നീതീകരണം

നീതീകരണം (Justification)

“മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39)

നീതി, നീതീകരണം എന്നീ പദങ്ങൾ പരസ്പരബന്ധമുള്ളവയാണ്. നീതീകരണത്തിന് ഗ്രീക്കിൽ ഡികായിയോ (δικαιόω – dikaioo – പ്രവൃ, 13:39) എന്നും, നീതി എന്നതിന് ഡികായിയോസ് (δίκαιος – díkaios – മത്താ, 1:19) എന്നുമാണ് പ്രയോഗങ്ങൾ. നീതിക്ക് എബ്രായയിൽ റ്റ്സാദിക് (צַדִּיק – tsaddiyq – ഉല്പ, 6:9) ആണ്. ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും നിയമപരവും മനഃശാസ്ത്രപരവും ആത്മികവുമായ തത്ത്വങ്ങൾക്കനുസരണമായ പെരുമാറ്റമാണ്. സഹമനുഷ്യനോടുള്ള പെരുമാറ്റമോ ഓരോരുത്തർക്കും അർഹമായതു നല്കുകയോ ചെയ്യുന്നതല്ല നീതി. ഇവയ്ക്കെല്ലാം ഉപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കയാണ് നീതി. പരസ്പര ബന്ധങ്ങൾക്ക് പ്രത്യേകം ചുമതലകൾ ഉണ്ട്. പ്രസ്തുത ചുമതലകളുടെ നിർവ്വഹണമാണ് നീതി. പ്രസ്തുതത ബന്ധത്തിന് വെളിയിൽ നീതിക്ക് മാനദണ്ഡമില്ല. ഉടമ്പടി ബന്ധത്തിൽ ആയിരുന്നതുകൊണ്ടു രാജാവ്, പ്രജ എന്ന നിലയിൽ ശൗലിനെ കൊല്ലാൻ വിസ്സമ്മതിച്ചുകൊണ്ട് ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). അമ്മായപ്പനായ യെഹൂദാ മരുമകളായ താമാറിനോടുള്ള തന്റെ കടമ നിർവ്വഹിക്കാത്തതുകൊണ്ട് അവളെക്കുറിച്ചു യെഹൂദാ അവൾ എന്നിലും നീതിയുള്ളവൾ എന്നു പറഞ്ഞു. (ഉല്പ, 38:26).

കോടതിയിലെ വ്യവഹാരവുമായി ബന്ധപ്പെട്ട പദമാണ് നീതി. റോമർ 8:33,34-ൽ നീതീകരിക്കുക എന്നതിന്റെ ഈ ആശയം സ്പഷ്ടമായി കാണാം: “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” നീതീകരിക്കുക, ശിക്ഷ വിധിക്കുക എന്നീ പ്രയോഗങ്ങൾ അടുത്തടുത്ത് പ്രയോഗിച്ചിരിക്കുന്നത് നീതീകരിക്കുക എന്ന ക്രിയയുടെ വ്യാവഹാരിക സ്വഭാവം വെളിപ്പെടുത്തുന്നു. 

ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? (ഇയ്യോ, 9:2) സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? (ഇയ്യോ, 25:4). ഏതു കാലത്തും മനുഷ്യഹൃദയത്തിൽ നിന്നുയരുന്ന ചോദ്യമാണിത്. ദാവീദ് ദൈവത്തോടു അപേക്ഷിക്കുകയാണ് “അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.” (സങ്കീ, 143:2). വിശ്വാസത്താലുള്ള നീതീകരണം പഴയനിയമ കാലത്തും ലഭിച്ചിരുന്നു. അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്ന് പൗലൊസ് വ്യക്തമാക്കുന്നു. (റോമ, 4:1-5). വിശ്വാസത്താലുളള നീതീകരണം തിരുവെഴുത്തുകളിൽ രൂഢമൂലമാണ്. പുതിയനിയമത്തിൽ റോമാ ലേഖനത്തിലെയും ഗലാത്യ ലേഖനത്തിലെയും പ്രമുഖ പ്രതിപാദ്യം ഇതത്രേ. 

വിശ്വാസത്താൽ ക്രിസ്തുവിനോടു ചേരുന്ന പാപി ക്രിസ്തുവിൻ നിമിത്തം ഇനിയൊരിക്കലും ശിക്ഷാവിധിയിൻ കീഴിലല്ലെന്നും തിരുമുമ്പിൽ നീതിമാൻ എന്ന നിലയിലാണെന്നും ദൈവം വിധിപ്രഖ്യാപനം നടത്തുന്ന പ്രവൃത്തിയാണ് നീതീകരണം. നിഷ്ക്കളങ്കനെ കുറ്റം വിധിക്കുവാനോ കുറ്റക്കാരനെ നീതീകരിക്കാനോ പാടില്ലെന്നുളളതാണ് ശിക്ഷാനിയമത്തിന്റെ അടിസ്ഥാനതത്വം. “ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പു.” (സദൃ, 17:15). യിസ്രായേലിൽ നീതിനിർവ്വഹണത്തിനു ഈ അടിസ്ഥാനതത്വം ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.” (ആവ, 25:1). നീതിനിർവ്വഹണത്തിൽ ഈ ന്യായപ്രമാണതത്വം തന്നെയാണ് ദൈവം പാലിക്കുന്നത്. ദൈവം വിശുദ്ധനും നീതിമാനുമായ ന്യായാധിപതിയാണ് നിയമം ദൃഢമാണ്. എന്നാൽ നീതിമാനായ ദൈവത്തിന് തന്റെ സന്നിധിയിൽ പാപികളെ സ്വീകരിക്കുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്നതത്രേ. (റോമ, 3:23). തന്മൂലം നീതിമാനായ ന്യായാധിപന്റെ മുന്നിൽ ലോകം മുഴുവൻ കുറ്റക്കാരാകയാൽ കുറ്റക്കാർ എന്ന വിധി മാത്രമേ പുറപ്പെടുവിക്കാനാവു. മഹാദയയും മനസ്സലിവും ഉള്ള കൃപാലുവായ ദൈവത്തിനു മനുഷ്യനെ എങ്ങനെ രക്ഷിക്കുവാൻ കഴിയും എന്നതാണ് പ്രധാനപ്രശ്നം. 

നീതിക്കു വിരോധമായി ദൈവത്തിന് മനുഷ്യരോടു ഇടപെടാനാവുകയില്ല. സർവ്വലോകവും കുറ്റത്തിലായിരിക്കെ മനുഷ്യനെ രക്ഷിക്കുവാൻ ഏകമാർഗ്ഗമേയുള്ളൂ; മനുഷ്യനെ നീതീകരിക്കുക. നീതിമാൻ എന്നു പ്രഖ്യാപിക്കുകയാണ് നീതീകരണം. കുറ്റക്കാരനിൽ പരിവർത്തനമോ മേന്മയോ പ്രതീക്ഷിക്കുകയോ വരുത്തുകയോ അല്ല; മറിച്ച്, കുറ്റക്കാരനു നീതിമാനാണെന്ന വിധി നല്കുകയാണ്. ഏതെങ്കിലും അഭിപ്രായത്തെയോ പെരുമാറ്റത്തെയോ പ്രസ്താവനയെയോ നീതീകരിക്കുന്നു എന്നു പറയുമ്പോൾ അവയെ മെച്ചമാക്കുകയല്ല; മറിച്ച്, അവയ്ക്ക് അനുകൂലമായ വിധി നേടുന്നു എന്നർത്ഥം. നീതീകരണം എന്നതു കോടതി ഭാഷയിൽ നീതിമാൻ എന്ന വിധി നേടലാണ്. 

നീതീകരണത്തിന്റെ വ്യാപ്തി: ഒരു വിശ്വാസിയുടെ വർത്തമാന കാലത്തിൽ ആരംഭിക്കുകയും ഭൂതഭാവികാലങ്ങളിലേക്കു വ്യാപിച്ചു നില്ക്കുകയും ചെയ്യുന്ന ഒന്നാണ് നീതീകരണം. നീതീകരണത്തിൽ പലകാര്യങ്ങളുണ്ട്: 1. പാപമോചനം: പാപമോചനം പാപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഉള്ള വിടുതലാണ്. പാപത്തിന്റെ ശിക്ഷ മരണമാണ്; ഭൗതികവും ആത്മീയവുമായ നിത്യമരണം. (ഉല്പ, 2:17; റോമ, 5:12-14; 6:23). മനുഷ്യനെ രക്ഷിക്കണമെങ്കിൽ ഈ ശിക്ഷ ആദ്യമേ നീക്കിക്കളയണം. ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ച് ക്രൂശിൽ മരിച്ചു. (യെശ, 53:5; 1പത്രൊ, 2:24). ക്രിസ്തു നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപത്തിന്റെ ശിക്ഷ മോചിക്കുന്നു. “ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39. ഒ.നോ: റോമ, 8:1, 33,34; സംഖ്യാ, 23:21; മീഖാ, 7:18,19; 2കൊരി, 5:21). 

2. നീതി കണക്കിടുക: പൂർവ്വകാല പാപം ക്ഷമിക്കുന്നതോടൊപ്പം ദൈവത്തോടു കൂട്ടായ്മ ലഭിക്കുന്നതിനുമുമ്പ് നീതി നല്കേണ്ടതുണ്ട്. അത് ക്രിസ്തുവിന്റെ നീതി പാപിയുടെ പേരിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നിവർത്തിച്ചത്. ദൈവം അകൃത്യം കണക്കിടാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്. (സങ്കീ, 32:2; റോമ, 4:6). “പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രിസ്തുവിന്റെ നീതി നമ്മിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നമ്മെ യഥാസ്ഥാനപ്പെടുത്തിയത്. 

3. ദൈവപ്രസാദം നല്കുക: പാപി ശിക്ഷയ്ക്കു വിധേയനായി എന്നു മാത്രമല്ല അവനു ദൈവപ്രസാദവും നഷ്ടപ്പെട്ടു. (യോഹ, 3:36; റോമ, 1:18; 5.9; ഗലാ, 2:16). നീതീകരണം വെറും കുറ്റവിമുക്തി മാത്രമല്ല, ദൈവപ്രസാദത്തിലേക്കു മടക്കിവരുത്തലുമാണ്. നീതീകരിക്കപ്പെട്ടവൻ ദൈവത്തിന്റെ സഖിയും (2ദിന, 20:7; യാക്കോ, 2:23), ദൈവത്തിന്റെ അവകാശിയും ക്രിസ്തുവിനു കൂട്ടവകാശിയും ആയിത്തീരുന്നു. (റോമ, 8:16,17; ഗലാ, 3:26; എബ്രാ, 2:11). 

നീതീകരണത്തിന്റെ വിധം: നിഷ്ക്കളങ്കനെ നീതീകരിക്കുവാനേ മനുഷ്യനു കഴിയുകയുള്ളൂ. എന്നാൽ ദൈവം കുറ്റക്കാരനെയാണ് നീതീകരിക്കുന്നത്. മനുഷ്യൻ നീതീകരിക്കപ്പെടുന്നത്: 1. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല; പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നതിനു ഒരു മനുഷ്യൻ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുളളതെല്ലാം ചെയ്യുവാൻ ബാദ്ധ്യസ്ഥനാണ്. (ഗലാ, 3:10; യാക്കോ, 2:10). അതാരും ചെയ്തിട്ടില്ല; ആർക്കും ചെയ്യാൻ കഴിയുകയുമില്ല. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീക രിക്കപ്പെടുന്നില്ല. (റോമ, 3:20; ഗലാ, 2:16; 5:4; തീത്തോ, 3:5). ആരെയും രക്ഷിക്കുവാനോ നീതീകരിക്കുവാനോ അല്ല ന്യായപ്രമാണം നല്കിയത്; പ്രത്യുത ഏതുവായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷാ യോഗ്യമായിത്തീർന്നു (റോമ, 3:19) എന്നു കാണിക്കുന്നതിനും, പാപത്തെക്കുറിച്ചുള്ള അറിവു നല്കുന്നതിനും (റോമ, 7:7), പാപത്തിന്റെ കാഠിന്യം (റോമ, 7:13) വെളിപ്പെടുത്തുന്നതിനും, പാപിയെ ക്രിസ്തുവിങ്കലേക്കു നടത്തുന്നതിനും (ഗലാ, 3:24) വേണ്ടിയായിരുന്നു. 

2. ദൈവകൃപയാൽ: “അവന്റെ കൃപയാൽ കിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). “നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടു തന്നേ.” (തീത്തൊ, 3:7). നീതീകരിക്കുന്നവൻ ദൈവം ആണ്. ദൈവം തിരഞ്ഞെടുത്തവരെ ആർ കുററം ചുമത്തും? (റോമ, 8:33). എല്ലാപാപവും അടിസ്ഥാനമായി ദൈവത്തിനെതിരെയാണ്. അതിനാൽ നാം നീതീകരിക്കപ്പെടേണ്ടത് ദൈവത്താലാണ്. നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, ദൈവം തന്റെ കരുണയാലത്രേ നമ്മെ നീതീകരിച്ചത്. (തീത്തോ, 3:5; എഫെ, 2:4, 8). 

3. ക്രിസ്തുവിന്റെ രക്തത്താൽ: നമ്മുടെ നീതി സംവിധാനം ചെയ്തതു ദൈവമാണ്. ദൈവം തന്നെ നമുക്കു നീതി ഒരുക്കി; അത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്താലായിരുന്നു. “വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.” (റോമ, 3:25). നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്തമാണ്. “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി . കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9). “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബാ, 9:22). നീതീകരണത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയായിരുന്നില്ല; അവയുടെ ശിക്ഷ നമുക്കു പകരമായി ക്രിസ്തുവിൽ നടത്തുകയായിരുന്നു. 

4. വിശ്വാസത്താൽ: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തി കൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:28). “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). ഒരുവനു നീതീകരണം ലഭിക്കുന്നത് വിശ്വാസത്തിലൂടെയാണ്. വിശ്വാസം നീതീകരണത്തിന് കാരണമല്ല, ഉപാധി മാത്രമാണ്. ദൈവകൃപ പ്രദാനം ചെയ്യുന്ന നീതീകരണത്തെ വിശ്വാസം സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. 

5. ആത്മാവിനാൽ: “നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). വീണ്ടുംജനനത്തിനു കാരണമായ പരിശുദ്ധാത്മാവ് ക്രിസ്തുവിൽ വിശ്വാസിയെ ആക്കുന്നു. ഒരുവൻ ക്രിസ്തുയേശുവിൽ ആയതുകൊണ്ടു മാത്രം അവൻ നീതിമാൻ എന്ന വിധി ദൈവം പ്രഖ്യാപിക്കുന്നു.  

നീതീകരണത്തിന്റെ ഫലങ്ങൾ: 1. ശിക്ഷയിൽനിന്നുള്ള വിടുതൽ: അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുളളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ?” (റോമ, 8:1,33). 2. ദൈവപ്രസാദം ലഭ്യമായി: “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” (റോമ, 4:6,7; 1കൊരി, 1:30; 2കൊരി, 5:21). 3. ദൈവത്തോടു സമാധാനം ഉണ്ടായി: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശു ക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. (റോമ, 5:1). 4. ക്രിസ്തുവിന്റെ നീതി നമുക്കു കണക്കിട്ടു: “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”(റോമ, 4:5). 5. അവകാശം ലഭിച്ചു: “നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശ്രപ്രകാരം നിത്യജീവന്റെ അവകാശികളായി തീരേണ്ടതിനു പുനർജ്ജനനസ്ഥാനം കൊണ്ടും (തീത്തൊ, 3:6). 6. കോപത്തിൽ നിന്നു രക്ഷ: “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9; 1തെസ്സ, 1:9). 7. ഭാവി തേജസ്കരണത്തിന്റെ ഉറപ്പും സാക്ഷാൽക്കാരവും: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമി രിക്കുന്നു.” (റോമ, 8:30).

നിത്യത

നിത്യത (eternity)

അനാദിയും അനന്തതയും ഉൾക്കൊള്ളുന്ന നിത്യത ഭാവനാതീതമാണ്. സ്ഥലകാല സീമകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്. പ്രസ്തുത സംഭവങ്ങൾ എല്ലാം പരിമാണവിധേയവുമാണ്. നിത്യനായ ദൈവത്തിനു മാത്രമേ നിത്യത എന്തെന്നു അറിയാവൂ. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിനു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ” (1തിമൊ, 1:17). ആദി, അനാദി, അനന്തം, ശാശ്വതം, നിത്യം, പുരാതനം എന്നേക്കും എന്നെന്നേക്കും എന്നീ പദങ്ങളാണ് നിത്യതയുടെ ആശയത്തിൽ ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്. (സങ്കീ, 90’2; ഉല്പ, 49:26; സങ്കീ, 132:14) “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്ത നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11). 

കാലത്തോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ അനന്തതയാണ് നിത്യത. കാലത്തിനു കാരണഭൂതനായ ദൈവം കാലത്തിന്റെ നൈരന്തര്യത്തിൽ നിന്നും സ്വതന്ത്രനാണ്. സ്വയാസ്തിക്യം കാരണമായി ദൈവത്തിന് ആരംഭവും അവസാനവും ഇല്ല. നിത്യദൈവം (ഉല്പ, 21:33), അനാദിയായും ശാശ്വതമായും ദൈവം (സങ്കീ, 90:2), സംവത്സരങ്ങൾ അവസാനിക്കാത്ത ദൈവം (സങ്കീ, 102:27), ശാശ്വതവാസി (യെശ, 57:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), പുരാതനൻ (ഹബ, 1:12) എന്നിങ്ങനെ തിരുവെഴുത്തുകൾ ദൈവത്തെ വർണ്ണിക്കുന്നു. സംഭവങ്ങളുടെ അനുക്രമം കൊണ്ടാണ് സമയം അളക്കപ്പെടുന്നത്. ദിവസം, ആഴ്ച, മാസം, വർഷം എന്നിവ മനുഷ്യന്റെ അസ്തിത്വത്തിനു അതിരിടുന്നു. എന്നാൽ എല്ലാകാല നൈരന്തര്യത്തിൽനിന്നും സ്വത്രന്തനായ ദൈവത്തിന്റെ മുന്നിൽ എല്ലാ അറിവും ഏകമായി എല്ലായ്പ്പോഴും ഉണ്ട്. അതിനാൽ ഭാഗം ഭാഗത്തെ പിന്തുടരുന്ന പ്രശ്നമില്ല; ഭൂതം, വർത്തമാനം, ഭാവി എന്ന കാലവിഭജനം ആവശ്യവുമില്ല. ഒരു ഇപ്പോൾ അഥവാ ഏകനിത്യവർത്തമാനം ആണ് ദൈവത്തിന്. അതാണു നിത്യത. അതിന് ബൈബിളിൽ നിത്യദിവസം (ഹീമെറാൻ അയോനാസ്: 2പത്രൊ, 3:18. സ.വേ.പു.ത്തിൽ ‘എന്നെന്നേക്കും’ എന്നു തർജ്ജമ) എന്നും ‘ഇന്നു’ (സങ്കീ, 2:7, ഒ.നോ: 2പത്രൊ, 3:8) എന്നും പ്രതിപാദിച്ചിരിക്കുന്നു. കാലം ദൈവത്തിന് ഒരു വസ്തുനിഷ്ഠസത്യമല്ല എന്നു കരുതേണ്ടതില്ല. മൂന്നുകാലവും ദൈവം ഏകകാലം പോലെ കാണുന്നുവെന്നു മാത്രം. ഒരു ഉയർന്ന ഗോപുരത്തിൽ നിന്ന് നോക്കുന്ന വ്യക്തിക്കു ഘോഷയാത്രയുടെ എല്ലാഭാഗങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. എന്നാൽ ഒരു തെരുക്കോണിൽ നിന്നു നോക്കുന്ന വ്യക്തിക്ക് അതിന്റെ ഒരു ഭാഗം മാത്രമേ കാണാൻ കഴിയു. ദൈവം എല്ലാം ഏകമായി കാണുന്നു. കാലവും സ്ഥലവും പദാർത്ഥങ്ങളോ പരിച്ഛദങ്ങളോ അല്ല. അവ സാന്തമായ അസ്തിത്വത്തിന്റെ ബന്ധങ്ങൾ മാത്രം. നിത്യത കാലരാഹിത്യമല്ല. ദൈവത്തിന്റെ കേവലനിത്യത ഒരിക്കലും സൃഷ്ടമായ സ്ഥലകാലവ്യവസ്ഥയുടെ സ്വാഭാവിക യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. സൃഷ്ടി, സംരക്ഷണം, കരുതൽ, ജഡധാരണം, വീണ്ടെടുപ്പ്, യുഗസമാപ്തി എന്നിവയെല്ലാം കാലബദ്ധമായ ലോകത്തിലെ സത്യങ്ങളാണ്. ദാർശനികന്മാർ ചൂണ്ടിക്കാണിക്കുന്നതു പോലെ അവ മിഥ്യയോ മായയോ അല്ല. നിത്യത എന്നത് അനന്തമായി നീണ്ടുകിടക്കുന്നകാലം മാത്രം. 

നിത്യത സീമാരഹിതമായ കാലമായിരിക്കുമ്പോൾ ഒരറ്റത്ത് സൃഷ്ടിയും പരകോടിയിൽ യുഗാന്ത്യസംഭവങ്ങളും കൊണ്ട് സീമാബദ്ധമാണ് കാലം. അയോൻ എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ നിശ്ചിതവും അനിശ്ചിതവുമായ കാലയളവിനും നിത്യതയ്ക്കും പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നും നിത്യത കാലരഹിതമല്ലെന്നും അവസാനിക്കാത്ത കാലമാണെന്നും വ്യക്തമാണ്. ഈ യുഗത്തിനും അടുത്ത യുഗത്തിനും അതായത്, നിത്യതയ്ക്കും ‘അയോൻ’ പ്രയോഗിക്കുന്നു. വീണ്ടെടുപ്പിന്റെ നാടകം പുരോഗാമിയായ കാലത്തെ വിവക്ഷിക്കുന്നു. കാലം മൂന്നു യുഗങ്ങളായി തിരിയുന്നു. സൃഷ്ടിപൂർവ്വകാലം, സ്യഷ്ടിമുതൽ യുഗാന്ത്യം വരെയുള്ള കാലം, അനന്തര കാലം. ആദ്യത്തേത് ആരംഭമില്ലാത്തതും ഒടുവിലത്തേത് അവസാനത്തേതുമാണ്. ഇതിനെ ഭൂതകാല നിത്യത, കാലം, ഭാവികാലനിത്യത എന്നിങ്ങനെയും പരാമർശിക്കുന്നുണ്ട്. ഈ പ്രയോഗങ്ങൾ മാനുഷിക വീക്ഷണത്തിലുള്ള വ്യാവഹാരിക യാഥാർത്ഥ്യങ്ങളായി മാത്രം മനസ്സിലാക്കിയാൽ മതി. നിത്യതയെ അനന്തമായ കാലം എന്ന നിലയ്ക്കു മാത്രമല്ല കാലമില്ലായ്മ എന്ന നിലയ്ക്കും നാം മനസ്സിലാക്കുന്നു. എന്നാൽ നിത്യതയ്ക്കു കാലമില്ലായ്മ എന്ന ധാരണ ബൈബിളിലില്ല. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആണ് ദൈവം. (വെളി, 1:4). നിത്യദൈവം കാലരഹിതനായ ദൈവത്തെയല്ല നിത്യതയുടെ അധിപനായ ദൈവത്തെയാണ് വ്യഞ്ജിപ്പിക്കുന്നത്. ദൈവിക പരിച്ഛദമായ നിത്യതയെ ദൈവത്തിന്റെ മറ്റു പരിച്ഛദങ്ങളിൽ നിന്നു വ്യാവർത്തിപ്പിക്കുവാൻ സാധ്യമല്ല. ദൈവത്തിന്റെ സർവ്വജ്ഞത്വം കാലാതീതമായ നിത്യതയെ ഉറപ്പിക്കുന്നു. ദൈവികമനസ്സിലെ ആശയങ്ങളുടെ നൈരന്തര്യം കൊണ്ടാണ് ദൈവത്തിന്റെ അറിവെങ്കിൽ ദൈവം സർവ്വജ്ഞനല്ലാതാകും.

നിത്യമായത്: ബൈബിളിൽ പറഞ്ഞിരിക്കുന്ന നിത്യമായ കാര്യങ്ങൾ

1. നിത്യ അഗ്നി (മത്താ, 18:8)

2. നിത്യ അവകാശം (പുറ, 29:9)

3. നിത്യ ആത്മാവ് (എബാ, 9:14)

4. നിത്യ  ആധിപത്യം (ദാനീ, 7:14)

5. നിത്യ ആനന്ദം (യെശ, 35:10) 

6. നിത്യ ആശ്വാസം (2തെസ്സ, 2:16)

7. നിത്യ കൂടാരം (ലൂക്കൊ, 16:9)

8. നിത്യ ഘനം (2കൊരി, 4:17) 

9. നിത്യ ചെലവു (നെഹെ, 11:23)

10. നിത്യ ജീവൻ (മത്താ, 19:16)

11. നിത്യ ഞരക്കം (സങ്കീ, 32:3)

12. നിത്യ തേജസ്സ് (2തിമൊ, 2:10) 

13. നിത്യ ദണ്ഡനം (മത്താ, 25:46)

14. നിത്യ ദയ (യെശ, 54:8)

15. നിത്യ ദഹനം (യെശ, 33:14)

16. നിത്യ ദൈവം (ഉല്പ, 21:33) 

17. നിത്യ നാശം (2തെസ്സ, 1:10) 

18. നിത്യ നിദ്ര (യിരെ, 51:39)

19. നിത്യ നിന്ദ (സങ്കീ, 78:66)

20. നിത്യ നിയമം (ഉല്പ, 17:7)

21. നിത്യ നീതി (ദാനീ, 9;24)

22. നിത്യ പരിഹാസം (യിരെ, 18:16)

23. നിത്യ പിതാവു (യെശ, 9:6)

24. നിത്യ പൗരോഹിത്യം (പുറ, 40:15) 

25. നിത്യ പ്രകാശം (യെശ, 60:19)

26. നിത്യ പ്രമാണം (യിരെ, 5:22)

27. നിത്യ പ്രവൃത്തിക്കാർ (യെഹെ, 39:14)

28. നിത്യ ബലം (1തിമൊ, 6:16)

29. നിത്യ ഭവനം (2കൊരി, 5:1)

30. നിത്യ മാഹാത്മ്യം (യെശ, 60:15)

31. നിത്യ രക്ഷ (യെശ, 45:17) 

32. നിത്യ രാജത്വം (സങ്കീ, 145:13) 

33. നിത്യ രാജാവ് (1തിമൊ, 1:17)

34. നിത്യ രാജ്യം (2പത്രൊ, 1:11) 

35. നിത്യ രോഗിണി (വിലാ, 1:13

36. നിത്യ ലജ്ജ (യിരെ, 20:11) 

37. നിത്യ വാഞ്ച (സങ്കീ, 119:20)

38. നിത്യ വേല (പുറ, 5:13)

39. മിത്യ വൃത്തി (2രാജാ, 25:30)

40. നിത്യ വൈരം (യെഹെ, 35:5)

41. നിത്യ ശക്തി (റോമ, 1:20)

42. നിത്യ ശത്രു (1ശമു, 18:29)

43. നിത്യ ശിക്ഷ (മർക്കൊ, 3:29)

44. നിത്യ ശിക്ഷാവിധി (എബ്രാ, 6:1)

45. നിത്യ ശൂന്യം (സങ്കീ, 74:3)

46. നിത്യ സുവിശേഷം (വെളി, 14:6)

47. നിത്യ സ്നേഹം (യിരെ, 31:3).

നിത്യജീവൻ

നിത്യജീവൻ (eternal life)

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23)

ദൈവത്തിന്റെ ദാനമാണു നിത്യജീവൻ. അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ. 

നിത്യജീവനെക്കുറിച്ചുള്ള പ്രതീക്ഷയും സമാന്തര സൂചനകളും പഴയനിയമത്തിൽ ഉണ്ടെങ്കിൽത്തന്നെയും നിത്യജീവൻ ഒരു പുതിയ നിയമവെളിപ്പാടാണ്. യോഹന്നാന്റെ സുവിശേഷത്തിലും ലേഖനത്തിലുമാണ് നിത്യജീവനെക്കുറിച്ചു അധികം പരാമർശങ്ങളുള്ളത്. പുനരുത്ഥാന ബന്ധത്തിലാണ് പഴയനിയമത്തിൽ ആദ്യം ‘നിത്യജീവൻ’ പറയപ്പെട്ടിട്ടുള്ളത്. (ദാനീ, 12:2). നിത്യജീവൻ പുനരുത്ഥാന ജീവനാണ്. ചില സ്ഥാനങ്ങളിൽ നിത്യജീവന്നു പകരം ജീവൻ എന്നു മാത്രം പറഞ്ഞിരിക്കും. (ഉദാ: 1യോഹ, 5:12). ഭൗതിക ജീവനിൽ നിന്ന് നിത്യജീവനെ വ്യാവർത്തിപ്പിക്കുവാൻ അയോനിയൊസ് എന്ന വിശേഷണം ചിലേടത്ത് പ്രയോഗിച്ചിട്ടുണ്ട്. യുഗം എന്നർത്ഥമുള്ള അയോനിൽ നിന്നാണ് ഇതിന്റെ ഉത്പത്തി. 

തിരുവെഴുത്തുകൾ നിത്യജീവനെ വർണ്ണിക്കുന്നതോടൊപ്പം എന്താണ് നിത്യജീവൻ എന്നതും യോഹന്നാൻ 17:3-ൽ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.”. വിശ്വാസത്തിന്റെ പൂർവ്വവർത്തിയായി നല്കപ്പെടുന്ന കൃപയും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസവും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസം നിത്യജീവനോടുകൂടെ സംഭവിക്കുന്നതും നിത്യജീവന്റെ ആവിഷ്ക്കാരവുമാണ്. വീണ്ടും ജനനവുമായി ബന്ധപ്പെട്ട നിത്യജീവൻ രക്ഷയുടെ ഹേതുവല്ല; രക്ഷയുടെ ഫലമാണ്. നിത്യജീവന്റെ ആരംഭം ദൈവഹിതത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ നിത്യജീവൻ ലഭിക്കുന്നു. നമ്മുടെ നിത്യജീവന് ദൈവിക നിർണ്ണയത്തിൽ ഒരു ഭൂതകാല നിത്യത ഉണ്ടെങ്കിലും വീണ്ടും ജനനത്തോടുകൂടിയാണ് നമുക്ക് അത് അനുഭവവേദ്യമാകുന്നത്. (തീത്തൊ, 3:4-7). നിത്യജീവൻ പ്രദാനം ചെയ്യുന്നതിൽ ദൈവത്തിൻ്റെ മൂന്നു പദവികൾക്കും ബന്ധമുള്ളതായി ബൈബിൾ പറയുന്നു. പിതാവായ ദൈവമാണ് ജനിപ്പിക്കുന്നത്. (യാക്കോ, 1:17,18). വിശ്വാസിക്കു ലഭിക്കുന്ന നിത്യജീവൻ ക്രിസ്തുവിന്റെ ജീവനാണ്. (യോഹ, 5:21; 17:2,3; 2കൊരി, 5:17; ഗലാ, 2:20; 1യോഹ, 5:12). വീണ്ടും ജനിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (യോഹ, 3:3, 7; തീത്തൊ, 3:6).

നിത്യജീവൻ നല്കുന്നതിനെ മൂന്നു നിലകളിലാണ് ചിത്രണം ചെയ്തിട്ടുള്ളത്: 1. വീണ്ടും ജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). നിത്യജീവൻ പ്രാപിച്ചവൻ സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവനാണ്. (എഫെ, 2:10).

നസറായൻ

നസറായൻ (Nazarene)

നസറെത്ത് ഗ്രാമത്തിൽ പാർത്തവൻ എന്ന അർത്ഥത്തിൽ യേശു നസറായൻ എന്നറിയപ്പെട്ടു. “അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.” (മത്താ, 2:23). ഈ വിശേഷണത്തിനു ഗ്രീക്കിൽ രണ്ടു രൂപങ്ങളുണ്ട്: നസോറായൊസ്; Nazoraios (മത്താ, 2:23; 26:71; മർക്കൊ, 10:47; ലൂക്കൊ, 18:37; 24:19; യോഹ, 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 22:8; 26:9; 24:5), നസറീനൊസ്; Nazarenos (മർക്കൊ, 1:24; 14:67; 16:6; ലൂക്കൊ, 4:34). ഇതിൽ മത്തായിയും യോഹന്നാനും ആദ്യത്തെ രൂപവും, മർക്കൊസും ലൂക്കോസും രണ്ടു രൂപങ്ങളും പ്രയോഗിച്ചു കാണുന്നു. ”ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും” (മത്താ, 2:23) എന്ന പ്രവചനം ഏതാണെന്ന കാര്യത്തിൽ ഒരു സംശയമുണ്ട്. ക്രൈസ്തവ പണ്ഡിതനായ ജെറോം (347-420) പറയുന്നതനുസരിച്ച് യെശയ്യാവ് 11:1 ആണിത്. നമ്മുടെ ബൈബിളിൽ ‘നസറായൻ’ എന്നു കാണുന്നില്ലെങ്കിലും, മൂലഭാഷയിൽ ഉണ്ടായിരുന്നെന്ന് അദ്ദേഹം തൻ്റെ എഴുത്തിലൂടെ സമർത്ഥിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” എബ്രായ ഭാഷയിൽ ഇത് എഴുതിയിരിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു നസറായൻ ഫലം കായിക്കും.” (Jerome, Letter 47:7). ക്രിസ്തുവിനെ മാത്രമല്ല ക്രിസ്ത്യാനിയെയും നസറായൻ എന്നു വിളിച്ചിരുന്നു. ‘നസറായ മതത്തിനു മുമ്പൻ’ എന്നു പൗലൊസിനെ വിളിക്കുന്നത്, നസറെത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിലല്ല. പ്രത്യുത, നസറായനായ യേശുവിന്റെ അനുയായി എന്ന അർത്ഥത്തിലാണ്. (പ്രവൃ, 24:5). ക്രിസ്തുവിന്റെ അനുയായികളെ നിന്ദാസുചകമായി വിളിച്ച പേരാണ് നസറായർ. തല്മൂദിൽ അതിനു മതിയായ തെളിവുണ്ട്. (Sanhedrin 43a; 67a; 107b; Sotah 47a).

നരകം

നരകം (hel)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചുപദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ: 

1. ഷിയോൾ (പാതാളം): പാതാളം നിത്യവാസസ്ഥാനമല്ല; മരിച്ചു, പുനരുത്ഥാന പ്രതീക്ഷയിൽ പുനരുത്ഥാനംവരെ മൃതന്മാർക്കു കഴിയാനുള്ള താത്ക്കാലിക വാസസ്ഥാനം മാത്രം. 

2. ഹേഡീസ്: ഈ ഗ്രീക്കുപദം പുതിയ നിയമത്തിൽ പ്രന്തണ്ടു സ്ഥാനങ്ങളിൽ ഉണ്ട്. പതിനൊന്നിടത്തും മലയാളത്തിൽ പാതാളം എന്നു വിവർത്തനം ചെയ്തിരിക്കു ന്നു. 1കൊരിന്ത്യർ 15:55-ൽ മരണം എന്നും. പഴയനിയമത്തിൽ മരിച്ചവർ എല്ലാം തന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓർത്തു വിലപിച്ചു പറഞ്ഞതു: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നാണ്. (ഉല്പ, 37:35). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള മോചനമായിരുന്നു. പഴയനിയമഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും. അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14-15). 

ധനവാന്റെയും ലാസറിന്റെയും ഉപമയിൽ കർത്താവ് പാതാളത്തിനു രണ്ടു ഭാഗങ്ങളുണ്ടെന്നു വെളിപ്പെടുത്തി. ‘അബ്രാഹാമിന്റെ മടി’ എന്നു നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു പാതാളത്തിൽ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്റെ വലത്തു ഭാഗത്താക്കി. “അതുകൊണ്ടു; അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗത്തിനു മീതെ കയറിവനും ആകുന്നു.” (എഫെ, 4:8-10; സങ്കീ, 68:18). “നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ , കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു.” (സെഖ, 9:11,12). നീതിമാന്മാരുടെ വാസസ്ഥാനമാണ് പരദീസ. പുനരുത്ഥാനം വരെയും വിശ്വാസികൾ ഇവിടെ ക്രിസ്തുവിന്റെ സന്നിധിയിൽ ബോധപൂർവ്വം കഴിയുന്നു. (ഫിലി, 1:23-24; 2കൊരി, 5:6-8). പാതാളത്തിൽ ഒരു പിളർപ്പുകൊണ്ടു പരദീസയിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് ദുഷ്ടന്മാരുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ളസിംഹാസന ന്യായവിധിവരെ ലോകത്തുള്ള സകല പാപികളെയും അടച്ചിരിക്കുന്ന താത്ക്കാലിക കാരാഗൃഹമാണിത്. ഇവിടെയും ആത്മാക്കൾ ബോധപൂർവ്വമാണ് കഴിയുന്നത്. യാതനാസ്ഥലമായ ഇവിടെ വിടുതലില്ലാതെ അവർ പൂർവ്വകാര്യങ്ങൾ ഓർത്തു വേദനയും യാതനയും അനുഭവിക്കുന്നു. (ലൂക്കൊ, 16:23-31) 

3. അന്ധകാരം നരകം (ടാർട്ടറൊസ്): 2പത്രൊസ് 2:4-ൽ മാത്രമേ ഈ പേരുള്ളൂ. പാപം ചെയ്ത ദൂതന്മാരെ എന്നേക്കും അടച്ചിട്ടിരിക്കുന്ന നരകമാണിത്. (യൂദാ, 6).

4. അഗാധകുപം (abyss): അഗാധകൂപത്തെ കുറിക്കുന്ന അബുസ്സൊസ് എന്ന യവനപദത്തിനു ആഴമുള്ളത് എന്നർത്ഥം.(ലൂക്കൊ, 18:31; റോമ, 10:7; വെളി, 9:1-2; 11:7; 17:8; 20:1, 3). ദുർഭൂതങ്ങളെ അടച്ചിരിക്കുന്ന സ്ഥലമാണിത്. ഗദരദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ലെഗ്വോൻ അഗാധകൂപത്തിലേക്കു (പാതാളത്തിലേക്കല്ല) തങ്ങളെ പോകുവാൻ കല്പിക്കരുത് എന്നാണ് യേശുവിനോടു അപേക്ഷിച്ചത്. (ലൂക്കൊ, 8:31). അസംഖ്യം വെട്ടുക്കിളിപ്പടി അഗാധകൂപത്തിലുണ്ട്. (വെളി, 9:1, 11). മഹാപീഡനകാലത്ത് അഞ്ച് മാസത്തേക്കവയെ തുറന്നുവിടും. “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചുളയിലെ പുകപോലെ കൂപത്തിൽ നിന്നും പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.” (വെളി, 9:2-3). സഹസ്രാബ്ദാരംഭത്തിൽ സാത്താനെ ആയിരമാണ്ടേക്ക് അടച്ചിടുന്നതും അഗാധ കൂപത്തിലാണ്. (വെളി, 20:1-3, 7). 

5. നരകം (hell): നരകത്തെ കുറിക്കുന്നതിനു ഗ്രീക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണ് ഗീഹെന്നാ. ഹിന്നോം താഴ്വര എന്നാണ് അർത്ഥം. വിശ്വാസത്യാഗ കാലത്ത് യെഹൂദന്മാർ മോലേക്കിനു പൂജാഗിരികൾ പണിതു പൂജകൾ നടത്തിയത് ഇവിടെയായിരുന്നു. (1രാജാ, 11:7). യോശീയാ രാജാവിന്റെ കാലത്ത് ബെൻഹിന്നോം താഴ്വരയെ മ്ലേച്ഛസ്ഥാനമാക്കി മാറ്റി. അവിടെ ശവങ്ങൾ എറിഞ്ഞു കളകയും ദഹിപ്പിക്കുകയും ചെയ്തു. മനുഷ്യാസ്ഥികൾ കൊണ്ട് അവിടം നിറച്ചു. (2രാജാ, 23:10-14). തന്മൂലം, നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമവാസസ്ഥാനത്തെ കുറിക്കുവാൻ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തിൽ തന്നെയാണ് ക്രിസ്തു ഈ പദം പ്രായോഗിച്ചത്. 

പുതിയനിയമത്തിൽ ഗീഹെന്നാ പന്ത്രണ്ടു സ്ഥാനങ്ങളിലുണ്ട്. (മത്താ, 5:22, 29-30; 10:28; 18:9; 23:15, 33; മർക്കൊ, 9:43, 45, 47; ലൂക്കൊ, 12:5; യാക്കോ, 3:6). പാപികളുടെ അന്തിമ യാതനാസ്ഥാനമാണിത്. നരകത്തെക്കുറിച്ചു അധികം പറഞ്ഞിട്ടുള്ളതു ക്രിസ്തു തന്നെയാണ്. 

നരകത്തിന്റെ പേരുകളും വിശേഷണങ്ങളും: 

1. നിത്യാഗ്നി: (മത്താ, 18:8; 25:41).

2. നിത്യദണ്ഡനം: (മത്താ, 25:46).

3. നിത്യശിക്ഷ: (മർക്കൊ, 3:29). 

4. അഗ്നിനരകം: (മത്താ, 5:22; 18:9; മർക്കൊ, 9:44, 46-47).

5. തീപ്പൊയ്ക: (വെളി, 20:14-15).

6. തീയും ഗന്ധകവും കത്തുന്ന പൊയ്ക്ക: (വെളി, 21:8).

7. ഏറ്റവും പുറത്തുള്ള ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകത്തിലെ ദണ്ഡനോപാധികൾ: 

1. തീ: (മത്താ, 18:8; 25:41; മർക്കോ, 9:44, 46-47; യാക്കോ, 3:6; വെളി, 14:10; 20:14-15; 21:8).

2. ഗന്ധകം: (സങ്കീ, 11:6; യെശ, 30:33; വെളി, 14:10; 19:20; 21:8).

3. പുഴു: (യെശ, 14:1; മർക്കൊ, 9:44, 46, 48; 

4. പുക: (വെളി, 14:11).

5. ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകവാസികൾ: 

1. സാത്താനും അവന്റെ ദൂതന്മാരും; “പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (മത്താ, 25:41).

2. മൃഗവും കള്ള പ്രവാചകനും; “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും 

കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളി, 20:10). 

3. അവിശ്വാസികളും ദുഷ്ടന്മാരും; “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളി, 21:8).

യേശുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും

☛ യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന് പേരുള്ള (𝗡𝗮𝗺𝗲), ➟മനുഷ്യൻ (𝗠𝗮𝗻) എന്ന പ്രകൃതിയുള്ള (𝗡𝗮𝘁𝘂𝗿𝗲), ➟ദൈവപുത്രൻ (𝗦𝗼𝗻 𝗼𝗳 𝗚𝗼𝗱), ക്രിസ്തു/ക്രിസ്തോസ് (𝗖𝗵𝗿𝗶𝘀𝘁𝗼𝘀) എന്നിങ്ങനെ അനേകം പദവികളുള്ള (𝗧𝗶𝘁𝗹𝗲𝘀) ➟നമ്മുടെ കർത്താവും രക്ഷിതാവും (𝗢𝘂𝗿 𝗟𝗼𝗿𝗱 𝗮𝗻𝗱 𝗦𝗮𝘃𝗶𝗼𝗿) ആയവന്റെ ➟അസ്തിത്വവും (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) ➟പുർവ്വാസ്തിത്വവുമാണ് (𝗣𝗿𝗲-𝗲𝘅𝗶𝘀𝘁𝗲𝗻𝗰𝗲) നാം പരിശോധിക്കുന്നത്: (യോഹ, 9:11; യോഹ, 8:40; മർക്കൊ, 15:39; ലൂക്കൊ, 9:20; പ്രവൃ, 4:27; 2പത്രൊ, 1:11). ➟യേശുവിൻ്റെ അസ്തിത്വം പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ഒരു മർമ്മമാണ്. ➟അതറിഞ്ഞാൽ പൂർവ്വാസ്തിത്വം എന്താണെന്ന് വേഗത്തിൽ മനസ്സിലാകും. ➟ചിലർ കരുതുന്നപോലെ യേശു ഏകദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആണെങ്കിൽ, പൂർവ്വാസ്തിത്വം എന്ന വിഷയംതന്നെ ഉദിക്കുന്നില്ല. ➟അനാദ്യന്ത്യനായ ദൈവത്തിന് എങ്ങനെ പൂർവ്വാസ്തിത്വം ഉണ്ടാകും? ➟അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് വാദിച്ചാലും, പൂർവ്വാസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ല. ➟ദൈവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഒരേപോലെ ഉള്ളവന് പൂർവ്വാസ്തിത്വം ഉണ്ടെന്ന് വാദിച്ചാൽ, ➟ആ അസ്തിത്വം ദൂതൻ്റെയല്ലാതെ മറ്റൊന്നാകില്ല. ➟ഒരു ദൂതൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനായി വന്നു പറഞ്ഞാൽ, ➟അത് പരമാബദ്ധമായ ഉപദേശമാകും. ➟നമുക്ക് വിശദമായി നോക്കാം:

യേശുവിൻ്റെ പ്രകൃതി:
☛ ബൈബിൾ വെളിപ്പെടുത്തുന്ന യേശു എന്ന് പേരുള്ളവൻ്റെ പ്രകൃതി (Nature) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയോ അല്ല; ➟മനുഷ്യൻ (Man) എന്നത് മാത്രമാണ്: ➟യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: (യോഹ, 9:11). ➟യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, യേശു എന്ന് പേരുള്ളവൻ മനുഷ്യനാണെന്ന് യോഹന്നാൻ രേഖപ്പെടുത്തിവെക്കുമോ? ➟നമ്മുടെ കർത്താവായ യേശു പറയുന്നത് നോക്കുക: ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ➟തിന്നിയും കുടിയനുമായ മനുഷ്യൻ എന്നും യേശു തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 11:19;ലൂക്കൊ, 7:34). ➟അപ്പൊസ്തലന്മാരും എഴുത്തുകാരും അവൻ മനുഷ്യനാണെന്ന് ആവർത്തിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟ഈ വാക്യത്തിൽ ദൈവപുത്രൻ്റെ പ്രകൃതി (Nature) മനുഷ്യൻ (Man) എന്നാണെന്ന് ശതാധിപൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (One Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ➟ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28). ➟അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟ചിലർ കരുതുന്നപോലെ അവൻ ഏകദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് വാസ്തവവിരുദ്ധമായി വചനത്തിൽ രേഖപ്പെടുത്തുമായിരുന്നോ? അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, ഒരിക്കലെങ്കിലും അത് രേഖപ്പെടുത്താതെ ഇരിക്കുമായിരുന്നോ?

ദൈവപുത്രൻ എന്ന പദവി:
☛ ദൈവപുത്രൻ (Son of God) എന്നത് യേശുവിൻ്റെ അസ്തിത്വം (Existence) ആണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അതവൻ്റെ അസ്തിത്വമല്ല; പദവിയാണ്. ➟ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം. (മർക്കൊ, 15:39). ➟യേശുവിൻ്റെ മരണം കണ്ട ശതാധിപൻ്റെ സാക്ഷ്യമാണിത്. ➟അതായത്, യേശു/യേസൂസ് (Iesous) എന്ന് പേരുള്ള മനുഷ്യൻ (Man) എന്ന് പ്രകൃതിയുള്ള നമ്മുടെ കർത്താവിൻ്റെ പദവിയാണ് ദൈവപുത്രൻ എന്നത്. ➟അതിന് വചനപരവും ചരിത്രപരമായുമായ അനേകം തെളിവുകളുണ്ട്:

𝟭. ഏഴുപേരുടെ പുത്രൻ: 
☛ യേശുവിനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ട്. ➟അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➟ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ➟മറിയത്തിൻ്റെ പുത്രൻ (മർക്കൊ, 6:3), ➟യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➟ദൈവപുത്രൻ (മത്താ, 3:17), ➟മനുഷ്യപുത്രൻ (മത്താ, 8:29), ➟സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15;മീഖാ, 5:2-3;റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നും, ➟പുത്രൻ (Son) എന്നത് അവൻ്റെ അസ്തിത്വം (Existence) അല്ല; ➟പദവി (Title) ആണെന്നും ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➟[കാണുക: മൂന്നു സ്ത്രീകൾ]

𝟮. ദൈവപുത്രനും മനുഷ്യപുത്രനും:
☛ ദൈവപുത്രൻ (Son of God) എന്ന് യേശുവിനെ അറുപത്തഞ്ച് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟ഏകജാതനും ആദ്യജാതനും കൂടി ചേർത്താൽ എഴുപത്തഞ്ചോളം പ്രവശ്യമാണ് യേശുവിനെ ദൈവപുത്രൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ➟എന്നാൽ മനുഷ്യപുത്രൻ (Son of Man) എന്ന് യേശുവിനെ തൊണ്ണൂറോളം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: ➟യേശു തന്നെത്തന്നെ ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് അഞ്ചോളം പ്രാവശ്യമാണ്. ➟എന്നാൽ തന്നെത്തന്നെ മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എൺപതിലേറെ പ്രാവശ്യമാണ്. ➟വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാലും യേശുവിൻ്റെ വാക്കിനാലും ദൈവപുത്രൻ എന്നതിനെക്കാൾ മനുഷ്യപുത്രൻ എന്നതിനാണ് ബൈബിൾ മുൻതൂക്കം കൊടുക്കുന്നതെന്ന് കാണാൻ കഴിയും. ➟അതിനാൽ ദൈവപുത്രൻ എന്നതിനെ അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് മനസ്സിലാക്കിയാൽ, ➟മനുഷ്യപുത്രൻ എന്നതിനെ അവൻ ഏതോ മനുഷ്യൻ്റെ സാക്ഷാൻ പുത്രനാണെന്ന് അതിനെക്കാൾ ശക്തിയോടെ മനസ്സിലാക്കണം. ➟അതിനാൽ രണ്ടും യേശുവിൻ്റെ അസ്തിത്വമല്ല; സവിശേഷമായ പദവികളാണെന്ന് മനസ്സിലാക്കാം.

𝟯. ദൈവപുത്രൻ എന്ന് വിളിക്കപ്പെടും:
☛ മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യൻ ജനനത്തിൽ ദൈവപുത്രൻ ആയിരുന്നില്ല: (ലൂക്കൊ, 2:7; യോഹ, 9:11). ➟യേശുവിൻ്റെ ജനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ പ്രവചനങ്ങൾ നോക്കുക. ➟നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കൊ, 1:31-32). ➟ഗബ്രീയേൽ ദൂതൻ്റെ ഈ പ്രവചനം ശ്രദ്ധിക്കുക: ➟നീ ദൈവപുത്രനെ പ്രസവിക്കും എന്നല്ല പ്രവചനം. ➟നീ ഒരു മകനെ പ്രസവിക്കും; അവൻ വലിയവനാകും; അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും. ➟മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച യേശു പേരുള്ള മനുഷ്യൻ പിൽക്കാലത്ത് അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും എന്നാണ് പ്രവചനം. 

അടുത്തപ്രവചനം: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കൊ, 1:35). ➟ഇവിടെയും പരിശുദ്ധാത്മാവിനാൽ മറിയത്തിൽനിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യൻ (1യോഹ, 3:2; യോഹ, 8:40) ➟ദൈവപുത്രൻ എന്ന് വിളിക്കപ്പെടും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. 

☛ 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ബേത്ത്ളേഹേമിലാണ് മറിയത്തിൻ്റെ ആദ്യജാതനായി യേശു ജനിക്കുന്നത്: (ലൂക്കൊ,2:5-7). ➟ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന (ലൂക്കൊ, 2:52) യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11), 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) ➟ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് (ലൂക്കൊ, 3:23), ➟ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച്, ➟പിതാവായ ഏകദൈവത്താൽ നീ എൻ്റെ പ്രിയപുത്രൻ എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35 ⁃⁃ ലൂക്കൊ, 3:22). ➟അപ്പോഴാണ്, യേശു എന്ന് പേരുള്ള മനുഷ്യന് ദൈവപുത്രൻ എന്ന സവിശേഷപദവി ലഭിച്ചത്. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟മനുഷ്യൻപുത്രൻ എന്ന പദവി യേശുവിന് ജനനത്തിത്തന്നെ കിട്ടിയതാണ്. ➟എന്നാൽ ദൈവപുത്രൻ എന്ന പദവി ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ജനിച്ച് മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ലഭിച്ചത്. ➟അതിനാൽ, ദൈവപുത്രൻ എന്നത് യേശുവിൻ്റെ അസ്തിത്വം അല്ല; ➟സവിശേഷ പദവിയാണെന്ന് ബൈബിൾ നിക്ഷ്പക്ഷമായി പഠിക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. 

അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
☛ യേശു എന്ന് പേരുള്ള ഒരു മനുഷ്യനെ അല്ലെങ്കിൽ വ്യക്തിയെ പഴയനിയമത്തിൽ കാണാൻ കഴിയില്ല. ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: ➟അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; ➟മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟അതായത്, യേശു പ്രവചനങ്ങളിൽ മാത്രം നിലനിന്നവനും അന്ത്യകാലത്ത് പാപപരിഹാരത്തിനായി ലോകത്തിൽ വെളിപ്പെട്ടവനുമാണ്. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (Iesous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21).

യേശുവിന് പുർവ്വാസ്തിത്വമുണ്ടോ?
☛ യേശുവിന് വഴിയൊരുക്കാൻവന്ന യോഹന്നാൻ സ്നാപകൻ പറയുന്നത് നോക്കുക: ➟എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ. (യോഹ, 1:30 ⁃⁃ യോഹ, 1:15). ➟ഈ വാക്യത്തിൽനിന്ന് ചില കാര്യങ്ങൾ കാണിക്കാം:
𝟭. എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു. ➟ഗ്രീക്കിൽ, 𝗲𝗿𝗰𝗵𝗲𝘁𝗮𝗶 എന്ന ക്രിയാപദം (Verb) വർത്തമാനകാലത്തിൽ (Present) ഉള്ളതാണ്. ➟വരുന്നു (Comes) എന്നാണർത്ഥം. ➟ഇവിടെപ്പറയുന്ന പുരുഷൻ ഗ്രീക്കിൽ 𝗔𝗻𝗲𝗿 ആണ്. ➟അനേറിൻ്റെ അർത്ഥം: മനുഷ്യരിലെ പുരുഷൻ (Man) എന്നാണ്. ➟ദൈവത്തിന് ലിംഗഭേദം (Gender) ഇല്ല. ➟അതിനാൽ ദൈവം സ്ത്രീയോ, പുരുഷനോ, മനുഷ്യനോ അല്ല. ➟താൻ മനുഷ്യനല്ല ദൈവമത്രേ എന്നും (ഹോശേ, 11:9), ➟താൻ മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നുമാണ് ദൈവം പറഞ്ഞിരിക്കുന്നത്: (സംഖ്യാ, 23:19; 1ശമൂ, 15:29). ➟എന്നാൽ ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3; യോഹ, 8:40; മത്താ, 8:20). ➟യേശു മനുഷ്യനും (യോഹ, 9:11) വിശേഷാൽ പുരുഷനാണ്: (പ്രവൃ, 2:23). ➟യേശു എന്ന പുരുഷനാണ് (Man) യോഹന്നാൻ്റെ പിന്നാലെ വന്നതും യോഹന്നാൻ വഴിയൊരുക്കിയതും. ➟അല്ലാതെ, ദൈവത്തിനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകുതിയുള്ളവനോ അല്ല. ➟ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ അവനെ പുരുഷൻ (𝗠𝗮𝗻) എന്ന് പറയില്ലായിരുന്നു.

𝟮. അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു. (He existed before me). ➟ഗ്രീക്കിൽ 𝗣𝗿𝗼𝘁𝗼𝘀 𝗺𝗼𝘂 𝗲𝗻 എന്നതിലെ 𝗲𝗻 എന്ന പദം ഭൂതകാലക്രിയയാണ്. ➟അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്ന് യോഹന്നാൻ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 1:15; 1:30). ➟യോഹന്നാനെക്കാൾ ആറുമാസം ഇളയവനാണ് യേശു എന്ന പുരുഷൻ: (ലൂക്കൊ, 1:36). ➟യോഹന്നാനെക്കാൾ ആറുമാസം ഇളയവനും പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായനുമായ യേശു എന്ന് പേരുള്ള മനുഷ്യന് യോഹന്നാനെക്കാൾ മുമ്പേ ഉണ്ടായിരിക്കാൻ കഴിയില്ല: (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 9:11). ➟യേശുവെന്ന മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നെങ്കിൽ, പരിശുദ്ധാത്മാവ് അവനെ അവളിൽ ഉല്പാദിപ്പിക്കേണ്ട കാര്യമില്ലല്ലോ? ➟അപ്പോൾ, അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു (He existed before me) എന്ന് പറയുന്നത്, ➟യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ (Pre-existence) കുറിച്ചാണെന്ന് ആർക്കും മനസ്സിലാകുന്ന വസ്തുതയാണ്. ➟യോഹന്നാൻ വഴിയൊരുക്കിയത് ദൈവത്തിനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മുമ്പേ ഉണ്ടായിരുന്നവൻ ആരാണെന്ന് പറയും? ➟ഇക്കാര്യത്തിൽ സംശയം ഉള്ളവർക്ക് കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവ്വതംപോലത്തെ ചില തെളിവുകൾകൂടി തരാം: 

𝟯. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. (ആവ, 18:18-19). ➟ഇത് നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ച് യഹോവയായ ഏകദൈവം പറയുന്നതാണ്: (പ്രവൃ, 3:22-23). ➟യഹോവയുടെ വാഗ്ദത്തം ശ്രദ്ധിക്കുക: ➟“മോശെയെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിക്കും. ➟അവൻ മുമ്പേ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവൻ ആണെങ്കിൽ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ലാതെ, ➟അവനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിക്കും എന്ന് എങ്ങനെ പറയും? ➟യഹോവയുടെ വാഗ്ദത്തംപോലെ യിസ്രായേൽ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകുയും (മത്താ, 1:20), ➟അവരുടെ ഇടയിൽനിന്ന് ഉത്ഭവിച്ചവനുമാണ് യേശു: (യെശ, 7:14; മത്താ, 2:6; ലൂക്കോ, 1:35; റോമ, 9:5). 

𝟰. നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം. (ആവ, 18:15). ➟ഒരുത്തൻ തന്റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ, ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മനുഷ്യനാണ് മോശെ: (പുറ, 33:11; സംഖ്യാ, 12:8). ➟ആ മോശെ യിസ്രായേൽ ജനത്തോട് പ്രവചിക്കുന്നത് ശ്രദ്ധിക്കുക: ➟നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും. (പ്രവൃ, 7:37). ➟ചിലർ കരുതുന്നപോലെ, യേശു മുമ്പേമുതൽ ഉണ്ടായിരുന്ന ഏകദൈവമോ, ➟ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ➟അവനെ എന്നെപ്പോലെ ഒരു പ്രവാചകൻ എന്ന് മനുഷ്യനായ മോശെ പറയുമായിരുന്നോ? ➟അവൻ മുമ്പേ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ദൂതനോ, മനുഷ്യനോ ആയിരുന്നെങ്കിൽ, ➟അവനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ലാതെ, ➟അവനെ യിസ്രായേലിൽനിന്ന് എഴുന്നേല്ക്കുമെന്ന് പറയുകയോ, ➟പരിശുദ്ധാത്മാവ് കന്യകയിൽ ഒരു മനുഷ്യനെ ഉല്പാദിപ്പിക്കുയോ ചെയ്യുമായിരുന്നോ?

𝟱. 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 ⁃⁃ 𝗠𝗼𝗻𝗼𝘀:
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (Alone, Only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝐋𝐗𝐗)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ  ഒരേയൊരു, മാത്രം (Only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (Alone, Only) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟പിതാവായ യഹോവ ഒരേയൊരു ദൈവം (𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱) ആയിരിക്കെ, മറ്റൊരു ദൈവമോ, ➟ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ഉണ്ടാകുമോ? ➟അതിനാൽ കന്യകയിൽ ഉല്പാദിതനായ യേശു എന്ന് പേരുള്ളവൻ പാപരഹിതനായ പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നും (യോഹ, 9:11; 1യോഹ, 3:5), ➟അവനൊരു പൂർവ്വാസ്തിത്വം ഉണ്ടായിരുന്നു എന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, പൗലൊസിൻ്റെ ദൈവം]

യേശുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും:
☛ യേശുവിൻ്റെ പൂർവ്വാസ്തിത്വം എന്താണെന്ന് അറിയണമെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണെന്ന് അറിഞ്ഞാൽ മതി. ➟യേശു എന്നത് അവൻ്റെ പേരും, ➟പുത്രൻ എന്നത് അവൻ്റെ പദവിയും ➟മനുഷ്യൻ എന്നത് അവൻ്റെ പ്രകൃതിയും ആണെന്ന് മുകളിൽ നാം കണ്ടു. ➟ഇനിയവൻ്റെ അസ്തിത്വം (Existence) എന്താണെന്ന് നോക്കാം:

☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ) എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟അവതാരം (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ➟മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി, ➟കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ➟മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: ➟യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11). ➟ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് ➟രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് യഹോവയായ ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്. 

പൂർവ്വാസ്തിത്വം എന്നാൽ എന്താണ്?
☛ യേശുവിൻ്റെ പൂർവ്വാസ്തിത്വം എന്നത്, അവന് ജനനത്തിൽ ഇല്ലാതിരുന്നതും എന്നാൽ മുമ്പേ നിത്യമായി നിലനില്ക്കുന്നതുമായ മറ്റൊരു അസ്തിത്വമാണ്. ➟മുമ്പേ നിലനില്ക്കുന്നതായ അസ്തിത്വമാണ് അവൻ്റെ ജനനത്തിലും ജീവിതത്തിലും ഉണ്ടായിരുന്നതെങ്കിലോ, ➟മുമ്പേയുള്ള അസ്തിത്വത്തിൻ്റെ തുടർച്ചയാണ് അവന് ഉണ്ടായിരുന്നതെങ്കിലോ അതിനെ പൂർവ്വാസ്തിത്വം എന്ന് പറയാൻ കഴിയില്ല. ➟മുമ്പേ നിലനില്ക്കുന്ന അസ്തിത്വത്തിൽനിന്നും വ്യത്യസ്തമായ മറ്റൊരു അസ്തിത്വത്തിൽ വന്നതുകൊണ്ടാണ്, ➟പൂർവ്വാസ്തിത്വം ഉണ്ടെന്ന് പറയാൻ കഴിയുന്നത്. ➟പൂർവ്വാസ്തിത്വം വ്യക്തമായി മനസ്സിലാക്കാൻ രണ്ട് കാര്യങ്ങൾ അറിയണം:

𝟭. ദൈവപ്രകൃതിയുടെ സവിശേഷതകൾ:
☛ യേശു ദൈവത്തിൻ്റെ അവതാരമാണെന്നും (Incarnation), ദൈവം വേഷംമാറി (Disguise) വന്നതാണെന്നും കരുതുന്നവരുണ്ട്. ➟ദൈവപ്രകൃതിയുടെ സവിശേഷതകൾ മനസ്സിലാക്കിയാൽ, ദൈവത്തിന് അവതാരം എടുക്കാനോ, വേഷം മാറാനോ കഴിയില്ലെന്ന് മനസ്സിലാക്കാം. ➟അക്ഷയനും ➟അദൃശ്യനും (1തിമൊ, 1:17) ➟അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ➟നിത്യനും (ആവ, 32:40) ➟മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱) നമുക്കുള്ളത്. (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്ന് മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. (യെശ, 45:15). ➟അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു എന്നാണ് പൗലൊസ് തത്വജ്ഞാനികളായ അഥേനരോട് പറഞ്ഞത്: (പ്രവൃ, 17:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ഗതിഭേദത്താൽ ആഛാദനമില്ലാത്ത ആത്മാവായ ദൈവം തൻ്റെ പ്രകൃതിക്ക് വിരുദ്ധമായി എങ്ങനെ അവതാരമെടുക്കും?

𝟮. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ:
☛ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ➟ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അല്ലെങ്കിൽ മാറ്റമോ, മാറ്റത്തിന്റെ നിഴലോ ഇല്ലാത്തവനാകയാൽ തനിക്ക് അവതാരം എടുക്കാനോ, വേഷംമാറാനോ കഴിയില്ല. ➟ദൈവത്തിനുള്ളത് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻𝘀). ➟ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്. ➟ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: ➟യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല: (ഉല്പ, 18:1-33; 19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ➟ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായ ഒരു മനുഷ്യനെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ചത്: (മത്താ, 1:1; 1:16; 1:20; ലൂക്കൊ, 2:21; 1തിമൊ, 3:16 ബെ,ബെ; 1Tim, 3:16). ➟തന്മൂലം, നമ്മുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചിട്ട് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട പുരുഷനായ (𝗠𝗮𝗻) നസറായനായ യേശുവിൻ്റെ പൂവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ പിതാവായ യഹോവയിൽത്തന്നെ ആണെന്ന് മനസ്സിലാക്കാം: (2രാജാ, 19:15; യെശ, 44:24; 64:8; മലാ, 2:10; 1കൊരി, 8:5-6). [കാണുക: അബ്രാഹാമിന് പ്രത്യക്ഷമായത് ട്രിനിറ്റിയോ?]

പൂർവ്വാസ്തിത്വത്തിൻ്റെ സ്ഥിരീകരണം:
☛ തൻ്റെ പിന്നാലെ വന്നത് പുരുഷനാണെന്ന് (𝗠𝗮𝗻) പഠിപ്പിച്ച യോഹന്നാൻതന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ➟ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. (യോഹ, 1:33). ➟ഇവിടെ ശ്രദ്ധിക്കുക: ➟അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ് തന്റെ പിന്നാലെ വന്ന പുരുഷനെക്കുറിച്ച് (𝗠𝗮𝗻) യോഹന്നാൻ പറയുന്നത്. ➟സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനും ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമായ യോഹന്നാൻ്റെ സാക്ഷ്യമാണിത്. ➟അവൻ പറയുന്നതിൻ്റെ അർത്ഥം എന്താണ്? ➟യേശു എന്ന് പേരുള്ള മനുഷ്യൻ/പുരുഷൻ (𝗠𝗮𝗻) പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും എന്നാണോ? അല്ല. ➟യോഹന്നാൻ്റെ വാക്കുകളുടെ അർത്ഥം രണ്ടാണ്: 

𝟭. ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. ➟അത് പിതാവായ ദൈവമല്ലാതെ മറ്റാരുമല്ല. ➟യേശു അഭിഷേക ദാതാവല്ല; അഭിഷിക്തനാണ്. ➟യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേറ്റ യേശു എന്ന് പേരുള്ള മനുഷ്യൻ അഭിഷേക ദാതാവായ ഏകദൈവത്താൽ, പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുന്നത്, തൻ്റെ കണ്ണാൽ കണ്ടവനാണ് യോഹന്നാൻ. ➟പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. (ലൂക്കൊ, 3:22). ➟ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു. (യോഹ, 1:32 ⁃⁃ മത്താ, 3:16; മർക്കൊ, 1:10). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ വാക്കുകളും നോക്കുക: ➟നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 10:38). ➟അതായത്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). ➟യേശു എന്ന് പേരുള്ള പുരുഷനെ (𝗠𝗮𝗻) ദൈവം പരിശുദ്ധാത്മാവിനാൽ നിറയ്ക്കുന്നത്; അല്ലെങ്കിൽ അഭിഷേകം ചെയ്യുന്നത് തൻ്റെ കണ്ണാൽ കണ്ടവൻ, ➟ആ പുരുഷനാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ എന്ന് പറയുമോ? ➟അതായത്, യേശു അഭിഷേകദാതാവായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്, ➟അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്ന് പറഞ്ഞത്. ➟അതായത്, തൻ്റെ പിന്നാലെ വന്ന പുരുഷൻ്റെ (𝗠𝗮𝗻) പൂർവ്വാസ്തിത്വത്തെയാണ് (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) യോഹന്നാൻ സൂചിപ്പിച്ചത്. ➟പിന്നെ വായിക്കുന്നത്: യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി എന്നാണ്. ➟പരിശുദ്ധാത്മാവിൻ്റെ അഭിഷേകം അല്ലെങ്കിൽ നിറവ് സ്വയമേ ആവശ്യമുള്ളവൻ അഭിഷേകദാതാവല്ല; ➟അഭിഷിക്തനാണെന്ന് വ്യക്തമാണല്ലോ?

പരിശുദ്ധാത്മാവും യേശുവും: 
➦ യേശു എന്ന് പേരുള്ള മനുഷ്യൻ്റെ മുഴുജീവിതവും പരിശുത്മാവിനാൽ ആയിരുന്നു: (യോഹ, 9:11). 
❶ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി: (മത്താ, 1:20;ലൂക്കൊ, 2:21),
❷ ആത്മാവിനാൽ ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
❸ ആത്മാവിനാൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
❹ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു: (ലൂക്കൊ, 3:22പ്രവൃ, 10:38),
❺ ആത്മാവിനാൽ നിറഞ്ഞു: (ലൂക്കൊ, 4:1),
❻ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1),
❼ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ചെയ്തു: (ലൂക്കൊ, 4:14-15),
❽ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28),
❾ ആത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14),
❿ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:181തിമൊ, 2:6). ➟പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തവൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും? ➟അതിനാൽ, ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്, ➟അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ് യോഹന്നാൻ പറഞ്ഞതിൻ്റെ അർത്ഥം എന്ന് മനസ്സിലാക്കാം.

യിസ്രായേലിൻ്റെ ദൈവവും യേശുവും:
➦ സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും ➟ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11;11:13). ➟തന്നെയുമല്ല, അമ്മയുടെ ഗർഭത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞവനാണ്: (ലൂക്കൊ, 1:15; 1:41). ➟അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാലാണ് (പരിശുദ്ധാത്മാവ്) ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. ➟യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, ➟അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ യേശുവിൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: ➟യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. (ലൂക്കൊ, 1:68). ➟യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (പുറ, 5:1;24:10). ➟യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ➟യഹോവയായ ദൈവത്തിൻ്റെ മുമ്പാകെയാണ് യോഹത്താൻ വഴി ഒരുക്കേണ്ടതെന്ന് ഗബ്രീയേൽ ദൂതനും സെഖര്യാവും അസന്ദിഗ്ദ്ധമായി പ്രവചിച്ചിട്ടുണ്ട്: (ലൂക്കൊ, 1:16-17 ⁃⁃ലൂക്കൊ, 76:77). ➟എന്നാൽ യോഹന്നാൻ്റെ പിന്നാലെ വന്നതും അവൻ വഴിയൊരുക്കിയതും യേശു എന്നു പേരുള്ള മനുഷ്യന്/പുരുഷന് (𝗠𝗮𝗻) ആണ്: (യോഹ, 9:11;യോഹ, 1:30). ➟അതായത്, ദൈവം തൻ്റെ ജനത്തെ രക്ഷിക്കാൻ അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) ➟കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20;ലൂക്കൊ, 2:21) ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ➟ദേഹവും (1പത്രൊ, 2:24) ➟ദേഹിയും (മത്താ, 26:38) ➟ആത്മാവുമുള്ള (ലൂക്കൊ, 23:46) ➟പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1തിമൊ, 3:16;Col, 2:2). ➟[കാണുക:യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?,ഞാനും പിതാവും ഒന്നാകുന്നു]

𝟮. യോഹന്നാൻ്റെ വാക്കുകൾക്ക് രണ്ടാമതൊരു ആത്മീയ അർത്ഥം കൂടിയുണ്ട്: ➟തൻ്റെ പിന്നാലെ വന്ന യേശു എന്ന പുരുഷൻ (𝗠𝗮𝗻) മുഖാന്തരമാണ് പരിശുദ്ധാത്മാവ് എന്ന ദൈവത്തിൻ്റെ വാഗ്ദത്തവും ദാനവും സ്നാനവും സഭയ്ക്ക് ലഭിക്കുന്നത്. ➟അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം. ➟യേശുവിൻ്റെ വാക്കുകൾ നോക്കുക: ➟ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.(യോഹ, 7:37-39). ➟നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് നമ്മിൽ എന്നേക്കും ഇരിക്കുന്ന ആത്മാവിനെ പിതാവിൽനിന്ന് വാഗ്ദത്തം ചെയ്തതും യേശുക്രിസ്തുവാണ്: (യോഹ, 14:16; 14:26; 15:26; 16:7-11). ➟പിതാവിൽനിന്ന് പരിശുദ്ധാത്മാവെന്ന ദാനം വാങ്ങി ആയച്ചതും യേശുവാണ്: (പ്രവൃ, 2:23 ⁃⁃ പ്രവൃ, 1:8). ➟ആ അർത്ഥത്തിലും അവൻ ആത്മാവിൽ സ്നാനം കഴിപ്പിക്കും എന്ന് ആത്മീയമായി പറയാം.

രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ: 
ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ. (1കൊരി, 15:47). ➟രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ എന്നാണ് സത്യവേദപുസ്തകത്തിൽ കാണുന്നത്. ➟എന്നാൽ 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, ➟1936-ലെ മാണിക്കത്തനാർ പരിഭാഷ, ➟1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, ➟വിശുദ്ധഗ്രന്ഥം മുടങ്ങിയ മലയാളം പരിഭാഷകളിലും, ➟കോഡെക്സ് അലക്സാണ്ട്രിനസിൻ്റെ (400-440) ഗ്രീക്കിലും, ➟എറാസ്മസിൻ്റെ (Desiderius Erasmus) മൂന്ന് ഗ്രീക്ക് പതിപ്പുകളിലും (1522, 1527, 1535), Stephanus (1550), ➟Scrivener’s (1894), ➟Greek Orthodox Church (1904), ➟RP Byzantine Majority Text (2005) മുതലായ ഗ്രീക്ക് പതിപ്പുകളിലും, ➟1526-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും, ➟മാർട്ടിൻ ലൂഥറിൻ്റെ പരിഭാഷയിലും 𝗧𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗺𝗮𝗻 𝗶𝘀 𝘁𝗵𝗲 𝗟𝗼𝗿𝗱 𝗳𝗿𝗼𝗺 𝗵𝗲𝗮𝘃𝗲𝗻 (രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവ്) എന്നാണ് കാണുന്നത്. ➟വിശ്വാസയോഗ്യമായ മറ്റൊരു പരിഭാഷ കാണിക്കാം: 𝗧𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗺𝗮𝗻 [𝗶𝘀] 𝘁𝗵𝗲 𝗟𝗼𝗿𝗱 – 𝗞𝘂𝗿𝗶𝗼𝘀 𝗳𝗿𝗼𝗺 𝗵𝗲𝗮𝘃𝗲𝗻. (NMV). ➟ഇത് നാം മുകളിൽ കണ്ട, മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയാണ്. ➟സ്വർഗ്ഗത്തിലെ കർത്താവെന്ന് പറയുന്നത് യഹോവ ഒരുത്തൻ മാത്രമാണ്. ➟പുതിയനിയമത്തിൽ യഹോവ (Yehovah) എന്ന ദൈവനാമത്തിന് പകരം കർത്താവ് (kyrios – Lord) എന്നാണ് കാണുന്നത് എന്നതും കുറിക്കൊള്ളുക: (മത്താ, 4:7,4:10⁃⁃ആവ, 6:16,10:20;മത്താ, 22:37⁃⁃ആവ, 6:5;മർക്കൊ, 12:29⁃⁃ആവ, 6:4;പ്രവൃ, 2:21⁃⁃യോവേ, 2:32). ➟ആരാമിക് പെശീത്ത ബൈബിളിൽ: 𝗧𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻, 𝗶𝘀 𝗠𝗮𝗿𝗬𝗮 {𝗟𝗼𝗿𝗱-𝗬𝗛𝗪𝗛}, 𝗳𝗿𝗼𝗺 𝘁𝗵𝗲 𝗦𝗵𝗺𝗮𝘆𝗮 {𝘁𝗵𝗲 𝗛𝗲𝗮𝘃𝗲𝗻𝘀}. (രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ) എന്നാണ് കാണുന്നത്: (The Aramaic Scriptures,Peshitta Holy Bible Translated). ➟വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (1കൊരി, 15:47). ➟ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), ➟അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454) ഇപ്രകാരമാണ്: 𝗧𝗵𝗲 𝘀𝗲𝗰𝗼𝘂𝗻𝗱𝗲 𝗺𝗮𝗻 𝗼𝗳 𝗵𝗲𝘂𝗲𝗻𝗲 𝗶𝘀 𝗵𝗲𝘂𝗲𝗻𝗲𝗹𝗶𝗰𝗵 (രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനും സ്വർഗ്ഗീയനുമാണ്). ➟ബൈബിൾ വെളിപ്പെടുത്തുന്ന സ്വർഗ്ഗീയൻ ക്രിസ്തുവല്ല; പിതാവാണ്: (മത്താ, 5:16;5:45;6:9;6:14;6:26;6:32). ➟എന്നാൽ ക്രിസ്തു നസറായനായ അഥവാ, നസറെത്ത് നിവാസിയായ മനുഷ്യനാണ്: ➟ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ (𝗝𝗲𝘀𝘂𝘀 𝗼𝗳 𝗡𝗮𝘇𝗮𝗿𝗲𝘁𝗵, 𝗮 𝗠𝗮𝗻) ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; (പ്രവൃ, 2:23 ⁃⁃യോഹ, 8:40;യോഹ, 9:11;റോമ, 5:15;1തിമൊ, 2:6). ➟ഒരു ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു മനുഷ്യൻ എന്തായാലും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കില്ല. ➟അവൻ പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). ➟അതിനാൽ രണ്ടാം മനുഷ്യനായി ഒരു പ്രത്യക്ഷത (𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്, സ്വർഗ്ഗത്തിലെ കർത്താവ് (യഹോവ) ആണെന്ന് മനസ്സിലാക്കാം. ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന ദൈവഭക്തിയുടെ മർമ്മവും പൗലൊസാണ് വെളിപ്പെടുത്തിയതെന്നും ഓർക്കുക. ➟ഇതെല്ലാം യേശു എന്ന് പേരുള്ള മനുഷ്യൻ്റെ പൂർവ്വാസ്തിത്വത്തിൻ്റെ (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) തെളിവാണ്. ➟[കാണുക: സ്വർഗ്ഗസ്ഥനും നസറായനും]

എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു:
ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? (യോഹ, 14:8-9). ➟ഫിലിപ്പോസിൻ്റെ ആവശ്യം: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം എന്നായിരുന്നു: (യോഹ, 14:8). ➟യേശുവിൻ്റെ മറുചോദ്യം: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നാണ്: (യോഹ, 14:9). ➟ഫിലിപ്പോസ് യേശുവിൻ്റെ വിശ്വരൂപം കാണണമെന്നല്ല ആവശ്യപ്പെട്ടത്. ➟ദൂതന്മാർ നിത്യം കാണുന്നതും പഴയനിയമ ഭക്തന്മാരും യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടവനുമായ യേശുവിൻ്റെ പിതാവിനെ കാണണം എന്നാണ് ആവശ്യപ്പെട്ടത്: (മത്താ, 18:11 ⁃⁃ 1രാജാ, 22:19; യെശ, 6:1; യെഹെ, 1:26-28; വെളി, 4:2). ➟കാണാൻ കഴിയുന്ന അങ്ങനെയൊരു പിതാവ് സ്വർഗ്ഗത്തിൽ ഇല്ലെങ്കിൽ, ഫിലിപ്പോസിൻ്റെ ചോദ്യം അർത്ഥശൂന്യമാണ്. ➟യേശുവിൻ്റെ ഉത്തരം ഒന്നല്ല; രണ്ടാണ്. ➟രണ്ടും ചോദ്യരൂപത്തിലാണ്. ➟ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നാണ് ഒന്നാമത്തെ ഉത്തരം. ➟താൻ പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, ഞങ്ങൾക്ക് പിതാവിനെ കാണണം എന്ന് പറഞ്ഞവനോട് നീ എന്നെ അറിയുന്നില്ലയോ എന്ന് ചോദിക്കുമോ?എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” എന്നാണ് അടുത്ത ഉത്തരം. ➟മൂന്നരവർഷക്കാലം സ്വർഗ്ഗസ്ഥനായ തൻ്റെ പിതാവിനെക്കുറിച്ച് പഠിപ്പിച്ചവൻ, താൻ കേവലം അയക്കപ്പെട്ടവൻ മാത്രമാണെങ്കിൽ, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറയുമോ? ➟യേശു കേവലം അയക്കപ്പെട്ടവനാണെങ്കിൽ, ഇതിനെക്കാൾ വലിയ ദൈവദൂഷണം എന്താണ്?

ഞാനും പിതാവും ഒന്നാകുന്നു:
ഞാനും പിതാവും ഒന്നാകുന്നു. (യോഹ, 10:30). ➟ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം കേവലം ഐക്യത്തിൽ ഒന്നാകുന്നതല്ല; ➟അവൻ്റെ പൂർവ്വാസ്തിത്വത്തെയും സൂചിപ്പിക്കുന്നതാണ്. ➟ബൈബിളിൽത്തന്നെ ഈ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്. ➟യേശു, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ➟ഉടനെ യേശു ചോദിച്ചു: ➟പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” (യോഹ, 10:32). ➟യെഹൂദന്മാർ അവനോടു: ➟നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. (യോഹ, 10:33). ➟അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു എന്നാണ് അവർ പറഞ്ഞത്. ➟യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. ➟അപ്പോൾ നീ നിന്നെത്തന്നെ യഹോവ ആക്കുന്നു എന്നാണ് അവർ പറഞ്ഞത്. ➟ഇതൊക്കെ യേശുവിൻ്റെ പൂർവ്വാസ്തിത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ➟[കാണുക: ഞാനും പിതാവും ഒന്നാകുന്നു]

എഗോ എയ്മി (Ego Eimi):
യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു. (യോഹ, 8:58). ➟സത്യവേദപുസ്തകത്തിൽ, അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്ന് യേശു പറഞ്ഞതായാണ് കാണുന്നത്. ➟രണ്ട് കാര്യങ്ങൾ പറയാം: 
𝟭. യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) അബ്രാഹാമിന് മുമ്പേ പോയിട്ട് അമ്മയായ മറിയത്തിന് മുമ്പേപോലും ഉള്ളവനല്ല. മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമാവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). ➟ഇതേ അദ്ധ്യായത്തിൽ താൻ മനുഷ്യനാണെന്ന് യേശുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 8:40). ➟അവിടെ, തന്നെ ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് യേശു പറഞ്ഞിരിക്കുന്നത്. ➟അതിനാൽ യേശു എന്ന മനുഷ്യന് (𝗠𝗮𝗻) തന്നെക്കാൾ 𝟮𝟬𝟬𝟬 വർഷംമുമ്പേ ജീവിച്ചിരുന്ന അബ്രാഹാം ജനിച്ചതിന് മുമ്പേ ഉണ്ടായിരിക്കാൻ ഒരിക്കലും സാധിക്കില്ല. 
𝟮. യേശു മനുഷ്യനാണെന്ന് അക്കാലത്തുള്ള എല്ലാവർക്കും അറിയാമായിരുന്നു. ➟അവരുടെ സാക്ഷ്യം മുകളിൽ നാം കണ്ടതാണ്. ➟യേശു എന്ന മനുഷ്യൻ തന്നെക്കാൾ രണ്ടായിരം വർഷംമുമ്പേ ജീവിച്ചിരുന്ന മറ്റൊരു മനുഷ്യന് മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, അവനെ എന്തിന് കല്ലെറിയണം? ➟അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന് പറയുന്നത് ന്യായപ്രമാണത്തിൽ കല്ലെറിയപ്പെടാനുള്ള കുറ്റമാകുന്നത് എങ്ങനെയാണ്? ➟നമ്മുടെ പരിഭാഷയുടെ പ്രശ്മനമാണത്. ➟അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നല്ല; ഞാൻ ആകുന്നു (𝗘𝗴𝗼 𝗘𝗶𝗺𝗶 ⁃⁃ 𝗜 𝗔𝗠) എന്നാണ് യേശു പറഞ്ഞത്: (Joh, 8:58). ➟മോശെ ദൈവത്തിൻ്റെ പേർ ചോദിക്കുമ്പോൾ ആദ്യം പറയുന്നത്: ➟ഞാൻ ആകുന്നുന്നവൻ ഞാനാകുന്നു എന്നാണ്: (പുറ, 3:14). ➟യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്ന് കാണാൻ കഴിയും: (Exo, 3:14). ➟അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള ഞാനകുന്നവൻ (𝗘𝗴𝗼 𝗘𝗶𝗺𝗶) അഥവാ, യഹോവ ആണെന്നാണ് യേശു പറഞ്ഞത്. ➟അതുകൊണ്ടാണ്, യെഹൂദന്മാർ അവനെ കല്ലെറിയാൻ തുനിഞ്ഞതും അവൻ മറഞ്ഞ് അപ്രത്യക്ഷനായതും: (യോഹ, 8:59). ➟[കാണുക: അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു:
☛ യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് എഴുത്തുകാരനായ യോഹന്നാനും, ➟ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് യേശു പറയുന്നതിൻ്റെയും ആത്മീയ അർത്ഥം യേശുവിൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) തന്നെയാണ്. 

𝟭. എഴുത്തുകാരൻ:
☛ എഴുത്തുകാരനായ യോഹന്നാനാണ് യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് ആദ്യം പറയുന്നത്: ➟സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല. (യോഹ, 3:13; യോഹ, 3:31). ➟ഇത് യേശുവിൻ്റെ വാക്കുകളാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അല്ല; യോഹന്നാൻ്റെ വാക്കുകളാണ്. ➟രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. 𝟭.ഈ വാക്യം ഭൂതകാലത്തിൽ ഉള്ളതാണ്. 𝟮.തുടർന്ന് താഴോട്ടുള്ള വാക്യങ്ങൾ പ്രഥമപുരുഷ്യനിലാണ് (3rd Person) യേശുവിനെക്കുറിച്ച് പറയുന്നത്. ➟(യോഹ, 1:14-21). ➟അതായത്, 𝟭𝟮-ാം വാക്യത്തിൽ വീണ്ടുംജനനത്തെക്കുറിച്ചുള്ള യേശുവിൻ്റെ പ്രഭാഷണം തീരുന്നു. ➟𝟭𝟯–𝟮𝟲, 𝟯𝟭–𝟯𝟲 വാക്യങ്ങൾ എഴുത്തുകാരൻ്റെ വാക്കുകളാണ്. ➟അതിൽ 𝟭𝟯–𝟮𝟭, 𝟯𝟭–𝟯𝟲 വാക്യങ്ങൾ: യേശുവിൻ്റെ ഉപദേശത്തെക്കുറിച്ചുള്ള യോഹന്നാൻ്റെ ദൈവശാസ്ത്രപരമായ വിവരണവും, ➟𝟮𝟮–𝟮𝟲 വാക്യങ്ങൾ: യേശുവിൻ്റെയും സ്നാപകൻ്റെയും ശുശ്രൂഷയെക്കുറിച്ചുള്ള എഴുത്തുകാരൻ്റെ ചരിത്രപരമായ വിവരണവും, ➟𝟮𝟳–𝟯𝟬 വാക്യങ്ങൾ: യോഹന്നാൻ സ്നാപകൻ്റെ വാക്കുകളുമാണ്. ➟യേശു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, അവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് യോഹന്നാൻ ആത്മീയമായി പറയുന്നത്. ➟പിതാവിനെയാണ് യേശു വെളിപ്പെടുത്തിയതെന്ന് യോഹന്നാൻതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 1:18). 

𝟮. യേശുക്രിസ്തു:
ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. (യോഹ, 6:38). ➟യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ജനിച്ചവനാണ്. ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ ഇഷ്ടംചെയ്യാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് അവൻ ആത്മീയമായി പറയുന്നത്. ➟യേശുവിൻ്റെ വാക്കുകൾ ആത്മീയമാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്: ➟സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. (യോഹ, 6:51 ⁃⁃ യോഹ, 6:33; 6:35; യോഹ, 6:50). ➟യേശുവിൻ്റെ വാക്കുകേട്ടവരുടെ പ്രതികരണം നോക്കുക: ➟ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു. (യോഹ, 6:42). ➟ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു. (യോഹ, 6:52). ➟അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. (യോഹ, 6:60). ➟അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല. (യോഹ, 6:66). ➟യേശു ആത്മീയമായി പറഞ്ഞ കാര്യങ്ങളെ അവർ ഗ്രഹിക്കാഞ്ഞതിനാൽ, അവർ അതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയതുകൊണ്ടാണ്, അവർക്കത് കഠിനവാക്കായി തോന്നിയതും പിന്മാറ്റത്തിന് കാരണമായതും. ➟തൻ്റെ ശരീരമാകുന്ന അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും എന്ന് പഠിപ്പിച്ചവൻതന്നെ പറയുന്നത് നോക്കുക: ➟“ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു എന്നാണ് ഒടുവിൽ പറയുന്നത്: (യോഹ, 6:63). 

☛ അതായത്, യേശു നേരിട്ട് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതല്ല; സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ കന്യകയിൽ ഉല്പാദിതമായവനാണ്: (മത്താ, 120; ലൂക്കൊ, 2:21). ➟അവൻ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) ആയതുകൊണ്ടാണ്, എഴുത്തുകാരനായ യോഹന്നാനും യേശുവും സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് പറഞ്ഞത്. ➟ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ (യെഹൂദന്മാർ) ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. (1കൊരി, 2:7-8).

☛ 𝗙𝗼𝗼𝘁𝗻𝗼𝘁𝗲:
➦ 𝗬𝗲𝗵𝗼𝘃𝗮𝗵 ⁃⁃ 𝗜𝗲𝘀𝗼𝘂𝘀 𝗖𝗵𝗿𝗶𝘀𝘁𝗼𝘀
(ആവ, 33:26 ⁃⁃ വെളി, 1:7. ഇയ്യോ, 19:25 ⁃⁃ 1തിമൊ, 3:16 ബെ,ബെ. സങ്കീ, 22:30-31 ⁃⁃ യോഹ, 19:30. സങ്കീ, 68:18 ⁃⁃ എഫെ, 4:7-8. സങ്കീ, 78:1-2 ⁃⁃ മത്താ, 13:34,35. യെശ, 25:8 ⁃⁃ എബ്രാ, 2:14-16. യെശ, 25:9 ⁃⁃ ലൂക്കൊ, 1:68. യെശ, 29:18 ⁃⁃ മത്താ, 11:4. യെശ, 29:19 ⁃⁃ മത്താ, 11:29. യെശ, 35:4 ⁃⁃ ലൂക്കൊ, 1:68. യെശ, 35:5-6 ⁃⁃ ലൂക്കൊ, 7:22. യെശ, 40:3 ⁃⁃ ലൂക്കൊ, 76-77. യെശ, 44:8 ⁃⁃ പ്രവൃ, 1:8. യെശ, 45:22 ⁃⁃ പ്രവൃ, 4:10-12. യെശ, 45:23 ⁃⁃ ഫിലി, 2:10. യെശ, 54:5 ⁃⁃ എഫെ, 5:30-32. യെശ, 66:14-16 ⁃⁃ 2തെസ്സ, 1:6-8. യിരെ, 31:31-34 ⁃⁃ ലൂക്കൊ, 22:20, എബ്രാ, 8:8-12. ഹോശേ, 1:7 ⁃⁃ ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ. ഹോശേ, 2:16 ⁃⁃ 2കൊരി, 11:2.സെഫ, 3:8 ⁃⁃യോഹ, 18:37. സെഖ, 9:11 ⁃⁃ മർക്കൊ, 14:24, എബ്രാ, 9:18. സെഖ, 9:14 ⁃⁃ 1തെസ്സ, 4:16. സെഖ, 11:13 ⁃⁃ മത്താ, 27:9-10. സെഖ, 12:10 ⁃⁃ യോഹ, 19:34, വെളി, 1:7. സെഖ, 14:3-4 ⁃⁃ പ്രവൃ, 1:11. സെഖ, 14:5 ⁃⁃ 1തെസ്സ, 3:13. മലാ, 3:1 ⁃⁃ ലൂക്കൊ, 76-77). 

☛ 𝗚𝗿𝗲𝗲𝗸 𝗩𝗲𝗿𝘀𝗶𝗼𝗻𝘀: 
➦ 𝗧𝗵𝗲 𝗳𝗶𝗿𝘀𝘁 𝗺𝗮𝗻 𝗶𝘀 𝗼𝗳 𝘁𝗵𝗲 𝗲𝗮𝗿𝘁𝗵, 𝗲𝗮𝗿𝘁𝗵𝘆: 𝘁𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗺𝗮𝗻 𝗶𝘀 𝘁𝗵𝗲 𝗟𝗼𝗿𝗱 𝗳𝗿𝗼𝗺 𝗵𝗲𝗮𝘃𝗲𝗻. (𝟭𝗖𝗼𝗿. 𝟭𝟱:𝟰𝟳)
Stephanus Textus Receptus 1550,
Scrivener’s Textus Receptus 1894
Greek Orthodox Church 1904
Beza Greek New Testament 1598
RP Byzantine Majority Text 2005
Apostolic Bible Polyglot
☛ 𝗔𝗿𝗮𝗺𝗮𝗶𝗰 𝗧𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻:
The Holy Aramaic Scriptures,
☛ 𝗘𝗻𝗴𝗹𝗶𝘀𝗵 𝗧𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻𝘀:
William Tyndale Bible of 1526,
William Tyndale Bible 1534
Matthew’s Bible 1537
The Great Bible 1539
Bishops’ Bible of 1568
Geneva Bible of 1587
Geneva Bible 1599
King James Bible 1611
King James Bible (Oxford) 1769
A Faithful Version
Apostolic Bible Polyglot English
Anderson New Testament
Aramaic Bible in Plain English
Haweis New Testament
Lamsa Bible
Literal Standard Version
New King James Version
Sacred Name King James Bible
Smith’s Literal Translation
Webster’s Bible Translation
World English Bible
Worsley New Testament
Young’s Literal Translation
☛ 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗧𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻𝘀:
ബെഞ്ചമിൻ ബെയ്ലി 1829, 1843, 1876
ഹെർമ്മൻ ഗുണ്ടർട്ട് 1868
മാണിക്കത്തനാർ 1936
വിശുദ്ധഗ്രന്ഥം

വെളിപ്പാട് പുസ്തകം 𝟙

വെളിപ്പാട് 1:8: സർവ്വശക്തിയുള്ള ദൈവം ആരാണ്❓ 
➦ ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8). ➟ഈ വേദഭാഗത്ത് പറയുന്ന ❛സർവ്വശക്തിയുള്ള ദൈവമായ കർത്താവു❜ ദൈവപുത്രനായ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. ➟അതിനൊരു കാരണമുണ്ട്: വെളിപ്പാട് 1:17-ൽ ❛ഞാൻ ആദ്യനും അന്ത്യനും❜ ആണെന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറയുന്നുണ്ട്. ➟അതുകൊണ്ടാണ്, സർവ്വശക്തിയുള്ള ദൈവം ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത്. ➟അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟അതിനാൽ, ❛ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❜ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പ്രയോഗമാണ് ❛അല്ഫയും ഓമേഗയും❜ എന്ന് മനസ്സിലാക്കാം.
എന്നാൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്: യോഹന്നാൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❛ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❜ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ❜ (പി.ഒ.സി), ❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ❛one like unto the Son of man❜ (KJV), ❛one like a son of man❜ (NASB), ❛someone like a son of man❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യനു് യേശുവിനെ വിശേഷിപ്പിക്കാൻ എത്രയോ നാമങ്ങളുണ്ട്❓ ➟തന്നെയുമല്ല, മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാണെന്ന് പറയാൻ പറ്റും❓ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന പ്രയോഗത്തിനു് രണ്ടർത്ഥമാണുള്ളത്: 𝟭.❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ വചനപരമായ അർത്ഥം: ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന് ബൈബിളിൽ വിശേഷിപ്പിച്ചിരിക്കുന്നത് ആരാണോ, അവനെയാണ് അല്ലെങ്കിൽ, അവനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. 𝟮.❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ ഭാഷാപരമായ അർത്ഥം: മനുഷ്യപുത്രനനായ യേശുവിനോട് സദൃശനായ (തുല്യനായ അല്ല) മറ്റൊരുവൻ എന്നാണ്. ➟നമ്മുടെ വിഷയം അതല്ലാത്തതിനാൽ അത് വിടുന്നു. ➟നമുക്ക് സർവ്വശക്തിയുള്ള ദൈവം ആരാണെന്ന് നോക്കാം:
❶ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ യേശു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവ് മാത്രമാണ് സത്യദൈവം (Farher, the only true God), പിതാവിനെ മാത്രം ആരാധിക്കണം, പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല, പിതാവ് എൻ്റെ ദൈവമാണ്, ഞാൻ മനുഷ്യനാണു❞ എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3മത്താ, 4:10; യോഹ, 14:28; മത്താ, 24:36; യോഹ, 5:30; യോഹ, 20:17; യോഹ, 8:40). ❝ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവായ ഏകദൈവമേ നമുക്കുള്ളു, ദൈവവും പിതാവുമായവൻ ഒരുവനാണ്, വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു, യേശുക്രിസ്തുവിൻ്റെ പിതാവാണ് ദൈവം❞ എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (ലൂക്കൊ, 5:21; 1തിമൊ, 1:17; 1കൊരി, 8:6; എഫെ, 4:6; എബ്രാ. 2:11, 2കൊരി, 11:31; എഫെ, 1:3; 1പത്രൊ, 1:3). തന്മൂലം, ക്രിസ്തു സർവ്വശക്തനായ ദൈവമല്ലെന്ന് വ്യക്തമാണ്. 
❷ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് അവിടെ രണ്ട് വിശേഷണങ്ങൾ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ വിശേഷണം ❛അല്ഫയും ഒമേഗയും അഥവാ, ആദ്യനും അന്ത്യനും❜ എന്നാണ്. ➟പിതാവായ ദൈവത്തെ ❛അല്ഫയും ഒമേഗയും❜ (ആദ്യനും അന്ത്യനും) എന്ന് പഴയപുതിയനിയമങ്ങളിൽ പല വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്: 
➦ ❝പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.❞ (വെളി,  21:6-7 ⁃⁃ വെളി, 22:13). ➟❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6 ⁃⁃ യെശ, 41:4; യെശ, 46:10; യെശ, 48:12). 
☛ മനുഷ്യപുത്രനോടു സദൃശനായവനെയും ❛ആദ്യനും അന്ത്യനും❜ എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ പിതാവായ ദൈവത്തെ ❛ആദ്യനും അന്ത്യനും❜ എന്ന് വിളിച്ചിരിക്കുന്ന അർത്ഥത്തിലല്ല; മനുഷ്യപുത്രനോടു സദൃശനായവനെ വിളിച്ചിരിക്കുന്നത്:
➦ ❝അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:17-18). ➟അടുത്തവാക്യം: ❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8).
മേല്പറഞ്ഞ രണ്ടു വേദഭാഗവും ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോടു സദൃശനായവൻ. 
☛ പിതാവായ ദൈവം മരണമില്ലാത്തവനും ആരംഭവും അവസാനവുമില്ലാത്തവനും (നിത്യൻ) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ആദ്യനും അന്ത്യനുമാണ്. (1തിമൊ, 6:16 ⁃⁃ ഉല്പ, 21:33: സങ്കീ, 90:2; യെശ, 40:28; യെശ, 57:15; റോമ, 16:24; വെളി, 4:10). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണ്. ➟വ്യത്യാസം ചെറുതല്ല; അജഗജാന്തരമുണ്ട്.
☛ മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്ന ❛ആദ്യനും അന്ത്യനും❜ എന്ന പ്രയോഗത്തിനു് ❛ദൈവം❜ എന്നർത്ഥവുമില്ല. അതിൻ്റെ ശക്തമായൊരു തെളിവ് അവിടെത്തന്നെയുണ്ട്. മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❛എൻ്റെ ദൈവം❜ (My God) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (വെളി, 3:2; 3:12; 3:12; 3:12; 3:12). അവൻ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവം എങ്ങനെയുണ്ടാകും❓ തന്മൂലം, ❛മരിച്ചുയിർത്ത ആദ്യനും അന്ത്യനും❜ എന്ന് മനുഷ്യപുത്രനോടു സദൃശനായവനെ പറഞ്ഞിരിരിക്കുന്ന കാരണത്താലും, അവനൊരു ദൈവമുള്ള കാരണത്താലും അവൻ സത്യേകദൈവത്തെപ്പോലെ യഥാർത്ഥ ആദ്യനും അന്ത്യനും ആകുകയോ, ദൈവം ആകുകയോ ചെയ്യില്ല.
❸ വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവത്തിനു് മറ്റൊരു വിശേഷണംകൂടി പറഞ്ഞിട്ടുണ്ട്: ➟❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും.❜ ഈ വിശേഷണം പിതാവായ ദൈവത്തിനല്ലാതെ, മറ്റാർക്കും പറഞ്ഞിട്ടില്ല. 
➦ ❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി. 1:4-5). ➟ഈ വേദഭാഗത്ത്, പിതാവായ ദൈവത്തെയും, ഏഴാത്മാവിനെയും, യേശുക്രിസ്തുവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതിൽ, പിതാവിൻ്റെ വിശേഷണമാണ്, ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❜ എന്നത്. ➟ഇവിടെ മാത്രമല്ല, വെളിപ്പാടിലെ പല വാക്യങ്ങളിലും അത് കാണാം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗത്ത് പറയുന്ന ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം❜ പുത്രനല്ല; പിതാവാണ്. ➟വേറെയും പല തെളിവുകളുമുണ്ട്: (വെളി, 11:17; വെളി, 16:5). ➟തന്മൂലം, ❛ഇരിക്കുന്നവനും ഇരുന്നവനും വരുന്നവൻ❜ എന്ന വിശേഷണം പിതാവിൻ്റെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
ഇനി അതിപ്രധാനമായ ഒരു തെളിവുതരാം: ❝നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.❞ (വെളി, 1:6). ഈ വേദഭാഗത്ത്, ഗ്രീക്കിലും ഇംഗ്ലീഷിലും ❛തൻ്റെ (യേശുവിൻ്റെ) ദൈവവും പിതാവുമായവൻ❜ എന്നാണ്. [കാണുക: BIB, NKJV]. സത്യവേപുസ്തകത്തിലെ പരിഭാഷാപ്രശ്നം BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ തിരുത്തിയിട്ടുണ്ട്. [സ.വേ.പൂ.CL). ഇവിടെ, പിതാവ് യേശുക്രിസ്തുവിൻ്റെ ദൈവമാണെന്നാണ് യോഹന്നാൻ പറയുന്നത്. ആറാം വാക്യത്തിൽ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പറഞ്ഞിട്ട്, എട്ടാം വാക്യത്തിൽ അവൻ സർവ്വശക്തിയുള്ള ദൈവമാണെന്ന് യോഹന്നാൻ പറയുമോ❓ ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം 11 വാക്യങ്ങളിലായി 13 പ്രാവശ്യം ബൈബിളിലുണ്ട്. ഒരു ദൈവമുള്ളവൻ എങ്ങനെയാണ് സർവ്വശക്തിയുള്ള ദൈവമാകുന്നത്❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]. 
☛ അതായത്, വെളിപ്പാട് 1:8-ൽ പറയുന്ന, അല്ഫയും ഒമേഗയും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❜ എന്നീ രണ്ട് വിശേഷണവും മനുഷ്യപുത്രനോടു സദൃശനായവനെ കുറിക്കുന്നതല്ല; പിതാവായ ഏകദൈവത്തെ മാത്രം കുറിക്കുന്നതാണ്. തന്നെയുമല്ല, യേശുവിൻ്റെയും മനുഷ്യപുത്രനോടു സദൃശനായൊൻ്റെയുൾ ദൈവമാണ് പിതാവ്. ➟തന്മൂലം, വെളിപ്പാട് 1:8-ൽ പറയുന്ന ❝സർവ്വശക്തിയുള്ള ദൈവമായ കർത്താവു❞ ദൈവപത്രനായ യേശുവോ, മനുഷ്യപുത്രനോടു സദൃശനായവനോ അല്ല; പിതാവായ സത്യേകദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

വെളിപ്പാട് 1:18: ഞാൻ മരിച്ചവനായിരുന്നു:
➦ ❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.❞ (വെളി, 1:18). വെളിപ്പാട് പുസ്തകത്തിൽ, മനുഷ്യപുത്രനോട് സദൃശനായവൻ താൻ ❝മരിച്ചവനായിരുന്നു❞എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്. 
➦ ❝ഞാൻ മരിച്ചവൻ ആയിരുന്നു❞ (I was dead) എന്നതിൻ്റെ ഗ്രീക്കുരൂപം ❝എഗെനോമെൻ നെക്രോസ്❞ (ἐγενόμην νεκρὸς – egenómen nekrós) എന്നാണ്. ➟ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ പദാനുപദ വിവർത്തനം ഇപ്രകാരമാണ്: ❝ഞാൻ ആയിരുന്നു – I was❞ (ἐγενόμην – egenómen) ❝മരിച്ചവൻ – dead❞ (νεκρὸς – nekrós). [BLB].
പദോല്പത്തി: ❝ഞാൻ ആയിരുന്നു❞ (I was) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എഗെനോമെൻ❞ (egenómen) എന്ന പദത്തിൻ്റെ ❝മൂലപദം❞ (Root Word) ❝ഗിനോമൈ❞ (γίνομαι – ginomai) എന്ന ക്രിയാപദം (Verb) ആണ്. അതിൻ്റെ അർത്ഥം: ❝ആകുക, ഉണ്ടാകുക, സംഭവിക്കുക❞ എന്നൊക്കെയാണ്. ➟❝ginomai❞ എന്ന പദത്തിൻ്റെ ഉപസർഗ്ഗങ്ങളും പ്രത്യയങ്ങളും ചേർന്ന വിവധരൂപങ്ങൾ പല അർത്ഥത്തിൽ 680-തോളം പ്രാവശ്യം പുതിയനിയമത്തിലുണ്ട്.
പദത്തിൻ്റെ വിശകലനം (Parsing): ❝എഗെനോമെൻ❞ (egenómen)  എന്ന പദം  ❝Second Aorist Middle Deponent Indicative,1st Person Singular.❞ അതായത്, ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ ഉത്തമപുരുഷ ഭൂതകാല രൂപമാണ് (1st person aorist tense) ❝എഗെനോമെൻ❞ എന്ന പദം. ➟ഈ ഭൂതകാലക്രിയ, സംഭവം എത്രകാലം നീണ്ടുനിന്നു എന്ന് പറയുന്നില്ലെങ്കിലും, ❝ആയിരുന്നു❞ എന്ന പ്രയോഗം കുറച്ചുകാലം ആ അവസ്ഥയിൽ ആയിരുന്നതിനെ കുറിക്കുന്നതാണ്. ➟ഉദാ: യോഹന്നാൻ താൻ പത്മൊസ് എന്ന ദ്വീപിൽ ❝ഞാൻ ആയിരുന്നു❞ (egenómen) എന്ന് പറയാൻ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 1:9). ➟യോഹന്നാൻ പത്മോസ് ദീപ് സന്ദർശിച്ചിട്ട് മടങ്ങിപ്പോന്നവനല്ല; അവിടെ കുറേക്കാലം ആയിരുന്നവനാണ്. ➟രണ്ടാം അദ്ധ്യായതിൽ, ❝മനുഷ്യപുത്രനോട് സദൃശൻ❞ താൻ മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറയാൻ ❝ഗിനോമൈ❞ എന്ന പദത്തിൻ്റെ പ്രഥമമപുരുഷ ഭൂതകാല രൂപമായ (3st person aorist tense) ❝എഗെനെതോ❞ (ἐγένετο – egéneto) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (വെളി, 2:8).
മൂന്നാംനാൾ ഉയിർക്കും: സുവിശേഷങ്ങളിൽ യേശു തൻ്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ, താൻ കൊല്ലപ്പെടുകയും മൂന്നാംനാൾ ഉയിർക്കുകയും ചെയ്യുമെന്നാണ് പറയുന്നത്: ❝അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.❞ (മത്താ, 16:21മത്താ, 17:23; മത്താ, 20:19; മർക്കൊ, 8:31; മർക്കൊ, 9:31; മർക്കൊ, 10:34; ലൂക്കോ, 9:22; ലൂക്കോ, 18:32-33; ലൂക്കോ, 24:46; യോഹ, 2:19). ➟ഒരിടത്തും മരിച്ച അവസ്ഥയിൽ ആയിരുന്നിട്ട് ഉയിർക്കുമെന്ന് പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ശബ്ബത്ത് ആരംഭിക്കുന്നതിന് മുമ്പ് മരിച്ച യേശു ഞായറാഴ്ച്ച അതികാലത്ത് ഉയിർത്തു: (മർക്കൊ, 16:2). 
മരിച്ചിട്ട് ഉയർത്തവൻ: യേശുവിനെ ലേഖനങ്ങളിൽ ഒരിടത്തും മരിച്ചവൻ❝ആയിരുന്നു❞ എന്ന് പറഞ്ഞിട്ടില്ല; ❝മരിച്ചിട്ട് ഉയിർത്തവൻ❞ എന്നാണ് പറഞ്ഞിരിക്കുന്നത്: ❝ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു.❞ (റോമ, 1:5റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:12; 2തിമൊ, 2:8). ➟മരിച്ചവൻ❝ആയിരുന്നു❞ എന്നതും മരിച്ചിട്ട് ഉയിർത്തവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ➟യേശുവിൻ്റെ മരണത്തെയും ഉയിർപ്പിനെയും കുറിക്കുന്ന മറ്റനേകം വാക്യങ്ങൾ ലേഖനങ്ങളിലുണ്ട്: (യോഹ, 2:22; യോഹ, 20:9; യോഹ, 21:13-14; പ്രവൃ, 3:15; പ്രവൃ, 4:10; പ്രവൃ, 10:40-41; പ്രവൃ, 13:30; പ്രവൃ, 17:3; റോമ, 4:25; റോമ, 6:4; റോമ, 8:11; റോമ, 10:9). ➟എന്നാൽ മരിച്ചവൻ❝ആയിരുന്നു❞ എന്ന അർത്ഥത്തിൽ ❝ഗിനോമൈ❞ (ginomai) എന്ന മൂലപദത്തിൽനിന്ന് ഉത്ഭവിച്ച പ്രഥമപുരുഷനിലും (3rd Person) ഭൂതകാലത്തിലുള്ള പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ➟യേശു കേവലം 37-38 മണിക്കൂർ മാത്രമാണ് കല്ലറയിൽ ആയിരുന്നത്. ➟തന്മൂലം, അവൻ മരിച്ച അവസ്ഥയിൽ കുറച്ചുകാലംപോലും ആയിരുന്നവനല്ല; മരിച്ചിട്ട് തൽക്ഷണം ഉയിർത്തെഴുന്നേറ്റവനാണ്: ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതാകുന്നു എൻ്റെ സുവിശേഷം.❞ (2തിമൊ, 2:8). ➟വെളിപ്പാടിൽ പറയുന്ന ❝മനുഷ്യപുത്രനോട് സദൃശനായവൻ❞ യേശു ആയിരുന്നെങ്കിൽ, ❝ഞാൻ മരിച്ചവനായിരുന്നു എന്നല്ല; ഞാൻ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ.
ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു:
➦ ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന പ്രയോഗവും യേശുവിനു് യോജിക്കുന്നതല്ല. ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമർ 6:23). ➟പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്: (യെഹെ, 18:4). ➟എന്നാൽ യേശു, വിശുദ്ധനും പരിശുദ്ധനും പാപമറിയാത്തവനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഇല്ലാത്തവനും പാപമില്ലാത്തവനുമാണ്: (ലൂക്കൊ, 1:35; യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5).➟ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാത്തവനായ ക്രിസ്തുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവുമില്ല; അവൻ തൻ്റെ ജനനംമുതൽ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടവൻ തന്നെയാണ്. ➟എന്നാൽ ദൈവം സകലമനുഷ്യരുടെയും പാപം (ആദാമ്യപാപം) അവൻ്റമേൽ ചുമത്തി അവനെ പാപമാക്കിയപ്പോൾ, മഹാപുരോഹിതനായ ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് നിത്യത്മാവിനാൽ തന്നെത്തന്നെ മറുവിലയായി ദൈവത്തിനു് അർപ്പിക്കുകയായിരുന്നു: (2കൊരി, 5:21; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 9:14). അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്: (1പത്രൊ, 3:18; പ്രവൃ, 10:40). ➟മരണത്തിനതീതനായ പാപരഹിതായ ക്രിസ്തു കുറച്ചുസമയത്തേക്ക് മാത്രമാണ് മരണത്തിനധീനനായത്. മൂന്നാംദിവസം മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു: (എബ്രാ, 2:14-15). ➟അതിനാൽ, അല്പസമയത്തേക്കുമാത്രം മരണത്തിന് അതീനനായവൻ, ❝ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് പറവാൻ ഒരാവശ്യവുമില്ല. 
മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു:
➦ യേശുവിൻ്റെ ചില വാക്കുകൾ ശ്രദ്ധിക്കുക: ❝മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.❞ (മത്താ, 20:28മർക്കൊ, 10:45). ➟❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➟❝അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.❞ (യോഹ, 10:10-11യോഹ, 10:15). ➟മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചുവൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെ താക്കോലുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ (എബ്രാ, 2:14-15). ➟ആടുകൾക്കു വേണ്ടി സ്വന്തജീവനെ കൊടുക്കാൻ വന്നവൻ ആടുകളുടെ ജീവനെടുക്കുമോ❓ (യോഹ, 10:15). ➟വിശ്വസിക്കുന്നവർക്കുവേണ്ടി ഒരു തെളിവുകൂടിത്തരാം: നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ, ദൈവം തന്നെ അഭിഷേകം ചെയ്ത് അയച്ചതിൻ്റെ ഉദ്ദേശം അവൻ യെശയ്യാപ്രവചനത്തിൽനിന്ന് വെളിപ്പെടുത്തുമ്പോൾ, രണ്ടാം വാക്യത്തിലെ ❝കർത്താവിൻ്റെ പ്രസാദവർഷം പ്രസംഗിക്കുവാൻ❞ എന്ന് മാത്രം പറഞ്ഞിട്ട്, ❝പ്രതികാരദിവസം പ്രസിദ്ധമാക്കുവാൻ❞ എന്ന അടുത്തഭാഗം വിട്ടുകളഞ്ഞവനാണ്: (യെശ, 6:1-2ലൂക്കൊ, 4:18-20). ❝പ്രതികാരദിവസം❞ എന്ന പ്രയോഗംപോലും തൻ്റെ നാവിലൂടെ ഉച്ചരിക്കാൻ മടിച്ചവൻ്റെ കയ്യിൽ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉണ്ടെന്ന് പറഞ്ഞാൽ ശരിയാകുമോ❓ ➟മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കാലല്ല; ജീവൻ്റെ താക്കോലാണ് യേശുവിൻ്റെ കയ്യിലുള്ളത്.
മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓

വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ:
➦ വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെക്കുറിച്ചു❜ പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗം പരിശോധിച്ചാൽ, ❛മനുഷ്യപുത്രനോടു സദൃശൻ❜ ഒരു ദൂതനാണെന്ന് കാണാൻ കഴിയും. 14:14: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 14:15: മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:16: മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു. 14:17: മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആയലത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. 14:18: തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 14:19: ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. 14:20: ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.❞
ദൈവത്തിൻ്റെ ന്യായവിധിയാണ് വിഷയം:
14-ാം വാക്യത്തിൽ, തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്ന ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തനെ❜ കാണാം. ➟ഈ ❛മനുഷ്യപുത്രനോടു സദൃശനായവനും❜ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അതൊരു ദൂതനാണ്; അതിൻ്റെ ചില തെളിവുകൾ തരാം: ❶15-ാം വാക്യത്തിൽ, ❛മറ്റൊരു ദൂതൻ❜ (another angel – allos angelos) എന്ന പ്രയോഗം, ❛മനുഷ്യപുത്രനോടു സദശനായവൻ❜ ഒരു ദൂതനാണെന്ന് തെളിയിക്കുന്നതാണ്. ➟ആദ്യവാക്യത്തിൽ ഒരുത്തനെ ❛മനുഷ്യപുത്രനോടു സദൃശ്യൻ❜ എന്നു സംബോധന ചെയ്തിട്ട്, അടുത്തവാക്യത്തിൽ അവനോടു സംസാരിക്കുന്ന വേറൊരുത്തനെക്കുറിച്ച് പറയുമ്പോൾ, ഇവൻ്റെ പ്രകൃതി ആദ്യത്തവനിൽനിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിൽ, ❛മറ്റൊരു ദൂതൻ❜ എന്നു പറയാതെ, ❛ഒരു ദൂതൻ❜ എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ➟ഭാഷാപരമായി, ❛മറ്റൊരു ദൂതൻ❜ എന്ന പ്രയോഗം, ആദ്യം പറഞ്ഞിരിക്കുന്ന ❛മനുഷ്യപുത്രനോടു സദൃശൻ❜ ഒരു ദൂതനാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. ➟അടുത്തവാക്യങ്ങളിലും ❛മറ്റൊരു ദൂതൻ, വേറൊരു ദൂതൻ❜ എന്ന രണ്ട് പ്രയോഗങ്ങൾ കാണാം: (14:17; 14:18). അത് പ്രസ്തുത വേദഭാഗങ്ങളിലുള്ള നാലുപേരും ദൂതന്മാരാണെന്നു തെളിയിക്കുന്നു. ➟ഇവിടെ, ന്യായമായിട്ടും തോന്നാനിടയുള്ള ഒരു സംശയമുണ്ട്: നാലുപേരും ദൂതന്മാരാണെങ്കിൽ, ഒരുത്തനെ മാത്രം ❛മനുഷ്യപുത്രനോടു സദൃശൻ❜ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുമോ? ➟പൊൻകിരീട ധാരിയായ ദൂതൻ ഭൂമിയിൽ ന്യായവിധി നടത്തുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, അവനെമാത്രം ❛മനുഷ്യപുത്രനോടു സദൃശൻ❜ എന്നു വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, നാലുപേരുടെയും പ്രകൃതിക്ക് ഒരു വ്യത്യാസവും ഉള്ളതായി വചനത്തിൽനിന്ന് തെളിയിക്കാൻ കഴിയില്ല. ❷ഈ വേദഭാഗം കൂടാതെ, ❛മറ്റൊരു ദൂതൻ❜ എന്ന പ്രയോഗം വെളിപ്പാടിൽ നാലുപ്രാവശ്യം കൂടിയുണ്ട്. പ്രസ്തുത പ്രയോഗത്തിന് മുകളിൽ എല്ലായിടത്തും ദൂതന്മാരെക്കുറിച്ച് പറഞ്ഞശേഷമാണ്, ❛മറ്റൊരു ദൂതൻ❜ എന്ന് പറഞ്ഞിരിക്കുന്നത്: (വെളി, 7:1 ⁃⁃ 7:2; വെളി, 8:2 ⁃⁃ 8:3; വെളി, 9:13 ⁃⁃ 10:1; വെളി, 17:7 ⁃⁃ 18:1). തന്മൂലം, മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ച് പറഞ്ഞിട്ട് ❛മറ്റൊരു ദൂതൻ❜ എന്ന് പറഞ്ഞിരിക്കയാൽ, മനുഷ്യപുത്രനോടു സദൃശനായവനും ദൂതനാണെന്നത് സംശയലേശമന്യേ തെളിയുന്നു. ❸ഈ വേഭാഗത്ത്, മനുഷ്യപുത്രനോടു സദൃശനായവനോടു; ➟❝കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക❞ എന്നു മറ്റൊരു ദൂതൻ ഉറക്കെ വിളിച്ചുപറയുന്നതായി കാണാം. ➟ക്രിസ്തുവാണ് മനുഷ്യപുത്രനോടു സദൃശൻ എന്നു വിചാരിക്കുന്നവരെ സംബന്ധിച്ച്, അവൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണ്. ➟സൃഷ്ടിയായ ദൂതൻ സ്രഷ്ടാവായ ദൈവത്തോട്, അരിവാൾ അയച്ചു കൊയ്യാൻ (ന്യായവിധി നടത്തുവാൻ) ഉച്ചത്തിൽ വിളിച്ചുപറയേണ്ടതുണ്ടോ? ➟ന്യായവിധി നടത്തുന്ന മനുഷ്യപുത്രനോടു സദൃശൻ ദൈവമാണെങ്കിൽ, ന്യായവിധി നടത്താൻ കല്പിക്കുന്ന ദൂതൻ അവനെക്കാൾ വലിയ ദൈവമാണെന്നല്ലേ വരികയുള്ളു? 16-ാം വാക്യത്തിൽ, ദൂതൻ്റെ കല്പനപോലെ മനുഷ്യപുത്രനോടു സദൃശൻ ന്യായവിധി നടത്തുകയും ചെയ്തു. ❹17-ാം വാക്യത്തിൽ, മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരിക്കുന്ന ❛മറ്റൊരു ദൂതനെ❜ കാണാം. 18-ാം വാക്യത്തിൽ, കോങ്കത്തി പിടിച്ചിരിക്കുന്ന ദൂതനോടു കൊയ്യാൻ കല്പിക്കുന്നത് ❛വേറൊരു ദൂതനാണ്.❜ ദൂതൻ്റെ കല്പനപ്രകാരം അവനും ന്യായവിധി നടത്തുന്നത് അടുത്ത വാക്യങ്ങളിൽക്കാണാം. ➟രണ്ടാംഭാഗത്ത് ദൂതൻ ദൂതനോടാണ് കല്പിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, ആദ്യഭാഗത്തും ദൂതൻ ദൂതനോടുതന്നെയാണ് കല്പിക്കുന്നതെന്ന് സംശയലേശെമെന്യ മനസ്സിലാക്കാം. ❺ദാനീയേൽ 7-ാം അദ്ധ്യായത്തിൽ ആകാശമേഘങ്ങളോടെ വരുന്നതായി കാണുന്നവനെയും വെളിപ്പാട് 1-ാം അദ്ധ്യായത്തിൽ സൂര്യതേജസ്സോടെ കണ്ടവനെയും വെളിപ്പാട് 14-ാം അദ്ധ്യായത്തിൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനായി കാണ്ടവനെയും ❛മനുഷ്യപുത്രനോടു സദൃശൻ❜ (like a son of man) എന്ന് അഭിന്നമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟വെളിപ്പാട് 1:13-ലും 14-14-ലും ❛hómoion yión anthrópou❜ (ὅμοιον υἱὸν ἀνθρώπου) എന്ന ഒരേ പ്രയോഗമാണ് കാണുന്നത്. ➟ദാനീയേലിൽ പറയുന്ന ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ദാനീ, 7:13-14ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ➟യേശുവിനെ, ❛മനുഷ്യപുത്രൻ❜ (Son of Man) എന്നല്ലാതെ, ❛മനുഷ്യപുത്രനോടു സദൃശൻ❜ (like a son of man) എന്നു ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. ➟അതിനാൽ, ഇവിടെപ്പറയുന്ന ❛മനുഷ്യപുത്രനോടു സദൃശൻ❜ യേശുക്രിസ്തു അല്ലെന്നു മനസ്സിലാക്കാം. ❻ദാനീയേൽ 7:13-14-ലെ ❛മനുഷ്യപുത്രനോടു സദൃശൻ❜ ആകാശമേഘങ്ങളോടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്നവനാണ്. വെളിപ്പാട് 1:13-ലെ ❛മനുഷ്യപുത്രനോടു സദൃശൻ❜ സൂര്യതേജസ്സോടെ വെളിപ്പെടുന്നവനും, 14-14-ൽ പൊൻകിരീടധാരിയായി മേഘത്തിൽ ഇരിക്കുന്നവനുമാണ്. ➟തന്മൂലം, ദാനീയേൽ കാണുന്നതും യോഹന്നാൻ കാണുന്നതുമായ വെളിപ്പാട്, ഭൂമിയിൽ ന്യായവിധിക്ക് അധികാരമുള്ള യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം: (ദാനീ, 2:44; 7:18; 7:21; 7:27). ➟ഒരു ദൂതൻ ന്യായവിധി നടത്താൻ കല്പിക്കുന്നത് മറ്റൊരു ദൂതനോടാണ്; അല്ലാതെ യേശുക്രിസ്തുവിനോടല്ല. ➟അതിനാൽ, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം:  ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6വെളി, 1:1; വെളി, 22:16). [കാണുക: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?].

വെളിപ്പാട് 19:11-16. വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ:
19:11. ❞അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
19:12. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
19:13. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
19:14. സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
19:15. ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
19:16. രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.❞ (വെളി, 19:11-16).
ദൈവവചനം എന്നു പേർ:
➦ ഈ വേദഭാഗത്ത് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനു് ❛ദൈവവചനം❜ എന്നു പേർ പറഞ്ഞിരിക്കയാൽ, കുതിരപ്പുറത്ത് വരുന്നവൻ യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟യോഹന്നാൻ 1:1-ൽ, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ എന്ന് പറഞ്ഞിരിക്കയാൽ, യോഹന്നാൻ പറയുന്ന ❛വചനം❜ യേശു ആണെന്ന തെറ്റിദ്ധാരണമൂലമാണ് ❛ദൈവവചനം❜ എന്നത് യേശുവിൻ്റെ പേരാണെന്ന് വിചാരിക്കുന്നത്. ➟എന്നാൽ യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, യേശു വചനമല്ല; വെളിച്ചമാണെന്ന് അവൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: (യോഹ, 1:6-10). [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]. ➟ഇനി, ദൈവചനം എന്നത് യേശുവിൻ്റെ പേരാണെങ്കിൽ, സമനിത്യരായ മൂവരിൽ ഒരുത്തനെന്ന് ട്രിനിറ്റി പറയുന്ന ദൈവവചനം എന്ന് പേരുള്ളവൻ്റെ അസ്തിത്വവും പ്രകൃതിയും എന്താണെന്ന് പറയും❓ ➟അസ്തിത്വദ്യോദകമാണ് പേര്; പേർ കൂടാതെ ഒന്നും നിലനില്ക്കയില്ല. ➟അതായത്, അസ്തിത്വം കൂടാതെ പേരിനു് സ്വയം നിലനില്ക്കാൻ കഴിയില്ല. അതിനാൽ, ഒരു പേരുമാത്രം ആദിമുതൽ ഉണ്ടായിരുന്നു എന്ന് പറയാൻ പറ്റില്ല. പേരിനു പിന്നിൽ ഒരസ്തിത്വം ഉണ്ടാകണം; അസ്തിത്വത്തിനു് ഒരു പ്രകൃതിയും ഉണ്ടാകണം. ➟അവൻ ❛വചനം❜ അല്ലെന്ന് യോഹന്നാൻ അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കയാൽ, ആദിമുതലുള്ളവൻ്റെ അസ്തിത്വം ❛വചനം❜ ആണെന്നോ, അവൻ്റെ പ്രകൃതി ❛ദൈവം❜ ആണെന്നോ പറയാൻ പറ്റില്ല. ➟പിന്നെന്താണ് അവൻ്റെ അസ്തിത്വവും പ്രകൃതിയും❓
മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനും യേശുക്രിസ്തു ആണെന്നാണ് പലരും കരുതുന്നത്. എന്നാൽ അവൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❛ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❜ (homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിന് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❜ (പി.ഒ.സി), ❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ❛one like unto the Son of man❜❞\ (KJV), ❛one like a son of man❜ (NASB), ❛someone like a son of man❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❛മനുഷ്യപുത്രനെ കണ്ടു❜ എന്നല്ലാതെ, ❛മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❜ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓
ഇനി, പ്രസ്തുത വേദഭാഗം പരിശോധിക്കാം:
➦ പറയപ്പെട്ട വേദഭാഗത്ത് വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനു്, 11-ാം വാക്യത്തിൽ, ❛വിശ്വസ്തനും സത്യവാനും❜ എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 12-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13-ാം വാക്യത്തിൽ, ❛ദൈവവചനം❜ എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 16-ാം വാക്യത്തിൽ, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, ❝നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു എന്ന നമമല്ലാതെ” വേറൊരു നാമവും ഇല്ല❞ എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:12). ➟കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുക്രിസ്തു ആണെങ്കിൽ, മനുഷ്യരുടെ രക്ഷയ്ക്ക് ഉതകാത്തതും (ഒരു ഗുണവും ചെയ്യാത്ത) പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്❓ 
യേശുവും ദൈവവചനവും:
➦ ❛ദൈവവചനം❜ (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐆𝐨𝐝) എന്ന് പേർ പറഞ്ഞിരിക്കുന്നവൻ യേശുവല്ല എന്നതിൻ്റെ തെളിവ് വെളിപ്പാട് പുസ്തകത്തിൽത്തന്നെ ഉണ്ട്: ➨❝നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.❞ (വെളി, 1:9 ⁃⁃ ലൂക്കൊ, 5:1). ➟ഇവിടെ ❛ദൈവവചനവും യേശുവിന്റെ സാക്ഷ്യവും❜ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. യേശുവിനെയും (𝐉𝐞𝐬𝐮𝐬) ദൈവവചനത്തെയും (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐆𝐨𝐝) വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. യേശുവിൻ്റെതന്നെ മറ്റൊരു പേരാണ് ❛ദൈവവചനം❜ എങ്കിൽ, യേഉവെന്ന ദൈവവചനമെന്നോ, ദൈവവചനമായ യേശുവെന്നോ അല്ലാതെ, യേശുവിനെയും ദൈവവചനത്തെയും എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും❓ ദൈവചനം ഒരു കോമഡി പുസ്തകമല്ലെന്ന് ആദ്യംമനസ്സിലാക്കുക. 
മറ്റു തെളിവുകൾ നോക്കാം:
19:10. ❝ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാൽക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗത്ത്, യേശുവിൻ്റെ പേർ രണ്ടുപ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. ➟അടുത്തവാക്യം ശ്രദ്ധിക്കുക: 
19:11. ❝അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.❞ ➟ഈ വേദഭാഗത്ത്, ❝വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ❞ യേശു ആണെങ്കിൽ, ഒന്നെങ്കിൽ, ❝അവൻ അല്ലെങ്കിൽ, യേശു വെള്ളക്കുതിരപ്പുറത്ത് കയറി വരുന്നു❞ എന്നേ പറയുമായിരുന്നുള്ളൂ. അല്ലാതെ, ❝അതിന്മേൽ (കുതിരപ്പുറത്ത്) ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ❞ പറയുമായിരുന്നില്ല. ➟❛വിശ്വസ്തനും സത്യവാനും❜ എന്നു പറയപ്പെട്ടിരിക്കുന്ന രണ്ടുപേരാണുള്ളത്; മനുഷ്യപുത്രനോടു സദൃശനായവനും വെളക്കുതിരപ്പുറത്ത് വരുന്നവനും: (3:14 ⁃⁃ 19:11). അതിനാൽ, അവനും ഇവനും ഒന്നാണെന്ന് മനസ്സിലാക്കാം. ➟അല്ലാതെ, യേശുക്രിസ്തു ആണെന്ന് പറയാൻ തെളിവൊന്നുമില്ല. ➟❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❞ എന്ന് മനുഷ്യപുത്രനോടു സദൃശനായവൻ പറഞ്ഞിരിക്കയാലാണ്, അവൻ യേശുവാണെന്ന് പലരും കരുതുന്നത്: (വെളി, 1:18). എന്നാൽ യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്. [കാണുക: ഞാൻ മരിച്ചവൻ ആയിരുന്നു
19:12. ❝അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.❞  ➟ഈ വേദഭാഗത്ത്, മൂന്ന് കാര്യങ്ങൾ കാണാം: 𝟭.അഗ്നിജ്വാല, 𝟮.രാജമുടികൾ, 𝟯.ആർക്കും അറിഞ്ഞുകൂടാത്ത ഒരു നാമം. ➟യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ്റെ കണ്ണ് അഗ്നിജ്വാലെക്കു ഒത്തതും, തലയും തലമുടിയും വെളുത്ത പഞ്ഞിപോലെയും അവൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (വെളി, 1:14; വെളി, 3:12). ➟അതിനാൽ, മനുഷ്യപുത്രനോടു സദൃശനായവൻ്റെ പുതിയനാമവും കുതിരപ്പുറത്തിരിക്കുന്നവൻ്റെ ആർക്കും അറിഞ്ഞുകൂടാത്ത നാമവും ഒന്നുതന്നെയാണെന്നും, അവൻ തന്നെയാണ് ഇവനെന്നും മനസ്സിലാക്കാം. ➟എന്നാൽ അവൻ ദൈവപുത്രനായ യേശുവുവാണെന്ന് പറയാൻ കഴിയില്ല.
19:13. ❝അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.❞ ➟ഈ വേദഭാഗത്തെ, രക്തം തളിച്ച ഉടുപ്പ് യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതായി പലരും മനസ്സിലാക്കുന്നു. ➟എന്നാൽ ക്രിസ്തു തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തംകൊണ്ട് നമ്മെ വീണ്ടെടുക്കുകയാണ് ചെയ്തത്: (1പത്രൊ 1:19.ഒ.നോ: വെളി, 7:14). ➟അല്ലാതെ, ക്രിസ്തുവിനു് രക്തംതളിച്ച ഉടുപ്പു ധരിക്കാൻ ആവശ്യമില്ല. ➟❛രക്തം തളിച്ച ഉടുപ്പു❜ രണ്ട് കാര്യങ്ങളെയാണ് കാണിക്കുന്നത്: 𝟭.ക്രിസ്തു ക്രൂശിൽചൊരിഞ്ഞ രക്തത്തിൻ്റെ ഫലം അനുഭവിക്കുന്ന ഒരുവനെ. 𝟮.ന്യായവിധിയെ കാണിക്കുന്നു: (യെശ, 63:1-6). ➟താഴത്തെ വാക്യങ്ങളിൽ അത് കൂടുതൽ വ്യക്തമാകും:
19:14. ❝സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.❞ ➟ഈ വേദഭാഗത്ത്, ❛കുതിര❜ ( ἵππος – hippos – horse) അല്ല; ❛കുതിരകൾ❜ (ἵπποις – hippois – horses) ആണ്. ➟വെള്ളക്കുതിരപ്പുറത്തു കയറിവരുന്നവനെ സ്വർഗ്ഗീസൈന്യവും വെള്ളക്കുതിരകളുടെ പുറത്തുകയറി അനുഗമിക്കുകയാണ്. ➟ഒരു യുദ്ധത്തിനായുള്ള പടപ്പുറപ്പാടാണ് കാണുന്നത്. ➟ക്രിസ്തുവിൻ്റെ രക്തത്താൽ ശുദ്ധീകരണവും രാജത്വവും പ്രാപിച്ച ഒരുവൻ ദൈവത്തിൻ്റെ ന്യായവിധി നടത്താൻ പുറപ്പെടുകയാണ്.
19:15. ❝ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.❞ ➟ഇവിടെ ചില കാര്യങ്ങൾ കാണാം:
𝟭. വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു: ഇത് വെളിപ്പാടിൽ, മനുഷ്യപുത്രനോട് സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് കയറിവരുന്നവനും ഒരുപോലെ പറഞ്ഞിട്ടുണ്ട്: (1:16; 2:12; 2:16 ⁃⁃ 19:15; 19:21). 
𝟮. ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും: ഈ അധികാരം മനുഷ്യപുത്രനോടു സദൃശനായവനും (2:26), സഭയ്ക്കും (2:27; 12:5), വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനുമുണ്ട്: (19:15). 
𝟯. സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു. ➟ട്രിനിറ്റിയുടെ ഭാഷയിൽ, യേശുക്രിസ്തു സർവ്വശക്തിയുള്ള ദൈവമാണ്. ➟എന്നാൽ കതിരപ്പുറത്തു വരുന്നവൻ സർവ്വശക്തിയുള്ള ദൈവമല്ല; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു മെതിക്കുന്നവനാണ്. ➟അതായത്, ജാതികൾക്കെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി നടത്താൻ വരുന്നവനാണ് കുതിരപ്പുറത്തിരിക്കുന്നവൻ: (യെശ, 63:1-6).
19:16. ❝രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.❞ ➟ഈ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ➟❛രാജാധിരാജാവും കർത്താധികർത്താവും❜ എന്ന പ്രയോഗം വെളിപ്പാടിൽ രണ്ടുപേർക്കാണുള്ളത്: 𝟭.കുഞ്ഞാടിനും, 𝟮.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാണ്: (he is Lord of lords, and King of kings). [കാണുക: KJV]. ➟എന്നാൽ കുതിരപ്പുറത്ത് വരുന്നവൻ, രാജാധിരാജാവും കർത്താധികർത്താവും ആണെന്നല്ല പറയുന്നത്; ❝രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു❞ (he hath on his vesture and on his thigh a name written, KING OF KINGS, AND LORD OF LORDS) എന്നാണ് പറയുന്നത്: [കാണുക: KJV). ➟വ്യത്യാസം മനസ്സിലായോ❓ ➟❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നത്, കഞ്ഞാടിൻ്റെ പദവിയും (Title), വെള്ളക്കുത്തിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേരുമാണ് (Name). ➟ഒരുത്തൻ്റെ പേരും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല; അതിനാൽ, കുഞ്ഞാടല്ല കുതിരപ്പുറത്ത് വരുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟തന്നെയുമല്ല, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നു പറഞ്ഞാൽ, ദൈവം എന്നോ, യേശുക്രിസ്തു എന്നോ അതിനർത്ഥമില്ല. ➟❛രാജാധിരാജാവു❜ എന്ന് പഴയനിയമത്തിൽ: അർത്ഥഹ്ശഷ്ടാവിനെയും നെബൂഖദ്നേസറിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (എസ്രാ, 7:12 ⁃⁃ യെഹെ, 26:7; ദാനീ, 2:37). ➟❛കർത്താവു❜ (κύριος – kyrios) എന്ന പദത്തിനു് ❛ദൈവം❜ എന്നർത്ഥമില്ല. ➟പുതിയനിയമത്തിൽ ❛യഹോവ❜ എന്ന ദൈവനാമത്തിന് പകരമായും, സുവിശേഷങ്ങളിൽ ദൈവപുത്രനായ യേശുവിനെ ❛യജമാനൻ❜ എന്ന അർത്ഥത്തിലും, ലേഖനങ്ങളിൽ സഭയുടെ ❛അധികാരി❜ എന്ന അർത്ഥത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. ➟തന്നെയുമല്ല, പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), ദൂതൻ (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) മുതലായവരെ ❛യജമാനൻ❜ എന്ന സാധാരണ അർത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟കർത്താവ് ദൈവമാണെങ്കിൽ, ഇവരൊക്കെ ദൈവങ്ങളാകില്ലേ❓ 
➦ മറ്റൊരു തെളിവ്: മറിയയെ ❛കർത്താവിൻ്റെ മാതാവു❜ എന്നും, മറിയയുടെ മറ്റു മക്കളെ ❛കർത്താവിൻ്റെ സഹോദരന്മാർ❜ എന്നു പറയാനും ❛കുറിയോസ്❜ ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43 ⁃⁃ 1കൊരി, 9:5; ഗലാ, 1:19). ➟കുറിയോസ് എന്ന പദത്തിന് ❛ദൈവം❜ എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവമാതാവും മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകില്ലേ❓ ➟അതായത്, ❛രാജാധിരാജാവും കർത്താധികർത്താവും❜ എന്നുപറഞ്ഞാൽ, ഭൗമിക രാജാക്കന്മാരിൽ ശ്രേഷ്ഠനായ രാജാവെന്നും, ഭൗമിക കർത്താക്കന്മാരിൽ (അധികാരികളിൽ) ശ്രേഷ്ഠനായ കർത്താവെന്നും (അധികാരി) ആണ് അർത്ഥം. ➟ജാതികളെ ന്യായംവിധിക്കാൻ ദൈവത്താൽ അധികാരം പ്രാപിച്ച ഒരു ഭൗമിക രാജാവാണ് കുതിരപ്പുറത്ത് വരുന്നത്.
കുഞ്ഞാടല്ല വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ: 
6:1. യേശുവല്ല വെള്ളക്കുതിരപ്പുറത്ത് വരുന്നത് എന്നതിന് വേറെയും തെളിവുണ്ട്: ➨❝കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. 6:2. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.❞ യേശുക്രിസ്തുവും കുഞ്ഞാടും യഥാർത്ഥത്തിൽ ഒന്നാണെന്നാണ് ട്രിനിറ്റി വിചാരിക്കുന്നത്. ➟ഈ വേഭാഗത്തുനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 
𝟭. കുഞ്ഞാടിനെയും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟കുഞ്ഞാട് സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ഒന്നൊന്നായി ആറു മുദ്രകൾ പെട്ടിക്കുമ്പോൾ, നാല് കുതികളെയും വ്യത്യസ്ത സംഭവങ്ങൾ ഭൂമിയിൽ നടക്കുന്നതായും യോഹന്നാൻ കാണുന്നുണ്ട്. ➟അതിനാൽ, കുഞ്ഞാടല്ല ആദ്യം കണ്ട വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 
𝟮. വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ തലയിൽ കിരീടവും കയ്യിൽ വില്ലുമുണ്ട്. ➟കിരീടം അവൻ്റെ രാജത്വത്തെയും, വില്ല് അവൻ്റെ അധികാരത്തെയുമാണ് സൂചിപ്പിക്കുന്നത്. 
𝟯. ആറാം അദ്ധ്യായത്തിൽ നാലു കുതിരയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു വെള്ളക്കുതിരയും അതിൻ്റെമേൽ ഇരിക്കുന്നവനും മാത്രമേ കീരീടവും വില്ലുമുള്ളൂ. 
𝟰. അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടവനാന്. ➟തന്മൂലം, ആറാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും പത്തൊൻപതാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും ഒന്നാണെന്നും അത് യേശുക്രിസ്തുവോ, കുഞ്ഞാടോ അല്ലെന്നും വ്യക്തമാണ്. 
ശ്രദ്ധേയമായ മറ്റ് തെളിവുകൾ കാണാം: 
19:6, ❝അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.❞ ➟ഈ വേദഭാഗത്ത്, രാജത്വം ഏറ്റ ❛സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു❜ ദൈവപുത്രനായ ക്രിസ്തുവല്ല; പിതാവായ യഹോവയാണ്. [കാണുക: വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്?]. ➟ തെളിവുകൾ കാണുക: 
𝟭. സർവ്വശക്തിയുള്ള ഒരേയൊരു ദൈവമേയുള്ളൂ: ➨❝അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.❞ (ഉല്പ, 17:1). ഈ അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യംമുതൽ ഈ വാക്യംവരെ ❛ഹല്ലേലുയ്യാ!❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡) എന്ന പദം നാലുപ്രാവശ്യമുണ്ട്. (വെളി, 19:1; 19:3; 19:4; 19:6). ➟❛സ്തുതിപ്പിൻ❜ (𝐏𝐫𝐚𝐢𝐬𝐞) എന്നർത്ഥമുള്ള ❛ഹല്ലേലു❜ (𝐇𝐚𝐥𝐥𝐞𝐥𝐮) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമവും ചേർന്നതാണ് ❛ഹല്ലേലുയ്യാ❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡). ➟അതിൻ്റെ അർത്ഥം: ❛യാഹിനെ (യഹോവയെ) സ്തുതിപ്പിൻ❜ എന്നാണ്. അതിനാൽ സിംഹാസനത്തിൽ ഇരിക്കുന്നവൻ പിതാവായ യഹോവയാണ് രാജത്വം ഏല്ക്കുന്ന സർവ്വശക്തിയുള്ള ദൈവമെന്ന് മനസ്സിലാക്കാം.
𝟮. രാജത്വം യഹോവയ്ക്കുള്ളതാണ്: ➨❝യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.❞ (1ദിന, 29:11). 
𝟯. യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: ➨❝യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.❞ (സങ്കീ, 103:19 ⁃⁃ സങ്കീ, 11:4). 
𝟰. അവൻ്റെ സിംഹാസനം സ്ഥിരമാണ്: ➨❝യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.❞ (സങ്കീ, 93:1-2). 
𝟱. അവൻ ശാശ്വതരാജാവാണ്: ➨❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10). 
𝟲. യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: ➨❝യഹോവ എന്നും എന്നേക്കും രാജാവായി വാഴും.❞ (പുറ, 15:18).  
𝟳. യഹോവയാണ് സർവ്വഭൂമിയുടെയും രാജാവ്: ➨❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). 
𝟴. യഹോവ ന്യായവിധി നടത്തുന്ന രാജാവാണ്: ➨❝യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.❞ (സങ്കീ, 9:7 സങ്കീ, 10:16; സങ്കീ, 29:10; സങ്കീ, 47:2; സങ്കീ, 47:7; സങ്കീ, 145:13 സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; സെഖ, 14:17; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15). 
𝟵. പിതാവായ യഹോവ മാത്രമാണ് ദൈവം: ➨❝ദൈവം ഒരുത്തൻ മാത്രം [𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം [𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10), പിതാവ് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), പിതാവ് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36)  എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), പിതാവ് എൻ്റെ ദൈവമാണ് (യോഹ, 20:17, ഞാൻ മനുഷ്യനാണ് (യോഹ, 8:40)❞ എന്നൊക്കെയാണ് യേശു പഠിപ്പിച്ചത്. 
𝟭𝟬. സർവ്വശക്തിയുള്ള ദൈവവും കുഞ്ഞാടും: ➨❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.❞ (വെളി, 21:22). ➟ഈ വേദഭാഗത്ത്, സർവ്വശക്തിയുള്ള ദൈവത്തെയും കുഞ്ഞാടിനെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. ➟തന്മൂലം, കുഞ്ഞാടോ, ദൈവപുത്രനായ യേശുവോ അല്ല; പിതാവായ യഹോവയാണ് രാജത്വം ഏറ്റതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
ക്രിസ്തു ആരാണ്? 
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ, യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് യേശു: (ലൂക്കൊ, 1:35). ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16 ⁃⁃ 1കൊരി, 2:7; 1പത്രൊ, 1:20). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം].
ക്രിസ്തുവിൻ്റെ പ്രകൃതി: 
➦ യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; 1തിമൊ, 2:6). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (യെശ, 40:3; ലൂക്കൊ, 76-77 യോഹ, 1:30) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). പിതാവിൻ്റെയും പുത്രൻ്റെയും നാമവും ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11;യോഹ, 17:12). ➟അപ്പോൾ, രാജത്വം പ്രാപിക്കുന്നതായി യോഹന്നാൻ കണ്ട സർവ്വശക്തിയുള്ള ദൈവമായ പിതാവും പുത്രനും ഒന്നുതന്നെയാണ്. ➟അപ്പോൾ, വെള്ളക്കുതിരപ്പുറത്ത് വരുന്ന രാജാവ് മറ്റൊരുത്തനാണെന്ന് വ്യക്തം. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം]
❿ ❝എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:36-37). ➟ഈ വേദഭാഗത്ത്; തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ ❛രാജാവുതന്നേ❜ എന്നുമാണ് യേശു പറയുന്നത്. ➟വാക്യം ശ്രദ്ധിക്കുക: ❛രാജാവ് ആകുമെന്നല്ല; രാജാവുതന്നേ❜ എന്നാണ് പറയുന്നത്. ➟നിത്യരാജാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് താൻ രാജാവുതന്നേ എന്ന് ക്രിസ്തു പറയുന്നത്. ➟ഭൂമിയിൽ യഹോവ രാജാവാകും എന്നാണ് പ്രവചനമുള്ളത്: ➨❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9 പുറ, 15:18; സങ്കീ, 47:2; സങ്കീ, 47:7). ➟യഹോവ സർവ്വഭൂമിക്കും രാജാവാകുമെന്ന് അസന്ദിഗ്ദ്ധമായി പ്രവചിച്ചിരിക്കെ, മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവപുത്രനായ ക്രിസ്തു എങ്ങനെ ഭൂമിയിലെ രാജാവാകും❓ ➟യഹോവയായ സർവ്വശക്തിയുള്ള ദൈവം രാജാവാകുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്: (വെളി, 19:6). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാൽ, പുത്രൻ മറ്റൊരുത്തനായി ഉണ്ടാകയില്ല. ➟തന്മൂലം, രാജത്വം പ്രാപിക്കുന്നതായി യോഹന്നാൻ കണ്ട സർവ്വശക്തിയുള്ള ദൈവമായ പിതാവും പുത്രനും ഒന്നാണ്: (യോഹ, 10:30). ➟അപ്പോൾ, വെള്ളക്കുതിരപ്പുറത്തു വരുന്നവൻ ആരാണ്❓ 
⓫ അനേകർ കരുതുന്നപോലെ, ദാവിൻ്റെ സിഹാസനത്തിലിരുന്ന് ഈ ഭൂമിയെ ഭരിക്കേണ്ട രാജാവ് യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. ➟എന്നേക്കും സിംഹാസനമുള്ള ആ വാഗ്ദത്ത രാജാവ് ദൈവപുത്രനായ മറ്റൊരു സന്തതിയാണ്. ➟അതിനനേകം തെളിവുകളുണ്ട്; ❝അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:13-14). ➟തൻ്റെ പുത്രനായ വാഗ്ദത്ത രാജാവിനെക്കുറിച്ച് ദൈവം പറയുന്നതാണ് ഈ വാക്യത്തിലുള്ളത്. ➟എന്നേക്കും സിംഹാസനമുള്ള ഈ ദൈവപുത്രൻ കുറ്റം ചെയ്തിട്ട് ദൈവത്തിൽനിന്ന് ശിക്ഷ ഏൽക്കുന്നവനാണ്. ➟പാപം അറിയാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിയതുകൊണ്ടാണ് അവൻ ശിക്ഷയേറ്റത്; അല്ലാതെ അവൻ കുറ്റം ചെയ്തിട്ടല്ല; ദൈവം അവനെ ശിക്ഷിച്ചിട്ടുമില്ല; ശിക്ഷിക്കാൻ ആവശ്യവുമില്ല: (2കൊരി, 5:21). ➟എന്നാൽ കുറ്റം ചെയ്തിട്ട് ശിക്ഷയേല്ക്കുന്ന ഒരു വാഗ്ദത്തരാജാവും ജാതികളെ ന്യായവിധിക്കുന്നവനുമുണ്ട്: (എബ്രാ, 12:7-8). ➟രണ്ട്, നാല്പത്തഞ്ച്, എഴുപത്തിരണ്ട്, എൺപത്തൊൻപത്, നൂറ്റിപ്പത്ത് മുതലായ അനേകം സങ്കീർത്തനങ്ങൾ വാഗ്ദത്ത രാജാവിനെക്കുറിച്ചാണ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
⓬ ലോകാവകാശിയും സകല ജാതികൾക്കും അനുഗ്രഹവിഷയവും:
❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമർ 4:13). ❛ലോകത്തിൻ്റെ അവകാശി❜ (tó klironómon toú kósmou – The heir of the world) ആകുമെന്ന് അബ്രാഹാമിലൂടെ വാഗ്ദത്തം ലഭിച്ച ഒരു ദൈവസന്തതിയുണ്ട്. ➟അവിടെ പറയുന്ന ❛ലോകം❜ (kosmos – the world) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; ❛മുഴുവൻ ലോകവും❜ (The entire world) ആണ്. ➟മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, ആ സന്തതിയാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവെന്ന കാര്യത്തിൽ ആർക്കാണ് സംശയം❓ ➟❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത ഒരു സന്തതിയുണ്ട്: (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25). ➟ആ വാഗ്ദത്ത സന്തതിയെയാണ് (രാജാവ്) വെള്ളക്കുതിപ്പുറത്ത് ഇരിക്കുന്നവൻ പ്രതിനിധീകരിക്കുന്നത്. ➟അല്ലാതെ, ദൈവപുത്രനായ യേശു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ല. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
☛ യേശുവിനു് ഭൂമിയിലെ രാജാവാകണമായിരുന്നെങ്കിൽ, കഷ്ടം സഹിക്കാതെയും ക്രൂശിൽ മരിക്കാതെയും ചുളുവിൽ രാജാവാകാമായിരുന്നു. ➟അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് ആളുകൾ അവനെപ്പിടിച്ച് രാജാവാക്കാൻ നോക്കിയതാണ്; അവൻ അവരിൽനിന്ന് രക്ഷപെടുകയാണ് ചെയ്തത്: (യോഹ, 6:14-15). ➟അവൻ ഭൂമിയിൽ രാജാവാകാനല്ല വന്നത്; തൻ്റെ വാഗ്ദത്ത സന്തതിയെ രാജാവാക്കാൻ വന്ന സർശക്തിയുള്ള ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണവൻ. ➟ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം ഏകസ്രഷ്ടാവായ സർവ്വശക്തിയുള്ള ദൈവം എന്ന നിലയിലാണ്. ➟ആ സർവ്വശക്തിയുള്ള ദൈവം രാജത്വം ഏല്ക്കുന്നതാണ് 19:6-ൽ യോഹന്നാൻ കണ്ടത്. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ

ജീഒനുള്ള ദൈവത്തിൻ്റെ പുത്രൻ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്നു യേശു ചോദിച്ചതിന്നു ശിമോൻ പത്രൊസ്: ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു❞ എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.❞
(മത്തായി 16:15-17)

യേശു ദൈവപുത്രനാണെന്ന് എഴുപത്തഞ്ചോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ജീവനുള്ള ദൈവമാണ്: (യിരെ, 10:10; മത്താ, 26:63; പ്രവൃ, 14:15; റോമ, 9:26). ➟അതിനാൽ, യേശു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണ് എന്നതിൽ തർക്കമൊന്നുമില്ല. ➟എന്നാൽ മത്തായി സുവിശേഷത്തിൽ ➤❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, ➤❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്ന് യേശു പ്രത്യുത്തരം നല്കയാലും അവൻ ജീവനുള്ള ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് പലരും വിശ്വസിക്കുന്നു. ➟അഥവാ, ❝ദൈവപുത്രൻ❞ (Son of God) എന്നത് ക്രിസ്തുവിൻ്റെ ❝അസ്തിത്വം❞ (Existence) ആണെന്ന് പലരും വിചാരിക്കുന്നു. ➟ആ വിശ്വാസത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 
സവിശേഷ വെളിപ്പാടും സാമാന്യ വെളിപ്പാടും: 
➦ ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. ➤❝എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17 ⁃⁃ മത്താ, 16:17). ➟പെന്തെക്കൊസ്തിനു് മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള സവിശേഷമായ വെളിപ്പാടുകൾ വല്ലതും ദൈവം പത്രൊസിന് നല്കിയിരുന്നെങ്കിൽ, അടുത്ത നിമിഷം ക്രിസ്തു അവനെ ❝സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു❞ എന്ന് പറയേണ്ടിവരില്ലായിരുന്നു. (മത്താ, 16:23). ➟അവൻ മരിക്കേണ്ടിവന്നാലും മൂന്നുപ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറയില്ലായിരുന്നു: (മത്താ, 26:69-74). ➟പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നശേഷമാണ് അവനു് യഥാർത്ഥമായി ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ ലഭിച്ചത്. ➟പ്രവൃത്തികളുടെ പുസ്തകം രണ്ടുമുതൽ അഞ്ചുവരെയുള്ള അദ്ധ്യായങ്ങൾ അതിന് തെളിവാണ്.
യേശു ദൈവപുത്രൻ എന്ന് സാക്ഷ്യം പറഞ്ഞവർ:
➦ യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35-37; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്: (മത്താ, 14:33). ➟അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. 
➦ യേശു ദൈവപുത്രനാണെന്ന് ആദ്യം സാക്ഷ്യം പറഞ്ഞത് പിതാവാണ്: (മത്താ, 3:17; ലൂക്കൊ, 3:22). ➟ആ സാക്ഷ്യം യോഹന്നാൻ സ്നാപകൻ മാത്രമാണ് കേട്ടത്; അവനാണ് ജനത്തോട് സാക്ഷ്യം പറഞ്ഞത്: (യോഹ, 1:32-34). ➟യോഹന്നാൻ്റെ സാക്ഷ്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ➟ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു: (യോഹ, 1:35 ⁃⁃ യോഹ, 1:40-41). ➟പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനായ നഥനയേലിൻ്റെ (ബർത്തൊലോമായി) സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. ➟അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. ➟യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം ➤❝നീ ദൈവപുത്രൻ സത്യം❞ എന്നുപറഞ്ഞ് അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). ➟അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. ➟അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ക്രിസ്തുവിൻ്റെ വാക്കുകളാകട്ടെ, പിതാവിൻ്റെ പ്രഥമ സാക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരു ചോദ്യം മൂന്നുത്തരം: 
➦ യേശുവിൻ്റെ ചോദ്യവും പത്രൊസിൻ്റെ ഉത്തരവും സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിടത്തുമുണ്ട്. ➟അതിൽ, ➤❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്ന യേശുവിൻ്റെ ചോദ്യം എല്ലായിടത്തും ഒരുപോലെയാണ്: (മത്താ, 16:15 ⁃⁃ മർക്കൊ, 8:27 ⁃⁃ ലൂക്കൊ, 8:20). ➟എന്നാൽ പത്രൊസിൻ്റെ ഉത്തരം മൂന്നിടത്തും വ്യത്യസ്തമാണ്. ➟മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ➤❝ദൈവപുത്രൻ❞ എന്നല്ല; യഥാക്രമം ➤❝ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നിങ്ങനെയാണ്:
☛ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു: (മത്താ, 16:16)
☛ നീ ക്രിസ്തു ആകുന്നു: (മർക്കൊ, 8:29)
☛ ദൈവത്തിന്റെ ക്രിസ്തു: (ലൂക്കോ, 9:20)
➦ ഇവിടെ ശ്രദ്ധിച്ചാൽ, ഒരിടത്തുമാത്രമാണ് ➤❝ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് കാണുന്നത്. ➟ഒന്നിനെതിരെ, രണ്ട് വാക്യങ്ങളിൽ പുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. ➟ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം യേശുവിൻ്റെ ❝അസ്തിത്വം❞ (Existence) ആയിരുന്നെങ്കിൽ, മർക്കൊസും ലൂക്കൊസും ഒരിക്കലും മത്തായിയിൽ നിന്ന് വിഭിന്നമായി രേഖപ്പെടുത്തില്ലായിരുന്നു. ➟യേശുവിനു് ബഹുവിധ അസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ലല്ലോ❓ ➟അതിനാൽ, ➤❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് മത്തായിയിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകില്ല.➟ ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു മുതലയവ യേശുവിൻ്റെ പ്രധാനപ്പെട്ട പദവികളാണ്; അല്ലാതെ അസ്തിത്വമല്ല. ➟ക്രിസ്തു എന്നാൽ ദൈവം എന്നല്ല; അഭിഷിക്തൻ എന്നാണർത്ഥം. ➟ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38 ⁃⁃ യോഹ, 8:40). ➤❝ദൈവം അഭിഷേകം ചെയ്ത പരിശുദ്ധ ദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 3:30). ➟ഇതൊക്കെ മനസ്സിലാക്കാൻ തിയോളജി ഒന്നും പഠിക്കണ്ട; ബൈബിൾ വായിച്ചാൽ മതി. ➟വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്.
➦ ❝ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?❞ എന്നാണ് യേശു ആദ്യം ചോദിച്ചത്: (മത്താ, 16:13). ➟യോഹന്നാൻ സ്നാപകൻ, ഏലീയാവ്, യിരെമ്യാവ്, പ്രവാചകന്മാരിൽ ഒരുത്തൻ എന്നിങ്ങനെ ജനങ്ങൾക്ക് അവനെക്കുറിച്ച് പല ധാരണകളായിരുന്നു: (മത്താ, 16:14). ➟അതിനുശേഷമാണ്, ➤❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു?❞ എന്ന് ചോദിച്ചത്: (മത്താ, 16:15). ➟അവൻ ദൈവപുത്രൻ അല്ലെങ്കിൽ, ക്രിസ്തു (അഭിഷിക്തൻ) ആകുന്നു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു: (മത്താ, 16:16; മർക്കൊ, 8:29; ലൂക്കൊ, 9:20). ➤❝ദൈവപുത്രൻ❞ എന്നതും ➤❝ക്രിസ്തു❞ എന്നതും അവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് വ്യക്തമായി വചനത്തിൽ കാണാം: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ മത്താ, 3:17. യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). ➤❝യേശു ആരാണ്?❞ അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നല്ല പത്രോസ് പറഞ്ഞത്. ➟ജനങ്ങൾക്കുള്ള അറിവുപോലെ, തങ്ങൾക്ക് അവനെക്കുറിച്ചുള്ള അറിവാണ് അവൻ പറഞ്ഞത്. ➟യഥാർത്ഥത്തിൽ, യേശു ആരാണെന്ന് യെഹൂദന്മാർക്ക് അറിയില്ലായിരുന്നു; അതുകൊണ്ടാണ് അവർ അവനെ ക്രൂശിച്ചത്: (യോഹ, 8:19 ⁃⁃ 1കൊരി, 2:7-8). ➟അതുപോലെതന്നെ, ശിഷ്യന്മാർക്കും യേശുവിനെ യഥാർത്ഥമായി അറിയില്ലായിരുന്നു. ➟ക്രൂശുമരണത്തിൻ്റെ തലേദിവസം യേശു അവരോട് പറഞ്ഞുവെങ്കിലും, അവർക്കത് പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ല: (യോഹ, 14:7-9).
ദൈവത്തിൻ്റെ പുത്രീപുത്രന്മാർ: 
➦ ക്രിസ്തു ദൈവമാണെന്നാണ് പലരുടെയും വിചാരം. സർവ്വത്തിന്നും കാരണഭൂതനായ ദൈവം എങ്ങനെ ആരുടെയെങ്കിലും പുത്രനാകും❓ ➟ബൈബിളിൽ ദൂതന്മാരും മനുഷ്യരും മാത്രമാണ് ദൈവപുത്രന്മാർ. ➟അല്ലാതെ, ദൈവം ആരുടെയും പുത്രനല്ല; അവൻ സകലത്തിനും കാരണഭൂതനാണ്: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). ➟ദൈവം മറ്റാരുടെയെങ്കിലും പുത്രനാണെന്ന് പറയുന്നതുപോലെ അസംബന്ധം മറ്റൊന്നില്ല. ➟ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാർ ഉണ്ട്: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), യിസ്രായേൽ (പുറ, 4:22-23), എഫ്രയീം (യിരെ, 31:9) മുതലായർ ക്രിസ്തു ജനിക്കുന്നതിന് മുമ്പെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാണ്. ➟എന്നാൽ പുതിയനിയമ വിശ്വാസികളാകട്ടെ ക്രിസ്തുയേശുവിലൂടെ ദൈവത്തിൻ്റെ മക്കളായവരാണ്: (ഗലാ, 3:26 ⁃⁃ 1യോഹ, 3:2). ➟മേല്പറഞ്ഞ എല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ മക്കളല്ല; ജീവനുള്ള ദൈവത്തിൻ്റെ മക്കളാണ്. ➟തന്നെയുമല്ല, നമ്മെ വിശുദ്ധീകരിക്കുന്ന യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. ➟അതുകൊണ്ടാണ്, അവൻ നമ്മെ സഹോദരന്മാർ എന്ന് വിളിക്കാൻ ലജ്ജിക്കാതിരുന്നത്: (എബ്രാ, 2:11-12). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവൻ തന്നെയാണ്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33). ➟അതിനാൽ, ക്രിസ്തുവിനെ ➤❝ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ❞ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ ദൈവമാണെന്ന് ആരും കരുതണ്ട. 
സ്വന്തപുത്രൻ: 
➦ ❝സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?❞ (റോമ, 8:32). ➟ക്രിസ്തുവിനെ സ്വന്തപുത്രൻ (own Son) എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟ക്രിസ്തു ഒഴികെ, ദൈവത്തിൻ്റെ മറ്റെല്ലാ പുത്രീപുത്രന്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. ➟എന്നാൽ ക്രിസ്തു പിതാവായ ദൈവത്തിൻ്റെ സൃഷ്ടിയല്ല; ജഡത്തിലെ വെളിപ്പാടാണ്. ➟അതാണ്, പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16 ⁃⁃ NMV, KJK). ➟അതുകൊണ്ടാണ്, ക്രിസ്തുവിനെ സ്വന്തപുത്രനെന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ: 
➦ ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ; മൃഗത്തിൻ്റെ പുത്രൻ മൃഗം എന്നിങ്ങനെ ബാലിശമായ ഒരു വ്യാഖ്യാനരീതി ചില വിശ്വാസികളുടെ ഇടയിലുണ്ട്. ➟ആദ്യമവർ സ്രഷ്ടാവായ ഏകദൈവത്തെ സൃഷ്ടിയായ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തിയാക്കി; എന്നിട്ട് ജെൻ്ററില്ലാത്ത സ്രഷ്ടാവിനു് സൃഷ്ടിയെപ്പോലെ പ്രത്യുല്പാദനം ഉണ്ടെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നു. ➟⟦വ്യക്തി എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവത്തെ മനുഷ്യരോട് ഉപമിക്കുന്നവർക്ക് അങ്ങന് പലതും തോന്നും⟧. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ (man) ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. ⁃⁃ Truly this man was the Son of God.❞ (മർക്കൊ, 15:19). ➦വേദഭാഗം ശ്രദ്ധിക്കുക: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം ➨ ഇതിലും വലിയൊരു സത്യമുണ്ടോ❓ ➟ഇത് വിശ്വാസമാകാത്തവർ ഉണ്ടെങ്കിൽ, ദൈവവും ക്രിസ്തുവും പറയുന്നത് വിശ്വസിക്കുക: ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുന്നു: (ഹോശേ, 11:9 ⁃⁃ സഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). ➤❝ഒരേയൊരു ദൈവം പിതാവാണെന്നും❞ (Father, the only true God) ➤❝താൻ മനുഷ്യനാണെന്നും❞ ക്രിസ്തു പറയുന്നു: ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 17:3; യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വഞ്ചിക്കുന്നവർ ഒടുവിൽ എന്തുചെയ്യും❓ ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, മനുഷ്യനായ ക്രിസ്തുയേശു]
വചനപരവും ചരിത്രപരവുമായ തെളിവ്: 
➦ എ.എം 3755-ൽ (ബിസി.6) മറിയയുടെ മൂത്തമകനായി ബേത്ത്ലേഹേമിൽ ജനിച്ച (ലൂക്കൊ, 2:5-7 ⁃⁃ മത്താ, 1:25) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അവൻ യെശയ്യാവിൻ്റെയും ദൂതന്റെയും പ്രവചനങ്ങൾപോലെ (യെശ, 61:1ലൂക്കൊ, 1:32; ലൂക്കൊ, 1:35), എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38മത്താ, 3:17; ലൂക്കൊ, 2:22). ➟അതായത്, ബി.സി. 6-നു് മുമ്പെ യേശു എന്നൊരു വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2 ⁃⁃1പത്രൊ, 1:20). ➟യെശയ്യാവിൻ്റെ പ്രവചനംപോലെ ബി.സി. 29-ൽ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന അഭിക്തൻ (ക്രിസ്തു) ഇല്ല. ➟അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങൾപോലെ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ല. ➟എബ്രായവർഷം 3755-ൽ മാത്രം ജനിച്ചവനും, 3789-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനും ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്❓ [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]
ഏഴുപേരുടെ പുത്രൻ: 
➦ യേശു ഏഴുപേരുടെ പുത്രനാണെന്ന് വചനം പറയുന്നു: ➟ദൈവപുത്രൻ (മത്താ, 3:17), ➟മനുഷ്യപുത്രൻ (മത്താ, 8:20), ➟അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➟ദാവീദിന്റെ പുത്രൻ (മത്താ, 1:1), ➟മറിയയുടെ പുത്രൻ (മർക്കൊ, 6:3), ➟യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➟സ്ത്രീയുടെ സന്തതി. (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15 ⁃⁃ ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ➟ഒരുത്തനെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല (Existence); പദവി (Title) ആണെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക്, വചനവും ഭാഷയും മറയ്ക്കപ്പെട്ടിരിക്കുന്ന കാരണത്താൽ, ഈ വസ്തുത ഗ്രഹിക്കാൻ കഴിയുന്നില്ല. ➟യേശു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ മാത്രം സാക്ഷാൽ പുത്രനാണ്; ബാക്കിയെല്ലാം അവൻ്റെ പദവികളാണ്. ➟മറിയ അവനെ പത്തുമാസം വയറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ചതാണ്. ➟മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. ➟യേശു മറിയയുടെ മകനാണെന്ന് മുപ്പത്തേഴ് പ്രാവശ്യം വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിട്ടുമുണ്ട്. ➟അതിൽ രണ്ടുപ്രാവശ്യം അവളുടെ മൂത്തമകനെന്ന് അവനെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7). ➟ഒരു പ്രാവശ്യം കർത്താവിൻ്റെ മാതാവെന്ന് മറിയയെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43). ➟മറിയയുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദരന്മാർ എന്നും പറഞ്ഞിട്ടുണ്ട്: (1കൊരി, 9:5; ഗലാ, 1:19). ➟ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ അവൾ ദൈവമാതാവാണെന്നും അവൻ്റെ സഹോദരന്മാർ ദൈവത്തിൻ്റെ സഹോദരന്മാരും ദൈവങ്ങളും ആണെന്ന് വിശ്വസിക്കേണ്ടതല്ലയോ❓ ➟അവൻ ദൈവമാണെന്ന് വിശ്വസിക്കുകയും മറിയ ദൈവമാതാവും അവൻ്റെ സഹോദരന്മാർ ദൈവങ്ങളും അല്ലെന്ന് പറയുകയും ചെയ്യുന്ന പ്രൊട്ടസ്റ്റൻ്റുപദേശം വെറും ഇരട്ടത്താപ്പ് മാത്രമാണ്. ➤[കാണുക: മറിയയുടെ മകൻ]  
യേശുവിൻ്റെ പദവികൾ: 
➦ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ പുത്രൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4ഉല്പ, 3:15). ➟ഇതൊന്നും യേശുവിൻ്റെ അസ്ഥിത്വമല്ല; പദവികളാണ്. ➟ദൈവപുത്രനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതുപോലെ തന്നെയാണ് അവനെ ദൈവത്തിൻ്റെ ദാസനെന്നും വിളിച്ചിരിക്കുന്നത്: (പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:27; പ്രവൃ, 4:30). ➟യേശു ദൈവത്തിൻ്റെ പുത്രനാണെന്ന് ട്രിനിറ്റി പറയുന്നപോലെ, യേശു ദൈവത്തിൻ്റെ ദാസനാണെന്നാണ് യഹോവസാക്ഷികളെ പോലുള്ളവർ പറയുന്നത്. ➟യേശു ദൈവത്തിൻ്റെ ദാസനല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ❓ ➟എന്നാൽ ഇരുകൂട്ടർക്കും അറിയാത്ത ഒരു കാര്യമുണ്ട്: ഇതൊന്നും യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ് എന്ന ചോദ്യത്തിൻ്റെ ഉത്തരമല്ല. ➟യേശു ആരാണ് എന്ന ചോദ്യത്തിന് അനേക ഉത്തരങ്ങളില്ല; ഉണ്ടാകാൻ പാടില്ല. ➟ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ പാടുള്ളു. ➟ആ ഉത്തരം ട്രിനിറ്റിക്കും യഹോവസാക്ഷികൾക്കും പല വൺനെസ്സുകാർക്കും അറിയില്ല. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]

ദൈവശ്വാസീയത

ദൈവശ്വാസീയത (inspiration of God) 

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ. 

മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51). 

ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: 

1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു. 

2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി. 

3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു. 

4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്. 

5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല. 

ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.

ബൈബിളിന്റെ സാക്ഷ്യം: 

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്. 

2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്. 

3. ന്യായപ്രമാണത്തിന്റെയും സാക്ഷ്യങ്ങളുടെയും പൂർണ്ണതയെയും അധികാരത്തെയും എഴുത്തുകാർ ഊന്നിപ്പറഞ്ഞു. (ആവ, 27:26; 2രാജാ, 17:13; സങ്കീ, 19:7; 33:4; 119:89; യെശ, 8:20; ഗലാ, 3:10). 

4. ഒരു പുസ്തകത്തിന്റെ ഉപദേശം പരമവും അന്തിമവും ആണെന്നു അപരഗ്രന്ഥം അംഗീകരിക്കുന്നു. (യോശു, 1:7; 8:31; എസ്രാ, 3:2; നെഹെ, 8:1; ദാനീ, 9:2, 11, 13; സെഖ, 7:12; മലാ, 4:4; പ്രവൃ, 1:16; 28:25; 1പത്രൊ, 1:10).

5. പൗലൊസിന്റെ എഴുത്തുകളെ മറ്റു തിരുവെഴുത്തുകൾക്കു തുല്യമായി മറ്റൊരപ്പൊസ്തലൻ പറയുന്നു. (2പത്രൊ, 3:15). 

6. പഴയനിയമം ദൈവശ്വാസീയമെന്നു പൗലൊസും പത്രൊസും രേഖപ്പെടുത്തുന്നു. (2തിമൊ, 3:16; 2പത്രൊ, 1:20).