രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. (പ്രവൃ, 4:25,26). ഈ സങ്കീർത്തനം ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിത്യാസ്തിക്യത്തെ കുറിക്കുന്നതായി ത്രിത്വം പഠിപ്പിക്കുന്നു. എന്തെന്നാൽ, സങ്കീർത്തനം 2:7 വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി അവർ വിശ്വസിക്കുന്നു. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്ന നിഖ്യാ വിശ്വസപ്രമാണത്തിലെ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രയോഗം സങ്കീർത്തനം 2:7 അടിസ്ഥാനമാക്കിയുള്ളതാണ്. ത്രിത്വത്തിൻ്റെ ആ വാദം ദൈവവചനപ്രകാരം തരിമ്പും നിലനില്ക്കുന്നതല്ലെന്ന് തെളിയിച്ചുകൊണ്ടാകട്ടെ നമ്മുടെ ഈ സങ്കീർത്തനപഠനം. 

ഒന്ന്; രണ്ടാം സങ്കീർത്തനം ക്രിസ്തുവിനെ കുറിച്ചാണെങ്കിലും, യേശുക്രിസ്തുവിനെ കുറിച്ചുള്ളതല്ല. പുതിയനിയമത്തിൽ രണ്ടാം സങ്കീർത്തനത്തിൻ്റെ ചില വാക്യങ്ങൾ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചിരിക്കുന്നതിനാലാണ്, അതിലെ അഭിഷിക്തൻ യേശുക്രിസ്തുവാണെന്ന് അനേകരും ധരിച്ചുവെച്ചിരിക്കുന്നത്. ഈ തെറ്റായ ധാരണമൂലം അനേകം ദുരുപദേശങ്ങളും സഭയ്ക്കകത്ത് കടന്നുകൂടി. അതിൽ പ്രധാനപ്പെട്ടതാണ്: ദൈവത്തിൻ്റെ ബഹുത്വം, ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, മൂന്നാളത്തം, അവതാരം, നിത്യപുത്രൻ, ഐക്യത്തിലൊന്നു, സാരാംശത്തിലൊന്നു, ഇരുപ്രകൃതി അഥവാ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി തുടങ്ങിയവ. യേശുക്രിസ്തുവിനെക്കാൾ മുമ്പെ അനേകം ക്രിസ്തുക്കൾ അഥവാ അഭിഷിക്തന്മാരും പുത്രന്മാരും ദൈവത്തിനുണ്ടെന്നത് ആദ്യം വിശ്വാസികൾ തിരിച്ചറിയണം. പഴയനിയമത്തിലെ പതിനെട്ട് അഭിഷിക്തന്മാരുടെ പേർ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. പുതിയനിയമത്തിൽ യേശുവിനെ കൂടാതെ പഴയനിയമത്തിലെ രണ്ട് അഭിഷിക്തന്മാരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. (കാണുക: ദൈവത്തിൻ്റെ ക്രിസ്തു)

ദൈവത്തിനു അനേകം മക്കളുണ്ടെന്നു ബൈബിൾ പറയുന്നു: ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണ് യേശുക്രിസ്തു എന്നാണ് അനേകരും മനസ്സിലാക്കുന്നത്. ക്രിസ്തുവിനു മുമ്പും പിമ്പും അനേകം പുത്രന്മാർ ദൈവത്തിനുണ്ടെന്ന വസ്തുത അനേകരും അറിയാതിരിക്കുകയും ചുരക്കം ചിലർ അറിഞ്ഞിട്ടും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു: ദൈവത്തിൻ്റെ ആദ്യപുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; 38:6). രണ്ടാമത്തെ പുത്രൻ ആദാം. (ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ ശേത്തിൻ്റെ സന്തതികളാണ്. (ഉല്പ, 6:2,4). നാലാമത്തെ പുത്രൻ യിസ്രായേൽ. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ എഫ്രയീം. (യിരെ, 31:9). ആറാമത്തെ പുത്രൻ ക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ. (ലൂക്കൊ, 1:32,35). ഏഴാമത് പുത്രീപത്രന്മാരാണുള്ളത്: ക്രിസ്തുവിശ്വസികൾ. (1യോഹ, 3:1,2). യേശുക്രിസ്തു അനേകരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്: 1. ദൈവപുത്രൻ (മത്താ, 3:17). 2. മനുഷ്യപുത്രൻ (മത്താ, 8:20). 3. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16). 4. ദാവീദിന്റെ പുത്രൻ (മത്താ, 1:1). 5. മറിയയുടെ പുത്രൻ (മത്താ, 1:21). 6. യോസേഫിൻ്റെ പുത്രൻ (മത്താ, 1:25). 7. സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). ദൈവത്തിന് അനേകം പുത്രന്മാരുണ്ടായിരിക്കുകയും, യേശു അനേകരുടെ പുത്രനാണെന്ന് പറയുകയും ചെയ്തിരിക്കുമ്പോൾ, യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് എങ്ങനെ പറയും? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനോ?]

രണ്ടാം സങ്കീർത്തനത്തിലെ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പ്രവചനങ്ങളുടെയും ഉടയവൻ യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും; ദാവിദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. അക്ഷരാർത്ഥത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും നിത്യപുത്രനും. യിസ്രായേലെന്ന ദൈവസന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ വന്ന അവൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു” എന്ന ക്രിസ്തുവിൻ്റെ വാക്കുകളോർക്കുക. (മത്താ, 5:17). (കാണുക: യിസ്രായേലിന്റെ പദവികൾ, ദൈവപുത്രൻ) 

രണ്ട്: ദൈവം ജനിപ്പിച്ച പുത്രനാണ് യേശുവെന്ന് വിശ്വസിക്കുകയും, ദൈവത്തിൽനിന്നു ജനിച്ചവൻ ദൈവവും ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയുമാണെന്നും പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെവൻ എങ്ങനെ ദൈവമാകും; ദൈവത്തോടു സമനാകും? എന്നൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നു പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം. രണ്ടാം സങ്കീർത്തനത്തിൽ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ജനനത്തിനുമുമ്പെ പേർവിളിക്കുകയും ദൈവം സൃഷ്ടിക്കുകയും ചെയ്ത പുത്രനാണ് യിസ്രായേൽ. (യെശ, 49:1-3). സൃഷ്ടിയെ കുറിക്കുന്ന ബാറാ (bara) എന്നും (ഉല്പ, 1:1), യറ്റ്സാർ (yatsar) എന്നും രണ്ടു പദങ്ങളുണ്ട്. (ഉല്പ, 2:7). ആ രണ്ടു പദംകൊണ്ടും ദൈവം യിസ്രായേലിനെ സൃഷ്ടിച്ചതായി പറഞ്ഞിട്ടുണ്ട്: “ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും (bara), യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ (yatsar) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.” (യെശ, 43:1). “എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (bara) നിർമ്മിച്ചു ഉണ്ടാക്കിയും (yatsar) ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.” (യെശ, 43:7. ഒ.നോ: യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). സങ്കീർത്തനം 2:7-ൽ ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന യലാട് (yalad) എന്ന പദംകൊണ്ടാണ് 1948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രരൂപീകരണത്തെ കുറിച്ചുള്ള പ്രവചനവും നിവൃത്തിയായത്: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? (yalad) സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). അതിനാൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ് പുത്രനെന്ന് വ്യക്തമാണല്ലോ!

മൂന്ന്; രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണ്. അഥവാ, ഭൂതകാലത്ത് നിവൃത്തിയായ ഒരു ചരിത്രമല്ല; ഭാവിയിൽ നിവൃത്തിയാകേണ്ട ഒരു പ്രവചനമാണ്. സങ്കീർത്തനം 2:7 യേശുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെയെന്നല്ല; ജഡത്തിലുള്ള ജനനത്തെപ്പോലും സൂചിപ്പിക്കുന്നില്ല. (സർവ്വലോകങ്ങൾക്കു മുമ്പെ യേശുക്രിസ്തു പിതാവിൽനിന്നു ജനിച്ചു എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്) യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ കന്യകാ ജനനത്തോടുള്ള ബന്ധത്തിൽ യെശയ്യാപ്രവചനമാണ് ക്രിസ്തുവിൽ നിവൃത്തിയായത്. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:22; യെശ, 7:14).

നാല്; പ്രവചനങ്ങൾ നിവൃത്തിയാകുന്ന രീതി: പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി അഥവാ അക്ഷരാർത്ഥത്തിലുള്ള നിവൃത്തിയുമുണ്ട്. യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായും പൂർണ്ണമായും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും; യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായി സഭയോടുള്ള ബന്ധത്തിലും, ആത്മീയമായി ക്രിസ്തുവിലും, പൂർണ്ണമായി യിസ്രായേലിനോടുള്ള ബന്ധത്തിലും നിവൃത്തിയാകുന്നതായി കാണാം. ഉദാഹരണത്തിന്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.” (ഇയ്യോ, 19:25). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ക്രിസ്തുവിന്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായ നിവൃത്തിവന്നു: (യോഹ, 1:14; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന്മാർക്ക് രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുകയും ഇയ്യോബ് ദേഹസഹിതനായി യേശുവിനെ കാണുകയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (വെളി, 1:7; സെഖ, 14:4: പ്രവൃ, 1:6; സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). അടുത്തത്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ഈ പ്രവചനം 1948-ലെ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു (യെശ, 66:8); അന്ത്യകാലത്ത് യെഹൂദന് ദൈവരാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (ആവ, 30:3; യെശ, 11:11,12; യിരെ, 29:14; യെഹെ, 38:8). വേറൊരണ്ണം; “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഇത് ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 2:35,36). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 8:6; 1കൊരി, 15:24-28; എബ്രാ, 2:8). (പ്രവചനങ്ങളെക്കുറിച്ച് കൂടുതലറിയാൻ കാണുക: പ്രവചനങ്ങൾ)

യേശുക്രിസ്തുവിൽ നിവൃത്തിയായതും, നിവൃത്തിയായി കൊണ്ടിരിക്കുന്നതുമായ പഴയനിയമത്തിലെ എല്ലാ പ്രവചനങ്ങളും അക്ഷരാർത്ഥത്തിൽ യേശുവിനെക്കുറിച്ചുള്ളതാണെന്ന് ആരും വിചാരിക്കരുത്; ആത്മീയമായി പലതും ക്രിസ്തുവിൽ നിവൃത്തിയാകുന്നു എന്നുമാത്രം. ക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം.” (ലൂക്കോ, 24:44. യോഹ, 5:46). യേശുവിൻ്റെ ഈ വാക്കുകൾക്ക് രണ്ടർത്ഥമുണ്ട്. 1. വരുവാനുള്ളവൻ അഥവാ ക്രിസ്തുവിനെക്കുറിച്ച് നേരിട്ടുള്ള പ്രവചനങ്ങൾ: പ്രഥമസുവിശേഷത്തിലെ സ്ത്രീയുടെ സന്തതി ഉൾപ്പെടെ (ഉല്പ, 3:15), യഹോവയിലൂടെ അഥവാ യഹോവയുടെ പ്രത്യക്ഷതയായ ഭാവിമശീഹയിലൂടെ നിവൃത്തിയാകേണ്ട നേരിട്ടുള്ള പ്രവചനങ്ങൾ. ഉദാഹരണം: (ഉല്പ, 3:15=ഗലാ, 4:4; ആവ, 33:26=വെളി, 1:7; ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:30,31=യോഹ, 19:30; യെശ, 25:8=എബ്രാ, 2:14,15; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 35:4-6=ലൂക്കൊ, 1:68; യെശ, 40:3=മത്താ, 3:3; യെശ, 45:22=പ്രവൃ, 4:12; യെശ,45:23=ഫിലി, 2:10; യെശ, 54:5=എഫെ, 5:31,32; യെശ, 64:14-16=2തെസ്സ, 1:6,7; യിരെ, 4:11=വെളി, 1:7; യിരെ, 31:31=ലൂക്കൊ, 22:20; ഹോശേ, 1:7=മത്താ, 1:21; ഹോശേ, 2:16=2കൊരി, 11:2; യോവേ, 2:32=പ്രവൃ, 2:21; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർക്കൊ, 11:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:9,10; സെഖ,12:10=യോഹ, 19:32,37; സെഖ, 14:13=വെളി, 19:11; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31; മലാ, 4:5=ലൂക്കൊ, 1:17). (കാണുക: യഹോവ/യേശുക്രിസ്തു

2. യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയാകുന്നത്: പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന വാഗ്ദത്തങ്ങളും പ്രവചനങ്ങളും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനുമായ യിസ്രായേലിനോട് ബന്ധപ്പെട്ടതാണ്. അതിൻ്റെ പുതിയനിയമത്തിലെ പ്രഥമവും പ്രധാനവുമായ തെളിവാണ്; യേശുവിൻ്റെ ജനനത്തോടു ബന്ധപ്പെട്ട യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തി: “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും.” (7:14; മത്താ, 1:21). ഇത് അക്ഷരാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമല്ല; യെഹൂദാ രാജാവായ ആഹാസിന് ദൈവം കൊടുത്ത അടയാളമാണ്. ഈ പ്രവചനത്തിൻ്റെ കാലത്ത്, അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു യെഹൂദാരാജ്യത്തെ നിരോധിച്ചിരുന്നു. എന്നാൽ, കർത്താവിലാശ്രയിച്ച് ഉറപ്പോടെ ഇരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും യെശയ്യാപ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് അക്കാര്യത്തിൽ വിശ്വാസം വരേണ്ടതിന് താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവത് നിരസിച്ചു. അവിശ്വാസത്തിന് ആഹാസിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻതന്നെ രാജാവിന് നല്കിയ അടയാളമാണ് ഇമ്മാനൂവേൽ. (യെശ, 7:1-14). എന്നാൽ ആഹാസ് രാജാവ്, ഇമ്മാനുവേലിൻ്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ തൻ്റെ ദൂതന്മാരെ അയച്ചിട്ട് സഹായം അഭ്യർത്ഥിച്ചു. പകരം യഹോവയുടെ ആലയത്തിലും രാജധാനിയിലുമുള്ള വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയക്കുകയും ചെയ്തു. (2രാജാ, 16:5-8). ദൈവത്താൽ അയക്കപ്പെട്ട പ്രവാചകൻ്റെ വാക്കുകൾ വിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ, ഇമ്മാനുവേലിൻ്റെ അടയാളം ആഹാസിന് നിറവേറുമായിരുന്നു. രാജാവ് ദൈവത്തെ അവിശ്വസിച്ചതിനാൽ ആഹാസിനെ സംബന്ധിച്ച് പ്രവചനം അപ്രസക്തമായി; പ്രവചനത്തിലൂടെയുള്ള രക്ഷ കണ്ടെത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനം വെറുതെയായില്ല; അത് ദൈവത്തിൻ്റെ ഇഷ്ടം സാധിപ്പിച്ചു. (യെശ, 55:11). ലോകരക്ഷിതാവായ ക്രിസ്തുവിൽ പ്രവചനം നിവൃത്തിയാകുകയും, യെഹൂദാശേഷിപ്പും വിശ്വസിക്കുന്ന ഏവരും ഇമ്മാനൂവേലിലൂടെ രക്ഷ കണ്ടെത്തുകയും ചെയ്യുന്നു. (മത്താ, 1:21; യോഹ, 19:30: യോഹ, 1:12). ഇതുപോലെയാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള പ്രവചനങ്ങൾ ദൈവസഭയിലൂടെയും യേശുക്രിസ്തുവിലൂടെയും അംശമായും ആത്മീയമായും നിവൃത്തിയാകുന്നത്. (കാണുക: പ്രവചനങ്ങൾ)

ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിപ്പാൻ അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപപ്രകൃതി നിമിത്തം ന്യായപ്രമാണത്തിൻ്റെ നീതി സ്വായത്തമാക്കാൻ അവർക്ക് കഴിയാഞ്ഞതിനാലാണ് (റോമ, 8:3), യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും, ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലിൻ്റെ വാഗദത്തങ്ങളും പ്രവചനങ്ങളുമാണ് തൻ്റെ സ്വന്തജനത്തെ രക്ഷിക്കാൻ മനുഷ്യനായി വന്ന യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത്. അതിനാൽ, പുതിയനിയമത്തിലെ പഴയനിയമ ഉദ്ധരണികൾ കണ്ടിട്ട്, പഴയനിയമത്തിലും അത് യേശുക്രിസ്തുവിനെ കുറിക്കുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

സങ്കീർത്തനവ്യാഖ്യാനം

ഈ സങ്കീർത്തനത്തിൽ നാലുപേരാണുള്ളത്: 1. യഹോവ. 2. അഭിഷിക്തനും രാജാവുമായ പുത്രൻ. 3. ജാതികൾ/വംശങ്ങൾ അഥവാ ഭൂമിയിലെ രാജാക്കന്മാർ അല്ലെങ്കിൽ അധിപതികൾ. 4. സങ്കീർത്തന കർത്താവായ ദാവീദ്. ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ നാലുപേരുമുണ്ട്.

വാക്യം 1: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?”

യഹോവ ജാതികളുടെ ദുഷ്ടവിചാരങ്ങളെ വിഫഫലമാക്കുന്നവനാണ്: “യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.” (സങ്കീ, 33:10; 83:2). ഒന്നാം വാക്യത്തിലെ ജാതികളുടെ വ്യർത്ഥത എന്താണെന്ന് രണ്ടാം വാക്യത്തിലുണ്ട്: യഹോവയ്ക്കും അവൻ്റെ അഭിഷിക്തനുമെതിരെ ഭൂമിയിലെ രാജാക്കൻമാർ അഥവാ ജാതീയ രാജാക്കന്മാർ നടത്തുന്ന ഗൂഢാലോചനയെ ആണ് വ്യർത്ഥമായ നിരൂപണം അഥവാ വിചാരമെന്ന് പറഞ്ഞിരിക്കുന്നത്.

വാക്യം 2: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:”

യഹോവയ്ക്കും അവൻ്റെ അഭിഷിക്തനും വിരോധമായിട്ടാണ് ഭൂമിയിലെ രാജാക്കന്മാർക്ക് വിഷയം. “യഹോവയും അവൻ്റെ അഭിക്ഷനും” എന്നിങ്ങനെ പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, അഭിഷിക്തൻ താനല്ലെന്ന് ദാവീദ് തുടക്കത്തിലേ വ്യക്തമാക്കുന്നു. യഹോവയും യേശുവും രണ്ടു വ്യക്തികളാണെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും,  ഒരാളുതന്നെയെന്ന് വിശ്വസിക്കുന്ന വൺനെസ്സുകാരും ‘അഭിഷിക്തൻ’ യേശുക്രിസ്തുവാണെന്ന് വിശ്വസിക്കുന്നു. ട്രിനിറ്റിക്കാരോട്: സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തിൻ്റെയും അവൻ്റെ വലത്തുഭാഗത്തു മറ്റൊരു വ്യക്തിയായി ഇരിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന ദൈവംതന്നെയായ അഭിഷിക്തനോടും ഭൂമിയിലെ രാജാക്കന്മാർ എന്ത് ഗൂഢാലോചന നടത്താനാണ്? ദൈവത്തിനെതിരെ പാപം ചെയ്യാൻ കഴിയുമെന്നല്ലാതെ, ദൈവത്തനെതിരെ ഗൂഢാലോചന നടത്തി അവനെ എന്തെങ്കിലും ചെയ്തുകളയാമെന്നോ, തോല്പിക്കാമെന്നോ ഏതെങ്കിലും ജാതികൾ വിചാരിക്കുമോ? അപ്പോൾ, ട്രിനിറ്റിയുടെ ദൈവപുത്രനല്ല ഈ സങ്കീർത്തനത്തിലെ അഭിഷിക്തൻ. വൺനെസ്സുകാരാട്: യഹോവയും അഭിഷിക്തനെയും ചേർത്ത് മൂന്നാം വാക്യത്തിൽ രണ്ടുപ്രാവശ്യം ‘അവർ’ (hem – הֵם – their) എന്ന ബഹുവചനം പറയുന്നുണ്ട്. ഇതൊരു പുല്ലിംഗ ബഹുവചനമാണ്. കൂടാതെ, 2,6,7,8,9,12 വാക്യങ്ങളിൽ യഹോവയും അഭിഷിക്തനും അഥവാ രാജാവ് അല്ലെങ്കിൽ പുത്രൻ എന്നിങ്ങനെ വേർതിരിച്ച് രണ്ടുപേരായി പറയുന്നുണ്ട്. യഹോവയും യേശുവും ഒരാളായിരിക്കേ, ഇവിടുത്തെ രണ്ടുപേരെ എങ്ങനെ ഒരാളാക്കും? 

ഇതിനെക്കുറിച്ച് ബൈബിൾ എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് പലരും പറയാറുണ്ട്. പക്ഷെ, പറയുന്നതല്ലാതെ ആരുമങ്ങനെ ചെയ്തുകാണുന്നില്ല. ബൈബിളിനെ ആരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; പരിശുദ്ധാത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചുവെച്ചിട്ടുണ്ട്; അത് അന്വേഷിച്ച് കണ്ടെത്തുകയെന്നതാണ് ദൈവമക്കളുടെ പണി. നമുക്ക് പരിശോധിക്കാം:

യഹോവയും അഭിഷിക്തനും: ആരാണിവിടുത്തെ അഭിഷിക്തൻ? സങ്കീർത്തനത്തിലെ മറ്റൊരു വാക്യം: “ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” (സങ്കീ, 83:1-4. ഒ.നോ: സങ്കീ, 46:1-7; 48:4-6; 74:18-20; 110:5). സ്വാഭാവികമായി സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തോട് കലഹിക്കാനോ പകെയ്ക്കാനോ മനഷ്യർക്കാർക്കും കഴിയില്ല. എന്നാൽ സങ്കീർത്തനം 83:2-ൽ ഭക്തൻ ദൈവത്തോട് പറയുകയാണ്: “ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.” എങ്ങനെയാണ് ഭൂമിയിലുള്ള ജാതികൾ ദൈവത്തോട് കലഹിക്കുന്നതും അവൻ്റെ ശത്രുവാകുന്നതും എന്നതിൻ്റെ കാരണമാണ് 83-ൻ്റെ മൂന്നും നാലും വാക്യങ്ങളിൽ പറയുന്നത്: “അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.” ആരാണീ നിൻ്റെ ജനം? അടുത്തവാക്യം: “വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” ആർക്ക് വിരോധമായാണ് ജാതികൾ കൂടിവരുന്നതെന്ന് വ്യക്തമായി വചനത്തിൽ പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3). യിസ്രായേലെന്ന അഭിഷിക്തനെതിരെയാണ് സകല ജാതികളും കൂടിവരുന്നതെന്ന് വ്യക്തമായല്ലോ? നമ്മൾ മുകളിൽ ചിന്തിച്ച രണ്ട് കാര്യങ്ങൾക്കുള്ള ഉത്തരം ഇവിടെ കിട്ടി: രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനാരാണ്: യിസ്രായേൽ. ഭൂമിയിലെ ജാതികൾ ദൈവത്തിൻ്റെ ശത്രുക്കളാകുന്നത് എങ്ങനെയാണ്: ഭൂമിയുലുള്ള തൻ്റെ ജനത്തിൻ്റെ അഥവാ അഭിഷിക്തൻ്റെ ശത്രുക്കളാണ് ദൈവത്തിൻ്റെ ശത്രുക്കൾ. സകല ജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്താണ് യിസ്രായേൽ ജനം. (പുറ, 19:5). അവരെ തൊടുന്നവരെല്ലാം ദൈവത്തിൻ്റെ ശത്രുകളാണ്.

സങ്കീർത്തനം 18-ലെയും വിഷയം ഇതാണ്: “ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (18.43. ഒ.നോ: 18:39-45). യിസ്രായേൽ പറയുന്ന കാര്യമാണ് അവിടെ പറയുന്നത്: ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു. സങ്കീർത്തനം 21: “അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.” (21:11. ഒ.നോ: 21:9-13; 129:1-8). “ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.” (യെശ, 8:9,10). യിസ്രായേലിനെതിരെയാണ് ജാതികൾ കലഹിക്കുന്നത്. ഭാവിയിൽ ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലിനോട് എതിർക്കുന്ന സകലരും തകർന്നുപോകുമെന്ന് ബൈബിളിൽ ഉടനീളം കാണാൻ കഴിയും.

അഭിഷിക്തനായ യിസ്രായേൽ: ചില വ്യക്തിഗത സങ്കീർത്തനങ്ങൾ ഒഴികെ, എല്ലാ അദ്ധ്യായങ്ങളിലെയും കേന്ദ്രകഥാപാത്രം യഹോവയും യിസ്രായേലുമാണ്. സങ്കീർത്തനങ്ങളിലെ രാജാവ് യിസ്രായേലാണ്. “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (സങ്കീ, 20:6). “യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.” (സങ്കീ, 20:9). ദൈവത്തിൻ്റെ ഭൂമിയിലെ സവിശേഷമായ സമ്പത്താണ് (peculiar treasure) തൻ്റെ പുത്രനും ആദ്യജാതനും പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ ജനം. യിസ്രായേൽ തന്നെയാണ് ദൈവത്തിൻ്റെ അഭിഷിക്തനും. യിസ്രായേലിനെ അഭിഷിക്തനെന്നു വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13). “യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.” (1ശമൂ, 2:10). “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.” (സങ്കീ, 20:6,7). ഇതിൻ്റെ ആറാം വാക്യത്തിൽ ‘അഭിഷിക്തൻ‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അടുത്തവാക്യത്തിൽ ‘ഞങ്ങൾ, ഞങ്ങളുടെ‘ എന്നിങ്ങനെ ബഹുവചനത്തിൽ പറയുന്നത് നോക്കുക. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ദാവീദ് ദൈവത്തിൻ്റെ അഭിഷിക്തനാണ്. ദാവീദിനെപ്രതി യിസ്രായേലെന്ന അഭിഷിക്തനെ തള്ളരുതെന്നാണ്. 132:17-ാം വാക്യം: “അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.” ദാവീദിൻ്റെ കൊമ്പ് ഭാവിമശീഹയാണ്. (ലൂക്കൊ, 1:71). എന്നാൽ ആ കൊമ്പാകുന്ന ദീപം ദാവീദിനു മാത്രമുള്ളതല്ല; യിസ്രായേലെന്ന അഭിഷിക്തനു വേണ്ടിയുള്ളതാണ്. 132-ാം സങ്കീർത്തനത്തിൻ്റെ കർത്താവ് ദാവീദാണ്. അവനോടുള്ള ഉടമ്പടി അഥവാ വാഗ്ദത്തമാണ് സങ്കീർത്തനം. 132:15,16 വാക്യങ്ങളിൽ അഭിഷിക്തനെ ‘അവൾ‘ എന്നു പറഞ്ഞിരിക്കുന്നതും കാണാം. വേറൊരു പരിഭാഷ കാണുക: “അവള്‍ക്കു വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്‍കും; ഞാൻ അവളുടെ ദരിദ്രരെ ആഹാരം നല്‍കി സംതൃപ്തരാക്കും. അവളുടെ പുരോഹിതന്‍മാരെ ഞാൻ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കും.” (പി.ഒ.സി. ഒ.നോ: ഇംഗ്ലീഷ് പരിഭാഷകൾ). അത് ദാവീദും ശലോമോനും യേശുക്രിസ്തുവും അല്ല; യിസ്രായേലാണ്. യിസ്രായേലിനെ സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്ന അനേകം ഭാഗങ്ങളുണ്ട്.

രണ്ടാം സങ്കീർത്തനം 1,2 വാക്യങ്ങൾ അപ്പൊസ്തലപ്രവൃത്തികൾ നാലാം അദ്ധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. അവിടെ ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവിനെ ജാതികളും യിസ്രായേൽ ജനവും ചേർന്ന് ക്രൂശിച്ചിട്ട്, ദൈവം അവനെ ഉയിർപ്പിക്കുകയും, അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നത് കണ്ടിട്ട്, യെഹൂദാ പ്രമാണിമാർ: യേശുവിൻ്റെ നാമത്തിൽ അശ്ശേഷം സംസാരിക്കുതെന്ന് തർജ്ജനം ചെയ്ത് വിട്ടയക്കുമ്പോൾ, അവൻ്റെ അപ്പൊസ്തലന്മാർ ദൈവത്തിൻ്റെ ഒന്നാമത്തെ അഭിഷിക്തനായ യിസ്രായേലിനെതിരെ ഭാവിയിൽ നടക്കാനുള്ള ജാതികളുടെ പടയൊരുക്കം യേശുവിൽ നിവൃത്തിയായതായി പറയുന്നു: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃ, 4:25,26). അവിടെ, രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തൻ യേശുവാണെന്ന് പറയുകയല്ല ചെയ്യുന്നത്; പ്രത്യുത, ദൈവത്തിൻ്റെ മറ്റൊരു അഭിഷിക്തനെകുറിച്ച് ദാവീദ് പരിശുദ്ധാത്മാവിൽ അരുളിച്ചെയ്തിരിക്കുന്ന കാര്യങ്ങൾ യേശുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായി എന്നാണ് പറയുന്നത്. ഇത് പ്രവചനത്തിൻ്റെ ആത്മീയനിവൃത്തിയാണ്. അടുത്തവാക്യം: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്തുകൊണ്ടാണ് യേശുക്രിസ്തുവിൽ നിറവേറുന്നതെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ഒന്നുകൂടി പറയാം: ജഡത്താലുള്ള ബലഹീനത നിമിത്തം (റോമ, 8:3) അഥവാ യിസ്രായേലിൻ്റെ പാപംനിമിത്തം, ദൈവം അവർക്ക് കൊടുത്തിരുന്ന പദവികളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ്, യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാൻ യേശു എന്ന നാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്തമനുഷ്യനായി (പ്രവൃ, 10:38) ഭൂമിയിൽ പ്രത്യക്ഷനായത്. (1തിമൊ, 3:16). യേശുവിലൂടെയാണ് യിസ്രായേലിന്റെ പദവികളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നത്. എങ്കിലും, രണ്ടാം സങ്കീർത്തിനത്തിൻ്റെ പൂർണ്ണനിവൃത്തി ഇനിയും വരാനിരിക്കുന്നതേയുള്ളു; ദൈവം സകല ശത്രുക്കളെയും അവരുടെ കാൽക്കീഴിൽ ആക്കി അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി ക്കൊടുക്കുമ്പോഴാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. (പ്രവൃ, 1:6,7; 1കൊരി, 15:25-28). 

ഒരു പ്രവചനംതന്നെ അംശമായും ആത്മീയമായും പൂർണ്ണമായും നിവൃത്തിക്കുന്നതായി മുകളിൽ ചിന്തിച്ചതാണ്. അതുപോലൊരണ്ണമാണ് മേല്പറഞ്ഞ സങ്കീർത്തനം 2:1,2-ലെ പ്രവചനം. ഇത് യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ആത്മീയമായി നിവൃത്തിയായി (പ്രവൃ, 4:25,26); ഇനി യിസ്രായേലിനോടുള്ള ബന്ധത്തിൽ മഹോപദ്രവത്തിന്നു മുമ്പ് പൂർണ്ണനിവൃത്തിവരും: (സെഖ, 12:3). അടുത്തത്; “നീ എൻ്റെ പുത്രൻ ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഇതും ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഒരിക്കൽ ആത്മീയമായി നിവൃത്തിച്ചു: (പ്രവൃ, 13:37). വീണ്ടും 1948 മെയ് 14-ാം തീയതി യിസ്രായേൽ രാജ്യസ്ഥാപനത്തിൽ അഥവാ അവരുടെ ജനനത്തിൽ അശമായി നിവൃത്തിയായി: (യെശ, 66:7,8), ഇനിയും പഴയനിയമ ഭക്തന്മാരുടെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയാകാനിരിക്കുന്നു: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). വേറൊരൊണ്ണം: “നോവു കിട്ടും മുമ്പെ അവൾ പ്രസവിച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:7,8). ഇത് 1,948-ൽ യിസ്രായേലിൻ്റെ ജനനത്തിൽ അശമായി നിറവേറിയതാണ്. വീണ്ടും പുനരുത്ഥാനത്തിൽ പൂർണ്ണമായി നിറവേറും: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). മറ്റൊന്ന്: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.” (മലാ, 4:5). ഈ പ്രവചനം യോഹന്നാൻ സ്നാപകനിലൂടെ നിറവേറിയതായി യേശുക്രിസ്തു പറഞ്ഞു. (മത്താ, 11:14). എന്നാൽ ഇപ്പോൾ യഹോവയുടെ പ്രസാദവർഷം അഥവാ കൃപായുഗമാണ്; വലുതും ഭയങ്കരവുമായ നാൾ അഥവാ യഹോവയുടെ കോപദിവസം ഇനിയും വരാനിരിക്കുന്നതേയുള്ളു. (യെശ, 61:2; ലൂക്കൊ, 4:19). മത്തായി 17:11-ഉം എബ്രായർ 9:27-ഉം വെളിപ്പാട് 11:3-12-ഉം ചേർത്ത് പഠിച്ചാൽ മഹോപദ്രവകാലത്തിനു മുമ്പ് വരുവാനുള്ള രണ്ട് സാക്ഷികളിൽ ഒരാൾ ഏലീയാവാണെന്ന് മനസ്സിലാക്കാം.

രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണെന്ന് മുകളിൽ പറഞ്ഞതാണ്. ഭാവിയിൽ നടക്കേണ്ട സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ബൈബിൾ പ്രവചനങ്ങളെയും ഭാവിസംഭവങ്ങളെയും കുറിച്ച് പഠിക്കുന്നവർക്കും, സമകാലിക സംഭവങ്ങൾ ബൈബിളിൻ്റെ വെളിച്ചത്തിൽ വിലയിരുത്തുന്നവർക്കും; യഹോവയുടെ അഭിഷിക്തനാരാണെന്നും, അഭിഷിക്തനെതിരെ വ്യർത്ഥമായ പടയൊരുക്കം നടത്തുന്ന ജാതീയ രാജാക്കന്മാർ ആരാണെന്നും വാക്കും ഭാഷണവും കൂടാതെ മനസ്സിലാകുന്നതാണ്. 

യെഹെസ്ക്കേൽ പ്രവചനം 38,99 അദ്ധ്യായങ്ങളിൽ റഷ്യൻ ആക്രമണം പ്രവചിച്ചിട്ടുണ്ട്. ഊഹിക്കാവുന്നിടത്തോളം ക്രിസ്തുവിന്റെ പുനരാഗമനത്തിന് മുമ്പായിരിക്കും യുദ്ധം സംഭവിക്കുക. മഹാപീഡനത്തിന്റെ ഏഴുവർഷത്തിൽ ആദ്യത്തെ പകുതി പ്രായേണ സമാധാനപരമായിരിക്കും. എതിർക്രിസ്തുവുമായി യിസ്രായേൽ ചെയ്ത ഉടമ്പടിയാണ് കാരണം. യിസ്രായേൽ സമാധാനമായി വർത്തിക്കുന്ന ഇക്കാലത്ത് മധ്യപൂർവ്വദേശത്തു അധീശത്വം സ്ഥാപിക്കുവാനായി റഷ്യ യിസ്രായേലിനെ ആക്രമിക്കും. ഈ സൈനികാക്രമണം നയിക്കുന്നത് ഗോഗ് ആണ്. ഗോഗിന്റെ ദേശത്തെ മാഗോഗ് ദേശം എന്നു വിളിക്കുന്നു. യെഹെസ്ക്കേൽ 18:2-ലെ രോശ് റഷ്യയാണ്. മേശക്ക് മോസ്കോയും  തൂബൽ തൊബോൾസ്ക്കും ആയി കരുതപ്പെടുന്നു. അഞ്ചു രാജ്യങ്ങളുടെ സൈന്യങ്ങൾക്കൂടി റഷ്യൻ സൈന്യത്തിനു സഹായകമായി ഉണ്ട്. പാർസികൾ (ആധുനിക ഇറാൻ), കൂശ്യർ, പൂത്യർ, ഗോമർ തോഗർമ്മാഗൃഹം. (യെഹെ, 38:5,6). ഈ സൈന്യങ്ങൾ യിസ്രായേലിനെ വടക്കു നിന്നാക്രമിക്കും. ആക്രമണകാരികളുടെ സൈന്യം പരിപൂർണ്ണമായി നശിക്കും. ദൈവക്രോധം ജ്വലിക്കുന്നതിന്റെ ഫലമായി യിസ്രായേലിൽ വലിയ ഭൂകമ്പമുണ്ടാകും. മത്സ്യവും പറവയും ഇഴജാതിയും സകല മനുഷ്യരും ദൈവസന്നിധിയിൽ വിറയ്ക്കും. മലകൾ ഇടിഞ്ഞു പോകും. (38-18-20). ഈ യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ആയുധമെടുത്ത് യിസ്രായേല്യർ ഏഴു വർഷം തീ കത്തിക്കും. (39-9-10). ശവസംസ്കാരത്തിന് ഏഴുമാസം വേണ്ടിവരും. (39:14). റഷ്യ ഒരു സൈനിക ശക്തിയായി വളർന്നതിൻ്റെയും, യിസ്രായേലിനെതിരെയുള്ള പടയൊരുക്കത്തിൻ്റെയും മുന്നോടിയായും റഷ്യ-ഉക്രൈൻ യൂദ്ധത്തെ മനസ്സിലാക്കാവുന്നതാണ്.

വാക്യം 3: “നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.”

ഈ വാക്യം രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണ്. “നാം” ജാതീയ രാജാക്കന്മാരാണിത് പറയുന്നത്. “അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” അവരുടെ എന്ന് രണ്ടുപ്രാവശ്യം ജാതികൾ പറയുന്നത് ആരെക്കുറിച്ചാണ്? യഹോവയെയും അഭിഷിക്തനെയും കുറിച്ചാണ്. 2,6,7,8,9,12 വാക്യങ്ങളിലും യഹോവയും അഭിഷിക്തനും രണ്ടുപേരാണെന്ന് കാണാം. യേശുക്രിസ്തുവാണ് അഭിഷിക്തനെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും പറഞ്ഞാട്ടെ; യഹോവയും അവൻ്റെ അഭിഷിക്തനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശുവും ജാതികളെ ബന്ധിച്ചു വെച്ചിരിക്കയാണോ? അവരുടെ മേലുള്ള ബന്ധനമെന്താണ്? ഒന്നുമില്ല. ദൈവത്തിൻ്റെ കെട്ടുകളെ പൊട്ടിക്കാൻ, ദൈവമൊരു ജാതിയെയും ബന്ധിച്ചുവെച്ചിട്ടില്ല. പിന്നെ, പൊട്ടിച്ചെറിയുക എന്ന് പറഞ്ഞിരിക്കുന്ന ബന്ധനമേതാണ്? ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലാണ് സകല ജാതികൾക്കും ഇന്ന് ബന്ധനമായി മാറിയിരിക്കുന്നത്. ബൈബിൾ ഭാഷയിൽ സകല ജാതികൾക്കും ഭാരമുള്ള കല്ലാണ് യിസ്രായേൽ. “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3. ഒ.നോ: സങ്കീ, 109:20; 119:23). സങ്കീർത്തനങ്ങൾ 2:2-ൽ എന്താണ് പറഞ്ഞത്: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കും.” സെഖര്യാവ് 12:3-ൽ പറയുന്നു: “ഭൂമിയിലെ സകലജാതികളും യിസ്രായേലിന്നു വിരോധമായി കൂടിവരും.” ആരാണ് ദൈവത്തിൻ്റെ അഭിഷിക്തൻ? യേശുക്രിസ്തുവോ, യിസ്രായേലോ? എന്തിനാണ് ജാതികൾ കൂടിവരുന്നത്? തങ്ങളുടെ മേലുള്ള കെട്ടുകളെ പൊട്ടിക്കാൻ അഥവാ യിസ്രായേലെന്ന ഭാരമുള്ള കല്ല് ഇറക്കിവെക്കാൻ. എന്നിട്ട് ജാതികളുടെ ബന്ധനമഴിയുമോ? ഇല്ല. ദൈവത്തിൻ്റെ അഭിഷിക്തനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും. ആരാണ് ജാതികളെ മുറിവേല്പിക്കുന്നത്? തൻ്റെ അഭിഷിക്തനെതിരെ വരുന്നവരെ ദൈവമാണ് നേരിടുന്നത്. ഇതാണ് റഷ്യൻ യുദ്ധത്തിൽ സംഭവിക്കുന്നത്. (യെഹെ, 38:17-19). “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47. ഒ.നാ: 79:10; 94:2; യിരെ, 11:20; 15:15; 46:10; 51:36; റോമ, 12:19). ഇതൊന്നും മഹാദൈവമായ യേശുക്രിസ്തുവിൻ്റെ വാക്കുകളല്ലെ; അഭിഷിക്തനായ യിസ്രായേലിന്റെ വാക്കുകളാണ്.

വാക്യം 4: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” 

“കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.” (സങ്കീ, 37:13) “എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.” (സങ്കീ, 59:8. ഒ.നോ: സദൃ, 1:26). തൻ്റെ അഭിഷിക്തനെതിരെയുള്ള ജാതികളുടെ വ്യർത്ഥമായ പ്രയഗ്നംകണ്ട് സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് അവരെ പരിഹസിച്ചു ചിരിക്കുകയാണ്. 

വാക്യം 5: “അന്നു അവൻ (യഹോവ) കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). 

അന്നു” അതായത്, ഈ സങ്കീർത്തനം ഭാവികാലത്ത് നിറവേറാനുള്ളതാണ്. അന്നുവരെ നിലനില്ക്കുന്നതും ശത്രുക്കളാൽ ചുറ്റപ്പെട്ടതുമായ ദൈവത്തിൻ്റെയൊരു അഭിഷിക്തനെക്കുറിച്ചാണ് പ്രവചനം; അത് യിസ്രായേലാണ്. “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.” (സങ്കീ, 110:5,6). “അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.” (സങ്കീ, 78:49,50. ഒ.നോ: സങ്കീ, 21:9; യെശ, 14:4;  66:6; സെഖ, 1:15; വെളി, 6:17; 11:18; 19:15). 

യഹോവ മിസ്രയീമിൽനിന്നു കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞശേഷം കനാനിൽ നട്ട മുന്തിരിവള്ളിയാണ് യിസ്രായേൽ. (സങ്കീ, 80:8; സങ്കീ, 14,15. ഒ.നോ: ഹോശേ, 11:1; 12:13). ഈ മുന്തിരിവള്ളിയെ അഥവാ യിസ്രായേലിനെയാണ് ‘എൻ്റെ പുത്രൻ’ (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1), ‘പുത്രൻ’ (സങ്കീ, 2:12), ‘അഭിഷിക്തൻ’ (2:2), ‘യഹോവയുടെ വലത്തുഭാഗത്തെ പുരുഷൻ, മനുഷ്യപുത്രൻ’ (സങ്കീ, 80:17), ‘വലത്തുഭാഗത്തിരിക്കുന്ന കർത്താവു’ (സങ്കീ, 110:1) എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, 5-ാം വാക്യത്തിൽ യഹോവ കോപത്തോടെ അരുളിച്ചെയ്യുന്നതും ക്രോധത്തോടെ ഭ്രമിപ്പിക്കുകയും ചെയ്യുന്നത്; മഹോപദ്രവകാലത്ത് യിസ്രായേലിനെതിരെ വരുന്ന അഥവാ തൻ്റെ അഭിഷിക്തനെതിരെ വരുന്ന ജാതീയ രാജാക്കന്മാരായ ശത്രുക്കളെയാണ്. റഷ്യയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിലും (യെഹെ, 38,39), ഹർമ്മഗെദ്ദോൻ യുദ്ധത്തിലും (വെളി, 16:13-16), അന്തിമയുദ്ധമായ ഗോഗ് മാഗോഗ് യുദ്ധത്തിലും (വെളി, 20:8,9). ദൈവജനത്തെ നശിപ്പിക്കുക എന്നതാണ് ഭൂമിയിലെ രാജാക്കന്മാരുടെ ഉദ്ദേശ്യം. (സങ്കീ, 83:4,5). യിസ്രായേലിനെ ജാതികളുടെ കയ്യിൽനിന്ന് എന്നേക്കുമായി വീണ്ടെടുക്കുകയാണ് ദൈവികലക്ഷ്യം. (സെഖ, 14:3; 2തെസ്സ, 2:8).(കാണുക: യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

വാക്യം 6: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 

സീയോൻ യെരൂശലേമാണ്. യെരൂശലേമിൽ കിദ്രോൻ താഴ്വരയ്ക്കും ടൈറാപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിൻ്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്ത് യെരൂശലേം വളർന്നതോടുകൂടി സീയോൻ വിശുദ്ധ നഗരത്തിൻ്റെ പര്യായമായി. സങ്കീ, 102:20; 126:1; 132:13; യെശ, 1:26,27). ഇവിടെ പറയുന്ന സീയോൻ ദൈവരാജ്യമാണ്. അഥവാ ഭാവിയിൽ യിസ്രായേലിനു ദൈവം സ്ഥാപിച്ചുകൊടുക്കാനുള്ള രാജ്യമാണ്. (പ്രവൃ, 1:6). ദൈവം അവിടെ വാഴിക്കുന്ന അഭിഷിക്ത രാജാവാണ് യിസ്രായേൽ. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദാനീയേലിൽ വയോധികൻ്റെ അടുക്കൽ വന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണ്. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13,14). അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ യിസ്രായേലാണ് മനുഷ്യപുത്രൻ: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: ദാനീ, 7:18,21; സങ്കീ, 20:9; 21:1, 7;  45:1; 110:2). ദാവിദിനോടുള്ള നിശ്ചലകൃപയുടെ അവകാശിയും വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. (യെശ, 55:3; 54:8; 59:21; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37; 2ശമൂ, 7:12,13; 1ദിന, 17:11,12). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, ദാനീയേലിലെ മനുഷ്യപുത്രൻ)

ഭാവിയിൽ ഭൂമിയെ ഭരിക്കുന്ന രാജാവ് യേശുക്രിസ്തുവാണെന്ന ഒരു മിഥ്യാധാരണ ക്രൈസ്തവരുടെ ഇടയിലുണ്ട്. അതിനാധാരമായി ചില വാക്യങ്ങളും പുതിയനിയമത്തിലുണ്ട്. (മത്താ, 2:2; ലൂക്കൊ, 1:32,33). ദൈവത്തിൻ്റെ വാഗ്ദത്ത രാജാവായ ക്രിസ്തുവിനെ ക്രിസ്ത്യാനികൾ അറിയാത്തതിൻ്റെ കുഴപ്പം വലുതാണ്. ദൈവത്തിൻ്റെ വാഗ്ദത്തപുത്രനും അഭിഷിക്തനായ രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അവൻ്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 1:21; റോമ, 8:3; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച ദൈവസന്തതിയായ യിസ്രായേലിനെ അറിയാതെ, വാഗ്ദത്തം നിവൃത്തിച്ച അഥവാ ന്യായപ്രമാണം നിവൃത്തിച്ച ദൈവസന്തതിയെ അറിയാൻ കഴിയില്ല. (മത്താ, 5:17,18). യേശു പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് ഒരുകാര്യം അസങിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ഒരുകാര്യം സമ്മതിക്കുകയും ചെയ്യുന്നു: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). അവിടെ രണ്ട് കാര്യങ്ങൾ യേശു സ്ഫടികസ്ഫുടമായി പറഞ്ഞു: ഒന്ന്; എൻ്റെ രാജ്യം ഇഹലോകത്തല്ല. രണ്ട്; ഞാൻ രാജാവുതന്നേ. താൻ രാജാവുതന്നെയാണ്; എന്നാൽ താൻ ഭൂമിയിലെ രാജാവല്ല. യിസ്രായേലിന്റെ നിത്യരാജാവും അവൻ്റെ വീണ്ടെടുപ്പുകാരനുമായ യഹോവയായ ദൈവമാണ് അവനെ വീണ്ടെടുക്കുവാൻ മനുഷ്യനായി വന്നത്. (യെശ, 44:6). യഹോവ അഥവാ യേശുക്രിസ്തു സ്വർഗ്ഗത്തിലെ ശാശ്വത രാജാവാണ്; അവന് കഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ് അവൻ്റെ പുത്രനായ യിസ്രായേലാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി).

വാക്യം 7: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.”

ഈ പ്രവചനം ആത്മികമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിറവേറി; എന്നാൽ, ക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ് അത് യഥാർത്ഥമായി നിറവേറിയതെന്ന് പൗലൊസ് അപ്പൊസ്തലൻ തൻ്റെ പ്രഥമപ്രസംഗത്തിൽ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:32-34). ഈ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചാണെന്ന് വ്യക്തമാണല്ലോ: (ഒ.നോ: പ്രവൃ, 3:25-26). ദൈവം പിതാക്കന്മാരോട് ചെയ്ത വാഗദത്തമാണ് യേശുവിലൂടെ ദൈവം മക്കൾക്ക് അഥവാ യിസ്രായേലിന് നിവർത്തിച്ചത്. എന്താണ് വാഗ്ദത്തം?: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” ഒരു പ്രവചനത്തിനുതന്നെ അംശമായ നിവൃത്തിയും ആത്മീയമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയുമുണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ആത്മീയമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൽ പ്രവചനം നിവൃത്തിയായി. വീണ്ടും ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രത്തിൻ്റെ പിറവിയിലൂടെ അംശമായ നിവൃത്തിച്ചു: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). സഹസ്രാബ്ദരാജ്യത്തിൽ തൻ്റെ ജനത്തെ സകല ദേശങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുകയും ചെയ്യുമ്പോൾ അഥവാ അവരുടെ ജനനത്തിൽ വീണ്ടും ഒരിക്കൽക്കൂടി അഥവാ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.” (യെശ, 11:11). “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ, 110:3). ഇതും കാണുക: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19; ദാനീ, 12:13). അത് യെശയ്യാ പ്രവചനം 68:8-ൻ്റെ ഒരിക്കൽക്കൂടിയുള്ള നിറവേറലായിരിക്കും.

ദൈവത്തിൻ്റെ പുത്രനായ യിസ്രായേൽ തന്നെയാണ് രണ്ടാം സങ്കീർത്തനത്തിലെ പുത്രനെന്നതിന് മറ്റൊരു തെളിവാണ് എബ്രായർ 1:5-ലെ വാക്യം. “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” ഈ രണ്ടുപ്രവചനങ്ങളും യിസ്രായേലിനെ കുറിച്ചുള്ളതാണ്. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14. ഒ.നോ: 1ദിന, 17:13; സങ്കീ, 89:32). യേശുക്രിസ്തു യിസ്രായേലിൻ്റെ മറുവില ആയതുകൊണ്ടാണ്, രണ്ടു പ്രവചനങ്ങളും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചരക്കുന്നത്. ദാവിദിൻ്റെ വാഗ്ദത്തപുത്രൻ യിസ്രായേൽ ആയതുകൊണ്ടാണ് യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ യേശുവിനെ ദാവിദുപുത്രനെന്ന് വിളിക്കുന്നത്. എബ്രായർ ഒന്നാം അദ്ധ്യായത്തിൽ പുത്രൻ്റെ ശ്രേഷ്ഠതയാണല്ലോ വിഷയം: യിസ്രായേലെന്ന പുത്രൻ ആജ്ഞാനുവർത്തികളായ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ തന്നെയാണ്. അതാണ് ആ അദ്ധ്യായത്തിൻ്റെ അവസാന വാക്യത്തിൽ എബ്രായ വിശ്വാസികളോട് ലേഖകൻ പറയുന്നത്. (1:14). “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (ഉല്പ, 22:17,18; റോമ, 9:4,5). ഈ വാക്യവും നോക്കുക: “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:13). ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതിയഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

പഴയനിയമത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ പുത്രൻ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: യെശ, 64:8; മലാ, 2:10). പഴയനിയമത്തിലുള്ള എല്ലാ പ്രവചനങ്ങളും വാഗ്ദത്തങ്ങളും യിസ്രായേലിനോടാണ്. സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന നാമത്തിലും (മത്താ, 1:21; ലൂകൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32;35) മനുഷ്യനായി വന്നത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; 1:14; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോട് ദൈവം ചെയ്ത വാഗദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: ലൂക്കൊ, 20:22; 1കൊരി, 11:25). ജഡത്തിൽ പരിശുദ്ധമനുഷ്യൻ മാത്രമായ യേശുവിനെയാണ് ദൈവം അഥവാ ദൈവാത്മാവ് ജനിപ്പിച്ചതായി പറഞ്ഞിരിക്കുന്നത്. (മത്താ, 1:18,20; ലൂക്കൊ, 1:35). അല്ലാതെ, ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപവും മഹാദൈവവുമായ യേശുവിനെ അഥവാ യഹോവയെ ആർക്കും ജനിപ്പിക്കാൻ കഴിയില്ല; അവനാണ് സകലത്തെയും ജനിപ്പിച്ചത്. (കൊലൊ, 1:15-17; 2:9). 

വാക്യം 8: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും.”

ഇതും യിസ്രായേലിനുമാത്രം ചേരുന്ന പ്രയോഗമാണ്. യഹോവ യിസ്രായേലിനു കൊടുക്കുന്ന അവകാശമാണ് സകല ജാതികളിന്മേലുമുള്ള അധികാരം: “ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (സങ്കീ, 18:43). ദൈവം തൻ്റെ അഭിഷിക്തനും രാജാവുമായ യിസ്രായേലെന്ന പുത്രന്നു സ്ഥാപിച്ചുകൊടുക്കുന്നതാണ് സഹസ്രാബ്ദരാജ്യം: “അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും. ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും. നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.” (യെശ, 60:10-16; വെളി, 2:26). യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിക്കുന്നത് ഈ രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). ആ രാജ്യത്തിൻ്റെ രാജാവായ യിസ്രായേലാണ് ദാനീയേലിൽ വയോധികനിൽനിന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ. (ദാനീ, 7:13,14,27). പഴയനിയമത്തിൽ യിസ്രായേലാണ് ദാവീദിൻ്റെ സന്തതിയും മനുഷ്യപുത്രനുമായ രാജാവ്; അതാണ്, പുതിയനിയമത്തിൽ സ്വന്തജനത്തെ രക്ഷിക്കാൻവന്ന യേശുക്രിസ്തുവിൻ്റെ മനുഷ്യപുത്രനെന്ന പദവിക്കടിസ്ഥാനം. (മത്താ, 26:64). (കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ)

വാക്യം 9: “ഇരിമ്പുകോൽ കൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.”

ഈ വാക്യവും യേശുക്രിസ്തുവാണ് പുത്രനെന്ന് തെറ്റിദ്ധരിക്കാൻ കാരണമായി. ഒരു തെറ്റിദ്ധാരണയും വേണ്ട; യിസ്രായേലിനോട് തന്നെയാണിത് പറയുന്നത്. ഇരുമ്പുകോൽകൊണ്ട് തകർക്കും, മേയ്ക്കും എന്നൊക്കെ പറഞ്ഞാൽ ജാതികളുടെ മേലുള്ള ശക്തമായ അധികാരത്തെയാണ് കാണിക്കുന്നത്. ഇത് യിസ്രായേലിൻ്റെ പദവിയായതുകൊണ്ടാണ് അവരുടെ രക്ഷകനായ യേശുക്രിസ്തുവിൽ അത് നിറവേറുന്നത്: “ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളി, 19:15). യിസ്രായേലിനു മാത്രമല്ല; അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള യേശുക്രിസ്തു, ജയാളികളായ ദൈവമക്കൾക്കും ജാതികളുടെമേൽ ഈ അധികാരം നല്കിയിട്ടുണ്ട്: “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളി, 2:26). ക്രിസ്തുവിൻ്റെ ശരീരമായ സഭയെന്ന ആൺകുട്ടി ഈ അധികാരത്തോടെയാണ് ജനിച്ചിരിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്: “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.” (വെളി, 12:5). സഭയുടെ ഉൽപ്രാപണമാണ് ഈ വാക്യത്തിലുള്ളത്. സ്വന്തജനമായ യിസ്രായേലിന് അവരുടെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവമായ യഹോവ മനുഷ്യനായി വന്നത്. (മത്താ, 1:21). രണ്ടാം സങ്കീർത്തനത്തിൽ യിസ്രായേലിനു ഈ അധികാരം കൊടുക്കുന്ന യഹോവയും സഭയ്ക്ക് ഈ അധികാരം കൊടുക്കുന്ന യേശുക്രിസ്തുവും ഒരാളാണെന്നറിയാത്തതാണ് പലരുടെയും കുഴപ്പം. യഹോവ അഥവാ യേശുക്രിസ്തു തന്നെയാണ് തന്റെ വായിലെ ശ്വാസത്താലും പ്രത്യക്ഷതയുടെ പ്രഭാവത്താലും യിസ്രായേലിന്റെ ശത്രുക്കളെ മുഴുവൻ നശിപ്പിച്ചിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത്. (2തെസ്സ, 2:8; പ്രവൃ, 1:6). 

വാക്യം 10: “ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.”

തൻ്റെ അഭിഷിക്തനെതിരെ വരുന്ന ഭൂമിയിലെ രാജാക്കന്മാരോടാണിത് പറയുന്നത്. എന്തെന്നാൽ, യിസ്രായേലിനെതിരെ വരുന്നവരൊക്കെ ദൈവം നശിപ്പിക്കും: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.” (യെശ, 60:12. ഒ.നോ: സങ്കീ, 45:12; 72:10,11; യെശ, 49:23; 60:3,10,11). 

വാക്യം 11: “ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.”

സകലജാതികളും ഭയത്തോടെ സേവിപ്പാൻ യോഗ്യനായ ദൈവം യഹോവ മാത്രമാണ്: “യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. (സങ്കീ, 96:4). “സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.” (സങ്കീ, 33:8). “ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.” (സങ്കീ, 102:17; 100:1-3; 147:11). “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.” (സങ്കീ, 100:2). 

വാക്യം 12: “അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.”

ഈ വാക്യവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഈ വാക്യത്തിലെ പുത്രൻ യേശുവല്ല; യിസ്രായേലാണ്. അവൻ കോപിച്ചിട്ട്: യഹോവയുടെ കോപത്തെ തടുക്കാൻ ആർക്കും കഴിയില്ല: “നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?” (സങ്കീ, 76:7). നിങ്ങൾ വഴിയിൽവെച്ച് നശിക്കാതിരിക്കാൻ: യിസ്രായേലിനോട് എതിർക്കാൻ വരുന്ന ജാതികൾ യഹോവയുടെ കോപത്താൽ നശിക്കാതിരിക്കാൻ: “യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.” (സങ്കീ, 7:6). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). തൻ്റെ അഭിഷിക്തനെ തൊടരുതെന്നത് ദൈവത്തിൻ്റെ കല്പനയാണ്: “എന്റെ അഭിഷിക്തന്മാരെ തൊടരുതു.” (1ദിന, 16:22; 105:15). കെ.ജെ.വിയിലും, ജെനീവ ബൈബിളിലും ‘അഭിഷിക്തൻ’ (Touch not mine anointed) എന്ന് ഏകവചനമാണ്. എബ്രായയിലും ‘മശീഹ’ (mashiyach) ഏകവചനമാണ്. പുത്രനെ ചുംബിപ്പിൻ: ഇവിടുത്തെ പുത്രൻ ദൈവത്തിൻ്റെ അഭിഷിക്ത രാജാവായ യിസ്രായേലാണ്. ‘ചുംബിക്കുക’ എന്നതിന് ആരാധിക്കുക, നമസ്ക്കരിക്കുക എന്നൊന്നും ബൈബിളിൽ അർത്ഥമില്ല. ചുംബനത്തിന് ഉപയോഗിച്ചിരിക്കുന്ന നഷാഖ് (nashaq) എന്ന എബ്രായപദത്തിന് ദൈവത്തെ നമസ്കരിക്കുകയെന്നോ, ദൈവീകമായ ചുംബനമെന്നോ അർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യർ തമ്മിൽത്തമ്മിൽ ആചാരപരമായി ചുംബിക്കുന്നതിനെ കുറിക്കുന്ന ഒരു പദമാണത്. (ഉദാ: ഉല്പ, 27:26,27; 29:11,13; 31:28). കൂടാതെ, ‘അധികാരി’ (ഉല്പ, 41:40), ആയുധധാരികൾ അഥവാ ‘വില്ലാളികൾ’, ‘പരിച ധരിച്ചവർ’ (1ദിന, 12:2; 2ദിന, 17:17; സങ്കീ, 78:9), ‘തമ്മിൽ തട്ടുന്ന’ (യെഹെ, 3:13) എന്നിത്യാദി അർത്ഥത്തിലും ആ പദം പ്രയോഗിച്ചിട്ടുണ്ട്. പുരാതനകാലത്ത് രാജാവിനെ ചുംബിക്കുകയെന്നത്, ആ ഭരണാധികാരിയുടെ ആധിപത്യം അംഗീകരിക്കുക എന്നത്രേ. (1ശമൂ, 10:1). ശത്രുക്കൾ യിസ്രായേലിനെ ചുംബിച്ച് ഐക്യപ്പെടുവാൻ അഥവാ അവരോട് സമാധാനം ആചരിക്കാനുള്ള ആഹ്വാനമാണ് അവിടെയുള്ളത്.

എന്തിനാണ് ജാതികൾ യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രന് കീഴ്പ്പെടുന്നത്? അതിൻ്റെ ഉത്തരം ദാനീയേൽ പറയും: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13). ഈ ദർശനം കണ്ടിട്ട് ദാനീയേലിന് ഒന്നും മനസ്സിലായില്ല; ദൂതനാണ് ഈ മനുഷ്യപുത്രനാരാണെന്ന് ദാനീയേലിന് വ്യാഖ്യാനിച്ചുകൊടുക്കുന്നത്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യന്നതൻ്റെ ‘വിശുദ്ധന്മാർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം അടുത്തഭാഗം: ‘അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.’ ‘അവൻ്റെ, അവൻ’ എന്നിങ്ങനെ ഏകവചനം പറയുന്നതു കാണുക. (ഒ.നോ: ദാനീ, 7:18,21,25). എന്തിനാണ് ജാതികൾ യിസ്രായേലിന് കീഴ്പ്പെടുന്നത്? ജാതികളെ ദൈവം ന്യായംവിധിക്കുന്നത് യിസ്രായേലിനോടുള്ള അവരുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ്. (യോവേ, 3:1,2; മത്താ, 25:31-46). ജാതീയരാജാക്കന്മാർ നമസ്കരിക്കുന്ന ദൈവപുത്രനായ രാജാവ് യിസ്രായേലാണ്: “യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.” (യെശ, 49:7). രാജാക്കന്മാർ യിസ്രായേലിനെ നമസ്കരിക്കുന്നതിൻ്റെ വേറെയും തെളിവുകളുണ്ട്: “സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.” (സങ്കീ, 72:11).

അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും. നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.” (യെശ, 60:12-14). സഹസ്രാബ്ദ വാഴ്ചയിൽ യിസ്രായേലിനെ സേവിക്കാത്ത ജാതികൾ നശിച്ചുപോകുകയും അവനെ സേവിക്കുന്നവർ അനുഗ്രഹം പ്രാപിക്കുകയും ചെയ്യും. അപ്പോൾ, അക്ഷരാർത്ഥത്തിൽ രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. എന്നാൽ യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവരുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 

യേശുക്രിസ്തുവിനെ കൂടാതെ, ദൈവത്തിനൊരു അഭിഷിക്തനും പുത്രനും നിത്യരാജാവും ഇല്ലെങ്കിലല്ലേ, യേശുക്രിസ്തുവാണ് രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രനെന്നു പറയാൻ കഴിയൂ? ‘ചേരുംപടി ചേർക്കുക’ എന്നൊരു പ്രയോഗമുണ്ട്. ബൈബിൾ വ്യാഖ്യാനത്തിനും അത് ബാധകമാണ്. യേശുക്രിസ്തുവെന്ന പുത്രനാണോ, യിസ്രായേലെന്ന പുത്രനാണോ രണ്ടാം സങ്കീർത്തനത്തിന് ചേരുന്നത്? യിസ്രായേലെന്ന ദൈവപുത്രനെ അറിയാതെ, യേശുക്രിസ്തുവെന്ന ദൈവപുത്രനെ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പഴയനിയമത്തിലെയും പുതിയനിയമതിലെ പുത്രൻ യേശുക്രിസ്തുവാണെന്നു പറയുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും 1കൊരിന്ത്ര്യർ 15:24-28 എങ്ങനെ മനസ്സിലാക്കും?

സ്വന്ത ഉപദേശം സ്ഥാപിക്കാൻ തങ്ങൾക്ക് തോന്നിയതുപോലെ ബൈബിളിനെ വ്യാഖ്യാനിക്കുന്നവരാണ് ക്രിസ്ത്യാനികൾ. ഒരുദാഹരണം കാണിക്കാം: “ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും” എന്നത് ഹിൽക്കീയാവിന്റെ മകനായ എല്യാക്കീമിന് ദൈവം കൊടുത്ത പദവിയാണ്. (യെശ, 22:20-22). എന്നാൽ പുതിയനിയമത്തിൽ ആ പദവി യേശുക്രിസ്തുവിനാണ്. (വെളി, 3:7). “ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ” എന്ന പദവി ദൈവം ദാവീദിന് കൊടുത്തതാണ്. (സങ്കീ, 89:27). പുതിയനിയമത്തിൽ ആ പദവിയും ക്രിസ്തുവിനാണുള്ളത്. (വെളി, 1:5). രണ്ടാം സങ്കീർത്തനത്തിലെ യിസ്രായേലെന്ന അഭിഷിക്തനും രാജാവുമായ പുത്രനെ യേശുക്രിസ്തു ആക്കിയവർ, പഴയനിയമത്തിലെ എല്യാക്കീമും ദാവീദും യേശുക്രിസ്തുവാണെന്ന് പറയാത്തതെന്തേ? ദൈവവചനത്തെ അവൻ്റെ വചനത്താൽത്തന്നെ സത്യസന്ധമായി വ്യാഖ്യാനിക്കണം. അവസരവാദ പരമായ വ്യാഖ്യാനം വിശ്വാസികൾക്ക് ചേർന്നതല്ല. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ നമ്മളെനോക്കി പരിഹസിച്ചു ചിരിക്കാൻ ഇടവരരുത്.

രണ്ടാം സങ്കീർത്തനത്തിൽ യേശുക്രിസ്തു ഉണ്ടോ? ഉണ്ട്. അത് ട്രിനിറ്റി വിചാരിക്കുന്നതുപോലെ മറ്റൊരു വ്യക്തിയായ അഭിഷിക്തനുമല്ല, വൺനെസ്സുകാർ വിചാരിക്കുമ്പോലെ യഹോവതന്നെയായ അഭിഷിക്തനുമല്ല. അതിൽ യഹോവയും അഭിഷിക്തനും രണ്ടുപേരാണ്. ആ സങ്കീർത്തനത്തിലെ യഹോവ തന്നെയാണ് യേശുക്രിസ്തു; അഭിഷിക്തൻ യിസ്രായേലും. അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ അഥവാ ദൃശ്യരൂപമാണ് യേശുക്രിസ്തു. പഴയനിയമത്തിൽ പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തനായ ദൈവമായി വെളിപ്പെട്ടവനും മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും സ്വർഗ്ഗസിംഹാസനത്തിൽ കെരൂബുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ച് മനുഷ്യനായി വന്ന് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി മരിച്ചുയിർത്ത് സ്വർഗ്ഗേകരേറിയത്. പഴയനിയമത്തിൽ അവൻ്റെ നാമം യഹോവ എന്നായിരുന്നുവെങ്കിൽ, പ്രവചനംപോലെ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവവ്യക്തിയുടെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17).

ഈ സങ്കീർത്തനത്തിലെ അഭിഷിക്തനും ദൈവം ജനിപ്പിച്ച പുത്രനും സീയോനിൽ വാഴിച്ച രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവാണ്. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ളവനും സകല ജാതികളും വംശങ്ങളും ഭാഷകളും സേവിവിച്ചനുസരിക്കുന്നവനും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. തന്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. യിസ്രായേൽ അഭിഷിക്തനും ദൈവപുത്രനും രാജാവും ആകയാലാണ് ആ പദവികൾ യേശുക്രിസ്തുവിലും ആരോപിക്കപ്പെട്ടിരിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ ദൈവത്തിൻ്റെ അഭിക്തനും പുത്രനും നിത്യരാജാവുമായ യിസ്രായേലിനിനെക്കുറിച്ച് പഠിച്ചാൽമതി. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!

പ്രവൃത്തികൾ 2:38 ആരോടുള്ള കല്പനയാണ്❓

“പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38).

മേല്പറഞ്ഞ വേദഭാഗപ്രകാരം, ഓരോരുത്തരും മാനസാന്തരപ്പെട്ടു പാപങ്ങളുടെ മോചനത്തിന്നായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ മാത്രമേ രക്ഷ കിട്ടുകയുള്ളു എന്ന് പലരും കരുതുന്നു. അതിനാൽ പ്രവൃത്തികൾ 2:38-ൽ നിന്നുള്ള അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് നാം ശ്രമിക്കുന്നത്:

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?
2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?
3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്; എന്തിനാണ്?
4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?
5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?

കർത്താവിൻ്റെ മഹാനിയോഗത്തിൽ ഉൾപ്പെട്ടതാണ് പെന്തെക്കൊസ്തിൽ പത്രൊസ് കല്പിച്ച സ്നാനം. എന്നാൽ കർത്താവിൻ്റെ മഹാനിയോഗത്തിൽ സ്നാനം മാത്രമല്ല ഉള്ളത്: സുവിശേഷവും (ലൂക്കൊ, 24:49; പ്രവൃ, 1:8), ആത്മസ്നാനവും (ലൂക്കൊ, 24:49; പ്രവൃ, 1:4-5,8) ജലസ്നാനവും (മത്താ, 28:19), ശിഷ്യത്വവും (മത്താ, 28:20), സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമവും കർത്താവിൻ്റെ കല്പനയിലുണ്ട്: (ലൂക്കൊ, 24; 47; പ്രവൃ, 1:8). സുവിശേഷം അറിയിക്കാനുള്ള ക്രമം ഇപ്രകാരമാണ്: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). അടുത്തവാക്യം:  “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). കർത്താവ് മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലൂടെ സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആദ്യവാക്യത്തിൽ യെരൂശലേമിൽ തുടങ്ങി സകല ജാതികളോടും അറിക്കണം എന്നാണ്. സഭയുടെ അടിസ്ഥാനമിടുന്നതും, സുവിശേഷഘോഷണം ആരംഭിക്കേണ്ടതും യെഹൂദ്യയിലെ യെരൂശലേമിൽ നിന്നാണ്. (മത്താ, 16:16; പ്രവൃ, 2:1-4). അതുകൊണ്ടാണ് ഗലീലക്കാരായ ശിഷ്യന്മാരോട്, “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” എന്ന് കർത്താവ് പറഞ്ഞത്. (പ്രവൃ, 1:4). അടുത്തവാക്യത്തിൽ, സുവിശേഷം അറിയിക്കാനുള്ള ക്രമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഒന്നാമത്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും എൻ്റെ സാക്ഷികൾ ആകണം. രണ്ടാമത്, ശമര്യയിൽ എൻ്റെ സാക്ഷികൾ ആകണം. മൂന്നാമത്, ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകണം.

മേല്പറഞ്ഞ ക്രമത്തിൽ തന്നെയാണ് അപ്പൊസ്തലന്മാർ സുവിശേഷം അറിയിച്ചത്. രണ്ടാം അദ്ധ്യായത്തിൽ സഭ സ്ഥാപിതമായതു മുതൽ സ്തെഫാനൊസിൻ്റെ മരണത്തോടെ സഭയ്ക്ക് നേരിട്ട വലിയ ഉപദ്രവവം മൂലം, വിശ്വാസികൾ യെഹൂദ്യ, ശമര്യ ദേശങ്ങളിലേക്ക് ചിതറിപ്പോകുന്നതുവരെ യെഹൂദന്മാരോട് മാത്രമാണ് സുവിശേഷം അറിയിച്ചിരുന്നത്. (പ്രവൃ, 8:1-4). സുവിശേഷം അറിയിക്കാൻ കർത്താവ് കല്പിച്ച ക്രമപ്രകാരം, ശമര്യരോട് സുവിശേഷം അറിയിക്കുന്നത് എട്ടാം അദ്ധ്യായം മുതലാണ്. (പ്രവൃ, 8:5). ജാതികളോട് സുവിശേഷം അറിയിക്കുന്നത് പത്താം അദ്ധ്യായത്തിലാണ്. (പ്രവൃ, 10:1-48). യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ.ഡി. 37-ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്.

അതിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: കർത്താവിൻ്റെ ശരീരമായ ദൈവസഭയിൽ യെഹൂദന്മാരും ശമര്യരും ജാതികളും അംഗങ്ങളായത് പത്രൊസ് അപ്പൊസ്തലൻ്റെ നേതൃത്വത്തിലാണ്. (പ്രവൃ, 2:17-40; 8:14-17; 10:38-48). സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന ഒരു വിശേഷാധികാരം കർത്താവ് പത്രൊസിനെ ഏല്പിച്ചിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 16:19). കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിന്മാർക്കും കൊടുത്തിരുന്നു: (മത്താ, 18:18). എന്നാൽ താക്കോൽ എന്ന വിശേഷാധികാരം പത്രൊസിനു മാത്രമാണ് കൊടുത്തത്. കർത്താവ് പത്രോസിനു കൊടുത്തത്, ദൈവരാജ്യത്തിൻ്റെ താക്കോലല്ല; സ്വർഗ്ഗരാജ്യത്തിൻ്റെ അഥാവാ, സഭയുടെ താക്കോലാണ്. താക്കോലെന്ന വിശേഷാധികാരം പത്രൊസിൻ്റെ കയ്യിൽ ഉള്ളതുകൊണ്ടാണ്, സുവിശേഷം കൈക്കൊണ്ടിട്ടും പരിശുദ്ധാത്മാവ് ലഭിക്കാതിരുന്ന ശമര്യർക്ക്, പത്രൊസും യോഹന്നാനും വന്ന് പ്രാർത്ഥിക്കേണ്ടി വന്നതും ജാതികളുടെ രക്ഷയ്ക്കായി പത്രോസിനെ വിളിക്കാൻ ദൂതൻ കൊർന്നേല്യൊസിനോട് കല്പിച്ചതും. (പ്രവൃ, 8:16-17, 10:5). അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: പത്രൊസിൻ്റെ സാന്നിധ്യത്തിലാണ് യെഹൂദന്മാരും ശമര്യരും ജാതികളും ആത്മരക്ഷ പ്രാപിച്ചത്. എന്നാൽ “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്ന് പത്രൊസ് പറഞ്ഞത്, യെഹൂദന്മാരോട് മാത്രമാണ്. അഥവാ, “പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം” യെഹൂദന്മാരോട് മാത്രമാണ് പറയുന്നത്. അതിനാൽ, അത് യെഹൂദേതരർക്ക് ബാധകമല്ലെന്ന് മനസ്സിലാക്കാം. അതായത്, ഏകദേശം നാലുവർഷം വീതം ഇടവേളയുള്ള മൂന്ന് ഘട്ടങ്ങളിലായി, മൂന്ന് വ്യത്യസ്ത വിഭാഗങ്ങളോട് സുവിശേഷം അറിയിച്ച പത്രോസും കൂട്ടരും ആദ്യത്തെ വിഭാഗമായ യെഹൂദന്മാർക്ക് മാത്രമാണ് ഇങ്ങനെയൊരു കല്പന നല്കുന്നത്. തന്മൂലം, അത് യെഹൂദന്മാരോട് മാത്രമുള്ള കല്പനയാണെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം. പ്രവൃത്തികൾ 2:38 സഭയ്ക്കുള്ള പൊതുവായ കല്പനയല്ല എന്നതിനു അനേകം തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ താഴെ ചേർക്കുന്നു:

1. “അന്നുവരെ അവരിൽ (ശമര്യർ) ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.” (പ്രവൃ, 8:16). ശമര്യരോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്: ഒന്ന്, “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്നാണ് പത്രോസ് യെഹൂദന്മാരോട് കല്പിച്ചത്. എന്നാൽ ഫിലിപ്പൊസ് ശമര്യരെ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതല്ലാതെ, അവരോട് മാനസാന്തരപെടാനോ, പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏല്ക്കാനോ പറയുന്നതായി കാണുന്നില്ല: (പ്രവൃ, 8:16). പെന്തെക്കൊസ്തിനുശേഷം ഏകദേശം നാലു വർഷങ്ങൾക്കുശേഷം ശമര്യജാതിയോട് ആദ്യം സുവിശേഷം അറിയിക്കുന്നത് ഫിലിപ്പൊസാണ്. കല്പന യെഹൂദേതരർക്ക് ബാധകമായിരുന്നെങ്കിൽ, ശമര്യജാതിയിൽ നിന്നുള്ള ആദ്യസ്നാനത്തോടുള്ള ബന്ധത്തിൽ അത് നിശ്ചയമായും പറയുമായിരുന്നു. രണ്ട്, ശമര്യർ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും ആത്മാവ് ലഭിച്ചില്ല; സ്നാനാനന്തരം പത്രൊസും യോഹന്നാനും വന്ന് അവർക്കുവേണ്ടി പ്രാർത്ഥിച്ചശേഷമാണ് അവർക്ക് ആത്മാവ് ലഭിച്ചത്: (പ്രവൃ, 8:14-16). രണ്ട് കാര്യങ്ങൾ ശമര്യരോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം: ഒന്നാമത്, രക്ഷയ്ക്കായി ജലസ്നാനം ആവശ്യമില്ല. രണ്ടാമത്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം അല്ലാതെ, പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തര സ്നാനം എന്ന പത്രൊസിന്റെ കല്പന യെഹൂദന്മാരോട് മാത്രമുള്ളതാണ്. തന്മൂലം, പ്രവൃത്തികൾ 2:38 ശമര്യർക്കു ബാധകമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

2. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44. ഒ.നോ: 11:17). ജാതീയനായ കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ മൂന്നു കാര്യങ്ങൾ ശ്രദ്ധേയമാണ്: ഒന്ന്, പെന്തെക്കൊസ്തിലെ പത്രൊസിൻ്റെ കല്പനപോലെ സ്നാനം ഏറ്റിട്ടല്ല പരിശുദ്ധാത്മാവ് അവർക്ക് ലഭിച്ചത്; പരിശുദ്ധാത്മാവ് അവരിൽ വന്നശേഷമാണ് അവരെ സ്നാനം കഴിപ്പിക്കാൻ അവൻ കല്പിച്ചത്. അതിനാൽ, പെന്തെക്കൊസ്തിലെ കല്പനപ്രകാരമല്ല ദൈവം ജാതികളോട് ഇടപെട്ടതെന്ന് മനസ്സിലാക്കാം. രണ്ട്, പരിശുദ്ധാത്മാവ് അവരിൽ വന്നശേഷവും യേശുക്രിസ്തുവിൻ്റെ നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കാൻ അല്ലാതെ, അവരോട് മാനസാന്തരപ്പെടാനോ, പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏല്ക്കാനോ പത്രൊസ് പറയുന്നുന്നില്ല. പെന്തെക്കൊസ്തിൽ യെഹൂദന്മാരോട് സുവിശേഷം പ്രസംഗിച്ച പത്രൊസ് തന്നെയാണ് ഏകദേശം എട്ടു വർഷങ്ങൾക്കുശേഷം ആദ്യത്തെ ജാതീയ കുടുംബത്തോട് സുവിശേഷം അറിയിക്കുന്നത്. ലോകത്തുള്ള സകല ജാതികളെയും പ്രതിനിനിധീകരിച്ചുകൊണ്ട് ദൈവസഭയിലേക്ക് ആദ്യം പ്രവേശനം സിദ്ധിച്ച കുടുംബമാണ് കൊർന്നേല്യൊസിൻ്റേതെന്ന് പ്രത്യേകം ഓർക്കണം. “പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരം” ജാതികളുടെ രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, നിശ്ചയമായിട്ടും പത്രൊസ് അത് കല്പിക്കുമായിരുന്നു. പ്രവൃത്തികൾ 2:38-ലെ പത്രൊസിൻ്റെ കല്പന ജാതികൾക്ക് ബാധകം അല്ലെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം. നമ്മൾ മനസ്സിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ: ജാതികളായ സകല മനുഷ്യരുടെയും രക്ഷയ്ക്ക് മുമ്പനാണ് കൊർന്നേല്യൊസ്. ദൈവം കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ എങ്ങനെയാണോ ഇടപെട്ടത്, ആ വിധത്തിലാണ് ജാതികളായവർക്ക് രക്ഷ വരുന്നത്. നമുക്ക് മാതൃകയാകാനാണ് കൊർന്നേല്യൊസിൻ്റെ സഭവം രണ്ട് അദ്ധ്യായങ്ങളിൽ ദൈവാത്മാവ് വിവരിച്ചു വെച്ചിരിക്കുന്നത്. അതിനാൽ, പ്രവൃത്തികൾ 2:38 ജാതികൾക്കും ബാധകമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

3. “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും” എന്നാണ് ദൂതൻ കൊർന്നേല്യസിനോട് പറഞ്ഞത്. (പ്രവൃ, 11:14). അല്ലാതെ, രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനം കഴിപ്പിക്കുമെന്നല്ല ദൂതൻ കൊർന്നേല്യൊസിനോട് പറഞ്ഞത്. ചിലർ കരുതുന്നപോലെ പ്രവൃത്തികൾ 2:38 സകല ജാതികൾക്കും ഒരുപോലെയുള്ള കല്പനയായിരുന്നെങ്കിൽ, “അവൻ നിന്നെ പാപങ്ങളുടെ മോചനത്തിനായി യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കും” എന്നു ദൂതൻ പറയുമായിരുന്നു. സ്വർഗ്ഗത്തിലെ ദൂതനുപോലും അറിയാത്ത കാര്യമാണ് കൃമിയായ മനുഷ്യർ ദുർവ്യാഖ്യാനത്താൽ പഠിപ്പിക്കുന്നത്. എന്താണ് രക്ഷിക്കപ്പെടാനുള്ള വാക്കുകൾ? യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷമാണ് രക്ഷിക്കപ്പെടാനുള്ള വാക്കുകൾ അഥവാ, വചനം. (2തിമൊ, 2:8; പ്രവൃ, 8:12). ആ സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതും വീണ്ടും ജനിക്കുന്നതും. (യോഹ, 3:5-8; പ്രവൃ, 10:44; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23). കൊർന്നേല്യൊസിനും കുടുംബത്തിനും പരിശുദ്ധാത്മാവ് ലഭിച്ചത് എങ്ങനെയാണെന്ന് വ്യക്തമായി ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). അതിനുശേഷമാണ്, അവർ യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം ഏറ്റത്. അതായത്, പത്രൊസ് യെഹൂദന്മാരോട്; മാനസാന്തരപ്പെട്ട് സ്നാനമേറ്റാൽ ലഭിക്കുമെന്ന് പറഞ്ഞ പരിശുദ്ധാത്മാവെന്ന ദാനം അവർക്ക് ലഭിച്ച ശേഷമാണ് അവർ ജലസ്നാനം സ്വീകരിച്ചത്; അപ്പോഴും മാനസാന്തരവിഷയം അവരോട് പറയുന്നുമില്ല. അതിനാൽ, പ്രവൃത്തികൾ 2:38-മായി ജാതികൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

4. “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ ഏഴ് അടിസ്ഥാന ഉപദേശങ്ങൾ മേല്പറഞ്ഞ വാക്യത്തിൽ കാണാം: അതിൽ രണ്ടാമത്തേതാണ് സ്നാനം: 1.ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = ദൈവവചനം കൈക്കൊണ്ടവർ). (2:41). 2.സ്നാനം ഏല്ക്കുക. (2:41). 3.സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4.ഉപദേശം കേൾക്കുക. (2:42). 5.കൂട്ടായ്മ ആചരിക്കുക (2:42). 6.അപ്പം നുറക്കുക. (2:42). 7.പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രണ്ടാമത്തേത് പരിശുദ്ധാത്മ സ്നാനം. എന്നാൽ ഇതുരണ്ടും ഉപദേശങ്ങളല്ല; ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖത്താലാണ് ദൈവത്തിങ്കലേക്കുള്ള മാനസാന്തരം ഉണ്ടാകുന്നത്: (2കൊരി, 7:8-10; പ്രവൃ, 20:21; 26:20). രക്ഷയ്ക്കായുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9-10; ഗലാ, 3:2; 3:5). കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 11:18). അതിനാൽ, രക്ഷയ്ക്കായുള്ള മാനസാന്തരം അടിസ്ഥാന ഉപദേശത്തിൽ പെട്ടതല്ല; അത് ദൈവത്തിൻ്റെ കൃപയാണ്. നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. അടുത്തത്, സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 2:5,8; 1കൊരി, 12:3). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം ഓർക്കുക: (പ്രവൃ, 10:44-46). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേത്, ‘സുവിശേഷം കൈക്കൊള്ളുക’ എന്നതാണ്. സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3; 3:5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; യാക്കോ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്: രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. എന്നാൽ ബൈബിളിൻ്റെ ഉപദേശം വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്: (റോമ, 1:17; 3:21, 3:27, 328, 3:30; 4:5). ❝പരിശുദ്ധാത്മാവിനെ കാത്തിരുന്ന് പ്രാപിക്കണം എന്നത്: ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ചശേഷം, കാത്തിരുന്ന് ജീവൻ പ്രാപിക്കണം എന്ന് പറയുന്നപോലെ മാത്രമേയുള്ളൂ.❞

5. കർത്താവ് പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18. ഒ.നോ: 1തിമൊ, 2:4-7). ഒന്നാമത്തെ വാക്യത്തിലുള്ളത്: പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്: കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന സുവിശേഷമെന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). യേശുക്രിസ്തവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (2തിമൊ, 2:8; പ്രവൃ, 8:12; 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജാതികൾക്ക് പാപമോചനവും ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കാനും ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും കർത്താവയച്ച പൗലൊസ് പറയുന്നു: ❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.❞ (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, “സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു” പൗലൊസ് ഒരിക്കലും പറയുമായിരുന്നില്ല.” ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായ നിയോഗിക്കപ്പെട്ടവനാണ് പൗലൊസ്. തന്നിൽ നിയോഗിക്കപ്പെട്ട പ്രസ്തുത നിയോഗത്തിൻ്റെ ഭാഗമായിരുന്നു സ്നാനമെങ്കിൽ, ❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു❞ പൗലൊസിന് എങ്ങനെ പറയാൻ കഴിയും? തന്മൂലം, പ്രവൃത്തികൾ 2:38 ദൈവസഭയ്ക്കുള്ള പൊതുവായ കല്പനയല്ലെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം.

6. പ്രവൃത്തികൾ 24-മുതൽ 28-വരെയുള്ള വേദഭാഗത്ത്, അപ്പൊല്ലോസിനെക്കുറിച്ച് ചില കാര്യങ്ങൾ ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: 1.വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2.കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3.ആത്മാവിൽ എരിവുള്ളവൻ. 4.യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5.ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6.യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. കൊരിന്ത്യരിൽ 7-ാമത് ഒരു യോഗ്യതകൂടി പറഞ്ഞിട്ടുണ്ട്: അവൻ അപ്പൊസ്തലൻ ആയിരുന്നു. (1കൊരി, 4:6-9). ഈ സപ്തയോഗ്യതകൾ ഉണ്ടായിരുന്ന അപ്പൊല്ലോസിന്, പത്രൊസ് പെന്തെക്കൊസ്ത് നാളിൽ കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തര സ്നാനത്തെക്കുറിച്ച് അറിയില്ലായിരുന്നു. യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). പ്രവൃത്തികൾ 2:38 പ്രകാരം ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവും രക്ഷയും ലഭിക്കില്ലെങ്കിൽ, ആ സ്നാനത്തെക്കുറിച്ച് അറിയാതിരുന്ന അപ്പൊല്ലോസ് എങ്ങനെ രക്ഷിക്കപ്പെട്ടു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ സുവിശേഷം അറിയിച്ചു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി? അവനെക്കുറിച്ച്, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ എന്നാണ് ആത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവനു എന്ത് ഉപദേശമാണ് ലഭിച്ചത്?പത്രൊസിൻ്റെ മാനസാന്തരസ്നാനം എന്ന കല്പന രക്ഷയുടെ ഉപദേശങ്ങളിൽ ഉൾപ്പെട്ടതായിരുന്നെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചിട്ടും പ്രവൃത്തികൾ 2:38 എന്തുകൊണ്ട് അവൻ അറിഞ്ഞില്ല? പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശമായിരുന്നെങ്കിൽ, അതറിയാത്ത അപ്പൊല്ലോസിനെ വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ ദൈവാത്മാവ് അവതരിപ്പിക്കുമായിരുന്നോ? അതിനാൽ, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ ഉപദേശം അല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

7. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് പന്ത്രണ്ട് അപ്പൊസ്തലന്മാർ: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും പത്രൊസ് കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തരസ്നാനം ഏറ്റതായി രേഖപ്പെടുത്തിയിട്ടില്ല. പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശം ആയിരുന്നെങ്കിൽ, അപ്പൊസ്തലന്മാരിൽ ഒരാളെങ്കിലും ആ കല്പന അനുസരിച്ച് സഭയ്ക്ക് മാതൃക കാണിക്കുമായിരുന്നു. ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം: ❝പ്രവൃത്തികൾ 2:38 യെഹൂദന്മാർക്ക് മാത്രമുള്ള കല്പനയാണെന്ന് പറയുമ്പോഴും, ആ കല്പയുടെ പരിധിയിൽ യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്നില്ല.❞ അതിൻ്റെ കാരണം: പെന്തെക്കൊസ്തിലെ യെഹൂദന്മാർ ഏതൊരു പാപത്തിൽനിന്നാണോ മാനസാന്തരപ്പെട്ട് പാപമോചനം പ്രാപിക്കേണ്ടത്; ആ പാപം അപ്പൊസ്തലന്മാർക്കില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരിൽ ഒരാൾപോലും പത്രൊസിൻ്റെ കല്പന അനുസരിച്ചതായി ബൈബിളിൽ കാണാത്തത്. യെഹൂന്മാരുടെ ആ പ്രത്യേകമായ പാപം എന്താണെന്ന് താഴെവരുമ്പോൾ അറിയാം.

2. ദൈവത്തിങ്കലേക്കുള്ള മാനസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. അതായത്, മാനസാന്തരപ്പെട്ടശേഷം സ്നാനം ഏല്പിൻ എന്നാണ് പറയുന്നത്. ❝മാനസാന്തരം❞ എന്ന പദത്തിനു മനസ്സിൻ്റെ മാറ്റം എന്നാണ് അർത്ഥം. ദൂശീലങ്ങളിൽ നിന്ന് മനസ്സ് തിരിച്ച് നല്ല മനുഷ്യനായി ഒരാൾ ജീവിക്കുന്നത് മാനസാന്തരമാണ്. എന്നാൽ ബൈബിൾ പ്രകാരമുള്ള മാനസാന്തരം എന്ന് പറഞ്ഞാൽ: ദൈവത്തിങ്കലേക്കുള്ള തിരിവാണ്. അത് മരണത്തിൽനിന്ന് ജീവനിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തിരിവാണ്. ഈ മാനസാന്തരം വ്യക്തികൾക്ക് സ്വയം ഉളവാക്കാൻ കഴിയുന്ന ഒന്നല്ല. കർത്താവ് പൗലൊസിനെ അയക്കുമ്പോൾ പറയുന്നത് നോക്കുക: ❝ജനത്തിനു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിനു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.❞ (പ്രവൃ, 26:18). അടുത്തവാക്യം: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21). ദൈവത്തിങ്കലേക്ക് തിരിയുന്നത് സുവിശേഷത്താലാണ്: ❝പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15). സുവിശേഷത്താലാണ് ദൈവത്തിങ്കലേക്ക് തിരിയുന്ന മാനസാന്തരം ഉണ്ടാകുന്നത്. (ഒ.നോ: പ്രവൃ, 20:21; 26:28). ലോകപ്രകാരമുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കുള്ള മാനസാന്തരം രണ്ടാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖമാണ് യഥാർത്ഥ മാസാന്തരം ഉളവാക്കുന്നത്. പൗലൊസ് അത് വ്യക്തമാക്കിയിട്ടുണ്ട്: സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ മലയാളം ഓശാന പരിഭാഷ ചേർക്കുന്നു: ❝ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.❞ (2കൊരി, 7:10). ലോകപ്രകാരമുള്ള ദുഃഖത്താലും, ദൈവഹിതപ്രകാരമുള്ള ദുഃഖത്താലും മാനസാന്തരമുണ്ടാകും. ലോകപ്രകാരമുള്ള ദുഃഖം മരണത്തെയാണ് ഉളവാകുന്നത്. രക്ഷയ്ക്കായുള്ള മാനസാന്തരം ഉണ്ടാകണമെങ്കിൽ, ദൈവഹിതപ്രകാരം ദുഃഖമുണ്ടാകണം. അത് ദൈവവചനത്താൽ അഥവാ, സുവിശേഷത്താലാണ് ഉളവാകുന്നത്. (പ്രവൃ, 20:21; 26:28; 2കൊരി, 7:8-9). പത്രൊസ് പ്രസംഗിച്ച സുവിശേഷംകേട്ട് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടത് ഓർക്കുക: (പ്രവ, 2:37). യഥാർത്ഥ മാനസാന്തരത്തിലൂടെ മാത്രമേ നിത്യജീവൻ ലഭിക്കുകയുള്ളു. അത് ദൈവം നല്കുന്നതാണ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ അത് വ്യക്തമായി മനസ്സിലാക്കാം. ❝ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.❞ (പ്രവൃ, 11:17-18). ജീവപ്രാപ്തിക്കുള്ള മാനസാന്തരം നല്കുന്നത് ദൈവമാണെന്ന് ഇവിടെ വ്യക്തമാണല്ലോ. അല്ലാതെ, വ്യക്തികൾക്ക് രക്ഷയ്ക്കായുള്ള മാനസാന്തരം സ്വയം ഉളവാക്കാൻ കഴിയില്ല. തന്മൂലം, പ്രവൃത്തികൾ 2:38-ൽ പത്രൊസ് പറഞ്ഞത്, സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന രക്ഷയ്ക്കായുള്ള മാനസാന്തരത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണ്. പത്രൊസ് അവരോട് സുവിശേഷം പറഞ്ഞശേഷമാണ്, മാനസന്തരപ്പെടാനും പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏല്പാനും പറയുന്നതെന്ന് ഓർക്കണം.

ആദാമ്യപാപവും അനുദിനപാപവും: ആദാമിൻ്റെ ലംഘനം മുഖാന്തരമുള്ള പാപത്തിനും ക്രിസ്തുവിനെ അറിയാതിരുന്ന കാലങ്ങളിൽ അനുദിനജീവിതത്തിൽ നാം അറിഞ്ഞോ, അറിയാതെയോ ചെയ്തുപോന്നിരുന്ന പാപങ്ങളിൽ നിന്നുമാണ് സകലമനുഷ്യർക്കും മോചനം വേണ്ടത്. അതുരണ്ടും ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ ഫലമായി സൗജന്യമായി ലഭിക്കുന്നതാണ്. പത്രൊസ് പറയുന്നു: ❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ (ക്രിസ്തു) തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). പത്രൊസ് ലേഖനമെഴുതുന്നത് യെഹൂദാ വിശ്വാസികൾക്കാണ്. അവൻ അവരോട് പറയുന്നത് ശ്രദ്ധിക്കുക: ❝നാം പാപം സംബന്ധിച്ചു മരിച്ചിട്ട് നീതിയിൽ ജീവിക്കേണ്ടതിന്നു ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ അഥവാ, ആദ്യാമിൻ്റെ ലംഘനംമൂലം ഉണ്ടായ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി.❞ അടുത്തഭാഗം ശ്രദ്ധിക്കുക: അവന്റെ അടിപ്പിണരാൽ നിങ്ങൾക്ക് സംഖ്യം വന്നിരിക്കുന്നു അഥവാ, അവൻ നിങ്ങൾക്കുവേണ്ടി സഹിച്ച കഷ്ടങ്ങളാലും മരണത്താലും നിങ്ങൾക്കു പാപത്തിൽനിന്ന് വിടുതൽ ലഭിച്ചിരിക്കുന്നു. പൗലൊസ് പറയുന്നു: ❝ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.❞ (റോമ, 5:10). വാക്യം ശ്രദ്ധിക്കുക: ❝പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു.❞ അടുത്തവാക്യം: ❝അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.❞ (കൊലൊ, 1:22). വാക്യം ശ്രദ്ധിക്കുക: ❝ക്രിസ്തു തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.❞ ഈ വേദഭാഗങ്ങൾ ശ്രദ്ധിച്ചാൽ: ❝അടിപ്പിണരാൽ സൌഖ്യം വന്നിരിക്കുന്നു, പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു, തന്റെ മരണത്താൽ നിരപ്പിച്ചു❞ എന്നിങ്ങനെ എല്ലാം ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്തു സകലതും പൂർത്തീകരിച്ചു കഴിഞ്ഞതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, അവൻ മരിച്ചത് ഏത് പാപത്തിനാണോ, ആ പാപത്തിന്നു സമ്പൂർണ പരിഹാരം വരുത്തിക്കഴിഞ്ഞു. സകല മനുഷ്യരെയും ഒരുപോലെ ബാധിച്ചിരുന്നതും സകലരുടെയും ആത്മമരണത്തിനു കാരണവും ആദാമിൻ്റെ ലംഘനമാണ്: ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15-. ഒ.നോ: 5:16-19). അടുത്തവാക്യം: ❝മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.❞ (1കൊരി, 15:21). ഒന്നാം മനുഷ്യനായ ആദാം മൂലമുണ്ടായ ആത്മമരണത്തിൽനിന്ന് മാനവകുലത്തെ രക്ഷിക്കാനാണ് രണ്ടാം മനുഷ്യനായ ക്രിസ്തു മരിച്ചത്. (1കൊരി, 15:47. ഒ.നോ: റോമ, 5:15:20). അതുകൊണ്ടാണ്, തൻ്റെ മരണത്തിനു തൊട്ടുമുമ്പ്, ❝നിവൃത്തിയായി❞ എന്ന് പറഞ്ഞുകൊണ്ട് താൻ മരണത്തിന് ഏല്പിച്ചുകൊടുത്തത്: (യോഹ, 19:30). ❝അവൻ നിവർത്തിച്ചിരിക്കുന്നു❞ എന്ന് പഴയനിയമത്തിലും കാണാം: (സങ്കീ, 22:31). ക്രിസ്തുവിൻ്റെ ക്രൂശിലെ മരണത്തോടെ മനുഷ്യരുടെ മരണത്തിനു കാരണമായ ആദാമ്യപാപത്തിൽ നിന്നുള്ള മോചനത്തിന് സമ്പൂർണ്ണപരിഹാരമായി. ഇനി ആ പാപത്തിനുവേണ്ടി യാതൊരു പ്രവൃത്തിയും ചെയ്യാൻ ആവശ്യമില്ല; നമ്മുടെ പാപഹരനായ ക്രിസ്തുവിനെ വിശ്വസിച്ചാൽ മാത്രംമതി. അഥവാ, യേശുക്രിസ്തുവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷം വിശ്വസിച്ചാൽമതി: (പ്രവൃ, 8:12; 2തിമൊ, 2:8). അതിനാണ് ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നത്: ❝വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ.❞ (റോമ, 3:25). ഈ വാക്യം ശ്രദ്ധിക്കുക: വിശ്വസിക്കുന്നവർക്ക് ക്രിസ്തുവിൻ്റെ രക്തമാണ് പ്രായശ്ചിത്തം. അഥവാ, നമ്മുടെ ആത്മമരണത്തിനു കാരണമായ ആദാമ്യ പാപത്തിൽ നിന്നുള്ള പ്രായശ്ചിത്തം ക്രിസ്തുവിൻ്റെ മരണമാണ്. അടുത്തഭാഗം ശ്രദ്ധിക്കുക: വിശ്വസിക്കുന്നവർക്ക് തൻ്റെ നീതിയെ പ്രദർശിപ്പിക്കാനായി മുൻകഴിഞ്ഞ പാപങ്ങളെ ദൈവം തൻ്റെ ക്ഷമയിൽ ശിക്ഷിക്കാതെ വിടുന്നു. അഥവാ, നാം ക്രിസ്തുവിനെ വിശ്വസിക്കുമ്പോൾ നമ്മുടെ അനുദിന ജീവിതത്തിൽ അറിഞ്ഞോ, അറിയാതെയോ ചെയ്തുപോന്നിരുന്ന നമ്മുടെ എല്ലാ പാപങ്ങളും ദൈവം ക്ഷമിക്കുന്നു: (പ്രവൃ, 17:30). അതായത്, ❝ഒരുത്തൻ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ അവൻ്റെ രക്തത്താൽ ആദാമ്യപാപത്തിനിന്നുള്ള മോചനവും, ദൈവം തൻ്റെ പൊറുമയിൽ (ക്ഷമയിൽ) വ്യക്തിയുടെ മുൻകഴിഞ്ഞ പാപങ്ങളിൽനിന്നും ഒരുപോലെ മോചനം നൽകുന്നു:❞ (റോമ, 3:25; പ്രവൃ, 17:31). അതാണ് ബൈബിൾ വാഗ്ദാനം ചെയ്യുന്ന കൃപയാലുള്ള രക്ഷ. അതുകൊണ്ടാണ്, ❝കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും❞ എന്നുപറയുന്നത്: (പ്രവൃ, 16:31). ഇനി പെന്തെക്കൊസ്തിലെ പത്രൊസിൻ്റെ കല്പന നോക്കുക: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ അപ്പോൾ ചോദ്യമിതാണ്: കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ആദാമ്യപാപത്തിൽനിന്നും അനുദിന ജീവിതത്തിൽ വന്നുപോയ പാപങ്ങളിൽനിന്നും ഒരുപോലെ മോചനം ലഭിക്കുമെങ്കിൽ, ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്ന് യെഹൂദന്മാരോട് മാത്രം പത്രൊസ് കല്പിച്ചത് എന്തിനാണ്? ക്രിസ്തുവിലുള്ള വിശ്വാസത്താൽ, രണ്ട് പാപങ്ങളിൽനിന്നും (ആദാമ്യപാപവും അനുദിനപാപവും) സകല മനുഷ്യർക്കും ഒരുപോലെ മോചനം ലഭിക്കുമെന്നിരിക്കെ, യെഹൂദന്മാർക്ക് മാത്രമായുള്ള മൂന്നാമത്തെ പാപമെന്താണ്? യെഹൂദന്മാർ മാത്രം ഏറ്റുപറഞ്ഞ് നിരപ്പുപ്രാപിക്കേണ്ട പാപമേതാണ്? സകലമനുഷ്യർക്കും രണ്ടു വിധത്തിലുള്ള പാപമാണുള്ളതെങ്കിൽ യെഹൂദന്മാർക്കു മാത്രമായി മൂന്നാമതൊരു പാപമുണ്ട്; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രൊസ് കല്പിച്ചത്: (പ്രവൃ, 2:32; 22:16). ആ പാപം ഏതാണെന്നാണ് ഇനി അറിയേണ്ടത്:

3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്; എന്തിനാണ്?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്നാണ്. പെന്തെക്കൊസ്തിലെ സംഭവം എടുത്താൽ, പത്രൊസ് പ്രസംഗിച്ച സുവിശേഷം കേട്ട യെഹൂദന്മാർക്ക് ഹൃദയത്തിൽ കുത്തുകൊണ്ടതായാണ് 2:37-ൽ വായിക്കുന്നത്. വചനപ്രകാരം അതവരുടെ യഥാർത്ഥ മാനസാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. (2കൊരി, 7:8-10). അതുകൊണ്ടാണ്, ക്രിസ്തുവിൻ്റെ അനുയായികളായവരെ ❝സഹോദരന്മാർ❞ എന്ന് സംബോധന ചെയ്തുകൊണ്ട്, ❝ഞങ്ങൾ എന്തു ചെയ്യേണ്ടു❞ എന്നവർ ചോദിച്ചത്: (പ്രവൃ, 2:37). അപ്പോൾ ചോദ്യമിതാണ്: പത്രൊസ് പ്രസംഗിച്ച സുവിശേഷത്താൽ അവർക്ക് മാനസാന്തരം ഉണ്ടായെങ്കിൽ; അവൻ അവരോട് കല്പിച്ച പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്; എന്തിനാണ്?

യെഹൂദന്മാർ അനുഷ്ഠിച്ചു വന്ന സ്നാനമാണ് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചത് പാപമോചനത്തിനുള്ള മാനസാന്തര സ്നാനമാണ്: ❝യോഹന്നാൻ വന്ന് മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.❞ (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: ❝അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.❞ (മത്താ, 3:5-6; മർക്കൊ, 1:4-5). അവർ ചെയ്ത പാപമല്ലാതെ, ആദാമ്യപാപം അവർക്ക് ഏറ്റുപറയാൻ കഴിയില്ല. ആദാമ്യപാപം മാനസാന്തരപ്പെട്ട് ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ, യോഹന്നാനാൽത്തന്നെ അവർക്ക് പാപമോചനം ഉണ്ടാകുമായിരുന്നു; ക്രിസ്തുവിനു് മരിക്കേണ്ട ആവശ്യമില്ലായിരുന്നു. അതിനാൽ, ജലത്തിൽ സ്നാനമേറ്റ് കഴുകിക്കളയാൻ പത്രൊസ് പറഞ്ഞ പാപം ആദാമ്യപാപമോ, അവരുടെ അനുദിനജീവിതത്തിലെ പാപമോ അല്ല; അവർ ചെയ്ത മറ്റൊരു പ്രത്യേക പാപമാണെന്ന് മനസ്സിലാക്കാം

യെഹൂദന്മാർക്കുള്ളത് ആദാമ്യപാപവും അനുദിനജീവിതത്തിലെ പാപവും മാത്രമല്ല. ക്രിസ്തു പറയുന്നത് നോക്കുക: ❝നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.❞ (മത്താ, 23:35, ലൂക്കൊ, 11:50,51). ഗൃഹസ്ഥനായ മനുഷ്യൻ നട്ടുവളർത്തിയ മുന്തിരിത്തോട്ടത്തിൻ്റെ ഉപമയിലൂടെയും ക്രിസ്തു അക്കാര്യം പറഞ്ഞിട്ടുണ്ട്. (മത്താ, 21:33-41; മർക്കൊ, 12:1-9; ലൂക്കൊ, 20:9-16). ആ പാപം യെഹൂദന്മാരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും, ജീവനായകനെ കൊല്ലുകയും ചെയ്തത്. (പ്രവൃ, 3:14; 5:30). പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തന്നെ അത് പറഞ്ഞിട്ടുണ്ട്: ❝നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.❞ (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ് ❝അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്ന് അലറിവിളിച്ചതും യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക❞ എന്നു നിലവിളിച്ചുകൊണ്ട് അവനെ ക്രൂശിനേല്പിച്ചതും. (മത്താ, 27:25, ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബ്ബന്ധമായും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ നിലവിളിച്ചു പറഞ്ഞവർ തന്നെയാണ് പെന്തെക്കൊസ്ത് പെരുനാളിലും വന്നിരിക്കുന്നത്. രക്ഷിതാവിനെ തല്ലുകയും തള്ളുകയും മാത്രമല്ല അവർ ചെയ്തത്; കൊല്ലുകയും ചെയ്തു. അതൊരു ചെറിയ കുറ്റമല്ല. ആദാമ്യപാപത്തെക്കാൾ ഭയാനകമായ കുറ്റമാണ്. പൗലൊസും അത് പറഞ്ഞിട്ടുണ്ട്: “യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും” (1തെസ്സ, 2:15). അവരോടാണ്, ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്ന് പത്രൊസ് പറഞ്ഞത്. ഏത് പാപത്തിനാണ് അവർ മാനസാന്തരപ്പെടേണ്ടത്? മനുഷ്യരുടെ വർത്തമാനകാല പാപത്തിൽ നിന്നല്ലാതെ, ആദാമ്യപാപത്തിൽനിന്നോ, ജനനംമുതൽ അനുദിനജീവിതത്തിൽ ചെയ്തുപോന്ന എല്ലാ പാപങ്ങളിൽനിന്നോ മാനസാന്തരപ്പെടാൻ ആർക്കും കഴിയില്ല. ആദാമ്യപാപം സ്നാന ജലത്തിൽ കഴുകിക്കളായാവുന്ന ഒന്നല്ല. അതുകൊണ്ടാണ്, ആദാമ്യപാപത്തിനു് പരിഹാരമായി ക്രിസ്തു മരിച്ചത്. ക്രിസ്തുവിലുള്ള വിശ്വാസത്താൽ മനുഷ്യരുടെ അനുദിനജീവിതത്തിലെ പാപവും പോക്കപ്പെടും എന്ന് നാം മുകളിൽ കണ്ടതാണ്. തന്മൂലം, ❝അവരുടെ രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മണസ്സിലാക്കാം:❞ (പ്രവൃ, 2:38). അതായത്, ക്രിസ്തുവിൻ്റെ സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന ആദാമ്യപാപത്തിൽ നിന്നും അനുദിനജീവതത്തിൽ ചെയ്തുപോന്ന പാപത്തിൽനിന്നുള്ള മോചനത്തോടൊപ്പം, രക്ഷകനായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്നും കൂടി യെഹൂദന്മാർക്ക് ഒരു മോചനം ആവശ്യമായിരുന്നു. അതാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് കല്പിച്ചത്. ശമര്യരെ ഫിലിപ്പോസ് സ്നാനം കഴിപ്പിച്ചപ്പോഴോ, ജാതീയനായ കൊർന്നേല്യൊസിനെയും കുടുബത്തെയും സ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചപ്പോഴോ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽക്കാൻ എന്തുകൊണ്ട് പറഞ്ഞില്ല? ശമര്യരും ജാതികളുമല്ല; യെഹൂദന്മാരാണ് ക്രിസ്തുവിനെ ക്രൂശിച്ചത്. എല്ലാവരുടെയും പാങ്ങൾക്കുവേണ്ടിയാണ് യേശു മരിച്ചത്. എന്നാൽ ക്രിസ്തുവിനെ ക്രൂശിച്ച പാപം നമുക്കില്ല; യെഹൂദന്മാർക്ക് മാത്രമേയുള്ളു. നമുക്കില്ലാത്ത പാപം നമുക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സ്നാനത്താണ് രക്ഷ പ്രാപിക്കുന്നതെന്ന് പഠിപ്പിക്കുന്നവർ, ക്രിസ്തുവിൻ്റെ കൂശിലെ പരമയാഗത്തെ വ്യർത്ഥമാക്കുകയാണ്.

ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ എന്ന് സംബോധന ചെയ്തുകൊണ്ട് പൗലൊസ് അവരോട് ചില ചോദ്യങ്ങൾ പോദിക്കുന്നുണ്ട്:
1. യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
2. ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
3. നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ?
4. ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു?
5. ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
6. വെറുതെ അത്രേ എന്നു വരികിൽ, നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
(ഗലാത്യർ 3:1-5)

കർത്താവിൻ്റെ കല്പനയും പത്രൊസിൻ്റെ കല്പനയും: കർത്താവിൻ്റെ കല്പനയും പത്രൊസിൻ്റെ കല്പനയും രണ്ടും രണ്ടാണ്: കല്പനകൾ താരതമ്യം ചെയ്ത് പഠിച്ചാൽ കാര്യം വ്യക്തമാകും: ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.❞ (മത്താ, 28:19 → പ്രവൃ, 2:38) ❝പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ കർത്താവിൻ്റെ കല്പന സകല ജാതികൾക്കും ഉള്ളതാണ്: സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ എന്ന പ്രയോഗം ശ്രദ്ധിക്കുക. എന്നാൽ പത്രൊസിൻ്റെ കല്പന യെഹൂദന്മാരെ മാത്രം സംബോധന ചെയ്തുകൊണ്ട് ഉള്ളതാണ്: നിങ്ങൾ മാനസാന്തരപ്പെടുവിൻ, ഓരോരുത്തൻ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. ❝നിങ്ങൾ❞ എന്ന മധ്യമപുരുഷ സർവ്വനാമവും നോക്കുക. ഏതിൽനിന്നാണ് അവർ മാനസാന്തരപ്പെടേണ്ടതെന്ന് അവൻ്റെ മൂന്നു പ്രസംഗത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: 1. “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). തൻ്റെ പ്രഥമപ്രസംഗത്തിൽത്തന്നെ രക്ഷകനെ ക്രൂശിച്ച അവരുടെ പാപം ബോധ്യപ്പെടുത്തിയശേഷമാണ് പാപമോചനത്തിനായി മാനസാന്തരപ്പെടാൻ ഒടുവിൽ കല്പിക്കുന്നത്: ❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ❞ എന്ന് പറഞ്ഞപ്പോഴാണ് അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും പത്രൊസ് അവരോട്: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ❞ എന്ന് കല്പിച്ചത്: (2:36-38). 2. ❝പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.❞ (പ്രവൃ, 3:14). രണ്ടാമത്തെ പ്രസംഗത്തിലും രക്ഷിതാവിനെ കൊന്ന അവരുടെ പാപം വെളിപ്പെടുത്തിയശേഷമാണ് പാപമോചനത്തിനായി മാനസാന്തരപ്പെടാൻ കല്പിക്കുന്നത്: ❝ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.❞ (പ്രവൃ 3:19). 3. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.❞ (പ്രവൃ, 5:30). മൂന്നാമത്തെ പ്രസംഗത്തിലും യേശുവിനെ കൊന്ന അവരുടെ പാപവും പാപമോചനത്തിനായുള്ള മാനസാന്തരവും കാണാൻ കഴിയും: ❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). പത്രൊസിൻ്റെ മൂന്നു പ്രസംഗങ്ങളും ശ്രദ്ധയോടെ പഠിച്ചാൽ: യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ജനിച്ച (മത്താ, 21), രക്ഷിതാവിനെ ക്രൂശിച്ചുകൊന്ന അവരുടെ വർത്തമാനകാല പാത്തിൽനിന്നുള്ള മോചനത്തിനുവേണ്ടിയാണ് മാനസാന്തര സ്നാനം അവരോട് കല്പിക്കുന്നതെന്ന് മനസ്സിലാക്കാം. ഈ വേദഭാഗങ്ങൾ ശ്രദ്ധിച്ചാൽ; നിങ്ങൾക്കു, നിങ്ങൾ, നിങ്ങളുടെ എന്നിങ്ങനെ മധ്യമപുരുഷ സർവ്വനാമത്തിൽ യിസ്രായേലിനെ മാത്രമാണ് പത്രൊസ് സംബോധന ചെയ്യുന്നതെന്ന് മനസ്സിലാക്കാം. യിസ്രായേൽ ഗൃഹം ഒക്കെയും, യിസ്രായേലിന്നു എന്നീ പ്രയോഗങ്ങളും നോക്കുക. ക്രിസ്തുവിനെ ക്രൂശിച്ചുകൊന്ന പാപം ശമര്യർക്കോ, ജാതികൾക്കോ ഇല്ല: (മത്താ, 23:35, ലൂക്കൊ, 11:50-51; പ്രവൃ, 2:23; 3:14; 5:30). അതുകൊണ്ടാണ്, ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി സ്നാനം ഏല്പിൻ❞ എന്ന് ശമര്യരോടോ, ജാതികളോടോ പറയാത്തത്. ആ പാപം അപ്പൊസ്തലന്മാർക്ക് ഒട്ടുമില്ല; അതുകൊണ്ടാണ് അവരിൽ ഒരാൾപോലും പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെട്ട് സ്നാനമേറ്റതായി പറയാത്തത്. ആദാമ്യപാപത്തിൻ്റെ മോചനമാണ് ക്രിസ്തുവിലൂടെ കൃപയാൽ നമുക്ക് ലഭിച്ചിരിക്കുന്നത്. ജലസ്നാനത്താൽ രക്ഷപ്രാപിക്കാൻ ന്യായപ്രമാണം അഥവാ, പ്രവൃത്തികളുടെ പ്രമാണത്താലുള്ള രക്ഷയല്ല നമുക്ക് ലഭിച്ചിരിക്കുന്നത്: (ഗലാ, 3:12). ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാമിനോടുള്ള വാഗ്ദത്താലാണ് ജാതികൾക്ക് രക്ഷ വന്നത്. അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പ്രവൃത്തിയാലുള്ളതല്ല; ദൈവത്തിൻ്റെ നിരുപാധികമായ കൃപയാലുള്ളതാണ്. അതിന് ജലസ്നാനം പോലൊരു പ്രവൃത്തി ആവശ്യമില്ല. വാഗ്ദത്തത്താലുള്ള പരിശുദ്ധാത്മാവിൽ അഥവാ, പരിശുദ്ധാത്മസ്നാനത്താലാണ് നാം രക്ഷപ്രാപിക്കുന്നത്: (1കൊരി, 12:12; ഗലാ, 3:14). പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം (ജലസ്നാനം) കൂടാതെ രക്ഷ കിട്ടില്ലെന്ന് പഠിപ്പിക്കുന്നവർ ദൈവത്തിൻ്റെ കൃപയെ വെല്ലുവിളിക്കുകയാണ്.

ക്രിസ്തുവിനെ ക്രൂശിച്ച പാപമാണ് പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് ഉണ്ടായിരുന്നതെങ്കിൽ, സഭയെ അഥവാ, വിശുദ്ധന്മാരെ ഉപദ്രവിച്ച പാപമാണ് പൗലൊസിനു ഉണ്ടായിരുന്നത്. അനന്യാസ്, പൗലൊസിനോട് പാപം കഴുകിക്കളയാൻ പറയുന്നതായി കാണാം: ❝ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.❞ (പ്രവൃ, 22:16). പൗലൊസിനോട് കഴുകിക്കളായൻ പറഞ്ഞ പാപം ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്തെഫാനോസിനെ കുലചെയ്തത് പൗലൊസിൻ്റെ സമ്മതത്തോടെയാണ്. (പ്രവൃ, 8:1). പിന്നെ വായിക്കുന്നത്, ❝എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.❞ (പ്രവൃ, 8:3). വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും, ഭ്രാന്തുപിടിച്ചവനെപ്പോലെ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും താൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10-11; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ അനന്യാസ് പറഞ്ഞതെന്ന് മനസ്സിലാക്കാം. (പ്രവൃ, 22:16). തന്മൂലം പ്രവൃത്തികൾ 2:38-ലെ പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം യെഹൂദന്മാർക്ക് അല്ലാതെ, യെഹൂദേതരരെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കാം. തന്നെയുമല്ല, ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും തനിക്ക് ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസിന് പറയാൻ കഴിയുമോ? (1കൊരി, 1:17).

യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: ❝ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.❞ (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: ❝അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.❞ (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: ❝കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.❞ (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). ആ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് മനുഷ്യൻ്റെ രക്ഷ. ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് കൃപയാലുള്ള പുതിയനിയമ രക്ഷയുടെ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: ❝കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.❞ (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ എവിടെ? ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും. ദൈവത്തിൻ്റെ കൃപയും നമ്മുടെ പ്രവൃത്തിയും എന്നത് വചനവിരുദ്ധമാണ്. പ്രവൃത്തിയുടെ ഒരു പ്രമാണത്താൽ ആർക്കും രക്ഷപ്രാപിക്കാൻ കഴിയാഞ്ഞകൊണ്ടാണ് ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താൾ കൂപയുടെ ഒരു പുതിയ പ്രമാണം രചിച്ചത്. അതിനോടുകൂടെ പ്രവൃത്തി ചേർക്കുന്നവർ നിങ്ങളെ നാശത്തിലെക്കാണ് നയിക്കുന്നത്. ആ വഞ്ചന മറയ്ക്കാനാണ് സ്നാനം കല്പനയാണ്; പ്രവൃത്തിയല്ലെന്ന് പലരും പഠിപ്പിക്കുന്നത്.

ജലസ്നാനം പ്രവൃത്തിയല്ലെന്ന് പറയുന്നവർക്കായി: സ്നാനത്തെക്കുറിക്കുന്ന പല ഗ്രിക്കുപദങ്ങൾ ബൈബിളിലുണ്ട്: അതിൽ ❝ബാപ്റ്റിസ്മ❞ (baptisma -βάπτισμα) എന്നതും ❝ബാപ്റ്റിസ്മോസ്❞ (baptismos – βαπτισμοὺς) എന്നതും നാമപദം (noun) ആണ്. ബാപ്റ്റിസോ❞ (baptizo – βαπτίζω) എന്നത് ക്രിയാപദം (verb) ആണ്. ഈ മൂന്നു പദങ്ങളുടെ പല വിഭക്തികളിലുള്ള (cases) അനേകം പദങ്ങളുണ്ട്. ❝സ്നാനപ്പെടുത്തുക❞ (baptize) എന്നർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ബാപ്റ്റിസോ❞ (baptizo – βαπτίζω) എന്ന ക്രിയാപദത്തിൻ്റെ 28 വിഭക്തി രൂപങ്ങളുണ്ട്. അതിൽ ശ്രദ്ധയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ക്രിസ്തീയ ജലസ്നാനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നതെല്ലാം ❝ബാപ്റ്റിസോ❞ (baptizo) എന്ന ക്രിയാപദത്തിൻ്റെ വ്യത്യസ്ത വിഭക്തി രൂപങ്ങളാണ്.

ബാപ്റ്റിസോൻ്റസ് (baptizontes – βαπτίζοντες) എന്ന ക്രിയാപദമാണ് കർത്താവിൻ്റെ കല്പനയിലുള്ളത്: (മത്താ, 28:19). ബാപ്റ്റിസ്തീസ് (baptistheis – βαπτισθεὶς) എന്ന മറ്റൊരു ക്രിയാപദമാണ് കർത്താവിൻ്റെ മർക്കൊസിലെ കല്പനയിലുള്ളത്: (മർക്കൊ, 16:16). ബാപ്റ്റിസ്തിറ്റൊ (baptisthito – βαπτισθήτω) എന്ന പദമാണ് പത്രൊസിൻ്റെ കല്പനയിലുള്ളത്: (പ്രവൃ, 2:38). എബാപ്റ്റിസ്തിസാൻ (ebaptisthisan – ἐβαπτίσθησαν) ആണ് മൂവായിരം യെഹൂദന്മാരുടെ സ്നാനം: (പ്രവൃ, 2:41), എബാപ്റ്റിസോൻ്റൊ (ebaptizonto – ἐβαπτίζοντο)-യും ബെബാപ്റ്റിസ്മെനോയ് (bebaptismenoi – βεβαπτισμένοι)-യുമാണ് ശമര്യരുടെ സ്നാനം: (പ്രവൃ, 8:12,16), ബാപ്റ്റിസ്തീസ് (baptistheis – βαπτισθεὶς) ആണ് ശീമോൻ്റെ സ്നാനം: (പ്രവൃ, 8:13), ബാപ്റ്റിസ്തിനായ് (baptisthinai – βαπτισθῆναι) ആണ് ഷണ്ഡൻ്റെയും കൊർന്നേല്യൊസിൻ്റെയും സ്നാനം: (പ്രവൃ, 8:36; 10:48). എബാപ്റ്റിസ്തിസാൻ (ebaptisthisan – ἐβαπτίσθησαν) ആണ് എഫെസൊസിലെ ശിഷ്യന്മാരുടെ സ്നാനം: (പ്രവൃ, 19:5). ബാപ്റ്റിസായ് (baptisai – βάπτισαι) ആണ് പൗലൊസിൻ്റെ സ്നാനം: (22:16). ക്രിസ്തീയ ജലസ്നാനത്തെ കുറിക്കുന്ന ഒരുപദംപോലും ഒഴിവില്ലാതെ, എല്ലാ പദങ്ങളും ക്രിയാപദങ്ങൾ അഥവാ, പ്രവൃത്തിയെ കുറിക്കുന്ന പദങ്ങളാണ്.

ഇനി കർത്താവിൻ്റെ സ്നാനമെന്ന കല്പന അനുസരിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് മൂന്നു പ്രവൃത്തിയെങ്കിലും ചെയ്യണമെന്ന് ബൈബിളിൽത്തന്ന തെളിവുണ്ട്: ❝അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു; അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.❞ (പ്രവൃ, 8:38-39). 1. ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി. 2. അവൻ അവനെ സ്നാനം കഴിപ്പിച്ചു. 3. അവർ വെള്ളത്തിൽ നിന്നു കയറി. അതായത്, സ്നാത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ക്രിയാപദങ്ങൾകൊണ്ടാണ്, സ്നാമെന്ന കല്പന അനുസരിക്കണമെങ്കിലും ക്രിയ അഥവാ, പ്രവൃത്തി ചെയ്യണം. വാക്കിനാലും ക്രിയയാലും (പ്രവൃത്തി) ചെയ്യേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ ശുശ്രൂഷയാണ് സ്നാനം: (കൊലൊ, 3:17).

4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?

❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ ഈ വാക്യത്തിൽ പരിശുദ്ധാത്മാവിനെ ദാനം എന്നാണ് പത്രൊസ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെ: ദാനം (പ്രവൃ, 2:38; 8:20; 10:46; 11:7), ആദ്യദാനം (റോമ, 8:23), സ്വർഗ്ഗീയദാനം (എബ്രാ, 6:4) എന്നൊക്കെയും വിശേഷിപ്പിച്ചിട്ടുണ്ട്. വാഗ്ദത്തം എന്നും പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33,39; എഫെ, 1:4). കൊർന്നേല്യൊസിൻ്റെയും ഭവനക്കാരുടെയും മേൽ പരിശുദ്ധാത്മാവെന്ന ദാനം❞ പകരപ്പെട്ടപ്പോൾ യെഹൂദാന്മാരായ വിശ്വാസികൾ വിസ്മയിച്ചതായി പറഞ്ഞിട്ടുണ്ട്: ❝പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.❞ (പ്രവൃ, 10:46). സ്വന്തജനമായ യെഹൂദന്മാർക്ക് അവരുടെ ദൈവം വാഗ്ദത്തം ചെയ്തതായിരുന്നു പരിശുദ്ധാത്മാവ്. (യോവേ, 2:28,29). അതുകൊണ്ടാണ് ജാതികളുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ അവർ വിസ്മയിച്ചത്. എന്നാൽ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ അഥവാ, തേജസ്കരണത്തിൻ്റെ ഫലമായി, സ്വന്തജനമായ യിസ്രായേലിൻ്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവ് ജാതികൾക്കും അവകാശമായി മാറി. (യോഹ, 7:37-39; പ്രവൃ, 2:33, 2:39). പെന്തെക്കൊസ്തുനാളിൽ പത്രൊസ് തന്നെ അത് വ്യക്തമാക്കി: വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.❞ (പ്രവൃ, 2:39). രക്ഷയുടെ സുവിശേഷത്താൽ ദൈവം ദാനമായി തരുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2; 3:5; എഫെ, 1:13-14). പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ആണെങ്കിലും; രക്ഷിതാവിനെ ക്രൂശിച്ച പാപം യെഹൂദന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടാണ്, പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം പത്രൊസ് അവർക്ക് നിർദ്ദേശിച്ചത്. സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന സവിശേഷ അധികാരം പത്രൊസിനെ ഏല്പിക്കുമ്പോൾത്തന്നെ ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരവും കർത്താവ് അവനു നല്കിയിരുന്നു. ❝സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും.❞ (മത്താ, 16:19). അതുകൊണ്ടാണ്, യെഹൂദന്മാർക്ക് മാത്രമായി അങ്ങനെയൊരു കല്പന പത്രൊസ് നല്കിയത്. ശമര്യർക്കും ജാതികൾക്കും അങ്ങനെയൊരു കല്പന നല്കിയിട്ടില്ല എന്നതും കുറിക്കൊള്ളുക. ഈ വസ്തുതയ്ക്കുള്ള ശക്തമായ ഒരു തെളിവാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. അത് യെഹൂദന്മാരോടും (പ്രവൃ, 2:38) ശമര്യരോടും (8:16) ജാതികളോടും (10:48) ഒരുപോലെ പറയുന്നത് ശ്രദ്ധിക്കുക. അതായത്, യെഹൂദന്മാരും ശമര്യരും ജാതികളും ഒരുപോലെ അനുഷ്ഠിക്കേണ്ട ക്രിസ്തീയ സ്നാത്തോടൊപ്പം ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിനുള്ള മാനസാന്തരസ്നാനവും നിർദ്ദേശിക്കുകയായിരുന്നു.

ക്രിസ്തുവിൻ്റെ കല്പനപോലെ, യെഹൂദന്മാർക്കും ശമര്യർക്കും ശേഷമാണ് ജാതികളിലേക്ക് സുവിശേഷം എത്തിയത്. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (പ്രവൃ, 10:34-48). കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു പറയുമെന്നാണ്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ വാക്കുകളെ അഥവാ, സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). എന്തെന്നാൽ, സുവിശേഷത്താലാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കുന്നത്. (ഗലാ, 3:2; 3:55; എഫെ, 1:13-14). അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (പ്രവൃ, 10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും പരിശുദ്ധാത്മാവിനാൽ അഥവാ, കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: ❝ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.❞ (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: ❝ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?❞ (പ്രവൃ, 11:15-17). ഇവിടെ പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ❝യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?❞ പത്രൊസ് യെഹൂദന്മാരോട് കല്പിച്ച പ്രകാരമല്ല ജാതികളോടുള്ള ബന്ധത്തിൽ ദൈവം ഇടപെട്ടത്. പ്രത്യുത, അപ്പൊസ്തലന്മാരോട് ദൈവം അഥവാ, ദൈവാത്മാവ് എങ്ങനെ ഇടപ്പെട്ടുവോ, അങ്ങനെയാണ് ജാതികളോടും ഇടപെട്ടത്. ❝നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു❞ എന്നാണ് പറയുന്നത്. അതായത്, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് പത്രൊസിലൂടെ കൊടുത്ത യാതൊരു ഉപാധികളും കൂടാതെ, ജാതികളുടെ മേൽ പരിശുദ്ധാത്മാവെന്ന ദാനം നിരുപാധികം പകരുകയായിരുന്നു. പെന്തെക്കൊസ്തിലെ യെഹൂദന്മാരോടുള്ള ബന്ധത്തിൽ അല്ലാതെ, പാപമോചനത്തിനുള്ള മാനസാന്തരസ്നാനം നമ്മളെ ബാധിക്കുന്ന വിഷയമല്ലെന്ന് മനസ്സിലാക്കാം. യേശുക്രിസ്തു വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) പരിശുദ്ധാത്മ ദാനം, അവസാന വ്യക്തിയെയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22). പരിശുദ്ധാത്മ സ്നാനത്താലാണ് ഒരു വ്യക്തി രക്ഷ പ്രാപിക്കുന്നത്. അല്ലാതെ ജലസ്നാനത്താലല്ല.

പരിശുദ്ധാത്മ ദാനത്തിനായി ഒരു പ്രവൃത്തിയും ആവശ്യമില്ല എന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം. ❝അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാർ കൈവെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെമേൽ കൈവെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.❞ (പ്രവൃ, 8:17-22). ഈ വേദഭാഗം പരിശോധിച്ചാൽ; പണത്താലോ, ജലസ്നാനം പോലൊരു പ്രവൃത്തിയാലോ പരിശുദ്ധാത്മാവിനെ ലഭിക്കയില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തിൻ്റെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവദാനം. (യോഹ, 7:37-39; 14:26; പ്രവൃ, 2:33). യേശുക്രിസ്തു ആകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12). സുവിശേഷത്താൽ ദാനമായിട്ടാണ് വ്യക്തികൾക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നത്. (പ്രവൃ, 10:46; ഗലാ, 3:2,5; എഫെ, 1:13-14). അത് ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. പരിശുദ്ധാത്മാവെന്ന ദാനത്തിനായി സ്നാനമെന്നല്ല; യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷത്തിലൂടെ തികച്ചും സൗജന്യമാണ്. (പ്രവൃ, 8:20; 10:44-46; റോമ, 11:6). പരിശുദ്ധാത്മ ദാനത്തിനായി പ്രവൃത്തി വേണമെന്ന് ശഠിച്ചാൽ, ശിമോൻ്റെ അവസ്ഥയായിരിക്കും ഒരുപക്ഷെ, നമുക്കുണ്ടാകുന്നത്.

മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1.സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നത് എന്നതിൻ്റെ കൃത്യമായ ചരിത്ര തെളിവുണ്ട്: (പ്രവൃ, 10:44-45). 2.സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5; എഫെ, 1:13-14). 3.ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4.പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 2:38; 8:20; 10:46). സ്നാനം പോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്ന പ്രയോഗം നിരർത്ഥകമാണ്. 5.ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6.കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44-46).
7.യെഹൂദന്മാരോടും യെഹൂദനായ പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല. (പ്രവൃ, 2:38; 22:16).

5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള  ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാക്കാനുള്ളതാണ് സ്നാനം. KJV-യുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്‌ലിയിൽ ഇപ്രകാരമാണ്: “ഞാൻ നിങ്ങളോട് കല്പിച്ച കാര്യങ്ങളെ ഒക്കെയും പ്രമാണിച്ച് നടപ്പാനായിട്ട് അവരെ പഠിപ്പിച്ചുകൊണ്ടിരിപ്പിൻ.” രണ്ടിൻ്റെയും ആശയം ഒന്നാണ്, ഒരു ഗുരുവിൻ്റെ ശിഷ്യനായാൽ മാത്രമേ അവനിൽനിന്ന് പഠിക്കാൻ കഴിയുകയുള്ളൂ. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം:  “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. അഥവാ, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ ക്രിയയാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അതായത്, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല; രക്ഷിക്കപ്പെട്ടവരാണ് സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: “രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. 2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). അതിനാൽ, ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ദൈവത്തിൻ്റെ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം. അല്ലാതെ, രക്ഷയുമായി ജലസ്നാനതിന് ഒരു ബന്ധവുമില്ല.

രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം; എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെ അഥവാ, പ്രത്യേക പേരിനെയാണ് സൂചിപ്പിക്കുന്നത്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മുന്ന് സ്ഥാനനാമം പറഞ്ഞാണ് സ്നാനം കഴിപ്പിക്കേണ്ടിയിരുന്നത് എങ്കിൽ; നാമം അഥവാ, ഒനോമ എന്ന ഏകവചനമല്ല; നാമങ്ങൾ അഥവാ, ഒനോമാട്ട എന്ന ബഹുവചനം പറയുമായിരുന്നു. പിതാവ് തൻ്റെ നാമമാണ് പുത്രനു കൊടുത്തത്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ല: (പ്രവൃ, 4:12). “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12). മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43). അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). (കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?)

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോഴാണ്? വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്നാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. ദൈവവചനം കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണ് പുതിയനിയമ മാതൃക: (പ്രവൃ, 2:41). ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48), ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവ നോക്കുക. സുവിശേഷം കേൾക്കുക അഥവാ കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). അതായത്, ക്രിസ്തുവിൽ വിശ്വസിക്കാനുള്ള കൃപപോലും, ദൈവം സുവിശേഷത്താൽ ദാനമായി നല്കുന്നതാണ്.: “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). സുവിശേഷം കേൾക്കാൻ അദവാ, കൈക്കൊള്ളാൻ മനസ്സുവെക്കുക രക്ഷയ്ക്കായുള്ള ഏകവഴി. “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. സ്നാനം ഏല്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഷണ്ഡനോട് ഫിലിപ്പോസ് പഞ്ഞത്, നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം, എന്നാണ്: (പ്രവൃ, 8:37). വിശ്വസിക്കുന്നവനാണ് നിത്യജീവൻ: (യോഹ, 3:15). വിശ്വസിക്കുന്നവനാണ് ന്യായവിധി തെറ്റി ഒഴിയുന്നത്: (യോഹ, 3:18). വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാണ് പിതാവിൻ്റെ ഇഷ്ടം: (യോഹ, 6:40). വിശ്വസിക്കുന്നവനാണ് പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:40). വിശ്വസിക്കുന്നവനാണ് നീതീകരിക്കപ്പെടുന്നത്: (പ്രവൃ, 13:39). വിശ്വസിച്ച് രക്ഷപ്രാപിച്ച വ്യക്തിയുടെ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കേണ്ടത്: (പ്രവൃ, 8:37). സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1.ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2.സ്നാനം ഏല്ക്കുക. (2:41). 3.സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4.ഉപദേശം കേൾക്കുക. (2:42). 5.കൂട്ടായ്മ ആചരിക്കുക (2:42). 6.അപ്പം നുറക്കുക. (2:42). 7.പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ, പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവാണ്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ, ആത്മസ്നാനവും ജലസ്നാനവും എന്ന ലേഖനം ദയവായി കാണുക.

ദാവീദിൻ്റെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

 “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” (2ശമൂ, 7:12; 1ദിന, 17:11)

“ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29)

“നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3)

“ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:34)

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8)

ശമുവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു രാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന,, 7:7-15). അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). ദാവീദിൻ്റെ ആ വാഗ്ദത്തസന്തതി യഥാർത്ഥത്തിൽ യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവും ദാവീദിന് ബത്ത്-ശേബയിൽ ജനിച്ച മകനുമായ ശലോമോൻ ആണെന്നും യേശുക്രിസ്തു ആണെന്നും ഒക്കെയാണ് അനേകരും കരുതുന്നത്.

വാഗ്ദത്തം അഥവാ വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. പൂർവ്വപിതാക്കന്മാരായ അബ്രാഹാം യിസ്ഹാക്ക് യാക്കോബ് എന്നിവരോട് ചെയ്ത വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള നിയമംപോലെ ഒരു നിത്യവും നിരുപാധികമായ വാഗ്ദത്തം അഥവാ സന്തതിയെക്കുറിച്ചുള്ള നിയമം ദൈവം ദാവീദിനോടും ചെയ്തിരുന്നു. അതാണ് നിശ്ചലകൃപകൾ അഥവാ മാറാത്ത കൃപകൾ എന്നറിയപ്പെടുന്നത്. (യെശ, 55:3. ഒ.നോ: പ്രവൃ, 13:34; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). ന്യായപ്രമാണത്തിന് നീക്കം വന്നതുപോലെ ദൈവത്തിൻ്റെ ഈ നിയമം നീക്കം വരാവുന്നതല്ല. ന്യായപ്രമാണം വ്യവസ്ഥകൾക്ക് വിധേയമായിരുന്നു. “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:12). “ഇതു ചെയ്താൽ…, ഇങ്ങനെ ജീവിച്ചാൽ…, കല്പനകൾ പാലിച്ചാൽ… നിയമപ്രകാരം നിലകൊണ്ടാൽ… ഞാൻ ഇന്നിന്നതൊക്കെ നിനക്കുതരാം” അതായിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (ആവ, 28:1-68). എന്നാൽ, വാഗ്ദത്തം നിരുപാധികം അഥവാ ഉപാധികളൊന്നും കൂടാത്തതാണ്. വാഗ്ദത്തത്തിനടിസ്ഥാനം വാക്കുമാറാൻ കഴിയാത്ത ദൈവത്തിൻ്റെ അനന്തമായ കരുണ മാത്രമാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി സകല ജാതികൾക്കും പ്രകാശംപരത്തുന്ന രക്ഷകനാണെങ്കിൽ; ദാവീദിൻ്റെ വാഗ്ദത്തസന്തതി ജാതികൾ വിറയലോടെ സേവിക്കുന്ന രാജാവാണ്. നമുക്ക് ദാവീദിൻ്റെ ആ രാജകീയ സന്തതിയെക്കുറിച്ചൊന്ന് പരിശോധിക്കാം.

2ശമൂവേൽ 7:8-16; വാക്യം 8: “ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.” ദാവീദിനെ ദൈവം തിരഞ്ഞെടുത്ത വിധങ്ങളെക്കുറിച്ച് നാഥാൻ പ്രവാചകൻ അവനെ ഓർമ്മിപ്പിക്കുകയാണ്. വാക്യം 9: “നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിനോട് കൂടെയിരുന്ന് അവൻ്റെ ശത്രുക്കളുടെമേൽ ജയം നല്കിയതിനെക്കുറിച്ചാണ്. അടുത്തഭാഗം: ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഇത് അബ്രാഹാമിനു കൊടുത്ത ഏഴ് വാഗ്ദത്തങ്ങളിൽ രണ്ടാമത്തേതിന് തുല്യമാണ്: നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും. (ഉല്പ, 12:2). വാക്യം 10: “ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള ശാശ്വത രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). അടുത്തഭാഗം: ആ രാജ്യത്തിലെ സ്വസ്ഥതയെക്കുറിച്ചാണ്. വാക്യം 11: “ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിൻ്റെ ശത്രുക്കളെയൊക്കെ കീഴ്പ്പെടുത്തി അവന് സ്വസ്ഥത നല്കുമെന്ന് ഉറപ്പുകൊടുക്കുന്നു. അടുത്തഭാഗം: ദാവീദിലൂടെ ഒരുഗൃഹം അഥവാ രാജവംശം ഉണ്ടാകുമെന്നും അറിയിക്കുന്നു. വാക്യം 12: “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (1ദിന, 17:11). ഈ വാക്യത്തിൽ പറയുന്ന സന്തതി ശലോമോനാണെന്ന് തോന്നുന്നത് സ്വാഭാവികം. ദാവീദിൻ്റെ പിന്തുടർച്ചയായി വന്ന ശലോമോൻ്റെ രാജത്വം അവൻ്റെ ആയുഷ്ക്കാലത്ത് ഉറപ്പുള്ളതായിരുന്നു. എന്നാൽ ഇനിവരുന്ന വേദഭാഗങ്ങളെല്ലാം ശലോമോന് യോജിക്കുന്നതല്ല. വാക്യം 13: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” ശലോമോൻ ഒരാലയം പണിതുവെന്നത് നേരാണ്; പക്ഷെ, അവൻ്റെ രാജത്വം എന്നേക്കും സ്ഥിരമായിരുന്നില്ല. ദാവീദിൻ്റെ ഭരണകാലത്താണ് നാഥാൻ ഇത് പ്രവചിക്കുന്നതെന്നോർക്കണം. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്. അപ്പോൾ എന്നേക്കും സ്ഥിരമാക്കപ്പെടുന്ന രാജത്വത്തിൻ്റെ ഉടയവനാരാണോ അവനാണ് സന്തതി. അത് ക്രിസ്തുവിനെക്കുറിച്ചാണ് പ്രവചനമെന്ന് പഠിപ്പിക്കുന്നവരുണ്ട്. ശലോമോനല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു; വീണ്ടും കൂടുതൽ തെളിയുകയും ചെയ്യും. താഴോട്ടുവരുമ്പോൾ യേശുക്രിസ്തുവും അല്ലെന്ന് തെളിയും. വാക്യം 14: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ഈ വേദഭാഗം ശ്രദ്ധിക്കുക: ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, I will be his father, and he shall be my son എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആണെന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ആയിരിക്കും എന്ന് ഭാവികാലത്തിൽ പറയില്ല. ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അടുത്തഭാഗം: സന്തതി കുറ്റം ചെയ്താൽ ദൈവമവനെ ശിക്ഷയ്ക്കായി മനുഷ്യരുടെ അഥവാ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും. ദാവീദിൻ്റെയും ദൈവത്തിൻ്റെയും സന്തതിയായ ഈ രാജാവ് കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുന്ന ഒരു സന്തതിയാണ്. ശലോമോനല്ല സന്തതിയെന്ന് നാം മുകളിൽ കണ്ടതാണ്. കുറ്റം ചെയ്താൽ — ശിക്ഷിക്കപ്പെടുന്ന ഈ സന്തതി യേശുക്രിസ്തുവുമല്ല. പാപമൊന്നും ചെയ്യാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനും (1യോഹ, 3:5) പാപമറിയാത്തവനും (1കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേർവിട്ടവനുമായ (എബ്രാ, 7:26) ക്രിസ്തു ശിക്ഷ അനുഭവിച്ചത് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ്. നമ്മുടെ പാപരോഗങ്ങളെയും വേദനകളെയും അവൻ ചുമന്നപ്പോൾ, ദൈവമവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു നാം വിചാരിച്ചതാണ്: (യെശ, 53:4). അല്ലാതെ, ദൈവം അവനെ ശിക്ഷിച്ചതല്ല; നമ്മുടെ പാങ്ങളെപ്രതി അവൻ തന്നെത്താൻ ശിക്ഷയ്ക്ക് ഏല്പിച്ചു കൊടുക്കയായിരുന്നു: (ഗലാ, 1:3). അപ്പോൾ, കുറ്റം ചെയ്തിട്ട് ശിക്ഷ വാങ്ങുന്ന സന്തതി യേശുക്രിസ്തു അല്ലെന്ന് തെളിയുന്നു. വാക്യം 15: “എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.” കുറ്റം ചെയ്താലും ശിക്ഷ വാങ്ങിയാലും ഈ സന്തതിയുടെ രാജത്വം ദൈവം നീക്കിക്കളയുകയില്ല; സ്ഥിരമായിരിക്കും. ശലോമോൻ്റെ രാജത്വം നാല്പത് വർഷംകഴിഞ്ഞ് തൻ്റെ മരണത്തോടെ നീങ്ങിപ്പോയി. യേശുക്രിസ്തുവിനോടു ദൈവം ദയ (mercy) കാണിക്കുമെന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും? വാക്യം 16: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” ശലോമോൻ്റെ രാജത്വം നാല്പതു വർഷമാണ് ഉണ്ടായിരുന്നത്; അത് എന്നേക്കും സ്ഥിരമായതോ, ഉറച്ചിരുന്നതോ ആയ രാജത്വമല്ലാത്തതിനാൽ, സന്തതി ശലോമോനുമല്ല; കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടന്നവനും ദൈവം ദയ കാണിക്കുന്നവനുമായ ഒരു സന്തതിയായതിനാൽ അത് യേശുക്രിസ്തുവും അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് തൻ്റെ വചനത്തിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രസ്തുക വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: ഒന്ന്; വാക്യം 13: അവൻ ദൈവത്തിനൊരു ആലയം പണിയും. യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 10-ാം വാക്യത്തിൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കുന്നതായി പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും ജനതയും യിസ്രായേലാണല്ലോ? രണ്ട്; വാക്യം 13: അവൻ്റെ രാജത്വം സ്ഥിരമാക്കും. ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. മൂന്നാംഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. മൂന്ന്; വാക്യം 14: അവൻ ദൈവത്തിൻ്റെ പുത്രനും അവന് ദൈവം പിതാവും ആയിരിക്കും. പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10). നാല്; വാക്യം 14: അവൻ കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ മനുഷ്യരുടെ വടികൊണ്ട് ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:32. വിശദമായി താഴെക്കാണാം). അഞ്ച്; വാക്യം 16: അവൻ്റെ രാജത്വം ദൈവസന്നിധിയിൽ എന്നേക്കും സ്ഥിരമായിരിക്കും. സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല; യിസ്രായേലാണ്. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും. നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]

പതിനാറാം വാക്യത്തിലെ, ‘നിൻ്റെ ഗൃഹം അഥവാ ദാവീദുഗൃഹം’ എന്നു പറയുന്നത് ദാവീദിൻ്റെ കുടുംബത്തെക്കുറിച്ചല്ല; യിസ്രായേൽ ഗൃഹത്തെക്കുറിച്ചാണ്. ദാവീദിനോട് നാഥാൻ ഇത് പ്രവചിക്കുന്ന കാലത്തൊന്നും, ‘ദാവീദ് ഗൃഹം’ എന്ന് വേർതിരിച്ച് പറഞ്ഞിരുന്നില്ല. ദാവീദ് ആദ്യം യെഹൂദാ ഗൃഹത്തിന് വർഷവും (2ശമൂ, 2:11), യിസ്രായേൽ ഗൃഹത്തിനു മുഴുവനുമായി 32½ വർഷവും രാജാവായിരുന്നു: (2ശമൂ, 5:4). പുത്രനായ ശലോമോൻ്റെ കാലശേഷം അവൻ്റെ പുത്രനായ രെഹബെയാമിൻ്റെ കാലത്ത് രാജ്യം വിഭജിക്കപ്പെട്ടതോടെയാണ്, ദാവീദ്ഗൃഹം എന്ന് പറയപ്പെട്ടു തുടങ്ങിയത്. (2രാജാ, 12:19). മാത്രമല്ല, ആ ഗൃഹത്തിൽന്ന് ആരെയും ദൈവത്തിൻ്റെ പുത്രനായും നിത്യരാജാവായും പറഞ്ഞിട്ടുമില്ല. അതിനാൽ ദൈവസന്നിധിൽ സ്ഥിരമായി നില്ക്കുന്ന ഗൃഹം ദാവീദിൻ്റെ വ്യക്തിപരമായ ഗൃഹമല്ലെന്ന് മനസ്സിലാക്കാം. ആകയാൽ, ദാവീദ് ഗൃഹമെന്ന് അവിടെ പറയുന്ന ഗൃഹവും (സംഖ്യാ, 20:38; 2:ശമൂ, 6:15; 1രാജാ, 20:31; യെശ, 5:7; യിരെ, 2:4; യെഹെ, 4:5; മത്താ, 10:6; 15:24; പ്രവൃ, 2:36; 7:43), നിത്യരാജാവും യിസ്രായേലാണ്. തൻ്റെ സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് രാജാവ് അഥവാ രാജത്വം: (ദാനീ, 7:27; സങ്കീ, 2:6; 20:9; 21:1, 7; 45:1; 110:2; ദാനീ, 7:13, 18,21). എന്നാൽ, ശലോമോനെക്കുറിച്ചാണ് പ്രവചനമെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം: “അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.” (1ദിന, 28:6. ഒ.നോ: 22:9-10). പ്രവചനം തന്നെക്കുറിച്ചാണെന്നു ശലോമോനും പറയുന്നതായി കാണാം: (1രാജാ, 8:17-20; 2ദിന, 6:7-10). എന്താണതതിലെ വസ്തുതയെന്ന് രണ്ടുവധത്തിൽ നമുക്കു മനസ്സിലാക്കാം. ഒന്ന്; ശലോമോൻ്റെ പേര് അവിടെ പറയുന്നതൊഴിച്ചാൽ മറ്റു വേദഭാഗങ്ങളൊന്നും ശലോമോനെ പിന്തുണയ്ക്കുന്നില്ലെന്ന് നാം കണ്ടതാണ്. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). അവൻ്റെ രാജത്വം എന്നേക്കും നിലനിന്നില്ല എന്നതുതന്നെ അവനല്ല നിത്യരാജാവായ സന്തതിയെന്ന് തെളിയുന്നു. രണ്ട്; ബൈബിളിലെ പ്രവചനങ്ങൾ നിവൃത്തിയാകുന്ന വിധങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും വിദൂരഭാവിയിൽ നിറവേറുന്നതും ഒരിക്കലായി നിവവേറുന്നതും രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി ഉള്ളതുമായ പ്രവചനങ്ങളും അനവധി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം, ആദ്യദൈവാലയം പണിതവനെന്ന നിലയിൽ അംശമായി ശലോമോനിലും (1രാജാ, 8:17-20; 2ദിന, 6:7-10), ആത്മീയ ദൈവാലയം പണിതവൻ എന്ന നിലയിൽ യേശുക്രിസ്തുവിലും (എഫെ, 2:20-22), സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പൂർണ്ണമായി യിസ്രായേലിലുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ദൈവത്തിൻ്റെ സന്തതിയും ഒരാളായിരിക്കണം. അത് നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. [കാണുക: പ്രവചനങ്ങൾ]

ശക്തമായൊരു തെളിവ്: സങ്കീർത്തനങ്ങൾ 89-ാം അദ്ധ്യായത്തിലും ദാവീദിൻ്റെ സന്തതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതു കാണാം. വാക്യം 3,4: “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” ദൈവം തിരഞ്ഞെടുത്ത തൻ്റെ ദാസനായ ദാവീദിനോടു ദൈവം ചെയ്ത നിരുപാധികമായ നിയമപ്രകാരം, അവൻ്റെ സന്തതിക്ക് തലമുറതലമുറയോളം എന്നേക്കും സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പു നല്കിയിരിക്കയാണ്. ആ സന്തതി ആരാണെന്ന് താഴെവരുമ്പോൾ അറിയാം. വാക്യം 29: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഉണ്ടാകുന്ന ഒരേയൊരു സന്തതിയെപ്പറ്റി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു. അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). വാക്യം 30: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും” ഇരുപത്തൊമ്പതാം വാക്യത്തിൽ ‘സന്തതി‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ ‘പുത്രന്മാർ‘ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണ്. വാക്യങ്ങൾ 31,32: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. ദാവീദിൻ്റെ വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല എന്നതിതിൻ്റെ തെളിവാണിത്. ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി. വാക്യങ്ങൾ 36,37: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” പുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലിൻ്റെതാണ്. ഇനി, താഴോട്ടുള്ള വാക്യങ്ങൾ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് വ്യക്തമായ തെളിയിക്കുന്നവയാണ്. വാക്യം 38: “എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” ഇവിടുത്തെ അഭിഷിക്തൻ സന്തതിയായ യിസ്രായേലാണ്. വാക്യം 39: “നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.” യിസ്രായേലിൻ്റെ പാപം നിമിത്തം ദാവീദിനോടുള്ള നിയമത്തെ ദൈവം വെറുക്കുന്നു. ഇത് യിസ്രായേൽ ജനത്തിൻ്റെ വർത്തമാനകാല പാപമാണ്. വാക്യങ്ങൾ: 40,41: “നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.” ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തന്റെ വലംകയ്യുടെ പരിപാലനത്തോടെ കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയാണ് യിസ്രായേലെന്ന ദൈവപുത്രനും വാഗ്ദത്തസന്തതിയും. (സങ്കീ, 80:7-14). ദൈവം യിസ്രായേലിൻ്റെ വേലി പൊളിച്ചതുകൊണ്ട് അഥവാ തൻ്റെ കയ്യുടെ സംരക്ഷണം പിൻവലിച്ചതുകൊണ്ട്, സന്തതിയിപ്പോൾ വഴിപോക്കർക്ക് പരിഹാസ വിഷയമായി തീർന്നിരിക്കുകയാണ്. വാക്യങ്ങൾ 41,42: “വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.” വഴിപോകുന്നവർക്ക് കൊള്ളയിടുവാനും, ശത്രുക്കൾ സന്തോഷിക്കുവാനും തക്കവണ്ണം യിസ്രായേൽ ബലഹീനമായി തീർന്നിരിക്കുന്നു. വാക്യം 49: “കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?” ദാവീദിനോടുള്ള പണ്ടത്തെ കൃപകൾ അഥവാ സന്തതിയോടുള്ള വ്ഗ്ദത്തം ഓർക്കണമേയെന്ന് സങ്കീർത്തനക്കാരനായ ഏഥാൻ യഹോവയോട് പ്രാർത്ഥിക്കുകയാണ്. 

യിരെമ്യാപ്രവചനത്തിലും വാഗ്ദത്ത സന്തതി യിസ്രായേൽ ആണെന്നതിന് കൃത്യമായ തെളിവുണ്ട്: വാക്യം 33:20,21: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” പകലിൻ്റെയും രാത്രിയുടെയും ഗതിവിഗതികൾ അഥവാ ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. വാക്യം 33:22: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ഇവിടെ നോക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ ദാവിദിൻ്റെ സന്തതിയെക്കുറിച്ചു: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും” എന്നിങ്ങനെ വേർതിരിച്ചു പറയുന്നത് നോക്കുക. ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല; അതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെയും ലേവ്യരെയും വർദ്ധിപ്പിക്കുമെന്ന് വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. 

ആവർത്തനപുസ്തകത്തിൽ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെക്കുറിച്ച് സൂചന നല്കുന്നു. (11:20). 2ശമൂവേലിലും (7:8-16) 1ദിനവൃത്താന്തത്തിലും (17:7-14) ദൈവം വാഗ്ദത്തം ചെയ്യുന്നു. യിരെമ്യാവിലും (33:20-22)  സങ്കീർത്തനത്തിലും (89:29-52) അത് സ്ഥിരീകരിക്കുന്നു. ദാനീയേലും (7:18-28) സങ്കീർത്തനവും (2:7-12) അത് പ്രഖ്യാപിക്കുന്നു. പുതിയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ ദൈവം അവർക്കായി അത് നിവൃത്തിക്കുന്നു. (ലൂക്കൊ, 1:33; 1:68; യോഹ, 1:49; എബ്രാ, 1:8; വെളി, 19:6)

ദാവീദിൻ്റെ സന്തതി പുതിയനിയമത്തിൽ

ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9). “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം,” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ് ദാവീദ്. എന്നാൽ, അവിടെ കൂടിവന്ന പന്ത്രണ്ട് ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു,” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. എന്തെന്നാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണല്ലോ; എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയാണ്. [കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ]

ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32). “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ അവനെക്കുറിച്ച് മറിയയോട് പറയുന്ന രണ്ട് പ്രധാന വേദഭാഗമാണിത്. ഇതിനൊപ്പം യേശു പീലാത്തൊസിനോട് പറയുന്ന ഒരു വേഭാഗംകൂടി നോക്കാം: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). തൻ്റെ രാജ്യം ഇഹലോകത്തിലല്ലെന്ന് താൻതന്നെ പറയുമ്പോൾ, ദാവീദിൻ്റെ സിംഹാസനത്തിലിരുന്നു വാഴുന്ന യഥാർത്ഥരാജാവ് യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെയുള്ള നിത്യരാജാവ് യിസ്രായേലാണ്. ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനും (സങ്കീ, 2:9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്നനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവുമാണ് (ദാനീ, 7:13,27) യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും. (പുറ, 4:22,23). ജഡത്താലുള്ള ബലഹീനതനിമിത്തം ദൈവം അവർക്ക് നല്കിയ വാഗ്ദത്തങ്ങളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). അതിനാൽ, സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുവാനാണ് അവരുടെ ദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വന്നത്: (മത്താ, 1:21). അതുകൊണ്ടാണ് അവരുടെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. വെളിപ്പാട് 19:6-ൽ സർവ്വശക്തിയുള്ള ദൈവം രാജത്വം പ്രാപിക്കുന്നതായി കാണാം: “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.” നിത്യരാജാവായ യേശുക്രിസ്തു രാജത്വം ഏല്ക്കുന്നത് സ്വന്തജനമായ യിസ്രായേലിന് വേണ്ടിയാണ്. ദാവീദിൻ്റെ സിംഹാസനത്തിലിരിക്കുന്ന വാഗ്ദത്തരാജാവ് യിസ്രായേലെന്ന ദാവീദിൻ്റെ പുത്രനാണ്. (സങ്കീ, 98:35-37). എന്നാൽ സ്വർഗ്ഗീയ രാജാവായ ദൈവത്തിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി അന്ന് രാജ്യം ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

ദാവീദിൻ്റെ പുത്രനും കർത്താവുമായ ക്രിസ്തു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. കുറച്ചുപേർ അവനെ ക്രിസ്തുവായി മനസ്സിലാക്കിയിരുന്നെങ്കിലും, യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് യേശു പറയുകയോ, അവർ അവനെ ക്രിസ്തുവായി വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. അപ്പോൾത്തന്നെ സന്തതി രാജാവാകയാൽ ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമാണ്. അതിനാലാണ് ദാവീദ് എൻ്റെ കർത്താവെന്ന് രാജാവിനെ വിളിക്കുന്നത്; രാജാവാകട്ടെ തൻ്റെ ജാതികളായ ശത്രുക്കളെ യഹോവ കാല്ക്കീഴിലാക്കിക്കൊടുക്കുവോളം യഹോവയുടെ വലത്തുഭാഗത്തു ഇരിക്കുകയാണ്. (സങ്കീ, 110:1). പഴയനിയമത്തിൽ ദാവിദിൻ്റെ പുത്രനും കർത്താവും യിസ്രായേലെന്ന ക്രിസ്തു ആയതുകൊണ്ടാണ്, ‘ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?’ എന്ന് യേശു യെഹൂദന്മാരോട് ചോദിച്ചത്; അല്ലാതെ തന്നെക്കുറിച്ചല്ല യേശു ചോദിച്ചത്. യിസ്രായേൽ ദാവീദിൻ്റെ സന്തതിയാകയാലാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാൻ ജഡത്തിൽ വന്ന യേശുവിനെയും ദാവീദുപുത്രനെന്ന് വിളിക്കുന്നത്. (മർക്കൊ,10:48). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (കാണുക: യിസ്രായേലിൻ്റെ പദവികൾ

യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (സങ്കീ, 11:4; 29;14; 145:13; യിരെ, 10:10). പൂർവ്വപിതാക്കന്മാരൂടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 2ശമൂ, 7:13,16; 1ദിന, 17:12,14; സങ്കീ, 2:6; 89:4,36; ദാനീ, 7:14). ഒന്നുകൂടി വ്യക്തമാക്കിയാൽ: ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട ഭൗമികരാജാവാണ് യിസ്രായേൽ. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). ദൈവം ദാവീദിനോട് ചെയ്തിക്കുന്ന നിത്യനിയമത്തിൻ്റെ ഫലമാണ് യിസ്രായേലിന്റെ നിത്യരാജത്വം. (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15). യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് അഥവാ യജമാനനെന്ന പദവിയും യിസ്രായേലിന്റെയാണ്. (സങ്കീ, 110:1; 80:17). കൂടാതെ, പുത്രൻ, അഭിഷിക്തൻ, ആദ്യജാൻ തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളും ദൈവം യിസ്രായേലിനു നല്കിയതായിരുന്നു. അതിലൊരു പദവിയാണ് വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെ നിത്യരാജത്വം. എന്നാൽ, ദൈവം യിസ്രായേലിന് നല്കിയ പദവികൾ അവരുടെ പാപംനിമിത്തം അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ യഹോവതന്നെ അഭിഷിക്ത മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് ആ പദവികളൊക്കെ അവർക്കുവേണ്ടി നിറവേറ്റുകയായിരുന്നു. യിസ്രായേലെന്ന അഭിഷിക്തനായ ദൈവപുത്രൻ്റെ പദവി അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ മനുഷ്യനാണ് ചോദിക്കുന്നത്; ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന് ദൈവം കൊടുത്ത പദവിയാണ്; എന്നാൽ ദാവീദ് യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചവനാകയാൽ അവൻ യിസ്രായേലിൻ്റെ പുത്രനാണ്. ഒപ്പം, ദാവീദിൻ്റെ വാഗ്ദത്തസന്തതി രാജാവാകയാൽ, പ്രജയെന്ന നിലയിൽ യിസ്രായേൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവുമാണ്. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു യിസ്രായേലിനും രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ. പ്രവൃ, 1:6) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചിരുന്നവർ എന്നഭിമാനിച്ചിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉത്തരം മുട്ടിയതവിടെയാണ്. (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ഇന്നും അനേകർ യേശുക്രിസ്തുവിനെ അറിയാത്തതിൻ്റെ കാരണം, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവിനെ അറിയാത്തതുകൊണ്ടാണ്. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും പിതാക്കന്മാരുമുള്ള ഭൂമിയിലെ ഏകസന്തതി യിസ്രായേലാണ്. സർവ്വത്തിനും മീതെ ദൈവമായ യേശുക്രിസ്തു ജഡപ്രകാരം ജനിച്ചതും (പ്രത്യക്ഷനായതും) അവരിൽനിന്നാണ്. (റോമ, 9:4,5). സ്വന്തജനവും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോടുള്ള ഹോശേയ പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും നോക്കുക: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (11:1). “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15)

ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപം പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിൻ്റെ സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിനു മാറ്റം ഭവിക്കാതിരുന്നത് വാക്കുപറഞ്ഞവൻ വിശ്വസ്തൻ ആയതുകൊണ്ടാണ്. ദാവീദ് രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് ദാവീദിനെ വിലക്കിയതും നമുക്കറിയാം. എന്നിട്ടും ദൈവാലയത്തെക്കാൾ വലിയവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായ ദൈവം ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുവാൻ വേണ്ടി മനുഷ്യനായി വന്നത് വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയൊന്നു മാത്രമാണ്.

യേശുക്രിസ്തു ദൈവത്തിന്റെ നിത്യപുത്രനല്ലെങ്കിൽ ദൈവത്തിനു പിതാവായിരിക്കുവാൻ കഴിയില്ലെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നത് അബദ്ധമാണെന്നറിയാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. പലവിധത്തിൽ അതിനെ വ്യക്തമാക്കാം: ഒന്ന്; ജഡപ്രകാരം ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ പിതാവാണ് ദൈവം; അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവത്തിൻ്റെ പിതാവല്ല. ദൈവത്തിനൊരു അപ്പനും ദൈവത്തിനൊരു മകനും ഉണ്ടെന്ന ദുരുപദേശം പഠിപ്പിക്കുകവഴി, ഏകസത്യദൈവത്തിന് എതിരേ നിലകൊള്ളുകയും, യേശുക്രിസ്തുവിൻ്റെ ദൈവത്വം പച്ചയ്ക്ക് നിഷേധിക്കുകയുമാണ് ത്രിത്വം ചെയ്യുന്നത്. രണ്ട്; യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ ജനിക്കുന്നതിന് അഥവാ ചരിത്രമാകുന്നതിന് മുമ്പുതന്നെ ദൈവം സകല സൃഷ്ടികളുടെയും വിശേഷാൽ യിസ്രായേലിൻ്റെയും പിതാവായിരുന്നു. (യെശ, 64:6; മലാ, 2:10). അതിന് ത്രിത്വം പറയുന്ന ന്യായം: സർവ്വകാലങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനാണ് ക്രിസ്തുവെന്ന് നിഖ്യാ വിശ്വാസപ്രമാണത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ്. പിതാവിൽനിന്ന് ജനിച്ചിട്ട് പിതാവിനോട് സമത്വമുള്ളവനാണ് പുത്രനെന്ന് പഠിപ്പിക്കുന്ന വിപരീതോപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വം. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളാണ് ത്രിത്വമെന്ന ദുരുപദേശം സഭയിൽ കടത്തിവിട്ടത്. അല്ലാതെ, അതിനൊന്നും ബൈബിളിൽ ഒരു സിംഗിൾ തെളിവുപോലുമില്ല. മൂന്ന്; “യഹോവ മാത്രമാണ് ദൈവമെന്നും” (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24). ”പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും” (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10) പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ; യേശുക്രിസ്തു നിത്യപുത്രനും മറ്റൊരു വ്യക്തിയുമാണെങ്കിൽ പിന്നെയവന് ദൈവമായിരിക്കാൻ കഴിയില്ല. അപ്പോൾ പറയും: യേശുവിനെയും ദൈവമെന്ന് വിളിച്ചിട്ടുണ്ടല്ലോ. ശരിയാണ്; വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ, യഹോവ മാത്രം ദൈവമെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. പിന്നെ പുത്രൻ മറ്റൊരു വ്യക്തിയാണെങ്കിൽ പുത്രനെ ദൈവമെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ ബൈബിൾ പരസ്പരവിരുദ്ധമായി മാറും. പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണം. അതിന് പിതാവായ യഹോവ തന്നെയാകണം പുത്രൻ അഥവാ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാകണം. അപ്പോൾ യഹോവ മാത്രം ദൈവമെന്നും യേശു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകും.

സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നവർക്ക് സുവിശേഷത്തിനാധാരമായ ക്രിസ്തു ആരുടെ പുത്രനാണെന്ന് ഗ്രഹിക്കുന്നില്ല. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? സുവിശേഷത്തിനാധാരമായ സാക്ഷാൽ ക്രിസ്തു യിസ്രായേലാണ്: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10. ഒ.നോ: 1ശമൂ, 2:10; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26). സകല ജാതികൾക്കും പ്രകാശം പരത്തുന്നവനാണ് യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തു: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടത് യിസ്രായേലെന്ന ക്രിസ്തുവിലൂടെയാണ്: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന യേശുവിൻ്റ വാക്കുകളും (യോഹ, 4:22), യെരൂശലേമിലും യെഹൂദ്യയിലും തുടങ്ങി ഭൂമിയുടെ അറ്റത്തോളം സകല ജാതികളിലും സുവിശേഷം പ്രസംഗിക്കണമെന്ന് യേശു കല്പിച്ചതും ഓർക്കുക. (ലൂക്കൊ, 24:47; പ്രവൃ, 1:8). യിസ്രായേൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ആയതുകൊണ്ടാണ്, ദൈവം തൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് യിസ്രായേലിനെ ജാതികൾക്ക് വെളിച്ചമാക്കി വെച്ചത്. എന്നാൽ ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലെന്ന ദൈവസന്തതിക്ക് സ്വയം രക്ഷ കണ്ടെത്താനോ സകല ജാതികൾക്കും പ്രകാശമായിത്തീരാനോ കഴിഞ്ഞില്ല. അതിനാൽ അവൻ്റെ ദൈവം അവൻ്റെ പദവിയായ ‘ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു’ തൻ്റെ സന്തതിക്കും സകലജാതികൾക്കും പ്രകാശമായിത്തീർന്നത്. അബ്രാഹാമിൻ്റെ വാഗ്ദത്ത പുത്രനും ദാവീദിൻ്റെ വാഗ്ദത്ത പുത്രനും വിശേഷാൽ ദൈവപുത്രനും മനുഷ്യപുത്രനും യിസ്രായേലാണ്;  അതിനാലാണ് അവൻ്റെ ദൈവമായ യഹോവ അവനെ രക്ഷിക്കാൻ യേശുവെന്ന നാമത്തിൽ മനുഷ്യനായപ്പോൾ, അവന്റെ പദവികളായ ദൈവപുത്രൻ മനുഷ്യപുത്രൻ അബ്രാഹാമിൻ്റെ പുത്രൻ ദാവീദുപുത്രൻ എന്നൊക്കെ വിളിക്കപ്പെട്ടത്. അല്ലാതെ സകലത്തിനും കാരണഭൂതനായ മഹാദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും സ്രഷ്ടാവാണ്. (എബ്രാ, 1:10). യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതി.  യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ് സുവിശേഷം. യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമല്ല ക്രൂശിൽ മരിച്ചത്; അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ, ദൈവപുത്രൻ, ദൈവത്തിൻ്റെ ക്രിസ്തു)

ഉപസംഹാരം: നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയായ രാജാവും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5)

യിസ്രായേലിൻ്റെ പദവികൾ

യെഹൂദന്നു എന്തു വിശേഷത?
“സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:1-2). “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.” (ഉല്പ, 22:17-18ഉല്പ, 26:5ഉല്പ, 28:14;  2ശമൂ, 8:12-16സങ്കീ, 89:3-4യെശ, 55:3പുറ, 4:22-23സങ്കീ, 72:17സങ്കീ, 89:29സങ്കീ, 36-37ദാനീ, 7:18ദാനീ, 7:21ദാനീ, 7:27). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20യോഹ, 10:35റോമ, 3:2റോമ, 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്: (റോമ, 9:5). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18ഉല്പ, 28:14  പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹവും യിസ്രായേലാണ്: (പുറ, പുറ, 20:1-18പുറ, 24:3-11  യിരെ, 31:31-34എബ്രാ, 8:8-12). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22).

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനെക്കുറിച്ചും ദൈവസന്നിധിയിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും അറിയാതെ, യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കണ്ട. ദൈവത്തിൻ്റെ പുത്രൻ, ആദ്യജാതൻ, അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു, വലത്തുഭാഗത്തിരിക്കുന്ന കർത്താവ്, പുരോഹിതൻ, പ്രവാചകൻ, രാജാവ്, മുന്തിവള്ളി, മനുഷ്യപുത്രൻ തുടങ്ങി യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയതായിരുന്നു. എന്നാൽ ജഡത്താലുള്ള ബലഹീനതനിമിത്തം അഥവാ, യിസ്രായേൽ ജനത്തിൻ്റെ പാപസ്വഭാവം നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:31) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-6; യോഹ, 8:40). യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളുടെയുംയഥാർത്ഥ ഉടയവൻ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ദൈവം അവർക്കു നല്കിയ വാഗ്ദത്തങ്ങളും പദവികളും പാപം മൂലം അവർക്ക് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, യഹോവയായ ദൈവംതന്നെ അവരുടെ പദവികളുമായി മനുഷ്യനായി പ്രത്യക്ഷനായി അവരുടെ പദവികളെല്ലാം അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയായിരുന്നു. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാൻ കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമം അഥവാ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:15-16). അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയായ മറിയയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20 ഒ.നോ: 1:18; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (യോഹ, 8:40; റോമ, 5:15). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തികാനാണ് താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും നോക്കുക: (മത്താ, 5:17; ലൂക്കൊ, 16:17. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: ദൈവഭക്തിയുടെ മർമ്മം]

യിസ്രായേലിന്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ/പുത്രന്മാർ (ben) (സങ്കീ, 82:6)

2. അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18; ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 2:16)

3. അഭിഷിക്തൻ/ക്രിസ്തു (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6)

4. ആദ്യജാതൻ (പുറ, 4:22) 

5. ഇമ്മാനൂവേൽ (യെശ, 8:8)

6. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10)

7. ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) 

8. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (യെശ, 42:1-4)

9. തിരഞ്ഞെടുക്കപ്പെട്ടവൻ (വൃതൻ) (യെശ, 42:1)

10. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5)

11. ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:29, 36,37)

12. ദാസൻ (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1; 44:2; 44:21; 45:4; 48:20; 49:3; 49:5; 49:6; 52:13; 53:11; യിരെ, 30:10; 46:27; 46:28; മലാ, 1:6; ലൂക്കൊ, 1:35)

13. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5)

14. ദൈവപുത്രൻ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; യെശ, 64:8; യിരെ, 31:9; ഹോശേ, 11:10; മലാ, 2:10; പ്രവൃ, 13:32; എബ്രാ, 2:14)

15. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10)

16. പരിശുദ്ധൻ/വിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10; യെശ, 4:4)

17. പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6)

18. പ്രവാചകൻ (സംഖ്യാ, 11:29; 1ദിന, 16:22; സങ്കീ, 105:15)

19. ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ (സങ്കീ, 89:27)

20. മനുഷ്യൻ/പുരുഷൻ (സങ്കീ, 8:4; 80:17; 144:3; എബ്രാ, 2:6)

21. മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; 144:3)

22. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (ഹോശേ, 11:1)

23. മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1)

24. രക്ഷാവാഹകൻ (യെശ, 49:6), 

25. രാജാവ് (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:29,36,37; 110:2; ദാനീ, 2:44; 7:13,14,18,21,27)

26. വലത്തുഭാഗത്തിരിക്കുന്ന കർത്താവ്/മനുഷ്യപുത്രൻ (സങ്കീ, 110:1; 80:17) 

27. വാഗ്ദത്തസന്തതി (ഉല്പ, 12:7; 13:15; 22:18; 26:5; 28:14; 2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29,36)

28. വിശ്വസ്തസാക്ഷി (സങ്കീ, 89:37)

29. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (സങ്കീ, 118:22)

യേശുക്രിസ്തുവിൻ്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ (ലൂക്കൊ, 1:32; മർക്കൊ, 5:7; 8:28)

2. അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1)

3. അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38)

4. ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15)

5. ഇമ്മാനൂവേൽ (യെശ, 7:14)

6. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (മത്താ, 1:21; ലൂക്കൊ, 1:32)

7. ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5)

8. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (മത്താ, 12:17-20)

9. തിരഞ്ഞെടുക്കപ്പെട്ടവൻ (മത്താ, 12:17)

10. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (എബ്രാ, 2:9)

11. ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22)

12. ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26)

13. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (എബ്രാ, 2:9)

14. ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33)

15. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (പ്രവൃ, 2:31)

16. പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35)

17. പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3)

18. പ്രവാചകൻ (ലൂക്കൊ, 24:19; പ്രവൃ, 3:22)

19. ഭൂരാജാക്കന്മാരിൽ അധിപതി (വെളി, 1:5)

20. മനുഷ്യൻ (യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6)

21. മനുഷ്യപുത്രൻ (മത്താ, 8:20; 9:6)

22. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (മത്താ, 2:15)

23. മുന്തിരിവള്ളി (യോഹ, 15:1, 15:5)

24. രക്ഷാനായകൻ (എബ്രാ, 2:10),

25. രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49)

26. വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മർക്കൊ, 16:19; പ്രവൃ, 2:33)

27. വാഗ്ദത്തസന്തതി (ലൂക്കൊ, 1:32,33; ഗലാ, 3:19)

28. വിശ്വസ്തസാക്ഷി (വെളി, 1:5)

29. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (പ്രവൃ, 4:11; 1പത്രൊ, 2:7)

യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോ? യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.” (ഉല്പ, 22:17-18ഉല്പ, 26:5ഉല്പ, 28:14;  2ശമൂ, 8:12-16സങ്കീ, 89:3-4യെശ, 55:3പുറ, 4:22-23സങ്കീ, 72:17സങ്കീ, 89:29സങ്കീ, 36-37ദാനീ, 7:18ദാനീ, 7:21ദാനീ, 7:27).

ഏകജാതനും ആദ്യജാതനും: ദൈവത്തിൻ്റെ ആദ്യജാതൻ തൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: 1. പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. 2. യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. 3. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകലപ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവുമാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവന്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. (കാണുക: ഏകജാതനും ആദ്യജാതനും)

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട ഏഴ് വ്യക്തികളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഏഴാമനാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31). ഈ ഏഴു വ്യക്തികൾ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും അഭിഷിക്തനും ആദ്യജാതനുമായ യിസ്രായേൽ. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. യിസ്രായേൽ ജനത അവരുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പെ അല്ലെങ്കിൽ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ ദൈവം അവരുടെ പേർ പ്രസ്താവിച്ചു: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). (കാണുക: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ: ഈ പദവിയും വെളിപ്പാടിൽ ക്രിസ്തുവിന് പറഞ്ഞിട്ടുള്ളതാണ്. (1:5). എന്നാൽ പഴയനിയമത്തിൽ സന്തതിയെ വാഗ്ദത്തം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ദൈവം ദാവീദിനോട് പയുന്നതാണിത്: “ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:27-29). ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (2ശമൂ, 7:8-16; 1ദിന, 17:7:14; സങ്കീ, 89:28-51). അതിനാൽ, ദാവീദിന് ദൈവം നല്കിയ പദവി സന്തതിയായ യിസ്രായേലിനുള്ളതാണ്. ദൈവം യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ (പ്രവൃ, 1:6), രാജത്വം യിസ്രായേൽ ജനത്തിന് മുഴുവനായും ഉള്ളതാണ്. അന്നാളിൽ ജാതികൾ സേവിച്ചനുസരിക്കുന്നത് യിസ്രായേലിനെയാണ്. (ദാനീ, 7:18,21,27; സങ്കീ, 2:12). യിസ്രായേലിൻ്റെ പ്രതിതിനിധിയായി ദാവീദായിരിക്കും അന്ന് ഭരണം നടത്തുന്ന രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെശ, 55:3,4; യെഹെ, 31:23,24; 37:23-28; ഹോശേ, 3:5). ‘ഭൂരാജാന്മാരിൽ ശ്രേഷ്ഠൻ’ യിസ്രായേലിൻ്റെ പദവിയായതിനാലാണ് അത് ക്രിസ്തുവിൽ നിവൃത്തിയായത്. (ദാനീ, 7:27; വെളി, 1:5). 

യിസ്രായേലിന്റെ പുത്രത്വം: പുതിയനിയമത്തിലെ ദൈവപുത്രനായ യേശുവിനുമുമ്പെ പഴയനിയമത്തിലുള്ള ദൈവപുത്രനാണ് യിസ്രായേൽ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:2. ഒ.നോ: യെശ, 64:8; യിരെ, 31:9; മലാ, 2:10). പഴയനിയമത്തിൽ യിസ്രായേൽ പലരുടെയും പുത്രനാണ്. ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു സമൂഹത്തെ പലരുടെയും പുത്രനായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു പദവിയാണെന്ന് സ്ഫടികസ്ഫുടമായി മനസ്സിലാക്കാം. യിസ്രായേലിനെ പഴയനിയമത്തിൽ ആറുപേരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്: ദൈവത്തിൻ്റെ സന്തതി (പുറ, 4:2), അബ്രാഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), യാക്കോബിൻ്റെ സന്തതി (ഉല്പ, 28:14), ദാവീദിൻ്റെ സന്തതി (2ശമൂ, 2:12), എല്യാക്കീമിൻ്റെ സന്തതി (യെശ, 22:21). പുതിയനിയമത്തിലെ ദൈവപുത്രനും ഏഴുപേരുടെ പുത്രനാണ്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദൈവപുത്രൻ (മത്താ, 14:33), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ പുത്രൻ (മത്താ, 13:55), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറയയല്ല; യിസ്രായേലാണ്: (മീഖാ, 5:2-3; റോമ, 9:5). ഈ പൊരുത്തം വെറും സ്വാഭാവികമല്ല; പഴയനിയമത്തിലെ പുത്രനും പുതിയനിയമത്തിലെ പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ഫലമാണത്. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് സ്വന്തജനത്തോട് അരുളിച്ചെയ്തവൻ്റെ മനുഷ്യപ്രത്യക്ഷതാണ്, അവർക്കുവേണ്ടി ക്രൂശിലെ മരണത്തോളം അനുസരണമുള്ള പുത്രനായത്. (യെശ, 49:5; ഫിലി, 2:6-8). പഴയനിയമത്തിലെ യഹോവയുടെ സംയുക്ത നാമങ്ങളും യേശുവെന്ന നാമവും നോക്കുക: യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15), യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14), യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26), യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35), യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24), യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6), യഹോവ-ശുവാ = യഹോവ രക്ഷ (മത്താ, 1:21). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിക്കുമ്പോൾ, ആരാണ് ജഡത്തിൽ വെളിപ്പെടുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

യിസ്രായേലെന്ന സ്ത്രീ: യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32). കന്യക: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2). അമ്മ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും സ്ത്രീ (ഉല്പ, 3:15), കാലസമ്പൂർണ്ണതയിലെ സ്ത്രീയും (മീഖാ, 5:2-4; ഗലാ, 44), സൂര്യനെ അണിഞ്ഞ സ്ത്രീയും (വെളി, 12:1) യിസ്രായേലാണ്. (കാണുക: മൂന്നു സ്ത്രീകൾ

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പ, 12:3) എന്ന അബ്രാഹാമിനോടുള്ള പ്രവചനം യിസ്ഹാക്കിലൂടെയല്ല; യിസ്രായേലിലൂടെയാണ് നിവൃത്തിയായത്. (22:17,18; 26:5; 28:13,14). ദാവീദിനോടുള്ള വാഗ്ദത്തസന്തതിയും യിസ്രായേലാണ്. (യെശ, 55:3. ഒ.നോ: 2ശമൂ, 7:8-16; 1ദിന, 17:7-14; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). യിസ്രായേൽ പഴയനിയമത്തിൽ അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ ദൈവത്തിൻ്റെയും പുത്രനാണ്. (വാഗ്ദത്തസന്തതി (1) വാഗ്ദത്തസന്തതി (2) കാണുക) 

യിസ്രായേലും സഭയും താരതമ്യം:

1. ആട്ടിൻകൂട്ടം (യെഹെ, 34:23 = പ്രവൃ, 20:28)

2. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്നവൻ: (സങ്കീ, 2:9 = വെളി, 2:27; 12:5)

3. തിരഞ്ഞെടുക്കപ്പെട്ടവർ (ആവ, 7:6,= കൊലൊ, 3:12)

4. ദൈവത്തിൻ്റെ ജനം (2ശമൂ, 14:13 = 1പത്രൊ, 2:10)

5. ദൈവത്തിൻ്റെ നിവാസം (ലേവ്യ, 26:11 = എഫെ, 2:22)

6. പന്ത്രണ്ട് ഗോത്രപിതാക്കന്മാർ = പന്ത്രണ്ട് അപ്പൊസ്തലന്മാർ

7. പുരോഹിത രാജത്വം (പുറ, 19:6 = 1പത്രൊ, 2:9)

8. പ്രിയർ (ആവ, 7:7 = കൊലൊ, 3:12)

9. യഹോവ ഭർത്താവ് (ഹോശേ, 2:16, 19; യെശ, 54:5;യിരെ, 3:14 = ക്രിസ്തു ഭർത്താവ്: 2കൊരി, 11:2; എഫെ, 5:22,23, 32)

10. വിശുദ്ധന്മാർ (സംഖ്യാ, 16:3 = റോമ, 1:3)

11. വിശുദ്ധജനം (പുറ, 19:6 = 1പത്രൊ, 3:9)

12. വിളിക്കപ്പെട്ടവർ (യെശ, 43:1 = 1കൊരി, 1:2)

13. സഭ (സങ്കീ, 22:22; 89;5 = 1കൊരി, 10;32)

14. സ്വന്തജനം (ആവ, 7:6 = 1പത്രൊ, 2:9,10)

പുത്രൻ ദൈവത്തിന്നു കീഴ്പ്പെട്ടിരിക്കും: “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:20-28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന പദവി ദൈവത്തിൻ്റെ പുത്രനായ യിസ്രായേലിൻ്റെ പദവിയാണ്. (സങ്കീ, 110:1). ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:31) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ദൈവം തൻ്റെ ക്രിസ്തുവിലൂടെ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവൻ്റെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ കാണുന്നത്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽനിന്നു ജനിച്ചവരും

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോ, 7:28; മത്താ, 11:11). യേശുക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പ്രസ്താവിച്ച വാക്കുകളാണിത്. ഭൂമിയിലെ സകല മനുഷ്യരും സ്ത്രീകളിൽ നിന്ന് ജനിച്ചവരാണ്. ആദ്യമനുഷ്യനായ ആദാമൊഴികെ സകല മനുഷ്യരും ഹവ്വായെന്ന സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവരും, വ്യക്തിപരമായി ഓരോരുത്തരും അമ്മയെന്ന സ്ത്രീയിൽനിന്നും ജനിച്ചവരുമാണ്. 

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല.” സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയ വ്യക്തിയില്ല അഥവാ പ്രവാചകനില്ല എന്നാണ് യേശു പ്രഖ്യാപിക്കുന്നത്. ഈ വൈശിഷ്ട്യം അവന്റെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ളതല്ല; മശീഹായുടെ മുന്നോടി എന്ന നിലയിലുള്ള അവൻ്റെ പദവി അഥവാ ദൗത്യത്തെക്കുറിച്ചാണ്. ആവേശത്തിലും, ബഹുമാനത്തിലും, ഭക്തിയിലും അവനെപ്പോലെ തന്നെ ശ്രേഷ്ഠരായ വ്യക്തികൾ ഉണ്ടായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചവരും അവന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചവരും ഉണ്ടായിരുന്നു. (1പത്രൊ, 1:10,11). എന്നാൽ ആർക്കും രാജാവിന്റെ വരവിനെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. ആ കാര്യത്തിൽ യോഹന്നാൻ അതുല്യനായിരുന്നു. യോഹന്നാൻ സ്നാപകൻ മലാഖി പ്രവചനത്തിന്റെ നിവൃത്തിയാണ്. (3:1). കർത്താവിന് മുൻഗാമിയായി എത്തി ജനത്തെ അവന്റെ വരവിനായി ഒരുക്കുന്ന ദൂതുവാഹകൻ. വരുവാനുള്ള ഏലിയാവും യോഹന്നാനാണെന്ന് യേശു വ്യക്തമാക്കി. (മലാ, 4:5,6; മത്താ, 11:14). മറ്റു പ്രവാചകന്മാർ ക്രിസ്തുവിന്റെ ആഗമനം മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും ക്രിസ്തുവിന്റെ ആഗമനം അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്ന് വിളംബരം ചെയ്യുവാൻ യോഹന്നാനെയാണ് ദൈവം തിരഞ്ഞെടുത്തത്. അവൻ്റെ ശുശ്രൂഷയെപ്പറ്റി ഇങ്ങനെ വിലയിരുത്തുന്നത് തീർച്ചയായും അനുയോജ്യമാണ്: “യോഹന്നാൻ ക്രിസ്തുവിന് വഴി തുറന്നുകൊടുത്തു, പിന്നീട് അവൻ ക്രിസ്തുവിനുവേണ്ടി വഴിമാറിക്കൊടുത്തു.” 

“ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” മത്തായി സുവിശേഷത്തിൽ: “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നാണ് കാണുന്നത്. രാജാവിന്റെ മുന്നോടി ആയിരിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമാണ് രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ കൂട്ടാളിയാകുക എന്നത്. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവന് യോഹന്നാനെക്കാൾ ഭേദപ്പെട്ട ജീവിതരീതി ഉണ്ടായിരിക്കണം എന്നില്ല, എന്നാൽ യോഹന്നാനിലും ഭേദപ്പെട്ട പദവി ഉണ്ടായിരിക്കും. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അഥവാ രാജ്യത്തിലെ ഒരു പൗരൻ അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. കർത്താവിന് വഴിയൊരുക്കുന്ന ദൗത്യത്തിൽ യോഹന്നാൻ ശ്രേഷ്ഠനാണ്; എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ അവന് കഴിഞ്ഞില്ല; അതനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് യോഹന്നാനെക്കാൾ വലിയൻ.

ദൈവത്തിൽനിന്നു ജനിച്ചവർ: സ്ത്രീകളിൽനിന്നു ജനിച്ചവരെക്കാൾ ശ്രേഷ്ഠരാണ് ദൈവത്തിൽ നിന്ന് ജനിച്ചവർ. സ്ത്രീകളിൽനിന്ന് ജനിച്ചവർ ലോകത്തിൻ്റെ അവകാശികളാണ്. അവരിൽ വലിയവനാണ് യോഹന്നാൻ സ്നാപകൻ. എന്നാൽ ദൈവരാജ്യത്തിൻ്റെ അവകാശികൾ പുതുതായി ജനിച്ചവരാണ്. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി സ്ത്രീയിൽനിന്നല്ല; ദൈവവചനത്താൽ വീണ്ടുംജനിച്ചവരാണ്: (യാക്കോ, 1:18; 1പത്രൊ, 1:23). അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13).

ദൈവഭക്തിയുടെ മർമ്മം

God was manifest in the flesh 
ദൈവം ജഡത്തിൽ വെളിപ്പെട്ടു

❝ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.❞
(1തിമൊഥെയൊസ് 3:14-16)

☛ ഏകസത്യദൈവമായ പിതാവിനെയും (Father, the only true God) ഏകമനുഷ്യനായ ക്രിസ്തുവിനെയും സംബന്ധിച്ച വലിയൊരു രഹസ്യമാണ് (mystery) പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 17:3; റോമ, 5:15). ➤❛ദൈവഭക്തിയുടെ മർമ്മത്തെ❜ (The mystery of godliness) ➤❛ദൈവഭക്തിയുടെ രഹസ്യം❜ (ബെ,ബെ), ➤❛നീതിയുടെ രഹസ്യം❜ (വിശുദ്ധഗ്രന്ഥം), ➤❛ആരാധനാ ജീവിതത്തിന്‍റെ രഹസ്യം❜ (ഇ.ആർ.വി), ➤❛മതവിശ്വാസത്തിന്‍റെ മര്‍മ്മം❜ (സ.വേ.പു. CL), ➤❛ദൈവഭക്തിയുടെ അഗാധരഹസ്യം❜ (മ.ബൈ.നൂ.പ), ➤❛മതത്തിൻ്റെ രഹസ്യം❜ (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟ഈ മർമ്മം പൗലൊസ് വെളിപ്പെടുത്തിയിട്ട് രണ്ടായിരം വർഷമായെങ്കിലും ഇന്നയോളം ഈ രഹസ്യം വെളിപ്പെടാത്ത അനേകരുണ്ട്. ➟പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തുന്നത്: (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). ➟തുടർന്ന് ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിലൂടെയാണ് വെളിപ്പെട്ടത്. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം: (റോമ, 11:25). ➟വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം: (റോമർ 16:24-25). ➟മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം: (1കൊരി, 2:7-10). ➟സഭയുടെ ഉൽപാപണ മർമ്മം: (1കൊരി, 15:51-52). ➟ദൈവഹിതത്തിന്റെ മർമ്മം: (എഫെ, 1:9-10). ➟തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. ➟കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ➟എന്നാൽ എല്ലാ മർമ്മങ്ങളിലും വെച്ച് അതിശ്രേഷ്ഠമായ ഒരു മർമ്മമാണ് ➤❛ദൈവഭക്തിയുടെ മർമ്മം❜ (The mystery of godliness). ➟എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം അധർമ്മികളുടെ കയ്യാൽ ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്❓ എന്ന ചോദ്യത്തിൻ്റെ ഉത്തരം ഉള്ളത് ദൈവഭക്തിയുടെ മർമ്മത്തിലാണ്: (1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➤[കാണുക: മർമ്മം]. 
☛ പൗലൊസ് വെളിപ്പെടുത്തിയ മർമ്മം ഗ്രീക്കിലെ പുരാതന കയ്യെഴുത്തുപ്രതികളിൽ ഉൾപ്പെടെ രണ്ടു വിധത്തിലാണ് കാണുന്നത്:  ➤❛Theos ephanerōthē en sarki❜ (ദൈവം ജഡത്തിൽ വെളിപ്പെട്ടു) [കാണുക: Codex Alexandrinus 400-440, Erasmus 1516, Stephanus 1550, Theodore Beza 1598, Elzevir 1624, F.H.A. Scrivener 1894, Greek Orthodox Church 1904, Byzantine Majority Text 2000, TR NT Variants 2017, Apostolic Bible Polyglot, GNT Family 35]. ➤❛Hos ephanerōthē en sarki❜ (അവൻ ജഡത്തിൽ വെളിപ്പെട്ടു / ജഡത്തിൽ വെളിപ്പെട്ടവൻ) [കാണുക: Codex Sinaiticus 330-360, Nestle, SBLGNT, Tischendorf 8th Edition, Westcott and Hort].  
☛ എന്നാൽ മലയാളത്തിൽ മൂന്നു വിധത്തിലാണ് പരിഭാഷ: ➟ബെഞ്ചമിൻ ബെയ്‌ലിയുടെ മൂന്നു മലയാളം പരിഭാഷകളിലും (1829, 1843, 1876) ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ എന്നാണ്. (കാണുക: ബെ.ബെ). ➟ഹെമ്മൻ ഗുണ്ടർട്ടിൻ്റെ (1868) മലയാളം പരിഭാഷയിൽ ➤❛(ദൈവം) ആയവൻ ജഡത്തിൽ വിളങ്ങി❜ എന്നാണ്. [കാണുക: ഹെ.ഗു]. ➟സത്യേവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക പരിഭാഷകളിലുൽ ➤❛അവൻ ജഡത്തിൽ വെളിപ്പെട്ടു❜ എന്നാണ്. ➟ഉദാ: (സ.വേ.പു, സ.വേ.പു.CL). ➟കത്തോലിക്കരുടെ പരിഭാഷയിൽ ➤❛ശരീരത്തിൽ പ്രത്യക്ഷപ്പെട്ടവൻ❜ എന്നാണ്. [കാണുക: പി.ഒ.സി, മനോവ). 
☛ ഇംഗ്ലീഷിലും മൂന്നു വിധത്തിലാണ് പരിഭാഷ:  ➤❛God was manifest in the flesh❜ [കാണുക: William Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Luther’s Bible 1545, Bishops’ Bible 1568, Geneva Bible 1587, Geneva 1599, King James Bible 1611, Webster’s Bible 1833, Young’s Literal Translation 1862, Julia E. Smith Translation 1876, Jay P. Green’s Literal Translation 1993, Revised YLT NT 2000, AFB, AKJV, ANT, BRG, DARBY, DBT, EASY, EEB, EMT, HNT, JUB, KJV, MEV, MNT, NKJV, NMB, RGT, SLT, WEB, WBT, WNT, WNT, YLT]. ➤❛He was manifest in the flesh❜ [കാണുക: BSB, CEB, CJB, CSB, CSBA, EHV, ESV, ESVUK, EXB, GW, GNT, GWT, HCSB, ICB, ISV, MSG, NOG, NASB, NCB, NCV, NET, NHEB, NIV, NIVUK, NRSVA, NRSVACE, NRSVCE, NTFE, RSV, RSVCE, TLV, VOICE]. ➤He who was revealed in the flesh❜ [കാണുക: ABPE, ASV, BLB, CPDV, DLNT, DRB, ERV, GNT, Lamsa, LB, LEB, LET, LSB, LSV, MRINT, NABRE, NASB, OJB, WB]. 
☛ മധ്യകാലഘട്ടത്തിലെ (8-13 നൂറ്റാണ്ട്) ഗ്രീക്ക് പ്രതികളിൽ ➤❛Theos ephanerōthē en sarki❜ (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ് ഭൂരിഭാഗം കയ്യെഴുത്തുപ്രതികളിലും കാണുന്നത്. ➟ഉദാ: മിനുസ്ക്യൂൾ (Minuscule) 18, 33, 35, 330, 565, 1424 മുതലായവ അതിന് തെളിവാണ്. [കാണുക: Minuscule 1424, 10th c]. ➟ആധുനിക പരിഭാഷകളും അധികവും അങ്ങനെതന്നെയാണ്. ➟പിന്നെ കാണുന്നത് ➤❛Hos ephanerōthē en sarki❜ (അവൻ ജഡത്തിൽ വെളിപ്പെട്ടു / ജഡത്തിൽ വെളിപ്പെട്ടവൻ) എന്നാണ്. 
➦ ❛Hos ephanerōthē en sarki❜ എന്നതിലെ ❛ഹൊസ്❜ (Ὃς – Hos) എന്ന പദം ഗ്രീക്കിൽ ❝ആപേക്ഷിക സർവ്വനാമം❞ (Relative Pronoun) ആണെങ്കിലും, അത് സർവ്വനാമമായും (Pronoun) ഉപയോഗിക്കാവുന്നതാണ്. ➟അതുകൊണ്ടാണ്, മലയാളത്തിലെയും ഇംഗ്ലീഷിലെയും ചുരുക്കം പരിഭാഷകളിൽ ഒഴികെ, ബാക്കി എല്ലാറ്റിലും ❛അവൻ – He❜ എന്ന സർവ്വനാമമായിട്ട് പദം ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ➤❛അവൻ ജഡത്തിൽ വെളിപ്പെട്ടു❜ (He was manifest in the flesh) എന്നാണ് മിക്ക പരിഭാഷകളിലും കാണുക. ➟❛Hos❜ എന്ന പദത്തെ ❛അവൻ❜ (He) എന്ന സർവ്വനാമമായി (Pronoun) മനസ്സിലാക്കിയാൽ, ആ സർവ്വനാമത്തിൻ്റെ ഉടയവൻ പതിനഞ്ചാം വാക്യത്തിൽ പറയുന്ന ❛ജീവനുള്ള ദൈവം❜ (The Living God) ആണ്: (1തിമൊ, 2:6 ⁃⁃ 1Tim, 3:15). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ 10:10). എന്നുവെച്ചാൽ, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ❛യേശു❜ എന്നുവരും.
➦ ❛Theos ephanerōthē en sarki❜ (ദൈവം ജഡത്തിൽ വെളിപ്പെട്ടു – God was manifest in the flesh) എന്നാണ് പൗലൊസിൻ്റെ ശരിയായ പ്രയോഗം എന്നുവന്നാലും പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ❛യേശു❜ എന്നുതന്നെയാണ് അർത്ഥം. ➟എന്തെന്നാൽ, പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). ➟തന്മൂലം, ➤❛അവൻ ജഡത്തിൽ വെളിപ്പെട്ടു❜ (He was manifest in the flesh) എന്നുപറഞ്ഞാലും, ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (God was manifest in the flesh) എന്നുപറഞ്ഞാലും ഒന്നുതന്നെയാണ്. ➤[കാണുക: ഏകദൈവവും യേശുക്രിസ്തുവിൻ്റെ ദൈവവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].
☛ എന്നാൽ ആധുനിക പണ്ഡിതന്മാർ മുന്നോട്ടു വെയ്ക്കുന്ന ഒരു പ്രശ്നമുണ്ട്. ➟പുരാതന പരിഭാഷയിലെ ❛ΟC❜ (Ὃς – Hos) എന്ന ആപേക്ഷക സർവ്വനാമത്തെ (Relative Pronoun), ❛God❜ എന്നർത്ഥമുള്ള ❛ΘC❜ (Θεὸς – Theos) എന്നാക്കിമാറ്റി എന്നാണ് അവരുടെ ആരോപണം. [➤❛ΘC❜എന്നത് ദൈവം എന്നതിൻ്റെ ചുരുക്കെഴുത്താണ്. ലാറ്റിനിൽ ❝നോമിന സാക്ര❞ (Nomina sacra) എന്നറിയപ്പെടുന്നു. Nomina sacra മനസ്സിലാക്കാൻ എളുപ്പമാണ്: അക്ഷരങ്ങളുടെ മകളിൽ തിരശ്ചീനമായി (Horizontal) ഒരു വര (Line) ഉണ്ടായിരിക്കും]. ➟അതിനെ ആപേക്ഷിക സർവ്വനാമമായിട്ട് ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷകളിൽ ഇപ്രകാരമാണ്: ➤❛He who was revealed in the flesh❜ (ASV), ➤❛which was manifested in the flesh❜ (DRB), ➤❛it is revealed in the flesh❜ (Lamsa), Who was revealed in the flesh (LEB), ➤❛who came to earth as a man❜ (LB), ➤❛that thing that was showed in flesh❜ (WB). ഇതൊരു അപുർണ്ണ പ്രയോഗമാണ്. ➤❝ജഡത്തിൽ വെളിപ്പെട്ടവൻ അല്ലെങ്കിൽ, ആരാണ് ജഡത്തിൽ വെളിപ്പെട്ടതു❞ എന്നാണ് ഇതിൻ്റെ അർത്ഥം. ➟ഇതാണ് മർമ്മത്തിലെ ആദ്യപ്രയോഗമെങ്കിൽ, പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മം എന്താണ്❓ ➟പണ്ഡിതന്മാരുടെ തിരുത്തൽ വാദം വചനപരമായും ചരിത്രപരമായും നിലനില്ക്കുന്നതല്ലെന്ന് കാണാൻ കഴിയും:
1️⃣ വചനപരമായ തെളിവ്:
➦ ദൈവഭക്തിയുടെ മർമ്മം വെളിപ്പെടുത്തിയിരിക്കുന്ന പതിനാറാം വാക്യത്തിൽ ആറു കാര്യങ്ങളാണ് പൗലൊസ് പറയുന്നത്: ❶അവൻ ജഡത്തിൽ വെളിപ്പെട്ടു; ❷ആത്മാവിൽ നീതീകരിക്കപ്പെട്ടു; ❸ദൂതന്മാർക്കു പ്രത്യക്ഷനായി; ❹ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ❺ലോകത്തിൽ വിശ്വസിക്കപ്പെട്ടു; ❻തേജസ്സിൽ എടുക്കപ്പെട്ടു. ➟ഇവയിൽ എന്താണ് മർമ്മം❓ ➟ആദ്യത്തേതൊഴികെ 2-മുതൽ 6-വരെയുള്ള കാര്യങ്ങൾ യേശു എന്നു പേരുള്ള മനുഷ്യൻ്റെ ജീവകാലത്ത് സംഭവിച്ചവയാണ്: (യോഹ, 9:11). ➟സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെ മർമ്മമെന്ന് പറയാൻ ഒരു കാരണവശാലും കഴിയില്ല. ➟നമുക്കത് പരിശോധിക്കാം:
ആത്മാവിൽ നീതീകരിക്കപ്പെട്ടു: 
ലോകത്തിൻ്റെ പാപം ചുമന്നൊഴിച്ചു കളയാൻ ഭൂമിയിൽ നീതിമാനായി ആരുമില്ലായിരുന്നു: (റോമ, 3:10). ➟എല്ലാവരും ഒരുപോലെ പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തിയവർ ആയിരുന്നു: (റോമ, 3:12;3;23; 5:12). ➟അതിനാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മനുഷ്യരിൽ നീതിമാനായി ആരുമില്ലാത്തതുകൊണ്ട് (റോമ, 3:10), പരിശുദ്ധാത്മാവിനാൽ പാപരഹിതമായി ഉല്പാദിതമായ യേശു എന്നു പേരുള്ള മനുഷ്യനെ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത്, അവൻ നീതിമാനാണെന്ന് പ്രഖ്യാപിച്ച് യോഹന്നാനെ ചൂണ്ടിക്കാണിക്കയായിരുന്നു. (യോഹ, 9:11; ലൂക്കൊ, 3:22; പ്രവൃ, 10:38; 1യോഹ, 3:5). ➟യോർദ്ദാനിൽ നടന്നത് ആത്മാവിൻ്റെ ഒരു നീതീകരണ കർമ്മമായിരുന്നു: (1തിമൊ, 3:16). ➟അതുകൊണ്ടാണ്, യേശു യോഹന്നാനോടു: ➤❝ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം❞ എന്നു പറഞ്ഞത്.❞ (മത്താ, 3:15). ➟യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ ഇറങ്ങിവരുന്നത് യോഹന്നാനെ ദൈവം കാണിച്ചതുകൊണ്ടാണ്, ➤❝ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു❞ എന്ന് യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്: (ലൂക്കൊ, 3:22; യോഹ, 1:29). ➟യേശുവിൻ്റെ മരണം കണ്ട ശതാധിപനും (ലൂക്കൊ, 23:47), പുനരുത്ഥാനശേഷം അപ്പൊസ്തലന്മാരും യേശു നീതീമാനാണെന്ന് സാക്ഷ്യം പറഞ്ഞത് പരിശുദ്ധാത്മാവിൽ ആയിരുന്നു. (പ്രവൃ, 3:14; 7:52; 22:14; 1പത്രൊ, 3:18 ⁃⁃ മത്താ, 27:19; 27:24).
ദൂതന്മാർക്കു പ്രത്യക്ഷനായി: 
➦ യേശുവിൻ്റെ ജനനസമയത്തും (ലൂക്കൊ, 2:9-14), പരീക്ഷാവേളയിലും (മത്താ, 4:11), ഗെത്ത്ശെമനയിലെ വ്യഥയിലും (ലൂക്കൊ, 22:43), പുനരുത്ഥാനത്തിലും (മത്താ, 28:2; യോഹ, 20:12) ദൂതന്മാർ അവനെ ദർശിച്ചതായി നാം വായിക്കുന്നു. 
ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു: 
➦ പെന്തെക്കൊസ്തു നാൾ തുടങ്ങി യെഹൂദന്മാരോടും ശമര്യരോടും സകല ജാതികളോടും അപ്പൊസ്തലന്മാർ സുവിശേഷം പ്രസംഗിച്ചു തുടങ്ങി. (മത്താ, 24:14; മർക്കൊ, 13:10; 16:15; ലൂക്കൊ, 24:47).  
ലോകത്തിൽ വിശ്വസിക്കപ്പെട്ടു:
➦ ലോകം മുഴുവൻ വിശ്വസിക്കപ്പെട്ടു എന്നല്ല; ലോകത്തിൽ വിശ്വസിക്കപ്പെട്ടു. ➟ലോകത്തിലെ സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവർ വിശ്വസിച്ചു. (വെളി, 7:9). ➟ക്രിസ്തു ലോകത്തിൽ വിശ്വസിക്കപ്പെട്ടു എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ്, മുമ്പെ ലോകക്കാരും ദൂരസ്ഥരുമായിരുന്ന നമ്മൾ ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നത്.
തേജസ്സിൽ എടുക്കപ്പെട്ടു:
➦ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു, ഏകദൈവത്തിനും മനുഷ്യർക്കും ഇടയിൽ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായി അർപ്പിച്ചിട്ട്, മൂന്നാംദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട് അന്നുതന്നെ സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതിനെ ഇത് സൂചിപ്പിക്കുന്നു. (എബ്രാ, 2:9; 1തിമൊ, 2:5-6; എഫെ, 5:2; യോഹ, 20:17). ➟അതായത്, ദൈവഭക്തിയുടെ മർമ്മം വെളിപ്പെടുത്തിയ പതിനാറാം വാക്യത്തിലെ ആറു കാര്യങ്ങളിൽ അഞ്ചുകാര്യങ്ങളും മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ജീവകാലത്ത് ചരിത്രമായവയാണ്. ➟അത് ചരിത്രമായശേഷം പിന്നെയും വർഷങ്ങൾക്കുശേഷം, അതിനെ ഒരു മർമ്മമായി വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടോ❓ ➟ഒരുകാര്യം സംഭവിക്കുകയും അത് ലോകത്തിൽ പരസ്യമാകുകയും ചെയ്തശേഷം അതിനെ പിന്നെങ്ങനെ രഹസ്യം (മർമ്മം) എന്നനിലയിൽ വെളിപ്പെടുത്താൻ കഴിയും❓ ➟ഇനി, ഒന്നാമതായി പറഞ്ഞിരിക്കുന്ന ➤❝ജഡത്തിൽ വെളിപ്പെട്ടവൻ അല്ലെങ്കിൽ, ആരോണോ ജഡത്തിൽ വെളിപ്പെട്ടതു❞ (He who was manifested in the flesh) എന്ന അപൂർണ്ണ പ്രയോഗം എങ്ങനെ ഒരു മർമ്മത്തിൻ്റെ വെളിപ്പെടുത്തലാകും❓ ➟തന്മൂലം, ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (God was manifested in the flesh) എന്ന പരമമായ സത്യമാണ് പൗലൊസ് വെളിപ്പെടുത്തിയ ❛മർമ്മം❜ (Mystery) എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
2️⃣ ചരിത്രപരമായ തെളിവ്:
➦ ആദ്യകാലത്ത് സഭാപിതാക്കന്മാർ എന്നറിയപ്പെട്ടവരും തിയോളജിയന്മാരും ദൈവഭക്തിയുടെ മർമ്മം തങ്ങളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അവരെല്ലാം ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ എന്നാണ് പറഞ്ഞിരിക്കുന്നത്
Ignatius of Antioch (35 AD – 107 AD):
➦ ഇഗ്നേഷ്യസ് എഫെസോസുകാർക്ക് എഴുതിയ കത്തിൽ ➤❛God being manifested as a man❜ എന്ന് പറഞ്ഞിട്ടുണ്ട്. [കാണുക: Ignatius To The Ephesians: Chapter 19]. ➟അന്ത്യോക്യയിലെ ഇഗ്നേഷ്യസ് അപ്പൊസ്തലന്മാരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവനാണ്. ➤❛ദൈവം മനുഷ്യനായി പ്രത്യക്ഷപ്പെട്ടു❜ എന്നവൻ തൻ്റെ കത്തിൽ എഴുതണമെങ്കിൽ, അത് പൗലൊസ് വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മം അല്ലാതെ മറ്റെന്താണ്❓ 
Dionysius of Alexandria (190 – 265 AD):
➦ മൂന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ ബിഷപ്പായി കണക്കാക്കിയിരുന്ന അലക്സാണ്ട്രിയയിലെ ഡയനേഷ്യസും ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. [കാണുക: John Burgon quotes]. ➟പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഇംഗ്ലീഷ് ബൈബിൾ പണ്ഡിതനും ഓക്സ്ഫോർഡിലെ ഡീനും (Dean of Chichester) ആയിരുന്ന ജോൺ വില്യം ബർഗൻ്റെ (John William Burgon, 1813–1888) പുസ്തകത്തിലാണ് ഡയനേഷ്യസിൻ്റെ ഉദ്ധരണിയുള്ളത്. ➟ജോൺ ബർഗൻ്റെ ഒറിജിനൽ ഉദ്ധരണി കാണുക: [The Revision Revised, 1883]. 
Gregory Thaumaturgus (213–270):
➦ മൂന്നാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ സഭാപിതാവായ ഗ്രിഗറി തൗമാതുർഗസ് ➤❛ജഡമല്ലാത്ത സത്യദൈവം ജഡത്തിൽ പ്രത്യക്ഷനായി❜ എന്ന് തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. ➟ഒൻപതാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസായിരുന്ന ഫോട്ടിയസിന്റെ (Photius) ❛Bibliotheca❜ (Codex 230) എന്ന ഗ്രന്ഥത്തിലാണ് ഗ്രിഗറി തൗമാതുർഗസിന്റെ ഈ വരികൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ➟ജോൺ വില്യം ബർഗൺ (John William Burgon) എന്നറിയപ്പെടുന്ന ഡീൻ ബർഗൺ എഴുതിയ പുസ്തകത്തിൽ അതിനെക്കുറിച്ച് പരാമർശമുണ്ട്. [കാണുക: The Revision Revised]
☛ ഇന്ന് ലഭ്യമായിരിക്കുന്ന ബൈബിളിൻ്റെ ഏറ്റവും പുരാതനമായ മൂന്ന് കയ്യെഴുത്തുപ്രതിയായ 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟑𝟐𝟓), 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎) എന്നിവയ്ക്ക് മുമ്പാണ് ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ എന്ന് ഇഗ്നേഷ്യസും ഡയനേഷ്യസും ഗ്രിഗറിയും പറഞ്ഞിരിക്കുന്നത്. ➟അത് പൗലൊസിലൂടെ ദൈവം വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മത്തിൽ നിന്നല്ലാതെ പുതിയൊരു വെളിപ്പാട് ദൈവം അവർക്ക് കൊടുക്കുമോ❓ ➟അങ്ങനെവരുമ്പോൾ മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്: ബൈബിൽ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെ (The only God) നിഖ്യാ സുനഹദോസ് ഉണ്ടാക്കിയ ത്രിത്വോപദേശത്തെ സാധൂകരിക്കാൻ, നാലാം നൂറ്റാണ്ടിലെ 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬-ലും 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬-ലും മൂലഗ്രന്ഥത്തിലുണ്ടായിരുന്ന ❛ദൈവം❜ എന്നർത്ഥമുള്ള ❛ΘC❜ (Theos) എന്ന പദം മാറ്റി, തൽസ്ഥാനത്ത് ❛ആര്/അവൻ❜ എന്നർത്ഥമുള്ള ❛ΟC❜ (Hos) എന്ന ആപേക്ഷക സർവ്വനാമം (Relative Pronoun) നാലാം നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിൽ ചേർക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാം.
Didymus of Alexandria (309/314 – 398):
➦ അലക്സാണ്ട്രിയയിലെ ഡിഡിമസ് തൻ്റെ ❛De Trinitate❜ (ത്രിത്വത്തെക്കുറിച്ച്) എന്ന ഗ്രന്ഥത്തിൽ ❛തിമൊഥെയൊസ്❜ (Τιμοθέῳ) എന്ന് പേരെടുത്ത് പറഞ്ഞുകൊണ്ട് ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟ഈ പുസ്തകം പിൽക്കാലത്ത് ❛Patrologia Graeca വോള്യം 39-ൽ❜ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. [കാണുക: Patrologia Graeca, Vol 39). 
❺ Diodorus of Tarsus (330 – 392):

➦ ടാർസസിലെ ബിഷപ്പ് ആയിരുന്നു ഡയോഡറസും ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟ജോൺ ആന്തണി ക്രാമർ (John Anthony Cramer) എന്ന പണ്ഡിതൻ 1840-കളിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ വെച്ച് പ്രസിദ്ധീകരിച്ച ❛Cramer’s Catena❜-ൽ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ➟❛Catena in Epistolam S. Pauli ad Romanos❜ എന്ന പുസ്തകത്തിലെ റോമർക്കുള്ള ലേഖനത്തിന്റെ വ്യാഖ്യാന ഭാഗത്ത് അത് കാണാം: [കാണുക: Catena in Epistolam S. Pauli ad Romanos
Gregory of Nyssa (335-394 AD):
➦ How then was it that ❛God was manifested in the flesh?❜ [കാണുക: Book IV pege 155 of Against Eunomius]. ➟പിന്നെങ്ങനെയാണ്, ദൈവം ജഡത്തിൽ വെളിപ്പെട്ടതു? എന്നൊരു ചോദ്യമായിട്ടാണ് നിസ്സയിലെ ഗ്രിഗറി തൻ്റെ പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. ➟ദൈവഭക്തിയുടെ മർമ്മം അതല്ലെങ്കിൽ, ദൈവം ജഡത്തിൽ വെളിപ്പെട്ടത് എങ്ങനെയാണെന്ന് ഗ്രിഗരി ചോദിക്കുമായിന്നോ❓
The Apostolical Constitutions (produced 375 AD – 380 AD):
➦ ❛God the Lord, who was manifested to us in the flesh.❜ [കാണുക: Apostolical Constitutions Book 7, Chapter 26]. ➟❛അപ്പസ്തോലിക ഭരണഘടനകൾ❜ എന്ന പുസ്തകം ഏകദേശം 375 AD – 380 AD കാലത്ത് സിറിയയിൽ (അന്ത്യോക്യയിൽ) സമാഹരിക്കപ്പെട്ട എട്ട് പുസ്തകങ്ങളടങ്ങിയ ഒരു ക്രൈസ്തവ ഗ്രന്ഥമാണ്. ➟ആദ്യകാല സഭയുടെ ആരാധനാക്രമം, സഭാനിയമങ്ങൾ, വിശ്വാസപ്രമാണങ്ങൾ എന്നിവയെക്കുറിച്ചുള്ള പുരാതന ശേഖരമാണിത്. ➟അതിലും ❛കർത്താവായ ദൈവം ജഡത്തിൽ പ്രത്യക്ഷനായി❜ എന്നാണ്. ❛കർത്താവായ ദൈവം❜ പിതാവായ ദൈവത്തെക്കുറിക്കുന്ന പ്രയോഗമാണെന്ന് വ്യക്തമാണല്ലോ❓
John Chyrsostom (347-407 AD):
➦ ❛സുവർണ്ണ നാവുകാരൻ❜ എന്നറിയപ്പെടുന്ന ജോൺ ക്രിസോസ്റ്റം നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാമാണ് ❛ഹോമിലി❜ (Homily) എന്നറിയപ്പെടുന്നത്. അതിൽ ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (God was manifest in the flesh) എന്നാണ് പറയുന്നത്. ➟വാക്യം മുഴുവൻ വ്യാഖ്യാനിച്ചിട്ടുമുണ്ട്. [കാണുക: Homily XI]. ➟പൗലൊസിൻ്റെ ലേഖനത്തിൽ യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിൽ, ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന അറിവ് ക്രിസോസ്റ്റത്തിന് എവിടുന്നുകിട്ടി❓ 
Cyril of Alexandria – Patriarch of Alexandria (376 AD – 444 AD): 
➦ അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായിരുന്ന കുറിലോസിൻ്റെ (St. Cyril of Alexandria) രചനകളിലും ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (Θεὸς ἐφανερώθη ἐν σαρκί) എന്നുകാണാം. ➟അതിൽ അദ്ദഹം 1തിമൊഥെയൊസ് 3:16 മുഴുവനായി ഉദ്ധരിച്ചിട്ടുണ്ട്. ➟പത്തൊൻപതാം നൂറ്റാണ്ടിൽ ജെ.പി. മിഗ്നെ (J.P. Migne) എഡിറ്റ് ചെയ്ത ❛Patrologia Graeca❜ വാല്യം 76-ലെ 1531-ാം കോളത്തിൽ സിറിലിന്റെ ❛De Recta Fide❜ എന്ന പുസ്തകത്തിലെ വരികൾ അതേപടി അച്ചടിച്ചിട്ടുണ്ട്. [കാണുക: CYRILLI ALEXANDRINI ARCHIEP]. ➟ബൈബിളിൻ്റെ മൂലഗ്രന്ഥത്തിൽ അങ്ങനെ അല്ലായിരുന്നെങ്കിൽ, ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ എന്ന് സിറിളിന് എങ്ങനെ പറയാൻ കഴിയും❓ 
Theodoret of Cyrus (393 – 460):
➦ സിറിയയിലെ തിയോഡറെറ്റ് (Theodoret of Cyrus) എഴുതിയ ❛എറാനിസ്റ്റസ്❜ (Eranistes) എന്ന പുസ്തകത്തിലെ ആദ്യത്തെ ഭാഗത്തിൽ 1തിമൊഥെയോസ് 3:16 അതുപോലെതന്നെ ഉദ്ധരിച്ചിട്ടുണ്ട്. അതിലും ➤ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (God was manifest in the flesh) എന്നാണ്. [കാണുക: Dialogue I.—The Immutable]. മുലഗ്രന്ഥത്തിൽ ഇങ്ങനല്ലായിരുന്നെങ്കിൽ തിയോഡറെറ്റിന് ഈ അറിവ് എവിടുന്നുകിട്ടി❓
➦ ഇതൊക്കെ കയ്യെഴുത്തുപ്രതികൾക്കും പരിഭാഷകൾക്കും പുറത്തുള്ള ചരിത്രപരമായ തെളിവുകളാണ്. ➟ഇവയെല്ലാം 1തിമൊഥെയൊസ് 3:16-ലെ ദൈവഭക്തിയുടെ മോമ്മം ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ എന്നാണെന്ന് സംശയലേശമന്യേ തെളിയിക്കുന്നതാണ്.
3️⃣ Textus Receptus-ൻ്റെ തെളിവ്:
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു ബൈബിൾ കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–350) Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അതിൽ ആദ്യത്തെ കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിൽ തിമൊഥെയൊസിൻ്റെ ലേഖനം ഉൾപ്പെടെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ➟അടുത്ത കയ്യെഴുത്തു പ്രതിയയായ കോഡെക്സ് സിനായ്റ്റിക്കസിൽ ❛ഏതൊരുവൻ❜ (He who) എന്നർത്ഥമുള്ള ❛OC❜ (Ὃς) എന്ന ആപേക്ഷിക സർവ്വനാമം (Relative Pronoun) ആണ്. ➟എന്നാൽ കോഡെക്സ് അലക്സാണ്ട്രിനസിൽ ❛Θ̅C̅❜ (Theos – ദൈവം – God) എന്ന് കാണാൻ കഴിയും.
➦ ഈ മൂന്ന് കോഡെക്സുകളും നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും എഴുതപ്പെട്ടവയാണെങ്കിലും ഇവ കണ്ടുകിട്ടിയത്: Codex Vaticanus 1475-ലും Codex Alexandrinus 1621-ലും Codex Sinaiticus  1844, 1853, 1859-ലുമാണ്. ➟എന്നാൽ അവയുടെ ഉള്ളടക്കം ബൈബിൾ വിവർത്തനങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയത് വളരെ വൈകിയാണ്. 1800-കളുടെ പകുതിയോടെയാണ് ഈ മൂന്ന് കോഡെക്സുകളിലെയും കാര്യങ്ങൾ മനുഷ്യർക്ക് പഠിക്കാൻ കഴിഞ്ഞത്. ➟19-ാം നൂറ്റാണ്ട് മുതലുള്ള Critical Text പരമ്പരകളാണ് കോഡെക്സുകൾ അടിസ്ഥാനമാക്കിയുള്ളത്. ➟എന്നാൽ Textus Receptus (TR) പരമ്പരയിലുള്ള ബൈബിളുകളൊന്നും ഈ കോഡെക്സുകൾ അടിസ്ഥാനമാക്കിയുള്ളതല്ല. ➟Textus Receptus-ൻ്റെ ആദ്യത്തെ ഗ്രീക്ക് ബൈബിൾ ഇറാസ്മസ് (Erasmus) 1516-ൽ പ്രസിദ്ധീകരിച്ചത്. ➟Erasmus 1516, Stephanus 1550, Theodore Beza 1598, Elzevir 1624, F.H.A. Scrivener 1894 മുതലായ ഗ്രീക്കു ബൈബിളിലും, William Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Luther’s Bible 1545, Bishops’ Bible 1568, Geneva Bible 1587, Geneva 1599, King James Bible 1611, Webster’s Bible 1833, Young’s Literal Translation 1862, Julia E. Smith Translation 1876 മുതലായ ഇംഗ്ലീഷ് ബൈബിളിലും ❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (Theos ephanerōthē en sarki) എന്നാണ്. ➟അതായത്, ഈ കോഡെക്സുകൾക്ക് മുമ്പും പിമ്പുമുള്ള പല പാപ്പിറസുകളിലും (Papyrus) ❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ എന്നായിരുന്നു എന്ന് Textus Receptus-ൻ്റെ പരമ്പര തെളിവ് നല്കുന്നു. ➟തന്നെയുമല്ല, ഈ മൂന്ന് കോഡെക്സുകളിൽ ആദ്യരണ്ടെണ്ണം നാലാം നൂറ്റാണ്ടിലെ നിഖ്യാസുനഹോദോസിന് ശേഷം രചിക്കപ്പെട്ടവയാണ്. ➟അതിൽ ഒരെണ്ണത്തിൻ്റെ തിമൊഥെയൊസിൻ്റെ ലേഖനം നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ➟അടുത്തതിലാണ് ദൈവത്തിൻ്റെ സ്ഥാനത്ത് ആപേക്ഷിക സർവ്വനാമം കാണുന്നത്. ➟നിഖ്യാ സുനഹദോസിൻ്റെ സ്വാധീനമാണ് ഈ കോഡെക്സിലെ മാറ്റത്തിന് കാരണമെന്ന് സംശയിക്കണം. ➟അതിനൊരു തെളിവ് ആദ്യരണ്ട് കോഡെക്സിലും കാണാം. ➟യോഹന്നാൻ 1:18-ൽ ❛ഏകജാതനായ ദൈവം❜ എന്നാണ് കാണുന്നത്. ➟ഇത് നിഖ്യാ സുനഹദോസിൻ്റെ ഉപദേശമാണ്. ➟ക്രിസ്തു സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് സുനഹദോസ് പഠിപ്പിച്ചത്. ➟ക്രിസ്തുവിനെ ഏകജാതനെന്നും ആദ്യജാതനെന്നും അഭിന്നമായി വിശേഷിപ്പിച്ചിരിക്കുന്നതിനാൽ അതവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. ➟എന്നാൽ ❛ഏകജാതനായ ദൈവം❜ എന്ന് പറഞ്ഞാൽ അതിൻ്റ് അർത്ഥമെന്താണ്❓ ➟ഏകജാതനായ മനുഷ്യൻ എന്നല്ലാതെ, ഏകജാതനായ ദൈവം (സത്യദൈവം) ഉണ്ടാകുക സാദ്ധ്യമോ❓ ➟പുത്രനെ മാറ്റി, ദൈവം ആക്കിയത് നിഖ്യാ സുനഹോസിൻ്റെ സമ്മർദ്ദം മൂലമാണെന്ന് മനസ്സിലാക്കാം. ➟അതുപോലെ, നിഖ്യായുടെ ഉപദേശത്തെ സാധൂകരിക്കാനാണ് 1തിമൊഥെയോസ് 3:16-ലെ ദൈവത്തെ മാറ്റി Relative Pronoun ചേർത്തതെന്ന് മനസ്സിലാക്കാം. ➟അല്ലെങ്കിൽ, സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്ന കൾട്ടുപദേശം നടപടിയാകില്ല.
4️⃣ New Messianic Version:
➦ New Messianic Version ബൈബിളിൽ, ➤❛God-The Father was manifest in the flesh❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: ❝And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.❞ [കാണുക: NMV]. അതായത്, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിൽ വെളിപ്പെടാണ് ക്രിസ്തു എന്നവർ മനസ്സിലാക്കുന്നു. അതുതന്നെയാണ് പൗലൊസ് അപ്പൊസ്തലനു് വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം. ➟ഈ പരിഭാഷയെ സംബന്ധിച്ച് ശ്രദ്ധേയമായൊരു കാര്യമുണ്ട്: ❛Dr. ടോവ് റോസ്❜ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. ➟പൂർണ്ണമായ The New Messianic Version: Holy Bible പ്രസിദ്ധീകരിച്ചത് 2018 സെപ്റ്റംബർ 14-നാണ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➟❛മശീയാനിക് യെഹൂദർ❜ (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ പാരായണം (Torah), ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➟മശീയാനിക് യെഹൂദരും യെഹൂദ ക്രിസ്ത്യാനികളും ഉപയോഗിക്കുന്ന പരിഭാഷയിലാണ്, ➤❛പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ എന്നു കാണുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഒരേയൊരു ജാതിയാണ് യെഹൂദന്മാർ എന്നതും കുറിക്കൊള്ളുക. ➟വളരെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ഈ പരിഭാഷയിൽ കാണാം: പഴയപുതിയനിയമങ്ങളിൽ ❛യഹോവ❜ എന്ന ദൈവനാമം വരുന്ന സ്ഥാനത്തെല്ലാം ❛Messiah Pre-Incarnate❜ എന്നവർ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ➤[കാണുക: ഉല്പ, 2:15; മത്താ, 4:7]. ➟❛അവതാരം❜ (Incarnate) എന്നത് ശരിയായ പദമല്ല; എന്നിരുന്നാലും, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്ന് പേരുള്ള മനുഷ്യൻ എന്ന് അവർ സുവ്യക്തമായി മനസ്സിലാക്കുന്നു: (യോഹ, 9:11 ⁃⁃ യോഹ, 8:40). ➟എന്നാൽ ജാതികളിൽനിന്ന് രക്ഷയിലേക്ക് വന്നവർ ഇപ്പോഴും ക്രിസ്തു ആരാണെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?]
5️⃣ യഹോവയ്ക്ക് വഴിയൊരുക്കുവിൻ:
➦ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്നതിന് അനേകം തെളിവുകളുണ്ട്. ➟എളുപ്പം മനസ്സിലാക്കാവുന്ന ഒരു തെളിവുതരാം. ➟യഹോവയായ ഏകദൈവത്തിനാണ് വഴി ഒരുക്കേണ്ടതെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായ പ്രവചനമുണ്ട്. ➤❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.❞ (യെശ, 40:3 ⁃⁃ മലാ, 3:1). ➟യഹോവയ്ക്കാണ് വഴി വരുക്കേണ്ടതെന്ന് യെശയ്യാവും മലാഖിയും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➟പുതിയനിയമത്തിലും പിതാവായ യഹോവയ്ക്കാണ് വഴി ഒരുക്കേണ്ടതെന്ന് സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. ➟ഗബ്രീയേൽ ദൂതൻ പറയുന്നത് നോക്കുക: ➤❝അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ (ലൂക്കൊ, 1:16-17). ➟ഇത്, സെഖര്യാപുരോഹിതനോട് അവൻ്റെ മകനായ യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനമാണ്: (ലൂക്കൊ, 1:13-15). 
ആദ്യഭാഗം ശ്രദ്ധിക്കുക: ➤❝അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.❞ ഇവിടുത്തെ കർത്താവ് യഹോവയാണ്. ➟അടുത്തഭാഗം: ➤❝അവൻ ….. ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു(യഹോവ)വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവയുടെ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ ➟യെശയ്യാപ്രവചത്തിലുള്ളത്: ➤❛യഹോവെക്കു വഴി ഒരുക്കുവിൻ❞ എന്നാണ്. ➟അതേ കാര്യമാണ് ദൂതനും പറയുന്നത്: ➤❛യോഹന്നാൻ യഹോവയുടെ മുമ്പായി നടക്കും.❜ ➟വഴിയൊരുക്കുന്നവനാണ് മുമ്പെ നടക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:7; യോഹ, 1:15; 1:30). ➟യെശയ്യാവും മലാഖിയും പ്രവചിച്ച അതേകാര്യം തന്നെയാണ് യഹോവയുടെ ദൂതനും പ്രവചിച്ചത്. ➟ഇനി സെഖര്യാപുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക: ➤❝നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.❞ (ലൂക്കോ, 1:76-77). ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ➟ഈ വേദഭാഗത്തെ ❛അത്യുന്നതനും കർത്താവും❜ യഹോവയാണ്. ➟വാക്യം ശ്രദ്ധിക്കുക: ❝കർത്താവിന്റെ (യഹോവ) വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ (യഹോവയുടെ) ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു (യഹോവയുടെ) മുമ്പായി നടക്കും.❞ ➟സെഖര്യാവ് പ്രവചിച്ചത് തൻ്റെ മകനായ യോഹന്നാൻ യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെക്കുറിച്ചാണ്. ➟അതായത്, യഹോവയുടെ പ്രവാചകന്മാരായ യെശയ്യാവും മാലാഖിയും പ്രവചിച്ചതും യഹോവയുടെ ദൂതൻ പ്രവചിച്ചതും യഹോവയുടെ പുരോഹിതനായ സെഖര്യാവ് പ്രവചിച്ചതും യഹോവയുടെ മുമ്പേനടന്ന് യഹോവയ്ക്ക് വഴി ഒരുക്കുന്ന യോഹന്നാൻ സ്നാപകനെക്കുറിച്ചാണ്. ➟ഇത് ഭാഷണവും വാക്കുകളുമില്ലാതെ ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ➟വഴി ഒരുക്കപ്പെട്ടവനെക്കുറിച്ചും ഒരുക്കേണ്ടവനെക്കുറിച്ചും ഏഴുപേരുടെ സാക്ഷ്യം വചനത്തിൽ കാണാം. ➤[കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?]
എന്നാൽ യോഹന്നാൻ ആർക്കാണ് വഴിയൊരുക്കിയതെന്ന് അവൻതന്നെ പറഞ്ഞിട്ടുണ്ട്: ➤❝എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു.❞ (യോഹ, 1:30). ➟ഇവിടെപ്പറയുന്ന ❛പുരുഷൻ❜ (anir) ❛മനുഷ്യൻ❜ (Man) ആണ്. ➟എന്നാൽ ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟അപ്പോൾ യഹോവ നേരിട്ട് വരികയല്ല ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ➟യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). ➟അവനെക്കാൾ ഇളയവനായ യേശു എന്നു പേരുള്ള മനുഷ്യനു് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാനും കഴിയില്ല: (യോഹ, 9:11). ➟പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ ➟അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ➤❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ➤❛അഭിഷിക്തൻ❜ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 2:22; പ്രവൃ, 4:27; 10:38). ➟താൻ ❛ക്രിസ്തു❜ (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟യോർദ്ദാനിൽവെച്ച് പ്രാപിച്ച അഭിഷേകത്തിൻ്റെ അല്ലെങ്കിൽ ആത്മാവിൻ്റെ ശക്തിയോടെയാണ് യേശു എന്നു പേരുള്ള മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟യേശു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽ ജനിച്ചുജീവിച്ച് ശൂശ്രൂഷിച്ച്, ആത്മാവിനാൽത്തന്നെ മരിച്ചുയിർത്തവനാണ്. ➟അവൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു. (മത്താ, 1:20; ലൂക്കൊ, 1:35; മത്താ, 12:28; എബ്രാ, 9:14; 1പത്രൊ, 3:18). ➤[കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]. ➟ദൈവത്താൽ ആത്മാഭിഷേകം പ്രാപിച്ച മനുഷ്യനായ ക്രിസ്തുയേശുവിനു് എങ്ങനെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയും❓(1തിമൊ, 2:6). ➟അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്; ആരാണോ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവല്ലാതെ മറ്റാരാണ്❓ ➟അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). ➟പിതാവായ യഹോവ അഭിഷേകദാതാവും യേശു അഭിഷിക്തനും (ക്രിസ്തു) ആണ്: (പ്രവൃ, 10:38). ➟അഭിഷേക ദാതാവല്ലാതെ, അഭിഷിക്തൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും❓ ➟അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15; 1:41). ➟സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ: (മത്താ, 11:11; 11:13). ➟അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാലാണ് (പരിശുദ്ധാത്മാവ്) ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. ➤[കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും]. ➟യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ അവൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: ➤❝യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.❞ (ലൂക്കൊ, 1:68 ⁃⁃ ലൂക്കോ, 1:76-77). ➟യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). ➟യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ➟അതായത്, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (1തിമൊ, 3:16; മത്താ, 1:20; ലൂക്കൊ, 2:21), അവനിലൂടെയാണ് തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് ഉദ്ധാരണം ചെയ്തത്. (മത്താ, 1:21; ലൂക്കൊ, 1:68). ➟ഇതും നോക്കുക: (യെശ, 25:8⁃⁃എബ്രാ, 2:14-15യെശ, 35:4-6⁃⁃മത്താ, 11:3-5, ലൂക്കൊ, 7:21-22യെശ, 40;3⁃⁃ലൂക്കൊ, 1:75-77സെഖ, 12:10⁃⁃യോഹ, 19:37). 
6️⃣  സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ (യോഹ, 3:13 ⁃⁃ യോഹ, 3:31; 6:38; 6:42). ➟ഈ വേഭാഗത്ത്, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സത്യവേദപുസ്തകത്തിൽ സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ➟പുരാതനമായ ഗ്രീക്കു കയ്യെഴുത്തു പ്രതികളിലും വേർഷനുകളിലും ഇംഗ്ലീഷ്, മലയാളം പരിഭാഷകളിലും ണ്ടു വിധത്തിലാണ് വാക്യം കാണുന്നത്. [കാണുക: സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ]
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ ➟എന്നതാണ് യഥാർത്ഥ വാക്യമെങ്കിൽ, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സ്വർഗ്ഗത്തിൽ സിംഹാസനത്തിൽ ഇരിക്കുന്ന ഒരേയൊരു ദൈവമായ യഹോവയെയാണ് സൂചിപ്പിക്കുന്നത്: (1രാജാ, 22:19; (യെശ, 6:1; വെളി, 4:2). ➟അതിനാൽ, യേശു എന്നു പേരുള്ള മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണന്ന് മനസ്സിലാക്കാം: (യോഹ, 3:16 ⁃⁃ യോഹ, 9:11). ➟ഇനി, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സംശയമുള്ള ഭാഗമാണെന്ന് വന്നാലും, ബാക്കിഭാഗം ഇപ്രകാരമാണ്: ➤❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ ➟ഈ വാക്യം എല്ലാ കയ്യെഴുത്തുപ്രതികളിലും വേർഷനുകളിലും പരിഭാഷകളിലും ഒരുപോലെ ഉള്ളതാണ്. ➟ഇതാണ് യഥാർത്ഥ വാക്യമെങ്കിലും, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്നുതന്നെയാണ് അർത്ഥം: (യോഹ, 3:16). ➟എന്തെന്നാൽ ❛മനുഷ്യൻ❜ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) ❛മനുഷ്യപുത്രൻ❜ (Son of Man) എന്നത് യേശുവിൻ്റെ ❛പദവിയും❜ (Title) ആണ്: (യോഹ, 9:11 ⁃⁃ മത്താ, 8:20). ➟ഒരു മനുഷ്യനോ, മനുഷ്യപുത്രനോ, യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനാണെന്ന് പറയാൻ കഴിയില്ല. ➤[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, യേശു എന്നു പേരുള്ള മനുഷ്യൻ]. ➟തന്നെയുമല്ല, യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11⁃⁃യോഹ, 8:40) ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ, യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ്: (ലൂക്കൊ, 1:35). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: ➤❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21), ➤ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ➤ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), ➤ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), ആത്മാവ് ➤നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), ➤ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), ➤ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), ➤ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), ➤ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).❞ ➟പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് എങ്ങനെ പറയും❓ ➟തന്മൂലം, താൻ സ്വർഗ്ഗീയ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ➤❛സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവൻ❜ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ➟അതായത്, ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (യോഹ, 3:16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2). ➟അവസാനഭാഗമായ ➤❛സ്വർഗ്ഗത്തിൽ കയറീട്ടില്ല❜ എന്ന പ്രയോഗം പ്രവചനാത്മകമാണ്. യേശു തൻ്റെ ശുശ്രൂഷ പൂർത്തിയാക്കി, തൻ്റെ ദൈവവും പിതാവുമാവൻ്റെ അടുക്കലേക്ക് കരേറിപ്പോയതിനെ അത് സൂചിപ്പിക്കുന്നു: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). ➤[കാണുക: സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
7️⃣ രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ള കർത്താവ്:
➦ ക്രിസ്തു പറഞ്ഞ അതേ കാര്യംതന്നെയാണ് പൗലൊസ് പറയുന്നതും: ❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:47). ➟എന്നാൽ 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, 1936-ലെ മാണിക്കത്തനാർ പരിഭാഷ, 1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, വിശുദ്ധഗ്രന്ഥം തുടങ്ങിയ മലയാളം പരിഭാഷകളിലും കോഡെക്സ് അലക്സാണ്ട്രിനസിൻ്റെ (400-440) ഗ്രീക്കിലും എറാസ്മസിൻ്റെ (Desiderius Erasmus) മൂന്ന് ഗ്രീക്ക് പതിപ്പുകളിലും (1522, 1527, 1535), Stephanus (1550), Scrivener’s (1894), Greek Orthodox Church (1904), RP Byzantine Majority Text (2005) മുതലായ ഗ്രീക്ക് പതിപ്പുകളിലും 1526-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും മാർട്ടിൻ ലൂഥറിൻ്റെ പരിഭാഷയിലും ➤❝രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❞ (the second man is the Lord from heaven) എന്നാണ് കാണുന്നത്. ➟പുതിയനിയമത്തിൻ്റെ ആരാമിക് പെശീത്ത ബൈബിളിൽ: ❝ഒന്നാമത്തെ മനുഷ്യപുത്രൻ മണ്ണിൽ നിന്നുള്ളവൻ; രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ❞ (The first son of man, is of the dust, which is from the Earth, the second Son of Man, is MarYa {Lord-YHWH}, from the Shmaya {the Heavens} എന്നാണ് കാണുന്നത്. (The Aramaic Scriptures, Peshitta Holy Bible Translated). ➟വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (1കൊരി, 15:47). ➟ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454) ഇപ്രകാരമാണ്: ➤❝the secounde man of heuene is heuenelich.❞ (രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനും സ്വർഗ്ഗീയനുമാണ്). ➟ബൈബിൾ വെളിപ്പെടുത്തുന്ന സ്വർഗ്ഗീയൻ ക്രിസ്തുവല്ല; പിതാവാണ്: (മത്താ, 5:16; 5:45; 6:9; 6:14; 6:26; 6:32). ➟എന്നാൽ ക്രിസ്തു നസറായനായ അഥവാ, നസറെത്ത് നിവാസിയായ മനുഷ്യനാണ്: ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬 𝐨𝐟 𝐍𝐚𝐳𝐚𝐫𝐞𝐭𝐡, 𝐚 𝐦𝐚𝐧) ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;❞ (പ്രവൃ, 2:23 ⁃⁃ യോഹ, 8:40; യോഹ, 9:11; റോമ, 5:15; 1തിമൊ, 2:6). ➤[കാണുക: സ്വർഗ്ഗസ്ഥനും നസറായനും]. 
➦ യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22; 7:37; യെശ, 7:14 ⁃⁃ മത്താ, 1:22; 52:13-15; 53:1-12; 61:1-2). ➟പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1; ലൂക്കോ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). ➟ബി,സി. 6-ന് മുമ്പെ യേശുവെന്ന വ്യക്തിയില്ല. ➟എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. ➟അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21; 1തിമൊ, 3:15-16). ➟തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പൗലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷതയെക്കുറിച്ചാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ➤❛സ്വർഗ്ഗത്തിൽ നിന്നുള്ളവൻ❜ എന്ന് പറഞ്ഞാലും ➤❛സ്വർഗ്ഗത്തിൽനിന്നുള്ള സ്വർഗ്ഗീയൻ❜ എന്ന് പറഞ്ഞാലും ➤❛സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു❜ എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. ➟പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ ആരോണോ, അവൻ്റെ ജഡത്തിലെ വെളിപ്പെടാണ് തൻ്റെ പിന്നാലെ വന്ന പുരുഷനെന്ന് സ്നാപകൻ്റെ വാക്കിലും വ്യക്തമാണ്. ➟അതാണ്, ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (God was manifest in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16). ➟യഹോവ എന്ന ദൈവനാമത്തെ പുതിയനിയമത്തിൽ ➤❛കുറിയൊസ്❜ (kyrios) അഥവാ, ➤❛കർത്താവു❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നതെന്നും ഓർക്കുക. ഉദാ: (മത്താ, 4:7, 4:10⁃⁃ആവ, 6:16, 10:20; മത്താ, 22:37⁃⁃ആവ, 6:5; മർക്കൊ, 12:29⁃⁃ആവ, 6:4; പ്രവൃ, 2:21⁃⁃യോവേ, 2:32). ➟യേശു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്: (സെഖ, 12:10 വി.ഗ്ര; ബെ.ബെ; KJV). ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, യഹോവയും യേശുവും ഒന്നാണോ?]
8️⃣ ഞാൻ അവൻ ആകുന്നു: 
➦ ❝ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.❞ (പ്രവൃ, 3:25-26 ⁃⁃ഉല്പ, 22:18). ➟ദൈവത്തിൻ്റെ ❛പരിശുദ്ധ ദാസനാണു❜ യേശു: (പ്രവൃ, 4:27). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ➟ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. എന്നാൽ മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ ചേർക്കുന്നു: ➤❝ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). ➟ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ➤❛ഞാൻ, എന്നെ❜ എന്നിങ്ങനെ ഉത്തമ പുരുഷനിൽ (1st person) സംസാരിക്കുന്നത് യഹോവയാണ്. ➤❛നിങ്ങൾ❜ എന്ന് മധ്യമപുരുഷനിൽ (2nd person) യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. ➤❛അവൻ❜ എന്ന് പ്രഥമപുരുഷനിൽ (3rd person) ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും ➤❛ഭൃത്യൻ അഥവാ, ദാസൻ❜ എന്ന്  സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്. ➟യഹോവ പറയുന്നത്: ➤❝സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്. ➟അതാണ്, ❝യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും.❞ ➟പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരികമായ പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും ആദ്യകാല ക്രൈസ്തർ ഉപയോഗിച്ചിരുന്നതുമായ പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ് (Septuagint). ➟അതിൽനിന്ന് കൃത്യമായി മനസ്സിലാക്കാം. ➟ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50), Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അവ മൂന്നിൻ്റെയും പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റ് (Septuagint) ആണ്. ➟അതിൽ ഇപ്രകാരമാണ്: ➤❝γενεϲθε μοι μαρτυρεϲ · και εγω μαρτυϲ λεγει κϲ ο θϲ · και ο παιϲ ον ε ξελεξαμην · ϊνα γνωται και πιϲτευ ϲητε και ϲυνητε · οτι εγω ειμι · εμ προϲθεν μου · ου κ εγενετο αλλοϲ θϲ ·❞ [കാണുക: Codex Sinaiticus]. ➤❝Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.❞ (LXXe). ​➤❝നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുവിൻ; ഞാനും ഒരു സാക്ഷിയാണ് എന്ന് ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസനും (സാക്ഷിയാണ്). നിങ്ങൾ എന്നെ അറിയാനും വിശ്വസിക്കാനും ഞാനാണ് അവൻ എന്ന് മനസ്സിലാക്കാനും വേണ്ടിയാണിത്. എനിക്ക് മുമ്പ് മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല; എനിക്ക് ശേഷം മറ്റൊരുവൻ ഉണ്ടാകുകയുമില്ല.❞ ➟ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയും യഹോവയുടെ ദാസനും സാക്ഷികളാണ്. ➟തന്നെയുമല്ല, താൻ തിരഞ്ഞെടുത്ത ➤❛ദാസൻ❜ താൻ തന്നെയാണെന്നും യഹോവ പറയുന്നു. ➟യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: ➤❝അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു.❞ (സെഫ, 3:8). ➟പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34;എബ്രാ, 8:8-12;മത്താ, 5:17-18;ലൂക്കൊ, 16:17). ➤❝സത്യത്തിനു സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 18:37). ➟ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്ന് മുകളിൽ നാം കണ്ടതാണ്: (1തിമൊ, 3:16). ➟എന്തെന്നാൽ, മനുഷ്യരെ രക്ഷിക്കാൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: (ആവ, 4:39;യെശ, 45:22). ➟അടുത്തവാക്യം: ➤❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11). ➟യേശുവെന്ന ❛ദാസനെ❜ അയച്ചത് എന്തിനാണെന്ന് യെഹൂദന്മാരോടു പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ➤❝ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്.❞ (പ്രവൃ, 3:26). ➟എന്നാൽ യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: ➤❝യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും,❞ (സങ്കീ, 130:8). ➟മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. ➟പ്രവചനംപോലെ, യഹോവ തൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായാണ് പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്: (1യോഹ, 3:5;മത്താ, 1:20;ലൂക്കൊ, 2:21). ➟പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: ➤❝ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ (ഞാൻ തന്നേ അവൻ – I am he) എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.❞ (യോഹ, 8:24 ⁃⁃KJV, യോഹ, 8:28;13:19). ➟പിതാവിനെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് താനിത് പറയുന്നതെന്ന് ഓർക്കണം: (യോഹ, 8:16-19). ➤❝താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള എഗോ എയ്മിയാണെന്നും ഞാനും പിതാവും ഒന്നാകുന്നു എന്നും എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ പറഞ്ഞിരിക്കുന്നതും നോക്കുക: (യോഹ, 8:58;യോഹ, 10:30;യോഹ, 14:9). ➟അതാണ്, ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം ➟അല്ലെങ്കിൽ, പിതാവും ക്രിസ്തുവും എന്ന ദൈവീകരഹസ്യം. (1തിമൊ, 3:16;കൊലൊ, 2:2). 
9️⃣ ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝): 
➦ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ➤❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟മാറ്റമില്ലാത്തവനും (മലാ, 3:6) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ➟ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്.❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു: (യിരെ, 23:24). ➟സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു: (സങ്കീ, 139:7-10). ➟സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും ദൈവം അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു: (1രാജാ, 8:27). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 17:28). ❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്ന് പറഞ്ഞാൽ; ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ➟സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. ➤❛അവരിൽ❜ (In them) അല്ല; ➤❛അവനിൽ❜ (In him) ആണ് നാം ജീവിക്കുന്നത്. ➟ദൈവം മൂന്ന് വ്യക്തിയായിരുങ്കിൽ, ➤❛അവനിൽ❜ എന്ന ❛ഏകവചനം❜ (Singular) അല്ല; ➤❛അവരിൽ❜ എന്ന ❛ബഹുവചനം❜ (Plural) പറയുമായിരുന്നു. ➟എന്നാൽ ട്രിനിറ്റിയുടെ ദൈവം ഏകനല്ല; മൂന്നുപേരാണ്. ➟പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് ട്രിനിറ്റി വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ❓ ➟മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ❓ ➟അതിൽ ഒരുത്തനാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ ട്രിനിറ്റിയുടെ ആപ്പീസ് പൂട്ടും. ➟സർവപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവമല്ല ക്രൂശിൽ മരിച്ച യേശു; ആ ദൈവത്തിൻ്റെ വെളിപ്പാടായ പിപരഹിതനായ ഏകമനുഷ്യനാണ് ക്രിസ്തു. (1തിമൊ, 3:16 ⁃⁃ 1യോഹ, 3:5; റോമ, 5:15), ➟യേശു എന്നു പേരുള്ള മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്. (യോഹ, 9:11; 1തിമൊ, 2:6; 1പത്രൊ, 2:24). ➟ദൈവം അവനെ മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നു പൗലൊസ് പറയുന്നത്: (1കൊരി, 8:6 ⁃⁃ 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും ദൈവത്തിൻ്റെ വെളിപ്പാടും ഏകമനുഷ്യനുമായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; 1തിമൊ, 3:16; റോമ, 5:15). ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
🔟 മോണോതീയിസം (Monotheism): 
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, ➤❛വൺനെസ്സും❜ (Oneness) അല്ല; ➤❛ട്രിനിറ്റിയും❜ (Trinity) അല്ല; ➤❛മോണോസ് തെയോസ്❜ (Mónos Theós) അഥവാ, ➤❛ഏകദൈവം❜ (The only God) ആണ്. ➟ദൈവം വൺനെസ്സ് ആണെന്നോ, ട്രിനിറ്റിയാണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. ➟എന്നാൽ ❛മോണോസ് തെയോസ്❜ (Mónos Theós ⁃⁃ The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. മോണോസ് തെയോസിലുള്ള വിശ്വാസമാണ് ❛മോണോതെയിസ്മോസ്❜ (monotheïsmós) അഥവാ, ❛മോണോതീയീസം❜ (Monotheism). ➟യഹോവയായ ഏകദൈവവും യേശുക്രിസ്തുവും മോശെ മുതൽ യോഹന്നാൻ വരെയുള്ള എഴുത്തുകാരും ➤❛ഒരേയൊരു ദൈവത്തെ❜ (The only God) കുറിച്ചാണ് പഠിപ്പിച്ചത്; ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു ⁃⁃ O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത്, ❛ദൈവം ഒരുത്തൻ മാത്രം❜ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ➤❛ഒന്നിനെ❜ (One) കുറിക്കുന്ന ➤❛എഹാദ്❜ (ehad – אֶחָד) അല്ല; ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛ബാദ്❜ (bad – בַּד) ആണ്. ➟പഴയനിയമത്തിൽ ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ➤❛അക്❜ (ak), ➤❛റാഖ്❜ (raq), ➤❛ബാദ്❜ (bad), ➤❛ബദാദ്❜ (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 𝟒𝟓 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟അതിൽ ➤❛ബാദ്❜ (bad) ഉപയോഗിച്ചിരിക്കുന്ന 𝟐𝟒 വാക്യങ്ങളിൽ 𝟐𝟏 വാക്യത്തിലും ➤❛ബദാദ്❜ (badad) ഉപയോഗിച്ചിരിക്കുന്ന 𝟐 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) ➤❛മോണോസ്❜ (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ➤❛ഒന്നുമാത്രം❜ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ➤❛യാഹീദ്❜ (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ ➤❛മോണോസ്❜ (Mónos). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ➤❛മോണോസ്❜ (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 𝟐𝟑 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ ➤❛മോണോസ്❜ (Mónos) 𝟏𝟑 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ➟ഈ വേദഭാഗത്ത് ഗ്രീക്കിൽ, ➤❛മോണോസ് ഹോ തെയോസ്❜ (Mónos ho Theós) അഥവാ, ➤❛ദൈവം ഒത്തൻ മാത്രം❜ (The only God) എന്നാണ്. ➟ഈ വേദഭാഗത്തും, ❛ദൈവം ഒരുവൻ❜ എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ➤❛ഒന്നിനെ❜ (One) കുറിക്കുന്ന ➤❛ഹെയ്സ്❜ (εἷς – heis) അല്ല; ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos – μόνος) ആണ്. ➟പുതിയനിയമത്തിൽ ➤❛ദൈവം ഒരുത്തൻ മാത്രം❜ ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് ➤❛മോണോസ്❜ കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). ➟അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ ➤❛യാഹീദിന്❜ (yahid) തുല്യമായ ➤❛മോണോസ്❜ (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 𝟐𝟑 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 𝟏𝟑 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 ⁃⁃ യോഹ, 5:44; യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ➤❛എഹാദിനും (ehad), ➤❛ഹെയ്സിനും❜ (heis)❜ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛യാഹീദിനു❜ (yahid) തുല്യമായ ➤❛മോണോസ്❜ (Mónos) കൊണ്ട്, ➤❛ദൈവം ഒരുത്തൻ മാത്രം❜ (The only God) ആണെന്ന് പറയുമായിരുന്നില്ല. ➟പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ➟ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). ➟ഒരേയൊരു സത്യദൈവമായ പിതാവായ യഹോവയുടെ (Father, the only true God) ജഡത്തിലെ വെളിപ്പാടാണ് മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 1തിമൊ, 3:16). ➤[കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]
1️⃣1️⃣ വെളിപ്പാടും അവതാരവും:
➦ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; ദൈവത്തിനു് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്.
വെളിപ്പാട്: ➤❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞
അവതാരം: ➤❝ഒരുത്തൻ തൻ്റെ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.❞ ➟അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; ജാതികളുടെ സങ്കല്പമാണ്. ➟എന്നാൽ അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. ➟അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ➟ത്രിത്വം (Trinty) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (Incarnation) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ➟ദൈവത്തിനു് വെളിപ്പാടുകൾ ആണുള്ളത്. ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് ആവർത്തിച്ച് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുമുണ്ട്: ➤മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ➤❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 ⁃⁃ വെളി, 4:2). ➟ക്രിസ്തു പറയുന്നു: ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.❞ (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). ➟അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയെയാണ് ഭക്തന്മാർ കണ്ടത്. ➤❛ദൈവത്തെ കണ്ടു❜ എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7), യിസ്ഹാക്ക് (ഉല്പ, 26:2; 26:24), യാക്കോബ് (ഉല്പ, 35:9; 48:3), മോശെ (പുറ, 4:5; സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4; 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 7:12; 1രാജാ, 11:9) മുതലായവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). ➤[കാണുക: അബ്രാഹാമിനു് പ്രത്യക്ഷമായത് ട്രിനിറ്റിയോ?]. ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ➤❛പാപരഹിതനായ ഒരു മനുഷ്യനു❜ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. (1തിമൊ, 3:15-16; മത്താ, 1:1; 1:16; 1യോഹ, 3:5; മത്താ, 1:20). ➟അതായത്, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി, പ്രവചനംപോലെ ഒരുക്കപ്പെട്ട ശരീരം (എബ്രാ, 10:5) അല്ലെങ്കിൽ, മനുഷ്യനാണ് യേശു: (യോഹ, 8:40. ഒ.നോ: ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15⁃⁃പ്രവൃ, 7:37; ആവ, 18:18-19⁃⁃പ്രവൃ, 3:22-23; യെശ, 7:14⁃⁃മത്താ, 1:22-23; യെശ, 25:8⁃⁃എബ്രാ, 2:14-15; യെശ, 25:9⁃⁃ലൂക്കൊ, 1:68; യെശ, 35:4-6⁃⁃മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1⁃⁃ലൂക്കൊ, 1:16-17; ലൂക്കൊ, 1:75-77). 
1️⃣2️⃣ യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11):
➦ ❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (God was manifest in the flesh) അല്ലെങ്കിൽ, ❝ദൈവത്തിൻ്റെ വെളിപ്പാടു❞ (Manifestation of God) എന്നല്ലാതെ, മറ്റൊരു അസ്തിത്വവും യേശുവിനു് വചനത്തിൽ കണ്ടെത്താൻ കഴിയില്ല. ➟അവൻ്റെ സംക്ഷിപ്തമായ ജീവചരിത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ മൂത്തമകനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 8:40). ➤നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21) ➤അവളിൽനിന്ന് ഉത്ഭവിച്ചതും (ലൂക്കൊ, 1:35) ➤അബ്രാഹാമിൻ്റെ സന്തതിയായ മനുഷ്യക്കുഞ്ഞാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടതും (ഉല്പ, 17:10-14; ലേവ്യ, 12:2-3, മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21) ➤മറിയയുടെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്ന് ദിവസം കഴിഞ്ഞിട്ട് ദൈവാലയത്തിൽ കൊണ്ടുപോയി ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുത്തതും (ലേവ്യ, 12:3-6, ലൂക്കൊ, 2:7; 2:22-24) ➤ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടതും (ലൂക്കൊ, 2:40) ➤ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും (ലൂക്കൊ, 2:52) ➤യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയതും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38) ➤പ്രവചനപോലെ പിതാവിനാൽ ❛ഇവൻ എൻ്റെ പിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ട് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായതും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23) ➤പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയതും (ലൂക്കൊ, 4:1) ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) ➤ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതും (മത്താ, 12:28 ⁃⁃ പ്രവൃ, 2:22) ➤ ദൈവത്താൽ പാപമോചനം നല്കിയതും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8) ➤എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു എന്നു ഉറക്കെ നിലവിളിച്ചതും (മത്താ, 27:47; മർക്കൊ, 15:34 ⁃⁃ എബ്രാ, 5:7) ➤തൻ്റെ മനുഷ്യത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചതും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14) ➤മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും (1പത്രൊ, 3:18 ⁃⁃ പ്രവൃ, 10:40) ➤ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11 ⁃⁃ മർക്കൊ, 15:39; യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്നും അവൻ്റെ പൂർവ്വാസ്തിത്വം എന്താണെന്നുമാണ് ദൈവഭക്തിയുടെ മർമ്മത്തിൽ ഉള്ളത്. ➤[കാണുക: യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]
യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യേശുവിനെ ഏഴുപേരുടെ പുത്രനായി വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➤അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➤ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ➤മറിയത്തിൻ്റെ പുത്രൻ (മർക്കൊ, 6:3), ➤യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➤ദൈവപുത്രൻ (മത്താ, 14:33), ➤മനുഷ്യപുത്രൻ (മത്താ, 8:29), ➤സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയമല്ല; യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നും ➤❛പുത്രൻ❜ എന്നത് അവൻ്റെ അസ്തിത്വമല്ല; പദവിയാണെന്നും ആർക്കും മനസ്സിലാകും. ➟അതിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ➤❛മനുഷ്യപുത്രൻ❜ എന്നാണ്. ➟അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ❓ ➟മറ്റൊരു ശ്രദ്ധേയമായ കാര്യം: ➤യേശു ജനനത്തിൽ ആറുപേരുടെ പുത്രനായിരുന്നു; എന്നാൽ ദൈവപുത്രൻ ആയിരുന്നില്ല. ➟ഗബ്രിയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, പിതാവിനാൽ ➤❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ➤❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35: ലൂക്കൊ, 3:22). ➟രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി എ.ഡി. 29-ൽ മാത്രം ➤❛ദൈവപുത്രൻ❜ ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്❓ ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧)❞ (2കൊരി, 11:2), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
1️⃣3️⃣ പിതാവും പുത്രനും:
➦ പിതാവിൻ്റെയും പുത്രൻ്റെയും അസ്തിത്വവും (Existence) പ്രകൃതിയും (Nature) പദവിയും (Title) വ്യത്യസ്തമാണ്. എന്നാൽ പിതാവിൻ്റെയും പുത്രൻ്റെയും പേര് പുതിയനിയമത്തിൽ ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12 ⁃⁃ മത്താ, 1:21; യോഹ, 9:11). ➤[കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം, യേശുക്രിസ്തു എന്ന നാമം,പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?,സ്നാനം ഏല്ക്കേണ്ട നാമം,യേശുക്രിസ്തുവിൻ്റെ നാമത്തിൽ]
പിതാവായ യഹോവ: (യെശ, 64:8):
➤യഹോവയുടെ അസ്തിത്വം: സകലത്തിന്നും കാരണഭൂതൻ അഥവാ, സ്രഷ്ടാവ്: (1കൊരി, 8:6; യെശ, 44:24; യെശ, 64:8; മലാ, 2:10)
➤യഹോവയുടെ പ്രകൃതി: ദൈവം: (1കൊരി, 8:5-6)
➤യഹോവയുടെ പദവി: പിതാവ്: (ആവ, 32:6; യെശ, 63:16; യെശ, 64:8; മലാ, 2:10)
➤പിതാവിൻ്റെ പേര്: പഴയനിയമത്തിൽ യഹോവ: (യെശ, 42:8)
പുത്രനായ യേശു (1യോഹ, 1:7):
➤യേശുവിൻ്റെ അസ്തിത്വം: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്: (1തിമൊ, 3:16)
➤യേശുവിൻ്റെ പ്രകൃതി: മനുഷ്യൻ: (മർക്കൊ, 15:39; യോഹ, 8:40; യോഹ, 9:11; പ്രവൃ, 2:23; റോമ, 5:15)
➤യേശുവിൻ്റെ പദവി: പുത്രൻ: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22)
➤പുത്രൻ്റെ പേര്: യേശു: (മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11)
➦ എന്നാൽ ക്രിസ്തു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ (1തിമൊ, 3:16), പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെയുള്ള നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും (യഹോവയും യേശുവും) ഒന്നാണ്: (യോഹ, 8:24; യോഹ, 8:28; 8:58; 18:5). ❛ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❜ എന്നൊക്കെ പറഞ്ഞത് അതുകൊണ്ടാണ്: (യോഹ, 10:30; യോഹ, 14:9).  ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും. (1തിമൊ, 3:16; കൊലൊ, 2:2⁃⁃ബെ,ബെ)
☛ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68, 1തിമൊ, 3:16; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ച നസറായനായ യേശുവെന്ന പുരുഷനെയാണ് (𝐌𝐚𝐧) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറയുന്നത്: (1കൊരി, 8:5-6). ➟നമ്മുടെ പിതാവു് ഏകസത്യദൈവവും നമ്മുടെ ദൈവപുത്രൻ ഏകകർത്താവായ മനുഷ്യനുമാണ്: (1തിമൊ, 2:5-6). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40).

ദൈവം ജഡത്തിൽ വെളിപ്പെട്ടു
(God was manifest in the flesh)
➤❝യഹോവയായ ഏകദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15).❞ 
➤❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.
(മർക്കൊസ് 15:39)

ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും

മൂന്നു സ്ത്രീകൾ

മൂന്നു സ്ത്രീകൾ

“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15)

“എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാത്യർ 4:4)

“സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളിപ്പാടു 12:1)

മൂന്നു പ്രത്യേക സ്ത്രീകളെക്കുറിള്ള പരാമർശം ബൈബിളിൽ കാണാൻ കഴിയും: 1. ഉല്പത്തിയിലെ സ്ത്രീ അഥവാ, പ്രഥമസുവിശേഷത്തിലെ സ്ത്രീ. (ഉല്പ, 3:15)., 2. കാലസമ്പൂർണ്ണതയിലെ സ്ത്രീ. (ഗലാ, 4:4). 3. സൂര്യനെ അണിഞ്ഞ സ്ത്രീ. (വെളി, 12:1). ഉല്പത്തിയിലെ സ്ത്രീക്കും, കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും, സൂര്യനെ അണിഞ്ഞ സ്ത്രീക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ സ്ത്രീകൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്?  എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്.

ഒന്നാമത്തേത്, ഉല്പത്തിയിലെ സ്ത്രീയാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വേദഭാഗം: പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നിങ്ങനെ അറിയപ്പെടുന്നു. ഈ വാക്യത്തിൽ നാലുപേരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്; പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. യഹോവയായ ദൈവം പാമ്പിനോടാണത് കല്പിക്കുന്നതെന്ന് 14-ാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാമ്പ്, പിശാച് അഥവാ, സാത്താനെയാണ് പ്രതിനിധീകരിക്കുന്നത്. ഉല്പത്തിയിലെ പാമ്പിനെ ഉപയായിയായ സർപ്പമെന്നാണ് പൗലൊസ് വിശേഷിപ്പിക്കുന്നത്. (2കൊരി, 11:3). പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പെന്ന് വെളിപ്പാടിലും കാണാം. (12:9; 20:2). പാമ്പിൻ്റെ സന്തതി ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ‘സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ (1യോഹ, 5:19). യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’ എന്നാണ് പറഞ്ഞത്. (മത്താ, 4:8:9; ലൂക്കൊ, 4:5-7). തൻ്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന യെഹൂദന്മാരോട് യേശു പറഞ്ഞത്; ‘നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ’ എന്നാണ്. (യോഹ, 8:44). യോഹന്നാനും യേശുവും ‘സർപ്പസന്തതികളെ’ എന്നു യെഹൂദന്മാരേ വിളിക്കുന്നതായി കാണാം. (മത്താ, 3:7; ലൂക്കൊ, 3:7; മത്താ, 12:34: 23:33). ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:8), പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18), പിശാചിൻ്റെ സന്തതിയാണ്. “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു” എന്നു ക്രിസ്തു യൂദായെക്കുറിച്ചു പറഞ്ഞു. (യോഹ, 6:70). സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ‘പിശാചിൻ്റെ മകനെ’ എന്നാണ് പൗലൊസ് വിളിച്ചത്. (പ്രവൃ, 13:6-10). സ്ത്രീയുടെ സന്തതി ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. എന്നാൽ, ഇവിടെപ്പറയുന്ന ‘സ്തീ‘ ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ഈ വേദഭാഗത്തെ സ്ത്രീ യേശുവിൻ്റെ അമ്മയായ മറിയയാണെന്ന് വിചാരിക്കുന്നവരുണ്ട്. സന്തതി ക്രിസ്തു ആയതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. എന്നാൽ, മറിയ ക്രിസ്തുവിനെ പ്രസവിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ്, ഗബ്രിയേൽ ദൂതൻ അവളോട് നേരിട്ട് പ്രവചിക്കുന്നതല്ലാതെ, അതിന് മുമ്പും പിമ്പും അവളെക്കുറിച്ച് യാതൊരു പ്രവചനവും ബൈബിളിൽ കാണാൻ കഴിയില്ല. അതായത്, രക്ഷകൻ ജനിക്കാനുള്ള സമയം അടുത്തപ്പോൾ മാത്രം, ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് മറിയ. “മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.  നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം എന്നാണ് ദൂതൻ പറഞ്ഞത്. (ലൂക്കൊ, 1:30-31).

ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ യെശയ്യാവിൻ്റെ പ്രവചനം നിവൃത്തിയായതായി പറഞ്ഞിട്ടുള്ളതിനാൽ, അവൻ്റെ പ്രവചനം മറിയയെക്കുറിച്ചാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം. എന്നാൽ, യെശയ്യാവ് പ്രവചിക്കുന്ന കന്യക, യഥാർത്ഥത്തിൽ മറിയയല്ല. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). ഇമ്മാനുവേലിനെക്കുറിച്ചുള്ള യെശയ്യാവിന്റെ ഈ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടു വന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഈ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. തന്നെയുമല്ല, കന്യകാജനനം ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല. അതിൻ്റെ 15-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” ഇങ്ങനെയൊരു കാര്യം പുതിയനിമത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു എന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 11:19; ലൂക്കൊ, 7:34). അതായത്, ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (ലൂക്കൊ, 1:15). 16-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” ഇങ്ങനെയൊരു സംഭവവും പുതിയനിയ കാലത്ത് നടന്നിട്ടില്ല. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് മനസ്സിലാക്കാം. കൂടാതെ, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ബെതൂലാ (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). അതും, ആ പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചല്ല; മറ്റൊരു സ്ത്രീയാണ് എന്നതിൻ്റെ തെളിവാണ്. യെശയ്യാപ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്. (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്ന യഥാർത്ഥ രക്ഷകനിലൂടെ ആ പ്രവചനത്തിന് നിവൃത്തിവന്നു. (മത്താ, 1:21-23). അതിനാൽ, യെശയ്യാ പ്രവചനം യേശുവിൻ്റെ അമ്മയായ മറിയയ്ക്കും ബാധകമാണെങ്കിലും, മറിയയെക്കാൾ, ആ പ്രവചനം യോജിക്കുന്ന യഥാർത്ഥ സ്ത്രീ അല്ലാത്ത ഒരു സ്ത്രീയും കന്യകയും ബൈബിളിലുണ്ട്. ആ സ്തീയുടെ പേരാണ് യിസ്രായേൽ.

യിസ്രായേലിനെ അമ്മയെന്നും സ്ത്രീയെന്നും കന്യകയെന്നും വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. അമ്മയായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഭാര്യയായിട്ടും അവിശ്വസ്തയായിട്ടും വിധവയായിട്ടും പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6). പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും ചിത്രീകരിച്ചിട്ടുള്ള അനേകം വാക്യങ്ങളുണ്ട്. (യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). കന്യകയെന്ന് വിളിച്ചിരിക്കുന്ന വേദഭാഗങ്ങൾ: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: 31:4, 31:21; ആമോ, 5:2). ഈ വേദഭാഗങ്ങളിൽ, നാലുപ്രാവശ്യം യഥാർത്ഥ കന്യകയെ കുറിക്കുന്ന ബെതൂലാ എന്ന പദമാണ് യിസ്രായേലിനു ഉപയോഗിച്ചിരിക്കുന്നത്. അതായത്, ആഹാസ് ദൈവത്തിൻ്റെ വാക്കുവിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, ആ പ്രവചനം നിവൃത്തിയാകുമായിരുന്നു. അന്ന് പ്രവചനം നിവൃത്തിയായിരുന്നെങ്കിലും, യിസ്രായേലിലെ യുവതിയിൽ നിന്ന് അല്ലെങ്കിൽ കന്യകയിൽനിന്ന് ജനിക്കുന്നതുകൊണ്ട്, ഇമ്മാനൂവേൽ യിസ്രായേലിൻ്റെ പുത്രൻ തന്നെയായിരിക്കും. പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായപ്പോഴും, മറിയ യിസ്രായേൽ കന്യക ആയതുകൊണ്ട്, ക്രിസ്തു യിസ്രായേലിൻ്റെ പുത്രൻ തന്നെയാണ്. “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു” എന്നാണ് പൗലൊസ് പറയുന്നത്. (റോമ, 9:5). അവരിൽനിന്ന് എന്ന ബഹുവചനം ശ്രദ്ധിക്കുക. തന്നെയുമല്ല, യഥാർത്ഥ ഇമ്മാനുവേലായ ക്രിസ്തുവിൻ്റെ അമ്മ യിസ്രായേൽ തന്നെയാണ് എന്നതിന് യെശയ്യാവിൽത്തന്നെ തെളിവുണ്ട്. അവൻ്റെ അടുത്ത പ്രവചനം നോക്കുക: “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു.” (യെശ, 9:6). ഈ വേദഭാഗത്ത്, രണ്ടുവട്ടം ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇത് മറിയയെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണെന്ന് വ്യക്തമാണല്ലോ? അതായത്, യിസ്രായേലിൽ നിന്നാണ് അവരുടെ രക്ഷകൻ അവരെ രക്ഷിക്കാൻ എഴുന്നേറ്റത്. (മത്താ, 1:21). മറ്റൊരു തെളിവുണ്ട്. “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ എഴുന്നേല്പിച്ചുതരും” എന്നാണ്, യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത്. (ആവ, 18:15, 18:19). അതായത്, യിസ്രായേലിൽ നിന്ന് അല്ലാതെ, ഒരു വ്യക്തിയിൽ നിന്ന് രക്ഷകൻ എഴുന്നേല്ക്കുന്നതിനെക്കുറിച്ച് പഴയനിയമത്തിൽ എവിടെയും പ്രവചനം കാണാൻ കഴിയില്ല.

ഇനി, ഉല്പത്തിയിലെ പ്രവചനം നിവൃത്തിയായത് എങ്ങനെയാണെന്ന് നോക്കാം: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേൽ ആണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23). യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). സ്ത്രീയുടെ സന്തതി, പാമ്പിൻ്റെ അഥവാ, പിശാചിൻ്റെ തല തകർക്കുമെന്ന പ്രവചനം നിവർത്തിയായതായി ഈ വേദഭാഗത്ത് വ്യക്തമാണ്. ഈ വാക്യത്തിൽ പറയുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു യിസ്രായേലെന്ന സ്ത്രീയുടെ അഥവാ, അമ്മയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ് വന്നത്. എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). എന്നാൽ, KJV പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ, സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം തുടങ്ങിയവയിലും, “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ” എന്നാണ് കാണുന്നത്. അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). ഈ വാക്യത്തിലും, യിസ്രായേലെന്ന സ്ത്രീയുടെ അഥവാ, അമ്മയുടെ പ്രകൃതിയാണ് സന്തതിയായ ക്രിസ്തു സ്വീകരിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തു പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവൻ ആകയാൽ, അവളിൽനിന്നും ശരീരമോ, പ്രകൃതിയോ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നതും ഇതോടൊപ്പം ചിന്തിക്കണം. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, ക്രിസ്തുവിന് പരിശുദ്ധാത്മാവിനാണ് യിസ്രായേലെന്ന അമ്മയുടെ പ്രകൃതി ലഭിച്ചതെന്ന് മനസ്സിലാക്കാം. ഇനി, യിസ്രായേലാണ് പ്രവചനത്തിലെ സ്ത്രീ എന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവ് ഉല്പത്തിയിലെ പ്രസ്തുത വാക്യത്തിൽത്തന്നെ ഉണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.” വേദഭാഗം വളരെ ശ്രദ്ധിക്കണം: ഇവിടെപ്പറയുന്ന ഒന്നാമത്തെ ശത്രുത്വം, സാത്താനും സ്ത്രീക്കും തമ്മിലാണ്. മനുഷ്യരും സാത്താനും തമ്മിൽ പൊതുവായ ഒരു ശത്രുത്വം ഉണ്ടെന്നത് ഒഴിച്ചാൽ; ക്രിസ്തുവിൻ്റെ അമ്മയായ മറിയയുടെ ജീവകാലത്തൊരിക്കലും അവളുമായി സാത്താന് പ്രത്യേകമായ ഒരു ശത്രുത്വം ഉണ്ടായിട്ടില്ല. ക്രിസ്തുവിനെപ്പോലെയോ, അപ്പൊസ്തലന്മാരെപ്പോലെയോ അവൾ കഷ്ടം നേരിടുകയോ, പരീക്ഷ നേരിടുകയോ ചെയ്തതായി പറഞ്ഞിട്ടില്ല. എന്നാൽ, യിസ്രായേൽ ജാതി ഉണ്ടായ കാലം മുതൽ, ദൈവത്തിൻ്റെ സ്വന്തജനമെന്ന നിലയിൽ സാത്താനാൽ പീഢിപ്പിക്കപ്പെടുകയും കഷ്ടം അനുഭവിക്കുകയും ചെയ്യുന്നവരാണ്. ഇത്രയധികം പീഢിപ്പിക്കപ്പെട്ട ഒരു ജാതി ഭൂമുഖത്ത് വേറെയില്ല. വേദപുസ്തകത്തിലും ചരിത്രത്തിലും, ഉടനീളം അതിൻ്റെ തെളിവുകൾ കാണാൻ കഴിയും. തന്മൂലം, അവിടെപ്പറഞ്ഞിരിക്കുന്ന സ്ത്രീ മറിയ അല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടാമത്തെ ശത്രുത്വം, സാത്താൻ്റെ സന്തതിക്കും സ്ത്രീയുടെ സന്തതിക്കും തമ്മിലാണ്. സാത്താൻ്റെ സന്തതി ലോകവും സ്ത്രീയുടെ സന്തതി ക്രിസ്തുവും ആണെന്ന് മുകളിൽ കണ്ടതാണ്. സാത്താന്റെ സന്തതിയായ ലോകത്തോടുള്ള ശത്രുത്വത്തിൽനിന്ന് സ്വന്തജനത്തെ രക്ഷിക്കാനാണ് യിസ്രായേലിൻ്റെ സന്തതിയായി ജനിച്ച ക്രിസ്തു, ലോകത്തിൻ്റെയും മരണത്തിന്റെയും അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-16). തന്മൂലം, പ്രഥമസുവിശേഷത്തിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. യിസ്രായേലെന്ന സ്ത്രീയിൽ നിന്ന് രക്ഷകൻ മാത്രമല്ല വന്നത്; രക്ഷയും വരുന്നത് യിസ്രായേലിൽ നിന്നാണ്. “രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതെന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 4:22). എന്തെന്നാൽ, സകല ജാതികൾക്കും വെളിച്ചം പകരാൻ ദൈവം തിരഞ്ഞെടുത്ത സ്ത്രീ അഥവാ, ജനത യിസ്രായേലാണ്. (യെശ, 42:7; 49:6; പ്രവൃ, 13:47). അതുകൊണ്ട്, രക്ഷിതാവ് കേവലം മറിയയുടെ സന്തതിയല്ല; അതിലുപരി യിസ്രായേലിൻ്റെ സന്തതിയാണെന്ന് മനസ്സിലാക്കാം.

രണ്ടാമത്തേത്, കാലസമ്പൂർണ്ണതയിലെ സ്ത്രീയാണ്: “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4,5). ഈ വേദഭാഗം ശ്രദ്ധിക്കുക. കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, സ്ത്രീയെയും ന്യായപ്രമാണത്തെയും വേർതിരിച്ചല്ല പറയുന്നത്. അതിനാൽ, ന്യായപ്രമാണ സന്തതിയായ യിസ്രേയേലാണ് ഇവിടെപ്പറയുന്ന സ്ത്രീയെന്ന് മനസ്സിലാക്കാം. ഇവിടെപ്പറയുന്ന സ്ത്രീ യിസ്രായേലാണ് എന്നതിന് പൗലൊസ് തന്നെ വേറെ രണ്ട് തെളിവുകൾ തരുന്നുണ്ട്. 1. ഇതേ അദ്ധ്യായത്തിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെ അഥവാ, യെരൂശലേമിനെ സ്ത്രീയായി ചിത്രീകരിച്ചിട്ടുണ്ട്.  (ഗലാ, 4:24-31). 2. റോമാലേഖനത്തിൽ മറിയയിൽ നിന്ന് ക്രിസ്തു ഉത്ഭവിച്ചു എന്ന് പറയാതെ, യിസ്രായേലിൽ നിന്ന് അവൻ ഉത്ഭവിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. (റോമ, 9:5). തന്നെയുമല്ല, ലേഖനങ്ങളിൽ ഒരിടത്തും ക്രിസ്തുവിൻ്റെ അമ്മയായ മറിയയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അടുത്തൊരു പ്രധാനപ്പെട്ട തെളിവുതരാം: ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം ഇപ്രകാരമാണ്: “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. (മീഖാ, 5:2-3). ആദ്യ വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. യിസ്രായേലിന്റെ അധിപതിയായവൻ മറിയയിൽ നിന്ന് ജനിക്കുമെന്നല്ല; ബേത്ത്ളേഹേമിൽ നിന്ന് ജനിക്കുമെന്നാണ് പറയുന്നത്. അടുത്ത വാക്യം: “പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.” ഈ വേദഭാഗത്ത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കാവുന്നത് പട്ടണത്തെയാണ്. അവൻ അവരെ ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അതായത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് മറിയയെന്ന ഒരു വ്യക്തിയെ അല്ല, ഒരു സമൂഹത്തെയാണ്. യിസ്രായേലിലെ ഒരു പട്ടണമാണ് ബേത്ത്ളേഹേം എന്നതിനാൽ, യിസ്രായേലിനെത്തന്നെയാണ് പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. വേറെയും വ്യക്തമായ ഒരു തെളിവുണ്ട്. മീഖാ പ്രവാചകൻ തന്നെ തൊട്ടു മുമ്പിലെ അദ്ധ്യായത്തിൽ, യിസ്രായേലിനെ പ്രസവമടുത്ത അഥവാ, ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിട്ടുണ്ട്: “സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും.” (മീഖാ, 4:10). ഇവിടെ സീയോൻ പുത്രി എന്ന പ്രയോഗം യിസ്രായേലിനെ അഥവാ, യിസ്രായേൽ ജനത്തെയാണ് കുറിക്കുന്നത്. ഒ.നോ: (സെഖ, 9:9). യിസ്രായേലിനെ പ്രസവം അടുത്ത സ്ത്രീയായി പറയുന്ന വേറെയും വാക്യങ്ങളുണ്ട്. ഉദാ: (യെശ, 26:17; 26:18; യിരെ, 4:31; 13:21). തന്മൂലം, കാലസമ്പൂർണ്ണതയിലെ സ്ത്രീയും മറിയയല്ല; യിസ്രായേലാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

മൂന്നാമത്തേത്, സൂര്യനെ അണിഞ്ഞ സ്ത്രീയാണ്: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഈ സ്ത്രീയും മറിയ അല്ല; യിസ്രായേലാണ്. വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിലെ എല്ലാക്കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നില്ല. സ്ത്രീ മറിയ അല്ല; യിസ്രായേൽ ആണെന്നതിൻ്റെ തെളിവുകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്. 1. വെളിപ്പാട് പുസ്തകം എന്നത് പുർവ്വസംഭവങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമല്ല; ഭാവിസംഭവങ്ങൾ അനാവരണം ചെയ്ത് കാണിക്കുന്ന പുസ്തകമാണ്. യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, പത്മോസിൽവെച്ചാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. അതായത്, ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും 90 വർഷങ്ങൾക്കുശേഷവും, അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 60 വർഷങ്ങൾക്കു ശേഷവും, യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, അവൾ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 2. വെളിപ്പാട് 1:1-ൽ ‘വേഗത്തിൽ സംഭവിപ്പാനുള്ളതു’ എന്നും, 4:1-ൽ ‘മേലാൽ സംഭവിപ്പാനുള്ളവ’ എന്നും കാണുന്നു. ഈ രണ്ടു പ്രയോഗങ്ങളും ഭൂതകാലത്തിലെ ചരിത്രത്തെ കുറിക്കുന്നതല്ല; ഭാവിയിൽ നിറവേറാനുള്ള പ്രവചനങ്ങളെ സൂചിപ്പിക്കുന്നതാണ്. വചനം ഇത്രയും സുവ്യക്തമായി പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 3. ആ അദ്ധ്യായത്തിൻ്റെ പതിമൂന്നാം വാക്യം: തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ട് ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.” (വെളി, 12:13). അവിടെപ്പറയുന്ന സ്ത്രീ മറിയയല്ലെന്ന് ഈ വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം. നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ പ്രസവിച്ച് വളർത്തുക എന്നൊരു ശുശ്രൂഷ മറിയയ്ക്ക് ഉണ്ടായിരുന്നു. അവൾ ആ വേല തികച്ച് അബ്രാഹാമിൻ്റെ മടി എന്ന് വിളിക്കപ്പെടുന്ന പറുദീസയിൽ വിശ്രമിക്കുകയാണ്. എന്നാൽ, വെളിപ്പാടിൽ പറയുന്ന കാര്യങ്ങൾ 2,000 വർഷങ്ങൾക്ക് ഇപ്പുറവും സംഭവിച്ചിട്ടില്ല. അത് നടക്കാനിക്കുന്നതേയുള്ളു. പറുദീസയിൽ വിശ്രമിക്കുന്ന മറിയയെ സർപ്പം ഉപദ്രവിക്കുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ചുമ്മാ, സാത്താനാൽ ഉപദ്രവിക്കപ്പെടാൻ മറിയ വീണ്ടും ഭൂമിയിൽ ജനിക്കുമെന്ന് പറയാനും നിവൃത്തിയില്ല. തന്മൂലം, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയല്ലെന്ന് വ്യക്തമാണ്. എ,ഡി. 95-ലാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നത്. 1930-ഓളം വർഷമായിട്ടും താൻ ദർശിച്ച സംഭവം നിവൃത്തിയായിട്ടില്ല. അതിനാൽ, സ്ത്രീയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. 1. അതൊരു വ്യക്തിയെ കുറിക്കുന്ന പ്രയോഗമല്ല; ഒരു സമൂഹത്തെക്കുറിക്കുന്ന പ്രയോഗമാണ്. ഒരു വ്യക്തിക്ക് കാലങ്ങളോളം ജീവിച്ചിരിക്കാൻ പറ്റില്ല. 2. അത് എന്നേക്കും ഇരിക്കുന്ന ഒരു സമൂഹമാണ്. അതാണ്, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ. എന്നേക്കും ഇരിക്കുന്ന ദൈവത്തിൻ്റെ അഭിഷിക്തനാണ് യിസ്രായേൽ. (യോഹ, 12:34). തന്മുലം, സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. 4. അതിൻ്റെ ആറാം വാക്യത്തിൽ ഇപ്രകാരം കാണാം: “സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.” (വെളി, 12:6). ഈ വേദഭാഗത്ത്, ദൈവം സ്ത്രീയേ മൂന്നര വർഷം മരുഭൂമിയിൽ പോറ്റുന്നതായി പറഞ്ഞിട്ടുണ്ട്. പതിനാലാം വാക്യത്തിൽ മറ്റൊരു മൂന്നരവർഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.” (വെളി, 12:14). ഇവിടെ, ഒരുകാലവും ഇരുകാലവും അരക്കാലവും എന്ന് പറയുന്നത് മൂന്നരവർഷം തന്നെയാണ്. അതായത്, മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളിലുമായി കാണുന്ന ഏഴുവർഷം എന്നത്, ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞ മഹാപീഡന കാലമാണ്. (ദാനീ, 9:27; 12:1, മത്താ, 24:15-21). ദൈവം യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: “ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യേഹെ, 20:35,36). അതിനാൽ, വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിൻ്റെ വിഷയം മഹാപീഡനമാണെന്ന് മനസ്സിലാക്കാം. മഹാപീഡനത്തിന് വിധേയരാകുന്നത് യിസ്രായേലും പിന്നെ, ജാതികളുമാണ്. പഴയപുതിയ നിയമങ്ങളിൽ മഹോപദ്രവകാലത്തെ കുറിക്കുന്ന നൂറിലധികം തെളിവുകളുണ്ട്. പല പേരുകളിൽ അത് അറിയപ്പെടുന്നു: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: മത്താ, 24:8; കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22). മഹാപിഡനം ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാത്ത യിസ്രായേലിനും ജാതികൾക്കും ഉള്ളതാണ്. 5. അതിൻ്റെ പതിനേഴാം വാക്യം: “മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.” (വെളി, 12:17). സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ദൈവത്തോടും സ്വന്തജനമായ യിസ്രായേലിനോടുമാണ് സാത്താന് ശത്രുതയുള്ളത്. അതിനാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയയല്ല; യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. അതായത്, മഹാഹർപ്പം ഉപദ്രവിക്കാൻ ശ്രമിക്കുന്ന സ്ത്രീ യിസ്രായേലും, അവളുടെ സന്തതികൾ എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേല്യരും ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. തന്മൂലം, ഉല്പത്തിയിലെ സ്ത്രീ അഥവാ, പ്രഥമസുവിശേഷത്തിലെ സ്ത്രീയും, കാലസമ്പൂർണ്ണതയിലെ സ്ത്രീയും, സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ ആണെന്നത് തർക്കമറ്റ വസ്തുതയാണ്.

യിസ്രായേൽ ആരാണെന്ന് ക്രൈസ്തവർക്ക് വേണ്ടവണ്ണം അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചല കൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ബൈബിളിലെ സകല പ്രവചനങ്ങളുടെയും കേന്ദബിന്ദുവുമാണ് യിസ്രായേലെന്ന എന്നേക്കും ഇരിക്കുന്ന ക്രിസ്തു. (ഉല്പ, 22ൻ്റെ17,18; 26:5; 28:13,14; യെശ, 55:3,4; പുറ, 4:22,23; യോഹ, 12:34). ബൈബിൾ മുഴുവൻ നിറഞ്ഞുനിൽക്കുന്നത്, യിസ്രായേലെന്ന ദൈവസന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്. ചുരുക്കമായി പറയാം: സകലജാതികളിലും വെച്ച് ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും, ദൈവം ജനിപ്പിച്ച പുത്രനും, ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും, ഭൂമിയിലെ രാജാക്കന്മാർ ചുംബിച്ച് കീഴ്പടുന്നവനും, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും, ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും, ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്ക്; അധിപതിയാക്കിയവനും, ദൈവം സകലത്തെയും കാൽകീഴാക്കി ക്കൊടുത്തവനും, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും, രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും, ദൈവം കൂട്ടുകാരിൽ പരമായി ആനന്ദ തൈലംകൊണ്ട് അഭിഷേകം ചെയതവനും, ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ട മുന്തിരിവള്ളിയും, ദൈവത്തിൻ്റെ വലത്തു ഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും, സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും, ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും, മൽക്കീസേദെക്കിൻ്റെ വിധത്തിൽ എന്നേക്കും പുരോഹിതനും, ജാതികൾ പ്രത്യാശ വെക്കുന്ന ദാസനും, ജാതികളെ ന്യായംവിധിക്കുന്നവനും, ജാതികളുടെ പ്രകാശവും, ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും, ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും, ഒരു അമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്ന് അരുളപ്പാട് ലഭിച്ചവനും, ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചിരിക്കുന്നവനും, ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് യിസ്രായേൽ. യിസ്രായേലെന്ന ദൈവസന്തതിയെക്കുറിച്ച് പഠിക്കാതെ, ഏകസത്യദൈവത്തെ ഉൾപ്പെടെ, ബൈബിളിലെ അനേക കാര്യങ്ങൾ നമുക്ക് അജ്ഞാതമായിരിക്കും. ദൈവത്തിൻ്റെ രണ്ട് പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ് ബൈബിൾ. ഒന്നാമത്തേത് ഭൗമികസന്തതിയും, രണ്ടാമത്തേത്, ആത്മികസന്തതിയാണ്. ഒന്നാമത്തേത് വാഗ്ദത്തസന്തതിയും, രണ്ടാമത്തത് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചു കൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ സന്തതിയെ അഥവാ, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ അറിയാതെ, രണ്ടാമത്തെ സന്തതിയെ അഥവാ, യേശുക്രിസ്തു എന്ന ആത്മികസന്തതിയെയും അവൻ്റെ ശുശ്രൂഷകളെയും പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, യിസ്രായേലെന്ന ദൈവപുത്രനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച്  അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളോടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-14; 1പത്രൊ, 1:20). അതുകൊണ്ടാണ്, പഴയനിയമത്തിലുള്ള യിസ്രായേലിൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നതും വാഗ്ദത്തങ്ങളും പ്രവചനങ്ങളെല്ലാം ക്രിസ്തുവിലൂടെ നിവൃത്തിയാകുന്നതും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

യേശുവിൻ്റെ സ്നാനവും ഏകദൈവത്തിൻ്റെ വെളിപ്പാടുകളും

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവവ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. അതിന് ആധാരമായ വേദഭാഗം ഇപ്രകാരമാണ്: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ആദ്യത്തെ വ്യക്തി, യേശു; രണ്ടാമത്തെവ്യക്തി, പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെവ്യക്തി; ദൈവപിതാവ് അഥവാ, സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിൻ്റെ ശബ്ദം. ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തികൾ. എന്നാൽ, അതിലെ വസ്തുതയെന്താണ്? എത്രപേർ അവിടെ ഉണ്ടായിരുന്നു? എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ്, ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. തന്മൂലം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണ മനുഷ്യനെയല്ലാതെ; പിതാവിനെയോ, പരിശുദ്ധാത്മാവിനെയോ വ്യക്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. (യോഹ, 8:40,46; 2കൊരി, 5:21; 1തിമൊ, 3:14-16). യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് പേരുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ; യേശുവെന്ന പാപമറിയത്ത മനുഷ്യൻ; പരിശുദ്ധാത്മാവ്; ദൈവപിതാവ് അഥവാ, ദൈവപിതാവിൻ്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. മൂന്നു പേർ ആരൊക്കെയാണെന്ന് ചോദിച്ചാൽ; ഏകദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:

1. സ്നാനത്തിൻ്റെയും ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോട് യാതൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിന് ഒരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. അവൻ പാപം എന്തെന്നറിയാത്ത പരിശുദ്ധനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നിങ്ങനെ ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണവിടെ വിവക്ഷിതം. ന്യായപ്രമാണപ്രകാരം, മുപ്പതു വയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ, സ്നാനമാണ്. അതുപോലെ, മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു മോശീയ ന്യായപ്രമാണത്തിനു അവൻ പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടാണ്, അനുഷ്ഠാനപരമായ നീതി നിവർത്തിച്ചത്. അതായത്, തൻ്റെ ദൗത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്, യോർദ്ദാനിൽവെച്ച് പരസ്യമായി യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചത്.

2. ക്രിസ്തു എന്നതുംദൈവപുത്രൻ എന്നതും പ്രവചനത്തിൻ്റെ നിവൃത്തി: ദൈവം മൂന്നു വ്യക്തിയാണെന്ന് കരുതുന്നവർ, യേശുവെന്ന ദൈവപുത്രൻ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അങ്ങനെ ജനിച്ച ഒരു പുത്രൻ ബൈബിളിൽ ഇല്ല; ആ പുത്രൻ നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ഉല്പന്നമാണ്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7,23;2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി വിശുദ്ധമായി അർപ്പിച്ചതും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തതും. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം എന്താണ്? അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; 7:14; 9:6; 61:1-2). അതാണ്, ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾനിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നതിൻ്റെ അർത്ഥം. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ അല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16). അഥവാ, ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരത്തിനായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). തന്മൂലം, ദൈവപുത്രൻ എന്നത് പ്രവചന നിവൃത്തിയാകയാൽ, അതവൻ്റെ പ്രകൃതിയല്ല; അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം.

3. സ്നാപകൻ കണ്ട അഭിഷേകം അഥവാ, ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). സ്നാനാനന്തരമാണ്, അവൻ പ്രവചനം പോലെ; പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്. (പ്രവൃ, 10:38. ഒ.നോ: യെശ, 61:1-2; ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27). അവൻ, “ആത്മാവിനാൽ നീതികരിക്കപ്പെട്ടു” എന്നാണ്, ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നത്. (1തിമൊ, 3:16). അനന്തരം, പ്രവചനം പോലെ, അവൻ ദൈവപുത്രനാകുകയും ചെയ്തു. (ലൂക്കൊ, 1:32; 1:35; 3:22). അങ്ങനെ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന മഹാപുരോഹിതനായി അവൻ ദൈവപിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5-6; എബ്രാ, 3:1). ഇതാണ്, യോഹന്നാൻ കണ്ട അഭിഷേകം അഥവാ, ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയു  അർത്ഥം. എന്നാൽ, ദർശനവും ശബ്ദവും  അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയായിരുന്നില്ല; യോഹന്നാൻ സ്നാപകന് മാത്രമുള്ളതായിരുന്നു: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ, യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ, എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ഇവിടെയും നോക്കുക: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ എന്ന് ഏകവചനത്തിലാണ് പറയുന്നത്. യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37).അടുത്തവാക്യം: “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും.” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, ദൈവം യേശുവിനെ അഭിഷേകം ചെയ്തതും ദൈവപുത്രനെന്ന് വിളിച്ചതും യോഹന്നാനെ കാണിച്ചത്, അവനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. എന്നാൽ, വരുവാനുള്ള മശീഹയും ദൈവപുത്രനും യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). ഇതാണ്, യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവിക ഉദ്ദേശ്യം.

4. ദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരല്ല; ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ഒന്നിലധികം പേരാണെന്നോ, വ്യക്തികളാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.

5. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം.

പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത: സ്വർഗ്ഗത്തിൽ ദൈവത്തിന് ഒരു നിത്യമായ പ്രത്യക്ഷതയുണ്ട്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യമായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. (യെഹെ, 1:26; 8:2). പിതാവെന്ന പദവിയിലുള്ള ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാം, മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലികമായ പ്രത്യക്ഷതകളാണ്. അതുകൊണ്ടാണ്, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നത്. (ആവ,  32:6; യെശ, 63:16; 64:8; മലാ, 1:6; 2:10; യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6; എബ്രാ, 2:11). ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാർ എപ്പോഴും കാണുന്ന യഹോവയായ ദൈവപിതാവിതാവിനെ പഴയനിയമത്തിൽ; മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ കണ്ടിട്ടുണ്ട്. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗസിഹാസനത്തിൽ ഇരിക്കുന്ന പിതാവിനെ ദൂതന്മാർ രാപ്പകൽ അഥവാ, എപ്പോഴും ആരാധിക്കുന്നതാണ് യോഹന്നാൻ കണ്ടത്. (വെളി, 4:2,8). അതായത്, ക്രിസ്തു പറഞ്ഞ അതേ കാര്യമാണ് യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്. (മത്താ, 18:11). പിതാവിനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും കണ്ടത്. (6:1-3).

പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: അതാണ് ദൈവഭക്തിയുടെ മർമ്മം (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരു പ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ കാലസമ്പൂർണ്ണത വന്നപ്പോൾ, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അഥവാ, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40, 46; 2കൊരി, 5:21). അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിലുള്ള ഒരു പ്രത്യക്ഷത എടുത്ത്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). പഴയനിയമത്തിലും ഏകദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷമായതിൻ്റെ വ്യക്തമായ തെളിവ് കാണാം. (ഉല്പ, 18:1–19-1). മനുഷ്യൻ്റെ പാപത്തിനു ശാശ്വതമായ പരിഹാരം വരുത്താൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39; 1രാജാ, 8:23; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). [മുഴുവൻ തെളിവുകളും കാണാൻ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]

പരിശുദ്ധാത്മാവെന്ന നിലയിലുള്ള ദൈവത്തിൻ്റെ വെളിപ്പാട്: പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: 1) സങ്കീർത്തനം 139:7-10. 2) യെശയ്യാവ്  6:8-10 – പ്രവൃത്തികൾ 28:26-27. 3) യേശയ്യാവ് 44:24 ഇയ്യോബ് 33:4. 4) മത്തായി 1:20 – മത്തായി 3:17. 5) ലൂക്കൊസ് 3:22 – യോഹന്നാൻ 8:16; 16:32. 6) മത്തായി 12:28 പ്രവൃത്തികൾ 2:22 – പ്രവൃത്തികൾ 10:38. 7) 1പത്രൊസ് 3:18 ഗലാത്യർ 1:1; പ്രവൃത്തികൾ 2:24,31. 8) യോഹ, 3:5-6 1യോഹന്നാൻ 5:1,18. 9) പ്രവൃത്തികൾ 5:3 പ്രവൃത്തികൾ 5:4. 10) 1കൊരിന്ത്യർ 3:16 1കൊരിന്ത്യർ 6:19. 11) യോഹന്നാൻ 8:16; 16:32 മത്തായി 12:24,32. 12) യോഹന്നാൻ 5:44; 17:3. 13) ലൂക്കൊസ് 5:21; റോമർ 16:24; 1കൊരിന്ത്യർ 8ൻ്റെ6; എഫെ, 4:6.

ദൈവത്തിൻ്റെ ഏഴ് ആത്മാവ്: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ” (വെളി, 1:4-5). ഈ വേദഭാഗത്ത്  പിതാവിൽ നിന്നും യേശുക്രിസ്തുവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിക്കുന്നത് നോക്കുക. ഏഴ് ആത്മാക്കളെ ഏഴ് ദീപങ്ങളായി സ്വർഗ്ഗത്തിൽ അവൻ കാണുകയും ചെയ്തു. (വെളി, 4:5. ഒ.നോ: 3:1; 5:6). തന്മൂലം, ഇതും ദൈവത്തിൻ്റെ ഒരു വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

മനുഷ്യപുത്രനോട് സദൃശൻ: സൂര്യതേജസ്സോടെ പത്മോസിൽ യോഹന്നാന് വെളിപ്പെട്ട ഒരു മനുഷ്യപുത്രനോട് സദൃശനെക്കുറിച്ച് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. (1:13-18). അവിടെ, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, ഇതൊരു ഭൗമികൻ്റെ വാക്കാണ്. 5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. [മുഴുവൻ തെളിവുകളും കാണാൻ: മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന വീഡിയോ കാണുക]

അറുക്കപ്പെട്ട കുഞ്ഞാട്: “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, ക്രിസ്തു തന്നെത്താൻ യാഗമാക്കിയത് ലോകാവസാനത്തിൽ അഥവാ, അന്ത്യകാലത്താണ്.(1തിമോ, 2:6; എബ്രാ, 9:26). പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്നും നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിനെയല്ല യോഹന്നാൻ കുഞ്ഞാടായി സ്വർഗ്ഗത്തിൽ കണ്ടതെന്ന് മനസ്സിലാക്കാൻ; അവൻ്റെ ജനനവും മരണവും പരിശോധിച്ചാൽ മതി. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതല്ല; യേശുവെന്ന മനുഷ്യനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ആരുടെയും അവതാരമല്ല; ഒരു പുതിയ ശിശുവിനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉരുവാക്കിയതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). കന്യകയിൽ ഉല്പാദിതനായ അവൻ, മറിയയുടെ ആദ്യജാതനായിട്ടാണ് ജനിക്കുന്നത്. (മത്താ, 1:25; 2:7,23). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവൻ, യോർദ്ദാനിൽവെച്ച് പ്രവചനംപോലെ, ക്രിസ്തുവും ദൊവപുത്രനുമായി. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:25; 10:38). അനന്തരം, യോർദ്ദാനിൽവെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ അഥവാ, ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ ശുശ്രൂഷ ആരംഭിച്ചത്, (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്ത ദേഹവും (1പത്രൊ,ഴ2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്തവൻ (2കൊരി, 5:21), തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിലാണ് മരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിലാണ് ഉയിർത്തെഴുന്നേറ്റതും. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:27; 9:12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. എൻ്റെ ദൈവവും കർത്താവുമെന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെയാണ്, യെഹൂദനും വിശേഷാൽ, അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷചരിത്രകാലത്ത് ഏകദൈവവും ഏകമനുഷ്യനായ ക്രിസ്തുവും രണ്ടുപേരായിരുന്നു. (യോഹ, 17:3; റോമ, 5:15; 1തിമൊ, 2:5-6). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ അഥവാ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് പറഞ്ഞത്. (യോഹ, 16:26). അതിനാലാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നിനെക്കുറിക്കുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മാത്രം വെളിപ്പെട്ടവനും തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ശുശ്രൂഷ തികച്ച് ദൈവത്തിൽ മറഞ്ഞവനുമായ ഏകമനുഷ്യനാണ് ക്രിസ്തു. (റോമ, 5:15). ആ മനുഷ്യൻ സ്വർഗ്ഗത്തിൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ നിർണ്ണയിക്കപ്പെട്ട രക്ഷണ്യവേലയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കൂഞ്ഞാടെ മനസ്സിലാക്കാം.

6. യോർദ്ദാനിലെ മൂന്ന് വെളിപ്പാടുകൾ: ദൈവം വ്യക്തിയല്ല; ദൈവത്തിൽ വ്യക്തികളുമില്ല. വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് ഉള്ളതെന്ന് നാം കണ്ടു. അദൃശ്യനായ ഏകദൈവത്തിന് പല പ്രത്യക്ഷതകൾ ഉണ്ടെങ്കിലും, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് പ്രത്യക്ഷതകളാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ആ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി.” (മത്താ, 3:16). ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യനാണ് യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റതും, പരിശുദ്ധാത്മാവിനാൽ നീതീകരിക്കപ്പെട്ടതും. “അവൻ ആത്മാവിനാൽ നീതീകരിക്കപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മത്തിൽ പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14-16). യോഹന്നാൻ സ്നാനം കഴിപ്പിച്ചതും പരിശുദ്ധാത്മാവ് നീതീകരിച്ചതും ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മണുഷ്യനെയാണ്. 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവ് അഥവാ,ദൈവപിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം ശബ്ദമായി അഥവാ, വചനമായി ശമൂവേലിനു വെളിപ്പെട്ടതായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1ശമൂ, 3:21). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ഇതാണ്, സ്നാനസമയത്ത് ഉണ്ടായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ.

7. യോർദ്ദാനിൽ ഉണ്ടായിരുന്ന മൂന്നു പേർ: യോർദ്ദാൻ നദിയിൽ സ്നാനസമയത്ത് സന്നിഹിതരായിരുന്നത് മൂന്ന് പേരായിരുന്നു. കരയിൽ കുറേപ്പേർ ഉണ്ടായിരുന്നു; അത് നമ്മുടെ വിഷയമല്ല. 1. ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; പ്രവൃ, 4:27). ഏകദൈവമാണ് പിതാവിൻ്റെ ശബ്ദമായും ആത്മാവായും യോർദ്ദാനിൽ വെളിപ്പെട്ടത്. അല്ലാതെ, അത് രണ്ട് വ്യക്തികളല്ല. 2. യേശുവെന്ന മനുഷ്യൻ. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40, ഒ.നോ: മത്താ, 11:19). അതായത്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനാണ് യോഹന്നാനാൽ സ്നാനമേറ്റതും ദൈവത്താൽ അഭിഷേകം പ്രാപിച്ചതും. (യോഹ, 8:40,46; 2കൊരി, 5:21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. അതായത്, ദൈവം അഭിഷേകം ചെയ്തത് ദൈവത്തെയല്ല; നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ്. (പ്രവൃ, 2:22; 4:27; 10:38). ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. അഭിഷേകം പ്രാപിക്കാൻ ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). എന്നാൽ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്രക്ഷതയായ യേശു മനുഷ്യനാണ്. ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ലാതിരിക്കെ, ദൈവപുത്രനായ യേശു പ്രകൃതിയിൽ ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചയുള്ളവൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും (യോഹ, 8:40; മത്താ, 11:19), പുത്രൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). യേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരും ക്രിസ്തുവിനുവേണ്ടി ജീവൻ വെച്ചവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ് ചെയ്യുന്നത്. (ലൂക്കൊ, 10:16). യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പഴഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, 4 പ്രാവശ്യം ജഡം (സർക്സ്, sarki) എന്നും പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? 3. യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). ഈ മൂന്നുപേരാണ് യോർദ്ദാനിൽ ഉണ്ടായിരുന്നത്. അതായത്, ഏകദൈവവും രണ്ട് മനുഷ്യവ്യക്തികളുമാണ് യോർദ്ദാനിലെ സ്നാനസ്ഥലത്ത് സന്നിഹിതരായിരുന്നത്. ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആണെങ്കിലും, മനുഷ്യനെന്ന നിലയിൽ സുവിശേഷ ചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരുന്നു. അതുകൊണ്ടാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതകളുടെ കൂട്ടത്തിലും മൂന്നുപേരുടെ കൂട്ടത്തിലും യേശു ഉൾപ്പെടുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്; അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതാണ്, യേശുവിൻ്റെ സ്നാനവും വസ്തുകകളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ;,.

ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്❓

ദാനീയേൽ പ്രവചനം ഏഴാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോട് സദൃശനായവനെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും എന്ന് പുതിയനിയമത്തിൽ യേശുക്രിസ്തു പറഞ്ഞിരിക്കയാൽ, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവാണെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, ദാനിയേലിലെ മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല; മറ്റൊരുത്തനാണ്. അത് ആരാണെന്ന് ആ അദ്ധ്യായത്തിൽത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമുക്കത് പരിശോധിക്കാം:

ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ ദൈവം ഒരു ദർശനത്തിലൂടെ ദാനീയേലിനെ കാണിക്കുന്നതാണ് ഏഴാം അദ്ധ്യായത്തിൻ്റെ വിഷയം. ഏഴാം അദ്ധ്യായത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1-8 വാക്യങ്ങൾ: സമുദ്രത്തിൽനിന്നു കയറിവന്ന നാലു മഹാമൃഗങ്ങളെക്കുറിച്ചും, ഘോരവും ഭയങ്കരവുമായ നാലാമത്തെ മൃഗത്തിൻ്റെ പത്ത് കൊമ്പുകളെക്കുറിച്ചും, അവയുടെ ഇടയിൽനിന്ന് മുളച്ചുവരുന്ന വമ്പും ദൂഷണവും പറയുന്ന ഒരു ചെറിയ കൊമ്പിനെക്കുറിച്ചുമാണ്. 9-10 വാക്യങ്ങൾ: ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ചുള്ള വിവരണമാണ്. 11-12 വാക്യങ്ങൾ: വമ്പു പറയുന്ന ചെറിയ കൊമ്പിൻ്റെ നാശവും മറ്റു മൃഗങ്ങളുടെ അധികാര നഷ്ടവുമാണ്. 13-14 വാക്യങ്ങൾ: മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതും, സിംഹാസനത്തിൽ ഇരിക്കുന്നവൻ അവനു നീങ്ങിപ്പോകാത്ത നിത്യാധിപത്യവും രാജത്വവും നല്കുന്നതാണ്. 15-16 വാക്യങ്ങൾ: ദർശനത്തിൻ്റെ പൊരുൾ മനസ്സിലാകാതെ വിഷമിച്ച ദാനീയേൽ, അടുത്തുനിന്ന ഒരുത്തനോട് അഥവാ, ഒരു ദൂതനോട് സ്വപ്നത്തിൻ്റെ സാരമെന്താണെന്ന് ചോദിക്കുന്നതാണ്, 17-28 വാക്യങ്ങൾ: ദൂതൻ ദാനീയേലിനു ദർശനം വ്യാഖ്യാനിച്ചു കൊടുക്കുന്നതാണ്. കടലിൽനിന്ന് കയറിവന്ന മൃഗങ്ങൾ നാലു രാജാക്കന്മാർ അഥവാ, രാജ്യങ്ങളാണ്. ഈ നാലു രാജാക്കന്മാരെക്കുറിച്ച് ദാനീയേൽ രണ്ടാം അദ്ധ്യായത്തിലും പറഞ്ഞിട്ടുണ്ട്. (31-43). ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമത്തെ രാജ്യത്തിൻ്റെ പത്ത് കൊമ്പുകൾ ആ രാജ്യത്തുനിന്ന് എഴുന്നേല്പാനുള്ള പത്ത് രാജാക്കന്മാരാണ്. അതിൽനിന്ന് എഴുന്നേല്ക്കുന്നവനാണ്, അത്യുന്നതനു വിരോധമായി വമ്പു പറയുന്നവനും ദൈവത്തിൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാൻ ശ്രമിക്കുന്നവനും നിയമങ്ങങ്ങളും കാലങ്ങളുമെല്ലാം മാറ്റാൻ ശ്രമിക്കുന്നവനും. വെളിപ്പാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലും അവനെ കാണാം.

ഇനി നമുക്ക്, ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ച് നോക്കാം:
ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.” ദാനീ, 7:10,11. ഈ വേദഭാഗം വെളിപ്പാട് പുസ്തകം 20:11-12-ന് തുല്യമാണ്.

ഈ അദ്ധ്യായത്തിൽ വയോധികൻ അഥവാ, പുരാതനനായവൻ മൂന്നുപ്രാവശ്യവും (7:9, 13, 21). മനുഷ്യപുത്രനോടു സദൃശൻ ഒരുപ്രാവശ്യവും (7:13), അത്യുന്നതൻ അഞ്ചുപ്രാവശ്യവും (7:18, 21, 25, 25, 27), വിശുദ്ധന്മാർ അഞ്ചുപ്രാവശ്യവും ഉണ്ട്. (7:18, 21, 22, 25, 27).

ന്യായാസനവും (റോമ, 14:10. ഒ.നോ: സങ്കീ, 9:7; യെശ, 30:33; ദാനീ, 7:9; 2കൊരി, 5:10; വെളി, 20:4; 20:11,12), ന്യായവിസ്താരവും ദൈവത്തിൻ്റെയാണ്. (സങ്കീ, 1:5; 37:33; 76:9; 143:2; സഭാ, 11:9; 12:14; യെശ, 3:14; ദാനീ, 7:10, 7:26; 2തിമൊ, 4:1). വയോധികൻ അഥവാ, പുരാതനനും (ആവ, 33:27. ഒ.നോ: സങ്കീ, 55:19; 68:33; 74:12; 45:21; ദാനീ, 7:9, 13, 22; ഹബ, 1:12), അത്യുന്നതനും ഒരാളാണ്. (ഉല്പ, 14:18; 19, 20, 23; ഇയ്യോ, 36:26; സങ്കീ, 7:17; ദാനീ, 3:26; 4:2; 7:18, 21, 25, 27). ജീവൻ്റെ പുസ്തകവും സ്മരണാ പുസ്തകവും യഹോവയുടെ കയ്യിലാണുള്ളത്. (പുറ, 32:32,33; സങ്കീ, 69:28; 139:16; മലാ, 3:16; ഫിലി, 4:3; വെളി, 3:5; 13:8; 17:8; 20:15; 21:27). അതായത്, അത്യുന്നതനായ യഹോവയാണ് സിംഹാസനത്തിലിരിക്കുന്ന വയോധികൻ. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള വിധി കല്പിക്കുവാനാണ് ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിരിക്കുന്നത്. ഇനി, അറിയേണ്ടത്: മനുഷ്യപുത്രനോട് സദൃശനും വിശുദ്ധന്മാരും ആരാണെന്നാണ്:

“രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13,14).

മനുഷ്യപുത്രനോട് സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതാണ് ദാനീയേൽ കണ്ടത്. അവൻ ദൈവത്തിൽനിന്ന് പ്രാപിക്കുന്ന അധികാരങ്ങളും ചെറുതല്ല. ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനുള്ള ആധിപത്യവും മഹത്വവും രാജത്വവുമാണ് ദൈവം അവന് കൊടുക്കുന്നത്. തന്നെയുമല്ല, അവൻ്റെ അധികാരം അഥവാ, ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യമാണ്. അവൻ്റെ രാജത്വവും നിത്യമാണ്. അതായത്, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ, സർവ്വാധികാരത്തോടെ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ്. ഭൂമിയിലെ സകല വശംങ്ങളും ജാതികളും ഭാഷക്കാരും അവന് കീഴ്പെട്ടിരിക്കയും അവനെ സേവിക്കുകയും വേണം. ഇങ്ങനെയൊരു രാജാവിനെക്കുറിച്ച് കേട്ടാൽ, അവൻ യേശുക്രിസ്തു ആണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രമാണ്. തന്നെയുമല്ല, മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതായി പുതിയനിയമത്തിൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 26:64; മർക്കൊ, 14:62). യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും ആകുമെന്നുമൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാൻ കഴിയും. (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് ഉറപ്പിക്കാൻ ഒരു വിശ്വാസിക്ക് ഇത്രയും കാര്യങ്ങൾ ധാരാളമാണ്. യേശുക്രിസ്തു അല്ലാതെ മറ്റൊരു രാജാവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ലെന്നതും സത്യമാണ്. എന്നാൽ, നമ്മുടെ ചിന്തകളും വ്യാഖ്യാനങ്ങളുമല്ല സത്യം; ദൈവത്തിൻ്റെ വചനമാണ് സത്യം. (യോഹ, 17:17).

അടുത്ത രണ്ട് വാക്യത്തിൽ ഇങ്ങനെ കാണാം: “ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.” (ദാനീ, 7:15-16). ദർശനം നേരിട്ടുകണ്ട ദാനിയേൽ പ്രവാചകനു് നിത്യരാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് മനസ്സിലായില്ല. അതുകൊണ്ടാണ്, അടുത്തുകണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരമെന്താണെന്ന് ചോദിച്ചത്. അതായത്, ദർശനം കണ്ട പ്രവാചകനുപോലും മനസ്സിലാകാത്ത വേദഭാഗങ്ങൾ വെച്ചുകൊണ്ടാണ്, അത് യേശുക്രിസ്തു ആണെന്ന് നമ്മൾ സ്വന്തബുദ്ധിയിൽ മനസ്സിലാക്കുന്നത്. താഴോട്ടുള്ള ഭാഗങ്ങൾ മുഴുവൻ ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനങ്ങളാണ്. ദുതൻ അതിനെക്കുറിച്ച് എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം:

18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”

പതിനാലാം വാക്യത്തിൽ മനുഷ്യപുത്രനോട് സദൃശനു് നിത്യരാജത്വം ലഭിച്ചതായി പറഞ്ഞിരിക്കുന്നത് നാം കണ്ടതാണ്. എന്നാൽ അതിനെ വ്യാഖ്യാനിക്കുന്നവൻ പതിനെട്ടാം വാക്യത്തിൽ പറയുന്നു: അത്യുന്നതൻ്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും അഥവാ, നിത്യരാജത്വം അനുഭവിക്കും. അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, ദൈവത്തിൻ്റെ വിശുദ്ധന്മാർ എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്.: “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:6). “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). Masoretic Text-ലും Septuagint-ലും English-ലുമെല്ലാം വിശുദ്ധന്മാർ എന്ന ബഹുവചനമാണ് ഉള്ളത്. അതായത്, അത്യുന്നതൻ്റെ വിശുദ്ധന്മാർ എന്നത്, യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. തന്മൂലം, വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്ന; മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല, യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.

21-22 വാക്യങ്ങൾ: “വയോധികനായവൻ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.”

ഈ വാക്യത്തിലും, അത്യുന്നതൻ്റെ വിശുദ്ധന്മാരാണ് ആധിപത്യവും രാജത്വവും പ്രാപിക്കുന്നതെന്ന് ആദ്യവാക്യത്തിൽ കാണാൻ കഴിയും. 22-ാം വാക്യം: “ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.” അത്യുന്നതനോട് വമ്പും ദൂഷണവും പറയുന്ന ചെറിയകൊമ്പ് ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലിനെ ജയിക്കുന്നതായാണ് ദാനീയേൽ കണ്ടത്. മഹോപദ്രവകാലത്താണ് അത് സംഭവിക്കുന്നത്. വെളിപ്പാട് പുസ്തകത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. “പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.” (വെളി, 13:1). ദാനീയേൽ കണ്ട ചെറിയ കൊമ്പിനെയാണ്, സമുദ്രത്തിൽനിന്ന് കയറിയ മൃഗമായി യോഹന്നാൻ കണ്ടത്. വിശുദ്ധന്മാരായ യിസ്രായേലിനോട് യുദ്ധം ചെയ്ത് ജയിക്കാനുള്ള അധികാരം അവന് മഹാസർപ്പത്തിൽനിന്ന് ലഭിച്ചതായി യോഹന്നാനും പറഞ്ഞിട്ടുണ്ട്. (വെളി, 13:2,7).

25-ാം വാക്യം: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്‍റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.” 

അത്യുന്നതെൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാനാണ് വമ്പ് പറയുന്ന കൊമ്പ് അഥവാ, സമുദ്രത്തിൽനിന്ന് കരേറിയ മൃഗം ശ്രമിക്കുന്നത്. 

26-ാം വാക്യം: “എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.” 

ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിട്ട്, മൃഗത്തിൻ്റെ അധികാരം എടുത്തുകളഞ്ഞ് അവനെ നശിപ്പിക്കും. അതായത്, അന്ത്യയുദ്ധത്തിൽ ചെറിയ കൊമ്പിനോട് അഥവാ, മൃഗത്തോട് തോല്ക്കുന്ന യിസ്രായേൽ തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കി വിലപിക്കും. (സെഖ, 12:10. ഒ.നോ: യോഹ, 19:37; വെളി, 1:7). അപ്പോഴാണ്, തൻ്റെ വിശുദ്ധന്മാരുടെ രക്ഷയ്ക്കായി യഹോവ ഒലിവുമലയിൽ ഇറങ്ങിവന്ന് മൃഗത്തോടും അവൻ്റെ സൈന്യത്തോടും പൊരുതി തൻ്റെ വിശുദ്ധന്മാരെ രക്ഷിക്കുന്നത്. (സെഖ, 14:3-4. ഒ.നോ: പ്രവൃ, 1:11). തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ച് അവൻ്റെ പാദപീഠം ആക്കിയ ശേഷമാണ്, ദൈവം അവന് വാഗ്ദത്തം ചെയ്തിരിക്കുന്ന നിത്യരാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതും, യിസ്രായേൽ സർവ്വഭൂമിയുടെയും രാജാവായി വാഴുന്നതും. (സങ്കീ, 110:1; പ്രവൃ, 1:6).

27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.”

പിന്നെ, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും.” അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിനാണ് രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും ലഭിക്കുന്നത്. അടുത്തഭാഗം: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, ‘അവൻ്റെ’ രാജത്വം നിത്യരാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. എന്തെന്നാൽ, യിസ്രായേൽ ജനത്തെ മുഴുവനായി ദൈവം തൻ്റെ ഏകപുത്രനായിട്ടാണ് കാണുന്നത്. എൻ്റെ പുത്രൻ എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത്, രണ്ടുപേരെയാണ്: യിസ്രായേലിനെയും യേശുവിനെയും. അതിൽ, ആദ്യത്തെ പുത്രനും ആദ്യജാതനും യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:2). പുത്രന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). അവസാന ഭാഗം: സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കേണ്ട ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ്. (സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27).

പതിനാലാം വാക്യതിൽ: ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവന് ദൈവം കൊടുക്കുന്ന അധികാരം ഇതാണ്: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” അധികാരങ്ങൾ ലഭിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് ദൂതൻ ദാനീയേലിനു വ്യാഖ്യാനിച്ച് കൊടുക്കുന്നതാണ് 18, 21, 22, 25, 27 വാക്യങ്ങളിലുള്ളത്. അത് മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. രണ്ട് വാക്യങ്ങൾ ഒരിക്കൽക്കൂടി ഉദ്ധരിക്കട്ടെ; 18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” 27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കുന്ന നിത്യരാജാവ് അത്യുന്നത ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണെന്ന് ദൂതൻ്റെ വ്യാഖ്യാനത്തിൽ സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? അതായത്, പതിമൂന്നാം വാക്യത്തിലെ നിത്യരാജത്വം പ്രപിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ യിസ്രായലാണ്. അല്ലാതെ യേശുക്രിസ്തുവല്ല. “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). 

ദാനിയേൽ രണ്ടാം അദ്ധ്യായത്തിലും ദൈവാത്മാവ് ഈ വസ്തുത വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: അവിടെ, നെബൂഖദ്നേസർ രാജാവ് കണ്ട സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിലൂടെ ദാനീയേൽ തന്നെയാണ് അക്കാര്യം പറയുന്നത്. ഭൂമിയിൽ വരുവാനുള്ള നാലു രാജത്വങ്ങളെക്കുറിച്ചുള്ള വലിയൊരു ബിബമാണ് നെബൂഖദ്നേസർ കണ്ടത്. (ദാനീ, 2:31-44). അതിനെക്കുറിച്ചൊക്കെ വ്യാഖ്യാനിച്ചശേഷം ഒടുവിൽ പറയുന്നത് നോക്കുക: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീ, 2:44). എന്നേക്കും നിലനില്ക്കുന്ന ആ രാജത്വം വേറെ ഒരു ജാതിക്കും ഏല്പിക്കപ്പെടുകയില്ല. അതായത്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജാതിക്ക് അവകാശപ്പെട്ടതാണ് ദൈവരാജ്യം എന്ന: നിത്യരാജ്യവും രാജത്വവും. വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ പറഞ്ഞിരിക്കുന്ന, ലോകരാജത്വം ലഭിച്ച ക്രിസ്തു യിസ്രായേലാണ്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4,6). അതുകൊണ്ടാണ്, യിസ്രായേലിനെ ലോകാവകാശി എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 4:13). എന്നേക്കും ഇരിക്കുന്ന ക്രിസ്തും യിസ്രായേലാണ്. (യോഹ, 12:34).

പുതിയനിയമത്തിൽ ക്രിസ്തു മഹാപുരോഹിതനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു” (മർക്കൊ, 14:62. ഒ.നോ: മത്താ, 26:64). ഈ വേദഭാഗത്ത്, “ഞാൻ ആകുന്നു” എന്ന് പറഞ്ഞശേഷം, ഞാൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും, എന്നല്ല പറയുന്നത്. മനുഷ്യപുത്രൻ ഇരിക്കുന്നതും വരുന്നതും കാണും എന്ന് പ്രഥമപുരുഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണ്. (സങ്കീ, 8:4; 80:17; 144:3; ദാനീ, 7:13). ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ആകാശമേഘങ്ങളോടെ വരുന്ന നിത്യരാജാവും യിസ്രായേലാണ്. (സങ്കീ, 80:17; 110:1; ദാനീ, 7:13; വെളി, 1:13). യേശുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, യേശുവിനെ പുതിയനിയമം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, യേശു പറഞ്ഞ വേദഭാഗത്തെ മനുഷ്യപുത്രൻ യേശുവല്ല എന്നതിന് കൃത്യമായ തെളിവ് ബൈബിളിലുണ്ട്. “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. (ലൂക്കോ, 9:26. ഒ.നോ: മത്താ, 25:31-45). ഈ വേഭാഗം ശ്രദ്ധിക്കുക. ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമായി കാണാം: 1. ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു, ഞാൻ നാണിക്കുമെന്നല്ല പറയുന്നത്; മനുഷ്യപുത്രൻ നാണിക്കുമെന്ന് പ്രഥമപുരഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ഭാഷാപരമായി,എന്നെ എന്നു പറഞ്ഞുതുടങ്ങിയാൽ, താൻതന്നെയാണ് മഹത്വത്തിൽ വരുന്നതെങ്കിൽ; അടുത്തഭാഗത്ത്, അവരെക്കുറിച്ച് ഞാൻ നാണിക്കുമെന്നാണ് പറയേണ്ടത്. മനുഷ്യപുത്രനെന്ന പ്രഥമപുരുഷ സർവ്വനാമം ഉപയോഗിച്ചിരിക്കയാൽ, ഈ വേദഭാഗത്ത് പറയുന്ന മനുഷ്യപുത്രൻ താനല്ലെന്ന് മനസ്സിലാക്കാം. 2. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരും, എന്നാണ് പറഞ്ഞിരിക്കുന്നത്. വേദഭാഗം ശ്രദ്ധിക്കുക; തൻ്റെ മഹത്വത്തിലും പിതാവിൻ്റെ മഹത്വത്തിലും മാത്രം വരുന്നവനല്ല;. വിശുദ്ധദൂതന്മാരുടെയും (angelos – angels) മഹത്വത്തിൽ വരുന്നവനാണ് മനുഷ്യപുത്രൻ. യേശുക്രിസ്തുവിന് ദൈവദൂതന്മാരുടെ മഹത്വം ആവശ്യമില്ല. തന്മൂലം, ആ മനുഷ്യപുത്രൻ യേശുക്രിസ്തു അല്ല. 3. ആകാശമേഘങ്ങളോടെ അഥവാ, തേജസ്സോടെ വരുന്ന നിത്യരാജാവ്, യിസ്രായേലാണെന്ന് ദാനീയേൽ പ്രവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ദാനീ, 7:13-14,18,21,27). ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു എന്ന് പറഞ്ഞാൽ; അത്, യിസ്രായേൽ ദൈവത്താൽ മഹത്വവും രാജത്വവും പ്രാപിക്കുന്നതിൻ്റെ ആത്മിക ചിത്രണമാണ്. എന്തെന്നാൽ, ദൈവം തേജസ്സും ബഹുമാനവും അണിയിച്ചു സകലവും കാല്ക്കീഴിലാക്കി കൊടുക്കും എന്ന് വാഗ്ദത്തം പ്രാപിച്ച മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:5;6; 80:17; എബ്രാ, 2:7-8). അല്ലാതെ, അക്ഷരാർത്ഥത്തിൽ ആകാശമേഘത്തിൽ യിസ്രായേൽ വരികയില്ല. 4. ദാനിയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെത്തന്നെയാണ്, വെളിപ്പാടിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടത്. (വെളി, 1:12-18). യിസ്രായേൽ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനുമാണ്. യേശുവിനെ മനുഷ്യപുത്രൻ എന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശനെന്ന് എവിടെയും പറഞ്ഞിട്ടില്ല. ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓ തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മനസ്സിലാക്കാം. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾക്ക് നിവൃത്തി വരുന്നത്.

ദാനീയേൽ 7:13-ലെ ‘മനുഷ്യപുത്രനോട് സദൃശൻ’ ത്രിത്വോപദേശിമാർ വ്യാഖ്യാനിക്കുമ്പോൾ യേശുക്രിസ്തുവാണ്. സ്വർഗ്ഗത്തിലെ ദൂതൻ വ്യാഖ്യാനിക്കുമ്പോൾ; അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, യിസ്രായേൽ ജനമാണ്. പണ്ഡിതന്മാരുടെ വ്യാഖ്യാന തന്ത്രം മനസ്സിലാക്കാൻ 7:13,14-നെ 7:18, 21, 27-മായി ഒത്തുനോക്കിയാൽ മാത്രം മതി. ദാനീയേലിൻ്റെ പുസ്തകത്തിലെ മറ്റൊരു കാര്യം കാണിക്കാം: ദാനീയേൽ മൂന്നാമദ്ധ്യായത്തിൽ ശദ്രക്ക് മേശക്ക് അബേദ്നെഗോവ് എന്നിവരെ തീയിൽ നിന്ന് രക്ഷിച്ച ദൈവപുത്രനോടു തുല്യനായവൻ ക്രിസ്തുവാണെന്ന് ഇക്കൂട്ടർ പഠിപ്പിക്കുന്നു. (ദാനീ, 3:25). എന്നാൽ, ദൈവം തൻ്റെ ദൂതനെ അയച്ചാണ് രക്ഷിച്ചതെന്ന് നെബൂഖദ്നേസർ സാക്ഷ്യം പറയുന്നതായി കാണാം: “അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ  സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.” (ദാനീ, 3:28). ഈ വാക്യത്തിൽ, ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആറാം അദ്ധ്യായത്തിൽ ദാനീയേലിനെ രക്ഷിക്കാൻ സിംഹത്തിൻ്റെ വായടച്ചത് ദൂതനാണ് ദാനീയേൽ തന്നെ പറഞ്ഞിട്ടുണ്ട്: “സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു. (ദാനീ, 6:22). ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് ഈ വേദഭാഗത്തും സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. എന്നാൽ, സിംഹത്തിൻ്റെ വായടച്ചതും യേശുക്രിസ്തു ആണെന്നാണ് പലരും പഠിപ്പിക്കുന്നത്

ദാവീദിൻ്റെ സന്തതിയും കർത്താവും

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?