All posts by roy7

മൂന്നു സ്ത്രീകൾ

മൂന്ന് സ്ത്രീകൾ: പ്രഥമസുവിശേഷത്തിലെ സ്ത്രീ, കാലസമ്പൂർണ്ണതയിലെ സ്ത്രീ, സൂര്യനെ അണിഞ്ഞ സ്ത്രീ.

☛ മൂന്നു പ്രത്യേക സ്ത്രീകളെക്കുറിള്ള പരാമർശം ബൈബിളിൽ കാണാൻ കഴിയും: 
❶ പ്രഥമസുവിശേഷത്തിലെ സ്ത്രീ: (ഉല്പ, 3:15) 
❷ കാലസമ്പൂർണ്ണതയിലെ സ്ത്രീ: (ഗലാ, 4:4)
❸ സൂര്യനെ അണിഞ്ഞ സ്ത്രീ: (വെളി, 12:1).
➦ ഉല്പത്തിയിലെ സ്ത്രീക്കും കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും സൂര്യനെ അണിഞ്ഞ സ്ത്രീക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ➟ഈ സ്ത്രീകൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്? ➟എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്:

1️⃣ഉല്പത്തിയിലെ സ്ത്രീ
☛ ❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.❞ (ഉല്പ, 3:15). ➟ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നിങ്ങനെ അറിയപ്പെടുന്നു. ➟ഈ വാക്യത്തിൽ നാലുപേരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്; ➟പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. ➟യഹോവയായ ദൈവം പാമ്പിനോടാണിത് കല്പിക്കുന്നതെന്ന് 𝟭𝟰-ാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

☛ പാമ്പ്: പിശാചിനെയാണ് (സാത്താൻ) പ്രതിനിധീകരിക്കുന്നത്. ➟ഉല്പത്തിയിലെ പാമ്പിനെ ഉപയായിയായ സർപ്പമെന്നാണ് പൗലൊസ് വിശേഷിപ്പിക്കുന്നത്: (2കൊരി, 11:3). ➟പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ് എന്ന് വെളിപ്പാടിലും കാണാം: (12:9; 20:2).

☛ പാമ്പിൻ്റെ സന്തതി: ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ➟പിശാച് ഈ ലോകത്തിൻ്റെ ദൈവമാണ്: ➨❝ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.❞ (2കൊരി, 4:4). ➟പാപം ചെയ്യുന്നവരാണ് പിശാചിൻ്റെ മക്കൾ: ➨❝പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ.❞ (1യോഹ, 3:8). ➨❝സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.❞ (1യോഹ, 5:19). ➟യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ➨❝വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം❞ എന്നാണ് പറഞ്ഞത്: (മത്താ, 4:8-9; ലൂക്കൊ, 4:5-7). ➟സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ❛പിശാചിൻ്റെ മകനെ❜ എന്നാണ് പൗലൊസ് വിളിച്ചത്: (പ്രവൃ, 13:6-10). ➟ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:10), ➟പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18) പിശാചിൻ്റെ സന്തതിയാണ്.

☛ സ്ത്രീയുടെ സന്തതി: ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. ➟❛സ്ത്രീയുടെ സന്തതി പാമ്പിൻ്റെ തല തകർക്കും❜ എന്നാണ് പ്രവചനം: പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്: ➨❝പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.❞ (1യോഹ, 3:8).

☛ സ്തീ: ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ➟ഈ വേദഭാഗത്തെ സ്ത്രീ യേശുവിൻ്റെ അമ്മയായ മറിയയാണെന്ന് വിചാരിക്കുന്നവരുണ്ട്. ➟സന്തതി ക്രിസ്തു ആയതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ➟എന്നാൽ മറിയ ക്രിസ്തുവിനെ പ്രസവിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ് ഗബ്രിയേൽ ദൂതൻ അവളോട് നേരിട്ട് പ്രവചിക്കുന്നതല്ലാതെ, പഴയനിയമത്തിൽ മറിയ എന്ന സ്ത്രീയെക്കുറിച്ച് നേരിട്ട് പ്രവചനമൊന്നും കാണാൻ കഴിയില്ല. ➟അതായത്, രക്ഷകൻ ജനിക്കാനുള്ള സമയം അടുത്തപ്പോൾ മാത്രം ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് അമ്മ മറിയ. ➟ഗബ്രീയേൽ ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ➨❝മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം.❞ (ലൂക്കൊ, 1:30-31).

☛ യെശയ്യാവ് 7:14-16-ലെ ഇമ്മാനൂവേലിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ആഹാസ് രാജാവിനുള്ള അടയാളമായിരുന്നു. ➟എന്നാൽ ആഹാസ് രാജാവ് അടയാളം നിഷേധിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, ആഹാസിനോടുള്ള ബന്ധത്തിൽ ഇമ്മാനുവേലിൻ്റെ പ്രവചനം അപ്രസക്തമായി. ➟എന്നാൽ ദൈവത്തിൻ്റെ വായിൽ നിന്നു പുറപ്പെടുന്ന വചനം താൻ അയച്ചകാര്യം സാധിക്കാതെ വെറുതേ മടങ്ങിപ്പോകുന്നതല്ല: (യെശ, 55:11). ➟അതിനാൽ ആത്മീയമായി ആ പ്രവചനം യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി: (മത്താ, 1:22-23).

☛ കന്യകാജനനം ഒഴികെ പ്രവചനത്തിലെ മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല എന്നതും ശ്രദ്ധിക്കുക: ➟𝟭𝟱-ാം വാക്യം: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ ഇങ്ങനെയൊരു കാര്യം പുതിയനിമത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ➟യേശു അമ്മയുടെ മുലപ്പാൽ കുടിച്ചും (ലൂക്കൊ, 11:27) മറ്റ് ഭക്ഷണങ്ങൾ കഴിച്ചും വളർന്നവനാണ്. ➟മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു എന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 11:19; ലൂക്കൊ, 7:34). ➟അതായത്, ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (ലൂക്കൊ, 1:15).

☛ 𝟭𝟲-ാം വാക്യം: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ആദ്യപ്രയോഗം ശ്രദ്ധിക്കുക: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകും മുമ്പേ.❞ ➟യേശുവിന് തിന്മ തള്ളേണ്ട കാര്യമുണ്ടോ❓ ➟അവനെ പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22), അവനിൽ പാപം ഇല്ല (1യോഹ, 3:5) എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ➟തിന്മ ലവലേശം ഇല്ലാത്തവൻ ഏത് തിന്മയാണ് തള്ളേണ്ടത്❓ ➟അടുത്തഭാഗം: ➨❝നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ഇങ്ങനെയൊരു സംഭവവും യേശുവിൻ്റെ കാലത്ത് നടന്നിട്ടില്ല. ➟തന്മൂലം, ഈ പ്രവചനം യഥാർത്ഥത്തിൽ  ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് മനസ്സിലാക്കാം.

☛ തന്നെയുമല്ല, യെശയ്യാവ് 7:14-ൽ ❛കന്യക❜ (𝐕𝐢𝐫𝐠𝐢𝐧) എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം 𝗔𝗹𝗺𝗮𝗵 (അൽമാ) ആണ്. ➟❛അൽമാ❜ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (𝐘𝐨𝐮𝐧𝐠 𝐖𝐨𝐦𝐚𝐧) ആണ്. ➟പിഒസി പരിഭാഷയിലും ❛യുവതി❜ എന്നാണ് കാണുന്നത്.

☛ യഥാർത്ഥ കന്യകയെ (𝐕𝐢𝐫𝐠𝐢𝐧) കുറിക്കുന്ന എബ്രായ പ്രയോഗം 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 (ബെതൂലാ) ആണ്. ➟റിബെക്കയെ ❛പുരുഷൻ തൊടാത്ത കന്യക❜ എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ അമ്മ യഥാർത്ഥ 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 (𝐕𝐢𝐫𝐠𝐢𝐧) ആയിരുന്നു: (ലൂക്കൊ, 1:27 ⁃⁃മത്താ, 1:18). ➟ഇതും പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചായിരുന്നില്ല; മറ്റൊരു യുവതി ആയിരുന്നു എന്നതിൻ്റെ തെളിവാണ്. ➟ആത്മീയമായിട്ടാണ് മറിയത്തിലും യേശുവിലും പ്രവചനനിവർത്തി വന്നത്: (മത്താ, 1:22-23).

☛ യിസ്രായേലെന്ന സ്ത്രീ: പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന യിസ്രായേലാണ് ഉല്പത്തി 3:15-ൽ സ്ത്രീ. ➟ഇവിടെ സ്ത്രീയെ (𝐖𝐨𝐦𝐚𝐧) കുറിക്കുന്ന എബ്രായപദം 𝗜𝘀𝗵𝗮𝗵 എന്നാണ്. ➟അത് യിസ്രായേലിന് പല പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതാണ്. ➨❝ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.❞ (യെശ, 54:6). ➟ഇവിടെ യിസ്രായേലിനെ സ്ത്രി (𝐖𝐨𝐦𝐚𝐧), ഭാര്യ (𝐖𝐢𝐟𝐞) എന്നിങ്ങനെ പറയാൻ 𝗜𝘀𝗵𝗮𝗵 എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➨❝യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 3:20 ⁃⁃ യെഹെ, 16:30; 16:32; 16:34). ➟ഇവിടെയും ഭാര്യയെ (𝐖𝐢𝐟𝐞) കുറിക്കാൻ 𝗜𝘀𝗵𝗮𝗵 എന്ന പദമാണ്.

☛ യിസ്രായേൽ കന്യക: ➨❝യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.❞ (യിരെ, 31:4 ⁃⁃ യിരെ, 18:13; 31:12; ആമോ, 5:2). ➟ഇവിടെയെല്ലാം കന്യകയെ (𝐕𝐢𝐫𝐠𝐢𝐧) കുറിക്കുന്ന 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 എന്ന പദമാണ്.

☛ യിസ്രായേലെന്ന അമ്മ: ➨❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.❞ (യെശ, 50:1 ⁃⁃ യെശ, 51:18). ➟ഇവിടെപ്പറയുന്ന അമ്മയും യിസ്രായേലാണ്.

☛ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും ചിത്രീകരിച്ചിട്ടുള്ള അനേകം വാക്യങ്ങളുണ്ട്: (യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4).

☛ യേശു മറിയത്തിൻ്റെ മകൻ ആയിരിക്കുന്നതോടൊപ്പം യിസ്രായേലിൻ്റെ സന്തതിയുമാണ്: ➨❝അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;❞ (റോമ, 9:4-5). ➟❛അവരിൽനിന്നു❜ എന്ന ബഹുവചനം ശ്രദ്ധിക്കുക. യെഹൂദയിൽനിന്ന് യേശു ജനിക്കുന്നതിനെക്കുറിച്ചും പ്രവചനമുണ്ട്: ➨❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും.❞ (മീഖാ 5:2). ➨❝യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ എഴുന്നേല്പിച്ചുതരും❞എന്ന് യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത് നോക്കുക: (ആവ, 18:15, 18:19). ➟നേരിട്ടുള്ള എല്ലാ പ്രവചനങ്ങളും യിസ്രായേലിൽനിന്ന് രക്ഷകൻ എഴുന്നേല്ക്കുന്നതിനെക്കുറിച്ചാണ്.

☛ ഉല്പത്തിയിലെ പ്രവചനനിവൃത്തി നോക്കാം: ➨❝പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി❞ (1യോഹ, 3:8) എന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. ➨❝മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.❞ (എബ്രാ, 2:14,15). ➟ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേല്യരാണ്. ➟യിസ്രായേൽ ക്രിസ്തുവിൻ്റെ അമ്മ ആരിരിക്കുന്നതിനൊപ്പം, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്. (പുറ, 4:22-23). ➟യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 422-23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14). ➟സ്ത്രീയുടെ സന്തതി പാമ്പിൻ്റെ (പിശാച്) തല തകർക്കുമെന്ന പ്രവചനം ക്രിസ്തുവിലൂടെ നിവർത്തിയായതായി ഈ വേദഭാഗത്ത് വ്യക്തമാണ്.

☛ ഈ വാക്യത്തിൽ പറയുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: ➨❝ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അതായത്, സന്തതിയായ ക്രിസ്തു യിസ്രായേലെന്ന സ്ത്രീയുടെ അല്ലെങ്കിൽ അമ്മയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ് വന്നത്. ➟എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: ➨❝ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.❞ (എബ്രാ, 2:16). ➟എന്നാൽ 𝗞𝗝𝗩 പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം മുതലായവയിലും, ➨❝അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ❞ എന്നാണ് കാണുന്നത്. ➟അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17⁃⁃ പ്രവൃ, 3:25). ➟ദൈവത്തിൻ്റെ പുത്രന്മാരായ യിസ്രായേലാണ് ഉല്പത്തിയിലെ സ്ത്രീ. ➟അതുകൊണ്ടാണ് സ്ത്രീയുടെ സന്തതി യിസ്രായേല്യരുടെ പ്രകൃതി (Nature) സ്വീകരിച്ചുകൊണ്ട് അവരിൽനിന്ന് ഉത്ഭവിച്ചത്: (റോമ, 9:5)

☛ യിസ്രായേലാണ് പ്രവചനത്തിലെ സ്ത്രീ എന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവ് ഉല്പത്തിയിലെ പ്രസ്തുത വാക്യത്തിൽത്തന്നെയുണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ➨❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.❞ ➟വേദഭാഗം വളരെ ശ്രദ്ധിക്കുക. ➟ഇവിടെ രണ്ട് ശത്രുത്വത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്: 

❶ ആദ്യശത്രുത്വം: സാത്താനും (പാമ്പ്) സ്ത്രീയും തമ്മിലാണ്. ➟മനുഷ്യരും സാത്താനും തമ്മിൽ പൊതുവായ ഒരു ശത്രുത്വം ഉണ്ടെന്നത് ഒഴിച്ചാൽ, ക്രിസ്തുവിൻ്റെ അമ്മയായ മറിയയുടെ ജീവകാലത്തൊരിക്കലും അവളുമായി സാത്താന് പ്രത്യേകമായ ഒരു ശത്രുത്വം ഉണ്ടായിട്ടില്ല. ➟ക്രിസ്തുവിനെപ്പോലെയോ, അപ്പൊസ്തലന്മാരെപ്പോലെയോ അവൾ കഷ്ടം നേരിടുകയോ, പരീക്ഷ നേരിടുകയോ ചെയ്തതായി പറഞ്ഞിട്ടില്ല. ➟എന്നാൽ യിസ്രായേൽ ജാതി ഉണ്ടായ കാലം മുതൽ, ദൈവത്തിൻ്റെ സ്വന്തജനമെന്ന നിലയിൽ സാത്താനാൽ പീഡിപ്പിക്കപ്പെടുകയും കഷ്ടം അനുഭവിക്കുകയും ചെയ്യുന്നവരാണ്. ➟ഇത്രയധികം പീഡിപ്പിക്കപ്പെട്ട ഒരു ജാതി ഭൂമുഖത്ത് വേറെയില്ല. ➟വേദപുസ്തകത്തിലും ചരിത്രത്തിലും, ഉടനീളം അതിൻ്റെ തെളിവുകൾ കാണാൻ കഴിയും. ➟തന്മൂലം, അവിടെപ്പറഞ്ഞിരിക്കുന്ന സ്ത്രീ മറിയ അല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

❷ അടുത്ത ശത്രുത്വം: സാത്താൻ്റെ സന്തതിക്കും സ്ത്രീയുടെ സന്തതിക്കും തമ്മിലാണ്. ➟സാത്താൻ്റെ സന്തതി ലോകവും സ്ത്രീയുടെ സന്തതി ക്രിസ്തുവും ആണെന്ന് മുകളിൽ കണ്ടതാണ്. ➨❝നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.❞ (യോഹ, 7:7). ➨❝ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.❞ (യോഹ, 15:18 ⁃⁃ 17:14). ➟സാത്താന്റെ സന്തതിയായ ലോകത്തോടുള്ള ശത്രുത്വത്തിൽനിന്ന് സ്വന്തജനത്തെ രക്ഷിക്കാനാണ് യിസ്രായേലിൻ്റെ സന്തതിയായി ജനിച്ച ക്രിസ്തു, ലോകത്തിൻ്റെയും മരണത്തിന്റെയും അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-16). ➨❝നീ അവന്റെ കുതികാൽ തകർക്കും❞ എന്നത്, പാപത്തിൻ്റെ ഉറവിടമായ സാത്താൻ ക്രിസ്തുവിന് വരുത്തിയെ താല്ക്കാലികമായ കഷ്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്.

☛ തന്മൂലം, പ്രഥമസുവിശേഷത്തിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟യിസ്രായേലെന്ന സ്ത്രീയിൽ നിന്ന് രക്ഷകൻ മാത്രമല്ല രക്ഷയും വന്നു: ➨❝രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 4:22). ➟എന്തെന്നാൽ സകല ജാതികൾക്കും വെളിച്ചം പകരാൻ ദൈവം തിരഞ്ഞെടുത്ത സ്ത്രീ (ജനത) യിസ്രായേലാണ്. (യെശ, 42:7; 49:6; പ്രവൃ, 13:47). ➟അതിനാൽ രക്ഷിതാവ് കേവലം മറിയയുടെ സന്തതിയല്ല; അതിലുപരി യിസ്രായേലിൻ്റെ സന്തതിയാണെന്ന് മനസ്സിലാക്കാം.

2️⃣ കാലസമ്പൂർണ്ണതയിലെ സ്ത്രീ: ➨❝എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.❞ (ഗലാ, 4:4-5). ➟ഈ വേദഭാഗം ശ്രദ്ധിക്കുക. കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ➟𝗴𝗲𝗻𝗼𝗺𝗲𝗻𝗼𝗻 𝗲𝗸 𝗴𝘆𝗻𝗮𝗶𝗸𝗼𝘀 𝗴𝗲𝗻𝗼𝗺𝗲𝗻𝗼𝗻 𝗵𝘆𝗽𝗼 𝗻𝗼𝗺𝗼𝗻 എന്ന ഗ്രീക്ക് പ്രയോഗത്തിന് ➟❝സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി❞ എന്നാണർത്ഥം. ➟ഇവിടെപ്പറയുന്ന സ്ത്രീയെ മറിയത്തോട് വേണമെങ്കിൽ ബന്ധിപ്പിക്കാമെങ്കിലും കൂടുതൽ യോജിക്കുന്നത് യിസ്രായേലിനാണ്. ➟അതിൻ്റെ ചില കാരണങ്ങൾ പറയാം:
❶ ലേഖനങ്ങളിൽ ഒരിടത്തും മറിയത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല.
❷ പഴയനിയമത്തിലും മറിയ എന്ന സ്ത്രീയെക്കുറിച്ച് നേരിട്ട് പ്രവചനങ്ങളൊന്നുമില്ല.
❸ റോമാ ലേഖനത്തിൽ മറിയയിൽനിന്ന് ഉത്ഭവിച്ചു എന്നുപറയാതെ, യിസ്രായേലിൽ നിന്ന് ക്രിസ്തു ഉത്ഭവിച്ചു എന്നാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്: (റോമ, 9:5)
❹ ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം ഇപ്രകാരമാണ്: ➨❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.❞ (മീഖാ, 5:2-3). ➟ആദ്യ വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. ➟യിസ്രായേലിന്റെ ബേത്ത്ളേഹേമിൽ നിന്ന് ജനിക്കുമെന്നാണ് പറയുന്നത്. 

അടുത്ത വാക്യം: ➨❝പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.❞ ➟ഈ വേദഭാഗത്ത്, ❛പ്രസവിക്കാനുള്ളവൾ❜ എന്ന് വിശേഷിപ്പിക്കാവുന്നത് പട്ടണത്തെയാണ്. ➟അവൻ ❛അവരെ❜ (𝐓𝐡𝐞𝐦) ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. ➟അതായത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് യിസ്രായേലിൽ എന്ന സ്ത്രീയെ ആണ്. ➟യിസ്രായേലിനെ സ്ത്രീയോട് ഉപമിച്ചിട്ട് ബഹുവചനം പറയുന്ന വേറെയും വാക്യങ്ങളുണ്ട്: ➨❝യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.❞ (യെശയ്യാ 26:17). ➟ഇവിടെ യിസ്രായേലിനെ ❛പ്രസവം അടുത്തിരിക്കുന്ന ഗർഭണി❜ ആയി പറഞ്ഞിട്ട് ❛ഞങ്ങൾ❜ (𝐖𝐞) എന്ന ബഹുവചനം പറയുന്നത് ശ്രദ്ധിക്കുക.

☛ വേറെയും വ്യക്തമായ ഒരു തെളിവുണ്ട്. ➟മീഖാ പ്രവാചകൻ തന്നെ തൊട്ടു മുമ്പിലെ അദ്ധ്യായത്തിൽ, യിസ്രായേലിനെ പ്രസവമടുത്ത അഥവാ, ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിട്ടുണ്ട്: ➨❝സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും.❞ (മീഖാ, 4:10). ➟ഇവിടെ സീയോൻ പുത്രി എന്ന പ്രയോഗം യിസ്രായേൽ ജനത്തെയാണ് കുറിക്കുന്നത്: (സെഖ, 9:9). ➟യിസ്രായേലിനെ പ്രസവം അടുത്ത സ്ത്രീയായി പറയുന്ന വേറെയും വാക്യങ്ങളുണ്ട്: (യെശ, 26:18; യിരെ, 4:31; 13:21). ➟തന്മൂലം, കാലസമ്പൂർണ്ണതയിലെ സ്ത്രീയും യിസ്രായേലാണെന്ന് മനസ്സിലാക്കാം.

3️⃣ സൂര്യനെ അണിഞ്ഞ സ്ത്രീ: ➨❝സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.❞ (വെളി, 12:1). ➟ഈ സ്ത്രീയും മറിയ അല്ല; യിസ്രായേലാണ്. ➟വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിലെ എല്ലാക്കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നില്ല. ➟സ്ത്രീ മറിയ അല്ല; യിസ്രായേൽ ആണെന്നതിൻ്റെ തെളിവുകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്: 

 വെളിപ്പാട് പുസ്തകം എന്നത് പുർവ്വസംഭവങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമല്ല; ഭാവിസംഭവങ്ങൾ അനാവരണം ചെയ്ത് കാണിക്കുന്ന പുസ്തകമാണ്. ➟യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 𝟲𝟬 വർഷങ്ങൾക്ക് ശേഷം, പത്മോസിൽവെച്ചാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. ➟അതായത്, ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും ഏകദേശ 𝟭𝟬𝟬 വർഷങ്ങൾക്കുശേഷവും ➟അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 𝟲𝟬 വർഷങ്ങൾക്കു ശേഷവും ➟യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും ➟പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. ➟വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, അവൾ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 

❷ വെളിപ്പാട് 1:1-ൽ ➟❛വേഗത്തിൽ സംഭവിപ്പാനുള്ളതു❜ എന്നും 4:1-ൽ ➟❛മേലാൽ സംഭവിപ്പാനുള്ളവ❜ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ഈ രണ്ടു പ്രയോഗങ്ങളും ഭൂതകാലത്തിലെ ചരിത്രത്തെ കുറിക്കുന്നതല്ല; ഭാവിയിൽ നിറവേറാനുള്ള പ്രവചനങ്ങളെ സൂചിപ്പിക്കുന്നതാണ്. ➟വചനം ഇത്രയും സുവ്യക്തമായി പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 

❸ പതിമൂന്നാം വാക്യം: ➨❝തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ട് ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.❞ (വെളി, 12:13). ➟ഇവിടെപ്പറയുന്ന സ്ത്രീ മറിയയല്ലെന്ന് ഈ വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം. ➟നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ പ്രസവിച്ച് വളർത്തുക എന്നൊരു ദൗത്യം മറിയയ്ക്ക് ഉണ്ടായിരുന്നു. ➟അവൾ തൻ്റെ വേലതികച്ച് ക്രിസ്തുവിനോടൂകൂടി വിശ്രമിക്കുകയാണ്: (2കൊരി, 5:8; ഫിലി, 1:23 ⁃⁃ വെളി, 14:13). ➟എന്നാൽ വെളിപ്പാടിൽ പറയുന്ന കാര്യങ്ങൾ ഇന്നയോളം സംഭവിച്ചിട്ടില്ല; നടക്കാനിക്കുന്നതേയുള്ളു. ➟ക്രിസ്തുവിനോടുകൂടെ ആയിരിക്കുന്ന മറിയത്തെ മഹാസർപ്പം ഉപദ്രവിക്കുമെന്ന് പറയാൻ കഴിയില്ല. ➟അതിനാൽ സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയല്ലെന്ന് വ്യക്തമാണ്.

☛ എ,ഡി. 95-ലാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നത്. ➟𝟭,𝟵𝟬𝟬 വർഷം കഴിഞ്ഞിട്ടും താൻ ദർശിച്ച സംഭവം നിവൃത്തിയായിട്ടില്ല. ➟അതിനാൽ, സ്ത്രീയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. 𝟭.അതൊരു വ്യക്തിയെ കുറിക്കുന്ന പ്രയോഗമല്ല; ഒരു സമൂഹത്തെക്കുറിക്കുന്ന പ്രയോഗമാണ്. ➟ഒരു വ്യക്തിക്ക് കാലങ്ങളോളം ജീവിച്ചിരിക്കാൻ പറ്റില്ല.𝟮.അത് എന്നേക്കും ഇരിക്കുന്ന ഒരു സമൂഹമാണ്. ➟അതാണ് ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ. ➟എന്നേക്കും ഇരിക്കുന്ന ഒരേയൊരു ജാതിയെ ഭൂമുഖത്തുള്ളു; ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ: (പുറ, 4:22-23 ⁃⁃ സങ്കീ, 89:29-37). ➟തന്മുലം, സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. 

❹ ആറാം വാക്യം: ➨❝സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.❞ (വെളി, 12:6). ➟ഈ വേദഭാഗത്ത്, ദൈവം സ്ത്രീയെ മൂന്നര വർഷം മരുഭൂമിയിൽ പോറ്റുന്നതായി പറഞ്ഞിട്ടുണ്ട്. ➟പതിനാലാം വാക്യത്തിൽ മറ്റൊരു മൂന്നരവർഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➨❝അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.❞ (വെളി, 12:14). ➟ഇവിടെ, ഒരുകാലവും ഇരുകാലവും അരക്കാലവും എന്ന് പറയുന്നത് മൂന്നരവർഷം തന്നെയാണ്. ➟അതായത്, മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളിലുമായി കാണുന്ന ഏഴുവർഷം എന്നത്, ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞ മഹാപീഡന കാലമാണ്. (ദാനീ, 9:27; 12:1, മത്താ, 24:15-21). ➟ദൈവം യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: ➨❝ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീം ദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.❞ (യേഹെ, 20:35,36). ➟അതിനാൽ, വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിൻ്റെ വിഷയം മഹാപീഡനമാണെന്ന് മനസ്സിലാക്കാം.

☛ മഹാപീഡനത്തിന് വിധേയരാകുന്നത് ക്രിസ്തുവിനെ വിശ്വസിക്കാത്ത യിസ്രായേലും ജാതികളുമാണ്. പഴയപുതിയ നിയമങ്ങളിൽ മഹോപദ്രവകാലത്തെ കുറിക്കുന്ന നൂറിലധികം തെളിവുകളുണ്ട്. പല പേരുകളിൽ അത് അറിയപ്പെടുന്നു: ➟അന്ധകാരം, ➟ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ➟ഈറ്റുനോവ്: (മത്താ, 24:8), ➟കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), ➟കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), ➟കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), ➟കഷ്ടകാലം: (ദാനീ, 12:1), ➟കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), ➟കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ➟ക്രോധം: യെശ, 26:20; 34:2), ➟ക്രോധകലശം: വെളി, 16:1), ➟ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ➟ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ➟ദൈവകോപം: (വെളി, 14:19; 16:19), ➟ദൈവക്രോധം: (വെളി, 15:1, 15:7), ➟ന്യായവിധി: (വെളി, 16:5, 16:7; 19:2), ➟പരീക്ഷാകാലം: (വെളി, 3:10), ➟പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), ➟മഹാകഷ്ടം: (വെളി, 7:14), ➟മഹാകോപദിവസം: (വെളി, 6:17), ➟യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), ➟യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), ➟യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), ➟യഹോവയുടെ മഹാദിവസം: (സെഫെ, 1:14), ➨യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), ➟യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), ➟വലിയകഷ്ടം: (മത്താ, 24:21), ➟സംഹാരദിവസം: (സെഫ, 1:18), ➨സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22) മുതലായവ.

പതിനേഴാം വാക്യം: ➨❝മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.❞ (വെളി, 12:17). ➟സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ➟ദൈവത്തോടും സ്വന്തജനമായ യിസ്രായേലിനോടുമാണ് സാത്താന് ശത്രുതയുള്ളത്. ➟അതിനാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയയല്ല; യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. ➟അതായത്, മഹാഹർപ്പം ഉപദ്രവിക്കാൻ ശ്രമിക്കുന്ന സ്ത്രീ യിസ്രായേലും, അവളുടെ സന്തതികൾ എന്ന് പറഞ്ഞിരിക്കുന്നത് മശീഹയിൽ വിശ്വസിക്കാത്ത യിസ്രായേല്യരും ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അതിനാൽ, പ്രഥമസുവിശേഷത്തിലെ സ്ത്രീയും കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ആണെന്നത് വിശ്വാസയോഗ്യമായ വസ്തുതയാണ്.

𝗡𝗕: ഈ വേദഭാഗങ്ങളിലെ ❛സ്ത്രീ❛ ആരാണ് എന്നതിനെക്കുറിച്ച് ക്രൈസ്തവ ദൈവശാസ്ത്രത്തിൽ (Hermeneutics) വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളുണ്ട്. ➟പരമ്പരാഗത കത്തോലിക്കാ/ഓർത്തഡോക്സ് ദൈവശാസ്ത്ര വീക്ഷണങ്ങളിൽ ഈ സ്ത്രീ യേശുവിന്റെ അമ്മയായ മറിയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ➟എന്നാൽ പ്രൊട്ടസ്റ്റന്റ്/ഡിസ്പെൻസേഷണൽ (Dispensation) പണ്ഡിതന്മാർ ഇതിനെ ❛ദൈവസഭയായോ യിസ്രായേലായോ❜ വ്യാഖ്യാനിക്കുന്നു. ➟വിവിധ ദൈവശാസ്ത്ര വീക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ബൈബിൾ പ്രവചനങ്ങളുടെയും പഴയനിയമ പശ്ചാത്തലങ്ങളുടെയും അടിസ്ഥാനത്തിൽ ഈ സ്ത്രീകൾ പ്രതിനിധീകരിക്കുന്നത് ❛യിസ്രായേൽ❜ ജനതയെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

യേശുവിൻ്റെ സ്നാനവും ഏകദൈവത്തിൻ്റെ വെളിപ്പാടുകളും

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവവ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. അതിന് ആധാരമായ വേദഭാഗം ഇപ്രകാരമാണ്: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ആദ്യത്തെ വ്യക്തി, യേശു; രണ്ടാമത്തെവ്യക്തി, പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെവ്യക്തി; ദൈവപിതാവ് അഥവാ, സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിൻ്റെ ശബ്ദം. ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തികൾ. എന്നാൽ, അതിലെ വസ്തുതയെന്താണ്? എത്രപേർ അവിടെ ഉണ്ടായിരുന്നു? എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ്, ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. തന്മൂലം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണ മനുഷ്യനെയല്ലാതെ; പിതാവിനെയോ, പരിശുദ്ധാത്മാവിനെയോ വ്യക്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. (യോഹ, 8:40,46; 2കൊരി, 5:21; 1തിമൊ, 3:14-16). യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് പേരുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ; യേശുവെന്ന പാപമറിയത്ത മനുഷ്യൻ; പരിശുദ്ധാത്മാവ്; ദൈവപിതാവ് അഥവാ, ദൈവപിതാവിൻ്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. മൂന്നു പേർ ആരൊക്കെയാണെന്ന് ചോദിച്ചാൽ; ഏകദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:

1. സ്നാനത്തിൻ്റെയും ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോട് യാതൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിന് ഒരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. അവൻ പാപം എന്തെന്നറിയാത്ത പരിശുദ്ധനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നിങ്ങനെ ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണവിടെ വിവക്ഷിതം. ന്യായപ്രമാണപ്രകാരം, മുപ്പതു വയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ, സ്നാനമാണ്. അതുപോലെ, മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു മോശീയ ന്യായപ്രമാണത്തിനു അവൻ പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടാണ്, അനുഷ്ഠാനപരമായ നീതി നിവർത്തിച്ചത്. അതായത്, തൻ്റെ ദൗത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്, യോർദ്ദാനിൽവെച്ച് പരസ്യമായി യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചത്.

2. ക്രിസ്തു എന്നതുംദൈവപുത്രൻ എന്നതും പ്രവചനത്തിൻ്റെ നിവൃത്തി: ദൈവം മൂന്നു വ്യക്തിയാണെന്ന് കരുതുന്നവർ, യേശുവെന്ന ദൈവപുത്രൻ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അങ്ങനെ ജനിച്ച ഒരു പുത്രൻ ബൈബിളിൽ ഇല്ല; ആ പുത്രൻ നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ഉല്പന്നമാണ്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7,23;2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി വിശുദ്ധമായി അർപ്പിച്ചതും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തതും. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം എന്താണ്? അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; 7:14; 9:6; 61:1-2). അതാണ്, ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾനിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നതിൻ്റെ അർത്ഥം. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ അല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16). അഥവാ, ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരത്തിനായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). തന്മൂലം, ദൈവപുത്രൻ എന്നത് പ്രവചന നിവൃത്തിയാകയാൽ, അതവൻ്റെ പ്രകൃതിയല്ല; അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം.

3. സ്നാപകൻ കണ്ട അഭിഷേകം അഥവാ, ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). സ്നാനാനന്തരമാണ്, അവൻ പ്രവചനം പോലെ; പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്. (പ്രവൃ, 10:38. ഒ.നോ: യെശ, 61:1-2; ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27). അവൻ, “ആത്മാവിനാൽ നീതികരിക്കപ്പെട്ടു” എന്നാണ്, ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നത്. (1തിമൊ, 3:16). അനന്തരം, പ്രവചനം പോലെ, അവൻ ദൈവപുത്രനാകുകയും ചെയ്തു. (ലൂക്കൊ, 1:32; 1:35; 3:22). അങ്ങനെ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന മഹാപുരോഹിതനായി അവൻ ദൈവപിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5-6; എബ്രാ, 3:1). ഇതാണ്, യോഹന്നാൻ കണ്ട അഭിഷേകം അഥവാ, ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയു  അർത്ഥം. എന്നാൽ, ദർശനവും ശബ്ദവും  അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയായിരുന്നില്ല; യോഹന്നാൻ സ്നാപകന് മാത്രമുള്ളതായിരുന്നു: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ, യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ, എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ഇവിടെയും നോക്കുക: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ എന്ന് ഏകവചനത്തിലാണ് പറയുന്നത്. യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37).അടുത്തവാക്യം: “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും.” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, ദൈവം യേശുവിനെ അഭിഷേകം ചെയ്തതും ദൈവപുത്രനെന്ന് വിളിച്ചതും യോഹന്നാനെ കാണിച്ചത്, അവനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. എന്നാൽ, വരുവാനുള്ള മശീഹയും ദൈവപുത്രനും യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). ഇതാണ്, യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവിക ഉദ്ദേശ്യം.

4. ദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരല്ല; ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ഒന്നിലധികം പേരാണെന്നോ, വ്യക്തികളാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.

5. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം.

പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത: സ്വർഗ്ഗത്തിൽ ദൈവത്തിന് ഒരു നിത്യമായ പ്രത്യക്ഷതയുണ്ട്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യമായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. (യെഹെ, 1:26; 8:2). പിതാവെന്ന പദവിയിലുള്ള ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാം, മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലികമായ പ്രത്യക്ഷതകളാണ്. അതുകൊണ്ടാണ്, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നത്. (ആവ,  32:6; യെശ, 63:16; 64:8; മലാ, 1:6; 2:10; യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6; എബ്രാ, 2:11). ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാർ എപ്പോഴും കാണുന്ന യഹോവയായ ദൈവപിതാവിതാവിനെ പഴയനിയമത്തിൽ; മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ കണ്ടിട്ടുണ്ട്. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗസിഹാസനത്തിൽ ഇരിക്കുന്ന പിതാവിനെ ദൂതന്മാർ രാപ്പകൽ അഥവാ, എപ്പോഴും ആരാധിക്കുന്നതാണ് യോഹന്നാൻ കണ്ടത്. (വെളി, 4:2,8). അതായത്, ക്രിസ്തു പറഞ്ഞ അതേ കാര്യമാണ് യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്. (മത്താ, 18:11). പിതാവിനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും കണ്ടത്. (6:1-3).

പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: അതാണ് ദൈവഭക്തിയുടെ മർമ്മം (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരു പ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ കാലസമ്പൂർണ്ണത വന്നപ്പോൾ, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അഥവാ, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40, 46; 2കൊരി, 5:21). അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിലുള്ള ഒരു പ്രത്യക്ഷത എടുത്ത്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). പഴയനിയമത്തിലും ഏകദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷമായതിൻ്റെ വ്യക്തമായ തെളിവ് കാണാം. (ഉല്പ, 18:1–19-1). മനുഷ്യൻ്റെ പാപത്തിനു ശാശ്വതമായ പരിഹാരം വരുത്താൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39; 1രാജാ, 8:23; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). [മുഴുവൻ തെളിവുകളും കാണാൻ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]

പരിശുദ്ധാത്മാവെന്ന നിലയിലുള്ള ദൈവത്തിൻ്റെ വെളിപ്പാട്: പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: 1) സങ്കീർത്തനം 139:7-10. 2) യെശയ്യാവ്  6:8-10 – പ്രവൃത്തികൾ 28:26-27. 3) യേശയ്യാവ് 44:24 ഇയ്യോബ് 33:4. 4) മത്തായി 1:20 – മത്തായി 3:17. 5) ലൂക്കൊസ് 3:22 – യോഹന്നാൻ 8:16; 16:32. 6) മത്തായി 12:28 പ്രവൃത്തികൾ 2:22 – പ്രവൃത്തികൾ 10:38. 7) 1പത്രൊസ് 3:18 ഗലാത്യർ 1:1; പ്രവൃത്തികൾ 2:24,31. 8) യോഹ, 3:5-6 1യോഹന്നാൻ 5:1,18. 9) പ്രവൃത്തികൾ 5:3 പ്രവൃത്തികൾ 5:4. 10) 1കൊരിന്ത്യർ 3:16 1കൊരിന്ത്യർ 6:19. 11) യോഹന്നാൻ 8:16; 16:32 മത്തായി 12:24,32. 12) യോഹന്നാൻ 5:44; 17:3. 13) ലൂക്കൊസ് 5:21; റോമർ 16:24; 1കൊരിന്ത്യർ 8ൻ്റെ6; എഫെ, 4:6.

ദൈവത്തിൻ്റെ ഏഴ് ആത്മാവ്: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ” (വെളി, 1:4-5). ഈ വേദഭാഗത്ത്  പിതാവിൽ നിന്നും യേശുക്രിസ്തുവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിക്കുന്നത് നോക്കുക. ഏഴ് ആത്മാക്കളെ ഏഴ് ദീപങ്ങളായി സ്വർഗ്ഗത്തിൽ അവൻ കാണുകയും ചെയ്തു. (വെളി, 4:5. ഒ.നോ: 3:1; 5:6). തന്മൂലം, ഇതും ദൈവത്തിൻ്റെ ഒരു വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

മനുഷ്യപുത്രനോട് സദൃശൻ: സൂര്യതേജസ്സോടെ പത്മോസിൽ യോഹന്നാന് വെളിപ്പെട്ട ഒരു മനുഷ്യപുത്രനോട് സദൃശനെക്കുറിച്ച് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. (1:13-18). അവിടെ, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, ഇതൊരു ഭൗമികൻ്റെ വാക്കാണ്. 5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. [മുഴുവൻ തെളിവുകളും കാണാൻ: മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന വീഡിയോ കാണുക]

അറുക്കപ്പെട്ട കുഞ്ഞാട്: “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, ക്രിസ്തു തന്നെത്താൻ യാഗമാക്കിയത് ലോകാവസാനത്തിൽ അഥവാ, അന്ത്യകാലത്താണ്.(1തിമോ, 2:6; എബ്രാ, 9:26). പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്നും നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിനെയല്ല യോഹന്നാൻ കുഞ്ഞാടായി സ്വർഗ്ഗത്തിൽ കണ്ടതെന്ന് മനസ്സിലാക്കാൻ; അവൻ്റെ ജനനവും മരണവും പരിശോധിച്ചാൽ മതി. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതല്ല; യേശുവെന്ന മനുഷ്യനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ആരുടെയും അവതാരമല്ല; ഒരു പുതിയ ശിശുവിനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉരുവാക്കിയതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). കന്യകയിൽ ഉല്പാദിതനായ അവൻ, മറിയയുടെ ആദ്യജാതനായിട്ടാണ് ജനിക്കുന്നത്. (മത്താ, 1:25; 2:7,23). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവൻ, യോർദ്ദാനിൽവെച്ച് പ്രവചനംപോലെ, ക്രിസ്തുവും ദൊവപുത്രനുമായി. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:25; 10:38). അനന്തരം, യോർദ്ദാനിൽവെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ അഥവാ, ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ ശുശ്രൂഷ ആരംഭിച്ചത്, (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്ത ദേഹവും (1പത്രൊ,ഴ2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്തവൻ (2കൊരി, 5:21), തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിലാണ് മരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിലാണ് ഉയിർത്തെഴുന്നേറ്റതും. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:27; 9:12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. എൻ്റെ ദൈവവും കർത്താവുമെന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെയാണ്, യെഹൂദനും വിശേഷാൽ, അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷചരിത്രകാലത്ത് ഏകദൈവവും ഏകമനുഷ്യനായ ക്രിസ്തുവും രണ്ടുപേരായിരുന്നു. (യോഹ, 17:3; റോമ, 5:15; 1തിമൊ, 2:5-6). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ അഥവാ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് പറഞ്ഞത്. (യോഹ, 16:26). അതിനാലാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നിനെക്കുറിക്കുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മാത്രം വെളിപ്പെട്ടവനും തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ശുശ്രൂഷ തികച്ച് ദൈവത്തിൽ മറഞ്ഞവനുമായ ഏകമനുഷ്യനാണ് ക്രിസ്തു. (റോമ, 5:15). ആ മനുഷ്യൻ സ്വർഗ്ഗത്തിൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ നിർണ്ണയിക്കപ്പെട്ട രക്ഷണ്യവേലയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കൂഞ്ഞാടെ മനസ്സിലാക്കാം.

6. യോർദ്ദാനിലെ മൂന്ന് വെളിപ്പാടുകൾ: ദൈവം വ്യക്തിയല്ല; ദൈവത്തിൽ വ്യക്തികളുമില്ല. വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് ഉള്ളതെന്ന് നാം കണ്ടു. അദൃശ്യനായ ഏകദൈവത്തിന് പല പ്രത്യക്ഷതകൾ ഉണ്ടെങ്കിലും, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് പ്രത്യക്ഷതകളാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ആ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി.” (മത്താ, 3:16). ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യനാണ് യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റതും, പരിശുദ്ധാത്മാവിനാൽ നീതീകരിക്കപ്പെട്ടതും. “അവൻ ആത്മാവിനാൽ നീതീകരിക്കപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മത്തിൽ പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14-16). യോഹന്നാൻ സ്നാനം കഴിപ്പിച്ചതും പരിശുദ്ധാത്മാവ് നീതീകരിച്ചതും ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മണുഷ്യനെയാണ്. 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവ് അഥവാ,ദൈവപിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം ശബ്ദമായി അഥവാ, വചനമായി ശമൂവേലിനു വെളിപ്പെട്ടതായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1ശമൂ, 3:21). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ഇതാണ്, സ്നാനസമയത്ത് ഉണ്ടായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ.

7. യോർദ്ദാനിൽ ഉണ്ടായിരുന്ന മൂന്നു പേർ: യോർദ്ദാൻ നദിയിൽ സ്നാനസമയത്ത് സന്നിഹിതരായിരുന്നത് മൂന്ന് പേരായിരുന്നു. കരയിൽ കുറേപ്പേർ ഉണ്ടായിരുന്നു; അത് നമ്മുടെ വിഷയമല്ല. 1. ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; പ്രവൃ, 4:27). ഏകദൈവമാണ് പിതാവിൻ്റെ ശബ്ദമായും ആത്മാവായും യോർദ്ദാനിൽ വെളിപ്പെട്ടത്. അല്ലാതെ, അത് രണ്ട് വ്യക്തികളല്ല. 2. യേശുവെന്ന മനുഷ്യൻ. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40, ഒ.നോ: മത്താ, 11:19). അതായത്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനാണ് യോഹന്നാനാൽ സ്നാനമേറ്റതും ദൈവത്താൽ അഭിഷേകം പ്രാപിച്ചതും. (യോഹ, 8:40,46; 2കൊരി, 5:21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. അതായത്, ദൈവം അഭിഷേകം ചെയ്തത് ദൈവത്തെയല്ല; നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ്. (പ്രവൃ, 2:22; 4:27; 10:38). ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. അഭിഷേകം പ്രാപിക്കാൻ ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). എന്നാൽ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്രക്ഷതയായ യേശു മനുഷ്യനാണ്. ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ലാതിരിക്കെ, ദൈവപുത്രനായ യേശു പ്രകൃതിയിൽ ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചയുള്ളവൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും (യോഹ, 8:40; മത്താ, 11:19), പുത്രൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). യേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരും ക്രിസ്തുവിനുവേണ്ടി ജീവൻ വെച്ചവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ് ചെയ്യുന്നത്. (ലൂക്കൊ, 10:16). യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പഴഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, 4 പ്രാവശ്യം ജഡം (സർക്സ്, sarki) എന്നും പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? 3. യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). ഈ മൂന്നുപേരാണ് യോർദ്ദാനിൽ ഉണ്ടായിരുന്നത്. അതായത്, ഏകദൈവവും രണ്ട് മനുഷ്യവ്യക്തികളുമാണ് യോർദ്ദാനിലെ സ്നാനസ്ഥലത്ത് സന്നിഹിതരായിരുന്നത്. ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആണെങ്കിലും, മനുഷ്യനെന്ന നിലയിൽ സുവിശേഷ ചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരുന്നു. അതുകൊണ്ടാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതകളുടെ കൂട്ടത്തിലും മൂന്നുപേരുടെ കൂട്ടത്തിലും യേശു ഉൾപ്പെടുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്; അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതാണ്, യേശുവിൻ്റെ സ്നാനവും വസ്തുകകളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ;,.

ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്❓

☛ ദാനീയേൽ പ്രവചനം ഏഴാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോട് സദൃശനായവനെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. ➟മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും എന്ന് പുതിയനിയമത്തിൽ യേശുക്രിസ്തു പറഞ്ഞിരിക്കയാൽ, ➟ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവാണെന്ന് പലരും കരുതുന്നു. ➟എന്നാൽ ദാനിയേലിലെ മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല; മറ്റൊരുത്തനാണ്. ➟അത് ആരാണെന്ന് ആ അദ്ധ്യായത്തിൽത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟നമുക്കത് പരിശോധിക്കാം:

☛ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ ദൈവം ഒരു ദർശനത്തിലൂടെ ദാനീയേലിനെ കാണിക്കുന്നതാണ് ഏഴാം അദ്ധ്യായത്തിൻ്റെ വിഷയം. ➟ഏഴാം അദ്ധ്യായത്തെ ഇങ്ങനെ സംഗ്രഹിക്കാം: ➟1-8 വാക്യങ്ങൾ: സമുദ്രത്തിൽനിന്നു കയറിവന്ന നാലു മഹാമൃഗങ്ങളെക്കുറിച്ചും, ➟ഘോരവും ഭയങ്കരവുമായ നാലാമത്തെ മൃഗത്തിൻ്റെ പത്ത് കൊമ്പുകളെക്കുറിച്ചും, ➟അവയുടെ ഇടയിൽനിന്ന് മുളച്ചുവരുന്ന വമ്പും ദൂഷണവും പറയുന്ന ഒരു ചെറിയ കൊമ്പിനെക്കുറിച്ചുമാണ്. ➟9-10 വാക്യങ്ങൾ: ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ചുള്ള വിവരണമാണ്. ➟11-12 വാക്യങ്ങൾ: വമ്പു പറയുന്ന ചെറിയ കൊമ്പിൻ്റെ നാശവും മറ്റു മൃഗങ്ങളുടെ അധികാര നഷ്ടവുമാണ്. ➟13-14 വാക്യങ്ങൾ: മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതും, ➟സിംഹാസനത്തിൽ ഇരിക്കുന്നവൻ അവന് നീങ്ങിപ്പോകാത്ത നിത്യാധിപത്യവും രാജത്വവും നല്കുന്നതാണ്. ➟15-16 വാക്യങ്ങൾ: ദർശനത്തിൻ്റെ പൊരുൾ മനസ്സിലാകാതെ വിഷമിച്ച ദാനീയേൽ, അടുത്തുനിന്ന ഒരുത്തനോട് അഥവാ, ഒരു ദൂതനോട് സ്വപ്നത്തിൻ്റെ സാരമെന്താണെന്ന് ചോദിക്കുന്നതാണ്. ➟17-28 വാക്യങ്ങൾ: ദൂതൻ ദാനീയേലിനു ദർശനം വ്യാഖ്യാനിച്ചു കൊടുക്കുന്നതാണ്. ➟കടലിൽനിന്ന് കയറിവന്ന മൃഗങ്ങൾ നാലു രാജാക്കന്മാർ അഥവാ, രാജ്യങ്ങളാണ്. ➟ഈ നാലു രാജാക്കന്മാരെക്കുറിച്ച് ദാനീയേൽ രണ്ടാം അദ്ധ്യായത്തിലും പറഞ്ഞിട്ടുണ്ട്. (31-43). ➟ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമത്തെ രാജ്യത്തിൻ്റെ പത്ത് കൊമ്പുകൾ ആ രാജ്യത്തുനിന്ന് എഴുന്നേല്പാനുള്ള പത്ത് രാജാക്കന്മാരാണ്. ➟അതിൽനിന്ന് എഴുന്നേല്ക്കുന്നവനാണ്, അത്യുന്നതന് വിരോധമായി വമ്പു പറയുന്നവനും, ➟ദൈവത്തിൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാൻ ശ്രമിക്കുന്നവനും, ➟നിയമങ്ങങ്ങളും കാലങ്ങളുമെല്ലാം മാറ്റാൻ ശ്രമിക്കുന്നവനും. ➟വെളിപ്പാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലും അവനെ കാണാം.

ഇനി നമുക്ക്, ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ച് നോക്കാം:
➦ ❝ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.❞ (ദാനീ, 7:10,11). ➟ഈ വേദഭാഗം വെളിപ്പാട് പുസ്തകം 20:11-12-ന് തുല്യമാണ്.

☛ഈ അദ്ധ്യായത്തിൽ വയോധികൻ അഥവാ, പുരാതനനായവൻ മൂന്നുപ്രാവശ്യവും (7:9, 13, 21), ➟മനുഷ്യപുത്രനോടു സദൃശൻ ഒരുപ്രാവശ്യവും (7:13), ➟അത്യുന്നതൻ അഞ്ചുപ്രാവശ്യവും (7:18, 21, 25, 25, 27), ➟വിശുദ്ധന്മാർ അഞ്ചുപ്രാവശ്യവും ഉണ്ട്. (7:18, 21, 22, 25, 27).

ന്യായാസനവും (റോമ, 14:10. ഒ.നോ: സങ്കീ, 9:7; യെശ, 30:33; ദാനീ, 7:9; 2കൊരി, 5:10; വെളി, 20:4; 20:11,12), ന്യായവിസ്താരവും ദൈവത്തിൻ്റെയാണ്. (സങ്കീ, 1:5; 37:33; 76:9; 143:2; സഭാ, 11:9; 12:14; യെശ, 3:14; ദാനീ, 7:10, 7:26; 2തിമൊ, 4:1). വയോധികൻ അഥവാ, പുരാതനനും (ആവ, 33:27. ഒ.നോ: സങ്കീ, 55:19; 68:33; 74:12; 45:21; ദാനീ, 7:9, 13, 22; ഹബ, 1:12), അത്യുന്നതനും ഒരാളാണ്. (ഉല്പ, 14:18; 19, 20, 23; ഇയ്യോ, 36:26; സങ്കീ, 7:17; ദാനീ, 3:26; 4:2; 7:18, 21, 25, 27). ജീവൻ്റെ പുസ്തകവും സ്മരണാ പുസ്തകവും യഹോവയുടെ കയ്യിലാണുള്ളത്. (പുറ, 32:32,33; സങ്കീ, 69:28; 139:16; മലാ, 3:16; ഫിലി, 4:3; വെളി, 3:5; 13:8; 17:8; 20:15; 21:27). ➟അതായത്, അത്യുന്നതനായ യഹോവയാണ് സിംഹാസനത്തിലിരിക്കുന്ന വയോധികൻ. ➟ഭാവി സംഭവങ്ങളെക്കുറിച്ചുള്ള വിധി കല്പിക്കുവാനാണ് ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിരിക്കുന്നത്. ➟ഇനി, അറിയേണ്ടത്: മനുഷ്യപുത്രനോട് സദൃശനും വിശുദ്ധന്മാരും ആരാണെന്നാണ്:

☛ ❝രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13,14).

☛ മനുഷ്യപുത്രനോട് സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതാണ് ദാനീയേൽ കണ്ടത്. ➟അവൻ ദൈവത്തിൽനിന്ന് പ്രാപിക്കുന്ന അധികാരങ്ങളും ചെറുതല്ല. ➟ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനുള്ള ആധിപത്യവും മഹത്വവും രാജത്വവുമാണ് ദൈവം അവന് കൊടുക്കുന്നത്. ➟തന്നെയുമല്ല, അവൻ്റെ അധികാരം അഥവാ, ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യമാണ്. ➟അവൻ്റെ രാജത്വവും നിത്യമാണ്. ➟അതായത്, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ, സർവ്വാധികാരത്തോടെ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ്. ➟ഭൂമിയിലെ സകല വശംങ്ങളും ജാതികളും ഭാഷക്കാരും അവന് കീഴ്പെട്ടിരിക്കയും അവനെ സേവിക്കുകയും വേണം. ➟ഇങ്ങനെയൊരു രാജാവിനെക്കുറിച്ച് കേട്ടാൽ, അവൻ യേശുക്രിസ്തു ആണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ➟തന്നെയുമല്ല, മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതായി പുതിയനിയമത്തിൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 26:64; മർക്കൊ, 14:62). ➟യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും ആകുമെന്നുമൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാൻ കഴിയും. (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). ➟ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് ഉറപ്പിക്കാൻ ഒരു വിശ്വാസിക്ക് ഇത്രയും കാര്യങ്ങൾ ധാരാളമാണ്. ➟യേശുക്രിസ്തു അല്ലാതെ മറ്റൊരു രാജാവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ലെന്നതും സത്യമാണ്. ➟എന്നാൽ നമ്മുടെ ചിന്തകളും വ്യാഖ്യാനങ്ങളുമല്ല സത്യം; ➟ദൈവത്തിൻ്റെ വചനമാണ് സത്യം: (യോഹ, 17:17).

☛ അടുത്ത രണ്ട് വാക്യത്തിൽ ഇങ്ങനെ കാണാം: ❝ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.❞ (ദാനീ, 7:15-16). ➟ദർശനം നേരിട്ടുകണ്ട ദാനിയേൽ പ്രവാചകന് നിത്യരാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് ആദ്യം മനസ്സിലായില്ല. ➟അതുകൊണ്ടാണ്, അടുത്തുകണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരമെന്താണെന്ന് ചോദിച്ചത്. ➟അതായത്, ദർശനം കണ്ട പ്രവാചകനുപോലും മനസ്സിലാകാത്ത വേദഭാഗങ്ങൾ വെച്ചുകൊണ്ടാണ്, അത് യേശുക്രിസ്തു ആണെന്ന് നമ്മൾ സ്വന്തബുദ്ധിയിൽ മനസ്സിലാക്കുന്നത്. ➟താഴോട്ടുള്ള ഭാഗങ്ങൾ മുഴുവൻ ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനങ്ങളാണ്. ➟ദുതൻ അതിനെക്കുറിച്ച് എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം:

18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”

☛ പതിനാലാം വാക്യത്തിൽ മനുഷ്യപുത്രനോട് സദൃശന് നിത്യരാജത്വം ലഭിച്ചതായി പറഞ്ഞിരിക്കുന്നത് നാം കണ്ടതാണ്. ➟എന്നാൽ അതിനെ വ്യാഖ്യാനിക്കുന്നവൻ പതിനെട്ടാം വാക്യത്തിൽ പറയുന്നു: ➟അത്യുന്നതൻ്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും അഥവാ, നിത്യരാജത്വം അനുഭവിക്കും. ➟അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, ദൈവത്തിൻ്റെ വിശുദ്ധന്മാർ എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. ➟❛വിശുദ്ധന്മാർ❜ (Qaddisin ⁃ The Saints) എന്ന ബഹുവചനം നോക്കുക. ➟ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്.: ➟❝നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും (holy nation) ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.❞ (പുറ, 19:6). ➟❝നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം (holy people) ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.❞ (ആവ, 7:6). ➟❝യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ (Saints) എന്റെ അടുക്കൽ കൂട്ടുവിൻ.❞ (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). ➟അതായത്, മനുഷ്യപുത്രനോടു സദൃശനായവനെപ്പോലെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. ➟തന്മൂലം, വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്ന; മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല, യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.

21-22 വാക്യങ്ങൾ: ❝വയോധികനായവൻ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.❞

☛ ഈ വാക്യത്തിലും, അത്യുന്നതൻ്റെ വിശുദ്ധന്മാരാണ് ആധിപത്യവും രാജത്വവും പ്രാപിക്കുന്നതെന്ന് ആദ്യവാക്യത്തിൽ കാണാൻ കഴിയും. ➟അടുത്തവാക്യം: ❝ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.❞ ➟അത്യുന്നതനോട് വമ്പും ദൂഷണവും പറയുന്ന ചെറിയകൊമ്പ് ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലിനെ ജയിക്കുന്നതായാണ് ദാനീയേൽ കണ്ടത്. ➟മഹോപദ്രവകാലത്താണ് അത് സംഭവിക്കുന്നത്. ➟വെളിപ്പാട് പുസ്തകത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. ➟❝പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.❞ (വെളി, 13:1). ➟ദാനീയേൽ കണ്ട ചെറിയ കൊമ്പിനെയാണ്, സമുദ്രത്തിൽനിന്ന് കയറിയ മൃഗമായി യോഹന്നാൻ കണ്ടത്. ➟വിശുദ്ധന്മാരായ യിസ്രായേലിനോട് യുദ്ധം ചെയ്ത് ജയിക്കാനുള്ള അധികാരം അവന് മഹാസർപ്പത്തിൽനിന്ന് ലഭിച്ചതായി യോഹന്നാനും പറഞ്ഞിട്ടുണ്ട്. (വെളി, 13:2,7).

25-ാം വാക്യം: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്‍റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.❞ 

☛ അത്യുന്നതെൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാനാണ് വമ്പ് പറയുന്ന കൊമ്പ് അഥവാ, സമുദ്രത്തിൽനിന്ന് കരേറിയ മൃഗം ശ്രമിക്കുന്നത്. 

26-ാം വാക്യം: ❝എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.❞ 

☛ ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിട്ട്, മൃഗത്തിൻ്റെ അധികാരം എടുത്തുകളഞ്ഞ് അവനെ നശിപ്പിക്കും. ➟അതായത്, അന്ത്യയുദ്ധത്തിൽ ചെറിയ കൊമ്പിനോട് അഥവാ, മൃഗത്തോട് തോല്ക്കുന്ന യിസ്രായേൽ തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കി വിലപിക്കും. (സെഖ, 12:10. ഒ.നോ: യോഹ, 19:37; വെളി, 1:7). ➟അപ്പോഴാണ്, തൻ്റെ വിശുദ്ധന്മാരുടെ രക്ഷയ്ക്കായി യഹോവ ഒലിവുമലയിൽ ഇറങ്ങിവന്ന് മൃഗത്തോടും അവൻ്റെ സൈന്യത്തോടും പൊരുതി തൻ്റെ വിശുദ്ധന്മാരെ രക്ഷിക്കുന്നത്. (സെഖ, 14:3-4. ഒ.നോ: പ്രവൃ, 1:11). ➟തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ച് അവൻ്റെ പാദപീഠം ആക്കിയ ശേഷമാണ്, ദൈവം അവന് വാഗ്ദത്തം ചെയ്തിരിക്കുന്ന നിത്യരാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതും, ➟യിസ്രായേൽ സർവ്വഭൂമിയുടെയും രാജാവായി വാഴുന്നതും. (സങ്കീ, 110:1; പ്രവൃ, 1:6).

27-ാം വാക്യം: ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞

☛ ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും.❞ ➟അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിനാണ് രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും ലഭിക്കുന്നത്. ➟അടുത്തഭാഗം: ❝അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു.❞ ➟അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, ❛അവൻ്റെ❜ രാജത്വം നിത്യരാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. ➟എന്തെന്നാൽ, യിസ്രായേൽ ജനത്തെ മുഴുവനായി ദൈവം തൻ്റെ ഏകപുത്രനായിട്ടാണ് കാണുന്നത്. ➟എൻ്റെ പുത്രൻ എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത്, രണ്ടുപേരെയാണ്: യിസ്രായേലിനെയും യേശുവിനെയും. അതിൽ, ആദ്യത്തെ പുത്രനും ആദ്യജാതനും യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശേ, 11:2). ➟പുത്രന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ➟അവസാന ഭാഗം: സകല ആധിപത്യങ്ങളും ❛അവനെ❜ സേവിച്ചനുസരിക്കും എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. ➟എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കേണ്ട ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ്. (സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36-37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27).

പതിനാലാം വാക്യത്തിൽ: ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവന് ദൈവം കൊടുക്കുന്ന അധികാരം ഇതാണ്: ❝സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ ➟അധികാരങ്ങൾ ലഭിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് ദൂതൻ ദാനീയേലിനു വ്യാഖ്യാനിച്ച് കൊടുക്കുന്നതാണ് 18, 21, 22, 25, 27 വാക്യങ്ങളിലുള്ളത്. ➟അത് മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ➟രണ്ട് വാക്യങ്ങൾ ഒരിക്കൽക്കൂടി ഉദ്ധരിക്കട്ടെ; ➟18-ാം വാക്യം: ❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ ➟27-ാം വാക്യം: ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ ➟ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കുന്ന നിത്യരാജാവ് അത്യുന്നത ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണെന്ന് ദൂതൻ്റെ വ്യാഖ്യാനത്തിൽ സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? ➟അതായത്, പതിമൂന്നാം വാക്യത്തിലെ നിത്യരാജത്വം പ്രപിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ യിസ്രായലാണ്. ➟അല്ലാതെ യേശുക്രിസ്തുവല്ല. ❝വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.❞ (സംഖ്യാ, 23:19). 

☛ ദാനിയേൽ രണ്ടാം അദ്ധ്യായത്തിലും ദൈവാത്മാവ് ഈ വസ്തുത വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: ➟അവിടെ, നെബൂഖദ്നേസർ രാജാവ് കണ്ട സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിലൂടെ ദാനീയേൽ തന്നെയാണ് അക്കാര്യം പറയുന്നത്. ➟ഭൂമിയിൽ വരുവാനുള്ള നാലു രാജത്വങ്ങളെക്കുറിച്ചുള്ള വലിയൊരു ബിബമാണ് നെബൂഖദ്നേസർ കണ്ടത്. (ദാനീ, 2:31-44). ➟അതിനെക്കുറിച്ചൊക്കെ വ്യാഖ്യാനിച്ചശേഷം ഒടുവിൽ പറയുന്നത് നോക്കുക: ➟❝ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.❞ (ദാനീ, 2:44). ➟എന്നേക്കും നിലനില്ക്കുന്ന ആ രാജത്വം വേറെ ഒരു ജാതിക്കും ഏല്പിക്കപ്പെടുകയില്ല. ➟അതായത്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജാതിക്ക് അവകാശപ്പെട്ടതാണ് ദൈവരാജ്യം എന്ന: നിത്യരാജ്യവും രാജത്വവും. ➟വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ പറഞ്ഞിരിക്കുന്ന, ലോകരാജത്വം ലഭിച്ച ക്രിസ്തു യിസ്രായേലാണ്: ❝ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി❞ (വെളി, 11:15. ഒ.നോ: 12:10; 20:4,6). ➟അതുകൊണ്ടാണ്, യിസ്രായേലിനെ ലോകാവകാശി എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 4:13). ➟എന്നേക്കും ഇരിക്കുന്ന ക്രിസ്തും യിസ്രായേലാണ്. (യോഹ, 12:34).

☛ ദാനിയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെത്തന്നെയാണ്, വെളിപ്പാടിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടത്. (വെളി, 1:12-18). യിസ്രായേൽ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനുമാണ്. യേശുവിനെ മനുഷ്യപുത്രൻ എന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശനെന്ന് എവിടെയും പറഞ്ഞിട്ടില്ല. ➟❛𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ➟❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ❜ (പി.ഒ.സി), ➟❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝘂𝗻𝘁𝗼 𝘁𝗵𝗲 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (KJV), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NASB), ➟❛𝗦𝗼𝗺𝗲𝗼𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ➟❛മനുഷ്യപുത്രനെ കണ്ടു❜ എന്നല്ലാതെ, ➟❛മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) കണ്ടു എന്ന് യോഹന്നാൻ പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും? ➟തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മനസ്സിലാക്കാം. ➟യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾക്ക് നിവൃത്തി വരുന്നത്.

☛ ദാനീയേൽ 7:13-ലെ ‘മനുഷ്യപുത്രനോട് സദൃശൻ’ ത്രിത്വോപദേശിമാർ വ്യാഖ്യാനിക്കുമ്പോൾ യേശുക്രിസ്തുവാണ്. സ്വർഗ്ഗത്തിലെ ദൂതൻ വ്യാഖ്യാനിക്കുമ്പോൾ; അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, യിസ്രായേൽ ജനമാണ്. ദാനീയേൽ മൂന്നാമദ്ധ്യായത്തിൽ ശദ്രക്ക് മേശക്ക് അബേദ്നെഗോവ് എന്നിവരെ തീയിൽ നിന്ന് രക്ഷിച്ച ദൈവപുത്രനോടു തുല്യനായവൻ ക്രിസ്തുവാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. (ദാനീ, 3:25). ➟എന്നാൽ, ദൈവം തൻ്റെ ദൂതനെ അയച്ചാണ് രക്ഷിച്ചതെന്ന് നെബൂഖദ്നേസർ സാക്ഷ്യം പറയുന്നതായി കാണാം: ➟❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ  സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വാക്യത്തിൽ, ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ആറാം അദ്ധ്യായത്തിൽ ദാനീയേലിനെ രക്ഷിക്കാൻ സിംഹത്തിൻ്റെ വായടച്ചത് ദൂതനാണ് ദാനീയേൽ തന്നെ പറഞ്ഞിട്ടുണ്ട്: ❝സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു.❞ (ദാനീ, 6:22). ➟ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് ഈ വേദഭാഗത്തും സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. ➟എന്നാൽ, സിംഹത്തിൻ്റെ വായടച്ചതും യേശുക്രിസ്തു ആണെന്നാണ് പലരും പഠിപ്പിക്കുന്നത്.

ദാവീദിൻ്റെ സന്തതിയും കർത്താവും

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തുകൊണ്ട് താനൊരു സാങ്കല്പിക കഥാപാത്രമാണെന്ന് ഘോഷിച്ച് സംതൃപ്തിയടയുന്നു. സുവിശേഷ കാലഘട്ടത്തിലെ ചക്രവർത്തിമാർ, രാജാക്കന്മാർ, ഇടപ്രഭുക്കന്മാർ, ദേശാധിപതിമാർ, മഹാപുരോഹിതന്മാർ, പരീശന്മാർ, ശാസ്ത്രിമാർ, സദൂക്യർ, സ്ഥലങ്ങൾ, നാണയങ്ങൾ, സംഭവങ്ങൾ, പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ തുടങ്ങിയവയെല്ലാം യേശുവിന്റെ ചരിത്രത്തിന്റെ സാക്ഷ്യങ്ങളായിരിക്കുകയും ആളുകളൊക്കെ ജീവിച്ചിരുന്നവരാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തിട്ടും, യേശുക്രിസ്തു മാത്രം ചരിത്രപുരുഷനല്ല എന്നുപറയാൻ ചരിത്രവിരോധികൾക്ക് മാത്രമേ കഴിയൂ. യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്ന് വിശ്വസിച്ചുകഴിഞ്ഞാൽ, ഭൂമിയിൽ ഒരു മനുഷ്യനും വാഗ്ദാനം ചെയ്യാൻ കഴിയാത്തതും പറയാൻ അസാദ്ധ്യവുമായ കാര്യങ്ങളെ താൻ അരുളിച്ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇതവരുടെ ആത്മരക്ഷയ്ക്ക് കാരണമായി തീരുമെന്നതിനാൽ സാത്താൻ അവരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുകയാണ്.

ആന്തരീക തെളിവുകൾ

ബൈബിളിൽ സുവിശേഷങ്ങളിലെ വിവരമനുസരിച്ച് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായ അഗസ്റ്റസ് കൈസറിന്റെ (ബി.സി. 31-എ.ഡി. 14) ഭരണകാലത്താണ് യേശു ജനിച്ചത്. (ലൂക്കൊ, 2:1). അത് ഹെരോദാ രാജാവിന്റെ (ബി.സി 37- 4) മരണത്തിനു മുൻപാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 2:1, 19,20). ഹെരോദാ മരിക്കുന്നത് ബി.സി 4 മാർച്ച് 13-നാണ്. ഹെരോദാവിനു ശേഷം അപ്പനേക്കാൾ ദുഷ്ടനായ മകൻ അർക്കലെയൊസ് ആയിരുന്നു യെഹൂദ്യ ഭരിച്ചത്. അതുകൊണ്ടാണ് യോസേഫും കുടുംബവും ഗലീലപ്രദേശത്തേക്ക് മാറിപ്പോയത്. (മത്താ, 2:22). യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു കൊണ്ടുപോയി. (ലൂക്കൊ, 2:43). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കലെയൊസിനെ റോം തിരികെ വിളിക്കുന്നത് അതേവർഷം (എ.ഡി. 6) ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് (നീസാൻമാസം) 15-നായിരുന്നു പെസഹ. ബി.സി. 6-ലെ (എ.യു.സി. 748 – എബ്രായ വർഷം 3755) പെസഹ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760 – എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ, ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിന്റെ ജനനവർഷം]

തിബെര്യാസ് കൈസർ ( എ.ഡി. 14-37) റോമാ ചക്രവർത്തിയും, പീലാത്തോസ് (എ.ഡി. 26-36) യെഹൂദ്യ ഗവർണ്ണറും, ഹെരോദാ അന്തിപ്പാസ് (ബി.സി 4-എ.ഡി. 39) ഗലീലയിലെ ഇടപ്രഭുവും, അവന്റെ സഹോദരനായ ഹെരോദാ ഫിലിപ്പോസ് (ബി.സി 4-എ.ഡി. 34) ഇതുര്യ, തഖോനിത്തി ദേശങ്ങളിലെ ഇടപ്രഭുവും, ലുസാന്യാസ് (ബി.സി. 5-എ.ഡി.19) അബിലേനയിലെ ഇടപ്രഭുവും, ഹന്നാവും (എ.ഡി. 6-15), കയ്യഫാവും (എ.ഡി. 18-36) മഹാപുരോഹിതന്മാരായും ഇരിക്കുംകാലം യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചു. തിബെര്യാസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിലാണ് യേശുവിന്റെ മുന്നോടിയായ (മലാ, 3:1) യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1). തിബെര്യാസ് എ.ഡി. 14-ൽ അധികാരറ്റു. അതിന്റെ പതിനഞ്ചാമത്തെ വർഷം എ.ഡി. 29-ൽ യോഹന്നാൻ ശുശ്രൂഷ തുടങ്ങി. അനന്തരം യേശുവും സ്നാനമേറ്റ് ശുശ്രൂഷ ആരംഭിച്ചു. (ലൂക്കൊ, 3:21-23). നാല് പെസഹയെക്കുറിച്ചുള്ള വിവരം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്. തന്മൂലം യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ കാലയളവ് മൂന്നര വർഷമായിരുന്നു എന്നും വ്യക്തമാണ്. ശബ്ബത്തിന്റെ തലേദിവസം ഒരുക്കനാളിൽ അഥവാ, വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നു നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിരിക്കുന്നു. (മത്താ, 27:62; മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:14; 19:31; 19:42). കൃത്യമായി പറഞ്ഞാൽ, യെഹൂദന്മാർ പെസഹാക്കുഞ്ഞാടിനെ അറുക്കുന്ന പുളിപ്പിത്തപ്പത്തിൻ്റെ ഒന്നാം നാളായ വെള്ളിയാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടത്: (മർക്കൊ, 14:12). യെഹൂദന്മാരുടെ കലണ്ടർ പ്രകാരം എ.ഡി. 29 മുതൽ 36 വരെയുള്ള വർഷങ്ങളിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വെള്ളിയാഴ്ച വന്നിരിക്കുന്നത് എ.ഡി. 30-നും, 33-നും മാത്രമാണ്. എ.ഡി. 29-ന് ശുശ്രൂഷ ആരംഭിച്ച യേശുക്രിസ്തു തന്റെ മൂന്നര വർഷത്തെ ശുശ്രൂഷ തികച്ചശേഷം എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയാണ് ക്രൂശുമരണം വരിച്ചത്. 

BC-യിൽ 3761 വർഷമാണ് യെഹൂദന്മാർക്കുള്ളത്. തിഷ്റി (സെപ്തംബർ/ഒക്ടോബർ) മാസമാണ് എബ്രായവർഷം മാറുന്നത്. യഹൂദ പാരമ്പര്യപ്രകാരം, ലോകസൃഷ്ടി ആരംഭിച്ചത് ഏഴാംമാസമായ തിഷ്റിയിലാണ്: (ലേവ്യ, 23:24). അതുകൊണ്ട്, സൃഷ്ടിയുടെ വർഷമായ (Anno Mundi) തിഷ്റിയാണ് (Tishrei) യഹൂദ സിവിൽ കലണ്ടറിന്റെ (Civil Year) ഒന്നാം മാസം. എന്നാൽ മതപരമായ വർഷം ആരംഭിക്കുന്നത്, നീസാൻ (Nisan) മാസം മുതലാണ്: (പുറ, 12:2 ➼ എസ്ഥേ, 3:7). യേശുവിൻ്റെ ജനനം എബ്രായ വർഷം 3755-ലും (ബി.സി. 6) അഭിഷേകം 3789-ലും (എ.ഡി. 29) മരണം 3793 (എ.ഡി. 33) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും ഉയിർപ്പ് ഞായറാഴ്ച രാവിലെയായിരുന്നു എന്നും മനസ്സിലാക്കാം: (മർക്കൊ, 16:9). [കാണുക: ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം]

ബൈബിളിലെ “ഗലീലക്കാരനായ യേശു” എന്ന പദപ്രയോഗവും നസറായനായ യേശു എന്ന പദപ്രയോഗവും പ്രത്യേകം ശ്രദ്ധിക്കുക: (മത്താ, 26:69; ലൂക്കൊ, 23:6 ➼ മത്താ, 26:71, മർക്കൊ, 10:47; 14:67; യോഹ, 18:5; പ്രവൃ, 2:23) യിസ്രായേലിലെ ഗലീല ജില്ലക്കാരനായ യേശുവെന്നും നസറെത്തു പട്ടണക്കാരനായ യേശുവെന്നും തെളിവായിത്തന്നെ വിളിച്ചിരിക്കുന്നു. ഗലീലയുമായും നസറെത്തുമായുള്ള യേശുവിന്റെ സജീവബന്ധം ഇതിൽനിന്നും അസന്നിഗ്ദ്ധമായി തെളിയുന്നു. 

ബാഹ്യതെളിവുകൾ:

യേശു ജീവിച്ചിരുന്നു എന്നതിന് തെളിവായി ബൈബിളിനു പുറത്തു ചരിത്രരേഖകൾ ഒന്നും ഇല്ലെന്നാണ് വിമർശകർ പറയുന്നത്. അവരുടെ ദുർമനസ്സാക്ഷിയെക്കുറിച്ചു മുകളിൽ സൂചിപ്പിച്ചുവല്ലോ. അവർക്കുവേണ്ടിയല്ല; സത്യാന്വേഷികൾക്കു വേണ്ടി ചുരുക്കം ചിലത് ചുവടെ ചേർക്കുന്നു: റോമൻ ചക്രവർത്തി വെസ്പേഷ്യന്റെ (എ.ഡി. 69-79) ഭരണകാലത്ത്, ടൈറ്റസിന്റെ നേതൃത്വത്തിൽ എ.ഡി. 70 ആഗസ്റ്റ് 3-ന് റോമൻ സൈന്യം യെരൂശലേം കീഴടക്കി പതിനാലു ലക്ഷത്തോളം യെഹൂദന്മാരെ കൊന്നൊടുക്കി ദൈവാലയവും പട്ടണവും ചുട്ടെരിച്ചുകളഞ്ഞതും; റോമൻ ചക്രവർത്തി ഹാഡ്രിയാന്റെ ( 117-138 ) കാലത്തു ദൈവാലയ നിർമ്മാണത്തിനും വിപ്ലവത്തിനും തയ്യാറായ യെഹൂദന്മാരെ 135-ൽ നിഷ്കരുണം അടിച്ചമർത്തി യെരുശലേം വീണ്ടും ഇടിച്ചുനിരത്തി ഒരു റോമൻ നഗരിയാക്കി മാറ്റിയതും ചരിത്രകാരന്മാരൊക്കെയും രേഖപ്പെടുത്തിയിട്ടുള്ളതാണ്. (AB Peter Schafer, The History of the Jews in Antiquity, Routledge ( 1995 ) 2013 pp.191-192. Mireille Hadas Lebel (2006). Jerusalem Against Rome. Peeters Publishers. p. 86. Flavius Josephus, The Wars of the Jews VI.9.3). അതിനുശേഷവും ഇത്രയധികം ചരിത്രത്തെളിവുകൾ അവശേഷിക്കുന്നത്, ക്രിസ്തു എന്ന ചരിത്രസത്യത്തിന്റെ നിസ്തുല്യത ഒന്നു മാത്രമാണ്. 

യേശുക്രിസ്തുവിന്റെ ചരിത്രപരതയെ തെളിയിക്കുന്ന അക്രൈസ്തവ എഴുത്തുകാരുടെ പുരാതനമായ സാക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു. ഈ എഴുത്തുകാർ അവജ്ഞയോടെ വീക്ഷിച്ച ഒരു മതനേതാവിനെയും അയാളുടെ അനുയായികളെയും ചുറ്റിപ്പറ്റിയുളള ചരിത്രപരമായ സാധ്യത ഉയർത്തിപ്പിടിക്കേണ്ടയാവശ്യം അവർക്കില്ലാത്തതിനാൽ, അഥവാ അവർ ക്രിസ്തുമാർഗ്ഗത്തിന് എതിരായിരുന്നു എന്ന വസ്തുത അവരുടെ സാക്ഷ്യത്തെ കൂടുതൽ വിലയുറ്റതാക്കി മാറ്റുന്നു! 

ഫ്ലാവിയസ് ജോസീഫസ്: യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ “ഫ്ലാവിയസ് ജോസീഫസ്” (37-100) The Jewish Antiquities (യഹൂദന്മാരുടെ പുരാതനത്വം) എന്ന കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: “ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റ് ആയിരക്കണക്കിന് മറ്റ് അത്ഭുത വസ്തുതകളും ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.” (The Works of Flavius Josephus, Translated by William Whistom, The Antiquities of the Jews, Book XV111, cha. 3:3, Page 474). “ക്രിസ്തുവിന്റെ മുന്നോടിയായ സ്നാപക യോഹന്നാനെക്കുറിച്ചും ഈ അദ്ധ്യായത്തിൽ പരാമർശമുണ്ട്.” (Antiquities of Jews, Book XVIII Chapter 8:5, 2). “ക്രിസ്തു എന്നു വിളിക്കുന്ന യേശുവിന്റെ സഹോദരനായ യാക്കോബ്  കല്ലെറിയപ്പെട്ട സംഭവവും ജോസീഫസ് മറ്റൊരദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.” (Flavius Josephus: Antiquities of Jews, Book XX, Chapter 9:1, based on the translation of Louis H Feldman. The Loeb Classical Library). എ.ഡി. 93-നും 94-നും മദ്ധ്യേ ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്ത് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 

കൊർന്നോലിയസ് ടാസിറ്റസ്: ഹാബർമാസ് പറയുന്നതനുസരിച്ച്, “ഏതാണ്ട് അര ഡസൻ റോമൻ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ ചരിത്രകാരനായിരുന്നു ‘കൊർന്നോലിയസ് ടാസിറ്റസ്’ (എ.ഡി. 55-120). തന്റെ ധാർമ്മീക ഐക്യദാർഢ്യവും കാതലായ നയവും മൂലം പണ്ഡിതന്മാരുടെ ഇടയിൽ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന ഈ വ്യക്തി, പൗരാണിക റോമിന്റെ ഏറ്റവും വലിയ ചരിത്രകാരൻ എന്നു വിളിക്കപ്പെടുന്നു. (ഗാരി ആർ ഹാബർമാസ്, The Verdict of History, p.87). ടാസിറ്റസിന്റെ ഏറ്റവും ഉന്നതമായ കൃതികൾ ‘അന്നൽസും, ഹിസ്റ്ററീസും’ ആണ്. എ.ഡി. 14-ൽ ഔഗുസ്തൂസിന്റെ മരണം മുതൽ എ.ഡി. 68-ൽ നീറോയുടെ മരണം വരെ അന്നൽസ് പ്രതിപാദിക്കുമ്പോൾ, ഹിസ്റ്ററീസ് നീറോയുടെ മരണത്തിൽ തുടങ്ങി എ.ഡി. 96-ൽ ഡൊമിഷ്യന്റെ മരണംവരെ എത്തുന്നു.” (ഹാബർമാസ്, The Verdict of History, p. 87). നീറോയുടെ മരണത്തെക്കുറിച്ച് എഴുതുമ്പോൾ, ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചും റോമിലെ ക്രിസ്തീയ സാന്നിധ്യത്തെക്കുറിച്ചും ടാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. “നീറോ ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന റോമിന്റെ വലിയ തീ പിടുത്തം മൂലമുണ്ടായ അപകീർത്തിയിൽനിന്ന് വിടുതൽ പ്രാപിക്കുവാൻ, മനുഷ്യന് ചെയ്യാൻ കഴിയുന്ന സകല ദുരിതാശ്വാസത്തിനോ, രാജകുമാരനു ചെയ്യാൻ കഴിയുന്ന സകല ദാനധർമ്മങ്ങൾക്കോ, ദൈവങ്ങൾക്ക് നൽകാൻ കഴിയുമായിരുന്ന സകല പാപപരിഹാര പ്രക്രിയകൾക്കോ സാധ്യമായിരുന്നില്ല. അതുകൊണ്ട് ജനസംസാരം അടിച്ചമർത്തുന്നതിനായി ബാഹുല്യംമൂലം വെറുക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികൾ എന്ന് പൊതുവേ പറഞ്ഞുവരുന്ന വ്യക്തികളുടെമേൽ കുറ്റം ആരോപിക്കപ്പെടുകയും അതിക്രൂരമായ പീഡനങ്ങൾ കൊണ്ട് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ക്രിസ്തൂസിനെ തിബെര്യോസിന്റെ (എ.ഡി. 14-37) ഭരണകാത്ത് യെഹൂദയിലെ ഗവർണ്ണർ ആയിരുന്ന പൊന്തിയോസ് പീലാത്തോസ് മരണത്തിനേല്പിച്ചു. എന്നാൽ വിനാശകരമായ ഈ അന്ധവിശ്വാസം കുറേക്കാലത്തേക്ക് ഒതുങ്ങിയെങ്കിലും ഇത് ആരംഭിച്ച യെഹൂദ്യയിൽ മാത്രമല്ല, റോമാ പട്ടണത്തിലും വീണ്ടും പൊട്ടിപ്പുറപ്പെട്ടു.” (Cornelius Tacitus; Annales, XV, 44). 

ടാസിറ്റസിന്റെ ഈ ഉദ്ധരണിയിൽ നിന്ന് രസകരമായ ഒരു ചിന്താസരണി എഫ്.എഫ് . ബ്രൂസ് ചൂണ്ടിക്കാണിക്കുന്നന്നുണ്ട്: “നമുക്ക് ലഭിച്ചിട്ടുള്ള മറ്റൊരു ജാതീയ രേഖകളിലും പീലാത്തോസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. യേശുവിനെ മരണത്തിനു വിധിച്ചതിലൂടെ ഒരു ജാതീയ രചയിതാവിന്റെ വർണ്ണനയിൽ ഇടം കണ്ടെത്തിയ ഒരേ ഒരു സൂചന ചരിത്രത്തിലെ വിരോധാഭാസമായി കണക്കാക്കാം. ‘പൊന്തിയോസ് പീലാത്തോസിന്റെ കീഴിൽ കഷ്ടപ്പെട്ടു’ എന്ന് പറയുന്നതിലൂടെ ഒരു നിമിഷത്തേക്ക് പൗരാണിക ക്രിസ്തീയ വിശ്വാസപ്രമാണവുമായി ടാസിറ്റസ് കൈകോർക്കുന്നു.” (ബ്രൂസ്, Jesus and Christian Origins Outside the New Testament, p. 23).

മാർക്കസ് ബോക്ക്മ്യൂൽ എന്ന കേംബ്രിഡ്ജ് കോളേജ് അദ്ധ്യാപകൻ പറയുന്നത്: “യേശുക്രിസ്തു ജീവിച്ചിരുന്നുവെന്നും യെഹൂദ്യയിലെ തിബെര്യോസ് നാടുവാണിരുന്നതും പൊന്തിയോസ് പീലാത്തോസ് ഗവർണ്ണർ ആയിരുന്നതും (സാങ്കേതികമായി 26-36-ൽ പ്രീഫെക്ട്) ആയ കാലത്ത് ഔപചാരികമായി വധിക്കപ്പെട്ടുവെന്നും ഉള്ളതിന് സ്വതന്ത്രമായ സ്ഥിരീകരണം അന്നത്തെക്കാലത്തെ ഉന്നതനായ ഒരു റോമൻ ചരിത്രകാരന്റെ സാക്ഷ്യത്തിലൂടെ നമുക്ക് ലഭിക്കുന്നു എന്നതിനാൽ, ടാസിറ്റസിന്റെ അഭിപ്രായം പ്രയോജകീഭവിക്കുന്നു. അത് അധികമില്ലെങ്കിലും ഇന്നും മുൻപോട്ടു വയ്ക്കുന്ന രണ്ടു വ്യത്യസ്ത സിദ്ധാന്തങ്ങളെ പൊളിച്ചു കാട്ടുന്നതിന് അത്ഭുതകരമായ പ്രയോജനമാണ് നൽകിയിരിക്കുന്നത്. ഒന്ന്; നസറായനായ യേശു ജീവിച്ചിരുന്നിട്ടില്ല. രണ്ട്; റോമാക്കാരുടെ ഔപചാരികമായ മരണശിക്ഷയ്ക്ക് വിധേയമായിട്ടല്ല യേശു മരിച്ചത്.” (ബോക്ക്മ്യൂൽ, This Jesus: Martyr, Lord, Messiah, p.10,11). 

സമോസാറ്റയിലെ ലൂഷ്യൻ: രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന സമോസാറ്റയിലെ ‘ലൂഷ്യൻ’ എന്ന ഹാസ്യസാഹിത്യകാരൻ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാർത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തർക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്റെ കൃതിയിൽ നിന്നും: “ഈ ദിവസം വരെയും ക്രിസ്ത്യാനികൾ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാരീതി അവതരിപ്പിച്ചവനും അക്കാരണത്താൽ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്റെ ഉടമ. അവർ എല്ലാക്കാലത്തും അമർത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ മരണത്തോടുള്ള സർവ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവർ മാനസാന്തരപ്പെട്ട ഉടനെ അവർ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർ വിശ്വാസത്തിന്റെ പേരിൽ സ്വീകരിക്കുന്നതിനാൽ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു.” (ലൂഷ്യൻ, The Death of Peregrine, p.11-13). 

സ്യൂട്ടോണിയസ്: റോമൻ ചരിത്രകാരനായ ‘സ്യൂട്ടോണിയസ്’ ( എഡി . 71-135 ) എ.ഡി .120-ൽ രചിച്ച കൃതിയിൽ: ക്ലോഡിയസ് ചക്രവർത്തി യെഹൂദന്മാരും ക്രിസ്ത്യാനികളും റോമാ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന വിളംബരം പുറപ്പെടുവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റസിന്റെ (ക്രിസ്തു) ദുഷ്പ്രേരണ നിമിത്തം യെഹൂദന്മാർ തുടർച്ചയായി കലാപം ഉണ്ടാക്കിയതിനാൽ, അവൻ അവരെ റോമിൽ നിന്ന് നാടുകടത്തി” എന്നാണ്. എ.ഡി .49-ൽ നടന്ന ഈ സംഭവം പ്രവൃത്തി 18:2-ൽ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ക്ലോഡിയസിന്റെ ജീവചരിത്രം 25:4). മറ്റൊരു കൃതിയിൽ നീറോയുടെ ഭരണകാലത്ത് എ.ഡി .64-ൽ റോമിൽ നടന്ന അതിഭയങ്കരമായ തീപിടുത്തത്തി നെക്കുറിച്ച് സ്യൂട്ടോണിയസ് എഴുതിയിട്ടുണ്ട്: “നീറോയുടെ ശിക്ഷ പുതിയതും കുഴപ്പം പിടിച്ചതുമായ ഒരു അന്ധവിശ്വാസത്തെ പിൻപറ്റിയ ഒരു കൂട്ടം ആളുകളുടെ മേൽ വീണു” (Lives of the Caesers, 26:2). യേശുവിനെ ക്രൂശീകരിച്ചത് ആദ്യ മുപ്പതുകളിൽ ആണെന്ന നിഗമനത്തിൽ, ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാത്ത സ്യൂട്ടോണിയസ്, ക്രിസ്ത്യാനികൾ രാജകീയ പട്ടണത്തിൽ ഇരുപതു വർഷങ്ങൾക്കു ശേഷം എത്തിയതായി പറയുന്നു. യേശുക്രിസ്തു യഥാർത്ഥമായും ജീവിച്ചു, മരിച്ച്, മരണത്തിൽനിന്ന് ഉയിർത്തുവെന്ന അവരുടെ വിശ്വാസത്തിനു വേണ്ടി അവർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുവെന്നു റിപ്പോർട്ട് ചെയ്യുന്നു. (Suetonius, Lives of the Cessars, Claudius, 25, Nero 16.3, Documents of the Christian Church, pp.3).. റോമാചക്രവർത്തി ഹാഡ്രിയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ്യൂട്ടോണിയസ്, റോമാ ചക്രവർത്തിയായ ട്രാജന്റെ കാലത്ത് ഏഷ്യാമൈനറിൽ ബിഥിന്യയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. (A Ro man Pro-consul in Bithynia). 

പ്ലിനി: റോമൻ രേഖകളിൽ മറ്റൊന്ന് എ.ഡി. 112-നടുത്ത് ‘ ചെറിയ പ്ലിനി’ (Younger Pliny, A.D.62-113) ട്രാജൻ ചക്രവർത്തിക്കയച്ച കത്താണ്. ബിഥുന്യയിൽ ഗവർണ്ണറായിരുന്ന അദ്ധേഹം അവിടത്തെ ക്രിസ്ത്യാനികളെപ്പറ്റിയും അവരുടെ ആരാധനാ രീതികളെപ്പറ്റിയുമാണ് പ്രസ്താവിക്കുന്നത്. ഏതാണ്ട് എ.ഡി. 120-ൽ റോമൻ ഗ്രന്ഥകാരനായ ‘സെത്തോനിയസ്’ നീറോയുടെ കാലത്തെ മതമർദ്ദനങ്ങളെ സ്ഥിരീകരിച്ചുകൊണ്ട് എഴുതുന്നുണ്ട്. ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നിടത്തു അദ്ധേഹം എഴുതുന്നു “മശീഹായുടെ പ്രേരണയാൽ കൂടെക്കൂടെ സമരമുണ്ടാക്കിക്കൊണ്ടിരുന്ന യെഹൂദരെ ഈ ചക്രവർത്തി (ക്ലോഡിയസ്) റോമാ നഗരത്തിൽ നിന്നും പുറത്താക്കി.” (ക്ലോഡിയസ് 25 ) . എ.ഡി. 49-നും 50-നുമിടയ്ക്ക് നടന്ന പ്രസ്തുത പുറത്താക്കലിനെ അപ്പൊസ്തലപ്രവൃത്തിയിൽ സ്ഥിരീകരിച്ചിട്ടു ണ്ട്. “അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടുപോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.” (പ്രവൃ, 18:1,2). കൂടാതെ ഹാദ്രിയാൻ ചക്രവർത്തിയുടേതെന്നു കരുതപ്പെടുന്ന ഒരു കത്തിലും ക്രിസ്ത്യാനികളെപ്പറ്റി പരാമർശിക്കുന്നു പ്രസ്തുത കത്ത് 125-ൽ കോൺസ്യൂൾ ആയ ‘ഗായോസ് മിനിച്ചിയൂസ്’ ഫൊന്താനൂസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്. 

എഴുത്തുകാരനും ട്രാജൻ ചക്രവർത്തിയുടെ ഉദ്ദ്യോഗ സ്ഥനുമായിരുന്ന പ്ലിനി, ക്രൈസ്തവരെ സംബന്ധിച്ച് ചക്രവർത്തിയുടെ നയമെന്തെന്നറിയാൻ അദ്ധേഹം ട്രാജനെഴുതിയ കത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു: “ക്രൈസ്തവരെന്നു തുറന്നുപറയുന്ന അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഞാൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യമായി അവർ ക്രൈസ്തവരാണോ എന്ന് ചോദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടാമതും മൂന്നാമതും ചോദ്യം ആവർത്തിക്കുന്നു. എന്നിട്ടും നില്ക്കുന്നവരെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അവരുടെ വിശ്വാസം എന്തുതന്നെയായാലും അവരുടെ മർക്കടമുഷ്ടിക്കും നിർബന്ധബുദ്ധിക്കും ശിക്ഷ ആവശ്യമായിരുന്നു എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ഒരിക്കലും തങ്ങൾ ക്രൈസ്തവരായിരുന്നിട്ടില്ല; ഇന്നും ക്രൈസ്തവരല്ല എന്ന് സമ്മതിക്കുന്നവരെ വിട്ടയക്കാ മെന്നു കരുതുന്നു. പക്ഷേ അവർ എന്റെ മുമ്പിൽ റോമൻ ദൈവങ്ങൾക്ക് ധൂപവും പ്രാർത്ഥനയും അർപ്പിക്കണം. മറ്റു പ്രതിമകളോടൊപ്പം അങ്ങയുടെ ഒരു പ്രതിമയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവർ അതിനേയും വന്ദിക്കണം. അതേസമയം ക്രിസ്തുവിനെ നിന്ദിക്കുകയും വേണം, പക്ഷേ യഥാർത്ഥ ക്രൈസ്തവരാരും ഇങ്ങനെ ചെയ്യുകയില്ലെന്നു പറയപ്പെടുന്നു. എന്നാൽ ചിലർ പറയുന്നു ഞങ്ങൾ വളരെ വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യാനികളായിരുന്നു എന്ന്. ഇവർ റോമൻ ദൈവങ്ങളുടേയും അങ്ങയുടേയും പ്രതിമകളെ വന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രൈസ്തവർ പറയുന്നത്, അവർ ചെയ്ത ഏകതെറ്റ് മുൻകൂട്ടി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പതിവുപോലെ ഒരുമിച്ചുകൂടി ദൈവത്തിനെന്നപോലെ മശീഹായ്ക്ക് സ്തോത്രങ്ങൾ ആലപിക്കുന്നു എന്നത് മാത്രമാണ്. അതുപോലെ അവർ ചില പ്രതിജ്ഞകൾ നടത്തിയിട്ടുണ്ട്. അത് മോശമായ കാര്യങ്ങൾ ചെയ്യുവാനല്ല, പ്രത്യുത മോഷണം, പിടിച്ചുപറി, വ്യഭിചാരം, വാഗ്ദാനങ്ങളിൽ അവിശ്വസ്തത ഇവ ഇല്ലാതാക്കുവാനാണ്. അതുകൊണ്ട് അവരെ വിസ്തരിക്കുന്നത് ഞാൻ നിർത്തിവെച്ചുകൊണ്ട് അങ്ങയുടെ ഇംഗിതം അറിയുവാൻ ആഗ്രഹിക്കുന്നു. വളരെയധികം പേരുടെ കാര്യമായതുകൊണ്ട് ചോദിക്കുന്നത് ഉചിതമെന്ന് കരുതി. അവരിൽ എല്ലാ പ്രായത്തിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുണ്ട്. ഈ അന്ധവിശ്വാസങ്ങൾ നിയന്ത്രണാധീനമെന്നു തോന്നുമെങ്കിലും അവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പേർ ഉണ്ട്.” ഈ കത്തിനുള്ള ചക്രവർത്തിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ: “അല്ലയോ പ്രിയപ്പെട്ട സെക്കുൻദൂസ്, ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്നവരോട് നീ വേണ്ടവിധത്തിൽ പെരുമാറുക. എല്ലാ കേസുകൾക്കും സ്വീകരിക്കുവാൻ പറ്റുന്ന വ്യവസ്ഥാപിതമായ നടപടിക്രമം നൽകുവാൻ വിഷമമാണ്. അവരെ തിരഞ്ഞുപിടിക്കേണ്ടതില്ല, എന്നാൽ പരസ്യമായി കുറ്റാരോപണം നടത്തപ്പെടുകയും അവർ തെറ്റുകാരാണെന്നു തെളിയുകയും ചെയ്താൽ ശിക്ഷിക്കണം. പക്ഷേ, ക്രൈസ്തവരല്ലെന്ന് സമ്മതിക്കുകയും ദൈവത്തിന് ബലിയർപ്പിക്കുകയും ചെയ്താൽ മാപ്പ് കൊടുക്കണം. പേര് വയ്ക്കാതെ നൽകപ്പെടുന്ന കുറ്റാരോപണങ്ങൾ ഒരു നിയമക്കോടതിയിലും സ്വീകരിക്കരുത്. കാരണം, അത് നല്ലൊരു കീഴ്വഴക്കമല്ല; കാലോചിതവുമല്ല.” (C. Plinii Caecilli, Secundi, Epi-stularum, X, XCVI, quoted in Neill and Schmandt, Hisory of the Catholic Church Milwaukee, 1955. pp.46-48). 

താല്ലസ്: ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരിൽ ഒരാൾ ‘താല്ലസ്’ ആയിരുന്നു. എ.ഡി. 52-ൽ ജീവിച്ചിരുന്ന താല്ലസ് ട്രോജൻ യുദ്ധം തുടങ്ങി തന്റെ കാലഘട്ടം വരെയുള്ള പൂർവ്വ മെഡിറ്ററെനിയൻ ചരിത്രം എഴുതി. (Garry R Habermas, The Verdict of History, p.93). നിർഭാഗ്യവശാൽ, മറ്റു രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളിൽ മാത്രമാണു തന്റെ എഴുത്തുകൾ നിലനില്ക്കുന്നത്. എ.ഡി. 221-ൽ തന്റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ‘ജൂലിയസ് ആഫ്രിക്കാനസ്’ അവരിലൊരാളാണ്. ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി .221-ൽ നടന്ന ഒരു ചർച്ചയിൽ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തിൽ പാറകൾ പിളർന്നു യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകർന്നു തരിപ്പണമായി. താല്ലസ് തന്റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തിൽ, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്റെ കാരണം, പൂർണ്ണചന്ദ്രന്റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌർണ്ണമിയുടെ കാല ത്തായിരുന്നു.” (Julius Africanus, Chronography, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867). താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ് 23:44,45-ൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പെസഹാ പൌർണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത് എന്നുള്ളതാണ്. ഇതിനെക്കുറിച്ച് എഫ്.എഫ്. ബ്രൂസിന്റെ നിരീക്ഷണം നോക്കാം: “ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയിൽ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാൽ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകൾ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.” (F.F. Bruce, “The New Testment Documents: Are They Reliable?” p.113). 

ഫ്ലെഗോൺ: ‘ഫ്ലെഗോൺ’ എന്ന മറ്റൊരു മതേതര പണ്ഡിതൻ, ‘ക്രോണിക്കിൾസ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്റെ ഒരു ചെറിയ തുണ്ട് തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോൺ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താൻ വിശദീകരിക്കുകയും ചെയ്യുന്നു. “ടൈബീരിയസ് കൈസരിന്റെ കാലത്ത്, പൌർണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.” (Julius Africanus, Chronography, 18:1). ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസ സംരക്ഷകനുമായ ‘ഒരിഗനും’ (Contra Celsum, 2:14,33, 59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകർത്താവായ ‘ഫിലോപ്പോണും’ ഫ്ലൈഗോണിന്റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട്. (Josh McDowell and Bill Wilson, He Walked Amoung Us, p. 36). 

മാറാ ബർ സെറാപ്പിയോൻ: സിറിയക്കാരനായ ‘മാറാ ബർ സെറാപ്പിയോൻ’ എന്ന വ്യക്തി തന്റെ മകൻ’ സെറാപ്പിയോന് ഒന്നാം നൂറ്റാണ്ടി ലെ അവസാനത്തിനും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്റെയും ഇടയിൽ എഴുതിയ ഒരു കത്ത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. യേശുക്രിസ്തുവിനെ കുറിച്ച് ആ കത്തിൽ പറയുന്ന ഭാഗം താഴെ കൊടുക്കുന്നു: “സോക്രട്ടീസിനെ വധിച്ചതിനാൽ എന്ത് പ്രയോജനമാണ് അഥേനർക്ക് ലഭിച്ചത്? അവരുടെ കുറ്റത്തിന് ന്യായവിധി എന്നവണ്ണം ക്ഷാമവും പ്ലേഗും അവരുടെ മേൽ വന്നു. പൈതഗോറസിനെ അഗ്നിക്കിരയാക്കിയത് കൊണ്ട് സാമോനിലെ ജനങ്ങൾക്ക് എന്ത് ഗുണം കിട്ടി? ഒരു നിമിഷംകൊണ്ട് അവരുടെ ദേശം മണലാരണ്യമായി മാറി. അവരുടെ ജ്ഞാനിയായ രാജാവിനെ (ക്രിസ്തു) വധിച്ചത് കൊണ്ട് യെഹൂദന്മാർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? അവരുടെ രാജ്യം ഛിന്നഭിന്നമായത് അതിനുശേഷമാണ്. ഈ മൂന്ന് ജ്ഞാനികൾക്കും വേണ്ടി ദൈവം പകരം വീട്ടി; അഥേനർ വിശപ്പ് മൂലം മരിച്ചു; സാമോന്യർ കടലാക്രമണത്തിനിരയായി; യെഹൂദന്മാർ അവരുടെ രാജ്യത്ത് നിന്ന് ഓടിക്കപ്പെട്ടു പ്രവാസികളായി പാർത്തു. എന്നാൽ സോക്രട്ടീസ് മരിച്ചിട്ടില്ല; ഹിരായുടെ പ്രതിമയിലൂടെ അയാൾ ജീവിച്ചു. ജ്ഞാനിയായ രാജാവും മരിച്ചിട്ടില്ല, താൻ നല്കിയ ഉപദേശത്താൽ ജീവിച്ചു.” (British Museum, Syriac Ms, add. 14, 658, cited in Habermas, Historical Jesus, p. 200).

സെൽസസ്: ഒരു തത്വജ്ഞാനിയായിരുന്ന സെൽസസ് ക്രിസ്തുവിനെയും ക്രിസ്തുമാർഗ്ഗത്തെയും കുറിച്ച് തന്റെ “True Discourse” എന്ന ഗ്രന്ഥത്തിൽ സവിസ്തരമായി നിരൂപണം ചെയ്തിരിക്കുന്നു. നമുക്ക് ലഭ്യമായിട്ടുള്ള അറിവനുസരിച്ച് ക്രിസ്തുമാർഗ്ഗത്തിന്മേൽ സാഹിത്യപരമായി നടത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ആക്രമണമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്ത്യാനികളുടെ ലോഗോസ് ഉപദേശത്തെയും ഉന്നതമായ ധാർമ്മിക നിലവാരത്തെയും താൻ അതിൽ പ്രശംസിക്കുന്നുണ്ടെങ്കിലും, ക്രിസ്തുവിന്റെ കന്യകാ ജനനം, ക്രൂശുമരണം മൂലമുള്ള രക്ഷ എന്നീ ക്രിസ്തീയ അവകാശവാദങ്ങൾ താൻ അതിൽ വിമർശിച്ചിരിക്കുന്നു. (The Oxford Dictionary of the Christian Church, ed. F.L. Cross, 1961 P.256) ക്രിസ്ത്യാനികളുടെ ചില വാദമുഖങ്ങൾ സെൽസസ് വിമർശിച്ചു എങ്കിലും ക്രിസ്തുവിന്റെ ജീവിതം, മരണം എന്നീ യാഥാർത്ഥ്യങ്ങളെ താൻ അംഗീകരിച്ചിരുന്നുവെന്നത് ഈ അവസരത്തിൽ സ്മരണീയമാണ്. സെൽസസിന്റെ ഈ വിമർശനത്തിന് സഭാപിതാവും വേദപണ്ഡിതനും ആയിരുന്ന ഓരിജൻ തന്റെ ‘Contra Celsum’ എന്ന ഗ്രന്ഥത്തിന്റെ എട്ടു വാല്യങ്ങളിലായി മറുപടി നൽകി. (The Oxford Dictionary of the Christian Church, ed. FL. Cross, 1961. P256).

യെഹൂദാ തല്മൂദ്: തല്മൂദിൻ്റെ നിന്നുള്ള സാക്ഷ്യം: “പെസഹായുടെ തലേന്നാൾ അവർ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരൻ നാല്പതു ദിവസം യേശുവിന്റെ മുൻപിൽ നടന്നുകൊണ്ട്: ഈ മനുഷ്യൻ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാൽ, ഇവനെ കല്ലെറിയുവാൻ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആർക്കെങ്കിലും അറിയാമെങ്കിൽ അവൻ വന്നു ഇയാൾക്ക് വേണ്ടി വാദിക്കട്ടെ. എന്നാൽ അവനു അനുകൂലമായി ഒന്നും കാണായ്കയാൽ പെസഹയുടെ തലേന്നാൾ അവനെ ക്രൂശിലേറ്റി.” റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ ഒരു ചതിയനാണ്. “സർവ്വകാരുണികൻ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവൻ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a ). ‘

‘ഏണസ്റ്റ് റെനാൻ’ (1823-1892) ചരിത്രപുരുഷനായ ക്രിസ്തുവിനെ ചരിത്രത്തിന്റെ മദ്ധ്യബിന്ദുവാക്കുന്നു. B.C എന്നും A.D എന്നും രണ്ടായി വിഭജിച്ച് ലോകചരിത്രപഠനം എളുപ്പമാകുകയാണ് ക്രിസ്തുവിന്റെ ചരിത്രാസ്തിക്യം. B.C എന്നത് ബിഫോർ ക്രൈസ്റ്റ് (Before Christ, ക്രിസ്തുവിനു മുമ്പ്) ‘അന്നോ ദോമിനി’ (Anno Domini) ലത്തീൻ പ്രയോഗത്തിന്റെ ആദ്യക്ഷരങ്ങളാണ്. A.D. In the year of the Lord എന്നർത്ഥം . 1863-ൽ റെനാൻ The Life of Jesus എന്ന പേരിൽ യേശുവിന്റെ ജീവചരിത്രം രചിച്ചു. ഫ്രഞ്ച് ഭാഷയിൽ രചിച്ച ഈ കൃതിയുടെ ഇംഗ്ലീഷ് വിവർത്തരനം 1935-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യേശുവിനെ സംബന്ധിച്ചുളള പുരാതന ക്രൈസ്തവേതര ചരിത്ര പരാമർശനങ്ങളെ ‘ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ എതിരാളികൾ പോലും യേശു ഒരു ചരിത്രപുരുഷനാണെന്നുളള വസ്തുത സംശയിച്ചില്ല എന്നാണ് ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നത്. മതിയായ കാരണമില്ലാതെ പല എഴുത്തുകാരാൽ അത് ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തും പിന്നീട് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമാണ്.” (1976, മാക്രോപ്പീഡിയ, വാല്യം 10, പേ. 145(. 

“യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹന്നാൻ 2:7)

എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ❓

ഒന്നിനെ കുറിക്കുന്ന എഹാദ് (ehad) എന്ന എബ്രായ പദത്തിനും, ഹെയ്സ് (heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്നാണ് ട്രിനിറ്റി പണ്ഡിതന്മാരുടെ അവകാശവാദം. യഹോവ ഏകൻ (ആവ, 6:4), ദൈവമായ കർത്താവു ഏക കർത്താവു (മർക്കൊ, 12:29), ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല (മർക്കൊ, 12:32), ഏകദൈവം (യോഹ, 5:44), ദൈവം ഏകനല്ലോ (റോമർ 3:30), ഏകദൈവമല്ലാതെ ദൈവമില്ല (1കൊരി, 8:4), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6), ദൈവം ഒരുവൻ തന്നേ (1കൊരി 12:6), ദൈവമോ ഒരുത്തൻ മാത്രം (ഗലാ, 3:20), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6)  തുടങ്ങിയ വേദഭാഗങ്ങളിലെ ഏകൻ, ഒരുവൻ, ഒരുത്തൻ എന്നൊക്കെ പറഞ്ഞിരിക്കുന്ന എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണത്രേ. അഥവാ, സംയുക്തമായ ഐക്യത്തെ അല്ലെങ്കിൽ പലതുചേർന്ന ഒന്നിനെ (compound unity) കുറിക്കുന്നതാണന്ന് ട്രിനിറ്റി പറയുന്നു. ഒന്ന് (1) എന്നാൽ എണ്ണൽ സംഖ്യകളിൽ (1,2,3,4,5…..) ആദ്യത്തേതാണ്. ഒന്ന് എന്ന സംഖ്യയ്ക്ക് ആദ്യത്തേത്, ഒരു വസ്തുവിനെയോ, വ്യക്തിയെയോ കുറിക്കുന്ന സംഖ്യ, എണ്ണൽസംഖ്യകളിൽ ആദ്യത്തേത്, രണ്ടല്ലാത്തത് എന്നൊക്കെയാണർത്ഥം. എന്നാൽ നമ്മുടെ പണ്ഡിതന്മാരുടെ ഭാഷയിൽ, എബ്രായയിലെ ഒന്നും (എഹാദ്), ഗ്രീക്കിലെ ഒന്നും (ഹെയ്സും) ക്ലിപ്തമായ അഥവാ, ഖണ്ഡിതമായ ഒന്നിനെ (absolute one) കുറിക്കുന്നതല്ല. ബഹുത്വമുള്ള ഒന്നാണ്. അതുകൊണ്ടാണ്, “ദൈവം ഏകൻ” എന്ന് ബൈബിൾ പറയുന്നത് വിശ്വസിക്കാതെ മൂന്ന് വ്യക്തികളാണെന്ന് അവർ പറയുന്നത്. ട്രിനിറ്റിയുടെ ഭാഷയിൽ, എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളിൽ ആദ്യത്തേതായ ഒന്നിന് കൃത്യമായ ഒരു സംഖ്യാമൂല്യം (Numerical value) ഇല്ല. എല്ലാ ശാസ്ത്രങ്ങളുടേയും റാണിയായിട്ടാണ് ഗണിതശാസ്ത്രം അറിയപ്പെടുന്നത്. എബ്രായയിലും ഗ്രീക്കിലും ഒന്നിനു ഖണ്ഡിതമായൊരു സംഖ്യാവില ഇല്ലെങ്കിൽ ഒന്നും ഒന്നും (1+1) കൂട്ടിയാൽ എത്രയാണെന്ന് അവർ എങ്ങനെ കണ്ടെത്തും? ഒന്നു കേവലമായ ഒന്ന് (Absolute One) അഥവാ, അഖണ്ഡമായ ഒന്നല്ലെങ്കിൽ അവർ കണക്കുകൾ എങ്ങനെ കൂട്ടും? വിശേഷാൽ, എബ്രായർ ലോകത്തിലെ ഏറ്റവും ബുദ്ധിരാക്ഷസരാണ്. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ നോബൽ സമ്മാനങ്ങളിൽ അധികവും കരസ്ഥമാക്കിയിരിക്കുന്നത് അവരാണ്. ഒന്നും ഒന്നും കൂട്ടിയാൽ എത്രകിട്ടുമെന്ന് ഖണ്ഡിതമായി പറയാൻ കഴിയാത്തവർക്ക് ഇത്രയധികം പുരസ്കാരങ്ങൾ എങ്ങനെ കിട്ടും? എന്നുവെച്ചാൽ, ഇത് ട്രിനിറ്റി പണ്ഡിതന്മാരുടെ വഞ്ചന മാത്രമാണ്. ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള എണ്ണൽ സംഖ്യകൾ പോലെതന്നെയാണ് എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളും. അല്ലാതെ, അവരുടേതിനുമാത്രം പ്രത്യേകിച്ച് ബഹുത്വമൊന്നുമില്ല. 

ഏകസത്യദൈവത്തെ (The only true God) ത്രിമൂർത്തി ബഹുദൈവമാക്കാൻ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പടച്ചുവിട്ട ഉടായിപ്പ് വ്യാഖ്യാനങ്ങൾക്കുള്ള മറുപടി പറഞ്ഞശേഷം, പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും യെഹൂദാ ശാസ്ത്രിയും അപ്പൊസ്തലന്മാരും ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെ തേച്ചോട്ടിക്കുന്നതു കാണാം. തുടർന്ന് ബൈബിളിലെ മറ്റു തെളിവുകളും കാണാം:

1. ഒന്നാം ദിവസം: (ഉല്പ, 1:5). ഒന്നാം ദിവസം എന്നത് സൃഷ്ടിയുടെ ഏഴ് ദിവസങ്ങളിൽ ഒന്നാണ്; അതുകൊണ്ട്, ഒന്ന് ഒന്നല്ല; ഐക്യത്തിൽ ഒന്നാണത്രേ! ബെസ്റ്റ് വ്യാഖ്യാനം, ഉപ്പിലിട്ട് വെക്കാൻ കൊള്ളാം.

ഏഴു ദിവസങ്ങളിൽ ഒന്ന് എന്നൊരു പ്രയോഗം ബൈബിളിൽ ഇല്ല. ഒരു വാദത്തിനുവേണ്ടി ഉണ്ടെന്ന് സമ്മതിച്ചാലും; ഒന്നിന് എങ്ങനെയാണ് ബഹുത്വം വരുന്നത്? ഏഴെന്ന ബഹുത്വത്തിൽ നിന്ന് ഒന്നിനെ അഥവാ, ഒരു ദിവസത്തെ സൃഷ്ടി വേർപെടുത്തി കാണിക്കുകയല്ലേ ചെയ്യുന്നത്? അതായത്, ഏഴുദിവസത്തെയും ചേർത്തല്ല ഒന്നാം ദിവസം എന്നു അവിടെ പറയുന്നത്; സൃഷ്ടിയുടെ ആദ്യത്തെ ദിവസത്തെ മാത്രമാണ്. ആ ഒരു ദിവസം എങ്ങനെ ഐക്യത്തിൽ ഒന്നാകും? തിമൂർത്തികളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരു കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണെങ്കിൽ; അവൻ ഒന്നാം ക്ലാസ്സിൽ അല്ല; ഐക്യത്തിൽ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്തെന്നാൽ, ആ സ്കൂളിൽ അവൻ പത്താം ക്ലാസ്സുവരെ പഠിക്കാനുള്ളതാണ്. തന്മൂലം, പത്തിലൊന്നിലാണ് ഇപ്പോൾ പഠിക്കുന്നത്, അതുകൊണ്ട്, അവൻ ഐക്യത്തിൽ ഒന്നിലാണ് പഠിക്കുന്നത് എന്നല്ലേ പറയേണ്ടത്? എന്തൊരു ദുരന്ത വ്യാഖ്യാനമാണിത്. ആഴ്ചയിലെ ഒന്നാം ദിവസം ഐക്യത്തിൽ ഒരു ദിവസമാണെങ്കിൽ, മാസത്തിലെ ഒന്നാമത്തെ ആഴ്ച ഐക്യത്തിലോരു ആഴ്ചയും വർഷത്തിലെ ഒന്നാമത്തെ മാസം ഐക്യത്തിലൊരു മാസവും നൂറ്റാണ്ടിലെ ഒന്നാമത്തെ വർഷം ഐക്യത്തിലൊരു വർഷവും സഹസ്രാബ്ദത്തിലെ ഒന്നാമത്തെ നൂറ്റാണ്ട് ഐക്യത്തിലൊരു നൂറ്റാണ്ടുമാകണ്ടേ? എന്തൊരു വെളിവുകെട്ട വ്യാഖ്യാനമാണിത്. “സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം” എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്, സന്ധ്യയും ഉഷസ്സും ചേർന്ന ഐക്യത്തിലുള്ള ഒന്നാണെന്നാണ് ഒരു കൊടികെട്ടിയ ത്രിമൂർത്തി പണ്ഡിതൻ്റെ വ്യാഖ്യാനം. ഒരു ദിവസത്തിൽ സന്ധ്യയും ഉഷസ്സും മാത്രമല്ല ഉള്ളത്; 24 മണിക്കൂറും 1,440 മിനിറ്റും 86,400 സെക്കൻ്റുമുണ്ട്. പിന്നെ ഓരോദിവസവും കാറ്റും മഴയും മഞ്ഞും തണുപ്പും വെയിലും ചൂടും കൊടുങ്കാറ്റും പ്രളയുവുമൊക്കെ മാറിമാറി വരാറുണ്ട്. ഇതെല്ലാം ചേർന്ന ഐക്യത്തിൽ ഒന്നാണെന്ന് പറയാത്തതെന്താണ്?

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: ഐക്യത്തിൽ ഒന്ന് അല്ലെങ്കിൽ, സംയുക്തമയ ഐക്യം എന്ന പ്രയോഗത്തിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; ഒന്നിലധികം എന്നേ അർത്ഥമുള്ളൂ. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം, വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. അതിനാൽ, എഹാദ് എന്ന പദം ഐക്യത്തിൽ ഒന്നാണെന്ന് വചനവിരുദ്ധമായി വാദിച്ചുകൊണ്ട്, ദൈവം ത്രിത്വമാണെന്ന് പറയുന്നത് ഒരു ബാലിശമായ വാദം മാത്രമാണ്. ലോകത്തുള്ള എല്ലാ ബഹുദൈവ വിശ്വാസികൾക്കും ഈ വാദം ഉന്നയിക്കാവുന്നതാണ്. ഉദാഹരണത്തിന്, “നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്; എഹാദ് എന്ന പദം ഐക്യത്തിൽ ഒന്നാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണു” എന്നൊരു ഹൈന്ദവ സഹോദരൻ വാദിച്ചാൽ, ട്രിനിറ്റി അതെങ്ങനെ നിഷേധിക്കും? ആ വാദം തന്നെയല്ലേ നിങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? കഷ്ടം!

2. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ: (ഉല്പ, 2:11). പീശോൻ എന്ന നദി നാല് ശാഖകളിൽ ഒന്നാമത്തേതാണ്; അതുകൊണ്ട്, അത് ഐക്യത്തിൽ ഒന്നാണത്രേ!

ഏദെനിൽനിന്ന് പുറപ്പെടുന്ന ഒരു നദിയുടെ നാല് ശാഖകളിൽ ഒന്നിൻ്റെ കാര്യമാണ് പറയുന്നത്. അതായത്, ഒരു നദി നാലു ശാഖകളായി അഥവാ, നാല് നദികളായി പിരിഞ്ഞുപോകുന്നതിൽ ഒരു നദിയെക്കുറിച്ചാണ് പരാമർശം. നാലു നദിയെന്ന് പറഞ്ഞാൽ, നദികളിൽ ഒരു ബഹുത്വമുണ്ട്. ആ ബഹുത്വത്തിൽ നിന്ന് ഒന്നാമത്തെ നദിയായ പീശോൻ ഒഴുകി ഹവീലാദേശമൊക്കെയും ചുറ്റുന്നു എന്നു പറഞ്ഞാൽ, ആ ഒരു നദിക്കെങ്ങനാ ബഹുത്വമുണ്ടാകുന്നത്? അവിടെ പീശോനെന്ന ഒറ്റ നദിയെയാണ് ഒന്നാമത്തേത് എന്ന് പറയുന്നത്; ആ നദി എങ്ങനെ ഐക്യത്തിൽ ഒന്നാകും? ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത്, മനുഷ്യൻ്റെ യുക്തിയെയും ബുദ്ധിയെയും എങ്ങനെ ദുരുപദേശത്തിന് അടിമപ്പെടുത്താം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ത്രിമൂത്തി ദൈവശാസ്ത്ര വ്യഖ്യാനം.

3. വാരിയെല്ലുകളിൽ ഒന്ന്: (ഉല്പ, 2:21). ആദാമിൻ്റെ പല വാരിയെല്ലുകളിൽ ഒന്നാണ് ദൈവം എടുത്തത്. അതുകൊണ്ട്, ആ ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണത്രേ.

ആദാമിൻ്റെ ഒരു വാരിയെല്ലെടുത്താണ് ദൈവം ഹവ്വായെ സൃഷ്ടിച്ചത്. മനുഷ്യശരീരത്തിൽ 24 വാരിയെല്ലുകളാണുള്ളത്. അതിൽനിന്ന് ഒരെണ്ണം മാത്രമാണ് ദൈവം എടുത്തത്. അതായത്, 24-ലെന്ന ബഹുത്വത്തിൽ നിന്ന് ഒന്നെടുത്താൽ, ആ എടുത്ത ഒന്നിന് എങ്ങനെ ബഹുത്വമുണ്ടാകും? 24-ൽ നിന്ന് രണ്ടോ, മൂന്നോ, പത്തോ ദൈവം എടുത്തില്ല; ഒന്ന് മാത്രമാണ് എടുത്തത്. ആ ഒന്ന് ഐക്യത്തിൽ ഒന്നാകുമോ? സാത്താനെപ്പോലും ലജ്ജിപ്പിക്കുന്ന ദുർവ്യാഖ്യാനമാണ് ത്രിമൂർത്തി ദൈവശാസ്ത്രത്തിലുള്ളത്.

4. അവർ ഏക ദേഹമായി തീരും: (ഉല്പ, 2:24). അവർ ഏകദേഹമായിത്തീരും എന്ന് പറഞ്ഞിരിക്കയാൽ; അവിടെപ്പറയുന്ന ഒന്ന് ഐക്യത്തിൽ ഒന്നാണത്രേ!

ആദാമും ഹവ്വായും ഒരു ദേഹമായിത്തീരും എന്നുപറഞ്ഞാൽ, രണ്ടു വ്യക്തികളുംകൂടി യഥാർത്ഥത്തിൽ ഒന്നായിത്തീരുമെന്നോ, ഒരു ശരീരമായി തീരുമെന്നോ, ഒരു വ്യക്തിയായി തീരുമെന്നോ, ഒരു മനുഷ്യനായി തീരുമെന്നോ ആണോ അതിനർത്ഥം? അല്ല. ‘ഏകദേഹം’ എന്നത് അവരുടെ ദാമ്പത്യത്തെ കുറിക്കുകയാണ്. ആദാമും ഹവ്വായും എന്ന വ്യക്തികളല്ല ഒന്നാകുന്നത്; അവരുടെ ദാമ്പത്യമാണ്. അഥവാ, ദാമ്പത്യമെന്ന സംവിധാനമാണ് അവിടെ ഏകദേഹം എന്നു വിവക്ഷിച്ചിരിക്കുന്നത്. ആദാമും ഹവ്വായും ഒരു ശരീരത്തിലായിരുന്നു എന്നു പഠിപ്പിക്കുന്നവരും, പുനരുത്ഥാനശേഷം ഭാര്യയും ഭർത്താവും ഒരു ശരീരത്തിലായിരിക്കും എന്നൊക്കെ പഠിപ്പിക്കുന്നവരുണ്ട്. ആ ഉപദേശം നിങ്ങളുടെ കയ്യിൽത്തന്നെ വെച്ചാൽ മതി. ഇനി, അവർ രണ്ടു വ്യക്തികൾ ചേർന്ന് അക്ഷരാർത്ഥത്തിൽ ഒന്നായിത്തീർന്നാലും ഒന്നിന് എങ്ങനെ ബഹുത്വം വരും; പിന്നെ ബഹുത്വമില്ലല്ലോ, ഏകം മാത്രമല്ലേയുള്ളു? ഇക്കാര്യം ദൈവത്തിൻ്റെ ക്രിസ്തു പറയുന്നുണ്ട്; അപ്പോൾ, ത്രിമൂർത്തികളുടെ ദൂർവ്യാഖ്യാനത്തിൻ്റെയും ദൂരുപദേശത്തിൻ്റെയും പൂച്ച് പുറത്തുചാടും.

5. ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു: (ഉല്പ, 11:6). ജനം ഒന്ന് ഭാഷയും ഒന്ന് എന്ന് പറഞ്ഞിരിക്കയാൽ ഒന്നിന് ബഹുത്വമുണ്ടത്രേ!

ബാബേൽ ഗോപുരം നശിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ ദൈവം പറയുന്നതാണിത്. ജനം ഒന്നെന്നു പറഞ്ഞാൽ, ഒരു നേതാവിൻ്റെ കീഴിൽ അവർ ഐക്യത്തോടെ നില്ക്കുന്നുവെന്നാണ്. അവിടെ ‘ജനം’ എന്ന ബഹുത്വം പറഞ്ഞശേഷമാണ് ഒന്നെന്ന ഏകവചനം പറയുന്നത്. എന്നാൽ, അവിടെ പലരായ ജനമെല്ലാം ചേർന്ന് ഒരു മനുഷ്യനാകുകയോ, ഒരു വ്യക്തിയാകുകയോ ചെയ്തിട്ടില്ല; പലരായ അവരുടെ ഏക കൂട്ടായ്മയെ അഥവാ, ഐക്യത്തെയാണ് ഒന്നെന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒന്നെന്ന് പറയുമ്പോൾത്തന്നെയും അവർ തികച്ചും വ്യത്യസ്തരായ പല മനുഷ്യരാണ്; അല്ലാതെ, ഒരു മനുഷ്യനിലുള്ള പല വ്യക്തികളല്ല. അതുപോലെയാണോ, നിങ്ങൾ ത്രിത്വത്തെ നിർവ്വചിക്കുന്നത്? സമനിത്യരും വ്യത്യസ്തരുമെന്ന് നിങ്ങൾ പറയുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും മൂവരും പൂർണ്ണ ദൈവമാണ്. മൂന്ന് പൂർണ്ണദൈവം ഐക്യത്തിൽ ഒരു ദൈവമാകുന്ന കഥയാണ് നിങ്ങൾ പറയുന്നത്. എന്നാൽ ജനം ഒന്നെന്ന് പറയുമ്പോൾ അഥവാ, പലരായ മനുഷ്യർ ഒന്നെന്ന് അവിടെ പറയുമ്പോൾ, അവർ ഒരു മനുഷ്യൻ ആകുകയല്ല ചെയ്യുന്നത്; അവരുടെ കൂട്ടായ്മ അഥവാ, ഐക്യത്തെ മാത്രമാണ് ഒന്നെന്ന് പറയുന്നത്. അല്ലാതെ, ബാബേലിലെ എല്ലാ മനുഷ്യരെയും ചേർത്ത് ഐക്യത്തിൽ ഒരു മനുഷ്യനെന്നല്ല പറയുന്നത്. അടുത്തത്; ഭാഷ ഒന്നെന്നു പറഞ്ഞാൽ; എല്ലാവരും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നാണ്. ഇവിടെയും, ഒന്നിന് എവിടെയാണ് ബഹുത്വം? അല്പം കഴിഞ്ഞപ്പോൾ ഭാഷയും കലങ്ങി, ജനത്തിൻ്റെ ഒരുമയും കഴിഞ്ഞു; പിന്നെ, അവരെ ഒന്നെന്നു പറഞ്ഞിട്ടുമില്ല. ഐക്യത്തിൽ ഒന്നെന്ന ഒരു ഭാഷയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ സംസാരിക്കുന്നത്, മലയാളം എന്ന ഒരു ഭാഷയാണ്. അതിനെ ഐക്യത്തിലുള്ള ഒരു ഭാഷയെന്ന് ആരെങ്കിലും പറയുമോ? മൂന്നരക്കോടി ജനങ്ങൾ ഒരു ഭാഷ സംസാരിക്കുന്നതുകൊണ്ട് കേരളത്തിൽ ഐക്യത്തിൽ ഒരു മനുഷ്യനാണ് ഉള്ളതെന്ന് ആരെങ്കിലും പറയുമോ? ത്രിമൂർത്തികൾ പറയുമായിരിക്കും; അതാണല്ലോ നിങ്ങളുടെയും വ്യാഖ്യാന രീതി.

6. ഇരുവരും ഒരു ദേഹമായി തീരും. (മത്താ, 19:5). ഇരുവരും ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞിരിക്കയാൽ, ഒന്നിന് ബഹുത്വമുണ്ടത്രേ; സമ്മതിച്ചു. ഇനി, യേശു പറയുന്നത് കേൾക്കുക:

ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്താ, 19:4-5. ഒ.നോ: മർക്കൊ, 10:6-7). 5-ാം വാക്യത്തിൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നത്; വിവാഹബന്ധം അഥവാ, ദാമ്പത്യത്തെക്കുറിച്ചാണ്. വിവാഹത്തിനു മുമ്പുവരെ അപ്പനോടും അമ്മയോടും പറ്റിയിരുന്ന പുരുഷൻ വിവാഹശേഷം ഭാര്യയോടു പറ്റിച്ചേർന്ന് ശരീരവും മനസ്സുംകൊണ്ട് ദാമ്പത്യത്തിൽ മാത്രമാണവർ ഒന്നാകുന്നത്. അതും ശാശ്വതമായ ഒന്നല്ല; അവർ തമ്മിൽ പിരിഞ്ഞാൽ പിന്നെ ഒന്നല്ല; രണ്ടാണ്. കൂടാതെ, അവർ വിവാഹബന്ധത്തിൽ ഒന്നാണെന്നു പറഞ്ഞാലും; ബുദ്ധിയിലോ, ശക്തിയിലോ, നിറത്തിലോ, ഗുണത്തിലോ തുല്യതയില്ലാത്ത രണ്ടു വ്യത്യസ്ത വ്യക്തികൾ തന്നെയാണ്. അർത്ഥാൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാലും, ഇരുവർ അഥവാ, രണ്ട് വ്യക്തികൾ അല്ലെങ്കിൽ, രണ്ട് മനുഷ്യർ യഥാർത്ഥത്തിൽ ഒന്നാകുന്നില്ല; അവരുടെ ദാമ്പത്യ ജീവിതം മാത്രമാണ് ഒരു ദേഹമാത്തീരും എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഉപേക്ഷണപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. (മത്താ, 19:7). അതായത്, രണ്ടു മനുഷ്യരുടെ ദാമ്പത്യമെന്ന ഏക സംവിധാനത്തെയാണ് ഏക ദേഹം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ, ദൈവം ഒരു സംവിധാനമല്ല സൽഗുണപുർണ്ണനായ ഒരു സത്തയാണ്.

എന്നാൽ, ശ്രദ്ധേയമാ കാര്യം അതൊന്നുമല്ല. ഏകനായ ദൈവത്തെ ത്രിമൂർത്തികൾ ഐക്യത്തിൽ ഏകനാക്കിയത് ക്രിസ്തുവിനെ സ്രഷ്ടാവായ ദൈവം ആക്കാനാണ്. അതിനാണ്, ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന വിഭിന്ന വ്യക്തികളാണെന്ന വ്യാജവും ട്രിനിറ്റി പടച്ചുണ്ടാക്കിയത്. എന്നാൽ, അതിൻ്റെ 4-ാം വാക്യം ഇപ്രകാരമാണ്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” ഈ വാക്യത്തോടുള്ള ബന്ധത്തിൽ ക്രിസ്തു പറയുന്ന മൂന്നുകാര്യങ്ങൾ വ്യക്തമാക്കാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നുപേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, യഹോവയായ ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ, ദൈവം ഐക്യത്തിൽ ഒന്നായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he) എന്ന് പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we) എന്ന് പറയുമായിരുന്നില്ലേ? അതാണ് ഭാഷ. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടാല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. അതായത്, ദൈവം ഏകനല്ല; ഐക്യത്തിൽ ഏകനാണെന്ന ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെയും ദുരുപദേശത്തെയും ദൈവപുത്രനായ ക്രിസ്തുതന്നെ തേച്ചൊട്ടിച്ചുകളഞ്ഞു. ത്രിമൂർത്തികൾക്ക് സന്തോഷമായില്ലേ!

ഒന്നിനെ കുറിക്കുന്ന എബ്രായ പദമായ എഹാദ് (ehad) 952 പ്രാവശ്യവും, ഗ്രീക്കുപദമായ ഹെയ്സ് (heis) 272 പ്രാവശ്യവുമുണ്ട്. ത്രിമൂർത്തികൾ എടുത്തിരിക്കുന്ന ഉദാഹരണങ്ങൾ അല്ലാതെ, ‘ഒന്നിനെ’ കുറിക്കുന്ന വേറെയും വാക്യങ്ങളുണ്ടല്ലോ, അതുംകൂടി പരിശോധിച്ചു കഴിയുമ്പോൾ പണ്ഡിതന്മാരുടെ ത്രിത്വവഞ്ചന പൊളിഞ്ഞടുങ്ങുന്നത് കാണാം:

1. ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു: ഒരുത്തിക്കു (എഹാദ്) ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ: (ഉല്പ, 4:19). ആദായെന്നു പറയുന്നവൾ ഒരുത്തി അഥവാ, എഹാദ് ആണെന്ന് ബൈബിൾ പറയുന്നു. ട്രിനിറ്റിയുടെ ഭാഷയിൽ അവൾക്കും ബഹുത്വമുണ്ട്. അതായത്, ആദ്യത്തെ ഭാര്യ ഐക്യത്തിൽ ഒരുവൾ അഥവാ, ബഹുത്വമുള്ളവളും അടുത്ത ഭാര്യ ഏകയും. അപ്പോൾ ശരിക്കും ലാമെക്ക് എത്ര ഭാര്യമാരെയാണ് എടുത്തത്? രണ്ടു ഭാര്യമാരെന്ന് എഴുതിപ്പിച്ച ദൈവാത്മാവിന് തെറ്റുപറ്റിയോ?

2. ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുത്തുന്നു (എഹാദ്) പേലെഗ് എന്നു പേർ; സഹോദരന്നു യൊക്താൻ എന്നു പേർ: (ഉല്പ, 10:25). ഇതിൽ പേലെഗ് എഹാദ് അഥവാ, ഐക്യത്തിൽ ഒരുവനാണ്. അപ്പോൾ ഏബെരിനു ശരിക്കും എത്ര മക്കളുണ്ട്? രണ്ട് പുത്രന്മാരെന്ന് ബൈബിൾ പറയുന്നത് തെറ്റാണോ?

3. ഭൂമിയിൽ ഒക്കെയും ഒരേ (എഹാദ്) ഭാഷയും ഒരേ (എഹാദ്) വാക്കും ആയിരുന്നു: (ഉല്പ, 11:1).  ജലപ്രളയത്തിനു ശേഷം ബാബേലിൽ ദൈവം ഭാഷ കലക്കുന്നതുവരെ ഒരേ ഭാഷയും വാക്കുമാണ് അവർ സംസാരിച്ചിരുന്നതെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നു. നിങ്ങൾ പറയുന്നു; ഒന്ന് ഒന്നല്ല; ഒന്നിന് ബഹുത്വമുണ്ട്. അപ്പോൾ, അവർ പലഭാഷകൾ സംസാരിച്ചിരിക്കണം. അതിനർത്ഥം, മോശെ എഴുതിവെച്ചിരിക്കുന്നത് തെറ്റാണെന്നല്ലേ?

4. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു (എഹാദ്) കുറുങ്കാട്ടിൻ തണലിൽ ഇട്ടു: (ഉല്പ, 21:15). ഹാഗാർ തൻ്റെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കാര്യമാണ് പറയുന്നത്. ഒരു അഥവാ, എഹാദ് കുറ്റിക്കാടെന്ന് ബൈബിൾ പറയുന്നു. ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണെങ്കിൽ,, ഒന്നിലധികം കുറ്റിക്കാടായി. ഒരു കുഞ്ഞിനെ ഒന്നിലധികം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ എങ്ങനെ കഴിയും?

5. അപ്പോൾ ദൈവം: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു (എഹാദ്) മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു: (ഉല്പ, 22:2). അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കാൻ ശ്രമിച്ചതു മോരിയയിലെ ഒരു മലയിലാണ്. അവിടെത്തന്നെയാണ് ശലോമോൻ ദൈവാലയം പണിതതും: (2ദിന, 3:1). ത്രിമൂർത്തികളുടെ ഭാഷയിൽ എഹാദിന് ബഹുത്വമുണ്ട്. അപ്പോൾ, യാഗംകഴിച്ചത് ഒന്നിലധികം മലകളിലാണോ? ശലോമോൻ ദൈവാലയം പണികഴിപ്പിച്ചത് ഒന്നിലധികം മലകളിലാണോ? ദുരപദേശമാണെങ്കിലും, പറയുന്ന കാര്യങ്ങൾക്ക് ഒരു ചേർച്ചവേണ്ടേ?

6. ഞങ്ങൾ ഒരു (എഹാദ്) അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ (എഹാദ്) ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു: (ഉല്പ, 42:32). മിസ്രയീമിലെ മന്ത്രി തങ്ങളുടെ സഹോദരനാണെന്നറിയാതെ, യാക്കോബിൻ്റെ മറ്റു മക്കൾ യോസേഫിനോട് പറയുന്ന കാര്യമാണിത്. “ഞങ്ങൾ ഒരു അപ്പൻ്റെ മക്കൾ.” ഒന്നിന് ബഹുത്വമുണ്ടെങ്കിൽ, യാക്കോബിനും ബഹുത്വമുണ്ട്. അല്ലയോ ത്രിത്വപണ്ഡിതന്മാരെ നിങ്ങളോടൊന്നു ചോദിച്ചോട്ടെ; ഗോത്രപിതാക്കന്മാർക്ക് എത്ര അപ്പന്മാരുണ്ട്? ഈ വെളിവില്ലാത്ത വ്യാഖ്യാനം യെഹൂദന്മാർ കേൾക്കണ്ട. അടുത്തഭാഗത്ത് പറയുന്നത്; “ഒരുത്തൻ ഇപ്പോൾ ഇല്ല.” ഇവിടെപ്പറയുന്ന ഒരുത്തൻ യോസേഫാണ്. എഹാദിന് ബഹുത്വമുണ്ടെങ്കിൽ, അപ്പനായ യാക്കോബ് മാത്രമല്ല; ഇളയമകനായ യോസേഫും ഐക്യത്തിൽ ഒരുവനാണ്. അടിമുടി ദുരുപദേശത്തിൽ മുങ്ങിയവർക്കല്ലാതെ, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന് പറയാൻ കഴിയില്ല.

6. നമുക്കെല്ലാവർക്കും ഒരു (എഹാദ്) പിതാവല്ലോ ഉള്ളതു; ഒരു (എഹാദ്) ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു? (മലാ, 2:10). നമുക്കെല്ലാവർക്കും ഒരു പിതാവും ഒരു ദൈവവുമാണ് ഉള്ളതെന്ന് മലാഖി പറയുന്നു. ‘ഒരു ദൈവം’ എന്നു പറഞ്ഞാൽ; ഒന്നിനു ബഹുത്വമുണ്ട്, അതിനാൽ ദൈവത്തിൽ ഒന്നിലധികം വ്യക്തികളുണ്ടെന്ന് നിങ്ങൾ പറയും. “ഒരു പിതാവു” എന്നു പറയുമ്പോൾ, ഒന്നിനു ബഹുത്വം വരില്ലേ? അപ്പോൾ, ത്രിമൂർത്തികൾക്ക് ഒന്നിലധികം അപ്പന്മാരുണ്ടോ?

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും, ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമാണ് ഉപായിയായ സർപ്പം നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. അതിനാൽ, ദൈവം ഏകനാണ്, ഒരുവനാണ് എന്നൊന്നും പറഞ്ഞാൽ ത്രിമൂർത്തികൾ ആരും വിശ്വസിക്കില്ല. അതിൻ്റെ കാരണം എന്താണെന്നു ചോദിച്ചാൽ; ത്രിത്വവിശ്വാസം ഉപായിയായ സർപ്പത്തിൽ നിന്നുള്ള ഉപദേശമാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിലുണ്ട്: “ഐക്യത്തിലുള്ള ഒന്നു അല്ലെങ്കിൽ, ബഹുത്യമുള്ള ഏകത്വം” എന്ന് ട്രിനിറ്റി അവകാശപ്പെടുന്ന പദം “എഹാദ്” (אֶחָד – ehad) ആണ്. “എണ്ണൽ സംഖ്യകളിൽ ആദ്യത്തേതു” അല്ലെങ്കിൽ, ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” (ehad) എന്ന പദത്തിന് ബഹുത്വമില്ല; ഉണ്ടാകാൻ പാടില്ല. [കാണുക: BLB]. എന്നാൽ “എഹാദ്” എന്ന പദത്തിൻ്റെ ഏകദേശം അതേ ഉച്ചാരണമുള്ള “യഹാദ്” (יַחַד – yahad) എന്ന മറ്റൊരു പദമുണ്ട്. “യഹാദ്” (yahad) എന്ന പദത്തിന് “ഒന്നെന്ന” (One) അർത്ഥമല്ല; ഇംഗ്ലീഷിലെ “Together” ആണ്: [കാണുക: BLB]. “ഒന്നിച്ചു, ഒരുമിച്ചു, ഒത്തൊരുമിച്ചു, യോജിച്ചു” എന്നൊക്കെയാണ് അതിൻ്റെ അർത്ഥം. സത്യവേദപുസ്തകത്തിൽ അതിനെ, “ഒന്നിച്ചു” (ഉല്പ, 13:6), “ചേർന്നു” (പുറ, 26:24), “ഒരുപോലെ” (ആവ, 12:22), “കൂടിക്കലർന്ന” (ആവ, 22:11), “കുടിയ അഥവാ ഒന്നിച്ചുകൂടിയ” (ആവ, 33:5), “യോജിച്ചു” (യോശു, 9:2), “ഒരുമിച്ചുകൂടി” (ന്യായാ, 6:33) എന്നിങ്ങനെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതാണ്, ട്രിനിറ്റി പറയുന്ന “ബഹുത്വമുള്ള ഏകത്വം” അല്ലെങ്കിൽ, “ഐക്യത്തിലുള്ള ഒന്നു.” അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ; ദൈവത്തെ കുറിക്കാൻ “യഹാദ്” (yahad) ബൈബിളിൽ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടുമില്ല; ദൈവത്തെ മൂന്നു വാക്യങ്ങളിൽ മാത്രം പറഞ്ഞിരിക്കുന്ന “എഹാദിനു” (ehad) ബഹുത്വവുമില്ല. ഈ എബ്രായ പദങ്ങൾ തമ്മിൽ മാറിപ്പോയത് അബദ്ധത്തിൽ ആണെന്ന് ആരും കരുതരുത്. ഏകദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം രചിച്ച കുടിലതന്ത്രത്തിൻ്റെ ഫലമാണ്. ബൈബിൾ വായിക്കാതെയും പഠിക്കാതെയും, നിഖ്യാവിശ്വാസപ്രമാണവും ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രവും വിശ്വസിക്കുന്നവരെല്ലാം ലവൻ്റെ അടിമകളാണ്.

ഇനി, പുതിയനിയമത്തിൽ നോക്കാം:

1. അവർ ഭക്ഷിക്കുമ്പോൾ അവൻ: “നിങ്ങളിൽ ഒരുവൻ (ഹെയ്സ്) എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു: (മത്താ, 26:21. ഒ.നോ: ലൂക്കോ, 22:47). 👉 ഒരുവൻ കാണിച്ചു കൊടുക്കുമെന്നാണ് യേശു പറഞ്ഞത്. ഒന്ന് അഥവാ, ഹെയ്സ് (heis) ഐക്യത്തിൽ ഒന്നാണെങ്കിൽ, എത്രപേർ യേശുവിനെ കാണിച്ചുകൊടുത്തിരിക്കും? അപ്പൊസ്തലന്മാർ എല്ലാവരും കൂടിയാണോ ക്രിസ്തുവിനെ കാണിച്ചുകൊടുത്തത്?

2. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ (ഹെയ്സ്) കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു: (മത്താ, 26:51). പത്രൊസാണ് വാളൂരി മഹാപുര്യോഹിതൻ്റെ ദാസനെ വെട്ടിയത്. ഇവിടെയും, ‘ഒരുവൻ’ ഐക്യത്തിൽ ഒരുവനാണെങ്കിൽ, ഒന്നിലധികം പത്രൊസുമാരായിരുന്നോ യേശുവിനെ വെട്ടിയത്? അതോ, പത്രൊസും മറ്റു ശിഷ്യന്മാരും ചേർന്നാണോ വെട്ടിയത്?

3. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ (ഹെയ്സ്)നിന്നു മനഷ്യജാതിയെ ഒക്കെയും ഉളവാക്കി: (പ്രവൃ, 17:26). ആദാമാണ് ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യൻ; ഭൂമിയിലെ ആദ്യസ്ത്രീയായ ഹവ്വാപോലും ആദമിൽ നിന്നാണ് ജനിച്ചത്: (ഉല്പ, 2:21,22; 1തിമൊ, 2:13,14). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരുത്തന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ട്. അപ്പോൾ, ഒരുത്തനിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായതെന്ന് പറയുന്ന ദൈവവചനം തെറ്റാണോ? ത്രിമൂർത്തികളുടെ ഭാഷയിൽ എത്രപേരിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായത്?

4. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ (ഹെയ്സ്) ഗർഭം ധരിച്ചു: (റോമ, 9:10). റിബെക്ക ഗർഭംധരിച്ചത് അവളുടെ ഭർത്താവായ യിസ്ഹാക്കെന്ന ഏകനാൽ ആണെന്ന് ബൈബിൾ പറയുന്നു. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെന്ന് നിങ്ങൾ പറയുന്നു. അപ്പോൾ, ഒന്നിലധികം ഭർത്താക്കന്മാരാലാണോ റിബെക്കാ ഗർഭം ധരിച്ചത്? എന്തൊരു ദുരന്തമാണ് നിങ്ങൾ!

5. ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ (ഹെയ്സ്) വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ: (1കൊരി, 9:24). ഗ്രീസിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഓട്ടക്കാരുടെ കൂട്ടത്തിൽ ഒരാൾക്കു മാത്രമേ ഒന്നാംസ്ഥാനം (വിരുതു) കിട്ടുകയുള്ളൂ. പണ്ഡിതന്മാർ പറയുന്നതുപോലെ ഒരുവനു ബഹുത്വമുണ്ടെങ്കിൽ, ഇവിടെ പൗലൊസ് പറയുന്ന ഒന്നിലധികംപേർ വിരുതു പ്രാപിക്കുന്ന ലോകമേതാണ്?

6. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ (ഹെയ്സ്) ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ: (ഗലാ, 4:22). അബ്രാഹാമിന് ദാസിയായ ഹാഗാറിൽ ജനിച്ച യിശ്മായേലിനെ ഒരുവൻ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരുവൻ ബഹുത്വമുള്ള വാക്കാണെങ്കിൽ, യിശ്മായേലിനെയും യിസ്ഹാക്കിനെയും ചേർത്ത് രണ്ടു പുത്രന്മാർ എന്നു പറഞ്ഞിരിക്കുന്നത് ബൈബിളിൻ്റെ അബദ്ധമാണോ? 

7. ലാസറോ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ (ഹെയ്സ്): (യോഹ, 12:2). ലാസർ ദ്വൈതമോ അതോ, ത്രിത്വമോ? പന്തിരുവരിൽ ഒരുവനായ (ഹെയ്സ്) ദിദിമൊസ്: (യോഹ, 20:24). ദിദിമൊസിനു ബഹുത്വമുണ്ടെങ്കിൽ പന്തിരുവരെന്ന പ്രയോഗം തെറ്റല്ലേ? ഏഴുവരിൽ ഒരുവനായ (ഹെയ്സ്) ഫിലിപ്പൊസ് (പ്രവൃ, 21:8). ഒരുവനായ ഫിലിപ്പൊസിനു ബഹുത്വമുണ്ടെങ്കിൽ, ഏഴുപേർ എന്നല്ലല്ലോ പറയേണ്ടത്, എട്ടെന്നോ, ഒമ്പതെന്നോ, നൂറെന്നോ അല്ലേ പറയേണ്ടത്? 

ത്രിത്വോപദേശം എന്നു പറയുന്ന നിങ്ങളുടെ അബദ്ധോപദേശത്തിനു നൂറുകണക്കിന് തെളിവ് നിരത്താൻ കഴിയും. വിസ്തര ഭയത്താൽ മറ്റൊരു ഭാഗത്തേക്കു കടക്കുന്നു. ‘ഏകൻ, ഒരുവൻ’ എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്ന എബ്രായഗ്രീക്കു പദങ്ങൾ ദൈവത്തോടും ക്രിസ്തുവിനോടും ചേർത്തു പറയുമ്പോൾ മാത്രമേ ബഹുത്വമുണ്ടാകു; അല്ലാത്തപ്പോൾ ഏകനാണെന്ന് പറഞ്ഞാലും രക്ഷയില്ല. തിരുവചനം നിങ്ങളെ തലങ്ങും വിലങ്ങും പെരുമാറും. തെളിവുകൾ കാണുക:

1. ഏക (ഹെയ്സ്) മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ (ഹെയ്സ്) അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19). ഇവിടെ, ആദാമിനും ബഹുത്വമുണ്ട്; ക്രിസ്തുവിനും ബഹുത്വമുണ്ട്. ആദാം ഐക്യത്തിൽ ഒരുവൻ ആയിരുന്നല്ലേ?  ക്രിസ്തുവെന്ന ഏകൻ്റെ അനുസരണത്താലാണ് അനേകർ നീതിമാന്മാരായിത്തീരുന്നതെന്ന് വചനം പറയുന്നു. ഹെയ്സ് ഐക്യത്തിൽ ഒന്നാണെന്ന നിങ്ങളുടെ വ്യാഖ്യാനപ്രകാരം, പലരുടെ അനുസരണത്താലാണ് അനേകർ നീതിമാന്മാരാകുന്നത്. അപ്പോൾ, നമ്മുടെ നീകരണത്തിൻ്റെ കാരകൻ ക്രിസ്തു മാത്രമല്ലെന്ന സാത്താന്യ ഉപദേശമല്ലേ നിങ്ങൾ വിശ്വസിക്കുന്നത്?

2. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ (ഹെയ്സ്) മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും: (2കൊരി, 5:14).  മനുഷ്യനായി വെളിപ്പെട്ട ക്രിസ്തു എന്ന ഏകൻ അഥവാ, ഹെയ്സ് മാത്രമാണ് മരിച്ചതെന്നാണ് ബൈബിൾ പറയുന്നത്. ഏകൻ ഐക്യത്തിൽ ഏകനാണെങ്കിൽ, മരിച്ച ക്രിസ്തുവിനും ബഹുത്വമുണ്ട്. ഏകദൈവവിശ്വാസികളുടെ പാപത്തിനായി ക്രിസ്തു എന്ന ഏകൻ മാത്രമാണ് മരിച്ചത്. അപ്പോൾ, ത്രിമൂർത്തികളുടെ പാപപരിഹാരാർത്ഥം എത്രപേർ മരിച്ചു? ലജ്ജയായ ദുരുപദേശത്തിൽ മാനം കൊള്ളുന്ന ത്രീമൂർത്തികൾ!

3. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക (ഹെയ്സ്) പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു: (2കൊരി, 11:2). ക്രിസ്തുവെന്ന ഏകപുരുനുമായാണ് സഭയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, നിർമ്മലകന്യകയായ സഭയ്ക്ക് ക്രിസ്തുവിനെക്കൂടാതെ ജാരന്മാരും ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളെ അന്ധം ത്രിമൂർത്തികളെന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ല.

4. ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏക (ഹെയ്സ്) ശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ: (എഫെ, 2:16). ക്രിസ്തുവിൻ്റെ ഏകശരീരത്തിലാണ് ക്രൂശിൽ പാപരിഹാരം വരുത്തിയത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, എത്ര ശരീരങ്ങളിലാണ് ദൈവത്തോട് നിരപ്പിച്ചത്? ത്രിമൂർത്തികൾക്കു വേണ്ടിയാണോ രണ്ട് കള്ളന്മാരും ക്രൂശിൽ മരിച്ചത്? നിങ്ങൾ ശരിക്കും അന്ധം ത്രിമൂർത്തികൾ തന്നെ!

5. നിങ്ങളെ വിളിച്ചപ്പോൾ ഏക (ഹെയ്സ്) പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (ഹെയ്സ്), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്): (എഫെ, 4:4). ക്രൈസ്തവസഭയുടെ പ്രത്യാശ, ശരീരം, ആത്മാവ്, കർത്താവ്, വിശ്വാസം, സ്നാനം, പിതാവായ ദൈവം ഇതൊക്കെ ഏകമാണ്. ഒന്നിനെ കുറിക്കുന്ന ഹെയ്സ് എന്ന പദത്തിനു ബഹുത്വമാണ്ടെന്ന് വ്യാജമായി വിശ്വസിക്കുന്ന നിങ്ങൾക്ക് ഒന്നിലധികം പ്രത്യാശയും ഒന്നിലധികം ശരീരവും ഒന്നിലധികം ആത്മാവും ഒന്നിലധികം കർത്താവും ഒന്നിലധികം വിശ്വാസവും ഒന്നിലധികം സ്നാനവും ഒന്നിലധികം പിതാവുമുണ്ടോ?ഏകസത്യദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ക്രിസ്തീയ വിശ്വാസത്തിനും പാലംവലിക്കുന്ന ഉപദേശമാണ് ട്രിനിറ്റി.

6. ദൈവം ഒരുവനല്ലോ (ഹെയ്സ്). ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ (ഹെയ്സ്): എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ: (1തിമൊ, 2:5). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം. ഈ വേദഭാഗത്ത് ദൈവത്തിനും ക്രിസ്തുവിനും ബഹുത്വമുണ്ട്. ‘ഒരുവൻ’ എന്ന പദത്തിനു ബഹുത്വമുണ്ടെന്ന് വ്യാജമായി വിശ്വാസികളെ പഠിപ്പിച്ചപ്പോൾ, ഇത്രവലിയ പണി ബൈബിളിലുണ്ടെന്ന് പ്രതീക്ഷിച്ചില്ലല്ലേ? സത്യത്തിൽ നിങ്ങൾ ക്രിസ്തുവിൻ്റെ അനുയായികളോ; എതിർക്രിസ്തുവിൻ്റെ അനുയായികളോ?

7. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ (ഹെയ്സ്) പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: (എബ്രാ, 2:11). ഒരുവനല്ലോ അഥവാ, ഹെയ്സ് അല്ലോ പിതാവ്. ത്രിമൂർത്തികളുടെ ഒരുവനായ പിതാവ് ഐക്യത്തിൽ ഒരുവനാണെങ്കിൽ, നിങ്ങൾക്ക് മൊത്തത്തിൽ എത്ര പിതാവുണ്ടെന്ന് പറയാമോ? പല അപ്പന്മാരുണ്ടെന്ന് പറയുന്നത് അഭിമാനമല്ല; അപമാനമാണെന്ന് തിരിച്ചറിയുക.

8. യേശുവോ പാപങ്ങൾക്കു വേണ്ടി ഏക(മിയ)യാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു: (എബ്രാ, 10:12). ഏകന് ബഹുത്വമുണ്ടെങ്കിൽ, യേശുക്രിസ്തു ഏകദേശം എത്രയാഗം കഴിച്ചിരിക്കും ത്രിത്വപണ്ഡിതന്മാരെ? ത്രിമൂർത്തി ബഹുദൈവ ഉപേശം പൈശാചികമാണെന്ന് നിങ്ങളുടെ ദുർവ്യാഖ്യാനവും ദുരുപദേശവം വ്യക്തമാക്കുന്നു.

എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശം രംഗപ്രവേശം ചെയ്യുമെന്ന് മുന്നറിഞ്ഞുകൊണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പെ, യഹോവയും പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും യെഹൂദാ ശാസ്ത്രിയും അപ്പൊസ്തലന്മാരും അതിന് ചെക്ക് (check) വെച്ചിരിക്കുന്ന അതിമനോഹരമായ കാഴ്ചകാണിക്കാം:

ഏറ്റവും ശക്തമായ ഒരു തെളിവ് തരാം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20:1; 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). പത്തുകല്പനകളിലെ പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ, അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ്. അഥവാ, യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിമുപ്പതോളം പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നിങ്ങനെ യഹോവതന്നെ ഒന്നാം കല്പന 25 പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ എഹാദ് ഐക്യത്തിൽ ഒന്ന് ആയിരുന്നെങ്കിൽ, യഹോവ ഒന്നാം കല്പനയിൽ ഞങ്ങൾ എന്ന ബഹുവചനം പറയാതെ, ഞാൻ എന്ന ഏകവചനം പറയുമായിരുന്നോ? അതായത്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശം ഉണ്ടാകുമെന്ന് മുന്നറിഞ്ഞ യഹോവ, 3,500 വർഷംമുമ്പെ അതിന് ചെക്ക് (check) വെച്ചിരിക്കയാണ്.

ബൈബിൾ പഠിപ്പിക്കുന്ന ദൈവം ഏകനല്ല; ത്രിത്വമാണെന്നു വരുത്തിത്തീർക്കാൻ, പണ്ഡിതന്മാർ വലിയ വഞ്ചനയാണ് വിശ്വാസികളോട് ചെയ്തിരിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തെക്കുറിക്കുന്ന പ്രധാനപദം ഏഹാദ് (ehad) ആണെന്നും എഹാദ് കേവലമായ ഒന്നല്ല; ഐക്യത്തിൽ ഒന്നാണ്. അതിനാൽ ദൈവം ഏകനല്ല; ഐക്യത്തിൽ ഏകനാണെന്നുമാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. അതിന് ഉപോൽബലകമായി അവർ പറയുന്നത്: കേവലമായ ഒന്നിനെ അഥവാ, ഒറ്റയെ (only) കുറിക്കുന്ന യാഹീദ് (yachiyd) എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ്. യാഹീദ് എന്ന പദം 12 പ്രാവശ്യമുണ്ട്. ഉദാ: (ഉല്പ, 22:2; 22:12; 22:16; ന്യായാ, 11:34). ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നാൽ അതിനു തുല്യമായ പദങ്ങൾ പഴയപുതിയനിയമങ്ങളിൽ ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. പണ്ഡിതന്മാരുടെ ആ വഞ്ചനയാണ് ഇനി കാണിക്കാൻ പോകുന്നത്: ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം എഹാദ് അല്ല; എഹാദ് എന്ന പദം ഐക്യത്തിൽ ഏകനുമല്ല; അത് ട്രിനിറ്റിയുടെ വ്യാജവാദമാണ്. മുകളിൽ നാമത് കണ്ടതാണ്. ഇനിയും പ്രധാനപ്പെട്ട തെളിവുകൾ കാണാം:

എഹാദ് ദൈവത്തോട് ചേർത്ത് ആകെ മൂന്നിടത്താണ് പറഞ്ഞിരിക്കുന്നത്. അതിൽ, ഒരു ദൈവം അഥവാ, ഏൽ എഹാദ് (El ehad) എന്ന പൂർണ്ണപ്രയോഗം ഉള്ളത് ഒരു വാക്യത്തിൽ മാത്രമാണ്. എന്നാൽ, അതേവാക്യത്തിൽ തന്നെ, ഒരു പിതാവ് അഥവാ, അബ് എഹാദ് (Ab ehad) എന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു വാക്യം പരിശോധിച്ചാൽത്തന്നെ ട്രിനിറ്റിയുടെ വഞ്ചന വെളിപ്പെട്ടുവരും: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ (Ab ehad) ഉള്ളത്; ഒരു ദൈവം (El ehad) തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്. (മലാ, 2:10). ഇതാണ് ആ വേദഭാഗം. ഇവിടെ ഒരു ദൈവം എന്ന് പറയുന്നതും ഒരു പിതാവെന്ന് പറയുന്നതും എഹാദ് എന്ന പദം കൊണ്ടാണ്. അഥവാ, അബ് എഹാദ് എന്നും ഏൽ എഹാദ് എന്നുമാണ് പറയുന്നത്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം പോലെ, ദൈവം ഐക്യത്തിൽ ഏകനാണെങ്കിൽ, അഥവാ, ദൈവം മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവും ഐക്യത്തിൽ ഏകനാണ്. അഥവാ, പിതാവും മൂന്ന് വ്യക്തിയാണ്. ദൈവം ഐക്യത്തിൽ ഏകനാണെന്ന് വാദിച്ചാൽ, ദൈവത്തിലെ മൂവരിൽ ഒരു വ്യക്തിയെന്ന് പറയുന്ന പിതാവും ഐക്യത്തിൽ ഏകനാണെന്ന് സമ്മതിക്കണം. അതായത്, തങ്ങൾക്ക് പല പിതാക്കന്മാർ അല്ലെങ്കിൽ, പല അപ്പന്മാരുണ്ടെന്ന് സമ്മതിക്കണം. എന്തൊരു ദുരന്തമാണ് ട്രിനിറ്റി. അതായത്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന് പഴയനിയമത്തിലെ അവസാനത്തെ മശീഹയായ മലാഖി പ്രവാചകനും 2,400 വർഷംമുമ്പെ ചെക്ക് (check) വെച്ചിരിക്കയാണ്.

അടുത്ത രണ്ട് വാക്യങ്ങളിൽ, ദൈവം ഏകൻ എന്നല്ല; യഹോവ ഏകൻ അഥവാ, യഹോവ എഹാദ് (Yehova ehad) എന്നാണ്. അതിൽ, ഒന്നാമത്തെ വാക്യം ഷ്മാ പ്രഖ്യാപനമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). രണ്ടാമത്തെ വാക്യം: യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9). ഈ രണ്ട് വേദഭാഗത്തുമുള്ളത്, യഹോവ എഹാദ് (Yehova ehad) എന്നാണ്. യഹോവ ദൈവം തന്നെയാണ്; ആർക്കുമത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും, യഹോവ ദൈവത്തിൻ്റെ പേരാകയാൽ, എഹാദിന് ബഹുത്വമുണ്ടെന്ന് പറഞ്ഞാൽ, ഒന്നിലധികം യഹോവമാർ ഉണ്ടെന്നും അതിനർത്ഥം വരും. എന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും പറയുന്ന അനേകം വാക്യങ്ങളുണ്ട്. പത്ത് വാക്യങ്ങൾ തെളിവായിത്തരാം: 1. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു: (2രാജാ, 19:5). 2. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം: (2രാജാ, 19:19). 3. നീ, നീ മാത്രം (alone) യഹോവ ആകുന്നു: (നെഹെ, 9:6). 4. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ: (സങ്കീ, 83:18). 5. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു: (യെശ, 37:16). 6. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ: (യെശ, 37:20). 7. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else): (യെശ, 45:5). 8. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else): (യെശ, 45:6). 9. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else): (യെശ, 45:18). 10. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else, യോവേ, 2:27). യഹോവ ഒരുത്തൻ മാത്രമാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന് പഴയനിയമത്തിലെ മശീഹമാരും 2,500 വർഷംമുമ്പ് ചെക്ക് (check) വെച്ചിരിക്കയാണ്.

മറ്റൊരു തെളിവ് തരാം: എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തെ, ക്രിസ്തുവും ഒരു യെഹൂദാ ശാസ്ത്രിയും കൂടി ഖണ്ഡിക്കുന്നതായി പുതിയനിയമത്തിൽ കാണാം. ദൈപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമെണെന്ന മുഖ്യ കല്പനയാണ്: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഈ വേദഭാഗത്ത് ഒന്നിനെ കുറിക്കുന്ന ഹെയ്സ് (heis) ആണ് ഉപയോഗിച്ചിരിക്കുന്നത്. യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് ക്രിസ്തു മറുപടി കൊടുത്തത്. പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; അവൻ അല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ദൈവം ഐക്യത്തിൽ ഒന്നാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഏകനാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത്. ട്രിനിറ്റി പഠിപ്പിക്കുംപോലെ, എഹാദും ഹെയ്സും ഐക്യത്തിൽ ഒന്നായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം ഐക്യത്തിൽ ഒന്നായിരുന്നെങ്കിൽ, ദൈവം ഏകനാണെന്ന് പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞ ശാസ്ത്രിയെ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ? ഷ്മാ പ്രാർത്ഥനയിൽ, പഴയനിയമത്തിൽ എഹാദും പുതിയ നിയമത്തിൽ ഹെയ്സും ആണ്. എഹാദും ഹെയ്സും ഐക്യത്തിൽ ഒന്നാണെന്ന് പഠിപ്പിക്കുന്ന ട്രിനിറ്റിയുടെ ദുരുപദേശത്തിന് 2,000 വർഷംമുമ്പെ ക്രിസ്തുവും ശാസ്ത്രിയും ഒരുപോലെ ചെക്ക് (check) വെച്ചിരിക്കയാണ്.

മറ്റൊരു ശക്തമായ മറ്റൊരു തെളിവ് തരാം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, Pater ton monon alethinon theon ആണ്. ഇംഗ്ലീഷിൽ, Father, the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഈ വാക്യത്തിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ഇവിടെ ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റൊരു സത്യദൈവം ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് വന്നാൽ; പുത്രൻ പറഞ്ഞത് വ്യാജമാണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന്, 2,000 വർഷംമുമ്പെ ദൈവപുത്രനായ യേശു പഴയനിയമത്തിലെ യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട് നല്ല കിടുക്കൻ ചെക്കാണ് (check) വെച്ചിരിക്കുന്നത്. പുത്രനെ വിശ്വസിക്കാത്തവന് നിത്യജീവൻ കിട്ടില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും. (യോഹ, 3:36).

“ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ഏകദൈവം എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കിയവനാണ് ദൈവം. (പ്രവൃ, 2:23-24,36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം ആയിമാറും. കർത്താവ് അഥവാ, കുറിയോസ് എന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിലോ, ദൈവപുത്രനും ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ ഒരിക്കലും പറയുമായിരുന്നില്ല. എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന്, 1950 വർഷംമുമ്പെ ജാതികളുടെ അപ്പൊസ്തലനായ പൗലൊസും ചെക്ക് ((check) വെച്ചിരിക്കയാണ്.

മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവം ത്രിത്വമാകുമോ?

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

ഏകനെ കുറിക്കുന ഏഖാദ് എന്ന പദം ബഹുത്വത്തിൽ എകത്വമാണ് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നവർ, ചബാദ് (Chabad) റബ്ബി മോയിഷെ ന്യൂവിൻ്റെ (Rabbi Moishe New) വാക്കുകൾ കേൾക്കുക: ഏഹാദ് എന്ന പദം ഒറ്റയെ കുറിക്കുന്ന അഥവാ, ഖണ്ഡിതമായ ഒന്നിനെക്കുറിക്കുന്ന യാഹീദിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നു:

എഖാദ് (വിഡിയോ)

അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ❓

“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16)

ബൈബിൾ വെളിപ്പെടുത്തുന്ന അദ്യശ്യദൈവത്തെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. 1തിമൊഥെയൊസ് 6:16-ൻ്റെ സത്യവേദപുസ്തകം പരിഭാഷയിൽ: “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് കാണുന്നത്. എന്നാൽ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല” എന്നാണ്. ഇംഗ്ലീഷിൽ അതിനെ രണ്ട് വിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം: KJV-യിൽ: whom no man hath seen, nor can see എന്നും, NIV-യിൽ: whom no one has seen or can see എന്നും കാണുന്നു. ഇംഗ്ലീഷിലെ പല പരിഭാഷകളിലും ‘ആരുമൊരുനാളും കാണാത്തവൻ’ എന്നും (ഉദാ: AUV, BSB, CSB, EHV, EOB, ERV, ESV, ESVUK, EXB, FBV, GNT, GW, GWN, HCSB, ICB, ISV, MEV, NASB, NCB, NCV, NIRV, NIV, NIVUK, NOG, NRSVA, NRSVACE, NRSVCE, NRSVUE, OEB-cw, OEB-us, RAD’20, RHB), അതിനേക്കാളേറെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നും (ഉദാ: AB, ABPE, AFB, AKJV, ANT, ASV, ABP, BLB, BB, CB, CEV, CPDV, DBT, DRB, ERV, GB, GNT, HNT, KJV, LB, LET, LSV, LT, NET, NHEB, NJJV, NLT, SLT, TB, WBT, WEB, WNT, YLT) പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വാക്യത്തിൻ്റെ ശരിയായ പ്രയോഗം മറ്റു വചനഭാഗങ്ങളുമായി പരിശോധിക്കേണ്ടിയിരിക്കുന്നു. 

1. തിമൊഥെയൊസിൻ്റെ ഒന്നാം പുസ്തകം 6:16-ൻ്റെ രണ്ട് ഇണവാക്യങ്ങളാണ് യോഹന്നാൻ 1:18-ഉം 1യോഹന്നാൻ 4:12-ഉം. അവടെ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ വ്യക്തമായ രണ്ട് വാക്യങ്ങൾ ഉള്ളതിനാൽ, തിമൊഥെയൊസിലേത് പരിഭാഷാ പ്രശ്നമാണെന്ന് മനസ്സിലാക്കാം.

2. ‘അദൃശ്യദൈവം’ (invisible God) എന്ന പ്രയോഗം മൂന്നുപ്രാവശ്യം ബൈബിളിലുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യമായ അഥവാ, അഗോചരമായ എന്നു പറഞ്ഞാൽ; കാണാന്‍ വയ്യാത്ത, കാഴ്ചയില്‍പ്പെടാത്ത, ആരും ഒരുനാളും കാണാത്ത എന്നൊക്കെയാണ്. ദൈവം അദൃശ്യനാണെന്ന് പറഞ്ഞാൽ, ആർക്കും ദൃശ്യനല്ല; എല്ലാവർക്കും ഒരുപോലെ അദൃശ്യനാണെന്നാണർത്ഥം. ചിലർക്ക് അദൃശ്യനും മറ്റുചിലർക്ക് ദൃശ്യനുമാണെങ്കിൽ അഥവാ, മാനവർക്ക് (മനുഷ്യർ) അദൃശ്യനും വാനവർക്ക് (ദൂതന്മാർ) ദൃശ്യനുമാണെങ്കിൽ “ദൃശ്യാദൃശ്യനായ ദൈവം” (visible and invisible God) എന്നു പറയുമായിരുന്നു. ദൈവം സർവ്വവ്യാപി അഥവാ, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ആത്മാവാണ്. (യിരെ, 23:23,24; കൊലൊ, 1:15; യോഹ, 4:24). അതിനാൽ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല. 

3. ദൈവപ്രകൃതിയുടെ സവിശേഷതയെക്കുറിച്ചുള്ള പൗലൊസിൻ്റെ  ഒരു പ്രധാന പ്രയോഗമാണ് “അദൃശ്യദൈവം” എന്നത്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). തിമൊഥെയൊസിൻ്റെ ഒന്നാം ലേഖനം 6:16-ലാണ് “മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗമുള്ളത്. എന്നാൽ അതേ പുസ്തകം 1:17-ൽ ഇങ്ങനെയാണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” ഒന്നാമദ്ധ്യായത്തിൽ ”അദൃശ്യനായ ഏകദൈവം” എന്നെഴുതിയിട്ട്, ആറാമദ്ധ്യായത്തിൽ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന് പൗലൊസ് ഏഴുതുമെന്ന് വിശ്വസിക്കാൻ ഒരു ന്യായവുമില്ല. അദൃശ്യൻ എന്ന പദത്തിൻ്റെ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവൻ” എന്നത്. ആദ്യ അദ്ധ്യായത്തിൽ അദൃശ്യൻ എന്നെഴുതിയശേഷം അടുത്ത അദ്ധ്യായത്തിൽ “മനുഷ്യരാരും കാണാത്തവൻ” എന്നെഴുതിയാൽ, പൗലൊസിൻ്റെ ലേഖനം പൂർവ്വാപരവൈരുദ്ധ്യമാകും.

4. മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും: പൗലൊസവിടെ പറയുന്നത്; “മനുഷ്യർ ആരും കാണാത്തവൻ” എന്നുമാത്രമല്ല, ”കാണ്മാൻ കഴിയാത്തവനും” എന്നുകൂടി പറയുന്നുണ്ട്. അഥവാ, “മനുഷ്യർക്ക് ദൈവത്തെ മേലിലും കാണ്മാൻ കഴിയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ശരിയാകും? അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയും; മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. മനുഷ്യൻ ഭൂമിയിൽ പാപശരീരത്തിൽ വസിക്കുന്ന കാരണത്താലും, മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല എന്നുവന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വാസികൾക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36 ⁃⁃ മത്താ, 22:30; മർക്കൊ, 12:25). പുനരുത്ഥാനത്തിൽ മനുഷ്യർ ദൂതന്മാരോട് തുല്യരാകുമെങ്കിൽ, ദൂതന്മാർ കാണുന്ന ദൈവത്തെ മനുഷ്യർക്ക് കാണാൻ കഴിയേണ്ടതല്ലേ? അതിനാൽ പൗലൊസ് പറയുന്ന ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, ”ആരും ഒരുനാളും കാണാത്തവൻ” എന്നാണ് പൗലൊസിൻ്റെ കൃത്യമായ പരിഭാഷയെന്ന് മറ്റു വചനങ്ങളുടെ വെളിച്ചത്തിൽ അസന്ദിഗ്ധമായി തെളിയുന്നു.

5. ‘ആരും ഒരുനാളും കാണാത്തവൻ’ എന്ന പ്രയോഗം രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ‘അദൃശ്യദൈവം’ എന്ന പ്രയോഗം മൂന്നുപ്രാവശ്യവുമുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യദൈവം എന്നുപറഞ്ഞാലും ആരും ഒരുനാളും കാണാത്തവൻ (യോഹ, 1:18; 1യോഹ, 4:12) എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. 1തിമൊഥെയൊസ് 6:16-ലെ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗത്തിനെതിരെ ”അദൃശ്യൻ അഥവാ, ആരും ഒരുനാളും കാണാത്തവൻ” എന്ന അഞ്ചു വാക്യങ്ങൾ ഉണ്ട്. പുനരുത്ഥാനത്തിൽ വിശ്വാസികൾ ദൈവദൂതന്മാരോടു തുല്യരാകുമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ, പ്രധാനപ്പെട്ട മറ്റൊരു തെളിവുണ്ട്: പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം പിതാവിനോടു സദൃശന്മാരാകും എന്നാണ് യോഹന്നാൻ പറയുന്നത്: (1യോഹ, 3:2 ⁃⁃ 1യോഹ, 2:28). ദൂതതുല്യരും പിതാവിനോടു സദൃശന്മാരാകുന്നവരുമായ വിശ്വാസികൾക്ക് ദൈവത്തെ കാണ്മാൻ കഴിയാത്തതിനാൽ, ദൂതന്മാർക്കും ദൈവത്തെ അവൻ്റെ സാക്ഷാൽ പ്രകൃതിയിൽ കാണാൻ കഴിയില്ലെന്നത് വ്യക്തമാണ്. തന്മൂലം, ❛മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗം പരിഭാഷയിൽ വന്ന പിശകാണെന്നും; ❛ആരും ഒരുനാളും കാണാത്തവൻ❜ എന്നതാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും മനസ്സിലാക്കാം.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ: ➤❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟മാറ്റമില്ലാത്തവനും (മലാ, 3:6) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ➟ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്.❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു: (യിരെ, 23:24). ➟സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു: (സങ്കീ, 139:7-10). ➟സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും ദൈവം അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു: (1രാജാ, 8:27). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 17:28). ❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്ന് പറഞ്ഞാൽ; ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ➟സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. ➤❛അവരിൽ❜ (In them) അല്ല; ➤❛അവനിൽ❜ (In him) ആണ് നാം ജീവിക്കുന്നത്. ➟ദൈവം മൂന്ന് വ്യക്തിയായിരുങ്കിൽ, ➤❛അവനിൽ❜ എന്ന ❛ഏകവചനം❜ (Singular) അല്ല; ➤❛അവരിൽ❜ എന്ന ❛ബഹുവചനം❜ (Plural) പറയുമായിരുന്നു. ➟എന്നാൽ ചിലർക്ക് ദൈവം ഏകനല്ല; മൂന്നുപേരാണ്. ➟പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് നിങ്ങൾ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ❓ ➟മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ❓ ➟അതിൽ ഒരുത്തനാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ അവരുടെ ആപ്പീസ് പൂട്ടും. ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓ സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ മൂന്നു ദൈവത്തിലെ അല്ലെങ്കിൽ, മൂന്നു വ്യക്തികളിലെ ഒരു വ്യക്തിയാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; പലരുടെയും അതിവിശുദ്ധവിശ്വാസം തകർന്ന് തരിപ്പണമാകും. [കാണുക: മോണോതീയിസം]

ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് ആവർത്തിച്ച് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുമുണ്ട്: ➤മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ➤❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 ⁃⁃ വെളി, 4:2). ➟ക്രിസ്തു പറയുന്നു: ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.❞ (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). അതായത്, അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് ഭക്തന്മാർ കണ്ടത്: ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ ❛ദൈവത്തെ കണ്ടു❜ എന്ന് പറയാതെ, ദൈവം പ്രത്യക്ഷനായി എന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; ഉല്പ, 17:1), യിസ്ഹാക്ക് (ഉല്പ, 26:2; ഉല്പ, 26:24), യാക്കോബ് (ഉല്പ, 35:7; ഉല്പ, 35:9. ഒ.നോ: 48:3), മോശെ (പുറ, 3:16; പുറ, 6:3. ഒ.നോ: സംഖ്യാ, 12:8),  ബിലെയാം (സംഖ്യാ, 23:4; സംഖ്യാ, 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 1:7; 2ദിന, 7:12), യിരെമ്യാവ് (31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ദൂതന്മാരും മനുഷ്യരും കാണുന്നത്. തന്മൂലം, അദൃശ്യനായ ഏകദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയെയാണ് ❛ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമല്ല❜ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം.

എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം

☛ എബ്രായലേഖനത്തിൻ്റെ ആമുഖം വിസ്തരഭയത്താൽ ഇവിടെ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. ➟എബ്രായർ ആരാണെന്നറിയാതെ എബ്രായലേഖന വ്യാഖ്യാനം വായിക്കുന്നതിൽ അർത്ഥമില്ല. ➟ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആമുഖം വായിച്ചശേഷം വ്യാഖ്യാനം വായിക്കുക:
എബ്രായലേഖനം ആമുഖം

☛ എബ്രായലേഖനം ഒന്നാം അദ്ധ്യായത്തിൻ്റെ വിഭജനവും വിഷയവം:
📌വാക്യങ്ങൾ 𝟭–𝟰: ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്ന യേശുക്രിസ്തു.
📌വാക്യങ്ങൾ 𝟱–𝟵: ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ദൈവപുത്രനുമായ എബ്രായരും ദൂതന്മാരും തമ്മിലുള്ള താരതമ്യം.
📌വാക്യങ്ങൾ 𝟭𝟬–𝟭𝟮: സ്രഷ്ടാവായ ദൈവത്തിൻ്റെ അനശ്വരത്വവും സൃഷ്ടിയുടെ നശ്വരത്വവും.
📌വാക്യം 𝟭𝟯: വീണ്ടും വാഗ്ദത്തസന്തതിയും ദൂതന്മാരും തമ്മിലുള്ള താരതമ്യം. 
📌വാക്യം 𝟭𝟰: വാഗ്ദത്ത സന്തതിയായ എബ്രായർ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് തെളിയിക്കുന്നു.

എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം:
📌വാക്യങ്ങൾ 𝟭–𝟰: ➟ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്ന യേശുക്രിസ്തുവിനെ കുറിച്ചാണ്. ➟അതിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന രണ്ട് കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്:

എബ്രായർ 𝟭:𝟮
ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. (എബ്രാ, 1:2). ➟ഈ വാക്യത്തിൽ യേശു മുഖാന്തരം ലോകത്തെയും ഉണ്ടാക്കി എന്ന് പറഞ്ഞിരിക്കയാൽ, ➟യേശു സ്രഷ്ടാവാണെന്നും, ആദിമസൃഷ്ടി യേശു മുഖാന്തരമാണ് ഉണ്ടാക്കിയതെന്നും പലരും വിചാരിക്കുന്നു. ➟യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി 𝗕𝗖 𝟲-ൽ മറിയത്തിൻ്റെ ആദ്യജാതനായി ഉല്പാദിതമായവനും, പ്രവചനംപോലെ 𝗔𝗗 𝟮𝟵-ലാണ് അവൻ ദൈവപുത്രനായതെന്നും നാം ആമുഖത്തിൽ കണ്ടതാണ്. ➟അതിനാൽ അവന് ആദിമ സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാണ്. ➟അതിനാധാരമായ അനേകം തെളിവുകൾ വചനത്തിൽ കാണാം. ➟അതിൽ ഇളകാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതംപോലത്തെ രണ്ട് തെളിവുകൾ കാണിക്കാം:

𝗜. ഞാൻ ഒറ്റയ്ക്ക് ആകാശത്തെ വിരിച്ചു:
നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നുപറഞ്ഞാൽ, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟ഞാൻ ഒറ്റയ്ക്ക് (തനിയെ) സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟എബ്രായയിൽ ഒറ്റയ്ക്ക് എന്നർത്ഥമുള്ള 𝗯𝗮𝗱 ആണ്. ➟ഇംഗ്ലീഷിൽ 𝗮𝗹𝗼𝗻𝗲 ആണ്. ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. ➟പിതാവായ യഹോവയ്ക്കൊപ്പം യേശുവും ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് യഹോവ പറയുമായിരുന്നോ?  

𝗜𝗜. സൃഷ്ടിച്ചവൻ: 
☛ ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ➟ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➟സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 

𝟭. ക്രിസ്തു പഠിപ്പിച്ചത്: സൃഷ്ടിച്ച അവൻ (he which made) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➟സൃഷ്ടിച്ച അവൻ എന്ന ഏകവചനമല്ല, സൃഷ്ടിച്ച ഞങ്ങൾ (we which made/ we who made) എന്ന ബഹുവചനം പറയുമായിരുന്നു. 

𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം: ➟ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് അവരെ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? ➟കാരണം, പിതാവ് ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ്.

𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ➟ആദ്യത്തെപദം 𝗵𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 (ഹോ പൊയേസാസ്) ആണ്. ➟അതിൽ 𝗵𝗼 എന്നത്  𝗧𝗵𝗲 എന്ന നിശ്ചയോപപദം (Definite Article) ആണ്. ➟ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. ➟𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന്റെ അർത്ഥം: സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ (The Maker/Creator) എന്നാണ്. ➟ഈ പദം പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. ➟അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. ➟അടുത്തപദം 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 (എപ്പോയേസെൻ) ആണ്. ➟ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ➟പദത്തിൻ്റെ അർത്ഥം: അവൻ സൃഷ്ടിച്ചു (He Made) എന്നാണ്. ➟അതായത്, സൃഷ്ടിച്ചത് ഞങ്ങൾ (We) അല്ല; അവൻ (He) എന്ന ഏകനാണ്. ➟അതായത്, ഉത്തമപുരുഷനായ യേശു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് ആദിമസൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). ➟അതിനാൽ, ആദിമ സൃഷ്ടിയെക്കുറിച്ചല്ല എബ്രായലേഖകൻ പറയുന്നതെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

𝗜𝗜𝗜. പുത്രൻ മുഖാന്തരം ഉണ്ടാക്കിയ ലോകം ഏതാണ്?
☛ അത് മനസ്സിലാക്കാൻ എളുപ്പമാണ്. ➟𝟮-മതൽ 𝟰-വരെ വാക്യങ്ങളിൽ അഞ്ച് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. ➟അവയെല്ലാം അന്ത്യകാലത്ത് സംഭവിച്ചതാണ്:
𝟭. ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. ⁃⁃ ഇത് ആദിയിൽ അരുളിച്ചെയ്തതല്ല; ഈ അന്ത്യകാലത്ത് അരുളിച്ചെയ്തതാണ്.
𝟮. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു ⁃⁃ ഇതും അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണ്.
𝟯. അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി ⁃⁃ അതിനാൽ ഇതും ആദിമസൃഷ്ടിയെക്കുറിച്ചല്ല; അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയുള്ള പുതുസൃഷ്ടിയെക്കുറിച്ചും പുതുവാനഭൂമിയെക്കുറിച്ചുമാണെന്ന് മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18; യെശ, 66:22). ➟ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. ➟നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിവൂടെ അല്ലെങ്കിൽ അവൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി പൂർത്തിയാക്കിക്കഴിഞ്ഞു. ➟അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟യേശു മുഖാന്തരം (അവൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി) സൃഷ്ടിക്കപ്പെട്ട പുതിയ ആകാശവും പുതിയ ഭൂമിയും യോഹന്നാൻ കണ്ടതാണ്: (വെളി, 21:1).
𝟰. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും ⁃⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.
𝟱. അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. ⁃⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. ➟എബ്രായർ 𝟮-𝟰 വാക്യങ്ങളിൽ പറയുന്ന അഞ്ചുകാര്യങ്ങളും ആദിയിൽ സംഭവിച്ചതല്ല; അന്ത്യകാലത്ത് സംഭവിച്ചതാണ്. ➟ഇവിടെപ്പറയുന്ന അഞ്ച് കാര്യങ്ങളിൽ, നാല് കാര്യങ്ങളും അന്ത്യകാലത്ത് സംഭവിച്ചതാണെന്ന് അക്ഷരമറിയാവുന്ന ഏതൊരാൾക്കും മനസ്സിലാകും. ➟അപ്പോൾ, അതിൻ്റെ മധ്യത്തിൽ പറഞ്ഞിരിക്കുന്ന ഒരുകാര്യം മാത്രം ആദിയിലേക്ക് ചാടിപ്പോകുന്നത് എങ്ങനെയാണ്? ➟അതിനാൽ, എബ്രായലേഖകൻ പറയുന്നത് ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുനഃസൃഷ്ടിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

𝗜𝗩. സകലത്തേയും വഹിക്കുന്നവൻ:
☛ ഇനിയും മനസ്സിലാകാത്തവർക്ക് ഒരു തെളിവുകൂടി തരാം: ➟ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും (എബ്രാ, 1:2-3). ➟രണ്ടാം വാക്യത്തിൽ പുത്രൻ മുഖാന്തരം ലോകങ്ങളെയും (Worlds) ഉണ്ടാക്കി എന്ന് പറഞ്ഞശേഷം, ➟അടുത്തവാക്യത്തിൽ സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകന്നു എന്നാണ് പറയുന്നത്. ➟ഗ്രീക്കിൽ 𝗣𝗵𝗲𝗿𝗼𝗻 എന്ന പദത്തിന് മലയാളത്തിൽ വഹിക്കുന്നവൻ (upholding) എനാണ്. ➟ദൈവം ക്രിസ്തു മുഖാന്തരം പുതുവാനഭൂമിയ സൃഷ്ടിക്കുക മാത്രമല്ല, ➟സകലത്തെയും താങ്ങിനിർത്തുകയും (Sustains), ➟സംരക്ഷിക്കുകയും (Preserves), ➟നിയന്ത്രിക്കുകയും (Governs) ചെയ്യുന്നു എന്ന വലിയ സത്യമാണ് 𝗣𝗵𝗲𝗿𝗼𝗻 ⁃ 𝗨𝗽𝗵𝗼𝗹𝗱𝗶𝗻𝗴 എന്ന ഒരൊറ്റ വാക്കിലൂടെ വ്യക്തമാകുന്നത്. 

𝗩. ഒരു ചോദ്യം:
☛ ആദിമ സൃഷ്ടിയെയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിച്ചിരുന്നതെങ്കിൽ, ആദാം മുഖാന്തരം അതെങ്ങനെ പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായി? ➟പുത്രൻ വഹിച്ചിരുന്നത് (സംരക്ഷിച്ചിരുന്നത്) ആദിമസൃഷ്ടിയെ ആയിരുന്നെങ്കിൽ, പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയപാമ്പിന് ഹവ്വായെ ഉപായത്താൽ ചതിച്ചുകൊണ്ട് അതിനെ പാപപങ്കിലമാക്കാൻ കഴിയുമായിരുന്നോ? (2കൊരി, 11:3; വെളി, 12:9). ➟ഒരിക്കലുമില്ല. ➟ആദിമസൃഷ്ടി ആദാമിനെയാണ് ദൈവം ഏല്പിച്ചിരുന്നത്: (ഉല്പ, 1:26-28). ➟അവൻ അതിനെ പാപപങ്കിലമാക്കി. ➟ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായ ആകാശഭൂമികളെ, ➟ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരം പുതുക്കുന്നതാണ് വിഷയം. ➟അതിനാൽ, പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയശേഷം, ➟അവൻ മുഖാന്തരം സൃഷ്ടിക്കപ്പട്ട പുതുവാനഭൂമിയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (എബ്രാ, 2:14-15). ➟അതിനെ കളങ്കപ്പെടുത്താൻ ഇനി ഒരു സാത്താനും വരില്ല. ➟കാരണം, സാത്താൻ്റെ പണി തീർത്തിട്ടാണ് പുതുവാനഭൂമിയിൽ വാസം തുടങ്ങുന്നത്. ➟തന്മൂലം, എബ്രായരിൽ പറയുന്നത് ആദിമ സൃഷ്ടിയെക്കുറിച്ചല്ല; ➟ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടതും അവൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതുമായ പുതുവാനഭൂമികളുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18; യെശ, 66:22). ➟[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

എബ്രായർ 𝟭:𝟯  
അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും (എബ്രാ, 1:3). ➟ഈ വേദഭാഗത്ത്, സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ എന്ന് പറഞ്ഞിരിക്കയാൽ, ➟പുത്രൻ തൻ്റെ ശക്തിയുള്ള വചനത്താലാണ് സകലവും വഹിക്കുന്നതെന്നാണ് പലരും കരുതുന്നത്. ➟ഈ വാക്യത്തിൻ്റെ ആരംഭത്തിൽ കാണുന്ന അവൻ പുത്രനാണ്. ➟ഗ്രീക്കിൽ 𝗵𝗼𝘀 𝗼𝗻 എന്നാണ്. ➟𝗵𝗼𝘀 എന്നത് ഒരു 𝗥𝗲𝗹𝗮𝘁𝗶𝘃𝗲 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ്. ➟അത് രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന പുത്രനെയാണ് സൂചിപ്പിക്കുന്നത്. ➟𝗼𝗻 എന്നത് ഒരു പുല്ലിംഗ ക്രിയാപദം (Masculine Verb) ആണ്. ➟അർത്ഥം ആയിരിക്കുന്നവൻ” എന്നാണ്. ➟രണ്ടുംചേർത്ത് ഇംഗ്ലീഷിൽ 𝘄𝗵𝗼 𝗯𝗲𝗶𝗻𝗴 എന്നാണ്. ➟അത് പുത്രനെയാണ് കുറിക്കുന്നത്. ➟വാക്യത്തിൽ അടുത്തതായി അവൻ്റെ (of him) എന്നർത്ഥമുള്ള 𝗮𝘂𝘁𝗼𝘂 എന്ന സർവ്വനാമം (Pronoun) രണ്ടുപ്രാവശ്യം കാണാം. ➟𝗮𝘂𝘁𝗼𝘂 കൊണ്ടുള്ള രണ്ട് പ്രയോഗങ്ങൾ ഇവയാണ്: 𝟭.അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും. 𝟮.സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും. ➟രണ്ടുഭാഗത്തിനും ഒരേ സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ആദ്യഭാഗത്തെ അവൻ്റെ (of him) എന്ന സർവ്വനാമം ദൈവത്തെ കുറിക്കുന്നതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ➟അതേ സർവ്വനാമം രണ്ടാംഭാഗത്ത് പുത്രനെ കുറിക്കണമെങ്കിൽ, പേരോ, പദവിയോ, വിശേഷണമോ ചേർക്കണം. ➟അതാണ് ഭാഷാപരമായ നിയമം. ➟അല്ലെങ്കിൽ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നവൻ തന്നെയാണ് അടുത്തഭാഗത്തെ സർവ്വനാമത്തിൻ്റെ ഉടയവൻ എന്നാണ് ഭാഷാപരമായ അർത്ഥം. ➟ഒരേ സർവ്വനാമത്തെ അവൻ്റെ (of him) എന്നും തൻ്റെ എന്നും സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തതാണ് പ്രശ്നം. ➟അതായത്, പുത്രൻ സകലത്തെയും വഹിക്കുന്നത് തൻ്റെ വചനത്തിൻ്റെ ശക്തിയാലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. ➟ഇതിന് ആധാരമായ ചില തെളിവുകൾ തരാം:

𝗜. റീമ (𝗥𝗵𝗲𝗺𝗮):
☛ ഇവിടെപ്പറയുന്ന വചനം 𝗥𝗵𝗲𝗺𝗮 (റീമ) ആണ്. ➟ഈ വാക്യം കൂടാതെ ഈ ലേഖനത്തിൽ റീമ മൂന്ന് പ്രാവശ്യമാണുള്ളത്. ➟അത് മൂന്നും ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്നതാണ്: ➟ദൈവത്തിൻ്റെ നല്ല വചനം (6:5), ➟ലോകം സൃഷ്ടിക്കപ്പെട്ട ദൈവത്തിൻ്റെ വചനം (11:3), ➟ദൈവം ഹോരേബിൽവെച്ച് യിസ്രായേൽ ജനത്തോട് കല്പിച്ച വചനം: (12:19 ⁃⁃ ആവ, 5:25). ➟അതിനാൽ എബ്രായലേഖകൻ പറയുന്നത് പുത്രൻ്റെ വചനമല്ല; പിതാവിൻ്റെ വചനമാണെന് വ്യക്തമാണ്.

𝗜𝗜. പിതാവ് പുത്രൻ്റെ നാവിൽ നൽകിയ വചനം:
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. (ആവ, 18:18). ➟ഇത് ദൈവം യേശുവിനെക്കുറിച്ച് മോശെയോട് പറയുന്നതാണ്: (പ്രവൃ, 3:22). ➟ഇവിടെപ്പറയുന്ന വചനം (Word) എബ്രായ ബൈബിളിൽ 𝗗𝗮𝗯𝗮𝗿 (ദബാർ) ആണ്. ➟എന്നാൽ ക്രിസ്തുവും അപ്പോസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൽ 𝗥𝗵𝗲𝗺𝗮 (റീമ) ആണ്. ➟അതായത്, പിതാവ് പുത്രൻ്റെ നാവിൽ ആക്കിക്കൊടുത്ത തൻ്റെ വചനവും എബ്രായരിൽ പറയുന്ന വചനവും റീമ (𝗥𝗵𝗲𝗺𝗮) ആണ്. 

𝗜𝗜𝗜. ദൈവത്തിൻ്റെ വചനം:
☛ പുതിയനിയമത്തിൽ: ➟ദൈവത്തിന്റെ വായിൽകൂടി വരുന്ന വചനം എന്ന് യേശു പഠിപ്പിച്ചതും (മത്താ, 4:4; ലൂക്കൊ, 4:4), 
ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു എന്ന് യോഹന്നാൻ സ്നാപകൻ യേശുവിനെക്കുറിച്ച് പറഞ്ഞതും (യോഹ, 3:34), ➟ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു എന്ന് യേശു പഠിപ്പിച്ചതും (യോഹ, 14:10), ➟നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു എന്ന് പുത്രൻ പിതാവിനോട് പറഞ്ഞതും (യോഹ, 17:8) റീമയെ (𝗥𝗵𝗲𝗺𝗮) കുറിച്ചാണ്. ➟അതിനാൽ പുത്രൻ സകലത്തേയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ എന്നാണ് എബ്രായ ലേഖകൻ പറയുന്നതെന്ന് മനസ്സിലാക്കാം. 

📌വാക്യങ്ങൾ 𝟱–𝟵: ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ദൈവപുത്രനുമായ എബ്രായരും ദൂതന്മാരും തമ്മിലുള്ള താരതമ്യമാണ്. ➟ഏകദേശം എല്ലാ ക്രൈസ്തവരും തെറ്റിദ്ധരിക്കപ്പെട്ടുപോയ വാക്യങ്ങളാണ് നാം ചിന്തിക്കുന്നത്:

എബ്രായർ 𝟭:𝟱
നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്നും ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:5 ⁃⁃ സങ്കീ, 2:7). ➟ഈ വാക്യത്തിലെ നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം എബ്രായലേഖകൻ യേശുവിനോട് ചേർത്ത് പറഞ്ഞിട്ടുണ്ട്: (5:5). ➟അതുകൊണ്ടാണ് ഇവിടെപ്പറയുന്നത് യേശു ആണെന്ന് പലരും കരുതുന്നത്. ➟യഥാർത്ഥത്തിൽ ഇത് പാപത്തിൽ മരിച്ചവനായ യിസ്രായേലിൻ്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പ്രവചനമാണ്. ➟പഴയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ആത്മീയമായി യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. ➟അതായത്, വാഗ്ദത്തദാതാവയ യഹോവയുടെ മനുഷ്യപ്രത്യക്ഷതയായ യേശുവിലൂടെയാണ്, വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ പ്രവചനങ്ങൾ അവന് നിവൃത്തിയാകുന്നത്. ➟ഈ സങ്കീർത്തനം യിസ്രായേലിനാണ് നിവർത്തിച്ചതെന്ന് പിസിദ്യായിലെ അന്ത്ര്യോക്യയിൽവെച്ച് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ➟ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ. (പ്രവൃ, 13:32-33). ➟ഗ്രീക്കിലും ഇംഗ്ലീഷിലും ഇത് ഒറ്റ വാക്യമാണ്: (SBL ⁃⁃ KJV). ➟പിഒസിയും കാണുക: (POC). ➟അതായത്, യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയായത്:  (പ്രവൃ, 13:32-39). ➟ദൈവം യേശുവിനെ അയച്ചത് പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയായി യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാനാണെന്ന് പത്രൊസും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 3:25-26). ➟അതിനാൽ, ദൈവം ജനിപ്പിച്ച പുത്രൻ യഥാർത്ഥത്തിൽ യേശുവല്ല; എബ്രായർ എന്ന വാഗ്ദത്തസന്തതിയാണെന്ന് മനസ്സിലാക്കാം.

എബ്രായർ 𝟭:𝟱-ൻ്റെ അടുത്തഭാഗം:
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും. ➟അഞ്ചാം വാക്യത്തിലെ രണ്ടാം പ്രവചനമാണിത്. ➟ഇത് വ്യക്തമായി പറഞ്ഞിരിക്കുന്നത് യിസ്രായേലിനെക്കുറിച്ചാണ്: (2ശമൂ, 7:10-16; 1ദിന, 17:9-14). ➟ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. (2ശമൂ, 7:14). ➟കുറ്റം ചെയ്തപ്പോഴൊക്കെയും ദൈവം വടികൊണ്ടും മനുഷ്യപുത്രന്മാരുടെ (ജാതികൾ) അടികൊണ്ടും ശിക്ഷിച്ച ഒരേയൊരു സന്തതി യിസ്രായേലാണ്: (സങ്കീ, 89:30-32). ➟ഇത് യേശുക്രിസ്തുവിന് തീരെ യോജിക്കില്ല. ➟[കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]. 

𝗜. ആയിരിക്കും:
☛ ഈ പ്രവചനം യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ വ്യക്തമായ തെളിവ് വാക്യത്തിൽത്തയുണ്ട്. ➟പ്രവചനം ഗ്രീക്കിൽ ഇപ്രകാരമാണ്: Egō esomai autō eis Patera kai autos estai moi eis Huion. ➟ഇതിൽ ഭാവികാലത്തിലുള്ള (Future Tense) രണ്ട് പദങ്ങൾ കാണാം. ➟ആദ്യപദം 𝗲𝘀𝗼𝗺𝗮𝗶 ആണ്. ➟ഇത് ഉത്തമപുരുഷ ഏകവചനം (1st Person Singular) ആണ്. ➟ഞാൻ ആയിരിക്കും (I will be) എന്നാണർത്ഥം. ➟അടുത്തപദം 𝗲𝘀𝘁𝗮𝗶 ആണ്. ➟ഇത് പ്രഥമപുരുഷ ഏകവചനം (3rd Person Singular) ആണ്. ➟അവൻ ആയിരിക്കും (He will be) എന്നാണർത്ഥം. ➟അതായത്, ഞാൻ അവന്നു പിതാവു ആയിരിക്കും (𝗜 𝘄𝗶𝗹𝗹 𝗯𝗲 to him a Father) എന്നും ➟അവൻ എനിക്കു പുത്രൻ ആയിരിക്കും (𝗵𝗲 𝘄𝗶𝗹𝗹 𝗯𝗲 to me a Son) എന്നും ഭാവികാലത്തിലാണ് (Future Tense) പറയുന്നത്. ➟അല്ലാതെ, ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആകുന്നു എന്ന് വർത്തമാനകലത്തിൽ (Present Tense) അല്ല പറയുന്നത്. 

𝗜𝗜. നീ എൻ്റെ പ്രിയപുത്രൻ:
☛ മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7) യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി  𝗔𝗗 𝟮𝟵-ൽ ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23), ➟യോർദ്ദാനിൽവെച്ച് പിതാവായ ദൈവത്താൽ നീ എന്റെ പ്രിയപുത്രൻ എന്ന് വിളിക്കപ്പെട്ട് ദൈവപുത്രൻ (Son of God) എന്ന സവിശേഷ പദവി ലഭിച്ചവനാണ്: (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟അതിനാൽ ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും എന്ന ഭാവികാല പ്രയോഗത്തിന് അല്ലെങ്കിൽ, പ്രവചനത്തിന് യേശുവുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

𝗜𝗜𝗜. വാഗ്ദത്തനിവൃത്തി:
☛ എബ്രായരോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം കാണുക: ➟ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ….. ”ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” എന്നു യഹോവയുടെ അരുളപ്പാടു. …… (യിരെ, 31:31-34). ➟ഈ വേദഭാഗം എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്: (8:8-13). ➟വെളിപ്പാട് പുസ്തകത്തിലും ഇത് കാണാം: ➟സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. (വെളി, 21:3). ➟എബ്രായരോടുള്ള ഇതേ വാഗ്ദത്തം ബൈബിളിൽ ആവർത്തിച്ച് കാണാം: എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. (യെഹെ, 37:27 ⁃⁃ ഉല്പ, 17:7-8; പുറ, 29:45; ലേവ്യ, 26:12; യെഹെ, 11:20; സെഖ, 8:8; സെഖ, 13:8; 2കൊരി, 6:16-17). ➟ഇതെല്ലാം ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ➟അതായത്, യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ആണെങ്കിലും (പുറ, 4:22-23), ➟അവരുടെ പാപം നിമിത്തം ദൈവവുമായി യഥാർത്ഥ പിതൃപുത്രബന്ധത്തിൽ ഇതുവരെ അവർ എത്തിയിട്ടില്ല. ➟ഭാവിയിൽ തങ്ങൾ കുത്തീട്ടുള്ളവനെ നോക്കി അവർ വിലപിക്കുമ്പോൾ (സെഖ, 12:10-വിഗ്ര ⁃⁃ വെളി, 1:7), ➟ദൈവം യേശുക്രിസ്തു മുഖാന്തരം യിസ്രായേലിൻ്റെ രാജ്യവും രാജത്വവും അവന് യഥാസ്ഥാനത്താക്കി കൊടുക്കും: (പ്രവൃ, 1:6). ➟അപ്പോഴാണ്, വാഗ്ദത്തനിവൃത്തിയായി ദൈവവും വാഗ്ദത്തസന്തതിയായ യിസ്രായേലും യഥാർത്ഥ പിതൃപുത്രബന്ധത്തിൽ എത്തുന്നത്.

☛ എബ്രായർ 1:5-ൻ്റെ രണ്ടാം പ്രവചനം എബ്രായരോടാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് റോമാലേഖനത്തിലുണ്ട്: ➟“നിങ്ങൾ (യിസ്രായേല്യർ) എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും.” (റോമ, 9:26). ➟പൗലൊസ് അപ്പൊസ്തലൻ എബ്രായരെക്കുറിച്ചാണ് ഇത് പറയുന്നതെന്ന് ഈ അദ്ധ്യായം വായിച്ചാൽ ആർക്കും മനസ്സിലാകും. ➟ഇതേ കാര്യമാണ്, പഴയനിയമത്തിലെ ദൈവത്തിൻ്റെ വാഗ്ദത്തം ഉദ്ധരിച്ചുകൊണ്ട് എബ്രായ ക്രിസ്ത്യാനികളോട് ലേഖകൻ പറയുന്നത്. ➟വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ ദൈവത്തിൻ്റെ സത്യം വെളിപ്പെട്ടുവരും.

എബ്രായർ 𝟭:𝟱-ൻ്റെ അവസാനഭാഗം:
എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? ➟അഞ്ചാം വാക്യത്തിൻ്റെ അവസാന ഭാഗമാണിത്. ➟എബ്രായ ക്രിസ്ത്യാനികളോട് അവരോടുള്ള രണ്ട് വാഗ്ദത്തങ്ങളെക്കുറിച്ച് പറഞ്ഞശേഷം, ➟എന്നും അഥവാ, ഇങ്ങനെയുള്ള വാഗ്ദത്തങ്ങൾ ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? എന്നാണ് അവരോട് ചോദിക്കുന്നത്. ➟അതായത്, നിങ്ങൾ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് പഴയനിയമ ഉദ്ധരണികൾ എടുത്ത് അവരെ കാണിച്ചുകൊണ്ട്, അവരെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. ➟എബ്രായ ക്രിസ്ത്യാനികളെ വിശ്വാസത്തിൽ ഉറപ്പിക്കാനാണ് ലേഖനം എഴുതിയിരിക്കുന്നത് എന്നകാര്യം ഓർത്താൽ, ഇതെല്ലാം വേഗത്തിൽ മനസ്സിലാകും. 

എബ്രായർ 𝟭:𝟲
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു. (എബ്രാ, 1:6). ➟ഈ വാക്യത്തിൽ രണ്ട് വിധത്തിലാണ് തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നത്. ➟ഒന്നാമത്, ഇവിടുത്തെ ആദ്യജാതൻ യേശുവാണെന്ന തെറ്റിദ്ധാരണ. ➟രണ്ടാമത്, ഇവിടെപ്പറയുന്ന നമസ്കാരം ദൈവാരാധന ആണെന്ന തെറ്റിദ്ധാരണ. ➟നമുക്ക് വിശദമായി നോക്കാം: 

𝗜. എബ്രായരിലെ ഈ വാക്യം യേശുക്രിസ്തുവിനെക്കുറിച്ചല്ല എന്നതിന്റെ വ്യക്തമായ തെളിവ് വാക്യത്തിലുണ്ട്:
☛ ഇവിടെ ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്ന പഴയനിയമ ഉദ്ധരണിയോട് ചേർത്താണ് ആദ്യജാതൻ (Firstborn) എന്ന പദം എബ്രായലേഖകൻ ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, തൻ്റെ ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നത് ദൈവകല്പനയാണ്. ➟എന്നാൽ പഴയനിയമത്തിൽ യേശുവിനെ ദൈവത്തിൻ്റെ ആദ്യജാതൻ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ➟പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും: ➟അനേകം സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), ➟മരിച്ചവരിൽ ആദ്യജാതൻ (കൊലൊ, 1:18 ⁃⁃ വെളി, 1:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. 

𝗜𝗜. ദൈവത്തിൻ്റെ ആദ്യജാതൻ:
☛ എന്നാൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ വ്യക്തമായി ദൈവത്തിൻ്റെ ആദ്യജാതൻ എന്ന് പറഞ്ഞിട്ടുണ്ട്: ➟നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. (പുറ, 4:22 ⁃⁃ യിരെ, 31:9). ➟ദൈവത്തിൻ്റെ ആദ്യജാതൻ യിസ്രായേലാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്. ➟എബ്രായരിൽ ആദ്യജാതൻ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന 𝗣𝗿𝗼𝘁𝗼𝘁𝗼𝗸𝗼𝘀 എന്ന കൃത്യമായ പദം തന്നെയാണ് ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിലും (LXX) യിസ്രായേലിനെക്കുറിച്ച് കാണുന്നത്: (Exo. 4:23). ➟𝗟𝗫𝗫-ൽ നിന്നാണ് എബ്രായ ലേഖകൻ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟അതിനാൽ യേശുവിനെയല്ല; യിസ്രായേലിനെയാണ് ആദ്യജാതൻ എന്ന് ലേഖകൻ വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. 

𝗜𝗜𝗜. ദൈവത്തിന്റെ ദൂതന്മാർ നമസ്കരിക്കട്ടെ:
☛ ഈ പ്രവചനവും യേശുവിനെക്കുറിച്ചല്ല; മോശെയുടെ പാട്ടിൽ യിസ്രായേലിനെക്കുറിച്ച് പറയുന്നതാണ്. ➟എബ്രായ ബൈബിളിൽ ഈ വാക്യം വായിച്ചാൽ മനസ്സിലാകില്ല. ➟കാരണം മുകളിൽ പറഞ്ഞതാണ്. ➟യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൽ നിന്നാണ് എബ്രായ ലേഖകൻ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟ആ വാക്യം ഇപ്രകാരമാണ്: ➟ആകാശങ്ങളേ, അവനോടുകൂടെ ആനന്ദിപ്പിൻ; ദൈവത്തിന്റെ എല്ലാദൂതന്മാരും അവനെ നമസ്കരിക്കട്ടെ. ജാതികളേ, അവന്റെ ജനത്തോടുകൂടെ ആനന്ദിപ്പിൻ; ദൈവപുത്രന്മാരെല്ലാം അവനിൽ ബലപ്പെടട്ടെ. എന്തെന്നാൽ അവൻ തന്റെ പുത്രന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നു; അവൻ പ്രതികാരം ചെയ്ത് ശത്രുക്കൾക്ക് ന്യായവിധി പകരം കൊടുക്കും; തന്നെ വെറുക്കുന്നവർക്ക് അവൻ പകരം വീട്ടും; യഹോവ തന്റെ ജനത്തിന്റെ ദേശത്തെ ശുദ്ധീകരിക്കും. (Deu, 32:43 LXX). ➟മോശയുടെ പാട്ടിൻ്റെ സമാപന വാക്യമാണിത്. ➟ദൈവജനത്തെ സമസ്കരിപ്പാൻ ദൈവത്തിൻ്റെ ദൂതന്മാരോടും അവരോടൊപ്പം സന്തോഷിക്കാൻ ജാതികളെയും ആഹ്വാനം ചെയ്യുന്ന ഒരു പ്രവചനാത്മക കാവ്യമാണിത്. ➟കാരണം ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും, ശത്രുക്കളോട് പ്രതികാരം ചെയ്യും, തന്റെ ദേശത്തെ ശുദ്ധീകരിക്കും. ➟ദൈവത്തിന്റെ നീതി, തന്റെ ജനത്തോടുള്ള കരുണ, എതിരാളികളുടെ ന്യായവിധി എന്നിവയാണ് വിഷയം. ➟ഈ വാക്യത്തിൻ്റെ ആദ്യഭാഗം തനാഖിൽ (Tanakh) ഇപ്രകാരമാണ്: Sing out praise, O you nations, for His people!. (ജാതികളേ, അവന്റെ ജനത്തിന്നു സ്തുതിപാടുവിൻ). ➟അതിൻ്റെ വ്യാഖ്യാനവും അവിടെക്കാണാം: ➟At that time, the nations will praise Israel, saying: “You see, now, what the praise of this nation is! That they cleaved to the Holy One, Blessed is He, through all the sufferings that befell them, and they did not forsake Him! They appreciated His goodness and His praise!. (Deu, 32:43). ➟എബ്രായ ബൈബിളിൽ ദൂതന്മാരില്ല; ജാതികളാണ് എബ്രായരെ സ്തുതിച്ച് പാടുന്നത്. ➟എന്നാൽ 𝗟𝗫𝗫-ൽ ദൈവത്തിന്റെ സകലദൂതന്മാരുമാണ് അവനെ നമസ്കരിക്കുന്നത്. ➟അതിൽനിന്നാണ് ലേഖകൻ ഉദ്ധരണി എടുത്തിരിക്കുന്നത്.

𝗜𝗩. സകലരാജാക്കന്മാരും നമസ്കരിക്കട്ടെ:
☛ വാഗ്ദത്തസന്തതിയായ രാജാവ് നമസ്കാരം സ്വീകരിക്കുന്നവനാണെന്ന് വേറെയും വാക്യമുണ്ട്: ➟സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ. (സങ്കീ, 72:11 ⁃⁃ സങ്കീ, 102:17; യെശ, 62:2; ദാനീ, 7:27). ➟ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കാരം സ്വീകരിക്കുന്നവനാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി. ➟ഇതും ആരാധനയല്ല; ആചാരപരമായ നമസ്കാരമാണ്. ➟ഇതും യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ഈ രാജാവ് ജനങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ളവനാണെന്ന് താഴെക്കാണാം: ➟അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. (72:15). ➟യേശുക്രിസ്തു തന്നെത്താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ളവനാണ്. ➟എന്നാൽ മനുഷ്യരുടെ പ്രാർത്ഥന അവനാവശ്യമില്ല. ➟എന്നാൽ യിസ്രായേൽ എന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ് മനുഷ്യരുടെ പ്രാർത്ഥന ആവശ്യമുള്ള ഭൗമികനാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). ➟[കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]. 

𝗩. നമസ്കാരവും ആരാധനയും: 
☛ ദൈവാരാധനയും ആചാരപരമായ നമസ്കാരവും രണ്ടാണ്. ➟ഷഹാ (Shaha) എന്ന പദവും പ്രൊസ്കുനിയൊ (Proskyneo) എന്ന പദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (LXX) ഗ്രീക്കിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളാണ്. ➟ഇവ ദൈവത്തെ ആരാധിക്കാനും, ദൂതന്മാരെ നമസ്കരിക്കാനും, മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. ➟ദൈവം: (ഉല്പ, 24:26; 24:48; 24:52; പുറ, 34:8; 1ശമൂ, 15:31). ➟ദൂതന്മാർ: (ഉല്പ, 19:1). ➟മനുഷ്യർ: (ഉല്പ, 23:7; 33:3; 33:6; 33:7; 42:6; 43:26). ➟രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21) മുതലായ എല്ലാവരും നമസ്കാരം സ്വീകരിച്ചവരാണ്. ➟എന്നാൽ ദൈവമായ കർത്താവിനെ (യഹോവ) മാത്രം ആരാധിക്കണം എന്നാണ് യേശു പഠിപ്പിച്ചത്: (മത്താ, 4:10; ലൂക്കൊ, 4:8). ➟അതിനാൽ സ്വഷ്ടാവായ യഹോവയല്ലാതെ മറ്റാരും ആരാധനയ്ക്ക് യോഗ്യനല്ല. ➟അതിനാൽ ഇവിടെപ്പറയുന്ന നമസ്കാരം ദൈവാരാധനയല്ല; ആചാരപരമായ നമസ്കാരം മാത്രമാണ്. ➟അതായത്, സേവകാത്മാക്കൾ ആയ ദൂതന്മാർ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെ ആചാരപരമായി നമസ്കരിക്കുന്നതാണ് വിഷയം: (എബ്രാ, 1:14). ➟പതിനാലാം വാക്യത്തിൽ, ദൂതന്മാരെ എബ്രായരുടെ സേവകാത്മാക്കൾ എന്ന് പറഞ്ഞിട്ടുണ്ട്. ➟സേവനാത്മാക്കൾ അല്ലെങ്കിൽ ദൈവത്താൽ നിയമിക്കപ്പെട്ട സേവനദാതാക്കൾ (Service Providers) അതിൻ്റെ ഗുണഭോക്താക്കളെ (Beneficiaries) ആചാരപരമായി നമസ്കരിക്കുന്നത് സ്വഭാവികമായ പ്രവർത്തി മാത്രമാണ്.

എബ്രായർ 𝟭:𝟳
അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.” (എബ്രാ, 1:7). ➟ഇത് സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. (സങ്കീ, 104:4 ⁃⁃ 2രാജാ, 2:11; 6:17; യെഹെ, 1:13-14; ദാനീ, 7:10; സെഖ, 6:5). ➟ദൂതന്മാർ ദൈവത്തിൻ്റെ ശുശ്രൂഷകന്മാരാണ്. ➟പിൻമാറ്റത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന എബ്രായ ക്രിസ്ത്യാനികളെ ഉദ്ധരിക്കാൻ, അവരോടുള്ള പഴയനിയമ വാഗ്ദത്തങ്ങൾ യേശുക്രിസ്തുവിലൂടെ അവർക്ക് നിവൃത്തിയാകുന്ന കാര്യം അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം, ➟അവർ ദൈവസന്നിധിയിൽ സ്വർഗ്ഗീയ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് ലേഖകൻ വാക്യങ്ങൾ എടുത്ത് തെളിയിച്ചുകൊടുക്കുകയാണ്. ➟നിങ്ങൾ ദൈവത്തിൻ്റെ പുത്രനാണെന്നും ദൂതന്മാർ ദൈവത്തിൻ്റെ ശുശ്രൂഷകരും നിങ്ങളുടെ സേവകാത്മാക്കളും ആണെന്നാണ് ലേഖകൻ അവരോട് പറയുന്നത്: (1:14). 

എബ്രായർ 𝟭:𝟴
പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. (എബ്രാ, 1:8). ➟ഇവിടെപ്പറയുന്ന ദൈവം യേശുവാണെന്നും, പിതാവ് പുത്രനെ ദൈവമേ എന്ന് സംബോധന ചെയ്തെന്നുമാണ് ക്രിസ്ത്യാനികളിൽ അധികവും വിചാരിക്കുന്നത്. ➟പഴയനിയമം കുത്തിയിരുന്ന് പഠിക്കാതെ, പുതിയനിയമം എന്താണെന്ന് മനസ്സിലാക്കാൻ പോലും ആർക്കും കഴിയില്ല. ➟ഓരൊരുത്തനും അവരവർക്ക് ഇഷ്ടമുള്ളതുപോലെ ബൈബിൾ വ്യാഖ്യാനിച്ചാൽ, എത്ര ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കിയെടുക്കാം. ➟ആദ്യമേ ഒരുകാര്യം പറയാം: ➟ഇവിടെപ്പറയുന്നത് സത്യദൈവവുമല്ല; യേശുക്രിസ്തുവുമല്ല; യിസ്രായേൽ എന്ന വാഗ്ദത്ത രാജാവിനെക്കുറിച്ചാണ്. ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ, യേശുക്രിസ്തു പിതാവിൻ്റെ ദൈവമാണെന്ന് വിചാരിക്കുന്ന കൊടുംകൾട്ട് ഉപദേശംവരെ ക്രൈസ്തവരുടെ ഇടയിലുണ്ട്. ➟നമുക്ക് പരിശോധിക്കാം:

𝗜. പിതാവിന് ദൈവമുണ്ടോ?
☛ പിതാവാണ്, ഏകദൈവം (Monos Theos ⁃ The only God) എന്നും (Joh, 5:44), ➟പിതാവാണ്, ഏകസത്യദൈവം (Ho monos alethinos Theos ⁃ The only true God) എന്നും (Joh, 17:3) താൻ മനുഷ്യൻ (Anthropos ⁃ Man) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ, ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം എന്നാണ്. ➟𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ, പിതാവ് സത്യദൈവം ആണെന്നല്ല; ഒരേയൊരു സത്യദൈവം പിതാവാണ് അല്ലെങ്കിൽ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിന്നെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുമോ? ➟പിതാവാണ് 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 അഥവാ, ഒരേയൊരു ദൈവം എന്നാണ് എഴുത്തുകാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചത്: (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟പിതാവാണ് ഒയേയൊരു ദൈവം (The only God) അല്ലെങ്കിൽ പിതാവ് മാത്രമാണ് ദൈവം എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചാൽ, പിന്നെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുമോ? ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➟‘മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟‘ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6 ⁃⁃ എഫെ, 4:6). ➟വിശേഷാൽ പിതാവായ യഹോവ അത്യുന്നതനുമാണ്: (ഉല്പ, 14:23; ലൂക്കൊ, 1:32; പ്രവൃ, 16:17). ➟ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, അത്യുന്നതനായ പിതാവ് ആരെയെങ്കിലും ദൈവമേ എന്ന് സംബോധന ചെയ്യുമോ? ➟അങ്ങനെ ചിന്തിക്കാൻ പാടുണ്ടോ? ➟യഹോവ തൻ്റെ പിതാവും ദൈവവുമാണ്, താൻ മനുഷ്യനാണെന്ന് പഠിപ്പിച്ചവനെ, പിതാവിൻ്റെ ദൈവമാക്കിയാൽ എങ്ങനെയിരിക്കും? (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). ➟ഇവിടെപ്പറയുന്ന ദൈവം യേശുക്രിസ്തു അല്ലാത്തതിനാൽ, ഇങ്ങനെയൊരു ദുർവ്യാഖ്യാനംപോലും ഇവിടെ സാദ്ധ്യമല്ല.

𝗜𝗜. നാല്പത്തഞ്ചാം സങ്കീർത്തനം:
☛ എബ്രായർ 𝟴-𝟵 വാക്യങ്ങൾ സങ്കീർത്തനം 𝟰𝟱-ൻ്റെ ഉദ്ധരണിയാണ്. ➟ബൈബിളിലെ വാഗ്ദത്ത പുത്രനായ രാജാവിനെക്കുറിച്ചും അവൻ്റെ ദൈവമായ യഹോവയെക്കുറിച്ചും കോരഹ് പുത്രന്മാർ രചിച്ചതാണ് നാല്പത്തഞ്ചാം സങ്കീർത്തനം. ➟അതുപോലും അറിയാത്തവരോ, അറിഞ്ഞിട്ടും അംഗീകരിക്കാത്തവരോ ആണ് വചനത്തെ ദുർവ്യാഖ്യാനും ചെയ്യുന്നത്. ➟അവിടെപ്പറയുന്ന രാജാവ്, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമായ യിസ്രായേലാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 3:4; 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). ➟𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം.➟സങ്കീർത്തനത്തിലെ രാജാവ് യേശുക്രിസ്തു അല്ലെന്നതിൻ്റെ തെളിവ് ആ സങ്കീർത്തനം താഴോട്ട് വായിച്ചാൽ കാണാം:  

𝟭. നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു. (സങ്കീ, 45:9). ➟സങ്കീർത്തകൻ പറയുന്ന രാജാവിന് സ്ത്രിരത്നങ്ങളുമുണ്ട്; അതിൽ രാജകുമാരികളുമുണ്ട്. ➟ഇത് യേശുവിന് യോജിക്കുമോ

𝟮. അപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക. (സങ്കീ, 45:11). ➟രാജാവ് നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും എന്ന് രാജാവിൻ്റെ വലത്തുഭാഗത്ത് ഓഫീർ തങ്കമണിഞ്ഞു നില്ക്കുന്ന രാജ്ഞിയോട് പറയുന്നതതാണ്. ➟യേശുക്രിസ്തുവാണ് രജ്ഞിയുടെ സൗന്ദര്യത്തെ ആഗ്രഹിക്കുന്നതെന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും പറയുമോ?

𝟯. അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻ കസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. (സങ്കീ, 45:13-14). ➟വാക്യം ശ്രദ്ധിക്കുക: അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരും.” ➟അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരുന്നത് രാജാവിന് അവരിൽ സന്തോഷിക്കാനാണ്. ➟ഇതും യേശുക്രിസ്തുവിനെക്കുറിച്ച് അല്ലെന്ന് വ്യക്തമാണല്ലോ? ➟നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ രാജാവ് യേശുവാണെന്ന് വിചാരിക്കുന്നവരിൽ വേറേതോ ആത്മാവാണുള്ളത്. ➟യിസ്രായേൽ എന്ന ഭൗമിക രാജാവിനെച്ചുറിച്ച് കോരെഹ് പുത്രന്മാർ ആത്മാവിൽ വർണ്ണിക്കുന്നതാണ്. ➟[കാണുക:ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

𝗜𝗜𝗜. പുത്രനോടോ:
☛ പിതാവു പുത്രനെ ദൈവമേ എന്ന് വിളിച്ചോ? ➟ഒരിക്കലുമില്ല. ➟പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. (എബ്ര, 1:8). ➟ഇതാണ് പുത്രനെ പിതാവ് ദൈവമേ എന്ന് സംബോധന ചെയ്യുന്നതായി പലരും വിചാരിക്കുന്നത്. ➟എന്നാൽ എബ്രായർ 𝟭:𝟴-ൻ്റെ സങ്കീർത്തനത്തിലെ ഉദ്ധരണി ഇപ്രകാരമാണ്: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. (സങ്കീ, 45:6). ➟ഈ വാക്യത്തിൽപുത്രനോടോ എന്ന് കാണുന്നുണ്ടോ? ഇല്ല. ➟കോരഹ് പുത്രന്മാർ, ദൈവമായ യഹോവയെക്കുറിച്ചും വാഗ്ദത്തപുത്രനായ ഭൗമിക രാജാവിനെക്കുറിച്ചും രചിച്ചിരിക്കുന്നതാണ് നാല്പത്തഞ്ചാം സങ്കീർത്തനം. ➟അത് ട്രിനിറ്റി ക്രിസ്ത്യാനികൾക്ക് അറിയില്ലെങ്കിലും എബ്രായ ലേഖകന് നല്ലപോലെ അറിയാം. ➟എബ്രായർ 𝟭:𝟱-𝟵 വാക്യങ്ങളിൽ ലേഖകൻ ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയും ദൂതന്മാരെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനെക്കുറിച്ച് പറയുന്ന വാക്യമാണെന്ന് സൂചിപ്പിക്കാൻ, ➟സങ്കീർത്തനത്തിൻ്റെ ഉദ്ധരണിയിൽ എബ്രായലേഖകൻ കൂട്ടിച്ചേർക്കുന്ന വാക്യഖണ്ഡമാണ് പുത്രനോടോ എന്നത്. ➟അല്ലാതെ, പുത്രനോടോ എന്നത് യഥാർത്ഥ വാക്യത്തിൻ്റെ ഭാഗമല്ല. 

𝗜𝗩. 𝗽𝗿𝗼𝘀 𝗱𝗲 𝘁𝗼𝗻 𝗵𝘂𝗶𝗼𝗻
☛ സത്യവേദപുസ്തകത്തിൽ പുത്രനോടോ എന്നത് ഒറ്റപ്പദമാണെങ്കിലും, ഗ്രീക്കിൽ എന്നാൽ പുത്രനോടു എന്നർത്ഥമുള്ള 𝗽𝗿𝗼𝘀 𝗱𝗲 𝘁𝗼𝗻 𝗵𝘂𝗶𝗼𝗻 എന്നത് കൃത്യമായ ഒരു വാക്യഖണ്ഡമാണ്. ➟കെ.ജെ.വിയിയിലും 𝗕𝘂𝘁 𝘂𝗻𝘁𝗼 𝘁𝗵𝗲 𝗦𝗼𝗻 𝗵𝗲 𝘀𝗮𝗶𝘁𝗵 എന്നാണ്. [BLB]. ➟അതായത്, എബ്രായ ക്രിസ്ത്യാനികളെ വിശ്വാസത്തിൽ ഉറപ്പിക്കാൻ, അവരോടുള്ള പഴയനിയമത്തിലെ വാഗ്ദത്തം എടുത്തുകാണിക്കുമ്പോൾ, ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനായ എബ്രായരെക്കുറിച്ച് ഇങ്ങനെ സങ്കീർത്തകൻ പറഞ്ഞിട്ടുണ്ടെന്ന് അവർക്ക് ബോധം വരുത്താൻ പുത്രനോടോ എന്ന വാക്യഖണ്ഡം എബ്രായലേഖകൻ ചേർക്കുന്നതാണ്. ➟സങ്കീർത്തനത്തിൽനിന്ന് ശ്രദ്ധയേമായ ഒരു കാര്യം കാണിക്കാം: ➟നാല്പത്തഞ്ചാം സങ്കിർത്തനത്തിൽ പിതാവായ യഹോവ സംസാരിക്കുന്നേയില്ല. ➟അഭിഷിക്തനായ രാജാവിനെക്കുറിച്ചും അവൻ്റെ ദൈവത്തെക്കുറിച്ചും സംസാരിക്കുന്നത് കോരഹ് പുത്രന്മാരാണ്. ➟എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. (സങ്കീ, 45:1). ➟ഇതാണ് സങ്കിർത്തനത്തിൻ്റെ ആമുഖവാക്യം. ➟ആ സങ്കീർത്തനത്തിൽ എഴുത്തുകാരൻ ഉത്തമപുരുഷനും (1st Person) രാജാവ് മധ്യമപുരുഷനും (2nd Person) ദൈവം പ്രഥമപുരുഷനും (3rd Person) ആണ്. ➟അതായത്, ഉത്തമപുരുഷനായ എഴുത്തുകാരൻ മാത്രമാണ് അതിൽ സംസാരിക്കുന്നത്. ➟പിന്നെങ്ങനെയാണ് പിതാവ് പുത്രനെ ദൈവമേ എന്ന് വിളിക്കുന്നത്? ➟പറയുന്ന കാര്യങ്ങൾക്ക് വചനപരമായോ, ഭാഷാപരമായോ വല്ല തെളിവും വേണ്ടേ?

𝗩. ദൈവം, ദൈവങ്ങൾ:
☛ എബ്രായലേഖകൻ 𝟭:𝟴-ൽ പറയുന്ന ദൈവം എബ്രായ ക്രിസ്ത്യാനികൾ തന്നെയാണ്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട എബ്രായർ ദൈവങ്ങൾ ആണെന്ന് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (സങ്കീ, 82:6 ⁃⁃ യോഹ, 10:35-36). ➟ദൈവം, ദൈവങ്ങൾ എന്ന് ബൈബിൾ വിളിച്ചിരിക്കുന്നവരെല്ലാം സത്യദൈവമല്ല എന്നതും കുറിക്കൊള്ളുക. ➟ഒരേയൊരു സത്യദൈവം മാത്രമേ ബൈബിളിലുള്ളൂ; ➟അത് യേശുക്രിസ്തു പഠിപ്പിച്ചതും, ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവുമായ യഹോവയാണ്: (യോഹ, 17:3 ⁃⁃ യോഹ, 20:17). ➟ക്രിസ്തുവിലൂടെ വീണ്ടുജനിച്ച് പുതിയ സൃഷ്ടിയായവർ മറ്റൊരു സത്യദൈവത്തെ ബൈബിളിൽ അന്വേഷിക്കില്ല. ➟അന്വേഷിച്ചാൽ കണ്ടെത്തുകയുമില്ല. ➟ദുർവ്യാഖ്യാനങ്ങൾ മാത്രമാണ് നിങ്ങൾക്ക് ശരണം.

𝗩𝗜. 𝗝𝗲𝘄𝗶𝘀𝗵 𝗕𝗶𝗯𝗹𝗲:
☛ യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ (Tanakh) അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയുമുണ്ട്. ➟അതിപ്രകാരമാണ്: “Your throne, O judge, [will exist] forever and ever; the scepter of equity is the scepter of your kingdom.” (ന്യായാധിപതിയേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഇരിക്കും; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു). [കാണുക: Tanakh]. ➟ഈ വാക്യത്തിലെ ദൈവം സത്യദൈവം അല്ലാത്തതുകൊണ്ടാണ്, തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ 𝗲𝗹𝗼𝗵𝗶𝗺 എന്ന എബ്രായ പദത്തെ ന്യായാധിപൻ (Judge) എന്ന് അവർ പരിഭാഷ ചെയ്തിരിക്കുന്നത്. ➟ക്രിസ്ത്യാനികളെപ്പോലെ രണ്ടുമൂന്ന് ദൈവം യെഹൂദന്മാർക്കില്ല. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയുമാണ് യെഹൂദന്മാർ: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟അവരുടെ വ്യാഖ്യാനം വിശ്വാസയോഗ്യമാണ്. ➟ബൈബിളിനെ ആധികാരികമായി വ്യാഖ്യാനിക്കാൻ അവകാശം അവർക്കുമാത്രമാണുള്ളത്. ➟യഹോവ ഒരുത്തൻ മാത്രമാണ് അവരുടെ ദൈവം: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟മറ്റൊരു ദൈവത്തെക്കുറിച്ച് സൂചനപോലും പഴയനിയമത്തിലില്ല. ➟നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ രാജാവ് സത്യദൈവം ആയിരുന്നെങ്കിൽ അവർ 𝗲𝗹𝗼𝗵𝗶𝗺 (god) എന്ന പദത്തെ ന്യായാധിപൻ എന്ന് പരിഭാഷ ചെയ്യുമായിരുന്നോ? ➟നാല്പത്തഞ്ചാം സങ്കീർത്തനത്തിൽ സത്യദൈവം അല്ലാഞ്ഞവൻ, ആ ഉദ്ധരണി പുതിയനിയമത്തിൽ വരുമ്പോൾ സത്യദൈവം ആകുന്നത് എങ്ങനെയാണ്? 

𝗩𝗜𝗜. 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺, 𝗘𝗻𝗴𝗹𝗶𝘀𝗵 𝗩𝗲𝗿𝘀𝗶𝗼𝗻𝘀:
☛ 𝗕𝗦𝗜-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ വാക്യം തിരുത്തിയിട്ടുണ്ട്: ➟അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും അവിടുത്തെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാകുന്നു. (സങ്കീ, 45:6). ➟കത്തോലിക്കരുടെ പരിഭാഷയും കാണുക:  (പി.ഒ.സി). ➟സങ്കീർത്തനം 𝟰𝟱:𝟲-ൽ പറയുന്നത് സത്യദൈവം അല്ലാത്തതുകൊണ്ടാണ് പല പരിഭാഷകളും അതിനെ തിരുത്തിയത്. ➟കെജെവിയുടെ ഒറിജിനൽ പരിഭാഷ ഉൾപ്പെടെ ഇംഗ്ലീഷിലെ പല ആദ്യകാല ആധുനിക പരിഭാഷകളിലും 𝗢 𝗚𝗼𝗱 എന്ന ഭാഗം സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (Coverdale 1535,Matthew’s 1537,The Great 1539,King James 1611). [കാണുക: KJV Original PDF]. ➟𝗢 𝗚𝗼𝗱 എന്ന് പരിഭാഷ ചെയ്യാതെ, 𝗗𝗶𝘃𝗶𝗻𝗲 എന്ന് പരിഭാഷ ചെയ്തിരിക്കുന്നവയുമുണ്ട്: (Common English Bible,Revised Standard Version,➟ചിലതിൽ 𝗚𝗼𝗱 എന്നതിനു പകരം 𝗟𝗼𝗿𝗱𝗲 എന്ന് കാണാം: (Bishops’ Bible 1568). ➟ഇതൊക്കെ തെളിയിക്കുന്നത്, ➟അവിടെപ്പറയുന്ന രാജാവ് സത്യദൈവത്തെയല്ല; ഒരു ഭൗമിക രാജാവാണ്. ➟സങ്കീത്തനത്തനം 𝟰𝟱:𝟲-ൽ പറയുന്നത് സത്യദൈവം ആയിരുന്നെങ്കിൽ, 𝗕𝗦𝗜-ടെതന്നെ സത്യവേദപുസ്തകം അതിനെ തിരുത്തുമായിരുന്നോ? ➟പിന്നെ പുതിയനിയമത്തിൽ എങ്ങനെയാണ് സത്യദൈവം ആകുന്നത്?

𝗩𝗜𝗜𝗜. 𝗘𝗹𝗼𝗵𝗶𝗺:
☛ ഈ ഉപദേശത്തിൻ്റെ പ്രധാന വക്താക്കൾ ത്രിത്വവിശ്വാസികളാണ്. പഴയനിയമത്തിൽ 𝗘𝗹𝗼𝗵𝗶𝗺 എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവം ത്രിത്വമാണെന്ന് പറയുന്നവരാണ് ത്രിത്വവിശ്വാസികൾ. ➟സങ്കീർത്തനം 𝟰𝟱-ൽ പറയുന്ന രാജാവിനെ കോരഹ് പുത്രന്മാർ 𝗲𝗹𝗼𝗵𝗶𝗺 എന്നാണ് വിശേഷിപ്പിരിക്കുന്നത്. ➟അത് യേശുക്രിസ്തു ആണെങ്കിൽ, പിതാവ് പുത്രനെ ദൈവമേ എന്ന് വിളിച്ചെങ്കിൽ, ➟ഒന്നാമത്, പുത്രൻ ത്രിത്വദൈവമാകും. ➟രണ്ടാമത്, ആ ത്രിത്വദൈവവും പിതാവും ചേർന്നാൽ, ത്രിത്വം പോയി ചതുർത്ഥം ആകും. ➟ഇങ്ങനെയൊക്കെയാണ് പലരുടെയും ബൈബിൾ വ്യാഖ്യാനം. ➟അവിടെപ്പറയുന്നത് ഒരു ഭൗമികരാജാവാണെന്ന് ആ സങ്കീർത്തനം വായിച്ചുനോക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. 

𝗜𝗫. നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്:
☛ സങ്കീർത്തകനും എബ്രായലേഖകനും പറയുന്ന രാജാവ് എന്നേക്കും സിംഹാസനം ഉള്ളവനാണ്. ➟അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. (2ശമൂ, 7:13-14 ⁃⁃ ദിന, 17:12-13). ➟ഇവിടെ നോക്കുക: എന്നേക്കും സിംഹാസനമുള്ളവനും കുറ്റം ചെയ്താൽ ശിക്ഷ ഏൽക്കുക്കന്നവനുമായ സന്തതി യേശുവില്ല; യിസ്രായേലാണ്. ➟സങ്കീർത്തനത്തിലും കാണുക: ഞാൻ അവന്റെ സന്തതിയെ (𝗦𝗲𝗲𝗱) ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ (𝗖𝗵𝗶𝗹𝗱𝗿𝗲𝗻) എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.(സങ്കീ, 89:29-32). ➟ഇവിടെ സന്തതി എന്ന് ഏകവചനത്തിലും, അടുത്ത വാക്യത്തിൽ പുത്രന്മാർ എന്ന് ബഹുവചനത്തിലും പറയുന്നത് നോക്കുക. ➟അതായത്, ശാശ്വത സിംഹാസനമുള്ള ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ഒരു വ്യക്തിയല്ല; സമൂഹമാണ്. ➟അത് ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലാണ്: (പുറ, 4:22;23). ➟യിസ്രായേൽ എന്ന വാഗ്ദത്തസന്തതിയെ ദൈവം തൻ്റെ ഏകപുത്രനായാണ് കാണുന്നത്. ➟പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും. (ദാനീ, 7:27). ➟ഇവിടെയും നോക്കുക: ➟അത്യുന്നതൻ്റെ വിശുദ്ധന്മാരായ ജനം എന്ന് പറഞ്ഞിട്ട്, ➟അടുത്തഭാഗത്ത് അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു എന്ന് ഏകവചനത്തിൽ പറയുന്നത് നോക്കുക. ➟യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്: (ദാനീ, 2:44;7:18; 7:21).  ➟യിസ്രായേലിൻ്റെ രക്ഷകനായ യേശുവിലൂടെയാണ് വാഗ്ദത്തസന്തതിക്ക് അവൻ്റെ രാജ്യവും നിത്യരാജത്വവും ലഭിക്കുന്നത് (മത്താ, 1:21; പ്രവൃ, 1:6). ➟അതുകൊണ്ടാണ്, അവൻ്റെ രക്ഷിതാവും മറുവിലയുമായ യേശുവിൽ അവൻ്റെ രാജത്വം ആരോപിച്ചിരിക്കുന്നത്: (മത്താ, 2:2; ലൂക്കൊ, 1:32). ➟അല്ലാതെ, എബ്രായലേഖകൻ പറയുന്ന എന്നേക്കും സിംഹാസനമുള്ള രാജാവ് യേശുവല്ല.

എബ്രായർ 𝟭:𝟵
☛ എബ്രാരിലെ അടുത്തവാക്യം ഇപ്രകാരമാണ്: ➟നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. (എബ്രാ, 1:9). ➟സത്യവേദപുസ്തകം പരിഭാഷപ്രകാരം ഈ വാക്യത്തിൽ രണ്ട് ദൈവത്തെ കാണാം. ➟ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം പിതാവും പുത്രനുമാണിത്. ➟എന്നാലും ഞങ്ങൾക്ക് ഒരു ദൈവമേ ഉള്ളെന്നാണ് അവർ പറയുന്നത്. ➟ഇത് പഴയനിയമത്തിൽനിന്ന് എബ്രായലേഖകൻ എടുത്തിരിക്കുന്ന ഉദ്ധരണിയാണ്. ➟ഇതിൽ ദൈവമേ, നിന്റെ ദൈവം എന്നാണെങ്കിൽ, ➟ഇതിൻ്റെ ഒറിജിനൽ വാക്യത്തിൽ, ദൈവം, നിൻ്റെ ദൈവം എന്നാണ്: ➟നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. (സങ്കീ, 45:7). ➟സത്യവേദപുസ്തകത്തിൻ്റെ ദൈവമേ, നിൻ്റെ ദൈവം എന്നത് തെറ്റായ പരിഭാഷയാണ്. ➟അതായത്, പരിഭാഷാപ്രശ്നംപോലും പലരും ഉപദേശം ആക്കിയിരിക്കുകയാണ്. ➟[കാണുക: സത്യവേദപുസ്തകം CL, വിശുദ്ധഗ്രന്ഥം, പി.ഒ.സി, KJV, NKJV, NIV].

𝗜. ദൈവം, നിൻ്റെ ദൈവം:
ദൈവം, നിൻ്റെ ദൈവം എന്ന പ്രയോഗംതന്നെ ആറാം വാക്യത്തിൽ പറയുന്ന ദൈവം സത്യദൈവം അല്ലെന്നതിൻ്റെ അസന്ദിഗ്ദ്ധമായ തെളിവാണ്. ➟ആറാം വാക്യത്തിൽ എന്നേക്കും സിഹാസനമുള്ള രാജാവിൻ്റെ ദൈവത്തെയാണ് ഏഴാം വാക്യത്തിൽ കാണുന്നത്. ➟ആദ്യത്തവൻ സത്യദൈവം ആയിരുന്നെങ്കിൽ, ആ ദൈവത്തിന് മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നോ? ➟സത്യദൈവം ഒന്നല്ലേയുള്ളു (𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱): (യോഹ, 17:3). ➟പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (𝗮𝗹𝗼𝗻𝗲, 𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ ഒരേയൊരു, മാത്രം (𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟പിതാവായ യഹോവ ഒരേയൊരു ദൈവം ആയിരിക്കെ മറ്റൊരു സത്യദൈവം ഉണ്ടാകുമോ?

𝗜𝗜. ആനന്ദതൈലംകൊണ്ടുള്ള അഭിഷേകം:
നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. (എബ്രാ, 1:9). ➟ദൈവം അഭിഷേകം ചെയ്ത ഒരു ഭൗമികനാണ് ഇവിടെപ്പറയുന്ന ദൈവം (എലോഹീം). ➟ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ➟മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. ➟അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. ➟അവിടെപ്പറയുന്നത് പഴയനിയമത്തിലെ അഭിഷിക്തരാജാവായ യിസ്രായേലിനെക്കുറിച്ചാണ്. ➟[കാണുക: മശീഹമാർ]. 

📌വാക്യങ്ങൾ 𝟭𝟬–𝟭𝟮: സ്രഷ്ടാവായ ദൈവത്തിൻ്റെ അനശ്വരത്വവും, സൃഷ്ടിയുടെ നശ്വരത്വവും. 

എബ്രായർ 𝟭:𝟭𝟬
കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രാ, 1:10). ➟ഈ വേദഭാഗത്ത് പറയുന്ന, പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ട കർത്താവ് യേശുക്രിസ്തു ആണെന്ന് പലരും വിചാരിക്കുന്നു. ➟എന്നാൽ ആദിമസൃഷ്ടിയുടെ കർത്താവ് പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➟തന്നെയുമല്ല, ഈ വേദഭാഗത്ത് പറയുന്ന കർത്താവു യേശുക്രിസ്തു അല്ലെന്ന് പലനിലകളിൽ മനസ്സിലാക്കാം: 

𝗜. പൂർവ്വകാലത്ത് ഭൂമിക്ക് അടിസ്ഥാനമിട്ട കർത്താവ് ആരാണ്?
☛ എബ്രായർ 𝟭:𝟭𝟬-𝟭𝟮 വേദഭാഗം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്: ➟പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:25-27). ➟പഴയപുതിയ നിയമങ്ങളിൽ സ്രഷ്ടാവും ദൈവവുമായി യഹോവയല്ലാതെ മറ്റൊരുത്തനുമില്ല. ➟അരിഷ്ടൻ്റെ പ്രാർത്ഥന ആരംഭിക്കുന്നത്: ➟യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ എന്ന നിലവിളിയോടെയാണ്: (സങ്കീ, 102:1). ➟തന്നെയുമല്ല, വാക്യം 𝟭-മുതൽ 𝟮𝟮-വരെ യഹോവ എന്ന ദൈവനാമം എട്ടുപ്രാവശ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ➟എന്നിട്ടാണ്, പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു എന്ന് പറയുന്നത്. ➟സൃഷ്ടാവായ പിതാവ് പുതിയനിയമത്തിൽ വരുമ്പോൾ, പുത്രനായി മാറുന്നത് എങ്ങനെയാണ്? ➟[കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]

𝗜𝗜. അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ക്രിസ്തു ലുകസ്ഥാപനത്തിന് മുമ്പെ ഉണ്ടായിരുന്ന എന്നല്ല പത്രൊസ് പറയുന്നത്; മൂന്നറിയപ്പെട്ടവൻ എന്നാണ്. അഥവാ, പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവൻ എന്നാണ്. പഴയനിയമത്തിൽ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശു എന്ന വ്യക്തിയില്ല. ആമുഖത്തിൽ നാമത് കണ്ടതാണ്:  (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്ദജാതനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്നവൻ, എങ്ങനെയാണ് പൂർവ്വകാലത്തെ സൃഷ്ടിയിൽ ഉണ്ടാകുന്നത്? [കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

𝗜𝗜𝗜. സ്രഷ്ടാക്കൾ:
☛ പല ക്രിസ്ത്യാനികൾക്കും സ്രഷ്ടാവല്ല; സ്രഷ്ടാക്കളാണുള്ളത്. ➟നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ➟ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), ➟ദൈവത്തിൻ്റെ ആദ്യ ക്രിസ്തുവും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), ➟പഴയനിയമത്തിലെ മറ്റു മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), ➟അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). ➟അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ➟താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിരിക്കുന്നതിൻ്റെ വിശദമായ തെളിവ് മുകളിൽ നാം കണ്ടതാണ്. ➟[കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

𝗜𝗩. എന്നും:
☛ സത്യവേദപുസ്തകത്തിൽ ഒമ്പതാം വാക്യത്തിനുശേഷം എന്നും (and) എന്നൊരു സംയോജനപദം (Conjunction) ഉണ്ട്. ➟എന്നാൽ ഗ്രീക്കിലും ഇംഗ്ലീഷിലും അതില്ല. ➟തന്നെയുമല്ല, ഭൂരിഭാഗം ഗ്രീക്ക് വേർഷനിലും, ഏകദേശം എല്ലാ ഇംഗ്ലീഷ് പരിഭാഷകളിലും ഒമ്പതാം വാക്യത്തിന് പൂർണ്ണവിരാമം (Fullstop) ഇട്ടശേഷമാണ് പത്താം വാക്യം ആരംഭിക്കുന്നത്. ➟[കാണുക: Codex Alexandrinus(400-440), SBLGNT, Nestle1904, WH 1881, Scrivener’s 1894, GOC 1904, RP 2005, WHNA]. ➟എന്നാൽ സത്യവേദപുസ്തകത്തിൻ്റെ ഒമ്പതാം വാക്യത്തിന് ഫുൾസ്റ്റോപ്പുമില്ല, എന്നും എന്ന സംയോജനപദവുമുണ്ട്: ➟നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നും (എബ്രാ, 1:9). ➟ഇതാണ്, ഒമ്പതാം വാക്യത്തിൻ്റെ തുടർച്ചയാണ് പത്താം വാക്യമെന്നും, പുത്രനാണ് പത്താം വാക്യത്തിലെ സ്രഷ്ടാവെന്നും തെറ്റിദ്ധരിക്കാൻ ഇടയായത്. ➟ഗ്രീക്കിലും ഇംഗ്ലീഷിലും പത്താം വാക്യത്തിൻ്റെ തുടക്കത്തിൽ 𝗸𝗮𝗶 ⁃ 𝗮𝗻𝗱 എന്ന പദമുണ്ട്.➟ഗ്രീക്കിലെ 𝗸𝗮𝗶 (കൈ) എന്ന പദവും ഇംഗ്ലീഷിലെ 𝗮𝗻𝗱 എന്ന പദവും ഉം, ഒപ്പം, എന്നും, കൂടെ, കൂടി എന്നൊക്കെ പരിഭാഷ ചെയ്യാവുന്ന പദമാണ്. ➟എന്നാലത് 𝟵-ഉം 𝟭𝟬-ഉം വാക്യങ്ങൾ പഴയനിയമത്തിലെ ഉദ്ധരണികളാണെന്ന് കാണിക്കാൻ ചേർത്തിരിക്കുന്നതാണ്. ➟അല്ലാതെ ഒമ്പതാം വാക്യത്തിലെ പുത്രനാണ് സ്രഷ്ടാവെന്നല്ല അതിൻ്റെ അർത്ഥം. 

𝗩. പിഒസി പരിഭാഷ:
☛ യാതൊരു സംശയത്തിനും ഇടയില്ലാതെയാണ് പിഒസി ബൈബിളിൻ്റെ പരിഭാഷ. ➟അതിലെ 𝟵-𝟭𝟬 വാക്യങ്ങൾ കാണുക: ➟അങ്ങു നീതിയെ സ്‌നേഹിച്ചു; അനീതിയെ വെറുത്തു. അതിനാല്‍, അങ്ങയുടെ സ്‌നേഹിതരെക്കാള്‍ അധികമായി സന്തോഷത്തിന്റെ തൈലം കൊണ്ടു ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു. കര്‍ത്താവേ, ആദിയില്‍ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്. (POC). ➟ഇതിൽ ഒമ്പതാം വാക്യംകഴിഞ്ഞിട്ട് പൂർണ്ണവിരാമം (Full stop) ഇട്ടിട്ടുണ്ട്. ➟എന്നും എന്ന സംയോജനപദവും കാണാനും കഴിയില്ല. ➟അതായത്, അഭിഷേക ദാതാവായ കർത്താവിൻ്റെ (യഹോവ) കരവേലയെ കുറിച്ചാണ് അടുത്ത വാക്യത്തിൽ പറയുന്നത്.

𝗩𝗜. ആദിമസൃഷ്ടിയും പുതുസൃഷ്ടിയും:
☛ ഒമ്പതാം വാക്യത്തിലെ പുത്രൻ യേശു ആണെന്ന തെറ്റിദ്ധാരണയിലാണ്, എന്നും എന്നൊരു സംയോജനപദം പല മലയാളം പരിഭാഷകളിലും കാണുന്നത്. ➟എന്നാൽ ഒമ്പതാം വാക്യത്തിലെ പുത്രൻ യേശുവുമല്ല; യേശുവിന് പൂർവ്വകാലത്തെ സൃഷ്ടിയിൽ യാതൊരു പങ്കുമില്ല. ➟എന്തെന്നാൽ അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിതനായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). ➟ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ വ്യക്തമാക്കിയകാര്യം മുകളിൽ കണ്ടതാണ്. ➟എന്നാൽ അനേകർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു കാര്യം പറയാം: ➟പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18;യെശ, 66:22) ➟പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. ➟അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. ➟അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിന് പങ്കുണ്ടെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം. (കൊലൊ, 1:15-20;എബ്രാ, 1:2). ➟[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ, നാം നമ്മുടെ സ്വരൂപത്തിൽ]

എബ്രായർ 𝟭:𝟭𝟭-𝟭𝟮
അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല എന്നും പറയുന്നു. (എബ്രാ,1:11-12 ⁃⁃ സങ്കീ, 102:26-27). ➟സൃഷ്ടിയുടെ നശ്വരത്വവും സ്രഷ്ടാവിൻ്റെ അനശ്വരത്വവുമാണ് ഇവിടുത്തെ വിഷയം. ➟എബ്രായർ 1:8-9:-ൽ വാഗ്ദത്തസന്തതിയായ എബ്രായരുടെ എന്നേക്കുമുള്ള സിംഹാസനത്തെക്കുറിച്ചും രാജീയ അഭിഷേകത്തെക്കുറിച്ചും പറഞ്ഞശേഷമാണ്, സൃഷ്ടിയുടെ നശ്വരതയെക്കുറിച്ചും സ്രഷ്ടാവിൻ്റെ അനശ്വരതയെക്കുറിച്ചും ലേഖകൻ പറയുന്നത്. ➟അത് പറയാൻ ഒരു കാരണമുണ്ട്. 

𝗜. ശാശ്വതരാജ്യവും രാജത്വവും:
☛ ദൈവം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിന് വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. ➟ശാശ്വതമായി തരും (ഉല്പ, 13:15), ➟ശാശ്വതാവകാശമായി തരും (17:8), ➟എന്നേക്കും അവകാശമായി പ്രാപിക്കും (പുറ, 32:13), നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത് (സങ്കീ, 45:6 ⁃⁃ എബ്രാ, 1:8), ➟ആകാശമുള്ള കാലത്തോളം (89:29), ➟സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), ➟എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), ➟നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), ➟സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), ➟നിത്യരാജത്വം (7:27), അവൻ എന്നെന്നേക്കും വാഴും (വെളി, 11:15), അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും (വെളി, 22:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟സർവ്വസൃഷ്ടിയും നശിച്ചാലും സ്രഷ്ടാവായ ദൈവം നിലനില്ക്കുമെന്നും ➟അവരോടുള്ള വാഗ്ദത്തത്തിന് മാറ്റമുണ്ടാകില്ലെന്നും കാണിക്കാനാണ്, ➟പൂർവ്വകാലത്തെ സൃഷ്ടിയെക്കുറിച്ചും ആ സൃഷ്ടിയുടെ നശ്വരതയെക്കുറിച്ചും സ്രഷ്ടാവിൻ്റെ അനശ്വരത്വത്തെക്കുറിച്ചും പറയുന്നത്. 

𝗜𝗜. നീയോ അനന്യൻ:
നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല എന്നാണ് പിതാവിനെക്കുറിച്ച് കാണുന്നത്. ➟ഇവിടെ അനന്യൻ (The same) എന്ന് എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം 𝗮𝘂𝘁𝗼𝘀 ആണ്. ➟സ്വയം (Self) അല്ലെങ്കിൽ താൻ (മത്താ, 16:20), ➟അവൻ/അവൾ/അത് (He/She/It) (മത്താ, 12:50), ➟അതേ/തുല്യമായ (Same) അല്ലെങ്കിൽ അനന്യൻ (എബ്രാ, 1:12; എബ്രാ, 13:8) എന്നിങ്ങനെയാണ് പദത്തിൻ്റെ അർത്ഥം ബൈബിളിൽ കാണുന്നത്. ➟അനന്യ എന്ന മലയാള പദത്തിൻ്റെ അർത്ഥം നിത്യൻ എന്നല്ല: ➟തുല്യമില്ലാത്ത, ➟നിസ്തുല്യ, ➟തുല്യമായി രണ്ടാമതൊന്നില്ലാത്ത, ➟എതിരറ്റ എന്നൊക്കെയാണ്. ➟അപ്പോൾ, അനന്യൻ എന്നാൽ: ➟തുല്യമില്ലാത്തവൻ, ➟നിസ്തുലൻ/ല്യൻ, ➟എതിരറ്റവൻ എന്നൊക്കെയാണ്.

𝗜𝗜𝗜. നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല:
☛ പിതാവിന് ഉപയോഗിച്ചിരിക്കുന്ന അടുത്ത പ്രയോഗം: നിന്റെ സംവത്സരങ്ങൾ അവസാനിക്കയില്ല എന്നാണ്. ➟നിൻ്റെ സംവത്സരങ്ങൾ അവസാനിക്കയില്ല (Your years will never end) എന്ന് പറയാൻ, 𝘁𝗮 𝗲𝘁𝗲 𝘀𝗼𝘂 𝗼𝘂𝗸 𝗲𝗸𝗹𝗲𝗶𝗽𝘀𝗼𝘂𝘀𝗶𝗻 എന്നാണ്. ➟അതായത്, ദൈവം അനന്യൻ ആണെന്നും, അവൻ്റെ സംവത്സരങ്ങൾ അവസാനിക്കയില്ല എന്നും പറയുന്നതിലൂടെ, ➟കാലത്തിനും മാറ്റങ്ങൾക്കും അതീതമായി ദൈവം എന്നും ഒരുപോലെ നിലനിൽക്കുന്നവനാണ് എന്ന സത്യത്തെയാണ് എബ്രായലേഖകൻ വ്യക്തമാക്കുന്നത്. ➟അതിനാൽ എബ്രായരോടുള്ള വാഗ്ദത്തങ്ങൾക്കും മാറ്റമുണ്ടാകില്ല. 

𝗜𝗩. യേശുക്രിസ്തു അനന്യൻ:
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രാ, 13:8). ➟യേശുക്രിസ്തുവും അനന്യനാണെന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്. ➟ദൈവത്തെ അനന്യൻ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന 𝗮𝘂𝘁𝗼𝘀 എന്ന പദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ➟എന്നാൽ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ, യേശു ദൈവത്തെപ്പോലെ പൂർവ്വകാലംമുതൽ ഉള്ളവനല്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് (1പത്രൊ, 1:20), പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായവാണ്: (മത്താ, 1:20; ലൂക്കൊ, 2:22). ➟ലേഖകൻ ഇവിടെപ്പറയുന്ന ഇന്നലെ (yesterday) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 𝗲𝗰𝗵𝘁𝗵𝗲𝘀 എന്ന ഗ്രീക്ക് പദത്തിന് കൃത്യമായി ഇന്നലെ എന്ന അർത്ഥമാണുള്ളത്: (യോഹ, 4:52; പ്രവൃ, 7:28). ➟അല്ലാതെ, ആദിയെന്നോ, അനാദി എന്നോ ഇന്നലെയ്ക്ക് അർത്ഥമില്ല. ➟പുനരുത്ഥാനശേഷം മഹത്വീകരിക്കപ്പെട്ടവനും സകലത്തിലും ശ്രേഷ്ഠനുമായ യേശുക്രിസ്തുവാണ് എബ്രായ ലേഖനത്തിൻ്റെ വിഷയം. ➟അതിനാൽ ലേഖകൻ പറയുന്ന ഇന്നലെയുടെ ദൂരപരിധി അവൻ്റെ പുനരുത്ഥാനമാണ്. ➟എന്നാൽ മരിച്ചുയിർത്തവനായ യേശു എന്നേക്കും ഇരിക്കുന്നവനാണെന്ന് എബ്രായലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്: (7:24-25 ⁃⁃ റോമ, 6:9). 

𝗩. പിതാവും പുത്രനും അനന്യരാണ്:
☛ ദൈവവും യേശുവും അനന്യരാണ്. ➟ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനും (സങ്കീ, 90:2; യെശ, 57:15) ➟മരണമില്ലാത്തവനും (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവമാണ്: (വെളി, 4:9-10). എന്നാൽ യേശുവിന് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അല്ലെങ്കിൽ, കന്യകാജനനം എന്ന ആരംഭം ഉള്ളവനും (ആവ, 18:15; 18:18; യെശ, 7:14; മീഖാ, 5:2-3; മത്താ, 1:18-20; ലൂക്കൊ, 1:35; റോമ, 9:5; ഗലാ, 4:4) ➟മരിച്ചിട്ട് മൂന്നാംനാൾ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40) ➟എന്നേക്കും ജീവിച്ചിരിക്കുന്നവനാണ്: (റോമ, 6:9; എബ്രാ, 7:24-25). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് ഏകദൈവവും യേശു ഏകമനുഷ്യനുമാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6 ⁃⁃ യോഹ, 8:40; 9:11; റോമ, 5:15). ➟മരണത്തിൽനിന്ന് ദൈവം ഉയിർപ്പിച്ചത് പുരുഷനായ (𝗠𝗮𝗻) നസറായനായ യേശുവിനെയാണ്: (പ്രവൃ, 2:23-24). ➟അവനെയാണ് ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയത്: (എബ്രാ, 7:26). ➟അതായത്, ദൈവം ആരംഭവും അവസാനവുമില്ലാത്ത എന്നെന്നേക്കും ഇരിക്കുന്ന അനന്യനും, ➟യേശു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ് എന്നെന്നേക്കും ഇരിക്കുന്ന അനന്യനുമാണ്.

📌വാക്യം 𝟭𝟯: വീണ്ടും വാഗ്ദത്തസന്തതിയും ദൂതന്മാരും തമ്മിലുള്ള താരതമ്യം. 

എബ്രായർ 𝟭:𝟭𝟯
ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? (എബ്രാ, 1:13). ➟ഈ വാക്യം പുതിയനിയമത്തിൽ ആവർത്തിച്ച് പറഞ്ഞിരിക്കയാൽ, യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ചാണെന്ന് കരുതുന്നവരുണ്ട്: (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; എബ്രാ, 1:13). ➟എന്നാൽദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്ക എന്ന പദവി വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെയാണ്. ➟അതിൻ്റെ തെളിവുകൾ നോക്കാം:

𝗜. ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു:
☛ സങ്കീർത്തനത്തിലെ ഈ വാക്യം യേശു ഉദ്ധരിച്ചിട്ടുണ്ട്: ➟ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു എന്നു അവൻ പറയുന്നുവല്ലോ. ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. (മത്താ, 22:42-44; സങ്കീ, 110:1 ⁃⁃ മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). ➟ഇവിടെ യേശു തന്നെക്കുറിച്ചല്ല പറയുന്നത്; പഴയനിയമത്തിലെ വാഗ്ദത്തസന്തതിയായ ക്രിസ്തുവിനെക്കുറിച്ചാണ്. ➟യേശു തന്നെക്കുറിച്ചല്ല പറയുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവ് വാക്യത്തിലുണ്ട്. 

☛ തന്നെ വാക്കിൽ കുടുക്കാൻവന്ന പരീശന്മാരോടുള്ള യേശുവിൻ്റെ ചോദ്യം ശ്രദ്ധിക്കുക: ➟ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ? ➟ഇവിടെ, അവൻ ആരുടെ പുത്രനാകുന്നു?” (Whose son is he?) എന്നത് ഗ്രീക്കിൽ 𝗧𝗶𝗻𝗼𝘀 𝗛𝘂𝗶𝗼𝘀 𝗘𝘀𝘁𝗶𝗻 എന്നാണ്. ➟ഇതിലെ 𝗘𝘀𝘁𝗶𝗻 എന്ന പദം പ്രഥമപുരുഷനിലുള്ള (3rd Person) ക്രിയാപദം (Verb) ആണ്. ➟അതായത്, ഉത്തമപുരുഷനായ യേശു (1st Person) ➟മധ്യമപരുഷനായ പരീശന്മാരോട് (2nd Person) ➟പ്രഥമപുരുഷനായ (3rd Person) അല്ലെങ്കിൽ, ➟മൂന്നാമനായ ക്രിസ്തുവിനെക്കുറിച്ചാണ് ചോദിക്കുന്നത്. ➟അത് താനല്ല; ദൈവത്തിൽനിന്ന് പൂർവ്വപിതാക്കന്മാർവഴി വാഗ്ദത്തം ലഭിച്ച യിസ്രായേൽ എന്ന ക്രിസ്തുവാണ്: (ഗലാ, 3:16). ➟അടുത്ത വാക്യങ്ങളിൽ,അവനെ (him) എന്നർത്ഥമുള്ള 𝗮𝘂𝘁𝗼𝗻 എന്ന പ്രഥമപുരുഷസർവ്വമം (3rd Person Pronoun) രണ്ടുപ്രാവശ്യം കാണാം. ➟ക്രിസ്തുവിന് മാത്രമല്ല; ദാവീദിനും അവൻ്റെ (of him) എന്നർർത്ഥമുള്ള 𝗮𝘂𝘁𝗼𝘂 എന്ന പ്രഥമപുരുഷ സർവ്വനാമം ഉപയോഗിച്ചിട്ടുണ്ട്. ➟ദാവീദിനെയും അവൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തുവിനെയും യേശു പ്രഥമപുരുഷനിലാണ് പറയുന്നത്. ➟അതിനാൽ തന്നെക്കുറിച്ചല്ല യേശു പറയുന്നതെന്ന് വ്യക്തമാണ്.     

☛ തന്നെ വാക്കിൽ കുടുക്കാൻ വന്നവരെ യേശു ഉത്തരം മുട്ടിച്ചത് ഈ ചോദ്യത്താലാണ്. ➟പിന്നെ വായിക്കുന്നത്. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല. (മത്താ, 22:45-46). ➟എന്നാൽ ഒരുകാര്യം പറയാം. ➟യേശു പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞ സങ്കീർത്തനത്തിലെ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവാണ് യേശു. ➟അല്ലാതെ, യഥാർത്ഥത്തിൽ അത് യേശുവിനെക്കുറിച്ചല്ല. ➟ബൈബിളിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കളുണ്ട്. ➟എങ്കിലും പലർക്കും ക്രിസ്തു (Chirstos) എന്ന് പറഞ്ഞാൽ എല്ലായ്പ്പോഴും യേശു മാത്രമാണ്. ➟അതുകൊണ്ടാണ്, ബൈബിളിലെ പല കാര്യങ്ങളും മനസ്സിലാകാത്തത്. ➟പത്രൊസ് തൻ്റെ പ്രഥമപ്രസംഗത്തിൽ, യേശു സ്വർഗ്ഗാരോരോഹണം ചെയ്ത് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരുന്നതിനോടുള്ള ബന്ധത്തിൽ ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 2:33-35). ➟പഴയനിയമത്തിൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അവരുടെ രക്ഷിതാവായ യേശുവിൻ്റെ മരണപുനുരുത്ഥാനങ്ങളിലൂടെ അവർക്കുതന്നെയാണ് നിവൃത്തിയാകുന്നത്: (പ്രവൃ, 2:25-27). ➟പത്രൊസും പൗലൊസും അത് വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 3:25-26; 13:32-39). ➟അതായത്, യഥാർത്ഥത്തിൽ ഇത് വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള പ്രവചനമാണ്. ➟എന്നാൽ യേശുവിലൂടെയാണ് അതവന് നിവർത്തിയാകുന്നത് എന്നതിനാലാണ്, ➟യേശുവിൽ അതിൻ്റെ ആത്മീയ നിവർത്തി കാണുന്നത്.

𝗜𝗜. പ്രവചനത്തിൻ്റെ ആത്മിക നിവൃത്തി:
☛ പത്രൊസ് അപ്പൊസ്തലൻ തൻ്റെ പ്രഥമപ്രസംഗത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഈ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ചല്ല. ➟അതിൻ്റെ ആർക്കും മനസ്സിലാകുന്ന ഒരു തെളിവ് കാണിക്കാം. ➟നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. (പ്രവൃ, 2:27). ➟ഈ പ്രവചനവും പ്രസ്തുത പ്രവചനത്തോടുചേർത്ത് യേശുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്നതാണ്. ➟ഇത് സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്: (16:10). ➟യഥാർത്ഥത്തിൽ ഇതും യിസ്രായേലിനെ കുറിച്ചുള്ളതാണ്. ➟അതായത്, സങ്കീർത്തകനായ ദാവീദ് വാഗ്ദത്ത സന്തതിയെ പ്രതിനിധീകരിച്ച് ആത്മാവിൽ പ്രവചിക്കുന്ന സങ്കീർത്തനമാണിത്. ➟ഇവിടെ രണ്ട് പ്രയോഗങ്ങളാണുള്ളത്. 𝟭.നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. ➟ഇവിടെപ്പറയുന്ന നീ ദൈവമായ യഹോവയാണ്: (സങ്കീ, 16:1-2). ➟ഒരുത്തൻ നീ (ദൈവം) എൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല എന്ന് പറയണമെങ്കിൽ, ➟അവൻ നൂറുശതമാനം ദ്രവത്വം കാണാൻ യോഗ്യതയുള്ളവനാണ്. ➟അല്ലെങ്കിൽ ആ പ്രയോഗം അബദ്ധമാണ്. ➟ഇത് പ്രവചിച്ച ദാവീദ് മരിച്ചടക്കപ്പെട്ട് ദ്രവത്വം കണ്ടതായി പത്രൊസ്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (പ്രവൃ, 2:29). ➟പാതാളത്തിൽ അസ്തമിച്ചുപോകാനുള്ള ഒരുത്തനെ ദൈവം തൻ്റെ കൃപയാൽ അതിന് അനുവദിക്കുകയില്ല എന്നാണ് പ്രവചനം. ➟അതിനാൽ യഥാർത്ഥത്തിൽ ഇത് യേശുവിനോടുള്ള പ്രവചനം അല്ലായിരുന്നു എന്ന് വ്യക്തമാണല്ലോ? 𝟮.”നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” ➟ഇവിടെപ്പറയുന്ന പരിശുദ്ധൻ കുറിക്കുന്ന 𝗵𝗮𝘀𝗶𝗱 എന്ന എബ്രായപദം ദൈവത്തിനും മനുഷ്യർക്കും അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന പദമാണ്. ➟𝗳𝗮𝗶𝘁𝗵𝗳𝘂𝗹, 𝗸𝗶𝗻𝗱, 𝗴𝗼𝗱𝗹𝘆, 𝗵𝗼𝗹𝘆 𝗼𝗻𝗲, 𝘀𝗮𝗶𝗻𝘁, 𝗽𝗶𝗼𝘂𝘀 എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ➟𝗵𝗼𝘀𝗶𝗼𝘀 എന്ന പുതിയനിയമപദം ദൈവത്തിനും ക്രിസ്തുവിനും മനുഷ്യർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ➟അതിനാൽ പരിശുദ്ധൻ എന്ന് പറഞ്ഞിരിക്കയാൽ ദൈവമാണെന്ന് വിചാരിക്കണ്ട. ➟നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല എന്നാണ് രണ്ടാംഭാഗത്ത് സങ്കീർത്തകൾ പ്രവചിക്കുന്നത്. ➟ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കാതിരിക്കണമെങ്കിൽ, അവൻ നൂറുശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. ➟അല്ലെങ്കിൽ ദൈവം സമ്മതിക്കയില്ല എന്ന് പറയുന്നത് എന്തിനാണ്? ➟അതിനാൽ യേശുവല്ല പ്രവചനത്തിൻ്റെ യഥാർത്ഥ അവകാശിയെന്ന് വ്യക്തമാണല്ലോ?
  
𝗜𝗜𝗜. ദ്രവത്വത്തിലേക്ക് തിരിയാത്ത സന്തതി:
☛ യേശുവിൽ ആരോപിച്ചിരിക്കുന്ന രണ്ടാം സങ്കീർത്തനം യിസ്രായേലിന് നിവൃത്തിയായ കാര്യം പൗലൊസ് പറഞ്ഞിരിക്കുന്നത് എബ്രായർ 𝟭:𝟱-നോടുള്ള ബന്ധത്തിൽ മുകളിൽ നാം ചിന്തിച്ചതാണ്: (പ്രവൃ, 13:32-33). ➟അതിൻ്റെ അടുത്തഭാഗം നോക്കുക: ➟ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കിർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. (പ്രവൃ, 13:34-35). ➟ഇവിടെ ശ്രദ്ധിക്കുക: ➟ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും.➟പൗലൊസ് ഇത് അന്ത്ര്യൊക്യയിലെ യെഹൂദന്മാരോട് പറയുന്നതാണ്. ➟എന്നിട്ടാണ് സങ്കീർത്തനം 𝟭𝟲:𝟭𝟬 ഉദ്ധരിക്കുന്നത്. ➟നിങ്ങൾക്കു (To you) എന്ന് പറയാൻ 𝗛𝘆𝗺𝗶𝗻 എന്ന ബഹുവചനമാണ്. ➟അത് യിസ്രായേലെന്ന സമൂഹത്തെയാണ് കുറിക്കുന്നത്. ➟ദാവീദിൻ്റെ വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ: (2ശമൂ, 7:8-16; 1ദിന, 17:7-15; സങ്കീ. 89:3-4; 89:29-37). ➟ദാവീദിനോട് ദൈവം ചെയ്തിരിക്കുന്ന നിശ്ചലകൃപകൾ അല്ലെങ്കിൽ, സ്ഥിരമായുള്ള വിശുദ്ധ കൃപകളുടെ അവകാശി യിസ്രായേലാണ്: (യെശ, 55:3പ്രവൃ, 13:34 ⁃⁃ 2ശമൂ, 23:5; സങ്കീ, 89:28; സങ്കീ, 89:35). ➟അതാണ് പൗലൊസ് പറയുന്നത്. ➟അതുപ്രകാരം ദാവീദിനോടുള്ള വാഗ്ദത്തങ്ങളെല്ലാം യിസ്രായേലിനുള്ളതാണ്. ➟ദാവീദ് ദ്രവത്വം കണ്ടു എന്ന് പത്രോസും പൗലൊസും ഒരുപോലെ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:29; 13:36). ➟അതായത്, ദാവീദിൻ്റെ പ്രവചനങ്ങളെല്ലാം അവനല്ല; ➟യേശുക്രിസ്തുവിലൂടെ യിസ്രായേൽ എന്ന വാഗ്ദത്ത സന്തതിക്കാണ് നിവൃത്തിയായത്. ➟അതാണ് പൗലൊസ് യെഹൂദന്മാരോട് പറയുന്നത്. ➟ഇതുപോലെ എല്ലാ പ്രവചനങ്ങളും അതിൻ്റെ യഥാർത്ഥ അവകാശിയായ എബ്രായർക്കാണ് നിവർത്തിയാകുന്നത്. ➟യിസ്രായേലിൻ്റെ കഴിഞ്ഞ 𝟮,𝟬𝟬𝟬 വർഷത്തെ ചരിത്രത്തിലേക്ക് നോക്കിയാലും ഈ വസ്തുത വെളിപ്പെടും. ➟ഒരു ജാതി ഒരു നൂറുട്ടം മുടിഞ്ഞുപോകേണ്ട അല്ലെങ്കിൽ ദ്രവത്വം കാണേണ്ട അത്രയും പീഡകൾ സഹിച്ചിട്ടും ഇന്നും അജയ്യരായി, ➟സകല ജാതികൾക്കും ഭാരമുള്ള കല്ലായി അവൻ നില്ക്കുന്നുവെങ്കിൽ, ➟അവൻ ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ ആയതുകൊണ്ടാണ്. ➟യിസ്രായേൽ ദൈവത്തിൻ്റെ കണ്മണി/കണ്ണിൻ്റെ കൃഷ്ണമണിയാണ്: (സെഖ, 2:8 ⁃⁃ ആവ, 32:10).

𝗜𝗩. പാപമറിയാത്തവൻ:
☛ ഇളകാതെ നില്ക്കുന്ന സീയോൻ പർവ്വതംപോലത്തെ ഒരു തെളിവുകൂടി തരാം. ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:3). ➟അതിനാൽ പാപരഹിതനായ യേശുവിൻ്റെമേൽ മരണത്തിനോ, പാതാളത്തിനോ, ദ്രവത്വത്തിനോ യാതൊരു അധികാരവുമില്ലായിരുന്നു. ➟പാപമറിയാത്തവൻ (2കൊരി, 5:21), ➟പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ,7:26). ➟അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), ➟അവനിൽ പാപമില്ല (1യോഹ, 3:5) എന്നിങ്ങനെയാണ് വചനം പറയുന്നത്. ➟പാപമറിയാത്ത യേശുവിൻ്റെമേൽ നമ്മുടെ പാപങ്ങളെ ചുമത്തി ദൈവം അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ് മരണത്തിന് അതീതനായവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). ➟മൂന്നാം ദിവസം ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്തു: (പ്രവൃ, 10:40). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് തൻ്റെ പ്രഥമപ്രസംഗത്തിൽ പറയുന്നത് നോക്കുക: ➟ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു. (പ്രവൃ, 2:24). ➟മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു. ➟ഇവൻ എങ്ങനെ പാതാളത്തിൽ പോകും? ➟ഇവനെങ്ങനെ ദ്രവത്വം കാണും? ➟സ്വതവേ മരണമില്ലാതിരുന്നവൻ, ➟അല്പസമയത്തേക്ക് പാപമാക്കപ്പെട്ട് മരിച്ചിട്ടും മരണത്തിന് പിടിച്ചുവെക്കാൻ അസാദ്ധ്യമായ ഒരുത്തനോട്, ➟നിന്നെ പാതാളത്തിൽ വിടുകയില്ലെന്നും ദ്രവത്വം കാണ്മാൻ സമ്മതിക്കുകയില്ലെനും ദൈവം എന്തിന് പറയണം? ➟അതിനാൽ യിസ്രായേലിനോടുള്ള പ്രവചനത്തിൻ്റെ ആത്മിക നിവർത്തിയാണ് യേശുവിൽ കാണുന്നതെന്നും, ➟അതിൻ്റെ യഥാർത്ഥ അവകാശി യിസ്രായേലാണെന്നും സംശയലേശമന്യേ മനസ്സിലാക്കാം.

𝗩. 𝗔𝗱𝗼𝗻𝗮𝗶, 𝗮𝗱𝗼𝗻𝗶:
☛ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമാണെന്ന ചിന്തയിൽ നിന്നാണ്, ത്രിത്വവിശ്വാസികൾ ആ വാക്യം യേശുക്രിസ്തുവിൽ എത്തിച്ചത്. ➟എന്നാൽ ഈ സങ്കീർത്തനത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമല്ല; ഭൗമികനാണ്. ➟ഇവിടെ, 𝗹𝗮-𝗮𝗱𝗼𝗻𝗶 എന്ന എബ്രായ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇതിൻ്റെ അർത്ഥം: എൻ്റെ കർത്താവിനോടു/എൻ്റെ യജമാനനോടു (to my lord) എന്നാണ്. ➟ഇത് ഭൗമിക കർത്താക്കന്മാരെ കുറിക്കുന്ന പദമാണ്. (Gen, 24:36, Gen, 32:4; Psa, 110). ➟യജമാനൻ (lord, master) എന്നർത്ഥമുള്ള 𝗮𝗱𝗼𝗻 എന്ന പദത്തോടൊപ്പം 𝘁𝗼 എന്നർത്ഥമുള്ള 𝗹𝗮 എന്ന ഉപസർഗ്ഗവും (Prefix), 𝗺𝘆 എന്നർത്ഥമുള്ള 𝗶 എന്ന പ്രത്യയവും (suffix) ചേർന്നാണ് 𝗹𝗮𝗱𝗼𝗻𝗶 എന്ന പദമുണ്ടായത്. ➟എൻ്റെ യജമാനൻ/കർത്താവു (my lord) എന്നർത്ഥമുള്ള കൃത്യമായ എബ്രായപദം 𝗮𝗱𝗼𝗻𝗶 ആണ്. ➟𝗮𝗱𝗼𝗻 (master) ആയാലും, 𝗮𝗱𝗼𝗻𝗶 (my master) ആയാലും ദൈവമല്ല; മനുഷ്യനാണ്: (ഉല്പ, 23:6⁃⁃Gen, 23:6; ഉല്പ, 24:12⁃⁃Gen, 24:12; ഉല്പ, 24:27⁃⁃Gen, 24:27). ➟എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് എൻ്റെ കർത്താവു (My Lord) എന്നർത്ഥമുള്ള 𝗔𝗱𝗼𝗻𝗮𝗶 എന്ന പദമാണ്: (പുറ, 4:10⁃⁃Exo, 4:10; പുറ, 4:13⁃⁃Exo, 4:13; പുറ, 34:9⁃⁃Exo, 34:9). ➟ഇതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ 𝗔𝗱𝗼𝗻𝗮𝗶 എന്നപദം ദൈവത്തിന് വ്യക്തമായി ഉപയോഗിച്ചിട്ടുണ്ട്. (BibleHub). ➟അതിനാൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന ആത്മീയ പദവി മറ്റൊരു ദൈവത്തിൻ്റെയല്ല; ➟ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം.

𝗩𝗜.കർത്താവല്ല; യജമാനൻ:
☛ മലയാളത്തിൽ കർത്താവു എന്നും മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും (Lord) എന്നത് ആദ്യാക്ഷരം വലിയക്ഷരത്തിലും എഴുതിയിരിക്കുന്നത് കൊണ്ടാണ് ദാവീദിൻ്റെ യജമാനൻ ദൈവമാണെന്ന് പലരും വിചാരിക്കുന്നത്. ➟എന്നാൽ എബ്രായ ബൈബിളിൻ്റെ പരിഭാഷയിൽ 𝗹𝗼𝗿𝗱, 𝗺𝗮𝘀𝘁𝗲𝗿 എന്നിങ്ങനെയാണ് കാണുന്നത്: ➟The LORD saith unto my 𝗹𝗼𝗿𝗱: ‘Sit thou at My right hand, until I make thine enemies thy footstool.(Psa, 110:1 ⁃⁃ JPS,Tanakh). ➟ചില ഇംഗ്ലീഷ് പരിഭാഷകളിലും 𝗹𝗼𝗿𝗱 എന്ന് ചെറിയക്ഷരത്തിൽ കാണാം: (GNT, NET, NlV). ➟യഥാർത്ഥത്തിൽ കർത്താവ് എന്നല്ല; യജമാനൻ എന്നാണ് പരിഭാഷ ചെയ്യേണ്ടത്. ➟കാരണം, ദാവീദ് എൻ്റെ കർത്താവ് (യജമാനൻ) എന്ന് സംബോധന ചെയ്യുന്നത് യിസ്രായേൽ എന്ന ഭൗമിക രാജാവിനെയാണ്. ➟എന്തെന്നാൽ, ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണ് യിസ്രായേൽ: (2ശമൂ, 7:8-17; 1ദിന, 17:7-15; സങ്കീ, 89;3-4; 89:29-37). ➟സങ്കീർത്തനം 𝟴𝟵:𝟮𝟵-𝟯𝟬 വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ആദ്യവാക്യത്തിൽ സന്തതി (Seed) എന്ന് ഏകവചനത്തിലും, അടുത്തവാക്യത്തിൽ പുത്രന്മാർ (Children) എന്ന് ബഹുവചനത്തിലും പറയുന്നത് കാണാം. ➟അതായത്, ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യേശുവല്ല; യിസ്രായേലാണ്. ➟തൻ്റെ വാഗ്ദത്തസന്തതി രാജാവാകയാലാണ് അവനെ ആത്മാവിൽ എൻ്റെ യജമാനൻ (my lord) എന്ന് ദാവീദ് സംബോധന ചെയ്യുന്നത്, 

𝗩𝗜𝗜. വലത്തുഭാഗത്തിരിക്ക:
☛ ദൈവത്തിൻ്റെ വലത്തുഭാഗമാണ് വാഗ്ദത്ത സന്തതിയുടെ സ്ഥാനം. ➟എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്.
☛ അടുത്തവാക്യം: ➟നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.(സങ്കീ, 110:2).➟ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നാണ് പറയുന്നത്. ➟അടുത്തവാക്യത്തിൽ, നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക എന്നാണ് പറയുന്നത്. ➟അതായത്, നിലവിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഗ്ദത്തസന്തതി വാഴുന്നത്. ➟തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ➟ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്ക എന്ന പദവി യഥാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെയല്ല. 𝟭.നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല. 𝟮.ഭാവിയിൽ അഥവാ, ദൈവം രാജാവിൻ്റെ രാജ്യം സ്ഥാപിച്ചുകൊടുത്ത് കഴിഞ്ഞാൽ ശത്രുക്കൾ ഉണ്ടാകുകയില്ല. ➟ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. ➟അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. ➟എന്തായാലും, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തുവല്ല. 

𝗩𝗜𝗜𝗜. വലങ്കൈയുടെ അനുഗ്രഹം:
☛ ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. ➟നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു. (സങ്കീ, 80:8). ➟നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ. (സങ്കീ, 80:17 ⁃⁃ 8:4-5). ➟യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ➟ദൈവത്തിൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന പ്രയോഗമാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്. ➟അല്ലാതെ, അവിടെ അക്ഷരാർത്ഥത്തിൽ ഒരു ഇരിപ്പിടമുണ്ടെന്നല്ല. ➟അതിൻ്റെ തെളിവും വാക്യത്തിലുണ്ട്: ➟നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. (സങ്കീ, 110:5). ➟ഇവിടെപ്പറയുന്ന കർത്താവ് യഹോവയാണ്. ➟ഒന്നാം വാക്യത്തിൽ: ദാവീദിൻ്റെ കർത്താവിനെ കുറിക്കുന്ന പദം 𝗔𝗱𝗼𝗻𝗶 ആണ്. ➟അഞ്ചാം വാക്യത്തിൽ: യഹോവയായ കർത്താവിനെ കുറിക്കുന്ന പദം 𝗔𝗱𝗼𝗻𝗮𝗶 ആണ്. ➟അതായത്, ഒന്നാം വാക്യത്തിൽ: യഹോവയുടെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം. ➟അഞ്ചാം വാക്യത്തിൽ: ദാവീദിൻ്റെ കർത്താവിൻ്റെ വലത്തുഭാഗത്താണ് യഹോവയായ കർത്താവിനെ കാണുന്നത്. ➟ഒന്നാം വാക്യത്തിൽ പറയുന്ന ഇരിപ്പിടം യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ, ഈ മാറ്റം ഉണ്ടാകില്ലായിരുന്നു. ➟പതിനാറാം സങ്കീർത്തനത്തിൽ വാഗ്ദത്തസന്തതിയുടെ മുമ്പിലും വലത്തുഭാഗത്തുമായി യഹോയെ കാണാം: (16:8). ➟അതിനാൽ വലത്തുഭാഗത്തിരിക്കുക എന്നത് വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു പദവിയാണെന്ന് മനസ്സിലാക്കാം.

𝗜𝗫. ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന സന്തതി: 
☛ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ➟ദൈവം ജാതികളുടെ മദ്ധ്യേയാണ് യിസ്രായേലിനെ വെച്ചിരിക്കുന്നത്: ➟യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു. (യെഹെ, 5:5 ⁃⁃ 2ശമൂ, 22:50; സങ്കീ, 18:49; 57:9; 108:3; യെഹെ, 31:17). ➟ജാതികളായ ശത്രുക്കളാൽ ചുറ്റപ്പെട്ട രാജ്യമാണ് യിസ്രായേൽ: ➟ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും. (സങ്കീ, 27:6 ⁃⁃ സങ്കീ, 31:15; 59:1; 143:9). ➟ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ് യേശുക്രിസ്തു അല്ല; യിസ്രായേലാണ്. ➟ചരിത്രത്തിലേക്ക് നോക്കിയാലും അത് മനസ്സിലാകും. ➟ഇസ്ലാമിക ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് യിസ്രായേൽ. ➟വചനവും ചരിത്രവും ഇഴചേർന്ന് കിടക്കുകയാണ്. ➟കണ്ണുതുറന്ന് നോക്കിയാൽ എല്ലാം വ്യക്തമായി കാണാം.

𝗫. ലോകാവകാശിയായ സന്തതി:
☛ ലോകാവകാശിയായ അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതി യേശുവല്ല; യിസ്രായേലാണ്. ➟ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു. (റോമ, 4:13). ➟അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേൽ ആണെന്ന് മുകളിൽ കണ്ടതാണ്: (ലൂക്കൊ, 1:54-55; 1:68-75; ഗലാ, 3:16). ➟ലോകാവകാശിയാണ് ലോകത്തിൻ്റെ രാജാവ്. ➟അല്ലാതെ, ആത്മിക സന്തതിയായായ യേശുക്രിസ്തുവല്ല.

𝗫𝗜. നീ എന്റെ വലത്തുഭാഗത്തു ഇരിക്ക:
☛ യേശുക്രിസ്തുവിൽ ഈപ്രവചനം ആത്മീയമായി ആരോപിച്ചിട്ടുണ്ട്: ➟അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു, ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു എന്നു പറയുന്നു. (പ്രവൃ, 2:33-35). ➟യേശുക്രിസ്തു ആരാണെന്ന് മുകളിൽ പറഞ്ഞതാണ്. ➟അവൻ യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്. ➟വാഗ്ദത്തസന്തതിയുടെ ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാത്തതിനെ സാധിക്കാനാണ്, ദൈവം തൻ്റെ പുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ അയച്ചത്: (റോമ, 8:3). ➟അതായത്, യിസ്രായേലിൻ്റെ ദൈവം തന്നെയാണ് അവൻ്റെ പാപങ്ങളിൽനിന്ന് അവനെ രക്ഷിച്ച്, അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ, ➟യേശു എന്ന നാമത്തിലും പുത്രൻ എന്ന പദവിയിലും ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. ➟അതിനാൽ അവൻ്റെ മറുവിലയും രക്ഷിതാവുമായ യേശുക്രിസ്തുവിലൂടെയാണ് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിയാകുന്നത്. ➟അതുകൊണ്ടാണ്, യിസ്രായേലിൻ്റെ പദവികളെല്ലാം യേശുവിൽ ആരോപിച്ചിരിക്കുന്നത്. ➟യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത് യേശുക്രിസ്തു മുഖാന്തരമാണ്: (പ്രവൃ, 1:6). ➟അതിനുശേഷം യേശു പിതാവായ ദൈവത്തിന് കീഴ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്: (1കൊരി, 15:24-28). 

𝗫𝗜𝗜. എന്നേക്കും ഒരു പുരോഹിതൻ:
☛ ഈ സങ്കീർത്തനം യഥാർത്ഥത്തിൽ യേശുവിനെവിനെക്കുറിച്ചല്ല എന്നതിൻ്റെ തെളിവാണ് താഴെയുള്ള വാക്യങ്ങൾ: ➟നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല. (സങ്കീ, 110:4). ➟ഈ വാക്യവും എബ്രായലേഖകൻ യേശുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: (എബ്രാ, 7:17; 7:21). ➟എന്നാൽ യഥാർത്ഥത്തിൽ ഇത് യിസ്രായേലിനോടുള്ള പ്രവചനമാണ്. ➟അത് വാക്യത്തിൽത്തന്ന ഉണ്ട്. ➟നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്ന് യഹോവ സത്യംചെയ്തശേഷം, അനുതപിക്കയുമില്ല എന്നാണ് പറയുന്നത്. ➟𝘄𝗲-𝗹𝗼 𝘆𝗶𝗻𝗻𝗮𝗵𝗲𝗺 എന്ന എബ്രായ പ്രയോഗത്തിന്, ➟അവൻ ഖേദിക്കുകയില്ല, അവൻ തന്റെ മനസ്സ് മാറ്റുകയില്ല, അനുതപിക്കുകയില്ല എന്നൊക്കെയാണ് അർത്ഥം. ➟1ശമൂവേൽ 15:29-ൽ ഇതേ പ്രയോഗം കാണാം. ➟എന്നേക്കും ഒരു പുരോഹിതൻ എന്നത് യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, ➟അവനെ പുരോഹിതനാക്കിയശേഷം യഹോവ അനുതപിക്കുകയില്ല അല്ലെങ്കിൽ, ഖേദിക്കുകയില്ല എന്ന് പറയുമായിരുന്നോ? ➟യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവൻ്റെ രക്ഷിതാവായ യേശുവിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയാകുന്നത്. ➟പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ കാണുന്നത്. ➟എബ്രായരോടുള്ള യഥാർത്ഥ നിവൃത്തി ഭാവിയിലാണ്: (പുറ, 19:6 ⁃⁃ 1പത്രൊ, 2:9). 

എബ്രായർ 𝟭:𝟭𝟯-ൻ്റെ അവസാനഭാഗം: 
ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” ഇല്ല. ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും ➟നിശ്ചലകൃപകളുടെ അവകാശിയും ➟വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടല്ലാതെ, ➟ദൂതന്മാരോടോ, ജാതികളോടോ ദൈവം ഒരു നിയമവും ചെയ്തിട്ടില്ല. ➟ഭൂമിയിലെ സകല ജാതികളും/വശങ്ങളും യിസ്രായേൽ എന്ന സന്തതി മുഖാന്തരമാണ് അനുഗ്രഹിക്കപ്പെടുന്നത്: (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25). ➟തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് സത്യംചെയ്തത് നിവൃത്തിക്കാനാണ്, യിസ്രായേലിനെ അനുഗ്രഹിക്കാനും അവനിലൂടെ സകല ജാതികളും അനുഗ്രഹിക്കപ്പെടാനാണ് അവരുടെ ശുശ്രൂഷക്കാരനായി ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശു വന്നത്: (പ്രവൃ, 3:26 ⁃⁃ റോമ, 15:9).

📌വാക്യം 𝟭𝟰: വാഗ്ദത്ത സന്തതിയായ എബ്രായർ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് തെളിയിക്കുന്നു: 

എബ്രായർ 𝟭:𝟭𝟰
അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ? (എബ്രാ, 1:14). ➟ഇവിടെപ്പറയുന്ന രക്ഷപ്രാപിപ്പാനുള്ളവർ ആത്മീയ അർത്ഥത്തിൽ എല്ലാ പുതിയനിയമ വിശ്വാസികൾക്കും ബാധകമാണെങ്കിലും, ➟യഥാർത്ഥത്തിൽ ഇത് പിൻമാറ്റ അവസ്ഥയിലെത്തിയ എബ്രായ വിശ്വാസികളോട് പറയുന്നതാണ്. ➟അതിൻ്റെ തെളിവ് ലേഖനത്തിൽ തന്നെയുണ്ട്. ➟പഴയനിയമത്തിലെ വിശ്വാസവീരന്മാരുടെ പട്ടിക പറഞ്ഞുവന്നിട്ട്, ലേഖകൻ പറയുന്നത് നോക്കുക: ➟അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു. (എബ്രാ, 11:40). ➟എബ്രായരുടെ രക്ഷാപൂർത്തിയാണ് വിഷയം. ➟ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു എന്ന് ➟ലേഖകൻ അനുവാചകരായ എബ്രായ വിശ്വാസികളെയും ചേർത്ത് നമുക്കു എന്ന് ഉത്തമപുരുഷനിൽ (1st Person) പറയുന്നത് നോക്കുക. ➟അതായത്, നിങ്ങൾ വിശ്വാസത്തിൽനിന്ന് പിൻമാറി പോകരുത്; ➟നിങ്ങൾ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണ്; ➟വിശ്വാസത്തിൽ ഉറച്ചുനിന്ന് വാഗ്ദത്തനിവർത്തി പ്രാപിക്കണം എന്നാണ് എബ്രായ ലേഖകൻ എബ്രായ ക്രിസ്ത്യാനികളോട് പറയുന്നത്. ➟എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല. (എബ്രാ, 10:38 ⁃⁃ 12:15). ➟യേശുക്രിസ്തു ദൂതന്മാരെക്കാൾ ശ്രഷ്ഠനായതും വാഗ്ദത്തസന്തതിയായ എബ്രായരെ തൻ്റെ മരണപുനരുത്ഥാനങ്ങളാൽ ദൂതന്മാരെക്കാൾ ശ്രഷ്ഠനാക്കിയതുമാണ് എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വിഷയം. ➟അവരോടുള്ള ദൈവവാഗ്ദത്തങ്ങൾ നിറവേറുന്നത് യേശുക്രിസ്തുവിലൂടെയാണ്. ➟അത് എന്നേക്കും അനുഭവിക്കണമെങ്കിൽ യേശുക്രിസ്തുവിൽ ഉറച്ചുനില്ക്കണം. ➟അതിനാണ് അവരോടുള്ള പഴയനിയമ വാഗ്ദത്തങ്ങൾ ഒന്നൊന്നായി എടുത്തുകാണിച്ച് അവരുടെ ശ്രേഷ്ഠത അവരെ വെളിപ്പെടുത്തുന്നത്.

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

1. ഓർമ്മെക്കായിട്ടു ഒരു പുസ്തകം (പുറ, 17:14)

2. നിയമപുസ്തകം (പുറ, 24:7)

3. നീ (യഹോവ) എഴുതിയ നിന്റെ പുസ്തകം (പുറ, 32:32)

4. യഹോവയുടെ യുദ്ധപുസ്തകം (സംഖ്യാ, 21:15)

5. ന്യായപ്രമണപുസ്തകം (ആവ, 28:61)

6. ശൂരന്മാരുടെ പുസ്തകം (യോശു, 10:13; 2ശമൂ, 1:18)

7. ശലോമോൻ്റെ വൃത്താന്തപുസ്തകം (1രാജാ, 11:41)

8. യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:19)

9. യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:29)

10. സാക്ഷ്യപുസ്തകം (2രാജാ, 11:12)

11. മോശെയുടെ ന്യായപ്രമാണ പുസ്തകം (2രാജാ, 14:6)

12. നിയമപുസ്തകം (2രാജാ, 23:2)

13. ഹിൽക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകം (രാജാ, 23:24)

14. ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകം (1ദിന, 27:24)

15. ശമൂവേലിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

16. നാഥാൻ പ്രവാചകന്റെ പുസ്തകം (1ദിന, 29:30)

17. ഗാദിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

18. ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകം (2ദിന, 13:22)

19. യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 16:11)

20. യഹോവയുടെ ന്യായപ്രമാണപുസ്തകം (2ദിന, 17:9)

21. രാജാക്കന്മാരുടെ ചരിത്രപുസ്തകം (3ദിന, 24:27)

22. മോശയുടെ പുസ്തകം (2ദിന, 25:4)

23. ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം (നെഹെ, 8:8)

24. ദിനവൃത്താന്ത പുസ്തകം (നെഹെ, 12:23)

25. മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (എസ്ഥേ, 10:2)

26. പുസ്തകച്ചുരുൾ (സങ്കീ, 40:7)

27. ജീവന്റെ പുസ്തകം (സങ്കീ, 69:28)

28. യഹോവയുടെ പുസ്കം (യെശ, 34:16)

29. നഹൂമിന്റെ ദർശനപുസ്തകം (നഹൂം, 1:1)

30. സ്മരണപുസ്തകം (മലാ, 3:16)

പുതിയനിയമത്തിൽ

1. മോശെയുടെ പുസ്തകം (മർക്കൊ, 12:26)

2. സങ്കീർത്തന പുസ്തകം  (ലൂക്കൊ, 20:43)

3. യെശയ്യാ പ്രവാചകന്റെ പുസ്തകം (ലൂക്കൊ, 3:4)

4. പ്രവാചക പുസ്തകം (ലൂക്കൊ, 24:44)

5. ഹോശേയ പുസ്തകം (റോമ, 9:27)

6. ന്യായപ്രമാണ പുസ്തകം (ഗലാ, 3:10)

7. ജീവപുസ്തകം (ഫിലി, 4:3)

8. പുസ്തകച്ചുരുൾ (എബ്രാ, 10:7)

9. ഏഴ് മുദ്രയിട്ട പുസ്തകം (വെളി, 5:1)

10. ചെറു പുസ്തകം (വെളി, 10:9)

11. പ്രവചന പുസ്തകം (വെളി, 22:19)

സെപ്റ്റ്വജിൻ്റ് പരിഭാഷ

സെപ്റ്റ്വജിൻ്റ് പരിഭാഷ (Septuagint Translation)

എബ്രായ ഭാഷയിലെ പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമാണ് സെപ്റ്റ്വജിൻ്റ് പരിഭാഷ. മഹാനായ അലക്സാണ്ടറുടെ യുദ്ധവിജയങ്ങൾ ഗ്രീക്കു ഭാഷയുടെ പ്രചാരണത്തിനു വഴിതെളിച്ചു. ഗ്രീക്കുഭാഷ സംസാരിക്കുന്ന വലിയൊരു കൂട്ടം യഹൂദന്മാർ പലസ്തീനിൽ നിന്നും ഈജിപ്റ്റിലേക്കു കുടിയേറിപ്പാർത്തു. അങ്ങനെ ഈജിപ്റ്റിലെ അലക്സാണ്ട്രിയ പട്ടണം യഹൂദന്മാർ തിങ്ങിപാർക്കുന്ന കേന്ദ്രമായിത്തീർന്നു. എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തുലഭിച്ചാൽ നന്നായിരുന്നുവെന്നും അവർ ആഗ്രഹിച്ചു. അന്നു ഈജിപ്റ്റു ഭരിച്ചിരുന്ന ടോളമി ഫിലാദെൽഫസ് (Ptolemy Philadelphus, BC 309- 246) ഗ്രീക്കുഭാഷ സംസാരിച്ചിരുന്നവർക്കായി എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്യുവാൻ നടപടി എടുത്തു. എബ്രായപഴയനിയമം ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുവാനായി എബ്രായ ഗ്രീക്കു ഭാഷകളിൽ പ്രാവീണ്യമുള്ള 72 യഹൂദാപണ്ഡിതന്മാരെ യെരൂശലേമിൽ നിന്നും രാജാവു വരുത്തി. ഇവരിൽ 70 പേർ 70 ദിവസംകൊണ്ട് ആദ്യം മോശെയുടെ ഒറ്റപുസ്തകമായ ന്യായപ്രമാണപുസ്തകം പരിഭാഷപ്പെടുത്തി, അഞ്ചു പുസ്തകമായി ക്രമപ്പെടുത്തി. ഈ പരിഭാഷയ്ക്ക് ലത്തീൻ ഭാഷയിൽ 70 എന്നർത്ഥമുള്ള Septuaginta എന്ന വാക്കിൽനിന്ന് സെപ്റ്റ്വജിൻ്റ് എന്നു പേർ ലഭിച്ചു. തുടർന്നു പഴയനിയമം മുഴുവനും ഗ്രീക്കിലേക്കു വിവർത്തനം ചെയ്തു. വിഷയക്രമത്തിന്റെയും, ചുരുളുകളുടെ എണ്ണമനുസരിച്ചും 22 പുസ്കത്തെ 39 പുസ്തകമായി ഇവർ ക്രമപ്പെടുത്തി. യേശുക്രിസ്തുവിന്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന പഴയനിയമം സെപ്റ്റ്വജിൻ്റ് വിവർത്തനമായിരുന്നു. പുതിയനിയമത്തിലെ ഉദ്ധരണികൾ ഈ പരിഭാഷയിൽ നിന്നെടുത്തിട്ടുള്ളതാണ്.