യേശുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും

☛ യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന് പേരുള്ള (𝗡𝗮𝗺𝗲), ➟മനുഷ്യൻ (𝗠𝗮𝗻) എന്ന പ്രകൃതിയുള്ള (𝗡𝗮𝘁𝘂𝗿𝗲), ➟ദൈവപുത്രൻ (𝗦𝗼𝗻 𝗼𝗳 𝗚𝗼𝗱), ക്രിസ്തു/ക്രിസ്തോസ് (𝗖𝗵𝗿𝗶𝘀𝘁𝗼𝘀) എന്നിങ്ങനെ അനേകം പദവികളുള്ള (𝗧𝗶𝘁𝗹𝗲𝘀) ➟നമ്മുടെ കർത്താവും രക്ഷിതാവും (𝗢𝘂𝗿 𝗟𝗼𝗿𝗱 𝗮𝗻𝗱 𝗦𝗮𝘃𝗶𝗼𝗿) ആയവന്റെ ➟അസ്തിത്വവും (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) ➟പുർവ്വാസ്തിത്വവുമാണ് (𝗣𝗿𝗲-𝗲𝘅𝗶𝘀𝘁𝗲𝗻𝗰𝗲) നാം പരിശോധിക്കുന്നത്: (യോഹ, 9:11; യോഹ, 8:40; മർക്കൊ, 15:39; ലൂക്കൊ, 9:20; പ്രവൃ, 4:27; 2പത്രൊ, 1:11). ➟യേശുവിൻ്റെ അസ്തിത്വം പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ഒരു മർമ്മമാണ്. ➟അതറിഞ്ഞാൽ പൂർവ്വാസ്തിത്വം എന്താണെന്ന് വേഗത്തിൽ മനസ്സിലാകും. ➟ചിലർ കരുതുന്നപോലെ യേശു ഏകദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആണെങ്കിൽ, പൂർവ്വാസ്തിത്വം എന്ന വിഷയംതന്നെ ഉദിക്കുന്നില്ല. ➟അനാദ്യന്ത്യനായ ദൈവത്തിന് എങ്ങനെ പൂർവ്വാസ്തിത്വം ഉണ്ടാകും? ➟അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് വാദിച്ചാലും, പൂർവ്വാസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ല. ➟ദൈവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഒരപോലെ ഉള്ളവന് പൂർവ്വാസ്തിത്വം ഉണ്ടെന്ന് വാദിച്ചാൽ, ➟ആ അസ്തിത്വം ദൂതൻ്റെയല്ലാതെ മറ്റൊന്നാകില്ല. ➟ഒരു ദൂതൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനായി വന്നു പറഞ്ഞാൽ, ➟അത് പരാമബദ്ധമായ ഉപദേശമാകും. ➟നമുക്ക് വിശദമായി നോക്കാം:

യേശുവിൻ്റെ പ്രകൃതി:
☛ ബൈബിൾ വെളിപ്പെടുത്തുന്ന യേശു എന്ന് പേരുള്ളവൻ്റെ പ്രകൃതി (Nature) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയോ അല്ല; ➟മനുഷ്യൻ (Man) എന്നത് മാത്രമാണ്: ➟❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ➟യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, യേശു എന്ന് പേരുള്ളവൻ മനുഷ്യനാണെന്ന് യോഹന്നാൻ രേഖപ്പെടുത്തിവെക്കുമോ? ➟നമ്മുടെ കർത്താവായ യേശു പറയുന്നത് നോക്കുക: ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❛തിന്നിയും കുടിയനുമായ മനുഷ്യൻ❜ എന്നും യേശു തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 11:19;ലൂക്കൊ, 7:34). ➟അപ്പൊസ്തലന്മാരും എഴുത്തുകാരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തി: ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (One Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ➟ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28). ➟അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟ചിലർ കരുതുന്നപോലെ അവൻ ഏകദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് വസ്തവവിരുദ്ധമായി വചനത്തിൽ രേഖപ്പെടുത്തുമായിരുന്നോ? ➟അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നങ്കിൽ, ഒരിക്കൽപ്പോലും അത് രേഖപ്പെടുത്താത്തത് എന്താണ്?

ദൈവപുത്രൻ എന്ന പദവി:
☛ ദൈവപുത്രൻ (Son of God) എന്നത് യേശുവിൻ്റെ അസ്തിത്വം (Existence) ആണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അതവൻ്റെ അസ്തിത്വമല്ല; പദവിയാണ്. ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟യേശുവിൻ്റെ മരണം കണ്ട ശതാധിപൻ്റെ സാക്ഷ്യമാണിത്. ➟അതായത്, യേശു/യേസൂസ് (Iesous) എന്ന് പേരുള്ള മനുഷ്യൻ (Man) എന്ന് പ്രകൃതിയുള്ള നമ്മുടെ കർത്താവിൻ്റെ പദവിയാണ് ദൈവപുത്രൻ എന്നത്. ➟അതിന് വചനപരവും ചരിത്രപരമായുമായ അനേകം തെളിവുകളുണ്ട്:

𝟭. ഏഴുപേരുടെ പുത്രൻ: 
☛ യേശുവിനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ട്. ➟അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➟ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ➟മറിയത്തിൻ്റെ പുത്രൻ (മർക്കൊ, 6:3), ➟യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➟ദൈവപുത്രൻ (മത്താ, 3:17), ➟മനുഷ്യപുത്രൻ (മത്താ, 8:29), ➟സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15;മീഖാ, 5:2-3;റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നും, ➟പുത്രൻ (Son) എന്നത് അവൻ്റെ അസ്തിത്വം (Existence) അല്ല; ➟പദവി (Title) ആണെന്നും ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. [കാണുക: മൂന്നു സ്ത്രീകൾ]

𝟮. ദൈവപുത്രനും മനുഷ്യപുത്രനും:
☛ ദൈവപുത്രൻ (Son of God) എന്ന് യേശുവിനെ അറുപത്തഞ്ച് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟ഏകജാതനും ആദ്യജാതനും കൂടി ചേർത്താൽ എഴുപത്തഞ്ചോളം പ്രവശ്യമാണ് യേശുവിനെ ദൈവപുത്രൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ➟എന്നാൽ മനുഷ്യപുത്രൻ (Son of Man) എന്ന് യേശുവിനെ തൊണ്ണൂറോളം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: ➟യേശു തന്നെത്തന്നെ ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് അഞ്ചോളം പ്രാവശ്യമാണ്. ➟എന്നാൽ തന്നെത്തന്നെ മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എൺപതിലേറെ പ്രാവശ്യമാണ്. ➟വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാലും യേശുവിൻ്റെ വാക്കിനാലും ദൈവപുത്രൻ എന്നതിനെക്കാൾ മനുഷ്യപുത്രൻ എന്നതിനാണ് ബൈബിൾ മുൻതൂക്കം കൊടുക്കുന്നതെന്ന് കാണാൻ കഴിയും. ➟അതിനാൽ ദൈവപുത്രൻ എന്നതിനെ അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് മനസ്സിലാക്കിയാൽ, ➟മനുഷ്യപുത്രൻ എന്നതിനെ അവൻ ഏതോ മനുഷ്യൻ്റെ സാക്ഷാൻ പുത്രനാണെന്ന് അതിനെക്കാൾ ശക്തിയോടെ മനസ്സിലാക്കണം. ➟അതിനാൽ രണ്ടും യേശുവിൻ്റെ അസ്തിത്വമല്ല; സവിശേഷമായ പദവികളാണെന്ന് മനസ്സിലാക്കാം.

𝟯. ദൈവപുത്രൻ എന്ന് വിളിക്കപ്പെടും:
☛ മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യൻ ജനനത്തിൽ ദൈവപുത്രൻ ആയിരുന്നില്ല: (ലൂക്കൊ, 2:7; യോഹ, 9:11). ➟യേശുവിൻ്റെ ജനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ പ്രവചനങ്ങൾ നോക്കുക. ➟❝നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:31-32). ➟ഗബ്രീയേൽ ദൂതൻ്റെ ഈ പ്രവചനം ശ്രദ്ധിക്കുക: ➟നീ ദൈവപുത്രനെ പ്രസവിക്കും എന്നല്ല പ്രവചനം. ➟നീ ഒരു മകനെ പ്രസവിക്കും; അവൻ വലിയവനാകും; അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും. ➟മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച യേശു പേരുള്ള മനുഷ്യൻ പിൽക്കാലത്ത് അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും എന്നാണ് പ്രവചനം. 

അടുത്തപ്രവചനം: ➟❝പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:35). ➟ഇവിടെയും പരിശുദ്ധാത്മാവിനാൽ മറിയത്തിൽനിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യൻ (1യോഹ, 3:2; യോഹ, 8:40) ➟ദൈവപുത്രൻ എന്ന് വിളിക്കപ്പെടും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. 

☛ 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ബേത്ത്ളേഹേമിലാണ് മറിയത്തിൻ്റെ ആദ്യജാതനായി യേശു ജനിക്കുന്നത്: (ലൂക്കൊ,2:5-7). ➟ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന (ലൂക്കൊ, 2:52) യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11), 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) ➟ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് (ലൂക്കൊ, 3:23), ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച്, ➟പിതാവായ ഏകദൈവത്താൽ ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35 ⁃⁃ ലൂക്കൊ, 3:22). ➟അപ്പോഴാണ്, യേശു എന്ന് പേരുള്ള മനുഷ്യന് ❛ദൈവപുത്രൻ❜ എന്ന സവിശേഷപദവി ലഭിച്ചത്. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟മനുഷ്യൻപുത്രൻ എന്ന പദവി യേശുവിന് ജനനത്തിത്തന്നെ കിട്ടിയതാണ്. ➟എന്നാൽ ദൈവപുത്രൻ എന്ന പദവി ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ജനിച്ച് മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ലഭിച്ചത്. ➟അതിനാൽ, ❛ദൈവപുത്രൻ❜ എന്നത് യേശുവിൻ്റെ അസ്തിത്വം അല്ല; ➟സവിശേഷ പദവിയാണെന്ന് ബൈബിൾ നിക്ഷ്പക്ഷമായി പഠിക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. 

അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
☛ യേശു എന്ന് പേരുള്ള ഒരു മനുഷ്യനെ അല്ലെങ്കിൽ വ്യക്തിയെ പഴയനിയമത്തിൽ കാണാൻ കഴിയില്ല. ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: ➟❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; ➟മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟അതായത്, യേശു പ്രവചനങ്ങളിൽ മാത്രം നിലനിന്നവനും അന്ത്യകാലത്ത് പാപപരിഹാരത്തിനായി ലോകത്തിൽ വെളിപ്പെട്ടവനുമാണ്. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (Iesous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21).

യേശുവിന് പുർവ്വാസ്തിത്വമുണ്ടോ?
☛ യേശുവിന് വഴിയൊരുക്കാൻവന്ന യോഹന്നാൻ സ്നാപകൻ പറയുന്നത് നോക്കുക: ➟❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (യോഹ, 1:30 ⁃⁃ യോഹ, 1:15). ➟ഈ വാക്യത്തിൽനിന്ന് ചില കാര്യങ്ങൾ കാണിക്കാം:
𝟭. ❛എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു.❜ ➟ഗ്രീക്കിൽ, 𝗲𝗿𝗰𝗵𝗲𝘁𝗮𝗶 എന്ന ക്രിയാപദം (Verb) വർത്തമാനകാലത്തിൽ (Present) ഉള്ളതാണ്. ➟❛വരുന്നു❜ (Comes) എന്നാണർത്ഥം. ➟ഇവിടെപ്പറയുന്ന ❛പുരുഷൻ❜ ഗ്രീക്കിൽ 𝗔𝗻𝗲𝗿 ആണ്. ➟അനേറിൻ്റെ അർത്ഥം: മനുഷ്യരിലെ പുരുഷൻ (Man) എന്നാണ്. ➟ദൈവത്തിന് ലിംഗഭേദം (Gender) ഇല്ല. ➟അതിനാൽ ദൈവം സ്ത്രീയോ, പുരുഷനോ, മനുഷ്യനോ അല്ല. ➟❛താൻ മനുഷ്യനല്ല ദൈവമത്രേ❜ എന്നും (ഹോശേ, 11:9), ➟താൻ മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നുമാണ് ദൈവം പറഞ്ഞിരിക്കുന്നത്: (സംഖ്യാ, 23:19; 1ശമൂ, 15:29). ➟എന്നാൽ ഒരേയൊരും സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3; യോഹ, 8:40; മത്താ, 8:20). ➟യേശു മനുഷ്യനും (യോഹ, 9:11) വിശേഷാൽ പുരുഷനാണ്: (പ്രവൃ, 2:23). ➟യേശു എന്ന പുരുഷനാണ് (Man) യോഹന്നാൻ്റെ പിന്നാലെ വന്നതും യോഹന്നാൻ വഴിയൊരുക്കിയതും. ➟അല്ലാതെ, ദൈവത്തിനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകുതിയുള്ളവനോ അല്ല. ➟ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ അവനെ പുരുഷൻ (𝗠𝗮𝗻) എന്ന് പറയില്ലായിരുന്നു.

𝟮. ❛അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു.❜ (He existed before me). ➟ഗ്രീക്കിൽ 𝗣𝗿𝗼𝘁𝗼𝘀 𝗺𝗼𝘂 𝗲𝗻 എന്നതിലെ 𝗲𝗻 എന്ന പദം ഭൂതകാലക്രിയയാണ്. ➟അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്ന് യോഹന്നാൻ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 1:15; 1:30). ➟യോഹന്നാനെക്കാൽ ആറുമാസം ഇളയവനാണ് യേശു എന്ന പുരുഷൻ: (ലൂക്കൊ, 1:36). ➟യോഹന്നാനെക്കാൾ ആറുമാസം ഇളയവനും പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായനുമായ യേശു എന്ന് പേരുള്ള മനുഷ്യന് യോഹന്നാനെക്കാൾ മുമ്പേ ഉണ്ടായിരിക്കാൻ കഴിയില്ല: (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 9:11). ➟യേശുവെന്ന മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നെങ്കിൽ, പരിശുദ്ധാത്മാവ് അവനെ അവളിൽ ഉല്പാദിപ്പിക്കേണ്ട കാര്യമില്ലല്ലോ? ➟അപ്പോൾ, ❛അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു❜ (He existed before me) എന്ന് പറയുന്നത്, ➟യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ (Pre-existence) കുറിച്ചാണെന്ന് ആർക്കും മനസ്സിലാകുന്ന വസ്തുതയാണ്. ➟യേഹന്നാൻ വഴിയൊരുക്കിയത് ദൈവത്തിനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മുമ്പേ ഉണ്ടായിരുന്നവൻ ആരാണെന്ന് പറയും? ➟ഇക്കാര്യത്തിൽ സംശയം ഉള്ളവർക്ക് കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവ്വതംപോലത്തെ ചില തെളിവുകൾകൂടി തരാം: 

𝟯. ❝നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.❞ (ആവ, 18:18-19). ➟ഇത് നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ച് യഹോവയായ ഏകദൈവം പറയുന്നതാണ്: (പ്രവൃ, 3:22-23). ➟യഹോവയുടെ വാഗ്ദത്തം ശ്രദ്ധിക്കുക: ➟❝മോശെയെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിക്കും.❞ ➟അവൻ മുമ്പേ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവൻ ആണെങ്കിൽ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ലാതെ, ➟❛അവനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിക്കും❜ എന്ന് എങ്ങനെ പറയും? ➟യഹോവയുടെ വാഗ്ദത്തംപോലെ യിസ്രായേൽ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകുയും (മത്താ, 1:20), ➟അവരുടെ ഇടയിൽനിന്ന് ഉത്ഭവിച്ചവനുമാണ് യേശു: (യെശ, 7:14; ലൂക്കോ, 1:35; റോമ, 9:5). 

𝟰. ❝നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.❞ (ആവ, 18:15). ➟ഒരുത്തൻ തന്റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ, ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മനുഷ്യനാണ് മോശെ: (പുറ, 33:11; സംഖ്യാ, 12:8). ➟ആ മോശെ യിസ്രായേൽ ജനത്തോട് പ്രവചിക്കുന്നത് ശ്രദ്ധിക്കുക: ➟❝നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും.❞ (പ്രവൃ, 7:37). ➟ചിലർ കരുതുന്നപോലെ, യേശു മുമ്പേമുതൽ ഉണ്ടായിരുന്ന ഏകദൈവമോ, ➟ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ➟❛അവനെ എന്നെപ്പോലെ ഒരു പ്രവാചകൻ❜ എന്ന് മനുഷ്യനായ മോശെ പറയുമായിരുന്നോ? ➟അവൻ മുമ്പേ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ദൂതനോ, മനുഷ്യനോ ആയിരുന്നെങ്കിൽ, ➟അവനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ലാതെ, ➟അവനെ യിസ്രായേലിൽനിന്ന് എഴുന്നേല്ക്കുമെന്ന് പറയുകയോ, ➟പരിശുദ്ധാത്മാവ് കന്യകയിൽ ഒരു മനുഷ്യനെ ഉല്പാദിപ്പിക്കുയോ ചെയ്യുമായിരുന്നോ?

𝟱. 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 ⁃⁃ 𝗠𝗼𝗻𝗼𝘀:
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ❛ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം❜ (Alone, Only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝐋𝐗𝐗)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ  ❛ഒരേയൊരു, മാത്രം❜ (Only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ❛ഒരേയൊരു, തനിയെ, മാത്രം❜ എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (Alone, Only) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (Oneness), ത്രിത്വമോ (Trinity) അല്ല; ➟➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 (ഏകദൈവം) അഥവാ, 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱 (ഒരേയൊരു ദൈവം) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺. അല്ലെങ്കിൽ ഏകദൈവവിശ്വാസം. ➟പിതാവായ യഹോവ ❛ഒരേയൊരു ദൈവം❜ (𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱) ആയിരിക്കെ, മറ്റൊരു ദൈവമോ, ➟ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ഉണ്ടാകുമോ? ➟അതിനാൽ കന്യകയിൽ ഉല്പാദിതനായ യേശു എന്ന് പേരുള്ളവൻ പാപരഹിതനായ പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നും (യോഹ, 9:11; 1യോഹ, 3:5), ➟അവനൊരു പൂർവ്വാസ്തിത്വം ഉണ്ടായിരുന്നു എന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, പൗലൊസിൻ്റെ ദൈവം]

❺ യേശുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും:
☛ യേശുവിൻ്റെ പൂർവ്വാസ്തിത്വം എന്താണെന്ന് അറിയണമെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണെന്ന് അറിഞ്ഞാൽ മതി. ➟യേശു എന്നത് അവൻ്റെ പേരും, ➟പുത്രൻ എന്നത് അവൻ്റെ പദവിയും ➟മനുഷ്യൻ എന്നത് അവൻ്റെ പ്രകൃതിയും ആണെന്ന് മുകളിൽ നാം കണ്ടു. ➟ഇനിയവൻ്റെ അസ്തിത്വം (Existence) എന്താണെന്ന് നോക്കാം:

☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ➟മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി, ➟കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ➟മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: ➟യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11). ➟ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് ➟രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് യഹോവയായ ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്. 

പൂർവ്വാസ്തിത്വം എന്നാൽ എന്താണ്?
☛ യേശുവിൻ്റെ പൂർവ്വാസ്തിത്വം എന്നത്, അവന് ജനനത്തിൽ ഇല്ലാതിരുന്നതും എന്നാൽ മുമ്പേ നിത്യമായി നിലനില്ക്കുന്നതുമായ മറ്റൊരു അസ്തിത്വമാണ്. ➟മുമ്പേ നിലനില്ക്കുന്നതായ അസ്തിത്വമാണ് അവൻ്റെ ജനനത്തിലും ജീവിതത്തിലും ഉണ്ടായിരുന്നതെങ്കിലോ, ➟മുമ്പേയുള്ള അസ്തിത്വത്തിൻ്റെ തുടർച്ചയാണ് അവന് ഉണ്ടായിരുന്നതെങ്കിലോ അതിനെ പൂർവ്വാസ്തിത്വം എന്ന് പറയാൻ കഴിയില്ല. ➟മുമ്പേ നിലനില്ക്കുന്ന അസ്തിത്വത്തിൽനിന്നും വ്യത്യസ്തമായ മറ്റൊരു അസ്തിത്വത്തിൽ വന്നതുകൊണ്ടാണ്, ➟പൂർവ്വാസ്തിത്വം ഉണ്ടെന്ന് പറയാൻ കഴിയുന്നത്. ➟പൂർവ്വാസ്തിത്വം വ്യക്തമായി മനസ്സിലാക്കാൻ രണ്ട് കാര്യങ്ങൾ അറിയണം:

𝟭. ദൈവപ്രകൃതിയുടെ സവിശേഷതകൾ:
☛ യേശു ദൈവത്തിൻ്റെ അവതാരമാണെന്നും (Incarnation), ദൈവം വേഷംമാറി (Disguise) വന്നതാണെന്നും കരുതുന്നവരുണ്ട്. ➟ദൈവപ്രകൃതിയുടെ സവിശേഷതകൾ മനസ്സിലാക്കിയാൽ, ദൈവത്തിന് അവതാരം എടുക്കാനോ, വേഷം മാറാനോ കഴിയില്ലെന്ന് മനസ്സിലാക്കാം. ➟❝അക്ഷയനും ➟അദൃശ്യനും (1തിമൊ, 1:17) ➟അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ➟നിത്യനും (ആവ, 32:40) ➟മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്ന് മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് തത്വജ്ഞാനികളായ അഥേനരോട് പറഞ്ഞത്: (പ്രവൃ, 17:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ഗതിഭേദത്താൽ ആഛാദനമില്ലാത്ത ആത്മാവായ ദൈവം തൻ്റെ പ്രകൃതിക്ക് വിരുദ്ധമായി എങ്ങനെ അവതാരമെടുക്കും?

𝟮. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ:
☛ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ➟ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അല്ലെങ്കിൽ മാറ്റമോ, മാറ്റത്തിന്റെ നിഴലോ ഇല്ലാത്തവനാകയാൽ തനിക്ക് അവതാരം എടുക്കാനോ, വേഷംമാറാനോ കഴിയില്ല. ➟ദൈവത്തിനുള്ളത് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻𝘀) ഉള്ളത്. ➟❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ ➟ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: ➟യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല: (ഉല്പ, 18:1-33; 19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ➟ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായ ഒരു മനുഷ്യനെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ചത്: (മത്താ, 1:1; 1:16; 1:20; ലൂക്കൊ, 2:21; 1തിമൊ, 3:16 ബെ,ബെ; 1Tim, 3:16). ➟തന്മൂലം, നമ്മുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചിട്ട് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട പുരുഷനായ (𝗠𝗮𝗻) നസറായനായ യേശുവിൻ്റെ പൂവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ പിതാവായ യഹോവയിൽത്തന്നെ ആണെന്ന് മനസ്സിലാക്കാം: (2രാജാ, 19:15; യെശ, 44:24; 64:8; മലാ, 2:10; 1കൊരി, 8:5-6). [കാണുക: അബ്രാഹാമിനു് പ്രത്യക്ഷമായത് ട്രിനിറ്റിയോ?]

പൂർവ്വാസ്തിത്വത്തിൻ്റെ സ്ഥിരീകരണം:
☛ തൻ്റെ പിന്നാലെ വന്നത് പുരുഷനാണെന്ന് (𝗠𝗮𝗻) പഠിപ്പിച്ച യോഹന്നാൻതന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ➟❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33). ➟ഇവിടെ ശ്രദ്ധിക്കുക: ➟❝അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു❞ എന്നാണ് യോഹന്നാൻ പറയുന്നത്. ➟തന്റെ പിന്നാലെ വന്ന പുരുഷനെക്കുറിച്ച് (𝗠𝗮𝗻) സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനും ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമായ യോഹന്നാൻ്റെ സാക്ഷ്യമാണിത്. ➟അവൻ പറയുന്നതിൻ്റെ അർത്ഥം എന്താണ്? ➟യേശു എന്ന് പേരുള്ള മനുഷ്യൻ/പുരുഷൻ (𝗠𝗮𝗻) പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും എന്നാണോ? ➟അല്ല. ➟യോഹന്നാൻ്റെ വാക്കുകളുടെ അർത്ഥം രണ്ടാണ്: 

𝟭. ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. ➟അത് പിതാവായ ദൈവമല്ലാതെ മറ്റാരുമല്ല. ➟യേശു അഭിഷേക ദാതാവല്ല; അഭിഷിക്തനാണ്. ➟യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേറ്റ യേശു എന്ന് പേരുള്ള മനുഷ്യൻ അഭിഷേക ദാതാവായ ഏകദൈവത്താൽ, പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുന്നത്, തൻ്റെ കണ്ണാൽ കണ്ടവനാണ് യോഹന്നാൻ. ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.❞ (ലൂക്കൊ, 3:22). ➟❝ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.❞ (യോഹ, 1:32 ⁃⁃ മത്താ, 3:16; മർക്കൊ, 1:10). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ വാക്കുകളും നോക്കുക: ➟❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟അതായത്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟❝നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). ➟യേശു എന്ന് പേരുള്ള പുരുഷനെ (𝗠𝗮𝗻) ദൈവം പരിശുദ്ധാത്മാവിനാൽ നിറയ്ക്കുന്നത്; അല്ലെങ്കിൽ അഭിഷേകം ചെയ്യുന്നത് തൻ്റെ കണ്ണാൽ കണ്ടവൻ, ➟ആ പുരുഷനാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ എന്ന് പറയുമോ? ➟അതായത്, യേശു അഭിഷേകദാതാവായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്, ➟❝അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു❞ എന്ന് പറഞ്ഞത്. ➟അതായത്, തൻ്റെ പിന്നാലെ വന്ന പുരുഷൻ്റെ (𝗠𝗮𝗻) പൂർവ്വാസ്തിത്വത്തെയാണ് (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) യോഹന്നാൻ സൂചിപ്പിച്ചത്. ➟പിന്നെ വായിക്കുന്നത്: ➟❝യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി❞ എന്നാണ്. ➟പരിശുദ്ധാത്മാവിൻ്റെ അഭിഷേകം അല്ലെങ്കിൽ നിറവ് സ്വയമേ ആവശ്യമുള്ളവൻ അഭിഷേകദാതവല്ല; ➟അഭിഷിക്തനാണെന്ന് വ്യക്തമാണല്ലോ?

പരിശുദ്ധാത്മാവും യേശുവും: 
➦ യേശു എന്ന് പേരുള്ള മനുഷ്യൻ്റെ മുഴുജീവിതവും പരിശുത്മാവിനാൽ ആയിരുന്നു: (യോഹ, 9:11). 
❶ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി: (മത്താ, 1:20;ലൂക്കൊ, 2:21),
❷ ആത്മാവിനാൽ ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
❸ ആത്മാവിനാൽ ബലപ്പെട്ട് വളരുകയും (ലൂക്കൊ, 2:40),
❹ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു: (ലൂക്കൊ, 3:22പ്രവൃ, 10:38),
❺ ആത്മാവിനാൽ നിറഞ്ഞു: (ലൂക്കൊ, 4:1),
❻ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1),
❼ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ചെയ്തു: (ലൂക്കൊ, 4:14-15),
❽ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28),
❾ ആത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14),
❿ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:181തിമൊ, 2:6). ➟പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തവൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും? ➟അതിനാൽ, ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്, ➟❝അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു❞ എന്നാണ് യോഹന്നാൻ പറഞ്ഞതിൻ്റെ അർത്ഥം എന്ന് മനസ്സിലാക്കാം.

യിസ്രായേലിൻ്റെ ദൈവവും യേശുവും:
➦ സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും ➟ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11;11:13). ➟തന്നെയുമല്ല, അമ്മയുടെ ഗോഭത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞവനാണ്: (ലൂക്കൊ, 1:15; 1:41). ➟അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാലാണ് (പരിശുദ്ധാത്മാവ്) ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. ➟യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, ➟അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ യേശുവിൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: ➟❝യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.❞ (ലൂക്കൊ, 1:68). ➟യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (പുറ, 5:1;24:10). ➟യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ➟യഹോവയായ ദൈവത്തിൻ്റെ മുമ്പാകെയാണ് യോഹത്താൻ വഴി ഒരുക്കേണ്ടതെന്ന് ഗബ്രീയേൽ ദൂതനും സെഖര്യാവും അസന്ദിഗ്ദ്ധമായി പ്രവചിച്ചിട്ടുണ്ട്: (ലൂക്കൊ, 1:16-17 ⁃⁃ലൂക്കൊ, 76:77). ➟എന്നാൽ യോഹന്നാൻ്റെ പിന്നാലെ വന്നതും അവൻ വഴിയൊരുക്കിയതും യേശു എന്നു പേരുള്ള മനുഷ്യൻ/പുരുഷന് (𝗠𝗮𝗻) ആണ്: (യോഹ, 9:11;യോഹ, 1:30). ➟അതായത്, ദൈവം തൻ്റെ ജനത്തെ രക്ഷിക്കാൻ അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) ➟കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20;ലൂക്കൊ, 2:21) ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ➟ദേഹവും (1പത്രൊ, 2:24) ➟ദേഹിയും (മത്താ, 26:38) ➟ആത്മാവുമുള്ള (ലൂക്കൊ, 23:46) ➟പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മം പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1തിമൊ, 3:16;Col, 2:2). ➟[കാണുക:യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?,ഞാനും പിതാവും ഒന്നാകുന്നു]

𝟮. യോഹന്നാൻ്റെ വാക്കുകൾക്ക് രണ്ടാമതൊരു ആത്മീയ അർത്ഥം കൂടിയുണ്ട്: തൻ്റെ പിന്നാലെ വന്ന യേശു എന്ന പുരുഷൻ (𝗠𝗮𝗻) മുഖാന്തരമാണ് പരിശുദ്ധാത്മാവ് എന്ന ദൈവത്തിൻ്റെ വാഗ്ദത്തവും ദാനവും സ്നാനവും സഭയ്ക്ക് ലഭിക്കുന്നത്. ➟അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം. ➟യേശുവിൻ്റെ വാക്കുകൾ നോക്കുക: ➟❝ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: ❛ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും❜ എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.❞(യോഹ, 7:37-39). ➟നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് നമ്മിൽ എന്നേക്കും ഇരിക്കുന്ന ആത്മാവിനെ പിതാവിൽനിന്ന് വാഗ്ദത്തം ചെയ്തതും യേശുക്രിസ്തുവാണ്: (യോഹ, 14:16; 14:26; 15:26; 16:7-11). ➟പിതാവിൽനിന്ന് പരിശുദ്ധാത്മാവെന്ന ദാനം വാങ്ങി ആയച്ചതും യേശുവാണ്: (പ്രവൃ, 2:23 ⁃⁃ പ്രവൃ, 1:8). ➟ആ അർത്ഥത്തിലും അവൻ ആത്മാവിൽ സ്നാനം കഴിപ്പിക്കും എന്ന് പറയാം.

രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ: 
☛ ❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:47). ➟രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ എന്നാണ് സത്യവേദപുസ്തകത്തിൽ കാണുന്നത്. ➟എന്നാൽ 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, ➟1936-ലെ മാണിക്കത്തനാർ പരിഭാഷ, ➟1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, ➟വിശുദ്ധഗ്രന്ഥം മുടങ്ങിയ മലയാളം പരിഭാഷകളിലും, ➟കോഡെക്സ് അലക്സാണ്ട്രിനസിൻ്റെ (400-440) ഗ്രീക്കിലും, ➟എറാസ്മസിൻ്റെ (Desiderius Erasmus) മൂന്ന് ഗ്രീക്ക് പതിപ്പുകളിലും (1522, 1527, 1535), Stephanus (1550), ➟Scrivener’s (1894), ➟Greek Orthodox Church (1904), ➟RP Byzantine Majority Text (2005) മുതലായ ഗ്രീക്ക് പതിപ്പുകളിലും, ➟1526-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും, ➟മാർട്ടിൻ ലൂഥറിൻ്റെ പരിഭാഷയിലും 𝗧𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗺𝗮𝗻 𝗶𝘀 𝘁𝗵𝗲 𝗟𝗼𝗿𝗱 𝗳𝗿𝗼𝗺 𝗵𝗲𝗮𝘃𝗲𝗻 (രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവ്) എന്നാണ് കാണുന്നത്. ➟വിശ്വാസയോഗ്യമായ മറ്റൊരു പരിഭാഷ കാണിക്കാം: 𝗧𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗺𝗮𝗻 [𝗶𝘀] 𝘁𝗵𝗲 𝗟𝗼𝗿𝗱 – 𝗞𝘂𝗿𝗶𝗼𝘀 𝗳𝗿𝗼𝗺 𝗵𝗲𝗮𝘃𝗲𝗻. (NMV). ➟ഇത് നാം മുകളിൽ കണ്ട, മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയാണ്. ➟സ്വർഗ്ഗത്തിലെ കർത്താവെന്ന് പറയുന്നത് യഹോവ ഒരുത്തൻ മാത്രമാണ്. ➟പുതിയനിയമത്തിൽ യഹോവ (Yehovah) എന്ന ദൈവനാമത്തിന് പകരം കർത്താവ് (kyrios – Lord) എന്നാണ് കാണുന്നത് എന്നതും കുറിക്കൊള്ളുക: (മത്താ, 4:7,4:10⁃⁃ആവ, 6:16,10:20;മത്താ, 22:37⁃⁃ആവ, 6:5;മർക്കൊ, 12:29⁃⁃ആവ, 6:4;പ്രവൃ, 2:21⁃⁃യോവേ, 2:32). ➟ആരാമിക് പെശീത്ത ബൈബിളിൽ: 𝗧𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻, 𝗶𝘀 𝗠𝗮𝗿𝗬𝗮 {𝗟𝗼𝗿𝗱-𝗬𝗛𝗪𝗛}, 𝗳𝗿𝗼𝗺 𝘁𝗵𝗲 𝗦𝗵𝗺𝗮𝘆𝗮 {𝘁𝗵𝗲 𝗛𝗲𝗮𝘃𝗲𝗻𝘀}. (രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ) എന്നാണ് കാണുന്നത്: (The Aramaic Scriptures,Peshitta Holy Bible Translated). ➟വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (1കൊരി, 15:47). ➟ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), ➟അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454) ഇപ്രകാരമാണ്: 𝗧𝗵𝗲 𝘀𝗲𝗰𝗼𝘂𝗻𝗱𝗲 𝗺𝗮𝗻 𝗼𝗳 𝗵𝗲𝘂𝗲𝗻𝗲 𝗶𝘀 𝗵𝗲𝘂𝗲𝗻𝗲𝗹𝗶𝗰𝗵 (രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനും സ്വർഗ്ഗീയനുമാണ്). ➟ബൈബിൾ വെളിപ്പെടുത്തുന്ന സ്വർഗ്ഗീയൻ ക്രിസ്തുവല്ല; പിതാവാണ്: (മത്താ, 5:16;5:45;6:9;6:14;6:26;6:32). ➟എന്നാൽ ക്രിസ്തു നസറായനായ അഥവാ, നസറെത്ത് നിവാസിയായ മനുഷ്യനാണ്: ➟❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ (𝗝𝗲𝘀𝘂𝘀 𝗼𝗳 𝗡𝗮𝘇𝗮𝗿𝗲𝘁𝗵, 𝗮 𝗠𝗮𝗻) ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;❞ (പ്രവൃ, 2:23 ⁃⁃യോഹ, 8:40;യോഹ, 9:11;റോമ, 5:15;1തിമൊ, 2:6). ➟ഒരു ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു മനുഷ്യൻ എന്തായാലും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കില്ല. ➟അവൻ പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). ➟അതിനാൽ രണ്ടാം മനുഷ്യനായി ഒരു പ്രത്യക്ഷത (𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്, സ്വർഗ്ഗത്തിലെ കർത്താവ് (യഹോവ) ആണെന്ന് മനസ്സിലാക്കാം. ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന ദൈവഭക്തിയുടെ മർമ്മവും പൗലൊസാണ് വെളിപ്പെടുത്തിയതെന്നും ഓർക്കുക. ➟ഇതെല്ലാം യേശു എന്ന് പേരുള്ള മനുഷ്യൻ്റെ പൂർവ്വാസ്തിത്വത്തിൻ്റെ (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) തെളിവാണ്. ➟[കാണുക:സ്വർഗ്ഗസ്ഥനും നസറായനും]

എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു:
☛ ❝ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?❞ (യോഹ, 14:8-9). ➟ഫിലിപ്പോസിൻ്റെ ആവശ്യം: ❛കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം❜ എന്നായിരുന്നു: (യോഹ, 14:8). ➟യേശുവിൻ്റെ മറുചോദ്യം: ❛ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❜ എന്നാണ്: (യോഹ, 14:9). ➟ഫിലിപ്പോസ് യേശുവിൻ്റെ വിശ്വരൂപം കാണണമെന്നല്ല ആവശ്യപ്പെട്ടത്. ➟ദൂതന്മാർ നിത്യം കാണുന്നതും പഴയനിയമ ഭക്തന്മാരും യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടവനുമായ യേശുവിൻ്റെ പിതാവിനെ കാണണം എന്നാണ് ആവശ്യപ്പെട്ടത്: (മത്താ, 18:11 ⁃⁃ 1രാജാ, 22:19; യെശ, 6:1; യെഹെ, 1:26-28; വെളി, 4:2). ➟കാണാൻ കഴിയുന്ന അങ്ങനെയൊരു പിതാവ് സ്വർഗ്ഗത്തിൽ ഇല്ലെങ്കിൽ, ഫിലിപ്പോസിൻ്റെ ചോദ്യം അർത്ഥശൂന്യമാണ്. ➟യേശുവിൻ്റെ ഉത്തരം ഒന്നല്ല; രണ്ടാണ്. ➟രണ്ടും ചോദ്യരൂപത്തിലാണ്. ➟❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്നാണ് ഒന്നാമത്തെ ഉത്തരം. ➟താൻ പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, ഞങ്ങൾക്ക് പിതാവിനെ കാണണം എന്ന് പറഞ്ഞവനോട് ❛നീ എന്നെ അറിയുന്നില്ലയോ❜ എന്ന് ചോദിക്കുമോ? ➟❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?❞ എന്നാണ് അടുത്ത ഉത്തരം. ➟മൂന്നരവർഷക്കാലം സ്വർഗ്ഗസ്ഥനായ തൻ്റെ പിതാവിനെക്കുറിച്ച് പഠിപ്പിച്ചവൻ, താൻ കേവലം അയക്കപ്പെട്ടവൻ മാത്രമാണെങ്കിൽ, ❛എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❜ എന്ന് പറയുമോ? ➟യേശു കേവലം അയക്കപ്പെട്ടവനാണെങ്കിൽ, ഇതിനെക്കാൾ വലിയ ദൈവദൂഷണം എന്താണ്?

ഞാനുംപിതാവും ഒന്നാകുന്നു:
➦ ❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30). ➟ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം കേവലം ഐക്യത്തിൽ ഒന്നാകുന്നതല്ല; ➟അവൻ്റെ പൂർവ്വാസ്തിത്വം സൂചിപ്പിക്കുന്നതാണ്. ➟ബൈബിളിൽത്തന്നെ ഈ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്. ➟യേശു, ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ➟ഉടനെ യേശു ചോദിച്ചു: ➟❝പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?❞ (യോഹ, 10:32). ➟യെഹൂദന്മാർ അവനോടു: ➟❝നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 10:33). ➟അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ❛നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു❜ എന്നാണ് അവർ പറഞ്ഞത്. ➟യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. ➟അപ്പോൾ നീ നിന്നെത്തന്നെ യഹോവ ആക്കുന്നു എന്നാണ് അവർ പറഞ്ഞത്. ➟ഇതൊക്കെ യേശുവിൻ്റെ പൂർവ്വാസ്തിത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ➟[കാണുക: ഞാനും പിതാവും ഒന്നാകുന്നു]

എഗോ എയ്മി (Ego Eimi):
➦ ❝യേശു അവരോടു: ❛ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു❜ എന്നു പറഞ്ഞു.❞ (യോഹ, 8:58). സത്യവേദപുസ്തകത്തിൽ, ❛അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യേശു പറഞ്ഞതായാണ് കാണുന്നത്. ➟രണ്ട് കാര്യങ്ങൾ പറയാം: 
𝟭. യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) അബ്രാഹാമിന് മുമ്പേ പോയിട്ട് അമ്മയായ മറിയത്തിന് മുമ്പേപോലും ഉള്ളവനല്ല. മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമാവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). ➟ഇതേ അദ്ധ്യായത്തിൽ താൻ മനുഷ്യനാണെന്ന് യേശുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 8:40). ➟അവിടെ, തന്നെ ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് യേശു പറഞ്ഞിരിക്കുന്നത്. ➟അതിനാൽ യേശു എന്ന മനുഷ്യന് (𝗠𝗮𝗻) തന്നെക്കാൾ 𝟮𝟬𝟬𝟬 വർഷംമുമ്പേ ജീവിച്ചിരുന്ന അബ്രാഹാം ജനിച്ചതിന് മുമ്പേ ഉണ്ടായിരിക്കാൻ ഒരിക്കലും സാധിക്കില്ല. 
𝟮. യേശു മനുഷ്യനാണെന്ന് അക്കാലത്തുള്ള എല്ലാവർക്കും അറിയാമായിരുന്നു. ➟അവരുടെ സാക്ഷ്യം മുകളിൽ നാം കണ്ടതാണ്. ➟യേശു എന്ന മനുഷ്യൻ തന്നെക്കാൾ രണ്ടായിരം വർഷംമുമ്പേ ജീവിച്ചിരുന്ന മറ്റൊരു മനുഷ്യന് മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, അവനെ എന്തിന് കല്ലെറിയണം❓ ➟അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന് പറയുന്നത് ന്യായപ്രമാണത്തിൽ കല്ലെറിയപ്പെടാനുള്ള കുറ്റമാകുന്നത് എങ്ങനെയാണ്❓ ➟നമ്മുടെ പരിഭാഷയുടെ പ്രശ്മനമാണത്. ➟❛അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു❜ എന്നല്ല; ❛ഞാൻ ആകുന്നു❜ (𝗘𝗴𝗼 𝗘𝗶𝗺𝗶 ⁃⁃ 𝗜 𝗔𝗠) എന്നാണ് യേശു പറഞ്ഞത്: (Joh, 8:58). ➟മോശെ ദൈവത്തിൻ്റെ പേർ ചോദിക്കുമ്പോൾ ആദ്യം പറയുന്നത്: ➟❝ഞാൻ ആകുന്നുന്നവൻ ഞാനാകുന്നു❞ എന്നാണ്: (പുറ, 3:14). ➟യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്ന് കാണാൻ കഴിയും: (Exo, 3:14). ➟അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള ❛ഞാനകുന്നവൻ❜ (𝗘𝗴𝗼 𝗘𝗶𝗺𝗶) അഥവാ, യഹോവ ആണെന്നാണ് യേശു പറഞ്ഞത്. ➟അതുകൊണ്ടാണ്, യെഹൂദന്മാർ അവനെ കല്ലെറിയാൻ തുനിഞ്ഞതും അവൻ മറഞ്ഞ് അപ്രത്യക്ഷനായതും: (യോഹ, 8:59). [കാണുക: അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു:
☛ യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് എഴുത്തുകാരനനായ യോഹന്നാനും, യോഹന്നാൻ സ്നാപകനും, ➟ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് യേശു പറയുന്നതിൻ്റെയും ആത്മീയ അർത്ഥം ഇതുതന്നെയാണ്. 

𝟭. എഴുത്തുകാരൻ:
☛ എഴുത്തുകാരനായ യോഹന്നാനാണ് യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് ആദ്യം പറയുന്നത്: ➟❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ (യോഹ, 3:13). ➟ഇത് യേശുവിൻ്റെ വാക്കുകളാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അല്ല; യോഹന്നാൻ്റെ വാക്കുകളാണ്. ➟രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. 𝟭.ഈ വാക്യം ഭൂതകാലത്തിൽ ഉള്ളതാണ്. 𝟮.തുടർന്ന് താഴോട്ടുള്ള വാക്യങ്ങൾ പ്രഥമപുരുഷ്യനിലാണ് (3rd Person) യേശുവിനെക്കുറിച്ച് പറയുന്നത്. ➟(യോഹ, 1:14-21). ➟അതായത്, 12-ാം വാക്യത്തിൽ വീണ്ടുംജനനത്തെക്കുറിച്ചുള്ള യേശുവിൻ്റെ പ്രഭാഷണം തീരുന്നു. ➟13-ാം വാക്യം മുതൽ 24-ാം വാക്യംവരെ എഴുത്തുകാരൻ്റെ വാക്കുകളാണ്. ➟അതിൽ13–21 വാക്യങ്ങൾ: യേശുവിൻ്റെ ഉപദേശത്തെക്കുറിച്ചുള്ള യോഹന്നാൻ്റെ ദൈവശാസ്ത്രപരമായ വിവരണവും, ➟22–25 വാക്യങ്ങൾ യേശുവിൻ്റെയും സ്നാപകൻ്റെയും ശുശ്രൂഷയെക്കുറിച്ചുള്ള യോഹന്നാൻ്റെ ചരിത്രപരമായ വിവരണവുമാണ്. ➟യേശു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, അവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് യോഹന്നാൻ ആത്മീയമായി പറയുന്നത്. ➟പിതാവിനെയാണ് യേശു വെളിപ്പെടുത്തിയതെന്ന് യോഹന്നാൻതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 1:18). 

𝟮. യോഹന്നാൻ സ്നാപകൻ:
☛ ❝മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു.❞ (യോഹ, 3:31). ➟തൻ്റെ പിന്നാലെ വരുന്നത് ഒരു പുരുഷൻ (𝗠𝗮𝗻) ആണെന്ന് യോഹന്നാൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളത് മുകളിൽ കണ്ടതാണ്: (യോഹ, 1:30). ➟യേശു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, അവൻ മുമ്പേ ഉണ്ടായിരുന്നു എന്ന് യോഹന്നാൻ പറഞ്ഞതും, ➟സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് ആത്മീയമായി പറയുന്നതും. 

𝟯. യേശുക്രിസ്തു:
☛ ❝ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.❞ (യോഹ, 6:38). ➟യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ജനിച്ചവനാണ്. ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ ഇഷ്ടംചെയ്യാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് അവൻ ആത്മീയമായി പറയുന്നത്. ➟യേശുവിൻ്റെ വാക്കുകൾ ആത്മീയമാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്: ➟❝സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.❞ (യോഹ, 6:51 ⁃⁃ യോഹ, 6:33; 6:35; യോഹ, 6:50). ➟യേശുവിൻ്റെ വാക്കുകേട്ടവരുടെ പ്രതികരണം നോക്കുക: ➟❝ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.❞ (യോഹ, 6:42). ➟❝ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.❞ (യോഹ, 6:52). ➟❝അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.❞ (യോഹ, 6:60). ➟❝അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.❞ (യോഹ, 6:66). ➟യേശു ആത്മീയമായി പറഞ്ഞ കാര്യങ്ങളെ അവർ ഗ്രഹിക്കാഞ്ഞതിനാൽ, അവർ അതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയതുകൊണ്ടാണ്, അവർക്കത് കഠിനവാക്കായി തോന്നിയതും പിന്മാറ്റത്തിന് കാരണമായതും. ➟❝തൻ്റെ ശരീരമാകുന്ന അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും എന്ന് പഠിപ്പിച്ചവൻതന്നെ പറയുന്നത് നോക്കുക: ➟❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു❞ എന്നാ ഒടുവിൽ പറയുന്നത്: (യോഹ, 6:63). 

☛ അതായത്, യേശു നേരിട്ട് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതല്ല; സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ കന്യകയിൽ ഉല്പാദിതമായവനാണ്: (മത്താ, 120; ലൂക്കൊ, 2:21). ➟അവൻ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) ആയതുകൊണ്ടാണ്, എഴുത്തുകാരനായ യോഹന്നാനും യോഹന്നാൻ സ്പാപകനും യേശുവും ❛സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു❜ എന്ന് പറഞ്ഞത്. ➟❝ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ (യെഹൂദന്മാർ) ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.❞ (1കൊരി, 2:7-8).

☛ 𝗙𝗼𝗼𝘁𝗻𝗼𝘁𝗲:
➦ 𝗬𝗲𝗵𝗼𝘃𝗮𝗵 ⁃⁃ 𝗜𝗲𝘀𝗼𝘂𝘀 𝗖𝗵𝗿𝗶𝘀𝘁𝗼𝘀
(ആവ, 33:26 ⁃⁃ വെളി, 1:7. ഇയ്യോ, 19:25 ⁃⁃ 1തിമൊ, 3:16 ബെ,ബെ. സങ്കീ, 22:30-31 ⁃⁃ യോഹ, 19:30. സങ്കീ, 68:18 ⁃⁃ എഫെ, 4:7-8. സങ്കീ, 78:1-2 ⁃⁃ മത്താ, 13:34,35. യെശ, 25:8 ⁃⁃ എബ്രാ, 2:14-16. യെശ, 25:9 ⁃⁃ ലൂക്കൊ, 1:68. യെശ, 29:18 ⁃⁃ മത്താ, 11:4. യെശ, 29:19 ⁃⁃ മത്താ, 11:29. യെശ, 35:4 ⁃⁃ ലൂക്കൊ, 1:68. യെശ, 35:5-6 ⁃⁃ ലൂക്കൊ, 7:22. യെശ, 40:3 ⁃⁃ ലൂക്കൊ, 76-77. യെശ, 44:8 ⁃⁃ പ്രവൃ, 1:8. യെശ, 45:22 ⁃⁃ പ്രവൃ, 4:10-12. യെശ, 45:23 ⁃⁃ ഫിലി, 2:10. യെശ, 54:5 ⁃⁃ എഫെ, 5:30-32. യെശ, 66:14-16 ⁃⁃ 2തെസ്സ, 1:6-8. യിരെ, 31:31-34 ⁃⁃ ലൂക്കൊ, 22:20, എബ്രാ, 8:8-12. ഹോശേ, 1:7 ⁃⁃ ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ. ഹോശേ, 2:16 ⁃⁃ 2കൊരി, 11:2. സെഫ, 3:8 ⁃⁃ യോഹ, 18:37. സെഖ, 9:11 ⁃⁃ മർക്കൊ, 14:24, എബ്രാ, 9:18. സെഖ, 9:14 ⁃⁃ 1തെസ്സ, 4:16. സെഖ, 11:13 ⁃⁃ മത്താ, 27:9-10. സെഖ, 12:10 ⁃⁃ യോഹ, 19:34, വെളി, 1:7. സെഖ, 14:3-4 ⁃⁃ പ്രവൃ, 1:11. സെഖ, 14:5 ⁃⁃ 1തെസ്സ, 3:13. മലാ, 3:1 ⁃⁃ ലൂക്കൊ, 76-77). 

☛ 𝗚𝗿𝗲𝗲𝗸 𝗩𝗲𝗿𝘀𝗶𝗼𝗻𝘀: 
➦ 𝗧𝗵𝗲 𝗳𝗶𝗿𝘀𝘁 𝗺𝗮𝗻 𝗶𝘀 𝗼𝗳 𝘁𝗵𝗲 𝗲𝗮𝗿𝘁𝗵, 𝗲𝗮𝗿𝘁𝗵𝘆: 𝘁𝗵𝗲 𝘀𝗲𝗰𝗼𝗻𝗱 𝗺𝗮𝗻 𝗶𝘀 𝘁𝗵𝗲 𝗟𝗼𝗿𝗱 𝗳𝗿𝗼𝗺 𝗵𝗲𝗮𝘃𝗲𝗻. (𝟭𝗖𝗼𝗿. 𝟭𝟱:𝟰𝟳)
Stephanus Textus Receptus 1550,
Scrivener’s Textus Receptus 1894
Greek Orthodox Church 1904
Beza Greek New Testament 1598
RP Byzantine Majority Text 2005
Apostolic Bible Polyglot
☛ 𝗔𝗿𝗮𝗺𝗮𝗶𝗰 𝗧𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻:
The Holy Aramaic Scriptures,
☛ 𝗘𝗻𝗴𝗹𝗶𝘀𝗵 𝗧𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻𝘀:
William Tyndale Bible of 1526,
William Tyndale Bible 1534
Matthew’s Bible 1537
The Great Bible 1539
Bishops’ Bible of 1568
Geneva Bible of 1587
Geneva Bible 1599
King James Bible 1611
King James Bible (Oxford) 1769
A Faithful Version
Apostolic Bible Polyglot English
Anderson New Testament
Aramaic Bible in Plain English
Haweis New Testament
Lamsa Bible
Literal Standard Version
New King James Version
Sacred Name King James Bible
Smith’s Literal Translation
Webster’s Bible Translation
World English Bible
Worsley New Testament
Young’s Literal Translation
☛ 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗧𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻𝘀:
ബെഞ്ചമിൻ ബെയ്ലി 1829, 1843, 1876
ഹെർമ്മൻ ഗുണ്ടർട്ട് 1868
മാണിക്കത്തനാർ 1936
വിശുദ്ധഗ്രന്ഥം

19 thoughts on “യേശുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും”

Leave a Reply

Your email address will not be published. Required fields are marked *