Category Archives: Uncategorized

ദാവീദുപുത്രൻ

ദാവീദുപുത്രൻ (Son of David)

ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). എന്നാൽ ആ പദവി അവർക്ക് സാക്ഷാത്കരിക്കപ്പെടുന്നത് ഭാവിമശീഹയിലൂടെയാണ്. അതിനാൽ യിസ്രായേൽ അഥവാ മശീഹ/ക്രിസ്തു ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ; അവൻ ദാവീദിൻ്റെ കർത്താവാണെന്ന് 110-ാം സങ്കീർത്തനത്തിലൂടെ യേശുക്രിസ്തു യെഹൂദന്മാരോട് വ്യക്തമാക്കി: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ഈ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവായി അവനെ അംഗീകരിച്ചിരുന്നുമില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. എന്നാൽ ആത്മീയമായി അത് ഭാവിമശീഹയായ യഹോവയിലാണ് നിവൃത്തിയാകുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)

നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വാഗ്ദത്ത സന്തതിയായ രാജാവും വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12)

ഗ്രീക്ക് ഗ്രാമർ: (വിഭക്തി, പ്രത്യയം, ഉപസർഗം)

വിഭക്തി (case): വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദങ്ങളിൽ വരുത്തുന്ന രൂപഭേദത്തെ “വിഭക്തി” (case) എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്ന് പറയുന്നു. പ്രത്യയം (suffix): പദങ്ങൾക്ക് “പിന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “പ്രത്യയം” (suffix) എന്നു പറയുന്നു. ഉദാ: എ, ഓട്, ക്ക്, ന്, ആൽ, ൻ്റെ, ഉടെ, ഇൽ, കൽ തുടങ്ങിയവ. പ്രത്യയം എന്നാൽ പ്രതിഗമിക്കുന്ന എന്നർഥം. മലയാളത്തിൽ ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, വിഭക്തിപ്രത്യയങ്ങൾ, കാലപ്രത്യയം എന്നിങ്ങനെ പ്രധാനപ്പെട്ട നാലു പ്രത്യയങ്ങളാണ് ഉള്ളത്. പ്രകൃതിയും പ്രത്യയവും ചേർന്നാണ് പദമുണ്ടാകുന്നത്. പദങ്ങൾ രണ്ടുതരത്തിൽ ഉണ്ടാവാം. പ്രകൃതി മാത്രമായിട്ടും, പ്രത്യയം ചേർന്നും. മലയാളത്തിൽ പ്രകൃതി നാമമാണെങ്കിൽ ലിംഗം, വചനം, വിഭക്തി എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന പ്രത്യയങ്ങളും പ്രകൃതി ക്രിയയാണെങ്കിൽ കാലം, പ്രകാരം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രത്യയങ്ങളുമാണ് പ്രധാനമായി ചേരുക. പദരൂപീകരണത്തിൽ പ്രകൃതിയോടൊപ്പം ചേർന്നുനിൽക്കുന്ന വ്യാകരണഘടകമാണ് പ്രത്യയം. പ്രകൃതികളിൽ അർഥഭേദം കാണിക്കാൻ ചേർക്കുന്ന രൂപിമങ്ങളാണിവ. പ്രത്യയങ്ങൾ മാറുന്നതിനനുസരിച്ച് വാക്യങ്ങളുടെ അർത്ഥത്തിനും മാറ്റം സംഭവിക്കും. ഉപസർഗ്ഗം (prefix): നാമപദങ്ങൾക്കും ക്രിയാപദങ്ങൾക്കും “മുന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “ഉപസർഗം” (Prefix) എന്നു പറയുന്നു. ഉദാ: അ, ആ, സം, സു, ഉപ, പ്ര, പ്രതി-, വി, അതി, അഭി, തുടങ്ങിയവ. ഉപസർ‌‍ഗ്ഗങ്ങൾ ഒരു വാക്കിന്റെ അർത്ഥത്തെ വ്യത്യസ്ത രീതിയിലേക്ക് മാറ്റാൻ സഹായിക്കുന്നു.

മലയാളത്തിൽ പ്രധാനമായും ഏഴു വിഭക്തികളാണ് ഉള്ളത്. എന്നാൽ കേരളപാണിനീയത്തിൽ ‘സംബോധന’ (vocative) എന്ന എട്ടാമതൊരു വിഭക്തികൂടി പറഞ്ഞിട്ടുണ്ട്. കൊയ്നെ ഗ്രീക്കിൽ (Koine Greek) പ്രധാനമായും Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയെക്കുറിച്ചാണ് പറയുന്നത്. മോഡേൺ ഗ്രീക്കിൽ (Modern Greek) Nominative, Accusative, Genitive, Vocative എന്നീ നാലു വിഭക്തിയാണുള്ളത്.

ഇംഗ്ലീഷിൽ വിഭക്തി അന്യമാണ്: ഉദാഹരണത്തിന്, ഇംഗ്ലീഷിൽ “God loves me” എന്നു പറഞ്ഞാലും “I love God” എന്നും പറഞ്ഞാലും “God” എന്ന നാമപദം (Noun) രണ്ട് സന്ദർഭങ്ങളിലും ഒരേ രീതിയിലാണ് സ്പെല്ലിംഗ് വരുന്നത്. ആദ്യത്തെ ഉദാഹരണത്തിൽ, “God” എന്നത് “loves” എന്ന ക്രിയയുടെ (Verb) കർത്താവാണ് (Suject). അഥവാ, ദൈവം സ്നേഹിക്കുന്നു എന്ന ക്രിയ ചെയ്യുന്നയാളാണ്. രണ്ടാമത്തെ ഉദാഹരണത്തിൽ, “God” എന്നത് “love” എന്ന ക്രിയയുടെ കർമ്മമാണ് (Object). അഥവാ, ദൈവം എൻ്റെ സ്നേഹത്തിൻ്റെ ഫലം അനുഭവിക്കുന്ന ആളാണ്. ഇതേ ചിന്തകൾ ഗ്രീക്കിലാണെങ്കിൽ: “God loves me” (θεὸς ἀγαπᾷ με – theos agapą me) എന്നും, “I love God” (ἐγὼ ἀγαπῶ θεόν – egō agapō theon എന്നുമാണ്. അതായത്, ആദ്യഭാഗത്തെ “തെയോസ് അഥവാ, ദൈവം” (θεὸς – theos) എന്നത് അടുത്തഭാഗത്ത്, “തെയോൻ θεόν – theon) അഥവാ, ദൈവത്തെ” എന്നിങ്ങനെ രൂപഭേദം വന്നതായി കാണാം. ആദ്യപ്രയോഗം നിർദ്ദേശികാവിഭക്തിയിൽ (nominative case) ദൈവം (theos) എന്ന കർത്താവിന് (Subject) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് പ്രത്യയം ഒന്നും ആവശ്യമില്ല. രണ്ടാമത്തെ പ്രയോഗം പ്രതിഗ്രാഹികാവിഭക്തിയിൽ (Accusative case) ദൈവത്തിന് (theon) എന്ന കർമ്മത്തിന് (Object) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് “n” (ν) എന്ന പ്രത്യയം ചേർന്ന് “theos” എന്ന പദം “theon” ആയി. മലയാളത്തിലും അതുപോലെയാണ്: “ദൈവം” എന്ന നാമപദം “” എന്ന പ്രത്യയവും ചേർന്ന്, “ദൈവത്തെ” എന്നായി മാറുന്നു. അതായത്, ഗ്രീക്കു വ്യാകരണം ഇംഗ്ലീഷിനെക്കാൾ കൂടുതൽ മലയാളത്തോടാണ് സാമ്യമുള്ളത്.

1️⃣ വിഭക്തിപ്രത്യയങ്ങൾ (case suffixes): മറ്റു പ്രത്യയങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തിപ്രത്യയങ്ങൾ:
1. പ്രഥമ അഥവാ, നിർദ്ദേശിക (Nominative) ആര്, ഏത്, എന്ത്,
2. ദ്വിതീയ അഥവാ, പ്രതിഗ്രാഹിക (Accusative) ആരെ, എന്തിനെ, ഏതിനെ,
3. തൃതീയ അഥവാ, സംയോജിക (Sociative) ആരോട്, എന്തിനോട്,
4. ചതുർത്ഥി അഥവാ, ഉദ്ദേശിക (Dative) ആർക്ക്, എന്തിന്,
5. പഞ്ചമി അഥവാ, പ്രയോജിക (Instrumental) ആരാൽ,
6. ഷഷ്ഠി അഥവാ, സംബന്ധിക (Genitive) ആരുടെ, എന്തിൻ്റെ,
7. സപ്തമി അഥവാ, ആധാരിക (Locative) ആരിൽ, എന്തിൽ,
8. അഷ്ടമി അഥവാ, സംബോധന (vocative).

ഉദാഹരണം:
നിർദ്ദേശിക (Nominative) – ദൈവം, യേശു,
എ – പ്രതിഗ്രാഹിക (Accusative) – പിതാവിനെ, പുത്രനെ,
ഓട് – സംയോജിക (Sociative) – പിതാവിനോട്, പുത്രനോട്,
ക്ക്, ഉ് – ഉദ്ദേശിക (Dative) – പിതാവിന്, പുത്രന്, ശിഷ്യന്മാർക്ക്,
ആൽ – പ്രയോജിക (Instrumental) – പിതാവിനാൽ, പുത്രനാൽ,
ഉടെ, ൻ്റെ – സംബന്ധിക (Genitive) – പിതാവിൻ്റെ, പുത്രൻ്റെ,
ഇൽ, കൽ – ആധാരിക (Locative) – പിതാവിൽ, പുത്രനിൽ,
സംബോധന – ദൈവമേ!, പിതാവേ!

1. നിർദ്ദേശിക (Nominative):
കർത്താവിനെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ഒരു നാമത്തെ നിർദേശിക്കുകമാത്രമാണ് ഈ വിഭക്തികൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് പ്രത്യേക പ്രത്യയമില്ല. ക്രിയ ചെയ്തത് താനാണെന്ന് നിർദേശിച്ചുകൊണ്ട് നിൽക്കുന്ന വിഭക്തിയാകയാൽ ശബ്ദത്തിന്റെ സ്വന്തം രൂപമാണ് ഈ വിഭക്തിയിൽ വരുക. ഉദാ: ദൈവം, യേശു മുതലായവ.
2. പ്രതിഗ്രാഹിക (Accusative):
കർമത്തെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ക്രിയയുടെ ഫലത്തെ സ്വീകരിക്കുന്നതിനാലാണ് (പ്രതിഗ്രഹിക്കുന്നതിനാൽ) പ്രതിഗ്രാഹിക എന്ന പേരുകിട്ടിയത്.
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. ഉദാ: പിതാവിനെ, പുത്രനെ, ശിഷ്യന്മാരെ മുതലായവ. കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാ: അവൻ മരം വെട്ടിവീഴ്ത്തി.
3. സംയോജിക (Sociative):
ക്രിയ ചെയ്യുന്നതിന് കർത്താവിന് സഹായിയായി നിൽക്കുന്ന നാമംവരുന്ന വിഭക്തിയാണിത്. സംയോജിപ്പിച്ചുനിൽക്കുന്ന പ്രത്യയമായതുകൊണ്ടാണ് സംയോജിക എന്ന പേരു വന്നത്. നാമത്തിന്റെ കൂടെ ഓട് എന്നിവയാണ്. ഉദാ: ദൈവത്തോട്, യേശുവിനോട്, ശിഷ്യന്മാരോട് മുതലായവ.
4. ഉദ്ദേശിക (Dative):
ക്രിയ ആരെ ഉദ്ദേശിച്ചു ചെയ്യുന്നുവോ അയാൾ വരുന്ന വിഭക്തിയായതുകൊണ്ട് ഉദ്ദേശികാ വിഭക്തി എന്നു പറയാം. നാമത്തിൻ്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്. ഉദാ: ദൈവത്തിന്, യേശുവിന്, ശിഷ്യന്മാർക്ക് മുതലായവ
5. പ്രയോജിക (Instrumental):
ക്രിയ നടന്നതിന്റെ കാരണം വ്യക്തമാക്കുന്ന വിഭക്തിയാണ്.നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്. ഉദാ: ദൈവത്താൽ, യേശുവിനാൽ, ശിഷ്യന്മാരാൽ മുതലായവ.
6. സംബന്ധിക (Genitive/Possessive):
ഉടമസ്ഥത, ഉത്ഭവം അല്ലെങ്കിൽ ബന്ധത്തെ കുറിക്കുന്ന വിഭക്തിയാണ് സംബന്ധിക. നാമങ്ങൾക്കു തമ്മിലുള്ള ബന്ധമെ കാണിക്കുകയുള്ളു. നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്. ഉദാ: പിതാവിൻ്റെ, പുത്രൻ്റെ, ശിഷ്യന്മാരുടെ മുതലായവ.
7. ആധാരിക (Locative):
ക്രിയയ്ക്കു ആധാരമായി കല്പിക്കുന്ന വസ്തുവോ സ്ഥലമോ വരുന്ന വിഭക്തിയാണ് ആധാരിക. നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.ഉദാ: ദൈവത്തിൽ, പുത്രനിൽ, പിതാവിങ്കൽ മുതലായവ.
8. സംബോധിക (Vocative):
സംബോധിക അഥവ സംബോധനാവിഭക്തി (Vocative case) എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
ഉദാ: നിർദ്ദേശിക സംബോധിക: ദൈവമേ!, പിതാവേ! മതലായവ. [കാണുക: 1, വിഭക്തി, 2. വിഭക്ത്യാഭാസം, 3. മലയാളം-വിഭക്തികൾ, 4. മലയാളം വ്യാകരണം: 5. കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം]

കൊയ്നേ ഗ്രീക്കിലെ (Koine Greek) വിഭക്തികൾ (cases):
കൊയ്നേ ഗ്രീക്ക് ഭാഷയിൽ നിർദ്ദേശിക (Nominative), പ്രതിഗ്രാഹിക (Accusative), സംബന്ധിക (Genitive), ഉദ്ദേശിക (Dative), സംബോധന (Vocative) എന്നിങ്ങനെ അഞ്ച് പ്രധാന വിഭക്തികളുണ്ട്. അതിൻ്റെ ലളിതമായി വിശദീകരണം “തെയോസ്‘ (θεός) എന്ന പദത്തിന്റെ ഉദാഹരണത്തിൽ നോക്കാം:

നിർദ്ദേശിക (Nominative):
“തെയോസ്” (θεός – theós) “Τί οὗτος οὕτως λαλεῖ βλασφημὶας τίς δύναται ἀφιέναι ἁμαρτίας εἰ μὴ εἷς ὁ θεός – Tí oútos oútos laleí vlasfimías tís dýnatai afiénai amartías ei mí eís o theós – Why doth this man thus speak blasphemies? who can forgive sins but God only? – ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). ഇത് നിർദ്ദേശികാവിഭക്തിയിലും Nominative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ, “ഒ തെയോസ്” (ὁ θεός) എന്നതിലെ “” (ὁ – o) എന്നത് “നിശ്ചിത വിശേഷണം” (definite article) ആണ്. ഇംഗ്ലീഷിലെ, “The God” എന്നതിലെ “The” എന്നതിന് തുല്യമാണത്. “ദൈവം” (θεός) എന്ന വിഭക്തി കർത്താവിനെ (Subject) കുറിക്കുന്ന അഥവാ, കർത്തൃനാമത്തെ നിർദ്ദേശിക്കുന്ന പദം ആയതുകൊണ്ട്, “ഓസ്” (όςós) എന്ന നാമവിഭക്തിയിലെ (nominative case) പുരുഷലിംഗ ഏകവചന പ്രത്യയം പദത്തിൽത്തന്നെ ഉണ്ട്. അതായത്, “തെയോസ്” (θεός – theós) എന്ന പദമാണ് “ദൈവം” എന്നതിൻ്റെ മൂലപദം.

പ്രതിഗ്രാഹിക (Accusative):
“തെയോൻ” (θεόν – theón) “καὶ ἔκστασις ἔλαβεν ἅπαντας καὶ ἐδόξαζον τὸν θεόν καὶ ἐπλήσθησαν φόβου λέγοντες ὅτι Εἴδομεν παράδοξα σήμερον – kaí ékstasis élaven ápantas kaí edóxazon tón theón kaí eplísthisan fóvou légontes óti Eídomen parádoxa – And they were all amazed, and they glorified God, and were filled with fear, saying, We have seen strange things to day – എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.” (ലൂക്കൊ, 5:26). ഇത് പ്രതിഗ്രാഹികാവിഭക്തിയിലും (Accusative case) ഏകവചനപുല്ലിഗത്തിലും (Singular Masculine) ആണ്. പ്രതിഗ്രാഹികാവിഭക്തി കർമ്മത്തെക്കുറിക്കുന്നതാണ്. ഇവിടെ, “തെയോസ്” (θεός – theón) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത്ത്, “ഓൻ” (όν – ón) പ്രത്യയമായി ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തെ അഥവാ, തെയോൻ” (theón – θεὸν) എന്ന കർമ്മസൂചകപദമായി. അഥവാ, പ്രതിഗ്രാഹിക വിഭക്തിയായി.

സംബന്ധിക (Genitive):
“തെയോവൂ” (θεοῦ – theoú)
“μακάριοι οἱ εἰρηνοποιοί ὅτι αὐτοὶ υἱοὶ θεοῦ κληθήσονται – makárioi oi eirinopoioí óti aftoí yioí theoú klithísontai – Blessed are the peacemakers: for they shall be called the children of God. – സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്താ, 5:9). ഇത് സംബന്ധിക വിഭക്തിയിലും (Genitive case) ഏകവചന പുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ “തെയോസ്” (θεός – theos) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “ഓവൂ” (οῦ – ) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള “തെയോവൂ” (θεοῦ -theoú) എന്ന സംബന്ധിക വിഭക്തിയായി. ഈ പ്രത്യയം ഒരു നാമത്തിന്റെയോ, സർവ്വനാമത്തിന്റെയോ ഉടമസ്ഥത, സംബന്ധം, ഉറവിടം, അളവ് തുടങ്ങിയ ആശയങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഉദ്ദേശിക (Dative):
“തെയോ” (θεῷ – theō)
“οὐχ εὑρέθησαν ὑποστρέψαντες δοῦναι δόξαν τῷ θεῷ εἰ μὴ ὁ ἀλλογενὴς οὗτος – ouch evréthisan ypostrépsantes doúnai dóxan tó theó ei mí o allogenís oútos – There are not found that returned to give glory to God, save this stranger – ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ.” (ലൂക്കൊ, 17:18). ഇത് ഉദ്ദേശികാവിഭക്തിയിലും (Dative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അവസാന അക്ഷരമായ “ഒമേഗ” (Omega) എന്ന അക്ഷരത്തിനൊപ്പം സർക്കംഫ്ലക്സ് ചിഹ്നവും ചേർന്നിട്ടുള്ള (Omega with a circumflex) എന്ന അക്ഷരമാണ് (ῷ) പ്രത്യയമായി ചേർത്തിരിക്കുന്നത്.അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “” (ῷ – oo) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിന്” എന്നർത്ഥമുള്ള “തിയോ” (theō – θεῷ) എന്ന ഉദ്ദേശിക വിഭക്തിയായി. ക്രിയയുടെ പ്രയോജനം അല്ലെങ്കിൽ ഉദ്ദേശത്തെ സൂചിപ്പിക്കുന്നു. മഹത്വം (doxa) ദൈവത്തിന് നല്കുന്നതാണ് സൂചന.

സംബോധിക (vocative):
“തെയേ” (θεέ – theé)
“περὶ δὲ τὴν ἐννάτην ὥραν ἀνεβόησεν ὁ Ἰησοῦς φωνῇ μεγάλῃ λέγων, Ηλι ηλι λαμὰ σαβαχθανι τοῦτ᾽ ἔστιν Θεέ μου θεέ μου ἱνατί με ἐγκατέλιπες – perí dé tín ennátin óran anevóisen o Iisoús foní megáli légon, Ili ili lamá savachthani toút᾽ éstin Theé mou theé mou inatí me enkatélipes – Now from the sixth hour there was darkness over all the land unto the ninth hour – ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46). ഇത് സംബോധന വിഭക്തിയിലും (Vocative;case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അഞ്ചാമത്തെ അക്ഷരമായ “എപ്സിലോൺ” (epsilon) എന്ന അക്ഷരത്തോടൊപ്പം അക്യൂട്ട് ചിഹ്നവും ചേർന്ന (Epsilon with an acute accent) അക്ഷമാണ് (έ) പ്രത്യയമായി ചേർന്നിരിക്കുന്നത്. അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “” (έ – é) പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവമേ!” എന്നർത്ഥമുള്ള “തെയേ” (θεέ – theé) എന്ന സംബോധിക വിഭക്തിയായി. മേല്പറഞ്ഞ അഞ്ച് വിഭക്തികളും ഗ്രീക്ക് ഭാഷയിലെ വ്യാകരണത്തിന്റെ അടിസ്ഥാനമാണ്. ഓരോ വിഭക്തിയും വാക്യത്തിലെ പദത്തിന്റെ പ്രവർത്തനം അനുസരിച്ച് മാറുന്നു.

വിഭക്തിയുടെ മറ്റൊരു ശ്രദ്ധേയമായ തെളിവ് കാണിക്കാം:

യേശു – Ἰησοῦς – Iēsous – യേസൂസ്:
യേശു (Ἰησοῦς – Iisous) എന്നത് നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ പേരാണ്. എന്നാൽ “യേശു” എന്ന പേര് ഗ്രീക്ക് ഭാഷയിൽ മൂന്ന് വ്യത്യസ്ത വിഭക്തി രൂപങ്ങളിൽ കാണപ്പെടുന്നു. അതിന് കാരണം വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളങ്ങളാണ്. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ അങ്ങനെ കാണാൻ കഴിയില്ല. യേസൂസ് (Iēsous) എന്നാണ് ക്രിസ്തുവിൻ്റെ പേര്. എന്നാൽ ഗ്രീക്കിലെയും മലയാളത്തിലെയും വ്യാകരണത്തിൻ്റെ സവിശേഷത നിമിത്തം നാമപദങ്ങ (nouns) വിഭക്തിയുടെ (case) അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു. അതായത്, യേസൂസ് അഥവാ, യേശു” (Ἰησοῦς- Iēsous) എന്ന പേര് പുതിയനിയമത്തിൽ സന്ദർഭം അനുസരിച്ച് മൂന്ന് വ്യത്യസ്ത വിഭക്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിൻ്റെ പേര് 932 വാക്യങ്ങളിലായി 972 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്:

നിർദ്ദേശിക (Nominative):
യേസൂസ് (Ἰησοῦς – Iēsous) “Ἰακὼβ δὲ ἐγέννησεν τὸν Ἰωσὴφ τὸν ἄνδρα Μαρίας ἐξ ἧς ἐγεννήθη Ἰησοῦς ὁ λεγόμενος Χριστός – Iakóv dé egénnisen tón Iosíf tón ándra Marías ex ís egenníthi Iēsous o legómenos Christós – And Jacob begat Joseph the husband of Mary, of whom was born Jesus, who is called Christ – യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “യേസൂസ്” ( Ἰησοῦς) എന്ന പേര് നിർദ്ദേശിക വിഭക്തിയിലാണ് (Nominative case). നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ പേരിൻ്റെ കൃത്യമായ രൂപം “യേസൂസ്” (Ἰησοῦς – Iisous) എന്നാണ്. “യേസൂസ്” എന്ന പേര് 500-ലേറെ പ്രാവശ്യമുണ്ട്.

പ്രതിഗ്രാഹിക (Accusative):
യേസൂൺ (Ἰησοῦν – Iēsoun): “ἐπάραντες δὲ τοὺς ὀφθαλμοὺς αὐτῶν οὐδένα εἶδον εἰ μὴ τὸν Ἰησοῦν μόνον – epárantes dé toús ofthalmoús aftón oudéna eídon ei mí tón Iēsoun mónon – And when they had lifted up their eyes, they saw no man, save Jesus only – അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (മത്താ, 17:8). ഇവിടെ, “യേസൂൺ” (Ἰησοῦν) എന്ന നാമം പ്രതിഗ്രാഹിക വിഭക്തിയിലാണ് (Accusative case). “യേസൂൺ” എന്നതിൻ്റെ മലായള ലിപ്യന്തരണം (Transliteration) യേശു എന്നല്ല; “യേശുവിനെ അഥവാ, യേസൂസിനെ” എന്നാണ്. “യേസൂൺ അഥവാ, യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (Iēsoun) എന്നത്, കണ്ടു (εἶδον – eídon) എന്ന ക്രിയയുടെ പ്രതിഗ്രാഹിക അഥവാ, കർമ്മസൂചകപദമാണ് “യേശുവിനെ” (Ἰησοῦν) എന്നത്. ഇവിടെ, “യേസൂസ്” (Ἰησοῦς – Iisous) എന്ന പേരിൽ “ഊസ്” (ῦς -ún) എന്ന “അക്ഷരങ്ങൾ മാറ്റി തൽസ്ഥാനത്ത്, “ഊൺ” (ῦν – ún) എന്ന പ്രത്യയം ചേർന്നപ്പോൾ, “യേസൂസ് അഥവാ, യേശു” (Ἰησοῦς) എന്ന നിർദ്ദേശിക വിഭക്തി “യേസൂൺ അഥവാ, യേശുവിനെ” എന്ന പ്രതിഗ്രാഹിക വിഭക്തിയായി. “യേസൂൺ എന്ന നാമം 150-ലേറെ പ്രാവശ്യമുണ്ട്.

സംബന്ധിക (Genitive):
യേസൗ (Ἰησοῦ – Iēsou)
“ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – idón dé Símon Pétros prosépesen toís gónasin toú Iēsou légon, Éxelthe ap᾽ emoú óti anír amartolós eimi kýrie – ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – “ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.” (ലൂക്കോ, 5:8). ഇവിടെ, “യേസൗ” (Ἰησοῦ) എന്ന നാമം സംബന്ധിക വിഭക്തിയിലാണ് (Genitive case).” Ἰησοῦ” എന്നതിൻ്റെ ലിപ്യന്തരണം (Transliteration) “യേശുവിൻ്റെ അഥവാ, യേസൂസിൻ്റെ” എന്നാണ്. ഇവിടെ, “യേസൂസ്” (Ἰησοῦς) എന്ന നാമപദത്തിൽ നിന്ന് “എസ്” (ς- s) എന്ന അക്ഷരം ലോപിച്ചാണ് “യേസൗ” (Ἰησοῦ) അഥവാ, “യേശുവിൻ്റെ” എന്ന സംബന്ധികാവിഭക്തി ആയത്. സാധാരണയായി, ഗ്രീക്ക് ഭാഷയിൽ നാമപദങ്ങളുടെ വിഭക്തി രൂപങ്ങൾ അവസാന അക്ഷരങ്ങൾ ലോപിക്കുകയോ മാറുകയോ ചെയ്യുന്നതിലൂടെയാണ് പദങ്ങൾക്ക് രൂപഭേദം വരുന്നത്. “യേസൗ” എന്ന പേര് 223 വാക്യങ്ങളിലായി 250-ലേറെ പ്രാവശ്യം കാണാം.

പുതിയനിയമത്തിൽ “ആത്മാവ്” (Spirit) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “പ്ന്യൂമ” (πνεῦμα – pneuma) പതിനൊന്ന് അതുല്യമായ രൂപത്തിൽ കാണാം. “ആത്മാവ്” (spirit), “ശ്വാസം” (breath), “കാറ്റ്” (wind) എന്നീ അർത്ഥങ്ങളിൽ നപുംസകലിംഗത്തിൽ (Neuter) ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അത് കാണുക:

1. പ്ന്യൂമ – πνεῦμα – pneuma – ആത്മാവ് – Nominative (മത്താ, 26:41)
2. പ്ന്യൂമ – Πνεῦμα – Pneuma – ആത്മാവ് – Nominative (ലൂക്കൊ, 4:18)
3. പ്ന്യൂമ – πνεῦμά – pneuma – ആത്മാവ് – Nominative (ലൂക്കൊ, 1:47)
4. പ്ന്യൂമാസിൻ – πνεύμα-σιν – pneumasin – ആത്മാക്കളോട് – Dative (ലൂക്കൊ, 4:36)
5. പ്ന്യൂമറ്റ – πνεύμα-τα – pneumata – ആത്മാക്കളെ – Accusative (മത്താ, 8:16)
6. പ്ന്യൂമറ്റി – πνεύμα-τί – pneumati – ആത്മാവിൽ – Dative (റോമ, 1:10)
7. പ്ന്യൂമറ്റി – πνεύμα-τι – pneumati – ആത്മാവിൽ – Dative (മത്താ, 5:3)
8. പ്ന്യൂമറ്റോസ് – Πνεύμα-τος – Pneumatos – ആത്മാവിൻ്റെ – Genitive (2കൊരി, 13:14)
9. പ്ന്യൂമറ്റോസ് – πνεύμα-τός – pneumatos – ആത്മാവിൻ്റെ – Genitive (ഗലാ, 5:22)
10. പ്ന്യൂമറ്റോസ് – πνεύμα-τος – pneumatos – ആത്മാവിൻ്റെ – Genitive (ലൂക്കൊ, 4:14)
11. പ്ന്യൂമറ്റോൺ – πνευμά-των – pneumatōn – ആത്മാക്കളുടെ – Genitive (മത്താ, 10:1)

കൊയ്നെ ഗ്രീക്കിൽ (Koine Greek) “വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രധാന പദമാണ് “ലോഗോസ്” (logos). ലോഗോസിൻ്റെ ഒൻപത് അതുല്യമായ (unique) രൂപങ്ങൾ പുതിയനിയമത്തിൽ കാണാം. പുല്ലിംഗ നാമപദമായ (masculine noun) ലോഗോസ് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അതും നോക്കാം:

1. ലോഗോസ് – λόγος – lógos – വചനം – Nominative (യോഹ, 1:1)
2. ലോഗോയി – λόγοι – lógoi – വചനങ്ങൾ – Nominative (മത്താ, 24:35)
3. ലോഗോയിസ് – λόγοις – lógois – വാക്കുകളാൽ – Dative (പ്രവൃ, 15:24; 2തിമൊ, 4:15)
4. ലോഗോൺ – λόγον – lógon – വചനത്തെ – Accusative (മത്താ, 13:22)
5. ലോഗോൻ – λογὸν – logón – വചനത്തെ – Accusative (മർക്കൊ, 16:20)
6. ലോഗൂ – λόγου – lógu – വചനത്തിൻ്റെ – Genitive (ലൂക്കൊ, 1:1)
7. ലോഗൂസ് – λόγους – lógous – വചനങ്ങളെ – Accusative (മത്താ, 10:14)
8. ലോഗോ – λόγῳ – lógō – വാക്ക് – Dative (മത്താ, 8:16)
9. ലോഗോൺ – λόγων – lógōn – വാർത്തയുടെ – Genitive (ലൂക്കൊ, 1:4)

Blue Letter Bible-ൻ്റെ The Greek Case System-ത്തിൽ എട്ട് വിഭക്തിപ്രത്യയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

Greek Word – Case – Case Meaning
Θε – ὸς – theos – nominative – Subject of verb ✔️
Θε – οῦ – theou – genitive – Denotes description/possession ✔️
Θε – οῦ – theou – ablative – Denotes separation ✖️
Θε – ῷ – theo – dative – Denotes focus of interest/indirect object ✔️
Θε – ῷ – theo – locative – Denotes location ✖️
Θε – ῷ – theo – instrumental – Denotes means ✖️
Θε – όν – theon – accusative – Denotes direct object of verb ✔️
Θε – έ – thea – vocative – Denotes address ✔️

മേല്പറഞ്ഞ എട്ടു വിഭക്തിയിൽ മൂന്നെണ്ണം കൊയ്നേ ഗ്രീക്കിൻ്റെ വ്യാകരണനിയമപ്രകാരം വിഭക്തിയായി കണക്കാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. (മലയാളത്തിൽ വേണമെങ്കിൽ പല പദങ്ങളും വിഭക്തിയായി മനസ്സിലാക്കാം). അതിന് രണ്ട് കാര്യങ്ങളാണുള്ളത്: 1. കൊയ്നെ ഗ്രീക്കിൽ (Koine Greek) Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയാണുള്ളത്. 2. പുതിയനിയമ ഗ്രീക്കിൽ യഥാർത്ഥത്തിൽ അങ്ങനെയൊരു വിഭക്തി (case) കാണാൻ കഴിയില്ല. ablative case, locative case, instrumental case എന്നീ മൂന്നു വിഭക്തിയാണ് കെജെവിയിൽ അധികമായി പറഞ്ഞിരിക്കുന്നത്. വിഭക്തിക്ക് തെളിവായി അവർ പറഞ്ഞിരിക്കുന്ന മൂന്നു വാക്യവും താഴെച്ചേർക്കുന്നു:

1. അപാദാനവിഭക്തി (ablative case): “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). ഇതിനെ, കെ.ജെ.വിയിൽ There was a man sent from God, whose name was John എന്നാണ്. കെ.ജെവിയുടെ മലയാളം പരീക്ഷ ഭാഷയായ ബെഞ്ചമിൻ ബെയിലിയിൽ: “ഒരു മനുഷ്യൻ ദൈവത്തിൽ നിന്നു ആയക്കപ്പെട്ടിരിക്കുന്നു” എന്നാണ്. ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം വാക്യം ഇങ്ങനെയാണ്. ഗ്രീക്കു വാക്യത്തിൻ്റെ അർത്ഥവും മേല്പറഞ്ഞ പ്രകാരമാണ്: Έγένετο ἄνθρωποςἀπεσταλμένος παρὰ θεοῦ ὄνομααὐτῷ Ἰωάννης (egeneto anthrōpos, apestalmenos para theou, onoma autǭ Iōannēs). ചിലകാര്യങ്ങൾ പരിശോധിച്ചാൽ ഇത് വിഭക്തിയല്ലെന്ന് മനസ്സിലാക്കാം: 1. ഗ്രീക്കിൽ παρὰ θεοῦ (para theou) എന്നത് ഒറ്റപദമല്ല. “വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപഭേദമാണ് വിഭക്തി.” അതായത്, ഒരു നാമപദത്തിൽ അക്ഷരമോ, അക്ഷരങ്ങളോ ചേർത്ത് ആ പദത്തെത്തന്ന രൂപഭേദം വരുത്തുന്നതാണ് വിഭക്തി; അല്ലാതെ രണ്ട് പദങ്ങളെയല്ല വിഭക്തി എന്ന് പറയുന്നത്. 2. പുതിയനിയമത്തിൽ ‘ദൈവത്തിൽ നിന്നു‘ എന്നതിന് സമാനമായ ഒറ്റപ്പദം ഇല്ല. മലയാളത്തിൽ “നിന്നു” എന്നും ഇംഗ്ലീഷിൽ “from” എന്നും ഗ്രീക്കിൽ “പേര” (παρὰ) എന്നുമുള്ള ഒരു പ്രത്യയം മുൻചേർച്ചയായി അഥവാ, “ദൈവത്തിൽ നിന്നു” എന്ന അർത്ഥത്തിൽ “പേര, തെയോ” (παρὰ θεῷ) എന്ന രണ്ട് പദമാണ് ഗ്രീക്കിൽ കാണുന്നത്: (യോഹ, 1:6; 9:33; 2പത്രൊ, 1:17). അതിനെ വിഭക്തി എന്ന് പറയില്ല. ഇവിടെ, പേര” (παρὰ) എന്ന പദം വിഭക്ത്യുപസർഗ്ഗം (preposition) ആണ്, പേര തെയോ (para theou) എന്നതിനെ prepositional phrase എന്നാണ് പറയുന്നത്. 3. അപാദാനവിഭക്തി” (ablative case) എന്ന പുതിയൊരു വിഭക്തി തെളിയിക്കാൻ, സംബന്ധികാവിഭക്തിയിലെ (Genitive Case) “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള theou (θεοῦ) എന്ന നാമപദമാണ് അവർ ഉപയോഗിക്കുന്നത്. അതായത്, “ദൈവത്തിൻ്റെ” (θεοῦ) എന്നർത്ഥമുള്ള പദവും ഒപ്പം “from, with, beside, near, by” എന്നൊക്കെ അർത്ഥമുള്ള “para” (παρὰ) എന്ന പദവും പ്രത്യേകമായി ചേർത്തിട്ടാണ് വിഭക്തിയാണെന്ന് പറയുന്നത്. അതിനാൽ, അപാദാന (ablative) എന്നൊരു വിഭക്തി പുതിയനിയമ ഗ്രീക്കിൽ ഉണ്ടെന്ന് പറയാൻ സാധാരണനിലയിൽ കഴിയില്ല. [ablative case എന്നതിന് പ്രയോജികാവിഭക്തി എന്ന് മലയാളത്തിൽ അർത്ഥം കാണുന്നുണ്ട്: [കാണുക: SHABDKOSH®, ഓളം]

ആധാരികാവിഭക്തി (Locative case): “സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.” (യോഹ, 3:21). ഇംഗ്ലീഷ് വാക്യം: “But he who practices the truth comes to the light, that his deeds may be manifested as having been wrought in God.” ഗ്രീക്കുവാക്യം: ὁ δὲ ποιῶν τὴνἀλήθειαν ἔρχεται πρὸς τὸ φῶς ἵνα φανερωθῇ αὐτοῦ τὰ ἔργα ὅτι ἐν θεῷ ἐστιν εἰργασμένα (ho de poiōn tēn alētheian erchetai pros to phōs – hina phanerōthē| autou ta erga hoti en theǭ estin eirgasmena). “ദൈവത്തിൽ” എന്ന ഒറ്റപ്പദം മലയാളത്തിലുണ്ട്. എന്നാൽ ഇംഗ്ലീഷിൽ “in, God” എന്നത് രണ്ടു പദമാണ്. അതുപോലെ ഗ്രീക്കിലും “എൻ, തെയോ” (en theo – ἐν θεῷ) എന്നത് രണ്ടുപദമാണ്: (യോഹ, 3:21; റോമ, 2:17; കൊലൊ, 3:3; 1തെസ്സ, 1:1; 2തെസ്സ, 1:1; യൂദാ, 1:1). “എൻ” (ἐν) എന്ന പദത്തിന് “on, at, by, with എന്നൊക്കെ അർത്ഥമുണ്ട്. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case). “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാൻ എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, ആധാരിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് വ്യാകരണനിയമപ്രകാരം പറയാൻ പറ്റില്ല.

പ്രയോജികാവിഭക്തി (Instrumental case): “യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.” (മർക്കൊ, 10:27). ഇംഗ്ലീഷ് വാക്യം: “Looking upon them, Jesus said, ‘With men it is impossible, but not with God; for all things are possible with God.” ഗ്രീക്കുവാക്യം: ἐμβλέψας αὐτοῖς ὁ Ἰησοῦς λέγει παρὰ ἀνθρώποις ἀδύνατον ἀλλ᾽ οὐ παρὰ θεῷ πάντα γὰρ δυνατὰ παρὰ τῷ θεῷ. (emblepsas autois ho Iēsous legei, Para anthrōpois adunaton all ou para theǭ, panta gar dunata para tǭ theǭ). with God-ന് “ദൈവത്തോടൊപ്പം” എന്നാണർത്ഥം. കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയ്ലിയിൽ, “ദൈവത്താൽ സകല കാര്യവും കഴിയും” എന്നാണ്. (BCS മലയാളം പരിഭാഷയും നോക്കുക). “para” (παρὰ) എന്ന പദം ഗ്രീക്കുപദത്തിന്, “from, with, beside, near, by” എന്നൊക്കെ അർത്ഥമുണ്ട്. para theǭ എന്ന പദത്തെ by God അഥവാ, ദൈവത്താൽ എന്നും മനസ്സിലാക്കാം. ദൈവത്തോടൊപ്പം സകലവും സാദ്ധ്യമാണ് (All things are possible with God) എന്ന് പറഞ്ഞാലും, ദൈവത്താൽ സകലവും സാദ്ധ്യമാണെന്ന് (All things are possible with God) ശരിയാണ്. പക്ഷെ, ദൈവത്തോടൊപ്പം എന്നോ, ദൈവത്താൽ എന്നോ ഉള്ള ഗ്രീക്കിലെ ഒറ്റപ്പദം ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case) “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാനും എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, പ്രയോജിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് ഭാഷാപരമായി പറയാൻ പറ്റില്ല. [കാണുക: 1. A Digital Tutorial for Ancient Greek, 2. Nouns, Pronouns, and their Case Functions, 3. Grammar Point 2: The Five Noun Cases, 4. Greek Grammar, 5. Koine Greek/4. Introduction to Nouns, 6. Decoding the Modern Greek Cases, 7. Greek Grammar Blog, 9. The Greek Case System Blue Letter Bible]

2️⃣ മറ്റു പ്രത്യയങ്ങൾ (suffixes):
മലയാളത്തിൽ പ്രത്യയങ്ങൾ പ്രധാനമായും നാലുവിധമുണ്ട്: വിഭക്തി പ്രത്യയങ്ങൾ, ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ. അതിൽ വിഭക്തി പ്രത്യയങ്ങൾ മുകളിൽ നാം കണ്ടതാണ്. ബാക്കി പ്രത്യങ്ങൾ താളെക്കാണാം:

ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ:
അൻ – പുല്ലിംഗം – അവൻ
അൾ – സ്ത്രീലിംഗം – അവൾ
– സ്ത്രീലിംഗം – കേമി 1
തു – നപുംസകലിംഗം – അതു/ അത്
അം – നപുംസകലിംഗം – കേമം 2

വചനപ്രത്യയങ്ങൾ: വചനം കാണിക്കുന്നതിന് വേണ്ടി നാമങ്ങളോടുകൂടി ചേർക്കുന്ന പ്രത്യയങ്ങളാണ് വചനപ്രത്യയങ്ങൾ. ഏകവചനം, ബഹുവചനം എന്നിങ്ങനെ വചനങ്ങൾ രണ്ടുവിധമുണ്ട്. ഏകവചനത്തിന് പ്രത്യയമില്ല. ബഹുവചനം സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നുവിധമുണ്ട്:
മാർ – സലിംഗബഹുവചനം – അമ്മമാർ, അച്ഛൻമാർ
അർ – അലിംഗബഹുവചനം – മിടുക്കർ, അധ്യാപകർ
കൾ – നപുംസക ബഹുവചനം – മരങ്ങൾ, ആടുകൾ
മാർ, അർ, കൾ – പൂജക ബഹുവചനം -പിതാക്കൾ, ഭട്ടർ, പ്രഭുക്കന്മാർ
– സർവനാമ ബഹുവചനം – അവ, ഇവ

കാലപ്രത്യയങ്ങൾ: ക്രിയ നടക്കുന്ന സമയത്തെ കുറിക്കുന്നവയാണ് കാലപ്രത്യയങ്ങൾ. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ കാലങ്ങൾ മൂന്നുവിധമാണ്:
, തു – ഭൂതകാലം – പോയി, വന്നു
ഉന്നു – വർത്തമാനകാലം – വരുന്നു, പോകുന്നു
ഉം – ഭാവികാലം – വരും, പോകും. [കാണുക: മലയാളത്തിലെ പ്രത്യയങ്ങൾ]

പുതിയനിയമത്തിലും ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ എന്നിങ്ങനെ പല പ്രത്യയങ്ങളുമുണ്ട്. ഇവ നാമങ്ങൾ, ക്രിയകൾ എന്നിവയുടെ രൂപഭേദങ്ങൾ നിർണ്ണയിക്കാൻ സഹായിക്കുന്നു. അവയുടെ ചില ഉദാഹരണങ്ങൾ നോക്കാം:

ലിംഗപ്രത്യയങ്ങൾ (Gender Suffixes):
ഔട്ടോസ്” (αὐτός – outos) എന്ന പദത്തിന് “അവൻ” (He) എന്നാണർത്ഥം: (മത്താ, 21:27). ഇത് “പുല്ലിഗം” (Masculine) ആണ്. എന്നാൽ “ഔട്ടേ” (αὐτὴ – aute) എന്ന പദത്തിന് “അവൾ” (She) എന്നാണ്: (ലൂക്കൊ, 2:36). ഇത് outos-ൻ്റെ “സ്ത്രീലിംഗം” (Feminine) ആണ്. അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു അക്ഷരമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “êta” (ὴ) എന്ന അക്ഷരം അഥവാ, “” (ὴ – e) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “aute” എന്ന സ്ത്രീലിംഗമായി.

അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് ബഹുവചന “സ്ത്രീലിംഗം” (Feminine) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς – às) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “autàs” എന്ന ബഹുവചന സ്ത്രീലിംഗമായി.

ഓട്ടോ” (αὐτό – outo) എന്ന പദത്തിന് “അത്” (it) എന്നാണർത്ഥം: (മർക്കൊ, 4:7). ഇത് outos-ൻ്റെ “നപുംസകലിംഗം” (Neuter) ആണ്. ഇവിടെ Sigma (ς) അഥവാ, “സ്” (ς – s) എന്ന അക്ഷരം ലോപിച്ചാണ് “outos” എന്ന പുല്ലിഗം “outo” എന്ന “നപുംസകലിംഗം” (Neuter) ആയത്.

വചനപ്രത്യയങ്ങൾ (Number Suffixes):
അവൻ” (He) എന്നർത്ഥമുള്ള “ഔട്ടോസ്” (αὐτός – outos) എന്ന പദം “ഏകവചനം” (Singular) ആണ്: (മത്താ, 21:27). എന്നാൽ “അവർ” (they) എന്നർത്ഥമുള്ള “ഔട്ടോയി” (αὐτοὶ – outoi) എന്ന പദം “ബഹുവചനം” (Plural) ആണ്: (മത്താ, 5:5). ഇവിടെ, “ഔട്ടോസ്” (αὐτός) “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ഹോയി” (hoi) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന “ഏകവചനം” (Singular) “outoi” (αὐτοὶ) എന്ന “ബഹുവചനം” (Plural) ആയി.

അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് സ്ത്രീലിംഗ “ബഹുവചനം” (plural) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു പദമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς -as) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന ഏകവചനം “autàs” എന്ന “ബഹുവചനം” ആയി.

വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോസ്” (λόγος logos) എന്ന നാമപദം എകവചന (Singular) പുല്ലിംഗമാണ്: (യോഹ, 1:1). എന്നാൽ “വചനങ്ങൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോയി” (λόγοι – logoi) ബഹുവചനം (Plural) ആണ്: (മത്താ, 24:36). അതായത്, “വചനം” എന്നർത്ഥമുള്ള “λόγος” എന്ന പദത്തിൻ്റെ അവസാനത്തെ രണ്ടക്ഷരമായ “ഓസ്” (ος – os) എന്ന പ്രത്യയം മാറ്റിയിട്ട്, തൽസ്ഥാനത്ത് “ഓയി” (οι – oi) എന്ന പ്രത്യയം ചേർത്തപ്പോൾ, “logos” എന്ന ഏകവചനം (Singular) “logoi” (λόγοι) എന്ന ബഹുവചനം ആയി. ലോഗോസ് എന്ന പദത്തിൻ്റെ വേറെയും ബഹുവചന പദങ്ങളുണ്ട്: “ലോഗോൺ – λόγων – lógon” (മത്താ, 12:37), “ലോഗോയിസ് – λόγοις – lógois” (മർക്കൊ, 12:24).

വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദമാണ് “റീമാ” (rhema). “റീമായും” ഒൻപത് അതുല്യമായ (unique) രൂപത്തിൽ കാണാം. നപുംസകലിംഗ നാമപദമായ (neuter noun) റീമയും ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്:

1. റീമ – ῥῆμα – rhema – വചനം – Singular (റോമ, 10:8)
2. റീമ – ῥῆμά – rhema – വാക്കു – Singular (ലൂക്കൊ,1:38)
3. റീമാസിൻ – ῥήμασιν – rhēma-sin – വാക്കുകൾ – Plural (യോഹ, 5:47)
4. റീമാറ്റ – ῥήματά – rhēma-ta – വചനങ്ങൾ– Plural (യോഹ, 12:48)
5. റീമാറ്റ – ῥήματα – rhēma-ta – വചനങ്ങൾ – Plural (യോഹ, 6:68)
6. റീമാറ്റി – ῥήματί – rhēma-ti – വാക്കു – Singular (ലൂക്കൊ, 5:5)
7. റീമാറ്റി – ῥήματι – rhēma-ti – വചനം – Singular (മത്താ, 4:4)
8. റീമാറ്റോസ് – ῥήματος – rhēma-tos – വാക്കു – Singular (മത്താ, 26:75)
9. റീമാറ്റോൺ – ῥημάτων – rhēma-tōn – വാക്കു – Plural (ലൂക്കൊ, 24:8)

കാലപ്രത്യയങ്ങൾ (Tense Suffixes):
പഴയനിമത്തിൽ രക്ഷ (salvation) “രക്ഷിക്കുന്നു” (saveth), രക്ഷ നൽകുന്നു (saving) എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് “യേഷ” (יֵשַׁע – yesha) എന്നൊരു ക്രിയാപദമാണ്: സങ്കീ, 20:6; 2:16; 61:10). “യേഷ” (ישׁע) എന്ന എബ്രായ ക്രിയയുടെ പ്രാഥമിക വിവർത്തനമാണ് “സോസോ” (σῴζω – sōzō) എന്ന ഗ്രീക്ക് ക്രിയാപദം. sozo എന ധാതുവിൻ്റെ അനേകം വ്യത്യസ്ത രൂപങ്ങൾ മൂന്നു കാലങ്ങളിലായി (ഭൂത,വർത്തമാന,ഭാവി) പ്രത്യയങ്ങൾ (Suffixes) ചേർത്ത് പറഞ്ഞിരിക്കുന്നത് പുതിയനിയമത്തിൽ കാണാം:

ഭൂതകാലം (Past Tense):
1.സോസാൻടോസ്” (σώσαντος- sōsantos) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചു” (hath saved) എന്നാണ്: (1തിമൊ, 2:19). “നാം രക്ഷിക്കപ്പെട്ടു” എന്നാണ് അതിൻ്റെ ശരിയായ അർത്ഥം. പൂർണ്ണമായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന പേരെച്ചമാണ് ഈ ഭൂതകാലക്രിയ. “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” (σῴζω – sōzō) എന്ന ധാതുവിവിനോട് “ആൻ്റോസ്” (αντος – antos) എന്ന “പ്രത്യയം” (suffix) ചേർന്നാണ് “സോസാൻടോസ്” (sōsantos) എന്ന ഭൂതകാലക്രിയ ഉണ്ടായത്.
2.സോസാസ്” (σώσας – sōsas) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചശേഷം” (having saved) എന്നാണ്: (യൂദാ, 1:5). ഇതും സോസോ” (sōzō) എന്ന ധാതുവിവിനോടുകൂടെ “സാസ്” (σας – sas) എന്ന “പ്രത്യയം” (suffix) ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്.
3.എസോതേമെൻ” (ἐσώθημεν – esṓthēmen) = “നാം രക്ഷിക്കപ്പെട്ടിരിക്കുന്നു” (we are saved) എന്നാണ്: (റോമ, 8:24). ഈ പദത്തിൽ മുമ്പിലുള്ള “എപ്സിലോൺ” (epsilon) അഥവാ, “എ” (ἐ – e) എന്ന അക്ഷരം അപൂർണ്ണമായ (aorist) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം (augment) ആണ്. ഇതിനെ ഒരു “ഉപസർഗ്ഗമായി (prefix) കണക്കാക്കാം. ഇത് “സോസോ” (σῴζω) എന്ന പദത്തോടൊപം “തേമെൻ” (θημεν – thēmen) എന്ന “പ്രത്യയം” ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്.
4.സെസോകെൻ” (σέσωκέν – sésōken) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചിരിക്കുന്നു” (hath saved) എന്നാണ്: (ലൂക്കൊ, 7:50; 18:42). ഇത് “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” ( എന്ന ക്രിയയിൽ പ്രത്യയം ചേർന്ന് ഉണ്ടായതാണ്. “സോസോ” (sōzō) എന്ന ക്രിയയുടെ “പൂർണ്ണമായ” (perfect) ഭാവികാല രൂപമാണ്. ഇതിൻ്റെ മുമ്പിൽ കാണുന്ന “സെ” (σε – se) എന്നത് പൂർണ്ണമായ (perfect) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം അഥവാ, ഉപസർഗ്ഗം (prefix) ആണ്. “സോസോ” (sōzō) എന്ന ധാതുവിനൊപ്പം “കെൻ” (κέν – ken) എന്ന “പ്രത്യയം” ചേർന്നാണ് “സെസോകെൻ” (sésōken) എന്ന ഭൂതകാലക്രിയയായി.

വർത്തമാനകാലം (Present Tense):
1. സോസെയ്” (σῴζει – sṓzei) എന്ന പദത്തിൻ്റെ അർഥം “രക്ഷിക്കുന്നു” (Save) എന്നാണ്: (1പത്രൊ, 3:21). ഇത്, “സോസോ” (sōzō) എന്നതിൻ്റെ വർത്തമാനകാല ക്രിയയാണ്. “സോസോ” (σῴζω) എന്ന പദത്തോട് “” (ει – ei) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുന്നു” എന്നർത്ഥമുള്ള “സോസെയ്” (sṓzei) എന്ന വർത്തമാനകാല രൂപമായി.
2.സോയിസെറ്റെ” (σῴζετε – sṓizete) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിപ്പിൻ, അല്ലെങ്കിൽ രക്ഷിക്കുക” (Save) എന്നാണ്: (യൂദാ, 1:23). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “എറ്റെ” (ετε – ete) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുക” എന്നർത്ഥമുള്ള “സോയിസെറ്റെ” (sṓizete) എന്ന വർത്തമാനകാല ക്രിയയായി.
3. സോസോമെനോയ്സ്” (σῳζομένοις – sōzomenois) എന്ന പദത്തിന്, “രക്ഷിപ്പെടുന്നവർക്ക്” (are saved) എന്നാണർത്ഥം: (1കൊരി, 1:18; 2കൊരി, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഓമെനോയ്സ്” (ομένοις – omenois) എന്ന “പ്രത്യയം” ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവർക്ക്” എന്നർത്ഥമുള്ള “സോസോമെനോയ്സ്” (sōzomenois) എന്ന വർത്തമാനകാല രൂപമായി.
4. സോസോമെനോസ്” (σῳζομένους – sōzomenous) എന്ന പദത്തിന് “രക്ഷിക്കപ്പെടുന്നവരെ” (who were being saved) എന്നാണർഥം: (പ്രവൃ, 2:47). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ മറ്റൊരു വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഒമെനോസ്” (ομένους – oménous) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവരെ” എന്നർത്ഥമുള്ള “സോസോമെനോസ്” (sōzomenous) എന്ന വർത്തമാനകാല രൂപമായി.

ഭാവികാലം (Future Tense):
1.സോതേനൈ” (σωθῆναι – sōthēnai) എന്ന പദത്തിന് “രക്ഷിക്കപ്പെടുവാൻ അല്ലെങ്കിൽ, രക്ഷിക്കപ്പെടും” (shall be saved) എന്നാണർത്ഥം: (പ്രവൃ, 4:12; 15:12; 1തിമൊ, 2:5). ഇത് “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേനൈ” (θῆναι – thenai) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷികപ്പെടും” എന്നർത്ഥമുള്ള “സോതേനൈ” (sōthēnai) എന്ന ഭാവികാലക്രിയയായി.
2.സോതേസെറ്റൈ” (σωθήσεται – sothēsetai) എന്ന പദത്തിന് “രക്ഷിക്കപ്പെടും” (shall be saved);എന്നാണ്: (മത്താ, 10:22; 24:13; മർക്കൊ, 13:13; 16:16; യോഹ, 10:9; പ്രവൃ 2:21; റോമ, 9:27; 10:13; 11:26; 1കൊരി, 3:15; 1തിമൊ, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സെറ്റൈ” (σεται – setai) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസെറ്റൈ” (sothēsetai) ആയി.
3.സോതേസീ” (σωθήσῃ – sōthēsē) എന്ന പദത്തിൻ്റെ അർത്ഥവും “രക്ഷിക്കപ്പെടും” (shalt be saved) എന്നാണ്: (പ്രവൃ, 11:14; 16:31; റോമ, 10:9). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. അതായത്, “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സീ” (σῃ – se) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസീ” (sōthēsē) ഭാവികാല ക്രിയയായി.
4.സോതേസോമെത” (σωθησόμεθα – sōthēsometha) എന്ന പദത്തിന് “നാം രക്ഷിക്കപ്പെടും” (we shall be saved) എന്നാണോത്ഥം: (റോമ, 9,10). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല കർമ്മണി രൂപമാണ്. ഇതിൽ, “ഈസ” (ησ – es) എന്നത് കർമ്മണി (passive) ഭാവിയെ സൂചിപ്പിക്കുന്നു. “ഒമെത” (όμεθα – ometha) എന്ന പ്രത്യയവും ചേരുമ്പോൾ “സോതേസോമെത” (sōthēsometha) എന്നായി.

3️⃣ ഉപസർഗ്ഗങ്ങൾ (prefixes):
പദങ്ങളുടെ ‘മുന്നിൽ‘ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ ‘ഉപസർഗം’ (Prefix) എന്നു പറയുന്നു. മലായളത്തിൽ സം-, ഉപ-, അ-, പ്രതി, വി-, അഭി-, തുടങ്ങി ധാരാളം ഉപസർഗങ്ങളുണ്ട്. ഉപസർഗ്ഗങ്ങളുടെ ചില തെളിവുകൾ:

1. സമ്മേളനം, സംഭാഷണം തുടങ്ങിയ വാക്കുകളിൽ “സം” എന്നത് ഉപസർഗ്ഗമാണ്.
2. ഉപക്ഷേപിക്കുക, ഉപക്രമിക്കുക, ഉപജീവിക്കുക, ഉപചരിക്കുക, ഉപകരിക്കുക തുടങ്ങിയ പദങ്ങളിൽ “ഉപ” എന്നത് ഉപസർഗ്ഗമാണ്.
3. ആഗമിക്കുക, ആനയിക്കുക തുടങ്ങിയ വാക്കുകളിൽ ‘ആ’ എന്നത് ഉപസർഗം.
4. പ്രതിപക്ഷം, പ്രതിനായകൻ, തുടങ്ങിയ വാക്കുകളിൽ ‘പ്രതി’ എന്നതാണ് ഉപസർഗ്ഗം.
5. വിഖ്യാതം, വിവാദം വിഫലം, വിധവ, വിധുരൻ തുടങ്ങിയ വാക്കുകളിൽ “വി” എന്നതാണ് ഉപസർഗ്ഗം.
6. അഭിപ്രേരണ, അഭിനയിക്കുക, അഭിനിവേശം തുടങ്ങിയ വാക്കുകളിൽ “അഭി’ എന്നത് ഉപസർഗ്ഗം. [ഉപസർഗ്ഗം]

കൊയ്നേഗ്രീക്കിലെ ഉപസർഗ്ഗങ്ങൾ (prefixes):
ഛിദ്രം അല്ലെങ്കിൽ ഭിന്നത” (dissension) എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സ്റ്റാസിസ്” (στάσις – stasis) എന്ന ഒരു പദമുണ്ട്: (പ്രവൃ, 23:7). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും (Septuagint) മൂന്നിടത്ത് പദം കാണാം: (ആവ, 28:65; സദൃ, 7:14; യെഹെ, 1:28). പുനരുത്ഥാനം (resurrection) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന”അനാസ്റ്റാസിസ്” (ἀνάστασις – anastasis) എന്നൊരു പദം അനേകംപ്രാവശ്യം പുതിയനിയമത്തിലുമുണ്ട്: (യോഹ, 11:25;1കൊരി, 15:12,13,21,42; വെളി, 20:6). “സ്റ്റാസിസ്” (stasis) എന്ന പദത്തോടൊപ്പം “മുകളിലേക്ക്” (up) എന്നർത്ഥമുള്ള “അനാ” ἀνά – aná) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ് അനാസ്റ്റാസിസ്” (anastasis) എന്ന പദം ഉണ്ടായത്. “aná” (ἀνά) എന്ന പദം സെപ്റ്റ്വജിൻ്റിൽ പ്രധാനമായിട്ടും “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടാണ് കാണുന്നത്. ഉദാ: “മദ്ധ്യേ” (midst) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος – ana mesos) എന്ന പദം വിഭക്ത്യുപസർഗ്ഗമായി അഥവാ, മുൻപദമായി പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:4,6,7,14,18). (സത്യവേദപുസ്തകം 1:6 നോക്കുക). എന്നാൽ പുതിയനിയമത്തിൽ “അനാ” ഉപസർഗ്ഗമായിട്ട് മാത്രമല്ല; “ഇടയിൽ” (among) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος) എന്ന “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടും (മത്താ, 13:25), പുനരുത്ഥാനം എന്ന അർത്ഥത്തിൽ അനാസ്റ്റാസിസ്” (ἀνάστασις) ഉപസർഗ്ഗം ആയിട്ടും (യോഹ, 11:25), “ഓരോരുത്തർക്കും, ഓരോന്നു” (ἀνά – ana) എന്നിങ്ങനെ പ്രത്യേകമായും ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 20:9,10; വെളി, 4:8).

താഴേക്ക്, എതിരായി” (against, down) എന്നീ അർത്ഥങ്ങളുള്ള “കറ്റാ” (κατα – kata) എന്നൊരു പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ഉല്പ, 1:2,11,12,21,24,25; മത്താ, 5:23; 8:32; 10:35; 12:32). “ഇറങ്ങുന്ന, താഴേക്കുവരുന്ന” (descending) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “കറ്റാവൈനോൺ” (καταβαῖνον – katavainon) എന്ന മറ്റൊരു പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (യോശു, 6:13,16; 2ദിന, 7:3; 132:2; മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32,33; പ്രവൃ, 10:11; 11:5). “കറ്റാവൈനോൺ” (katavainon) എന്ന പദത്തിൻ്റെ ഉപസർഗ്ഗമാണ് (prefix) “കറ്റാ” (kata) എന്ന പദം.

കൂടെ, ഒപ്പം” (with) എന്നർത്ഥമുള്ള “സിൻ” (συν – syn) എന്ന പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും അനേകം പ്രാവശ്യമുണ്ട്: (പുറ, 10:9; ലേവ്യ, 3:4,10,15; 4:9; മത്താ, 26:35; 27:38; മർക്കൊ, 2:26; 4:10; 15:27). “ഒന്നിച്ചുകൂടുക, സഭ അല്ലെങ്കിൽ, പള്ളി” (synagogue) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സിനഗോഗി” (συναγωγή – synagogí) എന്ന പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ലേവ്യ, 24:14; സംഖ്യാ, 10:7; 15:35; പ്രവൃ, 17:1; വെളി, 2:9). “നടപ്പു” (conduct) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “അഗോഗി” (αγωγή – agōgē) എന്ന പദത്തോടൊപ്പം ഉപസർഗ്ഗമായി (prefix) “സിൻ” (syn) എന്ന പദവും ചേർന്നപ്പോഴാണ് “സിനഗോഗി” (synagogí) എന്ന പദമുണ്ടായത്: (മത്താ, 26:35 + 2തിമൊ, 3:10 = പ്രവൃ, 17:1).

നയിക്കൽ, നിർദ്ദേശം, പരിശീലനം” (leading, guiding) എന്നൊക്കെ അർത്ഥമുള്ള “അഗോഗെൻ” (ἀγωγὴν – agōgēn) എന്നൊക്കെ അർത്ഥമുള്ള ഒരു പദം സെപ്റ്റ്വജിൻ്റിൽ കാണാം: (എസ്ഥേ, 10:3; 2മക്കാ, 6:8; 11:24; 3മക്കാ, 4:10). പ്രതിഗ്രാഹിക (Accusative) വിഭക്തിയിലുള്ളതും സത്യവേദപുസ്തകത്തിൽ “പള്ളിയിൽ” (synagogue) എന്നു പരിഭാഷ ചെയ്തിരിക്കുന്നതുമായ “സുനഗോഗെൻ” (συναγωγὴν – synagōgēn) എന്ന പദം പത്തുപ്രാവശ്യമുണ്ട്. ഉദാ: (മത്താ, 12:9; മർക്കൊ, 1:21; ലൂക്കൊ, 6:6; 7:5; പ്രവൃ, 13:14). സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെയുള്ള “സിൻ” (συν – syn) എന്ന പദം ഉപസർഗ്ഗമായി (prefix) “അഗോഗെൻ“‘ (αγωγὴν – agōgēn) എന്ന പദത്തോടൊപ്പം ചേർന്നപ്പോഴാണ് “സുനഗോഗെൻ” (synagōgēn) എന്ന പദമുണ്ടായത്.

, ഇൽ, എതിരെ” (on, into, against) എന്നൊക്കെ ഉപയോഗിച്ചിരിക്കുന്ന “എപി” (ἐπί – epi) എന്ന പദമാണ് “അദ്ധ്യക്ഷസ്ഥാനം” (the office of a bishop) എന്നർത്ഥമുള്ള “എപിസ്കോപേസ്” (episkopēs – episkopēs) എന്ന പദത്തിൻ്റെയും (1തിമൊ, 3:1), “സന്ദർശകൻ” (visitest) എന്നർത്ഥമുള്ള “എപിസ്കെപ്റ്റേ“‘ (ἐπισκέπτῃ – episkepte) എന്ന പദത്തിൻ്റെയും ഉപസർഗ്ഗം: (എബ്രാ, 2:6). “മുമ്പെ” (before) എന്നർത്ഥമുള്ള “പ്രോ” (προ – pro) എന്ന പദമാണ് (മത്താ, 5:12), “പ്രവാചകൻ” (prophet) എന്നർത്ഥമുള്ള “പ്രോഫീറ്റീസ്” (προφήτης – prophētēs) എന്നതിൻ്റെയും (ലൂക്കൊ, 1:76), “പ്രവചനം” (prophecy) എന്നർത്ഥമുള്ള “പ്രൊഫെറ്റെയ” προφητεία – prophēteía) എന്നതിൻ്റെയും (മത്താ, 13:14) ഉപസർഗ്ഗം: [Koine Greek Prefixes and Suffixes]

വിഭക്തിക്കും പ്രത്യയത്തിനും ഉപസർഗ്ഗത്തിനും ഇതുപോലെ അനവധി തെളിവുകൾ ബൈബിളിലുണ്ട്. ഇത് പുതിയനിയമം എഴുതിയ കൊയ്നേഗ്രീക്കിൻ്റെ സമ്പൂർണ്ണ വ്യാകരണമൊന്നുമല്ല; ബൃഹത്തായ വ്യാകരണസൃംഗലയുടെ ഒരു കണ്ണി മാത്രമാണ്. തന്നെയുമല്ല, മേല്പറഞ്ഞതൊന്നും ഗ്രീക്കുഭാഷയുടെ ആധികാരിക വ്യാകരണത്തിൻ്റെ ഭാഗമല്ല; എൻ്റെ ബൈബിൾ പഠനത്തിനായി കണ്ടെത്തുന്നവയാണ്. [കാണുക: വിഭക്തികൾ: കർത്താവ്, പിതാവ്, ആത്മാവ്, പുത്രൻ, മനുഷ്യൻ, പ്രതിമ]

ദാവീദ്

ദാവീദ് (David)

പേരിനർത്ഥം – പ്രിയൻ

പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ്, മശീഹയുടെ പ്രതിരൂപം എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപ്പെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർപോലെ തന്നെ ബൈബിളിൽ മറ്റാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദുപുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാട് പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തുവരെയുള്ള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്: (1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത് = 4; വൌ = 6; ദാലത്ത് = 4; ദാവീദ് = 14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാർ 2-ാം അദ്ധ്യായം വരെയും 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്. 

ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ, 16:18) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയയ്ക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുകയും ദൈവാത്മാവ് ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചുകഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻ്റെ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിനു് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയന്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസ്രായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ; ‘ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ’ എന്ന ഗാനപ്രതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്ന് നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നുറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശത്രുവായി തീർന്നു. (1ശമൂ, 18:29). 

ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറ്റൊരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തന്റെ പ്രഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണ് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധ സ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ട് ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (22:1-2). ഇവർ യിസ്രായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിന്മേൽ ജീവിക്കുകയും ചെയ്തുവന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24, 26 അ) അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിൻ്റെ അടുക്കലെത്തി. (1ശമൂ, 27:3-4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ 

ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിന്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27)

ഹൈബാനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് ഏകദേശം 30 കി.മീറർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രോനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി. 

ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായേൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം ഏറ്റുവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയിമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേബെർ മുതൽ വടക്ക ഹമ്മാത്തുവരെ വ്യാപിച്ചിരുന്നു. 

ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ), ശാസ്ത്രിയും (സോഫെർ) ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായ രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷകസേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25-26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേത സ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേതപട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങൾ ഒഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ. 

ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരുശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5, 15, 19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2 ശമൂ, 6:12-15). ആ സമയം ഏഫാദ് ധരിച്ചുകൊണ്ട് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമനകൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണ് ദാവീദ് കൂടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രൂഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിൻ്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7;3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ, ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.  

മെഫീബോശെത്ത്: യെരൂശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിൻ്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൗലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി (ബി.സി. 995). മെഫീബോശെത്ത് യെരൂശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:13)  

ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസപാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്ക് ഏല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശലിന്റെയും യോനാഥാൻ്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിന് മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14). 

ബത്ത്-ശേബ: ഭൌതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതുകണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ട് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10) ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990), അബ്ശാലോമിന്റെ ഭൃത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും (ബി.സി. 988). (2ശമൂ, 11 : 1- 13:29). 

അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുശലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ, രണ്ടു വർഷം അവൻ രാജാവിന്റെ മുഖം കാണാതെ സ്വന്തംവീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് അവന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻ്റെ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുള്ള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്നു ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടി വന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരൂശലേമിൽനിന്നു ഓടിപ്പോയി. പ്രവാസകാലത്ത് ദാവീദിന്റെ താമസസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ കമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫ്രയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ, 18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെരാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനുശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22). 

മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവ്നയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവ്നയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25).

അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്നു അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടുവന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:1-9). ബി.സി. 970-ൽ തന്റെ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27-28). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16). 

ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്.

ദാവീദ് ഉത്തമഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദ് ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു. 

ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാൻ്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂ, 22-ലെ ഗീതം പ്രസിദ്ധമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതുതന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ എന്നു പ്രഖ്യാതി നേടി. (2ശമൂ, 23:1). സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. എഴുപത്തിമൂന്ന് സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്. 

ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമമഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻ്റെ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും, ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണ് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നതു. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസ്രായേൽ രാജ്യത്തിന്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നത് ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണ് അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).

ഭാര്യമാർ

1. മീഖൾ (1ശമു, 18:27).

2. അബീഗയിൽ (1ശമു, 25:42).

3. അഹീനോവം (1ശമു, 25:43).

4. മയഖ (2ശമു, 3:3).

5. ഹഗ്ഗീത്ത് (1ദിന, 3:2).

6. അബീതാൽ (1ശമു, 3:3).

7. എഗ്ളാ (1ദിന, 3:3).

8. ബത്ത്-ശൂവ (ബേത്ത്-ശേബ)(2ശമൂ, 11:3,27). + വെപ്പാട്ടികൾ (1ദിന, 3:9).

ഹെബ്രോനിൽ വെച്ചു ജനിച്ചവർ

(2ശമൂ, 3:2-5, 1ദിന, 3:1-4)

1. അമ്നോൻ (അഹീനോവം)

2. കിലെയാബ്/ദാനിയേൽ (അബീഗയിൽ)

3. അബ്ശാലോം (മയഖ)

4. അദോനീയാവു (ഹഗ്ഗീത്ത്)

5. ശെഫത്യാവു (അബീതാൽ)

6. യിത്രെയാം (എഗ്ളാ)

യെരുശലേമിൽ വെച്ചു ജനിച്ചവർ

(2ശമൂ, 5:13-16, 1ദിന, 3:5-9, 14:4-7)

7. ശിമേയാ, 8.ശോബാബ്, 9.നാഥാൻ, 10.ശലോമോൻ (ബേത്ത്-ശേബയുടെ മക്കൾ).

11. യിബ്ഹാർ

12. എലീശാമാ

13. എലീഫേലെത്ത്

14. നോഗഹ്

15. നേഫെഗ്

16. യാഫീയാ

17. എലീശാമാ

18. എല്യാദാ

19. എലീഫേലെത്ത്

20. താമാർ (മകൾ) (2ശമൂ, 13:1, 1ദിന, 3:9).

21. യെരീമോത്ത് (2ദിന, 11:18).

      + വെപ്പാട്ടികളുടെ മക്കൾ

തിരശ്ശീല

തിരശ്ശീല (vail)

അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിച്ചിരുന്ന മറയാണ് തിരശ്ശീല. മോശെ മരുഭൂമിയിൽ പണിത സമാഗമനകൂടാരത്തിലും, ശലോമോൻ പണിത ദൈവാലയത്തിലും അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കാൻ തിരശ്ശീല ഉപയോഗിച്ചിരുന്നു. (പുറ, 26:33; 2ദിന, 3:14). നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടായിരുന്നു തിരശ്ശീലയുടെ നിർമ്മാണം. കെരൂബുകളെ അതിൽ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31; 36:35; 2ദിന, 3:14). നാലു ഖദിര സ്തംഭങ്ങളിന്മേലായിരുന്നു സമാഗമന കൂടാരത്തിലെ തിരശ്ശീല തൂക്കിയിട്ടിരുന്നത്. (പുറ, 26:32). ലേവ്യ പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും തിരശ്ശീലക്കകത്തു പോകാൻ അനുവാദമില്ല. (സംഖ്യാ, 18:7). തിരശ്ശീലയ്ക്ക് അകത്തുള്ള കൃപാസനത്തിനു മുമ്പിൽ, മഹാപുരോഹിതനു മാത്രം വർഷത്തിലൊരിക്കൽ പാപപരിഹാരദിനത്തിൽ  കടന്നുചെല്ലാം. (ലേവ്യ, 16:2). യിസ്രായേൽ പാളയം യാത്രപുറപ്പെടുമ്പോൾ പുരോഹിതന്മാർ തിരശ്ശീല ഇറക്കി സാക്ഷ്യപ്പെട്ടകം മൂടുമായിരുന്നു. (സംഖ്യാ, 4:5).

തിരശ്ശീലയുടെ അളവ്: മിഷ്ണ’യിൽ പറയുന്നത്: ഒരു കൈപ്പത്തിയുടെ (4 ഇഞ്ച്) കനവും, 40 മുഴം (60 അടി) നീളവും, 20 മുഴം (30 അടി) വീതി അഥവാ, ഉയരവും ഉണ്ടായിരുന്നു. നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട്, വർഷത്തിൽ രണ്ടു തിരശ്ശീല നിർമ്മിച്ചിരുന്നു. തിരശ്ശീല മാറ്റി സ്ഥാപിക്കുവാൻ 300 പുരോഹിതന്മാർ ആവശ്യമായിരുന്നു. 82 യുവകന്യകമാരാണ് തിരശ്ശീല രൂപകല്പന ചെയ്തിരുന്നത്. (Mishnah Sheklim, 8:5). യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ അഭിപ്രായത്തിൽ: ‘അന്തർമന്ദിരത്തിന് (അതിപരിശുദ്ധസ്ഥലം) 55 മുഴം (82½ അടി) ഉയരത്തിലും, 16 മുഴം (24 അടി) വീതിയിൽ സ്വർണ്ണവാതിൽ ഉണ്ടായിരുന്നു. അതേ ഉയരത്തിലും വീതിയിലും നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ബാബിലോണിയൻ തിരശ്ശീലയും ഉണ്ടായിരുന്നു. ഈ വർണ്ണ മിശ്രിതം പ്രപഞ്ചത്തിന്റെ ഒരുതരം പ്രതിച്ഛായയായിരുന്നു; നീലനൂൽ വായുവിനെയും, ധൂമ്രനൂൽ കടലിനെയും, ചുവപ്പുനൂൽ തീയെയും, പിരിച്ച പഞ്ഞിനൂൽ ഭൂമിയെയും സൂചിപ്പിക്കുന്നു. (War of the Jews, 5:5.4 Antiquities of the Jews, 3:6.4; 3:7.7; 8:3.3). യെഹൂദാ വിജ്ഞാനകോശം പറയുന്നത്: “ഹെരോദാവ് പുനർനിർമിച്ച ദൈവാലയം ശലോമോന്റെ ആലയത്തിൻ്റെ അതേ അളവുകളായിരുന്നു, അതായത്: 60 മുഴം നീളവും 20 മുഴം വീതിയും 40 മുഴം ഉയരവും. ഈ ഇടം അതിവിശുദ്ധസ്ഥലം വിശുദ്ധസ്ഥലം എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ആദ്യത്തേത് 20 x 20 മുഴം അളന്നു; രണ്ടാമത്തേത്, 20 x 40 മുഴവും. ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ നീലനൂൽ, വെള്ളനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ഒരു മൂടുപടം തൂക്കിയിരിക്കുന്നു; അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധസ്ഥലത്തു നിന്ന് സമാനമായ തിരശ്ശീല കൊണ്ട് വേർതിരിക്കപ്പെട്ടു.” (Temple of Herod, jewish encyclopedia). യെഹൂദാ വിജ്ഞാനകോശം പറയുന്ന കണക്ക് ബൈബിളിലെ ശലോമോൻ്റെ ദൈവാലയത്തിൻ്റെ അളവുകളുമായി പൊരുത്തപ്പെടുന്നതാണ്. “ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.” (1രാജാ, 6:2). “ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിനു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു. അന്തർമ്മന്ദിരത്തിന്റെ അകം ഇരുപത് മുഴം നീളവും; ഇരുപത് മുഴം വീതിയും ഇരുപത് മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ട് പൊതിഞ്ഞു, ദേവദാരുമരം കൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.” (1രാജാ, 6:19;20). മുകളിൽ കണ്ട കണക്കുപ്രകാരം; ദൈവാലയത്തിൻ്റെ തിരശ്ശീലയ്ക്ക്, 30 അടി ഉയരവും, 30 അടി വീതിയും; 4 ഇഞ്ച് കനവും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ദൈവാലയത്തിലെ ഈ തിരശ്ശീലയാണ് ക്രിസ്തുവിൻ്റെ മരണത്തിങ്കൽ രണ്ടായി കീറിപ്പോയത്. “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.” (മത്താ, 27:50-51; മർക്കൊ, 15:37-38; ലൂക്കൊ, 23:45). അതോടുകൂടി യെഹൂദാ പുരോഹിതന്മാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ദൈവത്തിൻ്റെ തിരുനിവാസം എന്ന അതിപരിശുദ്ധസ്ഥലം സകലജാതികൾക്കുമായി തുറക്കപ്പെട്ടു. ദൈവം യെഹൂദന്മാരുടെ മദ്ധ്യസ്ഥനായ മഹാപുരോഹിതനെ മാത്രം കൂടിക്കണ്ടിരുന്ന സ്ഥലമാണ് അതിപരിശുദ്ധസ്ഥലം. (പുറ, 30:6). എന്നാൽ, ക്രിസ്തുവിൻ്റെ ക്രൂശുമരണം, യെഹൂദരെയും ജതികളെയും തമ്മിൽ ഭിന്നിപ്പിച്ചിരുന്ന ന്യായപ്രമാണമെന്ന ശത്രുത്വത്തിൻ്റെ നടുച്ചുവർ ഇടിച്ചു കളയുകവഴി, ഇരുപക്ഷത്തിനും ഒരുപോലെ തിരുനിവാസത്തിലേക്ക് പ്രവേശനം സാദ്ധ്യമായി. (എഫെ, 2:14-16). എബ്രായ ലേഖനത്തിൽ യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി രൂപണം ചെയ്തിട്ടുണ്ട്. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി.” (എബ്രാ, 10:20).

തിരവെഴുത്തുകളുടെ പ്രതീകങ്ങൾ

തിരവെഴുത്തുകളുടെ പ്രതീകങ്ങൾ

തിരുവെഴുത്തുകളുടെ ഒട്ടനവധി പ്രതീകങ്ങൾ ബൈബിളിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു. 

1. ദീപവും പ്രകാശവും: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീ, 119;130). ഒരു ദൈവപൈതലിനു കല്പന ദീപവും ഉപദേശം വെളിച്ചവുമാണ്. എന്നാൽ പ്രാകൃതമനുഷ്യന്റെ ഹൃദയവും മനസ്സും അന്ധകാര പൂർണ്ണമാണ്. തിരുവെഴുത്തുകൾ ഖണ്ഡിതമായി വെളിപ്പെടുത്തുന്ന വിഷയമാണിത്. പ്രാകൃത മനുഷ്യനെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ച് ദൈവം തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുന്നു. “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു:” (കൊലൊ, 1:12,13). അന്ധകാരത്തിന്റെ ലോകാധിപതികളുടെ നിയന്ത്രണത്തിലാണ് രക്ഷിക്കപ്പെടാത്ത ഓരോ വ്യക്തിയും. “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ:” (എഫെ, 6:12). അവരുടെ പ്രവൃത്തികൾ ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളത്രേ: (എഫെ, 5:11). അന്ധകാരം അവരുടെ കണ്ണു കുരുടാക്കിയിരിക്കുക കൊണ്ട് തങ്ങൾ എവിടേക്കു പോകുന്നു എന്ന് അവർ അറിയുന്നില്ല. “സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല:” (1യോഹ, 2:11). അവരുടെ പോക്ക് അന്ധകാരത്തിന്റെ രാജ്യത്തിലേക്കാണ്: (വെളി, 16:10).

പ്രകാശവും, ജീവനും, ക്രമവും വ്യവസ്ഥാപനം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന ഭൂമിയുടെ അവസ്ഥയത്രേ മാനസാന്തരപ്പെടാത്ത ഹൃദയത്തിന്റേത്. അവ്യവസ്ഥിതവും അവ്യാകൃതവും അന്ധകാരമയവുമാണ് ആ ഹൃദയം. “ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു;” (2കൊരി, 4:6). പ്രാപഞ്ചിക പ്രകാശത്തിനു പുറത്താക്കാൻ കഴിയാത്ത ആത്മാവിന്റെ അന്ധകാരത്തെ ഉന്മൂലനം ചെയ്വാൻ ദൈവം നൽകിയ പ്രകാശമാണ് തന്റെ വചനം. കിഴക്കുദിച്ച നക്ഷത്രം വിദ്വാന്മാരെ നയിച്ചതുപോലെ പാപികളെ ക്രിസ്തുവിലേക്കു നയിക്കുന്ന പ്രകാശമാണ് തിരുവെഴുത്തുകൾ. ഏഴു കവരമുള്ള നിലവിളക്ക് സമാഗമനകൂടാരത്തിലെ വിശുദ്ധസ്ഥലത്തെ പ്രകാശിപ്പിച്ചതുപോലെ മനുഷ്യന്റെ ദേഹിയെ അഥവാ പ്രാണനെ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവവചനം. മരുഭൂമിയിൽ അഗ്നിസ്തംഭം യിസ്രായേൽമക്കളുടെ പാതയെ പ്രകാശിപ്പിച്ചതുപോലെ വിശ്വാസിയുടെ മരുഭൂമിയാത്രയിൽ പാതയ്ക്കു പ്രകാശമായിരിക്കയാണത്. “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു:” (2പത്രൊ, 1:19).

2. കണ്ണാടി: ദൈവവചനം കണ്ണാടിക്കു സദൃശമാണ്. അതു നമ്മുടെ സ്വന്തം രൂപത്തെ നമുക്കു കാട്ടിത്തരുന്നു. ഞാൻ എന്തായിരിക്കുമെന്നു ചിന്തിക്കുന്നുവോ ആ രൂപത്തെയല്ല മറിച്ച്, ഞാൻ എന്താണോ അതിനെ കാട്ടിത്തരികയാണ് കണ്ണാടി. ദൈവവചനം എന്ന കണ്ണാടിയിലൂടെ നാം നമ്മുടെ സ്വരൂപത്തെ മനസ്സിലാക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവർ ആയിത്തീർന്നു (റോമ, 3:12) എന്ന സത്യത്തെ തിരുവെഴുത്തുകൾ സ്പഷ്ടമാക്കുന്നു. തന്മൂലം പ്രാകൃതമനുഷ്യൻ അതു നോക്കുവാൻ ഇഷ്ടപ്പെടുന്നില്ല; പിന്മാറ്റക്കാരൻ വചനത്തെ അഭിമുഖീകരിക്കാൻ ധൈര്യപ്പെടുന്നില്ല. തിരുവെഴുത്താകുന്ന ദർപ്പണത്തിലൂടെ നോക്കുന്ന പാപിയും വിശ്വാസിയും ഏകസ്വരത്തിൽ വിളിച്ചുപറയും: “അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു: (റോമ, 7:24). “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സുപ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു:” (2കൊരി, 3:18). “ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടുപുറപ്പെട്ടു താൻ ഇന്നരൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു:” (യാക്കോ, 1:23,24).

മനുഷ്യനെക്കുറിച്ച് തിരുവെഴുത്തുകൾ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുകയാണ്. “ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ:” (റോമ, 3:9). “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു:” (റോമ, 3:23). ‘അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി:” (റോമ, 1:21,22). ചൈനയിൽ ഒരു മിഷണറി റോമാലേഖനം ഒന്നാം അദ്ധ്യായം ഒരു വലിയ പുരുഷാരത്തെ വായിച്ചു കേൾപ്പിച്ചു; അതു പൂർത്തിയായപ്പോൾ ഒരു ചൈനക്കാരൻ മുന്നോട്ടുവന്നു മിഷണറിയോടു പറഞ്ഞു: “ഇതു ഒട്ടും നന്നല്ല. ഒരു വിദേശപ്പിശാചു (മിഷണറിമാരെ ചൈനക്കാർ വിളിക്കുന്നത് foreign devil എന്നാണ്) ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ രഹസ്യപാപങ്ങളെ ഒരു പുസ്തകത്തിൽ എഴുതിവെച്ചു പരസ്യമായി വായിക്കുക ഒട്ടും ശരിയല്ല.” എന്തൊരത്ഭുതം! കണ്ണാടിയിലെന്നപോലെ ഓരോ മനുഷ്യനും തന്റെ സ്വരൂപം വചനത്തിൽ കണ്ടെത്തുകയാണ്.

3. കഴുകുവാനുള്ള തൊട്ടി: ഒരുവന്റെ സ്വയം എന്താണെന്നു വെളിപ്പെടുത്തുന്ന അതേ തിരുവെഴുത്തുകൾ തന്നെ അവന്റെ പാപം കഴുകിക്കളയാനുള്ള മാർഗ്ഗവും വെളിപ്പെടുത്തുന്നു. വചനം എന്ന ജലസ്നാനത്താലാണ് ഒരു വ്യക്തി കഴുകപ്പെട്ടു ശുദ്ധീകരണം പ്രാപിക്കുന്നത്: (എഫെ, 5:26). ക്രിസ്തു ശിഷ്യന്മാരോടായി പറഞ്ഞു: ‘ഞാൻ നിങ്ങളോടും സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു:” (യോഹ, 15:3). സമാഗമനകൂടാരത്തിനും ആരാധകനും മദ്ധ്യേയായിരുന്നു തൊട്ടി. ദൈവസന്നിധിയോടടുക്കുവാൻ ആരാധകനെ അയോഗ്യനാക്കിത്തീർക്കുന്ന അഴുക്കും മാലിന്യവും കഴുകിക്കളയുവാനുള്ള മാർഗ്ഗവും മാദ്ധ്യമവുമാണ് ഈതൊട്ടി. “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു:” (സങ്കീ, 119:11). അതിനു യേശു: ‘ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല:” (യോഹ, 3:5). 

4. ഭക്ഷണം: “ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു:” (ഇയ്യോ, 23:12). ദൈവവചനത്ത ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഇയ്യോബിന്റെ സാക്ഷ്യം. “ഞാനോ വിശപ്പുകൊണ്ടു നശിച്ചു പോകുന്നു:” (ലൂക്കൊ, 15:17). വചനത്തിന്റെ വിശപ്പുകൊണ്ട് പുരുഷാരങ്ങൾ നശിക്കുകയാണ്. അവർക്കാവശ്യമായ വചനം നൽകേണ്ടത് വിശ്വാസികളുടെ കടമയത്രേ. ഓരോ പ്രായത്തിലുള്ളവർക്കും നൽകേണ്ട ഭക്ഷണം വ്യത്യസ്ത രീതിയിലുള്ളതാണ്. 

5. പാൽ: ശിശുക്കൾക്കു നൽകേണ്ടത് പാലാണ്. കട്ടിയായ ഭക്ഷണം അവരുടെ പചനേന്ദ്രിയ വ്യവസ്ഥയ്ക്കനുകൂലമല്ല. ദൈവാത്മാവ് ഈ സത്യം അപ്പൊസ്തലനിലൂടെ വെളിപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്നു. “എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ:” (1കൊരി, 3:1,2). ‘കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെതന്നെ വീണ്ടും ഉപദേശിച്ചു തരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു:” (എബ്രാ, 5:12-14). കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ എത്രയോ ഭാഗങ്ങളാണ് തിരുവെഴുത്തുകളിലുള്ളത്. ബാല്യം മുതൽ തന്നെ തിരുവെഴുത്തുകളെ പഠിച്ചു നിശ്ചയം പ്രാപിച്ച് അതിൽ നിലനില്ക്കേണ്ടത് വിശ്വാസിക്കാവശ്യമാണ്. കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കേണ്ട ചുമതല രക്ഷകർത്താക്കൾക്കും സഭയ്ക്കും ആണ്. ‘നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്കുക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും വക്രപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു:” (2തിമൊ, 3:14-17). ശിശുക്കൾക്കു വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും പാലിലുണ്ട്. രക്ഷയ്ക്കായി വളരുന്നതിന് വചനമെന്ന മായമില്ലാത്ത പാൽ വേണ്ടുവോളം കുടിക്കേണ്ടതാണ്. “ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ:” (1പത്രൊ, 2:1,2). 

6. കട്ടിയായുള്ള ആഹാരം: പ്രായം തികഞ്ഞവർക്ക് കട്ടിയായുള്ള ആഹാരം ആവശ്യമാണ്. ആത്മീയ വളർച്ച പ്രാപിച്ചവർക്കാവശ്യമായ കട്ടിയായ ഭക്ഷണവും ബൈബിളിലുണ്ട്. “അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു:” (ആവ, 8:3). “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു (മത്താ, 4:4) എന്നു പരീക്ഷകനായ പിശാചിനു കർത്താവായ യേശുക്രിസ്തു നൽകിയ മറുപടി ശ്രദ്ധിക്കുക. വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയുടെ മുഖ്യമായ ഭക്ഷണം ദൈവവചനമാണ്. തന്മൂലം ആത്മീയവളർച്ചയ്ക്ക് ദൈവവചനത്തിന്റെ നിരന്തരമായ അഭ്യാസം അനുപേക്ഷണീയമത്രേ. ഈ ഭക്ഷണം അപ്പം, വീഞ്ഞ്, പാൽ എന്നിവയെപ്പോലെ ദ്രവ്യവും വിലയും കൂടാതെ വാങ്ങി അനുഭവിപ്പാനാണ് ദൈവം ആഹ്വാനം ചെയ്യുന്നത്. “അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളാരേ, വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.” (യെശ, 55:1,2).

7. തേൻ: “തിരുവചനം എന്റെ അണ്ണാക്കിൽ എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു:” (സങ്കീ, 119:103). സമ്പുഷ്ടമായ ഭക്ഷണമാണ് തേൻ. അപ്പവും പാലും മാത്രമല്ല, തേനും ദൈവം ഒരുക്കുന്ന മേശയിലെ വിഭവങ്ങളിലുൾപ്പെടുന്നു. ഒരു വിശ്വാസിക്കു വേണ്ടുവോളം മാധുര്യം നുകരാനാവശ്യമായതെല്ലാം തിരുവെഴുത്തുകളിലുണ്ട്. “തേൻ ആസ്വദിക്ക കൊണ്ടു യോനാഥാന്റെ കണ്ണു തെളിഞ്ഞു:” (1ശമൂ, 14:29). ദൈവവചനമാകുന്ന തേൻ ആസ്വദിക്കുന്നവർക്കു മാത്രമേ കണ്ണു തെളിഞ്ഞു സുബോധം വരികയുള്ളൂ. കണ്ണു തുറക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകളിലെ അത്ഭുതങ്ങളെ കാണാനാകൂ. അതാണ് സങ്കീർത്തനക്കാരൻ അപേക്ഷിക്കുന്നത്: “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ:” (സങ്കീ, 119:18). 

പ്രതീകാത്മകമായി വചനം ഭക്ഷിച്ച പ്രവാചകന്മാരുണ്ട്. യഹോവ യിരെമ്യാപ്രവാചകന്റെ വായെ തൊട്ടു, വചനങ്ങളെ വായിൽ നൽകി: (യിരെ,1:9). മൂന്നു പ്രവാചകന്മാർ വചനം ഭക്ഷിച്ചതായി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു” എന്നു യിരെമ്യാപ്രവാചകൻ പറയുന്നു: (15:16). ചുരുൾ തിന്നിട്ടു ചെന്നു യിസായേൽഗൃഹത്തോടു സംസാരിക്കാനാണ് യഹോവ യെഹെക്കേൽ പ്രവാചകനോടു കല്പിച്ചത്: (3:1). “അവൻ എന്നോടു; മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുൾ തിന്നിട്ടു ചെന്ന് യിസ്രായേൽ ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു. ഞാൻ വായ് തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു: മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അത് വായിൽ തേൻ പോലെ മധുരമായിരുന്നു:” (യെഹ, 3;1-3). സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം അനുസരിച്ചു യോഹന്നാൻ അപ്പൊസ്തലൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നു. “ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻ പോലെ മധുരമായിരുന്നു തിന്നുകഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി:” (വെളി, 10:9-10).

8. തങ്കം: ദൈവവചനം പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തെക്കവയാണ്: (സങ്കീ, 19:10). ലോകം വലുതായും ശ്രഷ്ഠമായും കരുതുന്ന പലതും ഉപേക്ഷിക്കാൻ ഉപദേശിക്കപ്പെട്ടവരാണ് ദൈവമക്കൾ. ലോകത്തിന്റെ ധനവും സമ്പത്തും അവർക്കു ചപ്പും കുപ്പയുമത്രേ. “നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും. ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും:” (ഇയ്യോ, 22:24-27). നിത്യവും അക്ഷയവുമായ സമ്പത്താണ് ദൈവം തന്റെ വചനത്തിൽ നമുക്കു നൽകിയിരിക്കുന്നത്. ഭൂമിയിലെ സമ്പത്തൊന്നും അതിനു പകരമല്ല. അതിനാലാണ് സങ്കീർത്തനക്കാരൻ പ്രസ്താവിക്കുന്നത്: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തേക്കാൾ നിന്റെ വായിൽ നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം:” (സങ്കീ, 119:72). 

സ്മുർന്നയിലെ സഭയോടു കർത്താവു പറയുകയാണ്: ‘ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നുതാനും അറിയുന്നു:” (വെളി, 2:9). ഭൗമികമായി കഷ്ടതയും ദാരിദ്ര്യവും അനുഭവിക്കുന്ന അഗതികൾക്കും ദൈവവചനം എന്ന അമൂല്യമായ സമ്പത്തുണ്ട്. അതിനാൽ ദൈവമക്കൾ എല്ലായ്പ്പോഴും സമ്പന്നരാണ്. ക്രിസ്തുയേശുവിലൂടെ ദൈവം കൃപയാൽ വിശ്വാസിക്കു നൽകിയിരിക്കുന്ന ധനങ്ങളെക്കുറിച്ചു പൗലൊസപ്പൊസ്തലൻ എഫെസ്യലേഖനത്തിൽ പരാമർശിക്കുകയാണ്: ദൈവത്തിന്റെ കൃപാധനം (1:8), വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം (1:18; 3:16), കൃപയുടെ അത്യന്ത ധനം (2:6), ക്രിസ്തുവിന്റെ അപ്രമേയധനം (3:8) എന്നിവ. ദൈവം നമുക്കു നൽകുന്ന മറ്റു ധനങ്ങളാണ് ദൈവത്തിന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം (റോമ, 2:4-ധനം എന്നു ഗ്രീക്കിൽ), തേജസ്സിന്റെ ധനം (റോമ, 9:23), ധാരാളം ഔദാര്യം (2കൊരി, 8:2-ഔദാര്യധനം എന്നു ഗ്രീക്കിൽ), മഹിമാധനം (കൊലൊ, 1:27), വിവേകപൂർണ്ണതയുടെ സമ്പത്ത് (കൊലൊ, 2:2), നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽനിന്നുള്ള നിശ്ചയമുള്ള ധനം (1 തിമൊ, 6:17), ക്രിസ്തുവിന്റെ നിന്ദ എന്ന ധനം (എബ്രാ, 11:26) എന്നിവ. എത്ര മഹത്തായ സമ്പത്തുകളാണ് ദൈവം തന്റെ വചനത്തിൽ നമുക്കുവേണ്ടി ഉള്ളടക്കിയിരിക്കുന്നത്. “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തു തരും:” (ഫിലി, 4:19).

9. തീ: ദൈവവചനം അഗ്നിയാണ്. അതു ഉള്ളിൽ കത്തുകയും മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ പ്രേരണ നൽകുകയും ചെയ്യും. അഗ്നിയുടെ ദാഹകസ്വഭാവം വചനത്തിനുമുണ്ട്. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടുപിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു:” (സങ്കീ, 39:3). ഉള്ളിൽ ചൂടുപിടിച്ചു തീ കത്തുമ്പോൾ നാവെടുത്തു ദൈവവചനം പ്രഘോഷിക്കും. പിന്നീടൊരിക്കലും അടങ്ങിയിരിപ്പാൻ കഴിയുന്നതല്ല. യിരമ്യാവിന്റെ അനുഭവം നോക്കുക: “ഞാൻ ഇനി അവനെ ഓർക്കുകയില്ല അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്ന് പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചുതകളർന്നു എനിക്കു വഹിയാതെയായി:” (യിരെ, 20:9). “പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു. യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനപ്പൊലെയും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു: (യിരെ, 239). ഉള്ളിൽ കത്തുന്ന തീയോടും, അധരങ്ങളിൽ അഗ്നിസ്പർശത്തോടും (യെശ, 6:7) കൂടിമാത്രമേ ഫലപ്രദമായി ദൗത്യനിർവ്വഹണം ചെയ്യാനാവൂ. 

10. ചുറ്റിക: “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്ന് യഹോവടെ അരുഴപ്പാട്:” (യിരെ, 3:29). തിരുവെഴുത്തുകൾ പാറയെ തകർക്കുന്ന ചുറ്റികയ്ക്കു സമാനമാണ്. കഠിനഹൃദയങ്ങളെ ഉടയ്ക്കുന്നതിന് ശക്തിയേറിയ അടി ആവശ്യമാണ്. ദൈവവചനം ഒരുചുറ്റികയെപ്പോലെ ഏതു കഠിനഹൃദയത്തെയും തച്ചുടയ്ക്കും. 

11. വാൾ: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമള്ളതായി ഇരുവായ്ത്തലയുള്ള ഏതു വളിനെക്കാളും മർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു:” (എബ്രാ, 4:12). ഇരുവായ്ത്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ് ദൈവവചനം. ഏതു ഹൃദയത്തെയും തുളച്ചുകയറാൻ ശക്തിയുള്ളതും മൂർച്ചയുള്ളതുമായ വാളാണത്. ദൈവവചനം എന്ന ആത്മാവിന്റെ വാൾ കൊൾവാൻ ക്രിസ്തു ഭടനെ ഓർപ്പിക്കുകയാണ് അപ്പൊസ്തലൻ: (എഫെ, 6:17).

12. വിവേചികൻ: ദൈവം തന്റെ വചനത്തിന്റെ പ്രവ്യത്തിയെക്കുറിച്ചു പറയുന്നത് അതു ‘വിവേചിക്കുന്നതു’ എന്നാണ്: (എബാ, 4:2). വിവേചിക്കുന്നത് എന്നതിനു സമാനമായ ക്രിട്ടികൊസ് എന്ന ഗ്രീക്കു പ്രയോഗം ബൈബിളിൽ ഇവിടെ മാത്രമേ ഉള്ളു. വിവേചിക്കുന്നവൻ, ന്യായം വിധിക്കുന്നവൻ എന്നീ അർത്ഥങ്ങളാണിതിനുള്ളത്. മനുഷ്യനെ വിവേചിക്കുവാൻ ദൈവം നൽകിയിരിക്കുന്നതു തന്റെ വചനത്തെയാണ്. മനുഷ്യൻ ദൈവവചനത്തിന്റെ വിമർശകനായിത്തീരുന്നതു വിചിത്രം തന്നെ. ദൈവം തന്റെ വചനം നമുക്കു നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട്, ദൈവവചനത്തെ വിമർശിക്കാനൊരുമ്പെടാതെ അതിന്റെ വിവേചനശക്തിക്കു മുന്നിൽ വിനയാനതനായി സ്വയം വിധേയപ്പെടുത്തുകയാണ് നമുക്കു കരണീയം.

13. വിത്ത്: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു:” (1പത്രൊ, 1:23). കെടാത്ത ബീജത്താലാണ് നാം വീണ്ടും ജനിച്ചത്. നമ്മെ വീണ്ടും ജനിപ്പിച്ചതായ വചനം എന്ന വിത്തു വിതക്കാൻ നാം കടപ്പെട്ടവരാണ്. സമയമോ സാഹചര്യമോ നോക്കാതെ വിത്തുവിതെക്കേണ്ടവരാണ് നാം. അതത്ര കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഒന്നാമതായി നാം എല്ലായിടത്തും വിതെക്കേണ്ടവരാണ്: “വെള്ളത്തിന്നരികത്തെല്ലാം വിതക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!” (യെശ, 32:20). രണ്ടാമതായി, നാം ഏതുസമയത്തും വിത്തു വിതെക്കേണ്ടവരാണ്: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ:” (സഭാ, 11:6). മൂന്നാമതായി, വിതക്കേണ്ട ഭൂമി നാം മനസ്സൊരുക്കത്തോടെ തയ്യാറാക്കേണ്ടതാണ്: “കണ്ണുനീരോടെ വിതക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു:” (സങ്കീ, 126:5,6).

14. മഴയും മഞ്ഞും: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നൽകത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതു പോലെ എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും:” (യെശ, 55:10,11). ദൈവവചനത്തിന്റെ വർഷം നല്ലവരുടെമേലും ദുഷ്ടന്മാരുടെമേലും ഒരുപോലെ പതിക്കുകയാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നുവല്ലോ?” (മത്താ, 5:45). ദൈവഹിതം ഭൂമിയിൽ നിറവേറ്റുന്നതിനു വേണ്ടിയാണ് വചനം നൽകപ്പെട്ടിരിക്കുന്നത്. ജീവന്റെ വചനമായ ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന തിരുവെഴുത്തുകൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഈ പ്രതിബിംബങ്ങൾ വെളിപ്പെടുത്തുന്നു.

ദൈവവും ക്രിസ്തുവും

☛ ദൈവം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയാണെന്നും സാരാംശത്തിൽ ഒരു ദൈവമാണെന്നും കരുതുന്നവരുണ്ട്. ➟ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ലെന്ന് മാത്രമല്ല, പിതാവ് മാത്രമാണ് സത്യദൈവം (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അല്ലെങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടുമുണ്ട്: (യോഹ, 17:3 ⁃⁃ 1കൊരി, 8:5-6). ➟പലരും കരുതുന്നപോലെ, യേശു പിതാവിനോട് സമത്വമുള്ള ദൈവമാണെങ്കിൽ, അല്ലെങ്കിൽ ദൈവസാരാംശത്തിലെ ഒരു വ്യക്തി ആയിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ദൈവത്തിൽനിന്ന് യേശുവിനെ വേർതിരിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്. ➟പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പ്രധാനപ്പെട്ട കുറച്ച് വാക്യങ്ങൾ കാണിക്കാം:

1️⃣ യേശുക്രിസ്തുവിൻ്റെ ദൈവം:
☛ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം 𝟭𝟭 വാക്യങ്ങളിലായി 𝟭𝟯 പ്രാവശ്യം കാണാം:
𝟭. എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), നീ എന്നെ കൈവിട്ടതെന്ത്? (മത്താ, 27:46)
𝟮. എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), എന്റെ ദൈവമേ (𝐌𝐲 𝐆𝐨𝐝), നീ എന്നെ കൈവിട്ടതെന്ത്? (മർക്കൊ, 15:39)
𝟯. എന്റെ പിതാവും (𝐌𝐲 𝐅𝐚𝐭𝐡𝐞𝐫 ) നിങ്ങളുടെ പിതാവും എന്റെ ദൈവവും (𝐌𝐲 𝐆𝐨𝐝) നിങ്ങളുടെ ദൈവവുമായവന്നെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17)
𝟰. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവനെ (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണം. (റോമ, 15:5)
𝟱. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവൻ (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) വാഴ്ത്തപ്പെട്ടവൻ. (2കൊരി, 1:3)
𝟲. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (2കൊരി, 11:31)
𝟳. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3)
𝟴. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ (𝐓𝐡𝐚𝐭 𝐭𝐡𝐞 𝐆𝐨𝐝 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐠𝐥𝐨𝐫𝐲) നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും. (എഫെ, 1:17)
𝟵. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവന്നു (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) സ്തോത്രം ചെയ്യുന്നു. (കൊലൊ, 1:5)
𝟭𝟬. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവമായവന്നു (𝐓𝐡𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) സ്തോത്രം.
𝟭𝟭. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ ദൈവവും പിതാവമായവന്നു (𝐇𝐢𝐬 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫) നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (വെളി, 1:6). ➨[സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക].

☛ മേല്പറഞ്ഞ വാക്യങ്ങളിൽ, യേശുക്രിസ്തുവിനെയും ദൈവത്തെയും വ്യക്തമായി വേർതിരിച്ച് പറയുന്നുവെന്ന് മാത്രമല്ല; പിതാവ് തൻ്റെ ദൈവമാണെന്ന് യേശുക്രിസ്തുവും, പിതാവ് യേശുക്രിസ്തുവിൻ്റെ ദൈവമാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും❓ ➟ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ❓ ➟ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും❓ ➟❛ദൈവം ഒരുത്തൻ മാത്രമാണെന്നും❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ❛പിതാവാണ് ഒരേയൊരു സത്യദൈവമെന്നും❜ (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും യേശുക്രിസ്തു പഠിപ്പിച്ചത് വിശ്വാസയോഗ്യമല്ലേ❓ (യോഹ, 5:44; 17:3 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (𝐓𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫) പൗലൊസ് പറയുന്നതും വിശ്വാസിക്കാൻ കഴിയുന്നില്ലേ❓ (റോമ, 16:26; 1തിമൊ, 1:17 ⁃⁃ 1കൊരി, 8:6; എഫെ, 4:6).

2️⃣ യേശുക്രിസ്തു മുഖാന്തരം:
☛ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്ന പല വാക്യങ്ങളും കാണാം:
𝟭. എന്റെ ദൈവത്തിന്നു (𝐌𝐲 𝐆𝐨𝐝) യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. (റോമ, 1:8)
𝟮. ദൈവം (𝐆𝐨𝐝) യേശുക്രിസ്തു മുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ. (റോമ, 2:16)
𝟯. നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) നാം ദൈവത്തിൽ (𝐆𝐨𝐝) പ്രശംസിക്കയും ചെയ്യുന്നു. (റോമ, 5:11)
𝟰. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) ഞാൻ ദൈവത്തിന്നു (𝐆𝐨𝐝) സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു. (റോമ, 7:25)
𝟱. ഏകജ്ഞാനിയായ ദൈവത്തിന്നു (𝐆𝐨𝐝 𝐨𝐧𝐥𝐲 𝐰𝐢𝐬𝐞) യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)
𝟲. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) നമുക്കു ജയം നല്കുന്ന ദൈവത്തിന്നു (𝐆𝐨𝐝) സ്തോത്രം. (1കൊരി, 15:57)
𝟳. യേശു (𝐉𝐞𝐬𝐮𝐬) മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം (𝐆𝐨𝐝) നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. (1തെസ്സ, 4:14)
𝟴. യേശു മുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬) നാം ദൈവത്തിന്നു (𝐆𝐨𝐝) അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രി, 13:15)
𝟵. യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) ദൈവത്തിന്നു (𝐆𝐨𝐝) പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു. (1പത്രൊ, 2:5)
𝟭𝟬. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം (𝐭𝐡𝐫𝐨𝐮𝐠𝐡 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭 𝐨𝐮𝐫 𝐋𝐨𝐫𝐝) നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു (𝐭𝐡𝐞 𝐨𝐧𝐥𝐲 𝐰𝐢𝐬𝐞 𝐆𝐨𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫) തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ 1:24).

☛ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചാൽ, യേശുക്രിസ്തു ദൈവമാകുന്നത് എങ്ങനെയാണ്❓ ➟ചിലർ കരുതുന്നപോലെ, യേശുക്രിസ്തു ദൈവവും സാരാംശത്തിൽ ഒരു ദൈവവുമാണ് നമുക്കുള്ളതെങ്കിൽ, യേശുക്രിസ്തുവിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചാൽപ്പേരേ❓ ➟യേശുക്രിസ്തു ദൈവത്തിനും മനുഷ്യർക്കും ഇടയിലെ മദ്ധ്യസ്ഥനും മറുവിലയുമായ മനുഷ്യൻ ആയതുകൊണ്ടാണ് അവൻ മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിക്കുന്നതെന്ന് മണസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓ (1തിമൊ, 2:5-6).

3️⃣ ദൈവവും യേശുക്രിസ്തുവും:
☛ ദൈവത്തെയും (𝐆𝐨𝐝) യേശുവിനെയും (𝐉𝐞𝐬𝐮𝐬) വ്യക്തമായി വേർതിച്ച് പറയുന്ന വാക്യങ്ങൾ കാണുക:
𝟭. യേശുവോ (𝐉𝐞𝐬𝐮𝐬) ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും (𝐆𝐨𝐝) മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു. (ലൂക്കൊ, 2:52)
𝟮. യേശു (𝐉𝐞𝐬𝐮𝐬): എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം (𝐆𝐨𝐝) ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കൊ, 18:19)
𝟯. ദൈവത്തോടു (𝐆𝐨𝐝) കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ (𝐉𝐞𝐬𝐮𝐬) നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40)
𝟰. യേശു (𝐉𝐞𝐬𝐮𝐬) പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും (𝐆𝐨𝐝) അവനിൽ മഹത്വപ്പെട്ടിരിക്കുന്നു. (യോഹ, 13:31)
𝟱. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1)
𝟲. നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬) ദൈവം (𝐆𝐨𝐝) തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:23)
𝟳. ഈ യേശുവിനെ (𝐉𝐞𝐬𝐮𝐬) ദൈവം (𝐆𝐨𝐝) ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31)
𝟴. നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ (𝐉𝐞𝐬𝐮𝐬) തന്നേ ദൈവം (𝐆𝐨𝐝) കർത്താവും ക്രിസ്തുവുമാക്കിവെച്ചു. (പ്രവൃ, 2:36)
𝟵. ദൈവമോ (𝐆𝐨𝐝) തന്റെ ക്രിസ്തു (𝐂𝐡𝐫𝐢𝐬𝐭) കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു. (പ്രവൃ, 3:18)
𝟭𝟬. ദൈവം (𝐆𝐨𝐝) തന്റെ ദാസനായ യേശുവിനെ (𝐉𝐞𝐬𝐮𝐬) എഴുന്നേല്പിച്ചു. (പ്രവൃ, 3:26)
𝟭𝟭. ദൈവം (𝐆𝐨𝐝)മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി. (പ്രവൃ, 4:10)
𝟭𝟮. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ (𝐉𝐞𝐬𝐮𝐬) നമ്മുടെ പിതാക്കന്മാരുടെ ദൈവം (𝐆𝐨𝐝) ഉയിർപ്പിച്ചു. (പ്രവൃ, 5:30)
𝟭𝟯. ദൈവം (𝐆𝐨𝐝) അവനെ (𝐉𝐞𝐬𝐮𝐬) പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. (പ്രവൃ, 5:31)
𝟭𝟰. നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬) ദൈവം (𝐆𝐨𝐝) പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു. (പ്രവൃ, 10:38)
𝟭𝟱. ദൈവം (𝐆𝐨𝐝) അവനെ (𝐉𝐞𝐬𝐮𝐬) മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, (പ്രവൃ, 10:40)
𝟭𝟲. കർത്താവായ യേശുക്രിസ്തുവിൽ (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം (𝐆𝐨𝐝) കൊടുത്തു. (പ്രവൃ, 11:17)
𝟭𝟳. ദൈവമോ (𝐆𝐨𝐝) അവനെ (𝐉𝐞𝐬𝐮𝐬) മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 13:30)
𝟭𝟴. ദൈവത്തിൻ്റെ (𝐆𝐨𝐝) കൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15)
𝟭𝟵. യേശുവിനെ (𝐉𝐞𝐬𝐮𝐬) കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം (𝐆𝐨𝐝) അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. (റോമ, 10:9)
𝟮𝟬. ക്രിസ്തുവിനെ (𝐉𝐞𝐬𝐮𝐬) സേവിക്കുന്നവൻ ദൈവത്തെ (𝐆𝐨𝐝) പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ. (റോമ, 14:18)
𝟮𝟭. ക്രിസ്തുയേശുവിൽ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) എനിക്കു ദൈവ(𝐆𝐨𝐝)സംബന്ധമായി പ്രശംസ ഉണ്ടു. (റോമ, 15:17)
𝟮𝟮. ദൈവം (𝐆𝐨𝐝) കർത്താവിനെ (𝐋𝐨𝐫𝐝) ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.(1കൊരി, 6:14)
𝟮𝟯. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ (𝐂𝐡𝐫𝐢𝐬𝐭) ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ (𝐆𝐨𝐝). 2കൊരി, 1:21)
𝟮𝟰. ക്രിസ്തുവിൽ (𝐂𝐡𝐫𝐢𝐬𝐭) ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു (𝐆𝐨𝐝) സ്തോത്രം. (2കൊരി, 2:14)
𝟮𝟱. ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു. (2കൊരി, 3:4)
𝟮𝟲. ദൈവം (𝐆𝐨𝐝) യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു. (2കൊരി, 4:6)
𝟮𝟳. ഞങ്ങൾ ക്രിസ്തുവിന്നു (𝐂𝐡𝐫𝐢𝐬𝐭) വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു (𝐆𝐨𝐝) നിരന്നു കൊൾവിൻ. (2കൊരി, 5:20)
𝟮𝟴. ദൈവത്തിൻ (𝐆𝐨𝐝) മുമ്പാകെ ക്രിസ്തുവിൽ (𝐂𝐡𝐫𝐢𝐬𝐭) ആകുന്നു ഞങ്ങൾ സംസാരിക്കുന്നതു. (2കൊരി, 12:19)
𝟮𝟵. ക്രിസ്തുയേശുവിലെ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ (𝐆𝐨𝐝) മക്കൾ ആകുന്നു. (ഗലാ, 3:26)
𝟯𝟬. പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ (𝐂𝐡𝐫𝐢𝐬𝐭) സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ (𝐆𝐨𝐝) എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. (എഫെ, 3:19)
𝟯𝟭. ക്രിസ്തുവും (𝐂𝐡𝐫𝐢𝐬𝐭) നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു (𝐆𝐨𝐝) സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ. (എഫെ, 5:2)
𝟯𝟮. ക്രിസ്തുയേശുവിന്റെ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം (𝐆𝐨𝐝) സാക്ഷി. (ഫിലി, 1:8)?
𝟯𝟯. എന്റെ ദൈവമോ (𝐆𝐨𝐝) നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬) പൂർണ്ണമായി തീർത്തുതരും. (ഫിലി, 4:19)
𝟯𝟰. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു(𝐉𝐞𝐬𝐮𝐬)കൂടെ ദൈവത്തിൽ (𝐆𝐨𝐝) മറഞ്ഞിരിക്കുന്നു. (കൊലൊ, 3:3)
𝟯𝟱. നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു (𝐆𝐨𝐝) പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ (𝐂𝐡𝐫𝐢𝐬𝐭) വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലൊ, 3:16)
𝟯𝟲. എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ (𝐂𝐡𝐫𝐢𝐬𝐭) മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം (𝐆𝐨𝐝) ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും (കൊലൊ, 4:3)
𝟯𝟳. നമ്മുടെ ദൈവത്തിന്റെയും (𝐆𝐨𝐝) കർത്താവായ യേശുക്രിസ്തുവിന്റെയും (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) കൃപയാൽ. (2തെസ്സ, 1:11)
𝟯𝟴. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും (𝐆𝐨𝐝)നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും (𝐂𝐡𝐫𝐢𝐬𝐭 𝐉𝐞𝐬𝐮𝐬). (1തിമൊ, 1:1)
𝟯𝟵. ഞാൻ ദൈവത്തെയും (𝐆𝐨𝐝) ക്രിസ്തുയേശുവിനെയും (𝐂𝐡𝐫𝐢𝐬𝐭𝐉𝐞𝐬𝐮𝐬) ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു. (1തിമൊ, 5:21)
𝟰𝟬. സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും (𝐆𝐨𝐝) പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും (𝐂𝐡𝐫𝐢𝐬𝐭𝐉𝐞𝐬𝐮𝐬). (1തിമൊഥെ, 6:14)
𝟰𝟭. ദൈവത്തിന്റെ (𝐆𝐨𝐝) ദാസനും യേശുക്രിസ്തുവിന്റെ (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) അപ്പൊസ്തലനുമായ പൌലൊസ്. (തീത്തൊ, 1:3)
𝟰𝟮. നിത്യാത്മാവിനാൽ ദൈവത്തിന്നു (𝐆𝐨𝐝) തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തു (𝐂𝐡𝐫𝐢𝐬𝐭).(എബ്രാ, 9:14)
𝟰𝟯. നമ്മുടെ കർത്താവായ യേശുവിനെ (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬) മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം (𝐆𝐨𝐝). (എബ്രാ, 13:20)
𝟰𝟰. ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു. (യാക്കോ, 1:1)
𝟰𝟱. ക്രിസ്തുവും (𝐂𝐡𝐫𝐢𝐬𝐭) നമ്മെ ദൈവത്തോടു (𝐆𝐨𝐝) അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. (1പത്രൊ, 3:18)
𝟰𝟲. നമ്മുടെ ദൈവത്തിന്റെയും (𝐆𝐨𝐝) രക്ഷിതാവായ യേശുക്രിസ്തുവിന്റെയും (𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) നീതിയാൽ. (2പത്രൊ, 1:1)
𝟰𝟳. ദൈവത്തിന്റെയും (𝐆𝐨𝐝) നമ്മുടെ കർത്താവായ യേശുവിന്റെയും (𝐋𝐨𝐫𝐝 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) പരിജ്ഞാനത്തിൽ. (2പത്രൊ, 1:2)
𝟰𝟴. യേശുവിനെ (𝐉𝐞𝐬𝐮𝐬) സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ (𝐆𝐨𝐝) നിന്നുള്ളതല്ല. (1യോഹ, 4:3)
𝟰𝟵. യേശുവിനെ (𝐉𝐞𝐬𝐮𝐬) ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽ (𝐆𝐨𝐝) നിന്നു ജനിച്ചിരിക്കുന്നു. (1യോഹ, 5:1)
𝟱𝟬. ക്രിസ്തുവിന്റെ (𝐂𝐡𝐫𝐢𝐬𝐭) ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം (𝐆𝐨𝐝) ഇല്ല. (2യോഹ, 1:9)

☛ യേശു ദൈവം ആയിരുന്നെങ്കിലോ, ഏകസാരാംശത്തിൽ ഒരു ദൈവമായിരുന്നെങ്കിലോ യേശുവിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയില്ലായിരുന്നോ❓ ➟യേശുക്രിസ്തുവിൻ്റെ ദൈവം, യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്, ദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും എന്നിങ്ങനെ അനേകം പ്രാവശ്യം ആവർത്തിച്ച് പറയുന്ന പ്രയോഗങ്ങൾ, യേശു ദൈവമല്ലെന്ന് സംശയലേശമന്യേ തെളിയിക്കുന്നതാണ്.

☛ ഉദാ: ജോസഫ് മനുഷ്യനാണ്. ➟അതിനാൽ ❛ജോസഫിൻ്റെ മനുഷ്യൻ, ജോസഫ് മുഖാന്തരം മനുഷ്യന്, ജോസഫിൻ്റെയും മനുഷ്യൻ്റെയും❜ എന്നിത്യാദി പ്രയോഗങ്ങൾ ലോകത്തെ ഒരു ഭാഷയിലും നിങ്ങൾക്ക് കാണാൻ കഴിയില്ല. ➟ഇനി അഥവാ അങ്ങനെ കാണാൻ കഴിഞ്ഞാൽ, അവിടെപ്പറയുന്ന ജോസഫ് മനുഷ്യനല്ല; വേറെ ഏതോ ജീവിയാണെന്ന് മനസ്സിലാക്കിക്കോണം. ➟അല്ലാതെ, മനുഷ്യനായ ജോസഫിനെ ഏത് കാരണം ചൊല്ലിയും മനുഷ്യനിൽനിന്ന് വേർതിരിച്ച് പറയാൻ കഴിയില്ല. ➟യേശു ആരാണ് അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് പലർക്കും അറിയില്ല; അതാണ് കുഴപ്പം.

☛ ക്രിസ്തു ആരാണ്❓
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18).

☛ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2).

☛ യേശുവിൻ്റെ പ്രകൃതി എന്താണ്❓
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➨❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟വാക്യത്തെ ദുർവ്യാഖ്യാനം ചെയ്താലോ, പരിഭാഷകളിൽ കടന്നുകൂടിയ തെറ്റിനെ ന്യായീകരിച്ചാലോ യേശു ദൈവം ആകുമോ❓

☛ താൻ മനുഷ്യനാണെന്ന് യേശു പഠിപ്പിച്ചത് കൂടാതെ (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34), ➟അപ്പൊസ്തലന്മാരും അസന്ദിഗ്ധമായി ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്. ➟മനുഷ്യൻ (മത്താ, 26:72; 26:74), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 5:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6).

☛ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28) ഉൾപ്പെടെ, അവനെക്കണ്ട നേരിൽക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟പിന്നെങ്ങനെയാണ് അവൻ ദൈവമാണെന്ന് പറയാൻ കഴിയുന്നത്❓

☛ നമ്മുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ച് ദൈവത്തിനും മനുഷ്യർക്കുമിടയിം മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽമരിച്ചത് അമർത്യനായ ദൈവമല്ല (1തിമൊ, 6:16); ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6). ➟ഏകദൈവമാണ് പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി അവനെ തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (യോഹ, 5:44; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെവിൻ്റെ കൃപയാലുള്ള ദാനവുമാണ് നമ്മുടെ രക്ഷ: ❝ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15 ⁃⁃ പ്രവൃ, 15:11).

☛ ക്രിസ്തുവും അപ്പസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തിന് (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എതിരെയുള്ള എല്ലാ ഉപദേശവും ഒന്നാം കല്പനയുടെ ലംഘനമാണ്. ➟ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3).

ഹിദ്ദേക്കൽ നദി

ഹിദ്ദേക്കൽ നദി (river Hiddekel)

പേരിനർത്ഥം – നീരോട്ടം, നീർച്ചാട്ടം

പശ്ചിമേഷ്യയിലെ ഒരു പ്രധാന നദിയാണു ടൈഗ്രീസ്. എബ്രായയിൽ ഹിദ്ദെക്കൽ, ഗ്രീക്കിൽ ടിഗ്രിസ്, പൗരാണിക പേർഷ്യനിൽ തിഗ്ര, സുമേര്യൻ ഭാഷയിൽ ഇദിഗ്ന. തുർക്കിയിലെ അനട്ടോളിയൻ പ്രദേശത്തിന്റെ കിഴക്കുഭാഗത്തുള്ള പർവ്വതത്തിൽ നിന്നാണു നദി ഉത്ഭവിക്കുന്നത്. അവിടെ നിന്നും തെക്കുകിഴക്കോട്ടൊഴുകി ഇറാഖിൽ വച്ചു യൂഫ്രട്ടീസ് നദിയുമായി ചേരുന്നു. സംഗമസ്ഥലം മുതൽ നദിയെ ‘ഷത്ത് അൽ അറബ്’ എന്നു വിളിക്കുന്നു. നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. ഇതിന്റെ ദൈർഘ്യം 1900 കി.മീറ്റർ ആണ്. ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദി നാലു ശാഖയായി പിരിഞ്ഞതിൽ മൂന്നാമത്തേതാണ് ഹിദ്ദേക്കെൽ. അശ്ശൂരിനു കിഴക്കോട്ടാണ് ഇതൊഴുകുന്നത്. (ഉല്പ, 2:14). ഹിദ്ദെക്കെൽ എന്ന മഹാനദീതീരത്തുവച്ചു ദാനീയേൽ പ്രവാചകനു ദർശനം ലഭിച്ചു. (ദാനീ, 10:4). നീനെവേ പട്ടണം സ്ഥിതിചെയ്തിരുന്നതു ടൈഗ്രീസിന്റെ തീരത്താണ്. മെസൊപ്പൊട്ടേമിയയിലെ രണ്ടു പ്രധാന നദികളാണ് ഫ്രാത്തും (യൂഫ്രട്ടീസ്) ഹിദ്ദേക്കെലും (ടൈഗ്രീസ്).

ഹാബോർ നദി

ഹാബോർ നദി (river Habor)

പേരിനർത്ഥം – കുടിച്ചേരൽ

യൂഫ്രട്ടീസ് നദിയുടെ പോഷക നദി. ഗോസാനിലൂടെ തെക്കോട്ടൊഴുകി യൂഫ്രട്ടീസ് നദിയുടെ കിഴക്കെ ശാഖയോടു ചേരുന്നു. ഹോശേയാ രാജാവിന്റെ വാഴ്ചയുടെ ഒമ്പതാമാണ്ടിൽ അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേല്യരിൽ ചിലരെ ഹാബോർ നദീതീരത്തു പ്രവാസികളായി പാർപ്പിച്ചു. (2രാജാ, 17:6; 18:11; 1ദിന, 5:26). ആധുനികനാമം ‘ഖാബൂർ’ (Khabur) ആണ്.

സേരെദ് തോട്

സേരെദ് തോട് (brook Zered)

പേരിനർത്ഥം – അലരിത്തോട്

മോവാബിന്റെയും ഏദോമിന്റെയും അതിരിലൂടെ വടക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന താഴ്വരയാണ് സാരേദ്. ഈ താഴ്വരയിലൂടെ ഒഴുകുന്ന തോടാണ് സേരെദ് തോട്. (ആവ, 2:13,14). അത് ചാവുകടലിൽ പതിക്കുന്നു. മരുഭൂമിയിൽ 38 വർഷം നീണ്ടുനിന്ന അലഞ്ഞു തിരിയലിനെ അവസാനിപ്പിച്ചുകൊണ്ട് യിസ്രായേൽമക്കൾ ഈ തോടു കടന്നു. (സംഖ്യാ, 21:12; ആവ, 2:13,14). വാദി എൽ ഹെസ (Wadi el Hesa) ആണിത്. ഏകദേശം 56 കി.മീറ്റർ നീളമുണ്ട്. യെശയ്യാവ് 15:7-ൽ അലരിത്തോടെന്ന് വിളിക്കുന്നു.

ശീഹോർ-ലിബ്നാത്ത്

ശീഹോർ-ലിബ്നാത്ത് ( Shihor Libnath)

പേരിനർത്ഥം – ലിബാത്തിലെ കലങ്ങിയ പുഴ 

ആശേരിന്റെ അതിരിൽ, കർമ്മേലിനു തെക്കുള്ള നദി. “അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ, അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി.” (യോശു, 19:25,26). ആധുനിക നഹ്ർസെർക്ക അഥവാ മുതലത്തോട് ആയിരിക്കണം. സെർക്കയിൽ ഇപ്പോഴും മുതലകളുണ്ട്.