All posts by roy7

ബൈബിൾ അറിവുകൾ 𝟛

ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും:
➦ ❝ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45ഉല്പ, 2:7; യോഹ, 7:38-39). 
➦ ❝ആദാം❞ (אָדָם – Ἀδάμ – Adam) എന്ന എബ്രായ,ഗ്രീക്ക് പുല്ലിംഗ നാമത്തിനു് (masculine noun) ❝മനുഷ്യൻ, മനുഷ്യർ/മനുഷ്യജാതി❞ എന്നീ അർത്ഥമാണുള്ളത്. ➟പഴയനിയമത്തിൽ ആദ്യമനുഷ്യൻ്റെയും (1ദിന, 1:1) ഒരു പട്ടണത്തിൻ്റെയും (യോശു, 3:16) പേരായും, മനുഷ്യൻ (man), മനുഷ്യർ (men) എന്നീ സാമാന്യ അർത്ഥത്തിലും ആദാം എന്ന നാമം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:27ഉല്പ, 6:2).
➦ പുതിയനിയമത്തിൽ ❝ആദാം❞ (Adam) എന്ന പുല്ലിംഗ സംജ്ഞാനാമം (proper masculine noun) ഒർപത് പ്രാവശ്യമുണ്ട്. ➟ഒരു പ്രാവശ്യം ക്രിസ്തുവിനും (1കൊരി, 15:45) എട്ടുപ്രാവശ്യം ആദ്യമനുഷ്യനും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:22; 1കൊരി, 15:45; 1തിമൊ, 2:13; 1തിമൊ, 2:14; യൂദാ, 1:14). ➟എന്നാൽ ❝മനുഷ്യൻ/മനുഷ്യർ❞ എന്ന സാമാന്യ അർത്ഥത്തിൽ പുതിയനിയമത്തിൽ കാണുന്നില്ല.  
ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും താരതമ്യം:
❶ ഒന്നാമത്തെ ആദാമും മനുഷ്യനാണ്; ഒടുക്കത്തെ ആദാമും മനുഷ്യനാണ്: ❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:45ഉല്പ, 2:7യോഹ, 8:40). ➟❝ഒന്നാം മനുഷ്യൻ❞ (ὁ πρῶτος ἄνθρωπος – ho prōtos anthrōpos – The first man) ❝രണ്ടാം മനുഷ്യൻ❞ (ὁ δεύτερος ἄνθρωπος – ho deuteros anthrōpos – The second man) എന്നീ പ്രയോഗങ്ങൾ രണ്ടുപേരും മനുഷ്യരാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്.
❷ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടു; ഒടുക്കത്തെ ആദാം പാപരഹിതനായി ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21ലൂക്കൊ, 1:35; യോഹ, 6:69; 1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5)
❸ ഒന്നാമത്തെ ആദാം മനുഷ്യവർഗ്ഗത്തിൻ്റെ പിതാവാണ്; ഒടുക്കത്ത ആദാം ലോകത്തിൻ്റെ (മനുഷ്യവർഗ്ഗത്തിൻ്റെ) രക്ഷിതാവാണ്: (പ്രവൃ, 17:26ലൂക്കൊ, 2:11; യോഹ, 4:42; 1യോഹ, 4:14)
❹ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു; ഒടുക്കത്തിൻ്റെ ആദാമിനാൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിയാൽ ജീവൻ (നിത്യജീവൻ)  ലോകത്തിൽ വന്നു: (റോമ, 5:17; റോമ, 5:15; യോഹ, 3:15-16; പ്രവൃ, 15:11; 1കൊരി, 15:21-22)
❺ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നു; ഒടുക്കത്തെ ആദാമിൻ്റെ നീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണം വന്നു: (റോമ, 5:18; റോമ, 5:16)
❻ ഒന്നാമത്തെ ആദാം മുഖാന്തരം മനുഷ്യരും സർവ്വസൃഷ്ടിയും പാപത്തിനും ശാപത്തിനും വിധേയമായി; ഒടുക്കത്തെ ആദാം മുഖാന്തരം മശുഷ്യർക്കും ഈറ്റുനോവേടെയിരിക്കുന്ന സർവ്വസൃഷ്ടിക്കും ഉദ്ധാരണം ഉണ്ടായി/ഉണ്ടാകും: (ഉല്പ, 3:17-19; റോമ, 5:12റോമ, 8:19-22; കൊലൊ, 1:15-20)
❼ ഒന്നാമത്തെ ആദാമിൻ്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നു; ഒടുക്കത്തെ ആദാമിൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19; എബ്രാ, 5:8)
❽ ഒന്നാമത്തെ ആദാം മുഖാന്തരം പാപവും ശാപവും ലോകത്തിൽ കടന്നു; ഒടുക്കത്തെ ആദാം മുഖാന്തരം സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും ലഭിച്ചു: (ഉല്പ, 3:17; റോമ, 5:12എഫെ, 1:3)  
❾ ഒന്നാമത്തെ ആദാം ദൈവകല്പന ലംഘിച്ച് പാപംചെയ്ത് തൻ്റെ സന്തതികളെയെല്ലാം നിത്യശിക്ഷയ്ക്ക് യോഗ്യരാക്കി; ഒടുക്കത്തെ ആദാം പാപരഹിതനായി ജീവിച്ചുമരിച്ച് പാപികളായ മനുഷ്യർക്ക് നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു: (റോമ, 5:16എബ്രാ, 5:9)
❿ ഒന്നാമത്തെ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45; ഉല്പ, 2:7). 
➦ ❝ഓ എസ്കാറ്റോസ് അദാം ഈസ് പ്ന്യൂമാ സോപിയൂൺ❞ (ὁ ἔσχατος Ἀδὰμ εἰς πνεῦμα ζῳοποιοῦν – ho eschatos Adam eis pneuma zōopoioun) എന്ന ഗ്രീക്ക് പ്രയോഗത്തിനു് ❝ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന അഥവാ, ജീവനേകുന്ന ആത്മാവായിത്തീർന്നു❞ (The last Adam became a life-giving spirit) എന്നാണർത്ഥം.  [കാണുക: BIBNKJV]. ➟ഒന്നാമത്തെ ആദാം പാപചെയ്ത് സകല ജഡത്തിൻ്റെയും ആത്മാക്കളുടെ അന്തകനായിത്തീർന്നപ്പോൾ, ഒടുക്കത്തെ ആദാം തന്നിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയുയും ആത്മാക്കൾക്ക് നിത്യജീവൻ നല്ക്കുന്നവനായി. ➟യേശുവിൻ്റെ ജനനമരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ടാണ് ജീവിപ്പിക്കുന്ന ആത്മാവ് നമുക്ക് ലഭിച്ചത്: (യോഹ, 6:63; യോഹ, 7:37-39; പ്രവൃ, 2:33). ➟അങ്ങനെയവൻ ജീവൻ നല്കുന്ന ആത്മാവായി. അഥവാ, നമുക്ക് ആത്മജീവൻ നല്കുന്നവനായി.
☛ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയും പാപിയായി മരിക്കുകയും, സകല മനുഷ്യരെയും പാപികളാക്കുകയും ചെയ്തു; ഒടുക്കത്തെ ആദാം പാപരഹിതനായി ജനിച്ചുജീവിച്ചു മനുഷ്യരുടെ പാപം തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപമാക്കപ്പെട്ട് മരിക്കുകയും മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തി പാപരഹിതനായി ഉയിർക്കുകയും ചെയ്തവനാണ്: (റോമ, 3:23; റോമ, 5:122കൊരി, 5:21; 1പത്രൊ, 2:24; 1യോഹ, 3:5). ➟ആദാമിൻ്റെ സന്തതിപരമ്പരയിൽ ആദാമിൻ്റെ പാപമില്ലാതെ ജനിക്കുകയും വാക്കിലോ, പ്രവൃത്തിയിലോ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഏകമനുഷ്യൻ യേശുക്രിസ്തു മാത്രമാണ്: (റോമ, 5:15). 

ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ
➦പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലവും (മീഖാ, 5:2) ജനനവും (യെശ, 7:14) അഭിഷേകവും (യെശ, 61:1) ശുശ്രൂഷയും (യെശ, 42:1-3) കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണവും (യെശ, 53:10-12) അടക്കവും (യെശ, 53:9) പുനരുത്ഥാനവും (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). 
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രൻ ആകുന്നത്❓
☛ ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് പറഞ്ഞിട്ടുണ്ട്: 𝟭.അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), 𝟮.ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), 𝟯.മറിയയുടെ പുത്രൻ (മത്താ, 1:16), 𝟰.ദൈവപുത്രൻ (മത്താ,, 3:17), 𝟱.മനുഷ്യപുത്രൻ (മത്താ, 8:20), 𝟲.യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), 𝟳.സ്ത്രീയുടെ സന്തതി: (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്ന ട്രിനിറ്റിക്ക് ഒരു തേങ്ങയും മനസ്സിലാകില്ല. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്
➦ ഉല്പത്തി 18-ാം അദ്ധ്യായത്തിൽ മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായത് ത്രിത്വമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟ബൈബിളിലെന്നല്ല, ഈ അണ്ടകടാഹത്തിൽ ഒരിടത്തും ട്രിനിറ്റി വിശ്വസിക്കുന്ന ഒരു ദൈവമുള്ളതായി തെളിവില്ല. ➟യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് അബ്രാഹാം കണ്ടത്. ➟നമുക്ക് വേദഭാഗം പരിശോധിക്കാം:
❝അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:❞ (ഉല്പത്തി 18:1-2). ➟1-ാം വാക്യത്തിൽ, ❝യഹോവ അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി❞ എന്നാണ് കാണുന്നത്. ➟ആ പ്രയോഗത്തിൽത്തന്നെ ട്രിനിറ്റിയുടെ ഉപദേശം പൊളിഞ്ഞു. ➟യഹോവ ഒരുത്തൻ മാത്രമാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. [കാണുക: യഹോവ ഒരുത്തൻ മാത്രം]. ➟2-ാം വാക്യത്തിൽ, ❝ അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟❝ഷ്ലോഷാ അനാഷീം❞ (שְׁלֹשָׁה אֲנָשִׁים – Shloshah Anashim) എന്ന പ്രയോഗത്തിൻ്റെ അർത്ഥം  ❝മൂന്നു പുരുഷന്മാർ❞ (three men) എന്നാണ്. (KJV). ➟❝അനാഷീം❞ (Anashim) എന്നപദം മനുഷ്യരിലെ പുരുഷന്മാരെ കുറിക്കുന്ന നാമപദം (masculine noun) ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ജെന്ററില്ല. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9; – ഇയ്യോ, 9:32). ➟എന്നാൽ അബ്രാഹാം കണ്ടതാകട്ടെ, മൂന്നു മനുഷ്യരെയാണ്. ➟മൂന്നു പുരുഷന്മാരിൽ ഒരുത്തനെ ❝യഹോവ❞ എന്ന് എഴുത്തുകാരനായ മോശെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). ➟22-വാക്യം: ❝അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.❞ (ഉല്പ, 18:22). ➟ഈ വേദം ഭാഗത്ത്, അബ്രാഹാം യഹോവയുടെ സന്നിധിയിൽ നില്ക്കുമ്പോൾ, ആ പുരുഷന്മാർ (രണ്ടുപേർ) സൊദോമിലേക്കു പോയതായി കാണാം. ➟19-ാം അദ്ധ്യായം 1-ാം വാക്യം: ❝ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു.❞ (ഉല്പ, 19:1). ➟ഈ വേദഭാഗത്ത്, രണ്ടു ❝ദൂതന്മാർ❞ (מַּלְאָכִים – mal’akhim – angels) സൊദോമിൽ എത്തിയതായി പറഞ്ഞിട്ടുണ്ട്. ➟മേല്പറഞ്ഞ നാല് വേദഭാഗങ്ങളിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: ➟ഒന്നാം വാക്യത്തിൽ, യഹോവ പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അബ്രാഹാം കണ്ടത്, മൂന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്. ➟അതിനാൽ, ദൈവത്തെയല്ല; മനുഷ്യരെയാണ് അബ്രാഹാം കണ്ടഥെന്ന് വ്യക്തമാണ്. ➟അതിൽ ഒരുത്തൻ ❝യഹോവ❞ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യനാണ്. ➟മറ്റു രണ്ടുപേർ ദൂതന്മാരാണ്. ➟തന്മൂലം, യഹോവ എന്നു പേർ വിശേഷിപ്പിക്കപ്പെട്ട പുരുഷൻ യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനു് അഥവാ, മനുഷ്യപ്രത്യക്ഷതയ്ക്ക് വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ സംഭവം: (1തിമൊ, 3:15-16യോഹ, 8:40). [കാണുക: ദൈവഭക്തിയുടെ മർമ്മം]

യഹോവ ഒരുത്തൻ മാത്രം:
➦ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. ➟എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ദൈവശ്വാസീയമായ തിരുവെഴുത്തുകൾ പറയുന്നു. ➟അനേക വാക്യങ്ങളുണ്ട്; ചില വാക്യങ്ങൾ തെളിവായിത്തരാം: 
❶ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം ആകുന്നു [O LORD God of Israel, thou, even thou, art LORD alone]: (2രാജാ, 19:15KJV). 
❷ നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം [Thou art the LORD God, even thou only]: (2രാജാ, 19:19KJV).
❸ നീ, നീ മാത്രം യഹോവ ആകുന്നു [Thou, even thou, art LORD alone]: (നെഹെ, 9:6KJV).
❹ യഹോവ എന്നു നാമമുള്ള നീ മാത്രം  സർവ്വഭൂമിക്കും മീതെ അത്യുന്നതൻ Tthat thou whose name alone is JEHOVAH, art the most high over all the earth]: (സങ്കീ, 83:18KJV). 
❺ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവമാകുന്നു [O LORD of hosts, thou art the God, even thou alone]: (യെശ, 37:16KJV).
❻ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ [O LORD our God, thou art the LORD, even thou only]: (യെശ, 37:20KJV).
❼ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല (I am the LORD, and there is none else, there is no God beside me): (യെശ, 45:5KJV). 
❽ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. [That there is none beside me. I am the LORD, and there is none else): (യെശ, 45:6KJV). 
❾ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല [I am the LORD, and there is none else]: (യെശ, 45:18KJV). 
❿ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല [I am the LORD your God, and none else]: (യോവേ, 2:27KJV). 
⓫ ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു [I am the LORD thy God, Thou shalt have no other gods before me].❞ (പുറ, 20:2-3; ആവ, 5:6-7KJV). 
⓬ ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല [I am the LORD: that is my name: and my glory will I not give to another, neither my praise to graven images].❞ (യെശ, 42:8KJV). 
➦ മുന്നു യഹോവയുണ്ടെങ്കിൽ, അതിലൊരുത്തൻ മാത്രമാണ് യഹോവയെന്നും, ഒരുത്തൻ മാത്രമാണ് യഹോവയായ ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുമായിരുന്നോ❓
➦ മുന്നു യഹോവയുണ്ടെങ്കിൽ, “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല; ഞാൻ അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന് അതിലൊരു യഹോവ ആവർത്തിച്ച് പറയുമായിരുന്നോ❓
➦ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴാണ്, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, മൂന്ന് യഹോവയുണ്ടെന്ന കൊടിയ കൾട്ടുപദേശം ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟ദൈവത്തിൻ്റെ വചനം വിശ്വസിക്കുന്നവനോ, ഭാഷയുടെ ബാലപാഠമെങ്കിലും അറിവുള്ളവനോ മൂന്ന് യഹോവയുണ്ടെന്ന മുതുഭോഷ്ക് പറയില്ല. ➟ഒന്നാം കല്പന ലംഘിക്കുന്ന അതിമാരക ഉപദേശമാണ് ത്രിത്വം. [കാണൂക: ദൈവം സമത്വമുള്ള മൂന്നു വ്യക്തിയോ]

യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ:
➦ ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.❞ (1യോഹ, 2:22). ➟അടുത്തവാക്യം: ❝യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1). ➟❝ക്രിസ്തു❞ എന്ന ഗ്രീക്കുപദത്തിനും ❝മശീഹാ❞ എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം.❞ ➟പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനും (യെശ, 61:1; 3:22; പ്രവൃ, 10:38പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ആരംഭിച്ചവനുമാണ്: (ലൂക്കൊ, 4:14-15). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോൾ മാത്രമാണെന്ന് യേശുതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്. ➟ദൈവം ദൈവത്തെയല്ല ക്രിസ്തു (അഭിക്തൻ) ആക്കുന്നത്; മനുഷ്യനെയാണ്. ➟ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത അല്ലെങ്കിൽ, ക്രിസ്തു ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ➟ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ, യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്❓ ➟ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും❓ ➟അവൻ ദൈവമാണെങ്കിൽ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം അവനാവശ്യമായി വന്നത് എന്തുകൊണ്ടാണ്❓ ➟❝അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനായതുകൊണ്ടാണ്, അവനു് ആഭിഷേകം ആവശ്യമായി വന്നത്.❞ (എബ്രാ, 2:9; 1തിമൊ, 2:6). ➟യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിലെ ഭൂരിഭാഗംപേരും. ➟യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ➟യേശു താൻ ദൈവമല്ല; മനുഷ്യനാണെന്ന് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാനിലാണ്: [യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ➟ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). ➟ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). ➟യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാനിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1; യോഹ, 2:3; യോഹ, 2:5; യോഹ, 2:12; യോഹ, 6:42; യോഹ, 19:25; യോഹ, 19:26). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും, അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാനാണ് ചോദിക്കുന്നത്: ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.❞ എന്താണതിൻ്റെ അർത്ഥം❓ ➟അഭിഷേകദാതാവ് ദൈവവും അഭിഷിക്തൻ മനുഷ്യനുമാണ്; അതാണ് യോഹന്നാന്റെ വിഷയം. യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവനാണ് കള്ളനും എതിർക്രിസ്തുവും. ➟ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവരെല്ലാം അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്മാരാണെന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. ➟നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്: (1തിമൊ, 2:6). ➟അതാണ് യോഹന്നാൻ്റെ ലേഖനത്തിൽ പറയുന്ന പ്രധാന വിഷയം. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15; പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് (1പത്രൊ, 2:24), ➟ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6; പ്രവൃ, 2:23-24; 2:36; 5:31). ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ  കർത്താവാക്കിയ, യേശുവെനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്നാണ് പൗലൊസ് പറയുന്നത്: (റോമ, 10:9). ➟പിതാവായ ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയുമാണ് ജാതികൾ രക്ഷയ്ക്കായി വിശ്വസിക്കേണ്ടത്: (1തിമൊ, 2:4-7). ➟അല്ലാതെ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. [കാണുക: തക്കസമയത്ത് അറിയിക്കേണ്ട സാക്ഷ്യം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ:
➦ ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു❞ (എബ്രാ, 1:3). ➟ഈ വേദഭാഗത്ത്, ❝സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ❞ എന്ന് പറഞ്ഞിരിക്കയാൽ, പുത്രൻ തൻ്റെ ശക്തിയുള്ള വചനത്താലാണ് സകലവും വഹിക്കുന്നതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟അതിൽ രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: പുത്രൻ വചനമാണെന്ന് വിശ്വസിക്കുന്നവർ തന്നെയാണ്, വചനമായ പുത്രൻ തൻ്റെ വചനത്താലാണ് സകലത്തെയും വഹിക്കുന്നതെന്നും വിശ്വസിക്കുന്നത്. ➟വചനത്തിനും ഒരു വചനമുണ്ടോ❓ ➟എന്നാൽ ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന വചനം, പുത്രൻ്റെ വചനവുമല്ല; പുത്രൻ വചനവുമല്ല. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
➦ who being the brightness of 𝗵𝗶𝘀 glory, and the express image of 𝗵𝗶𝘀 person, and upholding all things by the word of 𝗵𝗶𝘀 power. (KJV). ➟ഈ വേദഭാഗത്ത്, 𝘄𝗵𝗼 𝗯𝗲𝗶𝗻𝗴 എന്നത് ❝പുത്രൻ❞ എന്ന ❝കർത്താവിനെ❞ (subject) കുറിക്കുന്ന ഒരു പ്രയോഗമാണ്. ➟പിന്നെക്കാണുന്ന his എന്ന മൂന്ന് പ്രഥമപുരഷ സർവ്വനാമവും (3rd person Masculine) പിതാവായ ദൈവത്തെ കുറിക്കുന്നതാണ്. ➟അതായത്, ❝പുത്രൻ ദൈവത്തിൻ്റെ തേജസ്സിന്റെ പ്രഭയും ദൈവത്തിൻ്റെ തത്വത്തിന്റെ മുദ്രയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ സകലത്തേയും വഹിക്കുന്നവനും ആകുന്നു❞ എന്നാണ് ശരിയായ പരിഭാഷ. ➟മറ്റു പരിഭാഷകൾ കാണുക:
➦ 𝗧𝗵𝗲 𝗦𝗼𝗻 is the radiance of 𝗚𝗼𝗱’𝘀 glory and the exact representation of 𝗵𝗶𝘀 being, sustaining all things by 𝗵𝗶𝘀 powerful word. (NIV). 
➦ And 𝗛𝗲 is the radiance of 𝗛𝗶𝘀 glory and the exact representation of 𝗛𝗶𝘀 nature, and upholds all things by the word of 𝗛𝗶𝘀 power. (NASB)
➦ “അവന്‍ (പുത്രൻ) തന്‍റെ (ദൈവത്തിൻ്റെ) തേജസിന്‍റെ കിരണവും തന്‍റെ (ദൈവത്തിൻ്റെ) സ്വത്വത്തിന്‍റെ പ്രതിബിംബവും തന്‍റെ (ദൈവത്തിൻ്റെ) വചനത്തിന്‍റെ ശക്തിയാല്‍ സകലത്തേയും അടക്കി വാഴുന്നവനുമാകുന്നു.” (വിശുദ്ധഗ്രന്ഥം). ➟ഈ മലയാളം പരിഭാഷ ശ്രദ്ധിക്കുക: ❝അവൻ❞ എന്നതും ❝തൻ്റെ അഥവാ, അവൻ്റെ❞ എന്നതും പ്രഥമപുരഷസർവ്വനാമം (3rd person Masculine) ആണ്. ഇവിടെ, പുത്രനെ ❝അവൻ❞ പിതാവായ ദൈവത്തെ ❝തൻ്റെ❞ എന്നും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. 
ഇനി, സത്യവേദപുസ്തകം കാണുക:
➦ ❝അവൻ (പുത്രൻ) അവന്റെ (ദൈവത്തിൻ്റെ) തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ (ദൈവത്തിൻ്റെ) ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു.❞ ➟ഇംഗ്ലീഷിൽ ദൈവത്തെ കുറിക്കുന്ന മൂന്ന് സർവ്വനാമമുണ്ട്. എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ട് സർവ്വനാമമാണുള്ളത്. ➟അതിലൊന്ന് ❝അവൻ്റെ❞ എന്നും മറ്റൊന്ന്, ❝തൻ്റെ❞ എന്നും മാറ്റിയെഴുതിയതാണ് സംശയത്തിന് ഇടയായത്. 
☛ അതായത്, സകലത്തേയും പുത്രൻ വഹിക്കുന്നത് തന്റെ ശക്തിയുള്ള വചനത്താലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. ➟ഭാഷ അറിയാവുന്നവർ ഏത് പരിഭാഷ പരിശോധിച്ചു നോക്കിയാലും ഈ വസ്തുത വെളിപ്പെടും.

പഴയനിയമത്തിൽ യേശു ദൂതനായി ഉണ്ടായിരുന്നോ❓

മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ? 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണ്. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിക്കേണ്ട ആവശ്യമെന്താണ്❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. ഉദാ: ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഇവിടെ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ?  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
➦ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം); മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) ആണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് രക്ഷിച്ചത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
ഒരു ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, പഴയനിയമത്തിൽ ദൂതനായി വന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.

ക്രിസ്തുവും കുഞ്ഞാടും

☛ നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശുക്ക്രിസ്തു എന്ന ദൈവപുത്രൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ വചനം പറയുന്നത്: (മർക്കൊ, 15:39). ➟താൻ മനുഷ്യനാണെന്ന് യേശു പറയുന്നതുൾപ്പെടെ, ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുമുണ്ട്: (യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ഏകദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ചത്. അല്ലെങ്കിൽ, നമുക്കുവേണ്ടി അറുക്കപ്പെട്ടത്: ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝കുഞ്ഞാട്, പെസഹക്കുഞ്ഞാടു❞ എന്നിങ്ങനെ പദവികളും (Titles) നമ്മുടെ കർത്താവിനുണ്ട്: (യോഹ, 1:29; പ്രവൃ, 8:33; യോഹ, 1:36; 1കൊരി, 5:7; 1പത്രൊ, 1:19).
➦ എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന മനുഷ്യനെയല്ല; ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. ❝ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.❞ (വെളി, 5:6). അടുത്തവാക്യം: ❝ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.❞ (വെളി, 13:8).
➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് ക്രിസ്തുവും കുഞ്ഞാടും തമ്മിലുള്ള ചില വ്യത്യാസങ്ങൾ കാണിക്കാം:
വെളിപ്പാടു 5:5-ൽ മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോടു: ❝കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു❞ എന്നു പറയുന്നുണ്ട്. ➟ഈ വേഭാഗത്തെ ദാവീദിൻ്റെ വേര് എന്ന പ്രയോഗം യേശുവിനെ സൂചിപ്പിക്കുന്നതാണ്: (വെളി, 22:16). ➟എന്നാൽ അടുത്തവാക്യത്തിൽ: സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് നില്ക്കുന്നതായാണ് കാണുന്നത്. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, കുഞ്ഞാടിനെപ്പോലെ യേശു നില്ക്കുന്നു എന്നേ പറയുമായിരുന്നുള്ളു. ➟അല്ലെങ്കിൽ എൻ്റെ കർത്താവ്, ദൈവുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു എന്നിങ്ങനെ അവൻ്റെ സവിശേഷ പദവികളിൽ ഏതെങ്കിലും ഒന്ന് പറയുമായിരുന്നു. ➟യോഹന്നാന് യേശുവിനെ കണ്ടിട്ട് മനസ്സിലായില്ല എന്ന് പറയാൻ പറ്റുമോ? 
❷ ❝കുഞ്ഞാടു❞ എന്നത് ദൈവപുത്രനായ ക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (Nature) അല്ല; ❝പദവി❞ (Title) ആണ്. ➟എന്നാൽ ❝കുഞ്ഞാടു❞ എന്നത് യോഹന്നാൻ സ്വർഗ്ഗത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതായി കണ്ടവൻ്റെ ❝പദവി❞ (Title) അല്ല; ❝പ്രകൃതി❞ (Nature) ആണ്.   
➦ യേശുവിൻ്റെ ❝പ്രകൃതി❞ (സ്വരൂപം) വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝യേശു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്.❞ (യോഹ, 8:40). ➟യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ ❝പ്രകൃതിയും❞ (സ്വരൂപം) വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാട് (മൃഗം) ആണ്. ➟യേശുക്രിസ്തു മനുഷ്യനും സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാട് ഒരു മൃഗവുമാണ്. ➟മറിയ തൻ്റെ മൂത്തമകനായി പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുകളുമുള്ള ഒരു കുഞ്ഞാടിനെയല്ല; ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). ➟ഒരുത്തൻ്റെ പ്രകൃതിയും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. ➟പിന്നെങ്ങനെ ക്രിസ്തു യഥാർത്ഥത്തിൽ കുഞ്ഞാടാണെന്ന് പറയാൻ കഴിയും? 
❸ യേശുവെന്ന മനുഷ്യനെക്കുറിച്ച് ❝നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു❞ എന്നാണ് പൗലൊസ് പറയുന്നത്: (1കൊരി, 5:7). ➟❝അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു❞ (റോമ, 6:10), ➟❝നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു❞ (എഫെ, 5:2), ➟❝എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തു❞ (1തിമൊ, 2:6), ➟❝അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തു❞ (എബ്രാ, 7:27), ➟❝യേശുക്രിസ്തു ഒരിക്കലായി ശരീരയാഗം കഴിച്ചു❞ (എബ്രാ, 10:10) എന്നിങ്ങനെയാണ് കാണുന്നത്. ➟എന്നാൽ യോഹന്നാൻ കുഞ്ഞാടിനെ കാണുന്നത് അറുക്കപ്പെട്ടതായല്ല; ❝അറുക്കപ്പെട്ടതുപോലെ❞ (as it had been slain) ആണ് കാണുന്നത്. ➟യേശു അറുക്കപ്പെട്ടു; കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുകയാണ്. ➟പിന്നെങ്ങനെ കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആണെന്ന് പറയാൻ കഴിയും? പിന്നീട് സ്വർഗ്ഗത്തിലെ പാട്ടിലും പ്രയോഗത്തിലും, ❝അറുക്കപ്പെട്ട കുഞ്ഞാടു❞ എന്ന് കാണാം: (വെളി, 5:9; വെളി, 5:12; വെളി, 13:8). ➟ യോഹന്നാൻ്റെ കാഴ്ചയിൽ അറുക്കപ്പെട്ടതു പോലെയും; പാട്ടിലും പ്രയോഗത്തിലും അറുക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
❹ യേശുക്രിസ്തുവല്ല അവിടെപ്പറയുന്ന കുഞ്ഞാട് എന്നതിൻ്റെ ഭാഷാപരമായ ഒരു തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. അവിടെ, കുഞ്ഞാടിനെകുറിച്ച് പറഞ്ഞിട്ട്, ❝ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും, അവനു് ഉണ്ടു❞ എന്ന് പുല്ലിംഗ (Masculine) സർവനാമത്തിലല്ല; പ്രത്യുത, ❝അതിന്നു ഉണ്ടു❞ എന്ന് നപുംസകലിംഗത്തിലാണ് (Neuter) പറഞ്ഞിരിക്കുന്നത്. ❝എഖോൺ❞ (ἔχον – echon) എന്ന ഗ്രീക്കുപദം നപുംസകലിംഗത്തിലുള്ള ഏകവചനമാണ് (Singular Neuter). സത്യവേദപുസ്തകത്തിലും ❝അതിന്നു ഉണ്ടു❞ എന്ന നപുംസകലിഗമാണ്. കുഞ്ഞാട് യഥാർത്ഥത്തിൽ യേശുക്രിസ്തു ആയിരുന്നെങ്കിൽ, ❝അതിന്നു❞ എന്ന നപുംസകലിംഗമല്ല; ❝അവന്നു❞ എന്ന പുംല്ലിഗം ഉപയോഗിക്കുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.
വെളിപ്പാട് 13:8-ൽ ❝കൂഞ്ഞാടു❞ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟യേശുവാകട്ടെ, കാലസമ്പൂർണ്ണതയിലാണ് സ്ത്രിയിൽനിന്ന് ജനിച്ചത്: (ഗലാ, 4:4). അല്ലെങ്കിൽ, അന്ത്യകാലത്ത് വെളിപ്പെട്ടവനാണ്: (1പത്രൊ, 1:20). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവൻ, ലോകസ്ഥാപനത്തിന് മുമ്പേ അറുക്കപ്പെട്ടു എന്നെങ്ങനെ കഴിയും?
☛ യേശു ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ➟അതിനാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; യോഹ, 14:9). ➟പിന്നെങ്ങനെ പിതാവിൽനിന്ന് വിഭിന്നനായ ഒരു കുഞ്ഞാടായി യേശുവിനെ കാണും? [കാണുക: ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യഥാർത്ഥത്തിൽ ക്രിസ്തുവിനെയല്ല; ലോകസ്ഥാപനത്തിന്നു മുമ്പെ അല്ലെങ്കിൽ, ലോകസ്ഥാപനംമുതൽ ദൈവം ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ചിരുന്ന രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്. (എഫെ, 1:4; കൊലൊ, 1:15; ഉല്പ, 3:15എബ്രാ, 2:14-15). അതായത്, ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ് ക്രിസ്തുയേശു എന്ന മനുഷ്യനും കുഞ്ഞാടും: (1തിമൊ, 2:6; 1തിമൊ, 3:15-16വെളി, 5:6),
➦ വെളിപ്പാട് പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ അതിൻ്റെ തെളിവുണ്ട്: 22:3.❝യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 22:4.അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 22:5.ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟22-3-ൻ്റെ രണ്ടാംഭാഗം: ❝ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും.❞ സിംഹാസനം ഒന്നേയുള്ളു (വെളി, 4:2); അതിനാൽ ഏകദൈവവത്തിൻ്റെ തന്നെ വെളിപ്പാടാണ് കുഞ്ഞാടെന്ന് മനസ്സിലാക്കാം. ➟22-3-ൻ്റെ അവസാനഭാഗം: ❝അവന്റെ ദാസന്മാർ അവനെ ആരാധിക്കും.❞ അവരുടെ ദാസന്മാരെന്നല്ല; ❝അവൻ്റെ❞ (ഏകവചനം) ദാസന്മാർ ❝അവനെ❞ (പിന്നെയും ഏകവചനം) ആരാധിക്കും. ➟22:4-ൻ്റെ ആദ്യഭാഗം: ❝അവർ അവന്റെ മുഖംകാണും.❞ അവർ അവരുടെയല്ല; അവൻ്റെ (ഏകവചനം)  മുഖങ്ങളല്ല; മുഖമാണ് (ഏകവചനം) കാണുന്നത്. ➟22:4-ൻ്റെ അവസാനഭാഗം: ❝അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.❞ അവരുടെയല്ല; അവൻ്റെ (ഏകവചനം) നാമങ്ങളല്ല; നാമമാണ് (ഏകവചനം) അവരുടെ നെറ്റിയിൽ ഇരിക്കുന്നത്. ➟ദൈവവും കുഞ്ഞാടും വിഭിന്നരായ വ്യക്തികളോ, ദൈവങ്ങളോ ആണെങ്കിൽ ❝അവൻ്റെ, മുഖം, നാമം❞ എന്നിങ്ങനെ ഏകവചനം പറയാതെ, ❝അവരുടെ, മുഖങ്ങൾ, നാമങ്ങൾ❞ എന്നിങ്ങനെ ബഹുവചനം പറയുമായിരുന്നു. 
➦ മേല്പറഞ്ഞ രണ്ട് വാക്യങ്ങളുടെ തെളിവാണ് അടുത്ത വാക്യം: 22:5.❝ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟ മുകളിലെ രണ്ട് വാക്യത്തിൽ ദൈവവും കുഞ്ഞാടുമെന്ന് പറഞ്ഞതാണ്; ഇപ്പോൾ കുഞ്ഞാടില്ല, ദൈവമായ കർത്താവ് മാത്രമേയുള്ളു. ➟ഇതിൻ്റെ മുമ്പിലത്തെ അദ്ധ്യായത്തിൽ ഇങ്ങനെയാണ്: ❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.❞ (വെളി, 21:22-23). ➟അവിടെ ദൈവതേജസ്സ് പ്രകാശിപ്പിച്ചു, കുഞ്ഞാട് വിളക്കാകുന്നു എന്നു പറഞ്ഞശേഷം, ➟22:5 വന്നപ്പോൾ കുഞ്ഞാടില്ല; ദൈവമായ കർത്താവാണ് സകലത്തെയും പ്രകാശിപ്പിക്കുന്നത്. ➟ഇതിൻ്റെ പഴയനിയമ ഉദ്ധരണിയും കാണുക: ❝ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.❞ (യെശ, 60:19-20). ➟അതായത്, ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ പ്രത്യക്ഷതകളുടെ ദൗത്യമെല്ലാം പൂർത്തിയായി കഴിഞ്ഞാൽ, ആ പ്രത്യക്ഷശരീരങ്ങൾ പിന്നെയുണ്ടാകില്ല; ഏകദൈവമായ യഹോവ അഥവാ, യേശുക്രിസ്തു മാത്രമാണുണ്ടാകുക. ➟(യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു: യോഹ, 5:43; യോഹ, 17:11; യോഹ, 1712വെളി, 22:6-7; വെളി, 22:16; വെളി, 22:20). ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9; പുറ, 15:18വെളി, 19:6). [കാണുക: യേശുക്രിസ്തു എന്ന നാമം]

കുഞ്ഞാട് ആരാധന സ്വീകരിച്ചോ?
➦ ❝അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ (വെളി, 5:12-14). ➟ഈ വേദഭാഗത്ത്, കുഞ്ഞാട് ആരാധന സ്വീകരിച്ചതായി പലരും കരുതുന്നു. ➟അവിടെപ്പറയുന്ന പദങ്ങൾ താഴെച്ചേർക്കുന്നു: 
വെളിപ്പാടു 5:12:
➦ ❝ശക്തി❞ (dynamis – power),  ❝ധനം❞ (ploutos – riches), ❝ജ്ഞാനം❞ (sophia –  wisdom), ❝ബലം❞ (ischys – strength), ❝ബഹുമാനം❞ (timē – honour), ❝മഹത്വം❞ (doxa – glory), ❝സ്തോത്രം❞ (eulogia –  blessing). 
വെളിപ്പാടു 5:13:
➦❝സ്തോത്രം❞ (eulogia – Blessing), ❝ബഹുമാനം❞ (timē – honour), ❝മഹത്വം❞ (doxa – glory), ❝ബലം❞ (kratos – power). ➟ഈ പദങ്ങളൊന്നും യഥാർത്ഥത്തിൽ ആരാധനയെക്കുറിക്കുന്ന പദങ്ങളല്ല. 
➦ ❝സ്തോത്രം❞ (blessing) എന്ന പദം ആരാധനയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ❝യൂലോഗീയ❞ (eulogia – Blessing) എന്ന പദത്തിന് ❝ആരാധന❞ (Worship) എന്നല്ല; അനുഗ്രഹം, ആശിർവാദം, പ്രശംസ, നല്ലവാക്ക്, സ്തുതിച്ചുപറയുക എന്നൊക്കയാണ് അർത്ഥം. ➟16 പ്രാവശ്യം ആ പദമുണ്ട്. ഒരിടത്തുപോലും ❝ആരാധന❞ എന്ന അർത്ഥത്തിൽ കാണാൻ കഴിയില്ല.
വെളിപ്പാട് 5:14:
❝നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ ഈ വേദഭാഗത്ത്, ❝നമസ്കാരം❞ (worship) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝പ്രോസ്കുനേഓ❞ (προσκυνέω – proskyneō) എന്ന പദം ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ➟അതുകൊണ്ട് കുഞ്ഞാടിനെ ആരാധിച്ചു എന്നർത്ഥമില്ല. ➟സത്യവേപുസ്തകത്തിൻ്റെ പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ➟മൂലഭാഷയിലെ വാക്യംചേർക്കുന്നു: ❝καὶ τὰ τέσσαρα ζῷα ἔλεγον, Ἀμήν, καὶ οἱ εἴκοσιτέσσαρες πρεσβύτεροι ἔπεσαν καὶ προσεκύνησαν ζῶντι εἰς τοὺς αἰωνας τῶν αἰώνων – kaí tá téssara zóa élegon, Amín, kaí oi eíkositéssares presvýteroi épesan kaí prosekýnisan zónti eis toús aionas tón aiónon – And the four beasts said, Amen. And the four and twenty elders fell down and worshipped him that liveth for ever and ever.❞ (Stephanus Textus Receptus 1550Scrivener’s Textus Receptus 1894) ➟മലയാളം ബൈബിള്‍ BCS പരിഭാഷ ഇപ്രകാരമാണ്: ❝അപ്പോൾ നാല് ജീവികളും, “ആമേൻ!” എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.❞ [കാണുക: ബെഞ്ചമിൻ ബെയ്ലി 1843]. ➟വാക്യം ശ്രദ്ധിക്കുക: ❝കുഞ്ഞാടിനെയല്ല; എന്നെന്നേക്കും ഇരിക്കുന്നവൻ അഥവാ, ജീവിച്ചിരിക്കുന്ന (Him who lives forever and ever) പിതാവിനെയാണ് നമസ്കരിച്ചത്. ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ കുഞ്ഞാടല്ല; പിതാവാണ്: (വെളി, 4:9-10; വെളി, 10:7; വെളി, 15:7).
➦ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. ➟ആ പരിഭാഷ മുതൽ Coverdale Bible 1535, Bishops’ Bible 1568, Geneva Bible 1587, King James Version 1611 പോലുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം പിതാവായ ദൈവത്തെ മാത്രമാണ് നമസ്കരിക്കുന്നത്. ➟പില്ക്കാലത്ത് വന്ന പരിഭാഷകൾ കുഞ്ഞാടിനുംകൂടി ആരാധന ലഭിക്കാൻ ❝എന്നെന്നേക്കും ജീവിച്ചിരിക്കുന്ന പിതാവിനെ❞ വാക്യത്തിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. [കാണുക: NKJV Footnotes]. ➟കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനാണ്; എന്നാൽ ആരാധനയ്ക്ക് യോഗ്യനാണെന്ന് വചനം പറയുന്നില്ല: (വെളി, 5:12). ആരാധനയ്ക്ക് യോഗ്യൻ സ്രഷ്ടാവ് മാത്രമാണ്: (വെളി, 4:8-11).
വെളിപ്പാട് 5:12-14-ൻ്റെ ഏകദേശം സമാനമായ വേദഭാഗമാണ് വെളിപ്പാട് 7:10-12. ➟രണ്ട് വേദഭാഗങ്ങളും താരതമ്യംചെയ്ത് നോക്കിയാൽ, ❝നമസ്ക്കാരം❞ (Worship) കുഞ്ഞാടിനുള്ളതല്ലെന്ന് മനസ്സിലാക്കാം. 
➦ ആരാധന സ്രഷ്ടാവായ ഏകദൈവത്തിനു് മാത്രമുള്ളതാണ്. എന്നാൽ കുഞ്ഞാട് ദൈവമാണെന്ന് വചനം പറയുന്നില്ല. കുഞ്ഞാട് ദൈവമായിരുന്നെങ്കിൽ, കുഞ്ഞാടിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയുമായിരുന്നില്ല: (വെളി, 7:10; വെളി, 7:17; വെളി, 21:1). 
☛ പിതാവായ ദൈവത്തെ ❝മാത്രം❞ (only) ആരാധിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 4:10; ലുക്കൊ, 4:8). ➟ഈ വേദഭാഗത്ത് ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിക്കുന്ന ❝ലാട്രെയൂവോ❞ (λατρεύω – latreuō) എന്ന പദവും, ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിക്കുന്ന ❝പ്രോസ്കുനേഓ❞ (προσκυνέω – proskyneō) എന്ന പദവും കാണാൻ കഴിയും. ➟❝proskyneō❞ (Worship) എന്ന പദം വെളിപ്പാടിൽ 26 പ്രാവശ്യമുണ്ട്. ഒരിക്കൽപ്പോലും കുഞ്ഞാടിന് ഉപയോഗിച്ചിട്ടില്ലെന്ന് കാണാൻ കഴിയും. ➟❝latreuō❞ എന്ന പദം രണ്ടുപ്രാവശ്യമുണ്ട്. അതും ദൈവത്തെ ആരാധിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുക്രിസ്തുവിൻ്റെ കാൽച്ചുവടുകളെ പിന്തുടാരാൻ വിളിക്കപ്പെട്ടവർ അവൻ്റെ ഉപദേശത്തോട് വെള്ളം ചേർക്കാൻ പാടുണ്ടോ? [കാണുക: ആരെയാണ് ആരാധിക്കേണ്ടത്?]

യേശുക്രിസ്തു എന്ന നാമം

യേശുക്രിസ്തു എന്ന നാമം:
➦ ശിഷ്യന്മാർ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: ❝ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;❞ (ലൂക്കോ, 10:17; ലൂക്കൊ, 9:49). ➟യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക: പത്രൊസ്: ❝വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.❞ (പ്രവൃ, 3:6-7; പ്രവൃ, 4:10). ➟യേശു പറയുന്നത് നോക്കുക: ❝എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.❞ (യോഹ, 10:25). യേശു പ്രവർത്തിച്ചതെല്ലാം പിതാവിൻ്റെ നാമത്തിലാണ്. ➟പുതിയനിയമത്തിൽ ❝യേശുക്രിസ്തു❞ എന്ന സംജ്ഞാനാമമല്ലാതെ (Proper Noun) മറ്റൊരു നാമമില്ല: (പ്രവൃ, 4:12). ➟അപ്പോൾ, പിതാവിൻ്റെ നാമമെന്താണ്? ➟പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (യോഹ, 5:43; യോഹ, 17:11; യോഹ, 17:12)

പിതാവിൻ്റെയും പുത്രൻ്റെയും നാമം:
➦ ❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞ (യോഹ, 5:43). ➟❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു❞ എന്ന് യേശു പറയുന്നത് അവിശ്വസിക്കുന്നവർ യേശുവിൽ വിശ്വസിക്കുന്നവരാണോ?
➦ ❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11).
➦ ❝അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;❞ (യോഹ, 17:12). ➟പിതാവ് തനിക്ക് തന്നിരിക്കുന്നത് അവൻ്റെ നാമമാണെന്ന് ക്രിസ്തു രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് അവിശ്വസിക്കേണ്ട കാര്യമുണ്ടോ? 
☛ ❝കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു❞ എന്ന് ശിഷ്യന്മാർ കർത്താവിനോട് പറയുമ്പോൾ, കർത്താവിൻ്റെ ❝യേശുക്രിസ്തു❞ എന്ന സംജ്ഞാനാമം (Proper Noun) അഥവാ, പേരാണ് അവിടെ വിവക്ഷിക്കുന്നതെന്ന കാര്യത്തിൽ ഭാഷ അറിയാവുന്ന ആർക്കും സംശയമുണ്ടാകില്ല: (ലൂക്കോ, 10:17പ്രവൃ, 3:6-7). ➟അപ്പോൾ, ❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ❞ എന്ന് കർത്താവ് പിതാവിനോട് പറയുമ്പോൾ, പിതാവിൻ്റെ പേരാണ് പുത്രനുള്ളത് എന്ന കാര്യത്തിൽ സംശയമെന്താണ്? (യോഹ, 17:11; യോഹ, 17:12). മറിച്ച് ചിന്തിക്കുന്നത് ഏതാത്മാവിലാണ്?

ഭാഷാപരമായ തെളിവ്:
➦ മേല്പറഞ്ഞ വേദഭാഗങ്ങളിലെല്ലാം, ❝നാമത്തിൽ❞ (in name) എന്നർത്ഥമുള്ള ❝ഒനോമാതി❞ (ὀνόματι – onomati) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ❝നാമം❞ എന്നർത്ഥമുള്ള ❝ഒനോമ❞ (ὀνόμα – onóma) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) ഏകവചനം (Singular) ഒരിക്കൽ മാത്രമാണുള്ളത്: (വെളി, 13:1). അതിൻ്റെ ❝ഉദ്ദേശിക വിഭക്തിയിലുള്ള❞ (Dative Case)  ❝ഒനോമാതി❞ (onomati)  തൊണ്ണൂറിലേറെ പ്രാവശ്യമുണ്ട്. പദത്തിൻ്റെ പ്രധാന അർത്ഥം: ❝നാമത്തിൽ, (in name) എന്നാണ്. നാമത്തിൽ എന്നാണ് പദത്തിൻ്റെ അർത്ഥമെങ്കിലും, ആ പ്രയോഗത്തെ ഊന്നിപ്പറയാൻ ❝ഇൽ❞ (in) എന്നർത്ഥമുള്ള ❝ἐν – en❞ എന്ന ❝ഉപസർഗ്ഗവും❞ (prefix), ❝ദി❞ (the) എന്നർത്ഥമുള്ള ❝τῷ – tó❞ ❝നിശ്ചയോപപദവും❞ (definite article) വാക്യത്തിൽ പ്രത്യേകം കാണാം. [കാണുക: Acts 3:6; Acts 4:10]

യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ യേശുക്രിസ്തുവിൻ്റെ നാമത്തിൽ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❝onomati❞ എന്ന പദമാണ്. 
➦ ❝നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക:❞ (പ്രവൃ, 3:6പ്രവൃ, 4:10; പ്രവൃ, 16:18; 1കൊരി, 6:11; എഫെ, 5:20; 2തെസ്സ, 3:6; 1യോഹ, 3:23)

യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം:
യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനത്തെ കുറിക്കാൻ രണ്ടിടത്ത്, ❝ഉദ്ദേശിക വിഭക്തിയിലുള്ള❞ (Dative Case) ❝ഒനോമാതി❞ എന്ന പദമാണ്: (പ്രവൃ, 2:38; പ്രവൃ, 10:48). രണ്ടിടത്ത്, ❝പ്രതിഗ്രാഹിക വിഭക്തിയിലുള്ള❝ (Accusative Case) ❝ഒനോമ❞ (ὄνομα – ónoma) എന്ന പദവുമാണ്: (പ്രവൃ 8:16; പ്രവൃ, 19:5). ➟❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ❞ കർത്താവ് കല്പിച്ചതും ❝ഒനോമ❞ എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ❝ഏകവചനം❞ (Singular) കൊണ്ടാണ്: (മത്താ, 28:19). ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ എന്ന ഏകവചനപ്രയോഗം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശുക്രിസ്തു: പ്രവൃ, 2:38; പ്രവൃ 8:16; പ്രവൃ, 10:48; പ്രവൃ, 19:5; കൊലൊ, 3:17). പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ്; അല്ലാതെ വ്യത്യസ്ത വ്യക്തികളല്ല. വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ ❝ഒനോമ❞ എന്ന ഏകവചനമല്ല; ❝ഓനോമാട്ട❞ (ὀνόματά – onomata) എന്ന ബഹുവചനം വരുമായിരുന്നു: (Mat 10:2). അതാണ് ഭാഷയുടെ നിയമം. [കാണുക: ഒനോമയും (Name) ഒനോമാട്ടയും (Names)]

ഒനോമാതി എന്ന ഉദ്ദേശിക വിഭക്തി:
➦ ❝ഒനോമാതി❞ (onomati) എന്ന പദം, ❝പേര്/നാമം❞ (Name) ❝പേരിൽ❞ (In Name) ❝പേരുള്ള❞ (Named) എന്നീ അർത്ഥത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും ശിഷ്യന്മാരുടെയും മറ്റുള്ളവരുടെയും ❝സംജ്ഞാനാമത്തെ❞ (Proper Noun) അഥവാ, പേരിനെ കുറിക്കാനാണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിന് മറ്റൊരർത്ഥം ബൈബിളിലില്ല:
പിതാവിൻ്റെ നാമം: മത്തായി 21:9; മത്തായി 23:39; മർക്കൊസ് 11:9; മർക്കൊസ് 11:10; ലൂക്കൊസ് 13:35; ലൂക്കൊസ് 19:38; യോഹന്നാൻ 5:43; യോഹന്നാൻ 10:25; യോഹന്നാൻ 12:13; യോഹന്നാൻ 17:11; യോഹന്നാൻ 17:12; പ്രവൃത്തികൾ 15:14; റോമർ 15:9; എബ്രായർ 13:15⟧ 
പുത്രൻ്റെ നാമം: മത്തായി 7:22; മത്തായി 7:22; മത്തായി 7:22; മത്തായി 12:21; മത്തായി 18:5; മത്തായി, 24:5; മർക്കൊസ് 9:37; മർക്കൊസ് 9:38; മർക്കൊസ് 9:39; മർക്കൊസ് 9:41; മർക്കൊസ് 13:6; മർക്കൊസ് 16:17; ലൂക്കൊസ് 9:49; ലൂക്കൊസ് 10:17; ലൂക്കൊസ് 21:8; ലൂക്കൊസ് 24:47; യോഹന്നാൻ 14:13; യോഹന്നാൻ 14:14; യോഹന്നാൻ 14:26; യോഹന്നാൻ 15:16; യോഹന്നാൻ 16:23; യോഹന്നാൻ 16:24; യോഹന്നാൻ 16:26; യോഹന്നാൻ 20:31; പ്രവൃത്തികൾ 2:38; പ്രവൃത്തികൾ 3:6; പ്രവൃത്തികൾ 4:7; പ്രവൃത്തികൾ 4:10; പ്രവൃത്തികൾ 4:17; പ്രവൃത്തികൾ 4:18; പ്രവൃത്തികൾ 5:28; പ്രവൃത്തികൾ 5:40; പ്രവൃത്തികൾ 9:27; പ്രവൃത്തികൾ 9:28; പ്രവൃത്തികൾ 10:48; പ്രവൃത്തികൾ 16:18; 1കൊരിന്ത്യർ 5:4; 1കൊരിന്ത്യർ 6:11; എഫെസ്യർ 5:20; ഫിലിപ്പിയർ 2:10; കൊലൊസ്സ്യർ 3:17; 2തെസ്സലൊനീക്യർ 3:6; 1പത്രൊസ് 4:14; 1യോഹന്നാൻ 3:23⟧ 
ശിഷ്യന്മാരുടെ നാമങ്ങൾ: ലൂക്കൊസ് 5:27; പ്രവൃത്തികൾ 9:10; പ്രവൃത്തികൾ 9:11; പ്രവൃത്തികൾ 9:12; പ്രവൃത്തികൾ 16:1പ്രവൃത്തികൾ 18:24⟧ 
പ്രവാചകൻ്റെ നാമം:പ്രവൃത്തികൾ 11:28; പ്രവൃത്തികൾ 21:10⟧ 
മറ്റുള്ളവരുടെ നാമങ്ങൾ:മത്തായി 27:32; മർക്കൊസ് 5:22; ലൂക്കൊസ് 1:5; ലൂക്കൊസ് 1:59; ലൂക്കൊസ് 1:61; ലൂക്കൊസ് 10:38; ലൂക്കൊസ് 16:20; ലൂക്കൊസ് 19:2; ലൂക്കൊസ് 23:50; പ്രവൃത്തികൾ 5:1; പ്രവൃത്തികൾ 5:34; പ്രവൃത്തികൾ 9:33; പ്രവൃത്തികൾ 9:36; പ്രവൃത്തികൾ 10:1; പ്രവൃത്തികൾ 12:13; പ്രവൃത്തികൾ 16:14; പ്രവൃത്തികൾ 17:34; പ്രവൃത്തികൾ 18:2; പ്രവൃത്തികൾ 18:7; പ്രവൃത്തികൾ 19:24; പ്രവൃത്തികൾ 20:8; പ്രവൃത്തികൾ 27:1; പ്രവൃത്തികൾ 28:7; യാക്കോബ് 5:10; യാക്കോബ് 5:14
എതിർക്രിസ്തുവിൻ്റെ നാമം: യോഹന്നാൻ 5:43

ഒനോമാതി എന്ന സംജ്ഞാനാമം (Proper Noun):
➦ ❝ഒനോമാതി❞ ശക്തിയല്ല (dynamis – might) [പ്രവൃ, 4:7; 1കൊരി, 5:4; എഫെ, 1:21], അധികാരമല്ല (exousia – power) [എഫെ, 1:20], കർത്തൃത്വം/ആധിപത്യമല്ല (kyriotēs – dominion) [എഫെ, 1:20], എന്തെങ്കിലും പ്രവൃത്തിയല്ല (ergon – deed) [കൊലൊ, 3:1] ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും മറ്റ് മനുഷ്യരുടെയും നാമം/പേര് അഥവാ, സംജ്ഞാനാമത്തെ കുറിക്കുന്നതാണ്: ❝യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ (onomati) ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.❞ (എബ്രാ, 13:15). 

കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?

ദൈവനാമം: യഹോവ ➼ യേശുക്രിസ്തു

ബൈബിൾ അറിവുകൾ 𝟚

എൻ്റെ ദൈവം: 
➦ യേശുക്രിസ്തു എന്ന പാപരഹിതനായ ഏകമനുഷ്യൻ പിതാവായ യഹോവയെ ❝എൻ്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നതായി കാണാം: (1യോഹ, 3:5; റോമ, 5:15). അതിൽ രണ്ടുപ്രാവശ്യം ആവർത്തനമാണ്.
❶ യേശു അവളോടു: ❝എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17
➦ പഴയനിയമത്തിൽ യഹോവയെ ❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഒന്നാമത്, ❝ഏലി❞ (אֵלִי – Eli) ആണ്: ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). രണ്ടാമത്, ❝എലോഹായ്❞ (אֱלֹהָי – Elohy/Elohai). ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്:
❷, ❸ ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞
❹, ❺  ❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും ❝ദൈവം❞ സകല ജഡത്തിൻ്റെയും ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ്: (യിരെ, 32:27മർക്കൊ, 12:29; യോഹ, 20:17 ). 

എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ:
➦ ദൈവപുത്രനായ യേശു ആരെയാണോ ❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് തോമാസും ❝എൻ്റെ ദൈവം❞ (My God) എന്ന് ഏറ്റുപറഞ്ഞത്. രണ്ട് സത്യദൈവമില്ല; ഒരേയൊരു സത്യദൈവമാണുള്ളത്: (യോഹ, 17:3). ➟ദൈവപുത്രൻ്റെയും തോമാസിൻ്റെയും ദൈവവും പിതാവും ഒന്നുതന്നെയാണ്: (യോഹ, 20:17). ➟അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്, തോമാസ് എൻ്റെ ദൈവം എന്ന് സംബോധന ചെയ്തത്.
തെളിവുകൾ കാണുക: ❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (My God) അഥവാ, ❝ഹോ തെയോസ് മൂ❞ (ὁ θεός μου – Ho Theós Mou) എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തു അഞ്ചുപ്രാവശ്യവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസ് ആറുപ്രാവശ്യവും (റോമ, 1:8; 1കൊരി, 1:4; 2കൊരി, 12:21; ഫിലി, 1:6; ഫിലി, 4:19; ഫിലേ, 1:6) മനുഷ്യപുത്രനോട് സദൃശൻ അഞ്ചുപ്രാവശ്യവും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. തന്നെയുമല്ല, ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന പ്രയോഗം ഏഴുപ്രാവശ്യം കാണാം: (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟ആരെയാണോ പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോടു സദൃശനായവനും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, ആരെയാണോ ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ സംബോധന ചെയ്തത് അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, ❝എൻ്റെ ദൈവം❞ (My God) എന്നേറ്റുപറഞ്ഞത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: ❝ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. ഇത് ദൈവപുത്രനായ യേശുക്രിസ്തു സ്വന്തവായ്കൊണ്ട് അരുളിച്ചെയ്ത വസ്തുതയാണ്.❞ (യോഹ, 20:17). ➟സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളു: ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟[കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]
തോമാസും യേശുവും:
➦ തോമാസ് യേശുവിനോടു: ❝എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 20:28). ഈ വേദഭാഗം മനസ്സിലാകണമെങ്കിൽ ദൈവപുത്രനെക്കുറിച്ച് അല്പമായി അറിയണം:
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16), പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് ദൈവപുത്രനായ യേശുക്രിസ്തു: (റോമ, 5:15). ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). യേശു മനുഷ്യനാണെന്ന് അർപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തു യേശു].
➦ ദൈവാത്മാവിനാൽ ഉയിർപ്പിക്കപ്പെട്ട ദൈവപുത്രൻ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായൊൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ, യേശു എന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12 →  എബ്രാ, 7:27; എബ്രാ, 10:10). ➟പിന്നീട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ (My Lord and My God) എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരുകാര്യംകൂടി അറിയുക: പുതിയതിയമത്തിൽ ❝യേശു, അഥവാ, യേശുക്രിസ്തു❞ എന്ന നാമം പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12). ➟[കാണുക: യേശുക്രിസ്തു എന്ന നാമം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]

☛ എൻ്റെ പിതാവ്: 
➦ ദൈവം ക്രിസ്തുവിൻ്റെയും പിതാവാണ്. ക്രിസ്തു ദൈവത്തെ ❝എൻ്റെ പിതാവു❞ എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ❝എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ക്രിസ്തു തൻ്റെ പിതാവായ ദൈവത്തെക്കുറിച്ച് പറയുന്ന ചില പ്രസ്താവനകൾ കാണുക:
➦ ❝പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28).
➦ ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 10:29
➦ ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19)
➦ ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26)
➦ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.❞ (യോഹ, 5:30)
➦ ❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28)
➦ ❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49)
➦ ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50
➦ ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10)
➦ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ 24:36)
➦ ❝എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.❞ (മർക്കൊ, 10:18)
➦ ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ (യോഹ, 20:17). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവു❞ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 20:17 എബ്രാ, 2:11). 

എൻ്റെ വിശ്വാസപ്രഖ്യാപനം:
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) അനാദിയായും ശ്വാശ്വതമായും ഉള്ളവനും (സങ്കീ, 90:2) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) നിത്യനും (ഉല്പ, 21:33) മാറ്റമില്ലാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) എനിക്കുള്ളത്:❞ (യോഹ, 5:44). ➟ആ ദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും (യെശ, 64:8; മലാ, 2:10; 1കൊരി, 8:6) മനുഷ്യസാദൃശ്യത്തിലും (യെഹെ, 1:26; യെഹെ, 8:2) സ്വർഗ്ഗസിംഹാസനത്തിൽ നിത്യമായി പ്രത്യക്ഷനായി ഇരുന്നുകൊണ്ടാണ് (യെഹെ, 1:28; മത്താ, 18:11വെളി, 4:8; യെശ, 6:3) സകലതും സൃഷ്ടിച്ചതും (നെഹെ, 9:6; യെശ, 44:26) ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും: (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1). ➟ഏകദൈവംതന്നെയാണ് പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും (ഉല്പ, 17:1; ഉല്പ, 35:11; പുറ, 6:13) മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു മനുഷ്യനായി പ്രത്യക്ഷനായതും (ഉല്പ, 1:1-2; ഉല്പ, 18:22ഉല്പ, 19:1) മോശെ മുതലുള്ള പഴയനിയഭക്തന്മാർക്ക് യഹോവ എന്ന നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമായി വെളിപ്പെട്ടതും: (പുറ, 24:9-11; 1രാജാ, 22:19; 2ദിന, 18:18; ഇയ്യോ, 42:5; യെശ, 6:1; യെഹെ, 1:28; ദാനീ, 7:9; ആമോ, 9:1; വെളി, 4:2). ➟അതേ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു: (1തിമൊ, 3:15:16. ഒ.നോ: യെശ, 25:8എബ്രാ, 2:14-15; യെശ, 25:9ലൂക്കൊ, 1:68; യെശ, 35:4-6മത്താ, 11:3-5, ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11). ➟അതായത്, മരണമോ, മാറ്റമോ ഇല്ലാത്ത ഏകദൈവം (1തിമൊ, 6:16; മലാ, 3:6; 1യാക്കോ, 1:17) തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15:16), കന്യകയായ മറിയയയിലൂടെ (മത്താ, 1:21) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ഒരു പാപരഹിതനായ മനുഷ്യനെ (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40) ഉല്പാദിപ്പിച്ചിട്ട് (മത്താ, 1:20; മത്താ, 1:18; ലൂക്കൊ, 2:21), അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (യിരെ, 31:31; എബ്രാ, 8:8ലൂക്കൊ, 22:20; റോമ, 3:25; 1പത്രൊ, 1:18-19; 1യോഹ, 1:7). ➟ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യമായ വെളിപ്പാടുകളാണ് പിതാവും പരിശുദ്ധാത്മാവും. അഥവാ, പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16; 1കൊരി, 6:191കൊരി, 3:17. ഒ.നോ: സങ്കീ, 139:8-10; യെശ, 6:8-10പ്രവൃ, 28:26-27; യേശ, 44:24 –  ഇയ്യോ, 33:4; ലൂക്കൊ, 3:22യോഹ, 16:32; മത്താ, 12:28പ്രവൃ, 10:38; 1പത്രൊ, 3:18ഗലാ, 1:1; യോഹ, 3:61യോഹ, 5:1,18). ➟ഏകദൈവത്തിൻ്റെ വെളിപ്പാടായ പരിശുദ്ധാത്മാവാണ് പെന്തെക്കൊസ്തു നാളിൽ ദൈവസഭ സ്ഥാപിച്ചതും പ്രവൃ, 2:1-4മത്താ, 16:18) വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട്, ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും: (യോഹ, 3:5-8; യോഹ, 14:16-18; മത്താ, 28:19; 1കൊരി, 3:16-17; 1കൊരി, 6:19). ➟പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ്. ➟സുവിശേഷചരിത്രകാലത്ത് മനുഷ്യനെന്ന നിലയിൽ പുത്രൻ മാത്രം പിതാവിൽനിന്ന് വിഭിന്നനായിരുന്നു: (മത്താ, 24:36; മത്താ, 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17; ലൂക്കൊ, 23:46). എന്നാൽ പുത്രൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. ➟അതാണ് പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 14:15-16യോഹ, 10:30; യോഹ, 14:9). ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: ദൈവഭക്തിയുടെ മർമ്മം, മോണോതീയിസം; പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്]🙏

എബ്രായർ 1:8-ലെ ദൈവം ആരാണ്
➦ എബ്രായരിലെ യേശു ദൈവമാണെന്ന് കരുതുന്നവരുണ്ട്: ❝പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്രാ, 1:8). ➟ട്രിനിറ്റി വിചാരിക്കുന്നപോലെ ഈ വേദഭാഗത്തുള്ളത് സത്യദൈവമല്ല; അതിൻ്റെ രണ്ട് തെളിവുകൾ അടുത്തവാക്യത്തിലുണ്ട്. ➟എബ്രായർ 9-ാം വാക്യം സത്യവേദപുസ്തകത്തിൽ പഴയനിയമത്തിലെ ഉദ്ധരണി തെറ്റായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എങ്കിലും മനസ്സിലാക്കാൻ കഴിയും: ➟❝നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (എബ്രാ, 1:9). 𝟭.എട്ടാം വാക്യത്തിൽ പറയുന്ന ❝ദൈവം❞ സത്യദൈവമാണെങ്കിൽ, ഒമ്പതാം വാക്യത്തിൽ ആ ദൈവത്തിനു് മറ്റൊരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱): (യോഹ, 17:3). 𝟮.❝നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ ദൈവം അഭിഷേകം ചെയ്ത ഒരു ഭൗമികനാണ് ഇവിടെപ്പറയുന്ന ദൈവം (എലോഹീം). ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. [കാണുക: മശീഹമാർ]
സങ്കീർത്തനത്തിലെ രണ്ട് വാക്യവും ചേർക്കുന്നു:
➦ ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:-6-7). ➟ഏഴാംവാക്യം ശ്രദ്ധിക്കുക: ❝ദൈവം, നിൻ്റെ ദൈവം തന്നേ❞ എന്നാണ്. ➟എബ്രായരിലെ ❝ദൈവമേ, നിൻ്റെ ദൈവം❞ എന്നത് തെറ്റായ പരിഭാഷയാണ്. [കാണുക: സത്യവേദപുസ്തകം CL, വിശുദ്ധഗ്രന്ഥം, പി.ഒ.സി, KJV, NKJV, NIV]. 
ഏകസത്യദൈവം: 
➦ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). പിതാവാണ് ഒരേയൊരു സത്യദൈവം (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് പുത്രൻ പറയുന്നത്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് പറഞ്ഞാൽ; പിതാവായ യഹോവയല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണ് അർത്ഥം: ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). പുത്രനെ വിശ്വസിക്കുന്നവർ പുത്രൻ ദൈവമാണെന്ന് പറയില്ല. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ: (യോഹ, 3:36)
സ്രഷ്ടാവിൻ്റെ പ്രകൃതി:
➦ ❝സ്രഷ്ടാവു❞ എന്ന ഏകനെ സംബന്ധിച്ച് ❝ദൈവം❞ എന്നത് അവൻ്റെ പേരോ, പദവിയോ, വിശേഷണമോ അല്ല: പ്രകൃതി (Nature) ആണ്. ഏകസ്രഷ്ടാവൊഴികെ, ബൈബിളിൽ ❝ദൈവം❞ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന മറ്റെല്ലാവർക്കും അത് പദവിയോ, പ്രാവചനിക നാമമോ, വിശേഷണമോ മാത്രമാണ്. ഉദാ: മോശെയെന്ന മനുഷ്യനും (പുറ, 4:16; പുറ, 7:1) യിസ്രായേലെന്ന ദൈവജനത്തിനും (സങ്കീ, 82:6; യോഹ, 10:34-35) ജാതികളുടെ ദേവീദേവന്മാർക്കും അഥവാ, വിഗ്രഹങ്ങൾക്കും (ന്യായാ, 8:33; 1രാജാ, 11:5) ❝ദൈവം/ദൈവങ്ങൾ❞ (എലോഹീം) എന്നത് പദവിയാണ്. യഹോവയായ ഏകൻ മാത്രമാണ് സ്രഷ്ടാവ്: (ഉല്പ, 1:27; 2രാജാ, 19:15; യെശ, 44:24). തന്മൂലം, സ്രഷ്ടാവിൻ്റെ പ്രകൃതിയായ ❝ദൈവം❞ (സത്യദൈവം) എന്നതും ഒന്നുമാത്രമേ (Only one) ആകാവൂ. രണ്ട് സത്യദൈവം എന്നത്, വചനവിരുദ്ധവും യുക്തിവിരുദ്ധവും വിശേഷാൽ, ബഹുദൈവ ദുരുപദേശവുമാണ്. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]
ദൈവത്തിൻ്റെ വാഗ്ദത്തസന്തതി:
➦ എബ്രായർ 1:8-ൽ പറയുന്ന ❝ദൈവം❞ യേശുക്രിസ്തുവുമല്ല, സത്യദൈവവുമല്ല; ➟ദൈവവപുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) ഒരു ഭൗമികരാജാവ് ബൈബിളിലുണ്ട്: (2ശമൂ, 7:8-17; 1ദിന, 17:7-15). ➟എന്നേക്കും സിംഹാസനമുള്ള ആ വാഗ്ദത്ത രാജാവ് യേശുക്രിസ്തുവല്ല; ദൈവപുത്രനായ മറ്റൊരു സന്തതിയാണ്. ➟അതിനനേകം തെളിവുകളുണ്ട്; വിഷയം അതല്ലാത്തതിനാൽ ഒരു തെളിവുമാത്രം തരാം: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). ➟തൻ്റെ പുത്രനായ വാഗ്ദത്ത രാജാവിനെക്കുറിച്ച് ദൈവം പറയുന്നതാണ് ഈ വാക്യത്തിലുള്ളത്. ➟പാപം അറിയാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിയതുകൊണ്ടാണ് അവൻ ശിക്ഷയേറ്റത്; അല്ലാതെ അവൻ കുറ്റം ചെയ്തിട്ടല്ല; ദൈവം അവനെ ശിക്ഷിച്ചിട്ടുമില്ല; ശിക്ഷിക്കാൻ ആവശ്യവുമില്ല: (2കൊരി, 5:21). ➟എന്നാൽ കുറ്റം ചെയ്തിട്ട് ശിക്ഷയേല്ക്കുന്ന ഒരു ദൈവപുത്രനാണ് വാഗ്ദത്തരാജാവും പ്രസ്തുതവാക്യത്തിലെ ദൈവവും: (എബ്രാ, 12:7-8). ➟രണ്ട്, നാല്പത്തഞ്ച്, എഴുപത്തിരണ്ട്, എൺപത്തൊൻപത്, നൂറ്റിപ്പത്ത് മുതലായ അനേകം സങ്കീർത്തനങ്ങൾ ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെക്കുറിച്ചാണ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
അതായത്. സങ്കീർത്തനം 45-ൻ്റെ 6-ാം വാക്യത്തിൽ (എബ്രായർ 1:8) പറയുന്ന ❝എലോഹീം❞ (ദൈവം) യഹോവയുടെ വാഗ്ദത്ത രാജാവായ ഭൗമിക സന്തതിയാണ്. ➟ദൈവപുത്രനായ ആ രാജാവിനെയും അവൻ്റ ദൈവമായ യഹോവയെയും കുറിച്ചാണ് കോരെഹ് പുത്രന്മാരുടെ സങ്കീർത്തനം. ➟45-ാം സങ്കീർത്തനം താഴോട്ട് വായിച്ചാൽ അത് മനസ്സിലാകും. 
➦ സങ്കീർത്തനം 45:7-ൽ (എബ്രായർ 1:9) രണ്ടുപ്രാവശ്യം ❝എലോഹീം❞ (ദൈവം) എന്ന് പറയുന്നതും യഹോവയെക്കുറിച്ചാണ്. ➟അതായത്, 6-ാം വാക്യത്തിൽ പറയുന്ന എലോഹീമായ ഭൗമിക രാജാവിൻ്റെ ദൈവമായ യഹോവയെക്കുറിച്ചാണ് ❝ദൈവം നിൻ്റെ(രാജാവിൻ്റെ) ദൈവം❞ എന്ന് പറയുന്നത്. 
6-ാം വാക്യത്തിലുള്ളത് സത്യദൈവം ആണെങ്കിൽ, ആ ❝ദൈവത്തിന്റെ ദൈവം❞ എന്ന പ്രയോഗം പരമാബദ്ധമാകും. ഒരേയൊരു സത്യദൈവമായ പിതാവിനു് (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) തനിക്കുതന്നെ ദൈവമായിരിക്കാൻ എങ്ങനെ കഴിയും? അതിനാൽ, എബ്രായർ 1:8 യേശുവിനെക്കുറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
ദൈവം പിതാവ് ഒരുത്തൻ മാത്രം:
➦ ❝ദൈവം ഒരുത്തൻ മാത്രം [𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം [𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱] (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10), പിതാവ് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), പിതാവ് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36)  എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), പിതാവ് എൻ്റെ ദൈവമാണ് (യോഹ, 20:17, ഞാൻ മനുഷ്യനാണ് (യോഹ, 8:40)❞ എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി എബ്രായർ 1:8-ലെ ദൈവം ആക്കിയാലും ❝ഒരു ദൈവമുള്ള അവൻ❞ (ദൈവം, നിൻ്റെ ദൈവം തന്നേ) സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1).
എബ്രായർ 1:1-4-വരെദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ചും, 1:5-9-വരെ ക്രിസ്തുവിലൂടെ വാഗ്ദത്തനിവൃത്തി പ്രാപിക്കാനിരിക്കുന്ന ഭൗമിക രാജാവിനെക്കുറിച്ചുമാണ് പ്രതിപാദിച്ചിരിക്കുന്നത്. അതായത്, ദൂതന്മാരും ദൈവത്തിൻ്റെ വാഗ്ദത്തപുത്രനും തമ്മിലുള്ള താരതമ്യമാണ് എബ്രായർ1-ൻ്റെ 5-മൂതൽ 9-വരെയുള്ള വേദഭാഗത്തിൻ്റെ വീഷയം..
എബ്രായലേഖനത്തിലെ ക്രിസ്തു: 
❶ ❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟എബ്രായലേഖകൻ പറയുന്ന ക്രിസ്തു ദൂതന്മാരിൽ അല്പമൊരു താഴ്ചവന്നവനാണ്. ➟എന്നാൽ സത്യദൈവം ദൂതന്മാരെ സൃഷ്ടിച്ചവനാണ്: (നെഹെ, 9:6). ➟ദൂതന്മാരെക്കാൾ താഴ്ചവന്ന ഒരു ദൈവമാണ് ദൈവപുത്രനായ ക്രിസ്തു എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? ➟അതിൽഭേദം, ദൈവപുത്രൻ മനുഷ്യനാണെന്ന് അക്ഷരംപ്രതി ആലേഖനം ചെയ്തുവെച്ചിരിക്കുന്ന വചനം വിശ്വസിക്കുന്നതല്ലേ? (മർക്കൊ, 15:39). ➟ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
❷ ❝വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ:❞ (എബ്രാ, 2:11 യോഹ, 20:17). ➟നമ്മെ തന്റെ രക്തത്താൽ വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവാണ് ദൈവം. ➟ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. ➟ഇത് നമ്മുടെ കർത്താവ് സ്വന്തവായ്കൊണ്ട് അരുളിച്ചെയ്തതാണ്: (യോഹ, 20:17). ➟ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ക്രിസ്തു എങ്ങനെ ദൈവമാകും? (യോഹ, 17:3). [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും].
❸ ❝മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.❞ (എബ്രാ, 3:2). ➟ഒരു ദൈവത്തെ മറ്റൊരു ദൈവം നിയമിച്ചാക്കി എന്നൊക്കെ പറയാൻ പറ്റുമോ? ➟ക്രിസ്തുവിനെ സ്ത്രീയുടെ സന്തതിയെന്നും ❝മോശെയെപ്പോലൊരു പ്രവാചകൻ❞ എന്നുമാണ് യഹോവ പറയുന്നത്: (ഉല്പ, 3:15; ആവ, 18:18 ഗലാ, 4:4; എബ്രാ, 2:14-15). ➟❝എന്നെപ്പോലെ ഒരു പ്രവാചകൻ❞ എന്നാണ് മോശെ പ്രവചിക്കുന്നത്: (ആവ, 18:15). [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]
❹ ❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7). ➟ദൂതന്മാർ ദൈവത്തിൻ്റെ സൃഷ്ടികളും ദൈവത്തെ നിത്യം ആരാധിക്കുന്നവരും ആണെങ്കിലും അവർക്കുപോലും പ്രാർത്ഥന ആവശ്യമുള്ളതായി ബൈബിൾ പറയുന്നില്ല: (വെളി, 4:8; യെശ, 6:3). ➟എന്നാൽ ക്രിസ്തു ഇടവിടാതെ പ്രാർത്ഥിച്ചിരുന്നതായി കാണാം. ➟അവൻ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യൻ (റോമ, 5:15) ആയതുകൊണ്ടാണ് പ്രാർത്ഥന ആവശ്യമായിരുന്നത്: (യോഹ, 8:40). [കാണുക: ക്രിസ്തുവും പ്രാർത്ഥനയും]
❺ ❝പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.❞ (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്: (എബ്രാ, 7:26).
❻ ❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ഒന്നാമത്, ❝പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ❞ എന്നീ പ്രയോഗങ്ങൾ, സ്വഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്തെ ദൈവത്തെ കുറിക്കുന്നതല്ല; പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (ഇയ്യോ, 15:15). ➟രണ്ടാമത്, ❝ദൈവപുത്രൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു❞ (made higher than the heavens) എന്നാണ്. ➟അവൻ ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതൻതന്നെ ആയിരിക്കുമല്ലോ; പിന്നെ ഉന്നതനായിത്തീരേണ്ട ആവശ്യമെന്താണ്? ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:30-31). 
❼ ❝നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?❞ (എബ്രാ, 9:14). ➟സത്യദൈവം മരണമില്ലാത്തവനാണ്: (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനാണ്. അഥവാ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ മറുവിലയായി മരണത്തിന് ഏല്പിച്ചുകൊടുത്തവനാണ്: (1തിമൊ, 2:5-6). ➟മൂന്നാം ദിവസം ദൈവത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ഉയിർത്തെഴുന്നേറ്റത്: (1പത്രൊ, 3:18; പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]. ➟ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോയില്ല; എന്നാൽ ക്രിസ്തു വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചിട്ട് ദൈവത്താൽ മരണത്തിൽനിന്ന് ഉയിർത്തവനാണ്. ➟അതിനാൽ എബ്രായലേഖകൾ പറയുന്ന ക്രിസ്തു ദൈവമല്ല; പാപരഹിതനായ മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (എബ്രാ, 9:14; എബ്രാ, 7:26). ➟ക്രിസ്തു ആരാണെന്നറിയാത്തതാണ് പലരുടെയും പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഒരേയോരു സത്യദൈവവും പിതാവുമായ യഹോവ:
❶ ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6).
❷ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16)
❸ ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8)
❹ ❝ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.❞ (യിരെ, 31:9)
❺ ❝മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.❞ (മലാ, 1:6)
❻ ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു #\ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
❼ ❝യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമം പറയുന്നു: (2രാജാ, 19:15; 2രാജാ, 19:19നെഹെ, 9:6; യെശ, 44:24). ഒരേയൊരു സത്യദൈവം പിതാവാണെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (യോഹ, 17:3; എഫെ, 4:6) സകലത്തിനും കാരണഭൂതൻ അഥവാ, സർവ്വത്തിൻ്റെയും സ്രഷ്ടാവ് പിതാവായ ഏകദൈവമാണെന്നും പുതിയനിയമവും പറയുന്നു.❞ (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10; വെളി, 4:11; വെളി, 10:7). ➦തന്മൂലം, യഹോവ തന്നെയാണ് പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ [കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം സമത്വമുള്ള വ്യക്തികളോ, വ്യക്തിത്വങ്ങളോ ആണോ?]

കർത്താവ് ആത്മാവാകുന്നു: 
➦ ❝മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:15-18). ➟ഈ വാക്യത്തിൽ പറയുന്ന ❝കർത്താവു❞ ക്രിസ്തുവാണെന്ന് ട്രിനിറ്റി കരുതുന്നു. ❝പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്ന് 14-ആം വാക്യത്തിൽ കാണാം. 16-ാം വാക്യത്തിൽ: ❝കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❞ എന്നും കാണാം. ➟അതുകൊണ്ടാണ് അവിടെപ്പറയുന്ന ക്രിസ്തുവും കർത്താവും ഒന്നാണെന്ന് പലരും കരുതുന്നത്. ➟ക്രിസ്തുവിലൂടെ അഥവാ, ക്രിസ്തു അടിസ്ഥനമിട്ട (1കൊരി, 15:3-4), ക്രിസ്തുവാകുന്ന (1തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താലാണ് കർത്താവിങ്കലേക്ക് (ജീവനുള്ള ദൈവം) തിരിയുന്നത്: (പ്രവൃ, 14:15). ➟അതുകൊണ്ടാണ്, ❝മൂടുപടം ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്നും ❞കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❝ എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ അവിടുത്തെ കർത്താവ് ക്രിസ്തുവല്ല. 
➦ പ്രസ്തുത വേദഭാഗത്തെ ❝കർത്താവു❞ ക്രിസ്തു അല്ലെന്നതിന്റെ തെളിവ് അവിടെത്തന്നെയുണ്ട്:
17-ൻ്റെ ആദ്യഭാഗത്ത്, ❝കർത്താവു ആത്മാവാകുന്നു❞ എന്നുകാണാം. ➟ആരാണ് ആത്മാവ്: ❝ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24). ➟എന്നാൽ ക്രിസ്തു ആത്മായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (Joh, 17:3യോഹ, 8:40). പിന്നെങ്ങനെയാണ് ക്രിസ്തു ആത്മാവാണെന്ന് പറയാൻ കഴിയുന്നത്❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു].
17-ൻ്റെ അടുത്തഭാഗം, ❝കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.❞ ➟വേദഭാഗം ശ്രദ്ധിക്കുക: ❝കർത്താവു ആത്മാവാകുന്നു❞ എന്ന് പറഞ്ഞശേഷം, കർത്താവിന്റെ ആത്മാവിനെക്കുറിച്ച് (പരിശുദ്ധാത്മാവ്) പറയുന്നത് നോക്കുക. ➟പരിശുദ്ധാത്മാവ് പുത്രൻ്റെ ആത്മാവല്ല; പിതാവിൻ്റെ ആത്മാവാണ്: (മത്താ, 10:20പ്രവൃ, 5:9; പ്രവൃ, 8:39). ➟ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21മത്താ, 1:18). ➟പുത്രനെ കന്യകയിൽ ഉല്പാദിപ്പിച്ചവൻ പുത്രൻ്റെ ആത്മാവാകുന്നത് എങ്ങനെയാണ്❓  
❸ യേശു എന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38പ്രവൃ, 4:27). ➟പുത്രൻ പറയുന്നത് നോക്കുക: ❝കർത്താവ് (യഹോവ) തന്നെ അഭിഷേകം ചെയ്തിരിക്കയാൽ കർത്താവിൻ്റെ (യഹോവ) ആത്മാവ് തൻ്റെമേൽ ഉണ്ടു.❞: (ലൂക്കൊ, 4:18-21). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു. ➟പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ്റെ ആത്മാവാണ് പരിശുദ്ധാത്മാവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ മറിയ പ്രസവിച്ചതും (ലൂക്കൊ, 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെ കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) മരിച്ചതും (റോമ, 5:6) ദൈവം മൂന്നാംദിവസംഉയർപ്പിച്ചതും (പ്രവൃ, 10:40) ഒരു ആത്മാവിനെയാണെന്ന് പറഞ്ഞാൽ ശരിയാകുമോ❓ [കാണുക: പരിശുദ്ധാത്മാവും ക്രിസ്തുവും
18-ാം വാക്യത്തിൽ, ❝നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്.➟ പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7). ➟സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമ (eikōn) പ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10). ➟അതിനാൽ, നാം ആത്മാവാകുന്ന കർത്താവിന്റെ (ദൈവം) അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18). ➟ക്രിസ്തുവിൻ്റെ സ്വരൂപത്തോടു നാം അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്: (റോമ, 8:29). ➟എന്നാൽ ഇവിടെപ്പറയുന്നത്, ആത്മാവായ ദൈവത്തിൻ്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നതിനെ കുറിച്ചാണ്. ➟ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4). ➟ക്രിസ്തു ആത്മാവായ കർത്താവ് (ദൈവം) ആണെങ്കിൽ അവനെ ദൈവം എന്നല്ലാതെ, ദൈവത്തിൻ്റെ പ്രതിമ (The image of God) എന്ന് പറയില്ലായിരുന്നു. ➟മനുഷ്യനെ മനുഷ്യൻ എന്നല്ലാതെ, മനുഷ്യൻ്റെ പ്രതിമ എന്ന് ആരെങ്കിലും ഏതെങ്കിലും മനുഷ്യനെ പറയുമോ❓ 
❺ ചില ഇംഗ്ലീഷ് പരിഭാഷകളിൽ 1കൊരിന്ത്യർ 3:16-18 വാക്യങ്ങളിൽ പറയുന്ന കർത്താവ് ❝THE LORD JEHOVAH❞ ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Aramaic Bible in Plain English, RNKJV, SNKJV]. മറ്റുചില പരിഭാഷകളിൽ കർത്താവ്, പിതാവായ ദൈവമാണെന്ന് മനസ്സിക്കാൻ ❝LORD❞ എന്ന് വലിയക്ഷരമാണ് (Capital Letter) ആണ് ഉപയോഗിച്ചിരിക്കുന്നത്: [Lamsa Bible, Literal Standard Version, Coverdale Bible of 1535]. അതിനാൽ, 2കൊരിന്ത്യൻ 3:16-18-ൽ പറയുന്ന ❝കർത്താവു❞ പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ക്രിസ്തു ആരാണ്❓ അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ക്രിസ്തു നല്കിയ പാപമോചനം:
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). 
➦ ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഈ വേദഭാഗത്ത് പറയുന്ന ❝ഏകദൈവം❞ (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱) ക്രിസ്തുവാണെന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട  പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➟അതിനാൽ, അവിടെപ്പറയുന്ന ❝ഒരേയൊരു ദൈവം❞ (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱) ക്രിസ്തുവല്ല; പിതാവാണെന്നും, ദൈവം കൊടുത്ത അധികാരത്താലാണ് മനുഷ്യനായ ക്രിസ്തുയേശു പാപമോചനം നൽകിയതെന്നും സംശയലേശമെന്യേ മനസ്സിലാക്കാം: (1തിമൊ, 2:6). 
➦ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. (യോഹ, 20:23). 
➦ മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: ❶ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രമാണ് ദൈവം (The only God). ➟ക്രിസ്തുതന്നെ അത് പറഞ്ഞിട്ടുള്ളതാണ്: (മർക്കൊ, 15:33, യോഹ, 5:44; യോഹ, 17:3). ❷ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱), താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ പ്രസ്തുത വാക്യത്തിൽ, ❝ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തിയൊസ്❞ (μόνος ὁ θεός – Mónos ho theos – The only God) ആണ്. [STR NIV]. ➟അതായത്, ഒന്നിനെ (one) കുറിക്കുന്ന ❝ഹൈസ്❞ (heis) അല്ല; ❝ഒറ്റയെ❞ (alone) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟The New Messianic Version-നിൽ ❝God-The Father only❞ എന്നാണ്. [കാണുക: NMV]. ➨തന്മൂലം, ഈ വേദഭാഗത്ത് പറയുന്ന ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3; 1കൊരി, 8:6)
➦ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഒരുവൻ (The only God) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), അവൻ ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്ത ദൈവവും (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33), ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതുമായ പിതാവായ ഏകദൈവമാണ് അവിടെപ്പറയുന്ന ഒരേയൊരു ദൈവം: (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3).

☛ ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20ലൂക്കൊ, 2:21മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:321:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31മത്താ, 1:21).
ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, എങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവുംക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.

ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20ലൂക്കൊ, 2:21മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:321:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, പഴയനിയമത്തിൽ ദൂതനായി വന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവുംക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.

നിത്യജീവൻ:
➦ ഏകദൈവമാണ് നിത്യജീവനും നിത്യജീവദാതാവും. തൻ്റെ പുത്രനിലൂടെയാണ് നിത്യജീവൻ ഒരുക്കിയത്.
പിതാവാണ് സത്യദൈവവും നിത്യജീവനും:
➦ ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ:
❝ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി❞ (തീത്തൊ, 1:2)
ദൈവം പുത്രനിലൂടെയാണ് നമുക്ക് നിത്യജീവൻ ഒരുക്കിയത്: 
➦ ❝തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.❞ (യോഹ, 3:16)
➦ പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.❞ (റോമ, 5:21)
ദൈവത്തിൻ്റെ കൃപാവരമാണ് പുത്രനിലൂടെയുള്ള നിത്യജീവൻ:
➦ ❝പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.❞ (റോമ, 6:23)
നിത്യജീവൻ പുത്രനിലുമുണ്ട്:
➦ ❝ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.❞ (1യോഹ, 5:11)
നിത്യജീവൻ നല്കാൻ ദൈവം പുത്രന്നു അധികാരം നല്കിയിട്ടുണ്ട്:
➦ ❝നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. (യോഹ, 17:2)
☛ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും പുത്രനാണ്:
➦ ❝ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.❞ (യോഹ, 14:6)
പിതാവിനെയും പുത്രനെയും അറിയുന്നതും വിശ്വസിക്കുന്നതുമാണ് നിത്യജീവൻ: 
➦ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3).
➦❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.❞ (യോഹ, 5:24)
➦ ❝പുത്രനെ നോക്കിക്കൊണ്ടു അവനിൽ (ദൈവത്തിൽ) വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.❞ (യോഹ, 6:40)
➦ ❝പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:35-36)
ജാതികൾ രക്ഷയ്ക്കായി ഏകസത്യദൈവമായ പിതാവിനെയും മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിനു് മറുവിലയി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയണം: (1തിമൊ, 2:4-7).

പിതൃപുത്രാത്മാവിൻ്റെ അസ്തിത്വവും (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) പ്രകൃതിയും (𝗡𝗮𝘁𝘂𝗿𝗲) എന്താണ്
❶ പിതാവ് ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ 
➦ പിതാവ് സകലത്തിൻ്റെയും ഏകസ്രഷ്ടാവാണ്: ➟❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝗔𝗹𝗼𝗻𝗲) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:241കൊരി, 8:6; 1കൊരി, 11:12; വെളി, 4:11; ഉല്പ, 1:27; 2രാജാ, 19:19; യെശ, 37:16; മലാ, 2:10)
പിതാവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണ്❓ 
➦ ഏകദൈവം: ➟❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6). ➟❝പിതാവാണ് ഒരേയൊരു സത്യദൈവം.❞ (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱)❞ (യോഹ, 17:3). ➟❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10യോഹ, 5:44; റോമ, 16:26; എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24; 2രാജാ, 19:19; യെശ, 37:20). 
പുത്രൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്
➦ പുത്രൻ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: ➟❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു.❞ (1തിമൊ, 3:15-16). ➟ഈ വേദഭാഗത്തെ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നതിലെ ❝അവൻ❞ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ എന്നുകിട്ടും. ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ഏകദൈവമാണ്: (യിരെ, 10:10). [കാണുക: ദൈവഭക്തിയുടെ മർമ്മം]
പുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണ്
➦ മനുഷ്യൻ: ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
പരിശുദ്ധാത്മാവ് ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്
➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട്: അഥവാ, ദൈവം മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: ❝ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.❞ (യെഹെ, 36:27). ➟❝കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 3:8യോഹ, 1:6)
പരിശുദ്ധാത്മാവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണ്❓ 
➦ ദൈവം: ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ➟❝പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?…… മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വാക്യങ്ങളിൽനിന്ന് പറഞ്ഞിട്ടുണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

മരിച്ചിട്ട് ഉയിർത്തവൻ:
➦ ❝ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ.❞ (റോമ, 8:34). ➟ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്: ❝ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് സുവിശേഷം.❞ (2തിമൊ, 2:8). ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 3:13) മാറ്റമില്ലാത്തവനും (മലാ, 3:6) മരണമില്ലാത്തവനുമാണ് (1തിമൊ, 6:16). അതിനാൽ, ക്രൂശിൽമരിച്ച ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാം: (യോഹ, 17:3യോഹ, 8:40; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ക്രിസ്തു തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. ➦മരണമില്ലാത്ത ദൈവം മരിച്ചു എന്ന് പറയുന്നത് വലിയ ദുരുപദേശമാണ്. ➟ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് പറയുന്നത് അതിലും വലിയ ദുരന്തവിശ്വാസമാണ്. ➟ദൈവപുത്രനായ ക്രിസ്തു മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ മനുഷ്യനായിരുന്നു: (യോഹ, 8:6; 1യോഹ, 3:5). ➟പാപമറിയാത്ത അവൻ്റെമേൽ മാനവകുലത്തിൻ്റെ പാപമെല്ലാം ചുമത്തി പാപമാക്കിയതുകൊണ്ടാണ് അവൻ മരിക്കുകയും, പിതാവിനാൽ ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു: (2കൊരി, 5:21ഗലാ, 1:1; റോമ, 6:4).
☛ ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള ❝അധികാരം അല്ലെങ്കിൽ വരം❞ പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➟ആ നിലയിൽ ക്രിസ്തുവിനു് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. ➟എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. ➟ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
❶ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
❷ ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
❸ ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
❹ യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
❺ ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
❻ ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
❼ ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
❽ ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
❾ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
❿ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
⓫ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
⓬ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
⓭ കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
⓮ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
⓯ അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും: (എഫെ, 1:20)
⓰ അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)  
⓱ അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ: (കൊലൊ, 2:12)
⓲ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം: (എബ്രാ,13:20)
⓳ അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ: (1പത്രൊ 1:3
⓴ ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു: (1പത്രൊ, 1:21).
☛ ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: ❝ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.❞ (1കൊരി, 6:14റോമ, 8:11; 2കൊരി, 4:14). ➟വാക്യം ശ്രദ്ധിക്കുക: ദൈവം നമ്മുടെ കർത്താവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കുമെന്നാണ്. ➟അല്ലാതെ കർത്താവ് തന്നെത്താൻ ഉയിർത്തപോലെ, നമ്മളും തന്നെത്താൻ ഉയിർക്കണമെന്നല്ല.

യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും:
➦ യിസ്രായേൽ ജനത്തെ മുഴുവനുമായ ദൈവം തൻ്റെ ഏകപുത്രനായും പുത്രന്മാരുമായുമാണ് കണക്കാക്കുന്നത്. പുത്രനെന്നും പുത്രന്മാരെന്നും ഏകവചനത്തിലും ബഹുവചനത്തിലും പറഞ്ഞിരിക്കുന്നത് കാണുക:
ദൈവത്തിൻ്റെ ആദ്യജാതൻ: 
❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22എബ്രാ, 1:6. ഒ.നോ: ആവ, 32:43 LXX)
ദൈവത്തിൻ്റെ പുത്രൻ: 
❝എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു.❞ (പുറ, 4:23പുറ, 4:22; സങ്കീ, 2:7; ഹോശ, 11:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12). പഴയനിയമത്തിൽ ദൈവം ❝എൻ്റെ പുത്രൻ❞ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്.
ദൈവത്തിൻ്റെ മക്കൾ: 
❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മക്കൾ ആകുന്നു.❞ (ആവ, 14:1സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14
യിസ്രായേലിൻ്റെ പിതാവ്:
❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:62ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10; യോഹ, 8:41;; 2കൊരി, 6:18 )
❺ ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

യെഹൂദന്മാർ പിശാചിൻ്റെ മക്കളോ?
➦ ❝നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.❞ (യോഹ, 8:44). ➟യേശു യെഹൂദന്മാരെ ❝പിശാചെന്ന പിതാവിന്റെ മക്കൾ❞ എന്ന് വിശേപ്പിച്ചിരിക്കയാൽ, യെഹൂദന്മാർ പിശാചിൻ്റെ മക്കളാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യിസ്രായേൽ ജനത്തിൻ്റെ അവിശ്വാസത്തിനും ഹൃദയകാഠിന്യത്തിനും എതിരെയുള്ള യേശുവിൻ്റെ സ്വഭാവികമായ ഭത്സനം മാത്രമാണത്. അല്ലാതെ, അവർ പിശാചിൻ്റെ സന്തതികളല്ല; ദൈവത്തിൻ്റെ മക്കളാണ്. 
രണ്ട് തെളിവുകൾ കാണിക്കാം:
❶ യേശുവോ തിരിഞ്ഞു പത്രൊസിനോടു; ❝സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.❞ (മത്താ, 16:23). ➟ക്രിസ്തുവിൻ്റെ മരണത്താൽ തൻ്റെ തല തകരുമെന്ന് അറിയാവുന്നതിനാൽ. അവൻ്റെ മരണം നടക്കരുതെന്ന് ഇച്ഛിക്കുന്ന ഒരേയൊരുത്തൻ സാത്താനാണ്: (ഉല്പ, 3:15; എബ്രാ, 2:14-15). ➟സാത്താൻ്റെ ചിന്ത പത്രൊസിൻ്റെ നാവിലൂടെ വന്നതുകൊണ്ടാണ്, യേശു അവനെ സാത്താനെന്ന് വിളിച്ചത്. അല്ലാതെ, അവൻ സാത്താൻ ആയതുകൊണ്ടല്ല. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിനെ യേശു ❝സാത്താൻ❞ എന്ന് വിളിച്ചകാരണത്താൽ ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളഞ്ഞ സാത്താനാണ് പത്രൊസെന്ന് ആരെങ്കിലും പറയുമോ? (വെളി, 12:9)
❷ ❝അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?❞ (മത്താ, 10:25മത്താ, 12:24; മർക്കൊ, 3:22; ലൂക്കൊ, 11:15). ➟യെഹൂദന്മാർ യേശുവിനെ ❝ബെയെത്സെബൂൽ❞ എന്ന് വിളിച്ചകാരണത്താൽ, യേശു ബെയെത്സെബൂൽ ആകുമോ?
യിസ്രായേലിൻ്റെ പിതാവും ദൈവവും യഹോവയാണ്:
➦ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16ആവ, 32:6; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10) ➟❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:232രാജാ, 19:15; സങ്കീ, 72:18; യെശ, 37:16). ➟യെഹൂദന്മാരുടെ പിതാവ് പിശാചാണെന്ന് പറയുന്നവർ, ഒരേയൊരു സത്യദൈവവും പിതാവുമായ യഹോവയ്ക്കെതിരെ ദൂഷണം പറയുകയാണ്. [കാണുക: യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]

യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും:
➦ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും ആയവനെ അപ്പൊസ്തലന്മാർ മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യങ്ങൾ ബൈബിളിൽ കാണാം. സത്യവേദപുസ്തകത്തിൽ ചില വാക്യങ്ങൾ ചെറിയൊരു വ്യത്യാസമുണ്ട്. എന്നാൽ ഗ്രീക്കിൽ എല്ലായിടത്തും, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും❞ എന്നാണ്:
Romans 15:6: ton Theon kaí Patera tou kyríou hēmōn Iēsou Christoú ➖ τὸν θεὸν καὶ πατέρα τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (റോമ, 15:5). കത്തോലിക്കരുടെ ബൈബിൾ കാണുക: [Manova Bible]
2Corinthians 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (2കൊരി, 1:3). കത്തോലിക്കരുടെ ബൈബിൾ കാണുക: [Manova Bible]
2Corinthians 11:31: ho Theos kaí Patēr tou kyríou hēmōn Iēsou ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ ➖ The God and Father of our Lord Jesus. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ❞ (2കൊരി, 11:31). ഗ്രീക്കിൽ ❝യേശു❞ എന്നും ❝യേശുക്രിസ്തു❞ കാണാം: [കാണുക: Greek Parallel Bibles]
Ephesians 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú – ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ – The God and Father of our Lord Jesus Christ.  [കാണുക: Greek English Transliteration & TranslationGreek Parallel Bibles].❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ❞ (എഫെ, 1:3
Ephesians 1:17: ho Theos tou kyríou hēmōn Iēsou Christou, ho Patēr tēs doxēs ➖ ὁ θεὸς τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ πατὴρ τῆς δόξης ➖ The God of our Lord Jesus Christ, the Father of glory. [കാണുക: Greek English Transliteration & TranslationGreek Parallel Bibles]. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ❞ (എഫെ, 1:17)
Colossians 1:3: Theō Patri toú kyríou hēmōn Iēsou Christou ➖ θεῷ πατρὶ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ the God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bible]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (കൊലോ, 1:5)
1Peter 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & TranslationGreek Parallel Bible]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (1പത്രൊ, 1:3). 

സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ: 
➦ ❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; ❝സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝made higher than the heavens❞ എന്നാണ്. ➟❝സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ❞ എന്നാണ് മറ്റൊരു പരിഭാഷ. ➟ക്രിസ്തു ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ➟അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്: ❝പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.❞ (എബ്രാ, 5:8-9). ➟താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്: (എബ്രാ, 7:26). ⟦അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്⟧. ➟ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ➟ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ➟ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ➟ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. ➟അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ➟ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ? 

 ☛ സ്വരൂപവും (Image) സാദൃശ്യവും (Likeness):
➦ ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറഞ്ഞിരിക്കുകയാൽ (ഉല്പ, 1:26), ദൈവത്തിനു് മനുഷ്യനെപ്പോലെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങമെ മൂന്ന് ഘടകങ്ങൾ (ഭാഗങ്ങൾ) ഉണ്ടെന്നും, അതാണ് ദൈവത്തിൻ്റെ ത്രിത്വമെന്നും, ആ സ്വരൂപത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്നും ട്രിനിറ്റി വിശ്വസിക്കുന്നു.
➦ രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ❶ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവത്തിനു് ദേഹവും ദേഹിയും ആത്മാവുമുണ്ടെന്നും ആ വിധത്തിൽ ദൈവം ത്രിത്വമാണെന്നുമുള്ളത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. ❷അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ, ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്:  ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: ❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ദൈവം ❝അവന്റെ❞ (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ ❝അവരുടെ❞ (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന ❝നാം, നമ്മുടെ❞ എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ, അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]
സ്വരൂപം (Image):
➦ സത്യവേദപുസ്തകത്തിൽ ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായപദം ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്നാണ്. ➟❝tzelem❞ (צֶלֶם) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝bə❞ (בְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്ന പദമുണ്ടായത്.
➦ tzelem (צֶלֶם) എന്ന പദത്തിൻ്റെ അർത്ഥം: ചിത്രം, പ്രതിമ, ഛായ, സാദൃശ്യം (Image) എന്നൊക്കെയാണ് അർത്ഥം. അല്ലാതെ, സത്യവേദപുസ്തകം പരിഭാഷ ചെയ്തിരിക്കുന്നപോലെ  ❝സ്വരൂപം/സ്വന്തരൂപം❞ എന്നല്ല. ➟❝tzelem❞ എന്ന പദത്തെ സത്യവേദപുസ്തകം നാല് വാക്യങ്ങൾ ഒഴികെ: (ഉല്പ, 1:26; 1:27; 5:3; 9:6) മറ്റ് സ്ഥലങ്ങളിൽ: ബിബം (സംഖ്യാ, 33:52), പ്രതിമ (1ശമൂ, 6:5), വിഗ്രഹം (2ദിന, 23:17; യെഹെ, 7:20; ആമോ, 5:26), രൂപം (സങ്കീ, 73:20; യെഹെ, 16:17), ചിത്രം (യെഹെ, 23:14) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟ഈ പരിഭാഷകൾ, ആ പദത്തിൻ്റെ യഥാർത്ഥ അർത്ഥം, ❝സ്വരൂപം❞ എന്നല്ല എന്ന് തെളിയിക്കുന്നതാണ്. ➟അതിനാൽ ദൈവത്തിൻ്റെ യഥാർത്ഥ സ്വരൂപത്തിലല്ല; സ്വരൂപത്തിൻ്റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം.
➦ ശരിയായ പരിഭാഷ നോക്കുക: സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: ❝നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം❞ എന്നാണ്. (കാണുക: ഉല്പ, 1:26). ❝ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്‍ടിച്ചു;❞ (ഉല്പ, 1:27). ❝മനുഷ്യന്‍ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്‍റെ ഛായയിലാണ്;❞ (ഉല്പ, 9:6). ➟പി.ഒ.സിയും കാണുക: (ഉല്പ, 1:26; ഉല്പ, 1:27; ഉല്പ, 5:1; ഉല്പ, 9:6). ➟അതായത്, ദൈവത്തിന്റെ സമ്പൂർണ്ണമായ പ്രകൃതി അല്ലെങ്കിൽ സ്വരൂപം (Nature/Essence) എന്നർത്ഥം പദത്തിനില്ല.
സാദൃശ്യം (Likeness):
➦ ❞നമ്മുടെ സാദൃശ്യത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദം ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്നാണ്. ➟❝d’mut❞ (דְּמוּת) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝k’❞ (כְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സാദൃശ്യത്തിൽ❞ എന്നർത്ഥമുള്ള ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്ന പദമുണ്ടായത്. ➟❝d’mut❞ (דְּמוּת) എന്ന പദത്തിന് ❝സാദൃശ്യം, പോലെ, പ്രതിരൂപം, പ്രതിച്ഛായ, സാമ്യം❞ എന്നൊക്കെയാണ് അർത്ഥം. സാദൃശ്യം (ഉല്പ, 1:26; 5:1; 5:3), പ്രതിമ (2രാജാ, 16:10), പോലെ (സങ്കീ, 58:4; യെഹെ, 1:13; 1:16) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്.
➦ ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്ന അതേ പദംകൊണ്ടാണ്, ആദാം തൻ്റെ മകനായ ശേത്തിനെ ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്: ➦❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ (tzelem) മനുഷ്യനെ സൃഷ്ടിച്ചു,❞ (ഉല്പ, 1:27). ➟❝ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ (d’mut) അവനെ ഉണ്ടാക്കി.❞ (ഉല്പ, 5:1}. ➟❝ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ  (d’mut) തന്റെ സ്വരൂപപ്രകാരം (tzelem) ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.❞ (ഉല്പ, 5:3). ➟അതുകൊണ്ട്, ശേത്തിന് ആദാമിൻ്റെ സാക്ഷാൽ പ്രകൃതി ലഭിച്ചപോലെ, ആദാമിന് ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയാണെന്ന് പറയാൻ പറ്റുമോ❓
ദൈവപ്രകൃതിയുടെ സവിശേഷതകൾ:
ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയും (സ്വരൂപം) അതിൻ്റെ സവിശേഷതകളും അറിയാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് പലരും വിചാരിക്കുന്നത്. 
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായും ഉള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) നിത്യനും (ഉല്പ, 21:33) മാറ്റമില്ലാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟ദൈവത്തിൻ്റെ ഈ സ്വരൂപത്തിനു് മനുഷ്യൻ്റെ സ്വരൂപവുമായി വല്ല ബന്ധവുമുണ്ടോ❓
നമ്മുടെ സ്വരൂപം:
➦ നമ്മൾ, ❝മനുഷ്യൻ❞ (Man) ആണ്. എബ്രായയിൽ, ❝ആദം❞ (אָדָם – āḏām) ആണ്. നമുക്ക് ആത്മാവ് (Spirit – πνεῦμα – pneuma), പ്രാണൻ/ദേഹി, (Soul – ψυχὴ – psychē) ദേഹം (Body – σῶμα – sōma) എന്നിങ്ങനെ മൂന്ന് ഘടകമുണ്ട്: (1തെസ്സ, 5:23). ➟എന്നാൻ ദൈവം മനുഷ്യനോ മനുഷ്യപുത്രനോ അല്ല. ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് ദൈവം പറയുന്നത്: (ഹോശ, 11:9; ഇയ്യോ, 9:32). ➟❝വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?❞ (സംഖ്യാ, 23:191ശമൂ, 15:29). ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ സ്വരൂപവും മനുഷ്യൻ്റെ സ്വരൂപവും യഥാർത്ഥത്തിൽ ഒന്നാകുന്നത്❓
ദൈവത്തിൻ്റെ പ്രത്യക്ഷത:
➦ അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തിനു് പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയുണ്ട്: ➟❝അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ (d’mut) ഒരു രൂപവും ഉണ്ടായിരുന്നു.❞ (യെഹെ, 1:26). ➟❝യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.❞ (യെഹെ, 1:28). ➟ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ് ❝എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു❞ എന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും (മത്താ, 18;11), പഴയപുതിയനിയമഭക്തന്മാർ സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ കണ്ടതും: (1രാജാ, 22:19; യെശ, 6:1-3; ദാനീ, 7:9-10; വെളി, 4:2; 4:8). ➟യെശയ്യാവും യോഹന്നാനും ദൂതന്മാർ നിത്യം ദൈവത്തെ ആരാധിക്കുന്നതാണ് കണ്ടത്: (യെശ, 6:3; വെളി, 4:8). ➟ഇതാണ്, ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത. ➟ഈ പ്രത്യക്ഷതയ്ക്ക് മനുഷ്യൻ്റെ (אָדָ֛ם – āḏām – Man) സാദൃശ്യമാണുള്ളത്: (യെഹെ, 1:26). ➟ശ്രദ്ധിക്കുക: ദൈവം മനുഷ്യനല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യം മാത്രമാണുള്ളത്: (ഹോശ, 11:9). 
അകത്തെ മനുഷ്യനും പുറത്തെ മനുഷ്യനും:
➦ ❝അകത്തെ മനുഷ്യനും❞ (The inner man – τὸν ἔσω ἄνθρωπος – ton esō anthrōpos) ❝പുറത്തെ മനുഷ്യനും❞ (The outer man – ὁ ἔξω ἄνθρωπος – ho éxō ánthrōpos) ഉണ്ട്: (റോമ, 7:22; എഫെ, 3:162കൊരി, 4:16). 
അകത്തെ മനുഷ്യൻ: അകത്തെ മനുഷ്യൻ എന്ന് പറഞ്ഞാൽ ആത്മാവ് മാത്രമല്ല; ദൈവത്തോട് ബന്ധപ്പെടാൻ കഴിവുള്ള ആത്മാവും ദേഹിയും ഉൾപ്പെടുന്ന ഭാഗമാണ്. അതിൽ മനസ്സ്, ഇച്ഛ, വികാരം, വിവേചനബുദ്ധി, സ്വയംനിർണ്ണയബോധം എന്നിവയെല്ലാം ഉൾപ്പെടുന്നു. ➟അകത്തെ മനുഷ്യൻ അനശ്വരനാണ്.
പുറത്തെ മനുഷ്യൻ: നമ്മുടെ പുറത്തെ മനുഷ്യൻ എന്ന് പറയുന്നത്, നമ്മുടെ ബാഹ്യ ശരിരത്തെയും ലോകത്തോട് ബന്ധപ്പെട്ട ഭൗതിക ജീവിതത്തെയുമാണ് സൂചിപ്പിക്കുന്നത്. ➟പുറത്തെ മനുഷ്യൻ നശ്വരമാണ്. ➟❝അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.❞ (1കൊരി, 4:16)
ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവും:
➦ ദൈവത്തിൻ്റെ ആത്മസ്വരൂപത്തിൻ്റെ ഛായയിലും (യോഹ, 4:24) സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യസാദൃശ്യത്തിലുമാണ് (യെഹെ, 1:26) യഹോവയായ പിതാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: (യെശ, 64:8; മലാ, 2:10; 1കൊരി, 8:6; 1കൊരി, 11:12). ➟❝യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.❞ (ഉല്പ, 2:7). ➟❝പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ (ruah – Spirit) അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1). ➟അതായത്, ദൈവത്തിൻ്റെ ഛായ (Image) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ദൈവത്തിൻ്റെ ഒരംശം നമ്മടെ അകത്തെ മനുഷ്യനിൽ ഉണ്ടെന്നാണ്. ➟ദൈവത്തിൻ്റെ സാദൃശ്യം (Likeness) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് നമ്മുടെ ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ➟നമ്മുടെ ബാഹ്യമനുഷ്യൻ നിലത്തെ പൊടികൊണ്ടും, ആന്തരികമനുഷ്യൻ ദൈവാംശത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ➟അല്ലാതെ, ദൈവത്തിനു് മനുഷ്യരെപോലെ ദേഹവും ദേഹിയും ആത്മാവുമെന്ന മൂന്നു ഘടകങ്ങൾ (ഭാഗങ്ങൾ) ഇല്ല. 


ആത്മസ്നാനം സുവിശേഷത്താലുള്ള ദാനം

സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം. അതിന്, വചനപരമായും ചരിത്രപരമായും ബൈബിളിൽ തെളിവുകളുണ്ട്:

വചനപരമായ തെളിവ്:
1️⃣ പരിശുദ്ധാത്മാവിലാണ് സുവിശേഷം അറിയിക്കുന്നത്: ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:121തെസ്സ, 1:5)

2️⃣ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2; ഗലാ, 3:5പ്രവൃ, 10:44പ്രവൃ, 11:14-16). 

3️⃣ ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം:  ❝ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.❞ (റോമ, 8:23

4️⃣ ആത്മാവാണ് ജീവൻ നല്കി വീണ്ടുംജനിപ്പിക്കുന്നത്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.❞ (യോഹ, 6:63). ➨❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6

5️⃣ ആത്മാവിനാൽ (ആത്മാസ്നാനത്താൽ) വീണ്ടുംജനിച്ചവനു് മാത്രമേ യേശു എൻ്റെ കർത്താവും രക്ഷിതാവുമാണെന്ന് ഹൃദയപൂർവ്വം ഏറ്റുപറയാൻ കഴിയുകയുള്ളു: ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3

6️⃣ ആത്മാവിനാലാണ് വിശ്വാസജീവിതം ആരംഭിക്കുന്നത്: ❝നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?❞ (ഗലാ, 3:3

7️⃣ ആത്മാവിനാലാണ് ദൈവസഭ പണിയപ്പെടുന്നത്: ❝ക്രിസ്തുയേശുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:22). 

ചരിത്രപരമായ തെളിവ്: ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44). ➨❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (Words) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.❞ (പ്രവൃ, 11:14-16). സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് എന്നതിൻ്റെ ചരിത്രപരമായ തെളിവാണിത്. 

☛ കൊർന്നേല്യൊസ് ജാതികൾക്ക് മുമ്പനാണ്. സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട്, സ്വർഗ്ഗരാജ്യത്തിൽ (ദൈവസഭയിൽ) ആദ്യം പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുംബത്തിനുമാണ്. ജാതികളോടുള്ള ബന്ധത്തിൽ ദൈവം എങ്ങനെയാണ് ഇടപെടുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ ഉണ്ടായത്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ എല്ലാവരും മനസ്സിലാക്കാനാണ് രണ്ട് അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്. 

☛ ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതായത്, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ഒരു കുഞ്ഞ് ഭുമിയിൽ ജനിക്കുന്നത്. അതുപോലെ, ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത് സ്വപ്രയഗ്നത്താലല്ല. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ❝ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു.❞ ശരീരത്തെയല്ല; ആത്മാവിനെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നത്. ആത്മസ്നാനം കൂടാതെ വീണ്ടുംജനിക്കാനോ, നിത്യജീവൻ പ്രാപിക്കാനോ ആർക്കും കഴിയില്ല. 

☛ പെന്തെക്കൊസ്ത് ഉപദേശപ്രകാരം, ഒരു വ്യക്തി ചാപിള്ളയായി ജനിച്ചിട്ട്, പിന്നീട് കാത്തിരുന്ന് സ്വപ്രയഗ്നത്താൽ ആത്മസ്നാനം പ്രാപിച്ചിട്ടുവേണം വ്യക്തിക്ക് ജീവൻ ലഭിക്കാൻ. അതായത്, വ്യക്തി സ്വയമായി വീണ്ടുംജനിച്ച് നിത്യജീവൻ പ്രാപിച്ചെടുക്കണം എന്നർത്ഥം. എന്നിട്ട്, രക്ഷ കൃപയാലാണെന്ന് പ്രസംഗിക്കണം. നിങ്ങളൊക്കെ ഏത് പുസ്തകമാണ് പഠിക്കുന്നതെന്ന് മനസ്സിലാകുന്നില്ല!

☛ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പ്രവചനംപോലെ ചരിത്രപരമായി സഭ സ്ഥാപിതമായത് പെന്തെക്കൊസ്തുനാളിലാണ്: (എഫെ, 2:20-22; യോവേ, 2:28-32; മത്താ, 16:18; പ്രവൃ, 2:1-4). പെന്തെക്കൊസ്തുനാളിൽ ആത്മസ്നാനം പ്രാപിച്ച അപ്പൊസ്തലന്മാർ സുവിശേഷം അറിയിക്കുന്നതിന് തടസ്സം നേരിടുകയും ആത്മീയമായി ക്ഷീണിക്കുകയും ചെയ്തപ്പോൾ, അവർ ഒരുമനപ്പെട്ട് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, വീണ്ടും പരിശുദ്ധാത്മാവിൽ നിറയുന്നതായി കാണാം: ❝ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.❞ (പ്രവൃ, 4:31പ്രവൃ, 4:24-31). ഇതിനെയാണ് ആത്മനിറവ് എന്ന് പറയുന്നത്. ആത്മസ്നാനത്തിലും പരിശുദ്ധാത്മാവിനാൽ നിറയും: (പ്രവൃ, 1:4). 

ആത്മനിറവ്: ❝ആത്മാവിനാൽ നിറയപ്പെടുവിൻ❞ (be filled with the Spirit) എന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 5:18). ശുശ്രൂഷയിലും വിശ്വാസജീവിതത്തിലും പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും, വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടുംവീണ്ടും ആത്മാവിൽ നിറയപ്പെടേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. അല്ലാതെ, ആത്മനിറവ് ദാനമായി ലഭിക്കുന്നതല്ല.

ആത്മസ്നാനം: യേശുക്രിസ്തു തൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (1കൊരി, 15:3-4; 1തിമൊ, 2:8; പ്രവൃ, 8:12). അതായത്, ക്രിസ്തുതുവിൻ്റെ മരണപുനരുദ്ധാനങ്ങളുടെ ഫലമായി ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (യോഹ, 7:37-39; പ്രവൃ, 2:33). അതിനായി, വ്യക്തിയുടെ ഭാഗത്തുനിന്ന് ഒരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 10:44-46പ്രവൃ, 11:14-17; പ്രവൃ, 2:28; പ്രവൃ, 8:20). ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനത്തിന് പണമോ, പ്രവൃത്തിയോ ആവശ്യമാണെന്ന് പഠിപ്പിക്കുന്നവർ, ആഭിചാരകനായ ശിമോൻ്റെ അനുയായികളാണ്: (പ്രവൃ, 8:18-24

ആത്മസ്നാനം എന്താണ്❓ എങ്ങനെ ലഭിക്കുന്നു❓ എപ്പോൾ ലഭിക്കുന്നു❓ ആത്മനിറവും ആത്മസ്നാനും തമ്മിലുള്ള വ്യത്യാസമെന്താണ്❓ ഇതൊന്നും അറിയാത്തവരാണ്, ആത്മസ്നാനം കൂടാതെ സ്വർഗ്ഗത്തിൽ പോകില്ലെന്ന വിഡ്ഢിത്തം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. 

കൂടുതലറിയാൻ കാണുക: 
സുവിശേഷം
ആത്മസ്നാനവും ജലസ്നാനവും

ദൈവം അവന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു

ട്രിനിറ്റി മുന്നോട്ട് വെയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ഉപദേശം ഇവയാണ്: 1. ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വണ്ട്. 2. ദൈവത്തെ കുറിക്കുന്ന ❝എലോഹീം❞ (אֱלֹהִים – Elohim) എന്ന പദം ബഹുവചനം (plural) ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ട്. ഈ ബൈബിൾവിരുദ്ധ ഉപദേശങ്ങൾക്ക്, ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ ദൈവപുരുഷനായ മോശെ ചെക്ക് വെച്ചിട്ടുണ്ട്:  

❶ ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: ❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ദൈവം ❝അവന്റെ❞ (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ ❝അവരുടെ❞ (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന ❝നാം, നമ്മുടെ❞ എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ, അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.

വിശദമായി: ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവം ത്രിത്വമാണെന്നത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്: (Gen, 1:27). ട്രിനിറ്റി വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവുമാണ് വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെങ്കിൽ, 1:27-ൽ ❝ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in His own image) എന്ന് ഏകവചനത്തിൽ പറയാതെ, ❝ദൈവം അവരുടെ (Their) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in Their own image) എന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. 1:26-ൽ ഉള്ളത് ദൈവത്തിൻ്റെ ബഹുത്വം (Plurality) ആണെങ്കിൽ, 1:27-ൽ സൃഷ്ടി നടത്തിയപ്പോൾ ആ ബഹുത്വം ആവിയായിപ്പോയോ?

☛ ❝ബെത്സെൽമോ❞ (בְּצַלְמ֔וֹ – b’tzalmo) എന്ന എബ്രായ പദത്തിന് ❝അവൻ്റെ സാദൃശ്യത്തിൽ❞ എന്നാണർത്ഥം. ❝ത്സെലെം❞ (צֶלֶם – tzelem) എന്ന പദത്തിന് ❝പ്രതിമ, സാദൃശ്യം, സ്വരൂപം❞ എന്നൊക്കെയാണ് അർത്ഥം. ❝ത്സെലെം❞ (tzelem) എന്ന പദത്തോടൊപ്പം, ❝ഇൽ❞ (in) എന്നർത്ഥമുള്ള ❝ബെ❞ (בְּ – beh) എന്ന ഉപസർഗ്ഗവും (Prefix), ❝അവന്റെ❞ (his) എന്നർത്ഥമുള്ള  ❝ഒ❞ (וֹ – o) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമ പ്രത്യയവും (3nd person singular pronoun suffix) ചേർന്നാണ്, ❝അവൻ്റെ സാദൃശ്യത്തിൽ❞ എന്നർത്ഥമുള്ള ❝ബെത്സെൽമോ❞ (b’tzalmo) എന്ന പദമുണ്ടായത്. ❝അവൻ്റെ സാദൃശ്യത്തിൽ❞ (in his image) എന്നാണർത്ഥം. ഭാഷയെ അതിക്രമിക്കാൻ പറ്റുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് തിരിച്ചറിയുക: (2തിമൊ, 3:16)

❷ ❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❞ (God (Elohim) created man in his own image) എന്നാണ് പറയുന്നത്. (Gen, 1:12). ❝എലോഹീം❞ (Elohim) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ❝അവൻ്റെ❞ (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➦ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: “എന്റെ ദൈവമേ, നിന്നിൽ (thee) ഞാൻ ആശ്രയിക്കുന്നു – O my God, I trust in thee:❞ (സങ്കീ, 25:2). ➟❝ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു! – How excellent is thy lovingkindness, O God!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ❝നിന്നിൽ (Thee), നിൻ്റെ (Thy)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd person singular pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: (സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ❝ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിൻ്റെ വ്യവസ്ഥ.❞ 

ബഹുവചനത്തിൻ്റെ തെളിവുകൾ കാണുക: ❝അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു –  Thou shalt not bow down to their gods, nor serve them.❞ (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ❝എലോഹീം❞ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ❝എലോഹീം❞ എന്ന് പറഞ്ഞശേഷം, ❝അവയെ (them) നമസ്കരിക്കരുതു❞ എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). 

☛ തന്മൂലം, ദൈവം ❝ബഹുവചനം❞ പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന ഉപദേശവും ❝എലോഹീം❞ (Elohim) എന്ന ദൈവത്തെ കുറിക്കുന്ന പദം ബഹുവചനമായതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ നിന്നുതന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

പുതിയനിയമത്തിലെ ഏകവചന സർവ്വനാമങ്ങൾ:
ദൈവം ❝ഞാൻ, എൻ്റെ, എനിക്കു❞ എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാങ്ങൾ (1st Person Singular Pronoun) പറയുന്നതിൻ്റെയും, ദൈവത്തെ എഴുത്തുകാർ ❝നീ, നിൻ്റെ, നിനക്കു, അവൻ❞ എന്നിങ്ങനെ മധ്യമപുരുഷനിലും (2nd Person) പ്രഥമപുരുഷനിലും (3rd Person) ഏകവചന സർവ്വനാമങ്ങൾ (Singular Pronoun) പറയുന്ന നൂറുകണക്കിന് തെളിവുകളുണ്ട്:
➦ ❝നീ എന്റെ (μου – mou) പുത്രൻ; ഞാൻ (ἐγὼ – egō) ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു❞ എന്നും ❝ഞാൻ (Ἐγώ – Egō) അവന്നു പിതാവും അവൻ എനിക്കു (μοι – moi) പുത്രനും ആയിരിക്കും❞ എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? (എബ്രാ, 1:5). ➟❝എന്നാൽ ആരെങ്കിലും അവന്റെ (αὐτοῦ – autou) വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ (τούτῳ – toutō) ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ (αὐτῷ – autō) ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.❞ (1യോഹ, 2:5). 

➦ ❝അവൻ, അവൻ്റെ❞ (He, His) എന്നർത്ഥത്തിൽ, ❝ഔട്ടു❞ (αὐτοῦ – autou) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (3rd Person Singular Pronoun) ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് കാണുക: (മർക്കൊ, 12:32; ലൂക്കൊ, 7:16; ലൂക്കൊ, 18:7; യോഹ, 3:16; യോഹ, 3:17; യോഹ, 7:17; പ്രവൃ, 3:18; പ്രവൃ, 3:21; പ്രവൃ, 3:26; പ്രവൃ, 5:31; പ്രവൃ, 5:32; പ്രവൃ, 15:14; പ്രവൃ, 22:14; റോമ, 5:10; 1കൊരി, 1:9; 2കൊരി, 2:14; ഗലാ, 4:4; എഫെ, 2:10; ഫിലി, 4:19; 1തെസ്സ, 4:8; എബ്രാ, 4:4; എബ്രാ, 13:15; 1യോഹ, 1:5; 1യോഹ, 2:5; 1യോഹ, 3:9; 1യോഹ, 4:9; 1യോഹ, 4:10; 1യോഹ, 4:12; 1യോഹ, 5:2; 1യോഹ, 5:9; 1യോഹ, 5:10; 1യോഹ, 5:20; വെളി, 17:17; വെളി, 21:3; വെളി, 22:6). ➟ദൈവം മൂന്ന് വ്യക്കിയായിരുന്നെങ്കിൽ, ബഹുവചന സർവ്വനാമം അല്ലാതെ ഏകവചന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിളിലുണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. 

രണ്ട് കാര്യങ്ങൾ മറക്കരുത്: 1. ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചിരിക്കുന്നതാണ് ബൈബിൾ. അതിനാൽ, ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാരണം. 2. വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ. ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്ത വ്യാഖ്യാനങ്ങളിൽ വശംവദരാകുകയോ, വിശ്വസിക്കുകയോ ചെയ്യരുത്. ആഖ്യാനം ദൈവശ്വാസീയവും വ്യാഖ്യാനം മാനുഷികവുമാണ്. 

എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?

യേശു വചനമല്ല; വെളിച്ചമാണ്

ദൈവത്തിൻ്റെ ❝ജ്ഞാനം❞ യേശുവാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ (സദൃ, 8:22-30), ദൈവത്തിൻ്റെ ❝വചനം❞ യേശുവാണെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. എന്നാൽ ❝വചനം❞ യേശുവാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽ പറയുന്ന യേശു ❝വചനമല്ല; വെളിച്ചമാണ്.❞ അക്കാര്യം യോഹന്നാൻതന്നെ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: 

യോഹന്നാൻ 1:6-10
1:6. ❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
1:7. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
1:8.അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
1:9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
1:10.അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞
 ➦ യോഹന്നാൻ സാക്ഷ്യം പറഞ്ഞ ❝വെളിച്ചം❞ യേശുവാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല: ❝ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.❞ എന്നും (യോഹ, 12:46), ❝ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു❞ എന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; യോഹ, 9:5). ഇനി അടുത്തവാക്യം ശ്രദ്ധിക്കുക:
9-ാം വാക്യം: ❝ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.❞
➦ വാക്യം ശ്രദ്ധിക്കുക: യോഹന്നാൻ പറയുന്ന യേശുവെന്ന സത്യവെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; ❝ലോകത്തിലേക്കു വന്നുകൊണ്ടിരിക്കയാണു❞ (coming into the world). [കാണുക: NKJV]. ഇനി, അടുത്തവാക്യം വളരെ ശ്രദ്ധിക്കുക:
10-ാം വാക്യം: ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞
➦ വാക്യം ശ്രദ്ധിക്കുക: ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു;❞ (He was in the world). പത്താം വാക്യത്തിലെ ❝അവൻ❞ (He) വചനമാണ്. അഥവാ, ❝അവൻ❞ എന്ന സർവ്വനാമം വചനത്തെ കുറിക്കുന്നതാണ്. ❝വചനം ലോകത്തിലുണ്ടായിരുന്നു❞ [കാണുക: ERV-ml]. ❝The Word was in the world❞ [കാണുക: CJB, GNT]. 
9-ാം വാക്യത്തിൽ പറയുന്ന, സത്യവെളിച്ചമായ യേശു ലോകത്തിലില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. 
10-ാം വാക്യത്തിൽ പറയുന്ന വചനമാകട്ടെ, മുമ്പേമുതൽ ലോകത്തിൽ ഉണ്ടായിരുന്നു.
9-ഉം 10-ഉം വാക്യങ്ങളിൽനിന്ന് രണ്ടുകാര്യം വ്യക്തമായി മനസ്സിലാക്കാം:
9-ാം വാക്യത്തിൽ, ❝വന്നുകൊണ്ടിരുന്ന❞ ഒരു വ്യക്തിയെ 10-ാം വാക്യത്തിൽ, ❝വന്നു❞ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു❞ എന്ന് പറയാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. അല്ലെങ്കിൽ, അത് പൂർവ്വാപരവൈരുദ്ധ്യം (paradoxical) ആകും. ദൈവശ്വാസീയമായ വചനത്തിൽ വൈരുദ്ധ്യം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല: (2തിമൊ, 3:16).
9-ാം വാക്യത്തിൽ ❝വന്നുകൊണ്ടിരുന്നവനായ വെളിച്ചമാണ് യേശു❞ അല്ലാതെ, ❝10-ാം വാക്യത്തിൽ ഉണ്ടായിരുന്ന വചനമല്ല യേശു.❞ ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ യേശുവിനെയും ദൈവത്തിൻ്റെ വചനത്തെയും യോഹന്നാൻ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കയാൽ, യേശു വചനമല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 

10-ൻ്റെ അടുത്തഭാഗം: ❝ലോകം അവൻ മുഖാന്തരം ഉളവായി.❞ ഈ ഭാഗത്ത് പറയുന്ന ❝അവൻ❞ വചനമാണ്. ❝God had made the world with his Word.❞ [കാണുക: CJB].
ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കിനെയാണ് ❝വചനം❞ എന്ന് പറയുന്നത്: ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; യെഹെ, 33:7). 
ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത് തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്താലാണ്: ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.❞ (സങ്കീ, 33:6; 2പത്രൊ, 3:5എബ്രാ, 11:3). ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ സകലതും ഉളവാക്കിയതുകൊണ്ടാണ്, ❝ലോകം വചനം മുഖാന്തരം ഉളവായി❞ എന്ന് യോഹന്നാൻ പറയുന്നത്: [കാണുക: CJB]. അല്ലാതെ, ലോകം ഉളവായത് ദൈവപുത്രനായ യേശു മുഖാന്തരമല്ല. യേശുവിനെ സ്രഷ്ടാവായ ദൈവം ആക്കാനാണ്, അവൻ ❝വചനം❞ ആണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നത്. യേശുവിനെ സൃഷ്ടിയാക്കാനാണ്, അവൻ ❝ജ്ഞാനം❞ എന്ന ശില്പിയായി സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെന്ന് യഹോവസാക്ഷികൾ പറയുന്നത്. എന്നാൽ തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്:

യേശു സ്രഷ്ടാവല്ല:
മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ഇരുകൂട്ടരുടെയും വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. യഹോവസാക്ഷികളുടെ വ്യാഖ്യാനപ്രകാരം ദൈവവും ക്രിസ്തുവും കൂടിയാണ് ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❝അവരെ❞ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 3. സൃഷ്ടിച്ച ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (3rd Person) ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ, ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ ഉണ്ടായിരുന്നെങ്കിലോ ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യകാരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ദൈവശ്വാസീയമായ വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18; യെശ, 66:22) പുതുസൃഷ്ടിക്കും (പുതിയജനനം) കാരണഭൂതൻ പിതാവായ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

➦ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച, തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്തിനു് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ടാണ്, യോഹാന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്: ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.❞ (യോഹ, 1:1-4). യോഹന്നാൻ ദൈവത്തിന്റെ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തപോലെ, ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിനും മനുഷ്യത്വാരോപരണം കൊടുത്തിരിക്കുകകൊണ്ടാണ്, ❝തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി❞, ❝ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു❞ എന്നൊക്കെ ജ്ഞാനം പറയുന്നത്: (സദൃ, 8:22-30). [കാണുക: സദൃശ്യവാക്യങ്ങളിലെ ജ്ഞാനം യേശുവാണോ?] യഹോവസാക്ഷികൾക്ക് ദൈവത്തിൻ്റെ ജ്ഞാനം മറ്റൊരു വ്യക്തിയാണ്. ട്രിനിറ്റിക്ക് ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയാണ്. രണ്ടുകൂട്ടരും ഒരേ തൂവൽപ്പക്ഷികളാണ്. 

വെളിച്ചമായ യേശു എപ്പോഴാണ് ലോകത്തിൽ എത്തിയത്❓ ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.❞ (യോഹ, 1:14). 
➦ യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 13-ാം വാക്യംവരെ യേശുവില്ല. 14-ാം വാക്യത്തിൽ, ❝ദൈവത്തിൻ്റെ വചനം❞ ജഡമായി അഥവാ, മനുഷ്യനായിത്തീർന്നപ്പോഴാണ്, ലോകത്തിലേക്ക് വന്നുകൊണ്ടിരുന്ന സത്യവെളിച്ചമായ യേശു ലോകത്തിൽ എത്തിയത്. ഇതാണ്, ദൈവശ്വാസീയമായ വചനസത്യം.
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശുവിൻ്റെ പ്രകൃതി (സ്വരൂപം) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ❝മനുഷ്യൻ❞ എന്നതാണ്: (1തിമൊ, 2:6). ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39യോഹ, 8:40). ➦❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ക്രിസ്തു മനുഷ്യനാണെന്ന് 50 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ അല്ലാതെ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ: അവൻ ജ്ഞാനമോ, ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: അവൻ വചനമോ അല്ല. ❝ജ്ഞാനം❞ എന്നൊരു പദവി ക്രിസ്തുവിനുണ്ട്; എന്നാൽ വചനം എന്നൊരു പദവിപോലും ക്രിസ്തുവിനില്ല. [കാണുക: യേശുവിൻ്റെ പദവികൾ]. യേശു ❝വചനം❞ അല്ലെന്നതിന് നൂറുകണക്കിന് തെളിവ് ബൈബിളിലുണ്ട്. ചില തെളിവുകൾ ഇവിടെ കാണിക്കാം; സത്യവിശ്വാസികൾക്ക് അത് മതിയാകും:

യേശു ❝വചനം❞ എന്ന ദൈവമല്ല:
യേശു വചനമെന്ന ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്.  ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ഈ വേദഭാഗത്ത്, വചനത്തെ ❝ദൈവം❞ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. എന്നാൽ വാക്യം ശ്രദ്ധിക്കുക: ❝വചനം ദൈവം ആയിരുന്നു❞ എന്നാണ് ഒന്നാം വാക്യത്തിൽ യോഹന്നാൻ പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ, ❝വചനം ദൈവം ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ❝ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം.❞ (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.❞ (പുറ, 3:14). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം: മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (He cannot deny Himself) ആണ്: (2തിമൊ, 2:13). തന്മൂലം, ദൈവത്തിനു് ഭൂതമോ, ഭാവിയോ ഉണ്ടാകുക അസംഭവ്യമാണ്. യോഹന്നാൻ പറയുന്നത്, ക്രിസ്തു ❝ആരായിരുന്നു❞ എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന ❝വചനം ആരായിരുന്നു❞ എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ❝ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്നു❞ എന്ന് യോഹന്നാൻ പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് 1:1-ലെ വിഷയം. അതുകൊണ്ടാണ്, ❝ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. യേശു ഭൂതകാലമുള്ള ദൈവമാണെന്ന് പറഞ്ഞാൽ ശരിയാകുമോ❓ [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?]

യേശുവും വചനവും:
യേശുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. പേർപറഞ്ഞുകൊണ്ട് വേർതിരിച്ചിരിക്കുന്ന വാക്യങ്ങൾ മാത്രം നോക്കാം:
➦ ❝യേശു❞ ആ ❝വാക്കു❞ (logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)
➦ ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും ❝വാക്കിലും❞ (logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ ❝യേശുവിനെ❞ക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)
➦ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും ❝യേശു❞ പറഞ്ഞ ❝വചനവും❞ (logos) വിശ്വസിച്ചു. (യോഹ, 2:22)
➦ യേശു അവനോടു: “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ❝യേശു❞ പറഞ്ഞ ❝വാക്കു❞ (logos) വിശ്വസിച്ചു ആ മനുഷ്യൻ പോയി. (യോഹ, 4:50)
➦ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു ❝യേശു:❞ “എന്റെ ❝വചനത്തിൽ❞ (logos) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, (യോഹ, 8:31)
➦ ❝യേശു❞ അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ ❝വചനം❞ (logos) പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. (യോഹ, 14:23)
➦ തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ❝ചരിത്രം❞ (logos) ❝യേശു❞ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)
➦ സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ ❝യേശുവിന്റെ❞ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ❝വചനം❞ (logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)
➦ അവൻ എല്ലാവരുടെയും കർത്താവായ ❝യേശുക്രിസ്തു❞ മൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച ❝വചനം❞ (logos), (പ്രവൃ, 10:36)
➦ ❝ക്രിസ്തു❞ ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു ❝വചനത്താലും❞ (logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)
➦ സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു❞ എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു ❝വാക്❞ (logos) ചാതുര്യത്തോടെ അല്ലതാനും. (1കൊരി,1:17)
➦ ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ❝ക്രിസ്തുവിൽ❞ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ ❝വചനം❞ (logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)
➦ ❝വാക്കിനാലോ❞ (logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ ❝യേശുവിന്റെ❞ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)
➦ ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ ❝വചനം❞ (logos) കൈക്കൊണ്ടു ഞങ്ങൾക്കും ❝കർത്താവിനും❝ അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)
➦ ❝ക്രിസ്തുയേശു❞ പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ ❝വചനം❞ (logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)
➦ നമ്മുടെ കർത്താവായ ❝യേശുക്രിസ്തുവിന്റെ❞ പത്ഥ്യ❝വചനവും❞ ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ: (1തിമൊ, 6:3)
➦ എന്നോടു കേട്ട പഥ്യ❝വചനം❞ (logos) നീ ❝ക്രിസ്തുയേശുവിലുള്ള❞ വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)
➦ അവൻ ദൈവത്തിന്റെ ❝വചനവും❞ (logos) ❝യേശുക്രിസ്തുവിന്റെ❞ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)
➦ നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവ❝വചനവും❞ (logos) ❝യേശുവിന്റെ❞ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)
➦ ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; ❝യേശുവിന്റെ❞ സാക്ഷ്യവും ദൈവ❝വചനവും❞ (logos) നിമിത്തം തല ഛേദിക്കപ്പെട്ടവരും: (വെളി, 20:4). യേശു വചനമായിരുന്നെങ്കിൽ, യേശുവിനെയും വചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ?

ദൈവത്തിൻ്റെ വചനവും യേശുവിൻ്റെ വചനവും:
പഴയനിയമത്തിൽ, ❝വചനം❞ (ദബാർ – דָּבָר – dabar) ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്:  ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം (dabar) ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11). പുതിയനിയമത്തിൽ, ആ ❝വചനം❞ (ലോഗോസ് – λόγος – logos) യേശുവിൻ്റെ വായിൽനിന്നാണ് പറപ്പെടുന്നത്: ❝അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (logos) നിമിത്തം ആശ്ചര്യപ്പെട്ടു;❞ (ലൂക്കൊ, 4:22 ലൂക്കൊ, 4:32; ലൂക്കൊ, 4:36). പഴയനിയമത്തിൽ, യഹോവ തൻ്റെ ❝വചനത്തെ❞ (ദബാർ – דָּבָר – dabar) അയച്ചാണ് സൗഖ്യം നല്കിയിരുന്നത്: ❝അവൻ തന്റെ വചനത്തെ (dabar) അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.❝ (സങ്കീ, 107:20). പുതിയനിയമത്തിൽ, യേശു തൻ്റെ ❝വാക്കു അഥവാ, വചനം❞ കൊണ്ടാണ് സൗഖ്യമാക്കിയത്: ❝യേശു വാക്കു (logos) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി.❞ (മത്താ, 8:16). വല്ലതും മനസ്സിലായോ? യേശുവല്ല വചനം; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. ചില വാക്യങ്ങൾ കാണുക:
➦ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും ❝യേശു പറഞ്ഞ വചനവും❞ (logos) വിശ്വസിച്ചു. (യോഹ, 2:22)
➦ എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; ❝അവന്റെ വചനം (logos) പ്രമാണിക്കയും ചെയ്യുന്നു.❞ (യോഹ, 8:55)
➦ ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, ❝അവൻ അവരോടു തിരുവചനം (logos) പ്രസ്താവിച്ചു.❞ (മർക്കൊ, 2:2)
➦ അവൻ പിന്നെയും പോയി ❝ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.❞ (മർക്കൊ, 14:39)
➦ ❝ഞാൻ സംസാരിച്ച വചനം❞ (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. (യോഹ, 12:48). യേശു പറഞ്ഞതും പ്രമാണിച്ചതും പ്രസ്താവിച്ചതും പ്രാർത്ഥിച്ചതും സംസാരിച്ചതും ദൈവത്തിൻ്റെ ❝ലോഗോസ്❞ (word – വചനം) ആണ്. തന്മൂലം, യേശു ❝വചനം❞ അല്ല; അവൻ പ്രമാണിച്ചതും അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതുമാണ് ❝വചനം❞ എന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (Logos) യേശുവിൻ്റെയെന്നല്ല; ആരുടെയും അസ്തിത്വമോ, പ്രകൃതിയോ, പദവിയോ അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്ന് പുറപ്പെട്ട വാക്ക് അല്ലെങ്കിൽ, വാക്കുകളാണ്. ഇതൊക്കെ മനസ്സിലാക്കാൻ ഒരു ബൈബിൾ കോളേജിലും പോകണ്ട; വചനം വായിച്ചാൽ മതി.

യോഹന്നാൻ്റെ സുവിശേഷം:
യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു വചനമെന്ന ദൈവമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ യോഹന്നാനിലെ ക്രിസ്തു വചനമോ, ദൈവമോ അല്ല; മനുഷ്യനാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ദൈവം മനുഷ്യനല്ല: (ഹോശെ, 11:9; ഇയ്യോ, 9:32). എന്നാൽ ദൈവപുത്രൻ മനുഷ്യനാണ്: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടും വിശ്വസിക്കാത്തവരെ എന്തുചെയ്യും? (2തിമൊ, 3:16). ❞വചനം ജഡമായിത്തീർന്നു❝ എന്ന് യോഹന്നാൻ പറയുന്നത് യഥാർത്ഥത്തിലല്ല; ആത്മീയമായിട്ടാണ്. സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണെന്ന് എത്രപേർക്കറിയാം? [കാണുക: വചനം ജഡമായിത്തീർന്നു]. യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തുവും മറിയയുടെ മകൻ തന്നെയാണ്. ഏഴുപ്രാവശ്യം അത് പറഞ്ഞിട്ടുണ്ട്. (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). യഥാർത്ഥത്തിൽ യേശു വചനമോ, വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❝God-The Father was manifest in the flesh.❞ അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം: (1Tim, 3:16-NMV; Col, 2:2-NMV1Tim, 3:16-KJV; Col, 2:2-KJV). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതുകൊണ്ടാണ്, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ മനുഷ്യനായ ക്രിസ്തുയേശു പറഞ്ഞത്: (യോഹ, 10:30; യോഹ, 14:91തിമൊ, 2:6). അവൻ യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, ❝ഞാനും വചനവും ഒന്നാകുന്നു; എന്നെ കണ്ടവൻ വചനത്തെ കണ്ടിരിക്കുന്നു❞ എന്നല്ലാതെ, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ എങ്ങനെ പറയും? [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. തന്നെയുമല്ല, യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് യോഹന്നാനാണ്:
➦ ജഡം (sarx)  –  യോഹ, 1:14
➦ പുരുഷൻ (anir) – യോ, 1:30
➦ മനുഷ്യൻ (anthropos) – 3:27
➦ മനുഷ്യൻ (anthropon) – 4:29
➦ മനുഷ്യൻ (anthropos) – 5:12
➦ മനുഷ്യൻ (anthropos) – 7:46
➦ മനുഷ്യൻ (anthropon) – 8:40
➦ മനുഷ്യൻ (anthropos) – 9:11
➦ മനുഷ്യൻ (anthropos) – 9:16
➦ മനുഷ്യൻ (anthropos) – 9:24
➦ മനുഷ്യൻ (anthropos) – 10:33
➦ മനുഷ്യൻ (anthropos) – 11:47
➦ മനുഷ്യൻ (anthropos) – 11:50
➦ മനുഷ്യൻ (anthropon) – 18:14
➦ മനുഷ്യൻ (anthropou) – 18:17
➦ മനുഷ്യൻ (anthropou) – 18:29
➦ മനുഷ്യൻ (anthropos) –  19:5.
യോഹന്നാനിലെ ക്രിസ്തു ദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് 17 പ്രാവശ്യം അവൻ പറയുമായിരുന്നോ?

ക്രിസ്തു ദൈവമല്ല; മനുഷ്യൻ:
താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്:
ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ❝ഏകദൈവം❞ ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Interlinear Bible]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദിന്❞ (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ ❝മോണോസ്❞ (μόνος – Mónos). ആ പദം കൊണ്ടാണ് ❝ദൈവം ഒരുത്തൻ മാത്രം❞ ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ (3rd Person) ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, ❝പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം❞ എന്ന് ❝Mónos❞ കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

പിതാവ് മാത്രം സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ❝ഏകസത്യദൈവം❞ പിതാവാണ്. ഗ്രീക്കിൽ, ❝se (pater) ton monon alethinon theon → σὲ (πατήρ) τὸν μόνον ἀληθινὸν θεὸν❞ ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Interlinear Bible]. Father, the only true God എന്ന് പറഞ്ഞാൽ; ❝ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം❞ എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ ❝യാഹീദിന്❞ (יָחִיד – yahid) തുല്യമായ ❝മോണോസ്❞ (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. ❝പിതാവ് സത്യദൈവം❞ ആണെന്ന് പറഞ്ഞാൽ, ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ, പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ❝Mónos❞ കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ക്രിസ്തു പഠിപ്പിച്ചത് നുണയാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. ❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36). [കാണുക: ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]

മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). ➦”മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു.” (മത്താ 20:28മത്താ, 8:20; 12:40). ഈ വേദഭാഗങ്ങളിൽ, താൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശു അസന്ദിഗ്ധമായി വ്യക്തമാക്കി. എന്നാൽ യഹോവയുടെ പ്രവചനത്തിൽ അവൻ സ്ത്രീയുടെ സന്തതിയാണ്: (ഉല്പ, 3:15). സ്ത്രീയുടെ സന്തതി മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? (മത്താ, 1:16; ഗലാ, 4:4; എബ്രാ, 2:14-15). യഹോവയുടെയും മോശെയുടെയും പ്രവചനത്തിൽ ക്രിസ്തു യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേല്ക്കേണ്ട മോശെയെപ്പോലൊരു പ്രവാചകനാണ്: (ആവ, 18:15; 18:18). യെഹൂദന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേറ്റത് ഒരു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാമല്ലോ? (മീഖാ, 5:3; റോമ, 9:5). [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]. യെശയ്യാവിൻ്റെ രണ്ട് പ്രവചനമുണ്ട്: 1. ❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:14). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ നിന്നാണല്ലോ യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യർ ജനിച്ചത്: (മത്താ, 1:21; 1:22; ലൂക്കൊ, 1:35; 2:5-7; യോഹ, 8:40; 1യോഹ, 3:5). 2. ❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,❞ (യെശ 52:14). ➦പ്രവചനം ശ്രദ്ധിക്കുക: ❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെടും.❞ അവൻ മനുഷ്യൻ ആയതുകൊണ്ടാണ്, അസഹ്യമായ പീഢകളാൽ അവൻ മനുഷ്യനല്ല എന്ന് തോന്നുമാറു വിരൂപമാക്കപ്പെടും എന്ന് ആത്മാവിനാൽ പ്രവചിച്ചിരിക്കുന്നത്. മേല്പറഞ്ഞ വാക്യങ്ങളെല്ലാം വരുവാനുള്ള ❝മശീഹ❞ മനുഷ്യനാണെന്നത്തിൻ്റെ പഴയനിയമത്തിലെ തെളിവുകളാണ്. തന്നെയുമല്ല, ക്രിസ്തു മനുഷ്യനാണെന്ന് ദൈഒശ്വാസീയമായ വചനത്തിൽ അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല: “വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?” (സംഖ്യാ 23:19. → ഹോശേ 11:9; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ ക്രിസ്തു ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ  (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാലും പഴയപുതിയനിയമങ്ങളുടെ സാക്ഷ്യത്താലും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാകുന്നു. വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: യഹോവ പറയുന്നു: ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ 11:9). ക്രിസ്തു പറയുന്നു: ❝ഞാൻ ദൈവമല്ല; മനുഷ്യനത്രേ:❞ (യോഹ, 5:44; യോഹ, 17:3;  യോഹ, 8:40). ത്രിമൂർത്തി വിശ്വാസികൾ പറയുന്നു: പിതാവും പുത്രനും സമനിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളും രണ്ടുപേരും ദൈവവുമാണ്. ആരാണ് കള്ളം പറയുന്നത്: പിതാവും പുത്രനുമോ? അതോ ത്രിത്വവിശ്വാസികളോ? [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ദൈവശ്വാസീയമായ വചനം വെച്ചുകൊണ്ട്, യേശു വചനമാണെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല.

പരിശുദ്ധാത്മാവും യേശുവും:
യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു.
➦ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21),
➦ ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35),
➦ ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40),
➦ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22പ്രവൃ, 10:38),
➦ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1),
➦ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1),
➦ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15),
➦ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28),
➦ ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14),
➦ ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരു മനുഷ്യൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്. 

❝മനുഷ്യനായ ക്രിസ്തുയേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? അവൻ പൂർവ്വാസ്തിത്വത്തിൽ ആരായിരുന്നു? സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ അവൻ ആരാണ്? എന്നൊന്നും അറിയാത്തതാണ് പലരുടെയും പ്രശ്നം.❞ [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

കാണുക:☟
ദൈവപുത്രൻ വചനമെന്ന ദൈവമാണോ?
വചനം ജഡമായിത്തീർന്നു
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം
യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

NB: ശ്രദ്ധേയമായ ഒരുകാര്യം കാണിക്കാം: ബൈബിൾ വെളിപ്പെടുത്തുന്ന ❝യേശു❞ വചനമല്ല; വെളിച്ചമാണ്: (യോഹ, 12:46 യോഹ, 8:12; യോഹ, 9:5). എന്നാൽ മുഹമ്മദീയരുടെ ഖുറാനിൽ പറയുന്ന അവരുടെ ❝ഈസാ നബി❞ വെളിച്ചമല്ല; വചനമാണ്: (4:1713:45). ബൈബിളിലെ യേശുവിനെയല്ല; ഖുറാനിലെ ഈസാനബിയെ ആണ് ത്രിമൂർത്തി ക്രൈസ്തവർ വിശ്വസിക്കുന്നതെന്ന് തോന്നുന്നു!

ക്രിസ്തുയേശുവിൻ്റെ പിതാവു്

പുതിയനിയമത്തിൽ കാണുന്ന ❝പിതാവായ ദൈവം❞ അല്ലെങ്കിൽ, നമ്മുടെ കർത്താവായ യേശു ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്യുന്നത് യഹോവയെ അല്ല; വേറെ ആരെയോ ആണെന്ന ഒരു നവീന ദുരുപദേശം രംഗപ്രവേശം ചെയ്തിട്ട് കുറച്ചുകാലമായി. അതിൻ്റെ ഉപജ്ഞാതാവ് ഒരു മുൻ പെന്തെക്കൊസ്തുകാരനാണ്. ചില പാസ്റ്റർമാർപോലും പുള്ളിയുടെ വാലുപിടിച്ച് ഈ ഉപദേശം പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ ദുരുപദേശങ്ങളുടെയും ആവിർഭാവം ❝ട്രിനിറ്റി❞ എന്ന ബൈബിൾ വിരുദ്ധ ഉപേശത്തിൽ നിന്നാണ്. പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് ക്രൈസ്തവസഭ വഷളായിപ്പോകാൻ, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പത്താൽ ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ട്രിനിറ്റി. (2കൊരി, 11:2-3). നാലാം നൂറ്റാണ്ടിന് മുമ്പും പിമ്പുമുള്ള ക്രൈസ്തവസഭ പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. സകല ദുരുപദേശങ്ങളുടെയും വിളനിലം അല്ലെങ്കിൽ, മാതാവാണ് ട്രിനിറ്റി. അതിൽനിന്നാണ് സകല കൾട്ട് പ്രസ്ഥാനങ്ങളും ഉണ്ടായിരിക്കുന്നത്. ട്രിനിറ്റി നാലാം നൂറ്റാണ്ടീൽ ഉണ്ടാക്കപ്പെട്ടതാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിക്കുന്നുണ്ട്: [കാണുക: ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഉപദേശം]. ക്രിസ്തുവിൻ്റെ പിതാവ് യഹോവയാണോ, അല്ലയോ എന്ന് നമുക്ക് പരിശോധിക്കാം:

സ്രഷ്ടാവും പിതാവുമായ ഏകദൈവം:
ബൈബിളിൽ ഒരേയൊരു പിതാവേയുള്ളു; സ്രഷ്ടാവായ യഹോവ: ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10). ➦❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16). ➦❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്, ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു, ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➦❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6യെശ, 44:24; യെശ, 63:16; യോഹ, 8:41; യോഹ, 17:3; എഫെ, 4:6; എബ്രാ, 2:11). ആ പിതാവായ യഹോവയെയാണ് യേശു, ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്തതും (മത്താ, 7:21; യോഹ, 20:17) പിതാവ്, ❝എൻ്റെ പുത്രൻ❞ എന്ന് സംബോധന ചെയ്തതും. (മത്താ, 3:17; മത്താ, 17:5). പിതാവായ ദൈവമാണ് സംസാരിച്ചതെന്ന് പത്രൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്. (2പത്രൊ, 1:17). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

❶ ഷ്മാ പ്രഖ്യാപനം: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചെല്ലുന്ന ❝ഷ്മാ❞ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. ദൈവപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം ആണെന്നാണ്: (യോഹ, 5:44; യോഹ, 17:3). പഴയനിയമത്തിൽ പ്രാർത്ഥന ഇപ്രകാരമാണ്: ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). നമ്മുടെ ദൈവം യഹോവയായ ഏകൻ ആണെന്നാണ് ക്രിസ്തു അവനോട് പറഞ്ഞത്. ➦അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: ❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32). ➦ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ❝ഹെയ്സ്❞ (heis) ആണെന്ന് പറഞ്ഞശേഷം, ❝അവൻ❞ (He) അല്ലാതെ മറ്റൊരുത്തനുമില്ല❞ എന്ന് ഏകവചന സർവ്വനാമത്തിൽ ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട്, പ്രഥമപുരുഷനായ (മൂന്നാമനായ) യഹോവയെക്കുറിച്ചാണ്, ❝അവൻ അല്ലാതെ മറ്റൊരുത്തനുമില്ല❞ എന്ന് ഏകവചനത്തിൽ പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്, ❝അവൻ (യഹോവ) അല്ലാതെ മറ്റൊരുത്തനും ദൈവമല്ല❞ എന്ന് എടുത്തുപറയുകയും ചെയ്തു. ➦ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: ❝നീ ദൈവരാജ്യത്തോടു അകന്നവനല്ല❞ എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ദൈവം സാരാംശത്തിലോ, ഐക്യത്തിനലോ ഒന്നാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത്. ➦ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (bad – alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെങ്കിൽ, യഹോവയെ അല്ലാതെ മറ്റാരെയാണ്, യേശു ❝എൻ്റെ പിതാവെന്നും, എൻ്റെ ദൈവമെന്നും❞ സംബോധന ചെയ്യുന്നത്? (യോഹ, 20:17)

❷ ❝ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ (Lord), നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.❞ (മത്തായി 11:25 ഉല്പത്തി 14:23) ❝സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി (Lord) അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.❞ 
➦ സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായ (നാഥൻ) യഹോവയാണ് തൻ്റെ പിതാവെന്നാണ് ക്രിസ്തു പറയുന്നത്.

❸ ❝യേശു: സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.❞ (മത്തായി 15:13 2ദിനവൃത്താന്തം 20:6) ❝ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.❞
➦ ഏകദൈവമായ യഹോവയുടെ വാസസ്ഥലമാണ് സ്വർഗ്ഗം: (ആവ, 26:15; 1രാജാ, 8:30; 2ദിന, 6:30). സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളൂ: (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ക്രിസ്തു സ്വർഗ്ഗസ്ഥനായ യഹോവയെയാണ്, ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്തിരിക്കുന്നത്.

❹ ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.❞ (മത്തായി 16:16 യിരെമ്യാവ് 10:10) ❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.❞
➦ ജീവനുള്ള ദൈവമായ യഹോവയാണ് ക്രിസ്തുവിൻ്റെ പിതാവ്.

❺ ❝മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.❞ (മത്തായി 21:9സങ്കീർത്തനം 118:26 യോഹന്നാൻ 5:43) ❝യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.❞ ⟺ ❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞
➦ യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാല് സുവിശേഷകന്മാരും പറഞ്ഞിട്ടുണ്ട്: (മത്താ, 21:9; മർക്കൊ, 11:9; ലൂക്കൊ, 19:38; യോഹ, 12:13). യഹോവയാണ് ക്രിസ്തുവിൻ്റെ പിതാവ്. അതുകൊണ്ടാണ്, ❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞത്: (യോഹ, 5:43)

❻ ❝ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു.❞ (യോഹന്നാൻ 8:54 സങ്കീർത്തനം 41:13) ❝യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.❞
➦ ദൈവം യിസ്രായേലിൻ്റെ ദൈവമാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (പുറ, 5:1; 32:27; 34:23). ക്രിസ്തുവിൻ്റെ പിതാവാണ് യിസ്രായേലിൻ്റെ ദൈവം: (യോഹ, 8:54). 

❼ ❝പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.❞ (യോഹന്നാൻ 2:16 സങ്കീർത്തനം 122:9 യെശയ്യാ 56:7) ❝നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.❞ ❝എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.❞
➦ ആലയം യഹോവയായ ഏകദൈവത്തിൻ്റെയാണ്: (യെശ, 55:7). അതുകൊണ്ടാണ്, ❝എൻ്റെ പിതാവിൻ്റെ ആലയം❞ എന്ന് ക്രിസ്തു പറഞ്ഞത്: (മർക്കൊ, 11:17)

❽ ❝എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.❞ യോഹന്നാൻ 6:45 യെശയ്യാവ് 54:13) ❝നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.❞ 
➦ യഹോവ ക്രിസ്തുവിൻ്റെ പിതാവാകയാലാണ്, ❝പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും❞ എന്ന് അവൻ പറഞ്ഞത്: (യോഹ, 6:45)

❾ ❝യേശു അത്യുച്ചത്തിൽ, പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കൊസ് 23:46 സങ്കീർത്തനം 31:5) ❝നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.❞
➦ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചുകൊടുത്തത് പിതാവായ യഹോവയുടെ കയ്യിലാണ്: (ലൂക്കൊ, 23:46സങ്കീ, 31:5; സംഖ്യാ, 27:17)

❿ ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.❞ (മത്താ, 22:32 മർക്കൊ, 12:26; ലൂക്കൊ, 20:37). അബ്രാഹാമിൻ്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (പുറ, 3:16; 1രാജാ, 18:36; 1ദിന, 29:18; 2ദിന, 30:6 പ്രവൃ, 3:13; പ്രവൃ, 5:30; പ്രവൃ, 7:32). പരിശുദ്ധനും നീതിമാനുമായ യേശുവിനെ യെഹൂദന്മാർ തള്ളുകയും കൊല്ലുകയും ചെയ്തപ്പോൾ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ പിതാക്കന്മാരുടെ ദൈവമാണ്, യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തത്: (പ്രവൃ, 3:13-15). യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്, ❝പിതാക്കന്മാരുടെ ദൈവം❞ ആയ യഹോവയാണെന്ന് പത്രൊസും (പ്രവൃ, 3:13) ❝പിതാവായ ദൈവം❞ ആണെന്ന് പൗലൊസും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2). 
➦ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയാണ്, ആബ്രാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ക്രിസ്തുവിന്റെ പിതാവും ദൈവവും: (പ്രവൃ, 3:13 മത്താ, 1:1; യോഹ, 20:17). ആർക്കും സംശയമൊന്നുമില്ലല്ലോ?

⓫ പഴയനിയമത്തിൽ യഹോവയെ എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. 1. ❝ഏലി❞ (אֵלִי – Eli). ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). 2. ❝എലോഹായ്❞ (אֱלֹהָי – Elohy/Elohai). ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: 1. ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ 2. ❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ പിതാവും ദൈവവുമാണ് യഹോവയായ ഏകദൈവമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ അസന്ദിഗ്ദ്ധമായി തെളിയുന്നു: (യോഹ, 20:17). 

നിന്റെ പിതാവു എവിടെ?❞ എന്നു ചോദിച്ച യെഹൂദന്മാരോടു ക്രിസ്തു പറഞ്ഞത്: ❝നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു❞ എന്നാണ്: (യോഹ, 8:19). ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതൂകൊണ്ടാണ്, ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ ഏകസത്യദൈവത്തെ പലരും അറിയാത്തത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

യഹോവയുടെ ആത്മാവായ (1ശമൂ, 16:13) പരിശുദ്ധാത്മാവിലാണ് യേശുവിൻ്റെ മൂഴുജീവിതവും: ❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16).❞ ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരു മനുഷ്യൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്. നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ച മനുഷ്യനായ നസറായനായ യേശുവിനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ യഹോവ: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ. 2:36; പ്രവൃ, 5:31). ആ പിതാവായ യഹോവയെ തള്ളിയിട്ടാണ്, അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ക്രിസ്തുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ത്രിമൂർത്തികൾ നോക്കുന്നത്. 

ദൈവം ഒരുത്തൻ മാത്രം:
ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3). സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).  ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണു (യോഹ, 14:28), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു (യോഹ, 8:40), എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21). ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം: ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39  ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്]. പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന ❝പിതാവായ ഏകദൈവവും❞ ക്രിസ്തു ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്യുന്നവനും മറ്റൊരുത്തനാകുമോ?

കാണുക:
ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം
യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

ബൈബിൾ അറിവുകൾ 𝟙

അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
“അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തവൻ (ക്രിസ്തു) മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ് എന്നാണ് പത്രൊസ് പറയുന്നത്. “പ്രൊഗിനൊസ്കൊ” (proginosko) എന്ന ഗ്രീക്കുപദം അഞ്ചുപ്രാവശ്യമുണ്ട്: (പ്രവൃ, 26:5റോമ, 8:29റോമ, 11:21പത്രൊ, 1:202പത്രൊ, 3:17). “മുന്നറിയുക അല്ലെങ്കിൽ, നേരത്തെ അറിയുക, മുമ്പുകൂട്ടി അറിയുക” (foreknow) എന്നൊക്കെയാണ് അർത്ഥം. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജന്മസ്ഥലവും (മീഖാ, 5:2) ജനനവും (യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:321:35) കഷ്ടാനുഭവവും (യെശ, 52:1453:3-7) മരണവും (യെശ, 53:853:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14ദാനീ, 2:28). ദൈവപുത്രൻ മുമ്പെ ഇല്ലായിരുന്നു; മനുഷ്യരുടെ രക്ഷയെപ്രതി പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവനും ആണ്. തെളിവുകൾ നോക്കാം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഇവിടെ ദൈവം “മുന്നറിഞ്ഞവർ” (proginosko) എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നവരല്ല; എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്. ഒ.നോ: (പ്രവൃ, 4:28റോമ, 8:301കൊരി, 2:7എഫെ, 1:11-12). കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ തിരഞ്ഞെടുത്തതും: (ഗലാ, 4:4). കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടാകും? അടുത്തവാക്യം: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.” (എഫെ, 1:4). ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്ത നമ്മളും അന്നുണ്ടാകണം. 1പത്രൊസ് 1:20-ൻ്റെ മലയാളംബൈബിൾ നൂതന പരിഭാഷയിലെ (MSV’17) വാക്യം ഇപ്രകാരമാണ്: “ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.” ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെ തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ? അതായത്, കാലസമ്പൂർണ്ണതയിൽ വെളിപ്പെടാനിരുന്ന തൻ്റെ ക്രിസ്തുവിനെയും, അവനിലൂടെ മാനവജാതിക്ക് ഒരുക്കേണ്ട രക്ഷയെയും, ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും, ലോകസ്ഥാപനത്തിനു മുമ്പെ ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. അല്ലാതെ, ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും മുമ്പെ ഉണ്ടായിരുന്നു എന്നല്ല. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വസ്തുതയാണ്.

ക്രിസ്തുവും പ്രാർത്ഥനയും:
“പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.” (ലൂക്കൊ, 22:42). ഇതൊരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം പാപമറിയാത്ത തൻ്റെ ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവെന്ന മനുഷ്യൻ്റെ പ്രാർത്ഥനയാണ്: (യോഹ, 8:40; 2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43). ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് തനിക്ക് ഭവിക്കാനുള്ള അതികഷ്ഠം നീങ്ങിപ്പോകാൻ പിതാവിൻ്റെ ഹിതത്തിനായി മേല്പറഞ്ഞ ഒരേ വചനംതന്നെ ചൊല്ലി ക്രിസ്തു മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുക നിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കോ, 22:44). എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്. വൺനെസ്സ് വിശ്വാസപ്രകാരം, ഒരു ദൈവം തന്നോടുതന്നെയാണ് പ്രാർത്ഥിച്ചത്. ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ അല്ല പ്രാർത്ഥിച്ചത്; മനുഷ്യനായ യേശു തൻ്റെ പിതാവും ദൈവവും ആയവനോടാണ് പ്രാർത്ഥിച്ചത്: (യോഹ, 20:17). പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God: (യോഹ, 17:3). ദൈവത്തെ നിത്യം ആരാധിക്കുന്നവരെങ്കിലും, ദൈവത്തിന്റെ സൃഷ്ടികളായ ദൂതന്മാർ പോലും വ്യക്തിപരമായി ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല. എന്നാൽ യേശുവെന്ന മനുഷ്യൻ്റെ ജീവിതം മുഴുവനും പ്രാർത്ഥനാനിർഭരമായിരുന്നു. “അതികാലത്തു ഇരുട്ടോടെ യേശു എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 1:35). ക്രിസ്തു രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12), പ്രത്യേക ശുശ്രൂഷകൾക്ക് മുമ്പായും, ഉദാ: ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും (ലൂക്കൊ, 6:12-16), ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും (യോഹ, 11:41-42) പ്രാർത്ഥിച്ചതായി കാണാം. മനുഷ്യനല്ലാതെ ദൈവത്തിനു് പ്രാർത്ഥന വേണ്ട. ദൈവത്തോട് മനുഷ്യൻ കഴിക്കുന്ന അഭയയാചനയാണ് പ്രാർത്ഥന. തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നവനോടാണ് ക്രിസ്തു നിലവിളിച്ച് പ്രാർത്ഥിച്ചതെന്ന് വചനം പറയുമ്പോൾ, ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ ആണ് കണ്ണുനീരോടും നിലവിളിയോടുകൂടെ പ്രാർത്ഥിച്ചതെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം വേറെയില്ല. ക്രിസ്തു ദൈവമല്ല; പ്രാർത്ഥന ആവശ്യമുള്ള പാപരഹിതനായ മനുഷ്യനായിരുന്നു. (ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നമ്മെപ്പോലെ പാപങ്ങൾക്കുവേണ്ടിയോ, അനുഗ്രഹങ്ങൾക്കുവേണ്ടിയോ അല്ല; തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവൻ പ്രാർത്ഥിച്ചത്. മറിച്ചൊരു പ്രാർത്ഥന ക്രിസ്തുവിന് ആവശ്യമില്ല). നമ്മളെ ദൈവം വിളിച്ചിരിക്കുന്നത് ക്രിസ്തുവിൻ്റെ കാൽച്ചുവട് പിൻതുടരാനാണ്: (1പത്രൊ,  2:21). ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ ക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ഒരുവനാണ്: (യോഹ, 20:17; എബ്രാ, 2:11). നമ്മുടെ കർത്താവായ ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും പ്രാർത്ഥിച്ചതും മാതൃക കാണിച്ചുതുമായ പ്രകാരം, പിതാവായ ഏകദൈവത്തോട് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് നാം പ്രാർത്ഥിക്കേണ്ടത്. [കാണുക: ആരോടാണ് പ്രാർത്ഥിക്കേണ്ടത്?]

ക്രിസ്തുവും മോശെയും:
ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15 → പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10ആവ, 3:24ആവ, 4:35ആവ, 4:39ആവ, 6:4ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21ലൂക്കൊ, 2:5-7മീഖാ, 5:2-3റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19  പ്രവൃ, 3:22പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). 
ക്രിസ്തുവും മോശെയും: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ശിഷ്യന്മാരുടെ കാൽകഴുകിയ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുന്നവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. 

തക്കസമയത്ത് അറിയിക്കേണ്ട സാക്ഷ്യം:
➦ ജാതികളെ വിശ്വാസവും സത്യവും അറിയിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ട പൗലൊസ് അപ്പൊസ്തലൻ, നമ്മുടെ രക്ഷയ്ക്കായി ദൈവം ഇച്ഛിക്കുന്നതും നമ്മൾ തക്കസമയത്ത് അറിയേണ്ടതും നമ്മൾ അറിയിക്കേണ്ടതുമായ ഒരു സാക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➨❝ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 2:4-7). ➨ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: ❶ ദൈവത്തിൻ്റെ ഇച്ഛ: ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്. ❷ ജാതികൾ രക്ഷയ്ക്കായി അറിയേണ്ട വസ്തുത: ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവുമുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം: (യോഹ, 17:3; 1കൊരി, 8:6  1യോഹ, 2:22-232യോഹ, 1:92യോഹ, 1:10). ❸ പൗലൊസിൻ്റെ അപ്പൊസ്തലത്വത്തിൻ്റെ ഉദ്ദേശ്യം: ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13ഗലാ, 2:8-9). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. ❝ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു❞ എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: ❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. ❝കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു❞ എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24  പ്രവൃ, 2:23-242:365:31).  അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:14  2യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). എന്നാൽ യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:91പത്രൊ, 2:24മത്താ, 26:38ലൂക്കൊ, 23:461തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം ആരെയും ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ❝നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി. 

ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ:
❝ക്രിസ്തുവിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. രണ്ടുമുന്ന് കാര്യങ്ങൾ കാണിക്കാം: ❶ ഈ വേദഭാഗത്ത്, ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, ദൈവത്തെയും ക്രിസ്തുവിനെയും എങ്ങനെ വേർതിരിച്ചുപറയും? ❷ ❝ക്രിസ്തുവിൽ അഥവാ, ക്രിസ്തുവിൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവമാണെന്നല്ല പറഞ്ഞരിക്കുന്നത്. ❸ പിതാവായ യഹോവ മനുഷ്യനല്ല ദൈവമാണ്: (ഹോശേ, 11:9ഇയ്യോ, 9:32). എന്നാൽ ദൈവപുത്രനായ യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ച്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് പറയുന്നത്: (മർക്കൊ, 15:39). ❝ഒരേയൊരു സത്യദൈവം പിതാവാണെന്നും❞ (Father, the only true God) ❝താൻ മനുഷ്യനാണെന്നും❞ യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3; യോഹ, 8:40മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44). ❹ യോർദ്ദാനിലെ സ്നാനാനന്തരമാണ്, യേശുവെന്ന മനുഷ്യൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി ഇറങ്ങിവന്നത്: (ലൂക്കൊ, 3:22). അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ ❝ദൈവപുത്രൻ❞ എന്നു വിളിക്കപ്പെട്ടത്: ❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (ലൂക്കോ, 3:22 →  ലൂക്കൊ, 1:32; ലൂക്കൊ, 1:35). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ (യെശ, 61:1; ലൂക്കൊ, 2:11), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: (പ്രവൃ, 10:38; ലൂക്കോ, 3:22ലൂക്കൊ, 4:18-21). ❺ പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ❝ദേഹരൂപത്തിൽ❞ വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ❝ദേഹരൂപമായി❞ വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➖ അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22കൊലൊ, 2:9). ❻ ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണൻ തന്നെ ആയിരിക്കുമല്ലോ? പിന്നെ, ❝അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്ന് പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ അതില്പരം അബദ്ധമെന്താണ്? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

ദൈവപ്രകൃതിയുടെ സവിശേഷതകൾ: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായും ഉള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) നിത്യനും (ഉല്പ, 21:33) മാറ്റമില്ലാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44; Joh 17:3). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).

ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ച സഭ:
❝ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.❞ (പ്രവൃ, 20:27-28). ഈ വേദഭാഗത്തിൻ്റെ ആദ്യവാക്യത്തിൽ, ❝ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ അറിയിച്ചുവെന്നും❞ അടുത്തവാക്യത്തിൽ, ❝താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭ❞ എന്നുമാണ് പൗലൊസ് പറയുന്നത്. അതിനാൽ, ❝താൻ അഥവാ, അവൻ❞ (He) എന്ന ❝പ്രഥമപുരുഷ (3rd person) സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ, ❝ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭ❞ എന്നു കിട്ടും. ❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന തൻ്റെ സഭ❞ എന്നാണ് കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും കാണുന്നത്. വേറെയും പല മലയാളം പരിഭാഷകളിലും അങ്ങനെതന്നെയാണ്: (കാണുക: ബെ,ബെവി.ഗ്രന്ഥംഇ.ആർ.വിഐ.ആർ.വിബി.സി.എസ്). ഗ്രീക്കിലും ഇംഗ്ലീഷിലും അതുതന്നെയാണ് ആശയം. എന്നാൽ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരിച്ചതെന്ന് നമുക്കറിയാം: (എബ്രാ, 2:91പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:461തിമൊ, 2:6). ദൈവം പാപത്തിന്നു ശിക്ഷ വിധിച്ചത് ജഡത്തിലാണ്: (റോമ, 8:3). അതിനാൽ, ക്രിസ്തു തൻ്റെ ജഡത്തിലാണ് കഷ്ടം അനുഭവിച്ചതും മരണശിക്ഷ ഏറ്റതും: (കൊലൊ, 1:221പത്രൊ, 3:181പത്രൊ, 4:1-2). അതായത്, നമ്മുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപപരിഹാരത്തിനായി ചിന്താൻ രക്തമോ, മരണമോ ഇല്ലാത്ത ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്: (യോഹ, 4:24എബ്രാ, 9:221തിമൊ, 6:16). ദേഹവും (ജഡം), ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപം ആക്കപ്പെട്ടതും രക്തംചിന്തി മരിച്ചതും:  (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40  2കൊരി, 5:21കൊലൊ, 1:20എബ്രാ, 9:14). പിന്നെ, ❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭ❞ എന്ന് പൗലൊസ് പറയുന്നത് എന്തുകൊണ്ടാണ്? യേശു എന്ന പാപരഹിതനായ മനുഷ്യൻ യഹോവയായ ഏകദൈവവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെന്ന് പറയുന്നത്: (1തിമൊ, 3:15-16  ലൂക്കൊ, 1:68യെശ, 25:8-9യെശ, 35:3-6യെശ, 40:3). ആദ്യനിയമവും രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: (എബ്രാ, 9:18-20). ആദ്യനിയമം (ന്യായപ്രമാണം) രക്തത്താൽ പ്രതിഷ്ഠിച്ചവൻ തന്നെയാണ്, രണ്ടാമത്തെ നിയമം (പുതിയനിയമം) പ്രതിഷ്ഠിക്കുവാൻ ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്ന് സ്വന്തരക്തത്താൽ അത് ചെയ്തത്: (1തിമൊ, 3:15-16മത്താ, 1:21 → ലൂക്കൊ, 22:20). ❝ഞാൻ (യഹോവ) യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും❞ എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.” (യിരെ, 31:31  യിരെ, 31;32-34എബ്രാ, 8:8-12). അത് നിവൃത്തിക്കാനാണ് പിതാവായ ദൈവം യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്: (1Tim, 3:16). അതുകൊണ്ടാണ്, ❝ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല❞ എന്ന് ക്രിസ്തു പറഞ്ഞത്: (മത്താ, 5:17-18 – ലൂക്കൊ, 16:17). പുതിയനിയമം ❝ചെയ്യും❞ എന്ന് പറഞ്ഞവൻ തന്നെയാണ്, മനുഷ്യപ്രത്യക്ഷതയടുത്ത് വന്ന് പുതിയനിയമം ചെയ്തത്: (ലൂക്കൊ, 22:20  യിരെ, 31:31). പഴയനിയമം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലാണ് പതിഷ്ഠിച്ചതെങ്കിൽ, പുതിയനിയമം ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല; അവൻ മനുഷ്യനായി പ്രത്യക്ഷനായി സ്വന്ത രക്തത്താലാണ് പ്രതിഷ്ഠിച്ചത്: (എബ്രാ, 9:12  ലൂക്കൊ, 22:20). അതുകൊണ്ടാണ്, ❝അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും❞ (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത്: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യകഴിഞ്ഞാൽ, മറ്റൊരുത്തനായി ഉണ്ടാകയില്ല; ദൈവത്തിൽ ഒന്നാകുകയാണ് ചെയ്യുന്നത്: (യോഹ, 8:24യോഹ, 8:28യോഹ, 8:58യോഹ, 10:30യോഹ, 14:9). [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവുംക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുകദൈവഭക്തിയുടെ മർമ്മംയഹോവയും യേശുവും ഒന്നാണോ?]

പരിശുദ്ധാത്മാവും ക്രിസ്തുവും:
➦ പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം:
❶ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21),
❷ ആത്മാവിനാൽ ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
❸ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
❹ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22പ്രവൃ, 10:38), 
❺ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
❻ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1),
❼ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
❽ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
❾ ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
❿ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
➦ പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ച് ക്രൂശിൽമരിച്ച ക്രിസ്തുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31).
➦ ദൈവത്താൽ കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതമായി ജനിച്ചുജീവീച്ചു മരിച്ചുയിർത്തവൻ, ദൈവത്തോടു സമനായ ദൈവമാണെന്നും, ദൈവം ഏകനല്ല; ത്രിത്വമാണെന്നും പഠിപ്പിക്കുന്നവർ നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്..

മനുഷ്യനായ ക്രിസ്തുയേശു (ánthropos Christós Iisoús):
❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞(മർക്കൊ, 15:39). ➦❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ദൈവം മനുഷ്യനല്ല, ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9ഇയ്യോ, 9:32). ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30ലൂക്കൊ, 20:35-36). എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ഗ്രീക്കിലെ ❝ആന്ത്രോപോസ്❞ (ἄνθρωπος – ánthrōpós) എന്ന പദത്തിനു്, മനുഷ്യൻ (human being), വ്യക്തി (person), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ ❝Man❞ എന്നും മലയാളത്തിൽ ❝മനുഷ്യൻ❞ എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ Man എന്നതിന് രണ്ടർത്ഥമുണ്ട്: 1. മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2. പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ ❝മനുഷ്യൻ❞ (ánthrōpós) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ ❝പുരുഷൻ❞ (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:☟
ആന്ത്രോപോസ് – ἄνθρωπος – മനുഷ്യൻ – Nominative Case:
1. അന്ത്രോപോയിസ് – ἀνθρώποις – Dative Case – മത്താ, 9:8,
2. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മത്താ, 11:19,
3. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:72,
4. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:74,
5. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മർക്കൊ, 14:71,
6. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മർക്കൊ, 15:39,
7. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 7:34,
8. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:4,
9. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:6,
10. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14,
11. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14,
12. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:47,
13. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 3:27,
14. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 4:29,
15. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 5:12,
16. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 7:46,
17. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 8:40,
18. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:11,
19. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:16,
20. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:24,
21. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 10:33,
22. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:47,
23. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:50,
24. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 18:14,
25. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:17,
26. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:29,
27. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 19:5,
38. അന്ത്രോപോവ് – ἀνθρώπου – Genitive Case – പ്രവൃ, 5:28,
29. അന്ത്രോപോവ് – ἀνθρώπου – Genitive Case – റോമ, 5:15,
30. അന്ത്രോപോവ് – ἀνθρώπου – Genitive Case – 1കൊരി, 15:21,
31. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1കൊരി, 15:47,
32. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ഫിലി, 2:8,
33. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1തിമൊ, 2:6,
അനീർ – ἀνήρ – anír – പുരുഷൻ → Nominative:
34. അനീർ – ἀνὴρ – Nominative Case – യോഹ, 1:30,
35. ആന്ദ്ര – ἄνδρα – Accusative – പ്രവൃ, 2:23,
36. അന്ദ്രി – ἀνδρὶ – Dative – 2കൊരി, 11:2,
സാർക്സ് – σάρξ – sárx – ജഡം → Nominative:
37. സാർക്സ് – σὰρξ – sárx – Nominative Case – യോഹ, 1:14,
38. സാർക്സ് – σὰρξ – sárx – Nominative Case – പ്രവൃ, 2:31,
39. സാർക്ക – σάρκα – sárka Accusative Case – റോമ, 1:5,
40. സാർക്ക – σάρκα – sárka Accusative Case – റോമ, 9:5,
41. സാർക്കോസ് – σαρκὸς – sarkós – Genitive Case – റോമ, 8:3,
42. സാർക്കോസ് – σαρκὸς – sarkós – Genitive Case – കൊലൊ, 1:22,
43. സാർക്കി – σαρκί – sarki – Dative Case – 1തിമൊ, 3:16,
44. സാർക്കോസ് – σαρκός – sarkós – Genitive Case – എബ്രാ, 2:14,
45. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 3:18,
46. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 4:1,
47. സാർക്കി – σαρκὶ – sarki – Dative Case – 1യോഹ, 4:2,
48. സാർക്കി – σαρκὶ – sarki – Dative Case – 2യോഹ, 1:7,
സോമാ – σῶμα – sóma – ശരീരം → Nominative:
49. സോമാറ്റോസ് – σώματος – sómatos – Genitive Case – യോഹ, 2:21,
50. സോമാറ്റി – σώματι- sómati – Dative Case – 1പത്രൊ, 1:24.
❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവമെന്ന ഏകസാരാംശത്തിലെ തുല്യരായ മൂന്നുപേരിൽ ഒരുത്തനാണ് താനെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓

മറിയയുടെ മകൻ:
1. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16)
2. അവന്റെ അമ്മയായ മറിയ: (മത്താ, 1:18)
3. അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്താ, 1:20)
4. അവൾ ഒരു മകനെ പ്രസവിക്കും: (മത്താ, 1:21)
5. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും: (മത്താ, 1:22)
6. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല: (മത്താ, 1:25)
7. ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു: (മത്താ, 2:11)
8. ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു: (മത്താ, 2:13)
9. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:14)
10. ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു: (മത്താ, 2:19)
11. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:20)
12. അവന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:46)
13. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:47)
14. ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? (മത്താ, 13:55)
15. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:31)
16. അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:32)
17. ഇവൻ മറിയയുടെ മകനും: (മർക്കൊ, 6:3)
18. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും: (ലൂക്കൊ, 1:31)
19. എന്റെ കർത്താവിന്റെ മാതാവു: (ലൂക്കോ, 1:43)
20. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു: (ലൂക്കൊ, 2:7)
21. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
22. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
23. അവന്റെ അമ്മയായ മറിയയോടു: (ലൂക്കൊ, 2:34)
24. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
25. യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
26. അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? (ലൂക്കൊ, 2:48)
27. അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു: (ലൂക്കൊ, 2:51)
28. അവന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:19)
29. നിന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:20)
30. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു: (യോഹ, 2:1)
31. യേശുവിന്റെ അമ്മ അവനോടു: (യോഹ, 2:3)
32. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: (യോഹ, 2:5)
33. അവനും അവന്റെ അമ്മയും സഹോദരന്മാരും: (യോഹ, 2:12)
34. അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ: (യോഹ, 6:42)
35. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും: (യോഹ, 19:25)
36. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും: (യോഹ, 19:26)
37. യേശുവിന്റെ അമ്മയായ മറിയയോടും: (പ്രവൃ, 1:14).

യഹോവയും ക്രിസ്തുവും: 
പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2). യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പ്രവചിച്ചിരിക്കുന്നത്. വ്യക്തമായ രണ്ടു പ്രവചനം കാണിക്കാം:
❶ സ്ത്രീയുടെ സന്തതി: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15  കൊലൊ, 2:15; എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ആദ്യപ്രവചനത്തിൽ “സ്ത്രീയുടെ സന്തതി” എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ അഥവാ, സ്രഷ്ടാവാണ്: (1കൊരി, 8:6; 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). 
മോശെയെപ്പോലൊരു പ്രവാചകൻ: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
➦ നിന്നെപ്പോലെ ഒരു പ്രവാചകൻ: “മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, “ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39യെശ, 46:9യെശ, 40:25യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: “ഞാൻ മനുഷ്യനല്ല ദൈവമത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9  ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്തന്നെ ത്യജിപ്പാൻ കഴിയാത്തവനുമാണ്: (1തിമൊ, 6:16മലാ, 3:6യാക്കോ, 1:172തിമൊ, 2:13). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
➦ അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21ലൂക്കൊ, 2:5-7മീഖാ, 5:2-3റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?
➦ എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32ലൂക്കൊ, 4:36യോഹ, 12:48  കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനം.
➦ ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50). “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). “ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.” (യോഹ, 14:31). “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു പറഞ്ഞത്. ദൈവം ആരുടെയും ആജ്ഞാനുവർത്തിയല്ല.
➦ അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു ദൈവമോ, വചനമെന്ന ദൈവമോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

യെഹൂദന്നു എന്തു വിശേഷത?
❝സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളവും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ലോകാവകാശിയും ലോകത്തിൻ്റെ പ്രഭുക്കന്മാരും ലോകസൃഷ്ടിക്ക് കാരണവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.❞ (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27; റോമ, 4:13; 1കൊരി, 2:8; വെളി, 3:14). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ❝പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്:❞ (റോമ, 9:5). ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; ഉല്പ, 28:14പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). ക്രിസ്തുവിൻ്റെ പരമയാഗം നടന്നതും ദൈവസഭ സ്ഥാപിതമായതും യെഹൂദന്മാരുടെ ഇടയിലാണ്: (1കൊരി, 15:3-4; 2തിമൊ, 2:8പ്രവൃ, 2:1-4). ദൈവസഭയുടെ പ്രഥമാഗംങ്ങളും യെഹൂദന്മാരാണ്: (പ്രവൃ, 2:36-41). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). യെഹൂദൻ്റെ ഉത്ഭവവും ഭൂതകാലവും വർത്തമാനകാലവും ഭാവികാലവുമാണ് ബൈബിളിൻ്റെ ചരിത്രപരമായ വിഷയം. ബൈബിളിൻ്റെ ചരിത്രം അറിയണമെങ്കിലും ക്രിസ്തുവിനെയും ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും അറിയണമെങ്കിലും ലോകത്തിൻ്റെ ഭാവി അറിയണമെങ്കിലും യിസ്രായേലിനെ അറിയണം. യിസ്രായേൽ ആരാണെന്ന് പഠിക്കാതെ, ദൈവമാരാണെന്നോ, ക്രിസ്തു ആരാണെന്നോ, ബൈബിളെന്താണെന്നോ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. യിസ്രായേൽ ആരാണെന്ന് അറിഞ്ഞിരുന്നു എങ്കിൽ, ട്രിനിറ്റി എന്ന ഉപദേശംപോലും ഉണ്ടാകില്ലായിരുന്നു.

യേശുവിൻ്റെ പദവികൾ:
അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവപ്രതിമ (2കൊരി, 4:4), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 → ഉല്പ, 3:15). മേല്പറഞ്ഞതൊക്കെ യേശുവിൻ്റെ അസ്തിത്വമോ, പേരോ, പ്രകൃതിയോ അല്ല; പദവികൾ (Titles) ആണ്.

യേശു സ്രഷ്ടാവല്ല:
മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ഇരുകൂട്ടരുടെയും വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 → മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. യഹോവസാക്ഷികളുടെ വ്യാഖ്യാനപ്രകാരം ദൈവവും ക്രിസ്തുവും കൂടിയാണ് ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❝അവരെ❞ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 3. സൃഷ്ടിച്ച ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (3rd Person) ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ, ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ ഉണ്ടായിരുന്നെങ്കിലോ ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 → മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യകാരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ദൈവശ്വാസീയമായ വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18യെശ, 66:22) പുതുസൃഷ്ടിക്കും (പുതിയജനനം) കാരണഭൂതൻ പിതാവായ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

യോസേഫിൻ്റെ മകൻ:
1. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു: (മത്താ, 1:25)
2. ഇവൻ തച്ചന്റെ മകൻ അല്ലയോ: (മത്താ, 13:55)
3. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
4. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
5. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
6. അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
7. നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു: (ലൂക്കൊ, 2:48)
8. ഇവൻ യോസേഫിന്റെ മകൻ അല്ലയോ: (ലൂക്കോ, 4:22)
9. അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ: (യോഹ, 1:45)
10. ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? (യോഹ, 6:42).

സുവിശേഷവും രക്ഷയും:
ഏകദൈവത്തെയും മദ്ധ്യസ്ഥനും മുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുക എന്നതാണ്, സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത:
➦ ❝ദൈവം സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 1 2:4-7).
സത്യദൈവവും നിത്യജീവനും: 
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ (പിതാവ്) സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20)
❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:31കൊരി, 8:6). [കാണുക: നിത്യജീവൻ]
ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ:
➦ ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). 
➦ ❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11)
ദൈവം തൻ്റെ ക്രിസ്തുവിലൂടെയാണ് സുവിശേഷത്തിനു് അടിസ്ഥാനമിട്ടത്:
➦ ❝ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.❞ (1കൊരി, 15:3-4).
➦ ❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.❞ (റോമ, 10:9)
➦ ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.❞ (1തിമൊ, 2:8).
സാത്താൻ്റെ അധികാരത്തിൽനിന്ന് ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിക്കുന്നതാണ് സുവിശേഷം:
➦ ❝അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.❞ (പ്രവൃ, 26:18)
➦ ❝പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15പ്രവൃ, 15:19; പ്രവൃ, 20:21; പ്രവൃ, 26:20; 1തെസ്സ, 1:9)
സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിനാലും യേശുക്രിസ്തുവിൻ്റെ നാമത്തിലുമാണ്:
➦ ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:12 1തെസ്സ, 1:5).
➦ ❝പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.❞ (പ്രവൃ, 9:28പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27).). 
➦ ❝ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.❞ (പ്രവൃ, 8:12)
സുവിശേഷത്താൽ ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: 
➦ ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2 ഗലാ, 3:3; ഗലാ, 3:5; റോമ, 8:23; എഫെ, 2:22). 
➦ ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44 പ്രവൃ, 10:38-44; പ്രവൃ, 10:44 പ്രവൃ, 11:15-16). 
ആത്മസ്നാനത്താലാണ് ജീവപ്രാപ്തിക്കുള്ള മാനസാന്തരവും രക്ഷയും ഉണ്ടാകുന്നത്: 
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.❞ (പ്രവൃ, 11:14-18).
സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാൽ കൃപയാൽ ലഭിക്കുന്നതാണ് വിശ്വാസം: 
➦ ❝ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.❞ (2കൊരി, 4:13). 
➦ ❝കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.❞ (എഫെ, 2:8 എഫെ, 2:5).  
➦ ❝വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.❞ (റോമ, 10:17
സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് യേശുവിനെ കർത്താവെന്ന് വിശ്വസിക്കുന്നത്: 
➦ ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3)
കാരാഗൃഹപ്രമാണിയുടെ പ്രസിദ്ധമായ ചോദ്യം: 
➦ ❝യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം? (പ്രവൃ, 16:30). 
➦ ❝കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും❞ എന്നു അവർ പറഞ്ഞു. (പ്രവൃ, 16:31)
സുശേഷത്താലാണ് രക്ഷപ്രാപിക്കുന്നത്:
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും❞ എന്നാണ് ദൂതൻ പറഞ്ഞത്: (പ്രവൃ, 11:13-14).
രക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്: 
➦ ❝കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.❞ (എഫെ, 2:5 എഫെ, 2:8; റോമ, 8:24).
➦ ❝കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.❞ (റോമ, 11:6)