നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ സൃഷ്ടിക്കപ്പെട്ട ബൈബിൾവിരുദ്ധ നവീനോപദേശമാണ് ത്രിത്വം. ബൈബിൾ ഭാഷയിൽ പറഞ്ഞാൽ വേറൊരു സുവിശേഷം. (ഗലാ, 1:6,7). ചരിത്രത്തെളിവുകൾ കാണുക:
The New Encyclopaedia Britannica: “Neither the word Trinity, nor the explicit doctrine as such, appears in the New Testament, nor did Jesus and his followers intend to contradict the Shema in the Old Testament: ‘Hear, O Israel: The Lord our God is one Lord’ (Deut. 6:4). . . . The doctrine developed gradually over several centuries and through many controversies. . . . By the end of the 4th century . . . the doctrine of the Trinity took substantially the form it has maintained ever since.”-(1976), Micropaedia, Vol. X, p. 126.
ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക: “ത്രിത്വമെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേശമോ പുതിയനിയമത്തിൽ കാണപ്പെടുന്നില്ല, യേശുവും അവന്റെ അനുയായികളും: ‘ഇസ്രായേലേ കേൾക്ക: നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്’ (ആവ. 6:4) എന്ന പഴയനിയമത്തിലെ പ്രസ്‌താവനയെ എതിർക്കാൻ ഉദ്ദേശിച്ചതുമില്ല. . . . ത്രിത്വോപദേശം സാവകാശം അനേക നൂററാണ്ടുകളിലൂടെയും പല ഭിന്നതകളിലൂടെയുമാണ് വികാസം പ്രാപിച്ചത് . . . നാലാം നൂററാണ്ടിന്റെ അവസാനത്തോടെ ത്രിത്വോപദേശം ഏതാണ്ട് ഇന്നോളം നിലനിന്നുപോന്നിട്ടുളള രൂപം കൈക്കൊണ്ടു.” –(1976), മൈക്രോപ്പീഡിയ, വാല്യം X, പേ. 126.
The New Catholic Encyclopedia: “The formulation ‘one God in three Persons’ was not solidly established, certainly not fully assimilated into Christian life and its profession of faith, prior to the end of the 4th century. But it is precisely this formulation that has first claim to the title the Trinitarian dogma. Among the Apostolic Fathers, there had been nothing even remotely approaching such a mentality or perspective.”-(1967), Vol. XIV, p. 299.
ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ: ‘മൂന്നാളുകൾ ചേർന്നുളള ഒരു ദൈവം’ എന്ന നിർദ്ദിഷ്ട രൂപം നാലാം നൂററാണ്ടിനു മുമ്പ് ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നില്ല, തീർച്ചയായും ക്രിസ്‌തീയ ജീവിതത്തിലേക്കോ അതിന്റെ വിശ്വാസ പ്രമാണത്തിലേക്കോ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ത്രിത്വ വിശ്വാസത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കൃത്യമായും ഈ നിർദ്ദിഷ്ട രൂപം തന്നെയാണ്. അപ്പോസ്‌തലിക പിതാക്കൻമാർക്കിടയിൽ അത്തരമൊരു മനോഭാവത്തോടൊ കാഴ്‌ചപ്പാടോടൊ വിദൂരത്തിലെങ്കിലും അടുത്തുവരുന്ന യാതൊന്നുമില്ലായിരുന്നു.”-(1967), വാല്യം XIV, പേ. 299.
The Encyclopedia Americana: “Christianity derived from Judaism and Judaism was strictly Unitarian [believing that God is one person]. The road which led from Jerusalem to Nicea was scarcely a straight one. Fourth century Trinitarianism did not reflect accurately early Christian teaching regarding the nature of God; it was, on the contrary, a deviation from this teaching.”-(1956), Vol. XXVII, p. 294L.
ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ: “ക്രിസ്‌ത്യാനിത്വം യഹൂദമതത്തിൽനിന്ന് വന്നിട്ടുളളതാണ്, യഹൂദമതമാകട്ടെ വളരെ കർശനമായി ഏകദൈവത്തിൽ [ദൈവം ഒരാൾ മാത്രമാണെന്ന്] വിശ്വസിച്ചിരുന്നു. യെരൂശലേമിൽ നിന്ന് നിഖ്യായിലേക്ക് നയിച്ച വഴി യാതൊരു പ്രകാരത്തിലും നേരായ ഒന്നായിരുന്നില്ല. നാലാം നൂററാണ്ടിലെ ത്രിത്വവാദം ദൈവത്തിന്റെ സ്വഭാവം സംബന്ധിച്ച ആദിമ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനെ കൃത്യമായി പ്രതിഫലിപ്പിച്ചില്ല; മറിച്ച് അത് ഈ പഠിപ്പക്കലിൽ നിന്നുളള ഒരു വ്യതിചലനമായിരുന്നു.”-(1956), വാല്യം XXVII, പേ. 294L.
Nouveau Dictionnaire Universel: “The Platonic trinity, itself merely a rearrangement of older trinities dating back to earlier peoples, appears to be the rational philosophic trinity of attributes that gave birth to the three hypostases or divine persons taught by the Christian churches. . . . This Greek philosopher’s [Plato, fourth century B.C.E.] conception of the divine trinity . . . can be found in all the ancient [pagan] religions.”-(Paris, 1865-1870), edited by M. Lachâtre, Vol. 2, p. 1467.
നോവേ ഡിക്‌ഷെനെയർ യൂണിവേഴ്‌സൽ: “ക്രിസ്‌തീയസഭകൾ പഠിപ്പിക്കുന്ന മൂന്നു ദിവ്യവ്യക്തികളടങ്ങിയ ത്രിത്വവിശ്വാസത്തിന് ജൻമം നൽകിയ ത്രിത്വഗുണങ്ങളുടെ തത്വജ്ഞാനപരമായ അടിസ്ഥാനം നൽകിയത് പ്ലേറേറാണിക ത്രിത്വവിശ്വാസമാണെന്ന് കാണാം, അതുതന്നെയും പുരാതന ജനതകളുടെ നേരത്തെയുളള ത്രിത്വങ്ങളുടെ പുനർക്രമീകരണം മാത്രമായിരുന്നു. . . . ദിവ്യത്രിത്വം സംബന്ധിച്ച ഈ ഗ്രീക്ക് തത്വചിന്തകന്റെ [പ്ലേറേറാ ബി.സി. 4-ാം നൂററാണ്ട്] ആശയം എല്ലാ പുരാതന [പുറജാതി] മതങ്ങളിലും കാണാൻ കഴിയും.”-(പാരീസ്, 1865-1870) എം. ലക്കാട്രേ എഡിററ് ചെയ്‌തത്, വാല്യം 2, പേ. 1467.
John L. McKenzie, S.J., Dictionary of the Bible: “The trinity of persons within the unity of nature is defined in terms of ‘person’ and ‘nature’ which are G[ree]k philosophical terms; actually the terms do not appear in the Bible. The trinitarian definitions arose as the result of long controversies in which these terms and others such as ‘essence’ and ‘substance’ were erroneously applied to God by some theologians.”-(New York, 1965), p. 899.
ജോൺ എൽ. മക്കൻസി, എസ്സ്. ജെ. ഡിക്‌ഷനറി ഓഫ് ദി ബൈബിൾ: “ഏക സ്വഭാവത്തിലുളള മൂന്നാളുകൾ എന്ന ആശയം ‘വ്യക്തി’ ‘സ്വഭാവം’ എന്ന പദങ്ങളുപയോഗിച്ചാണ് നിർവ്വചിക്കപ്പെട്ടിരിക്കുന്നത്, അവയാകട്ടെ ഗ്രീക്ക് തത്വജ്ഞാനത്തിൽനിന്നും എടുത്തിട്ടുളള പദങ്ങളാണ്; വാസ്‌തവത്തിൽ അവ ബൈബിളിൽ കാണപ്പെടുന്നില്ല. ചില ദൈവശാസ്‌ത്രജ്ഞൻമാർ ഈ പദങ്ങളും ‘സാരാംശം’ ‘തത്വം’ എന്നിങ്ങനെയുളള മററു പല പദങ്ങളും തെററായി ദൈവത്തിനു ബാധകമാക്കിക്കൊണ്ട് ദീർഘകാലം വാഗ്വാദങ്ങൾ നടത്തിയതിന്റെ ഫലമായിട്ടാണ് ത്രിത്വത്തിനുളള നിർവ്വചനം ഉരുത്തിരിഞ്ഞു വന്നത്.”-(ന്യൂയോർക്ക്, 1965), പേ. 899.
The Oxford Companion to the Bible (Metzger and Coogan), pages 782-3: “Because the Trinity is such an important part of later Christian doctrine, it is striking that the term does not appear in the New Testament. Likewise, the developed concept of three coequal partnersin the Godhead found in later creedal formulations cannot be clearly detected within the confines of the [Bible] canon. … It is important to avoid reading the Trinity into places where it does not appear.”
ദി ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിളിൽ (മെറ്റ്സ്ജറും കൂഗനും), പേജുകൾ 782-3: “ത്രിത്വം പിൽക്കാല ക്രിസ്ത്യൻ സിദ്ധാന്തത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായതിനാൽ, പുതിയ നിയമത്തിൽ ഈ പദം പ്രത്യക്ഷപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുപോലെ, പിൽക്കാല വിശ്വാസ രൂപീകരണങ്ങളിൽ കണ്ടെത്തിയ ദൈവത്വത്തിൽ മൂന്ന് തുല്യ പങ്കാളികൾ എന്ന വികസിത ആശയം വ്യക്തമായി കണ്ടെത്താൻ കഴിയില്ല. [ബൈബിൾ] കാനോനിന്റെ പരിധികൾ. … ത്രിത്വം പ്രത്യക്ഷപ്പെടാത്ത സ്ഥലങ്ങളിൽ വായിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്.”
“ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.” (ഗലാത്യർ 1:6,7)
“പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:19-21)
പ്രവചനമെന്നാൽ ദീര്‍ഘദര്‍ശനം അഥവാ ‘മേലാൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). “അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.” (വെളി, 4:1). പ്രവചനത്തിൻ്റെ പ്രഭവസ്ഥാനം ദൈവമാണ്: “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). പ്രവചനം സത്യമാണ്: എന്തെന്നാൽ ദൈവത്തിന് ഭോഷ്കു പറയാൻ കഴിയില്ല. (എബ്രാ, 6:18). വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). ദൈവം തൻ്റെ വചനം പ്രവാചകനും പ്രവാചകനിലൂടെ ജനത്തിനും നല്കുന്നു. യഹോവ മോശെയോടു പറഞ്ഞത്: “ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം.” (പുറ, 7:2. ഒ.നോ: 6:29; 7:17; 16:32; 23:22; 32:27). ദൈവം തൻ്റെ വചനത്തെ പ്രവാചകൻ്റെ വായിൽ നല്കുന്നു: “പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു.” (യിരെ, 1:9). പ്രവാചകൻ്റെ വായെ ദൈവം ശുദ്ധീകരിക്കുന്നു: “അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, അതു എന്റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. (6:6,7). മൂന്നു പ്രവാചകന്മാർ ദൈവത്തിൻ്റെ വചനം ഭക്ഷിച്ചതായും കാണാം: യിരെമ്യാവ് (15:16), യെഹെസ്ക്കേൽ (3:1), യോഹന്നാൻ (വെളി, 10:10). “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തു.” (എബ്രാ, 1:1).
പ്രധാന പ്രവചനങ്ങൾ: ബൈബിളിലെ പ്രവചനങ്ങൾ പ്രധാനമായും നാലുപേരെക്കുറിച്ചാണ്: യേശുക്രിസ്തു, യിസ്രായേൽ, പുതിയനിയമസഭ, ജാതികൾ. കൂടാതെ, ആകാശഭൂമികളെ കുറിച്ചുള്ള പ്രവചനങ്ങളും കാണാം. ഉദാ: (യെശ, 13:9,10; 2പത്രൊ, 3:5-7). അതിൽത്തന്നെ പ്രവചനങ്ങളിലധികവും ദൈവത്തിൻ്റെ രണ്ട് മശീഹമാരെ കുറിച്ചുള്ളതാണ്: അത് യഥാക്രമം യിസ്രായേലും യേശുവുമാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ ദൈവത്തിൻ്റെ മശീഹ അഥവാ ക്രിസ്തുവും ദൈവപുത്രനും യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിച്ച ദൈവപുത്രനും ക്രിസ്തുവും, ഇനിയും നിവൃത്തിച്ചു കൊടുക്കാനിരിക്കുന്ന മനുഷ്യപുത്രനും യേശുക്രിസ്തുവാണ്. പൂർവ്വ പിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16). യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവും യേശുക്രിസ്തുവും തമ്മിലുള്ള അഭേദ്യമായൊരു ബന്ധമറിയാതെ പ്രവചനങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കഴിയില്ല. ബൈബിളിലെ ആദ്യത്തെ പ്രവചനത്തിൽത്തന്നെ രണ്ടുപേരെയും പരാമർശിച്ചിട്ടുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന ഒരു വിഷയം. പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15. രക്ഷയെക്കുറിച്ചുള്ള സുവാർത്തയുടെ ആദ്യ പരാമർശവും പ്രവചനവുമായി ആ വാക്യം അറിയപ്പെടുന്നു. യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ വെച്ച് പാമ്പിനോട് അഥവാ, പാമ്പിൽ അധിവസിക്കുന്ന പിശാചിനോട് കല്പിക്കുന്ന വേദഭാഗമാണത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വാക്യത്തിലെ സ്ത്രീ യിസ്രായേലും സന്തതി ക്രിസ്തുവുമാണ്. (മീഖാ, 5:2,3; ഗലാ, 4:4). പ്രവചനത്തിൽ ആദ്യം പരാമർശിച്ചിരിക്കുന്നത് യിസ്രായേലെന്ന സ്ത്രീയെയാണെന്നതും വാഗ്ദത്തസന്തതിയായ യിസ്രായേലും യേശുക്രിസ്തുവും ജനിക്കുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുമ്പേയാണ് ഈ പ്രവചനമെന്നതും കുറിക്കൊള്ളുക. (കാണുക: മൂന്നു സ്ത്രീകൾ)
രണ്ട്; ദൈവസന്തതിയും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അവൻ്റെ ദൈവമായ യഹോവയിലൂടെ അഥവാ ഭാവിമശിഹയിലൂടെ നിവൃത്തിയാകുന്നത്. ഉദാഹരണത്തിന്; “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). ഇത് അബ്രാഹാമിനു ദൈവം കൊടുത്ത വാഗ്ദത്തമാണ്. ഹാരാനിൽനിന്ന് ദൈവം അബ്രാഹാമിനെ പുറപ്പെടുവിക്കുമ്പോൾ, “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ് വാഗ്ദത്തം ചെയ്തിരുന്നത്. (ഉല്പ, 12:3). എന്നാൽ മോരിയാദേശത്തുവെച്ച് വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിക്കുന്ന യിസ്രായേലെന്ന അബ്രാഹാമ്യസന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടുമെന്ന് ദൈവം കല്പിച്ചു. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17,18; 26:5; 28;13,14) ദാവീദിന്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയും (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1), ദൈവത്തിൻ്റെ ക്രിസ്തുവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതി. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). ഈ സന്തതിയുടെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കനാണ് അവൻ്റെ ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; 5:17; ലൂക്കൊ, 1:68; 1തിമൊ, 3:16). അതിനാൽ യിസ്രായേലിനോടുള്ള അനവധി പ്രവചനങ്ങൾ ക്രിസ്തുവിലൂടെ നിവൃത്തിയാകുന്നതായി കാണാം: (ഉല്പ, 22:17,18=മത്താ, 1:1; ഗലാ, 3:16; ഉല്പ, 26:5=മത്താ, 1:2; ഉല്പ, 28:13,14=മത്താ, 1:2; പുറ, 4:22=ലൂക്കൊ, 1:32,35; 1ശമൂ, 2:10, 2:30=പ്രവൃ, 10:38; 2ശമൂ, 7:12,13, യെശ, 9:7=ലൂക്കൊ, 1:32,33; 1ദിന, 17:11=മത്താ, 9:27; സങ്കീ, 2:6=ലൂക്കൊ, 1:33; സങ്കീ, 2:9=വെളി, 19:15; സങ്കീ, 8:4=1യോഹ, 8:40; സങ്കീ, 8:5=എബ്രാ, 2:7; സങ്കീ, 8:5=എബ്രാ, 2:9; സങ്കീ, 8:6=1കൊരി, 15:28; സങ്കീ, 16:10; 49:15=പ്രവൃ, 2:27,31; സങ്കീ, 22:1=മത്താ, 27:46; സങ്കീ, 80:8=യോഹ, 15:1; സങ്കീ, 80:17=മത്താ, 26:64; സങ്കീ, 82:6=ലൂക്കൊ, 1:32; സങ്കീ, 89:27=വെളി, 1:5; സങ്കീ, 89:29,36=ലൂക്കൊ, 1:32,33; സങ്കീ, 89:37=വെളി, 1:5; സങ്കീ, 110:1=എബ്രാ, 1:13; സങ്കീ, 110:4=എബ്രാ, 5:10; സങ്കീ, 118:22=പ്രവൃ, 4:11; യെശ, 22:22=വെളി, 3:7; യെശ, 41:8=പ്രവൃ, 3:13,26; യെശ, 42:1=മത്താ, 12:17; യെശ, 42:7, 49:6=മത്താ, 414-16, യോഹ, 8:12; യിരെ, 23:5=വെളി, 5:5; യിരെ, 31:31-34;=ലൂക്കൊ, 22:20, എബ്രാ, 8:8-13; ദാനീ, 7:13=മത്താ, 26:64; ഹോശേ, 11:1=മത്താ, 2:14,15) തുടങ്ങിയവ.
യിസ്രായേൽ: ജനനത്തിനുമുമ്പെ പേർ വിളിക്കപ്പെട്ട എട്ടുപേരിൽ രണ്ടുപേരാണ് യേശുക്രിസ്തുവും യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവും. യേശുവിൻ്റെ ജനനത്തിനുമുമ്പെ അവനെക്കുറിച്ചുള്ള അനേകം പ്രവചനങ്ങൾ ഉള്ളതുപോലെതന്നെ യിസ്രായേലിനെക്കുറിച്ചും പ്രവചനങ്ങളുണ്ട്. അവൻ്റെ ഉത്ഭവം, മിസ്രയീമ്യ അടിമത്വം, പുറപ്പാട്, വീണ്ടും അടിമത്വങ്ങൾ, സകല ജാതികളിലേക്കുമുള്ള ചിതറിപ്പോകൽ, യിസ്രായേൽ രാജ്യസ്ഥാപനം, രക്ഷ, യഥാസ്ഥാപനം, നിത്യരാജത്വം തുടങ്ങി അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയാണ് യിസ്രായേൽ: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5), ദാവീദിൻ്റെ സന്തതിയും സകലശത്രുക്കളും പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവായ രാജാവും യിസ്രായേലാണ്. (2ശമൂ, 7:12,13; സങ്കീ, 110:1; മത്താ, 22:42-44). തൻ്റെ സന്തതിയായ യിസ്രായേലിനോട് ദൈവം വാഗ്ദത്തം ചെയ്ത പുതിയനിയമമാണ് ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ നിവൃത്തിയായത്. (യിരെ, 31:31-34;=ലൂക്കൊ, 22:20, എബ്രാ, 8:8-13). ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്ത അവൻ്റെ ദൈവമാണ് അവനുവേണ്ടി മനുഷ്യനായത്. (യെശ, 42:15; മത്താ, 1:21; 5:17; എബ്രാ, 2:16; 1തിമൊ, 3:14-16). അവനോടുള്ള ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളും നിവൃത്തിയാകാതെ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകില്ല. (മത്താ, 5:17,18). “നിങ്ങൾ എന്നെയാകട്ടെ എൻ്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞുവെങ്കിൽ എൻ്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന് യേശുക്രിസ്തു പറയുമ്പോൾ, യിസ്രായേലെന്ന സാക്ഷാൽ ദൈവസന്തതിയെക്കുറിച്ചുള്ള സൂചനയാണ് നല്കുന്നത്. (യോഹ, 8:19; 14:7). യിസ്രായേലിനെക്കുറിച്ചും നിവൃത്തിയായതും ഇനിയും നിവൃത്തിയാകാനുള്ളതുമായ അനവധി പ്രവചനങ്ങളുണ്ട്: (ഉല്പ, 3:15; 12:3; 12:7; 13:6; 15:5; 15:13;15:18-21; 17:6-10; 17:12; 22:17,18; 26:3; 26:5; 26:24; 28:13,14; 35:12; 48:4; സങ്കീ, 2:6-9; 16:10; 89:4; യെശ,11:11,12; 26:1-4; 43:5; 44:3; 54:3; 58:12; 59:21; യെശ, 4:2; 7:21,22; 10:20; 10:27; 17:7-8; 19:24; 25:9; 26:1; 27:12,13; 28:5,6; 29:18,19; 31:7; 59:20,21; 65:17-20; യിരെ, യിരെ, 25:11, 29:10; 30:10; 31:31-34; 33:16-18; 46:27; യെഹെ, 29:21; 38:18-23; ഹോശേ, 1:5; 2:16-23; ആമോ, 8:3; 8:9-13; 9:12-15; മീഖാ, 4:1-7; 5:2-5; 5:7-15; സെഖ, 2:11,12; 3:10; 9:9-17; 12:1-14; 13:1-9; 14:1-21; റോമ, 11:25-27).
ദൈവസഭ: സഭ അഥവാ യിസ്രായേല്യസഭ പഴയനിയമത്തിൽ ഉണ്ടായിരുന്നു. എന്നാൽ ദൈവസഭ അഥവാ പുതിയനിയമസഭ പഴയനിയമത്തിൽ ഇല്ലായിരുന്നു. എന്നുവെച്ചാൽ, ദൈവസഭ മർമ്മം ആയിരുന്നു. എന്തെന്നാൽ, ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്ത അഥവാ മുൻകണ്ട സഭ ദൈവത്തിൻ്റെ ഹൃദയത്തിലാണ് ഉണ്ടായിരുന്നത്. (എഫെ, 1:4-6). അതിനാൽത്തന്നെ സഭയെക്കുറിച്ചുള്ള പ്രവചനങ്ങൾ വിരളമാണ്; എങ്കിലും ഒരു പുതിയനിയമം സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യക്തമായ പ്രവചനം പഴയനിയമത്തിൽ കാണാം: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 31:31-34). ക്രിസ്തുവിൻ്റെ രക്തത്താൽ സഭ സ്ഥാപിതമാകുകയും പ്രവചനത്തിനു നിവൃത്തി വരുകയും ചെയ്തു. (മത്താ, 26:28; മർക്കൊ, 14:24; ലൂക്കൊ, 22:20; 1കൊരി, 11:25; എബ്രാ, 8:8-13). സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ യോവേൽ പ്രവചനം നിവൃത്തിയായതായി പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു: (പ്രവൃ, 2:16-21; യോവേ, 2:28-32). ക്രിസ്തു ഉയരത്തിൽ കയറി സഭയ്ക്ക് ദാനങ്ങളെ (കൃപാവരങ്ങൾ) നല്കി. (എഫെ, 4:8; സങ്കീ, 68:18). യേശുക്രിസ്തു സഭയെ ചേർക്കാൻ വരുന്നതിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 14:1:-3; 1കൊരി, 15:19-24; 1തെസ്സ, 4:15-18).
ജാതികൾ: അബ്രാഹാമിൻ്റെ കാലംവരെ മനുഷ്യവർഗ്ഗം ഒന്നായി പരിഗണിക്കപ്പെട്ടുവന്നു. അബ്രാഹാമിനെ വിളിച്ചു വേർതിരിച്ചതോടുകൂടി എബ്രായരും ജാതികളും എന്നിങ്ങനെ മനുഷ്യവർഗ്ഗം രണ്ടായി കരുതപ്പെട്ടു. ദൈവത്തിൻ്റെ വിളിയും തിരഞ്ഞടുപ്പും കാണമായി അബ്രാഹാമിൻ്റെ സന്തതികളായ യെഹൂദന്മാർ ഒരു പ്രത്യേക ജാതിയായി വിശിഷ്ടപദവിക്ക് അർഹരായി. അതോടുകൂടി മറ്റുള്ളവരെല്ലാം വിജാതീയരായി മാറി. (ലേവ്യ, 20:23,24). യെഹൂദന്മാർക്കു ജാതികളോടു യാതൊരു ബന്ധവും പാടില്ല; അവരോടു ഇടകലരാൻ പാടില്ല; അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാനോ അവരുടെ ദേവന്മാരെ ആരാധിക്കുവാനോ അനുവാദമില്ല. (യോശു, 23:7,12; 1രാജാ, 11:2). മിസ്രയീമിൽനിന്നു പുറപ്പെട്ടതുമുതൽ അവർ ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാത്ത തനിച്ചു പാർക്കുന്നൊരു ജനമായി മാറി. (സംഖ്യാ, 23:9). എന്നാൽ പെന്തെക്കൊസ്തു നാളിൽ ദൈവസഭയുടെ സ്ഥാപനത്തോടുകൂടി മനുഷ്യവർഗ്ഗം യെഹൂദർ, ജാതികൾ, ദൈവസഭ എന്നിങ്ങനെ ത്രിഭാജനത്തിനു വിധേയമായി. (1കൊരി, 10:38). യെഹൂദന്മാരും ജാതികളും അടങ്ങുന്നതാണ് ദൈവസഭ. കൃപായുഗത്തിൽ ക്രിസ്തുവിലൂടെ രക്ഷപ്രാപിച്ചവർ ദൈവസഭയുടെ അംഗങ്ങളാണ്. ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്താത്തവർ യെഹൂദന്മാരോ ജാതികളോ ആണ്. യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന അവരുടെ നിത്യരാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ, ഒരധീന ജനമെന്ന നിലയിൽ ജാതികൾ രാജ്യാനുഗ്രഹത്തിൽ ഭാഗഭാക്കുകളാകും. (യെശ, 2:4; 60:3,5,13; 62:2)
പഴയനിയമത്തിലെ ജാതികളെക്കുറിച്ചുള്ള പ്രവചനങ്ങളെന്നു പറയുമ്പോൾ, ദൈവസഭ സ്ഥാപിക്കുന്നതിനു മുമ്പുള്ള മുഴുവൻ ജാതികളെയും കുറിക്കുന്ന പ്രവചനങ്ങളും, ദൈവസഭയിൽ ഉൾപ്പെടാതെ അന്ത്യംവരെയും നില്നില്ക്കുന്ന ജാതികളും എന്നിങ്ങനെ രണ്ടായി മനസ്സിലാക്കണം. അബ്രാഹാം മുതൽ ക്രിസ്തു വരെയുള്ള ജാതികളുടെ അവസ്ഥയെക്കുറിച്ച് അപ്പൊസ്തലൻ പറഞ്ഞത്: “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” (എഫെ, 2:12). ഈ വാക്യം യെഹൂദന്മാരല്ലാത്ത എല്ലാ ജാതികളെയും കുറിക്കുന്നതാണ്. “നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്ന അബ്രാഹാമിനോടുള്ള പ്രവചനം സകല ജാതികളോടുമുള്ളതാണ്. (ഉല്പ, 12:3; ഗലാ, 3:16). വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ “നിന്നിൽ” എന്നുമാറി “നിൻ്റെ സന്തതി മുഖാന്തരം അഥവാ യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (ഉല്പ, 22:17,18). യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (28:13,14) ദൈവം അതുതന്നെ കല്പിച്ചു. എന്തെന്നാൽ ദൈവം സകല ഭൂവാസികളുടെയും ദൈവവും രക്ഷകനുമാണ്. (യെശ, 45:23; പ്രവൃ, 4:12). പൂർവ്വപിതാക്കന്മാരോടുള്ള ഈ പ്രവചനത്തിന്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെ നിറവേറിയത്. (ലൂക്കൊ, 2:30-32; പ്രവൃ, 11:28; 14:27; 28:28; 16:24; ഗലാ, 3:14). അടുത്തത്: ദൈവസഭയിൽ ഉൾപ്പെടാത്തവർ ഒടുവിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ രാജ്യാനുഗ്രഹം പ്രാപിക്കുന്ന പ്രവചനങ്ങൾ: ജാതികൾ യഹോവയെ അന്വേഷിച്ചുവരും (യെശ, 2:2-4; സെഖ, 8:20-23; 21:24), വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും (യെശ, 11:10), അനേകം ജാതികളും ബഹുവശംങ്ങളും യഹോവയെ അന്വേഷിച്ചുവരും (സെഖ, 8:20-23) തുടങ്ങിയവ. (യിരെ, 3:17; ഒ.നോ: മത്താ, 24:14; മർക്കൊ, 11:17; ലൂക്കൊ, 21:25; വെളി, 11:2; 21:24).
പ്രവചനങ്ങൾ നിവൃത്തിയാകുന്ന രീതി: പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയുമുണ്ട്. യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായും പൂർണ്ണമായും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും; യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായി സഭയോടുള്ള ബന്ധത്തിലും, ആത്മീയമായി ക്രിസ്തുവിലും, പൂർണ്ണമായി യിസ്രായേലിനോടുള്ള ബന്ധത്തിലും നിവൃത്തിയാകുന്നതായി കാണാം. ഒന്ന്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ഇത് യഹോവയുടെ പ്രത്യക്ഷതയായ ക്രിസ്തുവിൽ പൂർണ്ണനിവൃത്തിവന്നു. (മതാ, 3:3; ലൂക്കൊ, 1:76,77). രണ്ട്; “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.” (ഇയ്യോ, 19:25). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ക്രിസ്തുവിന്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായ നിവൃത്തിവന്നു: (യോഹ, 1:14; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന്മാർക്ക് രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുകയും ഇയ്യോബ് ദേഹസഹിതനായി യേശുവിനെ കാണുകയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (വെളി, 1:7; സെഖ, 14:4: പ്രവൃ, 1:6; സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). മൂന്ന്; “എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:3,4). ഇത് യഹോവയെക്കുറിച്ചുള്ള ഒരു പ്രവചനമാണ്; യിസ്രായേലിന് രാജ്യം യഥാസ്ഥാനതാക്കി കൊടുക്കുന്നതിനു മുന്നോടിയായി അവൻ്റെ സകല ശത്രുകളെയും നശിപ്പിക്കാൻ ഒലിവുമലയീൽ യഹോവ ഇറങ്ങിവരുന്നതാണ് രംഗം. ഈ പ്രവചനം ഇതുവരെ നിവൃത്തിയായിട്ടില്ല; എന്നാൽ ഈ പ്രവചനം ക്രിസ്തുവിലാണ് നിവൃത്തിയാകുന്നതെന്ന് അവൻ്റെ സ്വർഗ്ഗാരോഹണസമയത്ത് ദൂതന്മാരും (പ്രവൃ, 1:10,11), അപ്പൊസ്തലന്മാരും വ്യക്തമാക്കിയിട്ടുണ്ട്. (2തെസ്സ, 1:6,7; വെളി, 1:7). നാല്: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീ, 2:2,3). ഈ പ്രവചനം യിസ്രായേലിനെ കുറിച്ചുള്ളതാണ്; ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ആത്മീയമായി നിവൃത്തിച്ചു: (പ്രവൃ, 4:25-28). ഇനി യിസ്രായേലിനോടുള്ള ബന്ധത്തിൽ മഹോപദ്രവത്തിന്നു മുമ്പ് പൂർണ്ണനിവൃത്തിവരും: (സെഖ, 12:3). അഞ്ച്: “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.” (യോവേ, 2:28-32). ഈ പ്രവചനം സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (പ്രവൃ, 2:17-21). യിസ്രായേലിൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അഥവാ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടുമ്പോൾ ഈ പ്രവചനത്തിന് പൂർണനിവൃത്തിവരും: (യെശ, 11:2; 44:1-3; യെഹെ, 36:26-28; 37:13,14; 39:28,29; സെഖ, 12:10; റോമ, 11:25,26). “യഹോവയുടെ ജനമൊക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” എന്ന മോശെയുടെ ആഗ്രഹത്തിൻ്റെ സഫലീകരണം കൂടിയായിരിക്കുമത്. (സംഖ്യാ, 11:29). ആറ്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൽ ആത്മികമായി നിവൃത്തിച്ചു: (പ്രവൃ, 13:33; എബ്രാ, 1:5; 5:5). 1948 മെയ് 14-ൽ യിസ്രായേൽ രാഷ്ടം രൂപീകരിച്ചതിനോടുള്ള ബന്ധത്തിൽ പ്രവചനത്തിന് അംശമായ നിവൃത്തിവന്നു: (യെശ, 66:7,8). യേശുക്രിസ്തുവിലൂടെ യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേറ്റു വരികയുംം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും: (സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14; പ്രവൃ, 1:6). ഏഴ്: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 35:3-6). യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (മത്താ, 11;3-6; ലൂക്കൊ, 7:20-23). യിസ്രായേലിനോടുള്ള ബന്ധത്തിൽ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 146:7-10; യെശ, 29:18,19; 32:1-4; 42:6; 43:6,7). എട്ട്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ഈ പ്രവചനം 1948-ലെ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു; അന്ത്യകാലത്ത് യെഹൂദന് ദൈവരാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (ആവ, 30:3; യെശ, 11:11,12; യിരെ, 29:14; യെഹെ, 38:8). ഒമ്പത്; “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഇത് ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 2:35,36). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 8:6; 1കൊരി, 15:24-28; എബ്രാ, 2:8). പത്ത്: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (എബ്രാ, 7:3,17,21). ഭാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (യെശ, 61:6; സെഖ, 6:13). പതിനൊന്ന്; “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഈ പ്രവചനം ക്രിസ്തുവിൽ നിവൃത്തിച്ചു: (പ്രവൃ, 2:27,31; 13:34,37). ഭാവിയിൽ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). പന്ത്രണ്ട്; “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.” (മലാ, 4:5). യോഹന്നാൻ സ്നാപകനിലൂടെ ഈ പ്രവചനം അംശമായി നിവൃത്തിച്ചു: (മത്താ, 11:14; 17:12; മർക്കൊ, 9:13; ലൂക്കൊ, 1:17). മഹോപദ്രവത്തിനു മുമ്പായി ഈ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: മത്താ, 17:11; മർക്കൊ, 9:12). വെളിപ്പാടിലെ രണ്ടു സാക്ഷികളിൽ ഒരാൾ ഏലീയാവായിരിക്കും എന്നു മനസ്സിലാക്കാം: (വെളി, 11:3-7. ഒ.നോ: എബ്രാ, 9:27). പതിമൂന്ന്: “അതുകൊണ്ടു കർത്താവു തന്നെ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനുവേൽ എന്നു പേർ വിളിക്കും ….. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). ആഹാസ് രാജാവിനോടുള്ളതാണ് യെശയ്യാവിന്റെ ഇമ്മാനുവേലിനെ കുറിച്ചുള്ള ഈ പ്രവചനം. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടുവന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിലാശ്രയിച്ച് ഉറപ്പോടിരിക്കുവാനും ആഹാസിനോട് പറഞ്ഞുകൊണ്ടാണ് വിശ്വാസത്തിനായി ഈ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. എന്നാൽ യെഹൂദാശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്ന ഇമ്മാനുവേലിലൂടെ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു: (മത്താ, 1:21-23). പതിനാല്; “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവർ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.” (യെശ, 42:1-4). ജാതികൾ പ്രത്യാശവെക്കുന്ന ദൈവത്തിൻ്റെ ദാസൻ യിസ്രായേലാണ്; എന്നാൻ ഈ പ്രവചനം ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 12:17-20). യിസ്രായേലിലൂടെ ഈ പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിവരും: (യെശ, 49:7). പതിനഞ്ച്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.” (സെഖ, 6:12,13). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; എന്നാൽ ക്രിസ്തുവിലൂടെ ഈ പ്രവചനത്തിനു അംശമായും ആത്മീയമായും നിവൃത്തിവന്നു: (1കൊരി, 3:16; 6:19; എഫെ, 2:20-22). ഭാവിയിൽ യിസ്രായേലിലൂടെ ഈ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (യെശ, 56:7; യെഹെ, 41:1-43:27; മീഖാ, 4:1; സെഖ, 1:16). പതിനാറ്: “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.” (യെശ, 61:1-3). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി. (ലൂക്കൊ, 4:18,19). ഭാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും. (യെശ, 42:7; 49:6; 49:9).
പ്രവചനങ്ങളുടെ കാലം: പ്രവചനം ഭാവിയിൽ സംഭവിപ്പാനുള്ളതാണെങ്കിലും, നിറവേറാനുള്ള പ്രവചനത്തെ മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നതായി കാണാം. കർത്താവിൻ്റെ പനരാഗമനം;ഭൂതകാലം: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു എന്നു പ്രവചിച്ചു.” (യൂദാ, 1:15). വർത്തമാനകാലം: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). ഭാവികാലം: “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” (എബ്രാ, 10:37). യിസ്രായേലിനോടുള്ള പ്രവചനങ്ങൾ; ഭൂതകാലം: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). വർത്തമാനം: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഭാവികാലം: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;” (സങ്കീ, 2:8).
പ്രവചനങ്ങളുടെ വിഭജനം: ബൈബിൾ പഠിക്കുമ്പോൾ പല വിധത്തിലുള്ള പ്രവചനങ്ങൾ കാണാം. ആസന്നഭാവിൽത്തന്നെ നിറവേറുന്നതും, വിദൂഭാവിയിൽ നിറവേറുന്നതും, രണ്ടു ഭാഗങ്ങളായി നിവർത്തിക്കുന്നതും അഥവാ ഒരു വാക്യത്തിൽത്തന്നെയുള്ള രണ്ടു പ്രവചനങ്ങൾ നൂറ്റാണ്ടുകളുടെയോ സഹസ്രാബ്ദങ്ങളുടെയോ അന്തരത്തിൽ നിറവേറുന്നവ: ഒന്ന്; ആസന്നഭാവിയിൽത്തന്നെ നിറവേറുന്നത്: 1. യിസ്ഹാക്കെന്ന സന്തതിയെക്കുറിച്ച് ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ അബ്രഹാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു: (ഉല്പ, 12:4,7; 15:4). ഇരുപത്തഞ്ച് വർഷം കഴിഞ്ഞ് അബ്രാഹാമിന്റെ നൂറാം വയസ്സിൽ വാഗ്ദത്തം നിവൃത്തിയായി: (ഉല്പ,7:1; 18:10; 21:1-3). 2. യിസ്രായേൽ ബാബേൽരാജാവിനെ എഴുപത് സംവത്സരം സേവിക്കുമെന്ന ദാനീയേലിൻ്റെ പ്രവചനം: (യിരെ, 25:11; 29:10). എഴുപത് വർഷം കഴിഞ്ഞ് ബേൽശസ്സറിന്റെ കാലത്ത് മേദ്യനായ ദാര്യാവേശും പാർസിരാജാവായ കോരെശും ചേർന്ന് ബാബിലോൺ കീഴടക്കിയപ്പോൾ ഈ പ്രവചനം നിവൃത്തിയായി: (യിരെ, 25:12; ദാനി, 5:30-31; എസ്രാ, 1:1; യെശ, 45:1-4). 3. ബാബേൽ രാജാവായ ബേൽശസ്സറിനെക്കുറിച്ചുള്ള പ്രവചനം: (ദാനി, 5:25-28). ആ രാത്രിതന്നെ പ്രവചനത്തിനു നിവൃത്തിവന്നു: (ദാനി, 5:30-31). 4. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്ന യേശുവിന്റെ പ്രവചനം: (മത്താ, 16:28). ആറു ദിവസം കഴിഞ്ഞപ്പോൾ അത് നിവൃത്തിച്ചു: (മത്താ, 17:1-3). 5. കയ്യഫാവിന്റെ യേശുവിനെക്കുറിച്ചുള്ള പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല:” (യോഹ, 11:49-51). ചില ദിവസങ്ങൾക്ക് ഉള്ളിൽത്തന്നെ പ്രവചനത്തിനു നിവൃത്തിവന്നു: (മത്താ, 27:50). 6. പത്രൊസ് തന്നെ തള്ളിപ്പറയുമെന്ന യേശുവിന്റെ പ്രവചനം: (മത്താ, 26:34). ആ രാത്രി കോഴികൂകുംമുമ്പെ അതു നിവൃത്തിയായി: (മത്താ, 26:75). 7. “ഞാൻ വരുവോളം ഇവൻ ഇരിക്കേണം” എന്ന യോഹന്നാന്റെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം: (യോഹ, 21:23). അമ്പത്തേഴു വർഷംകഴിഞ്ഞ് പത്മോസിൽ വെച്ചു നിവർത്തിയായി: (വെളി, 1:10:13). 8. “ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും” എന്ന അഗബൊസിന്റെ പ്രവചനം: (പ്രവൃ, 11:28). റോമൻ ചക്രവർത്തി ക്ലൌദ്യൊസിന്റെ കാലത്ത് (എ.ഡി. 41-54) അതു നിവത്തിയായി: (പ്രവൃ, 11:28). 9. “നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്ന എലീമാസിനോടുള്ള പൗലൊസിന്റെ പ്രവചനം: (പ്രവൃ, 13:11). തൽക്ഷണം നിവൃത്തിയായി: (പ്രവൃ, 13:11). 10. “പൗലോസിനെ യെരുശലേമിൽ ബന്ധിച്ചു ജാതികളുടെ കയ്യിൽ ഏല്പിക്കും” എന്നു അഗബൊസിൻ്റെ പ്രവചനം: (പ്രവൃ, 21:11). ചില ദിവസങ്ങൾക്കു ശേഷം അതു നിവൃത്തിയായി: (പ്രവൃ, 21:27-33) തുടങ്ങിയവ ഉദാഹരണങ്ങളാണ്.
രണ്ട്; വിദൂരഭാവിയിൽ നിറവേറുന്നത്: 1. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കുമെന്ന ബൈബിളിൻ്റെ പ്രഥമസുവിശേഷവും പ്രവചനവും: (ഉല്പ, 3:15). ആറായിരം വർഷങ്ങൾക്ക് ശേഷം അത് ക്രിസ്തുവിൽ നിവർത്തിച്ചു: (കൊലൊ, 2:15). 2. “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും” എന്ന മോശെയുടെ പ്രവചനം: (ആവ, 18:15). മോശെയുടെ ഈ പ്രവചനം ആയിരത്തഞ്ഞൂറു വർങ്ങൾക്കുശേഷം ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 3:22; 7:37). 3. യെരീഹോ പട്ടണം പണിയുവാൻ തുനിയുന്നവൻ ശിക്ഷിക്കപ്പെടുമെന്ന യോശുവയുടെ പ്രവചനം: (യോശു , 6:26). ആയിരത്തി നാനൂറുകളിലെ യോശുവയുടെ ഈ പ്രവചനം ആഹാബിന്റെ കാലത്ത് (ബി.സി. 874-852) ബേഥേല്യനായ ഹീയേൽ യെരീഹോ പണിയുവാൻ അടിസ്ഥാനം ഇട്ടപ്പോൾ അവനു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു: (1രാജ, 16:34). 4. “ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും” എന്ന സോർ പട്ടണത്തെക്കുറിച്ചുള്ള പ്രവചനം: (യെഹെ, 26:3,12). ബി.സി. 587-586-കളിലാണ് ഈ പ്രവചനം 573-ൽ ബാബിലോണും, ബി.സി. 332-ൽ അലക്സാണ്ടറും, എ.ഡി. 1291-ൽ മുസ്ലീംങ്ങളും സോരിനെ ആക്രമിച്ചു. അങ്ങനെ പ്രവചനത്തിനു നിവൃത്തിവന്നു: 5. “നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും ….. അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും” എന്ന ഏദോമിനെക്കുറിച്ചുള്ള പ്രവചനം: (യിരെ, 49:16-17). ബി.സി. 626-586-കളിലെ ഊ പ്രവചനം ബി.സി. 100-ൽ നിവൃത്തിയായി: എ.ഡി. 700-ൽ മുസ്ലീംങ്ങളുടെ ആക്രമണത്തോടെ അതിന്റെ നാശം പൂർണ്ണമായി. ഏദോമിന്റെ തലസ്ഥാനനഗരമായ പെട്രാ ഇപ്പോൾ ജോർദ്ദാന്റെ ഭാഗമാണ്. 6. കോരസീൻ, ബേത്ത്സയിദ, കഫർന്നഹൂം ഈ പട്ടണങ്ങളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം: (മത്താ, 11:21-23). എ.ഡി. മൂന്നാം നൂറ്റാണ്ടോടുകൂടി മൂന്നുപട്ടണങ്ങളും ആൾപ്പാർപ്പില്ലാതെ നാമവശേഷമായി. 7. യേശുവിനെക്കുറിച്ചുള്ള ആനേകം പ്രവചനങ്ങൾ: ബേത്ലഹേം ആയിരിക്കും ജനനസ്ഥലം: (മീഖാ, 5:5; മത്താ, 2:1). കന്യകയിലൂടെയായിരിക്കും ജനനം: (യെശ, 7:14; മത്താ, 1:18). തനിക്കു മുമ്പായി വഴിയൊരുക്കാൻ ഒരാളുവരും: (യെശ, 40:3; മലാ, 3:1; മത്താ, 3:3). സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും: (യെശ, 40:5 ; ലൂക്കോ, 3:5). എളിയവരോടു സദ്വർത്തമാനം ഘോഷിക്കുകയും യഹോവയുടെ പ്രസാദവർഷം അറിയിക്കുകയും ചെയ്യും: (യെശ, 61:1-2; ലൂക്കൊ, 4:17-19). ഉപമകളാൽ സംസാരിക്കും: (സങ്കീ, 78:2; മത്താ , 13:35). രോഗങ്ങളും വേദനകളെയും അവൻ വഹിക്കും: (യെശ, 53:4; മത്താ, 8:16,17). അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെയ്ക്കും: (യെശ, 42:1-3; മത്താ, 12:17-21). അനേകരും കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയുമിരിക്കും: (യെശ, 6:9 10; മത്താ, 13:13-15; യോഹ, 12:38-40). രാജാവ് കഴുതപ്പുറത്ത് കയറി വരും: (സെഖ, 9:9; മത്താ, 21:4). മുപ്പതു വെള്ളിക്കാശിന് സ്നേഹിതനാൽ ഒറ്റിക്കൊടുക്കപ്പെടും: (സെഖ, 11:12-13; സങ്കീ, 41:9; മത്താ, 26:15; ലൂക്കോ, 22:48). കൈകാലുകൾ തുളയ്ക്കപ്പെടും: (സങ്കീ, 22:16; ലൂക്കോ, 23:33). വസ്ത്രം പകുത്തെടുക്കുന്നു അങ്കിക്കായി ചീട്ടിടുന്നു: (സങ്കീ, 22:18; യോഹ, 19:23-24). ശരീരം ദ്രവത്വം കാണില്ല: (സങ്കീ, 16:10; മത്താ, 28;6). മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ: (സങ്കീ, 110:4; എബ്രാ, 9:11-12). ഇതെല്ലാം ബി.സി. 1000-നും 400-നും ഇടയ്ക്കുള്ള പ്രവചനങ്ങളാണ്; എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിറവേറി. അനേകം പ്രവചനങ്ങൾ ഇനി നിറവേറാനുമുണ്ട്.
മൂന്ന്; രണ്ടു ഭാഗങ്ങളായി നിവർത്തിക്കുന്ന പ്രവചനം. ഒരു വാക്യത്തിൽത്തന്നെയുള്ള രണ്ടു പ്രവചനങ്ങൾ നൂറ്റാണ്ടുകളുടെയോ സഹസ്രാബ്ദങ്ങളുടെയോ അന്തരത്തിൽ നിറവേറുന്നവ: 1. “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും” (യെശ 61:2). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം നിവൃത്തിയായി: യഹോവയുടെ പ്രസാദവർഷം എ.ഡി. മുപ്പത്തിമൂന്നു മുതൽ പ്രസംഗിക്കപ്പെടുന്നതാണ്. (ലൂക്കോ, 4:18-19). ഇപ്പോൾ ഏകദേശം രണ്ടായിരം വർഷമാകുന്നു; സഭയുടെ ഉൽപ്രാപണത്തിനുശേഷമേ പ്രതികാരദിവസം അഥവാ മഹാപീഡനം ആരംഭിക്കുകയുള്ളു. (മത്താ, 24:21). 2. “അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കോ, 3:16). ഈ പ്രവചനത്തിന്റെ ആദ്യഭാഗമായ പരിശുദ്ധാത്മസ്നാനം എ.ഡി. 33 മെയ് 24-ാം തീയതി സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി: (പ്രവൃ, 2:1-3). ഇപ്പോൾ ഏകദേശം രണ്ടായിരം വർഷം കഴിഞ്ഞു; അടുത്തഭാഗം വെള്ളസിംഹാസന ന്യായവിനിയോടുള്ള ബന്ധത്തിൽ നിവൃത്തിയാകും: (വെളി, 20:11-15). 3. “ഓരോരുത്തനും താന്താന്റെ നിരയിലത്രേ ; ആദ്യഫലം ക്രിസ്തു പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ പിന്നെ അവസാനം.” (1കൊരി, 15:23). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് എ.ഡി. 33 ഏപ്രിൽ 5 ഞായറാഴ്ച അതിരാവിലെ നിവൃത്തിയായി: (മത്താ, 28:6). അടുത്തഭാഗം കർത്താവിൻ്റെ പുനരാഗമനത്തിൽ വിവൃത്തിയാകും: (1തെസ്സ, 4:16). 4. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽ കൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രോ, 1:11). ഇതിന്റെ ആദ്യഭാഗമായ ക്രിസ്തുവിന്റെ വരേണ്ടിയ കഷ്ടങ്ങൾ നിവൃത്തിച്ചിട്ട് ഏകദേശം രണ്ടായിരം വർഷമായി. (പ്രവൃ, 1:2). അടുത്തഭാഗമായ പിൻവരുന്ന മഹിമ, കർത്താവിൻ്റെ പുനരാഗമനത്തിൽ നിവൃത്തിയാകും: (സങ്കീ, 110:1; വെളി, 19:6,16). 5. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊ, 3:10). ഇതിന്റെ രണ്ടുഭാഗങ്ങളും നിവൃത്തിയായിട്ടില്ല. കർത്താവിൻ്റെ പുനരാഗമനത്തിൽ ആദ്യഭാഗവും; അന്ത്യന്യായവിധിയിൽ അവസാനഭാഗത്തിനും നിവൃത്തിവരും: (വെളി, 21:1).
പ്രവചനങ്ങളുടെ ദൂരവ്യാപകമായ നിറവേറൽ പലപ്പോഴും അത്ഭുതാവഹമാണ്; യേശുവിനെക്കുറിച്ചും യിസ്രായേലിനെ കുറിച്ചുമുള്ള പ്രവചനങ്ങൾ അത്തരത്തിൽ ഉള്ളവയാണ്. തൻ്റെ പത്താമത്തെ പുത്രനായ സെബൂലൂനെക്കുറിച്ച് യാക്കോബിൻ്റെ ഒരു പ്രവചനമുണ്ട്: “സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും.” (ഉല്പ, 49:13). ഈ പ്രവചനത്തിൻ്റെ കാലത്ത് സ്വന്തമായി രാജ്യമില്ലാതെ യാക്കോബും കുടുംബവും മിസ്രയീമിൽ പരദേശിയായി പാർക്കുകയാണ്. ഏകദേശം നാനൂറ് വർഷങ്ങൾക്കു ശേഷമാണ് അവക്ക് കനാൻദേശം അവകാശമായി ലഭിക്കുന്നത്. യോശുവയുടെ നേതൃത്വത്തിൽ കാനാനിൽ പ്രവേശിച്ച യിസ്രായേൽ ജനം ഏഴുജാതികളെ നീക്കിക്കളഞ്ഞ് കനാൻദേശം ചീട്ടിട്ടു വിഭാഗിച്ചപ്പോൾ സെബൂലൂൻ ഗോത്രത്തിന് മൂന്നാമത്തെ നറുക്കാണ് വീണത്. (യോശു, 19:10). യോശുവ അവർക്ക് യിസ്രെയേൽ താഴ്വരയുടെ (Jezreel Valley) വടക്കുകിഴക്കായി ഫലഭൂയിഷ്ഠമായ ഒരു ഭാഗം സെബുലൂൻ ഗോത്രത്തിന് നൽകി. അതിന്റെ കിഴക്കൻ അതിർത്തി ഗലീലിയ കടൽ, പടിഞ്ഞാറെ അതിർത്തിയിൽ മെഡിറ്ററേനിയൻ കടൽ, തെക്ക് യിസ്സാഖാർ ഗോത്രം, വടക്ക് പടിഞ്ഞാറ് ആശേർ ഗോത്രം, കിഴക്ക് നഫ്താലി ഗോത്രം എന്നിങ്ങനെയായിരുന്നു. 1920 മുതൽ 1948 വരെ യിസ്രായേലിലെ ബ്രിട്ടീഷ് ഭരണകാലത്താണ് പ്രവചനത്തിന് നിവൃത്തിവന്നത്. 1922-ൽ ബ്രിട്ടീഷ് ഉത്തരവിന് കീഴിൽ വികസിപ്പിച്ച ആഴക്കടൽ തുറമുഖം 1933-ൽ തുറന്നു. ആ തുറമുഖം സെബൂലൂൻ ഗോത്രത്തിൻ്റെ അതിരിലുള്ള ഹൈഫ (Haifa) പട്ടണത്തിലാണ്. യിസ്രായേലിലെ മൂന്ന് അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഏറ്റവും വലുതാണ് ഹൈഫ (Haifa) തുറമുഖം. മറ്റൊന്ന്: വെളിപ്പാടിലെ രണ്ട് സാക്ഷികളെക്കുറിച്ചുള്ള പ്രവചനമാണ്: “സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.” (വെളി, 11:9). നൂറു വർഷങ്ങൾക്കു മുമ്പുവരെ ഈ പ്രവചനം എങ്ങനെ നിവൃത്തിയാകും എന്ന് പ്രവചന പഠിതാക്കൾക്കുപോലും അറിയില്ലായിരുന്നു. ടിവിയും ഇൻ്റർനെറ്റും സ്മാർട്ട് ഫോണുമൊക്കെ വന്നതോടുകൂടി സാക്ഷികളുടെ ശവം ലോകംമുഴുവനും ഉള്ളവർ മൂന്നരദിവസം എങ്ങനെ കാണുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയെക്കുറിച്ച് തീരുമാനമായി. ബൈബിളിലെ എല്ലാ പ്രവചനങ്ങളും ഏതാണ്ട് ഇങ്ങനെതന്നെയാണ്; അത് പ്രവചിക്കുന്ന കാലത്ത് നിവൃത്തിയാകാനുള്ള സാദ്ധ്യതയെക്കുറിച്ച് സന്ദേഹം തോന്നാം. എന്നാൽ ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന ദൈവവമാണ് പ്രവചനത്തിൻ്റെ പ്രഭവസ്ഥാനമെന്നതിനാൽ അത് തക്കസമയത്ത് നിവൃത്തിയാകുകതന്നെ ചെയ്യും.
“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11)
“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാൻ 4:24)
“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവ് 59:21)
ആത്മാവിനെ കുറിക്കുന്ന റൂവഹ് എന്ന എബ്രായപദം പഴയനിയമത്തിൽ 378 പ്രാവശ്യവും, റൂവഹ് എന്ന ആരാമ്യപദം 11 പ്രാവശ്യവും (ദാനീയേലിൽ മാത്രം) ഉണ്ട്. പുതിയനിയമത്തിൽ ആത്മാവിനെ കുറിക്കുന്ന പ്ന്യുമാ എന്ന പദം 385 പ്രാവശ്യമുണ്ട്. പരിശുദ്ധാത്മാവ് (Holy Spirit) എന്ന പ്രയോഗം പഴയനിയമത്തിൽ മൂന്നു പ്രാവശ്യവും (സങ്കീ, 51:11; യെശ, 63:10; 63:11), പുതിയനിയമത്തിൽ തെണ്ണൂറ് പ്രാവശ്യവുമുണ്ട്. ആദ്യപ്രയോഗം മത്തായി 1:18-ൽ. പഴയനിയമത്തിൽ റൂവഹ് എന്ന പ്രയോഗം ദൈവത്തിൻ്റെ ‘ആത്മാവു’ (Spirit) എന്നതിനെക്കാൾ ഉപരിയായി ‘കാറ്റു’ (wind) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആത്മാവെന്ന് എൺപത്തഞ്ചോളം പ്രാവശ്യവും (ഉല്പ, 1:2), കാറ്റെന്നു തൊണ്ണൂറോളം പ്രാവശ്യവും ഉണ്ട്. (ഉല്പ, 8:1). കൂടാതെ മനുഷ്യൻ്റെ ആത്മാവ്, മനസ്സ്, സ്വഭാവം, ചൈതന്യം, ഉയിര് (mind, spirit, soul) എന്നീ അർത്ഥങ്ങളിൽ എഴുപത്തഞ്ചോളം പ്രാവശ്യവും, ദൈവത്തിൻ്റെ ‘ശ്വാസം’ (breath, Spirit, blast) പതിനഞ്ചോളം പ്രാവശ്യമുണ്ട്. മനുഷ്യൻ്റെ ശ്വാസം (breath, spirit) ഇരുപത്തഞ്ചോളം പ്രാവശ്യമുണ്ട്. പിന്നെ, ജീവികളുടെ ആത്മാവു (spirit of living creature): (യെഹെ, 1:20; 1:21; 10:17), സംശയത്തിൻ്റെ ആത്മാവ് (spirit of jealousy): (സംഖ്യാ, 5:14; 5:30), ദുരാത്മാവ് (evil spirit): (ന്യായാ, 9:23; 1ശമൂ, 16:15; 16:16; 16:23; 18:10; 19:9), ഭോഷ്കിൻ്റെ ആത്മാവ് (lying spirit): (1രാജാ, 22:21; 22:22; 22:23; 2ദിന, 18:20; 18:21; 18:22), മലിനാത്മാവ് (unclean spirit): (സെഖ, 13:2), പരസംഗമോഹം (spirit of whoredom): (ഹോശേ, 4:12; 5:4), ഭാഗം, പുറം (side): (1ദിന, 9:24; യെഹെ, 42:16; 42:17; 42:18; 42:19; 42:20) ഇങ്ങനെ ഒരുപാട് അർത്ഥങ്ങളിൽ റൂവഹ് പ്രയോഗിച്ചിട്ടുണ്ട്.
പുതിയനിയമത്തിൽ ‘പ്ന്യുമാ’ ആത്മാവ് (മത്താ, 4:1), പരിശുദ്ധാത്മാവ് (മത്താ, 1:18), ദൈവത്തിൻ്റെ ആത്മാവ് (റോ, 8:9), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), ക്രിസ്തുവിൻ്റെ മനസ്സ്, ആത്മാവ്, ഉള്ളം (മർക്കൊ, 2:8; 8:12; ലൂക്കൊ, 1:80; 2:40; 23:46; യോഹ 11:33; 13:21; 19:30), യേശുവിൻ്റെ വായിലെ ശ്വാസം (2തെസ്സ, 2:8), സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16), മനുഷ്യൻ്റെ ആത്മാവ് (ലൂക്കൊ, 8:55), മനുഷ്യൻ്റെ മനസ്സ് (പ്രവൃ, 17:16; 19:21; 1കൊരി, 16:18; 2കൊരി, 2:13; 1പത്രൊ, 3:4), ദുരാത്മാവ് (മത്താ, 8:16), കാറ്റ് (എബ്രാ, 1:7), ദൂതന്മാർ (എബ്രാ, 1:14) എന്നിത്യാദി അർത്ഥങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്.
ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. (യോഹ, 3:6-8) പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടും പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്. പൊതുവെ മനുഷ്യരിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളെല്ലാം അദൃശ്യമായതിനാലാണ് പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണെന്നു പറയുന്നത്. എന്നാൽ പുതിയനിയമത്തിൽ രണ്ടു പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ദൃശ്യരൂപത്തിൽ വെളിപ്പെട്ടതായി കാണാം: ഒന്ന്; യേശുവിൻ്റെ സ്നാനസമയത്ത്: (ലൂക്കൊ, 3:22).. രണ്ട്; സഭാസ്ഥാപനസമയത്ത്: (പ്രവൃ, 2:3). യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതിനെ, മത്തായി, മർക്കൊസ്, യോഹന്നാൻ തുടങ്ങിയവർ “ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു” എന്നാണ് പറഞ്ഞിരിക്കുന്നത്: (മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32). പ്രാവിനെയല്ല യോഹന്നാൻ കണ്ടത്; പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നു വരുന്നതുപോലെയാണ് കണ്ടത്. പക്ഷെ, അവൻ കണ്ടു: എന്നാൽ ഏത് രൂപത്തിലാണ് കണ്ടതെന്ന് മൂന്നു സുവിശേഷകന്മാരും പറഞ്ഞിട്ടില്ല. എന്നാൽ ലൂക്കൊസിൻ്റെ സുവിശേഷത്തിൽ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ്. (ലൂക്കൊ, 3:22). ദൈവാത്മാവിനു ഒരു ദേഹരൂപം അഥവാ ശരീരത്തിൻ്റെ രൂപമുണ്ടായിരുന്നു; ആ ശരീരരൂപം (bodily shape/physical form) പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നിറങ്ങുന്നതുപോലെ, യേശുവിൻ്റെമേൽ പറന്നിറങ്ങുകയായിരുന്നു. അതായത്, യോഹന്നാൻ സ്നാപകൻ യേശുവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കണ്ടത്, ഒരു ശരീരരൂപത്തിൽ അഥവാ ഒരു മനുഷ്യൻ്റെ രൂപത്തിലാണ് കണ്ടത്. സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസിൻ്റെതന്നെ പ്രവൃത്തികളുടെ പുസ്തകത്തിൽ “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.” (പ്രവൃ, 2:3). അവിടെ പിളർന്നിരിക്കുന്ന നാവിൻ്റെ രൂപത്തിലാണ് (cloven tongues) ആത്മാവ് അവർക്കു പ്രത്യക്ഷമായത്; അത് അഗ്നിജ്വാലപോലെ (like as of fire) അഥവാ തീനാളം പോലെയായിരുന്നു. ഈ രണ്ടു പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് പരിശുദ്ധാത്മാവ് ദൃശ്യമായ രൂപത്തിൽ വെളിപ്പെട്ടതായി കാണുന്നത്.
പിതാവായ ദൈവമെന്നല്ലാതെ, പരിശുദ്ധാത്മാവായ ദൈവമെന്ന് ഒരൊറ്റ പ്രയോഗംപോലും ബൈബിളിൽ ഇല്ലാത്തതിൻ്റെ കാരണം; പരിശുദ്ധാത്മാവ് പിതാവിൽനിന്ന് വ്യതിരിക്തർ അല്ലാത്തതുകൊണ്ടാണ്. പഴയനിയമത്തിൽ പലരിലും പരിശുദ്ധാത്മാവ് ആവസിച്ചിരുന്നു: ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയായിട്ടും ദിവ്യജ്ഞാനമായിട്ടും ആത്മാവ് അവരിൽ പ്രവർത്തിച്ചിരുന്നു. യോസേഫിന് സ്വപ്നം വ്യാഖ്യാനിക്കാനുള്ള ജ്ഞാനമായിട്ടും (ഉല്പ, 41:38), മോശെയ്ക്കും എഴുപത് മൂപ്പന്മാക്കും യോശുവയ്ക്കും തൻ്റെ ജനത്തെ നടത്തുവാനുള്ള ശക്തിയായിട്ടും (സംഖ്യാ, 11:17; 11:25; 27:18), ബെസലേലിന് സമാഗമനകൂടാരം പണിയുവാൻ ദിവ്യജ്ഞാനമായിട്ടും (പുറ, 31:2-5), കാലേബിനും ഗിദെയോനും യിഫ്താഹിനും ശിംശോനും ശത്രുക്കളിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കുവാൻ അതീന്ദ്രിയ ശക്തിയായിട്ടും (ന്യായാ, 3,9,10; 6:34; 11:29; 13:25; 14:6,19; 25:14), ശൗൽ ദാവീദ് തുടങ്ങിയവർക്ക് തൻ്റെ ജനത്തെ ഭരിക്കുവാനുള്ള കൃപയായിട്ടും (1ശമൂ, 10:6; 16:13), ദാനീയേയേലിനു സ്വപ്നവ്യാഖ്യാനത്തിനുള്ള ജ്ഞാനമായിട്ടും (4:8), പ്രവാചകന്മാരിൽ ഭാവിസംഭങ്ങളെ വെളിപ്പെടുത്തുന്ന അതീന്ദ്രിയ ജ്ഞാനമായിട്ടും ദൈവത്തിൻ്റെ ആത്മാവ് പ്രവർത്തിച്ചിരുന്നു. (1പത്രൊ, 1:11). എന്നാൽ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയായി ഒരിടത്തും പറഞ്ഞിട്ടില്ല.
ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാകയാൽ, സ്വതന്ത്രമായ അസ്തിത്വത്തിൻ്റെ സവിശേഷതകൾ പരിശുദ്ധാത്മാവിൽ കാണാൻ കഴിയും: സ്നേഹം (റോമ, 15:30), ബുദ്ധി (1കൊരി, 2:10,11; റോമ, 8:27), ഇച്ഛാശക്തി (1കൊരി, 12:11), ദുഃഖം (എഫെ, 4:30). വ്യക്തികളുടെ പ്രവൃത്തികൾ പരിശുദ്ധാത്മാവ് ചെയ്യുന്നു: ഉപദേശിക്കുന്നു (യോഹ, 14:26), സാക്ഷ്യം പറയുന്നു (യോഹ, 15:26), സംസാരിക്കുന്നു (പ്രവൃ, 8:29; 10:19,20; 11:12; 13:2; 28:27), എടുത്തുകൊണ്ടു പോകുന്നു (പ്രവൃ, 8;39), നിയോഗിക്കുന്നു (പ്രവൃ, 13:2), വിലക്കുന്നു (പ്രവൃ, 16:6), നടത്തുന്നു (റോമ, 8;14), ഞരങ്ങിക്കൊണ്ടു പക്ഷവാദം ചെയ്യുന്നു (റോമ, 8:36), ആരായുന്നു (1കൊരി, 2:10), വിളിക്കുന്നു (ഗലാ, 4:6). വ്യക്തികളോടു ചെയ്യുന്ന പ്രവൃത്തികൾ പരിശുദ്ധാത്മാവിനോടു ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു: ദൂഷണം പറയുന്നു (മത്താ, 12:30,31; മർക്കൊ, 3:29; ലൂക്കൊ, 12:10), വ്യാജം കാണിക്കുന്നു (പ്രവൃ, 5:3), ദുഃഖിപ്പിക്കുന്നു (എഫെ, 4:30). പരിശുദ്ധാത്മാവ് ദൈവംതന്നെ ആയതുകൊണ്ടാണ് അഥവാ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട് ആയതുകൊണ്ടാണ് ഈ സവിശേഷഗുണങ്ങളെല്ലാം പരിശുദ്ധാത്മാവിൽ കാണുന്നത്; അല്ലാതെ, പിതാവിൽനിന്ന് വിഭിന്നായ വ്യക്തിയായതുകൊണ്ടല്ല.
പരിശുദ്ധാത്മാവിൻ്റെ പേര്: അസ്തിത്വദ്യോതകമാണ് പേര്. പേരുകൂടാതെ ലോകത്തിൽ ഒന്നും നിലനില്ക്കുന്നില്ല. സ്വതന്ത്രമായി നിലനില്ക്കുന്നതും വേർതിരിച്ച് അറിയാൻ ആവശ്യമായതുമായ വ്യക്തിയോ വസ്തുവോ എന്തായാലും അതിനൊരു പേരുണ്ടാകും. അല്ലെങ്കിൽ അതിന് സ്വതന്ത്രമായ അസ്തിത്വമില്ലെന്നാണ് അർത്ഥം. ഉദാ: ഒരു ചുഴലിക്കാറ്റു വന്നാലും കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ്, ഒമിക്രോൺ എന്നിങ്ങനെ മൂന്നാലുപേരുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങളെ സൃഷ്ടിക്കുകയും അവയെ പേർചൊല്ലി വിളിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും ചെയ്തവനും, (യെശ, 49:26; 147:4), ഭൂമിയിലെ തൻ്റെ സൃഷ്ടികൾക്കെല്ലാം ആദാമിനെക്കൊണ്ട് പേരിടുവിച്ചവനുമായ ദൈവം, മൂന്നു വ്യക്തികളായിരിക്കുകയും, അതിൽ എല്ലാവർക്കും പേരില്ലെന്നു പറയുകയും ചെയ്താൽ ശരിയാകുമോ? പേരിൻ്റെ ആവശ്യകത എത്രത്തോളമാണെന്ന് ദൈവം മോശെയെ വീണ്ടെടുപ്പുകാരനായി മിസ്രയീമിലേക്ക് അയക്കുന്നതിനോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം. (പുറ, 3:13-15). അതിനാൽ പരിശുദ്ധാത്മാവിൻ്റെ പേരെന്താണെന്നു ചോദിച്ചാൽ; യഹോവയുടെ ആത്മാവാകയാൽ പഴയനിയമത്തിൽ പരിശുദ്ധാത്മാവിൻ്റെ പേര് യഹോവയെന്നും (ന്യായാ, 3:10) പുതിയനിയമത്തിലെ പേര് യേശുക്രിസ്തു എന്നുമാണ്. (യോഹ, 14:26). ബൈബിളിൽ പരിശുദ്ധാത്മാവിന് പ്രത്യേകമായൊരു പേർ പറയാത്തതിൻ്റെ കാരണം; തൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയായല്ലാതെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നൻ അല്ലാത്തതുകൊണ്ടാണ്. അപ്പോൾ ഒരു ചോദ്യംവരും: ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിന് പ്രത്യേകമായൊരു പേരെങ്ങനെ വന്നു? (1തിമൊ, 14:16). ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:3). ഏകദേശം 38 വർഷം (ബി.സി. 6-എ.ഡി. 33) ദൈവത്തിൽനിന്ന് വിഭിന്നനായ മനുഷ്യവ്യക്തി ആയിരുന്നതിനാലുമാണ്. (യോഹ, 8:16; 8:29; 14:26; 16:32). “ഞാൻ യിസ്രായേൽ ഗൃഹത്തോടു പുതിയൊരു നിയമം ചെയ്യുന്ന കാലം വരും” എന്ന ദൈവത്തിൻ്റെ പ്രവചനംപോലെ (യിരെ, 31:31-34), ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ പഴയനിയമത്തിന് നിവൃത്തിവരികയും (ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവിൻ്റെയും (യോഹ, 17:11,12) പുത്രൻ്റെയും (യോഹ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) ഏകനാമം യേശുക്രിസ്തു എന്നാകുകയും ചെയ്തു. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13; മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറയുന്നതും (പ്രവൃ, 4:12. ഒ.നോ: യെശ, 45:22), വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും സകലവും കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യാൻ കല്പിച്ചിരിക്കുന്നതും നോക്കുക. (കൊലൊ, 3:17). (കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം)
ആത്മാവിൻ്റെ അദൃശ്യമായ പ്രവർത്തനം: പഴയപുതിയനിയമങ്ങളിൽ പരിശുദ്ധാത്മാവ് അദൃശ്യമായിട്ടാണ് മനുഷ്യരിൽ പ്രവർത്തിക്കുന്നത്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും അത് വ്യക്തമാക്കിയിട്ടുണ്ട്: “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:8). ആത്മസ്നാനത്തിൽ ആത്മാവ് ലഭിച്ചതിൻ്റെ ചില അടയാളങ്ങൾ ശമര്യയിലും (പ്രവൃ, 8:18), കൊർന്നേല്യൊസിൻ്റെ ഭവനത്തിലും (10:45), എഫെസൊസിലും (19:6) ഉണ്ടായിട്ടുണ്ട്. പരിശുദ്ധാത്മാവ് വ്യക്തികളിൽ പ്രവർത്തിക്കുന്നത് അദൃശ്യമായിട്ടാണെങ്കിലും ദൃശ്യമായ ചില വരങ്ങളും ഫലങ്ങളും ആത്മാവ് നല്കുന്നതിനാൽ അവനെ അറിയാനും അനുഭവിക്കാനും കഴിയും. (യോഹ,14:17).
ദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകൾ: അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1.യേശു: “അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.” (മത്തായി 3:13-15). ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് യോർദ്ദാനിൽവെച്ച് ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്: അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു.” (1തിമൊ, 3:14-16). 2.പരിശുദ്ധാത്മാവ്: “യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:21,22). 3.ദൈവപിതാവിൻ്റെ ശബ്ദം അഥവാ വചനം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം വചനമായി അഥവാ ശബ്ദമായി പഴയനിയമത്തിലും വെളിപ്പെട്ടതിൻ്റെ കൃത്യമായ രേഖ ബൈബിളിലുണ്ട്. യഹോവ നാലുപ്രാവശ്യം ശമൂവേലിനു വചനമായി വെളിപ്പെട്ടതായി കാണാം: (1ശമൂ, 3:4; 3:6,7; 3:8; 3:10). “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).
വിവിധ ആത്മാക്കൾ:1. അഭിഷിക്തൻ്റെ ആത്മാവ് (1പത്രൊ, 1:11), 2. ആത്മാവ് (മത്താ, 4:1), 3. ആലോചനയുടെ ആത്മാവ് (യെശ, 11:2), 4. ഏഴാത്മാവ് (വെളി, 3:1), 5. കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), 6. കർത്താവിൻ്റെ (ക്രിസ്തു) ആത്മാവ് (2കൊരി, 3:17), 7. കൃപയുടെ ആത്മാവ് (എബ്രാ, 10:29), 8. ക്രിസ്തുവിന്റെ ആത്മാവ് (റോമ, 8:9), 9. ജീവൻ്റെ ആത്മാവ് (റോമ, 8:2), 10. ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3), 11. ജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 12. ദഹനത്തിൻ്റെ ആത്മാവ് (യെശ, 4:3), 13. ദൈവത്തിൻ്റെ ആത്മാവ് (മത്താ, 3:16), 14. നല്ല ആത്മാവ് (നെഹെ, 9:20), 15. നിത്യാത്മാവ് (എബ്രാ, 9:14). 16. ന്യായത്തിൻ്റെ ആത്മാവ് (യെശ, 28:6), 17. ന്യായവിധിയുടെ ആത്മാവ് (യെശ, 4:3), 18. പരിജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 19. പരിശുദ്ധാത്മാവ് (മത്താ, 1:18), 20. പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), 21. പുതിയൊരു ആത്മാവ് (യെശ, 11:19), 22. പുത്രത്വത്തിൻ്റെ ആത്മാവ് (റോമ, 8:15), 23. പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 24. ബലത്തിൻ്റെ ആത്മാവ് (യെശ, 11:2), 25. മനസ്സൊരുക്കമുള്ള ആത്മാവ് (സങ്കീ, 51:12), 26. മഹത്വത്തിൻ്റെ ആത്മാവ് (1പത്രൊ, 4:14), 27. യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), 28. യഹോവയുടെ ആത്മാവ് (ന്യായാ, 3:10), 29. യഹോവാഭക്തിയുടെ ആത്മാവ് (യെശ, 11:2), 30. യാചനയുടെ ആത്മാവ് (സെഖ, 12:10), 31. യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), 32. യേശുക്രിസ്തുവിൻ്റെ ആത്മാവ് (ഫിലി, 1:19), 33. വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് (എഫെ, 1:14), 34. വിവേകത്തിന്റെ ആത്മാവ് (യെശ, 11:2), 35. വിശുദ്ധിയുടെ ആത്മാവ് (റോമ, 1:5), 36. വിശ്വാസത്തിൻ്റെ ആത്മാവ് (2കൊരി, 4:13), 37. വെളിപ്പാടിൻ്റെ ആത്മാവ് (എബെ, 1:17), 38. ശക്തിയുടെ ആത്മാവ് (2തിമൊ, 1:7), 39. സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16), 40. സുബോധത്തിൻ്റെ ആത്മാവ് (2തിമൊ, 1:7), 41. സൗമ്യതയുടെ ആത്മാവ് (ഗലാ, 6:1), 42. സ്ഥിരമായോരാത്മാവ് (സങ്കീ, 51:10), 43. സ്നേഹത്തിൻ്റെ ആത്മാവ് (2തിമൊ, 1:7). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ മേല്പറഞ്ഞ ആത്മാക്കളൊക്കെ ആരായെന്താ എന്നൊക്കെ ആര് പറയും; എന്ത് നിർവ്വചനമാണ് കൊടുക്കാൻ പറ്റുന്നത്?
ദൈവത്തിന്റെ ആത്മാവ് ഒരിക്കലും ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നിട്ടില്ല. എന്നാൽ ദൈവത്തിൻ്റെ ക്രിസ്തു മനുഷ്യനെന്ന നിലയിൽ മുപ്പത്തിയെട്ട് വർഷം (ബിസി. 6–എ.ഡി. 33) വിഭിന്നനായിരുന്നു. അപ്പോഴും ദൈവം ഏകവ്യക്തിതന്നെ ആയിരുന്നു; വിഭിന്നനായിരുന്നത് ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു വ്യക്തിയാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ കാണാം:
1. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ദൈവം മൂന്നു വ്യക്തിയാണെന്ന് പറയുന്നവർ ഈ വാക്യമെങ്കിലും വിവേചിച്ചു പഠിച്ചിരുന്നെങ്കിൽ…! “ദൈവം ആത്മാവുകുന്നു” എന്നു പറഞ്ഞശേഷം “അവരെ നമസ്കരിക്കണം എന്നല്ല; അവനെ നമസ്കരിക്കണം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം മൂന്നു വ്യക്തിയാണെങ്കിൽ ‘അവനെ’ നമസ്കരിക്കണമെന്ന് ഏകവചനത്തിൽ പറയുമായിരുന്നോ? ദൈവം ആത്മാവാകുന്നപോലെ, പരിശുദ്ധാത്മാവും ആത്മാവാണ്. രണ്ടാത്മാക്കളും വിഭിന്നരാണെങ്കിൽ “അവരെ നമസ്കരിക്കണം” എന്നല്ലേ പറയേണ്ടത്? വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴാത്മാവിനെക്കുറിച്ച് പറയുന്നുണ്ട്. (3:1). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും വിഭിന്ന വ്യക്തികളായി വിഭജിക്കുമ്പോൾ, ദൈവത്തിൻ്റെ ഏഴാത്മാവിനെ എന്തുചെയ്യും? ഭാഷയുടെ വ്യാകരണനിയമങ്ങളെല്ലാം അതിലംഘിക്കുന്ന ഉപദേശമാണ് ത്രിത്വം. ബൈബിളിലെ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള അദൃശ്യമായ വെളിപാടാണ്.
2.⁷“നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ⁸ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ⁹ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവപിതാവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും. ഏഴാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്: നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. ഇപ്പോൾ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം.
3. ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതായി യെശയ്യാവ് കണ്ടത് സൈന്യങ്ങളുടെ ദൈവമായ യഹോവയെയാണ്. (യെശ, 6:1-5). യെശയ്യാവ് കണ്ട തേജസ്സും കേട്ട ശബ്ദവും യഹോവയുടെയായിരുന്നു. (യെശ, 1:5,8). എന്നാൽ യെശയ്യാവ് യേശുവിൻ്റ തേജസ്സാണ് കണ്ടതെന്ന് യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നു. (യോഹ, 12:41). കേട്ട ശബ്ദം പരിശുദ്ധാത്മാവിൻ്റെ ആയിരുന്നെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 28:26,27). യഹോവയായ ദൈവത്തെയും ദൂതന്മാരെയുമല്ലാതെ മറ്റൊരു ദൈവവ്യക്തിയെ യെശയ്യാവ് സ്വർഗ്ഗത്തിൽ കണ്ടിരുന്നില്ലെന്നോർക്കുക. സ്വർഗ്ഗത്തിൽ കണ്ട യഹോവയും ഭുമിയിൽ മനുഷ്യനായി വെളിപ്പെട്ട യേശുവും യേശുവിൻ്റെമേൽ ആവസിച്ച പരിശുദ്ധാത്മാവും ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും നിത്യമായ അസ്തിത്വത്തിൽ ഏകവ്യക്തിയുമാണെന്ന് തെളിയുന്നു.
4. സ്നാനത്തിൽ ദേഹരൂപത്തിലാണ് പരിശുദ്ധാത്മാവ് യേശുവിൻ്റമേൽ ആവസിച്ചത്. (മത്താ, 3:16). പിതാവിൻ്റെ ശബ്ദം സ്വർഗ്ഗത്തിൽനിന്നു കേൾക്കുകയും ചെയ്തു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22). യേശുക്രിസ്തു ദൈവാത്മാവിനാലും കർത്താവിൻ്റെ ശക്തിയാലും അത്ഭുതങ്ങളെ പ്രവർത്തിച്ചതായും പറഞ്ഞിട്ടുണ്ട്. (മത്താ, 12:28; ലൂക്കൊ, 5:17). എന്നാൽ പത്രൊസ് പറഞ്ഞിരിക്കുന്നു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). പരിശുദ്ധാത്മാവാണ് യേശുവിൻ്റെമേൽ ആവസിച്ചത്; എന്നാൽ ദൈവമാണ് യേശുവിൻ്റെ കൂടെയിരുന്ന് പ്രവർത്തിച്ചതെന്ന് പത്രൊസ് പറയുന്നു; പിതാവും ആത്മാവും ഒന്നാണെന്ന് വ്യക്തമല്ലേ?
5. പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച ശേഷമാണ് ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:18,19). എന്നാൽ പരിശുദ്ധാത്മാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു ഒരിക്കലും പറഞ്ഞിട്ടില്ല; അപ്പോൾത്തന്നെ പിതാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്: പിതാവിനെ, തന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 5:32,37). പിതാവ് തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ‘ഏകനല്ല‘ എന്ന് പറഞ്ഞിരിക്കുന്നു. (യോഹ, 8:16; 8:29; 16:32). ‘ഞാൻ പിതാവിലും പിതാവു എന്നിലും‘ ആകുന്നു എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 10:38; 14:10,11). പിതാവും പുത്രനും ‘തമ്മിൽ സംസാരിക്കുന്നു.’ (യോഹ, 12:28). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 14:23). ‘നിന്നെയും യേശുക്രിസ്തുവിനെയും‘ എന്നിങ്ങനെ തന്നെയും പിതാവിനെയും ക്രിസ്തു വേർതിരിച്ചു പറഞ്ഞിരിക്കുന്നു. (യോഹ, 17:3). പരിശുദ്ധാത്മാവ് തൻ്റെമേൽ ആവസിച്ചു; പിതാവ് തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു പറഞ്ഞു; പിതാവും പരിശുദ്ധാത്മാവും ഒരാൾ തന്നെയല്ലേ?
6. പിതാവ് മറ്റൊരു വ്യക്തിയായി തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നതു കൂടാതെ, ദൈവപിതാവാണ് ക്രിസ്തുവിൻ്റെ കൂടെവസിച്ച് അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതെന്ന് അപ്പസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായി പ്രത്രൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). എന്നാൽ, താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നു: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32; മർക്കൊ, 3:29; ലൂക്കോ, 12:10). ദൈവപിതാവാണ് യേശുവിൻ്റെ കൂടെയുള്ളതെന്നു പത്രൊസും തൻ്റെകൂടെയുള്ള വ്യക്തി പിതാവാണെന്നും യേശുവും പറഞ്ഞു; എന്നാൽ തൻ്റെകൂടെയിരുന്ന് പ്രവർത്തിക്കുന്ന അഥവാ താൻ ചെയ്യുന്ന പ്രവൃത്തികളെ ദുഷിച്ചുപറഞ്ഞാൽ; അത് ആത്മാവിനെതിരെയുള്ള ദൂഷണമാണ്. അപ്പോൾ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമായില്ലേ? പിതാവും പരിശുദ്ധാത്മാവും വ്യതിരിക്തരാണെങ്കിൽ, തൻ്റെ പ്രവൃത്തികൾക്ക് എതിരെയുള്ള ദൂഷണം തൻ്റെകൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പിതാവിന് എതിരെയാണല്ലോ; അപ്പോൾ പിതാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കയില്ല എന്നല്ലേ പറയേണ്ടത്?
7. പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ സ്നേഹിക്കുന്നതായി പറഞ്ഞിട്ടില്ല. പിതാവ് പുത്രനെ സ്നേഹിക്കുന്നു: “പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.” (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). പുത്രൻ പിതാവിനെ സ്നേഹിക്കുന്നു: “എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.” (യോഹ, 14:31). ഇവിടെയൊരു സംശയം തോന്നാം; ദൈവം ഒരു വ്യക്തിയാണെങ്കിൽ, പിതാവും പുത്രനും തമ്മിൽ എങ്ങനെ സ്നേഹിക്കാൻ കഴിയും? പാപപരിഹാര ശുശ്രൂഷയോടുള്ള ബന്ധത്തിൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു; അതിനാലാണ് പരസ്പരം സ്നേഹിക്കുന്നതായി പറഞ്ഞിരിക്കുന്നത്. (യോഹ, 8:16; 8:29; 14:23; 16:32). ദൈവമല്ല ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (1തിമൊ, 2:5,6; 3:16). എന്നാൽ പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും വിഭിന്നനായിരുന്നിട്ടില്ല.
8. യേശു പിതാവിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും പിതാവ് തിരിച്ചു പുത്രനെ അഭിസംബോധന ചെയ്തും സംസാരിക്കുന്നതായയും കാണാം; യേശു: ‘പിതാവേ‘ എന്നു വിളിച്ചു പ്രാർത്ഥിക്കുന്നു. (മത്താ, 11:25; 26:39) പിതാവ്: ‘ഇവൻ എൻ്റെ പ്രിയപുത്രൻ‘ എന്നു സംബോധന ചെയ്യുന്നു. (മത്താ, 3:17; 17:5). പിതാവും പുത്രനും തമ്മിൽ സംസാരിക്കുന്നു: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.” (യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനെന്ന നിലയിൽ യേശു ദൈവത്തിൽനിന്നും വേർപെട്ട ഒരു വ്യക്തിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും ഭിന്നനല്ലാത്തതിനാൽ അങ്ങനെ കാണാൻ കഴിയില്ല.
9. ക്രിസ്തു ദൈവത്തിൻ്റെ ആത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്: “എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (എബ്രാ, 9:14). ക്രിസ്തു മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കുന്നതും ദൈവാത്മാവിലാണ്: “ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). എന്നാൽ, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നു പ്രവൃത്തികളുടെ പൂസ്തകത്തിൽ പറഞ്ഞിരിക്കുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23,24. ഒ.നോ: 2:31; 10:40; 13:30; 13:32; 13:37; 17:31). യേശുവെന്ന ഏകമനുഷ്യനെ ആത്മാവും ദൈവവും മരണത്തിൽനിന്ന് വേറെവേറെയായി ഉയിർപ്പിച്ചുവെന്ന് ആരും പറയില്ലല്ലോ. അതിനാൽ, ദൈവവും ആത്മാവും അഭിന്നരല്ലെന്ന് മനസ്സിലാക്കാമല്ലോ?
10. അനന്യാസിനോടും സഫീരയോടുമുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിനെ ദൈവമെന്നും കർത്താവെന്നും അഭിന്നമായി പറയുന്നത് നോക്കുക: “അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? (പ്രവൃ, 5:3). അടുത്തവാക്യം: “അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (പ്രവൃ, 5:4). ആദ്യവാക്യത്തിൽ പരിശുദ്ധാത്മാവെന്ന് പറഞ്ഞിട്ട് അടുത്തവാക്യത്തിൽ ദൈവമെന്ന് പറഞ്ഞിരിക്കുന്നു. ഒമ്പതാം വാക്യം: “പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.” (പ്രവൃ, 5:9). പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചു; ദൈവത്തോടു വ്യാജം കാണിച്ചു; കർത്താവിൻ്റെ (യേശു) ആത്മാവിനെ പരീക്ഷിച്ചു. ഇവിടെയും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്നു തെളിയുന്നു.
11. “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.” (യിരെ, 10:10). “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). “ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.” (2കൊരി, 3:3). മേല്പറഞ്ഞ വേദഭാഗങ്ങൾ പ്രകാരം ജീവനുള്ള ദൈവമായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവും അവൻ്റെ ആത്മാവും ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം.
12. പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്; കാര്യസ്ഥനെന്ന് പുത്രനെയും പരിശുദ്ധാത്മാവിനെയും അഭിന്നമായി വിളിച്ചിരിക്കുന്നതു കാണാം. പരിശുദ്ധാത്മാവ്: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16; 14:26; 15:26; 16:7). യേശുക്രിസ്തു: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1യോഹ, 2:1). ഇത് യേശുവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും അഭിന്നത്വമാണ് കാണിക്കുന്നത്. കൂടാതെ, പരിശുദ്ധാത്മാവിനെ, ദൈവത്തിൻ്റെ ആത്മാവെന്നും ക്രിസ്തുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിട്ടുമുണ്ട്: “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.” (റോമ, 8:9).
13. വിശ്വാസിയുടെ ശരീരത്തെ ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും ക്രിസ്തുവിൻ്റെ അവയവങ്ങളെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). “നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.” (1കൊരി, 6:15). അതിനാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകവ്യക്തിയാണെന്ന് മനസ്സിലാക്കാം.
14. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16. ഒ.നോ: 16:7). യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി വരുന്നത് താൻതന്നെയാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ തനിക്ക് എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം: “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക.
15. ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ്റെ യേശുവിനെക്കുറിച്ചൊരു പ്രവചനമുണ്ട്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു സഭയെക്കുറിച്ചുള്ള തൻ്റെ നിർണ്ണയം പ്രഖ്യാപിച്ചിരുന്നു: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). പരിശുദ്ധാത്മാവ് യേശുക്രിസ്തുവിൽ നിന്ന് വ്യതിരിക്തനാണെന്ന് വിചാരിച്ചുകൊണ്ട് ചിലർ പറയുന്നത് കേട്ടിട്ടുണ്ടാകും: യേശുക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല; പരിശുദ്ധാത്മാവാണ് സഭസ്ഥാപിച്ചത്. അങ്ങനെയെങ്കിൽ, യോഹന്നാൻ്റെ പ്രവചനവും ക്രിസ്തുവിൻ്റെ പ്രഖ്യാപനവും അസ്ഥാനത്താണ്; രണ്ടും ഒരുപോലെ പാളിയെന്ന് പറയേണ്ടിവരും. എന്നാൽ വസ്തുതയെന്താണ്: പിതാവായദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട് അവനോടു കൂടെയിരുന്ന് പ്രവർത്തിച്ചതുപോലെ, മഹാദൈവമായ യേശുക്രിസ്തുവാണ് തൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനാൽ സ്നാനം നല്കിക്കൊണ്ട് സഭ സ്ഥാപിച്ചതും ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും. (മത്താ,28;19). എന്തെന്നാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾതന്നെയാണ്; അഥവാ ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളാണ്.
16. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16). എല്ലാവരിലും വ്യാപരിക്കുന്നതും എല്ലാവരിലും ഇരിക്കുന്നതും പിതാവാണെന്നും, യേശുക്രിസ്തുവാണ് ലോകാവസാനത്തോളം കൂടെയിരിക്കുന്നതെന്നും, സത്യത്തിന്റെ ആത്മാവെന്ന കാര്യസ്ഥൻ എന്നേക്കും കൂടെയിരിക്കുമെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനാം കഴിപ്പിപ്പാൻ പറഞ്ഞശേഷം യേശു പറഞ്ഞത്: “ഞങ്ങളോ എന്നല്ല ഞാനോ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ്. (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ യേശുക്രിസ്തുവാണ് നമ്മോടുകൂടെ വസിക്കുന്ന ഏകസത്യദൈവം.
ദൈവം തന്നെ ആത്മാവായിരിക്കെ, ദൈവത്തിൻ്റെ ആത്മാവു’ എന്ന് പറഞ്ഞാൽ അത് മറ്റൊരു വ്യക്തിയെക്കുറിക്കുന്ന പ്രയോഗമാണെന്നു വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. ഒന്ന്; ദൈവം ആത്മാവാണ്. (യോഹ, 4:24). യേശുക്രിസ്തുവും ആത്മാവാണ്. (1കൊരി, 15:45; 2കൊരി, 3:16-18). പരിശുദ്ധാത്മാവും ആത്മാവാണ്. (1പത്രൊ, 4:14). മൂന്നു വിഭിന്നരായ ആത്മാക്കളാണെങ്കിൽ ദൈവം ഏകാത്മാവാണെന്ന് ബൈബിളിൽ എഴുതിവെയ്ക്കില്ലല്ലോ? (യോഹ, 4:24; എഫെ, 2:18; ഫിലി, 1:27). അടുത്തത്; സ്വർഗ്ഗത്തിലുള്ളതെല്ലാം ആത്മാക്കളാണ്. ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെങ്കിൽ, യേശുക്രിസ്തുവിന്റെ ആത്മാവ് ആരാണെന്ന് പറയും? (ഫിലി, 1:19). ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാകുമെങ്കിൽ, യെഹെസ്ക്കേൽ സ്വർഗ്ഗത്തിൽ കണ്ട ജീവികളുടെ ആത്മാവു (spirit of living creature) ആരാണെന്ന് പറയും? (1:20; 1:21; 10:17). ബൈബിൾ ആഖ്യാനത്തെ വിസ്മരിച്ചുകൊണ്ട് തോന്നുംപടി വ്യാഖ്യാനിക്കാൻ പറ്റുമോ?
രണ്ട്; ദൈവത്തിൻ്റെ ആത്മാവിന് സൃഷ്ടിയിൽ പങ്കുള്ളതുകൊണ്ട്, ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് ചിലർ കരുതുന്നു: “ദൈവത്തിന്റെ ആത്മാവു (റൂവഹ്) എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം (നെഷ്മാ) എനിക്കു ജീവനെ തരുന്നു.” (ഇയ്യോ, 33:4). ആത്മാവിനും ശ്വാസത്തിനും സൃഷ്ടിപ്പിൽ പങ്കുള്ളതായി ഇവിടെ പറഞ്ഞിട്ടുണ്ട്; എന്നാൽ ആത്മാവിനു സൃഷ്ടിപ്പിൽ പങ്കുള്ളതായി ഇവിടെ മാത്രമാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ശ്വാസത്തിന് പങ്കുള്ളതായി ഉല്പത്തിയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം (നെഷ്മാ) ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ലിവ്യാഥാൻ്റെ സൃഷ്ടിപ്പിൽ ശ്വാസത്തിനു പങ്കുള്ളതായി സങ്കീർത്തകനും പറഞ്ഞിട്ടുണ്ട്: “നീ നിന്റെ ശ്വാസം (റൂവഹ്) അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.” (സങ്കീ, 104:30). മനുഷ്യൻ്റെ സൃഷ്ടിപ്പിൽ പങ്കുള്ളതുകൊണ്ട് ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ, മനുഷ്യൻ്റെയും ജീവികളുടെയും സൃഷ്ടിപ്പിൽ പങ്കുള്ളതുകൊണ്ട് ദൈവത്തിൻ്റെ ശ്വാസം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? സൃഷ്ടിയിൽ പങ്കുള്ളവയൊക്കെയും ദൈവത്തിൽനിന്ന് വിഭിന്നരായ വ്യക്തിയാണെങ്കിൽ, സൃഷ്ടിപ്പിൽ പങ്കുള്ള ദൈവത്തിൻ്റെ കയ്യെയും (സങ്കീ, 119:73; യെശ, 45:12), ജ്ഞാനത്തെയും (സദൃ, 3:19; യിരെ, 10:12; 51:12), ഭുജത്തെയും (യിരെ, 27:5; 32:17), വലങ്കൈയെയും (യെശ, 48:13), വിവേകത്തെയും (സദൃ, 3:19; യിരെ, 10:12; 51:12), ശക്തിയെയും (യിരെ, 10:12; 51:12), ശ്വാസത്തെയും (ഇയ്യോ, 34:4; സങ്കീ, 104:30) വിഭിന്ന വ്യക്തികളായി കണക്കാക്കുമോ?
മൂന്ന്; ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ താഴെപ്പറയുന്ന ആത്മാക്കൾക്കൊക്കെ ആരു സമാധാനം പറയും?1. ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2), യഹോവയുടെ ആത്മാവ് (ന്യായാ, 3:10), യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3). 2. യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19), കർത്താവിന്റെ ആത്മാവ് (2കൊരി, 3:17), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 3. ആത്മാവ് (മത്താ, 4:1). പരിശുദ്ധാത്മാവ് (മത്താ, 12:32), നിത്യാത്മാവ് (എബ്രാ, 9:14), ജീവൻ്റെ ആത്മാവ് (റോമ, 8:2), പുതിയൊരു ആത്മാവ് (യെശ, 11:19). പിന്നെ, ദൈവത്തിൻ്റെ ഏഴാത്മാവ് (വെളി, 3:1) ഈ ആത്മാക്കളൊക്കെ ആരാണെന്നു പറയും?
നാല്: റൂവഹിനെ മനുഷ്യൻ്റെ ആത്മാവ്, മനസ്സ്, സ്വഭാവം, ചൈതന്യം, ഉയിര് (mind, spirit, soul) എന്നീ അർത്ഥങ്ങളിൽ എഴുപത്തഞ്ചോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മനുഷ്യൻ്റെ ആത്മാവിനും ആളത്തത്തിൻ്റെ സവിശേഷതകൾ കാണാൻ കഴിയും: ദൈവത്തോടു ചേരുവാൻ കാംക്ഷിക്കുന്നു (സങ്കീ, 42:1), ദൈവത്തിനായി ദാഹിക്കുന്നു (സങ്കീ, 42:1), ഉള്ളിൽ ഞരങ്ങുന്നു (സങ്കീ, 42:5,11; 43:5), വിഷാദിക്കുന്നു (സങ്കീ, 42:6), ശോധന ചെയ്യുന്നു (സങ്കീ, 77:6), മനസ്സിൻ്റെ ഉള്ളറകളെ പരിശോധിക്കുന്നു (സദൃ, 20:27), അന്വേഷിക്കുന്നു (യെശ, 26:9). മനുഷ്യൻ്റെ ആത്മാവിനെ “നീ” എന്ന മധ്യമപുരുഷ സർവ്വനാമത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു. (സങ്കീ, 42:5,11; 43:5). മനുഷ്യൻ്റെ ആത്മാവിനെയും പ്രാണൻ അഥവാ ദേഹിയെയും പ്രത്യേകം പ്രത്യേകം കുറ്റമറ്റതായി സൂക്ഷിക്കാൻ കല്പനയുമുണ്ട്: “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെങ്കിൽ, മനുഷ്യരുടെ ആത്മാവു മനുഷ്യരിൽനിന്ന് വിഭിന്നനും, ഓരോ മനുഷ്യനും തന്നിൽത്തന്നെ ബഹുത്വമുള്ളവൻ അല്ലെങ്കിൽ ത്രിത്വമാണെന്നും നിങ്ങൾ അംഗീകരിക്കുമോ?
“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ഏകാത്മാവായ ദൈവത്തെ ഏകമനസ്സോടെ ആരാധിക്കാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ!
ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടായ പൂർണ്ണമനുഷ്യനാണെന്നല്ലാതെ, ദൈവപുത്രൻ ദൈവമാണെന്നു ബൈബിൾ പറയുന്നില്ല: (2കൊരി, 5:21; 1തിമൊ, 3:14-16).
“പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു ദൈവപുത്രനും (യോഹ, 17:3. ഒ.നോ: 5:44; മത്താ, 4:10; 24:36; ലൂക്കൊ, 4:8) അപ്പൊസ്തലന്മാരും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6: എബ്രാ, 2:11) ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. പിതാവായ ദൈവമെന്നല്ലാതെ; പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരു പ്രയോഗം ഒരിടത്തുമില്ല. പരിശുദ്ധാത്മാവ് പിതാവിൽനിന്നു വ്യതിരിക്തനാണെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നു വ്യതിരിക്തനാണെന്നു പഠിപ്പിക്കുന്ന ട്രിനിറ്റി, ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ എന്തുചെയ്യും? (വെളി, 1:4; 3:1). ഏഴാത്മാവിനെ ത്രിത്വത്തിൽ എങ്ങനെ കൊള്ളിക്കും? ബൈബിളിൽനിന്നു ആ ഭാഗം കീറിക്കളയേണ്ടിവരും.
1. “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.” (എഫെ, 4:30). അടുത്തവാക്യം: “ദൈവം ആത്മാവു ആകുന്നു; അവനെ (ഏകവചനം) നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” ദൈവം ഏകത്മായിരിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവെന്നു പറഞ്ഞാൽ എങ്ങനെയാണ് മറ്റൊരു വ്യക്തിയാകുന്നത്???… (യോഹ, 4:24)
2. ത്രിത്വം പറയുന്ന മൂന്നു വ്യക്തി: പിതാവ് പുത്രൻ പരിശുദ്ധാത്മാവാണ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ത്രിത്വത്തിലെ ഒരു വ്യക്തിയായ പിതാവിൻ്റെ ആത്മാവ് ആരാണെന്ന് പറയും???… (മത്താ, 10:20). ത്രിത്വത്തിലേ ഒരു വ്യക്തിയായ പിതാവിൻ്റെ ആത്മാവ് പിന്നെയും മറ്റൊരു വ്യക്തിയാൽ; നിങ്ങളുടെ ദൈവം ത്രിത്വമെന്നതുമാറി ചതുർത്വമാകില്ലേ?
3. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ത്രിത്വത്തിലെ മറ്റൊരു വ്യക്തിയായ യേശുക്രിസ്തുവിന്റെ ആത്മാവാരാണ്???…. (ഫിലി, 1:19). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്നും യേശുക്രിസ്തുവിന്റെ ആത്മാവ് അവനിൽനിന്ന് വിഭിന്നരായ വ്യക്തികളാണ്ടേ?
4. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ദൈവത്തിൻ്റെ ഏഴാത്മാക്കൾ ആരാണ്???… (വെളി, 3:1). ത്രിത്വവും പിതാവിൻ്റെ ആത്മാവും പുത്രൻ്റെ ആത്മാവും പിന്നെ ഏഴാത്മാവും ചേരുമ്പോൾ പന്ത്രണ്ട് വ്യക്തിയാകും; ഇതിൽഭേദം മുപ്പത്തിമുക്കോടി ദൈവങ്ങളിൽ വിശ്വസിക്കുന്നതല്ലേ?
5. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ആത്മശരീരികളായ ജീവികളുടെ ആത്മാക്കളാരാണ്???… (യെഹെ, 1:20). ആത്മാവായ ദൈവത്തിൻ്റെ ആത്മാവ് അവനിൽനിന്ന് വിഭിന്നനായിരിക്കുകയും ആത്മാവായ ജീവികളുടെ ആത്മാവ് അവരിൽനിന്നും വിഭിന്നനല്ലാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
6. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, മനുഷ്യൻ്റെ ആത്മാവ് മനുഷ്യനിൽനിന്ന് വിഭിന്നനല്ലാത്തത് എന്തുകൊണ്ടാണ്???… (സെഖ, 12:1)
പരിശുദ്ധാത്മാവ് പിതാവിൽനിന്നു വ്യതിരിക്തനാണെങ്കിൽ ഒരേയൊരു സത്യദൈവം പിതാവാണെന്നു (Father, the only true God) പുത്രൻ ഒരിക്കലും പറയില്ല: (യോഹ, 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) ഒരിക്കലും പറയില്ലായിരുന്നു: (യോഹ, 5:44) അവനെ മാത്രം ആരാധിക്കണമെന്നും ഒരിക്കലും പറയില്ലായിരുന്നു: (മത്താ, 4:10; ലൂക്കൊ, 4:8). പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ലെന്നും (മത്താ, 11:27; ലൂക്കൊ, 10:22) പിതാവ് മാത്രം സകലവും അറിയുന്നുവെന്നും (മത്താ, 24:36) പുത്രൻ പറയില്ലായിരുന്നു. ത്രിത്വം പഠിപ്പിക്കുന്നപോലെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നു വിഭിന്നനായ ദൈവമോ, വ്യക്തിയോ ആണെങ്കിൽ ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ പരിശുദ്ധാത്മാവ് ഒന്നുമല്ലാതായി മാറും. ആത്മാവിനെ പിതാവിൽനിന്നു വിഭിന്നനാക്കി ഒന്നുമല്ലാതാക്കിയ ഉപദേശമാണ് ട്രിനിറ്റി. “പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മർക്കൊ, 3:29).
“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു………. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.” (പ്രവൃത്തികൾ 7:55-60)
സ്തെഫാനോസ് രണ്ടു വ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ വസ്തുതയെന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപമായ യേശുവിനെയുമാണ് സ്തെഫാനോസ് കണ്ടത്. (കൊലൊ, 1:15; 2:9). പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ എന്നായിരുന്നു. (പുറ, 314,15). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയാണ്, യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയായ ദൈവത്തിൻ്റെയാണ്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രോസ് വിളിച്ചുപറയുന്നത്, രക്ഷയ്ക്കായി ആകാശത്തിനു കീഴിൽ മറ്റൊരു നാമവും ഇല്ലെന്നാണ്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). യഹോവയുടെ കാലം കഴിഞ്ഞുപോയെന്നോ, അപ്പനു വയസ്സായപ്പോൾ അധികാരം മകനെ ഏല്പിച്ചെന്നോ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം 2രാജാ, 19:15; നെഹെ, 9:6); പിതാവായ ഏകദൈവമേ നമുക്കുള്ളു. (1കൊരി, 8:6; എഫെ, 4:6). അവൻ തന്നെയാണ് മനഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപങ്ങളും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചുയിർത്തത്. (1തിമൊ, 3:14-16). അവിടെ, ‘ദൈവമഹത്വം’ എന്നു പറഞ്ഞശേഷം ‘ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു’ എന്നു പറഞ്ഞിരിക്കയാലാണ് ദൈവത്തെയും യേശുക്രിസ്തുവിനെയും കണ്ടുവെന്ന് കരുതുന്നത്. സത്യവേദപുസ്തകം നൂതന പരിഭാഷയലെ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു.” (പ്രവൃ, 7:55). അദൃശ്യനായ ദൈവത്തെയല്ല; അവൻ്റെ തേജസ്സാണ് കണ്ടത്.
സ്തെഫാനോസ് പഴയനിയമത്തിലാണ് ആ കാഴ്ച കണ്ടതെങ്കിൽ, യേശുക്രിസ്തുവിനെ കണ്ടു എന്നു പറഞ്ഞിരിക്കുന്ന സ്ഥാനത്ത് യഹോവയെ കണ്ടു എന്നു പറയുമായിരുന്നു; എന്തെന്നാൽ, യഹോവ തന്നെയാണ് യേശുക്രിസ്തു. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3;14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കുന്നത്. (മത്താ, 1:21; 1തിമൊ, 3:14-16). പ്രവചനംപോലെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). അതിനോടുള്ള ബന്ധത്തിൽ ഏഴു തെളിവുകൾ തരാം:
ഒന്ന്: ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (സങ്കീ, 35:10; പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായിരുന്നു ജഡത്തിൽ വെളിപ്പെട്ട ക്രിസ്തു. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അതിനാൽ, രണ്ടു വ്യക്തികളെ സ്തെഫാനോസിനു കാണാൻ കഴിയില്ല.
രണ്ട്: ത്രിത്വത്തിന് ദൈവം ഒരു വ്യക്തിയല്ല; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വ്യക്തിയാണ്. സ്തെഫാനോസ് അവിടെ, പിതാവിനെയും യേശുവിനെയും കണ്ടു എന്നല്ല; ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. ത്രിത്വത്തിന് ദൈവം എല്ലായ്പ്പോഴും മൂന്നു വ്യക്തി തന്നെ ആയിരിക്കുമല്ലോ; ചിലപ്പോൾ ഒരു വ്യക്തി, മറ്റുചിലപ്പോൾ രണ്ടുവ്യക്തി, വേറെ ചിലപ്പോൾ മൂന്നുവ്യക്തിയല്ലല്ലോ. ദൈവത്തിൽത്തന്നെ മൂന്ന് വ്യക്തികൾ ഉണ്ടായിരിക്കെ, ദൈവത്തെയും വലത്തുഭാഗത്ത് യേശുവിനെയും കണ്ടുവെന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സ്വർഗ്ഗത്തിൽ യേശുവിനെയും ചേർത്ത് നാലുപേരായി; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; അപ്പോൾ അഞ്ചു വ്യക്തിയാകും. അതിനാൽ, സ്തെഫാനോസ് കണ്ടത് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവെന്ന ഏകനെയുമാണെന്ന് മനസ്സിലാക്കാമല്ലോ. ഇനി, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ദൈവമഹത്വം പിതാവാണ്; അങ്ങനെ പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തിയെ കണ്ടുവെന്ന് വാദിച്ചാൽ; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോഴാണ് തനിക്ക് സ്വർഗ്ഗീയദർശനം ലഭിച്ചത്; അങ്ങനെ ത്രിത്വത്തിലെ മൂന്നു വ്യക്തിയുമായി. അപ്പോൾ, അക്ഷയനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്നു പറയും? ആരും ഒരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അപ്പോഴും ത്രിത്വോപദേശം നിലനില്ക്കില്ല; ദൈവം ചതുർത്വമായിമാറും.
മൂന്നു; അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെന്ന് വാദിച്ചാൽ; ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നൊക്കെയുള്ള പ്രയോഗങ്ങൾ അബദ്ധമായി മാറും. ഒരു കാര്യംകൂടി മനസ്സിലാക്കണം: സ്തെഫാനോസ് ഈ കാഴ്ചകണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് ”ദൈവം അദൃശ്യനാണെന്നും, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നു പൗലൊസ് അപ്പൊസ്തലൻ പറഞ്ഞത്. (1തിമൊ, 1:17; 6:16). ഏകദേശം അമ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്നു യോഹന്നാൻ പറഞ്ഞത്. (യോഹ, 1:18; 1യോഹ, 4:12). സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടുവെങ്കിൽ പൗലൊസും യോഹന്നാനും അങ്ങനെ എഴുതുമായിരുന്നില്ല. അതിനാൽ അവൻ യേശുക്രിസ്തുവെന്ന ഏകനെയല്ലാതെ, മറ്റൊരു ദൈവവ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടില്ലെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവിൻ്റെ ആവശ്യമില്ല. പിന്നെയും, രണ്ടു വ്യക്തികയെ കണ്ടുവെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് സാക്ഷ്യംപറയുകയാണ് ചെയ്യുന്നത്.
നാല്: സ്തെഫാനോസിനെ കൂടാതെ സ്വർഗ്ഗത്തിലെ ദൈവത്തെ അനേകർ കണ്ടിട്ടുണ്ട്. യഹോവ ഭൂമിയിൽ തൻ്റെ ജനത്തിന് പലനിലകളിൽ പ്രത്യക്ഷനായത് മാത്രമല്ല, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദർശനവും അനേകർക്ക് നല്കിയിട്ടുണ്ട്. ഉദാഹരണം: മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. ഇവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരെയാണ് കണ്ടത്; മറ്റൊരു ദൈവവ്യക്തിയെ ആരും കണ്ടില്ല. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യോഹന്നാൻ, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അവരാരും കാണാത്ത മറ്റൊരു ദൈവവ്യക്തിയെ എങ്ങനെയാണ് സ്തെഫാനോസ് കണ്ടത്?
അഞ്ച്: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” (സങ്കീ, 31:5. ഒ.നോ: സംഖ്യാ, 27:17; സങ്കീ, 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 4:19). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടില്ല; തേജസ്സാണ് കണ്ടത്. പിന്നെ കണ്ടതാകട്ടെ ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുവിനെയാണ്; അതിനാലാണ് യേശുക്രിസ്തുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്. (പ്രവൃ, 7:59).
ആറ്: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തെയല്ല; ദൈവതേജസ്സ് മാത്രമാണ്. കാരണം, ദൈവം അദൃശ്യൻ മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമാണ്. (യിരെ, 23:23,24; 139:7-10). ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്ക് വലത്തുഭാഗമോ ഇടത്തുഭാഗമോ മുൻഭാഗമോ പിൻഭാഗമോ മുകൾഭാഗമോ കീഴ് ഭാഗമോ ഉണ്ടാകില്ല. അപ്പോൾത്തന്നെ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവന് വലത്തുഭാഗവും ഇടത്തുഭാഗവും ഉണ്ട്. (1രാജാ, 22:18). യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയുമാണ് വസിക്കുന്നത്. (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തിൻ്റെ തേജസ്സാണ്; തേജസ്സ് ഒരു പ്രത്യേകസ്ഥലത്ത് പ്രത്യക്ഷമാകുന്നതാണ്; അതുകൊണ്ടാണ് ദൈവതേജസ്സിൻ്റെ വലത്തുഭാഗത്ത് യേശുക്രിസ്തുവിനെ കണ്ടതായി പറഞ്ഞിരിക്കുന്നത്. എബ്രായലേഖകൾ ക്രിസ്തുവിനെ തേജസ്സിൻ്റെ പ്രഭയെന്നും തത്വത്തിൻ്റെ മുദ്രയെന്നും പറഞ്ഞിരിക്കുന്നു. (1:3). ദൈവതേജസ്സും (glory) അതിൻ്റെ പ്രഭയും (brightness) എന്നു പറഞ്ഞാൽ, രണ്ടു പ്രഭയെന്നോ രണ്ടു തേജസ്സെന്നോ ആരും പറയില്ല; തേജസ്സിൻ്റെ പ്രതിഫലനമാണ് പ്രഭ. തത്വവും (person) അതിൻ്റെ മുദ്രയും (image) എന്നു പറഞ്ഞാൽ; രണ്ടു തത്വമെന്നോ രണ്ടു മുദ്രയെന്നോ ആരും പറയില്ല; ദൈവതത്വം അഥവാ അദൃശ്യനായ ദൈവവ്യക്തിയുടെ ദൃശ്യമായ മുദ്ര അഥവാ പ്രതിരുപം എന്നു പറയം. അതാണ് പൗലൊസ് പറയുന്ന അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപം. (കൊലൊ, 1:15; 2:9).
ഏഴ്; മാളികമുറിയിൽ വെച്ചുള്ള ക്രിസ്തുവിൻ്റെ അവസാന പ്രഭാഷണത്തിനിടയിൽ ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.” (യോഹ, 14:8). യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണമെന്നായിരുന്നു; ആദ്യം യേശുവിൻ്റെയൊരു മറുചോദ്യമായിരുന്നു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” ഇത്രകാലം പിതാവിനെക്കുറിച്ചു പഠിപ്പിച്ചിട്ടും നിനക്ക് മനസ്സിലായില്ലേ എന്നാണോ യേശു ചോദിക്കുന്നത്? അല്ല. “ഇത്രകാലം മനുഷ്യനായി ഞാൻ നിൻ്റെകൂടെ വസിച്ചിട്ടും നിനക്കെന്നെ മനസ്സിലായില്ലേ” എന്നാണ്. അപ്പോൾ യേശു ആരാണ്? ദൈവപിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശു. (1തിമൊ, 3:14-16; 1പത്രൊ, 1:20). തൻ്റെ ഐഹികജീവകാലത്ത് ദൈവവും മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു. (യോഹ, 5:32,37; 8:16; 8:29; 14:23; 16:32; 17:3). തൻ്റെ ജഡത്തിലെ ശുശ്രൂഷകഴിഞ്ഞാൽ അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ താൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല; ഇന്നെലെയും ഇന്നും എന്നെന്നേക്കും അനന്യൻ ദൈവം മാത്രമാണ്. (തീത്തൊ, 2:12; എബ്രാ, 13:8). അതുകൊണ്ടാണ് നീയെന്നെ അറിയുന്നില്ലയോ എന്ന് യേശു ചോദിക്കുന്നത്. വീണ്ടും സ്പഷ്ടമായി പറയുന്നു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” യേശു ഇത് പറയുന്ന സന്ദർഭംകൂടി നോക്കണം: “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിശേഷം പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളാം” എന്നു പറഞ്ഞശേഷമാണ് ഇത് പറയുന്നത്. (യോഹ, 14:3). തന്നിൽനിന്നും വ്യതിരിക്തനായ ഒരു പിതാവുണ്ടെങ്കിൽ, പുനരുത്ഥാനത്തിൽ ദൈവദൂതതുല്യനും ക്രിസ്തുവിനോടു ഏകീഭവിക്കുകയും ചെയ്യുന്ന ഫിലിപ്പോസിന് പിതാവിനെ കാണാൻ കഴിയേണ്ടതല്ലേ? (ലൂക്കൊ, 20:36; റോമ, 6:5). അപ്പോൾ യേശു പറഞ്ഞതിനർത്ഥം: ഞാനല്ലാതെ മറ്റൊരു പിതാവില്ല അഥവാ സ്വർഗ്ഗത്തിലും എന്നെയല്ലാതെ മറ്റാരെയും കാണില്ലെന്നാണ്. യെഹൂദന്മാരെക്കുറിച്ചു യേശു പറഞ്ഞു: “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു.” (യോഹ, 15:24). ഇതും നോക്കുക: “എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.” (യോഹ, 12:45). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.” (യോഹ, 15:23). “അവൻ നിത്യപിതാവെന്ന് വിളിക്കപ്പെടും” എന്ന യെശയ്യാവിൻ്റെ പ്രവചനവും ഓർക്കുക. (യെശ, 9:6). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ഏകവ്യക്തി; ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുക്രിസ്തുവാണ്. (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19). അതുകൊണ്ടാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കയ്യിൽ ഏല്പിച്ചത്. ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ എന്നു യേശുക്രിസ്തു പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിനു ലഭിച്ച സ്വർഗ്ഗീയദർശനം.
ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല സർവ്വവ്യാപിയും കൂടിയാണ്. ദൈവത്തിൻ്റെ സർവ്വവ്യാപിത്വത്തിന് തെളിവായിട്ട് പ്രധാനപ്പെട്ട മൂന്നു വേദഭാഗങ്ങളുണ്ട്: (139:7-10; യിരെ, 23:23,24; പ്രവൃ, 17:28). പൗലൊസ് പറഞ്ഞിരിക്കുന്നത്; “ദൈവത്തിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. അദൃശ്യനായ ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നതിനാൽ സകലതും ദൈവത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരിക്കുന്ന ദൃശ്യപ്രപഞ്ചം ഏതാണ്ട് ഇരുപത് ശതമാനം മാത്രമാണ്. അതിൻ്റെ വിസ്തീർണ്ണമാകട്ടെ, നാലുവശത്തേക്കും ഏതാണ്ട് നാലായിരത്തഞ്ഞുറ് പ്രകാശവർഷം എന്നാണ് കണക്കാക്കുന്നത്. അതുതന്നെ കമ്പ്യൂട്ടർ അടിച്ചുപോകുന്ന കണക്കാണ്; എൺപത് ശതമാനം വേറെയും കിടക്കുന്നു. ഇനി, ഭൂമിയുടെ കാര്യം: പ്രപഞ്ചത്തിലെ വളരെ ചെറിയ ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി. പ്രപഞ്ചത്തെ ഒരു വലിയ ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ, നാം അധിവസിക്കുന്ന ഭൂമിക്ക് അതിലെ ഒരു മൺതരിയുടെ വലിപ്പമെങ്കിലും ഉണ്ടായാൽ ഭാഗ്യം. ഇനി, ഭൂമിയെ ഒരു ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ സ്തെഫാനോസിന് മൺതരിയോളം വലിപ്പമുണ്ടായേക്കാം. പറഞ്ഞുവന്നത്; അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും അഥവാ പ്രപഞ്ചംമുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തെയാണ് മൺതരിയോളം മാത്രമുള്ള ഭുമിയിൽ അതിലും മൺതരിയോളം മാത്രമുള്ള സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് വിചാരിക്കുന്ന ബുദ്ധിഹീനതയ്ക്ക് പറയുന്ന പേരാണ് ത്രിത്വം.
ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം: ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം എന്നു പറഞ്ഞിരിക്കുന്നത് എന്താണ്? പൗരോഹിത്യപദവിയും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട് അഭിഷിക്ത മഹാപുരോഹിതനായി സ്വന്തരക്തത്താൽ പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചത്. (എബ്രാ, 9:12; 1പത്രൊ, 1:19). യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനെന്ന പദവിയും ദൈവത്തിൻ്റെ കൈകളിൽ ആയിരിക്കും. (പ്രവൃ, 1:6; 1കൊരി, 15:24,25; എബ്രാ, 7:24,25; 10:12). സഹസ്രാബ്ദരാജ്യത്തിൽ ആ പദവി യിസ്രായേലിനു ലഭിക്കും. “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരുണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). പക്ഷവാദം ചെയ്യുന്നവൻ വലത്തുഭാഗത്താണെങ്കിൽ അപവാദിയുടെ സ്ഥലം ഇടത്തുഭാഗമായിരിക്കുമല്ലോ; വലത്തുഭാഗത്തെ അങ്ങനെയും മനസ്സിലാക്കാം: “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം ലഭിക്കുന്നത്. (1യോഹ, 2:1).
പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവനും (പുറ, 6:3) മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 3:14,15). മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ സ്വർഗ്ഗസിഹാസനത്തിൽ ദർശിച്ചവനെയുമാണ് സ്തെഫാനോസും കണ്ടത്. (പ്രവൃ, 7:56). അവൻ്റെ നാമം പഴയനിയമത്തിൽ യഹോവ എന്നായിരുന്നു; പുതിയനിയമത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അവൻ്റെ നാമം യേശുക്രിസ്തു എന്നാകുന്നു. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!
പഴയനിയമഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ട യഹോവയെ മറ്റൊരു വ്യക്തിയായി സെതെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടില്ലെന്നതും ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്നതും അവൻ അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യേശുക്രിസ്തുവെന്ന ഏകവ്യക്തിയെയുമാണ് സ്വർഗ്ഗത്തിൽ കണ്ടു തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതെന്നും മനസ്സിലാക്കുന്നവർ ഏകസത്യദൈവമായ യേശുക്രിസ്തുവിനെ കണ്ടെത്തും.
അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവമേ (monos theos) നമുക്കുള്ളു. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ, വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽ വെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക് പട്ടണം) എ.ഡി. 325 മെയ് 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്നിങ്ങനെയാണ് വിശ്വാസപ്രമാണത്തിൽ യേശുവിനെക്കുറിച്ചുള്ള ഭാഗം ആരംഭിക്കുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. (കാണുക: നിഖ്യാവിശ്വാസപ്രമാണം)
ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കാലസമ്പൂർണ്ണത വന്നപ്പോൾ കന്യകയിൽ നിന്ന് ജനിച്ചവനെ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാക്കുകയും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദ്റുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ ഇവർക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി ഇവർക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ ഇവർക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനുമായി ഇവർക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് ത്രിത്വം.
“അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്ന് ദാവീദ് ചോദിക്കുന്നുണ്ട്. ചൊവ്വുള്ള അടിസ്ഥാനമില്ലാത്ത നീതിമാൻ എന്തും ചെയ്യും. ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ അടിസ്ഥാന ഉപദേശം മറിച്ചുകളഞ്ഞിട്ടാണ്, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളാണെന്നും ഓരോരുത്തരും പൂർണ്ണദൈവമാണെന്നു പഠിപ്പിക്കുകയും ത്രിത്വമെന്ന തോന്നിയവാസ ഉപദേശം ഉണ്ടാക്കുകയും ചെയ്തത്. ഏകദൈവം അഥവാ, ദൈവം ഒരുത്തൻ മാത്രം (God only) ആണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10 ലൂക്കൊ, 4:8), എന്റെ പിതാവു മാത്രമല്ലാതെ (My Father only) ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ പറയുന്നത് മനുഷ്യനായ ക്രിസ്തുവാണ്. ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ട് ദൈവം ഒരുത്തൻ മാത്രം, പിതാവുമാത്രം സത്യദൈവം, പിതാവ് മാത്രം ആരാധനയ്ക്ക് യോഗ്യൻ; പിതാവ് മാത്രം സകലവും അറിയുന്നു എന്നൊക്കെ പറയുകവഴി താൻ ദൈവമല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം താൻ ദൈവമല്ലെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. താൻ മനുഷ്യനാണെന്ന് മൂന്നുപ്രാവശ്യം ക്രിസ്തു പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് ബൈബിളിൽ 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവർ ക്രിസ്ത്യാനികളാണോ? പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, ,4:6). ദൈവം ഒരുത്തൻ മാത്രമാണെന്ന് യഹോവയും പഴയനിയമത്തിലെ മശീഹമാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നത് അന്ധമായിട്ടെങ്കിലും ഇക്കൂട്ടർ വിശ്വസിച്ചിരുന്നെങ്കിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണെന്ന് അവർക്ക് ഗ്രഹിക്കാൻ കഴിയുമായിരുന്നു. ദൈവസഭ സ്ഥാപിതമായി രണ്ടായിരം വർഷമായിട്ടും ദൈവത്തിൽ വ്യക്തികളില്ല; വെളിപ്പാടുകളാണ് ഉള്ളതെന്ന് അറിയാത്തവരാണ് ബഹുഭൂരിപക്ഷം ക്രൈസ്തവരും.
ഏകദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും എന്നെന്നേക്കും ജീവിച്ചിരുക്കുന്നവനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; റോമ, 16:16; വെളി, 4:10; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്: (ആവ, 6:4; 2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ദൈവത്തിന് ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോയില്ലായ്കയാൽ, ദൈവത്തിനു ഗതിഭേദം അഥവാ, തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റംവരാനോ സ്വഭാവം ത്യജിക്കാനോ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അതിനാൽ മനുഷ്യനോ മറ്റൊന്നോ ആയിത്തീരാൻ അഥവാ, അവതാരമെടുക്കാൻ കഴിയില്ല.
ദൈവം, ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, പഴയപുതിയനിയമങ്ങളിൽ അനേകർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവൻ മോശെ മുതൽ മലാഖിവരെയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ പലനിലകളിൽ വെളിപ്പെട്ടതായി കാണാം. (പുറ,6:3). അതെങ്ങനെ സാദ്ധ്യമാകും? ക്രിസ്തു ദൈവത്തിൻ്റെ അവതാരമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. ദൈവം അവതരിച്ചിട്ടില്ലെന്ന് മാത്രമല്ല; അവതരിക്കാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (യാക്കോ, 1:17; മലാ, 3:6). ബൈബിളിലെ സത്യദൈവത്തിന് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണുള്ളത്. അവതാരം (incarnation) എന്നൊരു പദമോ ആശയമോ ബൈബിളില്ല. [കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)
I. പിതാവ്: അദൃശ്യനായ ദൈവം സൃഷ്ടിനടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിൽ ഒരു സ്വർഗ്ഗീയശരീരത്തിലും (ആത്മശരീരം) മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. ഇതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരിക്കുന്ന ഈ ദൈവത്തെ യെഹെസ്ക്കേൽ മാത്രമല്ല; മീഖായാവ്, യെശയ്യാവ്, ദാനീയേൽ തുടങ്ങിയവർ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി യോഹന്നാൻ അപ്പൊസ്തലനും കണ്ടു: (വെളി, 4:8). “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു” എന്നു ദൈവപുത്രനായ യേശു പറഞ്ഞത് പിതാവെന്ന അഭിധാനത്തിലുള്ള അദൃശ്യദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ്: (മത്താ, 18:11). ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്.
അദൃശ്യനായ ദൈവം (Invisible God): അദൃശ്യനായ ദൈവമെന്ന പ്രയോഗത്തിന്റെ ബൈബിൾ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.’ (യോഹ, 1:18; കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:27). “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹ, 1:18; 1യോഹ, 4:12). ഇത് അവസാനം അഞ്ചു പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ്റെ സാക്ഷ്യമാണ്. അപ്പോൾ പഴയപുതിയനിയമങ്ങളിൽ കണ്ടതാരെയാണ്? സർവ്വശക്തിയുള്ള ദൈവമായി പൂർവ്വ പിതാക്കന്മാർക്ക് വെളിപ്പെട്ട ദൈവം ആരാണ്? മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതാരാണ്? (പുറ, 6:3), സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ മീഖായാവ് (1രാജാ, 22:19; 2ദിന,18:18) യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:2-8) തുടങ്ങി പലരും കണ്ടിട്ടുണ്ട്. അതെങ്ങനെ സാദ്ധ്യമാകും? ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ അഥവാ സർവ്വവ്യാപിയും കൂടിയാണ്. (1തിമൊ, 1:17; യിരെ, 23:23,24). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുകയാണ് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് മനസ്സിലാക്കേണ്ടത്.“നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). സർവ്വവ്യാപിയും അദൃശ്യനും ആത്മാവുമായ ദൈവത്തിന് ഒരു രൂപമുണ്ടോ? ആരുമൊരുനാളും കണ്ടിട്ടില്ലാത്തതും കാണ്മാൻ കഴിയാത്തവനുമെന്ന പ്രയോഗം അദൃശ്യദൈവം അരൂപിയാണെന്ന് വ്യക്തമാക്കുന്നതാണ്. ഇനി, അദൃശ്യനും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവത്തിന് ഒരു രൂപമുണ്ടെന്ന് വാദിച്ചാൽത്തന്നെ, ആ രൂപം പ്രപഞ്ചത്തോളം വലുതായിരിക്കില്ലേ? അപ്പോഴും ആ രൂപം ദൂതന്മാർക്കും മനുഷ്യർക്കും അഗോചരമായിരിക്കും അഥവാ, അവരുടെ ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കാന്‍ കഴിയില്ല. എന്നാൽ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഭക്തന്മാർ സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ കൃത്യമായി കണ്ടതാണ്; ദൂതന്മാർ നിത്യം അവൻ്റെ മുഖം കണ്ടാരാധിക്കുകയാണ്. അദൃശ്യദൈവത്തെയാണ് ഭക്തന്മാർ കണ്ടതെന്നും ദൂതന്മാർ നിത്യം കണ്ടുകൊണ്ടിരിക്കുന്നതും എന്ന് പറയാൻ കഴിയില്ലല്ലോ; അതിനാൽ, അത് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം. ഒന്നുകൂടി വ്യക്തമാക്കിയാൽ; ദൈവം അദൃശ്യനും സർവ്വവ്യാപിയും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, അവന് നിത്യവും പ്രത്യക്ഷവുമായ ഒരു രൂപമുണ്ടെന്ന് വ്യക്തം.
പിതാവിൻ്റെ ശബ്ദം കേട്ടിട്ടില്ല; രൂപം കണ്ടിട്ടില്ല: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.” (യോഹ, 5:37). യേശുവിൻ്റെ മേല്പറഞ്ഞ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, പിതാവിനെ ആരുമൊരുനാളും കാണുകയോ അവൻ്റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് വിചാരിക്കുന്നവരുണ്ട്. യോഹന്നാൻ്റെ എഴുത്തുകളിൽത്തന്നെ “ദൈവത്തെ ആരും ഒരുനാളും കണ്ടില്ല” (No one has seen God at any time) എന്നും (യോഹ, 1:18; 1യോഹ, 4:12), “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല” (You have never heard his voice nor seen his form) എന്നിങ്ങനെ ഇരുവിധ പ്രയോഗങ്ങളുണ്ട്. (യോഹ, 5:37). ഇവ രണ്ടുംതമ്മിൽ ഭാഷാപരമായും വചനപരമായും വലിയ വ്യത്യാസമുണ്ട്. ഒന്നാമത്തത്, എല്ലാക്കാലത്തുമുള്ള എല്ലാ സൃഷ്ടികളെ (ദൂതന്മാരും മനുഷ്യരും) ഉദ്ദേശിച്ചും അദൃശ്യനായ ഏകദൈവത്തെക്കുറിച്ചുമാണ്. (1തിമൊ, 1:17). രണ്ടാമത്തേത്, സുവിശേഷ ചരിത്രകാലത്തെ യെഹൂദന്മാരെ ഉദ്ദേശിച്ചും, ഏകദേശം നാനൂറ് വർഷക്കാലം അവർക്ക് വെളിപ്പെടാതെയും അവരോട് സംസാരിക്കാതെയും ഇരുന്ന അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ പിതാവിനെക്കുറിച്ചുമാണ്. അതായത്, യോഹന്നാൻ്റെ പ്രയോഗം: അദൃശ്യനായ ദൈവത്തെക്കുറിച്ചും; യേശുവിൻ്റെ പ്രയോഗം: സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമത്തിൽ അനേകം പ്രാവശ്യം വെളിപ്പെട്ട പിതാവിനെക്കുറിച്ചുമാണ്. അദൃശ്യദൈവത്തെ നിങ്ങളാരും കണ്ടിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. തന്നെയുമല്ല, അവരുടെ പിതാക്കന്മാർക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതും അവരോടു സംസാരിച്ചതും അവർക്ക് ന്യായപ്രമാണത്തിൽ നിന്ന് അറിവുള്ളവരുമാണ്. (യോഹ, 9:29).
ആറ് തെളിവുകൾ: യേശുവിൻ്റെ വാക്കുകൾ അക്കാലത്തെ യെഹൂദന്മാരോട് മാത്രമുള്ളതാണെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. ഭാഷാപരമായി രണ്ടു പ്രയോഗങ്ങളും വ്യത്യസ്തമാണ്; അതിനാൽ, ദൈവത്തിന് കാണാൻ കഴിയുന്ന അഥവാ, സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷമായിരിക്കുന്ന ഒരു ദൃശ്യരൂപമില്ലെങ്കിൽ, “നിങ്ങൾ അവനെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നല്ല; ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന ഒന്നാമത്തെ പ്രയോഗംതന്നെ യേശുവും ആവർത്തിക്കുമായിരുന്നു. 2. പഴയനിയമത്തിൽ, മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1) തുടങ്ങിയവൻ ദൈവത്തെ കണ്ടു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ, അക്കാലത്തെ യെഹൂദന്മാരോടാണ് ക്രിസ്തു പറയുന്നതെന്ന് മനസ്സിലാക്കാം. 3. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നും സ്വർഗ്ഗസിംഹാസനത്തിൽ ഒരുത്തൻ ഇരിക്കുന്നുവെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11; 23:22). ”സ്വർഗ്ഗസ്ഥനായ പിതാവു’ അഥവാ, സ്വർഗ്ഗത്തിൽ വസിക്കുന്നവനായ പിതാവു” എന്ന് ക്രിസ്തു ആവർത്തിച്ചു പറയുന്നതും നോക്കുക. (മത്താ, 5:16; 5:45). ഇതൊന്നും അദൃശ്യനായ ദൈവത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണല്ലോ. 4. “മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു;” എന്ന് യെഹൂദന്മാർ സൗഖ്യമായ കുരുടനോട് പറഞ്ഞതായി കാണാം. (യോഹ, 9:29). “നിങ്ങൾ അവൻ്റെ ശബ്ദം ഒരുനാളും കേട്ടില്ലെന്നു” യേശു പറഞ്ഞത് എല്ലാക്കാലത്തുമുള്ള യെഹൂദന്മാരെ കുറിച്ചാണെങ്കിൽ, ന്യായപ്രമാണത്തിനു വിരോധമായി സംസാരിച്ചുവെന്ന് പറഞ്ഞ് അവർ അവനെ ഉപദ്രവിക്കുമായിരുന്നു. 5. പഴയനിയമത്തിൽ ഉല്പത്തിമുതൽ മലാഖിവരെ പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തുകയും സംസാരിക്കുകയും ചെയ്ത പിതാവായദൈവം പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം സംസാരിക്കുന്നതായി കാണാം: യേശുവിൻ്റെ സ്നാനത്തിൽ: (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22), മറുരൂപമലയിൽ (ഉയർന്ന മലയിൽ): (മത്താ, 17:5; മർക്കൊ, 9:7; ലൂക്കൊ, 9:35), ദൈവാലയത്തിൽ: (യോഹ, 12:28). ഇതിൽ ആദ്യത്തെ ശബ്ദം, യോഹന്നാൻ സ്നാപകനും; അടുത്ത രണ്ടുശബ്ദം അപ്പൊസ്തലന്മാരും കേട്ടതാണ്. പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. (2പത്രൊ, 1:17). അപ്പോൾ, “അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല” എന്ന പ്രയോഗം എല്ലാക്കാലത്തുമുള്ള യെഹൂദന്മാരോടല്ലെന്നും, അക്കാലത്തെ യോഹന്നാൻ സ്നാപകനും അപ്പൊസ്തലന്മാരും ഒഴികെയുള്ള ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് വ്യക്തമാണല്ലോ. 6. സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവായ ദൈവത്തെ സുവിശേഷ ചരിത്രകാലം കഴിഞ്ഞിട്ടാണെങ്കിലും പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലൻ കണ്ടിട്ടുണ്ട്: (വെളി, 4:8). അതിനാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്ത ദൈവത്തെക്കുറിച്ചല്ല; സ്വർഗ്ഗത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമഭക്തന്മാർ കാണുകയും അവരോടു സംസാരിക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചാണ് യേശു യെഹൂദന്മാരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം. നാനൂറോളം വർഷമായി ദൈവദർശനം കാണുകയോ, ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലാത്തവരുടെ തലമുറയോടാണത് പറഞ്ഞതെന്നും ഓർക്കണം.
സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം:
1. സ്വർഗ്ഗത്തിൽ വസിക്കുന്നു: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” (സങ്കീ, 2:4). “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1). “നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.” (ആവ, 26:15). ‘സ്വർഗ്ഗസ്ഥൻ’ എന്ന പദം പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചുകാണാം. ഉദാ: (2ദിന, 20:6; സങ്കീ, 136:26; വിലാ, 3:41; മത്താ, 5:16; 5:45; 6:9). ‘സ്വർഗ്ഗസ്ഥൻ’ സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവനാണ്. ‘സ്വർഗ്ഗസ്ഥനായ ദൈവം’ (2ദിന, 20:6), ‘സ്വർഗ്ഗസ്ഥനായ രാജാവു’ (ദാനീ, 4:37), ‘സ്വർഗ്ഗസ്ഥനായ കർത്താവു’ (ദാനീ, 5:23), ‘സ്വർഗ്ഗീയ പിതാവു’ (മത്താ, 5:48), ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവു’ (മത്താ, 6:14), ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 12:50). അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമായ ദൈവത്തിന് ഒരു വാസസ്ഥലം ആവശ്യമില്ല. അതിനാൽ ‘സ്വർഗ്ഗത്തിൽ വസിക്കുന്നവൻ’ എന്ന പ്രയോഗം അദൃശ്യദൈവത്തെയല്ല; സ്വർഗ്ഗത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാം.
2. സിംഹാസനത്തിൽ ഇരിക്കുന്നു: സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം കേൾക്കുക: യേശു: “സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.” (മത്തായി 23:22). മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). യെശയ്യാവ്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു;” (യെശ, 6:1). യെഹെസ്ക്കേൽ: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (1:28). ദാനീയേൽ: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). യോഹന്നാൻ: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). അദൃശ്യനായദൈവം ഒരു സിംഹാനത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യനായവൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
3. യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). സർവ്വപ്രപഞ്ചത്തിലും ഒതുങ്ങാത്ത അദൃശ്യനായ ദൈവമാണ് തൻ്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് ദൂതന്മാരെയും മനുഷ്യരെയും ഭരിക്കുന്നു എന്നു വിചാരിക്കുന്നതിനെക്കാൾ എത്രയോ യുക്തിസഹമാണ്, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷത സ്വർഗ്ഗസിംഹാസനത്തിൽ ഇരുന്നുകൊണ്ട് സകലത്തെയും ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നത്.
4. ദൂതന്മാരുടെ മദ്ധ്യത്തിൽ: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). “സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (യെശ, 6:2). “സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” (വെളി, 4:6). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരൊക്കെ ദൂതസഞ്ചയത്തിൻ്റെ മദ്ധ്യേ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെയാണ് കണ്ടത്. (1രാജാ, 22:19; 2ദിന,18:18; 6:1-5; 1:26-28; 7:9,10; വെളി, 4:2-8). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവം ദൂതന്മാരുടെ മദ്ധ്യത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
5. സിംഹാസനത്തിലെ രൂപം: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). യെഹെസ്ക്കേൽ പ്രവാചകൻ സിംഹാസനത്തിൽ കണ്ട രൂപത്തിന് മനുഷ്യസാദൃശ്യമായിരുന്നു. “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അദൃശ്യദൈവമായ യഹോവയുടെ മഹത്വത്തിൻ്റെ പ്രത്യക്ഷതായായിരുന്നു മനുഷ്യസാദൃശ്യത്തിൽ പ്രവാചകൻ കണ്ടത്. എട്ടാമദ്ധ്യായത്തിലും മനുഷ്യസാദൃത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപംകണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ.നോ: 1:26,27). പത്താം അദ്ധ്യായതിലും ഒരു രൂപത്തെ കണ്ടു: “അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.” (യെഹെ, 10:1). ദാനീയേൽ കാണുന്നതും മനുഷ്യരൂപത്തിലാണ്: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). മീഖായാവ്: യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതും (1രാജാ, 22:19), യെശയ്യാവ്: കർത്താവ് സിഹാസനത്തിൽ ഇരിക്കുന്നതും (6:1), യോഹന്നാൻ കണ്ടത്: സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും അവനെ സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു നാലു ജീവികൾ രാപ്പകൽ വിശ്രമം കൂടാതെ സ്തുതിക്കുന്നതുമാണ്. (വെളി, 4:2,8). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരെല്ലാം സിഹാസനവും അതിലൊരു രൂപവും കണ്ടു; ആ രൂപത്തിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേലും ദാനീയേലും വ്യക്തമാക്കുന്നു; ആ രൂപം രാപ്പകൽ അഥവാ നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്. അത് അദൃശ്യദൈവമല്ല; ദൈവത്തിന്റെ പ്രത്യക്ഷതയായ രൂപമാണെന്ന് മനസ്സിലാക്കാമല്ലോ.
6. ശരീരഭാഗങ്ങൾ: ദൈവത്തിന് മനുഷ്യസാദൃശ്യം മാത്രമല്ല; അവയവങ്ങളും ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇതുപക്ഷെ, ആത്മീയ അർത്ഥത്തിൽ മനസ്സിലാക്കുന്നതാണ് യുക്തിസഹമായിട്ടുള്ളത്. ഹൃദയം: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.” (ഉല്പ, 6:6; പ്രവൃ, 13:22). ദേഹി: “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു (soul – psyche) അവനിൽ പ്രസാദമില്ല.” (എബ്രാ, 10:38. ഒ.നോ: മത്താ, 12:17). മുഖം: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.” (സങ്കീ, 11:7). മോശെയോടു “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ലെന്ന് യഹോവ പറയുന്നു. (പുറ, 33:20). ഇല്ലാത്തൊരു മുഖമാണെങ്കിൽ കാണാൻ കഴില്ലെന്ന് പറയേണ്ടതില്ലല്ലോ? “കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12). കണ്ണുകൾ: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.” (സങ്കീ, 11:4). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). വായ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3; മത്താ, 4:4). “യഹോവയുടെ വായിൽനിന്നുള്ള വചനം.” (2ദിന, 36:12). “യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.” (യെശ, 1:20). മൂക്ക്: “യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല.” (ഉല്പ, 8:21). ചെവി: “ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.” (2ദിന, 7:15; 6:40). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). കൈ: “എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” (പുറ, 33:22,23). “ഞാൻ കൈകൊട്ടും.” (യെഹെ, 22:13). കൈവിരൽ: “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18; ആവ, 9:10). കാൽ: “വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു;” (ഉല്പ, 3:8). “അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും.” (സെഖ, 14:4). “അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.” (പുറ, 24:10). അതായത്, ആത്മശരീരത്തിലും മനുഷ്യസാദൃശ്യത്തിലുമുള്ളതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത.
7. സ്വർഗ്ഗത്തേക്കു നോക്കി: യേശു, അപ്പം വർദ്ധിപ്പിച്ചപ്പോഴും ചെകിടനെ സൗഖ്യമാക്കിയപ്പോഴും സ്വർഗ്ഗത്തേക്കു നോക്കിയതായി കാണാം: “ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19; മർക്ക, 6:41; ലൂക്കൊ, 9:16). “സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു.” (മർക്കൊ, 7:34). സ്വർഗ്ഗത്തേക്കു നോക്കി പിതാവിനോടു സംസാരിച്ചതായും കാണാം. (യോഹ, 17:1). മുടിയനായ പുത്രൻ, സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ” എന്നു പറഞ്ഞുകൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതായി കാണാം. (ലൂക്കോ, 18:13). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവത്തെക്കാണാൻ ഒരു പ്രത്യേക സ്ഥലത്തേക്ക് നോക്കേണ്ടതില്ലല്ലോ? അതിനാൽ, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവം വസിക്കുന്ന സ്വർഗ്ഗത്തേക്കാണ് നോക്കിയതെന്ന് മനസ്സിലാക്കാം.
8. പിതാവിന്റെ മുഖം എപ്പോഴും കാണുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). തൻ്റെ ഐഹികജീവകാലത്ത് യേശു പറഞ്ഞതാണിത്. ദൂതന്മാർ മാത്രമല്ല പിതാവിനെ കാണുന്നത്; മീഖായാവ് കണ്ടു (1രാജാ, 22:19), യെശയ്യാവ് കണ്ടു (6:1,5), യെഹെസ്ക്കേൽ കണ്ടു (1:28), ദാനീയേൽ കണ്ടു (7:9), യോഹന്നാനും കണ്ടു. (വെളി, 4:2). ദൂതന്മാൻ ദൈവത്തിൻ്റെ മുഖംകണ്ട് നിത്യം അവനെ ആരാധിക്കുകയാണ്. (യെശ, 6:1-5; വെളി, 4:2-8). “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11). അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, ഇയ്യോബ്, മോശെ, ദാവീദ്, ശലോമോൻ തുടങ്ങി പഴയനിയമഭക്തന്മാർ പലരും ദൈവത്തെ കണ്ടവരാണ്. അദൃശ്യനായ ദൈവത്തെയാണ് ദൂതന്മാർ നിത്യം മുഖംകണ്ട് ആരാധിക്കുന്നതെന്നും, ഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടതെന്നു പറയാൻ കഴിയില്ല. അതിനാലത്, അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
9. സ്വരൂപവും സാദൃശ്യവും: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;” (ഉല്പ, 1:26). “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു,” (ഉല്പ, 1:27). “ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.” (ഉല്പ, 9:6. ഒ.നോ: ഉല്പ, 5:1; യാക്കോ, 3:9). ദൈവത്തിൻ്റെ സ്വരൂപം (Ownimage) അഥവാ, സ്വന്തരൂപം എന്നത് ആത്മസ്വരൂപമാണ്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:25). സാദൃശ്യം (likeness) എന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യ സാദൃശ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. (യെഹെ, 1:26; 8:2; 10:1). അതായത്, ആത്മസ്വരൂപത്തിലും മനുഷ്യസാദൃശ്യത്തിലും പ്രത്യക്ഷനായിരിക്കുന്ന പിതാവാണ് മനുഷ്യനെ സൃഷ്ടിച്ചത്. (മലാ, 2:10. ഒ.നോ: ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 4:24; മത്താ, 19:4; 1കൊരി, 11:12; 8:6; എബ്രാ, 2:10). ദൈവത്തിൻ്റെ ആത്മസ്വരൂപത്തിലാണ് മനുഷ്യൻ്റെ ഉള്ളിലെ ആത്മാവിനെ അഥവാ, ആന്തരിക മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത്: “പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ (ruah – Spirit) അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.” (സെഖ, 12:1; യോഹ, 4:24). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിൽ അഥവാ, ബാഹ്യപ്രകൃതിയിലാണ് മനുഷ്യൻ്റെ ശരീരത്തെ അഥവാ, ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ദൈവത്തിൻ്റെ സ്വരൂപത്തെക്കുറിച്ച്ദൈവശാസ്ത്രത്തിന് വ്യത്യസ്ത വീക്ഷണമാണുള്ളത്: “ദൈവത്തെ സംബന്ധിച്ചിടത്തോളം സ്വരൂപം ഭൗതികമായ രൂപത്തെ വിവക്ഷിക്കുന്നില്ല. ദൈവികഗുണങ്ങളായ അദൃശ്യത (invisibility), അപ്രമേയത്വം (immensity), അനന്യത്വം (immutability), നിത്യത്വം (eternity), പരമാധികാരം (Sovereignty), സര്‍വ്വജ്ഞത്വം (Omniscience), സർവ്വവ്യാപിത്വം (Omnipresence), സർവ്വശക്തി (almighty) തുടങ്ങിയവയാണ്.” ഇത് ദൈവത്തിൻ്റെ സ്വരൂപമല്ല; സവിശേഷഗുണങ്ങളാണ്. ഈ ഗുഗങ്ങളൊന്നും മനുഷ്യർക്കില്ലാത്തതിനാൽ, ദൈവശാസ്ത്രത്തിൻ്റെ ഈ കണ്ടെത്തൽ അബദ്ധമാണെന്ന് പറയേണ്ടിവരും. സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയ്ക്ക് ഒരു രൂപമുണ്ടെന്നും ആ രൂപം മനുഷ്യസദൃശ്യമാണെന്നും ബൈബിൾ അസന്ദിഗ്ധമായി പറയുമ്പോൾ, ദൈവത്തിൻ്റെ ആത്മസ്വരൂപത്തിലും ബാഹ്യസാദൃശ്യത്തിലും അഥവാ, മനുഷ്യ സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ. ഒരു തെളിവുകൂടി: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.” (ഉല്പ, 5:1). ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് വ്യക്തമാണല്ലോ. (മത്താ, 19:4). ആദാം തൻ്റെ മകനെ ജനിപ്പിച്ചത് എങ്ങനെയാണെന്നും പറഞ്ഞിട്ടുണ്ട്: “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഈ രണ്ട് വേദഭാഗങ്ങൾ പരിശോധിച്ചാലും, സ്വരൂപം എന്നത് അനശ്വരമായ അകത്തെ മനുഷ്യനെ കുറിക്കുന്നതും, സാദൃശ്യമെന്നത് നശ്വരമായ പുറത്തെ മനുഷ്യനെ കുറിക്കുന്നതാണെന്നും മനസ്സിലാക്കാം. സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവം തൻ്റെ ആത്മസ്വരൂപത്തിലും മനുഷ്യസാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചത്.
10. സ്രഷ്ടാവായ ഏകദൈവം: “യഹോവ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (ആവ, 6:4; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; യെശ, 37:16; 20; 44:24). താൻ ആകാശഭൂമികൾ സൃഷ്ടിക്കുമ്പോൾ ആർ തൻ്റെകൂടെ ഉണ്ടായിരുന്നുവെന്ന് യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 24:44). മനുഷ്യനെ സൃഷ്ടിച്ചതും യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ക്രിസ്തുവോ, പരിശുദ്ധാത്മാവോ വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. സമാന്തരവാക്യങ്ങളും നോക്കുക: അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10. ഒ.നോ: ഉല്പ, 2:7; 5:1; 64:8). താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുന്നത് മുകളിൽ നാം കണ്ടതാണ്. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാ ക്രിസ്തു വന്നതും സ്വർഗ്ഗത്തിൽ ഇരിക്കുന്ന സ്രഷ്ടാവിൻ്റെ സാദൃശ്യത്തിലാണ്. അതുകൊണ്ടാണ്, പുരുഷനെയും (1കൊരി, 11:7) ആദാമിനെയും (1കൊരി, 15:49) മനുഷ്യനായ ക്രിസ്തുയേശുവിനെയും (2കൊരി, 4:4; കൊലോ, 1:15) ദൈവത്തിൻ്റെ പ്രതിമയെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്: (1തിമൊ, 2:6).
ദൈവപുത്രനായ ക്രിസ്തു സൃഷ്ടാവായ ദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. തന്മൂലം, ആദാമിനെ സൃഷ്ടിച്ചപ്പോൾ ക്രിസ്തു കൂടെയുണ്ടായിരുന്നു എന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല.
പഴയനിയമത്തിലെ പ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ, മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. പത്തു പ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ (malak – Angel) വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നുപേരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടുപേരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു.
അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം.
പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ’ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; എബ്രാ, 10:5; മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 8:40; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം]
III. പരിശുദ്ധാത്മാവെന്ന നിലയിലെ പ്രത്യക്ഷത: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി ത്രിത്വം മനസ്സിലാക്കുന്നു. ദൈവത്തിൻ്റെ ആത്മാവ് ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് പഴയനിയമത്തിൽത്തന്നെ മനസ്സിലാക്കാം: “⁷നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ⁸ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ⁹ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും: ഏഴാം വാക്യം ആദ്യഭാഗത്ത്: നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. പിന്നെ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. പിതാവ് സ്വർഗ്ഗത്തിലെ നിത്യവും ദൃശ്യവുമായ വെളിപ്പാടും ക്രിസ്തു ദൈവത്തിൻ്റെ മനുഷ്യനായിട്ടുള്ള വെളിപ്പാടും പരിശുദ്ധാത്മാവ് അദൃശ്യമായ വെളിപ്പാടുമാണ്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
അദൃശ്യനായ ഏകദൈവത്തിന് അനേകം വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളുണ്ട്. ദൈവത്തിൻ്റെ എല്ലാ പ്രത്യക്ഷതകളെക്കുറിച്ചു അറിയാൻ കാണുക:
“സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെസ്യർ 1:3)
യേശുക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒന്നാണു് അല്ലെങ്കിൽ, യേശുവിൻ്റെ ദൈവമാണ് എൻ്റെയും ദൈവം എന്ന് വളരെ ലാഘവത്തോടെ പറയുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ട്. എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒന്നാണെന്ന് ഒരു വിശ്വാസിക്ക് പറയാൻ കഴിയുമോ? നമുക്ക് പിതാവായ ഏകദൈവമാണുള്ളത്: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: യോഹ, 8:41; യോഹ, 17:3; എഫെ, 4:6). ക്രിസ്തു പിതാവായ ഏകദൈവത്തെ, “എൻ്റെ പിതാവു” എന്നും (മത്താ, 11:27; 15:13; 18:35) “എൻ്റെ ദൈവം” എന്നും സംബോധന ചെയ്തിരിക്കുന്നതു കാണാം: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17). അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും യേശുക്രിസ്തുവിൻ്റെ ദൈവത്തിനു് സ്തുതി കരേറ്റുന്നതായും കാണാം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:5; 1പത്രൊ, 1:3). അതിനാൽ പിതാവായദൈവം ദൈവപുത്രനായ യേശുവിൻ്റെ “പിതാവും ദൈവവും” ആണെന്നെ കാര്യത്തിൽ ആർക്കും സംശയമൊന്നും വേണ്ട. യേശുവെന്ന ക്രിസ്തുവിനെ അറിയുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചവരും ദൈവത്തിൻ്റെ മക്കളുമാണ്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1. ഒ.നോ: യാക്കോ, 1:18; 1പത്രൊ, 1:23). “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ, 3:26. ഒ.നോ: 1യോഹ, 3:1; 3:2). അപ്പോൾ, “എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും” ക്രിസ്തു ആരെയാണോ സംബാധന ചെയ്തത്, “യേശുക്രിസ്തുവിന്റെ ദൈവം” എന്നു അപ്പൊസ്തലന്മാർ ആരെയാണോ സംബോധന ചെയ്തത്, അവൻ തന്നെയാണ് നമ്മെ ജനിപ്പിച്ച “നമ്മുടെ പിതാവും ദൈവവും.” അക്കാര്യത്തിലും ആർക്കും സംശയമൊന്നും വേണ്ട. അതിനാൽ, ക്രിസ്തു, “എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും” സംബോധന ചെയ്യുന്നവനും വിശ്വാസികൾ, “എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും” സംബോധന ചെയ്യുന്നവനും ഒരുത്തൻതന്നെയാണ് എന്നത് ആത്യന്തികമായ സത്യമാണ്. അതുകൊണ്ട്, എൻ്റെയും യേശുവിൻ്റെയും ദൈവം ഒന്നാണെന്ന് വിശ്വാസിക്ക് പറയാമെന്നു തോന്നുന്നത് സ്വാഭാവികം. എന്നാൽ ഒരു മനുഷ്യനും അങ്ങനെ പറയാൻ അവകാശമില്ല എന്നതാണ് വസ്തുത. അത് മനസ്സിലാകണമെങ്കിൽ ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയണം. അപ്പോൾ, മനുഷ്യർക്കും ദൂതന്മാർക്കും ദൈവവുമായുള്ള ബന്ധംപോലെയല്ല, ദൈവവും തൻ്റെ ക്രിസ്തുവുമായി ഉള്ളതെന്ന് മനസ്സിലാകും.
ക്രിസ്തു ആരാണ്? ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 316). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (സങ്കീ, 40:6 → എബ്രാ, 10:5 → മത്താ, 1:21. ഒ.നോ: ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15; 18:18 → സങ്കീ, 49:7-9 → എബ്രാ, 2:12; മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20; 1യോഹ, 3:5). “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) ദൈവവചനത്തിലുള്ളത്:“ (യോഹ, 5:44). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“
ദൈവപുത്രൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 8:46; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും ക്രിസ്തു മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16). സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46).
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും: സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 – എബ്രാ, 2:14-15; യെശ, 35:4-6 – മത്താ, 11:3-5 – ലൂക്കൊ, 7:21-22; യെശ, 40;3 – ലൂക്കൊ, 1:75-77; സെഖ, 12:10 – യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടും ദൂതന്മാരും മനുഷ്യരും ദൈവത്തിൻ്റെ സൃഷ്ടികളുമാണ്. പിന്നെങ്ങനെ എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറയാൻ കഴിയും?
ക്രിസ്തു പറയുന്നത് നോക്കുക: ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ ശിഷ്യന്മാരേ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോടു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു വേർതിരിച്ചാണ് പറയുന്നത്. മനുഷ്യനായ ക്രിസ്തുവിനു് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. ക്രിസ്തുവിനും നമുക്കും ദൈവത്തോടുള്ള ബന്ധം ഒന്നായിരുന്നെങ്കിൽ, “എൻ്റെ ദൈവമെന്നും നിങ്ങളുടെ ദൈവമെന്നും” അവൻ വേർതിരിച്ചു പറയുമായിരുന്നോ? ദൂതന്മാരും മനുഷ്യരും ദൈവത്തിൻ്റെ സൃഷ്ടികളാണ്: (നെഹെ, 9:6; ഉല്പ, 1:27). ആദാമിനെ ദൈവത്തിൻ്റെ മകൻ എന്ന് വിളിച്ചിരിക്കുന്നപോലെ, ദൂതന്മാരും ദൈവത്തിൻ്റെ പുത്രന്മാരാണ്: (ലൂക്കൊ, 3:38; ഇയ്യോ, 1:6). അതിനാൽ, ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്: (വെളി, 7:9-12. ഒ.നോ: 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതാണെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, “ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും” എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും “ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ” പറഞ്ഞിട്ടില്ല. യേശുവിനും മനുഷ്യർക്കും ദൈവവുമായുള്ള ബന്ധം ഒന്നായിരുന്നെങ്കിൽ, “എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു പറയാതെ; “നമ്മുടെ പിതാവും നമ്മുടെ ദൈവവും” എന്ന് പറയുമായിരുന്നു. “നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ” അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. “എൻ്റെ പിതാവ്” (മത്താ, 11:27; 15:13; 18:35), “എൻ്റെ ദൈവം” (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) എന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ചിലർ കരുതുന്നതുപോലെ യേശു ദൈവത്തിൻ്റെ സൃഷ്ടിയായിരുന്നെങ്കിൽ “എൻ്റെ ദൈവം നിങ്ങളുടെ ദൈവം” എന്ന് വേർതിരിച്ചു പറയാതെ “നമ്മുടെ പിതാവു്, നമ്മുടെ ദൈവം” എന്ന് പറയാൻ അവർ ലജ്ജിക്കുമായിരുന്നോ? അവൻ നമ്മെപ്പോലെ സൃഷ്ടിയല്ല; ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ ബന്ധമാണ് “പിതാവും ക്രിസ്തുവും” തമ്മിൽ ഉണ്ടായിരുന്നത്. അതുകൊണ്ടാണ്, “എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു അവൻ വേർതിരിച്ചു പറഞ്ഞത്.
അപ്പൊസ്തലന്മാർ പറയുന്നത് നോക്കുക: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2). പൗലൊസ് ക്രിസ്തുവിനെ സാമാന്യമനുഷ്യരിൽനിന്നു വേർതിരിച്ചു പറയുന്നത് ശ്രദ്ധിക്കുക. അധർമ്മികളുടെ കയ്യാൽ ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് നസറായനായ യേശുവെന്ന മനുഷ്യനെയാണ്: (പ്രവൃ, 2:23-24; 2:36; 5:31). എങ്കിലും അവൻ എല്ലാമനുഷ്യരെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. അപ്പോൾത്തന്നെ, മണുഷ്യനായ ക്രിസ്തുയേശുവാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ചതെന്നും (1തിമൊ, 2:5-6) യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്നും (1കൊരി, 15:21) ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃയാലുള്ള ദാനമാണ് രക്ഷയെന്നും അവൻ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (റോമ, 5:15. ഒ.നോ: പ്രവൃ 15:11). ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്: ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: “ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.” (വെളി, 22:9). ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). എന്നാൽ ക്രിസ്തു നമ്മുടെ ഗുരുവും നായകനും കർത്താവുമാണ്: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.” (മത്താ, 23:8-10). “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: പ്രവൃ, 2:36; 5:31). നമ്മുടെ ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6). അടുത്തവാക്യം: “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1കൊരി, 11:3). ഈ വേദഭാഗത്തും ക്രിസ്തുവിനെ സാമന്യ മനുഷ്യരിൽനിന്നു വേർതിരിച്ചും ശ്രേഷ്ഠനാക്കിയുമാണ് പറയുന്നത്. അവൻ ഏതു പുരുഷൻ്റെയും അഥവാ, എല്ലാ പുരുഷന്മാരുടെയും തലയും (1കൊരി, 11:3) സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായുമാണ്: (കൊലൊ, 2:10). അതിനാൽ ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒന്നാണെന്നു പറയാൻ ഒരു വിശ്വാസിക്കും അവകാശമില്ല. സഭയുടെ തലയായ ക്രിസ്തുവിനെ മുറുകെപ്പിടിക്കാനാണ് വിശ്വാസികളോട് കല്പിച്ചിരിക്കുന്നത്. (കൊലൊ, 1:18). അല്ലാതെ, അവൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പുപ്രാപിച്ചവർ എൻ്റെയും യേശുക്രിസ്തുവിൻ്റെയും ദൈവം ഒന്നാണെന്ന് പറഞ്ഞുകൊണ്ട്, തന്നെത്തന്നെ ക്രിസ്തുവിനോട് സമനാക്കി അവനെ നിന്ദിക്കുകയല്ല വേണ്ടത്.
ക്രിസ്തുവിൻ്റെ സഹോദരന്മാരും അവൻ്റെ ദാഹന്മാരും: ദൈവപുത്രനായ യേശുക്രിസ്തു ശിഷ്യന്മാരെ തൻ്റെ സഹോദരന്മാർ എന്ന് സംബോധന ചെയ്തിട്ടുണ്ട്: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗത്ത്, ശിഷ്യന്മാരെ തൻ്റെ സഹോദരന്മാർ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരെ സഹോദരന്മാർ എന്നു പറഞ്ഞിരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: (മത്താ, 12:49-50; മർക്കൊ, 3:34-35; ലൂക്കൊ, 8:21; എബ്രാ, 2:11-12). അടുത്തവാക്യം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഈ വാക്യത്തിൽ, ദൈവമക്കളുടെയെല്ലാം മൂത്ത സഹോദരനായിട്ടാണ് ദൈവം യേശുവിനെ നിയമിച്ചിരിക്കുന്നത്. നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്നവരെല്ലാം സ്രഷ്ടാവായ ഏകദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിൻ്റെ സഹോദരന്മാരും കൂട്ടവകാശികളുമാണ്. (റോമ, 8:29). എന്നാൽ ക്രിസ്തു ശിഷ്യന്മാരെ “സഹോദരന്മാർ” എന്ന് സംബോധന ചെയ്തിട്ടുണ്ട് എന്നല്ലാതെ, അപ്പൊസ്തലന്മാർ ക്രിസ്തുവിനെ “സഹോദരൻ” എന്ന് സംബോധന ചെയ്തിട്ടുണ്ടോ? അവർ ക്രിസ്തുവിനെ തങ്ങളുടെ സഹോദരൻ” എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നുമാത്രമല്ല; അവരൊക്കെ ക്രിസ്തുവിൻ്റെ “ദാസൻ” ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്: “ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ് റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു.” (റോമർ 1:1-3). ഇവിടെ, “യേശുക്രിസ്തുവിൻ്റെ ദാസൻ” എന്നാണ് പൗലൊസ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. “ദാസൻ” (Servent) എന്നത് ഗ്രീക്കിൽ, “ഡ്യൂലൊസ്” (δοῦλος – doulos) ആണ്. അതിൻ്റെ ശരിയായ അർത്ഥം: “അടിമ” (slave) എന്നാണ്. പൗലൊസ് മാത്രമല്ല; പത്രൊസും തന്നെത്തന്നെ ക്രിസ്തുവിൻ്റെ ദാസാനായാണ് ഗണിച്ചിരുന്നത്: (2പത്രൊ, 1:1). ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും തങ്ങളെ “ക്രിസ്തുവിൻ്റെ ദാസൻ” എന്നാണ് പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1. ഒ.നോ: 1കൊരി, 9:5; ഗലാ, 1:19). യേശുവിനൊപ്പം ഒരമ്മയുടെ വയറ്റിൽജനിച്ച യാക്കോബും യൂദായുംപോലും അവൻ തങ്ങളുടെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ട്, തങ്ങളെ അവനോട് തുലനം ചെയ്യാൻ ശ്രമിച്ചില്ലെന്നോർക്കുക. വിശ്വാസികളും ക്രിസ്തുവിൻ്റെ ദാസന്മാർ (അടിമകൾ) ആണ്: (1കൊരി, 7:22; ഗലാ, 1:10; എഫെ, 6:6). അപ്പൊസ്തലന്മാരോ, അവൻ്റെ സ്വന്ത സഹോദരനന്മാരോ ആരും അവനെ തങ്ങൾക്ക് സമനായി പറയുകയോ, ക്രിസ്തുവിനെയും ചേർത്തുകൊണ്ട്, “ഞങ്ങളുടെ ദൈവമെന്നോ, എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം” എന്നോ പറഞ്ഞിട്ടില്ല. “എൻ്റെ ദൈവം” എന്നും “യേശുക്രിസ്തു ദൈവം” എന്നും പൗലൊസ് വേർതിരിച്ചാണ് പറയുന്നത്: (റോമ, 1:8; എഫെ, 1:3). മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം ജഡത്തിൽ വെളിപ്പെട്ടു മനുഷ്യസാദൃശ്യത്തിലായി അഥവാ, മനുഷ്യരോട് താദാത്മ്യം പ്രാപിച്ചു എന്നല്ലാതെ, വിശ്വാസികൾ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ചുവെന്ന് പറയാൻ പറ്റുമോ? സഭയുടെ തലയായ ക്രിസ്തുവിനോളം വളരാൻ പറഞ്ഞിട്ടുണ്ടെന്ന് കരുതി, ഞാൻ ക്രിസ്തുവിനോളം വളർന്നു അഥവാ, അവനൊപ്പമായി എന്നാരെങ്കിലും പറഞ്ഞാൽ എങ്ങനെയിരിക്കും? അതിനാൽ ബൈബിൾ വിരുദ്ധമായി,“എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒന്നാണെന്നു” ഒരു വിശ്വാസി പറഞ്ഞാൽ, അവൻ തന്നെത്തന്നെ ക്രിസ്തുവിനോട് തുല്യനാക്കുകയാണ് ചെയ്യുന്നത്. അതിനെ വചനം വിലക്കുന്നു.
യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത: ക്രിസ്തു മനുഷ്യനായതുകൊണ്ട്, സമാന്യമനുഷ്യരെപ്പോലെ ഒരുവനാണെന്ന് ആരും ധരിക്കരുത്: (ഗലാ, 1:1-2; 1കൊരി, 11:3; യോഹ, 20:17). ക്രിസ്തു മനുഷ്യനാണെങ്കിലും നമ്മെപ്പോലെ സാധാരണ മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉത്ഭവിച്ച പരിശുദ്ധ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല. എന്നാൽ അവൻ പരിശുദ്ധനും നാം പാപികളുമാണ്. അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (2കൊരി, 5:21; 1പത്രൊ, 2:24). അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്: 1. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20. ഒ.നോ: എഫെ, 1:4; എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുല്യനാണ്. 2. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ആ നിലയിലും അവൻ നിസ്തുല്യനാണ്. 3. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും, പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23. ഒ.നോ: യെഹെ, 18:4; 18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെ കൃപയാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11). 4. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; പ്രവൃ, 10:38). മശീഹമാർ അഥവാ, ക്രിസ്തുക്കൾ അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്. 5. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]. 6. മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്. 7. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരും ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുകയുമില്ല. പിന്നെങ്ങനെ, ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒന്നാണെന്നു പറഞ്ഞുകൊണ്ട് എന്നെത്തന്നെ അവനോടു് തുലനം ചെയ്യാൻ കഴിയും?
“ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശു പറയുന്നതിനെ, അത് ഐക്യത്തിലുള്ള ഒന്നാകലിനെ കുറിച്ചാണെന്നും പിതാവും പുത്രനും സമനിത്യരായ രണ്ട് വ്യക്തിയാണെന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. ത്രിത്വം മാത്രമല്ല, യഹോവസാക്ഷികളും ക്രിസ്സ്റ്റാഡെൽഫിയൻസും തുടങ്ങി യേശുവിനെ യഥാർത്ഥമായി അറിയാത്തവരെല്ലാം ആ വാക്യം പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തെ കുറിക്കുന്നതായി കരുതുന്നു. ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പിതാവു മാത്രമാണ്: (യോഹ, 17:3), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6) ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6), ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20), യഹോവ ഒരുത്തൻ മാത്രം ദൈവം (2രാജാ, 19:15) തുടങ്ങിയ വേദഭാഗങ്ങൾ കാണുക. എന്നാൽ “ഞാനും പിതാവും ഒന്നാകുന്നു” എന്നും “നാം, നമ്മെപ്പോലെ ഒന്നാകുക” എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ ദൈവപുത്രനായ യേശുവിൻ്റേതായുണ്ട്. ഭാഷയുടെ വ്യാകരണ നിയമപ്രകാരം രണ്ടു പ്രയോഗങ്ങൾക്കും ഒരേ അർത്ഥമാണോ ഉള്ളത്? നമുക്കത് വിശദമായി പരിശോധിക്കാം:
ഞാനും പിതാവും ഒന്നാകുന്നു (I and my Father are one) എന്നുപറഞ്ഞാൽ എന്താണർത്ഥമാക്കുന്നത്? ത്രിത്വം പഠിപ്പിക്കുന്നതുപോലെ നിത്യരായ രണ്ട് വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലാണോ? അല്ല. ട്രിനിറ്റിയുടെ പഠിപ്പിക്കൽ ഭാഷയുടെ വ്യാകരണനിയമപ്രകാരം ശരിയല്ല. അത് തെളിയിക്കാൻ മറ്റൊരു പരിഭാഷ ആദ്യം കാണിക്കാം: അമാമ്യ ബൈബിളിൽ, “I and my Father, We are One” എന്ന് അതിനെ തിരുത്തി. (കാണുക:The Holy Aramaic Scriptures. ഒ.നോ:വിശുദ്ധഗ്രന്ഥം). “ഞാനും എൻ്റെ പിതാവും ഞങ്ങൾ ഒന്നാകുന്നു” എന്നിങ്ങനെ വിശുദ്ധഗ്രന്ഥത്തിൽ കാണാം. അരാമ്യ പരിഭാഷയിലൊഴികെ, മൂഭാഷയിലോ, മറ്റൊരു പരിഭാഷയിലോ അങ്ങനെ കാണാൻ കഴിയില്ല. ഗ്രീക്കിൽ, “ἐγὼ καὶ ὁ Πατὴρ ἕν ἐσμεν – egó kaí o Patír én esmen – I and the Father are one” എന്നാണ്. ഗ്രീക്കിൻ്റെ പദാനുപദ വിവർത്തനം ഇപ്രകാരമാണ്: “ἐγὼ (I) καὶ (and) ὁ (the) Πατὴρ (Father) ἕν (one) ἐσμεν (are).” അരാമ്യപരാഭാഷയിൽ, “ഞങ്ങൾ” (We) എന്ന പദം കൂട്ടിച്ചേർത്തു. എന്തുകൊണ്ടായിരിക്കും അങ്ങനെയൊരു പദം അവർ കൂട്ടിച്ചേർത്തത്? ആ വാക്യം രണ്ടുപേരുടെ ഐക്യത്തിലുള്ള ഒന്നാകലിനെ കുറിക്കുന്നതല്ല അഥവാ, വ്യാകരണനിയമപ്രകാരം ത്രിത്വത്തിന് എതിരായതുകൊണ്ടാണ് അവർ ആ വാക്യം തിരുത്തിയത്. അത് മനസ്സിലാക്കാൻ “ഞാനും പിതാവും ഒന്നാകുന്നു” എന്നു പറയുന്നതുൽ ”പലരായവർ ഐക്യത്തിലുള്ള ഒന്നാകുന്നതും” തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കിയാൽ മാത്രംമതി. തെളിവുകളിലേക്ക് കടക്കുന്നതിനുമുമ്പ് വേഗത്തിൽ അത് മനസ്സിലാക്കാൻ ഒരുകാര്യം പറയാം: “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ മറ്റൊരു മനുഷ്യനും പറയാൻ കഴിയില്ല; ലോകത്തിൻ്റെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. എന്നാൽ “ഞങ്ങൾ ഒന്നാകുന്നു” അഥവാ, “പലർ ചേർന്ന് ഐക്യത്തിൽ ഒന്നായിരിക്കുന്ന” പ്രയോഗം ലോകത്തിലെ എല്ലാ മനുഷ്യർക്കും പറയാം. (ഉദാ: സ്നേഹിതന്മാർക്കും, കുടുംബത്തിനും, പ്രസ്ഥാനത്തിനും, സഭയ്ക്കും, സമൂഹത്തിനും പറയാം)
ജനം ഒന്നു: “ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.” (ഉല്പ, 11:6). വ്യത്യസ്ഥരായ അനേകം വ്യക്തികൾ ചേർന്ന് ഒന്നായിരിക്കുന്നു, അവരെല്ലാവരും ഒരു ഭാഷ സംസാരിക്കുകയും ചെയ്യുന്നു. ഇതാണ് ഒന്നിലധികം വ്യക്തികളുടെ “ഐക്യത്തിലുള്ള ഒന്നാകൽ” എന്ന് പറയുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുള്ളത്: പലരായ ജനം ഒരു വ്യക്തിയാകുകയല്ല ചെയ്യുന്നത്; വ്യത്യസ്ത വ്യക്തികൾ മാനസികമായി ഒന്നാകുകയാണ്; അഥവാ, പലരായ അവർ ഐക്യത്തിൽ നിലനില്ക്കുകയാണ് ചെയ്യുന്നത്. ഐക്യമെന്നാൽ: ₹ഒന്നായിരിക്കുന്ന അവസ്ഥ, യോജിപ്പ്, ഏകഭാവം” എന്നൊക്കെയാണ് അർത്ഥം. ഇവിടെ “ഒന്നെന്നു” പറയുന്നത് പലരായ ജനത്തെയല്ല: അവരുടെ ഏകഭാവം അഥവാ, യോജിപ്പിനെയാണ്. കുറച്ചുകഴിഞ്ഞപ്പോൾ ദൈവം അവരുടെ ഭാഷ കലക്കി. അപ്പോൾ അവർ ഭിന്നിച്ച് പിരിഞ്ഞ് വ്യത്യസ്ത ഭാഷക്കാരായി മാറി. (ഉല്പ, 11:7-9). അവരുടെ ഐക്യത നഷ്ടമായപ്പോൾ പിന്നെ ആ ജനം ഒന്നല്ല, പലരായി മാറി. അവർ ഒരു ദേഹമായിത്തീരും: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഇത് ആദാമിനെയും ഹവ്വയെയും കുറിച്ച് ദൈവം പറയുന്നതാണ്. നമുക്കറിയാം: അവർ ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞാൽ; രണ്ടുപേരുംകൂടി യഥാർത്ഥത്തിൽ ഒരു ശരീരമാകുമെന്നോ, ഒരു വ്യക്തിയാകുമെന്നോ, ഒരു മനുഷ്യനാകുമെന്നോ ഉള്ള അർത്ഥമല്ലവിടെ; അവർ ദാമ്പത്യബന്ധത്തിലൂടെ ഒന്നാകുന്നതിനെയാണ് ആ പ്രയോഗം സൂചിപ്പിക്കുന്നട്. “ഒരു ദേഹം” എന്നു വിവക്ഷിച്ചിരിക്കുന്നത് ആദത്തെയും ഹവ്വായെയുമല്ല; അവരുടെ ദാമ്പത്യത്തെയാണ്. അവർ ദാമ്പത്യമെന്ന സംവിധാനത്തിൽ ഒന്നായാലും അവർ വ്യത്യസ്തരായ രണ്ടു വ്യക്തികൾ തന്നെയായിരിക്കും. പരീശന്മാർ വന്ന് ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോയെന്ന് ചോദിക്കുമ്പോൾ യേശു, “ഇരുവരും ഒരു ദേഹമായി തീരും” എന്നത് ഉദ്ധരിച്ചശേഷം, പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കരുതെന്നും അവരോടു പറയുന്നുണ്ട്. (മത്താ, 19:3-9). രണ്ട് വ്യക്തികൾ ദാമ്പത്യമെന്ന ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടി ഒന്നാകുന്നതാണ് വിഷയം. “അവർ ഏകദേഹമാകും₹ എന്നു പറയുമ്പോഴും; അവർ രണ്ട് ദേഹമുള്ളവരും, വ്യത്യസ്തവ്യക്തികളും, ഭിന്നാഭിപ്രായക്കാരുമാണ്; അതിനാൽ അവർക്ക് വിവാഹ മോചനത്തിലൂടെ വേർപിരിയാനും കഴിയും. മേല്പഞ്ഞ മൂന്ന് വേദഭാഗങ്ങളുടെയും ഭാഷാപ്രയോഗം ശ്രദ്ധിക്കണം: “ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.” അവിടെ “ജനം, അവർക്കു” എന്നീ ബഹുവചനം കഴിഞ്ഞാണ് ഒന്നെന്ന ഏകവചനം വരുന്നത്. അടുത്തത്, “ആദാമും ഹവ്വയും ഏക ദേഹമായിത്തിരും” എന്നല്ല; “അവർ ഏക ദേഹമായി തീരും.” അവിടെ “അവർ” എന്ന ബഹുവചനം കഴിഞ്ഞാണ്, ഏക ദേഹമായിത്തീരും എന്ന “ഏകവചനം” പറയുന്നത്. അക്കാര്യം യേശു പറയുമ്പോഴും, “ഇരുവരും ഒരു ദേഹമായിത്തീരും” എന്നാണ് പറയുന്നത്. അവിടെയും “ഇരുവർ” എന്ന ബഹുവചനം കഴിഞ്ഞാണ് “ഏകവചനം” പറയുന്നത്. ഇതാണ് വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകലും വ്യത്യസ്തവ്യക്തികൾ ദാമ്പത്യത്തിൽ ഒന്നാകുന്നതും. [കാണുക: ഇരുവരും ഒരു ദേഹമായിത്തീരും].
പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിൽ ഒന്നാകൽ: സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നു. നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ നോക്കുക: പുത്രൻ പിതാവിനെയും ചേർത്ത്, “നമ്മെപ്പോലെ” എന്ന ബഹുവചനം പറഞ്ഞശേഷമാണ് “ഒന്നാകേണ്ടതിന്നു” എന്ന് പറഞ്ഞിരിക്കുന്നത്. ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിലുള്ള ഒന്നാകൽ. നാം ഒന്നായിരിക്കുന്നതുപോലെ: “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ, 17:23). ഇവിടെയും ശ്രദ്ധിക്കുക: തന്നെയും പിതാവിനെയും ചേർത്ത്, “നാം” എന്ന ബഹുവചനം പറഞ്ഞശേഷമാണ്, “ഒന്നായിരിക്കുന്നതുപോലെ” എന്ന് പറയുന്നത്. ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിൽ ഒന്നാകൽ.
അപ്പൊസ്തലന്മാരുടെ ഐക്യത്തിൽ ഒന്നാകൽ: സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും എപ്രകാരം ഐക്യത്തിൽ ഒന്നായിരുന്നുവോ, അപ്രകാരം ശിഷ്യന്മാരും ഒന്നായിരിക്കണം എന്നാണ് ക്രിസ്തു പിതാവിനോട് പ്രാർത്ഥിക്കുന്നത്. അവർ എല്ലാവരും ഒന്നാകേണ്ടതിന്നു: “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.” (യോഹ, 17:21). ഇവിടെയും നോക്കുക: യൂദാ ഒഴികെയുള്ള ശിഷ്യന്മാരെ എല്ലാവരെയും ചേർത്ത്, “അവർ, എല്ലാവരും” എന്നീ ബഹുവചനം പറഞ്ഞശേഷമാണ്, “ഒന്നാകേണ്ടതിന്നു” എന്ന് പറയുന്നത്. ഇതിനെയാണ് ഐക്യത്തിൽ ഒന്നാകുക എന്ന് പറയുന്നത്. അവരും ഒന്നാകേണ്ടതിന്നു: “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ, 17:23). ഇവിടെയും ശ്രദ്ധിക്കുക: ശിഷ്യന്മാരെച്ചേർത്ത്, “അവരും” എന്ന ബഹുവചനം പറഞ്ഞശേഷമാണ്, “ഒന്നാകേണ്ടതിന്നു” എന്ന് പറയുന്നത്. ഇതാണ് പല വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകൽ. മേല്പപറ വേദഭാഗങ്ങളിൽനിന്ന് ഒരുകാര്യം വ്യക്തമായി മനസ്സിലാക്കാം. പലരായ വ്യക്തികൾ ഐക്യത്തിൽ ഒന്നാകുന്നതിനെ കുറിക്കാൻ, “ജനം, ഇരുവർ, നമ്മെപ്പോലെ, നാം, അവർ, എല്ലാവരും” എന്നിങ്ങനെ ആദ്യം ബഹുവചനം പറഞ്ഞശേഷം മാത്രമേ “ഒന്നാകുക” എന്നു പറയാൻ കഴിയുകയുള്ളു.
ബാഹ്യമായ ഒരു തെളിവുതരാം: “നാം ഒന്ന് നമുക്ക് ഒന്ന്/രണ്ട്” എന്ന പ്രയോഗം എല്ലാവർക്കും സുപരിചിതമാണ്; കുടുംബാസൂത്രണത്തിൻ്റെ ടൈറ്റിൽ വാക്യമാണത്. അതിലും നോക്കുക: ആദ്യം “നാം” എന്ന ബഹുവചനം പറഞ്ഞശേഷമാണ് “ഒന്നു” എന്ന ഏകവചനം പറയുന്നത്. ഇതാണ് ഐക്യത്തിലുള്ള ഒന്നാകൽ. അടുത്തവാക്ക് “നമുക്കു” എന്നാണ്. അതായത്, അവർ രണ്ടുപേരും കുടുംബമെന്ന നിലയിൽ “ഒന്നാണു” എന്ന് പറയുമ്പോഴും അവർ വ്യക്തികളെന്ന നിലയിൽ വ്യത്യസ്ഥരാണ്. അതുകൊണ്ടാണ്, “നാം ഒന്നു” എന്നു പറഞ്ഞശേഷം “നമുക്കു” എന്ന് ബഹുവചനത്തിൽ പറയുന്നത്. ഭാര്യയും ഭർത്താവും ഇരുവരും ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, അവർ ഒരിക്കലും തങ്ങളെ രണ്ടുപേരെയും ചേർത്ത്, ഞാൻ, എൻ്റെ, എനിക്ക് എന്നിങ്ങനെ ഏകവചനത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. നാം, നമുക്ക്, നമ്മുടെ, ഞങ്ങൾ, ഞങ്ങളുടെ, ഞങ്ങൾക്ക് എന്നിങ്ങനെ ബഹുവചനമാണ് പറയുന്നത്. ഇതാണ് മാനസിക ഐക്യം മൂലമുള്ള ഒന്നാകൽ.
“ഞാനും ഭാര്യയും ഒന്നാകുന്നു” എന്ന് ലോകത്തുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല. അതുപോലെ, “ഞാനും ഭാർത്താവും ഒന്നാകുന്നു” എന്ന് ഒരു ഭാര്യയ്ക്കും പറയാൻ കഴിയില്ല. “ഞാനും അവനും ഒന്നാകുന്നു” എന്ന് ഒരു മനുഷ്യനും തൻ്റെ സ്നേഹിതനെയും ചേർത്ത് പറയാൻ കഴിയില്ല. “ഞാനും പാസ്റ്ററും ഈന്നാകുന്നു” എന്ന് ഒരു വിശ്വാസിക്കും, “ഞാനും നിങ്ങളും ഈന്നാകുന്നു” എന്നു ഒരു പറയാൻ കഴിയില്ല. അറിവില്ലായ്മകൊണ്ട് ആരെങ്കിലും പറയുമായിരിക്കും; എന്നാൽ വ്യാകരണനിയമപ്രകാരം അത് തെറ്റാണ്. പിന്നെന്തു പറയും? “നാം ഒന്നാകുന്നു, നമ്മൾ ഒന്നാകുന്നു, ഞങ്ങൾ ഒന്നാകുന്നു” എന്നിങ്ങനെയാണ് പറയേണ്ടത്. അതാണ് പലരായവരുടെ ഐക്യത്തിലുള്ള ഒന്നാകൽ. എന്നാൽ യോഹന്നാൻ 10:30-ൽ യേശു അങ്ങനെയാണോ പറഞ്ഞത്?
ഞാനും പിതാവും ഒന്നാകുന്നു: “ഞാനും പിതാവും ഒന്നാകുന്നു – I and the Father are one.” (യോഹ, 10:30). ഇത് ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗമല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഞാനും പിതാവും ഒന്നാകുന്നു എന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. ബൈബിളിലല്ലാതെ ലോകത്തിൻ്റെ ഒരു പുസ്തകത്തിലും ഇങ്ങനെയൊരു പ്രയോഗം കാണാൻ കഴിയില്ല. ഈ പ്രയോഗം മറ്റേതൊരു മനുഷ്യൻ പറഞ്ഞാലും ഭാഷാപരമായി അബദ്ധമാണ്.അതാണ് ഈ പ്രയോഗത്തിൻ്റെ പ്രത്യേകത മറ്റാരെങ്കിലും പറഞ്ഞാൽ ആ വാക്യാംശം അബദ്ധമായി മാറും. ഇവെയൊരു ചോദ്യമുണ്ട്: താനും പിതാവും ഒന്നാകുന്നു അഥവാ, യഥാർത്ഥത്തിൽ ഒന്നാകുന്നു എന്നും ഐക്യത്തിൽ ഒന്നാണെന്നും അഭിന്നമായി പറയാൻ കഴിയുന്നത് എങ്ങനെയാണ്? അതറിയണമെങ്കിൽ, ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയണം.
ദൈവപുത്രൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 8:46; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും ക്രിസ്തു മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് നാല്പതു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16).
സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46). സുവിശേഷം ചരിത്രകാലത്ത് പിതാവും പുത്രനും വിഭിന്നരായിരുന്നു. യേശു എന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ അഥവാ, ക്രിസ്തു” ആയത്: (യോഹ, 8:40; യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). യോർദ്ദാനിലെ അഭിഷേകം മുതൽ പിതാവ് പുത്രനോടു കൂടെയിരുന്നു പ്രവർത്തിക്കുകയായിരുന്നു: (പ്രവൃ, 10:38. ഒ.നോ:യോഹ, 3:2; പ്രവൃ, 2:22). അതുകൊണ്ടാണ്, “പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലെന്നും” (യോഹ, 16:32. ഒ.നോ:യോഹ, 8:16) താനും പിതാവും ഐക്യത്തിം ഒന്നാണെന്നും ക്രിസ്തു പറഞ്ഞത്: (യോഹ, 17:11; യോഹ, 17:23).
ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യസ്തിത്വവും: സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 – എബ്രാ, 2:14-15; യെശ, 35:4-6 – മത്താ, 11:3-5 – ലൂക്കൊ, 7:21-22; യെശ, 40;3 – ലൂക്കൊ, 1:75-77; സെഖ, 12:10 – യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക:ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക:പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക:പരിശുദ്ധാത്മാവ് ആരാണ്?]. സുവിശേഷചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാനും പിതാവും ഒന്നാകുന്നു” എന്നു പറഞ്ഞത്: (യോഹ, 10:30. ഒ.നോ: യോഹ, 8:24; യോഹ, 8:28; യോഹ, 8:58; യോഹ, 13:19; യോഹ, 14:9). അല്ലാതെ, പിതാവും പുത്രനും നിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികൾകളാണെങ്കിൽ ഒരിക്കലും ആ പ്രയോഗം പറയാൻ കഴിയില്ല.
“ദൈവം നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണെന്ന് പഠിപ്പിക്കുന്നവരിൽ ഭാഷയുടെ വ്യകരണം അറിയാവുന്നവർക്ക് “ഞാനും പിതാവും ഒന്നാകുന്നു” എന്ന യേശുവിൻ്റെ വാക്കുകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ്, അരാമ്യ പരിഭാഷയായ പെശീത്തയിൽ “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗത്തിൽ അവർ, “ഞങ്ങൾ” (We) എന്ന് കൂട്ടിച്ചേർത്ത് അതിനെ രണ്ടു വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാക്കി മാറ്റിയത്.” എന്നാൽ വ്യത്യസ്തമായ മറ്റൊരു തെളിവ് കാണിക്കാം: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. (കാണുക:Systematic theology, പേജ്, 159). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവായ “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “സ്നാനം “യേശുവിൻ്റെ” നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.” അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (കാണുക:പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. [കാണുക:ഒനോമയും (Name) ഒനോമാട്ടയും (Names)]
ബൈബിളിൻ്റെ വ്യാഖ്യാനം: “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).ബൈബിളിൽത്തന്നെ ആ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്; യേശു ഇത് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ഉടനെ യേശു ചോദിച്ചു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” (10:32). യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” അവർ പറയുന്നത് ശ്രദ്ധിക്കണം: “നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു.” യെഹൂദനു് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അപ്പോൾ യേശു പറഞ്ഞതെന്താണ്: ഞാനും യഹോവയും ഒന്നാണെന്നല്ലേ? പിതാവായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനും പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും ഒന്നുതന്നെ ആയായാലല്ലേ അങ്ങനെ പറയാൻ പറ്റുകയുള്ളു?അതിനൊരു തെളിവുകൂടി തരാം: അഞ്ചാം അദ്ധ്യായം 17-ാം വാക്യത്തിൽ: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു പറഞ്ഞപ്പോൾ,യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്; അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: “അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.” (യോഹ, 5:18). അവിടെ യേശു പറഞ്ഞത്: ദൈവത്തെ “എൻ്റെ പിതാവു” എന്നാണ്. (5:17). ആ പ്രയോഗത്തിനു് പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നാണെന്ന് അർത്ഥമില്ല. പിന്നെയും അവർ കൊല്ലുവാൻ ശ്രമിച്ചതെന്താണ്? യെഹൂദന്മാർ ദൈവത്തിൻ്റെ മക്കളും ദൈവം യെഹൂദന്മാരുടെ പിതാവും ആണെങ്കിലും അവരാരും ദൈവത്തെ “എൻ്റെ പിതാവു” എന്നു വ്യക്തിപരമായി വിശേഷിപ്പിക്കില്ല: (പുറ, 4:23-24; ആവ, 14:1 – യെശ, 63:16; 64:8; മലാ, 2:10; യോഹ, 8:41). യേശു ദൈവത്തെ “എൻ്റെ പിതവു” എന്ന് അധികാരത്തോടെ പറഞ്ഞപ്പോൾ അവർ ആരോപിച്ച കുറ്റം, “ദൈവത്തോടു സമനാക്കി” എന്നാണ്. സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരുത്തനെന്നാണ്. എന്നാൽ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്? അല്ല. “നിന്നെത്തന്നേ ദൈവം ആക്കി” രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? താനും പിതാവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആണെന്ന് പറഞ്ഞതുകൊണ്ടാണ്, അവർ നിന്നെത്തന്നെ ദൈവമാക്കിയെന്നു പറഞ്ഞത്. യേശു ഒരു മനുഷ്യനാണെന്ന് അവർക്ക് അറിയാമല്ലോ? എട്ടാം അദ്ധ്യായത്തിൽ, മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നു യേശു യെഹൂദന്മാരോട് വ്യക്തമായി പറയുന്നുണ്ട്: യോഹ, 8:40. ഒ.നോ: മട്ടാ, 11:19; ലൂക്കൊ, 7:34). “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” എന്നു യേശു പറഞ്ഞിരിക്കുന്നതും ഇതിനൊപ്പം ചിന്തിച്ചുകൊള്ളുക. (യോഹ, 14:9). ഈ വാക്യവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനു് മാത്രം പറയാൻ കഴിയുന്നതാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
ദൈവമക്കൾ ഇത്രയധികം തെറ്റിദ്ധരിച്ചിരിക്കുന്ന അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സങ്കീർത്തനം വേറെയില്ല. ഏകദൈവത്തെ ത്രിത്വമാക്കാൻ പണ്ഡിതന്മാർ ഈ സങ്കീർത്തനം തെറ്റായി വ്യാഖ്യാനിക്കുകവഴി, യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു ദൈവവ്യക്തിയാണെന്ന് അനേകർ വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിയശേഷം സങ്കീർത്തനത്തിൻ്റെ വ്യാഖ്യാനത്തിലേക്ക് നമുക്കുവരാം: 1. ദാവീദ്, “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യുന്നത് ദൈവത്തെയല്ല. 2. ദൈവത്തിൻ്റെ വലത്തുഭാഗത്തു മറ്റൊരു ദൈവമോ, വ്യക്തിയോ ഇല്ല. 3. വലത്തുഭാഗത്തിരിക്കുക എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല. 4. ദൈവം ഒരുത്തൻ മാത്രമാണ്. 5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം.
1. എൻ്റെ കർത്താവ്: ഈ സങ്കീർത്തനത്തിൽ, “എൻ്റെ കർത്താവു” (My Lord) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ല-അദോനീ/ലാദോനീ” (לַאדֹנִי – La-Adoni) ആണ്. ഈ പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നത്: (കാണുക:ഉല്പ, 24:36; ഉല്പ, 24:54; ഉല്പ, 32:4; 1ശമൂ, 24:6; സങ്കീ, 110:1). ഒരിക്കൽപ്പോലും ഈ പദം ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുമില്ല. “പ്രഭു, യജമാനൻ, എൻ്റെ യജമാനൻ” (My Master) എന്ന അർത്ഥത്തിൽ മനുഷ്യരെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദം “അദോനീ” (אֲדֹנַי – adoni) ആണ്. (കാണുക:ഉല്പ, 23:6; ഉല്പ, 24:12; ഉല്പ, 24:18). ഈ പദവും ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്നാൽ “കർത്താവു, എൻ്റെ കർത്താവു” (My Lord) എന്ന അർത്ഥത്തിൽ ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത് “അദോനായ്” (אֲדֹנָי – adonai) എന്ന പദമാണ്. (കാണുക:ഉല്പ, 15:2; ഉല്പ, 15:8 → സങ്കീ, 16:2). “കർത്താവു” എന്ന അർത്ഥത്തിൽ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദം “ല+അദോനായ്/ലാദോനായ്” (לַאדֹנָי – La-Adonai) ആണ്: (കാണുക:യെശ, 22:15; യെശ, 28:2; യിരെ, 46:10; യിരെ, 50:25). ഈ പദവും ഭൗമികരെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. “ലാദോനീ, അദോനീ” എന്നീ പദങ്ങള്ളെ സത്യവേദപുസ്തകത്തിൽ “യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ്, കർത്താവു” എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതിനാൽ, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ദാവീദ് “എൻ്റെ കർത്താവു” (യജമാനൻ) എന്നു സംബോധന ചെയ്യുന്നവനും ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.
ഈ വസ്തുതയ്ക്ക് മറ്റൊരു തെളിവുണ്ട്: ഇംഗ്ലീഷിൽ God, Lord എന്നിങ്ങനെ ദൈവത്തെ കുറിക്കുന്നത് വലിയക്ഷരം (capital letter) ഉപയോഗിച്ചാണ്. എന്നാൽ, ഈ വേദഭാഗത്ത് “എൻ്റെ കർത്താവു” എന്നത്, my lord എന്ന് ചെറിയ അക്ഷരത്തിലാണ് (small letter) അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ കാണുന്നത്: (ACV, BBE, EHV, ERV, GNT, JPOT, JPS Tanakh 1917, LEB, NAB, NEB70, NET, NIV, NRSV-CI, OEB-cw, OEB-us, RSV, RSV-CE, RSV-CI, RV, t4t). “lord” എന്ന് ചെറിയ അക്ഷരത്തിൽ എഴുതുന്നത്, ദൈവത്തെ കുറിക്കാനല്ല; ഭൗമിക കർത്താക്കന്മാരെ കുറിക്കാനാണ്. മിക്ക പരിഭാഷകളിലും യഹോവയെ LORD എന്ന് മുഴുവൻ വലിയ അക്ഷരത്തിലും, വലത്തുഭാഗത്തിരിക്കുന്ന കർത്താവിനെ കുറിക്കാൻ Lord എന്ന് ആദ്യ അക്ഷരം മാത്രം വലിയ അക്ഷരത്തിലും എഴുതിക്കൊണ്ട്, സ്വർഗ്ഗീയനെയും ഭൗഭികനെയും വേർതിച്ചുകാണിച്ചിട്ടുണ്ട്. (AB, AFV, AKJB, BSB, BSV, CEV, CSB, EHV, GB, GW’20, GWN, GET, HCSB, ISV, JUB, KJV, LBP, LHB, NASB, NCC, NHEB, NHEB-JM, NKJV, NLT’15, RHB, RWC+, WBT). യഹോവയും വലത്തുഭാഗത്ത് ഇരിക്കുന്നവനും ദൈവം ആണെങ്കിൽ, അങ്ങനെയൊരു വേർതിരിവിൻ്റെ ആവശ്യമില്ല. KJV-യുടെ പുനഃസ്ഥാപിച്ച പരിഭാഷകളിൽ “Master” എന്നാണ്: [ കാണുക: RKJV, RNKJV, SNKJV]. യെഹൂദന്മാരുടെ ബൈബിളിൽ: The Complete Tanakh-ൽ, “The word of the Lord to my master” എന്നാണ്. [കാണുക: Tanakh]. Masoretic Text-ൽ: “The LORD saith unto my lord” എന്നാണ്. [കാണുക: MT]. യെഹൂദൻ്റെ വിശേഷതയെന്താണെന്ന് ബൈബിൾ പഠിതാക്കൾക്കറിയാം: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2). കഴിഞ്ഞില്ല, “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും യെഹൂദന്മാരിൽ നിന്നാണ്: (റോമ, 9:5). രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; 28:14 → പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറപ്പാട് 24:3-11 → യിരെ, 31:31-34; എബ്രാ, 8:8-12). ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. ശരിക്കും ഒന്നാം വാക്യത്തിലെ “എൻ്റെ കർത്താവു” എന്ന സ്ഥാനത്ത് “എൻ്റെ യജമാനൻ” എന്നാണ് വരേണ്ടിയിരുന്നത്. പക്ഷെ, ത്രിത്വപരിഭാഷകർ പലരും ബോധപൂർവ്വം കർത്താവെന്നു തർജ്ജമചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ശരിയായി തർജ്ജമ ചെയ്തിരിക്കുന്ന ഓരോ വാക്യം ചേർക്കുന്നു: “YHVH said unto my Master, Sit thou at my right hand, until I make thine enemies thy footstool.” (കാണുക: RNKJV → RKJV). യഹോവ എൻ്റെ യജമാനനോടു പറഞ്ഞു, “നിൻ്റെ ശത്രുക്കളെ ഞാൻ നിൻ്റെ നിയന്ത്രണത്തിലാക്കുവോളം എൻ്റെ വലത്തുവശത്തിരിക്കുക.” (ഇ.ആ.വി).
2. ദൈവത്തിൻ്റെ വലത്തുഭാഗത്തു മറ്റൊരു ദൈവമോ, വ്യക്തിയോ ഇല്ല: സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിൾ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്: “എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (കാണുക: Tanakh). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ ഇല്ല. ദൈവത്തിൻ്റെ വലത്തും ഇടത്തും മുമ്പിലും പുറകിലും അഥവാ ചുറ്റിലുമുള്ളത് ദൂതന്മാരാണ്. യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10; 90:1). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ ഭൂമിയിൽ തന്നെത്തന്നെ പലനിലകളിൽ വെളിപ്പെടുത്തിയത് കൂടാതെ, ദൂതന്മാരുടെ മദ്ധ്യേ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ ദർശിച്ചവരാണ് മീഖായാവ്, യെശയ്യാവ്, ദാനീയേൽ, യെഹെസ്ക്കേൽ തുടങ്ങിയവർ. ഇവരാരും ദൂതന്മാരല്ലാതെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു ദൈവവ്യക്തിയെ കണ്ടിട്ടില്ല. എന്നുവെച്ചാൽ, ദൈവത്തിൻ്റെ വലത്തുഭാഗത്തു ദൂതന്മാരല്ലാതെ മറ്റാരുമില്ലെ. ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോഴും (ഇയ്യോ, 38:4-7), ഏദെൻ തോട്ടത്തിൽ ഇറങ്ങിവന്നപ്പോഴും (ഉല്പ, 3:22-24), മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായപ്പോഴും (ഉല്പ, 18:2,16-19:1) ദൂതന്മാരാണ് കൂടെയുണ്ടായിരുന്നത്. അതിനർത്ഥം, ദൈവത്തിൻ്റെ കൂടെയോ വലത്തുഭാഗത്തോ ദൂതന്മാരല്ലാതെ മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ ഇല്ല. “വലത്തുഭാഗത്തിരിക്കുക” എന്നത് ദൈവത്തിൻ്റെ വലങ്കയ്യുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മീയ പദവിയാണ്.”
3. “വലത്തുഭാഗത്തിരിക്കുക” എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല: പലർക്കും “മശീഹ” എന്നു പറഞ്ഞാൽ, യേശുമശീഹ മാത്രമാണ്; “ക്രിസ്തു” എന്നു പറഞ്ഞാൽ, യേശുക്രിസ്തു മാത്രമാണ്. മറ്റൊരു ക്രിസ്തുവിനെക്കുറിച്ചുള്ള (മശീഹ) ചിന്തപോലും പലരെയും അസ്വസ്ഥരാക്കുന്നു. എന്നാൽ ദൈവത്തിനു് ഒരുപാട് മശീഹമാരുണ്ട്. ബൈബിളിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. ബൈബിളിലെ വാഗ്ദത്തമശീഹ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). ദൈവത്തിൻ്റെ അഭിഷിക്തനായ ഭൗമികരാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (സങ്കീ, 2:6; 20:9; 21:1, 7; 45:1, 5,6,11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:18, 21, 27). യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും അഭിധാനങ്ങളുളും അനവധിയാണ്: ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനും (പുറ, 3:22,23), ദൈവം ജനിപ്പിച്ചവനും ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനുമായ പുത്രനും (സങ്കീ, 2:7,9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്ന മർത്യനും മനുഷ്യപുത്രനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ദൈവത്തിൻ്റെ നിത്യപുരോഹിതനും (സങ്കീ, 110:4), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും (ദാനീ, 7:13,27), പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14-16; 1ദിന, 17: 13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദൈവം സകല ശത്രുക്കളെയും യിസ്രായേലിൻ്റെ പാദപീഠമാകുവോളം അഥവാ, അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുവോളം അവനെ തൻ്റെ വലത്തുഭാഗത്തു ഇരുത്തിയിരിക്കുകയാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുകയെന്നത് യിസ്രായേലിന്റെ ആത്മീയ പദവിയാണ്. അത് ദൈവത്തിൻ്റെ സംരക്ഷണത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്ന ഒരു ആത്മീയ പ്രയോഗമാണ്. അല്ലാതെ, യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനല്ല. (സങ്കീ, 80:15:17). [കാണുക: മശീഹമാർ, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]
4. ദൈവം ഒരുത്തൻ മാത്രം:“ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: “യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.“ (ആവ, 6:4-9) യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം →“യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.“ (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല“ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22) ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം →“എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God” (യോഹ, 17:3), “പിതാവിനെ മാത്രം ആരാധിക്കണം” (മത്താ, 4:10; ലൂക്കൊ, 4:8), “എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു” (മത്താ, 24:36), “എന്റെ പിതാവു എല്ലാവരിലും വലിയവൻ“ (യോഹ, 10:29), “പിതാവു് എന്നെക്കാൾ വലിയവനാണു” (യോഹ, 14:28), “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല“ (യോഹ, 5:19), “മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു“ (യോഹ, 8:40), “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), “യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല“ (യിരേ, 10:6), “യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം →“ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “ഏകജ്ഞാനിയായ ദൈവം – The only wise God“ (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം →“ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.“ (ആവ, 4:39→ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].
5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം: “യഹോവ മാത്രം ദൈവം ആകുന്നു” (Thou art God alone) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10 → 4:8; 71:16; 72:18; 136:4; 148:13). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗങ്ങളിൽ “മോണോസ്” ആണ് കാണുന്നത്. ഒറ്റയെ (only) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഖീദിന്” തല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; “yakhid” എന്ന പദത്തിനു തുല്യമായ “Mónos”കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). അടുത്തവാക്യം: “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (. 2 (ശമൂ, 22:32). അടുത്തവാക്യം: “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). അടുത്തവാക്യം: “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). അടുത്തവാക്യം: “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). അടുത്തവാക്യം: “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവമാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുക എന്ന പദവി സ്വർഗ്ഗീയൻ്റെയല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
സങ്കീർത്തനവ്യാഖ്യാനം
വാക്യം 1: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. എൻ്റെ കർത്താവ്: എബ്രായ ബൈബിളിൽ: “യഹോവ എൻ്റെ യജമാനനോടു അരുളിച്ചെയ്തു” (נְאֻם יְהוָה, לַאדֹנִי) എന്നാണ്: അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ (Translation) ഇപ്രകാരമാണ്: → “A Psalm of David. The LORD saith unto my lord: ‘Sit thou at My right hand, until I make thine enemies thy footstool.” (കാണുക: Hebrew – English Bible). മലയാളം പരിഭാഷ ഇപ്രകാരമാണ്: “ദാവീദിന്റെ ഒരു സങ്കീർത്തനം. കർത്താവു എന്റെ യജമാനനോടു അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” ഇവിടെപ്പറയുന്ന “ലാദോനീ” (לַאדֹנִי – La-Adoni) എന്ന പദം മനുഷ്യരെ കുറിക്കുന്നതാണെന്ന് മുകളിൽ കണ്ടതാണ്. സത്യവേദപുസ്തകത്തിലെയും എബ്രായ ബൈബിളിലെയും തെളിവുകൾ കാണുക: “അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ (לַאדֹנִי – master) അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.” (ഉല്പ, 24:54 → Hebrew). അടുത്തവാക്യം: “അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ (לַאדֹנִי – lord) നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.” (1ശമൂ, 24:6 → Hebrew. ഒ.നോ: ഉല്പ, 24:36 → Hebrew; ഉല്പ, 32:4 → Hebrew; 1രാജാ, 20:9 → Hebrew; 1ദിന, 21:3 → Hebrew). “ലാദോനീ” എന്ന പദം മൂലഭാഷയിൽ ദൈവത്തെ കുറികുന്നതല്ല; എന്നാൽ പരിഭാഷകൾ മാറിമാറി വന്നപ്പോൾ, ചിലർ അബദ്ധത്തിലും മറ്റുചിലർ മനപ്പൂർവ്വവും “ദൈവം” ആണെന്നു തോന്നത്തക്കവണ്ണം പരിഭാഷ ചെയ്തതാണ്. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമിക സന്തതിയായ യിസ്രായേലിന്റെ പദവിയാണെന്ന് മനസ്സിലാക്കാം. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.” (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:14; 2ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25. ഒ.നോ: പ്രവൃ, 13:32-35; റോമ, 4:13). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 4:22;).
ദൈവത്തിൻ്റെ ഭൗമികരാജാവാണ് യിസ്രായേൽ. ദാനീയേൽ കണ്ട ദർശനത്തിൽ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13,14 → ദാനീ, 2:44; ദാനീ, 7:18; ദാനീ, 7:2121; ദാനീ, 7:27). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശ്വാശ്വത രാജത്വമുള്ളവൻ. (സങ്കീ, 89:29,36,37). യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന്റെ പദവിയാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവാകയാൽ, പ്രജയെന്ന നിലയിൽ ദാവീദിൻ്റെ “യജമാനനാണ്” (കർത്താവ്) യിസ്രായേൽ. ദാവീദ് ആത്മാവിൽ “കർത്താവു” എന്ന് സംബോധണ ചെയ്യുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു ദൈവം യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ദാവീദിൻ്റെ പുത്രനും കർത്താവായ രാജാവും യിസ്രായേൽ ആയതുകൊണ്ടാണ് സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ വന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവും ദാവീദിൻ്റെ പുത്രനെന്നും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ് അഥവാ, കാർത്താവെന്നും പദവി എടുത്തത്. (ലൂക്കൊ, 1:32,33).
വലത്തുഭാഗത്തിരിക്കുക: സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിളായ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ മറ്റൊരു വ്യക്തിയില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മിയ പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. അതായത്, ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്.
യഹോവ തൻ്റെ ഭൗമിക രാജാവായ യിസ്രായേലിനു കൊടുത്തിരിക്കുന്ന പദവിയാണ് വലത്തുഭാഗത്തിരിക്കുക എന്നത്. ദൈവത്തിൻ്റെ വലത്തുഭാഗം എന്നത് വലങ്കയ്യുടെ അനുഗ്രഹത്തെയും പരിപാലനത്തെയും കാണിക്കുന്നു. (സങ്കീ, 80:15-18). വാഗ്ദത്തരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7; 45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:14,18,21,27). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞു കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയും ദൈവത്തിൻ്റെ വലത്തുഭാഗത്തെ പുരുഷനും ദൈവം പരിപാലിച്ചു വളർത്തിയ മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 80:8,15,17). ദൈവം തൻ്റെ കൈകളുടെ പ്രവൃത്തിക്കു അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കി കൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്ന മനുഷ്യപുത്രനും യിസ്രായേലത്രേ. (സങ്കീ, 8:6. ഒ.നോ: സങ്കീ, 47:3; 89:23; എബ്രാ, 2:8). ദാവീദിൻ്റെ പാട്ടിലും ഇതിൻ്റെ സൂചന കാണാം. (2ശമൂ, 22:39,48). ദാനീയേൽ കാണുന്ന ദർശനത്തിൽ, ന്യായാസനത്തിലിരിക്കുന്ന വയോധികന്റെ അടുക്കൽ ആകാശമേഘങ്ങളോടെ വന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. ദാനീ, 7:9-14. ഒ.നോ: ദാനീ, 7:18,21,27; 2:44). തൻ്റെ അഭിഷിക്തരാജാവായ യിസ്രായേലിൻ്റെ സകലശത്രുക്കളെയും അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. കർത്താവിൻ്റെ പുനരാഗമനത്തിൽ രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ആ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് യേശുക്രിസ്തുവിൽഅവൻ്റെ പദവികൾ ആരോപിച്ചിരിക്കുന്നത്. (മത്താ, 1:21; ലൂക്കോ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.” (എബ്രാ, 10:12,13). ഒന്നാം വാക്യം പുതിയനിയമത്തിൽ പലപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). [കാണുക: രണ്ടാം സങ്കീർത്തനം, എട്ടാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ, യിസ്രായേലിൻ്റെ പദവികൾ]
ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്ന പദവി യഥാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ ആ പദവി നിത്യമായിരിക്കേണ്ടേ? എന്നാൽ ആ പദവിക്ക് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി വെച്ചിട്ടുണ്ട്. (110:1). അതിനാൽ അത് യേശുക്രിസ്തുവിൻ്റെ പദവിയല്ലെന്ന് മനസ്സിലാക്കാമല്ലോ? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ കാല്ക്കീഴിൽ ആക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ (പ്രവൃ, 1:6), പിന്നെ ദൈവപുത്രനായ യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല; തനിക്ക് സകലവും കീഴാക്കിത്തന്ന ദൈവത്തിന് കീഴ്പ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുകയാണ് ചെയ്യുന്നത്. തൻ്റെ പുത്രനായ യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28. ഒ.നോ: സങ്കീ, 8:6-8). ദൈവത്തിന്റെ വലത്തുഭാഗം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ പദവിയാണെന്ന് വിചാരിക്കുന്നവർക്ക് മൂന്ന് ദൈവമുണ്ട്; ഒരു ദൈവം മറ്റൊരു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് അവർ വിചാരിക്കുന്നത്. (കാണുക: ദൈവത്തിന്റെ വലത്തുഭാഗം)
വാക്യം 2: നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും: രണ്ടാം വാക്യത്തിൻ്റെ ആദ്യഭാഗം പ്രവചനപരമാണ്. അധികാരചിഹ്നമായി ഭരണാധികാരി വഹിക്കുന്ന കോലാണ് ചെങ്കോൽ. (ആമോ, 1:5; യെഹെ, 19:11,14). സീയോൻ വിശുദ്ധനഗരമായ യെരൂശലേമിൻ്റെ പര്യായമാണ്. (സങ്കീ, 126:1; യെശ, 1:26,27). കർത്താവിൻ്റെ പുനരാഗമനത്തിൽ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ചിട്ട് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ യെരൂശലേം സീയോൻ എന്ന് വിളിക്കപ്പെടും. (യെശ, 1:26,27; 2:3; 4:4; യോവേ, 3:16; സെഖ, 1:16,17; 8:3-8). ഇളകാത്ത രാജ്യമായ പുതിയ യെരൂശലേമിൻ്റെ പേരും സീയോൻ എന്നാണ്. (എബ്രാ, 12:22-28). യഹോവയാണ് യിസ്രായേലെന്ന തൻ്റെ രാജാവിനെ സീയോനിൽ വാഴിക്കുന്നത്: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ജാതീയ ശത്രുക്കളുടെമേൽ യിസ്രായേലിന് അധികാരം നല്കിയതും യഹോവയാണ്; അതിനാലാണ് രാജാവിൻ്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും എന്ന് പറഞ്ഞിരിക്കുന്നത്: “ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” (സങ്കീ, 2:9. ഒ.നോ: സങ്കീ, 21:7,8; 45:3-5; 72:8; ദാനീ, 2:44; 7:14). ബെയോരിന്റെ മകനായ ബിലെയാമും ‘യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും’ എന്ന് പ്രവചിച്ചിട്ടുണ്ട്. (സംഖ്യാ, 24:17). യേശുക്രിസ്തുവാണ് യഹോവയുടെ വലത്തുമാഗത്തിരിക്കുന്ന കർത്താവെങ്കിൽ ‘നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും’ എന്ന് പറയേണ്ടതില്ലല്ലോ. അതായത്, ദൈവത്തിൻ്റെ വലത്തുഭാഗം എന്ന് പറയുന്നത്, തൻ്റെ പരിപാലനത്തെ കുറിക്കുന്ന ആത്മീയ പ്രയോഗമാണ്. യഥാർത്ഥത്തിൽ, ദൈവത്തിൻ്റെ വലത്തുഭാഗം യെരൂശലേമെന്ന സീയോനാണ്. അവടെനിന്നാണ് അധികാരത്തിൻ്റെ ചെങ്കോൽ ശത്രുക്കളുടെ നേരെ നീട്ടുന്നത്.
നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക: പ്രവചനപരമായ ഒന്നാംഭാഗം കഴിഞ്ഞിട്ട്, ചരിത്രപരമായ രണ്ടാംഭാഗം പറയുന്നു: നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. ഇത് യേശുക്രിസ്തുവിനു് യോജിക്കുന്ന പ്രയോഗമാണോ? “വലത്തുഭാഗത്തിരിക്കുക” എന്നത് യേശുവിനെപ്പറ്റിയാണെങ്കിൽ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന യേശുക്രിസ്തുവിൻ്റെ ശത്രുക്കളാരാണ്? സ്വർഗ്ഗത്തിലെ ദൂതന്മാരൊക്കെ ക്രിസ്തുവിൻ്റെ ശത്രുക്കളാണോ? ഇനി, രണ്ടാം ഭാഗം ചരിത്രപരമല്ല; പ്രവചനപരമാണ്, ഭാവിയിൽ യേശുക്രിസ്തു ഭൂമിയിൽ വാഴും, അന്നാളിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഴുന്നതെന്ന് പറയാൻ പറ്റുമോ? ഇല്ല. രണ്ടു കാര്യങ്ങൾകൊണ്ട് അതും ശരിയല്ല: ഒന്ന്; യേശുക്രിസ്തു ഭൂമിയിലെ രാജാവല്ല; യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്. (ദാനീ, 2:44; 7:13,14,18,21,27). രണ്ട്; ഇനി, വചനവിരുദ്ധമായി യേശുക്രിസ്തു ഭൂമിയിൽ വാഴുമെന്ന് വാദിച്ചാലും, ശത്രുക്കളെയെല്ലാം തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിച്ചശേഷമാണ് രാജ്യം സ്ഥാപിക്കുന്നത്. (2തെസ്സ, 2:8). അപ്പോൾ, ശത്രുക്കളുടെ മദ്ധ്യേയല്ല; നീതിയുടെയും സമാധാനത്തിൻ്റെയും മദ്ധ്യേയാണ് ആ രാജ്യം ഉണ്ടായിരിക്കുക. (യെശ, 1:26,27; 32:16-18; 54:13,14; 66:12,13). പിന്നെ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന രാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവം ജാതികളുടെ മദ്ധ്യേയാണ് യിസ്രായേലിനെ വെച്ചിരിക്കുന്നത്: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു.” (യെഹെ, 5:5. ഒ.നോ: 2ശമൂ, 22:50; സങ്കീ, 18:49; 57:9; 108:3; യെഹെ, 31:17). ജാതികളായ ശത്രുക്കളാൽ ചുറ്റപ്പെട്ട രാജ്യമാണ് യിസ്രായേൽ: “ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.” (സങ്കീ, 27:6. ഒ.നോ: സങ്കീ, 31:5; 59:1; 143:9). ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ് യേശുക്രിസ്തു അല്ല; യിസ്രായേലാണ്. ചരിത്രത്തിലേക്ക് നോക്കിയാലും അത് മനസ്സിലാകും. ഇസ്ലാമിക ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് യിസ്രായേൽ. വചനവും ചരിത്രവും ഇഴചേർന്ന് കിടക്കുകയാണ്. വരുവാനിരിക്കുന്നതെല്ലാം കണ്ണുതുറന്ന് കണ്ടുകൊള്ളുക.
വാക്യം 3: നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു: വാക്യത്തിൻ്റെ ആദ്യഭാഗത്തിൻ്റെ സത്യവേദപുസ്തകം സമകാലിക പരിഭാഷ: “നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്റെ ജനം മടികൂടാതെ ആത്മസമര്‍പ്പണം ചെയ്യും.” പി.ഒ.സി. പരിഭാഷ: “വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും.” “ദൈവത്തിൻ്റെ വലത്തുഭാഗത്തിത്തിരിക്കുന്നു” എന്നു ദാവീദ് ആത്മാവിൽ പറയുന്ന യിസ്രായേലിനോടാണ് ഇതൊക്കെ പറയുന്നത്; അല്ലാതെ യേശുവിനോടല്ല. യേശുവിനു് ഇതൊക്കെ യോജിക്കും എന്നു കരുതുന്നവർ ഏതാത്മാവിലാണ് വചനം വ്യാഖ്യാനിക്കുന്നത്? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ കാല്ക്കീഴിലാക്കുവാനുള്ള അന്ത്യയുദ്ധമാണ് സേനാദിവസം. ഹർമ്മഗെദ്ദോൻ എന്ന സ്ഥലത്തുവെച്ചായിരിക്കും യുദ്ധം. (വെളി, 16:16). ഈ യുദ്ധത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തീൽ യിസ്രായേൽ ദയനീയമായി പരാജയപ്പെടും. (യോവേ, 3:2; സെഖ, 14:2). അടുത്ത ഘട്ടത്തിൽ യിസ്രായേലിനെ എന്നേക്കുമായി നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സർവ്വരാജ്യസഖ്യസൈന്യം ഹർമ്മഗദ്ദോനിൽ കൂടിച്ചേരും. ഈ വിഷമഘട്ടത്തിൽ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി യിസ്രായേൽ വിലപിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യും. (സെഖ, 12:10; യോവേ, 3:11). അപ്പോൾ കർത്താവ് ഒലിവുമലയിൽ അവരുടെ സഹായത്തിനായി ഇറങ്ങിവരും. (സെഖ, 14:4,5; പ്രവൃ, 1:11). അന്നാളിൽ യിസ്രായേൽ ജനവും സ്വമേധാദാനമായി തങ്ങളെത്തന്നെ സമർപ്പിക്കും. (യോവേ, 3:9,10; ന്യായാ, 5:2). “ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.” (യെശ, 13:4).
വിശുദ്ധ വസ്ത്രാലങ്കാരത്തോടു കൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു: വാക്യത്തിൻ്റെ രണ്ടാംഭാഗം സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും.” സഹസ്രാബ്ദരാജ്യത്തിൽ പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനെ ഇത് സൂചിപ്പിക്കുന്നു. “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19). രണ്ടാം സങ്കീർത്തനത്തിൻ്റെ നിവൃത്തി കൂടിയാണിത്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (2:7. ഒ.നോ: ഇയ്യോ, 19:27; സങ്കീ, 17:15; 71:20; 88:10; 113:7; യെശ, 25:8; 51:17; 52:1,2; 60:1,2; 66:8; യെഹെ, 37:12; ദാനീ, 12:2; ഹോശേ, 6:2; മീഖാ, 5:7).
വാക്യം 4: നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
ദൈവം തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണിത്. (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6; സെഖ, 6:13). അഹരോന്യ ക്രമപ്രകാരമുള്ള ലേവീപൗരോഹിത്യം ആരംഭിക്കുന്നതിനു മുമ്പുതന്നെ പുരാഹിതരാജത്വം എന്ന പദവി ദൈവം യിസ്രായേൽ ജനത്തിനു മുഴുവനുമായി കൊടുത്തതായിരുന്നു. (പുറ, 19:4). എന്നാൽ പാപം നിമിത്തം ആ പദവി സാക്ഷാത്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുവന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷസാന്നിദ്ധ്യം അവർക്ക് അസഹ്യമായതിനാൽ തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കാൻ അവർ മോശെയോട് ആവശ്യപ്പെട്ടു. (പുറ, 20:18,21). അങ്ങനെ പൗരോഹിത്യ പദവി മോശെയിലേക്കും (സങ്കീ, 99:6) അനന്തരം അഹരോനിലൂടെ ലേവീഗോത്രത്തിനു മുഴുവനുമായി നല്കപ്പെട്ടു. (പുറ, 28:1; സംഖ്യാ, 18:7). എന്നാൽ ലേവ്യാപൗരോഹിത്യം പോലെ ബലഹീനവും (എബ്രാ, 5:1-3) മാറിപ്പോകുന്നതും (എബ്രാ, 7:12) നിഷ്പ്രയോജനവുമായ (എബ്രാ, 7:18) പൗരോഹിത്യമല്ല ദൈവം തൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14; 1ദിന, 17:13) നിത്യരാജാവുമായ (ദാനീ, 7:14,18,21,27) യിസ്രായേലിന് നല്കിയത്; മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കുമുള്ള പൗരോഹിത്യമാണ്. അവരുടെ രക്ഷിതാവായ യേശുക്രിസ്തുവിലൂടെയാണ് അവരുടെ എന്നേക്കമുള്ള പൗരോഹിത്യപദവി സാക്ഷാത്കരിക്കരിക്കപ്പെടുന്നത്: “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). “യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” യഥാർത്ഥത്തിൽ യേശുക്രിസ്തുവാണ് ഇവിടെപ്പറയുന്ന ദൈവത്തിൻ്റെ പുരോഹിതനെങ്കിൽ, അവനെ പുരോഹിതനാക്കിയതിനാൽ യഹോവ അനുതപിക്കുകയില്ലഎന്നു പറയുമോ?
അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). അന്നാളിൽ ദാവീദ് യിസ്രായേലിൻ്റെ ഇടയനും പ്രഭുവും ആയിരിക്കും: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പ്രഭു യാഗമർക്കുന്നതായും കാണാം; അതിനാൽ പൗരോഹിത്യ പദവിയും ദാവീദിനായിരിക്കും: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). രാജാവും പുരോഹിതനും ഒരാളായിരിക്കുമെന്ന് വേറെയും സൂചനയുണ്ട്. (സെഖ, 6:13). പ്രഭുവായ ദാവീദ് യാഗം കഴിക്കുമ്പോൾ ആരാധന കഴിക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 46:2). യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഭൗമിക രാജാവും എന്നേക്കും പുരോഹിതനുമെന്ന് പറയുന്നവർ, അവൻ തനിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും യാഗം കഴിക്കുകയും എന്നുകൂടി സമ്മതിക്കുമോ? [കാണുക: സ്വർഗ്ഗീയ രാജാവും ഭൗമിക രാജാവും, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]
വാക്യം 5: നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു: ഒന്നാം വാക്യത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് ആരെ സംബുധന ചെയ്യുന്നുവോ, അവനെയാണ് രണ്ടാം വാക്യം മുതൽ “നിൻ്റെ, നിൻ്റെ, നീ എന്നു മധ്യമപുരുഷനിൽ പറഞ്ഞുവന്നിട്ട്, അഞ്ചാം വാക്യത്തിൽ “നിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു” എന്നാണ് പറയുന്നത്. അതായത്, ഒന്നാം വാക്യത്തിൽ “ദാവീദിൻ്റെ കർത്താവു” യഹോയുടെ വലത്തുഭാഗത്തു ആയിരുന്നെങ്കിൽ, അഞ്ചാം വാക്യത്തിൽ ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം ഇടത്തുഭാഗത്തായി. ഇവിടപ്പറുന്ന കർത്താവ് “അദോനായ്” (adonai) അഥവാ, യഹോവയാണ്. [കാണുക: Hebrew]. അഞ്ചാം വാക്യത്തിലെ കർത്താവ് യഹോവയാണെന്ന് സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽനിന്ന് വ്യക്തമായി മനസ്സിലാക്കാം: “സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്; തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും.” രാജാവിൻ്റെ വലത്തുഭാഗത്തു യഹോവ ഇരിക്കുന്നത് അവൻ്റെ സംരക്ഷണത്തിനാണ്: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ, 16:8. ഒ.നോ: സങ്കീ, 109:31). ഇതും യിസ്രായേലിനെക്കുറിച്ചാണ്.
വാക്യം 6: അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.
“യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;” (സങ്കീ, 7:8). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). “യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും.” (യെശ, 34:2,3). “യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും. (യെശ, 66:15,16. ഒ.നോ: സങ്കീ, 18:38; 21:8,9; 68;21; 78:49,50; യെശ, 13:13; 42:13; 66:6,16; യെഹെ, 30:3; 38:22; സെഖ, 1:15; 14:12).
വാക്യം 7: അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.
യിസ്രായേലെന്ന രാജാവാണ് വഴിയരികെയുള്ള തോട്ടിൽനിന്ന് കുടിക്കുന്നത്. ഇ.ആർ.വി. പരിഭാഷ: “വഴിയോരത്തിലെ അരുവിയിൽനിന്ന് രാജാവ് വെള്ളം കുടിക്കും. പിന്നെയവൻ തലയുയർത്തുകയും ബലവാനാകുകയും ചെയ്യും!” സഹസ്രാബ്ദ രാജ്യത്തിലെ സൗജന്യമായ രക്ഷയെയും അനുഗ്രഹത്തെയുമാണ് “തോട്ടിൽനിന്നു കുടിക്കും” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: “അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.” (യെശ, 12:3). ഇതുംനോക്കുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും.” (യെശ, 66:12). “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശ, 11:9). “എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശ, 60:1-3). മഹാദൈവമായ യേശുക്രിസ്തു തോട്ടിലെ വെള്ളംകുടിച്ച് ബലവാനായിട്ട് ഭൂമിയെ ഭരിക്കുമെന്നോർത്ത് ആരും മഞ്ഞുകൊള്ളണ്ട; അവൻ ഭൗമികരാജാവല്ല; സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (യോഹ, 18:36; യിരെ, 10:10).
സങ്കീർത്തനം പുതിയനിയമത്തിൽ
പുതിയനിയമത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരണികൾ ഉള്ളത് ഈ സങ്കീർത്തനത്തിൽ നിന്നാണ്. ഒന്നാം വാക്യം പുതിയനിയമത്തിൽ അഞ്ചുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായും വലത്തുഭാഗത്തു ഇരിക്കുന്നതായും അനേകം വാക്യങ്ങളുണ്ട്. (മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; 8:1; 10:12,13; 12:2; 1പത്രൊ, 3:22). നാലാം വാക്യം രണ്ടുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (എബ്രാ, 5:6; 7:17). ഈ വാക്യം യേശുക്രിസ്തുവിൽ മൂന്നുവട്ടം ആരോപിച്ചിട്ടുണ്ട്. (എബ്രാ, 5:10; 620; 7:21). സ്വർഗ്ഗാരോഹണം ചെയ്ത യേശുക്രിസ്തു മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നു പൗരോഹിത്യശുശ്രൂഷ ചെയ്യുന്നു എന്ന വീക്ഷണത്തിൻ്റെ അടിസ്ഥാനം ഇതാണ്.
പഴയനിയമത്തിൽ ദാവീദിൻ്റെ പുത്രനും ദാവീദിന്റെ കർത്താവും എന്നേക്കും പുരോഹിതനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് പലരുടെയും പ്രശ്നം. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ രാജാവായ കർത്താവും എന്നേക്കും പുരോഹിതനും ദൈവത്തിൻ്റെ യഥാർത്ഥ ക്രിസ്തുവും യിസ്രായേലാണ്. ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിന് ദൈവം നല്കിയ വാഗ്ദത്തങ്ങൾ സാക്ഷാത്കരിക്കാൻ അവനു് കഴിഞ്ഞിരുന്നില്ല. (റോമ, 8:3). തൻ്റെ സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം യേശുവെന്ന നാമത്തിൽ അവരുടെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടത്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:14-16).(കാണുക: യിസ്രായേലിൻ്റെ പദവികൾ). ക്രിസ്തു ആരാണെന്നറിഞ്ഞാൽ, ബൈബിളിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരംകുട്ടും. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം]
“സംഗീതപ്രമാണിക്ക് ഗത്ത്യരാഗത്തിൽ ദാവീദിൻ്റെ ഒരു സങ്കീർത്തനം” എന്ന് ശീർഷകത്തിൽ കാണാം. സംഗീതപ്രമാണി – ദൈവാലയ സംഗീതത്തിന് മേൽനോട്ടം വഹിക്കുന്നയാളാണ്. ഗത്ത്യരാഗം – ഇത് 8, 81, 84 എന്നീ സങ്കീർത്തനങ്ങളുടെ ശീർഷകത്തിൽ കാണാം. ‘ഗത്തിൽ നിന്നുള്ളതു’ എന്നാണ് വിശേഷണപദമായ ‘ഗത്ത്യ’യുടെ അർത്ഥം. ഫെലിസ്ത്യരുടെ നഗരമായ ഗത്തിൽ പ്രചാരമുണ്ടായിരുന്ന സംഗീത ഉപകരണമോ രാഗമോ ആണ് വിവക്ഷ. ഗത്തിന് മുന്തിരിച്ചക്ക് എന്നർത്ഥമുണ്ട്. അതിനാൽ മുന്തിരിച്ചക്ക് ചവിട്ടുന്നവരുടെ രാഗം എന്നും മനസ്സിലാക്കാവുന്നതാണ്.
സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. ദൈവത്തിൻ്റെ ഔന്നത്യവും മനുഷ്യൻ്റെ നിസ്സാരത്വവും സങ്കീർത്തകൻ സമ്മതിക്കുകയാണ്. ദൈവത്തിൻ്റെ കൈവേലയായ ആകാശസൈന്യങ്ങളുമായി താരതമ്യം ചെയ്താൽ മനുഷ്യൻ ഏതുമില്ലാത്തവനാണ്. എങ്കിലും സ്നേഹനിധിയായ ദൈവം മർത്യനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിക്കുകയും ദൈവത്തിൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കിയിരിക്കയാണ്.
പുതിയനിയമത്തിൽ ഈ സങ്കീർത്തനഭാഗങ്ങൾ ആവർത്തിച്ച് ഉദ്ധരിച്ചിട്ടുള്ളതിനാൽ, ഇത് ക്രിസ്തുവിനെക്കുറിച്ച് ഉള്ളതാണെന്ന് വിശ്വാസികൾ വിചാരിക്കുന്നു. യഥാർത്ഥത്തിൽ ഈ സങ്കീർത്തനം ക്രസ്തുവിനെക്കുറിച്ചാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. ഇതിൽപ്പറയുന്ന മർത്യനും മനുഷ്യപുത്രനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് അനേകർക്കും യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയാൻ തടസ്സമായിരിക്കുന്നത്.
വ്യാഖ്യാനം
വാക്യം 1: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
സത്യവേദപുസ്തകം നൂതന പരിഭാഷ ഇപ്രകാരമാണ്: “സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തെക്കാള്‍ ഉയര്‍ന്നിരിക്കുന്നു.” മനുഷ്യൻ്റെ ഹൃദയദൃഷ്ടി പ്രകാശിച്ചാൽ മാത്രമേ ദൈവത്തിൻ്റെ ശ്രേഷ്ഠത ദർശിക്കാൻ കഴിയുകയുള്ളു. സ്രഷ്ടാവായ ദൈവം തൻ്റെ സൃഷ്ടിവൈഭവത്തിൻ്റെ തെളിവ് ഭൂമിയിൽത്തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” (റോമ, 1:19,20). സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കരയെയും സമുദ്രത്തെയും പ്രകൃതിയെയും അതിൻ്റെ നിയമങ്ങളെയും നോക്കിക്കാണുന്ന മനുഷ്യന് സ്രഷ്ടാവിൻ്റെ ശ്രേഷ്ഠത ഗ്രഹിക്കാൻ പ്രയാസമൊന്നും ഉണ്ടാകില്ല. (സങ്കീ, 19:1-6; 104:24-31; യെശ, 40:26; യിരെ, 31:35)
വാക്യം 2: നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
സത്യവേദപുസ്തകം നൂതന പരിഭാഷ ഇങ്ങനെയാണ്: “ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നു. അവിടുന്നു ശത്രുക്കള്‍ക്കെതിരെ കോട്ട കെട്ടി അവിടുന്നു ശത്രുവിനെയും പ്രതികാരം ചെയ്യുന്നവനെയും മിണ്ടാതാക്കി.” ഇ.ആർ.വി. (WBTC) പരിഭാഷ: “കുട്ടികളുടെയും ശിശുക്കളുടെയും വായിൽ നിന്നും നിന്നെ സ്തുതിക്കുന്ന ഗീതങ്ങൾ ഉണ്ടാകുന്നു. നിൻ്റെ ശത്രുക്കളെ മുഴുവൻ നിശബ്ദരാക്കാൻ നീ അവർക്ക് നല്കിയതാണ് ഈ കരുത്തുറ്റ ഗാനങ്ങൾ.” യേശുക്രിസ്തുവിൻ്റെ ദൈവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തോടുള്ള ബന്ധത്തിൽ മത്തായി ഈ വേദഭാഗം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 21:16). “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” എന്നരുളിച്ചെയ്തുകൊണ്ടാണ് ക്രിസ്തു ഗിരിപ്രഭാഷണം ആരംഭിച്ചത്. (മത്താ, 5:3. ഒ.നോ: ലൂക്കൊ, 6:20). ശിശു സമാനമായ, ആത്മികകമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവരാണ് ആത്മാവിൽ ദരിദ്രർ. അങ്ങനെയുള്ളവർക്കാണ് ദൈവം പലതും വെളിപ്പെടുത്തുന്നത്. “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. (മത്താ, 11:25; ലൂക്കൊ, 10:21). ജ്ഞാനികളെയും ബലവാന്മാരെയും ലജ്ജിപ്പിക്കാനും ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കാനുമാണ് ദൈവം അങ്ങനെ ചെയ്യുന്നത്. (1കൊരി, 1:27-29. ഒ.നോ: 2കൊരി, 12:9,10).
വാക്യം 3: നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
പത്തൊമ്പതാം സങ്കീർത്തനത്തിൽ ദാവീദ് പാടുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (19:1. ഒ.നോ: 50:6; 97:6; 102:25; 136:9; 147:4; 148:3). “പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16). “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). “സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.” (1കൊരി, 15:41).
വാക്യം 4: മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
ഈ വാക്യം എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്: (2:6). ദൈവത്തിൻ്റെ സൃഷ്ടികളിൽ മനോഹങ്ങളിൽ മനോഹരമായ ആകാശസൈന്യങ്ങളെ നോക്കിക്കാണുന്ന ഏതൊരു ഭക്തനും തൻ്റെ ഹൃദയത്തിൽ ചോദിക്കും: ദൈവമേ, “മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എബ്രായർ 2:6-ലും സങ്കീർത്തനം 144:3-ലും ഈ വാക്യം കാണാം. എന്നാൽ ഇവിടുത്തെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനും ദാവീദുമല്ല, മറ്റേതെങ്കിലും മനുഷ്യവ്യക്തിയുമല്ല; യിസ്രായേലാണ്. പഴയനിയമത്തിൽ, മനുഷ്യപുത്രൻ (ben adam – Son of Man) എന്നും (സങ്കീ, 8:4; 80:17; 144:3), മനുഷ്യപുത്രന്മാർ (bene adam – Sons of Men) എന്നും ഇരുവിധ പ്രയോഗം കാണാം. (ഉദാ: ആവ, 32:8; 2ശമൂ, 7:14; സങ്കീ, 11:4; 12:1; 12:7; 14:2). അതിൽ മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ യിസ്രായേലിനെയും, മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറയുന്നത് ജാതികളെ അഥവാ ലോകത്തെയുമാണ് കുറിക്കുന്നത്. യെഹെസ്ക്കേലിനെയും (21), ദാനീയേലിനെയും (8:17) വ്യക്തിപരമായും മനുഷ്യപുത്രനെന്ന് വിളിച്ചിട്ടുണ്ട്. മനുഷ്യപുത്രനെന്ന് യിസ്രായേലിനെ ഏകവചനത്തിൽ വിളിച്ചിരിക്കുന്നത് സങ്കീർത്തനത്തിലാണ്. (സങ്കീ, 8:4; 80:17; 144:3). അത് യിസ്രായേലാണെന്ന് കൃത്യമായ തെളിവും സങ്കീർത്തനത്തിൽ തന്നെയുണ്ട്:
ഒന്ന്; “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17).ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (89:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17).
രണ്ട്; ¹ ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. ² ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. ³ എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. ⁴ നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല. (സങ്കീ, 14:1-4; 53:1-4). ഈ വേദഭാഗത്ത്; ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്ന മനുഷ്യപുത്രന്മാർ ജാതികളാണ്. മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് ജാതികളെയാണെന്ന് നാലാം വാക്യത്തിൽ തെളിവുണ്ട്: “അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു.” ഈ വാക്യത്തിൽ പറയുന്ന ‘അവർ’ ജാതികളും ‘എൻ്റെ ജനം’ യിസ്രായേലുമാണ്. ദൈവത്തിൻ്റെ ജനത്തെ നശിപ്പിക്കാൻ നോക്കുന്ന ജാതികളെക്കുറിച്ചാണ് മനുഷ്യപുത്രന്മാർ എന്ന് യഹോവ പറയുന്നത്. അടുത്തഭാഗം: “യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.” ജാതികൾ യഹോവയെ അറിയുന്നുമില്ല; പ്രാർത്ഥിക്കുന്നുമില്ല. അതായത്, മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ പറയുന്നത് യിസ്രായേലിനെയും ബഹുവചനത്തിൽ ജാതികളെയും കുറിക്കുന്നുവെന്ന് മനസ്സിലാക്കാം.
മൂന്ന്; “മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.” (ആവ, 32:8). ഇവിടെയും മനുഷ്യപുത്രന്മാരായ ജാതികളെയും യിസ്രായേൽ ജനത്തെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകം നൂതന പരിഭാഷ: “അത്യുന്നതന്‍ ജനതകള്‍ക്ക് അവകാശം നല്‌കിയപ്പോള്‍, മാനവരാശിയെ വിഭജിച്ചപ്പോള്‍, ഇസ്രായേല്‍ജനത്തിന്‍റെ എണ്ണത്തിനൊത്ത വിധം അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ചു.” (പി.ഒ.സിയും കാണുക). ഇതിൽ, മനുഷ്യപുത്രന്മാരെ “മാനവരാശി” എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. മാനവരാശിയെ (മനുഷ്യപുത്രന്മാർ) ദൈവത്തിന്റെ സ്വന്തജനത്തിൽനിന്ന് (മനുഷ്യപുത്രൻ) വേർപെടുത്താൻ കാരണം അടുത്ത വാക്യത്തിലുണ്ട്. അത് ദൈവത്തിൻ്റെ അവകാശമാണ്: “യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.” (ആവ, 32:9).
നാല്; “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1കൊരി, 17:13). ഇവിടെപ്പറയുന്ന ദൈവത്തിൻ്റെ പുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. മേല്പറഞ്ഞ വാക്യത്തിൽ “അവൻ” എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട് സങ്കീർത്തനങ്ങളിൽ “അവരുടെ” എന്ന് ബഹുവചനത്തിൽ പറയുന്നത് കാണുക: “ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (89:32). സ്വന്തജനമായ യിസ്രായേൽ പാപം ചെയ്യുമ്പോഴൊക്കെയും അവരെ ജാതികൾക്ക് ഏല്പിച്ചുകൊടുത്താണ് ദൈവം ശിക്ഷിച്ചിരുന്നത്. ഇവിടെയും ജാതികളെയാണ് മനുഷ്യപുത്രന്മാരെന്ന് വിളിച്ചിരിക്കുന്നത്. “എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” എന്ന് ഏഥാൻ ചോദിക്കുന്നതും കുറിക്കൊള്ളുക. (89:47). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]
അഞ്ച്; ദാനീയേൽ കാണുന്ന ദർശനത്തിൽ ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനായവനും യിസ്രായേലാണ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീ, 7:13. ഒ.നോ: ദാനീ, 7:14,18,21,27). ഭൂമിയിലെ സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27). ദൈവത്തിൻ്റെ പുത്രനായ യിസ്രായേലെന്ന മനുഷ്യപുത്രൻ മനുഷ്യപുത്രന്മാരിൽ (ലോകം) അതിസുന്ദരനായ രാജാവാണ്. (സങ്കീ, 45:2). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]
ക്രിസ്തുവിനും, മനുഷ്യൻ (1കൊരി, 15:21), മനുഷ്യപുത്രൻ (മത്താ, 8:20), മനുഷ്യപുത്രനോടു സദൃശൻ (വെളി, 1:13), നിത്യരാജാവ് (ലൂക്കൊ, 1:33) എന്നീ പദവികളുണ്ട്. പഴയനിയമപുസ്തകങ്ങളെ അപഗ്രഥിച്ച് പഠിക്കുമ്പോഴാണ് യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന പദവികളൊക്കെ യഥാർത്ഥത്തിൽ ആരുടെയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം അവരുടെ പദവികളുമായി മനുഷ്യനായി വന്നത്. (മത്താ, 1:21; റോമ, 8:3). (കാണുക: യിസ്രായേലിൻ്റെ പദവികൾ).
വാക്യം 5: നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി: ഈ വാക്യവും എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്. (2:7). ഈ വാക്യത്തിൽ “ദൈവത്തെക്കാൾ” എന്നതിനെ എബ്രായയിൽ ‘മേ എലോഹീം’ (min elohiym – from God) എന്നാണ്. എലോഹീം എന്നത് ബഹുവചനമാണ്; എന്നാൽ ബൈബിളിലത് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. സത്യദൈവത്തെ കുറിക്കാൻ ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ഏകവചനത്തിലും ബഹുവനത്തിലും ഉപയോഗിച്ചിട്ടുണ്ട്. ദൂതന്മാരെക്കുറിക്കാനും, ദേവിയെക്കുറിക്കാനും, മോശെയെക്കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിൽ, പി.ഒ.സി, വിശുദ്ധഗ്രന്ഥം ഒഴികെ മറ്റു പരിഭാഷകളിലെല്ലാം “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നാണ്. ഇംഗ്ലീഷിൽ, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ അനേകം പരിഭാഷകളിൽ “ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നും, മറ്റുള്ളവയിൽ “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നുമാണ്. എന്നാൽ, ഈ പ്രശ്നം എബ്രായലേഖകൻ പരിഹരിച്ചിട്ടുണ്ട്: “അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി” (എബ്രാ, 2:7) എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനാൽ സങ്കീർത്തനം 8:5-ലെ ‘എലോഹീം – ദൂതന്മാർ’ (ἄγγελος – angelos) ആണെന്ന് കൃത്യമായി മനസ്സിലാക്കാം.
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു: ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിൽ നിന്ന് മനസ്സിലാക്കാം: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, പുത്രൻ, അഭിഷിക്തൻ, ആദ്യജാതൻ, മനുഷ്യൻ, മനുഷ്യപുത്രൻ തുടങ്ങിയ അനേകം പദവികൾ നല്കി, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി അവനെ തേജസ്സും ബഹുമാനവും അണിയിച്ചു, സകല ജാതികളുടെയും മുമ്പിൽ അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5). എങ്കിലും പാപംമൂലം പദവി നിറവേറ്റാൻ അവർക്കു കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ, ദൈവംതന്നെ തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനാണ് യേശു എന്ന നാമത്തിലും ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിങ്ങനെ അവരുടെ എല്ലാ പദവികളുമായി മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:31,32,35). യിസ്രായേലെന്ന ദൈവത്തിൻ്റെ സ്വന്തജനം ദൂദന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ച് കൊടുക്കാൻ വന്ന അവരുടെ രക്ഷകനായ ക്രിസ്തുവിലും ആ പദവി കാണുന്നത്: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). (കാണുക: യിസ്രായേലിൻ്റെ പദവികൾ)
വാക്യം 6: നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
ദൈവം സ്വന്തജനമായ യിസ്രായേലിനാണ് സകല ജാതികളുടെമേലും അധികാരം നല്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പ്രവചനമാണ്. ദൈവം യിസ്രായേലിന് അവരുടെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ഈ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യഹോവ തന്നെയാണ് യുഗാന്ത്യത്തിൽ സ്വന്തജനത്തിന് അവരുടെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കുന്നത്. “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47). “അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.” (സങ്കീ, 47:3. ഒ.നോ: സങ്കീ, 2:7; 18:39). എബ്രായലേഖകൻ പറയുന്നത് നോക്കുക; “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” (എബ്രാ, 2:8). യഹോവയുടെ അഥവാ യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിലാണ് സകലജാതികളും രാജാക്കന്മാരും യിസ്രായേലിൻ്റെ കാൽക്കീഴിലാകുന്നത്. (സെഖ, 14:3,4; പ്രവൃ, 1:11). യിസ്രായേലിൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. (സങ്കീ, 110:1). (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)
വാക്യം 7,8:⁷ ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ⁸ ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിക്കുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുടെയും അധികാരിയായിട്ടാണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ദൈവം മനുഷ്യനെ സൃഷ്ടിച്ചനന്തരം (1:27) അവർക്കതിനുള്ള അധികാരവും നല്കുന്നു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:28). എന്നാൽ പാപംചെയ്ത് ദൈവസന്നിധിയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യൻ്റെ അധികാരങ്ങളെല്ലാം നഷ്ടപ്പെടുവാനിടയായി. പിന്നെ ദൈവം അബ്രാഹാമിലൂടെ യിസ്രായേലെന്ന ഒരു ജാതിയെ തിരഞ്ഞെടുക്കുകയും മനുഷ്യന് നഷ്ടപ്പെട്ട അധികാരങ്ങളെല്ലാം ദൈവം അവന് പുനഃസ്ഥാപിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്.
വാക്യം 9: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
സങ്കീർത്തകൻ ഒന്നാം വാക്യം വീണ്ടും ആവർത്തിക്കുകയാണ്. ഈ സങ്കീർത്തനം കഴിഞ്ഞാൽ 118-ാം സങ്കീർത്തനത്തിൽ മാത്രമാണ് ഒന്നാം വാക്യം അവസാനം ആവർത്തിക്കുന്നതായി കാണുന്നത്. പഴയനിയമത്തിൽ യഹോവ എന്ന നാമമായിരുന്നു ഭൂമിലൊക്കെയും ശ്രേഷ്ഠമായിരുന്നത്. ഏകദൈവവും സകല മനുഷ്യർക്കുമുള്ള ഏകരക്ഷിതാവും യഹോവ മാത്രമായിരുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). എന്നാൽ പ്രവചന നിവൃത്തിപോലെ യഹോവയുടെ പ്രത്യക്ഷതയായ ക്രിസ്തു മുഖാന്തരം (1തിമൊ, 3:14-16) ഒരു പുതിയനിയം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:1-13), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതിനാലാണ്, രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ ഭൂമിയിൽ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ലഭിച്ചവനുമായ പത്രൊസ് വിളിച്ചുപറയുന്നത്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12).
എട്ടാം സങ്കീർത്തനം പുതിയനിയമത്തിൽ
എട്ടാം സങ്കീർത്തനത്തിൻ്റെ മൂന്ന് വേദഭാഗങ്ങളാണ് പുതിയനിയമത്തിൽ ഉള്ളത്: (1കൊരി, 15:27; എഫെ, 1:22; എബ്രാ, 2:68).
1. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി,15:22-28).
ഈ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: ദൈവം ബഹുമാനവും തേജസ്സും അണിയിച്ച് തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:5,6), ശത്രുക്കൾ കാൽക്കീഴിലാകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമായ (110:1) യിസ്രായേലെന്ന ദൈവപുത്രൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് സകലതും തനിക്ക് കീഴ്പെട്ട് വന്നു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരിക്കുന്ന പുത്രൻ. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്ന ദൈവമാണ് യേശുക്രിസ്തു. (കാണുക: രണ്ടാം സങ്കീർത്തനം; നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)
2. “സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി.” (എഫെ, 1:22).
സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ദൈവത്തിൻ്റെ ഭൗമിക രാജാവ് യിസ്രായേലാണ്. “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:14. ഒ.നോ: ദാനീ, 7:18,21,27). യിസ്രായേലിന്റെ പദവികളെല്ലാം ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവിലൂടെയാണ് അവർക്ക് ലഭിക്കുന്നത്; അതിനാലാണ് അതിൻ്റെ പൂർത്തീകരണം യേശുവിൽ കാണുന്നത്. എബ്രായലേഖകൻ പറയുന്നതു നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16).
3. “എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:6-9).
ഇവിടെ നോക്കുക: ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനായ യിസ്രായേൽ, ദൂതന്മാരെക്കാൾ അല്പം താഴ്ചയുള്ളവൻ ആകകൊണ്ട് അവരുടെ ദൈവം മനുഷ്യനായി വന്ന് ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായി മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നത്. തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാനാണ് ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായത്. (മത്താ, 1:21). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14). ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യനിലൂടെയാണ് യിസ്രായേലിന് വരേണ്ടിയ സകലമഹത്വവും അവർക്ക് ലഭിക്കുന്നത്.
യേശുക്രിസ്തു ആരാണെന്നോ അവൻ്റെ ജഡത്തിലെ ശുശ്രൂഷ എന്താണെന്നോ അനേകർക്കും മനസ്സിലാകാത്തതിൻ്റെ കാരണം, ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെ അറിയാത്തതുകൊണ്ടാണ്. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഇത് പറഞ്ഞശേഷം താനാരാണെന്ന് 24-28 വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24. ഒ.നോ: ഇ.ആർ.വി; പി.ഒ.സി; മലയാളം ഓശാന പരിഭാഷകൾ). പുറപ്പാടിൽ യഹോവ തൻ്റെ നാമം വെളിപ്പെടുത്തുന്നത് ഞാനാകുന്നവൻ എന്നാണ്. (പുറ, 3:14). (കാണുക: ഞാനാകുന്നവൻ ഞാനാകുന്നു)
ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതിയും വാഗ്ദത്തം നിവൃത്തിച്ച സന്തതിയും രണ്ടാണ്. ദൈവത്തിൻ്റെ അവകാശിയായ സന്തതി യിസ്രായേലാണ്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). വാഗ്ദത്തം നിവൃത്തിച്ച സന്തതി ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവാണ്: യേശു പറഞ്ഞു: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). പഴയനിയമമില്ലെങ്കിൽ പുതിയനിയമമില്ല; പഴയനിയമത്തിൽ ദൈവത്തിനൊരു സന്തതിയില്ലെങ്കിൽ പുതിയനിയമത്തിലും ഒരു സന്തതി ഉണ്ടാകില്ലായിരുന്നു. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമമെന്നുപോലും അനേകർ മനസ്സിലാക്കുന്നില്ല. ന്യായപ്രമാണം നിവൃത്തിയാകുവോളം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകില്ലെങ്കിൽ ന്യായപ്രമാണ സന്തതിയെക്കുറിച്ചുള്ള സകല കാര്യങ്ങളും നിവൃത്തിയാകേണ്ടതല്ലേ? വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; യിസ്രായേലെന്ന വാഗ്ദത്തസന്തതിക്ക് അവൻ്റെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നതെന്ന് അറിയാതെ (ആവ, 27:9; മത്താ, 1:21), യിസ്രായേലിൻ്റെ പദവികളൊക്കെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൽ ആരോപിക്കുകയും നിത്യപിതാവായ അവനെ നിത്യപുത്രനാക്കുകയും ചെയ്യുന്നു. (യെശ, 9:6; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20).
എട്ടാം സങ്കീർത്തനത്തിലെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനുമായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലെന്ന ക്രിസ്തുവാണ്. യിസ്രായേൽ അഭിഷിക്തനും മനുഷ്യനും മനുഷ്യപുത്രനും ദൈവപുത്രനും ആയതുകൊണ്ടാണ് അവൻ്റെ ദൈവം അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി മർത്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ യിസ്രായേലെന്ന നിത്യാവകാശിയായ മനുഷ്യപുത്രനെക്കുറിച്ചാണ് ദൈവമക്കൾ പഠിക്കേണ്ടത്. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!
“അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.” (എബ്രായർ 6:1,2)
“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹന്നാൻ 3:17)
“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു.” (യോഹ, 3:17. ഒ.നോ: യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു,” എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവും ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനാൽ, ദൈവം ദൈവത്തെയാണ് ലോകത്തിലേക്ക് അയച്ചതെന്നാണ് അവർ പഠിപ്പിക്കുന്നത്. [ഒരു ട്രിനിറ്റി പണ്ഡിതൻ്റെ വീഡിയോ കാണുക: [അയച്ചദൈവം വന്നദൈവം]. ദൈവം ദൈവത്തോട് കൂടെയായിരുന്നു; ദൈവം ദൈവത്തെ അയച്ചു എന്നൊക്കെ പറഞ്ഞാൽ, അത് ബഹുദൈവ ഉപദേശമാണ്. ക്രിസ്തു സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാ സുനഹദോസാണ്. ട്രിനിറ്റി വിശ്വസിക്കുന്നത് ബൈബിളല്ല; നിഖ്യാ വിശ്വാസപ്രമാണമാണ്. അതുകൊണ്ടാണ്, ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവത്തെ വിശ്വസിക്കാതെ, അയച്ച ദൈവം; വന്ന ദൈവം എന്നിങ്ങനെ പല ദൈവങ്ങളിൽ വിശ്വസിക്കുന്നത്. അയച്ച ദൈവത്തെയും വന്ന ദൈവത്തെയും കൂടാതെ, “പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെട്ടു” എന്നു കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസ് പഠിപ്പിച്ച, പരിശുദ്ധാത്മാവെന്ന മൂന്നാമത്തെ ഒരു ദൈവവുമുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളാണെന്നും അയച്ചദൈവം, വന്ന ദൈവം, പുറപ്പെട്ട ദൈവം എന്നൊക്കെ പഠിപ്പിക്കുകയും ചെയ്തിട്ട്, ഞങ്ങൾ ഏകദൈവ വിശ്വാസികളാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? എന്നാൽ നമ്മുടെ വിഷയം അതൊന്നുമല്ല. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം: സർവ്വലോകങ്ങൾക്കു മുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണ് ക്രിസ്തു. നിഖ്യാ സുനഹദോസും അവരുടെ ദൈവശാസ്ത്രവും അതാണ് പഠിപ്പിക്കുന്നത്. യഹോവസാക്ഷികളുടെ ഉപദേശപ്രകാരം: ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ് ക്രിസ്തു. രണ്ടുകൂട്ടർക്കും ക്രിസ്തുവിനെക്കുറിച്ച് വ്യത്യസ്ത്ര വീക്ഷണങ്ങളാണെങ്കിലും, ഒരുകാര്യത്തിൽ അവർ യോജിക്കുന്നു. ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി മുമ്പെ ഉണ്ടായിരുന്നവനാണെന്നും, യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ടവനാണെന്നും ഇരുകൂട്ടരും വിശ്വസിക്കുന്നു. എന്നാൽ അതിലെ വസ്തുത എന്താണ്? യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ടവനാണോ ക്രിസ്തു? അവൻ ദൈവമാകട്ടെ, ദൂതനാകട്ടെ, അവൻ യഥാർത്ഥത്തിൽ അയക്കപ്പെട്ടവനാണെങ്കിൽ, ലോകത്തിൽ എത്തണമല്ലോ? സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ട ആരെങ്കിലും ലോകത്തിൽ എത്തിയോ? ലോകത്തിൽ വെളിപ്പെട്ടവൻ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണോ? അതൊക്കെയാണ് നാം പരിശോധിക്കുന്നത്. ദൈവം ദൈവത്തെ അയച്ചു; ദൈവം ദൂതനെ അയച്ചു എന്നതൊക്കെ വെറും ഊഹാപോഹങ്ങളാണ്. വചനപരമായും ചരിത്രപരമായും അതിനൊന്നും യതൊരടിസ്ഥാനവുമില്ല. എന്നാൽ യേശുവെന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ആത്മീയ (പ്രവചനം) ചരിത്ര വസ്തുതകൾ (സുവിശേഷങ്ങൾ) പഴയപുതിയനിയമങ്ങളിൽ ദൈവാത്മാവു് ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. നമുക്കതൊന്ന് പരിശോധിക്കാം:
ബൈബിളെന്നല്ല, ഏതൊരു പുസ്തകം എടുത്താലും; ആമുഖത്തിൽത്തന്നെ കേന്ദ്രകഥാപാത്രത്തിൻ്റെ പ്രകൃതി ഏറെക്കുറെ വ്യക്തമാകും. ഉദാ: ദൈവത്തെക്കുറിച്ചാണോ, ദൂതനെക്കുറിച്ചാണോ, മനുഷ്യനെക്കുറിച്ചാണോ, പക്ഷിമൃഗാദികളെക്കുറിച്ചാണോ, അന്യഗ്രഹ ജീവികളെക്കുറിച്ചാണോ (Aliens), റോബോട്ട് പോലുള്ള നിർമ്മിത കഥാപാത്രങ്ങളെക്കുറിച്ചാണോ പുസ്തകം പ്രതിപാദിക്കുന്നതെന്ന് തുടക്കത്തിൽത്തന്നെ മനസ്സിലാക്കാൻ കഴിയും. നമുക്ക് പുതിയനിയമത്തിലെ ആമുഖവാക്യം നോക്കാം: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). നിക്ഷ്പക്ഷബുദ്ധിയോടെ ബൈബിൾ പഠിക്കുന്ന ഒരാൾക്ക്, ഈ വാക്യത്തിൽപ്പറയുന്ന യേശുക്രിസ്തു ദൈവമാണോ, ദൂതനാണോ, അതോ മനുഷ്യനാണോ എന്ന് വ്യക്തമായി മനസ്സിലാകും. എന്നാൽ ബൈബിളിന് വെളിയിൽനിന്ന്; ക്രിസ്തു അതാണ്, ഇതാണ് എന്നൊക്കെ പഠിച്ചുവെച്ചിട്ട് ബൈബിൾ വായിക്കുന്ന ഒരാൾക്ക്, ഈ വാക്യമെന്നല്ല; ഒരു വാക്യവും വായിച്ചാൽ മനസ്സിലാകില്ല. പ്രസ്തുത വാക്യത്തിൽ; ദൈവത്തിൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ, ദൂതൻ്റെയോ, മനുഷ്യൻ്റെയോ, ദൈവപുത്രൻ്റെയോ, ക്രിസ്തുവിൻ്റെയോ വശാവലിയെന്ന് പറഞ്ഞിട്ടില്ല. പിന്നെ, ആരുടെ വംശാവലിയാണെന്ന് എങ്ങനെ കണ്ടെത്തും? ഒരു മതത്തിൻ്റെയും ഒരു പ്രസ്ഥാനത്തിൻ്റെയും അടിമയല്ലാത്ത, നിക്ഷ്പക്ഷനായ ഒരാളാണെങ്കിൽ, രണ്ട് കാര്യങ്ങൾ ചിന്തിച്ചാൽ ആരുടെ വംശാവലിയാണ് അവിടെ പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാകും. 1. ദൈവത്തിനും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനും ദൂതനും ദൈവപുത്രനും ക്രിസ്തുവിനും വംശാവിയില്ല. “ഏലിയൻസ്” (Aliens) ഒരു സങ്കല്പമാണ്. അതുണ്ടോന്നുപോലും ആർക്കും ഉറപ്പില്ല. അതിനാൽ, പ്രഥമവാക്യത്തിൽ പറഞ്ഞിരിക്കുന്ന യേശുക്രിസ്തു മനുഷ്യനാണെന്നു മനസ്സിലാക്കാം. 2. ആരുടെ പുത്രനായിട്ടാണോ അവനെ പറഞ്ഞിരിക്കുന്നത്, അവരുടെ പ്രകൃതിയാണ് യേശുവിൻ്റെയും പ്രകൃതി. അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശാവലിയിൽ ജനിച്ച മറിയയുടെ മൂത്തമകനായ യേശുക്രിസ്തുവെന്ന മനുഷ്യൻ്റെ വംശാവലിയാണ് പ്രസ്തുത വാക്യത്തിലുള്ളതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (മത്താ, 1:25; ലൂക്കൊ, 2:7). ഇക്കാര്യം, അക്ഷരം കൂട്ടിവായിക്കാൻ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണ്. അല്ലാതെ, അബ്രാഹാം ദാവീദ് എന്നീ മനുഷ്യരുടെ വംശാവലിയിൽ നറിയയെന്ന മനുഷ്യസ്ത്രീയുടെ പുത്രനായിട്ട്, ഒരു ദൈവം അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുമ്മവർ അതുമല്ലെങ്കിൽ ഒരു ദൂതൻ ജനിച്ചു എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ പലരും. ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും അവരിനി മറിച്ചു വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ദൈവത്തിനു് മരണമില്ലെന്നു ബൈബിൾ പറയുന്നതുപോലും വിശ്വസിക്കാത്തവരാണ് ത്രിത്വത്തിൽ വിശ്വസിക്കുന്നത്. അതിൻ്റെ ഉത്തമ ഉദാഹരണമാണ്: “ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്ന് ട്രിനിറ്റിയുടെ ദൈവശാസ്തം പഠിപ്പിക്കുന്നത്. [കാണുക: Systematic Theology]എന്നാൽ വസ്തുത എന്താണ്?
അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു മനുഷ്യനാണ് ഈ ഭൂമിയിൽ ജനിച്ചതും വളർന്നതും ജീവിച്ചതും ശുശ്രൂഷിച്ചതും മരിച്ചതും ഉയിർത്തതുമെന്ന് നാം കണ്ടു. അപ്പോൾ ചോദ്യമിതാണ്: സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം മുമ്പെ ഉണ്ടായിരുന്നു എന്ന് പലരും വിശ്വസിക്കുന്നതും, ദൈവം യഥാർത്ഥത്തിൽ ലോകത്തിലേക്ക് അയച്ചു എന്ന് വിശ്വസിക്കപ്പെടുന്നതുമായ ആ പുത്രദൈവം എവിടെപ്പോയി? ദൈവം അയച്ചു എന്നു വിശ്വസിക്കപ്പെടുന്ന തൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതൻ എവിടെപ്പോയി? ട്രിനിറ്റി “വന്ന ദൈവം” എന്ന് പറയുന്നത്, ദൈവപുത്രനായ യേശുവാണ്. “വന്ന ദൈവം” എന്ന് പറഞ്ഞാൽ, ഭൂമിയിൽ ജനിച്ചത് ദൈവം ആണെന്നാണ് അർത്ഥം. ദൈവപുത്രൻ ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ മനുഷ്യനാണെന്ന് മുകളിൽ കണ്ടു. വരാത്ത ദൈവത്തെ വന്ന ദൈവമെന്ന് എങ്ങനെ പറയും? തന്മൂലം, വന്ന ദൈവമെന്ന് പറയുന്നത് ബൈബിൾവിരുദ്ധമാണ്. ഇനി, റസ്സൽമതക്കാർ പറയുമ്പോലെ, തൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനെയാണ് ദൈവം ലോകത്തിലേക്ക് അയച്ചതെങ്കിൽ ആ ദൂതൻ എവിടെപ്പോയി? അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായി ലോകത്തിൽ വെളിപ്പെട്ടത് ഒരു മനുഷ്യനാണെന്ന് നാം കണ്ടു. അപ്പോൾ, ദൈവത്താൽ അയക്കപ്പെട്ട ദൂതന് എന്ത് സംഭവിച്ചു? ആവിയായിപ്പോയോ? ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് യേശുവെന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:9; 1തിമൊ, 2:6). തന്മൂലം, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്ന് പറയുന്നതും ദുരപദേശമാണ്.
പലരുടെയും മറ്റൊരു ഭോഷ്ക്ക് എന്താണെന്ന് ചോദിച്ചാൽ; പുത്രദൈവത്തിൻ്റെ അവതാരമാണ് യേശു എന്നതാണ്. മൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 1. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവത്തിന് അവതാരം എടുക്കാൻ കഴിയില്ല. അവൻ മാറാത്തവൻ അഥവാ, മാറ്റമില്ലാത്തവനും (മലാ, 3:6), ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്. (യാക്കോ, 1:17). തന്മൂലം, തൻ്റെ സ്വരൂപമോ, സ്വഭാവമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കാൻ സത്യദൈവത്തിനു് കഴിയില്ല. തോന്നുമ്പോൾ, തോന്നുമ്പോൾ വേഷം മാറാൻ അവൻ മായാവില്ല; സത്യേകദൈവമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ അറിഞ്ഞിരുന്നെങ്കിൽ, അവതാരമെന്ന ജാതീയ സങ്കല്പം സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ ശ്രമിക്കില്ലായിരുന്നു. നിർഭാഗ്യവശാൽ, അതുപോലും പലർക്കും അറിയില്ല. ഇരിക്കുന്നവനും ഇരുന്നവനും വന്നവനും ഇനിയും വരാനുള്ളവനും ഓരോ ഓരോ ദൈവങ്ങളാണെന്ന് വിശ്വസിക്കുന്നവർക്ക് ദുരുപദേശംതന്നെ ശരണം. 2. അവതാരം (Incarnation) എന്നൊരു പദമോ, ആശയമോ ബൈബിളിൽ എവിടെയുമില്ല. ദൈവം മാത്രമല്ല; ദൂതന്മാർ അവതരിച്ചതായും ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്ന് റസ്സൽമതക്കാർ പറയുന്നതും വ്യാജമാണെന്ന് മനസ്സിലാക്കാം. 3. പിതാവായ ഏകദൈവമല്ലാതെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ല. താനല്ലാതെ, മറ്റൊരു ദൈവം ഉള്ളതായിട്ട് യഹോവയ്ക്ക് അറിയില്ലായിരുന്നു: “യഹോവ പറയുന്നത് നോക്കുക: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്: (പുറ, 20:2-3; യെശ, 43:10; യെശ, 44:8; യെശ, 45:5). യഹോവയല്ലാതെ മറ്റൊരു ദൈവത്തെ പഴയനിയമ ഭക്തന്മാർക്കും അറിയില്ലായിരുന്നു: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു: (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). പിതാവിനെ അല്ലാതെ മറ്റൊരു ദൈവത്തെ ക്രിസ്തുവിനും അറിയില്ലായിരുന്നു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) പിതാവു മാത്രമാണ് സത്യദൈവമെന്നും (Father, the only true God) പിതാവിനെ മാത്രം ആരാധിക്കണമെന്നും പിതാവു് മാത്രമാണ് സകലവും അറിയുന്നതെന്നും പിതാവു് തന്നെക്കാൾ വലിയവനാണെന്നും താൻ മനുഷ്യനാണെന്നും” ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; മത്താ, 24:36; യോഹ, 14:28; യോഹ, 8:40). പിതാവല്ലാതെ മറ്റൊരു ദൈവത്തെ അപ്പൊസ്തലന്മാർക്കും അറിയില്ലായിരുന്നു: “ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും” അപ്പൊസ്തലന്മാരും സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു: (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; 1കൊരി, 8:6; എഫെ, 4:6. ഒ.നോ:യോഹ, 8:41; എബ്രാ, 2:11). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അടുത്തവാക്യം: “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ:യോശു, 2:11; 1ദിന, 29:11; 2ദിന, 6:14). തന്മൂലം, “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ; തൻ്റെ കൂടെ ഉണ്ടായിരുന്ന ഒരു പുത്രദൈവത്തെ അയച്ചുവെന്ന് അതിനർത്ഥമില്ലെന്ന് മനസ്സിലാക്കാം. [കാണുക:പിതാവു മാത്രം സത്യദൈവം].
അടുത്ത തെളിവ്: തൻ്റെ ഭാര്യയായ മറിയയിൽ സംശയം ജനിച്ച യേസേഫിനോട് ദൂതൻ പറയുന്ന ഒരു കാര്യമുണ്ട്: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ:മത്താ, 1:18; ലൂക്കൊ, 2:21). ഈ വാക്യം ശ്രദ്ധിക്കുക: “അവളിൽ “ഉല്പാദിതമായതു” പരിശുദ്ധാത്മാവിനാൽ ആകുന്നു.” ഉല്പാദിതമാകുക എന്നാൽ: “ഉരുവാകുക അഥവാ, രൂപപ്പെടുക” എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. “ഉല്പാദിതമാകുക” എന്നതിന് മത്തായി ഉപയോഗിച്ചിരിക്കുന്ന പദം, “ജെന്നാവോ” (gennao) എന്നാണ്. അതേ പദം തന്നെയാണ്, യിസ്ഹാക്കിൻ്റെ ജനനം മുതൽ യേശുവിൻ്റെ ജനനംവരെ അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത്: “അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു…….. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:2; മത്താ, 1:16). യേശു മറിയയുടെ ഗർഭത്തിൽ ഉല്പാദിതമായി എന്ന് പറയാൻ ലൂക്കൊസ് ഉപയോഗിച്ചിരിക്കുന്നത്, “സില്ലംബാനോ” (syllambano) എന്ന പദമാണ്. (ലൂക്കൊ, 2:21). അതേ പദം തന്നെയാണ്, എലീശബെത്ത് ഗർഭം ധരിച്ചതിനെ കുറിക്കാനും, മറിയ ഗർഭം ധരിച്ചതിനെ കുറിക്കാനും അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത്. (ലൂക്കൊ, 1:24; ലൂക്കൊ, 1:31; ലൂക്കൊ, 1:36). യിസ്ഹാക്ക് മുതൽ യോഹന്നാൻ വരെയുള്ളവർ തങ്ങളുടെ ജനനത്തിനു മുമ്പെ ഉണ്ടായിരുന്നവരല്ല. അവർക്കെല്ലാവർക്കും ഒരു ആരംഭമുണ്ട്. അതുപോലെ, യേശുവെന്ന പാപമറിയാത്ത മനുഷ്യനും മുമ്പെ ഉണ്ടായിരുന്നില്ല; അവനും ജനനമെന്ന ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21; റോമർ 9:5; മീഖാ, 5:2). തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: അവരെല്ലാവരും അവരുടെ അപ്പന്മാരാൽ ഉരുവായവരാണ്. യേശുവാകട്ടെ, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉരുവായവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതരിച്ചതല്ല. പാപമറിയാത്ത ഒരു പുതിയ മനുഷ്യൻ അവളുടെ ഉള്ളിൽ രൂപപ്പെട്ടതാണ്. അപ്പോൾ, സ്വർഗ്ഗത്തിൽ നിന്ന് യഥാർത്ഥത്തിൽ ദൈവം അയച്ചുവെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന പുത്രദൈവവും യഹോവസാക്ഷികൾ പഠിപ്പിക്കുന്ന സൃഷ്ടിപുത്രനും എവിടെപ്പോയി? ആവിയായിപോയോ? അല്ലെങ്കിൽ, പുതിയനിയമത്തിൽ ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ചരിത്ര വസ്തുതകളെല്ലാം ഭോഷ്ക്കാണോ? ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന പ്രയോഗത്തിന് അക്ഷരാർത്ഥമാണ് ഉള്ളതെങ്കിൽ, അയക്കപ്പെട്ട ആ പുത്രൻ ലോകത്തിൽ വരണം. ആ പുത്രൻ വന്നില്ലെന്ന് മാത്രമല്ല; കന്യകയിൽ പുതിയൊരു ശിശു അഥവാ, മനുഷ്യൻ ഉല്പാദിതമാകയാണ് ചെയ്തത്. തന്മൂലം, “അയച്ചു” എന്ന പ്രയോഗം, അക്ഷരാർത്ഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. “താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നും, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പമാണെന്നും, എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കുമെന്നും” ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 6:38: യോഹ, 6:41-42; യോഹ, 6:50; യോഹ, 6:57-58). “ഈ പ്രയോഗങ്ങൾക്ക് ആത്മീയമായ മറ്റൊരർത്ഥം കൂടിയുണ്ട്; അത് അവസാനം അറിയാം.” ഇതൊക്കെ കേട്ടിട്ടാണ്, “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്നു പറഞ്ഞുകൊണ്ട് പല ശിഷ്യന്മാരും അവനെവിട്ടുപോയത്: (യോഹ, 6:60-66). യേശുവെന്ന മനുഷ്യൻ ആത്മീയമായി പറഞ്ഞ കാര്യങ്ങൾ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയതിനാൽ, അതവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. യോഹന്നാൻ്റെ സുവിശേഷം ഒരു ആത്മീയ സുവിശേഷമാണെന്ന് പല ക്രൈസ്തവർക്കും അറിയില്ല. കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ് ഇതെല്ലാം പറയുന്നതെന്നോർക്കണം. യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നവനു് കന്യകയിൽ ഉല്പാദിതമാകാൻ കഴിയില്ലല്ലോ? തന്മൂലം, “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്ന് പറയുന്നതും “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു” എന്ന് പറയുന്നതും ദൈവപ്രവൃത്തിയ വെളിപ്പെടുത്തുന്ന ആത്മീയ പ്രയോഗങ്ങളാണെന്ന് വ്യക്തമാണ്. അതിൻ്റെ വിശദമായ തെളിവുകൾ താഴെയുണ്ട്:
ഇനി, നാം അറിയേണ്ട ഒരു പ്രധാനപ്പെട്ട വിഷയമുണ്ട്: യേശുവെന്ന ദൈവപുത്രൻ ജനിച്ചത് എപ്പോഴാണ്? അവർ ദൈവത്തിൻ്റെ അടുക്കൽ മുമ്പേ ഉണ്ടായിരുന്നെങ്കിലല്ലേ, യഥാർത്ഥത്തിൽ അവനെ ഭൂമിയിലേക്ക് അയക്കാൻ കഴിയുകയുള്ളു. അതറിയണമെങ്കിൽ യേശുവെന്ന ദൈവപുത്രൻ എപ്പോഴാണ് ജനിച്ചതെന്ന് അറിയണം. യേശു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയായ പുത്രനാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. അവൻ സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ച പുത്രനാണെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. എ,ഡി, 256-336 കാലത്ത് ജീവിച്ചിരുന്ന അറിയൂസിൻ്റെ ഉപദേശമാണ് യഹോവസാക്ഷികൾ വിശ്വസിക്കുന്നത്. അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ, എ,ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസ്, അതേ ഉപദേശത്തെ വെള്ളപൂശി പിതാവിൽനിന്ന് ജനിപ്പിച്ചവനാക്കി. അതായത്, “അറിയൂസ് സൃഷ്ടിച്ച പുത്രനെ സുനഹദോസ് ജനിപ്പിച്ചെടുത്തു.” എന്തായാലും, രണ്ടുപേരുടെയും ഉപദേശത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. എന്നാൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എപ്പോഴാണെന്ന് അവൻ്റെ ജീവചരിത്രത്തിൽ ദൈവാത്മാവ് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. നമുക്കത് പരിശോധിക്കാം:
കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:25; ലൂക്കൊ, 1:31; ലൂക്കൊ, 2:7; യോഹ, 8;40). അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹിയും (1പത്രൊ, 2:24) ദേഹിയും (മത്താ, 26) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യൻ (യോഹ, 8;40) ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്: (പ്രവൃ, 10:38). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20).വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [വിശദമായറിയാൻ കാണുക: യേശുവിൻ്റെ ചരിത്രപരത]
യേശുവിൻ്റെ പ്രധാന ശുശ്രൂഷ “ദൈവപുത്രനായ ക്രിസ്തു” എന്ന നിലയിലായിരുന്നു. അവൻ്റെ ജീവചരിത്രവും അവൻ തൻ്റെ ജീവിതംകൊണ്ട് മാനവകുലത്തിന് ഒരുക്കിയ രക്ഷയുമാണ് പുതിയനിയമത്തിൻ്റെ പ്രധാന വിഷയം. പുതിയനിയമ പുസ്തകങ്ങളെ സംബന്ധിച്ച് യോഹന്നാൻ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). ദൈവപുത്രനെന്ന നിലയിലാണ് യേശുവിൻ്റെ ശുശ്രൂഷ എന്നതിനാൽ, “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ ഭാഷാപരമായി അത് ശരിയാണ്. ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം: നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ഒരാൾ എഴുതിയെന്നിരിക്കട്ടെ. ആ പുസ്തകത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രയോഗം ഇപ്രകാരമായിരിക്കും: “പ്രധാനമന്ത്രി ജനിച്ചത് 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വഡ്നഗറിലാണ്.” ഒരു ഭാഷാപ്രയോഗമെന്ന നിലയിൽ അക്കാര്യം ശരിയാണ്. എന്നാൽ ഒരു ചരിത്ര വിദ്യാർത്ഥി അതിനെ ഖണ്ഡിക്കും. എന്നിട്ട് പറയും: “1950-ൽ ഗുജറാത്തിൽ ജനിച്ചത് പ്രധാനമന്ത്രിയല്ല; നരേന്ദ്രമോദിയെന്ന മനുഷ്യനാണ്; പ്രധാനമന്ത്രി ജനിച്ചത് 1950-ലുമല്ല, ഗുജറാത്തിലുമല്ല; 2014 മെയ് 26-ന് ഡെൽഹിയിലാണ്.” വ്യത്യാസം മനസ്സിലായോ? അതായത്, വിശിഷ്ട പദവികൾ അലങ്കരിക്കുന്നവരുടെ ജീവചരിത്രമെന്ന നിലയിൽ പ്രധാനമന്ത്രി ജനിച്ചത് ഗുജറാത്തിലാണെന്നും, 1950-ലാണെന്നും പുസ്തകത്തിൽ പറഞ്ഞാൽ അതൊരു തെറ്റല്ല. എന്നാൽ ചരിത്രപരമായി അത് ശരിയല്ല. 2014-ൽ ഡൽഹിയിൽവെച്ച് പ്രസിഡൻ്റിൻ്റെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തശേഷമാണ്, “നരേന്ദ്രമോദി” എന്ന പ്രധാനമന്ത്രി ജനിച്ചത്. അതുപോലെ, ഒരു ഭാഷാ പ്രയോഗമെന്ന നിലയിൽ; “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ ശരിയാണ്. എന്നാൽ ചരിത്രപരമായി അത് ശരിയല്ല. യേശുവെന്ന വ്യക്തി ജനിച്ചത് ബി.സി. 6-ൽ ബേത്ത്ലേഹേമിലും യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചുമാണ്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ മുമ്പേ ഉണ്ടായിരുന്നവനല്ല: (1പത്രൊ, 1:20). യേശുവെന്ന വ്യക്തി കന്യക പ്രസവിക്കുന്നതിന് മുമ്പേയുമില്ല; യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും യോർദ്ദാനിലെ പ്രവചനനിവൃത്തിക്കു മുമ്പേയുമില്ല. “യേശു” എന്ന നമ്മുടെ രക്ഷകൻ്റെ പേർപോലും അവൻ ജനിക്കുന്നതിനു് ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ് മാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ്, അതൊരു ചരിത്രമായി അല്ലെങ്കിൽ, യാഥാർത്ഥ്യമായി മാറുന്നത്. അപ്പോൾ, യഥാർത്ഥത്തിൽ യേശു എന്നൊരു ദൈവപുത്രൻ മുമ്പെ സ്വർഗ്ഗത്തിൽ ഇല്ലായിരുന്നു. ദൈവം സ്വർഗ്ഗത്തിൽ നിന്ന് അങ്ങനെയൊരു പുത്രനെ അയച്ചിട്ടുമില്ല. തന്മൂലം, അയച്ചു എന്ന് പറയുന്നത്; “ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ഭാഷാപ്രയോഗം അല്ലെങ്കിൽ, ആത്മീയ പ്രയോഗമാണെന്ന് മനസ്സിലാക്കാം.” (അതിൻ്റെ വ്യക്തമായ തെളിവുകൾ താഴെയുണ്ട്)
മേല്പറഞ്ഞതൊക്കെ മർമ്മമോ, മന്ത്രമോ, വ്യാഖ്യാനമോ ഒന്നുമല്ല; ഏകദേശം രണ്ടായിരം വർഷങ്ങളായിട്ട് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ആത്മീയ ചരിത്ര വസ്തുതകളാണ്. ബൈബിൾ പഠിതാക്കളെല്ലാം യേശുവിനെക്കുറിച്ചുള്ള ഈ ആത്മിക ചരിത്ര വസ്തുതകളെല്ലാം നിർബ്ബന്ധമായും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ, ഏകസത്യദൈവം (The only true God) എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അട്ടിമറിക്കപ്പെടുകയും, ത്രിമൂർത്തി ബഹുദൈവ ഉപദേശം വിശ്വസിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവ ഉപദേശം. ഇനിയും അനേകം തെളിവുകൾ ബൈബിളിലുണ്ട്. അത് ഓരോന്നായി പരിശോധിച്ചശേഷം, അന്ത്യകാലത്ത് മറിയയുടെ മൂത്തമകനായി ലോകത്തിൽ വെളിപ്പെട്ടവൻ (manifest) ആരാണെന്ന് നോക്കാം:
1️⃣ അയക്കപ്പെട്ട പ്രവാചകന്മാർ: “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽപറഞ്ഞയച്ചുവന്നു.” (യിരെ, 7:25). വാക്യം ശ്രദ്ധിക്കുക: “ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു” എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4. ഒ.നോ:യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരല്ല. പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ?ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: “ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.” ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനായിരുന്നു: (ലൂക്കൊ, 24:19; യോഹ, 8:40). പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; പാപരഹിതനായ മനുഷ്യനായിരുന്നു: (1യോഹ, 3:5; യോഹ, 8:40). തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാകാം. [കാണുക: യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത]
2️⃣ ഏഴുപേരുടെ പുത്രൻ: ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് ബൈബിൾ പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15. ഒ.നോ:ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് ആർക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപേശത്തിൽ വിശ്വസിക്കുന്നവർക്ക് വചനവും ഭാഷയും മറയ്ക്കപ്പെട്ടിരിക്കയാണ്. യേശു ഏഴുപേരുടെ പുത്രനാണെന്ന് ദൈവാത്മാവിനാൽ രേഖപ്പെടുത്തിവെച്ചിരിക്കെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്ന് എങ്ങനെ പറയും?അതിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്: ക്രിസ്തു ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ, ദൈവപുത്രനായിരുന്നില്ല. മറിയ പ്രസവിച്ച അവളുടെ ആദ്യജാതനായ യേശുവിനെ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 2:7). ആ പ്രവചനം നിവൃത്തിയായത്, യേശു ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോഴാണ്: (ലൂക്കൊ, 3:22-23). പ്രവചനം ഭാവിയിൽ നിറവേറാനുള്ളതാണ്; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞ് പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? ദൈവത്തിനു് മുമ്പേ ഇല്ലാത്ത പുത്രനെ ദൈവം എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]
3️⃣ യഹോവയും ക്രിസ്തുവും: യഹോവയായ ഏകദൈദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച് പലയാവർത്തി പറഞ്ഞിട്ടുണ്ട്. അതിൽ വ്യക്തമായ രണ്ട് വേദഭാഗങ്ങൾ കാണിക്കാം: 1. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15. ഒ.നോ:കൊലൊ, 2:15; എബ്രാ, 2:14-15). പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രൻ പുത്രദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെ കാരണഭൂതനാണ്: (1കൊരി, 8:6; 1കൊരി, 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ പുത്രദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). ഒരു പുത്രദൈവത്തയോ, ഒരു ദൂതനെയോ സ്വർഗ്ഗത്തിൽനിന്നയച്ച് പഴയപാമ്പായ സാത്താൻ്റെ തല തകർക്കാനായിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതി പാമ്പിൻ്റെ തല തകർക്കുമെന്ന് പറയുമായിരുന്നോ? 2. യഹോവ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ മറ്റൊരു വാക്യം നോക്കാം: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും..” (ആവ, 18:18-19). ഇത് ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറഞ്ഞതാണ്. (പ്രവൃ, 3:22-23). ഈ വേദഭാഗം ശ്രദ്ധിക്കുക: “നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് അവനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകും. (യെശ, 40:25; 46:5). തന്നെയുമല്ല, ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). തന്മൂലം, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. പിന്നെ പറയുന്നത്: “ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും” എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്ന് പരിശുദ്ധാത്മാവിൽ ആണ് അവൻ എഴുന്നേറ്റത്. (മത്താ, 1:18; 1:21; ലൂക്കൊ, 2:5-7; 2:21; റോമ, 9:5; മീഖാ, 5:2). അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ഒരു പുത്രദൈവമോ, ദൂതനോ മറിയയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല. അടുത്തവാക്യത്തിൽ പറയുന്നത്: “ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” ഇക്കാര്യം ക്രിസ്തുവും സമ്മതിച്ചിട്ടുണ്ട്: “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49. ഒ.നോ:യോഹ, 10:25). സ്വയമായി സ്വന്തനാമത്തിൽ സംസാരിക്കാൻപോലും അനുവാദമില്ലാത്ത ഒരു ദൈവമുണ്ടാകുമോ? ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു അയക്കപ്പെട്ട ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കുമെന്നും ദൈവം പറയുമായിരുന്നില്ല.
4️⃣ മോശെയുടെ സാക്ഷ്യം: ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മനുഷ്യനാണ് മോശെ. (സംഖ്യാ, 12:8). ആ മോശെ യേശുവിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15, പ്രവൃ, 7:37). സ്വർഗ്ഗത്തിൽ നിന്ന് ദൈവപുത്രനെ അയക്കുമെന്നാണോ മോശെ പറഞ്ഞത്? നിൻ്റെ സഹോദരന്മാരുടെ ഇടയിൽനിന്നു അഥവാ, യിസ്രായേലിൽനിന്നു എഴുന്നേല്പിക്കും. അല്ലാതെ, സ്വർഗ്ഗത്തിൽനിന്നു അയക്കുമെന്നല്ല പറഞ്ഞത്. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെയും പോലെ, യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്നാണ് യേശുവും എഴുന്നേറ്റത്. (മത്താ, 1:16; മത്താ, 1:21-23; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5; ഗലാ, 4:4). പുതിയനിയമത്തിൽ, പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്ന് ക്രിസ്തുവിനെയും (ലൂക്കൊ, 24:19), വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു എന്ന് മോശെയെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (പ്രവൃ, 7:22; പ്രവൃ, 7:37). മോശെയെക്കുറിച്ച് വലിയൊരു തെറ്റിദ്ധാരണ ക്രൈസ്തവഗോളത്തിലുണ്ട്. ആ വാക്യം ഇതാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യപ്രകാരം, മോശെ “ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമെന്നെണ്ണി” എന്നാണ് അനേകരും വിചാരിക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; പുതിയനിയമത്തിൽ “ക്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ ചെയ്യാതെ, “ക്രിസ്തു” എന്ന് ലിപ്യന്തരണം ചെയ്താണ് ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലൊഴികെ (ദാനീ, 9:25,26) ബാക്കിയെല്ലായിടത്തും, “മശീഹയെ” (Messiah) “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ ചെയ്തു. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു (അഭിഷിക്തൻ) യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ “ക്രിസ്റ്റൊസ്” എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” എന്ന് പരിഭാഷ Translation) ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം (Transliteration) ചെയ്തപ്പോൾ, “അഭിഷിക്തനായ” മോശെ യേശുവെന്ന “ക്രിസ്തു” ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. അതിനാധാരമായ മൂന്ന് തെളിവുകൾ തരാം: 1. ക്രിസ്തു എന്നാൽ “അഭിഷിക്തൻ” അഥവാ, “ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ” എന്നാണ് അർത്ഥം. (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തനായ ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? (സംഖ്യാ, 11:25). 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; പുറ, 15:11; പുറ, 22:20; സംഖ്യാ, 14:9; ആവ, 3:24; ആവ, 4:35; ആവ, 6:4; ആവ, 32:12; ആവ, 33:26). ആ മോശെ, ദൈവമല്ലാത്ത ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ? 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നത്. (ആവ, 18:15). തന്നെപ്പോലൊരു പ്രവാചകന്റെ നിന്ദ മോശെ വലിയ ധനമായി എങ്ങനെ എണ്ണും? തന്മൂലം, എബ്രായർ 11:26-ലെ അഭിഷിക്തൻ യേശുവല്ല; മോശെയാണെന്ന് വ്യക്തമാണ്. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെ പറഞ്ഞപോലെ, ചരിത്രപരമായി യേശുവെന്ന മനുഷ്യൻ എഴുന്നേറ്റത് യിസ്രായേലിൽ നിന്നാണ്; അല്ലാതെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനോ, അയക്കപ്പെവനോ അല്ല. “ദൈവം തൻ്റെ പുത്രനെ ലോകത്തിലെക്കു അയച്ചു” എന്നത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആത്മീയ പ്രയോഗമാണ്.
5️⃣ ദൈവപുത്രനും ക്രിസ്തുവും: യേശുവെന്ന പേരിൽ ഒരു ദൈവപുത്രനോ, ക്രിസ്തുവോ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. “യേശു” എന്ന കർത്താവായ ക്രിസ്തുവിൻ്റെ പേർപോലും അവൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ഇനി, പേരില്ലാത്തൊരു നിത്യപുത്രൻ ദൈവത്തിനുണ്ടായിരുന്നു എന്നു വിചാരിക്കാം. പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നത് എന്താണ്? മോശെ, അഹരോൻ, നാദാബ്, അബീഹൂ, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19; 2ദിന, 18:18), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) തുടങ്ങിയവർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി ദൈവത്തെ കണ്ടിട്ടുള്ളവരാണ്. “ദൈവത്തെ കണ്ടു” എന്ന് പറയാതെ, പലർക്കും ദൈവം പ്രത്യക്ഷനായി എന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; ഉല്പ, 17:1), യിസ്ഹാക്ക് (ഉല്പ, 26:2; ഉല്പ, 26:24), യാക്കോബ് (ഉല്പ, 35:7; ഉല്പ, 35:9. ഒ.നോ: 48:3), മോശെ (പുറ, 3:16; പുറ, 6:3. ഒ.നോ: സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4; സംഖ്യാ, 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 1:7; 2ദിന, 7:12), യിരെമ്യാവ് (31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യനായി പ്രത്യക്ഷനായ യഹോവയെയും അബ്രാഹം കണ്ടുതാണ്: (ഉല്പ, 18:1-2. ഒ.നോ: ഉല്പ, 19:1). എന്നാൽ പഴയനിയമത്തിൽ ആരും ദൈവപുത്രനായ യേശുവിനെ കാണാതിരുന്നത് എന്താണ്? ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതും അവരിൽനിന്ന് ഒളിച്ചുവെച്ചതും എന്തിനാണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്നോ? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു നിത്യപുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ എന്തബദ്ധമായിരിക്കും? അങ്ങനെയൊരു പുത്രദൈവം സ്വർഗ്ഗത്തിലില്ല; ഒരു പുത്രദൈവത്തെ ആരും അയച്ചിട്ടുമില്ല. അതൊരു ആത്മീയ പ്രയോഗമാണ്.
6️⃣ ഉത്ഭവമുള്ളവൻ: ദൈവം അയച്ച എല്ലാ പ്രവാചകന്മാരെയും പോലെ, പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായ യേശുവിനും ഒരു ഉത്ഭവമുണ്ട്: (ലൂക്കൊ, 24:19). “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20; ലൂക്കൊ, 2:21). അടുത്തവാക്യം: “അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). അടുത്തവാക്യം: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21; ലൂക്കൊ, 1:31). അടുത്തവാക്യം: “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). അടുത്തവാക്യം: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7; മത്താ, 1:25). അടുത്തവാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അടുത്തവാക്യം: “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;” (റോമ, 9:5). ദൈവം മരണമില്ലാത്തവനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന മനുഷ്യനാണ് മരിച്ചതെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). അപ്പോൾ, വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്ത ദൈവവും ദൂതനുമാണ് ജനിച്ചുമരിച്ച് ഉയിർത്തതെന്ന് എങ്ങനെ പറയും? തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് പകൽപോലെ വ്യക്തമാണ്.
7️⃣ ദൈവത്തിൻ്റെ അഭിഷിക്തൻ: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). അവൻ ജനിച്ച് ഏകദേശം മുപ്പതു വർഷംകഴിഞ്ഞ് യോർദ്ദാനിൽ വെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ്, അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്. (യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4:18-21; പ്രവൃ, 4:27). ക്രിസ്തു (അഭിഷിക്തൻ) ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് ക്രിസ്തു. ട്രിനിറ്റിയുടെ ഭാഷയിൽ ദൈവം ദൈവത്തെയാണ് അഭിഷേകം ചെയ്തത്. “വന്ന ദൈവം എന്നാണല്ലോ അവരുടെ ഉപദേശം.” പ്രവാചകന്മാരെയും പുരോഹിതന്മാരെയും രാജാക്കന്മാരെയുമാണ് അഭിഷേകം ചെയ്യുന്ന്. യേശു ഉൾപ്പെടെ, അഭിഷിക്തരെന്ന് പേർപറയപ്പെട്ട ഇരുപതോളം പേർ ബൈബിളിലുണ്ട്. എന്നാൽ ഒരു ദൂതനെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. ദൂതന്മാർക്കുപോലും അഭിഷേകം വേണ്ടാതിരിക്കെ, അഭിഷിക്തനായ ദൈവമാണ് യേശുവെന്ന് പറയുന്നവർക്ക് അഭിഷേകം എന്താണെന്ന് അറിയില്ല എന്നതാണ് വസ്തുത. ബലഹീനരായ മനുഷ്യരെ ദൈവം തൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. ആഹാബ് രാജാവിൻ്റെ മുമ്പിൽച്ചെന്ന് നിന്നിട്ട്, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല” എന്ന് പറയാൻ, ഏലീയാവിനെ പ്രേരിപ്പിച്ച ശക്തി എന്താണോ, അതാണ് ദൈവത്തിൻ്റെ അഭിഷേകം. (1രാജാ, 17:1). ഏലീയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനാകയാൽ, ഈസബേൽ അവനെ കൊല്ലാൻ അന്വേഷിച്ചപ്പോൾ, അവൻ ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിക്കാൻ ഇച്ഛിച്ചു. (യാക്കോ, 5:17; 1രാജാ, 19:2-4). അതാണ്, മനുഷ്യനെന്ന നിലയിലുള്ള അവൻ്റെ ബലഹീനത. അപ്പോൾ, ക്രിസ്തുവിന് ബലഹീനത ഉണ്ടായിരുന്നോ? പാപരഹിതമായ പരിമിതികളും ബലഹീനതകളും അവനുണ്ടായിരുന്നു എന്ന് ബൈബിൾ പറയുന്നു. പരീക്ഷ (ലൂക്കൊ, 4:1; എബ്രാ, 2:8), വിശപ്പ് (മത്താ, 4:2), ദാഹം (യോഹ, 19:28), ക്ഷീണം (യോഹ, 4:6), ഉറക്കം (മർക്കൊ, 4:38), കരച്ചിൽ (യോഹ, 11:35), ദുഃഖം (മർക്കൊ, 14:34), പ്രാണവേദന (ലൂക്കൊ, 22:44), വിയർപ്പ് (ലൂക്കൊ, 22:44). മരണവേദനപോലെ അവൻ്റെ ഉള്ളം ദുഃഖിക്കുകയും വ്യാകുലപ്പെടുകയും ചെയ്തു. (മത്താ, 26:37). “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ” എന്ന് ക്രിസ്തു പ്രാർത്ഥിക്കുകയുണ്ടായി. (മത്താ, 26:39). അവൻ പ്രാണവേദനയിലായിട്ട് അവൻ്റെ വിയർപ്പ് നിലത്തുവീഴുന്ന ചോരത്തുള്ളികൾ പോലെയായി; അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷപ്പെടുകയുണ്ടായി: (ലൂക്കൊ, 22:42-43). അവൻ ബലഹീനൻ ആയിരുന്നില്ലെങ്കിൽ, ശക്തിപ്പെടുത്താൻ ദൂതൻ വരേണ്ടിയിരുന്നില്ലല്ലോ? പാപമൊഴികെ സർവ്വത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവാണ് ക്രിസ്തുവെന്ന് എബ്രായലേഖകൻ പറയുന്നു. (എബ്രാ, 4:15). ഇതൊക്കെ, ദൈവാത്താവ് എഴുതിവെച്ചിരിക്കുന്ന ആത്മിക ചരിത്ര വസ്തുതകളാണ്. അല്ലാതെ, ആരുടെയും വ്യാഖ്യാനങ്ങളല്ല. ഇതൊക്കെ വിശ്വസിക്കാതെ, അവൻ ദൈവത്തോട് സമനായ ദൈവമാണെന്ന് വിശ്വസിക്കുന്നവർ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? അവൻ ബലഹീനനായ ദൈവമാണെന്നോ? അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നു എന്ന് പറയുന്നവനരോട് ചില കാര്യങ്ങൾ പറയാം: 1. ദൈവം മനുഷ്യനല്ല; ദൈവമാണ്: (ഹോശേ, 11:9. ഒ.നോ:സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). 2. ദൈവം മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, തനിക്ക് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട്, ദൈവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവർ ആകാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). 3. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ ഒരു പ്രകൃതി മരിച്ചു; മറ്റേ പ്രകൃതി മരിച്ചില്ല എന്നൊക്കെ പറഞ്ഞാൽ, അതൊരു നാടകമായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാക്കാൻ പറ്റില്ല. 4. അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, അവൻ്റെ മനുഷ്യപ്രകൃതിയെ ദൈവപ്രകൃതിക്ക് ഉയിർപ്പിക്കാമായിരുന്നല്ലോ? അവൻ തന്നെത്താൻ ഉയിർത്തതല്ല; നസറായനായ യേശുവെന്ന മനുഷ്യനെ ദൈവമാണ് മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: (പ്രവൃ, 2:23-24; പ്രവൃ, 4:10; പ്രവൃ, 5:30; പ്രവൃ, 10:40; റോമ, 10:9). 5. അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനായിരുന്നു എന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). അവനു് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നെങ്കിൽ, അവനെ ദൂതന്മാരെക്കാൾ താഴ്ചവന്നവൻ എന്ന് പറയുമോ? അവൻ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (റോമ, 5:15; 2കൊരി, 5:21). അതുകൊണ്ടാണ്, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം യേശുവിന് വേണ്ടിവന്നത്. ദൈവത്താൽ അഭിഷേകം പ്രാപിച്ച പാപമറിയാത്ത മനുഷ്യനെപ്പിടിച്ച് ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകൂ. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ല; ഭൂമിയിൽനിന്ന് എഴുന്നേറ്റ പാപരഹിതനായ മനുഷ്യനാണ്.
8️⃣ പിതാവു മാത്രം സത്യദൈവം: താൻ ദൈവമല്ലെന്നു ക്രിസ്തു അനേകംപ്രാവശ്യം പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon → σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ, പഴയനിയമത്തിലെ “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ ‘പിതാവ് മാത്രമാണ് സത്യദൈവം” എന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് Mónos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടിസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ക്രിസ്തു ദൂതനാണെന്നും ആദ്യത്തെ സൃഷ്ടിയാണെന്നും എവിടെയും പറഞ്ഞിട്ടില്ല. ദൈവമോ, ദൂതനോ അല്ലാത്ത ഒരുത്തൻ മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. അതിനാൽ, യഥാർത്ഥത്തിൽ അവൻ സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടവനാണെന്നും പറയാൻ കഴിയില്ല. [മുഴുവൻ തെളിവുകളും അറിയാൻ കാണുക: പിതാവു് മാത്രം സത്യദൈവം]
9️⃣ മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ:മത്താ, 11:19; ലൂക്കൊ, 7:34). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരു. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തർന്നവനും ആണ്: (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. യഹോവ പറയുന്നു: “ഞാൻ മനുഷ്യനല്ല ദൈവം അത്രേ.” (ഹോശേ 11:9). ക്രിസ്തു പറയുന്നു: ഞാൻ ദൈവമല്ല; മനുഷ്യനത്രേ: (യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ത്രിമൂർത്തി വിശ്വാസികൾ പറയുന്നു: പിതാവും പുത്രനും സമനിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളും രണ്ടുപേരും ദൈവവുമാണ്. ആരാണ് കള്ളം പറയുന്നത്: പിതാവും പുത്രനുമോ? അതോ ത്രിത്വവിശ്വാസികളോ?
🔟 പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. “ദൈവവും പിതാവുമായവൻ ഒരുവനാണെന്നും” പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഈ വസ്തുത ഗ്രഹിക്കുന്നില്ല. ദൈവത്തിനു് ഇല്ലാത്ത ഒരു പുത്രദൈവത്തെ എങ്ങനെ ഭൂമിയിലേക്കയക്കും? [കാണുക: പിതാവു് മാത്രം സത്യദൈവം]
1️⃣1️⃣ അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തവൻ (ക്രിസ്തു) മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ് എന്നാണ് പത്രൊസ് പറയുന്നത്. “പ്രൊഗിനൊസ്കൊ” (proginosko) എന്ന ഗ്രീക്കുപദം അഞ്ചുപ്രാവശ്യമുണ്ട്: (പ്രവൃ, 26:5; റോമ, 8:29; റോമ, 11:2; 1പത്രൊ, 1:20; 2പത്രൊ, 3:17). “മുന്നറിയുക അല്ലെങ്കിൽ, നേരത്തെ അറിയുക, മുമ്പുകൂട്ടി അറിയുക” (foreknow) എന്നൊക്കെയാണ് അർത്ഥം. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). ദൈവപുത്രൻ മുമ്പെ ഇല്ലായിരുന്നു; മനുഷ്യരുടെ രക്ഷയെപ്രതി പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവനും ആണ്. തെളിവുകൾ നോക്കാം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഇവിടെ ദൈവം “മുന്നറിഞ്ഞവർ” (proginosko) എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നവരല്ല; എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്. ഒ.നോ: (പ്രവൃ, 4:28; റോമ, 8:30; 1കൊരി, 2:7; എഫെ, 1:11-12). കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ തിരഞ്ഞെടുത്തതും: (ഗലാ, 4:4). കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടാകും?അടുത്തവാക്യം: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.” (എഫെ, 1:4). ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്ത നമ്മളും അന്നുണ്ടാകണം. 1പത്രൊസ് 1:20-ൻ്റെ മലയാളംബൈബിൾ നൂതന പരിഭാഷയിലെ (MSV’17) വാക്യം ഇപ്രകാരമാണ്: “ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.” ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെ തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ? അതായത്, കാലസമ്പൂർണ്ണതയിൽ വെളിപ്പെടാനിരുന്ന തൻ്റെ ക്രിസ്തുവിനെയും, അവനിലൂടെ മാനവജാതിക്ക് ഒരുക്കേണ്ട രക്ഷയെയും, ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും, ലോകസ്ഥാപനത്തിനു മുമ്പെ ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. അല്ലാതെ, ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും മുമ്പെ ഉണ്ടായിരുന്നു എന്നല്ല. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വസ്തുതയാണ്.
1️⃣2️⃣ യേശുവെന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തർ (ക്രിസ്തു) ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. എന്നാൽ ദൈവം ചരിത്രത്തിൻ്റെ പരിധിയിൽ ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. “പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടല്ല; സകല ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ചുജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ എത്രയധികമായി ചരിത്രപുരുഷനാണ്: (1പത്രൊ, 2:24; പ്രവൃ, 10:43). ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). യേശു ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ ആണെന്ന് വിശ്വസിക്കുന്നവനാണ് ദൈവത്തിൽനിന്നു ജനിച്ചവൻ: (പ്രവൃ, 4:27; പ്രവൃ, 10:38; യോഹ, 8:40). അല്ലാത്തവൻ കള്ളനാണ്. “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2-3). ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനാണെന്നും വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വവും വ്യക്തിത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ പറയുന്നു. “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്നാണ് വചനം പറയുന്നത്: (റോമ, 10:9). മരണമില്ലാത്ത ദൈവം മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്നത് രക്ഷയാണോ; ശിക്ഷയാണോ? (1തിമൊ, 6:16). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ആദ്യസൃഷ്ടിയ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ; അത് വിശ്വാസമല്ല; അന്ധവിശ്വാസമാണ്. അന്ധവിശ്വാസത്താൽ ആരും രക്ഷപ്രാപിക്കില്ല. ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് രക്ഷ: (റോമ, 5:15; പ്രവൃ, 15:11). ചരിത്രപുരുഷനായ (ഏകമനുഷ്യൻ) ക്രിസ്തുയേശുവിലെ വിശ്വാസത്താലാണ് മനുഷ്യർ ദൈവത്തിൻ്റെ മക്കളാകുന്നത്: (ഗലാ, 3:26). ദൈവാത്മാവുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല.ഇനി അറിയാനുള്ളത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശാവലിയിൽ മറിയയുടെ മൂത്തപുത്രനായി അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്?
താൻ സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, “ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പം, എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും” എന്നൊക്കെ ക്രിസ്തു പറഞ്ഞത്. (യോഹ, 6:38: യോഹ, 6:41-42; യോഹ, 6:50; യോഹ, 6:57-58). “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നു അപ്പൊസ്തലന്മാർ പറഞ്ഞത്: (റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). അല്ലാതെ, അവൻ മറ്റൊരു വ്യക്തിയായോ, ദൈവമായോ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല.
ഉപസംഹാരം: യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അന്ത്യകാലത്ത് ജഡത്തിൽ വെളിപ്പെട്ടവനെ, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവെങ്ങനെ ജനിപ്പിക്കും? അവനെങ്ങനെ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാകും? കന്യകയുടെ ഉദരത്തിൽ ഉല്പാദിപ്പിക്കപ്പെട്ടവനെ സ്വർഗ്ഗത്തിൽനിന്ന് എങ്ങനെ അയക്കും? ദൈവം യഥാർത്ഥത്തിൽ ആരെയും അയച്ചിട്ടില്ല; ഒരു പുത്രദൈവമോ, ദൂതനോ ലോകത്തിൽ വന്നിട്ടുമില്ല എന്നത് സ്ഫടികസ്ഫുടം വ്യക്തമാണ്. അതെല്ലാം, ദുരുപദേശകർ മെനഞ്ഞുണ്ടാക്കിയ പൊട്ടക്കഥകളാണ്. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ; അത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആത്മീയ പ്രയോഗമാണ്. അല്ലാതെ, യഥാർത്ഥത്തിൽ ക്രിസ്തു പുത്രദൈവവുമല്ല; ആദ്യത്തെ സൃഷ്ടിയുമല്ല; സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടവനുമല്ല. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!