ബഹുത്വമുണ്ടെന്ന് ആരും പറയുന്നില്ല. ഇവരുടെകൂടെ മറ്റാരെങ്കിലും ഉള്ളതുകൊണ്ടാണ് ബഹുവചനം പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എന്നാൽ ദൈവം ബഹുവചനം പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കില്ല; അത് ദൈവത്തിൻ്റെ ബഹുത്വമാണ്. ഇതെവിടുത്തെ ബൈബിൾ വ്യാഖ്യാനമാണ്? ബൈബിളിൻ്റെ ആദ്യ എഴുത്തുകാരൻ മുതൽ അവസാന എഴുത്തുകാരൻവരെ ദൈവം ഏകൻ അല്ലെങ്കിൽ ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി ആലേഖനംചെയ്ത് വെച്ചിരിക്കെയാണ്, ഏകസത്യദൈവത്തിൽ (Ho monos alethinos Theos – The only true God) ട്രിനിറ്റി ബഹുത്വം ആരോപിക്കുന്നത്. എന്നാൽ ദൈവശ്വാസീയമായ തിരുവെഴുത്തുകൾ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് നമുക്കു നോക്കാം:

നാം നമ്മുടെ സ്വരൂപത്തിൽ: 
➦ “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. ⁵അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോ, 38:4-7). ഇവിടെ ദൈവം സൃഷ്ടി നടത്തുമ്പോൾ, ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത “പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും” ദൂതന്മാരാണ്. 𝗞𝗼𝘄𝗸𝗯𝗲 𝗕𝗼𝗾𝗲𝗿 എന്ന എബ്രായപദത്തിന് ‘പ്രഭാതനക്ഷത്രങ്ങൾ’ (Morning stars) എന്നാണ്. 𝗕𝗲𝗻𝗲 𝗘𝗹𝗼𝗵𝗶𝗺 എന്നതിന് ‘ദൈവപുത്രന്മാർ’ (Sons of God) എന്നാണ്. ഇവിടെപ്പറയുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ മനസ്സിലാക്കാം: (1:6; 2:1). ദാനീയേലിൽ അത് ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കാം: (3:25 – 3:28). ദൈവം ഒന്നാംദിവസമാണ് ഭൂമിക്ക് അടിസ്ഥാനമിട്ടത്. നാലാം ദിവസമാണ് യഥാർത്ഥ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നത്. അതിനാൽ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ സന്തോഷിച്ചാർത്ത ‘പ്രഭാതനക്ഷത്രങ്ങൾ’ ദൂതന്മാരാണെന്ന് വ്യക്തമാണ്. എബ്രായ കവിതകളുടെ ഒരു പ്രധാന പ്രത്യേകതയാണ് ‘സമാന്തരത/സമാന്തരത്വം’ (Parallelism). അതായത്, ഒരേ ആശയം തന്നെ തൊട്ടടുത്തഭാഗത്ത് മറ്റൊരു വാക്ക് ഉപയോഗിച്ച് വീണ്ടും പറയുന്ന രീതി. സങ്കീർത്തനങ്ങളിൽ ഈ രീതി ആവർത്തിച്ച് കാണാം: (സങ്കീ, 19:1; 119:105). തന്മൂലം, ദൈവപുത്രന്മാരും പ്രഭാതനക്ഷത്രങ്ങളും ദൂതന്മാരാണ് സംശയലേശമന്യേ തെളിയുന്നു.

☛ യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ Tanakh-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “When the morning stars sing together, and all 𝘁𝗵𝗲 𝗮𝗻𝗴𝗲𝗹𝘀 𝗼𝗳 𝗚𝗼𝗱 shout?” (Tanakh). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (LXX) ദൈവപുത്രന്മാരെ ദൂതന്മാർ (Angeloi – Angels) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (Greek Septuagint). ABP, BST, CEV, LB, NCV, NIV, NLT മുതലായ പരിഭാഷകളും കാണുക. അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്: (നെഹെ, 9:6). അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. അപ്പോൾ ദൂതന്മാരാണ് ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ദൈവം ഇയ്യോബിനോട് അത് സ്പഷ്ടമായി പറയുന്ന കാര്യമാണ് നാം മുകളിൽ കണ്ടത്. അതായത്, “ദൈവം ദൈവത്തോടല്ല; ദൂതന്മാരോടാണ് ബഹുവചനം പറഞ്ഞിരിക്കുന്നത്.”

☛ ദൈവം ‘നാം നമ്മുടെ’ എന്നിങ്ങനെ ദൂതന്മാരെയും ചേർത്താണ് ബഹുവചനം പറയുന്നത് എന്നതിന് വേറെയും തെളിവുണ്ട്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്: (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്: (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും: (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5). ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം: (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. താഴെവരുമ്പോൾ മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:

അല്പവിശ്വാസികൾക്കുപോലും ബോധംവരുത്താൻ കഴിയുന്ന ചില തെളിവുകൾ കാണിക്കാം: 
ഒന്നാം പ്രമാണം: 
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2-3 – ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ട്രിനിറ്റിയുടെ ഭാഷയിൽ ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്നവ്യക്തികളായി ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ, പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്ന് പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 𝟭𝟯𝟬-തോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവതന്നെ ഒന്നാംകല്പന 𝟮𝟱 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വാദംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ എങ്ങനെ ഇല്ലാതായിപ്പോയി? ദൈവം മാറാത്തവൻ ആണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്ന് പഴയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും അവൻ മായവിയല്ല; മാറാത്തവനാണ്. അതായത്, അലംഘനീയമായ ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം.

ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു:
➦ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, “ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു” എന്നിടത്ത്, എബ്രായയിൽ ‘ഒറ്റയ്ക്ക്, തനിച്ചു’ എന്നൊക്കെ അർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും ഇംഗ്ലീഷിൽ 𝗔𝗹𝗼𝗻𝗲 എന്ന പദവുമാണ്. അതായത്, ‘ഞാൻ ഒറ്റയ്ക്കു’ സൃഷ്ടിച്ചു എന്നാണ് യഹോവ പറയുന്നത്. ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം സൃഷ്ടി നടത്തുമ്പോൾ മൂന്നുപേർ ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ദൈവം പറയുമായിരുന്നോ? ദൈവത്തെപ്പോലും കള്ളനാക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.  

ക്രിസ്തുവിൻ്റെ സാക്ഷ്യം:
➦ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായി യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിന് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ഇരുകൂട്ടരുടെയും ഉപദേശം വഞ്ചനാപരമാണെന്ന് ദൈവപുത്രനായ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു. “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ” എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
𝟭. ക്രിസ്തു പഠിപ്പിച്ചത്: ‘സൃഷ്ടിച്ച അവൻ’ (He which made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിന് ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ’ (We which made/We who made) എന്ന ബഹുവചനം പറയുമായിരുന്നു. 
𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ’ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). 
𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ആദ്യത്തെപദം: 𝗛𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 ആണ്. അതിൽ 𝗛𝗼 എന്നത് 𝗧𝗵𝗲 എന്ന ‘നിശ്ചയോപപദം’ (Definite Article) ആണ്. ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. 𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന് ‘സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ’ (The Maker/Creator) എന്നാണർത്ഥം. ഇത് പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അടുത്തപദം: 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 ആണ്. ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ഇതിൻ്റെ അർത്ഥം: ‘അവൻ സൃഷ്ടിച്ചു’ (He made) എന്നാണ്. അതായത്, സൃഷ്ടിച്ചത് ‘ഞങ്ങൾ’ അല്ല; ‘അവൻ’ ആണ്. ‘അവൻ സൃഷ്ടിച്ചു’ (He made) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള (3rd Person) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു സ്രഷ്ടാവായ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ‘സൃഷ്ടിച്ച അവൻ’ (He which made) എന്ന് ഏകവചനത്തിലും ‘അവൻ സൃഷ്ടിച്ചു’ (He made) എന്ന് പ്രഥമപുരുഷനിലും പറയാതെ, ‘ഞങ്ങൾ സൃഷ്ടിച്ചു’ (We which made) എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6മർക്കൊ, 13:19). അതായത്, സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘ഞങ്ങൾ സൃഷ്ടിച്ചു’ എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. “മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.” ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. 

മോശെയുടെ സാക്ഷ്യം:
➦ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് എഴുത്തുകാരനായ മോശെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 26-ാം വാക്യത്തിൽ സംസാരിക്കുന്നത് (1st Person) യഹോവയാണ്: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ട്രിനിറ്റി പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). ഇവിടുത്തെ 𝗯𝗲𝘁𝘀𝗮𝗹𝗺𝗼 എന്ന എബ്രായ പദത്തിന് ‘അവൻ്റെ സ്വരൂപത്തിൽ’  (In his own image) എന്നാണർത്ഥം. വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ “അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു” എന്ന് ബഹുവചനത്തിലല്ല; “ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വം ആയിരുന്നെങ്കിൽ, അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, “ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in his their image) എന്ന് ബഹുവചനത്തിൽ പറയാതെ, ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിൽ എഴുത്തുകാരൻ എങ്ങനെ പറയും?26-ാം വാക്യത്തിൽ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചപ്പോൾ ദൈവം ത്രിത്വമായിരുന്നെങ്കിൽ 27-ാം വാക്യത്തിൽ സൃഷ്ടി നടത്തിയപ്പോൾ ത്രിത്വം ഇല്ലാതായിപ്പോയോ? ആദ്യവാക്യത്തിലുള്ളത് സ്രഷ്ടാക്കൾ ആയിരുന്നെങ്കിൽ, അടുത്തവാക്യത്തിൽ മൂവരെയും ചേർത്ത് ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ബൈബിൾ എഴുതിയിരിക്കുന്നത് മനുഷ്യരുടെ ഭാഷയിലാണ്. എഴുത്ത് ഭാഷയ്ക്ക് ഒറ്റ നിയമമേ ഉള്ളു. “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞത് ദൈവമാണ്. ആ വാക്യത്തിൽ ദൈവം ‘നാം, നമ്മുടെ’ എന്ന് ബഹുവചനം പറഞ്ഞത് തൻ്റെ കൂടെയുള്ള ദൂതന്മാരെയും ചേർത്താണെന്ന് മുകളിൽ നാം കണ്ടതാണ്. കൂടെയുള്ളവർ സ്രഷ്ടാക്കളല്ല; സൃഷ്ടികളാണ്. അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് സൃഷ്ടി നടത്തിയ കാര്യമാണ് എഴുത്തുകാരനായ മോശെ പറയുന്നത്. ആദ്യവാക്യത്തിൽ പറയുന്ന എല്ലാവർക്കും സൃഷ്ടിയിൽ പങ്കുണ്ടെങ്കിൽ, അടുത്തവാക്യം പൂർവ്വാപരവൈരുദ്ധ്യമാകും. ബൈബിളിലെന്നല്ല; ബാലമംഗളത്തിൽപ്പോലും ഒരുകാര്യം അങ്ങനെ പറയില്ല. സ്രഷ്ടാവായ ദൈവം ത്രിത്വമായിരുന്നെങ്കിൽ, “അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു” എന്ന് ബഹുവചനത്തിൽ മോശെ പറയുമായിരുന്നു. അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തം. ഇതും നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും, മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും?

പഴയനിയമത്തിലെ മറ്റ് മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: 
➦ “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി – Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, 𝘁𝗵𝗼𝘂 𝗮𝗿𝘁 𝘁𝗵𝗲 𝗚𝗼𝗱, 𝗲𝘃𝗲𝗻 𝘁𝗵𝗼𝘂 𝗮𝗹𝗼𝗻𝗲, 𝗼𝗳 𝗮𝗹𝗹 𝘁𝗵𝗲 𝗸𝗶𝗻𝗴𝗱𝗼𝗺𝘀 𝗼𝗳 𝘁𝗵𝗲 𝗲𝗮𝗿𝘁𝗵; 𝘁𝗵𝗼𝘂 𝗵𝗮𝘀𝘁 𝗺𝗮𝗱𝗲 𝗵𝗲𝗮𝘃𝗲𝗻 𝗮𝗻𝗱 𝗲𝗮𝗿𝘁𝗵.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു” എന്നാണ്. ഇവിടെ ‘നീ’ (thou) എന്ന ഏകവചനവും 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന എബ്രായപദവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. അടുത്തഭാഗം: “നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ?
☛ “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; “നീ (thou) സകലത്തെയും സൃഷ്ടിച്ചു” എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ?
☛ “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദംകൊണ്ട് യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്.
☛ “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്.
☛ “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ.
☛ “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, “നീ (thou) ഞങ്ങളെ മനയുന്നവൻ” എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. ഇതെല്ലാം നോക്കുക: (പുറ, 20:11; 1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 95:6-7; 90:2; 96:5; 102:25; 104:24,30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; 40:26,28; 42:5; 45:18; 53:13,16; യിരെ, 10:2; 32:17; 51:15; സെഖ, 12:1; മലാ, 2:10; മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:19; എബ്രാ, 1:10; 3:14; 2പത്രൊ, 3:5; വെളി, 4:11; 14:7)

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: 
➦ “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6 – 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (The image of him that created him) എന്നാണ്. സൃഷ്ടാവ് ‘അവർ’ അല്ല; ‘അവൻ’ (ഒരുത്തൻ മാത്രം) ആണ്. “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11 – വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; ‘നീ’ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; ‘നിൻ്റെ’ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. 

എലോഹീമിന് ബഹുത്വമുണ്ടോ?
➦ ദൈവം (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 𝗘𝗹𝗼𝗵𝗶𝗺 എന്ന എബ്രായ പദം ബഹുവചനരൂപമാണ്. എന്നാൽ ബൈബിളിൽ ആ പദം സത്യദൈവത്തിന് ഏകവചനത്തിനും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ സത്യദൈവത്തിന് എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ട്രിനിറ്റി വിചാരിക്കുന്നു. അത് ശരിയാണോന്ന് നോക്കാം: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7). “എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” (സങ്കീ, 89:47). “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീ, 139:13). ഈ മൂന്ന് വാക്യങ്ങളും ശ്രദ്ധിക്കുക: ‘അവൻ, നീ, നീയല്ലോ’ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (2nd, 3rd Person Singular Pronouns ) ഭക്തന്മാർ എലോഹീമിന് ഉപയോഗിച്ചിരിക്കുന്നത്. വേറെയും അനേകം വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). സ്രഷ്ടാവായ എലോഹിമിന് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് (Plural) പദം ഉപയോഗിച്ചിരുന്നതെങ്കിൽ, എകവചന സർവ്വനാമങ്ങൾ (Singular Pronoun) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അടുത്ത തെളിവ്: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.” (ഉല്പ, 6:7). “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശ, 43:21). “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.” (യെശ, 45:12). ഈ വേദഭാഗങ്ങളിൽ: ‘ഞാൻ, എൻ്റെ, എനിക്കു’ എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns) പറഞ്ഞിരിക്കുന്നത്. ഇതും നോക്കുക: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). എലോഹീം ബഹുവചനത്തിലാണ് ദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (Singular Pronouns) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ ധൈര്യപ്പെടില്ല. അതായത്, വചനത്തെയും ഭാഷയെയും കോട്ടിക്കളയുന്നവർക്കല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ കഴിയില്ല. [കാണുക: എലോഹീം (Elohim), തെയോസ് (Theos)]

❽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ‘ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം’ (alone, only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX)  തൽസ്ഥാനത്ത് (23 വാക്യങ്ങൾ) 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  ‘ഒരേയൊരു, മാത്രം’ (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). 
☛ എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്നീ പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (alon, only) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. 
☛ പുതിയനിയമത്തിൽ പിതാവാണ് ‘ഏകദൈവം’ (Monos Theos – The only God) എന്നും (യോഹ, 5:44), ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God) എന്നും (യോഹ, 17:3) യേശുക്രിസ്തു അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 ആണെങ്കിൽ, സ്രഷ്ടാവ് മൂന്നുപേർ ആകുന്നത് എങ്ങനെയാണ്?

ഒരു ചോദ്യം: 
➦ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്നും ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നും തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നാണല്ലോ പറയുന്നത്. അപ്പോൾ ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ? 
☛ ദൂതന്മാർ അഥവാ, സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25–3:28). ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിച്ചത്. (നെഹെ, 9:6). ദൈവം സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് എങ്ങനെ പറയും? എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം: 

ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം: 
➦ സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്. ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; ‘പുരാതനനായവൻ’ (Ancient of Days) എന്നർത്ഥത്തിലാണ്. ഇവിടെ ‘മനുഷ്യസാദൃശ്യം’ എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും, ‘ഇരിപ്പ്, തലമുടി, വസ്ത്രം’ മുതലായവ മനുഷ്യസാദൃശ്യത്തെയാണ് സൂചിപ്പിക്കുന്നത്: (വെളി, 4:2). യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: “അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.” (യെഹെ, 1:5 – 10:2; ദാനീ, 8:16). ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: “എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.” (ദാനീ, 8:15 ⁃⁃ 9:21; 10:16; 10:18). കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: (ദാനീ, 8:16). അതായത്, സ്വർഗ്ഗീയ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെയും ദൂതന്മാരുടെയും സ്വരൂപവും സാദൃശ്യവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം ദൂതന്മാരോട് പറഞ്ഞത്: (ഉല്പ, 1:26). അതായത്, ദൈവം മനുഷ്യസൃഷ്ടിയെക്കുറിച്ച് ആലോചിക്കുന്നത് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരോടാണ്: (ഉല്പ, 1:26). എന്നാൽ മനുഷ്യനെ സൃഷ്ടിക്കുന്നത് ഒറ്റയ്ക്കാണ്: (ഉല്പ, 1:27). [കാണുക: സ്വരൂപവും (Image) സാദൃശ്യവും (Likeness)]

നമ്മിൽ ഒരുത്തനെപ്പോലെ: 
➦ “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്ന് 𝟯𝟬 പ്രാവശ്യം പരിഭാഷ ചെയ്തിട്ടുണ്ട്. ആദ്യഭാഗത്ത്, മനുഷ്യന് സംഭവിച്ച മാറ്റത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലും അനന്തരഭാഗത്ത്, മനുഷ്യന്റെ അമരത്വം തടയാനുള്ള കല്പനയുമാണ് കാണുന്നത്. ഇവിടെ “നമ്മിൽ ഒരുത്തനെപ്പോലെ” എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും, അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ്, തൻ്റെ കൂടെയുള്ള കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും?

വരുവിൻ നാം ഇറങ്ങിച്ചെല്ലാം: 
➦ “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7). ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടുപേർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ൽ സോദോമിൽ ചെന്നത് രണ്ട് ദൂതന്മാരാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?]

ആർ നമുക്കുവേണ്ടി പോകും: 
➦ “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം എട്ടാം വാക്യത്തിൽ “ആർ നമുക്കുവേണ്ടി പോകും” എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. ത്രിത്വം വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? യെശയ്യാവ് മാത്രമല്ല; മീഖായാവും (1രാജാ, 22:19), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ, പുത്രനെയും പരിശുദ്ധാത്മാവിനെയും വിഭിന്ന വ്യക്തികളായി കാണുന്നില്ല. വിഭിന്ന വ്യക്തികളായി സ്വർഗ്ഗത്തിൽ ഇല്ലാത്തവരെ ചേർത്ത് ബഹുവചനം പറയാൻ പറ്റുമോ? അതിനാൽ ദൈവത്തോടൊപ്പമുള്ള ദൂതന്മാരെ ചേർത്താണ് ബഹുവചനം പറഞ്ഞതെന്ന് മനസ്സിലാക്കാം. മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം “നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നത് ദൂതന്മാരെയും ചേർത്താണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. നമുക്കുള്ളത് സ്രഷ്ടാക്കളല്ല; യഹോവ എന്ന ഒരേയോരു സ്രഷ്ടാവാണ്. °സങ്കീർത്തകനൊപ്പം നാം നമസ്കരിക്കേണ്ടത് ഇല്ലാത്ത ത്രിത്വസ്രഷ്ടാക്കളെയല്ല; നമ്മെ സൃഷ്ടിച്ച ഏകദൈവമായ യഹോവയാണ്:  വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7).

എലോഹീം (Elohim), തെയോസ് (Theos)

☛ ദൈവത്തെ കുറിക്കുന്ന പല എബ്രായ പദങ്ങളിൽ ഒരു പദമായ ‘എലോഹീം’ (elohim) ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. എന്നാൽ ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യം ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. [കാണുക:ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?]. നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:

☛ ദൈവം (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എലോഹീം (Elohim) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (Plural) പുല്ലിംഗനാമപദം (Masculine Noun) ആണ്. അതിനാലാണ് ദൈവത്തിന് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നത്. എന്നാൽ സത്യദൈവത്തിന് ‘എലോഹീം’ ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൻ്റെ പ്രധാനപ്പെട്ട ചില വചനത്തെളിവുകൾ തരാം: 

ഏൽ, എലോഹ, എലാഹ്:
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ഏൽ (El) 245 പ്രാവശ്യമുണ്ട്. ഉല്പത്തി 14:18-മുതൽ മലാഖി 2:10-വരെ 213 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഏൽ (El) എന്ന പദം ഏകവചനം (Singular) ആണ്. ‘എലോഹീം’ എന്ന ബഹുവചനരൂപം ബഹുവചനത്തിൽത്തന്നെയാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, ’ഏൽ’ എന്ന ഏകവചനപദം 213 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ?
☛ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ എലോഹ (Eloah) 57 പ്രാവശ്യമുണ്ട്. ആവർത്തനം 32:15-മുതൽ ഹബ്ബക്കൂക് 3:3-വരെ 52 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. ‘എലോഹീം’ എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, ‘എലോഹ’ എന്ന ഏകവചനം 52 പ്രാവശ്യം ദൈവത്തിന്ഉ പയോഗിക്കുമായിരുന്നോ? 
☛ ദൈവത്തെ കുറിക്കുന്ന ഒരു അരമ്യ (Aramaic) പദമായ, എലാഹ് (Elah) 95 പ്രാവശ്യമുണ്ട്. എസ്രാ 4:24-മുതൽ ദാനീയേൽ 6:26-വരെ79 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. ‘എലോഹീം’ എന്ന പദം ബഹുവചനത്തിലാണ് സത്യം ദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, എലാഹ് എന്ന ഏകവചനം 79 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മാറാത്തത്തവനുമാണ്: (മലാ, 3:6). എലോഹീം എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ദൈവത്തിന് ബഹുത്വം ഉണ്ടാകുമെങ്കിൽ, ഏകവചനം ഉപയോഗിക്കുമ്പോൾ ദൈവം ഏകനും ആകണം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമില്ലാത്ത ദൈവം ചിലപ്പോൾ ബഹുത്വമുള്ളവനും മറ്റുചിലപ്പോൾ ഏകനുമാകുമോ? 

ക്രിയകളുടെ ഉപയോഗം: 
➦ എബ്രായ ഭാഷയിൽ ഒരു വാചകത്തിലെ കർത്താവ് (Subject) ബഹുവചനമാണെങ്കിൽ ക്രിയയും (Verb) സാധാരണയായി ബഹുവചനമായിരിക്കും. എന്നാൽ ‘എലോഹീം’ സത്യദൈവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനോടൊപ്പം ചേർത്തിരിക്കുന്ന ക്രിയകൾ ഏകവചനത്തിലാണ്. “ആദിയിൽ ദൈവം (എലോഹീം) ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ഈ വേദഭാഗത്ത്, സൃഷ്ടിച്ചു (created) എന്നതിൻ്റെ എബ്രായ പദം ‘ബാരാ’ (bara) എന്ന ഏകവചന ക്രിയയാണ് (Singular Verb). അതിനാൽ, ‘എലോഹീം’ എന്ന പദത്തിൻ്റെ ഉപയോഗം ഏകവചനത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പ്രത്യുത, ബഹുവചനമായിരുന്നെങ്കിൽ അത്, ‘ബാരു’ (baru) എന്ന ബഹുചനക്രിയ (Plural Verb) ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ ഭാഷാപരമായി അബദ്ധമാണ്.
☛ ‘എലോഹീം’ അന്യദൈവങ്ങളെ ബഹുവചനത്തിൽ സൂചിപ്പിക്കുമ്പോൾ ക്രിയ ബഹുവചനമായിരിക്കും. അവിടെ അത് ഒന്നിലധികം ദൈവങ്ങളെയാണ് ഉദ്ദേശിക്കുന്നത്. “അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം (gods) ആകുന്നു എന്നു പറഞ്ഞു.” (പുറ, 32:4). സത്യവേദപുസ്തകത്തിൽ ‘ദൈവം’ എന്ന ഏകവചനമാണ്. എന്നാൽ തനാഖിലും ഇംഗ്ലീഷ് പരിഭാഷകളിലും ‘ദൈവങ്ങൾ’ എന്ന ബഹുവചനമാണ്. ഈ വേദഭാഗത്ത്, അന്യദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ “നിന്നെ കൊണ്ടുവന്നു” എന്ന് പറയുന്നത്, ‘ഹെയലൂഖ’ (he’elukha) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) കൊണ്ടാണ്. പദത്തിൻ്റെ ശരിയായ അർത്ഥം “അവർ നിന്നെ കൊണ്ടുവന്നു” എന്നാണ്. അതിനാൽ, സത്യേകദൈവത്തിന് ‘എലോഹീം’ (Elohim) എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ ഉപദേശം ബൈബിളിൻ്റെ പ്രഥമവാക്യത്തിൽത്തന്നെ തകർന്ന് താളടിയാകും.

എലോഹീമും എലോഹീമിൻ്റെ ആത്മാവും:
➦ ഉല്പത്തി ഒന്നാംഅദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ എലോഹീമിൻ്റെ ബഹുത്വം എന്ന ഉപദേശം ബൈബിൾവിരുദ്ധമാണെന്ന് മനസ്സിലാക്കാം: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.” (ഉല്പ, 1:1-2). ഒന്നാം വാക്യത്തിൽ, എലോഹീമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. ട്രിനിറ്റിയുടെ ഭാഷയിൽ ഒന്നാം വാക്യത്തിലെ ദൈവം ഏകനല്ല; മൂന്നുപേരാണ്. എന്നാൽ അടുത്ത വാക്യത്തിൽ എലോഹിമിനെയും എലോഹീമിൻ്റെ ആത്മാവിനെയും കാണാം. എലോഹീമിന് ബഹുത്വമുണ്ടെങ്കിൽ, രണ്ടാം വാക്യത്തിൽ എലോഹീം എന്ന ത്രിത്വവും ത്രിത്വത്തിൻ്റെ ആത്മാവുമാണുള്ളത്. അങ്ങനെവന്നാൽ, രണ്ടാം വാക്യത്തിലെ ആത്മാവ് നാലാമനായിമാറും. അതെന്തൊരു ഉപദേശമായിരിക്കും?

സർവ്വനാമങ്ങളുടെ ഉപയോഗം:
➦എബ്രായ ഭാഷയിലെന്നല്ല; ഏതൊരു ഭാഷയിലും ഏകവചന നാമപദത്തിനൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തിനൊപ്പം ബഹുവചന ക്രിയാപദവുമാണ് ഉപയോഗിക്കേണ്ടത്. “ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God (Elohim) created man in his own image.” (Gen, 1:27). ഈ വേദഭാഗത്ത്, ‘എലോഹീം’ (Elohim) എന്ന നാമപദം യഹോവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത്, ‘അവൻ്റെ’ (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. പിന്നെങ്ങനെയാണ്, എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറയാൻ കഴിയും?

ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക:
➦ “എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു – O my Gid, I trust in thee.” (സങ്കീ, 25:2). “ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു! – How excellent is thy lovingkindness, O God!” (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിന് ‘എലോഹീം’ (Elohim) എന്ന നാമപദത്തിനുശേഷം, ‘നിന്നിൽ’ (Thee), ‘നിൻ്റെ’ (thy)❜ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd Person Singular Pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ ‘എലോഹീം’ സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചന സർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8;സങ്കീ, 45:6;സങ്കീ, 48:9;സങ്കീ, 48:10). ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ‘എലോഹീം’ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിന് ഏകവചനത്തിൽ (Singular) മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഏകവചന സർവ്വനാമം (Pronoun) ഉപയോഗിച്ചിരിക്കുന്നത്. 

മോശെ എന്ന എലോഹീം:
➦ മോശെ എന്ന മനുഷ്യനെ ‘ദൈവം’ (elohim) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: “നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും (elohim) ആയിരിക്കും.” (പുറ, 4:16). ഈ വാക്യത്തിൽ, മോശെയെ അഹരോൻ്റെ ദൈവം ആക്കിയിരിക്കയാണ്. “യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവം (elohim) ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.” (പുറ, 7:1). ഇവിടെ, മോശെയെ ഫറവോൻ്റെ ദൈവം ആക്കിയിരിക്കയാണ്. യഹോവയ്ക്ക് ‘എലോഹീം’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ, യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന് പറയുന്നവർ, മോശെയ്ക്കും ബഹുത്വമുണ്ടെന്ന് സമ്മതിക്കുമോ? മോശെയെ ഐക്യത്തിലുള്ള മോശെയെന്ന് പറയുമോ? അല്ലെങ്കിൽ അതൊരു ഇരട്ടത്താപ്പല്ലേ? യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ വ്യാജവാദംപോലെ, മോശെയെന്ന മനുഷ്യന് ബഹുത്വമുണ്ടെന്ന് ഒരു വട്ടൻ വാദിച്ചാൽ, അവന് ബഹുത്വമില്ലെന്ന് എങ്ങനെ തെളിയിക്കും? അതിനാണ് ഭാഷയ്ക്ക് വ്യാകരണനിയമം ഉള്ളത്. ഈ രണ്ട് വേദഭാഗങ്ങളിലായി മോശെയെ “നിനക്ക്, നീ, നിന്നെ, നിൻ്റെ” എന്നിങ്ങനെ ആറുപ്രാവശ്യം ഏകവചന സർവ്വനാമം (Singular Pronoun) ഉപയോഗിച്ചിട്ടുണ്ട്. മോശെയ്ക്ക് എലോഹീം ബഹുവചനത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതിൻ്റെ ഭാഷാപരമായ തെളിവാണത്. ഭാഷയെ അതിക്രമിച്ചാൽ പിടിക്കപ്പെടും. അതുകൊണ്ടാണ്, ത്രിത്വമെന്ന ഉപദശം ഉണ്ടാക്കി 1,700 വർഷമായിട്ടും ഈ ഉപദേശം ക്ലച്ച് പിടിക്കാത്തത് (നടപടിയാകാത്തത്). ഭാഷയുടെ വ്യാകരണം അറിയാത്തവർ ബൈബിളെന്നല്ല; ബാലമംഗളം വായിച്ചാലും ഒന്നും മനസ്സിലാകില്ല.

ജാതീയ ദൈവവും ദൈവങ്ങളും:
➦ “ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.” (1രാജാ, 18:27). ഈ വാക്യത്തിൽ, ജാതീയ ‘ദേവനു’ (god) ‘എലോഹീം’ (elohim) ഏകവചനത്തിലാണ് ഉപയോഗിക്കുന്നത്. അതിൻ്റെ ഭാഷാപരമായ തെളിവാണ് ‘അവൻ’ (he) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (3rd Person Singular Pronoun) രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. 
☛ “അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു – Thou shalt not bow down to their gods, nor serve them.” (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ‘എലോഹീം’ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ‘എലോഹീം’ എന്ന് പറഞ്ഞശേഷം, “അവയെ (them) നമസ്കരിക്കരുതു” എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17;1രാജാ, 9:9;2ദിന, 7:22). 

തെയോസ് (Theós), തെയോയി (theoi):
➦ പുതിയനിയമത്തിൽ ‘ദൈവം’ (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന, തെയോസ് (Theos) എന്ന പദം ഏകവചനത്തിലുള്ള പുല്ലിംഗ നാമപദം (Singular Masculine Noun) ആണ്. പഴയനിയമത്തിൽ ‘എലോഹീം’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (Plurality) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ, തെയോസ് (Theos) എന്ന ഏകവചനമല്ല (Singular); തെയോയി (theoi) എന്ന ബഹുവചനം (Plural) ഉപയോഗിക്കുമായിരുന്നു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. അതിൽ അവരുടെ ദൈവത്തിന് ‘എലോഹീം’ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. എന്നാൽ പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ‘തെയോസ്’ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, ഏകദൈവത്തിലല്ല; ദൈവത്തിൻ്റെ ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണ്. 

യിസ്രായേൽ എന്ന എലോഹീമും തെയോയിയും:
➦ “നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.” (സങ്കീ, 82:6). ഈ വാക്യത്തിൽ, ദേവന്മാർ (gods) എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത്, എലോഹീം (elohim) എന്ന പദംകൊണ്ടാണ്. ഇത് യിസ്രായേലിനെ കുറിച്ചാണ്. ഇവിടുത്തെ എലോഹീമിൻ്റെ ഉപയോഗം ബഹുവചനത്തിൽ ആയതുകൊണ്ടാണ്, ‘നിങ്ങൾ’ എന്ന ബഹുവചന സർവ്വനാമവും (plural Pronoun), ‘പുത്രന്മാർ’ (Sons) എന്ന ബഹുവചനവും (Plural) ഉപയോഗിച്ചിരിക്കുന്നത്. 
☛ “യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-” (യോഹ, 10:34-35). ഈ വാക്യങ്ങളിൽ യിസ്രായേലിനെ ‘ദേവന്മാർ’ (gods) എന്ന് പറയുന്നത് ‘തെയൊയി’ (theoi) എന്ന ഗ്രീക്കുപദം കൊണ്ടാണ്. ഈ പദം ബഹുവചനം (Plural) ആയതുകൊണ്ടാണ്, ‘നിങ്ങൾ’ (Ye) ‘നിങ്ങളുടെ’ (Your) എന്നീ ബഹവചന സർവ്വനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ ഭാഷയുടെ ബാലപാഠം അറിയാവുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്.

എലോഹീമും ക്രിസ്തുവും:
➦ ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ, ഒന്നാമൻ പിതാവായ യഹോവ, രണ്ടാമൻ പുത്രനായ യേശു, മൂന്നാമൻ ദൈവാത്മാവായ പരിശുദ്ധാത്മാവ്. എന്നാൽ യഹോവയെ, “യഹോവ എലോഹീം” (Yehovah Elohim – LAord God) എന്ന് ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മൂവരിൽ ഒരുത്തനായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ ബാക്കി രണ്ടുപേരുടെ ഗതിയെഞ്ചാകും? മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്? നിങ്ങളുടെ വ്യാഖ്യാനപ്രകാരംതന്നെ അഞ്ചുപേരാകും. എന്നാൽ താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ക്രിസ്തുവും പഠിപ്പിച്ചിട്ടുള്ളത് കാണുക:

യഹോവയായ ഏകദൈവം:
➟ ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
➟ ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? 
➟ ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6
➟ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18
➟ ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
➟ ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21
➟ ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22
➟ ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
➟ ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9
➟ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
➟ സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14
➟ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? 
➟ ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
➟ നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
➟ എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
➟ ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
➟ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
➟ എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
➟ എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
➟ എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10). 
☛ മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). ➟❛ഞാൻ, ഞാൻ, എനിക്കു, എന്നെ❜ എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (1st Person Singular Pronoun) ശ്രദ്ധിക്കുക. ➟ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, ദൈവം ത്രിത്വമായിരുന്നെങ്കിൽ, ഞാൻ മാത്രമാണ് ദൈവമെന്നും എനിക്കു സമനായും സദൃശനായും ആരുമില്ലെന്നും സത്യേകദൈവമായ യഹോവ പറയുമായിരുന്നോ? ദൈവവചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടും ഭോഷ്ക്ക് പറയാൻ കഴിയാത്ത ഏകസത്യദൈവത്തെ ഭോഷ്ക്കു പറയുന്നവൻ ആക്കിക്കൊണ്ടും മാത്രമേ, ദൈവത്തിന് ബഹുത്വം ഉണ്ടെന്ന് പറയാൻപോലും കഴിയുകയുള്ളു. 

ദൈവത്തിൻ്റെ ക്രിസ്തു:
➟ എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29
➟ ഏകദൈവം – The only God. (യോഹ, 5:44)
➟ പിതാവാണ് ഒരേയൊരു സത്യദൈവം – Father, the only true God.  (യോഹ, 17:3)
➟ ദൈവമായ യഹോവയെ മാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8
➟ പിതാവ് മാത്രമാണ് സകലവും അറിയുന്നതു. (മത്താ, 24:36)
☛ മേല്പറഞ്ഞ അഞ്ച് (4+1) വാക്യങ്ങളിലും ‘മാത്രം’ (Only) എന്നർത്ഥമുള്ള, മോണോസ് (Monos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവ് മാത്രമാണ് ദൈവം, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്ന് Monos കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോയും, പിതാവ് ഒരുത്തൻ മാത്രമാണ്ദൈ ദൈവമെന്ന് ക്യിസ്തുവും പഠിപ്പിച്ചിട്ട്, പിന്നെയും ദൈവത്തിന് ബഹുത്വമുണ്ടെന്നും, ദൈവം ത്രിത്വമാണെന്നും വിചാരിക്കുന്നവർ, ദൈവത്തിലും അവൻ്റെ ക്രിസ്തുവിലും വിശ്വസിക്കുന്നവരേയല്ല. ദൈവത്തെയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവൻ അധികം ശിക്ഷാവിധി വരാതിരിക്കാൻ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് പിന്നെയും നല്ലത്. പഴയനിയമത്തിലെ മശീഹമാരുംഭക്തന്മാരും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്ന തെളിവുകൾ കാണുക: [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

⓫ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലത്തെ ഒരു തെളിവ് തരാം. മുഖ്യകല്പന അഥവാ,  ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:152രാജാ, 19:19നെഹെ, 9:6ഇയ്യോ, 9:8സങ്കീ, 83:18സങ്കീ, 86:10യെശ, 37:16യെശ, 37:20യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ:(ലൂക്കൊ, 5:21യോഹ, 5:44യോഹ, 17:3റോമ, 16:261തിമൊ, 1:17യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന മുഖ്യകല്പനയുടെ ലംഘനമാണ് അനേകരും വിശ്വസിക്കുന്ന ത്രിത്വോപദേശം.  

ട്രിനിറ്റിയുടെ ഇരട്ടത്താപ്പ്:
☛ എലോഹീം എന്നപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. യഹോവയെ കുറിക്കാൻ ദൈവം (God) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1പുറ, 20:3). അതായത്, ദൈവം God) എന്ന് ഏകവചനത്തിലും, ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലുമാണ് എലോഹീമിൻ്റെ ഉപയോഗം. എലോഹീമിന് അഥവാ, ട്രിനിറ്റി വിശ്വസിക്കുന്ന ദൈവത്തിന് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്? അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. മൂന്ന് ദൈവങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ട്രിനിറ്റി പണ്ഡിതന്മാർ നിങ്ങളുടെ മദ്ധ്യേതന്നെ ഉണ്ടല്ലോ? അല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുകയും ഞങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? അത് പൂർവ്വാപരവൈരുദ്ധ്യമല്ലേ? ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (Person), വ്യക്തികൾ (Persons) എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്? യഥാർത്ഥത്തിൽ, എലോഹീമിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കുന്ന നിങ്ങൾ ഏകദൈവമായ യഹോവയിലല്ല; ജാതികളുടെ പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ എലോഹീമിന് ബഹുത്വമുണ്ട്; എന്നാൽ ഞങ്ങൾ ബഹുദൈവവിശ്വാസികളല്ല എന്ന് പറയുന്നത് ഭൂലോക ഇരട്ടത്താപ്പാണ്! [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ

എഹാദ് (ehad) എന്ന ഒന്നിനെ കുറിക്കുന്ന എബ്രായ പദവും ഹെയ്സ് (heis) ഗ്രീക്കു പദവും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

മൂന്നു ദൈവങ്ങൾ ഉണ്ടെന്നു പറയാൻ ധൈര്യംവേണം

സംഖ്യാപരമായി ദൈവം ഒന്നല്ല; മൂന്നാണ് എന്ന് പറയുന്ന ബ്രദ്റെൻ പണ്ഡിതൻ്റെ വോയ്സ് സന്ദേശം കേൾക്കാൻ:

സംഖ്യാപരമായി മൂന്നു ദൈവം

ദൂതന്മാർ

ദൂതന്മാർ (angels)

ദൈവത്തിൽ നിന്നും മനുഷ്യ സാമാന്യത്തിൽനിന്നും വിഭിന്നമായ ഒരു ഗണം സ്വർഗ്ഗീയ ജീവികളാണ് ദൈവദൂതന്മാർ. പഴയനിയമത്തിൽ 108 പ്രാവശ്യം ദൂതന്മാരെക്കുറിച്ചു പറയുന്നുണ്ട്. മോശെയുടെ എഴുത്തുകളിൽ 32 പ്രാവശ്യം ദൂതൻ എന്ന പദം കാണപ്പെടുന്നു. ദൈവദൂതന്മാരുടെ പ്രവർത്തനം ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് വെളിപ്പാടു പുസ്തകത്തിലാണ്. ദൈവദൂതന്മാരെ കുറിക്കുന്ന 65 പരാമർശങ്ങൾ സ്പഷ്ടമായി ഉണ്ട്. എട്ടു സ്ഥാനങ്ങളിൽ ‘ദൂതൻ’ എന്ന പ്രയോഗം മാനുഷിക ദൂതന്മാരെയും കുറിക്കാവുന്നതാണ്. മനുഷ്യവർഗ്ഗത്തിൽ മൂന്നു ഗണം (ജാതികൾ, യെഹൂദന്മാർ, സഭ) ഉളളതുപോലെ ദൂതന്മാരിൽ രണ്ടു ഗണങ്ങൾ ഉണ്ട്; വിശുദ്ധ ദൂതന്മാരും വീണുപോയ ദൂതന്മാരും. വിശുദ്ധ ദൂതന്മാർ ദൈവത്തിന്റെ ദൂതവാഹികളും വീണുപോയ ദൂതന്മാർ സാത്താന്റെ ദൂതവാഹികളുമാണ്. 

ദൂതന്മാരുടെ സൃഷ്ടി: ദൈവത്തെപ്പോലെ ദൂതന്മാർ നിത്യരല്ല; അവർ സൃഷ്ടിക്കപ്പെട്ടവരാണ്. (കൊലൊ, 1:16). ഓരോ ദൂതനും ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്. മനുഷ്യർക്കുളളതുപോലെ പ്രത്യുത്പാദനം അവർക്കില്ല. (മത്താ, 22:28-30). തന്മൂലം ദൂതന്മാരുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുന്നില്ല. ദൂതന്മാരുടെ സൃഷ്ടിയുടെ കാലവും അജ്ഞാതമാണ്. ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രന്മാർ സന്തോഷിച്ചാർത്തു എന്നു കാണുന്നു. (ഇയ്യോ, 38:4-7). ഉല്പത്തി 3-ൽ സാത്താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്മൂലം ഭൂമിയുടെ സൃഷ്ടിക്കു മുമ്പായിരുന്നു ദൂതസൃഷ്ടി എന്നു മനസ്സിലാക്കാം. സങ്കീർതനം 148:2-ൽ മറ്റു സൃഷ്ടികളോടൊപ്പം ദൂതന്മാരെയും പറഞ്ഞിരിക്കുന്നു. ദൂതന്മാർ ക്രിസ്തുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. (കൊലൊ, 1:16). ആർക്കും എണ്ണാൻ കഴിയാത്ത മഹാഗണങ്ങളാണ് ദൂതന്മാർ. ആകാശസൈന്യം നക്ഷത്രങ്ങളോ ദൂതന്മാരോ ആകാം. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാണെന്ന് ദാവീദു പറഞ്ഞു. (സങ്കീ, 68:17). എലീശാ പ്രവാചകന്റെ സംരക്ഷണത്തിനു വേണ്ടി അയക്കപ്പെട്ട അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മലനിറഞ്ഞു. (2രാജാ, 6:17). യേശു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൈവത്തെ പുകഴ്ത്തി. (ലൂക്കൊ, 2:13). തന്റെ അരികെ നിക്കേണ്ടതിന് പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ എന്നു യേശു പ്രസ്താവിച്ചു. (മത്താ, 26:53. ഒ.നോ: 1രാജാ, 22:19; ദാനീ, 7:10; വെളി, 5:11). 

ദൂതന്മാരുടെ ആളത്തം: ദൈവദൂതന്മാരിൽനിന്ന് അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. (സങ്കീ, 8:4-5; എബ്രാ, 2:6-7). പദവിയിലും സഹജഗുണങ്ങളിലും ദൂതന്മാർ മനുഷ്യരെക്കാൾ ഉന്നതരാണ്. മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ദൂതന്മാരെക്കുറിച്ചു അപ്രകാരം പറഞ്ഞിട്ടില്ലാത്തതിനാൽ അവർ മനുഷ്യരെക്കാൾ താഴെയാണെന്നു വാദിക്കുന്നവരുമുണ്ട്. ആളത്തത്തിന്റെ ലക്ഷണങ്ങളായ ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ ദൂതന്മാർക്കുണ്ട്. 1.ബുദ്ധി: ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചു പഠിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു. (1പത്രൊ, 1:12). ബുദ്ധിപൂർവ്വം കാര്യം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൂതന്മാർക്കു കഴിവുണ്ട്. (മത്താ, 28:5). കെരൂബ് ജ്ഞാന സമ്പൂർണ്ണനായിരുന്നു എന്നും ജ്ഞാനം വഷളാക്കിയെന്നും കാണുന്നു. (യെഹെ, 28:12, 17). ഭൂതങ്ങൾക്കു പോലും യേശു ദൈവപുത്രനാണെന്ന് അറിയാം. (മർക്കൊ, 1:24, 34). പക്ഷെ, ദൂതന്മാരുടെ ജ്ഞാനം പരിമിതമാണ്. മനുഷ്യന്റെ വീണ്ടെടുപ്പ്, ജഡധാരണത്തിലും മരണത്തിലും ക്രിസ്തുവിനു നേരിട്ട താഴ്ച എന്നിവ അവർക്ക് അജ്ഞാതമായിരുന്നു. (1പത്രൊ, 1:11,12). ക്രിസ്തുവിന്റെ രണ്ടാം വരവിൽ ദൈവദൂതന്മാർ ഭാഗഭാക്കുകളാകുന്നു എങ്കിലും ആ നാളിനെക്കുറിച്ചോ, നാഴികയെക്കുറിച്ചോ അവർ അറിയുന്നില്ല. (മത്താ, 24:36). 2. വികാരം: ദൂതന്മാർക്കു വികാരം ഉണ്ട്. ദൈവം സൃഷ്ടിക്കുന്ന സമയത്ത് ദൈവദൂതന്മാർ സന്തോഷിച്ചാർത്തു. (ഇയ്യോ, 38:7). അവർ ഭയാദരങ്ങളോടുകൂടി ദൈവത്തെയും കുഞ്ഞാടിനെയും വാഴ്ത്തുന്നു. (യെശ, 6:3). മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചു ദൈവദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കൊ, 15:10). 3. ഇച്ഛാശക്തി: ദൈവത്തിന്നെതിരെ മത്സരിക്കുവാൻ ലൂസിഫറിനു കഴിഞ്ഞത് ഇച്ഛാശക്തി ഉളളതുകൊണ്ടായിരുന്നു. (യെശ, 14:12-15). അവിശ്വാസികളിൽ പ്രവർത്തിക്കുന്നത് സാത്താൻ ഇച്ഛാശക്തിയാണ്. (എഫെ, 2:1-2). മനുഷ്യർക്കുള്ളതു പോലെ ഭൗതികശരീരം ദൂതന്മാർക്കില്ല. അവർ ആത്മജീവികളാണ്. എബ്രായർ 1:14-ൽ ദൂതന്മാരെ സേവകാത്മാക്കൾ എന്നു വിളിക്കുന്നു. സർവ്വവ്യാപികൾ അല്ലാത്തതു കൊണ്ട് ദൂതന്മാർക്കു ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കേണ്ടിവരുന്നു. (ദാനീ, 9:21-23; 10-14). 

ദൂതന്മാരുടെ ശക്തി: ദൂതന്മാർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിൽ നിന്ന് ശക്തിപ്രാപിച്ചവരും ആണ്. (വെളി, 4:11). സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ ദൈവം രണ്ടു ദൂതന്മാരെ അയച്ചു. അവർ ന്യായവിധിയിൽ നിന്നു ലോത്തിനെ വിടുവിച്ചു. (ഉല്പ, 19:12-16). വെളിപ്പാടു പുസ്തകത്തിലെ ബാധകളെല്ലാം വരുത്തുന്നത് ദൂതന്മാരാണ്. ബലവാനായ ദൂതൻ, ശക്തനായ ദൂതൻ എന്നീ പ്രയോഗങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാണാം. ഒരു ദൂതൻ മൂന്നുദിവസം കൊണ്ട് 70,000 പേരെ കൊന്നു. (2ശമൂ, 24:14-17). മറ്റൊരു ദൂതൻ ഒരു രാത്രികൊണ്ട് അശ്ശൂർ രാജാവായ സൻഹേരീബിൻ്റെ 1,85,000 പടയാളികളെ കൊന്നു. (2രാജാ, 19:35). ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഒക്കെയും നശിപ്പിച്ചു. (പുറ, 12:29). വെളിപ്പാടു പുസ്തകത്തിൽ ദൂതൻ ആകാശത്തിലെ നാലു കാറ്റുകളെയും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലു കോണിൽ നില്ക്കുന്നു. ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ വിശ്വാസികളെ കൂട്ടിച്ചേർക്കുന്നത് ദൈവദൂതന്മാരാണ്. (മത്താ, 24:30-31). അടയ്ക്കപ്പെട്ടിരുന്ന കാരാഗൃഹത്തിൽ ഒരു ദൂതൻ പ്രവേശിച്ച് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന പത്രൊസിനെ മോചി പ്പിച്ചു. (പ്രവൃ, 12:7-11). ദൂതന്മാർ വീരന്മാരാണ്. (സങ്കീ, 103:20). ശക്തിയും ബലവും ഏറിയവരാണ്. (2പത്രൊ, 2:11). 

ദൂതഗണങ്ങൾ: സ്വരൂപവും ശുശ്രൂഷയും അടിസ്ഥാനമാക്കി ദൂതന്മാരെ വിവിധ ഗണങ്ങളായി പറഞ്ഞിട്ടുണ്ട്. കാനോനികമായ തിരുവെഴുത്തുകളിൽ രണ്ടു ദൂതന്മാരെ മാത്രമേ നാമകരണം ചെയ്തിട്ടുള്ളു: ഗ്രബീയേലും മീഖായലും. ബാബിലോന്യ പ്രവാസംവരെ ഈ പേരുകൾ ഒന്നും പറയപ്പെട്ടിട്ടില്ല. ദൂതുവാഹികളിൽ ശ്രേഷ്ഠൻ ഗ്രബീയേലും സൈന്യാധിപന്മാരിൽ ശ്രേഷ്ഠൻ മീഖായേലും ആണ്. സങ്കീർത്തനം 103:20,21-ൽ ദൂതന്മാരെക്കുറിക്കുന്ന മൂന്നു പദങ്ങളുണ്ട്: മലാഖീം (ദൂതന്മാർ), മിഷ്റഥീം (ശുശ്രൂഷക്കാർ), റ്റ്സാവ (സൈന്യം). അധികാരം നടത്തുന്ന പ്രധാന ദൂതന്മാരുടെ അഞ്ചു സ്ഥാനപ്പേരുകൾ ശ്രദ്ധേയമാണ്: സിംഹാസനങ്ങൾ (ത്രോണായി), കർതൃത്വങ്ങൾ (കുറിയോട്ടീറ്റെസ്), വാഴ്ചകൾ (ആർഖായ്), അധികാരങ്ങൾ (എക്സുസിയായ്), ശക്തികൾ (ഡുനാമൈസ്). അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. 

ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെ ക്കുറിച്ചുള്ളതാണ്. (ഉല്പ, 3:24). ദൈവതേജസ്സുമായി ബന്ധപ്പെട്ട ദൂതഗണമാണ് സാറാഫുകൾ. നിരന്തരമായ ആരാധനയുടെയും ശുദ്ധീകരണ ശുശ്രൂഷയുടെയും വിനയത്തിന്റെയും വിശിഷ്ട ദൃഷ്ടാന്തമാണ് സാറാഫുകൾ. (യെശ, 6:1-3(. യെഹെസ്ക്കേൽ പ്രവചനത്തിലെ ജീവികൾ (ഹയോത്ത്) കെരൂബുകളാണ്. (യെഹെ, 1:28; 10:4,18-21). വെളിപ്പാടു പുസ്തകത്തിലെ നാലു ജീവികളും കെരൂബുകൾ ആണോ എന്നതു സംശയമാണ്. (വെളി, 6:4-9). ഔദ്യോഗിക നാമങ്ങളാൽ അറിയപ്പെടുന്ന ചില ദൂതന്മാരുണ്ട്. ന്യായവിധിയുടെ ദൂതൻ അഥവാ 

സംഹാരദൂതൻ. (ഉല്പ, 19:13; 2ശമൂ, 24:16;  2രാജാ, 19:35; യെഹെ, 9:1, 5, 7; സങ്കീ, 78:49), അഗാധദൂതൻ. (വെളി, 9:11),  തീയുടെമേൽ അധികാരമുള്ള ദൂതൻ. (വെളി, 14:18), ജലാധിപതിയായ ദൂതൻ. (വെളി, 16:5). അഗാധത്തിൻ്റെ താക്കോലും ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നിറങ്ങുന്ന ദൂതനാണ് സഹസ്രാബ്ദ വാഴ്ചയ്ക്ക് മുമ്പായി സാത്താനെ ബന്ധിക്കുന്നത്. ‘യഹോവയുടെ ദൂതൻ’ എന്ന പ്രത്യേക ദൂതനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ സുലഭമാണ്. (ഉല്പ, 16:7-13; 22:11-18; പുറ, 3:2; ന്യായാ, 6:12; സെഖ, 3:1). 

ദൂതന്മാരുടെ ശുശ്രൂഷകൾ: സ്വർഗ്ഗത്തിലും ഭൂമിയിലും വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ട് ദൈവദൂതന്മാർ ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി നിലകൊള്ളുന്നു. ദൈവദൂതന്മാരെക്കുറിച്ചുള്ള 273 പരാമർശങ്ങളിൽ അധികവും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണമാണ്. ദൈവോന്മുഖമായി അവർ ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. ദൈവത്തിന്റെ അവാച്യമായ മഹത്വവും പ്രതാപവും വെളിപ്പെടുത്തിക്കൊണ്ട് അവർ രാപ്പകൽ വിശ്രമംകൂടാതെ ദൈവത്തെ ആരാധിക്കുന്നു. (യെശ, 6:1-4; സങ്കീ, 148:2; വെളി, 4:8). ദൈവസന്ദേശം അവർ എത്തിക്കുന്നത് തിടുക്കത്തിലാണ്. (സങ്കീ, 103:20). മനുഷ്യർക്കെത്തിക്കേണ്ട സന്ദേശവും കാത്ത് ദൈവസന്നിധിയിൽ നില്ക്കുന്ന ദൂതനാണ് ഗ്രബീയേൽ. (ലൂക്കൊ, 1:19, 26-33). ദൈവികഭരണത്തിൽ പങ്കാളികളായ ദൂതന്മാരുണ്ട്. അവർ കാറ്റിനെയും കടലിനെയും ഉഷ്ണത്തെയും നിയന്ത്രിക്കുന്നു. (വെളി, 7:1; 16:3, 8-9). സാത്താനെയും സാത്താൻ സൈന്യത്തെയും എതിർക്കുന്നു. (ദാനീ, 10:13, 21; 12:1). ദൈവജനത്തെ സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. (സങ്കീ, 34:7; 35:4-5; യെശ, 63:9). ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ദൂതന്മാരാണ്. (ഉല്പ, 19:1-13; സങ്കീ, 78:43, 49; പുറ, 12:13-23; 2രാജാ, 19:35). ന്യായപ്രമാണം ദൂതന്മാർ മുഖേനയാണ് മദ്ധ്യസ്ഥനെ ഏല്പിച്ചത്. (ഗലാ, 3:19; പ്രവൃ, 7:53). 

ദൂതന്മാർ ക്രിസ്തുവിനു ചെയ്യുന്ന ശുശ്രൂഷ: യേശുവിന്റെ ജനനം മറിയയെ അറിയിച്ചതും യോസേഫിന് ഉറപ്പു നല്കിയതും ദൂതനാണ്. (ലൂക്കൊ, 1:26,28; മത്താ, 1:18-23). ഹെരോദാവിന്റെ ക്രോധത്തിൽ നിന്നു രക്ഷപ്പെടാനുളള നിർദ്ദേശം നല്കിയത് ദൂതനാണ്. (മത്താ, 2:13 15,19-21). സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ ദൂതന്മാർ ശുശ്രൂഷിച്ചു. (മത്താ, 4:11). ഗെത്ത്ശെമന തോട്ടത്തിൽ വച്ച് ഒരു ദൂതൻ യേശുവിനെ ശക്തിപ്പെടുത്തി. (ലൂക്കൊ, 22:43). കല്ലറയ്ക്കൽ നിന്നു കല്ല് ഉരുട്ടി മാറ്റിയത് ദൂതനായിരുന്നു. (മത്താ, 28:1-2(. ക്രിസ്തുവിന്റെ പുനരാഗമനം ദൂതന്മാർ ശിഷ്യന്മാരോടു പ്രഖ്യാപിച്ചു. (പ്രവൃ, 1:11). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധ ദൂതന്മാർ അവനെ അനുഗമിക്കുകയും ആരാധിക്കുകയും ചെയ്യും. (മത്താ, 25:31; എബ്രാ, 1:6; യൂദാ, 14). ഭൂമിയുടെ നാലുകോണിൽനിന്നും അവർ വൃതന്മാരെ കൂട്ടിച്ചേർക്കും. (മത്താ, 24:31). 

ദൂതന്മാർ മനുഷ്യർക്കു നല്കുന്ന സംരക്ഷണം: മനുഷ്യർക്കു മാർഗ്ഗനിർദ്ദേശം നല്കുന്നതിന് ദൈവം ദൂതന്മാരെ നിയോഗിക്കുന്നു. (മത്താ, 1:20,21). രണ്ടുപേരുടെ മാനസാന്തരത്തിന് (ഷണ്ഡൻ, കൊർണേല്യാസ്) ദൈവദൂതന്മാരെ ഉപയോഗിച്ചു. (പ്രവൃ, 8:26; 10:1-8; 11:13,14). ഈ രണ്ടു സംഭവങ്ങളിലും പൊതുവായ നിർദ്ദേശം മാത്രമാണ് ദൂതനിൽ നിന്നു ലഭിച്ചത്. കൃത്യമായ പ്രബോധനം നല്കിയത് പരിശുദ്ധാത്മാവാണ്. (പ്രവൃ, 8:29; 10:19; 11:12). ദൈവദൂതന്മാർ വൃതന്മാരെ സംരക്ഷിക്കുന്നു. (സങ്കീ, 91:11-12; എബ്രാ, 1:14). ഭൗതികമായ അപകടങ്ങളിൽ നിന്നും ദൂതന്മാർ മനുഷ്യരെ രക്ഷിക്കും. (ഉല്പ, 21:17-20; 32:1-32). ദാനീയേലിനെ സിംഹഗുഹയിൽ നിന്നും ശ്രദക്, മേശെക്, അബേദ്നെഗോ എന്നിവരെ തീച്ചൂളയിൽ നിന്നും വിടുവിച്ചു. (ദാനീ, 6:20-23; 3:24-28). ദൂതസൈന്യം എലീശയ്ക്കു കാവലായിരുന്നു. (2രാജാ, 6:13-17). അപ്പൊസ്തലന്മാരെ ദൂതന്മാർ കാരാഗൃഹത്തിൽ നിന്നും വിടുവിച്ചു. (പ്രവൃ, 5:17-20; 12:5-10). മരിച്ച ലാസറിന്റെ ആത്മാവിനെ ദൈവദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. (ലൂക്കൊ, 16:22). ഈ യുഗത്തിൽ നമുക്കു വരുവാനിരുന്ന ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കുന്നതിനു ദൈവദൂതന്മാർ കുനിഞ്ഞു നോക്കുന്നു. (1പത്രൊ, 1:10-12). പ്രാദേശികസഭയിലെ ആരാധനയും ക്രമവും ദൈവദൂതന്മാർ നിരീക്ഷിക്കുന്നു. (1കൊരി, 11:1-10). ദൂതന്മാർ എല്ലാവരും രക്ഷ പ്രാപിക്കുവാനുള്ളവരുടെ സേവകാത്മക്കളാണ്. (എബ്രാ, 1:14). മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും ക്രിസ്തുവിനെ ഏറ്റുപറഞ്ഞാൽ അവനെ ക്രിസ്തു ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. (ലൂക്കൊ, 12:8).

.

ദാവീദുപുത്രൻ

ദാവീദുപുത്രൻ (Son of David)

ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). എന്നാൽ ആ പദവി അവർക്ക് സാക്ഷാത്കരിക്കപ്പെടുന്നത് ഭാവിമശീഹയിലൂടെയാണ്. അതിനാൽ യിസ്രായേൽ അഥവാ മശീഹ/ക്രിസ്തു ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ; അവൻ ദാവീദിൻ്റെ കർത്താവാണെന്ന് 110-ാം സങ്കീർത്തനത്തിലൂടെ യേശുക്രിസ്തു യെഹൂദന്മാരോട് വ്യക്തമാക്കി: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ഈ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവായി അവനെ അംഗീകരിച്ചിരുന്നുമില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. എന്നാൽ ആത്മീയമായി അത് ഭാവിമശീഹയായ യഹോവയിലാണ് നിവൃത്തിയാകുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)

നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വാഗ്ദത്ത സന്തതിയായ രാജാവും വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12)

ഗ്രീക്ക് ഗ്രാമർ: (വിഭക്തി, പ്രത്യയം, ഉപസർഗം)

വിഭക്തി (case): വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദങ്ങളിൽ വരുത്തുന്ന രൂപഭേദത്തെ “വിഭക്തി” (case) എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്ന് പറയുന്നു. പ്രത്യയം (suffix): പദങ്ങൾക്ക് “പിന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “പ്രത്യയം” (suffix) എന്നു പറയുന്നു. ഉദാ: എ, ഓട്, ക്ക്, ന്, ആൽ, ൻ്റെ, ഉടെ, ഇൽ, കൽ തുടങ്ങിയവ. പ്രത്യയം എന്നാൽ പ്രതിഗമിക്കുന്ന എന്നർഥം. മലയാളത്തിൽ ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, വിഭക്തിപ്രത്യയങ്ങൾ, കാലപ്രത്യയം എന്നിങ്ങനെ പ്രധാനപ്പെട്ട നാലു പ്രത്യയങ്ങളാണ് ഉള്ളത്. പ്രകൃതിയും പ്രത്യയവും ചേർന്നാണ് പദമുണ്ടാകുന്നത്. പദങ്ങൾ രണ്ടുതരത്തിൽ ഉണ്ടാവാം. പ്രകൃതി മാത്രമായിട്ടും, പ്രത്യയം ചേർന്നും. മലയാളത്തിൽ പ്രകൃതി നാമമാണെങ്കിൽ ലിംഗം, വചനം, വിഭക്തി എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന പ്രത്യയങ്ങളും പ്രകൃതി ക്രിയയാണെങ്കിൽ കാലം, പ്രകാരം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രത്യയങ്ങളുമാണ് പ്രധാനമായി ചേരുക. പദരൂപീകരണത്തിൽ പ്രകൃതിയോടൊപ്പം ചേർന്നുനിൽക്കുന്ന വ്യാകരണഘടകമാണ് പ്രത്യയം. പ്രകൃതികളിൽ അർഥഭേദം കാണിക്കാൻ ചേർക്കുന്ന രൂപിമങ്ങളാണിവ. പ്രത്യയങ്ങൾ മാറുന്നതിനനുസരിച്ച് വാക്യങ്ങളുടെ അർത്ഥത്തിനും മാറ്റം സംഭവിക്കും. ഉപസർഗ്ഗം (prefix): നാമപദങ്ങൾക്കും ക്രിയാപദങ്ങൾക്കും “മുന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “ഉപസർഗം” (Prefix) എന്നു പറയുന്നു. ഉദാ: അ, ആ, സം, സു, ഉപ, പ്ര, പ്രതി-, വി, അതി, അഭി, തുടങ്ങിയവ. ഉപസർ‌‍ഗ്ഗങ്ങൾ ഒരു വാക്കിന്റെ അർത്ഥത്തെ വ്യത്യസ്ത രീതിയിലേക്ക് മാറ്റാൻ സഹായിക്കുന്നു.

മലയാളത്തിൽ പ്രധാനമായും ഏഴു വിഭക്തികളാണ് ഉള്ളത്. എന്നാൽ കേരളപാണിനീയത്തിൽ ‘സംബോധന’ (vocative) എന്ന എട്ടാമതൊരു വിഭക്തികൂടി പറഞ്ഞിട്ടുണ്ട്. കൊയ്നെ ഗ്രീക്കിൽ (Koine Greek) പ്രധാനമായും Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയെക്കുറിച്ചാണ് പറയുന്നത്. മോഡേൺ ഗ്രീക്കിൽ (Modern Greek) Nominative, Accusative, Genitive, Vocative എന്നീ നാലു വിഭക്തിയാണുള്ളത്.

ഇംഗ്ലീഷിൽ വിഭക്തി അന്യമാണ്: ഉദാഹരണത്തിന്, ഇംഗ്ലീഷിൽ “God loves me” എന്നു പറഞ്ഞാലും “I love God” എന്നും പറഞ്ഞാലും “God” എന്ന നാമപദം (Noun) രണ്ട് സന്ദർഭങ്ങളിലും ഒരേ രീതിയിലാണ് സ്പെല്ലിംഗ് വരുന്നത്. ആദ്യത്തെ ഉദാഹരണത്തിൽ, “God” എന്നത് “loves” എന്ന ക്രിയയുടെ (Verb) കർത്താവാണ് (Suject). അഥവാ, ദൈവം സ്നേഹിക്കുന്നു എന്ന ക്രിയ ചെയ്യുന്നയാളാണ്. രണ്ടാമത്തെ ഉദാഹരണത്തിൽ, “God” എന്നത് “love” എന്ന ക്രിയയുടെ കർമ്മമാണ് (Object). അഥവാ, ദൈവം എൻ്റെ സ്നേഹത്തിൻ്റെ ഫലം അനുഭവിക്കുന്ന ആളാണ്. ഇതേ ചിന്തകൾ ഗ്രീക്കിലാണെങ്കിൽ: “God loves me” (θεὸς ἀγαπᾷ με – theos agapą me) എന്നും, “I love God” (ἐγὼ ἀγαπῶ θεόν – egō agapō theon എന്നുമാണ്. അതായത്, ആദ്യഭാഗത്തെ “തെയോസ് അഥവാ, ദൈവം” (θεὸς – theos) എന്നത് അടുത്തഭാഗത്ത്, “തെയോൻ θεόν – theon) അഥവാ, ദൈവത്തെ” എന്നിങ്ങനെ രൂപഭേദം വന്നതായി കാണാം. ആദ്യപ്രയോഗം നിർദ്ദേശികാവിഭക്തിയിൽ (nominative case) ദൈവം (theos) എന്ന കർത്താവിന് (Subject) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് പ്രത്യയം ഒന്നും ആവശ്യമില്ല. രണ്ടാമത്തെ പ്രയോഗം പ്രതിഗ്രാഹികാവിഭക്തിയിൽ (Accusative case) ദൈവത്തിന് (theon) എന്ന കർമ്മത്തിന് (Object) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് “n” (ν) എന്ന പ്രത്യയം ചേർന്ന് “theos” എന്ന പദം “theon” ആയി. മലയാളത്തിലും അതുപോലെയാണ്: “ദൈവം” എന്ന നാമപദം “” എന്ന പ്രത്യയവും ചേർന്ന്, “ദൈവത്തെ” എന്നായി മാറുന്നു. അതായത്, ഗ്രീക്കു വ്യാകരണം ഇംഗ്ലീഷിനെക്കാൾ കൂടുതൽ മലയാളത്തോടാണ് സാമ്യമുള്ളത്.

1️⃣ വിഭക്തിപ്രത്യയങ്ങൾ (case suffixes): മറ്റു പ്രത്യയങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തിപ്രത്യയങ്ങൾ:
1. പ്രഥമ അഥവാ, നിർദ്ദേശിക (Nominative) ആര്, ഏത്, എന്ത്,
2. ദ്വിതീയ അഥവാ, പ്രതിഗ്രാഹിക (Accusative) ആരെ, എന്തിനെ, ഏതിനെ,
3. തൃതീയ അഥവാ, സംയോജിക (Sociative) ആരോട്, എന്തിനോട്,
4. ചതുർത്ഥി അഥവാ, ഉദ്ദേശിക (Dative) ആർക്ക്, എന്തിന്,
5. പഞ്ചമി അഥവാ, പ്രയോജിക (Instrumental) ആരാൽ,
6. ഷഷ്ഠി അഥവാ, സംബന്ധിക (Genitive) ആരുടെ, എന്തിൻ്റെ,
7. സപ്തമി അഥവാ, ആധാരിക (Locative) ആരിൽ, എന്തിൽ,
8. അഷ്ടമി അഥവാ, സംബോധന (vocative).

ഉദാഹരണം:
നിർദ്ദേശിക (Nominative) – ദൈവം, യേശു,
എ – പ്രതിഗ്രാഹിക (Accusative) – പിതാവിനെ, പുത്രനെ,
ഓട് – സംയോജിക (Sociative) – പിതാവിനോട്, പുത്രനോട്,
ക്ക്, ഉ് – ഉദ്ദേശിക (Dative) – പിതാവിന്, പുത്രന്, ശിഷ്യന്മാർക്ക്,
ആൽ – പ്രയോജിക (Instrumental) – പിതാവിനാൽ, പുത്രനാൽ,
ഉടെ, ൻ്റെ – സംബന്ധിക (Genitive) – പിതാവിൻ്റെ, പുത്രൻ്റെ,
ഇൽ, കൽ – ആധാരിക (Locative) – പിതാവിൽ, പുത്രനിൽ,
സംബോധന – ദൈവമേ!, പിതാവേ!

1. നിർദ്ദേശിക (Nominative):
കർത്താവിനെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ഒരു നാമത്തെ നിർദേശിക്കുകമാത്രമാണ് ഈ വിഭക്തികൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് പ്രത്യേക പ്രത്യയമില്ല. ക്രിയ ചെയ്തത് താനാണെന്ന് നിർദേശിച്ചുകൊണ്ട് നിൽക്കുന്ന വിഭക്തിയാകയാൽ ശബ്ദത്തിന്റെ സ്വന്തം രൂപമാണ് ഈ വിഭക്തിയിൽ വരുക. ഉദാ: ദൈവം, യേശു മുതലായവ.
2. പ്രതിഗ്രാഹിക (Accusative):
കർമത്തെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ക്രിയയുടെ ഫലത്തെ സ്വീകരിക്കുന്നതിനാലാണ് (പ്രതിഗ്രഹിക്കുന്നതിനാൽ) പ്രതിഗ്രാഹിക എന്ന പേരുകിട്ടിയത്.
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. ഉദാ: പിതാവിനെ, പുത്രനെ, ശിഷ്യന്മാരെ മുതലായവ. കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാ: അവൻ മരം വെട്ടിവീഴ്ത്തി.
3. സംയോജിക (Sociative):
ക്രിയ ചെയ്യുന്നതിന് കർത്താവിന് സഹായിയായി നിൽക്കുന്ന നാമംവരുന്ന വിഭക്തിയാണിത്. സംയോജിപ്പിച്ചുനിൽക്കുന്ന പ്രത്യയമായതുകൊണ്ടാണ് സംയോജിക എന്ന പേരു വന്നത്. നാമത്തിന്റെ കൂടെ ഓട് എന്നിവയാണ്. ഉദാ: ദൈവത്തോട്, യേശുവിനോട്, ശിഷ്യന്മാരോട് മുതലായവ.
4. ഉദ്ദേശിക (Dative):
ക്രിയ ആരെ ഉദ്ദേശിച്ചു ചെയ്യുന്നുവോ അയാൾ വരുന്ന വിഭക്തിയായതുകൊണ്ട് ഉദ്ദേശികാ വിഭക്തി എന്നു പറയാം. നാമത്തിൻ്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്. ഉദാ: ദൈവത്തിന്, യേശുവിന്, ശിഷ്യന്മാർക്ക് മുതലായവ
5. പ്രയോജിക (Instrumental):
ക്രിയ നടന്നതിന്റെ കാരണം വ്യക്തമാക്കുന്ന വിഭക്തിയാണ്.നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്. ഉദാ: ദൈവത്താൽ, യേശുവിനാൽ, ശിഷ്യന്മാരാൽ മുതലായവ.
6. സംബന്ധിക (Genitive/Possessive):
ഉടമസ്ഥത, ഉത്ഭവം അല്ലെങ്കിൽ ബന്ധത്തെ കുറിക്കുന്ന വിഭക്തിയാണ് സംബന്ധിക. നാമങ്ങൾക്കു തമ്മിലുള്ള ബന്ധമെ കാണിക്കുകയുള്ളു. നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്. ഉദാ: പിതാവിൻ്റെ, പുത്രൻ്റെ, ശിഷ്യന്മാരുടെ മുതലായവ.
7. ആധാരിക (Locative):
ക്രിയയ്ക്കു ആധാരമായി കല്പിക്കുന്ന വസ്തുവോ സ്ഥലമോ വരുന്ന വിഭക്തിയാണ് ആധാരിക. നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.ഉദാ: ദൈവത്തിൽ, പുത്രനിൽ, പിതാവിങ്കൽ മുതലായവ.
8. സംബോധിക (Vocative):
സംബോധിക അഥവ സംബോധനാവിഭക്തി (Vocative case) എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
ഉദാ: നിർദ്ദേശിക സംബോധിക: ദൈവമേ!, പിതാവേ! മതലായവ. [കാണുക: 1, വിഭക്തി, 2. വിഭക്ത്യാഭാസം, 3. മലയാളം-വിഭക്തികൾ, 4. മലയാളം വ്യാകരണം: 5. കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം]

കൊയ്നേ ഗ്രീക്കിലെ (Koine Greek) വിഭക്തികൾ (cases):
കൊയ്നേ ഗ്രീക്ക് ഭാഷയിൽ നിർദ്ദേശിക (Nominative), പ്രതിഗ്രാഹിക (Accusative), സംബന്ധിക (Genitive), ഉദ്ദേശിക (Dative), സംബോധന (Vocative) എന്നിങ്ങനെ അഞ്ച് പ്രധാന വിഭക്തികളുണ്ട്. അതിൻ്റെ ലളിതമായി വിശദീകരണം “തെയോസ്‘ (θεός) എന്ന പദത്തിന്റെ ഉദാഹരണത്തിൽ നോക്കാം:

നിർദ്ദേശിക (Nominative):
“തെയോസ്” (θεός – theós) “Τί οὗτος οὕτως λαλεῖ βλασφημὶας τίς δύναται ἀφιέναι ἁμαρτίας εἰ μὴ εἷς ὁ θεός – Tí oútos oútos laleí vlasfimías tís dýnatai afiénai amartías ei mí eís o theós – Why doth this man thus speak blasphemies? who can forgive sins but God only? – ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). ഇത് നിർദ്ദേശികാവിഭക്തിയിലും Nominative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ, “ഒ തെയോസ്” (ὁ θεός) എന്നതിലെ “” (ὁ – o) എന്നത് “നിശ്ചിത വിശേഷണം” (definite article) ആണ്. ഇംഗ്ലീഷിലെ, “The God” എന്നതിലെ “The” എന്നതിന് തുല്യമാണത്. “ദൈവം” (θεός) എന്ന വിഭക്തി കർത്താവിനെ (Subject) കുറിക്കുന്ന അഥവാ, കർത്തൃനാമത്തെ നിർദ്ദേശിക്കുന്ന പദം ആയതുകൊണ്ട്, “ഓസ്” (όςós) എന്ന നാമവിഭക്തിയിലെ (nominative case) പുരുഷലിംഗ ഏകവചന പ്രത്യയം പദത്തിൽത്തന്നെ ഉണ്ട്. അതായത്, “തെയോസ്” (θεός – theós) എന്ന പദമാണ് “ദൈവം” എന്നതിൻ്റെ മൂലപദം.

പ്രതിഗ്രാഹിക (Accusative):
“തെയോൻ” (θεόν – theón) “καὶ ἔκστασις ἔλαβεν ἅπαντας καὶ ἐδόξαζον τὸν θεόν καὶ ἐπλήσθησαν φόβου λέγοντες ὅτι Εἴδομεν παράδοξα σήμερον – kaí ékstasis élaven ápantas kaí edóxazon tón theón kaí eplísthisan fóvou légontes óti Eídomen parádoxa – And they were all amazed, and they glorified God, and were filled with fear, saying, We have seen strange things to day – എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.” (ലൂക്കൊ, 5:26). ഇത് പ്രതിഗ്രാഹികാവിഭക്തിയിലും (Accusative case) ഏകവചനപുല്ലിഗത്തിലും (Singular Masculine) ആണ്. പ്രതിഗ്രാഹികാവിഭക്തി കർമ്മത്തെക്കുറിക്കുന്നതാണ്. ഇവിടെ, “തെയോസ്” (θεός – theón) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത്ത്, “ഓൻ” (όν – ón) പ്രത്യയമായി ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തെ അഥവാ, തെയോൻ” (theón – θεὸν) എന്ന കർമ്മസൂചകപദമായി. അഥവാ, പ്രതിഗ്രാഹിക വിഭക്തിയായി.

സംബന്ധിക (Genitive):
“തെയോവൂ” (θεοῦ – theoú)
“μακάριοι οἱ εἰρηνοποιοί ὅτι αὐτοὶ υἱοὶ θεοῦ κληθήσονται – makárioi oi eirinopoioí óti aftoí yioí theoú klithísontai – Blessed are the peacemakers: for they shall be called the children of God. – സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്താ, 5:9). ഇത് സംബന്ധിക വിഭക്തിയിലും (Genitive case) ഏകവചന പുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ “തെയോസ്” (θεός – theos) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “ഓവൂ” (οῦ – ) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള “തെയോവൂ” (θεοῦ -theoú) എന്ന സംബന്ധിക വിഭക്തിയായി. ഈ പ്രത്യയം ഒരു നാമത്തിന്റെയോ, സർവ്വനാമത്തിന്റെയോ ഉടമസ്ഥത, സംബന്ധം, ഉറവിടം, അളവ് തുടങ്ങിയ ആശയങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഉദ്ദേശിക (Dative):
“തെയോ” (θεῷ – theō)
“οὐχ εὑρέθησαν ὑποστρέψαντες δοῦναι δόξαν τῷ θεῷ εἰ μὴ ὁ ἀλλογενὴς οὗτος – ouch evréthisan ypostrépsantes doúnai dóxan tó theó ei mí o allogenís oútos – There are not found that returned to give glory to God, save this stranger – ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ.” (ലൂക്കൊ, 17:18). ഇത് ഉദ്ദേശികാവിഭക്തിയിലും (Dative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അവസാന അക്ഷരമായ “ഒമേഗ” (Omega) എന്ന അക്ഷരത്തിനൊപ്പം സർക്കംഫ്ലക്സ് ചിഹ്നവും ചേർന്നിട്ടുള്ള (Omega with a circumflex) എന്ന അക്ഷരമാണ് (ῷ) പ്രത്യയമായി ചേർത്തിരിക്കുന്നത്.അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “” (ῷ – oo) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിന്” എന്നർത്ഥമുള്ള “തിയോ” (theō – θεῷ) എന്ന ഉദ്ദേശിക വിഭക്തിയായി. ക്രിയയുടെ പ്രയോജനം അല്ലെങ്കിൽ ഉദ്ദേശത്തെ സൂചിപ്പിക്കുന്നു. മഹത്വം (doxa) ദൈവത്തിന് നല്കുന്നതാണ് സൂചന.

സംബോധിക (vocative):
“തെയേ” (θεέ – theé)
“περὶ δὲ τὴν ἐννάτην ὥραν ἀνεβόησεν ὁ Ἰησοῦς φωνῇ μεγάλῃ λέγων, Ηλι ηλι λαμὰ σαβαχθανι τοῦτ᾽ ἔστιν Θεέ μου θεέ μου ἱνατί με ἐγκατέλιπες – perí dé tín ennátin óran anevóisen o Iisoús foní megáli légon, Ili ili lamá savachthani toút᾽ éstin Theé mou theé mou inatí me enkatélipes – Now from the sixth hour there was darkness over all the land unto the ninth hour – ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46). ഇത് സംബോധന വിഭക്തിയിലും (Vocative;case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അഞ്ചാമത്തെ അക്ഷരമായ “എപ്സിലോൺ” (epsilon) എന്ന അക്ഷരത്തോടൊപ്പം അക്യൂട്ട് ചിഹ്നവും ചേർന്ന (Epsilon with an acute accent) അക്ഷമാണ് (έ) പ്രത്യയമായി ചേർന്നിരിക്കുന്നത്. അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “” (έ – é) പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവമേ!” എന്നർത്ഥമുള്ള “തെയേ” (θεέ – theé) എന്ന സംബോധിക വിഭക്തിയായി. മേല്പറഞ്ഞ അഞ്ച് വിഭക്തികളും ഗ്രീക്ക് ഭാഷയിലെ വ്യാകരണത്തിന്റെ അടിസ്ഥാനമാണ്. ഓരോ വിഭക്തിയും വാക്യത്തിലെ പദത്തിന്റെ പ്രവർത്തനം അനുസരിച്ച് മാറുന്നു.

വിഭക്തിയുടെ മറ്റൊരു ശ്രദ്ധേയമായ തെളിവ് കാണിക്കാം:

യേശു – Ἰησοῦς – Iēsous – യേസൂസ്:
യേശു (Ἰησοῦς – Iisous) എന്നത് നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ പേരാണ്. എന്നാൽ “യേശു” എന്ന പേര് ഗ്രീക്ക് ഭാഷയിൽ മൂന്ന് വ്യത്യസ്ത വിഭക്തി രൂപങ്ങളിൽ കാണപ്പെടുന്നു. അതിന് കാരണം വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളങ്ങളാണ്. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ അങ്ങനെ കാണാൻ കഴിയില്ല. യേസൂസ് (Iēsous) എന്നാണ് ക്രിസ്തുവിൻ്റെ പേര്. എന്നാൽ ഗ്രീക്കിലെയും മലയാളത്തിലെയും വ്യാകരണത്തിൻ്റെ സവിശേഷത നിമിത്തം നാമപദങ്ങ (nouns) വിഭക്തിയുടെ (case) അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു. അതായത്, യേസൂസ് അഥവാ, യേശു” (Ἰησοῦς- Iēsous) എന്ന പേര് പുതിയനിയമത്തിൽ സന്ദർഭം അനുസരിച്ച് മൂന്ന് വ്യത്യസ്ത വിഭക്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിൻ്റെ പേര് 932 വാക്യങ്ങളിലായി 972 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്:

നിർദ്ദേശിക (Nominative):
യേസൂസ് (Ἰησοῦς – Iēsous) “Ἰακὼβ δὲ ἐγέννησεν τὸν Ἰωσὴφ τὸν ἄνδρα Μαρίας ἐξ ἧς ἐγεννήθη Ἰησοῦς ὁ λεγόμενος Χριστός – Iakóv dé egénnisen tón Iosíf tón ándra Marías ex ís egenníthi Iēsous o legómenos Christós – And Jacob begat Joseph the husband of Mary, of whom was born Jesus, who is called Christ – യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “യേസൂസ്” ( Ἰησοῦς) എന്ന പേര് നിർദ്ദേശിക വിഭക്തിയിലാണ് (Nominative case). നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ പേരിൻ്റെ കൃത്യമായ രൂപം “യേസൂസ്” (Ἰησοῦς – Iisous) എന്നാണ്. “യേസൂസ്” എന്ന പേര് 500-ലേറെ പ്രാവശ്യമുണ്ട്.

പ്രതിഗ്രാഹിക (Accusative):
യേസൂൺ (Ἰησοῦν – Iēsoun): “ἐπάραντες δὲ τοὺς ὀφθαλμοὺς αὐτῶν οὐδένα εἶδον εἰ μὴ τὸν Ἰησοῦν μόνον – epárantes dé toús ofthalmoús aftón oudéna eídon ei mí tón Iēsoun mónon – And when they had lifted up their eyes, they saw no man, save Jesus only – അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (മത്താ, 17:8). ഇവിടെ, “യേസൂൺ” (Ἰησοῦν) എന്ന നാമം പ്രതിഗ്രാഹിക വിഭക്തിയിലാണ് (Accusative case). “യേസൂൺ” എന്നതിൻ്റെ മലായള ലിപ്യന്തരണം (Transliteration) യേശു എന്നല്ല; “യേശുവിനെ അഥവാ, യേസൂസിനെ” എന്നാണ്. “യേസൂൺ അഥവാ, യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (Iēsoun) എന്നത്, കണ്ടു (εἶδον – eídon) എന്ന ക്രിയയുടെ പ്രതിഗ്രാഹിക അഥവാ, കർമ്മസൂചകപദമാണ് “യേശുവിനെ” (Ἰησοῦν) എന്നത്. ഇവിടെ, “യേസൂസ്” (Ἰησοῦς – Iisous) എന്ന പേരിൽ “ഊസ്” (ῦς -ún) എന്ന “അക്ഷരങ്ങൾ മാറ്റി തൽസ്ഥാനത്ത്, “ഊൺ” (ῦν – ún) എന്ന പ്രത്യയം ചേർന്നപ്പോൾ, “യേസൂസ് അഥവാ, യേശു” (Ἰησοῦς) എന്ന നിർദ്ദേശിക വിഭക്തി “യേസൂൺ അഥവാ, യേശുവിനെ” എന്ന പ്രതിഗ്രാഹിക വിഭക്തിയായി. “യേസൂൺ എന്ന നാമം 150-ലേറെ പ്രാവശ്യമുണ്ട്.

സംബന്ധിക (Genitive):
യേസൗ (Ἰησοῦ – Iēsou)
“ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – idón dé Símon Pétros prosépesen toís gónasin toú Iēsou légon, Éxelthe ap᾽ emoú óti anír amartolós eimi kýrie – ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – “ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.” (ലൂക്കോ, 5:8). ഇവിടെ, “യേസൗ” (Ἰησοῦ) എന്ന നാമം സംബന്ധിക വിഭക്തിയിലാണ് (Genitive case).” Ἰησοῦ” എന്നതിൻ്റെ ലിപ്യന്തരണം (Transliteration) “യേശുവിൻ്റെ അഥവാ, യേസൂസിൻ്റെ” എന്നാണ്. ഇവിടെ, “യേസൂസ്” (Ἰησοῦς) എന്ന നാമപദത്തിൽ നിന്ന് “എസ്” (ς- s) എന്ന അക്ഷരം ലോപിച്ചാണ് “യേസൗ” (Ἰησοῦ) അഥവാ, “യേശുവിൻ്റെ” എന്ന സംബന്ധികാവിഭക്തി ആയത്. സാധാരണയായി, ഗ്രീക്ക് ഭാഷയിൽ നാമപദങ്ങളുടെ വിഭക്തി രൂപങ്ങൾ അവസാന അക്ഷരങ്ങൾ ലോപിക്കുകയോ മാറുകയോ ചെയ്യുന്നതിലൂടെയാണ് പദങ്ങൾക്ക് രൂപഭേദം വരുന്നത്. “യേസൗ” എന്ന പേര് 223 വാക്യങ്ങളിലായി 250-ലേറെ പ്രാവശ്യം കാണാം.

പുതിയനിയമത്തിൽ “ആത്മാവ്” (Spirit) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “പ്ന്യൂമ” (πνεῦμα – pneuma) പതിനൊന്ന് അതുല്യമായ രൂപത്തിൽ കാണാം. “ആത്മാവ്” (spirit), “ശ്വാസം” (breath), “കാറ്റ്” (wind) എന്നീ അർത്ഥങ്ങളിൽ നപുംസകലിംഗത്തിൽ (Neuter) ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അത് കാണുക:

1. പ്ന്യൂമ – πνεῦμα – pneuma – ആത്മാവ് – Nominative (മത്താ, 26:41)
2. പ്ന്യൂമ – Πνεῦμα – Pneuma – ആത്മാവ് – Nominative (ലൂക്കൊ, 4:18)
3. പ്ന്യൂമ – πνεῦμά – pneuma – ആത്മാവ് – Nominative (ലൂക്കൊ, 1:47)
4. പ്ന്യൂമാസിൻ – πνεύμα-σιν – pneumasin – ആത്മാക്കളോട് – Dative (ലൂക്കൊ, 4:36)
5. പ്ന്യൂമറ്റ – πνεύμα-τα – pneumata – ആത്മാക്കളെ – Accusative (മത്താ, 8:16)
6. പ്ന്യൂമറ്റി – πνεύμα-τί – pneumati – ആത്മാവിൽ – Dative (റോമ, 1:10)
7. പ്ന്യൂമറ്റി – πνεύμα-τι – pneumati – ആത്മാവിൽ – Dative (മത്താ, 5:3)
8. പ്ന്യൂമറ്റോസ് – Πνεύμα-τος – Pneumatos – ആത്മാവിൻ്റെ – Genitive (2കൊരി, 13:14)
9. പ്ന്യൂമറ്റോസ് – πνεύμα-τός – pneumatos – ആത്മാവിൻ്റെ – Genitive (ഗലാ, 5:22)
10. പ്ന്യൂമറ്റോസ് – πνεύμα-τος – pneumatos – ആത്മാവിൻ്റെ – Genitive (ലൂക്കൊ, 4:14)
11. പ്ന്യൂമറ്റോൺ – πνευμά-των – pneumatōn – ആത്മാക്കളുടെ – Genitive (മത്താ, 10:1)

കൊയ്നെ ഗ്രീക്കിൽ (Koine Greek) “വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രധാന പദമാണ് “ലോഗോസ്” (logos). ലോഗോസിൻ്റെ ഒൻപത് അതുല്യമായ (unique) രൂപങ്ങൾ പുതിയനിയമത്തിൽ കാണാം. പുല്ലിംഗ നാമപദമായ (masculine noun) ലോഗോസ് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അതും നോക്കാം:

1. ലോഗോസ് – λόγος – lógos – വചനം – Nominative (യോഹ, 1:1)
2. ലോഗോയി – λόγοι – lógoi – വചനങ്ങൾ – Nominative (മത്താ, 24:35)
3. ലോഗോയിസ് – λόγοις – lógois – വാക്കുകളാൽ – Dative (പ്രവൃ, 15:24; 2തിമൊ, 4:15)
4. ലോഗോൺ – λόγον – lógon – വചനത്തെ – Accusative (മത്താ, 13:22)
5. ലോഗോൻ – λογὸν – logón – വചനത്തെ – Accusative (മർക്കൊ, 16:20)
6. ലോഗൂ – λόγου – lógu – വചനത്തിൻ്റെ – Genitive (ലൂക്കൊ, 1:1)
7. ലോഗൂസ് – λόγους – lógous – വചനങ്ങളെ – Accusative (മത്താ, 10:14)
8. ലോഗോ – λόγῳ – lógō – വാക്ക് – Dative (മത്താ, 8:16)
9. ലോഗോൺ – λόγων – lógōn – വാർത്തയുടെ – Genitive (ലൂക്കൊ, 1:4)

Blue Letter Bible-ൻ്റെ The Greek Case System-ത്തിൽ എട്ട് വിഭക്തിപ്രത്യയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

Greek Word – Case – Case Meaning
Θε – ὸς – theos – nominative – Subject of verb ✔️
Θε – οῦ – theou – genitive – Denotes description/possession ✔️
Θε – οῦ – theou – ablative – Denotes separation ✖️
Θε – ῷ – theo – dative – Denotes focus of interest/indirect object ✔️
Θε – ῷ – theo – locative – Denotes location ✖️
Θε – ῷ – theo – instrumental – Denotes means ✖️
Θε – όν – theon – accusative – Denotes direct object of verb ✔️
Θε – έ – thea – vocative – Denotes address ✔️

മേല്പറഞ്ഞ എട്ടു വിഭക്തിയിൽ മൂന്നെണ്ണം കൊയ്നേ ഗ്രീക്കിൻ്റെ വ്യാകരണനിയമപ്രകാരം വിഭക്തിയായി കണക്കാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. (മലയാളത്തിൽ വേണമെങ്കിൽ പല പദങ്ങളും വിഭക്തിയായി മനസ്സിലാക്കാം). അതിന് രണ്ട് കാര്യങ്ങളാണുള്ളത്: 1. കൊയ്നെ ഗ്രീക്കിൽ (Koine Greek) Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയാണുള്ളത്. 2. പുതിയനിയമ ഗ്രീക്കിൽ യഥാർത്ഥത്തിൽ അങ്ങനെയൊരു വിഭക്തി (case) കാണാൻ കഴിയില്ല. ablative case, locative case, instrumental case എന്നീ മൂന്നു വിഭക്തിയാണ് കെജെവിയിൽ അധികമായി പറഞ്ഞിരിക്കുന്നത്. വിഭക്തിക്ക് തെളിവായി അവർ പറഞ്ഞിരിക്കുന്ന മൂന്നു വാക്യവും താഴെച്ചേർക്കുന്നു:

1. അപാദാനവിഭക്തി (ablative case): “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). ഇതിനെ, കെ.ജെ.വിയിൽ There was a man sent from God, whose name was John എന്നാണ്. കെ.ജെവിയുടെ മലയാളം പരീക്ഷ ഭാഷയായ ബെഞ്ചമിൻ ബെയിലിയിൽ: “ഒരു മനുഷ്യൻ ദൈവത്തിൽ നിന്നു ആയക്കപ്പെട്ടിരിക്കുന്നു” എന്നാണ്. ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം വാക്യം ഇങ്ങനെയാണ്. ഗ്രീക്കു വാക്യത്തിൻ്റെ അർത്ഥവും മേല്പറഞ്ഞ പ്രകാരമാണ്: Έγένετο ἄνθρωποςἀπεσταλμένος παρὰ θεοῦ ὄνομααὐτῷ Ἰωάννης (egeneto anthrōpos, apestalmenos para theou, onoma autǭ Iōannēs). ചിലകാര്യങ്ങൾ പരിശോധിച്ചാൽ ഇത് വിഭക്തിയല്ലെന്ന് മനസ്സിലാക്കാം: 1. ഗ്രീക്കിൽ παρὰ θεοῦ (para theou) എന്നത് ഒറ്റപദമല്ല. “വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപഭേദമാണ് വിഭക്തി.” അതായത്, ഒരു നാമപദത്തിൽ അക്ഷരമോ, അക്ഷരങ്ങളോ ചേർത്ത് ആ പദത്തെത്തന്ന രൂപഭേദം വരുത്തുന്നതാണ് വിഭക്തി; അല്ലാതെ രണ്ട് പദങ്ങളെയല്ല വിഭക്തി എന്ന് പറയുന്നത്. 2. പുതിയനിയമത്തിൽ ‘ദൈവത്തിൽ നിന്നു‘ എന്നതിന് സമാനമായ ഒറ്റപ്പദം ഇല്ല. മലയാളത്തിൽ “നിന്നു” എന്നും ഇംഗ്ലീഷിൽ “from” എന്നും ഗ്രീക്കിൽ “പേര” (παρὰ) എന്നുമുള്ള ഒരു പ്രത്യയം മുൻചേർച്ചയായി അഥവാ, “ദൈവത്തിൽ നിന്നു” എന്ന അർത്ഥത്തിൽ “പേര, തെയോ” (παρὰ θεῷ) എന്ന രണ്ട് പദമാണ് ഗ്രീക്കിൽ കാണുന്നത്: (യോഹ, 1:6; 9:33; 2പത്രൊ, 1:17). അതിനെ വിഭക്തി എന്ന് പറയില്ല. ഇവിടെ, പേര” (παρὰ) എന്ന പദം വിഭക്ത്യുപസർഗ്ഗം (preposition) ആണ്, പേര തെയോ (para theou) എന്നതിനെ prepositional phrase എന്നാണ് പറയുന്നത്. 3. അപാദാനവിഭക്തി” (ablative case) എന്ന പുതിയൊരു വിഭക്തി തെളിയിക്കാൻ, സംബന്ധികാവിഭക്തിയിലെ (Genitive Case) “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള theou (θεοῦ) എന്ന നാമപദമാണ് അവർ ഉപയോഗിക്കുന്നത്. അതായത്, “ദൈവത്തിൻ്റെ” (θεοῦ) എന്നർത്ഥമുള്ള പദവും ഒപ്പം “from, with, beside, near, by” എന്നൊക്കെ അർത്ഥമുള്ള “para” (παρὰ) എന്ന പദവും പ്രത്യേകമായി ചേർത്തിട്ടാണ് വിഭക്തിയാണെന്ന് പറയുന്നത്. അതിനാൽ, അപാദാന (ablative) എന്നൊരു വിഭക്തി പുതിയനിയമ ഗ്രീക്കിൽ ഉണ്ടെന്ന് പറയാൻ സാധാരണനിലയിൽ കഴിയില്ല. [ablative case എന്നതിന് പ്രയോജികാവിഭക്തി എന്ന് മലയാളത്തിൽ അർത്ഥം കാണുന്നുണ്ട്: [കാണുക: SHABDKOSH®, ഓളം]

ആധാരികാവിഭക്തി (Locative case): “സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.” (യോഹ, 3:21). ഇംഗ്ലീഷ് വാക്യം: “But he who practices the truth comes to the light, that his deeds may be manifested as having been wrought in God.” ഗ്രീക്കുവാക്യം: ὁ δὲ ποιῶν τὴνἀλήθειαν ἔρχεται πρὸς τὸ φῶς ἵνα φανερωθῇ αὐτοῦ τὰ ἔργα ὅτι ἐν θεῷ ἐστιν εἰργασμένα (ho de poiōn tēn alētheian erchetai pros to phōs – hina phanerōthē| autou ta erga hoti en theǭ estin eirgasmena). “ദൈവത്തിൽ” എന്ന ഒറ്റപ്പദം മലയാളത്തിലുണ്ട്. എന്നാൽ ഇംഗ്ലീഷിൽ “in, God” എന്നത് രണ്ടു പദമാണ്. അതുപോലെ ഗ്രീക്കിലും “എൻ, തെയോ” (en theo – ἐν θεῷ) എന്നത് രണ്ടുപദമാണ്: (യോഹ, 3:21; റോമ, 2:17; കൊലൊ, 3:3; 1തെസ്സ, 1:1; 2തെസ്സ, 1:1; യൂദാ, 1:1). “എൻ” (ἐν) എന്ന പദത്തിന് “on, at, by, with എന്നൊക്കെ അർത്ഥമുണ്ട്. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case). “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാൻ എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, ആധാരിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് വ്യാകരണനിയമപ്രകാരം പറയാൻ പറ്റില്ല.

പ്രയോജികാവിഭക്തി (Instrumental case): “യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.” (മർക്കൊ, 10:27). ഇംഗ്ലീഷ് വാക്യം: “Looking upon them, Jesus said, ‘With men it is impossible, but not with God; for all things are possible with God.” ഗ്രീക്കുവാക്യം: ἐμβλέψας αὐτοῖς ὁ Ἰησοῦς λέγει παρὰ ἀνθρώποις ἀδύνατον ἀλλ᾽ οὐ παρὰ θεῷ πάντα γὰρ δυνατὰ παρὰ τῷ θεῷ. (emblepsas autois ho Iēsous legei, Para anthrōpois adunaton all ou para theǭ, panta gar dunata para tǭ theǭ). with God-ന് “ദൈവത്തോടൊപ്പം” എന്നാണർത്ഥം. കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയ്ലിയിൽ, “ദൈവത്താൽ സകല കാര്യവും കഴിയും” എന്നാണ്. (BCS മലയാളം പരിഭാഷയും നോക്കുക). “para” (παρὰ) എന്ന പദം ഗ്രീക്കുപദത്തിന്, “from, with, beside, near, by” എന്നൊക്കെ അർത്ഥമുണ്ട്. para theǭ എന്ന പദത്തെ by God അഥവാ, ദൈവത്താൽ എന്നും മനസ്സിലാക്കാം. ദൈവത്തോടൊപ്പം സകലവും സാദ്ധ്യമാണ് (All things are possible with God) എന്ന് പറഞ്ഞാലും, ദൈവത്താൽ സകലവും സാദ്ധ്യമാണെന്ന് (All things are possible with God) ശരിയാണ്. പക്ഷെ, ദൈവത്തോടൊപ്പം എന്നോ, ദൈവത്താൽ എന്നോ ഉള്ള ഗ്രീക്കിലെ ഒറ്റപ്പദം ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case) “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാനും എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, പ്രയോജിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് ഭാഷാപരമായി പറയാൻ പറ്റില്ല. [കാണുക: 1. A Digital Tutorial for Ancient Greek, 2. Nouns, Pronouns, and their Case Functions, 3. Grammar Point 2: The Five Noun Cases, 4. Greek Grammar, 5. Koine Greek/4. Introduction to Nouns, 6. Decoding the Modern Greek Cases, 7. Greek Grammar Blog, 9. The Greek Case System Blue Letter Bible]

2️⃣ മറ്റു പ്രത്യയങ്ങൾ (suffixes):
മലയാളത്തിൽ പ്രത്യയങ്ങൾ പ്രധാനമായും നാലുവിധമുണ്ട്: വിഭക്തി പ്രത്യയങ്ങൾ, ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ. അതിൽ വിഭക്തി പ്രത്യയങ്ങൾ മുകളിൽ നാം കണ്ടതാണ്. ബാക്കി പ്രത്യങ്ങൾ താളെക്കാണാം:

ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ:
അൻ – പുല്ലിംഗം – അവൻ
അൾ – സ്ത്രീലിംഗം – അവൾ
– സ്ത്രീലിംഗം – കേമി 1
തു – നപുംസകലിംഗം – അതു/ അത്
അം – നപുംസകലിംഗം – കേമം 2

വചനപ്രത്യയങ്ങൾ: വചനം കാണിക്കുന്നതിന് വേണ്ടി നാമങ്ങളോടുകൂടി ചേർക്കുന്ന പ്രത്യയങ്ങളാണ് വചനപ്രത്യയങ്ങൾ. ഏകവചനം, ബഹുവചനം എന്നിങ്ങനെ വചനങ്ങൾ രണ്ടുവിധമുണ്ട്. ഏകവചനത്തിന് പ്രത്യയമില്ല. ബഹുവചനം സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നുവിധമുണ്ട്:
മാർ – സലിംഗബഹുവചനം – അമ്മമാർ, അച്ഛൻമാർ
അർ – അലിംഗബഹുവചനം – മിടുക്കർ, അധ്യാപകർ
കൾ – നപുംസക ബഹുവചനം – മരങ്ങൾ, ആടുകൾ
മാർ, അർ, കൾ – പൂജക ബഹുവചനം -പിതാക്കൾ, ഭട്ടർ, പ്രഭുക്കന്മാർ
– സർവനാമ ബഹുവചനം – അവ, ഇവ

കാലപ്രത്യയങ്ങൾ: ക്രിയ നടക്കുന്ന സമയത്തെ കുറിക്കുന്നവയാണ് കാലപ്രത്യയങ്ങൾ. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ കാലങ്ങൾ മൂന്നുവിധമാണ്:
, തു – ഭൂതകാലം – പോയി, വന്നു
ഉന്നു – വർത്തമാനകാലം – വരുന്നു, പോകുന്നു
ഉം – ഭാവികാലം – വരും, പോകും. [കാണുക: മലയാളത്തിലെ പ്രത്യയങ്ങൾ]

പുതിയനിയമത്തിലും ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ എന്നിങ്ങനെ പല പ്രത്യയങ്ങളുമുണ്ട്. ഇവ നാമങ്ങൾ, ക്രിയകൾ എന്നിവയുടെ രൂപഭേദങ്ങൾ നിർണ്ണയിക്കാൻ സഹായിക്കുന്നു. അവയുടെ ചില ഉദാഹരണങ്ങൾ നോക്കാം:

ലിംഗപ്രത്യയങ്ങൾ (Gender Suffixes):
ഔട്ടോസ്” (αὐτός – outos) എന്ന പദത്തിന് “അവൻ” (He) എന്നാണർത്ഥം: (മത്താ, 21:27). ഇത് “പുല്ലിഗം” (Masculine) ആണ്. എന്നാൽ “ഔട്ടേ” (αὐτὴ – aute) എന്ന പദത്തിന് “അവൾ” (She) എന്നാണ്: (ലൂക്കൊ, 2:36). ഇത് outos-ൻ്റെ “സ്ത്രീലിംഗം” (Feminine) ആണ്. അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു അക്ഷരമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “êta” (ὴ) എന്ന അക്ഷരം അഥവാ, “” (ὴ – e) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “aute” എന്ന സ്ത്രീലിംഗമായി.

അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് ബഹുവചന “സ്ത്രീലിംഗം” (Feminine) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς – às) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “autàs” എന്ന ബഹുവചന സ്ത്രീലിംഗമായി.

ഓട്ടോ” (αὐτό – outo) എന്ന പദത്തിന് “അത്” (it) എന്നാണർത്ഥം: (മർക്കൊ, 4:7). ഇത് outos-ൻ്റെ “നപുംസകലിംഗം” (Neuter) ആണ്. ഇവിടെ Sigma (ς) അഥവാ, “സ്” (ς – s) എന്ന അക്ഷരം ലോപിച്ചാണ് “outos” എന്ന പുല്ലിഗം “outo” എന്ന “നപുംസകലിംഗം” (Neuter) ആയത്.

വചനപ്രത്യയങ്ങൾ (Number Suffixes):
അവൻ” (He) എന്നർത്ഥമുള്ള “ഔട്ടോസ്” (αὐτός – outos) എന്ന പദം “ഏകവചനം” (Singular) ആണ്: (മത്താ, 21:27). എന്നാൽ “അവർ” (they) എന്നർത്ഥമുള്ള “ഔട്ടോയി” (αὐτοὶ – outoi) എന്ന പദം “ബഹുവചനം” (Plural) ആണ്: (മത്താ, 5:5). ഇവിടെ, “ഔട്ടോസ്” (αὐτός) “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ഹോയി” (hoi) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന “ഏകവചനം” (Singular) “outoi” (αὐτοὶ) എന്ന “ബഹുവചനം” (Plural) ആയി.

അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് സ്ത്രീലിംഗ “ബഹുവചനം” (plural) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു പദമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς -as) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന ഏകവചനം “autàs” എന്ന “ബഹുവചനം” ആയി.

വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോസ്” (λόγος logos) എന്ന നാമപദം എകവചന (Singular) പുല്ലിംഗമാണ്: (യോഹ, 1:1). എന്നാൽ “വചനങ്ങൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോയി” (λόγοι – logoi) ബഹുവചനം (Plural) ആണ്: (മത്താ, 24:36). അതായത്, “വചനം” എന്നർത്ഥമുള്ള “λόγος” എന്ന പദത്തിൻ്റെ അവസാനത്തെ രണ്ടക്ഷരമായ “ഓസ്” (ος – os) എന്ന പ്രത്യയം മാറ്റിയിട്ട്, തൽസ്ഥാനത്ത് “ഓയി” (οι – oi) എന്ന പ്രത്യയം ചേർത്തപ്പോൾ, “logos” എന്ന ഏകവചനം (Singular) “logoi” (λόγοι) എന്ന ബഹുവചനം ആയി. ലോഗോസ് എന്ന പദത്തിൻ്റെ വേറെയും ബഹുവചന പദങ്ങളുണ്ട്: “ലോഗോൺ – λόγων – lógon” (മത്താ, 12:37), “ലോഗോയിസ് – λόγοις – lógois” (മർക്കൊ, 12:24).

വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദമാണ് “റീമാ” (rhema). “റീമായും” ഒൻപത് അതുല്യമായ (unique) രൂപത്തിൽ കാണാം. നപുംസകലിംഗ നാമപദമായ (neuter noun) റീമയും ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്:

1. റീമ – ῥῆμα – rhema – വചനം – Singular (റോമ, 10:8)
2. റീമ – ῥῆμά – rhema – വാക്കു – Singular (ലൂക്കൊ,1:38)
3. റീമാസിൻ – ῥήμασιν – rhēma-sin – വാക്കുകൾ – Plural (യോഹ, 5:47)
4. റീമാറ്റ – ῥήματά – rhēma-ta – വചനങ്ങൾ– Plural (യോഹ, 12:48)
5. റീമാറ്റ – ῥήματα – rhēma-ta – വചനങ്ങൾ – Plural (യോഹ, 6:68)
6. റീമാറ്റി – ῥήματί – rhēma-ti – വാക്കു – Singular (ലൂക്കൊ, 5:5)
7. റീമാറ്റി – ῥήματι – rhēma-ti – വചനം – Singular (മത്താ, 4:4)
8. റീമാറ്റോസ് – ῥήματος – rhēma-tos – വാക്കു – Singular (മത്താ, 26:75)
9. റീമാറ്റോൺ – ῥημάτων – rhēma-tōn – വാക്കു – Plural (ലൂക്കൊ, 24:8)

കാലപ്രത്യയങ്ങൾ (Tense Suffixes):
പഴയനിമത്തിൽ രക്ഷ (salvation) “രക്ഷിക്കുന്നു” (saveth), രക്ഷ നൽകുന്നു (saving) എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് “യേഷ” (יֵשַׁע – yesha) എന്നൊരു ക്രിയാപദമാണ്: സങ്കീ, 20:6; 2:16; 61:10). “യേഷ” (ישׁע) എന്ന എബ്രായ ക്രിയയുടെ പ്രാഥമിക വിവർത്തനമാണ് “സോസോ” (σῴζω – sōzō) എന്ന ഗ്രീക്ക് ക്രിയാപദം. sozo എന ധാതുവിൻ്റെ അനേകം വ്യത്യസ്ത രൂപങ്ങൾ മൂന്നു കാലങ്ങളിലായി (ഭൂത,വർത്തമാന,ഭാവി) പ്രത്യയങ്ങൾ (Suffixes) ചേർത്ത് പറഞ്ഞിരിക്കുന്നത് പുതിയനിയമത്തിൽ കാണാം:

ഭൂതകാലം (Past Tense):
1.സോസാൻടോസ്” (σώσαντος- sōsantos) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചു” (hath saved) എന്നാണ്: (1തിമൊ, 2:19). “നാം രക്ഷിക്കപ്പെട്ടു” എന്നാണ് അതിൻ്റെ ശരിയായ അർത്ഥം. പൂർണ്ണമായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന പേരെച്ചമാണ് ഈ ഭൂതകാലക്രിയ. “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” (σῴζω – sōzō) എന്ന ധാതുവിവിനോട് “ആൻ്റോസ്” (αντος – antos) എന്ന “പ്രത്യയം” (suffix) ചേർന്നാണ് “സോസാൻടോസ്” (sōsantos) എന്ന ഭൂതകാലക്രിയ ഉണ്ടായത്.
2.സോസാസ്” (σώσας – sōsas) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചശേഷം” (having saved) എന്നാണ്: (യൂദാ, 1:5). ഇതും സോസോ” (sōzō) എന്ന ധാതുവിവിനോടുകൂടെ “സാസ്” (σας – sas) എന്ന “പ്രത്യയം” (suffix) ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്.
3.എസോതേമെൻ” (ἐσώθημεν – esṓthēmen) = “നാം രക്ഷിക്കപ്പെട്ടിരിക്കുന്നു” (we are saved) എന്നാണ്: (റോമ, 8:24). ഈ പദത്തിൽ മുമ്പിലുള്ള “എപ്സിലോൺ” (epsilon) അഥവാ, “എ” (ἐ – e) എന്ന അക്ഷരം അപൂർണ്ണമായ (aorist) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം (augment) ആണ്. ഇതിനെ ഒരു “ഉപസർഗ്ഗമായി (prefix) കണക്കാക്കാം. ഇത് “സോസോ” (σῴζω) എന്ന പദത്തോടൊപം “തേമെൻ” (θημεν – thēmen) എന്ന “പ്രത്യയം” ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്.
4.സെസോകെൻ” (σέσωκέν – sésōken) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചിരിക്കുന്നു” (hath saved) എന്നാണ്: (ലൂക്കൊ, 7:50; 18:42). ഇത് “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” ( എന്ന ക്രിയയിൽ പ്രത്യയം ചേർന്ന് ഉണ്ടായതാണ്. “സോസോ” (sōzō) എന്ന ക്രിയയുടെ “പൂർണ്ണമായ” (perfect) ഭാവികാല രൂപമാണ്. ഇതിൻ്റെ മുമ്പിൽ കാണുന്ന “സെ” (σε – se) എന്നത് പൂർണ്ണമായ (perfect) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം അഥവാ, ഉപസർഗ്ഗം (prefix) ആണ്. “സോസോ” (sōzō) എന്ന ധാതുവിനൊപ്പം “കെൻ” (κέν – ken) എന്ന “പ്രത്യയം” ചേർന്നാണ് “സെസോകെൻ” (sésōken) എന്ന ഭൂതകാലക്രിയയായി.

വർത്തമാനകാലം (Present Tense):
1. സോസെയ്” (σῴζει – sṓzei) എന്ന പദത്തിൻ്റെ അർഥം “രക്ഷിക്കുന്നു” (Save) എന്നാണ്: (1പത്രൊ, 3:21). ഇത്, “സോസോ” (sōzō) എന്നതിൻ്റെ വർത്തമാനകാല ക്രിയയാണ്. “സോസോ” (σῴζω) എന്ന പദത്തോട് “” (ει – ei) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുന്നു” എന്നർത്ഥമുള്ള “സോസെയ്” (sṓzei) എന്ന വർത്തമാനകാല രൂപമായി.
2.സോയിസെറ്റെ” (σῴζετε – sṓizete) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിപ്പിൻ, അല്ലെങ്കിൽ രക്ഷിക്കുക” (Save) എന്നാണ്: (യൂദാ, 1:23). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “എറ്റെ” (ετε – ete) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുക” എന്നർത്ഥമുള്ള “സോയിസെറ്റെ” (sṓizete) എന്ന വർത്തമാനകാല ക്രിയയായി.
3. സോസോമെനോയ്സ്” (σῳζομένοις – sōzomenois) എന്ന പദത്തിന്, “രക്ഷിപ്പെടുന്നവർക്ക്” (are saved) എന്നാണർത്ഥം: (1കൊരി, 1:18; 2കൊരി, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഓമെനോയ്സ്” (ομένοις – omenois) എന്ന “പ്രത്യയം” ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവർക്ക്” എന്നർത്ഥമുള്ള “സോസോമെനോയ്സ്” (sōzomenois) എന്ന വർത്തമാനകാല രൂപമായി.
4. സോസോമെനോസ്” (σῳζομένους – sōzomenous) എന്ന പദത്തിന് “രക്ഷിക്കപ്പെടുന്നവരെ” (who were being saved) എന്നാണർഥം: (പ്രവൃ, 2:47). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ മറ്റൊരു വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഒമെനോസ്” (ομένους – oménous) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവരെ” എന്നർത്ഥമുള്ള “സോസോമെനോസ്” (sōzomenous) എന്ന വർത്തമാനകാല രൂപമായി.

ഭാവികാലം (Future Tense):
1.സോതേനൈ” (σωθῆναι – sōthēnai) എന്ന പദത്തിന് “രക്ഷിക്കപ്പെടുവാൻ അല്ലെങ്കിൽ, രക്ഷിക്കപ്പെടും” (shall be saved) എന്നാണർത്ഥം: (പ്രവൃ, 4:12; 15:12; 1തിമൊ, 2:5). ഇത് “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേനൈ” (θῆναι – thenai) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷികപ്പെടും” എന്നർത്ഥമുള്ള “സോതേനൈ” (sōthēnai) എന്ന ഭാവികാലക്രിയയായി.
2.സോതേസെറ്റൈ” (σωθήσεται – sothēsetai) എന്ന പദത്തിന് “രക്ഷിക്കപ്പെടും” (shall be saved);എന്നാണ്: (മത്താ, 10:22; 24:13; മർക്കൊ, 13:13; 16:16; യോഹ, 10:9; പ്രവൃ 2:21; റോമ, 9:27; 10:13; 11:26; 1കൊരി, 3:15; 1തിമൊ, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സെറ്റൈ” (σεται – setai) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസെറ്റൈ” (sothēsetai) ആയി.
3.സോതേസീ” (σωθήσῃ – sōthēsē) എന്ന പദത്തിൻ്റെ അർത്ഥവും “രക്ഷിക്കപ്പെടും” (shalt be saved) എന്നാണ്: (പ്രവൃ, 11:14; 16:31; റോമ, 10:9). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. അതായത്, “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സീ” (σῃ – se) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസീ” (sōthēsē) ഭാവികാല ക്രിയയായി.
4.സോതേസോമെത” (σωθησόμεθα – sōthēsometha) എന്ന പദത്തിന് “നാം രക്ഷിക്കപ്പെടും” (we shall be saved) എന്നാണോത്ഥം: (റോമ, 9,10). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല കർമ്മണി രൂപമാണ്. ഇതിൽ, “ഈസ” (ησ – es) എന്നത് കർമ്മണി (passive) ഭാവിയെ സൂചിപ്പിക്കുന്നു. “ഒമെത” (όμεθα – ometha) എന്ന പ്രത്യയവും ചേരുമ്പോൾ “സോതേസോമെത” (sōthēsometha) എന്നായി.

3️⃣ ഉപസർഗ്ഗങ്ങൾ (prefixes):
പദങ്ങളുടെ ‘മുന്നിൽ‘ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ ‘ഉപസർഗം’ (Prefix) എന്നു പറയുന്നു. മലായളത്തിൽ സം-, ഉപ-, അ-, പ്രതി, വി-, അഭി-, തുടങ്ങി ധാരാളം ഉപസർഗങ്ങളുണ്ട്. ഉപസർഗ്ഗങ്ങളുടെ ചില തെളിവുകൾ:

1. സമ്മേളനം, സംഭാഷണം തുടങ്ങിയ വാക്കുകളിൽ “സം” എന്നത് ഉപസർഗ്ഗമാണ്.
2. ഉപക്ഷേപിക്കുക, ഉപക്രമിക്കുക, ഉപജീവിക്കുക, ഉപചരിക്കുക, ഉപകരിക്കുക തുടങ്ങിയ പദങ്ങളിൽ “ഉപ” എന്നത് ഉപസർഗ്ഗമാണ്.
3. ആഗമിക്കുക, ആനയിക്കുക തുടങ്ങിയ വാക്കുകളിൽ ‘ആ’ എന്നത് ഉപസർഗം.
4. പ്രതിപക്ഷം, പ്രതിനായകൻ, തുടങ്ങിയ വാക്കുകളിൽ ‘പ്രതി’ എന്നതാണ് ഉപസർഗ്ഗം.
5. വിഖ്യാതം, വിവാദം വിഫലം, വിധവ, വിധുരൻ തുടങ്ങിയ വാക്കുകളിൽ “വി” എന്നതാണ് ഉപസർഗ്ഗം.
6. അഭിപ്രേരണ, അഭിനയിക്കുക, അഭിനിവേശം തുടങ്ങിയ വാക്കുകളിൽ “അഭി’ എന്നത് ഉപസർഗ്ഗം. [ഉപസർഗ്ഗം]

കൊയ്നേഗ്രീക്കിലെ ഉപസർഗ്ഗങ്ങൾ (prefixes):
ഛിദ്രം അല്ലെങ്കിൽ ഭിന്നത” (dissension) എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സ്റ്റാസിസ്” (στάσις – stasis) എന്ന ഒരു പദമുണ്ട്: (പ്രവൃ, 23:7). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും (Septuagint) മൂന്നിടത്ത് പദം കാണാം: (ആവ, 28:65; സദൃ, 7:14; യെഹെ, 1:28). പുനരുത്ഥാനം (resurrection) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന”അനാസ്റ്റാസിസ്” (ἀνάστασις – anastasis) എന്നൊരു പദം അനേകംപ്രാവശ്യം പുതിയനിയമത്തിലുമുണ്ട്: (യോഹ, 11:25;1കൊരി, 15:12,13,21,42; വെളി, 20:6). “സ്റ്റാസിസ്” (stasis) എന്ന പദത്തോടൊപ്പം “മുകളിലേക്ക്” (up) എന്നർത്ഥമുള്ള “അനാ” ἀνά – aná) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ് അനാസ്റ്റാസിസ്” (anastasis) എന്ന പദം ഉണ്ടായത്. “aná” (ἀνά) എന്ന പദം സെപ്റ്റ്വജിൻ്റിൽ പ്രധാനമായിട്ടും “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടാണ് കാണുന്നത്. ഉദാ: “മദ്ധ്യേ” (midst) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος – ana mesos) എന്ന പദം വിഭക്ത്യുപസർഗ്ഗമായി അഥവാ, മുൻപദമായി പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:4,6,7,14,18). (സത്യവേദപുസ്തകം 1:6 നോക്കുക). എന്നാൽ പുതിയനിയമത്തിൽ “അനാ” ഉപസർഗ്ഗമായിട്ട് മാത്രമല്ല; “ഇടയിൽ” (among) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος) എന്ന “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടും (മത്താ, 13:25), പുനരുത്ഥാനം എന്ന അർത്ഥത്തിൽ അനാസ്റ്റാസിസ്” (ἀνάστασις) ഉപസർഗ്ഗം ആയിട്ടും (യോഹ, 11:25), “ഓരോരുത്തർക്കും, ഓരോന്നു” (ἀνά – ana) എന്നിങ്ങനെ പ്രത്യേകമായും ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 20:9,10; വെളി, 4:8).

താഴേക്ക്, എതിരായി” (against, down) എന്നീ അർത്ഥങ്ങളുള്ള “കറ്റാ” (κατα – kata) എന്നൊരു പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ഉല്പ, 1:2,11,12,21,24,25; മത്താ, 5:23; 8:32; 10:35; 12:32). “ഇറങ്ങുന്ന, താഴേക്കുവരുന്ന” (descending) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “കറ്റാവൈനോൺ” (καταβαῖνον – katavainon) എന്ന മറ്റൊരു പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (യോശു, 6:13,16; 2ദിന, 7:3; 132:2; മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32,33; പ്രവൃ, 10:11; 11:5). “കറ്റാവൈനോൺ” (katavainon) എന്ന പദത്തിൻ്റെ ഉപസർഗ്ഗമാണ് (prefix) “കറ്റാ” (kata) എന്ന പദം.

കൂടെ, ഒപ്പം” (with) എന്നർത്ഥമുള്ള “സിൻ” (συν – syn) എന്ന പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും അനേകം പ്രാവശ്യമുണ്ട്: (പുറ, 10:9; ലേവ്യ, 3:4,10,15; 4:9; മത്താ, 26:35; 27:38; മർക്കൊ, 2:26; 4:10; 15:27). “ഒന്നിച്ചുകൂടുക, സഭ അല്ലെങ്കിൽ, പള്ളി” (synagogue) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സിനഗോഗി” (συναγωγή – synagogí) എന്ന പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ലേവ്യ, 24:14; സംഖ്യാ, 10:7; 15:35; പ്രവൃ, 17:1; വെളി, 2:9). “നടപ്പു” (conduct) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “അഗോഗി” (αγωγή – agōgē) എന്ന പദത്തോടൊപ്പം ഉപസർഗ്ഗമായി (prefix) “സിൻ” (syn) എന്ന പദവും ചേർന്നപ്പോഴാണ് “സിനഗോഗി” (synagogí) എന്ന പദമുണ്ടായത്: (മത്താ, 26:35 + 2തിമൊ, 3:10 = പ്രവൃ, 17:1).

നയിക്കൽ, നിർദ്ദേശം, പരിശീലനം” (leading, guiding) എന്നൊക്കെ അർത്ഥമുള്ള “അഗോഗെൻ” (ἀγωγὴν – agōgēn) എന്നൊക്കെ അർത്ഥമുള്ള ഒരു പദം സെപ്റ്റ്വജിൻ്റിൽ കാണാം: (എസ്ഥേ, 10:3; 2മക്കാ, 6:8; 11:24; 3മക്കാ, 4:10). പ്രതിഗ്രാഹിക (Accusative) വിഭക്തിയിലുള്ളതും സത്യവേദപുസ്തകത്തിൽ “പള്ളിയിൽ” (synagogue) എന്നു പരിഭാഷ ചെയ്തിരിക്കുന്നതുമായ “സുനഗോഗെൻ” (συναγωγὴν – synagōgēn) എന്ന പദം പത്തുപ്രാവശ്യമുണ്ട്. ഉദാ: (മത്താ, 12:9; മർക്കൊ, 1:21; ലൂക്കൊ, 6:6; 7:5; പ്രവൃ, 13:14). സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെയുള്ള “സിൻ” (συν – syn) എന്ന പദം ഉപസർഗ്ഗമായി (prefix) “അഗോഗെൻ“‘ (αγωγὴν – agōgēn) എന്ന പദത്തോടൊപ്പം ചേർന്നപ്പോഴാണ് “സുനഗോഗെൻ” (synagōgēn) എന്ന പദമുണ്ടായത്.

, ഇൽ, എതിരെ” (on, into, against) എന്നൊക്കെ ഉപയോഗിച്ചിരിക്കുന്ന “എപി” (ἐπί – epi) എന്ന പദമാണ് “അദ്ധ്യക്ഷസ്ഥാനം” (the office of a bishop) എന്നർത്ഥമുള്ള “എപിസ്കോപേസ്” (episkopēs – episkopēs) എന്ന പദത്തിൻ്റെയും (1തിമൊ, 3:1), “സന്ദർശകൻ” (visitest) എന്നർത്ഥമുള്ള “എപിസ്കെപ്റ്റേ“‘ (ἐπισκέπτῃ – episkepte) എന്ന പദത്തിൻ്റെയും ഉപസർഗ്ഗം: (എബ്രാ, 2:6). “മുമ്പെ” (before) എന്നർത്ഥമുള്ള “പ്രോ” (προ – pro) എന്ന പദമാണ് (മത്താ, 5:12), “പ്രവാചകൻ” (prophet) എന്നർത്ഥമുള്ള “പ്രോഫീറ്റീസ്” (προφήτης – prophētēs) എന്നതിൻ്റെയും (ലൂക്കൊ, 1:76), “പ്രവചനം” (prophecy) എന്നർത്ഥമുള്ള “പ്രൊഫെറ്റെയ” προφητεία – prophēteía) എന്നതിൻ്റെയും (മത്താ, 13:14) ഉപസർഗ്ഗം: [Koine Greek Prefixes and Suffixes]

വിഭക്തിക്കും പ്രത്യയത്തിനും ഉപസർഗ്ഗത്തിനും ഇതുപോലെ അനവധി തെളിവുകൾ ബൈബിളിലുണ്ട്. ഇത് പുതിയനിയമം എഴുതിയ കൊയ്നേഗ്രീക്കിൻ്റെ സമ്പൂർണ്ണ വ്യാകരണമൊന്നുമല്ല; ബൃഹത്തായ വ്യാകരണസൃംഗലയുടെ ഒരു കണ്ണി മാത്രമാണ്. തന്നെയുമല്ല, മേല്പറഞ്ഞതൊന്നും ഗ്രീക്കുഭാഷയുടെ ആധികാരിക വ്യാകരണത്തിൻ്റെ ഭാഗമല്ല; എൻ്റെ ബൈബിൾ പഠനത്തിനായി കണ്ടെത്തുന്നവയാണ്. [കാണുക: വിഭക്തികൾ: കർത്താവ്, പിതാവ്, ആത്മാവ്, പുത്രൻ, മനുഷ്യൻ, പ്രതിമ]

ദാവീദ്

ദാവീദ് (David)

പേരിനർത്ഥം – പ്രിയൻ

പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ്, മശീഹയുടെ പ്രതിരൂപം എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപ്പെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർപോലെ തന്നെ ബൈബിളിൽ മറ്റാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദുപുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാട് പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തുവരെയുള്ള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്: (1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത് = 4; വൌ = 6; ദാലത്ത് = 4; ദാവീദ് = 14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാർ 2-ാം അദ്ധ്യായം വരെയും 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്. 

ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ, 16:18) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയയ്ക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുകയും ദൈവാത്മാവ് ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചുകഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻ്റെ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിനു് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയന്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസ്രായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ; ‘ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ’ എന്ന ഗാനപ്രതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്ന് നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നുറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശത്രുവായി തീർന്നു. (1ശമൂ, 18:29). 

ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറ്റൊരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തന്റെ പ്രഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണ് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധ സ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ട് ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (22:1-2). ഇവർ യിസ്രായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിന്മേൽ ജീവിക്കുകയും ചെയ്തുവന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24, 26 അ) അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിൻ്റെ അടുക്കലെത്തി. (1ശമൂ, 27:3-4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ 

ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിന്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27)

ഹൈബാനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് ഏകദേശം 30 കി.മീറർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രോനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി. 

ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായേൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം ഏറ്റുവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയിമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേബെർ മുതൽ വടക്ക ഹമ്മാത്തുവരെ വ്യാപിച്ചിരുന്നു. 

ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ), ശാസ്ത്രിയും (സോഫെർ) ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായ രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷകസേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25-26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേത സ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേതപട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങൾ ഒഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ. 

ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരുശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5, 15, 19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2 ശമൂ, 6:12-15). ആ സമയം ഏഫാദ് ധരിച്ചുകൊണ്ട് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമനകൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണ് ദാവീദ് കൂടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രൂഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിൻ്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7;3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ, ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.  

മെഫീബോശെത്ത്: യെരൂശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിൻ്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൗലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി (ബി.സി. 995). മെഫീബോശെത്ത് യെരൂശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:13)  

ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസപാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്ക് ഏല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശലിന്റെയും യോനാഥാൻ്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിന് മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14). 

ബത്ത്-ശേബ: ഭൌതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതുകണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ട് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10) ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990), അബ്ശാലോമിന്റെ ഭൃത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും (ബി.സി. 988). (2ശമൂ, 11 : 1- 13:29). 

അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുശലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ, രണ്ടു വർഷം അവൻ രാജാവിന്റെ മുഖം കാണാതെ സ്വന്തംവീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് അവന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻ്റെ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുള്ള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്നു ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടി വന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരൂശലേമിൽനിന്നു ഓടിപ്പോയി. പ്രവാസകാലത്ത് ദാവീദിന്റെ താമസസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ കമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫ്രയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ, 18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെരാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനുശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22). 

മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവ്നയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവ്നയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25).

അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്നു അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടുവന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:1-9). ബി.സി. 970-ൽ തന്റെ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27-28). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16). 

ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്.

ദാവീദ് ഉത്തമഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദ് ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു. 

ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാൻ്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂ, 22-ലെ ഗീതം പ്രസിദ്ധമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതുതന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ എന്നു പ്രഖ്യാതി നേടി. (2ശമൂ, 23:1). സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. എഴുപത്തിമൂന്ന് സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്. 

ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമമഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻ്റെ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും, ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണ് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നതു. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസ്രായേൽ രാജ്യത്തിന്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നത് ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണ് അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).

ഭാര്യമാർ

1. മീഖൾ (1ശമു, 18:27).

2. അബീഗയിൽ (1ശമു, 25:42).

3. അഹീനോവം (1ശമു, 25:43).

4. മയഖ (2ശമു, 3:3).

5. ഹഗ്ഗീത്ത് (1ദിന, 3:2).

6. അബീതാൽ (1ശമു, 3:3).

7. എഗ്ളാ (1ദിന, 3:3).

8. ബത്ത്-ശൂവ (ബേത്ത്-ശേബ)(2ശമൂ, 11:3,27). + വെപ്പാട്ടികൾ (1ദിന, 3:9).

ഹെബ്രോനിൽ വെച്ചു ജനിച്ചവർ

(2ശമൂ, 3:2-5, 1ദിന, 3:1-4)

1. അമ്നോൻ (അഹീനോവം)

2. കിലെയാബ്/ദാനിയേൽ (അബീഗയിൽ)

3. അബ്ശാലോം (മയഖ)

4. അദോനീയാവു (ഹഗ്ഗീത്ത്)

5. ശെഫത്യാവു (അബീതാൽ)

6. യിത്രെയാം (എഗ്ളാ)

യെരുശലേമിൽ വെച്ചു ജനിച്ചവർ

(2ശമൂ, 5:13-16, 1ദിന, 3:5-9, 14:4-7)

7. ശിമേയാ, 8.ശോബാബ്, 9.നാഥാൻ, 10.ശലോമോൻ (ബേത്ത്-ശേബയുടെ മക്കൾ).

11. യിബ്ഹാർ

12. എലീശാമാ

13. എലീഫേലെത്ത്

14. നോഗഹ്

15. നേഫെഗ്

16. യാഫീയാ

17. എലീശാമാ

18. എല്യാദാ

19. എലീഫേലെത്ത്

20. താമാർ (മകൾ) (2ശമൂ, 13:1, 1ദിന, 3:9).

21. യെരീമോത്ത് (2ദിന, 11:18).

      + വെപ്പാട്ടികളുടെ മക്കൾ

തിരശ്ശീല

തിരശ്ശീല (vail)

അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിച്ചിരുന്ന മറയാണ് തിരശ്ശീല. മോശെ മരുഭൂമിയിൽ പണിത സമാഗമനകൂടാരത്തിലും, ശലോമോൻ പണിത ദൈവാലയത്തിലും അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കാൻ തിരശ്ശീല ഉപയോഗിച്ചിരുന്നു. (പുറ, 26:33; 2ദിന, 3:14). നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടായിരുന്നു തിരശ്ശീലയുടെ നിർമ്മാണം. കെരൂബുകളെ അതിൽ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31; 36:35; 2ദിന, 3:14). നാലു ഖദിര സ്തംഭങ്ങളിന്മേലായിരുന്നു സമാഗമന കൂടാരത്തിലെ തിരശ്ശീല തൂക്കിയിട്ടിരുന്നത്. (പുറ, 26:32). ലേവ്യ പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും തിരശ്ശീലക്കകത്തു പോകാൻ അനുവാദമില്ല. (സംഖ്യാ, 18:7). തിരശ്ശീലയ്ക്ക് അകത്തുള്ള കൃപാസനത്തിനു മുമ്പിൽ, മഹാപുരോഹിതനു മാത്രം വർഷത്തിലൊരിക്കൽ പാപപരിഹാരദിനത്തിൽ  കടന്നുചെല്ലാം. (ലേവ്യ, 16:2). യിസ്രായേൽ പാളയം യാത്രപുറപ്പെടുമ്പോൾ പുരോഹിതന്മാർ തിരശ്ശീല ഇറക്കി സാക്ഷ്യപ്പെട്ടകം മൂടുമായിരുന്നു. (സംഖ്യാ, 4:5).

തിരശ്ശീലയുടെ അളവ്: മിഷ്ണ’യിൽ പറയുന്നത്: ഒരു കൈപ്പത്തിയുടെ (4 ഇഞ്ച്) കനവും, 40 മുഴം (60 അടി) നീളവും, 20 മുഴം (30 അടി) വീതി അഥവാ, ഉയരവും ഉണ്ടായിരുന്നു. നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട്, വർഷത്തിൽ രണ്ടു തിരശ്ശീല നിർമ്മിച്ചിരുന്നു. തിരശ്ശീല മാറ്റി സ്ഥാപിക്കുവാൻ 300 പുരോഹിതന്മാർ ആവശ്യമായിരുന്നു. 82 യുവകന്യകമാരാണ് തിരശ്ശീല രൂപകല്പന ചെയ്തിരുന്നത്. (Mishnah Sheklim, 8:5). യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ അഭിപ്രായത്തിൽ: ‘അന്തർമന്ദിരത്തിന് (അതിപരിശുദ്ധസ്ഥലം) 55 മുഴം (82½ അടി) ഉയരത്തിലും, 16 മുഴം (24 അടി) വീതിയിൽ സ്വർണ്ണവാതിൽ ഉണ്ടായിരുന്നു. അതേ ഉയരത്തിലും വീതിയിലും നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ബാബിലോണിയൻ തിരശ്ശീലയും ഉണ്ടായിരുന്നു. ഈ വർണ്ണ മിശ്രിതം പ്രപഞ്ചത്തിന്റെ ഒരുതരം പ്രതിച്ഛായയായിരുന്നു; നീലനൂൽ വായുവിനെയും, ധൂമ്രനൂൽ കടലിനെയും, ചുവപ്പുനൂൽ തീയെയും, പിരിച്ച പഞ്ഞിനൂൽ ഭൂമിയെയും സൂചിപ്പിക്കുന്നു. (War of the Jews, 5:5.4 Antiquities of the Jews, 3:6.4; 3:7.7; 8:3.3). യെഹൂദാ വിജ്ഞാനകോശം പറയുന്നത്: “ഹെരോദാവ് പുനർനിർമിച്ച ദൈവാലയം ശലോമോന്റെ ആലയത്തിൻ്റെ അതേ അളവുകളായിരുന്നു, അതായത്: 60 മുഴം നീളവും 20 മുഴം വീതിയും 40 മുഴം ഉയരവും. ഈ ഇടം അതിവിശുദ്ധസ്ഥലം വിശുദ്ധസ്ഥലം എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ആദ്യത്തേത് 20 x 20 മുഴം അളന്നു; രണ്ടാമത്തേത്, 20 x 40 മുഴവും. ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ നീലനൂൽ, വെള്ളനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ഒരു മൂടുപടം തൂക്കിയിരിക്കുന്നു; അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധസ്ഥലത്തു നിന്ന് സമാനമായ തിരശ്ശീല കൊണ്ട് വേർതിരിക്കപ്പെട്ടു.” (Temple of Herod, jewish encyclopedia). യെഹൂദാ വിജ്ഞാനകോശം പറയുന്ന കണക്ക് ബൈബിളിലെ ശലോമോൻ്റെ ദൈവാലയത്തിൻ്റെ അളവുകളുമായി പൊരുത്തപ്പെടുന്നതാണ്. “ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.” (1രാജാ, 6:2). “ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിനു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു. അന്തർമ്മന്ദിരത്തിന്റെ അകം ഇരുപത് മുഴം നീളവും; ഇരുപത് മുഴം വീതിയും ഇരുപത് മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ട് പൊതിഞ്ഞു, ദേവദാരുമരം കൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.” (1രാജാ, 6:19;20). മുകളിൽ കണ്ട കണക്കുപ്രകാരം; ദൈവാലയത്തിൻ്റെ തിരശ്ശീലയ്ക്ക്, 30 അടി ഉയരവും, 30 അടി വീതിയും; 4 ഇഞ്ച് കനവും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ദൈവാലയത്തിലെ ഈ തിരശ്ശീലയാണ് ക്രിസ്തുവിൻ്റെ മരണത്തിങ്കൽ രണ്ടായി കീറിപ്പോയത്. “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.” (മത്താ, 27:50-51; മർക്കൊ, 15:37-38; ലൂക്കൊ, 23:45). അതോടുകൂടി യെഹൂദാ പുരോഹിതന്മാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ദൈവത്തിൻ്റെ തിരുനിവാസം എന്ന അതിപരിശുദ്ധസ്ഥലം സകലജാതികൾക്കുമായി തുറക്കപ്പെട്ടു. ദൈവം യെഹൂദന്മാരുടെ മദ്ധ്യസ്ഥനായ മഹാപുരോഹിതനെ മാത്രം കൂടിക്കണ്ടിരുന്ന സ്ഥലമാണ് അതിപരിശുദ്ധസ്ഥലം. (പുറ, 30:6). എന്നാൽ, ക്രിസ്തുവിൻ്റെ ക്രൂശുമരണം, യെഹൂദരെയും ജതികളെയും തമ്മിൽ ഭിന്നിപ്പിച്ചിരുന്ന ന്യായപ്രമാണമെന്ന ശത്രുത്വത്തിൻ്റെ നടുച്ചുവർ ഇടിച്ചു കളയുകവഴി, ഇരുപക്ഷത്തിനും ഒരുപോലെ തിരുനിവാസത്തിലേക്ക് പ്രവേശനം സാദ്ധ്യമായി. (എഫെ, 2:14-16). എബ്രായ ലേഖനത്തിൽ യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി രൂപണം ചെയ്തിട്ടുണ്ട്. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി.” (എബ്രാ, 10:20).

തിരവെഴുത്തുകളുടെ പ്രതീകങ്ങൾ

തിരവെഴുത്തുകളുടെ പ്രതീകങ്ങൾ

തിരുവെഴുത്തുകളുടെ ഒട്ടനവധി പ്രതീകങ്ങൾ ബൈബിളിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു. 

1. ദീപവും പ്രകാശവും: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീ, 119;130). ഒരു ദൈവപൈതലിനു കല്പന ദീപവും ഉപദേശം വെളിച്ചവുമാണ്. എന്നാൽ പ്രാകൃതമനുഷ്യന്റെ ഹൃദയവും മനസ്സും അന്ധകാര പൂർണ്ണമാണ്. തിരുവെഴുത്തുകൾ ഖണ്ഡിതമായി വെളിപ്പെടുത്തുന്ന വിഷയമാണിത്. പ്രാകൃത മനുഷ്യനെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ച് ദൈവം തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുന്നു. “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു:” (കൊലൊ, 1:12,13). അന്ധകാരത്തിന്റെ ലോകാധിപതികളുടെ നിയന്ത്രണത്തിലാണ് രക്ഷിക്കപ്പെടാത്ത ഓരോ വ്യക്തിയും. “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ:” (എഫെ, 6:12). അവരുടെ പ്രവൃത്തികൾ ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളത്രേ: (എഫെ, 5:11). അന്ധകാരം അവരുടെ കണ്ണു കുരുടാക്കിയിരിക്കുക കൊണ്ട് തങ്ങൾ എവിടേക്കു പോകുന്നു എന്ന് അവർ അറിയുന്നില്ല. “സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല:” (1യോഹ, 2:11). അവരുടെ പോക്ക് അന്ധകാരത്തിന്റെ രാജ്യത്തിലേക്കാണ്: (വെളി, 16:10).

പ്രകാശവും, ജീവനും, ക്രമവും വ്യവസ്ഥാപനം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന ഭൂമിയുടെ അവസ്ഥയത്രേ മാനസാന്തരപ്പെടാത്ത ഹൃദയത്തിന്റേത്. അവ്യവസ്ഥിതവും അവ്യാകൃതവും അന്ധകാരമയവുമാണ് ആ ഹൃദയം. “ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു;” (2കൊരി, 4:6). പ്രാപഞ്ചിക പ്രകാശത്തിനു പുറത്താക്കാൻ കഴിയാത്ത ആത്മാവിന്റെ അന്ധകാരത്തെ ഉന്മൂലനം ചെയ്വാൻ ദൈവം നൽകിയ പ്രകാശമാണ് തന്റെ വചനം. കിഴക്കുദിച്ച നക്ഷത്രം വിദ്വാന്മാരെ നയിച്ചതുപോലെ പാപികളെ ക്രിസ്തുവിലേക്കു നയിക്കുന്ന പ്രകാശമാണ് തിരുവെഴുത്തുകൾ. ഏഴു കവരമുള്ള നിലവിളക്ക് സമാഗമനകൂടാരത്തിലെ വിശുദ്ധസ്ഥലത്തെ പ്രകാശിപ്പിച്ചതുപോലെ മനുഷ്യന്റെ ദേഹിയെ അഥവാ പ്രാണനെ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവവചനം. മരുഭൂമിയിൽ അഗ്നിസ്തംഭം യിസ്രായേൽമക്കളുടെ പാതയെ പ്രകാശിപ്പിച്ചതുപോലെ വിശ്വാസിയുടെ മരുഭൂമിയാത്രയിൽ പാതയ്ക്കു പ്രകാശമായിരിക്കയാണത്. “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു:” (2പത്രൊ, 1:19).

2. കണ്ണാടി: ദൈവവചനം കണ്ണാടിക്കു സദൃശമാണ്. അതു നമ്മുടെ സ്വന്തം രൂപത്തെ നമുക്കു കാട്ടിത്തരുന്നു. ഞാൻ എന്തായിരിക്കുമെന്നു ചിന്തിക്കുന്നുവോ ആ രൂപത്തെയല്ല മറിച്ച്, ഞാൻ എന്താണോ അതിനെ കാട്ടിത്തരികയാണ് കണ്ണാടി. ദൈവവചനം എന്ന കണ്ണാടിയിലൂടെ നാം നമ്മുടെ സ്വരൂപത്തെ മനസ്സിലാക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവർ ആയിത്തീർന്നു (റോമ, 3:12) എന്ന സത്യത്തെ തിരുവെഴുത്തുകൾ സ്പഷ്ടമാക്കുന്നു. തന്മൂലം പ്രാകൃതമനുഷ്യൻ അതു നോക്കുവാൻ ഇഷ്ടപ്പെടുന്നില്ല; പിന്മാറ്റക്കാരൻ വചനത്തെ അഭിമുഖീകരിക്കാൻ ധൈര്യപ്പെടുന്നില്ല. തിരുവെഴുത്താകുന്ന ദർപ്പണത്തിലൂടെ നോക്കുന്ന പാപിയും വിശ്വാസിയും ഏകസ്വരത്തിൽ വിളിച്ചുപറയും: “അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു: (റോമ, 7:24). “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സുപ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു:” (2കൊരി, 3:18). “ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടുപുറപ്പെട്ടു താൻ ഇന്നരൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു:” (യാക്കോ, 1:23,24).

മനുഷ്യനെക്കുറിച്ച് തിരുവെഴുത്തുകൾ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുകയാണ്. “ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ:” (റോമ, 3:9). “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു:” (റോമ, 3:23). ‘അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി:” (റോമ, 1:21,22). ചൈനയിൽ ഒരു മിഷണറി റോമാലേഖനം ഒന്നാം അദ്ധ്യായം ഒരു വലിയ പുരുഷാരത്തെ വായിച്ചു കേൾപ്പിച്ചു; അതു പൂർത്തിയായപ്പോൾ ഒരു ചൈനക്കാരൻ മുന്നോട്ടുവന്നു മിഷണറിയോടു പറഞ്ഞു: “ഇതു ഒട്ടും നന്നല്ല. ഒരു വിദേശപ്പിശാചു (മിഷണറിമാരെ ചൈനക്കാർ വിളിക്കുന്നത് foreign devil എന്നാണ്) ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ രഹസ്യപാപങ്ങളെ ഒരു പുസ്തകത്തിൽ എഴുതിവെച്ചു പരസ്യമായി വായിക്കുക ഒട്ടും ശരിയല്ല.” എന്തൊരത്ഭുതം! കണ്ണാടിയിലെന്നപോലെ ഓരോ മനുഷ്യനും തന്റെ സ്വരൂപം വചനത്തിൽ കണ്ടെത്തുകയാണ്.

3. കഴുകുവാനുള്ള തൊട്ടി: ഒരുവന്റെ സ്വയം എന്താണെന്നു വെളിപ്പെടുത്തുന്ന അതേ തിരുവെഴുത്തുകൾ തന്നെ അവന്റെ പാപം കഴുകിക്കളയാനുള്ള മാർഗ്ഗവും വെളിപ്പെടുത്തുന്നു. വചനം എന്ന ജലസ്നാനത്താലാണ് ഒരു വ്യക്തി കഴുകപ്പെട്ടു ശുദ്ധീകരണം പ്രാപിക്കുന്നത്: (എഫെ, 5:26). ക്രിസ്തു ശിഷ്യന്മാരോടായി പറഞ്ഞു: ‘ഞാൻ നിങ്ങളോടും സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു:” (യോഹ, 15:3). സമാഗമനകൂടാരത്തിനും ആരാധകനും മദ്ധ്യേയായിരുന്നു തൊട്ടി. ദൈവസന്നിധിയോടടുക്കുവാൻ ആരാധകനെ അയോഗ്യനാക്കിത്തീർക്കുന്ന അഴുക്കും മാലിന്യവും കഴുകിക്കളയുവാനുള്ള മാർഗ്ഗവും മാദ്ധ്യമവുമാണ് ഈതൊട്ടി. “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു:” (സങ്കീ, 119:11). അതിനു യേശു: ‘ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല:” (യോഹ, 3:5). 

4. ഭക്ഷണം: “ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു:” (ഇയ്യോ, 23:12). ദൈവവചനത്ത ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഇയ്യോബിന്റെ സാക്ഷ്യം. “ഞാനോ വിശപ്പുകൊണ്ടു നശിച്ചു പോകുന്നു:” (ലൂക്കൊ, 15:17). വചനത്തിന്റെ വിശപ്പുകൊണ്ട് പുരുഷാരങ്ങൾ നശിക്കുകയാണ്. അവർക്കാവശ്യമായ വചനം നൽകേണ്ടത് വിശ്വാസികളുടെ കടമയത്രേ. ഓരോ പ്രായത്തിലുള്ളവർക്കും നൽകേണ്ട ഭക്ഷണം വ്യത്യസ്ത രീതിയിലുള്ളതാണ്. 

5. പാൽ: ശിശുക്കൾക്കു നൽകേണ്ടത് പാലാണ്. കട്ടിയായ ഭക്ഷണം അവരുടെ പചനേന്ദ്രിയ വ്യവസ്ഥയ്ക്കനുകൂലമല്ല. ദൈവാത്മാവ് ഈ സത്യം അപ്പൊസ്തലനിലൂടെ വെളിപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്നു. “എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ:” (1കൊരി, 3:1,2). ‘കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെതന്നെ വീണ്ടും ഉപദേശിച്ചു തരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു:” (എബ്രാ, 5:12-14). കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ എത്രയോ ഭാഗങ്ങളാണ് തിരുവെഴുത്തുകളിലുള്ളത്. ബാല്യം മുതൽ തന്നെ തിരുവെഴുത്തുകളെ പഠിച്ചു നിശ്ചയം പ്രാപിച്ച് അതിൽ നിലനില്ക്കേണ്ടത് വിശ്വാസിക്കാവശ്യമാണ്. കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കേണ്ട ചുമതല രക്ഷകർത്താക്കൾക്കും സഭയ്ക്കും ആണ്. ‘നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്കുക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും വക്രപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു:” (2തിമൊ, 3:14-17). ശിശുക്കൾക്കു വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും പാലിലുണ്ട്. രക്ഷയ്ക്കായി വളരുന്നതിന് വചനമെന്ന മായമില്ലാത്ത പാൽ വേണ്ടുവോളം കുടിക്കേണ്ടതാണ്. “ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ:” (1പത്രൊ, 2:1,2). 

6. കട്ടിയായുള്ള ആഹാരം: പ്രായം തികഞ്ഞവർക്ക് കട്ടിയായുള്ള ആഹാരം ആവശ്യമാണ്. ആത്മീയ വളർച്ച പ്രാപിച്ചവർക്കാവശ്യമായ കട്ടിയായ ഭക്ഷണവും ബൈബിളിലുണ്ട്. “അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു:” (ആവ, 8:3). “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു (മത്താ, 4:4) എന്നു പരീക്ഷകനായ പിശാചിനു കർത്താവായ യേശുക്രിസ്തു നൽകിയ മറുപടി ശ്രദ്ധിക്കുക. വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയുടെ മുഖ്യമായ ഭക്ഷണം ദൈവവചനമാണ്. തന്മൂലം ആത്മീയവളർച്ചയ്ക്ക് ദൈവവചനത്തിന്റെ നിരന്തരമായ അഭ്യാസം അനുപേക്ഷണീയമത്രേ. ഈ ഭക്ഷണം അപ്പം, വീഞ്ഞ്, പാൽ എന്നിവയെപ്പോലെ ദ്രവ്യവും വിലയും കൂടാതെ വാങ്ങി അനുഭവിപ്പാനാണ് ദൈവം ആഹ്വാനം ചെയ്യുന്നത്. “അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളാരേ, വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.” (യെശ, 55:1,2).

7. തേൻ: “തിരുവചനം എന്റെ അണ്ണാക്കിൽ എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു:” (സങ്കീ, 119:103). സമ്പുഷ്ടമായ ഭക്ഷണമാണ് തേൻ. അപ്പവും പാലും മാത്രമല്ല, തേനും ദൈവം ഒരുക്കുന്ന മേശയിലെ വിഭവങ്ങളിലുൾപ്പെടുന്നു. ഒരു വിശ്വാസിക്കു വേണ്ടുവോളം മാധുര്യം നുകരാനാവശ്യമായതെല്ലാം തിരുവെഴുത്തുകളിലുണ്ട്. “തേൻ ആസ്വദിക്ക കൊണ്ടു യോനാഥാന്റെ കണ്ണു തെളിഞ്ഞു:” (1ശമൂ, 14:29). ദൈവവചനമാകുന്ന തേൻ ആസ്വദിക്കുന്നവർക്കു മാത്രമേ കണ്ണു തെളിഞ്ഞു സുബോധം വരികയുള്ളൂ. കണ്ണു തുറക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകളിലെ അത്ഭുതങ്ങളെ കാണാനാകൂ. അതാണ് സങ്കീർത്തനക്കാരൻ അപേക്ഷിക്കുന്നത്: “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ:” (സങ്കീ, 119:18). 

പ്രതീകാത്മകമായി വചനം ഭക്ഷിച്ച പ്രവാചകന്മാരുണ്ട്. യഹോവ യിരെമ്യാപ്രവാചകന്റെ വായെ തൊട്ടു, വചനങ്ങളെ വായിൽ നൽകി: (യിരെ,1:9). മൂന്നു പ്രവാചകന്മാർ വചനം ഭക്ഷിച്ചതായി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു” എന്നു യിരെമ്യാപ്രവാചകൻ പറയുന്നു: (15:16). ചുരുൾ തിന്നിട്ടു ചെന്നു യിസായേൽഗൃഹത്തോടു സംസാരിക്കാനാണ് യഹോവ യെഹെക്കേൽ പ്രവാചകനോടു കല്പിച്ചത്: (3:1). “അവൻ എന്നോടു; മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുൾ തിന്നിട്ടു ചെന്ന് യിസ്രായേൽ ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു. ഞാൻ വായ് തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു: മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അത് വായിൽ തേൻ പോലെ മധുരമായിരുന്നു:” (യെഹ, 3;1-3). സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം അനുസരിച്ചു യോഹന്നാൻ അപ്പൊസ്തലൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നു. “ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻ പോലെ മധുരമായിരുന്നു തിന്നുകഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി:” (വെളി, 10:9-10).

8. തങ്കം: ദൈവവചനം പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തെക്കവയാണ്: (സങ്കീ, 19:10). ലോകം വലുതായും ശ്രഷ്ഠമായും കരുതുന്ന പലതും ഉപേക്ഷിക്കാൻ ഉപദേശിക്കപ്പെട്ടവരാണ് ദൈവമക്കൾ. ലോകത്തിന്റെ ധനവും സമ്പത്തും അവർക്കു ചപ്പും കുപ്പയുമത്രേ. “നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും. ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും:” (ഇയ്യോ, 22:24-27). നിത്യവും അക്ഷയവുമായ സമ്പത്താണ് ദൈവം തന്റെ വചനത്തിൽ നമുക്കു നൽകിയിരിക്കുന്നത്. ഭൂമിയിലെ സമ്പത്തൊന്നും അതിനു പകരമല്ല. അതിനാലാണ് സങ്കീർത്തനക്കാരൻ പ്രസ്താവിക്കുന്നത്: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തേക്കാൾ നിന്റെ വായിൽ നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം:” (സങ്കീ, 119:72). 

സ്മുർന്നയിലെ സഭയോടു കർത്താവു പറയുകയാണ്: ‘ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നുതാനും അറിയുന്നു:” (വെളി, 2:9). ഭൗമികമായി കഷ്ടതയും ദാരിദ്ര്യവും അനുഭവിക്കുന്ന അഗതികൾക്കും ദൈവവചനം എന്ന അമൂല്യമായ സമ്പത്തുണ്ട്. അതിനാൽ ദൈവമക്കൾ എല്ലായ്പ്പോഴും സമ്പന്നരാണ്. ക്രിസ്തുയേശുവിലൂടെ ദൈവം കൃപയാൽ വിശ്വാസിക്കു നൽകിയിരിക്കുന്ന ധനങ്ങളെക്കുറിച്ചു പൗലൊസപ്പൊസ്തലൻ എഫെസ്യലേഖനത്തിൽ പരാമർശിക്കുകയാണ്: ദൈവത്തിന്റെ കൃപാധനം (1:8), വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം (1:18; 3:16), കൃപയുടെ അത്യന്ത ധനം (2:6), ക്രിസ്തുവിന്റെ അപ്രമേയധനം (3:8) എന്നിവ. ദൈവം നമുക്കു നൽകുന്ന മറ്റു ധനങ്ങളാണ് ദൈവത്തിന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം (റോമ, 2:4-ധനം എന്നു ഗ്രീക്കിൽ), തേജസ്സിന്റെ ധനം (റോമ, 9:23), ധാരാളം ഔദാര്യം (2കൊരി, 8:2-ഔദാര്യധനം എന്നു ഗ്രീക്കിൽ), മഹിമാധനം (കൊലൊ, 1:27), വിവേകപൂർണ്ണതയുടെ സമ്പത്ത് (കൊലൊ, 2:2), നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽനിന്നുള്ള നിശ്ചയമുള്ള ധനം (1 തിമൊ, 6:17), ക്രിസ്തുവിന്റെ നിന്ദ എന്ന ധനം (എബ്രാ, 11:26) എന്നിവ. എത്ര മഹത്തായ സമ്പത്തുകളാണ് ദൈവം തന്റെ വചനത്തിൽ നമുക്കുവേണ്ടി ഉള്ളടക്കിയിരിക്കുന്നത്. “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തു തരും:” (ഫിലി, 4:19).

9. തീ: ദൈവവചനം അഗ്നിയാണ്. അതു ഉള്ളിൽ കത്തുകയും മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ പ്രേരണ നൽകുകയും ചെയ്യും. അഗ്നിയുടെ ദാഹകസ്വഭാവം വചനത്തിനുമുണ്ട്. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടുപിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു:” (സങ്കീ, 39:3). ഉള്ളിൽ ചൂടുപിടിച്ചു തീ കത്തുമ്പോൾ നാവെടുത്തു ദൈവവചനം പ്രഘോഷിക്കും. പിന്നീടൊരിക്കലും അടങ്ങിയിരിപ്പാൻ കഴിയുന്നതല്ല. യിരമ്യാവിന്റെ അനുഭവം നോക്കുക: “ഞാൻ ഇനി അവനെ ഓർക്കുകയില്ല അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്ന് പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചുതകളർന്നു എനിക്കു വഹിയാതെയായി:” (യിരെ, 20:9). “പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു. യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനപ്പൊലെയും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു: (യിരെ, 239). ഉള്ളിൽ കത്തുന്ന തീയോടും, അധരങ്ങളിൽ അഗ്നിസ്പർശത്തോടും (യെശ, 6:7) കൂടിമാത്രമേ ഫലപ്രദമായി ദൗത്യനിർവ്വഹണം ചെയ്യാനാവൂ. 

10. ചുറ്റിക: “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്ന് യഹോവടെ അരുഴപ്പാട്:” (യിരെ, 3:29). തിരുവെഴുത്തുകൾ പാറയെ തകർക്കുന്ന ചുറ്റികയ്ക്കു സമാനമാണ്. കഠിനഹൃദയങ്ങളെ ഉടയ്ക്കുന്നതിന് ശക്തിയേറിയ അടി ആവശ്യമാണ്. ദൈവവചനം ഒരുചുറ്റികയെപ്പോലെ ഏതു കഠിനഹൃദയത്തെയും തച്ചുടയ്ക്കും. 

11. വാൾ: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമള്ളതായി ഇരുവായ്ത്തലയുള്ള ഏതു വളിനെക്കാളും മർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു:” (എബ്രാ, 4:12). ഇരുവായ്ത്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ് ദൈവവചനം. ഏതു ഹൃദയത്തെയും തുളച്ചുകയറാൻ ശക്തിയുള്ളതും മൂർച്ചയുള്ളതുമായ വാളാണത്. ദൈവവചനം എന്ന ആത്മാവിന്റെ വാൾ കൊൾവാൻ ക്രിസ്തു ഭടനെ ഓർപ്പിക്കുകയാണ് അപ്പൊസ്തലൻ: (എഫെ, 6:17).

12. വിവേചികൻ: ദൈവം തന്റെ വചനത്തിന്റെ പ്രവ്യത്തിയെക്കുറിച്ചു പറയുന്നത് അതു ‘വിവേചിക്കുന്നതു’ എന്നാണ്: (എബാ, 4:2). വിവേചിക്കുന്നത് എന്നതിനു സമാനമായ ക്രിട്ടികൊസ് എന്ന ഗ്രീക്കു പ്രയോഗം ബൈബിളിൽ ഇവിടെ മാത്രമേ ഉള്ളു. വിവേചിക്കുന്നവൻ, ന്യായം വിധിക്കുന്നവൻ എന്നീ അർത്ഥങ്ങളാണിതിനുള്ളത്. മനുഷ്യനെ വിവേചിക്കുവാൻ ദൈവം നൽകിയിരിക്കുന്നതു തന്റെ വചനത്തെയാണ്. മനുഷ്യൻ ദൈവവചനത്തിന്റെ വിമർശകനായിത്തീരുന്നതു വിചിത്രം തന്നെ. ദൈവം തന്റെ വചനം നമുക്കു നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട്, ദൈവവചനത്തെ വിമർശിക്കാനൊരുമ്പെടാതെ അതിന്റെ വിവേചനശക്തിക്കു മുന്നിൽ വിനയാനതനായി സ്വയം വിധേയപ്പെടുത്തുകയാണ് നമുക്കു കരണീയം.

13. വിത്ത്: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു:” (1പത്രൊ, 1:23). കെടാത്ത ബീജത്താലാണ് നാം വീണ്ടും ജനിച്ചത്. നമ്മെ വീണ്ടും ജനിപ്പിച്ചതായ വചനം എന്ന വിത്തു വിതക്കാൻ നാം കടപ്പെട്ടവരാണ്. സമയമോ സാഹചര്യമോ നോക്കാതെ വിത്തുവിതെക്കേണ്ടവരാണ് നാം. അതത്ര കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഒന്നാമതായി നാം എല്ലായിടത്തും വിതെക്കേണ്ടവരാണ്: “വെള്ളത്തിന്നരികത്തെല്ലാം വിതക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!” (യെശ, 32:20). രണ്ടാമതായി, നാം ഏതുസമയത്തും വിത്തു വിതെക്കേണ്ടവരാണ്: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ:” (സഭാ, 11:6). മൂന്നാമതായി, വിതക്കേണ്ട ഭൂമി നാം മനസ്സൊരുക്കത്തോടെ തയ്യാറാക്കേണ്ടതാണ്: “കണ്ണുനീരോടെ വിതക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു:” (സങ്കീ, 126:5,6).

14. മഴയും മഞ്ഞും: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നൽകത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതു പോലെ എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും:” (യെശ, 55:10,11). ദൈവവചനത്തിന്റെ വർഷം നല്ലവരുടെമേലും ദുഷ്ടന്മാരുടെമേലും ഒരുപോലെ പതിക്കുകയാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നുവല്ലോ?” (മത്താ, 5:45). ദൈവഹിതം ഭൂമിയിൽ നിറവേറ്റുന്നതിനു വേണ്ടിയാണ് വചനം നൽകപ്പെട്ടിരിക്കുന്നത്. ജീവന്റെ വചനമായ ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന തിരുവെഴുത്തുകൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഈ പ്രതിബിംബങ്ങൾ വെളിപ്പെടുത്തുന്നു.

ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ

☛ ❝ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ❞ എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 14:1). ➟അല്ലാതെ താൻ ദൈവമാണെന്നല്ല പഠിപ്പിച്ചത്. ➟അവൻ പഠിപ്പിച്ച ഒരേയൊരു ദൈവത്തിൽ വിശ്വസിക്കാതെ, യേശു എന്ന് പേരുള്ള മനുഷ്യനെ ഏകദൈവമാക്കി വിശ്വസിക്കുന്നവരും; യേശുവിനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ➟യേശുവും ദൈവമാണെങ്കിൽ, ❝യേശുക്രിസ്തുവിന്റെ ദൈവം, യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്, യേശുക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവം, യേശുക്രിസ്തുവിൻ്റെയും ദൈവത്തിൻ്റെയും❞ മുതലായ പ്രയോഗങ്ങളുടെ അർത്ഥമെന്താണ്? ➟ദൈവത്തിൽനിന്ന് യേശുവിനെ വേർതിരിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്. ➟പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പ്രധാനപ്പെട്ട കുറച്ച് വാക്യങ്ങൾ കാണിക്കാം:

1️⃣ യേശുക്രിസ്തുവിൻ്റെ ദൈവം:
☛ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം 𝟭𝟭 വാക്യങ്ങളിലായി 𝟭𝟯 പ്രാവശ്യം കാണാം:
𝟭. എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), നീ എന്നെ കൈവിട്ടതെന്ത്? (മത്താ, 27:46)
𝟮. എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), നീ എന്നെ കൈവിട്ടതെന്ത്? (മർക്കൊ, 15:39)
𝟯. എന്റെ പിതാവും (𝐌𝐲 𝐅𝐚𝐭𝐡𝐞𝐫 ) നിങ്ങളുടെ പിതാവും എന്റെ ദൈവവും (𝐌𝐲 𝐆𝐨𝐝) നിങ്ങളുടെ ദൈവവുമായവന്നെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17)
𝟰. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവനെ (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണം. (റോമ, 15:5)
𝟱. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവൻ (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) വാഴ്ത്തപ്പെട്ടവൻ. (2കൊരി, 1:3)
𝟲. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (2കൊരി, 11:31)
𝟳. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3)
𝟴. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ (𝐓𝐡𝐚𝐭 𝐭𝐡𝐞 𝐆𝐨𝐝 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐠𝐥𝐨𝐫𝐲) നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും. (എഫെ, 1:17)
𝟵. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവന്നു (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) സ്തോത്രം ചെയ്യുന്നു. (കൊലൊ, 1:5)
𝟭𝟬. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവന്നു (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) സ്തോത്രം.
𝟭𝟭. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ ദൈവവും പിതാവമായവന്നു (𝐇𝐢𝐬 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫) നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (വെളി, 1:6). ➨⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧.

☛ മേല്പറഞ്ഞ വാക്യങ്ങളിൽ, യേശുക്രിസ്തുവിനെയും ദൈവത്തെയും വ്യക്തമായി വേർതിരിച്ച് പറയുന്നുവെന്ന് മാത്രമല്ല; പിതാവ് തൻ്റെ ദൈവമാണെന്ന് യേശുക്രിസ്തുവും, പിതാവ് യേശുക്രിസ്തുവിൻ്റെ ദൈവമാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും❓ ➟ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ❓ ➟ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും❓ ➟❛ദൈവം ഒരുത്തൻ മാത്രമാണെന്നും❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ❛പിതാവാണ് ഒരേയൊരു സത്യദൈവമെന്നും❜ (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും യേശുക്രിസ്തു പഠിപ്പിച്ചത് വിശ്വാസയോഗ്യമല്ലേ❓ (യോഹ, 5:44; 17:3 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (𝐓𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫) പൗലൊസ് പറയുന്നതും വിശ്വസിക്കാൻ കഴിയുന്നില്ലേ❓ (റോമ, 16:26; 1തിമൊ, 1:17 ⁃⁃ 1കൊരി, 8:6; എഫെ, 4:6).

2️⃣ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്:
☛ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്ന പല വാക്യങ്ങളും കാണാം:
𝟭. എന്റെ ദൈവത്തിന്നു (𝐌𝐲 𝐆𝐨𝐝) യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. (റോമ, 1:8)
𝟮. ദൈവം (𝐆𝐨𝐝) യേശുക്രിസ്തു മുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ. (റോമ, 2:16)
𝟯. നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) നാം ദൈവത്തിൽ (𝐆𝐨𝐝) പ്രശംസിക്കയും ചെയ്യുന്നു. (റോമ, 5:11)
𝟰. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) ഞാൻ ദൈവത്തിന്നു (𝐆𝐨𝐝) സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു. (റോമ, 7:25)
𝟱. ഏകജ്ഞാനിയായ ദൈവത്തിന്നു (𝐆𝐨𝐝 𝐨𝐧𝐥𝐲 𝐰𝐢𝐬𝐞) യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)
𝟲. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) നമുക്കു ജയം നല്കുന്ന ദൈവത്തിന്നു (𝐆𝐨𝐝) സ്തോത്രം. (1കൊരി, 15:57)
𝟳. യേശു (𝐉𝐞𝐬𝐮𝐬) മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം (𝐆𝐨𝐝) നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. (1തെസ്സ, 4:14)
𝟴. യേശു മുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬) നാം ദൈവത്തിന്നു (𝐆𝐨𝐝) അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രി, 13:15)
𝟵. യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) ദൈവത്തിന്നു (𝐆𝐨𝐝) പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു. (1പത്രൊ, 2:5)
𝟭𝟬. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു (𝐭𝐡𝐞 𝐨𝐧𝐥𝐲 𝐰𝐢𝐬𝐞 𝐆𝐨𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫) തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ 1:24).

☛ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചാൽ, യേശുക്രിസ്തു ദൈവമാകുന്നത് എങ്ങനെയാണ്❓ ➟ചിലർ കരുതുന്നപോലെ, യേശുക്രിസ്തു ദൈവവും സാരാംശത്തിൽ ഒരു ദൈവവുമാണ് നമുക്കുള്ളതെങ്കിൽ, യേശുക്രിസ്തുവിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചാൽപ്പോരേ❓ ➟യേശുക്രിസ്തു ദൈവത്തിനും മനുഷ്യർക്കും ഇടയിലെ മദ്ധ്യസ്ഥനും മറുവിലയുമായ മനുഷ്യൻ ആയതുകൊണ്ടാണ് അവൻ മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓ (1തിമൊ, 2:5-6).

3️⃣ യേശുക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവം:
☛ ദൈവമാണ് യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
𝟭. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
𝟮. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
𝟯. ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
𝟰. യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
𝟱. ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
𝟲. ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
𝟳. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
𝟴. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
𝟵. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
𝟭𝟬. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
𝟭𝟭. ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
𝟭𝟮. ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
𝟭𝟯. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
𝟭𝟰. യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
𝟭𝟱. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും: (എഫെ, 1:20)
𝟭𝟲. അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)  
𝟭𝟳. അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ: (കൊലൊ, 2:12)
𝟭𝟴. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം: (എബ്രാ,13:20)
𝟭𝟵. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ: (1പത്രൊ 1:3) 
𝟮𝟬. ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു: (1പത്രൊ, 1:21).

☛ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟മാറത്തവനും (മലാ, 3:6) ➟മരണമില്ലാത്തവനുമാണ്: (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തുയേശു മരണമില്ലാത്ത ദൈവമല്ല; ➟ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ സൗരഭ്യവാസനയായ വഴിപാടും യാഗവുമായി ദൈവത്തിന് അർപ്പിച്ച മനുഷ്യനാണ്: (എഫെ, 5:2; 1തിമൊ, 2:5-6).

4️⃣ യേശുക്രിസ്തുവിൻ്റെയും ദൈവവത്തിൻ്റെയും:
☛ ദൈവത്തെയും (𝐆𝐨𝐝) യേശുവിനെയും (𝐉𝐞𝐬𝐮𝐬) വ്യക്തമായി വേർതിച്ച് പറയുന്ന വാക്യങ്ങൾ കാണുക:
𝟭. യേശുവോ (𝐉𝐞𝐬𝐮𝐬) ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും (𝐆𝐨𝐝) മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു. (ലൂക്കൊ, 2:52)
𝟮. യേശു (𝐉𝐞𝐬𝐮𝐬): എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം (𝐆𝐨𝐝) ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കൊ, 18:19)
𝟯. ദൈവത്തോടു (𝐆𝐨𝐝) കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ (𝐉𝐞𝐬𝐮𝐬) നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40)
𝟰. യേശു (𝐉𝐞𝐬𝐮𝐬) പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും (𝐆𝐨𝐝) അവനിൽ മഹത്വപ്പെട്ടിരിക്കുന്നു. (യോഹ, 13:31)
𝟱. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1)
𝟲. നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬) ദൈവം (𝐆𝐨𝐝) തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:23)
𝟳. നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ (𝐉𝐞𝐬𝐮𝐬) തന്നേ ദൈവം (𝐆𝐨𝐝) കർത്താവും ക്രിസ്തുവുമാക്കിവെച്ചു. (പ്രവൃ, 2:36)
𝟴. ദൈവമോ (𝐆𝐨𝐝) തന്റെ ക്രിസ്തു (𝐂𝐡𝐫𝐢𝐬𝐭) കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു. (പ്രവൃ, 3:18)
𝟵. ദൈവം (𝐆𝐨𝐝) തന്റെ ദാസനായ യേശുവിനെ (𝐉𝐞𝐬𝐮𝐬) എഴുന്നേല്പിച്ചു. (പ്രവൃ, 3:26)
𝟭𝟬. ദൈവം (𝐆𝐨𝐝) അവനെ (𝐉𝐞𝐬𝐮𝐬) പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. (പ്രവൃ, 5:31)
𝟭𝟭. നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬) ദൈവം (𝐆𝐨𝐝) പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു. (പ്രവൃ, 10:38)
𝟭𝟮. കർത്താവായ യേശുക്രിസ്തുവിൽ (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം (𝐆𝐨𝐝) കൊടുത്തു. (പ്രവൃ, 11:17)
𝟭𝟯. ദൈവ(𝐆𝐨𝐝)ത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 20:21)
𝟭𝟰. ദൈവം (𝐆𝐨𝐝) തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) കുറിച്ചു: (റോമ, 1:1)
𝟭𝟱. ദൈവത്തിൻ്റെ (𝐆𝐨𝐝) കൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15)
𝟭𝟲. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ (𝐆𝐨𝐝) കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) നിത്യജീവൻ തന്നേ. (റോമ, 6:23)
𝟭𝟳. ക്രിസ്തുവിനെ (𝐉𝐞𝐬𝐮𝐬) സേവിക്കുന്നവൻ ദൈവത്തെ (𝐆𝐨𝐝) പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ. (റോമ, 14:18)
𝟭𝟴. ക്രിസ്തുയേശുവിൽ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) എനിക്കു ദൈവ(𝐆𝐨𝐝)സംബന്ധമായി പ്രശംസ ഉണ്ടു. (റോമ, 15:17)
𝟮𝟭. സമാധാനത്തിന്റെ ദൈവമോ (𝐆𝐨𝐝) വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. (റോമ, 16:20)
𝟭𝟵. ദൈവേഷ്ടത്താൽ (𝐆𝐨𝐝) യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, (1കൊരി, 1:1)
𝟮𝟬. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) നാമത്തിലും നമ്മുടെ ദൈവത്തിന്റെ (𝐆𝐨𝐝) ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (1കൊരി, 6:11)
𝟮𝟮. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ (𝐂𝐡𝐫𝐢𝐬𝐭) ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ (𝐆𝐨𝐝). 2കൊരി, 1:21)
𝟮𝟯. ക്രിസ്തുവിൽ (𝐂𝐡𝐫𝐢𝐬𝐭) ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു (𝐆𝐨𝐝) സ്തോത്രം. (2കൊരി, 2:14)
𝟮𝟰. ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു. (2കൊരി, 3:4)
𝟮𝟱. ദൈവം (𝐆𝐨𝐝) യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു. (2കൊരി, 4:6)
𝟮𝟲. ഞങ്ങൾ ക്രിസ്തുവിന്നു (𝐂𝐡𝐫𝐢𝐬𝐭) വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു (𝐆𝐨𝐝) നിരന്നു കൊൾവിൻ. (2കൊരി, 5:20)
𝟮𝟳. ദൈവത്തിൻ (𝐆𝐨𝐝) മുമ്പാകെ ക്രിസ്തുവിൽ (𝐂𝐡𝐫𝐢𝐬𝐭) ആകുന്നു ഞങ്ങൾ സംസാരിക്കുന്നതു. (2കൊരി, 12:19)
𝟮𝟴. ക്രിസ്തുയേശുവിലെ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ (𝐆𝐨𝐝) മക്കൾ ആകുന്നു. (ഗലാ, 3:26)
𝟮𝟵. പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ (𝐂𝐡𝐫𝐢𝐬𝐭) സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ (𝐆𝐨𝐝) എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. (എഫെ, 3:19)
𝟯𝟬. ക്രിസ്തുവും (𝐂𝐡𝐫𝐢𝐬𝐭) നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു (𝐆𝐨𝐝) സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ. (എഫെ, 5:2)
𝟯𝟭. ദൈവത്തിന്റെ (𝐆𝐨𝐝) മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. (ഫിലി, 1:11)
𝟯𝟮. ക്രിസ്തുയേശുവിന്റെ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം (𝐆𝐨𝐝) സാക്ഷി. (ഫിലി, 1:8)
𝟯𝟯. എന്റെ ദൈവമോ (𝐆𝐨𝐝) നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) പൂർണ്ണമായി തീർത്തുതരും. (ഫിലി, 4:19)
𝟯𝟰. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു(𝐉𝐞𝐬𝐮𝐬)കൂടെ ദൈവത്തിൽ (𝐆𝐨𝐝) മറഞ്ഞിരിക്കുന്നു. (കൊലൊ, 3:3)
𝟯𝟱. നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു (𝐆𝐨𝐝) പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ (𝐂𝐡𝐫𝐢𝐬𝐭) വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലൊ, 3:16)
𝟯𝟲. എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ (𝐂𝐡𝐫𝐢𝐬𝐭) മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം (𝐆𝐨𝐝) ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും (കൊലൊ, 4:3)
𝟯𝟳. നമ്മുടെ ദൈവത്തിന്റെയും (𝐆𝐨𝐝) കർത്താവായ യേശുക്രിസ്തുവിന്റെയും (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) കൃപയാൽ. (2തെസ്സ, 1:11)
𝟯𝟴. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും (𝐆𝐨𝐝)നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬). (1തിമൊ, 1:1)
𝟯𝟵. ഞാൻ ദൈവത്തെയും (𝐆𝐨𝐝) ക്രിസ്തുയേശുവിനെയും (𝐂𝐡𝐫𝐢𝐬𝐭𝐉𝐞𝐬𝐮𝐬) ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു. (1തിമൊ, 5:21)
𝟰𝟬. സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും (𝐆𝐨𝐝) പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും (𝐂𝐡𝐫𝐢𝐬𝐭𝐉𝐞𝐬𝐮𝐬). (1തിമൊ, 6:14)
𝟰𝟭. ദൈവത്തിന്റെ (𝐆𝐨𝐝) ദാസനും യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) അപ്പൊസ്തലനുമായ പൌലൊസ്. (തീത്തൊ, 1:3)
𝟰𝟮. നിത്യാത്മാവിനാൽ ദൈവത്തിന്നു (𝐆𝐨𝐝) തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തു (𝐂𝐡𝐫𝐢𝐬𝐭). (എബ്രാ, 9:14)
𝟰𝟯. ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു. (യാക്കോ, 1:1)
𝟰𝟰. ക്രിസ്തുവും (𝐂𝐡𝐫𝐢𝐬𝐭) നമ്മെ ദൈവത്തോടു (𝐆𝐨𝐝) അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. (1പത്രൊ, 3:18)
𝟰𝟱. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു (𝐆𝐨𝐝) നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. (1പത്രൊ, 3:21)
𝟰𝟲. നമ്മുടെ ദൈവത്തിന്റെയും (𝐆𝐨𝐝) രക്ഷിതാവായ യേശുക്രിസ്തുവിന്റെയും (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) നീതിയാൽ. (2പത്രൊ, 1:1)
𝟰𝟳. ദൈവത്തിന്റെയും (𝐆𝐨𝐝) നമ്മുടെ കർത്താവായ യേശുവിന്റെയും (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) പരിജ്ഞാനത്തിൽ. (2പത്രൊ, 1:2)
𝟰𝟴. യേശുവിനെ (𝐉𝐞𝐬𝐮𝐬) സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ (𝐆𝐨𝐝) നിന്നുള്ളതല്ല. (1യോഹ, 4:3)
𝟰𝟵. യേശുവിനെ (𝐉𝐞𝐬𝐮𝐬) ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽ (𝐆𝐨𝐝) നിന്നു ജനിച്ചിരിക്കുന്നു. (1യോഹ, 5:1)
𝟱𝟬. ക്രിസ്തുവിന്റെ (𝐂𝐡𝐫𝐢𝐬𝐭) ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം (𝐆𝐨𝐝) ഇല്ല. (2യോഹ, 1:9)

☛ യേശു ദൈവം ആയിരുന്നെങ്കിലോ, ഏകസാരാംശത്തിൽ ഒരു ദൈവമായിരുന്നെങ്കിലോ യേശുവിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയുമായിരുന്നോ❓ ➟യേശുക്രിസ്തുവിൻ്റെ ദൈവം, യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്, യേശുക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവം, യേശുക്രിസ്തുവിൻ്റെയും ദൈവത്തിൻ്റെയും എന്നിങ്ങനെ വേർതിരിച്ച് പറയുന്ന പ്രയോഗങ്ങൾ, യേശു ദൈവമല്ലെന്ന് സംശയലേശമന്യേ തെളിയിക്കുന്നതാണ്.

☛ ഉദാ: ജോസഫ് മനുഷ്യനാണ്. ➟അതിനാൽ ❛ജോസഫിൻ്റെ മനുഷ്യൻ, ജോസഫ് മുഖാന്തരം മനുഷ്യന്, ജോസഫിൻ്റെയും മനുഷ്യൻ്റെയും❜ എന്നിത്യാദി പ്രയോഗങ്ങൾ ലോകത്തെ ഒരു ഭാഷയിലും നിങ്ങൾക്ക് കാണാൻ കഴിയില്ല. ➟ഇനി അഥവാ അങ്ങനെ കാണാൻ കഴിഞ്ഞാൽ, അവിടെപ്പറയുന്ന ജോസഫ് മനുഷ്യനല്ല; വേറെ ഏതോ ജീവിയാണെന്ന് മനസ്സിലാക്കിക്കോണം. ➟അല്ലാതെ, മനുഷ്യനായ ജോസഫിനെ ഏത് കാരണം ചൊല്ലിയും മനുഷ്യനിൽനിന്ന് വേർതിരിച്ച് പറയാൻ കഴിയില്ല. ➟യേശു ആരാണ് അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് പലർക്കും അറിയില്ല; അതാണ് കുഴപ്പം.

ക്രിസ്തു ആരാണ്?
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ദൈവത്തിൽ വ്യക്തികളല്ല ഉള്ളത്; ദൈവത്തിന് വെളിപ്പാടുകളാണ് ഉള്ളത്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (𝐄𝐚𝐫𝐥𝐲 𝐌𝐨𝐝𝐞𝐫𝐧 𝐄𝐧𝐠𝐥𝐢𝐬𝐡 𝐓𝐫𝐚𝐧𝐬𝐥𝐚𝐭𝐢𝐨𝐧𝐬) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (𝐍𝐌𝐕) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) ➟കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ➟ദേഹവും (1പത്രൊ, 2:24) ➟ദേഹിയും (മത്താ, 26:38) ➟ആത്മാവുമുള്ള (ലൂക്കൊ, 23:46) ➟പാപരഹിതനായ (1യോഹ, 3:5) ➟ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➨❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം ക്രിസ്തുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➨[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമം വരുന്നിടത്തൊക്കെ ❛𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝐌𝐞𝐬𝐬𝐢𝐚𝐡 𝐏𝐫𝐞-𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐞)❜ എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് പറഞ്ഞിരുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ യെഹൂദൻ്റെ വിശ്വാസം നൂറുശതമാനം സത്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➨[കാണുക: യെഹൂദന്നു എന്തു വിശേഷത?]

യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). യേശു പറയുന്നത് നോക്കുക:  ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34).➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟താൻ ദൈവമായിരുന്നെങ്കിൽ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയില്ലായിരുന്നു. ➟❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➟❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➟❛മനുഷ്യൻ❜ (1കൊരി, 5:21), ➟❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➟❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➨[കാണുക: മനുഷ്യനായ ക്രിസ്തുയേശു]..

☛ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28) ഉൾപ്പെടെ, അവനെക്കണ്ട നേരിൽക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟പിന്നെങ്ങനെയാണ് അവൻ ദൈവമാണെന്ന് പറയാൻ കഴിയുന്നത്❓

☛ നമ്മുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ച് ദൈവത്തിനും മനുഷ്യർക്കുമിടയിം മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽമരിച്ചത് അമർത്യനായ ദൈവമല്ല (1തിമൊ, 6:16); ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6). ➟ഏകദൈവമാണ് പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി അവനെ തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (യോഹ, 5:44; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെവിൻ്റെ കൃപയാലുള്ള ദാനവുമാണ് നമ്മുടെ രക്ഷ: ❝ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15 ⁃⁃ പ്രവൃ, 15:11).

☛ ക്രിസ്തുവും അപ്പസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തിന് (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എതിരെയുള്ള എല്ലാ ഉപദേശവും ഒന്നാം കല്പനയുടെ ലംഘനമാണ്. ➟ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3).