All posts by roy7

പരമാർത്ഥജ്ഞാനം 3

☛ ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും:
➦ “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45 – ഉല്പ, 2:7; യോഹ, 7:38-39). 
☛ “ആദാം” (Adam) എന്ന എബ്രായ, ഗ്രീക്ക് പുല്ലിംഗ നാമത്തിന് (Masculine Noun) “മനുഷ്യൻ, മനുഷ്യജാതി” എന്നീ അർത്ഥമാണുള്ളത്. പഴയനിയമത്തിൽ ആദ്യമനുഷ്യൻ്റെയും (1ദിന, 1:1) ഒരു പട്ടണത്തിൻ്റെയും (യോശു, 3:16) പേരായും, മനുഷ്യൻ (Adam), മനുഷ്യർ (Ha’adam – Men) എന്നീ സാമാന്യ അർത്ഥത്തിലും ആദാം എന്ന നാമം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:27 – ഉല്പ, 6:2).
☛ പുതിയനിയമത്തിൽ “ആദാം” (Adam) എന്ന പുല്ലിംഗ സംജ്ഞാനാമം (Proper Masculine Noun) ഒൻപത് പ്രാവശ്യമുണ്ട്. ഒരു പ്രാവശ്യം ക്രിസ്തുവിനും (1കൊരി, 15:45) എട്ടുപ്രാവശ്യം ആദ്യമനുഷ്യനും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38 – ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:22; 1കൊരി, 15:45; 1തിമൊ, 2:13; 1തിമൊ, 2:14; യൂദാ, 1:14). എന്നാൽ “മനുഷ്യൻ” എന്ന സാമാന്യ അർത്ഥത്തിൽ പുതിയനിയമത്തിൽ കാണുന്നില്ല.  
☛ ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും താരതമ്യം:
❶ ഒന്നാമത്തെ ആദാം ബൈബിൾ വംശാവലിയിൽ ഒന്നാമനാണ് ⁃ ഒടുക്കത്തെ ആദാം വംശാവലിയിൽ ഒടുക്കത്തവനാണ്: (ലൂക്കൊ, 3:23 – ലൂക്കൊ, 3:38). 
❷ ഒന്നാമത്തെ ആദാമും ദൈവപുത്രനാണ് (Theou huios – The son of God) ⁃ ഒടുക്കത്തെ ആദാമും ദൈവപുത്രനാണ് (Theou huios – The son of God): (ലൂക്കൊ, 3:38 – മത്താ, 14:33)  
❸ ഒന്നാമത്തെ ആദാമും മനുഷ്യനാണ് ⁃ ഒടുക്കത്തെ ആദാമും മനുഷ്യനാണ്: (ഉല്പ, 2:7 – യോഹ, 8:40)
❹ ഒന്നാമത്തെ ആദാം ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ള ഒന്നാം മനുഷ്യനും ⁃ ഒടുക്കത്തെ ആദാം സ്വർഗ്ഗത്തിൽനിന്നുള്ള രണ്ടാം മനുഷ്യനുമാണ്: (1കൊരി, 15:45). “ഒന്നാം മനുഷ്യൻ” (Ho protos anthropos – The first man), “രണ്ടാം മനുഷ്യൻ” (Ho deuteros 𝐝𝐞𝐮𝐭𝐞𝐫𝐨𝐬 anthropos – The second man) എന്നീ പ്രയോഗങ്ങൾ രണ്ടുപേരും ഒരുപോലെ മനുഷ്യരാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്.
❺ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടു ⁃ ഒടുക്കത്തെ ആദാം പാപരഹിതനായി പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായി: (ഉല്പ, 1:27 – മത്താ, 1:20-23; ലൂക്കൊ, 2:21; ലൂക്കൊ, 1:35; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5)
❻ ഒന്നാമത്തെ ആദാം ക്രിസ്തുവിൻ്റെ പ്രതിരൂപവും ⁃ ഒടുക്കത്തെ ആദാം അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയും ആണ്: (റോമ, 5:14 – കൊലൊ, 1:15)
❼ ഒന്നാമത്തെ ആദാം മനുഷ്യവർഗ്ഗത്തിൻ്റെ പിതാവാണ് ⁃ ഒടുക്കത്ത ആദാം മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷിതാവാണ്: (പ്രവൃ, 17:26 – ലൂക്കൊ, 2:11; യോഹ, 4:42; 1യോഹ, 4:14)
❽ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു ⁃ ഒടുക്കത്തിൻ്റെ ആദാമിനാൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിയാൽ ജീവൻ (നിത്യജീവൻ)  ലോകത്തിൽ വന്നു: (റോമ, 5:17; റോമ, 5:15; യോഹ, 3:15-16; പ്രവൃ, 15:11; 1കൊരി, 15:21-22)
❾ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നു ⁃ ഒടുക്കത്തെ ആദാമിൻ്റെ നീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണം വന്നു: (റോമ, 5:18; റോമ, 5:16)
❿ ഒന്നാമത്തെ ആദാം മുഖാന്തരം മനുഷ്യരും സർവ്വസൃഷ്ടിയും പാപത്തിനും ശാപത്തിനും വിധേയമായി ⁃ ഒടുക്കത്തെ ആദാം മുഖാന്തരം മനുഷ്യർക്കും ഈറ്റുനോവേടെയിരിക്കുന്ന സർവ്വസൃഷ്ടിക്കും ഉദ്ധാരണം ഉണ്ടായി/ഉണ്ടാകും: (ഉല്പ, 3:17-19; റോമ, 5:12 – റോമ, 8:19-22; കൊലൊ, 1:15-20)
⓫ ഒന്നാമത്തെ ആദാമിൻ്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നു ⁃ ഒടുക്കത്തെ ആദാമിൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19; എബ്രാ, 5:8)
⓬ ഒന്നാമത്തെ ആദാം മുഖാന്തരം പാപവും ശാപവും ലോകത്തിൽ കടന്നു ⁃ ഒടുക്കത്തെ ആദാം മുഖാന്തരം സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും ലഭിച്ചു: (ഉല്പ, 3:17; റോമ, 5:12 – എഫെ, 1:3)  
⓭ ഒന്നാമത്തെ ആദാം ദൈവകല്പന ലംഘിച്ച് പാപംചെയ്ത് തൻ്റെ സന്തതികളെയെല്ലാം നിത്യശിക്ഷയ്ക്ക് യോഗ്യരാക്കി; ഒടുക്കത്തെ ആദാം പാപരഹിതനായി ജീവിച്ചുമരിച്ച് പാപികളായ മനുഷ്യർക്ക് നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു: (റോമ, 5:16 – എബ്രാ, 5:9)
⓮ ഒന്നാമത്തെ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു ⁃ ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. (1കൊരി, 15:45; ഉല്പ, 2:7). Ho eschatos Adam eis pneuma zoopoioum എന്ന ഗ്രീക്ക് പ്രയോഗത്തിന് “ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന അഥവാ, ജീവനേകുന്ന ആത്മാവായിത്തീർന്നു” (The last Adam became a life-giving spirt) എന്നാണർത്ഥം. [കാണുക: BIB – NKJV]. ഒന്നാമത്തെ ആദാം പാപചെയ്ത് സകല ജഡത്തിൻ്റെയും ആത്മാക്കളുടെ അന്തകനായിത്തീർന്നപ്പോൾ, ഒടുക്കത്തെ ആദാം തന്നിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയുയും ആത്മാക്കൾക്ക് നിത്യജീവൻ നല്ക്കുന്നവനായി. യേശുവിൻ്റെ ജനനമരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ടാണ് ജീവിപ്പിക്കുന്ന ആത്മാവ് നമുക്ക് ലഭിച്ചത്: (യോഹ, 6:63; യോഹ, 7:37-39; പ്രവൃ, 2:33). അങ്ങനെയവൻ ജീവൻ നല്കുന്ന ആത്മാവായി. അഥവാ, നമുക്ക് ആത്മജീവൻ നല്കുന്നവനായി.
⓯ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയും പാപിയായി മരിക്കുകയും, സകല മനുഷ്യരെയും പാപികളാക്കുകയും ചെയ്തു ⁃ ഒടുക്കത്തെ ആദാം പാപരഹിതനായി ജനിച്ചുജീവിച്ചു മനുഷ്യരുടെ പാപം തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപമാക്കപ്പെട്ട് മരിക്കുകയും മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തി പാപരഹിതനായി ഉയിർക്കുകയും ചെയ്തവനാണ്: (റോമ, 3:23; റോമ, 5:12 – 2കൊരി, 5:21; 1പത്രൊ, 2:24; 1യോഹ, 3:5). ആദാമിൻ്റെ സന്തതിപരമ്പരയിൽ ആദാമിൻ്റെ പാപമില്ലാതെ ജനിക്കുകയും വാക്കിലോ, പ്രവൃത്തിയിലോ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഏകമനുഷ്യൻ യേശുക്രിസ്തു മാത്രമാണ്: (റോമ, 5:15). 
☛ ഉപസംഹാരം:
➦ മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ മറുവിലയായി ഏകദൈവത്തിനർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണ്: “അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7 ⁃ 1പത്രൊ, 2:24; യോഹ, 1:29). ➟താണ് സകലമനുഷ്യരും രക്ഷപ്രാപിക്കാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുതയും ജാതികളുടെ രക്ഷയ്ക്കായി പൗലൊസിനെ ഭരമേല്പിച്ച സുവിശേഷവും.
☛ ക്രൂശിൽ മരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ മൂന്നാംദിവസം ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). “ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തു എന്ന ഏകമനുഷ്യനെ തള്ളുന്നവൻ സ്വന്തരക്ഷയാണ് തള്ളുന്നത്. [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം, ക്രിസ്തുവിനെ അറിയുക]

☛ മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?
➦ ഉല്പത്തി 18-ാം അദ്ധ്യായത്തിൽ മമ്രേയുടെ തോപ്പിൽ അബ്രാഹാമിന് പ്രത്യക്ഷനായത് ത്രിത്വമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ബൈബിളിലെന്നല്ല, ഈ അണ്ടകടാഹത്തിൽ ഒരിടത്തും ട്രിനിറ്റി വിശ്വസിക്കുന്ന ഒരു ദൈവമുള്ളതായി തെളിവില്ല. യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് അബ്രാഹാം കണ്ടത്. നമുക്ക് വേദഭാഗം പരിശോധിക്കാം:
☛ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1-2). 1-ാം വാക്യത്തിൽ, “യഹോവ അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി” എന്നാണ് കാണുന്നത്. ആ പ്രയോഗത്തിൽത്തന്നെ ട്രിനിറ്റിയുടെ ഉപദേശം പൊളിഞ്ഞു. യഹോവ ഒരുത്തൻ മാത്രമാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. [കാണുക: യഹോവ ഒരുത്തൻ മാത്രം]. 2-ാം വാക്യത്തിൽ, “അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. “ഷ്ലോഷാ അനാഷീം” (Shloshah anashim) എന്ന എബ്രായ പ്രയോഗത്തിൻ്റെ അർത്ഥം  “മൂന്നു പുരുഷന്മാർ” (Three men) എന്നാണ്. (KJV). “അനാഷീം” (Anashim) എന്നപദം മനുഷ്യരിലെ പുരുഷന്മാരെ കുറിക്കുന്ന നാമപദം (masculine noun) ആണ്. എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ലിംഗഭേദമില്ല. “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 – ഇയ്യോ, 9:32). എന്നാൽ അബ്രാഹാം കണ്ടതാകട്ടെ, മൂന്നു മനുഷ്യരെയാണ്. മൂന്ന് പുരുഷന്മാരിൽ ഒരുത്തനെ “യഹോവ” എന്ന് എഴുത്തുകാരനായ മോശെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). 22-വാക്യം: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). ഈ വേദഭാഗത്ത്, അബ്രാഹാം യഹോവയുടെ അല്ലെങ്കിൽ, യഹോവ എന്ന് പേർപറയപ്പെട്ട പുരുഷൻ്റെ സന്നിധിയിൽ നില്ക്കുമ്പോൾ, ആ പുരുഷന്മാർ (രണ്ടുപേർ) സൊദോമിലേക്കു പോയതായി കാണാം. 19-ാം അദ്ധ്യായം 1-ാം വാക്യം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു.” (ഉല്പ, 19:1). ഈ വേദഭാഗത്ത്, രണ്ടു “ദൂതന്മാർ” (Mal’akhim – Angels) സൊദോമിൽ എത്തിയതായി പറഞ്ഞിട്ടുണ്ട്. മേല്പറഞ്ഞ നാല് വേദഭാഗങ്ങളിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: ഒന്നാം വാക്യത്തിൽ, യഹോവ പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അബ്രാഹാം കണ്ടത്, മൂന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്. അതിനാൽ, ദൈവത്തെയല്ല; മനുഷ്യരെയാണ് അബ്രാഹാം കണ്ടതെന്ന് വ്യക്തമാണ്. അതിൽ ഒരുത്തൻ എഴുത്തുകാരനാൽ “യഹോവ” എന്ന നാമം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യനാണ്. മറ്റു രണ്ടുപേർ ദൂതന്മാരാണ്. തന്മൂലം, യഹോവ എന്നു പേർ വിശേഷിപ്പിക്കപ്പെട്ട പുരുഷൻ യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിന് അഥവാ, മനുഷ്യപ്രത്യക്ഷതയ്ക്ക് വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ സംഭവം: (1Tim, 3:16 – Joh, 1:18; യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക, ദൈവഭക്തിയുടെ മർമ്മം]

☛ യഹോവ ഒരുത്തൻ മാത്രം:
➦ “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). ത്രിത്വത്തെ ന്യായീകരിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് അതിൽ ഒരു യഹോവ പറയുന്നത്. അപ്പോൾ ബാക്കി രണ്ടുപേർ ദൈവമല്ലേ? യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചു പറയുന്നു: 
❶ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല (I am the LORD, and there is none else, there is no God beside me): (യെശ, 45:5 – KJV). 
❷ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. [That thereis none beside me. I am the LORD, and there is none else]: (യെശ, 45:6 – KJV). 
❸ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല [I am the LORD; and there is none else]: (യെശ, 45:18 – KJV). 
❹ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല [I am the LORD your God, and none else]: (യോവേ, 2:27 – KJV). 
❺ യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു [I am the LORD thy God, … Thou shalt have no other gods before me]. (പുറ, 20:2-3; ആവ, 5:6-7 – KJV). 
❻ ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല [I am the LORD: that is my name: and my glory will I not give to another, neither my praise to graven images]. (യെശ, 42:8 – KJV). 
❼ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം ആകുന്നു [O LORD God of Israel, thou art the God, …. even thou alone]: (2രാജാ, 19:15 – KJV). 
❽ നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം [Thou art the LORD God, even thou only]: (2രാജാ, 19:19 – KJV).
❾ നീ, നീ മാത്രം യഹോവ ആകുന്നു [Thou, even thou, art LORD alone]: (നെഹെ, 9:6 – KJV).
❿ യഹോവ എന്നു നാമമുള്ള നീ മാത്രം  സർവ്വഭൂമിക്കും മീതെ അത്യുന്നതൻ [That thou, whose name alone is JEHOVAH, art the most high over all the earth]: (സങ്കീ, 83:18 – KJV). 
⓫ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവമാകുന്നു O LORD of hosts, God of Israel, … thou art the God, even thou alone]: (യെശ, 37:16 – KJV).
⓬ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ [O LORD our God, thou art the LORD, even thou only]: (യെശ, 37:20 – KJV).
☛ മുന്നു യഹോവയുണ്ടെങ്കിൽ, “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല; ഞാൻ അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന് അതിലൊരു യഹോവ ആവർത്തിച്ച് പറയുമായിരുന്നോ?
☛ മുന്നു യഹോവയുണ്ടെങ്കിൽ, അതിലൊരുത്തൻ മാത്രമാണ് യഹോവയെന്നും, ഒരുത്തൻ മാത്രമാണ് യഹോവയായ ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുമായിരുന്നോ?
☛ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴാണ്, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, മൂന്ന് യഹോവയുണ്ടെന്ന കൊടിയ കൾട്ടുപദേശം ട്രിനിറ്റി പഠിപ്പിക്കുന്നത്. 
☛ മൂന്ന് യഹോവയുണ്ടെന്ന് പറയുന്ന വചനവിരുദ്ധതയെ, പുതിയനിയമത്തിൽ ദൈവപുത്രനായ യേശുവും ഒരു യെഹൂദാ ശാസ്ത്രിയുംകൂടി ഖണ്ഡിച്ചുവെച്ചിട്ടുണ്ട്: യിസ്രായേലിൻ്റെ ഷേമ പ്രഖ്യാപനമാണ്  യേശു മുഖ്യകല്പനയായി പഠിപ്പിച്ചത്: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.” (മർക്കൊ, 12:29-30 – ആവ, 6:4-5). യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ചൊല്ലുന്ന, യഹോവയായ ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെയും ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണമെന്ന കൽപ്പനയുടെയും പ്രഖ്യാപനമാണിത്. യേശു ഇവിടെ “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന് വളരെ വ്യക്തമായാണ് പഠിപ്പിക്കുന്നത്. എന്നാൽ ചിലർ ഇതിനെ “ഏകൻ” എന്നാൽ ഒരുവനല്ല; പലരാണെന്ന് വ്യാഖ്യാനിക്കുന്നു. എന്നാൽ അത് ദുർവ്യാഖ്യാനമാണെന്ന് യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ മറുപടിയിൽനിന്ന് മനസ്സിലാക്കാം: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ഇവിടെ ഗ്രീക്കിൽ പ്രഥമപുരുഷ ഏകവചനത്തിലുള്ള (3rd Person Singular) മൂന്ന് പ്രയോഗങ്ങൾ കാണാം: “heis estin ⁃ He is one ⁃ അവൻ ഏകനേയുള്ളൂ”, “our estin allos ⁃ there is no other ⁃ മറ്റൊരുത്തനുമില്ല”, “plen autou ⁃ besides him ⁃ അവനല്ലാതെ.” അതായത്, ദൈവം യഹോവ ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ദ്ധമായാണ് ശാസ്ത്രി യേശുവിനോട് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. എന്നാൽ ജാതികളിൽനിന്ന് ദൈവത്തിൻ്റെ കൃപയാൽ അവനോടു അടുത്തുവന്നവർ, ഏകസത്യദൈവമായ യഹോവയെ ത്രിമൂർത്തി ബഹുദൈവമാക്കി അവനെ നിന്ദിക്കുന്നു. ദൈവത്തിൻ്റെ വചനം വിശ്വസിക്കുന്നവനോ, ഭാഷയുടെ ബാലപാഠമെങ്കിലും അറിവുള്ളവനോ മൂന്ന് യഹോവയുണ്ടെന്ന ബൈബിൾ വിരുദ്ധത പറയില്ല. മുഖ്യ കല്പന ലംഘിക്കുന്ന അതിമാരക ഉപദേശമാണ് ത്രിത്വം. [കാണുക: എല്ലാറ്റിലും മുഖ്യകല്പന].

☛ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?
➦ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണെന്ന് കരുതുന്നവരാണ് ക്രൈസ്തവരിൽ അധികവും. എന്നാൽ മശീഹ എന്ന സത്യത്തിലും പ്രത്യാശയിലും വിശ്വസിക്കാത്ത ഒരൊറ്റ യെഹൂദനും ഈ ഭൂമുഖത്തില്ല എന്നതാണ് യഥാർത്ഥ വസ്തുത. രണ്ടുവിധത്തിൽ അത് വ്യക്തമാക്കാം. 
❶ ക്രിസ്തുയേശു മൂലക്കല്ലായും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ ദൈവസഭ പണിയപ്പെട്ടതുതന്നെ യെഹൂദന്മാരിലൂടെയാണ്. (എഫെ, 2:20). മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എല്ലാം യെഹൂദന്മാരായിരുന്നു. യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്. അതായത്, ആദ്യത്തെ നാലുവർഷം യെഹൂദന്മാരുടെ ഇടയിലായിരുന്നു ആദിമസഭയുടെ സുവിശേഷഘോഷണം. സുവിശേഷം വിശ്വസിച്ചവരെല്ലാം യെഹൂദന്മാരായിരുന്നു. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തെന്നെ മൂവായിരംപേർ വിശ്വസിച്ച് സഭയോട് ചേർന്നു. (പ്രവൃ, 2:41). അനന്തരം പത്രൊസിൽനിന്നും യോഹന്നാനിൽനിന്നും വചനംകേട്ട് വിശ്വസിച്ചവരിൽ, “പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി” എന്നാണ് പറയുന്നത്. (പ്രവൃ, 4:4). പുരുഷന്മാരുടെ എണ്ണം അയ്യായിരത്തോളം എന്ന് പറഞ്ഞാൽ, അവരുടെ ഭാര്യമാരും മക്കളും ഉൻപ്പെട്ടിട്ടില്ല. ഓരോരുത്തന് ഭാര്യയും രണ്ടോ, മൂന്നോ മക്കളും എന്ന് കണക്കാക്കിയാൽ, 20–25 ആയിരമാകും. ആറാം അദ്ധ്യായത്തിൽ വായിക്കുന്നത്: “ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു” എന്നാണ്. (പ്രവൃ, 6:7). പിന്നെ എണ്ണമൊന്നും പറയുന്നില്ല; ഏറ്റവും പെരുകിയെന്നാണ് പറയുന്നത്. അതെല്ലാം യെഹൂദന്മാരായിരുന്നു. ശമര്യരും ജാതികളും ചേർന്നപ്പോൾ, വിശ്വാസികളല്ല; സഭകളാണ് ദിവസേന പെരുകിയത്. (അപ്പ 16:5). “രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 4:22). തന്മൂലം, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമൊന്നുമില്ല. അന്നുമാത്രമല്ല, ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യെഹൂദന്മാർ അനവദിയുണ്ട്. അന്നുമിന്നും യേശുവിൽ വിശ്വസിക്കാത്തവരാണ് അധികമെന്നേയുള്ളൂ. 
❷ വിശ്വസിക്കാത്ത യെഹൂദന്മാർ “ക്രിസ്തു/മശീഹായിൽ” (അഭിഷിക്തൻ) വിശ്വസിക്കാത്തവരല്ല. “യേശു” എന്ന് പേരുള്ള ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ്. അതായത്, രണ്ടായിരം വർഷംമുമ്പ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതനായി ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട്, മനുഷ്യർക്ക് രക്ഷയെരുക്കിയ യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. അവരുടെ വിശ്വാസപ്രകാരം, രക്ഷിതാവായ “മശീഹ” (ക്രിസ്തു) ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടില്ല; ജനിക്കുവാൻ ഇരിക്കുന്നതേയുള്ളൂ. അതുകൊണ്ട്, യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാർ “മശീഹയിൽ” (ക്രിസ്തുവിൽ) വിശ്വസിക്കാത്തവരാണ് എന്നർത്ഥമില്ല. അവർ തങ്ങളുടെ രക്ഷകനായ മശീഹ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് എല്ലായ്പ്പോഴും വിശ്വസിച്ചുകൊണ്ട് നോക്കിപ്പാർക്കുന്നവരാണ്. അതായത്, “യേശുവെന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട്; എന്നാൽ രക്ഷിതാവായ ‘ക്രിസ്തുവിൽ’ (മശീഹ) വിശ്വസിക്കാത്ത ഒറ്റ യെഹൂദനും ഭൂമുഖത്തില്ല.” മറിച്ചുള്ള ചിന്തകൾ ബൈബിൾപരമല്ല. യേശുവിൽ വിശ്വസിക്കാത്തവർ, അവൻ രക്ഷിതാവായ ക്രിസ്തു ആണെന്ന് അറിയാത്തതുകൊണ്ടാണ് വിശ്വസിക്കാത്തത്. അല്ലാതെ അവർ ക്രിസ്തു വിരോധികൾ ആയതുകൊണ്ടല്ല. ഒരുനാൾ അവർ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി രക്ഷപ്രാപിക്കുന്ന സുദിനം വരും: (വെളി, 1:7; സെഖ, 12:10). അന്ന് യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും: (റോമ, 11:26).

☛ യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?
➦ യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നു എന്ന വിചിത്രവാദം പലരും ഉയർത്താറുണ്ട്. എന്നാൽ അതിൽ വല്ല കഴമ്പുമുണ്ടോന്ന് നമുക്ക് പരിശോധിക്കാം:
❶ മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ? 
➦ “അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.” (പുറ, 3:2-6). ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ “ദൂതൻ” (malak – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: “നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.” (പ്രവൃ, 7:30). ഈ വേദഭാഗത്തും, ദൈവത്തിൻ്റെ “ദൂതൻ” (Angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, “മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.” ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണെന്ന് മനസ്സിലാക്കാം. 5-ാം വാക്യത്തിൽ, “ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.” ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്ന് അരുളിച്ചെയ്തതും യഹോവയാണ്.6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, “മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി” എന്നാണ് വായിക്കുന്നത്. അതായത്,2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. 3:4-മുതൽ 4:17-വരെയുള്ള വാക്യങ്ങളിൽ പതിനഞ്ചു പ്രാവശ്യം യഹോവ സംസാരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇരുപത്തഞ്ചു പ്രാവശ്യം ദൈവമെന്ന് പറഞ്ഞിട്ടുണ്ട്. യഹോവ മോശെയ്ക്ക് പ്രത്യക്ഷമായി എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (പുറ, 3:16; 3:18; 6:3 – പുറ, 4:1; 4:5). മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ? ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും?
☛ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ: തീയായി അവിടെ മോശെയ്ക്ക് ദൃശ്യമായത് ദൂതനാണ്. ദൈവം തൻ്റെ ദൂതന്മാരെ കാറ്റുകളും അഗ്നിജ്വാലകളും ആക്കുന്നതിനെപ്പറ്റി സങ്കീർത്തകൻ പറഞ്ഞിട്ടുണ്ട്: (സങ്കീ, 104:4 – എബ്രാ, 1:7). അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. അഥവാ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ഉദാ: ദൈവം തൻ്റെ ജനത്തോട് മിക്കപ്പോഴും സംസാരിക്കുന്നത് നേരിട്ടല്ല; പ്രവാചകന്മാർ മുഖാന്തരമാണ്: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). ഈ വേദഭാഗത്ത്, “ഞാൻ, എൻ്റെ” എന്നിങ്ങനെ ഉത്തമപുരുഷനിൽ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പരിശുദ്ധാത്മാവിൽ പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: “നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.” (പ്രവൃ, 7:35 – പ്രവൃ, 7:30). ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ? (പുറ, 3:10). അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ? സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ? ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ?
☛ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: “മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.” (ആവ, 33:16). തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.” (ആവ, 5:24).
❷ എന്റെ നാമം അവനിൽ ഉണ്ട്:
➦ “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.” (പുറ, 23:20-21). ഈ വേദഭാഗത്ത് പറയുന്ന ദൂതനും (malak – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. “എന്റെ നാമം അവനിൽ ഉണ്ടു” എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ? ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ? 
☛ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” (1ശമൂ, 17:45). യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ? ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം) മുപ്പത്തിമുക്കോടി ദൈവത്തെ വേണമെങ്കിലും ഉണ്ടാക്കാം.
❸ സമ്മുഖദൂതൻ:
➦ “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.” (യെശ, 63:9). ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. “സമ്മുഖദൂതൻ” എബ്രായയിൽ “Malakh panav” എന്നാണ്. അതിൻ്റെ അർത്ഥം, “അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ” എന്നാണ്. ഇംഗ്ലീഷിൽ, ❝“സാന്നിധ്യത്തിൻ്റെ ദൂതൻ” (The angel of his presence) എന്നാണ്: (KJV). “സാന്നിധ്യമാകുന്ന ദൂതൻ” (സ.വേ.പു.സ.പ), “തിരുസന്നിധിയിലെ മാലാഖ” (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ ദൂതൻ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (കാണുക: Tanakh).അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (malak – Angel) അയച്ചാണ് അവരെ രക്ഷിച്ചത്. ചിലർ അതിനെ പുതിയനിയമ രക്ഷയായി തെറ്റിദ്ധരിച്ചിട്ടുണ്ട്; അതുകൊണ്ടാണ് യേശുക്രിസ്തു ആണെന്ന് പലരും കരുതുന്നത്. ഒരു വാക്യത്തെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയിട്ട് ഉപദേശം ഉണ്ടാക്കുന്നതിൻ്റെ കുഴപ്പമാണത്. അടുത്തവാക്യം: “എന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർ‍ക്കു ശത്രുവായ്തീർ‍ന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.” (യെശ, 63:10). അത് യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? പരിശുദ്ധാത്മാവിനെ തള്ളിക്കളഞ്ഞിട്ട്, യഹോവ പുതിയനിയമ വിശ്വാസികളുടെ ശത്രുവാണോ? അടുത്തവാക്യത്തിൽ, ദൈവം ശത്രുവായിത്തീർന്നപ്പോൾ അവർ മോശെയുടെ കാലമോർത്ത് പിറുപിറുത്തതായി കാണാം. (യെശ, 63:11). യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിച്ച ആരെങ്കിലും മോശെയുടെ കാലത്തെ സൗഭാഗ്യമോർത്ത് ദൈവത്തോടു പിറുപിറുക്കുമോ? ഇങ്ങനെയാണ് പലരുടെയും ബൈബിൾ വ്യാഖ്യാനം! മോശെയുടെ കാലത്തിനുശേഷം ദൈവം തൻ്റെ ദൂതനെ അയച്ച് പലപ്പോഴും യിസ്രായേലിനെ രക്ഷിച്ച കാര്യമാണ് അവിടെ പറയുന്നത്. ദൈവത്തിന് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ?
❹ ദൈവപുത്രനോടു ഒത്തവൻ:
➦ “ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.” (ദാനീ, 3:23-25). ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട “ദൈവപുത്രനോടു ഒത്തവൻ” യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം; അങ്ങനെയൊരു പാട്ടുപോലും ഉണ്ടെന്നാണ് എൻ്റെ ഓർമ്മ. എന്നാൽ “നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു” എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: “അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.” (ദാനീ, 3:28). ➟°ഈ വേദഭാഗത്ത്, ദൈവം തൻ്റെ “ദൂതനെ” (malak – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. 
❺ സിംഹത്തിൻ്റെ വായടച്ചത് യേശുക്രിസ്തുവോ?
സിംഹക്കുഴിയിൽ ഇറങ്ങി സിംഹങ്ങളുടെ വായടച്ചതും യേശുവാണെന്ന് കാരുതുന്നവരുണ്ട്. എന്നാൽ ദൈവം തൻ്റെ ദൂതനെ അയച്ചാണ് സിംഹങ്ങളുടെ വായടച്ചത്: “സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.” (ദാനീ, 6:22). ഈ വേദഭാഗത്ത്, ദൈവം അവൻ്റെ ദൂതനെ (malak – Angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. പഴയനിയമത്തിൽ ഇല്ലാത്ത ക്രിസ്തുവിനെയാണ് വ്യാജവ്യാഖ്യാനങ്ങളാൽ ഉണ്ടെന്ന് സ്ഥാപിക്കാൻ പലരും ശ്രമിക്കുന്നത്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈത്തെ (Father, the only true God) തള്ളിയിട്ട്, ത്രിമൂർത്തി ദൈവത്തിൽ വിശ്വസിക്കാനാണ് ദുരുപദേശങ്ങൾ പടച്ചുണ്ടാക്കുന്നത്. സ്വയം നാശത്തിൻ്റെ കുഴിതോണ്ടുന്നവരാണ് ട്രിനിറ്റി വിശ്വാസികൾ. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ക്രിസ്തു ദൂതനാണോ?]

☛ യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ:
➦ “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). “ക്രിസ്തു” (Christos) എന്ന ഗ്രീക്കുപദത്തിനും “മശീഹാ” (Masiah) എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. “ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.” പ്രവചനംപോലെ, യേശുവും ആ വിധത്തിൽ യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1; ലൂക്കൊ, 3:22;പ്രവൃ, 10:38 – പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ചെയ്തവനുമാണ്: (ലൂക്കൊ, 4:14-15). നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യേശുതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2;ലൂക്കൊ, 4:16-21). [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]
☛ ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ദൈവം ദൈവത്തെയല്ല; യേശു എന്ന് പേരുള്ള മനുഷ്യനെയാണ് അഭിഷേകം ചെയ്തത്: (യോഹ, 9:11)
☛ ആദിസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു; ദൈവം അഭിഷേകം ചെയ്ത അവൻ്റെ പരിശുദ്ധ ദാസനായിരുന്നു: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ആദിമസഭ അവനെ നാലുപ്രാവശ്യം ദൈവത്തിൻ്റെ “ദാസൻ” (Servant) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. “പൈസ്” (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43 – മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27;4:30). അതിൽ ലൂക്കൊസിൽ “ബാലൻ” (Boy) എന്നും ബാക്കിയെല്ലായിടത്തും “ദാസൻ” (𝐒𝐞𝐫𝐯𝐚𝐧𝐭) എന്നുമാണ്. ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55 – ലൂക്കൊ, 1:71; പ്രവൃ, 4:26).
☛ ദൈവം, ദൈവത്തെയല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യരെയാണ്. ദൈവത്തിന് അനേകം ക്രിസ്തുക്കൾ (മശീഹമാർ) ഉണ്ട്. അതിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്: (2ശമൂ, 23:1). അഭിഷിക്തന്മാരിൽ ഒരു ദൂതനെപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ ദൂതന്മാരെ ദൈവം ശക്തന്മാരായാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ (യോഹ, 8:40) ആയതുകൊണ്ടാണ്, ദൈവം അവനെ തൻ്റെ ആത്മാവിനാൽ അഭിഷേകംചെയ്ത് ബലപ്പെടുത്തിയത്. [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]. ഇതൊക്കെ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു ദൈവമാണെങ്കിൽ, യോർദ്ദാനിൽവെച്ച് പിതാവ് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? അവൻ ദൈവമാണെങ്കിൽ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം അവന് ആവശ്യമായി വന്നത് എന്തുകൊണ്ടാണ്? 
☛ യേശുവിനെ ക്രിസ്തു അല്ല എന്ന് നിഷേധിക്കുന്നവൻ കള്ളനാണെന്ന് പറഞ്ഞത് യോഹന്നാൻ ആണല്ലോ? അതേ യോഹന്നാൻ്റെ സുവിശേഷത്തിലാണ്, യേശു താൻ ദൈവമല്ല; മനുഷ്യനാണെന്ന് ഖണ്ഡിതമായി പഠിപ്പിച്ചിരിക്കുന്നത്. പിതാവാണ്  ❛ഏകദൈവം❜ (The only God) എന്നും (Joh, 5:44), ഏകസത്യദൈവം (The only true God) എന്നും (Joh, 17:3), താൻ മനുഷ്യനാണ് (𝐌𝐚𝐧) എന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഏകദൈവം ഗ്രീക്കിൽ Monos Theos ആണ്. മോണോസ് തെയോസിൻ്റെ അർത്ഥം: ഒരു ദൈവം” എന്നല്ല; “ഒരേയൊരു ദൈവം” (the only God) എന്നാണ്. ദൈവം ഒരുത്തൻ മാത്രമാണെന്ന് Monos കൊണ്ട് ഖണ്ഡിതമായി പുത്രൻ പഠിപ്പിച്ചാൽ, ദൈവം  ത്രിത്വമല്ലെന്നാണ് അർത്ഥം. ഗ്രീക്കിൽ Pater ho monos alethinos Theos എന്നാൽ: “പിതാവ് സത്യദൈവം” എന്നല്ല; “പിതാവാണ് ഒരേയൊരു സത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രമാണ് സത്യദൈവം” (Father, the only true God) എന്നാണ്. “പിതാവ് മാത്രമാണ് (only) സത്യദൈവം” എന്ന് Monos കൊണ്ട് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റൊരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” (യോഹ, 8:40). ഇവിടെ ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ച് പഠിപ്പിക്കുകവഴി, താൻ ദൈവമല്ല; മനുഷ്യനാണെന്ന് സംശയലേശമെന്യേ പുത്രൻ വ്യക്തമാക്കി. യേശു ദൈവം എന്ന നിലയിൽ ചെയ്ത ഒരു പ്രവർത്തിയും ബൈബിളിൽ കാണാൻ കഴിയില്ല. പിന്നെ യേശു എന്ന് പേരുള്ള മനുഷ്യനെ (യോഹ, 9:11) ദൈവം ആക്കുന്നത് എന്തിനാണ്? [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു, ക്രിസ്തുവിനെ അറിയുക, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟“ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:4-6). “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” എന്ന് പറഞ്ഞിട്ട്, ആ ദൈവം ത്രിത്വമാണെന്നല്ല പറയുന്നത്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പറയുന്നത്. ➟ഇതും നോക്കുക: (റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).
☛ ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:30;3:27;4:29;5:12;7:46;8:40;9:11;9:16;9:24;10:33;11:47;11:50;18:14;18:17;18:29;19:5). യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാനിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1;യോഹ, 2:3;യോഹ, 2:5;യോഹ, 2:12;യോഹ, 6:42;യോഹ, 19:25;യോഹ, 19:26). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും, അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (16 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാനാണ് ചോദിക്കുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” എന്താണതിൻ്റെ അർത്ഥം? 
☛ അഭിഷേകദാതാവ് ദൈവവും അഭിഷിക്തൻ മനുഷ്യനുമാണ്; അതാണ് യോഹന്നാന്റെ വിഷയം. യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവനാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവരെല്ലാം അവൻ്റെ അസ്തിത്വവും (Existence) മനുഷ്യത്വവും (Humanity) ക്രിസ്തുത്വവും (Christhood) പുത്രത്വവും (Sonship) കർത്തൃത്വവും (Lordship) ചരിത്രപരതയും (Historisty) നിഷേധിക്കുന്ന കള്ളന്മാരാണ്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമോ, ദൂതനോ അല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന് പേരുള്ള മനുഷ്യനാണ്: (യോഹ, 9:11) അത് വിശ്വസിക്കാതെ, അവനെയും ദൈവമാക്കുന്നവർ കള്ളനും എതിർക്രിസ്തുവും: (1തിമൊ, 2:6). അതാണ് യോഹന്നാൻ്റെ ലേഖനത്തിൽ പറയുന്ന പ്രധാന വിഷയം. അപ്പോൾ യോഹന്നാൻ പറയുന്ന കള്ളൻ ആരാണ്? സംശയമൊന്നും വേണ്ട: “അഭിഷിക്തനായ മനുഷ്യനെ (ക്രിസ്തു) ഏകദൈവമാക്കുന്നവരും അവനെയും ദൈവമാക്കി ബഹുദൈവമാക്കി വിശ്വസിക്കുന്നവരുമാണ് യോഹന്നാൻ പറഞ്ഞ ആൾ.”
☛ അടുത്തവാക്യത്തിൽ യോഹന്നാൻ പറയുന്നത്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവനല്ല; അവൻ ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ (ക്രിസ്തു) ആണെന്ന് വിശ്വസിക്കുന്നവനാണ് ദൈവത്തിൽനിന്ന് ജനിച്ചവൻ. 
☛ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15;പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് (1പത്രൊ, 2:24), ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിന് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6;പ്രവൃ, 2:23-24;2:36;5:31). ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവാക്കിയ, “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്നാണ് പൗലൊസ് പറയുന്നത്: (റോമ, 10:9). പിതാവായ ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയുമാണ് ജാതികൾ രക്ഷയ്ക്കായി വിശ്വസിക്കേണ്ടത്: (1തിമൊ, 2:4-7). അല്ലാതെ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. ➤[കാണുക: പൗലൊസ് അറിയിച്ച സുവിശേഷം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

◾പരമാർത്ഥജ്ഞാനം 𝟙   
◾പരമാർത്ഥജ്ഞാനം 𝟚       
◾പരമാർത്ഥജ്ഞാനം 𝟜
◾പരമാർത്ഥജ്ഞാനം 𝟝
◾പരമാർത്ഥജ്ഞാനം 𝟞

പഴയനിയമത്തിൽ യേശു ദൂതനായി ഉണ്ടായിരുന്നോ❓

❶ മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ? 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണ്. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിക്കേണ്ട ആവശ്യമെന്താണ്❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. ഉദാ: ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഇവിടെ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ?  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
❷ എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
➦ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം); മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
❸ സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) ആണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് രക്ഷിച്ചത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
❹ ഒരു ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
☛ ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ❓
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, പഴയനിയമത്തിൽ ദൂതനായി വന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.

ക്രിസ്തുവും കുഞ്ഞാടും

☛ നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശുക്രിസ്തു എന്ന ദൈവപുത്രൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➤❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറയുന്നത്: (മർക്കൊ, 15:39). ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 9:11). ➟താൻ മനുഷ്യനാണെന്ന് യേശു പറയുന്നതുൾപ്പെടെ, ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുമുണ്ട്: (യോഹ, 8:40). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ഏകദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ചത്. അല്ലെങ്കിൽ, നമുക്കുവേണ്ടി അറുക്കപ്പെട്ടത്: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛കുഞ്ഞാട്, പെസഹക്കുഞ്ഞാടു❜ എന്നിങ്ങനെ പദവികളും (Titles) നമ്മുടെ കർത്താവിനുണ്ട്: (യോഹ, 1:29; പ്രവൃ, 8:33; യോഹ, 1:36; 1കൊരി, 5:7; 1പത്രൊ, 1:19).
➦ എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന മനുഷ്യനെയല്ല; ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. ➤❝ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.❞ (വെളി, 5:6). ➟അടുത്തവാക്യം: ➤❝ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.❞ (വെളി, 13:8). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് ക്രിസ്തുവും കുഞ്ഞാടും തമ്മിലുള്ള ചില വ്യത്യാസങ്ങൾ കാണിക്കാം:
❶ വെളിപ്പാടു 5:5-ൽ മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോടു: ➤❝കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു❞ എന്നു പറയുന്നുണ്ട്. ➟ഈ വേഭാഗത്തെ ദാവീദിൻ്റെ വേര് എന്ന പ്രയോഗം യേശുവിനെ സൂചിപ്പിക്കുന്നതാണ്. ➟എന്നാൽ അടുത്തവാക്യത്തിൽ: സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് നില്ക്കുന്നതായാണ് കാണുന്നത്. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, കുഞ്ഞാടിനെപ്പോലെ യേശു നില്ക്കുന്നു എന്നേ പറയുമായിരുന്നുള്ളു. ➟അല്ലെങ്കിൽ എൻ്റെ കർത്താവ്, ദൈവുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു എന്നിങ്ങനെ അവൻ്റെ സവിശേഷ പദവികളിൽ ഏതെങ്കിലും ഒന്ന് പറയുമായിരുന്നു. ➟യോഹന്നാന് യേശുവിനെ കണ്ടിട്ട് മനസ്സിലായില്ല എന്ന് പറയാൻ പറ്റുമോ❓ 
❷ ❛കുഞ്ഞാടു❜ എന്നത് ദൈവപുത്രനായ ക്രിസ്തുവിൻ്റെ ❛പ്രകൃതി❜ (Nature) അല്ല; ❛പദവി❜ (Title) ആണ്. ➟എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതായി കണ്ടവൻ്റെ ❛പദവി❜ (Title) അല്ല; ❛പ്രകൃതി❜ (Nature) ആണ്..   
➦ യേശുവിൻ്റെ ❛പ്രകൃതി❜ (Nature) വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യേശു എന്നു പേരുള്ള മനുഷ്യൻ.❞ (യോഹ, 9:11). അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ➟യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ ❛പ്രകൃതിയും❜ (Nature) വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാട് (മൃഗം) ആണ്. ➟യേശുക്രിസ്തു മനുഷ്യനും സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാട് ഒരു മൃഗവുമാണ്. ➟മറിയ തൻ്റെ മൂത്തമകനായി പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുകളുമുള്ള ഒരു കുഞ്ഞാടിനെയല്ല; ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). ➟ഒരുത്തൻ്റെ പ്രകൃതിയും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. ➟പിന്നെങ്ങനെ ക്രിസ്തു യഥാർത്ഥത്തിൽ കുഞ്ഞാടാണെന്ന് പറയാൻ കഴിയും❓ 
❸ യേശുവെന്ന മനുഷ്യനെക്കുറിച്ച് ➤❝നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു❝ എന്നാണ് പൗലൊസ് പറയുന്നത്: (1കൊരി, 5:7). ➤❝അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു❞ (റോമ, 6:10), ➤❝നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു❞ (എഫെ, 5:2), ➤❝എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തു❞ (1തിമൊ, 2:6), ➤❝അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തു❞ (എബ്രാ, 7:27), ➤❝യേശുക്രിസ്തു ഒരിക്കലായി ശരീരയാഗം കഴിച്ചു❞ (എബ്രാ, 10:10) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ യോഹന്നാൻ കുഞ്ഞാടിനെ കാണുന്നത് അറുക്കപ്പെട്ടതായല്ല; ➤❛അറുക്കപ്പെട്ടതുപോലെ❜ (as it had been slain) ആണ് കാണുന്നത്. ➟യേശു അറുക്കപ്പെട്ടു; കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുകയാണ്. ➟പിന്നെങ്ങനെ കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആണെന്ന് പറയാൻ കഴിയും❓ ➟പിന്നീട് സ്വർഗ്ഗത്തിലെ പാട്ടിലും പ്രയോഗത്തിലും, ❛അറുക്കപ്പെട്ട കുഞ്ഞാടു❜ എന്ന് കാണാം: (വെളി, 5:9; വെളി, 5:12; വെളി, 13:8). ➟ യോഹന്നാൻ്റെ കാഴ്ചയിൽ അറുക്കപ്പെട്ടതു പോലെയും; പാട്ടിലും പ്രയോഗത്തിലും അറുക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
❹ യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല അവിടെപ്പറയുന്ന കുഞ്ഞാട് എന്നതിൻ്റെ ഭാഷാപരമായ ഒരു തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. ➟അവിടെ, കുഞ്ഞാടിനെക്കുറിച്ച് പറഞ്ഞിട്ട്, ➤❝അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു❞ എന്നാണ് യോഹന്നാൻ പറയുന്നത്: (വെളി, 5:6). ➟ഈ വേദഭാഗത്ത്, ➤❛അവനു❜ എന്ന് പുല്ലിംഗ (Masculine) സർവ്വനാമത്തിലല്ല; പ്രത്യുത, ➤❛അതിന്നു❜ എന്ന് നപുംസകലിംഗത്തിലാണ് (Neuter) പറഞ്ഞിരിക്കുന്നത്. ➤❝എഖോൺ❞ (ἔχον – echon) എന്ന ഗ്രീക്കുപദം നപുംസകലിംഗത്തിലുള്ള ഏകവചനമാണ് (Singular Neuter). ➟എന്നാൽ നമ്മുടെ കർത്താവായ യേശു മനുഷ്യരിലെ ➤❛പുരുഷൻ❜ (Man) ആണ്: (യോഹ, 1:30). ➟ക്രിസ്തുവിനു് ഒരിടത്തും നപുംസകലിംഗം ഉപയോഗിച്ചിട്ടില്ല; ഉപയോഗിക്കാൻ പാടില്ല. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശുക്രിസ്തു ആയിരുന്നെങ്കിൽ, ➤❛അതിന്നു❜ എന്ന നപുംസകലിംഗമല്ല; ➤❛അവന്നു❜ എന്ന പുംല്ലിഗം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟അതിനാൽ ഭാഷാപരമായും കുഞ്ഞാട് യഥാർത്ഥത്തിൽ യേശു അല്ലെന്ന് തെളിയുന്നു.
❺ വെളിപ്പാട് 13:8-ൽ ❛കൂഞ്ഞാടു❜ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟യേശുവാകട്ടെ, കാലസമ്പൂർണ്ണതയിലാണ് സ്ത്രിയിൽനിന്ന് ജനിച്ചത്: (ഗലാ, 4:4). അല്ലെങ്കിൽ, അന്ത്യകാലത്ത് വെളിപ്പെട്ടവനാണ്: (1പത്രൊ, 1:20). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➤യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➤ജനനം (യെശ, 7:14), ➤ക്രിസ്തുത്വം (യെശ, 61:1) ➤പുത്രത്വം (ലൂക്കൊ, 1:32; 1:35) ➤ശുശ്രൂഷ (യെശ, 42:1-3), ➤കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➤മരണം (യെശ, 53:10-12), ➤അടക്കം (യെശ, 53:9), ➤പുനരുത്ഥാനം (സങ്കീ, 16:10), ➤പിൻവരുന്ന മഹിമ (1പത്രൊ, 1:11). മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❛യേസൂസ്❜ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവനു് ലോകസ്ഥാപനത്തിന് മുമ്പേ അറുക്കപ്പെടുവാൻ എങ്ങനെ കഴിയും❓
☛ ❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟ക്രിസ്തു യഹോവയായാ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്: (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വവും നിത്യാസ്തിത്വവും,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യഥാർത്ഥത്തിൽ ക്രിസ്തുവിനെയല്ല; ലോകസ്ഥാപനത്തിന്നു മുമ്പെ അല്ലെങ്കിൽ, ലോകസ്ഥാപനംമുതൽ ദൈവം ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ചിരുന്ന രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്. (എഫെ, 1:4; കൊലൊ, 1:15; ഉല്പ, 3:15– എബ്രാ, 2:14-15). ➟അതായത്, ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ് ക്രിസ്തുയേശു എന്ന മനുഷ്യനും കുഞ്ഞാടും: (1തിമൊ, 2:6; 1തിമൊ, 3:16 ⁃⁃ വെളി, 5:6),
➦ വെളിപ്പാട് പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ അതിൻ്റെ തെളിവുണ്ട്: 22:3. ❝യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 22:4.അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 22:5. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟22-3-ൻ്റെ രണ്ടാംഭാഗം: ➤❛ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും.❜ ➟സിംഹാസനം ഒന്നേയുള്ളു (വെളി, 4:2). ➟അതിനാൽ ഏകദൈവവത്തിൻ്റെ തന്നെ വെളിപ്പാടാണ് കുഞ്ഞാടെന്ന് മനസ്സിലാക്കാം. ➟22-3-ൻ്റെ ➟അവസാനഭാഗം: ➤❛അവന്റെ ദാസന്മാർ അവനെ ആരാധിക്കും.❜ ➤അവരുടെ ദാസന്മാരെന്നല്ല; ❛അവൻ്റെ❜ (ഏകവചനം) ദാസന്മാർ ❛അവനെ❜ (പിന്നെയും ഏകവചനം) ആരാധിക്കും. ➟22:4-ൻ്റെ ആദ്യഭാഗം: ❛അവർ അവന്റെ മുഖംകാണും.❜ അവർ അവരുടെയല്ല; അവൻ്റെ (ഏകവചനം)  മുഖങ്ങളല്ല; മുഖമാണ് (ഏകവചനം) കാണുന്നത്. ➟22:4-ൻ്റെ ➟അവസാനഭാഗം: ➤❛അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.❜ ➤അവരുടെയല്ല; അവൻ്റെ (ഏകവചനം) നാമങ്ങളല്ല; നാമമാണ് (ഏകവചനം) അവരുടെ (ദാസന്മാർ) നെറ്റിയിൽ ഇരിക്കുന്നത്. ➟ദൈവവും കുഞ്ഞാടും വിഭിന്നരായ വ്യക്തികളോ, ദൈവങ്ങളോ ആണെങ്കിൽ ➤❛അവൻ്റെ, മുഖം, നാമം❜ എന്നിങ്ങനെ ഏകവചനം പറയാതെ, ➤❛അവരുടെ, മുഖങ്ങൾ, നാമങ്ങൾ❜ എന്നിങ്ങനെ ബഹുവചനം പറയുമായിരുന്നു. 
➦ മേല്പറഞ്ഞ രണ്ട് വാക്യങ്ങളുടെ തെളിവാണ് അടുത്ത വാക്യം: 22:5. ➤❝ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟ മുകളിലെ രണ്ട് വാക്യത്തിൽ ദൈവവും കുഞ്ഞാടുമെന്ന് പറഞ്ഞതാണ്; ഇപ്പോൾ കുഞ്ഞാടില്ല, ദൈവമായ കർത്താവ് മാത്രമേയുള്ളു. ➟ഇതിൻ്റെ മുമ്പിലത്തെ അദ്ധ്യായത്തിൽ ഇങ്ങനെയാണ്: ➤❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.❞ (വെളി, 21:22-23). ➟അവിടെ ദൈവതേജസ്സ് പ്രകാശിപ്പിച്ചു, കുഞ്ഞാട് വിളക്കാകുന്നു എന്നു പറഞ്ഞശേഷം, ➟22:5 വന്നപ്പോൾ കുഞ്ഞാടില്ല; ദൈവമായ കർത്താവാണ് സകലത്തെയും പ്രകാശിപ്പിക്കുന്നത്. ➟ഇതിൻ്റെ പഴയനിയമ ഉദ്ധരണിയും കാണുക: ➤❝ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.❞ (യെശ, 60:19-20). ➟അതായത്, ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ പ്രത്യക്ഷതകളുടെ ദൗത്യമെല്ലാം പൂർത്തിയായി കഴിഞ്ഞാൽ, ആ പ്രത്യക്ഷശരീരങ്ങൾ പിന്നെയുണ്ടാകില്ല; യഹോവ മാത്രമേ ഉണ്ടായിക്കയുള്ളൂ. ➤❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9; പുറ, 15:18 ⁃⁃ വെളി, 19:6).

☛ കുഞ്ഞാട് ആരാധന സ്വീകരിച്ചോ❓
➦ ❝അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ (വെളി, 5:12-14). ➟ഈ വേദഭാഗത്ത്, കുഞ്ഞാട് ആരാധന സ്വീകരിച്ചതായി പലരും കരുതുന്നു. ➟അവിടെപ്പറയുന്ന പദങ്ങൾ താഴെച്ചേർക്കുന്നു: 
☛ വെളിപ്പാടു 5:12:
➦ ❛ശക്തി❜ (dynamis – power),  ❛ധനം❜ (ploutos – riches), ❛ജ്ഞാനം❜ (sophia –  wisdom), ❛ബലം❜ (ischys – strength), ❛ബഹുമാനം❜ (timē – honour), ❛മഹത്വം❜ (doxa – glory), ❛സ്തോത്രം❜ (eulogia –  blessing). 
☛ വെളിപ്പാടു 5:13:
➦❛സ്തോത്രം❜ (eulogia – Blessing), ❛ബഹുമാനം❜ (timē – honour), ❛മഹത്വം❜ (doxa – glory), ❛ബലം❜ (kratos – power). ➟ഈ പദങ്ങളൊന്നും യഥാർത്ഥത്തിൽ ആരാധനയെക്കുറിക്കുന്ന പദങ്ങളല്ല. 
➦ ❛സ്തോത്രം❜ (blessing) എന്ന പദം ആരാധനയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ❛യൂലോഗീയ❜ (eulogia – Blessing) എന്ന പദത്തിന് ❛ആരാധന❜ (Worship) എന്നല്ല; അനുഗ്രഹം, ആശിർവാദം, പ്രശംസ, നല്ലവാക്ക്, സ്തുതിച്ചുപറയുക എന്നൊക്കയാണ് അർത്ഥം. ➟16 പ്രാവശ്യം ആ പദമുണ്ട്. ഒരിടത്തുപോലും ❛ആരാധന❜ എന്ന അർത്ഥത്തിൽ കാണാൻ കഴിയില്ല.
➦ മേല്പറഞ്ഞ പദങ്ങളൊന്നും യഥാർത്ഥ ആരാധനയെ കുറിക്കുന്നതാണെന്ന് പറയാൻ പറ്റില്ല. എന്തെന്നാൽ കുഞ്ഞാടിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ പദങ്ങളും മനുഷ്യരോടുള്ള ബന്ധത്തിലും പറഞ്ഞിട്ടുണ്ട്: ❛ശക്തി ⁃⁃ dynamis❜ (ലൂക്കൊ, 9:1), ❛ധനം ⁃⁃ ploutos❜ (യാക്കോ, 5:2), ❛ജ്ഞാനം ⁃⁃ sophia❜ (ലൂക്കൊ, 21:15; പ്രവൃ, 6:3), ❛ബലം ⁃⁃ ischys❜ (1പത്രൊ, 4:11), ❛ബഹുമാനം/മാനം ⁃⁃ timē❜ (റോമ, 2:10), ❛മഹത്വം ⁃⁃ doxa❜ (റോമ, 2:10), ❛സ്തോത്രം/ അനുഗ്രഹം ⁃⁃ eulogia❜ (ഗലാ, 3:14; എബ്രാ, 12:17; 1പത്രൊ, 3:9). മനുഷ്യരും ആരാധനയ്ക്ക് യോഗ്യരാണെന്ന് പറയാൻ പറ്റുമോ❓ 
☛ വെളിപ്പാട് 5:14:
❝നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ ➟ഈ വേദഭാഗത്ത്, ❛നമസ്കാരം❜ (worship) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛പ്രോസ്കുനേഓ❜ (προσκυνέω – proskyneō) എന്ന പദം ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. എന്നാൽ ➟സത്യവേപുസ്തകത്തിൻ്റെ പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ➟മൂലഭാഷയിലെ വാക്യംചേർക്കുന്നു: ❝kaí tá téssara zóa élegon, Amín, kaí oi eíkositéssares presvýteroi épesan kaí prosekýnisan zónti eis toús aionas tón aiónon ⁃⁃ And the four beasts said, Amen. And the four and twenty elders fell down and worshipped him that liveth for ever and ever.❞ (Stephanus Textus Receptus 1550 ⁃⁃ Erasmus 1516, Theodore Beza 1598, Elzevir 1624, Scrivener’s 1894, TR NT Variants) ➟മലയാളം BCS പരിഭാഷ ഇപ്രകാരമാണ്: ❝അപ്പോൾ നാല് ജീവികളും, ആമേൻ! എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.❞ [കാണുക: mlBCS ⁃⁃ ബെഞ്ചമിൻ ബെയ്ലി 1843]. ➟വാക്യം ശ്രദ്ധിക്കുക: ❝കുഞ്ഞാടിനെയല്ല; എന്നെന്നേക്കും ഇരിക്കുന്നവനെയാണ് (ജീവിച്ചിരിക്കുന്നവൻ) (Him who lives forever and ever) നമസ്കരിച്ചത്. ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ കുഞ്ഞാടല്ല; പിതാവാണ്: (വെളി, 4:9-10; വെളി, 10:7; വെളി, 15:7).
➦ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. ➟ആ പരിഭാഷ മുതൽ Coverdale Bible 1535, Bishops’ Bible 1568, Geneva Bible 1587, King James Version 1611 പോലുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം പിതാവായ ദൈവത്തെ മാത്രമാണ് നമസ്കരിക്കുന്നത്. ➟മാർട്ടിൻ ലൂഥറിൻ്റെ ബൈബിളും കാണുക: [Luther’s Bible 1545]. ➟പില്ക്കാലത്ത് വന്ന പരിഭാഷകൾ കുഞ്ഞാടിനുംകൂടി ആരാധന ലഭിക്കാൻ ❛എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ❜ വാക്യത്തിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. [കാണുക: NKJV Footnotes]. ➟കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനാണ്; എന്നാൽ ആരാധനയ്ക്ക് യോഗ്യനാണെന്ന് വചനം പറയുന്നില്ല: (വെളി, 5:12). 
➦ ഈ വാക്യത്തിന് സമാനമായ വെളിപ്പാടിൽത്തന്നെയുള്ള മറ്റൊരു വേദഭാഗം പരിശോധിച്ചാൽ ആരാധന ദൈവത്തിനു് മാത്രമാണെന്ന് മനസ്സിലാക്കാം: ➤❝രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. സകല ദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.❞ (വെളി, 7:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിൻ്റെയും കുഞ്ഞാടിൻ്റെയും മുമ്പെ ആർക്കുകയും കമന്നുവീഴുകയുമൊക്കെ ചെയ്യുന്നുണ്ട്. ➟എന്നാൽ ❛നമസ്കാരം❜ (Worship) ദൈവത്തിനു് മാത്രമാണ് നൽകുന്നത്. 
➦ ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും എന്നേക്കും ജീവിച്ചിരിക്കുന്ന പിതാവിനെ നമസ്കരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: ➤❝ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:❞ (വെളി, 4:10). ➤❝ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു.❞ (വെളി, 11:16). ➤❝ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.❞ (വെളി, 19:4). ➟ദൈവവും കുഞ്ഞാടും ഒരുപോലെ ആരാധനയ്ക്ക് യോഗ്യരാണെങ്കിൽ, ഈ വേദഭാഗങ്ങളിൽ കുഞ്ഞിടിനെ ഒഴിവാക്കുമായിരുന്നോ❓
☛ ആരാനധയ്ക്ക് യോഗ്യൻ:
➦ ആരാധനയ്ക്ക് യോഗ്യൻ ഏകസ്രഷ്ടാവായ യഹോവ മാത്രമാണ്. വെളിപ്പാടിൽത്തന്നെ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (വെളി, 14:7 ⁃⁃ വെളി, 4:8-11). ➟ഈ വേദഭാഗത്ത്, സ്രഷ്ടാവായ ദൈവത്തെ നമസ്കരിപ്പാൻ (Worship) വ്യക്തമായി പറയുന്നത് നോക്കുക.
➦ ക്രിസ്തുവോ, കുഞ്ഞാടോ ഒരു പുൽക്കൊടിപോലും സൃഷ്ടിച്ചതായി വചനം പറയുന്നില്ല. ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (മത്താ, 19:4). ➤[കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്, ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]
☛ അവനെ ❛മാത്രം❜ ആരാധിക്കണം:
➦ ഇനി, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും ഖണ്ഡിക്കാൻ കഴിയാത്ത ഒരു തെളിവുതരാം: തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ യേശുവിനെ സമീപിച്ചപ്പോൾ അവൻ പറഞ്ഞത് ഇപ്രകാരമാണ്: ➤❝സാത്താനേ, എന്നെ വിട്ടുപോ; ❛നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❜ എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.❞ (മത്താ, 4:10; ലുക്കൊ, 4:8). ➟ഈ വേദഭാഗത്ത് ആദ്യം ഉപയോഗിച്ചിരിക്കുന്നത്, ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിക്കുന്ന ❛proskyneō❜ (προσκυνέω) എന്ന പദമാണ്. ➟അടുത്തപദം, ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിക്കുന്ന ❛latreuō❜ (λατρεύω) എന്ന പദമാണ്. ➟ ദൈവത്തിനു് മാത്രം ഉപയോഗിക്കുന്ന ❛latreuō❜ എന്ന പദം വെളിപ്പാടിൽ രണ്ടുപ്രാവശ്യമുണ്ട്. ➟❛proskyneō❜ (Worship) എന്ന പദം 26 പ്രാവശ്യമുണ്ട്. ➟ആ പദവും ഒരിക്കൽപ്പോലും കുഞ്ഞാടിനു് ഉപയോഗിച്ചിട്ടില്ല.. 
➦ ❛അവനെ മാത്രം ആരാധിക്കണം❜ എന്ന് പറയാൻ ഗ്രീക്കിൽ, ❛autō monō latreuseis❜ (αὐτῷ μόνῳ λατρεύσεις) എന്നാണ്. ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ ഇംഗ്ലീഷിലെ അർത്ഥം: ❛Worship him only❜ or ❛You shall worship Him alone❜ എന്നാണ്. ➟പഴയനിയമത്തിൽനിന്ന് പിതാവായ യഹോവയെക്കുറിച്ചുള്ള വചനങ്ങൾ എടുത്ത് സാത്താനു് മറുപടികൊടുത്തുകൊണ്ട് വന്നിട്ടാണ്, ❛അവനെ (യഹോവയെ) മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു അവനോട് ഖണ്ഡിതമായി പറയുന്നത്: (ആവ, 8:3 ⁃⁃ മത്താ, 4:4; ആവ, 6:16 ⁃⁃ മത്താ, 4:7; ആവ, 6:13 ⁃⁃ മത്താ, 4:10). ➟ലൂക്കൊസിലും ഇതുകാണാം: (ലൂക്കൊ, 4:4; 4:8; 4:12). ➤❝പിതാവിനെ ❛മാത്രം❜ ആരാധിക്കണം❞ എന്നതിലെ ❛മാത്രം❜ (Only) പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❛മോണോസ്❜ (Mónos) എന്ന പദമാണ്. ➟ഇത് പഴയനിയമത്തിലെ ❛യാഹിദ്❜ (Yahid) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ്. ➤❛മാത്രം❜ (Only), ➤❛ഒരേയൊരുവൻ❜ (The Only One) എന്ന അർത്ഥമാണ് മോണോസിനുള്ളത്. ➟ആ പദംകൊണ്ടാണ്, ➤❛പിതാവായ യഹോവയെ മാത്രം (Only) ആരാധിക്കണം❜ എന്ന് ക്രിസ്തു പഠിപ്പിച്ചത്. ➤❛പിതാവിനെ മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു പഠിപ്പാൽ, ➟പിന്നെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണ് അർത്ഥം. ➟അവൻ്റെ വാക്കുകൾ അന്തിമമാണ്; അതിനു് മുകളിൽ പിന്നെയൊരു അപ്പീലില്ല. ➟യേശുക്രിസ്തുവിൻ്റെ വാക്കുകൾ വിശ്വസിക്കാൻ മടിയുള്ളവർ ഇനിയുമധികം ശിക്ഷാവിധി വരാതിരിക്കാൻ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. ➤[കാണുക: ആരെയാണ് ആരാധിക്കേണ്ടത്?, ക്രിസ്തുവും സാത്താനും]

യേശുക്രിസ്തു എന്ന സംജ്ഞാനാമം

യേശുക്രിസ്തു എന്ന സംജ്ഞാനാമം പുതിയനിയമത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി “യേശു/യേശുക്രിസ്തു” ഏക സംജ്ഞാനാമമാണ് കാണുന്നത്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പിൻ.” (മത്താ, 28:19). പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും 𝗢𝗻𝗼𝗺𝗮/𝗡𝗮𝗺𝗲-യിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവിൻ്റെ കല്പന. അപ്പൊസ്തലന്മാരാകട്ടെ, യേശുക്രിസ്തു നാമത്തിലാണ് സ്നാനം കഴിപ്പാൻ കല്പിച്ചത്. അതെന്തുകൊണ്ട്?

☛ സത്യേകദൈവമായ പിതാവിന്റെ (Father, the only true God) പേരും: (യോഹ, 17:3 – യോഹ, 5:43; 17:11; 17:12), ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യന്റെ (ക്രിസ്തു) പേരും: (പ്രവൃ, 10:38 – യോഹ, 9:11), ➟ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ പേരും: (മത്താ, 12:28 – യോഹ, 14:26), ➟യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പാൻ ജനത്തോട് കല്പിച്ചത്: (പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ഏകവചനപ്രയോഗം “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. വചനപരമായും ഭാഷാപരമായും ഇതാണ് സത്യം.

☛ കർത്താവ് അപ്പൊസ്തലന്മാരുടെ ഭാഷയിൽ അവരോട് കല്പിച്ചകാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കെങ്കിലും മനസ്സിലാകുമോ? പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണെന്നതിന് അനേകം തെളിവുകളുണ്ട്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകനാമം പുതിയനിയമത്തിൽ യേശുക്രിസ്തു ആണെന്ന് മനസ്സിലാക്കാൻ കഴിയിന്നില്ലെന്ന കാരണത്താൽ ആദിമസഭ കാണിച്ചുതന്ന മാതൃകയെ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ? അതിനെ അനുസരിക്കുന്നതാണ് ഓരോരുത്തർക്കും നല്ലത്. “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). അപ്പൊസ്തലന്മാർ കാണിച്ചുതന്ന മാത്യക തള്ളുന്നവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ്.

☛ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു ആണെന്നതിൻ്റെ പ്രഥമവും പ്രധാനവും ഒരു തെളിവാണ് പിതാവായ ഏകദൈവത്തിൻ്റെ “യഹോവ” (Yehovah) എന്ന സംജ്ഞാനാമം (Proper Noun) പുതിയനിയമത്തിൽ ഇല്ലാത്തത്. പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (Proper Noun) വ്യക്തമായ കാരണംകൂടാതെ മാറ്റപ്പെടാവുന്ന ഒന്നല്ല. പിന്നെന്തുകൊണ്ടാണ്, പുതിയനിയമത്തിൽ ആ നാമം കാണാത്തത്? അതിൻ്റെ ഉത്തരമാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശുക്രിസ്തു. [കാണുക: യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?]

☛ അവൻ്റെ നാമം/കർത്താവിൻ്റെ നാമം:
➦ അനന്യാസ് പൗലൊസിനോട് പറയുന്നത് നോക്കുക: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16). ഈ വാക്യം ഗ്രീക്കുപാഠങ്ങളിൽ രണ്ടുവിധത്തിൽ കാണാം: “അവൻ്റെ നാമം വിളിച്ചപേക്ഷിച്ചു” (Calling on his name) എന്നർത്ഥമുള്ള “Epikalesamenos to onoma autou” എന്നും (Nestle, SBL, Tischendorf, WH), “കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു” (Calling on the name of the Lord) എന്നർത്ഥമുള്ള “Epikalesamenos to onoma tou kyriou” എന്നും കാണാം: (GOC, RP, Scrivener’s, Stephanus). ഗ്രീക്കിൽ അവൻ്റെ (His) എന്നർത്ഥമുള്ള “autou” (αὐτοῦ) എന്ന പദം പ്രഥമപുരുഷ ഏകവചന പുല്ലിംഗ സർവ്വനാമമാണ് (3rd Person Singular Masculine Pronoun). അതായത്, ഒരുത്തനെ മാത്രം കുറിക്കുന്ന പദമാണ്. കർത്താവിൻ്റെ (of Lord) എന്നർത്ഥമുമ്മ “kyriou” (Κυρίου) എന്ന പദവും പ്രഥമപുരുഷ ഏകവചന പുല്ലിംഗ നാമപദമാണ് (3rd Person Singular Masculine Pronoun). എന്നുവെച്ചാൽ: “അവൻ്റെ നാമം” എന്നുപറഞ്ഞാലും, “കർത്താവിൻ്റെ നാമം” എന്നുപറഞ്ഞാലും ”ഒരുത്തൻ്റെ മാത്രം നാമം” എന്നാണർത്ഥം.

☛ അവൻ ആരാണ്?
➦ അവൻ്റെ നാമം” (His name) എന്നാണ് യഥാർത്ഥ മൂലപാഠമെങ്കിൽ, അത് വ്യാകരണപരമായി യേശുവിനെ സൂചിപ്പിക്കുന്നതാണ്. “അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാണ്കയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.” (പ്രവൃ, 22:14-15). പതിനാലാം വാക്യത്തിൽ നീതിമാനെക്കുറിച്ച് (യേശു) പറഞ്ഞശേഷം, “അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും” എന്നും, പതിനഞ്ചാം വാക്യത്തിൽ “അവന്നു (Autō) സാക്ഷിയായിത്തീരും” എന്നുമാണ് പറയുന്നത്. അതിലെ “അവന്റെ” (aὐτοῦ- of him), “അവന്നു” (Autō – to him) എന്നിങ്ങനെ രണ്ട് സർവ്വനാമങ്ങൾ യേശുവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ പതിനാറാം വാക്യത്തിലുള്ള “അവൻ്റെ നാമം” എന്നാണെങ്കിൽ “യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് സ്നാനം ഏല്ക്കാനാണ് അനന്യാസ് പൗലൊസിനോട് പറയുന്നതെന്ന് മനസ്സിലാക്കാം. താഴെയുള്ള വാക്യങ്ങളും യേശുവിനെക്കുറിച്ചാണ്: (പ്രവൃ, 22:17-21). 

☛ കർത്താവ് ആരാണ്?
➦ “കർത്താവിൻ്റെ നാമം” (The name of the Lord) എന്നാണ് യഥാർത്ഥ മൂലപാഠമെങ്കിലും, അതും വ്യാകരണപരമായി യേശുവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. അടുത്തരണ്ട് വാക്യങ്ങൾ നോക്കുക: “പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു.” (പ്രവൃ, 22:17-18). ആദ്യവാക്യത്തിൽ “അവനെ കണ്ടു” എന്നും, അവൻ സംസാരിക്കുന്നതായും പറഞ്ഞിട്ടുണ്ട്. ഇവിടെപ്പറയുന്ന സർവ്വനാമത്തിൻ്റെ ഉടയവനും യേശുവാണ്. പൗലൊസിന് പ്രത്യക്ഷനായതും (പ്രവൃ, 22:14; 26:16), അവനോട് സംസാരിച്ചതും യേശുവാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 9:4-5; 18:9-10; 22:7-10; 26:14-15). 

☛ അവൻ്റെ/കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുക:
➦ ”ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). ഇവിടെ കർത്താവായ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. നാം ചിന്തിച്ചുവരുന്ന ഭാഗം കൂടാതെ, പ്രവൃത്തികളുടെ പുസ്തകത്തിലും വേറെയും രണ്ടുപ്രാവശ്യം കാണാം: (9:14; 9:21). “കർത്താവായ യേശുവിൻ്റെ/യേശുക്രിസ്തുൻ്റെ നാമം” (The name of the Lord Jesus/Jesus Christ) എന്ന പ്രയോഗവും ആവർത്തിച്ചു കാണുന്നതാണ്: (പ്രവൃ, 2:38; 8:16; 10:48; 19:5; 19:17). അതിനാൽ അവൻ്റെ നാമം എന്നായാലും കർത്താവിൻ്റെ നാമം എന്നായാലും “യേശു/യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്നാണ് പറഞ്ഞതെന്ന് മനസ്സിലാക്കാം. അതായത്, മറ്റ് വേദഭാഗങ്ങളിലുള്ള സ്നാന നാമത്തിന് തുല്യമാണ് ഈ നാമവും: (പ്രവൃ, 2:38; 8:16; 10:48; 19:5).

☛ “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17). വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷാണ് ക്രിസ്തീയ സ്നാനം. അത് യേശുവിൻ്റെ നാമത്തിൽത്തന്നെ ചെയ്യണം. 

☛ 𝗢𝗻𝗼𝗺𝗮:
➦ “നാമം” (Onoma) എന്ന നമപദത്തിന് (Noun) “ശക്തി, അധികാരം” എന്നൊക്കെയാണ് അർത്ഥമെന്ന് പലരും വ്യാഖ്യാനിക്കുന്നു. വചനം നിക്ഷ്പക്ഷമായി പഠിക്കുന്ന ഒരുത്തനും അത് പറയില്ല. എന്നാൽ “യഹോവ, യേശു/യേശുക്രിസ്തു” എന്നീ നാമങ്ങൾക്ക് ശക്തിയു. അധികാരവും ഉണ്ടെന്നത് മാറ്റമില്ലാത്ത സത്രമാണ്.
❶ നാമം (Onoma): ശക്തി (Dynamis – Might) അല്ല: (പ്രവൃ, 4:7; 1കൊരി, 5:4; എഫെ, 1:21), 
❷ നാമം (Onoma): അധികാരം (Exousia – Power)  അല്ല: (എഫെ, 1:21)
❸ നാമം (Onoma): കർത്തൃത്വം (Kyriotes – Dominion) അല്ല: (എഫെ, 1:21) 
❹ നാമം (Onoma): പ്രവർത്തി (Ergon – Deed)  അല്ല: (കൊലൊ, 3:17) 
❺ നാമം (Onoma): സംജ്ഞാനാമം (Proper noun), കുടുംബപ്പേര് (Surname), സ്ഥാനപ്പേര് (Title Name), പ്രശസ്തി നാമം (Fame/Reputation noun) എന്നിവയെ കുറിക്കുന്നതാണ്. ➟യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ (Onoma) ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15). 
☛ മനുഷ്യർക്ക് തങ്ങളുടെ അധരങ്ങൾ (ചുണ്ടുകൾ) കൊണ്ട് ഉച്ചരിക്കാൻ സാധിക്കുന്നത് ”നാമം” ആണ്. നമുക്ക് അധികാരത്തെയോ, ശക്തിയെയോ ചുണ്ടുകൾ കൊണ്ട് അക്ഷരരൂപത്തിൽ ഉച്ചരിക്കാൻ കഴിയില്ല. അധരങ്ങൾ കൊണ്ട് ഏറ്റുപറയണമെങ്കിൽ അവിടെ വ്യക്തമായ ഒരു ”നാമം” (Name) ഉണ്ടായിരിക്കണം. പുതിയനിയമ പശ്ചാത്തലത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകസംജ്ഞാനാമം “യേശു/യേശുക്രിസ്തു” എന്നാണ്. അതുകൊണ്ടാണ് എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽചെയ്യാൻ കല്പിച്ചിരിക്കുന്നത്.

☛ യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ പുതിയനിയമം നിക്ഷ്പക്ഷമായി പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. മാത്രമല്ല, ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: 𝟭.പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമമാണ് യേശു/യേശുക്രിസ്തു: (യോഹ, 17:11; 17:12). 𝟮.പുതിയനിയമത്തിൽ പിതാവ് പുത്രനിലൂടെയാണ് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 1:18). അതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നായിരിക്കുന്നതും യേശുവിൻ്റെ നാമത്തിൽ എല്ലാക്കാര്യങ്ങളുംചെയ്യാൻ കല്പിച്ചിരിക്കുന്നതും. ➟പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31;1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12 – പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27;പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21 – യോഹ, 5:43; 17:11; 17:12 – യോഹ, 14:26). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം, യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?, കർത്തൃനാമം എന്താണ്?]

ആത്മസ്നാനം സുവിശേഷത്താലുള്ള ദാനം

സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം. അതിന്, വചനപരമായും ചരിത്രപരമായും ബൈബിളിൽ തെളിവുകളുണ്ട്:

☛ വചനപരമായ തെളിവ്:
1️⃣ പരിശുദ്ധാത്മാവിലാണ് സുവിശേഷം അറിയിക്കുന്നത്: ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:12 → 1തെസ്സ, 1:5)

2️⃣ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2; ഗലാ, 3:5 → പ്രവൃ, 10:44 – പ്രവൃ, 11:14-16). 

3️⃣ ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം:  ❝ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.❞ (റോമ, 8:23) 

4️⃣ ആത്മാവാണ് ജീവൻ നല്കി വീണ്ടുംജനിപ്പിക്കുന്നത്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.❞ (യോഹ, 6:63). ➨❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6) 

5️⃣ ആത്മാവിനാൽ (ആത്മാസ്നാനത്താൽ) വീണ്ടുംജനിച്ചവനു് മാത്രമേ യേശു എൻ്റെ കർത്താവും രക്ഷിതാവുമാണെന്ന് ഹൃദയപൂർവ്വം ഏറ്റുപറയാൻ കഴിയുകയുള്ളു: ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3) 

6️⃣ ആത്മാവിനാലാണ് വിശ്വാസജീവിതം ആരംഭിക്കുന്നത്: ❝നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?❞ (ഗലാ, 3:3) 

7️⃣ ആത്മാവിനാലാണ് ദൈവസഭ പണിയപ്പെടുന്നത്: ❝ക്രിസ്തുയേശുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:22). 

☛ ചരിത്രപരമായ തെളിവ്: ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44). ➨❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (Words) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.❞ (പ്രവൃ, 11:14-16). സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് എന്നതിൻ്റെ ചരിത്രപരമായ തെളിവാണിത്. 

☛ കൊർന്നേല്യൊസ് ജാതികൾക്ക് മുമ്പനാണ്. സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട്, സ്വർഗ്ഗരാജ്യത്തിൽ (ദൈവസഭയിൽ) ആദ്യം പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുംബത്തിനുമാണ്. ജാതികളോടുള്ള ബന്ധത്തിൽ ദൈവം എങ്ങനെയാണ് ഇടപെടുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ ഉണ്ടായത്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ എല്ലാവരും മനസ്സിലാക്കാനാണ് രണ്ട് അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്. 

☛ ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതായത്, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ഒരു കുഞ്ഞ് ഭുമിയിൽ ജനിക്കുന്നത്. അതുപോലെ, ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത് സ്വപ്രയഗ്നത്താലല്ല. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ❝ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു.❞ ശരീരത്തെയല്ല; ആത്മാവിനെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നത്. ആത്മസ്നാനം കൂടാതെ വീണ്ടുംജനിക്കാനോ, നിത്യജീവൻ പ്രാപിക്കാനോ ആർക്കും കഴിയില്ല. 

☛ പെന്തെക്കൊസ്ത് ഉപദേശപ്രകാരം, ഒരു വ്യക്തി ചാപിള്ളയായി ജനിച്ചിട്ട്, പിന്നീട് കാത്തിരുന്ന് സ്വപ്രയഗ്നത്താൽ ആത്മസ്നാനം പ്രാപിച്ചിട്ടുവേണം വ്യക്തിക്ക് ജീവൻ ലഭിക്കാൻ. അതായത്, വ്യക്തി സ്വയമായി വീണ്ടുംജനിച്ച് നിത്യജീവൻ പ്രാപിച്ചെടുക്കണം എന്നർത്ഥം. എന്നിട്ട്, രക്ഷ കൃപയാലാണെന്ന് പ്രസംഗിക്കണം. നിങ്ങളൊക്കെ ഏത് പുസ്തകമാണ് പഠിക്കുന്നതെന്ന് മനസ്സിലാകുന്നില്ല!

☛ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പ്രവചനംപോലെ ചരിത്രപരമായി സഭ സ്ഥാപിതമായത് പെന്തെക്കൊസ്തുനാളിലാണ്: (എഫെ, 2:20-22; യോവേ, 2:28-32; മത്താ, 16:18; പ്രവൃ, 2:1-4). പെന്തെക്കൊസ്തുനാളിൽ ആത്മസ്നാനം പ്രാപിച്ച അപ്പൊസ്തലന്മാർ സുവിശേഷം അറിയിക്കുന്നതിന് തടസ്സം നേരിടുകയും ആത്മീയമായി ക്ഷീണിക്കുകയും ചെയ്തപ്പോൾ, അവർ ഒരുമനപ്പെട്ട് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, വീണ്ടും പരിശുദ്ധാത്മാവിൽ നിറയുന്നതായി കാണാം: ❝ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.❞ (പ്രവൃ, 4:31 → പ്രവൃ, 4:24-31). ഇതിനെയാണ് ആത്മനിറവ് എന്ന് പറയുന്നത്. ആത്മസ്നാനത്തിലും പരിശുദ്ധാത്മാവിനാൽ നിറയും: (പ്രവൃ, 1:4). 

☛ ആത്മനിറവ്: ❝ആത്മാവിനാൽ നിറയപ്പെടുവിൻ❞ (be filled with the Spirit) എന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 5:18). ശുശ്രൂഷയിലും വിശ്വാസജീവിതത്തിലും പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും, വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടുംവീണ്ടും ആത്മാവിൽ നിറയപ്പെടേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. അല്ലാതെ, ആത്മനിറവ് ദാനമായി ലഭിക്കുന്നതല്ല.

☛ ആത്മസ്നാനം: യേശുക്രിസ്തു തൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (1കൊരി, 15:3-4; 1തിമൊ, 2:8; പ്രവൃ, 8:12). അതായത്, ക്രിസ്തുതുവിൻ്റെ മരണപുനരുദ്ധാനങ്ങളുടെ ഫലമായി ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (യോഹ, 7:37-39; പ്രവൃ, 2:33). അതിനായി, വ്യക്തിയുടെ ഭാഗത്തുനിന്ന് ഒരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 10:44-46 → പ്രവൃ, 11:14-17; പ്രവൃ, 2:28; പ്രവൃ, 8:20). ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനത്തിന് പണമോ, പ്രവൃത്തിയോ ആവശ്യമാണെന്ന് പഠിപ്പിക്കുന്നവർ, ആഭിചാരകനായ ശിമോൻ്റെ അനുയായികളാണ്: (പ്രവൃ, 8:18-24) 

ആത്മസ്നാനം എന്താണ്❓ എങ്ങനെ ലഭിക്കുന്നു❓ എപ്പോൾ ലഭിക്കുന്നു❓ ആത്മനിറവും ആത്മസ്നാനും തമ്മിലുള്ള വ്യത്യാസമെന്താണ്❓ ഇതൊന്നും അറിയാത്തവരാണ്, ആത്മസ്നാനം കൂടാതെ സ്വർഗ്ഗത്തിൽ പോകില്ലെന്ന വിഡ്ഢിത്തം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. 

കൂടുതലറിയാൻ കാണുക: 
സുവിശേഷം
ആത്മസ്നാനവും ജലസ്നാനവും

ദൈവം അവന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു

ട്രിനിറ്റി മുന്നോട്ട് വെയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ഉപദേശം ഇവയാണ്: 1.ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വണ്ട്. 2.ദൈവത്തെ കുറിക്കുന്ന “എലോഹീം” (Elohim) എന്ന പദം ബഹുവചനം (Plural) ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ട്. “എലോഹീം” (Elohim) എന്ന പദം വ്യാകരണപരമായി ബഹുവചനരൂപമാണെങ്കിലും (Plural), ബൈബിളിൽ ആ പദം സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് (Singular) ഉപയോഗിച്ചിരിക്കുന്നത്. അത് മനസ്സിലാക്കാൻ അനേകം മാർഗ്ഗങ്ങളുണ്ട്. ഉദാ: എലോഹീമിന് ഉപയോഗിച്ചിരിക്കുന്ന സർവ്വനാമങ്ങളുടെ ഉപയോഗം, ക്രിയകളുടെ ഉപയോഗം, നാമവിശേഷണങ്ങളുടെ ഉപയോഗം അതുപോലെ തന്നെ മറ്റുപല ശക്തമായ തെളിവുകളുമുണ്ട്. വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ “എലോഹീം” സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ ബൈബിൾവിരുദ്ധ ഉപദേശങ്ങൾക്ക് ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ ദൈവപുരുഷനായ മോശെ ചെക്ക് വെച്ചിട്ടുണ്ട്:  

❶ ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു:
➦ ഉല്പത്തി 1:26-ൽ ആദാമിനെ സൃഷ്ടിയെക്കുന്നതിനെക്കുറിച്ചുള്ള ആലോചനയാണ്. അടുത്തവാക്യത്തിലാണ് സൃഷ്ടിക്കുന്നത്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). ➟വേദഭാഗം ശ്രദ്ധിക്കുക: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃ God created man in His own image.” ദൈവം “അവന്റെ” (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ “അവരുടെ” (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന “നാം, നമ്മുടെ” എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.

☛ വിശദമായി: ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന ദൈവപുഠന്മാരായ ദൂതന്മാരെയും ചേർത്താണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവം ത്രിത്വമാണെന്നത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്: (Gen, 1:27). ട്രിനിറ്റി വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവുമാണ് വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെങ്കിൽ, അടുത്തവാക്യത്തിൽ “ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in his own image) എന്ന് ഏകവചനത്തിൽ പറയാതെ, “ദൈവം അവരുടെ (Their) സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in their own image) എന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. 1:26-ൽ ഉള്ളത് ദൈവത്തിൻ്റെ ബഹുത്വം (Plurality) ആണെങ്കിൽ, 1:27-ൽ സൃഷ്ടി നടത്തിയപ്പോൾ ആ ബഹുത്വം ഇല്ലാതായിപ്പോകുന്നത് എങ്ങനെയാണ്? [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ].

☛എബ്രായയിലെ 𝗧𝘀𝗲𝗹𝗲𝗺 എന്ന പദത്തിന് ദൈവത്തിൻ്റെ സ്വന്തരൂപം അല്ലെങ്കിൽ, യഥാർത്ഥരൂപം എന്ന അർത്ഥമില്ല; “ഛായ” (Image) എന്ന അർത്ഥമാണുള്ളത്. 𝗗𝗺𝘂𝘁 എന്ന പദത്തിന് “സാദൃശ്യം” (Likeness) എന്നാണർത്ഥം. ദൈവത്തിൻ്റെ ഛായയും സാദൃശ്യവും എന്നത് മനുഷ്യന്റെ ദേഹം, ദേഹി, ആത്മാവ് എന്നീ ഘടനയെക്കുറിച്ചുള്ള വർണ്ണനയല്ല; പ്രത്യുത, ഭൂമിയിലെ മറ്റ് സൃഷ്ടികളിൽനിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവത്തിൽനിന്ന് ലഭിച്ചിരിക്കുന്ന ആത്മീയവും ധാർമ്മികവും ബൗദ്ധികവുമായ ഗുണവിശേഷങ്ങളെയും ദൗത്യത്തെയുമാണ് വിവക്ഷിക്കുന്നത്. സകലവും ഒറ്റയ്ക്ക് സൃഷ്ടിച്ച (യെശ, 44:24) യഹോവയായ ഏകദൈവം പറയുന്നത്: “ഞാൻ മനുഷ്യനല്ല ദൈവമത്രേ.” എന്നാണ് (ഹോശേ, 11:9). സ്രഷ്ടാവായ യഹോവ “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്ന് പഴയനിയമ ഭക്തന്മാരും സാക്ഷ്യപ്പെടുത്തുന്നു: (സംഖ്യാ, 23:19 – 1ശമൂ, 15:29; ഇയ്യോ, 9:32). മനുഷ്യനും മനുഷ്യപുത്രനും അല്ലാത്ത ദൈവത്തിന് ആത്മാവും (Pneuma – Spirit) ദേഹിയും (Psyche – Soul) ദേഹവും (Soma – Body) ഉൾപ്പെടുന്ന മനുഷ്യരുടെ യഥാർത്ഥ സ്വരൂപം എങ്ങനെയുണ്ടാകും? (1തെസ്സ, 5:23). അതിനാൽ ദൈവത്തിൻ്റെ “ഛായയും (Image) സാദൃശ്യം (Likeness)” എന്ന് പറഞ്ഞാൽ, മനുഷ്യരിലെ മൂന്ന് ഘടകങ്ങൾ അല്ല; ആന്തരിക ഗുണങ്ങളാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [കാണുക: സ്വരൂപവും സാദൃശ്യവും]

❷ സർവ്വനാമങ്ങളുടെ ഉപയോഗം:
➦ ഭാഷയുടെ വ്യാകരണത്തിൽ ഏകവചനനാമങ്ങളോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചനനാമങ്ങളോടൊപ്പം ബഹുവചന സർവ്വനാമങ്ങളുമാണ് വരേണ്ടത്. “ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❞ (God created man in his own image) എന്നാണ് പറയുന്നത്. (Gen, 1:27). “എലോഹീം” (Elohim) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ അഥവാ, “എലോഹീം” എന്ന പദം സത്യദൈവത്തിന് ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, എലോഹീമിനോട് ചേർത്ത് “അവൻ്റെ” (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. അതാണ് വ്യാകരണത്തിലെ നിയമം. ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: “എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു.” (സങ്കീ, 25:2). ➟“ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു.” (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിന് എലോഹീം (Elohim) എന്ന നാമപദത്തിനുശേഷം “നിന്നിൽ” (in thee), “നിൻ്റെ” (thy) എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd Person Singular Pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ “എലോഹീം” ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. വേറെയും അനേകം തെളിവുകളുണ്ട്: (സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിൻ്റെ വ്യവസ്ഥ. 

☛ മോശെയ്ക്കും “എലോഹീം” എന്ന് രണ്ട് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.” (പുറ, 4:16). ➟“ഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.” (പുറ, 7:1). ഈ വാക്യങ്ങളിൽ മോശെയ്ക്ക് “നിൻ്റെ” (thy), “നിനക്കു” (to thee) എന്നിങ്ങനെ ഏകവചന സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. “എലോഹീം” മോശെയ്ക്ക് ഉപയോഗിച്ചിരിക്കുന്നതും ഏകവചനത്തിലാണ്. ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നവർ ദൈവപുരുഷനായ മോശെയ്ക്ക് ബഹുത്വമുണ്ടെന്ന് പറയാത്തത് എന്താണ്? 

☛ ബഹുവചന സർവ്വനാമം കാണുക:
➦ “അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു.” (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ “എലോഹീം” (Elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, “എലോഹീം” എന്ന് പറഞ്ഞശേഷം, “അവയെ (them) നമസ്കരിക്കരുതു” എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). തന്മൂലം, ദൈവം “ബഹുവചനം” പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശവും “എലോഹീം” (Elohim) എന്ന ദൈവത്തെ കുറിക്കുന്ന പദം ബഹുവചനമായതുകൊണ്ട്, ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

☛ പുതിയനിയമത്തിലെ ഏകവചന സർവ്വനാമങ്ങൾ:
➦ ദൈവം “ഞാൻ, എൻ്റെ, എനിക്കു” എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാങ്ങൾ (1st Person Singular Pronoun) പറയുന്നതിൻ്റെയും, ദൈവത്തെ എഴുത്തുകാർ “നീ, നിൻ്റെ, നിനക്കു, അവൻ” എന്നിങ്ങനെ മധ്യമപുരുഷനിലും (2nd Person ) പ്രഥമപുരുഷനിലും (3rd Person) ഏകവചന സർവ്വനാമങ്ങൾ (Singular Pronoun) പറയുന്ന നൂറുകണക്കിന് തെളിവുകളുണ്ട്:
“നീ എന്റെ (μου – mou) പുത്രൻ; ഞാൻ (ἐγὼ – egō) ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ (Ἐγώ – Egō) അവന്നു പിതാവും അവൻ എനിക്കു (μοι – moi) പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? (എബ്രാ, 1:5). “എന്നാൽ ആരെങ്കിലും അവന്റെ (αὐτοῦ – autou) വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ (τούτῳ – toutō) ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ (αὐτῷ – autō) ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.” (1യോഹ, 2:5). 

☛ “അവൻ, അവൻ്റെ” (He, His) എന്നർത്ഥത്തിൽ, “ഔട്ടു” (autou) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (3rd Person Singular Pronoun) ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് കാണുക: (മർക്കൊ, 12:32; ലൂക്കൊ, 7:16; ലൂക്കൊ, 18:7; യോഹ, 3:16; യോഹ, 3:17; യോഹ, 7:17; പ്രവൃ, 3:18; പ്രവൃ, 3:21; പ്രവൃ, 3:26; പ്രവൃ, 5:31; പ്രവൃ, 5:32; പ്രവൃ, 15:14; പ്രവൃ, 22:14; റോമ, 5:10; 1കൊരി, 1:9; 2കൊരി, 2:14; ഗലാ, 4:4; എഫെ, 2:10; ഫിലി, 4:19; 1തെസ്സ, 4:8; എബ്രാ, 4:4; എബ്രാ, 13:15; 1യോഹ, 1:5; 1യോഹ, 2:5; 1യോഹ, 3:9; 1യോഹ, 4:9; 1യോഹ, 4:10; 1യോഹ, 4:12; 1യോഹ, 5:2; 1യോഹ, 5:9; 1യോഹ, 5:10; 1യോഹ, 5:20; വെളി, 17:17; വെളി, 21:3; വെളി, 22:6). ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, ബഹുവചന സർവ്വനാമം അല്ലാതെ ഏകവചന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. വചനത്തെയും ഭാഷയെയും അതിക്രമിചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിളിലുണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. 

❸ ക്രിയകളുടെ ഉപയോഗം: 
➦ എബ്രായ ഭാഷയിൽ ഒരു വാചകത്തിലെ കർത്താവ് (Subject) ബഹുവചനമാണെങ്കിൽ ക്രിയയും (Verb) സാധാരണയായി ബഹുവചനമായിരിക്കും. എന്നാൽ “എലോഹീം” സത്യദൈവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനോടൊപ്പം ചേർത്തിരിക്കുന്ന ക്രിയകൾ ഏകവചനത്തിലാണ്.
ഉദാ: “ആദിയിൽ ദൈവം (എലോഹീം) ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ഈ വേദഭാഗത്ത്, “സൃഷ്ടിച്ചു” എന്നതിൻ്റെ എബ്രായ പദം “ബാരാ” (Bara) എന്ന ഏകവചന ക്രിയയാണ് (Singular Verb). അതിനാൽ “എലോഹീം” എന്ന പദത്തിൻ്റെ ഉപയോഗം ഏകവചനത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പ്രത്യുത, ബഹുവചനമായിരുന്നെങ്കിൽ അത് “ബാരു” (Baru) എന്ന ബഹുചനക്രിയ (Plural Verb) ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ ഭാഷാപരമായി അബദ്ധമാണ്.

☛ “എലോഹീം” അന്യദൈവങ്ങളെ ബഹുവചനത്തിൽ സൂചിപ്പിക്കുമ്പോൾ ക്രിയ ബഹുവചനമായിരിക്കും. അവിടെ ഒന്നിലധികം ദൈവങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഉദാ: “അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം (𝐠𝐨𝐝𝐬) ആകുന്നു എന്നു പറഞ്ഞു.” (പുറ, 32:4). ഈ വേദഭാഗത്ത്, അന്യദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ “നിന്നെ കൊണ്ടുവന്നു” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ഹെയലൂഖ” (He’elukha) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) ആണ്. പദത്തിൻ്റെ ശരിയായ അർത്ഥം: “അവർ നിന്നെ കൊണ്ടുവന്നു” എന്നാണ്. “ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.” (1രാജാ, 19:2). ഇവിടെ “ചെയ്യുമാറാകട്ടെ” (Let do) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “യാസൂൻ” (Yaasun) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) ആണ്. അതിൻ്റെ ശരിയായ അർത്ഥം: “അവർ ചെയ്യുമാറാകട്ടെ” എന്നാണ്. തന്മൂലം, “എലോഹീം” ഏകവചനത്തിൽ ഉപയോഗിക്കുമ്പോൾ ഏകവചന സർവ്വനാമവും ബഹുവചനത്തിൽ ഉപയോഗിക്കുമ്പോൾ സർവ്വനാമവുമാണ് വരേണ്ടതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

❹ വിശേഷണങ്ങളുടെ ഉപയോഗം:
➦ എലോഹീമിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വിശേഷണങ്ങൾ (Adjectives) ഏകവചനത്തിലാണ് വരുന്നത്. ഉദാ: “ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.” (സങ്കീ, 7:9). ഈ വേദഭാഗത്ത്, “നീതിമാനായ” (Righteous) എന്ന് പറയാൻ “റ്റ്സാദീഖ്” (Tzadeek) എന്ന (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷണമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, “എലോഹീം” ബഹുവചനത്തിലാണ് യഹോയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കിൽ, ബഹുവചന വിശേഷണം ഉപയോഗിക്കുമായിരുന്നു. ഒ.നോ: “വിശ്വസ്തനായ ദൈവം – ha’el haneeman – faithful God” (ആവ, 7:9), “മഹാദൈവം – ha’el haggadol – great God” (ആവ, 10:17), “സത്യദൈവം – elohei emet – true God” (2ദിന, 15:3). ഇവയെല്ലാം ഏകവചന വിശേഷണങ്ങളാണ്. “എലോഹീം” ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഏകവചന വിശേഷണങ്ങൾ ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟വ്യവസ്ഥയില്ലാത്ത പുസ്തകമല്ല വേദപുസ്തകം എന്ന് മനസ്സിലാക്കുക. 

❺ ഏൽ (El):
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ “ഏൽ” (El) 245 പ്രാവശ്യമുണ്ട്. ഉല്പത്തി 14:18-മുതൽ മലാഖി 2:10-വരെ 213 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്ന “ഏൽ” എന്ന പദം ഏകവചനം (Singular) ആണ്. “എലോഹീം” എന്ന ബഹുവചനരൂപം ബഹുവചനത്തിൽത്തന്നെയാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, “ഏൽ” എന്ന ഏകവചനപദം 213 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിളിലെ ദൈവം ഗതിഭേദത്താൽ ആഛാദന ഇല്ലാത്തവനാണ്: (യാക്കോ, 1:17). ➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം ചിലപ്പോൾ ബഹുത്വമുള്ളവനും മറ്റുചിലപ്പോൾ ഏകനുമാകുമോ?

❻ എലോഹ (Eloah):
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ❛എലോഹ❜ (Eloah) 57 പ്രാവശ്യമുണ്ട്. ആവർത്തനം 32:15-മുതൽ ഹബ്ബക്കൂക് 3:3-വരെ 52 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. “എലോഹീം” എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, “എലോഹ” എന്ന ഏകവചനം 52 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിളിലെ ദൈവം മാറ്റമില്ലാത്തവനാണ്: (മലാ, 3:6). നിങ്ങളുടെ ദൈവം ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ബഹുത്വമുള്ളവനുമായി ചാഞ്ചാടുന്ന ദൈവമാണോ?

❼ എലാഹ് (Elah):
➦ ദൈവത്തെ കുറിക്കുന്ന ഒരു അരമ്യ (Aramaic) പദമായ “എലാഹ്” (Elah) 95 പ്രാവശ്യമുണ്ട്. എസ്രാ 4:24-മുതൽ ദാനീയേൽ 6:26-വരെ 79 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. “എലോഹീം” എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, “എലാഹ്” എന്ന ഏകവചനം 79 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ? ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം ഗതിഭേദത്താൽ ആഛാനമില്ലാത്തവനും മാറ്റമില്ലാത്തവനും ആകയാൽ അവന് തൻ്റെ പ്രകൃതി (Nature) ഒരിക്കലും ത്യജിക്കാനോ, വ്യത്യാസപ്പെടുത്താനോ കഴിയില്ല. നിങ്ങളുടെ ദൈവം സ്ഥിരതയില്ലാതവൻ ആയിരിക്കും. അതിനാൽ ചിലപ്പോൾ, ഏകൻആകാനും മറ്റുചിലപ്പോൾ ബഹുത്വമുള്ളവനുമായി അസ്ഥാഭേദം വരുമായിരിക്കും. ദൈവത്തിൻ്റെ ബഹുത്വം എന്നത് മൂഢന്മാരുടെ കൊടുംകൾട്ടുപദേശമാണ്. 

❽ സെപ്റ്റ്വജിൻ്റ് പരിഭാഷയിലെ തെളിവ്:
➦ പഴയനിയമത്തിന്റെ പ്രഥമവും പുരാതനവും പ്രധാനപ്പെട്ടതുമായ ഗ്രീക്ക് വിവർത്തനമാണ് “സെപ്റ്റ്വജിന്റ്” (LXX). യേശുവും അപ്പൊസ്തലന്മാരും ആദിമവിശ്വാസികളും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും LXX-ൽ നിന്നാണ്. എബ്രായബൈളിൽ “എലോഹീം” (Elohim) ഉപയോഗിച്ചിരിക്കുന്ന അത്രയും സ്ഥാനത്ത് “തെയോസ്” (Theos) എന്ന ഏകവചനമാണ് (Singular) ഇതിൽ ഉപയോഗിക്കുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, “എലോഹീം” ബഹുവചനത്തിലാണ് എബ്രായ ബൈബിളിൽ ഉപയോഗിച്ചിരുന്നതെങ്കിൽ, ബഹുത്വമുള്ള ദൈവത്തെ ഏകനാക്കിയ ബൈബിൾ ക്രിസ്തുവും അപ്പോസ്തലന്മാരും ആദിമസഭയും ഉപയോഗിക്കുമായിരുന്നോ? അതിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ? ക്രിസ്തുവിനെയും അപ്പൊസ്തലന്മാരെയും ദൈവശ്വാസീയമായ പുതിയനിയമം രചിച്ചവരെയും വിശ്വസിക്കാത്തവർക്ക് മാത്രമേ, “എലോഹീം” സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് പറയാൻ കഴിയുകയുള്ളൂ. 

❾ പുതിയനിയമത്തിലെ തെളിവ്:
പുതിയനിയമത്തിൽ “ദൈവം” (God) എന്ന അർത്ഥത്തിൽ “തെയോസ്” (Theos) എന്ന ഏകവചന പുല്ലിംഗ നാമപദം (Singular Masculine Noun) 1,320 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൽ “എലോഹീം” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (Plurality) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ “തെയോസ്” (Theos) എന്ന ഏകവചനമല്ല (Singular); “തെയോയി” (theoi) എന്ന ബഹുവചനം (Plural) ഉപയോഗിക്കുമായിരുന്നു: (പ്രവൃ, 14:11). വിശേഷാൽ: പുതിയനിയമത്തിൽ മുഖ്യകല്പനയെക്കുറിച്ച് പഠിപ്പിച്ചത് ക്രിസ്തുവാണ്: (ആവ, 6:4⁃മർക്കൊ,12:29). പഴയനിയമത്തിൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ, ആ ദൈവത്തെ ഏകവചനത്തിൽ അഥവാ, ഏകനായി ക്രിസ്തു പഠിപ്പിക്കുമായിരുന്നോ? (Joh, 5:44; Joh, 17:3). ശ്രദ്ധേയമായ ഒരു കാര്യം പറയാം: യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. അതിൽ അവരുടെ ദൈവത്തിന് “എലോഹീം” എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് “തെയോസ്” (Theos) എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ഇല്ലാത്ത ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണ്!

❿ മറക്കാൻ പാടില്ലാത്ത വസ്തുത:
➦ ഒരു വചനപഠിതാവ് മൂന്നു കാര്യങ്ങൾ മറക്കരുത്: 𝟭.ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചിരിക്കുന്നതാണ് തിരുവെഴുത്തുകൾ. അതിനാൽ, ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാരണം. 𝟮.എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16). അഥവാ, തിരുവെഴുത്തുകൾ മാത്രമാണ് ദൈവശ്വാസീയം. അത് നമ്മുടെ ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതാണ്: (2തിമൊ, 3:17). 𝟯.വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ. ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്ത വ്യാഖ്യാനങ്ങളിൽ വശംവദരാകുകയോ, വിശ്വസിക്കുകയോ ചെയ്യരുത്. ആഖ്യാനം ദൈവശ്വാസീയവും വ്യാഖ്യാനം മാനുഷികവുമാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” (മത്താ, 22:29). 

എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?

എല്ലാറ്റിലും മുഖ്യകല്പന

“ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” 
(മർക്കൊസ് 12:28-34 – ആവർത്തനം 6:4-5)

☛ ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും.

☛ യിസ്രായേലിൻ്റെ ഷെമ പ്രഖ്യാപനമാണ് യേശു മുഖ്യകല്പനയായി പഠിപ്പിച്ചത്: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (ആവ, 6:4-5 – മർക്കൊ, 12:29-30). യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ചൊല്ലുന്ന, യഹോവയായ ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെയും ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണമെന്ന കൽപ്പനയുടെയും പ്രഖ്യാപനമാണിത്. യേശു ഇവിടെ പഴയനിയമ ഉദ്ധരണിയെടുത്ത് “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന് വളരെ വ്യക്തമായാണ് പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിലർ ഇതിനെ “ഏകൻ” എന്നാൽ, ഒരുവനല്ല; പലരാണെന്ന് വ്യാഖ്യാനിക്കുന്നു. “ഷെമാ പ്രഖ്യാപനത്തിൻ്റെ എബ്രായയിൽ “ഒന്നിനെ” (One) കുറിക്കുന്ന “എഹാദും” (Ehad), സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും “ഹെയ്സും” (Heis) ആണ്. ഈ പദങ്ങളുടെ വ്യാകരണ വിവരണം (Grammatical Description) അറിയാത്തതുകൊണ്ടാണ്, പദങ്ങൾക്ക് ബഹുത്വമുണ്ടെന്ന് പലരും വിചാരിക്കുന്നത്. ഇതൊരു “പുല്ലിംഗ ഏകവചന കേവല എണ്ണൽസംഖ്യയാണ്” (Masculine Singular Absolute Cardinal Number). ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, നമ്മുടെ എണ്ണൽ സംഖ്യകളിൽ ആദ്യത്തേതും, അവയിലെ ഒരേയൊരു ഏകവചന സംഖ്യയുമാണിത്. ഇതിന് ഒരു ഭാഷയിലും ബഹുത്വം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ശാസ്ത്രങ്ങളുടെ റാണിയായ ഗണിതശാസ്ത്രത്തിൻ്റെ അടിസ്ഥാനം തകർത്തുകളയുന്ന ദുരുപദേശമാണ് ഒന്നിന് ബഹുത്വമുണ്ടെന്ന ത്രിത്വവാദം.” വചനപരമായും ഇത് ദുർവ്യാഖ്യാനമാണെന്ന് അവൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ മറുപടിയിൽനിന്ന് മനസ്സിലാക്കാം: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകളിൽ മൂലഭാഷയിലെ ശ്രദ്ധേയമായ മൂന്ന് പ്രയോഗങ്ങൾ കാണാം: 

𝟭. 𝗵𝗲𝗶𝘀 𝗲𝘀𝘁𝗶𝗻 (He is one ⁃ അവൻ ഏകനേയുള്ളൂ): ഇതിലെ 𝗵𝗲𝗶𝘀 എന്ന പദം നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനമാണ് (Masculine Singular). അടുത്തപദമായ 𝗲𝘀𝘁𝗶𝗻 പ്രഥമപുരുഷ ഏകവചനത്തിലുള്ള ക്രിയാപദമാണ് (3rd Person Singular Verb). ആദ്യപ്രയോഗം, “അവൻ ഏകനേയുള്ളൂ” അഥവാ, യഹോവയായ ദൈവം ഏകനാണെന്ന് ഖണ്ഡിതമായാണ് ശാസ്ത്രി പറയുന്നത്. 

𝟮. 𝗼𝘂𝗸 𝗲𝘀𝘁𝗶𝗻 𝗮𝗹𝗹𝗼𝘀 (there is no other ⁃ മറ്റൊരുത്തനുമില്ല): ഇതിലെ 𝗼𝘂𝗸 𝗲𝘀𝘁𝗶𝗻 എന്നത് പ്രഥമപുരുഷനിലുള്ള ഏകവചന ക്രിയാപദമാണ് (3rd Person Singular Verb). അടുത്തപദമായ 𝗮𝗹𝗹𝗼𝘀 നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനമാണ് (Masculine Singular). രണ്ടാം പ്രയോഗം, “മറ്റൊരുത്തനുമില്ല” അഥവാ, ദൈവത്തിന് സമനായി വേറെയാരുമില്ല എന്ന് അടിവരയിടുന്നു.

𝟯. 𝗽𝗹𝗲𝗻 𝗮𝘂𝘁𝗼𝘂 (besides him ⁃ അവനല്ലാതെ): ഇതിലെ 𝗽𝗹𝗲𝗻 എന്ന പദം “ഗതി/മുൻപദം” (Preposition) ആണ്. “ഒഴികെ/അല്ലാതെ” (besides) എന്നർത്ഥം. അടുത്തപദമായ 𝗮𝘂𝘁𝗼𝘂 സംബന്ധിക വിഭക്തിയിലുള്ള (Genitive case) പ്രഥമപുരുഷനിലുള്ള പുല്ലിംഗ ഏകവചന സർവ്വനാമമാണ് (3rd Person Masculine Singular Pronoun). മൂന്നാം പ്രയോഗം, “അവൻ അല്ലാതെ” അഥവാ, യഹോവയായ ഏകനല്ലാതെ മറ്റാരും ആ സ്ഥാനത്തില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി (1st Person) മധ്യമപുരുഷനായ യേശുവിനോട് (2nd Person) പ്രഥമപുരുഷനായ അല്ലെങ്കിൽ മൂന്നാമനായ (3rd Person) പിതാവായ യഹോവയെക്കുറിച്ചാണ്: “ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (he is one, and there is no other besides him) എന്ന് മൂന്ന് പ്രഥമപുരുഷനിലുള്ള ഏകവചന പ്രയോഗത്തിലൂടെ സംശയലേശമന്യേ വ്യക്തമാക്കിയത്. 

☛ ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. “ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല” എന്നാണ് യേശു പഠിപ്പിച്ചത്: (മർക്കൊ, 12:31). യേശുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. 

☛ യഹോവ ഏകൻ:
➦ യേശു മുഖ്യകല്പനയായി പഠിപ്പിച്ച വാക്യം പഴയനിയമത്തിൽ ഇപ്രകാരമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (ആവ, 6:4-5). ഈ വേദഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന എഹാദ് (אֶחָד – ehād) എന്ന പദത്തിന് ബഹുത്വമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ഈ പദത്തിൻ്റെ വ്യാകരണ വിവരണം (Grammatical Description) അറിയാത്തതുകൊണ്ടാണ് അത് പറയുന്നത്. ഇതൊരു, “പുല്ലിംഗ ഏകവചന കേവല എണ്ണൽസംഖ്യയാണ്” (Masculine Singular Absolute Cardinal Number). ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, നമ്മുടെ എണ്ണൽ സംഖ്യകളിൽ ആദ്യത്തെയും, അവയിലെ ഒരേയൊരു ഏകവചന സംഖ്യയുമാണിത്. ഒന്നും ഒന്നും കൂട്ടിയാൽ എത്രകിട്ടും എന്നറിയാത്തവർക്ക് മാത്രമേ, ഇനിയും ഒന്നിന് ബഹുത്വമുണ്ടെന്ന് പറയാൻ കഴിയുകയുള്ളൂ.

❶ പിതാവ് മാത്രം ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, “ഏകദൈവം” (Monos Theos ⁃ The only God), പിതാവാണ്, “ഏകസത്യദൈവം” (Ho monos alethinos Theos – The only true God), ➟“ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. ➟“എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ മാത്രം എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

❷ ഒന്നാം കല്പന:
➦ യെഹൂദാ വിശ്വാസത്തിൻ്റെയും ക്രൈസ്തവിശ്വാസത്തിൻ്റെയും അടിസ്ഥാനമായ പത്തുകല്പനയിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനം പത്ത് കല്പനയാണ്. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്തുകല്പന. (പുറ, 31:18; 32:15-16). പത്തുകല്പന രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). ➟കല്പന ശ്രദ്ധിക്കുക: ‘ഞങ്ങൾ’ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ‘ഞാൻ’ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യഹോവയായ ഞാൻ മാത്രമാണ് ദൈവം. ‘ഞാൻ’ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന 𝗮𝗻𝗼𝗸𝗶 എന്ന പദം ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് (1st Person Singular Pronoun). അതായത്, യഹോവ മാത്രമാണ് ദൈവം; മറ്റൊരുത്തനും സത്യദൈവമല്ല. യഹോവ പഠിപ്പിച്ച ഒന്നാം കല്പനതന്നെയാണ് യേശു മുഖ്യ കല്പനയായി പഠിപ്പിച്ചത്. 

❸ ഞാനല്ലാതെ ദൈവമില്ല: 
➦ ഒന്നാംകല്പന യഹോവതന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്:
𝟭. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14). 
𝟮. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. (ആവ, 32:39). 
𝟯. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)
𝟰. ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6).
𝟱. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5). 
𝟲. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6). 
𝟳. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18). 
𝟴. ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21). 
𝟵. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22).  
𝟭𝟬. ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9). 
☛ മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം ‘ഞാൻ, എന്നെ’ എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് (1st Person Singular Pronoun) യഹോവ ഉപയോഗിച്ചിരിക്കുന്നത്. 
☛ “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). താനല്ലാതെ മറ്റൊരു ദൈവമുള്ളതായി യഹോവയ്ക്കുപോലും അറിയില്ല. ഇനിയും അറിയാത്തവർ അതറിയുന്ന ഒരു ദിവസം വേഗത്തിൽ വരും: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.” (യോവേ, 2:27). ക്രിസ്തുവിനെ മാത്രമല്ല; യഹോയായ ഏകദൈവത്തെയും ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നില്ല. [കാണുക: പിതാവ് മാത്രം സത്യദൈവം (Father, the only true God)]

❹ സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ, ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 – റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് സംശയലേശമന്യേ പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). 

❺ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ മുഖ്യകല്പന അഥവാ,  ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ:(ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന മുഖ്യകല്പനയുടെ ലംഘനമാണ് അനേകരും വിശ്വസിക്കുന്ന ത്രിത്വോപദേശം.  

❻ The only true God in the Bible:
➦ ബൈബിൾ വെളിപ്പെടുത്തുന്ന “ഏകസത്യദൈവം”
(Ho monos alethinos Theos – The only true God)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവമായ യഹോവയാണ്:
(യോഹ, 17:3; യോഹ, 20:17). “യേശുക്രിസ്തു ദൈവം” എന്ന പ്രയോഗം 11 വാക്യങ്ങളിലായി 13 പ്രാവശ്യം കാണാൻ കഴിയും:
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ

ക്രിസ്തുയേശുവിൻ്റെ പിതാവു്സകല ഭൂസീമാവാസികളുടെയും ദൈവമായ യഹോവ ദൈവപുത്രനായ യേശുവിൻ്റെയും പിതാവും ദൈവവുമാണ്: (യെശ, 45:22). എന്നാൽ പുതിയനിയമത്തിൽ കാണുന്ന “പിതാവായ ദൈവം” യഹോവയല്ലെന്നാണ് പലരും വിചാരിക്കുന്നത്. അല്ലെങ്കിൽ, നമ്മുടെ കർത്താവായ യേശു “എൻ്റെ പിതാവു” എന്ന് സംബോധന ചെയ്തത് യഹോവയെ അല്ല; വേറെ ആരെയോ ആണെന്ന ഒരു നവീന ഉപദേശം രംഗപ്രവേശം ചെയ്തിട്ട് കുറച്ചുകാലമായി. അതിൻ്റെ ഉപജ്ഞാതാവ് ഒരു മുൻ പെന്തെക്കൊസ്തുകാരനാണ്. ചില പാസ്റ്റർമാർപോലും പുള്ളിയുടെ വാലുപിടിച്ച് ഈ ഉപദേശം പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാൽ ക്രിസ്തുവിൻ്റെ പിതാവും ദൈവവും യഹോവയാണോ, അല്ലയോ എന്നാണ് നാം പരിശോധിക്കുന്നത്:

☛ യഹോവ❜ (Yehovah) എന്ന പൂർണ്ണ ദൈവനാമം പുതിയനിയമത്തിൽ ഇല്ലെന്നത് ശരിയാണ്. എന്നാൽ. യഹോവ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ യാഹ് (Yah) എന്ന നാമം പുതിയനിയമത്തിൽ നാലുപ്രാവശ്യമുണ്ട്. സ്തുതിപ്പിൻ (Praise) എന്നർത്ഥമുള്ള ഹല്ലേലു (Hallelu) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ യാഹ് (Yah) എന്ന നാമവും ചേർന്നതാണ് ഹല്ലേലുയ്യാ (Halleluyah). അതിൻ്റെ അർത്ഥം: “യാഹിനെ (യഹോവയെ) സ്തുതിപ്പിൻ” എന്നാണ്.
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:1
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:3
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:4
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:6
☛ യഹോവയും യാഹും ഒന്നുതന്നെയാണ്. യാഹ് (Yah) എന്ന നാമത്തെ സത്യവേദപുസ്തകത്തിൽ എല്ലായിടത്തും യഹോവ (Yehovah) എന്നാണ് കാണാൻ കഴിയുക. “പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ (𝐘𝐞𝐡𝐨𝐯𝐚𝐡) സ്തുതിപ്പിൻ.” (സങ്കീ, 104:35 – 105;45; 106:1; 106:48; 111:1; 112:1; 113:1; 113:9; 115:18; 116;19; 117:2; 135:1; 135:3; 135:21; 146:1; 146:10; 147:1; 14720; 148:1; 148:14; 149:1; 149:9; 150:1; 150:6)

❶ യഹോവ ഒരുത്തൻ മാത്രം ദൈവം:
➟ ഷെമാ പ്രാർഥന: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് യേശുവും ശാസ്ത്രിയുംകൂടി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവുഏക കർത്താവു.” (മർക്കൊ, 12:29 – ആവ, 6:4). ➟ശാസ്ത്രി അവനോടു: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32 – ആവ, 4:39). ശാസ്ത്രി ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: “നീ ദൈവരാജ്യത്തോടു അകന്നവനല്ല” എന്നു പറഞ്ഞു. (മർക്കൊ, 12:34). ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നത്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). [കാണുക: എല്ലാറ്റിലും മുഖ്യകല്പന]

❷ യഹോവ ക്രിസ്തുവിൻ്റെ പിതാവ്:
➟ യഹോവയാണ് തൻ്റെ പിതാവെന്ന് യേശുക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26). “കർത്താവിൻ്റെ (യഹോവ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാല് സുവിശേഷകന്മാരും പറഞ്ഞിട്ടുണ്ട്: (മത്താ, 21:9; മർക്കൊ, 11:9; ലൂക്കൊ, 19:38; യോഹ, 12:13). ഇനി യേശു പറയുന്നത് നോക്കുക: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു;” (യോഹ, 5:43). അതായത്, യഹോവ തൻ്റെ പിതാവാണെന്നാണ് യേശു സംശയലേയമെന്യേ പഠിപ്പിച്ചത്.

❸ പിതാവിനോടു കേട്ടുപഠിച്ചവൻ: 
➟ യിസ്രായേൽ ജനം യഹോവാൽ ഉപദേശിക്കപ്പെട്ടവരാണ്: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശ, 54:13). യേശു യെഹൂദന്മാരോട് പറയുന്നത് നോക്കുക: “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചക പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.” (യോഹ, 6:45). തൻ്റെ പിതാവായ യഹോവയോട് കേട്ടുപഠിച്ചവർ തൻ്റെ അടുക്കൽ വരുമെന്നാണ് അവൻ പറഞ്ഞത്.

❹ ജീവനുള്ള ദൈവമായ യഹോവയുടെ പുത്രൻ:
➟ യഹോവ ഒരുത്തൻ മാത്രമാണ് ജീവനുള്ള ദൈവം: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ;❞ (യിരെ, 10:10). എന്നാൽ ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നാണ് പത്രൊസ് പറയുന്നത്: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.” (മത്തായി 16:16). ജീവനുള്ള ദൈവമായ യഹോവയാണ് ക്രിസ്തുവിൻ്റെ പിതാവെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

❺ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ യഹോവ:
➟ സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവ് (നാഥൻ) യഹോവയാണ്: “സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി (Lord) അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.” (ഉല്പ, 14:23). യേശു പിതാവായ ദൈവത്തെ വാഴ്ത്തുന്നത് നോക്കുക: “ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ (Lord), നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.” (മത്താ, 11:25). സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ (കർത്താവ്) യഹോവയാണ് തൻ്റെ പിതാവെന്നാണ് ക്രിസ്തു പഠിപ്പിച്ചത്.

❻ യിസ്രായേലിൻ്റെ ദൈവം യേശുവിൻ്റെ പിതാവ്:
➟ യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തൻ്റെ പിതാവാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഇനി, യേശു പറയുന്നത് നോക്കുക: “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. (യോഹ, 8:54). യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് ദൈവപുത്രനായ യേശുവിൻ്റെ പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 

❼ എന്റെ പിതാവിന്റെ ആലയം: 
➟ ആലയം യഹോവയായ ദൈവത്തിൻ്റെയാണ്: “നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.” ➟“എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.” (സങ്കീ, 122:9; യെശ, 56:7). യേശു പറയുന്നത് നോക്കുക: “പ്രാവുകളെ വില്ക്കുന്നവരോടു: ❝ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.” (യോഹ, 2:16). ആലയം യഹോവയായ ഏകദൈവത്തിൻ്റെ ആയതുകൊണ്ടാണ്, “എൻ്റെ പിതാവിൻ്റെ ആലയം” എന്ന് ക്രിസ്തു പഠിപ്പിച്ചത്: (യെശ, 56:7 – മർക്കൊ, 11:17).

❽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ്: 
➟ പിതാവു് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.” (2ദിന, 20:6). യേശു പറയുന്നത് നോക്കുക: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.” (മത്താ, 15:13). ഏകദൈവമായ യഹോവയുടെ വാസസ്ഥലമാണ് സ്വർഗ്ഗം: (ആവ, 26:15; 1രാജാ, 8:30; 2ദിന, 6:30). സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളൂ: (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ക്രിസ്തു സ്വർഗ്ഗസ്ഥനായ യഹോവയെയാണ്, “എൻ്റെ പിതാവു” എന്ന് സംബോധന ചെയ്തത്.

❾ പരിശുദ്ധനായ യഹോവ യേശുവിൻ്റെ പിതാവ്:
➟ യഹോവയെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി കാണാം: “ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.” (യെശ, 6:3). 
➟“ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” (വെളി, 4:8). യഹോവയായ ദൈവത്തെ ദൂതന്മാർ രാപ്പകൽ (നിത്യം) വിശ്രമം കൂടാതെ ആരാധിച്ചുകൊണ്ടിരിക്കയാണ്. ഇനി യേശു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യേശുവിൻ്റെ പിതാവായ യഹോവയെയാണ് ദൂതന്മാർ എപ്പോഴും കാണുന്നതും ആരാധിക്കുന്നതെന്നും യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. [കാണുക: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ]

❿ യേശുവിൻ്റെ ദൈവം:
➟ പഴയനിയമത്തിൽ യഹോവയെ “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്: ഏലി (אֵלִי – Eli) എന്ന എബ്രായപദവും എലോഹായ് (אֱלֹהָי – Elohy/Elohai) എന്ന ആരാമ്യപദവും. ഇവ നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: 1.ഏലി: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.” (പുറ, 15:2). 2.എലോഹായ്: “നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.” (ആവ, 4:5). ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: 1.“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (Eli Eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?” (സങ്കീ, 22:1 – മത്താ, 27:46) ➟“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം. 2.“ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.” (മർക്കൊ, 15:33-34). നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ദൈവമാണ് യഹോവയായ ഏകദൈവമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ അസന്ദിഗ്ദ്ധമായി തെളിയുന്നു: (യോഹ, 20:17). 

⓫ ആത്മാക്കളുടെ ഉടയവനായ യഹോവ: 
➟ യഹോവ സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവമാണ്: “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.” (സംഖ്യാ, 27:17). ➟“നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” (സങ്കീ, 31:5). യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽ ഏല്പിച്ചിട്ടാണ് മരിച്ചത്: “യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കൊ, 23:46). സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവം, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ഏകമനുഷ്യനായ യേശുവിൻ്റെയും ദൈവമാണ്: (റോമ, 5:15). [കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]

⓬ പിതാക്കന്മാരുടെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ:
➟ യഹോവ പൂർവ്വപിതാക്കന്മാരുടെ ദൈവമാണ്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു:” (പുറ, 3:16). അബ്രാഹാമിൻ്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (1രാജാ, 18:36; 1ദിന, 29:18; 2ദിന, 30:6 → പ്രവൃ, 3:13; പ്രവൃ, 5:30; പ്രവൃ, 7:32). പരിശുദ്ധനും നീതിമാനുമായ യേശുവിനെ യെഹൂദന്മാർ തള്ളുകയും കൊല്ലുകയും ചെയ്തപ്പോൾ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ പിതാക്കന്മാരുടെ ദൈവമാണ്, യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തത്: (പ്രവൃ, 3:13-15). യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്, “പിതാക്കന്മാരുടെ ദൈവം” ആയ യഹോവയാണെന്ന് പത്രൊസും (പ്രവൃ, 3:13) “പിതാവായ ദൈവം” ആണെന്ന് പൗലൊസും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2). അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയാണ്, അബ്രാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ക്രിസ്തുവിന്റെ പിതാവും ദൈവവും: (പ്രവൃ, 3:13 – മത്താ, 1:1; യോഹ, 20:17).

⓭ യേശുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും: 
➟ ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: “മറിയയോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ഈ വേദഭാഗത്ത്, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്: (1പത്രൊ, 2:22). ബന്ധം വ്യത്യസ്തമാണെങ്കിലും പിതാവായ യഹോവ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും പിതാവും ദൈവവുമാണ്: (മത്താ, 27:46;മർക്കൊ, 15:33). യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലന്മാൻ വാഴുത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്തത്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 ⁃- എഫെ, 1:3; എഫെ, 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). അതിനാൽ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനാണ് യഹോവയെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

☛ യേശു പഠിപ്പിച്ചതു മുഴുവൻ യഹോവയായ ഏകദൈവത്തെക്കുറിച്ചാണ്:
𝟭. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു. (മത്താ, 4:4; ലൂക്കൊ, 4:4 ⁃ ആവ, 8:3).
𝟮. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. (മത്താ, 4:7; ലൂക്കൊ, 4:12 ⁃ ആവ, 6:16) 
𝟯. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10; ലൂക്കൊ, 4:8 ⁃ ആവ, 6:13; 10:20)
𝟰. “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു. (ലൂക്കോ, 4:18-19 ⁃ യെശ, 61:1-2). 
𝟱. അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4; മർക്കൊ, 10:6 ⁃ ഉല്പ, 1:27)
𝟲. “എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു.” (മത്താ, 21:13; മർക്കൊ, 11:17; ലൂക്കൊ, 19:46 ⁃ യെശ, 56:7; യിരെ, 7:11)
𝟳. “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.” (മത്താ, 22:32; മർക്കൊ, 12:26; പ്രവൃ, 7:32 ⁃ പുറ, 3:6)
𝟴. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. (മർക്കൊ, 12:29-30; മത്താ, 22:37; ലൂക്കൊ, 10:27 ⁃ ആവ, 6:5; 10:12; 30:6)
𝟵. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം (മത്താ, 27:46; മർക്കൊ,15:34 ⁃ സങ്കീ, 22:1-3)
𝟭𝟬. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കോ, 23:46 ⁃ സങ്കീ, 31:5)
𝟭𝟭. “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.” (യോഹ, 6:45 ⁃ യെശ, 54:13)

ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാൻ: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഇമ്മാനൂവേൽ (Immanuel)

“അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.”
(യെശയ്യാവ് 7:14-16)

☛ ഇമ്മാനുവേൽ ദൈവമാണോ?
➦ ഇമ്മാനൂവേൽ ദൈവമാണെന്ന് ട്രിനിറ്റിയും വൺനെസ്സും വിചാരിക്കുന്നു. “ഇമ്മാനൂവേൽ” എന്ന നാമം ബൈബിളിൽ മൂന്നുപ്രാവശ്യമുണ്ട്. മൂന്നുപേരുമായി ബന്ധപ്പെട്ട് ആ നാമം പറഞ്ഞിട്ടുമുണ്ട്. അതിൽ ഒന്നാമൻ ഒരു രാജാവാണ്. രണ്ടാമൻ ഒരു സമൂഹമാണ്. മൂന്നാമൻ നമ്മുടെ കർത്താവായ യേശുവാണ്. ഒന്നാമനോടായിരുന്നു ഇമ്മാനുവേലിനെക്കുറിച്ചുള്ള യഥാർത്ഥ പ്രവചനം. അല്ലെങ്കിൽ, “ഇമ്മാനൂവേൽ” എന്ന് പേർ വിളിക്കപ്പെടുവാനുള്ള ഒരു ശിശുവിൻ്റെ അടയാളം കൊടുത്തത് ഒന്നാമനാണ്. എന്നാൽ ആ അടയാളമായ ശിശു ജനിച്ചതായിപ്പോലും വചനം പറയുന്നില്ല. രണ്ടാമൻ “ഇമ്മാനൂവേലേ” എന്ന് പ്രവാചകനാൽ സംബോധന ചെയ്യപ്പെട്ടവനാണ്. മൂന്നാമനായ നമ്മുടെ കർത്താവിൽ ആ പ്രവചനം ആത്മികമായി നിവൃർത്തിയാകുകയാണ് ചെയ്തത്. ഇതിൽ ആരാ ദൈവം? ഇമ്മാനൂവേൽ ദൈവമല്ല; “ദൈവം നമ്മോടുകൂടെ” എന്നത് ആ പേരിൻ്റെ അർത്ഥമാണ്. എബ്രായനാമങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവർ വിശ്വാസികളെ വഞ്ചിക്കുന്നത് ഇങ്ങനെയാണ്. ഇമ്മാനൂവേൽ ദൈവമാണെന്ന് പറയുന്നവരെ സമ്മതിക്കണം!

☛ ദൈവം നമ്മോടുകൂടെ:
➦ “ദൈവം നമ്മോടുകൂടെ” (God with us) എന്നർത്ഥമുള്ള “ഇമ്മാനുവേൽ” (עִמָּנוּאֵל – Immanuel) എന്ന നാമം (Name) പഴയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (യെശ, 7:14; യെശ, 8:8). രണ്ട് വാക്യത്തിൽ ഒന്നാമത്തേത്, ജനിക്കുവാനുള്ള കന്യകയുടെ മകന് നല്കപ്പെടേണ്ടിയിരുന്ന സംജ്ഞാനാമമാണ് (Proper noun). രണ്ടാമത്തേത്, യെഹൂദന്മാരുടെ പ്രതീകാത്മകനാമമാണ് (Symbolic Name). യെശയ്യാവിൻ്റെ പ്രഥമപ്രവചനം, ആഹാസ് രാജാവിനോടായിരുന്നു. അവൻ്റെ ദ്വിതീയപ്രവചനം, യെഹൂദദേശത്തിലെ നിവാസികളോടായിരുന്നു. ആദ്യപ്രവചനത്തിൽ “ഇമ്മാനുവേൽ” ഒരടയാളമായിരുന്നു. അനന്തരപ്രവചനത്തിൽ “ഇമ്മാനൂവേലേ” എന്ന് യെഹൂദന്മാരെ പ്രവാചകൻ പ്രതീകാത്മകമായി സംബോധന ചെയ്യുകയാണ്. അതിൽ ആദ്യത്തെ വാക്യം, നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ആത്മികമായി നിവർത്തിയായതായി പറഞ്ഞിട്ടുണ്ട്: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ (Ἐμμανουήλ – emmanouel) എന്നു പേർ വിളിക്കും” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. (മത്താ, 1:22-23). യഥാർത്ഥത്തിൽ (ചരിത്രപരമായി) ഈ പ്രവചനം യേശുവിനോടോ, അമ്മയായ മറിയയോടോ ഉള്ളതല്ല; വിഭക്തരാജ്യമായ യെഹൂദയിലെ പന്ത്രാണ്ടാമത്തെ രാജാവും യോഥാമിൻ്റെ മകനുമായ ആഹാസ് (Ahaz) രാജാവിനുള്ള (ബി.സി. 743/42–727/26) അടയാളം ആയിരുന്നു: (2രാജാ, 16:1-2). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തിരസ്കരിച്ചതുകൊണ്ട്, അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമാകുകയും ആത്മികമായി ആ പ്രവചനം നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകുകയുമാണ് ഉണ്ടായത്.

☛ചരിത്ര പശ്ചാത്തലം:
➦ “ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശ, 7:1-2). അപ്പനായ യോഥാമും മകനായ ആഹാസും 16 വർഷംവീതം യെഹൂദ ഭരിച്ചതായാണ് വചനത്തിൽ കാണുന്നത്: (2രാജാ, 15:32-33; 2ദിന, 27:1 – 2രാജാ, 16:1-2; 2ദിന, 28:1). എന്നാൽ ആഹാസിൻ്റെ ഭരണകാലം ബി.സി. 735-715-വരെയുള്ള ഇരുപതു വർഷം എന്നാണ് പണ്ഡിതന്മാർ പൊതുവെ പറയുന്നത്. അതിൻ്റെ കാരണം: യിസ്രായേൽ രാജാവായ പേക്കഹിന്റെ പതിനേഴാം ആണ്ടിലാണ് ആഹാസ് യെഹൂദയിൽ രാജാവായത്: (2രാജാ, 16:1). എന്നാൽ ഏലാവിന്റെ മകനായ ഹോശേയ യിസ്രായേൽ രാജാവായ പേക്കഹിനെ വെട്ടിക്കൊന്നിട്ട് അവന്നു പകരം രാജാവായത്, യോഥാമിന്റെ ഇരുപതാം ആണ്ടിലാണെന്ന് പറഞ്ഞിട്ടുണ്ട്: (2രാജാ, 15:30). ഇതാണ്, അപ്പനായ യോഥാമിനൊപ്പം നാലുവർഷം ആഹാസിൻ്റെ സഹഭരണം എന്ന ആശയത്തിന് കാരണം. എന്നാൽ അപ്പൻ്റെയും മകൻ്റെയും ഭരണകാലം 16 വർഷമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ 20 വർഷമെന്നത് യുക്തിസഹമല്ല. അതിനാൽ, “യോഥാമിൻ്റെ ഇരുപതാമാണ്ടു” എന്ന പ്രയോഗം, ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷത്തെ കുറിക്കുന്ന ഒരു കാലഗണനമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇരുപതുവർഷം എന്ന് പൊതുവേ മനസ്സിലാക്കുന്ന ബി.സി. 735-715 എന്ന കാലഗണനവും പ്രശ്നമാണ്. ശമര്യയുടെ പതനം ബി.സി. 722-ലാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. എപ്പോഴാണ് ശമര്യ പിടിക്കപ്പെട്ടതെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ (ബി.സി. 725) അശ്ശൂർരാജാവായ ശല്മനേസെർ (ബി.സി. 726-722) ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ ഉപരോധിച്ചു. (2രാജാ 18:9). മൂന്നുവർഷത്തെ ഉപരോധത്തിനുശേഷം ഹിസ്കീയാവിന്റെ ആറാമാണ്ടിൽ (ബി.സി. 722) ശമര്യ പിടിക്കപ്പെട്ടു: (2രാജാ, 18:10). [കാണുക: BibleCommentary ⁃⁃ JewishVirtualLibrary, Britannica, JewishEncyclopedia]. ശമര്യ പിടിക്കപ്പെട്ട 722-മുതൽ പിന്നോട്ട് കണക്കാക്കിയാൽ ബി,സി. 743/42–727/26 കാലഘട്ടത്തിലാണ് ആഹാസ് യെഹൂദയിൽ രാജാവായിരുന്നതെന്ന് മനസ്സിലാക്കാം: [കാണുക: The-Kings-of-Israel-and-Judah, JewishVirtualLibrary, RevisedChronology, EnterTheBible]. യിസ്രായേൽ രാജാവായ പെക്കഹും (2രാജാ, 16:1) അരാം (സിറിയ) രാജാവായ രെസീനും (2രാജാ, 16:5) അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരും (2രാജാ, 16:7) യിസ്രായേൽ രാജാവായ ഹോശേയയും (2രാജാ, 17:1) ആഹാസിൻ്റെ സമകാലികർ ആയിരുന്നു. 

☛ ആഹാസിന്റെ കാലത്തെ പ്രധാന സംഭവങ്ങൾ:
1. അരാം (സിറിയ)-യിസ്രായേൽ സഖ്യം യഹൂദ രാജ്യത്തോടു യുദ്ധത്തിൽ പരാജയപ്പെടുത്തി: (2ദിന, 28:5)
2. യിസ്രായേൽ-അരാം സഖ്യം യെരൂശലേമിനെ ഉപരോധിച്ചു, എങ്കിലും അത് പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല: (2രാജാ, 16:5)
3. ഒരു യുദ്ധത്തിൽ യിസ്രായേൽ രാജാവായ പെക്കഹ് രാജാവ് 1,20,000 യെഹൂദ യോദ്ധാക്കളെ കൊന്നു, യെഹൂദാ രാജ്യത്തെ കൊള്ളയിടുകയും അവരുടെ പുത്രന്മാരും പുത്രിമാരുമായി 200,000 പേരെ തടവുകാരായി കൊണ്ടുപോകുകയും ചെയ്തു: (2ദിന, 28:6-8)
4. അരാം രാജാവായ രെസീൻ യെഹൂദാ രാജ്യത്തിൽ നിന്ന് ഏലാത്ത് നഗരം തിരിച്ചുപിടിച്ചു, അവിടെ നിന്ന് യഹൂദന്മാരെ പുറത്താക്കി ആരാമ്യരെ അവിടെ താമസിപ്പിച്ചു: (2രാജാ, 16:6)
5. എദോമ്യർ വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു. (2ദിന, 28:17)
6. ഫെലിസ്ത്യർ വന്ന് യെഹൂദയുടെ തെക്കുള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു. (2ദിന, 28:18)
7. ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുമെന്നും അവരുടെ രാജ്യം നശിപ്പിക്കപ്പെടുമെന്നും ദൈവം പ്രവാചകനായ യെശയ്യാവ് മുഖാന്തരം ആഹാസിനോട് പ്രവചിച്ചു: (യെശ, 7:3-16)
8. യെഹൂദ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന് കപ്പം കൊടുത്തിട്ട്, അവൻ വന്ന് അരാമിൻ്റെ (സിറിയ) തലസ്ഥാനമായ ദമ്മേശെക്കിലേക്ക് (ദമാസ്കസ്) ആക്രമിച്ച് പിടിച്ചെടുക്കുകയും അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോകുകയും അരാം രാജാവായ രെസീനെ കൊന്നുകളയുകയും ചെയ്തു: (2രാജാ, 16:7-9). 
9. അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ യിസ്രായേൽ രാജ്യത്തെ ആക്രമിക്കുകയും ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകയും ചെയ്തു: (2രാജാ, 15:29). ➟ഇത്രയും കാര്യങ്ങളാണ് ആഹാബിൻ്റെ കാലത്ത് നടന്നിരിക്കുന്നത്. ➟മേല്പറഞ്ഞവയിൽ ഒന്നുമുതൽ ആറുവരെയുള്ള സംഭവങ്ങൾ നടന്നശേഷമാണ് യെശയ്യാവിനെയും മകനെയും ദൈവം ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3) 

☛ ആഹാസ് വിഗ്രഹാരധകനായ ദുഷ്ടരാജാവായിരുന്നു:
➦ അവൻ ദാവീദിൻ്റെ സിംഹാസനത്തിലാണ് ഇരുന്നതെങ്കിലും പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ഒന്നും ചെയ്തില്ല: (2രാജാ, 16:2; 2ദിന, 28:1). അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കുകയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ പുത്രന്മാരെ അഗ്നിപ്രവേശവും ചെയ്യിക്കയും പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നവനാണ്: (2രാജാ, 16:3-4; 2ദിന, 28:2-4). അവൻ്റെ ദുഷ്ടതയിൽനിന്ന് മനം തിരിയാൻവേണ്ടി, യഹോവയാണ് അവനെ അരാം രാജാവായ രെസീൻ്റെ കയ്യിലും യിസ്രായേൽ രാജാവായ പേക്കഹിൻ്റെ കയ്യിലും ഏല്പിച്ചത്: (2ദിന, 28:5; 28:19). എന്നാൽ അവൻ തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു: (2ദിന, 28:22). പിന്നെയും അവൻ തൻ്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അശ്ശുർ രാജാവിൽ ആശ്രയിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോഴാണ്, ദൈവം യെശയ്യാവിനെയും മകനായ ശെയാർ-യാശൂബിനെയും ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3). 

☛ ദൈവം യെശയ്യാവ് മുഖാന്തരം ആഹാസിനോട് പറയുന്നത് ശ്രദ്ധിക്കുക:
➦ “സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.” (യെശ, 7:4). അരാം രാജാവായ രെസീനെയും യിസ്രായേൽ രാജാവായ പേക്കഹിനെയും “പുകയുന്ന രണ്ടു മുറിക്കൊള്ളി”:എന്നാണ് യഹോവ വിശേഷിപ്പിക്കുന്നത്. എന്നിട്ട്, “അവന്മാരുടെ ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു” എന്ന് പറഞ്ഞുകൊണ്ട് ദൈവം ആഹാസിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
☛ “നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു.” (യെശ, 7:5-6). ആഹാസിന്റെ ഭരണകാലത്ത്, തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ കീഴിൽ (ബി.സി. 744-727) അശ്ശൂർ സാമ്രാജ്യം ശക്തി പ്രാപിക്കുകയും മധ്യപൂർവ്വദേശം മുഴുവൻ അവൻ കീഴടക്കുകയുമായിരുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക ശക്തിക്കും അശ്ശൂറിനെ ചെറുക്കാൻ കഴിഞ്ഞിരുന്നില്ല. അവിടെനിന്നും തിഗ്ലത്ത്-പിലേസർ തന്റെ സൈന്യത്തെ യിസ്രായേലിലേക്ക് തിരിച്ചു. യിസ്രായേലും യഹൂദയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മെഡിറ്ററേനിയൻ തീരത്ത് ചിതറിക്കിടക്കുന്ന ചെറിയ ജനതകളെ അവൻ കീഴടക്കാൻ തുടങ്ങി. അതിനെതിരെ യിസ്രായേൽ രാജാവും അരാം രാജാവും യെഹൂദയെ ചേർത്തുകൊണ്ട് ഒരു സൈനിക സംഖ്യം രൂപികരിക്കൻ ആഗ്രഹിച്ചു. അശ്ശൂർ എന്ന ശക്തമായ സാമ്രാജ്യത്തിനെതിരെ തങ്ങളുമായി സഖ്യത്തിലേർപ്പെടാൻ ആഹാസിനെ നിർബന്ധിക്കുന്നതിനാണ് അവന്റെ രാജ്യം ആക്രമിച്ചത്. ആഹാസ് അതിന് വഴങ്ങാതെ വന്നപ്പോഴാണ്, ഏതുവിധേനയും അവനെ സിംഹാസനഭ്രഷ്ടനാക്കി, ഇസ്രായേല്യ-അരാമ്യ താൽപ്പര്യങ്ങൾക്ക് കൂടുതൽ അനുയോജ്യനായ “താബെയേലിന്റെ മകനെ രാജാവാക്കണം” എന്ന് അവർ ദുരാലോചന നടത്തിയത്. [കാണുക: Britannica].
☛ “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.” (യെശ, 7:7). യഹോവ അരാമിനെയും യിസ്രായേലിനെയും കൊണ്ട് യെഹൂദയെ ശിക്ഷിപ്പിച്ചത് അവനെ തകർക്കാനല്ല; യഥാസ്ഥാനപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ടാണ്. അതിനാൽ, യെഹൂദയ്ക്കെതിരെയുള്ള ഈ ദുരാലോചന നടക്കയുമില്ല; സാധിക്കയുമില്ലെന്ന് യഹോവ പറയുന്നു. “അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും. എഫ്രയീമിന്നു തല ശമർയ്യ; ശമർയ്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.” (യെശ, 7:8-9). അരാമിനും യിസ്രായേലിനുമുള്ള ന്യായവിധിയാണ് ഈ വേദഭാഗത്തെ വിഷയം. “അറുപത്തഞ്ച് സംവത്സരത്തിന്നകം എഫ്രയീം (യിസ്രായേൽ) ജനമായിരിക്കാതവണ്ണം തകർന്നു പോകും” എന്നാണ് പ്രവചനം: (ആമോ, 7:12). അരാമിനെക്കുറിച്ചും യെശയ്യാവ് വ്യക്തമായി പ്രവചിച്ചിട്ടുണ്ട്: (17:1-3). ദൈവം ഒടുവിൽ പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.” ദൈവത്തിൽ വിശ്വസിച്ചാൽ നിങ്ങളെ ആരും ദേശത്തുനിന്ന് പറിച്ചുകളയുകയില്ല. “നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും.” (2ദിന, 20:20 – യോഹ, 11:40; റോമ, 11:20; എബ്രാ, 11:6). ആഹാസിനെ വിശ്വസിപ്പാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷമാണ്, അവൻ്റെ ഉറപ്പിനായി ❛ഒരു അടയാളം❜ ചോദിച്ചുകൊള്ളാൻ പറയുന്നത്:
☛ യഹോവ പിന്നെയും ആഹാസിനോടു: “നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.” (യെശ, 7:10-12). വേദഭാഗം ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക.” ദൈവം തൻ്റെ കയ്യാൽ യിസ്രായേലിനെ രക്ഷിക്കുമെന്ന് ഗിദെയോന് വിശ്വാസം വരുവാൻ, അവൻ ഒന്നല്ല; രണ്ടടയാളമാണ് ദൈവത്തോട് ചോദിച്ചത്; അവൻ ചോദിച്ച രണ്ടടയാളവും അവന് നല്കി: (ന്യായാ, 6:36-40). എന്നാൽ ആഹാസ് അടയാളം ചോദിക്കാൻ കൂട്ടാക്കിയില്ല; അവൻ സത്യദൈവത്തെക്കാൾ ജാതികളുടെ ദൈവത്തിൽ വിശ്വസിച്ചു. അതിന് അവൻ പറഞ്ഞ ന്യായീകരണമാണ്: “ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.” അവൻ്റെ വാക്കുകൾ പ്രവാചകന് അനിഷ്ടമായി: അതിന്നു അവൻ പറഞ്ഞതു: “ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?❞ (യെശ, 7:13). ആഹാസിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷമാണ് യെശയ്യാവ് ഇമ്മാനൂവേലിൻ്റെ അടയാളം അവനു് നല്കുന്നത്.

☛ ആഹാസിനുള്ള അടയാളം:
➦ അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം “ഇമ്മാനുവേലിനെ” കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. ➟പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം “ക്രിസ്തു” എന്ന ആത്മീയ രക്ഷകനിലൂടെയും “മറിയ” എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). യെശയ്യാവിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനോടാണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ ചരിത്രപരമായി ഈ പ്രവചനം ക്രിസ്തുവിനോട് അല്ലെന്നതിന് വ്യക്തമായ തെളിവ് പ്രവചനഭാഗത്ത് തന്നെയുണ്ട്:

1️⃣ പ്രവചനം യെഹൂദരാജാവായ ആഹാസിനോടാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവ പിന്നെയും ആഹാസിനോടു: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശ, 7:10-14). ആദ്യവാക്യം ശ്രദ്ധിക്കുക: “യഹോവ പിന്നെയും ആഹാസിനോടു:” ദൈവം ആഹാസിനെ പേരെടുത്ത് സംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത്. അടുത്തവാക്യം: “നിന്റെ ദൈവമായ യഹോവയോടു (the LORD thy God) അടയാളം ചോദിച്ചുകൊൾക.” നിൻ്റെ” ദൈവമായ യഹോവയോട് എന്ന് ഏകവചനത്തിൽ അവനോട് പറയുന്നത് ശ്രദ്ധിക്കുക. “ഞാൻ അടയാളം ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.” ആഹാസ് തിരിച്ച് “ഞാൻ” ചോദിക്കയില്ല എന്ന് ഏകവചനത്തിൽ പറയുന്നതും നോക്കുക. അതായത്, യിസ്രായേൽ ജാതിക്ക് മൊത്തമായുള്ള അടയാളമല്ല; രാജാവിനുള്ള അടയാളമാണ്. അവൻ ചോദിക്കയില്ലെന്ന് പറഞ്ഞതുകൊണ്ടാണ്, ദൈവംതന്നെ അവനൊരു അടയാളം കൊടുക്കുന്നത്. അതിനാൽ, അടയാളം ആഹാബിനുള്ളതാണെന്ന് വ്യക്തമാണല്ലോ?

2️⃣ യെശയ്യാവ് 7:14-ൽ “കന്യക” എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്, “അൽമാ” (עַלְמָה – alma) എന്ന എബ്രായ പദമാണ്. “അൽമാ” കന്യകയല്ല; “യുവതി” (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. [കാണുക: TheCompleteTanakh, MasoreticText]. പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: P.O.C.Bible]. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം “ബതുലാ” (Betulah) എന്നാണ്. റിബെക്കയെ “പുരുഷൻ തൊടാത്ത കന്യക” എന്ന് പറഞ്ഞിരിക്കുന്നത് “ബതുലാ” എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). പഴയനിയമത്തിൽ ഈ പദം അൻപത് പ്രാവശ്യമുണ്ട്. യെശയ്യാവിൽത്തന്നെ അഞ്ചുപ്രാവശ്യം കാണാം: (23:4; 23:12; 37:22; 47:1; 62:5). എന്നാൽ യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്: (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനം മറിയ എന്ന കന്യകയെക്കുറിച്ചും യേശുവിനെക്കുറിച്ചും ആയിരുന്നെങ്കിൽ, ദൈവശ്വാസീയമായ മൂലഭാഷയിൽ യഥാർത്ഥ കന്യകയെ കുറിക്കുന്ന “ബെതൂലാ” എന്ന എബ്രായപദം ഉപയോഗിക്കുമായിരുന്നു. തന്മൂലം, പ്രവചനത്തിലെ ഇമ്മാനുവേലിൻ്റെ യഥാർത്ഥ അമ്മ മറ്റൊരു സ്ത്രീയായിരുന്നു എന്ന് മനസ്സിലാക്കാം. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നത്, എബ്രായ ബൈബിളായ “തനാഖ്” (Tanakh) അല്ല; “ഗ്രീക്കു സെപ്റ്റ്വജിൻ്റ്” (LXX) ആണ്. അതിൽനിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത്, “കന്യകയെ” കുറിക്കുന്ന “പാർത്ഥെനൊസ്” (παρθένος – parthenos) ആണ്. അതുകൊണ്ടാണ്, മത്തായിയിൽ “കന്യക” (παρθένος) എന്ന് കാണുന്നത്: [കാണുക: Septuagint ⁃ NTGreek].

3️⃣ ആഹാസിന് ദൈവം കൊടുക്കുന്നത് ഒരു അത്ഭുതമല്ല; അടയാളമാണ്. അതുകൊണ്ടാണ്, കന്യകയെ കുറിക്കുന്ന “ബതുലാ” എന്ന പദം പ്രവചനത്തിൽ ഉപയോഗിക്കാതിരുന്നത്. എന്നാൽ നമ്മുടെ കർത്താവിൻ്റെ ജനനം ഒരു അടയാളമല്ല; അത്ഭുതമാണ്. അവൻ യഥാർത്ഥ കന്യകയിൽനിന്ന് പ്രകൃത്യാതീതമായി ജനിച്ചവനാണ്. (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനത്തിലെ “ഇമ്മാനൂവേൽ” അവിടെ ഒന്നും ചെയ്യുന്നില്ല; ദൈവം ആഹാസിനുവേണ്ടി ചെയ്യാനുള്ള പ്രവർത്തിയുടെ കാലപരിധിയെ കുറിക്കുന്ന ഒരു അടയാളം മാത്രമാണ്: (യെശ, 7:16). എന്നാൽ നമ്മുടെ കർത്താവായ യേശു ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ചവനും സകലമനുഷ്യർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നവനാണ്: (1കൊരി, 15:3-4; 2; തിമൊ, 2:8; എബ്രാ, 5:9). ആഹാസിനെന്തിനാണ് അടയാളം? അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, അവൻ്റെ കൊട്ടാരത്തിലോ, അതിനോട് ബന്ധപ്പെട്ടോ ആ ശിശു ജനിക്കുകയും അവന് “ഇമ്മാനുവേൽ” എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. “ഇമ്മാനൂവേൽ” എന്ന പേരിൻ്റെ അർത്ഥം: “ദൈവം നമ്മോടുകൂടെ” എന്നാണ്: (മത്താ, 1:22). ആഹാസ് തൻ്റെ മുമ്പിൽ വളരുന്ന ആ കുഞ്ഞിനെ കാണുമ്പോഴെല്ലാം, ദൈവം നമ്മോടുകൂടെയുണ്ട് എന്നുള്ള ബോധം അവനുണ്ടാകാനും ദൈവം തൻ്റെ പ്രവർത്തി ചെയ്യുവോളം അവൻ ദൈവത്തിൽ പ്രത്യാശവെച്ച് ഉറച്ചുനിൽക്കാനുമാണ്, “ദൈവം നമ്മോടൂകൂടെ” എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്ന് പേര് ശിശുവിനു് വിളിക്കപ്പെടും എന്ന് പറഞ്ഞത്. എന്നാൽ ദുഷ്നായ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളുകയും അശ്ശൂർ രാജാവായ തിഗ്ഗത്ത്-പിലേസരിനെ ആശ്രയിക്കുകയും ചെയ്തു. “അവന് ദാസനും പുത്രനും ആയിരിക്കാമെന്ന് പറഞ്ഞുകൊണ്ട്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും പൊന്നും വെള്ളിയും കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തയച്ചു:” (2രാജാ, 16:7-8; 2ദിന, 28:16; 28:21-22). അതോടൂകൂടി ആഹാസിനെ ദൈവം തള്ളുകയും പ്രവചനം അവനെ സംബന്ധിച്ച് അപ്രസക്തമാകുകയും ചെയ്തു.

4️⃣ ആഹാസ് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശുർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, യെശയ്യാവ് അവനോടു പ്രവചിച്ച ശിശു ജനിക്കുകയും, അവന് “ഇമ്മാനുവേൽ” എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. “ഇമ്മാനൂവേൽ” എന്നത് ആ ശിശുവിനു് വിളിക്കപ്പെടുവാനുള്ള സംജ്ഞാനാമം (proper noun) ആയിരുന്നു. ഉദാ: “യിശ്മായേൽ” (ഉല്പ, 16:11), “യിസ്ഹാക്കു” (ഉല്പ, 17:19), “ശലോമോൻ” (1ദിന, 22:9), “യോഹന്നാൻ’ (സ്നാപകൻ) (ലൂക്കൊ, 1:13), “യേശു” (മത്താ, 1:21; ലൂക്കൊ, 1:31) മുതലായവർക്ക് ജനനത്തിനുമുമ്പെ ആ പേര് വിളിക്കണമെന്ന് പ്രവചനം ഉണ്ടായിരുന്നതാണ്. അത് അവർക്ക് ജനനത്തിനുമുമ്പെ ദൈവം നല്കിയ സംജ്ഞാനാമമാണ്. അതുകൊണ്ട്, അവർ ജനിച്ചപ്പോൾ അപ്പനമ്മമാർ ആ പേരിടുകയും ചെയ്തു: (കാണുക: ഉല്പ, 16:15 – ഉല്പ, 21:3 – 2ശൂ, 12:24 – ലൂക്കൊ, 1:60-63 – ലൂക്കൊ, 2:21). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളി അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, പ്രവചനം അവനോടുള്ള ബന്ധത്തിൽ അപ്രസക്തമാകുകയും ശിശു ജനിക്കുകയും ചെയ്തില്ല. എന്നാൽ ദൈവത്തിൻ്റെ വചനം വൃഥാവായില്ല; നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ പ്രവചനം ആത്മീയമായി നിവൃത്തിച്ചു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, നമ്മുടെ കർത്താവായ ക്രിസ്തുവിനെ സംബന്ധിച്ച് “ഇമ്മാനുവേൽ” എന്ന പേര് അവൻ്റെ “സംജ്ഞാനാമമോ, സ്ഥാനനാമമോ” അല്ല; ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തി മാത്രമാണ്. “ഇമ്മാനൂവേൽ” എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമം ആയിരുന്നെങ്കിൽ, “യേസൂസ്” (Iēsous) എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). അവൻ്റെ അമ്മയപ്പന്മാർ അവന് “യേസൂസ്” യേശു) എന്ന പേര് ഇടുമായിരുന്നില്ല: (ലൂക്കൊ, 2:21). ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേസൂസ് ക്രിസ്തോസ്” എന്ന നാമമല്ലാതെ മറ്റൊരുനാമം ഇല്ലെന്ന് പത്രൊസ് വിളിച്ചുപറയില്ലായിരുന്നു: (പ്രവൃ, 4:10-12). തന്മൂലം, യെശയ്യാവ് 7:14-ൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ സംഭവിച്ചതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഇനി, “ഇമ്മാനൂവേൽ” എന്നത് നമ്മുടെ കർത്താവിൻ്റെ സ്ഥാനനാമം (Title) ആയിരുന്നെങ്കിൽ, ഏതെങ്കിലും എഴുത്തുകാർ ആ നാമം അവനെ വിശേഷിപ്പിക്കുമായിരുന്നു; അതുമുണ്ടായില്ല. അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, “ഇമ്മാനൂവേൽ” എന്ന് അവനെ ആരും വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല.

5️⃣ “ഇമ്മാനൂവേൽ” ദൈവം ആണെന്നാണ് പലരും കരുതുന്നത്. ഒന്നാമത്, “ഇമ്മാനൂവേൽ” എന്നത് ജനിക്കുന്ന ശിശുവിൻ്റെ പ്രകൃതിയോ, പദവിയോ അല്ല; “പേര് അഥവാ, സംജ്ഞാനാമം❜ (Proper Name) ആയിരുന്നു. ആഹാസ് പ്രവചനം തള്ളിയതുകൊണ്ട് അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമായി; കുഞ്ഞു ജനിച്ചുമില്ല. എന്നാൽ യേശുവിനെ സംബന്ധിച്ച് “ഇമ്മാനുവേൽ” എന്നത് പേരോ, പദവിയോ, പ്രകൃതിയോ അല്ല; അവനിൽ പ്രവചനം ആത്മീയമായി നിവൃത്തിയാകുകയായിരുന്നു. രണ്ടാമത്, “ഇമ്മാനൂവേൽ” ദൈവമല്ല; “ദൈവം നമ്മോടുകൂടെ” എന്നത് ആ പേരിൻ്റെ അർത്ഥമാണ്. എബ്രായ പേരുകളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ്. ഇമ്മാനൂവേൽ ദൈവമാണെന്ന് വിചാരിക്കുന്നത്. ചില ഉദാഹരണങ്ങൾ കാണുക: “ഇമ്മാനൂവേൽ” എന്ന പേരിന് “ദൈവം നമ്മോടുകൂടെ” എന്നാണ് അർത്ഥമെങ്കിൽ, “ഇഥീയേൽ” (Ithiel) എന്ന പേരിന് “ദൈവം എന്നോടുകൂടെ” എന്നാണർത്ഥം: (കാണുക: നെഹെ, 11:7). ഇഥീയേൽ ദൈവമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? “കദ്മീയേൽ” (Kadmiel) എന്ന പേരിൻ്റെ അർത്ഥം “പുരാതനനായ ദൈവം” എന്നാണ്: (എസ്രാ, 2:40). ലേവ്യനായ ഹോദവ്യാവിൻ്റെ മകൻ കദ്മീയേൽ പുരാതനനായ ദൈവമാണന്ന് ആരെങ്കിലും പറയുമോ? “യേഹൂ” എന്ന പേരിൻ്റെ അർത്ഥം “യഹോവ അവനാണ്” എന്നാണ്: (1ദിന, 4:35). യേഹൂ എന്ന മനുഷ്യൻ യഹോവയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? “ശമൂവേൽ” എന്ന പേരിൻ്റെ അർത്ഥം “അവന്റെ പേര് എൽ (ദൈവം) എന്നാകുന്നു” എന്നാണ്: (1ശമൂ, 8:1). ശമൂവേൽ ദൈവമാണെന്ന് ആരെങ്കിലും പറയുമോ? “അഹീയാവ്” എന്ന പേരിൻ്റെ അർത്ഥം “യഹോവയുടെ സഹോദരൻ” എന്നാണ്: (1ശമൂ, 14:3). അഹീയാവ് ഏത് വകയിലാണ് യഹോവയുടെ സഹോദരൻ ആകുന്നത്? “എലീയാഥാ” എന്ന പേരിൻ്റെ അർത്ഥം “ദൈവം വന്നിരിക്കുന്നു” എന്നാണ്: (1ദിന, 25:4). എലീയാഥ വരുമ്പോൾ “ഇതാ, ദൈവം വന്നിരിക്കുന്നു” എന്ന് ആരെങ്കിലും പറയുമോ? ഇങ്ങനെയാണ് എബ്രായപേരുകളുടെ അർത്ഥം. മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം: യെശയ്യാവ് 8:8-ൽ പറയുന്ന “ഇമ്മാനൂവേൽ” എന്ന പേര് ഒരു വ്യക്തിയെയല്ല; ഒരു സമൂഹത്തെ (യെഹൂദാജനം) മുഴുവനും കുറിക്കുന്നതാണ്. ഒരു സമൂഹം മുഴുവൻ ദൈവങ്ങളാണെന്ന് പറയാൻ പറ്റുമോ? തന്നെയുമല്ല, യെഹൂദജനത്തെ “ഇമ്മാനൂവേലേ!” എന്ന് പ്രവാചകൻ സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ കർത്താവിനെ ആരും ആ പേര് വിളിക്കുകയോ, വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ല. യിസ്രായേലിനെ പഴയപുതിയനിയമങ്ങളിൽ “ദൈവങ്ങൾ” (Elohim- Theoi) ആണെന്നും പറഞ്ഞിട്ടുണ്ട്: (സങ്കീ, 82:6 – യോഹ, 10:34-35). എന്നിട്ടും യിസ്രായേൽജനം ദൈവങ്ങളാണെന്ന് ആരും പറയുന്നില്ല. പിന്നെ, “ഇമ്മാനൂവേൽ” എന്ന പേർ വിളിക്കപ്പെടുകയോ, പ്രവചിക്കപ്പെടുകയോ ചെയ്താൽ യേശു ദൈവമാകുന്നത് എങ്ങനെയാണ്? ഇതൊക്കെ മനസ്സിലാക്കിയാൽ, “ഇമ്മാനൂവേൽ” എന്ന പേരിനെക്കുറിച്ചുള്ള എല്ലാ സംശയവും പമ്പകടക്കും. ചില പേരുകളും അതിൻ്റെ അർത്ഥങ്ങളും ഫുട്ട്നോട്ടിൽ കൊടുത്തിട്ടുണ്ട്: [കാണുക: പേരുകൾ]

6️⃣ “കന്യകാജനനം” ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുപോലുമില്ല; അവന് യോജിക്കുന്നതുമല്ല. അതിൻ്റെ 15-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” (യെശ, 7:15). വേദഭാഗം ശ്രദ്ധിക്കുക: “ബാലൻ തിന്മ തള്ളി നന്മ തിരഞ്ഞെടുക്കും.” ➟15-ഉം 16-ഉം വാക്യങ്ങളിൽ ഈ പ്രയോഗം കാണാം. എന്നാൽ ഈ പ്രയോഗം ക്രിസ്തുവിന് തീരെ യോജിക്കുന്നതല്ല. അവൻ പാപമറിയാത്തവനും പവിത്രനും നിർദോഷനും നിർമ്മലനും പാപികളോട് വേർപെട്ടവനും പാപം ചെയ്യാത്തവനും വായിൽ വഞ്ചനയില്ലാത്തവനും പാപമില്ലാത്തവനും ആയിരുന്നു: (2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:21;1യോഹ, 3:5). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോടു അതിധൈര്യത്തോടെ ചോദിക്കാൻ തക്കവണ്ണം കാർമ്മികമായും ധാർമ്മികമായും വിശുദ്ധിയുള്ള ഒരേയൊരു വ്യക്തി ക്രിസ്തു മാത്രമാണ്: (യോഹ, 8:46). തിന്മയില്ലാത്ത (പാപരഹിതൻ) ക്രിസ്തു ഏത് തിന്മയാണ് തള്ളേണ്ടത്? ഇല്ലാത്ത തിന്മ എങ്ങനെ തള്ളും? യെശയ്യാവ് പ്രവചിച്ച ഇമ്മാനൂവേൽ യഥാർത്ഥത്തിൽ യേശു ആയിരുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണിത്. യെശയ്യാവിൻ്റെ ആ പ്രവചനം മുഴുവനും യഥാർത്ഥത്തിൽ യേശുവിനോട് ബന്ധിപ്പിക്കാൻ നോക്കുന്നവർ, നമ്മുടെ കർത്താവ് തിന്മയുള്ളവൻ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പ്രവചനം ഒരു കോമഡിയല്ലെന്നും പ്രവാചകൻ ഒരു കോമാളിയല്ലെന്നും മനസ്സിലാക്കുക. ഇന്നത്തെ വ്യാജപ്രവാചകന്മാരുടെ ഇടയിൽ ജീവിക്കുന്നവർക്ക് യഥാർത്ഥ പ്രവചനം എന്താണെന്ന് അറിയാത്തതിൻ്റെ നല്ല കുഴപ്പമുണ്ട്. 

☛ അടുത്തഭാഗം: “അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” ➟ഇതും യേശുവിനു് യോജിക്കുന്നതല്ല. എല്ലാ മനുഷ്യക്കുഞ്ഞുങ്ങളെയും പോലെ, അമ്മയുടെ മുലപ്പാലും മറ്റു ഭക്ഷണങ്ങളും കഴിച്ചാണ് അവൻ വളർന്നത്: (ലൂക്കൊ, 11:27). “മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു” എന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (മത്താ, 11:19;ലൂക്കൊ, 7:34). അവൻ്റെ അപ്പനായ (വളർത്തച്ഛൻ) യോസേഫ് മരപ്പണിയെടുത്ത് നല്ലവണ്ണം ഭക്ഷണം കൊടുത്താണ് അവനെ വളർത്തിയത്. ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (മത്താ, 3:4;മർക്കൊ, 1:6;ലൂക്കൊ, 1:15). മറിയയുടെ ആദ്യജാതനായി (മൂത്തമകൻ) ജനിച്ച യേശു (മത്താ, 1:25; ലൂക്കൊ, 2:5) അവളുടെ മറ്റു മക്കളെപ്പോലെതന്നെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യൻ ആയിരുന്നു: (യോഹ, 8:40). അവളുടെ മറ്റു മക്കളിൽ നിന്ന് അവനെ വ്യത്യസ്തനാക്കിയിരുന്നത്, അവൻ്റെ കന്യകാജനനവും (ലൂക്കൊ, 1:34) പാപരാഹിത്യവുമാണ്: (യോഹ, 6:69;2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:21;1യോഹ, 3:5). അല്ലാതെ, പ്രകൃതിയിൽ അവർക്കു തമ്മിൽ ഒരു വ്യത്യാസവുമില്ലായിരുന്നു. തന്മൂലം, “അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും” എന്ന പ്രയോഗവും യേശുവിന് തീരെ യോജിക്കുന്നതല്ല. “മറിയയയ്ക്ക് മുലപ്പാൽ ഇല്ലായിരുന്നു; അവൻ അമ്മയുടെ മുലപ്പാൽ കുടിച്ചില്ല; മുലപ്പാൽ കുടിച്ചാൽ അവൻ പാപിയാകുമായിരുന്നു,” എന്നൊരു ചിന്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. [കാണുക: മറിയയുടെ ആദ്യജാതൻ. യേശു അമ്മയുടെ മുലപ്പാൽ കുടിച്ചില്ലെന്ന് ഒരു പാസ്റ്റർ പറയുന്നത് കേൾക്കുക: യേശു അമ്മയുടെ മലപ്പാൽ കുടിച്ചില്ല]

☛ യേശുവിൻ്റെ രക്തം പാപരഹിതമായതുകൊണ്ടാണ്, യേശു അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടില്ലെന്ന് പലരും വിചാരിക്കുന്നത്. മുലപ്പാൽ രക്തത്തിൽ നിന്ന് നേരിട്ട് ഉണ്ടാകുന്നതല്ല: പ്രത്യുത, സ്തനങ്ങളിലെ ആൽവിയോളാർ (Alveolar) കോശങ്ങൾ രക്തത്തിലൂടെ എത്തുന്ന പോഷകങ്ങളെ ആഗിരണം ചെയ്യുകയും അവയെ മുലപ്പാലായി രൂപാന്തരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ: അമ്മ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ രക്തത്തിലൂടെ സ്തനങ്ങളിലെത്തി അവിടെ വെച്ച് പാലായി മാറുന്നു എന്ന് പറയാം. എന്നാൽ മനസിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; യോസേഫിൻ്റെ ബീജവും മറിയയുടെ അണ്ഡവും സംയോജിച്ചല്ല അവൻ ജനിച്ചത്. പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി അവളുടെ ഉദരത്തിൽ ഉല്പാദിതമായതാണ്: (മത്താ, 1:20; ലൂക്കൊ, 2:20 ⁃ മത്താ, 1:18; ലൂക്കൊ, 1:35). യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം; മറിയയുടെ അണ്ഡവും നിഷ്ക്രിയമായിന്നു എന്നതാണ്. മറിയയുടെ പങ്കൊന്നുമില്ലാതെ (contribution) പരിശുദ്ധാത്മാവിനാൽ മാത്രം ഉല്പാദിതമായവന് പ്രാഥമിക ഭക്ഷണമായ മുലപ്പാൽ, അവളുടെ രക്തത്തിൽ നിന്നുള്ള ഘടകങ്ങൾ കൂടാതെ ഉല്പാദിപ്പിക്കാൻ ആത്മാവിനു് കഴിയില്ലേ? യേശു അമ്മയുടെ മലപ്പാൽ കുടിച്ചു എന്ന് വചനം പറയുമ്പോൾ, അതും പരുശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായ ഉല്പാദിതമായതാണെന്ന് മനസ്സിലാക്കാമല്ലോ: (ലൂക്കൊ, 11:27). അവളുടെ ഭാഗഭാഗിത്വം കൂടാതെ അവനെ ഉദരത്തിൽ ഉല്പാദിപ്പിച്ച പരിശുദ്ധാത്മാവ് ആരാണെന്നോ, ക്രിസ്തു ആരാണെന്നോ അറിയാത്തവർക്ക് മാത്രമേ, മറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?, ദൈവത്തിൻ്റെ ആത്മാവ്,പരിശുദ്ധാത്മാവ് ആരാണ്?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

7️⃣ 16-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:16). ഇങ്ങനെയൊരു സംഭവവും ക്രിസ്തുവിൻ്റെ കാലത്ത് നടന്നിട്ടില്ല. രാജ്യമോ, രാജഭരണമോ ഇല്ലാതെ സ്വന്തജനം അടിമത്വത്തിൽ കിടക്കുമ്പോഴാണ് ക്രിസ്തു ജനിച്ചതെന്നോർക്കണം. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. പ്രവചനം ശ്രദ്ധിക്കുക: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” യെഹൂദവിശ്വാസപ്രകാരം കുട്ടികളുടെ പ്രായപൂർത്തിയാകൽ എന്നൊരു ആചാരംതന്നെയുണ്ട്. കുട്ടികൾ ന്യായപ്രമാണ കല്പനയുടെ പുത്രീപുത്രന്മാർ ആകുന്നതും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാകാൻ തുടങ്ങുന്നതും പന്ത്രണ്ടും പതിമൂന്നും വയസ്സിലാണ്. പെൺകുട്ടി 12 വയസ്സിലാണ് “ബാറ്റ് മിറ്റ്‌സ്‌വാ” (Bat Mitzvah) അഥവാ, കല്പനയുടെ പുത്രിയാകുന്നത്. ആൺകുട്ടികൾ 13 വയസ്സിലാണ് “ബാർ മിറ്റ്‌സ്‌വാ” (Bar Mitzvah) അഥവാ, കല്പനയുടെ പുത്രനാകുന്നത്. കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കൾ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. അവർ “ബാറ്റ്/ബാർ മിറ്റ്‌സ്‌വാ” ആയിക്കഴിഞ്ഞാൽ, അവരുടെ തെറ്റുകൾക്ക് ഉത്തരവാദി അവർതന്നെയാണ്. [കാണുക: myjewishlearning, britannica]. പ്രവചനം ഒന്നുകൂടി ശ്രദ്ധിക്കുക: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ.” എന്നുവെച്ചാൽ ബാലനു പതിമൂന്ന് വയസ്സ് ആകുന്നതിനു മുമ്പേ “നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” പ്രവചനം നിവൃത്തിയായോ? “അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.” (2രാജാ, 16:9). ഇത് അരാം രാജാവായ രെസീൻ്റെ മരണമാണ്. അടുത്തവാക്യം: “എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.❞ (2രാജാ, 15:30). ഇത് യിസ്രായേൽ രാജാവായ പേക്കഹിൻ്റെ മരണം. അരാം രാജാവായ രെസീൻ്റെ മരണംനടന്ന അതേ വർഷമാണ്, യിസ്രായേൽ രാജാവായ പേക്കഹും മരിച്ചത്. ➟°അത് ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷമായിരുന്നു: (2രാജാ, 15:30 ⁃ 2രാജാ, 16:1). പ്രവചനം എന്താണ്? “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” ബാലനു പ്രായമാകും മുമ്പെ, ആഹാസിൻ്റെ ശത്രുകൾ ദേശം ഉപേക്ഷിച്ചുപോയി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ പശ്ചിമേഷ്യ മുഴുവൻ കീഴടക്കിക്കൊണ്ട് വരികയായിരുന്നു. പ്രവചനം ആഹാസ് വിശ്വസിച്ചിരുന്നെങ്കിൽ, അവൻ അശ്ശൂർ രാജാവിന് അടിമയാകാതെയും കപ്പം കൊടുക്കാതെയും രെസീനെയും പേക്കഹിനെയും അവൻ കൊല്ലുമായിരുന്നു. ആഹാസിനെ ദൈവം രക്ഷിക്കുകയും ചെയ്യുമായിരുന്നു. ഇമ്മാനുവേലിൻ്റെ അടയാളം ആഹാസ് തള്ളിയതുകൊണ്ട്, ആ അടയാളം മാത്രം നിവർത്തില്ല; അവന് ഗുണമായി ഭവിച്ചുമില്ല. എന്നാൽ അടുത്ത രണ്ട് വാക്യങ്ങളിലെ പ്രവചനം അന്നെ നിവൃത്തിയായി. ആഹാസ് തള്ളിയ ഇമ്മാനുവേലിൻ്റെ പ്രവചനം നമ്മുടെ കർത്താവിൽ നിവർത്തിയാകുകയും ചെയ്തു. അങ്ങനെ പ്രവചനം പൂർണ്ണമായി നിവർത്തിയായി.

➦ മറ്റൊരു പ്രവചനംകൂടി ഉണ്ടായിരുന്നു: “അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും.” (യെശ, 7:8). അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം അഥവാ, വടക്കേ രാജ്യമായ യിസ്രയേൽ ജനമായിരിക്കാതവണ്ണം തകർന്നു പോകും എന്നാണ് പ്രവചനം. “യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.” (2രാജാ, 18:9). ബി.സി. 722-ലാണ് ശമര്യയുടെ പതനം അഥവാ, എഫ്രയീമിന്റെ രാഷ്ട്രീയ നാശം സംഭവിച്ചത്. ബി.സി. 667-ഓടെ യിസ്രായേൽ ഒരു ജനമായിരിക്കാതവണ്ണം അവരുടെ ഐഡന്റിറ്റി പൂർണ്ണമായി നശിച്ചതായി കണക്കാക്കാം. 

☛ യെഹൂദന്മാരോടുള്ള പ്രവചനം ഇപ്രകാരമാണ്: 
➦ “യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ: ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻ മകനിലും സന്തോഷിക്കുന്നതുകൊണ്ടു, അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.” (യെശ, 8:5-8 – യെശ, 7:17). യഹോവയുടെ വചനവും അടയാളവും ആഹാസ് തള്ളിയതുകൊണ്ട്, അശ്ശൂർ രാജാവിലൂടെ യെഹൂദയ്ക്ക് വരുവാനുള്ള ന്യായവിധിയാണ് മേല്പറഞ്ഞ പ്രവചനത്തിൻ്റെ വിഷയം. ആഹാസിൻ്റെ കാലത്തല്ല; അവൻ്റെ മകനായ ഹിസ്ക്കീയാവിൻ്റെ കാലത്താണ് അശ്ശൂർ പെരുവെള്ളംപോലെ യെഹൂദയുടെമേൽ കവിഞ്ഞൊഴുകിയത്. ഹിസ്ക്കീയാവിൻ്റെ പതിനാലാം ആണ്ടിൽ അശ്ശുർ രാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. യെരൂശലേമിന് ഏകദേശം ഇരുപത്തിയഞ്ച് മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലാഖീശ് നഗരവും കീഴടക്കി. തുടർന്ന് യെരൂശലേമിനെ ഉപരോധിക്കാൻ ഒരു വലിയ സൈന്യത്തെ അയച്ചു. ആഹാസിന്റെ പാപം കാരണം “അശ്ശൂർ യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും” എന്ന യെശയ്യാവിന്റെ പ്രവചനം അങ്ങനെ നിറവേറി. (2രാജാ, 18:13-17). യെഹൂദന്മാരെ എന്തുകൊണ്ടാണ് “ഇമ്മാനൂവേലേ” എന്ന് പ്രവചകൻ സംബോധന ചെയ്യുന്നത്? ഇമ്മാനുവേൽ എന്ന പേരിൻ്റെ അർത്ഥം “ദൈവം നമ്മോടുകൂടെ” എന്നാണ്. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?” (ആവ, 4:7). “സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു.” (സങ്കീ, 46:7 – സംഖ്യാ, 14:9; 2രാജാ, 6:16; 2ദിന, 32:7-8; സങ്കീ, 46:11). ദൈവം കൂടെയിരിക്കുന്ന ജാതിയാണ് യെഹൂദന്മാർ. അതുകൊണ്ടാണ്, “ഇമ്മാനൂവേലേ” എന്ന് പ്രവാചകൻ അവരെ സംബോധന ചെയ്തത്. ദൈവം കൂടെയുള്ള എല്ലാവരും “ഇമ്മാനൂവേൽ” ആണ്. നമ്മുടെ കർത്താവായ ക്രിസ്തുയേശു എന്ന പാപരഹിതനായ മനുഷ്യൻ പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (Manifestation) ആകാൽ, “ദൈവം നമ്മോടുകൂടെ” എന്നർത്ഥമുള്ള “ഇമ്മാനൂവേൽ” എന്ന പേര് അവനോടുള്ള ബന്ധത്തിലും അന്വർത്ഥമായി: (1തിമൊ, 3:16; ലൂക്കൊ, 1:68 – യോഹ, 9:11, 1തിമൊ, 2:6; 1യോഹ, 3:5; മത്താ, 1:22).

കൂടുതൽ അറിവുകൾക്കായി:
☟
ക്രിസ്തുവിനെ അറിയുക

Footnote:
ചില എബ്രായപേരുകളുടെ അർത്ഥം താഴെച്ചേർക്കുന്നു:
➟ അദോനീരാം – Adoniram (എൻ്റെ കർത്താവ് ഉന്നതനാണ്) 1രാജാ, 4:6.
അദോനീ-സേദെക്ക് – Adoni-zedec (എൻ്റെ കർത്താവ് നീതിമാനാണ്) യോശു, 10:3.
➟ അബീദാൻ – Abidan (എൻ്റെ പിതാവ് ന്യായാധിപതിയാണ്) സംഖ്യാ, 1:11
➟ അഹീയാവ് – Ahiah (യഹോവയുടെ സഹോദരൻ) 1ശമൂ, 14:3.
➟ ഇഥീയേൽ – Ithiel (ദൈവം എന്നോടുകൂടെ) നെഹെ, 11:7.
➟ ഇമ്മാനൂവേൽ – Immanuel (ദൈവം നമ്മോടുകൂടെ) യെശ, 7:14.
➟ എലീയാഥാ – Eliathah (ദൈവം വന്നിരിക്കുന്നു) 1ദിന, 25:4.
➟ എലീഹൂ – Elihu (അവൻ എൻ്റെ ദൈവം) ഇയ്യോ, 32:4.
➟ കദ്മീയേൽ – Kadmiel (പുരാതനനായ ദൈവം) എസ്രാ, 2:40.
➟ കോലായാവ് – Kolaiah (യഹോവയുടെ ശബ്ദം) നെഹെ, 11:7.
➟ തെയൊഫിലൊസ് – Theophilus (ദൈവത്തിൻ്റെ സ്നേഹിതൻ) ലൂക്കൊ, 1:1.
➟ ബാൽ-ഹാനാൻ – Baal-hanan (കൃപാനാഥൻ) ഉല്പ, 36:38.
➟ യഹസീയേൽ – Jahaziel (ദൈവം കാണുന്നു) 1ദിന, 12:4.
➟ യെക്കൂദീയേൽ – Jekuthiel (ദൈവത്തിൻ്റെ ശുദ്ധീകരണം) 1ദിന, 4:18.
➟ യെശയ്യാവ് – Isaiah (യഹോവ രക്ഷ ആകുന്നു) യെശ, 1:1.
➟ യെഹൂ – Jehu (അവൻ യഹോവയാകുന്നു) 1ദിന, 2:38.
➟ യെഹോശൂവാ – Jehoshuah (യഹോവ രക്ഷയാകുന്നു) 1ദിന, 7:27.
➟ യേഹൂ – Jehu (യഹോവ അവനാണ്) 1ദിന, 4:35.
➟ യോവാഹ് – Joah (യഹോവ സഹോദരനാണ്) 1ദിന, 26:4.
➟ ശമൂവേൽ – Samuel (അവന്റെ പേര് എൽ എന്നാണ്) 1ശമൂ, 8:1.
➟ ശെലൂമീയേൽ – Shelumiel (ദൈവത്തിൻ്റെ സൂഹൃത്ത്) സംഖ്യാ, 1:6.
➟ ഹനീയേൽ – Haniel (ദൈവത്തിൻ്റെ കൃപ) 1ദിന, 7:39.
➟ ഹീയേൽ – Hiel (ദൈവം ജീവിക്കുന്നു) 1രാജാ, 16:34.
➟ ഹെല്കായി – Helkai (യഹോവ എൻ്റെ ഓഹരിയാണ്) നെഹെ,12:15.
➟ ഹോശേയാ – Hosea (രക്ഷ) ഹോശേ, 1:1.

ദുരുപദേശങ്ങൾ വന്നവഴി

കത്തോലിക്കാ സഭയുടെ സാർവ്വത്രിക സുന്നഹദോസുകൾ (Ecumenical Councils) ഇരുപത്തൊന്നെണ്ണമാണ്. സുനഹദോസിൻ്റെ പേര്, വർഷ, സ്ഥലം, പ്രധാനവിഷയം എന്നീ നിലയിൽ ചുരുക്കമായി താഴെക്കാണാം. മുഴുവൻ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ അതതിൻ്റെ ലിങ്കിൽ പോകുക:

1️⃣ ഒന്നാം നിഖ്യാസുനഹദോസ് (First Council of Nicaea, AD 325)

➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)

➦ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ അഥവാ, ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശുവിനെ (1തിമൊ, 3:16 → 1തിമൊ, 2:6) സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കി. (LINK)

2️⃣ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിൾ സുനഹദോസ് (First Council of Constantinople, AD 381)

➦ കോണ്‍സ്റ്റാന്‍റിനോപ്പിൾ (Constantinople)

➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കി. (LINK) 

3️⃣ എഫെസോസ് സുനഹദോസ് (Council of Ephesus, AD 431)

➦ എഫെസുസ് (Ephesus). ഇന്നത്തെ തുർക്കിയിലെ സെൽചുക്ക് (Selcuk in Turkey)

➦ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനും (1യോഹ, 3:5) ഏകമനുഷ്യനുമായ (റോമ, 5:15) യേശുവിൻ്റെ അമ്മയെ ദൈവമാതാവാക്കി. (LINK)

4️⃣ കല്‍ക്കദോനിയ സുനഹദോസ് (Council of Chalcedon, AD 451)

➦ ബിഥുനിയയിലെ കാൽസിഡോണിൽ. ഇന്നത്തെ കാഡിക്കോയ്, ഇസ്താംബുൾ, തുർക്കി (Kadıköy, Istanbul, Turkey)
➦ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനാ (1യോഹ, 3:5) ഏകവ്യക്തിയെ (റോമ, 5:15) പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി ഉള്ളവനാക്കി. (LINK)

5️⃣ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Second Council of Constantinople, AD 553)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഏകമനുഷ്യനായ ക്രിസ്തുവിൻ്റെ ഏകസ്വഭാവം (Monophysitism) തെറ്റായ സിദ്ധാന്തമാണെന്ന് പറഞ്ഞുകൊണ്ട് നിരാകരിച്ചു. (LINK) 

6️⃣ മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Third Council of Constantinople, AD 680-681)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഏകമനുസനായ യേശുവിന് ഒരു  ഇച്ഛാശക്തി (Willpower) മാത്രമേയുള്ളു എന്ന “മോണോതെലിറ്റിസം” (Monothelitism) എന്ന സിദ്ധാന്തത്തെ ഖണ്ഡിച്ചിട്ട്, അവനു് രണ്ട് ഊർജ്ജവും (two energies) രണ്ട് ഇച്ഛകളും (two wills) ഉണ്ടെന്ന സിദ്ധാന്തം അംഗീകരിച്ചു. (LINK)

7️⃣ രണ്ടാം നിഖ്യാസുനഹദോസ് (Second Council of Nicaea, AD 787)

➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)

➦ തിരുസ്വരൂപങ്ങളെ “വണക്കം” (Veneration) ചെയ്യാമെന്ന് അനുവദിച്ചു. അതായത്, രണ്ടാം കല്പന ലംഘിക്കാമെന്ന് ഔദ്യോഗികമായി അംഗീകരിച്ചു. (പുറ, 20:4-6; ആവ, 5:8-10) (LINK) 

8️⃣ നാലാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Fourth Council of Constantinople, AD 869-870)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഫോട്ടിയസ് വിവാദം (St. Photios the Great), കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ്). (LINK) 

9️⃣ ഒന്നാം ലാറ്ററൻ സുനഹദോസ് (First Lateran Council, AD 1123)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ പുരോഹിതന്മാരുടെ വിവാഹം നിയന്ത്രിച്ചു; സഭാസ്വത്തിന്റെ സംരക്ഷണം. (1തിമൊ, 4:1-3). (LINK)

🔟 രണ്ടാം ലാറ്റൻ സുനഹദോസ് (Second Lateran Council, AD 1139)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ സൈമണി (Simony) നിരോധിച്ചു. (LINK)

1️⃣1️⃣ മൂന്നാം ലാറ്ററൻ സുനഹദോസ് (Third Lateran Council, AD 1179)
   
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦  പാപ്പാധിപത്യത്തിനെതിരെ, തിരഞ്ഞെടുപ്പ് രീതി മാറ്റി. (LINK)

1️⃣2️⃣ നാലാം ലാറ്ററൻ സുനഹദോസ് (Fourth Lateran Council, AD 1215)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ കുരിശുയുദ്ധം, സഭാ പരിഷ്കരണം, മതവിരുദ്ധതയെ ചെറുക്കുക. (LINK)

3️⃣ ഒന്നാം ലിയോൺ സുനഹദോസ് (First Council of Lyon, AD 1245)

➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ  (Lyons, Arles – France)

➦ ചക്രവർത്തിയെ എതിർത്ത് പോപ്പിന്റെ അധികാരം ഊന്നിപ്പറഞ്ഞു. (LINK)

1️⃣4️⃣ രണ്ടാം ലിയോൺ സുനഹദോസ് (Second Council of Lyon, AD 1274)

➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ  (Lyons, Arles – France)

➦ കിഴക്കൻ-പടിഞ്ഞാറൻ സഭകളുടെ ഐക്യം. (LINK)

1️⃣5️⃣ വിയന്ന സുനഹദോസ് (Council of Vienne, AD 1311-1312)

➦ ഫ്രാൻസിലെ വിയന്നയിൽ (Vienne, France)

➦ നൈറ്റ്സ് ടെംപ്ലർ (Knights Templar) സംഘടന റദ്ദാക്കി. (LINK1, LINK2) 

1️⃣6️⃣ കോൺസ്റ്റാൻസ് സുനഹദോസ് (Council of Constance, AD 1414-1418)

➦ ജർമ്മനിയിലെ കോൺസ്റ്റാൻസിൽ (Constance, Germany)

➦ മൂന്നുപേർക്ക് ഒരുപോലെ പാപ്പയാകണം; വലിയ ഭിന്നതയുണ്ടായി (Great Schism). മാർട്ടിൻ അഞ്ചാമൻ പോപ്പിനെ തിരഞ്ഞെടുത്തുകൊണ്ടും കൗൺസിൽ പാശ്ചാത്യ ഭിന്നത അവസാനിപ്പിച്ചു. (LINK)

1️⃣7️⃣ ഫ്ലോറൻസ് സുനഹദോസ് (Council of Florence, AD 1431-1445)

➦ ഇറ്റലിയിലെ ഫ്ലോറൻസ് (Florence, Italy)

➦ പരിശുദ്ധാത്മാവിന്റെ ഉത്ഭവം (Filioque) സ്വീകരിച്ചു. “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും  ഉത്ഭവിക്കുന്നു” എന്ന് പ്രഖ്യാപിച്ചു. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം ഔദ്യോഗികമാക്കി. (LINK) 

1️⃣8️⃣ അഞ്ചാം ലാറ്ററൻ സുനഹദോസ് (Fifth Lateran Council, 1512-1517 AD)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ സഭാ അച്ചടക്കം (LINK)

1️⃣9️⃣ ട്രെന്റ് സുന്നഹദോസ് (Council of Trent, AD 1545-1563)

➦ ഇറ്റലിയിലെ ട്രൻ്റിൽ (Trent. Italy)

➦ പ്രൊട്ടസ്റ്റന്റ് പ്രതിഷേധം, പാരമ്പര്യം (Tradition) ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു, അപ്പോക്രിഫ (Deuterocanonical) പുസ്തകങ്ങൾ ബൈബിളിൽ ഉൾപ്പെടുത്തി. 7 കൂദാശകൾ, വസ്തുമാറ്റ സിദ്ധാന്തം എന്നിവ ഊന്നിപ്പറഞ്ഞു. (LINK)

2️⃣0️⃣ ഒന്നാം വത്തിക്കാൻ സുന്നഹദോസ് (First Vatican Council, AD 1869-1870)

➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)

➦ പാപ്പയുടെ തെറ്റാവരം (Papal Infallibility) അംഗീകരിച്ചു. (LINK)!

2️⃣1️⃣ രണ്ടാം വത്തിക്കാൻ സുന്നഹദോസ് (Second Vatican Council, AD 1962-1965)

➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)

➦ മറിയത്തെ സഭാമാതാവായി പ്രഖ്യാപിച്ചു. (LINK1, LINK2) 

ത്രിത്വം ഉൾപ്പെടെ, മേല്പറഞ്ഞ എല്ലാ ഉപദേശങ്ങളും കത്തോലിക്കാ സഭയിൽ ഉണ്ടാക്കിയതാണ്. ത്രിത്വം വിശ്വസിക്കുന്നവർ എല്ലാം വിശ്വസിക്കണ്ടേ❓ ത്രിത്വം മാത്രം ശരിയും ബാക്കിയെല്ലാം തെറ്റും ആകുന്നതെങ്ങനെ❓
▃ ▃ ▃ ▃ ▃ ▃ ▃ ▃ ▃

ത്രിത്വോപദേശം ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ ഉണ്ടാക്കപ്പെട്ടത്:

ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകുമോ എന്നുള്ള പൗലൊസിൻ്റെ ആശങ്കപോലെ, ദൈവസഭ സ്ഥാപിതമായി ഏകദേശം മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ത്രിത്വം. തെളിവുകൾ വിശദമായി കാണുക:☟

❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ [ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147]

☛ ❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.❞ രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ, ഉണ്ടാക്കുവാൻ അല്ലെങ്കിൽ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ എടുത്തുപറഞ്ഞുവെന്നോ, പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?

☛ അടുത്തഭാഗം: ❝പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു അസന്ദിദ്ധമായി തെളിയുന്നു. 

☛ നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ ❝സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം❞ ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിലെ സുനഹദോസിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ മറ്റൊരു സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, ❝പരിശുദ്ധാത്മാവിനെ പിതാവിൽനിന്ന് പുറപ്പെടുന്ന മറ്റൊരു വ്യക്തിയായി❞ പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിനെ പിതാവിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കിയത്. 

☛ ഈ ഉപദേശത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ: മേല്പറഞ്ഞ രണ്ടു സുനഹദോസിലും ഇന്നുകാണുന്ന ത്രിത്വോപദേശം പൂർണ്ണമായി ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്നാണ് ത്രിത്വവിശ്വാസം പറയുന്നത്. എന്നാൽ പരിശുദ്ധാത്മാവ് ❝പിതാവിൽനിന്ന് പുറപ്പെടുന്നു❞ എന്നു മാത്രമേ കോൺസ്റ്റാൻ്റിനോപ്പിളിൽ തീരുമാനിച്ചിരുന്നുന്നുള്ളൂ. (പരിശുദ്ധാത്മാവിനെ എങ്ങനെ ഉത്ഭവിപ്പിക്കണം എന്നത് തീരുമാനിക്കുന്നത് സുനഹദോസാണല്ലോ?) ❝പുത്രനിൽനിന്ന് എന്നുകൂടി❞ എന്ന് ചേർക്കാത്തത് വിവാദമായിരുന്നു. അതാണ്, ❝ഫിലിയോക്ക് (Filioque) വിവാദം❞ എന്നറിയപ്പെടുന്നത്. ❝പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാടു❞ എന്നും അറിയപ്പെടുന്നു. ഫിലിയോക്ക് എന്ന ലാറ്റിൻ പദത്തിന് ❝പുത്രനിൽ നിന്നും❞ (and from the Son) എന്നാണ്. പിന്നെയും ഏകദേശം 1000-ലേറെ വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയശേഷം, എ.ഡി. 1431-1445-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ചാണ് പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്ന് ഔദ്യോഗികമായി അംഗീകരിച്ചത്. 

☛ അതായത്, ക്രൈസ്തവസഭ സ്ഥാപിതമായി ഏകദേശം 300 വർഷംകഴിഞ്ഞ്, പിതാവായ ഏകസത്യദൈവത്തിനെതിരെ (Father, the only true God) കത്തോലിക്കാസഭ ഉണ്ടാക്കാൻ തുടങ്ങിയ ത്രിത്വബഹുദൈവ ഉപദേശം, പിന്നെയും 1,120 വർഷംകൊണ്ടാണ് ഉണ്ടാക്കിയെടുത്തത്. ബൈബിൾ എഴുതാൻ 1,600 വർഷമെടുത്തു. 400 വർഷത്തെ ഇരുണ്ടകാലം കളഞ്ഞാൽ, 1,200 വർഷം. ഏകദേശം ബൈബിൾ എഴുതുന്ന അത്രയും കാലംതന്നെ ത്രിമെന്ന ബഹുദൈവ ദുരുപദേശം ഉണ്ടാക്കാനും എടുത്തു.

☛ ഇനി, ഈ വിശ്വാസത്തിൻ്റെ വൈകല്യം കാണുക: ❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മറ്റൊരു സത്യദൈവം.❞ എത്ര മനോഹരമായ ദുരുപദേശം! 

☞ പ്രൊട്ടസ്റ്റൻ്റ് പ്രസ്ഥാണത്തിൻ്റെ കേരളത്തിലെ ആദ്യകാല പണ്ഡിതൻ പറയുന്നത് നോക്കു: ❝ബഹുദൈവ വിശ്വാസത്തിനെതിരായി പരിശുദ്ധാത്മാവ് വേദത്തിൽ എഴുതിയിട്ടുള്ള ❝ദൈവം ഒരുവൻ❞ മുതലായ വേദവാക്യങ്ങളാണെന്നു കാണാം: (ആവ, 6:4; യെശ, 45:5 ,6; 1രാജാ, 8:59; മലാ, 2:10; മർക്കോ 10:18 മുതലായവ നോക്കുക). ഈ സൂക്തങ്ങൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ള പ്രസ്താവനകളെന്നല്ലാതെ, ത്രിയേകവിശ്വാസത്തെ തകർപ്പാൻ പ്രയോഗിച്ചിട്ടുള്ളവയല്ല. കാരണം, വാക്യങ്ങൾ എഴുതി വളരെനാൾ കഴിഞ്ഞ ശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ [അദ്ധ്യായം 3, പേജ് 44].

☛ മേല്പറഞ്ഞ ഉദ്ധരണി (quotation) ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ കാണാം: 1. ❝വാക്യങ്ങൾ അഥവാ, ബൈബിൾ എഴുതി വളരെനാൾ കഴിഞ്ഞശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ അല്ല, കൾട്ടുകളുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതും ആദിമസഭയുടെ (എ.ഡി. 33–325) വിശ്വാസത്തിൽനിന്ന് വ്യത്യസ്തമായ ഒരുപദേശം വളരെനാൾ കഴിഞ്ഞ് ഉണ്ടാക്കുകയായിരുന്നു. ആർക്കും സംശയമൊന്നുമില്ലല്ലോ? 2. ❝ദൈവം ഒരുവൻ❞ എന്നത് ഞങ്ങളുടെ വിശ്വാസമാണെന്നല്ല പറയുന്നത്; ❝ആ പ്രസ്താവനകൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ളതാണ്; ത്രിയേകവിശ്വാസത്തെ തകർക്കാനുള്ളതല്ല.❞ അതായത്, ഞങ്ങൾ ജാതികളികളിൽനിന്ന് വ്യത്യസ്തരായ ബഹുദൈവവിശ്വാസികൾ ആണെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. 3. യെഹൂദന്മാർക്കും ക്രൈസ്തവർക്കും ഇടർച്ചയായിട്ടുള്ള ജാതീയവിശ്വാസം ഏതാണ്? ജാതികളുടെ ബഹുദൈവവിശ്വാസമോ? ഇസ്ലാം എന്ന ഏകദൈവവിശ്വാസമോ? അങ്ങനെയായിരുന്നെങ്കിൽ, ഇസ്ലാം എന്ന ഏകദൈവവിശ്വാസത്തെ തകർക്കാൻ ദൈവം ത്രിത്വമാണെന്നല്ലേ ബൈബിളിൽ പറയേണ്ടത്? ഇനി, ഈ ന്യായീകരണത്തിൻ്റെ വൈകല്യം കാണിക്കാം: യെഹൂദന്മാരോടല്ലാതെ, ഒരു കല്പനയും പഴയനിയമത്തിലില്ല. യഹോവ ഏകനാണെന്ന് ജാതികളോടല്ല; സ്വന്തജനമായ യെഹൂദന്മാരോടാണ് പറഞ്ഞിരിക്കുന്നത്. അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്ന് മൈക്കിൽക്കൂടി ദിവസം അഞ്ചുനേരം ലോകജാതികളോട് മുഴുവൻ വിളിച്ചുപറഞ്ഞിട്ട്, ജാതികളുടെ ബഹുദൈവവിശ്വാസം തകർന്നോ? വരട്ടുന്യായീകരണം കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല; ത്രിത്വമാണ് യഥാർത്ഥ ബഹുദൈവവിശ്വാസം. അത് നരകത്തിലേ ഒടുങ്ങുകയുള്ളു. മാനസാന്തരപ്പെടുമായിരുന്നെങ്കിൽ, വചനം വായിച്ച് എന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.

☞ ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല: യഹോവയായ ഏകദൈവത്തിനോ, പഴയനിയമത്തിലെ മശീഹമാർക്കോ, ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയായ യിസ്രായേൽ ജനത്തിനോ ഇങ്ങനെയോരു ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല. 

☞ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) വചനത്തിലുള്ളത്:❞ (യോഹ, 5:44).

☞ ദൈവം ഒരുത്തൻ മാത്രം: ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
☞ യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❞ (ആവ, 32:39), ❝ഞാനല്ലാതെ ഒരു ദൈവവുമില്ല❞ (യെശ, 45:5), ❝എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❞ (യെശ, 40:25), ❝എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല❞ (യെശ, 43:10), ❝ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22)
☞ ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം: ❝എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ❝ദൈവം ഒരുത്തൻ മാത്രം – The only God❞ (യോഹ, 5:44), ❝ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God❞  (യോഹ, 17:3), ❝പിതാവിനെ മാത്രം ആരാധിക്കണം❞ (മത്താ, 4:10; ലൂക്കൊ, 4:8), ❝എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു❞ (മത്താ, 24:36), ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ❞ (യോഹ, 10:29), ❝പിതാവു് എന്നെക്കാൾ വലിയവനാണു❞ (യോഹ, 14:28), ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല❞ (യോഹ, 5:19), ❝മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ (യോഹ, 8:40), ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
☞ പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല❞ (ആവ, 4:35), ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല❞ (ആവ, 33:26), ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല❞ (1രാജാ, 8:59), ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല❞ (യിരേ, 10:6), ❝യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. 
☞ പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God❞ (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), ❝പിതാവായ ഏകദൈവമേ നമുക്കുള്ളൂ❞ (1കൊരി, 8:6), ❝ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
☞ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം: ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം. കേൾക്കുക: ഏൽ ഏഹാദ്].

ക്രൈസ്തവ സഭയിലേക്ക് വിവിധ ആചാരങ്ങൾ എന്ന് കടന്നുകൂടി………… ❝Shalom Vartha Media❞

1. AD 2 നൂറ്റാണ്ട്‌ – സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.
2. AD 3 നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.
3. AD 300- മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.
4. AD 320- മെഴുകുതിരി കത്തിക്കൽ തുടങ്ങി.
5. AD 325 നിഖ്യ സുന്നഹദോസിൽ ത്രിത്വ ഉപദേശം എന്ന ദുരുപദേശം കോൺസ്റ്റന്റൈൻ ചക്രവർത്തി കൊണ്ടുവന്നു 
6. AD 350- സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.
7. AD 375- മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.
8. AD 431- എഫേസോസ് സുന്നഹദോസിൽ വച്ച് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു.
9. AD 500 – പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.
10. AD 526 – അന്ത്യകൂദാശ ആരംഭിച്ചു.
11. AD 593- ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.
12. AD 600 – ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.
13. AD 610- ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.
14. AD 709- മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.
15. AD 786- കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
16. AD 850- ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
17. AD 890- യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.
18. AD 927 – കർദ്ദിനാൾ സംഘം ആരംഭിച്ചു.
19. AD 998- നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
20. AD 1079- പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.
21. AD 1090- ജപമാല ആരംഭിച്ചു.
22. AD 11 നൂറ്റാണ്ട് – കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.
23. AD 1190- പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.
24. AD 12 നൂറ്റാണ്ട് – ഏഴു കൂദാശകൾ തുടങ്ങി; മാർക്കോ പോളോ കേരളത്തിലെത്തുന്ന ആദ്യ കത്തോലിക്യൻ.
25. AD 1215- അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.
26. AD 1220 – തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.
27. AD 1229- വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.
28. AD 1251- സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.
29. AD 1311 – റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.
30. AD 1414- കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.
31. AD 1439- ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.
32. AD 1545 – ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.
33. AD 1854- മാതാവിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.
34. AD 1870- ധാർമ്മികവും വിശ്വാസ പരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.
35. AD 1950 – മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസ സത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.
36. AD 1965 – മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായി അവർ കരുതുന്നു)
37. AD 1996 – പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.
38. AD 2000 – മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.
39. AD 2002- കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.
40. AD 2014- പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.