Category Archives: Uncategorized

ദൈവപുത്രനായ ക്രിസ്തു ദൈവമാണോ❓

☛ താൻ ദൈവമാണെന്ന് ദൈവപുത്രനായ യേശുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ടവർക്കോ അറിയില്ലായിരുന്നു. യേശു ദൈവമാണെന്ന് പിതാവായ യഹോവയ്ക്കോ, ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശയ്ക്കോ, പഴയനിയമത്തിലെ മറ്റു മശീഹമാർക്കോ, ഭക്തന്മാർക്കോ അറിയില്ലായിരുന്നു. സത്യത്തിന് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുന്ന, സത്യദൈവവും നിത്യജീവനുമായ പിതാവായ ഏകദൈവത്തെ അറിയാൻ വിവേകംതന്ന, പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടുമായ മനുഷ്യനായ ക്രിസ്തുയേശുവിനെ, സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കിയത് എ.ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസാണ്: (യോഹ, 18:37; 1യോഹ, 5:20; യോഹ, 14:6; 1തിമൊ, 2:6; 1തിമൊ, 3:16). പിതാവായ സത്യേകദൈവത്തെക്കുറിച്ച് (Father, the only true God) പഠിപ്പിച്ചവനും, പിതാവിനെ വെളിപ്പെടുത്തിയവനുമായ മനുഷ്യനായ ക്രിസ്തുവിനെ ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിച്ച് നാശത്തിലേക്ക് ചരിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും: (യോഹ, 17:3; യോഹ, 1:18; യോഹ, 8:40). ബൈബിളിൻ്റെ മൂലഗ്രന്ഥത്തിൽ ക്രിസ്തു ദൈവമായിരുന്നില്ല. പിൽക്കാല പാഠങ്ങളും പരിഭാഷകളുമാണ് അവനെ ദൈവമാക്കിയത്. [കാണുക: സർവ്വത്തിന്നും മീതെ ദൈവം ആരാണ്?, തീത്തൊസിലെ മഹാദൈവം ആരാണ്?, സത്യദൈവവും നിത്യജീവനും ആരാണ്?] വചനത്തെളിവുകൾ താഴെയുണ്ട്:

ആദ്യമേ ഒരുകാര്യം വ്യക്തമാക്കാം: മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു (യോഹ, 8:40), യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11). “പുരുഷനായ (Man) നസറായനായ യേശു” (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ യേശു മനുഷ്യൻ (Anthropos/Aner – Man) ആണെന്ന് 36 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, “ദൈവമായ യേശു” എന്നോ, “ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ള യേശു” എന്നോ അക്ഷരംപ്രതി ഒരിക്കൽപ്പോലും പറയാത്തതെന്താണ്? തെറ്റായ പരിഭാഷകൾകൊണ്ടും, ദുർവ്യാഖ്യാനങ്ങൾ കൊണ്ടുമല്ലാതെ, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God), താൻ മനുഷ്യനാണ് എന്ന് പഠിപ്പിച്ച യേശുവിനെ ദൈവമാക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. (യോഹ, 17:3; – യോഹ, 8:40). കൂടുതൽ വ്യക്തമായ വചനത്തെളിവുകൾ താഴെക്കാണുക:

ഞാൻ ഒരുത്തൻ മാത്രം ദൈവം
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ക്രിസ്തു തന്നോട് സമനായ ദൈവമായിരുന്നെങ്കിൽ, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും യഹോവ പറയുമായിരുന്നോ? 
☛ “സ്ത്രീയുടെ സന്തതി” (The seed of the woman) എന്ന് പറഞ്ഞുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിനെ ആദ്യം പരിചയപ്പെടുത്തുന്നത് ദൈവമാണ്: (ഉല്പ, 3:15). അടുത്തതായി പറയുന്നത്: “മോശെയെപ്പോലെ ഒരു പ്രവാചകൻ” (A prophet like unto Moses) എന്നാണ്: (ആവ, 18:18-9പ്രവൃ, 3:22-23). ക്രിസ്തു തനിക്ക് സമനായ ദൈവമായിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതിയെന്നും മനുഷ്യനായ മോശെപ്പോലെ ഒരു പ്രവാചകനാണെന്നും പറഞ്ഞുകൊണ്ട്, യഹോവ അവനെ തരംതാഴ്ത്തുമായിരുന്നോ? [കാണുക: യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം]

സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം
➦ “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ.” (പുറ, 8:10), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (ആവ, 6:4), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനായിരുന്ന മോശെ പറയുമായിരുന്നോ?
☛ “എന്നെപ്പോലെ ഒരു പ്രവചകൻ” (A prophet like unto me) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പ്രവചിച്ചത്: (ആവ, 18:15പ്രവൃ, 7:37). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകൻ എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനായ മോശെ അവനെ 𝗗𝗲𝗴𝗿𝗮𝗱𝗲 ചെയ്യുമായിരുന്നോ? [കാണുക: ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം]

യഹോവ ഒരുത്തൻ മാത്രം ദൈവം   
➦ “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല (1ദിന, 17:20), യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. ക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവമെന്നും, അവനല്ലാതെ മറ്റൊരുത്തനുമില്ലെന്നും, അവനോട് സമനായും സദൃശനായും ആരുമില്ലെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുമായിരുന്നോ? [കാണുക: പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം]

എല്ലാറ്റിലും മുഖ്യകല്പന:
➦ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ ഉത്തരം നോക്കുക: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (he is one, and there is no other besides him). ഇവിടെ ഗ്രീക്കിൽ പ്രഥമപുരുഷ ഏകവചനത്തിലുള്ള (3rd Person Singular) മൂന്ന് പ്രയോഗങ്ങൾ കാണാം: “heis estin ⁃ He is one ⁃ അവൻ ഏകനേയുള്ളൂ”, “our estin allos ⁃ there is no other ⁃ മറ്റൊരുത്തനുമില്ല”, “plen autou ⁃ besides him ⁃ അവനല്ലാതെ). അതായത്, ദൈവം യഹോവ ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ദ്ധമായാണ് ശാസ്ത്രി യേശുവിനോട് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. ദൈവം ത്രിത്വമാണെങ്കിലോ, താൻ ദൈവമാണെങ്കിലോ യഹോവയാണ് നമ്മുടെ ഏകദൈവമെന്ന് യേശു മുഖ്യകല്പനയായി പഠിപ്പിക്കുമായിരുന്നോ? യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് പറഞ്ഞ ശസ്ത്രിയെ പ്രശംസിക്കുമായിരുന്നോ? [കാണുക: എല്ലാറ്റിലും മുഖ്യകല്പന].

❺ പിതാവ് മാത്രം ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ‘ഏകദൈവം’ (Monos Theos – The only God), പിതാവാണ്, ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44യോഹ, 17:3മത്താ, 4:10ലൂക്കൊ, 4:8മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. താനും ദൈവമായിരുന്നെങ്കിൽ, പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ 𝗠𝗼𝗻𝗼𝘀 കൊണ്ട് യേശു പഠിപ്പിക്കുമായിരുന്നോ?

❻ പിതാവ് എന്നെക്കാൾ വലിയവൻ:
➦ പിതാവ് തന്നെക്കാൾ വലിയവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്:
𝟭. പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28).
𝟮. എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29
𝟯. പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
𝟰. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
𝟱. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
𝟲. ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
𝟳. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
𝟴. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
𝟵. സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹ, 18:37)
𝟭𝟬. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. താനും ദൈവം ആണെങ്കിൽ, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല എന്നൊക്കെ അവൻ പറയുമായിരുന്നോ?

❼ മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു:
➦ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും തന്നെത്തന്നെ വിശേഷിപ്പിച്ചു: (മത്താ, 11:19ലൂക്കൊ, 7:34). “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:9). ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൽ എന്ന് പറഞ്ഞാൽ, താനുംദൈവമാണെന്നോണോ മനസ്സിലാക്കേണ്ടത്? താനും ദൈവമായിരുന്നെങ്കിൽ, ഞങ്ങളെ വിശ്വസിപ്പിൻ എന്നല്ലാതെ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?

❽ ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: 
➦ “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 19:16-17;മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല ഇതിനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 23:50;യോഹ, 7:12). എന്നാൽ ആത്യന്തികമായി, ‘നല്ലവൻ’ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11;സങ്കീ, 34:8;86:5;100:5;106:1). ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ‘നല്ലവൻ’ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. (Joh, 5:44Joh, 17:3Joh, 8:40മത്താ, 4:10). പ്രമാണി യേശുവിനെ ‘ദൈവം’ എന്നല്ല; ‘നല്ലവൻ’ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ക്രിസ്തു എങ്ങനെയാണ് ദൈവമാകുന്നത്?

❾ മനുഷ്യനല്ലാത്തവനും മനുഷ്യനും:
➦ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറഞ്ഞത്: (ഹോശ, 11:9). പിതാവായ ദൈവം “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്നാണ് ബൈബിൾ പറയുന്നത്: (സംഖ്യാ, 23:191ശമൂ, 15:29ഇയ്യോ, 9:32). എന്നാൽ താൻ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണെന്ന് യേശുവും (യോഹ, 8:40മത്താ, 8:20), അവൻ മനുഷ്യനും (Man) വിശേഷാൽ പുരുഷനും (Man) ആണെന്ന് വചനവും വ്യക്തമാക്കുന്നു: (യോഹ, 1:30പ്രവൃ, 2:23റോമ, 5:151തിമൊ, 2:6). ദൈവം മനുഷ്യനല്ലെങ്കിൽ, മറിയയുടെ ആദ്യജാതനായി ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) എങ്ങനെയാണ് ദൈവമാകുന്നത്?

❿ സകലവും സാദ്ധ്യമായ ദൈവവും സ്വതേ ഒന്നും കഴിയാത്ത ക്രിസ്തുവും: 
➦ ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും (മത്താ, 19:26മർക്കൊ, 10:27ലൂക്കൊ, 18:27) തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:19യോഹ, 5:30). ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്. “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15 – യോഹ, 17:31കൊരി, 8:61തിമൊ, 2:5-6). “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം,” (മർക്കൊ, 15:39). “നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കൊ, 9:20). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ, ക്രിസ്തു’ (Son, Christ) മുതലായവ ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവികളും’ (Titles) ആണ്: (1തിമൊ, 2:5-6). താൻ ദൈവമായിരുന്നെങ്കിൽ, തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ക്രിസ്തു പറയുമായിരുന്നോ?

എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും
➦ ക്രൂശിൽ കിടന്നുകൊണ്ട് യേശു തൻ്റെ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്നതായി കാണാം: “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം.” (മത്താ, 27:46; സങ്കീ, 22:1മർക്കൊ, 15:33). ഒരു ദൈവം മറ്റൊരു ദൈവത്തോടല്ല; യേശു എന്ന് പേരുള്ള മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവവനെ വിളിച്ചാണ് നിലവിളിച്ചത്: (യോഹ, 9:11; ലൂക്കൊ, 23:46). ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞതും ശ്രദ്ധിക്കുക: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗം ശ്രദ്ധിക്കുക: എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിരിക്കുന്നത്: (ആവ, 3:24, ആവ, 4:39; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:251കൊരി, 8:5-6; റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തുവും അക്കാര്യം സംശയലേശമെന്യേ പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). യേശു ദൈവം ആയിരുന്നെങ്കിൽ, “എൻ്റെ ദൈവം” (My God) എന്ന് അവൻ മറ്റാരെയെങ്കിലും സംബോധന ചെയ്യുമായിരുന്നോ? ഒരേയൊരു സത്യദൈവമല്ലേയുള്ളൂ? (യോഹ, 17:3).

ദൈവം ഒരുത്തൻ മാത്രം
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന “ഒരുവനായ ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, “ദൈവം ഒരുവൻ” എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Monos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “ദൈവം ഒരുവൻ” എന്നല്ല; ദൈവം ഒരുത്തൻ മാത്രം (The only God) എന്നാണ്. ➟ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ➟ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? [കാണുക: ക്രിസ്തു നല്കിയ പാപമോചനം]

പിതാവായ ഏകദൈവമേ നമുക്കുള്ളൂ:
➦ “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (those who are called) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: “സ്വർഗ്ഗത്തിലോ ഭൂമിയിലോ ദൈവങ്ങൾ (gods) എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് പൗലൊസ് പറയുന്നത്. “പിതാവായ ഏക ദൈവമേ നമുക്കുള്ളു” (for us there is one God, the Father) എന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. പുത്രനും ദൈവമാണെങ്കിൽ, “പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്ന പ്രയോഗം അബദ്ധമാണ്. അടുത്തവാക്യം: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). ഈ വേദഭാഗവും ശ്രദ്ധിക്കുക: “എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” (one God and Father of all) എന്നാണ് പറയുന്നത്. മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുമ്പോൻ, ദൈവപുത്രൻ എങ്ങനെയാണ് ദൈവം ആകുന്നത്? ദൈവപുത്രനും ദൈവമായിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവവും പിതാവും ഒരുവനാണെന്നും യേശു മനഷ്യനാണെന്നും പൗലൊസ് പറയുമായിരുന്നോ?

യേശുക്രിസ്തുവിൻ്റെ ദൈവം
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (വെളി, 1:6). ⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧ അതായത്, അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. എന്തൊരു വിരോധാഭാസമാണ്? യെഹൂദന്മാരായ അപ്പൊസ്തലന്മാർക്ക് യഹോവയല്ലാതെ മറ്റൊരു ദൈവം ഉണ്ടാകുമോ? വൺനെസ്സ് വിചാരിക്കുന്നപോലെ: ക്രിസ്തു യഹോവതന്നെ ആയിരുന്നെങ്കിൽ, തങ്ങൾക്കുവേണ്ടി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത യേശുക്രിസ്തുവിനെയല്ലാതെ മറ്റൊരു ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ? ട്രിനിറ്റി കരുതുന്നപോലെ: ക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, യേശുക്രിസ്തുവിന് മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നോ?

മനുഷ്യനായ ദൈവപുത്രൻ:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (one Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
☛ ”യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [Antiquities of the Jews – Book XVIII, 3:3). ക്രിസ്തു ആരാണെന്നും അവൻ്റെ പ്രകൃതിയെന്താണെന്നും അറിയാത്തതാണ് ക്രിസ്ത്യാനികളുടെ പ്രശ്നം! [കാണുക: മനുഷ്യനായ ക്രിസ്തുയേശു].

ദൈവത്തിൻ്റെ ദാസൻ:
➦ ആദിസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു; അവൻ ദൈവത്തിൻ്റെ ദാസനും മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു. “ദൈവത്തിൻ്റെ ദാസൻ” (Servant of God) ആദിമസഭ അവനെ വിശേഷിപ്പിച്ചത്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.” (പ്രവൃ, 3:13). ആദിമസഭയുടെ ചരിത്രം പറയുന്ന പ്രവർത്തികളുടെ പുസ്തകത്തിൽ നാലുപ്രാവശ്യം അവനെ ‘ദാസൻ’ (Servant) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ‘പൈസ്’ (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43മത്താ, 12:17;പ്രവൃ, 3:13;3:26;4:27;4:30). അതിൽ ലൂക്കൊസിൽ ബാലൻ (Boy) എന്നും ബാക്കിയെല്ലായിടത്തും ‘ദാസൻ’ (Servant) എന്നുമാണ്. ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55ലൂക്കൊ, 1:71;പ്രവൃ, 4:26). യേശു ദൈവമായിരുന്നെങ്കിലോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിലോ, ദൈവം വേഷംമാറി വന്നതായിരുന്നെങ്കിലോ ആദിമസഭ അവനെ “ദൈവത്തിൻ്റെ ദാസൻ” (Servant of God) എന്ന് വിശേഷിപ്പിക്കുമായിരുന്നോ? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]

അവനിൽ പാപമില്ല:
➦ ദൈവത്തിന് പാപമില്ലെന്നും സാത്താൻ പാപിയാണെന്നും ബൈബിൾ നേരിട്ട് പറയുന്നില്ല. ദൈവം ദോഷം കണ്ടുകൂടാത്തവണ്ണം നിർമ്മല ദൃഷ്ടിയുള്ളവനും സ്വർഗ്ഗംപോലും തൃക്കണ്ണിന് നിർമ്മലമല്ലാത്തത്രയും പരിശുദ്ധനും സാത്തൻ കൊടിയ പാപിയുമാണ്: (ഹബ, 1:13;ഇയ്യോ, 15:15യോഹ, 8:44). ദൈവത്തിന് പാപം ചെയ്യാനും സാത്താന് പാപം ചെയ്യാതിരിക്കാനും കഴിയില്ല: (യോഹ, 8:44). അതിനാൽ, ദൈവത്തിന് പാപമില്ലെന്നും സാത്താൻ പാപിയാണെന്നും എടുത്തുപറവാൻ ആവശ്യമില്ല. എന്നാൽ യേശുവിനെ സംബന്ധിച്ച്: “അവനിൽ പാപം ഇല്ല” എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (1യോഹ, 3:52കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:22). അതെന്തുകൊണ്ടാണ്? യേശു പാപികളോടുകൂടി സഹവസിച്ചിട്ടും പാപം ചെയ്യാൻ കഴിയുമായിരുന്നിട്ടും പാപത്തിൻ്റ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ച മനുഷ്യനായതുകൊണ്ടാണ് “അവനിൽ പാപമില്ല” എന്നെടുത്തുപറഞ്ഞിരിക്കുന്നത്. (മത്താ, 1:18;1:20;യോഹ, 8:40). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, “അവനിൽ പാപമില്ല; അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചയില്ല” എന്നൊക്കെ പറയുമായിരുന്നോ?

⓲ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 100 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone, only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 33 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX)  തൽസ്ഥാനത്ത് 23 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 28 പ്രാവശ്യമാണ്. ➟അതിൽ “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 12 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 45 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (Oneness), ത്രിത്വമോ (Trinity) അല്ല; 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 അഥവാ, ഏകദൈവം (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱) ആണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 (ഏകദൈവവിശ്വാസം). പിതാവായ യഹോവ “ഒരേയൊരു ദൈവം” ആയിരിക്കെ മറ്റൊരു സത്യദൈവം ഉണ്ടാകുമോ?
✦─── ❖ ── ⚜  ── ❖ ───✦

വീണ്ടെടുപ്പുകാരനായ ക്രിസ്തു: 
➦ “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11-12). “ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.” (റോമ, 3:241കൊരി, 1:30; കൊലൊ, 1:14). ദൈവം മാനവകുലത്തിന് ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്: 
വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20)
➦ “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.” (എബ്രാ, 2:17). പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ പാപം മൂലം ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). ചിലർ കരുതുന്നപോലെ: ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, പാപിയായ മനുഷ്യരുടെ ചാർച്ചക്കാരനാകാനോ (ബന്ധു), പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവം എങ്ങനെ പാപിയായ മനുഷ്യൻ്റെ ചാർച്ചക്കാരനാകും? (ഇയ്യോ, 15:15). ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ദൈവത്തിന് മനുഷ്യരുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപരിഹാരത്തിനായി ചിന്താൻ രക്തമോ, മനുഷ്യരെ ലംഘനങ്ങളിൽനിന്ന് വീണ്ടെടുക്കാൻ മരണമോ ഇല്ല: (എബ്രാ, 9:151തിമൊ, 6:16). എന്നാൽ ക്രിസ്തു നമ്മെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നിട്ടാണ് മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്: (എബ്രാ, 2:14-15). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി ക്രൂശിൽമരിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (എബ്രാ, 2:9; 1തിമൊ, 2:6). എന്നാൽ, “ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവം” എന്ന ബൈബിൾവിരുദ്ധതയാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. [കാണുക: Systematic Theology, Page 228]. ദൈവം അമർത്യനാണെന്നുപോലും ട്രിനിറ്റിക്കറിയില്ല: (1തിമൊ, 6:16). അവൻ മരണമില്ലാത്ത ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മനുഷ്യരുടെ ബന്ധുവാകാനോ, അവരെ വീണ്ടെടുക്കാനോ ഒരുനാളും കഴിയുമായിരുന്നില്ല.
വീണ്ടെടുപ്പുകാരന് വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവുണ്ടാകണം: (രൂത്ത്, 2:1)
➦ “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2കൊരി, 8:9). മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4; 18:20). അതിനാൽ മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14-15). ഈ ലോകത്തിൻ്റെ ദൈവമായ പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ സത്യേകദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. (2കൊരി, 4:4സങ്കീ, 49:7-9). “രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല” എന്നതായിരുന്നു ദൈവിക വ്യവസ്ഥ: (എബ്രാ, 9:22) എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:9). അതിനാൽ, ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അഥവാ, തൻ്റെ പ്രത്യക്ഷതയ്ക്കായി പ്രകൃത്യാതീതമായി കന്യകയിലൂടെ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (1Tim, 3:16; മത്താ, 1:20; ലൂക്കൊ, 2:21), ആ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുത്തത്: (1തിമൊ,2:5-6; 1പത്രൊ, 1:18-19). ക്രൂശിതനായ ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവർ ഒന്നറിയുക: ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്. സങ്കീർത്തകരായ കോരെഹ് പുത്രന്മാർ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (സങ്കീ, 49:7-9). ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്ന് പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. സകലത്തിലും സമ്പന്നനായ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (2കൊരി, 8:91Tim, 3:16). ➟അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16; Col, 2:2). ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യൻ ആയതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്: (1യോഹ, 3:5; റോമ, 5:15). 
വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13
➦ “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2ഗലാ, 1:3; 2:20; എഫെ, 5:27; 1തിമൊ,2:6; എബ്രാ, 7:27; 9:14). “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” എന്ന് പഠിപ്പിച്ചവൻ, പരപ്രേരണകൂടാതെ തന്നെത്താൻ നമുക്കുവേണ്ടി ദൈവത്തിന് മറുവിലയായി അർപ്പിക്കുകയായിരുന്നു: (യോഹ, 15:13). “മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലേ! ദൈവജാതാ!…..” എന്ന് പാട്ടുപാടിയാൽ മാത്രംപോര, മനസ്സോടെ മരണംവരിച്ചത് മരണമില്ലാത്ത ദൈവമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനാണെന്ന് മനസ്സോടെ അംഗീകരിക്കുകയും വേണം. എന്നാലേ രക്ഷപ്രാപിക്കുകയുള്ളൂ; അതാണ് ദൈവത്തിൻ്റെ ഇച്ഛ. (1തിമൊ, 2:4-7). അതുകൊണ്ടാണ്, ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷയെന്ന് വചനം പറയുന്നത്: (റോമ, 5:15പ്രവൃ, 15:11). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]
 ❹ വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവൻ ആയിരിക്കണം: 
➦ “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ഒരു അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1Tim, 3:16മത്താ, 1:21). അഥവാ, തൻ്റെ പ്രത്യക്ഷതയ്ക്കായി പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 2:21). പാപം അറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) എന്നിത്യാദി പദപ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15; യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? എന്ന് ലോകത്തോട് ഉറക്കെ ചോദിക്കാൻ കഴിയുന്നത്ര, കാർമ്മികവും ധാർമ്മികവുമായി പൂർണ്ണവിശുദ്ധയുള്ള മറ്റൊരു മനുഷ്യൻ ലോകത്ത് ഉണ്ടായിട്ടില്ല; ഉണ്ടാകുകയുമില്ല. ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്ന് പറയേണ്ടിവരും.
ഏകദൈവവും ഏകമനുഷ്യനും:
➦ “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6യോഹ, 17:3; എഫെ, 4:6). പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39). “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ‘ദൈവം’ (God) എന്നത് സ്രഷ്ടാവും പിതാവുമായവൻ്റെ ‘പ്രകൃതി’ (Nature) ആണ്. ‘മനുഷ്യൻ’ (Man) എന്നതാണ് നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ ‘പ്രകൃതി’ (Nature): (1തിമൊ, 2:5-6). പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 3:16). അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: (1തിമൊ, 3:16, കൊലൊ, 2:2). അതായത്, “ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (മത്താ, 16:16യോഹ, 1:18). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6 – യോഹ, 17:3). ദൈവത്തിൻ്റെ കൃപയാൽ ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മെ വീണ്ടെടുത്തത്: (റോമ, 3:241തിമൊ, 2:6). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

യഹോവയും ക്രിസ്തുവും: 
➦ പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പ്രവചിച്ചിരിക്കുന്നത്. വ്യക്തമായ രണ്ടു പ്രവചനം കാണിക്കാം:
സ്ത്രീയുടെ സന്തതി: 
➦ “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15കൊലൊ, 2:15;എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. അതിനുമുമ്പ് അവനെക്കുറിച്ചുള്ള പരാമർശംപോലുമില്ല. ആദ്യപ്രവചനത്തിൽ അവനെ “സ്ത്രീയുടെ സന്തതി” എന്ന് പരിചയപ്പെടുത്തുന്നത് പിതാവായ ഏകദൈവമാണ്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ആദിമുതലേ ഉണ്ടായിരുന്നെങ്കിലോ, അവൻ ദൈവമാണെങ്കിലോ യഹോവ അവനെ സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ (സ്രഷ്ടാവ്) ആണ്: (1കൊരി, 8:6; 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പ്രകൃത്യാതീതമായി കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20;ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4;എബ്രാ, 2:1-15). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

മോശെയെപ്പോലൊരു പ്രവാചകൻ: 
➦ “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് ദൈവത്തിൻ്റെ ഈ വാക്കുകൾ തൻ്റെ രണ്ടാമത്തെ പ്രസംഗത്തിൽ ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
നിന്നെപ്പോലെ ഒരു പ്രവാചകൻ: 
➦ “മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് യഹോവ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സത്യമാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമായിരുന്നെങ്കിൽ, “ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല, ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല” എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: “ഞാൻ മനുഷ്യനല്ല (Man) ദൈവമത്രേ (God)” എന്നാണ് യഹോവ പഠിപ്പിച്ചത്: (ഹോശേ, 11:9ഇയ്യോ, 9:32). ➟എന്നാൽ “പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) താൻ മനുഷ്യനാണ് (Man)” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3യോഹ, 8:40). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിന് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും:
➦ പിന്നെ പറയുന്നത്, ക്രിസ്തുവിനെ “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് ദൈവം പറയുമായിരുന്നോ? ഒരു ദൈവത്തിന് തനിക്കു തുല്യനായ ഒരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (Degrade) ചെയ്യാൻ പറ്റും?
എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: 
➦ ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. [കാണുക: യേശു വചനമെന്ന ദൈവമാണോ?]
ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: 
➦ ക്രിസ്തു പറയുന്നതു നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50). “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). “ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.” (യോഹ, 14:31). “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ പറഞ്ഞതും പഠിപ്പിച്ചതും: (യോഹ, 9:11). അവൻ ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ?
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: 
➦ “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. യേശു പറയുന്ന ഒരു വാക്യംകൂടി ശ്രദ്ധിക്കുക: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ➟ഇവിടെ രണ്ട് കാര്യങ്ങൾ കാണാം: 𝟭.ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറകവഴി, താൻ ദൈവമല്ലെന്ന് യേശുവിൻ്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. 𝟮.താൻ മനുഷ്യനാണെന്ന് യേശുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (മത്താ, 11:19; ലൂക്കൊ, 7:34). താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ ചെയ്യുമായിരുന്നോ? അതിനാൽ, ക്രിസ്തു ദൈവം അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

☛ യഹോവയും യേശുവും: 
❶ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു: (1തിമൊ, 3:16; മത്താ, 16:16; യോഹ, 1:18യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
❷ യേശുവിൻ്റെ പൂർവ്വാസ്തിത്വമാണ് സകലത്തിന്നും കാരണഭൂതനായ യഹോവ: (യെശ, 40:3മലാ, 3:1ലൂക്കൊ, 1:16-17ലൂക്കൊ, 1:68ലൂക്കൊ, 1:76-77യോഹ, 1:30യോഹ, 8:58). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
❸ യഹോവ ഏകദൈവവും യേശു ഏകമനുഷ്യനുമാണ്: (ആവ, 4:392രാജാ, 19:15യോഹ, 17:3എഫെ, 5:6 ⁃⁃ റോമ, 5:15യോഹ, 8:40യോഹ, 9:11പ്രവൃ, 2:23). [കാണുക: പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
❹ യഹോവ നമ്മുടെ സ്രഷ്ടാവായ പിതാവും യേശു നമ്മുടെ രക്ഷിതാവായ കർത്താവുമാണ്: (യെശ, 44:241കൊരി, 8:5-6 – പ്രവൃ, 2:36). [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]
❺ പിതാവെന്നത് ദൈവത്തിൻ്റെ പദവിയും പുത്രനെന്നത് മനുഷ്യനായ യേശുവിൻ്റെ പദവിയുമാണ്: (മത്താ, 3:17മത്താ, 16:16 – മർക്കൊ, 15:39)
❻ പിതാവ് സത്യദൈവവും നിത്യജീവനും യേശു സത്യദൈവത്തെ അറിവാൻ വിവേകം തന്നവനും പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനുമാണ്: (യോഹ, 17:31യോഹ, 5:20 – യോഹ, 14:6). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
❼ ഏകസത്യദൈവമായ പിതാവിനെയും യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3). [കാണുക: നിത്യജീവൻ]
❽ യഹോവ നിത്യജീവദാതാവും യേശു നിത്യജീവൻ്റെ കാരണക്കാരനുമാണ്: (1യോഹ, 5:11തീത്തൊ, 1:2 – യോഹ, 3:16റോമ, 5:211യോഹ, 5:13).
❾ യഹോവയായ പിതാവ് ഏകരക്ഷിതാവായ ദൈവവും യേശു നിത്യരക്ഷയുടെ കാരണഭൂതനുമാണ്: (യൂദാ, 1:24 – എബ്രാ, 5:9). [കാണുക: രക്ഷിതാവായ ഏകദൈവവും രക്ഷിതാവായ ഏകമനുഷ്യനും]
❿ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ അവൻ നമ്മുടെ നിത്യജീവൻ്റെ കാരണക്കാരനും നിത്യരക്ഷയുടെ കാരണഭൂതനും ആയിത്തീർന്നു: (1പത്രൊ, 2:24പ്രവൃ, 2:23-24പ്രവൃ, 2:36പ്രവൃ, 5:31).
☛ “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6).

യേശുവും മോശെയും: 
➦ യേശുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിട്ടുണ്ട്: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). പരിശുദ്ധാത്മാവിൽ നിറഞ്ഞ സ്തെഫാനൊസ് തൻ്റെ പ്രസംഗത്തിൽ മോശെയുടെ പ്രവചനം ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: 
➦ “ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും.” ➟ക്രിസ്തു ദൈവത്തോട് സമനായ ദൈവമായിരുന്നെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പഠിപ്പിച്ച താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് പറയാൻ കേവലം മനുഷ്യനായ മോശെ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പ്രവചിക്കില്ലായിരുന്നു. മോശെ പ്രവചിച്ചത് ദൈവത്തിൻ്റെ ആത്മാവാവിനാലാണെന്ന് ഒർക്കുക.
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: 
➦ മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: 
➦ ക്രിസ്തു നിസ്തുല്യനാണ്: (ഗലാ, 1:1). എന്നാൽ എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ ചില തെളിവ് പുതിയനിയമത്തിൽ കാണാം. ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ ശക്തമായി അഭിഷേകം ചെയ്യപ്പെട്ടവനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2).  [കാണുക: നിസ്തുലനായ ക്രിസ്തു, മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?].
ക്രിസ്തുവും മോശെയും: 
➦ “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും? (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൾരൂപമായ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. തന്മൂലം, മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുച്ചവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. 
ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയവൻ:
➦ എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31), അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരമുള്ളവനും (മത്താ, 28:18) ദൂതന്മാരെക്കാൾ ശ്രേഷ്ഠനും (എബ്രാ, 1:4) സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീർന്നു: (എബ്രാ, 7:26). അതായത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണ് അവൻ എല്ലാ സൃഷ്ടികളെക്കാളും ഉന്നതനായത്.

യേശുവും യോഹന്നാൻ സ്നാപകനും: 
➦ യേശു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). മത്തായുടെയും ലൂക്കൊസിൻ്റെയും ഈ സമാന്തര വേദഭാഗങ്ങൾ മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് മുതലായ മലയാള പരിഭാഷകളിലും KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും യഥാക്രമം: “യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല” എന്നും, “യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്നുമാണ് കാണുന്നത്. യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും, വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. 
☛ ന്യായപ്രമാണത്തിലെ സകല പ്രവാചകന്മാരും സ്ത്രീയിൽനിന്നാണ് ജനിച്ചത്. അതുപോലെ പ്രവാചകനായ യേശുവും മറിയ എന്ന സ്ത്രീയിലൂടെയാണ് ജനിച്ചത്. യേശുവിൻ്റെ അമ്മ, മറിയയുടെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മറിയത്തിൻ്റെ ആദ്യജാതൻ (Prototokos) എന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 2:7). പല ഗ്രീക്ക്, ഇംഗ്ലീഷ് പരിഭാഷകളിലും മത്തായി 1:25-ലും ആദ്യജാതൻ എന്ന് കാണാം. ➟ഉദാ: (StephanusKJV). മറിയയെ കർത്താവിൻ്റെ അമ്മയെന്നും (ലൂക്കൊ, 1:43) അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദരന്മാർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട് (1കൊരി, 9:5; ഗലാ, 1:9). മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. അതിനാൽ യേശു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്നും മറിയത്തിൻ്റെ മകനല്ലെന്നും ആർക്കും പറയാൻ കഴിയില്ല. [കാണുക: മറിയയുടെ മകൻ]
☛ യോഹന്നാനും യേശുവും ആത്മാവിൽ ബലപ്പെട്ട് വളർന്നവരാണ്: (ലൂക്കൊ, 1:80ലൂക്കൊ, 2:40). യേശുവിനെ പ്രവാചകനെന്നും (മത്താ, 21:11) വലിയ പ്രവാചകനെന്നും (ലൂക്കൊ, 7:16) വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 24:19). 
☛ യേശുവും യോഹന്നാനും അഭിഷിക്തരായ പ്രവാചകന്മാരാണ്. എന്നാൽ അതിലൊരു വ്യത്യാസമുണ്ട്: യേശു മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്കുശേഷം അവൻ്റെ ശുശ്രുഷ തുടങ്ങുന്നതിനു മുമ്പുമാത്രമാണ്, ദൈവം അവനെ പ്രവചനംപോലെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (യെശ, 61:1പ്രവൃ, 10:38; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 4:27). 
☛ എന്നാൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാനെ പ്രവാചകനായി അഭിഷേകം ചെയ്യാൻ മറ്റൊരഭിഷിക്തൻ അക്കാലത്ത് ഇല്ലാതിരുന്നതിനാൽ, പ്രവചനംപോലെ ദൈവം അവനെ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തതാണ്: (ലൂക്കൊ, 1:15; ലൂക്കൊ, 1:41). അതായത്, ദൈവത്തിൻ്റെ അഭിഷിക്തനായി ഭൂമിയിൽ ജനിച്ചവീണ ‘ഒരേയൊരുത്തൻ’ യോഹന്നാൻ സ്നാപകനാണ്. അതുകൊണ്ടാണ്, “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്ന് യേശു അവനെക്കുറിച്ച് പറഞ്ഞത്. സ്ത്രീകളിൽനിന്ന് ജനിച്ച മനുഷ്യനെന്ന നിലയിലും, പ്രവാചകനെന്ന നിലയിലും യോഹന്നാൻ എല്ലാവരെക്കാളും വലിയവനാണ്. 
☛ എന്നാൽ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും യോഹന്നാനിലും വലിയവനാണെന്നാണ് യേശു വാക്യത്തിൻ്റെ അടുത്തഭാഗത്ത് പറയുന്നത്. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി സ്ത്രീയിൽനിന്നല്ല; ദൈവത്താൽ അല്ലെങ്കിൽ, ദൈവവത്തിൻ്റെ വചനത്താൽ വീണ്ടുംജനിച്ചവരാണ്: (1യോഹ, 5:1; 5:18യാക്കോ, 1:18; 1പത്രൊ, 1:23). ദൈവരാജ്യത്തിൻ്റെ അവകാശികളുടെ ജനനം ദൈവത്തിൽ നിന്നാണ്: “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13). അതുകൊണ്ടാണ്, “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ” എന്ന് യേശു സത്യചെയ്ത് പറഞ്ഞത്. 
☛ മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്: “സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല.” ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്? താൻ യോഹന്നാൻ സ്നാപകനെക്കാൾ ചെറിയ ദൈവമാണോ? പൂർവ്വപിതാക്കന്മാരോടുള്ള ദൈവത്തിൻ്റെ സത്യംനിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷകനായിത്തീരുകയും (റോമ, 15:9), ഒരു ദാസനെപ്പോലെ സ്വശിഷ്യന്മാരുടെ കാൽകഴുകുകയും ചെയ്ത താഴ്മയുടെ ആൾരൂപമായ യേശു, താൻ യോഹന്നാനെക്കാളോ, മോശെയെക്കാളോ വലിയവനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. 
☛ എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് യെഹൂദന്മാരാൽ ക്രൂശിക്കപ്പെട്ട പുരുഷനായ (Man) നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31), അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരമുള്ളവനും (മത്താ, 28:18) ദൂതന്മാരെക്കാൾ ശ്രേഷ്ഠനും (എബ്രാ, 1:4) സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീർന്നു: (എബ്രാ, 7:26). അതായത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണ് അവൻ സകല സൃഷ്ടികളെക്കാളും ഉന്നതനായത്. ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, നിസ്തുലനായ ക്രിസ്തു]

അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്: 
➦ “ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു. മനുഷ്യർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:26-28). ഗ്രീസിൻ്റ (Greece) തലസ്ഥാന നഗരമായ അഥേനയിലെ (Athens) എപ്പിക്കൂര്യരും സ്തോയിക്കരുമായ തത്വജ്ഞാനികളോട് പൗലൊസ് പറഞ്ഞതാണിത്. അവസാനവാക്യം നോക്കുക: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” വാക്യം ശ്രദ്ധിക്കുക: ‘അവരിൽ’ (In them) എന്ന് ബഹുവചനത്തിലല്ല; ‘അവനിൽ’ (In him) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണെങ്കിൽ, മൂവരിൽ ഏവനിനാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾപോലും അറിയാത്തവരാണ്, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് വിചാരിക്കുന്നത്:
☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ: “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:242കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആദ്യനും അന്ത്യനും (യെശ, 44:6) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:” (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15).
☛ താൻ ആകാശങ്ങളും ഭൂമിയും അഥവാ, പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. ‘അവരിൽ’ എന്ന് ബഹുവചനത്തിലല്ല; ‘അവനിൽ’ അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തിയാണെങ്കിൽ, മൂവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും?
☛ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്.” പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും. അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ദൈവത്തിന് വെളിപ്പാടുകൾ (Manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു (Monos Theos – The only God) എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).

കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും

“കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:” (വെളി, 1:10)

“ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരിന്ത്യർ 5:5)

“കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊസ് 3:10)

പുതിയനിയമത്തിൽ വെളിപ്പാട് 1:10-ൽ മാത്രമുള്ള പ്രയോഗമാണ് കർത്തൃദിവസം (The Lord’s day). കർത്താവിൻ്റെ ദിവസം (The day of the Lord) എന്ന പ്രയോഗം അഞ്ചിടത്ത് കാണാം. (പ്രവൃ, 2:20; 1കൊരി, 5:5; 2കൊരി, 1:14; 1തെസ്സ, 5:2; 2പത്രൊ, 3:10). കർത്തൃദിവസം ഞായറാഴ്ച ആണെന്നും, കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും ഒന്നാണെന്നും കരുതുന്നവരും ഉണ്ട്. കർത്തൃദിവസം ഗ്രീക്കിൽ “ഹി കുറിയാകി ഹിമെറ” (he kuriake hemera – τη κυριακη ημερα – The Lord’s day) ആണ്. (വെളി, 1:10). കർത്താവിൻ്റെ ദിവസം “ഹി ഹിമെറ കുറിയു” (he hemera kuriou – η ημερα κυριου – The day of the Lord) എന്നുമാണ്. (2 പത്രൊ, 3:10). World Bible translation center (ERV) പരിഭാഷയിൽ വെളിപ്പാട് 1:10-നെ “കർത്താവിൻ്റെ ദിവസം” എന്നും, 2പത്രൊസിസ് 3:10-നെ “കര്‍ത്താവ് തിരികെ വരുന്ന ആ ദിവസം” എന്നും വേർതിരിച്ച് പരിഭാഷ ചെയ്തിട്ടുണ്ട്. അർത്ഥമൊന്നുതന്നെ ആണെങ്കിലും ഇംഗ്ലീഷിൽ The Lord’s day എന്നും The day of the Lord എന്നും പ്രയോഗത്തിൽ വ്യത്യാസമുണ്ട്.

കർത്തൃദിവസം

നമ്മുടെ കർത്താവായ ക്രിസ്തു ഉയിർത്തെഴുന്നേറ്റത് എ.ഡി. 33 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ചയാണ്. എന്നേക്കും നമ്മോടുകൂടെ വസിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതും ദൈവസഭ സ്ഥാപിതമായതും മറ്റൊരു ഞായറാഴ്ചയാണ്; എ.ഡി. 33 മെയ് 24 ഞായറാഴ്ച. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നു.” എന്നൊരു പ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിലുണ്ട്. (പ്രവൃ, 20:7). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾതോറും യെരൂശലേമിലേക്കുള്ള ധർമ്മശേഖരണം നടത്തണമെന്ന് പൗലൊസ് ഗലാത്യ സഭയോടും കൊരിന്ത്യ സഭയോടും ആജ്ഞാപിച്ചതും കാണാം. (1കൊരി, 16:1-3). അതിനാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചദിവസത്തിന് ആദിമസഭ പ്രത്യേകത കല്പിച്ചിരുന്നു എന്നു മനസ്സിലാക്കിയാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചയാണ് യോഹന്നാൻ കർത്തൃദിവസം എന്നു പറയുന്നതെന്ന് മനസ്സിലാക്കാം. (വെളി, 1:10).

കർത്താവിന്റെ ദിവസം

പുതിയനിയമത്തിൽ കർത്താവിൻ്റെ ദിവസത്തെ (The day of the Lord) രണ്ടുവിധത്തിൽ പ്രയോഗിച്ചിട്ടുണ്ട്. തന്നെ കാത്തുനില്ക്കുന്ന വിശുദ്ധന്മാരുടെ രക്ഷയ്ക്കായി കർത്താവ് വരുന്നതും (എബ്രാ, 9:28), യേശുവിൻ്റെ സുവിശേഷം അനുസരിക്കാത്തവർക്കു പ്രതികാരം കൊടുക്കാൻ വരുന്നതും. (2തെസ്സ, 1:7). കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന അഞ്ച് വാക്യങ്ങളിൽ രണ്ട് വാക്യങ്ങൾ വിശുദ്ധന്മാർക്കു വേണ്ടി കർത്താവ് വരുന്ന ദിവസത്തെ കുറിക്കുന്നതാണ്: “ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരി, 5:5). “നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.” (2കൊരി, 1:14).

കർത്താവിൻ്റെ ദിവസം

പുതിയനിയമത്തിലെ കർത്താവിൻ്റെ ദിവസം അഥവാ നാൾ എന്ന മൂന്ന് വാക്യങ്ങൾ പഴയനിയമത്തിൽ പറയുന്ന യഹോവയുടെ ക്രോധദിവസത്തെ കുറിക്കുന്നതാണ്: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2പത്രൊ, 3:10-12). “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.” (1തെസ്സ, 5:2-5). “കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.” (പ്രവൃ, 2:20). 

അതായത്, കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന ഒന്നാമത്തെ പ്രയോഗം, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ രക്ഷാദിവസമാണ്. അഥവാ, ദേഹം ദേഹി ആത്മാവ് സമ്പൂർണ്ണമായി രക്ഷിക്കപ്പെടുന്ന ദിവസമാണ്: (1തെസ്സ, 3:13; 5:23). കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന രണ്ടാമത്തെ പ്രയോഗം, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ രക്ഷയ്ക്കായുള്ള ദിവസമാണ്. (2പത്രൊ, 3:10).

യഹോവയുടെ ക്രോധദിവസം അഥവാ കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാളിനെ കുറിക്കുന്ന പഴയപുതിയനിയമ പ്രയോഗങ്ങൾ: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8;), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21),  സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22). 

പാറയും പത്രൊസും

പാറയും പത്രൊസും

“നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്താ, 16:18). 

യേശുവിൻ്റെ ഈ വാക്കിനെ തെറ്റിദ്ധരിച്ചിട്ട് പത്രൊസിൻ്റെ മേലാണ് സഭ പണിതിരിക്കുന്നതെന്ന് അനേകരും വിശ്വസിക്കുന്നു. എന്താണതിൻ്റെ വസ്തുതയെന്ന് നമുക്കുനോക്കാം:

പത്രൊസിന്റെ ആദ്യത്തെ പേര് ശിമോൻ (Simon – ഗ്രീക്കിൽ Simon) എന്നായിരുന്നു. 49 പ്രാവശ്യം ഈ പേരുണ്ട്. (മത്താ, 4:18; 10:2). സഹോദരനായ അന്ത്രെയാസാണ് യേശുവിൻ്റെ അടുക്കൽ അവനെ കൊണ്ടുവന്നത്. (യോഹ, 1:40). യേശുവാണ് അവന് “കേഫാ” (Kephas – എബ്രായയിൽ Kephas) എന്നു പേരിടുന്നത്. ആറു പ്രാവശ്യം ആ പേരുണ്ട്. (യോഹ, 1:42; 1കൊരി, 1:12; 3:22; 9:5; 15:5; ഗലാ, 2:9). കേഫാസ് എന്ന എബ്രായ പേരിൻ്റെ അർത്ഥമാണ് ഗ്രീക്കിൽ പെട്രൊസ് (Petros – piece of rock) എന്നും, ഇംഗ്ലീഷിൽ stone എന്നും, മലയാളത്തിൽ പാറക്കഷണം എന്നും. യോഹന്നാൻ 1:42-ൽ യേശു ശീമോന് കൊടുത്ത പേരായ കേഫായുടെ അർത്ഥമായ പെട്രൊസിനെ സത്യവേദപുസ്തകത്തിൽ പത്രൊസെന്ന് ലിപ്യന്തരണം ചെയ്യുകയും: “യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു;” പി.ഒ.സിയിൽ: പാറയെന്നു തർജ്ജമ ചെയ്യുകയും ചെയ്തു: “യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.” സത്യവേദപുസ്കകം സമകാലിക പരിഭാഷയിൽ പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും. അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം.” എന്നാൽ പില്ക്കാലത്ത് യേശു കൊടുത്ത പേരായ കേഫാ എന്ന് അവനെ വിളിക്കാതെ പേരിൻ്റെ അർത്ഥമായ പെട്രൊസ് അഥവാ പത്രൊസെന്ന് അവൻ വിളിക്കപ്പെട്ടു. (മത്താ, 10:2; മർക്കൊ, 3:16; ലൂക്കൊ, 6:14). അതിനാൽ പേരിൻ്റെ അർത്ഥം അവൻ്റെ പേരായിമാറി. ബൈബിളിൽ 162 പ്രാവശ്യം പത്രൊസെന്ന പേരുണ്ട്. 

പാറയെ (rock) കുറിക്കുന്ന ഗ്രീക്കുപദം പെട്രാ (petra – πέτρα) ആണ്. ആ പദം പതിനാറ് പ്രാവശ്യമുണ്ട്. (മത്താ, 7:24; 7:25); 16:18; 27:52; 27:60; മർക്കൊ, 15:46; ലൂക്കൊ, 6:48; 8:6; 8:13; റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7; വെളി, 6:15; 6:16). മൂന്ന് വാക്യങ്ങൾ ക്രിസ്തുവിനെ കുറിക്കാനും (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7) ബാക്കി പതിമൂന്നു വാക്യം യഥാർത്ഥ പാറയെയും കുറിക്കുന്നു. പാറക്കഷണം (stone) അഥവാ പെട്രാസ് (പത്രൊസ്) എന്നത് കേഫായെന്ന പേരിൻ്റെ അർത്ഥമാണെന്നല്ലാതെ, പത്രൊസ് പാറയാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

പത്രൊസിനെക്കുറിച്ച് ഒരുകാര്യംകൂടി അറിയണം: ആദ്യം യോഹന്നാനും അന്ത്രെയാസും ശിമോനുമൊക്കെ യോഹന്നാൻ സാനാപകൻ്റെ ശിഷ്യനായിരുന്നു. (യോഹ, 1:35-37). ആ സമയത്ത് സ്നാപകൻ്റെ സാക്ഷ്യം കേട്ടിട്ടാണ് അവർ യേശുവിൻ്റെ പിന്നാലെ ചെന്നതും, അന്ത്രെയാസ് പത്രൊസിനെ വിളിച്ചുകൊണ്ടു വന്നപ്പോൾ, യേശു അവന് പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നപേര് നല്കിയതും. എന്നാൽ അന്നൊന്നും അവർ യേശുവിൻ്റെ ശിഷ്യന്മാർ ആയിരുന്നില്ല.  ശിഷ്യന്മാർ തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ ഒന്നാമൻ ഫിലിപ്പോസാണ്. (യോഹ, 1:43). രണ്ടാമത്തെ ശിഷ്യൻ നഥനയേൽ അഥവാ ബർത്തൊലൊമായി ആണ്. (യോഹ, 1:45; മത്താ, 10:3). പിന്നീട് ഗലീല കടല്പുറത്തുനിന്ന് തിരഞ്ഞെടുക്കുന്ന നാലുപേരുടെ കൂട്ടത്തിലുള്ളതാണ് പത്രൊസ്. (മത്താ, 4:18-22). എങ്കിലും അപ്പൊസ്തലന്മാരിൽ ഒന്നാമനെന്നാണ് വിളിക്കപ്പെടുന്നത് പത്രൊസാണ്. (മത്താ, 10:2). അപ്പൊസ്തലന്മാരുടെ പട്ടിക പറയുന്നിടത്തൊക്കെയും പത്രൊസിൻ്റെ പേരാണ് ആദ്യം പറയുന്നതും. അതിൻ്റെ കാരണം: അന്ത്രെയാസ് പത്രൊസിനെ കൂട്ടിക്കൊണ്ടു വന്നിട്ട് യേശുക്രിസ്തു അവനെ കാണുന്ന സമയത്തുതന്നെ അപ്പൊസ്തലന്മാരിൽ പ്രഥമനായിട്ടും സഭയുടെ പ്രധാന വക്താവായും പത്രൊസിനെ കണ്ടിരുന്നു. അതുകൊണ്ടാണ് “ശ്രവണം എന്നർത്ഥമുള്ള ശിമോൻ എന്ന പേരു മാറ്റിയിട്ട് പാറക്കഷണം അഥവാ പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത്.” ബൈബിളിൽ യഥാർത്ഥ പാറയെ കൂടാതെ ദൈവവത്തെയും (ഉല്പ, 49:24; 2ശമൂ, 22:3; 22:47; സങ്കീ, 18:2; 18:46), ക്രിസ്തുവിനെയും മാത്രമാണ് പാറയെന്ന് വിളിച്ചിരിക്കുന്നത്. (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7). അതിനാൽ, ക്രിസ്തു തൻ്റെ സഭയുടെ പ്രധാന വക്താവായിക്കണ്ട ശിമോൻ്റെ പേർ പത്രോസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത് യുക്തംതന്നെ. 

ഇനി, മത്തായി സുവിശേഷത്തിലെ വിഷയമെന്താണ്?

¹⁶ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. ¹⁷ യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. ¹⁸ നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (മ്മതാ, 16:16-18).

18-ാം വാക്യം: യേശു പറയുന്നത്; നീ പാറയാകുന്നു എന്നല്ല “നീ പത്രൊസ് ആകുന്നു” എന്നാണ്; അതവൻ്റെ പേരാണ്. അടുത്തഭാഗം: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” ഏത് പാറമേൽ? 16-ാം വാക്യത്തിൽ: പത്രൊസ് ഏറ്റുപറഞ്ഞ ക്രിസ്തുവാകുന്ന പാറമേൽ. എന്താണ് തെളിവ്? “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.” (1കൊരി, 10:1-4). 17-ാം വാക്യത്തിൽ: പത്രൊസിൻ്റെ ഭാഗ്യാവസ്ഥ അതാണ്. ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും സ്ഥാപകനുമെന്ന് സ്വർഗ്ഗസ്ഥനായ പിതാവ് അവന് വെളിപ്പെടുത്തി. (1പത്രൊ, 2:4,7). പൗലൊസ് പറയുന്നു: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരി 3:11).

പത്രൊസെന്ന അടിസ്ഥാനത്തിന്മേലല്ല സഭ പണിതിരിക്കുന്നത്; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലാണ്. ആത്മീയമായി ക്രിസ്തുവാണ് അടിക്കപ്പെട്ട പാറ. (പുറ, 17:6). ആ പാറയിൽനിന്ന് കുടിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. അത് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിരിക്കും. (യോഹ, 4:13,14; 7:37-39). ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും പ്രധാന മൂലക്കല്ലും: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ, 2:20). അതായത്, ക്രിസ്തുവാകുന്ന പാറമേൽ പണിയപ്പെട്ട ദൈവസഭയുടെ അടിസ്ഥാനത്തിൽ മൂലക്കല്ലായ ക്രിസ്തുവിനൊപ്പം പത്രൊസിനും മറ്റ് അപ്പൊസ്തലന്മാർക്കും ഒരുപോലെ പങ്കുണ്ടെന്നല്ലാതെ, പത്രൊസിന് മാത്രമായി ഒരു വിശേഷതയും കല്പിച്ചിട്ടില്ല. ദൈവസഭയുടെ അടിസ്ഥാനവും മൂലക്കല്ലും ക്രിസ്തുവാണ്. എന്തെന്നാൽ അവൻ തൻ്റെ രക്തംകൊണ്ട് സമ്പാദിച്ചതാണ് സഭ: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28. ഒ.നോ: 1പത്രൊ, 1:18,19). തന്നിൽ വിശ്വസിക്കാത്തവർക്ക് ക്രിസ്തു ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായുമാണ്. (സങ്കീ, 118:22; റോമ, 9:32; 1പത്രൊ, 2:7).

പത്രൊസ് സഭയുടെ പ്രഥമ വക്താവായിരുന്നു എന്നല്ലാതെ, അവൻ്റെ മേലല്ല സഭ പണിയപ്പെട്ടിരിക്കുന്നത് എന്നതിന് ഇനിയും തെളിവുണ്ട്: “മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:4). ജീവനുള്ള കല്ലായ ക്രിസ്തുവിനോട് ചേർത്താണ് വിശ്വാസികളായ കല്ലുകൾ ചേർത്ത് പണിയപ്പെടുന്നത്; അല്ലാതെ പത്രൊസിനോട് ചേർത്തല്ല. പത്രൊസും ക്രിസ്തുവിനോട് ചേർത്ത് പണിയപ്പെട്ട ഒരു കല്ലാണ്.

ദൈവാലയം അഥവാ ദൈവസഭ, ജീവനുള്ള ദൈവത്തിൻ്റെ സഭയാണ്. (1തിമൊ, 3:15; 2കൊരി, 6:16). ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ വീണ്ടും ജനിച്ചവരാണ് ദൈവസഭയുടെ അംഗങ്ങൾ. (1പത്രൊ, 1:23). സഭ അനുദിനം പണിയപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. (എഫെ, 21). കർത്താവാണ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നത്. (പ്രവൃ, 2:46).

ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണോ?

☛ “ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെൿ രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേം രാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.” (എബ്രാ, 7:1-3). പല വ്യാഖ്യാതാക്കളും തെറ്റായ ഉപദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ഒരു വേദഭാഗമാണിത്. ചിലർ മൽക്കീസേദെക്ക് യേശുവിൻ്റെ പഴയനിയമ പ്രത്യക്ഷതയാണെന്ന് വരെ വാദിക്കാറുണ്ട്. ➟ഈ വേദഭാഗത്ത്, “മൽക്കീസേദെക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു” എന്ന് പറഞ്ഞിരിക്കയാണൽ, യഥാർത്ഥത്തിൽ അവന് പിതാവും മാതാവുമില്ലെന്നും, ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നും പലരും വിചാരിക്കുന്നു. നമുക്കത് വിശദമായി പരിശോധിക്കാം:

മൽക്കീസേദെക്ക്:
➦ മൽക്കീസേദെക് ശാലേം എന്ന രാജ്യത്തെ രാജാവായിരുന്നു: (ഉല്പ, 14:18; എബ്രാ, 7:1). ശാലേം (Salem) എന്ന വാക്കിനർത്ഥം “സമാധാനം” (Peace) എന്നാണ്: (സങ്കീ, 29:11). ഇത് യെരൂശലേമിൻ്റെ പുരാതന നാമമാണ്: (സങ്കീ, 76:2). മൽക്കീസേദെക്കെന്ന പേരിന് “നീതിയുടെ രാജാവു” (King of righteousness) എന്നാണർത്ഥം; ശാലേം രാജ്യത്തെ രാജാവാകയാൽ അഥവാ, സമാധാനരാജ്യത്തെ രാജവാകയാൽ “സമാധാനത്തിന്റെ രാജാവു” (King of peace) എന്നും പേരിനർത്ഥം വന്നു: (എബ്രാ, 7:2).

☛ മൽക്കീസേദെക്കിൻ്റെ പൗരോഹിത്യപദവിക്ക് സദൃശ്യമായിട്ടാണ് ദൈവപുത്രൻ്റെ പൗരോഹിത്യപദവിയെ എബ്രായലേഖകൻ അവതരിപ്പിച്ചിരിക്കുന്നത്: (എബ്രാ, 7:14-16 – 5:6,10; 6:20; 7:11,16,17). യേശുവെന്ന ദൈവപുത്രനും മൽക്കീസേദെക്കും ലേവ്യപൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. മൽക്കീസേദെക്ക് അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും (എബ്രാ, 7:1) അബ്രാഹാമിനെക്കാൾ ശ്രേഷ്ഠനുമാണ്: (എബ്രാ, 7:4). യുദ്ധം ജയിച്ചു മടങ്ങിവന്ന അബ്രാഹാം അവന് ദശാംശം കൊടുത്തതായി കാണാം: (ഉല്പ, 14:18-20 – എബ്രാ, 7:1).

അവന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല: 
➦ അവന് പിതാവും മാതാവും ഇല്ലെന്ന് പറഞ്ഞാൽ എന്താണതിനർത്ഥം? അവൻ പിതാവോ മാതാവോ വംശാവലിയോ ഇല്ലാതെ ഉത്ഭവിച്ച അത്ഭുതമനുഷ്യൻ ആണെന്നല്ല. പ്രത്യുത, അവൻ്റെ പിതാവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ അവൻ്റെ വംശാവലയെക്കുറിച്ചോ യാതൊന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. 

ജീവാരംഭവും ജീവാവസാനവുമില്ല: 
➦ ആരംഭവും അവസാനവും ഇല്ലാത്തത് ഏകദൈവത്തിന് മാത്രമാണ്: (സങ്കീ, 90:2). മല്ക്കസേദെക്ക് ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത ദൈവമല്ല; അവൻ്റെ ജീവാരംഭവും ജീവാവസാനവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. അതായത്, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകളിൽ അവൻ്റെ പേരില്ലെന്നാണ്. അല്ലാതെ, അവൻ അപ്പനുമമ്മയും വംശാവലിയും ജീവാരംഭവും അവസാനവുമില്ലാത്തവൻ ആണെന്നല്ല. യിസ്രായേൽ ജാതിയുടെ ചരിത്രവും ലേവ്യാപൗരോഹിത്യവും ആരംഭിക്കുന്നതിന് വളരെ മുമ്പ് ജീവിച്ചിരുന്ന മനുഷ്യനാണ് മൽക്കീസേദെക്ക്. അല്ലാതെ, മൽക്കീസേദെക്ക് അപ്പനും അമ്മയും ഇല്ലാത്ത ഒരു അമാനുഷിക ജീവിയൊന്നുമല്ല.

അവൻ ദൈവപുത്രന് തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു: 
➦ ഈ ഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എങ്ങനെയാണ് മൽക്കീസേദെക്ക് ദൈവപുത്രന് തുല്യനായത്? പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകകളിൽ മല്ക്കീസേദെക്കിൻ്റെയും ദൈവപുത്രൻ്റെയും പേരില്ല; അതാണവരുടെ തുല്യത: (എബ്രാ, 7:3). ദൈവപുത്രൻ രാജകീയ ഗോത്രമായ യെഹൂദാ ഗോത്രത്തിലും (എബ്രാ, 7:14) മല്ക്കീസേദെക്ക് ഏതോ ഒരു വംശത്തിലുമാണ് ജനിച്ചത്. യെഹൂദന്മാരുടെ ഇടയിൽ ഒരാൾ പുരോഹിതനാകാനുള്ള പ്രധാന യോഗ്യതയാണ് അഹരോന്യക്രമപ്രകാരമുള്ള പൗരോഹിത്യ വംശാവലി. അതിൽ അവരുടെ ലേവ്യപുരോഹിതനായ പിതാവിൻ്റെയും മാതാവിൻ്റെയും പേരുണ്ടാകും. അതില്ലാത്ത രണ്ട് പുരോഹിതന്മാരാണ് മൽക്കീസേദെക്കും യേശുക്രിസ്തുവും. പൗരോഹിത്യരേഖ (വംശാവലി) സംബന്ധിച്ചു മാത്രമാണ് രണ്ടുപേരും തുല്യരായിരിക്കുന്നത്. അല്ലാതെ അസ്തിത്വം സംബന്ധിച്ചല്ല. യേശു എന്ന് പേരുള്ള മനുഷ്യൻ പ്രകൃത്യാതീതമായും പാപരഹിതനായും ഉല്പാദിതമായവനാണ് (യോഹ, 9:11 – മത്താ, 1:18-20; ലൂക്കൊ, 2:21; 1യോഹ, 3:5) മെൽക്കീസേദെക്ക് ആരുടെയോ പുത്രനായി പ്രകൃതിദത്തമായി ജനിച്ച മനുഷ്യനാണ്: (ഉല്പ, 14:18).

വംശാവലിരേഖ:
➦ യെഹൂദന്മാർ മൂന്നുതരത്തിലുള്ള വംശാവലിരേഖ സൂക്ഷിക്കാറുണ്ട്.
രാജകീയ വംശാവലി (Royal Genealogy): ഇത് ആദ്യത്തെ എബ്രായനും യെഹൂദജാതിയുടെ പൂർവ്വപിതാവുമായ അബ്രാഹാം മുതൽ ദാവീദ് രാജാവ് വഴിയുള്ള രാജാക്കന്മാരുടെ വംശാവലിയാണ്. അതാണ് മത്തായി സുവിശേഷത്തിൽ കാണുന്നത്: (1:16)
പുരോഹിത വംശാവലി (Priestly Genealogy): ഇത് പുരോഹിതനായ അഹരോൻ മുതലുള്ള വംശാവലി രേഖയാണ്. മോശെയെ പുരോഹിതൻ എന്ന് സങ്കീർത്തകൻ വിശേഷിപ്പിച്ചിട്ടുണ്ട്: (99:6). അഹരോനെയും മക്കളെയും പുരോഹിതന്മാരായി അഭിഷേകം ചെയ്തത് മോശെയായിരുന്നു (ലേവ്യ, 8:10-13). ഒരു പുരോഹിതനെ അഭിഷേകം ചെയ്യാൻ അതിലും വലിയൊരു പുരോഹിതന് മാത്രമേ കഴിയൂ. ആ അർത്ഥത്തിൽ അഹരോൻ ചുമതലയേൽക്കുന്നതിന് മുമ്പ് മോശെയായിരുന്നു ആ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. എങ്കിലും യെഹൂദന്മാരുടെ പൗരോഹിത്യ വംശാവലിയിൽ അഹരോനും അവൻ്റെ തലമുറകളുമാണുള്ളത്.
പൊതു വംശാവലി (General Genealogy): ഇത് യിസ്രായേലിലെ 12 ഗോത്രങ്ങളിൽ ഉള്ളവരുടെ വംശാവലിരേഖയാണ്. അതാണ് ലൂക്കൊസിൽ കാണുന്നത്: (ലൂക്കൊ. 3:23-38). ഓരോരുത്തരും ഏതിലാണ് തങ്ങൾ ഉൾപ്പെടുന്നത് എന്ന് തെളിയിക്കാനുള്ള രേഖയാണിത്. യഹൂദ നിയമപ്രകാരം കനാൻ ദേശത്തെ ഭൂമി ഓരോ ഗോത്രത്തിനും കുടുംബത്തിനും വീതിച്ചു നൽകിയതായിരുന്നു. ഈ ഭൂമി കൈവിട്ടു പോകാതിരിക്കാനും അവകാശ തർക്കങ്ങൾ പരിഹരിക്കാനും ഈ രേഖകൾ അത്യാവശ്യമായിരുന്നു.

☛ യെരൂശലേമിലെ ദൈവാലയത്തിലും (Temple) യഹൂദന്മാരുടെ പരമോന്നത നീതിന്യായ സഭയായ സൻഹെദ്രിൻ്റെ (Sanhedrin) കാര്യാലയത്തിലും ഇതിന്റെയെല്ലാം ഔദ്യോഗിക പകർപ്പുകൾ സൂക്ഷിച്ചിരുന്നു. റോമൻ ചരിത്രകാരനായ ജോസീഫസ് (Josephus) തന്റെ പുസ്തകങ്ങളിൽ ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന ഈ വംശാവലി രേഖകളെക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്.

ഏലീയാവ്:
➦ പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത അഥവാ, ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത മറ്റൊരാളുകൂടിയുണ്ട്; ചുഴലിക്കാറ്റുപോലെ പ്രത്യക്ഷനാകുകയും ചുഴലിക്കാറ്റിൽ എടുക്കപ്പെടുകയും ചെയ്ത ഏലീയാവ് പ്രവാചകൻ: (1രാജാ, 17:1; 2രാജാ, 2:11). യെഹൂദന്മാരുടെ മൊത്തത്തിലുള്ള വംശാവിലിൽനിന്ന് വിഭിന്നമാണ് രാജകീയ വംശാവലിയും പൗരോഹിത്യ വംശാവലിയും. യെഹൂദനെന്ന നിലയിൽ ഏലീയാവിന് പൊതുവായ വംശാവലിയുണ്ടാകും. പക്ഷെ, ബൈബിളിൽ അത് പറഞ്ഞിട്ടില്ലന്നേയുള്ളു. എന്നാൽ മൽക്കീസേദെക്ക് യെഹൂദനല്ലാത്തതിനാൽ ആ നിലയിലുള്ള വംശാവലിപോലും അവനില്ല. അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും ശാലേം രാജ്യത്തിൻ്റെ രാജാവുമായിരുന്നു എന്നല്ലാതെ, ഏത് ജാതിയിലും ഗോത്രത്തിലും പെട്ടവനാണെന്നോ, അവർക്ക് വംശാവലി എഴുതി സൂക്ഷിക്കുന്നോ പതിവുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അതായത്, മൽക്കീസേദെക്കും യേശുവും പുരോഹിതന്മാരാണ്. എന്നാൽ ലേവ്യാപൗരോഹിത്യ വംശാവിലിയിൽ രണ്ടുപേരെക്കുറിച്ചും യാതൊരു വിവരവുമില്ല. അതാണ്, ദൈവപുത്രനിലും മൽക്കീസേദെക്കിലും എബ്രായലേഖകൻ ആരോപിക്കുന്ന തുല്യത.

യേശുവിൻ്റെ പിതാവും മാതാവും:
➦ ദൈവപുത്രന് തുല്യമായി പറഞ്ഞിരിക്കുന്ന മൽക്കീസേദെക്കിന് മാത്രമാണ് പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ബൈബിളിൽ പറയാത്തത്. എന്നാൽ നമ്മുടെ മദ്ധ്യസ്ഥനും (1തിമൊ, 2:5) മറുവിലയും (1തിമൊ, 2:6) മഹാപുരോഹിതനും (എബ്രാ, 3:1), മനുഷ്യനുമായ (1തിമൊ, 2:6) ദൈവപുത്രന്, പിതാവും (യോഹ, 1:45) മാതാവും (മത്താ, 2:11) വംശാവലിയും (മത്താ, 1:1-17; ലൂക്കൊ, 3:23-38) ജീവാരംഭവും (മത്താ, 2:1) ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ മൽക്കീസേദെക്ക് ദൈവപുത്രനോട് യഥാർത്ഥത്തിൽ തുല്യനാകും?

☛ ഒന്നല്ല; രണ്ട് വംശാവലിയാണ് യേശുവിന് പറഞ്ഞിരിക്കുന്നത്: (മത്താ, 1:16 – ലൂക്കൊ, 3:23-38). ➟യോസേഫ് യേശുവിൻ്റെ വളർത്തച്ഛനാണ്. എന്നിരുന്നാലും യേശുവിനെ യോസേഫിൻ്റെ മകൻ എന്നും അവനെ യേശുവിൻ്റെ അപ്പൻ എന്നുമാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്: (യോഹ, 1:45 – ലൂക്കൊ, 2:48). “അപ്പൻ” (Father) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “Pater” ആണ്. ഇത് സ്വർഗ്ഗീയ പിതാവിനെയും മനഷ്യരുടെ യഥാർത്ഥ അപ്പനെയും അഭിന്നമായി വിശേഷിപ്പിക്കുന്ന പുല്ലിംഗ നാമപദം (Masculine Noun) ആണ്: (മത്താ, 5:16 – മത്താ, 4:21). യോസേഫിൻ്റെ മകൻ യേശുവിൻ്റെ അപ്പൻ എന്നിങ്ങനെ 10 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വിശേഷാൽ, മറിയ അവനെ 1പത്തുമാസം വയിറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ച അവളുടെ ആദ്യജാതനാണ് യേശു: (ലൂക്കൊ, 2:7). യോസേഫാകട്ടെ ജോലിചെയ്ത് അവനെ വളർത്തിയ അവൻ്റെ അപ്പനുമാണ്: (യോഹ, 1:45). അതിനാൽ യേശുവിന് വംശാവലി ഇല്ലെന്നോ, അപ്പനും അമ്മയും ഇല്ലെന്നോ എങ്ങനെ പറയും?

എബ്രായലേഖകൻ്റെ വിഷയം:
➦ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പൗരോഹിത്യമാണ് എബ്രായർ ഏഴാം ആദ്ധ്യായത്തിൻ്റ പ്രധാന വിഷയം: (7:17). മൽക്കീസേദെക്കിൻ്റെയും യേശുവിൻ്റെയും തുല്യതയെന്ന് പറയുന്നതും: വംശാവലിയിൽ പേരില്ലാത്ത പൂരോഹിതന്മാരെന്ന നിലയിൽ മാത്രമാണ്. ബാക്കിയെല്ലാറ്റിലും അവർതമ്മിൽ അജഗജാന്തരമുണ്ട്. “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (മത്താ, 24:4)

മറ്റൊരു കാര്യസ്ഥൻ

മറ്റൊരു കാര്യസ്ഥൻ

“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16,17)

ത്രിത്വത്തിനു തെളിവായിട്ടാണ് അനേകർ മേല്പറഞ്ഞ വാക്യത്തെ മനസ്സിലാക്കുന്നത്. ബൈബിളിൻ്റെ മൗലിക ഉപദേശമാണ് ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത്. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ദൈവം ഏകനെന്നു മാത്രമല്ല പറയുന്നത്; അവൻ അനന്യനും ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനും കൂടിയാണ്. (എബ്രാ, 13:8; യാക്കോ, 1:17). അനന്യനെന്നാൽ എതിരറ്റ, ഒന്നിലധികമില്ലാത്ത, തുല്യമായി മറ്റൊന്നില്ലാത്ത എന്നൊക്കെയാണർത്ഥം. ഗതിഭേദത്താലുള്ള ആഛാദനം ഇല്ലെന്നു പറഞ്ഞാൽ; തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനെന്നർത്ഥം. ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ കഴിയാത്തവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ഒരിക്കലും അറിയാൻ കഴിയില്ല. ദൈവം ഏകനെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയും കൂടിയാണ്. (ആവ, 6:4). പഴയനിയമഭാഷയിൽ പറഞ്ഞാൽ അതൊരു അടയാളമായി കൈയ്യിലോ, പട്ടമായി നെറ്റിയിലോ അണിയേണ്ട സത്യമാണ്. (ആവ, 6:8). എങ്കിലും ഏതോ മിഥ്യാധാരണയിൽ ദൈവം ഒന്നിലേറെ വ്യക്തികളാണെന്ന് അനേകം ക്രൈസ്തവർ വിശ്വസിക്കുന്നു. 

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും: ഇവിടെ രണ്ട് വ്യക്തികളുണ്ടല്ലോ? ഉണ്ട്. അപ്പോൾ ത്രിത്വത്തിന് തെളിവല്ലേ? അല്ല. എന്തുകൊണ്ടാണ്? ദൈവം ത്രിത്വമല്ല; ഏകനാണ്. പിതാവായ ഏകദൈവമേ നമുക്കുള്ളു. (യോഹ, 17:3; 1കൊരി, 6:6; എഫെ, 6:4). പിതാവായ ദൈവമെന്നല്ലാതെ, പുത്രനായദൈവമെന്നോ, പുത്രൻ ദൈവമാണെന്നോ, പരിശുദ്ധാത്മായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ ഒരിടത്തുമില്ല. ഏകസത്യദൈവം (the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ നമുക്കെങ്ങനെ അവിശ്വസിക്കാൻ കഴിയും? പിതാവായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ മാത്രമായ പുത്രനാണ് “ഞാൻ പിതാവിനോട് ചോദിക്കും” എന്നു പറയുന്നത്. യേശുക്രിസ്തു ജഡത്തിൽ ദൈവം ആയിരുന്നില്ല. (യോഹ, 1:1). പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാത്ത ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനായിരുന്നു. അഭിഷിക്തനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. (മത്താ, 1:16; പ്രവൃ, 10:38). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായി തന്നെത്താൻ യാഗമായത് ക്രിസ്തുയേശുവെന്ന മനഷ്യനാണ്. (1തിമൊ, 2:5,6). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ 38 വർഷം (ബി.സി. 6 – എ.ഡി. 33) പാപജഡത്തിൻ്റെ സാദൃശ്യത്തിലും പാപം നിമിത്തവും പ്രത്യക്ഷനായി ജീവിച്ച് മരിച്ചുയിർത്തവൻ ‘ആരാകുന്നു‘ എന്ന് ചോദിച്ചാൽ; പാപമറിയാത്ത മനുഷ്യനാകുന്നു. അവൻ ‘ആരായിരുന്നു‘ എന്ന് ചോദിച്ചാൽ; യഹോവയായ ദൈവം ആയിരുന്നു. (യോഹ, 1:1; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16). ജഡത്തിൽ മനുഷ്യൻ മാത്രമായ യേശുവിൻ്റെകൂടെ സ്നാനംമുതൽ ദൈവമിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38).

പിതാവ് തന്നോടു കൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (8:16-19; 8:29; 14:23; 16:32). പിതാവ് എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ലെന്നു പറയുന്നത് ഒരു മനുഷ്യനാണ്. യേശുവ്ന്ന മനുഷ്യൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുന്ന അദൃശ്യദൈവത്തെയും ചേർത്താണ് ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല (I am not alone) എന്നു പറയുന്നത്. അതിനാൽ, രണ്ട് വ്യക്തികൾ അവിടെ ഉണ്ടെന്നല്ലാതെ, ദൈവത്തിനോ യേശുവെന്ന മനുഷ്യനോ ബഹുത്വമുണ്ടാകുന്നില്ല. പെന്തെക്കൊസ്തിനുശേഷം ശിഷ്യന്മാരിൽ ആരൊടെങ്കിലും ചോദിച്ചാൽ അവനും ഇതുതന്നെ പറയുമായിന്നു: ദൈവം എൻ്റെകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അതുകൊണ്ട് ദൈവത്തിനോ അപ്പൊസ്തലനൊ ബഹുത്വമുണ്ടാകുമോ? ഇന്ന് ഭക്തനായ ഏതൊരു മനുഷ്യനോട് ചോദിച്ചാലും അവനും പറയും; ലോകാവസാനത്തോളം കൂടെയിരിക്കാമെന്ന് വാക്കുപറഞ്ഞവൻ എന്നോടു കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അവിടെയും ദൈവത്തിനും മനുഷ്യനും ബഹുത്വമില്ല; ദൈവവും ഏകനാണ്, മനുഷ്യനും ഏകനാണ്. പിതാവിനെയും ചേർത്ത് ഞങ്ങളെന്നും യേശു പറയുന്നുണ്ട്. (യോഹ, 14:23). ഇവിടെയൊന്നും ദൈവത്തിൻ്റെ ബഹുത്വമല്ലല്ലോ വിവക്ഷിക്കുന്നത്? അവിടെ ദൈവത്തിന് ബഹുത്വമുണ്ടെന്നോ മനുഷ്യന് ബഹുത്വമുണ്ടെന്നോ അർത്ഥമില്ല. ഒരു ദൈവവും ഒരു മനുഷ്യനും അഥവാ മനുഷ്യൻ ദൈവത്തെയും ചേർത്താണ് ഞങ്ങളെന്ന് പറയുന്നത്. ദൈവവും മനുഷ്യനും ചേർന്നാൽ; രണ്ടു വ്യക്തികളാകും എന്നല്ലാതെ, ദൈവത്തിനോ മനുഷ്യനോ തന്നിൽതന്നെ ബഹുത്വമുണ്ടാകുന്നില്ല. അതായത്, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി മനുഷ്യനായി പ്രത്യക്ഷനായി നില്ക്കുന്ന 38 വർഷം ദൈവവും മനുഷ്യനുമെന്ന രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായപ്പോൾ അഥവാ സ്വർഗ്ഗാരോഹണം ചെയ്തശേഷം മനുഷ്യവ്യക്തി പിന്നെയില്ല. പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? രക്ഷാകരപ്രവൃത്തി പൂർത്തിയായശേഷം; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകസത്യദൈവത്തിൻ്റെ വെളിപ്പാടുകളും (മത്താ, 28:19) യേശുക്രിസ്തു എന്നത് ഏകദൈവത്തിൻ്റെ നാമവുമായി മാറി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). യേശുവിനെ യഥാർത്ഥമായി അറിയണമെങ്കിൽ ക്രിസ്തുയേശു എന്ന ദൈവത്താൽ അഭിഷിക്തനായ മനുഷ്യനെയും (പ്രവൃ, 10:38), യേശുക്രിസ്തുവെന്ന ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നേക്കും അനന്യനുമായ മഹാദൈവത്തെയും വേർതിരിച്ച് മനസ്സിലാക്കണം. (വെളി, 1:17; എബ്രാ, 13:8; തീത്തൊ, 2:12). യേശുവെന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനുമുമ്പെ ഇല്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. യേശുക്രിസ്തുവെന്ന മഹാദൈവം എന്നുമെന്നേക്കൂം ഉള്ളവനാണ്. ഒരു വ്യത്യാസമേയുള്ളു: അവൻ്റെ പഴയനിയമത്തിലെ പേര് യഹോവ എന്നായിരുന്നു. (1തിമൊ, 3:14-16). അഥവാ യഹോവയും യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. [കാണുക: ക്രിസ്തുയേശുവെന്ന മനുഷ്യനും യേശുക്രിസ്തുവെന്ന മഹാദൈവവും]

ജഡത്തിൽ പ്രത്യക്ഷനായി നിന്ന മനുഷ്യനും ദൈവപിതാവുമെന്ന രണ്ട് വ്യക്തിയെയും ചേർത്ത് ട്രിനിറ്റി ദൈവത്തിൻ്റെ ബഹുത്വമായി മനസ്സിലാക്കുന്നു. പ്രത്യക്ഷനായി നില്ക്കുന്ന മനുഷ്യൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്നും, ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്നും അതിനാൽ, ദൈവം ത്രിത്വമാണെന്നും അവർ വിശ്വസിക്കുന്നു. ട്രിനിറ്റിയോട് പറയട്ടെ; മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ കേവലം മുപ്പത്തെട്ടു വർഷമാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ഉണ്ടായിരുന്നത്. ജഡത്തിൽ പ്രത്യക്ഷനാകുന്നതിനു മുമ്പ് അവനില്ലായിരുന്നു. ശുശ്രൂഷതികച്ച് അപ്രത്യക്ഷമായ ശേഷവും യേശുവെന്ന അഭിഷിക്തമനുഷ്യൻ മറ്റൊരു വ്യക്തിയായില്ല. പിന്നെയാരാണുള്ളത്? യേശുക്രിസ്തു എന്നു നാമമുള്ളവനും, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പദവികളുള്ളതുമായ ഏകദൈവമാണുള്ളത്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വൺനെസ്സുകാരിൽ പലരും; ജഡത്തിൽ യേശുവിനെ മറ്റൊരു വ്യക്തിയായി മനസ്സിലാക്കുന്നില്ല. ദൈവത്തെയും ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യനും ഒരു വ്യക്തിയാണെന്ന് അവർ വിശ്വസിക്കുന്നു. സുവിശേഷങ്ങളിലെ അനേകം വാക്യങ്ങളിൽ ദൈവപിതാവിനെയും യേശുവെന്ന മനുഷ്യനെയും രണ്ട് വ്യക്തികളായി പറഞ്ഞിട്ടുണ്ട്. പിതാവിനെ തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:22; യോഹ, 5:32,37; 8:16-19,29,54; 14:23; 15:24; 16:32). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും യേശു പറയുന്നതായി കാണാം. കൂടാതെ, പരിശുദ്ധാത്മാവിനെ “മറ്റൊരു കാര്യസ്ഥൻ” എന്ന് പറഞ്ഞിരിക്കുന്ന പോലെ, പിതാവിനെയും “മറ്റൊരുത്തൻ” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:32. ഒ.നോ: 5:37). സ്നാനസമയത്ത് തന്നെ അഭിഷേകംചെയ്ത് തൻ്റെകൂടെ വസിക്കുന്ന ദൈവം മറ്റൊരു വ്യക്തിയാണെന്ന് യേശു തന്നെ പറയുമ്പോൾ, അങ്ങനല്ലെന്ന് പറയാൻ എങ്ങനെ കഴിയും. (മത്താ, 3:16; പ്രവൃ, 10:38). സത്യത്തിനു വിരുദ്ധമായി നിങ്ങൾക്ക് വചനത്തെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പരിശുദ്ധമനുഷ്യൻ മാത്രമാണെന്ന വസ്തുതയും വൺനെസ്സുകാരിൽ പലരും വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ദൈവത്തിൻ്റെ യഥാർത്ഥ രക്ഷാകരപ്രവൃത്തി എന്താണെന്ന് മനസ്സിലാകുന്നില്ല. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ജഡത്തിൽ മാത്രമാണ് പുത്രൻ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടായിരുന്നത്. യേശുവിൻ്റെ സ്വർഗ്ഗാരോഹണശേഷം അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷമായശേഷം പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പദവികളായതു കൊണ്ടാണ്, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നത്; “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിലെ ഒരു വാക്യംകൂടി കാണുക: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ത്രിത്വം എന്തു വിചാരിക്കുന്നു: പത്രൊസിന് അറിയില്ലായിരുന്നോ, യഹോവയല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്ന്? യഹോവ തന്നെയാണ് യേശുക്രിസ്തു. യഹോവയുടെ പ്രത്യക്ഷതയാണ് ജഡത്തിൽ വെളിപ്പെട്ട മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ ക്രിസ്തു. ജഡത്തിൽ വന്ന ഈ അഭിഷിക്ത മനുഷ്യനാണ് പറയുന്നത്; “ഞാൻ പിതാവിനോടു ചോദിക്കും.” എന്തിനുവേണ്ടിയാണ് ചോദിക്കുന്നത്; പരിശുദ്ധാത്മാവെന്ന കാര്യസ്ഥനുവേണ്ടി.

അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും: കാര്യസ്ഥനെ കുറിക്കുന്ന പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്. നാലുപ്രാവശ്യം പരിശുദ്ധാത്മാവിനെ കുറിക്കാനും (യോഹ, 14:16,26; 15:26; 16:7), യേശുവിനെ കുറിക്കാൻ ഒരു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. (1യോഹ, 2:1). മറ്റൊരു കാര്യസ്ഥൻ (another counselor): പരിശുദ്ധാത്മാവിനെയാണ് അവിടെ മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. മറ്റൊരു കാര്യസ്ഥനാടുള്ള ബന്ധത്തിൽ രണ്ടു ചോദ്യമുണ്ട്: ഒന്ന്; പരിശുദ്ധാത്മാവ് ആരാണ്?: ദൈവം ഏകാത്മാവായിരിക്കെ (യോഹ, 4:24), ദൈവത്തിൻ്റെ ആത്മാവാരാണെന്ന് ചോദിച്ചാൽ, ദൈവം തന്നെയാണെന്നാണ് ഉത്തരം. മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ വെളിപ്പാടും പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്. ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും (മത്താ, 12:28), കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞു. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16. ഒ.നോ: 8:17,29; 16:32). നോക്കുക; പിതാവിനെയും തന്നെയും ചേർത്താണ് രണ്ട് വ്യക്തികൾ എന്നു യേശു പറയുന്നത്. പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അപ്പൊസ്തലന്മാരിൽ ഒന്നാമനായ പത്രൊസ് പറയുന്നത്; ദൈവം യേശുവിനെ പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തിട്ട് ദൈവമാണ് കൂടെയിരുന്നതെന്നാണ്. (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തുവും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. അടുത്ത തെളിവ്: സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ? ഇനിയുമുണ്ട് തെളിവ്: മറിയ ഗർഭിണിയായതും യേശുവെന്നു പേരുള്ള പരിശുദ്ധമനുഷ്യനെ പ്രസവിച്ചതും പരിശുദ്ധാത്മാവിലാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:18,20; ലൂക്കൊ, 1:35). പിതാവിനാലാണ് യേശു ജനിക്കുന്നതെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. ജനിപ്പിക്കുന്നവനല്ലേ പിതാവ്? പിതാവും പരിശുദ്ധാത്മാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന മ്ലേച്ഛമായ ഉപദേശമല്ലേ ത്രിത്വം വിശ്വസിക്കുന്നത്? ദൈവമെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരുവ്യക്തി തന്നെയാണ്. ഇതാണ് ബൈബിളിൻ്റെ ഉപദേശം; ബാക്കിയെല്ലാം ദുരുപദേശങ്ങളാണ്. [കൂടുതൽ അറിയാൻ കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും]

രണ്ട്; പരിശുദ്ധാത്മാവ് മറ്റൊരു കാര്യസ്ഥനാകുന്നത് എങ്ങനെ?: ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെ തന്നെയായതുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. പരിശുദ്ധാത്മാവിനെ ‘മറ്റൊരു കാര്യസ്ഥൻ‘ എന്ന് പറയുന്നതുപോലെ (യോഹ, 14:16), പിതാവിനെയും ‘മറ്റൊരുത്തൻ‘ എന്ന് പറയുന്നതായി നാം മുകളിൽ ചിന്തിച്ചതാണ്. (യോഹ, 5:32,37). പിതാവിനെ അഥവാ പരിശുദ്ധാത്മാവിനെ മറ്റൊരു കാര്യസ്ഥനായി യേശു പറയുന്നത് എന്തുകൊണ്ടാണ്? യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം യേശു പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ വരുന്നതാരാണ്? യേശുക്രിസ്തു തന്നെയാണ് വരുന്നത്. പിന്നെന്തുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറഞ്ഞത്? പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് മുകളിൽ നാം കണ്ടതാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ എല്ലാക്കാലവും ശിഷ്യന്മാരോടുകൂടെ വസിക്കാൻ തനിക്ക് കഴിയില്ല; എന്നാൽ മറ്റൊരു കാര്യസസ്ഥനായി; ആത്മാവെന്ന നിലയിൽ തനിക്ക് ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ കഴിയും. പതിനാറാം അദ്ധ്യായത്തിൽ ‘ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം’ എന്ന് പറയുന്നതും അതുകൊണ്ടാണ്. (യോഹ, 16:7). താൻ ശുശ്രൂഷ തികച്ച് പോയി മടങ്ങിവന്നാൽ; മറ്റൊരു കാര്യസ്ഥനായി എന്നേക്കും നിങ്ങളോടുകൂടെ ഉണ്ടാകും. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം:ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറയുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക.

ഇതിനൊപ്പം ചിന്തിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്: ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് യേശു തൻ്റെ സഭയെക്കുറിച്ചുള്ള നിർണ്ണയം പ്രസ്താവിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). ഞാൻ എൻ്റെ സഭയെ പണിയും: പലരും പ്രസംഗിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്; യേശുക്രിസ്തു ഒരു സഭയും പണിതിട്ടില്ല; പരിശുദ്ധാത്മാവാണ് സഭ പണിതത്. അപ്പോൾ, യേശുക്രിസ്തുവിൻ്റെ പ്രഖ്യാപനം പാളിപ്പോയോ? യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകനും ഒരുകാര്യം പ്രവചിച്ചിരുന്നു: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന സ്നാപകൻ്റെ പ്രവചനവും പിഴച്ചുവോ? യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ തൻ്റെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തതാരാണ്? യഹോവയായ ദൈവം. (മത്താ, 3:16; മർക്കൊ,1:8;ലൂക്കൊ, 3:22). യേശുവിനെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തിട്ട് ദൈവം അവനെ വിട്ടുപോകയല്ല ചെയ്തത്; ക്രൂശിലെ മരണത്തോളം കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: മത്താ, 27:46). ജഡത്തിൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഇല്ലെന്നും; ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവിയും (മത്താ, 28:19); യേശുക്രിസ്തുവന്നത് പേരുമായി മാറിയെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. (പ്രവൃ, (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു സ്വർഗ്ഗാരോഹണത്തിന്നു ശേഷവുമില്ല; യഹോവ അഥവാ യേശുക്രിസ്തു എന്ന മഹാദൈവം മാത്രമേ അന്നുമിന്നും എന്നേക്കുമുള്ളു. (എബ്രാ, 13:8). അപ്പോൾ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവിൽ തൻ്റെ അപ്പൊസ്തലന്മാർക്ക് സ്നാനം നല്കിയതാരാണ്? യേശുക്രിസ്തു. (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). തൻ്റെ സഭ സ്ഥാപിച്ചതാരാണ്? യേശുക്രിസ്തു. (മത്താ, 16:18). തൻ്റെ മക്കളോടൊപ്പം ലോകാവസാനത്തോളം കൂടെയിരിക്കുന്നതാരാണ്? യേശുക്രിസ്തു. (മത്താ, 28:19). അപ്പോൾ, എന്നേക്കും കൂടെയിരിക്കുകയും, സകലസത്യത്തിലും വഴിനടത്തുകയും ചെയ്യുന്നതാരാണ്? യേശുക്രിസ്തു. (യോഹ, 14:16; 16:13). 

ഞാൻ എൻ്റെ സഭ പണിയും: ട്രിനിറ്റി പഠിപ്പിക്കുന്നപോലെ; ദൈവം മൂന്നു വ്യക്തിയായിരിക്കുകയും, പരിശുദ്ധാത്മാവെന്ന മറ്റൊരു വ്യക്തിയാണ് സഭ പണിയുകയും ചെയ്തതെങ്കിൽ, യേശുവിൻ്റെ പ്രഖ്യാപനവും സ്നാപകൻ്റെ പ്രവചനവും പാളിപ്പോയില്ലേ? മറ്റൊരു കാര്യസ്ഥനെന്നാൽ, മനുഷ്യനല്ലാത്ത മറ്റൊരു വ്യക്തിയായി താൻതന്നെ വരുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത്: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (യോഹ, 14:18); “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും” (യോഹ, 14:19); “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” (യോഹ, 14:28) “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നൊക്കെ അരുളിച്ചയ്തവൻ തന്നെയാണ് ആത്മാവായി നമ്മോടൊപ്പം വസിക്കുന്നത്. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യദൈവവും; സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരുന്ന് നിത്യം ആരാധന കൈക്കൊള്ളുന്നവനും; കാലസമ്പൂർണ്ണതയിൽ ജഡത്തിൽ വെളിപ്പെട്ടവനും; പരിശുദ്ധാത്മായി ലോകാവസാനത്തോളം നമ്മോടുകൂടെ വസിക്കുന്നവനും ഒരേയൊരുവനാണ്. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6).

പിതാവായ ദൈവം തൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെ എപ്രകാരം പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തശേഷം മരണവരെ അവൻ്റെ കൂടെ വസിച്ചുവോ (മത്താ, 3:16; പ്രവൃ, 10:38), അപ്രകാരമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവായ യേശുക്രിസ്തുവെന്ന ഏകദൈവം തൻ്റെ കാന്തയായ സഭയെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിച്ച് ലോകാവസാനത്തോളം കൂടെയിരിക്കുന്നത്. (മത്താ, 3:11; 16:18; 28:19; പ്രവൃ, 2:1-4,38). “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം.” (മത്താ, 19:26). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

പ്രവൃത്തികൾ 2:38 ആരോടുള്ള കല്പനയാണ്❓

“പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38).

മേല്പറഞ്ഞ വേദഭാഗപ്രകാരം, ഓരോരുത്തരും മാനസാന്തരപ്പെട്ടു പാപങ്ങളുടെ മോചനത്തിന്നായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ മാത്രമേ രക്ഷ കിട്ടുകയുള്ളു എന്ന് പലരും കരുതുന്നു. അതിനാൽ പ്രവൃത്തികൾ 2:38-ൽ നിന്നുള്ള അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് നാം ശ്രമിക്കുന്നത്:

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?
2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?
3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്; എന്തിനാണ്?
4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?
5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?

കർത്താവിൻ്റെ മഹാനിയോഗത്തിൽ ഉൾപ്പെട്ടതാണ് പെന്തെക്കൊസ്തിൽ പത്രൊസ് കല്പിച്ച സ്നാനം. എന്നാൽ കർത്താവിൻ്റെ മഹാനിയോഗത്തിൽ സ്നാനം മാത്രമല്ല ഉള്ളത്: സുവിശേഷവും (ലൂക്കൊ, 24:49; പ്രവൃ, 1:8), ആത്മസ്നാനവും (ലൂക്കൊ, 24:49; പ്രവൃ, 1:4-5,8) ജലസ്നാനവും (മത്താ, 28:19), ശിഷ്യത്വവും (മത്താ, 28:20), സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമവും കർത്താവിൻ്റെ കല്പനയിലുണ്ട്: (ലൂക്കൊ, 24; 47; പ്രവൃ, 1:8). സുവിശേഷം അറിയിക്കാനുള്ള ക്രമം ഇപ്രകാരമാണ്: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). അടുത്തവാക്യം:  “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). കർത്താവ് മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലൂടെ സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആദ്യവാക്യത്തിൽ യെരൂശലേമിൽ തുടങ്ങി സകല ജാതികളോടും അറിക്കണം എന്നാണ്. സഭയുടെ അടിസ്ഥാനമിടുന്നതും, സുവിശേഷഘോഷണം ആരംഭിക്കേണ്ടതും യെഹൂദ്യയിലെ യെരൂശലേമിൽ നിന്നാണ്. (മത്താ, 16:16; പ്രവൃ, 2:1-4). അതുകൊണ്ടാണ് ഗലീലക്കാരായ ശിഷ്യന്മാരോട്, “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” എന്ന് കർത്താവ് പറഞ്ഞത്. (പ്രവൃ, 1:4). അടുത്തവാക്യത്തിൽ, സുവിശേഷം അറിയിക്കാനുള്ള ക്രമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഒന്നാമത്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും എൻ്റെ സാക്ഷികൾ ആകണം. രണ്ടാമത്, ശമര്യയിൽ എൻ്റെ സാക്ഷികൾ ആകണം. മൂന്നാമത്, ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകണം.

മേല്പറഞ്ഞ ക്രമത്തിൽ തന്നെയാണ് അപ്പൊസ്തലന്മാർ സുവിശേഷം അറിയിച്ചത്. രണ്ടാം അദ്ധ്യായത്തിൽ സഭ സ്ഥാപിതമായതു മുതൽ സ്തെഫാനൊസിൻ്റെ മരണത്തോടെ സഭയ്ക്ക് നേരിട്ട വലിയ ഉപദ്രവവം മൂലം, വിശ്വാസികൾ യെഹൂദ്യ, ശമര്യ ദേശങ്ങളിലേക്ക് ചിതറിപ്പോകുന്നതുവരെ യെഹൂദന്മാരോട് മാത്രമാണ് സുവിശേഷം അറിയിച്ചിരുന്നത്. (പ്രവൃ, 8:1-4). സുവിശേഷം അറിയിക്കാൻ കർത്താവ് കല്പിച്ച ക്രമപ്രകാരം, ശമര്യരോട് സുവിശേഷം അറിയിക്കുന്നത് എട്ടാം അദ്ധ്യായം മുതലാണ്. (പ്രവൃ, 8:5). ജാതികളോട് സുവിശേഷം അറിയിക്കുന്നത് പത്താം അദ്ധ്യായത്തിലാണ്. (പ്രവൃ, 10:1-48). യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ.ഡി. 37-ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്.

അതിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: കർത്താവിൻ്റെ ശരീരമായ ദൈവസഭയിൽ യെഹൂദന്മാരും ശമര്യരും ജാതികളും അംഗങ്ങളായത് പത്രൊസ് അപ്പൊസ്തലൻ്റെ നേതൃത്വത്തിലാണ്. (പ്രവൃ, 2:17-40; 8:14-17; 10:38-48). സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന ഒരു വിശേഷാധികാരം കർത്താവ് പത്രൊസിനെ ഏല്പിച്ചിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 16:19). കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിന്മാർക്കും കൊടുത്തിരുന്നു: (മത്താ, 18:18). എന്നാൽ താക്കോൽ എന്ന വിശേഷാധികാരം പത്രൊസിനു മാത്രമാണ് കൊടുത്തത്. കർത്താവ് പത്രോസിനു കൊടുത്തത്, ദൈവരാജ്യത്തിൻ്റെ താക്കോലല്ല; സ്വർഗ്ഗരാജ്യത്തിൻ്റെ അഥാവാ, സഭയുടെ താക്കോലാണ്. താക്കോലെന്ന വിശേഷാധികാരം പത്രൊസിൻ്റെ കയ്യിൽ ഉള്ളതുകൊണ്ടാണ്, സുവിശേഷം കൈക്കൊണ്ടിട്ടും പരിശുദ്ധാത്മാവ് ലഭിക്കാതിരുന്ന ശമര്യർക്ക്, പത്രൊസും യോഹന്നാനും വന്ന് പ്രാർത്ഥിക്കേണ്ടി വന്നതും ജാതികളുടെ രക്ഷയ്ക്കായി പത്രോസിനെ വിളിക്കാൻ ദൂതൻ കൊർന്നേല്യൊസിനോട് കല്പിച്ചതും. (പ്രവൃ, 8:16-17, 10:5). അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: പത്രൊസിൻ്റെ സാന്നിധ്യത്തിലാണ് യെഹൂദന്മാരും ശമര്യരും ജാതികളും ആത്മരക്ഷ പ്രാപിച്ചത്. എന്നാൽ “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്ന് പത്രൊസ് പറഞ്ഞത്, യെഹൂദന്മാരോട് മാത്രമാണ്. അഥവാ, “പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം” യെഹൂദന്മാരോട് മാത്രമാണ് പറയുന്നത്. അതിനാൽ, അത് യെഹൂദേതരർക്ക് ബാധകമല്ലെന്ന് മനസ്സിലാക്കാം. അതായത്, ഏകദേശം നാലുവർഷം വീതം ഇടവേളയുള്ള മൂന്ന് ഘട്ടങ്ങളിലായി, മൂന്ന് വ്യത്യസ്ത വിഭാഗങ്ങളോട് സുവിശേഷം അറിയിച്ച പത്രോസും കൂട്ടരും ആദ്യത്തെ വിഭാഗമായ യെഹൂദന്മാർക്ക് മാത്രമാണ് ഇങ്ങനെയൊരു കല്പന നല്കുന്നത്. തന്മൂലം, അത് യെഹൂദന്മാരോട് മാത്രമുള്ള കല്പനയാണെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം. പ്രവൃത്തികൾ 2:38 സഭയ്ക്കുള്ള പൊതുവായ കല്പനയല്ല എന്നതിനു അനേകം തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ താഴെ ചേർക്കുന്നു:

1. “അന്നുവരെ അവരിൽ (ശമര്യർ) ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.” (പ്രവൃ, 8:16). ശമര്യരോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്: ഒന്ന്, “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്നാണ് പത്രോസ് യെഹൂദന്മാരോട് കല്പിച്ചത്. എന്നാൽ ഫിലിപ്പൊസ് ശമര്യരെ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതല്ലാതെ, അവരോട് മാനസാന്തരപെടാനോ, പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏല്ക്കാനോ പറയുന്നതായി കാണുന്നില്ല: (പ്രവൃ, 8:16). പെന്തെക്കൊസ്തിനുശേഷം ഏകദേശം നാലു വർഷങ്ങൾക്കുശേഷം ശമര്യജാതിയോട് ആദ്യം സുവിശേഷം അറിയിക്കുന്നത് ഫിലിപ്പൊസാണ്. കല്പന യെഹൂദേതരർക്ക് ബാധകമായിരുന്നെങ്കിൽ, ശമര്യജാതിയിൽ നിന്നുള്ള ആദ്യസ്നാനത്തോടുള്ള ബന്ധത്തിൽ അത് നിശ്ചയമായും പറയുമായിരുന്നു. രണ്ട്, ശമര്യർ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും ആത്മാവ് ലഭിച്ചില്ല; സ്നാനാനന്തരം പത്രൊസും യോഹന്നാനും വന്ന് അവർക്കുവേണ്ടി പ്രാർത്ഥിച്ചശേഷമാണ് അവർക്ക് ആത്മാവ് ലഭിച്ചത്: (പ്രവൃ, 8:14-16). രണ്ട് കാര്യങ്ങൾ ശമര്യരോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം: ഒന്നാമത്, രക്ഷയ്ക്കായി ജലസ്നാനം ആവശ്യമില്ല. രണ്ടാമത്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം അല്ലാതെ, പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തര സ്നാനം എന്ന പത്രൊസിന്റെ കല്പന യെഹൂദന്മാരോട് മാത്രമുള്ളതാണ്. തന്മൂലം, പ്രവൃത്തികൾ 2:38 ശമര്യർക്കു ബാധകമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

2. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44. ഒ.നോ: 11:17). ജാതീയനായ കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ മൂന്നു കാര്യങ്ങൾ ശ്രദ്ധേയമാണ്: ഒന്ന്, പെന്തെക്കൊസ്തിലെ പത്രൊസിൻ്റെ കല്പനപോലെ സ്നാനം ഏറ്റിട്ടല്ല പരിശുദ്ധാത്മാവ് അവർക്ക് ലഭിച്ചത്; പരിശുദ്ധാത്മാവ് അവരിൽ വന്നശേഷമാണ് അവരെ സ്നാനം കഴിപ്പിക്കാൻ അവൻ കല്പിച്ചത്. അതിനാൽ, പെന്തെക്കൊസ്തിലെ കല്പനപ്രകാരമല്ല ദൈവം ജാതികളോട് ഇടപെട്ടതെന്ന് മനസ്സിലാക്കാം. രണ്ട്, പരിശുദ്ധാത്മാവ് അവരിൽ വന്നശേഷവും യേശുക്രിസ്തുവിൻ്റെ നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കാൻ അല്ലാതെ, അവരോട് മാനസാന്തരപ്പെടാനോ, പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏല്ക്കാനോ പത്രൊസ് പറയുന്നുന്നില്ല. പെന്തെക്കൊസ്തിൽ യെഹൂദന്മാരോട് സുവിശേഷം പ്രസംഗിച്ച പത്രൊസ് തന്നെയാണ് ഏകദേശം എട്ടു വർഷങ്ങൾക്കുശേഷം ആദ്യത്തെ ജാതീയ കുടുംബത്തോട് സുവിശേഷം അറിയിക്കുന്നത്. ലോകത്തുള്ള സകല ജാതികളെയും പ്രതിനിനിധീകരിച്ചുകൊണ്ട് ദൈവസഭയിലേക്ക് ആദ്യം പ്രവേശനം സിദ്ധിച്ച കുടുംബമാണ് കൊർന്നേല്യൊസിൻ്റേതെന്ന് പ്രത്യേകം ഓർക്കണം. “പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരം” ജാതികളുടെ രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, നിശ്ചയമായിട്ടും പത്രൊസ് അത് കല്പിക്കുമായിരുന്നു. പ്രവൃത്തികൾ 2:38-ലെ പത്രൊസിൻ്റെ കല്പന ജാതികൾക്ക് ബാധകം അല്ലെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം. നമ്മൾ മനസ്സിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ: ജാതികളായ സകല മനുഷ്യരുടെയും രക്ഷയ്ക്ക് മുമ്പനാണ് കൊർന്നേല്യൊസ്. ദൈവം കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ എങ്ങനെയാണോ ഇടപെട്ടത്, ആ വിധത്തിലാണ് ജാതികളായവർക്ക് രക്ഷ വരുന്നത്. നമുക്ക് മാതൃകയാകാനാണ് കൊർന്നേല്യൊസിൻ്റെ സഭവം രണ്ട് അദ്ധ്യായങ്ങളിൽ ദൈവാത്മാവ് വിവരിച്ചു വെച്ചിരിക്കുന്നത്. അതിനാൽ, പ്രവൃത്തികൾ 2:38 ജാതികൾക്കും ബാധകമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

3. “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും” എന്നാണ് ദൂതൻ കൊർന്നേല്യസിനോട് പറഞ്ഞത്. (പ്രവൃ, 11:14). അല്ലാതെ, രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനം കഴിപ്പിക്കുമെന്നല്ല ദൂതൻ കൊർന്നേല്യൊസിനോട് പറഞ്ഞത്. ചിലർ കരുതുന്നപോലെ പ്രവൃത്തികൾ 2:38 സകല ജാതികൾക്കും ഒരുപോലെയുള്ള കല്പനയായിരുന്നെങ്കിൽ, “അവൻ നിന്നെ പാപങ്ങളുടെ മോചനത്തിനായി യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കും” എന്നു ദൂതൻ പറയുമായിരുന്നു. സ്വർഗ്ഗത്തിലെ ദൂതനുപോലും അറിയാത്ത കാര്യമാണ് കൃമിയായ മനുഷ്യർ ദുർവ്യാഖ്യാനത്താൽ പഠിപ്പിക്കുന്നത്. എന്താണ് രക്ഷിക്കപ്പെടാനുള്ള വാക്കുകൾ? യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷമാണ് രക്ഷിക്കപ്പെടാനുള്ള വാക്കുകൾ അഥവാ, വചനം. (2തിമൊ, 2:8; പ്രവൃ, 8:12). ആ സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതും വീണ്ടും ജനിക്കുന്നതും. (യോഹ, 3:5-8; പ്രവൃ, 10:44; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23). കൊർന്നേല്യൊസിനും കുടുംബത്തിനും പരിശുദ്ധാത്മാവ് ലഭിച്ചത് എങ്ങനെയാണെന്ന് വ്യക്തമായി ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). അതിനുശേഷമാണ്, അവർ യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം ഏറ്റത്. അതായത്, പത്രൊസ് യെഹൂദന്മാരോട്; മാനസാന്തരപ്പെട്ട് സ്നാനമേറ്റാൽ ലഭിക്കുമെന്ന് പറഞ്ഞ പരിശുദ്ധാത്മാവെന്ന ദാനം അവർക്ക് ലഭിച്ച ശേഷമാണ് അവർ ജലസ്നാനം സ്വീകരിച്ചത്; അപ്പോഴും മാനസാന്തരവിഷയം അവരോട് പറയുന്നുമില്ല. അതിനാൽ, പ്രവൃത്തികൾ 2:38-മായി ജാതികൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

4. “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ ഏഴ് അടിസ്ഥാന ഉപദേശങ്ങൾ മേല്പറഞ്ഞ വാക്യത്തിൽ കാണാം: അതിൽ രണ്ടാമത്തേതാണ് സ്നാനം: 1.ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = ദൈവവചനം കൈക്കൊണ്ടവർ). (2:41). 2.സ്നാനം ഏല്ക്കുക. (2:41). 3.സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4.ഉപദേശം കേൾക്കുക. (2:42). 5.കൂട്ടായ്മ ആചരിക്കുക (2:42). 6.അപ്പം നുറക്കുക. (2:42). 7.പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രണ്ടാമത്തേത് പരിശുദ്ധാത്മ സ്നാനം. എന്നാൽ ഇതുരണ്ടും ഉപദേശങ്ങളല്ല; ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖത്താലാണ് ദൈവത്തിങ്കലേക്കുള്ള മാനസാന്തരം ഉണ്ടാകുന്നത്: (2കൊരി, 7:8-10; പ്രവൃ, 20:21; 26:20). രക്ഷയ്ക്കായുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9-10; ഗലാ, 3:2; 3:5). കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 11:18). അതിനാൽ, രക്ഷയ്ക്കായുള്ള മാനസാന്തരം അടിസ്ഥാന ഉപദേശത്തിൽ പെട്ടതല്ല; അത് ദൈവത്തിൻ്റെ കൃപയാണ്. നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. അടുത്തത്, സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 2:5,8; 1കൊരി, 12:3). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം ഓർക്കുക: (പ്രവൃ, 10:44-46). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേത്, ‘സുവിശേഷം കൈക്കൊള്ളുക’ എന്നതാണ്. സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3; 3:5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; യാക്കോ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്: രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. എന്നാൽ ബൈബിളിൻ്റെ ഉപദേശം വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്: (റോമ, 1:17; 3:21, 3:27, 328, 3:30; 4:5). ❝പരിശുദ്ധാത്മാവിനെ കാത്തിരുന്ന് പ്രാപിക്കണം എന്നത്: ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ചശേഷം, കാത്തിരുന്ന് ജീവൻ പ്രാപിക്കണം എന്ന് പറയുന്നപോലെ മാത്രമേയുള്ളൂ.❞

5. കർത്താവ് പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18. ഒ.നോ: 1തിമൊ, 2:4-7). ഒന്നാമത്തെ വാക്യത്തിലുള്ളത്: പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്: കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന സുവിശേഷമെന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). യേശുക്രിസ്തവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (2തിമൊ, 2:8; പ്രവൃ, 8:12; 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജാതികൾക്ക് പാപമോചനവും ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കാനും ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും കർത്താവയച്ച പൗലൊസ് പറയുന്നു: ❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.❞ (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, “സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു” പൗലൊസ് ഒരിക്കലും പറയുമായിരുന്നില്ല.” ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായ നിയോഗിക്കപ്പെട്ടവനാണ് പൗലൊസ്. തന്നിൽ നിയോഗിക്കപ്പെട്ട പ്രസ്തുത നിയോഗത്തിൻ്റെ ഭാഗമായിരുന്നു സ്നാനമെങ്കിൽ, ❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു❞ പൗലൊസിന് എങ്ങനെ പറയാൻ കഴിയും? തന്മൂലം, പ്രവൃത്തികൾ 2:38 ദൈവസഭയ്ക്കുള്ള പൊതുവായ കല്പനയല്ലെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം.

6. പ്രവൃത്തികൾ 24-മുതൽ 28-വരെയുള്ള വേദഭാഗത്ത്, അപ്പൊല്ലോസിനെക്കുറിച്ച് ചില കാര്യങ്ങൾ ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: 1.വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2.കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3.ആത്മാവിൽ എരിവുള്ളവൻ. 4.യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5.ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6.യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. കൊരിന്ത്യരിൽ 7-ാമത് ഒരു യോഗ്യതകൂടി പറഞ്ഞിട്ടുണ്ട്: അവൻ അപ്പൊസ്തലൻ ആയിരുന്നു. (1കൊരി, 4:6-9). ഈ സപ്തയോഗ്യതകൾ ഉണ്ടായിരുന്ന അപ്പൊല്ലോസിന്, പത്രൊസ് പെന്തെക്കൊസ്ത് നാളിൽ കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തര സ്നാനത്തെക്കുറിച്ച് അറിയില്ലായിരുന്നു. യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). പ്രവൃത്തികൾ 2:38 പ്രകാരം ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവും രക്ഷയും ലഭിക്കില്ലെങ്കിൽ, ആ സ്നാനത്തെക്കുറിച്ച് അറിയാതിരുന്ന അപ്പൊല്ലോസ് എങ്ങനെ രക്ഷിക്കപ്പെട്ടു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ സുവിശേഷം അറിയിച്ചു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി? അവനെക്കുറിച്ച്, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ എന്നാണ് ആത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവനു എന്ത് ഉപദേശമാണ് ലഭിച്ചത്?പത്രൊസിൻ്റെ മാനസാന്തരസ്നാനം എന്ന കല്പന രക്ഷയുടെ ഉപദേശങ്ങളിൽ ഉൾപ്പെട്ടതായിരുന്നെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചിട്ടും പ്രവൃത്തികൾ 2:38 എന്തുകൊണ്ട് അവൻ അറിഞ്ഞില്ല? പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശമായിരുന്നെങ്കിൽ, അതറിയാത്ത അപ്പൊല്ലോസിനെ വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ ദൈവാത്മാവ് അവതരിപ്പിക്കുമായിരുന്നോ? അതിനാൽ, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ ഉപദേശം അല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

7. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് പന്ത്രണ്ട് അപ്പൊസ്തലന്മാർ: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും പത്രൊസ് കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തരസ്നാനം ഏറ്റതായി രേഖപ്പെടുത്തിയിട്ടില്ല. പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശം ആയിരുന്നെങ്കിൽ, അപ്പൊസ്തലന്മാരിൽ ഒരാളെങ്കിലും ആ കല്പന അനുസരിച്ച് സഭയ്ക്ക് മാതൃക കാണിക്കുമായിരുന്നു. ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം: ❝പ്രവൃത്തികൾ 2:38 യെഹൂദന്മാർക്ക് മാത്രമുള്ള കല്പനയാണെന്ന് പറയുമ്പോഴും, ആ കല്പയുടെ പരിധിയിൽ യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്നില്ല.❞ അതിൻ്റെ കാരണം: പെന്തെക്കൊസ്തിലെ യെഹൂദന്മാർ ഏതൊരു പാപത്തിൽനിന്നാണോ മാനസാന്തരപ്പെട്ട് പാപമോചനം പ്രാപിക്കേണ്ടത്; ആ പാപം അപ്പൊസ്തലന്മാർക്കില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരിൽ ഒരാൾപോലും പത്രൊസിൻ്റെ കല്പന അനുസരിച്ചതായി ബൈബിളിൽ കാണാത്തത്. യെഹൂന്മാരുടെ ആ പ്രത്യേകമായ പാപം എന്താണെന്ന് താഴെവരുമ്പോൾ അറിയാം.

2. ദൈവത്തിങ്കലേക്കുള്ള മാനസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. അതായത്, മാനസാന്തരപ്പെട്ടശേഷം സ്നാനം ഏല്പിൻ എന്നാണ് പറയുന്നത്. ❝മാനസാന്തരം❞ എന്ന പദത്തിനു മനസ്സിൻ്റെ മാറ്റം എന്നാണ് അർത്ഥം. ദൂശീലങ്ങളിൽ നിന്ന് മനസ്സ് തിരിച്ച് നല്ല മനുഷ്യനായി ഒരാൾ ജീവിക്കുന്നത് മാനസാന്തരമാണ്. എന്നാൽ ബൈബിൾ പ്രകാരമുള്ള മാനസാന്തരം എന്ന് പറഞ്ഞാൽ: ദൈവത്തിങ്കലേക്കുള്ള തിരിവാണ്. അത് മരണത്തിൽനിന്ന് ജീവനിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തിരിവാണ്. ഈ മാനസാന്തരം വ്യക്തികൾക്ക് സ്വയം ഉളവാക്കാൻ കഴിയുന്ന ഒന്നല്ല. കർത്താവ് പൗലൊസിനെ അയക്കുമ്പോൾ പറയുന്നത് നോക്കുക: ❝ജനത്തിനു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിനു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.❞ (പ്രവൃ, 26:18). അടുത്തവാക്യം: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21). ദൈവത്തിങ്കലേക്ക് തിരിയുന്നത് സുവിശേഷത്താലാണ്: ❝പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15). സുവിശേഷത്താലാണ് ദൈവത്തിങ്കലേക്ക് തിരിയുന്ന മാനസാന്തരം ഉണ്ടാകുന്നത്. (ഒ.നോ: പ്രവൃ, 20:21; 26:28). ലോകപ്രകാരമുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കുള്ള മാനസാന്തരം രണ്ടാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖമാണ് യഥാർത്ഥ മാസാന്തരം ഉളവാക്കുന്നത്. പൗലൊസ് അത് വ്യക്തമാക്കിയിട്ടുണ്ട്: സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ മലയാളം ഓശാന പരിഭാഷ ചേർക്കുന്നു: ❝ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.❞ (2കൊരി, 7:10). ലോകപ്രകാരമുള്ള ദുഃഖത്താലും, ദൈവഹിതപ്രകാരമുള്ള ദുഃഖത്താലും മാനസാന്തരമുണ്ടാകും. ലോകപ്രകാരമുള്ള ദുഃഖം മരണത്തെയാണ് ഉളവാകുന്നത്. രക്ഷയ്ക്കായുള്ള മാനസാന്തരം ഉണ്ടാകണമെങ്കിൽ, ദൈവഹിതപ്രകാരം ദുഃഖമുണ്ടാകണം. അത് ദൈവവചനത്താൽ അഥവാ, സുവിശേഷത്താലാണ് ഉളവാകുന്നത്. (പ്രവൃ, 20:21; 26:28; 2കൊരി, 7:8-9). പത്രൊസ് പ്രസംഗിച്ച സുവിശേഷംകേട്ട് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടത് ഓർക്കുക: (പ്രവ, 2:37). യഥാർത്ഥ മാനസാന്തരത്തിലൂടെ മാത്രമേ നിത്യജീവൻ ലഭിക്കുകയുള്ളു. അത് ദൈവം നല്കുന്നതാണ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ അത് വ്യക്തമായി മനസ്സിലാക്കാം. ❝ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.❞ (പ്രവൃ, 11:17-18). ജീവപ്രാപ്തിക്കുള്ള മാനസാന്തരം നല്കുന്നത് ദൈവമാണെന്ന് ഇവിടെ വ്യക്തമാണല്ലോ. അല്ലാതെ, വ്യക്തികൾക്ക് രക്ഷയ്ക്കായുള്ള മാനസാന്തരം സ്വയം ഉളവാക്കാൻ കഴിയില്ല. തന്മൂലം, പ്രവൃത്തികൾ 2:38-ൽ പത്രൊസ് പറഞ്ഞത്, സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന രക്ഷയ്ക്കായുള്ള മാനസാന്തരത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണ്. പത്രൊസ് അവരോട് സുവിശേഷം പറഞ്ഞശേഷമാണ്, മാനസന്തരപ്പെടാനും പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏല്പാനും പറയുന്നതെന്ന് ഓർക്കണം.

ആദാമ്യപാപവും അനുദിനപാപവും: ആദാമിൻ്റെ ലംഘനം മുഖാന്തരമുള്ള പാപത്തിനും ക്രിസ്തുവിനെ അറിയാതിരുന്ന കാലങ്ങളിൽ അനുദിനജീവിതത്തിൽ നാം അറിഞ്ഞോ, അറിയാതെയോ ചെയ്തുപോന്നിരുന്ന പാപങ്ങളിൽ നിന്നുമാണ് സകലമനുഷ്യർക്കും മോചനം വേണ്ടത്. അതുരണ്ടും ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ ഫലമായി സൗജന്യമായി ലഭിക്കുന്നതാണ്. പത്രൊസ് പറയുന്നു: ❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ (ക്രിസ്തു) തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). പത്രൊസ് ലേഖനമെഴുതുന്നത് യെഹൂദാ വിശ്വാസികൾക്കാണ്. അവൻ അവരോട് പറയുന്നത് ശ്രദ്ധിക്കുക: ❝നാം പാപം സംബന്ധിച്ചു മരിച്ചിട്ട് നീതിയിൽ ജീവിക്കേണ്ടതിന്നു ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ അഥവാ, ആദ്യാമിൻ്റെ ലംഘനംമൂലം ഉണ്ടായ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി.❞ അടുത്തഭാഗം ശ്രദ്ധിക്കുക: അവന്റെ അടിപ്പിണരാൽ നിങ്ങൾക്ക് സംഖ്യം വന്നിരിക്കുന്നു അഥവാ, അവൻ നിങ്ങൾക്കുവേണ്ടി സഹിച്ച കഷ്ടങ്ങളാലും മരണത്താലും നിങ്ങൾക്കു പാപത്തിൽനിന്ന് വിടുതൽ ലഭിച്ചിരിക്കുന്നു. പൗലൊസ് പറയുന്നു: ❝ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.❞ (റോമ, 5:10). വാക്യം ശ്രദ്ധിക്കുക: ❝പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു.❞ അടുത്തവാക്യം: ❝അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.❞ (കൊലൊ, 1:22). വാക്യം ശ്രദ്ധിക്കുക: ❝ക്രിസ്തു തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.❞ ഈ വേദഭാഗങ്ങൾ ശ്രദ്ധിച്ചാൽ: ❝അടിപ്പിണരാൽ സൌഖ്യം വന്നിരിക്കുന്നു, പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു, തന്റെ മരണത്താൽ നിരപ്പിച്ചു❞ എന്നിങ്ങനെ എല്ലാം ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്തു സകലതും പൂർത്തീകരിച്ചു കഴിഞ്ഞതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, അവൻ മരിച്ചത് ഏത് പാപത്തിനാണോ, ആ പാപത്തിന്നു സമ്പൂർണ പരിഹാരം വരുത്തിക്കഴിഞ്ഞു. സകല മനുഷ്യരെയും ഒരുപോലെ ബാധിച്ചിരുന്നതും സകലരുടെയും ആത്മമരണത്തിനു കാരണവും ആദാമിൻ്റെ ലംഘനമാണ്: ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15-. ഒ.നോ: 5:16-19). അടുത്തവാക്യം: ❝മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.❞ (1കൊരി, 15:21). ഒന്നാം മനുഷ്യനായ ആദാം മൂലമുണ്ടായ ആത്മമരണത്തിൽനിന്ന് മാനവകുലത്തെ രക്ഷിക്കാനാണ് രണ്ടാം മനുഷ്യനായ ക്രിസ്തു മരിച്ചത്. (1കൊരി, 15:47. ഒ.നോ: റോമ, 5:15:20). അതുകൊണ്ടാണ്, തൻ്റെ മരണത്തിനു തൊട്ടുമുമ്പ്, ❝നിവൃത്തിയായി❞ എന്ന് പറഞ്ഞുകൊണ്ട് താൻ മരണത്തിന് ഏല്പിച്ചുകൊടുത്തത്: (യോഹ, 19:30). ❝അവൻ നിവർത്തിച്ചിരിക്കുന്നു❞ എന്ന് പഴയനിയമത്തിലും കാണാം: (സങ്കീ, 22:31). ക്രിസ്തുവിൻ്റെ ക്രൂശിലെ മരണത്തോടെ മനുഷ്യരുടെ മരണത്തിനു കാരണമായ ആദാമ്യപാപത്തിൽ നിന്നുള്ള മോചനത്തിന് സമ്പൂർണ്ണപരിഹാരമായി. ഇനി ആ പാപത്തിനുവേണ്ടി യാതൊരു പ്രവൃത്തിയും ചെയ്യാൻ ആവശ്യമില്ല; നമ്മുടെ പാപഹരനായ ക്രിസ്തുവിനെ വിശ്വസിച്ചാൽ മാത്രംമതി. അഥവാ, യേശുക്രിസ്തുവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷം വിശ്വസിച്ചാൽമതി: (പ്രവൃ, 8:12; 2തിമൊ, 2:8). അതിനാണ് ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നത്: ❝വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ.❞ (റോമ, 3:25). ഈ വാക്യം ശ്രദ്ധിക്കുക: വിശ്വസിക്കുന്നവർക്ക് ക്രിസ്തുവിൻ്റെ രക്തമാണ് പ്രായശ്ചിത്തം. അഥവാ, നമ്മുടെ ആത്മമരണത്തിനു കാരണമായ ആദാമ്യ പാപത്തിൽ നിന്നുള്ള പ്രായശ്ചിത്തം ക്രിസ്തുവിൻ്റെ മരണമാണ്. അടുത്തഭാഗം ശ്രദ്ധിക്കുക: വിശ്വസിക്കുന്നവർക്ക് തൻ്റെ നീതിയെ പ്രദർശിപ്പിക്കാനായി മുൻകഴിഞ്ഞ പാപങ്ങളെ ദൈവം തൻ്റെ ക്ഷമയിൽ ശിക്ഷിക്കാതെ വിടുന്നു. അഥവാ, നാം ക്രിസ്തുവിനെ വിശ്വസിക്കുമ്പോൾ നമ്മുടെ അനുദിന ജീവിതത്തിൽ അറിഞ്ഞോ, അറിയാതെയോ ചെയ്തുപോന്നിരുന്ന നമ്മുടെ എല്ലാ പാപങ്ങളും ദൈവം ക്ഷമിക്കുന്നു: (പ്രവൃ, 17:30). അതായത്, ❝ഒരുത്തൻ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ അവൻ്റെ രക്തത്താൽ ആദാമ്യപാപത്തിനിന്നുള്ള മോചനവും, ദൈവം തൻ്റെ പൊറുമയിൽ (ക്ഷമയിൽ) വ്യക്തിയുടെ മുൻകഴിഞ്ഞ പാപങ്ങളിൽനിന്നും ഒരുപോലെ മോചനം നൽകുന്നു:❞ (റോമ, 3:25; പ്രവൃ, 17:31). അതാണ് ബൈബിൾ വാഗ്ദാനം ചെയ്യുന്ന കൃപയാലുള്ള രക്ഷ. അതുകൊണ്ടാണ്, ❝കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും❞ എന്നുപറയുന്നത്: (പ്രവൃ, 16:31). ഇനി പെന്തെക്കൊസ്തിലെ പത്രൊസിൻ്റെ കല്പന നോക്കുക: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ അപ്പോൾ ചോദ്യമിതാണ്: കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ആദാമ്യപാപത്തിൽനിന്നും അനുദിന ജീവിതത്തിൽ വന്നുപോയ പാപങ്ങളിൽനിന്നും ഒരുപോലെ മോചനം ലഭിക്കുമെങ്കിൽ, ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്ന് യെഹൂദന്മാരോട് മാത്രം പത്രൊസ് കല്പിച്ചത് എന്തിനാണ്? ക്രിസ്തുവിലുള്ള വിശ്വാസത്താൽ, രണ്ട് പാപങ്ങളിൽനിന്നും (ആദാമ്യപാപവും അനുദിനപാപവും) സകല മനുഷ്യർക്കും ഒരുപോലെ മോചനം ലഭിക്കുമെന്നിരിക്കെ, യെഹൂദന്മാർക്ക് മാത്രമായുള്ള മൂന്നാമത്തെ പാപമെന്താണ്? യെഹൂദന്മാർ മാത്രം ഏറ്റുപറഞ്ഞ് നിരപ്പുപ്രാപിക്കേണ്ട പാപമേതാണ്? സകലമനുഷ്യർക്കും രണ്ടു വിധത്തിലുള്ള പാപമാണുള്ളതെങ്കിൽ യെഹൂദന്മാർക്കു മാത്രമായി മൂന്നാമതൊരു പാപമുണ്ട്; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രൊസ് കല്പിച്ചത്: (പ്രവൃ, 2:32; 22:16). ആ പാപം ഏതാണെന്നാണ് ഇനി അറിയേണ്ടത്:

3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്; എന്തിനാണ്?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്നാണ്. പെന്തെക്കൊസ്തിലെ സംഭവം എടുത്താൽ, പത്രൊസ് പ്രസംഗിച്ച സുവിശേഷം കേട്ട യെഹൂദന്മാർക്ക് ഹൃദയത്തിൽ കുത്തുകൊണ്ടതായാണ് 2:37-ൽ വായിക്കുന്നത്. വചനപ്രകാരം അതവരുടെ യഥാർത്ഥ മാനസാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. (2കൊരി, 7:8-10). അതുകൊണ്ടാണ്, ക്രിസ്തുവിൻ്റെ അനുയായികളായവരെ ❝സഹോദരന്മാർ❞ എന്ന് സംബോധന ചെയ്തുകൊണ്ട്, ❝ഞങ്ങൾ എന്തു ചെയ്യേണ്ടു❞ എന്നവർ ചോദിച്ചത്: (പ്രവൃ, 2:37). അപ്പോൾ ചോദ്യമിതാണ്: പത്രൊസ് പ്രസംഗിച്ച സുവിശേഷത്താൽ അവർക്ക് മാനസാന്തരം ഉണ്ടായെങ്കിൽ; അവൻ അവരോട് കല്പിച്ച പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്; എന്തിനാണ്?

യെഹൂദന്മാർ അനുഷ്ഠിച്ചു വന്ന സ്നാനമാണ് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചത് പാപമോചനത്തിനുള്ള മാനസാന്തര സ്നാനമാണ്: ❝യോഹന്നാൻ വന്ന് മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.❞ (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: ❝അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.❞ (മത്താ, 3:5-6; മർക്കൊ, 1:4-5). അവർ ചെയ്ത പാപമല്ലാതെ, ആദാമ്യപാപം അവർക്ക് ഏറ്റുപറയാൻ കഴിയില്ല. ആദാമ്യപാപം മാനസാന്തരപ്പെട്ട് ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ, യോഹന്നാനാൽത്തന്നെ അവർക്ക് പാപമോചനം ഉണ്ടാകുമായിരുന്നു; ക്രിസ്തുവിനു് മരിക്കേണ്ട ആവശ്യമില്ലായിരുന്നു. അതിനാൽ, ജലത്തിൽ സ്നാനമേറ്റ് കഴുകിക്കളയാൻ പത്രൊസ് പറഞ്ഞ പാപം ആദാമ്യപാപമോ, അവരുടെ അനുദിനജീവിതത്തിലെ പാപമോ അല്ല; അവർ ചെയ്ത മറ്റൊരു പ്രത്യേക പാപമാണെന്ന് മനസ്സിലാക്കാം

യെഹൂദന്മാർക്കുള്ളത് ആദാമ്യപാപവും അനുദിനജീവിതത്തിലെ പാപവും മാത്രമല്ല. ക്രിസ്തു പറയുന്നത് നോക്കുക: ❝നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.❞ (മത്താ, 23:35, ലൂക്കൊ, 11:50,51). ഗൃഹസ്ഥനായ മനുഷ്യൻ നട്ടുവളർത്തിയ മുന്തിരിത്തോട്ടത്തിൻ്റെ ഉപമയിലൂടെയും ക്രിസ്തു അക്കാര്യം പറഞ്ഞിട്ടുണ്ട്. (മത്താ, 21:33-41; മർക്കൊ, 12:1-9; ലൂക്കൊ, 20:9-16). ആ പാപം യെഹൂദന്മാരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും, ജീവനായകനെ കൊല്ലുകയും ചെയ്തത്. (പ്രവൃ, 3:14; 5:30). പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തന്നെ അത് പറഞ്ഞിട്ടുണ്ട്: ❝നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.❞ (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ് ❝അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്ന് അലറിവിളിച്ചതും യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക❞ എന്നു നിലവിളിച്ചുകൊണ്ട് അവനെ ക്രൂശിനേല്പിച്ചതും. (മത്താ, 27:25, ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബ്ബന്ധമായും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ നിലവിളിച്ചു പറഞ്ഞവർ തന്നെയാണ് പെന്തെക്കൊസ്ത് പെരുനാളിലും വന്നിരിക്കുന്നത്. രക്ഷിതാവിനെ തല്ലുകയും തള്ളുകയും മാത്രമല്ല അവർ ചെയ്തത്; കൊല്ലുകയും ചെയ്തു. അതൊരു ചെറിയ കുറ്റമല്ല. ആദാമ്യപാപത്തെക്കാൾ ഭയാനകമായ കുറ്റമാണ്. പൗലൊസും അത് പറഞ്ഞിട്ടുണ്ട്: “യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും” (1തെസ്സ, 2:15). അവരോടാണ്, ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്ന് പത്രൊസ് പറഞ്ഞത്. ഏത് പാപത്തിനാണ് അവർ മാനസാന്തരപ്പെടേണ്ടത്? മനുഷ്യരുടെ വർത്തമാനകാല പാപത്തിൽ നിന്നല്ലാതെ, ആദാമ്യപാപത്തിൽനിന്നോ, ജനനംമുതൽ അനുദിനജീവിതത്തിൽ ചെയ്തുപോന്ന എല്ലാ പാപങ്ങളിൽനിന്നോ മാനസാന്തരപ്പെടാൻ ആർക്കും കഴിയില്ല. ആദാമ്യപാപം സ്നാന ജലത്തിൽ കഴുകിക്കളായാവുന്ന ഒന്നല്ല. അതുകൊണ്ടാണ്, ആദാമ്യപാപത്തിനു് പരിഹാരമായി ക്രിസ്തു മരിച്ചത്. ക്രിസ്തുവിലുള്ള വിശ്വാസത്താൽ മനുഷ്യരുടെ അനുദിനജീവിതത്തിലെ പാപവും പോക്കപ്പെടും എന്ന് നാം മുകളിൽ കണ്ടതാണ്. തന്മൂലം, ❝അവരുടെ രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മണസ്സിലാക്കാം:❞ (പ്രവൃ, 2:38). അതായത്, ക്രിസ്തുവിൻ്റെ സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന ആദാമ്യപാപത്തിൽ നിന്നും അനുദിനജീവതത്തിൽ ചെയ്തുപോന്ന പാപത്തിൽനിന്നുള്ള മോചനത്തോടൊപ്പം, രക്ഷകനായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്നും കൂടി യെഹൂദന്മാർക്ക് ഒരു മോചനം ആവശ്യമായിരുന്നു. അതാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് കല്പിച്ചത്. ശമര്യരെ ഫിലിപ്പോസ് സ്നാനം കഴിപ്പിച്ചപ്പോഴോ, ജാതീയനായ കൊർന്നേല്യൊസിനെയും കുടുബത്തെയും സ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചപ്പോഴോ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽക്കാൻ എന്തുകൊണ്ട് പറഞ്ഞില്ല? ശമര്യരും ജാതികളുമല്ല; യെഹൂദന്മാരാണ് ക്രിസ്തുവിനെ ക്രൂശിച്ചത്. എല്ലാവരുടെയും പാങ്ങൾക്കുവേണ്ടിയാണ് യേശു മരിച്ചത്. എന്നാൽ ക്രിസ്തുവിനെ ക്രൂശിച്ച പാപം നമുക്കില്ല; യെഹൂദന്മാർക്ക് മാത്രമേയുള്ളു. നമുക്കില്ലാത്ത പാപം നമുക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സ്നാനത്താണ് രക്ഷ പ്രാപിക്കുന്നതെന്ന് പഠിപ്പിക്കുന്നവർ, ക്രിസ്തുവിൻ്റെ കൂശിലെ പരമയാഗത്തെ വ്യർത്ഥമാക്കുകയാണ്.

ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ എന്ന് സംബോധന ചെയ്തുകൊണ്ട് പൗലൊസ് അവരോട് ചില ചോദ്യങ്ങൾ പോദിക്കുന്നുണ്ട്:
1. യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
2. ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
3. നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ?
4. ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു?
5. ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
6. വെറുതെ അത്രേ എന്നു വരികിൽ, നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
(ഗലാത്യർ 3:1-5)

കർത്താവിൻ്റെ കല്പനയും പത്രൊസിൻ്റെ കല്പനയും: കർത്താവിൻ്റെ കല്പനയും പത്രൊസിൻ്റെ കല്പനയും രണ്ടും രണ്ടാണ്: കല്പനകൾ താരതമ്യം ചെയ്ത് പഠിച്ചാൽ കാര്യം വ്യക്തമാകും: ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.❞ (മത്താ, 28:19 → പ്രവൃ, 2:38) ❝പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ കർത്താവിൻ്റെ കല്പന സകല ജാതികൾക്കും ഉള്ളതാണ്: സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ എന്ന പ്രയോഗം ശ്രദ്ധിക്കുക. എന്നാൽ പത്രൊസിൻ്റെ കല്പന യെഹൂദന്മാരെ മാത്രം സംബോധന ചെയ്തുകൊണ്ട് ഉള്ളതാണ്: നിങ്ങൾ മാനസാന്തരപ്പെടുവിൻ, ഓരോരുത്തൻ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. ❝നിങ്ങൾ❞ എന്ന മധ്യമപുരുഷ സർവ്വനാമവും നോക്കുക. ഏതിൽനിന്നാണ് അവർ മാനസാന്തരപ്പെടേണ്ടതെന്ന് അവൻ്റെ മൂന്നു പ്രസംഗത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: 1. “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). തൻ്റെ പ്രഥമപ്രസംഗത്തിൽത്തന്നെ രക്ഷകനെ ക്രൂശിച്ച അവരുടെ പാപം ബോധ്യപ്പെടുത്തിയശേഷമാണ് പാപമോചനത്തിനായി മാനസാന്തരപ്പെടാൻ ഒടുവിൽ കല്പിക്കുന്നത്: ❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ❞ എന്ന് പറഞ്ഞപ്പോഴാണ് അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും പത്രൊസ് അവരോട്: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്ന് കല്പിച്ചത്: (2:36-38). 2. ❝പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.❞ (പ്രവൃ, 3:14). രണ്ടാമത്തെ പ്രസംഗത്തിലും രക്ഷിതാവിനെ കൊന്ന അവരുടെ പാപം വെളിപ്പെടുത്തിയശേഷമാണ് പാപമോചനത്തിനായി മാനസാന്തരപ്പെടാൻ കല്പിക്കുന്നത്: ❝ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.❞ (പ്രവൃ 3:19). 3. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.❞ (പ്രവൃ, 5:30). മൂന്നാമത്തെ പ്രസംഗത്തിലും യേശുവിനെ കൊന്ന അവരുടെ പാപവും പാപമോചനത്തിനായുള്ള മാനസാന്തരവും കാണാൻ കഴിയും: ❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). പത്രൊസിൻ്റെ മൂന്നു പ്രസംഗങ്ങളും ശ്രദ്ധയോടെ പഠിച്ചാൽ: യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ജനിച്ച (മത്താ, 21), രക്ഷിതാവിനെ ക്രൂശിച്ചുകൊന്ന അവരുടെ വർത്തമാനകാല പാത്തിൽനിന്നുള്ള മോചനത്തിനുവേണ്ടിയാണ് മാനസാന്തര സ്നാനം അവരോട് കല്പിക്കുന്നതെന്ന് മനസ്സിലാക്കാം. ഈ വേദഭാഗങ്ങൾ ശ്രദ്ധിച്ചാൽ; നിങ്ങൾക്കു, നിങ്ങൾ, നിങ്ങളുടെ എന്നിങ്ങനെ മധ്യമപുരുഷ സർവ്വനാമത്തിൽ യിസ്രായേലിനെ മാത്രമാണ് പത്രൊസ് സംബോധന ചെയ്യുന്നതെന്ന് മനസ്സിലാക്കാം. യിസ്രായേൽ ഗൃഹം ഒക്കെയും, യിസ്രായേലിന്നു എന്നീ പ്രയോഗങ്ങളും നോക്കുക. ക്രിസ്തുവിനെ ക്രൂശിച്ചുകൊന്ന പാപം ശമര്യർക്കോ, ജാതികൾക്കോ ഇല്ല: (മത്താ, 23:35, ലൂക്കൊ, 11:50-51; പ്രവൃ, 2:23; 3:14; 5:30). അതുകൊണ്ടാണ്, ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി സ്നാനം ഏല്പിൻ❞ എന്ന് ശമര്യരോടോ, ജാതികളോടോ പറയാത്തത്. ആ പാപം അപ്പൊസ്തലന്മാർക്ക് ഒട്ടുമില്ല; അതുകൊണ്ടാണ് അവരിൽ ഒരാൾപോലും പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെട്ട് സ്നാനമേറ്റതായി പറയാത്തത്. ആദാമ്യപാപത്തിൻ്റെ മോചനമാണ് ക്രിസ്തുവിലൂടെ കൃപയാൽ നമുക്ക് ലഭിച്ചിരിക്കുന്നത്. ജലസ്നാനത്താൽ രക്ഷപ്രാപിക്കാൻ ന്യായപ്രമാണം അഥവാ, പ്രവൃത്തികളുടെ പ്രമാണത്താലുള്ള രക്ഷയല്ല നമുക്ക് ലഭിച്ചിരിക്കുന്നത്: (ഗലാ, 3:12). ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാമിനോടുള്ള വാഗ്ദത്താലാണ് ജാതികൾക്ക് രക്ഷ വന്നത്. അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പ്രവൃത്തിയാലുള്ളതല്ല; ദൈവത്തിൻ്റെ നിരുപാധികമായ കൃപയാലുള്ളതാണ്. അതിന് ജലസ്നാനം പോലൊരു പ്രവൃത്തി ആവശ്യമില്ല. വാഗ്ദത്തത്താലുള്ള പരിശുദ്ധാത്മാവിൽ അഥവാ, പരിശുദ്ധാത്മസ്നാനത്താലാണ് നാം രക്ഷപ്രാപിക്കുന്നത്: (1കൊരി, 12:12; ഗലാ, 3:14). പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം (ജലസ്നാനം) കൂടാതെ രക്ഷ കിട്ടില്ലെന്ന് പഠിപ്പിക്കുന്നവർ ദൈവത്തിൻ്റെ കൃപയെ വെല്ലുവിളിക്കുകയാണ്.

ക്രിസ്തുവിനെ ക്രൂശിച്ച പാപമാണ് പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് ഉണ്ടായിരുന്നതെങ്കിൽ, സഭയെ അഥവാ, വിശുദ്ധന്മാരെ ഉപദ്രവിച്ച പാപമാണ് പൗലൊസിനു ഉണ്ടായിരുന്നത്. അനന്യാസ്, പൗലൊസിനോട് പാപം കഴുകിക്കളയാൻ പറയുന്നതായി കാണാം: ❝ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.❞ (പ്രവൃ, 22:16). പൗലൊസിനോട് കഴുകിക്കളായൻ പറഞ്ഞ പാപം ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്തെഫാനോസിനെ കുലചെയ്തത് പൗലൊസിൻ്റെ സമ്മതത്തോടെയാണ്. (പ്രവൃ, 8:1). പിന്നെ വായിക്കുന്നത്, ❝എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.❞ (പ്രവൃ, 8:3). വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും, ഭ്രാന്തുപിടിച്ചവനെപ്പോലെ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും താൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10-11; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ അനന്യാസ് പറഞ്ഞതെന്ന് മനസ്സിലാക്കാം. (പ്രവൃ, 22:16). തന്മൂലം പ്രവൃത്തികൾ 2:38-ലെ പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം യെഹൂദന്മാർക്ക് അല്ലാതെ, യെഹൂദേതരരെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കാം. തന്നെയുമല്ല, ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും തനിക്ക് ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസിന് പറയാൻ കഴിയുമോ? (1കൊരി, 1:17).

യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: ❝ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.❞ (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: ❝അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.❞ (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: ❝കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.❞ (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). ആ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് മനുഷ്യൻ്റെ രക്ഷ. ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് കൃപയാലുള്ള പുതിയനിയമ രക്ഷയുടെ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: ❝കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.❞ (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ എവിടെ? ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും. ദൈവത്തിൻ്റെ കൃപയും നമ്മുടെ പ്രവൃത്തിയും എന്നത് വചനവിരുദ്ധമാണ്. പ്രവൃത്തിയുടെ ഒരു പ്രമാണത്താൽ ആർക്കും രക്ഷപ്രാപിക്കാൻ കഴിയാഞ്ഞകൊണ്ടാണ് ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താൾ കൂപയുടെ ഒരു പുതിയ പ്രമാണം രചിച്ചത്. അതിനോടുകൂടെ പ്രവൃത്തി ചേർക്കുന്നവർ നിങ്ങളെ നാശത്തിലെക്കാണ് നയിക്കുന്നത്. ആ വഞ്ചന മറയ്ക്കാനാണ് സ്നാനം കല്പനയാണ്; പ്രവൃത്തിയല്ലെന്ന് പലരും പഠിപ്പിക്കുന്നത്.

ജലസ്നാനം പ്രവൃത്തിയല്ലെന്ന് പറയുന്നവർക്കായി: സ്നാനത്തെക്കുറിക്കുന്ന പല ഗ്രിക്കുപദങ്ങൾ ബൈബിളിലുണ്ട്: അതിൽ ❝ബാപ്റ്റിസ്മ❞ (baptisma -βάπτισμα) എന്നതും ❝ബാപ്റ്റിസ്മോസ്❞ (baptismos – βαπτισμοὺς) എന്നതും നാമപദം (noun) ആണ്. ബാപ്റ്റിസോ❞ (baptizo – βαπτίζω) എന്നത് ക്രിയാപദം (verb) ആണ്. ഈ മൂന്നു പദങ്ങളുടെ പല വിഭക്തികളിലുള്ള (cases) അനേകം പദങ്ങളുണ്ട്. ❝സ്നാനപ്പെടുത്തുക❞ (baptize) എന്നർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ബാപ്റ്റിസോ❞ (baptizo – βαπτίζω) എന്ന ക്രിയാപദത്തിൻ്റെ 28 വിഭക്തി രൂപങ്ങളുണ്ട്. അതിൽ ശ്രദ്ധയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ക്രിസ്തീയ ജലസ്നാനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നതെല്ലാം ❝ബാപ്റ്റിസോ❞ (baptizo) എന്ന ക്രിയാപദത്തിൻ്റെ വ്യത്യസ്ത വിഭക്തി രൂപങ്ങളാണ്.

ബാപ്റ്റിസോൻ്റസ് (baptizontes – βαπτίζοντες) എന്ന ക്രിയാപദമാണ് കർത്താവിൻ്റെ കല്പനയിലുള്ളത്: (മത്താ, 28:19). ബാപ്റ്റിസ്തീസ് (baptistheis – βαπτισθεὶς) എന്ന മറ്റൊരു ക്രിയാപദമാണ് കർത്താവിൻ്റെ മർക്കൊസിലെ കല്പനയിലുള്ളത്: (മർക്കൊ, 16:16). ബാപ്റ്റിസ്തിറ്റൊ (baptisthito – βαπτισθήτω) എന്ന പദമാണ് പത്രൊസിൻ്റെ കല്പനയിലുള്ളത്: (പ്രവൃ, 2:38). എബാപ്റ്റിസ്തിസാൻ (ebaptisthisan – ἐβαπτίσθησαν) ആണ് മൂവായിരം യെഹൂദന്മാരുടെ സ്നാനം: (പ്രവൃ, 2:41), എബാപ്റ്റിസോൻ്റൊ (ebaptizonto – ἐβαπτίζοντο)-യും ബെബാപ്റ്റിസ്മെനോയ് (bebaptismenoi – βεβαπτισμένοι)-യുമാണ് ശമര്യരുടെ സ്നാനം: (പ്രവൃ, 8:12,16), ബാപ്റ്റിസ്തീസ് (baptistheis – βαπτισθεὶς) ആണ് ശീമോൻ്റെ സ്നാനം: (പ്രവൃ, 8:13), ബാപ്റ്റിസ്തിനായ് (baptisthinai – βαπτισθῆναι) ആണ് ഷണ്ഡൻ്റെയും കൊർന്നേല്യൊസിൻ്റെയും സ്നാനം: (പ്രവൃ, 8:36; 10:48). എബാപ്റ്റിസ്തിസാൻ (ebaptisthisan – ἐβαπτίσθησαν) ആണ് എഫെസൊസിലെ ശിഷ്യന്മാരുടെ സ്നാനം: (പ്രവൃ, 19:5). ബാപ്റ്റിസായ് (baptisai – βάπτισαι) ആണ് പൗലൊസിൻ്റെ സ്നാനം: (22:16). ക്രിസ്തീയ ജലസ്നാനത്തെ കുറിക്കുന്ന ഒരുപദംപോലും ഒഴിവില്ലാതെ, എല്ലാ പദങ്ങളും ക്രിയാപദങ്ങൾ അഥവാ, പ്രവൃത്തിയെ കുറിക്കുന്ന പദങ്ങളാണ്.

ഇനി കർത്താവിൻ്റെ സ്നാനമെന്ന കല്പന അനുസരിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് മൂന്നു പ്രവൃത്തിയെങ്കിലും ചെയ്യണമെന്ന് ബൈബിളിൽത്തന്ന തെളിവുണ്ട്: ❝അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു; അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.❞ (പ്രവൃ, 8:38-39). 1. ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി. 2. അവൻ അവനെ സ്നാനം കഴിപ്പിച്ചു. 3. അവർ വെള്ളത്തിൽ നിന്നു കയറി. അതായത്, സ്നാത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ക്രിയാപദങ്ങൾകൊണ്ടാണ്, സ്നാമെന്ന കല്പന അനുസരിക്കണമെങ്കിലും ക്രിയ അഥവാ, പ്രവൃത്തി ചെയ്യണം. വാക്കിനാലും ക്രിയയാലും (പ്രവൃത്തി) ചെയ്യേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ ശുശ്രൂഷയാണ് സ്നാനം: (കൊലൊ, 3:17).

4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?

❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ ഈ വാക്യത്തിൽ പരിശുദ്ധാത്മാവിനെ ദാനം എന്നാണ് പത്രൊസ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെ: ദാനം (പ്രവൃ, 2:38; 8:20; 10:46; 11:7), ആദ്യദാനം (റോമ, 8:23), സ്വർഗ്ഗീയദാനം (എബ്രാ, 6:4) എന്നൊക്കെയും വിശേഷിപ്പിച്ചിട്ടുണ്ട്. വാഗ്ദത്തം എന്നും പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33,39; എഫെ, 1:4). കൊർന്നേല്യൊസിൻ്റെയും ഭവനക്കാരുടെയും മേൽ പരിശുദ്ധാത്മാവെന്ന ദാനം❞ പകരപ്പെട്ടപ്പോൾ യെഹൂദാന്മാരായ വിശ്വാസികൾ വിസ്മയിച്ചതായി പറഞ്ഞിട്ടുണ്ട്: ❝പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.❞ (പ്രവൃ, 10:46). സ്വന്തജനമായ യെഹൂദന്മാർക്ക് അവരുടെ ദൈവം വാഗ്ദത്തം ചെയ്തതായിരുന്നു പരിശുദ്ധാത്മാവ്. (യോവേ, 2:28,29). അതുകൊണ്ടാണ് ജാതികളുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ അവർ വിസ്മയിച്ചത്. എന്നാൽ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ അഥവാ, തേജസ്കരണത്തിൻ്റെ ഫലമായി, സ്വന്തജനമായ യിസ്രായേലിൻ്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവ് ജാതികൾക്കും അവകാശമായി മാറി. (യോഹ, 7:37-39; പ്രവൃ, 2:33, 2:39). പെന്തെക്കൊസ്തുനാളിൽ പത്രൊസ് തന്നെ അത് വ്യക്തമാക്കി: വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.❞ (പ്രവൃ, 2:39). രക്ഷയുടെ സുവിശേഷത്താൽ ദൈവം ദാനമായി തരുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2; 3:5; എഫെ, 1:13-14). പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ആണെങ്കിലും; രക്ഷിതാവിനെ ക്രൂശിച്ച പാപം യെഹൂദന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടാണ്, പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം പത്രൊസ് അവർക്ക് നിർദ്ദേശിച്ചത്. സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന സവിശേഷ അധികാരം പത്രൊസിനെ ഏല്പിക്കുമ്പോൾത്തന്നെ ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരവും കർത്താവ് അവനു നല്കിയിരുന്നു. ❝സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും.❞ (മത്താ, 16:19). അതുകൊണ്ടാണ്, യെഹൂദന്മാർക്ക് മാത്രമായി അങ്ങനെയൊരു കല്പന പത്രൊസ് നല്കിയത്. ശമര്യർക്കും ജാതികൾക്കും അങ്ങനെയൊരു കല്പന നല്കിയിട്ടില്ല എന്നതും കുറിക്കൊള്ളുക. ഈ വസ്തുതയ്ക്കുള്ള ശക്തമായ ഒരു തെളിവാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. അത് യെഹൂദന്മാരോടും (പ്രവൃ, 2:38) ശമര്യരോടും (8:16) ജാതികളോടും (10:48) ഒരുപോലെ പറയുന്നത് ശ്രദ്ധിക്കുക. അതായത്, യെഹൂദന്മാരും ശമര്യരും ജാതികളും ഒരുപോലെ അനുഷ്ഠിക്കേണ്ട ക്രിസ്തീയ സ്നാത്തോടൊപ്പം ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിനുള്ള മാനസാന്തരസ്നാനവും നിർദ്ദേശിക്കുകയായിരുന്നു.

ക്രിസ്തുവിൻ്റെ കല്പനപോലെ, യെഹൂദന്മാർക്കും ശമര്യർക്കും ശേഷമാണ് ജാതികളിലേക്ക് സുവിശേഷം എത്തിയത്. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (പ്രവൃ, 10:34-48). കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു പറയുമെന്നാണ്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ വാക്കുകളെ അഥവാ, സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). എന്തെന്നാൽ, സുവിശേഷത്താലാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കുന്നത്. (ഗലാ, 3:2; 3:55; എഫെ, 1:13-14). അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (പ്രവൃ, 10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും പരിശുദ്ധാത്മാവിനാൽ അഥവാ, കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: ❝ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.❞ (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: ❝ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?❞ (പ്രവൃ, 11:15-17). ഇവിടെ പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ❝യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?❞ പത്രൊസ് യെഹൂദന്മാരോട് കല്പിച്ച പ്രകാരമല്ല ജാതികളോടുള്ള ബന്ധത്തിൽ ദൈവം ഇടപെട്ടത്. പ്രത്യുത, അപ്പൊസ്തലന്മാരോട് ദൈവം അഥവാ, ദൈവാത്മാവ് എങ്ങനെ ഇടപ്പെട്ടുവോ, അങ്ങനെയാണ് ജാതികളോടും ഇടപെട്ടത്. ❝നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു❞ എന്നാണ് പറയുന്നത്. അതായത്, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് പത്രൊസിലൂടെ കൊടുത്ത യാതൊരു ഉപാധികളും കൂടാതെ, ജാതികളുടെ മേൽ പരിശുദ്ധാത്മാവെന്ന ദാനം നിരുപാധികം പകരുകയായിരുന്നു. പെന്തെക്കൊസ്തിലെ യെഹൂദന്മാരോടുള്ള ബന്ധത്തിൽ അല്ലാതെ, പാപമോചനത്തിനുള്ള മാനസാന്തരസ്നാനം നമ്മളെ ബാധിക്കുന്ന വിഷയമല്ലെന്ന് മനസ്സിലാക്കാം. യേശുക്രിസ്തു വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) പരിശുദ്ധാത്മ ദാനം, അവസാന വ്യക്തിയെയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22). പരിശുദ്ധാത്മ സ്നാനത്താലാണ് ഒരു വ്യക്തി രക്ഷ പ്രാപിക്കുന്നത്. അല്ലാതെ ജലസ്നാനത്താലല്ല.

പരിശുദ്ധാത്മ ദാനത്തിനായി ഒരു പ്രവൃത്തിയും ആവശ്യമില്ല എന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം. ❝അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാർ കൈവെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെമേൽ കൈവെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.❞ (പ്രവൃ, 8:17-22). ഈ വേദഭാഗം പരിശോധിച്ചാൽ; പണത്താലോ, ജലസ്നാനം പോലൊരു പ്രവൃത്തിയാലോ പരിശുദ്ധാത്മാവിനെ ലഭിക്കയില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തിൻ്റെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവദാനം. (യോഹ, 7:37-39; 14:26; പ്രവൃ, 2:33). യേശുക്രിസ്തു ആകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12). സുവിശേഷത്താൽ ദാനമായിട്ടാണ് വ്യക്തികൾക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നത്. (പ്രവൃ, 10:46; ഗലാ, 3:2,5; എഫെ, 1:13-14). അത് ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. പരിശുദ്ധാത്മാവെന്ന ദാനത്തിനായി സ്നാനമെന്നല്ല; യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷത്തിലൂടെ തികച്ചും സൗജന്യമാണ്. (പ്രവൃ, 8:20; 10:44-46; റോമ, 11:6). പരിശുദ്ധാത്മ ദാനത്തിനായി പ്രവൃത്തി വേണമെന്ന് ശഠിച്ചാൽ, ശിമോൻ്റെ അവസ്ഥയായിരിക്കും ഒരുപക്ഷെ, നമുക്കുണ്ടാകുന്നത്.

മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1.സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നത് എന്നതിൻ്റെ കൃത്യമായ ചരിത്ര തെളിവുണ്ട്: (പ്രവൃ, 10:44-45). 2.സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5; എഫെ, 1:13-14). 3.ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4.പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 2:38; 8:20; 10:46). സ്നാനം പോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്ന പ്രയോഗം നിരർത്ഥകമാണ്. 5.ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6.കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44-46).
7.യെഹൂദന്മാരോടും യെഹൂദനായ പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല. (പ്രവൃ, 2:38; 22:16).

5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള  ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാക്കാനുള്ളതാണ് സ്നാനം. KJV-യുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്‌ലിയിൽ ഇപ്രകാരമാണ്: “ഞാൻ നിങ്ങളോട് കല്പിച്ച കാര്യങ്ങളെ ഒക്കെയും പ്രമാണിച്ച് നടപ്പാനായിട്ട് അവരെ പഠിപ്പിച്ചുകൊണ്ടിരിപ്പിൻ.” രണ്ടിൻ്റെയും ആശയം ഒന്നാണ്, ഒരു ഗുരുവിൻ്റെ ശിഷ്യനായാൽ മാത്രമേ അവനിൽനിന്ന് പഠിക്കാൻ കഴിയുകയുള്ളൂ. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം:  “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. അഥവാ, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ ക്രിയയാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അതായത്, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല; രക്ഷിക്കപ്പെട്ടവരാണ് സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: “രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. 2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). അതിനാൽ, ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ദൈവത്തിൻ്റെ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം. അല്ലാതെ, രക്ഷയുമായി ജലസ്നാനതിന് ഒരു ബന്ധവുമില്ല.

രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം; എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെ അഥവാ, പ്രത്യേക പേരിനെയാണ് സൂചിപ്പിക്കുന്നത്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മുന്ന് സ്ഥാനനാമം പറഞ്ഞാണ് സ്നാനം കഴിപ്പിക്കേണ്ടിയിരുന്നത് എങ്കിൽ; നാമം അഥവാ, ഒനോമ എന്ന ഏകവചനമല്ല; നാമങ്ങൾ അഥവാ, ഒനോമാട്ട എന്ന ബഹുവചനം പറയുമായിരുന്നു. പിതാവ് തൻ്റെ നാമമാണ് പുത്രനു കൊടുത്തത്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ല: (പ്രവൃ, 4:12). “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12). മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43). അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). (കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?)

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോഴാണ്? വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്നാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. ദൈവവചനം കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണ് പുതിയനിയമ മാതൃക: (പ്രവൃ, 2:41). ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48), ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവ നോക്കുക. സുവിശേഷം കേൾക്കുക അഥവാ കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). അതായത്, ക്രിസ്തുവിൽ വിശ്വസിക്കാനുള്ള കൃപപോലും, ദൈവം സുവിശേഷത്താൽ ദാനമായി നല്കുന്നതാണ്.: “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). സുവിശേഷം കേൾക്കാൻ അദവാ, കൈക്കൊള്ളാൻ മനസ്സുവെക്കുക രക്ഷയ്ക്കായുള്ള ഏകവഴി. “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. സ്നാനം ഏല്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഷണ്ഡനോട് ഫിലിപ്പോസ് പഞ്ഞത്, നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം, എന്നാണ്: (പ്രവൃ, 8:37). വിശ്വസിക്കുന്നവനാണ് നിത്യജീവൻ: (യോഹ, 3:15). വിശ്വസിക്കുന്നവനാണ് ന്യായവിധി തെറ്റി ഒഴിയുന്നത്: (യോഹ, 3:18). വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാണ് പിതാവിൻ്റെ ഇഷ്ടം: (യോഹ, 6:40). വിശ്വസിക്കുന്നവനാണ് പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:40). വിശ്വസിക്കുന്നവനാണ് നീതീകരിക്കപ്പെടുന്നത്: (പ്രവൃ, 13:39). വിശ്വസിച്ച് രക്ഷപ്രാപിച്ച വ്യക്തിയുടെ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കേണ്ടത്: (പ്രവൃ, 8:37). സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1.ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2.സ്നാനം ഏല്ക്കുക. (2:41). 3.സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4.ഉപദേശം കേൾക്കുക. (2:42). 5.കൂട്ടായ്മ ആചരിക്കുക (2:42). 6.അപ്പം നുറക്കുക. (2:42). 7.പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ, പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവാണ്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ, ആത്മസ്നാനവും ജലസ്നാനവും എന്ന ലേഖനം ദയവായി കാണുക.

യെഹൂദന് എന്ത് വിശേഷത?

☛ “യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:1-2). പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളവും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ലോകാവകാശിയും ലോകത്തിൻ്റെ പ്രഭുക്കന്മാരും ലോകസൃഷ്ടിക്ക് കാരണവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ: (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:14; 2ശമൂ, 8:12-16; 2ശമൂ, 23:5; സങ്കീ, 89:3-4; സങ്കീ, 89:28; സങ്കീ, 89:35; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27; പ്രവൃ, 13:34; റോമ, 4:13; 1കൊരി, 2:8; വെളി, 3:14). [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

☛ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന, ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). 

☛ പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്: (റോമ, 9:5). ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). 

☛ പഴയപുതിയനിയമങ്ങളിലെ ഏക അഭിഷിക്തൻ (മശീഹ) യിസ്രായേലാണ്. പഴയനിയമം: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:81ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 105:15; 132:10; വിലാ, 4:20; ഹബ, 3:13). പുതിയനിയമം: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16മത്താ, 22:42-44; മർക്കൊ, 12:35-37; ലൂക്കൊ, 20:41-43; യോഹ, 12:34; വെളി, 11:15; 12:10; 20:4; 20:6). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക “മശീഹ” യിസ്രായേലാണ്. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). 

☛ വാഗ്ദത്ത സന്തതി യിസ്രായേൽ ആണന്ന് പുതിയനിയമത്തിലും വ്യക്തമായി കാണാം. സ്തോത്രഗീതത്തിലും സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ദൈവത്തെ സ്തുതിക്കുമ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:54-55; ലൂക്കൊ, 1:68-75; പ്രവൃ, 3:25-26; റോമ, 4:13; 9:4). [കാണുക: വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

☛ യിസ്രായേൽ എന്ന ദൈവപുത്രനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവന്റെ വാഗ്ദത്തങ്ങൾ അവന് നിവർത്തിച്ച് കൊടുക്കാനും അവനെ അനുഗ്രഹിക്കാനുമാണ് അവൻ്റെ ശുശ്രൂഷക്കാരനായ മനുഷ്യനായി അവൻ്റെ ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:21; പ്രവൃ, 3:25-26; റോമ, 15:8-9; 1തിമൊ, 3:16; എബ്രാ, 2:14-16യോഹ, 8:40; യോഹ, 9:11). 

☛ ക്രിസ്തുവിൻ്റെ പരമയാഗം നടന്നതും ദൈവസഭ സ്ഥാപിതമായതും യെഹൂദന്മാരുടെ ഇടയിലാണ്: (1കൊരി, 15:3-4; 2തിമൊ, 2:8പ്രവൃ, 2:1-4). ദൈവസഭയുടെ പ്രഥമാഗംങ്ങളും യെഹൂദന്മാരാണ്: (പ്രവൃ, 2:36-41). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). 

☛ യെഹൂദൻ്റെ ഉത്ഭവവും വർത്തമാനകാലവും ഭാവികാലവുമാണ് ബൈബിളിൻ്റെ ചരിത്രപരമായ വിഷയം. ബൈബിളിൻ്റെ ചരിത്രം അറിയണമെങ്കിലും യേശുവെന്ന ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും അറിയണമെങ്കിലും ലോകത്തിൻ്റെ ഭാവി അറിയണമെങ്കിലും യിസ്രായേലിനെ അറിയണം. 

☛ യിസ്രായേൽ ആരാണെന്ന് പഠിക്കാതെ, സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചോ, ദൈവത്തിൻ്റെ ക്രിസ്തുവിനെക്കുറിച്ചോ (യേശു), ബൈബിളിൻ്റെ ഉള്ളടക്കത്തെക്കുറിച്ചോ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. മേല്പറഞ്ഞ വാഗ്ദത്തങ്ങളെല്ലാം യിസ്രായേലിന് (എബ്രായർ) ലഭിക്കുന്നത് അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ (1Tim, 3:16) യേശുക്രിസ്തു മുഖാന്തരമാണ്. അതുകൊണ്ടാണ്, എബ്രായരുടെ രക്ഷിതാവായ യേശു അവരെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ രാജകീയ പദവിയുമായി ജനിച്ചത്: (മത്താ, 1:21മത്താ, 2:6; ലൂക്കൊ, 1:32). 

യിസ്രായേലിൻ്റെ പദവികൾ

യെഹൂദന്നു എന്തു വിശേഷത?
“സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:1-2). “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.” (ഉല്പ, 22:17-18ഉല്പ, 26:5ഉല്പ, 28:14;  2ശമൂ, 8:12-16സങ്കീ, 89:3-4യെശ, 55:3പുറ, 4:22-23സങ്കീ, 72:17സങ്കീ, 89:29സങ്കീ, 36-37ദാനീ, 7:18ദാനീ, 7:21ദാനീ, 7:27). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20യോഹ, 10:35റോമ, 3:2റോമ, 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്: (റോമ, 9:5). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18ഉല്പ, 28:14  പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹവും യിസ്രായേലാണ്: (പുറ, പുറ, 20:1-18പുറ, 24:3-11  യിരെ, 31:31-34എബ്രാ, 8:8-12). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22).

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനെക്കുറിച്ചും ദൈവസന്നിധിയിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും അറിയാതെ, യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കണ്ട. ദൈവത്തിൻ്റെ പുത്രൻ, ആദ്യജാതൻ, അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു, വലത്തുഭാഗത്തിരിക്കുന്ന കർത്താവ്, പുരോഹിതൻ, പ്രവാചകൻ, രാജാവ്, മുന്തിവള്ളി, മനുഷ്യപുത്രൻ തുടങ്ങി യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയതായിരുന്നു. എന്നാൽ ജഡത്താലുള്ള ബലഹീനതനിമിത്തം അഥവാ, യിസ്രായേൽ ജനത്തിൻ്റെ പാപസ്വഭാവം നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:31) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-6; യോഹ, 8:40). യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളുടെയുംയഥാർത്ഥ ഉടയവൻ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ദൈവം അവർക്കു നല്കിയ വാഗ്ദത്തങ്ങളും പദവികളും പാപം മൂലം അവർക്ക് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, യഹോവയായ ദൈവംതന്നെ അവരുടെ പദവികളുമായി മനുഷ്യനായി പ്രത്യക്ഷനായി അവരുടെ പദവികളെല്ലാം അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയായിരുന്നു. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാൻ കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമം അഥവാ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:15-16). അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയായ മറിയയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20 ഒ.നോ: 1:18; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (യോഹ, 8:40; റോമ, 5:15). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തികാനാണ് താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും നോക്കുക: (മത്താ, 5:17; ലൂക്കൊ, 16:17. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: ദൈവഭക്തിയുടെ മർമ്മം]

യിസ്രായേലിന്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ/പുത്രന്മാർ (ben) (സങ്കീ, 82:6)

2. അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18; ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 2:16)

3. അഭിഷിക്തൻ/ക്രിസ്തു (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6)

4. ആദ്യജാതൻ (പുറ, 4:22) 

5. ഇമ്മാനൂവേൽ (യെശ, 8:8)

6. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10)

7. ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) 

8. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (യെശ, 42:1-4)

9. തിരഞ്ഞെടുക്കപ്പെട്ടവൻ (വൃതൻ) (യെശ, 42:1)

10. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5)

11. ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:29, 36,37)

12. ദാസൻ (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1; 44:2; 44:21; 45:4; 48:20; 49:3; 49:5; 49:6; 52:13; 53:11; യിരെ, 30:10; 46:27; 46:28; മലാ, 1:6; ലൂക്കൊ, 1:35)

13. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5)

14. ദൈവപുത്രൻ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; യെശ, 64:8; യിരെ, 31:9; ഹോശേ, 11:10; മലാ, 2:10; പ്രവൃ, 13:32; എബ്രാ, 2:14)

15. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10)

16. പരിശുദ്ധൻ/വിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10; യെശ, 4:4)

17. പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6)

18. പ്രവാചകൻ (സംഖ്യാ, 11:29; 1ദിന, 16:22; സങ്കീ, 105:15)

19. ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ (സങ്കീ, 89:27)

20. മനുഷ്യൻ/പുരുഷൻ (സങ്കീ, 8:4; 80:17; 144:3; എബ്രാ, 2:6)

21. മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; 144:3)

22. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (ഹോശേ, 11:1)

23. മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1)

24. രക്ഷാവാഹകൻ (യെശ, 49:6), 

25. രാജാവ് (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:29,36,37; 110:2; ദാനീ, 2:44; 7:13,14,18,21,27)

26. വലത്തുഭാഗത്തിരിക്കുന്ന കർത്താവ്/മനുഷ്യപുത്രൻ (സങ്കീ, 110:1; 80:17) 

27. വാഗ്ദത്തസന്തതി (ഉല്പ, 12:7; 13:15; 22:18; 26:5; 28:14; 2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29,36)

28. വിശ്വസ്തസാക്ഷി (സങ്കീ, 89:37)

29. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (സങ്കീ, 118:22)

യേശുക്രിസ്തുവിൻ്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ (ലൂക്കൊ, 1:32; മർക്കൊ, 5:7; 8:28)

2. അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1)

3. അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38)

4. ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15)

5. ഇമ്മാനൂവേൽ (യെശ, 7:14)

6. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (മത്താ, 1:21; ലൂക്കൊ, 1:32)

7. ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5)

8. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (മത്താ, 12:17-20)

9. തിരഞ്ഞെടുക്കപ്പെട്ടവൻ (മത്താ, 12:17)

10. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (എബ്രാ, 2:9)

11. ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22)

12. ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26)

13. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (എബ്രാ, 2:9)

14. ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33)

15. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (പ്രവൃ, 2:31)

16. പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35)

17. പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3)

18. പ്രവാചകൻ (ലൂക്കൊ, 24:19; പ്രവൃ, 3:22)

19. ഭൂരാജാക്കന്മാരിൽ അധിപതി (വെളി, 1:5)

20. മനുഷ്യൻ (യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6)

21. മനുഷ്യപുത്രൻ (മത്താ, 8:20; 9:6)

22. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (മത്താ, 2:15)

23. മുന്തിരിവള്ളി (യോഹ, 15:1, 15:5)

24. രക്ഷാനായകൻ (എബ്രാ, 2:10),

25. രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49)

26. വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മർക്കൊ, 16:19; പ്രവൃ, 2:33)

27. വാഗ്ദത്തസന്തതി (ലൂക്കൊ, 1:32,33; ഗലാ, 3:19)

28. വിശ്വസ്തസാക്ഷി (വെളി, 1:5)

29. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (പ്രവൃ, 4:11; 1പത്രൊ, 2:7)

യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോ? യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.” (ഉല്പ, 22:17-18ഉല്പ, 26:5ഉല്പ, 28:14;  2ശമൂ, 8:12-16സങ്കീ, 89:3-4യെശ, 55:3പുറ, 4:22-23സങ്കീ, 72:17സങ്കീ, 89:29സങ്കീ, 36-37ദാനീ, 7:18ദാനീ, 7:21ദാനീ, 7:27).

ഏകജാതനും ആദ്യജാതനും: ദൈവത്തിൻ്റെ ആദ്യജാതൻ തൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: 1. പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. 2. യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. 3. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകലപ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവുമാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവന്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. (കാണുക: ഏകജാതനും ആദ്യജാതനും)

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട ഏഴ് വ്യക്തികളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഏഴാമനാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31). ഈ ഏഴു വ്യക്തികൾ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും അഭിഷിക്തനും ആദ്യജാതനുമായ യിസ്രായേൽ. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. യിസ്രായേൽ ജനത അവരുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പെ അല്ലെങ്കിൽ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ ദൈവം അവരുടെ പേർ പ്രസ്താവിച്ചു: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). (കാണുക: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ: ഈ പദവിയും വെളിപ്പാടിൽ ക്രിസ്തുവിന് പറഞ്ഞിട്ടുള്ളതാണ്. (1:5). എന്നാൽ പഴയനിയമത്തിൽ സന്തതിയെ വാഗ്ദത്തം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ദൈവം ദാവീദിനോട് പയുന്നതാണിത്: “ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:27-29). ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (2ശമൂ, 7:8-16; 1ദിന, 17:7:14; സങ്കീ, 89:28-51). അതിനാൽ, ദാവീദിന് ദൈവം നല്കിയ പദവി സന്തതിയായ യിസ്രായേലിനുള്ളതാണ്. ദൈവം യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ (പ്രവൃ, 1:6), രാജത്വം യിസ്രായേൽ ജനത്തിന് മുഴുവനായും ഉള്ളതാണ്. അന്നാളിൽ ജാതികൾ സേവിച്ചനുസരിക്കുന്നത് യിസ്രായേലിനെയാണ്. (ദാനീ, 7:18,21,27; സങ്കീ, 2:12). യിസ്രായേലിൻ്റെ പ്രതിതിനിധിയായി ദാവീദായിരിക്കും അന്ന് ഭരണം നടത്തുന്ന രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെശ, 55:3,4; യെഹെ, 31:23,24; 37:23-28; ഹോശേ, 3:5). ‘ഭൂരാജാന്മാരിൽ ശ്രേഷ്ഠൻ’ യിസ്രായേലിൻ്റെ പദവിയായതിനാലാണ് അത് ക്രിസ്തുവിൽ നിവൃത്തിയായത്. (ദാനീ, 7:27; വെളി, 1:5). 

യിസ്രായേലിന്റെ പുത്രത്വം: പുതിയനിയമത്തിലെ ദൈവപുത്രനായ യേശുവിനുമുമ്പെ പഴയനിയമത്തിലുള്ള ദൈവപുത്രനാണ് യിസ്രായേൽ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:2. ഒ.നോ: യെശ, 64:8; യിരെ, 31:9; മലാ, 2:10). പഴയനിയമത്തിൽ യിസ്രായേൽ പലരുടെയും പുത്രനാണ്. ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു സമൂഹത്തെ പലരുടെയും പുത്രനായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു പദവിയാണെന്ന് സ്ഫടികസ്ഫുടമായി മനസ്സിലാക്കാം. യിസ്രായേലിനെ പഴയനിയമത്തിൽ ആറുപേരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്: ദൈവത്തിൻ്റെ സന്തതി (പുറ, 4:2), അബ്രാഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), യാക്കോബിൻ്റെ സന്തതി (ഉല്പ, 28:14), ദാവീദിൻ്റെ സന്തതി (2ശമൂ, 2:12), എല്യാക്കീമിൻ്റെ സന്തതി (യെശ, 22:21). പുതിയനിയമത്തിലെ ദൈവപുത്രനും ഏഴുപേരുടെ പുത്രനാണ്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദൈവപുത്രൻ (മത്താ, 14:33), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ പുത്രൻ (മത്താ, 13:55), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറയയല്ല; യിസ്രായേലാണ്: (മീഖാ, 5:2-3; റോമ, 9:5). ഈ പൊരുത്തം വെറും സ്വാഭാവികമല്ല; പഴയനിയമത്തിലെ പുത്രനും പുതിയനിയമത്തിലെ പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ഫലമാണത്. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് സ്വന്തജനത്തോട് അരുളിച്ചെയ്തവൻ്റെ മനുഷ്യപ്രത്യക്ഷതാണ്, അവർക്കുവേണ്ടി ക്രൂശിലെ മരണത്തോളം അനുസരണമുള്ള പുത്രനായത്. (യെശ, 49:5; ഫിലി, 2:6-8). പഴയനിയമത്തിലെ യഹോവയുടെ സംയുക്ത നാമങ്ങളും യേശുവെന്ന നാമവും നോക്കുക: യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15), യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14), യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26), യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35), യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24), യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6), യഹോവ-ശുവാ = യഹോവ രക്ഷ (മത്താ, 1:21). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിക്കുമ്പോൾ, ആരാണ് ജഡത്തിൽ വെളിപ്പെടുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

യിസ്രായേലെന്ന സ്ത്രീ: യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32). കന്യക: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2). അമ്മ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും സ്ത്രീ (ഉല്പ, 3:15), കാലസമ്പൂർണ്ണതയിലെ സ്ത്രീയും (മീഖാ, 5:2-4; ഗലാ, 44), സൂര്യനെ അണിഞ്ഞ സ്ത്രീയും (വെളി, 12:1) യിസ്രായേലാണ്. (കാണുക: മൂന്നു സ്ത്രീകൾ

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പ, 12:3) എന്ന അബ്രാഹാമിനോടുള്ള പ്രവചനം യിസ്ഹാക്കിലൂടെയല്ല; യിസ്രായേലിലൂടെയാണ് നിവൃത്തിയായത്. (22:17,18; 26:5; 28:13,14). ദാവീദിനോടുള്ള വാഗ്ദത്തസന്തതിയും യിസ്രായേലാണ്. (യെശ, 55:3. ഒ.നോ: 2ശമൂ, 7:8-16; 1ദിന, 17:7-14; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). യിസ്രായേൽ പഴയനിയമത്തിൽ അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ ദൈവത്തിൻ്റെയും പുത്രനാണ്. (വാഗ്ദത്തസന്തതി (1) വാഗ്ദത്തസന്തതി (2) കാണുക) 

യിസ്രായേലും സഭയും താരതമ്യം:

1. ആട്ടിൻകൂട്ടം (യെഹെ, 34:23 = പ്രവൃ, 20:28)

2. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്നവൻ: (സങ്കീ, 2:9 = വെളി, 2:27; 12:5)

3. തിരഞ്ഞെടുക്കപ്പെട്ടവർ (ആവ, 7:6,= കൊലൊ, 3:12)

4. ദൈവത്തിൻ്റെ ജനം (2ശമൂ, 14:13 = 1പത്രൊ, 2:10)

5. ദൈവത്തിൻ്റെ നിവാസം (ലേവ്യ, 26:11 = എഫെ, 2:22)

6. പന്ത്രണ്ട് ഗോത്രപിതാക്കന്മാർ = പന്ത്രണ്ട് അപ്പൊസ്തലന്മാർ

7. പുരോഹിത രാജത്വം (പുറ, 19:6 = 1പത്രൊ, 2:9)

8. പ്രിയർ (ആവ, 7:7 = കൊലൊ, 3:12)

9. യഹോവ ഭർത്താവ് (ഹോശേ, 2:16, 19; യെശ, 54:5;യിരെ, 3:14 = ക്രിസ്തു ഭർത്താവ്: 2കൊരി, 11:2; എഫെ, 5:22,23, 32)

10. വിശുദ്ധന്മാർ (സംഖ്യാ, 16:3 = റോമ, 1:3)

11. വിശുദ്ധജനം (പുറ, 19:6 = 1പത്രൊ, 3:9)

12. വിളിക്കപ്പെട്ടവർ (യെശ, 43:1 = 1കൊരി, 1:2)

13. സഭ (സങ്കീ, 22:22; 89;5 = 1കൊരി, 10;32)

14. സ്വന്തജനം (ആവ, 7:6 = 1പത്രൊ, 2:9,10)

പുത്രൻ ദൈവത്തിന്നു കീഴ്പ്പെട്ടിരിക്കും: “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:20-28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന പദവി ദൈവത്തിൻ്റെ പുത്രനായ യിസ്രായേലിൻ്റെ പദവിയാണ്. (സങ്കീ, 110:1). ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:31) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ദൈവം തൻ്റെ ക്രിസ്തുവിലൂടെ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവൻ്റെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ കാണുന്നത്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽനിന്നു ജനിച്ചവരും

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോ, 7:28; മത്താ, 11:11). യേശുക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പ്രസ്താവിച്ച വാക്കുകളാണിത്. ഭൂമിയിലെ സകല മനുഷ്യരും സ്ത്രീകളിൽ നിന്ന് ജനിച്ചവരാണ്. ആദ്യമനുഷ്യനായ ആദാമൊഴികെ സകല മനുഷ്യരും ഹവ്വായെന്ന സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവരും, വ്യക്തിപരമായി ഓരോരുത്തരും അമ്മയെന്ന സ്ത്രീയിൽനിന്നും ജനിച്ചവരുമാണ്. 

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല.” സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയ വ്യക്തിയില്ല അഥവാ പ്രവാചകനില്ല എന്നാണ് യേശു പ്രഖ്യാപിക്കുന്നത്. ഈ വൈശിഷ്ട്യം അവന്റെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ളതല്ല; മശീഹായുടെ മുന്നോടി എന്ന നിലയിലുള്ള അവൻ്റെ പദവി അഥവാ ദൗത്യത്തെക്കുറിച്ചാണ്. ആവേശത്തിലും, ബഹുമാനത്തിലും, ഭക്തിയിലും അവനെപ്പോലെ തന്നെ ശ്രേഷ്ഠരായ വ്യക്തികൾ ഉണ്ടായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചവരും അവന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചവരും ഉണ്ടായിരുന്നു. (1പത്രൊ, 1:10,11). എന്നാൽ ആർക്കും രാജാവിന്റെ വരവിനെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. ആ കാര്യത്തിൽ യോഹന്നാൻ അതുല്യനായിരുന്നു. യോഹന്നാൻ സ്നാപകൻ മലാഖി പ്രവചനത്തിന്റെ നിവൃത്തിയാണ്. (3:1). കർത്താവിന് മുൻഗാമിയായി എത്തി ജനത്തെ അവന്റെ വരവിനായി ഒരുക്കുന്ന ദൂതുവാഹകൻ. വരുവാനുള്ള ഏലിയാവും യോഹന്നാനാണെന്ന് യേശു വ്യക്തമാക്കി. (മലാ, 4:5,6; മത്താ, 11:14). മറ്റു പ്രവാചകന്മാർ ക്രിസ്തുവിന്റെ ആഗമനം മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും ക്രിസ്തുവിന്റെ ആഗമനം അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്ന് വിളംബരം ചെയ്യുവാൻ യോഹന്നാനെയാണ് ദൈവം തിരഞ്ഞെടുത്തത്. അവൻ്റെ ശുശ്രൂഷയെപ്പറ്റി ഇങ്ങനെ വിലയിരുത്തുന്നത് തീർച്ചയായും അനുയോജ്യമാണ്: “യോഹന്നാൻ ക്രിസ്തുവിന് വഴി തുറന്നുകൊടുത്തു, പിന്നീട് അവൻ ക്രിസ്തുവിനുവേണ്ടി വഴിമാറിക്കൊടുത്തു.” 

“ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” മത്തായി സുവിശേഷത്തിൽ: “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നാണ് കാണുന്നത്. രാജാവിന്റെ മുന്നോടി ആയിരിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമാണ് രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ കൂട്ടാളിയാകുക എന്നത്. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവന് യോഹന്നാനെക്കാൾ ഭേദപ്പെട്ട ജീവിതരീതി ഉണ്ടായിരിക്കണം എന്നില്ല, എന്നാൽ യോഹന്നാനിലും ഭേദപ്പെട്ട പദവി ഉണ്ടായിരിക്കും. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അഥവാ രാജ്യത്തിലെ ഒരു പൗരൻ അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. കർത്താവിന് വഴിയൊരുക്കുന്ന ദൗത്യത്തിൽ യോഹന്നാൻ ശ്രേഷ്ഠനാണ്; എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ അവന് കഴിഞ്ഞില്ല; അതനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് യോഹന്നാനെക്കാൾ വലിയൻ.

ദൈവത്തിൽനിന്നു ജനിച്ചവർ: സ്ത്രീകളിൽനിന്നു ജനിച്ചവരെക്കാൾ ശ്രേഷ്ഠരാണ് ദൈവത്തിൽ നിന്ന് ജനിച്ചവർ. സ്ത്രീകളിൽനിന്ന് ജനിച്ചവർ ലോകത്തിൻ്റെ അവകാശികളാണ്. അവരിൽ വലിയവനാണ് യോഹന്നാൻ സ്നാപകൻ. എന്നാൽ ദൈവരാജ്യത്തിൻ്റെ അവകാശികൾ പുതുതായി ജനിച്ചവരാണ്. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി സ്ത്രീയിൽനിന്നല്ല; ദൈവവചനത്താൽ വീണ്ടുംജനിച്ചവരാണ്: (യാക്കോ, 1:18; 1പത്രൊ, 1:23). അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13).