പൗലൊസിന്റെ ദൈവവീക്ഷണം: ഒരു പഠനം

☛ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാനാണ് ജാതികളുടെ അപ്പൊസ്തലനായി പൗലൊസിനെ നിയമിച്ചത്: (1തിമൊ, 2:4-7 – റോമ, 11:13). ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കപ്പെട്ട പൗലൊസിൻ്റെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. അഥവാ, യേശുക്രിസ്തു ആരെയാണോ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനാണ് പൗലൊസ് അപ്പൊസ്തലൻ്റെയും ദൈവം: (മത്താ, 27:46;മർക്കൊ, 15:33;യോഹ, 20:17). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം]. തെളിവുകൾ കാണുക: 

❶ ഒരേയൊരു ദൈവം:
➟ പൗലൊസിൻ്റെ ദൈവവീക്ഷണം (Paul’s view of God) എന്താണെന്ന് അവൻ്റെ ലേഖനങ്ങളിലൂടെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പൗലൊസ് പഠിപ്പിച്ച ദൈവം ഏകത്വമോ (Oneness), ത്രിത്വമോ (Trinity), ത്രിയേകനോ (Triune) അല്ല; ഏകദദൈവം/ഒരേയൊരു ദൈവം (The only God) ആണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഇവിടെ പൗലൊസ് പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, Monos Theos” ആണ്. മോണോസ് തെയോസിൻ്റെ അർത്ഥം: “ഒരു ദൈവം” (one God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. പൗലൊസ് പഠിപ്പിച്ച ഈ ഒരേയൊരു ദൈവം ആരാണെന്ന് അടുത്ത വാക്യത്തിൽ മനസ്സിലാക്കാം: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:27). ഈ വാക്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്: 𝟭.ഇവിടുത്തെ “ഏകജ്ഞാനിയായ ദൈവം” ഗ്രീക്കിൽ,“Monos sophos Theos” ആണ്. അതായത്, “ഒരു ജ്ഞാനിയായ ദൈവമല്ല; ഒരേയൊരു ജ്ഞാനിയായ ദൈവം” (The only wise God) എന്നാണ്. ഇവിടെപ്പറയുന്ന “ജ്ഞാനിയായ” (Sophos) എന്നത്, ഒരേയൊരു ദൈവത്തിന് കൊടുത്തിരിക്കുന്ന വിശേഷണമാണ്. 𝟮.“dia Iēsou Christou” എന്ന പ്രയോഗത്തിൻ്റെ അർത്ഥം: “യേശുക്രിസ്തു മൂലം/വഴി/മുഖാന്തരം” (through Jesus Christ) എന്നാണ്. അതായത്, ഒരേയൊരു ദൈവത്തിൽനിന്ന് യേശുവിനെ വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിച്ചിരിക്കുന്നത്. 𝟯.ഒരേയൊരു ദൈവത്തിന് (to the only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരമാണ് പൗലൊസ് മഹത്വം കരേറ്റുന്നത്. അപ്പോൾ, പൗലൊസ് പഠിപ്പിച്ച ഒരേയൊരു ദൈവം (The only one God) പുത്രനായ യേശുക്രിസ്തുവല്ല; പിതാവായ ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

❷ പിതാവായ ഏകദൈവം:
➟ “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6). “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” എന്ന് പറഞ്ഞശേഷം, ആ ദൈവം ത്രിത്വമാണെന്നല്ല പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പൗലൊസ് പറയുന്നത്. ➟അടുത്തവാക്യം കാണുക: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). തീക്ഷ്ണതയുള്ള യെഹൂദനായ പൗലൊസിൻ്റെ വീക്ഷണത്തിൽ ദൈവം പലരല്ല; പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്.

☛ 1കൊരിന്ത്യർ 8:6-ൻ്റെ അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പറഞ്ഞിരിക്കയാൽ, യേശുക്രിസ്തുവും ദൈവമാണെന്ന് ചിലർ കരുതുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 𝟭.യേശുക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, “പിതാവായ ഏക ദൈവമേ നമുക്കുള്ളു” (for us there is but one God, the Father) എന്ന് പൗലൊസ് ആദ്യഭാഗത്ത് പറയുമായിരുന്നില്ല. 𝟮.യേശുവിനെ “കർത്താവു” (Lord) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന “Kyrios” (κύριος) എന്ന ഗ്രീക്ക് പദത്തിന് ദൈവം എന്നർത്ഥമില്ല. “ദൈവം” (God) എന്ന അർത്ഥം ഉണ്ടാകണമെങ്കിൽ “തെയൊസ്” (Theos) ഉപയോഗിക്കണം. കുറിയോസിൻ്റെ അർത്ഥം: “കർത്താവ്, യജമാനൻ, അധികാരി, ഉടമ, ഉടയവൻ, ഉടമസ്ഥൻ, പ്രഭു” എന്നൊക്കെയാണ്. 𝟯.യേശുവും ദൈവമായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിന് (The only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരം പൗലൊസ് ഒരിക്കലും മഹത്വം കരേറ്റുമായിരുന്നില്ല: (റോമ, 16:27). ➟പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് (പ്രവൃ, 2:23-24), മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:36; പ്രവൃ, 5:30-31). അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും മദ്ധ്യദ്ധ്യസ്തനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്; (1കൊരി, 8:6; 1തിമൊ, 2:5-6).

❸ എൻ്റെ ദൈവം:
➟ പൗലൊസ് ദൈവത്തെ “എൻ്റെ ദൈവം” (My God) എന്ന് ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: “ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (ഫിലി, 1:6 –2കൊരി, 12:21;ഫിലേ, 1:6). ഇവിടെ പൗലൊസ് “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിക്കുന്നത് യേശുക്രിസ്തുവിനെയല്ല; പിതാവായ ദൈവത്തെയാണ്. ➟അടുത്തവാക്യം ശ്രദ്ധിക്കുക: “നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.” (1കൊരി, 1:4 –റോമ, 1:8). പൗലൊസ് എൻ്റെ ദൈവം എന്ന് പറയുന്നത് യേശുവിനെയല്ല; പിതാവിനെയാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്. ➟അല്ലെങ്കിൽ അടുത്തവാക്യം കാണുക: “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.” (ഫിലി, 4:19). തൻ്റെ ദൈവം, ദൈവത്തിനും മനുഷ്യർക്കുമിടയിലെ മദ്ധ്യസ്ഥനായ ക്രിസ്തുയേശുവിലൂടെ കൊരിന്ത്യരുടെ ബുദ്ധിമുട്ടുകൾ തീർത്തുതരും എന്നാണ് പൗലൊസ് അവരോട് പറയുന്നത്: (1തിമൊ, 2:5-6). മേല്പറഞ്ഞ വേദഭാഗങ്ങളെല്ലാം ശ്രദ്ധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. അതായത്, ദൈവകൃപ വരുന്നതും വിശ്വാസികളുടെ ബുദ്ധിട്ടുകൾ തീർത്തുതരുന്നതും ക്രിസ്തുയേശുവല്ല; അവനിലൂടെ പൗലൊസിൻ്റെ ദൈവമാണ്. ➟മേല്പറഞ്ഞ വേദഭാഗങ്ങളോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.പൗലൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനെയല്ലാതെ അവനിലൂടെ മറ്റൊരു ദൈവത്തിന് അവൻ സ്തോത്രം ചെയ്യുമായിരുന്നില്ല. 𝟮.“ദൈവം” (God) എന്ന പ്രകൃതി (Nature) യേശുക്രിസ്തുവിനും ഉണ്ടായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നില്ല. 𝟯.യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, തൻ്റെ ദൈവം യേശുക്രിസ്തു ആണെന്നോ, അല്ലെങ്കിൽ യേശുക്രിസ്തുവും തൻ്റെ ദൈവമാണെന്നോ പറയാൻ പൗലൊസ് ലജ്ജിക്കുമായിരുന്നില്ല.

❹ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➟ പിതാവിൻ്റെയും പുത്രൻ്റെയും “പ്രകൃതി” (Nature) എന്താണെന്ന് ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന സുവിശേഷത്തോടുള്ള ബന്ധത്തിൽ പൗലൊസ് അസന്ദിദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വേദഭാഗം ശ്രദ്ധിച്ചാൽ: “ദൈവം” (God) എന്നത് പിതാവിൻ്റെ പ്രകൃതിയും (Nature), “മനുഷ്യൻ” (Man) എന്നത് ക്രിസ്തുയേശുവിൻ്റെ പ്രകൃതിയും ആണെന്ന് മനസ്സിലാക്കാം. “ഒരേയൊരു സത്യദൈവം” (Ho monos alethinos Theos – The only  true God) അല്ലെങ്കിൽ, “ദൈവം” (God) എന്ന പ്രകൃതിയുള്ളത് പിതാവിന് മാത്രമാണെന്ന് മോണോസ് (only) കൊണ്ട് ഖണ്ഡിതമായി ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്: (Joh, 5:44; Joh, 17:3). അതാണ് ക്രിസ്തുവിൻ്റെ അനുകാരിയായ പൗലൊസും പഠിപ്പിച്ചത്: (1കൊരി, 11:1). “പിതാവു” (Father) എന്നത് ദൈവത്തിൻ്റെ പദവിയും (Title) “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ പദവിയുമാണ്: (1കൊരി, 8:6 – മത്താ, 3:17). ➟ഏകമനുഷ്യൻ (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും നോക്കുക.

❺ യേശുക്രിസ്തുവിൻ്റെ ദൈവം:
➟ യേശുക്രിസ്തുവിൻ്റെ ദൈവത്തക്കുറിച്ച് ബൈബിളിൽ ഏറ്റവും അധികം പഠിപ്പിച്ചിരിക്കുന്നത് പൗലൊസാണ്: 
𝟭. Glorify the God and Father of our Lord Jesus Christ. 
(Romans 15:6)
𝟮. Blessed be the God and Father of our Lord Jesus Christ.
(2Corinthians 1:3)
𝟯. The God and Father of our Lord Jesus Christ, who is blessed forever.
(2Corinthians 11:31)
𝟰. Blessed be the God and Father of our Lord Jesus Christ.
(Ephesians 1:3)
𝟱. The God of our Lord Jesus Christ, the Father of glory.
(Ephesians 1:17)
𝟲. We give thanks to the God and Father of our Lord Jesus Christ.
(Colossians 1:3)
☛ യേശുക്രിസ്തുവിനല്ല; അവൻ്റെ ദൈവത്തിനാണ് പൗലൊസ് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിച്ചത്. പൗലൊസിൻ്റെ വീക്ഷണത്തിൽ യേശു ദൈവമല്ല; മനുഷ്യനാണ്. അതുകൊണ്ടാണ് യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും യേശുക്രിസ്തു മുഖാന്തരം ഒരേയൊരു ദൈവമായ (The only God) പിതാവിന് മഹത്വം അർപ്പിക്കുന്നതും: (റോമ, 16:27 – 1കൊരി, 8:6). ദൂതന്മാർക്കും മനുഷ്യർക്കും മാത്രമേ ദൈവമുള്ളു; അല്ലാതെ ദൈവത്തിന് ദൈവമില്ല. യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം എന്നൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന് ഒരു ദൈവമുണ്ടാകില്ല എന്നതാണ് അതിൻ്റെ കാരണം. ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം ഒരിക്കലും അനാദ്യന്ത്യനായ സർവ്വശക്തിയുള്ള ദൈവമാകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവം മാത്രമേ ആകയുള്ളു: (പുറ,, 4:16; 7:1). ദൈവത്തിൻ്റെ ദൈവം എന്നത് ബഹുദൈവ ദുരുപദേശമാണ്. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും സകല മനുഷ്യരുടെയും ദൈവം: (1തിമൊ, 2:5-6).
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവമായ (യോഹ, 20:17) പിതാവായ ഏകദൈവത്തെയാണ് (1കൊരി, 8:6) പൗലൊസ് മോണോസ് തെയോസ് (The only one God) എന്ന് പഠിപ്പിച്ചതും (1തിമൊ, 1:17), യേശുക്രിസ്തുവിൻ്റെ ദൈവം എന്ന് വിശേഷിപ്പിച്ചതും (2കൊരി, 11:31) യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റിയതും: (റോമ, 16:27).

❻ ദൈവവും യേശുക്രിസ്തുവും:
➟ ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുന്ന അനേകം വാക്യങ്ങളുണ്ട്. അതിൽ പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പത്ത് വാക്യങ്ങൾ തെളിവായിത്തരാം:
𝟭. ദൈവ(God)ത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള (Lord Jesus Christ) വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 20:21)
𝟮. ദൈവം (God) തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ (Lord Jesus Christ) കുറിച്ചു: (റോമ, 1:1)
𝟯. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ (God) കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ (Christ Jesus) നിത്യജീവൻ തന്നേ. (റോമ, 6:23)
𝟰. സമാധാനത്തിന്റെ ദൈവമോ (God) വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. (റോമ, 16:20)
𝟱. ദൈവത്തിൻ്റെ (God) ഇഷ്ടത്താൽ യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, (1കൊരി, 1:1)
𝟲. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. (1കൊരി, 1:9)
𝟳. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) നാമത്തിലും നമ്മുടെ ദൈവത്തിന്റെ (God) ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (1കൊരി, 6:11)
𝟴. ദൈവം (God) യേശുക്രിസ്തുവിന്റെ (Jesus Christ) മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു. (2കൊരി, 4:6)
𝟵. ദൈവത്തിന്റെ (God) മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ (Jesus Christ) നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. (ഫിലി, 1:11)
𝟭𝟬. ദൈവത്തിന്റെ (God) ദാസനും യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനുമായ പൌലൊസ്. (തീത്തൊ, 1:3)
☛ സത്യദൈവത്തിൽനിന്ന് അല്ലെങ്കിൽ, ദൈവം (God) എന്ന പ്രകൃതി (Nature) ള്ളവനിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കുന്ന വാക്യങ്ങളാണ് മുകളിൽ കാണുന്നത്. വൺനെസ്സ് വിശ്വസികൾ വിചാരിക്കുന്നപോലെ യേശുക്രിസ്തു ഏകദൈവം ആയിരുന്നെങ്കിലോ, ത്രിത്വവിശ്വാസികൾ കരുതുന്നപോലെ അവൻ ത്രിത്വദൈവത്തിലെ ഒരു അംഗമായിരുന്നെങ്കിലോ, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുമായിരുന്നില്ല. ദൈവത്തെ ദൈവത്തിൽനിന്നും, ദൂതനെ ദൂതനിൽ നിന്നും മനുഷ്യനെ മനുഷ്യനിൽനിന്നും വേർതിച്ച് പറയില്ല. ഇതൊക്കെ ഭാഷയുടെ ഒരു ബാലപാഠമാണ്. ദൈവാത്മാവിനാൽ പുസ്തകമെഴുതിയ പൗലൊസിനോട് മത്സരിക്കാതെ, അവൻ പഠിപ്പിച്ച പിതാവായ ഏകദൈവത്തിലും മദ്ധ്യസ്ഥനും മറുവിലയുമായി മരണംവരിച്ച് മാനവകുലത്തിന് രക്ഷയൊരുക്കിയ മനുഷ്യനായ ക്രിസ്തുയേശുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കുന്നതാണ് ഏതൊരു മനുഷ്യനും നല്ലത്: (1കൊരി, 8:6; 1തിമൊ, 2:5-6).

❼ പൗലൊസ് എന്ന യെഹൂദൻ: 
➟ പൗലൊസ് എന്ന തീക്ഷ്ണതയുള്ള യെഹൂദനെക്കുറിച്ച് താൻതന്നെ പറഞ്ഞിട്ടുണ്ട്: “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽ ജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിനു” യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുണ്ടാകുമോ? (ഫിലി, 3:5-6 – ആവ, 4:39; 2രാജാ, 19:15). പക്ഷെ, പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെ രക്ഷപ്രാപിച്ചു എന്ന് അഭിമാനിക്കുന്ന പലർക്കും, പൗലൊസിൻ്റെ ദൈവവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. 

☛ ദൈവം ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും പൗലൊസിനെ ഭരമേല്പിച്ച സുവിശേഷമാണ് 1തിമൊഥെയോസ് 2:4-7 വാക്യങ്ങൾ. ആ സുവിശേഷ സത്യമാണ്, ദൈവം ഒരുവനാണെന്നതും ക്രിസ്തുയേശു മരണമില്ലാത്ത ദൈവമല്ല; നമ്മുടെ പാപപരിഹാരത്തിനായി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ച മനുഷ്യനാണെന്നതും. ഈ വിശ്വാസസത്യം മനസ്സോടെ വിശ്വസിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നതും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും: (റോമ, 10:9-10). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം].

☛ മറ്റൊരുകാര്യം ബൈബിളിൽ കാണുന്നത് ശ്രദ്ധേയമാണ്: പൗലൊസല്ലാതെ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് ദൈവം ഏകനാണെന്ന് ഒരിടത്തും പടിപ്പിച്ചതായി കാണുന്നില്ല. അതെന്തുകൊണ്ടാണ്? ദൈവം പത്രൊസിന് പരിച്ഛേദനക്കാരുടെ (യെഹൂദന്മാർ) ഇടയിലെ ശുശ്രൂഷയും പൗലൊസിന് അഗ്രചർമ്മക്കാരുടെ (ജാതികൾ) ഇടയിലെ ശുശ്രൂഷയുമാണ് ഭരമേല്പിച്ചിരുന്നത്: (ഗലാ, 2:8). അതിൽ, യെഹൂദന്മാർ ബാല്യം മുതൽ (സംസാരിച്ച് തുടങ്ങുമ്പോൾ മുതൽ) അവരുടെ ദൈവമായ യഹോവ ഏകനാണെന്ന “ഷെമാ പ്രാർത്ഥന” അല്ലെങ്കിൽ, “പ്രഖ്യാപനം” ദിവസവും രണ്ടുനേരം പാരായണംചെയ്ത് വളർന്നുവരുന്നവരാണ്: (ആവ, 6:4-5 – മർക്കൊ, 12:29-30). ഏകദൈവവിശ്വാസം (Monotheism) എന്ന ഈ സത്യം അപ്പനുമമ്മയും തങ്ങളുടെ മക്കൾക്കു ഉപദേശിച്ചുകൊടുക്കേണ്ടതും, വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കേണ്ടതും, അവയെ അടയാളമായി കൈമേൽ കെട്ടേണ്ടതും, കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണ്ടതും, വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണ്ടതുമാണ്: (ആവ, 6:6-9). അതിനാൽ, പത്രൊസ് അപ്പൊസ്തലന് ദൈവം ഏകനാണെന്ന് യെഹൂദന്മാരെ പഠിപ്പിക്കേണ്ട ഒരാവശ്യവുമില്ല. എന്നാൽ മിത്ഥ്യാമൂർത്തികളായ നൂറുകണക്കിന് ദൈവങ്ങളെ സേവിച്ചിരുന്ന അനേകം ജാതികളിൽനിന്ന് ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരെ ദൈവം ഏകനാണെന്ന് പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ദൈവം പൗലാസിനെയാണ് ഏല്പിച്ചിരുന്നത്. അതുകൊണ്ടാണ്, ദൈവം മോണോസ് തെയോസ് (Monos Theos – The only God) ആണെന്നും ആ ദൈവം പുത്രനല്ല; പിതാവാണെന്നും അവൻ ഖണ്ഡിതമായി പഠിപ്പിച്ചത്: (റോമ, 16:127; 1തിമൊ, 1:17 – 1കൊരി, 8:6; എഫെ, 4:6). തന്മൂലം, തീത്തൊസിലെ മഹാദൈവം പുത്രനല്ല; പിതാവാണെന്ന് പൗലൊസിൻ്റെ പഠിപ്പിക്കലുകളിൽ നിന്നുതന്നെ സംശയലേശമെന്യേ മനസ്സിലാക്കാം. ക്രിസ്തു പഠിപ്പിച്ചതാണ് പലൊസും പഠിപ്പിച്ചത്: (മർക്കൊ, 12:29-30; യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്നാണ് പൗലൊസ് പറഞ്ഞത്: (കൊരി, 1 11:1). പൗലൊസ് പഠിപ്പിച്ച പിതാവായ ഏകദൈവത്തെ തള്ളി, ത്രിത്വമെന്ന വേറൊരു ദൈവത്തെ വ്യിശ്വാസിക്കുന്നവർ ആരുടെ അനുകാരിക്കളാണെന്ന് അതിൽ വിശ്വസിക്കുന്നവർ തീരുമാനിക്കുക.

📌 ബൈബിളിൻ്റെ ഉള്ളടക്കം എന്താണെന്ന് പലർക്കും വലിയ ധാരണയില്ല. ആദാം എന്ന ആദ്യമനുഷ്യൻ മൂലം ലോകത്തിന് വന്നുഭവിച്ച പാപത്തിൻ്റെ പരിഹാരം വരുത്തേണ്ടത് ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ, ആദാമിൻ്റെ പാപം ദൈവത്തോടുള്ള അനുസരണക്കേടാണ്. ആ അനുസരണക്കേടിന് മറുവിലയായി പൂർണ്ണ അനുസരണം തിരികെക്കൊടുക്കുകയും പാപപരിഹാരത്തിനായി പാപരഹിതമായ രക്തം ചിന്തുകയും വേണം. ത്രിത്വവിശ്വാസപ്രകാരം: ദൈവം ദൈവത്തിനുതന്നെയാണ് മറുവില കൊടുത്തത്: (1തിമൊ, 2:5-6). അതെന്തൊരു വിശ്വാസമാണ്? ഇതൊന്നും രക്തം ചിന്താനോ, മരിക്കാനോ കഴിയാത്ത ദൈവത്തിനോ, ദൂതനോ സാദ്ധ്യമായ കാര്യമല്ല. അതിനാൽ യഹോവയുടെ വാഗ്ദത്തം പോലെയും (ആവ, 18:18-19 – പ്രവൃ, 3:22-23), മോശെയുടെയും യെശയ്യാവിൻ്റെയും മീഖായുടെയും പ്രവചനം പോലെയും (ആവ, 18:15–പ്രവൃ, 7:37; യെശ, 7:14–മത്താ, 1:22-23; മീഖാ, 5:2–മത്താ, 2:6), പുതിയനിയമ രക്ഷയ്ക്കായി (മത്താ, 1:21) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായി (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് (പ്രവൃ, 2:23-24; പ്രവൃ, 5:31), അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവും ആയതും (പ്രവൃ, 2:36; പ്രവൃ, 5:30-31), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ മഹത്വവും ബഹുമാനവും അണിഞ്ഞതും (എബ്രാ, 2:9), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചതും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും. (എബ്രാ, 7:26). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം].

❽ ഏകപുരുഷനുമായുള്ള വിവാഹനിശ്ചയം:
☛ “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.” (2കൊരി, 11:2-4). പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവുമായിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനും (One Man) ആയിയിട്ടാണ്. പൗലൊസ് പറയുന്ന പുരുഷൻ ദൈവമല്ല; മനുഷ്യനാണ്. ഗ്രീക്കിലെ Aner എന്ന പദം മനുഷ്യരിലെ പുരുഷനെ കുറിക്കുന്ന പദമാണ്. 
☛ പൗലൊസിൻ്റെ ഭയംപോലെ “ഏകപുരുഷനായ” (one Man) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകാനും, ഏകസത്യദൈവത്തെ തള്ളി മനുഷ്യനെ ദൈവമാക്കാനും, ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഉണ്ടായ വേറൊരു സുവിശേഷമാണ് ഇന്ന് പലരും വിശ്വസിക്കുന്നത്. ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് രക്ഷയെന്നുപോലും പലർക്കും അറിയില്ല: (റോമ, 5:15 – പ്രവൃ, 15:11). നമുക്ക് ഏകസത്യദൈവമായ പിതാവും നമ്മെ വിവാഹനിശ്ചയം ചെയ്ത ഏകപുരുഷനായ യേശുക്രിസ്തുവും ഉണ്ട്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:5-6; 1തിമൊ, 2:5-6). എന്നാൽ വൺനെസ്സുകാർ സത്യേകദൈവമായ പിതാവിനെ തള്ളി (യോഹ, 17:3); വിവാഹനിശ്ചയം ചെയ്ത പുരുഷനായ (Man) നസറായനായ യേശുവിനെ ഏകസത്യദൈവമാക്കി: (പ്രവൃ, 2:23). ട്രിനിറ്റി സത്യേകദൈവമായ പിതാവിനൊപ്പം, വിവാഹനിശ്ചയം ചെയ്ത പുരുഷനെയും (Man) ദൈവമാക്കി വിശ്വസിക്കുന്നു. യഹോവസാക്ഷികൾ വിവാഹനിശ്ചയം ചെയ്ത പുരുഷനെ (Man) മിഖായേൽ ദൂതൻ ആക്കി. മേല്പറഞ്ഞ മൂന്ന് ഉപദേശക്കാരും, തങ്ങളെ വിവാഹനിശ്ചയം ചെയ്ത പുരുഷനെ തള്ളിക്കളഞ്ഞു. ഒടുവിൽ എന്തുചെയ്യും?

❾ ഉപസംഹാരം:
☛ ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ ദൈവമാണ് ജാതികളുടെ അപ്പൊസ്തലനായ പൗലൊസിൻ്റെയും ദൈവം. എന്നാൽ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയ പൗലൊസിൻ്റെ ദൈവത്തെയല്ല ജാതികളിൽനിന്നുവന്ന ക്രിസ്ത്യാനികളായവിൽ പലരും വിശ്വസിക്കുന്നത്. പൗലൊസ് ഏകമനുഷ്യനെന്ന് പഠിപ്പിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയ വിശ്വാസികളിൽ പലരുടെയും ദൈവം. ത്രിത്വത്തിൽ വിശ്വസിക്കുന്നവർപോലും യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ തള്ളിയിട്ട്, “യേശു മാത്രം ദൈവം” എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. എന്തൊരു വിരോധാഭാസമാണ്? പൗലൊസിനെപ്പോലും ലജ്ജിപ്പിക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. [ട്രിനിറ്റിയുടെ ഉപദേശം കാണുക: ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല]. 

☛ പൗലൊസ് പഠിപ്പിച്ച ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതാണ് പലരുടെയും യഥാർത്ഥ പ്രശ്നം! അവൻ ആരാണെന്ന് അറിഞ്ഞാൽ, അവൻ പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (Father, the only true God) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യും: (യോഹ, 8:19). ➟[കാണുക:ക്രിസ്തുവിനെ അറിയുക, ദൈവഭക്തിയുടെ മർമ്മം]

അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: ❛ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു❜ എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞
(യോഹന്നാൻ 8:56-59)

☛ ❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യേശു പറഞ്ഞതിനെ, അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടായിരുന്നു; എന്ന സാധാരണ അർത്ഥമാണ് ഉള്ളതെന്ന് അനേകർ വിചാരിക്കുന്നു. ➟എന്നാൽ ഈ അദ്ധ്യായത്തിലെ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ; ഇത് പറയുന്നതിന് തൊട്ടുമുമ്പെ, താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട് (യോഹ, 8:40). ➟ഒരു മനുഷ്യന് എങ്ങനെയാണ് രണ്ടായിരം വർഷംമുമ്പെ ജീവിച്ചിരുന്ന അബ്രാഹാമിനുമുമ്പെ ഉണ്ടായിരിക്കാൻ കഴിയുന്നത്? ➟ഈ വേദഭാഗം പഠിക്കുമ്പോൾ, അത് പറയാനുണ്ടായ സന്ദർഭവും അത് കേട്ടവരുടെ പ്രതികരണവും അനന്തരസംഭവവും വിശദമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ➟യേശുവിൻ്റെ വാക്കുകൾ കേട്ടയുടനെ യെഹൂദന്മാർ അവനെ എറിവാൻ കല്ലെടുത്തതായി അവിടെ കാണുന്നു. ➟പൂർവ്വപിതാവായ അബ്രാഹാമിനു മുമ്പേ ❛ഞാനുണ്ടു❜ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? ➟യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയത് എന്തിനാണ്? ➟ഏത് കുറ്റം നിമിത്തമാണ് അവർ അവനെ കല്ലെറിയാൻ തുനിഞ്ഞത്? ➟രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനുമുമ്പേ താൻ ഉണ്ടായിരുന്നു എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞാൽ, ന്യായപ്രമാണ പ്രകാരം അത് കല്ലെറിയപ്പെടാനുള്ള കുറ്റമാണോ? ➟ഇതെല്ലാം വിശദമായി അറിഞ്ഞാൽ മാത്രമേ, യേശു പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകുകയുള്ളു. ➟എല്ലാം വിശദമായി മനസ്സിലാക്കാൻ നാലു കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്: 
𝟭. ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്? 
𝟮. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 
𝟯. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 
𝟰. ക്രിസ്തു ആരാണ് അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്? ➟നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം: 

❶ ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്❓ 
☛ ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➟❝ദൈവത്തിൽനിന്നു കേട്ട സംത്യം സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യത്തിൽ, മനുഷ്യനായ തന്നെ ദൈവത്തിൽനിന്ന് വ്യക്തമായി വേതിരിച്ചാണ് യേശു പഠിപ്പിച്ചിരിക്കുന്നത്. ➟ഇതും നോക്കുക: (യോഹ, 14:1). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟കന്യകയുടെ മൂത്തപുത്രനായി ജനിച്ച (ലൂക്കൊ, 2:7) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു. (റോമ, 5:15). 

☛ ഒന്നുകൂടി വ്യക്തമാക്കിയാൽ: ➟പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20;ലൂക്കൊ, 2:21) ➟ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ➟ആത്മാവിൽ ➟ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ➟ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 ⁃⁃പ്രവൃ, 10:38) ➟ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ➟ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1;ലൂക്കൊ, 4:1) ➟ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ➟ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ➟ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ➟ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) മനുഷ്യനാണ് യേശു: (യോഹ, 8:40). ➟[കാണുക: പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

☛ ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. ➟ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ➟യേശു എന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചപ്പോഴാണ്, അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് പിതാവിനാൽ വിളിക്കപ്പെട്ടപ്പോഴാണ് അവന് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവി (𝐓𝐢𝐭𝐥𝐞) ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ,1:35; ലൂക്കൊ, 3:22). ➟പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ല (1പത്രൊ, 1:20); അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟യേശുവെന്ന ദൈവപുത്രൻ ജനിച്ചത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല; എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) യോർദ്ദാനിൽ വെച്ചാണ്. ➟അതായത്, ബി.സി. 𝟔-ൽ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. ➟യോർദ്ദാനിലെ പ്രവചന നിവൃത്തിക്കുമുമ്പെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ഇല്ലായിരുന്നു. ➟യേശു എന്ന പേർപോലും മറിയ അവനെ പ്രസവിക്കുന്നതിനും ഒൻപത് മാസത്തിനും ഒൻപത് ദിവസത്തിനും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ➟[കാണുക: അഭിഷേകദാതാവും അഭിഷിക്തനും] 

☛ പിതാവ് ഒരുത്തൻ മാത്രം ദൈവം: 
➦ ❝ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്.❞ (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള 𝐦ó𝐧𝐨𝐬 എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➤𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❜ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ➤❛പിതാവ് ദൈവം❜ ആണന്നല്ല; ➤❛പിതാവ് മാത്രം ദൈവം❜ എന്നാണ്. ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) ദൈവം❜ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➤𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ➤❛പിതാവാണ് സത്യദൈവം❜ എന്നല്ല; ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) സത്യദൈവം❜ എന്നാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐲𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫❜ എന്ന് കാണാം: [കാണുക: NMV]. ➤❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 –ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❛പിതാവിനെ മാത്രം (𝐦ó𝐧𝐨𝐬) ആരാധിക്കണം❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➤എൻ്റെ പിതാവു് മാത്രമാണ് (𝐦ó𝐧𝐨𝐬) സകലവും അറിയുന്നതു❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

☛ പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), ഞാൻ മനുഷ്യനാണ് (യോഹ, 8:40), ➟എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ➟പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) എന്നൊക്കെ ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അവനെ വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ എന്നാണ് ദൈവപുത്രനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ദൈവപുത്രനായ യേശുവിൻ്റെ പിതാവും ദൈവവും യഹോവ തന്നെയാണ്: (മത്താ, 27:47; മർക്കൊ, 15:33). ➟താനും ദൈവമായിരുന്നെങ്കിൽ, പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ യേശു പറയുമായിരുന്നോ? ➟എ.എം 𝟑𝟕𝟓𝟓-ൽ (ബി.സി. 𝟔) മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) പ്രവചനങ്ങൾപോലെ ക്രിസ്തുവും ദൈവപുത്രനും ആയ യേശുവെന്ന മനുഷ്യൻ എങ്ങനെയാണ് യഥാർത്ഥത്തിൽ അബ്രാഹാം ജനിച്ചതിനുമുമ്പെ ഉണ്ടാകുന്നത്? ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം]

❷ ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 
☛ 𝟓𝟏-ാം വാക്യത്തിൽ: ➟❝ആമേൻ; ആമേൻ ഞാൻ നിങ്ങളോടു പറയുന്നു:എന്റെ വചനം പ്രമാണിക്കുന്നവൻ; ഒരുനാളും മരണം കാൺകയില്ല❞ എന്ന് ക്രിസ്തു പറയുന്നതായി കാണാം. ➟അപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് ഭൂതം ഉണ്ടു എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്ന് പറയുന്നു; ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ അവൻ  മരിച്ചു; പ്രവാചകന്മാരും മരിച്ചു നിന്നെത്തന്നെ നീ ആർ ആക്കുന്നു” എന്നു ചോദിച്ചു.❞ (യോഹ, 8:51-53). ➟അതിന് മറുപടിയായി ക്രിസ്തു പറഞ്ഞത്: ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). 

☛ അബ്രാഹാം എപ്പോഴാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? 
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ?➟കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4). ➟പത്രൊസ് പറയുന്നത് നോക്കുക: ➟❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟പിന്നെങ്ങനെയാണ് അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? 

☛ അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: 
➦ ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟❛ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു (ഉല്ലസിച്ചു)❜. അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. ➟അതായത്, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❛അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❜ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ➟❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟അതിൻ്റെ മറുപടിയായിട്ടാണ് ക്രിസ്തു പറഞ്ഞത്: ➟❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ➟❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്.❜ അപ്പോൾ അവർ അവനെ എറിവാൻ കല്ലെടുത്തു. യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞ (യോഹ, 8:58-59). 

❸ ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 
➦ അതറിയാൻ ആ വേദഭാഗം വിശദമായി പരിശോധിക്കണം. ➟ആ വേദഭാഗത്ത് ചിന്തനീയമായ പല വിഷയങ്ങളുണ്ട്. ➟യേശുവെന്ന ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് നാം മുകളിൽ കണ്ടതാണ്. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ, ജനിച്ചു ജീവിച്ചു ക്രൂശിൽ മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. ➟എന്നാൽ ദൈവത്തിന് മരണമില്ലെന്നും ദൂതന്മാരിൽ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്നും വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (1തിമൊ, 2:6; 6:16; എബ്രാ, 2:9). ➟ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യെഹൂദന്മാർ എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു; നസറെത്ത് നിവാസികളായ യോസേഫിൻ്റെയും മറിയയുടെയും മകനാണെന്നാണ് യെഹൂദന്മാർ വിശ്വസിച്ചിരുന്നത്. (മത്താ, 13:55; മർക്കൊ, 6:3; യോഹ, 1:45; 6:42). ➟ഈ സംഭവത്തിന് തൊട്ടുമുമ്പെ താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഇവിടെ ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. ➟യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ➟യോഹന്നാൻ സ്നാപകനും (യോഹ, 1:30), ➟പുരുഷാരവും (മത്താ, 9:8), ➟ശമര്യാസ്ത്രീയും (യോഹ, 4:29), ➟ചേകവരും (യോഹ, 7:46), ➟പിറവിക്കുരുടനും (യോഹ, 9:11), ➟പരീശന്മാരും (യോഹ, 9:16), ➟യെഹൂദന്മാരും (യോഹ, 10:33), ➟മഹാപുരോഹിതന്മാരും (യോഹ, 11:47), ➟കയ്യാഫാവും (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), ➟പീലാത്തോസും (ലൂക്കൊ, 23:4), ➟ശതാധിപനും (മർക്കൊ, 15:39), ➟ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ➟തന്മൂലം, യേശുവെന്ന മനുഷ്യൻ പൂർവ്വപിതാവായ അബ്രാഹാം ജനിച്ചതിനും മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, യെഹൂദന്മാർ അവനെ എന്തിന് കല്ലെറിയണം? ➟ഒരു മനുഷ്യൻ തന്നെക്കാൾ 𝟐,𝟎𝟎𝟎 വർഷം മുമ്പെ ജീവിച്ചിരുന്ന, മറ്റൊരു മനുഷ്യനു മുമ്പെ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? ➟അതിനാൽ, ഉത്തരം ലഭിക്കേണ്ടതായ ചില ചോദ്യങ്ങൾ ആ വേദഭാഗത്തുണ്ട്.

☛ ഒന്നാമത്, ➟❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യഥാർത്ഥത്തിൽ മനുഷ്യനായ യേശുവിനു എങ്ങനെ പറയാൻ കഴിയും? ➟ഒരിക്കലും പറയാൻ കഴിയില്ല; പറഞ്ഞാൽ അത് അബദ്ധമാണ്. ➟എന്തെന്നാൽ, കന്യകയായ മറിയയുടെ ആദ്യജാതനായിട്ട് ജനിച്ച മനുഷ്യനാണ് യേശു. (മത്താ, 1:25; ലൂക്കൊ, 2:7; യോഹ, 9:11). ➟വിശേഷാൽ അവളുടെ ഉദരത്തിൽ ഉല്പാദിതമായ (ഉരുവായ) മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 8:40). ➟അബ്രാഹാമിനു മുമ്പേ എന്നത് പോയിട്ട്, അവൻ്റെ അമ്മയായ മറിയയുടെ മുമ്പേ പോലും യേശു എന്ന് പേരുള്ള മനുഷ്യൻ (വ്യക്തി) ഇല്ലായിരുന്നു: (യോഹ, 9:11). ➟പിന്നെങ്ങനെ അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടാകും? ➟യേശു എന്ന പാപമറിയാത്ത മനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. മുമ്പേ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟തന്മൂലം, യേശു പറഞ്ഞതിൻ്റെ അർത്ഥം നമ്മൾ വിചാരിക്കുന്നതല്ല. ➟അത് നമ്മുടെ പരിഭാഷകളുടെ വൈകല്യമാണ്. 

☛ രണ്ടാമത്, ➟യെഹൂദന്മാർക്ക് തോന്നിയപോലെ ആരെയും കല്ലെറിയാൻ കഴിയില്ല. ➟അതിന് ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ഇക്കാര്യങ്ങൾ സംഭവിക്കുന്നത് ദൈവാലയത്തിൽ വെച്ചാണ്. ➟ന്യായപ്രമാണ വിരുദ്ധമായി ഒരുത്തനെ കല്ലെറിയാൻ ജനങ്ങൾ സമ്മതിക്കില്ല. ➟കല്ലെറിയപ്പെടേണ്ടവരുടെ ഒരു ലിസ്റ്റ് ന്യായപ്രമാണത്തിൽ ഉണ്ട്: 
𝟭. കാളയെക്കൊണ്ട് മനഃപൂർവ്വം മറ്റൊരാളെ കുത്തി കൊല്ലിക്കുന്നവൻ. (പുറ, 21:28-29), 
𝟮. കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ. (ലേവ്യ, 20:2), 
𝟯. വെളിച്ചപ്പാടനായ പുരുഷൻ. (ലേവ്യ, 20:27), 
𝟰. മന്ത്രവാദിയായ പുരുഷൻ. (ലേവ്യ, 20:27), 
𝟱. യഹോവയുടെ നാമത്തെ ദുഷിക്കുന്നവൻ. (ലേവ്യ, 24:16), 
𝟲. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ. (ആവ, 13:6), 
𝟳.ഴഅന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ. (ആവ, 13:8-9), 
𝟴. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ. (ആവ, 17:3-5), 
𝟵. ശഠനും മത്സരിയുമായ മകൻ. (ആവ, 21:18-21), 
𝟭𝟬. വ്യഭിചാരിയായ സ്ത്രീയും പുരുഷനും. (ആവ, 22:20-24), 
𝟭𝟭. ശബ്ബത്ത് ലംഘിക്കുന്നവൻ. (സംഖ്യാ, 15:32-36), 
𝟭𝟮. ദൈവദൂഷകൻ. (ലേവ്യ, 24:11-14). 

☛ മേല്പറഞ്ഞവയിൽ, ഒന്നുമുതൽ പത്തുവരെയുള്ള കുറ്റം ശത്രുക്കൾക്കുപോലും യേശുവിൻ്റെമേൽ ആരോപിക്കാൻ കഴിയില്ല. ➟അവൻ പാപമറിയാത്തവനും, പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും പാപം ഇല്ലാത്തവനും ആയിരുന്നു. (2കൊരി, 5:21, എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു❞ എന്ന് ദൈവാലയത്തിൽ വെച്ച് ഇതേ സന്ദർഭത്തിൽത്തന്നെ യെഹൂദന്മാരോട് അവൻ ചോദിക്കുകയുണ്ടായി. (യോഹ, 8:46). ➟എൻ്റെ കുറ്റം ആർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും? എന്ന് അതിധൈര്യത്തോടെ ലോകത്തോട് ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി പൂർണ്ണശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തു ജനിച്ചു ജീവിച്ചിട്ടുള്ളത്, നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. ➟പതിനൊന്നാമത്തെ കുറ്റമായ ശബ്ബത്ത് ലംഘനം യേശുവിൻ്റെമേൽ ആരോപിക്കാൻ, ഈ സംഭവം നടക്കുന്നത് ശബ്ബത്തിലല്ല. ➟അന്ന് ശബ്ബത്തായിരുന്നെങ്കിൽ വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിൻ്റെ അഭിപ്രായം ചോദിച്ചുകൊണ്ട് യെഹൂദന്മാർ വരില്ലായിരുന്നു. (യോഹ, 8:3-5). ➟യേശുവിനെ കല്ലെറിയാൻ അവർ ശ്രമിക്കയുമില്ലായിരുന്നു, ➟അവർതന്നെ ശബ്ബത്ത് ലംഘകർ ആയിത്തീരും. ➟എന്തായാലും, ഒരുകാര്യം നമുക്ക് ഉറപ്പിക്കാം: ഒന്നുമുതൽ പതിനൊന്നു വരെയുള്ള കുറ്റം യേശുവിൻ്റെമേൽ ആരോപിക്കാൻ അവർക്ക് കഴിയില്ല. ➟അതിനാൽ, അവൻ്റെമേൽ ആരോപിച്ച കുറ്റം ദൈവദൂഷണമാണ്. ➟പക്ഷെ, ഏത് കാരണത്താൽ അവൻ പറഞ്ഞത് ദൈവദൂഷണമാകും? ➟𝟐,𝟎𝟎𝟎 വർഷംമുമ്പ് ജീവിച്ചിരുന്ന; അബ്രാഹാമെന്ന മനുഷ്യനുമുമ്പെ ഞാനുണ്ട് എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അത് ദൈവദൂഷണമാകില്ല. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. 

☛ ഒരു ഉദാഹരണം പറഞ്ഞാൽ അത് മനസ്സിലാക്കാം: ➟കേരളത്തിലെ ബ്രദ്റെൻ പ്രസ്ഥാനത്തിൻ്റെ പിതാവ് കെ.വി. സൈമനും, പെന്തെക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ പിതാവ്; കെ.ഇ. എബ്രഹാമും ആണ്. ➟ഇന്നൊരു ബ്രദ്റെൻ യൗവ്വനക്കാരൻ എഴുന്നേറ്റിട്ട്, കെ.വി. സൈമൻ ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? ➟അല്ലെങ്കിൽ, ഒരു പെന്തെക്കൊസ്തുകാരൻ എഴുന്നേറ്റിട്ട്, കെ.ഇ. എബ്രഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ, അതെങ്ങനെ ദൈവദൂഷണമാകും? ➟അത് ദൈവദൂഷണം ആകണമെങ്കിൽ, അവർ രണ്ടുപേരും ബ്രദ്റെൻ പെന്തെക്കൊസ്തു പ്രസ്ഥാനങ്ങളുടെ ദൈവങ്ങൾ ആയിരിക്കണം. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. ➟അതുപോലെ, അബ്രാഹാം യെഹൂദന്മാരുടെ ദൈവമല്ല; എബ്രായ ജാതിയുടെ പിതാവായ മനുഷ്യൻ മാത്രമാണ്. ➟പിന്നെങ്ങനെ, അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാനുണ്ടെന്ന് പറഞ്ഞാൽ അത് ദൈവദൂഷണമാകും? ➟അനേകർ കരുതുന്നപോലെ അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന സാധാരണ അർത്ഥം മാത്രമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ അതൊരു ഭ്രാന്തൻ്റെയോ, ഭൂതഗ്രസ്തൻ്റെയോ വാക്കുകളായി തള്ളിക്കളയാവുന്നതേയുള്ളു. ➟ഭ്രാന്തനെയും ഭൂതഗ്രസ്തനെയും കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ക്രിസ്തുവിൻ്റെ വാക്കും പ്രവൃത്തിയും ഗ്രഹിക്കാൻ കഴിയാഞ്ഞ സന്ദർഭങ്ങളിലൊക്കെ അവനെ ബെയെത്സെബൂലെന്നും, ➟അവന് ഭൂതമുണ്ടെന്നും അവർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. (മത്താ, 10:25; മർക്കൊ, 3:22). ➟ഈ അദ്ധ്യായത്തിൽത്തന്നെ ➟❛നിനക്കു ഭൂതമുണ്ടു❜ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 8:48, 8:52). ➟അപ്പോഴൊന്നും അവർ അവനെ കല്ലെറിയാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രത്യേകം ഓർക്കണം. 

☛ മൂന്നാമത്, യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാർ കല്ലെറിയാൻ ശ്രമിച്ചതിനാൽ, അവൻ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ്, ➟അവരുടെ മദ്ധ്യേനിന്ന് ദൈവാലയം വിട്ടുപോയത്: (യോഹ, 8:59). ➟സാധാരണനിലയിൽ, യെഹൂദന്മാർ ഒരാളെ കല്ലെറിയാൻ തുനിഞ്ഞാൽ രക്ഷപെടുക പ്രയാസമാണ്. ➟രക്ഷപെടാൻ കഴിയാത്തവണ്ണം ചുറ്റുംനിന്നാണ് കല്ലെറിയുന്നത്. ➟ബൈബിളിൽ കല്ലെറിയപ്പെട്ടവരിൽ പൗലൊസ് ഒഴികെ, എല്ലാവരും മരിച്ചതായാണ് കാണുന്നത്. (പ്രവൃ, 14:19). ➟പൗലൊസ് മരിച്ചെന്ന് കരുതിയാണ് അവർ പട്ടണത്തിനു വെളിയിൽ അവനെ ഉപേക്ഷിച്ചത്. ➟ചുറ്റും കൂടിനിന്നിട്ട് കല്ലെറിയുന്നതുകൊണ്ട് സ്വാഭാവികമായി രക്ഷപെടാൻ പറ്റില്ല. ➟അതുകൊണ്ടാണ്, യേശു സ്വയംമറഞ്ഞു ദൈവാലയം വിട്ടുപോയി എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:59). ➟യേശു തനിക്കുവേണ്ടി അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചതായിട്ടാണ് കാണുന്നത്. ➟സ്വയരക്ഷയ്ക്കുവേണ്ടി അവൻ അത്ഭുതം പ്രവർത്തിച്ചതായി മറ്റെവിടെയും വ്യക്തമായി കാണാൻ കഴിയില്ല. ➟നസറെത്തിലെ പള്ളിയിൽ വെച്ചുള്ള തൻ്റെ ആദ്യപ്രഭാഷണത്തോടുള്ള ബന്ധത്തിൽ, യെഹൂദന്മാർ അവനെ മലയുടെ മുകളിൽനിന്നു തള്ളിയിടാൻ ഭാവിക്കുമ്പോൾ അവൻ അവരുടെ നടുവിൽക്കൂടി നടന്നുപോയതായി വായിക്കുന്നുണ്ട്. (ലൂക്കോ, 4:29-30). ➟എന്നാൽ അതൊരു അത്ഭുതമായി അവിടെ പറഞ്ഞിട്ടില്ല. ➟എന്നാൽ ഇവിടെ അവർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞതിനാൽ അവർ ആരോപിച്ച കുറ്റം ദൈവദൂഷണമാണെന്ന് വ്യക്തമാണ്. ➟അങ്ങനെയെങ്കിൽ, യെഹൂദന്മാരുടെ ദൃഷ്ടിയിൽ അവൻ എന്ത് ദൈവദൂഷണം ആയിരിക്കും പറഞ്ഞത്?

☛ യെഹൂദന്മാർ ദൈവദൂഷണമായി മനസ്സിലാക്കിയ പ്രത്യേകമായത് എന്തോ, ആ വേദഭാഗത്ത് യേശു പറഞ്ഞിട്ടുണ്ട്. ➟അത് അറിയാൻ, ക്രിസ്തുവിനെക്കുറിച്ച് ഒരു കാര്യംകൂടി അറിയണം. അവൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നും അവൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു എന്നും നാം കണ്ടതാണ്. ➟എന്നാൽ നമ്മുടെ പാപം പരിഹാരത്തിനായി ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്നറിയണം. 

❹ യേശുവിൻ്റെ ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ➟മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി, ➟കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ➟മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6⁃⁃എബ്രാ, 10:5; യെശ, 7:14⁃⁃ മത്താ, 1:21; ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9⁃⁃എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: ➟യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11). ➟ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് ➟രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് യഹോവയായ ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്.

☛ സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ➟❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46).  

☛ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യൻ, യെഹൂദന്മാരോട് പറഞ്ഞതെന്താണെന്ന് ഇനി മനസ്സിലാകും: (യോഹ, 9:11): 
➦ യോഹന്നാൻ 𝟖:𝟓𝟖 സത്യവേദപുസ്തകത്തിൽ വായിച്ചാൽ, ആ വാക്യത്തിന് ഒരു പ്രത്യേകതയും തോന്നില്ല. ➟ബെഞ്ചമിൻ ബെയ്ലിയുടെ പരിഭാഷ നോക്കുക: യേശു അവരോട്: ➟❝അബ്രാഹാം ഉണ്ടായതിന് മുമ്പെ ❛ഞാൻ ആകുന്നു❜ എന്ന് സത്യമായിട്ട്, സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു.❞ (ബെ.ബെ). ➟𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐒𝐭𝐚𝐧𝐝𝐚𝐫𝐝 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ: യേശു പറഞ്ഞു: ➟❝ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനു മുമ്പേ, ഞാൻ ആകുന്നു.❞ (MSV’17). ➟ഈ പരിഭാഷകളിൽ അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാനുണ്ട് എന്നല്ല; ➟❛ഞാൻ ആകുന്നു❜ എന്നാണ്. ➟ഗീക്കിൽ 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ്. [കാണുക: BibleHub]. ➟അതിൻ്റെ അർത്ഥം: ❛ഞാൻ ആകുന്നു❜ എന്നാണ്. ഇംഗ്ലീഷിലെ പല വേർഷനുകളിലും ❛𝐈 𝐀𝐌❜ എന്ന് വലിയക്ഷരത്തിലാണ് (capital letter) കാണുന്നത്: (AFV, AMPC, CJB, ERV, ISV, JUB, LSV, MEV, MNT, NABRE, NCB, NHEB, NKJV, NLT, PHILLIPS, WEB]. ➟പുറപ്പാടു പുസ്തകത്തിൽ ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത്, ❛ഞാനാകുന്നവൻ ഞാനാകുന്നു❜ എന്നാണ്. (പുറ, 3:14). ➟അത് എബ്രായയിൽ “എഹ്യേഹ് ആഷേർ എഹ്യേഹ്” (𝐞𝐡𝐲𝐞𝐡 𝐚𝐬𝐞𝐫 𝐞𝐡𝐲𝐞𝐡 – 𝐈 𝐀𝐌 𝐓𝐇𝐀𝐓 𝐈 𝐀𝐌) ആണ്. ➟പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരിക ഗ്രീക്കു പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതുമായ സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ്. ➟അതാണ് പുതിയനിയമ ഗ്രീക്കിലും കാണുന്നത്. [കാണുക: Codex Vaticanus]. ➟അതിനെയാണ്, ഇംഗ്ലീഷിൽ ➟❛𝐈 𝐀𝐌❜ എന്നും ബെഞ്ചമിൻ ബെയ്ലിയിലും മലയാളം സ്റ്റാൻ്റേർഡ് വേർഷനിലും ❛ഞാൻ ആകുന്നു❜ എന്നും പരിഭാഷ ചെയ്തിരിക്കുന്നത്. 

☛ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള 𝗘𝗴𝗼 𝗘𝗶𝗺𝗶 (എഗോ എയ്മി) ആണെന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. ➟യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള 𝗘𝗴𝗼 𝗘𝗶𝗺𝗶 (യഹോവ) ആണെന്ന് പറഞ്ഞാൽ കണ്ണുപൊട്ടനായ യെഹൂദൻവരെ കല്ലെടുത്തെറിയും; അതാണ് അവിടെ സംഭവിച്ചത്. ➟യേശു പറഞ്ഞതിൻ്റെ അർത്ഥം: മനുഷ്യനായ ഞാൻ അബ്രാഹാമിനു മുമ്പേ ഉണ്ടെന്നല്ല. ➟താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള യഹോവ ആണെന്നാണ് പറഞ്ഞത്. ➟അതായത്, യേശു പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അത് പറഞ്ഞത്: (1തിമൊ, 3:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: താൻ പൂർവ്വാസ്തിത്വത്തിൽ (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) യഹോവ ആണെന്നാണ് ക്രിസ്തു പറഞ്ഞത്. ➟അതുകൊണ്ടാണ്, ക്രിസ്തുവിനെ തിരിച്ചറിയാഞ്ഞ യെഹൂദന്മാർ; അവനെ കല്ലെറിയാൻ ശ്രമിച്ചതും അവൻ അവിടെനിന്നും മറഞ്ഞ് അപ്രത്യക്ഷനായതും. ➟പൗലൊസ് പറയുന്നത് നോക്കുക: ➟❝ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ (യെഹൂദന്മാർ) ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.❞ (1കൊരി, 2:7-8). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം]

➦ താൻ ➤❛𝐞𝐠ō 𝐞𝐢𝐦𝐢❜ (എഗോ എയ്മി) ആണെന്ന് യേശു അവിടെ മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഇതേ അദ്ധ്യായത്തിൻ്റെ മുകളിൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: ➟❝നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞുവല്ലോ; ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.❞ (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟പിഒസിയും നോക്കുക: (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟സത്യവേദപുസ്തകം ഉൾപ്പെടയുള്ള മിക്ക പരിഭാഷകളിലും, ❛ഞാൻതന്നേ അവൻ❜ എന്നാണ് കാണുന്നത്. ➟ആശയം ഏതാണ്ട് ഒരുപോലെയാണ്. ➟പിതാവിനെക്കുറിച്ചു പറഞ്ഞുവന്നിട്ടാണ്, ❛ഞാൻതന്നേ അവൻ❜ എന്ന് പറയുന്നത്. (യോഹ, 10:30; 14:9). ➟താൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ഇതൊക്കെ പറയാൻ കഴിയുന്നത്. ➟അവൻ്റെ വാക്കുകേട്ടവരുടെ പ്രതികരണം അവിടെ കാണാം: ❝അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.❞ (യോഹ, 8:30).

☛ ഏറെ ശ്രദ്ധേയമായതും എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്: ➟യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികൾളോട്: ➟𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ് യേശു പറഞ്ഞത്. ➟ആ വാക്യവും സത്യവേദപുസ്തകത്തിൽ വായിച്ചാൽ മനസ്സിലാകില്ല. ➟മലയാളം 𝐁𝐂𝐒 പരിഭാഷയിൽ ഇപ്രകാരമാണ്: ➟❝നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോടു: ➟❛ഞാൻ ആകുന്നു❜ എന്നു പറഞ്ഞു.❞ (mlBCS). ➟ഈ വേദഭാഗത്ത്, സത്യവേദപുസ്തകത്തിൽ കാണുന്നപോലെ ❛അതു ഞാൻ തന്നേ❜ എന്ന സ്വാഭാവിക അർത്ഥമാണ് ഉള്ളതെന്ന് ആർക്കും തോന്നാം. ➟എന്നാൽ ആരുടെ ഭാഷയിൽ ആരോടാണോ യേശു അത് പറഞ്ഞത്, അവരുടെ പ്രതികരണം കൂടി ശ്രദ്ധിക്കണം. ➟അതു കേട്ടയുടനെ യെഹൂദന്മാരായ പടയാളികൾ; പിന്നോട്ടു മറിഞ്ഞു വീണതായാണ് കാണുന്നത്: ➟❝ഞാൻ ആകുന്നു എന്ന് അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു❞ (mlBCS). ➟നിങ്ങൾ അന്വേഷിക്കുന്നയാൾ ഞാനാകുന്നു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, പടയാളികൾ പേടിച്ച് പുറകോട്ട് മറിഞ്ഞുവീണത് എന്തിനാണ്? ➟പീലാത്തൊസിൻ്റെ ജാതീയ പടയാളികളല്ല യേശുവിനെ അറസ്റ്റുചെയ്യുവാൻ വന്നത്; ന്യായാധിപസംഘത്തിൻ്റെ യെഹൂദാ പടയാളികളാണ്. ➟യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമമാണ് ❛egō eimi❜ (ഞാൻ ആകുന്നു): (പുറ, 3:14-15). ➟ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവെച്ച് മാത്രം എടുക്കുന്ന, യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ്, അവർ പുറകോട്ട് മറിഞ്ഞു വീണത്. ➟മലയാളം 𝐁𝐂𝐒 പരിഭാഷ ഒഴികെ, സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ, ❛അതു ഞാൻ തന്നേ❜ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ➟[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16)

ദൈവം ഏകവ്യക്തിയാണ് അഥവാ ഒരുത്തൻ മാത്രം ദൈവം, എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. അപ്പോൾത്തന്നെ ദൈവത്തിൻ്റെ ക്രിസ്തു താൻ ഏകനല്ലെന്ന് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ ദൈവത്തിനൊരു ബഹുത്വമുണ്ട് അഥവാ ദൈവത്തിൽ ഒന്നിലേറെ വ്യക്തികളുണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. ദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിന് വെളിപ്പാടുകളാണുള്ളതെന്ന് അനേകർക്കും അറിയില്ലെന്നതാണ് വസ്തുത.

ഏകനായദൈവം:

ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ ‘ഒ മോണോസ് തിയോസ്’ (o mono theos – ο μόνος Θεός – The only God) ആണ്. (1തിമൊ, 1:17). പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യമായി പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3). ദൈവം ഒരു വ്യക്തി മാത്രമാണെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമം: പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19;  നെഹെ, 9:6; യെശ, 37:16; 37:20). യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവം മോണോതിയോസാണ്. അക്ഷയനും അദൃശ്യനുമായ മോണോതിയോസ് അഥവാ ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ അവൻ്റെ ഏകത്വം (oneness) വിഭജിക്കാനോ വേർപെടുത്താനോ കഴിയുന്നതല്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). ഇത് ബൈബിൻ്റെ ബാലപാഠമാണ്. ഏകദൈവവിശ്വസികളെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവർ ഒരിക്കൽപ്പോലും ബൈബിൾ വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു. 

ഏകനല്ലാത്ത ക്രിസ്തു:

യേശു താൻ ഏകനല്ലെന്നു പറയുന്ന മൂന്നു വാക്യങ്ങളാണുള്ളത്: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). മേല്പറഞ്ഞ വാക്യങ്ങളിൽ യേശു ‘ഏകനല്ല’ എന്നല്ല പറയുന്നത്; ഒറ്റയ്ക്കല്ല അഥവാ തനിച്ചല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ I am not alone ആണ്; ഞാൻ ഒറ്റയ്ക്കല്ല. മറ്റൊരു പരിഭാഷ കാണുക: “ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എൻ്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടു കൂടെയുണ്ട്.” (പി.ഒ.സി). ഞാൻ തനിച്ചല്ലെന്ന് ഒരാൾ പറഞ്ഞാൽ അതിനർത്ഥം, അയാൾക്ക് ബഹുത്വമുണ്ടെന്നല്ല; അയാളുടെ കൂടെ മറ്റൊരാൾകൂടി ഉണ്ടെന്നാണ്. അദൃശ്യനായി തൻ്റെ കൂടെയുണ്ടായിരുന്ന ദൈവപിതാവിനെയും ചേർത്താണ് താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞതെന്ന് മൂന്നു വാക്യങ്ങളിലും പറഞ്ഞിട്ടുണ്ട്: “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല.” പിതാവ് എന്തിനാണ് യേശുവിൻ്റെ കൂടെ വസിച്ചതെന്നാണ് ഇനിയറിയേണ്ടത്.

യേശുവെന്ന മനുഷ്യൻ: അനേകർ കരുതുന്നതുപോലെ യേശു തൻ്റെ ജനനത്തിൽ ദൈവമോ ദൈവത്തിൻ്റെ പുത്രനോ ക്രിസ്തുവോ ആയിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6; 3:16). കന്യകയായ മറിയത്തിൻ്റെ ഉദരത്തിൽ ജനിച്ചത് ഒരു വിശുദ്ധപ്രജ അഥവാ ഒരു പാപമില്ലാത്ത ശിശുവാണ്: (ലൂക്കൊ, 1:35). ആ ശിശു ആത്മാവിൽ ബലപ്പെട്ടു (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ടു (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്: (മത്താ, 3:16; ലൂക്കൊ, 3:23; പ്രവൃ, 10:38). അനന്തരം ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യർക്കു നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭാഷേകം. ദൈവം ദൈവത്തെയല്ല; മനുഷ്യരെയാണ് അഭിഷേകം ചെയ്യുന്നത്. അഭിഷേകം ചെയ്യപ്പെട്ടവനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. യേശുവെന്ന മനുഷ്യനെ ദൈവം അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകുകയല്ല ചെയ്തത്; ശുശ്രൂഷയിൽ അവൻ്റെ കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ക്രൂശുമരണത്തിൻ്റെ തൊട്ടുമുമ്പു മാത്രമാണ് ദൈവപിതാവ് യേശുവിനെ വിട്ടുമാറിയത്: (മത്താ, 37:46). അപ്പോൾ, മനുഷ്യനായ തൻ്റെകൂടെ അദൃശ്യനായിരുന്നു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച ദൈവപിതാവിനെയും ചേർത്താണ്, “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല” അഥവാ ഒറ്റയ്ക്കല്ല എന്നു ക്രിസ്തു പറഞ്ഞത്. ഞാൻ ഒറ്റയ്ക്കല്ലെന്ന് അവൻ പറഞ്ഞാൽ; മനുഷ്യനായിരുന്ന തനിക്കോ, അദൃശ്യനായി തൻ്റെകൂടെ വസിക്കുന്ന ദൈവത്തിനോ ബഹുത്വമുണ്ടാകുന്നില്ല; ദൈവവും മനുഷ്യനുമെന്ന രണ്ടു വ്യക്തിയാണ് ഉണ്ടാകുന്നത്. സുവിശേഷചരിത്രകാലത്ത്, കൃത്യമായി പറഞ്ഞാൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. എന്നല്ലാതെ, യേശുവെന്ന മനുഷ്യനോ ഏകദൈവത്തിനോ തന്നിൽത്തന്നെ ഒരു ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ദൈവവും മനുഷ്യനും: സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ അഭിഷിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏകനല്ലെന്നു പറഞ്ഞിരിക്കുന്നതു കൂടാതെ, പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). ഞാൻ ഏകനല്ലെന്ന് ക്രിസ്തു പറഞ്ഞപോലെ വീണ്ടും ജനിച്ച ആർക്കും പറയാം. സ്നാനം മുതൽ ദൈവം യേശുവിൻ്റെ കൂടെ വസിച്ചതുപോലെ, ദൈവം നമ്മെ ആത്മാവിൽ വീണ്ടും ജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ ദൈവമന്ദിരമാക്കി നമ്മോടൊപ്പം വസിക്കുകയാണ് ചെയ്യുന്നത്: (1കൊരി, 3:16; 6:19; ഗലാ, 3:2; എഫെ, 1:13,14). വീണ്ടുംജനിച്ച, ദൈവം തൻ്റെകൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വ്യക്തിക്കും പറയാവുന്ന പ്രസ്താവനയാണ്; ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്നത്. അപ്പോൾ ക്രിസ്തുവിന് എത്രയധികമായി അത് പറയാൻ കഴിയും. അതിനാൽ മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ മനുഷ്യനായി വെളിപ്പെട്ട ക്രിസ്തുവിനോ അവനെ അഭിഷേകം ചെയ്തുകൊണ്ടു കൂടെ വസിച്ചിരുന്ന മോണോതിയോസിനോ ബഹുത്വമുണ്ടുന്നില്ല എന്നല്ല ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ക്രിസ്തു ദൈവം: ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുവെന്നു വിശ്വസിക്കുന്നവരാണ് അധികവും. ദൈവത്തിനു ബഹുത്വമുണ്ടെന്നുള്ള വ്യാജവിശ്വാസമാണ് എല്ലാ ദുരുപദേശങ്ങൾക്കും അടിസ്ഥാനം. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ അവൻ്റെ ക്രിസ്തുത്വം മാത്രമല്ല, അവൻ്റെ ചരിത്രപരതകൂടിയാണ് നിഷേധിക്കുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). എലോഹീം: ദൈവത്തെ കുറിക്കുന്ന ‘എലോഹീം’ എന്ന എബ്രായപദം ബഹുവചനം ആയതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന ത്രിത്വകുതുകികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല; ഏകദൈവവിശ്വാസികളാണെന്ന് പറഞ്ഞാൽ, അത് സ്വപ്നങ്ങളിൽപ്പോലും കാണാത്ത ഇരട്ടത്താപ്പാണ്. ഒന്നാം പ്രമാണത്തിനുപോലും പണികൊടുത്ത ഉപദേശമാണ് ത്രിത്വം. എഹാദും ഹെയ്സും: ഒന്നിനെ കുറിക്കുന്ന എഹാദ് (ehad) എന്ന എബ്രായ പദവും ഹെയ്സ് (heis) എന്ന ഗ്രീക്കു പദവും ബഹുത്വമുള്ള ഒന്നാണെന്ന് പഠിപ്പിക്കുകവഴി, “നമുക്കെല്ലാവർക്കും ഒരു (ehad) പിതാവല്ലോ ഉള്ളതു;” (മലാ, 2:10) “പിതാവായ ഏക (heis) ദൈവമേ നമുക്കുള്ളു” (1കൊരി, 8:6) “എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (heis)” (എഫെ, 4:6) എന്നീ ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനത്തെ പുച്ഛിക്കുകയും, തങ്ങൾക്ക് ഒന്നിലധികം പിതാക്കന്മാർ ഉണ്ടെന്ന് സമ്മതിക്കുഖയുമാണ് ത്രിത്വവിശ്വാസികൾ. ലജ്ജയായതിൽ മാനം തോന്നുന്ന ഉപദേശത്തിൻ്റെ ഉടമകളാണ് ത്രിത്വം. ആളത്തവും ത്രിയേകത്വം: ത്രിത്വമെന്ന പദമോ ആശയമോ ബൈബിളിൽ ഇല്ലാത്തതുപോലെ, ത്രിമൂർത്തി വിശ്വാസത്തെ നിർവ്വചിക്കാൻ എടുക്കുന്ന ‘ആളത്തം’ എന്ന പദവും, ത്രിമൂർത്തി ബഹുദൈവത്തെ ഏകദൈവമാക്കാൻ എടുക്കുന്ന ‘ത്രിയേകത്വം’ എന്ന പദവും ബൈബിളിലോ നിഘണ്ടുവിലോ ഉള്ളതല്ല. ഇല്ലാത്ത ത്രിത്വത്തെ ഇല്ലാത്ത പദങ്ങൾകൊണ്ട് നിർവ്വചിക്കുന്ന വല്ലാത്തൊരുപദേശമാണ് ട്രിനിറ്റി. ചുരുക്കിപ്പറഞ്ഞാൽ: മുഹമ്മദീയർ ബൈബിളിൽ മുഹമ്മദുണ്ടെന്നു പറയുന്നതുപോലെയുള്ള അബദ്ധം മാത്രമാണ് ത്രിത്വം. രണ്ടു വ്യാജവിശ്വാസത്തിൻ്റെയും ഉത്ഭവം പിശാചും സാത്താനുമെന്ന പഴയ പാമ്പിൽനിന്നാണ്.

പുതിയനിയമം: ത്രിത്വമെന്ന പ്രയോഗമോ ആശയമോ ബൈബിളിലില്ല; ഉള്ളത് അക്ഷയനും അദൃശ്യനുമായ മോണോതിയോസാണ്. മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിൽ അദൃശ്യനായ ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ വെളിപ്പെട്ടിരിക്കുകയാണ്. പഴയനിയമത്തിൽ ഏകദൈവത്തിൻ്റെ പേര് യാഹ്വെ എന്നായിരുന്നു. ന്യായപ്രമാണം നല്കുന്നതിനു  മുന്നോടിയായിട്ടാണ് ഏകദൈവം തൻ്റെ യാഹ്വെ എന്ന നാമം മോശെ മുഖാന്തരം യിസ്രായേൽ ജനത്തിനു വെളിപ്പെടുത്തിയത്: (പുറ, 3:13-15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാരോടുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല: (പുറ, 6:3). അതുപോലെ പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് തൻ്റെ വെളിപ്പാടായ മനുഷ്യന് ‘യേശു’ എന്ന പേർ നല്കിയത്: (മത്താ, 1:21; 1തിമൊ, 2:6; 3:15,16; എബ്രാ, 10:5). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന ദൈവത്തിൻ്റെ അരുളപ്പാടുപോലെ, ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന അവൻ്റെ പേര് ‘യെഹോശൂവ മശീഹ’ എന്നായി. (യിരെ, 31:31-34; മത്താ, 28:19; ലൂക്കൊ, 22:20; യോഹ, 5:43; 17,11,12; 14:26; പ്രവൃ, 2:38; കൊലൊ, 3:17; എബ്രാ, 8:8-13). 

ദൈവം ഏകവ്യക്തി: ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4. ഒ.നോ: 6:5-9). “അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്: (പുറ, 20:3). ദൈവം അല്ലാതെ ദൈവങ്ങളോ വ്യക്തികളോയില്ലെന്ന് സ്പഷ്ടമാക്കുന്നു. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്നും ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ ഞാനല്ലാതെ വേറെ ദൈവമില്ല. എൻ്റെ പരമാധികാരം മറ്റൊന്നിന് ഒരികലും പകർന്നു കൊടുക്കായ്കയാൽ ഞാൻ അന്ത്യന്മാരോടുകൂടെ അനന്യനൂം ആകുന്നു: (യെശ, 41:4). ഇതും കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: ആവ, 4:39; 32:39; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). ഏന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവം ഏകനല്ലെന്നു പറഞ്ഞുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു. 

യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ❓

☛ യേശുക്രിസ്തു ദൈവപുത്രനാണെന്നത് ഒരു സവിശേഷ വെളിപ്പാടൊന്നുമല്ല; ഒരു സാമാന്യ വെളിപ്പാടാണ്. ഒരു ബൈബിൾ പണ്ഡിതനോടും പുതിയനിയമം ആദ്യമായി വായിച്ച ഒരു കുട്ടിയോടും യേശുവിനെക്കുറിച്ച് കേട്ടുകേൾവി മാത്രമുള്ള ഒരാളോടും യേശു ആരാണെന്ന് ചോദിച്ചാൽ, “ദൈവപുത്രൻ” എന്നായിരിക്കും മറുപടി. യേശു ദൈവപുത്രനാണെന്നുള്ള ഉത്തരം ശരിയാണ്. യേശുവെന്ന ദൈവപുത്രനായ ക്രിസ്തുവിലൂടെയാണ് മാനവർക്ക് രക്ഷ കൈവന്നത്: (യോഹ, 20:31). അവൻ ദൈവപുത്രനാണെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എന്നാൽ “അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണോ” എന്നു ചോദിച്ചാൽ, അല്ലെന്നാണ് ഉത്തരം. “ദൈവപുത്രൻ” എന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ അഥവാ, സ്ഥാനപ്പേരുകളിൽ ഒന്നുമാത്രമാണ്. ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച് രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ച ദൈവവപുത്രനായ യേശു ആരാണെന്ന് അറിയാത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. “നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോട് ക്രിസ്തു പറഞ്ഞത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്. (യോഹ, 8:19). ക്രൈസ്തവരെന്ന് പേരുണ്ടെങ്കിലും, ഇന്നും അനേകർക്കും ഏകസത്യദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും അറിയില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ്, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പലരും വിചാരിക്കുന്നത്. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രപുത്രനാണെന്ന് വചനം പറയുന്നുണ്ടോ? നമുക്ക് നോക്കാം:⬇️

1️⃣ ചരിത്രപരമായ ഒരു തെളിവ്: “ക്രിസ്തു സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന് നിഖ്യാ വിശ്വാസപ്രമാണം പറയുന്നു.” അത് ചരിത്രപരമായ അബദ്ധമാണെന്ന് ദൈവവചനം വ്യക്തമാക്കുന്നു. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ, സർവ്വലോകങ്ങൾക്കുമുമ്പെ ജനിച്ചവനോ അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവിനാൽ പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 1യോഹ, 3:5). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് വിശ്വസിച്ചാൽ ശരിയാകുമോ? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച യേശു അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത് യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8:40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന മനുഷ്യവ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനങ്ങൾപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ച് ക്രിസ്തുവും ദൈവപുത്രനായവൻ എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രൻ ആകുന്നത്?

2️⃣ മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം: മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം എന്നിങ്ങനെ ബാലിശമായ ഒരു ചിന്താഗതി ക്രൈസ്തവരുടെ ഇടയിലുണ്ട്. ദൈവം സ്വയംഭൂവാണെന്നും മൂന്ന് വ്യക്തികളാണെന്നും ചിന്തിക്കുന്നവരുടെ വികലമായ ചിന്ത മാത്രമാണത്. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രീപുത്രന്മാർ ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്; ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6; ദാനീ, 3:25-28), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ, ദൈവത്തിൻ്റെ പുത്രൻ ദൈവം എന്ന ഐഡിയോളജി സത്യമാണെങ്കിൽ, ദൂതന്മാരും മനുഷ്യരുമായ ദൈവത്തിൻ്റെ മക്കളെല്ലാവരും ദൈവങ്ങളാണെന്ന് സമ്മതിക്കുമോ? എന്നാൽപ്പിന്നെ, “മുപ്പത്തിമുക്കോടി ദൈവങ്ങൾ” എന്ന ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസം സ്വീകരിച്ചാൽപ്പോരെ? ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ ദൈവാത്മാവിനാൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ഈ വേദഭാഗത്ത്, ദൈവപുത്രൻ മനുഷ്യനാണെന്ന് ഒരു സംശയത്തിനും അവകാശമില്ലാത്തവണ്ണം തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ പുത്രൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്; (യോഹ, 8:40). യേശു മനുഷ്യനാണെന്ന് മുപ്പത്താറ് വാക്യത്തിൽ വചനത്തിൽ പറഞ്ഞിട്ടുണ്ട്. (കാണുക: മനുഷ്യനായ ക്രിസ്തുയേശു]. അതിനാൽ, മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം എന്ന ഐഡിയോളജി വചനപ്രകാരം വിലപ്പോകില്ല.

3️⃣ ആറുപേരുടെ പുത്രൻ: ക്രിസ്തു ആറുപേരുടെ പുത്രനാണെന്ന് വചനം പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15. ഒ.നോ: ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് ആർക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപേശത്തിൽ വിശ്വസിക്കുന്നവർക്ക്, വചനവും ഭാഷയും മറയ്ക്കപ്പെട്ടിരിക്കയാണ്. യേശു ഏഴുപേരുടെ പുത്രനാണെന്ന് ദൈവാത്മാവിനാൽ രേഖപ്പെടുത്തിവെച്ചിരിക്കെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാകുന്നത് എങ്ങനെയാണ്? അതിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്: ക്രിസ്തു ജനനത്തിൽത്തന്നെ അഞ്ചുപേരുടെ പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനായിരുന്നില്ല. മറിയ പ്രസവിച്ച അവളുടെ ആദ്യജാതനായ യേശുവിനെ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 2:7 ➼ ലൂക്കൊ, 1:32; ലൂക്കൊ, 1:35). ആ പ്രവചനം നിവൃത്തിയായത്, യേശു ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോഴാണ്: (ലൂക്കൊ, 3:22-23). പ്രവചനം ഭാവിയിൽ നിറവേറാനുള്ളതാണ്; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞ് പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? യേശു മറിയയെന്ന കന്യകയുടെ മകനാണെന്ന് 29 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, രണ്ടുപ്രാവശ്യം അവളുടെ “ആദ്യജാതൻ” (prototokon) എന്ന് പറഞ്ഞിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). അവളെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മറിയ യേശുവിനെ 9 മാസവും 9 ദിവസവും വയറ്റിൽ വഹിച്ച് പ്രസവിച്ചതാണ്. കുഞ്ഞിനെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ പുത്രനാണ്. ബാക്കിയെല്ലാം, അവൻ്റെ അഭിധാനങ്ങൾ ആണെന്നേ വരൂ. ദൈവത്തിന് അനേകം പുത്രന്മാർ ഉണ്ടെന്നും ക്രിസ്തു അനേകരുടെ പുത്രനാണെന്നും ദൈവവചനം പറയുമ്പോൾ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് നിഷ്പക്ഷനായ ഒരു പഠിതാവിന് പറയാൻ കഴിയുമോ? ഒരാൾക്ക് എങ്ങനെയാണ് യഥാർത്ഥത്തിൽ എല്ലാവരുടെയും പുത്രനായിരിക്കാൻ കഴിയുന്നത്? ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്ഥിത്വമല്ല; അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? അതല്ലേ ദൈവാത്മാവിനാലുള്ള സത്യസന്ധമായ ബൈബിൾ വ്യാഖ്യാനം? അസ്തിത്വവും അഭിധാനങ്ങളും വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പ്രാദേശിക സഭകളുടെ അടിമകളായിരിക്കാതെ, ദൈവത്തിൻ്റെ മക്കളായിരുന്ന് അവൻ്റെ വചനം പഠിച്ചാൽ, ഏകസത്യദൈവത്തെയും അവൻ്റെ ക്രിസ്തുവിനെയും അറിയാൻ കഴിയും.

4️⃣ മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7; മത്താ, 1:25 ➼ ലൂക്കൊ, 2:23;). അനേകർ കരുതുന്നപോലെ കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആയിരുന്നെങ്കിൽ അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ക്രിസ്തുവിനെ മറിയയുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). ആദ്യജാതനെന്ന പ്രയോഗം അനന്തരജാതരെ വ്യഞ്ജിപ്പിക്കുന്നതാണ്. അഥവാ, അവൾക്ക് മറ്റു മക്കൾ ഉണ്ടെന്നതിൻ്റെ തെളിവാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 12:46-47; മത്താ, 13:55,56; മർക്കൊ, 3:31-32; മർക്കോ, 6:3; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് (സ്വരൂപം) എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ആയിരുന്നെങ്കിൽ അവനെ അവളുടെ “ആദ്യജാതൻ” എന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കുമായിരുന്നില്ല. മറിയയുടെ മറ്റു മക്കളെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (മത്താ, 13:55-56; മർക്കൊ, 6:3; യോഹ, 7:3,5,10; പ്രവൃ, 1:14). കൂടാതെ, മറിയയെ കർത്താവിൻ്റെ മാതാവെന്നും, അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദന്മാരെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:43; 1കൊരി, 9:5; ഗലാ, 1:19). ഇത്, ആരുടെയും വ്യാഖ്യാനമല്ല; ദൈവാത്മാവിനാൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നതാണ്. നമ്മുടെ കർത്താവായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും അവളുടെ മറ്റു മക്കൾ അഥവാ, അവൻ്റെ സഹോദരങ്ങൾ വചനപ്രകാരം ദൈവങ്ങളും ആകും. അല്ലെന്ന് പറയാനും അത് സ്ഥാപിക്കാനും ആർക്കും കഴിയില്ല. എന്നാൽ വസ്തുത എന്താണ്? ട്രിനിറ്റിയും വൺനെസ്സും പഠിപ്പിക്കുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകപൂർണ്ണമനുഷ്യനാണ്. (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). മറിയയുടെ മറ്റു മക്കളിൽനിന്ന് ക്രിസ്തുവിനെ വ്യത്യസ്തനാക്കിയിരുന്നത്; അവൻ്റെ കന്യകാജനനവും പാപരാഹിത്യവുമാണ്. അല്ലാതെ, പ്രകൃതിയിൽ അവൻ അവരിൽനിന്ന് വ്യത്യസ്തൻ അല്ലായിരുന്നു. അതായത്, യേശുവിൻ്റെയും സഹോദരങ്ങളൂടെയും പ്രകൃതി ഒന്നുതന്നെയായായിരുന്നു. (എബ്രാ, 4:15). അതിനാൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5️⃣ ദൈവപുത്രനും മനുഷ്യപുത്രനും: ഇനിയോരു കണക്കുപറയാം: പുതിയനിയമത്തിൽ ക്രിസ്തുവിനെ “ദൈവപുത്രൻ” (Son of God) എന്ന് 65 പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ഏകജാതനും ആദ്യജാതനും ദൈവപുത്രനെന്നു പരിഗണിച്ചാൽ ആകെ 74 പ്രാവശ്യം ദൈവപുത്രൻ എന്നു വിളിച്ചിട്ടുണ്ട്. എന്നാൽ, “മനുഷ്യപുത്രൻ” (Son of Man) എന്ന പ്രയോഗം 87 പ്രാവശ്യമുണ്ട്. യേശു തന്നെത്തന്നെ “ദൈവപുത്രൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് നാലു പ്രാവശ്യമാണ്. (യോഹ, 5:25; 9:35; 10:36; 11:4). എന്നാൽ തന്നെത്തന്നെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എൺപത്തിരണ്ട് പ്രാവശ്യമാണ്. ഉദാ: (മത്താ, 8:20; 9:6; 10:23). ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിലും അധികം പ്രാവശ്യം മനഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കയാലും യേശു തന്നെത്തന്നെ ദൈവപുത്രനെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലും അനേകം ഇരട്ടിപ്രാവശ്യം മനുഷ്യപുത്രനെന്നു വിശേഷിപ്പിച്ചിരിക്കയാലും താൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ? വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, ഏറ്റവും കൂടുതൽ തെളിവുള്ളതും ശക്തമായ തെളിലുള്ളതും ക്രിസ്തു മനുഷ്യപുത്രനാണെന്ന് സ്ഥാപിക്കാനാണ്. യേശു ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? യേശുവിൻ്റെ പിതൃത്വം അവകാശപ്പെടാൻ ഏതെങ്കിലും മനുഷ്യന് കഴിയുമോ? പിന്നെങ്ങനെ അവൻ സാക്ഷാൽ ദൈവപുത്രനാകും? ദൈവപുത്രൻ (Son of God) എന്നു എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു നിഷ്പക്ഷനായ ഒരു ബൈബിൾ പഠിതാവും വാദിക്കില്ല. വാദിച്ചാൽ, അവൻ മനുഷ്യപുത്രനാണെന്ന് സ്ഥാപിക്കാൻ അതിനെക്കാൾ തെളിവുകൾ ബൈബിളിലുണ്ട്. അല്ലെങ്കിൽ, യേശു താൻ മനുഷ്യപുത്രനാണെന്ന് കള്ളം പറഞ്ഞതാണെന്ന് പറയണം. സ്വന്തം പ്രസ്ഥാനത്തിൻ്റെ ഉപദേശം സ്ഥാപിക്കാൻ പലരും ബൈബിളിനെ വ്യാജമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. “കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ” എന്നാണ് കർത്താവ് പഠിപ്പിച്ചത്. (യോഹ, 7:24).

6️⃣ ഏകജാതനും ആദ്യജാതനും: ക്രിസ്തുവിനെ ദൈവത്തിൻ്റെ ഏകജാതൻ എന്ന് വിളിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ യേശുവിനെ “ഏകജാതൻ” എന്നും “ആദ്യജാതൻ” എന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. അഞ്ചുപ്രാവശ്യം ഏകജാതനെന്നും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9) നാലുപ്രാവശ്യം ആദ്യജാതനെന്നും അവനെ വിളിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5). ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ അഥവാ, ഒറ്റപ്പുത്രൻ എന്നാണർത്ഥം. ആദ്യജാതനെന്നാൽ; സഹോദരങ്ങളിൽ മൂത്തവൻ എന്നാണ്. ഏകജാതൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വാദിച്ചാൽ; അതേയർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ മൂത്തപുത്രനാണെന്നും സമ്മതിക്കണം. അപ്പോൾ അത് പരസ്പരവിരുദ്ധമാകും. യഥാർത്ഥത്തിൽ ആണെങ്കിൽ, ഒരു മകന് അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. തന്മൂലം, ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് മനസ്സിലാക്കാം. “ഏകജാതൻ” എന്ന ആദ്യപ്രയോഗത്തിൽത്തന്നെ അതിൻ്റെ സൂചനയുണ്ട്: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). ഈ വേദഭാഗത്ത്, അവൻ പിതാവിൻ്റെ “ഏകജാതൻ” ആണെന്ന് ഖണ്ഡിതമായി പറയുകയല്ല; ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്നാണ്. കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലയിൽ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം: “ആ വചനം ജഡമായി തീരുകയും, കൃപകൊണ്ടും സത്യംകൊണ്ടും നിറെഞ്ഞതായി, നമ്മുടെ ഇടയിൽ വസിക്കുകയും ചെയ്തു, പിതാവിൻ്റെ ഏകജാതനായവൻ്റെ മഹത്വത്തെ പോലെ അവൻ്റെ മഹത്വം ഞങ്ങൾ കാണുകയും ചെയ്തു” എന്നാണ്. ദൈവവത്തിൻ്റെ ‘മടിയിലിരിക്കുന്നതല്ല; മാർവ്വിൽ അഥവാ, ഹൃദയത്തിലെ വചനമാണ് ജഡമായിത്തിർന്നു എന്ന് യോഹന്നാൻ പറയുന്നത്. അതാണ്, “ഏകജാതനായ പുത്രൻ” എന്ന പദവിക്കാധാരം: (യോഹ, 17:5). തന്നെയുമല്ല, ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ്, ഏകജാതൻ: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). മറ്റൊരു എഴുത്തുകാരും ക്രിസ്തുവിനെ ഏകജാതൻ എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആദ്യജാതനെന്ന് പല അർത്ഥത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ, ഏകജാതനെന്നതും ആദ്യജാനെന്നതും അവൻ്റെ അവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് നിക്ഷ്പക്ഷരായ വചനപഠിതാക്കൾക്ക് മനസ്സിലാകും.

7️⃣സുവിശേഷം: ബൈബിളിൻ്റെ ആകെത്തുക അഥവാ, സാരാംശം എന്താണെന്ന് ചോദിച്ചാൽ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന സുവിശേഷമാണ്. പഴയനിയമഭക്തന്മാർക്കും പുതിയനിയമ ഭക്തന്മാർക്കും രക്ഷാപൂർത്തി വരുന്നത്, ക്രിസ്തുവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താലാണ്. (പ്രവൃ, 8:12; 2തിമൊ, 8:12; എബ്രാ, 39-40). സുവിശേഷത്തിൽ ക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). അനേകർ കരുതുന്നപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായിരുന്നെങ്കിൽ, സുവിശഷത്തിനാധാരമായ ക്രിസ്തു ദാവീദിൻ്റെ പുത്രൻ ആകുമായിരുന്നോ? ജനനത്തിൽത്തന്നെ അവൻ ദാവീദിൻ്റെ പുത്രനാണ്. (മത്താ, 1:1). ദൈവപുത്രനായത് പിൽക്കാലത്താണ്. (മത്താ, 3:17). തന്നെയുമല്ല, ദാവീദിൻ്റെ സന്തതിയെന്ന് ക്രിസ്തുവിനെ 18 പ്രാവശ്യം വിളിച്ചിട്ടുമുണ്ട്. ദാവീദിൻ്റെ സന്തതിപരമ്പരയിൽ അവൻ ചരിത്രപരമായി ജന്മംകൊണ്ടിട്ടും, അവൻ ദാവീദിൻ്റെ സാക്ഷാൽ പുത്രനാണെന്ന് ആരും പറയുന്നില്ല. പിന്നെങ്ങനെ അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകും?

8️⃣ യഹോവയും ക്രിസ്തുവും: പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പ്രവചിച്ചിരിക്കുന്നത്. വ്യക്തമായ രണ്ടു പ്രവചനം കാണിക്കാം: 1. സ്ത്രീയുടെ സന്തതി: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15 → കൊലൊ, 2:15; എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ആദ്യപ്രവചനത്തിൽ “സ്ത്രീയുടെ സന്തതി” എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ അഥവാ, സ്രഷ്ടാവാണ്: (1കൊരി, 8:6; 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). 

2. മോശെയെപ്പോലൊരു പ്രവാചകൻ: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
➦ നിന്നെപ്പോലെ ഒരു പ്രവാചകൻ: “മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, “ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: “ഞാൻ മനുഷ്യനല്ല ദൈവമത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 → ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്തന്നെ ത്യജിപ്പാൻ കഴിയാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
➦ അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?
➦ എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 → കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനം.
➦ ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50). “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). “ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.” (യോഹ, 14:31). “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു പറഞ്ഞത്. ദൈവം ആരുടെയും ആജ്ഞാനുവർത്തിയല്ല.
➦ അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു ദൈവമോ, വചനമെന്ന ദൈവമോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

9️⃣ മോശെയുടെ സാക്ഷ്യം: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15 → പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19 → പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). 
ക്രിസ്തുവും മോശെയും: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ശിഷ്യന്മാരുടെ കാൽകഴുകിയ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുന്നവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. 

🔟 ക്രിസ്തുവും മോശെയും യോഹന്നാൻ സ്നാപകനും: ദൈവപുരുഷനായ മോശെ, എന്നെപ്പോലൊരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞകാര്യം മുകളിൽ നാം കണ്ടതാണ്. അതുപോലെ, ക്രിസ്തു മോശെയെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). വാക്യം ശ്രദ്ധിക്കുക: നിങ്ങൾ മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ്. അടുത്തഭാഗം: അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും.

അടുത്തത്: ക്രിസ്തു, യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത്; ഇപ്രകാരമാണ്: “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന്; ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). ലൂക്കൊസിൻ്റെ സമാന്തരവാക്യം; മലയാളത്തിലെ വിശുദ്ധ ഗ്രന്ഥം പരിഭാഷയിലും, KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരുമില്ല എന്നാണ് കാണുന്നത്. ക്രിസ്തു മറിയ എന്ന സ്ത്രീയിലൂടെ ജനിച്ചവനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. യേശുവിൻ്റെ അമ്മ മറിയയുടെ മകൻ എന്നിങ്ങനെ 18 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, അവളുടെ ആദ്യജാതൻ അഥവാ, prototokon എന്നും രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ പറഞ്ഞിട്ടുമുണ്ട്. (ലൂക്കൊ, 24:19). മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്, സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല എന്ന് പറയുന്നത്. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്? യോഹന്നാൻ സ്നാപകനെക്കാൾ ചെറിയ ദൈവമാണോ താൻ? തന്നെയുമല്ല, മറിയയുടെ മകനെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ക്രിസ്തു ദൈവമാണെങ്കിൽ, അവനെ പ്രസവിച്ച അവൻ്റെ അമ്മയായ മറിയ ദൈവമാതാവല്ലെന്ന് എങ്ങനെ പറയും? അത്, പൂർവ്വാപരവൈരുദ്ധ്യമായി മാറില്ലേ?

അതായത്, ക്രിസ്തു  തൻ്റെ ഐഹികജീവകാലത്ത്, യോഹന്നാനെക്കാളോ, മോശയെക്കാളോ ശ്രേഷ്ഠൻ ആണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ അവൻ സകല മനുഷ്യരിലും ശ്രേഷ്ഠൻ ആയിത്തീർന്നു. (ലൂക്കൊ, 23:46; എബ്രാ, 9:14; പ്രവൃ, 2:22-24, 36; 5:31 1തിമൊ, 2:6). ദൈവമാണ് അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കിയത്: (ഫിലി, 2:9). അതായത്, പുനരുത്ഥാനത്തിന് ശേഷമാണ് അവൻ സകല മനുഷ്യരെക്കാളും ഉന്നതൻ ആയത്. എബ്രായ ലേഖകൻ പറയുന്നത്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; “ഉന്നതൻ ആയിത്തീർന്നു” എന്നാണ്,. ഇംഗ്ലീഷിൽ, made higher than the heavens എന്നാണ്. (എബ്രാ, 7:26). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയപ്പോഴാണ് അവൻ സകലത്തിനും (സ്വർഗ്ഗത്തെക്കാൾ) ഉന്നതൻ ആയത്. (പ്രവൃ, 2:22-24,36; 5:31). ക്രിസ്തു ആരാണെന്ന് അറിയാത്തവരും അവൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവരാണ്, അവനെ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാക്കാൻ വൃഥാ ശ്രമിക്കുന്നത്.

1️⃣1️⃣ ദൈവം തൻ്റെ പുത്രനെ അയച്ചു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” (യോഹ, 3:17. ഒ.നോ: യോഹ, 3:34; 5:36; 11:42; 17:3,8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9,14) എന്നു പറഞ്ഞിരിക്കയാൽ, യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു ദൈവവും നിത്യപുത്രനുമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ വസ്തുതയെന്താണ്: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” എന്നത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ആത്മിക പ്രയോഗമാണ്. ദൈവം ക്രിസ്തുവിനെ മാത്രമല്ല, അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്; മോശെ തുടങ്ങി ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻവരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ, ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരല്ല. പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമിതാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ഒരു മനുഷ്യനായിരുന്നു. (ലൂക്കൊ, 24:19; യോഹ, 8:40). പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. (2കൊരി, 5:21; 1യോഹ, 3:5). തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കയച്ചു]

1️⃣2️⃣ അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32,35) കഷ്ടാനുഭവവും (യെശ, 53:3-7) മരണവും (യെശ, 53:8,12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (മത്താ, 1:21; ഗലാ, 4:4; 1തിമൊ, 3:14-16). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ് ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. യേശുവെന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയത്? ഇനി, ദൈവത്തിനൊരു നിത്യപുത്രൻ ഉണ്ടായിരുന്നു എന്നു വിചാരിക്കാം; പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ കണ്ടിട്ടും, ദൈവത്തിൻ്റെ പുത്രനെ കാണാതിരുന്നത് എന്താണ്? ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതെന്താണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്ന? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു നിത്യപുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ അതിൽപരം അബദ്ധം വേറെന്താണ്? [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

1️⃣3️⃣ ചരിത്രത്തിനതീതനായ ദൈവവും ചരിത്രപുരുഷനായ ദൈവപുത്രനും: വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: ദൈവത്തിന് ചരിത്രമില്ല; അവൻ ചരിത്രത്തിന് അതീതനാണ്. എന്നാൽ, ദൈവപുത്രനായ ക്രിസ്തു ഒരു ചരിത്രപുരുഷനാണ്. പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ്റെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശെ, 11:9; യോഹ, 4:24). താൻ നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവതാരം എടുക്കാനോ അഥവാ, അവസ്ഥാഭേദം വരുവാനോ, മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24;  1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). എന്നാൽ, ദൈവപുത്രനായ യേശു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40,46; 1യോഹ, 3:5). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത പാപമറിയാത്ത മനുഷ്യൻ. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38; 2കൊരി, 5:21). അവനാണ് തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് രക്തംചിന്തി മരിച്ചത്. (1പത്രൊ, 1:18-19;  2:24; റോമ, 8:34). മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചവനാണ് ദൈവം. (പ്രവൃ, 10:40; റോമ, 10:9). ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാം ഉണ്ട്. അതുകൊണ്ടാണ്, ദൈവം ചരിത്രപുരുഷൻ അല്ലാത്തതും, ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷൻ ആകുന്നതും. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവന് നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് മരിക്കാൻ കഴിയുമായിരുന്നില്ല. മരണമില്ലാത്ത ദൈവമെങ്ങനെ മരിക്കും? ദൈവമല്ല മരിച്ചത്; ദൂതന്മാരെക്കാൾ അല്പം താഴ്ചവന്ന മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് ദൈവം. ദൈവം മരിച്ചുവെന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. (റോമ, 10:9).

ഇനി വളരെ പ്രധാനപ്പെട്ട ചില തെളിവുകൾ തരാം:⬇️

1️⃣4️⃣ താൻ ഒരുത്തൻ മാത്രം ദൈവം: യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20;:1; 31:18; 32:15-6). രണ്ടിടത്ത് പട്ടികയായി പത്തുകല്പനകൾ പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്ക് അടിസ്ഥാനമായ പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, 5:6-7). ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റി മുപ്പതോളം പ്രാവശ്യം ദൈവാത്മാവിനാൽ ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്. ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല; താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവു” എന്നിങ്ങനെ ഒന്നാം കല്പന 23 പ്രാവശ്യം പ്രറഞ്ഞിരിക്കുന്നത് യഹോവ തന്നെയാണ്. (പുറ, 9:14; ആവ, 32:39; യെശ, 40:25; 43:10-11; 44:6,8; 44:24; 45:5-6,18,21-22; 46:5,9; ഹോശ, 13:5; യോവേ, 2:27). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെ യഹോവ പറയുമായിരുന്നോ? യഹോവയ്ക്കുപോലും അറിയാത്ത ഒരു നിത്യപുത്രനായ ഒരു ദൈവം ഉണ്ടെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം എന്താണ്?

1️⃣5️⃣ യഹോവ ഒരുത്തൻ മാത്രം ദൈവം: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല; യഹോവയ്ക്ക് തുല്യനാരുമില്ല; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല; മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല” എന്നിങ്ങനെ, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമാര മോശെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പുറ, 8:10-11; ആല, 3:24; 4:35,39; 33:26). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവന് തുല്യനായി ആരുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്ന് മോശെ പറയുമായിരുന്നോ? യഹോവ ഒരുത്തൻ മാത്രം ദൈവം; യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവനെപ്പോലെ വലിയവൻ ആരുമില്ല; അവനെപ്പോലെ അത്യുന്നതൻ ആരുമില്ല; അവനെപ്പോലെ ബലവാൻ ആരുമില്ല; അവനെപ്പോലെ പരിശുദ്ധൻ ആരുമില്ല; യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും യാതൊരു ദൈവവുമില്ല; യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം; യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും എന്നിങ്ങനെ പഴയനിയമത്തിലെ രാജാകന്മാരും പ്രവാചകന്മാരുമായ മശീഹമാർ പറയുന്നു. (യോശു, 2:11; 1ശമൂ, 2:2; 2ശമൂ, 7:22; 1രാജാ, 8:23;  8:59; 18:39; 2രാജാ, 19:15,19; 1ദിന, 17:20; 2ദിന, 6:14; ഇയ്യോ, 9:8; യെശ, 37:16,20). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, യഹോവ ഒരുതൻ മാത്രമണ് ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവവും സ്രഷ്ടാവും സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് ഖണ്ഡിതമായി പറയുന്ന മോശെ തുടങ്ങിയുള്ള ദൈവത്തിൻ്റെ മശീഹമാരെല്ലാം കള്ളന്മാരാണോ?

1️⃣6️⃣ മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ “മോണോസ് തെയോസ്” (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

1️⃣7️⃣ ദൈവം ഒരുത്തൻ മാത്രം, പിതാവ് മാത്രം സത്യദൈവം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോവൂ” (monou). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ നിത്യപുത്രനായ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, ദൈവം അഥവാ, യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “monou/ alone” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ നിത്യപുത്രനായ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ക്രിസ്തുവിൻ്റെ വാക്കുകൾക്ക് വിരുദ്ധമായി ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു നിത്യപുത്രനായ ദൈവമാണെന്നോ പറയുന്നവർ; ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ക്രിസ്തു നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ അല്ല.

പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, “Pater ton monon alethinon theon” ആണ്. ഇംഗ്ലീഷിൽ, “Father. the only true God” ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും കേവലമായ ഒന്നിനെ കുറിക്കുന്ന “മോണോൻ” (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്.

അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ സത്യദൈവമല്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവൻ്റെ വാക്കുകൾക്ക് വിരുദ്ധമായി അവനെ നിത്യപുത്രനായ സത്യദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ നിത്യപുത്രോ, ദൈവമോ അല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ല; ദൈവക്രോധം അവൻ്റെമേൽ വസിക്കുമെന്നാണ് വചനം പറയുന്നത്. (യോഹ, 3:36).

1️⃣8️⃣ ദൈവം ഒരുത്തൻ മാത്രം, പിതാവായ ഏകദൈവം: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് ((yahid) തുല്യമായ മോണൊസ് (monos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ നിത്യപുത്രനായ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്ത വാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരാഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചത്, അവർ തന്നെയാണ്, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24).

പിതാവായ ഏകദൈവം: ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ഏകദൈവം എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് സത്യദൈവം (Father, the only true God) പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കിയവനാണ് ദൈവം. (പ്രവൃ, 2:23-24,36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. അതിനുവേണ്ടിയാണ്, ഉപായിയായ സർപ്പം ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ നിത്യപുത്രനായ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല.

1️⃣9️⃣ ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു❞ എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.❞ (മത്താ, 16:15-17). ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് പറഞ്ഞിരിക്കയാൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:
1. നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. “എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17; മത്താ, 16:17). യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35-37; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്: (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനായ നഥനയേലിൻ്റെ (ബർത്തൊലോമായി) സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. 

പെന്തെക്കൊസ്തിനു മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള സവിശേഷമായ വെളിപ്പാടുകൾ വല്ലതും ദൈവം പത്രൊസിന് നല്കിയിരുന്നെങ്കിൽ, അടുത്ത നിമിഷം ക്രിസ്തു അവനെ “സാത്താൻ” എന്ന് സംബോധന ചെയ്യേണ്ടിവരില്ലായിരുന്നു. (മത്താ, 16:23). അവൻ മരിക്കേണ്ടിവന്നാലും മൂന്നുപ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറയില്ലായിരുന്നു: (മത്താ, 26:69-74). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നശേഷമാണ് അവനു് യഥാർത്ഥമായി ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ ലഭിച്ചത്.

2. ഒരു ചോദ്യം മൂന്നുത്തരം: യേശുവിൻ്റെ ചോദ്യവും പത്രൊസിൻ്റെ ഉത്തരവും സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിടത്തുമുണ്ട്. അതിൽ, ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്ന യേശുവിൻ്റെ ചോദ്യം എല്ലായിടത്തും ഒരുപോലെയാണ്: (മത്താ, 16:15 → മർക്കൊ, 8:27 → ലൂക്കൊ, 8:20). എന്നാൽ പത്രൊസിൻ്റെ ഉത്തരം മൂന്നിടത്തും വ്യത്യസ്തമാണ്. മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ❝ദൈവപുത്രൻ❞ എന്നല്ല; യഥാക്രമം ❝ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നിങ്ങനെയാണ്:
➦ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു: (മത്താ, 16:16)
➦ നീ ക്രിസ്തു ആകുന്നു: (മർക്കൊ, 8:29)
➦ ദൈവത്തിന്റെ ക്രിസ്തു: (ലൂക്കോ, 9:20)
ഇവിടെ ശ്രദ്ധിച്ചാൽ, ഒരിടത്തുമാത്രമാണ് ❝ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് കാണുന്നത്. ഒന്നിനെതിരെ, രണ്ട് വാക്യങ്ങളിൽ പുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ❝യേശുവിൻ്റെ അസ്തിത്വം❞ ആയിരുന്നെങ്കിൽ, മർക്കൊസും ലൂക്കൊസും ഒരിക്കലും മത്തായിയിൽ നിന്ന് വിഭിന്നമായി രേഖപ്പെടുത്തില്ലായിരുന്നു. യേശുവിനു് ബഹുവിധ അസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? അതിനാൽ, ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് മത്തായിയിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകില്ല. ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു മുതലയവ യേശുവിൻ്റെ പ്രധാനപ്പെട്ട പദവികളാണ്; അല്ലാതെ അസ്തിത്വമല്ല. ക്രിസ്തു എന്നാൽ ദൈവം എന്നല്ല; അഭിഷിക്തൻ എന്നാണർത്ഥം. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38 → യോഹ, 8:40). “ദൈവം അഭിഷേകം ചെയ്ത പരിശുദ്ധ ദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 → പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 3:30). ഇതൊക്കെ മനസ്സിലാക്കാൻ തിയോളജി ഒന്നും പഠിക്കണ്ട; ബൈബിൾ വായിച്ചാൽ മതി. വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്. [കാണുക: ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ]

2️⃣0️⃣ യേശുവിൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകൾ: അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 → ഉല്പ, 3:15). ഇതൊന്നും യേശുവിൻ്റെ അസ്ഥിത്വമല്ല; അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. ദൈവപുത്രനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതുപോലെ തന്നെയാണ് അവനെ ദൈവത്തിൻ്റെ ദാസനെന്നും വിളിച്ചിരിക്കുന്നത്: (പ്രവൃ, 3:13; 3:26; 4:27; 4:30). യേശു ദൈവത്തിൻ്റെ പുത്രനാണെന്ന് ട്രിനിറ്റി പറയുന്നപോലെ, യഹോവസാക്ഷികളെ പോലുള്ളവർ യേശു ദൈവത്തിൻ്റെ ദാസനാണെന്നാണ് പറയുന്നത്. യേശു ദൈവത്തിൻ്റെ ദാസനല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? എന്നാൽ ഇരുകൂട്ടർക്കും അറിയാത്ത ഒരു കാര്യമുണ്ട്: ഇതൊന്നും യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരമല്ല; അവൻ്റെ പദവികൾ അഥവാ, സ്ഥാനപ്പേരുകളാണ്. യേശു ആരാണ് എന്ന ചോദ്യത്തിന് അനേക ഉത്തരങ്ങളില്ല; ഉണ്ടാകാൻ പാടില്ല. ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ പാടുള്ളു. ആ ഉത്തരം ട്രിനിറ്റിക്കും യഹോവസാക്ഷികൾക്കും പല വൺനെസ്സുകാർക്കും അറിയില്ല.

2️⃣1️⃣ ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIV → Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7 → യിരെ, 10:10; 1പത്രൊ, 1:20).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 → എബ്രാ, 10:5; യെശ, 7:14 → മത്താ, 1:21; ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15; 18:18 → സങ്കീ, 49:7-9 → എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ, 8:40), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]

പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും വംശാവലിയോടെ ജനിച്ചുജീവിച്ച് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ കരക്ഷിതാവായ കർത്താവുംക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ദൈവപുത്രനായ യേശു നിത്യപുത്രനായ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. (പ്രവൃ, 2:23-23; പ്രവൃ, 2:36; പ്രവൃ, 5:31). എന്നാൽ അവൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവായ യഹോവ എന്ന നിലയിലാണ്. അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ്, പിതാവും ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവമക്തിയുടെ മർമ്മം. ( കൊലൊ, 2:2; 1തിമൊ, 3:15-16 ➼ യെശ, 25:8-9; 35:4-6; സെഖ, 12:10; ലൂക്കൊ, 1:68; യോഹ, 1:33). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കൂടുതൽ അറിവുകൾക്കായി:
☟

ദൈവഭക്തിയുടെ മർമ്മം

യഹോവയും യേശുവും ഒന്നാണോ?

പേരുകൾ (സ്ത്രീകൾ)

പേരുകൾ (സ്ത്രീകൾ)

അ

  1. അക്സ – Achsa (പാദസരം) 1ദിന, 2:49.
  2. അതാരാ – Atarah (കരീടം) 1ദിന, 2:29.
  3. അഥല്യാ – Athaliah (യഹോവ വലിയവൻ) 2ദിന, 22:2.
  4. അന – Anah (മറുപടി) ലപ, 36:2.
  5. അപ്പിയ – Apphia (ഫലേ, 1:2.
  6. അബി – Abi (എൻ്റെ അപ്പൻ) 2രാജാ, 18:2.
  7. അബീഗയിൽ – Abigail (അപ്പൻ സന്തോഷിക്കുന്നു) 1ശമൂ, 25:3.
  8. അബീതാൽ – Abital (മഞ്ഞുതുള്ളിയുടെ പിതാവ്) 1ദിന, 3:3.
  9. അബീയാ – Abiah (എൻ്റെ പിതാവ്) 1ദന, 2:24.
  10. അബീശഗ് – Abishag (തെറ്റിൻ്റെ പിതാവ്) 1രാജാ, 1:3.
  11. അബഹയിൽ – Abihail (ശൗര്യത്തിൻ്റെ പിതാവ്) 1ദിന, 2:29.
  12. അസൂബാ – Azubah (ത്യക്ത) 1രാജാ, 22:42.
  13. അഹീനോവം – Ahinoam (കൃപയുടെ സഹോദരി) 1ശമൂ, 14:50.
  14. അഹ്ലയീം – Ahlai (അതോ) 1ദിന, 2:31.
    ആ
  15. ആദാ – Adah (ആഭരണം) ഉല്പ, 4:19.
  16. ആസ്നത്ത് – Asenath (നൈത് ദേവിക്കുള്ളവൾ) ഉല്പ, 41:45.
    ഇ
  17. ഈസേബേൽ – Jezebel (അചുംബിത) 1രാജാ, 16:31.
    എ
  18. എഗ്ലാ – Eglah (പശുക്കിടാവ്) 1ദന, 3:3.
  19. എഫ്രാത്ത് – Ephrath (ഫലപൂർണ്ണത) 1ദന, 2:19.
  20. എലീശബെത്ത് – Elisabeth (എൻ്റെ ദൈവം സത്യം) ലൂക്കൊ, 1:24.
  21. എലശേബ – Elisheba (സത്യത്തിൻ്റെ ദൈവം) പുറ, 6:23.
  22. എസ്ഥേർ – Esther (നക്ഷത്രം) എസ്ഥേ, 2:7.
    ഏ
  23. ഏഫാ – Ephah (ഇരുട്ട്) 1ദന, 2:46.
    ഒ
  24. ഒർപ്പാ – Orpah (കണ്ഠം) രൂത്ത്, 1:4.
  25. ഒഹൊലാ – Aholah (അവളുടെ സ്വന്തകൂടാരം) യെഹെ, 23:4.
  26. ഒഹൊലീബാ – Aholibah (എൻ്റെ കൂടാരം അവളിൽ) യെഹെ, 23:4.
  27. ഒഹൊലീബാമ – Aholibamah (ഉന്നതത്തിലെ കൂടാരം) ഉല്പ, 36:2.
    ക
  28. കന്ദക്ക – Candace (ആഘാതം) പ്രവൃ, 8:27.
    കെ
  29. കെതൂറാ – Keturah (സുഗന്ധം) ഉല്പ, 25:1.
  30. കെസീയ – Kezia (ലവംങ്ഗം/ സുന്ദരി) ഇയ്യോ, 42:14.
    കേ
  31. കേരെൻ-കപ്പൂക്ക് – Keren-happuch (പരിമളപ്പെട്ടി) ഇയ്യോ, 42:14.
    കൊ
  32. കൊസ്ബി – Cozbi (വ്യാജം പറയുന്നവൾ) സംഖ്യാ, 25:15.
    ക്ലേ
  33. ക്ലോവ – Chloe (പച്ചച്ചെടി) 1കൊരി, 1:11.
    കൗ
  34. ക്ലൗദിയ – Claudia (മുടന്തുള്ളത്) 2തിമൊ, 4:21.
    ഗോ
  35. ഗോമെർ – Gomer (പരിപൂർണ്ണത) ഹോശേ, 1:3.
    ത
  36. തബീഥാ – Tabitha (പ്രവൃ, 9:36.
    താ
  37. താഫത്ത് – Taphath (മൂരിൻ്റെ തുള്ളി) 1രാജാ, 4:11.
  38. താമാർ – Tamar (ഈന്തപ്പന) ഉല്പ, 38:6.
    തി
  39. തിമ്നാ – Timna (തടയുന്നത്) ഉല്പ, 36:12.
  40. തിർസാ – Tirzah (സൗഭാഗ്യമുള്ളത്) സംഖ്യാ, 26:33.
    ത്രു
  41. ത്രുഫൈന – Tryphena (കോമളം) റോമ, 16:12.
  42. ത്രുഫോസ – Tryphosa (നേർമയുള്ള) റോമ, 16:12.
    ദ
  43. ദമരീസ് – Damaris (സൗമ്യ) പ്രവൃ, 17:34.
    ദീ
  44. ദീനാ – Dinah (സാമർത്ഥ്യം) ഉല്പ, 30:21.
    ദെ
  45. ദെബോരാ – Deborah (തേനീച്ച) ഉല്പ, 35:8.
  46. ദെലീലാ – Delilah (ദുർബ്ബലമായത്) ന്യായാ, 16:4.
    ദ്രു
  47. ദ്രുസില്ല – Drusilla (മഞ്ഞിനാൽ നനയപ്പെട്ടത്) പ്രവൃ, 24:24.
    ന
  48. നയമാ – Naamah (സൗന്ദര്യം) ഉല്പ, 4:22.
  49. നയരാ – Naarah (കർത്താവിൻ്റെ പൈതൽ) 1ദാന,4:5.
    നും
  50. നുംഫാ – Nymphas (മണവാളൻ) കൊലൊ, 4:15.
    നെ
  51. നെഹുഷ്ഠാ – Nehushta (താമ്രം) 2രാജാ, 24:8.
    നൊ
  52. നൊവൊമി – Naomi (എൻ്റെ ആനന്ദം) രൂത്ത്, 1:2.
    നോ
  53. നോവദ്യാ – Noadiah (യഹോവ കൂട്ടിച്ചേർക്കുന്നു) നെഹെ, 6:14.
  54. നോവാ – Noah (വിശ്രമം) സംഖ്യാ, 26:33.
    പൂ
  55. പൂവാ – Puah (സന്തോഷം) പുറ, 1:15.
    പെ
  56. പെനിന്നാ – Peninnah (പവിഴം) 1ശമൂ, 1:2.
  57. പെർസിസ് – Persis (വേർതിരിക്കുന്നത്) റോമ, 16:12.
    പ്രി
  58. പ്രിസ്ക, പ്രിസ്കില്ല – Priscilla (യോഗ്യമായ) റോമ, 16:3.
    ഫേ
  59. ഫേബ – Phebe (പ്രഭ/തേജസ്വിനി) റോമ, 16:1.
    ബ
  60. ബത്ത്-ശൂവാ – Bath-shua (ശൂവായുടെ മകൾ) 1ദിന, 2:3.
  61. ബത്ത്-ശേബ – Bath-sheba (ശപഥത്തിൻ്റെ പുത്രി) 2ശമൂ, 11:3.
  62. ബയര – Baara (ബുദ്ധിഹീനത) 1ദിന, 8:8.
    ബാ
  63. ബാശെമത്ത് – Basmath (സുഗന്ധി) 1രാജാ, 4:15.
  64. ബാസമത്ത് – Bashemath (പരിമളം) ഉല്പ, 26:34.
    ബി
  65. ബിഥ്യ – Bithiah (യഹോവയുടെ പുത്രി) 1ദിന, 4:18.
  66. ബിൽഹ – Bilhah (ഭീരുത്വം) ഉല്പ, 29:29.
    ബെ
    ബെർന്നീക്ക – Bernice (വിജയിനി) പ്രവൃ, 25:13.
    മ
  67. മത്രേദ് – Matred (ഒഴിപ്പിക്കൽ) ഉല്പ, 36:39.
  68. മയഖ – Maacah (മർദ്ദനം) 2ശമൂ, 3:3.
  69. മറിയ – Mary (കൈപ്പുള്ള) മത്താ, 1:18.
  70. മഹലത്ത് – Mahalath (സംഗീതോപകരണം) 2ദിന, 11:18.
  71. മഹ്ലാ – Mahlah (രോഗം) സംഖ്യാ, 26:33.
    മാ
  72. മാർത്ത – Martha (മാന്യവനിത) ലൂക്കൊ, 10:38.
    മി
  73. മിര്യാം – Miriam (കൈപ്പുള്ള) സംഖ്യാ, 26:59.
  74. മിൽക്കാ – Milcah (രാജ്ഞി) ഉല്പ, 11:29.
    മീ
  75. മീഖൾ – Michal (ദൈവത്തെപ്പോലെ ആരുള്ളു) 1ശമൂ, 14:49.
  76. മീഖായ – Michaiah (യഹോവയെപ്പോലെ ആരുള്ളു) 2ദിന, 13:2.
    മെ
  77. മെശൂല്ലേമെത്ത് – Meshullemeth (പകരം കൊടുക്കുന്നവൾ) 2രാജാ, 21:19.
  78. മെഹെതബേൽ – Mehetabel (ദൈവം നന്മ ചെയ്യുന്നു) ഉല്പ, 36:39.
    മേ
  79. മേരബ് – Merab (പെരുപ്പമുള്ള) 1ശമൂ, 14:49.
    യാ
  80. യായേൽ – Jael (കോലാട്) ന്യായാ, 4:17.
    യി
  81. യിസ്ക – Iscah (തുറിച്ചുനോക്കുന്നവൾ) ഉല്പ, 11:29.
    യു
  82. യുവൊദ്യ – Euodias (സൃരഭ്യം) ഫിലി, 4:2.
    യൂ
  83. യൂനീക്ക – Eunice (ഉത്കൃഷ്ടമായ) 2തിമൊ, 1:5.
  84. യൂലിയ – Julia (പിരിഞ്ഞ മുടിയുള്ളത്) റോമ, 16:15.
    യെ
  85. യെഖൊല്യാ – Jecoliah (യഹോവ പ്രാപതൻ) 2ദിന, 26:3.
  86. യെദീദാ – Jedidah (യഹോവയ്ക്ക് പ്രിയപ്പെട്ടത്) 2രാജാ, 22:1.
  87. യെമീമ – Jemima (പ്രാവ്) ഇയ്യോ, 42:14.
  88. യെരീയോത്ത് – Jerioth (കൂടാര മറശ്ശീലകൾ) 1ദിന, 2:18.
  89. യെരൂശാ – Jerusha (കൈവശപ്പെടുത്തിയത്) 2രാജാ, 15:33.
  90. യെഹൂദീത്ത് – Judith (സ്തുതിക്കപ്പെട്ടത്) ഉല്പ, 26:36.
  91. യെഹുദീയ – Jehudijah (സ്തുതിക്കപ്പെട്ടത്) 1ദിന, 4:18.
  92. യെഹോവദ്ദാൻ – Jehoaddan (യഹോവ അവളുടെ ആഭരണം) 2രാജാ, 14:2.
  93. യെഹോശബത്ത് – Jehoshabeath (യഹോവ ന്യായം വിധിച്ചു) 2ശമൂ, 22:11.
  94. യെഹോശേബ – Jehosheba (യഹോവ അവളുടെ ശബഥം) 2രാജാ, 11:2.
    യോ
  95. യോഖേബെദ് – Jochebed (യഹോവ അവളുടെ തേജസ്സ്) പുറ, 6:20.
  96. യോഹന്നാ – Joanna (ദൈവത്തിൻ്റെ കൃപ) ലൂക്കൊ, 24:10.
    രാ
  97. രാഹാബ് – Rahab (മര്യാദയില്ലാത്ത) യോശു, 6:17.
    രി
  98. രിസ്പാ – Rizpah (ചുട്ടുപഴുത്ത) 2ശമൂ, 3:7.
    രൂ
  99. രൂത്ത് – Ruth (സഖി) രൂത്ത്, 1:4.
  100. രൂഹമ – Ruhamah (കരുണ ലഭിച്ചവൾ) ഹോശേ, 2:1.
    രെ
  101. രെയൂമ- Reumah (ഉയർന്ന) ഉല്പ, 22:24.
    രോ
  102. രോദാ – Rhoda (റോസാ പുഷ്പം) പ്രവൃ, 12:13.
    റാ
  103. റാഹേൽ – Rachel (പെണ്ണാട്) ഉല്പ, 29:6.
    റി
  104. റിബെക്കാ – Rebekah (സൗന്ദര്യമുള്ള യുവതി) ഉല്പ, 24:15.
    ലു
  105. ലുദിയ – Lydia (കുനിയുന്നത്) പ്രവൃ, 16:14.
    ലേ
  106. ലേയാ – Leah (തളർന്നത്) ഉല്പ, 29:16.
    ലോ
  107. ലോരൂഹമാ – Loruhamah (കരുണ ലഭിക്കാത്തവൾ) ഹോശേ, 1:6.
  108. ലോവീസ് – Lois (ആഗ്രഹിക്കത്തക്കത്) 2തിമൊ, 1:5.
    വ
  109. വസ്ഥി – Vashti (സന്മനസ്സ്) എസ്ഥേ, 1:9.
    ശ
  110. ശലോമ – Salome (സമാധാനം) മർക്കൊ, 16:1.
    ശി
  111. ശിപ്ര – Shiphrah (സൗന്ദര്യം) പുറ, 1:15.
  112. ശിമെയാത്ത് – Shimeath (അനുസരണം) 2ദിന, 24:26.
  113. ശിമ്രീത്ത് – Shimrith (പ്രകാശനം) 2ദിന, 24:26.
    ശൂ
  114. ശൂവാ – Shua (സമൃദ്ധി) 1ദന, 7:32.
  115. ശൂശന്ന – Susanna (വെള്ളത്താമര) ലൂക്കൊ, 8:3.
    ശെ
  116. ശെബാ – Sheba (ശാന്തത) 1രാജാ, 10:1.
  117. ശെയെരാ – Sherah (ചാർച്ചക്കാരത്തി) 1ദിന, 7:24.
  118. ശെലോമിത്ത് – Shelomith ( സമാധാനപൂർണ്ണം) ലേവ്യ, 24:11.
    സ
  119. സഫീര – Sapphira (സൗന്ദര്യമുള്ള) പ്രവൃ, 5:1.
  120. സബ്യാ – Zibiah (പെൺ കലമാൻ) 2രാജാ, 12:1.
    സാ
  121. സാറാ – Sarah (രാജകുമാരി) ഉല്പ, 17:15.
  122. സാറായി – Sarai (രാജ്ഞി) ഉല്പ, 17:15.
    സി
  123. സിപ്പോറ – Zipporah (ചെറിയ പക്ഷി) പുറ, 2:21.
  124. സില്പ – Zilpah (ഒരുതുള്ളി) ഉല്പ, 29:24.
  125. സില്ലാ – Zillah (അന്ധകാരത്തിൻ്റെ നിഴൽ) ഉല്പ, 4:19.
    സു
  126. സുന്തുക – Syntyche (ഭാഗ്യമുള്ളത) ഫിലി, 4:2.
  127. സെബീദാ – Zebudah (ദത്തം) 2രാജാ, 23:36.
    സെ
  128. സെരൂയാ – Zeruiah (വേദനിക്കപ്പെട്ടു) 1ദിന, 2:16.
  129. സേരഹ് – Serah (സമൃദ്ധി) ഉല്പ, 46:17.
    സേ
  130. സേരെശ് – Zeresh (നക്ഷത്രം) എസ്ഥേ, 5:10.
    സോ
  131. സോബേബ – Zobebah (നീരുള്ളത്) 1ദന, 4:8.
    ഹ
  132. ഹഗ്ഗീത് – Haggith (നർത്തകി) 2ശമൂ, 3:4.
  133. ഹദസ്സ – Hadassah (കൊഴുന്ത്) എസ്ഥേ, 2:7.
  134. ഹന്നാ – Hannah (കൃപ) 1ശമൂ, 1:2.
  135. ഹമൂതൽ – Hamutal (അവൻ്റെ ചൂടിൻ്റെ നിഴൽ) 2രാജാ, 23:31.
  136. ഹമ്മോലേഖേത്ത് – Hammoleketh (രാജ്ഞി) 1ധദിന, 7:18.
  137. ഹവ്വാ – Eve (ജീവൻ) ഉല്പ, 3:20.
  138. ഹസ്സെലൊല്പോനി – Hazelelponi (എന്നെ രക്ഷിക്കണമേ) 1ദിന, 4:3.
    ഹാ
  139. ഹാഗാർ – Hagar (അലയുന്ന) ഉല്പ, 16:1.
    ഹു
  140. ഹുൽദാ – Huldah (രാജകുമാരി) 2രാജാ, 22:14.
    ഹൂ
  141. ഹൂശീം – Hushim (ധ്രുതഗതിക്കാരായ) 1ദിന, 8:8.
    ഹെ
  142. ഹെബ്സീബാ – Hephzibah (എൻ്റെ പ്രമോദം അവളിൽ) 2രാജാ, 21:1.
  143. ഹെരോദ്യ – Herodias (വീരൻ്റെ പുത്രി) മർക്കൊ, 6:17.
  144. ഹേലാ – Helah (രോഗി) 1ദിന, 4:5.
    ഹൊ
  145. ഹൊഗ്ലാ – Hoglah (തിത്തിരിപ്പക്ഷി) സംഖ്യാ, 26:33.
    ഹോ
  146. ഹോദേശ് – Hodesh (പുതിയ ചന്ദ്രൻ) 1ദിന, 8:9.

മശീഹമാർ

അനേകർക്കും മശീഹ എന്നാൽ യേശു മശീഹയും ക്രിസ്തു എന്നാൽ യേശു ക്രിസ്തുവും മാത്രമാണ്. അതായത്, ബൈബിളിലെ ഏകക്രിസ്തു യേശു മാത്രമാണെന്നാണ് പലരുടെയും ധാരണ. മറ്റൊരു മശീഹ അഥവാ, ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ പലർക്കും അസ്വസ്ഥതയാണ്. എന്നാൽ, ബൈബിളിൽ അനേകം മശീഹമാർ ഉള്ളതായി പറഞ്ഞിട്ടുണ്ട്.

“ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), മശീയാഹ് അഥവാ, മശീഹ (Messiah) എന്ന പദം 39 പ്രാവശ്യം പഴയനിയമത്തിൽ കാണാം. KJV-യിൽ രണ്ടുപ്രാവശ്യം “Messiah” എന്ന് ലിപ്യന്തരണം (Transliteration) ചെയ്തും (ദാനീ, 9:25-26), ബാക്കി സ്ഥാനങ്ങളിൽ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ (Translation) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (ലേവ്യ, 4:3). “അഭിഷേകം” (Anoint) അഥവാ, “മശാഹ്” (מָשַׁח – maടhaḥ) എന്ന പദം 66 പ്രാവശ്യമുണ്ട്. (ഉല്പ, 31:13). “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു.

പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേശുവാണ്. (യെശ, 61:1-2; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ട് അഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (ഗലാ, 3:16).അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് പറഞ്ഞിട്ടില്ലെങ്കിലും യോഹന്നാൻ സ്നാപകനും അഭിഷിക്തനാണ്. (ലൂക്കൊ, 1:15; 1:41). പഴയനിയമ പ്രവാചകന്മാരെയും അഭിഷിക്തരെന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11).

പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തർ ആണെങ്കിലും, “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:10), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ വിശേഷിപ്പിക്കുന്നതും; “നിൻ്റെ അഭിഷിക്തൻ” (സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) “തൻ്റെ അഭിഷിക്തൻ” (സങ്കീ, 20:6; 28:8) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്ത രാജാവ് ദാവീദിൻ്റെ സ്വന്തപുത്രനല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 89:3-4,29,36,37; ദാനീ, 7:13-14,18,21,27). ഈ വാഗ്ദത്ത സന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ, മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17). അതിനാൽ പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). അതുകൊണ്ടാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശു ലോകത്തിൽ വെളിപ്പെട്ടപ്പോൾ, ദാവീദിൻ്റെ പുത്രനെന്ന് അറിയപ്പെട്ടത്: (മത്താ, 1:1,21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; 2തിമൊ, 2:8; എബ്രാ, 2:14,15).

ബൈബിളിൽ അഭിഷിക്തരെന്ന് മനസ്സിലാക്കാൻ കഴിയുന്നവരും പേർ പറയപ്പെട്ടവരുമായ ഇരുപത് പേരുണ്ട്. അതിൽ താരതമ്യേന വ്യത്യസ്തരായ അഞ്ച് പേരുണ്ട്. അവർ യഥാക്രമം; യിസ്രായേൽ, മോശെ, കോരെശ്, യോഹന്നാൻ സ്നാപകൻ, യേശുക്രിസ്തു എന്നിവരാണ്. അവരെക്കുറിച്ച് അല്പമായി പറഞ്ഞശേഷം, മുഴുവൻ മശീഹമാരെയും കാണാം:

1. യിസ്രായേൽ: പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക അഭിഷിക്തൻ യിസ്രായേലാണ്. പഴയനിയമം: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8 ⁃⁃ 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 105:15; 132:10; വിലാ, 4:20; ഹബ, 3:13). പുതിയനിയമം: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16 ⁃⁃ മത്താ, 22:42-44; മർക്കൊ, 12:35-37; ലൂക്കൊ, 20:41-43; യോഹ, 12:34; വെളി, 11:15; 12:10; 20:4; 20:6). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്.. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്നാണ്. (യോഹ, 12:34). ആ ക്രിസ്തു യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ആകാശമുള്ള കാലത്തോളവും യിസ്രായേലാണ്. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ, അവൻ്റെ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-16). വാഗ്ദത്തം ലഭിച്ച സന്തതിയായ യിസ്രായേലിനെയും അവൻ്റെ ഉദ്ധാരണത്തിനായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ യേശുവിനെയും പൗലൊസ് തൻ്റെ ലേഖനത്തിൽ വേർതിരിച്ചു കാണിച്ചിട്ടുണ്ട്. (ഗലാ, 3:16-19). സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, മലയാളം ബൈബിൾ നൂതന പരിഭാഷയോ, കെ.ജെ.വിയോ നോക്കുക. ലോകാവകാശി എന്നാണ് പൗലൊസ് യിസ്രായേലിനെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). ഈ ഭൂമിയുടെ അവകാശിയും ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27). അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ പേർ വിളിക്കപ്പെട്ടവനും. ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായ ബൈബിളിലെ ഏകജാതിയും യിസ്രായേലാണ്. (യെശ, 49:1-3). രണ്ടാം സങ്കീർത്തനത്തിലെ യഥാർത്ഥ അഭിഷിക്തൻ യിസ്രായേലാണ്. എന്നാൽ അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിൽ ആ പ്രവചനം ആരോപിച്ചിട്ടുണ്ട്. യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ എല്ലാം നിവൃത്തിയാകുന്നത്. (പ്രവൃ, 13:32-39. ഒ.നോ: 3:25-26). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന അഭിഷിക്തൻ യിസ്രായേലാണെന്ന് ചരിത്രത്തിലേക്ക് നോക്കിയാലും മനസ്സിലാക്കാം. യിസ്രായേലിൻ്റെ അനുഗ്രഹങ്ങളും അഭിധാനങ്ങളും വാഗ്ദത്തങ്ങളും അനവധിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ അഥവാ, അഭിഷിക്തനായ രാജാവിനെ അറിയാതെയും പഠിക്കാതെയും ബൈബിൾ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, യേശു ലോകത്തിൽ വന്നത്, ന്യായപ്രമാണത്തെ അഥവാ, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ സകലതും നിവൃത്തിക്കാനാണ്. (മത്താ, 5:17-18; ലൂക്കൊ, 16:17). ഏകസത്യദൈവമായ യഹോവ തൻ്റെ തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് ചെയ്ത വാഗ്ദത്തമാണ് പുതിയനിയമം: (പുറ, 4:22-23; യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

2. മോശെ: പഴയനിയമത്തിൽ മശീഹ എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല; പുതിയനിയമത്തിലാണ് പറഞ്ഞിട്ടുള്ളത്. പഴയനിയമത്തിൽ മോശെയുടെ കാലത്ത് അവനെ അഭിഷേകം ചെയ്യിക്കാൻ ഒരു പ്രവാചകനോ, അഭിഷിക്തനോ ഇല്ലായിരുന്നു. എന്നാൽ, മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയുണ്ട്. ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്ന് പഴയനിയമം പറയുന്നത്. (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും പറയുന്നു. (പ്രവൃ, 7:22). അതുകൊണ്ടാണ്, മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നത്. (സംഖ്യാ, 12:3). ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). തന്നെയുമല്ല, മോശെ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആണെന്ന് പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

“പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത്, എബ്രായ ലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ, ക്രൈസ്തവർ ആകമാനം, ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; മശീഹ (Messiah) എന്ന എബ്രായ പദത്തെ അഭിഷിക്തൻ (Anointed) എന്ന് പഴയനിയമത്തിൽ പരിഭാഷ ചെയ്താണ്  ചേർത്തിരിക്കുന്നത്. എന്നാൽ, ഖ്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് പുതിയനിയമത്തിൽ ചേർത്തിരിക്കുന്നത്. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഖ്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്: 1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ആ മോശെ ദൈവത്തിൻ്റെ നിന്ദയല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണില്ല. 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നത്. (ആവ, 18:15,18). പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19; പ്രവൃ, 7:22). ദൈവത്തിൻ്റെ നിന്ദയല്ലാതെ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവെന്ന ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. തന്മൂലം, എബ്രായലേഖകൻ പറയുന്ന അഭിഷിക്തൻ യേശുവെല്ല; മോശെയാണെന്ന് മനസ്സിലാക്കാം. മോശെ പ്രവാചകനും (ആവ, 18:15,18) പുരോഹിതനുമാണ്. (സങ്കീ, 99:6). [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]

3. കോരെശ്: “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.” (യെശ, 45:1). മശീഹമാരിൽ ജാതീയനായ ഏകരാജാവ് കോരെശാണ്. ബാബേൽ പ്രവാസത്തിൽനിന്നു യിസ്രായേൽ ജനത്തെ വിടുവിക്കാനാണ് ജാതീയ രാജാവായ കോരെശിനെ ദൈവം അഭിഷേകം ചെയ്തത്. (41:25; 44:28; 45:1-13; 48:14-20). ജനനത്തിന്നു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. (യെശ, 44:28; 45:1-3). കോരെശ് ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും എസ്രായിലുമുള്ളത്. (36:22-23; 1:1,2). [കാണുക: ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവർ]

4. യോഹന്നാൻ സ്നാപകൻ: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15). അടുത്തവാക്യം: “മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു.” (ലൂക്കൊ, 1:41). യോഹന്നാനെ എവിടെയും അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് നേരിട്ട് വിശേഷിപ്പിച്ചതായി കാണുന്നില്ല. എന്നാൽ യോഹന്നാൻ അമ്മയുടെ ഉദരത്തിൽ ഇരിക്കെതന്നെ ദൈവം അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തതായി മേല്പറഞ്ഞ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ഒ.നോ: (ലൂക്കൊ, 3:22; പ്രവൃ, 10:38 – ലൂക്കൊ, 4:1). സാധാരണ നിലയിൽ ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാനുള്ള പ്രായവും പക്വതയും ആകുമ്പോഴാണ് ദൈവം അവനെ അഭിഷേകം ചെയ്യുന്നത്. ലേവ്യർ മുപ്പത് വയസ്സുമുതലാണ് ശുശ്രൂഷ ആരംഭിച്ചിരുന്നത്. (ലേവ്യ, 4:2,23; സംഖ്യാ, 4:30). യേശുവും ഏകദേശം മുപ്പത് വയസ്സിൽ തൻ്റെ ശുശ്രൂഷ തുടങ്ങുന്നതിന് മുമ്പാണ് അഭിഷേകം പ്രാപിച്ചത്. (ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38)). എന്നാൽ യോഹന്നാൻ സ്നാപകൻ പ്രവചനംപോലെ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവനാണ്. ദൈവമുഖം കാണാതെയും ദൈവശബ്ദം കേൾക്കാതെയുമിരുന്ന നാന്നൂറ് വർഷത്തെ ഇരുണ്ട കാലഘട്ടത്തിനു ശേഷമാണ് യോഹന്നാൻ വന്നത്. തന്മൂലം, അവനെ അഭിഷേകം ചെയ്യാൻ ന്യായപ്രമാണത്തിലെ അഭിഷിക്തരായ പ്രവാചകനോ, ഒരു പുരോഹിതനോ ഇല്ലായിരുന്നു. തന്നെയുമല്ല, ലോകസ്ഥാപനംമുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുവിന് വഴി ഒരുക്കേണ്ടവനാണ് യോഹന്നാൻ. (ഉല്പ, 3:15). അതുകൊണ്ടാണ്, ദൈവം അവനെ ഗർഭത്തിൽവെച്ചുതന്നെ അഭിഷേകം ചെയ്ത് അവനെ ലോകത്തിൻ്റെ മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചത്. അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ അവൻ്റെ വാസം മരുഭൂമിയിൽ ആയിരുന്നു എന്നതും ഓർക്കുക. (ലൂക്കൊ, 1:80). യേശു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത്; ഇപ്രകാരമാണ്. “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന്; ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). ഈ വേദഭാഗം, മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങയി മലയാള പരിഭാഷകളിലും KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും മത്തായിയിൽ ‘യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ലെന്നും ലൂക്കൊസിൽ “യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്നുമാണ് കാണുന്നത്. യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. ജനനത്തിനുമുമ്പെ അഭിഷേകം പ്രാപിച്ചവൻ അഥവാ, അഭിഷേകത്തോടെ ജനിച്ച ഏകവ്യക്തിയാണ് യോഹന്നാൻ. ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമായിരുന്നു യോഹന്നാൻ. (ലൂക്കൊ, 16:16). [കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും]

5. യേശുക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ബൈബിളിലെ അവസാനത്തെ ക്രിസ്തുവും (മശീഹ) ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തിയും നമ്മുടെ കർത്താവായ യേശുവാണ്. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ് യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യൻ. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40,46; 1യോഹ, 3:5). അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: 1തിമൊ, 3:15-16; Col. 2:2). ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). അതായത്, ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു. (റോമ, 5:15). യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി, ദൈവം അവനെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തത്. (യെശ, 61:1-2; ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനത്തിൻ്റെ നിവൃത്തിയായി അവൻ പിതാവായ ദൈഒത്താൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32,35; 3:22). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു” എന്നാണ്. (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതെന്ന്, നസറെത്തിലെ പള്ളിയിൽവെച്ച് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.. (യെശ, 61:1-2; ലൂക്കൊ, 4:16-21). പേർപറയപ്പെട്ട ഇരുപത് അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ടെങ്കിലും യേശുവിനെപ്പോലെ അഭിഷേകം പ്രാപിച്ച മറ്റൊരാളില്ല. “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്. (ലൂക്കോ, 3:22). അതായത്, യേശുവിൻ്റെ മുഴുവൻ ശരീര രൂപത്തിലാണ് പരിശുദ്ധാത്മാവ് അവനിൽ വന്ന് ആവസിച്ചത്. അതുകൊണ്ടാണ് “അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു” എന്ന് പൗലൊസ് പറഞ്ഞത്. (കൊലൊ, 2:9). യിസ്രായേലിനെപ്പോലെ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ പദവികൾ യേശുവിനുമുണ്ട്. (എബ്രാ, 3:1; ലൂക്കൊ, 24:19; മത്താ, 2:2). പഴയനിയമത്തിൽ യേശുവെന്ന വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18; യെശ, 7:14; 52:13-15; 53:1-12; 61:1; ലൂക്കൊ, 4:16-21). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]

അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശാഹ് (masah – Anoint) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് മശീഹാ അഥവാ, ക്രിസ്തു. (2ശമൂ, 23:1; മത്താ, 1:1). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (masiah) ആണ്. ഗ്രീക്കിൽ ഖ്രിസ്റ്റൊസ് (christos) ആണ്. പഴയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന മശാഹ് എഴുപതോളം പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന മശീഹ നാല്പതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്നു ക്രിയൊ, ക്രിസ്മ എന്നിങ്ങനെ രണ്ട് പദങ്ങൾ എട്ടു പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ, ക്രിസ്റ്റൊസ് അഞ്ചൂറ്റി എഴുപതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias) എന്ന പദം സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യമുണ്ട്. എന്നാൽ മൂലഭാഷയിൽ രണ്ടുപ്രാവശ്യമാണ് ഉള്ളത്. (യോഹ, 1:41; 4:25). ഇനി പഴയപുതിയ നിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന എല്ലാ മശീഹമാരെയും അറിയാം:

1. പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ. “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8)

2. പ്രവാചകനും പുരോഹിതനുമായ മോശെ. “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26)

3. ആദ്യത്തെ മഹാപുരോഹിതനായ അഹരോൻ. “അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.” (ലേവ്യ, 8:12. ഒ.നോ: പുറ, 40:13-16)

4. അഹരോൻ്റെ ആദ്യജാതനും പുത്രനും പുരോഹിതനുമായനാദാബ്. (പുറ, 40:13-16)

5. അഹരോൻ്റെ രണ്ടാമത്തെ പുത്രനും പുരോഹിതനുമായഅബീഹൂ. (പുറ, 40:13-16)

6. അഹരോൻ്റെ മൂന്നാമത്തെ പുത്രനും പുരോഹിതനുമായ എലെയാസാർ. (പുറ, 40:13-16)

7. അഹരോൻ്റെ നാലാമത്തെ പുത്രനും പുരോഹിതനുമായ ഈഥാമാർ. “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിത ശുശ്രൂഷ ചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.” (സംഖ്യാ, 3:2. ഒ.നോ: പുറ, 40:13-16)

8. യിസ്രായേലിലെ ആദ്യത്തെ രാജാവായ ശൗൽ. “ദാവീദ് തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. (1ശമൂ, 24:6. ഒ.നോ: 12:3; 12:5; 24:6; 24:10; 26:9; 26:11; 26:16; 26:23; 2ശമൂ, 1:14; 1:16)

9. യിസ്രായേലിലെ രണ്ടാമത്തെ രാജാവും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനുമായ ദാവീദ്. “ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ. (2ശമൂ, 23:1. ഒ.നോ: 22:51;  2ദിന, 6:42; സങ്കീ, 89:20; 132:17)

10. ദാവീദ് രാജാവിൻ്റെ മൂന്നാമത്തെ പുത്രനും ഹെബ്രോനിൽ രാജാവുമായ അബ്ശാലോം. “നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.” (2ശമൂ, 19:10)

11. യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവും ദൈവം ജ്ഞാനികളിൽ ജ്ഞാനിയുമാക്കിയ ശലോമോൻ. “സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.” (1രാജാ, 1:39. ഒ.നോ: 1:34; 1:45; 5:1; 1ദിന, 29:22)

12. പുരോഹിതനായ സാദോക്ക്. “സാദോക്കിനെ പുരോഹിതനായിട്ടു അഭിഷേകം ചെയ്തു.” (1ദിന, 29:22)

13. അരാം രാജാവായ ഹസായേൽ. “യഹോവ ഏലീയാവിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.” (1രാജാ, 19:15)

14. വിഭക്ത യിസ്രായേലിലെ പതിനൊന്നാമത്തെ രാജാവായ യേഹൂ. “നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം.  (1രാജാ, 19:16. ഒ.നോ: 2രാജാ, 9:1-6; 9:12; 2ദിന, 22:7)

15. പ്രവാചകനായ എലീശ. “ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം. (1രാജാ, 19:16)

16. യെഹൂദയിലെ എട്ടാമത്തെ രാജാവായ യോവാശ്: “അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു.” (2രാജാ, 11:12. ഒ.നോ: 2ദിന, 23:11)

17. യെഹൂദയിലെ പതിനേഴാമത്തെ രാജാവായ യെഹോവാഹാസ്: “പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.” (2രാജാ, 23:30)

18. പേർഷ്യൻ ചക്രവർത്തിയായ കോരെശ്. “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”  (യെശ, 45:1)

19. യേശുവിന് വഴിയൊരുക്കിയയോഹന്നാൻ സ്നാപകൻ: അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15. ഒ.നോ: 1:41).

20. പുരോഹിതനും പ്രവാചകനും രാജാവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തു. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38).

പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ, ക്രിസ്റ്റൊസ് (Christos) എന്ന പദം അഞ്ചൂറ്ററുപതോളം പ്രാവശ്യം യേശുവിനെയാണ് കുറിക്കുന്നത്. ഏഴ് വാക്യം യിസ്രായേലിനെ കുറിക്കുന്നു. (യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും (1പത്രൊ, 1:11) ഒരു വാക്യത്തിൽ വിശ്വാസികളിൽ വസിക്കുന്ന അഭിഷിക്തൻ്റെ ആത്മാവിനെയും (പരിശുദ്ധാത്മാവ്) കുറിക്കുന്നു: (റോമ, 8:9). [കാണുക: ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല]

പഴയനിയമ പ്രവാചകന്മാർ: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രൊ, 1:10,11). ഈ വേദഭാഗവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. പ്രവാകന്മാരിൽ ഉണ്ടായിരുന്നത്, ക്രിസ്തുവിൻ്റെ ആത്മാവാണ്. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ആത്മാവ് അല്ല. Spirit of Christ എന്നത് അഭിഷിക്തന്റെ ആത്മാവ് എന്ന് കൃത്യമായി പരിഭാഷപ്പെടുത്തിയാൽ, പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തന്റെ ആത്മാവ്, ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞുനോക്കി” എന്ന് കിട്ടും. അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ പ്രവാചകന്മാർ, അവരിലുണ്ടായിരുന്ന ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനാലാണ് വരുവാനുള്ള യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് ആരാഞ്ഞുനോക്കിയത്. അല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ ആത്മാവിനാലല്ല. [കാണുക: ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല]

വിശ്വാസികളുടെ അഭിഷേകം: പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന “ക്രിയൊ” (chrio) എന്ന ഗ്രീക്കുപദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ മൂന്നെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38). ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (2കൊരി, 1:21). ഒരെണ്ണം യിസ്രായേലിൻ്റെ അഭിഷേകത്തെയും കുറിക്കുന്നു. (എബ്രാ, 1:9). അഭിഷേകത്തെ കുറിക്കുന്ന “ക്രിസ്മ” (chrîsma) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27). അതായത്, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ ഉൾപ്പെടെ പഴയനിമത്തിൽ അനേകം ക്രിസ്തുക്കൾ അഥവാ, അഭിഷിക്തന്മാരുണ്ട്. എന്നാൽ പുതിയനിയമ വിശ്വാസികളെ ആരെയും വ്യക്തിപരമായി ക്രിസ്തു അഥവാ, മശീഹ എന്ന് വിശേഷിപ്പിച്ചിട്ടില്ല.

പുതിയനിയമത്തിൽ വേർതിരിക്കപ്പെട്ട ശുശ്രൂഷകന്മാരുണ്ട്. (1കൊരി, 12:28; എഫെ, 4:11). എന്നാൽ അഭിഷിക്തരെന്നും അനഭിഷിക്തരെന്നും ഒരു വേർതിരിവ് ബൈബിളിലില്ല. വിശ്വാസികളെ ആരെയും ദൈവം വ്യക്തിപരമായി അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. എന്നാൽ മൂന്ന് വാക്യങ്ങളിലായി നാലുപ്രാവശ്യം സഭയെ അഥവാ, വിശ്വാസികളെ അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (2കൊരി, 1:21; 1യോഹ, 2:20,27). അതായത്, നമ്മുടെ കർത്താവായ ക്രിസ്തു സഭയുടെ തലയാണ്. (എഫെ, 1:22; 4:15; 5:23; കൊലൊ, 1:18; 2:19). ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരത്തിൻ്റെ അവയവങ്ങളാണ് വിശ്വാസികൾ. (റോമ, 12:5; 1കൊരി, 6:15; 12:18-20; 12:27; എഫെ, 5:20). തന്മൂലം, സഭയുടെ തലയായ ക്രിസ്തുവിനെ മാത്രമാണ് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്നത്. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യേശുക്രിസ്തുവിലൂടെ രക്ഷിക്കപ്പെട്ട്, സഭയായ അവൻ്റെ ശരീരത്തിലെ അവയവങ്ങൾ ആകുന്നവർ, ക്രിസ്തുവിലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ് ചെയ്യുന്നത്. “തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നതു” എന്ന് പൗലൊസ് പറയുന്നത് നോക്കുക. (കൊലൊ, 2:19). മഹാപുരോഹിതനായ അഹരോൻ്റെ തലയിലൊഴിച്ച അഭിഷേകതൈലം അവൻ്റെ താടിയിലൂടെ ഒഴുകി ശരീരത്തിലേക്ക് വ്യാപിക്കുന്നതായി 133-ാം സങ്കീർത്തനത്തിൽ ദാവീദ് വർണ്ണിച്ചിരിക്കുന്നതും കാണുക. സഭയെന്ന ശരീരത്തിൻ്റെ തലയായ ക്രിസ്തുവിനെ അഭിഷേകം ചെയ്തിട്ട്, ശരീരത്തിലെ അവയവങ്ങളായ നമ്മളെ; പ്രത്യേകം പ്രത്യേകം അഭിഷേകം ചെയ്യേണ്ടതില്ല.  തന്മൂലം, വേർതിരിക്കപ്പെട്ട അഭിഷിക്തന്മാർ ദൈവസഭയ്ക്ക് ഇല്ല. യേശുക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭയോട് ചേർന്നവർ എല്ലാവരും ഒരുപോലെ അഭിഷിക്തരും തങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തിരഞ്ഞെടുക്കപ്പെട്ട രാജകീയ പുരോഹിത വർഗ്ഗവുമാണ്. (1പത്രൊ, 2:9). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാർ ആക്കുകയും ചെയ്യട്ടെ!

ദൈവസൃഷ്ടിയുടെ ആരംഭം

“ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളിപ്പാട് 3:14)

☛ വെളിപ്പാട് പുസ്തകത്തിൽ, സൂര്യതേജസ്സോടെ യോഹന്നാൻ ദർശിച്ച മനുഷ്യപുത്രനോട് സദൃശനായവൻ “ദൈവസൃഷ്ടിയുടെ ആരംഭം” (The beginning of the creation of God) എന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് ചിലർ വിചാരിക്കുന്നു. ➟രണ്ട് കാര്യങ്ങൾ ആദ്യമേ പറയാം: ഒന്നാമത്, വെളിപ്പാടിലെ “മനുഷ്യപുത്രനോട് സദൃശ്യനായവൻ” (One like unto the Son of man) യേശു ആണെന്ന് വചനം പറയുന്നില്ല. രണ്ടാമത്, ഇനിയത് യേശു ആണെന്ന് വാദിച്ചാലും “ദൈവസൃഷ്ടിയുടെ ആരംഭം” (The beginning of the creation of God) എന്ന പ്രയോഗത്തിന് “ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടി” എന്ന് വ്യാകരണപരമായും വചനപരമായും അർത്ഥവുമില്ല. പിന്നെങ്ങനെ യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് പറയാൻ കഴിയും?

☛ വചനത്തെ സ്വയമായിട്ടല്ല; വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്. ദൈവവചനത്തോടൊപ്പം മാനുഷിക വ്യാഖ്യാനങ്ങളും തിരുകിക്കയറ്റിയതിൻ്റെ പരിണിത ഫലമായിട്ടാണ്, ഏകസത്യദൈവം ത്രിത്വമായതും, ചലർക്ക് യേശു ഏകദൈവവും, വേറെ ചിലർക്ക് അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായതും, ഒരേ ബൈബിൾ വിശ്വസിക്കുന്ന അമ്പതിനായിത്തോളം വ്യത്യസ്ത വിഭാഗങ്ങൾ (Denominations) ഉടലെടുത്തതും. എന്നിട്ടും വ്യാഖ്യാനങ്ങൾ അനർഗളനിർഗളം തുടർന്നുകൊണ്ടിരിക്കയാണ്.

☛ ആരംഭം:
➦ “Beginning” എന്നർത്ഥമുള്ള “ആർഖെ” (Archē) എന്ന ഗ്രീക്കുപദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്.

☛ സൃഷ്ടിയുടെ ആരംഭം: 
➦ “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ഈ വേദഭാഗത്ത്, “hē archē tēs ktiseōs tou Theou” എന്ന പ്രയോഗത്തിൻ്റെ “hē archē” എന്ന ആദ്യഭാഗം നിർദ്ദേശിക വിഭക്തിയിലുള്ള ഏകവചനം (Nominative Case Singular) ആണ്. അതിനെയാണ് സത്യവേദപുസ്തകത്തിൽ “ആരംഭം” (the beginning) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ മലയാളം പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്; അത് താഴെ മനസ്സിലാകും. അടുത്തഭാഗമായ ❛tēs ktiseōs tou Theou❜ എന്നത് സംബന്ധിക വിഭക്തിയിലുള്ള ഏകവചനം (Genitive Case Singular) ആണ്. “ദൈവത്തിൻ്റെ സൃഷ്ടിയുടെ” (of the creation of God) എന്നാണർത്ഥം. “ദൈവത്തിൻ്റെ സൃഷ്ടിയുടെ ആർഖെ” എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ഭാഷാപരമായി ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. “സൃഷ്ടി” എന്ന പദം ബഹുവചനം ആയാലാണ് “ആർഖെ” (Beginning) എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം (ഹേതു) എന്നാണ് അർത്ഥം വരുന്നത്. അഥായത്, അവിടെ “ദൈവത്തിൻ്റെ സൃഷ്ടികളുടെ” (of the creations of God) എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ (ആദ്യത്തെ) സൃഷ്ടി എന്ന് അർത്ഥം വരുമായിരുന്നു. “ദൈവസൃഷ്ടിയിൽ ആദ്യത്തവൻ” അല്ലെങ്കിൽ, “ഒന്നാമത്തവൻ” എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്തെ “ആർഖെ” (Beginning) എന്ന പദത്തിന്, ആരംഭം എന്നല്ല അർത്ഥം; “കാരണം, ഹേതു” എന്നൊക്കെയാണ് അർത്ഥമെന്ന് മനസ്സിലാക്കാം.

☛വചനത്തെളിവുകൾ:
➦ “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.” (യോഹ, 2:11). ഈ വേദഭാഗത്തെ “അടയാളങ്ങൾ” എന്ന ബഹുവചനം ശ്രദ്ധിക്കുക. ഇവിടെ, “അടയാളങ്ങളുടെ” (of miracles) എന്നർത്ഥമുള്ള “sēmeion” എന്ന നാമപദം സംബന്ധിക വിഭക്തിയിലുള്ള ബഹുവചനം (Genitive Case Plural) ആയതുകൊണ്ടാണ്, “ആർഖേൻ” (archēn) എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പദത്തിന് “ആരംഭം” (ആദ്യത്തെ/ഒന്നാമത്തെ) എന്ന് അർത്ഥം വന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണ് കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. യേശു ഒരു അടയാളം മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, അതിനെ ആരംഭം (ആദ്യത്തെ) എന്ന് എങ്ങനെ പറയും? അവൻ അനേകം അടയാളങ്ങൾ ചെയ്തതുകൊണ്ടാണ്, അതിൽ ആദ്യത്തെ അടയാളത്തെ “അടയാളങ്ങളുടെ ആരംഭം” എന്ന് യോഹന്നാൻ പിൽക്കാലത്ത് എഴുതുന്നത്. “അടയാളങ്ങൾ” എന്ന നാമപദം (Noun) ബഹുവചനമായപോലെ, വെളിപ്പാടിൽ “സൃഷ്ടികൾ” അഥവാ, “ദൈവത്തിൻ്റെ സൃഷ്ടികളുടെ ആർഖെ” എന്ന ബഹുവചന ആയിരുന്നെങ്കിൽ, മനുഷ്യപുത്രനോട് സദൃശൻ സൃഷ്ടികളിൽ ഒന്നാമനാണ് അല്ലെങ്കിൽ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് അർത്ഥം വരുമായിരുന്നു. എന്നാൽ അവിടെ “ദൈവത്തിൻ്റെ സൃഷ്ടിയുടെ ആർഖെ” എന്ന ഏകവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ, അവൻ “ദൈവസൃഷ്ടിയുടെ കാരണക്കാരൻ” അല്ലെങ്കിൽ, “സൃഷ്ടിക്ക് ഹേതുവായവൻ” എന്നാണ് ശരിയായ അർത്ഥം.

☛ഏകവചനത്തിൻ്റെ തെളിവ്: 
➦ “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.” (സങ്കീ, 111:11 – സദൃ, 1:7; 9:10). ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ പ്രസ്തുത വാക്യങ്ങളിൽ “ആരംഭം” (Beginning) എന്നർത്ഥമുള്ള “ആർഖെ” (Archē) എന്ന പദമാണാ. ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേത് എന്നോ, ആദ്യത്തേത് എന്നോ അല്ല അർത്ഥമാക്കുന്നത്; ഭക്തൻ്റെ ജ്ഞാനത്തിനു “കാരണം” (ഹേതു) യഹോവയോടുള്ള ഭക്തിയാണ് എന്നാണർത്ഥം.

☛മറ്റൊരു വ്യക്തമായ തെളിവ്:
➦ “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും “സൃഷ്ടി” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ക്തീസെയോസ്” (ktíseos) എന്ന ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്. എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. പ്രത്യുത, “സൃഷ്ടികളുടെ ആരംഭത്തിൽ” അവരെ ആണും പെണ്ണുമായി ഉണ്ടാക്കി, എന്ന് ബഹുവചനത്തിൽ പറഞ്ഞിരുന്നെങ്കിൽ, ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും. എന്നാൽ അത് വാസ്തവം അല്ലാത്തതിനാലാണ്, “സൃഷ്ടിയുടെ ആരംഭത്തിൽ“ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഇവിടെയും “സൃഷ്ടിയുടെ ആരംഭം” (The beginning of the creation) എന്നർത്ഥത്തിൽ “archēs ktiseōs” എന്ന വെളിപ്പാടിലെ അതേ പ്രയോഗമാണ് ഇവിടെയും ഉള്ളത്. അതുകൊണ്ട്, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടി ആദവും ഹവ്വായും ആണെന്ന് ആരെങ്കിലും പറയുമോ? സ്വർഗ്ഗീയ സൈന്യത്തെയും ആകാശഭൂമികളെയും ഭൂമിയിലെ മറ്റ് ജീവജാലങ്ങളെയും സൃഷ്ടിച്ചശേഷമാണ് മനുഷ്യരെ സൃഷ്ടിച്ചത്. മനുഷ്യൻ സൃഷ്ടിയുടെ മകുടം ആയതുകൊണ്ടാണ്, അവനെ ആരംഭത്തിൽ സൃഷ്ടിച്ചു എന്ന് പറയുന്നത്: (ഉല്പ, 1:28-30). അല്ലാതെ, അവനെ ആദ്യം സൃഷ്ടിച്ചതുകൊണ്ടല്ല. ഭാഷയ്ക്ക് ഒരു വ്യാകരണവും അത് ഉപയോഗിക്കാൻ ഒരു നിയമവുമുണ്ട്. അല്ലാതെ, വല്ലവിധേനയും ഉപദേശം ഉണ്ടാക്കുമ്പോഴാണ് ദുരുപദേശമാകുന്നത്.

☛ ബഹുവചനത്തിൻ്റെ തെളിവ്:
➦ ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നതിൻ്റെ തെളിവും ബൈബിളിലുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). ഇവിടെ, ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം “ക്തീസ്മാതോൻ” (ktismáton) എന്ന സംബന്ധിക വിഭക്തിയിലുള്ള ബഹുവചനം (Genitive Case Plural) ആണ്. ഈ വേദഭാഗത്ത് “സൃഷ്ടികൾ” (Creatures) എന്ന ബഹുവചനം ശ്രദ്ധിക്കുക. വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യഫലം (firstfruits) അല്ലെങ്കിൽ, എല്ലാ സൃഷ്പ്രടികളിലുംവെച്ച് പ്രഥമസ്ഥാനം നല്കാൻ വേണ്ടിയാണ് ദൈവം നമ്മെ അവൻ്റെ വചനത്താൽ വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. തന്മൂലം, “ദൈവസൃഷ്ടിയുടെ ആർഖെ” എന്ന് പറഞ്ഞാൽ, ദൈവസൃഷ്ടിക്ക് കാരണം/ഹേതു എന്നാണ് ആ പ്രയോഗത്തിൻ്റെ ശരിയായ അർത്ഥമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്? എന്ന് പലർക്കും അറിയില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്ന് ചിലരും, ആദ്യത്തെ സൃഷ്ടിയാണെന്ന് മറ്റുചിലരും, വെറും മനുഷ്യരാണെന്ന് വേറെ ചിലരും വിചാരിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക]

ക്രിസ്തുവും പാപമോചനവും

☛ പാപമോചനത്തിനുള്ള അധികാരം യേശുവിന്ന് സ്വതേ ഉണ്ടായിരുന്നില്ല; യേശു എന്ന് പേരുള്ള മനുഷ്യന് ദൈവം കൊടുത്തതാണ്: (യോഹ, 9:11). മത്തായിയും ലൂക്കൊസും പക്ഷവാദരോഗിക്ക് പാപമോചനം നൽകുന്ന സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:2-7 ⁃ ലൂക്കൊ, 5:18-26). എന്നാൽ ലൂക്കൊസിലെ വാക്യമാണ് യേശു ദൈവമാണെന്ന് തെറ്റിദ്ധരിക്കാൻ കാരണം: “അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:20-21). ലൂക്കൊസിലെ ഈ ഭാഗം വായിക്കുമ്പോൾ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഇവിടെപ്പറയുന്ന “ദൈവം ഒരുവൻ” (God alone) ക്രിസ്തുവാണെന്ന് വിചാരിക്കുന്നത് സ്വാഭാവികമാണ്. പക്ഷവാതക്കാരനോടു “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്ന് യേശു പറഞ്ഞപ്പോഴാണ് (ലൂക്കൊ, 5:20), “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങിയത്.” (ലൂക്കൊ, 5:21)

☛ എന്നാൽ ഇതിൻ്റെ ബാക്കിഭാഗം മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു വീട്ടിൽ പോയി. പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:6-8). രോഗത്തിൻ്റെ കാരണം പാപമായിരുന്നു. പാപം ക്ഷമിക്കപ്പെട്ട പക്ഷവാദരോഗി സൗഖ്യം പ്രാപിച്ച് എഴുന്നേറ്റു വീട്ടിൽപ്പോയപ്പോൾ പുരുഷാരത്തിൻ്റെ പ്രതീകരണം ശ്രദ്ധിക്കുക: ➟“പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി” (മത്താ, 9:8). അതായത്, ആരാണോ “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശു എന്ന് പേരുള്ള മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്: (യോഹ, 9:11).

☛ “പിതാവ് ചെയ്തുകാണുന്നതല്ലാതെ, എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല” എന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:19; യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (Appeal) ഉണ്ടോ? അതിനാൽ, ദൈവപുത്രന് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു എന്നും, ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

☛ യേശു അപ്പൊസ്തലന്മാർക്ക് പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം: “ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 20:23). പിതാവിൻ്റെ കല്പനയാലാണ് യേശു പ്രവർത്തിച്ചതും സംസാരിച്ചതും: “യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.” (യോഹ, 10:32). ➟“ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49 ⁃ ആവ, 18:18-19; പ്രവൃ, 3:22-23). ഒരർത്ഥത്തിൽ സുവിശേഷകന്മാർ എല്ലാവരും ചെയ്യുന്നത് പാപമോചനത്തിൻ്റെ ശുശ്രൂഷയാണ്: (ലൂക്കൊ, 24:47).

☛ യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ “പിതാവാണ് ഒരേയൊരു സത്യദൈവം” (Father, the only true) എന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്ന് യേശുതന്നെ സംശയലേശെമെന്യ പഠിപ്പിച്ചിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40 ⁃ മത്താ, 11:19; ലൂക്കൊ, 7:34). ഇവിടെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ഏകദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. ➟അപ്പൊസ്തലന്മാരും അസന്ദിഗ്ധമായി ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72; 26:74), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ➟മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെ, യെഹൂദന്മാർ അവരുടെ ഏകദൈവമായ യഹോവയെ തള്ളി യേശുവെന്ന മനുഷ്യനാണ് 𝗚𝗼𝗱 𝗮𝗹𝗼𝗻𝗲 (ദൈവം ഒരുവൻ) എന്ന് പറയുകയോ, ലൂക്കൊസ് അത് എഴുതിവെക്കുകയോ ചെയ്യുമോ?

☛ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀:
➦ പ്രസ്തുത വാക്യത്തിൽ, “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀 ആണ്. മോണോസ് ഹോ തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (God alone) എന്നാണ്. അതായത്, “ഒന്നിനെ” (One) കുറിക്കുന്ന 𝗛𝗲𝗶𝘀 (ഹെയ്സ്) അല്ല; “ഒരെയൊരു, ഒറ്റയ്ക്ക്, മാത്രം” (alone, only) എന്നൊക്കെ അർത്ഥമുള്ള 𝗠𝗼𝗻𝗼𝘀 (മോണോസ്) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും, ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗼𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ “ഒരെയൊരു, ഒറ്റയ്ക്ക്, മാത്രം” എന്നീ പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്.

𝟭. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ ഒരുത്തനെ മാത്രം വിശേഷിപ്പിക്കുന്ന, മറ്റാരെയും ഉൾപ്പെടുത്തതാത്ത 𝗠𝗼𝗻𝗼𝘀 (only) എന്ന പദംകൊണ്ട് ആരെയാണ് 𝗧𝗵𝗲𝗼𝘀 (ദൈവം) അല്ലെങ്കിൽ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 (ഒരേയൊരു ദൈവം) എന്ന് ബൈബിൾ വിശേഷിപ്പിക്കുന്നതെന്ന് നമുക്ക് നോക്കാം:
☛ പിതാവായ യഹോവയാണ് ബൈബിൾ വെളിപ്പെടുത്തുന്ന 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 (മോണോസ് തെയോസ്) അഥവാ, 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 (ഒരേയൊരു ദൈവം). നമ്മുടെ രക്ഷിതാവും കർത്താവുമായ യേശുക്രിസ്തുവും (യോഹ, 5:44; 17:3), പൗലൊസും (റോമ, 16:26; 1തിമൊ, 1:17), യേശുവിൻ്റെ സ്വന്തസഹോദരനായ യൂദായും (1:25) അക്കാര്യം അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. പഴയനിയമത്തിൽ 𝗛𝗮-𝗘𝗹𝗼𝗵𝗶𝗺 𝗟𝗲𝗯𝗮𝗱𝗲𝗸𝗮 എന്നാണ്. അതിൻ്റെ അർത്ഥം: “ദൈവം ഒരുത്തൻ മാത്രം” അല്ലെങ്കിൽ “നീ (യഹോവ) മാത്രമാണ് ദൈവം” (You alone are God) എന്നാണ്: (2Kig, 19:15; 2Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ തൽസ്ഥാനത്ത് 𝗛𝗼 𝗧𝗵𝗲𝗼𝘀 𝗠𝗼𝗻𝗼𝘀 (The only God) എന്നും കാണാൻ കഴിയും: (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20). പിതാവാണ്, “ഒരേയൊരു ദൈവം” (Ho Monos Theos – The only God) പുത്രൻ ഏത് വകയിലാണ് ദൈവം ആകുന്നത്?

𝟮. സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ Earth) ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 ⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). 

𝟯. യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം പതിനൊന്ന് വാക്യങ്ങളിലായി പതിമൂന്ന് പ്രാവശ്യം കാണാം: 
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

☛ ഉപസംഹാരം:
➦ “ദൈവം ഒരുവൻ” (God alone) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), അവൻ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തവനും (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33), “യേശുക്രിസ്തുവിൻ്റെ ദൈവം എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചവനുമായ പിതാവായ ഏകസത്യദൈവമാണ് (Father, the only true God) അവിടെപ്പറയുന്ന ഒരേയൊരു ദൈവം.

ക്രിസ്തുവിൻ്റെ സ്നാനങ്ങളും വിശ്വാസികളുടെ സ്നാനങ്ങളും

☛ നമ്മുടെ കർത്താവായ യേശു രണ്ടു സ്നാനമേറ്റു: ➤ജലത്താൽ ഒരു സ്നാനവും ➤ആത്മാവിനാൽ മറ്റൊരു സ്നാനവും. 
❶ യേശുവിൻ്റെ ആദ്യത്തെ സ്നാനം യോർദ്ദാനിൽവെച്ച് യോഹന്നാനാൽ ഏറ്റ ജലസ്നാനമാണ്: (മത്താ, 3:16). ➟യേശു ജലത്താൽ, തൻ്റെ ജഡത്തിൽ ഏറ്റ സ്നാനം ആർക്കും രക്ഷനല്കാനല്ല; നീതി നിവൃത്തിക്കാനായിരുന്നു: (മത്താ, 3:15). ➟ന്യായപ്രമാണത്തിൻ്റെ (പ്രവർത്തിയാലുള്ള) നീതിയാണ് അവിടെ വിവക്ഷിതം. 
❷ അടുത്ത സ്നാനം തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സ്നാനമാണ്. ➟ഈ സ്നാത്തെയോർത്ത് ക്രിസ്തു വളരെ ഞെരുങ്ങിയിരുന്നു: ➤❝എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.❞ (ലൂക്കോ, 12:50). ➟ഇത് യോർദ്ദാനിൽ ഏറ്റുകഴിഞ്ഞ സ്നാനമല്ല; താൻ ഏല്ക്കാനിരുന്ന ക്രൂശിലെ പരമയാഗമാണ്. ➟ക്രിസ്തു ഏല്പാനിരുന്ന ഈ സ്നാനത്തെയോർത്ത് എത്രവലിയ വ്യഥയാണ് താൻ അനുഭവിച്ചിരുന്നതെന്ന് ഗെത്ത്ശെമനയിലെ പ്രാർത്ഥനയിൽ മനസ്സിലാക്കാം: ➤❝പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ❞ എന്നു പ്രാർത്ഥിച്ചു. (മത്താ, 26:39). ➟ക്രിസ്തു മൂന്നു പ്രാവശ്യമാണ് ഈയൊരു കാര്യംചൊല്ലി പ്രാർത്ഥിച്ചത്: (മത്താ, 26:42; 26:44). ➟എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (എബ്രാ, 5:7). ➟മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പരിശുദ്ധശരീരത്തിൽ വഹിച്ച ക്രിസ്തുയേശുവെന്ന മനുഷ്യൻ പ്രാണവേദനയിലായതും പരിക്ഷീണനായി കവിണ്ണുവീണതും അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷനായതും ഗെത്ത്ശെമനയിൽ കാണാം: (മത്താ, 26:39; മർക്കൊ, 14:35; ലൂക്കൊ, 22:43-44; 1തിമൊ, 2:6). ➟അതിലും എത്രയോ ഭയാനകമാണ് ക്രൂശുമരണം. ➟ക്രിസ്തുയേശു സകല മനുഷ്യർക്കുംവേണ്ടി കഷ്ടമേറ്റു മരിക്കുകയും ഉയിർക്കുകയും ചെയ്തത് സ്വന്ത ശക്തിയാലല്ല; ദൈവത്തിൻ്റെ ആത്മാവിനാലാണ്. (1തിമൊ, 2:6 ⁃⁃ എബ്രാ, 9:14; 1പത്രൊ, 3:18). ➟അതായത്, യേശു എന്നു പേരുള്ള മനുഷ്യൻ തൻ്റെ മരണപുനരുത്ഥാനങ്ങളെന്ന സ്നാനമേറ്റത് ആത്മാവിനാലാണ്: (യോഹ, 9:11). 
➦ ക്രിസ്തു രണ്ട് സ്നാനം ഏറ്റപോലെ വിശ്വാസികൾക്കും രണ്ട് സ്നാനമുണ്ട്; 
❶ ആദ്യത്തേത് പരിശുദ്ധാത്മാവിനാലുള്ള സ്നാനമാണ്: ➤❝യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:12-13). ➟ഈ സ്നാനം വിശ്വാസത്തിൻ്റെ പ്രസംഗത്താൽ (സുവിശേഷം) ദാനമായി ലഭിക്കുന്നതാണ്: (ഗലാ, 3:2; ഗലാ, 3:5). ➟ഇതിനു് വചനപരമായ അനേകം തെളിവുകളുണ്ട്; തന്നെയുമല്ല, ചരിത്രപരമായ തെളിവുമുണ്ട്. (പ്രവൃ, 10:38-48 ⁃⁃ 11:1-18). 
❷ അടുത്തത് ജലസ്നാനമാണ്: ➤❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.❞ (മത്താ, 28:19). ➤❝Go therefore and make disciples of all the nations, baptizing them in the name of the Father and of the Son and of the Holy Spirit, teaching them to observe all things that I have commanded you.❞ (𝐌𝐚𝐭, 𝟐𝟖:𝟏𝟗). ➟ഈ വേദഭാഗത്തിൻ്റെ ഇംഗ്ലീഷിലെയും മലയാളത്തിലെയും മൂലഭാഷയിലെയും അർത്ഥം ഒന്നാണെങ്കിലും, മലയാളത്തിലെ ക്രമം തലതിരിഞ്ഞുപോയി. ➟ഗ്രീക്കിലും ഇംഗ്ലീഷിലും ഇപ്രകാരമാണ്:  
❶ നിങ്ങൾ പോയി സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ (Make disciples of all nations). ➟❛ശിഷ്യരാക്കിക്കൊൾവിൻ❜ (Make disciples) എന്നത് ഗ്രീക്കിൽ ❛Matheteusate❜ എന്ന ഒറ്റവാക്കാണ്. 
❷ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിപ്പിൻ (baptizing them in the name of the Father and of the Son and of the Holy Spirit) 
❸ ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിപ്പിൻ (teaching them to obey everything I have commanded you). 
➦ ലൂക്കൊസിൻ്റെ സമാന്തരവാക്യവും ഇതിനോട് ചേർത്ത് പഠിച്ചാൽ, കർത്താവിൻ്റെ കല്പന ഇപ്രകാരമാണ്: ➟ക്രിസ്തുവിൻ്റെ നാമത്തിലുള്ള സൂവിശേഷത്താൽ സകല ജാതികളെയും ശിഷ്യരാക്കുക: (ലൂക്കൊ, 24:47 ⁃⁃ പ്രവൃ, 10:43; 13:8). ➟ശിഷ്യരായവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുക: (പ്രവൃ, 2:38; 8:16; 10:48; 19:5 ⁃⁃ കൊലൊ, 3:17). ➟സ്നാനം ഏറ്റവരെ കർത്താവ് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിക്കുക. ➟ഇതാണ് കർത്താവിൻ്റെ കല്പനയും പുതിയനിയമത്തിൻ്റെ അടിസ്ഥാന ഉപദേശവും. ➟❛പത്രൊസിൻ്റെ വാക്കു കൈക്കൊണ്ടവർ❜ അഥവാ, പത്രൊസിൽനിന്ന് ക്രിസ്തുസിനെക്കുറിച്ചുള്ള സുവിശേഷവചനം കൈക്കൊണ്ട് രക്ഷപ്രാപിച്ചവരാണ് സ്നാനം ഏറ്റത്. ➟സ്നാനം ഏറ്റവരാണ് അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടത്. 
☛ സഭയുടെ  അടിസ്ഥാന ഉപദേശങ്ങൾ: 
➦ ❝അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.❞ ( (പ്രവൃ, 2:41-42). ➤❝Then they that gladly 𝐫𝐞𝐜𝐞𝐢𝐯𝐞𝐝 𝐡𝐢𝐬 𝐰𝐨𝐫𝐝, were 𝐛𝐚𝐩𝐭𝐢𝐳𝐞𝐝, and the same day there were 𝐚𝐝𝐝𝐞𝐝 𝐭𝐨 𝐭𝐡𝐞 𝐂𝐡𝐮𝐫𝐜𝐡 about three thousand souls. And they 𝐜𝐨𝐧𝐭𝐢𝐧𝐮𝐞𝐝 𝐢𝐧 𝐭𝐡𝐞 𝐀𝐩𝐨𝐬𝐭𝐥𝐞𝐬’ 𝐝𝐨𝐜𝐭𝐫𝐢𝐧𝐞, and 𝐟𝐞𝐥𝐥𝐨𝐰𝐬𝐡𝐢𝐩, and 𝐛𝐫𝐞𝐚𝐤𝐢𝐧𝐠 𝐨𝐟 𝐛𝐫𝐞𝐚𝐝, and 𝐩𝐫𝐚𝐲𝐞𝐫𝐬.❞ (GNV, 1560). 
❶ ദൈവവചനം കൈക്കൊള്ളുക: അവന്റെ വാക്കു കൈക്കൊണ്ടവർ ⁃⁃ പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ. (2:41) 
❷ സ്നാനം ഏല്ക്കുക. (2:41) 
❸ സഭയോടു ചേരുക: അവരോടു ചേർന്നു ⁃⁃ പ്രാദേശിക സഭയോടു ചേരുക. (2:41) 
❹ ഉപദേശം കേൾക്കുക. (2:42) 
❺ കൂട്ടായ്മ ആചരിക്കുക (2:42) 
❻ അപ്പം നുറക്കുക. (2:42)  
❼ പ്രാർത്ഥന കഴിക്കുക. (2:42). 
➦ പ്രവൃത്തികൾ 2:38-ലെ ❛മാനസാന്തരം❜ മുതലാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ➟ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ➟ദൈവഹിതപ്രകാരമുള്ള മാനസാന്തരം അഥവാ, ജീവപ്രാപ്തിക്കുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. ➟അത് ദൈവത്തിൻ്റെ വചനം അഥവാ, സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (പ്രവൃ, 11:14-18; 2കൊരി, 7:8-10; ഗലാ, 3:2; 3:5; എഫെ, 1:13-14). ➟പത്രൊസ് പ്രസംഗിച്ച സുവിശേഷത്താൽ ആത്മസ്നാനം പ്രാപിച്ച കൊർന്നേല്യൊസിനും കുടുംബത്തിനും ദൈവം ജീവപ്രാപ്തിക്കുള്ള മാനസാന്തരം നല്കിയെന്നാണ് യെഹൂദ്യയിലുള്ള അപ്പൊസ്തലന്മാരും സഹോദരന്മാരും പറഞ്ഞത്: (പ്രവൃ, 11:17-18). ➟അല്ലാതെ, രക്ഷയ്ക്കായുള്ള മാനസാന്തരം വ്യക്തികൾക്ക് സ്വയമുളവാക്കാൻ കഴിയില്ല. ➤❛അവരോടു ചേർന്നു❜ അഥവാ, പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. ➟എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവാണ്: ➤❝കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.❞ (പ്രവൃ, 2:47; 1കൊരി, 12:12-13).
➦ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സുവിശേഷത്താൻ അല്ലാതെ, ജലസ്നാനത്താൽ രക്ഷകിട്ടുമെന്ന് വചനം പഠിപ്പിക്കുന്നില്ല: (ലൂക്കൊ, 24:46:-47; 1കൊരി, 15:3-4; 2തിമൊ, 2:8). ➟സുവിശേഷത്താൽ രക്ഷിക്കപ്പെട്ടവർ ലോകത്തിൽനിന്ന് വേർപെട്ട് ക്രിസ്തുവിൻ്റെ ശിഷ്യരാകുന്നു എന്നതിൻ്റെ പരസ്യമായ സാക്ഷ്യമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. ➟അല്ലാതെ, ജലസ്നാനം രക്ഷയ്ക്കായുള്ള ഉപാധിയല്ല.
☛ സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താലാണ് രക്ഷയെന്ന് കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ സംശയലേശമന്യേ മനസ്സിലാക്കാം:
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.❞ (പ്രവൃ, 11:14). ➟ദൈവദൂതൻ പ്രത്യക്ഷനായിട്ട് കൊർന്നേല്യൊസിനോട് പറഞ്ഞത്: പത്രൊസിനെ വിളിച്ച് ജനസ്നാനം കഴിപ്പിക്കാനല്ല; ➤❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും❞ എന്നാണ് പറഞ്ഞത്. ➟രക്ഷിക്കപ്പെടുവാനുള്ള സുവിശേഷം പത്രൊസ് അറിയിച്ചപ്പോൾത്തന്നെ അവൻ്റെയും കുടുംബത്തിൻ്റെയും മേൽ ആത്മസ്നാനം നടക്കുകയും അവൻ രക്ഷപ്രാപിക്കുകയും ചെയ്തു: (പ്രവൃ, 10:38:46; 11:15-18). ➟ആത്മസ്നാനത്താൽ അവൻ രക്ഷിക്കപ്പെട്ടശേഷമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ അവനെ ജലസ്നാനം കഴിപ്പിച്ചത്: (പ്രവൃ, 47:48). ➟വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് ആത്മാവ് ലഭിക്കുന്നതെന്നാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: (ഗലാ, 3:2; 3:5). ➟അതിനാൽ, ജലസ്നാനത്താലല്ല രക്ഷയെന്ന് ബൈബിൾ വായിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 
☛ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളോടു ചേരുന്നതാണ് ആത്മസ്നാനം. ആ സ്നാനം ഏതാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്:
➦ ❝യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.❞ (മർക്കൊ, 10:39). ➟ഈ വേദഭാഗം മൂലഭാഷയിൽ ചെറിയൊരു വ്യത്യാസമുണ്ട്. ➟പുരാതനമായ മൂന്ന് കോഡെക്സിലും വാക്യം ഇപ്രകാരമാണ്: ➤❝to baptisma ho egō baptizomai baptisthēsesthe❞ (τὸ βάπτισμα ὃ ἐγὼ βαπτίζομαι βαπτισθήσεσθε). ➤❝ഞാൻ സ്നാനപ്പെടുന്ന സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും❞ (With the baptism I am baptized with, you will be baptized) എന്നാണർത്ഥം. ➤[കാണുക: Codex Vaticanus, Sinaiticus, Alexandrinus]. ➟മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലിയിൽ കാണുക: ➤❝അപ്പോൾ യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്ന് നിങ്ങളും കുടിക്കയും, ഞാൻ ബാപ്റ്റിസ്മപ്പെടുന്ന ബാപ്റ്റിസ്മകൊണ്ട് നിങ്ങളും ബാപ്റ്റിസ്മപ്പെടുകയും ചെയ്യും നിശ്ചയം.❞ ➤[കാണുക: Benjamin Baily]. ➟KJV-യും കാണുക: ➤❝And Jesus said unto them, Ye shall indeed drink of the cup that I drink of; and with the baptism that I am baptized withal shall ye be baptized.❞ 
➦ ക്രിസ്തു ഏറ്റ രണ്ടാമത്തെ സ്നാനം തൻ്റെ മരണവും അടക്കവും പുനരുത്ഥാനവുമാണെന്ന് മുകളിൽ നാം കണ്ടതാണ്. ➟ആ സ്നാനം ഏൽക്കാൻ അവൻ വളരെ ഞെരുങ്ങിയ കാര്യവും ക്രിസ്തുതന്നെ പറഞ്ഞത് നാം കണ്ടതാണ്: (ലൂക്കൊ, 12:50). ➟ക്രിസ്തു പറഞ്ഞതിൻ്റെ ശരിയായ അർത്ഥം ഒരു വ്യാഖ്യാനവും കൂടാതെ ആർക്കും മനസ്സിലാക്കാം: ➤ഞാൻ സ്നാനപ്പെടുന്ന സ്നാനംപോലെയുള്ള സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും എന്നോ, അതിനോട് സദൃശമായ ജലസ്നാനംകൊണ്ട് സ്നാനപ്പടുമെന്നോ അല്ല ക്രിസ്തു പറഞ്ഞത്; ➤❛ഞാൻ സ്നാനപ്പെടുന്ന സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും നിശ്ചയം.❜ ➟അതായത്, താൻ സ്നാനപ്പെട്ട തൻ്റെ മരണവും അടക്കവും പുനരുത്ഥാനവും എന്ന സ്നാനംകൊണ്ട് നമ്മളും സ്നാനപ്പെടും എന്നാണ് കർത്താവ് പറഞ്ഞത്. ➟ക്രിസ്തു എങ്ങനെയാണ് തൻ്റെ സ്നാനം ഏറ്റത്❓ ➟അവൻ ആത്മാവിനാലാണ് മരണം വരിച്ചതും ഉയിർത്തെഴുന്നേറ്റതും: (എബ്രാ, 9:14; 1പത്രൊ, 3:18). ➟ക്രിസ്തുവിനു് തൻ്റെ മരണം, അടക്കം, പുനരുത്ഥാനമെന്ന സ്നാനമേൽക്കാൻ പരിശുദ്ധാത്മാവിനാലേ കഴിയുമായിരുന്നുള്ളു എങ്കിൽ, ➟ക്രിസ്തു ഏറ്റ അതേ സ്നാനമേൽക്കാൻ ആത്മാവിനാലല്ലാതെ ജലത്താൽ ആർക്കെങ്കിലും കഴിയുമോ❓ 
☛ അപ്പൊസ്തലനായ പൗലൊസും ഈ രണ്ട് സ്നാനങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്: 
➦ ജലസ്നാനം: ➤❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.❞ (1കൊരി, 1:17). 
➦ ആത്മസ്നാനം: ➤❝ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (2കൊരി, 12:12-13). 
➦ ജാതികൾക്ക് രക്ഷ നൽകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് പൗലൊസ്: ➤❝നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.❞ (പ്രവൃ, 13:47-48 ⁃⁃ 1തിമൊ, 2:4-7). ഭൂമിയുടെ അറ്റത്തോളം രക്ഷയാകാൻ ദൈവത്താൽ തിരഞ്ഞടുക്കപ്പെട്ടവൻ, ജലസ്നാനത്തെക്കുറിച്ച് പറഞ്ഞത് എന്താണെന്ന് ഒന്നുകൂടി ശ്രദ്ധിക്കുക: ➤❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.❞ ➟രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണം ഇവിടെക്കാണാം: ❶ജലസ്ഥാനത്താലല്ല രക്ഷ. ❷സുവിശേഷത്താലാണ് രക്ഷ. അഥവാ, സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന ആത്മസ്നാനത്താലാണ് രക്ഷ: (പ്രവൃ, 10:38-44; ഗലാ, 3:2; ഗലാ, 3:5). ➟ചിലർ കരുതുന്നപോലെ, ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നു എങ്കിൽ, ജാതികൾക്ക് രക്ഷ നല്കാൻ ദൈവം അയച്ചവൻ, ➤❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു❞ എന്ന് പറയുമായിരുന്നോ❓ ➟ജലസ്നാനത്താൽ രക്ഷ പ്രസംഗിക്കുന്നവർ ആരോടാണ് മത്സരിക്കുന്നത്❓
☛ ജലസ്നാനത്താലല്ല രക്ഷ എന്നത് അപ്പൊല്ലോസിനോടുള്ള ബന്ധത്തിലും മനസ്സിലാക്കാം. ➟അവനെക്കുറിച്ച് ഏഴ് കാര്യങ്ങൾ ദൈവാത്മാവിനാൽ രേഖപ്പെടുത്തിയിട്ടുണ്ട്:
❶ വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 
❷ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 
❸ ആത്മാവിൽ എരിവുള്ളവൻ. 
❹ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 
❺ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 
❻ യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). 
❼ അവൻ അപ്പൊസ്തലൻ ആയിരുന്നു: (1കൊരി, 4:6-9). ➟എന്നാൽ ശ്രദ്ധേയമായ കാര്യം എന്താണെന്നുചോദിച്ചാൽ, ➤അപ്പൊല്ലോസിനു് ക്രിസ്തീയ ജലസ്നാനത്തെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു; യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു: (പ്രവൃ, 18:25). ➟സ്നാനവാദികളുടെ ഉപദേശപ്രകാരം ജലസ്നാനം ഏൽക്കാത്തതിനാൽ അവൻ രക്ഷിക്കപ്പെട്ടവനല്ല. ➟ജലസ്നാനത്താലാണ് രക്ഷയെങ്കിൽ; രക്ഷിക്കപ്പെടാത്ത, ജലസ്നാനം ഏല്ക്കാത്ത, സ്നാനത്തെക്കുറിച്ച് ഒരറിവുമില്ലാതിരുന്ന അപ്പൊല്ലോസിനെ ദൈവം സുവിശേഷം അറിയിക്കുവാൻ നിയോഗിച്ചത് എന്തിനാണ്❓ ➟സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ അവനു് ലഭിച്ച ഉപദേശം എന്താണ്❓ ➟രക്ഷിക്കപ്പെടാത്തവൻ ഏതാത്മാവിലാണ് എരിവുള്ളവനായിരുന്നത്❓ ➟രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി❓ ➟ഈ അപ്പൊല്ലോസിനെക്കുറിച്ച് മാത്രം പഠിച്ചാലും ജലസ്നാത്തിനു് രക്ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് സത്യസന്ധനായ ഒരു വിശ്വാസിക്ക് മനസ്സിലാകും. ➟അല്ലാത്തവർ ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും സത്യം വിശ്വസിക്കുകയോ രക്ഷ പ്രപാക്കുകയോ ചെയ്യില്ല.
➦ ഓരോ പ്രാദേശിക സഭകളുടെയും ഇഷ്ടമനുസരിച്ച്, ചിലർ തളിച്ചും ചിലർ മുക്കിയും മറ്റുചിലർ ഇരുത്തിയും നിർത്തിയും കിടത്തിയുമൊക്കെ കൊടുക്കുന്ന വിവിധ ജലസ്നാനങ്ങൾക്ക്, ക്രിസ്തു ഏറ്റ തൻ്റെ മരണവും അടക്കവും പുനരുത്ഥാനവുമാകുന്ന സ്നാനവുമായി എന്താണ് ബന്ധം❓ ➟ക്രിസ്തു ആത്മാവിനാൽ ഏറ്റ സ്നാനം ജലത്താൽ എങ്ങനെ ഏൽക്കാൻ കഴിയും❓ ➟ദൈവം തൻ്റെ ക്രിസ്തുവിൻ്റെ സുവിശേഷത്താൽ ദാനമായി നല്കുന്ന ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളോട് ഏകീഭവിക്കുന്നതും രക്ഷിക്കപ്പെടുന്നതും: (യോഹ, 3:6; പ്രവൃ, 10:38-44; ഗലാ, 3:2; ഗലാ, 3:5). ➟ക്രിസ്തു തൻ്റെ മരണപുനുരുത്ഥാനങ്ങളാകുന്ന സ്നാനമേറ്റത് പരിശുദ്ധാത്മാവിലാണ്: (ലൂക്കൊ, 12:50; എബ്രാ, 9:14; 1പത്രൊ, 3:18). ➟ആ സ്നാനത്തോട് ഏകീഭവിക്കാൻ ദൈവം തൻ്റെ ക്രിസ്തുവിലൂടെ ദാനമായി നല്കുന്ന പരിശുദ്ധാത്മ സ്നാനത്താലല്ലാതെ, ➟തോട്ടിലെ ജലത്താൽ എങ്ങനെ കഴിയും❓ ➟പ്രാദേശിക സഭകളിലെ ഏതോ ഒരുത്തൻ നല്കുന്ന ജലസ്നാനത്താൽ ക്രിസ്തു ആത്മാവിനാൽ ഏറ്റ തൻ്റെ മരണപുനരുത്ഥാനങ്ങളെന്ന സ്നാനത്തോട് ഏകീഭവിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ എന്തൊരു അബദ്ധമാണ്❓ ➟ദൈവം നല്കുന്ന ആത്മസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് ഏതോ ഒരുത്തൻ നല്കുന്ന ജലസ്നാനമെന്ന് വിശ്വസിക്കുന്നവർ ഏതാത്മാവിനു് അധീനരാണ്❓
➦ ക്രിസ്തു ഏറ്റ സ്നാനം ❛യെഹൂദൻ യവനൻ ദാസൻ സ്വതന്ത്രൻ❜ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ഏകാത്മസ്നാനത്താൽ മാത്രം ലഭിക്കുന്നതാണ്. ➟ഏകദൈവത്തിലും ക്രിസ്തുവിലുമുള്ള വിശ്വാസമല്ലാതെ കണ്ണിമ ചിമ്മുന്ന ഒരു പ്രവൃത്തിപോലും ആത്മസ്നാനത്തിനോ, രക്ഷയ്ക്കോ വേണ്ട: (1തിമൊ, 2:4-7; 1കൊരി, 12:13). ➟ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും, ദൈവം ഒരുപോലെ ദാനമായി നല്കുന്ന ആത്മസ്നാനത്തെക്കുറിച്ച് കേട്ടറിവെങ്കിലും ഉള്ള ഒരുത്തനും ജലസ്നാനത്താലാണ് രക്ഷയെന്ന് വിശ്വസിക്കില്ല; ➟അങ്ങനെ പറയില്ല; ➟അങ്ങനെ പഠിപ്പിക്കുകയുമില്ല. ➤[കാണുക: ആത്മസ്നാനവും ജലസ്നാനവും, പിതാവിൻ്റെയും പുത്രൻ്റെയും നാമം, യേസൂസ് ക്രിസ്തോസ് എന്ന നാമം]


നിഖ്യായിലെ വിശ്വാസപ്രമാണം, ഒരു പഠനം

നിഖ്യാവിശ്വാസപ്രമാണം

നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് (monos theos – the only God) നമുക്കുള്ളത്. ആ ദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായി ഇരുന്നുകൊണ്ടാണ് ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും: (യെഹെ, 1:26-28; 8:2; ഉല്പ, 1:26,27; മലാ, 2:10; മത്താ, 18:11; നെഹെ, 9:6; യെശ, 44:24; കൊലൊ, 1:16; ഉല്പ, 1:26,27; 2:7; റോമ, 5:14;പുറ, 6:13). ആ ദൈവംതന്നെയാണ് മോശെ മുതലുള്ള പഴയനിയഭക്തന്മാർക്ക് യഹോവ എന്ന നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമായി പ്രത്യക്ഷനായത്: (പുറ, 3:15; 1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10). ആ ദൈവം തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായി തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തിയത്: (ഗലാ, 4:4; മത്താ, 1:21; 2കൊരി, 5:21; എബ്രാ, 2:14,15). ആ ദൈവംതന്നെയാണ് പെന്തെക്കൊസ്തു നാളിൽ അദൃശ്യനായ ആത്മാവായി പ്രത്യക്ഷനായി ദൈവസഭ സ്ഥാപിച്ചതും വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതു. (പ്രവൃ, 2:1-4; യോഹ, 3:5-8; യോഹ, 14:16; 16:13; യോഹ, 14:18, 28; മത്താ, 28:19). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽവെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം) എ.ഡി. 325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു ദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. ത്രിത്വവിശ്വാസത്തിന് ആധാരമായ നിഖ്യാവിശ്വാസപ്രമാണം ബൈബളിനോട് നീതിപുലർത്തുന്നുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 

നിഖ്യാവിശ്വാസപ്രമാണം: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും; ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും; സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.”

വിശദമായ പഠനം

1. സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). വിശ്വാസപ്രമാണത്തിൻ്റെ ആദ്യഭാഗം ബൈബിൾ വെളിച്ചത്തിൽ നൂറുശതമാനം ശരിയാണ്.

2. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും;

പിതാവിൻ്റെ ഏകപുത്രൻ: ത്രിത്വവിശ്വാസികൾ അക്ഷരാർത്ഥത്തിൽ പിതാവിൻ്റെ ഏകപുത്രൻ അഥവാ ഏകജാതനായ പുത്രനായി യേശുവിനെ മനസ്സിലാക്കുന്നു. (യോഹ, 3:16). അപ്പോൾ മനുഷ്യപുത്രൻ ആരാണെന്ന് പറയും? ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിൻ്റെ നൂറുകണക്കിനുള്ള പദവികളിൽ പ്രധാനപ്പെട്ട രണ്ടു പദവികളാണ്: ദൈവപുത്രനും മനുഷ്യപുത്രനും. ആദ്യജാതനും ഏകജാതനും ചേർത്ത് ആകെ എഴുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും എൺപത്തൊമ്പതു പ്രാവശ്യം മനുഷ്യപുത്രനെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ക്രിസ്തു 5 പ്രാവശ്യം തന്നെത്തന്നെ ദൈവപുത്രനെന്നും 82 പ്രാവശ്യം തന്നെത്തന്നെ മനുഷ്യപുത്രനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. എപ്രകാരമാണ് ദൈവപുത്രൻ (Son of God) എന്നു വിളിച്ചിരിക്കുന്നത്, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും ബൈബിൾ അവനെ വിളിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണെങ്കിൽ രണ്ടും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ അവൻ ഏതോ ഒരു മനുഷ്യൻ്റെയും പുത്രനാകണ്ടേ? അവൻ ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? ക്രിസ്തുവിനെ ഏഴുപേരുടെ പുത്രനായി പുതിയനിയമം പരിചയപ്പെടുത്തുന്നു. ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി (കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്). എന്നാൽ യഥാർത്ഥത്തിൽ അവൻ ആരുടെയും പുത്രനല്ല; ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാങ്ങളിൽ ഒന്നു മാത്രമാണ് അവൻ്റെ പുത്രത്വം.

ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് സുവിശേഷങ്ങളുടെ ആരംഭത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. കന്യകയായ മറിയയിലൂടെ ലോകത്തിൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ ശിശു ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (ലൂക്കൊ, 1:35; 2കൊരി, 5:21. ഒ.നോ: യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:5,6). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല; രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃർത്തായായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു തൻ്റെ ഐഹിക ജീവകാലത്തു അഥവാ സ്നാനം മുതൽ ക്രൂശുമരണംവരെയുള്ള മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. പിന്നെങ്ങനെ അവൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ച പുത്രനാകും.

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ക്രിസ്തുവിലൂടെ ദൈവമൊരുക്കിയ രക്ഷ അഥവാ സുവിശേഷമാണ്. (ഉല്പ, 3:15; യോഹ, 20:31). ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ അവനൊരുക്കിയിരിക്കുന്ന രക്ഷയെക്കാൾ വലുതായി മറ്റൊന്നും ബൈബിളിലില്ല. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് ജനിച്ചുമരിച്ചുയിർത്തതെങ്കിൽ സുവിശേഷത്തിനടിസ്ഥനം ദാവീദിൻ്റെ പുത്രനാണെന്ന് പൗലൊസ് പറയുമായിരുന്നോ? ഈ പറഞ്ഞതിൻ്റെ താല്പര്യമെന്താണെന്ന് ചോദിച്ചാൽ; ദൈവപുത്രൻ ആരുടെയും സാക്ഷാൽ പുത്രനല്ല. യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണെന്ന് മനസ്സിലാക്കാനാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവൻ: യേശു പിതാവിൽനിന്നു ജനിച്ചവനാണെന്ന് പഠിപ്പിക്കുകയും, ഒപ്പം ദൈവത്തോടു സമത്വമൂള്ളവനാണെന്ന് പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെട്ടവൻ എങ്ങനെയാണ് ജനിപ്പിച്ചവനോട് സമത്വമുണ്ടാകുന്നത്? ഇതൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു ത്രിത്വം പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നൊക്കെ പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം.

അറിയൂസിൻ്റെ ദുരുപദേശത്തിനെതിരെയാണ് സുന്നഹദോസ് വിളിച്ചുചേർത്തത്. “യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. അറിയൂസ് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്: ഒന്ന്; യേശു സൃഷ്ടിയാണെന്ന് പറഞ്ഞു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് സൃഷ്ടിയല്ല; ജനിച്ചവനാണെന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും ജനിച്ചവൻ സൃഷ്ടിയാണ്; ആംരംഭമുള്ളവനാണ്. തത്വത്തിൽ രണ്ടുപേരും പറഞ്ഞത് ഒന്നാണ്; അറിയൂസിൻ്റെ സൃഷ്ടിയെ സുന്നഹദോസ് വെള്ളപൂശി ജനിപ്പിച്ചെടുത്തു. അറിയൂസിൻ്റെ രണ്ടാമത്തെ വാദം; യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് ‘പിതാവിൽ നിന്നു ജനിച്ചു’ എന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. പുത്രൻ പിതാവിനോടൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്നു ജനിച്ചുവെന്നാണ് സുന്നഹദോസ് പ്രഖ്യാപിച്ചത്. പിതാവു മുമ്പേ ഉള്ളതുകൊണ്ടാണല്ലോ, പുത്രൻ പിതാവിൽനിന്ന് ജനിച്ചത്? ജനിപ്പിച്ച പിതാവും ജനിപ്പിക്കപ്പെട്ട പുത്രനും തമ്മിൽ ചെറുതെങ്കിലും ഒരിടവേള എന്തായാലും ഉണ്ടാകും. അപ്പോൾ, പുത്രന് ഒരു ആരംഭമുണ്ടെന്നും; പുത്രനില്ലാതെ, പിതാവു മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്ന അറിയൂസിൻ്റെ വാദം സുന്നഹദോസ് അംഗീകരിക്കുകയാണ് ചെയ്തത്. ബൈബിളിൽ നിന്നു തെളിവുതരാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.” (ഉല്പ, 5:1). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ദൈവം ആദാമെന്ന തൻ്റെ മകനെ നേരിട്ട് സൃഷ്ടിച്ചു; എന്നാൽ, നൂറ്റിമുപ്പതു വർഷം കഴിഞ്ഞപ്പോൾ  ആദാം തൻ്റെ മകനായ ശേത്തിനെ ദൈവം കൊടുത്ത കൃപയാൽ അഥവാ കഴിവിനാൽ ജനിപ്പിച്ചു. ആദാമിനെ സൃഷ്ടിക്കും മുമ്പ് ആദാം ഇല്ലായിരുന്നു; ശേത്തിനെ ജനിപ്പിക്കും മുമ്പ് ശേത്തും ഇല്ലായിരുന്നു. രണ്ടുപേരുടെയും വാദം ഒന്നുതന്നെ. അപ്പോൾ, പുത്രനെ പിതാവ് സൃഷ്ടിച്ചതാണെന്നും പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടെന്നും അറിയൂസ് പറഞ്ഞത് നിഖ്യാസുനഹദോസ് അതേപടി അംഗീകരിക്കുകയായിരുന്നില്ലേ? ഇവിടെയാണ് ഹവ്വായെ വഞ്ചിച്ച പഴയപാമ്പിൻ്റെ ഉപായം മനസ്സിലാക്കേണ്ടത്. കോൺസ്റ്റൻ്റയിൻ എന്ന റോമൻ ചക്രവർത്തിയിലൂടെ ലോകം മുഴുവനുമുള്ള മുന്നൂറോളം ബിഷപ്പുമാരെ സുന്നഹദോസിനായി നിഖ്യായിൽ കൂട്ടിവരുത്തിയിട്ട് അറിയൂസെന്ന ഒരു പാഷണ്ഡകൻ്റെ ഉപദേശത്തെ വെള്ളപൂശി സർപ്പം സഭയ്ക്കകത്ത് നുഴയിച്ച് കയറ്റുകയായിരുന്നു. (സുന്നഹദോസിൻ്റെ കൂടുതൽ വിവരങ്ങൾ താഴെക്കാണാം)

യേശു, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനാണ് എന്നതിൻ്റെ തെളിവായി സങ്കീർത്തനം 2:7; യോഹ, 17:5; കൊലോസ്സ്യർ 1:15 എന്നീ മൂന്നു വാക്യങ്ങളാണ് ഇവർ പ്രധാനമായി പറഞ്ഞുകാണുന്നത്. സങ്കീർത്തനം 2:7-ലെ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (കാണുക: രണ്ടാം സങ്കീർത്തനം). യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ മനുഷ്യനെ യഹോവ ജനിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഒരു ദുരന്ത ഉപദേശമാണ് ത്രിത്വം. (1തിമൊ, 3:14-16). സർവ്വസൃഷ്ടിക്കും ആദ്യജാതൻ: യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ അഥവാ ദൃശ്യരൂപം ആയതുകൊണ്ടാണ് സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). ഇത് യഥാർത്ഥത്തിൽ ദൈവപുത്രനെക്കുറിച്ചല്ല; യേശുക്രിസ്തുവെന്ന മഹാദൈവത്തെക്കുറിച്ചുള്ള പ്രയോഗമാണ്. ആദ്യജാതൻ ദൈവത്തിൻ്റെ ആദ്യത്തെ മകനായതുകൊണ്ടല്ല. അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും താൻ മുഖാന്തരം തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. (കൊലൊ, 1:16,17; എബ്രാ, 1:10). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36). ബൈബിൾ വായിച്ചിട്ടല്ല ഇവരീ വിശ്വാസപ്രമാണം ഉണ്ടാക്കിയിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണ് ആദ്യജാതനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതെങ്കിൽ രണ്ടുവിധത്തിൽ ഇവർക്കുതന്നെ അത് കെണിയായി മാറും; എന്തെന്നാൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ഒരാൾതന്നെയാണ്. ഒന്ന്; യഥാർത്ഥത്തിലാണെങ്കിൽ ഏകജാതനും ആദ്യജാതനും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. അതിനാൽ അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. രണ്ട്; ഏതെങ്കിലുമൊന്ന് അക്ഷരാർത്ഥത്തിലാണെന്ന് പറഞ്ഞാലും പ്രശ്നമാണ്. ഉദാ: ഏകജാതനാണെന്നു പറഞ്ഞാൽ; ദൈവത്തിന് അനേകം മക്കളുണ്ടെന്ന് ബൈബിൾ പറയുമ്പോൾ, യഥാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനായ പുത്രനാണന്ന് പറഞ്ഞാൽ അത് ബൈബിൾ വിരുദ്ധമാകും. യഥാർത്ഥത്തിൽ ആദ്യജാതനാണെന്ന് പറഞ്ഞാൽ, ക്രിസ്തുവിനു തുല്യനായ അനന്തരജാതന്മാർ ദൈവത്തിന് ഉണ്ടെന്നുവരും; അത് ദുരുപദേശമായിമാറും. സത്യത്തിൽ ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; അനേകരെ വഞ്ചിക്കാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശമാണ്. (കാണുക: ഏകജാതനും ആദ്യജാതനും)

3. ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും;

ദൈവസത്തയുള്ളവൻ: ത്രിത്വവിശ്വാസികൾക്ക് യേശുക്രിസ്തുവെന്ന മഹാദൈവത്തെയും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച യേശുവെന്ന മനുഷ്യനെയും വേർതിരിച്ചറിയില്ല. അതറിയണമെങ്കിൽ “ദൈവം ഒരുത്തൻ മാത്രമാണ് അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അംഗീകരിക്കണം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഒന്നുകൂടി പറഞ്ഞാൽ പഴയനിയമത്തിലെ യഹോവയും പുതിയനിയമത്തിലെ ലേഖനത്തിൽ കാണുന്ന യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തു. (1തിമൊ, 13:14-16; 1പത്രൊ, 1:20). അതായത്, നമുക്ക് പിതാവായ ഏകദൈവം മാത്രമേയുള്ളു: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കോ, 4:8; മത്താ, 24:36; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ദൈവപുത്രനായ യേശുക്രിസ്തു: (1തിമൊ, 2:6; 3:14-16). പിതാവായ ദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12)

പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31). പഴയനിയമപ്രവചനംപോലെ (യിരെ, 31:31-34) ദൈവത്തിൻ്റെ പ്രത്യക്ഷതയായ അഭിഷിക്തമനുഷ്യൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായവൻ വിളിച്ചുപറഞ്ഞതും കുറിക്കൊള്ളുക. (പ്രവൃ, 4:12). പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ഏകദൈവവും സകലഭൂവാസികളുടെയും ഏകരക്ഷിതാവും യഹോവ മാത്രമാണ്. (യെശ,45:22). യേശുക്രിസ്തുവൽനിന്ന് വ്യതിരിക്തനാണ് യഹോവയെങ്കിൽ പത്രൊസിനെക്കാൾ വലിയ ദൈവദൂഷകൻ വേറെയില്ല.

ദൈവപുത്രൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). പൂർണ്ണ അനുസരണത്താലും നിഷ്കളങ്ക രക്തത്താലും ആദാമിൻ്റെ പാപത്തിനു പരിഹാരം വരുത്തിയത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21; എബ്രാ, 5:7-9;1പത്രൊ, 1:19). “പാപം അറിയാത്തവൻ, പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയില്ല, അവനിൽ പാപം ഇല്ല” എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; ക്രിസ്തുയേശു എന്ന മനുഷ്യനെ കുറിക്കുന്നതാണ്. (1പത്രൊ, 2:22; 1യോഹ, 3:5). മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ച മഹോപുരോഹിതൻ ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (എഫെ, 5:2; 1തിമൊ, 2:5,6; 3:164-16). മഹാദൈവമായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനെയും വേർതിരിച്ചറിയണം: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” (യോഹ, 17:11; 17:12). അതായത്, പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപിതാവിൻ്റെ പേരും മനുഷ്യനായ ദൈവപുത്രൻ്റെ പേരും യേശുക്രിസ്തു എന്നാകുന്നു: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യനായിരുന്നു. അതിനാൽ, ദൈവസത്തയുള്ളവനെന്ന പ്രയോഗം അവന് ചേരില്ല.

ദൈവത്തില്‍നിന്നുള്ള ദൈവം: ഇതൊരുമാതിരി വെളിവുകെട്ട പ്രയോഗമാണ്. ദൈവത്തിൽനിന്നു മറ്റൊരു ദൈവം; അപ്പോൾ എത്ര ദൈവമുണ്ട്? ഏകദൈവത്തിന് പ്രത്യക്ഷതകൾ അഥവാ വെളിപ്പാടുകൾ മാത്രമേയുള്ളു. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലാണ് ഇത് പറയുന്നതെങ്കിൽ, ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. പുനരുത്ഥാനശേഷം പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി മനുഷ്യനായ ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞു. (യോഹ, 20:17; 28). വീണ്ടും സ്വർഗ്ഗത്തിൽനീന്നു പ്രത്യക്ഷനായതു മനുഷ്യനല്ല; ദൈവമാണ്: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12). അതുകൊണ്ടാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ” എന്നു വിളിച്ചത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു വിളിക്കില്ല. ദാവീദ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” (സങ്കീ, 35:23) എന്നു വിളിച്ചവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ യാക്കോബ് “എൻ്റെ ദൈവം” എന്നു വിളിച്ചത്.

താൻ മനുഷ്യനാണെന്നു ദൈവപുത്രൻ പറയുന്നു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:43) പിതാവ് മാത്രമാണ് സത്യദൈവമെന്നും (17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നും ദൈവപുത്രൻ തന്നെ സാക്ഷ്യം പറയുന്നു. ദൈവപുത്രൻ മനുഷ്യനാണെന്നു അപ്പൊസ്തലന്മാരും സാക്ഷ്യം പറയുന്നു: (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞുകൊണ്ട് പുത്രൻ ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രൂശിൽ മരിച്ചതും മനുഷ്യനാണെന്നു പറഞ്ഞിരിക്കുന്നു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവപുത്രൻ ദൈവമല്ലെന്നു പറഞ്ഞിരിക്കെ നിഖ്യാസുന്നഹദോസ് അവനെ ദൈവത്തിൽനിന്നു ജനിച്ച ദൈവമാക്കിയതെന്തിനാണ്? ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും മറിയയെ ദൈവമാതാവാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് അവൻ നിഖ്യാസുന്നഹദോസിലൂടെ നടപ്പാക്കിയത്. കത്തോലിക്കരിൽ ഉരുവായ ദുരുപദേശം ബൈബിൾ വായിക്കാത്തവരും വായിച്ചാൽത്തന്നെ സ്വയവ്യാഖ്യാനംകൂടാതെ വിശ്വസിക്കാത്തവരുമായ പ്രൊട്ടസ്റ്റൻ്റുകാർ വെള്ളംതൊടാതെ വിഴുങ്ങുകയായിരുന്നു.

പ്രകാശത്തില്‍നിന്നുള്ള പ്രകാശം: യേശുവിനെ, ‘ദൈവതേജസ്സിൻ്റെ പ്രഭ’ എന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ടുണ്ട്: (1:3). ഈശ്വരതേജസ്സിൻ്റെ മഹത്തായ ശോഭയെന്നാണ് മറ്റൊരു പരിഭാഷ. ആദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യമായ പ്രതിമ അഥവാ ദൃശ്യരൂപമെന്ന നിലയിലാണ് അവനെ ദൈവതേജസ്സിൻ്റെ പ്രഭയെന്ന് വിശേഷിപ്പിച്ചിച്ചിരിക്കുന്നത്. (കൊലൊ, 1:15; 2:9). അതു ദൈവപുത്രനെക്കുറിച്ചല്ല; മഹാദൈവമായ യേശുക്രിസ്തുവിനെ അഥവാ അദൃശ്യദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയായ യഹോവയായ ദൈവത്തെക്കുറിച്ചാണ്. അവൻ മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല. ‘പ്രകാശത്തിൽ നിന്നുള്ള പ്രകാശം’ എന്നത് ഏകസത്യദൈവത്തെ ത്രിത്വമാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ്; കൂടുതൽ അലങ്കാരമൊന്നും വേണ്ട; തേജസ്സിൻ്റെ പ്രഭ അല്ലെങ്കിൽ ‘മഹത്വത്തിൻ്റെ തേജസ്സ് അതുമല്ലെങ്കിൽ തേജസ്സിൻ്റെ പ്രതിഫലനം അതൊക്കെ മതി.

സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം: അപ്പോൾ ആകെ നിങ്ങൾക്ക് എത്ര സത്യദൈവമുണ്ട്? സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം എന്ന പ്രയോഗത്തിനാധാരമായ വാക്യം ഇതാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഈ പരിഭാഷ കൃത്യമല്ല. ഈ വാക്യപ്രകാരം ദൈവപുത്രൻ സത്യദൈവമാണന്ന് അനേകരും കരുതുന്നു. കെ.ജെ.വി. പരിഭാഷ ചേർക്കുന്നു: “And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life.” ( KJV). “ദൈവപുത്രൻ വന്നിരിക്കുന്നു എന്നും സത്യമായവനെ അറിയേണ്ടതിന്നു അവൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.  നാം സത്യമായവനിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇതാകുന്നു സത്യദൈവവും നിത്യജീവനും.” ഇതാണ് കെ.ജെ.വിയുടെ തർജ്ജമ. സത്യദൈവത്തെയും സത്യദൈവത്തെ അറിവാൻ വിവേകംതന്ന ദൈപുത്രനും നിത്യജീവനുമായ അഥവാ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവെന്ന മനുഷ്യനായ ദൈവപുത്രനെയും യോഹന്നാൻ വേർതിരിച്ചു കാണിക്കുകയാണ്. അതായത്, യോഹന്നാൻ 17:3-നു തത്തുല്യമായ വേദഭാഗമാണിത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അവിടെയും ഏകസത്യദൈവത്തെയും മനുഷ്യനായ രക്ഷകനെയും വേർതിരിച്ചു കാണിക്കുകയാണ്. രണ്ടിലും ഒരേ ആശയമാണുള്ളത്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ വാക്യം തിരുത്തിയിട്ടുണ്ട്: “ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്‍; അവിടുന്നാണ് നിത്യജീവനും.” (1 യോഹ, 5:20). ഇതിൽ സത്യദൈവമെന്നു മാറ്റി സത്യസ്വരൂപനെന്നാക്കി. മൂലഭാഷയിൽ നിന്നും സത്യവേപുസ്തകത്തിലെ പരിഭാഷയ്ക്ക് വളരെ വ്യത്യാസമുണ്ട്. അതിൽ ഒരുപ്രാവശ്യം ദൈവപുത്രനെന്നും (Son of God) ഒരുപ്രാവശ്യം സത്യദൈവമെന്നുമാണ് (True God) ഉള്ളത്. സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യം സത്യദൈവമെന്നുണ്ട്. അടുത്തത്, ‘ഇതു’ എന്ന് തർജമ ചെയ്യേണ്ട ഓട്ടൊസ് എന്ന ഗ്രീക്കുപദത്തെ (οὗτός – outos – this) മലയാളത്തിൽ ‘അവൻ’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ ‘അവൻ, ഇവൻ’ എന്നൊക്കെ ഉപയോഗിക്കാൻ അഫ്ട്ടൊസ് (αὐτὸς – aftos – he) എന്ന മറ്റൊരു പദമുണ്ട്. ആ പദമല്ല പ്രസ്തുത വാക്യത്തിൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതു (this) എന്നർത്ഥം വരുന്ന outos ആണ് ഉപയോഗിച്ചിരിക്കുന്നത്. “This is the true God, and eternal life അഥവാ ഇതാകുന്നു സത്യദൈവവും നിത്യജീവനും” എന്നാണ് പറഞ്ഞിരിക്കുന്നത്. അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ This is the true God, and eternal life എന്നാണ്: ABP, ABU, ACV, AZV, BB, BKJV, BSV, BB2020, CGV, CLNT, COMM, CPDV, CVB, DLNT, DRB, DRC, Dialott, EMP, EOB’13, GB, GB1, GLW, GW’20, GWN, HKJV+, JUB, KJV+, LBP, LEB, LHB, LITV, LONT, LSV, MNT, NEB’70, NET, NHEB, NHEB-Y, NMB, NMV’18, NOG, NSB, NTM, Niobe, Noy, NumNT, OJB, PCE, PESH, PSNT, RHB, RKJNT, RNKJV, RNT, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TRC, YLT1898. അതായത്, സത്യദൈവത്തെയും അവനെ അറിയാൻ വിവേകംതന്നെ സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനെക്കുറിച്ചും പറഞ്ഞശേഷം, സത്യദൈവത്തെയും ദൈവപുത്രനിലൂടെ ലഭിച്ച നിത്യജീവനെയും വേർതിരിച്ചു കാണിക്കയാലാണ്, ഇത് (this) എന്ന നപുംസലിംഗം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ, ആ വാക്യത്തിലെ ദൈവപുത്രൻ ദൈവമാണെന്നല്ല അതിനർത്ഥം. അത് പരിഭാഷാപ്രശ്നമാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ പറയുകയും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാർ പറയുകയും ചെയ്യുമ്പോൾ, ദൈവപുത്രൻ സത്യദൈവമാണെന്നു വന്നാൽ ബൈബിൾ പരസ്പരവിരുദ്ധമാകും എന്നോർക്കുക. ദൈവപുത്രനല്ല; ദൈവപിതാവാണ് ഏകസത്യദൈവം. പുതിയനിയമത്തിൽ ദൈവപുത്രൻ്റെ പേരും ദൈവപിതാവിൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (മത്താ, 28:19. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ‘സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം’ എന്ന പ്രയോഗം ദൂരപദേശമാണ്.

4. ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും;

ജനിച്ചവനും സൃഷ്ടിയല്ലാത്തവനും: ജനിച്ചവൻ ഏത് കാരണത്താൽ സൃഷ്ടിയല്ലെന്നു പറയും? ‘ജനിപ്പിക്കുക’ എന്ന പദത്തിന് ഇല്ലായ്മയിൽനിന്ന് ഉളവാക്കുക എന്നർത്ഥമില്ലെങ്കിലും ബൈബിളിൻ്റെ അർത്ഥം സൃഷ്ടിക്കുക എന്നു തന്നെയാണ്. മുകളിൽ അത് സൂചിപ്പിച്ചതാണ്. “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി ത്രിത്വം വിചാരിക്കുന്നു. രണ്ടാം സങ്കീർത്തനം വായിക്കാത്തതിൻ്റെ കുഴപ്പമാണത്. അവിടെ ദൈവം ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. യിസ്രായേലിനെ ദൈവം സൃഷ്ടിച്ചതായി അനവധി വാക്യങ്ങൾ വേറെയുമുണ്ട്. (യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). അതിനാൽ ‘ജനിച്ചവനും സൃഷ്ടിയല്ലാത്തവനും’ എന്ന യേശുവിനെക്കുറിച്ചുള്ള പ്രയോഗം ദുരുപദേശത്തെ വെള്ളപൂശാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. (കാണുക: രണ്ടാം സങ്കീർത്തനം)

സാരാംശത്തില്‍ പിതാവിനോട് തുല്യൻ: ഈ പ്രയോഗത്തിനാധാരം ഫിലിപ്പിയർ 2:6 ആണ്: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല.” (ഫിലി, 2:6). ഈ വേഭാഗത്തെ വിഷയം എന്താണെന്നുപോലും വിശ്വാസപ്രമാണം ഉണ്ടാക്കിയവർക്കും അത് വിശ്വസിക്കുന്നവർക്കും അറിയില്ല. ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവമാണ് അവിടുത്തെ വിഷയം. (ഫിലി, 2:5). താഴ്മയാണ് ക്രിസ്തുവിൻ്റെ ഭാവം: ഏകദൈവം തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവൻ ആയതാണ് അവൻ്റെ താഴ്മ. (ഫിലി, 2:7,8). ചിലകാര്യങ്ങൾ പറഞ്ഞാൽ ദൈവത്തോടു സമത്വമുള്ളവനല്ല; യേശുവെന്ന് മനസ്സിലാക്കാം: ഒന്ന്; ‘ദൈവം ഒരുത്തൻ മാത്രമാണെന്നും’ (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20); പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8) ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നും മനുഷ്യനായിരുന്ന യേശുവും വ്യക്തമാക്കിയിരുന്നു: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; 17:3). അതിനാൽ, പുത്രൻ സാരാംശത്തില്‍ പിതാവിനോട് തുല്യലാണന്നത് ദുരുപദേശമാണ്. രണ്ട്; അവിടെ “പിതാവിനോടുള്ള സമത്വമെന്നല്ല; ദൈവത്തോടുള്ള സമത്വം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ “ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, നിങ്ങളുടെ മൂന്നു വ്യക്തികളുള്ള ഏകദൈവത്തോടു സമനായ മറ്റൊരു ദൈവം അഥവാ മറ്റൊരു ത്രിത്വമാണ് യേശുവെന്നേ വരുകയുള്ളു. അപ്പോൾ മൂന്നുംമൂന്നും ആറു വ്യക്തികളുള്ള രണ്ടു ദൈവമാകും. ഇനി, ആ ദൈവം പിതാവെന്ന ഏകവ്യക്തിയാണെന്നു വാദിച്ചാലും, പിതാവെന്നല്ല; ദൈവമെന്നാണ് അവടെ പറഞ്ഞിരിക്കുന്നത് എന്നതിനാൽ ദൈവത്തോടു സമനായ മറ്റൊരു ദൈവമെന്നേവരു; അപ്പോഴും രണ്ടു ദൈവമാകും. മൂന്ന്; “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസാ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. ഇതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ (11:7); “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി പ്രത്യക്ഷനായതാണ് ഫിലിപ്പിയരിലെ വിഷയം. (1തിമൊ, 3:14-16). ഇവിടെ സമത്വത്തിനു ഉപയോഗിച്ചിരികുന്ന അതെപദം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (11:7). (കൂടുതലറിയാൻ കാണുക: ദൈവത്തോടുള്ള സമത്വം)

5. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവ്: ഈ വിശ്വാസപ്രമാണം വിശ്വസിക്കുന്നവർ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവരാണോ? ഈ വിശ്വാസപ്രമാമണത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്; “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ത്രിത്വത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയാണുള്ളത്. പിതാവ് പുത്രനും പരിശുദ്ധാത്മാവുമല്ല; പുത്രൻ പിതാവും പരിശുദ്ധാത്മാവുമല്ല; പരിശുദ്ധാത്മാവ് പിതാവും പുത്രനുമല്ല എന്നതാണ് ഇവരുടെ ഉപദേശം. ആദ്യഭാഗത്ത് ഒന്നാമനായ പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവമെന്ന് പറഞ്ഞിട്ട്, പിന്നെപ്പറയുന്നു; രണ്ടാമനായ പുത്രനാണ് സകലത്തിൻ്റെയും സ്രഷ്ടാവ്. ശരിക്കും നിങ്ങളുടെ വിശ്വാസപ്രകാരം ആരാണ് സ്രഷ്ടാവ്? ആർക്കറിയാം. സമനിത്യരായ മൂന്നു വ്യക്തിയിൽ മൂന്നാമനായ പരിശുദ്ധാത്മാവിന് സൃഷ്ടിയിൽ പങ്കൊന്നുമില്ലേ? ഇതൊക്കെ ആരോട് ചോദിക്കും! യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒറ്റയക്കാണ് സകലവും സൃഷ്ടിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). ത്രിത്വം പഠിപ്പിക്കുന്നത്; മൂന്നു വ്യക്തികൾ മാറിമാറി സൃഷ്ടിച്ചു. ഇത് വിശ്വാസപ്രമാണമല്ല; അവിശ്വാസപ്രമാണമാണ്.

ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു: സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം ഇപ്പോൾ ഏകകർത്താവായോ? “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 8:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞശേഷമാണ് “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പൗലൊസ് പറഞ്ഞത്. ഏകദൈവത്തിൽ വിശ്വസിക്കാതെ, ദൈവത്തെ ത്രിത്വമാക്കിയിട്ട് ഏകകർത്താവിൽ വിശ്വസിച്ചാൽ മതിയോ? ഈ ഏകകർത്താവാണ് പറഞ്ഞത്; പിതാവ് മാത്രമാണ് ദൈവം (യോഹ, 17:3), അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8). അപ്പോൾ ഏകദൈവവും ഏകകർത്താവും രണ്ട് ദൈവമോ രണ്ടു വ്യത്യസ്ത വ്യക്തികളോ ആണോ? അല്ല. ഏകദൈവത്തിൻ്റെ രണ്ടു വെളിപ്പാടുകളാണ്. യഹോവയായ ഏകദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടതാണ് ദൈവപുത്രൻ: (മത്താ, 1:21: 1തിമൊ, 2:6; 3:14-16). മനുഷ്യൻ്റെ ശുശ്രൂഷ യോഹന്നാൻ 20:17-ഓടുകൂടി കഴിഞ്ഞു. സ്വർഗ്ഗത്തിൽനിന്നും ദൈവം വീണ്ടും പ്രത്യക്ഷനായത് മനുഷ്യനായിട്ടല്ല; ദൈവമായിട്ടുതന്നെയാണ്: മർക്കൊ, 16:14; യോഹ, 20:28). അതായത്, പിതാവായ ഏകദൈവവും കർത്താവായ യേശുക്രിസ്തുവും എന്നു പറഞ്ഞാൽ; സകലത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും പിതാവുമായ ഏകദൈവത്തെയും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന പ്രയോഗമാണ്. ഏകസത്യദൈവമാണ് കർത്താവായ ക്രിസ്തുവായി അഥവാ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചുയിർത്ത് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68; 2:11; 1തിമൊ, 2:5,6; 3:14-16). ദൈവത്തെയോ ദൈവത്തിൻ്റെ പ്രത്യക്ഷതായായ ക്രിസ്തുവിനെയോ അറിയാത്തതാണ് ത്രിത്വവിശ്വാസികളുടെ പ്രശ്നം. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19).

6. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു.

അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13; 6:38). ഇതാണ് ആ വാക്യം. ഈ വാക്യം ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയെ കുറിക്കുന്ന വാക്യമാണ്. (1തിമൊ, 3:14-16). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത്. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 

ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് പ്രത്യക്ഷനാകാനല്ലാതെ അവതാരമെടുക്കാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). പ്രത്യക്ഷതയെന്നല്ലാതെ അവതാരമെന്നൊരു വാക്കോ ആശയമോ ബൈബിളിലില്ല. “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണ്. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). ആ സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറരുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. ദൈവം ജഡതിൽ വെളിപ്പെട്ടത് ഭൂമിയിൽ കന്യകയായ മറിയത്തിലൂടെയാണ്: (1തിമൊ, 3:14-16). ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്, “വചനം ജഡമായിത്തീർന്നു” (യോഹ, 1:14). വചനം ജഡമായതും സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ മറിയയുടെ ഉദരത്തിലാണ്. അവനെങ്ങനെ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും? [കാണുക: ദൈവം തന്റെ പുത്രനെ അയച്ചു]

എന്നാൽ വസ്തുത എന്താണ്: മറിയയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് യേശുവെന്ന് പേരുള്ളൊരു മനുഷ്യനോ, ക്രിസ്തുവോ, ദൈവപുത്രനോ ഇല്ലായിരുന്നു. അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പു മാത്രമാണ് യേശുവെന്ന പേർപോലും ദൈവം വെളിപ്പെടുത്തിയത്. കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന പാപമറിയാത്ത മനുഷ്യൻ (ലൂക്കൊ, 2:52; 2കൊരി, 5:21), യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 1:17). മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ദൈവം ജഡത്തിൽ വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യൻ പ്രത്യക്ഷതയ്ക്ക് മുമ്പേ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്തബദ്ധമാണ്. ഉദാ: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായി ആറേഴുനാഴിക അവൻ്റെകൂടെ ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് അവനെ അനുഗ്രഹിച്ച് മടങ്ങിപ്പോയ ദൈവത്തിൻ്റെ പ്രത്യക്ഷതയായ യഹോവയെന്ന മനുഷ്യൻ മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നതാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അത് വെളിവുകേടല്ലാതെ മറ്റെന്താണ്? അതുപോലെയാണ് യേശുവെന്ന മനുഷ്യൻ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് വിശ്വസിക്കുന്നത്. 

മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു: ദൈവം മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായിത്തീർന്നതല്ല അഥവാ അവതരിക്കുകയല്ല ചെയ്തത്; ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. “ജഡമായി തീർന്നു” എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്നത്, ദൈവത്തെക്കുറിച്ചല്ല; വചനത്തെക്കുറിച്ചാണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ദൈവത്തിൻ്റെ ആ വചനമാണ് ജഡമായിത്തീർന്നത്. (യോഹ, 1:14). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായി” എന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). യേശുവിന് മനുഷ്യസ്വഭാവം മാത്രമല്ല ഉണ്ടായിരുന്നത്; ദേഹവും (1പത്രൊ, 2:24) രക്തവും (യോഹ, 19:34) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കോ, 23:46) ഉള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (1കൊരി, 5:21; 2കൊരി, 5:21; 1തിമൊ, 2:6). അവൻ ദൈവം ആയിരുന്നില്ല.

7. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി.

ശരിയാണ്. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി യെരൂശലേമിൽ നിന്നുതന്നെയാണ് പിതാവിൻ്റെ സന്നിധിയിലേക് കരേറിപ്പോയത്: (യോഹ, 20:17). അതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ കഴിഞ്ഞു: (എബ്രാ, 9:12).

8. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 

ശരിയാണ്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ 17:31). “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളി, 22:12).

9. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

ശരിയാണ്. പ്രരിശുദ്ധാത്മാവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണ്. എന്തെന്നാൽ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല ദൈവം തന്നെയാണ്. (സങ്കീ, 139:7-10; പ്രവൃ, 5:3-4,9). അഥവാ വ്യക്തികളിൽ ദൈവത്തിൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. (യോഹ, 3:8; പ്രവൃ, 2:2,3). (കാണുക:

10. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും;

ആരെങ്കിലും ക്രിസ്തു ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ: ക്രിസ്തു അഥവാ മശീഹ എന്ന പദത്തിന് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്കൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവപുത്രനായ യേശു ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മാത്രമാണ്. ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ ജഡത്തിൽ വെളിപ്പെട്ടു വന്നവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; അവൻ ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം ആയിരുന്നു. (തീത്തൊ, 2:12; എബ്രാ, 13:8). ഒന്നുകൂടി വ്യക്തമാക്കിയാൽ; നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായിരുന്നു. (1തിമൊ, 3:14-16). മനുഷ്യനെന്ന നിലയിൽ അവനൊരു ആരംഭം അഥവാ പ്രത്യക്ഷതയും ഒരവസാനം അഥവാ അപ്രത്യക്ഷത അല്ലെങ്കിൽ സ്വർഗ്ഗാരോഹണവും ഉണ്ട്. ഇത് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അതിനാൽ അഭിഷിക്തനായ മനുഷ്യന് അഥവാ ക്രിസ്തുവിന് ആരംഭമുണ്ട്. (മത്താ, 1:16; 1:21; ലൂക്കൊ, 1:35; 2:11; റോമ, 9:5; 1തിമൊ, 3:16;  എബ്രാ, 1:2; 1പത്രൊ, 1:20). ഒരവസാനവും ഉണ്ട്. (യോഹ, 20:17). യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പില്ലായിരുന്നു സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. എന്നേക്കുമിരിക്കുന്നത്; ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു അഥവാ യാഹ്വെ മാത്രം. (തീത്തൊ, 2:12; എബ്രാ, 13:8).

ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഇല്ലായിരുന്നുവെന്നു പറഞ്ഞാൽ: ഈ പ്രയോഗം ശ്രദ്ധിക്കണം; “ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പു.” അപ്പോൾ ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് ഇവർതന്നെ സമ്മതിക്കുകയല്ലേ ചെയ്യൂന്നത്? ത്രിത്വത്തെ സംബന്ധിച്ച് ദൈവപുത്രനായ ക്രിസ്തു ദൈവമാണ്. മുകളിൽ ഇവർ പറഞ്ഞത്; “ജനിച്ചവനെങ്കിലും സൃഷ്ടിയല്ലാത്തവൻ” എന്നാണ്. അവിടെ സൃഷ്ടിയല്ലെന്ന് പറഞ്ഞിട്ട് ഇവിടെ സൃഷ്ടിയാണെന്ന് സമ്മതിക്കുന്നു. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രൻ സൃഷ്ടിയാണെന്ന് പറയുന്നതുതന്നെ പൈശാചിക ഉപദേശമാണ്. എന്നാലിവർ യഹോവ തന്നെയായ മഹാദൈവദൈവമായ യേശുക്രിസ്തുവും സൃഷ്ടിയാണെന്ന് അഥവാ ദൈവത്തിൽനിന്നു ജനിച്ചനാണെന്നു പഠിപ്പിക്കുന്നു. ദൈവത്തിന് ഒരപ്പൻ ഉണ്ടെന്നു പറയുന്ന ഉപദേശമാണ് ത്രിത്വം. സൃഷ്ടിക്കപ്പെട്ടു എന്നു സമ്മതിക്കുക; എന്നിട്ട് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പെ ഉണ്ടായിരുന്നു എന്നുകൂടി പഠിപ്പിക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ; ആടിനെ പട്ടിയാക്കുന്ന തലതിരിഞ്ഞ അവിശ്വാസപ്രമാണമാണിത്.

ക്രിസ്തു ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞാൽ: ക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നും സൃഷ്ടിക്കപ്പെട്ടവനാണെന്നും നിങ്ങൾതന്ന സമ്മതിക്കുന്നു. ജനിപ്പിക്കപ്പെട്ടവനായാലും സൃഷ്ടിക്കപ്പെട്ടവനായാലും ഒരു ആരംഭമുണ്ടെല്ലോ. ഉത്ഭവിച്ചവൻ ഉത്ഭവത്തിനുമുമ്പെ എങ്ങനെയുണ്ടാകും? യേശുക്രിസ്തുവെന്ന ദൈവപുത്രനെയും യേശുക്രിസ്തുവെന മഹാദൈവത്തെയും വേർതിരിച്ചറിയായ്കയാൽ, അല്ഫയും ഒമേഗയും (വെളി, 21:6) ആദിയും അന്തവും (21:6) ആദ്യനും അന്ത്യനും (1:17) ഒന്നാമനും ഒടുക്കത്തവനും (22:13) ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനെന്നും (എബ്രാ, 13:8) ബൈബിൾ വിശേഷിപ്പിക്കുന്നവനെയാണ് നിങ്ങൾ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചവനെന്നും സൃഷ്ടിയാണെന്നുമൊക്കെ പഠിപ്പിക്കുന്നതു. ബൈബിളുമായി പുലബന്ധം പോലുമുള്ള ഉപദേശമല്ല ത്രിത്വവും നിങ്ങളുടെ ഈ അവിശ്വാസപ്രമാണവും. 

11. വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.

വേറൊരു സത്തയുള്ളവനാണെന്നു പറഞ്ഞാൽ: ദൈവം ഏകനാണ് (മർക്കൊ, 12:29), ദൈവം ഒരുവനാണ് (എഫെ,4:6), ദൈവം ഒരുത്തൻ മാത്രമാണ് (2രാജാ, 19:19) എന്നൊക്കെ ബൈബിൾ നൂറുകണക്കിനു വാക്യങ്ങളിൽ പറഞ്ഞിരിക്കെ, സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികളാണെന്നു പഠിപ്പിച്ചതാരാണ്? “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ” “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9) എന്നൊക്കെ യേശുതന്നെ പറഞ്ഞിട്ടും; പിതാവല്ല പുത്രനെന്ന് പഠിപ്പിച്ചതാരാണ്? പിതാവല്ല പുത്രനെങ്കിൽ, അഥവാ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്ന് വിശ്വസിക്കാത്ത നിങൾ തന്നെയാണ് പുത്രൻ വേറൊരു സത്തയുള്ളവനാണെന്ന് പഠിപ്പിച്ചത്.

സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറംതള്ളുന്നു: സർവ്വലോകങ്ങൾക്കുമുമ്പെ പുത്രൻ പിതാവിൽനിന്നു ജനിച്ചവനാണെന്നും, പുത്രൻ സൃഷ്ടിയാണെന്നും, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം അവതരിച്ചുവെന്ന് പഠിക്കുകയും ചെയ്ത നിങ്ങൾതന്നെയാണ് ശപിക്കപ്പെട്ടവർ. ഈ അവിശ്വാസപ്രമാണം ഉണ്ടാക്കിയവരും അത് വിശ്വസിക്കുന്നവരും ക്രിസ്തുവിൻ്റെ ശരീരമായ ദൈവത്തിൻ്റെ സഭയിൽനിന്ന് എന്നേ പുറംതള്ളപ്പെട്ടവരാണ്. 

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; ഏകസത്യദൈവത്തെ കുറിച്ചാണ് പഴയപുതിയനിയമങ്ങൾ പഠിപ്പിക്കുന്നത്. യഹോവയ്ക്കോ (യെശ, 44:8) യിസ്രായേലിനോ (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവിനോ (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാർക്കോ (1കൊരി, 8:6) മറ്റൊരു ദൈവവ്യക്തിയെ അറിയില്ലായിരുന്നു. നാലാം നൂറ്റാണ്ടുവരെ ത്രിത്വമെന്ന ഉപദേശം സഭയ്ക്കകത്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം സംവാദം നടത്തി ഇങ്ങനെയൊരു അവിശ്വാസപ്രമാണം സഭയുടെമേൽ അടിച്ചേല്പിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. ആയതിനാൽ ഇത് വിശ്വാസപ്രമാണമല്ല; വിശ്വസിക്കാൻ കൊള്ളാത്ത പ്രമാണമാണെന്ന് മനസ്സിലാക്കാം. (ത്രിത്വം നാലാം നൂറ്റാണ്ടിൽ മാത്രം ഉരുത്തിരിഞ്ഞ ഉപദേശമാണെന്നതിൻ്റെ ചരിത്രത്തെളിവുകൾ കാണാൻ: ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം)

അനുബന്ധം: ദൈവപുത്രനും മനുഷ്യനുമായ ക്രിസ്തുയേശുവിനെയും (1തിമൊ, 2:6) മഹാദൈവമായ യേശുക്രിസ്തുവിനെയും (യോഹ, 20:28; തീത്തൊ, 2:12) വേർതിരിച്ച് അറിയായ്കയാൽ; ആദ്യനും അന്ത്യനും ഇന്നലെയുമിന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ച വ്യക്തിയാണെന്നും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദറുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ നിങ്ങൾക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി നിങ്ങൾക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ നിങ്ങൾക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവുമായി നിങ്ങൾക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് നിഖ്യായിലെ അവിശ്വാസപ്രമാണം.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. 

കത്തോലിക്കാ ദൈവവും പ്രൊട്ടസ്റ്റന്റ് ദൈവവും: കത്തോലിക്കരുടെ ദൈവവിശ്വാസവും പ്രൊട്ടസ്റ്റൻ്റ് ദൈവവിശ്വാസവും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്: കത്തോലിക്കരുടെ ദൈവത്തിന് അപ്പനുമമ്മയും ഉണ്ട്; പ്രൊട്ടസ്റ്റൻ്റ് ദൈവത്തിന് അമ്മയില്ല; അപ്പൻ മാത്രമേയുള്ളു. കന്യകയായ മറിയയിലൂടെ ജഡത്തിൽ വെളിപ്പെട്ട പാപമറിയാത്ത മനുഷ്യൻ മാത്രമായ യേശു, ദൈവമായിരുന്നെന്ന് രണ്ടുകൂട്ടരും വിശ്വസിക്കുന്നു. അതിനാൽ കത്തോലിക്കർ യേശുവിനെ പ്രസവിച്ച മറിയ ദൈവമാതാവാണെന്ന് വിശ്വസിക്കുന്നു. ദൈവപുത്രനും ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, ദൈവത്തെ പ്രസവിച്ച മറിയയെ കേവലം മനുഷ്യസ്ത്രീയായി കണക്കാക്കുന്നു. രണ്ടുകൂട്ടരുടെയും ദുരുപദേശമാണെങ്കിലും; അതിൽത്തന്നെ പ്രൊട്ടസ്റ്റൻ്റുകാർ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ദൈവപുത്രൻ ദൈവമാണെന്നു വിശ്വസിച്ചാലുമില്ലെങ്കിലും അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല. (ലൂക്കൊ, 7:28). എങ്കിലും ഒമ്പതു മാസവും ഒമ്പതു ദിവസവും തൻ്റെ ഉദരത്തിൽ ചുമക്കുകയും ഏതൊരു സ്ത്രീയെപ്പോലെയും അതിവേദനയോടെ മറിയ പ്രസവിക്കുകയും ചെയ്ത മകനാണ് യേശു. പതിനേഴോളം പ്രാവശ്യം മറിയയുടെ മകനായി യേശുവിനെ പറഞ്ഞിട്ടുമുണ്ട്. അതിനാൽ, ജഡത്തിലും യേശു ദൈവമാണെന്ന് വിശ്വസിക്കുന്ന നിങ്ങൾ മറിയയെ ദൈവമാതാവായി അംഗീകരിച്ചില്ലെങ്കിലും, സഹരക്ഷകയായിട്ടോ, മദ്ധ്യസ്ഥയായിട്ടോ എങ്കിലും അംഗീകരിക്കേണ്ടത് ആവശ്യമാണ്; എന്തെന്നാൽ നിങ്ങളുടെ വിശ്വാസപ്രകാരം അവൾ ദൈവത്തെ പ്രസവിച്ചവളാണ്.

എന്നാൽ വസ്തുതയെന്താണ്: മറിയ പ്രസവിച്ച യേശു തൻ്റെ ജനനത്തിൽ ദൈവമായിരുന്നില്ല എന്നു മാത്രമല്ല; ദൈവപുത്രനോ, ക്രിസ്തുവോ പോലും അല്ലായിരുന്നു; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 3:17). 

മനുഷ്യരുടെ പാപപരാഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ക്രൂശിനേല്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യന് ഒരു പിതാവ് മാത്രമല്ല; ഒരു ദൈവവും ഉണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1കൊരി, 15:21; 1തിമൊ, 2:5,6). പിതാവിനെ, “എൻ്റെ ദൈവം” എന്ന് ക്രിസ്തുവും (യോഹ, 20:17); “യേശുക്രിസ്തുവിൻ്റെ ദൈവം” എന്നു അപ്പൊസ്തലന്മാരും സംബോധന ചെയ്തിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3; 1:17). അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിന് ഒരു പിതാവുണ്ടെന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് ക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? യേശുവെന്ന ദൈവപുത്രൻ ദൈവമാണെങ്കിൽ, ഒരു ദൈവമുള്ള യേശുവിനെ ഏത് വകയിലാണ് സർവ്വശക്തിയുള്ള ദൈവമായി നിങ്ങൾ വിശ്വസിക്കുന്നത്? ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്ന വെളിവുകെട്ട ഉപദേശമാണ് ത്രിത്വം. യേശുക്രിസ്തുവെന്ന മഹാദൈവത്തെയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയും വേർതിരിച്ചറിയാൻ കഴിയാത്തതിൻ്റെ കുഴപ്പമാണ് നിങ്ങൾക്ക്. നിങ്ങൾ ത്രിമൂർത്തി വിശ്വാസം ത്യജിച്ചുകളായാതെ, ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിയാനോ അംഗീകരിക്കാനോ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; വിഗ്രഹാരാധകരുടെ (pagan) ഉപദേശമായിരുന്നു. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ ഉപായിയായ സർപ്പം അത് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയായിരുന്നു. ക്രിസ്തുവിനു മുമ്പുതന്നെ എല്ലാ പ്രാചീന മതങ്ങളിലും ത്രിത്വം ഉണ്ടായിരുന്നു. സുമേരിയരുടെയും ബാബിലോണിയരുടെയും മിസ്രയീമ്യരുടെയും ഗ്രേക്കരുടെയും റോമാക്കാരുടെയും ഫിനിഷ്യരുടെയും ഇന്ത്യക്കാരുടെയും പ്രധാന ദൈവസങ്കല്പം ത്രിത്വമായിരുന്നു. പുറംജാതികളുടെ സങ്കല്പം അഥവാ കെട്ടുകഥ നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ നാമധാരികൾ കടമെടുത്ത് വസ്തുതയായിട്ട് അംഗീകരിക്കുകയായിരുന്നു. (കാണുക: ത്രിത്വം, പേഗൻ സിദ്ധാന്തം). 

ബൈബിളിലെ ദൈവം സത്യേകദൈവമാണ്. ഇരുന്നോറോളം വാക്യങ്ങൾ അതിനാധാരമായുണ്ട്. “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല” എന്നും (യെശ, 43:10), “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു. (യെശ, 44:8). “നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു” (മത്താ, 4:10 ലൂക്കൊ, 4:8), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ദൈവപുത്രനായ ദൈവത്തിൻ്റെ ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമാണ് ‘മോണോസ്’ (only/alone – monos). മോണോസും കേവലമായ ഒന്നിനെയാണ് വിവക്ഷിക്കുന്നത്. ആ പദമുപയോഗിച്ചാണ്, പിതാവു മാത്രം സത്യദൈവം, അവനെ മാത്രമേ ആരാധിക്കാവു എന്നൊക്കെ ക്രിസ്തു പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും അവൻ്റെ ക്രിസ്തുവിൻ്റെയും വാക്കുപോലും വിശ്വസിക്കാത്തവർ വീണ്ടുംജനിച്ചവരാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ത്രിത്വത്തിന് ബൈബിളിൽ ഒരു തെളിവുമില്ല. ദൈവം ത്രിയേകൻ ആണെന്ന് പറയുന്നവരോട് ബൈബിളിൽനിന്ന് അതൊന്ന് കാണിക്കാൻ പറഞ്ഞാൽ; മുഹമ്മദീയർ ബൈബിളിൽ മുഹമ്മദിനെ തപ്പുന്നതുപോലെ: നാം നമ്മുടെ സ്വരൂപത്തിലെന്നു പറഞ്ഞിരിക്കുന്നു; വരുവിൻ നാം ഇറങ്ങിച്ചെല്ലാം എന്ന് ദൈവം ബഹുവചനം പറയുന്നു; അബ്രാഹാമിൻ്റെ അടുക്കൽ മൂന്നുപേർ വന്നു; പരിശുദ്ധൻ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നു; ഞാൻ ഏകനല്ലെന്നു യേശു പറഞ്ഞു എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ആധുനിക ത്രിത്വപണ്ഡിതന്മാരുടെ മാത്രം കാര്യമല്ലിത്. ത്രിത്വം തെളിയിക്കാൻ ഒരു മാർഗ്ഗവും ഇല്ലാഞ്ഞിട്ട് പെന്തെക്കൊസ്ത് ബ്രദ്റൻ സഭാസ്ഥാപകന്മാർ പുറംജാതി വിശ്വാസം കൊണ്ടാണ് പലപ്പോഴും ത്രിത്വം തെളിയിച്ചിരുന്നത്. കെ.ഇ. എബ്രാഹാം സാറും കെ.വി. സൈമൻ സാറുമൊക്കെ അതാണ് ചെയ്തിട്ടുള്ളത്. “മൂന്നു ശിരസ്സുകളുള്ള അസ്സീറിയായിലെ ത്രിയേകദൈവത്തോടും; മൂന്നു തലകളുള്ള ഹൈന്ദവ ത്രിത്വത്തോടും; മൂന്നു തലകളുള്ള ബുദ്ധൻ്റെ പ്രതിമയോടും ബൈബിളിലെ സത്യേകദൈവത്തെ സാദൃശ്യപ്പെടുത്തിയിട്ടുള്ള ആളാണ് കെ.ഇ. എബ്രഹാം.”

കെ.വി. സൈമൻ സാറും ഒട്ടും മോശമല്ലായിരുന്നു: “വിഷ്ണുവും ശിവനും അന്യോന്യം സംയോജിച്ചതിൻ്റെ ഫലമായി ഹരിഹരസുതൻ എന്നുപേരുള്ള ഒരു ദേവൻ ആവിർഭവിച്ചതായി പറയപെടുന്നുണ്ട്. ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നുള്ളതിനെ മങ്ങലായി കാണിക്കുന്ന കാഴ്ചയായിരിക്കാമിത്. (ത്രിത്വപ്രബോധിക, ഹിന്ദുമതവും ത്രിമൂർത്തിത്വവും; അദ്ധ്യായം 14 പേജ് 279-280).

ഹരിഹരസുതൻ ആരാണ്? അവൻ്റെ ജനനമെങ്ങനെയാണ്? എന്നൊക്കെ വിശദമായി അറിയുമ്പോഴാണ് താൻകണ്ട മങ്ങിയകാഴ്ച എത്ര മ്ലേച്ഛമായിരുന്നെന്ന് മനസ്സിലാകുന്നത്: ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ഹൈന്ദവരുടെ ത്രിമൂർത്തികൾ. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവന്മാരാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായി കരുതുന്ന വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ (പുരികത്തിന്‍റെ നടുഭാഗം) നിന്ന് പരമശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അതിൽ വിഷ്ണു, ശിവൻ സംയോജിച്ചുണ്ടായതാണ് ഹരിഹരസുതൻ. ഹരിഹരസുതൻ അയ്യപ്പനാണ്. അയ്യപ്പൻ്റെ മറ്റു നാമങ്ങളാണ്; ശാസ്താവ്, ശ്രീഭുതനാഥന്‍, മണികണ്ഠന്‍, ധര്‍മ്മശാസ്താവ്, സ്വാമി അയ്യപ്പന്‍, ശ്രീ ശബരീശൻ തുടങ്ങിയവ. പാലഴികടഞ്ഞപ്പോള്‍ ഉത്ഭവിച്ച അമൃതിനെ അസൂരന്മാരിൽ നിന്നും കൈക്കലാക്കുവാൻ വിഷ്ണു അതിസുന്ദരിയായ മോഹിനീരൂപം സ്വീകരിച്ചു അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്തു. മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശിവനെ വിവരങ്ങൾ അറിയിച്ചു. വിഷ്ണുവിന്റെ മോഹിനീവേഷം കാണാനാഗ്രഹിച്ച ശിവൻ വൈകുണ്ഠത്തിലെത്തി. കാമേശ്വരനായ ശിവനുവേണ്ടി വീണ്ടും മോഹിനിവേഷം ധരിച്ച വിഷ്ണുവിനോട് ശിവന് തോന്നിയ മോഹത്താൽ അവർ തമ്മിൽ സംയോജിച്ചുണ്ടായ മകനാണ് ഹരിഹരപുത്രൻ. (വിശദമായി അറിയാൻ കാണുക: ഹരിഹരപുത്രൻ)

ഇത്രയ്ക്ക് മ്ലേച്ഛമായൊരു സങ്കല്പമാണ് ദൈവപുത്രൻ ജനിച്ചതിൻ്റെ മങ്ങിയ കാഴ്ചയായി സാറ് കണ്ടത്. സത്യത്തിൽ ഹരിഹരപുത്രനോടു സാദൃശ്യപ്പെടുത്തി എന്നതിനെക്കാൾ ഹീനമായ കാര്യമായി ഞാൻ കാണുന്നത്; “ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നതിനെ മങ്ങലായി കാണിക്കുന്നു” എന്ന പ്രയോഗമാണ്. ഏത് ദൈവപുത്രനാണ് ആദിയുലുത്ഭവിച്ചത്? ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാ ദൈവപുത്രനോ? അതോ, ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനുമായ മഹാദൈവമാണോ ഉത്ഭവവിച്ചത്? ഏത് ബൈബിളാണ് സാറ് വായിക്കുകയും പഠിക്കുകയും ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെയുള്ള കാലയളവിൽ, ജനിച്ചുജീവിച്ചു മരിച്ചുയുർത്ത് സ്വർഗ്ഗാരോഹണം ചെയ്തത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അത് ആദിയിലല്ല; കാലസമ്പൂർണ്ണതയിലാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സ്ത്രീയിൽനിന്നു ജനിച്ചത്. (ഗലാ, 4:4). ദൈവം മനുഷ്യനല്ലെന്നോ (സംഖ്യാ, 23:23) ദൈവത്തിനു പ്രത്യക്ഷനാകാനല്ലാതെ, മനുഷ്യനായി അവതരിക്കാൻ കഴിയില്ലെന്നോപോലും പലർക്കുമറിയില്ല. (യക്കോ, 1:17; മലാ, 3:6). കാലസമ്പൂർണ്ണതയിൽ ജനിച്ചത് ദൈവമല്ല; ദാവീദിൻ്റെ സന്തതിയായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തത് മനുഷ്യനാണ്. (1കൊരി, 15:3,4; 21; 1തിമൊ, 2:6; 3:16). പിന്നെ, ആദിയിൽ ജനിച്ചതാരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമോ? ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ? യേശു, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചുതാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. യേശുക്രിസ്തു പിതാവിൽനിന്ന് ജനിച്ചവനാണെങ്കിൽ, അവനെങ്ങനെ ദൈവമാകും? ജനിപ്പിച്ച ദൈവവും ജനിച്ചദൈവവും എന്നിങ്ങനെ രണ്ട് ദൈവമുണ്ടോ? ഇനി, രണ്ടു ദൈവമുണ്ടെന്ന് സമ്മതിച്ചാൽത്തന്നെ ജനിപ്പിച്ച ദൈവത്തോട് ജനിച്ചദൈവം എങ്ങനെ തുല്യനാകും? ജനിച്ച ദൈവം ഒരു കുട്ടിദൈവമാണെന്നല്ലാതെ, സർവ്വശക്തിയുള്ള ദൈവമാണെന്ന് പറയാൻ കഴിയുമോ? യേശു ഒരു കുട്ടിദൈവമാണെന്ന് പറഞ്ഞാൽപ്പോലും ബൈബിൾ വിരുദ്ധമാണ്. “എനിക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല; ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറിയുന്നില്ല” എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (യെശ, 43:10; 44:8). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന് തിരിച്ചറിയാത്ത നിഖ്യായിലെ അവിശ്വാസപ്രമാണവും ത്രിമൂർത്തിവിശ്വാസവും ബൈബിളിലുള്ളതല്ല; ഉപായിയായ പഴയപാമ്പ് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയതാണ്.

നിഖ്യായിലെ അവിശ്വാസപ്രമാണം ഉരുത്തിരിഞ്ഞ വഴി: ദൈവം ഏകനാണെന്ന് പിശാചിനറിയാം; അവനത് വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നവനാണ്. (യാക്കോ, 2:19). എന്നാൽ കുലപാതകനും ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമായ പിശാച്, വിശ്വാസികളെ വഞ്ചിക്കാൻ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയിലൂടെ സഭയ്ക്കകത്ത് നുഴഞ്ഞുകയറി. (യോഹ, 8;44). അതിൻ്റെ ഫലമാണ് നിഖ്യായിലെ സുന്നഹദോസും അതിൽ ഉരുത്തിരിഞ്ഞ വിശ്വാസപ്രമാണവും. കോൺസ്റ്റൻ്റൈൻ വീണ്ടുജനിച്ചിട്ട് ക്രിസ്ത്യാനിയായ മനുഷ്യനൊന്നുമല്ല; അവൻ ക്രിസ്ത്യാനിയായതിനു പിന്നിലെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്. അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യലേഖനത്തിൽ ക്രിസ്തുവും സഭയുമായുള്ള ബന്ധം വെളിപ്പെടുത്തിയശേഷം, സഭയെക്കുറിച്ചുള്ള തന്റെ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്: “ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2,3). പൗലൊസിന്റെ ഈ ഭയം അസ്ഥാനത്തായിരുന്നില്ല. താനിതെഴുതുന്നത് ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായിരുന്നു മൂന്നാം നൂറ്റാണ്ടുവരെ സഭ ഏകദേശം അതിന്റെ പരിപക്വതയിൽ തന്നെയായിരുന്നു. വെളിപ്പാടു പുസ്തകത്തിലെ രണ്ടാമത്തെ സഭയായ സ്മുർന്ന സഭയോട്; “പത്തുദിവസം നിനക്കു ഉപദ്രവം ഉണ്ടാകും” എന്ന് കർത്താവ് ദൂത് പറഞ്ഞിരുന്നു. (വെളി, 2:10). ഇത് റോമൻ ചക്രവർത്തി ‘നീറോ’ (54-68) മുതൽ ‘ഡയോക്ളീഷൻ’ (284-305) വരെയുള്ളവരുടെ കാലത്ത് സഭ നേരിട്ട കഠിനമായ പീഡകളെ കുറിക്കുന്നതായി കരുതപ്പെടുന്നു. അപ്പൊസ്തലന്മാരും, സ്മുർന്നയിലെ പോളികാർപ്പും, ജസ്റ്റിൻ മർട്ടയർ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു വിശുദ്ധന്മാർ അക്കാലത്ത് രക്തസാക്ഷികളാക്കപ്പെട്ടു. വിശുദ്ധന്മാർ ശിരച്ഛേദം ചെയ്യപ്പെടുകയും, ക്രൂശിൽ തറക്കപ്പെടുകയും, തീയിലേക്ക് എറിയപ്പെടുകയും, തീപ്പന്തങ്ങളായി കത്തപ്പെടുകയും, വന്യമൃഗങ്ങൾക്ക് ആഹാരമാകുകയും, ഈർച്ചവാളാൽ അറുക്കപ്പെടുകയും ചെയ്തുവെങ്കിലും സഭ പൂർവ്വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്തത്. ക്രിസ്തുവിന്റെ രക്തത്താൽ സ്ഥാപിതമായ സഭ വിശുദ്ധന്മാരുടെ രക്തത്താൽ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയായിരുന്നു പീഡകളിലൂടെ സഭയെ തകർക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സാത്താൻ, അപ്പൊസ്തലൻ ആശങ്കപ്പെട്ടതുപോലെ ഹവ്വയെ വഞ്ചിച്ച അതേ ഉപായം പുറത്തെടുത്തു. “പീഡിപ്പിക്കുന്നതിനു പകരം സഭയോടു സമരസപ്പെട്ടുകൊണ്ടു നാമാവശേഷമാക്കുക” എന്ന തന്ത്രം സ്വീകരിച്ചു. കോൺസ്റ്റന്റയിൻ ചക്രവർത്തിയെയാണ് (306-337) അതിനായി ഉപയോഗിച്ചത്. ചക്രവർത്തി അധികാരത്തിലേറി അധികം കഴിയുംമുമ്പേ കിഴക്കൻ പ്രവിശ്യ ഭരിക്കുന്ന മാക്സെന്റിയസ് ചക്രവർത്തിയുമായി (306-312) ഒരു യുദ്ധം അനിവാര്യമായിവന്നു. എ.ഡി. 312-ൽ നടന്ന ‘മിൽവിയൻ യുദ്ധം’ (Battle of Milvian Bridge) എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ ശത്രുവിനോടു എതിർക്കുവാൻ മതിയായ ശേഷിയില്ലാതിരുന്ന കോൺസ്റ്റന്റയിൻ ആകാശത്തേക്ക് നോക്കിയപ്പോൾ, ‘പ്രകാശിക്കുന്ന ഒരു കുരിശു ചിഹ്നം കാണുകയും, ഒപ്പം ഈ ചിഹ്നത്തോടു കൂടി പടവെട്ടി ജയിക്കുക’ എന്നു ഗ്രീക്കു ഭാഷയിൽ “Ev Tobu Nika” (in this sign, conquer) എഴുതിയിരിക്കുന്നതായി കാണുകയും ചെയ്തു. ചക്രവർത്തിയുടെ കല്പനപ്രകാരം പടയാളികളുടെ പരിചകളിലൊക്കെയും ‘കുരിശുചിഹ്നം’ വെച്ച് യുദ്ധം ചെയ്തതിന്റെ ഫലമായി ശത്രുക്കളെ ഉന്മൂലനാശം വരുത്തി യുദ്ധത്തിൽ വിജയം വരിക്കുവാൻ ഇടയായി. (Eusebius, Life of Constantine). തുടർന്ന് എ.ഡി. 313 ഫെബ്രുവരിയിൽ ‘മിലൻ’ എന്ന സ്ഥലത്തുവെച്ച് ചെയ്ത ഒരു കരാർ പ്രകാരം (The Edict of Milan) ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു. (Frend, W.H.C. The Early Church SPCK 1965, p. 137). എ.ഡി. 316-ൽ കോൺസ്റ്റന്റയിൻ ക്രിസ്ത്യാനിയാകുകയും ചെയ്തതോടെ ക്രൈസ്തവസഭ രാജകീയമതമായി ഉയർത്തപ്പെട്ടു. ചക്രവർത്തി ക്രിസ്ത്യാനി ആയതോടുകൂടി പ്രജകളെല്ലാം ക്രിസ്ത്യാനികളാകുവാൻ നിർബന്ധിതരായി. ക്രിസ്ത്യാനിയാകുന്നവർക്ക് സ്വർണ്ണനാണയവും വെള്ളയുടുപ്പും സമ്മാനം നൽകുകയും ചെയ്തിരുന്നു. അങ്ങനെ മനഃപരിവർത്തനം കൂടാതെ കൂട്ടത്തോടെ മതപരിവർത്തനത്തിനു വധേയരായതോടുകൂടി സകല അഴുക്കും ദൈവസഭയ്ക്കകത്തേക്ക് കടന്നുവന്നു. അതോടുകൂടി വിശുദ്ധസഭ അശുദ്ധരുമായി ഇണയില്ലാപ്പിണകൂടി സകല ദുരുപദേശത്തിന്റെയും വിളനിലമായി മാറി. വിഗ്രഹാരാധന, കുരിശുവണക്കം, മറിയാരാധന, മരിച്ചവരോടും മരിച്ചവർ ക്കുവേണ്ടിയും പ്രാർത്ഥന, അപ്പവീഞ്ഞുകളുടെ വസ്തുമാറ്റം, മേൽപട്ടക്കാർ പട്ടക്കാർ ശെമ്മാശൻ അൽമായർ തുടങ്ങിയ വേർതിരിവ്, കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണസ്ഥലം തുടങ്ങിയവയെല്ലാം കാലക്രമേണ സത്യസഭയ്ക്കകത്തേക്ക് നുഴഞ്ഞുകയറി.

ഇതൊന്നും പോരാഞ്ഞിട്ട് ക്രൈസ്തവിശ്വാസത്തിൻ്റെ നാരായവേരിന് കത്തിവെക്കുന്ന ഒരു വിശ്വാസപ്രമാണവും സാത്താൻ സഭയ്ക്കകത്തേക്ക് നുഴയിച്ചുകയറ്റി. അറിയൂസിൻ്റെ (256-336) ദുരുപദേശത്തിന് തടയിടാനെന്ന പേരിൽ കോൺസ്റ്റൻ്റയിൻ്റെ നേതൃത്വത്തിലാണ് 325-ൽ നിഖ്യാ സുന്നഹദോസ് വിളിച്ചുചേർത്തത്. അറിയൂസിൻ്റെ ഉപദേശംമൂലം ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്നാണ് ചക്രവർത്തി ലോകം മുഴുവനുള്ള മുന്നൂറോളം (318 എന്നൊരു കണക്കുമുണ്ട്) ബിഷപ്പുമാമാരെ സുന്നഹദോസിനായി വിളിച്ചുചേർത്തതെന്നാണ് പറയപ്പെടുന്നത്. “യേശു പൂർവ്വാസ്ത്യക്യം ഉള്ളവനെങ്കിലും ദൈവത്വമുള്ളവനല്ല; വചനമാകുന്ന യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. നിഖ്യായുടെ ഉപദേശം: “യേശു സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചു” എന്നാണ്. തമ്മിൽ എന്താണ് വ്യത്യാസം: അറിയൂസ് സൃഷ്ടിച്ചവനെ ഇവർ ജനിപ്പിച്ചവനാക്കി. സൃഷ്ടിച്ചു എന്നു പറഞ്ഞാലും ജനിപ്പിച്ചു എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. അടുത്തത്: ‘സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു’ എന്നു അറിയൂസ് പറഞ്ഞു. ഇവരോ: ‘പിതാവിനൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്ന് ജനിച്ചു’ എന്നു പഠിപ്പിച്ചു. പിതാവ് എന്നേക്കുമുള്ളവനാണ്; ജനിച്ചവൻ ജനനത്തിനു മുമ്പെ ഉണ്ടാകുമോ? ഇല്ല. ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ എന്തായാലും ഒരു ഇടവേളയുണ്ടാകും. പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് അറിയൂസ് പറഞ്ഞത് അതുകൊണ്ടാണ്. എന്നുവെച്ചാൽ, അറിയൂസിൻ്റെ ഉപദേശത്തെ സഭ വേറൊരു രൂപത്തിൽ അംഗീകരിക്കുകയാണ് ചെയ്തത്. ഇവിടെ മനസ്സിലാക്കേണ്ടത് ഉപയിയായ സർപ്പത്തിൻ്റെ തന്ത്രമാണ്. റോമാ സാമ്രാജ്യത്തിലെ ഏതോ ഒരു കോണിൽ അറിയൂസെന്ന ഒരുത്തൻ പ്രചരിപ്പിച്ച ദുരുപദേശത്തെ ഉന്മൂലനം ചെയ്യാൻ കോൺസ്റ്റൻ്റയിൽ വിളിച്ചുചേർത്ത സുന്നഹദോസ് അതേ ദുരുപദേശത്തെ വെള്ളപൂശി ലോകംമുഴുവനുമുള്ള സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു. അങ്ങനെ സർപ്പം ജയിച്ചു; ത്രിത്വസഭ തോറ്റു.

ക്രൈസ്തവസഭയുടെ ഉപദേശമല്ല ത്രിത്വം; കത്തോലിക്കാ സഭയിയിൽ ഉരുത്തിരിഞ്ഞ അനേകം മാരക ദുരുപദേശങ്ങളിൽ ഒരെണ്ണം മാത്രമാണ്. ത്രിത്വം സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് അതേറ്റെടുത്തവർ അവരുടെ എല്ലാ ഉപദേശങ്ങളും സ്വീകരികരിക്കാത്തതെന്തേ? മഹാദൈവത്തിന് അപ്പനുണ്ടെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റുകാർ അവരുടെ വിശ്വാസംപോലെ കുറഞ്ഞപക്ഷം, മറിയയെ ദൈവമാതാവായിട്ടെങ്കിലും അംഗീകരിക്കണം. അതാണ് അതിൻ്റെയൊരിത്. അവരുടെ എല്ലാ ദുരുപദേശങ്ങളും കാണുക:

1. AD 2-ാം നൂറ്റാണ്ട്‌: സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.

2. AD 3-ാം നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.

3. AD 300-ൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.

4. AD 320-ൽ മെഴുകുതിരി കത്തിക്കൽ തുടങ്ങി.

5. AD 325-ൽ നിഖ്യയിൽ കൂടിയ സുന്നഹദോസിൽവെച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ത്രിത്വദുപദേശം സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു.

6. AD 350-ൽ സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.

7. AD 375-ൽ മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.

8. AD 431-ൽ എഫേസോസ് സുന്നഹദോസിൽ വച്ച് മറിയയെ ദൈവമാതാവ് എന്ന് വിളിച്ചു.

9. AD 500-ൽ പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.

10. AD 526-ൽ അന്ത്യകൂദാശ ആരംഭിച്ചു.

11. AD 593-ൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.

12. AD 600-ൽ ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.

13. AD 610-ൽ ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.

14. AD 709-ൽ മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.

15. AD 786-ൽ കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.

16. AD 850-ൽ ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.

17. AD 890-ൽ യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.

18. AD 927-ൽ കർദ്ദിനാൾ സംഘം ആരംഭിച്ചു.

19. AD 998-ൽ നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.

20. AD 1079-ൽ പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.

21. AD 1090-ൽ ജപമാല ആരംഭിച്ചു.

22. AD 11-ാം നൂറ്റാണ്ട്: കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.

23. AD 1190-ൽ പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.

24. AD 12-ാം നൂറ്റാണ്ട്: ഏഴു കൂദാശകൾ തുടങ്ങി.

25. AD 1215-ൽ അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.

26. AD 1220-ൽ തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.

27. AD 1229-ൽ വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.

28. AD 1251-ൽ സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.

29. AD 1311-ൽ റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.

30. AD 1414-ൽ കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.

31. AD 1439-ൽ ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.

32. AD 1545-ൽ ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.

33. AD 1854-ൽ മാതാവിൻ്റെ അമലോത്ഭവം വിശ്വാസസത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.

34. AD 1870-ൽ ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.

35. AD 1950-ൽ മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.

36. AD 1965-ൽ മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായും അവർ കരുതുന്നു)

37. AD 1996-ൽ പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.

38. AD 2000-ൽ മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.

39. AD 2002-ൽ കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.

40. AD 2014-ൽ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.