“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. ദൈവം/അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.”
(1തിമൊഥെയൊസ് 3:14-16)
☛ ഏകസത്യദൈവമായ പിതാവിനെയും (Father, the only true God) ഏകമനുഷ്യനായ ക്രിസ്തുവിനെയും സംബന്ധിച്ച വലിയൊരു രഹസ്യമാണ് (mystery) പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 17:3; റോമ, 5:15). ➟ദൈവഭക്തിയുടെ മർമ്മത്തെ (The mystery of godliness) ➟ദൈവഭക്തിയുടെ രഹസ്യം (ബെ,ബെ), ➟നീതിയുടെ രഹസ്യം (വിശുദ്ധഗ്രന്ഥം), ➟ആരാധനാ ജീവിതത്തിന്‍റെ രഹസ്യം (ഇ.ആർ.വി), ➟മതവിശ്വാസത്തിന്‍റെ മര്‍മ്മം (സ.വേ.പു. CL), ➟ദൈവഭക്തിയുടെ അഗാധരഹസ്യം (മ.ബൈ.നൂ.പ), ➟മതത്തിൻ്റെ രഹസ്യം (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟ഈ മർമ്മം പൗലൊസ് വെളിപ്പെടുത്തിയിട്ട് രണ്ടായിരം വർഷമായെങ്കിലും ഇന്നയോളം ഈ രഹസ്യം വെളിപ്പെടാത്ത അനേകരുണ്ട്. ➟പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തുന്നത്: (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). ➟തുടർന്ന് ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിലൂടെയാണ് വെളിപ്പെട്ടത്. ➟കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം: (റോമ, 11:25). ➟വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം: (റോമർ 16:24-25). ➟മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം: (1കൊരി, 2:7-10). ➟സഭയുടെ ഉൽപാപണ മർമ്മം: (1കൊരി, 15:51-52). ➟ദൈവഹിതത്തിന്റെ മർമ്മം: (എഫെ, 1:9-10). ➟തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. ➟കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ➟എന്നാൽ എല്ലാ മർമ്മങ്ങളിലും വെച്ച് അതിശ്രേഷ്ഠമായ ഒരു മർമ്മമാണ് ➟“ദൈവഭക്തിയുടെ മർമ്മം” (The mystery of godliness). ➟എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം അധർമ്മികളുടെ കയ്യാൽ ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരം ഉള്ളത് ദൈവഭക്തിയുടെ മർമ്മത്തിലാണ്: (1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➟[കാണുക: മർമ്മം].
☛ പൗലൊസ് വെളിപ്പെടുത്തിയ മർമ്മം ഗ്രീക്കിലെ പുരാതന കയ്യെഴുത്തുപ്രതികളിൽ ഉൾപ്പെടെ രണ്ടു വിധത്തിലാണ് കാണുന്നത്: ➟Theos ephanerōthē en sarki (ദൈവം ജഡത്തിൽ വെളിപ്പെട്ടു) [കാണുക: Codex Alexandrinus 400-440, Erasmus 1516, Stephanus 1550, Theodore Beza 1598, Elzevir 1624, F.H.A. Scrivener 1894, Greek Orthodox Church 1904, Byzantine Majority Text 2000, TR NT Variants 2017, Apostolic Bible Polyglot, GNT Family 35]. ➟Hos ephanerōthē en sarki (അവൻ ജഡത്തിൽ വെളിപ്പെട്ടു / ജഡത്തിൽ വെളിപ്പെട്ടവൻ) [കാണുക: Codex Sinaiticus 330-360, Nestle, SBLGNT, Tischendorf 8th Edition, Westcott and Hort].
☛ എന്നാൽ മലയാളത്തിൽ മൂന്നു വിധത്തിലാണ് പരിഭാഷ: ➟ബെഞ്ചമിൻ ബെയ്‌ലിയുടെ മൂന്നു മലയാളം പരിഭാഷകളിലും (1829, 1843, 1876) ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ്. (കാണുക: ബെ.ബെ). ➟ഹെമ്മൻ ഗുണ്ടർട്ടിൻ്റെ (1868) മലയാളം പരിഭാഷയിൽ ➟(ദൈവം) ആയവൻ ജഡത്തിൽ വിളങ്ങി എന്നാണ്. [കാണുക: ഹെ.ഗു]. ➟സത്യേവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക പരിഭാഷകളിലും ➟അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നാണ്. ➟ഉദാ: (സ.വേ.പു, സ.വേ.പു.CL). ➟കത്തോലിക്കരുടെ പരിഭാഷയിൽ ➟ശരീരത്തിൽ പ്രത്യക്ഷപ്പെട്ടവൻ എന്നാണ്. [കാണുക: പി.ഒ.സി, മനോവ).
☛ ഇംഗ്ലീഷിലും മൂന്നു വിധത്തിലാണ് പരിഭാഷ: ➟God was manifest in the flesh [കാണുക: William Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Luther’s Bible 1545, Bishops’ Bible 1568, Geneva Bible 1587, Geneva 1599, King James Bible 1611, Webster’s Bible 1833, Young’s Literal Translation 1862, Julia E. Smith Translation 1876, Jay P. Green’s Literal Translation 1993, Revised YLT NT 2000, AFB, AKJV, ANT, BRG, DARBY, DBT, EASY, EEB, EMT, HNT, JUB, KJV, MEV, MNT, NKJV, NMB, RGT, SLT, WEB, WBT, WNT, WNT, YLT]. ➟He was manifest in the flesh [കാണുക: BSB, CEB, CJB, CSB, CSBA, EHV, ESV, ESVUK, EXB, GW, GNT, GWT, HCSB, ICB, ISV, MSG, NOG, NASB, NCB, NCV, NET, NHEB, NIV, NIVUK, NRSVA, NRSVACE, NRSVCE, NTFE, RSV, RSVCE, TLV, VOICE]. ➟He who was revealed in the flesh [കാണുക: ABPE, ASV, BLB, CPDV, DLNT, DRB, ERV, GNT, Lamsa, LB, LEB, LET, LSB, LSV, MRINT, NABRE, NASB, OJB, WB].
☛ മധ്യകാലഘട്ടത്തിലെ (8-13 നൂറ്റാണ്ട്) ഗ്രീക്ക് പ്രതികളിൽ ➟Theos ephanerōthē en sarki (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ് ഭൂരിഭാഗം കയ്യെഴുത്തുപ്രതികളിലും കാണുന്നത്. ➟ഉദാ: മിനുസ്ക്യൂൾ (Minuscule) 18, 33, 35, 330, 565, 1424 മുതലായവ അതിന് തെളിവാണ്. [കാണുക: Minuscule 1424, 10th c]. ➟ആധുനിക പരിഭാഷകളും അധികവും അങ്ങനെതന്നെയാണ്. ➟പിന്നെ കാണുന്നത് ➟Hos ephanerōthē en sarki (അവൻ ജഡത്തിൽ വെളിപ്പെട്ടു / ജഡത്തിൽ വെളിപ്പെട്ടവൻ) എന്നാണ്.
☛ Hos ephanerōthē en sarki എന്നതിലെ Hos എന്ന പദം ഗ്രീക്കിൽ “ആപേക്ഷിക സർവ്വനാമം” (Relative Pronoun) ആണെങ്കിലും, അത് സർവ്വനാമമായും (Pronoun) ഉപയോഗിക്കാവുന്നതാണ്. ➟അതുകൊണ്ടാണ്, മലയാളത്തിലെയും ഇംഗ്ലീഷിലെയും ചുരുക്കം പരിഭാഷകളിൽ ഒഴികെ, ബാക്കി എല്ലാറ്റിലും അവൻ – He എന്ന സർവ്വനാമമായിട്ട് പദം ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ➟അവൻ ജഡത്തിൽ വെളിപ്പെട്ടു (He was manifest in the flesh) എന്നാണ് മിക്ക പരിഭാഷകളിലും കാണുക. ➟“Hos” എന്ന പദത്തെ “അവൻ” (He) എന്ന സർവ്വനാമമായി (Pronoun) മനസ്സിലാക്കിയാൽ, ➟ആ സർവ്വനാമത്തിൻ്റെ ഉടയവൻ പതിനഞ്ചാം വാക്യത്തിൽ പറയുന്ന “ജീവനുള്ള ദൈവം” (The Living God) ആണ്: (1തിമൊ, 2:6 ⁃⁃ 1Tim, 3:15). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ 10:10). ➟എന്നുവെച്ചാൽ, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് “യേശു” എന്നുവരും.
☛ “Theos ephanerōthē en sarki” (ദൈവം ജഡത്തിൽ വെളിപ്പെട്ടു – God was manifest in the flesh) എന്നാണ് പൗലൊസിൻ്റെ ശരിയായ പ്രയോഗം എന്നുവന്നാലും, ➟പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് “യേശു” എന്നുതന്നെയാണ് അർത്ഥം. ➟എന്തെന്നാൽ, പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കുന്നത്: ➟“മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟“ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). ➟തന്മൂലം, “അവൻ ജഡത്തിൽ വെളിപ്പെട്ടു” (He was manifest in the flesh) എന്നുപറഞ്ഞാലും, ➟“ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God was manifest in the flesh) എന്നുപറഞ്ഞാലും ഒന്നുതന്നെയാണ്. ➟[കാണുക: ഏകദൈവവും യേശുക്രിസ്തുവിൻ്റെ ദൈവവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].
☛ എന്നാൽ ആധുനിക പണ്ഡിതന്മാർ മുന്നോട്ടു വെയ്ക്കുന്ന ഒരു പ്രശ്നമുണ്ട്. ➟പുരാതന പരിഭാഷയിലെ ΟC (Ὃς – Hos) എന്ന ആപേക്ഷക സർവ്വനാമത്തെ (Relative Pronoun), God എന്നർത്ഥമുള്ള Θ̅C̅ (Θεὸς – Theos) എന്നാക്കിമാറ്റി എന്നാണ് അവരുടെ ആരോപണം. ➟[Θ̅C̅ എന്നത് ദൈവം എന്നതിൻ്റെ ചുരുക്കെഴുത്താണ്. ലാറ്റിനിൽ“നോമിന സാക്ര” (Nomina sacra) എന്നറിയപ്പെടുന്നു. ➟Nomina sacra മനസ്സിലാക്കാൻ എളുപ്പമാണ്: അക്ഷരങ്ങളുടെ മകളിൽ തിരശ്ചീനമായി (Horizontal) ഒരു വര (Line) ഉണ്ടായിരിക്കും]. ➟അതിനെ ആപേക്ഷിക സർവ്വനാമമായിട്ട് ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷകളിൽ ഇപ്രകാരമാണ്: ➟“He who was revealed in the flesh” (ജഡത്തിൽ വെളിപ്പെട്ടവൻ) (ASV), ➟“which was manifested in the flesh” (ജഡത്തിൽ വെളിപ്പെടുത്തപ്പെട്ടത്) (DRB), ➟“it is revealed in the flesh” (അത് ജഡത്തിൽ വെളിപ്പെട്ടിരിക്കുന്നു) (Lamsa), ➟“Who was revealed in the flesh” (ജഡത്തിൽ വെളിപ്പെട്ടവൻ) (LEB), ➟“who came to earth as a man” (ഒരു മനുഷ്യനായി ഭൂമിയിലേക്ക് വന്നവൻ) (LB), ➟“that thing that was showed in flesh” (ജഡത്തിൽ കാണിക്കപ്പെട്ട ആ കാര്യം) (WB). ➟ചിലത് നപുംസക ലിംഗത്തിലാണ് കാണുന്നത്. ➟എന്തായാലും ഈ പ്രയോഗം, യേശുവിനെയാണ് സൂചിപ്പിക്കുന്നത്. ➟ഇതാണ് മർമ്മത്തിലെ ആദ്യപ്രയോഗമെങ്കിൽ, പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മം എന്താണ്? ➟പണ്ഡിതന്മാരുടെ തിരുത്തൽ വാദം വചനപരമായും ചരിത്രപരമായും നിലനില്ക്കുന്നതല്ലെന്ന് കാണാൻ കഴിയും:
1️⃣ വചനപരമായ തെളിവ്:
☛ ദൈവഭക്തിയുടെ മർമ്മം വെളിപ്പെടുത്തിയിരിക്കുന്ന പതിനാറാം വാക്യത്തിൽ ആറു കാര്യങ്ങളാണ് പൗലൊസ് പറയുന്നത്. അതിൽ ആപേക്ഷിക സർവ്വനാമപ്രകാരം നമുക്ക് നോക്കാം: ❶ജഡത്തിൽ വെളിപ്പെട്ടവൻ: ❷ആത്മാവിൽ നീതീകരിക്കപ്പെട്ടു; ❸ദൂതന്മാർക്കു പ്രത്യക്ഷനായി; ❹ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ❺ലോകത്തിൽ വിശ്വസിക്കപ്പെട്ടു; ❻തേജസ്സിൽ എടുക്കപ്പെട്ടു. ➟ഇതാണ് ദൈവഭക്തിയുടെ മർമ്മമെങ്കിൽ, ➟ഇവയിൽ എന്താണ് മർമ്മം? ഇവയെല്ലാം യേശു എന്നു പേരുള്ള മനുഷ്യൻ്റെ ജീവകാലത്ത് സംഭവിച്ചവയാണ്: (യോഹ, 9:11). ➟സംഭവിച്ചുകഴിഞ്ഞ ചരിത്രത്തെ മർമ്മം (രഹസ്യം) എന്നുപറയാൻ ഒരു കാരണവശാലും കഴിയില്ല. ➟നമുക്കത് പരിശോധിക്കാം:
❶ ജഡത്തിൽ വെളിപ്പെട്ടവൻ:
☛ കത്തോലിക്കരുടെ പരിഭാഷയിൽ “ശരീരത്തിൽ പ്രത്യക്ഷനായവൻ” എന്നാണ്. ➟അഥവാ, മനുഷ്യനായി വെളിപ്പെട്ടവൻ എന്നാണ്. ➟താൻ മനുഷ്യനാണെന്ന് യേശുവും, ➟അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ➟ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ടിട്ടുള്ളലരും കാണാത്തവരും എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
☛ യേശു പഠിപ്പിച്ചത് നോക്കുക: ➟“ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34).➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും.
☛ അപ്പൊസ്തലന്മാരും എഴുത്തുകാരും: ➟“ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ➟ദൈവപുത്രൻ മനുഷ്യനാണെന്ന് വചനം സത്യംചെയ്ത് പറയുന്നത് നോക്കുക. ➟മനുഷ്യൻ (മത്താ, 26:72; 26:74), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 5:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (one Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6).
☛ ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ടവർ: ➟“എന്റെ പിന്നാലെ ഒരു പുരുഷൻ (Man) വരുന്നു:” (യോഹ, 1:30). ➟ഇത് യേശുവിന് വഴിയൊരുക്കിയ യോഹന്നാൻ സ്നാപകൻ്റെ വാക്കുകളാണ്. ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28) മുതലായ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യം പറഞ്ഞവരാണ്. ➟യേശു മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.
☛ യെഹൂദാ ചരിത്രകാരൻ്റെ സാക്ഷ്യം: ➟“യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത്. [Antiquities of the Jews – Book XVIII, 3:3).
☛ യേശു ജഡത്തിൽ വെളിപ്പെട്ടവനാണ്; അഥവാ, മനുഷ്യനായി പ്രത്യക്ഷനായവനാണ് എന്ന് സുവിശേഷങ്ങളിൽത്തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ➟അല്ലെങ്കിൽ, യേശു എന്ന് പേരുള്ള മനുഷ്യൻ 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) മറിയത്തിൻ്റെ ആദ്യജാതനായി ജനച്ചവനാണ് എന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു ചരിത്ര വസ്തുതയാണ്: (ലൂക്കൊ, 2:7; യോഹ, 9:11).
❷ ആത്മാവിൽ നീതീകരിക്കപ്പെട്ടു:
☛ ലോകത്തിൻ്റെ പാപം ചുമന്നൊഴിച്ചു കളയാൻ ഭൂമിയിൽ നീതിമാനായി ആരുമില്ലായിരുന്നു: (റോമ, 3:10). ➟എല്ലാവരും ഒരുപോലെ പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തിയവർ ആയിരുന്നു: (റോമ, 3:12;3;23; 5:12). ➟അതിനാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മനുഷ്യരിൽ നീതിമാനായി ആരുമില്ലാത്തതുകൊണ്ട് (റോമ, 3:10), ➟പരിശുദ്ധാത്മാവിനാൽ പാപരഹിതമായി ഉല്പാദിതനായ യേശു എന്നു പേരുള്ള മനുഷ്യനെ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത്, ➟അവൻ നീതിമാനാണെന്ന് പ്രഖ്യാപിച്ച് യോഹന്നാനെ ചൂണ്ടിക്കാണിക്കയായിരുന്നു. (യോഹ, 9:11; ലൂക്കൊ, 3:22; പ്രവൃ, 10:38; 1യോഹ, 3:5). ➟യോർദ്ദാനിൽ നടന്ന അഭിഷേകം ആത്മാവിൻ്റെ ഒരു നീതീകരണ കർമ്മമായിരുന്നു: (1തിമൊ, 3:16). ➟അതുകൊണ്ടാണ്, യേശു യോഹന്നാനോടു: ➟“ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു പറഞ്ഞത്. (മത്താ, 3:15). ➟യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ ഇറങ്ങിവരുന്നത് യോഹന്നാനെ ദൈവം കാണിച്ചതുകൊണ്ടാണ്, ➟“ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്ന് യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്: (ലൂക്കൊ, 3:22; യോഹ, 1:29). ➟യേശുവിൻ്റെ മരണം കണ്ട ശതാധിപനും (ലൂക്കൊ, 23:47), പുനരുത്ഥാനശേഷം അപ്പൊസ്തലന്മാരും യേശു നീതീമാനാണെന്ന് സാക്ഷ്യം പറഞ്ഞത് പരിശുദ്ധാത്മാവിൽ ആയിരുന്നു. (പ്രവൃ, 3:14; 7:52; 22:14; 1പത്രൊ, 3:18 ⁃⁃ മത്താ, 27:19; 27:24).
❸ ദൂതന്മാർക്കു പ്രത്യക്ഷനായി:
☛ യേശുവിൻ്റെ ജനനസമയത്തും (ലൂക്കൊ, 2:9-14), പരീക്ഷാവേളയിലും (മത്താ, 4:11), ഗെത്ത്ശെമനയിലെ വ്യഥയിലും (ലൂക്കൊ, 22:43), പുനരുത്ഥാനത്തിലും (മത്താ, 28:2; യോഹ, 20:12) ദൂതന്മാർ അവനെ ദർശിച്ചതായി നാം വായിക്കുന്നു.
❹ ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു:
☛ പെന്തെക്കൊസ്തു നാൾ തുടങ്ങി യെഹൂദന്മാരോടും ശമര്യരോടും സകല ജാതികളോടും അപ്പൊസ്തലന്മാർ സുവിശേഷം പ്രസംഗിച്ചു തുടങ്ങി. (മത്താ, 24:14; മർക്കൊ, 13:10; 16:15; ലൂക്കൊ, 24:47).
❺ ലോകത്തിൽ വിശ്വസിക്കപ്പെട്ടു:
☛ ലോകം മുഴുവൻ വിശ്വസിക്കപ്പെട്ടു എന്നല്ല; ലോകത്തിൽ വിശ്വസിക്കപ്പെട്ടു. ➟ലോകത്തിലെ സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവർ വിശ്വസിച്ചു. (വെളി, 7:9). ➟ക്രിസ്തു ലോകത്തിൽ വിശ്വസിക്കപ്പെട്ടു എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ്, മുമ്പെ ലോകക്കാരും ദൂരസ്ഥരുമായിരുന്ന നമ്മൾ ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നത്.
❻ തേജസ്സിൽ എടുക്കപ്പെട്ടു:
☛ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു, ഏകദൈവത്തിനും മനുഷ്യർക്കും ഇടയിൽ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായി അർപ്പിച്ചിട്ട്, മൂന്നാംദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട് അന്നുതന്നെ സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതിനെ ഇത് സൂചിപ്പിക്കുന്നു. (എബ്രാ, 2:9; 1തിമൊ, 2:5-6; എഫെ, 5:2; യോഹ, 20:17). ➟അതായത്, “ജഡത്തിൽ വെളിപ്പെട്ടവൻ” ഒന്നാമത്തെ പ്രയോഗം എങ്കിൽ, പൗലൊഷ് പറയുന്ന ആറുകാര്യങ്ങളും യേശു എന്ന് പേരുള്ള മനുഷ്യൻ്റെ ജീവകാലത്ത് ചരിത്രമായവയാണ്. ➟അവ ചരിത്രമായശേഷം പിന്നെയും വർഷങ്ങൾക്കുശേഷം, അതിനെ ഒരു മർമ്മമായി വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടോ? ➟ഒരുകാര്യം സംഭവിക്കുകയും അത് ലോകത്തിൽ പരസ്യമാകുകയും ചെയ്തശേഷം അതിനെ പിന്നെങ്ങനെ രഹസ്യം (മർമ്മം) എന്നനിലയിൽ വെളിപ്പെടുത്താൻ കഴിയും?
☛ ദൈവം ജഡത്തിൽ വെളിപ്പെട്ടു:
➦ “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് ഒന്നാമത്തെ പ്രയോഗമെങ്കിൽ, അക്കാര്യം അതുവരെ വെളിപ്പെടാതിരുന്ന ഒരു മർമ്മമാണ്. ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ചവനാണ്: (ലൂക്കൊ, 2:7; യോഹ, 9:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് യെഹൂദന്മാരാൽ ക്രിശിക്കപ്പെട്ടിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് പുരുഷനായ (Man) നസറായനായ യേശുവിനെയാണെന്ന് പത്രൊസ് പറഞ്ഞിട്ടുണ്ട്: (1പത്രൊ, 2:24; പ്രവൃ, 2:23-24). ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്ന് ഉയിർത്തെഴുന്നേറ്റ യേശുവും പറഞ്ഞിട്ടുണ്ട്: (യോഹ, 20:17). ➟അതിനാൽ, ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചുയിർത്തവൻ മനുഷ്യനാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ➟തന്മൂലം, “ജഡത്തിൽ വെളിപ്പെട്ടവൻ“ അല്ലെങ്കിൽ, ”മനുഷ്യനായി വെളിപ്പെട്ടവൻ” ഒരു മർമ്മമല്ല. ➟എന്തെന്നാൽ, മുമ്പേ ചരിത്രമായ ഒരുകാര്യം “മർമ്മം” (രഹസ്യം) എന്ന് പറയാൻ പറ്റില്ല. ➟എന്നാൽ ജഡത്തിൽ അല്ലെങ്കിൽ യേശു എന്ന മനുഷ്യനായി ഒരു വെളിപ്പാട് എടുത്തവൻ, സാക്ഷാൽ ഏകസത്യദൈവം (Ho monos alethinos Theos ⁃ The only true God). ആണെങ്കിലോ? ➟അക്കാര്യം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തുംവരെ ആർക്കും വെളിപ്പെടാതിരുന്ന ഒരു “മർമ്മം” (Mystry) തന്നെയാണ്. ➟അതാണ്, “ജഡത്തിൽ വെളിപ്പെട്ടു” (God was manifested in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം.
2️⃣ ചരിത്രപരമായ തെളിവ്:
☛ ആദ്യകാലത്ത് സഭാപിതാക്കന്മാർ എന്നറിയപ്പെട്ടവരും തിയോളജിയന്മാരും ദൈവഭക്തിയുടെ മർമ്മം തങ്ങളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ➟അവരെല്ലാം “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് പറഞ്ഞിരിക്കുന്നത്:
❶ Ignatius of Antioch (35 AD – 107 AD):
☛ ഇഗ്നേഷ്യസ് എഫെസോസുകാർക്ക് എഴുതിയ കത്തിൽ ➟“God being manifested as a man” എന്ന് പറഞ്ഞിട്ടുണ്ട്. ➟[കാണുക: Ignatius To The Ephesians: Chapter 19]. ➟അന്ത്യോക്യയിലെ ഇഗ്നേഷ്യസ് അപ്പൊസ്തലന്മാരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവനാണ്. ➟“ദൈവം മനുഷ്യനായി പ്രത്യക്ഷപ്പെട്ടു” എന്നവൻ തൻ്റെ കത്തിൽ എഴുതണമെങ്കിൽ, അത് പൗലൊസ് വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മം അല്ലാതെ മറ്റെന്താണ്?
❷ Dionysius of Alexandria (190 – 265 AD):
☛ മൂന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ ബിഷപ്പായി കണക്കാക്കിയിരുന്ന അലക്സാണ്ട്രിയയിലെ ഡയനേഷ്യസും ➟“ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟[കാണുക: John Burgon quotes]. ➟പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഇംഗ്ലീഷ് ബൈബിൾ പണ്ഡിതനും, ഓക്സ്ഫോർഡിലെ ഡീനും (Dean of Chichester) ആയിരുന്ന ജോൺ വില്യം ബർഗൻ്റെ (John William Burgon, 1813–1888) പുസ്തകത്തിലാണ് ഡയനേഷ്യസിൻ്റെ ഉദ്ധരണിയുള്ളത്. ➟ജോൺ ബർഗൻ്റെ ഒറിജിനൽ ഉദ്ധരണി കാണുക: ➟[The Revision Revised, 1883].
❸ Gregory Thaumaturgus (213–270):
☛ മൂന്നാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ സഭാപിതാവായ ഗ്രിഗറി തൗമാതുർഗസ്, ➟“ജഡമല്ലാത്ത സത്യദൈവം ജഡത്തിൽ പ്രത്യക്ഷനായി” എന്ന് തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. ➟ഒൻപതാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസായിരുന്ന ഫോട്ടിയസിന്റെ (Photius) “Bibliotheca” (Codex 230) എന്ന ഗ്രന്ഥത്തിലാണ് ഗ്രിഗറി തൗമാതുർഗസിന്റെ ഈ വരികൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ➟ജോൺ വില്യം ബർഗൺ (John William Burgon) എന്നറിയപ്പെടുന്ന ഡീൻ ബർഗൺ എഴുതിയ പുസ്തകത്തിൽ അതിനെക്കുറിച്ച് പരാമർശമുണ്ട്. ➟[കാണുക: The Revision Revised]
☛ ഇന്ന് ലഭ്യമായിരിക്കുന്ന ബൈബിളിൻ്റെ ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്ന് കയ്യെഴുത്തുപ്രതിയായ Codex Vaticanus (AD 300–325), Codex Sinaiticus (330–360), Codex Alexandrinus (400–440) എന്നിവയ്ക്ക് മുമ്പാണ്, ➟“ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് ഇഗ്നേഷ്യസും ഡയനേഷ്യസും ഗ്രിഗറിയും പറഞ്ഞിരിക്കുന്നത്. ➟അത് പൗലൊസിലൂടെ ദൈവം വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മത്തിൽ നിന്നല്ലാതെ പുതിയൊരു വെളിപ്പാട് ദൈവം അവർക്ക് കൊടുക്കുമോ? ➟അങ്ങനെവരുമ്പോൾ മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്: ➟ബൈബിൽ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെ (The only God) നിഖ്യാ സുനഹദോസ് ഉണ്ടാക്കിയ ത്രിത്വോപദേശത്തെ സാധൂകരിക്കാൻ, ➟നാലാം നൂറ്റാണ്ടിലെ Codex Vaticanus-ലും Codex Sinaiticus-ലും മൂലഗ്രന്ഥത്തിലുണ്ടായിരുന്ന “ദൈവം” (Theos – God) എന്നർത്ഥമുള്ള Θ̅C̅ (Theos) എന്ന പദം മാറ്റി, ➟തൽസ്ഥാനത്ത് “ആര്/അവൻ” എന്നർത്ഥമുള്ള ΟC (Hos) എന്ന ആപേക്ഷിക സർവ്വനാമം (Relative Pronoun) ➟നാലാം നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിൽ ചേർക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാം.
❹ Didymus of Alexandria (309/314 – 398):
☛ അലക്സാണ്ട്രിയയിലെ ഡിഡിമസ് തൻ്റെ “De Trinitate” (ത്രിത്വത്തെക്കുറിച്ച്) എന്ന ഗ്രന്ഥത്തിൽ “തിമൊഥെയൊസ്” (Τιμοθέῳ) എന്ന് പേരെടുത്ത് പറഞ്ഞുകൊണ്ട്, ➟“ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟ഈ പുസ്തകം പിൽക്കാലത്ത് “Patrologia Graeca വോള്യം 39-ൽ” ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. ➟[കാണുക: Patrologia Graeca, Vol 39).
❺ Diodorus of Tarsus (330 – 392):
☛ ടാർസസിലെ ബിഷപ്പ് ആയിരുന്നു ഡയോഡറസും ➟“ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟ജോൺ ആന്തണി ക്രാമർ (John Anthony Cramer) എന്ന പണ്ഡിതൻ 1840-കളിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ വെച്ച് പ്രസിദ്ധീകരിച്ച “Cramer’s Catena”-ൽ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ➟“Catena in Epistolam S. Pauli ad Romanos” എന്ന പുസ്തകത്തിലെ റോമർക്കുള്ള ലേഖനത്തിന്റെ വ്യാഖ്യാന ഭാഗത്ത് അത് കാണാം: ➟[കാണുക: Catena in Epistolam S. Pauli ad Romanos]
❻ Gregory of Nyssa (335-394 AD):
☛ “How then was it that ❛God was manifested in the flesh?” [കാണുക: Book IV pege 155 of Against Eunomius]. ➟പിന്നെങ്ങനെയാണ്, ദൈവം ജഡത്തിൽ വെളിപ്പെട്ടതു? എന്നൊരു ചോദ്യമായിട്ടാണ് നിസ്സയിലെ ഗ്രിഗറി തൻ്റെ പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. ➟ദൈവഭക്തിയുടെ മർമ്മം അതല്ലെങ്കിൽ, ➟ദൈവം ജഡത്തിൽ വെളിപ്പെട്ടത് എങ്ങനെയാണെന്ന് ഗ്രിഗരി ചോദിക്കുമായിന്നോ?
❼ The Apostolical Constitutions (produced 375 AD – 380 AD):
☛ “God the Lord, who was manifested to us in the flesh.“ [കാണുക: Apostolical Constitutions Book 7, Chapter 26]. ➟❛അപ്പസ്തോലിക ഭരണഘടനകൾ❜ എന്ന പുസ്തകം ഏകദേശം 375 AD – 380 AD കാലത്ത് സിറിയയിൽ (അന്ത്യോക്യയിൽ) സമാഹരിക്കപ്പെട്ട എട്ട് പുസ്തകങ്ങളടങ്ങിയ ഒരു ക്രൈസ്തവ ഗ്രന്ഥമാണ്. ➟ആദ്യകാല സഭയുടെ ആരാധനാക്രമം, സഭാനിയമങ്ങൾ, വിശ്വാസപ്രമാണങ്ങൾ എന്നിവയെക്കുറിച്ചുള്ള പുരാതന ശേഖരമാണിത്. ➟അതിലും “ജഡത്തിൽ (മനുഷ്യനായി) നമുക്ക് വെളിപ്പെട്ട ദൈവമായ കർത്താവു“ എന്നാണ്. ➟“കർത്താവായ ദൈവം” പിതാവായ ദൈവത്തെക്കുറിക്കുന്ന പ്രയോഗമാണെന്ന് വ്യക്തമാണല്ലോ?
❽ John Chyrsostom (347-407 AD):
☛ “സുവർണ്ണ നാവുകാരൻ” എന്നറിയപ്പെടുന്ന ജോൺ ക്രിസോസ്റ്റം നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാമാണ് “ഹോമിലി” (Homily) എന്നറിയപ്പെടുന്നത്. ➟അതിൽ ദൈവം “ജഡത്തിൽ വെളിപ്പെട്ടു” (God was manifest in the flesh) എന്നാണ് പറയുന്നത്. ➟വാക്യം മുഴുവൻ വ്യാഖ്യാനിച്ചിട്ടുമുണ്ട്. [കാണുക: Homily XI]. ➟പൗലൊസിൻ്റെ ലേഖനത്തിൽ യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിൽ, ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന അറിവ് ക്രിസോസ്റ്റത്തിന് എവിടുന്നുകിട്ടി?
❾ Cyril of Alexandria – Patriarch of Alexandria (376 AD – 444 AD):
☛ അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായിരുന്ന കുറിലോസിൻ്റെ (St. Cyril of Alexandria) രചനകളിലും ➟“ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Θεὸς ἐφανερώθη ἐν σαρκί) എന്നുകാണാം. ➟അതിൽ അദ്ദഹം 1തിമൊഥെയൊസ് 3:16 മുഴുവനായി ഉദ്ധരിച്ചിട്ടുണ്ട്. ➟പത്തൊൻപതാം നൂറ്റാണ്ടിൽ ജെ.പി. മിഗ്നെ (J.P. Migne) എഡിറ്റ് ചെയ്ത “Patrologia Graeca” വാല്യം 76-ലെ 1531-ാം കോളത്തിൽ സിറിലിന്റെ “De Recta Fide” എന്ന പുസ്തകത്തിലെ വരികൾ അതേപടി അച്ചടിച്ചിട്ടുണ്ട്. ➟[കാണുക: CYRILLI ALEXANDRINI ARCHIEP]. ➟ബൈബിളിൻ്റെ മൂലഗ്രന്ഥത്തിൽ അങ്ങനെ അല്ലായിരുന്നെങ്കിൽ, ➟“ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് സിറിളിന് എങ്ങനെ പറയാൻ കഴിയും?
❿ Theodoret of Cyrus (393 – 460):
☛ സിറിയയിലെ തിയോഡറെറ്റ് (Theodoret of Cyrus) എഴുതിയ “എറാനിസ്റ്റസ്” (Eranistes) എന്ന പുസ്തകത്തിലെ ആദ്യത്തെ ഭാഗത്തിൽ 1തിമൊഥെയോസ് 3:16 അതുപോലെതന്നെ ഉദ്ധരിച്ചിട്ടുണ്ട്. ➟അതിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God was manifest in the flesh) എന്നാണ്. [കാണുക: Dialogue I.—The Immutable]. മുലഗ്രന്ഥത്തിൽ ഇങ്ങനല്ലായിരുന്നെങ്കിൽ തിയോഡറെറ്റിന് ഈ അറിവ് എവിടുന്നുകിട്ടി? ➟ഇതൊക്കെ കയ്യെഴുത്തുപ്രതികൾക്കും പരിഭാഷകൾക്കും പുറത്തുള്ള ചരിത്രപരമായ തെളിവുകളാണ്. ➟ഇവയെല്ലാം 1തിമൊഥെയൊസ് 3:16-ലെ ദൈവഭക്തിയുടെ മർമ്മം “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നാണെന്ന് സംശയലേശമന്യേ തെളിയിക്കുന്നതാണ്.
3️⃣ Textus Receptus-ൻ്റെ തെളിവ്:
☛ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു ബൈബിൾ കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–350), Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അതിൽ ആദ്യത്തെ കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിൽ തിമൊഥെയൊസിൻ്റെ ലേഖനം ഉൾപ്പെടെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ➟അടുത്ത കയ്യെഴുത്തു പ്രതിയയായ കോഡെക്സ് സിനായ്റ്റിക്കസിൽ “ഏതൊരുവൻ” (He who) എന്നർത്ഥമുള്ള OC (Ὃς – hos) എന്ന ആപേക്ഷിക സർവ്വനാമം (Relative Pronoun) ആണ്. ➟എന്നാൽ കോഡെക്സ് അലക്സാണ്ട്രിനസിൽ Θ̅C̅ (Theos – God) എന്ന് കാണാൻ കഴിയും.
☛ ഈ മൂന്ന് കോഡെക്സുകളും നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും എഴുതപ്പെട്ടവയാണെങ്കിലും ഇവ കണ്ടുകിട്ടിയത്: Codex Vaticanus 1475-ലും Codex Alexandrinus 1621-ലും Codex Sinaiticus 1844, 1853, 1859-ലുമാണ്. ➟എന്നാൽ അവയുടെ ഉള്ളടക്കം ബൈബിൾ വിവർത്തനങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയത് വളരെ വൈകിയാണ്. ➟1800-കളുടെ പകുതിയോടെയാണ് ഈ മൂന്ന് കോഡെക്സുകളിലെയും കാര്യങ്ങൾ മനുഷ്യർക്ക് പഠിക്കാൻ കഴിഞ്ഞത്. ➟19-ാം നൂറ്റാണ്ട് മുതലുള്ള Critical Text പരമ്പരകളാണ് കോഡെക്സുകൾ അടിസ്ഥാനമാക്കിയുള്ളത്. ➟എന്നാൽ Textus Receptus (TR) പരമ്പരയിലുള്ള ബൈബിളുകളൊന്നും ഈ കോഡെക്സുകൾ അടിസ്ഥാനമാക്കിയുള്ളതല്ല. ➟Textus Receptus-ൻ്റെ ആദ്യത്തെ ഗ്രീക്ക് ബൈബിൾ ഇറാസ്മസ് (Erasmus) 1516-ലാണ് പ്രസിദ്ധീകരിച്ചത്. ➟Erasmus 1516, Stephanus 1550, Theodore Beza 1598, Elzevir 1624, F.H.A. Scrivener 1894 മുതലായ ഗ്രീക്കു ബൈബിളിലും, William Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Luther’s Bible 1545, Bishops’ Bible 1568, Geneva Bible 1587, Geneva 1599, King James Bible 1611, Webster’s Bible 1833, Young’s Literal Translation 1862, Julia E. Smith Translation 1876 മുതലായ ഇംഗ്ലീഷ് ബൈബിളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki) എന്നാണ്. ➟അതായത്, ഈ കോഡെക്സുകൾക്ക് മുമ്പും പിമ്പുമുള്ള പല പാപ്പിറസുകളിലും (Papyrus) “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നായിരുന്നു എന്ന് Textus Receptus-ൻ്റെ പരമ്പര തെളിവ് നല്കുന്നു.
☛ തന്നെയുമല്ല, ഈ മൂന്ന് കോഡെക്സുകളിൽ ആദ്യ രണ്ടെണ്ണം നാലാം നൂറ്റാണ്ടിലെ നിഖ്യാസുനഹോദോസിനിൻ്റെ അതെ നൂറ്റാണ്ടിൽ ഏകദേശം അതേ കാലയളവിൽ രചിക്കപ്പെട്ടവയാണ്. ➟അതിൽ ഒരെണ്ണത്തിൻ്റെ തിമൊഥെയൊസിൻ്റെ ലേഖനം നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ➟അടുത്തതിലാണ് ദൈവത്തിൻ്റെ സ്ഥാനത്ത് ആപേക്ഷിക സർവ്വനാമം കാണുന്നത്. ➟നിഖ്യാ സുനഹദോസിൻ്റെ സ്വാധീനമാണ് ഈ കോഡെക്സിലെ മാറ്റത്തിന് കാരണമെന്ന് സംശയിക്കണം. ➟അതിനൊരു തെളിവ് ആദ്യരണ്ട് കോഡെക്സിലും കാണാം. ➟യോഹന്നാൻ 1:18-ൽ “ഏകജാതനായ ദൈവം” എന്നാണ് കാണുന്നത്. ➟ഇത് നിഖ്യാ സുനഹദോസിൻ്റെ ഉപദേശമാണ്. ➟ക്രിസ്തു സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് സുനഹദോസ് പഠിപ്പിച്ചത്. ➟ക്രിസ്തുവിനെ ഏകജാതനെന്നും ആദ്യജാതനെന്നും അഭിന്നമായി വിശേഷിപ്പിച്ചിരിക്കുന്നതിനാൽ അതവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. ➟എന്നാൽ “ഏകജാതനായ ദൈവം” എന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥമെന്താണ്? ➟ഏകജാതനായ മനുഷ്യൻ എന്നല്ലാതെ, ഏകജാതനായ ദൈവം (സത്യദൈവം) ഉണ്ടാകുക സാദ്ധ്യമോ? ➟ഏകജാതനായ“പുത്രനെ” മാറ്റി, ദൈവം ആക്കിയത് നിഖ്യാ സുനഹോസിൻ്റെ സമ്മർദ്ദം മൂലമാണെന്ന് മനസ്സിലാക്കാം. ➟അതുപോലെ, നിഖ്യായുടെ ഉപദേശത്തെ സാധൂകരിക്കാനാണ് 1തിമൊഥെയോസ് 3:16-ലെ ദൈവത്തെ മാറ്റി തൽസ്ഥാനത്ത് Relative Pronoun ചേർത്തതെന്ന് മനസ്സിലാക്കാം. ➟അല്ലെങ്കിൽ, സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്ന അവരുടെ ഉപദേശം നടപടിയാകില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും ആരംഭവും അവസാനവും ഇല്ലാത്തവനുമാണ്: (സങ്കീ, 90:2; യെശ, 44:6; 57:15). ➟പിന്നെങ്ങനെയാണ്, ജാതനായ (ജനിച്ച) ഒരു ദൈവം (സത്യദൈവം) ഉണ്ടാകുന്നത്?
4️⃣ New Messianic Version:
☛ New Messianic Version ബൈബിളിൽ, ➤❛God-The Father was manifest in the flesh❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: ❝And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.❞ [കാണുക: NMV]. ➟അതായത്, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിൽ വെളിപ്പെടാണ് ക്രിസ്തു എന്നവർ മനസ്സിലാക്കുന്നു. അതുതന്നെയാണ് പൗലൊസ് അപ്പൊസ്തലന് വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം. ➟ഈ പരിഭാഷയെ സംബന്ധിച്ച് ശ്രദ്ധേയമായൊരു കാര്യമുണ്ട്: “Dr. ടോവ് റോസ്❜ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. ➟പൂർണ്ണമായ The New Messianic Version: Holy Bible പ്രസിദ്ധീകരിച്ചത് 2018 സെപ്റ്റംബർ 14-നാണ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➟❛മശീയാനിക് യെഹൂദർ❜ (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ പാരായണം (Torah), ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➟മശീയാനിക് യെഹൂദന്മാർ ഉപയോഗിക്കുന്ന പരിഭാഷയിലാണ്, ➟“പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കാണുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഒരേയൊരു ജാതിയാണ് യെഹൂദന്മാർ എന്നതും കുറിക്കൊള്ളുക. ➟വളരെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ഈ പരിഭാഷയിൽ കാണാം: പഴയപുതിയനിയമങ്ങളിൽ “യഹോവ” എന്ന ദൈവനാമം വരുന്ന സ്ഥാനത്തെല്ലാം “Messiah Pre-Incarnate” എന്നവർ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ➤[കാണുക: ഉല്പ, 2:15; മത്താ, 4:7]. ➟“അവതാരം” (Incarnate) എന്നത് ശരിയായ പദമല്ല; എന്നിരുന്നാലും, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്ന് പേരുള്ള മനുഷ്യൻ എന്ന് അവർ സുവ്യക്തമായി മനസ്സിലാക്കുന്നു: (യോഹ, 9:11 ⁃⁃ യോഹ, 8:40). ➟എന്നാൽ ജാതികളിൽനിന്ന് രക്ഷയിലേക്ക് വന്നവർ ഇപ്പോഴും ക്രിസ്തു ആരാണെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]
5️⃣ യഹോവയ്ക്ക് വഴിയൊരുക്കുവിൻ:
☛ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്നതിന് അനേകം തെളിവുകളുണ്ട്. ➟എളുപ്പം മനസ്സിലാക്കാവുന്ന ഒരു തെളിവുതരാം. ➟യഹോവയായ ഏകദൈവത്തിനാണ് വഴി ഒരുക്കേണ്ടതെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായ പ്രവചനമുണ്ട്. ➟“കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3 ⁃⁃ മലാ, 3:1). ➟യഹോവയ്ക്കാണ് വഴി വരുക്കേണ്ടതെന്ന് യെശയ്യാവും മലാഖിയും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➟പുതിയനിയമത്തിലും പിതാവായ യഹോവയ്ക്കാണ് വഴി ഒരുക്കേണ്ടതെന്ന് സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. ➟ഗബ്രീയേൽ ദൂതൻ പറയുന്നത് നോക്കുക: ➟“അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കൊ, 1:16-17). ➟ഇത്, സെഖര്യാപുരോഹിതനോട് അവൻ്റെ മകനായ യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനമാണ്: (ലൂക്കൊ, 1:13-15). ➟ആദ്യഭാഗം ശ്രദ്ധിക്കുക: “അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.“ ഇവിടുത്തെ കർത്താവ് യഹോവയാണ്. ➟അടുത്തഭാഗം: “അവൻ ….. ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു(യഹോവ)വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവയുടെ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.“ ➟യെശയ്യാപ്രവചത്തിലുള്ളത്: ➟“യഹോവെക്കു വഴി ഒരുക്കുവിൻ” എന്നാണ്. ➟അതേ കാര്യമാണ് ദൂതനും പറയുന്നത്: “യോഹന്നാൻ കർത്താവിൻ്റെ (യഹോവ) മുമ്പായി നടക്കും.“ ➟വഴിയൊരുക്കുന്നവനാണ് മുമ്പെ നടക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:7; യോഹ, 1:15; 1:30). ➟യെശയ്യാവും മലാഖിയും പ്രവചിച്ച അതേകാര്യം തന്നെയാണ് യഹോവയുടെ ദൂതനും പ്രവചിച്ചത്.
☛ ഇനി സെഖര്യാപുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക: ➟“നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” (ലൂക്കോ, 1:76-77). ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ➟ഈ വേദഭാഗത്തെ “അത്യുന്നതനും കർത്താവും” യഹോവയാണ്. ➟വാക്യം ശ്രദ്ധിക്കുക: “കർത്താവിന്റെ (യഹോവ) വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ (യഹോവയുടെ) ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു (യഹോവയുടെ) മുമ്പായി നടക്കും.” ➟സെഖര്യാവ് പ്രവചിച്ചത് തൻ്റെ മകനായ യോഹന്നാൻ യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെക്കുറിച്ചാണ്. ➟അതായത്, യഹോവയുടെ പ്രവാചകന്മാരായ യെശയ്യാവും മാലാഖിയും പ്രവചിച്ചതും യഹോവയുടെ ദൂതൻ പ്രവചിച്ചതും യഹോവയുടെ പുരോഹിതനായ സെഖര്യാവ് പ്രവചിച്ചതും യഹോവയുടെ മുമ്പേനടന്ന് യഹോവയ്ക്ക് വഴി ഒരുക്കുന്ന യോഹന്നാൻ സ്നാപകനെക്കുറിച്ചാണ്. ➟ഇത് ഭാഷണവും വാക്കുകളുമില്ലാതെ ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ➟വഴി ഒരുക്കപ്പെട്ടവനെക്കുറിച്ചും ഒരുക്കേണ്ടവനെക്കുറിച്ചും ഏഴുപേരുടെ സാക്ഷ്യം വചനത്തിൽ കാണാം. ➟[കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?]
☛ എന്നാൽ യോഹന്നാൻ ആർക്കാണ് വഴിയൊരുക്കിയതെന്ന് അവൻതന്നെ പറഞ്ഞിട്ടുണ്ട്: ➟“എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു.” (യോഹ, 1:30). ➟ഇവിടെപ്പറയുന്ന “പുരുഷൻ” (anir) മനുഷ്യരിലെ പുരുഷൻ (Man) ആണ്. ➟എന്നാൽ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟അപ്പോൾ യഹോവ നേരിട്ട് വരികയല്ല ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ➟യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). ➟അവനെക്കാൾ ഇളയവനായ യേശു എന്നു പേരുള്ള മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാനും കഴിയില്ല: (യോഹ, 9:11). ➟പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ ➟അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ➟“ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 2:22; പ്രവൃ, 4:27; 10:38). ➟താൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟പിന്നെ വായിക്കുന്നത്: “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി” എന്നാണ്: (ലൂക്കൊ, 4:1). ➟യോർദ്ദാനിൽവെച്ച് പ്രാപിച്ച അഭിഷേകത്തിൻ്റെ അല്ലെങ്കിൽ ആത്മാവിൻ്റെ ശക്തിയോടെയാണ് യേശു എന്നു പേരുള്ള മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟യേശു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽ ജനിച്ചുജീവിച്ച് ശൂശ്രൂഷിച്ച്, ആത്മാവിനാൽത്തന്നെ മരിച്ചുയിർത്തവനാണ്. ➟അവൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു. (മത്താ, 1:20; ലൂക്കൊ, 1:35; മത്താ, 12:28; എബ്രാ, 9:14; 1പത്രൊ, 3:18). ➤[കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം].
☛ ദൈവത്താൽ ആത്മാഭിഷേകം പ്രാപിച്ച മനുഷ്യനായ ക്രിസ്തുയേശുവിന് എങ്ങനെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയും? (1തിമൊ, 2:6). ➟അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്; ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. ➟അത് യഹോവയായ പിതാവല്ലാതെ മറ്റാരാണ്? ➟അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). ➟പിതാവായ യഹോവ അഭിഷേകദാതാവും യേശു അഭിഷിക്തനും (ക്രിസ്തു) ആണ്: (പ്രവൃ, 10:38). ➟അഭിഷേക ദാതാവല്ലാതെ, അഭിഷിക്തൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും? ➟അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15; 1:41). ➟സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ: (മത്താ, 11:11; 11:13). ➟അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാലാണ് (പരിശുദ്ധാത്മാവ്) ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. ➟[കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും]. ➟യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ അവൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: ➟“യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68 ⁃⁃ ലൂക്കോ, 1:76-77). ➟യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). ➟യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ➟അതായത്, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (1തിമൊ, 3:16; മത്താ, 1:20; ലൂക്കൊ, 2:21), അവനിലൂടെയാണ് തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് ഉദ്ധാരണം ചെയ്തത്. (മത്താ, 1:21; ലൂക്കൊ, 1:68). ➟ഇതും നോക്കുക: (യെശ, 25:8⁃⁃എബ്രാ, 2:14-15⨾ യെശ, 35:4-6⁃⁃മത്താ, 11:3-5, ലൂക്കൊ, 7:21-22⨾ യെശ, 40;3⁃⁃ലൂക്കൊ, 1:75-77⨾ സെഖ, 12:10⁃⁃യോഹ, 19:37).
6️⃣ ഞാൻ അവൻ ആകുന്നു:
☛ “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26 ⁃⁃ഉല്പ, 22:18). ➟ദൈവം അഭിഷേകം ചെയ്ത അവൻ്റെ പരിശുദ്ധ ദാസനാണു യേശു: (പ്രവൃ, 4:27). ➟ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ➟ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. ➟എന്നാൽ മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ➟അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ ചേർക്കുന്നു: ➟“ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ➟ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ➟“ഞാൻ, എന്നെ” എന്നിങ്ങനെ ഉത്തമ പുരുഷനിൽ (1st Person) സംസാരിക്കുന്നത് യഹോവയാണ്. ➟“നിങ്ങൾ” എന്ന് മധ്യമപുരുഷനിൽ (2nd Person) യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ➟ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. ➟“അവൻ” എന്ന് പ്രഥമപുരുഷനിൽ (3rd Person) ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും “ഭൃത്യൻ അഥവാ, ദാസൻ” എന്ന് സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്.
☛ യഹോവ പറയുന്നത്: ➟“സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്.” ➟അതാണ്, “യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും.” ➟പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരികമായ പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ് (Septuagint). ➟അതിൽനിന്ന് കൃത്യമായി മനസ്സിലാക്കാം. ➟ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50), Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അവ മൂന്നിൻ്റെയും പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ് (Septuagint). ➟അതിൽ ഇപ്രകാരമാണ്: “γενεϲθε μοι μαρτυρεϲ · και εγω μαρτυϲ λεγει κϲ ο θϲ · και ο παιϲ ον ε ξελεξαμην · ϊνα γνωται και πιϲτευ ϲητε και ϲυνητε · οτι εγω ειμι · εμ προϲθεν μου · ου κ εγενετο αλλοϲ θϲ·” [കാണുക: Codex Sinaiticus]. ➟“Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (LXXe). ➟“നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുവിൻ; ഞാനും ഒരു സാക്ഷിയാണ് എന്ന് ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസനും (സാക്ഷിയാണ്). നിങ്ങൾ എന്നെ അറിയാനും വിശ്വസിക്കാനും ഞാനാണ് അവൻ എന്ന് മനസ്സിലാക്കാനും വേണ്ടിയാണിത്. എനിക്ക് മുമ്പ് മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല; എനിക്ക് ശേഷം മറ്റൊരുവൻ ഉണ്ടാകുകയുമില്ല.” ➟ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. ➟സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയും യഹോവയുടെ ദാസനും സാക്ഷികളാണ്. ➟തന്നെയുമല്ല, താൻ തിരഞ്ഞെടുത്ത “ദാസൻ” താൻ തന്നെയാണെന്നും യഹോവ പറയുന്നു. ➟യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: ➟“അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു.” (സെഫ, 3:8).
☛ പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12; മത്താ, 5:17-18; ലൂക്കൊ, 16:17). ➟“സത്യത്തിന് സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു“ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 18:37). ➟ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്ന് മുകളിൽ നാം കണ്ടതാണ്: (1തിമൊ, 3:16). ➟എന്തെന്നാൽ, മനുഷ്യരെ രക്ഷിക്കാൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: (ആവ, 4:39; യെശ, 45:22). ➟അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). ➟യേശുവെന്ന “ദാസനെ” അയച്ചത് എന്തിനാണെന്ന് യെഹൂദന്മാരോടു പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ➟“ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്.” (പ്രവൃ, 3:26). ➟എന്നാൽ യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: ➟“യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും.” (സങ്കീ, 130:8). ➟മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. ➟പ്രവചനംപോലെ, യഹോവ തൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായാണ് പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്: (1യോഹ, 3:5;മത്താ, 1:20;ലൂക്കൊ, 2:21). ➟പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: ➟BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: ➟“നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24 ⁃⁃ യോഹ, 8:28; 13:19). ➟ഇവിടെ, ഗ്രീക്കിൽ “ഞാൻ ആകുന്നു” (I AM) എന്നർത്ഥമുള്ള “എഗോ എയ്മി” (Ego Eimi) എന്നാണ്. ➟പുറപ്പാട് പുസ്തകത്തിൽ മോശെ ദൈവത്തിൻ്റെ പേർ ചോദിക്കുമ്പോൾ, ആദ്യം പറയുന്നത് “ഞാനാകുന്നവൻ ഞാനാകുന്നു” എന്നാണ്: (പുറ, 3:14). ➟എന്നാൽ ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് Ego Eimi എന്നാണ്. ➟അതാണ് യോഹന്നാനിൽ യേശു പറയുന്നത്. ➟“താൻ അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള എഗോ എയ്മിയാണെന്നും, ഞാനും പിതാവും ഒന്നാകുന്നു എന്നും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നതും നോക്കുക: (യോഹ, 8:58; യോഹ, 10:30; യോഹ, 14:9). ➟അതാണ്, “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം ➟അല്ലെങ്കിൽ, പിതാവും ക്രിസ്തുവും എന്ന ദൈവീകരഹസ്യം. (1തിമൊ, 3:16; കൊലൊ, 2:2).
7️⃣ ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝):
➦ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ➟“അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ➟അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟മാറ്റമില്ലാത്തവനും (മലാ, 3:6) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ➟ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്.” (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟“യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.“ (യെശ, 45:15). ➟താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു: (യിരെ, 23:24). ➟സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു: (സങ്കീ, 139:7-10). ➟സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും ദൈവം അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു: (1രാജാ, 8:27). ➟“അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 17:28). ➟അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു എന്ന് പറഞ്ഞാൽ; ➟ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ➟സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. ➟“അവരിൽ” (In them) അല്ല; “അവനിൽ” (In him) ആണ് നാം ജീവിക്കുന്നത്. ➟ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, ➟“അവനിൽ” എന്ന “ഏകവചനമല്ല“ (Singular); ➟“അവരിൽ” എന്ന “ബഹുവചനം” (Plural) പറയുമായിരുന്നു. ➟സർവപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവമല്ല ക്രൂശിൽ മരിച്ച യേശു; ആ ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യനാണ് ക്രിസ്തു. (1തിമൊ, 3:16 ⁃⁃ 1യോഹ, 3:5; റോമ, 5:15), ➟യേശു എന്നു പേരുള്ള മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്. (യോഹ, 9:11; 1തിമൊ, 2:6; 1പത്രൊ, 2:24). ➟ദൈവം അവനെ മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നു പൗലൊസ് പറയുന്നത്: (1കൊരി, 8:6 ⁃⁃ 1തിമൊ, 2:5-6). ➟ഏകസത്യദൈവമായ പിതാവിനെയും ദൈവത്തിൻ്റെ വെളിപ്പാടും ഏകമനുഷ്യനുമായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; 1തിമൊ, 3:16; റോമ, 5:15). ➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
8️⃣ 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (𝗮𝗹𝗼𝗻𝗲, 𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫) തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ “ഒരേയൊരു, മാത്രം” (𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്നീ പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (𝗢𝗻𝗲𝗻𝗲𝘀𝘀), ത്രിത്വമോ (𝗧𝗿𝗶𝗻𝗶𝘁𝘆) അല്ല; ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 അഥവാ, ഏകദൈവം (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 അല്ലെങ്കിൽ ഏകദൈവവിശ്വാസം.
9️⃣ വെളിപ്പാടും അവതാരവും:
☛ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; ദൈവത്തിന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്.
☛ വെളിപ്പാട്: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.”
☛ അവതാരം: “ഒരുത്തൻ തൻ്റെ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.” ➟അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; ജാതികളുടെ സങ്കല്പമാണ്. ➟എന്നാൽ അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. ➟അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ➟ത്രിത്വം (Trinty) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (Incarnation) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ➟ദൈവത്തിന് വെളിപ്പാടുകൾ ആണുള്ളത്. ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് ആവർത്തിച്ച് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുമുണ്ട്: ➟മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ➟“ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 ⁃⁃ വെളി, 4:2). ➟ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.” (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). ➟അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയെയാണ് ഭക്തന്മാർ കണ്ടത്. ➟“ദൈവത്തെ കണ്ടു” എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: ➟അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7), ➟യിസ്ഹാക്ക് (ഉല്പ, 26:2; 26:24), ➟യാക്കോബ് (ഉല്പ, 35:9; 48:3), ➟മോശെ (പുറ, 4:5; സംഖ്യാ, 12:8), ➟ബിലെയാം (സംഖ്യാ, 23:4; 23:16), ➟ദാവീദ് (2ദിന, 3:1), ➟ശലോമോൻ (2ദിന, 7:12; 1രാജാ, 11:9) മുതലായവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം.
☛ ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). ➤[കാണുക: അബ്രാഹാമിന് പ്രത്യക്ഷമായത് ട്രിനിറ്റിയോ?]. ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച, പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. (1തിമൊ, 3:15-16; മത്താ, 1:1; 1:16; 1യോഹ, 3:5; മത്താ, 1:20). ➟അതായത്, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി, പ്രവചനംപോലെ ഒരുക്കപ്പെട്ട ശരീരം (എബ്രാ, 10:5) അല്ലെങ്കിൽ, മനുഷ്യനാണ് യേശു: (യോഹ, 8:40. ഒ.നോ: ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15⁃⁃പ്രവൃ, 7:37; ആവ, 18:18-19⁃⁃പ്രവൃ, 3:22-23; യെശ, 7:14⁃⁃മത്താ, 1:22-23; യെശ, 25:8⁃⁃എബ്രാ, 2:14-15; യെശ, 25:9⁃⁃ലൂക്കൊ, 1:68; യെശ, 35:4-6⁃⁃മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1⁃⁃ലൂക്കൊ, 1:16-17; ലൂക്കൊ, 1:75-77).
🔟 യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11):
☛ “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God was manifest in the flesh) അല്ലെങ്കിൽ, “ദൈവത്തിൻ്റെ വെളിപ്പാടു“ (Manifestation of God) എന്നല്ലാതെ, മറ്റൊരു അസ്തിത്വവും യേശുവിനു് വചനത്തിൽ കണ്ടെത്താൻ കഴിയില്ല. ➟അവൻ്റെ സംക്ഷിപ്തമായ ജീവചരിത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 8:40).
➟ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:18-20; ലൂക്കൊ, 2:21),
➟ അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7),
➟ അബ്രാഹാമിൻ്റെ സന്തതിയായ പുരുഷപ്രജയാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21),
➟ മറിയത്തിൻ്റെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്നുദിവസം കഴിഞ്ഞ് ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുക്കപ്പെട്ടവനും (ലൂക്കൊ, 2:7; 2:22-24 ⁃⁃ ലേവ്യ, 12:4)
➟ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40)
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52)
➟ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38; ലൂക്കൊ, 4:16-21)
➟ പ്രവചനങ്ങൾപോലെ പിതാവിനാൽ “നീ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23)
➟ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ട് മടങ്ങിയവനും (ലൂക്കൊ, 4:1)
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15)
➟ ദൈവം യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചവനും (പ്രവൃ, 2:22 ⁃⁃ ലൂക്കൊ, 5:17)
➟ ദൈവത്താൽ പാപമോചനം നല്കിയവനും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8)
➟ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത് എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34; എബ്രാ, 5:7)
➟ തൻ്റെ മനുഷ്യാത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14)
➟ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40)
➟ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17),
➟ പിന്നെ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലുടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തതും (പ്രവൃ, 1:2-3),
➟ താൻ മടങ്ങിവരും എന്ന വാഗ്ദത്തത്തോടെ ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തവനും (പ്രവൃ, 1:9-11) ➟ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ➟യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്നും അവൻ്റെ പൂർവ്വാസ്തിത്വം എന്താണെന്നുമാണ് ദൈവഭക്തിയുടെ മർമ്മത്തിൽ ഉള്ളത്. ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
1️⃣1️⃣ പിതാവും പുത്രനും:
☛ പിതാവിൻ്റെയും പുത്രൻ്റെയും അസ്തിത്വവും (Existence) പ്രകൃതിയും (Nature) പദവിയും (Title) വ്യത്യസ്തമാണ്.
☛ പിതാവായ യഹോവ: (യെശ, 64:8):
➟ യഹോവയുടെ അസ്തിത്വം: സകലത്തിന്നും കാരണഭൂതൻ അഥവാ, സ്രഷ്ടാവ്: (1കൊരി, 8:6; യെശ, 44:24; യെശ, 64:8; മലാ, 2:10)
➟ യഹോവയുടെ പ്രകൃതി: ദൈവം: (1കൊരി, 8:5-6)
➟ യഹോവയുടെ പദവി: പിതാവ്: (ആവ, 32:6; യെശ, 63:16; യെശ, 64:8; മലാ, 2:10)
➟ പിതാവിൻ്റെ പേര്: പഴയനിയമത്തിൽ യഹോവ: (യെശ, 42:8)
☛ പുത്രനായ യേശു (1യോഹ, 1:7):
➟ യേശുവിൻ്റെ അസ്തിത്വം: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്: (1തിമൊ, 3:16)
➟ യേശുവിൻ്റെ പ്രകൃതി: മനുഷ്യൻ: (മർക്കൊ, 15:39; യോഹ, 8:40; യോഹ, 9:11; പ്രവൃ, 2:23; റോമ, 5:15)
➟ യേശുവിൻ്റെ പദവി: പുത്രൻ: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22)
➟ പുത്രൻ്റെ പേര്: യേശു: (മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11)
☛ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ ➟തന്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68, 1തിമൊ, 3:16; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ച നസറായനായ യേശുവെന്ന പുരുഷനെയാണ് (𝐌𝐚𝐧) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറയുന്നത്: (1കൊരി, 8:5-6). ➟നമ്മുടെ പിതാവ് ഏകസത്യദൈവവും നമ്മുടെ രക്ഷിതാവായ ദൈവപുത്രൻ ഏകകർത്താവായ മനുഷ്യനുമാണ്: (1തിമൊ, 2:5-6). ➟“ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40).
ദൈവം ജഡത്തിൽ വെളിപ്പെട്ടു
(God was manifest in the flesh)
“യഹോവയായ ഏകദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15).”
➤“ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.”
(മർക്കൊസ് 15:39)
ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക
ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും