Category Archives: Uncategorized

യേശുക്രിസ്തു എന്ന സംജ്ഞാനാമം

യേശുക്രിസ്തു എന്ന സംജ്ഞാനാമം പുതിയനിയമത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി “യേശു/യേശുക്രിസ്തു” ഏക സംജ്ഞാനാമമാണ് കാണുന്നത്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പിൻ.” (മത്താ, 28:19). പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും 𝗢𝗻𝗼𝗺𝗮/𝗡𝗮𝗺𝗲-യിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവിൻ്റെ കല്പന. അപ്പൊസ്തലന്മാരാകട്ടെ, യേശുക്രിസ്തു നാമത്തിലാണ് സ്നാനം കഴിപ്പാൻ കല്പിച്ചത്. അതെന്തുകൊണ്ട്?

☛ സത്യേകദൈവമായ പിതാവിന്റെ (Father, the only true God) പേരും: (യോഹ, 17:3യോഹ, 5:43; 17:11; 17:12), ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യന്റെ (ക്രിസ്തു) പേരും: (പ്രവൃ, 10:38യോഹ, 9:11), ➟ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ പേരും: (മത്താ, 12:28യോഹ, 14:26), ➟യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പാൻ ജനത്തോട് കല്പിച്ചത്: (പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ഏകവചനപ്രയോഗം “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. വചനപരമായും ഭാഷാപരമായും ഇതാണ് സത്യം.

☛ കർത്താവ് അപ്പൊസ്തലന്മാരുടെ ഭാഷയിൽ അവരോട് കല്പിച്ചകാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കെങ്കിലും മനസ്സിലാകുമോ? പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണെന്നതിന് അനേകം തെളിവുകളുണ്ട്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകനാമം പുതിയനിയമത്തിൽ യേശുക്രിസ്തു ആണെന്ന് മനസ്സിലാക്കാൻ കഴിയിന്നില്ലെന്ന കാരണത്താൽ ആദിമസഭ കാണിച്ചുതന്ന മാതൃകയെ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ? അതിനെ അനുസരിക്കുന്നതാണ് ഓരോരുത്തർക്കും നല്ലത്. “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). അപ്പൊസ്തലന്മാർ കാണിച്ചുതന്ന മാത്യക തള്ളുന്നവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ്.

☛ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു ആണെന്നതിൻ്റെ പ്രഥമവും പ്രധാനവും ഒരു തെളിവാണ് പിതാവായ ഏകദൈവത്തിൻ്റെ “യഹോവ” (Yehovah) എന്ന സംജ്ഞാനാമം (Proper Noun) പുതിയനിയമത്തിൽ ഇല്ലാത്തത്. പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (Proper Noun) വ്യക്തമായ കാരണംകൂടാതെ മാറ്റപ്പെടാവുന്ന ഒന്നല്ല. പിന്നെന്തുകൊണ്ടാണ്, പുതിയനിയമത്തിൽ ആ നാമം കാണാത്തത്? അതിൻ്റെ ഉത്തരമാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശുക്രിസ്തു. [കാണുക: യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?]

അവൻ്റെ നാമം/കർത്താവിൻ്റെ നാമം:
➦ അനന്യാസ് പൗലൊസിനോട് പറയുന്നത് നോക്കുക: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16). ഈ വാക്യം ഗ്രീക്കുപാഠങ്ങളിൽ രണ്ടുവിധത്തിൽ കാണാം: “അവൻ്റെ നാമം വിളിച്ചപേക്ഷിച്ചു” (Calling on his name) എന്നർത്ഥമുള്ള “Epikalesamenos to onoma autou” എന്നും (Nestle, SBL, Tischendorf, WH), “കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു” (Calling on the name of the Lord) എന്നർത്ഥമുള്ള “Epikalesamenos to onoma tou kyriou” എന്നും കാണാം: (GOC, RP, Scrivener’s, Stephanus). ഗ്രീക്കിൽ അവൻ്റെ (His) എന്നർത്ഥമുള്ള “autou” (αὐτοῦ) എന്ന പദം പ്രഥമപുരുഷ ഏകവചന പുല്ലിംഗ സർവ്വനാമമാണ് (3rd Person Singular Masculine Pronoun). അതായത്, ഒരുത്തനെ മാത്രം കുറിക്കുന്ന പദമാണ്. കർത്താവിൻ്റെ (of Lord) എന്നർത്ഥമുമ്മ “kyriou” (Κυρίου) എന്ന പദവും പ്രഥമപുരുഷ ഏകവചന പുല്ലിംഗ നാമപദമാണ് (3rd Person Singular Masculine Pronoun). എന്നുവെച്ചാൽ: “അവൻ്റെ നാമം” എന്നുപറഞ്ഞാലും, “കർത്താവിൻ്റെ നാമം” എന്നുപറഞ്ഞാലും ”ഒരുത്തൻ്റെ മാത്രം നാമം” എന്നാണർത്ഥം.

അവൻ ആരാണ്?
➦ അവൻ്റെ നാമം” (His name) എന്നാണ് യഥാർത്ഥ മൂലപാഠമെങ്കിൽ, അത് വ്യാകരണപരമായി യേശുവിനെ സൂചിപ്പിക്കുന്നതാണ്. “അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാണ്കയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.” (പ്രവൃ, 22:14-15). പതിനാലാം വാക്യത്തിൽ നീതിമാനെക്കുറിച്ച് (യേശു) പറഞ്ഞശേഷം, “അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും” എന്നും, പതിനഞ്ചാം വാക്യത്തിൽ “അവന്നു (Autō) സാക്ഷിയായിത്തീരും” എന്നുമാണ് പറയുന്നത്. അതിലെ “അവന്റെ” (aὐτοῦ- of him), “അവന്നു” (Autō – to him) എന്നിങ്ങനെ രണ്ട് സർവ്വനാമങ്ങൾ യേശുവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ പതിനാറാം വാക്യത്തിലുള്ള “അവൻ്റെ നാമം” എന്നാണെങ്കിൽ “യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് സ്നാനം ഏല്ക്കാനാണ് അനന്യാസ് പൗലൊസിനോട് പറയുന്നതെന്ന് മനസ്സിലാക്കാം. താഴെയുള്ള വാക്യങ്ങളും യേശുവിനെക്കുറിച്ചാണ്: (പ്രവൃ, 22:17-21). 

കർത്താവ് ആരാണ്?
➦ “കർത്താവിൻ്റെ നാമം” (The name of the Lord) എന്നാണ് യഥാർത്ഥ മൂലപാഠമെങ്കിലും, അതും വ്യാകരണപരമായി യേശുവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. അടുത്തരണ്ട് വാക്യങ്ങൾ നോക്കുക: “പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു.” (പ്രവൃ, 22:17-18). ആദ്യവാക്യത്തിൽ “അവനെ കണ്ടു” എന്നും, അവൻ സംസാരിക്കുന്നതായും പറഞ്ഞിട്ടുണ്ട്. ഇവിടെപ്പറയുന്ന സർവ്വനാമത്തിൻ്റെ ഉടയവനും യേശുവാണ്. പൗലൊസിന് പ്രത്യക്ഷനായതും (പ്രവൃ, 22:14; 26:16), അവനോട് സംസാരിച്ചതും യേശുവാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 9:4-5; 18:9-10; 22:7-10; 26:14-15). 

അവൻ്റെ/കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുക:
➦ ”ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). ഇവിടെ കർത്താവായ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. നാം ചിന്തിച്ചുവരുന്ന ഭാഗം കൂടാതെ, പ്രവൃത്തികളുടെ പുസ്തകത്തിലും വേറെയും രണ്ടുപ്രാവശ്യം കാണാം: (9:14; 9:21). “കർത്താവായ യേശുവിൻ്റെ/യേശുക്രിസ്തുൻ്റെ നാമം” (The name of the Lord Jesus/Jesus Christ) എന്ന പ്രയോഗവും ആവർത്തിച്ചു കാണുന്നതാണ്: (പ്രവൃ, 2:38; 8:16; 10:48; 19:5; 19:17). അതിനാൽ അവൻ്റെ നാമം എന്നായാലും കർത്താവിൻ്റെ നാമം എന്നായാലും “യേശു/യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്നാണ് പറഞ്ഞതെന്ന് മനസ്സിലാക്കാം. അതായത്, മറ്റ് വേദഭാഗങ്ങളിലുള്ള സ്നാന നാമത്തിന് തുല്യമാണ് ഈ നാമവും: (പ്രവൃ, 2:38; 8:16; 10:48; 19:5).

☛ “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17). വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷാണ് ക്രിസ്തീയ സ്നാനം. അത് യേശുവിൻ്റെ നാമത്തിൽത്തന്നെ ചെയ്യണം. 

☛ 𝗢𝗻𝗼𝗺𝗮:
➦ “നാമം” (Onoma) എന്ന നമപദത്തിന് (Noun) “ശക്തി, അധികാരം” എന്നൊക്കെയാണ് അർത്ഥമെന്ന് പലരും വ്യാഖ്യാനിക്കുന്നു. വചനം നിക്ഷ്പക്ഷമായി പഠിക്കുന്ന ഒരുത്തനും അത് പറയില്ല. എന്നാൽ “യഹോവ, യേശു/യേശുക്രിസ്തു” എന്നീ നാമങ്ങൾക്ക് ശക്തിയു. അധികാരവും ഉണ്ടെന്നത് മാറ്റമില്ലാത്ത സത്രമാണ്.
❶ നാമം (Onoma): ശക്തി (Dynamis – Might) അല്ല: (പ്രവൃ, 4:7; 1കൊരി, 5:4; എഫെ, 1:21), 
❷ നാമം (Onoma): അധികാരം (Exousia – Power)  അല്ല: (എഫെ, 1:21)
❸ നാമം (Onoma): കർത്തൃത്വം (Kyriotes – Dominion) അല്ല: (എഫെ, 1:21
❹ നാമം (Onoma): പ്രവർത്തി (Ergon – Deed)  അല്ല: (കൊലൊ, 3:17
❺ നാമം (Onoma): സംജ്ഞാനാമം (Proper noun), കുടുംബപ്പേര് (Surname), സ്ഥാനപ്പേര് (Title Name), പ്രശസ്തി നാമം (Fame/Reputation noun) എന്നിവയെ കുറിക്കുന്നതാണ്. ➟യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ (Onoma) ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15). 
☛ മനുഷ്യർക്ക് തങ്ങളുടെ അധരങ്ങൾ (ചുണ്ടുകൾ) കൊണ്ട് ഉച്ചരിക്കാൻ സാധിക്കുന്നത് ”നാമം” ആണ്. നമുക്ക് അധികാരത്തെയോ, ശക്തിയെയോ ചുണ്ടുകൾ കൊണ്ട് അക്ഷരരൂപത്തിൽ ഉച്ചരിക്കാൻ കഴിയില്ല. അധരങ്ങൾ കൊണ്ട് ഏറ്റുപറയണമെങ്കിൽ അവിടെ വ്യക്തമായ ഒരു ”നാമം” (Name) ഉണ്ടായിരിക്കണം. പുതിയനിയമ പശ്ചാത്തലത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകസംജ്ഞാനാമം “യേശു/യേശുക്രിസ്തു” എന്നാണ്. അതുകൊണ്ടാണ് എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽചെയ്യാൻ കല്പിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ പുതിയനിയമം നിക്ഷ്പക്ഷമായി പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. മാത്രമല്ല, ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: 𝟭.പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമമാണ് യേശു/യേശുക്രിസ്തു: (യോഹ, 17:11; 17:12). 𝟮.പുതിയനിയമത്തിൽ പിതാവ് പുത്രനിലൂടെയാണ് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 1:18). അതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നായിരിക്കുന്നതും യേശുവിൻ്റെ നാമത്തിൽ എല്ലാക്കാര്യങ്ങളുംചെയ്യാൻ കല്പിച്ചിരിക്കുന്നതും. ➟പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31;1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27;പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21യോഹ, 5:43; 17:11; 17:12യോഹ, 14:26). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം, യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?, കർത്തൃനാമം എന്താണ്?]

ആത്മസ്നാനം സുവിശേഷത്താലുള്ള ദാനം

സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം. അതിന്, വചനപരമായും ചരിത്രപരമായും ബൈബിളിൽ തെളിവുകളുണ്ട്:

വചനപരമായ തെളിവ്:
1️⃣ പരിശുദ്ധാത്മാവിലാണ് സുവിശേഷം അറിയിക്കുന്നത്: ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:121തെസ്സ, 1:5)

2️⃣ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2; ഗലാ, 3:5പ്രവൃ, 10:44പ്രവൃ, 11:14-16). 

3️⃣ ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം:  ❝ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.❞ (റോമ, 8:23

4️⃣ ആത്മാവാണ് ജീവൻ നല്കി വീണ്ടുംജനിപ്പിക്കുന്നത്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.❞ (യോഹ, 6:63). ➨❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6

5️⃣ ആത്മാവിനാൽ (ആത്മാസ്നാനത്താൽ) വീണ്ടുംജനിച്ചവനു് മാത്രമേ യേശു എൻ്റെ കർത്താവും രക്ഷിതാവുമാണെന്ന് ഹൃദയപൂർവ്വം ഏറ്റുപറയാൻ കഴിയുകയുള്ളു: ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3

6️⃣ ആത്മാവിനാലാണ് വിശ്വാസജീവിതം ആരംഭിക്കുന്നത്: ❝നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?❞ (ഗലാ, 3:3

7️⃣ ആത്മാവിനാലാണ് ദൈവസഭ പണിയപ്പെടുന്നത്: ❝ക്രിസ്തുയേശുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:22). 

ചരിത്രപരമായ തെളിവ്: ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44). ➨❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (Words) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.❞ (പ്രവൃ, 11:14-16). സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് എന്നതിൻ്റെ ചരിത്രപരമായ തെളിവാണിത്. 

☛ കൊർന്നേല്യൊസ് ജാതികൾക്ക് മുമ്പനാണ്. സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട്, സ്വർഗ്ഗരാജ്യത്തിൽ (ദൈവസഭയിൽ) ആദ്യം പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുംബത്തിനുമാണ്. ജാതികളോടുള്ള ബന്ധത്തിൽ ദൈവം എങ്ങനെയാണ് ഇടപെടുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ ഉണ്ടായത്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ എല്ലാവരും മനസ്സിലാക്കാനാണ് രണ്ട് അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്. 

☛ ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതായത്, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ഒരു കുഞ്ഞ് ഭുമിയിൽ ജനിക്കുന്നത്. അതുപോലെ, ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത് സ്വപ്രയഗ്നത്താലല്ല. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ❝ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു.❞ ശരീരത്തെയല്ല; ആത്മാവിനെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നത്. ആത്മസ്നാനം കൂടാതെ വീണ്ടുംജനിക്കാനോ, നിത്യജീവൻ പ്രാപിക്കാനോ ആർക്കും കഴിയില്ല. 

☛ പെന്തെക്കൊസ്ത് ഉപദേശപ്രകാരം, ഒരു വ്യക്തി ചാപിള്ളയായി ജനിച്ചിട്ട്, പിന്നീട് കാത്തിരുന്ന് സ്വപ്രയഗ്നത്താൽ ആത്മസ്നാനം പ്രാപിച്ചിട്ടുവേണം വ്യക്തിക്ക് ജീവൻ ലഭിക്കാൻ. അതായത്, വ്യക്തി സ്വയമായി വീണ്ടുംജനിച്ച് നിത്യജീവൻ പ്രാപിച്ചെടുക്കണം എന്നർത്ഥം. എന്നിട്ട്, രക്ഷ കൃപയാലാണെന്ന് പ്രസംഗിക്കണം. നിങ്ങളൊക്കെ ഏത് പുസ്തകമാണ് പഠിക്കുന്നതെന്ന് മനസ്സിലാകുന്നില്ല!

☛ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പ്രവചനംപോലെ ചരിത്രപരമായി സഭ സ്ഥാപിതമായത് പെന്തെക്കൊസ്തുനാളിലാണ്: (എഫെ, 2:20-22; യോവേ, 2:28-32; മത്താ, 16:18; പ്രവൃ, 2:1-4). പെന്തെക്കൊസ്തുനാളിൽ ആത്മസ്നാനം പ്രാപിച്ച അപ്പൊസ്തലന്മാർ സുവിശേഷം അറിയിക്കുന്നതിന് തടസ്സം നേരിടുകയും ആത്മീയമായി ക്ഷീണിക്കുകയും ചെയ്തപ്പോൾ, അവർ ഒരുമനപ്പെട്ട് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, വീണ്ടും പരിശുദ്ധാത്മാവിൽ നിറയുന്നതായി കാണാം: ❝ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.❞ (പ്രവൃ, 4:31പ്രവൃ, 4:24-31). ഇതിനെയാണ് ആത്മനിറവ് എന്ന് പറയുന്നത്. ആത്മസ്നാനത്തിലും പരിശുദ്ധാത്മാവിനാൽ നിറയും: (പ്രവൃ, 1:4). 

ആത്മനിറവ്: ❝ആത്മാവിനാൽ നിറയപ്പെടുവിൻ❞ (be filled with the Spirit) എന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 5:18). ശുശ്രൂഷയിലും വിശ്വാസജീവിതത്തിലും പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും, വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടുംവീണ്ടും ആത്മാവിൽ നിറയപ്പെടേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. അല്ലാതെ, ആത്മനിറവ് ദാനമായി ലഭിക്കുന്നതല്ല.

ആത്മസ്നാനം: യേശുക്രിസ്തു തൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (1കൊരി, 15:3-4; 1തിമൊ, 2:8; പ്രവൃ, 8:12). അതായത്, ക്രിസ്തുതുവിൻ്റെ മരണപുനരുദ്ധാനങ്ങളുടെ ഫലമായി ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (യോഹ, 7:37-39; പ്രവൃ, 2:33). അതിനായി, വ്യക്തിയുടെ ഭാഗത്തുനിന്ന് ഒരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 10:44-46പ്രവൃ, 11:14-17; പ്രവൃ, 2:28; പ്രവൃ, 8:20). ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനത്തിന് പണമോ, പ്രവൃത്തിയോ ആവശ്യമാണെന്ന് പഠിപ്പിക്കുന്നവർ, ആഭിചാരകനായ ശിമോൻ്റെ അനുയായികളാണ്: (പ്രവൃ, 8:18-24

ആത്മസ്നാനം എന്താണ്❓ എങ്ങനെ ലഭിക്കുന്നു❓ എപ്പോൾ ലഭിക്കുന്നു❓ ആത്മനിറവും ആത്മസ്നാനും തമ്മിലുള്ള വ്യത്യാസമെന്താണ്❓ ഇതൊന്നും അറിയാത്തവരാണ്, ആത്മസ്നാനം കൂടാതെ സ്വർഗ്ഗത്തിൽ പോകില്ലെന്ന വിഡ്ഢിത്തം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. 

കൂടുതലറിയാൻ കാണുക: 
സുവിശേഷം
ആത്മസ്നാനവും ജലസ്നാനവും

ദൈവം അവന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു

ട്രിനിറ്റി മുന്നോട്ട് വെയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ഉപദേശം ഇവയാണ്: 1.ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വണ്ട്. 2.ദൈവത്തെ കുറിക്കുന്ന “എലോഹീം” (Elohim) എന്ന പദം ബഹുവചനം (Plural) ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ട്. “എലോഹീം” (Elohim) എന്ന പദം വ്യാകരണപരമായി ബഹുവചനരൂപമാണെങ്കിലും (Plural), ബൈബിളിൽ ആ പദം സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് (Singular) ഉപയോഗിച്ചിരിക്കുന്നത്. അത് മനസ്സിലാക്കാൻ അനേകം മാർഗ്ഗങ്ങളുണ്ട്. ഉദാ: എലോഹീമിന് ഉപയോഗിച്ചിരിക്കുന്ന സർവ്വനാമങ്ങളുടെ ഉപയോഗം, ക്രിയകളുടെ ഉപയോഗം, നാമവിശേഷണങ്ങളുടെ ഉപയോഗം അതുപോലെ തന്നെ മറ്റുപല ശക്തമായ തെളിവുകളുമുണ്ട്. വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ “എലോഹീം” സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ ബൈബിൾവിരുദ്ധ ഉപദേശങ്ങൾക്ക് ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ ദൈവപുരുഷനായ മോശെ ചെക്ക് വെച്ചിട്ടുണ്ട്:  

ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു:
➦ ഉല്പത്തി 1:26-ൽ ആദാമിനെ സൃഷ്ടിയെക്കുന്നതിനെക്കുറിച്ചുള്ള ആലോചനയാണ്. അടുത്തവാക്യത്തിലാണ് സൃഷ്ടിക്കുന്നത്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). ➟വേദഭാഗം ശ്രദ്ധിക്കുക: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃ God created man in His own image.” ദൈവം “അവന്റെ” (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ “അവരുടെ” (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന “നാം, നമ്മുടെ” എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.

വിശദമായി: ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന ദൈവപുഠന്മാരായ ദൂതന്മാരെയും ചേർത്താണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവം ത്രിത്വമാണെന്നത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്: (Gen, 1:27). ട്രിനിറ്റി വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവുമാണ് വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെങ്കിൽ, അടുത്തവാക്യത്തിൽ “ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in his own image) എന്ന് ഏകവചനത്തിൽ പറയാതെ, “ദൈവം അവരുടെ (Their) സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in their own image) എന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. 1:26-ൽ ഉള്ളത് ദൈവത്തിൻ്റെ ബഹുത്വം (Plurality) ആണെങ്കിൽ, 1:27-ൽ സൃഷ്ടി നടത്തിയപ്പോൾ ആ ബഹുത്വം ഇല്ലാതായിപ്പോകുന്നത് എങ്ങനെയാണ്? [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ].

☛എബ്രായയിലെ 𝗧𝘀𝗲𝗹𝗲𝗺 എന്ന പദത്തിന് ദൈവത്തിൻ്റെ സ്വന്തരൂപം അല്ലെങ്കിൽ, യഥാർത്ഥരൂപം എന്ന അർത്ഥമില്ല; “ഛായ” (Image) എന്ന അർത്ഥമാണുള്ളത്. 𝗗𝗺𝘂𝘁 എന്ന പദത്തിന് “സാദൃശ്യം” (Likeness) എന്നാണർത്ഥം. ദൈവത്തിൻ്റെ ഛായയും സാദൃശ്യവും എന്നത് മനുഷ്യന്റെ ദേഹം, ദേഹി, ആത്മാവ് എന്നീ ഘടനയെക്കുറിച്ചുള്ള വർണ്ണനയല്ല; പ്രത്യുത, ഭൂമിയിലെ മറ്റ് സൃഷ്ടികളിൽനിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവത്തിൽനിന്ന് ലഭിച്ചിരിക്കുന്ന ആത്മീയവും ധാർമ്മികവും ബൗദ്ധികവുമായ ഗുണവിശേഷങ്ങളെയും ദൗത്യത്തെയുമാണ് വിവക്ഷിക്കുന്നത്. സകലവും ഒറ്റയ്ക്ക് സൃഷ്ടിച്ച (യെശ, 44:24) യഹോവയായ ഏകദൈവം പറയുന്നത്: “ഞാൻ മനുഷ്യനല്ല ദൈവമത്രേ.” എന്നാണ് (ഹോശേ, 11:9). സ്രഷ്ടാവായ യഹോവ “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്ന് പഴയനിയമ ഭക്തന്മാരും സാക്ഷ്യപ്പെടുത്തുന്നു: (സംഖ്യാ, 23:191ശമൂ, 15:29; ഇയ്യോ, 9:32). മനുഷ്യനും മനുഷ്യപുത്രനും അല്ലാത്ത ദൈവത്തിന് ആത്മാവും (Pneuma – Spirit) ദേഹിയും (Psyche – Soul) ദേഹവും (Soma – Body) ഉൾപ്പെടുന്ന മനുഷ്യരുടെ യഥാർത്ഥ സ്വരൂപം എങ്ങനെയുണ്ടാകും? (1തെസ്സ, 5:23). അതിനാൽ ദൈവത്തിൻ്റെ “ഛായയും (Image) സാദൃശ്യം (Likeness)” എന്ന് പറഞ്ഞാൽ, മനുഷ്യരിലെ മൂന്ന് ഘടകങ്ങൾ അല്ല; ആന്തരിക ഗുണങ്ങളാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [കാണുക: സ്വരൂപവും സാദൃശ്യവും]

സർവ്വനാമങ്ങളുടെ ഉപയോഗം:
➦ ഭാഷയുടെ വ്യാകരണത്തിൽ ഏകവചനനാമങ്ങളോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചനനാമങ്ങളോടൊപ്പം ബഹുവചന സർവ്വനാമങ്ങളുമാണ് വരേണ്ടത്. “ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❞ (God created man in his own image) എന്നാണ് പറയുന്നത്. (Gen, 1:27). “എലോഹീം” (Elohim) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ അഥവാ, “എലോഹീം” എന്ന പദം സത്യദൈവത്തിന് ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, എലോഹീമിനോട് ചേർത്ത് “അവൻ്റെ” (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. അതാണ് വ്യാകരണത്തിലെ നിയമം. ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: “എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു.” (സങ്കീ, 25:2). ➟“ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു.” (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിന് എലോഹീം (Elohim) എന്ന നാമപദത്തിനുശേഷം “നിന്നിൽ” (in thee), “നിൻ്റെ” (thy) എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd Person Singular Pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ “എലോഹീം” ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. വേറെയും അനേകം തെളിവുകളുണ്ട്: (സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിൻ്റെ വ്യവസ്ഥ. 

☛ മോശെയ്ക്കും “എലോഹീം” എന്ന് രണ്ട് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.” (പുറ, 4:16). ➟“ഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.” (പുറ, 7:1). ഈ വാക്യങ്ങളിൽ മോശെയ്ക്ക് “നിൻ്റെ” (thy), “നിനക്കു” (to thee) എന്നിങ്ങനെ ഏകവചന സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. “എലോഹീം” മോശെയ്ക്ക് ഉപയോഗിച്ചിരിക്കുന്നതും ഏകവചനത്തിലാണ്. ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നവർ ദൈവപുരുഷനായ മോശെയ്ക്ക് ബഹുത്വമുണ്ടെന്ന് പറയാത്തത് എന്താണ്? 

ബഹുവചന സർവ്വനാമം കാണുക:
➦ “അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു.” (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ “എലോഹീം” (Elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, “എലോഹീം” എന്ന് പറഞ്ഞശേഷം, “അവയെ (them) നമസ്കരിക്കരുതു” എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). തന്മൂലം, ദൈവം “ബഹുവചനം” പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശവും “എലോഹീം” (Elohim) എന്ന ദൈവത്തെ കുറിക്കുന്ന പദം ബഹുവചനമായതുകൊണ്ട്, ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

പുതിയനിയമത്തിലെ ഏകവചന സർവ്വനാമങ്ങൾ:
➦ ദൈവം “ഞാൻ, എൻ്റെ, എനിക്കു” എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാങ്ങൾ (1st Person Singular Pronoun) പറയുന്നതിൻ്റെയും, ദൈവത്തെ എഴുത്തുകാർ “നീ, നിൻ്റെ, നിനക്കു, അവൻ” എന്നിങ്ങനെ മധ്യമപുരുഷനിലും (2nd Person ) പ്രഥമപുരുഷനിലും (3rd Person) ഏകവചന സർവ്വനാമങ്ങൾ (Singular Pronoun) പറയുന്ന നൂറുകണക്കിന് തെളിവുകളുണ്ട്:
“നീ എന്റെ (μου – mou) പുത്രൻ; ഞാൻ (ἐγὼ – egō) ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ (Ἐγώ – Egō) അവന്നു പിതാവും അവൻ എനിക്കു (μοι – moi) പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? (എബ്രാ, 1:5). “എന്നാൽ ആരെങ്കിലും അവന്റെ (αὐτοῦ – autou) വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ (τούτῳ – toutō) ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ (αὐτῷ – autō) ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.” (1യോഹ, 2:5). 

☛ “അവൻ, അവൻ്റെ” (He, His) എന്നർത്ഥത്തിൽ, “ഔട്ടു” (autou) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (3rd Person Singular Pronoun) ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് കാണുക: (മർക്കൊ, 12:32; ലൂക്കൊ, 7:16; ലൂക്കൊ, 18:7; യോഹ, 3:16; യോഹ, 3:17; യോഹ, 7:17; പ്രവൃ, 3:18; പ്രവൃ, 3:21; പ്രവൃ, 3:26; പ്രവൃ, 5:31; പ്രവൃ, 5:32; പ്രവൃ, 15:14; പ്രവൃ, 22:14; റോമ, 5:10; 1കൊരി, 1:9; 2കൊരി, 2:14; ഗലാ, 4:4; എഫെ, 2:10; ഫിലി, 4:19; 1തെസ്സ, 4:8; എബ്രാ, 4:4; എബ്രാ, 13:15; 1യോഹ, 1:5; 1യോഹ, 2:5; 1യോഹ, 3:9; 1യോഹ, 4:9; 1യോഹ, 4:10; 1യോഹ, 4:12; 1യോഹ, 5:2; 1യോഹ, 5:9; 1യോഹ, 5:10; 1യോഹ, 5:20; വെളി, 17:17; വെളി, 21:3; വെളി, 22:6). ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, ബഹുവചന സർവ്വനാമം അല്ലാതെ ഏകവചന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. വചനത്തെയും ഭാഷയെയും അതിക്രമിചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിളിലുണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. 

ക്രിയകളുടെ ഉപയോഗം: 
➦ എബ്രായ ഭാഷയിൽ ഒരു വാചകത്തിലെ കർത്താവ് (Subject) ബഹുവചനമാണെങ്കിൽ ക്രിയയും (Verb) സാധാരണയായി ബഹുവചനമായിരിക്കും. എന്നാൽ “എലോഹീം” സത്യദൈവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനോടൊപ്പം ചേർത്തിരിക്കുന്ന ക്രിയകൾ ഏകവചനത്തിലാണ്.
ഉദാ: “ആദിയിൽ ദൈവം (എലോഹീം) ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ഈ വേദഭാഗത്ത്, “സൃഷ്ടിച്ചു” എന്നതിൻ്റെ എബ്രായ പദം “ബാരാ” (Bara) എന്ന ഏകവചന ക്രിയയാണ് (Singular Verb). അതിനാൽ “എലോഹീം” എന്ന പദത്തിൻ്റെ ഉപയോഗം ഏകവചനത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പ്രത്യുത, ബഹുവചനമായിരുന്നെങ്കിൽ അത് “ബാരു” (Baru) എന്ന ബഹുചനക്രിയ (Plural Verb) ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ ഭാഷാപരമായി അബദ്ധമാണ്.

☛ “എലോഹീം” അന്യദൈവങ്ങളെ ബഹുവചനത്തിൽ സൂചിപ്പിക്കുമ്പോൾ ക്രിയ ബഹുവചനമായിരിക്കും. അവിടെ ഒന്നിലധികം ദൈവങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഉദാ: “അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം (𝐠𝐨𝐝𝐬) ആകുന്നു എന്നു പറഞ്ഞു.” (പുറ, 32:4). ഈ വേദഭാഗത്ത്, അന്യദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ “നിന്നെ കൊണ്ടുവന്നു” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ഹെയലൂഖ” (He’elukha) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) ആണ്. പദത്തിൻ്റെ ശരിയായ അർത്ഥം: “അവർ നിന്നെ കൊണ്ടുവന്നു” എന്നാണ്. “ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.” (1രാജാ, 19:2). ഇവിടെ “ചെയ്യുമാറാകട്ടെ” (Let do) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “യാസൂൻ” (Yaasun) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) ആണ്. അതിൻ്റെ ശരിയായ അർത്ഥം: “അവർ ചെയ്യുമാറാകട്ടെ” എന്നാണ്. തന്മൂലം, “എലോഹീം” ഏകവചനത്തിൽ ഉപയോഗിക്കുമ്പോൾ ഏകവചന സർവ്വനാമവും ബഹുവചനത്തിൽ ഉപയോഗിക്കുമ്പോൾ സർവ്വനാമവുമാണ് വരേണ്ടതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

വിശേഷണങ്ങളുടെ ഉപയോഗം:
➦ എലോഹീമിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വിശേഷണങ്ങൾ (Adjectives) ഏകവചനത്തിലാണ് വരുന്നത്. ഉദാ: “ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.” (സങ്കീ, 7:9). ഈ വേദഭാഗത്ത്, “നീതിമാനായ” (Righteous) എന്ന് പറയാൻ “റ്റ്സാദീഖ്” (Tzadeek) എന്ന (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷണമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, “എലോഹീം” ബഹുവചനത്തിലാണ് യഹോയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കിൽ, ബഹുവചന വിശേഷണം ഉപയോഗിക്കുമായിരുന്നു. ഒ.നോ: “വിശ്വസ്തനായ ദൈവം – ha’el haneeman – faithful God” (ആവ, 7:9), “മഹാദൈവം – ha’el haggadol – great God” (ആവ, 10:17), “സത്യദൈവം – elohei emet – true God” (2ദിന, 15:3). ഇവയെല്ലാം ഏകവചന വിശേഷണങ്ങളാണ്. “എലോഹീം” ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഏകവചന വിശേഷണങ്ങൾ ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟വ്യവസ്ഥയില്ലാത്ത പുസ്തകമല്ല വേദപുസ്തകം എന്ന് മനസ്സിലാക്കുക. 

ഏൽ (El):
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ “ഏൽ” (El) 245 പ്രാവശ്യമുണ്ട്. ഉല്പത്തി 14:18-മുതൽ മലാഖി 2:10-വരെ 213 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്ന “ഏൽ” എന്ന പദം ഏകവചനം (Singular) ആണ്. “എലോഹീം” എന്ന ബഹുവചനരൂപം ബഹുവചനത്തിൽത്തന്നെയാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, “ഏൽ” എന്ന ഏകവചനപദം 213 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിളിലെ ദൈവം ഗതിഭേദത്താൽ ആഛാദന ഇല്ലാത്തവനാണ്: (യാക്കോ, 1:17). ➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം ചിലപ്പോൾ ബഹുത്വമുള്ളവനും മറ്റുചിലപ്പോൾ ഏകനുമാകുമോ?

എലോഹ (Eloah):
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ❛എലോഹ❜ (Eloah) 57 പ്രാവശ്യമുണ്ട്. ആവർത്തനം 32:15-മുതൽ ഹബ്ബക്കൂക് 3:3-വരെ 52 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. “എലോഹീം” എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, “എലോഹ” എന്ന ഏകവചനം 52 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിളിലെ ദൈവം മാറ്റമില്ലാത്തവനാണ്: (മലാ, 3:6). നിങ്ങളുടെ ദൈവം ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ബഹുത്വമുള്ളവനുമായി ചാഞ്ചാടുന്ന ദൈവമാണോ?

എലാഹ് (Elah):
➦ ദൈവത്തെ കുറിക്കുന്ന ഒരു അരമ്യ (Aramaic) പദമായ “എലാഹ്” (Elah) 95 പ്രാവശ്യമുണ്ട്. എസ്രാ 4:24-മുതൽ ദാനീയേൽ 6:26-വരെ 79 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. “എലോഹീം” എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, “എലാഹ്” എന്ന ഏകവചനം 79 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ? ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം ഗതിഭേദത്താൽ ആഛാനമില്ലാത്തവനും മാറ്റമില്ലാത്തവനും ആകയാൽ അവന് തൻ്റെ പ്രകൃതി (Nature) ഒരിക്കലും ത്യജിക്കാനോ, വ്യത്യാസപ്പെടുത്താനോ കഴിയില്ല. നിങ്ങളുടെ ദൈവം സ്ഥിരതയില്ലാതവൻ ആയിരിക്കും. അതിനാൽ ചിലപ്പോൾ, ഏകൻആകാനും മറ്റുചിലപ്പോൾ ബഹുത്വമുള്ളവനുമായി അസ്ഥാഭേദം വരുമായിരിക്കും. ദൈവത്തിൻ്റെ ബഹുത്വം എന്നത് മൂഢന്മാരുടെ കൊടുംകൾട്ടുപദേശമാണ്. 

സെപ്റ്റ്വജിൻ്റ് പരിഭാഷയിലെ തെളിവ്:
➦ പഴയനിയമത്തിന്റെ പ്രഥമവും പുരാതനവും പ്രധാനപ്പെട്ടതുമായ ഗ്രീക്ക് വിവർത്തനമാണ് “സെപ്റ്റ്വജിന്റ്” (LXX). യേശുവും അപ്പൊസ്തലന്മാരും ആദിമവിശ്വാസികളും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും LXX-ൽ നിന്നാണ്. എബ്രായബൈളിൽ “എലോഹീം” (Elohim) ഉപയോഗിച്ചിരിക്കുന്ന അത്രയും സ്ഥാനത്ത് “തെയോസ്” (Theos) എന്ന ഏകവചനമാണ് (Singular) ഇതിൽ ഉപയോഗിക്കുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, “എലോഹീം” ബഹുവചനത്തിലാണ് എബ്രായ ബൈബിളിൽ ഉപയോഗിച്ചിരുന്നതെങ്കിൽ, ബഹുത്വമുള്ള ദൈവത്തെ ഏകനാക്കിയ ബൈബിൾ ക്രിസ്തുവും അപ്പോസ്തലന്മാരും ആദിമസഭയും ഉപയോഗിക്കുമായിരുന്നോ? അതിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ? ക്രിസ്തുവിനെയും അപ്പൊസ്തലന്മാരെയും ദൈവശ്വാസീയമായ പുതിയനിയമം രചിച്ചവരെയും വിശ്വസിക്കാത്തവർക്ക് മാത്രമേ, “എലോഹീം” സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് പറയാൻ കഴിയുകയുള്ളൂ. 

പുതിയനിയമത്തിലെ തെളിവ്:
പുതിയനിയമത്തിൽ “ദൈവം” (God) എന്ന അർത്ഥത്തിൽ “തെയോസ്” (Theos) എന്ന ഏകവചന പുല്ലിംഗ നാമപദം (Singular Masculine Noun) 1,320 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൽ “എലോഹീം” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (Plurality) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ “തെയോസ്” (Theos) എന്ന ഏകവചനമല്ല (Singular); “തെയോയി” (theoi) എന്ന ബഹുവചനം (Plural) ഉപയോഗിക്കുമായിരുന്നു: (പ്രവൃ, 14:11). വിശേഷാൽ: പുതിയനിയമത്തിൽ മുഖ്യകല്പനയെക്കുറിച്ച് പഠിപ്പിച്ചത് ക്രിസ്തുവാണ്: (ആവ, 6:4മർക്കൊ,12:29). പഴയനിയമത്തിൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ, ആ ദൈവത്തെ ഏകവചനത്തിൽ അഥവാ, ഏകനായി ക്രിസ്തു പഠിപ്പിക്കുമായിരുന്നോ? (Joh, 5:44; Joh, 17:3). ശ്രദ്ധേയമായ ഒരു കാര്യം പറയാം: യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. അതിൽ അവരുടെ ദൈവത്തിന് “എലോഹീം” എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് “തെയോസ്” (Theos) എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ഇല്ലാത്ത ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണ്!

മറക്കാൻ പാടില്ലാത്ത വസ്തുത:
➦ ഒരു വചനപഠിതാവ് മൂന്നു കാര്യങ്ങൾ മറക്കരുത്: 𝟭.ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചിരിക്കുന്നതാണ് തിരുവെഴുത്തുകൾ. അതിനാൽ, ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാരണം. 𝟮.എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16). അഥവാ, തിരുവെഴുത്തുകൾ മാത്രമാണ് ദൈവശ്വാസീയം. അത് നമ്മുടെ ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതാണ്: (2തിമൊ, 3:17). 𝟯.വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ. ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്ത വ്യാഖ്യാനങ്ങളിൽ വശംവദരാകുകയോ, വിശ്വസിക്കുകയോ ചെയ്യരുത്. ആഖ്യാനം ദൈവശ്വാസീയവും വ്യാഖ്യാനം മാനുഷികവുമാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” (മത്താ, 22:29). 

എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?

എല്ലാറ്റിലും മുഖ്യകല്പന

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. 
(മർക്കൊസ് 12:28-34ആവർത്തനം 6:4-5)

☛ ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും.

☛ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യേശു ഇവിടെ “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന് വളരെ വ്യക്തമായാണ് പറയുന്നത്. എന്നാൽ ചിലർ ഇതിനെ “ഏകൻ” എന്നാൽ, ഒരുവനല്ല; പലരാണെന്ന് വ്യാഖ്യാനിക്കുന്നു. എന്നാൽ അത് ദുർവ്യാഖ്യാനമാണെന്ന് അവൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ മറുപടിയിൽനിന്ന് മനസ്സിലാക്കാം: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകളിൽ മൂലഭാഷയിലെ ശ്രദ്ധേയമായ മൂന്ന് പ്രയോഗങ്ങൾ കാണാം: 

𝟭. 𝗵𝗲𝗶𝘀 𝗲𝘀𝘁𝗶𝗻 (He is one ⁃ അവൻ ഏകനേയുള്ളൂ): ഇതിലെ 𝗵𝗲𝗶𝘀 എന്ന പദം നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനമാണ് (Masculine Singular). അടുത്തപദമായ 𝗲𝘀𝘁𝗶𝗻 പ്രഥമപുരുഷ ഏകവചനത്തിലുള്ള ക്രിയാപദമാണ് (3rd Person Singular Verb). ആദ്യപ്രയോഗം, “അവൻ ഏകനേയുള്ളൂ” അഥവാ, യഹോവയായ ദൈവം ഏകനാണെന്ന് ഖണ്ഡിതമായാണ് ശാസ്ത്രി പറയുന്നത്. 

𝟮. 𝗼𝘂𝗸 𝗲𝘀𝘁𝗶𝗻 𝗮𝗹𝗹𝗼𝘀 (there is no other ⁃ മറ്റൊരുത്തനുമില്ല): ഇതിലെ 𝗼𝘂𝗸 𝗲𝘀𝘁𝗶𝗻 എന്നത് പ്രഥമപുരുഷനിലുള്ള ഏകവചന ക്രിയാപദമാണ് (3rd Person Singular Verb). അടുത്തപദമായ 𝗮𝗹𝗹𝗼𝘀 നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനമാണ് (Masculine Singular). രണ്ടാം പ്രയോഗം, “മറ്റൊരുത്തനുമില്ല” അഥവാ, ദൈവത്തിന് സമനായി വേറെയാരുമില്ല എന്ന് അടിവരയിടുന്നു.

𝟯. 𝗽𝗹𝗲𝗻 𝗮𝘂𝘁𝗼𝘂 (besides him ⁃ അവനല്ലാതെ): ഇതിലെ 𝗽𝗹𝗲𝗻 എന്ന പദം ഗതി/മുൻപദം (Preposition) ആണ്. ഒഴികെ/അല്ലാതെ (besides) എന്നർത്ഥം. അടുത്തപദമായ 𝗮𝘂𝘁𝗼𝘂 സംബന്ധിക വിഭക്തിയിലുള്ള (Genitive case) പ്രഥമപുരുഷനിലുള്ള പുല്ലിംഗ ഏകവചന സർവ്വനാമമാണ് (3rd Person Masculine Singular Pronoun). മൂന്നാം പ്രയോഗം, “അവൻ അല്ലാതെ” അഥവാ, യഹോവയായ ഏകനല്ലാതെ മറ്റാരും ആ സ്ഥാനത്തില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി (1st Person) മധ്യമപുരുഷനായ യേശുവിനോട് (2nd Person) പ്രഥമപുരുഷനായ അല്ലെങ്കിൽ മൂന്നാമനായ (3rd Person) പിതാവായ യഹോവയെക്കുറിച്ചാണ്: “ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (he is one, and there is no other besides him) എന്ന് മൂന്ന് പ്രഥമപുരുഷനിലുള്ള ഏകവചന പ്രയോഗത്തിലൂടെ സംശയലേശമന്യേ വ്യക്തമാക്കിയത്. 

☛ ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നാണ് യേശു പഠിപ്പിച്ചത്: (മർക്കൊ, 12:31). യേശുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. 

യഹോവ ഏകൻ:
➦ യേശു മുഖ്യകല്പനയായി പഠിപ്പിച്ച വാക്യം പഴയനിയമത്തിൽ ഇപ്രകാരമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (ആവ, 6:4-5). ഈ വേദഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന എഹാദ് (אֶחָד – ehād) എന്ന പദത്തിന് ബഹുത്വമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ഈ പദത്തിൻ്റെ വ്യാകരണ വിവരണം (Grammatical Description) അറിയാത്തതുകൊണ്ടാണ് അത് പറയുന്നത്. ഇതൊരു, “പുല്ലിംഗ ഏകവചന കേവല എണ്ണൽസംഖ്യയാണ്” (Masculine Singular Absolute Cardinal Number). ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, നമ്മുടെ എണ്ണൽ സംഖ്യകളിൽ ആദ്യത്തെയും, അവയിലെ ഒരേയൊരു ഏകവചന സംഖ്യയുമാണിത്. ഒന്നും ഒന്നും കൂട്ടിയാൽ എത്രകിട്ടും എന്നറിയാത്തവർക്ക് മാത്രമേ, ഇനിയും ഒന്നിന് ബഹുത്വമുണ്ടെന്ന് പറയാൻ കഴിയുകയുള്ളൂ.

പിതാവ് മാത്രം ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ഏകദൈവം (Monos Theos ⁃ The only God), പിതാവാണ്, ഏകസത്യദൈവം (Ho monos alethinos Theos – The only true God), ➟ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം, എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം (The only God) അഥവാ, പിതാവ് മാത്രം ദൈവം എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; പിതാവ് മാത്രം സത്യദൈവം (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ദൈവമായ യഹോവയെ മാത്രം ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. ➟എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ മാത്രം എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ഒന്നാം കല്പന:
➦ യെഹൂദാ വിശ്വാസത്തിൻ്റെയും ക്രൈസ്തവിശ്വാസത്തിൻ്റെയും അടിസ്ഥാനമായ പത്തുകല്പനയിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, 5:6-7). ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനം പത്ത് കല്പനയാണ്. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്തുകല്പന. (പുറ, 31:18; 32:15-16). പത്തുകല്പന രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). ➟കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന 𝗮𝗻𝗼𝗸𝗶 എന്ന പദം ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് (1st Person Singular Pronoun). അതായത്, യഹോവ മാത്രമാണ് ദൈവം; മറ്റൊരുത്തനും സത്യദൈവമല്ല. യഹോവ പഠിപ്പിച്ച ഒന്നാം കല്പനതന്നെയാണ് യേശു മുഖ്യ കല്പനയായി പഠിപ്പിച്ചത്. 

ഞാനല്ലാതെ ദൈവമില്ല: 
➦ ഒന്നാംകല്പന യഹോവതന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്:
𝟭. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14). 
𝟮. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. (ആവ, 32:39). 
𝟯. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)
𝟰. ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6).
𝟱. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5). 
𝟲. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6). 
𝟳. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18). 
𝟴. ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21). 
𝟵. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22).  
𝟭𝟬. ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9). 
☛ മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം ഞാൻ, എന്നെ എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് (1st Person Singular Pronoun) യഹോവ ഉപയോഗിച്ചിരിക്കുന്നത്. 
ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8). താനല്ലാതെ മറ്റൊരു ദൈവമുള്ളതായി യഹോവയ്ക്കുപോലും അറിയില്ല. ഇനിയും അറിയാത്തവർ അതറിയുന്ന ഒരു ദിവസം വേഗത്തിൽ വരും: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും. (യോവേ, 2:27). ക്രിസ്തുവിനെ മാത്രമല്ല; യഹോയായ ഏകദൈവത്തെയും ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നില്ല. [കാണുക: പിതാവ് മാത്രം സത്യദൈവം (Father, the only true God)]

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്: മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് സംശയലേശമന്യേ പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). 

❺ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ മുഖ്യകല്പന അഥവാ,  ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ:(ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന മുഖ്യകല്പനയുടെ ലംഘനമാണ് അനേകരും വിശ്വസിക്കുന്ന ത്രിത്വോപദേശം.  

The only true God in the Bible:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം
(Ho monos alethinos Theos – The only true God)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവമായ യഹോവയാണ്:
(യോഹ, 17:3; യോഹ, 20:17) 
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ

ക്രിസ്തുയേശുവിൻ്റെ പിതാവു്☛ സകല ഭൂസീമാവാസികളുടെയും ദൈവമായ യഹോവ ദൈവപുത്രനായ യേശുവിൻ്റെയും പിതാവും ദൈവവുമാണ്: (യെശ, 45:22). ➟എന്നാൽ പുതിയനിയമത്തിൽ കാണുന്ന ❛പിതാവായ ദൈവം❜ യഹോവയല്ലെന്നാണ് പലരും വിചാരിക്കുന്നത്. അല്ലെങ്കിൽ, നമ്മുടെ കർത്താവായ യേശു ❛എൻ്റെ പിതാവു❜ എന്ന് സംബോധന ചെയ്തത് യഹോവയെ അല്ല; വേറെ ആരെയോ ആണെന്ന ഒരു നവീന ദുരുപദേശം രംഗപ്രവേശം ചെയ്തിട്ട് കുറച്ചുകാലമായി. ➟അതിൻ്റെ ഉപജ്ഞാതാവ് ഒരു മുൻ പെന്തെക്കൊസ്തുകാരനാണ്. ➟ചില പാസ്റ്റർമാർപോലും പുള്ളിയുടെ വാലുപിടിച്ച് ഈ ഉപദേശം പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ➟എല്ലാ ദുരുപദേശങ്ങളുടെയും ഉറവിടം ❛ട്രിനിറ്റി❜ എന്ന ബൈബിൾ വിരുദ്ധ ഉപേശത്തിൽ നിന്നാണ്. ➟പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് ക്രൈസ്തവസഭ വഷളായിപ്പോകാൻ, നാലാം നൂറ്റാണ്ടുമുതൽ 1120 വർഷം ഉപായിയായ സർപ്പം തച്ചിനിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ട്രിനിറ്റി. (2കൊരി, 11:2-3). ➟നാലാം നൂറ്റാണ്ടിന് മുമ്പും പിമ്പുമുള്ള ക്രൈസ്തവസഭ പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➟സകല ദുരുപദേശങ്ങളുടെയും വിളനിലമാണ് (മാതാവ്) ട്രിനിറ്റി. ➟അതിൽനിന്നാണ് സകല കൾട്ട് പ്രസ്ഥാനങ്ങളും ഉണ്ടായിരിക്കുന്നത്. ➟ട്രിനിറ്റി എന്ന ഉപദേശം നാലാം നൂറ്റാണ്ടുമുതൽ ഉണ്ടാക്കാൻ തുടങ്ങിയതാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിക്കുന്നുണ്ട്. ➤[കാണുക: ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഉപദേശം]. ➟ക്രിസ്തുവിൻ്റെ പിതാവ് യഹോവയാണോ, അല്ലയോ എന്ന് നമുക്ക് പരിശോധിക്കാം:

☛ യഹോവ❜ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലെന്ന് ആരും വിചാരിക്കണ്ട. ➟യഹോവ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ➤❛യാഹ്❜ (𝐘𝐚𝐡) എന്ന നാമം പുതിയനിയമത്തിൽ നാലുപ്രാവശ്യമുണ്ട്. ➟❛സ്തുതിപ്പിൻ❜ (𝐏𝐫𝐚𝐢𝐬𝐞) എന്നർത്ഥമുള്ള ❛ഹല്ലേലു❜ (𝐇𝐚𝐥𝐥𝐞𝐥𝐮) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമവും ചേർന്നതാണ് ❛ഹല്ലേലുയ്യാ❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡). ➟അതിൻ്റെ അർത്ഥം: ❛യാഹിനെ (യഹോവയെ) സ്തുതിപ്പിൻ❜ എന്നാണ്.
➤ഹല്ലേലുയ്യാ! ⁃⁃ വെളി, 19:1
➤ഹല്ലേലുയ്യാ! ⁃⁃ വെളി, 19:3
➤ഹല്ലേലുയ്യാ! ⁃⁃ വെളി, 19:4
➤ഹല്ലേലുയ്യാ! ⁃⁃ വെളി, 19:6
☛ യഹോവയും യാഹും ഒന്നുതന്നെയാണ്. ➟❛യാഹ്❜ (𝐘𝐚𝐡) എന്ന നാമത്തെ സത്യവേദപുസ്തകത്തിൽ എല്ലായിടത്തും ❛യഹോവ❜ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്നാണ് കാണാൻ കഴിയുക. ➤❝പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ (𝐘𝐞𝐡𝐨𝐯𝐚𝐡) സ്തുതിപ്പിൻ.❞ (സങ്കീ, 104:35 ⁃⁃ 105;45; 106:1; 106:48; 111:1; 112:1; 113:1; 113:9; 115:18; 116;19; 117:2; 135:1; 135:3; 135:21; 146:1; 146:10; 147:1; 14720; 148:1; 148:14; 149:1; 149:9; 150:1; 150:6)

യഹോവ ഒരുത്തൻ മാത്രം ദൈവം:
➦ ഷ്മാ പ്രാർഥന: ➤ ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ➟യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് യേശുവും ശാസ്ത്രിയുംകൂടി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤എല്ലാറ്റിലും മുഖ്യകല്പനയോ: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവുഏക കർത്താവു.❞ (മർക്കൊ, 12:29 ⁃⁃ ആവ, 6:4). ➤ശാസ്ത്രി അവനോടു: ❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32 ⁃⁃ ആവ, 4:39). ➤ശാസ്ത്രി ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: ❛നീ ദൈവരാജ്യത്തോടു അകന്നവനല്ല❜ എന്നു പറഞ്ഞു. (മർക്കൊ, 12:34). ➟ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നത്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6)
യഹോവ ക്രിസ്തുവിൻ്റെ പിതാവ്:
➦ യഹോവയാണ് തൻ്റെ പിതാവെന്ന് യേശുക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.❞ (സങ്കീ, 118:26). ➟ കർത്താവിൻ്റെ (യഹോവ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാല് സുവിശേഷകന്മാരും പറഞ്ഞിട്ടുണ്ട്: (മത്താ, 21:9; മർക്കൊ, 11:9; ലൂക്കൊ, 19:38; യോഹ, 12:13). ➟ഇനി യേശു പറയുന്നത് നോക്കുക: ➤❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു;❞ (യോഹ, 5:43). ➟യഹോവ തൻ്റെ പിതാവാണെന്നാണ് യേശു പഠിപ്പിച്ചത്.
പിതാവിനോടു കേട്ടുപഠിച്ചവൻ: 
➦ യിസ്രായേൽ ജനം യഹോവാൽ ഉപദേശിക്കപ്പെട്ടവരാണ്: ➤❝നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.❞ (യെശ, 54:13). ➟യേശു യെഹൂദന്മാരോട് പറയുന്നത് നോക്കുക:  ❝എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.❞ (യോഹ, 6:45). ➟തൻ്റെ പിതാവായ യഹോവയോട് കേട്ടുപഠിച്ചവർ തൻ്റെ അടുക്കൽ വരുമെന്നാണ് അവൻ പറഞ്ഞത്.
ജീവനുള്ള ദൈവമായ യഹോവയുടെ പുത്രൻ:
➦ യഹോവ ഒരുത്തൻ മാത്രമാണ് ജീവനുള്ള ദൈവം: ➤❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ;❞ (യിരെ, 10:10). ➟എന്നാൽ ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നാണ് പത്രൊസ് പറയുന്നത്: ➤❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.❞ (മത്തായി 16:16). ➟ജീവനുള്ള ദൈവമായ യഹോവയാണ് ക്രിസ്തുവിൻ്റെ പിതാവെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ യഹോവ:
➦ സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവ് (നാഥൻ) യഹോവയാണ്: ➤❝സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി (Lord) അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.❞ (ഉല്പ, 14:23). ➟യേശു പിതാവായ ദൈവത്തെ വാഴ്ത്തുന്നത് നോക്കുക: ➤❝ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ (Lord), നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.❞ (മത്താ, 11:25). ➟സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ (കർത്താവ്) യഹോവയാണ് തൻ്റെ പിതാവെന്നാണ് ക്രിസ്തു പറയുന്നത്.
യിസ്രായേലിൻ്റെ ദൈവം യേശുവിൻ്റെ പിതാവ്:
➦ യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തൻ്റെ പിതാവാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഇനി, യേശു പറയുന്നത് നോക്കുക: ➤❝ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; ❛അവനെ നിങ്ങളുടെ ദൈവം❜ എന്നു നിങ്ങൾ പറയുന്നു.❞ (യോഹ, 8:54). ➟യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് ദൈവപുത്രനായ യേശുവിൻ്റെ പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
എന്റെ പിതാവിന്റെ ആലയം: 
➦ ആലയം യഹോവയായ ദൈവത്തിൻ്റെയാണ്: ➤❝നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.❞ ➤❝എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.❞ (സങ്കീ, 122:9; യെശ, 56:7). യേശു പറയുന്നത് നോക്കുക: ➤പ്രാവുകളെ വില്ക്കുന്നവരോടു: ❝ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.❞ (യോഹ, 2:16). ➟ആലയം യഹോവയായ ഏകദൈവത്തിൻ്റെ ആയതുകൊണ്ടാണ്, ➤❛എൻ്റെ പിതാവിൻ്റെ ആലയം❜ എന്ന് ക്രിസ്തു പറഞ്ഞത്: (യെശ, 56:7⁃⁃മർക്കൊ, 11:17).
സ്വർഗ്ഗസ്ഥനായ എന്റെ പിതാവ്: 
➦ പിതാവു് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: ➤❝ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.❞ (2ദിന, 20:6). ➟യേശു പറയുന്നത് നോക്കുക: ➤❝സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.❞ (മത്തായി 15:13). ➟ഏകദൈവമായ യഹോവയുടെ വാസസ്ഥലമാണ് സ്വർഗ്ഗം: (ആവ, 26:15; 1രാജാ, 8:30; 2ദിന, 6:30). സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളൂ: (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟ക്രിസ്തു സ്വർഗ്ഗസ്ഥനായ യഹോവയെയാണ്, ❛എൻ്റെ പിതാവു❜ എന്ന് സംബോധന ചെയ്തത്.
പരിശുദ്ധനായ യഹോവ യേശുവിൻ്റെ പിതാവ്:
➦ യഹോവയെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി കാണാം: ➤❝ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.❞ (യെശ, 6:3). 
➤❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟യഹോവയായ ദൈവത്തെ ദൂതന്മാർ രാപ്പകൽ (നിത്യം) വിശ്രമം കൂടാതെ ആരാധിച്ചുകൊണ്ടിരിക്കയാണ്. ➟ഇനി യേശു പറയുന്നത് നോക്കുക: ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ, 18:11). ➟യേശുവിൻ്റെ പിതാവായ യഹോവയെയാണ് ദൂതന്മാർ എപ്പോഴും കാണുന്നതും ആരാധിക്കുന്നതെന്നും യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. [കാണുക: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ]
യേശുവിൻ്റെ ദൈവം:
➦ പഴയനിയമത്തിൽ യഹോവയെ ➤❛എൻ്റെ ദൈവം❜ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്: ❛ഏലി❜ (אֵלִי – Eli) എന്ന എബ്രായപദവും ❛എലോഹായ്❜ (אֱלֹהָי – Elohy/Elohai) എന്ന ആരാമ്യപദവും. ഇവ നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ➟1.ഏലി: ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). ➟2.❛എലോഹായ്: ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ➟ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: ➟1.❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ ➟2.❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ➟നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ദൈവമാണ് യഹോവയായ ഏകദൈവമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ അസന്ദിഗ്ദ്ധമായി തെളിയുന്നു: (യോഹ, 20:17). 
ആത്മാക്കളുടെ ഉടയവനായ യഹോവ: 
➦ യഹോവ സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവമാണ്: ➤❝സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.❞ (സംഖ്യാ, 27:17). ➤❝നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.❞ (സങ്കീ, 31:5). ➟യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽ ഏല്പിച്ചിട്ടാണ് മരിച്ചത്: ➤❝യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കൊ, 23:46). ➟സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവം, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ഏകമനുഷ്യനായ യേശുവിൻ്റെയും ദൈവമാണ്: (റോമ, 5:15). ➤[കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]
പിതാക്കന്മാരുടെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ:
➦ യഹോവ പൂർവ്രപിതാക്കന്മാരുടെ ദൈവമാണ്: ❝അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു:❞ (പുറ, 3:16). ➟അബ്രാഹാമിൻ്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (1രാജാ, 18:36; 1ദിന, 29:18; 2ദിന, 30:6പ്രവൃ, 3:13; പ്രവൃ, 5:30; പ്രവൃ, 7:32). ➟പരിശുദ്ധനും നീതിമാനുമായ യേശുവിനെ യെഹൂദന്മാർ തള്ളുകയും കൊല്ലുകയും ചെയ്തപ്പോൾ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ പിതാക്കന്മാരുടെ ദൈവമാണ്, യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തത്: (പ്രവൃ, 3:13-15). ➟യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്, ➤❛പിതാക്കന്മാരുടെ ദൈവം❜ ആയ യഹോവയാണെന്ന് പത്രൊസും (പ്രവൃ, 3:13) ➤❛പിതാവായ ദൈവം❜ ആണെന്ന് പൗലൊസും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2). ➟അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയാണ്, ആബ്രാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ക്രിസ്തുവിന്റെ പിതാവും ദൈവവും: (പ്രവൃ, 3:13മത്താ, 1:1; യോഹ, 20:17). ➟ആർക്കും സംശയമൊന്നുമില്ലല്ലോ?
യേശുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും: 
➦ ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: ➤ ❝മറിയയോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗത്ത്, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്: (1പത്രൊ, 2:22). ➟ബന്ധം വ്യത്യസ്തമാണെങ്കിലും പിതാവായ യഹോവ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും പിതാവും ദൈവവുമാണ്: (മത്താ, 27:46;മർക്കൊ, 15:33). ➟യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലന്മാൻ വാഴുത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്തത്: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 ⁃⁃ എഫെ, 1:3;എഫെ, 1:17; റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5;1പത്രൊ, 1:3). ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും ഒരുവനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, ക്രിസ്തുയേശുവിൻ്റെ പിതാവു്, പൗലൊസിൻ്റെ ദൈവം,യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തു ദൈവമാണോ?

യേശു പഠിപ്പിച്ചതു മുഴുവൻ യഹോവയായ ഏകദൈവത്തെക്കുറിച്ചാണ്:
𝟭. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു. (മത്താ, 4:4; ലൂക്കൊ, 4:4 ⁃⁃ ആവ, 8:3).
𝟮. യേശു അവനോടു: ❛നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു❜ എന്നു പറഞ്ഞു. (മത്താ, 4:7; ലൂക്കൊ, 4:12 ⁃⁃ ആവ, 6:16) 
𝟯. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10; ലൂക്കൊ, 4:8 ⁃⁃ ആവ, 6:13; 10:20)
𝟰. ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. (ലൂക്കോ, 4:8 ⁃⁃ യെശ, 61:1-2)
𝟱. അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. (മത്താ, 19:4; മർക്കൊ, 10:6  ⁃⁃ ഉല്പ, 1:27)
𝟲. എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു. (മത്താ, 21:13; മർക്കൊ, 11:17; ലൂക്കൊ, 19:46 ⁃⁃ യെശ, 56:7; യിരെ, 7:11)
𝟳. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. (മത്താ, 22:32; മർക്കൊ, 12:26; പ്രവൃ, 7:32 = പുറ, 3:6)
𝟴. എല്ലാറ്റിലും മുഖ്യകല്പനയോ: ❜യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം❜ എന്നു ആകുന്നു. (മർക്കൊ, 12:29-30; മത്താ, 22:37; ലൂക്കൊ, 10:27 = ആവ, 6:5; 10:12; 30:6)
𝟵. ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു. (ലൂക്കോ, 4:18-19 = യെശ, 61:1-2). 
𝟭𝟬. ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; ❛എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❜ എന്നർത്ഥം (മത്താ, 27:46; മർക്കൊ,15:34 ⁃⁃ സങ്കീ, 22:1-3)
𝟭𝟭. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോ, 23:46 ⁃⁃ സങ്കീ, 31:5)
𝟭𝟮. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. (യോഹ, 6:45 ⁃⁃ യെശ, 54:13)

ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാൻ: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]

ഇമ്മാനൂവേൽ (Immanuel)

“അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.”
(യെശയ്യാവ് 7:14-16)

ഇമ്മാനുവേൽ ദൈവമാണോ?
➦ ഇമ്മാനൂവേൽ ദൈവമാണെന്ന് ട്രിനിറ്റിയും വൺനെസ്സും വിചാരിക്കുന്നു. “ഇമ്മാനൂവേൽ” എന്ന നാമം ബൈബിളിൽ മൂന്നുപ്രാവശ്യമുണ്ട്. മൂന്നുപേരുമായി ബന്ധപ്പെട്ട് ആ നാമം പറഞ്ഞിട്ടുമുണ്ട്. അതിൽ ഒന്നാമൻ ഒരു രാജാവാണ്. രണ്ടാമൻ ഒരു സമൂഹമാണ്. മൂന്നാമൻ നമ്മുടെ കർത്താവായ യേശുവാണ്. ഒന്നാമനോടായിരുന്നു ഇമ്മാനുവേലിനെക്കുറിച്ചുള്ള യഥാർത്ഥ പ്രവചനം. അല്ലെങ്കിൽ, “ഇമ്മാനൂവേൽ” എന്ന് പേർ വിളിക്കപ്പെടുവാനുള്ള ഒരു ശിശുവിൻ്റെ അടയാളം കൊടുത്തത് ഒന്നാമനാണ്. എന്നാൽ ആ അടയാളമായ ശിശു ജനിച്ചതായിപ്പോലും വചനം പറയുന്നില്ല. രണ്ടാമൻ “ഇമ്മാനൂവേലേ” എന്ന് പ്രവാചകനാൽ സംബോധന ചെയ്യപ്പെട്ടവനാണ്. മൂന്നാമനായ നമ്മുടെ കർത്താവിൽ ആ പ്രവചനം ആത്മികമായി നിവൃർത്തിയാകുകയാണ് ചെയ്തത്. ഇതിൽ ആരാ ദൈവം? ഇമ്മാനൂവേൽ ദൈവമല്ല; “ദൈവം നമ്മോടുകൂടെ” എന്നത് ആ പേരിൻ്റെ അർത്ഥമാണ്. എബ്രായനാമങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവർ വിശ്വാസികളെ വഞ്ചിക്കുന്നത് ഇങ്ങനെയാണ്. ഇമ്മാനൂവേൽ ദൈവമാണെന്ന് പറയുന്നവരെ സമ്മതിക്കണം!

☛ ദൈവം നമ്മോടുകൂടെ:
➦ “ദൈവം നമ്മോടുകൂടെ” (God with us) എന്നർത്ഥമുള്ള “ഇമ്മാനുവേൽ” (עִמָּנוּאֵל – Immanuel) എന്ന നാമം (Name) പഴയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (യെശ, 7:14യെശ, 8:8). രണ്ട് വാക്യത്തിൽ ഒന്നാമത്തേത്, ജനിക്കുവാനുള്ള കന്യകയുടെ മകന് നല്കപ്പെടേണ്ടിയിരുന്ന സംജ്ഞാനാമമാണ് (Proper noun). രണ്ടാമത്തേത്, യെഹൂദന്മാരുടെ പ്രതീകാത്മകനാമമാണ് (Symbolic Name). യെശയ്യാവിൻ്റെ പ്രഥമപ്രവചനം, ആഹാസ് രാജാവിനോടായിരുന്നു. അവൻ്റെ ദ്വിതീയപ്രവചനം, യെഹൂദദേശത്തിലെ നിവാസികളോടായിരുന്നു. ആദ്യപ്രവചനത്തിൽ “ഇമ്മാനുവേൽ” ഒരടയാളമായിരുന്നു. അനന്തരപ്രവചനത്തിൽ “ഇമ്മാനൂവേലേ” എന്ന് യെഹൂദന്മാരെ പ്രവാചകൻ പ്രതീകാത്മകമായി സംബോധന ചെയ്യുകയാണ്. അതിൽ ആദ്യത്തെ വാക്യം, നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ആത്മികമായി നിവർത്തിയായതായി പറഞ്ഞിട്ടുണ്ട്: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ (Ἐμμανουήλ – emmanouel) എന്നു പേർ വിളിക്കും” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. (മത്താ, 1:22-23). യഥാർത്ഥത്തിൽ (ചരിത്രപരമായി) ഈ പ്രവചനം യേശുവിനോടോ, അമ്മയായ മറിയയോടോ ഉള്ളതല്ല; വിഭക്തരാജ്യമായ യെഹൂദയിലെ പന്ത്രാണ്ടാമത്തെ രാജാവും യോഥാമിൻ്റെ മകനുമായ ആഹാസ് (Ahaz) രാജാവിനുള്ള (ബി.സി. 743/42–727/26) അടയാളം ആയിരുന്നു: (2രാജാ, 16:1-2). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തിരസ്കരിച്ചതുകൊണ്ട്, അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമാകുകയും ആത്മികമായി ആ പ്രവചനം നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകുകയുമാണ് ഉണ്ടായത്.

ചരിത്ര പശ്ചാത്തലം:
➦ “ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശ, 7:1-2). അപ്പനായ യോഥാമും മകനായ ആഹാസും 16 വർഷംവീതം യെഹൂദ ഭരിച്ചതായാണ് വചനത്തിൽ കാണുന്നത്: (2രാജാ, 15:32-33; 2ദിന, 27:12രാജാ, 16:1-2; 2ദിന, 28:1). എന്നാൽ ആഹാസിൻ്റെ ഭരണകാലം ബി.സി. 735-715-വരെയുള്ള ഇരുപതു വർഷം എന്നാണ് പണ്ഡിതന്മാർ പൊതുവെ പറയുന്നത്. അതിൻ്റെ കാരണം: യിസ്രായേൽ രാജാവായ പേക്കഹിന്റെ പതിനേഴാം ആണ്ടിലാണ് ആഹാസ് യെഹൂദയിൽ രാജാവായത്: (2രാജാ, 16:1). എന്നാൽ ഏലാവിന്റെ മകനായ ഹോശേയ യിസ്രായേൽ രാജാവായ പേക്കഹിനെ വെട്ടിക്കൊന്നിട്ട് അവന്നു പകരം രാജാവായത്, യോഥാമിന്റെ ഇരുപതാം ആണ്ടിലാണെന്ന് പറഞ്ഞിട്ടുണ്ട്: (2രാജാ, 15:30). ഇതാണ്, അപ്പനായ യോഥാമിനൊപ്പം നാലുവർഷം ആഹാസിൻ്റെ സഹഭരണം എന്ന ആശയത്തിന് കാരണം. എന്നാൽ അപ്പൻ്റെയും മകൻ്റെയും ഭരണകാലം 16 വർഷമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ 20 വർഷമെന്നത് യുക്തിസഹമല്ല. അതിനാൽ, “യോഥാമിൻ്റെ ഇരുപതാമാണ്ടു” എന്ന പ്രയോഗം, ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷത്തെ കുറിക്കുന്ന ഒരു കാലഗണനമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇരുപതുവർഷം എന്ന് പൊതുവേ മനസ്സിലാക്കുന്ന ബി.സി. 735-715 എന്ന കാലഗണനവും പ്രശ്നമാണ്. ശമര്യയുടെ പതനം ബി.സി. 722-ലാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. എപ്പോഴാണ് ശമര്യ പിടിക്കപ്പെട്ടതെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ (ബി.സി. 725) അശ്ശൂർരാജാവായ ശല്മനേസെർ (ബി.സി. 726-722) ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ ഉപരോധിച്ചു. (2രാജാ 18:9). മൂന്നുവർഷത്തെ ഉപരോധത്തിനുശേഷം ഹിസ്കീയാവിന്റെ ആറാമാണ്ടിൽ (ബി.സി. 722) ശമര്യ പിടിക്കപ്പെട്ടു: (2രാജാ, 18:10). [കാണുക: BibleCommentary ⁃⁃ JewishVirtualLibrary, Britannica, JewishEncyclopedia]. ശമര്യ പിടിക്കപ്പെട്ട 722-മുതൽ പിന്നോട്ട് കണക്കാക്കിയാൽ ബി,സി. 743/42–727/26 കാലഘട്ടത്തിലാണ് ആഹാസ് യെഹൂദയിൽ രാജാവായിരുന്നതെന്ന് മനസ്സിലാക്കാം: [കാണുക: The-Kings-of-Israel-and-Judah, JewishVirtualLibrary, RevisedChronology, EnterTheBible]. യിസ്രായേൽ രാജാവായ പെക്കഹും (2രാജാ, 16:1) അരാം (സിറിയ) രാജാവായ രെസീനും (2രാജാ, 16:5) അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരും (2രാജാ, 16:7) യിസ്രായേൽ രാജാവായ ഹോശേയയും (2രാജാ, 17:1) ആഹാസിൻ്റെ സമകാലികർ ആയിരുന്നു. 

ആഹാസിന്റെ കാലത്തെ പ്രധാന സംഭവങ്ങൾ:
1. അരാം (സിറിയ)-യിസ്രായേൽ സഖ്യം യഹൂദ രാജ്യത്തോടു യുദ്ധത്തിൽ പരാജയപ്പെടുത്തി: (2ദിന, 28:5)
2. യിസ്രായേൽ-അരാം സഖ്യം യെരൂശലേമിനെ ഉപരോധിച്ചു, എങ്കിലും അത് പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല: (2രാജാ, 16:5)
3. ഒരു യുദ്ധത്തിൽ യിസ്രായേൽ രാജാവായ പെക്കഹ് രാജാവ് 1,20,000 യെഹൂദ യോദ്ധാക്കളെ കൊന്നു, യെഹൂദാ രാജ്യത്തെ കൊള്ളയിടുകയും അവരുടെ പുത്രന്മാരും പുത്രിമാരുമായി 200,000 പേരെ തടവുകാരായി കൊണ്ടുപോകുകയും ചെയ്തു: (2ദിന, 28:6-8)
4. അരാം രാജാവായ രെസീൻ യെഹൂദാ രാജ്യത്തിൽ നിന്ന് ഏലാത്ത് നഗരം തിരിച്ചുപിടിച്ചു, അവിടെ നിന്ന് യഹൂദന്മാരെ പുറത്താക്കി ആരാമ്യരെ അവിടെ താമസിപ്പിച്ചു: (2രാജാ, 16:6)
5. എദോമ്യർ വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു. (2ദിന, 28:17)
6. ഫെലിസ്ത്യർ വന്ന് യെഹൂദയുടെ തെക്കുള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു. (2ദിന, 28:18)
7. ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുമെന്നും അവരുടെ രാജ്യം നശിപ്പിക്കപ്പെടുമെന്നും ദൈവം പ്രവാചകനായ യെശയ്യാവ് മുഖാന്തരം ആഹാസിനോട് പ്രവചിച്ചു: (യെശ, 7:3-16)
8. യെഹൂദ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന് കപ്പം കൊടുത്തിട്ട്, അവൻ വന്ന് അരാമിൻ്റെ (സിറിയ) തലസ്ഥാനമായ ദമ്മേശെക്കിലേക്ക് (ദമാസ്കസ്) ആക്രമിച്ച് പിടിച്ചെടുക്കുകയും അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോകുകയും അരാം രാജാവായ രെസീനെ കൊന്നുകളയുകയും ചെയ്തു: (2രാജാ, 16:7-9). 
9. അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ യിസ്രായേൽ രാജ്യത്തെ ആക്രമിക്കുകയും ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകയും ചെയ്തു: (2രാജാ, 15:29). ➟ഇത്രയും കാര്യങ്ങളാണ് ആഹാബിൻ്റെ കാലത്ത് നടന്നിരിക്കുന്നത്. ➟മേല്പറഞ്ഞവയിൽ ഒന്നുമുതൽ ആറുവരെയുള്ള സംഭവങ്ങൾ നടന്നശേഷമാണ് യെശയ്യാവിനെയും മകനെയും ദൈവം ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3

ആഹാസ് വിഗ്രഹാരധകനായ ദുഷ്ടരാജാവായിരുന്നു:
➦ അവൻ ദാവീദിൻ്റെ സിംഹാസനത്തിലാണ് ഇരുന്നതെങ്കിലും പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ഒന്നും ചെയ്തില്ല: (2രാജാ, 16:2; 2ദിന, 28:1). അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കുകയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ പുത്രന്മാരെ അഗ്നിപ്രവേശവും ചെയ്യിക്കയും പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നവനാണ്: (2രാജാ, 16:3-4; 2ദിന, 28:2-4). അവൻ്റെ ദുഷ്ടതയിൽനിന്ന് മനം തിരിയാൻവേണ്ടി, യഹോവയാണ് അവനെ അരാം രാജാവായ രെസീൻ്റെ കയ്യിലും യിസ്രായേൽ രാജാവായ പേക്കഹിൻ്റെ കയ്യിലും ഏല്പിച്ചത്: (2ദിന, 28:5; 28:19). എന്നാൽ അവൻ തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു: (2ദിന, 28:22). പിന്നെയും അവൻ തൻ്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അശ്ശുർ രാജാവിൽ ആശ്രയിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോഴാണ്, ദൈവം യെശയ്യാവിനെയും മകനായ ശെയാർ-യാശൂബിനെയും ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3). 

ദൈവം യെശയ്യാവ് മുഖാന്തരം ആഹാസിനോട് പറയുന്നത് ശ്രദ്ധിക്കുക:
➦ “സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.” (യെശ, 7:4). അരാം രാജാവായ രെസീനെയും യിസ്രായേൽ രാജാവായ പേക്കഹിനെയും “പുകയുന്ന രണ്ടു മുറിക്കൊള്ളി”:എന്നാണ് യഹോവ വിശേഷിപ്പിക്കുന്നത്. എന്നിട്ട്, “അവന്മാരുടെ ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു” എന്ന് പറഞ്ഞുകൊണ്ട് ദൈവം ആഹാസിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
☛ “നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു.” (യെശ, 7:5-6). ആഹാസിന്റെ ഭരണകാലത്ത്, തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ കീഴിൽ (ബി.സി. 744-727) അശ്ശൂർ സാമ്രാജ്യം ശക്തി പ്രാപിക്കുകയും മധ്യപൂർവ്വദേശം മുഴുവൻ അവൻ കീഴടക്കുകയുമായിരുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക ശക്തിക്കും അശ്ശൂറിനെ ചെറുക്കാൻ കഴിഞ്ഞിരുന്നില്ല. അവിടെനിന്നും തിഗ്ലത്ത്-പിലേസർ തന്റെ സൈന്യത്തെ യിസ്രായേലിലേക്ക് തിരിച്ചു. യിസ്രായേലും യഹൂദയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മെഡിറ്ററേനിയൻ തീരത്ത് ചിതറിക്കിടക്കുന്ന ചെറിയ ജനതകളെ അവൻ കീഴടക്കാൻ തുടങ്ങി. അതിനെതിരെ യിസ്രായേൽ രാജാവും അരാം രാജാവും യെഹൂദയെ ചേർത്തുകൊണ്ട് ഒരു സൈനിക സംഖ്യം രൂപികരിക്കൻ ആഗ്രഹിച്ചു. അശ്ശൂർ എന്ന ശക്തമായ സാമ്രാജ്യത്തിനെതിരെ തങ്ങളുമായി സഖ്യത്തിലേർപ്പെടാൻ ആഹാസിനെ നിർബന്ധിക്കുന്നതിനാണ് അവന്റെ രാജ്യം ആക്രമിച്ചത്. ആഹാസ് അതിന് വഴങ്ങാതെ വന്നപ്പോഴാണ്, ഏതുവിധേനയും അവനെ സിംഹാസനഭ്രഷ്ടനാക്കി, ഇസ്രായേല്യ-അരാമ്യ താൽപ്പര്യങ്ങൾക്ക് കൂടുതൽ അനുയോജ്യനായ “താബെയേലിന്റെ മകനെ രാജാവാക്കണം” എന്ന് അവർ ദുരാലോചന നടത്തിയത്. [കാണുക: Britannica].
☛ “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.” (യെശ, 7:7). യഹോവ അരാമിനെയും യിസ്രായേലിനെയും കൊണ്ട് യെഹൂദയെ ശിക്ഷിപ്പിച്ചത് അവനെ തകർക്കാനല്ല; യഥാസ്ഥാനപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ടാണ്. അതിനാൽ, യെഹൂദയ്ക്കെതിരെയുള്ള ഈ ദുരാലോചന നടക്കയുമില്ല; സാധിക്കയുമില്ലെന്ന് യഹോവ പറയുന്നു. “അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും. എഫ്രയീമിന്നു തല ശമർയ്യ; ശമർയ്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.” (യെശ, 7:8-9). അരാമിനും യിസ്രായേലിനുമുള്ള ന്യായവിധിയാണ് ഈ വേദഭാഗത്തെ വിഷയം. “അറുപത്തഞ്ച് സംവത്സരത്തിന്നകം എഫ്രയീം (യിസ്രായേൽ) ജനമായിരിക്കാതവണ്ണം തകർന്നു പോകും” എന്നാണ് പ്രവചനം: (ആമോ, 7:12). അരാമിനെക്കുറിച്ചും യെശയ്യാവ് വ്യക്തമായി പ്രവചിച്ചിട്ടുണ്ട്: (17:1-3). ദൈവം ഒടുവിൽ പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.” ദൈവത്തിൽ വിശ്വസിച്ചാൽ നിങ്ങളെ ആരും ദേശത്തുനിന്ന് പറിച്ചുകളയുകയില്ല. “നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും.” (2ദിന, 20:20യോഹ, 11:40; റോമ, 11:20; എബ്രാ, 11:6). ആഹാസിനെ വിശ്വസിപ്പാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷമാണ്, അവൻ്റെ ഉറപ്പിനായി ❛ഒരു അടയാളം❜ ചോദിച്ചുകൊള്ളാൻ പറയുന്നത്:
☛ യഹോവ പിന്നെയും ആഹാസിനോടു: “നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.” (യെശ, 7:10-12). വേദഭാഗം ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക.” ദൈവം തൻ്റെ കയ്യാൽ യിസ്രായേലിനെ രക്ഷിക്കുമെന്ന് ഗിദെയോന് വിശ്വാസം വരുവാൻ, അവൻ ഒന്നല്ല; രണ്ടടയാളമാണ് ദൈവത്തോട് ചോദിച്ചത്; അവൻ ചോദിച്ച രണ്ടടയാളവും അവന് നല്കി: (ന്യായാ, 6:36-40). എന്നാൽ ആഹാസ് അടയാളം ചോദിക്കാൻ കൂട്ടാക്കിയില്ല; അവൻ സത്യദൈവത്തെക്കാൾ ജാതികളുടെ ദൈവത്തിൽ വിശ്വസിച്ചു. അതിന് അവൻ പറഞ്ഞ ന്യായീകരണമാണ്: “ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.” അവൻ്റെ വാക്കുകൾ പ്രവാചകന് അനിഷ്ടമായി: അതിന്നു അവൻ പറഞ്ഞതു: “ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?❞ (യെശ, 7:13). ആഹാസിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷമാണ് യെശയ്യാവ് ഇമ്മാനൂവേലിൻ്റെ അടയാളം അവനു് നല്കുന്നത്.

ആഹാസിനുള്ള അടയാളം:
➦ അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം “ഇമ്മാനുവേലിനെ” കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. ➟പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം “ക്രിസ്തു” എന്ന ആത്മീയ രക്ഷകനിലൂടെയും “മറിയ” എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). യെശയ്യാവിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനോടാണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ ചരിത്രപരമായി ഈ പ്രവചനം ക്രിസ്തുവിനോട് അല്ലെന്നതിന് വ്യക്തമായ തെളിവ് പ്രവചനഭാഗത്ത് തന്നെയുണ്ട്:

1️⃣ പ്രവചനം യെഹൂദരാജാവായ ആഹാസിനോടാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവ പിന്നെയും ആഹാസിനോടു: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശ, 7:10-14). ആദ്യവാക്യം ശ്രദ്ധിക്കുക: “യഹോവ പിന്നെയും ആഹാസിനോടു:” ദൈവം ആഹാസിനെ പേരെടുത്ത് സംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത്. അടുത്തവാക്യം: “നിന്റെ ദൈവമായ യഹോവയോടു (the LORD thy God) അടയാളം ചോദിച്ചുകൊൾക.” നിൻ്റെ” ദൈവമായ യഹോവയോട് എന്ന് ഏകവചനത്തിൽ അവനോട് പറയുന്നത് ശ്രദ്ധിക്കുക. “ഞാൻ അടയാളം ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.” ആഹാസ് തിരിച്ച് “ഞാൻ” ചോദിക്കയില്ല എന്ന് ഏകവചനത്തിൽ പറയുന്നതും നോക്കുക. അതായത്, യിസ്രായേൽ ജാതിക്ക് മൊത്തമായുള്ള അടയാളമല്ല; രാജാവിനുള്ള അടയാളമാണ്. അവൻ ചോദിക്കയില്ലെന്ന് പറഞ്ഞതുകൊണ്ടാണ്, ദൈവംതന്നെ അവനൊരു അടയാളം കൊടുക്കുന്നത്. അതിനാൽ, അടയാളം ആഹാബിനുള്ളതാണെന്ന് വ്യക്തമാണല്ലോ?

2️⃣ യെശയ്യാവ് 7:14-ൽ “കന്യക” എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്, “അൽമാ” (עַלְמָה – alma) എന്ന എബ്രായ പദമാണ്. “അൽമാ” കന്യകയല്ല; “യുവതി” (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. [കാണുക: TheCompleteTanakh, MasoreticText]. പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: P.O.C.Bible]. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം “ബതുലാ” (Betulah) എന്നാണ്. റിബെക്കയെ “പുരുഷൻ തൊടാത്ത കന്യക” എന്ന് പറഞ്ഞിരിക്കുന്നത് “ബതുലാ” എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). പഴയനിയമത്തിൽ ഈ പദം അൻപത് പ്രാവശ്യമുണ്ട്. യെശയ്യാവിൽത്തന്നെ അഞ്ചുപ്രാവശ്യം കാണാം: (23:4; 23:12; 37:22; 47:1; 62:5). എന്നാൽ യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്: (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനം മറിയ എന്ന കന്യകയെക്കുറിച്ചും യേശുവിനെക്കുറിച്ചും ആയിരുന്നെങ്കിൽ, ദൈവശ്വാസീയമായ മൂലഭാഷയിൽ യഥാർത്ഥ കന്യകയെ കുറിക്കുന്ന “ബെതൂലാ” എന്ന എബ്രായപദം ഉപയോഗിക്കുമായിരുന്നു. തന്മൂലം, പ്രവചനത്തിലെ ഇമ്മാനുവേലിൻ്റെ യഥാർത്ഥ അമ്മ മറ്റൊരു സ്ത്രീയായിരുന്നു എന്ന് മനസ്സിലാക്കാം. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നത്, എബ്രായ ബൈബിളായ “തനാഖ്” (Tanakh) അല്ല; “ഗ്രീക്കു സെപ്റ്റ്വജിൻ്റ്” (LXX) ആണ്. അതിൽനിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത്, “കന്യകയെ” കുറിക്കുന്ന “പാർത്ഥെനൊസ്” (παρθένος – parthenos) ആണ്. അതുകൊണ്ടാണ്, മത്തായിയിൽ “കന്യക” (παρθένος) എന്ന് കാണുന്നത്: [കാണുക: SeptuagintNTGreek].

3️⃣ ആഹാസിന് ദൈവം കൊടുക്കുന്നത് ഒരു അത്ഭുതമല്ല; അടയാളമാണ്. അതുകൊണ്ടാണ്, കന്യകയെ കുറിക്കുന്ന “ബതുലാ” എന്ന പദം പ്രവചനത്തിൽ ഉപയോഗിക്കാതിരുന്നത്. എന്നാൽ നമ്മുടെ കർത്താവിൻ്റെ ജനനം ഒരു അടയാളമല്ല; അത്ഭുതമാണ്. അവൻ യഥാർത്ഥ കന്യകയിൽനിന്ന് പ്രകൃത്യാതീതമായി ജനിച്ചവനാണ്. (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനത്തിലെ “ഇമ്മാനൂവേൽ” അവിടെ ഒന്നും ചെയ്യുന്നില്ല; ദൈവം ആഹാസിനുവേണ്ടി ചെയ്യാനുള്ള പ്രവർത്തിയുടെ കാലപരിധിയെ കുറിക്കുന്ന ഒരു അടയാളം മാത്രമാണ്: (യെശ, 7:16). എന്നാൽ നമ്മുടെ കർത്താവായ യേശു ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ചവനും സകലമനുഷ്യർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നവനാണ്: (1കൊരി, 15:3-4; 2; തിമൊ, 2:8; എബ്രാ, 5:9). ആഹാസിനെന്തിനാണ് അടയാളം? അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, അവൻ്റെ കൊട്ടാരത്തിലോ, അതിനോട് ബന്ധപ്പെട്ടോ ആ ശിശു ജനിക്കുകയും അവന് “ഇമ്മാനുവേൽ” എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. “ഇമ്മാനൂവേൽ” എന്ന പേരിൻ്റെ അർത്ഥം: “ദൈവം നമ്മോടുകൂടെ” എന്നാണ്: (മത്താ, 1:22). ആഹാസ് തൻ്റെ മുമ്പിൽ വളരുന്ന ആ കുഞ്ഞിനെ കാണുമ്പോഴെല്ലാം, ദൈവം നമ്മോടുകൂടെയുണ്ട് എന്നുള്ള ബോധം അവനുണ്ടാകാനും ദൈവം തൻ്റെ പ്രവർത്തി ചെയ്യുവോളം അവൻ ദൈവത്തിൽ പ്രത്യാശവെച്ച് ഉറച്ചുനിൽക്കാനുമാണ്, “ദൈവം നമ്മോടൂകൂടെ” എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്ന് പേര് ശിശുവിനു് വിളിക്കപ്പെടും എന്ന് പറഞ്ഞത്. എന്നാൽ ദുഷ്നായ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളുകയും അശ്ശൂർ രാജാവായ തിഗ്ഗത്ത്-പിലേസരിനെ ആശ്രയിക്കുകയും ചെയ്തു. “അവന് ദാസനും പുത്രനും ആയിരിക്കാമെന്ന് പറഞ്ഞുകൊണ്ട്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും പൊന്നും വെള്ളിയും കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തയച്ചു:” (2രാജാ, 16:7-8; 2ദിന, 28:16; 28:21-22). അതോടൂകൂടി ആഹാസിനെ ദൈവം തള്ളുകയും പ്രവചനം അവനെ സംബന്ധിച്ച് അപ്രസക്തമാകുകയും ചെയ്തു.

4️⃣ ആഹാസ് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശുർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, യെശയ്യാവ് അവനോടു പ്രവചിച്ച ശിശു ജനിക്കുകയും, അവന് “ഇമ്മാനുവേൽ” എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. “ഇമ്മാനൂവേൽ” എന്നത് ആ ശിശുവിനു് വിളിക്കപ്പെടുവാനുള്ള സംജ്ഞാനാമം (proper noun) ആയിരുന്നു. ഉദാ: “യിശ്മായേൽ” (ഉല്പ, 16:11), “യിസ്ഹാക്കു” (ഉല്പ, 17:19), “ശലോമോൻ” (1ദിന, 22:9), “യോഹന്നാൻ’ (സ്നാപകൻ) (ലൂക്കൊ, 1:13), “യേശു” (മത്താ, 1:21; ലൂക്കൊ, 1:31) മുതലായവർക്ക് ജനനത്തിനുമുമ്പെ ആ പേര് വിളിക്കണമെന്ന് പ്രവചനം ഉണ്ടായിരുന്നതാണ്. അത് അവർക്ക് ജനനത്തിനുമുമ്പെ ദൈവം നല്കിയ സംജ്ഞാനാമമാണ്. അതുകൊണ്ട്, അവർ ജനിച്ചപ്പോൾ അപ്പനമ്മമാർ ആ പേരിടുകയും ചെയ്തു: (കാണുക: ഉല്പ, 16:15ഉല്പ, 21:32ശൂ, 12:24ലൂക്കൊ, 1:60-63ലൂക്കൊ, 2:21). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളി അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, പ്രവചനം അവനോടുള്ള ബന്ധത്തിൽ അപ്രസക്തമാകുകയും ശിശു ജനിക്കുകയും ചെയ്തില്ല. എന്നാൽ ദൈവത്തിൻ്റെ വചനം വൃഥാവായില്ല; നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ പ്രവചനം ആത്മീയമായി നിവൃത്തിച്ചു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, നമ്മുടെ കർത്താവായ ക്രിസ്തുവിനെ സംബന്ധിച്ച് “ഇമ്മാനുവേൽ” എന്ന പേര് അവൻ്റെ “സംജ്ഞാനാമമോ, സ്ഥാനനാമമോ” അല്ല; ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തി മാത്രമാണ്. “ഇമ്മാനൂവേൽ” എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമം ആയിരുന്നെങ്കിൽ, “യേസൂസ്” (Iēsous) എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). അവൻ്റെ അമ്മയപ്പന്മാർ അവന് “യേസൂസ്” യേശു) എന്ന പേര് ഇടുമായിരുന്നില്ല: (ലൂക്കൊ, 2:21). ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേസൂസ് ക്രിസ്തോസ്” എന്ന നാമമല്ലാതെ മറ്റൊരുനാമം ഇല്ലെന്ന് പത്രൊസ് വിളിച്ചുപറയില്ലായിരുന്നു: (പ്രവൃ, 4:10-12). തന്മൂലം, യെശയ്യാവ് 7:14-ൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ സംഭവിച്ചതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഇനി, “ഇമ്മാനൂവേൽ” എന്നത് നമ്മുടെ കർത്താവിൻ്റെ സ്ഥാനനാമം (Title) ആയിരുന്നെങ്കിൽ, ഏതെങ്കിലും എഴുത്തുകാർ ആ നാമം അവനെ വിശേഷിപ്പിക്കുമായിരുന്നു; അതുമുണ്ടായില്ല. അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, “ഇമ്മാനൂവേൽ” എന്ന് അവനെ ആരും വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല.

5️⃣ “ഇമ്മാനൂവേൽ” ദൈവം ആണെന്നാണ് പലരും കരുതുന്നത്. ഒന്നാമത്, “ഇമ്മാനൂവേൽ” എന്നത് ജനിക്കുന്ന ശിശുവിൻ്റെ പ്രകൃതിയോ, പദവിയോ അല്ല; “പേര് അഥവാ, സംജ്ഞാനാമം❜ (Proper Name) ആയിരുന്നു. ആഹാസ് പ്രവചനം തള്ളിയതുകൊണ്ട് അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമായി; കുഞ്ഞു ജനിച്ചുമില്ല. എന്നാൽ യേശുവിനെ സംബന്ധിച്ച് “ഇമ്മാനുവേൽ” എന്നത് പേരോ, പദവിയോ, പ്രകൃതിയോ അല്ല; അവനിൽ പ്രവചനം ആത്മീയമായി നിവൃത്തിയാകുകയായിരുന്നു. രണ്ടാമത്, “ഇമ്മാനൂവേൽ” ദൈവമല്ല; “ദൈവം നമ്മോടുകൂടെ” എന്നത് ആ പേരിൻ്റെ അർത്ഥമാണ്. എബ്രായ പേരുകളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ്. ഇമ്മാനൂവേൽ ദൈവമാണെന്ന് വിചാരിക്കുന്നത്. ചില ഉദാഹരണങ്ങൾ കാണുക: “ഇമ്മാനൂവേൽ” എന്ന പേരിന് “ദൈവം നമ്മോടുകൂടെ” എന്നാണ് അർത്ഥമെങ്കിൽ, “ഇഥീയേൽ” (Ithiel) എന്ന പേരിന് “ദൈവം എന്നോടുകൂടെ” എന്നാണർത്ഥം: (കാണുക: നെഹെ, 11:7). ഇഥീയേൽ ദൈവമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? “കദ്മീയേൽ” (Kadmiel) എന്ന പേരിൻ്റെ അർത്ഥം “പുരാതനനായ ദൈവം” എന്നാണ്: (എസ്രാ, 2:40). ലേവ്യനായ ഹോദവ്യാവിൻ്റെ മകൻ കദ്മീയേൽ പുരാതനനായ ദൈവമാണന്ന് ആരെങ്കിലും പറയുമോ? “യേഹൂ” എന്ന പേരിൻ്റെ അർത്ഥം “യഹോവ അവനാണ്” എന്നാണ്: (1ദിന, 4:35). യേഹൂ എന്ന മനുഷ്യൻ യഹോവയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? “ശമൂവേൽ” എന്ന പേരിൻ്റെ അർത്ഥം “അവന്റെ പേര് എൽ (ദൈവം) എന്നാകുന്നു” എന്നാണ്: (1ശമൂ, 8:1). ശമൂവേൽ ദൈവമാണെന്ന് ആരെങ്കിലും പറയുമോ? “അഹീയാവ്” എന്ന പേരിൻ്റെ അർത്ഥം “യഹോവയുടെ സഹോദരൻ” എന്നാണ്: (1ശമൂ, 14:3). അഹീയാവ് ഏത് വകയിലാണ് യഹോവയുടെ സഹോദരൻ ആകുന്നത്? “എലീയാഥാ” എന്ന പേരിൻ്റെ അർത്ഥം “ദൈവം വന്നിരിക്കുന്നു” എന്നാണ്: (1ദിന, 25:4). എലീയാഥ വരുമ്പോൾ “ഇതാ, ദൈവം വന്നിരിക്കുന്നു” എന്ന് ആരെങ്കിലും പറയുമോ? ഇങ്ങനെയാണ് എബ്രായപേരുകളുടെ അർത്ഥം. മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം: യെശയ്യാവ് 8:8-ൽ പറയുന്ന “ഇമ്മാനൂവേൽ” എന്ന പേര് ഒരു വ്യക്തിയെയല്ല; ഒരു സമൂഹത്തെ (യെഹൂദാജനം) മുഴുവനും കുറിക്കുന്നതാണ്. ഒരു സമൂഹം മുഴുവൻ ദൈവങ്ങളാണെന്ന് പറയാൻ പറ്റുമോ? തന്നെയുമല്ല, യെഹൂദജനത്തെ “ഇമ്മാനൂവേലേ!” എന്ന് പ്രവാചകൻ സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ കർത്താവിനെ ആരും ആ പേര് വിളിക്കുകയോ, വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ല. യിസ്രായേലിനെ പഴയപുതിയനിയമങ്ങളിൽ “ദൈവങ്ങൾ” (Elohim- Theoi) ആണെന്നും പറഞ്ഞിട്ടുണ്ട്: (സങ്കീ, 82:6 – യോഹ, 10:34-35). എന്നിട്ടും യിസ്രായേൽജനം ദൈവങ്ങളാണെന്ന് ആരും പറയുന്നില്ല. പിന്നെ, “ഇമ്മാനൂവേൽ” എന്ന പേർ വിളിക്കപ്പെടുകയോ, പ്രവചിക്കപ്പെടുകയോ ചെയ്താൽ യേശു ദൈവമാകുന്നത് എങ്ങനെയാണ്? ഇതൊക്കെ മനസ്സിലാക്കിയാൽ, “ഇമ്മാനൂവേൽ” എന്ന പേരിനെക്കുറിച്ചുള്ള എല്ലാ സംശയവും പമ്പകടക്കും. ചില പേരുകളും അതിൻ്റെ അർത്ഥങ്ങളും ഫുട്ട്നോട്ടിൽ കൊടുത്തിട്ടുണ്ട്: [കാണുക: പേരുകൾ]

6️⃣ “കന്യകാജനനം” ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുപോലുമില്ല; അവന് യോജിക്കുന്നതുമല്ല. അതിൻ്റെ 15-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” (യെശ, 7:15). വേദഭാഗം ശ്രദ്ധിക്കുക: “ബാലൻ തിന്മ തള്ളി നന്മ തിരഞ്ഞെടുക്കും.” ➟15-ഉം 16-ഉം വാക്യങ്ങളിൽ ഈ പ്രയോഗം കാണാം. എന്നാൽ ഈ പ്രയോഗം ക്രിസ്തുവിന് തീരെ യോജിക്കുന്നതല്ല. അവൻ പാപമറിയാത്തവനും പവിത്രനും നിർദോഷനും നിർമ്മലനും പാപികളോട് വേർപെട്ടവനും പാപം ചെയ്യാത്തവനും വായിൽ വഞ്ചനയില്ലാത്തവനും പാപമില്ലാത്തവനും ആയിരുന്നു: (2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:21;1യോഹ, 3:5). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോടു അതിധൈര്യത്തോടെ ചോദിക്കാൻ തക്കവണ്ണം കാർമ്മികമായും ധാർമ്മികമായും വിശുദ്ധിയുള്ള ഒരേയൊരു വ്യക്തി ക്രിസ്തു മാത്രമാണ്: (യോഹ, 8:46). തിന്മയില്ലാത്ത (പാപരഹിതൻ) ക്രിസ്തു ഏത് തിന്മയാണ് തള്ളേണ്ടത്? ഇല്ലാത്ത തിന്മ എങ്ങനെ തള്ളും? യെശയ്യാവ് പ്രവചിച്ച ഇമ്മാനൂവേൽ യഥാർത്ഥത്തിൽ യേശു ആയിരുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണിത്. യെശയ്യാവിൻ്റെ ആ പ്രവചനം മുഴുവനും യഥാർത്ഥത്തിൽ യേശുവിനോട് ബന്ധിപ്പിക്കാൻ നോക്കുന്നവർ, നമ്മുടെ കർത്താവ് തിന്മയുള്ളവൻ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പ്രവചനം ഒരു കോമഡിയല്ലെന്നും പ്രവാചകൻ ഒരു കോമാളിയല്ലെന്നും മനസ്സിലാക്കുക. ഇന്നത്തെ വ്യാജപ്രവാചകന്മാരുടെ ഇടയിൽ ജീവിക്കുന്നവർക്ക് യഥാർത്ഥ പ്രവചനം എന്താണെന്ന് അറിയാത്തതിൻ്റെ നല്ല കുഴപ്പമുണ്ട്. 

☛ അടുത്തഭാഗം: “അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” ➟ഇതും യേശുവിനു് യോജിക്കുന്നതല്ല. എല്ലാ മനുഷ്യക്കുഞ്ഞുങ്ങളെയും പോലെ, അമ്മയുടെ മുലപ്പാലും മറ്റു ഭക്ഷണങ്ങളും കഴിച്ചാണ് അവൻ വളർന്നത്: (ലൂക്കൊ, 11:27). “മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു” എന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (മത്താ, 11:19;ലൂക്കൊ, 7:34). അവൻ്റെ അപ്പനായ (വളർത്തച്ഛൻ) യോസേഫ് മരപ്പണിയെടുത്ത് നല്ലവണ്ണം ഭക്ഷണം കൊടുത്താണ് അവനെ വളർത്തിയത്. ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (മത്താ, 3:4;മർക്കൊ, 1:6;ലൂക്കൊ, 1:15). മറിയയുടെ ആദ്യജാതനായി (മൂത്തമകൻ) ജനിച്ച യേശു (മത്താ, 1:25; ലൂക്കൊ, 2:5) അവളുടെ മറ്റു മക്കളെപ്പോലെതന്നെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യൻ ആയിരുന്നു: (യോഹ, 8:40). അവളുടെ മറ്റു മക്കളിൽ നിന്ന് അവനെ വ്യത്യസ്തനാക്കിയിരുന്നത്, അവൻ്റെ കന്യകാജനനവും (ലൂക്കൊ, 1:34) പാപരാഹിത്യവുമാണ്: (യോഹ, 6:69;2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:21;1യോഹ, 3:5). അല്ലാതെ, പ്രകൃതിയിൽ അവർക്കു തമ്മിൽ ഒരു വ്യത്യാസവുമില്ലായിരുന്നു. തന്മൂലം, “അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും” എന്ന പ്രയോഗവും യേശുവിന് തീരെ യോജിക്കുന്നതല്ല. “മറിയയയ്ക്ക് മുലപ്പാൽ ഇല്ലായിരുന്നു; അവൻ അമ്മയുടെ മുലപ്പാൽ കുടിച്ചില്ല; മുലപ്പാൽ കുടിച്ചാൽ അവൻ പാപിയാകുമായിരുന്നു,” എന്നൊരു ചിന്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. [കാണുക: മറിയയുടെ ആദ്യജാതൻ. യേശു അമ്മയുടെ മുലപ്പാൽ കുടിച്ചില്ലെന്ന് ഒരു പാസ്റ്റർ പറയുന്നത് കേൾക്കുക: യേശു അമ്മയുടെ മലപ്പാൽ കുടിച്ചില്ല]

☛ യേശുവിൻ്റെ രക്തം പാപരഹിതമായതുകൊണ്ടാണ്, യേശു അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടില്ലെന്ന് പലരും വിചാരിക്കുന്നത്. മുലപ്പാൽ രക്തത്തിൽ നിന്ന് നേരിട്ട് ഉണ്ടാകുന്നതല്ല: പ്രത്യുത, സ്തനങ്ങളിലെ ആൽവിയോളാർ (Alveolar) കോശങ്ങൾ രക്തത്തിലൂടെ എത്തുന്ന പോഷകങ്ങളെ ആഗിരണം ചെയ്യുകയും അവയെ മുലപ്പാലായി രൂപാന്തരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ: അമ്മ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ രക്തത്തിലൂടെ സ്തനങ്ങളിലെത്തി അവിടെ വെച്ച് പാലായി മാറുന്നു എന്ന് പറയാം. എന്നാൽ മനസിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; യോസേഫിൻ്റെ ബീജവും മറിയയുടെ അണ്ഡവും സംയോജിച്ചല്ല അവൻ ജനിച്ചത്. പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി അവളുടെ ഉദരത്തിൽ ഉല്പാദിതമായതാണ്: (മത്താ, 1:20; ലൂക്കൊ, 2:20 മത്താ, 1:18; ലൂക്കൊ, 1:35). യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം; മറിയയുടെ അണ്ഡവും നിഷ്ക്രിയമായിന്നു എന്നതാണ്. മറിയയുടെ പങ്കൊന്നുമില്ലാതെ (contribution) പരിശുദ്ധാത്മാവിനാൽ മാത്രം ഉല്പാദിതമായവന് പ്രാഥമിക ഭക്ഷണമായ മുലപ്പാൽ, അവളുടെ രക്തത്തിൽ നിന്നുള്ള ഘടകങ്ങൾ കൂടാതെ ഉല്പാദിപ്പിക്കാൻ ആത്മാവിനു് കഴിയില്ലേ? യേശു അമ്മയുടെ മലപ്പാൽ കുടിച്ചു എന്ന് വചനം പറയുമ്പോൾ, അതും പരുശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായ ഉല്പാദിതമായതാണെന്ന് മനസ്സിലാക്കാമല്ലോ: (ലൂക്കൊ, 11:27). അവളുടെ ഭാഗഭാഗിത്വം കൂടാതെ അവനെ ഉദരത്തിൽ ഉല്പാദിപ്പിച്ച പരിശുദ്ധാത്മാവ് ആരാണെന്നോ, ക്രിസ്തു ആരാണെന്നോ അറിയാത്തവർക്ക് മാത്രമേ, മറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?, ദൈവത്തിൻ്റെ ആത്മാവ്,പരിശുദ്ധാത്മാവ് ആരാണ്?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

7️⃣ 16-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:16). ഇങ്ങനെയൊരു സംഭവവും ക്രിസ്തുവിൻ്റെ കാലത്ത് നടന്നിട്ടില്ല. രാജ്യമോ, രാജഭരണമോ ഇല്ലാതെ സ്വന്തജനം അടിമത്വത്തിൽ കിടക്കുമ്പോഴാണ് ക്രിസ്തു ജനിച്ചതെന്നോർക്കണം. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. പ്രവചനം ശ്രദ്ധിക്കുക: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” യെഹൂദവിശ്വാസപ്രകാരം കുട്ടികളുടെ പ്രായപൂർത്തിയാകൽ എന്നൊരു ആചാരംതന്നെയുണ്ട്. കുട്ടികൾ ന്യായപ്രമാണ കല്പനയുടെ പുത്രീപുത്രന്മാർ ആകുന്നതും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാകാൻ തുടങ്ങുന്നതും പന്ത്രണ്ടും പതിമൂന്നും വയസ്സിലാണ്. പെൺകുട്ടി 12 വയസ്സിലാണ് “ബാറ്റ് മിറ്റ്‌സ്‌വാ” (Bat Mitzvah) അഥവാ, കല്പനയുടെ പുത്രിയാകുന്നത്. ആൺകുട്ടികൾ 13 വയസ്സിലാണ് “ബാർ മിറ്റ്‌സ്‌വാ” (Bar Mitzvah) അഥവാ, കല്പനയുടെ പുത്രനാകുന്നത്. കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കൾ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. അവർ “ബാറ്റ്/ബാർ മിറ്റ്‌സ്‌വാ” ആയിക്കഴിഞ്ഞാൽ, അവരുടെ തെറ്റുകൾക്ക് ഉത്തരവാദി അവർതന്നെയാണ്. [കാണുക: myjewishlearning, britannica]. പ്രവചനം ഒന്നുകൂടി ശ്രദ്ധിക്കുക: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ.” എന്നുവെച്ചാൽ ബാലനു പതിമൂന്ന് വയസ്സ് ആകുന്നതിനു മുമ്പേ “നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” പ്രവചനം നിവൃത്തിയായോ? “അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.” (2രാജാ, 16:9). ഇത് അരാം രാജാവായ രെസീൻ്റെ മരണമാണ്. അടുത്തവാക്യം: “എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.❞ (2രാജാ, 15:30). ഇത് യിസ്രായേൽ രാജാവായ പേക്കഹിൻ്റെ മരണം. അരാം രാജാവായ രെസീൻ്റെ മരണംനടന്ന അതേ വർഷമാണ്, യിസ്രായേൽ രാജാവായ പേക്കഹും മരിച്ചത്. ➟°അത് ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷമായിരുന്നു: (2രാജാ, 15:302രാജാ, 16:1). പ്രവചനം എന്താണ്? “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” ബാലനു പ്രായമാകും മുമ്പെ, ആഹാസിൻ്റെ ശത്രുകൾ ദേശം ഉപേക്ഷിച്ചുപോയി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ പശ്ചിമേഷ്യ മുഴുവൻ കീഴടക്കിക്കൊണ്ട് വരികയായിരുന്നു. പ്രവചനം ആഹാസ് വിശ്വസിച്ചിരുന്നെങ്കിൽ, അവൻ അശ്ശൂർ രാജാവിന് അടിമയാകാതെയും കപ്പം കൊടുക്കാതെയും രെസീനെയും പേക്കഹിനെയും അവൻ കൊല്ലുമായിരുന്നു. ആഹാസിനെ ദൈവം രക്ഷിക്കുകയും ചെയ്യുമായിരുന്നു. ഇമ്മാനുവേലിൻ്റെ അടയാളം ആഹാസ് തള്ളിയതുകൊണ്ട്, ആ അടയാളം മാത്രം നിവർത്തില്ല; അവന് ഗുണമായി ഭവിച്ചുമില്ല. എന്നാൽ അടുത്ത രണ്ട് വാക്യങ്ങളിലെ പ്രവചനം അന്നെ നിവൃത്തിയായി. ആഹാസ് തള്ളിയ ഇമ്മാനുവേലിൻ്റെ പ്രവചനം നമ്മുടെ കർത്താവിൽ നിവർത്തിയാകുകയും ചെയ്തു. അങ്ങനെ പ്രവചനം പൂർണ്ണമായി നിവർത്തിയായി.

മറ്റൊരു പ്രവചനംകൂടി ഉണ്ടായിരുന്നു: “അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും.” (യെശ, 7:8). അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം അഥവാ, വടക്കേ രാജ്യമായ യിസ്രയേൽ ജനമായിരിക്കാതവണ്ണം തകർന്നു പോകും എന്നാണ് പ്രവചനം. “യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.” (2രാജാ, 18:9). ബി.സി. 722-ലാണ് ശമര്യയുടെ പതനം അഥവാ, എഫ്രയീമിന്റെ രാഷ്ട്രീയ നാശം സംഭവിച്ചത്. ബി.സി. 667-ഓടെ യിസ്രായേൽ ഒരു ജനമായിരിക്കാതവണ്ണം അവരുടെ ഐഡന്റിറ്റി പൂർണ്ണമായി നശിച്ചതായി കണക്കാക്കാം. 

യെഹൂദന്മാരോടുള്ള പ്രവചനം ഇപ്രകാരമാണ്: 
➦ “യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ: ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻ മകനിലും സന്തോഷിക്കുന്നതുകൊണ്ടു, അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.” (യെശ, 8:5-8യെശ, 7:17). യഹോവയുടെ വചനവും അടയാളവും ആഹാസ് തള്ളിയതുകൊണ്ട്, അശ്ശൂർ രാജാവിലൂടെ യെഹൂദയ്ക്ക് വരുവാനുള്ള ന്യായവിധിയാണ് മേല്പറഞ്ഞ പ്രവചനത്തിൻ്റെ വിഷയം. ആഹാസിൻ്റെ കാലത്തല്ല; അവൻ്റെ മകനായ ഹിസ്ക്കീയാവിൻ്റെ കാലത്താണ് അശ്ശൂർ പെരുവെള്ളംപോലെ യെഹൂദയുടെമേൽ കവിഞ്ഞൊഴുകിയത്. ഹിസ്ക്കീയാവിൻ്റെ പതിനാലാം ആണ്ടിൽ അശ്ശുർ രാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. യെരൂശലേമിന് ഏകദേശം ഇരുപത്തിയഞ്ച് മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലാഖീശ് നഗരവും കീഴടക്കി. തുടർന്ന് യെരൂശലേമിനെ ഉപരോധിക്കാൻ ഒരു വലിയ സൈന്യത്തെ അയച്ചു. ആഹാസിന്റെ പാപം കാരണം “അശ്ശൂർ യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും” എന്ന യെശയ്യാവിന്റെ പ്രവചനം അങ്ങനെ നിറവേറി. (2രാജാ, 18:13-17). യെഹൂദന്മാരെ എന്തുകൊണ്ടാണ് “ഇമ്മാനൂവേലേ” എന്ന് പ്രവചകൻ സംബോധന ചെയ്യുന്നത്? ഇമ്മാനുവേൽ എന്ന പേരിൻ്റെ അർത്ഥം “ദൈവം നമ്മോടുകൂടെ” എന്നാണ്. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?” (ആവ, 4:7). “സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു.” (സങ്കീ, 46:7സംഖ്യാ, 14:9; 2രാജാ, 6:16; 2ദിന, 32:7-8; സങ്കീ, 46:11). ദൈവം കൂടെയിരിക്കുന്ന ജാതിയാണ് യെഹൂദന്മാർ. അതുകൊണ്ടാണ്, “ഇമ്മാനൂവേലേ” എന്ന് പ്രവാചകൻ അവരെ സംബോധന ചെയ്തത്. ദൈവം കൂടെയുള്ള എല്ലാവരും “ഇമ്മാനൂവേൽ” ആണ്. നമ്മുടെ കർത്താവായ ക്രിസ്തുയേശു എന്ന പാപരഹിതനായ മനുഷ്യൻ പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (Manifestation) ആകാൽ, “ദൈവം നമ്മോടുകൂടെ” എന്നർത്ഥമുള്ള “ഇമ്മാനൂവേൽ” എന്ന പേര് അവനോടുള്ള ബന്ധത്തിലും അന്വർത്ഥമായി: (1തിമൊ, 3:16; ലൂക്കൊ, 1:68യോഹ, 9:11, 1തിമൊ, 2:6; 1യോഹ, 3:5; മത്താ, 1:22).

കൂടുതൽ അറിവുകൾക്കായി:

ക്രിസ്തുവിനെ അറിയുക

Footnote:
ചില എബ്രായപേരുകളുടെ അർത്ഥം താഴെച്ചേർക്കുന്നു:
➟ അദോനീരാം – Adoniram (എൻ്റെ കർത്താവ് ഉന്നതനാണ്) 1രാജാ, 4:6.
അദോനീ-സേദെക്ക് – Adoni-zedec (എൻ്റെ കർത്താവ് നീതിമാനാണ്) യോശു, 10:3.
➟ അബീദാൻ – Abidan (എൻ്റെ പിതാവ് ന്യായാധിപതിയാണ്) സംഖ്യാ, 1:11
➟ അഹീയാവ് – Ahiah (യഹോവയുടെ സഹോദരൻ) 1ശമൂ, 14:3.
➟ ഇഥീയേൽ – Ithiel (ദൈവം എന്നോടുകൂടെ) നെഹെ, 11:7.
➟ ഇമ്മാനൂവേൽ – Immanuel (ദൈവം നമ്മോടുകൂടെ) യെശ, 7:14.
➟ എലീയാഥാ – Eliathah (ദൈവം വന്നിരിക്കുന്നു) 1ദിന, 25:4.
➟ എലീഹൂ – Elihu (അവൻ എൻ്റെ ദൈവം) ഇയ്യോ, 32:4.
➟ കദ്മീയേൽ – Kadmiel (പുരാതനനായ ദൈവം) എസ്രാ, 2:40.
➟ കോലായാവ് – Kolaiah (യഹോവയുടെ ശബ്ദം) നെഹെ, 11:7.
➟ തെയൊഫിലൊസ് – Theophilus (ദൈവത്തിൻ്റെ സ്നേഹിതൻ) ലൂക്കൊ, 1:1.
➟ ബാൽ-ഹാനാൻ – Baal-hanan (കൃപാനാഥൻ) ഉല്പ, 36:38.
➟ യഹസീയേൽ – Jahaziel (ദൈവം കാണുന്നു) 1ദിന, 12:4.
➟ യെക്കൂദീയേൽ – Jekuthiel (ദൈവത്തിൻ്റെ ശുദ്ധീകരണം) 1ദിന, 4:18.
➟ യെശയ്യാവ് – Isaiah (യഹോവ രക്ഷ ആകുന്നു) യെശ, 1:1.
➟ യെഹൂ – Jehu (അവൻ യഹോവയാകുന്നു) 1ദിന, 2:38.
➟ യെഹോശൂവാ – Jehoshuah (യഹോവ രക്ഷയാകുന്നു) 1ദിന, 7:27.
➟ യേഹൂ – Jehu (യഹോവ അവനാണ്) 1ദിന, 4:35.
➟ യോവാഹ് – Joah (യഹോവ സഹോദരനാണ്) 1ദിന, 26:4.
➟ ശമൂവേൽ – Samuel (അവന്റെ പേര് എൽ എന്നാണ്) 1ശമൂ, 8:1.
➟ ശെലൂമീയേൽ – Shelumiel (ദൈവത്തിൻ്റെ സൂഹൃത്ത്) സംഖ്യാ, 1:6.
➟ ഹനീയേൽ – Haniel (ദൈവത്തിൻ്റെ കൃപ) 1ദിന, 7:39.
➟ ഹീയേൽ – Hiel (ദൈവം ജീവിക്കുന്നു) 1രാജാ, 16:34.
➟ ഹെല്കായി – Helkai (യഹോവ എൻ്റെ ഓഹരിയാണ്) നെഹെ,12:15.
➟ ഹോശേയാ – Hosea (രക്ഷ) ഹോശേ, 1:1.

ദുരുപദേശങ്ങൾ വന്നവഴി

കത്തോലിക്കാ സഭയുടെ സാർവ്വത്രിക സുന്നഹദോസുകൾ (Ecumenical Councils) ഇരുപത്തൊന്നെണ്ണമാണ്. സുനഹദോസിൻ്റെ പേര്, വർഷ, സ്ഥലം, പ്രധാനവിഷയം എന്നീ നിലയിൽ ചുരുക്കമായി താഴെക്കാണാം. മുഴുവൻ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ അതതിൻ്റെ ലിങ്കിൽ പോകുക:

1️⃣ ഒന്നാം നിഖ്യാസുനഹദോസ് (First Council of Nicaea, AD 325)

➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)

➦ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ അഥവാ, ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശുവിനെ (1തിമൊ, 3:161തിമൊ, 2:6) സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കി. (LINK)

2️⃣ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിൾ സുനഹദോസ് (First Council of Constantinople, AD 381)

➦ കോണ്‍സ്റ്റാന്‍റിനോപ്പിൾ (Constantinople)

➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കി. (LINK

3️⃣ എഫെസോസ് സുനഹദോസ് (Council of Ephesus, AD 431)

➦ എഫെസുസ് (Ephesus). ഇന്നത്തെ തുർക്കിയിലെ സെൽചുക്ക് (Selcuk in Turkey)

➦ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനും (1യോഹ, 3:5) ഏകമനുഷ്യനുമായ (റോമ, 5:15) യേശുവിൻ്റെ അമ്മയെ ദൈവമാതാവാക്കി. (LINK)

4️⃣ കല്‍ക്കദോനിയ സുനഹദോസ് (Council of Chalcedon, AD 451)

➦ ബിഥുനിയയിലെ കാൽസിഡോണിൽ. ഇന്നത്തെ കാഡിക്കോയ്, ഇസ്താംബുൾ, തുർക്കി (Kadıköy, Istanbul, Turkey)
➦ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനാ (1യോഹ, 3:5) ഏകവ്യക്തിയെ (റോമ, 5:15) പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി ഉള്ളവനാക്കി. (LINK)

5️⃣ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Second Council of Constantinople, AD 553)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഏകമനുഷ്യനായ ക്രിസ്തുവിൻ്റെ ഏകസ്വഭാവം (Monophysitism) തെറ്റായ സിദ്ധാന്തമാണെന്ന് പറഞ്ഞുകൊണ്ട് നിരാകരിച്ചു. (LINK

6️⃣ മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Third Council of Constantinople, AD 680-681)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഏകമനുസനായ യേശുവിന് ഒരു  ഇച്ഛാശക്തി (Willpower) മാത്രമേയുള്ളു എന്ന “മോണോതെലിറ്റിസം” (Monothelitism) എന്ന സിദ്ധാന്തത്തെ ഖണ്ഡിച്ചിട്ട്, അവനു് രണ്ട് ഊർജ്ജവും (two energies) രണ്ട് ഇച്ഛകളും (two wills) ഉണ്ടെന്ന സിദ്ധാന്തം അംഗീകരിച്ചു. (LINK)

7️⃣ രണ്ടാം നിഖ്യാസുനഹദോസ് (Second Council of Nicaea, AD 787)

➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)

➦ തിരുസ്വരൂപങ്ങളെ “വണക്കം” (Veneration) ചെയ്യാമെന്ന് അനുവദിച്ചു. അതായത്, രണ്ടാം കല്പന ലംഘിക്കാമെന്ന് ഔദ്യോഗികമായി അംഗീകരിച്ചു. (പുറ, 20:4-6; ആവ, 5:8-10) (LINK

8️⃣ നാലാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Fourth Council of Constantinople, AD 869-870)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഫോട്ടിയസ് വിവാദം (St. Photios the Great), കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ്). (LINK

9️⃣ ഒന്നാം ലാറ്ററൻ സുനഹദോസ് (First Lateran Council, AD 1123)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ പുരോഹിതന്മാരുടെ വിവാഹം നിയന്ത്രിച്ചു; സഭാസ്വത്തിന്റെ സംരക്ഷണം. (1തിമൊ, 4:1-3). (LINK)

🔟 രണ്ടാം ലാറ്റൻ സുനഹദോസ് (Second Lateran Council, AD 1139)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ സൈമണി (Simony) നിരോധിച്ചു. (LINK)

1️⃣1️⃣ മൂന്നാം ലാറ്ററൻ സുനഹദോസ് (Third Lateran Council, AD 1179)
   
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦  പാപ്പാധിപത്യത്തിനെതിരെ, തിരഞ്ഞെടുപ്പ് രീതി മാറ്റി. (LINK)

1️⃣2️⃣ നാലാം ലാറ്ററൻ സുനഹദോസ് (Fourth Lateran Council, AD 1215)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ കുരിശുയുദ്ധം, സഭാ പരിഷ്കരണം, മതവിരുദ്ധതയെ ചെറുക്കുക. (LINK)

3️⃣ ഒന്നാം ലിയോൺ സുനഹദോസ് (First Council of Lyon, AD 1245)

➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ  (Lyons, Arles – France)

➦ ചക്രവർത്തിയെ എതിർത്ത് പോപ്പിന്റെ അധികാരം ഊന്നിപ്പറഞ്ഞു. (LINK)

1️⃣4️⃣ രണ്ടാം ലിയോൺ സുനഹദോസ് (Second Council of Lyon, AD 1274)

➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ  (Lyons, Arles – France)

➦ കിഴക്കൻ-പടിഞ്ഞാറൻ സഭകളുടെ ഐക്യം. (LINK)

1️⃣5️⃣ വിയന്ന സുനഹദോസ് (Council of Vienne, AD 1311-1312)

➦ ഫ്രാൻസിലെ വിയന്നയിൽ (Vienne, France)

➦ നൈറ്റ്സ് ടെംപ്ലർ (Knights Templar) സംഘടന റദ്ദാക്കി. (LINK1, LINK2

1️⃣6️⃣ കോൺസ്റ്റാൻസ് സുനഹദോസ് (Council of Constance, AD 1414-1418)

➦ ജർമ്മനിയിലെ കോൺസ്റ്റാൻസിൽ (Constance, Germany)

➦ മൂന്നുപേർക്ക് ഒരുപോലെ പാപ്പയാകണം; വലിയ ഭിന്നതയുണ്ടായി (Great Schism). മാർട്ടിൻ അഞ്ചാമൻ പോപ്പിനെ തിരഞ്ഞെടുത്തുകൊണ്ടും കൗൺസിൽ പാശ്ചാത്യ ഭിന്നത അവസാനിപ്പിച്ചു. (LINK)

1️⃣7️⃣ ഫ്ലോറൻസ് സുനഹദോസ് (Council of Florence, AD 1431-1445)

➦ ഇറ്റലിയിലെ ഫ്ലോറൻസ് (Florence, Italy)

➦ പരിശുദ്ധാത്മാവിന്റെ ഉത്ഭവം (Filioque) സ്വീകരിച്ചു. “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും  ഉത്ഭവിക്കുന്നു” എന്ന് പ്രഖ്യാപിച്ചു. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം ഔദ്യോഗികമാക്കി. (LINK

1️⃣8️⃣ അഞ്ചാം ലാറ്ററൻ സുനഹദോസ് (Fifth Lateran Council, 1512-1517 AD)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ സഭാ അച്ചടക്കം (LINK)

1️⃣9️⃣ ട്രെന്റ് സുന്നഹദോസ് (Council of Trent, AD 1545-1563)

➦ ഇറ്റലിയിലെ ട്രൻ്റിൽ (Trent. Italy)

➦ പ്രൊട്ടസ്റ്റന്റ് പ്രതിഷേധം, പാരമ്പര്യം (Tradition) ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു, അപ്പോക്രിഫ (Deuterocanonical) പുസ്തകങ്ങൾ ബൈബിളിൽ ഉൾപ്പെടുത്തി. 7 കൂദാശകൾ, വസ്തുമാറ്റ സിദ്ധാന്തം എന്നിവ ഊന്നിപ്പറഞ്ഞു. (LINK)

2️⃣0️⃣ ഒന്നാം വത്തിക്കാൻ സുന്നഹദോസ് (First Vatican Council, AD 1869-1870)

➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)

➦ പാപ്പയുടെ തെറ്റാവരം (Papal Infallibility) അംഗീകരിച്ചു. (LINK)!

2️⃣1️⃣ രണ്ടാം വത്തിക്കാൻ സുന്നഹദോസ് (Second Vatican Council, AD 1962-1965)

➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)

➦ മറിയത്തെ സഭാമാതാവായി പ്രഖ്യാപിച്ചു. (LINK1, LINK2

ത്രിത്വം ഉൾപ്പെടെ, മേല്പറഞ്ഞ എല്ലാ ഉപദേശങ്ങളും കത്തോലിക്കാ സഭയിൽ ഉണ്ടാക്കിയതാണ്. ത്രിത്വം വിശ്വസിക്കുന്നവർ എല്ലാം വിശ്വസിക്കണ്ടേ❓ ത്രിത്വം മാത്രം ശരിയും ബാക്കിയെല്ലാം തെറ്റും ആകുന്നതെങ്ങനെ❓
▃ ▃ ▃ ▃ ▃ ▃ ▃ ▃ ▃

ത്രിത്വോപദേശം ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ ഉണ്ടാക്കപ്പെട്ടത്:

ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകുമോ എന്നുള്ള പൗലൊസിൻ്റെ ആശങ്കപോലെ, ദൈവസഭ സ്ഥാപിതമായി ഏകദേശം മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ത്രിത്വം. തെളിവുകൾ വിശദമായി കാണുക:☟

❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ [ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147]

☛ ❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.❞ രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ, ഉണ്ടാക്കുവാൻ അല്ലെങ്കിൽ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ എടുത്തുപറഞ്ഞുവെന്നോ, പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?

☛ അടുത്തഭാഗം: ❝പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു അസന്ദിദ്ധമായി തെളിയുന്നു. 

☛ നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ ❝സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം❞ ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിലെ സുനഹദോസിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ മറ്റൊരു സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, ❝പരിശുദ്ധാത്മാവിനെ പിതാവിൽനിന്ന് പുറപ്പെടുന്ന മറ്റൊരു വ്യക്തിയായി❞ പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിനെ പിതാവിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കിയത്. 

☛ ഈ ഉപദേശത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ: മേല്പറഞ്ഞ രണ്ടു സുനഹദോസിലും ഇന്നുകാണുന്ന ത്രിത്വോപദേശം പൂർണ്ണമായി ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്നാണ് ത്രിത്വവിശ്വാസം പറയുന്നത്. എന്നാൽ പരിശുദ്ധാത്മാവ് ❝പിതാവിൽനിന്ന് പുറപ്പെടുന്നു❞ എന്നു മാത്രമേ കോൺസ്റ്റാൻ്റിനോപ്പിളിൽ തീരുമാനിച്ചിരുന്നുന്നുള്ളൂ. (പരിശുദ്ധാത്മാവിനെ എങ്ങനെ ഉത്ഭവിപ്പിക്കണം എന്നത് തീരുമാനിക്കുന്നത് സുനഹദോസാണല്ലോ?) ❝പുത്രനിൽനിന്ന് എന്നുകൂടി❞ എന്ന് ചേർക്കാത്തത് വിവാദമായിരുന്നു. അതാണ്, ❝ഫിലിയോക്ക് (Filioque) വിവാദം❞ എന്നറിയപ്പെടുന്നത്. ❝പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാടു❞ എന്നും അറിയപ്പെടുന്നു. ഫിലിയോക്ക് എന്ന ലാറ്റിൻ പദത്തിന് ❝പുത്രനിൽ നിന്നും❞ (and from the Son) എന്നാണ്. പിന്നെയും ഏകദേശം 1000-ലേറെ വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയശേഷം, എ.ഡി. 1431-1445-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ചാണ് പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്ന് ഔദ്യോഗികമായി അംഗീകരിച്ചത്. 

☛ അതായത്, ക്രൈസ്തവസഭ സ്ഥാപിതമായി ഏകദേശം 300 വർഷംകഴിഞ്ഞ്, പിതാവായ ഏകസത്യദൈവത്തിനെതിരെ (Father, the only true God) കത്തോലിക്കാസഭ ഉണ്ടാക്കാൻ തുടങ്ങിയ ത്രിത്വബഹുദൈവ ഉപദേശം, പിന്നെയും 1,120 വർഷംകൊണ്ടാണ് ഉണ്ടാക്കിയെടുത്തത്. ബൈബിൾ എഴുതാൻ 1,600 വർഷമെടുത്തു. 400 വർഷത്തെ ഇരുണ്ടകാലം കളഞ്ഞാൽ, 1,200 വർഷം. ഏകദേശം ബൈബിൾ എഴുതുന്ന അത്രയും കാലംതന്നെ ത്രിമെന്ന ബഹുദൈവ ദുരുപദേശം ഉണ്ടാക്കാനും എടുത്തു.

☛ ഇനി, ഈ വിശ്വാസത്തിൻ്റെ വൈകല്യം കാണുക: ❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മറ്റൊരു സത്യദൈവം.❞ എത്ര മനോഹരമായ ദുരുപദേശം! 

പ്രൊട്ടസ്റ്റൻ്റ് പ്രസ്ഥാണത്തിൻ്റെ കേരളത്തിലെ ആദ്യകാല പണ്ഡിതൻ പറയുന്നത് നോക്കു: ❝ബഹുദൈവ വിശ്വാസത്തിനെതിരായി പരിശുദ്ധാത്മാവ് വേദത്തിൽ എഴുതിയിട്ടുള്ള ❝ദൈവം ഒരുവൻ❞ മുതലായ വേദവാക്യങ്ങളാണെന്നു കാണാം: (ആവ, 6:4; യെശ, 45:5 ,6; 1രാജാ, 8:59; മലാ, 2:10; മർക്കോ 10:18 മുതലായവ നോക്കുക). ഈ സൂക്തങ്ങൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ള പ്രസ്താവനകളെന്നല്ലാതെ, ത്രിയേകവിശ്വാസത്തെ തകർപ്പാൻ പ്രയോഗിച്ചിട്ടുള്ളവയല്ല. കാരണം, വാക്യങ്ങൾ എഴുതി വളരെനാൾ കഴിഞ്ഞ ശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ [അദ്ധ്യായം 3, പേജ് 44].

☛ മേല്പറഞ്ഞ ഉദ്ധരണി (quotation) ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ കാണാം: 1. ❝വാക്യങ്ങൾ അഥവാ, ബൈബിൾ എഴുതി വളരെനാൾ കഴിഞ്ഞശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ അല്ല, കൾട്ടുകളുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതും ആദിമസഭയുടെ (എ.ഡി. 33–325) വിശ്വാസത്തിൽനിന്ന് വ്യത്യസ്തമായ ഒരുപദേശം വളരെനാൾ കഴിഞ്ഞ് ഉണ്ടാക്കുകയായിരുന്നു. ആർക്കും സംശയമൊന്നുമില്ലല്ലോ? 2. ❝ദൈവം ഒരുവൻ❞ എന്നത് ഞങ്ങളുടെ വിശ്വാസമാണെന്നല്ല പറയുന്നത്; ❝ആ പ്രസ്താവനകൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ളതാണ്; ത്രിയേകവിശ്വാസത്തെ തകർക്കാനുള്ളതല്ല.❞ അതായത്, ഞങ്ങൾ ജാതികളികളിൽനിന്ന് വ്യത്യസ്തരായ ബഹുദൈവവിശ്വാസികൾ ആണെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. 3. യെഹൂദന്മാർക്കും ക്രൈസ്തവർക്കും ഇടർച്ചയായിട്ടുള്ള ജാതീയവിശ്വാസം ഏതാണ്? ജാതികളുടെ ബഹുദൈവവിശ്വാസമോ? ഇസ്ലാം എന്ന ഏകദൈവവിശ്വാസമോ? അങ്ങനെയായിരുന്നെങ്കിൽ, ഇസ്ലാം എന്ന ഏകദൈവവിശ്വാസത്തെ തകർക്കാൻ ദൈവം ത്രിത്വമാണെന്നല്ലേ ബൈബിളിൽ പറയേണ്ടത്? ഇനി, ഈ ന്യായീകരണത്തിൻ്റെ വൈകല്യം കാണിക്കാം: യെഹൂദന്മാരോടല്ലാതെ, ഒരു കല്പനയും പഴയനിയമത്തിലില്ല. യഹോവ ഏകനാണെന്ന് ജാതികളോടല്ല; സ്വന്തജനമായ യെഹൂദന്മാരോടാണ് പറഞ്ഞിരിക്കുന്നത്. അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്ന് മൈക്കിൽക്കൂടി ദിവസം അഞ്ചുനേരം ലോകജാതികളോട് മുഴുവൻ വിളിച്ചുപറഞ്ഞിട്ട്, ജാതികളുടെ ബഹുദൈവവിശ്വാസം തകർന്നോ? വരട്ടുന്യായീകരണം കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല; ത്രിത്വമാണ് യഥാർത്ഥ ബഹുദൈവവിശ്വാസം. അത് നരകത്തിലേ ഒടുങ്ങുകയുള്ളു. മാനസാന്തരപ്പെടുമായിരുന്നെങ്കിൽ, വചനം വായിച്ച് എന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.

ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല: യഹോവയായ ഏകദൈവത്തിനോ, പഴയനിയമത്തിലെ മശീഹമാർക്കോ, ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയായ യിസ്രായേൽ ജനത്തിനോ ഇങ്ങനെയോരു ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല. 

ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) വചനത്തിലുള്ളത്:❞ (യോഹ, 5:44).

ദൈവം ഒരുത്തൻ മാത്രം: ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❞ (ആവ, 32:39), ❝ഞാനല്ലാതെ ഒരു ദൈവവുമില്ല❞ (യെശ, 45:5), ❝എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❞ (യെശ, 40:25), ❝എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല❞ (യെശ, 43:10), ❝ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം: ❝എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ❝ദൈവം ഒരുത്തൻ മാത്രം – The only God❞ (യോഹ, 5:44), ❝ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God❞  (യോഹ, 17:3), ❝പിതാവിനെ മാത്രം ആരാധിക്കണം❞ (മത്താ, 4:10; ലൂക്കൊ, 4:8), ❝എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു❞ (മത്താ, 24:36), ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ❞ (യോഹ, 10:29), ❝പിതാവു് എന്നെക്കാൾ വലിയവനാണു❞ (യോഹ, 14:28), ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല❞ (യോഹ, 5:19), ❝മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ (യോഹ, 8:40), ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല❞ (ആവ, 4:35), ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല❞ (ആവ, 33:26), ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല❞ (1രാജാ, 8:59), ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല❞ (യിരേ, 10:6), ❝യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. 
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God❞ (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), ❝പിതാവായ ഏകദൈവമേ നമുക്കുള്ളൂ❞ (1കൊരി, 8:6), ❝ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം: ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം. കേൾക്കുക: ഏൽ ഏഹാദ്].

ക്രൈസ്തവ സഭയിലേക്ക് വിവിധ ആചാരങ്ങൾ എന്ന് കടന്നുകൂടി………… ❝Shalom Vartha Media❞

1. AD 2 നൂറ്റാണ്ട്‌ – സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.
2. AD 3 നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.
3. AD 300- മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.
4. AD 320- മെഴുകുതിരി കത്തിക്കൽ തുടങ്ങി.
5. AD 325 നിഖ്യ സുന്നഹദോസിൽ ത്രിത്വ ഉപദേശം എന്ന ദുരുപദേശം കോൺസ്റ്റന്റൈൻ ചക്രവർത്തി കൊണ്ടുവന്നു 
6. AD 350- സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.
7. AD 375- മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.
8. AD 431- എഫേസോസ് സുന്നഹദോസിൽ വച്ച് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു.
9. AD 500 – പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.
10. AD 526 – അന്ത്യകൂദാശ ആരംഭിച്ചു.
11. AD 593- ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.
12. AD 600 – ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.
13. AD 610- ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.
14. AD 709- മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.
15. AD 786- കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
16. AD 850- ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
17. AD 890- യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.
18. AD 927 – കർദ്ദിനാൾ സംഘം ആരംഭിച്ചു.
19. AD 998- നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
20. AD 1079- പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.
21. AD 1090- ജപമാല ആരംഭിച്ചു.
22. AD 11 നൂറ്റാണ്ട് – കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.
23. AD 1190- പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.
24. AD 12 നൂറ്റാണ്ട് – ഏഴു കൂദാശകൾ തുടങ്ങി; മാർക്കോ പോളോ കേരളത്തിലെത്തുന്ന ആദ്യ കത്തോലിക്യൻ.
25. AD 1215- അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.
26. AD 1220 – തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.
27. AD 1229- വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.
28. AD 1251- സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.
29. AD 1311 – റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.
30. AD 1414- കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.
31. AD 1439- ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.
32. AD 1545 – ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.
33. AD 1854- മാതാവിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.
34. AD 1870- ധാർമ്മികവും വിശ്വാസ പരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.
35. AD 1950 – മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസ സത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.
36. AD 1965 – മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായി അവർ കരുതുന്നു)
37. AD 1996 – പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.
38. AD 2000 – മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.
39. AD 2002- കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.
40. AD 2014- പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.

സദൃശ്യവാക്യങ്ങളിലെ ജ്ഞാനം യേശുവാണോ❓

സദൃശ്യവാക്യങ്ങളിൽ പറയുന്ന ജ്ഞാനം (wisdom) നമ്മുടെ കർത്താവായ യേശുവാണെന്ന് യഹോവസാക്ഷികളെ പോലുള്ളവർ പഠിപ്പിക്കുന്നു. സദൃശ്യവാക്യങ്ങൾ 8:22-30 വാക്യങ്ങൾ പ്രകാരം ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് യേശുവെന്ന് അവർ വിചാരിക്കുന്നു. അതിൽ വല്ല വസ്തുതയുമുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്:

1️⃣ ജ്ഞാനത്തെ (wisdom) കുറിക്കുന്ന “ഹക്മാ” (חָכְמָ֥ה – hakma) എന്ന എബ്രായപദം സദൃശ്യവാക്യങ്ങളിൽ 38 വേദഭാഗത്തായി 40 പ്രാവശ്യം കാണാൻ കഴിയും. അതൊരു സ്ത്രീലിംഗ നാമപദമാണ് (feminine noun): [കാണുക: Pro, 1:2; Pro, 1:7; Pro, 1:8]. പലരും വിചാരിക്കുന്നപോലെ ജ്ഞാനം ക്രിസ്തു ആയിരുന്നെങ്കിൽ, സ്ത്രീലിംഗ നാമപദം ഉപയോഗിക്കില്ലായിരുന്നു. ദൈവം മനുഷ്യനല്ല; ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ദൂതന്മാർക്കും ജെൻ്ററില്ലെന്ന് കർത്താവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ഗ്രീക്കിലെ “ആന്ത്രോപോസ്” (ἄνθρωπος – ánthrōpós) എന്ന പദത്തിനു്, മനുഷ്യൻ (human being), വ്യക്തി (person), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ Man എന്നും മലയാളത്തിൽ മനുഷ്യൻ എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ Man എന്നതിന് രണ്ടർത്ഥമുണ്ട്: 1. മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2. പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ “മനുഷ്യൻ” (ánthrōpós) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ “പുരുഷൻ” (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്: (കാണുക: യോഹ, 5:12; യോഹ, 7:46; യോഹ, 9:11 യോഹ, 1:30; പ്രവൃ, 2:22; 2കൊരി,11:2). ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. അവൻ പുരുഷനാണെന്നതിന് ചരിത്രപരമായും തെളിവുണ്ട്. അവനെ പരിച്ഛേദന കഴിച്ചത് പുരുഷപ്രജ ആയതുകൊണ്ടാണ്: (ലൂക്കൊ, 1:21). ജ്ഞാനം യേശുവായിരുന്നെങ്കിൽ, “ഹക്മാ” (חָכְמָ֥ה – hakma) എന്ന സ്ത്രീലിംഗ നാമപദം (feminine noun) പുരുഷനായ യേശുവിനു് ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. 

2️⃣ സദൃശ്യവാക്യങ്ങളിൽ നിന്നുതന്നെ മറ്റൊരു തെളിവ് കാണിക്കാം: “ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.” (സദൃ, 12:15). ഈ വേദഭാഗത്ത്, ഭോഷൻ (fool) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “എവിൽ” (לֶֽאֱוִ֣יל – le’evíl) എന്ന പദം പത്തിലേറെ പ്രാവശ്യം കാണാം, (കാണുക: Pro, 7:22; Pro, 10:8; Pro, 11:29). ഇതൊരു പുല്ലിംഗ നാമവിശേഷണം (masculine adjective) അഥവാ, പുരുഷനെ കുറിക്കുന്ന പദമാണ്. ബുദ്ധിയില്ലാത്തവൻ അഥവാ, ഭോഷൻ എന്നാണർത്ഥം. സാക്ഷികളുടെ ബൈബിളായ പുതിയലോകം ഭാഷാന്തരത്തിൽ “വിഡ്ഢി” (fool) എന്നാണ്. ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനാണ് സദൃശ്യവാക്യങ്ങളുടെ എഴുത്തുകാരൻ എന്നോർക്കണം: (1രാജാ, 4:29-30). ഒരു വിഡ്ഢിയായ മനുഷ്യനെ (പുരുഷൻ) കുറിക്കാൻ പുല്ലിംഗപദം ഉപയോഗിച്ച ശലോമോൻ, “ജ്ഞാനം” നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു ആയിരുന്നെങ്കിൽ സ്ത്രീലിംഗപദം ഉപയോഗിക്കുമായിരുന്നോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ് അല്ലെങ്കിൽ, ദൈവപ്രചോദിതമായി എഴുതിയതാണെന്ന് വിശ്വസിക്കാത്തവരാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്.

3️⃣ ജ്ഞാനത്തിനു് “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങൾ സദൃശ്യവാക്യങ്ങളിൽ കാണാം. എബ്രായ ബൈബിളിലെ വാക്യം കാണിക്കാം: “Wisdom crieth aloud in the streets, she uttereth her voice in the broad places; She calleth at the head of the noisy streets, at the entrances of the gates, in the city, she uttereth her words:” (Pro, 1:20-21, MasoreticText). “ജ്ഞാനമായ അവൾ വീഥികളിൽ ഘോഷിക്കുന്നു; വിശാലസ്ഥലങ്ങളിൽ സ്വരം കേൾപ്പിക്കുന്നു. അവൾ നഗരത്തിൽ, ആരവമുള്ള വീഥികളുടെ തലെക്കലും പടിവാതിലുകളുടെ പ്രവേശനകവാടത്തിലും വിളിച്ചു പറയുന്നു; അവൾ തന്റെ വാക്കുകൾ പ്രസ്താവിക്കുന്നു:” മേല്പറഞ്ഞ രണ്ട് വേദഭാഗത്തും, ജ്ഞാനത്തിനു് “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമം (Feminine Pronoun) വ്യക്തമായി പറഞ്ഞിട്ടുണ്ട്. [ഒ.നോ: Tanakh, JewishVirtualLibrary]. ഇതുപോലെ പല വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: സദൃ, 8:1-3. [കാണുക: MasoreticText, Tanakh, JewishVirtualLibrary]. സദൃ, 9:1-3. [കാണുക: MasoreticText, Tana kh, JewishVirtualLibrary]. മേല്പറഞ്ഞ മൂന്നു വേദഭാഗത്തും ജ്ഞാനത്തെ “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമമാണ് (Feminine Pronoun) ഉപയോഗിച്ചിരിക്കുന്നത്. അവിടെപ്പറയുന്ന ജ്ഞാനം ക്രിസ്തു ആയിരുന്നെങ്കിൽ, “അവൻ” (He) എന്ന പുല്ലിംഗസർവ്വനാമം (Masculine pronoun) അല്ലാതെ, സ്ത്രീലിംഗം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോനു് അതൊന്നും അതറിയില്ലായിരുന്നു എന്നാണോ നിങ്ങൾ കരുതുന്നത്? ലോകത്ത്, യഹോവസ്ക്ഷികളുടെ ഇംഗ്ലീഷ്, മലയാളം പരിഭാഷകളിൽ മാത്രം, “അതു” (it) എന്ന നപുംസഗലിംഗമാണ് കാണുന്നത്. എന്നാൽ നിങ്ങൾ മനസ്സിലാക്കിക്കൊൾക: യേശുവെന്ന പുരുഷനു് “അതു” എന്ന നപുംസകലിംഗം ഉപയോഗിക്കാനും വ്യാകരണത്തിൽ വ്യവസ്ഥയില്ല. 

4️⃣ പുതിയനിയമത്തിൽനിന്ന് ഒരു തെളിവ് കാണിക്കാം: യേശു ജ്ഞാനമാണെന്ന് യഹോവസാക്ഷികൾ വിചാരിക്കുന്നപോലെ, അവൻ വചനമാണെന്ന് ട്രിനിറ്റിയും വിചാരിക്കുന്നു. യേശു വചനമാണെന്ന് ബൈബിളിലെ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വാക്കിനെയാണ് യോഹന്നാൻ 1:1-ൽ “വചനം” എന്ന് പറയുന്നത്: (യെശ, 55:12 സങ്കീ, 33:6). പുതിയനിയമത്തിൽ ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനത്തെ (word) കുറിക്കാൻ “റീമ” (ῥῆμα – rēma) എന്ന നപുംസകലിംഗ നാമപദവും (neuter noun) “ലോഗോസ്” (λόγος – logos) എന്ന പുല്ലിംഗ നാമപദവും (masculine noun) അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. (കാണുക: Psa, 33:6 Heb, 11:3; 2Pet, 3:5). യോഹന്നാൻ്റെ സുവിശേത്തിൽ പറയുന്ന ക്രിസ്തു വചനമല്ല; ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവനാണ്: (യോഹ, 1:14). യോഹന്നാൽ ജഡമായിത്തീർന്നു എന്ന് പറയുന്ന യേശു, ഒരു പുരുഷൻ ആയതുകൊണ്ടാണ്, “റീമ” (rēma – word)) എന്ന “നപുംസകലിംഗം” (neuter) ഉപയോഗിക്കാതെ, “ലോഗോസ്” (logos – വചനം) എന്ന “പുല്ലിംഗം” (masculine) യോഹന്നാൻ ഉപയോഗിച്ചത്. വചനം ജഡമായിത്തീർന്നു എന്ന് പറയുന്നവനു് പുല്ലിംഗനാമപദം ഉപയോഗിച്ചുവെങ്കിൽ, ജ്ഞാനം യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ, സ്ത്രീലിംഗനാമപദം ഉപയോഗിക്കുമായിരുന്നോ? വചനത്തെയും ഭാഷയെയും അതിക്രമിക്കുമ്പോഴാണ്, ദുരുപദേശം ഉണ്ടാകുന്നത്. [കാണുക: യോഹന്നാനിലെ യേശു വചനമല്ല; വെളിച്ചമാണ്, ദൈവപുത്രൻ വചനമെന്ന ദൈവമാണോ?

5️⃣ സദൃശ്യവാക്യങ്ങളിൽ പറയുന്ന “ജ്ഞാനം” (wisdom) ഒരു വ്യക്തിയല്ല; ഒരു സൽഗുണം (Good attribute) അല്ലെങ്കിൽ, സവിശേഷ ഗുണമാണ് (special attribute). ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനുമുള്ള മാനസികനിലപാട്‌ അഥവാ, മനസിന്റെ ശക്‌തിയാണ് ജ്ഞാനം. ജ്ഞാനത്തിൻ്റെ പര്യായങ്ങളാണ്: അറിവ്, പഠിപ്പ്, ബുദ്ധി, വിജ്ഞാനം, വിദ്യ, വിവേകം തുടങ്ങിയവ. ജ്ഞാനം ഒരു വ്യക്തിയല്ല എന്നതിൻ്റെ വ്യക്തമായ തെളിവുകൾ സദൃശ്യവാക്യങ്ങളിൽത്തന്നെ കാണാം. സാക്ഷികളുടെ ബൈബിളായ പുതിയലോകം ഭാഷാന്തരത്തിൽ നിന്നുതന്നെ അത് കാണിക്കാം. സുഭാഷിതങ്ങളിൽ ജ്ഞാനത്തെ കുറിക്കുന്ന പ്രഥമവാക്യം ഇപ്രകാരമാണ്: “ജ്ഞാനം നേടാനും ശിക്ഷണം സ്വീകരിക്കാനും ജ്ഞാനമൊഴികൾ മനസ്സിലാക്കാനും” (സുഭാ: 1:2). ഈ പ്രയോഗം ക്രിസ്തുവിനെ കുറിക്കുന്നതല്ല; ആർജ്ജിച്ചെടുക്കുന്ന ഒരു ഗുണത്തെക്കുറിച്ചാണെന്ന് ഭാഷയറിയാവുന്ന ആർക്കും മനസ്സിലാകും. ➦ “യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിൻ്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്.” (സുഭാ: 2:6). ദൈവം തൻ്റെ ഭക്തന്മാർക്ക് നൽകുന്ന സൽഗുണമാണ് ജ്ഞാനമെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ➦ “ജ്ഞാനത്തോട്, “നീ എൻ്റെ സഹോദരി” എന്നു പറയുക; വകതിരിവിനെ ബന്ധു എന്നു വിളിക്കുക. (സുഭാ, 7:4). ക്രിസ്തു ദൈവമക്കളുടെ മൂത്ത സഹോദരനാണ്; അല്ലാതെ സഹോദരിയല്ല: (റോമ, 8:29എബ്രാ, 2:11). ➦ “യഹോവയോടുള്ള ഭയഭക്തിയാണ് ജ്ഞാനത്തിൻ്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം.” (സുഭാ, 9:10). ഒരു വ്യക്തിക്ക് ദൈവികമായ ജ്ഞാനം ഉണ്ടാകാൻ തുടങ്ങുന്നത് സത്യദൈവമായ യഹോവയോടുള്ള ഭയഭക്തി നിമിത്തമാണ്. താഴെയുള്ള പ്രയോഗങ്ങളും ശ്രദ്ധിക്കുക:
➦ എൻ്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക (5:1), 
➦ ജ്ഞാനം പവിഴക്കല്ലുകളെക്കാൾ മേന്മയേറിയതാണ് (8:11), 
➦ ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു (8:12), 
➦ വകതിരിവുള്ളവൻ്റെ ചുണ്ടിൽ ജ്ഞാനമുണ്ട് (10:13), 
➦ വകതിരിവുള്ളവനു ജ്ഞാനമുണ്ട്.” (10:23),
➦ നീതിമാന്മാരുടെ വായിൽനിന്ന് ജ്ഞാനം പുറപ്പെടുന്നു (10:31), 
➦ എളിമയുള്ളവർ ജ്ഞാനികളാണ്. (11:2),
➦ ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്. (13:10),
➦ വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു (14:8),
➦ യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു (15:33),
➦ ജ്ഞാനത്തിൻ്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ (18:4), 
➦ ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക. (23:23), 
➦ ജ്ഞാനംകൊണ്ട് വീടു പണിയുന്നു (24:3),
➦ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപെടും (28:26),
➦വടിയും ശാസനയും ജ്ഞാനം നൽകുന്നു (29:15),
➦കാര്യപ്രാപ്തിയുള്ള ഭാര്യ ജ്ഞാനത്തോടെ സംസാരിക്കുന്നു (31:26). ഇതൊക്കെ ക്രിസ്തുവാണെന്ന് പറയുന്നവരെ സമ്മതിക്കണം. മുഴുവൻ വാക്യങ്ങളും ഫുട്ട്നോട്ടിൽ കാണാം. [കാണുക: Footnote]

6️⃣ സദൃശ്യവാക്യങ്ങളിലെ പ്രധാനപ്പെട്ട രണ്ട് വേദഭാഗങ്ങൾ ഒഴികെ, “ജ്ഞാനം” (wisdom), “അവൾ” (She) എന്നിങ്ങനെ ജ്ഞാനത്തെക്കുറിച്ച് പ്രഥമപുരുഷനിൽ (3rd Person) പറയുന്നത് ഉത്തമപുരുഷനായ (1st Person) അഥവാ, എഴുത്തുകാരനായ ശലോമോനാണ്. എന്നാൽ രണ്ട് സ്ഥാനങ്ങളിൽ എഴുത്തുകാരൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം (Personification) കൊടുത്തിട്ട് ജ്ഞാനം സംസാരിക്കുന്നതായി കാണാം: “അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:” (സദൃ, 1:21). ഇത് ശലോമോൻ്റെ വാക്കുകളാണ്. “അവൾ അഥവാ, ജ്ഞാനം പ്രസ്താവിക്കുന്നതു:” എന്ന് പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞശേഷം ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon) ഇട്ടിരിക്കുന്നത് നോക്കുക. “പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ചിഹ്നമാണ് ഭിത്തിക.”
താഴോട്ടുള്ള 1:22-മുതൽ അദ്ധ്യായത്തിൻ്റെ അവസാനം വരെയുള്ള ഭാഗങ്ങൾ ജ്ഞാനത്തെക്കൊണ്ടാണ് എഴുത്തുകാരൻ സംസാരിപ്പിക്കുന്നത്. അഥവാ, “എൻ്റെ, ഞാൻ” എന്നിങ്ങനെ ഉത്തമപുരുഷനിൽ (1st Person) സംസാരിക്കുന്നത് ജ്ഞാനമാണ്. അടുത്തത്, എട്ടാം അദ്ധ്യായത്തിലാണ്: “ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.” (സദൃ, 8:11). എട്ടാം അദ്ധ്യായം 1-മുതൽ 11-ാം വാക്യംവരെ “ജ്ഞാനം, അവൾ” എന്നിങ്ങനെ ജ്ഞാനത്തെ പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞുകൊണ്ട്, ഉത്തമപുരുഷനായ (1st Person) ശലോമോനാണ് സംസാരിക്കുന്നത്. അടുത്തവാക്യം: “ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.” (സദൃ, 8:12). ഇവിടെ ശ്രദ്ധിക്കുക: ജ്ഞാനം തന്നെത്തന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഉത്തമപുരുഷനിൽ (1st Person) തൻ്റെ പ്രഭാഷണം ആരംഭിക്കുകയാണ്. പിന്നീട് ആ അദ്ധ്യായത്തിൻ്റെ അവസാനംവരെ സംസാരിക്കുന്നത് ജ്ഞാനമാണ്. മേല്പറഞ്ഞ രണ്ട് ഭാഗങ്ങളിലും, എഴുത്തുകാരൻ ജ്ഞാനമെന്ന സവിശേഷ ഗുണത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനത്തെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. അതായത്, സദൃശ്യവാക്യങ്ങളിൽ വ്യക്തിവൽക്കരിക്കപ്പെട്ട ഒരു സ്ത്രീയായി (a personified woman) ജ്ഞാനത്തെ ആത്മീയമായി ചിത്രീകരിച്ചിരിക്കയാണ്. ഒന്നാം അദ്ധ്യായത്തിൽ പറയുന്നത്, മനുഷ്യരുടെ സൽഗുണമായ ജ്ഞാനത്തെക്കുറിച്ചും എട്ടാം അദ്ധ്യായത്തിൽ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തെക്കുറിച്ചുമാണ് പറയുന്നത്. ശലോമോൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നപോലെ, യോഹന്നാൻ്റെ തൻ്റെ സുവിശേഷത്തിൽ വചനത്തിനും മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നതു കാണാം. തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: മേല്പറയപ്പെട്ട വേദഭാഗങ്ങളിൽ ശലോമോൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനത്തെക്കൊണ്ട് ഉത്തമപുരഷനിൽ സംസാരിപ്പിക്കുകയാണ്. എന്നാൽ യോഹന്നാൻ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നിങ്ങനെ വചനത്തെക്കുറിച്ച് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത് യോഹന്നാൻ തന്നെയാണ്: (യോഹ, 1:1-3). ശലോമോൻ ജ്ഞാനത്തെ സ്ത്രീയായിട്ടും യോഹന്നാൻ വചനത്തെ പുരുഷനായിട്ടുമാണ ചിത്രീകരിച്ചിരിക്കുന്നത്.  

7️⃣ യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണോ? “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:22-30). യേശു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് കാണിക്കാൻ യഹോവസാക്ഷികൾ എടുക്കുന്ന വേദഭാഗമാണ് മേല്പറഞ്ഞത്. സദൃശ്യവാക്യങ്ങളിലെ ജ്ഞാനം ക്രിസ്തു അല്ലെന്ന് മുകളിൽ കണ്ടതാണ്. എട്ടാം അദ്ധ്യായത്തിൽ എഴുത്തുകാരൻ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനം സംസാരിക്കുന്ന വേദഭാഗമാണ് മുകളിൽ കാണുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു: ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ “ഞാൻ അവിടെ ഉണ്ടായിരുന്നു” എന്നും (സദൃ, 8:27), ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോൾ “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു” എന്നും (സദൃ, 8:29-30) ജ്ഞാനം പറയുന്നതിൻ്റെ അടിസ്ഥാനം എന്താണ്? അത് മനസ്സിലാക്കാൻ ശലോമോൻ പറയുന്ന മറ്റൊരു വാക്യം കാണിക്കാം: ➦ “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19). യഹോവ തൻ്റെ ജ്ഞാനത്താലാണ് (חָכְמָה – hahma) സൃഷ്ടി നടത്തിയതതെന്ന് ശലോമോൻ പറയുന്നു. ദൈവം സകലവും സൃഷ്ടിച്ച തൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിനാണ് ശലോമോൻ മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത്. ജ്ഞാനത്തെ എഴുത്തുകാരൻ ഒരു സ്ത്രീയായി ചിത്രീകരിച്ചുകൊണ്ടാണ്, “ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോൾ ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു” എന്നൊക്കെ ജ്ഞാനത്തെക്കൊണ്ട് പറയിക്കുന്നത്. ഇത് എഴുത്തുകാരൻ്റെ കാവ്യാത്മകമായ ഉപമാരീതിയാണ് (Poetic Allegory). അല്ലാതെ, ജ്ഞാനം മറ്റൊരു വ്യക്തിയോ, വ്യക്തിത്വമോ അല്ല; ദൈവത്തിൻ്റെ സവിശേഷ ഗുണമാണ്. ദൈവം ജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത് എന്നതിന് വേറെയും വചനങ്ങളുണ്ട്: (യിരെ, 10:12; യിരെ, 51:15).

ദൈവം തൻ്റെ വചനത്താൽ സൃഷ്ടിച്ചു എന്നും പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). അടുത്തവാക്യം: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും” (2പത്രൊ, 3:5 എബ്രാ, 11:3). വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; യെഹെ, 33:7). തൻ്റെ വായിൽനിന്നുവരുന്ന ഈ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. അതുകൊണ്ടാണ്, യോഹന്നാൻ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നിങ്ങനെ വചനത്തെക്കുറിച്ച് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത്: (യോഹ, 1:1-3). “ലോകം അവൻ (വചനം) മുഖാന്തരം ഉളവായി” എന്ന പ്രയോഗം ശ്രദ്ധിക്കുക: (യോഹ, 1:10). സദൃശ്യവാക്യങ്ങളിലെപ്പോലെ, യോഹന്നാൻ ഒന്നാം അദ്ധ്യായം ഒന്നുമുതൽ പതിനാലുവരെ വ്യക്തിവൽക്കരിക്കപ്പെട്ട ഒരു മനുഷ്യനായി (a personified Man) വചനത്തെ ആത്മീയമായി ചിത്രീകരിച്ചിരിക്കയാണ്. വചനവും മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ വായിൽനിന്ന് വരുന്ന വാക്കാണ്. (യെശ, 55:11). പുതിയനിയമത്തിൽ വചനം (logos) ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടേയും വായിൽ നിന്നാണ് പുറപ്പെടുന്നത്: (ലൂക്കൊ, 4:22 ലൂക്കൊ, 4:32, യോഹ, 12:48, യോഹ, 15:3; യോഹ, 17:20പ്രവൃ, 2:38; പ്രവൃ, 10:44).  [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?; വചനം ജഡമായിത്തീർന്നു]

8️⃣ യഹോവ ഒറ്റയ്ക്കാണ് സകലതും സൃഷ്ടിച്ചത്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). തനിക്ക് സഹായി ഉള്ളതായി ദൈവത്തിനുപോലും അറിയില്ല. യഹോവസാക്ഷികളുടെ ഭാഷയിൽ സൃഷ്ടിയായ യേശു സ്രഷ്ടാവിനൊപ്പം സഹായിയായി ഉണ്ടായിരുന്നു. ട്രിനിറ്റിയുടെ ഭാഷയിൽ ദൈവമായ യേശു സ്രഷ്ടാവായ യേശു ദൈവത്തോടൊപ്പം സഹായിയായി ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18; യേശ, 66:22; വെളി, 4:11). യഹോവ എപ്രകാരം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നോ, അപ്രകാരം തന്നെയാണ് തൻ്റെ ആത്മാവിനാലും വചനത്താവും സവിശേഷ ഗുണങ്ങളാലും സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നത്:
➦ യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ചു: (ഉല്പ, 2:4, പുറ, 20:11),
➦ ദൈവത്തിൻ്റെ ആത്മാവ് സഷ്ടിച്ചു: (ഇയ്യോ, 33;4; സങ്കീ, 104:30),
➦ യഹോവയുടെ വചനത്താൽ സൃഷ്ടിച്ചു: (സങ്കീ, 33:6; 2പത്രൊ, 3:5എബ്രാ, 11:3)
➦ യഹോവയുടെ ജ്ഞാനത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; യിരെ, 51:15)
➦ യഹോവയുടെ ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; യിരെ, 32:17)
➦ യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; യിരെ, 51:15).
➦ യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു: (യിരെ, 10:12; യിരെ, 51:15). മേല്പറഞ്ഞതിൻ്റെയെല്ലാം അർത്ഥം ഒന്നുതന്നെയാണ്. (ഈ ലേഖനം ഞാൻ എഴുതി എന്നു പറയുന്നതും എൻ്റെ കൈയാണ് എഴുതിയതെന്നു പറയുന്നതും തമ്മിൽ എന്ത് വ്യത്യാസമുണ്ടോ, അത്രയുംപോലും വ്യത്യാസം മേല്പറഞ്ഞ വേദഭാഗങ്ങൾക്കില്ല). യഹോവ സൃഷ്ടിച്ചു എന്ന് പറയുന്നതിന് ബദലായി പറയുന്നതാണ്: ദൈവത്തിൻ്റെ ആത്മാവ് സൃഷ്ടിച്ചു, വചനത്താൽ സൃഷ്ടിച്ചു, ജ്ഞാനത്താൽ സൃഷ്ടിച്ചു, ഭുജത്താൽ സൃഷ്ടിച്ചു, വിവേകത്താൽ സൃഷ്ടിച്ചു, ശക്തിയാൽ സൃഷ്ടിച്ചു. മേല്പറഞ്ഞതൊന്നും വ്യത്യസ്ത വ്യക്തികളല്ലെന്ന് വചനപരിജ്ഞാനം ഇല്ലാത്തവർക്കുപോലും മനസ്സിലാകും. വചനവും ജ്ഞാനവും ദൈവത്തിൽനിന്നും വിഭിന്നരായ വ്യക്തികളാണെന്ന് വിചാരിക്കുന്നവർ, സൃഷ്ടി നടത്തിയ യഹോവയുടെ ഭുജവും, വിവേകവും ശക്തിയും വിഭിന്ന വ്യക്തികളല്ലെന്ന് എങ്ങനെ പറയും? ദൈവത്തിൻ്റെ വചനത്തിനും ജ്ഞാനത്തിനും എഴുത്തുകാർ മനുഷ്യത്വാരോപരണം (Personification) കൊടുത്തപോലെ, ദൈവത്തിൻ്റെ ഭുജത്തിനും വിവേകത്തിനും ശക്തിക്കും മനുഷ്യത്വാരോപണം കൊടുത്താൽ, “ദൈവം സകലവും സൃഷ്ടിക്കുമ്പോൾ, ഞാൻ ദൈവത്തോടുകൂടെ സഹായിയായും ശില്പിയായും ഉണ്ടായിരുന്നു” എന്ന് അവയും പറയും. സ്വന്തപ്രസ്ഥാനങ്ങളുടെ ഉപദേശം സ്ഥാപിക്കാൻ വചനത്തെ കോട്ടിമാട്ടിയിട്ട് ഒടുക്കം എന്തുചെയ്യും? അന്ന് വിടുവിപ്പാൻ ആരുമുണ്ടാകില്ല: (സങ്കീ, 50:22). ബൈബിളിൻ്റെ വിരുദ്ധകോടിയിൽ നില്ക്കുന്ന ഉപദേശങ്ങളാണ് പലരും വിശ്വസിക്കുന്നത്.

9️⃣ യേശു സ്രഷ്ടാവല്ല: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ഇരുകൂട്ടരുടെയും വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 → മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. യഹോവസാക്ഷികളുടെ വ്യാഖ്യാനപ്രകാരം ദൈവവും ക്രിസ്തുവും കൂടിയാണ് ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❝അവരെ❞ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 3. സൃഷ്ടിച്ച ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (3rd Person) ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ, ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ ഉണ്ടായിരുന്നെങ്കിലോ ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 → മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യകാരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ദൈവശ്വാസീയമായ വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു അവൻ സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18യെശ, 66:22) പുതുസൃഷ്ടിക്കും (പുതിയജനനം) കാരണഭൂതൻ പിതാവായ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

🔟 യേശു ജ്ഞാനമാണെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ടോ? ഉണ്ട്. “ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.” (1കൊരി, 1:24). ഇവിടെപ്പറയുന്ന “ദൈവശക്തി” എന്നതും “ദൈവജ്ഞാനം” എന്നതും യേശുവിൻ്റെ പ്രകൃതിയല്ല; പദവിയാണ്. തെളിവ് അതേ അദ്ധ്യായം താഴത്തെ വാക്യത്തിലുണ്ട്: ➦ “നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.” (1കൊരി, 1:30). ഇവിടെയവൻ ജ്ഞാനം ആണെന്നല്ല പറയുന്നത്; “ജ്ഞാനം ആയിത്തീർന്നു” എന്നാണ് പറയുന്നത്. മുമ്പെ അവൻ ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പും ആയിരുന്നെങ്കിൽ, പിന്നെ ആയിത്തീരേണ്ട കാര്യമില്ലല്ലോ? അവൻ തൻ്റെ ക്രൂശിലെ പരമയാഗത്താലാണ് ദൈവത്തിൽനിന്ന് നമുക്കു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നത്. എബ്രായരിൽ ഇതുപോലെ ഒരു പ്രയോഗമുണ്ട്: “സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” (made higher than the heavens). ഇവിടെയും, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനാണെന്നല്ല പറയുന്നത്; ഉന്നതനായിത്തീർന്നു. എപ്പോഴാണവൻ ഉന്നതനായത്? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31 എബ്രാ, 7:26). തൻ്റെ പാപപരിഹാര ബലികൊണ്ട് ദൈവത്തിൽനിന്ന് നമ്മുടെ ജ്ഞാനമായിത്തീർന്ന യേശു എങ്ങനെ ജ്ഞാനമായി സൃഷ്ടിയിങ്കൽ ഉണ്ടാകും? യേശുവിനെക്കുറിച്ച് പറയുന്ന രണ്ട് വാക്യം നോക്കുക: ➦ “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). ഈ രണ്ട് വാക്യങ്ങൾ പരിശോധിച്ചാൽ, യേശു ദൈവത്താൽ ജ്ഞാനംനിറഞ്ഞ് വളർന്നവനാണെന്ന് മനസ്സിലാക്കാം. അതായത്, ക്രൂശുമരണശേഷം ജ്ഞാനമെന്ന ഒരു പദവി യേശുവിനു് ഉണ്ടായി എന്നല്ലാതെ, യേശു ജ്ഞാനമല്ല; അഥവാ, ജ്ഞാനമെന്ന പ്രകൃതിയുള്ളവൻ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

യേശുവിൻ്റെ പദവികൾ: യേശുവിനു് ജ്ഞാനമെന്ന പദവി മാത്രമല്ല ഉള്ളത്; നൂറുകണക്കിനു് പദവികളുണ്ട്. ➦ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4ഉല്പ, 3:15). മേല്പറഞ്ഞതൊക്കെ യേശുവിൻ്റെ അസ്തിത്വമോ, പേരോ, പ്രകൃതിയോ അല്ല; പദവികളാണ്. “ജ്ഞാനം” എന്നത് അതിലൊരു പദവി (Title) മാത്രമാണ്. അതായത്, യേശുവിൻ്റെ “ദൈവപുത്രൻ, ക്രിസ്തു, കർത്താവു, ജ്ഞാനം” തുടങ്ങിയ എല്ലാ പദവികളും എ.എം 3755-ൽ (ബി.സി. 6) അവൻ്റെ ജനനശേഷം ഉണ്ടായതാണ്. അവൻ എങ്ങനെ സൃഷ്ടിയിൽ ശില്പിയായി (വിദഗ്ധജോലിക്കാരൻ) ദൈവത്തോടൊപ്പം ഉണ്ടാകും?

“യെഹൂദന്മാർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:19). ക്രിസ്തു ആരാണ്❓ അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തവരാണ്, ട്രിനിറ്റിയിലും വൺനെസ്സിലും യഹോവസാക്ഷികളുടെ ഉപദേശത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിക്കഴിയുമ്പോൾ, നിങ്ങൾ രട്ടിലും വെണ്ണിരിലും മാനസാന്തരപ്പെട്ട്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച സത്യേകദൈവത്തെ തിരിച്ചറിയുകയും ക്രിസ്തുവിൻ്റെ അനുയായി ആകുകയും ചെയ്യും. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]  

കൂടുതൽ അറിവുകൾക്കായി:
 ☟
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം

Footnote:
“പുതിയലോകം ഭാഷാന്തരം” എന്ന യഹോവസാക്ഷികളുടെ ബൈബിൾ പരിഭാഷയിലെ “സുഭാഷിതങ്ങൾ” എന്ന പുസ്തകത്തിൽ ജ്ഞാനത്തെക്കുറിച്ച് (hakma – חָכְמָ֥ה – wisdom) പറഞ്ഞിരിക്കുന്ന വാക്യങ്ങൾ:
1. ജ്ഞാനം നേടാനും ശിക്ഷണം സ്വീകരിക്കാനും ജ്ഞാനമൊഴികൾ മനസ്സിലാക്കാനും (1:2) 
2. യഹോവയോടുള്ള ഭയഭക്തിയാണ് അറിവിൻ്റെ ആരംഭം; വിഡ്ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ. (1:7)
3. മകനേ, ജ്ഞാനത്തിനായി കാതോർക്കുകയും വകതിരിവിനായി ഹൃദയം ചായിക്കുകയും ചെയ്തുകൊണ്ട് (2:2)
4. യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിൻ്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്. (2:6)
5. ജ്ഞാനം നിൻ്റെ ഹൃദയത്തിൽ പ്രവേശിക്കുകയും അറിവ് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ (2:10)
6. ജ്ഞാനം നേടുകയും വകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. (3:13)
7. യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു; വിവേകത്താൽ ആകാശം ഉറപ്പിച്ചു. (3:19)
8. ജ്ഞാനം നേടുക, വകതിരിവ് സമ്പാദിക്കുക. ഇത് മറക്കരുത്, ഞാൻ പറയുന്ന കാര്യങ്ങൾ വിട്ടുമാറരുത്. (4:5)
9. ജ്ഞാനമാണ് ഏറ്റവും പ്രധാനം; അതുകൊണ്ടു ജ്ഞാനം സമ്പാദിക്കുക; മറ്റ് എന്തു നേടിയായും ശരി, വകതിരിവ് നേടാൻ മറക്കരുത്. (4:7)
10. ഞാൻ നിന്നെ ജ്ഞാനത്തിൻ്റെ വഴികളിലൂടെ നയിക്കും; നേരിൻ്റെ പാതകളിലൂടെ നടത്തും. (4:11)
11. മകനേ, എൻ്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക; ഞാൻ വകതിരിവിനെക്കുറിച്ച് പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക. (5:1)
12. ജ്ഞാനത്തോട്, “നീ എൻ്റെ സഹോദരി” എന്നു പറയുക; വകതിരിവിനെ ബന്ധു എന്നു വിളിക്കുക. (7:4) 
13. ജ്ഞാനം വിളിച്ചുപറയുന്നു; വകതിരിവ് ശബ്ദമുയർത്തുന്നു. (8:1)
14. ജ്ഞാനം പവിഴക്കല്ലുകളെക്കാൾ മേന്മയേറിയതാണ്; അമൂല്യവസ്തുക്കളെയൊന്നും അതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. (8:11)
15. ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു; ഞാൻ അറിവും ചിന്താശേഷിയും നേടിയിരിക്കുന്നു. (8:12)✔️
16. യഹോവയോടുള്ള ഭയഭക്തിയാണ് ജ്ഞാനത്തിൻ്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം. (9:10)
17. വകതിരിവുള്ളവൻ്റെ ചുണ്ടിൽ ജ്ഞാനമുണ്ട്; എന്നാൽ സാമാന്യബോധമില്ലാത്തവൻ്റെ മുതുകിൽ അടിവീഴും. (10:13)
18. നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നതു വിഡ്ഢിക്ക് ഒരു വിനോദം; എന്നാൽ വകതിരിവുള്ളവനു ജ്ഞാനമുണ്ട്.” (10:23)
19. നീതിമാന്മാരുടെ വായിൽനിന്ന് ജ്ഞാനം പുറപ്പെടുന്നു; എന്നാൽ വഞ്ചനയോടെ സംസാരിക്കുന്ന നാവ് മുറിച്ചുകളയും. (10:31)
20. അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു; എന്നാൽ എളിമയുള്ളവർ ജ്ഞാനികളാണ്. (11:2)
21. അഹംഭാവം കലഹങ്ങളിലേ അവസാനിക്കൂ; എന്നാൽ ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്. (13:10)
22. പരിഹാസി ജ്ഞാനം തേടുന്നെങ്കിലും കണ്ടെത്തുന്നില്ല; എന്നാൽ വകതിരിവുള്ളവൻ എളുപ്പം അറിവ് നേടുന്നു. (14:6)
23. വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു; എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു. (14:8)
24. വകതിരിവുള്ളവൻ്റെ ഹൃദശത്തിൽ ജ്ഞാനം സ്വസ്ഥമായി വിശ്രമിക്കുന്നു; എന്നാൽ വിഡ്ഢികൾക്ക് അതു വിളമ്പിയാലേ സമാധാനമാകൂ. (14:33)
25. യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു; താഴ്മ മഹത്വത്തിനു മുന്നോടി. (15:33)
26. ജ്ഞാനം നേടുന്നതു സ്വർണ്ണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലതു! വകതിരിവ് നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്ഠം! (16:16)
27. ജ്ഞാനം സമ്പാദിക്കൻ വഴിയുണ്ടായിട്ടും അതു നേടാൻ വിഡ്ഢിക്ക് ആഗ്രമില്ലെങ്കിൽ പിന്നെ അതുകൊണ്ട് എന്തു ഗുണം? (17:16)
28. വകതിരിവുള്ളവൻ്റെ കൺമുന്നിൽ ജ്ഞാനമുണ്ട്; എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു. (17:24)
29. മനുഷ്യൻ്റെ വായിലെ വാക്കുകൾ ആഴമുള്ള വെള്ളം; ജ്ഞാനത്തിൻ്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ. (18:4)
30. യഹോവയ്ക്കെതിരായി ജ്ഞാനമോ വകതിലോ ഉപദേശമോ ഇല്ല. (21:30)
31. സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകയരുത്; ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക. (23:23)
32. ജ്ഞാനംകൊണ്ട് വീടു പണിയുന്നു; വകതിരിവുകൊണ്ട് അതു സുരക്ഷിതമാക്കുന്നു. (24:3)
33. അതുപോലെ, ജ്ഞാനവും നിനക്ക് നല്ലതാണ്; അതു നേടിയാൽ നിൻ്റെ ഭാവി ശോഭനമാകും. (24:14)
34. സ്വന്തഹൃദയത്തെ ആശ്രയിക്കുന്നവർ വിഡ്ഢികൾ; എന്നാൽ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപെടും. (28:26)
35. ജ്ഞാനത്തെ സ്നേഹിക്കുന്നവർ അപ്പനെ സന്തോഷിപ്പിക്കുന്നു; എന്നാൽ വേശ്യകളുടെകൂടെ നടക്കുന്നവൻ സമ്പത്തു നശിപ്പിക്കുന്നു. (29:3)
36. വടിയും ശാസനയും ജ്ഞാനം നൽകുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്കു നാണക്കേട്. (29:15)
37. ഞാൻ ജ്ഞാനം പഠിച്ചിട്ടില്ല; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല. (30:3)
38. അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു; ദയയുടെ നിയമം അവളുടെ നാവിലുണ്ട്. (31:26)

ദൈവം സമത്വമുള്ള മൂന്ന് വ്യക്തിയോ❓

“ദൈവം ഏകൻ” (The only God) എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: “യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.” (ആവ, 6:4-9). എന്നാൽ ദൈവം സമത്വമുള്ള മൂന്നു വ്യക്തിയോ, വ്യക്തിത്വമോ ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. 

യഹോവയായ ഏകദൈവും ദൈവത്തിൻ്റെ ക്രിസ്തുവും പഴയയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരും എന്തുപറയുന്നു എന്നു നമുക്കു നോക്കാം:

യഹോവയായ ഏകദൈവം:
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39
ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? 
ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8
ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5
ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6
ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18
ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21
ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22
ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9
ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14
നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? 
ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10). മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). ഞാൻ, ഞാൻ, എനിക്കു, എന്നെ എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമം ശ്രദ്ധിക്കുക. ദൈവം സമത്വമുള്ള വ്യക്തികളോ, വ്യക്തിത്വങ്ങളോ ആയിരുന്നെങ്കിൽ, ഞാൻ മാത്രമാണ് ദൈവമെന്നും എനിക്കു സമനായും സദൃശനായും ആരുമില്ലെന്നും സത്യേകദൈവമായ യഹോവ പറയുമായിരുന്നോ❓ ദൈവവചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടും ഭോഷ്ക്ക് പറയാൻ കഴിയാത്ത ഏകസത്യദൈവത്തെ ഭോഷ്ക്കു പറയുന്നവൻ ആക്കിക്കൊണ്ടും മാത്രമേ, ഒരു ത്രിത്വദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും കഴിയുകയുള്ളു. 

ദൈവത്തിൻ്റെ ക്രിസ്തു:
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29
ദൈവം ഒരുത്തൻ മാത്രം The only God. (യോഹ, 5:44)
ഒരേയൊരു സത്യദൈവം പിതാവാണ് Father, the only true God.  (യോഹ, 17:3)
പിതാവിനെ മാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8
പിതാവു് മാത്രമാണ് സകലവും അറിയുന്നതു. (മത്താ, 24:36)
എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29)
പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28)
മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40)
പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല;
ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു;
ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല;
ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). ഇതെല്ലാം ദൈവപുത്രനായ ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമത്വമുള്ള വ്യക്തികളോ, വ്യക്തിത്വങ്ങളോ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണ്, പിതാവു മാത്രമാണ് സത്യദൈവം, പിതാവു എന്നെക്കാൾ വയിയവനാണ്, ഞാൻ മനുഷ്യനാണ്, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു എന്നൊക്കെ പുത്രൻ പറയുമായിരുന്നോദൈവത്തോടു സമത്വമുള്ളവനായിരുന്നു ക്രിസ്തുവെങ്കിൽ, പിതാവ് എന്നെക്കാൾ വലിയവനാണെന്ന് അവൻ പറയുമായിരുന്നോ❓ “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). 

പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും:
യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15). 
ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. (ആവ, 4:35)
മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല.” (ആവ, 4:39)
യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26).
യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
നീ അല്ലാതെ ഒരുത്തനുമില്ലല്ലോ. (1ശമൂ, 2:2)
നിന്നെപ്പോലെ ഒരുത്തനുമില്ല;
നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)
യഹോവയല്ലാതെ ദൈവം ആരുള്ളു? (2ശമൂ, 22:32)
നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23)
യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല. (1രാജാ, 8:59)
യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; 
നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)
നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)
സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല. (2ദിന, 14:11)
അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)
യഹോവയല്ലാതെ ദൈവം ആരുള്ളു? (സങ്കീ, 18:31)
സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:11)
യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5)
ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19)
നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13)
സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? (സങ്കീ, 89:6)
ദൈവമായ യഹോവേ നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8)
ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? (യെശ, 40:18)
അവനല്ലാതെ വേറൊരു ദൈവവും ഇല്ല. (യെശ, 45:14)
യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു. (യെശ, 45:24)
നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4). ഇങ്ങനെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. നീ, നിന്നെപ്പോലെ, നീയല്ലാതെ, നിന്നോടു, അവൻ, അവനല്ലാതെ, അവനെപ്പോലെ എന്നീ മധ്യമ,പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങൾ ശ്രദ്ധിക്കുക. ദൈവം സമത്വമുള്ള വ്യക്തികളോ, വ്യക്തിത്വങ്ങളോ ആയിരുന്നെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവന്നു സമനായും സധൃശനായും ആരുമില്ലെന്നും ഏകവചന സർവ്വനാമത്തിൽ പഴയനിയത്തിലെ മശീഹമാരും ഭക്തന്മാരും പറയുമായിരുന്നോ❓ ദൈവശ്വാസീയമായ വചനത്തെയും ഭാഷയുടെ വ്യാകരണനിയമങ്ങളെയും അതിലംഘിച്ചുകൊണ്ടുമാത്രമേ, ദൈവം സമത്വമുള്ള മൂന്നുപേരാണെന്ന് പറയാൻ കഴിയുകയുള്ളു. 

അപ്പൊസ്തലന്മാർ:
ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21).
ഏകജ്ഞാനിയായ ദൈവം – The only wise God. (റോമ, 16:26)
ഏകദൈവം – The only God. (1തിമൊ, 1:17)
ഏകാധിപതി – only Ruler.  (1തിമൊ, 6:15)
താൻ മാത്രം അമർത്യതയുള്ളവൻ – who alone is immortal. (1തിമൊ, 6:16)
ഏകകർത്താവായ ദൈവം – The only Lord God. (യൂദാ 1:4)
രക്ഷിതാവായ ഏകദൈവം – The only God our Savior. (യൂദാ, 1:25)
ദൈവം ഒരുവൻ – God alone. (മർക്കൊ, 2:7)
ദൈവം ഒരുവൻ – God alone. (മർക്കൊ, 10:18)
ദൈവം ഒരുവൻ – God alone. (ലൂക്കൊ, 18:19)
ഏകദൈവല്ലാതെ ദൈവമില്ല – There is no God but one. (1കൊരി, 8:4)
ദൈവമോ ഒരുത്തൻ മാത്രം – God is one. (ഗലാ, 3:20)
ദൈവം ഒരുവനല്ലോ – There is one God. (1തിമൊ, 2:5)
പിതാവായ ഏകദൈവമേ നമുക്കുള്ളൂ. (1കൊരി, 8:6),
ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു. (എബ്രാ. 2:11).
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3 റോമ, 15:5; 2കൊരി, 1:3; 2കൊരി, 11:31; എഫെ, 1:17കൊലൊ, 1:5; 1പത്രൊ, 1:3). 
ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15 പ്രവൃ, 2:23; 1തിമൊ, 2:6). ഇതെല്ലാം ക്രിസ്തുവിൽനിന്ന് കേട്ടുപഠിച്ച അപ്പൊസ്തലന്മാരുടെയും അവരിൽനിന്ന് കേട്ടുപഠിച്ചവരുടെയും വാക്കുകളാണ്. ദൈവം സമത്വമുള്ള വ്യക്തികളോ, വ്യക്തിത്വങ്ങളോ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവു് മാത്രമാണെന്നും ക്രിസ്തുവിന് ഒരു ദൈവമുണ്ടെന്നും അവൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ❓ “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കോ, 10:16). അപ്പൊസ്തലന്മാരുടെ വാക്കു വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ്. 

സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). അതായത്, യഹോവയും ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും സ്വന്തവായ്കൊണ്ട് കല്പിച്ചതും പരിശുദ്ധാത്മാവിനാൽ ആലേഖനംചെയ്ത് വെച്ചിരിക്കുന്നതുമായ മുഴുവൻ വചനത്തെയും തള്ളിയ ഉപദേശമാണ് ത്രിത്വം. [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, കേൾക്കുക: ഏൽ ഏഹാദ്].

ദൈവവും ക്രിസ്തുവും താരതമ്യം:
ദൈവം എന്നേക്കുമുള്ളവൻ (ശാശ്വതവാസി) ആണ്; ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ അല്ലെങ്കിൽ, ഉത്ഭവമുള്ളവനാണ്. (സങ്കീ, 102:12യെശ, 57:15 ആവ, 18:15; 18:18-19; യെശ, 7:14; മീഖാ, 5:2; മത്താ, 1:20; ലൂക്കൊ, 1:35; 2:21; റോമ, 9:5; ഗലാ, 4:4)  
ദൈവത്തിന് ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ ഇല്ല; ക്രിസ്തുവിന് ഇതെല്ലാമുണ്ട്: (മത്താ, 2:11; ലൂക്കൊ, 2:43; ലൂക്കൊ, 3:23).
ദൈവത്തിന് മാതാവില്ല; ക്രിസ്തുവിന് മാതാവുണ്ട്: (പ്രവൃ, 1:14).
ദൈവത്തിന് വളർത്തച്ഛനില്ല; ക്രിസ്തുവിന് വളർത്തച്ഛനുണ്ട്: (മത്താ, 1:16 യോഹ, 1:45).
ദൈവത്തിന് സഹോദരന്മാരില്ല; ക്രിസ്തുവിന് സഹോദരന്മാരുണ്ട്: (1കൊരി, 9:5; ഗലാ, 1:19).
ദൈവത്തിന് പിതാവില്ല; ക്രിസ്തുവിന് പിതാവുണ്ട്: (മത്താ, 3:17 മത്താ, 7:21). 
ദൈവത്തിന് (യഹോവ) ദൈവമില്ല; ക്രിസ്തുവിന് ദൈവമുണ്ട്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33)
ദൈവം ആത്മാവാകുന്നു; ക്രിസ്തു ആത്മാവായ ദൈവമല്ല, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്: (യോഹ, 4:24 (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40).
ദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല; ക്രിസ്തു മനുഷ്യനും മനുഷ്യപുത്രനുമാണ്: (സംഖ്യാ, 23:19 റോമ, 5:15; മത്താ, 20:28)
ദൈവം ചരിത്രത്തിനതീതനാണ്; ക്രിസ്തു ചരിത്രത്തിനധീനനാണ്; (മത്താ, 2:1)
ദൈവത്തിൻ്റെ വയസ്സ് കണക്കാക്കുന്നില്ല; ക്രിസ്തുവിൻ്റെ വയസ്സ് കണക്കാക്കുന്നു: (ലൂക്കൊ, 2:21; ലൂക്കൊ, 2:42; ലൂക്കൊ, 3:23)
ദൈവം അഭിഷിക്തനല്ല, അഭിഷേകദാതാവാണ്; യേശു അഭിഷേകദാതാവല്ല, അഭിഷിക്തൻ (ക്രിസ്തു) ആണ്: (പ്രവൃ, 10:38 ലൂക്കൊ, 3:22; ലൂക്കൊ, 4:1
ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനാണ്; ക്രിസ്തു സാത്താനാൽ പരീക്ഷിക്കപ്പെട്ടു (യാക്കോ, 1:13 മർക്കൊ, 1:13).°
ദൈവം ക്ഷീണിക്കുന്നില്ല; ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു (യെശ, 40:28 യോഹ, 4:5)
ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല; ക്രിസ്തു ഉറങ്ങി: (സങ്കീ, 121:4മത്താ, 8:24)
ദൈവത്തിനു് വിശപ്പും ദാഹവുമില്ല; ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി: (സങ്കീ, 50:12,13 മർക്കൊ, 11:12; യോഹ, 19:28). 
ദൈവം ബലഹീനനാകില്ല; ക്രിസ്തു പാപം വഹിച്ച് ബലഹീനനായി: (വെളി, 1:18 2കൊരി, 5:21; ലൂക്കൊ, 22:43)
ദൈവത്തിനു് പ്രാർത്ഥന ആവശ്യമില്ല; ക്രിസ്തു രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രി മുഴുവനും പ്രാർത്ഥിച്ചിരുന്നതായി കാണാം: (മർക്കൊ, 1:35; സങ്കീ, 55:17; മത്താ, 14:23; ലൂക്കൊ, 6:12 എബ്രാ, 5:7)
ദൈവത്തിനു് മരണമില്ല; ക്രിസ്തുയേശു തിരുവെഴുത്തിൻ പ്രകാരം മരിക്കുകയും ഉയിർക്കുകയും ചെയ്തു: (1തിമൊ, 6:16 1കൊരി, 15:3-4). 
“ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നു യഹോവ; “ഞാൻ ദൈവമല്ല; മനുഷ്യനത്രേ” എന്നു ക്രിസ്തു: (ഹോശേ, 11:9 യോഹ, 17:3; യോഹ, 8:40).
ഇതുപോലെ അനേകം തെളിവുകളുണ്ട്. ഇതിലെവിടെയാണ് സമത്വം❓ സമത്വമില്ലായ്മയെയാണ് ട്രിനിറ്റി സമത്വം എന്നു വ്യാജമായി വ്യാഖ്യാനിക്കുന്നത്.

ദൈവശ്വാസീയമായ വചനത്തിൽ ദൈവപുത്രൻ മനുഷ്യനാണെന്ന് അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രനായ യേശു മനുഷ്യനാണെന്ന് അൻപതുപ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. ഉദാ: (യോഹ, 8:40; റോമ, 5:15; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ദൈവവും മനുഷ്യനും ഏതുവകയിലാണ് സമത്വമുണ്ടാകുന്നത്❓ തന്നെയുമല്ല, യേശു എന്നൊരു “മനുഷ്യനായ ദൈവപുത്രൻ” ട്രിനിറ്റിയിൽ ഇല്ല: ട്രിനിറ്റിയിലുള്ള സമനിത്യരും വ്യതിരിക്തരായ മൂന്നുപേരും പൂർണ്ണദൈവമാണെന്നാണ് പറയുന്നത്. (പൂർണ്ണദൈവം എന്ന പ്രയോഗംതന്നെ ബൈബിൾ വിരുദ്ധമാണ്). യേശു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെന്ന് വാദിച്ചാലും “ട്രിനിറ്റിയുടെ സമത്വമുള്ള മൂന്നുപേർ” എന്ന ഉപദേശം നടപടിയാകില്ല. പിതാവും പരിശുദ്ധാത്മാവും “പൂർണ്ണദൈവം” എന്ന ഏകപ്രകൃതിയുള്ളവരും പുത്രൻ “പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും” എന്ന ഇരുപ്രകൃതിയുള്ളവനും ആകും. അതിലെവിടെയാണ് സമത്വം❓ അപ്പോഴും, നിങ്ങളുടെ “സമത്വം” എന്ന ഉപദേശം സ്വാഹ

പിതാവും പുത്രനും പരിശുദ്ധാത്മാവും:
പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തിയോ, വ്യക്തിത്വമോ ആണെന്ന് വിചാരിക്കുന്നവർ, ബൈബിളിൽ മൂന്നു വ്യക്തിയെ മാത്രമേ കണ്ടിട്ടുള്ളോ❓ പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമേ ബൈബിളിലുള്ളെന്നാണ് ട്രിനിറ്റി വിചാരിക്കുന്നത്. അതുകൊണ്ടാണ്, ദൈവം ത്രിത്വമാണെന്ന് അവർ വിശ്വസിക്കുന്നത്. എന്നാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമല്ല ബൈബിളിൽ ഉള്ളത്; വേറയും പലരുമുണ്ട്. അവരെയുകൂടി വെവ്വേറെ വ്യക്തികളായി എണ്ണിയാൽ എങ്ങനെയിരിക്കും എന്നുനോക്കാം: 

1️⃣ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (1യോഹ, 4:12യോഹ, 1:18). “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു (Tthe only God) എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). അദൃശ്യനും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ആരുമൊരുനാളും കാണാത്തവനും (യോഹ, 1:18; 1യോഹ, 4:12) കാൺമാൻ കഴിയാത്തവനുമാണ് (1തിമൊ, 6:16) ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം (The only God): (1തിമൊ, 1:17). ട്രിനിറ്റിയിൽ ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത അദൃശ്യനായ ഏകദൈവം ആരാണ്❓

2️⃣ “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ എപ്പോഴും കാണുന്ന യേശുവിൻ്റെ പിതാവു് സ്വർഗ്ഗത്തിലുണ്ട്. യിസ്രായേലിന്റെ ദൈവവും പിതാവുമായ യഹോവയാണ് യേശുവിൻ്റെ പിതാവു്: (യെശ, 64:8യോഹ, 8:54). പിതാവായ യഹോവയെ ദൂതന്മാർ നിത്യം കാണുന്നതു കൂടാതെ, സ്വർഗ്ഗത്തിലും ഭുമിയിലുമായി അനേകംപേർ കണ്ടിട്ടുണ്ട്: “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു.” (പുറ, 24:9-101രാജാ, 22:19ഇയ്യോ, 42:5; യെശ, 6:1; യെഹെ, 1:28; ദാനീ, 7:9; ആമോ, 9:1; വെളി, 4:2). പഴയപുതിയനിയമങ്ങളിൽ പിതാവായ യഹോവ സംസാരിച്ചിട്ടുമുണ്ട്: (ഉല്പ, 3:13; യെശ, 45:23; യെശ, 55:11മത്താ, 3:17; മത്താ, 17:5; യോഹ, 12:282പത്രൊ, 1:17). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ ദൂതന്മാർ നിത്യം കാണുന്നതും മനുഷ്യർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടിട്ടുള്ളതുമായ പിതാവു് ആരാണ്❓

3️⃣ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (three men) തന്റെ നേരെ നില്ക്കുന്നതു കണ്ടു.” (ഉല്പ, 18:1-2). “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്ന് ദൈവം പറയുന്നു: (ഹോശേ, 11:9). ദൈവം “മനുഷ്യൻ” അല്ലെന്ന് ഭക്തന്മാരും പറയുന്നു: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ അബ്രാഹാമിനു വെളിപ്പെട്ട മൂന്നു മനുഷ്യരിൽ ഒരുത്തനെ എഴുത്തുകാരനായ മോശെ, “യഹോവ” എന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (ഉല്പ, 18:1; ഉല്പ, 18:13; ഉല്പ, 18:14; ഉല്പ, 18:17; ഉല്പ, 18:19; ഉല്പ, 18:19; ഉല്പ, 18:20; ഉല്പ, 18:22; ഉല്പ, 18:26; ഉല്പ, 18:33). മൂവരിൽ ഇരുവർ ദൂതന്മാരാണെന്നും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (ഉല്പ, 18:16; ഉല്പ, 18:22ഉല്പ, 19:1). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ അബ്രാഹാം കണ്ട ദൈവമല്ലാത്ത; മനുഷ്യനായ യഹോവ ആരാണ്❓

4️⃣ “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). യേശുവിനെ “മനുഷ്യപുത്രൻ” എന്ന് എൺപതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ “മനുഷ്യപുത്രനോടു സദൃശൻ” എന്നു ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, ആകാശമേഘങ്ങളോടെ വരുന്നതായി ദാനീയേൽ കണ്ട “മനുഷ്യപുത്രനോട് സദൃശനായവൻ” ആരാണ്❓ 

5️⃣  “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ഈ വേദഭാഗത്തുനിന്ന് വ്യക്തമാണല്ലോ? ദൈവം മനുഷ്യനുമല്ല; മനുഷ്യപുത്രനുമല്ല: “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് പിതാവു് പറയുന്നത്: (ഹോശേ, 11:91ശമൂ, 15:29;  ഇയ്യോ, 9:32). എന്നാൽ ദൈവപുത്രൻ ദൈവമല്ല (യോഹ, 5:44; യോഹ, 17:3); പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അൻപതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: യേശുവിൻ്റെ ചരിത്രപരത]. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകൾ കണ്ട ദൈവപുത്രനായ മനുഷ്യൻ ആരാണ്❓

6️⃣ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:22). “യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.” (യോഹ, 1:32മത്താ, 3:16; മർക്കൊ, 1:10). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; പ്രവൃ, 10;19-20; പ്രവൃ, 13:2). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, യോഹന്നാൻ സ്നാപകൻ തൻ്റെ കണ്ണുകൊണ്ട് കണ്ട പരിശുദ്ധാത്മാവ് ആരാണ്❓ 

7️⃣ “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:4-5വെളി, 3:1; വെളി, 4:5; വെളി, 5:6). ഈ വേദഭാഗത്ത്, പിതാവിനും യേശുക്രിസ്തുവിനും ഒപ്പം, ഏഴു ആത്മാക്കളിൽ നിന്നുമുള്ള “കൃപയും സമാധാനവും” യോഹന്നാൻ ആശംസിക്കുന്നതായി കാണാം. കൊരിന്ത്യരിലെ ആശിർവാദത്തിൽ പറയുന്ന, “കർത്താവായ യേശുക്രിസ്തുവും ദൈവവും പരിശുദ്ധാത്മാവും” മൂന്നു വ്യക്തിയാണെന്നു പറയുന്ന ട്രിനിറ്റി, ഈ വേദഭാഗത്ത് പറയുന്ന പിതാവിനെയും യേശുക്രിസ്തുവിനെയും ഏഴു ആത്മാവിനെയും ചേർത്ത് ഒൻപത് വ്യക്തിയാണെന്ന് സമ്മതിക്കുമോ? (2കൊരി, 13:14). “ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സ്വർഗ്ഗത്തിൽ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നതു” യഹോന്നാൻ കണ്ടതാണ്: (വെളി, 4:5വെളി, 4:1). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, യോഹന്നാൻ കണ്ട, പിതാവിനും പുത്രനുമൊപ്പം കൃപയും സമാധാനവും ആശംസിച്ച ഏഴു ആത്മാവു് ട്രിനിറ്റിക്ക് ആരാണ്❓

8️⃣ “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). വെളിപ്പാടിൽ യോഹന്നാൻ കണ്ടത് യേശുവിനെ ആണെന്ന് കരുതുന്നവരുണ്ട്. മനുഷ്യപുത്രനെയല്ല; “മനുഷ്യപുത്രനോടു സദൃശനായവനെ” ആണ് യോഹന്നാൻ കണ്ടത്: (വെളി, 1:13). യേശു മനുഷ്യപുത്രനോടു സദൃശനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. “ഞാൻ മരിച്ചവനായിരുന്നു” എന്നു മനുഷ്യപുത്രനോടു സദൃശനായവൻ പറയുണ്ട്: (വെളി, 1:18). എന്നാൽ യേശു “മരിച്ചവൻ ആയിരുന്നില്ല” മരിച്ചിട്ട് ഉയിർത്തവനാണ്: (റോമ, 1:5; റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:12; 2തിമൊ, 2:8). “മരിച്ചവനായിരുന്നു” എന്ന പ്രയോഗം, ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെയാണ് സൂചിപ്പിക്കുന്നത്. “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.” (വെളി, 1:18). ഈ പ്രയോഗവും യേശുവിനു് ചേരുന്നതല്ല. അവൻ തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്: (യോഹ, 11:25-26; യോഹ, 20:31; എബ്രാ, 2:15). അവൻ പറയുന്നത് നോക്കുക: “അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” (യോഹ, 10:10). “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമായ യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, “എൻ്റെ പരദീസ” എന്നോ, “ഞങ്ങളുടെ പരദീസ” എന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, “ദൈവത്തിൻ്റെ പരദീസ” എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. “എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മനുഷ്യപുത്രനോടു സദൃശനായവൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് വചനത്തിൽ സൂചനപോലുമില്ല. യേശുക്രിസ്തു എന്ന നാമമല്ലാതെ ആകാശത്തിനു് കീഴിൽ മറ്റൊരു നാമമില്ല: (പ്രവൃ, 4:12). പതിനാലാം അദ്ധ്യായത്തിൽ പൊൻകിരീടം ധരിച്ച മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ കയ്യിൽ മൂർച്ചയുള്ള അരിവാളുമായി മേഘത്തിൽ ഇരിക്കുന്നതു കാണാം. അവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്യാൻ വിളിച്ചുപറയുന്നത് ഒരു ദൂതനാണ്. അതു കേട്ടയുടനെ അവൻ തൻ്റെ അരിവാൾ ഭൂമിയിലേക്കെറിഞ്ഞ് കൊയ്ത്ത് നടത്തുകയാണ്. കൊയ്ത്ത് ന്യായവിധിയെയാണ് സൂചിപ്പിക്കുന്നത്. യേശുക്രിസ്തുവിനോടു ഒരു ദൂതൻ കൊയ്യാൻ കല്പിക്കുമോ? ഇതുപോലെ, പല തെളിവുകളുമുണ്ട്. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, സൂര്യതേജസ്സോടെ യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ ആരാണ്❓ 

9️⃣ “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി,  5:6). യോഹന്നാൻ സ്വർഗ്ഗത്തിൽ ❝അറുക്കപ്പെട്ടതുപോലെ❞ കണ്ടത് ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. എന്നാൽ യേശു യഥാർത്ഥത്തിൽ കുഞ്ഞാടല്ല; കുഞ്ഞാട് എന്നത് അവൻ്റെ പദവി മാത്രമാണ്: (യോഹ, 1:29; യോഹ, 1:36). അവൻ കണ്ടത്: ദൈവത്തെയോ, മനുഷ്യനായ ക്രിസ്തുയേശുവിനെയോ അല്ല; ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാടിനെയാണ് (മൃഗം) കണ്ടത്. “കൂഞ്ഞാടു“ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്: (വെളി, 13:8). ഒന്നാമത്, “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്നത് യേശുവിൻ്റെ പ്രകൃതിയല്ല; പദവിയാണ്. പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത്, ഒരു ദൈവത്തെയോ, ഒരു മൃഗത്തെയോ (കുഞ്ഞാട്) അല്ല; യേശു എന്ന മനുഷ്യനെയാണ്: (മത്താ, 1:20; → യോഹ, 8:40). “ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം.” (മർക്കൊ, 15:39). മന്യകയായ മറിയ പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുമുള്ള ഒരു കഞ്ഞാടിനെയല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായതും (മത്താ, 1:20മത്താ, 1:18; ലൂക്കൊ, 2:21) അവളിൽനിന്ന് ഉത്ഭവിച്ചതും (ലൂക്കൊ, 1:35) എട്ടാംനാൾ പരിച്ഛേദന കഴിച്ചതും (ലൂക്കൊ, 2:21) പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞപ്പോൾ, ആദ്യജാതൻ്റെ വീണ്ടെടുപ്പു കർമ്മങ്ങൾ ചെയ്തതും (ലൂക്കൊ, 2:22-24) മാതാപിതാക്കൾക്കൊപ്പം മിസ്രയീമിലേക്ക് പാലായനം ചെയ്തതും (മത്താ, 2:13-14) ഹെരോദാവിൻ്റെ മരണശേഷം മടങ്ങിവന്നതും (പ്രവൃ, 2:18-20) അർക്കെലെയോസിനെ ഭയപ്പെട്ട് യെഹൂദ്യയിൽനിന്ന് ഗലീലാ പ്രദേശങ്ങളിലേക്ക് മാറിപ്പോയതും (മത്താ, 2:21)  ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടു വന്നതും (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, പ്രവചനംപോലെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് “ക്രിസ്തു” (അഭിഷിക്തൻ) ആയതും (യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4: 18-21പ്രവൃ, 4:27; പ്രവൃ, 10:38) പ്രവചനംപോലെ ദൈവപുത്രൻ എന്നു വിളിക്കപ്പെട്ടതും (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22) പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയതും (ലൂക്കൊ, 4:1) പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവിനാൽ മരുഭൂമിയിലേക്ക് നടത്തപ്പെട്ടതും (മത്താ, 4:1; ലൂക്കൊ, 4:1) പിശാചിനാൽ നാല്പതു ദിവസം പരീക്ഷിക്കപ്പെട്ടതും (മത്താ, 4:2-11 ലൂക്കൊ, 4:1-13) ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്ന് ശുശ്രൂഷ ആരംഭിച്ചതും (ലൂക്കൊ, 14-15) ആത്മാവിനാൽ അത്ഭുതങ്ങളെ പ്രവർത്തിച്ചതും (മത്താ, 12:28ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38) ദൈവത്താൽ പാപമോചനം നല്കിയതും (ലൂക്കൊ, 5:21മത്താ, 9:8) മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാൽ മരണം വരിച്ചതും (ലൂക്കൊ, 23:46; എബ്രാ, 9:14) മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും (1പത്രൊ, 3:18പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്കു കരേറിപ്പോയതും (യോഹ, 20:17) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, കുഞ്ഞാടോ അല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). രണ്ടാമത്, കുഞ്ഞാടു ലോകസ്ഥാപനംമുതൽ അറക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്: (വെളി, 13:8). എന്നാൽ നമ്മുടെ പെസഹ കുഞ്ഞാടായ യേശു ലോകത്തിൽ വെളിപ്പെട്ടതും നമ്മുടെ പാപപരിഹാരാർത്ഥം അറുക്കപ്പെട്ടതും അന്ത്യകാലത്താണ്: (1കൊരി, 5:7; 1പത്രൊ, 1:20). മൂന്നാമത്, യേശുവെന്ന മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്കു കരേറിപ്പോയശേഷം കുഞ്ഞാടായി രൂപാന്തരം പ്രാപിച്ചു എന്നും പറയാൻ പറ്റില്ല. യേശു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? നിത്യമായ അസ്തിത്വമെന്താണ്? എന്നൊക്കെ മനസ്സിലാക്കിയാൽ, യഥാർത്ഥത്തിൽ യോഹന്നാൻ കണ്ടത് ദൈവപുത്രനായ യേശുവിനെയല്ലെന്ന് മനസ്സിലാക്കാം. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, യോഹന്നാൻ കണ്ട ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടു നില്ക്കുന്ന കുഞ്ഞാട് ആരാണ്❓ 

അദൃശ്യനും ആരുമൊരുനാളം കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവം. ദൂതന്മാർ നിത്യം കാണുന്നതും മനുഷ്യർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ട പിതാവായ യഹോവ. മമ്രയുടെ തോപ്പിൽ അബ്രാഹം കണ്ട മനുഷ്യൻ. ആകാശമേഘങ്ങളോടെ വരുന്നതായി ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ. ഒന്നാം നൂറ്റാണ്ടിൽ ലക്ഷക്കണക്കിനു ആളുകൾ കണ്ട ദൈവപുത്രൻ യോഹന്നാൻ കണ്ട പരിശുദ്ധാത്മാവ്. പിതാവിനും പുത്രനുമൊപ്പം യോഹന്നാൻ കൃപയും സമാധാനവും ആശംസിച്ച ഏഴു ആത്മാവ്. സൂര്യതേജസ്സോടെ യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ. ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടു നില്ക്കുന്ന കുഞ്ഞാട്. ദൈവത്തിൻ്റെ ആത്മാവു് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്നും ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയാണെന്നും പഠിപ്പിക്കുന്നവർക്ക്, ദൈവത്തിൻ്റെ ഏഴു ആത്മാവു് ഏഴു വ്യക്തിയായാണെന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ല. അപ്പോൾ, ആകെ 8+7 = 15 പേരാകും. പതിനഞ്ച് പേരിൽനിന്ന് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മാത്രം എടുക്കുകയും അദൃശ്യനായ ഏകദൈവം (The only God) ഉൾപ്പെടെ പന്ത്രണ്ട് പേരെയും തള്ളിക്കളഞ്ഞിട്ട്, ദൈവം ത്രിത്വമാണെന്ന് (സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികൾ) പറഞ്ഞാൽ ശരിയാകുമോ❓ ഒന്നെങ്കിൽ, ദൈവം പതിനഞ്ച് വ്യക്തികളാണെന്ന് വിശ്വസിക്കണം. അല്ലെങ്കിൽ, മേല്പറഞ്ഞതൊക്കെ ആരാണെന്ന് പഠിക്കണം. അതുല്ലെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിൾ പറയുന്നത് ഒരു പൊട്ടനെപ്പോലെ വിശ്വസിക്കണം. അതല്ലേ സത്യസന്ധനായ ഒരു വിശ്വാസി ചെയ്യേണ്ടത് ❓ അല്ലാതെ, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾ ഉണ്ടാക്കിയ ത്രിത്വോപദേശം വിശ്വസിക്കുകയും ഏകസത്യദൈവത്തെ തള്ളി; ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിച്ചാൽ രക്ഷപ്രാപിക്കുമോ❓ ഒന്നാം കല്പന ലംഘിച്ചാൽ, ഒരുത്തനും ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്: (1കൊരി, 6:9-20; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-61കൊരി, 5:11; 1കൊരി, 10:7; 1കൊരി, 10:14; 1പത്രൊ, 4:3). ദൈവശ്വാസീയമായ വചനം വിശ്വസിക്കാത്തവർ മറ്റെന്ത് വിശ്വസിച്ചിട്ടും യാതൊരു പ്രയോജനവുമില്ല: (2തിമൊ, 3:16).  

യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
(യോഹന്നാൻ 8:19)

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം

പിതാവു് മാത്രം സത്യദൈവം (IV)

6️⃣ തിരുവെഴുത്തുകളുടെ സാക്ഷ്യം: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” (മത്താ, 22:29). ബെരോവയിലെ വിശ്വാസികളെക്കുറിച്ച് പരിശുദ്ധാത്മാവിനാൽ ലൂക്കോസ് എഴുതിവെച്ചിരിക്കുന്ന ഒരു സ്റ്റേറ്റ്മെന്റുണ്ട്: “അവർ തെസ്സലൊനീക്യയിൽ ള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). പൗലൊസിൽനിന്ന് കേട്ട വചനം ബെരോവക്കാർ കൈക്കൊണ്ടു എങ്കിലും, അത് അങ്ങനെതന്നെയോ എന്ന് തിരുവെഴുത്തുകളെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് അവർ അത് വിശ്വസിച്ചത്. അതുകൊണ്ടാണ്, അവരെ ഉത്തമന്മാർ എന്ന് പരിശുദ്ധാത്മാവിനാൽ വിശേഷിപ്പിക്കുന്നത്. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ട്രിനിറ്റിയെന്ന ഉപദേശം വിശ്വസിക്കുന്നതിനു മുമ്പ്, ഒരാൾപോലും തിരുവെഴുത്തുകളിൽ അങ്ങനെയൊരു ഉപദേശം ഉണ്ടോ എന്ന് പരിശോധിച്ച് നോക്കിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. തിരുവെഴുത്തുകൾ പരിശോധിച്ചിരുന്നുവെങ്കിൽ; പോട്ടെ, ഒന്നാം കല്പനയെങ്കിലും വായിച്ചുനോക്കിയിരുന്നെങ്കിൽ, ത്രിത്വം എന്ന ഉപായിയായ സർപ്പത്തിൻ്റെ ഉപദേശം സഭയ്ക്കകത്ത് നുഴഞ്ഞ് കയറില്ലായിരുന്നു. നമുക്ക് തിരുവെഴുത്തുകൾ എന്ത് പറയുന്നുവെന്ന് നോക്കാം:

1. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

2. പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ: “അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് കന്യകയിൽ അവതാരം എടുത്തതല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെ പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതാണ്: 1തിമൊ, 3:15-16; മത്താ, 1:18; 1:20; ലൂക്കൊ, 2:21; യോഹ, 8:6; 1യോഹ, 3:5). യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവിൽ ആയിരുന്നു. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമാണ് ക്രിസ്തു: (1പത്രൊ, 3:18). ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനും എന്നവനെയോ ആണ്, പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതെന്ന് കരുതുന്ന ത്രിത്വോപദേശം വെറും അന്ധവിശ്വാസമാണ്. അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:36) പാപരഹിതാനായ (1യോഹ, 3:5) മനുഷ്യനാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു: (യോഹ, 8:6).

3. മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7; മത്താ, 1:25. ഒ.നോ: ലൂക്കൊ, 2:21). അനേകർ കരുതുന്നപോലെ, മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആയിരുന്നെങ്കിൽ അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ക്രിസ്തുവിനെ മറിയയുടെ ആദ്യജാതൻ അഥവാ, “പ്രൊട്ടൊട്ടൊകൊസ്” (prototokos) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്നതിൻ്റെ തെളിവാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 12:47; 13:55-56; മർക്കൊ, 3:31; 6:3; ലൂക്കൊ, 8:19-20; യോഹ, 2:12; 7:3; 7:5; 7:10; പ്രവൃ, 1:14). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് (സ്വരൂപം) എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനെ അവളുടെ ആദ്യജാതനെന്ന് ഒരിക്കലും വിശേഷിപ്പിക്കുമായിരുന്നില്ല. മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ മുപ്പത്തേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മറിയയുടെ മകൻ]. മറിയയുടെ മറ്റു മക്കളെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. കൂടാതെ, മറിയയെ കർത്താവിൻ്റെ മാതാവെന്നും, അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദന്മാരെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:43; 1കൊരി, 9:5; ഗലാ, 1:19). ഇതൊന്നും ആരുടെയും വ്യാഖ്യാനമല്ല; ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്നതാണ്. നമ്മുടെ കർത്താവായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും അവളുടെ മറ്റു മക്കൾ അഥവാ, അവൻ്റെ സഹോദരങ്ങൾ വചനപ്രകാരം ദൈവങ്ങളും ആകും. അല്ലെന്ന് പറയാനും അത് സ്ഥാപിക്കാനും ആർക്കും കഴിയില്ല. എന്നാൽ വസ്തുത എന്താണ്? ട്രിനിറ്റിയും വൺനെസ്സും പഠിപ്പിക്കുന്നപോലെ ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” (മർക്കൊ, 15:39). വചനം സത്യംചെയ്ത് പറയുന്ന കാര്യങ്ങൾപോലും ക്രൈസ്തവർ വിശ്വസിക്കുന്നില്ല. യേശുവിനെ മറിയയുടെ മറ്റു മക്കളിൽനിന്ന് വ്യത്യസ്തനാക്കിയിരുന്നത്; അവൻ്റെ കന്യകാജനനവും പാപരാഹിത്യവുമാണ്. അല്ലാതെ, പ്രകൃതിയിൽ അവൻ അവരിൽനിന്ന് വ്യത്യസ്തൻ അല്ലായിരുന്നു. അതായത്, പരിശുദ്ധാത്മാവിനാൽ മറിയയിൽ പ്രകൃത്യാതീതമായി ഉല്പാദിതമാകയാൽ (മത്താ, 1:20), അവൻ്റെ പാപരഹിതമായ അവസ്ഥ ഒഴികെ (1യോഹ, 3:5), യേശുവിൻ്റെയും സഹോദരങ്ങളുടെയും പ്രകൃതി ഒന്നുതന്നെയായിരുന്നു. (എബ്രാ, 4:15). തന്മൂലം, ദൈവപുത്രനായ യേശു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (1തിമൊ, 3:14-16

4. ക്രിസ്തുവിൻ്റെ സഹോദരന്മാർ: സ്രഷ്ടാവായ ഏകദദൈവത്തിന് സൃഷ്ടികളായ മക്കളും ദാസന്മാരും മാത്രമേയുള്ളു. (ആവ, 14:1; റോമ, 8:14; 1യോഹ, 3:2; വെളി, 19:5). എന്നാൽ ക്രിസ്തുവിനു് സ്വന്ത സഹോദരന്മാരെക്കൂടാതെ ആത്മീയ സഹോദരന്മാരുമുണ്ട്: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗത്ത്, ശിഷ്യന്മാരെ തൻ്റെ സഹോദരന്മാർ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരെ സഹോദരന്മാർ എന്നു പറഞ്ഞിരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: (മത്താ, 12:49-50; മർക്കൊ, 3:34-35; ലൂക്കൊ, 8:21; എബ്രാ, 2:11-12). അടുത്തവാക്യം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഈ വാക്യത്തിൽ, ദൈവമക്കളുടെയെല്ലാം മൂത്ത സഹോദരനായിട്ടാണ് യേശുവിനെ പറഞ്ഞിരിക്കുന്നത്. നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്നവരെല്ലാം സ്രഷ്ടാവായ ഏകദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിൻ്റെ സഹോദരന്മാരും കൂട്ടവകാശികളുമാണ്. (റോമ, 8:29). ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായതുകൊണ്ടാണ്, നാം അവൻ്റെ സഹോദരങ്ങൾ ആയത്. നാം യേശുവെന്ന മനുഷ്യന്റെ സഹോദരങ്ങളാണ്; അല്ലാതെ ദൈവത്തിൻ്റെ സഹോദരങ്ങളല്ല.

5. ദൈവത്തിൻ്റെ സാക്ഷികളും ക്രിസ്തുവിൻ്റെ അനുയായികളും: ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). അടുത്തവാക്യം: “നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8. ഒ.നോ: 43:12; പ്രവൃ, 1:8). യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:31). സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15; മർക്കൊ, 12:29-30; യോഹ, 5:44; 17:3). ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ വിശുദ്ധീകരിച്ച് സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (എബ്രാ, 13:12). അതുകൊണ്ടാണ്, “ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 2:21). ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ അഥവാ, പിതാവിൻ്റെ സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (യെശ, 43:10; 1പത്രൊ, 2:21). ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്ന ഒരു വസ്തുതയുണ്ട്: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമ, 11:33). ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. അതിനാൽ, ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. എന്നാൽ ക്രിസ്തു മനുഷ്യനാകയാൽ, വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. മനുഷ്യനല്ലാതെ; ദൈവത്തിനു് തന്നെ പിൻതുടരുവാൻ ഒരു കാൽച്ചുവടു് വെക്കുവാൻ കഴിയില്ല. താൻ ദൈവമല്ല; മനുഷ്യനാണെന്നു പറഞ്ഞ ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രിസ്ത്യാനിയെന്ന ഭോഷ്കിൽ ജീവിക്കുന്നത്: (യോഹ, 5:44; 17:38:40).

6. പാപരഹിതമായ പരിമിതികൾ: ക്രിസ്തു പാപം അറിയാത്ത പൂർണ്ണമനുഷ്യനെങ്കിലും, പാപരഹിതമായ പരിമിതികൾ അവനുണ്ടായിരുന്നു. ▪️പരീക്ഷിക്കപ്പെട്ടു: “അവൻ, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ്. (എബ്രാ, 4:15. ഒ.നോ: ലൂക്കൊ, 4:1; എബ്രാ, 2:18). 
▪️വിശപ്പ്: “പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;” (മർക്കൊ, 11:12. ഒ.നോ: മത്താ, 4:2; ലൂക്കൊ, 4:2). 
▪️ദാഹം: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 19:28). 
▪️ക്ഷീണം: “യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;” (യോഹ, 4:6). 
▪️ഉറക്കം: “അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:” (മർക്കൊ, 4:38; മത്താ,8:24). 
▪️കരച്ചിൽ: “യേശു കണ്ണുനീർ വാർത്തു.” (യോഹ, 11:35). “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.” (മത്താ, 27:50). 
▪️ദുഃഖം: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.” (മർക്കൊ, 14:34). 
▪️പ്രാണവേദന: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;” (ലൂക്കോ, 22:44). 
▪️വിയർപ്പ്: “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:44). പാപരഹിതനായ മനുഷ്യനാണെങ്കിലും, ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ ക്രിസ്തു കഠിനമായി വിയർത്തു. 
▪️ബലഹീനത: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കൊ, 22:43). ഗത്ത്ശെമനയിൽവെച്ച് മനുഷ്യരുടെ പാപമെല്ലാം തൻ്റെ പാപരഹിതമായ ശരീരത്തിൽ വഹിച്ചുകൊണ്ട്, മനുഷ്യർക്കുവേണ്ടി പാപം ആക്കപ്പെടുകയാൽ, അവൻ പ്രാണവേദനയിലാകുകയും ബലഹീനനാകുകയും ചെയ്തു. (2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43,44). തന്മൂലം, ക്രിസ്തു അപരിമിതനായ ദൈവമല്ല; പാപരഹിതനെങ്കിലും പരിമിതികൾ ഉള്ള മനുഷ്യനാണെന്ന് മനസ്സിലാക്കാം.

7. പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റി: പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റിറ്റിയിൽത്തന്നെ വ്യത്യാസമുണ്ട്. I. പിതാവ് ഏകദൈവമാണ്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). എന്നാൽ, ദൈവപുത്രനായ യേശു ഏകമനുഷ്യനാണ്: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). II. പിതാവ് സ്വർഗ്ഗീയനാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). “സ്വർഗ്ഗസ്ഥൻ” എന്ന് പിതാവിനെ അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ പുത്രന ഒരിടത്തും “സ്വർഗ്ഗസ്ഥൻ” എന്നു പറഞ്ഞിട്ടില്ല; അവൻ ഭൂമിയിൽ വസിച്ചിരുന്നവനാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). ദൈവപുത്രനെ: “ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ” എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:71; മർക്കൊ, 10:47; ലൂക്കോ, 23:6; യോഹ, 1:45). യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് ഈ പ്രയോഗങ്ങളുടെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ ഒരു ദൈവവും പാർത്തിരുന്നില്ല. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4) മനുഷ്യനായ യേശു ഭൂമിയിലാണ് വസിച്ചിരുന്നത്. 

8. മരിച്ചിട്ട് ഉയിർത്തവൻ: “ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ.” (റോമ, 8:34). ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് സുവിശേഷം. (2തിമൊ, 2:8). എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്നെയുമല്ല, ക്രിസ്തു തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. മരണമില്ലാത്ത ദൈവം മരിച്ചു എന്ന് പറയുന്നത് വലിയ ദുരുപദേശമാണ്. ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് പറയുന്നത് അതിലും വലിയ ദുരന്തവിശ്വാസമാണ്. ദൈവപുത്രനായ ക്രിസ്തു മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ മനുഷ്യനാണെന്ന് സംശയലേശമന്യേ തെളിയുന്നു. (യോഹ, 8:6; 1യോഹ, 3:5).  

ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള അധികാരം അല്ലെങ്കിൽ വരം പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). “പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26). ആ നിലയിൽ ക്രിസ്തുവിനു് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
▪️ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
▪️ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
▪️ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
▪️യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
▪️ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
▪️ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
▪️ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
▪️ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
▪️നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
▪️യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
▪️ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
▪️ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
▪️കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
▪️യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
▪️അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)

ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: “ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.” (1കൊരി, 6:14. ഒ.നോ: റോമ, 8:11; 2കൊരി, 4:14). വാക്യം ശ്രദ്ധിക്കുക: ദൈവം നമ്മുടെ കർത്താവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കുമെന്നാണ്. അല്ലാതെ കർത്താവ് തന്നെത്താൻ ഉയിർത്തപോലെ, നമ്മളും തന്നെത്താൻ ഉയിർക്കണമെന്നല്ല.

9. ദൈവവും പിതാവും ആയവൻ ഒരുവൻ: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). “പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ” എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ “പിതാവായ ദൈവം” എന്നല്ലാതെ, “പുത്രനായ ദൈവം” എന്ന് ഒരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. പലരുടെയും വിശ്വാസംപോലെ, പുത്രൻ പിതാവിനോട് സമനായ ദൈവം ആണെങ്കിൽ, പുത്രനായ ദൈവമെന്നും കാണേണ്ടതല്ലേ? അടുത്തത്: സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗീയൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗീയപിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, 1കൊരിന്ത്യർ 15:49-വരെ ഇരുപത്തട്ടുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ “സ്വർഗ്ഗസ്ഥനായ പിതാവു” ഏന്നല്ലാതെ, “സ്വർഗ്ഗസ്ഥനായ പുത്രൻ” എന്ന ഒരു പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. പിതാവായ ഏകദൈവമേ നമുക്കുള്ളു. ഈ വസ്തുത, യഹോവയായ ഏകദൈവവും ദൈവത്തിന്റെ ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും ഒരുപോലെ വ്യക്തമാക്കിയിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. പുത്രൻ പിതിവിൻ്റെ മനുഷ്യനായിട്ടുള്ള വെളിപ്പാടാണ്: (1തിമൊ, 3:15-16; 8:40).

10. ദൈവവും കർത്താവും: അപ്പൊസ്തലപ്രവൃത്തികളിലാണ് ദൈവസഭ സ്ഥാപിതമാകുന്നത്: (2:1-4). അപ്പൊസ്തലന്മാർ ലേഖനങ്ങൾ എഴുതുന്നത് സഭകൾക്കാണ്. റോമർ മുതൽ യൂദാവരെയുള്ള സകല ലേഖനങ്ങളിലും വെളിപ്പാടുപുസ്തകത്തിലും പിതാവായ ഒരേയൊരു ദൈവത്തിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2. ഒ.നോ: റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3-4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:1-2; 1തെസ്സ, 1:1; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലേ, 1:3; യാക്കോ, 1:1; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 1:3; യൂദാ, 1:1-2; വെളി, 1:2). പലരും കരുതുന്നപോലെ രണ്ടുപേരും സമനിത്യരും വ്യത്യസ്ഥരുമായ ദൈവമാണെങ്കിൽ, ഒരുത്തനെമാത്രം ദൈവം എന്നു വിശേഷിപ്പിക്കുമോ? സമനിത്യരായ മൂവരിൽ ഒരുവനെന്നു പറയുന്ന പരിശുദ്ധാത്മാവിനെ ഇവിടൊന്നും പരാമർശിക്കുന്നില്ല എന്നതും കുറിക്കൊള്ളുക. “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.” (യാക്കോ, 1:1). ഈ വാക്യം ശ്രദ്ധിക്കുക: യേശുവിൻ്റെ സ്വന്തസഹോദരനായ യാക്കോബ്, “പിതാവു” എന്നുപോലും പറയാതെ ദൈവത്തിൽനിന്നു ക്രിസ്തുവിനെ വേർതിരിച്ചാണ് പറയുന്നത്. ഇതും നോക്കുക: “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം: (1തിമൊ, 1:1. ഒ.നോ: 2തെസ്സ, 1:11; 2പത്രൊ, 1:1; 1:2; വെളി, 1:2). യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവം: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3), യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും (2കൊരി, 11:31; എഫെ, 1:3; 1:17). ഈ വേദഭാഗങ്ങളെല്ലാം പരിശോധിച്ചാൽ, ഒരേയൊരു സത്യദൈവമായ പിതാവിനെയും (യോഹ, 17:3) ദൈവം മരണത്തിൽനിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് കാണാൻ കഴിയും: (പ്രവൃ, 2:23-24; 2:36; 5:31; റോമ, 5:15; 1തിമൊ, 2:5-6). ദൈവം ത്രിത്വമോ, ക്രിസ്തു ദൈവമോ ആണെങ്കിൽ; അതിൽ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞുകൊണ്ട് എല്ലാ സഭകൾക്കും ലേഖനം എഴുതുമായിരുന്നോ? 

13. രക്ഷാവചനം: “യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഇത്, ഏറെക്കുറേ പ്രൊട്ടസ്റ്റൻ്റ് വിശ്വാസികളെല്ലാം രക്ഷാവചനമായി അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ഒരു വേദഭാഗമാണ്. ഈ വാക്യംപോലും ശരിയായി മനസ്സിലാക്കിയവരല്ല വിശ്വാസികളിൽ പലരും. മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായ ദൈവത്തിനു് ജനിക്കാനോ മരിക്കാനോ സാദ്ധ്യമല്ല; തന്മൂലം ഉയിർക്കേണ്ട ആവശ്യവും ഇല്ല. മാറ്റമോ മാറ്റത്തിൻ്റെ നിഴലോപോലും ഇല്ലാത്ത ദൈവത്തിനു് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനാകാനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആകാനോ കഴിയില്ല. തന്നെയുമല്ല, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണ് മരിച്ചതെന്ന് ദൈവാത്മാവു് അസന്ദിഗ്ധമായി ആലേഖനം ചെയ്തുവെച്ചിരിക്കെ (എബ്രാ, 2:9; 1തിമൊ, 2:6), മരണമില്ലാത്ത ദൈവം മരിച്ചുവെന്നും മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുന്നതും ദുരുപദേശം ആണെന്ന് മാത്രമല്ല; അത് ശിക്ഷാകാരണമാണ്. ചുരുക്കത്തിൽ, രക്ഷയ്ക്കായി ഏറ്റുപറയുന്ന വാക്യംതന്നെ പലർക്കും ശിക്ഷാകാരണമായി മാറുന്നു. 

14. ഏകദൈവവും ദൈവപുത്രനായ ക്രിസ്തുവും: ഏകദൈവത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്ന് ആളത്തങ്ങൾ അല്ലെങ്കിൽ മൂന്ന് വ്യക്തികൾ ഉണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. ദൈവത്തിലുണ്ടെന്ന് പറയുന്ന വ്യത്യസ്തരായ ഈ മൂന്നുപേരും ദൈവമാണ്. അവർ ഈ പറയുന്നത് സത്യമാണെങ്കിൽ, ഏകദൈവത്തിൽ നിന്ന് അഥവാ, “മോണോസ് തിയോസിൽനിന്നു” (μόνος θεός – Mónos Theós – The only God) ദൈവപുത്രനായ യേശുവിനെ ഒരിക്കലും വേർതിരിച്ച് പറയാൻ പാടില്ല. എന്നാൽ “മോണോസ് തിയോസിൽ” (Mónos Theós) നിന്ന് ദൈവപുത്രനെ വ്യക്തമായി വേർതിരിച്ച് കാണിക്കുന്ന നാല് വേദഭാഗങ്ങൾ കാണിക്കാം; 1. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഇത്, നമ്മുടെ കർത്താവായ ക്രിസ്തുതന്നെ പറയുന്നതാണ്. ഈ വേദഭാഗത്ത്, “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ഖണ്ഡിതമായി പറഞ്ഞശേഷം, ഒരേയൊരു സത്യദൈവമായ പിതാവിൽനിന്ന് തന്നെ വേർതിരിച്ചാണ് അവൻ പറയുന്നത്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ക്രിസ്തു “സാരാംശത്തിൽ ഒന്നായ” ദൈവത്തിലെ ഒരുവാനായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിൽനിന്ന് ഒരിക്കലും തന്നെ വേർപെടുത്തി പറയില്ലായിരുന്നു. 2. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിലും,  “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ഒരേയൊരു ജ്ഞാനിയായ ദൈവം (The only wise God) എന്ന് പറഞ്ഞിരിക്കുന്നത്. ഏകജ്ഞാനിയായ ദൈവത്തിനു് യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം കരേറ്റേണ്ടത്. ഈ വേദഭാഗത്തും ഒരേയൊരു ദൈവത്തിൽ നിന്ന് ക്രിസ്തുവിനെ വേർതിരിച്ചാണ് പറയുന്നത്. ക്രിസ്തു ഏകദൈവത്തിലെ “തുല്യരായ മൂവരിൽ” ഒരുവനായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിൽനിന്ന് പൗലൊസ് ഒരിക്കലും അവനെ വേർപെടുത്തി പറയില്ലായിരുന്നു. 3. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: “ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ, 1:4). ഈ വേദഭാഗത്തും, “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ഏകകർത്താവായ ദൈവത്തെ  (The only Lord God) യേശുക്രിസ്തുവെന്ന കർത്താവിൽനിന്നും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. ട്രിനിറ്റിയുടെ വചനവിരുദ്ധതപോലെ, ക്രിസ്തു “മൂവർചേർന്ന” ഏകദൈവത്തിലെ ഒരുവനായിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് അവനെ വേർപെടുത്തി പറയില്ലായിരുന്നു. 4. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിലും,  “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്,  രക്ഷിതാവായ ഏകദൈവത്തിൽനിന്ന് (The onlya God our Savior) കർത്താവായ യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. ക്രിസ്തു ഏകദൈവത്തിലെ “തുല്യരായ മൂവരിൽ” ഒരുവനായിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് അവനെ വേർപെടുത്തി പറയില്ലായിരുന്നു. മേല്പറഞ്ഞതെല്ലാം, ദൈവപുത്രനായ ക്രിസ്തു ദൈവം അല്ലെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവുകളാണ്. ബൈബിൾ പഠിക്കാൻവേണ്ടി ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കില്ല. 

15. ചരിത്രത്തിനതീതനായ ദൈവവും ചരിത്രത്തിനധീനനായ ദൈവപുത്രനും: ചരിത്രത്തിനതീതനായ ദൈവത്തെയും ചരിത്രത്തിനധീനനായ (ചരിത്രപുരുഷൻ) ക്രിസ്തുവിനെയും അനേകർക്കും വേർതിരിച്ചറിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനു് അതീതനാണ്. എന്നാൽ ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷനാണ്. പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾ യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയനിയമത്തിൻ്റെ ആമുഖവാക്യംതന്നെ ആ വസ്തുത അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:” (മത്താ, 1:1). ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമെന്ന മനുഷ്യൻ്റെയും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിൻ്റെയും വംശാവലിയിൽ ജനിച്ച യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ ചരിത്രമാണ് സുവിശേഷങ്ങളിൽ കാണുന്നത്. ബൈബിൾ വെളിപ്പെടുത്തുന്ന പിതാവായ യഹോവ “മനുഷ്യനല്ല ദൈവം അത്രേ.” (ഹോശേ, 11:9ഇയ്യോ, 9:32). താൻ നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവസ്ഥാഭേദം വരുവാനോ (അവതാരം), മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (യെശ, 40:28; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). എന്നാൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു (1തിമൊ, 3:15-16), ജഡരക്തങ്ങളോടുകൂടിയവൻ ആകയാൽ (എബ്രാ, 2:14), അവനാണ് തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് രക്തംചിന്തി മരിച്ചത്. (1പത്രൊ, 1:192:24; റോമ, 8:34). ദൈവമാണ് അവനെ മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. (പ്രവൃ, 10:40; റോമ, 10:9). സത്യേകദൈവത്തിനു് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ചവനാണ് ദൈവപുത്രനായ യേശു. എന്നാൽ ദൈവം വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്തവനാണ്. അതുകൊണ്ടാണ്, ദൈവം ചരിത്രപുരുഷൻ അല്ലാത്തതും, ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷൻ ആകുന്നതും. ട്രിനിറ്റി കരുതുന്നപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവനു് നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് മരിക്കാൻ കഴിയുമായിരുന്നില്ല. മരണമില്ലാത്ത ദൈവമെങ്ങനെ മരിക്കും? ദൈവമല്ല മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ക്രിസ്തുയേശു എന്ന മനുഷ്യനാണ് മരിച്ചത്. (1തിമൊ, 2:6; എബ്രാ, 2:9). അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് ദൈവം: (പ്രവൃ, 2:23-24; 2:36; 5:31). ദൈവം മരിച്ചുവെന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. (റോമ, 10:9). 

16. ദൈവവും ക്രിസ്തുവും താരതമ്യം: ദൈവവും ക്രിസ്തുവും തമ്മിലുള്ള അന്തരം ബൈബിളിൽ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്:
▪️ദൈവം എന്നേക്കുമുള്ളവൻ (ശാശ്വതവാസി) ആണ്; ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ അല്ലെങ്കിൽ, ഉത്ഭവമുള്ളവനാണ്. (സങ്കീ, 102:12; യെശ, 57:15 ആവ, 18:15; 18:18-19; യെശ, 7:14; മീഖാ, 5:2; മത്താ, 1:20; ലൂക്കൊ, 1:35; 2:21; റോമ, 9:5; ഗലാ, 4:4)  
▪️ദൈവത്തിന് ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ ഇല്ല; ക്രിസ്തുവിന് ഇതെല്ലാമുണ്ട്: (മത്താ, 2:11; ലൂക്കൊ, 2:43; ലൂക്കൊ, 3:23).
▪️ദൈവത്തിന് മാതാവില്ല; ക്രിസ്തുവിന് മാതാവുണ്ട്: (പ്രവൃ, 1:14).
ദൈവത്തിന് വളർത്തച്ഛനില്ല; ക്രിസ്തുവിന് വളർത്തച്ഛനുണ്ട്: (മത്താ, 1:16 യോഹ, 1:45).
▪️ദൈവത്തിന് സഹോദരന്മാരില്ല; ക്രിസ്തുവിന് സഹോദരന്മാരുണ്ട്: (1കൊരി, 9:5; ഗലാ, 1:19).
▪️ദൈവത്തിന് പിതാവില്ല; ക്രിസ്തുവിന് പിതാവുണ്ട്: (മത്താ, 3:17 മത്താ, 7:21). 
▪️ദൈവത്തിന് (യഹോവ) ദൈവമില്ല; ക്രിസ്തുവിന് ദൈവമുണ്ട്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33).
▪️ദൈവം ആത്മാവാകുന്നു; ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്: (യോഹ, 4:24 (എബ്രാ, 2:9; 1പത്രൊ, 2:24;മത്താ, 26:38;ലൂക്കൊ, 23:46;1യോഹ, 3:5;യോഹ, 8:40).
▪️ദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല; ക്രിസ്തു മനുഷ്യനും മനുഷ്യപുത്രനുമാണ്: (സംഖ്യാ, 23:19 റോമ, 5:15; മത്താ, 20:28).
▪️ദൈവം അഭിഷേകദാതാവാണ്; യേശു അഭിഷിക്തൻ (ക്രിസ്തു) ആണ്: (പ്രവൃ, 10:38ലൂക്കൊ, 3:22; ലൂക്കൊ, 4:1)
▪️ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനാണ്; ക്രിസ്തു സാത്താനാൽ പരീക്ഷിക്കപ്പെട്ടു (യാക്കോ, 1:13 മർക്കൊ, 1:13).
▪️ദൈവം ക്ഷീണിക്കുന്നില്ല; ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു (യെശ, 40:28 യോഹ, 4:5). 
▪️ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല; ക്രിസ്തു ഉറങ്ങി: (സങ്കീ, 121:4 മത്താ, 8:24). 
▪️ദൈവത്തിനു് വിശപ്പും ദാഹവുമില്ല; ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി: ( (സങ്കീ, 50:12,13 മർക്കൊ, 11:12; യോഹ, 19:28). 
▪️ദൈവം ബലഹീനനാകില്ല; ക്രിസ്തു പാപം വഹിച്ച് ബലഹീനനായി: (വെളി, 1:18 2കൊരി, 5:21; ലൂക്കൊ, 22:43)
▪️ദൈവത്തിന് പ്രാർത്ഥന ആവശ്യമില്ല; ക്രിസ്തു രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രി മുഴുവനും പ്രാർത്ഥിച്ചിരുന്നതായി കാണാം: (മർക്കൊ, 1:35; സങ്കീ, 55:17; മത്താ, 14:23; ലൂക്കൊ, 6:12എബ്രാ, 5:7)
▪️ദൈവത്തിനു് മരണമില്ല; ക്രിസ്തുയേശു തിരുവെഴുത്തിൻ പ്രകാരം മരിക്കുകയും ഉയിർക്കുകയും ചെയ്തു: ((1തിമൊ, 6:16 1കൊരി, 15:3-4). 
▪️ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നു യഹോവ; “ഞാൻ ദൈവമല്ല; മനുഷ്യനത്രേ” എന്നു ക്രിസ്തു: (ഹോശേ, 11:9 യോഹ, 17:3; യോഹ, 8:40).
ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (1തിമൊ, 3:15-16). 

17. അവനിൽ പാപം ഇല്ല: “പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.” (1യോഹ, 3:5). ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 2:21; യോഹ, 8:40). ക്രിസ്തുവിനെക്കുറിച്ചു: പരിശുദ്ധൻ (യോഹ, 6:69). പാപം അറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രാ, 2:22) അവനിൽ പാപമില്ല (1യോഹ, 3:5) എന്നൊക്കെയാണ് വചനം പറയുന്നത്. ഇതൊന്നും, സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെക്കുറിച്ചുള്ള പ്രയോഗള്ളളല്ല; “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിച്ച യേശുവെന്ന പരിശുദ്ധമനുഷ്യനെ കുറിക്കുന്നതാണ്: (ഇയ്യോ, 15:15; യോഹ, 6:69; 8:40). ഏകദൈവത്തെയും ദൈവപുത്രനായ ക്രിസ്തുവിനെയും വേർതിരിച്ചറിയില്ല എന്നതാണ്, ക്രൈസ്തവസഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പിതാവായ ഏകദൈവം ഏതാണ്ട് പടിക്ക് പുറത്തായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ക്രൈസ്തവരുടെ ഏകദൈവം ക്രിസ്തുവാണെന്നും അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യനെന്നുമാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്. നമുക്ക് പിതാവായ ഒരേയൊരു ദൈവമേയുള്ള; ക്രിസ്തു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച് രക്ഷയൊരുക്കിയ ഏകമനുഷ്യനാണ്. (1കൊരി, 8:6; റോമ, 5:15; 1പത്രൊ, 2:24). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിപ്പിച്ചിട്ടാണ്, നമ്മടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്:  (പ്രവൃ, 2:23-24; 2:36; 5:31). “എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?” എന്നു ചോദിക്കുന്ന പിതാവായ യഹോവയല്ല ട്രിനിറ്റിയുടെ ദൈവം: (യിരെ, 32:27). “എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല”, “ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പഠിപ്പിച്ച ദൈവപുത്രനായ യേശുവാണ് ട്രിനിറ്റിയുടെ ദൈവം: (യോഹ, 5:29; മത്താ, 19:26). അതുകൊണ്ടാണ്, “യേശു മാത്രം ദൈവം” എന്ന് ട്രിനിറ്റി പഠിപ്പിക്കുന്നത്: [കാണുക: യേശു മാത്രം ദൈവം1; യേശു മാത്രം ദൈവം2; യേശു അല്ലതെ ദൈവമില്ല]. യഹോവയായ ദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, പഴയനിയമത്തിലെ മശീഹമാരെയോ, അപ്പൊസ്തലന്മാരെയോ, ദൈവവചനത്തെയോ വിശ്വസിക്കാത്ത ഇവരെ ആർക്ക് തിരുത്താൻ കഴിയും?

7️⃣ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടു കണ്ടവരുടെയും ചരിത്രകാരന്മാരുടെയും സാക്ഷ്യം: ബൈബിളിൽ സുവിശേഷങ്ങളിലെ വിവരമനുസരിച്ച് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായ അഗസ്റ്റസ് കൈസറിന്റെ (ബി.സി. 31-എ.ഡി. 14) ഭരണകാലത്താണ് യേശു ജനിച്ചത്. (ലൂക്കൊ, 2:1). അത് ഹെരോദാ രാജാവിന്റെ (ബി.സി 37- 4) മരണത്തിനു മുൻപാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 2:1; 2:18). ഹെരോദാ മരിക്കുന്നത് ബി.സി 4 മാർച്ച് 13-നാണ്. ഹെരോദാവിനു് ശേഷം അപ്പനേക്കാൾ ദുഷ്ടനായ മകൻ അർക്കലെയൊസ് ആയിരുന്നു യെഹൂദ്യ ഭരിച്ചത്. അതുകൊണ്ടാണ്, മിസ്രയീമിൽനിന്ന് മടങ്ങിവന്ന യോസേഫും കുടുംബവും ഗലീലപ്രദേശത്തേക്ക് മാറിപ്പോയത്. (മത്താ, 2:22). യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു കൊണ്ടുപോയി. (ലൂക്കൊ, 2:42). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കലെയൊസിനെ റോം തിരികെ വിളിക്കുന്നത് അതേവർഷം എ.ഡി. 6 ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). അതായത്, ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് അഥവാ നീസാൻമാസം 15-നാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748 – എബ്രായ വർഷം 3755) പെസഹ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760 – എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ, ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിന്റെ ജനനവർഷം]. കന്യകയുടെ മൂത്തമകനായി ജനിച്ചുജീവിച്ചുമരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രംചമച്ച യേശുവെന്ന മനുഷ്യനെ അക്കാലത്തുണ്ടായിരുന്ന അനേകംപേർ കണ്ടിട്ടുണ്ട്. അവൻ്റെ സമകാലികരായവരും അല്ലാത്തവരും അവനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതാണ്, ഇനി നമ്മൾ കാണാൻ പോകുന്നത്. 

1. ക്രിസ്തുവിനെ കണ്ടവരുടെ സാക്ഷ്യം: “അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). “ദൈവപുത്രൻ” എന്നു പറഞ്ഞാൽ; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും ദൈവവുമാണെന്നാണ് അനേകരുടെയും ധാരണ. ഇവിടെയിതാ, ക്രിസ്തുവിൻ്റെ മരണം നേരിട്ടുകണ്ട ശതാധിപൻ, “ദൈവപുത്രൻ” മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി സാക്ഷ്യപ്പെടുത്തുന്നു. താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞകാര്യം മുകളിൽ നാം കണ്ടതാണ്. യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും (യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, അവനെ നേരിൽക്കക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം അവൻ മനുഷ്യനാണെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos, anir) എന്നും, നാലുപ്രാവശ്യം ജഡം (sarx, sarki) എന്നും പറഞ്ഞിട്ടുണ്ട്. ജഡം എന്നതുകൊണ്ട് മനുഷ്യൻ എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യാക്കോബും യൂദായും ഒഴികെയുള്ള പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ ആലേഖനം ചെയ്തുവെക്കാൻ അനുവദിക്കുമായിരുന്നോ? ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല; ദൈവപുത്രൻ ദൈവമാണെന്നോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നോ ഒരു വാക്യത്തിൽപ്പോലും ആരും പറഞ്ഞിട്ടില്ല. തെറ്റായ പരിഭാഷകൾകൊണ്ടും വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തും ദൈവപുത്രനായ ക്രിസ്തുവിനെ ദൈവമാക്കാൻ നോക്കുന്നവരുണ്ട്. ദൈവപുത്രനും ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) പിതാവു് മാത്രമാണ് സത്യദൈവമെന്നും (Father, the only true God) പഠിപ്പിച്ച ക്രിസ്തുവും പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പഠിപ്പിച്ച പൗലൊസും ആരായി? (യോഹ, 8:44; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6).

2. ചരിത്രകാരന്മാരുടെ സാക്ഷ്യം; ഫ്ലാവിയസ് ജോസീഫസ്: യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ “ഫ്ലാവിയസ് ജോസീഫസ്” (37-100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: “ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. അദ്ദേഹം മരിച്ചിട്ട് മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റനവധി അത്ഭുതപ്രവൃത്തികളും അദ്ദേഹം ചെയ്തു. ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.” (Antiquities of the Jews – Book XVIII, 3:3). “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് ജോസീഫസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്.

3. സമോസാറ്റയിലെ ലൂഷ്യൻ: രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന സമോസാറ്റയിലെ ‘ലൂഷ്യൻ’ എന്ന ഹാസ്യസാഹിത്യകാരൻ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാർത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തർക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്റെ കൃതിയിൽ നിന്നും: “ഈ ദിവസം വരെയും ക്രിസ്ത്യാനികൾ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാരീതി അവതരിപ്പിച്ചവനും അക്കാരണത്താൽ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്റെ ഉടമ. അവർ എല്ലാക്കാലത്തും അമർത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ മരണത്തോടുള്ള സർവ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവർ മാനസാന്തരപ്പെട്ട ഉടനെ അവർ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർ വിശ്വാസത്തിന്റെ പേരിൽ സ്വീകരിക്കുന്നതിനാൽ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു.” (ലൂഷ്യൻ, The Death of Peregrine, p.11-13). ഒരു മനുഷ്യനായിട്ടാണ് ലുഷ്യനും യേശുവിനെ വിശേഷിപ്പിക്കുന്നത്.

4. തല്മൂദിൻ്റെ നിന്നുള്ള സാക്ഷ്യം: “പെസഹായുടെ തലേന്നാൾ അവർ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരൻ നാല്പതു ദിവസം യേശുവിന്റെ മുൻപിൽ നടന്നുകൊണ്ട്: ഈ മനുഷ്യൻ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാൽ, ഇവനെ കല്ലെറിയുവാൻ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആർക്കെങ്കിലും അറിയാമെങ്കിൽ അവൻ വന്നു ഇയാൾക്ക് വേണ്ടി വാദിക്കട്ടെ. എന്നാൽ അവനു അനുകൂലമായി ഒന്നും കാണായ്കയാൽ പെസഹയുടെ തലേന്നാൾ അവനെ ക്രൂശിലേറ്റി.” റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ ഒരു ചതിയനാണ്. “സർവ്വകാരുണികൻ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവൻ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a). മേല്പറഞ്ഞ ചരിത്രങ്ങളിലും ക്രിസ്തുവിനെ മനുഷ്യനായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

5. യേശുക്രിസ്തുവിൻ്റെ ചരിത്രപരത: ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ്. (മത്താ, 1:18; 1:20; ലൂക്കൊ, 2:21; ലൂക്കൊ, 1:35; യോഹ,  8;40; 1യോഹ, 3:5). ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:119:1). അതിനാൽ, ബി.സി. ആറിന് മുമ്പ് (പഴയനിയമത്തിൽ) അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. അപ്പൊസ്തലനായ പത്രൊസും അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (1പത്രൊ, 1:20). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). ആരംഭവും അവസാനവും ഇല്ലാത്ത സർവ്വശക്തിയുള്ള ദൈവത്തെയാണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതയുള്ളതാകാൻ സാദ്ധ്യതയില്ല.

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6; 3:15-16). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46). ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനതീതനാണ്. എന്നാൽ യേശുവെന്ന ക്രിസ്തു ജനിച്ചുജീവീച്ചു മരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ച അതുല്യവ്യക്തിയാണ്.

യേശു ആരുടെയും അവതാരമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പരിശുദ്ധാത്മാവ് മറിയയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:20 മത്താ, 1:18; ലൂക്കൊ, 2:21). അവൻ അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (ലൂക്കൊ, 1:35). ആരംഭവും അവസാനവും ഇല്ലാത്ത സർവ്വശക്തിയുള്ള ദൈവത്തെയാണ് പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതയുള്ളതാകാൻ സാദ്ധ്യതയില്ല. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:25; ലൂക്കൊ, 1:31; ലൂക്കൊ, 2:7; യോഹ, 8;40). ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവർ അവളെയും ദൈവമാക്കുകയാണ്. മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്: (മത്താ, 1:25; ലൂക്കൊ, 2:7ലൂക്കൊ, 2:22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). [യേശുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കാൻ: പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ദൈവത്വവും മനുഷ്യത്വവും ഒരുപോലെയുള്ള ഭൂണം വിക്ഷേപിച്ചിപ്പിട്ടാണ് യേശു ജനിച്ചതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. കാണുക: യേശു യെഹൂദനായത് എങ്ങനെ?]. യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ് അവൻ്റെ മാതാപിതാക്കൾ മിസ്രയീമിലേക്ക് പലായനം ചെയ്തത്: (മത്താ, 2:13-14). അവൻ സർവ്വശക്തിയുള്ള ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യരാജാവിനെപ്പേടിച്ച് അവനു് പലായനം ചെയ്യേണ്ടി വരുമായിരുന്നോ? വെള്ളപ്പൊക്കം വരുമ്പോൾ, ജാതികൾ തങ്ങളുടെ വിഗ്രഹങ്ങളായ ദൈവങ്ങളെയുംകൊണ്ട് സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്യുന്നപോലെ, ദൈവത്തെയും കൊണ്ടാണ് യോസേഫും മറിയയും മിസ്രയീലേക്ക് ഓടിപ്പോയതെന്നാണ് ചിലർ കരുതുന്നത്. ചില അന്ധവിശ്വാസങ്ങൾക്കുപോലും അന്തസ്സുണ്ട്. അതിലും വികൃതമായ വിശ്വാസം വെച്ചുപുലർത്തുന്നവർക്കു മാത്രമേ, ഇതൊക്കെ വിശ്വസിക്കാൻ കഴിയുകയുള്ളു. ഹെരോദാവിൻ്റെ മരണശേഷം യിസ്രായേൽ ദേശത്തേക്കു മടങ്ങിവന്നെങ്കിലും അവൻ്റെ മകനായ അർക്കെലെയൊസിനെ പേടിച്ച് ഗലീല പ്രദേശങ്ങളിലേക്ക് മാറിപ്പോയത് യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ്: (മത്താ, 2:18-21). ഒരു മനുഷ്യനെ ഭയപ്പെട്ട് ദൈവത്തെയുംകൊണ്ട് യെഹൂദ്യയിൽ താമസിക്കാതെ, ഗലീലയിലേക്ക് മാറിപ്പോയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്: (ലൂക്കൊ, 2:40). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനു് ബലപ്പെടുവാൻ മറ്റൊരു ദൈവത്തിൻ്റെ കൃപയും ആത്മാവിൻ്റെ സഹായവും എന്തിനാണ്? അവൻ സ്വയം ബലപ്പെട്ടുവന്നു എന്നു പറഞ്ഞാൽപ്പേരേ? ദുഷ്ടനായ അർക്കെലെയൊസിനെ പേടിച്ച് റോം അവനെ തിരികെ വിളിക്കുന്നതുവരെ അഥവാ, യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ അവനെ ദൈവാലത്തിൽ കൊണ്ടുപോയിരുന്നില്ല എന്നാണ് വചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്: (ലൂക്കൊ, 2:41-42). “ദൈവം ദൈവാലയത്തിൽ പോകുന്നു” എന്നു പറയുന്നതുതന്നെ ഒരു കോമഡിയാണ്. അതുപോട്ട; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യനെപ്പേടിച്ച് ദൈവാലയത്തിൽ പോകാതിരിക്കുമായിരുന്നോ? ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്: (ലൂക്കൊ, 2:52). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ ശരിയാകുമോ? ത്രിത്വവിശ്വാസം ഉണ്ടായതുതന്നെ സത്യേകദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും കളിയാക്കാനാണ്.

അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയത്: (യെശ, 61:1ലൂക്കൊ, 2:11ലൂക്കൊ, 3:22പ്രവൃ, 4:27;  പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27  പ്രവൃ, 3:13പ്രവൃ, 3:26പ്രവൃ, 4:30). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9യോഹ, 8;40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അനന്തരം, “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി” എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 4:1). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണ് “പരിശുദ്ധാത്മാവിൽ നിറഞ്ഞതു” എന്നു വിശ്വസിക്കുന്നവർക്ക് ദൈവം ആരാണെന്നോ, പരിശുദ്ധാത്മാവ് ആരാണെന്നോ വല്ല ബോധവുമുണ്ടോ? പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവാണ് അവനെ മരുഭൂമിയിലേക്ക് നടത്തിയത്: (മത്താ, 4:1ലൂക്കൊ, 4:1). ഒരു ദൈവത്തെ മറ്റൊരു ദൈവം പരീക്ഷയിലേക്ക് നടത്തിയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു: (ലൂക്കൊ, 4:1  മത്താ, 4:1). ഒരു ദൈവത്തെ അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയാണ് പിശാച് നാല്പതുദിവസം പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം എന്താണാവോ? നാല്പതു ദിവസത്തിനു ശേഷം യേശുവെന്ന മനുഷ്യനെ പിശാച് പിന്നെയും മൂന്നുവിധത്തിൽ പരീക്ഷിച്ചു: (മത്താ, 4:2-11ലൂക്കൊ, 4:2:12). ഇയ്യോബ് എന്ന ഭക്തനായ മനുഷ്യനെ പരീക്ഷിക്കാനുള്ള അനുവാദം മേടിക്കാൻ, ദൈവസന്നിധിയിൽ പഞ്ചപുച്ഛമടക്കി കാത്തുനിന്ന സാത്താൻ, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണ് പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും? (ഇയ്യോ, 1:6-12). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെ ഗലീലക്കു മടങ്ങിച്ചെന്നാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1ലൂക്കൊ, 1:32; 1:352:11 3:22പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15ആവ, 18:1518:18-19സങ്കീ, 40:6യെശ, 7:1452:13-1553:1-1261:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6::23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി അവൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് അവൻ കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). 

പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ദൈവം” എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17; റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6). ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്. [കാണുക: നാനാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]

6. യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത: ക്രിസ്തു മനുഷ്യനായതുകൊണ്ട്, സമാന്യമനുഷ്യരെപ്പോലെ ഒരുവനാണെന്ന് ആരും ധരിക്കരുത്. പൗലൊസ് പറയുന്നത് നോക്കുക: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2). ഈ വേദഭാഗത്ത്, ദൈവത്തിൽനിന്നും സാമാന്യ മനുഷ്യരിൽനിന്നും ക്രിസ്തുവിനെ വേർതിരിച്ചാണ് പൗലൊസ് പറയുന്നത്. വേറെയും വാക്യമുണ്ട്: (1കൊരി, 11:3). പിതാവിനെ, “എൻ്റെ ദൈവം” എന്നും നിങ്ങളുടെ ദൈവം” എന്നും ക്രിസ്തുവും വേർതിരിച്ചാണ് പറയുന്നത്: (യോഹ, 20:17). വിശുദ്ധീകരിക്കുന്ന ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവാനാണ്: (യോഹ, 20:17; എബ്രാ, 2:11). എങ്കിലും “നമ്മുടെ പിതാവു” എന്നോ, “നമ്മുടെ ദൈവം” എന്നോ അവൻ ദൈവത്തെ ഒരിക്കലും  വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. ക്രിസ്തു മനുഷ്യനാണെങ്കിലും നമ്മെപ്പോലെ സാധാരണ മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിപ്പിക്കപ്പെട്ട പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല. എന്നാൽ അവൻ പരിശുദ്ധനും നാം പാപികളുമാണ്. അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (2കൊരി, 5:21; 1പത്രൊ, 2:24). അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:
1. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20. ഒ.നോ: എഫെ, 1:4; എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുല്യനാണ്.
2. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ആ നിലയിലും അവൻ നിസ്തുല്യനാണ്.
3. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23 യെഹെ, 18:4; 18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെയും കൃപയാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).
4. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; ലൂക്കൊ, 4:1പ്രവൃ, 10:38). മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്.
5. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
6. മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്.
7. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരും ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുകയുമില്ല. [കാണുക: പിതാവു മാത്രം സത്യദൈവം]

7. പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1 കൊരി. 8:6). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (കൊലൊ, 1:20) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്: (യോഹ, 8:40). നമുക്കുവേണ്ടി മരിച്ച മനുഷ്യനായ നസറായനായ യേശുവിനെയാണ് ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. (പ്രവൃ, 2:23-24; 2:36; 5:31). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37; 38-42). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1 കൊരി. 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15. ഒ.നോ: 5:16-19). അതിനാലാണ്, “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ച ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും (Father, the only true God) അവൻ അയച്ച അഥവാ, അവൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3; 1തിമൊ, 3:15-16. ഒ.നോ: 1യോഹ, 5:20). ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപാലുള്ള ദാനമാണ് നിത്യജീവൻ. (റോമ, 5:15; പ്രവൃ, 15:11).

8. മൂന്ന് വെളിപ്പാടുകൾ: ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14; 1തിമൊ, 3:15-16). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 10:38; പ്രവൃ, 2:22; ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (ലൂക്കൊ, 5:21മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ  ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18പ്രവൃ, 10:40). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ദൈവം” എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17; റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6). ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്. [കാണുക: നാനാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]. ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശ്യനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4; ആവ, 10:17. ഒ.നോ: ആവ, 33:26സങ്കീ, 102:15; യെശ, 40:10; യെശ,  66:15-16; സെഖ, 9:14; സെഖ, 14:5). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. (യോഹ, 5:43; യോഹ, 17:11; യോഹ, 17:12. ഒ.നോ: മത്താ, 28:19പ്രവൃ, 2:38; പ്രവ, 8:16; പ്രവൃ 10:48; പ്രവൃ, 19:5). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും “അവൻ പോയപോലെ മടങ്ങിവരും” എന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). ക്രിസ്തുവിനെ അവിശ്വസിക്കുന്നവർക്ക് എങ്ങനെ ക്രിസ്ത്യാനിയായിരിക്കാൻ കഴിയും? [കാണുക: നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]