ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും

☛ ഉല്പത്തി പുസ്തകത്തിൽ ദൈവത്തിന്റെ പുത്രന്മാരെക്കുറിച്ചും മനുഷ്യരുടെ പുത്രിമാരെക്കുറിച്ചും രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ആദ്യവാക്യം: ➤❝ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.❞ (ഉല്പ, 6:2). ➟അടുത്തവാക്യം: ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.❞ (ഉല്പ, 6:4). ➟ഇവിടെപ്പറയുന്ന ❛ദൈവത്തിൻ്റെ പുത്രന്മാർ❜ ദൂതന്മാർ ആണെന്നാണ് പലരും കരുതുന്നുണ്ടെങ്കിലും വചനപരമായ തെളിവുകൾ മറിച്ചാണെന്ന് കാണാൻ കഴിയും.

➦ അതിനാധാരമായി പലരും ചൂണ്ടിക്കാണിക്കുന്നത് യൂദായുടെ ലേഖനത്തിലെ ഒരു വിഷയമാണ്. ➤❝തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.❞ (യൂദാ 1:6-7). ➟ഇവിടെ ഏഴാം വാക്യത്തിൽ, ➤❝അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു❞ എന്നത് ദൂതന്മാർക്ക് സമമായി സൊദോമിലും ഗൊമോരയിലും ചുറ്റുമുള്ള പട്ടണങ്ങളിലും ഉള്ളവർ ദുർന്നടപ്പു ആചരിച്ചു എന്ന അർത്ഥത്തിലാണ് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. ➟ഇതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നോക്കാം:

❶ ഉല്പത്തിയിൽ ❛ദൈവപുത്രന്മാർ❜ (bane haelohim – the sons of God) എന്നും യൂദായിൽ ❛ദൂതന്മാർ❜ (angelous – the angels) എന്നുമാണ് പറയുന്നത്. ➟ദൂതന്മാരെയും മനുഷ്യരെയും അഭിന്നമായി ❛ദൈവപുത്രന്മാർ❜ എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടുണ്ട്. (ഇയ്യോ, 1:6; 2:1; 38:6 ⁃⁃ ആവ, 14:1; സങ്കീ, 82:6; ഹോശേ, 1:10). ➟അതിനാൽ ഉല്പത്തിയിൽപ്പറയുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയില്ല. ➟ വിശദമായി പരിശോധിച്ചാൽ മാത്രമേ ഒരു തീരുമാനത്തിൽ എത്താൻ കഴിയുകയുള്ളൂ.

❷ ആറാം വാക്യത്തിൽ യൂദാ പറയുന്ന ദൂതന്മാരെക്കുറിച്ചുള്ള കാര്യം ഹാനോക്കിൻ്റെ പുസ്തകത്തിൽ (Book of Enoch) നിന്നുള്ളതാണ്. ➟അതിലെ ❛കാവൽക്കാർ❜ (The Watchers) എന്ന ഭാഗത്തിൻ്റെ ആറാം അദ്ധ്യായം മുതൽ വീണുപോയ ദൂതന്മാരെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. ➟ആറാം അദ്ധ്യായം ആംരംഭിക്കുന്നത്, ഉല്പത്തി 6:1-2 വാക്യങ്ങൾക്ക് സമാനമായ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അതിൻ്റെ വ്യാഖ്യാനം എന്ന നിലയിലാണ്. ➟അവർ സ്വർഗ്ഗത്തിലെ പുത്രന്മാരായ ദൂതന്മാരാണെന്നും, 200 പേർ ഉണ്ടായിരുന്നെന്നും, അവരുടെ പത്ത് തലവന്മാരും അവരുടെ പേരുകളും, ഇറങ്ങിവന്ന സ്ഥലവും എല്ലാം വിവരിച്ചിട്ടുണ്ട്. ➟ദൂതന്മാർ ഭൂമിയിലെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് അവരുടെ പാപം എന്ന് ഏഴാം അദ്ധ്യായത്തിൽ കാണാം.

➦ എന്നാൽ ശ്രദ്ധേയമായൊരു കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟ഹാനോക്കിൻ്റെ പുസ്തകം എബ്രായ ബൈബിളിൻ്റെ ഭാഗമോ, ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമ ക്രൈസ്തവരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (Septuagint) പരിഭാഷയുടെ ഭാഗമോ അല്ല; അപ്രാമാണികമായ ബാഹ്യഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്. ➟അതായത്, എബ്രായ ബൈബിളിൽ ഇല്ലാത്തവയും സെപ്റ്റ്വജിന്റ്/പി.ഒ.സി. പരിഭാഷകളിൽ ഉള്ളവയുമായ പുസ്തകങ്ങളെ ❛ഉത്തര കാനോനികഗ്രന്ഥങ്ങൾ❜ (Deuterocanonical Books) എന്ന് കത്തോലിക്കരും ❛അപ്പോക്രിഫ❜ (Apocrypha) എന്ന് പ്രൊട്ടസ്റ്റൻ്റുകാരും വിശേഷിപ്പിക്കുന്നു. ➟ഇതിലൊന്നും ഉൾപ്പെടാത്ത അപ്രാമാണികമായ ഒരു പുസ്തകമാണ് ഹാനോക്കിൻ്റെ പുസ്തകം.

❸ ഹാനോക്കിൻ്റെ പുസ്തകത്തിലെ ഒരു മഹാവ്യാഖ്യാന വൈരുദ്ധ്യം കാണിക്കുമ്പോൾ കാര്യം വ്യക്തമാകും. ➟അതിലെ ഏഴാം ആദ്ധായത്തിൽ ഇങ്ങനെ കാണാം: ➤❝അവർ ഗർഭിണികളാവുകയും മൂവായിരം മുഴം ഉയരമുള്ള മല്ലന്മാരെ പ്രസവിക്കുകയും ചെയ്തു. മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയതെല്ലാം (സമ്പാദ്യങ്ങൾ) അവർ തിന്നുതീർത്തു. മനുഷ്യർക്ക് അവരെ താങ്ങാൻ (ഭക്ഷണം നൽകാൻ) കഴിയാതെ വന്നപ്പോൾ, ആ മല്ലന്മാർ മനുഷ്യർക്കെതിരെ തിരിയുകയും മനുഷ്യവംശത്തെത്തന്നെ തിന്നുതുടങ്ങുകയും ചെയ്തു.❞ [The Watchers 7:3-4]. ➟ഇവിടെ ദൂതന്മാരാൽ ഗർഭിണികളായി മനുഷ്യസ്ത്രീകൾ പ്രവവിച്ച മല്ലന്മാരുടെ ഉയരം ❛മൂവായിരം മുഴം❜ (3000 ells/cubits) എന്നാണ് പറയുന്നത്. ➟ഇത് ഏകദേശം 1.3 കിലോമീറ്ററിലധികം (1,371.6 മീറ്റർ) വരും. ➟ഒരു മനുഷ്യസ്ത്രീ ഒന്നേകാൽ കിലോമീറ്ററിലധികം ഉയരമുള്ള ഒരു മല്ലനെ പ്രസവിച്ചു എന്നത് ചിന്തിക്കാൻപോലും പറ്റാത്ത കാര്യമാണ്.➟ഹാനോക്കിൻ്റെ ചില പകർപ്പുകളിൽ 300 മുഴം എന്നും ഉണ്ടെന്ന് പറയപ്പെടുന്നു. ➟അത് 137.16 മീറ്ററാണ്. ➟137.16 മീറ്റർ എന്നത് ഏകദേശം കുത്തബ് മിനാറിനെക്കാളും (Qutub Minar) രണ്ടിരട്ടി ഉയരം വരും. ➟അതും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. ➟അടുത്തുപറയുന്നത് ദൂതന്മാർ മനുഷ്യവംശത്തെ തിന്നുകളഞ്ഞു എന്നാണ്. ➟വല്ലാത്ത അതിശയോക്തി നിറഞ്ഞ വ്യാഖ്യാനമാണ് ഹാനോക്കിൽ കാണുന്നത്.

➦ മറ്റൊരു വൈരുദ്ധ്യം കാണിക്കാം: ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.❞ (ഉല്പ, 6:4). ➟ഇത് ബൈബിളിലെ വാക്യമാണ്. ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു❞ എന്നാണ് വചനം പറയുന്നത്. ➟ഇതിൽ മല്ലന്മാൻ ദൈവപുത്രന്മാരുടെ മക്കളാണെന്ന് പറയുന്നില്ല. ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു❞ എന്ന ഭൂതകാലപ്രയോഗം അവർ മുമ്പേ ഭൂമിയിൽ ഉണ്ടായിരുന്നവരാണ് എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. ➟എന്നാൽ ഹാനോക്കിൻ്റെ പുസ്തകം പറയുന്നത്, ദൂതന്മാരാൽ ഗർഭിണിയായ സ്ത്രീകൾ പ്രസവിച്ചതാണ് ❛മല്ലന്മാർ❜ (Giants) എന്നാണ്. ➟അത് ബൈബിൾ വിരുദ്ധമാണ്.

➦ ഉല്പത്തി ആറിൻ്റെ നാലാം വാക്യത്തിൽ മല്ലന്മാരും വീരന്മാരുമുണ്ട്. ➟അവിടെപ്പറയുന്ന ❛മല്ലന്മാർ❜ (Ha-Nephilim – The Giants) ദൈവപുത്രന്മാരിൽനിന്ന് ജനിച്ചവരല്ല; മുമ്പേ ഉണ്ടായിരുന്നവരാണ്. ➟ദൈവപുത്രന്മാരിൽനിന്ന് ജനിച്ചത് വീരന്മാർ (Ha-Gibborim -The Mighty Men) ആണ്. ➟അവരെത്തന്നെയാണ് ❛കീർത്തിപ്പെട്ട പുരുഷന്മാർ❜ (men of renown) എന്ന് പറഞ്ഞിരിക്കുന്നത്. ➟അതായത്, ദൈവപുത്രന്മാരിൽനിന്ന് ജനിച്ചത് ശക്തിയുള്ള പുരുഷന്മാരാണ്. ➟ഹാനോക്കിൻ്റെ പുസ്തകത്തിലെ വ്യാഖ്യാനവുമായി ഇത് പൊരുത്തപ്പെടുന്നതല്ല.

➦ വേറൊരു വൈരുദ്ധ്യം കാണിക്കാം: ➤❝അസസേൽ (Azazel) എന്ന ദൈവദൂതൻ മനുഷ്യരെ പല കാര്യങ്ങളും പഠിപ്പിച്ചതുകൊണ്ടാണ് മനുഷ്യർ വഴിപിഴച്ച് പോയതെന്നാണ് ഹാനോക്കിൻ്റെ പുസ്തകത്തിൽ പറയുന്നത്: [The Watchers 8:1-3]. ➟ദൂതന്മാർ സ്വർഗ്ഗീയ രഹസ്യങ്ങൾ മനുഷ്യർക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്തതാണ് മനുഷ്യരുടെ പാപകാരണമായി പറയുന്നത്.❞ [The Watchers 10:8]. ➟എന്നാൽ ➤❝നിന്റെ (ആദാം) നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു❞ എന്ന് പഴയനിയമത്തിൽ ദൈവവും (ഉല്പ, 3:17), ➤❝ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു❞ എന്ന് പുതിയനിയമത്തിൽ പൗലൊസും വ്യക്തമാക്കുന്നു: (റോമ, 5:12).

❹ യൂദായുടെ വിഷയം ദൂതന്മാരല്ല; സഭയ്ക്കകത്ത് നുഴഞ്ഞുകയറിയിരിക്കുന്ന അഭക്തരായ ചില മനുഷ്യരാണ്. ➤❝നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.❞ (യൂദാ 1:4). ➟അവരുടെ പാപത്തെ ഹാനോക്കിൻ്റെ പുസ്തകത്തിൽനിന്ന് താൻ മനസ്സിലാക്കിയിട്ടുള്ള ദൂതന്മാരുടെ പാപത്തോടും സൊദോമിലും ഗൊമോരയിലും ചുറ്റുമുള്ള പട്ടണങ്ങളിലും നടന്ന പാപത്തോടും സാദൃശ്യപ്പെടുത്തുക മാത്രമാണ് താൻ ചെയ്യുന്നത്. ➟യൂദായുടെ അടുത്തവാക്യം നോക്കുക: ➤❝അങ്ങനെ തന്നേ ഇവരും (സഭയിൽ നുഴഞ്ഞുകഴറിയ അഭക്തരായ മനുഷ്യർ) സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.❞ (1:8).

➦ തന്നെയുമല്ല, ഹാനോക്കിൻ്റെ പുസ്തകത്തിൽപ്പറയുന്ന ദൂതന്മാരുടെ പാപവും സൊദോം ഗൊമോര നിവാസികളുടെ പാപവും വ്യത്യസ്തമാണ്. ➟❛അന്യജഡം❜ (strange flesh) എന്ന് പറയാൻ ഗ്രീക്കിൽ ❛sarkos heteras❜ എന്ന പദമാണ് യൂദാ ഉപയോഗിച്ചിരിക്കുന്നത്. ➟❛Heteros❜ എന്ന ഗ്രീക്കുപദത്തിൻ്റെ അർത്ഥം: ➟മറ്റൊരു വർഗ്ഗത്തിൽപ്പെട്ടതോ അല്ലെങ്കിൽ, സ്വഭാവത്തിൽ തികച്ചും വ്യത്യസ്തമായതോ ആയ ഒന്ന് (another of a different kind) എന്നാണ്. ➟ഇത് ഹാനോക്ക് പറയുന്ന ദൂതന്മാരെ സംബന്ധിച്ച് ശരിയാണ്. ➟ദൂതന്മാർ ആത്മാക്കൾ (pneumata – spirits) ആണ്: (എബ്രാ, 1:14). ➟ആത്മരൂപികളായ ദൂതന്മാർ മനുഷ്യസ്ത്രീകളെ മോഹിച്ചു എന്നത് തങ്ങളുടെ പ്രകൃതിക്ക് (Nature) വിരുദ്ധമായ അന്യജഡ മോഹമാണ്. ➟എന്നാൽ സൊദോം ഗൊമോര നിവാസികളുടെ പാപം അതല്ല. അവർ അന്യജഡത്തെയല്ല മോഹിച്ചത്; സ്വവർഗ്ഗത്തെയാണ് മോഹിച്ചത്. ➟അല്ലെങ്കിൽ തങ്ങളുടെ അതേ ലിഗത്തിലുള്ളവരെയാണ് മോഹിച്ചത്. ➤❝അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.❞ (റോമ, 1:27).

➦ ഈ ഉപദേശത്തിൻ്റെ വക്താക്കൾ കരുതുന്നത്, സോദോമിലെ ജനം ദൂതന്മാരെ മോഹിച്ചു എന്നാണ്. ➟അതിനായി അവർ ആശ്രയിക്കുന്ന വാക്യം ഇതാണ്: ➤❝അവർ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.❞ (ഉല്പ, 19:5). ➟ഉല്പത്തി 19:1-ൽ ഇവർ ആരായിരുന്നു എന്നറിയാൻ ❛ദൂതന്മാർ❜ (Angels) എന്ന് എഴുത്തുകാരനായ മോശെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, ഇവർ ദൂതന്മാരായിട്ടല്ല; മനുഷ്യർ അഥവാ, പുരുഷന്മാർ ആയിട്ടാണ് അബ്രാഹാമിൻ്റെ അടുക്കൽ വന്നതും ലോത്തിൻ്റെ അടുക്കൽ വന്നതും: (ഉല്പ, 18:2 ⁃⁃ ഉല്പ, 19:5). ➟അത് എബ്രായയിൽ യഥാക്രമം ❛അനഷീം❜ (Anashim – Men), ഹാ-അനഷീം’ (Ha-Anashim – The Men) എന്നുമാണ്. ➟ഇതിന് മനുഷ്യരിലെ ❛പുരുഷന്മാർ❜ എന്ന അർത്ഥമാണുള്ളത്. ➟സത്യവേദപുസ്തകത്തിൽ രണ്ടിടത്തും ❛പുരുഷന്മാർ❜ എന്നാണ്. ➟സോദോമിലെ പുരുഷന്മാരെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 19:4).

➦ ഇനി, സോദോമിലെ പുരുഷന്മാർ ലോത്തിനോട് ആവശ്യപ്പെടുന്നട് എന്താണെന്ന് ഒരിക്കൽക്കൂടി ശ്രദ്ധിക്കുക: ➤❝ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ.❞ ➟അവർ ദൂതന്മാരെയല്ല ആവശ്യപ്പെട്ടത്; തങ്ങളെപ്പോലുള്ള പുരുഷന്മാരെയാണ് ആവശ്യപ്പെട്ടത്. ➟ദൂതന്മാർ മനുഷ്യരായിട്ടാണ് വന്നതെന്നും അവർ മനുഷ്യരെയാണ് തങ്ങളുടെ ഭോഗത്തിന് ആവശ്യപ്പെട്ടതെന്നും വളരെ വ്യക്തമായി മനസ്സിലാക്കാം. ➟ഇതിനൊരു വചനപരമായ തെളിവുകൂടിയുണ്ട്: ➤❝അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.❞ (എബ്രാ, 13:2). ➟അബ്രാഹാമാണ് ദൂതന്മാരെ സൽക്കരിച്ചത്: (ഉല്പ, 18:8); ➟എന്നാൽ ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനുപോലും താൻ സൽക്കരിച്ചത് ദൂതന്മാരെയാണെന്ന് മനസ്സിലായില്ല. ➟അതുകൊണ്ടാണ്, ❝അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചു❞ എന്ന് പറഞ്ഞിരിക്കുന്നത്. ➟പിന്നെങ്ങനെയാണ് സോദാമിലുള്ളവർ ദൂതനാണെന്ന് മനസ്സിലാക്കുന്നത്❓ ➟അതിനാൽ, ഹാനോക്ക് പറയുന്ന ദൂതന്മാരുടെ അന്യജഡമോഹംപോലെ സോദോം ഗൊമോരയിലെ പുരുഷന്മാർ അന്യജഡത്തെ (ദൂതന്മാരെ) മോഹിച്ചു എന്ന് പറയാൻ കഴിയില്ല.

❺ കള്ളപ്രവാചകന്മാരുടെയും ദുരുപദേഷ്ടാക്കന്മാരുടെയും ദുഷ്കാമപ്രവൃത്തികളെക്കുറിച്ച് പറഞ്ഞുവന്നിട്ട് (2പത്രൊ, 1:1-2), പത്രൊസ് അപ്പൊസ്തലനും ദൂതന്മാരുടെയും സോദോമ്യരുടെയും പാപത്തെക്കുറിച്ച് പറയുന്നുണ്ട്: ➤❝പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.❞ (2പത്രൊ, 2:4-8). ➟ഇവിടെ, ദൂതന്മാരുടേത് ലൈംഗിക പാപമാണെന്നോ, ദൂതന്മാരും സൊദോം ഗൊമോറയിൽ ഉള്ളവരും അന്യജഡം മോഹിച്ചു എന്നോ പത്രൊസ് പറയുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

⛔ സഭയ്ക്കകത്ത് നുഴഞ്ഞുകയറി ജഡത്തെ മലിനമാക്കുന്ന അഭക്തരായ ചില മനുഷ്യരുടെ പാപത്തെ, ഹാനോക്കിൻ്റെ പുസ്തകത്തിലെ ദൂതന്മാരുടെ ലൈംഗിക പാപത്തോട് ഉപമിക്കുക മാത്രമാണെന്ന് യൂദാ ചെയ്തതെന്ന് മനസ്സിലാക്കാം. ➟യൂദാ 14-15-ഉം ഹാനോക്കിൻ്റെ പുസ്തകത്തിൽനിന്നുള്ളതാണ്: [The Watchers 1:9]. ➟ഇതൊരുപക്ഷെ, പൗലൊസ് ഗ്രീക്ക് കവികളെ ഉദ്ധരിച്ചതുപോലെ യൂദായും ചില വാക്യങ്ങൾ ഹാനോക്കിൽനിന്ന് ഉദ്ധരിച്ചതാകാം: (പ്രവൃ, 17:28; 1കൊരി, 15:33; തീത്തൊ, 1:12). അതിനാൽ,, ഹാനോക്കിൻ്റെ പുസ്തകം മുഴുവൻ യൂദാ അംഗീകരിച്ചുവെന്നോ, അതിലെ ഉല്പത്തിയുടെ വ്യാഖ്യാനം ശരിവെയ്ക്കുന്നു എന്നോ അർത്ഥമാക്കേണ്ടതില്ല.

❻ ഉല്പത്തി ആറാം അദ്ധ്യായം ശ്രദ്ധയോടെ പഠിച്ചാൽത്തന്നെ അത് ദൂതന്മാരെക്കുറിച്ചല്ലെന്ന് മനസ്സിലാക്കാൻ കഴിയും. ➟രണ്ടാം വാക്യത്തിലാണ് ദൈവത്തിൻ്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ ഭാര്യമാരായി എടുക്കുന്നത്: (6:2). ➟അടുത്തവാക്യം: ➤❝അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 6:3). ➟ഇത് പാപത്തിൻ്റെ നേർക്കുള്ള ഒരു ന്യായവിധിയാണ്. ➟ഇവിടെ മൂന്ന് കാര്യങ്ങളാണ് ദൈവം പറയുന്നത്. ➟𝟭.മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല. ➟𝟮.അവൻ ജഡം തന്നേയല്ലോ. ➟𝟯.അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും. ➟ഈ മൂന്നുകാര്യത്തിൽ ഒന്നുപോലും ദൂതനെക്കുറിച്ചല്ല; മനുഷ്യനെക്കുറിച്ചാണ് പറയുന്നത്. ➟മനുഷ്യസ്ത്രീകളെ ഭാര്യമാരായി എടുത്തത് ദൂതന്മാർ ആയിരുന്നെങ്കിൽ, ദൂതന്മാരുടെ ന്യാവിധിയിയെക്കുറിച്ചും ദൈവം ഇവിടെ പറയാതിരിക്കില്ലായിരുന്നു.

➦ നാലാം വാക്യത്തിൽ ➤❝ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു❞ എന്ന് പറയുന്നതായി കാണാം: (6:4). ➤അടുത്തവാക്യം: ➤❝താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.❞ (ഉല്പ, 6:6-7). ➟ദൂതത്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്: (നെഹെ, 9:6). ➟ആറാം വാക്യം വളരെ ശ്രദ്ധിക്കുക: ➤ദൂതന്മാരും മനുഷ്യസ്ത്രീകളുമായാണ് പാപം ചെയ്തതെങ്കിൽ, ദൂതനെയും മനുഷ്യനെയും ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിക്കുമായിരുന്നു. ➟അല്ലാതെ, പാപത്തിന് കാരണക്കാരനായ ദൂതനെ ഒഴിവാക്കിയിട്ട് മനുഷ്യനെക്കുറിച്ചുമാത്രം അനുതപിക്കുമായിരുന്നില്ല. ➟ഏഴാം വാക്യത്തിൽ പറയുന്നത്, ➤❝ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും❞ എന്നാണ്. ➟വീണ്ടും മനുഷ്യൻ ഉൾപ്പെടുന്ന ഭൂമിയിലെ സകല ജീവജാലങ്ങളെയും ഉണ്ടാക്കുകകൊണ്ട് അനുതപിക്കുന്നു എന്നാണ് ദൈവം പറയുന്നത്. ➟ദൂതന്മാർക്ക് അവിടെ എന്തെങ്കിലും റോൾ ഉണ്ടായിരുന്നെങ്കിൽ, അവരുടെ ന്യായവിധിയെക്കുറിച്ചും പറയുമായിരുന്നു. ➟അതിനാൽ, ഉല്പത്തി ആറാം അദ്ധ്യായത്തിൻ്റെ വിഷയം ദൂതന്മാരല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

➦ രണ്ടാമത്തെ വിഷയം: ദൈവം ഭൂമിയിൽ പുരുഷന്മാരുമായാണ് ഉടമ്പടി ചെയ്യുന്നത്. ➟ഉദാ: ആദാം, നോഹ, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മോശെ ദാവീദ് മുതലായവർ. ➟ഭൂമിയിൽ നന്മയായാലും തിന്മയായാലും പുരുഷ്യന്മാർ മുഖാന്തരം വരുന്നതായാണ് കാണുന്നത്. ➟ഹവ്വാ മുഖാന്തരമാണ് ആദാം വ്യക്ഷഫലം ഭക്ഷിച്ചത്; എങ്കിലും സ്ത്രീ മുഖാന്തരമല്ല; ആദാം മുഖാന്തരമാണ് ഭൂമി ശപിക്കപ്പെട്ടത്: (ഉല്പ, 3:17). ➟സ്ത്രീകളുടെ വ്യക്തിപരമായ പാപത്തിന് ദൈവം പലരെയും ശിക്ഷിച്ചതായി കാണാം: (ഉല്പ, 19:26; സംഖ്യാ, 12:10; 2രാജാ, 9:33). ➟എന്നാൽ സ്ത്രീകളുടെ പാപത്താൽ ഭൂമി മുഴുവൻ ശിക്ഷിക്കപ്പെടുക അസാദ്ധ്യം. ➟ഉല്പത്തിയിലെ ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ, അവർ പാപം ചെയ്തത് ഭൂമിയിലെ സ്ത്രീകളുമായിട്ടാണ്. ➟ഭൂമിയിലെ പുരുഷന്മാക്ക് അതിൽ യാതൊരു പങ്കുമില്ല. ➟അതിനാൽ, പുരുഷന്മാർ ഉൾപ്പെടുന്ന ജീവജാലങ്ങളെ മുഴുവൻ ദൈവം നശിപ്പിക്കും എന്ന് പറയുമായിരുന്നില്ല.

❼ ഉല്പത്തിയിൽ പറയുന്ന ദൈവപുത്രന്മാർ ദൂതന്മാർ അല്ലെന്നതിൻ്റെ ഏറ്റവും വ്യക്തവും ശക്തവുമായ ഒരു തെളിവ് തരാം: ➟സദുക്യരുടെ ഒരു ചോദ്യത്തിൻ്റെ മറുപടിയായി യേശു പറയുന്ന ഒരു കാര്യമുണ്ട്: ➤❝ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.❞ (ലൂക്ക, 20:34-36). ➟സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഇതുകാണാം: (മത്താ, 22:29-30; മർക്കൊ, 12:24-25). ➤❝പുനരുത്ഥാനപുത്രന്മാരാർ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകയാൽ, വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല❞ എന്നാണ് യേശു പഠിപ്പിച്ചത്. ➟ഇവിടെ ദൂതന്മാരുടെ അവസ്ഥ യേശു വ്യക്തമായി വരച്ചുകാട്ടുകയാണ്. ➟ദൂതന്മാർ ലിംഗഭേദം (Gender) ഇല്ലാത്ത ആത്മാക്കളാണ്: (എബ്രാ, 1:14). ➟അവർക്ക് ലൈംഗിക ചോദനയോ, ആ വിധത്തിലുള്ള ആഗ്രഹങ്ങളോ, വികാരങ്ങളോ ഉള്ളവരല്ലെന്ന് യേശുവിൻ്റെ വാക്കിനാൽ സംശയലേശമന്യേ മനസ്സിലാക്കാം.

➦ പിന്നെങ്ങനെയാണ് അവർ മനുഷ്യസ്ത്രീകളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുന്നത്❓ ➟മനുഷ്യർക്ക് ദൂതന്മാരെക്കാൾ താഴ്ചയുള്ള പ്രകൃതിയാണ്: (എബ്രാ, 2:9). ➟തങ്ങളെക്കാൾ താഴ്ന്ന പ്രകൃതിയുള്ളവരുടെ സൗന്ദര്യത്തിൽ ദൂതന്മാർ ആകൃഷ്ടരാകുമോ❓ ➟മനുഷ്യരെക്കാൾ താഴ്ചയുള്ളതാണ് മൃഗങ്ങൾ. ➟മനുഷ്യർ പട്ടി, പൂച്ച മുതലായവയുടെ ഭംഗിയിൽ ആകൃഷ്ടരായേക്കാം. ➟എന്നാൽ അവയെ ഭാര്യമാരായി എടുത്ത്, അവയിൽ മക്കളെ ജനിപ്പിക്കാൻ താല്പര്യപ്പെടുമോ❓ ➟ഏതെങ്കിലും ഗതികെട്ട മനുഷ്യൻ അങ്ങനെ ചെയ്താൽപ്പോലും, ➟ദൂതന്മാരുടെ പ്രകൃതി അവരെ അതിന് സമ്മതിക്കില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്.

➦ ദൂതന്മാർക്ക് ശരീരമില്ല; ആത്മാക്കൾ (Spirits) ആണ്: (എബ്രാ, 1:14). ➟മനുഷ്യസ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ അവർക്ക് മനുഷ്യ ശരീരം (DNA, Reproductive organs) ആവശ്യമാണ്. ➟ദൂതന്മാർ മനുഷ്യരൂപം ധരിക്കാറുണ്ടെങ്കിലും, അത് താല്ക്കാലികമായ ചില ദൗത്യത്തിന് വേണ്ടിയാണ്. ➟എന്നാൽ തങ്ങളുടെ പ്രകൃതി സംമ്പൂർണ്ണമായി ത്യജിച്ചുകൊണ്ട് മറ്റൊരു വർഗ്ഗത്തിൻ്റെ (മനുഷ്യൻ) പൂർണ്ണപ്രകൃതി എടുക്കാൻ അവർക്ക് കഴിയില്ല. ➟അതായത്, ഒരു വംശത്തെ ജനിപ്പിക്കത്തക്ക രീതിയിൽ അവർക്ക് സ്ഥിരമായ ഒരു ശാരീരിക മാറ്റം സംഭവിക്കുമെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല.

ദൈവപുത്രന്മാർ ആരാണ്
➦ ഉല്പത്തി 4-5 അദ്ധ്യായങ്ങളിൽ രണ്ട് വ്യത്യസ്ത വംശാവലികൾ കാണാം. ➟𝟭.സ്വന്തസഹോദരനെ കൊന്ന് ശാപഗ്രസ്ഥനായിത്തീർന്ന കയീൻ്റെ വംശാവലി: (ഉല്പ, 8:12 ⁃⁃ ഉല്പ, 4:17-24). ➟𝟮.ദൈവം വഴിപാടിൽ പ്രസാദിച്ചകാരണം കയീനാൽ കൊല്ലപ്പെട്ട ഹാബെലിനുപകരം ദൈവം നൽകിയ ശേത്തിലൂടെയുള്ള വംശാവലി: (ഉല്പ, 4:4-8; 4:25 ⁃⁃ ഉല്പ, 5:6-32). ➟ഇതിൽ ഒരു വംശാവലി ദൈവപുത്രന്മാരുടെയും അടുത്തത് മനുഷ്യപുത്രന്മാരുടെയും വംശാവലിയാണ്. ➟ആദാം ദൈവത്തിൻ്റെ പുത്രനാണ് (ലൂക്കൊ, 3:38). ➟ആദാമിൻ്റെ മക്കളിൽ രണ്ടുപേരിലൂടെയുള്ള വംശാവലിയാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ കയീൻ ശാപഗ്രസ്ഥനായിത്തീർന്നു. ➟അപ്പോൾ ശേത്തിലൂടെയുള്ള വംശാവലിയാണ് ദൈവപുത്രന്മാരുടെ വംശാവലിയെന്ന് മനസ്സിലാക്കാം. ➟അതിന് ചില തെളിവുകൾ തരാം:

𝟭. ❝ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.❞ (ഉല്പ, 4:26). ➟ശേത്തിൻ്റെ മകനായ എനോശിൻ്റെ കാലത്താണ് ദൈവനാമത്തിലുള്ള ആരാധന തുടങ്ങിയത്. ➟അതിനാൽ ശേത്തിൻ്റെ തലമുറയാണ് അവിടെപ്പറയുന്ന ദൈവപുത്രന്മാരെന്ന് മനസ്സിലാക്കാം.

𝟮. പുതിയനിയമത്തിൽ ദൈവപുത്രനായ ആദാമിലെത്തുന്ന വംശാവലി ആരിലൂടെയുള്ളതാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.❞ (ലൂക്കൊ, 3:38). ➟ആദാം മുതലുള്ള ഈയൊരു വംശാവലി മാത്രമേ പുതിയനിയമത്തിലുള്ളൂ. ➟നമ്മുടെ ദൈവപുത്രനും കർത്താവുമായ യേശു ജനിച്ചത് ഈ വംശാവലിയിൽ ആണെന്നതാണ് അതിൻ്റെ ഹൈലൈറ്റ്. ➟അതിൽ, പിന്നെയും ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്: ➟ഒന്നാം മനുഷ്യനായ ആദാമും ഒടുക്കത്തെ ആദാമായ നമ്മുടെ കർത്താവായ ക്രിസ്തുവും ❛ദൈവപുത്രൻ❜ (Son of God) എന്ന് അഭിന്നമായി വിശേഷിപ്പിക്കപ്പെട്ടവരാണ്: (1കൊരി, 15:45 ⁃⁃ ലൂക്കൊ, 1:38; യോഹ, 1:34). ➟ഇത് ദൈവപുത്രന്മാരുടെ വംശാവലിയാണെന്നതിന് മറ്റൊരു തെളിവിൻ്റെ ആവശ്യമുണ്ടോ❓

𝟯. ആദാമിൻ്റെ പത്താം തലമുറയാണ് നോഹ: (ഉല്പ, 4:29). ➟നോഹയും മക്കളുമാണ് ജലപ്രളയത്തെ അതിജീവിച്ചവർ. ➟നോഹയുടെ വംശാവലിയിലുള്ള യാക്കോബിലൂടെയാണ് യിസ്രായേൽ എന്ന വാഗ്ദത്തസന്തതി ജനിക്കുന്നത്. ➟യിസ്രായേലിനെയും ദൈവത്തിൻ്റെ ❛പുത്രൻ, പുത്രന്മാർ❜ എന്ന് ഏകവചനത്തിലും ബഹുവചനത്തിലും അനേകം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (പുറ, 4:22; പുറ, 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14). ➟തന്മൂലം, ശേത്തിൻ്റെ സന്തതിപരമ്പരയാണ് ദൈവത്തിൻ്റെ പുത്രന്മാരെന്ന് അവിതർക്കമായി തെളിയുന്നു.

➦ ഉല്പത്തിയിലെ ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ദൂതന്മാർക്ക് മനുഷ്യസഹജമായ വികാരങ്ങളും ലൈംഗിക ചോദനകളും അവരിൽ ആരോപിക്കുകയാണ് ചെയ്യുന്നത്. ➟ഇത് യേശുക്രിസ്തുവിന്റെ വ്യക്തമായ പഠിപ്പിക്കലിന് വിരുദ്ധമാണ്. ➟സ്വർഗ്ഗീയമായ വിശുദ്ധിയിൽ വസിക്കുന്ന ദൂതന്മാർ തങ്ങളുടെ ഉന്നത പ്രകൃതി വിട്ട് ജഡിക മോഹങ്ങൾക്ക് അടിമപ്പെട്ടു എന്ന് വിശ്വസിക്കുന്നത് ബൈബിളിന്റെ ആത്മീയ ദർശനത്തിന് നിരക്കാത്തതാണ്. ➟അതുകൊണ്ടുതന്നെ ഉല്പത്തി ആറിലെ ദൈവപുത്രന്മാർ ശേത്തിന്റെ വംശാവലിയിലെ ഭൗതിക മനുഷ്യർ തന്നെയായിരുന്നു എന്ന് ഉറപ്പിക്കാം.

❾ പത്രൊസും യൂദായും പറയുന്ന ദൂതന്മാരുടെ പാപം ഉല്പത്തി 6-ലെ പാപമല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ➟പിന്നെ ഏതായിരിക്കും അവരുടെ പാപം
➦ പാപം ചെയ്ത ദൂതന്മാരെ അന്ത്യന്യായവിധിക്കായി ചങ്ങലയിട്ടു സൂക്ഷിക്കുന്നതായി പത്രൊസും യൂദായും പറഞ്ഞിട്ടുണ്ട്: ➤❝പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും❞ (2പത്രൊ, 2:4). ➤❝തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.❞ (യൂദാ 1:6). ➟ഇവർ ആരെണെന്നതിൻ്റെ ചില സൂചനകൾ ബൈബിളിലുണ്ട്:

𝟭. ദൂതന്മാരും മനുഷ്യരും ദൈവസൃഷ്ടിയാണ്: (നെഹെ, 9:6 ⁃⁃ യെശ, 64:8). ➟ദൂതന്മാരെയും മനുഷ്യരെയും ❛ദൈവപുത്രന്മാർ❜ (Sons of God) എന്ന് അഭിന്നമായി വിശേഷിപ്പിച്ചിട്ടുമുണ്ട്: (ഇയ്യോ, 1:6; ഇയ്യോ, 2:1; ഇയ്യോ, 38:6 ⁃⁃ ആവ, 14:1; സങ്കീ, 82:6; ഹോശേ, 1:10). ➟യെശയ്യാവും യെഹെസ്ക്കേലും നിഗളിച്ചിട്ട് വീണുപോയ ഒരു ദൂതനെക്കുറിച്ച് പറയുന്നുണ്ട്: (യെശ, 14:12-15; യെഹെ, 28:12-19). ➟സാത്താൻ്റെ ഉത്ഭവം എന്ന് കരുതപ്പെടുന്ന ഈ ദൂതൻ്റെ (കെരൂബ്) വീഴ്ച പ്രപഞ്ചസൃഷ്ടിക്ക് മുമ്പാണ്. ➟വീണുപോയ ദൂതനും ആദാമിനും തമ്മിൽ ചില സാമ്യങ്ങളുണ്ട്. രണ്ടുപേരും ഏദെൻ തോട്ടത്തിൽ ആയിരുന്നു: (യെഹെ, 28:13 ⁃⁃ ഉല്പ, 2:15). ➟ദൂതൻ നിഗളിച്ചിട്ട് ❛ഞാൻ അത്യുന്നതനോടു സമനാകും❜ എന്നാണ് പറഞ്ഞത്; ➟ആദാം പാപം ചെയ്തതും ദൈവത്തെപ്പോലെ ആകാനാണ്: (യെശ, 14:14 ⁃⁃ ഉല്പ, 3:5). ➟ഈ ദൂതനോടൊപ്പം ചേർന്ന് ദൈവമത്വത്തിൽ പങ്കുചേരാൻ ആഗ്രഹിച്ച ദൂതന്മാരുടെ ഒരു കൂട്ടത്തെക്കുറിച്ചാകാം പത്രോസും യൂദായും പരാമർശിക്കുന്നത്.

𝟮. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാത്തവർ:
➦ ❛തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ❜ എന്ന് യൂദാ പറയുന്നുണ്ട്. ➟ദൈവം ഓരോ ദൂതഗണത്തിനും നൽകിയിട്ടുള്ള നിശ്ചിത അധികാരപരിധിയും സ്ഥാനവും അവർ ലംഘിച്ചു എന്നതാണ് അതിന്റെ അർത്ഥം. ➟ദൈവഹിതത്തിന് കീഴിൽ നിൽക്കാതെ സ്വന്തം അധികാരം സ്ഥാപിക്കാൻ ശ്രമിച്ചതാണ് അവരുടെ പാപം.

𝟯. സ്വന്തവാസസ്ഥലം വിട്ടുപോയവർ:
➦ ❛സ്വന്ത വാസസ്ഥലം വിട്ടുപോയി❜ എന്ന പ്രയോഗം സ്വർഗ്ഗീയമായ സന്തോഷത്തിൻ്റെ അവസ്ഥയെ ഉപേക്ഷിച്ചതിനെ സൂചിപ്പിക്കുന്നു. ➟ദൈവസാന്നിധ്യത്തിൽ നിന്നുള്ള ബോധപൂർവ്വമായ പിന്മാറ്റത്തെയും കലഹത്തെയുമാണ് അത് കാണിക്കുന്നത്.

ഉപസംഹാരം:
➦ ഉല്പത്തി ആറാം അദ്ധ്യായത്തിൽ പറയുന്ന ➤❛ദൈവത്തിൻ്റെ പുത്രന്മാർ❜ ശേത്തിൻ്റെ സന്തതികളും ➤❛മനുഷ്യരുടെ പുത്രിമാർ❜ ശാപഗ്രസ്ഥനായ കയീൻ്റെ സന്തതികളുമാണെന്ന് മനസ്സിലാക്കാം. ➟അതായത്, ശേത്തിൻ്റെ സന്തതികളായ പുരുഷന്മാരെയാണ് ദൈവപുത്രന്മാർ എന്ന് അവിടെ പറഞ്ഞിരിക്കുന്നത്. ➟ദൈവത്തോട് വിശ്വസ്തരായി നിൽക്കേണ്ട ശേത്തിന്റെ വംശത്തിലെ പുരുഷന്മാർ ശാപഗ്രസ്ഥരിൽനിന്ന് ജനിച്ച മനുഷ്യപുത്രിമാരുടെ ലൗകിക സൗന്ദര്യത്തിന് പിന്നാലെ പോയി ദൈവത്തോടുള്ള തങ്ങളുടെ ആത്മീയ വിശ്വസ്തത ലംഘിച്ചതുകൊണ്ടാണ്, ➟അവരുടെ വീഴ്ച അക്കാലത്തെ മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ നാശത്തിന് (ജലപ്രളയം) കാരണമായത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ➤❝ഉല്പത്തി 6-ലെ പാപം ദൂതന്മാരുടേതല്ല, മറിച്ച് ദൈവത്തെ ഭയപ്പെട്ടിരുന്ന ശേത്തിന്റെ വംശാവലി (ദൈവപുത്രന്മാർ), ദൈവിക പാത വിട്ടുപോയ കയീന്റെ വംശാവലിയുമായി (മനുഷ്യപുത്രിമാർ) കലർന്നതാണ്. ➟ഇത് കേവലം ഒരു ചരിത്രമല്ല, പ്രത്യുത ദൈവജനത്തിന് ലോകത്തോടുള്ള (തിന്മ) വേർപാട് (Separation) എത്രത്തോളം പ്രധാനമാണെന്നതിന്റെ വലിയൊരു മുന്നറിയിപ്പാണ്.❞

ഉപായിയായ സർപ്പത്തിൻ്റെ ചതി

☛ ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഏകപുരുഷനായ (One Man) ക്രിസ്തുവിനെ ദൈവവും ഏകദൈവമാക്കിയവരാണ് ക്രൈസ്തവിൽ അധികവും. ➟ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താൽ നിയമിതനായ പൗലൊസ് അപ്പോസ്തലൻ തൻ്റെയൊരു ഭയത്തെക്കുറിച്ച് വചനത്തിൽ പറഞ്ഞിട്ടുണ്ട്: ➟ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2കൊരി, 11:2-4). ➟ഈ വേദഭാഗത്ത് പ്രധാനപ്പെട്ട ചില കാര്യങ്ങൾ കാണാം: 

ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു. ➟ഇത് പറഞ്ഞശേഷമാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. ➟അതായത്, ക്രിസ്തു എന്ന ഏകപുരുഷനെ (One Man) ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് അവൻ പറയുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ അവനെ ദൈവത്തിൽനിന്ന് വേർതിരിച്ചു പറയുമായിരുന്നോ? 

ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. ➟യെഹൂദാ വിവാഹത്തിൻ്റെ മൂന്നു ഘട്ടങ്ങളിൽ രണ്ടാമത്തേതാണ് എരൂസിൻ (Erusin) അഥവാ, വിവാഹനിശ്ചയം (Betrothal). ➟ക്രിസ്തുവും സഭയും തമ്മിലുള്ള സപ്തബന്ധങ്ങളിൽ ഒന്നാണ് മണവാളനും മണവാട്ടിയും: (2കൊരി, 11:2,എഫെ, 5:23-33). ➟വിവാഹനിശ്ചയത്തിൻ്റെ സമയത്താണ് സ്ത്രീധനം (Dowry) കൈമാറുന്നത്. ➟ക്രിസ്തുവിൻ്റെ മരണവും ക്രൂശിൽ ചൊരിഞ്ഞ രക്തവുമാണ് മോഹർ (Mohar) അഥവാ, സ്ത്രീധനം. (1പത്രൊ, 1:18-19;എഫെ, 5:27 ⁃⁃1കൊരി, 6:19). ➟(വരൻ വധുവിനോടു വാങ്ങുന്നതല്ല; അവൾക്ക് നല്കുന്നതാണ് ബൈബിൾ പറയുന്ന സ്ത്രീധനം). ➟[കാണുക:സ്ത്രീധനം]. 

സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. (2കൊരി, 11:3). ➟പ്രത്യാശയെക്കുറിച്ച് ഏറ്റവും അധികം പഠിപ്പിച്ച പൗലൊസിൽ ഇങ്ങനെയൊരു ഭയം അങ്കുരിക്കാനുള്ള കാരണം എന്തായിരിക്കും? ➟സഭയ്ക്ക് സംഭവിപ്പാനുള്ള വലിയൊരു മലിനത അവൻ ആത്മാവിൽ കണ്ടിരുന്നു. ➟അല്ലെങ്കിൽ അങ്ങനെയൊരു ഭയപ്പാടിൻ്റെ ആവശ്യമില്ല. ➟പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവും ആയിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനും (One Man) ആയിട്ടാണ്: (2കൊരി, 11:2). ➟പുരുഷൻ (Man) എന്നർത്ഥത്തിൽ കൊയ്നേ ഗ്രീക്കിൽ ഉപയോഗിക്കുന്നത് അനേർ (𝐀𝐧𝐞𝐫) എന്ന പദമാണ്. 𝗔𝗻𝗲𝗿 ദൈവമല്ല; മനുഷ്യരിലെ പുരുഷനാണ്. ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യനുമായാണ് സഭയെ വിവാഹനിശ്ചയം ചെയ്തത്: (യോഹ, 9:11). 

☛ പൗലൊസ് മക്കെദോനിയയിൽ (Macedonia) ഇരുന്ന് കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതുന്നത് ഏകദേശം 𝗔𝗗 𝟱𝟳-ലാണ്. ➟എന്നാൽ 𝗔𝗗 𝟯𝟮𝟱-ൽ നിഖ്യായിൽ കൂടിയ സുനഹദോസ് യേശു എന്ന മനുഷ്യനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി. ➟അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16 ബെ,ബെ; KJV), പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായി (മത്താ, 1:20;ലൂക്കൊ, 2:21), അവളുടെ ആദ്യജാതനായ ജനിച്ച (ലൂക്കൊ, 2:7), യേശു എന്നു പേരുള്ള മനുഷ്യനെ (യോഹ, 9:11) സുനഹദോസാണ് സ്ഥാനക്കയറ്റം (Promotion) നല്കി സത്യദൈവം ആക്കിയത്. ➟ഉപയിയായ സർപ്പത്തിൻ്റെ ഈ ചതിയാണ് പൗലൊസ് ആത്മാവിൽ കണ്ട് ഭയപ്പെട്ടത്. ➟നിഖ്യാ സുനഹദോസിന് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

❹ ദൈവത്തിൻ്റെ ഇച്ഛ:
☛ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാനാണ് ജാതികളുടെ അപ്പൊസ്തലനായി പൗലൊസിനെ നിയമിച്ചത്: (1തിമൊ, 2:4-7 ⁃⁃ റോമ, 11:13). ➟നമ്മുടെ അപ്പൊസ്തലനായ പൗലൊസ് പഠിപ്പിച്ചത് യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായ ഏകദൈവത്തെക്കുറിച്ചും (1കൊരി, 8:6 ⁃⁃ 2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5), ➟മനുഷ്യനായ ക്രിസ്തുയേശുവിനെ കുറിച്ചുമാണ്: (റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47; 2കൊരി, 11:2; 1തിമൊ, 2:6). ➟അതായത്, പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ പൗലൊസിലൂടെ ക്രിസ്ത്യാനികളായവരിൽ ചിലർ അവൻ മനുഷ്യനെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ ഏകദൈവമാക്കുകയും, മറ്റുചിലർ അവനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കയും ചെയ്യുന്നു. ➟ഇതാണ് പൗലൊസ് പറയുന്നയുന്ന വേറൊരു സുവിശേഷം.

സുനഹദോസുകളും ത്രിത്വവും:
☛ 𝗔𝗗 𝟯𝟮𝟱-ലെ നിഖ്യാ സുനഹോദോസ് മുതൽ 𝗔𝗗 𝟭𝟰𝟰𝟱-ലെ ഫ്ലോറൻസ് സുനഹദോസ് വരെയുള്ള 𝟭𝟭𝟮𝟬 വർഷം ഉപായിയായ സർപ്പം തച്ചിനിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ത്രിത്വം:
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗡𝗶𝗰𝗮𝗲𝗮 (𝐀.𝐃. 𝟑𝟐𝟓): മനുഷ്യനായ ക്രിസ്തുയേശുവിനെ സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാക്കി: (1തിമൊ, 2:6),
➟ 𝗦𝘆𝗻𝗼𝗱 𝗼𝗳 𝗔𝗹𝗲𝘅𝗮𝗻𝗱𝗿𝗶𝗮 (𝐀.𝐃. 𝟑𝟔𝟐): ഏകദൈവത്തെ സാരാംശത്തിൽ മൂന്നു വ്യക്തിയാക്കി: (യോഹ, 5:44),
➟ 𝗖𝗼𝗻𝗰𝗶𝗹 𝗼𝗳 𝗖𝗼𝗻𝘀𝘁𝗮𝗻𝘁𝗶𝗻𝗼𝗽𝗹𝗲 (𝐀.𝐃. 𝟑𝟖𝟏): ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാക്കി: (എഫെ, 4:30),
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗘𝗽𝗵𝗲𝘀𝘂𝘀 (𝐀.𝐃. 𝟒𝟑𝟏): യേശു എന്നു പേരുള്ള മനുഷ്യൻ്റെ അമ്മയെ ദൈവമാതാവാക്കി: (യോഹ, 9:11),
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗖𝗵𝗮𝗹𝗰𝗲𝗱𝗼𝗻 (𝐀.𝐃. 𝟒𝟓𝟏): ഏകമനുഷ്യനായ യേശുക്രിസ്തുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കി: (റോമ, 5:15),
➟ 𝗖𝗼𝘂𝗻𝗰𝗶𝗹 𝗼𝗳 𝗙𝗹𝗼𝗿𝗲𝗻𝗰𝗲 (𝐀.𝐃. 𝟏𝟒𝟑𝟏-𝟏𝟒𝟒𝟓): പിതാവിൽനിന്ന് മാത്രം പറപ്പെട്ട പരിശുദ്ധാത്മാവിനെ പുത്രനിൽനിന്നുംകൂടി പറപ്പെടുവിച്ചു: (യോഹ, 15:26). ➟ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം. ➟എത്ര മനോഹരമായ ദുരുപദേശം.

ദൈവവും ദൈവപുത്രനായ യേശുവും:
☛ ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അവൻ്റെ ആത്മാവിനാൽ ഉല്പാദിതമായവനാണ്. ➟യേശു എന്നു പേരുള്ള മനുഷ്യൻ്റെ (യോഹ, 9:11) മുഴുജീവിതവും ദൈവത്താൽ അഥവാ, ദൈവാത്മാവിനാൽ ആയിരുന്നു: 
➟ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20;ലൂക്കൊ, 2:21), 
➟ ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
➟ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), 
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു: (ലൂക്കൊ, 2:52),
➟ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃പ്രവൃ, 10:38),
➟ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
➟ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1;ലൂക്കൊ, 4:1), 
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
➟ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
➟ ആത്മാവിനാൽ തന്നെത്താൻ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
➟ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). 

☛ ദൈവത്താൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ എപ്പോഴാണ് ദൈവമായത്? ➟ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഏകദേശം മുന്നൂറ് വർഷം കഴിഞ്ഞപ്പോഴാണ് നിഖ്യാസുനഹദോസ് അവനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആക്കിയത്. ➟ബൈബിളിൻ്റെ യഥാർത്ഥ കയ്യെഴുത്തു രേഖകളിലൊന്നും ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല. ➟ആധുനിക പരിഭാഷകളിലെ പല വാക്യങ്ങളിലും അവനെ വചനവിരുദ്ധമായി ദൈവമക്കിയിട്ടുണ്ട്. ➟ചിലർ ദുർവ്യാഖ്യാനത്താലും അവനെ ദൈവമാക്കി അവൻ പഠിപ്പിച്ച സത്യേകദൈവമായ പിതാവിനോടു (Father, the only true God) മത്സരിക്കുന്നു. ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, തീത്തൊസിലെ മഹാദൈവം ആരാണ്?, സർവ്വത്തിന്നും മീതെ ദൈവം ആരാണ്?, സത്യദൈവവും നിത്യജീവനും ആരാണ്?]

ഏകദൈവവും ഏകമനുഷ്യനും:
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (1തിമൊ, 2:5-6). ➟ദൈവം (God) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം പ്രകൃതിയും (Nature) പിതാവു (Father) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം പദവിയും (Title) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). ➟യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟മനുഷ്യൻ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) പുത്രൻ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയും (Title) ആണ് (റോമ, 5:15). ➟മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (One Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിവയും നോക്കുക. ➟[കാണുക:മനുഷ്യനായ ക്രിസ്തുയേശു]. 

☛ ദൈവം എന്ന പ്രകൃതി പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➟ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (In heaven or in earth) ദൈവങ്ങൾ (gods) എന്ന് വിളിക്കപ്പെടുന്നവർ (that are called) ഉണ്ടെന്നുവരികിലും ➟പിതാവായ ഏക ദൈവമേ നമുക്കുള്ളു എന്നാണ് പൗലൊസ് പഠിപ്പിച്ചത്. ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➟“ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (Father, the only true God) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്?ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ➟ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1). ➟ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പഠിപ്പിക്കുമായിരുന്നോ? ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനാണെന്നും (Man) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➟[കാണുക:മനുഷ്യനായ ക്രിസ്തുയേശു,ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമർ 5:15). ➟പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യൻ നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➟[കാണുക:കർത്താവ് (kyrios) ദൈവമാണോ?]

ഏകസത്യദൈവത്തെ തള്ളിയവർ:
☛ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ഏകപുരുഷനായ (One Man) ക്രിസ്തുവിനെ ഏകദൈവമാക്കി പിതാവിനെ തള്ളിയവരും ഏകസത്യദൈവത്തെ ബഹുദൈവമാക്കിയവരുമാണ് ക്രൈസ്തവരിൽ അധികവും. ➟പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ➟ദൈവം ഒരുത്തൻ മാത്രമാണ് (The only Go): (യോഹ, 5:44), ➟ഒരേയൊരു സത്യദൈവം പിതാവാണ് (Father, the only true God): (യോഹ, 17:3), ➟അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ (മത്താ, 4:10;ലൂക്കൊ, 4:8), ➟പിതാവ് മാത്രമാണ് സകലവും അറിയുന്നത്: (മത്താ, 24:36), ➟പിതാവ് എന്നെക്കാൾ വലിയവനാണ്: (യോഹ, 14:28;യോഹ, 10:29), ➟താൻ മനുഷ്യനാണ്: (യോഹ, 8:40;മത്താ, 11:19), ➟തനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല: (യോഹ, 5:19;യോഹ, 5:30). എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിവരാണ് വൺനെസ്സുകാർ. ➟യേശു മാത്രമാണ് ദൈവം, യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ എന്നൊക്കെയാണ് അവർ പഠിപ്പിക്കുന്നത്. ➟ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും, പിതാവ് എന്നെക്കാൾ വലിയവനാണെന്നും, ഞാൻ മനുഷ്യനാണെന്നും, എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ക്രിസ്തു പഠിപ്പിക്കുമ്പോൾ, യേശുവും ദൈവമാണ്, ആരാധനയ്ക്ക് യോഗ്യനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്, ഏകസത്യദൈവത്തെ ബഹുദൈവമാക്കിയവരാണ് ത്രിത്വവിശ്വാസികൾ. ➟ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവരിൽ പലരും ക്രിസ്തുവിനെപ്പോവും വിശ്വസിക്കാത്തവരാണ്. ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?,എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ആരെയാണ് ആരാധിക്കേണ്ടത്?, ആരോടാണ് പ്രാർത്ഥിക്കേണ്ടത്?

☛ പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു എന്നു പഠിപ്പിക്കുന്ന മറ്റൊരു മഹാകൾട്ടുപദേശവും സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ➟ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്? ➟ഉപായിയായ സർപ്പം ജയിച്ചു; ക്രിസ്തീയനാമധാരികൾ തോറ്റു. ➟[പണ്ഡിതന്മാരുടെ വീഡിയോകൾ കാണുക:ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, ആരാധനയ്ക്ക് യോഗ്യൻ യേശു മാത്രം]. ➟യേശുക്രിസ്തുവാണ് ഏകദൈവവും ആരാധനയ്ക്ക് യോഗ്യനുമെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായ ഏകസത്യദൈവം (The only true God) ആരായി? (യോഹ, 20:17 ⁃⁃Joh, 17:3). 

ദൈവം ഏകൻ

☛ ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകദൈവം, ഏകസത്യദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ ഒരുവൻ എന്നല്ലാതെ, ദൈവം വൺനെസ്സാണെന്നോ, ത്രിത്വമാണെന്നോ, ത്രിയേകനാണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം യഹോവ ഒരുത്തൻ മാത്രമാണ്: (2രാജാ, 19:15). ➟ദൈവത്തിന് സദൃശനായോ, സമനായോ മറ്റൊരുത്തനും ഇല്ലെന്നും ദൈവത്തിന്റെ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ➨❝എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്ന് യഹോവ തന്നെ പറയുന്നു: (യെശ, 43:10 ⁃⁃ യെശ, 44:8). ➨❝യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24)

☛ ❛ദൈവം❜ എന്നൊരു പദം ഇല്ലെങ്കിൽ, ബൈബിൾ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥമാണെന്ന് എങ്ങനെപറയും? ❛യഹോവ❜ എന്നൊരു നാമം ഇല്ലെങ്കിൽ, യഹോവ ദൈവമാണെന്ന് എങ്ങനെപറയും? ❛രക്ഷ❜ എന്നൊരു പദം ഇല്ലെങ്കിൽ, ബൈബിൾ മനുഷ്യരുടെ രക്ഷയെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്ന് എങ്ങനെ പറയും? ❛യേശു❜ എന്നൊരു പേരില്ലെങ്കിൽ, യേശു ഏകരക്ഷകനാണെന്ന് എങ്ങനെപറയും? അങ്ങനെയെങ്കിൽ, വൺനെസ്സ്, ത്രിത്വം, ത്രിയേകത്വം എന്നീ പദങ്ങൾ ബൈബിളിൻ്റെ, ഏഴയലത്തുപോലും ഇല്ലാതിരിക്കെ, അങ്ങനെയൊരു ദൈവം ഉണ്ടെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? അനീതികൊണ്ടു സത്യത്തെ തടുക്കാൻ കഴിയുമോ? ➨❝അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.❞ (റോമ, 1:18).

☛ 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱-ന് ബഹുത്വമുണ്ടെന്നു പഠിപ്പിക്കുന്ന എല്ലാ ദുരുപദേശങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കുവാൻ തെളിവുകളെല്ലാം ചുവടെ ചേർക്കുന്നു:

യഹോവയായ ദൈവത്തിൻ്റെ സാക്ഷ്യം:
𝟭. ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.❞ (പുറ, 20:2-3 ⁃⁃ ആവ, 5:6-7)
𝟮. ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.❞ (പുറ, 9:14)
𝟯. ❝ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.❞ (ആവ, 32:39)
𝟰. ❝ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 40:25)
𝟱. ❝ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.❞ (യെശ, 41:4)
𝟲. ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8)
𝟳. ❝എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10)
𝟴. ❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11)
𝟵. ❝ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?❞ (യെശ, 43:13)
𝟭𝟬. ❝ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6)
𝟭𝟭. ❝ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8).
𝟭𝟮. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 45:5)
𝟭𝟯. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.❞ (യെശ, 45:6)
𝟭𝟰. ❝ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18)
𝟭𝟱. ❝ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.❞ (യെശ, 45:21)
𝟭𝟲. ❝സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22)
𝟭𝟳. ❝നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?❞ (യെശ, 46:5)
𝟭𝟴. ❝ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.❞ (യെശ, 46:9)
𝟭𝟵. ❝എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.❞ (യെശ, 48:11)
𝟮𝟬. ❝ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.❞ (യെശ, 48:12)
𝟮𝟭. ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 49:19)
𝟮𝟮. ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 50:44)
𝟮𝟯. ❝ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.❞ (ഹോശേ, 13:4)
𝟮𝟰. ❝ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.❞ (ഹോശ, 13:5)
𝟮𝟱. ❝ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.❞ (യോവേ, 2:27)
☛ ഞാൻ ഒരുത്തൻ മാത്രം സ്രഷ്ടാവ്:
𝟮𝟲. ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24).

ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം:
𝟭. ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ.❞ (പുറ, 8:10)
𝟮. ❝യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?❞ (പുറ, 15:11)
𝟯. ❝യഹോവെക്കു മാത്രമല്ലാതെ വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.❞ (പുറ, 22:20).
𝟰. ❝യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു;❞ (സംഖ്യാ, 14:9).
𝟱. ❝കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?❞ (ആവ, 3:24)
𝟲. ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.❞ (ആവ, 4:35)
𝟳. ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39)
𝟴. ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4)
𝟵. ❝യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.❞ (ആവ, 32:12).
𝟭𝟬. ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.❞ (ആവ, 33:26)

പഴയനിയമത്തിലെ മറ്റ് മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
𝟭. ❝കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.❞ (യോശു, 2:11)
𝟮. ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2)
𝟯. ❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
𝟰. ❝യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?❞ (2ശമൂ, 22:32)
𝟱. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:23)
𝟲. ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു.❞ (1രാജാ, 8:59)
𝟳. ❝ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.❞ (1രാജാ, 18:39)
𝟴. ❝ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.❞ (1ദിന, 17:20)
𝟵. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.❞ (2ദിന, 6:14)
𝟭𝟬. ❝ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല.❞ (2ദിന, 14:11)
𝟭𝟭. ❝അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.❞ (ഇയ്യോ, 23:13)
𝟭𝟮. ❝ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)
𝟭𝟯. ❝യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?❞ (സങ്കീ, 18:31)
𝟭𝟰. ❝എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.❞ (സങ്കീ, 22:10,11)
𝟭𝟱. ❝യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.❞ (സങ്കീ, 35:10)
𝟭𝟲. ❝എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.❞ (സങ്കീ, 40:5)
𝟭𝟳. ❝ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?❞ (സങ്കീ, 71:19)
𝟭𝟴. ❝സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.❞ (സങ്കീ, 73:25)
𝟭𝟵. ❝ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?❞ (സങ്കീ, 77:13)
𝟮𝟬. ❝കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.❞ (സങ്കീ, 86:8)
𝟮𝟭. ❝സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?❞ (സങ്കീ, 89:6)
𝟮𝟮. ❝സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.❞ (സങ്കീ, 89:8)
𝟮𝟯. ❝യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.❞ (സങ്കീ, 100:3)
𝟮𝟰. ❝നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.❞ (സങ്കീ, 102:27)
𝟮𝟱. ❝ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?❞ (സങ്കീ, 113:5)
𝟮𝟲. ❝ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?❞ (യെശ, 40:18)
𝟮𝟳. ❝അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.❞ (യെശ, 45:14)
𝟮𝟴. ❝യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.❞ (യെശ, 45:24)
𝟮𝟵. ❝നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.❞ (യെശ, 64:4)
𝟯𝟬. ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരേ, 10:6)
𝟯𝟭. ❝ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.❞ (യിരെ, 10:7)
𝟯𝟮. ❝ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു.❞ (ദാനീ, 3:29)
𝟯𝟯. ❝അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?❞ (മീഖാ, 7:18)
𝟯𝟰. ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9)
𝟯𝟱. ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചതു.❞ (മലാ, 2:10)

☛ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 ⁃⁃ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆
➦ ❛ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം❜ (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്:
𝟭. ❝യഹോവെക്കു മാത്രമല്ലാതെ (𝐎𝐧𝐥𝐲) വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.❞ (പുറ, 22:20). 𝗕𝗮𝗱
𝟮. ❝യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു;❞ (സംഖ്യാ, 14:9). 𝗞𝗝𝗩-യിൽ, 𝗢𝗻𝗹𝘆 𝗿𝗲𝗯𝗲𝗹 𝗻𝗼𝘁 𝘆𝗲 𝗮𝗴𝗮𝗶𝗻𝘀𝘁 𝘁𝗵𝗲 𝗟𝗢𝗥𝗗 എന്നാണ്. ➟ബെഞ്ചമിൻ ബെയിലിയിൽ: ❝യഹൊവായിക്ക് വിരൊധമായിട്ട് മാത്രം (𝐎𝐧𝐥𝐲) നിങ്ങൾ മത്സരിക്കരുത്❞ എന്നാണ്. 𝗔𝗸
𝟯. ❝യഹോവ തനിയേ (𝐀𝐥𝐨𝐧𝐞) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.❞ (ആവ, 32:12). 𝗕𝗮𝗱𝗮𝗱
𝟰. ❝ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (𝐎𝐧𝐥𝐲) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.❞ [only the LORD thy God be with thee]. (യോശു, 1:17) 𝗥𝗮𝗾
𝟱. ❝അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം (𝐎𝐧𝐥𝐲) സേവിക്കയും ചെയ്‍വിൻ;❞ (1ശമൂ, 7:3) 𝗕𝗮𝗱
𝟲. ❝അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം (𝐎𝐧𝐥𝐲) സേവിച്ചു.❞ (1ശമൂ, 7:4) 𝗯𝗮𝗱
𝟳. ❝യഹോവയെ (𝐎𝐧𝐥𝐲) ഭയപ്പെട്ട് പൂർണഹൃദയത്തോടും പരമാർഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊൾവിൻ.❞ [only fear the LORD]. (1ശമൂ, 12:24) 𝗔𝗸
𝟴. ❝ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (𝐎𝐧𝐥𝐲) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.❞ (1രാജാ, 8:40) 𝗕𝗮𝗱
𝟵. ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (2രാജാ, 19:15) 𝗕𝗮𝗱
𝟭𝟬. ❝ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐎𝐧𝐥𝐲) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.❞ (2രാജാ, 19:19) 𝗕𝗮𝗱
𝟭𝟭. ❝നീ മാത്രമല്ലോ (𝐎𝐧𝐥𝐲) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.❞ (2ദിന, 6:31) bad
𝟭𝟮. ❝എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് (only) അത്രേ.❞ [the LORD their God only]. (2ദിന, 33:17) 𝗥𝗮𝗾
𝟭𝟯. ❝നീ, നീ മാത്രം (𝐀𝐥𝐨𝐧𝐞) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6) 𝗕𝗮𝗱
𝟭𝟰. ❝അവൻ തനിച്ചു (𝐎𝐧𝐥𝐲) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8) 𝗕𝗮𝗱
𝟭𝟱. ❝ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (𝐎𝐧𝐥𝐲), എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.❞ (സങ്കീ, 4:8) 𝗕𝗮𝗱𝗮𝗱
𝟭𝟲. ❝നിന്നോടു തന്നേ (𝐎𝐧𝐥𝐲) ഞാൻ പാപം ചെയ്തു:❞ [Against thee, thee only, have I sinned]. (സങ്കീ, 51:4) 𝗕𝗮𝗱
𝟭𝟳. ❝അവൻ തന്നേ (𝐎𝐧𝐥𝐲) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;❞ [He only is my rock and my salvation]. (സങ്കീ, 62:2) 𝗔𝗸
𝟭𝟴. ❝എന്റെ ഉള്ളമേ, ദൈവത്തെ (𝐎𝐧𝐥𝐲) നോക്കി മൌനമായിരിക്ക;❞ [My soul, wait thou only upon God]. (സങ്കീ, 62:5). 𝗔𝗸
𝟭𝟵. ❝അവൻ തന്നേ (𝐎𝐧𝐥𝐲) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;❞ [He only is my rock and my salvation]. (സങ്കീ, 62:6) 𝗔𝗸
𝟮𝟬. ❝ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (𝐎𝐧𝐥𝐲) ഞാൻ കീർത്തിക്കും.❞ (സങ്കീ, 71:16) 𝗕𝗮𝗱
𝟮𝟭. ❝താൻ മാത്രം (𝐎𝐧𝐥𝐲) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.❞ (സങ്കീ, 72:18) 𝗕𝗮𝗱
𝟮𝟮. ❝അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (𝐀𝐥𝐨𝐧𝐞) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.❞ (സങ്കീ, 83:18) 𝗕𝗮𝗱
𝟮𝟯. നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (𝐀𝐥𝐨𝐧𝐞) ദൈവമാകുന്നു. (സങ്കീ, 86:10) 𝗕𝗮𝗱
𝟮𝟰. ❝ഏകനായി (𝐀𝐥𝐨𝐧𝐞) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്.❞ (സങ്കീ, 136:4) 𝗕𝗮𝗱
𝟮𝟱. ❝ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
അവന്റെ നാമം മാത്രം (𝐀𝐥𝐨𝐧𝐞) ഉയർന്നിരിക്കുന്നത്. അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.❞ (സങ്കീ, 148:13) 𝗕𝗮𝗱
𝟮𝟲. ❝മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (𝐀𝐥𝐨𝐧𝐞) അന്നാളിൽ ഉന്നതനായിരിക്കും.❞ (യെശ, 2:11) 𝗕𝗮𝗱
𝟮𝟳. ❝അപ്പോൾ മനുഷ്യന്റെ ഗർവം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (𝐀𝐥𝐨𝐧𝐞) അന്നാളിൽ ഉന്നതനായിരിക്കും.❞ (യെശ, 2:17) 𝗕𝗮𝗱
𝟮𝟴. ❝ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം (𝐎𝐧𝐥𝐲), നിന്റെ നാമത്തെ തന്നെ.❞ (യെശ, 26:13) 𝗕𝗮𝗱
𝟮𝟵. ❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16) 𝗯𝗮𝗱
𝟯𝟬. ❝ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐎𝐧𝐥𝐲) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.❞ (യെശ, 37:20) 𝗕𝗮𝗱
𝟯𝟭. ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). 𝗕𝗮𝗱
𝟯𝟮. ❝യഹോവയിൽ മാത്രം (𝐎𝐧𝐥𝐲) നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.❞ (യെശ, 45:24) 𝗔𝗸
𝟯𝟯. ❝ഞാൻ ഏകനായി (𝐀𝐥𝐨𝐧𝐞) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.❞ (യെശ, 63:3) 𝗕𝗮𝗱
✦─── ❖ ── ⚜ ── ❖ ───✦

പുതിയനിയമം:
𝟭. നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക [there is none good but one, that is, God]. (മത്താ, 19:17)
𝟮. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. (മർക്കൊ, 2:7)
𝟯. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
𝟰. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29)
𝟱. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32)
𝟲. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കോ, 18:19)
𝟳. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമർ 3:30)
𝟴. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. (റോമ, 10:12)
𝟵. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. (1കൊരി, 8:4)
𝟭𝟬. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).
𝟭𝟭. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. (1കൊരി 12:6)
𝟭𝟮. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20)
𝟭𝟯. എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6)
𝟭𝟰. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: (1തിമൊ, 2:5)
𝟭𝟱. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19)
𝟭𝟲. ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. (വെളി, 4:2)

☛ 𝗠𝗼𝗻𝗼𝘀 ⁃⁃ 𝗢𝗻𝗹𝘆
➦ ❛ഒരേയൊരു, മാത്രം❜ (𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന ഗ്രീക്കുപദം 𝟭𝟮 പ്രാവശ്യം പുതിയനിയമത്തിൽ കാണാം:
𝟭. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (𝐎𝐧𝐥𝐲) ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10)
𝟮. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ (𝐎𝐧𝐥𝐲) ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ, 24:36)
𝟯. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (𝐎𝐧𝐥𝐲) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. (ലൂക്കോ, 4:8)
𝟰. ദൈവം ഒരുവൻ (𝐎𝐧𝐥𝐲) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21)
𝟱. ഏക(𝐎𝐧𝐥𝐲)ജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)
𝟲. ഏക(𝐎𝐧𝐥𝐲)സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)
𝟳. ഏക(𝐎𝐧𝐥𝐲)ജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)
𝟴. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക(𝐎𝐧𝐥𝐲)ദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17)
𝟵. ധന്യനായ ഏക(𝐎𝐧𝐥𝐲)അധിപതിയും രാജാധിരാജാവും കർത്താധികർത്താവും (1തിമൊ, 6:15)
𝟭𝟬. താൻ മാത്രം (𝐎𝐧𝐥𝐲) അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (1തിമൊ, 6:16)
𝟭𝟭. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക(𝐎𝐧𝐥𝐲)ദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24)
𝟭𝟮. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏക(𝐎𝐧𝐥𝐲)പരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളി, 15:4).

☛ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 ⁃⁃ 𝗠𝗼𝗻𝗼𝘀
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ❛ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം❜ (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിൽ (𝐋𝐗𝐗) ഗ്രീക്കിൽ തൽസ്ഥാനത്ത് (𝟐𝟑 വാക്യങ്ങൾ) 𝐌𝐨𝐧𝐨𝐬 ആണ് കാണുന്നത്⟧. ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ ❛ഒരേയൊരു, മാത്രം❜ (𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟എബ്രായയിലെ ❛𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱❜ എന്നീ പദങ്ങളും ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆❜ എന്നീ പദങ്ങളും മലയാളത്തിലെ ❛ഒരേയൊരു, തനിയെ, മാത്രം❜ എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദങ്ങളാണ്. ➟ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (𝐎𝐧𝐞𝐧𝐞𝐬𝐬), ത്രിത്വമോ (𝐓𝐫𝐢𝐧𝐢𝐭𝐲) അല്ല; ➟മോണോസ് തെയോസ് (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬) അഥവാ, ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺. അല്ലെങ്കിൽ ഏകദൈവവിശ്വാസം. ➟ബുദ്ധിയുള്ളവർക്ക് സൂചനകൾ മാത്രം മതി. ➟അല്ലാതുള്ളവർ ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും സത്യം വിശ്വസിക്കില്ല; അന്ധവിശ്വാസത്തിൽ തുടരത്തേയുള്ളൂ.
✦─── ❖ ── ⚜ ── ❖ ───✦

സത്യദൈവം നിത്യജീവനും ആരാണ്?

ദൈവപുത്രൻ വന്നു എന്നും സത്യമായവനെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യമായവനിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (1യോഹ, 5:20). ➟സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യം സത്യദൈവം എന്നുകാണാം. ➟എന്നാൽ മൂലഭാഷയിൽ രണ്ടുപ്രാവശ്യം “സത്യമായവൻ” (𝗵𝗼 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 ⁃ 𝗧𝗵𝗲 𝗧𝗿𝘂𝗲 𝗢𝗻𝗲) എന്നും, ➟ഒരുപ്രാവശ്യം “സത്യദൈവം” (𝗵𝗼 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝘁𝗿𝘂𝗲 𝗚𝗼𝗱) എന്നുമാണ്. ➟മൂലഭാഷയുടെ പരിഭാഷയാണ് മകളിലുള്ളത്. 

☛ 𝗞𝗝𝗩 പോലുള്ള പല പരിഭാഷകളിൽ മൂന്ന് സർവ്വനാമങ്ങളുണ്ട്. ➟എന്നാൽ മൂലഭാഷയിൽ രണ്ട് സർവ്വനാമങ്ങളാണ് (Pronouns) ഉള്ളത്. ➟ആദ്യത്തേത്, 𝗮𝘂𝘁𝗼𝘂 (of him) എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) വ്യക്തിഗത സർവ്വനാമവും (Personal Pronoun), ➟അടുത്തത്, 𝗵𝗼𝘂𝘁𝗼𝘀 (He/This) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പ്രകടനപരമായ സർവ്വനാമവും (Demonstrative Pronoun). (BibleHub). ➟വ്യക്തിഗത സർവ്വനാമം എന്നാൽ: ഒരു വ്യക്തിയുടെയോ, വസ്തുവിൻ്റെയോ നാമത്തിന് പകരം ഉപയോഗിക്കുന്ന സർവ്വനാമമാണ്. ➟പ്രകടനപരമായ സർവ്വനാമം എന്നാൽ: അടുത്തോ, അകലെയോ ഉള്ള ഒരു പ്രത്യേക വ്യക്തിയെയോ, വസ്തുവിനെയോ എടുത്തുകാണിക്കുന്ന അല്ലെങ്കിൽ, ചൂണ്ടിക്കാണിക്കുന്ന സർവ്വനാമമാണ്. 

☛ വാക്യത്തിൽ എഴുത്തുകാരൻ സഭയെ പ്രതിനിധീകരിച്ചുകൊണ്ട് നമുക്ക്, നാം എന്നിങ്ങനെ ഉത്തമപുരുഷനിലാണ് (1st Person) സംസാരിക്കുന്നത്. ➟ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു എന്നിങ്ങനെ പിതാവിനെയും പുത്രനെയും പ്രഥമപുരുഷനാണ് (3rd Person) ലേഖകൻ പറയുന്നത്. ➟വാക്യത്തിലെ ആദ്യസർവ്വനാമം പിതാവിൻ്റെ ആണെന്ന് വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➟നാം സത്യദൈവത്തിൽ അവന്റെ (𝗮𝘂𝘁𝗼𝘂 ⁃ 𝗼𝗳 𝗵𝗶𝗺) പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. ➟അതിനാൽ അടുത്ത സർവ്വനാമവും ഭാഷപരമായി പിതാവിൻ്റെതന്നെ ആയിരിക്കണം. ➟𝗞𝗝𝗩 പോലുള്ള ചില ഇംഗ്ലീഷ് പരിഭാഷകളിൽ ആദ്യസർവ്വനാമം 𝗛𝗶𝗺 എന്നും അവസാന സർവ്വനാമം 𝗧𝗵𝗶𝘀 എന്നും പരിഭാഷ ചെയ്തതാണ് സംശയത്തിന് കാരണം. ➟ഇവിടുത്തെ സത്യദൈവം പുത്രനല്ല; പിതാവാണെന്നതിന് ഭാഷാപരമായും വചനപരമായും അനേകം തെളിവുകളുണ്ട്.  

ദൈവപുത്രൻ, യേശുക്രിസ്തു:
☛ പിതാവും പുത്രനും പ്രഥമപുരുഷനാകയാൽ, പുത്രന് സർവ്വനാമം കൊടുക്കാതിരിക്കാൻ, ➟ആദ്യം ദൈവപുത്രൻ (the Son of God) എന്ന പദവിയും, ➟അടുത്തഭാഗത്ത് അവൻ്റെ പുത്രനായ യേശുക്രിസ്തു (his Son Jesus Christ) എന്ന പദവിയോടുകൂടിയ പേരുമാണ് കൊടുത്തിരിക്കുന്നത്. ➟അതായത്, ഒരു വിഷയത്തിൽ രണ്ടുപേരെ പ്രഥമപുരുഷനിൽ പറയുമ്പോൾ, ➟രണ്ടുപേർക്കും സർവ്വനാമം കൊടുത്താൽ ആ വിഷയം സന്ദിഗ്ധമായി (Ambiguity) മാറും. ➟അതിനാൽ അവിടെപ്പറയുന്ന രണ്ട് സർവ്വനാമങ്ങളും പിതാവിൻ്റെയാണെന്ന് വ്യക്തമാണ്. 

പിതാവിനെ വെളിപ്പെടുത്തിയവൻ:
☛ പുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; ➟പിതാവായ ദൈവത്തെ വെളിപ്പെടുത്താനാണ്: (യോഹ, 1:18). ➟സത്യത്തിന് സാക്ഷിനിൽക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്ക് വന്നവൻ (യോഹ, 18:37), സത്യവാനായ ദൈവത്തെ ചൂണ്ടിക്കാണിച്ച കാര്യമാണ് യോഹന്നാൻ പറയുന്നത്. ➟അതിനാൽ അവിടെപ്പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം.

പ്രകടനപരമായ സർവ്വനാമം:
☛ ഇതേ ലേഖനത്തിലെ ഇതേ അദ്ധ്യായത്തിൽ പുത്രനെ എടുത്തുകാണിക്കാൻ പ്രകടനപരമായ സർവ്വനാമം ലേഖകൻ ഉപയോഗിച്ചിട്ടുണ്ട്: ➟ജലത്താലും രക്തത്താലും വന്നവൻ ഇവൻ (𝗵𝗼𝘂𝘁𝗼𝘀) ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ. (1യോഹ, 5:6). ➟അതുപോലെ പുത്രനിലൂടെ സത്യദൈവവും നിത്യജീവനുമായ പിതാവിനെ സഭയ്ക്ക് ലേഖകൻ സഭയ്ക്ക് ചൂണ്ടിക്കാണിക്കുകയാണ്.

വചനവും സർവ്വനാമങ്ങളും: 
☛ യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ വചനത്തെ കുറിക്കാൻ ഇതേ രണ്ട് സർവ്വനാമങ്ങൾ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത് കാണാം: ➟ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു (യോഹ, 1:1) എന്ന് ഒന്നാം വാക്യത്തിൽ പറഞ്ഞശേഷം, ➟രണ്ടാം വാക്യത്തിൽ ആ വചനത്തെ ചൂണ്ടിക്കാണിക്കുന്ന 𝗵𝗼𝘂𝘁𝗼𝘀 (He) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) 𝗗𝗲𝗺𝗼𝗻𝘀𝘁𝗿𝗮𝘁𝗶𝘃𝗲 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ് ഉപയോഗിച്ചിരിക്കുന്നത്: (Joh, 1:2). ➟മൂന്നാം വാക്യത്തിൽ, “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് പറയാൻ, ➟രണ്ടുപ്രാവശ്യം  𝗮𝘂𝘁𝗼𝘂 (Him) എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) 𝗣𝗲𝗿𝘀𝗼𝗻𝗮𝗹 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ് ഉപയോഗിച്ചിരിക്കുന്നത്: (Joh, 1:3). ➟ഒരേ വചനത്തിന് തന്നെയാണ് രണ്ട് വിധത്തിലുള്ള സർവ്വനാമങ്ങളും (Pronouns) ഉപയോഗിച്ചിരിക്കുന്നത്. ➟അതിനാൽ പിതാവിനുതന്നെയാണ് യോഹന്നാൻ രണ്ട് സർവ്വനാമങ്ങളും ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

യേശുവും സർവ്വനാമങ്ങളും:
☛ യോഹന്നാൻ്റെ സുവിശേഷത്തിൽ വീണ്ടും ഇതേ രണ്ട് സർവ്വനാമങ്ങൾ ഒരുത്തനുതന്നെ ഉപയോഗിച്ചിരിക്കുന്നതിൻ്റെ വ്യക്തമായ പല തെളിവുണ്ട്: ➟യോഹന്നാൻ അവനെക്കുറിച്ചു (𝗮𝘂𝘁𝗼𝘂) സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ (𝗵𝗼𝘂𝘁𝗼𝘀) തന്നേ എന്നു വിളിച്ചു പറഞ്ഞു. (യോഹ, 1:15). ➟ഇവിടെ അവൻ എന്നും ഇവൻ എന്നും യേശുവിനെക്കുറിച്ച് തന്നെയാണ് പറയുന്നത്. ➟1യോഹന്നാൻ 5:20-പോലെ ഇംഗ്ലീഷിൽ 𝗛𝗶𝗺 എന്നും 𝗧𝗵𝗶𝘀 എന്നുമാണ് ഇവിടെക്കാണുന്നത്. ➟അതിനാൽ ഭാഷാപരമായി ലേഖനത്തിൽ പറയുന്ന രണ്ട് സർവ്വനാമങ്ങളും പിതാവിനെ കുറിക്കുന്നതാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 

ഇനി വചനപരമായ തെളിവുകൾ നോക്കാം:

ഏകസത്യദൈവം:
☛ പിതാവാണ്, ഏകദൈവം (Monos Theos ⁃ The only God) എന്നും യോഹ, 5:44), ➟പിതാവാണ്, ഏകസത്യദൈവം (Ho monos alethinos Theos ⁃ The only true God) എന്നും (യോഹ, 17:3), ➟താൻ, മനുഷ്യനാണ് (Anthropos ⁃ Man) എന്നുമുള്ള (യോഹ, 8:40) യേശുവിൻ്റെ പഠിപ്പിക്കലുകൾ എഴുതിവെച്ചവനാണ് യോഹന്നാൻ. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം (The only God) എന്നാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് യേശു പഠിപ്പിച്ചാൽ, ➟പിന്നെ മറ്റൊരു ദൈവം ഇല്ലെന്നാണർത്ഥം. ➟𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം ആണെന്നല്ല; പിതാവ് മാത്രം സത്യദൈവം എന്നാണ്. ➟പിതാവ് മാത്രം സത്യദൈവം (Father, the only true God) എന്ന് വായിൽ വഞ്ചനയില്ലാത്ത യേശു പഠിപ്പിച്ചാൽ, ➟പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണർത്ഥം. ➟പിതാവ് മാത്രം സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകളെ സുവിശേഷത്തിൽ എഴുതിവെച്ചവൻ, തൻ്റെ ലേഖനത്തിൽ പുത്രനും സത്യദൈവം ആണെന്ന് എഴുതിവെക്കുമോ? ➟യോഹന്നാൻ്റെ സുവിശേഷം വായിച്ചിട്ടില്ലാത്തവർക്ക് മാത്രമേ, ➟അവൻ്റെ ലേഖനത്തിലെ സത്യദൈവം പുത്രനാണെന്ന് പറയാൻ കഴിയുകയുള്ളൂ.

യേശുക്രിസ്തുവിൻ്റെ ദൈവം:
☛ പിതാവ് യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:46; മർക്കൊ, 15:34). ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നാണ് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിൻ്റെ പഠിപ്പിച്ചത്: ➟യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17). ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്ന യേശുവിൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ച യോഹന്നാൻ, ➟തൻ്റെ ലേഖനത്തിൽ യേശുവും സത്യദൈവം ആണെന്ന് പറയുമോ?

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം: 
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നത്: ➟മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യമാണ് സംശയലേശമെന്യേ പഠിപ്പിച്ചിരിക്കുന്നത്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). ➟പിന്നെങ്ങനെ പുത്രനും സത്യദൈവമാകും?  

സത്യദൈവം:
☛ വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്; അല്ലാതെ സ്വന്തബുദ്ധിയാലല്ല. ➟ബൈബിളിൽ പലരെയും “ദൈവം, ദൈവങ്ങൾ” എന്ന് പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ദൈവം (God) എന്ന നാമത്തോടൊപ്പം (Noun). ➟സത്യം (The true) എന്ന വിശേഷണം ചേർത്ത്, ➟സത്യദൈവം (The true God) എന്ന് പിതാവിനല്ലാതെ, ➟പുത്രനോ, പരിശുദ്ധാത്മാവിനോ, മറ്റാർക്കുമോ ബൈബിളിൽ ഉപയോഗിച്ചിട്ടില്ല. ➟പഴയനിയമം സത്യവേദപുസ്തകത്തിൽ നാലുപ്രാവശ്യം സത്യദൈവം എന്ന് കാണാം. ➟എന്നാൽ മൂഭാഷയിൽ മൂന്നുപ്രാവശ്യമാണ് ഉള്ളത്: (ആവ, 7:9 ⁃⁃ 2ദിന, 15:3; യെശ, 65:16; യിരെ, 10:10). ➟പുതിയനിയമം സത്യവേദപുസ്തകത്തിൽ അഞ്ച് പ്രാവശ്യവും, മൂലഭാഷയിൽ മൂന്ന് പ്രാവശ്യവും ഉണ്ട്: (യോഹ, 17:3; 1തെസ്സ, 1:9; 1യോഹ, 5:20). ➟വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാലും പുത്രനല്ല; പിതാവാണ് സത്യദൈവം. ➟പിന്നെങ്ങനെ പുത്രനെ സത്യദൈവം ആക്കാൻ പറ്റും?  

തൻ്റെ ദൈവവും പിതാവുമായൻ:
☛ എഴുത്തുകാരനായ യോഹന്നാൻ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുള്ളവനാണ്: ➟നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (വെളി, 1:6). ➟ഈ വാക്യത്തിലെ തന്റെ പിതാവായ ദൈവത്തിന്നു എന്നത് തെറ്റായ പരിഭാഷയാണ്. ➟ഗ്രീക്കിൽ 𝘁𝗼 𝗧𝗵𝗲𝗼 𝗸𝗮𝗶 𝗣𝗮𝘁𝗿𝗶 𝗮𝘂𝘁𝗼𝘂 എന്നാണ്. ➟അതിൻ്റെ അർത്ഥം: തൻ്റെ ദൈവവും പിതാവുമയൊന്നു (to his God and Father) എന്നാണ്. ➟ദൈവപുത്രൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചവൻ, ദൈവപുത്രനും സത്യദൈവമാണെന്ന് പറയുമോ?

കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവം:
☛ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് യേശുക്രിസ്തുലവിനല്ല; ➟യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനാണ് സ്തോത്രം കരേറ്റുന്നത്: ➟നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, (1പത്രൊ, 1:3). ➟ഇവിടെയും സത്യവേദപുസ്തകത്തിൽ പരിഭാഷാപ്രശ്നമാണ്. ➟ഗ്രീക്കിൽ 𝗵𝗼 𝗧𝗵𝗲𝗼𝘀 𝗸𝗮𝗶 𝗣𝗮𝘁𝗲𝗿 𝘁𝗼𝘂 𝗞𝘆𝗿𝗶𝗼𝘂 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 എന്നാണ്. ➟അതിൻ്റെ അർത്ഥം: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു (to the God and Father of our Lord Jesus Christ) എന്നാണ്. ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് പുരുഷനായ (𝗠𝗮𝗻) നസറായനായ യേശുവിനെ ആണെന്നും പത്രൊസ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 2:23-24). ➟ഒരു ദൈവവും പിതാവുമുള്ള, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷൻ (𝗠𝗮𝗻) എപ്പോഴാണ് സത്യദൈവം ആയത്?

യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും:
☛ ജാതികളുടെ അപ്പൊസ്തലനായ പൗലൊസ്, യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: ➟നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧. ➟യേശു മനുഷ്യനാണെന്നും പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ➟ഈ യേശുക്രിസ്തു എങ്ങനെയാണ് സത്യദൈവം ആകുന്നത്? ➟[കാണുക: പൗലൊസിൻ്റെ ദൈവം, തീത്തൊസിലെ മഹാദൈവം ആരാണ്?, തിത്തൊസ് 2:13: സത്യവേദപുസ്തകവും പിഒസിയും]

❽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (𝗮𝗹𝗼𝗻𝗲, 𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ ഒരേയൊരു, മാത്രം (𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟പിതാവായ യഹോവ ഒരേയൊരു ദൈവം ആയിരിക്കെ, മറ്റൊരു സത്യദൈവം ഉണ്ടാകുമോ?

❾ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻:
☛ ന്യൂ മശീയാനിക് വേർഷൻ ബൈബിളിൽ വാക്യത്തിൻ്റെ അവസാനഭാം: ➟𝗧𝗵𝗶𝘀 𝗶𝘀 𝘁𝗵𝗲 𝘁𝗿𝘂𝗲 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿, 𝗮𝗻𝗱 𝗲𝘁𝗲𝗿𝗻𝗮𝗹 𝗹𝗶𝗳𝗲 എന്നാണ്: (NMV). ➟ഇതിൽ പിതാവായ ദൈവമാണ് സത്യദൈവവും നിത്യജീവനും എന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. ➟മശീയാനിക്ക് യെഹൂദന്മാർ എന്നാൽ; യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും യെഹൂദന്മാരുടെ പല ആചാരങ്ങളും അനുഷ്ഠിക്കുന്നവരുമാണ്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷ വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

സത്യേകദൈവവും നിത്യജീവദാതാവും:
അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (1യോഹ, 5:20). ➟നമ്മുടെ സത്യേകദൈവവും നിത്യജീവദാതാവും പുത്രനല്ല; പിതാവാണ്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 ആണെന്ന് പഠിപ്പിച്ചതും, ➟താൻ 𝗠𝗮𝗻 ആണെന്ന് പഠിപ്പിച്ചതും നമ്മുടെ ദൈവപുത്രനും ക്രിസ്തുവും രക്ഷിതാവും കർത്താവുമായവനാണ്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➟അതിനാൽ ആ ഭാഗത്തേക്ക് ഇനി നോക്കണ്ട. ➟നിത്യജീവദാതവും ഏകസത്യദൈവമായ പിതാവാണ്. ➟യോഹന്നാൻ പറയുന്നത് നോക്കുക: ➟ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ. (1യോഹ, 5:11). ➟ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ➟ഇത് യോഹന്നാൻ തൻ്റെ അതേ ലേഖനത്തിൽ പറയുന്ന കാര്യമാണ്. ➟ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ➟ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി. (തീത്തൊ, 1:2 ⁃⁃ തീത്തൊ, 3:6; 1യോഹ, 2:25). ➟ക്രിസ്തു പറയുന്നത് നോക്കുക: ➟ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹ, 5:24). ➟പിതാവായ ഏകദൈവത്തിൽ നിന്നാണ് നിത്യജീവൻ വരുന്നത്. ➟എന്നാൽ ഏകദൈവം തൻ്റെ ക്രിസ്തുവിലൂടെയാണ് ആ ജീവൻ നമുക്ക് നല്കുന്നത്. ➟പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16; 3:36; 4:14; 6:40; 6:68; റോമ, 5:21; 6:23). ➟പുത്രന് നിത്യജീവൻ നല്കാനുള്ള അധികാരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). ➟തന്മൂലം, യോഹന്നാൻ പറയുന്ന സത്യദൈവവും നിത്യജീവനും (𝗛𝗼 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝘁𝗵𝗲𝗼𝘀 𝗸𝗮𝗶 𝘇𝗼𝗲 𝗮𝗶𝗼𝗻𝗶𝗼𝘀 ⁃ 𝗧𝗵𝗲 𝘁𝗿𝘂𝗲 𝗚𝗼𝗱 𝗮𝗻𝗱 𝗲𝘁𝗲𝗿𝗻𝗮𝗹 𝗹𝗶𝗳𝗲) പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: നിത്യജീവൻ, രക്ഷിതാവായ ഏകദൈവവും രക്ഷിതാവായ ഏകമനുഷ്യനും

ഉപസംഹാരം:
യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➟ഒരേ എഴുത്തുകാരനാൽ എഴുതപ്പെട്ട രണ്ട് പുസ്തകങ്ങളിലും ഒരേ ആശയം ഉൾക്കൊള്ളുന്ന രണ്ട് വാക്യങ്ങളാണത്. ➟പിന്നെയും പുത്രനാണ് സത്യദൈവം എന്ന് പറയുന്നവർ പിതാവിനെയാകട്ടെ, പുത്രനെയാകട്ടെ ഇതുവരെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം: (യോഹ, 8:19). ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക

❝അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ (𝐇𝐢𝐬) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞
(ഉല്പത്തി 1:26-27)

☛ ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് ❛നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❜ എന്ന് ബഹുവചനത്തിൽ പറയുന്നതായി കാണാം. ➟ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി അഞ്ചുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ആറുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ➟ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ, അത് ദൈവത്തിന്റെ ബഹുത്വമാണെന്നും, അതിനാൽ ദൈവം ത്രിത്വമാണെന്നും ട്രിനിറ്റി പണ്ഡിതന്മാർ വാദിക്കുന്നു.

ബഹുവചനം:
➦ ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) എന്നാൽ മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; ➟അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. ➟പിന്നെങ്ങനെ അവിടെപ്പറയുന്നത് ത്രിത്വത്തെക്കുറിച്ചാണെന്ന് പറയും? ➟ബൈബിളിൽ ദൈവം മാത്രമല്ല ബഹുവചനം പറഞ്ഞിരിക്കുന്നത്. ➟പ്രവാചകന്മാരും (യെശ, 1:9; 2:3; 9:6; യിരെ, 4:13; 8:14) ➟ക്രിസ്തുവും (മത്താ, 17:27; 20:18; 26:46; മർക്കൊ, 1:38; 4:35) ➟അപ്പോസ്തലന്മാരും (മത്താ, 17:4; പ്രവൃ, 4:12; 14:22; 17:28; 17:29) ➟ലൂക്കൊസും (16:10,11,12,13,16; 20:7) ആവർത്തിച്ചു ബഹുവചനം പറഞ്ഞിട്ടുണ്ട്. ➟സ്വർഗ്ഗത്തിലെ ദൂതനും ബഹുവചനം പറഞ്ഞിട്ടുണ്ട്: (വെളി, 7:3). ➟ഇവരെല്ലാം ബഹുവചനം പറഞ്ഞിട്ടും ഇവർക്കാർക്കും തന്നിൽത്തന്നെ ബഹുത്വമുണ്ടെന്ന് ആരും പറയുന്നില്ല. ➟ഇവരുടെകൂടെ മറ്റാരെങ്കിലും ഉള്ളതുകൊണ്ടാണ് ബഹുവചനം പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. ➟എന്നാൽ ദൈവം ബഹുവചനം പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കില്ല; അത് ദൈവത്തിൻ്റെ ബഹുത്വമാണ്. ➟ഇതെവിടുത്തെ ബൈബിൾ വ്യാഖ്യാനമാണ്? ➟ബൈബിളിൻ്റെ ആദ്യ എഴുത്തുകാരൻ മുതൽ അവസാന എഴുത്തുകാരൻവരെ ദൈവം ഏകൻ അല്ലെങ്കിൽ ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി ആലേഖനംചെയ്ത് വെച്ചിരിക്കെയാണ്, ഏകസത്യദൈവത്തിൽ (𝐇𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ട്രിനിറ്റി ബഹുത്വം ആരോപിക്കുന്നത്. ➟എന്നാൽ ദൈവശ്വാസീയമായ തിരുവെഴുത്തുകൾ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് നമുക്കു നോക്കാം:

നാം നമ്മുടെ സ്വരൂപത്തിൽ: 
➦ ❝അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.❞ (ഉല്പ, 1:26). ➟ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ➟ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: ➨❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. ⁵അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?❞ (ഇയ്യോ, 38:4-7). ➟ഇവിടെ ദൈവം സൃഷ്ടി നടത്തുമ്പോൾ, ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത ❛പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും❜ ദൂതന്മാരാണ്. ➟❛𝗞𝗼𝘄𝗸𝗯𝗲 𝗕𝗼𝗾𝗲𝗿❜ എന്ന എബ്രായപദത്തിന് ❛പ്രഭാതനക്ഷത്രങ്ങൾ❜ (𝐌𝐨𝐫𝐧𝐢𝐧𝐠 𝐬𝐭𝐚𝐫𝐬) എന്നാണ്. ➟❛𝗕𝗲𝗻𝗲 𝗘𝗹𝗼𝗵𝗶𝗺❜ എന്നതിന് ❛ദൈവപുത്രന്മാർ❜ (𝐒𝐨𝐧𝐬 𝐨𝐟 𝐆𝐨𝐝) എന്നാണ്. ➟ഇവിടെപ്പറയുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ മനസ്സിലാക്കാം: (1:6; 2:1). ➟ദാനീയേലിൽ അത് ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കാം: (3:25 ⁃⁃ 3:28). ➟ദൈവം ഒന്നാംദിവസമാണ് ഭൂമിക്ക് അടിസ്ഥാനമിട്ടത്. ➟നാലാം ദിവസമാണ് യഥാർത്ഥ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നത്. ➟അതിനാൽ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ സന്തോഷിച്ചാർത്ത ❛പ്രഭാതനക്ഷത്രങ്ങൾ❜ ദൂതന്മാരാണെന്ന് വ്യക്തമാണ്. ➟എബ്രായ കവിതകളുടെ ഒരു പ്രധാന പ്രത്യേകതയാണ് ❛സമാന്തരത/സമാന്തരത്വം❜ (𝐏𝐚𝐫𝐚𝐥𝐥𝐞𝐥𝐢𝐬𝐦). ➟അതായത്, ഒരേ ആശയം തന്നെ തൊട്ടടുത്തഭാഗത്ത് മറ്റൊരു വാക്ക് ഉപയോഗിച്ച് വീണ്ടും പറയുന്ന രീതി. ➟സങ്കീർത്തനങ്ങളിൽ ഈ രീതി ആവർത്തിച്ച് കാണാം: (സങ്കീ, 19:1; 119:105). ➟തന്മൂലം, ദൈവപുത്രന്മാരും പ്രഭാതനക്ഷത്രങ്ങളും ദൂതന്മാരാണ് സംശയലേശമന്യേ തെളിയുന്നു.

☛ യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ 𝗧𝗮𝗻𝗮𝗸𝗵-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: ➟❝When the morning stars sing together, and all 𝘁𝗵𝗲 𝗮𝗻𝗴𝗲𝗹𝘀 𝗼𝗳 𝗚𝗼𝗱 shout?❞ (Tanakh). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (𝐋𝐗𝐗) ദൈവപുത്രന്മാരെ ദൂതന്മാർ (𝐀𝐧𝐠𝐞𝐥𝐨𝐢 ⁃⁃ 𝐀𝐧𝐠𝐞𝐥𝐬) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (Greek Septuagint). ➟𝗔𝗕𝗣, 𝗕𝗦𝗧, 𝗖𝗘𝗩, 𝗖𝗩𝗕, 𝗟𝗕, 𝗡𝗖𝗩, 𝗡𝗜𝗩, 𝗡𝗟𝗧 തുടങ്ങിയവയും കാണുക. ➟അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്. (നെഹെ, 9:6). ➟അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. ➟അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. ➟അപ്പോൾ ദൂതന്മാരാണ് ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟ദൈവം ഇയ്യോബിനോട് അത് സ്പഷ്ടമായി പറയുന്ന കാര്യമാണ് നാം മുകളിൽ കണ്ടത്. ➟അതായത്, ❝ദൈവം ദൈവത്തോടല്ല; ദൂതന്മാരോടാണ് ബഹുവചനം പറഞ്ഞിരിക്കുന്നത്.❞

☛ ഉല്പത്തിയിൽ ദൈവം ❛നാം നമ്മുടെ❜ എന്നിങ്ങനെ ദൂതന്മാരെയും ചേർത്താണ് ബഹുവചനം പറയുന്നത് എനതിന് വേറെയും തെളിവുണ്ട്: ➟യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1),➟ കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), ➟കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്: (2ശമൂ, 22:11; സങ്കീ, 18:10). ➟മീഖായാവും (1രാജാ, 22:19–2ദിന, 18:18), ➟യെശയ്യാവും (6:1-3), ➟ദാനീയേലും (7:9-10), ➟യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. ➟യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്: (യെഹെ, 10:1, 5, 18,19,20; 11:22). ➟യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും: (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5). ➟ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം: (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ➟ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟താഴെവരുമ്പോൾ മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:

☛ അല്പവിശ്വാസികൾക്കുപോലും ബോധംവരുത്താൻ കഴിയുന്ന ചില തെളിവുകൾ കാണിക്കാം: 
ഒന്നാം പ്രമാണം: 
☛ ❝യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.❞ (പുറ, 20:2-3 ⁃⁃ ആവ, 5:6-7). ➟ഇതാണ് ഒന്നാമത്തെ കല്പന. ➟സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ട്രിനിറ്റിയുടെ ഭാഷയിൽ ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്നവ്യക്തികളായി ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ, ➟പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്ന് പറയേണ്ടിവരും. ➟ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 𝟭𝟯𝟬-തോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. ➟യഹോവതന്നെ ഒന്നാംകല്പന 𝟮𝟱 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ➨❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ➟ത്രിത്വത്തിൻ്റെ വാദംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്❓ ➟ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, ❛ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു❜ എന്നു പറയില്ലായിരുന്നോ❓ ➟മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ എങ്ങനെ ഇല്ലാതായിപ്പോയി? ➟ദൈവം മാറാത്തവൻ ആണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്ന് പഴയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ➟ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ➟ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും അവൻ മായവിയല്ല; മാറാത്തവനാണ്. ➟അതായത്, അലംഘനീയമായ ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം.

ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു:
☛ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➨❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟ഈ വേദഭാഗത്ത്, ❛ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു❜ എന്നിടത്ത്, എബ്രായയിൽ ❛ഒറ്റയ്ക്ക്, തനിച്ചു❜ എന്നൊക്കെ അർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദവും ഇംഗ്ലീഷിൽ ❛𝗔𝗹𝗼𝗻𝗲❜ എന പദവുമാണ്. ➟അതായത്, ❛ഞാൻ ഒറ്റയ്ക്കു❜ സൃഷ്ടിച്ചു എന്നാണ് യഹോവ പറയുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം സൃഷ്ടി നടത്തുമ്പോൾ മൂന്നുപേർ ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ദൈവം പറയുമായിരുന്നോ? ➟ദൈവത്തെപ്പോലും കള്ളനാക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.  

ക്രിസ്തുവിൻ്റെ സാക്ഷ്യം:
☛ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായി യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ➟ദൈവത്തോടൊപ്പം ദൈവത്തിന് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ➟ഇരുകൂട്ടരുടെയും ഉപദേശം വഞ്ചനാപരമാണെന്ന് ദൈവപുത്രനായ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു. ➨❛ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❜ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➨❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
𝟭. ക്രിസ്തു പഠിപ്പിച്ചത്: ❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❛സൃഷ്ടിച്ച അവൻ❜ എന്ന ഏകവചനമല്ല, ❛സൃഷ്ടിച്ച ഞങ്ങൾ❜ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. 
𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ➨❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❛അവരെ❜ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 
𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ➟ആദ്യത്തെപദം, ❛𝗛𝗼 𝗽𝗼𝗶𝗲𝘀𝗮𝘀❜ ആണ്. ➟അതിൽ ❛𝗛𝗼❜ എന്നത് ❛𝗧𝗵𝗲❜ എന്ന ❛നിശ്ചയോപപദം❜ (𝐃𝐞𝐟𝐢𝐧𝐢𝐭𝐞 𝐀𝐫𝐭𝐢𝐜𝐥𝐞) ആണ്. ➟ഇതൊരു പുല്ലിംഗ ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. ➟❛𝗽𝗼𝗶𝗲𝘀𝗮𝘀❜ എന്ന പദത്തിന് ❛സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ❜ (𝐓𝐡𝐞 𝐌𝐚𝐤𝐞𝐫/𝐂𝐫𝐞𝐚𝐭𝐨𝐫) എന്നാണർത്ഥം. ➟ഇത് പുല്ലിംഗ ഏകവചന ക്രിയാപദം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐕𝐞𝐫𝐛) ആണ്. ➟അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. ➟അടുത്തപദം, ❛𝗲𝗽𝗼𝗶𝗲𝘀𝗲𝗻❜ ആണ്. ➟ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) ആണ്. ➟ഇതിൻ്റെ അർത്ഥം ❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്നാണ്. ➟അതായത്, സൃഷ്ടിച്ചത് ❛ഞങ്ങൾ❜ അല്ല; ❛അവൻ❜ ആണ്. ➟❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) വിശേഷിപ്പിച്ചുകൊണ്ട്, ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, ➟യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞/𝐡𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഏകവചനത്തിലും ❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷനിലും പറയാതെ, ❛ഞങ്ങൾ സൃഷ്ടിച്ചു❜ എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❛ദൈവം അവരെ സൃഷ്ടിച്ചു❜ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ❛ഞങ്ങൾ സൃഷ്ടിച്ചു❜ എന്നോ, ❛ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❜ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. 

മോശെയുടെ സാക്ഷ്യം:
☛ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് എഴുത്തുകാരനായ മോശെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 𝟮𝟲-ാം വാക്യത്തിൽ സംസാരിക്കുന്നത് (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) യഹോവയാണ്: ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.❞ ➟ട്രിനിറ്റി പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: ➨❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ഇവിടുത്തെ ❛𝗯𝗲𝘁𝘀𝗮𝗹𝗺𝗼❜ എന്ന എബ്രായ പദത്തിന് ❛അവൻ്റെ സ്വരൂപത്തിൽ❜  (𝐈𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്നാണർത്ഥം. ➟വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ ❛അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❜ എന്ന് ബഹുവചനത്തിലല്ല; ➟❛ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു❜ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വം ആയിരുന്നെങ്കിൽ, ➟അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ➟❛ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❜ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐭𝐡𝐞𝐢𝐫 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ബഹുവചനത്തിൽ പറയാതെ, ➟ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിൽ എഴുത്തുകാരൻ എങ്ങനെ പറയും? ➟𝟮𝟲-ാം വാക്യത്തിൽ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചപ്പോൾ ദൈവം ത്രിത്വമായിരുന്നെങ്കിൽ 𝟮𝟳-ാം വാക്യത്തിൽ സൃഷ്ടി നടത്തിയപ്പോൾ ത്രിത്വം ഇല്ലാതായിപ്പോയോ? ➟ആദ്യവാക്യത്തിലുള്ളത് സ്രഷ്ടാക്കൾ ആയിരുന്നെങ്കിൽ, അടുത്തവാക്യത്തിൽ മൂവരെയും ചേർത്ത് ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟ബൈബിൾ എഴുതിയിരിക്കുന്നത് മനുഷ്യരുടെ ഭാഷയിലാണ്. ➟എഴുത്ത് ഭാഷയ്ക്ക് ഒറ്റ നിയമമേ ഉള്ളു. ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് പറഞ്ഞത് ദൈവമാണ്. ➟ആ വാക്യത്തിൽ ദൈവം ❛നാം, നമ്മുടെ❜ എന്ന് ബഹുവചനം പറഞ്ഞത് തൻ്റെ കൂടെയുള്ള ദൂതന്മാരെയും ചേർത്താണെന്ന് മുകളിൽ നാം കണ്ടതാണ്. ➟കൂടെയുള്ളവർ സ്രഷ്ടാക്കളല്ല; സൃഷ്ടികളാണ്. ➟അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് സൃഷ്ടി നടത്തിയ കാര്യമാണ് എഴുത്തുകാരനായ മോശെ പറയുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്ന എല്ലാവർക്കും സൃഷ്ടിയിൽ പങ്കുണ്ടെങ്കിൽ, ➟അടുത്തവാക്യം പൂർവ്വാപരവൈരുദ്ധ്യമാകും. ➟ബൈബിളിലെന്നല്ല; ബാലമംഗളത്തിൽപ്പോലും ഒരുകാര്യം അങ്ങനെ പറയില്ല. ➟സ്രഷ്ടാവായ ദൈവം ത്രിത്വമായിരുന്നെങ്കിൽ, ❛അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❜ എന്ന് ബഹുവചനത്തിൽ മോശെ പറയുമായിരുന്നു. ➟അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തം. ➟ഇതും നോക്കുക: (ഉല്പ, 2:7; 5:1). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും, മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). ➟യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, ➟സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ➟ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും?

പഴയനിയമത്തിലെ മറ്റ് മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: 
☛ ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി ⁃⁃ Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, 𝘁𝗵𝗼𝘂 𝗮𝗿𝘁 𝘁𝗵𝗲 𝗚𝗼𝗱, 𝗲𝘃𝗲𝗻 𝘁𝗵𝗼𝘂 𝗮𝗹𝗼𝗻𝗲, 𝗼𝗳 𝗮𝗹𝗹 𝘁𝗵𝗲 𝗸𝗶𝗻𝗴𝗱𝗼𝗺𝘀 𝗼𝗳 𝘁𝗵𝗲 𝗲𝗮𝗿𝘁𝗵; 𝘁𝗵𝗼𝘂 𝗵𝗮𝘀𝘁 𝗺𝗮𝗱𝗲 𝗵𝗲𝗮𝘃𝗲𝗻 𝗮𝗻𝗱 𝗲𝗮𝗿𝘁𝗵.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ❛യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❜ എന്നാണ്. ➟ഇവിടെ ❛നീ❜ (𝐭𝐡𝐨𝐮) എന്ന ഏകവചനവും ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന എബ്രായപദവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. ➟അടുത്തഭാഗം: ❛നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❜ (𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❛നീ (𝐭𝐡𝐨𝐮) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❜ എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ? ➨❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ➟ഈ വേദഭാഗത്തും ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (𝐭𝐡𝐨𝐮) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ➟ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ? ➨❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ➟ഈ വേദഭാഗത്തും ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദംകൊണ്ട് യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ➨❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ➨❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;❞ (മലാ, 2:10). ➟പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. ➨❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❛യഹോവേ, നീ ഞങ്ങളുടെ പിതാവു❜ എന്ന് പറഞ്ഞശേഷം, ❛നീ❜ (𝐭𝐡𝐨𝐮) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. ➟ഇതെല്ലാം നോക്കുക: (പുറ, 20:11; 1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 95:6-7; 90:2; 96:5; 102:25; 104:24,30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; 40:26,28; 42:5; 45:18; 53:13,16; യിരെ, 10:2; 32:17; 51:15; സെഖ, 12:1; മലാ, 2:10; മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:19; എബ്രാ, 1:10; 3:14; 2പത്രൊ, 3:5; വെളി, 4:11; 14:7)

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: 
☛ ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6 ⁃⁃ 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➨❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ❛തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❜ (𝐓𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. ➟സൃഷ്ടാവ് അവർ അല്ല; അവൻ (ഒരുത്തൻ മാത്രം) ആണ്. ➨❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ❛കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❜ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). ➟പലർ ചേർന്നല്ല; ❛നീ❜ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❛എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❜ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ❛നിൻ്റെ❜ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. 

എലോഹീമിന് ബഹുത്വമുണ്ടോ?
☛ ദൈവം (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛𝗘𝗹𝗼𝗵𝗶𝗺❜ എന്ന എബ്രായ പദം ബഹുവചനമാണ്. ➟എന്നാൽ ബൈബിളിൽ ആ പദം സത്യദൈവത്തിന് ഏകവചനത്തിനും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟എന്നാൽ സത്യദൈവത്തിന് എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟അത് ശരിയാണോന്ന് നോക്കാം: ➨❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7). ➨❝എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?❞ (സങ്കീ, 89:47). ➨❝നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.❞ (സങ്കീ, 139:13). ➟ഈ മൂന്ന് വാക്യങ്ങളും ശ്രദ്ധിക്കുക: ❛അവൻ, നീ, നീയല്ലോ❜ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (𝟐𝐧𝐝, 𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ഭക്തന്മാർ എലോഹീമിന് ഉപയോഗിച്ചിരിക്കുന്നത്. ➟വേറെയും അനേകം വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). ➟സ്രഷ്ടാവായ എലോഹിമിന് ബഹുത്വം (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് (𝐏𝐥𝐮𝐫𝐚𝐥) പദം ഉപയോഗിച്ചിരുന്നതെങ്കിൽ, എകവചന സർവ്വനാമങ്ങൾ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟അടുത്ത തെളിവ്: ➨❝ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.❞ (ഉല്പ, 6:7). ➨❝ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.❝ (യെശ, 43:21). ➨❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12). ➟ഈ വേദഭാഗങ്ങളിൽ ❛ഞാൻ, എൻ്റെ, എനിക്കു❛ എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) പറഞ്ഞിരിക്കുന്നത്. ഇതും നോക്കുക: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). ➟എലോഹീം ബഹുവചനത്തിലാണ് ദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. ➟നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ➟ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ➟ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ ധൈര്യപ്പെടില്ല. ➟അതായത്, വചനത്തെയും ഭാഷയെയും കോട്ടിക്കളയുന്നവർക്കല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ കഴിയില്ല. ➨[കാണുക: എലോഹീം (Elohim), തെയോസ് (Theos)]

❽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ❛ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം❜ (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝐋𝐗𝐗)  തൽസ്ഥാനത്ത് (𝟐𝟑 വാക്യങ്ങൾ) 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ  ❛ഒരേയൊരു, മാത്രം❜ (𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). 
☛ എബ്രായയിലെ ❛𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱❜ എന്നീ പദങ്ങളും ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆❜ എന്നീ പദങ്ങളും മലയാളത്തിലെ ❛ഒരേയൊരു, തനിയെ, മാത്രം❜ എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. 
☛ പുതിയനിയമത്തിൽ പിതാവാണ് ❛ഏകദൈവം❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നും (യോഹ, 5:44), ❛ഏകസത്യദൈവം❜ (𝐇𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐓𝐫𝐮𝐞 𝐆𝐨𝐝) എന്നും (യോഹ, 17:3) യേശുക്രിസ്തു അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ➟ ദൈവം ❛𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱❜ ആണെങ്കിൽ, സ്രഷ്ടാവ് മൂന്നുപേർ ആകുന്നത് എങ്ങനെയാണ്?

ഒരു ചോദ്യം: 
➦ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്നും ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നും തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും: ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്നാണല്ലോ പറയുന്നത്. ➟അപ്പോൾ ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ? 
☛ ദൂതന്മാർ അഥവാ, സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25⁃⁃3:28). ➟ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ➟ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിച്ചത്. (നെഹെ, 9:6). ➟ദൈവം സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ➟ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് എങ്ങനെ പറയും? ➟എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം: 

ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം: 
➦ സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: ➨❝അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.❞ (യെഹെ, 1:26). ➟യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്. ➟ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: ➨❝ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.❞ (ദാനീ, 7:9). ➟ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; ➟❛പുരാതനനായവൻ❜ (Ancient of Days) എന്നർത്ഥത്തിലാണ്. ➟ഇവിടെ ❛മനുഷ്യസാദൃശ്യം❜ എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും, ❛ഇരിപ്പ്, തലമുടി, വസ്ത്രം❜ മുതലായവ മനുഷ്യസാദൃശ്യത്തെയാണ് സൂചിപ്പിക്കുന്നത്: (വെളി, 4:2). ➟യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: ➨❝അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.❞ (യെഹെ, 1:5 ⁃⁃ 10:2; ദാനീ, 8:16). ➟ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: ➨❝എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.❞ (ദാനീ, 8:15 ⁃⁃ 9:21; 10:16; 10:18). ➟കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: (ദാനീ, 8:16). ➟അതായത്, സ്വർഗ്ഗീയ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെയും ദൂതന്മാരുടെയും സ്വരൂപവും സാദൃശ്യവും ഒന്നുതന്നെയാണ്. ➟അതുകൊണ്ടാണ്, ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ദൂതന്മാരോട് പറഞ്ഞത്: (ഉല്പ, 1:26). [കാണുക: സ്വരൂപവും (Image) സാദൃശ്യവും (Likeness)]

നമ്മിൽ ഒരുത്തനെപ്പോലെ: 
➦ ❝മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.❞ (ഉല്പ, 3:22). ➟ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ➟❛അമർ❜ (𝐚𝐦𝐚𝐫) എന്ന പദത്തെ ❛കല്പന❜ (𝐜𝐨𝐦𝐦𝐚𝐧𝐝 ⁃⁃ പുറ, 8:27; 1ശമൂ, 16:16; 𝐜𝐨𝐦𝐦𝐚𝐧𝐝𝐦𝐞𝐧𝐭 ⁃⁃ 1ദിന, 14:12; 2ദിന, 24:8) എന്നു 𝟯𝟬 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ➟ആദ്യഭാഗത്ത്, മനുഷ്യന് സംഭവിച്ച മാറ്റത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലും അനന്തരഭാഗത്ത്, അതിനെത്തുടർന്ന് മനുഷ്യന്റെ അമരത്വം തടയാൻ ദൈവം നടപ്പിലാക്കുന്ന കല്പനയുമാണ് ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നത്. ➟ഇവിടെ ❛നമ്മിൽ ഒരുത്തനെപ്പോലെ❜ എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ്, തൻ്റെ കൂടെയുള്ള കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: ➨❝ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.❞ (ഉല്പ, 3:24). ➟തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? ➟യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും?

വരുവിൻ നാം ഇറങ്ങിച്ചെല്ലാം: 
➦ ❝വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 11:7). ➟ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ➟ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ❓ ➟ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: ➟അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). ➟യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടുപേർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ൽ സോദോമിൽ ചെന്നത് രണ്ട് ദൂതന്മാരാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ➨[കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?]

ആർ നമുക്കുവേണ്ടി പോകും: 
➦ ❝അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.❞ (യെശ, 6:8). ➟സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ➟ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). ➟അനന്തരം എട്ടാം വാക്യത്തിൽ ❛ആർ നമുക്കുവേണ്ടി പോകും❜ എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. ➟അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. ➟യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. ➟ത്രിത്വം വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? ➟യെശയ്യാവ് മാത്രമല്ല; ➟മീഖായാവും (1രാജാ, 22:19), ➟യെഹെസ്ക്കേലും (1:26-28), ➟ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ, പുത്രനെയും പരിശുദ്ധാത്മാവിനെയും വിഭിന്ന വ്യക്തികളായി കാണുന്നില്ല. ➟വിഭിന്ന വ്യക്തികളായി സ്വർഗ്ഗത്തിൽ ഇല്ലാത്തവരെ ചേർത്ത് ബഹുവചനം പറയാൻ പറ്റുമോ? ➟അതിനാൽ ദൈവത്തോടൊപ്പമുള്ള ദൂതന്മാരെ ചേർത്താണ് ബഹുവചനം പറഞ്ഞതെന്ന് മനസ്സിലാക്കാം. ➟മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). ➟അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. ➟അപ്പോൾ ദൈവം ❛നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി❜ എന്നൊക്കെ ബഹുവചനത്തിൽ പറയുന്നത് ദൂതന്മാരെയും ചേർത്താണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ➟നമുക്കുള്ളത് സ്രഷ്ടാക്കളല്ല; യഹോവ എന്ന ഒരേയോരു സ്രഷ്ടാവാണ്. ➟സങ്കീർത്തകനൊപ്പം നാം നമസ്കരിക്കേണ്ടത് ഇല്ലാത്ത ത്രിത്വസ്രഷ്ടാക്കളെയല്ല; നമ്മെ സൃഷ്ടിച്ച ഏകദൈവമായ യഹോവയാണ്:  ➨❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7)

എലോഹീം (Elohim), തെയോസ് (Theos)

☛ ദൈവത്തെ കുറിക്കുന്ന പല എബ്രായ പദങ്ങളിൽ ഒരു പദമായ ‘എലോഹീം’ (elohim) ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. ➟എന്നാൽ ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യം ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. ➤[കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?]. ➟നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:
➦ ❛ദൈവം❜ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (𝐏𝐥𝐮𝐫𝐚𝐥) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാലാണ് ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നത്. ➟എന്നാൽ സത്യദൈവത്തിനു് ❛എലോഹീം❜ ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ചില വചനത്തെളിവുകൾ തരാം: 
ഏൽ, എലോഹ, എലാഹ്:
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ❛ഏൽ❜ (𝐄𝐥) 𝟐𝟒𝟓 പ്രാവശ്യമുണ്ട്. ഉല്പത്തി 14:18-മുതൽ മലാഖി 2:10-വരെ 𝟐𝟏𝟑 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ➟❛ഏൽ❜ എന്ന പദം ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആണ്. ➟❛എലോഹീം❜ എന്ന ബഹുവചനരൂപം ബഹുവചനത്തിൽത്തന്നെയാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, ❛ഏൽ❜ ഏകവചനപദം 𝟐𝟏𝟑 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ❓ 
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ❛എലോഹ❜ (𝐄𝐥𝐨𝐚𝐡) 𝟓𝟕 പ്രാവശ്യമുണ്ട്. ആവർത്തനം 32:15-മുതൽ ഹബ്ബക്കൂക് 3:3-വരെ 𝟓𝟐 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ➟ഈ പദവും കൃത്യമായി ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആണ്. ➟❛എലോഹീം❜ എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, ❛എലോഹ❜ എന്ന ഏകവചനം 𝟓𝟐 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ❓ 
➦ ദൈവത്തെ കുറിക്കുന്ന ഒരു അരമ്യ (Aramaic) പദമായ ❛എലാഹ്❜ (𝐄𝐥𝐚𝐡) 𝟗𝟓 പ്രാവശ്യമുണ്ട്. എസ്രാ 4:24-മുതൽ ദാനീയേൽ 6:26-വരെ 𝟕𝟗 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ➟ഈ പദവും കൃത്യമായി ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആണ്. ➟❛എലോഹീം❜ എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, ❛എലാഹ്❜ എന്ന ഏകവചനം 𝟕𝟗 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മാറാത്തത്തവനുമാണ്: (മലാ, 3:6). ➟എലോഹീം എന്ന ബഹുവചനം ഉപയോഗിക്കുന്നതുകൊണ്ട് ദൈവത്തിനു് ബഹുത്വം ഉണ്ടാകുമെങ്കിൽ, ഏകവചനം ഉപയോഗിക്കുമ്പോൾ ദൈവം ഏകനും ആകണം. ➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമില്ലാത്ത ദൈവം ചിലപ്പോൾ ബഹുത്വമുള്ളവനും മറ്റുചിലപ്പോൾ ഏകനുമാകുമോ❓ 
ക്രിയകളുടെ ഉപയോഗം: 
➦ എബ്രായ ഭാഷയിൽ ഒരു വാചകത്തിലെ കർത്താവ് (𝐒𝐮𝐛𝐣𝐞𝐜𝐭) ബഹുവചനമാണെങ്കിൽ ക്രിയയും (𝐕𝐞𝐫𝐛) സാധാരണയായി ബഹുവചനമായിരിക്കും. ➟എന്നാൽ ❛എലോഹീം❜ സത്യദൈവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനോടൊപ്പം ചേർത്തിരിക്കുന്ന ക്രിയകൾ ഏകവചനത്തിലാണ്. ➤❝ആദിയിൽ ദൈവം (എലോഹീം) ആകാശവും ഭൂമിയും സൃഷ്ടിച്ചു.❞ (ഉല്പ, 1:1). ➟ഈ വേദഭാഗത്ത്, ❛സൃഷ്ടിച്ചു❜ (created) എന്നതിൻ്റെ എബ്രായ പദം ❛ബാരാ❜ (𝐛𝐚𝐫𝐚) എന്ന ഏകവചന ക്രിയയാണ് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛). ➟അതിനാൽ,❛എലോഹീം❜ എന്ന പദത്തിൻ്റെ ഉപയോഗം ഏകവചനത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പ്രത്യുത, ബഹുവചനമായിരുന്നെങ്കിൽ അത് ❛ബാരു❛ (𝐛𝐚𝐫𝐮) എന്ന ബഹുചനക്രിയ (𝐏𝐥𝐮𝐫𝐚𝐥 𝐕𝐞𝐫𝐛) ആകുമായിരുന്നു. ➟അല്ലെങ്കിൽ ഭാഷാപരമായി അബദ്ധമാണ്.
➦ ❛എലോഹീം❜ അന്യദൈവങ്ങളെ ബഹുവചനത്തിൽ സൂചിപ്പിക്കുമ്പോൾ ക്രിയ ബഹുവചനമായിരിക്കും. ➟അവിടെ അത് ഒന്നിലധികം ദൈവങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ➤❝അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം (𝐠𝐨𝐝𝐬) ആകുന്നു എന്നു പറഞ്ഞു.❞ (പുറ, 32:4). ➟ഈ വേദഭാഗത്ത്, അന്യദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ➟ഇവിടെ ❛നിന്നെ കൊണ്ടുവന്നു❜ എന്ന് പറയുന്നത് ❛ഹെയലൂഖ❜ (𝐡𝐞’𝐞𝐥𝐮𝐤𝐡𝐚) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐕𝐞𝐫𝐛) കൊണ്ടാണ്. ➟പദത്തിൻ്റെ ശരിയായ അർത്ഥം ➤❛അവർ നിന്നെ കൊണ്ടുവന്നു❜ എന്നാണ്. ➟അതിനാൽ, സത്യേകദൈവത്തിനു് ❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ ഉപദേശം ബൈബിളിൻ്റെ പ്രഥമവാക്യത്തിൽത്തന്നെ തകർന്ന് താളടിയാകും.
എലോഹീമും എലോഹീമിൻ്റെ ആത്മാവും:
➦ ഉല്പത്തി ഒന്നാംഅദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ എലോഹീമിൻ്റെ ബഹുത്വം എന്ന ഉപദേശം ബൈബിൾവിരുദ്ധമാണെന്ന് മനസ്സിലാക്കാം: ➤❝ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.❞ (ഉല്പ, 1:1-2). ➟ഒന്നാം വാക്യത്തിൽ, എലോഹീമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ ഒന്നാം വാക്യത്തിലെ ദൈവം ഏകനല്ല; മൂന്നുപേരാണ്. ➟എന്നാൽ അടുത്ത വാക്യത്തിൽ എലോഹിമിനെയും എലോഹീമിൻ്റെ ആത്മാവിനെയും കാണാം. ➟എലോഹീമിനു് ബഹുത്വമുണ്ടെങ്കിൽ, രണ്ടാം വാക്യത്തിൽ എലോഹീം എന്ന ത്രിത്വവും ത്രിത്വത്തിൻ്റെ ആത്മാവുമാണുള്ളത്. ➟അങ്ങനെവന്നാൽ, രണ്ടാം വാക്യത്തിലെ ആത്മാവ് നാലാമനായിമാറും. ➟അതെന്തൊരു ഉപദേശമായിരിക്കും❓
സർവ്വനാമങ്ങളുടെ ഉപയോഗം:
➦എബ്രായ ഭാഷയിലെന്നല്ല; ഏതൊരു ഭാഷയിലും ഏകവചന നാമപദത്തിനൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തിനൊപ്പം ബഹുവചന ക്രിയാപദവുമാണ് ഉപയോഗിക്കേണ്ടത്. ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞.❞ (Gen, 1:27). ➟ഈ വേദഭാഗത്ത്, ➤❛എലോഹീം❜ (𝐄𝐥𝐨𝐡𝐢𝐦) എന്ന നാമപദം യഹോവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ആയിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❛അവൻ്റെ❜ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟പിന്നെങ്ങനെയാണ്, എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറയാൻ കഴിയും❓
ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക:
➦ ❝എന്റെ ദൈവമേ, നിന്നിൽ (𝐢𝐧 𝐭𝐡𝐞𝐞) ഞാൻ ആശ്രയിക്കുന്നു ⁃⁃  𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ➟ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❛എലോഹീം❜ (Elohim) എന്ന നാമപദത്തിനുശേഷം ➤❛നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❜ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❛എലോഹീം❜ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചന സർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❛എലോഹീം❜ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. 
മോശെ എന്ന എലോഹീം:
➦ മോശെ എന്ന മനുഷ്യനെ ❛ദൈവം❜ (𝐞𝐥𝐨𝐡𝐢𝐦) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: ➤❝നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും (𝐞𝐥𝐨𝐡𝐢𝐦) ആയിരിക്കും.❞ (പുറ, 4:16). ➟ഈ വാക്യത്തിൽ, മോശെയെ അഹരോൻ്റെ ദൈവം ആക്കിയിരിക്കയാണ്. ➤❝യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവം (𝐞𝐥𝐨𝐡𝐢𝐦) ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.❞ (പുറ, 7:1). ➟ഇവിടെ, മോശെയെ ഫറവോൻ്റെ ദൈവം ആക്കിയിരിക്കയാണ്. ➟യഹോവയ്ക്ക് ❛എലോഹീം❜ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ, യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന് പറയുന്നവർ, മോശെയ്ക്കും ബഹുത്വമുണ്ടെന്ന് സമ്മതിക്കുമോ❓ ➟അല്ലെങ്കിൽ അതൊരു ഇരട്ടത്താപ്പല്ലേ❓ ➟യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ വ്യാജവാദംപോലെ, മോശെയെന്ന മനുഷ്യനു് ബഹുത്വമുണ്ടെന്ന് ഒരുത്തൻ വാദിച്ചാൽ, അവനു് ബഹുത്വമില്ലെന്ന് എങ്ങനെ തെളിയിക്കും❓ ➟അതിനാണ് ഭാഷയ്ക്ക് വ്യാകരണനിയമം ഉള്ളത്. ➟ഈ രണ്ട് വേദഭാഗങ്ങളിലായി മോശെയെ ❛നിനക്ക്, നീ, നിന്നെ, നിൻ്റെ❜ എന്നിങ്ങനെ ആറുപ്രാവശ്യം ഏകവചന സർവ്വനാമം (Singular Pronoun) ഉപയോഗിച്ചിട്ടുണ്ട്. ➟മോശെയ്ക്ക് എലോഹീം ബഹുവചനത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതിൻ്റെ ഭാഷാപരമായ തെളിവാണത്. ➟ഭാഷയെ അതിക്രമിച്ചാൽ പിടിക്കപ്പെടും. ➟അതുകൊണ്ടാണ് 𝟭,𝟳𝟬𝟬 വർഷമായിട്ടും ട്രിനിറ്റിയെന്ന ഉപദേശം ക്ലച്ച് പിടിക്കാത്തത് (നടപടിയാകാത്തത്). ➟ഭാഷയുടെ വ്യാകരണം അറിയാത്തവർ ബൈബിളെന്നല്ല; ബാലമംഗളം വായിച്ചാലും ഒന്നും മനസ്സിലാകില്ല.
ജാതീയ ദൈവവും ദൈവങ്ങളും:
➦ ❞ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.❞ (1രാജാ, 18:27). ➟ഈ വാക്യത്തിൽ, ജാതീയ ❛ദേവനു❜ (𝐠𝐨𝐝) ❛എലോഹീം❜ (𝐞𝐥𝐨𝐡𝐢𝐦) ഏകവചനത്തിലാണണ് ഉപയോഗിക്കുന്നത്. ➟അതിൻ്റെ ഭാഷാപരമായ തെളിവാണ് ❛അവൻ❜ (𝐡𝐞) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. 
➦ ❝അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (𝐭𝐡𝐞𝐦) സേവിക്കരുതു ⁃⁃ 𝐓𝐡𝐨𝐮 𝐬𝐡𝐚𝐥𝐭 𝐧𝐨𝐭 𝐛𝐨𝐰 𝐝𝐨𝐰𝐧 𝐭𝐨 𝐭𝐡𝐞𝐢𝐫 𝐠𝐨𝐝𝐬, 𝐧𝐨𝐫 𝐬𝐞𝐫𝐯𝐞 𝐭𝐡𝐞𝐦.❞ (പുറ, 23:24). ➟വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ❛എലോഹീം❜ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ടാണ്, ❛എലോഹീം❜ എന്ന് പറഞ്ഞശേഷം, ❛അവയെ (𝐭𝐡𝐞𝐦) നമസ്കരിക്കരുതു❜ എന്ന് ബഹുവചനത്തിൽ പറയുന്നത്. ➟വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). 
തെയോസ് (Theós), തെയോയി (theoi):
➦ പുതിയനിയമത്തിൽ ❛ദൈവം❜ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛തെയോസ്❜ (𝐓𝐡𝐞𝐨𝐬) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❛എലോഹീം❜ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❛തെയോസ്❜ (𝐓𝐡𝐞𝐨𝐬) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❛തെയോയി❜ (𝐭𝐡𝐞𝐨𝐢) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❛എലോഹീം❜ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❛തെയോസ്❜ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, ഏകദൈവത്തിലല്ല; ദൈവത്തിൻ്റെ ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്. 
യിസ്രായേൽ എന്ന എലോഹീമും തെയോയിയും:
➦ ❝നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.❞ (സങ്കീ, 82:6). ➟ഈ വാക്യത്തിൽ, ❛ദേവന്മാർ❜ (𝐠𝐨𝐝𝐬) എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത്, ❛എലോഹീം❜ (𝐞𝐥𝐨𝐡𝐢𝐦) എന്ന പദംകൊണ്ടാണ്. ➟ഇത് യിസ്രായേലിനെ കുറിച്ചാണ്. ➟ഇവിടുത്തെ എലോഹീമിൻ്റെ ഉപയോഗം ബഹുവചനത്തിൽ ആയതുകൊണ്ടാണ്, ➤❛നിങ്ങൾ❜ എന്ന ബഹുവചന സർവ്വനാമവും (plural Pronoun) ➤❛പുത്രന്മാർ❜ (𝐒𝐨𝐧𝐬) എന്ന ബഹുവചന പദവിയും (𝐏𝐥𝐮𝐫𝐚𝐥 𝐓𝐢𝐭𝐥𝐞) ഉപയോഗിച്ചിരിക്കുന്നത്. 
➦ ❝യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-❞ (യോഹ, 10:34-35). ➟ഈ വാക്യങ്ങളിൽ യിസ്രായേലിനെ ❛ദേവന്മാർ❜ (𝐠𝐨𝐝𝐬) എന്ന് പറയുന്നത് ❛തെയൊയി❜ (𝐭𝐡𝐞𝐨𝐢) എന്ന ഗ്രീക്കുപദം കൊണ്ടാണ്. ➟ഈ പദം ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ആയതുകൊണ്ടാണ്, ❛നിങ്ങൾ❜ (Ye) ❛നിങ്ങളുടെ❜ (𝐘𝐨𝐮𝐫) എന്നീ ബഹവചന സർവ്വനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ➟ഇതൊക്കെ ഭാഷയുടെ ബാലപാഠം അറിയാവുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
എലോഹീമും ക്രിസ്തുവും:
➦ ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. ➟അതിൽ, ➤ഒന്നാമൻ പിതാവായ യഹോവ, ➤രണ്ടാമൻ പുത്രനായ യേശു, ➤മൂന്നാമൻ ദൈവാത്മാവായ പരിശുദ്ധാത്മാവ്. ➟എന്നാൽ യഹോവയായ ❛യഹോവ എലോഹീം❜ (𝐘𝐞𝐡𝐨𝐯𝐚𝐡 𝐄𝐥𝐨𝐡𝐢𝐲𝐦 ⁃⁃ 𝐋𝐨𝐫𝐝 𝐆𝐨𝐝) എന്ന് ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ➟ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ➟മൂവരിൽ ഒരുത്തനായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ ബാക്കി രണ്ടുപേരെ എന്തുചെയ്യും❓ ➟മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്❓ ➟നിങ്ങളുടെ വ്യാഖ്യാനപ്രകാരംതന്നെ അഞ്ചുപേരാകും. ➟എന്നാൽ താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ക്രിസ്തുവും പഠിപ്പിച്ചിട്ടുള്ളത് കാണുക:
യഹോവയായ ഏകദൈവം:
➤ ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39
➤ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
➤ ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? 
➤ ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8
➤ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
➤ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5
➤ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6
➤ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18
➤ ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
➤ ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21
➤ ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22
➤ ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
➤ ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9
➤ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
➤ സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14
➤ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? 
➤ ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
➤ നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
➤ എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
➤ ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
➤ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
➤ എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
➤ എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
➤ എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10). 
➦ മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). ➟❛ഞാൻ, ഞാൻ, എനിക്കു, എന്നെ❜ എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ശ്രദ്ധിക്കുക. ➟ദൈവത്തിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, ഞാൻ മാത്രമാണ് ദൈവമെന്നും എനിക്കു സമനായും സദൃശനായും ആരുമില്ലെന്നും സത്യേകദൈവമായ യഹോവ പറയുമായിരുന്നോ❓ ➟ദൈവവചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടും ഭോഷ്ക്ക് പറയാൻ കഴിയാത്ത ഏകസത്യദൈവത്തെ ഭോഷ്ക്കു പറയുന്നവൻ ആക്കിക്കൊണ്ടും മാത്രമേ, ദൈവത്തിനു് ബഹുത്വം ഉണ്ടെന്ന് പറയാൻപോലും കഴിയുകയുള്ളു. 
ദൈവത്തിൻ്റെ ക്രിസ്തു:
➤ എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29
➤ ദൈവം ഒരുത്തൻ മാത്രം ⁃⁃ The only God. (യോഹ, 5:44)
➤ പിതാവാണ് ഒരേയൊരു സത്യദൈവം ⁃⁃ Father, the only true God.  (യോഹ, 17:3)
➤ ദൈവമായ യഹോവയെ മാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8
➤ പിതാവു് മാത്രമാണ് സകലവും അറിയുന്നതു. (മത്താ, 24:36)
➦ മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛ഒരേയൊരുവൻ, മാത്രം❜ (𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞, 𝐎𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പഴയനിയമത്തിൽ ❛𝐎𝐧𝐥𝐲 𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞❜ എന്നർത്ഥത്തിൽ ഉപയോഗിച്ചിരിരിക്കുന്ന ❛യാഹിദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ് 𝐌𝐨𝐧𝐨𝐬. ➟ആ പദംകൊണ്ടാണ്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്ന് ❛മോണോസ്❜ കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ➟ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നവൻ ദൈവത്തിലും അവൻ്റെ ക്രിസ്തുവിലും വിശ്വസിക്കുന്നവരേയല്ല. ➟ദൈവത്തെയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവൻ അധികം ശിക്ഷാവിധി വരാതിരിക്കാൻ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് പിന്നെയും നല്ലത്. 
➦ പഴയനിയമത്തിലെ മശീഹമാരുംഭക്തന്മാരും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്ന തെളിവുകൾ കാണുക: ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
മോണോതീയിസം (Monotheism):
➦ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലത്തെ ഒരു തെളിവ് തരാം. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ❛ട്രിനിറ്റിയും❜ (𝐓𝐫𝐢𝐧𝐢𝐭𝐲) അല്ല, ❛വൺനെസ്സും❜ (𝐎𝐧𝐞𝐧𝐞𝐬𝐬) അല്ല; ❛മോണോതീയിസം❜ (𝐌𝐨𝐧𝐨𝐭𝐡𝐞𝐢𝐬𝐦) ആണ്. ➟ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. ➟എന്നാൽ മോണോസ് തെയോസ് (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. ➟മോണോസ് തെയോസിലുള്ള ഉള്ള വിശ്വാസമാണ്, ❛മോണോതീയീസം❜ (𝐌𝐨𝐧𝐨𝐭𝐡𝐞𝐢𝐬𝐦) അഥവാ, ഏകദൈവവിശ്വാസം: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു ⁃⁃ O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത്, ❛ദൈവം ഒരുത്തൻ മാത്രം❜ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ❛എഹാദ്❜ (𝐞𝐡𝐚𝐝) അല്ല; ❛ഒറ്റയ്ക്ക്, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❛ബാദ്❜ (𝐛𝐚𝐝) ആണ്. ➟പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (𝐔𝐧𝐢𝐪𝐮𝐞𝐧𝐞𝐬𝐬) ❛ഒറ്റയ്ക്ക്, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ❛അക്❜ (𝐚𝐤), ❛റാഖ്❜ (𝐫𝐚𝐪), ❛ബാദ്❜ (𝐛𝐚𝐝), ❛ബദാദ്❜ (𝐛𝐚𝐝𝐚𝐝) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 𝟰𝟱 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟അതിൽ ❛ബാദ്❜ (𝐛𝐚𝐝) ഉപയോഗിച്ചിരിക്കുന്ന 𝟮𝟰 വാക്യങ്ങളിൽ 𝟮𝟭 വാക്യത്തിലും ❛ബദാദ്❜ (badad) ഉപയോഗിച്ചിരിക്കുന്ന 𝟮 വാക്യത്തിലും പഴയനിയമത്തിൻ്റെ ആധികാരിക ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). ➟പഴയനിയമത്തിൽ ❛ഒരേയൊരു, മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛യാഹീദ്❜ (𝐲𝐚𝐡𝐢𝐝) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ➟അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ❛𝐌𝐨𝐧𝐨𝐬❜ ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 𝟮𝟯 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. 
➦ പുതിയനിയമത്തിൽ ദൈവത്തിൻ്റെ അദ്വിതീയതയെ (𝐔𝐧𝐢𝐪𝐮𝐞𝐧𝐞𝐬𝐬) കുറിക്കാൻ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) 𝟭𝟯 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ➟ഈ വേദഭാഗത്ത് ഗ്രീക്കിൽ, ❛മോണോസ് ഹോ തെയോസ്❜ (𝐌𝐨𝐧𝐨𝐬 𝐡𝐨 𝐓𝐡𝐞𝐨𝐬) ആണ്. ➟❛ദൈവം ഒത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നാണർത്ഥം. ➟ഈ വേദഭാഗത്ത്, ❛ദൈവം ഒരുവൻ❜ എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ❛ഹെയ്സ്❜ (heis) അല്ല; ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നർത്ഥമുള്ള ❛മോണോസ്❜ ആണ്. ➟പുതിയനിയമത്തിൽ ❛ദൈവം ഒരുത്തൻ മാത്രം❜ ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). ➟അതായത്, ദൈവത്തിൻ്റെ അതുല്യതയെ (𝐔𝐧𝐢𝐪𝐮𝐞𝐧𝐞𝐬𝐬) കുറിക്കാൻ ❛യാഹീദിന്❜ (𝐲𝐚𝐡𝐢𝐝) തുല്യമായ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) പഴയപുതിയനിയമങ്ങളിൽ 𝟯𝟲 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ  𝟮𝟯 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 𝟭𝟯 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ➟അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ യഹോവ മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ➟ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ❛എഹാദിനും❜ (𝐞𝐡𝐚𝐝), ❛ഹെയ്സിനും❜ (𝐡𝐞𝐢𝐬) ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ❛ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ആണെന്ന് പറയുമായിരുന്നില്ല. ➟പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിനു് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ➟ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ] 
ട്രിനിറ്റിയുടെ ഇരട്ടത്താപ്പ്:
➦ എലോഹീം എന്നപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. ➟യഹോവയെ കുറിക്കാൻ ദൈവം (𝐆𝐨𝐝) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1 ⁃⁃ പുറ, 20:3). ➟ദൈവമെന്നും ദൈവങ്ങളെന്നും ഏകവചനത്തിലും ബഹുവചനത്തിലും മാത്രമാണ് എലോഹീം ഉപയോഗിച്ചിട്ടുള്ളത്. ➟എലോഹീമിനു് അഥവാ, ട്രിനിറ്റി വിശ്വസിക്കുന്ന ദൈവത്തിനു് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്❓ ➟അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. ➟മൂന്ന് ദൈവങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ട്രിനിറ്റി പണ്ഡിതന്മാർ നിങ്ങളുടെ മദ്ധ്യേതന്നെ ഉണ്ടല്ലോ❓ ➟അല്ലാതെ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് വാദിക്കുകയും ഞങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും❓ ➟അത് പൂർവ്വാപരവൈരുദ്ധ്യമല്ലേ❓ ➟ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (𝐏𝐞𝐫𝐬𝐨𝐧), വ്യക്തികൾ (𝐏𝐞𝐫𝐬𝐨𝐧𝐬) എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ➟എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്❓ ➟യഥാർത്ഥത്തിൽ, എലോഹീമിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കുന്ന നിങ്ങൾ ഏകദൈവമായ യഹോവയിലല്ല; ജാതികളുടെ പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. ➟ഞങ്ങളുടെ എലോഹീമിനു് ബഹുത്വമുണ്ട്; എന്നാൽ ഞങ്ങൾ ബഹുദൈവവിശ്വാസികളല്ല എന്ന് പറയുന്നത് ഭൂലോക ഇരട്ടത്താപ്പാണ്! [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് ❛നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❜ എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ

എഹാദ് (ehad) എന്ന ഒന്നിനെ കുറിക്കുന്ന എബ്രായ പദവും ഹെയ്സ് (heis) ഗ്രീക്കു പദവും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

മൂന്നു ദൈവങ്ങൾ ഉണ്ടെന്നു പറയാൻ ധൈര്യംവേണം

സംഖ്യാപരമായി ദൈവം ഒന്നല്ല; മൂന്നാണ് എന്ന് പറയുന്ന ബ്രദ്റെൻ പണ്ഡിതൻ്റെ വോയ്സ് സന്ദേശം കേൾക്കാൻ:

സംഖ്യാപരമായി മൂന്നു ദൈവം

ദൂതന്മാർ

ദൂതന്മാർ (angels)

ദൈവത്തിൽ നിന്നും മനുഷ്യ സാമാന്യത്തിൽനിന്നും വിഭിന്നമായ ഒരു ഗണം സ്വർഗ്ഗീയ ജീവികളാണ് ദൈവദൂതന്മാർ. പഴയനിയമത്തിൽ 108 പ്രാവശ്യം ദൂതന്മാരെക്കുറിച്ചു പറയുന്നുണ്ട്. മോശെയുടെ എഴുത്തുകളിൽ 32 പ്രാവശ്യം ദൂതൻ എന്ന പദം കാണപ്പെടുന്നു. ദൈവദൂതന്മാരുടെ പ്രവർത്തനം ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് വെളിപ്പാടു പുസ്തകത്തിലാണ്. ദൈവദൂതന്മാരെ കുറിക്കുന്ന 65 പരാമർശങ്ങൾ സ്പഷ്ടമായി ഉണ്ട്. എട്ടു സ്ഥാനങ്ങളിൽ ‘ദൂതൻ’ എന്ന പ്രയോഗം മാനുഷിക ദൂതന്മാരെയും കുറിക്കാവുന്നതാണ്. മനുഷ്യവർഗ്ഗത്തിൽ മൂന്നു ഗണം (ജാതികൾ, യെഹൂദന്മാർ, സഭ) ഉളളതുപോലെ ദൂതന്മാരിൽ രണ്ടു ഗണങ്ങൾ ഉണ്ട്; വിശുദ്ധ ദൂതന്മാരും വീണുപോയ ദൂതന്മാരും. വിശുദ്ധ ദൂതന്മാർ ദൈവത്തിന്റെ ദൂതവാഹികളും വീണുപോയ ദൂതന്മാർ സാത്താന്റെ ദൂതവാഹികളുമാണ്. 

ദൂതന്മാരുടെ സൃഷ്ടി: ദൈവത്തെപ്പോലെ ദൂതന്മാർ നിത്യരല്ല; അവർ സൃഷ്ടിക്കപ്പെട്ടവരാണ്. (കൊലൊ, 1:16). ഓരോ ദൂതനും ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്. മനുഷ്യർക്കുളളതുപോലെ പ്രത്യുത്പാദനം അവർക്കില്ല. (മത്താ, 22:28-30). തന്മൂലം ദൂതന്മാരുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുന്നില്ല. ദൂതന്മാരുടെ സൃഷ്ടിയുടെ കാലവും അജ്ഞാതമാണ്. ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രന്മാർ സന്തോഷിച്ചാർത്തു എന്നു കാണുന്നു. (ഇയ്യോ, 38:4-7). ഉല്പത്തി 3-ൽ സാത്താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്മൂലം ഭൂമിയുടെ സൃഷ്ടിക്കു മുമ്പായിരുന്നു ദൂതസൃഷ്ടി എന്നു മനസ്സിലാക്കാം. സങ്കീർതനം 148:2-ൽ മറ്റു സൃഷ്ടികളോടൊപ്പം ദൂതന്മാരെയും പറഞ്ഞിരിക്കുന്നു. ദൂതന്മാർ ക്രിസ്തുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. (കൊലൊ, 1:16). ആർക്കും എണ്ണാൻ കഴിയാത്ത മഹാഗണങ്ങളാണ് ദൂതന്മാർ. ആകാശസൈന്യം നക്ഷത്രങ്ങളോ ദൂതന്മാരോ ആകാം. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാണെന്ന് ദാവീദു പറഞ്ഞു. (സങ്കീ, 68:17). എലീശാ പ്രവാചകന്റെ സംരക്ഷണത്തിനു വേണ്ടി അയക്കപ്പെട്ട അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മലനിറഞ്ഞു. (2രാജാ, 6:17). യേശു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൈവത്തെ പുകഴ്ത്തി. (ലൂക്കൊ, 2:13). തന്റെ അരികെ നിക്കേണ്ടതിന് പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ എന്നു യേശു പ്രസ്താവിച്ചു. (മത്താ, 26:53. ഒ.നോ: 1രാജാ, 22:19; ദാനീ, 7:10; വെളി, 5:11). 

ദൂതന്മാരുടെ ആളത്തം: ദൈവദൂതന്മാരിൽനിന്ന് അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. (സങ്കീ, 8:4-5; എബ്രാ, 2:6-7). പദവിയിലും സഹജഗുണങ്ങളിലും ദൂതന്മാർ മനുഷ്യരെക്കാൾ ഉന്നതരാണ്. മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ദൂതന്മാരെക്കുറിച്ചു അപ്രകാരം പറഞ്ഞിട്ടില്ലാത്തതിനാൽ അവർ മനുഷ്യരെക്കാൾ താഴെയാണെന്നു വാദിക്കുന്നവരുമുണ്ട്. ആളത്തത്തിന്റെ ലക്ഷണങ്ങളായ ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ ദൂതന്മാർക്കുണ്ട്. 1.ബുദ്ധി: ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചു പഠിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു. (1പത്രൊ, 1:12). ബുദ്ധിപൂർവ്വം കാര്യം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൂതന്മാർക്കു കഴിവുണ്ട്. (മത്താ, 28:5). കെരൂബ് ജ്ഞാന സമ്പൂർണ്ണനായിരുന്നു എന്നും ജ്ഞാനം വഷളാക്കിയെന്നും കാണുന്നു. (യെഹെ, 28:12, 17). ഭൂതങ്ങൾക്കു പോലും യേശു ദൈവപുത്രനാണെന്ന് അറിയാം. (മർക്കൊ, 1:24, 34). പക്ഷെ, ദൂതന്മാരുടെ ജ്ഞാനം പരിമിതമാണ്. മനുഷ്യന്റെ വീണ്ടെടുപ്പ്, ജഡധാരണത്തിലും മരണത്തിലും ക്രിസ്തുവിനു നേരിട്ട താഴ്ച എന്നിവ അവർക്ക് അജ്ഞാതമായിരുന്നു. (1പത്രൊ, 1:11,12). ക്രിസ്തുവിന്റെ രണ്ടാം വരവിൽ ദൈവദൂതന്മാർ ഭാഗഭാക്കുകളാകുന്നു എങ്കിലും ആ നാളിനെക്കുറിച്ചോ, നാഴികയെക്കുറിച്ചോ അവർ അറിയുന്നില്ല. (മത്താ, 24:36). 2. വികാരം: ദൂതന്മാർക്കു വികാരം ഉണ്ട്. ദൈവം സൃഷ്ടിക്കുന്ന സമയത്ത് ദൈവദൂതന്മാർ സന്തോഷിച്ചാർത്തു. (ഇയ്യോ, 38:7). അവർ ഭയാദരങ്ങളോടുകൂടി ദൈവത്തെയും കുഞ്ഞാടിനെയും വാഴ്ത്തുന്നു. (യെശ, 6:3). മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചു ദൈവദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കൊ, 15:10). 3. ഇച്ഛാശക്തി: ദൈവത്തിന്നെതിരെ മത്സരിക്കുവാൻ ലൂസിഫറിനു കഴിഞ്ഞത് ഇച്ഛാശക്തി ഉളളതുകൊണ്ടായിരുന്നു. (യെശ, 14:12-15). അവിശ്വാസികളിൽ പ്രവർത്തിക്കുന്നത് സാത്താൻ ഇച്ഛാശക്തിയാണ്. (എഫെ, 2:1-2). മനുഷ്യർക്കുള്ളതു പോലെ ഭൗതികശരീരം ദൂതന്മാർക്കില്ല. അവർ ആത്മജീവികളാണ്. എബ്രായർ 1:14-ൽ ദൂതന്മാരെ സേവകാത്മാക്കൾ എന്നു വിളിക്കുന്നു. സർവ്വവ്യാപികൾ അല്ലാത്തതു കൊണ്ട് ദൂതന്മാർക്കു ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കേണ്ടിവരുന്നു. (ദാനീ, 9:21-23; 10-14). 

ദൂതന്മാരുടെ ശക്തി: ദൂതന്മാർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിൽ നിന്ന് ശക്തിപ്രാപിച്ചവരും ആണ്. (വെളി, 4:11). സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ ദൈവം രണ്ടു ദൂതന്മാരെ അയച്ചു. അവർ ന്യായവിധിയിൽ നിന്നു ലോത്തിനെ വിടുവിച്ചു. (ഉല്പ, 19:12-16). വെളിപ്പാടു പുസ്തകത്തിലെ ബാധകളെല്ലാം വരുത്തുന്നത് ദൂതന്മാരാണ്. ബലവാനായ ദൂതൻ, ശക്തനായ ദൂതൻ എന്നീ പ്രയോഗങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാണാം. ഒരു ദൂതൻ മൂന്നുദിവസം കൊണ്ട് 70,000 പേരെ കൊന്നു. (2ശമൂ, 24:14-17). മറ്റൊരു ദൂതൻ ഒരു രാത്രികൊണ്ട് അശ്ശൂർ രാജാവായ സൻഹേരീബിൻ്റെ 1,85,000 പടയാളികളെ കൊന്നു. (2രാജാ, 19:35). ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഒക്കെയും നശിപ്പിച്ചു. (പുറ, 12:29). വെളിപ്പാടു പുസ്തകത്തിൽ ദൂതൻ ആകാശത്തിലെ നാലു കാറ്റുകളെയും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലു കോണിൽ നില്ക്കുന്നു. ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ വിശ്വാസികളെ കൂട്ടിച്ചേർക്കുന്നത് ദൈവദൂതന്മാരാണ്. (മത്താ, 24:30-31). അടയ്ക്കപ്പെട്ടിരുന്ന കാരാഗൃഹത്തിൽ ഒരു ദൂതൻ പ്രവേശിച്ച് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന പത്രൊസിനെ മോചി പ്പിച്ചു. (പ്രവൃ, 12:7-11). ദൂതന്മാർ വീരന്മാരാണ്. (സങ്കീ, 103:20). ശക്തിയും ബലവും ഏറിയവരാണ്. (2പത്രൊ, 2:11). 

ദൂതഗണങ്ങൾ: സ്വരൂപവും ശുശ്രൂഷയും അടിസ്ഥാനമാക്കി ദൂതന്മാരെ വിവിധ ഗണങ്ങളായി പറഞ്ഞിട്ടുണ്ട്. കാനോനികമായ തിരുവെഴുത്തുകളിൽ രണ്ടു ദൂതന്മാരെ മാത്രമേ നാമകരണം ചെയ്തിട്ടുള്ളു: ഗ്രബീയേലും മീഖായലും. ബാബിലോന്യ പ്രവാസംവരെ ഈ പേരുകൾ ഒന്നും പറയപ്പെട്ടിട്ടില്ല. ദൂതുവാഹികളിൽ ശ്രേഷ്ഠൻ ഗ്രബീയേലും സൈന്യാധിപന്മാരിൽ ശ്രേഷ്ഠൻ മീഖായേലും ആണ്. സങ്കീർത്തനം 103:20,21-ൽ ദൂതന്മാരെക്കുറിക്കുന്ന മൂന്നു പദങ്ങളുണ്ട്: മലാഖീം (ദൂതന്മാർ), മിഷ്റഥീം (ശുശ്രൂഷക്കാർ), റ്റ്സാവ (സൈന്യം). അധികാരം നടത്തുന്ന പ്രധാന ദൂതന്മാരുടെ അഞ്ചു സ്ഥാനപ്പേരുകൾ ശ്രദ്ധേയമാണ്: സിംഹാസനങ്ങൾ (ത്രോണായി), കർതൃത്വങ്ങൾ (കുറിയോട്ടീറ്റെസ്), വാഴ്ചകൾ (ആർഖായ്), അധികാരങ്ങൾ (എക്സുസിയായ്), ശക്തികൾ (ഡുനാമൈസ്). അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. 

ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെ ക്കുറിച്ചുള്ളതാണ്. (ഉല്പ, 3:24). ദൈവതേജസ്സുമായി ബന്ധപ്പെട്ട ദൂതഗണമാണ് സാറാഫുകൾ. നിരന്തരമായ ആരാധനയുടെയും ശുദ്ധീകരണ ശുശ്രൂഷയുടെയും വിനയത്തിന്റെയും വിശിഷ്ട ദൃഷ്ടാന്തമാണ് സാറാഫുകൾ. (യെശ, 6:1-3(. യെഹെസ്ക്കേൽ പ്രവചനത്തിലെ ജീവികൾ (ഹയോത്ത്) കെരൂബുകളാണ്. (യെഹെ, 1:28; 10:4,18-21). വെളിപ്പാടു പുസ്തകത്തിലെ നാലു ജീവികളും കെരൂബുകൾ ആണോ എന്നതു സംശയമാണ്. (വെളി, 6:4-9). ഔദ്യോഗിക നാമങ്ങളാൽ അറിയപ്പെടുന്ന ചില ദൂതന്മാരുണ്ട്. ന്യായവിധിയുടെ ദൂതൻ അഥവാ 

സംഹാരദൂതൻ. (ഉല്പ, 19:13; 2ശമൂ, 24:16;  2രാജാ, 19:35; യെഹെ, 9:1, 5, 7; സങ്കീ, 78:49), അഗാധദൂതൻ. (വെളി, 9:11),  തീയുടെമേൽ അധികാരമുള്ള ദൂതൻ. (വെളി, 14:18), ജലാധിപതിയായ ദൂതൻ. (വെളി, 16:5). അഗാധത്തിൻ്റെ താക്കോലും ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നിറങ്ങുന്ന ദൂതനാണ് സഹസ്രാബ്ദ വാഴ്ചയ്ക്ക് മുമ്പായി സാത്താനെ ബന്ധിക്കുന്നത്. ‘യഹോവയുടെ ദൂതൻ’ എന്ന പ്രത്യേക ദൂതനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ സുലഭമാണ്. (ഉല്പ, 16:7-13; 22:11-18; പുറ, 3:2; ന്യായാ, 6:12; സെഖ, 3:1). 

ദൂതന്മാരുടെ ശുശ്രൂഷകൾ: സ്വർഗ്ഗത്തിലും ഭൂമിയിലും വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ട് ദൈവദൂതന്മാർ ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി നിലകൊള്ളുന്നു. ദൈവദൂതന്മാരെക്കുറിച്ചുള്ള 273 പരാമർശങ്ങളിൽ അധികവും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണമാണ്. ദൈവോന്മുഖമായി അവർ ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. ദൈവത്തിന്റെ അവാച്യമായ മഹത്വവും പ്രതാപവും വെളിപ്പെടുത്തിക്കൊണ്ട് അവർ രാപ്പകൽ വിശ്രമംകൂടാതെ ദൈവത്തെ ആരാധിക്കുന്നു. (യെശ, 6:1-4; സങ്കീ, 148:2; വെളി, 4:8). ദൈവസന്ദേശം അവർ എത്തിക്കുന്നത് തിടുക്കത്തിലാണ്. (സങ്കീ, 103:20). മനുഷ്യർക്കെത്തിക്കേണ്ട സന്ദേശവും കാത്ത് ദൈവസന്നിധിയിൽ നില്ക്കുന്ന ദൂതനാണ് ഗ്രബീയേൽ. (ലൂക്കൊ, 1:19, 26-33). ദൈവികഭരണത്തിൽ പങ്കാളികളായ ദൂതന്മാരുണ്ട്. അവർ കാറ്റിനെയും കടലിനെയും ഉഷ്ണത്തെയും നിയന്ത്രിക്കുന്നു. (വെളി, 7:1; 16:3, 8-9). സാത്താനെയും സാത്താൻ സൈന്യത്തെയും എതിർക്കുന്നു. (ദാനീ, 10:13, 21; 12:1). ദൈവജനത്തെ സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. (സങ്കീ, 34:7; 35:4-5; യെശ, 63:9). ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ദൂതന്മാരാണ്. (ഉല്പ, 19:1-13; സങ്കീ, 78:43, 49; പുറ, 12:13-23; 2രാജാ, 19:35). ന്യായപ്രമാണം ദൂതന്മാർ മുഖേനയാണ് മദ്ധ്യസ്ഥനെ ഏല്പിച്ചത്. (ഗലാ, 3:19; പ്രവൃ, 7:53). 

ദൂതന്മാർ ക്രിസ്തുവിനു ചെയ്യുന്ന ശുശ്രൂഷ: യേശുവിന്റെ ജനനം മറിയയെ അറിയിച്ചതും യോസേഫിന് ഉറപ്പു നല്കിയതും ദൂതനാണ്. (ലൂക്കൊ, 1:26,28; മത്താ, 1:18-23). ഹെരോദാവിന്റെ ക്രോധത്തിൽ നിന്നു രക്ഷപ്പെടാനുളള നിർദ്ദേശം നല്കിയത് ദൂതനാണ്. (മത്താ, 2:13 15,19-21). സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ ദൂതന്മാർ ശുശ്രൂഷിച്ചു. (മത്താ, 4:11). ഗെത്ത്ശെമന തോട്ടത്തിൽ വച്ച് ഒരു ദൂതൻ യേശുവിനെ ശക്തിപ്പെടുത്തി. (ലൂക്കൊ, 22:43). കല്ലറയ്ക്കൽ നിന്നു കല്ല് ഉരുട്ടി മാറ്റിയത് ദൂതനായിരുന്നു. (മത്താ, 28:1-2(. ക്രിസ്തുവിന്റെ പുനരാഗമനം ദൂതന്മാർ ശിഷ്യന്മാരോടു പ്രഖ്യാപിച്ചു. (പ്രവൃ, 1:11). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധ ദൂതന്മാർ അവനെ അനുഗമിക്കുകയും ആരാധിക്കുകയും ചെയ്യും. (മത്താ, 25:31; എബ്രാ, 1:6; യൂദാ, 14). ഭൂമിയുടെ നാലുകോണിൽനിന്നും അവർ വൃതന്മാരെ കൂട്ടിച്ചേർക്കും. (മത്താ, 24:31). 

ദൂതന്മാർ മനുഷ്യർക്കു നല്കുന്ന സംരക്ഷണം: മനുഷ്യർക്കു മാർഗ്ഗനിർദ്ദേശം നല്കുന്നതിന് ദൈവം ദൂതന്മാരെ നിയോഗിക്കുന്നു. (മത്താ, 1:20,21). രണ്ടുപേരുടെ മാനസാന്തരത്തിന് (ഷണ്ഡൻ, കൊർണേല്യാസ്) ദൈവദൂതന്മാരെ ഉപയോഗിച്ചു. (പ്രവൃ, 8:26; 10:1-8; 11:13,14). ഈ രണ്ടു സംഭവങ്ങളിലും പൊതുവായ നിർദ്ദേശം മാത്രമാണ് ദൂതനിൽ നിന്നു ലഭിച്ചത്. കൃത്യമായ പ്രബോധനം നല്കിയത് പരിശുദ്ധാത്മാവാണ്. (പ്രവൃ, 8:29; 10:19; 11:12). ദൈവദൂതന്മാർ വൃതന്മാരെ സംരക്ഷിക്കുന്നു. (സങ്കീ, 91:11-12; എബ്രാ, 1:14). ഭൗതികമായ അപകടങ്ങളിൽ നിന്നും ദൂതന്മാർ മനുഷ്യരെ രക്ഷിക്കും. (ഉല്പ, 21:17-20; 32:1-32). ദാനീയേലിനെ സിംഹഗുഹയിൽ നിന്നും ശ്രദക്, മേശെക്, അബേദ്നെഗോ എന്നിവരെ തീച്ചൂളയിൽ നിന്നും വിടുവിച്ചു. (ദാനീ, 6:20-23; 3:24-28). ദൂതസൈന്യം എലീശയ്ക്കു കാവലായിരുന്നു. (2രാജാ, 6:13-17). അപ്പൊസ്തലന്മാരെ ദൂതന്മാർ കാരാഗൃഹത്തിൽ നിന്നും വിടുവിച്ചു. (പ്രവൃ, 5:17-20; 12:5-10). മരിച്ച ലാസറിന്റെ ആത്മാവിനെ ദൈവദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. (ലൂക്കൊ, 16:22). ഈ യുഗത്തിൽ നമുക്കു വരുവാനിരുന്ന ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കുന്നതിനു ദൈവദൂതന്മാർ കുനിഞ്ഞു നോക്കുന്നു. (1പത്രൊ, 1:10-12). പ്രാദേശികസഭയിലെ ആരാധനയും ക്രമവും ദൈവദൂതന്മാർ നിരീക്ഷിക്കുന്നു. (1കൊരി, 11:1-10). ദൂതന്മാർ എല്ലാവരും രക്ഷ പ്രാപിക്കുവാനുള്ളവരുടെ സേവകാത്മക്കളാണ്. (എബ്രാ, 1:14). മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും ക്രിസ്തുവിനെ ഏറ്റുപറഞ്ഞാൽ അവനെ ക്രിസ്തു ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. (ലൂക്കൊ, 12:8).

.

ദാവീദുപുത്രൻ

ദാവീദുപുത്രൻ (Son of David)

ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). എന്നാൽ ആ പദവി അവർക്ക് സാക്ഷാത്കരിക്കപ്പെടുന്നത് ഭാവിമശീഹയിലൂടെയാണ്. അതിനാൽ യിസ്രായേൽ അഥവാ മശീഹ/ക്രിസ്തു ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ; അവൻ ദാവീദിൻ്റെ കർത്താവാണെന്ന് 110-ാം സങ്കീർത്തനത്തിലൂടെ യേശുക്രിസ്തു യെഹൂദന്മാരോട് വ്യക്തമാക്കി: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ഈ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവായി അവനെ അംഗീകരിച്ചിരുന്നുമില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. എന്നാൽ ആത്മീയമായി അത് ഭാവിമശീഹയായ യഹോവയിലാണ് നിവൃത്തിയാകുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)

നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വാഗ്ദത്ത സന്തതിയായ രാജാവും വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12)

ഗ്രീക്ക് ഗ്രാമർ: (വിഭക്തി, പ്രത്യയം, ഉപസർഗം)

വിഭക്തി (case): വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദങ്ങളിൽ വരുത്തുന്ന രൂപഭേദത്തെ “വിഭക്തി” (case) എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്ന് പറയുന്നു. പ്രത്യയം (suffix): പദങ്ങൾക്ക് “പിന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “പ്രത്യയം” (suffix) എന്നു പറയുന്നു. ഉദാ: എ, ഓട്, ക്ക്, ന്, ആൽ, ൻ്റെ, ഉടെ, ഇൽ, കൽ തുടങ്ങിയവ. പ്രത്യയം എന്നാൽ പ്രതിഗമിക്കുന്ന എന്നർഥം. മലയാളത്തിൽ ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, വിഭക്തിപ്രത്യയങ്ങൾ, കാലപ്രത്യയം എന്നിങ്ങനെ പ്രധാനപ്പെട്ട നാലു പ്രത്യയങ്ങളാണ് ഉള്ളത്. പ്രകൃതിയും പ്രത്യയവും ചേർന്നാണ് പദമുണ്ടാകുന്നത്. പദങ്ങൾ രണ്ടുതരത്തിൽ ഉണ്ടാവാം. പ്രകൃതി മാത്രമായിട്ടും, പ്രത്യയം ചേർന്നും. മലയാളത്തിൽ പ്രകൃതി നാമമാണെങ്കിൽ ലിംഗം, വചനം, വിഭക്തി എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന പ്രത്യയങ്ങളും പ്രകൃതി ക്രിയയാണെങ്കിൽ കാലം, പ്രകാരം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രത്യയങ്ങളുമാണ് പ്രധാനമായി ചേരുക. പദരൂപീകരണത്തിൽ പ്രകൃതിയോടൊപ്പം ചേർന്നുനിൽക്കുന്ന വ്യാകരണഘടകമാണ് പ്രത്യയം. പ്രകൃതികളിൽ അർഥഭേദം കാണിക്കാൻ ചേർക്കുന്ന രൂപിമങ്ങളാണിവ. പ്രത്യയങ്ങൾ മാറുന്നതിനനുസരിച്ച് വാക്യങ്ങളുടെ അർത്ഥത്തിനും മാറ്റം സംഭവിക്കും. ഉപസർഗ്ഗം (prefix): നാമപദങ്ങൾക്കും ക്രിയാപദങ്ങൾക്കും “മുന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “ഉപസർഗം” (Prefix) എന്നു പറയുന്നു. ഉദാ: അ, ആ, സം, സു, ഉപ, പ്ര, പ്രതി-, വി, അതി, അഭി, തുടങ്ങിയവ. ഉപസർ‌‍ഗ്ഗങ്ങൾ ഒരു വാക്കിന്റെ അർത്ഥത്തെ വ്യത്യസ്ത രീതിയിലേക്ക് മാറ്റാൻ സഹായിക്കുന്നു.

മലയാളത്തിൽ പ്രധാനമായും ഏഴു വിഭക്തികളാണ് ഉള്ളത്. എന്നാൽ കേരളപാണിനീയത്തിൽ ‘സംബോധന’ (vocative) എന്ന എട്ടാമതൊരു വിഭക്തികൂടി പറഞ്ഞിട്ടുണ്ട്. കൊയ്നെ ഗ്രീക്കിൽ (Koine Greek) പ്രധാനമായും Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയെക്കുറിച്ചാണ് പറയുന്നത്. മോഡേൺ ഗ്രീക്കിൽ (Modern Greek) Nominative, Accusative, Genitive, Vocative എന്നീ നാലു വിഭക്തിയാണുള്ളത്.

ഇംഗ്ലീഷിൽ വിഭക്തി അന്യമാണ്: ഉദാഹരണത്തിന്, ഇംഗ്ലീഷിൽ “God loves me” എന്നു പറഞ്ഞാലും “I love God” എന്നും പറഞ്ഞാലും “God” എന്ന നാമപദം (Noun) രണ്ട് സന്ദർഭങ്ങളിലും ഒരേ രീതിയിലാണ് സ്പെല്ലിംഗ് വരുന്നത്. ആദ്യത്തെ ഉദാഹരണത്തിൽ, “God” എന്നത് “loves” എന്ന ക്രിയയുടെ (Verb) കർത്താവാണ് (Suject). അഥവാ, ദൈവം സ്നേഹിക്കുന്നു എന്ന ക്രിയ ചെയ്യുന്നയാളാണ്. രണ്ടാമത്തെ ഉദാഹരണത്തിൽ, “God” എന്നത് “love” എന്ന ക്രിയയുടെ കർമ്മമാണ് (Object). അഥവാ, ദൈവം എൻ്റെ സ്നേഹത്തിൻ്റെ ഫലം അനുഭവിക്കുന്ന ആളാണ്. ഇതേ ചിന്തകൾ ഗ്രീക്കിലാണെങ്കിൽ: “God loves me” (θεὸς ἀγαπᾷ με – theos agapą me) എന്നും, “I love God” (ἐγὼ ἀγαπῶ θεόν – egō agapō theon എന്നുമാണ്. അതായത്, ആദ്യഭാഗത്തെ “തെയോസ് അഥവാ, ദൈവം” (θεὸς – theos) എന്നത് അടുത്തഭാഗത്ത്, “തെയോൻ θεόν – theon) അഥവാ, ദൈവത്തെ” എന്നിങ്ങനെ രൂപഭേദം വന്നതായി കാണാം. ആദ്യപ്രയോഗം നിർദ്ദേശികാവിഭക്തിയിൽ (nominative case) ദൈവം (theos) എന്ന കർത്താവിന് (Subject) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് പ്രത്യയം ഒന്നും ആവശ്യമില്ല. രണ്ടാമത്തെ പ്രയോഗം പ്രതിഗ്രാഹികാവിഭക്തിയിൽ (Accusative case) ദൈവത്തിന് (theon) എന്ന കർമ്മത്തിന് (Object) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് “n” (ν) എന്ന പ്രത്യയം ചേർന്ന് “theos” എന്ന പദം “theon” ആയി. മലയാളത്തിലും അതുപോലെയാണ്: “ദൈവം” എന്ന നാമപദം “” എന്ന പ്രത്യയവും ചേർന്ന്, “ദൈവത്തെ” എന്നായി മാറുന്നു. അതായത്, ഗ്രീക്കു വ്യാകരണം ഇംഗ്ലീഷിനെക്കാൾ കൂടുതൽ മലയാളത്തോടാണ് സാമ്യമുള്ളത്.

1️⃣ വിഭക്തിപ്രത്യയങ്ങൾ (case suffixes): മറ്റു പ്രത്യയങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തിപ്രത്യയങ്ങൾ:
1. പ്രഥമ അഥവാ, നിർദ്ദേശിക (Nominative) ആര്, ഏത്, എന്ത്,
2. ദ്വിതീയ അഥവാ, പ്രതിഗ്രാഹിക (Accusative) ആരെ, എന്തിനെ, ഏതിനെ,
3. തൃതീയ അഥവാ, സംയോജിക (Sociative) ആരോട്, എന്തിനോട്,
4. ചതുർത്ഥി അഥവാ, ഉദ്ദേശിക (Dative) ആർക്ക്, എന്തിന്,
5. പഞ്ചമി അഥവാ, പ്രയോജിക (Instrumental) ആരാൽ,
6. ഷഷ്ഠി അഥവാ, സംബന്ധിക (Genitive) ആരുടെ, എന്തിൻ്റെ,
7. സപ്തമി അഥവാ, ആധാരിക (Locative) ആരിൽ, എന്തിൽ,
8. അഷ്ടമി അഥവാ, സംബോധന (vocative).

ഉദാഹരണം:
നിർദ്ദേശിക (Nominative) – ദൈവം, യേശു,
എ – പ്രതിഗ്രാഹിക (Accusative) – പിതാവിനെ, പുത്രനെ,
ഓട് – സംയോജിക (Sociative) – പിതാവിനോട്, പുത്രനോട്,
ക്ക്, ഉ് – ഉദ്ദേശിക (Dative) – പിതാവിന്, പുത്രന്, ശിഷ്യന്മാർക്ക്,
ആൽ – പ്രയോജിക (Instrumental) – പിതാവിനാൽ, പുത്രനാൽ,
ഉടെ, ൻ്റെ – സംബന്ധിക (Genitive) – പിതാവിൻ്റെ, പുത്രൻ്റെ,
ഇൽ, കൽ – ആധാരിക (Locative) – പിതാവിൽ, പുത്രനിൽ,
സംബോധന – ദൈവമേ!, പിതാവേ!

1. നിർദ്ദേശിക (Nominative):
കർത്താവിനെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ഒരു നാമത്തെ നിർദേശിക്കുകമാത്രമാണ് ഈ വിഭക്തികൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് പ്രത്യേക പ്രത്യയമില്ല. ക്രിയ ചെയ്തത് താനാണെന്ന് നിർദേശിച്ചുകൊണ്ട് നിൽക്കുന്ന വിഭക്തിയാകയാൽ ശബ്ദത്തിന്റെ സ്വന്തം രൂപമാണ് ഈ വിഭക്തിയിൽ വരുക. ഉദാ: ദൈവം, യേശു മുതലായവ.
2. പ്രതിഗ്രാഹിക (Accusative):
കർമത്തെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ക്രിയയുടെ ഫലത്തെ സ്വീകരിക്കുന്നതിനാലാണ് (പ്രതിഗ്രഹിക്കുന്നതിനാൽ) പ്രതിഗ്രാഹിക എന്ന പേരുകിട്ടിയത്.
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. ഉദാ: പിതാവിനെ, പുത്രനെ, ശിഷ്യന്മാരെ മുതലായവ. കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാ: അവൻ മരം വെട്ടിവീഴ്ത്തി.
3. സംയോജിക (Sociative):
ക്രിയ ചെയ്യുന്നതിന് കർത്താവിന് സഹായിയായി നിൽക്കുന്ന നാമംവരുന്ന വിഭക്തിയാണിത്. സംയോജിപ്പിച്ചുനിൽക്കുന്ന പ്രത്യയമായതുകൊണ്ടാണ് സംയോജിക എന്ന പേരു വന്നത്. നാമത്തിന്റെ കൂടെ ഓട് എന്നിവയാണ്. ഉദാ: ദൈവത്തോട്, യേശുവിനോട്, ശിഷ്യന്മാരോട് മുതലായവ.
4. ഉദ്ദേശിക (Dative):
ക്രിയ ആരെ ഉദ്ദേശിച്ചു ചെയ്യുന്നുവോ അയാൾ വരുന്ന വിഭക്തിയായതുകൊണ്ട് ഉദ്ദേശികാ വിഭക്തി എന്നു പറയാം. നാമത്തിൻ്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്. ഉദാ: ദൈവത്തിന്, യേശുവിന്, ശിഷ്യന്മാർക്ക് മുതലായവ
5. പ്രയോജിക (Instrumental):
ക്രിയ നടന്നതിന്റെ കാരണം വ്യക്തമാക്കുന്ന വിഭക്തിയാണ്.നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്. ഉദാ: ദൈവത്താൽ, യേശുവിനാൽ, ശിഷ്യന്മാരാൽ മുതലായവ.
6. സംബന്ധിക (Genitive/Possessive):
ഉടമസ്ഥത, ഉത്ഭവം അല്ലെങ്കിൽ ബന്ധത്തെ കുറിക്കുന്ന വിഭക്തിയാണ് സംബന്ധിക. നാമങ്ങൾക്കു തമ്മിലുള്ള ബന്ധമെ കാണിക്കുകയുള്ളു. നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്. ഉദാ: പിതാവിൻ്റെ, പുത്രൻ്റെ, ശിഷ്യന്മാരുടെ മുതലായവ.
7. ആധാരിക (Locative):
ക്രിയയ്ക്കു ആധാരമായി കല്പിക്കുന്ന വസ്തുവോ സ്ഥലമോ വരുന്ന വിഭക്തിയാണ് ആധാരിക. നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.ഉദാ: ദൈവത്തിൽ, പുത്രനിൽ, പിതാവിങ്കൽ മുതലായവ.
8. സംബോധിക (Vocative):
സംബോധിക അഥവ സംബോധനാവിഭക്തി (Vocative case) എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
ഉദാ: നിർദ്ദേശിക സംബോധിക: ദൈവമേ!, പിതാവേ! മതലായവ. [കാണുക: 1, വിഭക്തി, 2. വിഭക്ത്യാഭാസം, 3. മലയാളം-വിഭക്തികൾ, 4. മലയാളം വ്യാകരണം: 5. കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം]

കൊയ്നേ ഗ്രീക്കിലെ (Koine Greek) വിഭക്തികൾ (cases):
കൊയ്നേ ഗ്രീക്ക് ഭാഷയിൽ നിർദ്ദേശിക (Nominative), പ്രതിഗ്രാഹിക (Accusative), സംബന്ധിക (Genitive), ഉദ്ദേശിക (Dative), സംബോധന (Vocative) എന്നിങ്ങനെ അഞ്ച് പ്രധാന വിഭക്തികളുണ്ട്. അതിൻ്റെ ലളിതമായി വിശദീകരണം “തെയോസ്‘ (θεός) എന്ന പദത്തിന്റെ ഉദാഹരണത്തിൽ നോക്കാം:

നിർദ്ദേശിക (Nominative):
“തെയോസ്” (θεός – theós) “Τί οὗτος οὕτως λαλεῖ βλασφημὶας τίς δύναται ἀφιέναι ἁμαρτίας εἰ μὴ εἷς ὁ θεός – Tí oútos oútos laleí vlasfimías tís dýnatai afiénai amartías ei mí eís o theós – Why doth this man thus speak blasphemies? who can forgive sins but God only? – ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). ഇത് നിർദ്ദേശികാവിഭക്തിയിലും Nominative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ, “ഒ തെയോസ്” (ὁ θεός) എന്നതിലെ “” (ὁ – o) എന്നത് “നിശ്ചിത വിശേഷണം” (definite article) ആണ്. ഇംഗ്ലീഷിലെ, “The God” എന്നതിലെ “The” എന്നതിന് തുല്യമാണത്. “ദൈവം” (θεός) എന്ന വിഭക്തി കർത്താവിനെ (Subject) കുറിക്കുന്ന അഥവാ, കർത്തൃനാമത്തെ നിർദ്ദേശിക്കുന്ന പദം ആയതുകൊണ്ട്, “ഓസ്” (όςós) എന്ന നാമവിഭക്തിയിലെ (nominative case) പുരുഷലിംഗ ഏകവചന പ്രത്യയം പദത്തിൽത്തന്നെ ഉണ്ട്. അതായത്, “തെയോസ്” (θεός – theós) എന്ന പദമാണ് “ദൈവം” എന്നതിൻ്റെ മൂലപദം.

പ്രതിഗ്രാഹിക (Accusative):
“തെയോൻ” (θεόν – theón) “καὶ ἔκστασις ἔλαβεν ἅπαντας καὶ ἐδόξαζον τὸν θεόν καὶ ἐπλήσθησαν φόβου λέγοντες ὅτι Εἴδομεν παράδοξα σήμερον – kaí ékstasis élaven ápantas kaí edóxazon tón theón kaí eplísthisan fóvou légontes óti Eídomen parádoxa – And they were all amazed, and they glorified God, and were filled with fear, saying, We have seen strange things to day – എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.” (ലൂക്കൊ, 5:26). ഇത് പ്രതിഗ്രാഹികാവിഭക്തിയിലും (Accusative case) ഏകവചനപുല്ലിഗത്തിലും (Singular Masculine) ആണ്. പ്രതിഗ്രാഹികാവിഭക്തി കർമ്മത്തെക്കുറിക്കുന്നതാണ്. ഇവിടെ, “തെയോസ്” (θεός – theón) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത്ത്, “ഓൻ” (όν – ón) പ്രത്യയമായി ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തെ അഥവാ, തെയോൻ” (theón – θεὸν) എന്ന കർമ്മസൂചകപദമായി. അഥവാ, പ്രതിഗ്രാഹിക വിഭക്തിയായി.

സംബന്ധിക (Genitive):
“തെയോവൂ” (θεοῦ – theoú)
“μακάριοι οἱ εἰρηνοποιοί ὅτι αὐτοὶ υἱοὶ θεοῦ κληθήσονται – makárioi oi eirinopoioí óti aftoí yioí theoú klithísontai – Blessed are the peacemakers: for they shall be called the children of God. – സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്താ, 5:9). ഇത് സംബന്ധിക വിഭക്തിയിലും (Genitive case) ഏകവചന പുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ “തെയോസ്” (θεός – theos) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “ഓവൂ” (οῦ – ) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള “തെയോവൂ” (θεοῦ -theoú) എന്ന സംബന്ധിക വിഭക്തിയായി. ഈ പ്രത്യയം ഒരു നാമത്തിന്റെയോ, സർവ്വനാമത്തിന്റെയോ ഉടമസ്ഥത, സംബന്ധം, ഉറവിടം, അളവ് തുടങ്ങിയ ആശയങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഉദ്ദേശിക (Dative):
“തെയോ” (θεῷ – theō)
“οὐχ εὑρέθησαν ὑποστρέψαντες δοῦναι δόξαν τῷ θεῷ εἰ μὴ ὁ ἀλλογενὴς οὗτος – ouch evréthisan ypostrépsantes doúnai dóxan tó theó ei mí o allogenís oútos – There are not found that returned to give glory to God, save this stranger – ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ.” (ലൂക്കൊ, 17:18). ഇത് ഉദ്ദേശികാവിഭക്തിയിലും (Dative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അവസാന അക്ഷരമായ “ഒമേഗ” (Omega) എന്ന അക്ഷരത്തിനൊപ്പം സർക്കംഫ്ലക്സ് ചിഹ്നവും ചേർന്നിട്ടുള്ള (Omega with a circumflex) എന്ന അക്ഷരമാണ് (ῷ) പ്രത്യയമായി ചേർത്തിരിക്കുന്നത്.അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “” (ῷ – oo) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിന്” എന്നർത്ഥമുള്ള “തിയോ” (theō – θεῷ) എന്ന ഉദ്ദേശിക വിഭക്തിയായി. ക്രിയയുടെ പ്രയോജനം അല്ലെങ്കിൽ ഉദ്ദേശത്തെ സൂചിപ്പിക്കുന്നു. മഹത്വം (doxa) ദൈവത്തിന് നല്കുന്നതാണ് സൂചന.

സംബോധിക (vocative):
“തെയേ” (θεέ – theé)
“περὶ δὲ τὴν ἐννάτην ὥραν ἀνεβόησεν ὁ Ἰησοῦς φωνῇ μεγάλῃ λέγων, Ηλι ηλι λαμὰ σαβαχθανι τοῦτ᾽ ἔστιν Θεέ μου θεέ μου ἱνατί με ἐγκατέλιπες – perí dé tín ennátin óran anevóisen o Iisoús foní megáli légon, Ili ili lamá savachthani toút᾽ éstin Theé mou theé mou inatí me enkatélipes – Now from the sixth hour there was darkness over all the land unto the ninth hour – ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46). ഇത് സംബോധന വിഭക്തിയിലും (Vocative;case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അഞ്ചാമത്തെ അക്ഷരമായ “എപ്സിലോൺ” (epsilon) എന്ന അക്ഷരത്തോടൊപ്പം അക്യൂട്ട് ചിഹ്നവും ചേർന്ന (Epsilon with an acute accent) അക്ഷമാണ് (έ) പ്രത്യയമായി ചേർന്നിരിക്കുന്നത്. അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “” (έ – é) പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവമേ!” എന്നർത്ഥമുള്ള “തെയേ” (θεέ – theé) എന്ന സംബോധിക വിഭക്തിയായി. മേല്പറഞ്ഞ അഞ്ച് വിഭക്തികളും ഗ്രീക്ക് ഭാഷയിലെ വ്യാകരണത്തിന്റെ അടിസ്ഥാനമാണ്. ഓരോ വിഭക്തിയും വാക്യത്തിലെ പദത്തിന്റെ പ്രവർത്തനം അനുസരിച്ച് മാറുന്നു.

വിഭക്തിയുടെ മറ്റൊരു ശ്രദ്ധേയമായ തെളിവ് കാണിക്കാം:

യേശു – Ἰησοῦς – Iēsous – യേസൂസ്:
യേശു (Ἰησοῦς – Iisous) എന്നത് നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ പേരാണ്. എന്നാൽ “യേശു” എന്ന പേര് ഗ്രീക്ക് ഭാഷയിൽ മൂന്ന് വ്യത്യസ്ത വിഭക്തി രൂപങ്ങളിൽ കാണപ്പെടുന്നു. അതിന് കാരണം വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളങ്ങളാണ്. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ അങ്ങനെ കാണാൻ കഴിയില്ല. യേസൂസ് (Iēsous) എന്നാണ് ക്രിസ്തുവിൻ്റെ പേര്. എന്നാൽ ഗ്രീക്കിലെയും മലയാളത്തിലെയും വ്യാകരണത്തിൻ്റെ സവിശേഷത നിമിത്തം നാമപദങ്ങ (nouns) വിഭക്തിയുടെ (case) അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു. അതായത്, യേസൂസ് അഥവാ, യേശു” (Ἰησοῦς- Iēsous) എന്ന പേര് പുതിയനിയമത്തിൽ സന്ദർഭം അനുസരിച്ച് മൂന്ന് വ്യത്യസ്ത വിഭക്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിൻ്റെ പേര് 932 വാക്യങ്ങളിലായി 972 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്:

നിർദ്ദേശിക (Nominative):
യേസൂസ് (Ἰησοῦς – Iēsous) “Ἰακὼβ δὲ ἐγέννησεν τὸν Ἰωσὴφ τὸν ἄνδρα Μαρίας ἐξ ἧς ἐγεννήθη Ἰησοῦς ὁ λεγόμενος Χριστός – Iakóv dé egénnisen tón Iosíf tón ándra Marías ex ís egenníthi Iēsous o legómenos Christós – And Jacob begat Joseph the husband of Mary, of whom was born Jesus, who is called Christ – യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “യേസൂസ്” ( Ἰησοῦς) എന്ന പേര് നിർദ്ദേശിക വിഭക്തിയിലാണ് (Nominative case). നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ പേരിൻ്റെ കൃത്യമായ രൂപം “യേസൂസ്” (Ἰησοῦς – Iisous) എന്നാണ്. “യേസൂസ്” എന്ന പേര് 500-ലേറെ പ്രാവശ്യമുണ്ട്.

പ്രതിഗ്രാഹിക (Accusative):
യേസൂൺ (Ἰησοῦν – Iēsoun): “ἐπάραντες δὲ τοὺς ὀφθαλμοὺς αὐτῶν οὐδένα εἶδον εἰ μὴ τὸν Ἰησοῦν μόνον – epárantes dé toús ofthalmoús aftón oudéna eídon ei mí tón Iēsoun mónon – And when they had lifted up their eyes, they saw no man, save Jesus only – അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (മത്താ, 17:8). ഇവിടെ, “യേസൂൺ” (Ἰησοῦν) എന്ന നാമം പ്രതിഗ്രാഹിക വിഭക്തിയിലാണ് (Accusative case). “യേസൂൺ” എന്നതിൻ്റെ മലായള ലിപ്യന്തരണം (Transliteration) യേശു എന്നല്ല; “യേശുവിനെ അഥവാ, യേസൂസിനെ” എന്നാണ്. “യേസൂൺ അഥവാ, യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (Iēsoun) എന്നത്, കണ്ടു (εἶδον – eídon) എന്ന ക്രിയയുടെ പ്രതിഗ്രാഹിക അഥവാ, കർമ്മസൂചകപദമാണ് “യേശുവിനെ” (Ἰησοῦν) എന്നത്. ഇവിടെ, “യേസൂസ്” (Ἰησοῦς – Iisous) എന്ന പേരിൽ “ഊസ്” (ῦς -ún) എന്ന “അക്ഷരങ്ങൾ മാറ്റി തൽസ്ഥാനത്ത്, “ഊൺ” (ῦν – ún) എന്ന പ്രത്യയം ചേർന്നപ്പോൾ, “യേസൂസ് അഥവാ, യേശു” (Ἰησοῦς) എന്ന നിർദ്ദേശിക വിഭക്തി “യേസൂൺ അഥവാ, യേശുവിനെ” എന്ന പ്രതിഗ്രാഹിക വിഭക്തിയായി. “യേസൂൺ എന്ന നാമം 150-ലേറെ പ്രാവശ്യമുണ്ട്.

സംബന്ധിക (Genitive):
യേസൗ (Ἰησοῦ – Iēsou)
“ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – idón dé Símon Pétros prosépesen toís gónasin toú Iēsou légon, Éxelthe ap᾽ emoú óti anír amartolós eimi kýrie – ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – “ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.” (ലൂക്കോ, 5:8). ഇവിടെ, “യേസൗ” (Ἰησοῦ) എന്ന നാമം സംബന്ധിക വിഭക്തിയിലാണ് (Genitive case).” Ἰησοῦ” എന്നതിൻ്റെ ലിപ്യന്തരണം (Transliteration) “യേശുവിൻ്റെ അഥവാ, യേസൂസിൻ്റെ” എന്നാണ്. ഇവിടെ, “യേസൂസ്” (Ἰησοῦς) എന്ന നാമപദത്തിൽ നിന്ന് “എസ്” (ς- s) എന്ന അക്ഷരം ലോപിച്ചാണ് “യേസൗ” (Ἰησοῦ) അഥവാ, “യേശുവിൻ്റെ” എന്ന സംബന്ധികാവിഭക്തി ആയത്. സാധാരണയായി, ഗ്രീക്ക് ഭാഷയിൽ നാമപദങ്ങളുടെ വിഭക്തി രൂപങ്ങൾ അവസാന അക്ഷരങ്ങൾ ലോപിക്കുകയോ മാറുകയോ ചെയ്യുന്നതിലൂടെയാണ് പദങ്ങൾക്ക് രൂപഭേദം വരുന്നത്. “യേസൗ” എന്ന പേര് 223 വാക്യങ്ങളിലായി 250-ലേറെ പ്രാവശ്യം കാണാം.

പുതിയനിയമത്തിൽ “ആത്മാവ്” (Spirit) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “പ്ന്യൂമ” (πνεῦμα – pneuma) പതിനൊന്ന് അതുല്യമായ രൂപത്തിൽ കാണാം. “ആത്മാവ്” (spirit), “ശ്വാസം” (breath), “കാറ്റ്” (wind) എന്നീ അർത്ഥങ്ങളിൽ നപുംസകലിംഗത്തിൽ (Neuter) ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അത് കാണുക:

1. പ്ന്യൂമ – πνεῦμα – pneuma – ആത്മാവ് – Nominative (മത്താ, 26:41)
2. പ്ന്യൂമ – Πνεῦμα – Pneuma – ആത്മാവ് – Nominative (ലൂക്കൊ, 4:18)
3. പ്ന്യൂമ – πνεῦμά – pneuma – ആത്മാവ് – Nominative (ലൂക്കൊ, 1:47)
4. പ്ന്യൂമാസിൻ – πνεύμα-σιν – pneumasin – ആത്മാക്കളോട് – Dative (ലൂക്കൊ, 4:36)
5. പ്ന്യൂമറ്റ – πνεύμα-τα – pneumata – ആത്മാക്കളെ – Accusative (മത്താ, 8:16)
6. പ്ന്യൂമറ്റി – πνεύμα-τί – pneumati – ആത്മാവിൽ – Dative (റോമ, 1:10)
7. പ്ന്യൂമറ്റി – πνεύμα-τι – pneumati – ആത്മാവിൽ – Dative (മത്താ, 5:3)
8. പ്ന്യൂമറ്റോസ് – Πνεύμα-τος – Pneumatos – ആത്മാവിൻ്റെ – Genitive (2കൊരി, 13:14)
9. പ്ന്യൂമറ്റോസ് – πνεύμα-τός – pneumatos – ആത്മാവിൻ്റെ – Genitive (ഗലാ, 5:22)
10. പ്ന്യൂമറ്റോസ് – πνεύμα-τος – pneumatos – ആത്മാവിൻ്റെ – Genitive (ലൂക്കൊ, 4:14)
11. പ്ന്യൂമറ്റോൺ – πνευμά-των – pneumatōn – ആത്മാക്കളുടെ – Genitive (മത്താ, 10:1)

കൊയ്നെ ഗ്രീക്കിൽ (Koine Greek) “വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രധാന പദമാണ് “ലോഗോസ്” (logos). ലോഗോസിൻ്റെ ഒൻപത് അതുല്യമായ (unique) രൂപങ്ങൾ പുതിയനിയമത്തിൽ കാണാം. പുല്ലിംഗ നാമപദമായ (masculine noun) ലോഗോസ് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അതും നോക്കാം:

1. ലോഗോസ് – λόγος – lógos – വചനം – Nominative (യോഹ, 1:1)
2. ലോഗോയി – λόγοι – lógoi – വചനങ്ങൾ – Nominative (മത്താ, 24:35)
3. ലോഗോയിസ് – λόγοις – lógois – വാക്കുകളാൽ – Dative (പ്രവൃ, 15:24; 2തിമൊ, 4:15)
4. ലോഗോൺ – λόγον – lógon – വചനത്തെ – Accusative (മത്താ, 13:22)
5. ലോഗോൻ – λογὸν – logón – വചനത്തെ – Accusative (മർക്കൊ, 16:20)
6. ലോഗൂ – λόγου – lógu – വചനത്തിൻ്റെ – Genitive (ലൂക്കൊ, 1:1)
7. ലോഗൂസ് – λόγους – lógous – വചനങ്ങളെ – Accusative (മത്താ, 10:14)
8. ലോഗോ – λόγῳ – lógō – വാക്ക് – Dative (മത്താ, 8:16)
9. ലോഗോൺ – λόγων – lógōn – വാർത്തയുടെ – Genitive (ലൂക്കൊ, 1:4)

Blue Letter Bible-ൻ്റെ The Greek Case System-ത്തിൽ എട്ട് വിഭക്തിപ്രത്യയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

Greek Word – Case – Case Meaning
Θε – ὸς – theos – nominative – Subject of verb ✔️
Θε – οῦ – theou – genitive – Denotes description/possession ✔️
Θε – οῦ – theou – ablative – Denotes separation ✖️
Θε – ῷ – theo – dative – Denotes focus of interest/indirect object ✔️
Θε – ῷ – theo – locative – Denotes location ✖️
Θε – ῷ – theo – instrumental – Denotes means ✖️
Θε – όν – theon – accusative – Denotes direct object of verb ✔️
Θε – έ – thea – vocative – Denotes address ✔️

മേല്പറഞ്ഞ എട്ടു വിഭക്തിയിൽ മൂന്നെണ്ണം കൊയ്നേ ഗ്രീക്കിൻ്റെ വ്യാകരണനിയമപ്രകാരം വിഭക്തിയായി കണക്കാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. (മലയാളത്തിൽ വേണമെങ്കിൽ പല പദങ്ങളും വിഭക്തിയായി മനസ്സിലാക്കാം). അതിന് രണ്ട് കാര്യങ്ങളാണുള്ളത്: 1. കൊയ്നെ ഗ്രീക്കിൽ (Koine Greek) Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയാണുള്ളത്. 2. പുതിയനിയമ ഗ്രീക്കിൽ യഥാർത്ഥത്തിൽ അങ്ങനെയൊരു വിഭക്തി (case) കാണാൻ കഴിയില്ല. ablative case, locative case, instrumental case എന്നീ മൂന്നു വിഭക്തിയാണ് കെജെവിയിൽ അധികമായി പറഞ്ഞിരിക്കുന്നത്. വിഭക്തിക്ക് തെളിവായി അവർ പറഞ്ഞിരിക്കുന്ന മൂന്നു വാക്യവും താഴെച്ചേർക്കുന്നു:

1. അപാദാനവിഭക്തി (ablative case): “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). ഇതിനെ, കെ.ജെ.വിയിൽ There was a man sent from God, whose name was John എന്നാണ്. കെ.ജെവിയുടെ മലയാളം പരീക്ഷ ഭാഷയായ ബെഞ്ചമിൻ ബെയിലിയിൽ: “ഒരു മനുഷ്യൻ ദൈവത്തിൽ നിന്നു ആയക്കപ്പെട്ടിരിക്കുന്നു” എന്നാണ്. ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം വാക്യം ഇങ്ങനെയാണ്. ഗ്രീക്കു വാക്യത്തിൻ്റെ അർത്ഥവും മേല്പറഞ്ഞ പ്രകാരമാണ്: Έγένετο ἄνθρωποςἀπεσταλμένος παρὰ θεοῦ ὄνομααὐτῷ Ἰωάννης (egeneto anthrōpos, apestalmenos para theou, onoma autǭ Iōannēs). ചിലകാര്യങ്ങൾ പരിശോധിച്ചാൽ ഇത് വിഭക്തിയല്ലെന്ന് മനസ്സിലാക്കാം: 1. ഗ്രീക്കിൽ παρὰ θεοῦ (para theou) എന്നത് ഒറ്റപദമല്ല. “വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപഭേദമാണ് വിഭക്തി.” അതായത്, ഒരു നാമപദത്തിൽ അക്ഷരമോ, അക്ഷരങ്ങളോ ചേർത്ത് ആ പദത്തെത്തന്ന രൂപഭേദം വരുത്തുന്നതാണ് വിഭക്തി; അല്ലാതെ രണ്ട് പദങ്ങളെയല്ല വിഭക്തി എന്ന് പറയുന്നത്. 2. പുതിയനിയമത്തിൽ ‘ദൈവത്തിൽ നിന്നു‘ എന്നതിന് സമാനമായ ഒറ്റപ്പദം ഇല്ല. മലയാളത്തിൽ “നിന്നു” എന്നും ഇംഗ്ലീഷിൽ “from” എന്നും ഗ്രീക്കിൽ “പേര” (παρὰ) എന്നുമുള്ള ഒരു പ്രത്യയം മുൻചേർച്ചയായി അഥവാ, “ദൈവത്തിൽ നിന്നു” എന്ന അർത്ഥത്തിൽ “പേര, തെയോ” (παρὰ θεῷ) എന്ന രണ്ട് പദമാണ് ഗ്രീക്കിൽ കാണുന്നത്: (യോഹ, 1:6; 9:33; 2പത്രൊ, 1:17). അതിനെ വിഭക്തി എന്ന് പറയില്ല. ഇവിടെ, പേര” (παρὰ) എന്ന പദം വിഭക്ത്യുപസർഗ്ഗം (preposition) ആണ്, പേര തെയോ (para theou) എന്നതിനെ prepositional phrase എന്നാണ് പറയുന്നത്. 3. അപാദാനവിഭക്തി” (ablative case) എന്ന പുതിയൊരു വിഭക്തി തെളിയിക്കാൻ, സംബന്ധികാവിഭക്തിയിലെ (Genitive Case) “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള theou (θεοῦ) എന്ന നാമപദമാണ് അവർ ഉപയോഗിക്കുന്നത്. അതായത്, “ദൈവത്തിൻ്റെ” (θεοῦ) എന്നർത്ഥമുള്ള പദവും ഒപ്പം “from, with, beside, near, by” എന്നൊക്കെ അർത്ഥമുള്ള “para” (παρὰ) എന്ന പദവും പ്രത്യേകമായി ചേർത്തിട്ടാണ് വിഭക്തിയാണെന്ന് പറയുന്നത്. അതിനാൽ, അപാദാന (ablative) എന്നൊരു വിഭക്തി പുതിയനിയമ ഗ്രീക്കിൽ ഉണ്ടെന്ന് പറയാൻ സാധാരണനിലയിൽ കഴിയില്ല. [ablative case എന്നതിന് പ്രയോജികാവിഭക്തി എന്ന് മലയാളത്തിൽ അർത്ഥം കാണുന്നുണ്ട്: [കാണുക: SHABDKOSH®, ഓളം]

ആധാരികാവിഭക്തി (Locative case): “സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.” (യോഹ, 3:21). ഇംഗ്ലീഷ് വാക്യം: “But he who practices the truth comes to the light, that his deeds may be manifested as having been wrought in God.” ഗ്രീക്കുവാക്യം: ὁ δὲ ποιῶν τὴνἀλήθειαν ἔρχεται πρὸς τὸ φῶς ἵνα φανερωθῇ αὐτοῦ τὰ ἔργα ὅτι ἐν θεῷ ἐστιν εἰργασμένα (ho de poiōn tēn alētheian erchetai pros to phōs – hina phanerōthē| autou ta erga hoti en theǭ estin eirgasmena). “ദൈവത്തിൽ” എന്ന ഒറ്റപ്പദം മലയാളത്തിലുണ്ട്. എന്നാൽ ഇംഗ്ലീഷിൽ “in, God” എന്നത് രണ്ടു പദമാണ്. അതുപോലെ ഗ്രീക്കിലും “എൻ, തെയോ” (en theo – ἐν θεῷ) എന്നത് രണ്ടുപദമാണ്: (യോഹ, 3:21; റോമ, 2:17; കൊലൊ, 3:3; 1തെസ്സ, 1:1; 2തെസ്സ, 1:1; യൂദാ, 1:1). “എൻ” (ἐν) എന്ന പദത്തിന് “on, at, by, with എന്നൊക്കെ അർത്ഥമുണ്ട്. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case). “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാൻ എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, ആധാരിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് വ്യാകരണനിയമപ്രകാരം പറയാൻ പറ്റില്ല.

പ്രയോജികാവിഭക്തി (Instrumental case): “യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.” (മർക്കൊ, 10:27). ഇംഗ്ലീഷ് വാക്യം: “Looking upon them, Jesus said, ‘With men it is impossible, but not with God; for all things are possible with God.” ഗ്രീക്കുവാക്യം: ἐμβλέψας αὐτοῖς ὁ Ἰησοῦς λέγει παρὰ ἀνθρώποις ἀδύνατον ἀλλ᾽ οὐ παρὰ θεῷ πάντα γὰρ δυνατὰ παρὰ τῷ θεῷ. (emblepsas autois ho Iēsous legei, Para anthrōpois adunaton all ou para theǭ, panta gar dunata para tǭ theǭ). with God-ന് “ദൈവത്തോടൊപ്പം” എന്നാണർത്ഥം. കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയ്ലിയിൽ, “ദൈവത്താൽ സകല കാര്യവും കഴിയും” എന്നാണ്. (BCS മലയാളം പരിഭാഷയും നോക്കുക). “para” (παρὰ) എന്ന പദം ഗ്രീക്കുപദത്തിന്, “from, with, beside, near, by” എന്നൊക്കെ അർത്ഥമുണ്ട്. para theǭ എന്ന പദത്തെ by God അഥവാ, ദൈവത്താൽ എന്നും മനസ്സിലാക്കാം. ദൈവത്തോടൊപ്പം സകലവും സാദ്ധ്യമാണ് (All things are possible with God) എന്ന് പറഞ്ഞാലും, ദൈവത്താൽ സകലവും സാദ്ധ്യമാണെന്ന് (All things are possible with God) ശരിയാണ്. പക്ഷെ, ദൈവത്തോടൊപ്പം എന്നോ, ദൈവത്താൽ എന്നോ ഉള്ള ഗ്രീക്കിലെ ഒറ്റപ്പദം ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case) “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാനും എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, പ്രയോജിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് ഭാഷാപരമായി പറയാൻ പറ്റില്ല. [കാണുക: 1. A Digital Tutorial for Ancient Greek, 2. Nouns, Pronouns, and their Case Functions, 3. Grammar Point 2: The Five Noun Cases, 4. Greek Grammar, 5. Koine Greek/4. Introduction to Nouns, 6. Decoding the Modern Greek Cases, 7. Greek Grammar Blog, 9. The Greek Case System Blue Letter Bible]

2️⃣ മറ്റു പ്രത്യയങ്ങൾ (suffixes):
മലയാളത്തിൽ പ്രത്യയങ്ങൾ പ്രധാനമായും നാലുവിധമുണ്ട്: വിഭക്തി പ്രത്യയങ്ങൾ, ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ. അതിൽ വിഭക്തി പ്രത്യയങ്ങൾ മുകളിൽ നാം കണ്ടതാണ്. ബാക്കി പ്രത്യങ്ങൾ താളെക്കാണാം:

ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ:
അൻ – പുല്ലിംഗം – അവൻ
അൾ – സ്ത്രീലിംഗം – അവൾ
– സ്ത്രീലിംഗം – കേമി 1
തു – നപുംസകലിംഗം – അതു/ അത്
അം – നപുംസകലിംഗം – കേമം 2

വചനപ്രത്യയങ്ങൾ: വചനം കാണിക്കുന്നതിന് വേണ്ടി നാമങ്ങളോടുകൂടി ചേർക്കുന്ന പ്രത്യയങ്ങളാണ് വചനപ്രത്യയങ്ങൾ. ഏകവചനം, ബഹുവചനം എന്നിങ്ങനെ വചനങ്ങൾ രണ്ടുവിധമുണ്ട്. ഏകവചനത്തിന് പ്രത്യയമില്ല. ബഹുവചനം സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നുവിധമുണ്ട്:
മാർ – സലിംഗബഹുവചനം – അമ്മമാർ, അച്ഛൻമാർ
അർ – അലിംഗബഹുവചനം – മിടുക്കർ, അധ്യാപകർ
കൾ – നപുംസക ബഹുവചനം – മരങ്ങൾ, ആടുകൾ
മാർ, അർ, കൾ – പൂജക ബഹുവചനം -പിതാക്കൾ, ഭട്ടർ, പ്രഭുക്കന്മാർ
– സർവനാമ ബഹുവചനം – അവ, ഇവ

കാലപ്രത്യയങ്ങൾ: ക്രിയ നടക്കുന്ന സമയത്തെ കുറിക്കുന്നവയാണ് കാലപ്രത്യയങ്ങൾ. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ കാലങ്ങൾ മൂന്നുവിധമാണ്:
, തു – ഭൂതകാലം – പോയി, വന്നു
ഉന്നു – വർത്തമാനകാലം – വരുന്നു, പോകുന്നു
ഉം – ഭാവികാലം – വരും, പോകും. [കാണുക: മലയാളത്തിലെ പ്രത്യയങ്ങൾ]

പുതിയനിയമത്തിലും ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ എന്നിങ്ങനെ പല പ്രത്യയങ്ങളുമുണ്ട്. ഇവ നാമങ്ങൾ, ക്രിയകൾ എന്നിവയുടെ രൂപഭേദങ്ങൾ നിർണ്ണയിക്കാൻ സഹായിക്കുന്നു. അവയുടെ ചില ഉദാഹരണങ്ങൾ നോക്കാം:

ലിംഗപ്രത്യയങ്ങൾ (Gender Suffixes):
ഔട്ടോസ്” (αὐτός – outos) എന്ന പദത്തിന് “അവൻ” (He) എന്നാണർത്ഥം: (മത്താ, 21:27). ഇത് “പുല്ലിഗം” (Masculine) ആണ്. എന്നാൽ “ഔട്ടേ” (αὐτὴ – aute) എന്ന പദത്തിന് “അവൾ” (She) എന്നാണ്: (ലൂക്കൊ, 2:36). ഇത് outos-ൻ്റെ “സ്ത്രീലിംഗം” (Feminine) ആണ്. അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു അക്ഷരമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “êta” (ὴ) എന്ന അക്ഷരം അഥവാ, “” (ὴ – e) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “aute” എന്ന സ്ത്രീലിംഗമായി.

അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് ബഹുവചന “സ്ത്രീലിംഗം” (Feminine) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς – às) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “autàs” എന്ന ബഹുവചന സ്ത്രീലിംഗമായി.

ഓട്ടോ” (αὐτό – outo) എന്ന പദത്തിന് “അത്” (it) എന്നാണർത്ഥം: (മർക്കൊ, 4:7). ഇത് outos-ൻ്റെ “നപുംസകലിംഗം” (Neuter) ആണ്. ഇവിടെ Sigma (ς) അഥവാ, “സ്” (ς – s) എന്ന അക്ഷരം ലോപിച്ചാണ് “outos” എന്ന പുല്ലിഗം “outo” എന്ന “നപുംസകലിംഗം” (Neuter) ആയത്.

വചനപ്രത്യയങ്ങൾ (Number Suffixes):
അവൻ” (He) എന്നർത്ഥമുള്ള “ഔട്ടോസ്” (αὐτός – outos) എന്ന പദം “ഏകവചനം” (Singular) ആണ്: (മത്താ, 21:27). എന്നാൽ “അവർ” (they) എന്നർത്ഥമുള്ള “ഔട്ടോയി” (αὐτοὶ – outoi) എന്ന പദം “ബഹുവചനം” (Plural) ആണ്: (മത്താ, 5:5). ഇവിടെ, “ഔട്ടോസ്” (αὐτός) “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ഹോയി” (hoi) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന “ഏകവചനം” (Singular) “outoi” (αὐτοὶ) എന്ന “ബഹുവചനം” (Plural) ആയി.

അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് സ്ത്രീലിംഗ “ബഹുവചനം” (plural) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു പദമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς -as) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന ഏകവചനം “autàs” എന്ന “ബഹുവചനം” ആയി.

വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോസ്” (λόγος logos) എന്ന നാമപദം എകവചന (Singular) പുല്ലിംഗമാണ്: (യോഹ, 1:1). എന്നാൽ “വചനങ്ങൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോയി” (λόγοι – logoi) ബഹുവചനം (Plural) ആണ്: (മത്താ, 24:36). അതായത്, “വചനം” എന്നർത്ഥമുള്ള “λόγος” എന്ന പദത്തിൻ്റെ അവസാനത്തെ രണ്ടക്ഷരമായ “ഓസ്” (ος – os) എന്ന പ്രത്യയം മാറ്റിയിട്ട്, തൽസ്ഥാനത്ത് “ഓയി” (οι – oi) എന്ന പ്രത്യയം ചേർത്തപ്പോൾ, “logos” എന്ന ഏകവചനം (Singular) “logoi” (λόγοι) എന്ന ബഹുവചനം ആയി. ലോഗോസ് എന്ന പദത്തിൻ്റെ വേറെയും ബഹുവചന പദങ്ങളുണ്ട്: “ലോഗോൺ – λόγων – lógon” (മത്താ, 12:37), “ലോഗോയിസ് – λόγοις – lógois” (മർക്കൊ, 12:24).

വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദമാണ് “റീമാ” (rhema). “റീമായും” ഒൻപത് അതുല്യമായ (unique) രൂപത്തിൽ കാണാം. നപുംസകലിംഗ നാമപദമായ (neuter noun) റീമയും ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്:

1. റീമ – ῥῆμα – rhema – വചനം – Singular (റോമ, 10:8)
2. റീമ – ῥῆμά – rhema – വാക്കു – Singular (ലൂക്കൊ,1:38)
3. റീമാസിൻ – ῥήμασιν – rhēma-sin – വാക്കുകൾ – Plural (യോഹ, 5:47)
4. റീമാറ്റ – ῥήματά – rhēma-ta – വചനങ്ങൾ– Plural (യോഹ, 12:48)
5. റീമാറ്റ – ῥήματα – rhēma-ta – വചനങ്ങൾ – Plural (യോഹ, 6:68)
6. റീമാറ്റി – ῥήματί – rhēma-ti – വാക്കു – Singular (ലൂക്കൊ, 5:5)
7. റീമാറ്റി – ῥήματι – rhēma-ti – വചനം – Singular (മത്താ, 4:4)
8. റീമാറ്റോസ് – ῥήματος – rhēma-tos – വാക്കു – Singular (മത്താ, 26:75)
9. റീമാറ്റോൺ – ῥημάτων – rhēma-tōn – വാക്കു – Plural (ലൂക്കൊ, 24:8)

കാലപ്രത്യയങ്ങൾ (Tense Suffixes):
പഴയനിമത്തിൽ രക്ഷ (salvation) “രക്ഷിക്കുന്നു” (saveth), രക്ഷ നൽകുന്നു (saving) എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് “യേഷ” (יֵשַׁע – yesha) എന്നൊരു ക്രിയാപദമാണ്: സങ്കീ, 20:6; 2:16; 61:10). “യേഷ” (ישׁע) എന്ന എബ്രായ ക്രിയയുടെ പ്രാഥമിക വിവർത്തനമാണ് “സോസോ” (σῴζω – sōzō) എന്ന ഗ്രീക്ക് ക്രിയാപദം. sozo എന ധാതുവിൻ്റെ അനേകം വ്യത്യസ്ത രൂപങ്ങൾ മൂന്നു കാലങ്ങളിലായി (ഭൂത,വർത്തമാന,ഭാവി) പ്രത്യയങ്ങൾ (Suffixes) ചേർത്ത് പറഞ്ഞിരിക്കുന്നത് പുതിയനിയമത്തിൽ കാണാം:

ഭൂതകാലം (Past Tense):
1.സോസാൻടോസ്” (σώσαντος- sōsantos) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചു” (hath saved) എന്നാണ്: (1തിമൊ, 2:19). “നാം രക്ഷിക്കപ്പെട്ടു” എന്നാണ് അതിൻ്റെ ശരിയായ അർത്ഥം. പൂർണ്ണമായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന പേരെച്ചമാണ് ഈ ഭൂതകാലക്രിയ. “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” (σῴζω – sōzō) എന്ന ധാതുവിവിനോട് “ആൻ്റോസ്” (αντος – antos) എന്ന “പ്രത്യയം” (suffix) ചേർന്നാണ് “സോസാൻടോസ്” (sōsantos) എന്ന ഭൂതകാലക്രിയ ഉണ്ടായത്.
2.സോസാസ്” (σώσας – sōsas) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചശേഷം” (having saved) എന്നാണ്: (യൂദാ, 1:5). ഇതും സോസോ” (sōzō) എന്ന ധാതുവിവിനോടുകൂടെ “സാസ്” (σας – sas) എന്ന “പ്രത്യയം” (suffix) ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്.
3.എസോതേമെൻ” (ἐσώθημεν – esṓthēmen) = “നാം രക്ഷിക്കപ്പെട്ടിരിക്കുന്നു” (we are saved) എന്നാണ്: (റോമ, 8:24). ഈ പദത്തിൽ മുമ്പിലുള്ള “എപ്സിലോൺ” (epsilon) അഥവാ, “എ” (ἐ – e) എന്ന അക്ഷരം അപൂർണ്ണമായ (aorist) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം (augment) ആണ്. ഇതിനെ ഒരു “ഉപസർഗ്ഗമായി (prefix) കണക്കാക്കാം. ഇത് “സോസോ” (σῴζω) എന്ന പദത്തോടൊപം “തേമെൻ” (θημεν – thēmen) എന്ന “പ്രത്യയം” ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്.
4.സെസോകെൻ” (σέσωκέν – sésōken) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചിരിക്കുന്നു” (hath saved) എന്നാണ്: (ലൂക്കൊ, 7:50; 18:42). ഇത് “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” ( എന്ന ക്രിയയിൽ പ്രത്യയം ചേർന്ന് ഉണ്ടായതാണ്. “സോസോ” (sōzō) എന്ന ക്രിയയുടെ “പൂർണ്ണമായ” (perfect) ഭാവികാല രൂപമാണ്. ഇതിൻ്റെ മുമ്പിൽ കാണുന്ന “സെ” (σε – se) എന്നത് പൂർണ്ണമായ (perfect) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം അഥവാ, ഉപസർഗ്ഗം (prefix) ആണ്. “സോസോ” (sōzō) എന്ന ധാതുവിനൊപ്പം “കെൻ” (κέν – ken) എന്ന “പ്രത്യയം” ചേർന്നാണ് “സെസോകെൻ” (sésōken) എന്ന ഭൂതകാലക്രിയയായി.

വർത്തമാനകാലം (Present Tense):
1. സോസെയ്” (σῴζει – sṓzei) എന്ന പദത്തിൻ്റെ അർഥം “രക്ഷിക്കുന്നു” (Save) എന്നാണ്: (1പത്രൊ, 3:21). ഇത്, “സോസോ” (sōzō) എന്നതിൻ്റെ വർത്തമാനകാല ക്രിയയാണ്. “സോസോ” (σῴζω) എന്ന പദത്തോട് “” (ει – ei) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുന്നു” എന്നർത്ഥമുള്ള “സോസെയ്” (sṓzei) എന്ന വർത്തമാനകാല രൂപമായി.
2.സോയിസെറ്റെ” (σῴζετε – sṓizete) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിപ്പിൻ, അല്ലെങ്കിൽ രക്ഷിക്കുക” (Save) എന്നാണ്: (യൂദാ, 1:23). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “എറ്റെ” (ετε – ete) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുക” എന്നർത്ഥമുള്ള “സോയിസെറ്റെ” (sṓizete) എന്ന വർത്തമാനകാല ക്രിയയായി.
3. സോസോമെനോയ്സ്” (σῳζομένοις – sōzomenois) എന്ന പദത്തിന്, “രക്ഷിപ്പെടുന്നവർക്ക്” (are saved) എന്നാണർത്ഥം: (1കൊരി, 1:18; 2കൊരി, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഓമെനോയ്സ്” (ομένοις – omenois) എന്ന “പ്രത്യയം” ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവർക്ക്” എന്നർത്ഥമുള്ള “സോസോമെനോയ്സ്” (sōzomenois) എന്ന വർത്തമാനകാല രൂപമായി.
4. സോസോമെനോസ്” (σῳζομένους – sōzomenous) എന്ന പദത്തിന് “രക്ഷിക്കപ്പെടുന്നവരെ” (who were being saved) എന്നാണർഥം: (പ്രവൃ, 2:47). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ മറ്റൊരു വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഒമെനോസ്” (ομένους – oménous) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവരെ” എന്നർത്ഥമുള്ള “സോസോമെനോസ്” (sōzomenous) എന്ന വർത്തമാനകാല രൂപമായി.

ഭാവികാലം (Future Tense):
1.സോതേനൈ” (σωθῆναι – sōthēnai) എന്ന പദത്തിന് “രക്ഷിക്കപ്പെടുവാൻ അല്ലെങ്കിൽ, രക്ഷിക്കപ്പെടും” (shall be saved) എന്നാണർത്ഥം: (പ്രവൃ, 4:12; 15:12; 1തിമൊ, 2:5). ഇത് “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേനൈ” (θῆναι – thenai) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷികപ്പെടും” എന്നർത്ഥമുള്ള “സോതേനൈ” (sōthēnai) എന്ന ഭാവികാലക്രിയയായി.
2.സോതേസെറ്റൈ” (σωθήσεται – sothēsetai) എന്ന പദത്തിന് “രക്ഷിക്കപ്പെടും” (shall be saved);എന്നാണ്: (മത്താ, 10:22; 24:13; മർക്കൊ, 13:13; 16:16; യോഹ, 10:9; പ്രവൃ 2:21; റോമ, 9:27; 10:13; 11:26; 1കൊരി, 3:15; 1തിമൊ, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സെറ്റൈ” (σεται – setai) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസെറ്റൈ” (sothēsetai) ആയി.
3.സോതേസീ” (σωθήσῃ – sōthēsē) എന്ന പദത്തിൻ്റെ അർത്ഥവും “രക്ഷിക്കപ്പെടും” (shalt be saved) എന്നാണ്: (പ്രവൃ, 11:14; 16:31; റോമ, 10:9). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. അതായത്, “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സീ” (σῃ – se) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസീ” (sōthēsē) ഭാവികാല ക്രിയയായി.
4.സോതേസോമെത” (σωθησόμεθα – sōthēsometha) എന്ന പദത്തിന് “നാം രക്ഷിക്കപ്പെടും” (we shall be saved) എന്നാണോത്ഥം: (റോമ, 9,10). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല കർമ്മണി രൂപമാണ്. ഇതിൽ, “ഈസ” (ησ – es) എന്നത് കർമ്മണി (passive) ഭാവിയെ സൂചിപ്പിക്കുന്നു. “ഒമെത” (όμεθα – ometha) എന്ന പ്രത്യയവും ചേരുമ്പോൾ “സോതേസോമെത” (sōthēsometha) എന്നായി.

3️⃣ ഉപസർഗ്ഗങ്ങൾ (prefixes):
പദങ്ങളുടെ ‘മുന്നിൽ‘ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ ‘ഉപസർഗം’ (Prefix) എന്നു പറയുന്നു. മലായളത്തിൽ സം-, ഉപ-, അ-, പ്രതി, വി-, അഭി-, തുടങ്ങി ധാരാളം ഉപസർഗങ്ങളുണ്ട്. ഉപസർഗ്ഗങ്ങളുടെ ചില തെളിവുകൾ:

1. സമ്മേളനം, സംഭാഷണം തുടങ്ങിയ വാക്കുകളിൽ “സം” എന്നത് ഉപസർഗ്ഗമാണ്.
2. ഉപക്ഷേപിക്കുക, ഉപക്രമിക്കുക, ഉപജീവിക്കുക, ഉപചരിക്കുക, ഉപകരിക്കുക തുടങ്ങിയ പദങ്ങളിൽ “ഉപ” എന്നത് ഉപസർഗ്ഗമാണ്.
3. ആഗമിക്കുക, ആനയിക്കുക തുടങ്ങിയ വാക്കുകളിൽ ‘ആ’ എന്നത് ഉപസർഗം.
4. പ്രതിപക്ഷം, പ്രതിനായകൻ, തുടങ്ങിയ വാക്കുകളിൽ ‘പ്രതി’ എന്നതാണ് ഉപസർഗ്ഗം.
5. വിഖ്യാതം, വിവാദം വിഫലം, വിധവ, വിധുരൻ തുടങ്ങിയ വാക്കുകളിൽ “വി” എന്നതാണ് ഉപസർഗ്ഗം.
6. അഭിപ്രേരണ, അഭിനയിക്കുക, അഭിനിവേശം തുടങ്ങിയ വാക്കുകളിൽ “അഭി’ എന്നത് ഉപസർഗ്ഗം. [ഉപസർഗ്ഗം]

കൊയ്നേഗ്രീക്കിലെ ഉപസർഗ്ഗങ്ങൾ (prefixes):
ഛിദ്രം അല്ലെങ്കിൽ ഭിന്നത” (dissension) എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സ്റ്റാസിസ്” (στάσις – stasis) എന്ന ഒരു പദമുണ്ട്: (പ്രവൃ, 23:7). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും (Septuagint) മൂന്നിടത്ത് പദം കാണാം: (ആവ, 28:65; സദൃ, 7:14; യെഹെ, 1:28). പുനരുത്ഥാനം (resurrection) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന”അനാസ്റ്റാസിസ്” (ἀνάστασις – anastasis) എന്നൊരു പദം അനേകംപ്രാവശ്യം പുതിയനിയമത്തിലുമുണ്ട്: (യോഹ, 11:25;1കൊരി, 15:12,13,21,42; വെളി, 20:6). “സ്റ്റാസിസ്” (stasis) എന്ന പദത്തോടൊപ്പം “മുകളിലേക്ക്” (up) എന്നർത്ഥമുള്ള “അനാ” ἀνά – aná) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ് അനാസ്റ്റാസിസ്” (anastasis) എന്ന പദം ഉണ്ടായത്. “aná” (ἀνά) എന്ന പദം സെപ്റ്റ്വജിൻ്റിൽ പ്രധാനമായിട്ടും “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടാണ് കാണുന്നത്. ഉദാ: “മദ്ധ്യേ” (midst) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος – ana mesos) എന്ന പദം വിഭക്ത്യുപസർഗ്ഗമായി അഥവാ, മുൻപദമായി പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:4,6,7,14,18). (സത്യവേദപുസ്തകം 1:6 നോക്കുക). എന്നാൽ പുതിയനിയമത്തിൽ “അനാ” ഉപസർഗ്ഗമായിട്ട് മാത്രമല്ല; “ഇടയിൽ” (among) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος) എന്ന “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടും (മത്താ, 13:25), പുനരുത്ഥാനം എന്ന അർത്ഥത്തിൽ അനാസ്റ്റാസിസ്” (ἀνάστασις) ഉപസർഗ്ഗം ആയിട്ടും (യോഹ, 11:25), “ഓരോരുത്തർക്കും, ഓരോന്നു” (ἀνά – ana) എന്നിങ്ങനെ പ്രത്യേകമായും ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 20:9,10; വെളി, 4:8).

താഴേക്ക്, എതിരായി” (against, down) എന്നീ അർത്ഥങ്ങളുള്ള “കറ്റാ” (κατα – kata) എന്നൊരു പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ഉല്പ, 1:2,11,12,21,24,25; മത്താ, 5:23; 8:32; 10:35; 12:32). “ഇറങ്ങുന്ന, താഴേക്കുവരുന്ന” (descending) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “കറ്റാവൈനോൺ” (καταβαῖνον – katavainon) എന്ന മറ്റൊരു പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (യോശു, 6:13,16; 2ദിന, 7:3; 132:2; മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32,33; പ്രവൃ, 10:11; 11:5). “കറ്റാവൈനോൺ” (katavainon) എന്ന പദത്തിൻ്റെ ഉപസർഗ്ഗമാണ് (prefix) “കറ്റാ” (kata) എന്ന പദം.

കൂടെ, ഒപ്പം” (with) എന്നർത്ഥമുള്ള “സിൻ” (συν – syn) എന്ന പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും അനേകം പ്രാവശ്യമുണ്ട്: (പുറ, 10:9; ലേവ്യ, 3:4,10,15; 4:9; മത്താ, 26:35; 27:38; മർക്കൊ, 2:26; 4:10; 15:27). “ഒന്നിച്ചുകൂടുക, സഭ അല്ലെങ്കിൽ, പള്ളി” (synagogue) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സിനഗോഗി” (συναγωγή – synagogí) എന്ന പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ലേവ്യ, 24:14; സംഖ്യാ, 10:7; 15:35; പ്രവൃ, 17:1; വെളി, 2:9). “നടപ്പു” (conduct) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “അഗോഗി” (αγωγή – agōgē) എന്ന പദത്തോടൊപ്പം ഉപസർഗ്ഗമായി (prefix) “സിൻ” (syn) എന്ന പദവും ചേർന്നപ്പോഴാണ് “സിനഗോഗി” (synagogí) എന്ന പദമുണ്ടായത്: (മത്താ, 26:35 + 2തിമൊ, 3:10 = പ്രവൃ, 17:1).

നയിക്കൽ, നിർദ്ദേശം, പരിശീലനം” (leading, guiding) എന്നൊക്കെ അർത്ഥമുള്ള “അഗോഗെൻ” (ἀγωγὴν – agōgēn) എന്നൊക്കെ അർത്ഥമുള്ള ഒരു പദം സെപ്റ്റ്വജിൻ്റിൽ കാണാം: (എസ്ഥേ, 10:3; 2മക്കാ, 6:8; 11:24; 3മക്കാ, 4:10). പ്രതിഗ്രാഹിക (Accusative) വിഭക്തിയിലുള്ളതും സത്യവേദപുസ്തകത്തിൽ “പള്ളിയിൽ” (synagogue) എന്നു പരിഭാഷ ചെയ്തിരിക്കുന്നതുമായ “സുനഗോഗെൻ” (συναγωγὴν – synagōgēn) എന്ന പദം പത്തുപ്രാവശ്യമുണ്ട്. ഉദാ: (മത്താ, 12:9; മർക്കൊ, 1:21; ലൂക്കൊ, 6:6; 7:5; പ്രവൃ, 13:14). സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെയുള്ള “സിൻ” (συν – syn) എന്ന പദം ഉപസർഗ്ഗമായി (prefix) “അഗോഗെൻ“‘ (αγωγὴν – agōgēn) എന്ന പദത്തോടൊപ്പം ചേർന്നപ്പോഴാണ് “സുനഗോഗെൻ” (synagōgēn) എന്ന പദമുണ്ടായത്.

, ഇൽ, എതിരെ” (on, into, against) എന്നൊക്കെ ഉപയോഗിച്ചിരിക്കുന്ന “എപി” (ἐπί – epi) എന്ന പദമാണ് “അദ്ധ്യക്ഷസ്ഥാനം” (the office of a bishop) എന്നർത്ഥമുള്ള “എപിസ്കോപേസ്” (episkopēs – episkopēs) എന്ന പദത്തിൻ്റെയും (1തിമൊ, 3:1), “സന്ദർശകൻ” (visitest) എന്നർത്ഥമുള്ള “എപിസ്കെപ്റ്റേ“‘ (ἐπισκέπτῃ – episkepte) എന്ന പദത്തിൻ്റെയും ഉപസർഗ്ഗം: (എബ്രാ, 2:6). “മുമ്പെ” (before) എന്നർത്ഥമുള്ള “പ്രോ” (προ – pro) എന്ന പദമാണ് (മത്താ, 5:12), “പ്രവാചകൻ” (prophet) എന്നർത്ഥമുള്ള “പ്രോഫീറ്റീസ്” (προφήτης – prophētēs) എന്നതിൻ്റെയും (ലൂക്കൊ, 1:76), “പ്രവചനം” (prophecy) എന്നർത്ഥമുള്ള “പ്രൊഫെറ്റെയ” προφητεία – prophēteía) എന്നതിൻ്റെയും (മത്താ, 13:14) ഉപസർഗ്ഗം: [Koine Greek Prefixes and Suffixes]

വിഭക്തിക്കും പ്രത്യയത്തിനും ഉപസർഗ്ഗത്തിനും ഇതുപോലെ അനവധി തെളിവുകൾ ബൈബിളിലുണ്ട്. ഇത് പുതിയനിയമം എഴുതിയ കൊയ്നേഗ്രീക്കിൻ്റെ സമ്പൂർണ്ണ വ്യാകരണമൊന്നുമല്ല; ബൃഹത്തായ വ്യാകരണസൃംഗലയുടെ ഒരു കണ്ണി മാത്രമാണ്. തന്നെയുമല്ല, മേല്പറഞ്ഞതൊന്നും ഗ്രീക്കുഭാഷയുടെ ആധികാരിക വ്യാകരണത്തിൻ്റെ ഭാഗമല്ല; എൻ്റെ ബൈബിൾ പഠനത്തിനായി കണ്ടെത്തുന്നവയാണ്. [കാണുക: വിഭക്തികൾ: കർത്താവ്, പിതാവ്, ആത്മാവ്, പുത്രൻ, മനുഷ്യൻ, പ്രതിമ]

ദാവീദ്

ദാവീദ് (David)

പേരിനർത്ഥം – പ്രിയൻ

പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ്, മശീഹയുടെ പ്രതിരൂപം എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപ്പെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർപോലെ തന്നെ ബൈബിളിൽ മറ്റാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദുപുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാട് പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തുവരെയുള്ള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്: (1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത് = 4; വൌ = 6; ദാലത്ത് = 4; ദാവീദ് = 14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാർ 2-ാം അദ്ധ്യായം വരെയും 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്. 

ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ, 16:18) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയയ്ക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുകയും ദൈവാത്മാവ് ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചുകഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻ്റെ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിനു് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയന്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസ്രായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ; ‘ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ’ എന്ന ഗാനപ്രതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്ന് നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നുറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശത്രുവായി തീർന്നു. (1ശമൂ, 18:29). 

ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറ്റൊരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തന്റെ പ്രഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണ് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധ സ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ട് ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (22:1-2). ഇവർ യിസ്രായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിന്മേൽ ജീവിക്കുകയും ചെയ്തുവന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24, 26 അ) അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിൻ്റെ അടുക്കലെത്തി. (1ശമൂ, 27:3-4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ 

ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിന്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27)

ഹൈബാനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് ഏകദേശം 30 കി.മീറർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രോനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി. 

ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായേൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം ഏറ്റുവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയിമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേബെർ മുതൽ വടക്ക ഹമ്മാത്തുവരെ വ്യാപിച്ചിരുന്നു. 

ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ), ശാസ്ത്രിയും (സോഫെർ) ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായ രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷകസേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25-26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേത സ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേതപട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങൾ ഒഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ. 

ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരുശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5, 15, 19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2 ശമൂ, 6:12-15). ആ സമയം ഏഫാദ് ധരിച്ചുകൊണ്ട് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമനകൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണ് ദാവീദ് കൂടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രൂഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിൻ്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7;3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ, ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.  

മെഫീബോശെത്ത്: യെരൂശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിൻ്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൗലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി (ബി.സി. 995). മെഫീബോശെത്ത് യെരൂശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:13)  

ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസപാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്ക് ഏല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശലിന്റെയും യോനാഥാൻ്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിന് മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14). 

ബത്ത്-ശേബ: ഭൌതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതുകണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ട് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10) ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990), അബ്ശാലോമിന്റെ ഭൃത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും (ബി.സി. 988). (2ശമൂ, 11 : 1- 13:29). 

അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുശലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ, രണ്ടു വർഷം അവൻ രാജാവിന്റെ മുഖം കാണാതെ സ്വന്തംവീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് അവന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻ്റെ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുള്ള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്നു ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടി വന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരൂശലേമിൽനിന്നു ഓടിപ്പോയി. പ്രവാസകാലത്ത് ദാവീദിന്റെ താമസസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ കമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫ്രയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ, 18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെരാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനുശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22). 

മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവ്നയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവ്നയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25).

അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്നു അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടുവന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:1-9). ബി.സി. 970-ൽ തന്റെ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27-28). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16). 

ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്.

ദാവീദ് ഉത്തമഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദ് ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു. 

ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാൻ്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂ, 22-ലെ ഗീതം പ്രസിദ്ധമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതുതന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ എന്നു പ്രഖ്യാതി നേടി. (2ശമൂ, 23:1). സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. എഴുപത്തിമൂന്ന് സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്. 

ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമമഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻ്റെ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും, ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണ് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നതു. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസ്രായേൽ രാജ്യത്തിന്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നത് ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണ് അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).

ഭാര്യമാർ

1. മീഖൾ (1ശമു, 18:27).

2. അബീഗയിൽ (1ശമു, 25:42).

3. അഹീനോവം (1ശമു, 25:43).

4. മയഖ (2ശമു, 3:3).

5. ഹഗ്ഗീത്ത് (1ദിന, 3:2).

6. അബീതാൽ (1ശമു, 3:3).

7. എഗ്ളാ (1ദിന, 3:3).

8. ബത്ത്-ശൂവ (ബേത്ത്-ശേബ)(2ശമൂ, 11:3,27). + വെപ്പാട്ടികൾ (1ദിന, 3:9).

ഹെബ്രോനിൽ വെച്ചു ജനിച്ചവർ

(2ശമൂ, 3:2-5, 1ദിന, 3:1-4)

1. അമ്നോൻ (അഹീനോവം)

2. കിലെയാബ്/ദാനിയേൽ (അബീഗയിൽ)

3. അബ്ശാലോം (മയഖ)

4. അദോനീയാവു (ഹഗ്ഗീത്ത്)

5. ശെഫത്യാവു (അബീതാൽ)

6. യിത്രെയാം (എഗ്ളാ)

യെരുശലേമിൽ വെച്ചു ജനിച്ചവർ

(2ശമൂ, 5:13-16, 1ദിന, 3:5-9, 14:4-7)

7. ശിമേയാ, 8.ശോബാബ്, 9.നാഥാൻ, 10.ശലോമോൻ (ബേത്ത്-ശേബയുടെ മക്കൾ).

11. യിബ്ഹാർ

12. എലീശാമാ

13. എലീഫേലെത്ത്

14. നോഗഹ്

15. നേഫെഗ്

16. യാഫീയാ

17. എലീശാമാ

18. എല്യാദാ

19. എലീഫേലെത്ത്

20. താമാർ (മകൾ) (2ശമൂ, 13:1, 1ദിന, 3:9).

21. യെരീമോത്ത് (2ദിന, 11:18).

      + വെപ്പാട്ടികളുടെ മക്കൾ