All posts by roy7

പരമാർത്ഥജ്ഞാനം 6

ക്രിസ്തുവിൻ്റെ ദിവസം അബ്രാഹാം കണ്ടത് എപ്പോഴാണ്
➦ ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). ➟ഈ വേദഭാഗപ്രകാരം, ക്രിസ്തു ദൈവമാണെന്നും അബ്രാഹാം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടിട്ടുണ്ടെന്നും പലരും വിചാരിക്കുന്നു. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: അബ്രാഹാം തന്നെ കണ്ട കാര്യമല്ല; തൻ്റെ ദിവസത്തെ കണ്ടകാര്യമാണ്. ➟മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷമാത് ത്രിത്വമാണെന്ന് വിചാരിക്കുന്നവരുമുണ്ട്; എന്നാൽ ത്രിത്വവും ക്രിസ്തുവുമൊന്നുമല്ല അവിടെ പ്രത്യക്ഷനായത്. ➟പഴയനിയമത്തിൽ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാണ്: (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18). ➟അവനെങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ? കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? ➟അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (ഗലാ, 4:4). ➟അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ ജനവും, അവൻ്റെ സ്വന്ത മക്കളുമാണ്. (പുറ, 3:10; 4:22-23; 7:4; സങ്കീ, 2:7പ്രവൃ, 13:32-33; ഹോശേ, 1:10; 11:1). ➟❝നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് യിസ്രായേലിനെക്കുറിച്ച് അബ്രാഹാമിനോടും (ഉല്പ, 22:18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, പൂർവ്വപിതാക്കന്മാരുടെയും യിസ്രായേലിൻ്റെയും ദൈവമായ യഹോവ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത് വന്നത്: (പുറ, 3:6; പുറ, 24:101തിമൊ, 3:15-16). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് യെഹൂദന്മാരോട് പറയുന്നത് നോക്കുക: ❝ഭൂമിയിലുള്ള സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ; നിങ്ങളെ അനുഗ്രഹിക്കേണ്ടതിനു; അവനെ അയച്ചിരിക്കുന്നു.❞ (പ്രവൃ, 3:25-26ഉല്പ, 22:18; മത്താ, 1:21; ഗലാ, 3:16-19). ➟ക്രിസ്തു പഴയനിയമത്തിൽ ഇല്ലായിരുന്നു; അന്ത്യകാലത്താണ് വെളിപ്പെട്ടതെന്നും പത്രൊസ് വ്യക്തമാക്കുന്നു: ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് വെളിപ്പെട്ടവനെ അബ്രാഹാം എങ്ങനെയാണ് കണ്ടത്?അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟വാക്യം ശ്രദ്ധിക്കുക: ❝ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു അഥവാ, ഉല്ലസിച്ചു.❞ ➟അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. അഥവാ, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❝അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟ക്രിസ്തു അബ്രാഹാമിനെയല്ല; അബ്രാഹാം തൻ്റെ രക്ഷകനായ ക്രിസ്തുവിൻ്റെ ദിവസത്തെ ആത്മീയ നയനങ്ങളാൽ കണ്ടകാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് ഭൂരിപക്ഷം ക്രൈസ്തവരുടെയും പ്രശ്നം! [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?]

പരിശുദ്ധാത്മാവും ക്രിസ്തുവും: 
➦ ❝അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.❞ (മത്താ, 12:31-32). ➟ക്രിസ്തു ബെയെത്സെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ ആരോപിച്ചപ്പോൾ അവൻ പറയുന്നത് ശ്രദ്ധിക്കുക: മനുഷ്യപുത്രനെക്കുറിച്ച് അഥവാ, തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല: (മത്താ, 12:24). ➟മർക്കൊസിൽ ❝നിത്യശിക്ഷയ്ക്ക് യോഗ്യനാകും❞ എന്നാണ്: (മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟എന്തുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിൻ്റെ നേരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് ക്രിസ്തു പറഞ്ഞത്❓ ➟പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, പിതാവു് ദൈവത്തിൻ്റെ നേരിട്ടുള്ള (ദൃശ്യമായ) വെളിപ്പാടും (മത്താ, 18:11) ആത്മാവു് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്: (യോഹ, 3:8). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു അനേകം തെളിവുകളുണ്ട്: (സങ്കീ, 139:7-10; യെശ,  6:8-10പ്രവൃ, 28:26-27; യെശ, 44:24ഇയ്യോ, 33:4; ലൂക്കൊ, 3:22യോഹ, 16:32;  മത്താ, 12:28പ്രവൃ, 2:22; 1പത്രൊ, 3:18പ്രവൃ, 2:31; പ്രവൃ, 5:35:4; 1കൊരി, 3:16-17). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟❝പരിശുദ്ധൻ❞ എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ ആത്മാവിനെ ❝പരിശുദ്ധ ആത്മാവു❞ എന്ന് വിശേഷിപ്പിക്കുന്നത്: (യെശ, 57:15 വെളി, 15:4). ➟പരിശുദ്ധാത്മാവ് ദൈവവും (പ്രവൃ, 5:3-4; 1കൊരി, 3:16) ക്രിസ്തു മനുഷ്യനുമാണ്: (യോഹ, 8:40). ➟അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറയുന്നത്. ➟ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെങ്കിൽ, പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാലും പുത്രനെതിരെ പറഞ്ഞാലും ഒരുപോലെ ക്ഷമിക്കപ്പെടുകയില്ലെന്ന് അവൻ പറയുമായിരുന്നു. ➟ക്രിസ്തു കന്യകയിൽ ഉല്പാദിതമായി അവളിൽനിന്ന് ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് പരിശുദ്ധാത്മാവിലായിരുന്നു. (മത്താ, 1:20; ലൂക്കൊ, 1:35; എബ്രാ, 9:14; 1പത്രൊ, 3:18). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟ദൈവം അമർത്യനാണ്: (1തിമൊ, 6:16). ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ദൈവത്താൽ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ക്രിസ്തു എപ്പോഴാണ് അമർത്യനായ ദൈവമായത്❓ (കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം, മനുഷ്യനായ ക്രിസ്തുയേശു, മനുഷ്യനായ യേശുക്രിസ്തു; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

പൗലൊസിൻ്റെ ദൈവം:
➦ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താൽ നിയമിക്കപ്പെട്ടവനാണ് പൗലൊസ് അപ്പൊസ്തലൻ: (1തിമൊ, 2:4-7റോമ, 11:13). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]. ➟ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കപ്പെട്ട പൗലൊസിൻ്റെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟അഥവാ, യേശുക്രിസ്തു ആരെയാണോ ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, അവനാണ് പൗലൊസ് അപ്പൊസ്തലൻ്റെ ദൈവം: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17). ➟തെളിവുകൾ കാണുക: 
യേശുക്രിസ്തുവിൻ്റെ ദൈവം: ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറുവാക്യങ്ങൾ ബൈബിളിലുണ്ട്. ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ യേശുക്രിസ്തു]
എൻ്റെ ദൈവം: പൗലൊസ് ദൈവത്തെ ❝എൻ്റെ ദൈവം❞ എന്നും ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ❝നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.❞ (റോമ, 1:8). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വേർതിരിച്ചാണ് പറയുന്നതെന്ന് കാണാൻ കഴിയും. ➟അതായത്, യേശുക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലൻ തൻ്റെ ദൈവത്തിനു് സ്തോത്രം ചെയ്യുന്നത്. ➟അടുത്തവാക്യം: ❝നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.❞ (1കൊരി, 1:4). ➟ഇവിടെയും ശ്രദ്ധിക്കുക: ക്രിസ്തുയേശുവിലൂടെ നല്കപ്പെട്ട ദൈവകൃപനിമിത്തമാണ് പൗലൊസ് തൻ്റെ ദൈവത്തെ സ്തുതിക്കുന്നത്. ➟അടുത്തവേദഭാഗം: ❝എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.❞ (ഫിലി, 4:192കൊരി, 12:21, ഫിലി, 1:6, ഫിലേ, 1:6). ➟ഇവിടെയും ശ്രദ്ധിക്കുക: തൻ്റെ ദൈവം നമ്മുടെ ബുദ്ധിമുട്ടു ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟മേല്പറഞ്ഞ എല്ലാ വേദഭാഗങ്ങളും പരിശോധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചു പറഞ്ഞിരിക്കുന്നതായും, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലനായ പൗലൊസ് വാഴ്ത്തുകുയും സ്തുതിക്കുകയും ചെയ്തതെന്നും,  ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
എബ്രായരിൽനിന്നു ജനിച്ച എബ്രായൻ: ❝എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽ ജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിനു❞ യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുണ്ടോ❓ (ഫിലി, 3:5-6ആവ, 4:39; 2രാജാ, 19:15). ➟പക്ഷെ, പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെ രക്ഷപ്രാപിച്ച പലർക്കും, യഹോവയെക്കൂടാതെ പല ദൈവങ്ങളുമുണ്ട്. [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം].
➦ ❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കുന്നത് പൗലൊസാണ്: (1തിമൊ, 2:5-6). ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (𝐌𝐚𝐧) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ ദൈവമാണ് ജാതികളുടെ അപ്പൊസ്തലനായ പൗലൊസിൻ്റെ ദൈവം. ➟എന്നാൽ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയ പൗലൊസിൻ്റെ ദൈവത്തെയല്ല ജാതികളിൽനിന്നുവന്ന ക്രിസ്ത്യാനികളായവർ വിശ്വസിക്കുന്നത്. ➟അതായത്, പൗലൊസ് ഏകമനുഷ്യനെന്ന് പഠിപ്പിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയ നാമധാരികളുടെ ദൈവം. ➟ത്രിമൂർത്തികൾവരെ ❝യേശു മാത്രം ദൈവം❞ എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. [കാണുക: യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം]. ➟പൗലൊസുപോലും ലജ്ജിക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➟ക്രിസ്തു ആരാണ്? എന്നറിയാത്തതാണ് പലരുടെയും പ്രശ്നം! ➟അവൻ ആരാണെന്ന് അറിയുന്നതോടൊപ്പം പിതാവായ ഏകസത്യദൈവത്തെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യും: (യോഹ, 8:19). ➟യഹോവയോടുള്ള തീക്ഷ്ണതനിമിത്തം ക്രിസ്ത്യാനികളെ മുച്ചൂടും മുടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവൻ ക്രിസ്ത്യാനി ആയെങ്കിൽ (1കൊരി, 11:1), ദൈവപുത്രനായ ക്രിസ്തു ആരായിരിക്കും❓ ➟മക്കളെ! ക്രിസ്തുവിനെ അറിയുക; എന്നിട്ട് ക്രിസ്ത്യാനിയാകുക. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟝

പരമാർത്ഥജ്ഞാനം 5

അവതാരവും വെളിപ്പാടും: 
➦ ദൈവം മൂന്ന് വ്യക്തിയാണെന്ന് വിചാരിക്കുന്നവരാണ് ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു എന്ന് പഠിപ്പിക്കുന്നത്.  ➟❝അവതാരം❞ (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) ബൈബിളിൻ്റെ വിഷയമല്ല; അങ്ങനെയൊരു പദംപോലും ബൈബിളിൽ കാണാൻ കഴിയില്ല. ➟ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ➟❝വ്യക്തി❞ (𝐏𝐞𝐫𝐬𝐨𝐧) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; സാധാരണയായി മനുഷ്യരെ കുറിക്കുന്നതാണ്. ➟ഏകദൈവത്തിനു് ❝വെളിപ്പാടുകൾ❞ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟ദൈവത്തെ മനുഷ്യരെപ്പോലെ വ്യക്തികളാക്കുന്നവർക്ക് എന്ത് ചാണാപ്പുളി ഉപദേശവും പറയാൻ പറ്റും!
അവതാരം: 
➦ ❝ഒരുത്തൻ തൻ്റെ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.❞ ➟അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; ജാതികളുടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല; അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ➟ത്രിത്വം (𝐓𝐫𝐢𝐧𝐭𝐲) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ➟മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനമില്ലാത്തവനുമായ സത്യേകദൈവത്തിനു് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവതാരമെടുക്കാൻ കഴിയില്ലെന്നു ട്രിനിക്കറിയില്ല.
ട്രിനിറ്റിയുടെ ദൈവം:
➦ ട്രിനിറ്റിയുടെ ദൈവം സ്വയംഭൂവും പൗരുഷേയനുമായ ദൈവമാണ്. ➟❝സ്വയംഭൂ❞എന്നാൽ: സ്വയം ജനിച്ചവൻ, തന്നത്താൻ പിറന്നവൻ എന്നൊക്കെയാണർത്ഥം. ➟പൗരുഷേയൻ എന്നാൽ: പുരുഷൻ, പുരുഷത്വമുള്ളവൻ എന്നൊക്കയാണ്. [കാണുക: Systematic Theology, Page 97). ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനാണ്: ❝പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.❞ (സങ്കീ, 90:2). ➟ദൈവം എന്നെന്നേക്കും ഉള്ളവനാണ്. ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇനി ഇല്ലാതിരിക്കുന്ന ഒരുകാലം ഉണ്ടാകുകയുമില്ല. ➟പിന്നെങ്ങനെ സ്വയംഭൂ ആണെന്ന് പറയാൻ പറ്റും? ➟ദൈവം മനുഷ്യനല്ല, ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; ലൂക്കൊ, 20:35-36). ➟പിന്നെങ്ങനെ ദൈവം പൗരുഷേയനാണെന്ന് പറയാൻ പറ്റും? ➟ചുരുക്കിപ്പറഞ്ഞാൽ, ട്രിനിറ്റിയുടെ ദൈവത്തിനു് ബൈബിളിലെ ദൈവവുമായി യാതൊരു ബന്ധവുമില്ല. ➟സ്വയം ജനിച്ച ഒരു ദൈവത്തിനു് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവതാരം എടുക്കാനും സ്വയം ഇല്ലാതാകാനും കഴിയും. ➟പുരുഷനായ ദൈവത്തെ വ്യക്തിയാണെന്നും പറയാം. ➟അതിപ്പോൾ, മൂന്ന് വ്യക്തിയെന്നോ, മൂന്നൂറ് വ്യക്തിയെന്ന് പറഞ്ഞാലോ കുഴപ്പമില്ല; ആളൊരു പുരുഷനാണല്ലോ!
സത്യേകദൈവം: 
➦ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ➟❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത ഈ ദൈവം എങ്ങനെ അവതാരമെടുക്കും❓
വെളിപ്പാട്:
➦ ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞
➦ ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18;1യോഹ, 4:12വെളി, 4:2). 
➦ ക്രിസ്തു പറയുന്നു: ❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.❞ (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8;യെശ, 6:3). ➟അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയെയാണ് ഭക്തന്മാർ കണ്ടത്. ➟❝ദൈവത്തെ കണ്ടു❞ എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2;ഉല്പ, 12:7), യിസ്ഹാക്ക് (ഉല്പ, 26:2;26:24), യാക്കോബ് (ഉല്പ, 35:9;48:3), മോശെ (പുറ, 4:5;സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4;23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 7:12;1രാജാ, 11:9) മുതലായവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. 
➦ ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല: (ഉല്പ, 18:1-33;19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ❝പാപരഹിതനായ ഒരു മനുഷ്യനു❞ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23;സങ്കീ, 147:19-20;മത്താ, 1:21;റോമ, 3:2;9:4;ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1;1:16;1തിമൊ, 3:15-16). [കാണുക: യെഹൂദന്നു എന്തു വിശേഷത?]. 
➦ അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അല്ലെങ്കിൽ, മനുഷ്യനാണ് യേശു: (യെശ, 25:8എബ്രാ, 2:14-15; യെശ, 25:9ലൂക്കൊ, 1:68;യെശ, 35:4-6മത്താ, 11:3-5ലൂക്കൊ, 7:21-22;യെശ, 40;3;മലാ, 3:1ലൂക്കൊ, 1:75-77;മത്താ, 1:18;മത്താ, 1:20;ലൂക്കൊ, 2:21;യെശ, 7:14;സങ്കീ, 40:6എബ്രാ, 10:5;യെശ, 7:14മത്താ, 1:21-22;യോഹ, 8:40. ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15;ആവ, 18:15പ്രവൃ, 7:37;ആവ, 18:18-19പ്രവൃ, 3:22-23;യോഹ, 12:49). ➟അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയിൽ അവതാരം എടുത്തതല്ല. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ക്രിസ്തു പുരാതനമേ ഉത്ഭവിച്ചവനാണോ
➦ ❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.❞ (മീഖാ, 5:2). ➟ഈ വേദഭാഗപ്രകാരം, യേശു പണ്ടേ ഉത്ഭവിച്ചവനാണ് അല്ലെങ്കിൽ, പണ്ടുമുതലേ ഉള്ളവനാണെന്ന് പലരും കരുതുന്നു. ➟ഇവിടെ രണ്ട് ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരുത്തൻ എങ്ങനെയാണ് രണ്ടുപ്രാവശ്യം ഉത്ഭവിക്കുന്നത്❓ ➟നമുക്ക് വിശദമായി നോക്കാം: ❶❛𝐌𝐢𝐦𝐜𝐡𝐚 𝐥𝐢 𝐲𝐞𝐭𝐳𝐞❜ എന്ന ആദ്യത്തെ എബ്രായ പ്രയോഗത്തിന് ➤❛എനിക്ക് നിന്നിൽ നിന്ന് അവൻ ഉത്ഭവിച്ചുവരും❜ എന്നാണ്. ➟ഇതൊരു ഭാവികാല പ്രയോഗമാണ്. ❷❛𝐔’𝐦𝐨𝐭𝐳𝐚’𝐨𝐭𝐚𝐯 𝐦𝐢’𝐤𝐞𝐝𝐞𝐦 𝐦𝐢’𝐦𝐞𝐢 𝐨𝐥𝐚𝐦❜ എന്ന രണ്ടാമത്തെ എബ്രായ പ്രയോഗത്തിന് ➤❛അവൻ്റെ ഉത്ഭവം പണ്ടുമുതലുള്ളതും പുരാതനംമുതൽ ഉള്ളതുമാകുന്നു❜ എന്നാണ്. ➟ഈ ഉത്ഭവം പണ്ടുമുതലേ തുടർന്നുവരുന്നു എന്ന അർത്ഥമാണുള്ളത്. ➟ഈ വേഭാഗത്ത് ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ➟ആദ്യപ്രയോഗത്തിലെ ഉത്ഭവത്തെ കുറിക്കുന്ന ❛𝐲𝐞𝐭𝐳𝐞❜ എന്ന പദം ➤❛പുല്ലിംഗ ഏകവചന ക്രിയയും❜ (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛), ഉത്ഭവത്തെ കുറിക്കുന്ന അടുത്ത പ്രയോഗത്തിലെ ❛𝐔’𝐦𝐨𝐭𝐳𝐚’𝐨𝐭𝐚𝐯❜ എന്ന പദം ➤❛സ്ത്രീലിംഗ ബഹുവചന നാമവും❜ (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐏𝐥𝐮𝐫𝐚𝐥 𝐍𝐨𝐮𝐧) ആണ്. ➟അതിൽനിന്ന് വ്യക്തമായി ഒരു കാര്യം മനസ്സിലാക്കാം. ➟ഭാവികാലത്തിൽ പറഞ്ഞിരിക്കുന്ന അല്ലെങ്കിൽ പ്രവചനാത്മകമായി പറഞ്ഞിരിക്കുന്ന ➤❛എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും❜ എന്ന പ്രയോഗം മാത്രമാണ് ക്രിസ്തുവിൻ്റെ ബേത്ത്ളേഹേമിലെ യഥാർത്ഥ ഉത്ഭവത്തെ കുറിക്കുന്നത്. ➤❛അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ❜ എന്ന് പറഞ്ഞിരിക്കുന്ന രണ്ടാമത്തെ പ്രയോഗം മൂന്നു കാരണങ്ങൾകൊണ്ട് ക്രിസ്തുവിൻ്റെ യഥാർത്ഥ ഉത്ഭവത്തെ കുറിക്കുന്നതല്ല: 
❶ യഥാർത്ഥ ഉത്ഭവം എന്നത് ഒരു പ്രവർത്തിയാണ്. ➟എന്നാൽ പുരാതനമായ ഉത്ഭവത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന ❛𝐔’𝐦𝐨𝐭𝐳𝐚’𝐨𝐭𝐚𝐯❜ എന്ന പദം ക്രിയാപദമല്ല; നാമപദമാണ്. ➟അതിനാൽ അത് യഥാർത്ഥ ഉത്ഭവം അല്ലെന്ന് മനസ്സിലാക്കാം. 
❷ ❛𝐔’𝐦𝐨𝐭𝐳𝐚’𝐨𝐭𝐚𝐯❜ എന്ന പദം ഒരു സ്ത്രീലിംഗമാണ്. ➟എന്നാൽ യേശു എന്നു പേരുള്ള മനുഷ്യൻ ഒരു പുരുഷനാണ്: (യോഹ, 9:11 ⁃⁃ പ്രവൃ, 2:23). ➟എബ്രായയിൽ പുരുഷൻ്റെ ഉത്ഭവത്തെ കുറിക്കാൻ ❛yetze❜ എന്ന പുല്ലിംഗ ക്രിയാപദവും സ്ത്രീയുടെ ഉത്ഭവത്തെ കുറിക്കാൻ ❛Tetze❜ എന്ന സ്ത്രീലിംഗ ക്രിയാപദവും ആണ് ഉപയോഗിക്കുന്നത്. ➟തന്മൂലം, പുരാതനമേയുള്ളത് ക്രിസ്തുവിൻ്റെ യഥാർത്ഥ ഉത്ഭവത്തെ കുറിക്കുന്നതല്ലെന്ന് മനസ്സിലാക്കാം. 
❸ ❛𝐔’𝐦𝐨𝐭𝐳𝐚’𝐨𝐭𝐚𝐯❜ എന്ന പദം ബഹുവചനമാണ്. ➟എബ്രായയിൽ ഒരുത്തൻ്റെ ഉത്ഭവത്തെ കുറിക്കാൻ, ഏകവചനക്രിയാപദമാണ് ഉപയോഗിക്കുന്നത്. ➤❛അവൻ ഉത്ഭവിക്കും❜ എന്നർത്ഥമുള്ള ❛yetze❜ എന്ന ഏകവചന ക്രിയാപദം ആദ്യപ്രയോഗത്തിൽ ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟മലയാളത്തിൽ 𝟏𝟖𝟒𝟏-ൽ പരിഭാഷ ചെയ്ത ബെഞ്ചമിൻ ബെയ്ലിയിൽ ❛പുറപ്പാടുകൾ❜ എന്ന ബഹുവചനമാണ്: [കാണുക: ബെ.ബെ]. ➟ഇംഗ്ലീഷിലെ ഭൂരിഭാഗം പരിഭാഷകളിലും ❛𝐖𝐡𝐨𝐬𝐞 𝐨𝐫𝐢𝐠𝐢𝐧𝐬❜ (BSB, GWT, NET, NIV, NLT) ❛𝐖𝐡𝐨𝐬𝐞 𝐠𝐨𝐢𝐧𝐠𝐬 𝐟𝐨𝐫𝐭𝐡❜ (AB, AFV, AKJV, ASV, BST, DBT, ERV, GB1587, JPS Tanakh, KJV, LB, NASB, NKJV, NHEB, SLT, WBT, WEB), ❛𝐇𝐢𝐬 𝐜𝐨𝐦𝐢𝐧𝐠𝐬 𝐟𝐨𝐫𝐭𝐡❜ (LSV, YLT) എന്നിങ്ങനെ ബഹുവചനമാണ് കാണുന്നത്. ➟യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ പണ്ടേയുള്ള ജനനമാണ് അവസാനഭാഗത്തെ വിഷയമെങ്കിൽ, ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഒരിക്കലും പറയില്ലായിരുന്നു. ➟ക്രിസ്തുവെന്ന ഏകന് ❛ഉത്ഭവം❜ അല്ലാതെ, ❛ഉത്ഭവങ്ങൾ❜ ഉണ്ടാകുമോ❓
➦ അതായത്, ക്രിസ്തുവിൻ്റെ പുരാതനമായ ഉത്ഭവത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം ➤❛സ്ത്രീലിംഗ ബഹുവചന നാമം❜ (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐏𝐥𝐮𝐫𝐚𝐥 𝐍𝐨𝐮𝐧) ആകയാൽ, അതവൻ്റെ യഥാർത്ഥ ഉത്ഭവത്തെയല്ല; പ്രത്യുത, ക്രിസ്തുവിൻ്റെ യിസ്രായേലിൽനിന്നുള്ള ഉത്ഭവം പുരാതനമേ നിർണ്ണയിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ❛അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും❜ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ➤[കാണുക: ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15; ആവ, 18:18⁃⁃പ്രവൃ, 3:22; 7:37). ➟ഉല്പത്തിയിലും ആവർത്തനത്തിലും പറഞ്ഞിരിക്കുന്ന ഈ പ്രവചനങ്ങളാണ് ❛പുരാതനമേയുള്ള ഉത്ഭവം❜ എന്നതുകൊണ്ട് മീഖാ സൂചിപ്പിക്കുന്നത്. ➟എന്നാൽ ❝യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും❞ എന്ന ആദ്യപ്രയോഗം, യിസ്രായേലിലെ ബേത്ത്ളേഹേമിൽ മറിയത്തിൻ്റെ മൂത്തമകനായി ജനിച്ച യേശു എന്നു പേരുള്ള മനുഷ്യൻ്റെ യഥാർത്ഥ ഉത്ഭവത്തെ കുറിക്കുന്നതാണ്: (യോഹ, 9:11 ⁃⁃ ലൂക്കൊ, 2:5-7). ➟ക്രിസ്തുവിനു് ആകെ ഒരു ഉത്ഭവമേയുള്ളു; അത് ബേത്ത്ളേഹേമിലെ ഉത്ഭവമാണ്. 
➦ പുതിയനിയമത്തിൽനിന്ന് വ്യക്തമായ രണ്ട് തെളിവുതരാം: 
❶ ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിന്നു മുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ് പറയുന്നത്. ➟മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ എങ്ങനെയാണ് പുരാതനകാലത്ത് ഉത്ഭവിക്കുന്നത്❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവപുത്രനായ യേശു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി ബേത്ത്ളേഹേമിൽ ജനിച്ചവനാണ്: (ലൂക്കൊ, 2:5-7). ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശു എന്ന വ്യക്തിയെ കാണാൻ കഴിയില്ല. പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) കന്യകാജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), പിൻവരുന്ന മഹിമ (1പത്രൊ, 1:11), കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പിന്നെങ്ങനെയാണ് അവൻ പുരാതനകാലത്ത് ഉത്ഭവിച്ചു എന്ന് പറയാൻ കഴിയുന്നത്❓ ➟പുരാതനകാലത്ത് യേശു ഉണ്ടായിരുന്നെങ്കിൽ, മറിയയിലൂടെ വീണ്ടും ഉത്ഭവിക്കുന്നത് എന്തിനാണ്❓ (ലൂക്കൊ, 1:35). ➟ഉത്ഭവത്തിനുമുമ്പെ ഉത്ഭവിച്ചവൻ ഉണ്ടാകില്ലെന്ന് അറിയാത്തത് ദൈവത്തിൻ്റെ വചനത്തെക്കുറിച്ചോ, പ്രവചനത്തെക്കുറിച്ചോ, മനുഷ്യരുടെ ഭാഷയെക്കുറിച്ചോ, ഭാഷയുടെ വ്യാകരണത്തെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാഞ്ഞിട്ടാണ്. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. 
❷ ❝യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും❞ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. (മത്താ, 2:6). ➟ഇത് മീഖാപ്രവചനത്തിൻ്റെ നിവൃത്തിയാണ്. ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ: ❛അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും❜ എന്ന പ്രവചനത്തിൻ്റെ രണ്ടാഭാഗം മത്തായി വിട്ടുകളഞ്ഞതായി കാണാം. ➟അത് യഥാർത്ഥത്തിൽ യേശുവിൻ്റെ പുരാതനമായ ഉത്ഭവത്തെക്കുറിച്ചുള്ള പ്രവചനത്തിൻ്റെ ഭാഗമായിരുന്നെങ്കിൽ, മത്തായി ഒരിക്കലും അത് വിട്ടുകളയില്ലായിരുന്നു. ➟അതായത്, യേശു പുരാതനകാലത്ത് ഉത്ഭവിച്ചവനാണെന്ന് അപ്പൊസ്തലനും പ്രഥമസുവിശേഷത്തിൻ്റെ എഴുത്തുകാരനുമായ മത്തായിക്കുപോലും അറിയില്ല. ➟പന്നെങ്ങനെയാണ് അവൻ പുരാതനകാലത്ത് ഉത്ഭവിച്ചതാണെന്ന് പറയും❓ ➟യേശു സർവ്വലോകങ്ങൾക്കുംമുമ്പെ സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവം ആണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുനഹദോസാണ്. ➟ഖുറാനിലെ ഈസാനബിക്കും നിഖ്യായിലെ യേശുവിനും ബൈബിളുമായി യാതൊരു ബന്ധവുമില്ല. ➟യേശു ആരാണെന്ന് അറിയാത്തതാണ് ഇതുപോലുള്ള മാരക ദുരുപദേശങ്ങൾക്ക് കാരണം. ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് യേശു. (1തിമൊ, 3:16). ➟അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുക്കുംമുമ്പെ ആ പ്രത്യക്ഷത എങ്ങനെയുണ്ടാകും❓ ➟യേശു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അറിയാത്തതുകൊണ്ടാണ് അവനും ദൈവമാണെന്നും പുരാതനകാലംമുതൽ അവനുണ്ടായിരുന്നു എന്നും അനേകരും കരുതുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ഞാൻ അവരുടെ നടുവിൽ ഉണ്ടു:
➦ ❝ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ, 18:19-20). ➟ഈ വേദഭാഗത്ത്, ❝രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു❞ എന്ന് ദൈവപുത്രനായ യേശു പറഞ്ഞിരിക്കയാൽ, അവൻ സർവ്വവ്യാപിയായ ദൈവം ആണെന്ന് കരുതുന്നവരുണ്ട്. 
❶ ആദ്യവാക്യം നോക്കുക: ❝ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും.❞ ➟വേദഭാഗം ശ്രദ്ധിക്കുക: ❝നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു ഞാൻ നടത്തിത്തരും എന്നല്ല പറയുന്നത്; സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും❞ എന്നാണ് പറയുന്നത്. ➟യേശു സർവ്വവ്യാപിയായ ദൈവമാണെങ്കിൽ, ❝ഞാൻ സാധിച്ചുതരും എന്നല്ലാതെ, എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും❞ എന്ന് പറയുന്നത് എന്തിനാണ്❓ ➟ഏതൊരുകാര്യവും പ്രാർത്ഥിക്കേണ്ടതും പ്രവർത്തിക്കേണ്ടതും യേശുവിൻ്റെ നാമത്തിലാണ്: (കൊലൊ, 3:17). ആ നാമത്തിൻ്റെ സാന്നിദ്ധ്യമാണ് അവിടുത്തെ വിഷയം.  [കാണുക: യേശുക്രിസ്തുവിൻ്റെ നാമത്തിൽ]
❷ ഇത് പറയുന്നത് ദൈവമല്ല; യേശുവെന്ന മനുഷ്യനാണ്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟❝രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു❞ എന്ന് പറഞ്ഞത് യേശുവെന്ന മനുഷ്യനാണ്; ആ അർത്ഥത്തിൽ വേണം അതിനെ മനസ്സിലാക്കാൻ. ➟❝എൻ്റെ നാമത്തിൽ കൂടിവരുന്നവരുടെ മദ്ധ്യത്തിൽ ഞാനുണ്ട്❞ എന്നു ഒരു മനുഷ്യൻ പറഞ്ഞാൽ; അവൻ യഥാർത്ഥത്തിൽ ലോകത്തുള്ള എല്ലാ പ്രാദേശിക സഭയിലും ഒരംഗമായി കൂടിവരുമെന്നല്ല മനസ്സിലാക്കേണ്ടത്. ➟ആ നാമത്തിൻ്റെ സാന്നിധ്യത്തിൽ നിങ്ങളുടെ പ്രാർത്ഥനയിൽ മദ്ധ്യസ്ഥനായി താനും ഉണ്ടാകും എന്ന ആത്മീയ അർത്ഥമാണ് അതിനുള്ളത്: (1തിമൊ, 2:5-6; എബ്രാ, 8:6; 9:15; 12:24).  
❸ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ സർവ്വവ്യാപിയായ ദൈവമാകും❓ പിന്നെങ്ങനെ അവനു് യഥാർത്ഥത്തിൽ കൂടിവരുന്നവരുടെ നടുവിൽ ഉണ്ടാകാൻ കഴിയും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]

ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയും:
➦ ❝ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟ക്രിസ്തുവിനും രണ്ടായിരം വർഷംമുമ്പ് ജീവിച്ചിരുന്ന ഇയ്യോബ് എന്ന ഭക്തനായ മനുഷ്യൻ്റെ ഒരു ചോദ്യമുണ്ട്: ❝മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?❞ (ഇയ്യോ, 14:14). ➟വീണ്ടും ആയിരം വർഷം കഴിഞ്ഞപ്പോൾ, സങ്കീർത്തനക്കാരായ കോരെഹ് പുത്രന്മാർ അതിനൊരു ഉത്തരം പറഞ്ഞു: ❝സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.❞ (സങ്കീ, 49:7-9). ❝മനുഷ്യരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല❞ എന്ന് കോരെഹ് പുത്രന്മാർ അടിവരയിട്ടുപറഞ്ഞു. ➟വിണ്ടും ആയിരം വർഷങ്ങൾക്കുശേഷം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ ഒരു മനുഷ്യൻ ജനിച്ചു: (മത്താ, 1:21). ➟അവൻ പറഞ്ഞു: ❝ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല.❞ (യോഹ, 11:25-26). ➟ദൈവം കാണിച്ചുതന്ന ആ പുരുഷൻ്റെ (𝐌𝐚𝐧) പേരാണ് നസറായനായ യേശു: (പ്രവൃ, 2:23). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15പ്രവൃ, 15:11). ➟എകദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ മറുവിലയായി ദൈവത്തിനു് അർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6). ➟മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് മനുഷ്യനായ ക്രിസ്തുയേശു: (1പത്രൊ, 2:24 പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟ഏകദൈവമായ പിതാവിനെയും നമ്മുടെ ഏകകർത്താവും മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതാണ് രക്ഷ: (യോഹ, 17:3; റോമ, 19:9; 1കൊരി, 8:6; 1തിമൊ, 2:4-7). യേശുക്രിസ്തു എന്ന ഏകമനുഷ്യനെ അറിയാത്തതുകൊണ്ടാണ് ഏകസത്യദൈവത്തെയും അറിയാത്തത്: (യോഹ, 8:19). [കാണുക: ദൈവത്തിൻ്റെ ഇച്ഛ, മനുഷ്യനായ ക്രിസ്തുയേശു]

നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി:
➦ നിത്യത്വം (𝐄𝐭𝐞𝐫𝐧𝐢𝐭𝐲), സർവ്വജ്ഞാനം (𝐎𝐦𝐧𝐢𝐬𝐜𝐢𝐞𝐧𝐜𝐞), സർവ്വവ്യാപകത്വം (𝐎𝐦𝐧𝐢𝐩𝐫𝐞𝐬𝐞𝐧𝐜𝐞), സർവ്വശക്തി (𝐎𝐦𝐧𝐢𝐩𝐨𝐭𝐞𝐧𝐜𝐞) മുതലായ സവിശേഷ ഗുണങ്ങൾ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച സത്യേകദൈവമായ പിതാവിനു് മാത്രം അവകാശപ്പെട്ടതാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനും ഈ സവിശേഷ ഗുണങ്ങൾ ഉണ്ടെന്ന് ട്രിനിറ്റി അവകാശപ്പെടുന്നു.
❶ ❝നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.❞ (യെശ, 40:28). ➟❝നിത്യം❞ (𝐄𝐭𝐞𝐫𝐧𝐢𝐭𝐲, 𝐄𝐯𝐞𝐫𝐥𝐚𝐬𝐭𝐢𝐧𝐠, 𝐅𝐨𝐫𝐞𝐯𝐞𝐫) എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ❝ഓലാം❞ (עוֹלָם – olam) എന്ന എബ്രായ പദമാണ്. ➟❝നിത്യദൈവം❞ (𝐄𝐯𝐞𝐫𝐥𝐚𝐬𝐭𝐢𝐧𝐠 𝐆𝐨𝐝) യഹോവ മാത്രമാണ്: (ഉല്പ, 21:33; സങ്കീ, 90:2; യെശ, 40:28). ➟❝നിത്യദൈവം❞ എന്നർത്ഥമുള്ള ❝ഐയോനിയോസ് തെയോസ്❞ (αἰώνιος θεός – Aiōnios Theos) പുതിയനിയമത്തിലും പിതാവായ ഏകദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്: (റോമ, 16:24). ➦എന്നാൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം 3755-ൽ (ബി.സി. 6) കന്യകയായ മറിയയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും പിതാവാണ് ഒരേയൊരു സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും പഠിപ്പിച്ച ക്രിസ്തു എങ്ങനെയാണ് നിത്യദൈവം ആകുന്നത്❓ (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2:7 – യോഹ, 17:3; 8:40). [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
❷ ❝മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?❞ (ഇയ്യോ, 37:16). ➟യഹോവയായ ഏകദൈവത്തെ ❝സർവജ്ഞാനി/ജ്ഞാനസമ്പൂർണ്ണൻ❞ (𝐇𝐢𝐦 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭 𝐢𝐧 𝐤𝐧𝐨𝐰𝐥𝐞𝐝𝐠𝐞) എന്ന അർത്ഥത്തിൽ, ❝തെമീം ദേയീം❞ (תְּמִים דֵּעִים – temim deeim) എന്ന എബ്രായപദം കാണാം. ➦എന്നാൽ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 24:36). ലോകാവസാനത്തിൻ്റെ നാളുംനാഴികയും ❝എൻ്റെ പിതാവു മാത്രം❞ (𝐌𝐲 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲) അല്ലാതെ, ❝പുത്രനും കൂടെ അറിയുന്നില്ല❞ എന്ന് പറഞ്ഞവൻ എങ്ങനെ സർവ്വജ്ഞാനിയാകും❓
❸ ❝ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 23:24). ➟❝ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ❞ (𝐈 𝐟𝐢𝐥𝐥 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡?) ❝എത്-ഹഷ്മായിം വെ-എത്-ഹാ-ആരെത്സ് അനി മാലേ❞ (אֶת־הַשָּׁמַיִם וְאֶת־הָאָרֶץ אֲנִי מָלֵא – et-haSHämayim w’et-hääretz ániy mälë) എന്ന് യഹോവ പറയുന്നത് അവൻ്റെ സർവ്വവ്യാപകത്വത്തിൻ്റെ തെളിവാണ്. ➦എന്നാൽ ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ഈ മനുഷ്യൻ എങ്ങനെയാണ് ആകാശങ്ങളുംഭൂമിയും നിൽഞ്ഞിരിക്കുന്ന ദൈവം ആകുന്നത്❓
❹ ❝അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.❝ (ഉല്പ, 17:1). ➟❝സർവ്വശക്തൻ❞ (𝐀𝐥𝐦𝐢𝐠𝐡𝐭𝐲, 𝐎𝐦𝐧𝐢𝐩𝐨𝐭𝐞𝐧𝐭) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ഷഡ്ഡായി❞ (שַׁדַּי – Shaddai) എന്ന എബ്രായപദം 𝟰𝟴 പ്രാവശ്യവും ❝പാന്റോക്രാറ്റോർ❞ (παντοκράτωρ – pantokratōr) എന്ന ഗ്രീക്കുപദം 𝟭𝟬 പ്രാവശ്യവുമുണ്ട്. ➟❝സർവ്വശക്തൻ❞ എന്ന പദവും പിതാവിനല്ലാതെ മറ്റാർക്കും ഉപയോഗിച്ചിട്ടില്ല: (ഉല്പ, 17:1; 28:3; 35:11; 43:14; 48:3; 49:25; പുറ, 6:3; സംഖ്യാ, 24:4; 24:16; രൂത്ത്, 1:20; 1:21; ഇയ്യോ, 5:17; 6:4; 6:14; 8:3; 8:5; 11:7; 13:3; 15:25; 21:15; 21:20; 22:3; 22:17; 22:23; 22:25; 22:26; 23:16; 24:1; 27:2; 27:10; 27:11; 27:13; 29:4; 31:2; 31:35; 32:8; 33:4; 34:10; 34:12; 35:13; 37:23; 40:2; സങ്കീ, 68:14; 91:1; യെശ, 13:6; യെഹെ, 1:24; 10:5; യോവേ, 1:15) ➖ (2കൊരി, 6:17; വെളി, 1:8; 4:8; 11:17; 15:3; 16:7; 16:14; 19:6; 19:15; 21:22). ➦എന്നാൽ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 5:30). സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തവൻ സർവ്വശക്തനായ ദൈവമാകുമോ❓ യഹോവയായ ഏകദൈവത്തിനല്ലാതെ, മറ്റാർക്കും മേല്പറഞ്ഞ സവിശേഷ ഗുണങ്ങൾ കാണാൻ കഴിയില്ല. [കാണുക: പിതാവ് എന്നെക്കാൾ വലിയവൻ]
ക്രിസ്തുവും അപ്പൊസ്തലന്മാരും:
➦ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്:
ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓
എന്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിൻ്റെ വാക്കുകളാണ് ഈ വേദഭാഗത്ത് കാണുന്നത്: (പ്രവൃ, 10:40). തൻ്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ഒരുവനാണെന്ന് യേശു പറഞ്ഞത്: (മത്താ, 27:46; മർക്കൊ, 15:33). ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെയും ക്രിസ്തുവിൻ്റെയും പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് കർത്താവായ ക്രിസ്തുവാണ്: (യോഹ, 20:17). ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ആ ദൈവപുത്രൻ എങ്ങനെ നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓[കാണുക: എൻ്റെ ദൈവം]
യേശുക്രിസ്തുവിൻ്റെ ദൈവം:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടായിരിക്കെ, അവനെങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
പിതാവായ ഏകദൈവം:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ➟❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ക്രിസ്തു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
ദൈവവും മനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ❝ദൈവം❞ (𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ ദൈവത്തിനു് മറുവിലയായി അർപ്പിച്ച ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ ആണെന്നും മനസ്സിലാക്കാം. ➟മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9), മനുഷ്യനായ ക്രിസ്തുയേശു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

നിസ്തുലനായ ക്രിസ്തു:
➦ ക്രിസ്തു മനുഷ്യനായതുകൊണ്ട്, നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കരുത്: (യോഹ, 8:40ഗലാ, 1:1-2; 1കൊരി, 11:3). ➟യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ (ക്രിസ്തു) നിസ്തുലനാണ്. ➟ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ പ്രകൃത്യാതീയമായി ഉല്പാദിതനായ പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 3:16; മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). ➟മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും ❛പ്രകൃതി❜ (Nature) ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല: (എബ്രാ, 2:14-15). ➟എന്നാൽ അവൻ പാപരഹിതനും നാം പാപികളുമാണ്: (1യോഹ, 3:5 ⁃⁃ റോമ, 3:12; 5:12). ➟അഥവാ, നമുക്ക് പാപജഡവും ക്രിസ്തുവിനു് പാപജഡത്തിൻ്റെ സാദൃശ്യവുള്ള പാപരഹിത ശരീരമാണ് ഉണ്ടായിരുന്നത്: (റോമർ 8:3; 1പത്രൊ, 2:24; 1യോഹ, 3:5). ➟അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (1പത്രൊ, 2:24). ➟ഒരു അടിമയ്ക്ക് അടിമയെയോ, പാപിക്ക് പാപിയെയോ വീണ്ടെടുക്കാൻ കഴിയില്ല. ➟ക്രിസ്തു മനുഷ്യനാണെങ്കിലും, അവനെ സാമാന്യമനുഷ്യരിൽനിന്ന് വേർതിരിച്ചും ശ്രേഷ്ഠനുമായാണ് തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നത്: (ഗലാ, 1:1; ഗലാ, 1:12; 1കൊരി, 11:3). ➟അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യാക്കോബും തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരായാണ് ഗണിച്ചിരുന്നത്: (റോമർ 1:2, യാക്കോ, 1:1, 2പത്രൊ, 1:1). ➟❛ദാസൻ❜ (Servent) എന്നത് ഗ്രീക്കിൽ, ❛ഡ്യൂലൊസ്❜ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❛അടിമ❜ (slave) എന്നാണ്. ➟നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ സ്വന്തസഹോദരന്മാരാണ് യാക്കോബും യൂദായും: (1കൊരി, 9:5; ഗലാ, 1:19). ➟അവർപോലും ❛ക്രിസ്തുവിൻ്റെ ദാസൻ❜ എന്നാണ് തങ്ങളെ പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1). ➟അതാണ്, നമ്മുടെ ഏകകർത്താവും രക്ഷിതാവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ വൈശിഷ്ട്യം! (1കൊരി, 8:6 ⁃⁃ റോമ, 5:15). ➟അവൻ്റെ നിസ്തുലതകൾ അനവധിയാണ്:
❶ അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20 ⁃⁃ എഫെ, 1:4;എബ്രാ, 1:1). ➟ആ നിലയിൽ അവൻ നിസ്തുല്യനാണ്.
❷ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❸ അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും നിർദോഷനും നിർമ്മലനും പാപമില്ലാത്തവനും പാപികളോടു വേർവിട്ടവനും പാപം അറിയാത്തവനും വായിൽ വഞ്ചനയില്ലാത്തവനുമാണ്: (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യോഹ, 8:46). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). ➟അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23 ⁃⁃ യെഹെ, 18:4;18:20;), ➟അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് നമ്മുടെ രക്ഷയെന്ന് വചനം പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).
❹ അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; പ്രവൃ, 10:38). ➟മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❺ അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). ➟യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22). ➟അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക:ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
❻ മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്: (റോമ, 6:9). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❼ അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟നമ്മുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➟ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. ➟തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരുമുണ്ടായിട്ടില്ല; ആരുമുണ്ടാകുകയുമില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. ➟പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12. – പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി ❝യേശു❞ എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21യോഹ, 5:43; 17:11; 17:12യോഹ, 14:26). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം എന്താണ്?]

സഹോദരന്മാരിൽ ആദ്യജാതൻ:
➦ ❝ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❞ (റോമ, 8:29). ➟ഈ വേദഭാഗത്ത്, സഹോദരന്മാരിൽ ആദ്യജാതൻ❞ എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കയാൽ, ഒരുവിധത്തിൽ അവൻ വിശ്വാസികളുടെ മൂത്തസഹോദരനാണ്. ➟അതുകൊണ്ട്, നമുക്കവനെ ❝ജേഷ്ഠൻ❞ (മൂത്തസഹോദരൻ) എന്ന് സംബോധന ചെയ്യാൻ കഴിയുമോ? ➟നാം ക്രിസ്തുവിലൂടെയാണ് ദൈവത്തിൻ്റെ മക്കളായത്: ❝ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.❞ (ഗലാ, 3:26). ➟ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറയുന്നത് നോക്കുക: ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ഒന്നാമത്, ക്രിസ്തു വിശ്വാസികളെ ❝സഹോദരന്മാർ❞ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. രണ്ടാമത്, പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് ദൈവപുത്രനായ ക്രിസ്തു പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ കാണാം. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟തന്മൂലം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും നമ്മുടെ ദൈവവും പിതാവും ഒരുവനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟നമ്മെ തൻ്റെ രക്തത്താൽ വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണ്. അതുകൊണ്ടാണ്, അവൻ നമ്മെ ❝സഹോദരന്മാർ❞ എന്നു വിളിപ്പാൻ ലജ്ജിക്കാഞ്ഞത്: (എബ്രാ. 2:11). ➟എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനും വിശ്വാസികൾക്കും ദൈവവുമായി ഒരേ ബന്ധമല്ല ഉള്ളത്: ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായവനും, നമ്മൾ ദൈവത്തിൻ്റെ സൃഷ്ടികളുമാണ്: (1തിമൊ, 3:15-16; മത്താ, 1:20 ഉല്പ, 9:6). ➟ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും യഹോവയായ ഏകദൈവമാണ്: (യോഹ, 20:17 മത്താ, 27:46; മർക്കൊ, 15:33). ➟അതുകൊണ്ടാണ്, ദൈവപുത്രനായ ക്രിസ്തു വിശ്വസികളെ ❝സഹോദരന്മാർ❞ എന്ന് സംബോധന ചെയ്തത്: (യോഹ, 20:17 മത്താ, 12:49; മർക്കൊ, 3:33-34). ➟ക്രിസ്തു ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ടും; നമ്മൾ ക്രിസ്തു മുഖാന്തരവുമാണ് ദൈവത്തിന്റെ മക്കൾ ആയത്: (ലൂക്കൊ, 1:32; 1:35; 3:22 ഗലാ, 3:26). ➟സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായ ദൈവം അനേകം പുത്രന്മാരെ രക്ഷാനായകനായ ക്രിസ്തുവിലൂടെ തേജസ്സിലേക്കു നടത്തിയപ്പോൾ, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനും നമ്മൾ അനന്തരജാതരുമായി: (എബ്രാ, 2:10). ➟അങ്ങനെ, നാം ദൈവത്തിൻ്റെ മക്കളും അകവകാശികളും ദൈവപുത്രനായ ക്രിസ്തുവിൻ്റെ കൂട്ടവകാശികളുമായി: (റോമ, 8:17). ➟അതായത്, വിശ്വാസികൾ പിതാവായ ഏകദൈവത്തിൻ്റെ മക്കളും ദൈവപുത്രനും ഏകകർത്താവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ഇളയ സഹോദരങ്ങളുമാണ്: (യോഹ, 17:3; 1കൊരി, 8:6; റോമ, 5:15; യോഹ, 8:40).  
എന്നാൽ നമുക്കവനെ ജേഷ്ഠൻ എന്ന് വിളിക്കാമോ
➦ ക്രിസ്തു നമ്മുടെ മൂത്തസഹോദരൻ ആകണമെന്നത് ദൈവഹിതമായിരുന്നു. ➟എന്നാൽ വിശ്വാസികൾക്ക് അവനെ ചേട്ടൻ/ജേഷ്ഠൻ (മൂത്ത സഹോദരൻ) എന്ന് സംബോധന ചെയ്യാമോ എന്ന് ചോദിച്ചാൽ, ❝ഇല്ല❞ എന്നാണ് ബൈബിളിൻ്റെ ഉത്തരം. ➟ചില തെളിവുകൾ കാണിക്കാം: ❶ക്രിസ്തു മനുഷ്യനാണെങ്കിലും, അവനെ സാമാന്യമനുഷ്യരിൽനിന്ന് വേർതിരിച്ചും ശ്രേഷ്ഠനുമായാണ് പറഞ്ഞിരിക്കുന്നത്: (ഗലാ, 1:1; 1കൊരി, 11:3). ❷അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യാക്കോബുമൊക്കെ തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരായാണ് ഗണിച്ചിരുന്നത്: (റോമർ 1:2, യാക്കോ, 1:1, 2പത്രൊ, 1:1). ➟❝ദാസൻ❞ (Servent) എന്നത് ഗ്രീക്കിൽ, ❝ഡ്യൂലൊസ്❞ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❝അടിമ❞ (slave) എന്നാണ്. നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ സ്വന്തസഹോദരന്മാരാണ് യാക്കോബും യൂദായും: (1കൊരി, 9:5; ഗലാ, 1:19). ➟അവർപോലും ❝ക്രിസ്തുവിൻ്റെ ദാസൻ❞ എന്നുപറഞ്ഞുകൊണ്ടാണ് തങ്ങളെ പരിചയപ്പെടുത്തുന്നഥ്: (യാക്കോ, 1:1; യൂദാ, 1:1). ➟അതാണ്, നമ്മുടെ ഏകകർത്താവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ വൈശിഷ്ട്യം! (1കൊരി, 8:6 റോമ, 5:15). ❸ക്രിസ്തു മനുഷ്യരുടെ പാപപരിഹാരാരാർത്ഥം മനുഷ്യരോടു താദാത്മ്യം പ്രാപിച്ചു എന്നല്ലാതെ, മനുഷ്യർ ആരെങ്കിലും അവനോടു താദാത്മ്യം പ്രാപിച്ചു എന്ന് പറയാൻ പറ്റില്ല. (റോമ, 8:3; എബ്രാ, 2:14-15; എബ്രാ, 2:17). ➟അപ്പൊസ്തലന്മാരും സ്വന്തസഹോദരന്മാരും തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരെന്ന് എണ്ണിയത് അതിൻ്റെ തെളിവാണ്. ➟തന്മൂലം, ദൈവം ക്രിസ്തുവിനെ സഹോദരന്മാരിൽ തൻ്റെ ആദ്യജാതൻ (മൂത്തപുത്രൻ) ആക്കിയെങ്കിലും, നമ്മുടെ രക്ഷിതാവും കർത്താവുമായവനെ ❝ജേഷ്ഠൻ❞ എന്ന് സംബോധന ചെയ്യാൻ നമുക്ക് അവകാശമില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟞

കയീന് ഭാര്യയെ എവിടെനിന്ന് കിട്ടി?

☛ ബൈബിൾ വിശ്വാസയോഗ്യമല്ലെന്ന് കരുതുന്നവർ ചൂണ്ടിക്കാണിക്കുന്നതാണ് കയീൻ്റെ ഭാര്യയുടെ വിഷയം. ➨ആദ്യമനുഷ്യരാണ് ആദാമും ഹവ്വായും. അവരുടെ ആദ്യത്തെ രണ്ട് പുത്രന്മാരാണ് കയീനും ഹാബെലും. ➨അതിൽ മൂത്തവനായ കയീൻ ഇളയവനായ ഹാബെലിനെ കൊന്നു. ➨അനന്തരം കയീൻ ദൈവസന്നിധിയിൽനിന്ന് മറ്റൊരു ദേശത്തേക്ക് ഓടിപ്പോയി ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവർക്ക് സന്തതി പരമ്പര ഉണ്ടായതായും പറഞ്ഞിട്ടുണ്ട്: (ഉല്പ, 4:16-26). ➨ഇതിൻ്റെ പരിഹാരം വളരെ ലളിതമാണ്. ആദാമെന്ന ഒരുത്തനിൽ നിന്നാണ് മനുഷ്യജാതിയെ മുഴുവൻ ഉളവാക്കിയതെന്ന് ബൈബിൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.❞ (പ്രവൃ, 17:26). ➨❝ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി❞ എന്ന് പറഞ്ഞാൽ, ആദാമിൽനിന്നല്ലാത്ത മറ്റൊരു മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

➦ ❝കയീനും ഹാബെലും ജനിച്ച് അവർ ആട്ടിടയനും കൃഷിക്കാരനും ആയിത്തീർന്നു❞ എന്ന് പറഞ്ഞശേഷം (ഉല്പ, 4:1-2), ➤❝കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു❞ എന്നാണ് പറയുന്നത്: (ഉല്പ, 4:3). ➨❛കുറെക്കാലം കഴിഞ്ഞിട്ടു❜ എന്നതിനു് എബ്രായയിലെ Mi-ketz yamim എന്നാണ്. ➨അതിന് ❛കാലക്രമേണ❜ (In process of time) അല്ലെങ്കിൽ ❛കുറെക്കാലം കഴിഞ്ഞപ്പോൾ❜ എന്ന അർത്ഥമാണുള്ളത്. ➨ഒരു വലിയ കാലഘട്ടത്തെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. ➨ഇന്നത്തെ ശരാശരി പ്രായം 70—73 വയസ്സാണ്. ➨എന്നാൽ അന്നത്തെ ശരാശരി പ്രായം ഏകദേശം 900 വർഷമാണ്. ➨ആദാമിൻ്റെ ആയുഷ്കാലം 930 വർഷമായിരുന്നു: (ഉല്പ, 5:5). ➨കയീൻ ഹാബേലിനെ കൊന്നശേഷമാണ് ആദമിനു് ശേത്ത് എന്ന മകൻ ജനിക്കുന്നത്. ➨ശേത്തിനെക്കുറിച്ച് ➤❝കയീൻ കൊന്ന ഹാബെലിനു് പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു❞ എന്നാണ് ആദാം പറയുന്നത്: (ഉല്പ, 4:25). ➨ശേത്ത് ജനിക്കുമ്പോൾ ആദാമിൻ്റെ പ്രായം 130 വയസ്സാണ്: (ഉല്പ, 5:3). ➤❝ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു❞ എന്നും പറഞ്ഞിട്ടുണ്ട്: (ഉല്പ, 5:4). ➨അതിനാൽ ഹാബെൽ മരിക്കുന്നതിൻ്റെ അടുത്ത വർഷങ്ങളിൽത്തന്നെ ജനിച്ച മകനാണ് ശേത്ത് എന്ന് മനസ്സിലാക്കാം. ➨അതുകൊണ്ടാണ്, ❝ഹാബെലിന് പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു❞ എന്ന് പറയുന്നത്. ➨അങ്ങനെവരുമ്പോൾ, കയീൻ ഹാബെലിനെ കൊല്ലുമ്പോൾ അവർക്ക് ഏകദേശം 100 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ➨ഈ നൂറു വർഷത്തിലേറെക്കാലവും ❝നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ❞ എന്ന ദൈവകല്പനപ്രകാരം ആദാമും ഹവ്വായും മക്കളെ ജനിപ്പിച്ചിരുന്നു എന്ന് ന്യായമായും മനസ്സിലാക്കാം.

➦ ദൈവം ആദാമിയും ഹവ്വായെയും സൃഷ്ടിച്ചശേഷം, ➤❝നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ❞ എന്നാണ് കല്പിച്ചിരുന്നത്: (ഉല്പ, 1:28). ➨ആദാമിനും ഹവ്വയ്ക്കും കയീൻ, ഹാബെൽ എന്നിവരെക്കൂടാതെ മറ്റ് മക്കളും ഉണ്ടായിരുന്നു എന്ന് യഹോവയുടെയും കയീൻ്റെയും വാക്കിൽനിന്ന് വ്യക്തമാണ്: ➤❝ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.❞ (ഉല്പ, 4:14-15). ➨ഈ വേദഭാഗം നോക്കുക, ❝ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും❞ എന്ന് കയീൻ യഹോവയോടും ➨❝ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും❞ എന്ന് യഹോവയും പറയുന്നതായി കാണാം. ➨ഹാബേലിനെ കൊന്നശേഷമാണ് ഇത് പറയുന്നത്. ➨അപ്പോൾ ആദാമിന് രണ്ടു മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ, അതിലൊരുത്തൻ മറ്റൊരുത്തനെ കൊന്നശേഷം, ❝ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും❞ എന്ന് പറയുമോ❓ ➨❝ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും❞ എന്ന് ദൈവം പറയുമോ❓

☛ ⟦ബൈബിൾ വിവരണങ്ങൾക്ക് പുറമെ, പുരാതന ചരിത്രരേഖകളും ഈ വസ്തുതയെ ശരിവെക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിലെ പ്രശസ്ത യഹൂദ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് തന്റെ ❛Antiquities of the Jews❜ എന്ന ഗ്രന്ഥത്തിൽ പറയുന്നത്, പുരാതന പാരമ്പര്യമനുസരിച്ച് ആദാമിന് 33 പുത്രന്മാരും 23 പുത്രിമാരും ഉണ്ടായിരുന്നു എന്നാണ്. [The Antiquities of the Jews – Book I, Chapter 2:3 (11)]. ➨ഇത് ശരിയാണെങ്കിൽ, കയീൻ ഹാബെലിനെ കൊല്ലുന്ന കാലഘട്ടമായപ്പോഴേക്കും ഭൂമിയിൽ അത്യാവശ്യം വലിയൊരു ജനസംഖ്യ തന്നെ രൂപപ്പെട്ടിരുന്നു എന്ന് നമുക്ക് ഉറപ്പിക്കാം. ➨കയീന്റെ വിവാഹത്തെക്കുറിച്ച് ജോസീഫസ് നേരിട്ട് പറയുന്നില്ലെങ്കിലും, ഇത്രയധികം സഹോദരങ്ങൾ ഉണ്ടായിരുന്നു എന്നത് കയീന് ഭാര്യയെ എവിടെ നിന്ന് കിട്ടി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.⟧

➦ കയീനും ഹാബെലും ആദാമിൻ്റെ ആദ്യത്തെ രണ്ട് മക്കളാണ്. അവർ ജനിച്ച് ഏകദേശം 130 വർഷമായപ്പോഴാണ് ശേത്ത് ജനിക്കുന്നത്. ➨ശേത്ത് ഹാബെലിന് പകരമായി ലഭിച്ച മകനാണ്. അതിനാൽ ഹാബെലിൻ്റെ മരണവും ശേത്തിൻ്റെ ജനനവും അടുത്തടുത്താണെന്ന് മനസ്സിലാക്കാം. ➨അതിനാൽ ഹാബെലിൻ്റെ ജനനത്തിനും ശേത്തിൻ്റെ ജനനത്തിനും ഇടയിൽ ഏകദേശം 130 വർഷത്തെ അന്തരമുണ്ട്. ➨ഈ വർഷങ്ങളിൽ ആദാമിനും ഹവ്വായ്ക്കും എന്തായിരുന്നു പണി❓ ➨അവർ ദൈവകല്പനപ്രകാരം ഭൂമിമുഴുവൻ നിറയാൻ മക്കളെ ജനിപ്പിക്കുകയായിരുന്നു: (ഉല്പ, 1:28). ➨അവർ തമ്മിൽത്തമ്മിൽ വിവാഹംകഴിച്ച് അടുത്തടുത്ത ദേശങ്ങളിൽ താമസിക്കുകയായിരുന്നു. ➨❝ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും❞ എന്ന് കയീൻ ഭയപ്പെട്ടത് ആദാമിന്റെ തന്നെ മറ്റ് സന്തതികളായിരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.

➦ നൂറ് വയസ്സിനുശേഷം കയീൻ വിവാഹം കഴിച്ച് സന്തതി പരമ്പര ഉണ്ടാക്കി എന്നതിൽ അത്ഭുതപ്പെടാനില്ല: (ഉല്പ, 4:16-18). ➨ആദാം 930 വയസ്സുവരെ ജീവിച്ചിരുന്ന് മക്കളെ ജനിപ്പിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. ➨നോഹ 500 വയസ്സിനുശേഷമാണ് മക്കളെ ജനിപ്പിക്കുന്നത്: (ഉല്പ, 5:32). ➨ആദാമിൻ്റെ പത്താം തലമുറയാണ് നോഹ എന്നതും ഓർക്കണം. ➨ആദാമിൻ്റെ കാലത്തെ ആയുർദൈർഘ്യം മനസ്സിലാക്കാക്കിയാൽ കാര്യങ്ങൾ എളുപ്പമാണ്.

➦ അന്ന് ഭൂമിയിൽ ഒരു കുടുംബം മാത്രം ഉണ്ടായിരുന്ന സ്ഥിതിക്ക് സഹോദരന്മാരും സഹോദരിമാരും തമ്മിൽ വിവാഹം ചെയ്യാതെ നിവൃത്തിയില്ല. ➨തന്മൂലം, കയീൻ്റെ ഭാര്യ സ്വന്തം സഹോദരിയോ, സഹോദരങ്ങളുടെ മകളോ ആയിരുന്നു എന്നതിൽ സംശയിക്കേണ്ടതില്ല. ➨ആരംഭകാലത്ത് അമ്മാതിരി വിവാഹങ്ങൾ ദോഷകരമായി കണക്കാക്കിയിരുന്നില്ല. ➨ആരംഭകാലത്ത് മനുഷ്യരുടെ ജനിതകഘടന (Genetic structure) വളരെ ശുദ്ധമായിരുന്നതിനാൽ, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഇന്നത്തെപ്പോലെ ശാരീരികമോ ജനിതകമോ ആയ വൈകല്യങ്ങൾക്ക് കാരണമായിരുന്നില്ല. ➨മോശെയുടെ കാലത്ത് ദൈവം യിസ്രായേൽ ജനത്തിന് ന്യായപ്രമാണം കൊടുത്തതുമുതലാണ് രക്തബന്ധങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം നിരോധിച്ചത്: (ലേവ്യ, 18:6-20).

➦ ഇന്ന് രക്തബന്ധത്തിൽ പെടാത്ത കോടിക്കണക്കിന് സ്ത്രീപുരുഷന്മാർ ഉണ്ടായിട്ടും സഹോദരിസഹോദരന്മാരുടെ മക്കൾ (മുറച്ചെക്കനും മുറപ്പെണ്ണും) തമ്മിൽ വിവാഹം കഴിക്കുന്ന പ്രവണത നമ്മുടെ കേരളത്തിലുണ്ട്. ➨തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ സഹോദരൻ സഹോദരിയുടെ മകളെ (അമ്മാവനും മരുമോളും) വിവാഹം കഴിക്കാറുണ്ട്. ➨അതിനാൽ അന്നത്തെ കാലത്ത് അന്യഗോത്രങ്ങളോ, മറ്റ് കുടുംബങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിൽ സഹോദരങ്ങൾ തമ്മിലുള്ള വിവാഹം പ്രകൃതിവിരുദ്ധമായിരുന്നില്ല. ➨മനുഷ്യവംശത്തിന്റെ തുടർച്ചയ്ക്കായി ദൈവം അനുവദിച്ച ഒരു രീതിയായിരുന്നു അത്. ➨പിന്നീട് ജനസംഖ്യ വർദ്ധിക്കുകയും ജനിതക വൈകല്യങ്ങൾക്കുള്ള സാധ്യത കൂടുകയും ചെയ്തപ്പോഴാണ് മോശെയുടെ കാലത്ത് ന്യായപ്രമാണം വഴി ഇത്തരം ബന്ധങ്ങൾ നിരോധിക്കപ്പെട്ടത്. ➨തന്മൂലം, അന്ന് രക്തബന്ധത്തിൽ പെടാത്തവർ ഇല്ലാതിരുന്ന കാലത്ത് സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് കാണാം.

വെളിപ്പാട് പുസ്തകം 𝟚

മനുഷ്യപുത്രനോടു സദൃശനായാവനും ദൈവവചനം എന്ന് പേരുള്ളവനും:
➦ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെക്കുറിച്ചും പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ പരിശോധിച്ചാൽ, മനുഷ്യപുത്രനോട് സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ഒന്നാണെന്നും എന്നാൽ അത് യേശുക്രിസ്തു അല്ലെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: 
മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അവൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓ [കാണുക: ഞാൻ മരിച്ചവനായിരുന്നു]
വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ:
➦ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു ആണെന്ന് യോഹന്നാൻ പറഞ്ഞിട്ടില്ല. ➟അവനു് 11-ാം വാക്യത്തിൽ, ❝വിശ്വസ്തനും സത്യവാനും❞ എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 12-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13-ാം വാക്യത്തിൽ, ❝ദൈവവചനം❞ എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 16-ാം വാക്യത്തിൽ, ❝രാജാധിരാജാവും കർത്താധികർത്താവും❞ എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, ❝നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു” എന്ന നമമല്ലാതെ വേറൊരു നാമവും ഇല്ല❞ എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:12). ➟കുതിരപ്പുറത്തിരിക്കുന്നവൻ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ, മനുഷ്യരുടെ രക്ഷയ്ക്ക് ഉതകാത്തതും പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്❓ ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെ മറ്റൊരു പേരിനെക്കുറിച്ച് ബൈബിളിൽ യാതൊരു സൂചനയും കാണാൻ കഴിയില്ല.
☛ മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❝എൻ്റെ ദൈവം” (My God – ὁ θεός μου – ho theós mou) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (വെളി, 3:2; 3:12). ➟അതിനാൽ, മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമല്ല; ഒരു ദൈവം ഉള്ളവനാണെന്ന് മനസ്സിലാക്കാം. ➟ട്രിനിറ്റി വിചാരിക്കുന്നപോലെ മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് ❝ഒരു ദൈവം❞ ഉണ്ടാകില്ല. ➟ഒരു ദൈവം തനിക്കുതന്നെ ദൈവമാകുക സാദ്ധ്യമല്ല. ➦വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെയും സർവ്വശക്തിയുള്ള ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: ➟❝അവൻ സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു മെതിക്കുന്നവനാണ്.❞ (വെളി, 19:15). ➟അതിനാൽ, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ദൈവമല്ല.
☛ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും ❝പേരു/നാമം❞ (Name – ὄνομα – onoma) ഒന്നാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12; മത്താ, 28:19പ്രവൃ, 2:38; 8:16; 10:48; 19:5; കൊലോ, 3:17). [കാണുക: യേശുക്രിസ്തു എന്ന നാമം]. ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ ❝എൻ്റെ ദൈവത്തിൻ്റെ നാമവും❞ ❝എൻ്റെ പുതിയ നാമവും❞ എന്ന് വേർതിരിച്ചാണ് പറയുന്നത്. ➟കുതിരപ്പുറത്ത് ഇരിക്കുന്നവനു് നാലുപേരുണ്ട്. തന്മൂലം, മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു ആണെന്ന് പറയാൻ നിർവ്വാഹമില്ല.
മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും താരതമ്യം: 
❶ മനുഷ്യപുത്രനോടു സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും ❝കണ്ണു അഗ്നിജ്വാല❞ പോലെയുള്ളതാണ്: (വെളി, 1:14; 2:18വെളി, 3:12). 
❷ മനുഷ്യപുത്രനോടു സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും ❝വായിൽനിന്ന് മൂർച്ചയുള്ള വാൾ❞ പുറപ്പെടുന്നുണ്ട്: (വെളി, 1:16; 3:12വെളി, 19:15; 19:21).
❸ മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ജാതികളുടെമേൽ അധികാരമുണ്ട്: (വെളി, 2:26വെളി, 19:15). 
❹ മനുഷ്യപുത്രനോടു സദൃശനായവനെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെയും ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: (വെളി, 3:2; 3:12വെളി, 19:15). 
❺ മനുഷ്യപുത്രനോടു സദൃശനായവൻ്റെ പുതിയനാമവും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ ആർക്കും അറിഞ്ഞുകൂടാത്ത നാമവും ഒന്നാണ്: (വെളി, 3:12വെളി, 19:12). ➟അതിനിയും ലഭിക്കുവാനുള്ള നാമമാണ്. 
❻ മനുഷ്യപുത്രനോടുസദൃശനായവനെ, ❝വിശ്വസ്തനും സത്യവാനുമായ സാക്ഷി❞ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (വെളി, 3:14). ➟വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ, ❝വിശ്വസ്തനും സത്യവാനും എന്നും പേർ❞ പറഞ്ഞിട്ടുണ്ട്: (വെളി, 19:11). 
❼ വെളിപ്പാട് പതിനാലിൽ, മനുഷ്യപുത്രനോടു സദൃശനായ മറ്റൊരുത്തനെ കാണാം: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.❞ (വെളി, 14:14). ➟പൊൻകിരീടധാരിയായ ഈ മനുഷ്യപുത്രനോടു സദൃശൻ ഈ ഭൂമിയെ ഭരിക്കുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. ➟വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനുംഅങ്ങനെതന്നെ. തന്നെയുമല്ല, അവൻ ഒരു ദൂതനാണെന്ന് അവിടെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: 14-ാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോടു സദൃശനായവൻ].

വെളിപ്പാട് 22:13 അല്ഫയും ഓമേഗയും ആരാണ്
➦ ❝ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.❞ (വെളി, 22:13). ➟ഈ വേദഭാഗത്ത് പറയുന്ന ❝അല്ഫയും ഓമേഗയും❞ ദൈവപുത്രനായ ക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവപുത്രനല്ല; പിതാവായ ദൈവമാണ് അവിടെപ്പറയുന്ന അല്ഫയും ഓമേഗയും.
➦ അല്ഫയും ഓമേഗയും: അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟❝ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❞ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പദമാണ്, അല്ഫയും ഓമേഗയും.
➦ 22-ൻ്റെ ആറാം വാക്യം ഇപ്രകാരമാണ്: ❝പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟ആത്മാക്കളുടെ ദൈവമായ പിതാവായ യഹോവ തൻ്റെ ദൂതനെ അയച്ചിട്ട് അവനാണ് ദൈവത്തെ പ്രതിനിധീകരിച്ചുകൊണ്ട് യോഹന്നാനോടു സംസാരിക്കുന്നത്: (സംഖ്യാ, 27:17വെളി, 22:7-9). ➟അടുത്തവാക്യം നോക്കുക: ❝അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.❞ (വെളി,  22:10). ➟ദൈവത്തിൻ്റെ ദൂതൻ തന്നെയാണ് സംസാരിക്കുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമാണല്ലോ. ➟അടുത്ത മൂന്നു വാക്യങ്ങളും ദൂതനാണ് സംസാരിക്കുന്നത്: ❝അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.❞ (വെളി, 22:11-13). ➟തന്മൂലം, പുത്രനല്ല; പിതാവാണ് അല്ഫയും ഓമേഗയും എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟വ്യക്തമായ ചില തെളിവുകളുമുണ്ട്: 
❶ അല്ഫയും ഓമേഗയും (ആദിയും അന്തവും) എന്ന പ്രയോഗം വെളിപ്പാടിൽ മൂന്നിടത്താണ് കാണുന്നത്: (വെളി, 1:8; 21:6; 22:13). അതിൽ ഈ വേദഭാഗമൊഴികെ, മറ്റു രണ്ടിടത്തും പിതാവാണ് അല്ഫയും ഓമേഗയുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [വെളി, 1:8; 21:6). ➟രണ്ട് അല്ഫയും ഓമേഗയും എന്നത് വചനവിരുദ്ധവും യുക്തവിരുദ്ധവുമാണ്. [കാണുക: വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്?]
❷ ❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6 യെശ, 41:4; യെശ, 46:10; യെശ, 48:12). ➟യഹോവയ ഒരുത്തൻ മാത്രമാണ് ആദ്യനും അന്ത്യനും (അല്ഫയും ഓമേഗയും) എന്ന് പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിരിക്കയാൽ, മറ്റൊരുത്തൻ ഉണ്ടാകുക സാദ്ധ്യമല്ല.
❸ ❝ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.❞ (വെളി, 22:12). ➟ഓരോരുത്തൻ്റെ പ്രവൃത്തികൾക്ക് പ്രതിഫലം കൊടുക്കുന്നത് ആരാണോ, അവനാണ് അല്ഫയും ഒമേഗയും. പ്രതിഫലദാതാവ് ദൈവപുത്രനായ ക്രിസ്തു അല്ല; പിതാവായ യഹോവയാണ്. ➟ക്രിസ്തു പറയുന്നത് നോക്കുക: ❝നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.❞ (മത്താ, 6:6മത്താ, 6:1; 6:4; 6:18; എഫെ, 6:8; കൊലൊ, 3:23-25; എബ്രാ, 11:6). ➟❝ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.❞ (സങ്കീ, 58:11). ➟❝യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർ‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർ‍ക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും.❞ (യെശ, 61:8യെശ, 35:4; 40:10; 49:4; 62:11; 65:7). ➟ബൈബിളിൽ രണ്ട് അല്ഫയും ഒമേഗയുമില്ല. ➟ബൈബിളിൽ പിതാവായ ദൈവത്തെക്കുറിച്ച് മാത്രമാണ് അല്ഫയും ഒമേഗയും എന്ന് പറഞ്ഞിരിക്കുന്നത്. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്❓ എന്ന് പലർക്കും അറിയില്ല. ➟അതുകൊണ്ടാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്ത് ക്രിസ്തു അല്ഫയും ഓമേഗയും ആണെന്ന് പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരമാർത്ഥജ്ഞാനം 4

അഭിഷേകദാതാവായ ദൈവവും അഭിഷിക്തനായ മനുഷ്യനും: 
➦ അഭിഷേകദാതാവായ ദൈവം അഭിഷിക്തനായ നസറായനായ യേശു മുഖാന്തരമാണ് നമുക്ക് രക്ഷ ഒരുക്കിയത്: ➨❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഈ വേദഭാഗത്ത്, അഭിഷേകദാതാവായ ദൈവത്തെയും ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശു എന്നു പേരുള്ള മനുഷ്യനെയും കാണാം: (യോഹ, 9:11 ⁃⁃ യോഹ, 8:40). ➟യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. ➨❝ദൈവം അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 4:26). 
മശീഹയും ക്രിസ്തുവും:
➦ ❛ക്രിസ്റ്റോസ്❜ (𝐜𝐡𝐫𝐢𝐬𝐭𝐨𝐬) എന്ന ഗ്രീക്കുപദത്തിന് അഭിഷിക്തൻ എന്നാണർത്ഥം. ➟❛മശീയാഹ്❜ (𝐦𝐚𝐬𝐢𝐚𝐡) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് ❛ക്രിസ്റ്റോസ്❜ (𝐂𝐡𝐫𝐢𝐬𝐭). ➟❛മശീയാഹ്❜ (𝐦𝐚𝐬𝐢𝐚𝐡) എന്ന എബ്രായപദത്തിനും ❛ക്രിസ്റ്റോസ്❜ (𝐜𝐡𝐫𝐢𝐬𝐭𝐨𝐬) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അല്ലെങ്കിൽ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ➨❝ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ➨❝ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം.❞ ➟പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. ➟പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൾ (മശീഹമാർ) ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ❓ 
☛ സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരുത്തനെപ്പോലും ദൈവം അഭിഷേകം ചെയ്തതായി കാണാൻ കഴിയില്ല. ➟അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അവർക്ക് അഭിഷേകം ആവശ്യമില്ല (2രാജാ, 19:35). ➟പിന്നെന്തുകൊണ്ടാണ് യേശുവിന് അഭിഷേകം ആവശ്യമായി വന്നത്❓ ➟യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ ആയതുകൊണ്ടാണ്, അവന് അഭിഷേകം ആവശ്യമായിവന്നത്: (1തിമൊ, 2:6). 
പ്രവചനങ്ങളിൽമാത്രം ഉണ്ടായിരുന്നവൻ:
➦ യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായവനാണ്: (1തിമൊ, 3:16 ബെ,ബെ ⁃⁃ മത്താ, 1:18-20; ലൂക്കൊ, 2:21). ➟അതിനാൽ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) കന്യകാജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), പിൻവരുന്ന മഹിമ (1പത്രൊ, 1:11), കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
☛ പ്രവചനനിവൃത്തിയായി എ.എം. 𝟯𝟳𝟱𝟱-ലാണ് (ബി.സി. 𝟔) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❛യേശു❜ (𝐈𝐞𝐬𝐨𝐮𝐬) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21).
മറിയത്തിൻ്റെ ആദ്യജാതൻ:
➦ ചിലർ കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16;1:25; ലൂക്കൊ, 1:35;2:6-7; യോഹ, 8:40; 1യോഹ, 3:5). ➟എല്ലാ യെഹൂദാ പുരുഷന്മാരെപ്പോലെ എട്ടാം നാളിൽ പരിച്ഛേദന ഏല്ക്കുകയും, മറിയത്തിൻ്റെ ആദ്യജാതനാകയാൽ നാല്പത്തൊന്നാം നാളിൽ ദൈവത്തിന് അർപ്പിച്ചിട്ട് വീണ്ടെടുക്കുകയും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ചെയ്തവനാണ് യേശു എന്ന പുരുഷൻ: (ലൂക്കോ, 2:21; ലൂക്കൊ, 2:22-24; ലൂക്കൊ, 2:52; യോഹ, 1:30; പ്രവൃ, 2:23). 
ക്രിസ്തുത്വം:
➦ യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❛ക്രിസ്തു❜ (അഭിഷിക്തൻ) ആയത്: (പ്രവൃ, 10:38 ⁃⁃ യെശ, 61:1;ലൂക്കൊ, 2:11;3:22). ➟പിന്നെ വായിക്കുന്നത്: ➨❝യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി❞ എന്നാണ്: (ലൂക്കൊ, 4:1). ➟ഒരു ദൈവമല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ് പരിശുദ്ധാത്മാവിൽ നിറഞ്ഞത്: (യോഹ, 9:11). ➟യേശു എന്ന മനുഷ്യനെ (𝐌𝐚𝐧) ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ നിറയ്ക്കുകയായിരുന്നു. പിന്നെ വായിക്കുന്നത്: ➨❝യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു❞ എന്നാണ്: (ലൂക്കൊ, 4:14). ➟ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ അല്ല ആത്മാവിനാൽ ശക്തി പ്രാപിച്ചത്: യേശു എന്ന മനുഷ്യനാണ്: (യോഹ, 8:40). ➟അനന്തരം നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു (അഭിഷിക്തൻ) ആയതെന്ന് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). 
പുത്രത്വം:
➦ അഭിഷേകാനന്തരം, ➨❝അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ➨ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32;1:35;3:22). ➟അപ്പോഴാണ് മറിയയുടെ മൂത്തമകനായി ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യന് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവി ലഭിച്ചത്: ➟❛ദൈവപുത്രൻ❜ മനുഷ്യനാണെന്ന് ദൈവത്തിൻ്റെ വചനം സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: (മർക്കൊ, 15:39). ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അഭിഷിക്തനായ മനുഷ്യൻ:
➦യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 4:14-15). ➟ദൈവം അഭിഷിക്തനല്ല; അഭിഷേകതാതാവാണ്. ➨❝യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു❞ എന്നതുതന്നെ, യേശു ദൈവമല്ല; അഭിഷേകം ആവശ്യമുള്ള മനുഷ്യനായിരുന്നു എന്നതിൻ്റെ അസന്ദിഗ്ദ്ധമായ തെളിലാണ്. ➟ദൈവം ത്രിത്വമാണെന്ന് വിചാരിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നാണോ കരുതുന്നത്❓ ➟ക്രിസ്തു ഏകദൈവമാണെന്നു കരുതുന്നവർ ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണെന്നാണോ വിചാരിക്കുന്നത്❓ ➨❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.❞ (1യോഹ, 2:22). ➟ദൈവം (ക്രിസ്തു ((അഭിഷിക്തൻ) അല്ല; ക്രിസ്തുത്വം നല്കുന്നവനാണ്. ➟യേശു ദൈവമാണെന്ന് പറയുന്നവർ, അവൻ്റെ ക്രിസ്തുത്വം ശിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. ➨❝യേശുവിനെ ക്രിസ്തു (അഭിഷിക്തനായ മനുഷ്യൻ) എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1)
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമന്യേ വ്യക്തമാക്കുന്നത്: ➨❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➨❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟പിന്നെങ്ങനെയാണ്, യേശു ദൈവമോ, ദൈവം ത്രിത്രമോ ആകുന്നത്❓
☛ ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: ➤❝ദൈവം ഒരുത്തൻ മാത്രം ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), ➤ഒരേയൊരു സത്യദൈവം പിതാവാണ് ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), ➤പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), ➤എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), ➤എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), ➤പിതാവ് എന്നെക്കാൾ വലിയവൻ (യോഹ, 14:28), ➤എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), ➤പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17), ➤സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟താൻ ദൈവമല്ല; മനുഷ്യനാണെന്നു പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക്, അഭിഷേകദാതാവായ ദൈവത്തെയും അഭിഷിക്തനായ യേശുവിനെയും എങ്ങനെ തിരിച്ചറിയാൻ കഴിയും❓ ➤[കാണുക: മശീഹമാർ]

ആ പാറ ക്രിസ്തു ആയിരുന്നോ
10:1. ❝സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;
10:2. എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
10:3. മോശെയോടു ചേർന്നു എല്ലാവരും
10:4. ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു –
10:5. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
10:6. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ (1കൊരി, 10:1-5). ➟ഇവിടെ ❛ആ പാറ ക്രിസ്തു ആയിരുന്നു❜ എന്ന് പറഞ്ഞിരിക്കയാൽ, പഴയനിയമത്തിൽ പാറയായി ക്രിസ്തു ഉണ്ടായിരുന്നു അല്ലെങ്കിൽ, ❛പാറ❜ യഥാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് പഠിപ്പിക്കുന്ന അനേകരുണ്ട്. ➟ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ പൗലൊസ് പ്രസ്തുതവേദഭാഗത്ത് പറയുന്നതെല്ലാം ആത്മീയമായിട്ടാണ്: ❛ആത്മികാഹാരം, ആത്മികപാനീയം, ആത്മികപാറ❜ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. ➟എന്നാൽ പഴയനിയമത്തിൽ അങ്ങനെയൊരു പ്രയോഗം കാണാൻ കഴിയില്ല. ➟അവിടെപ്പറയുന്ന ❛പാറ❜ ഒരു നിർജ്ജീവ വസ്തുവാണ്. ➟ദൈവത്തിൻ്റെ ശക്തിയാൽ അതിൽനിന്ന് വെള്ളം പുറപ്പെട്ടുവന്നതാണ്. ➟ആ പാറയെ പൗലൊസ് ആത്മീയമായി ക്രിസ്തുവിനോട് ഉപമിക്കുന്നതാണ്. ➟അല്ലാതെ, ക്രിസ്തു യഥാർത്ഥത്തിൽ പാറയും കല്ലുമൊന്നുമല്ല. 
❷ ❝അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു.❞ ➟ആത്മികപാറ ❛അവരെ അനുഗമിച്ചു അഥവാ, പിൻതുടർന്നു (followed them)❜ എന്നാണ് പൗലൊസ് പറയുന്നത്. ➟യഥാർത്ഥത്തിൽ മരൂഭൂയിൽ ഒരു പാറയും അവരെ പിൻതുടന്നില്ല; അവർ പായുടെ അടുത്തെത്തി ദൈവം കല്പിച്ചപ്രകാരം ചെയ്തപ്പോൾ വെള്ളം പാറയിൽനിന്ന് പുറപ്പെട്ടുവരികയായിരുന്നു: (പുറ, 17:1-6). ➟❛അവരെ അനുഗമിച്ച പാറ❜ എന്ന് പറയുന്നത് ആത്മീയ അർത്ഥത്തിലാണ്.
❸ ❝എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു.❞ ➟മരുഭൂമിയിലെ പാറയിൽനിന്ന് വെള്ളം കുടിച്ച മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. ➟യഥാർത്ഥത്തിൽ ക്രിസ്തുവാകാകുന്ന പാറയിൽനിന്നാണ് അവർ വെള്ളം കുടിച്ചിരുന്നതെങ്കിൽ, ദൈവം എന്തുകൊണ്ടാണ് അവരിൽ പ്രസാദിക്കാതിരുന്നത്❓ ➟മരുഭൂമിയിലെ പാറ യഥാർത്ഥത്തിൽ ക്രിസ്തുവായിരുന്നെങ്കിൽ, ആ പാറയിൽനിന്ന് വെള്ളംകുടിച്ച ജനത്തെ ദൈവം തള്ളിക്കളയുമായിരുന്നോ❓ ➟കാലേബും യോശുവയും ഒഴികെ പാറയിൽനിന്ന് വെള്ളംകുടിച്ച എല്ലാവരും വാഗ്ദത്തദേശം കാണാതെ മരുഭൂമിയിൽ പട്ടുപോയി: (സംഖ്യാ, 14:29-33). ➟അവർ കുടിച്ച പാറ യഥാർത്ഥത്തിൽ ക്രിസ്തു ആണെന്ന് പറയുന്നത് ക്രിസ്തുവിനുപോലും അപമാനമാണ്. 
❹ ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്നാണ് ജീവജലനദിയുടെ (പരിശുദ്ധാത്മാവ്) ഉറവ ഒഴുകുന്നത്: (യോഹ, 7:37-39 ⁃⁃ പ്രവൃ, 2:33). ➟അഥവാ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് ദൈവം തൻ്റെ ജീവാത്മാവിനെ നമുക്ക് ദാനമായി നല്കിയത്: (യോഹ, 6:63; പ്രവൃ, 2:33). ➟അതുകൊണ്ടാണ്, യേശുവിനെ ❛നിത്യരക്ഷയുടെ കാരണഭൂതൻ❜ എന്ന് പറഞ്ഞിരിക്കുന്നത്: (എബ്രാ, 5:9). ➟യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ, നിത്യരക്ഷയുടെ കാരണഭൂതനായ ക്രിസ്തുവിനോട് ആത്മീയമായി പൗലൊസ് ബന്ധിപ്പിക്കുകയാണ്. ➟അതായത്, ക്രിസ്തുവിലൂടെയുള്ള യഥാർത്ഥ രക്ഷയ്ക്ക് മുൻകുറിയായിട്ടാണ് (നിഴൽ) മരുഭൂമിയിൽ യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ പൗലൊസ് കാണുന്നത്. ➟അതുകൊണ്ടാണ്, ❛ആ പാറ ക്രിസ്തു ആയിരുന്നു❜ എന്ന് ആത്മീയമായി പറയുന്നത്. ➟അല്ലാതെ, ആ പാറയ്ക്ക് നമ്മുടെ കർത്താവായ ക്രിസ്തുവുമായി നേരിട്ട് ബന്ധവുമില്ല. 
❺ ❝ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ ➟മരുഭൂമിയിലെ സംഭവം നമുക്കൊരു ദൃഷ്ടാന്തമായാണ് പൗലൊസ് പറയുന്നത്. ➟അവരെപ്പോലെ നാമും ദുർമ്മോഹികളായിട്ട്, ക്രിസ്തു മുഖാന്തരം നമുക്കു ലഭിച്ച ജീവജലനദിയായ പരിശുദ്ധാത്മാവാനെ ദുഃഖിപ്പിക്കാനും ദൈവത്തെ ത്യജിച്ചുകളയാതിരിക്കാനും അപ്പൊസ്തലൻ നമുക്കു നല്കുന്ന ഭയനിർദ്ദേശമാണ് പ്രസ്തുത വേദഭാഗത്തുള്ളത്. 
❻ അവിടെപ്പറയുന്ന പാറ യേശു അല്ലെന്നതിൻ്റെ ഭാഷാപരമായ ഒരു തെളിവൂകൂടി തരാം. ❛ആ പാറ ക്രിസ്തു ആയിരുന്നു❜ എന്നതിലെ ❛പാറയെ❜ (𝐑𝐨𝐜𝐤) കുറിക്കുന്ന ഗ്രീക്കുപദം ❛𝗣𝗲𝘁𝗿𝗮❜ (പെട്ര) എന്നാണ്. ➟ഇതൊരു സ്ത്രീലിംഗ നാമപദം (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟ആ പാറ യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്നതിൻ്റെ വ്യാകരണപരമായ തെളിവാണിത്. ➟മരുഭൂമിയിലെ പാറ യേശു ആയിരുന്നെങ്കിൽ, കുറഞ്ഞപക്ഷം ❛𝗣𝗲𝘁𝗿𝗼𝘀❜ (𝐒𝐭𝐨𝐧𝐞) എന്ന പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ഉപയോഗിക്കുമായിരുന്നു. കാരണം, ക്രിസ്തു പുരുഷനാണ്: (യോഹ, 1:30; പ്രവൃ, 2:23 ⁃⁃ ലൂക്കൊ, 2:21). ഗ്രീക്കിലെ ❛𝗔𝗻𝗲𝗿❜ (അനേർ) എന്ന പദത്തിന് മനുഷ്യരിലെ ❛പുരുഷൻ❜ (𝐌𝐚𝐧) എന്നാണർത്ഥം: 
❼ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16) യേശു എന്ന് പേരുള്ള മനുഷ്യനെ (യോഹ, 9:11) മറിയത്തിൻ്റെ ആദ്യജാതനായി ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:20; ലൂക്കൊ, 2:21 ⁃⁃ ലൂക്കൊ, 2:7). ➟അതിനാൽ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) കന്യകാജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), പിൻവരുന്ന മഹിമ (1പത്രൊ, 1:11), കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 𝟯𝟳𝟱𝟱-ലാണ് (ബി.സി. 𝟔) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❛യേസൂസ്❜ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟പിന്നെങ്ങനെയാണ് അവൻ പഴയനിയമത്തിൽ പാറയായി ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നത്❓ ➟ക്രിസ്തു ആരാണെന്നറിയാത്തതാണ് പലരുടെയും പ്രശ്നം! [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

കർത്താവ് (kyrios) ദൈവമാണോ
➦ ❝കർത്താവു❞ എന്ന പദത്തിനു് ❝ദൈവം❞ എന്നാണർത്ഥം എന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ കർത്താവെന്ന പദത്തിനു് ദൈവം എന്നർത്ഥമില്ല. ❝കുറിയോസ്❞ (κύριος – kyrios) എന്ന ഗ്രീക്കുപദത്തെയാണ് മലയാളത്തിൽ ❝കർത്താവ്, യജമാനൻ, ഉടയവൻ❞ (𝐋𝐨𝐫𝐝, 𝐥𝐨𝐫𝐝) എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്നത്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയായ ❝സെപ്റ്റ്വജിൻ്റിൽ❞ (Septuagint) ❝യഹോവ❞ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമത്തിന് പകരമായി ❝കുറിയോസ്❞ 𝟕,𝟑𝟓𝟖 പ്രാവശ്യം കാണാം. ➟പുതിയനിയമത്തിൽ കുറിയോസ് 𝟕𝟓𝟎-തോളം പ്രാവശ്യമുണ്ട്. ➟അതിൽ, ❝യഹോവ❞ എന്ന ദൈവനാമത്തിനു പകരം 𝟐𝟐𝟓-ഓളം പ്രാവശ്യം കുറിയോസ് പുതിയനിയമത്തിൽ കാണാം. ➟ഉദാ: (മത്താ, 3:3 ⁃⁃ യെശ, 40:3; മത്താ, 4:7 ⁃⁃ ആവ, 6:16; മർക്കൊ, 12:29 ⁃⁃ ആവ, 6:4). ➟ദൈവപുത്രനായ യേശുവിനു് 𝟒𝟓𝟎-തോളം പ്രാവശ്യം പദം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 7:21-22; 8:2). ➟ഉപമകളിൽ: അപ്പൻ, ഉടയവൻ, കർത്താവ്, യജമാനൻ എന്നീ സാധാരണ അർത്ഥങ്ങളിൽ അറുപതോളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ഉദാ: (മത്താ, 15:27; 21:30; ലൂക്കൊ, 12:45). ➟പീലാത്തൊസ് (മത്താ, 27:63), ➟കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ➟ഫിലിപ്പോസ് (യോഹ, 12:21), ➟ദൂതൻ (പ്രവൃ, 10:4), ➟വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), ➟പൗലൊസും ശീലാസും (പ്രവൃ, 16:30), ➟അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), ➟കർത്താക്കന്മാർ (1കൊരി, 8:4), ➟അബ്രാഹാം (1പത്രൊ, 3:6), ➟സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) മുതലായവരെ ❝യജമാനൻ❞ എന്ന സാധാരണ അർത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟കർത്താവ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, ഇവരൊക്കെ ദൈവങ്ങളാകില്ലേ❓ ➟ബൈബിളിലെ കുറിയോസിൻ്റെ പ്രയോഗത്തിൽ നിന്നുതന്നെ അത് ❝ദൈവം❞ എന്നർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പുതിയനിയമത്തിൽ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് ❝തെയോസ്❞ (θεός – Theos) എന്ന പദമാണ്.
➦ യേശു ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആയതുകൊണ്ടാണ് സുവിശേഷങ്ങളിൽ അവനെ ❝കർത്താവു❞ എന്ന് ബഹുമാനപുരസരം വിശേഷിപ്പിക്കുന്നത്: (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38 ⁃⁃ മത്താ, 8:2). ➟അതിൻ്റെ അർത്ഥം ❝യജമാനൻ❞ എന്നാണ്. ➟ശൗൽ, ദാവീദ് മുതലായ അഭിഷിക്തരായ രാജാക്കന്മാരെ ❝യജമാനൻ❞ എന്ന് സംബോധന ചെയ്തിരിക്കുന്നത് നോക്കുക:  (1ശമൂ, 24:8; 2ശമൂ, 3:21). ➟എന്നാൽ അവൻ്റെ മരണപുനുരുത്ഥാനങ്ങൾക്കു ശേഷം അവനെ ❝കർത്താവു❞ എന്ന് വിശേഷിപ്പിക്കുന്നത് നമ്മുടെ രക്ഷിതാവും സഭയുടെ തലയും അധികാരിയും ആയതുകൊണ്ടാണ്.
➦ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് (1പത്രൊ, 2:24) ദൈവത്തിന്നും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് മറുവിലയായി ദൈവത്തിനു് തന്നെത്താൻ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ (1തിമൊ, 2:5-6; എഫെ, 5:2) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അങ്ങനെയാണ് അവൻ നമ്മുടെ രക്ഷിതാവായ കർത്താവായത്.
മറ്റൊരു തെളിവ്: മറിയയെ ❝കർത്താവിൻ്റെ മാതാവു❞ എന്നും, മറിയയുടെ മറ്റു മക്കളെ ❝കർത്താവിൻ്റെ സഹോദരന്മാർ❞ എന്നു പറയാനും ❝കുറിയോസ്❞ ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:431കൊരി, 9:5; ഗലാ, 1:19). ➟കുറിയോസ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവമാതാവും മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകില്ലേ❓ ➟ദൈവത്തിനു് മക്കൾ മാത്രമേയുള്ളൂ; അമ്മയും സഹോദരങ്ങളുമില്ല. ➟എന്നാൽ ക്രിസ്തുവിനു് വംശാവലിയും ജനനവും അമ്മയും വളർത്തച്ഛനും സഹോദരിമാരും സഹോദരന്മാരുമുണ്ട്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും. മുഴുവൻ തെളിവുകളും കാണാൻ: ക്രിസ്തുവിനെ കുറിയോസ് എന്ന് വിശേഷിപ്പിക്കുന്നത് യഹോവ എന്ന അർത്ഥത്തിലാണോ?

ക്രിസ്തു ദൂതനാണോ
➦ ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.❞ (മലാ, 3:1). ➟ഈ വേദഭാഗത്ത്, ❝നിയമദൂതൻ❞ എന്ന് ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ, അവൻ യഥാർത്ഥത്തിൽ ദൂതനാണെന്ന് കരുതുന്നവരുണ്ട്. ➟രണ്ടുമൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ ❝നിയമദൂതൻ (The messenger of the covenant) അഥവാ, ഉടമ്പടിയുടെ ദൂതൻ❞ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്, ❝മലാഖ് ഹബ്രിത്❞ (מַלְאַךְ הַבְּרִית – Malakh HaBrit) എന്നാണ്. ➟ഇത് ക്രിസ്തുവിൻ്റെ അനേകം പദവികളിൽ ഒന്നു മാത്രമാണ്; അല്ലാതെ, അവൻ്റെ അസ്തിത്വമോ, പ്രകൃതിയോ, പേരോ അല്ല. ➟❝നിയമദൂതൻ❞ എന്നു മാത്രമല്ല; ❝കർത്താവു❞ (אָדוֹן – adon – Lord) എന്നൊരു പദവികൂടി പ്രസ്തുത വേദഭാഗത്ത് അവനുണ്ട്. [കാണുക: യേശുവിൻ്റെ പദവികൾ]. 
❷ വാക്യത്തിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.❞ ➟ഇവിടെ സംസാരിക്കുന്നത് യഹോവയാണ്. ➟യഹോവയായ ദൈവത്തിനാണ് യോഹന്നാൻ വഴി ഒരുക്കേണ്ടതെന്ന് യെശയ്യാവും പരിശുദ്ധാത്മാവ് നിറഞ്ഞവനായ സെഖര്യാവും പ്രവചിച്ചിട്ടുണ്ട്: (യെശ, 40:3; ലൂക്കൊ, 1:76-77). ➟അങ്ങനെ നോക്കിയാൽ, ക്രിസ്തു യഹോവയാണെന്നല്ലാതെ ദൂതനാണെന്ന് എങ്ങനെ പറയും❓ 
❸ വഴിയൊരുക്കിയ യോഹന്നാനെയും ❝ദൂതൻ❞ (מַלְאָךְ – Malakh) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟അവൻ സെഖര്യാവിൻ്റെയും എലീശബെത്തിൻ്റെയും മകനായ മനുഷ്യനാണെന്ന് തർക്കമില്ലാത്ത കാര്യമാണ്. ➟അതിനാൽ, ❝ദൂതൻ❞ (messenger) എന്നത് യോഹന്നാൻ്റെയും പദവിയാണെന്ന് വ്യക്തമാണ്.
❹ ❝ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചു❞ എന്ന് എബ്രായലേഖകൻ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. ➟യേശു ദൂതനാണെങ്കിൽ, എങ്ങനെയാണ് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറയാൻ കഴിയുന്നത്❓
❺ ദൈവശ്വാസീയമായ തിരുവെഴുത്തിൽ യേശുവിൻ്റെ പ്രകൃതി (Nature) അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പിതാവാണ് ഒരേയൊരു സത്യദൈവമെന്നും (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) താൻ മനുഷ്യനാണെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 17:3യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം കാണാം. ➟തന്മൂലം, ക്രിസ്തു മനുഷ്യനാണെന്നും ❝നിയമദൂതൻ❞ എന്നത് അവൻ്റെ പദവിയാണെന്നും മനസ്സിലാക്കാം. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?]

ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. ➟പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➟❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22). 
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം:
➦ ❝എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29).  ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: 
➦ ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: 
➦ ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), ഏകദൈവം – The only God (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➦ ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം, കേൾക്കുക: ഏൽ ഏഹാദ്].

ദൈവത്തിൻ്റെ സാക്ഷികളും ക്രിസ്തുവിൻ്റെ അനുയായികളും:
➦ ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: ❝നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). ➟അടുത്തവാക്യം: ❝നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8 43:12; പ്രവൃ, 1:8). ➟യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:31). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15 മർക്കൊ, 12:29-30; യോഹ, 5:44; 17:3). ➟ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ വിശുദ്ധീകരിച്ച് സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (എബ്രാ, 13:12). ➟അതുകൊണ്ടാണ്, ❝ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു❞ എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 2:21). ➟ക്രിസ്തു പറയുന്നത് നോക്കുക: ❝എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.❞ (യോഹ, 8:31-32മത്താ, 11:29-30; മത്താ, 16:24; ലൂക്കൊ, 9:26; യോഹ, 13:15; 14:23; 1യോഹ, 2:6). ➟ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ (പിതാവ്) സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). ➟ക്രിസ്തു ആരെയാണോ സാക്ഷിച്ചത്; അവനെയാണ് അവൻ്റെ അനുയായികളും സാക്ഷിക്കേണ്ടത്: (യോഹ, 4:21-24). ➟അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (യെശ, 43:10; 1പത്രൊ, 2:21). ➟ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്നത് നോക്കുക: ❝ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.❞ (റോമ, 11:33). ➟ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. ➟അതിനാൽ, ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. ➟എന്നാൽ ക്രിസ്തു  മനുഷ്യനാകയാൽ, വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. ➟മനുഷ്യനല്ലാതെ, അഗോചരനായ ദൈവത്തിനു് തന്നെ പിൻതുടരുവാൻ ഒരു കാൽച്ചുവടു് വെയ്ക്കുവാൻ കഴിയില്ല. ➟❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17), സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝താൻ ദൈവമല്ല; മനുഷ്യനാണെന്നും സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ എന്ന് പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർ യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ അനുയായികളല്ല; ❝ക്രിസ്തുവിൻ്റെ അനുയായി❞ (ക്രിസ്ത്യാനി) എന്ന ഭോഷ്കിൽ വിശ്വസിക്കുന്നവരാണ്.

പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ഈ വേദഭാഗത്ത്, ❝ശാസ്ത്രിമാരും പരീശന്മാരും ❝ദൈവം ഒരുവൻ❞ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങിയതായി പറഞ്ഞിട്ടുണ്ട്. ➟അടുത്തവാക്യം: ❝എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു – അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.❞ (ലൂക്കൊ, 5:24). ➟ഈ വേദഭാഗത്ത്, ❝പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നു പറഞ്ഞുകൊണ്ട്, ക്രിസ്തു അവൻ്റെ രോഗകാരണമായ പാപം മോചിക്കുകയും സൗഖ്യം നല്കുകയും ചെയ്തതായി കാണാം. ക്രിസ്തു പക്ഷവാതരോഗിയുടെ പാപം മോചിച്ചതിനാൽ, ❝ദൈവം ഒരുവൻ❞ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ക്രിസ്തുവാണെന്ന് പലരും വിചാരിക്കുന്നു. ചിലകാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ ❝ദൈവം ഒരുവൻ❞ (God alone) എന്ന് പറയുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയൊസ്❞  (Mónos ho Theós) ആണ്. [കാണുക: BIB]. ➟അതായത്, ഒന്നിനെ (one) കുറിക്കുന്ന ❝ഹൈസ്❞ (heis) അല്ല; ❝ഒറ്റയെ❞ (alone) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവവനാണ് (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (റോമ, 16:26; 1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവനാണ്❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. ➟തന്മൂലം, പ്രസ്തുത വാക്യത്തിലെ ❝പാപങ്ങളെ മോചിപ്പാൻ കഴിവുള്ള ഏകദൈവം❞ യഹോവയായ ഏകദൈവമാണെന്ന് മനസ്സിലാക്കാം. [കാണുക: ദൈവം സമത്വമുള്ള മുന്ന് വ്യക്തിയോ?, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
❷ ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചത്❞ ക്രിസ്തുവോ, അപ്പൊസ്തലന്മാരോ അല്ല; യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാരാണ്. ➟യഹോവയല്ലാതെ മറ്റൊരു ദൈവം അവർക്കില്ല. ➟അവർ മറൊരു ദൈവത്തെയും അറിയുന്നില്ലെന്ന് പറഞ്ഞത് അവരുടെ ദൈവമായ യഹോവതന്നെയാണ്: ❝ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.❞ (ഹോശേ, 13:4). ➟യേശുവിനെ വിശ്വസിക്കാത്ത യെഹൂദന്മാരാണ് അത് ഹൃദയത്തിൽ ചിന്തിച്ചത് എന്നതിനാൽ, അത് യേശുവല്ല; പിതാവായ യഹോവയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
❸ ❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്. ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ക്രിസ്തു പറയുന്നത് നോക്കുക. ➟അവൻ പിതാവിൻ്റെ കല്പനപ്രകാരം പിതാവിൻ്റെ ഇഷ്ടമാണ് ചെയ്യുന്നത്: (യോഹ, 10:18). ➟ദൈവം ക്രിസ്തുവിനു് പാപമോചനത്തിനുള്ള അധികാരം കൊടുത്താൽ, ക്രിസ്തു ആ അധികാരം ഉപയോഗിച്ച് പാപമോചനം നല്കിയാൽ അവൻ ഏകദൈവമാകുമോ❓
❹ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ➟❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്; മനുഷ്യനായ യേശുവിന് ദൈവം കൊടുത്ത അധികാരമാണെന്ന് യെഹൂദന്മാർ പറയുന്നു. ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➟തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് സ്ഫടികസ്പുടം വ്യക്തമാണ്. 
❺ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: 𝟭.ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രാണ് ദൈവം (God alone). അത് ക്രിസ്തുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; 17:3). 𝟮.ക്രിസ്തു മനുഷ്യനാണ്. അതും താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). പിന്നെങ്ങനെയാണ്, അവൻ പാപങ്ങളെ മോചിച്ചതുകൊണ്ട് ദൈവമാകുന്നത്❓

മോണോതീയിസം (Monotheism):
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ❝ട്രിനിറ്റിയും❞ (Trinity) അല്ല, ❝വൺനെസ്സും❞ (Oneness) അല്ല; ❝മോണോതീയിസം❞ (Monotheism – The one and only God) ആണ്. ➟ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ ഒരിടത്തും കാണാൻ കഴിയില്ല. എന്നാൽ ❝ഏകദൈവം അഥവാ, മോണോസ് തെയോസ്❞ (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. ബൈബിളിലെ മോണോസ് തെയോസിലുള്ള വിശ്വാസത്തെയാണ് ഗ്രീക്കിൽ ❝മോണോതെയിസ്മോസ്❞ (Μονοθεϊσμός – Monotheïsmós) എന്നും ഇംഗ്ലീഷിൽ ❝മോണോതീയീസം❞ (Monotheism) എന്നും പറയുന്നത്: 
പഴയനിയമം:
➦ പഴയനിയമത്തിലെ ദൈവം ബഹുത്വമുള്ളവനല്ല; ഒരുത്തൻ മാത്രമാണ്: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത്, ❝ദൈവം ഒരുത്തൻ മാത്രം❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❝ഒന്നിനെ❞ കുറിക്കുന്ന (One) ❝എഹാദ്❞ (ehad – אֶחָד) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝ബാദ്❞ (bad – בַּד) ആണ്. ➟പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം, തനിയെ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ❝അക്❞ (ak), ❝റാഖ്❞ (raq), ❝ബാദ്❞ (bad), ❝ബദാദ്❞ (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം കാണാം. ➟ദൈവത്തിനു് ഒരു ബഹുത്വമുണ്ടായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പറയുമായിരുന്നോ❓ ➟അതിൽ ❝ബാദ്❞ (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും ❝ബദാദ്❞ (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ ❝സെപ്റ്റ്വജിൻ്റിൽ❞ (Septuagint) ❝മോണോസ്❞ (μόνος – Mónos) ആണ് കാണുന്നത്: (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). ➟പഴയനിയമത്തിൽ അനന്യമായ, ഒന്നുമാത്രമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദ്❞ (yahid – יָחִיד) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ ❝മോണോസ്❞ (Mónos). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ❝മോണോസ്❞ (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്.  
പുതിയനിയമം:
➦ പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയോസ്❞ (μόνος ὁ θεός – Mónos ho Theós) അഥവാ, ❝ദൈവം ഒത്തൻ മാത്രം❞ (God alone) ആണ്. ➟ഈ വേദഭാഗത്തും, ❝ദൈവം ഒരുവൻ❞ എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ❝ഒന്നിനെ❞ (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. ➟പുതിയനിയമത്തിൽ ❝ദൈവം ഒരുത്തൻ മാത്രം❞ ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് ❝മോണോസ്❞ കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). ➟ഈ വേദഭാഗങ്ങൾ പരിശോധിച്ചാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും കണ്ണുപൊട്ടനുപോലും മനസ്സിലാകും. 
ഉപസംഹാരം: 
➦ ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ ❝യാഹീദിന്❞ (yahid) തുല്യമായ ❝മോണോസ്❞ (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ➟തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ (പിതാവായ ഏകദൈവം) മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ➟ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ❝എഹാദിനും (ehad), ഹെയ്സിനും (heis)❞ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝യാഹീദിനു❞ (yahid) തുല്യമായ ❝മോണോസ്❞ (Mónos) കൊണ്ട്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ആണെന്ന് പറയുമായിരുന്നില്ല. ➟പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത് പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ➟ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം (Monotheism) തെളിവുകൾ].

യഹോവ സകല ജഡത്തിൻ്റെയും ദൈവം:
➦ പിതാവായ യഹോവ സകല ജഡത്തിൻ്റെയും സകല ദേഹിയുടെയും സകല ആത്മാവിൻ്റെയും ദൈവമാണ്: ❶ജഡത്തിൻ്റെ ദൈവം: ➤❝ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?❞ (യിരെ, 32:27സംഖ്യാ, 27:17). ❷ദേഹിയുടെ ദൈവം: ➤❝സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.❞ (യെഹെ, 18:4). ❸ആത്മാവിൻ്റെ ദൈവം: ➤❝അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.❞ (സംഖ്യാ, 16:22 ⁃⁃ സംഖ്യാ, 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19; വെളി, 22:6). 
ക്രിസ്തുയേശു ആരാണ്: 
➦ ക്രിസ്തു, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15 ⁃⁃ എബ്രാ, 2:14). ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ❝ഏകപുരുഷൻ (𝐌𝐚𝐧)❞ (2കൊരി, 11:2), ❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟അതിനാൽ, ക്രിസ്തുവിൻ്റെ ജഡത്തിൻ്റെയും ദേഹിയുടെയും ആത്മാവിൻ്റെയും (മനുഷ്യൻ) ദൈവം യഹോവയാണ്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു].  
യഹോവ സകല ജാതികളുടെയും രക്ഷകനും ദൈവവും: ➤❝സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22). ➤❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു❞ (1രാജാ, 8:59). ➤❝അപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.❞ (സെഫ, 3:9). ➤❝സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.❞ (സങ്കീ, 117:1). ➤❝ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.❞ (സങ്കീ, 67:3സങ്കീ, 67:5). ➟അണ്ടകടാഹത്തിലെ സകല ജാതികളുടെയും ദൈവമാണ് യഹോവ: ➤❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25).

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟝
പരമാർത്ഥജ്ഞാനം 𝟞

പരമാർത്ഥജ്ഞാനം 3

ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും:
➦ ❝ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45 ⁃⁃ ഉല്പ, 2:7; യോഹ, 7:38-39). 
➦ ❛ആദാം❜ (𝐀𝐝𝐚𝐦) എന്ന എബ്രായ, ഗ്രീക്ക് പുല്ലിംഗ നാമത്തിന് (𝐦𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐧𝐨𝐮𝐧) ❛മനുഷ്യൻ, മനുഷ്യർ/മനുഷ്യജാതി❜ എന്നീ അർത്ഥമാണുള്ളത്. ➟പഴയനിയമത്തിൽ ആദ്യമനുഷ്യൻ്റെയും (1ദിന, 1:1) ഒരു പട്ടണത്തിൻ്റെയും (യോശു, 3:16) പേരായും, മനുഷ്യൻ (𝐀𝐝𝐚𝐦), മനുഷ്യർ (𝐡𝐚’𝐚𝐝𝐚𝐦 – 𝐦𝐞𝐧) എന്നീ സാമാന്യ അർത്ഥത്തിലും ആദാം എന്ന നാമം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:27 ⁃⁃ ഉല്പ, 6:2).
➦ പുതിയനിയമത്തിൽ ❛ആദാം❜ (𝐀𝐝𝐚𝐦) എന്ന പുല്ലിംഗ സംജ്ഞാനാമം (𝐩𝐫𝐨𝐩𝐞𝐫 𝐦𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐧𝐨𝐮𝐧) ഒർപത് പ്രാവശ്യമുണ്ട്. ➟ഒരു പ്രാവശ്യം ക്രിസ്തുവിനും (1കൊരി, 15:45) എട്ടുപ്രാവശ്യം ആദ്യമനുഷ്യനും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38 ⁃⁃ ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:22; 1കൊരി, 15:45; 1തിമൊ, 2:13; 1തിമൊ, 2:14; യൂദാ, 1:14). ➟എന്നാൽ ❛മനുഷ്യൻ❜ എന്ന സാമാന്യ അർത്ഥത്തിൽ പുതിയനിയമത്തിൽ കാണുന്നില്ല.  
☛ ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും താരതമ്യം:
❶ ഒന്നാമത്തെ ആദാം വംശാവലിയിൽ ഒന്നാമനാണ് ⁃⁃ ഒടുക്കത്തെ ആദാം വംശാവലിയിൽ ഒടുക്കത്തവനാണ്: (ലൂക്കൊ, 3:23ലൂക്കൊ, 3:38). 
❷ ഒന്നാമത്തെ ആദാമും ദൈവപുത്രനാണ് (𝐓𝐡𝐞𝐨𝐮 𝐇𝐮𝐢𝐨𝐬 – 𝐓𝐡𝐞 𝐬𝐨𝐧 𝐨𝐟 𝐆𝐨𝐝) ⁃⁃ ഒടുക്കത്തെ ആദാമും ദൈവപുത്രനാണ് (𝐓𝐡𝐞𝐨𝐮 𝐇𝐮𝐢𝐨𝐬 – 𝐓𝐡𝐞 𝐬𝐨𝐧 𝐨𝐟 𝐆𝐨𝐝): (ലൂക്കൊ, 3:38മത്താ, 14:33)  
❸ ഒന്നാമത്തെ ആദാമും മനുഷ്യനാണ് ⁃⁃ ഒടുക്കത്തെ ആദാമും മനുഷ്യനാണ്: (ഉല്പ, 2:7 ⁃⁃ യോഹ, 8:40)
❹ ഒന്നാമത്തെ ആദാം ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ള ഒന്നാം മനുഷ്യനും ⁃⁃ ഒടുക്കത്തെ ആദാം സ്വർഗ്ഗത്തിൽനിന്നുള്ള രണ്ടാം മനുഷ്യനുമാണ്: (1കൊരി, 15:45). ➟❛ഒന്നാം മനുഷ്യൻ❜ (𝐡𝐨 𝐩𝐫𝐨𝐭𝐨𝐬 𝐚𝐧𝐭𝐡𝐫𝐨𝐩𝐨𝐬 – 𝐓𝐡𝐞 𝐟𝐢𝐫𝐬𝐭 𝐦𝐚𝐧), ➟❛രണ്ടാം മനുഷ്യൻ❜ (𝐡𝐨 𝐝𝐞𝐮𝐭𝐞𝐫𝐨𝐬 𝐚𝐧𝐭𝐡𝐫𝐨𝐩𝐨𝐬 – 𝐓𝐡𝐞 𝐬𝐞𝐜𝐨𝐧𝐝 𝐦𝐚𝐧) എന്നീ പ്രയോഗങ്ങൾ രണ്ടുപേരും മനുഷ്യരാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്.
❺ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടു ⁃⁃ ഒടുക്കത്തെ ആദാം പാപരഹിതനായി ഉല്പാദിതനായി: (ഉല്പ, 1:27മത്താ, 1:20-23; ലൂക്കൊ, 2:21; ലൂക്കൊ, 1:35; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5)
❻ ഒന്നാമത്തെ ആദാം ക്രിസ്തുവിൻ്റെ പ്രതിരൂപവും ⁃⁃ ഒടുക്കത്തെ ആദാം അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയും ആണ്: (റോമ, 5:14 ⁃⁃ കൊലൊ, 1:15)
❼ ഒന്നാമത്തെ ആദാം മനുഷ്യവർഗ്ഗത്തിൻ്റെ പിതാവാണ് ⁃⁃ ഒടുക്കത്ത ആദാം മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷിതാവാണ്: (പ്രവൃ, 17:26ലൂക്കൊ, 2:11; യോഹ, 4:42; 1യോഹ, 4:14)
❽ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു ⁃⁃ ഒടുക്കത്തിൻ്റെ ആദാമിനാൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിയാൽ ജീവൻ (നിത്യജീവൻ)  ലോകത്തിൽ വന്നു: (റോമ, 5:17; റോമ, 5:15; യോഹ, 3:15-16; പ്രവൃ, 15:11; 1കൊരി, 15:21-22)
❾ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നു ⁃⁃ ഒടുക്കത്തെ ആദാമിൻ്റെ നീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണം വന്നു: (റോമ, 5:18; റോമ, 5:16)
❿ ഒന്നാമത്തെ ആദാം മുഖാന്തരം മനുഷ്യരും സർവ്വസൃഷ്ടിയും പാപത്തിനും ശാപത്തിനും വിധേയമായി ⁃⁃ ഒടുക്കത്തെ ആദാം മുഖാന്തരം മനുഷ്യർക്കും ഈറ്റുനോവേടെയിരിക്കുന്ന സർവ്വസൃഷ്ടിക്കും ഉദ്ധാരണം ഉണ്ടായി/ഉണ്ടാകും: (ഉല്പ, 3:17-19; റോമ, 5:12റോമ, 8:19-22; കൊലൊ, 1:15-20)
⓫ ഒന്നാമത്തെ ആദാമിൻ്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നു ⁃⁃ ഒടുക്കത്തെ ആദാമിൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19; എബ്രാ, 5:8)
⓬ ഒന്നാമത്തെ ആദാം മുഖാന്തരം പാപവും ശാപവും ലോകത്തിൽ കടന്നു ⁃⁃ ഒടുക്കത്തെ ആദാം മുഖാന്തരം സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും ലഭിച്ചു: (ഉല്പ, 3:17; റോമ, 5:12എഫെ, 1:3)  
⓭ ഒന്നാമത്തെ ആദാം ദൈവകല്പന ലംഘിച്ച് പാപംചെയ്ത് തൻ്റെ സന്തതികളെയെല്ലാം നിത്യശിക്ഷയ്ക്ക് യോഗ്യരാക്കി; ഒടുക്കത്തെ ആദാം പാപരഹിതനായി ജീവിച്ചുമരിച്ച് പാപികളായ മനുഷ്യർക്ക് നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു: (റോമ, 5:16എബ്രാ, 5:9)
⓮ ഒന്നാമത്തെ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു ⁃⁃ ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45; ഉല്പ, 2:7). ➟𝗵𝗼 𝗲𝘀𝗰𝗵𝗮𝘁𝗼𝘀 𝗔𝗱𝗮𝗺 𝗲𝗶𝘀 𝗽𝗻𝗲𝘂𝗺𝗮 𝘇𝗼𝗼𝗽𝗼𝗶𝗼𝘂𝗻 എന്ന ഗ്രീക്ക് പ്രയോഗത്തിന് ❝ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന അഥവാ, ജീവനേകുന്ന ആത്മാവായിത്തീർന്നു❞ (𝐓𝐡𝐞 𝐥𝐚𝐬𝐭 𝐀𝐝𝐚𝐦 𝐛𝐞𝐜𝐚𝐦𝐞 𝐚 𝐥𝐢𝐟𝐞-𝐠𝐢𝐯𝐢𝐧𝐠 𝐬𝐩𝐢𝐫𝐢𝐭) എന്നാണർത്ഥം. [കാണുക: BIBNKJV]. ➟ഒന്നാമത്തെ ആദാം പാപചെയ്ത് സകല ജഡത്തിൻ്റെയും ആത്മാക്കളുടെ അന്തകനായിത്തീർന്നപ്പോൾ, ഒടുക്കത്തെ ആദാം തന്നിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയുയും ആത്മാക്കൾക്ക് നിത്യജീവൻ നല്ക്കുന്നവനായി. ➟യേശുവിൻ്റെ ജനനമരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ടാണ് ജീവിപ്പിക്കുന്ന ആത്മാവ് നമുക്ക് ലഭിച്ചത്: (യോഹ, 6:63; യോഹ, 7:37-39; പ്രവൃ, 2:33). ➟അങ്ങനെയവൻ ജീവൻ നല്കുന്ന ആത്മാവായി. അഥവാ, നമുക്ക് ആത്മജീവൻ നല്കുന്നവനായി.
⓯ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയും പാപിയായി മരിക്കുകയും, സകല മനുഷ്യരെയും പാപികളാക്കുകയും ചെയ്തു ⁃⁃ ഒടുക്കത്തെ ആദാം പാപരഹിതനായി ജനിച്ചുജീവിച്ചു മനുഷ്യരുടെ പാപം തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപമാക്കപ്പെട്ട് മരിക്കുകയും മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തി പാപരഹിതനായി ഉയിർക്കുകയും ചെയ്തവനാണ്: (റോമ, 3:23; റോമ, 5:122കൊരി, 5:21; 1പത്രൊ, 2:24; 1യോഹ, 3:5). ➟ആദാമിൻ്റെ സന്തതിപരമ്പരയിൽ ആദാമിൻ്റെ പാപമില്ലാതെ ജനിക്കുകയും വാക്കിലോ, പ്രവൃത്തിയിലോ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഏകമനുഷ്യൻ യേശുക്രിസ്തു മാത്രമാണ്: (റോമ, 5:15). 
☛ ഉപസംഹാരം:
➦ മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ മറുവിലയായി ഏകദൈവത്തിനർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണ്: ➤❝അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 2:4-71പത്രൊ, 2:24; യോഹ, 1:29). ➟ഇതാണ് സകലമനുഷ്യരും രക്ഷപ്രാപിക്കാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത.
➦ ക്രൂശിൽ മരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ മൂന്നാംദിവസം ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➤❝ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟യേശുക്രിസ്തു എന്ന ഏകമനുഷ്യനെ തള്ളുന്നവൻ സ്വന്തരക്ഷയാണ് തള്ളുന്നത്.

ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ
➦പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലവും (മീഖാ, 5:2) ജനനവും (യെശ, 7:14) അഭിഷേകവും (യെശ, 61:1) ശുശ്രൂഷയും (യെശ, 42:1-3) കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണവും (യെശ, 53:10-12) അടക്കവും (യെശ, 53:9) പുനരുത്ഥാനവും (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). 
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രൻ ആകുന്നത്❓
☛ ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് പറഞ്ഞിട്ടുണ്ട്: 𝟭.അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), 𝟮.ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), 𝟯.മറിയയുടെ പുത്രൻ (മത്താ, 1:16), 𝟰.ദൈവപുത്രൻ (മത്താ,, 3:17), 𝟱.മനുഷ്യപുത്രൻ (മത്താ, 8:20), 𝟲.യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), 𝟳.സ്ത്രീയുടെ സന്തതി: (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്ന ട്രിനിറ്റിക്ക് ഒരു തേങ്ങയും മനസ്സിലാകില്ല. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്
➦ ഉല്പത്തി 18-ാം അദ്ധ്യായത്തിൽ മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായത് ത്രിത്വമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟ബൈബിളിലെന്നല്ല, ഈ അണ്ടകടാഹത്തിൽ ഒരിടത്തും ട്രിനിറ്റി വിശ്വസിക്കുന്ന ഒരു ദൈവമുള്ളതായി തെളിവില്ല. ➟യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് അബ്രാഹാം കണ്ടത്. ➟നമുക്ക് വേദഭാഗം പരിശോധിക്കാം:
❝അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:❞ (ഉല്പ, 18:1-2). ➟1-ാം വാക്യത്തിൽ, ❝യഹോവ അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി❞ എന്നാണ് കാണുന്നത്. ➟ആ പ്രയോഗത്തിൽത്തന്നെ ട്രിനിറ്റിയുടെ ഉപദേശം പൊളിഞ്ഞു. ➟യഹോവ ഒരുത്തൻ മാത്രമാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. [കാണുക: യഹോവ ഒരുത്തൻ മാത്രം]. ➟2-ാം വാക്യത്തിൽ, ❝ അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟❝ഷ്ലോഷാ അനാഷീം❞ (שְׁלֹשָׁה אֲנָשִׁים – Shloshah Anashim) എന്ന പ്രയോഗത്തിൻ്റെ അർത്ഥം  ❝മൂന്നു പുരുഷന്മാർ❞ (three men) എന്നാണ്. (KJV). ➟❝അനാഷീം❞ (Anashim) എന്നപദം മനുഷ്യരിലെ പുരുഷന്മാരെ കുറിക്കുന്ന നാമപദം (masculine noun) ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ജെന്ററില്ല. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9; – ഇയ്യോ, 9:32). ➟എന്നാൽ അബ്രാഹാം കണ്ടതാകട്ടെ, മൂന്നു മനുഷ്യരെയാണ്. ➟മൂന്നു പുരുഷന്മാരിൽ ഒരുത്തനെ ❝യഹോവ❞ എന്ന് എഴുത്തുകാരനായ മോശെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). ➟22-വാക്യം: ❝അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.❞ (ഉല്പ, 18:22). ➟ഈ വേദഭാഗത്ത്, അബ്രാഹാം യഹോവയുടെ സന്നിധിയിൽ നില്ക്കുമ്പോൾ, ആ പുരുഷന്മാർ (രണ്ടുപേർ) സൊദോമിലേക്കു പോയതായി കാണാം. ➟19-ാം അദ്ധ്യായം 1-ാം വാക്യം: ❝ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു.❞ (ഉല്പ, 19:1). ➟ഈ വേദഭാഗത്ത്, രണ്ടു ❝ദൂതന്മാർ❞ (מַּלְאָכִים – mal’akhim – angels) സൊദോമിൽ എത്തിയതായി പറഞ്ഞിട്ടുണ്ട്. ➟മേല്പറഞ്ഞ നാല് വേദഭാഗങ്ങളിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: ➟ഒന്നാം വാക്യത്തിൽ, യഹോവ പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അബ്രാഹാം കണ്ടത്, മൂന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്. ➟അതിനാൽ, ദൈവത്തെയല്ല; മനുഷ്യരെയാണ് അബ്രാഹാം കണ്ടഥെന്ന് വ്യക്തമാണ്. ➟അതിൽ ഒരുത്തൻ ❝യഹോവ❞ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യനാണ്. ➟മറ്റു രണ്ടുപേർ ദൂതന്മാരാണ്. ➟തന്മൂലം, യഹോവ എന്നു പേർ വിശേഷിപ്പിക്കപ്പെട്ട പുരുഷൻ യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനു് അഥവാ, മനുഷ്യപ്രത്യക്ഷതയ്ക്ക് വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ സംഭവം: (1തിമൊ, 3:15-16യോഹ, 8:40). [കാണുക: ദൈവഭക്തിയുടെ മർമ്മം]

യഹോവ ഒരുത്തൻ മാത്രം:
➦ ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ത്രിത്വത്തെ ന്യായീകരിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. ➟എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് അതിൽ ഒരു യഹോവ പറയുന്നത്. അപ്പോൾ ബാക്കി രണ്ടുപേർ ദൈവമല്ലേ❓ ➟യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചു പറയുന്നു: 
❶ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല (𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞, 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨 𝐆𝐨𝐝 𝐛𝐞𝐬𝐢𝐝𝐞 𝐦𝐞): (യെശ, 45:5KJV). 
❷ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. [𝐓𝐡𝐚𝐭 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐛𝐞𝐬𝐢𝐝𝐞 𝐦𝐞. 𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞): (യെശ, 45:6KJV). 
❸ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞]: (യെശ, 45:18KJV). 
❹ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐲𝐨𝐮𝐫 𝐆𝐨𝐝, 𝐚𝐧𝐝 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞]: (യോവേ, 2:27KJV). 
❺ ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐭𝐡𝐲 𝐆𝐨𝐝, 𝐓𝐡𝐨𝐮 𝐬𝐡𝐚𝐥𝐭 𝐡𝐚𝐯𝐞 𝐧𝐨 𝐨𝐭𝐡𝐞𝐫 𝐠𝐨𝐝𝐬 𝐛𝐞𝐟𝐨𝐫𝐞 𝐦𝐞].❞ (പുറ, 20:2-3; ആവ, 5:6-7KJV). 
❻ ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃: 𝐭𝐡𝐚𝐭 𝐢𝐬 𝐦𝐲 𝐧𝐚𝐦𝐞: 𝐚𝐧𝐝 𝐦𝐲 𝐠𝐥𝐨𝐫𝐲 𝐰𝐢𝐥𝐥 𝐈 𝐧𝐨𝐭 𝐠𝐢𝐯𝐞 𝐭𝐨 𝐚𝐧𝐨𝐭𝐡𝐞𝐫, 𝐧𝐞𝐢𝐭𝐡𝐞𝐫 𝐦𝐲 𝐩𝐫𝐚𝐢𝐬𝐞 𝐭𝐨 𝐠𝐫𝐚𝐯𝐞𝐧 𝐢𝐦𝐚𝐠𝐞𝐬].❞ (യെശ, 42:8KJV). 
❼ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം ആകുന്നു [𝐎 𝐋𝐎𝐑𝐃 𝐆𝐨𝐝 𝐨𝐟 𝐈𝐬𝐫𝐚𝐞𝐥, 𝐭𝐡𝐨𝐮, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮, 𝐚𝐫𝐭 𝐋𝐎𝐑𝐃 𝐚𝐥𝐨𝐧𝐞]: (2രാജാ, 19:15KJV). 
❽ നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം [𝐓𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐨𝐧𝐥𝐲]: (2രാജാ, 19:19KJV).
❾ നീ, നീ മാത്രം യഹോവ ആകുന്നു [𝐓𝐡𝐨𝐮, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮, 𝐚𝐫𝐭 𝐋𝐎𝐑𝐃 𝐚𝐥𝐨𝐧𝐞]: (നെഹെ, 9:6KJV).
❿ യഹോവ എന്നു നാമമുള്ള നീ മാത്രം  സർവ്വഭൂമിക്കും മീതെ അത്യുന്നതൻ [𝐭𝐡𝐚𝐭 𝐭𝐡𝐨𝐮 𝐰𝐡𝐨𝐬𝐞 𝐧𝐚𝐦𝐞 𝐚𝐥𝐨𝐧𝐞 𝐢𝐬 𝐉𝐄𝐇𝐎𝐕𝐀𝐇, 𝐚𝐫𝐭 𝐭𝐡𝐞 𝐦𝐨𝐬𝐭 𝐡𝐢𝐠𝐡 𝐨𝐯𝐞𝐫 𝐚𝐥𝐥 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡]: (സങ്കീ, 83:18KJV). 
⓫ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവമാകുന്നു [𝐎 𝐋𝐎𝐑𝐃 𝐨𝐟 𝐡𝐨𝐬𝐭𝐬, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐚𝐥𝐨𝐧𝐞]: (യെശ, 37:16KJV).
⓬ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ [𝐎 𝐋𝐎𝐑𝐃 𝐨𝐮𝐫 𝐆𝐨𝐝, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐨𝐧𝐥𝐲]: (യെശ, 37:20KJV).
➦ മുന്നു യഹോവയുണ്ടെങ്കിൽ, “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല; ഞാൻ അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന് അതിലൊരു യഹോവ ആവർത്തിച്ച് പറയുമായിരുന്നോ❓
➦ മുന്നു യഹോവയുണ്ടെങ്കിൽ, അതിലൊരുത്തൻ മാത്രമാണ് യഹോവയെന്നും, ഒരുത്തൻ മാത്രമാണ് യഹോവയായ ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുമായിരുന്നോ❓
➦ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴാണ്, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, മൂന്ന് യഹോവയുണ്ടെന്ന കൊടിയ കൾട്ടുപദേശം ട്രിനിറ്റി പഠിപ്പിക്കുന്നത്. 
☛ മൂന്ന് യഹോവയുണ്ടെന്ന് പറയുന്ന മുതുഭോഷ്കിനെ, പുതിയനിയമത്തിൽ ദൈവപുത്രനായ യേശുവും ഒരു യെഹൂദാ ശാസ്ത്രിയുംകൂടി വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്: ➤❝ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു.❞ ➤അതിന്നു യേശു: ❝എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:28-29). ➟മുഖ്യകല്പന ഏതെന്ന ശാസ്ത്രിയുടെ ചോദ്യത്തിനു് ഉത്തരമായി യെഹൂദന്മാർ ദിവസവും മൂന്നുനേരം ചെല്ലുന്ന ❝ഷ്മാ❞ (Shama) പ്രാർത്ഥനയിലെ ആദ്യഭാഗമാണ് യേശു ഉദ്ധരിച്ചത്: ➤❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). യഹോവ ഒരുവനാണെന്നാണ് യേശു പറഞ്ഞത്. അതുകേട്ട ശാസ്ത്രിയുടെ മറുപടി ശ്രദ്ധേയമാണ്: ശാസ്ത്രി അവനോടു: ❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ❝ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല❞ [𝐭𝐡𝐞𝐫𝐞 𝐢𝐬 𝐨𝐧𝐞 𝐆𝐨𝐝; 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐨𝐭𝐡𝐞𝐫 𝐛𝐮𝐭 𝐡𝐞] (KJV). ➟അതുകേട്ട യേശുവിൻ്റെ വാക്കുകൾ അതിലും ശ്രദ്ധേയമാണ്: ➤❝അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.❞ (മർക്കൊ, 12:34). ➟തന്നിൽ വിശ്വസിക്കാത്ത ശാസ്ത്രിയോടാണ് ❝നീ ദൈവരാജ്യത്തോടു അകന്നവനല്ല ദൈവം❞ എന്ന് യേശു പറഞ്ഞത്. കാരണമെന്താണ്❓ ➟യഹോവ മൂന്നുണ്ടെന്നല്ല; ഒരേയൊരുതൻ മാത്രമാണെന്ന് വിശ്വസിക്കുന്ന കാരണത്താലാണ് അവൻ ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. ➟എന്നാൽ ജാതികളിൽനിന്ന് ദൈവത്തിൻ്റെ കൃപയാൽ അവനോടു അടുത്തുവന്നവർ, ഏകസത്യദൈവമായ യഹോവയെ ത്രിമൂർത്തി ബഹുദൈവമാക്കി അവനെ നിന്ദിക്കുന്നു. ➟ദൈവത്തിൻ്റെ വചനം വിശ്വസിക്കുന്നവനോ, ഭാഷയുടെ ബാലപാഠമെങ്കിലും അറിവുള്ളവനോ മൂന്ന് യഹോവയുണ്ടെന്ന മുതുഭോഷ്ക് പറയില്ല. ➟ഒന്നാം കല്പന ലംഘിക്കുന്ന അതിമാരക ഉപദേശമാണ് ത്രിത്വം.

യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ
➦ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണെന്ന് കരുതുന്നവരാണ് ക്രൈസ്തവർ. ➟എന്നാൽ മശീഹ എന്ന സങ്കല്പത്തിലും പ്രത്യാശയിലും വിശ്വസിക്കാത്ത ഒരൊറ്റ യെഹൂദനും ഈ ഭൂമുഖത്തില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟രണ്ടുവിധത്തിൽ അത് വ്യക്തമാക്കാം. 
❶ ക്രിസ്തുയേശു മൂലക്കല്ലായും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ ദൈവസഭ പണിയപ്പെട്ടതുതന്നെ യെഹൂദന്മാരിലൂടെയാണ്. (എഫെ, 2:20). മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എല്ലാം യെഹൂദന്മാരായിരുന്നു. ➟യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. ➟പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്. ➟അതായത്, ആദ്യത്തെ നാലുവർഷം യെഹൂദന്മാരുടെ ഇടയിലായിരുന്നു ആദിമസഭയുടെ സുവിശേഷഘോഷണം. സുവിശേഷം വിശ്വസിച്ചവരെല്ലാം യെഹൂദന്മാരായിരുന്നു. ➟പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തെന്നെ മൂവായിരംപേർ വിശ്വസിച്ച് സഭയോട് ചേർന്നു. (പ്രവൃ, 2:41). അനന്തരം പത്രൊസിൽനിന്നും യോഹന്നാനിൽനിന്നും വചനംകേട്ട് വിശ്വസിച്ചവരിൽ, ➨❝പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി❞ എന്നാണ് പറയുന്നത്. (പ്രവൃ, 4:4). ➟പുരുഷന്മാരുടെ എണ്ണം അയ്യായിരത്തോളം എന്ന് പറഞ്ഞാൽ, അവരുടെ ഭാര്യമാരും മക്കളും ഉൻപ്പെട്ടിട്ടില്ല. ➟ഓരോരുത്തന് ഭാര്യയും രണ്ടോ, മൂന്നോ മക്കളും എന്ന് കണക്കാക്കിയാൽ, 20–25 ആയിരമാകും. ➟ആറാം അദ്ധ്യായത്തിൽ വായിക്കുന്നത്: ➨❝ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു❞ എന്നാണ്. (പ്രവൃ, 6:7). പിന്നെ എണ്ണമൊന്നും പറയുന്നില്ല; ഏറ്റവും പെരുകിയെന്നാണ് പറയുന്നത്. അതെല്ലാം യെഹൂദന്മാരായിരുന്നു. ➟ശമര്യരും ജാതികളും ചേർന്നപ്പോൾ, വിശ്വാസികളല്ല; സഭകളാണ് ദിവസേന പെരുകിയത്. (അപ്പ 16:5). ➨❝രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതു❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 4:22). ➟തന്മൂലം, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമൊന്നുമില്ല. അന്നുമാത്രമല്ല, ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യെഹൂദന്മാർ അനവദിയുണ്ട്. ➟അന്നുമിന്നും യേശുവിൽ വിശ്വസിക്കാത്തവരാണ് അധികമെന്നേയുള്ളൂ. 
❷ വിശ്വസിക്കാത്ത യെഹൂദന്മാർ ക്രിസ്തു/മശീഹായിൽ (അഭിഷിക്തൻ) വിശ്വസിക്കാത്തവരല്ല. ❛യേശു❜ എന്ന് പേരുള്ള ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ്. ➟അതായത്, രണ്ടായിരം വർഷംമുമ്പ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതനായി ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട്, മനുഷ്യർക്ക് രക്ഷയെരുക്കിയ യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. ➟അവരുടെ വിശ്വാസപ്രകാരം, രക്ഷിതാവായ ❛മശീഹ❜ (ക്രിസ്തു) ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടില്ല; ജനിക്കുവാൻ ഇരിക്കുന്നതേയുള്ളൂ. ➟അതുകൊണ്ട്, യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാർ ❛മശീഹയിൽ❜ (ക്രിസ്തുവിൽ) വിശ്വസിക്കാത്തവരാണ് എന്നർത്ഥമില്ല. ➟അവർ തങ്ങളുടെ രക്ഷകനായ മശീഹ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് എല്ലായ്പ്പോഴും വിശ്വസിച്ചുകൊണ്ട് നോക്കിപ്പാർക്കുന്നവരാണ്. ➟അതായത്, ❝യേശുവെന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട്; എന്നാൽ ❛ക്രിസ്തുവിൽ❜ (മശീഹ) വിശ്വസിക്കാത്ത ഒറ്റ യെഹൂദനും ഭൂമുഖത്തില്ല.❞ ➟മറിച്ചുള്ള ചിന്തകൾ ബൈബിൾപരമല്ല.

യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?
മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ❓ 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണെന്ന് മനസ്സിലാക്കാം. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟3:4-മുതൽ 4:17-വരെയുള്ള വാക്യങ്ങളിൽ പതിനഞ്ചു പ്രാവശ്യം യഹോവ സംസാരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ➟ഇരുപത്തഞ്ചു പ്രാവശ്യം ദൈവമെന്നു പറഞ്ഞിട്ടുണ്ട്. യഹോവ മോശെയ്ക്ക് പ്രത്യക്ഷമായി എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (പുറ, 3:16; 3:18; 6:3പുറ, 4:1; 4:5). ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ: തീയായി അവിടെ മോശെയ്ക്ക് ദൃശ്യമായത് ദൂതനാണ്. ➟ദൈവം തൻ്റെ ദൂതന്മാരെ കാറ്റുകളും അഗ്നിജ്വാലകളും ആക്കുന്നതിനെപ്പറ്റി സങ്കീർത്തകൻ പറഞ്ഞിട്ടുണ്ട്: (സങ്കീ, 104:4 എബ്രാ, 1:7). ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. അഥവാ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟ഉദാ: ദൈവം തൻ്റെ ജനത്തോട് സംസാരിക്കുന്നത് നേരിട്ടല്ല; പ്രവാചകന്മാർ മുഖാന്തരമാണ്: ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഈ വേദഭാഗത്ത്, ❝ഞാൻ, എൻ്റെ❞ എന്നിങ്ങനെ ഉത്തമപുരുഷനിൽ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35പ്രവൃ, 7:30). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ❓  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം) മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) എന്നാണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ ദൂതൻ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (കാണുക: Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് അവരെ രക്ഷിച്ചത്. ➟ചിലർ അതിനെ പുതിയനിയമ രക്ഷയായി തെറ്റിദ്ധരിച്ചിട്ടുണ്ട്; അതുകൊണ്ടാണ് യേശുക്രിസ്തു ആണെന്ന് പലരും കരുതുന്നത്. ➟ഒരു വാക്യത്തെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയിട്ട് ഉപദേശം ഉണ്ടാക്കുന്നതിൻ്റെ കുഴപ്പമാണത്. ➟അടുത്തവാക്യം: ❝എന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർ‍ക്കു ശത്രുവായ്തീർ‍ന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.❞ (യെശ, 63:10). ➟അത് യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓ ➟പരിശുദ്ധാത്മാവിനെ തള്ളിക്കളഞ്ഞിട്ട്, യഹോവ പുതിയനിയമ വിശ്വാസികളുടെ ശത്രുവാണോ❓ ➟അടുത്തവാക്യത്തിൽ, ദൈവം ശത്രുവായിത്തീർന്നപ്പോൾ അവർ മോശെയുടെ കാലമോർത്ത് പിറുപിറുത്തതായി കാണാം. (യെശ, 63:11). ➟യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിച്ച ആരെങ്കിലും മോശെയുടെ കാലത്തെ സൗഭാഗ്യമോർത്ത് ദൈവത്തോടു പിറുപിറുക്കുമോ❓ ➟ഇങ്ങനെയാണ് പലരുടെയും ബൈബിൾ വ്യാഖ്യാനം! ➟മോശെയുടെ കാലത്തിനുശേഷം ദൈവം തൻ്റെ ദൂതനെ അയച്ച് പലപ്പോഴും യിസ്രായേലിനെ രക്ഷിച്ച കാര്യമാണ് അവിടെ പറയുന്നത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം; അങ്ങനെയൊരു പാട്ടുപോലും ഉണ്ടെന്നാണ് എൻ്റെ ഓർമ്മ. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. 
സിംഹത്തിൻ്റെ വായടച്ചത് യേശുക്രിസ്തുവോ
സിംഹക്കുഴിയിൽ ഇറങ്ങി സിംഹങ്ങളുടെ വായടച്ചതും യേശുവാണെന്ന് കാരുതുന്നവരുണ്ട്. ➟എന്നാൽ ദൈവം തൻ്റെ ദൂതനെ അയച്ചാണ് സിംഹങ്ങളുടെ വായടച്ചത്: ❝സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.❞ (ദാനീ, 6:22). ➟ഈ വേദഭാഗത്ത്, ദൈവം അവൻ്റെ ദൂതനെ (mal’aḵ – Angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ➟പഴയനിയമത്തിൽ ഇല്ലാത്ത ക്രിസ്തുവിനെയാണ് വ്യാജവ്യാഖ്യാനങ്ങളാൽ ഉണ്ടെന്ന് സ്ഥാപിക്കാൻ പലരും ശ്രമിക്കുന്നത്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈത്തെ (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) തള്ളിയിട്ട്, ത്രിമൂർത്തി ദൈവത്തിൽ വിശ്വസിക്കാനാണ് ദുരുപദേശങ്ങൾ പടച്ചുണ്ടാക്കുന്നത്. സ്വയം നാശത്തിൻ്റെ കുഴിതോണ്ടുന്നവരാണ് ട്രിനിറ്റി വിശ്വാസികൾ. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തു ദൂതനാണോ?]

യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ:
➦ ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.❞ (1യോഹ, 2:22). ➟അടുത്തവാക്യം: ➤❝യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1). ➤❝ക്രിസ്തു❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തിനും ➤❝മശീഹാ❞ (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. ➤❝ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38 ⁃⁃ പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ആരംഭിച്ചവനുമാണ്: (ലൂക്കൊ, 4:14-15). [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]. ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യേശുതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്: ➤❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟യേശു അഭിഷേകദാതാവായ ദൈവമല്ല; ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണ്: ➤❝നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,❞ (പ്രവൃ, 4:27; 1തിമൊ, 2:6). ➟ദൈവം, ദൈവത്തെയല്ല ക്രിസ്തു (അഭിക്തൻ) ആക്കുന്നത്; മനുഷ്യനെയാണ്. ➟ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത അഥവാ, ക്രിസ്തു ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ➟ദൈവപുത്രനായ യേശു ദൈവമാണെങ്കിൽ, യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്❓ ➟ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും❓ ➟അവൻ ദൈവമാണെങ്കിൽ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം അവനാവശ്യമായി വന്നത് എന്തുകൊണ്ടാണ്❓ ➟❝അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനായതുകൊണ്ടാണ്, അവനു് ആഭിഷേകം ആവശ്യമായി വന്നത്.❞ (എബ്രാ, 2:9; 1തിമൊ, 2:6). ➟യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിലെ ഭൂരിഭാഗംപേരും. ➟യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ➤[കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]. ➟യേശു താൻ ദൈവമല്ല; മനുഷ്യനാണെന്ന് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാനിലാണ്: [യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ➟ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). ➟ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). ➟യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാനിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1; യോഹ, 2:3; യോഹ, 2:5; യോഹ, 2:12; യോഹ, 6:42; യോഹ, 19:25; യോഹ, 19:26). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും, അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാനാണ് ചോദിക്കുന്നത്: ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.❞ എന്താണതിൻ്റെ അർത്ഥം❓ ➤[കാണുക: ക്രിസ്തു ദൈവമാണോ?]. ➟അഭിഷേകദാതാവ് ദൈവവും അഭിഷിക്തൻ മനുഷ്യനുമാണ്; അതാണ് യോഹന്നാന്റെ വിഷയം. യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവനാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. ➟ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവരെല്ലാം അവൻ്റെ അസ്തിത്വവും (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) മനുഷ്യത്വവും (𝐇𝐮𝐦𝐚𝐧𝐢𝐭𝐲) ക്രിസ്തുത്വവും (𝐂𝐡𝐫𝐢𝐬𝐭𝐡𝐨𝐨𝐝) പുത്രത്വവും (𝐒𝐨𝐧𝐬𝐡𝐢𝐩) കർത്തൃത്വവും (𝐋𝐨𝐫𝐝𝐬𝐡𝐢𝐩) ചരിത്രപരതയും (𝐇𝐢𝐬𝐭𝐨𝐫𝐢𝐜𝐢𝐭𝐲) നിഷേധിക്കുന്ന കള്ളന്മാരാണ്. ➟നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്: (1തിമൊ, 2:6). ➟അതാണ് യോഹന്നാൻ്റെ ലേഖനത്തിൽ പറയുന്ന പ്രധാന വിഷയം. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15; പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് (1പത്രൊ, 2:24), ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6; പ്രവൃ, 2:23-24; 2:36; 5:31). ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവാക്കിയ, ❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്നാണ് പൗലൊസ് പറയുന്നത്: (റോമ, 10:9). ➟പിതാവായ ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയുമാണ് ജാതികൾ രക്ഷയ്ക്കായി വിശ്വസിക്കേണ്ടത്: (1തിമൊ, 2:4-7). ➟അല്ലാതെ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. ➤[കാണുക: ദൈവത്തിൻ്റെ ഇച്ഛ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]. 

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚       
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟝
പരമാർത്ഥജ്ഞാനം 𝟞

പഴയനിയമത്തിൽ യേശു ദൂതനായി ഉണ്ടായിരുന്നോ❓

മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ? 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണ്. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിക്കേണ്ട ആവശ്യമെന്താണ്❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. ഉദാ: ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഇവിടെ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ?  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
➦ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം); മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) ആണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് രക്ഷിച്ചത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
ഒരു ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, പഴയനിയമത്തിൽ ദൂതനായി വന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.

ക്രിസ്തുവും കുഞ്ഞാടും

☛ നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശുക്രിസ്തു എന്ന ദൈവപുത്രൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➤❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറയുന്നത്: (മർക്കൊ, 15:39). ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 9:11). ➟താൻ മനുഷ്യനാണെന്ന് യേശു പറയുന്നതുൾപ്പെടെ, ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുമുണ്ട്: (യോഹ, 8:40). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ഏകദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ചത്. അല്ലെങ്കിൽ, നമുക്കുവേണ്ടി അറുക്കപ്പെട്ടത്: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛കുഞ്ഞാട്, പെസഹക്കുഞ്ഞാടു❜ എന്നിങ്ങനെ പദവികളും (Titles) നമ്മുടെ കർത്താവിനുണ്ട്: (യോഹ, 1:29; പ്രവൃ, 8:33; യോഹ, 1:36; 1കൊരി, 5:7; 1പത്രൊ, 1:19).
➦ എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന മനുഷ്യനെയല്ല; ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. ➤❝ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.❞ (വെളി, 5:6). ➟അടുത്തവാക്യം: ➤❝ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.❞ (വെളി, 13:8). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് ക്രിസ്തുവും കുഞ്ഞാടും തമ്മിലുള്ള ചില വ്യത്യാസങ്ങൾ കാണിക്കാം:
വെളിപ്പാടു 5:5-ൽ മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോടു: ➤❝കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു❞ എന്നു പറയുന്നുണ്ട്. ➟ഈ വേഭാഗത്തെ ദാവീദിൻ്റെ വേര് എന്ന പ്രയോഗം യേശുവിനെ സൂചിപ്പിക്കുന്നതാണ്. ➟എന്നാൽ അടുത്തവാക്യത്തിൽ: സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് നില്ക്കുന്നതായാണ് കാണുന്നത്. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, കുഞ്ഞാടിനെപ്പോലെ യേശു നില്ക്കുന്നു എന്നേ പറയുമായിരുന്നുള്ളു. ➟അല്ലെങ്കിൽ എൻ്റെ കർത്താവ്, ദൈവുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു എന്നിങ്ങനെ അവൻ്റെ സവിശേഷ പദവികളിൽ ഏതെങ്കിലും ഒന്ന് പറയുമായിരുന്നു. ➟യോഹന്നാന് യേശുവിനെ കണ്ടിട്ട് മനസ്സിലായില്ല എന്ന് പറയാൻ പറ്റുമോ❓ 
❷ ❛കുഞ്ഞാടു❜ എന്നത് ദൈവപുത്രനായ ക്രിസ്തുവിൻ്റെ ❛പ്രകൃതി❜ (Nature) അല്ല; ❛പദവി❜ (Title) ആണ്. ➟എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതായി കണ്ടവൻ്റെ ❛പദവി❜ (Title) അല്ല; ❛പ്രകൃതി❜ (Nature) ആണ്..   
➦ യേശുവിൻ്റെ ❛പ്രകൃതി❜ (Nature) വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യേശു എന്നു പേരുള്ള മനുഷ്യൻ.❞ (യോഹ, 9:11). അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ➟യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ ❛പ്രകൃതിയും❜ (Nature) വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാട് (മൃഗം) ആണ്. ➟യേശുക്രിസ്തു മനുഷ്യനും സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാട് ഒരു മൃഗവുമാണ്. ➟മറിയ തൻ്റെ മൂത്തമകനായി പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുകളുമുള്ള ഒരു കുഞ്ഞാടിനെയല്ല; ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). ➟ഒരുത്തൻ്റെ പ്രകൃതിയും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. ➟പിന്നെങ്ങനെ ക്രിസ്തു യഥാർത്ഥത്തിൽ കുഞ്ഞാടാണെന്ന് പറയാൻ കഴിയും❓ 
❸ യേശുവെന്ന മനുഷ്യനെക്കുറിച്ച് ➤❝നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു❝ എന്നാണ് പൗലൊസ് പറയുന്നത്: (1കൊരി, 5:7). ➤❝അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു❞ (റോമ, 6:10), ➤❝നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു❞ (എഫെ, 5:2), ➤❝എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തു❞ (1തിമൊ, 2:6), ➤❝അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തു❞ (എബ്രാ, 7:27), ➤❝യേശുക്രിസ്തു ഒരിക്കലായി ശരീരയാഗം കഴിച്ചു❞ (എബ്രാ, 10:10) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ യോഹന്നാൻ കുഞ്ഞാടിനെ കാണുന്നത് അറുക്കപ്പെട്ടതായല്ല; ➤❛അറുക്കപ്പെട്ടതുപോലെ❜ (as it had been slain) ആണ് കാണുന്നത്. ➟യേശു അറുക്കപ്പെട്ടു; കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുകയാണ്. ➟പിന്നെങ്ങനെ കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആണെന്ന് പറയാൻ കഴിയും❓ ➟പിന്നീട് സ്വർഗ്ഗത്തിലെ പാട്ടിലും പ്രയോഗത്തിലും, ❛അറുക്കപ്പെട്ട കുഞ്ഞാടു❜ എന്ന് കാണാം: (വെളി, 5:9; വെളി, 5:12; വെളി, 13:8). ➟ യോഹന്നാൻ്റെ കാഴ്ചയിൽ അറുക്കപ്പെട്ടതു പോലെയും; പാട്ടിലും പ്രയോഗത്തിലും അറുക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
❹ യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല അവിടെപ്പറയുന്ന കുഞ്ഞാട് എന്നതിൻ്റെ ഭാഷാപരമായ ഒരു തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. ➟അവിടെ, കുഞ്ഞാടിനെക്കുറിച്ച് പറഞ്ഞിട്ട്, ➤❝അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു❞ എന്നാണ് യോഹന്നാൻ പറയുന്നത്: (വെളി, 5:6). ➟ഈ വേദഭാഗത്ത്, ➤❛അവനു❜ എന്ന് പുല്ലിംഗ (Masculine) സർവ്വനാമത്തിലല്ല; പ്രത്യുത, ➤❛അതിന്നു❜ എന്ന് നപുംസകലിംഗത്തിലാണ് (Neuter) പറഞ്ഞിരിക്കുന്നത്. ➤❝എഖോൺ❞ (ἔχον – echon) എന്ന ഗ്രീക്കുപദം നപുംസകലിംഗത്തിലുള്ള ഏകവചനമാണ് (Singular Neuter). ➟എന്നാൽ നമ്മുടെ കർത്താവായ യേശു മനുഷ്യരിലെ ➤❛പുരുഷൻ❜ (Man) ആണ്: (യോഹ, 1:30). ➟ക്രിസ്തുവിനു് ഒരിടത്തും നപുംസകലിംഗം ഉപയോഗിച്ചിട്ടില്ല; ഉപയോഗിക്കാൻ പാടില്ല. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശുക്രിസ്തു ആയിരുന്നെങ്കിൽ, ➤❛അതിന്നു❜ എന്ന നപുംസകലിംഗമല്ല; ➤❛അവന്നു❜ എന്ന പുംല്ലിഗം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟അതിനാൽ ഭാഷാപരമായും കുഞ്ഞാട് യഥാർത്ഥത്തിൽ യേശു അല്ലെന്ന് തെളിയുന്നു.
വെളിപ്പാട് 13:8-ൽ ❛കൂഞ്ഞാടു❜ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟യേശുവാകട്ടെ, കാലസമ്പൂർണ്ണതയിലാണ് സ്ത്രിയിൽനിന്ന് ജനിച്ചത്: (ഗലാ, 4:4). അല്ലെങ്കിൽ, അന്ത്യകാലത്ത് വെളിപ്പെട്ടവനാണ്: (1പത്രൊ, 1:20). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➤യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➤ജനനം (യെശ, 7:14), ➤ക്രിസ്തുത്വം (യെശ, 61:1) ➤പുത്രത്വം (ലൂക്കൊ, 1:32; 1:35) ➤ശുശ്രൂഷ (യെശ, 42:1-3), ➤കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➤മരണം (യെശ, 53:10-12), ➤അടക്കം (യെശ, 53:9), ➤പുനരുത്ഥാനം (സങ്കീ, 16:10), ➤പിൻവരുന്ന മഹിമ (1പത്രൊ, 1:11). മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❛യേസൂസ്❜ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവനു് ലോകസ്ഥാപനത്തിന് മുമ്പേ അറുക്കപ്പെടുവാൻ എങ്ങനെ കഴിയും❓
☛ ❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟ക്രിസ്തു യഹോവയായാ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്: (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വവും നിത്യാസ്തിത്വവും,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യഥാർത്ഥത്തിൽ ക്രിസ്തുവിനെയല്ല; ലോകസ്ഥാപനത്തിന്നു മുമ്പെ അല്ലെങ്കിൽ, ലോകസ്ഥാപനംമുതൽ ദൈവം ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ചിരുന്ന രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്. (എഫെ, 1:4; കൊലൊ, 1:15; ഉല്പ, 3:15എബ്രാ, 2:14-15). ➟അതായത്, ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ് ക്രിസ്തുയേശു എന്ന മനുഷ്യനും കുഞ്ഞാടും: (1തിമൊ, 2:6; 1തിമൊ, 3:16 ⁃⁃ വെളി, 5:6),
➦ വെളിപ്പാട് പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ അതിൻ്റെ തെളിവുണ്ട്: 22:3. ❝യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 22:4.അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 22:5. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟22-3-ൻ്റെ രണ്ടാംഭാഗം: ➤❛ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും.❜ ➟സിംഹാസനം ഒന്നേയുള്ളു (വെളി, 4:2). ➟അതിനാൽ ഏകദൈവവത്തിൻ്റെ തന്നെ വെളിപ്പാടാണ് കുഞ്ഞാടെന്ന് മനസ്സിലാക്കാം. ➟22-3-ൻ്റെ ➟അവസാനഭാഗം: ➤❛അവന്റെ ദാസന്മാർ അവനെ ആരാധിക്കും.❜ ➤അവരുടെ ദാസന്മാരെന്നല്ല; ❛അവൻ്റെ❜ (ഏകവചനം) ദാസന്മാർ ❛അവനെ❜ (പിന്നെയും ഏകവചനം) ആരാധിക്കും. ➟22:4-ൻ്റെ ആദ്യഭാഗം: ❛അവർ അവന്റെ മുഖംകാണും.❜ അവർ അവരുടെയല്ല; അവൻ്റെ (ഏകവചനം)  മുഖങ്ങളല്ല; മുഖമാണ് (ഏകവചനം) കാണുന്നത്. ➟22:4-ൻ്റെ ➟അവസാനഭാഗം: ➤❛അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.❜ ➤അവരുടെയല്ല; അവൻ്റെ (ഏകവചനം) നാമങ്ങളല്ല; നാമമാണ് (ഏകവചനം) അവരുടെ (ദാസന്മാർ) നെറ്റിയിൽ ഇരിക്കുന്നത്. ➟ദൈവവും കുഞ്ഞാടും വിഭിന്നരായ വ്യക്തികളോ, ദൈവങ്ങളോ ആണെങ്കിൽ ➤❛അവൻ്റെ, മുഖം, നാമം❜ എന്നിങ്ങനെ ഏകവചനം പറയാതെ, ➤❛അവരുടെ, മുഖങ്ങൾ, നാമങ്ങൾ❜ എന്നിങ്ങനെ ബഹുവചനം പറയുമായിരുന്നു. 
മേല്പറഞ്ഞ രണ്ട് വാക്യങ്ങളുടെ തെളിവാണ് അടുത്ത വാക്യം: 22:5. ➤❝ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟ മുകളിലെ രണ്ട് വാക്യത്തിൽ ദൈവവും കുഞ്ഞാടുമെന്ന് പറഞ്ഞതാണ്; ഇപ്പോൾ കുഞ്ഞാടില്ല, ദൈവമായ കർത്താവ് മാത്രമേയുള്ളു. ➟ഇതിൻ്റെ മുമ്പിലത്തെ അദ്ധ്യായത്തിൽ ഇങ്ങനെയാണ്: ➤❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.❞ (വെളി, 21:22-23). ➟അവിടെ ദൈവതേജസ്സ് പ്രകാശിപ്പിച്ചു, കുഞ്ഞാട് വിളക്കാകുന്നു എന്നു പറഞ്ഞശേഷം, ➟22:5 വന്നപ്പോൾ കുഞ്ഞാടില്ല; ദൈവമായ കർത്താവാണ് സകലത്തെയും പ്രകാശിപ്പിക്കുന്നത്. ➟ഇതിൻ്റെ പഴയനിയമ ഉദ്ധരണിയും കാണുക: ➤❝ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.❞ (യെശ, 60:19-20). ➟അതായത്, ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ പ്രത്യക്ഷതകളുടെ ദൗത്യമെല്ലാം പൂർത്തിയായി കഴിഞ്ഞാൽ, ആ പ്രത്യക്ഷശരീരങ്ങൾ പിന്നെയുണ്ടാകില്ല; യഹോവ മാത്രമേ ഉണ്ടായിക്കയുള്ളൂ. ➤❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9; പുറ, 15:18 ⁃⁃ വെളി, 19:6).

കുഞ്ഞാട് ആരാധന സ്വീകരിച്ചോ
➦ ❝അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ (വെളി, 5:12-14). ➟ഈ വേദഭാഗത്ത്, കുഞ്ഞാട് ആരാധന സ്വീകരിച്ചതായി പലരും കരുതുന്നു. ➟അവിടെപ്പറയുന്ന പദങ്ങൾ താഴെച്ചേർക്കുന്നു: 
വെളിപ്പാടു 5:12:
➦ ❛ശക്തി❜ (dynamis – power),  ❛ധനം❜ (ploutos – riches), ❛ജ്ഞാനം❜ (sophia –  wisdom), ❛ബലം❜ (ischys – strength), ❛ബഹുമാനം❜ (timē – honour), ❛മഹത്വം❜ (doxa – glory), ❛സ്തോത്രം❜ (eulogia –  blessing). 
വെളിപ്പാടു 5:13:
➦❛സ്തോത്രം❜ (eulogia – Blessing), ❛ബഹുമാനം❜ (timē – honour), ❛മഹത്വം❜ (doxa – glory), ❛ബലം❜ (kratos – power). ➟ഈ പദങ്ങളൊന്നും യഥാർത്ഥത്തിൽ ആരാധനയെക്കുറിക്കുന്ന പദങ്ങളല്ല. 
➦ ❛സ്തോത്രം❜ (blessing) എന്ന പദം ആരാധനയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ❛യൂലോഗീയ❜ (eulogia – Blessing) എന്ന പദത്തിന് ❛ആരാധന❜ (Worship) എന്നല്ല; അനുഗ്രഹം, ആശിർവാദം, പ്രശംസ, നല്ലവാക്ക്, സ്തുതിച്ചുപറയുക എന്നൊക്കയാണ് അർത്ഥം. ➟16 പ്രാവശ്യം ആ പദമുണ്ട്. ഒരിടത്തുപോലും ❛ആരാധന❜ എന്ന അർത്ഥത്തിൽ കാണാൻ കഴിയില്ല.
➦ മേല്പറഞ്ഞ പദങ്ങളൊന്നും യഥാർത്ഥ ആരാധനയെ കുറിക്കുന്നതാണെന്ന് പറയാൻ പറ്റില്ല. എന്തെന്നാൽ കുഞ്ഞാടിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ പദങ്ങളും മനുഷ്യരോടുള്ള ബന്ധത്തിലും പറഞ്ഞിട്ടുണ്ട്: ❛ശക്തി ⁃⁃ dynamis❜ (ലൂക്കൊ, 9:1), ❛ധനം ⁃⁃ ploutos❜ (യാക്കോ, 5:2), ❛ജ്ഞാനം ⁃⁃ sophia❜ (ലൂക്കൊ, 21:15; പ്രവൃ, 6:3), ❛ബലം ⁃⁃ ischys❜ (1പത്രൊ, 4:11), ❛ബഹുമാനം/മാനം ⁃⁃ timē❜ (റോമ, 2:10), ❛മഹത്വം ⁃⁃ doxa❜ (റോമ, 2:10), ❛സ്തോത്രം/ അനുഗ്രഹം ⁃⁃ eulogia❜ (ഗലാ, 3:14; എബ്രാ, 12:17; 1പത്രൊ, 3:9). മനുഷ്യരും ആരാധനയ്ക്ക് യോഗ്യരാണെന്ന് പറയാൻ പറ്റുമോ❓ 
വെളിപ്പാട് 5:14:
❝നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ ➟ഈ വേദഭാഗത്ത്, ❛നമസ്കാരം❜ (worship) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛പ്രോസ്കുനേഓ❜ (προσκυνέω – proskyneō) എന്ന പദം ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. എന്നാൽ ➟സത്യവേപുസ്തകത്തിൻ്റെ പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ➟മൂലഭാഷയിലെ വാക്യംചേർക്കുന്നു: ❝kaí tá téssara zóa élegon, Amín, kaí oi eíkositéssares presvýteroi épesan kaí prosekýnisan zónti eis toús aionas tón aiónon ⁃⁃ And the four beasts said, Amen. And the four and twenty elders fell down and worshipped him that liveth for ever and ever.❞ (Stephanus Textus Receptus 1550 ⁃⁃ Erasmus 1516, Theodore Beza 1598, Elzevir 1624, Scrivener’s 1894, TR NT Variants) ➟മലയാളം BCS പരിഭാഷ ഇപ്രകാരമാണ്: ❝അപ്പോൾ നാല് ജീവികളും, ആമേൻ! എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.❞ [കാണുക: mlBCS ⁃⁃ ബെഞ്ചമിൻ ബെയ്ലി 1843]. ➟വാക്യം ശ്രദ്ധിക്കുക: ❝കുഞ്ഞാടിനെയല്ല; എന്നെന്നേക്കും ഇരിക്കുന്നവനെയാണ് (ജീവിച്ചിരിക്കുന്നവൻ) (Him who lives forever and ever) നമസ്കരിച്ചത്. ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ കുഞ്ഞാടല്ല; പിതാവാണ്: (വെളി, 4:9-10; വെളി, 10:7; വെളി, 15:7).
➦ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. ➟ആ പരിഭാഷ മുതൽ Coverdale Bible 1535, Bishops’ Bible 1568, Geneva Bible 1587, King James Version 1611 പോലുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം പിതാവായ ദൈവത്തെ മാത്രമാണ് നമസ്കരിക്കുന്നത്. ➟മാർട്ടിൻ ലൂഥറിൻ്റെ ബൈബിളും കാണുക: [Luther’s Bible 1545]. ➟പില്ക്കാലത്ത് വന്ന പരിഭാഷകൾ കുഞ്ഞാടിനുംകൂടി ആരാധന ലഭിക്കാൻ ❛എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ❜ വാക്യത്തിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. [കാണുക: NKJV Footnotes]. ➟കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനാണ്; എന്നാൽ ആരാധനയ്ക്ക് യോഗ്യനാണെന്ന് വചനം പറയുന്നില്ല: (വെളി, 5:12). 
ഈ വാക്യത്തിന് സമാനമായ വെളിപ്പാടിൽത്തന്നെയുള്ള മറ്റൊരു വേദഭാഗം പരിശോധിച്ചാൽ ആരാധന ദൈവത്തിനു് മാത്രമാണെന്ന് മനസ്സിലാക്കാം: ➤❝രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. സകല ദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.❞ (വെളി, 7:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിൻ്റെയും കുഞ്ഞാടിൻ്റെയും മുമ്പെ ആർക്കുകയും കമന്നുവീഴുകയുമൊക്കെ ചെയ്യുന്നുണ്ട്. ➟എന്നാൽ ❛നമസ്കാരം❜ (Worship) ദൈവത്തിനു് മാത്രമാണ് നൽകുന്നത്. 
ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും എന്നേക്കും ജീവിച്ചിരിക്കുന്ന പിതാവിനെ നമസ്കരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: ➤❝ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:❞ (വെളി, 4:10). ➤❝ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു.❞ (വെളി, 11:16). ➤❝ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.❞ (വെളി, 19:4). ➟ദൈവവും കുഞ്ഞാടും ഒരുപോലെ ആരാധനയ്ക്ക് യോഗ്യരാണെങ്കിൽ, ഈ വേദഭാഗങ്ങളിൽ കുഞ്ഞിടിനെ ഒഴിവാക്കുമായിരുന്നോ❓
ആരാനധയ്ക്ക് യോഗ്യൻ:
➦ ആരാധനയ്ക്ക് യോഗ്യൻ ഏകസ്രഷ്ടാവായ യഹോവ മാത്രമാണ്. വെളിപ്പാടിൽത്തന്നെ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (വെളി, 14:7 ⁃⁃ വെളി, 4:8-11). ➟ഈ വേദഭാഗത്ത്, സ്രഷ്ടാവായ ദൈവത്തെ നമസ്കരിപ്പാൻ (Worship) വ്യക്തമായി പറയുന്നത് നോക്കുക.
➦ ക്രിസ്തുവോ, കുഞ്ഞാടോ ഒരു പുൽക്കൊടിപോലും സൃഷ്ടിച്ചതായി വചനം പറയുന്നില്ല. ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (മത്താ, 19:4). ➤[കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്, ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]
അവനെ ❛മാത്രം❜ ആരാധിക്കണം:
➦ ഇനി, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും ഖണ്ഡിക്കാൻ കഴിയാത്ത ഒരു തെളിവുതരാം: തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ യേശുവിനെ സമീപിച്ചപ്പോൾ അവൻ പറഞ്ഞത് ഇപ്രകാരമാണ്: ➤❝സാത്താനേ, എന്നെ വിട്ടുപോ; ❛നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❜ എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.❞ (മത്താ, 4:10; ലുക്കൊ, 4:8). ➟ഈ വേദഭാഗത്ത് ആദ്യം ഉപയോഗിച്ചിരിക്കുന്നത്, ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിക്കുന്ന ❛proskyneō❜ (προσκυνέω) എന്ന പദമാണ്. ➟അടുത്തപദം, ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിക്കുന്ന ❛latreuō❜ (λατρεύω) എന്ന പദമാണ്. ➟ ദൈവത്തിനു് മാത്രം ഉപയോഗിക്കുന്ന ❛latreuō❜ എന്ന പദം വെളിപ്പാടിൽ രണ്ടുപ്രാവശ്യമുണ്ട്. ➟❛proskyneō❜ (Worship) എന്ന പദം 26 പ്രാവശ്യമുണ്ട്. ➟ആ പദവും ഒരിക്കൽപ്പോലും കുഞ്ഞാടിനു് ഉപയോഗിച്ചിട്ടില്ല.. 
➦ ❛അവനെ മാത്രം ആരാധിക്കണം❜ എന്ന് പറയാൻ ഗ്രീക്കിൽ, ❛autō monō latreuseis❜ (αὐτῷ μόνῳ λατρεύσεις) എന്നാണ്. ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ ഇംഗ്ലീഷിലെ അർത്ഥം: ❛Worship him only❜ or ❛You shall worship Him alone❜ എന്നാണ്. ➟പഴയനിയമത്തിൽനിന്ന് പിതാവായ യഹോവയെക്കുറിച്ചുള്ള വചനങ്ങൾ എടുത്ത് സാത്താനു് മറുപടികൊടുത്തുകൊണ്ട് വന്നിട്ടാണ്, ❛അവനെ (യഹോവയെ) മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു അവനോട് ഖണ്ഡിതമായി പറയുന്നത്: (ആവ, 8:3 ⁃⁃ മത്താ, 4:4; ആവ, 6:16 ⁃⁃ മത്താ, 4:7; ആവ, 6:13 ⁃⁃ മത്താ, 4:10). ➟ലൂക്കൊസിലും ഇതുകാണാം: (ലൂക്കൊ, 4:4; 4:8; 4:12). ➤❝പിതാവിനെ ❛മാത്രം❜ ആരാധിക്കണം❞ എന്നതിലെ ❛മാത്രം❜ (Only) പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❛മോണോസ്❜ (Mónos) എന്ന പദമാണ്. ➟ഇത് പഴയനിയമത്തിലെ ❛യാഹിദ്❜ (Yahid) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ്. ➤❛മാത്രം❜ (Only), ➤❛ഒരേയൊരുവൻ❜ (The Only One) എന്ന അർത്ഥമാണ് മോണോസിനുള്ളത്. ➟ആ പദംകൊണ്ടാണ്, ➤❛പിതാവായ യഹോവയെ മാത്രം (Only) ആരാധിക്കണം❜ എന്ന് ക്രിസ്തു പഠിപ്പിച്ചത്. ➤❛പിതാവിനെ മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു പഠിപ്പാൽ, ➟പിന്നെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണ് അർത്ഥം. ➟അവൻ്റെ വാക്കുകൾ അന്തിമമാണ്; അതിനു് മുകളിൽ പിന്നെയൊരു അപ്പീലില്ല. ➟യേശുക്രിസ്തുവിൻ്റെ വാക്കുകൾ വിശ്വസിക്കാൻ മടിയുള്ളവർ ഇനിയുമധികം ശിക്ഷാവിധി വരാതിരിക്കാൻ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. ➤[കാണുക: ആരെയാണ് ആരാധിക്കേണ്ടത്?, ക്രിസ്തുവും സാത്താനും]

യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ

☛ ശിഷ്യന്മാർ ദൈവപുത്രനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: ❝ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;❞ (ലൂക്കോ, 10:17; ലൂക്കൊ, 9:49). ➟യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ നടക്ക: പത്രൊസ്: ❝വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.❞ (പ്രവൃ, 3:6-7; പ്രവൃ, 4:10). ➟യേസൂസ് പറയുന്നത് നോക്കുക: ❝എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.❞ (യോഹ, 10:25). യേശു പ്രവർത്തിച്ചതെല്ലാം പിതാവിൻ്റെ നാമത്തിലാണ്. ➟പുതിയനിയമത്തിൽ ❛യേശുക്രിസ്തു❜ എന്ന സംജ്ഞാനാമമല്ലാതെ (Proper Noun) മറ്റൊരു നാമമില്ല: (പ്രവൃ, 4:12). ➟അപ്പോൾ, പിതാവിൻ്റെ നാമമെന്താണ്? ➟പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (യോഹ, 5:43; യോഹ, 17:11; യോഹ, 17:12)

പിതാവിൻ്റെയും പുത്രൻ്റെയും നാമം:
➦ ❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞ (യോഹ, 5:43). ➟❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു❞ എന്ന് യേശു പറയുന്നത് അവിശ്വസിക്കുന്നവർ യേശുവിൽ വിശ്വസിക്കുന്നവരാണോ❓
➦ ❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11).
➦ ❝അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;❞ (യോഹ, 17:12). ➟പിതാവ് തനിക്ക് തന്നിരിക്കുന്നത് അവൻ്റെ നാമമാണെന്ന് ക്രിസ്തു രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് അവിശ്വസിക്കേണ്ട കാര്യമുണ്ടോ❓  
☛ ❝കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു❞ എന്ന് ശിഷ്യന്മാർ കർത്താവിനോട് പറയുമ്പോൾ, കർത്താവിൻ്റെ ❛യേശുക്രിസ്തു❜ എന്ന സംജ്ഞാനാമം (Proper Noun) അഥവാ, പേരാണ് അവിടെ വിവക്ഷിക്കുന്നതെന്ന കാര്യത്തിൽ ഭാഷ അറിയാവുന്ന ആർക്കും സംശയമുണ്ടാകില്ല: (ലൂക്കോ, 10:17 ⁃⁃ പ്രവൃ, 3:6-7). ➟അപ്പോൾ, ❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ❞ എന്ന് കർത്താവ് പിതാവിനോട് പറയുമ്പോൾ, പിതാവിൻ്റെ പേരാണ് പുത്രനുള്ളത് എന്ന കാര്യത്തിൽ സംശയമെന്താണ്❓ (യോഹ, 17:11; യോഹ, 17:12). മറിച്ച് ചിന്തിക്കുന്നത് ഏതാത്മാവിലാണ്❓

ഭാഷാപരമായ തെളിവ്:
➦ മേല്പറഞ്ഞ വേദഭാഗങ്ങളിലെല്ലാം, ❛നാമത്തിൽ❜ (in name) എന്നർത്ഥമുള്ള ❛ഒനോമാതി❜ (ὀνόματι – onomati) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ❛നാമം❜ എന്നർത്ഥമുള്ള ❛ഒനോമ❜ (ὄνομα – onoma) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) ഏകവചനം (Singular) മുപ്പത്തൊന്നു പ്രാവശ്യമുണ്ട്: (മർക്കൊ, 6:14). ❛ഉദ്ദേശിക വിഭക്തിയിലുള്ള❜ (Dative Case)  ❛ഒനോമാതി❜ (onomati)  തൊണ്ണൂറിലേറെ പ്രാവശ്യമുണ്ട്. പദത്തിൻ്റെ പ്രധാന അർത്ഥം: ❛നാമത്തിൽ❜ (in name) എന്നാണ്. നാമത്തിൽ എന്നാണ് പദത്തിൻ്റെ അർത്ഥമെങ്കിലും, ആ പ്രയോഗത്തെ ഊന്നിപ്പറയാൻ ❛ഇൽ❜ (in) എന്നർത്ഥമുള്ള ❛ἐν – en❜ എന്നർത്ഥമുള്ള വിഭക്ത്യുപസർഗ്ഗവും (Preposition) ❛the❜ എന്നർത്ഥമുള്ള ❛τῷ – tó❜ നിശ്ചയോപപദവും (definite article) വാക്യത്തിൽ പ്രത്യേകം കാണാം. [കാണുക: Acts 3:6; Acts 4:10]

യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ:
➦ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❛onomati❜ എന്ന പദമാണ്. 
➦ ❝നസറായനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ നടക്ക:❞ (പ്രവൃ, 3:6 ⁃⁃ പ്രവൃ, 4:10; പ്രവൃ, 16:18; 1കൊരി, 6:11; എഫെ, 5:20; 2തെസ്സ, 3:6; 1യോഹ, 3:23)

യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിലുള്ള സ്നാനം:
യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനത്തെ കുറിക്കാൻ രണ്ടിടത്ത്, ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) ❛ഒനോമാതി❜ എന്ന പദമാണ്: (പ്രവൃ, 2:38; പ്രവൃ, 10:48). രണ്ടിടത്ത്, പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) ❛ഒനോമ❜ (ὄνομα – ónoma) എന്ന പദവുമാണ്: (പ്രവൃ 8:16; പ്രവൃ, 19:5). ➟❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ❞ കർത്താവ് കല്പിച്ചതും ❛ഒനോമ❜ എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചനം (Singular) കൊണ്ടാണ്: (മത്താ, 28:19). ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ എന്ന ഏകവചനപ്രയോഗം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് യേസൂസ് ക്രിസ്തോസ്: പ്രവൃ, 2:38; പ്രവൃ 8:16; പ്രവൃ, 10:48; പ്രവൃ, 19:5; കൊലൊ, 3:17). പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ്; സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ദൈവവും മനുഷ്യനും എന്നനിലയിൽ വ്യത്യസ്തരായിരുന്നു: (1തിമൊ, 2:5-6 ⁃⁃ മത്താ, 24:36; 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; 20:17; ലൂക്കൊ, 23:46).. സുവിശേഷചരിത്രകാലം കഴിഞ്ഞും വ്യത്യസ്തർ ആയിരുന്നെങ്കിൽ ❛ഒനോമ❜ എന്ന ഏകവചനമല്ല; ❛ഓനോമാട്ട❜ (ὀνόματά – onomata) എന്ന ബഹുവചനം വരുമായിരുന്നു: (Mat 10:2). അതാണ് ഭാഷയുടെ നിയമം. അതായത്, പുത്രൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെയാണ്: (1തിമൊ, 3:16; യോഹ, 10:30; 14:9). [കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഒനോമാതി എന്ന ഉദ്ദേശിക വിഭക്തി:
➦ ❛ഒനോമാതി❜ (onomati) എന്ന പദം, ❛പേര്/നാമം❜ (Name) ❝പേരിൽ❞ (In Name) ❝പേരുള്ള❞ (Named) എന്നീ അർത്ഥത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും ശിഷ്യന്മാരുടെയും മറ്റുള്ളവരുടെയും ❛സംജ്ഞാനാമത്തെ❜ (Proper Noun) അഥവാ, പേരിനെ കുറിക്കാനാണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിന് മറ്റൊരർത്ഥം ബൈബിളിലില്ല:
പിതാവിൻ്റെ നാമം: മത്തായി 21:9; മത്തായി 23:39; മർക്കൊസ് 11:9; മർക്കൊസ് 11:10; ലൂക്കൊസ് 13:35; ലൂക്കൊസ് 19:38; യോഹന്നാൻ 5:43; യോഹന്നാൻ 10:25; യോഹന്നാൻ 12:13; യോഹന്നാൻ 17:11; യോഹന്നാൻ 17:12; പ്രവൃത്തികൾ 15:14; റോമർ 15:9; എബ്രായർ 13:15⟧ 
പുത്രൻ്റെ നാമം: മത്തായി 7:22; മത്തായി 7:22; മത്തായി 7:22; മത്തായി 12:21; മത്തായി 18:5; മത്തായി, 24:5; മർക്കൊസ് 9:37; മർക്കൊസ് 9:38; മർക്കൊസ് 9:39; മർക്കൊസ് 9:41; മർക്കൊസ് 13:6; മർക്കൊസ് 16:17; ലൂക്കൊസ് 9:49; ലൂക്കൊസ് 10:17; ലൂക്കൊസ് 21:8; ലൂക്കൊസ് 24:47; യോഹന്നാൻ 14:13; യോഹന്നാൻ 14:14; യോഹന്നാൻ 14:26; യോഹന്നാൻ 15:16; യോഹന്നാൻ 16:23; യോഹന്നാൻ 16:24; യോഹന്നാൻ 16:26; യോഹന്നാൻ 20:31; പ്രവൃത്തികൾ 2:38; പ്രവൃത്തികൾ 3:6; പ്രവൃത്തികൾ 4:7; പ്രവൃത്തികൾ 4:10; പ്രവൃത്തികൾ 4:17; പ്രവൃത്തികൾ 4:18; പ്രവൃത്തികൾ 5:28; പ്രവൃത്തികൾ 5:40; പ്രവൃത്തികൾ 9:27; പ്രവൃത്തികൾ 9:28; പ്രവൃത്തികൾ 10:48; പ്രവൃത്തികൾ 16:18; 1കൊരിന്ത്യർ 5:4; 1കൊരിന്ത്യർ 6:11; എഫെസ്യർ 5:20; ഫിലിപ്പിയർ 2:10; കൊലൊസ്സ്യർ 3:17; 2തെസ്സലൊനീക്യർ 3:6; 1പത്രൊസ് 4:14; 1യോഹന്നാൻ 3:23⟧ 
ശിഷ്യന്മാരുടെ നാമങ്ങൾ: ലൂക്കൊസ് 5:27; പ്രവൃത്തികൾ 9:10; പ്രവൃത്തികൾ 9:11; പ്രവൃത്തികൾ 9:12; പ്രവൃത്തികൾ 16:1പ്രവൃത്തികൾ 18:24⟧ 
പ്രവാചകൻ്റെ നാമം:പ്രവൃത്തികൾ 11:28; പ്രവൃത്തികൾ 21:10⟧ 
മറ്റുള്ളവരുടെ നാമങ്ങൾ:മത്തായി 27:32; മർക്കൊസ് 5:22; ലൂക്കൊസ് 1:5; ലൂക്കൊസ് 1:59; ലൂക്കൊസ് 1:61; ലൂക്കൊസ് 10:38; ലൂക്കൊസ് 16:20; ലൂക്കൊസ് 19:2; ലൂക്കൊസ് 23:50; പ്രവൃത്തികൾ 5:1; പ്രവൃത്തികൾ 5:34; പ്രവൃത്തികൾ 9:33; പ്രവൃത്തികൾ 9:36; പ്രവൃത്തികൾ 10:1; പ്രവൃത്തികൾ 12:13; പ്രവൃത്തികൾ 16:14; പ്രവൃത്തികൾ 17:34; പ്രവൃത്തികൾ 18:2; പ്രവൃത്തികൾ 18:7; പ്രവൃത്തികൾ 19:24; പ്രവൃത്തികൾ 20:8; പ്രവൃത്തികൾ 27:1; പ്രവൃത്തികൾ 28:7; യാക്കോബ് 5:10; യാക്കോബ് 5:14
എതിർക്രിസ്തുവിൻ്റെ നാമം: യോഹന്നാൻ 5:43

ഒനോമാതി എന്ന സംജ്ഞാനാമം (Proper Noun):
➦ ❛ഒനോമാതി❜ ശക്തിയല്ല (dynamis – might) [പ്രവൃ, 4:7; 1കൊരി, 5:4; എഫെ, 1:21], അധികാരമല്ല (exousia – power) [എഫെ, 1:21], കർത്തൃത്വം/ആധിപത്യമല്ല (kyriotēs – dominion) [എഫെ, 1:21], എന്തെങ്കിലും പ്രവൃത്തിയല്ല (ergon – deed) [കൊലൊ, 3:17] ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും മറ്റ് മനുഷ്യരുടെയും നാമം/പേര് അഥവാ, സംജ്ഞാനാമത്തെ കുറിക്കുന്നതാണ്: ❝യേസൂസ് ക്രിസ്തോസ് മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ (onomati) ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.❞ (എബ്രാ, 13:15). 

കാണുക: കർത്തൃനാമം എന്താണ്?, ദൈവനാമം: യഹോവ ➼ യേശുക്രിസ്തു, പിതാവിൻ്റെയും പുത്രൻ്റെയും നാമം, യേസൂസ് ക്രിസ്തോസ് എന്ന നാമം.

ആത്മസ്നാനം സുവിശേഷത്താലുള്ള ദാനം

സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം. അതിന്, വചനപരമായും ചരിത്രപരമായും ബൈബിളിൽ തെളിവുകളുണ്ട്:

വചനപരമായ തെളിവ്:
1️⃣ പരിശുദ്ധാത്മാവിലാണ് സുവിശേഷം അറിയിക്കുന്നത്: ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:121തെസ്സ, 1:5)

2️⃣ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2; ഗലാ, 3:5പ്രവൃ, 10:44പ്രവൃ, 11:14-16). 

3️⃣ ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം:  ❝ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.❞ (റോമ, 8:23

4️⃣ ആത്മാവാണ് ജീവൻ നല്കി വീണ്ടുംജനിപ്പിക്കുന്നത്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.❞ (യോഹ, 6:63). ➨❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6

5️⃣ ആത്മാവിനാൽ (ആത്മാസ്നാനത്താൽ) വീണ്ടുംജനിച്ചവനു് മാത്രമേ യേശു എൻ്റെ കർത്താവും രക്ഷിതാവുമാണെന്ന് ഹൃദയപൂർവ്വം ഏറ്റുപറയാൻ കഴിയുകയുള്ളു: ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3

6️⃣ ആത്മാവിനാലാണ് വിശ്വാസജീവിതം ആരംഭിക്കുന്നത്: ❝നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?❞ (ഗലാ, 3:3

7️⃣ ആത്മാവിനാലാണ് ദൈവസഭ പണിയപ്പെടുന്നത്: ❝ക്രിസ്തുയേശുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:22). 

ചരിത്രപരമായ തെളിവ്: ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44). ➨❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (Words) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.❞ (പ്രവൃ, 11:14-16). സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് എന്നതിൻ്റെ ചരിത്രപരമായ തെളിവാണിത്. 

☛ കൊർന്നേല്യൊസ് ജാതികൾക്ക് മുമ്പനാണ്. സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട്, സ്വർഗ്ഗരാജ്യത്തിൽ (ദൈവസഭയിൽ) ആദ്യം പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുംബത്തിനുമാണ്. ജാതികളോടുള്ള ബന്ധത്തിൽ ദൈവം എങ്ങനെയാണ് ഇടപെടുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ ഉണ്ടായത്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ എല്ലാവരും മനസ്സിലാക്കാനാണ് രണ്ട് അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്. 

☛ ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതായത്, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ഒരു കുഞ്ഞ് ഭുമിയിൽ ജനിക്കുന്നത്. അതുപോലെ, ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത് സ്വപ്രയഗ്നത്താലല്ല. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ❝ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു.❞ ശരീരത്തെയല്ല; ആത്മാവിനെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നത്. ആത്മസ്നാനം കൂടാതെ വീണ്ടുംജനിക്കാനോ, നിത്യജീവൻ പ്രാപിക്കാനോ ആർക്കും കഴിയില്ല. 

☛ പെന്തെക്കൊസ്ത് ഉപദേശപ്രകാരം, ഒരു വ്യക്തി ചാപിള്ളയായി ജനിച്ചിട്ട്, പിന്നീട് കാത്തിരുന്ന് സ്വപ്രയഗ്നത്താൽ ആത്മസ്നാനം പ്രാപിച്ചിട്ടുവേണം വ്യക്തിക്ക് ജീവൻ ലഭിക്കാൻ. അതായത്, വ്യക്തി സ്വയമായി വീണ്ടുംജനിച്ച് നിത്യജീവൻ പ്രാപിച്ചെടുക്കണം എന്നർത്ഥം. എന്നിട്ട്, രക്ഷ കൃപയാലാണെന്ന് പ്രസംഗിക്കണം. നിങ്ങളൊക്കെ ഏത് പുസ്തകമാണ് പഠിക്കുന്നതെന്ന് മനസ്സിലാകുന്നില്ല!

☛ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പ്രവചനംപോലെ ചരിത്രപരമായി സഭ സ്ഥാപിതമായത് പെന്തെക്കൊസ്തുനാളിലാണ്: (എഫെ, 2:20-22; യോവേ, 2:28-32; മത്താ, 16:18; പ്രവൃ, 2:1-4). പെന്തെക്കൊസ്തുനാളിൽ ആത്മസ്നാനം പ്രാപിച്ച അപ്പൊസ്തലന്മാർ സുവിശേഷം അറിയിക്കുന്നതിന് തടസ്സം നേരിടുകയും ആത്മീയമായി ക്ഷീണിക്കുകയും ചെയ്തപ്പോൾ, അവർ ഒരുമനപ്പെട്ട് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, വീണ്ടും പരിശുദ്ധാത്മാവിൽ നിറയുന്നതായി കാണാം: ❝ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.❞ (പ്രവൃ, 4:31പ്രവൃ, 4:24-31). ഇതിനെയാണ് ആത്മനിറവ് എന്ന് പറയുന്നത്. ആത്മസ്നാനത്തിലും പരിശുദ്ധാത്മാവിനാൽ നിറയും: (പ്രവൃ, 1:4). 

ആത്മനിറവ്: ❝ആത്മാവിനാൽ നിറയപ്പെടുവിൻ❞ (be filled with the Spirit) എന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 5:18). ശുശ്രൂഷയിലും വിശ്വാസജീവിതത്തിലും പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും, വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടുംവീണ്ടും ആത്മാവിൽ നിറയപ്പെടേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. അല്ലാതെ, ആത്മനിറവ് ദാനമായി ലഭിക്കുന്നതല്ല.

ആത്മസ്നാനം: യേശുക്രിസ്തു തൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (1കൊരി, 15:3-4; 1തിമൊ, 2:8; പ്രവൃ, 8:12). അതായത്, ക്രിസ്തുതുവിൻ്റെ മരണപുനരുദ്ധാനങ്ങളുടെ ഫലമായി ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (യോഹ, 7:37-39; പ്രവൃ, 2:33). അതിനായി, വ്യക്തിയുടെ ഭാഗത്തുനിന്ന് ഒരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 10:44-46പ്രവൃ, 11:14-17; പ്രവൃ, 2:28; പ്രവൃ, 8:20). ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനത്തിന് പണമോ, പ്രവൃത്തിയോ ആവശ്യമാണെന്ന് പഠിപ്പിക്കുന്നവർ, ആഭിചാരകനായ ശിമോൻ്റെ അനുയായികളാണ്: (പ്രവൃ, 8:18-24

ആത്മസ്നാനം എന്താണ്❓ എങ്ങനെ ലഭിക്കുന്നു❓ എപ്പോൾ ലഭിക്കുന്നു❓ ആത്മനിറവും ആത്മസ്നാനും തമ്മിലുള്ള വ്യത്യാസമെന്താണ്❓ ഇതൊന്നും അറിയാത്തവരാണ്, ആത്മസ്നാനം കൂടാതെ സ്വർഗ്ഗത്തിൽ പോകില്ലെന്ന വിഡ്ഢിത്തം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. 

കൂടുതലറിയാൻ കാണുക: 
സുവിശേഷം
ആത്മസ്നാനവും ജലസ്നാനവും