Category Archives: Uncategorized

ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ

☛ “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 14:1). അല്ലാതെ താൻ ദൈവമാണെന്നല്ല പഠിപ്പിച്ചത്. അവൻ പഠിപ്പിച്ച ഒരേയൊരു ദൈവത്തിൽ വിശ്വസിക്കാതെ, യേശു എന്ന് പേരുള്ള മനുഷ്യനെ ഏകദൈവമാക്കി വിശ്വസിക്കുന്നവരും; യേശുവിനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. യേശുവും ദൈവമാണെങ്കിൽ, “യേശുക്രിസ്തുവിന്റെ ദൈവം, യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്, യേശുക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവം, യേശുക്രിസ്തുവിൻ്റെയും ദൈവത്തിൻ്റെയും” മുതലായ പ്രയോഗങ്ങളുടെ അർത്ഥമെന്താണ്? ദൈവത്തിൽനിന്ന് യേശുവിനെ വേർതിരിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്. പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പ്രധാനപ്പെട്ട കുറച്ച് വാക്യങ്ങൾ കാണിക്കാം: ➦ ❶ ❷ ❸ ❹ ❺ ❻ ❼ ❽ ❾ ❿

❶ യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം 11 വാക്യങ്ങളിലായി 13 പ്രാവശ്യം കാണാം:
𝟭. എന്റെ ദൈവമേ (My God), എന്റെ ദൈവമേ (My God), നീ എന്നെ കൈവിട്ടതെന്ത്? (മത്താ, 27:46)
𝟮. എന്റെ ദൈവമേ (My God), എന്റെ ദൈവമേ (My God), നീ എന്നെ കൈവിട്ടതെന്ത്? (മർക്കൊ, 15:39)
𝟯. എന്റെ പിതാവും (My Father) നിങ്ങളുടെ പിതാവും എന്റെ ദൈവവും (My God) നിങ്ങളുടെ ദൈവവുമായവന്നെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17)
𝟰. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവനെ (The God and Father of our Lord Jesus Christ) ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണം. (റോമ, 15:5)
𝟱. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവൻ (The God and Father of our Lord Jesus Christ) വാഴ്ത്തപ്പെട്ടവൻ. (2കൊരി, 1:3)
𝟲. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി (The God and Father of our Lord Jesus Christ) എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (2കൊരി, 11:31)
𝟳. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ (The God and Father of our Lord Jesus Christ) വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3)
𝟴. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ (The God of our Lord Jesus Christ, the Father of glory) നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും. (എഫെ, 1:17)
𝟵. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവന്നു (The God and Father of our Lord Jesus Christ) സ്തോത്രം ചെയ്യുന്നു. (കൊലൊ, 1:5)
𝟭𝟬. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവന്നു (The God and Father of our Lord Jesus Christ) സ്തോത്രം.
𝟭𝟭. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ ദൈവവും പിതാവമായവന്നു (His God and Father) നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (വെളി, 1:6). ⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧.

☛ മേല്പറഞ്ഞ വാക്യങ്ങളിൽ, യേശുക്രിസ്തുവിനെയും ദൈവത്തെയും വ്യക്തമായി വേർതിരിച്ച് പറയുന്നുവെന്ന് മാത്രമല്ല; പിതാവ് തൻ്റെ ദൈവമാണെന്ന് യേശുക്രിസ്തുവും, പിതാവ് യേശുക്രിസ്തുവിൻ്റെ ദൈവമാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും? ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ? ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും? പിതാവാണ്, “ഏകദൈവം” (Monos Theos – The only God). “പിതാവാണ് ഒരേയൊരു സത്യദൈവം” (Pater ho monos alethinos Theos – Father, the only true God), “ഞാൻ മനുഷ്യനാണ്” (Anthropos – Man) എന്നൊക്കെയാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; 17:3 – യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ദൈവം ഒരുത്തൻ മാത്രമാണ്” (Monos Theos – The only God) “പിതാവായ ഏകദൈവമേ നമുക്കുള്ളു” (There is but one God, the Father) “ദൈവവും പിതാവുമായവൻ ഒരുവനാണ്”( One God and Father) എന്നൊക്കെയാണ് പൗലൊസ് പഠിപ്പിച്ചത്: (റോമ, 16:26; 1തിമൊ, 1:17 – 1കൊരി, 8:6; എഫെ, 4:6).

❷ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്:
➦ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്ന പല വാക്യങ്ങളും കാണാം:
𝟭. എന്റെ ദൈവത്തിന്നു (My God) യേശുക്രിസ്തുമുഖാന്തരം (Through Jesus Christ) നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. (റോമ, 1:8)
𝟮. ദൈവം (God) യേശുക്രിസ്തു മുഖാന്തരം (Through Jesus Christ) മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ. (റോമ, 2:16)
𝟯. നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (Through Jesus Christ our Lord) നാം ദൈവത്തിൽ God) പ്രശംസിക്കയും ചെയ്യുന്നു. (റോമ, 5:11)
𝟰. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (Through Jesus Christ our Lord) ഞാൻ ദൈവത്തിന്നു (God) സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു. (റോമ, 7:25)
𝟱. ഏകജ്ഞാനിയായ ദൈവത്തിന്നു (God only wise) യേശുക്രിസ്തുമുഖാന്തരം (Through Jesus Christ) എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)
𝟲. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം (Through Jesus Christ our Lord) നമുക്കു ജയം നല്കുന്ന ദൈവത്തിന്നു God) സ്തോത്രം. (1കൊരി, 15:57)
𝟳. യേശു (Jesus) മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം (God) നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. (1തെസ്സ, 4:14)
𝟴. യേശു മുഖാന്തരം (Through Jesus) നാം ദൈവത്തിന്നു (God) അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രി, 13:15)
𝟵. യേശുക്രിസ്തുമുഖാന്തരം (Through Jesus Christ) ദൈവത്തിന്നു (𝐆𝐨𝐝) പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു. (1പത്രൊ, 2:5)
𝟭𝟬. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (Through Jesus Christ our Lord) നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു (The only wise God our Saviour) തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ 1:24).

☛ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചാൽ, യേശുക്രിസ്തു ദൈവമാകുന്നത് എങ്ങനെയാണ്? ചിലർ കരുതുന്നപോലെ, യേശുക്രിസ്തു ദൈവവും സാരാംശത്തിൽ ഒരു ദൈവവുമാണ് നമുക്കുള്ളതെങ്കിൽ, യേശുക്രിസ്തുവിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചാൽപ്പോരേ? യേശുക്രിസ്തു ദൈവത്തിനും മനുഷ്യർക്കും ഇടയിലെ മദ്ധ്യസ്ഥനും മറുവിലയുമായ മനുഷ്യൻ ആയതുകൊണ്ടാണ് അവൻ മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? (1തിമൊ, 2:5-6).

യേശുക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവം:
➦ ദൈവമാണ് യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
𝟭. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
𝟮. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
𝟯. ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
𝟰. യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
𝟱. ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
𝟲. ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
𝟳. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
𝟴. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
𝟵. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
𝟭𝟬. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
𝟭𝟭. ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
𝟭𝟮. ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
𝟭𝟯. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
𝟭𝟰. യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
𝟭𝟱. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും: (എഫെ, 1:20)
𝟭𝟲. അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)  
𝟭𝟳. അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ: (കൊലൊ, 2:12)
𝟭𝟴. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം: (എബ്രാ,13:20)
𝟭𝟵. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ: (1പത്രൊ 1:3) 
𝟮𝟬. ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു: (1പത്രൊ, 1:21).

☛ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറത്തവനും (മലാ, 3:6) മരണമില്ലാത്തവനുമാണ്: (1തിമൊ, 6:16). എന്നാൽ ക്രിസ്തുയേശു മരണമില്ലാത്ത ദൈവമല്ല; ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ സൗരഭ്യവാസനയായ വഴിപാടും യാഗവുമായി ദൈവത്തിന് അർപ്പിച്ച മനുഷ്യനാണ്: (എഫെ, 5:2; 1തിമൊ, 2:5-6).

യേശുക്രിസ്തുവിൻ്റെയും ദൈവവത്തിൻ്റെയും:
➦ ദൈവത്തെയും (God) യേശുവിനെയും (Jesus) വ്യക്തമായി വേർതിച്ച് പറയുന്ന വാക്യങ്ങൾ കാണുക:
𝟭. യേശുവോ (Jesus) ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും (God) മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു. (ലൂക്കൊ, 2:52)
𝟮. യേശു (Jesus): എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം (God) ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കൊ, 18:19)
𝟯. ദൈവത്തോടു (God) കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ (Jesus) നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40)
𝟰. യേശു (Jesus) പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും (God) അവനിൽ മഹത്വപ്പെട്ടിരിക്കുന്നു. (യോഹ, 13:31)
𝟱. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1)
𝟲. നസറായനായ യേശുവിനെ (Jesus) ദൈവം (God) തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:23)
𝟳. നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ (Jesus) തന്നേ ദൈവം (God) കർത്താവും ക്രിസ്തുവുമാക്കിവെച്ചു. (പ്രവൃ, 2:36)
𝟴. ദൈവമോ (God) തന്റെ ക്രിസ്തു (Christ) കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു. (പ്രവൃ, 3:18)
𝟵. ദൈവം (God) തന്റെ ദാസനായ യേശുവിനെ (Jesus) എഴുന്നേല്പിച്ചു. (പ്രവൃ, 3:26)
𝟭𝟬. ദൈവം (God) അവനെ (Jesus) പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. (പ്രവൃ, 5:31)
𝟭𝟭. നസറായനായ യേശുവിനെ (Jesus) ദൈവം (God) പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു. (പ്രവൃ, 10:38)
𝟭𝟮. കർത്താവായ യേശുക്രിസ്തുവിൽ (Lord Jesus Christ) വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം (God) കൊടുത്തു. (പ്രവൃ, 11:17)
𝟭𝟯. ദൈവ(God)ത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള (Lord Jesus Christ) വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 20:21)
𝟭𝟰. ദൈവം (𝐆𝐨𝐝) തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ (Lord Jesus Christ) കുറിച്ചു: (റോമ, 1:1)
𝟭𝟱. ദൈവത്തിൻ്റെ (God) കൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ (Jesus Christ) കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15)
𝟭𝟲. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ (God) കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ (Christ Jesus) നിത്യജീവൻ തന്നേ. (റോമ, 6:23)
𝟭𝟳. ക്രിസ്തുവിനെ (Jesus) സേവിക്കുന്നവൻ ദൈവത്തെ (God) പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ. (റോമ, 14:18)
𝟭𝟴. ക്രിസ്തുയേശുവിൽ (Christ Jesus) എനിക്കു ദൈവ(𝐆𝐨𝐝)സംബന്ധമായി പ്രശംസ ഉണ്ടു. (റോമ, 15:17)
𝟮𝟭. സമാധാനത്തിന്റെ ദൈവമോ (God) വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. (റോമ, 16:20)
𝟭𝟵. ദൈവേഷ്ടത്താൽ (God) യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, (1കൊരി, 1:1)
𝟮𝟬. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) നാമത്തിലും നമ്മുടെ ദൈവത്തിന്റെ (God) ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (1കൊരി, 6:11)
𝟮𝟮. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ (Christ) ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ (God). 2കൊരി, 1:21)
𝟮𝟯. ക്രിസ്തുവിൽ (Christ) ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു (God) സ്തോത്രം. (2കൊരി, 2:14)
𝟮𝟰. ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു (God) ക്രിസ്തുവിനാൽ (Christ) ഉണ്ടു. (2കൊരി, 3:4)
𝟮𝟱. ദൈവം (God) യേശുക്രിസ്തുവിന്റെ (Jesus Christ) മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു. (2കൊരി, 4:6)
𝟮𝟲. ഞങ്ങൾ ക്രിസ്തുവിന്നു (Christ) വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു (God) നിരന്നു കൊൾവിൻ. (2കൊരി, 5:20)
𝟮𝟳. ദൈവത്തിൻ (God) മുമ്പാകെ ക്രിസ്തുവിൽ (Christ) ആകുന്നു ഞങ്ങൾ സംസാരിക്കുന്നതു. (2കൊരി, 12:19)
𝟮𝟴. ക്രിസ്തുയേശുവിലെ (Christ Jesus) വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ (God) മക്കൾ ആകുന്നു. (ഗലാ, 3:26)
𝟮𝟵. പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ (Christ) സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ (God) എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. (എഫെ, 3:19)
𝟯𝟬. ക്രിസ്തുവും (Christ) നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു (God) സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ. (എഫെ, 5:2)
𝟯𝟭. ദൈവത്തിന്റെ (God) മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ (Jesus Christ) നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. (ഫിലി, 1:11)
𝟯𝟮. ക്രിസ്തുയേശുവിന്റെ (Christ Jesus) ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം (God) സാക്ഷി. (ഫിലി, 1:8)
𝟯𝟯. എന്റെ ദൈവമോ (God) നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ (Christ Jesus) പൂർണ്ണമായി തീർത്തുതരും. (ഫിലി, 4:19)
𝟯𝟰. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു (Christ) കൂടെ ദൈവത്തിൽ (God) മറഞ്ഞിരിക്കുന്നു. (കൊലൊ, 3:3)
𝟯𝟱. നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു (God) പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ (Christ) വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലൊ, 3:16)
𝟯𝟲. എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ (Christ) മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം (God) ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും (കൊലൊ, 4:3)
𝟯𝟳. നമ്മുടെ ദൈവത്തിന്റെയും (God) കർത്താവായ യേശുക്രിസ്തുവിന്റെയും (Lord Jesus Christ) കൃപയാൽ. (2തെസ്സ, 1:11)
𝟯𝟴. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും (God)നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും (Christ Jesus). (1തിമൊ, 1:1)
𝟯𝟵. ഞാൻ ദൈവത്തെയും (God) ക്രിസ്തുയേശുവിനെയും (Christ Jesus) ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു. (1തിമൊ, 5:21)
𝟰𝟬. സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും (God) പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും (Christ Jesus). (1തിമൊ, 6:14)
𝟰𝟭. ദൈവത്തിന്റെ (God) ദാസനും യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനുമായ പൌലൊസ്. (തീത്തൊ, 1:3)
𝟰𝟮. നിത്യാത്മാവിനാൽ ദൈവത്തിന്നു (God) തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തു (Christ). (എബ്രാ, 9:14)
𝟰𝟯. ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു. (യാക്കോ, 1:1)
𝟰𝟰. ക്രിസ്തുവും (Christ) നമ്മെ ദൈവത്തോടു (God) അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. (1പത്രൊ, 3:18)
𝟰𝟱. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു (God) നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ (Jesus Christ) പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. (1പത്രൊ, 3:21)
𝟰𝟲. നമ്മുടെ ദൈവത്തിന്റെയും God) രക്ഷിതാവായ യേശുക്രിസ്തുവിന്റെയും (Jesus Christ) നീതിയാൽ. (2പത്രൊ, 1:1)
𝟰𝟳. ദൈവത്തിന്റെയും (God) നമ്മുടെ കർത്താവായ യേശുവിന്റെയും (Lord Jesus Christ) പരിജ്ഞാനത്തിൽ. (2പത്രൊ, 1:2)
𝟰𝟴. യേശുവിനെ (Jesus) സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ (God) നിന്നുള്ളതല്ല. (1യോഹ, 4:3)
𝟰𝟵. യേശുവിനെ (Jesus) ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽ (God) നിന്നു ജനിച്ചിരിക്കുന്നു. (1യോഹ, 5:1)
𝟱𝟬. ക്രിസ്തുവിന്റെ (Christ) ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം (God) ഇല്ല. (2യോഹ, 1:9)

☛ യേശു ദൈവം ആയിരുന്നെങ്കിലോ, ഏകസാരാംശത്തിൽ ഒരു ദൈവമായിരുന്നെങ്കിലോ യേശുവിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയുമായിരുന്നോ? യേശുക്രിസ്തുവിൻ്റെ ദൈവം, യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്, യേശുക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവം, യേശുക്രിസ്തുവിൻ്റെയും ദൈവത്തിൻ്റെയും എന്നിങ്ങനെ വേർതിരിച്ച് പറയുന്ന പ്രയോഗങ്ങൾ, യേശു ദൈവമല്ലെന്ന് സംശയലേശമന്യേ തെളിയിക്കുന്നതാണ്. ➟യേശു ആരാണ് അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്ന് പലർക്കും അറിയില്ല; അതാണ് കുഴപ്പം.

❺ യേശു ആരാണ്? 
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും  (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശുക്രിസ്തു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJVയോഹ, 19:37). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വമാണ് യഹോവ എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (Nature) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). “മനുഷ്യൻ” (Man) എന്നത് യേശുവിൻ്റെ “പ്രകൃതിയും” (Nature) “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ “പദവിയും” (Title) ആണ് (റോമ, 5:15). യേശു പറയുന്നത് നോക്കുക:  “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40മത്താ, 11:19; ലൂക്കൊ, 7:34).ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. താൻ ദൈവമായിരുന്നെങ്കിൽ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയില്ലായിരുന്നു. മനുഷ്യൻ (മത്താ, 26:72; 26:74), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (one Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത് നോക്കുക. യേശു മനുഷ്യനാണെന്ന് 36 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ പറഞ്ഞിട്ടുണ്ട്. .

☛ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) മുതലായ എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെങ്ങനെയാണ് അവൻ ദൈവമാണെന്ന് പറയാൻ കഴിയുന്നത്?

☛ നമ്മുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ച് ദൈവത്തിനും മനുഷ്യർക്കുമിടയിം മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽമരിച്ചത് അമർത്യനായ ദൈവമല്ല (1തിമൊ, 6:16); ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6). ഏകദൈവമാണ് പുരുഷനായ (Man) നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി അവനെ തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (യോഹ, 5:44; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെവിൻ്റെ കൃപയാലുള്ള ദാനവുമാണ് നമ്മുടെ രക്ഷ: “ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15 – പ്രവൃ, 15:11).

☛ ക്രിസ്തുവും അപ്പസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തിന് (Pater ho monos alethinos Theos – Father, the only true God) എതിരെയുള്ള എല്ലാ ഉപദേശവും ഒന്നാം കല്പനയുടെ ലംഘനമാണ്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3).

ഹിദ്ദേക്കൽ നദി

ഹിദ്ദേക്കൽ നദി (river Hiddekel)

പേരിനർത്ഥം – നീരോട്ടം, നീർച്ചാട്ടം

പശ്ചിമേഷ്യയിലെ ഒരു പ്രധാന നദിയാണു ടൈഗ്രീസ്. എബ്രായയിൽ ഹിദ്ദെക്കൽ, ഗ്രീക്കിൽ ടിഗ്രിസ്, പൗരാണിക പേർഷ്യനിൽ തിഗ്ര, സുമേര്യൻ ഭാഷയിൽ ഇദിഗ്ന. തുർക്കിയിലെ അനട്ടോളിയൻ പ്രദേശത്തിന്റെ കിഴക്കുഭാഗത്തുള്ള പർവ്വതത്തിൽ നിന്നാണു നദി ഉത്ഭവിക്കുന്നത്. അവിടെ നിന്നും തെക്കുകിഴക്കോട്ടൊഴുകി ഇറാഖിൽ വച്ചു യൂഫ്രട്ടീസ് നദിയുമായി ചേരുന്നു. സംഗമസ്ഥലം മുതൽ നദിയെ ‘ഷത്ത് അൽ അറബ്’ എന്നു വിളിക്കുന്നു. നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. ഇതിന്റെ ദൈർഘ്യം 1900 കി.മീറ്റർ ആണ്. ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദി നാലു ശാഖയായി പിരിഞ്ഞതിൽ മൂന്നാമത്തേതാണ് ഹിദ്ദേക്കെൽ. അശ്ശൂരിനു കിഴക്കോട്ടാണ് ഇതൊഴുകുന്നത്. (ഉല്പ, 2:14). ഹിദ്ദെക്കെൽ എന്ന മഹാനദീതീരത്തുവച്ചു ദാനീയേൽ പ്രവാചകനു ദർശനം ലഭിച്ചു. (ദാനീ, 10:4). നീനെവേ പട്ടണം സ്ഥിതിചെയ്തിരുന്നതു ടൈഗ്രീസിന്റെ തീരത്താണ്. മെസൊപ്പൊട്ടേമിയയിലെ രണ്ടു പ്രധാന നദികളാണ് ഫ്രാത്തും (യൂഫ്രട്ടീസ്) ഹിദ്ദേക്കെലും (ടൈഗ്രീസ്).

ഹാബോർ നദി

ഹാബോർ നദി (river Habor)

പേരിനർത്ഥം – കുടിച്ചേരൽ

യൂഫ്രട്ടീസ് നദിയുടെ പോഷക നദി. ഗോസാനിലൂടെ തെക്കോട്ടൊഴുകി യൂഫ്രട്ടീസ് നദിയുടെ കിഴക്കെ ശാഖയോടു ചേരുന്നു. ഹോശേയാ രാജാവിന്റെ വാഴ്ചയുടെ ഒമ്പതാമാണ്ടിൽ അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേല്യരിൽ ചിലരെ ഹാബോർ നദീതീരത്തു പ്രവാസികളായി പാർപ്പിച്ചു. (2രാജാ, 17:6; 18:11; 1ദിന, 5:26). ആധുനികനാമം ‘ഖാബൂർ’ (Khabur) ആണ്.

സേരെദ് തോട്

സേരെദ് തോട് (brook Zered)

പേരിനർത്ഥം – അലരിത്തോട്

മോവാബിന്റെയും ഏദോമിന്റെയും അതിരിലൂടെ വടക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന താഴ്വരയാണ് സാരേദ്. ഈ താഴ്വരയിലൂടെ ഒഴുകുന്ന തോടാണ് സേരെദ് തോട്. (ആവ, 2:13,14). അത് ചാവുകടലിൽ പതിക്കുന്നു. മരുഭൂമിയിൽ 38 വർഷം നീണ്ടുനിന്ന അലഞ്ഞു തിരിയലിനെ അവസാനിപ്പിച്ചുകൊണ്ട് യിസ്രായേൽമക്കൾ ഈ തോടു കടന്നു. (സംഖ്യാ, 21:12; ആവ, 2:13,14). വാദി എൽ ഹെസ (Wadi el Hesa) ആണിത്. ഏകദേശം 56 കി.മീറ്റർ നീളമുണ്ട്. യെശയ്യാവ് 15:7-ൽ അലരിത്തോടെന്ന് വിളിക്കുന്നു.

ശീഹോർ-ലിബ്നാത്ത്

ശീഹോർ-ലിബ്നാത്ത് ( Shihor Libnath)

പേരിനർത്ഥം – ലിബാത്തിലെ കലങ്ങിയ പുഴ 

ആശേരിന്റെ അതിരിൽ, കർമ്മേലിനു തെക്കുള്ള നദി. “അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ, അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി.” (യോശു, 19:25,26). ആധുനിക നഹ്ർസെർക്ക അഥവാ മുതലത്തോട് ആയിരിക്കണം. സെർക്കയിൽ ഇപ്പോഴും മുതലകളുണ്ട്.

ശീഹോർ നദി

ശീഹോർ നദി (river Shihor)

പേരിനർത്ഥം – കറുത്ത, ഇരുണ്ട

ശീഹോർ: (1ദിന, 13:5; യിരെ, 2:18), സീഹോർ: യോശു, 13:3; യെശ, 23:3). തിരുവെഴുത്തുകളിൽ മിസ്രയീമിലെ നൈൽ നദിക്കു നല്കിയിട്ടുള്ള ഒരു പേര്. യെശ, 23:3). “ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?” (യിരെ, 2:18). ചിലരുടെ അഭിപ്രായത്തിൽ വാദി എൽ ആറിഷ് (മിസയീമിലെ നദി) ആണ് യോശുവ 13:3-ലെ സീഹോറും, 1ദിന, 3:5-ലെ ശീഹോറും.

യോർദ്ദാൻ നദി

യോർദ്ദാൻ നദി (river Jordan)

പേരിനർത്ഥം – താഴോട്ടൊഴുകുന്നത്

ഈജിപ്റ്റിലെ പത്തൊമ്പതാം രാജവംശത്തിന്റെ കാലത്തുള്ള രേഖകളിലാണ് യോർദ്ദാന്റെ പേർ ആദ്യം പ്രത്യക്ഷപ്പെടുന്നത്. യാ-അർ-ദു-നാ എന്ന രൂപമാണ് കാണുന്നത്. യാർദോൻ എന്നി കനാന്യരൂപത്തിനു തുല്യമാണിത്. പഴയനിയമത്തിലെ യാർദേൻ അരാമ്യരൂപമാണ്. ‘യാർഡാനീസ്’ എന്ന ഗ്രീക്കു രൂപത്തിൽ നിന്നാണു് ഇംഗ്ലീഷിലെ ജോർഡാന്റെ (Jordan) നിഷ്പത്തി. പലസ്തീനിലെ ഏറ്റവും നീളം കൂടിയ നദിയാണ് യോർദ്ദാൻ. വടക്കു ഹെർമ്മോൻ പർവ്വതത്തിൽ നിന്നുത്ഭവിച്ചു ചാവുകടലിൽ പതിക്കുന്നു. മിക്കവാറും പലസ്തീന്റെ മുഴുവൻ നീളവും ഇതു താണ്ടുന്നു. നദിയുടെ ദൈർഘ്യം ഏകദേശം 105 കി.മീറ്റർ ആണ്. എന്നാൽ വക്രഗതി മൂലം അതിനു 320 കി.മീറ്ററോളം നീളമുണ്ട്. ഏറ്റവും കൂടിയ വീതി ഏകദേശം 200 മീറ്റർ ആണ്. 

ലെബാനോൻ പർവ്വതനിരകളിൽ നിന്നുത്ഭവിക്കുന്ന നാലു തോടുകളാണ് യോർദ്ദാൻ നദിയായി മാറുന്നത്. 1. നഹ്ർ ബറൈഘിത് (Nahr Bareighit), 2. നഹ്ർ ഹസ്ബനി (Nahr Hasbany), 3. നഹ്ർ ലെദ്ദാൻ (Nahr Leddan), 4. നഹർ ബനിയാസ് (Nahr Banias). ഇവ നാലും ഹ്യൂളാ തടാകത്തിൽ പതിക്കുന്നു. തടാകം സമുദ്രനിരപ്പിൽ നിന്നു 70 മീറ്റർ ഉയരെയാണ്. 17 കി.മീറ്റർ തെക്കു ഗലീലാ തടാകത്തിൽ എത്തുമ്പോഴേക്കും ഈ നദി മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും 200 മീറ്റർ താഴെയാകും. അവിടെ നിന്നും ഒഴുകി ചാവുകടലിന്റെ വടക്കുഭാഗത്തു എത്തുമ്പോൾ നദി സമുദ്രനിരപ്പിൽ നിന്നും 393 മീറ്റർ താഴെയാണ്. ഈ കാരണത്താൽ യോർദ്ദാൻ (നിമ്നഗ) എന്ന് പേരു നദിക്കു അന്വർത്ഥമത്രേ. ഹ്യൂളാ തടാകത്തിൽ നിന്നും ചാവുകടൽ വരെ വെറും 120 കി.മീ. ദൂരമേ ഉള്ളുവെങ്കിലും അതിന്റെ ഇരട്ടി ദൂരം നദി വളഞ്ഞു പുളഞ്ഞു ഒഴുകുകയാണ്. ബൈബിളിൽ വളരെയധികം പരാമർശങ്ങളും സൂചനകളും ഉള്ള നദിയതേ ഇത്.  

പലസ്തീനിലെ ഏറ്റവും വലിയ നദിയാണ് യോർദ്ദാൻ അതിനു മറ്റു നദികളിൽ നിന്നൊരു പ്രത്യേകതയുണ്ട്. ഗലീലാക്കടലിനും ചാവുകടലിനുമിടയ്ക്കു യോർദ്ദാൻ നദിക്കു 27 അതിദ്രുത ജലപാതങ്ങൾ ഉള്ളതുകൊണ്ടു ഗതാഗതം സുഗമമല്ല. താഴ്വര ചതുപ്പായതുകൊണ്ടും, അത്യുഷ്ണം, വന്യമൃഗബാഹുല്യം എന്നിവ നിമിത്തവും യിസായേലിന്റെ ചരിത്രത്തിൽ യോർദ്ദാൻ തീരത്തു ഒരു വലിയ പട്ടണവും പണിതിട്ടില്ല. ജോർജ്ജ് ആഡംസ്മിത്ത് യോർദ്ദാൻ താഴ്വരയെക്കുറിച്ചു രേഖപ്പെടുത്തി: “യോർദ്ദാൻ താഴ്വരയ്ക്കു കിടപിടിക്കുന്ന ഒന്നു മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലുണ്ടായിരിക്കാം; എന്നാലീ ഗ്രഹത്തിൽ ഒന്നുമില്ല.” യോർദ്ദാന്റെ പ്രധാന പോഷകനദികളാണ് യാർമ്മൂക്കും യബ്ബോക്കും. ഗലീലാക്കടലിനു 6 കി.മീറ്റർ തെക്കായി യാർമ്മൂക്ക് നദി യോർദ്ദാനിൽ ചേരുന്നു. ഇതോടുകൂടി യോർദ്ദാനിലെ വെള്ളം ഇരട്ടിക്കുന്നു. വടക്ക് യാർമ്മൂക്കിനും യബ്ബോക്കിനും ഇടയ്ക്കു 9 നീർത്തോടുകൾ കൂടി യോർദ്ദാൻ നദിയുടെ കിഴക്കു ഭാഗത്തു ചേരുന്നു. ഇക്കാരണത്താലാണ് സുക്കോത്ത്, സാരെഥാൻ, സാഫോൻ, യാബേശ്, ഗിലെയാദ്, പെല്ല എന്നീ പ്രധാന പട്ടണങ്ങൾ യോർദ്ദാന്റെ കിഴക്കെ തീരത്തു സ്ഥിതിചെയ്യുന്നതു. ജലസേചന സൗകര്യം ഹേതുവായിട്ടാണു ലോത്ത് യഹോവയുടെ തോട്ടം പോലെ (ഉല്പ, 13:10) ഇവിടം കണ്ടത്. 

കുറേക്കൂടി വടക്കുള്ള യാബേശിലെ ഒരു പോഷക അരുവിയാണ് കൈരീത്ത് തോട്. ആഹാബിനെ ഭയന്നു ഏലീയാവു ഒളിച്ചതു കെരീത്ത് തോടിന്നരികയായിരുന്നു. (1രാജാ, 17:1-7). യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഫാത്തിനും മദ്ധ്യേയായിരുന്നു ശലോമോൻ താമ്രംകൊണ്ടും കളിമണ്ണുകൊണ്ടും ഉപകരണങ്ങൾ നിർമ്മിച്ചത്. (1രാജാ, 7:46; 2ദിന, 4:17). നദിയുടെ ഈ ഭാഗത്തു അനേകം കടവുകൾ ഉണ്ട്. റോമാക്കാരുടെ ഭരണകാലത്താണ് ഇവിടെ പാലം നിർമ്മിച്ചത്. യബ്ബോക്കു കടവിലുടെയാണ് അബ്രാഹാമും യാക്കോബും യോർദ്ദാൻ കടന്നത്. (ഉല്പ, 32:10). ഗിദെയോൻ ഓടിച്ച മിദ്യാന്യർ യോർദ്ദാനെ കടന്നതും ഇവിടെ അടുത്തു തന്നെയായിരിക്കണം. (ന്യായാ, 7:24; 8:4,5). അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് രണ്ടുപ്രാവശ്യം യോർദ്ദാൻ കടന്നു. (2ശമൂ, 17:22-24; 19;15-18). യബ്ബോക്കുനദി ചേരുന്നിടം മുതൽ ചാവുകടൽവരെ ദ്രുതഗതിയിൽ ഒഴുകുന്നതിനാൽ ഈ പ്രദേശത്തു വച്ചു നദി കടക്കുക പ്രയാസമാണ്. യിസ്രായേൽ ജനം അത്ഭുതകരമായി യോർദ്ദാൻ നദി കടന്നു പലസ്തീനിൽ പ്രവേശിച്ചതു യെരീഹോപട്ടണത്തിനു 26 കി.മീറ്റർ വടക്കുള്ള ആദാം പട്ടണത്തിന്റെ സമീ പത്തുകൂടിയായിരുന്നു. (യോശു, 3:1-17; 4:1-24; സങ്കീ, 114:3, 5). യബ്ബോക്കിനും ബേത്ത് നിമ്രാമിനും ഇടയ്ക്കുള്ള 26 കി.മീറ്റർ ദൂരം (യെശ, 15:6) നീർത്തോടുകൾ ഒന്നും യോർദ്ദാനിൽ ചേരുന്നില്ല. തന്മൂലം ഇവിടെ ജനവാസം കുറവാണ്. 

യോർദ്ദാൻ താഴ്വരയിലെ ജന്തുക്കളും സസ്യങ്ങളും വിചിത്രങ്ങളാണ്. യോർദ്ദാൻ നദിയിൽ കാണപ്പെടുന്ന മുപ്പതു ജാതി (species) മത്സ്യങ്ങളിൽ പതിനാറു ജാതി മറ്റൊരിടത്തുമില്ല. ഇവിടെയുള്ള 45 ജാതി പക്ഷികളിൽ 23 ജാതി ഈ പ്രദേശത്തു മാത്രമുള്ളതാണ്. വേർതിരിച്ചറിഞ്ഞിട്ടുള്ള 162 ജാതി സസ്യങ്ങളിൽ 135 ജാതി ആഫ്രിക്കയിലുണ്ട്.  

ചാവുകടലിനടുത്തു യോർദ്ദാൻ നദിയുടെ പശ്ചിമതീരത്തു ഗില്ഗാൽ സ്ഥിതിചെയ്യുന്നു. ദൈവകല്പനപ്രകാരം യിസായേൽമക്കൾ ഇവിടെ പന്ത്രണ്ടു കല്ലുകൾ സ്ഥാപിച്ചു. (യോശു, 4:19,20). ഗില്ഗാൽ പില്ക്കാലത്തു ഒരു പ്രധാന മതകേന്ദ്രമായിത്തീർന്നു. (1ശമു, 7:16; 10:8). 1948-ൽ പലസ്തീൻ വിഭജിക്കപ്പെട്ടപ്പോൾ യോർദ്ദാൻ താഴ്വരയിലെ സിംഹഭാഗവും യോർദ്ദാൻ രാജ്യത്തോടു ചേർന്നു. യോർദ്ദാൻ നദിയെ മരണത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. മിസ്രയീമിൽ നിന്നു വീണ്ടെടുക്കപ്പെട്ട യിസ്രായേൽ മക്കൾക്കു വാഗ്ദത്തനാടായ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പു യോർദ്ദാൻ കടക്കേണ്ടിയിരുന്നു. വിശ്വാസിക്കും വാഗ്ദത്തദേശമായ സ്വർഗ്ഗത്തെ പ്രാപിക്കുന്നതിനു മുമ്പു മരണം പ്രാപിക്കേണ്ടതുണ്ട്. യോർദ്ദാൻ നദിക്കു ശുദ്ധീകരണമായും ബന്ധമുണ്ട്. നയമാൻ കുഷ്ഠരോഗത്തിൽ നിന്നു ശുദ്ധനായതു യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങിയാണ്. (2രാജാ, 5:15). യോഹന്നാൻ സ്നാപകൻ സ്നാനം നല്കിയത് യോർദ്ദാൻ നദിയിലായിരുന്നു. (മത്താ, 3:6; യോഹ, 1:28). മൂന്നുപ്രാവശ്യം യോർദ്ദാൻ നദി വിഭജിക്കപ്പെട്ടതായി തിരുവെഴുത്തുകളിൽ കാണുന്നു . ഇതിലൊന്നു യിസ്രായേൽ ജനം യോർദ്ദാനക്കരെ കടക്കുമ്പോഴായിരുന്നു. (യോശു, 3:16). ഏലീയാവും എലീശയും പുതപ്പുകൊണ്ടു അടിച്ചു നദിയെ രണ്ടായി വിഭജിച്ചു. (2രാജാ, 2:5-15).

യബ്ബോക് നദി

യബ്ബോക് നദി (ford Jabbok)

പേരിനർത്ഥം – ഒഴുക്ക്

യോർദ്ദാനു കിഴക്കുള്ള ഒരു പ്രധാന നദി. ചാവുകടലിനും ഗലീലക്കടലിനും ഏതാണ്ടു മദ്ധ്യേ വച്ചു യോർദ്ദാൻ നദിയിൽ പതിക്കുന്നു. നദിയുടെ ഉത്ഭവസ്ഥാനത്തിനും പതനസ്ഥാനത്തിനും ഇടയ്ക്കുള്ള ഋജുവായ ദൂരം വെറും നാല്പതു കിലോ മീറ്ററാണ്. എന്നാൽ വളഞ്ഞുപുളഞ്ഞൊഴുകുക നിമിത്തം നദിക്കു ഏകദേ 97 കിലോമീറ്റർ ദൈർഘ്യമുണ്ട്. വല്ലപ്പോഴുമുള്ള മഴക്കാലത്തല്ലാതെ നദിക്ക് ആഴമില്ല. കടത്തുകൾ സുഗമമായി കടക്കാവുന്നതേയുള്ളൂ. യോർദ്ദാന്റെ പോഷകനദികളിൽ യാർമ്മൂക്കു കഴിഞ്ഞാൽ വലുതു യബ്ബോക്കാണ്. തീരങ്ങളിൽ സസ്യങ്ങൾ നിബിഡമായി വളരുന്നു. യബ്ബോക്ക് നദി അമോര്യരാജാവായ സീഹോന്റെ വടക്കെ അതിരാണ്. (യോശു, 12:2). അതുവഴി യിസ്രായേൽ മക്കളെ കടന്നുപോകാൻ അനുവദിക്കാത്തതു കൊണ്ടു യിസ്രായേൽ അവിടം പിടിച്ചു. (സംഖ്യാ, 21:21-25). ഓഗിന്റെ രാജ്യത്തിന്റെ തെക്കെഅതിരും ഈ നദിയാണ്. (യോശു, 12:5). യബ്ബോക്ക് കടവിൽ വച്ചു യാക്കോബ് ദൈവദൂതനുമായി മല്ലുപിടിച്ചു. (ഉല്പ, 32:22-30). അതോടുകൂടി യാക്കോബിന്റെ പേർ യിസ്രായേൽ ആയി. ‘മല്ലുപിടിക്കുക’ എന്നതിന്റെ എബ്രായപദം അബ്ബാക്ക് ആണ്. അതിൽ നിന്നാകണം നദിക്കു യബ്ബോക്ക് എന്നപേർ ലഭിച്ചത്. ആധുനികനാമം സർകാ (നീലനദി) ആണ്. 

മേരോം തടാകം

മേരോം തടാകം (waters of Merom)

പേരിനർത്ഥം – ഉന്നതസ്ഥലം

7 കി.മീറ്റർ നീളവും 5.5. കി.മീറ്റർ വീതിയുമുള്ള ജലാശയമാണ് മേരോം തടാകം. ഗലീലാക്കടലിനു വടക്കുഭാഗത്താണിത്. യോർദ്ദാൻ നദി മേരോമിലൂടെ ഒഴുകുന്നു. കനാന്യരുടെ സംഘടിതമായ ആക്രമണത്തെ മേരോം തടാകത്തിന്നരികെവച്ച് യോശുവ പരാജയപ്പെടുത്തി. (യോശു, 11:5-7). ആധുനിക ഹ്യൂളാ തടാകമാണിതെന്നു പൊതുവെ കരുതപ്പെടുന്നു.

മിസ്രയീം തോട്

മിസ്രയീം തോട് (river of Egypt) 

യിസ്രായേൽ ദേശത്തിന്റെ അതിർത്തിയെക്കുറിച്ചുള്ള പരാമർശങ്ങളിലാണു മിസ്രയീം തോടിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. (സംഖ്യാ, 34:5; യോശു, 15:4, 47; 1രാജാ, 2രാജാ, 24:7; 2ദിന, 7:8; യെശ, 27:12; യെഹെ, 8:28). വീതി കൂടി ആഴം കുറഞ്ഞ മിസ്രയീം തോടു യെഹൂദയുടെ തെക്കെ അതിരായിരുന്നു. സീനായിയെ അത് പലസ്തീനിൽ നിന്നും വേർതിരിക്കുന്നു. (സംഖ്യാ, 34:5). സീനായ് ഉപദ്വീപിന്റെ 217 കി.മീറ്റർ ഉള്ളിൽ നിന്നുത്ഭവിച്ച് വടക്കോട്ടൊഴുകി പോർട്ടുസയ്ദിനു 145 കി.മീറ്റർ കിഴക്കുള്ള ആറിഷ് പട്ടണത്തിൽ വച്ച് മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു.