മാനസാന്തരം

മാനസാന്തരം (repentance)

“നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:9)

മാനസാന്തരം എന്ന പദത്തിനു മനസ്സിന്റെ മാറ്റം എന്നർത്ഥം . രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. മാനസാന്തരം എന്ന പദം കേൾക്കുമ്പോൾ ഒരു സാധാരണ വിശ്വാസിയുടെ മനസ്സിൽ തെളിഞ്ഞു വരുന്നത് പാപത്തെക്കുറിച്ചുള്ള ദുഃഖം, പാപത്തെ വിട്ടുതിരിഞ്ഞതായുള്ള മനംമാറ്റത്തിന്റെ വാഗ്ദാനങ്ങൾ, ഒരിക്കലും പാപത്തിൽ വീഴുകയില്ലെന്നുള്ള ഏറ്റുപറച്ചിൽ എന്നിവയാണ്. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും പാപത്തെയോർത്തുള്ള ദുഃഖവും. പരിശുദ്ധനായ ദൈവത്തിൻ്റെ മുഖപ്രകാശത്തിലല്ലാതെ പാപിക്കു തൻ്റെ പാപം വെളിപ്പെടുകയില്ല. ഇയ്യോബ് പറയുന്നു; “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ കാട്ടത്തിമേൽ കയറി ക്രിസ്തുവിനെ കണ്ട ചുങ്കക്കാരിൽ പ്രമാണിയായ സക്കായിയുടെ അവസ്ഥ യഥാർത്ഥ മാനസാന്തരത്തിൻ്റെ മറ്റൊരുദാഹരണമാണ്. (ലൂക്കൊ, 19:1-10). ദുഃഖവും മാനസാന്തരവും ഒന്നല്ല എന്നു 2കൊരിന്ത്യർ 7:10 വ്യക്തമാക്കുന്നു. ദുഃഖം അതിന്റെ പ്രവൃത്തി തികയ്ക്കുമ്പോൾ ഉണ്ടാകുന്ന ഫലമാണ് മാനസാന്തരം. മാനസാന്തരത്തിന്റെ ഫലമാണ് രക്ഷ. ദുഃഖം, മാനസാന്തരം, രക്ഷ എന്നിങ്ങനെ ഒരനുക്രമ വികാസം ഈ പ്രക്രിയയിൽ കാണാം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മനസ്സിലുണ്ടാകുന്ന പൂർണ്ണമായ പരിവർത്തനവും ഭാവവ്യതിയാനവുമാണ് മാനസാന്തരം. 

പ്രയോഗങ്ങൾ: അനുതപിക്കുക എന്നർത്ഥമുള്ള നാഹം (נָחַם – nacham) എന്ന എബായധാതുവിന്റെ പ്രയോഗം പഴയനിയമത്തിൽ 100-ലേറെ പ്രാവശ്യം ഉണ്ട്. ദൈവത്തിനു മനുഷ്യരോടുള്ള ഇടപെടലിൽ ഉണ്ടാകുന്ന സുചിന്തിതമായ മാറ്റം അതു വിവക്ഷിക്കുന്നു. (1ശമൂ, 15:11, 35; യോനാ, 3:8,9,10). നിഷേധാത്മകമായി അതു തന്റെ പ്രഖ്യാപിത നിർണ്ണയത്തിൽ നിന്നു ദൈവം വ്യതിചലിക്കുന്നതല്ലെന്നതിനെ വ്യക്തമാക്കുന്നു. “യിസായേലിന്റെ മഹത്വമായവൻ ഭോഷ്ക്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു. (1ശമൂ, 15:29. ഒ.നോ: സങ്കീ, 110:4; യിരെ, 4:28). അഞ്ചു സ്ഥാനങ്ങളിൽ ‘നാഹം’ മനുഷ്യന്റെ അനുതാപത്തെക്കുറിക്കുന്നു. ഇയ്യോബ് 42:6; യിരെമ്യാവ് 8:6; 31:19 എന്നിവിടങ്ങളിലെ നാഹം ധാതുവിന്റെ രൂപങ്ങൾ പുതിയനിയമത്തിലെ മാനസാന്തരത്തിന്റെ ആശയം വെളിവാക്കുന്നു; എന്നാൽ മറ്റു ഭാഗങ്ങളിൽ പ്രസ്തുത ആശയം പ്രകടമല്ല. ഈ ആശയം പ്രകടമാക്കുന്ന എബ്രായപ്രയോഗം ഷൂബ് (שׁוּב – shuwb) 1000-ത്തോളം

പ്രാവശ്യമുണ്ട്. അതിന് പിന്തിരിയുക, ദൈവത്തിങ്കലേക്കു തിരിയുക എന്നീ അർത്ഥങ്ങളുണ്ട്. അനുതാപത്തെ തുടർന്ന് മടങ്ങിവരുന്നു അഥവാ യഥാസ്ഥാനപ്പെടുന്നു. യഥാസ്ഥാനപ്പെടുത്തൽ ദൈവത്തിന്റെ കൃപാദാനമാണ്. “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (സങ്കീ, 30:3,7,19. ഒ.നോ: യിരെ, 31:18, 20). അനുതാപത്തിനും മാനസാന്തരത്തിനുമുള്ള പഴയനിയമ ആഹ്വാനത്തിനു മാതൃക യെശയ്യാവ് 55:6,7-ൽ കാണാം: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ. അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” പുതിയനിയമത്തിൽ മെറ്റനോയിയ (μετάνοια – metanoia, നാമം) 24 പ്രാവശ്യവും മെറ്റനൊയെയോ ((μετανοέω – metanoeo, ക്രിയ ) 34 പ്രാവശ്യവും ഉണ്ട്. അപൂർവ്വമായി മെറ്റലൊമായി (μεταμέλλομαι – metamellomai) എന്ന പദവും 6 പ്രാവശ്യമുണ്ട്. പശ്ചാത്തപിക്കുക, അനുതപിക്കുക എന്നീ അർത്ഥങ്ങളിലാണ് മെറ്റമെലാമായി പ്രയോഗിച്ചിരിക്കുന്നത്. തിരിയുക എന്നയർത്ഥത്തിൽ എപിസ്ട്രെഫൊ (ἐπιστρέφω – epistrepho) 39 പ്രാവശ്യമുണ്ട്. മാനസാന്തരം (മെറ്റനൊയിയ) തിരിയുക (എപിസ്ട്രെഫൊ) എന്നിവയെ വ്യക്തമായി വിവേചിച്ചിട്ടുണ്ട്. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾവിൻ.” (പ്രവൃ, 3:19). “ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.” (പ്രവൃ, 26:20). അതുപോലെ തന്നെ മാനസാന്തരവും വിശ്വാസവും വിഭിന്നങ്ങളാണ്: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21). 

മാനസാന്തരത്തിന്റെ പ്രാധാന്യം: പഴയനിയമ പ്രവാചകന്മാരും ന്യായപ്രമാണവും മാനസാന്തരസന്ദേശം നൽകി: “നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ടു ഈ ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മയ്ക്കായിട്ടു വീണ്ടും പ്രസാദിക്കും.” (ആവ, 30:10). “അതുകൊണ്ടു യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തരും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭാവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനംതിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.” (യെഹെ, 18:30. ഒ.നോ: 2രാജാ, 17:13; യിരെ, 8:6; യെഹ, 14:6; 18:30).

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചു. (മത്താ, 3:2; മർക്കൊ, 1:15).

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്ന ആഹ്വാനത്തോടെ യേശു പരസ്യശുശ്രൂഷ ആരംഭിച്ചു. (മത്താ, 4:17). 

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരും പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു. (മർക്കൊ, 6:12; പ്രവൃ, 2:38; 3:19; 8:22;13:24; 17:30; 20:21; 26:20). 

അവന്റെ (ക്രിസ്തുവിന്റെ) നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കണമെന്നു പുനരുത്ഥാനാനന്തരം ക്രിസ്തു ശിഷ്യന്മാർക്കു നിയോഗം നൽകി. (ലൂക്കൊ, 24:47). 

നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നു പതാസ് അപ്പൊസ്തലൻ പെന്തക്കോസ്തിനുശേഷം പ്രസംഗിച്ചു. (പ്രവൃ, 2:38).

അറിവില്ലായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്നു ദൈവം കല്പിക്കുന്നതായി പൗലൊസ് പറഞ്ഞു. (പ്രവൃ, 17:30).

പൗലൊസ് അപ്പൊസ്തലൻ ആദ്യം ദമസ്ക്കൊസിലും യെരൂശലേമിലും യെഹൂദ്യദേശക്കും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട ദൈവത്തിങ്കലേക്ക് തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യണം എന്നു പ്രസംഗിച്ചു. (പ്രവൃ, 26:20). 

മാനസാന്തരം ദൈവഹിതവും ദൈവികവെളിപ്പാടുമാണ്. “ആരും നശിച്ചുപോകാത എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നത യുള്ളൂ.” (2പത്രൊ, 2:8, 10). 

രക്ഷയിൽ പ്രധാനസ്ഥാനം മാനസാന്തരത്തിനാണ്. മാനസാന്തരം കൂടാതെ രക്ഷയില്ല. “അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും.” (ലൂക്കൊ, 13:3). 

മാനസാന്തരം എന്താണ്?: മനസ്സിനെയും ചിന്തയെയും ഇച്ഛാശക്തിയെയും ബാധിക്കുന്ന ഒന്നാണ് മാനസാന്തരം. പാപത്തെ ഓർത്ത് ദുഃഖിക്കുകയും പാപത്തെ വിട്ടൊഴിഞ്ഞു ദൈവത്തിങ്കലേക്കു തിരികയുമാണ് മാനസാന്തരത്തിന്റെ പ്രധാന അംശങ്ങൾ. 1. മാനസാന്തരം ബുദ്ധിയെ സ്പർശിക്കുന്നു: “എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു : മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേലചെയ്തു എന്നു പറഞ്ഞു . എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെതന്നെ പറഞ്ഞപ്പോൾ ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.” (മത്താ, 21:28-30). ഇവിടെ അനുതാപത്തിനു ഉപയോഗിച്ചിരിക്കുന്ന മൂലപദത്തിന്റെ അർത്ഥം ചിന്തമാറ്റുക എന്നത്രേ. പാപം, ദൈവം, സ്വയം എന്നിവയെ സംബന്ധിച്ചുള്ള വീക്ഷണത്തിലെ മാറ്റമാണിത്. പാപത്തെ വ്യക്തിപരമായ കുറ്റമായും ദൈവം നീതി ആവശ്യപ്പെടുന്നതായും സ്വയത്തെ മലിനവും നിസ്സഹായവും ആയും തിരിച്ചറിയുന്നു. ഇതിനെ പാപത്തിന്റെ പരിജ്ഞാനം എന്നു തിരുവെഴുത്തുകളിൽ പറയുന്നു. (റോമ, 3:20; ഇയ്യോ, 42:5; സങ്കീ, 51:3; ലൂക്കൊ, 15:17; റോമ, 1:32.  

മാനസാന്തരം വികാരത്തെ സ്പർശിക്കുന്നു: പാപത്തോടുള്ള വെറുപ്പും; പാപത്തെക്കുറിച്ചുള്ള ദുഃഖവും ഉളവാകുന്നു. പാപത്തോടുള്ള വെറുപ്പ്: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു. (സങ്കീ, 97:10). അനുതപിക്കുന്ന പാപി പാപത്തെ വെറുക്കുകയും താൻ അനുതപിക്കുന്ന പാപപ്രവൃത്തികളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. മാനസാന്തരത്തിന്റെ ഒരു പ്രധാന ഘടകമാണ് പാപത്തോടുള്ള വെറുപ്പ്. പാപത്തോടുള്ള വീക്ഷണത്തിൽ മനസ്സുമാറ്റത്തിന് വിധേയമാവുന്നു. പാപത്തെ ഓർത്തുളള ദുഃഖം: കൊരിന്ത്യർ 2 7:7 അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു. “ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:8-10). പാപത്തിന്റെ നേർക്കുള്ള വെറുപ്പും ദുഃഖവും പരസ്പരപൂരകങ്ങളാണ്. ഇവയിൽ ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. ഒരു വ്യക്തി ഏതു പാപത്തെ ഓർത്തു ദുഃഖിക്കുന്നുവോ ആ പാപത്തിന്റെ ഫലത്തെ ഓർത്തുള്ള ദുഃഖമാണ് അനുതാപം. പാപത്തെത്തന്നെ നിരാകരിക്കുന്നതാണ് മാനസാന്തരം. 

മാനസാന്തരം ഇച്ഛാശക്തിയെ സ്പർശിക്കുന്നു: പാപത്തെ സംബന്ധിച്ചും, ദൈവഹിതത്തെ സംബന്ധിച്ചും ഒരു പുതിയ നിർണ്ണയം (ഇച്ഛ) മാനസാന്തരത്തിൽ സംഭവിക്കുന്നു. “ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന് ഞാൻ യോഗ്യനല്ല. നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്ത് കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (ലൂക്കൊ, 15:18-20).  

മാനസാന്തരത്തിന്റെ ബാഹ്യ ലക്ഷണങ്ങൾ: പാപം ഏറ്റുപറയുന്നു: ദൈവത്തോട്; “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു. എന്റെ അകൃത്യം മറച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീ, 32:5). “ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു, എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു). (സങ്കീ, 38:18). “മകൻ അവനോടു: അപ്പാ ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.” (ലൂക്കൊ, 15:21). എല്ലാ പാപവും ദൈവത്തിന്നെതിരെയാണ് ചെയ്യുന്നത്. ദൈവഹിതത്തെയും ദൈവത്തിന്റെ കല്പനകളെയും ലംഘിക്കുകയാണ് പാപം. മനുഷ്യനോട്: നമ്മുടെ പാപം മനുഷ്യനെയും വ്രണപ്പെടുത്തുന്നതാണ്. അതിനാൽ മനുഷ്യനോടും പാപം ഏറ്റുപറയേണ്ടതു ആവശ്യമാണ്. “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). “ആകയാൽ നിന്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മ വന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക. പിന്നെ വന്നു നിന്റെ വഴിപാട് കഴിക്ക.” (മത്താ, 5:23,24). മനുഷ്യർ തമ്മിലും നിരപ്പു പ്രാപിക്കേണ്ടതാവശ്യമാണ്. വ്യക്തിയോടു ചെയ്യുന്ന തെറ്റ് ദൈവത്തോടു ഏറ്റുപറയുമ്പോൾ പാപക്ഷമ ലഭിക്കും. എന്നാൽ ആ വ്യക്തിയോടു നിരന്നു കഴിഞ്ഞാൽ മാത്രമേ അതിന്റെ ഭൗതികഫലത്തിൽ നിന്നു മോചനം ലഭിക്കുകയുള്ളൂ. പാപം ഉപേക്ഷിക്കുന്നു: “തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” (സദൃ, 28:13). “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7).

മാനസാന്തരത്തിനുളള മാർഗ്ഗം: മാനസാന്തരം ദൈവദത്തമാണ്. ഒരു വ്യക്തിക്ക് സ്വയമായി മാനസാന്തരം ഹൃദയത്തിൽ ഉളവാക്കാൻ സാദ്ധ്യമല്ല. മാനസാന്തരം ദൈവത്തിന്റെ കൃപാദാനമാണ്. ദൈവാത്മാവ് മനുഷ്യാത്മാവിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് മനുഷ്യാത്മാവ് മാറ്റത്തിനായി ഒരുങ്ങുന്നത്. ദൈവമാണ് മാനസാന്തരം നൽകുന്നത്.”അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു, അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നൽകിയല്ലോ എന്നുപറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.” (പ്രവൃ, 11:18). 

ദൈവവചനശ്രവണത്തിലൂടെ: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതുകേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. പത്രൊസ് അവരോടു നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്ഥാനം ഏല്പിൻ. എന്നാൽ പരിശുദ്ധാത്മാവ് എന്നദാനം ലഭിക്കും. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്ഥാനം ഏറ്റു.” (പ്രവൃ, 2:36-38, 41). മാനസാന്തരത്തിന് ആഹ്വാനം ചെയ്യുന്ന സുവിശേഷം വ്യക്തിയിൽ മാനസാന്തരം ഉളവാക്കുന്നു. നീനെവേയിലെ ജനങ്ങൾ യോനാ പ്രസംഗിച്ച ദൈവവചനം കേട്ടു മാനസാന്തരപ്പെട്ടതോർക്കുക. (യോനാ, 3:5-10). വ്യക്തിയുടെ മാനസാന്തരത്തിന്നായി ദൈവം ഉപയോഗിക്കുന്ന ഉപകരണമാണ് സുവിശേഷം. സുവിശേഷം പ്രസംഗിക്കേണ്ടത് പരിശുദ്ധാത്മശക്തിയിലാണ്. (1തെസ്സ, 1:5, 9). 

ദൈവത്തിന്റെ നന്മ, ദയ, ക്ഷമ എന്നിവയിലൂടെ: “അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?” (റോമ, 2:4). ദൈവം ദയാലുവായി എല്ലാവർക്കും നന്മ ചെയ്യുന്നത് അവരെ പാപത്തിൽ നിന്നും പിന്തിരിപ്പിച്ച് നീതിയിലേക്കു നടത്തുന്നതിനാണ്. (ലൂക്കൊ, 6:35; എഫെ, 4:32; 1പത്രൊ, 2:3). 

ശാസനയിലൂടെയും ശിക്ഷയിലൂടെയും: “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.” (വെളി, 3:19. ഒ.നോ: എബ്രാ, 12:6, 10,11). 

ദൈവത്തിന്റെ പരിശുദ്ധിയുടെ സാക്ഷാൽക്കാരത്തിലൂടെ: ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധം ലഭിക്കുമ്പോൾ പാപത്തെക്കുറിച്ചു ബോധം വരികയും അനുതപിക്കയും ചെയ്യും. “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). “അപ്പോൾ ഞാൻ; എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു. ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളാരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.” (യെശ, 6:35).  

മാനസാന്തരത്തിന്റെ ഫലങ്ങൾ: സ്വർഗ്ഗത്തിൽ സന്തോഷം; “അങ്ങനെ തന്നെ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊൻപതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊ, 15:7, 10). പാപക്ഷമ ലഭിക്കുന്നു: “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7). പരിശുദ്ധാത്മാവു ലഭിക്കുന്നു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). 

യഥാർത്ഥ വിശ്വാസമാണ് മാനസാന്തരത്തിന്റെ അടിസ്ഥാനം. വിശ്വാസത്തോടൊപ്പം മാനസാന്തരം സംഭവിക്കുന്നു. പാപം ചെയ്തശേഷം അതിനെക്കുറിച്ചുള്ള മനസ്സാക്ഷിക്കുത്തു മൂലം ഹൃദയത്തിലുണ്ടാകുന്ന ദുഃഖമാണ് അനുതാപം അഥവാ പശ്ചാത്താപം. സകല മനുഷ്യർക്കും പൊതുവേ അനുഭവപ്പെടുന്നതാണിത്. രക്ഷയ്ക്കായുള്ള അനുതാപം സുവിശേഷം കേൾക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. അനുതാപത്തോടുകൂടെ യേശുവിലുള്ള വിശ്വാസത്തിൽ പാപം വിട്ടൊഴിഞ്ഞു ജീവിക്കാനുള്ള ആഗ്രഹത്തോടുകുടെ ദൈവത്തിങ്കലേക്കു തിരിയുന്ന തിരിവാണ് മാനസാന്തരം. “എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖ, 1:3). സകല ഭൂസീമാവാസികളുമായുളേളാരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ?” (യെശ, 45:22). വിശ്വാസിയും മാനസാന്തരപ്പെടേണ്ടതാണ്: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സുപുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:2). “ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. ദൈവഹിത്രപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2കൊരി, 7:9,10). അവിശ്വസ്തസഭകളും മാനസാന്തരപ്പെടേണ്ടതാണ്: “നീ ഏതിൽ നിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽ നിന്നു നീക്കുകയും ചെയ്യും.” (വെളി, 2:5).

വിശ്വാസം

വിശ്വാസം (Faith)

“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമർ 10:17)

വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം എമുനാ (אֱמוּנָה – emuwnah) ആണ്. ദൈവത്തിന്റെ വിശ്വസ്തതയെ കുറിക്കുവാനാണീ പദം പ്രായേണ പ്രയോഗിക്കുന്നത്. “യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.” (പുറ, 34:6. ഒ.നോ: ഉല്പ, 24:27, 49). ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും.’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്ന അഭിപ്രായമുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു. ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ള്ളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത് (സദൃ, 3:5) തുടങ്ങി അനേകം പഴയനിയമ ഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു.  വിശ്വാസത്തെക്കുറിക്കുന്ന ഗ്രീക്കുപദങ്ങളായ പിസ്റ്റിസ് (πίστις – pistis) 244 പ്രാവശ്യവും, ക്രിയാപദമായ വിശ്വസിക്കുക പിസ്റ്റുവോ (πιστεύω – pisteuo) 248 പ്രവശ്യവും, പിസ്റ്റോസ് (πιστός – pistos) എന്ന നാമവിശേഷണം 67 പ്രാവശ്യവും പുതിയനിയമത്തിൽ കാണപ്പെടുന്നു. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയനിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്തപവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.

ദൈവികസാക്ഷ്യം സ്വീകരിച്ച് അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിന് പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവികവെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ട് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്ന് വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തിനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണ് വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവികവെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവ് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു . എന്നുള്ളതു തന്നേ.” (1യോഹ, 5:9-11) “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17). രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നത് വിശ്വാസത്താലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. യഥാർത്ഥ മാനസാന്തരത്തിന്റെ ലക്ഷണമാണ് വിശ്വാസം. വീണ്ടും ജനനത്തിന്റെ മാനുഷിക വശമാണത്. മാനസാന്തരത്തിൽ പാപി പാപത്തിൽ നിന്നു തിരിയുന്നു; വിശ്വാസത്തിലവൻ ദൈവത്തിങ്കലേയ്ക്കും. മാനസാന്തരം കൂടാതെ വിശ്വാസത്തിനും വിശ്വാസം കൂടാതെ മാനസാന്തരത്തിനും നിലനില്പില്ല.

പലപ്പോഴും പര്യായംപോലെ പ്രയോഗിക്കുന്ന പദങ്ങളാണ് വിശ്വാസവും പ്രത്യാശയും. എന്നാൽ അവ വിഭിന്നങ്ങളാണ്. പ്രത്യാശ ഭാവികമാണ്. എന്നാൽ വിശ്വാസത്തിന് കാലവ്യത്യാസമില്ല, അത് ഭൂതവർത്തമാനഭാവികളെ ഉൾക്കൊള്ളുന്നു. പൊതുവെ പ്രതീക്ഷയും അഭിലാഷവും ചേർന്നതാണ് പ്രത്യാശ. എന്നാൽ തിരുവെഴുത്തുകളിൽ പ്രത്യാശയ്ക്ക് അറിവ്, ഉറപ്പ് എന്നീ ഘടകങ്ങൾ കൂടിയുണ്ട്. വിശ്വാസം എന്നത് തിരുവെഴുത്തുകൾ ഉൾക്കൊള്ളുന്ന ക്രിസ്തീയ ഉപദേശത്തിന്റെ ആകെത്തുകയാണ്. (ലൂക്കൊ, 18:8; പ്രവൃ, 6:7; 1തിമൊ, 4:1; 6;10; യൂദാ, 3). പുതിയനിയമത്തിലെ വിശ്വാസത്തിന് സമാന്തരമായി പഴയനിയമത്തിൽ കാണുന്ന പ്രയോഗമാണ് ആശ്രയം. (സങ്കീ, 26:1; സദൃ, 3:5). 

വിശ്വാസം ഹൃദയത്തിന്റെ പ്രവൃത്തിയാണ്. അതിനാൽ അത് ബൗദ്ധികവും വൈകാരികവും ഇച്ഛാപരവും അത്രേ. വിശ്വാസത്തിന്റെ ബൗദ്ധികാംശത്തെ വെളിപ്പെടുത്തുന്ന ഭാഗങ്ങളാണ് സങ്കീർത്തനം 9:10; യോഹന്നാൻ 2:23; റോമർ 10:14. യേശുവിന്റെ അടുക്കൽ വന്നപ്പോൾ നിക്കൊദെമൊസിന് ഈ വിശ്വാസം ഉണ്ടായിരുന്നു. (യോഹ, 3:2). പിശാചുക്കൾക്ക് ദൈവത്തെക്കുറിച്ചുള്ളത് ബൗദ്ധികമായ അറിവാണ്. “ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” (യാക്കോ, 2:19). ആഭിചാരകനായ ശിമോനും ഇതേ വിശ്വാസമുണ്ടായിരുന്നു. (പ്രവൃ, 18:13). പ്രകൃതിയിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും തിരുവെഴുത്തുകളിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും വിശ്വസിക്കുന്നതാണ് വിശ്വാസത്തിന്റെ ബൗദ്ധികാംശം. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” റോമ, 10:17). ദൈവമുണ്ടെന്ന് അറിയുന്നതുകൊണ്ട് നാം അവന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. (റോമ, 1:19). ക്രിസ്തുവിൽ വിശ്വസിക്കുന്നതിന് നാം സുവിശേഷം അറിയേണ്ടതാണ്. “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ, 10:14). 

“അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതി പാടുകയും ചെയ്തു.” (സങ്കീ, 106:12). വൈകാരികമായ വിശ്വാസം വളരെ വേഗം ഇല്ലാതെ പോകുന്നതാണ്. ഭാഗികമായും താൽക്കാലികമായും മാത്രമേ ദൈവികസത്യം അംഗീകരിക്കുന്നുള്ളൂ. (മത്താ, 13:20; മർക്കൊ, 12:32,34; യോഹ, 5:35). ബൗദ്ധികവും വൈകാരികവുമായ വിശ്വാസത്തിൽ നിന്നാണ് ഇച്ഛാപരമായ വിശ്വാസം ഉളവാകുന്നത്. വിശ്വാസത്തിന്റെ ഈ മൂന്ന് അംശങ്ങളും ഇല്ലെങ്കിൽ ഒരു മനുഷ്യന് രക്ഷ നേടാൻ കഴിയുകയില്ല. ക്രിസ്തുവിനെ സ്വമേധയാ സ്വന്തമാക്കിയില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും ഹൃദയം ദൈവത്തിന് വിധേയപ്പെടുത്തുകയും ചെയ്യുന്നതാണ് ഇച്ഛാപരമായ വിശ്വാസം. “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്ന് ഇമ്പമായിരിക്കട്ടെ.” (സദൃ, 23:26. ഒ.നോ: മത്താ, 11:28; ലൂക്കൊ, 14:26; യോഹ, 2:24; റോമ, 3:2; ഗലാ, 2:7). ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിനെക്കുറിക്കുന്ന അനേകം ഭാഗങ്ങളുണ്ട്. (ഉദാ: യോഹ, 1:12; 4:14; 6:53; വെളി, 3:20). 

വിശ്വാസത്തിൽ ദൈവികവും മാനുഷികവുമായ അംശങ്ങൾ ഉണ്ടെങ്കിലും വിശ്വാസത്തിന്റെ ഉറവിടം ദൈവമാണ്. ദൈവകൃപയാലാണ് ഒരു വ്യക്തിക്ക് വിശ്വാസം ലഭിക്കുന്നത്.  “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “ഭാവിക്കേണ്ടതിനുമീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമ, 12:3). നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ക്രിസ്തുവാണ്. (എബ്രാ, 12:2). ആത്മീയ വരങ്ങളിലൊന്നും ആത്മാവിന്റെ ഫലങ്ങളിൽ ഒന്നുമായ വിശ്വാസം പ്രദാനം ചെയ്യുന്നത് പരിശുദ്ധാത്മാവത്രേ. (1കൊരി, 12;4,8,9; ഗലാ, 5:22,23). വിശ്വാസത്തിൻ്റെ ഉറവിടം ദൈവമാണെങ്കിലും മാനുഷിക പക്ഷത്തിൽ രണ്ടു മാദ്ധ്യമങ്ങളുണ്ട് വിശ്വാസം ലഭിക്കുന്നതിന്; ദൈവവചന ശ്രവണവും പ്രാർത്ഥനയും. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവിയാലും ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു.” (പ്രവൃ, 4:4). വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കുന്നതിന് അപ്പൊസ്തലന്മാർ ക്രിസ്തുവിനോടപേക്ഷിച്ചു. (ലൂക്കൊ, 17:5). അതിനോടുള്ള ബന്ധത്തിലാണ് കടുകുമണിയോളം വിശ്വാസത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞത്. പരിച്ഛദസമന്വിതമായ വിശ്വാസവിശേഷങ്ങളാണ് അല്പവിശ്വാസം (മത്താ, 6:30; 8:26; 14:31; 16:8; 17:20; ലൂക്കൊ, 12:28), ഇത്രവലിയ വിശ്വാസം (മത്താ, 8:10, രക്ഷിക്കുന്ന വിശ്വാസം (മത്താ, 9:22, മർക്കൊ, 5:34; ലൂക്കൊ, 7:50), വലിയ വിശ്വാസം (മത്താ, 12:28), കടുകുമണിയോളം വിശ്വാസം (മത്താ, 17:21; ലൂകൊ, 17:6), സംശയിക്കാത്ത വിശ്വാസം (മത്താ, 21:21; റോമ, 4:20), നിറഞ്ഞ വിശ്വാസം (പ്രവൃ, 6:5), നിലനില്ക്കുന്ന വിശ്വാസം (പ്രവൃ, 14:22; 1കൊരി, 13:12; 16:13), ഉറച്ച വിശ്വാസം (പ്രവൃ, 16:5; 2കൊരി, 1:24; കൊലൊ, 2:7), അനുസരണമുള്ള വിശ്വാസം (റോമ, 1:6), ഒത്തൊരുമിച്ചുള്ള വിശ്വാസം (1:12), ശക്തിയുള്ള വിശ്വാസം (റോമ, 4:20), സ്നേഹത്തിൽ വ്യാപരിക്കുന്ന വിശ്വാസം (ഗലാ, 5:6), സ്ഥിരതയുള്ള വിശ്വാസം (കൊലൊ, 2:5;1പത്രൊ, 2:5), വർദ്ധിക്കുന്ന വിശ്വാസം (2തെസ്സ, 1:3), പ്രവർത്തിക്കുന്ന വിശ്വാസം (2തെസ്സ, 1:12), സത്യത്തിൻ്റെ വിശ്വാസം (2തെസ്സ, 2:13), നിർവ്യാജവിശ്വാസം (2തിമൊ, 1:4), പൊതുവിശ്വാസം (തീത്തൊ, 1:4), പൂർണ്ണനിശ്ചയമുള്ള വിശ്വാസം (എബ്രാ, 10:22), നിർജ്ജീവ വിശ്വാസം (യാക്കോ, 2:17,26), വിലയേറിയ വിശ്വാസം (2പത്രൊ, 1:1), അതിവിശുദ്ധ വിശ്വാസം (യൂദാ, 20), എന്നിവ.

വ്യാപകമായ അനേകം ഫലങ്ങൾ വിശ്വാസത്തിനുണ്ട്. പുതുജനനത്തെയും പുതിയ സൃഷ്ടിയുടെ ജീവിതത്തെയും നിയന്ത്രിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. 

1. വിശ്വാസത്തിലൂടെ ദൈവപ്രസാദം ലഭിക്കുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). ദൈവപ്രസാദം നഷ്ടപ്പെട്ടത് അവിശ്വാസത്താലാണ്. അതിനാൽ അതു നേടേണ്ടത് വിശ്വാസത്താൽ തന്നെയാണ്. “അവർ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യണം എന്നു ചോദിച്ചു . യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 6:28,29).

2. വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “പുതനിൽ വിശ്വസിക്കുന്ന വന്നു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ: (യോഹ, 3:36). രക്ഷ (പ്രവൃ, 16:31; എഫെ, 2:8; മർക്കൊ, 16:16), പാപമോചനം (പ്രവൃ 10:43), നീതീകരണം (റോമ, 6:1), പുത്രത്വം (യോഹ, 1:12; ഗലാ, 3:26), പരിശുദ്ധാത്മാവ് എന്ന ദാനം (എഫെ, 1:13) എല്ലാം വിശ്വാസത്താലാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസത്താൽ ഹൃദയത്തിൽ വസിക്കുന്നു (എഫെ, 3:17). വിശ്വസിക്കുന്നവരാണ് സ്വസ്ഥതയിൽ പ്രവേശിക്കുന്നത്. (എബ്രാ, 4:3).

3. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്: നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (ഹബ, 2:4). ഒരു ദൈവപൈതൽ ജഡത്തിൽ ജീവിക്കുന്നത് അവനെ സ്നേഹിച്ചു അവനുവേണ്ടി തന്നെത്താൻ ഏല്പ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാണ്. (ഗലാ, 2:20). “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന് അടിസ്ഥാനമായിരിക്കുന്നത് വിശ്വാസമാണ്. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്ത ജയിക്കുന്നവൻ? (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു (1പത്രൊ, 1:8), ശാരീരികസൗഖ്യം പ്രാപിക്കുന്നു (മത്താ, 9:22,29; യാക്കൊ, 5:14,15), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21; മർക്കൊ, 11:24; ലൂക്കൊ, 1:45; എബ്രാ, 6:12; യാക്കൊ, 1:5-7; 1യോഹ, 5:14,15), അത്ഭുതം പ്രവർത്തിക്കുന്നു (മത്താ, 21:21; 17:19,20; യോഹ, 11:40; 14:12; എബ്രാ, 11:32-34), സർവ്വവും സാധിക്കുന്നു (മർക്കൊ, 9:23; മത്താ 19:26; ഫിലി, 4:13).

ബൈബിൾ സംഖ്യകൾ

ബൈബിൾ സംഖ്യകൾ (Bible Numbers)

ഒന്നുമുതൽ പത്തുവരെയുള്ള എബ്രായ ഗ്രീക്കു സംഖ്യകൾ

”എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വകപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുളളതും ആകുന്നു” (2തിമൊ, 3:16,17) എന്നിങ്ങനെ തിരുവെഴുത്തുകളുടെ ഉത്പത്തിയെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്; വിവിധനിലയിലുളള ഗ്രന്ഥകാരന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് രേഖപ്പെടുത്തിയവയുമാണ്. ദൈവശ്വാസീയമായ വേദപുസ്തകത്തിലെ സംഖ്യകൾ അത്ഭുതകരമായ സംവിധാനത്തെ സവിസ്തരം വെളിപ്പെടുത്തുന്നു. തിരുവെഴുത്തിലെ സംഖ്യകൾ, കൂലങ്കഷമായി തിരുവചനം പഠിക്കുന്നവർക്കു അത്ഭുതാദരങ്ങളെ ഉളവാക്കിക്കൊണ്ട് ആഴമേറിയ ആത്മീയ സത്യങ്ങളെ അനാവരണം ചെയ്തു കൊടുക്കുന്നവയാണ്. ബാഹ്യതലത്തിൽ ദുർഗ്രഹമായി തോന്നാമെങ്കിലും ശ്രദ്ധാപൂർവ്വം അപഗ്രഥിച്ചു പഠിക്കുമ്പോൾ നമ്മുടെ ഔത്സുക്യത്തെ ക്രമമായി വളർത്തിക്കൊണ്ട്, തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്കു അവ നമ്മെ നയിക്കും. വാക്കുകളിൽ, വാക്യങ്ങളിൽ, പ്രയോഗങ്ങളിൽ, സംഭവപരമ്പരകളിൽ, അവയുടെ എണ്ണങ്ങളിൽ, എഴുത്തുകളിൽ എല്ലാം വെളിപ്പെടുത്തുന്ന ആത്മീയസത്യങ്ങൾക്ക് അനുസരണമായി, അവയെ മാർമ്മികമായി വെളിപ്പെടുത്തുന്ന സംഖ്യകളുടെ ആവർത്തനം വിസ്മയമത്രേ.

സംഖ്യാക്രമം ബൈബിളിൽ 

അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ജ്ഞാനം അറിവു എന്നിവയുടെ ആഴം അപ്രമേയവും അവന്റെ വഴികൾ അഗോചരവുമത്ര. (റോമ, 1:33). സ്യഷ്ടിയിൽ വെളിപ്പെട്ട ദൈവത്തിന്റെ കരവിരുതും കൃത്യതയും ദൈവികവെളിപ്പാടായ തിരുവെഴുത്തുകളിലും പ്രതിബിംബിക്കുന്നു. ആകാശസൈന്യത്തെ (നക്ഷത്രങ്ങളെ) ദൈവം പേർ ചൊല്ലി വിളിക്കയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും ചെയ്യുന്നു. ”നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു. അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). സങ്കീർത്തനക്കാരൻ പാടുകയാണ്: ”അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:4,5). നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്താ, 10:30). സഷ്ടാവായ ദൈവം ഉദാസീനനല്ല. സൃഷ്ടി അവന്റെ കയ്യിൽ ഭദ്രമാണ്. അവയുടെ സംഖ്യയും ക്രമവും അവൻ അറിയുന്നു. സൃഷ്ടിയിലെ ഈ സംഖ്യാപരമായ ക്രമവും സംവിധാന സൗഭാഗ്യവും ദൈവിക അരുളപ്പാടായ ബൈബിളിൽ ദൃശ്യമാണ്. ബുദ്ധിയുളളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ എന്ന ആഹ്വാനത്തോടുകൂടി മൃഗത്തിന്റെ സംഖ്യ വെളിപ്പെടുത്തിയതു കർത്താവു തന്നെയാണ്. (വെളി, 13:18). ബൈബിളിലെ പുസ്തകങ്ങളിൽ ഒന്നിന്റെ പേർ സംഖ്യാപുസ്തകം എന്നാണ്. യിസ്രായേൽ മക്കളുടെ ജനസംഖ്യ ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രമല്ല, അതിൽ ഉപയോഗിച്ചിട്ടുളള സംഖ്യകളുടെ പ്രത്യേക സൂചനകൾ കൊണ്ടുമാണ് പ്രസ്തുത നാമധേയം. ഭൗതികപ്രപഞ്ചത്തിലെ ദൈവിക ക്രമത്തെയാണു നാം പ്രകൃതി നിയമങ്ങൾ എന്നു വിളിക്കുന്നത്.

സംഖ്യയുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ 

എണ്ണം എന്ന നാമപദത്തിനു തുക, വില, മതിപ്പ്, നിനവ്, ആശയം, വിചാരം, വിശ്വാസം എന്നീ അർത്ഥങ്ങളുണ്ട്. എണ്ണുക എന്ന ക്രിയാപദത്തിന് വിചാരിക്കുക, ആലോചിക്കുക, കരുതുക, വിശ്വസിക്കുക, മതിക്കുക എന്നിവയാണ് അർത്ഥങ്ങൾ. എണ്ണം കണക്കാക്കുക എന്നപോലെ തന്നെ പ്രസിദ്ധമായ അർത്ഥമാണ് ചിന്തിക്കുക അഥവാ കരുതുക. ഈ അർത്ഥത്തിൽ പ്രസ്തുത പദം പ്രയോഗിച്ചിട്ടുളള ചില ബൈബിൾ ഭാഗങ്ങൾ താഴെ കൊടുക്കുന്നു: 

അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം യോഹന്നാനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. (മത്താ, 14:5).

യേശുവിനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു. (മത്താ, 21:46).

തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു. (പ്രവൃ,  5:41). 

അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. (റോമ, 6:11). 

എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. …… ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എത്തുന്നു. (ഫിലി, 3:7,8, 11).

നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17).

മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. (എബ്രാ, 11:26).

1. ഒന്ന് (One)

🟥 എബ്രായയിൽ ഒന്നു (one) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം എഖാദ് (אֶחָד – echad) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 952 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒന്നാം (ഉല്പ, 1:5), ഒരു (ഉല്പ, 1:9), ഒന്നു (2:21), ഏക (2:24), ‘ഒരു’ത്തൻ (3:22), ‘ഒരു’ത്തി (4:19), ഒരേ (11:1), ‘ഏക’ൻ (ആവ, 6:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ (എഖാദ്) തന്നേ.” (ആവ, 6:4). 

🟥 എബ്രായയിൽ ഒറ്റ (only) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം യാഖീദ് (יָחִיד – yachiyd) ആണ്. കേവലമായ ഒന്നിനെ കുറിക്കുകയാണ് യാഖീദ്. പഴയനിയമത്തിൽ പന്ത്രണ്ടു പ്രാവശ്യം ഈ പദമുണ്ട്. ‘ഏക’ജാതൻ (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ‘ഏക’പുത്രി (ന്യായാ, 11:34), ‘ഏകാ’കി (സങ്കീ, 25:16; 68:6), ‘ഏക’പുത്രൻ (സദൃ, 4:3) എന്നിവിടങ്ങളിൽ ഏക എന്ന അർത്ഥത്തിലും, രണ്ടു സ്ഥാനങ്ങളിൽ എൻ്റെ ജീവൻ (My darling; സങ്കീ, 22:20; 35:17) എന്നും സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏക (യാഖീദ്) ജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.” (ഉല്പ, 22:2). 

🟥 എബ്രായയിൽ ഒറ്റ (alone, only) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മറ്റൊരു പദം ബാദദ് (לְבַדֶּֽךָ – badad) ആണ്. കേവലമായ ഒന്നിനെ കുറിക്കുന്ന ഈ പദം ആറു പ്രാവശ്യം യഹോവയായ ദൈവത്തിനു ഉപയോഗിച്ചിരിക്കുന്നു:

”യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.” (ആവ, 32:12).

”കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15).

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19).

”അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18).

”യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). 

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20).

🟩 ഗ്രീക്കിൽ ഒന്നു (One) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ഹെയ്സ് (εἷς – heis) ആണ്. ഈ പദം 272 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു (മത്താ, 5:18), ഒന്നു (5:29), ‘ഒരു’ത്തൻ (6:24), ‘ഒരു’വൻ (26:21), ഏക (മർക്കൊ, 12:29), ‘ഏക’ൻ (മർക്കൊ, 12:32) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).

🟩 ഗ്രീക്കിൽ ഒന്നു (One) അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മിയ (μία – mia) എന്ന സ്ത്രീലിംഗ പദവുമുണ്ട്. 79 പ്രാവശ്യം പുതിയനിയമത്തിൽ ഇതുണ്ട്. ഒരു (മത്താ, 5:18), ഒന്നു (5:19), ‘ഒരു’ത്തി (24:41), ഒന്നാം (28:1) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.” (മത്താ, 24:41).

”നിങ്ങളെ വിളിച്ചപ്പോൾ ഏക(മിയ)പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (മിയ), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്).” (എഫെ, 4:4-6).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് പ്രൊടൊസ് (first) ആണ്. പ്രൊടൊസ് (πρῶτος – protos) 104 പ്രാവശ്യമുണ്ട്. ‘ഒന്നാ’മൻ (മത്താ, 10:2), മുമ്പിലത്തേത് (12:45), മുമ്പൻ (19:35), ഒന്നാം (26:17) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.” (മത്താ, 26:17).

🟩 പഴയനിയമത്തിലെ യാഖീദിനു തുല്യമായ ഒരു ഗ്രീക്കുപദം പുതിയനിയമത്തിലുണ്ട്. ഒറ്റ (only, alone, one’s) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന ഈ പദം 47 പ്രാവശ്യമുണ്ട്. മാത്രം (മത്താ, 4:4), തനിയെ (14:23), ഏക (മർക്കൊ, 6:47), തനിച്ചു (9:2) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. പതിമൂന്നു പ്രാവശ്യം ദൈവത്തെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിരിക്കുന്നു:

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു’ (മത്താ, 4:10). 

‘ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (only) അല്ലാതെ’ (മത്താ, 24:36). 

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു’ (ലൂക്കോ, 4:8). 

‘ദൈവം ഒരുവൻ അല്ലാതെ (alone) പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ’ (ലൂക്കോ, 5:21). 

‘ഏക (only) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം’ (യോഹ, 5:44). 

‘ഏക(only) സത്യദൈവമായ നിന്നെയും’ (യോഹ, 17:3). 

‘ഏക(alone)ജ്ഞാനിയായ ദൈവത്തിന്നു’ (റോമ, 16:26). 

‘നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (only) ദൈവത്തിന്നു’ (1തിമൊ, 1:17). 

”ധന്യനായ ഏക (only) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും” (1തിമൊ, 6:15). 

‘താൻ മാത്രം (only) അമർത്യതയുള്ളവനും’ (1തിമൊ, 6:16). 

‘ഏക (only) നാഥനും നമ്മുടെ കർത്താവുമായ’ (യൂദാ 1:4). 

‘രക്ഷിതാവായ ഏക (only) ദൈവത്തിന്നു തന്നേ’ (യൂദാ 1:24). 

‘നീയല്ലോ ഏക (only) പരിശുദ്ധൻ’ (വെളി, 15:4).

2. രണ്ട് (Two)

🟥 എബ്രായയിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെനയീം (שְׁנַיִם – shenayim) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 758 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. രണ്ടു (ഉല്പ, 1:16), ‘ഇരു’വരും (2:25), പന്ത്രണ്ട് (പത്തും രണ്ടും: 5:8), ഈരണ്ട് (രണ്ടുവീതം: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16). 

🟥 ക്രമസൂചക സംഖ്യയായ ഷേനി (second) എന്ന പദവും, ഷനാ (second) എന്ന പദവും പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഷേനി (שֵׁנִי- sheniy) 156 പ്രാവശ്യവും, ഷനാ (שָׁנָה – shanah) 22 പ്രാവശ്യവും ഉണ്ട്. രണ്ടാം (ഷേനി: ഉല്പ, 2:8), രണ്ടാമത്തെ (6:16), രണ്ടാമതും (22:15), പിറ്റെ (47:18) എന്നിങ്ങനെയും; രണ്ടുവട്ടം (ഷനാ: ഉല്പ, 41:32), രണ്ടാമതു (1ശമൂ, 26:8), രണ്ടാം (1രാജാ, 18:34), ഇനിയും (നെഹെ, 13:21) എന്നിങ്ങനെയും സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും (ഷേനി) മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.” (ഉല്പ, 6:16). 

ഫറവോന്നു സ്വപ്നം രണ്ടുവട്ടം (ഷനാ) ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.” (ഉല്പ, 41:32).

🟩 ഗ്രീക്കിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഡുയൊ (δύο – dyo) 135 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. രണ്ടു (മത്താ, 4:18), ‘ഇരു’വർ (20:21), ഈരണ്ട് (മർക്കൊ, 6:7) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” (മത്താ, 6:24).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡ്യുടെറൊസ് (second) ആണ്. ഡ്യുടെറൊസ് (δεύτερος – deuteros) 47 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ (മത്താ, 21:30), രണ്ടാമതും (26:42), രണ്ടുവട്ടം (മർക്കൊ, 14:72) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

രണ്ടാമതും പോയി: ”പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു. (മത്താ, 26:42).

3. മൂന്ന് (Three)

🟥 എബ്രായയിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷലോഷ് (שָׁלוֹשׁ – shalowsh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 430 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നൂറ് (മൂന്നു നൂറ്: ഉല്പ, 5:22), മൂന്ന് (6:10), മൂവർ (മൂന്നു പേർ; 9:19), പതിമൂന്ന് (പത്തും മൂന്നും: 17:25), മൂന്നിടങ്ങഴി (മൂന്നു ഇടങ്ങഴി: 18:6), എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അവൻ (അബ്രാഹാം) തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:2). 

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെലീഷി (third) ആണ്. ഷെലീഷി (שְׁלִישִׁי – shelîyshiy) 108 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നാം (ഉല്പ, 1:13), മൂന്നാമത്തെ (6:16), മൂന്നാമത് (സംഖ്യാ, 2:24), മൂന്നിൽ (15:6) എന്നിങ്ങനെയാണ് തർജ്ജമ. 

”മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ.” (ഉല്പ, 42:18). 

🟩 ഗ്രീക്കിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ട്രൈസ് (τρεῖς – treis) 69 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. (മൂന്നു (മത്താ, 12:10), മൂന്നോ (18:20), മൂവർ (മൂന്നു പേർ: ലൂക്കൊ, 10:32) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

യേശു അവരോടു: ”ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. (യോഹ, 2:19).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ട്രിറ്റൊസ് (third) ആണ്. ട്രിറ്റൊസ് (τρίτος – tritos) 47 പ്രാവശ്യം പുതിയനിയമത്തിൽ ഉണ്ട്. മൂന്നാം (മത്താ, 16:21), മൂന്നാമത്തവൻ (22:26), മൂന്നാമതും (26:44), മൂന്നു (മർക്കൊ, 9:31), മൂന്നാമതിൽ (ലൂക്കൊ, 12:38) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

4. നാല് (Four)

🟥 എബ്രായയിൽ നാല് (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം അർബ (אַרְבַּע – arba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 311 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നാല് (ഉല്പ, 2:10), നാന്നൂറ്റിമൂന്നു (നാലു നൂറും മുന്നും: 11:13), മുപ്പത്തിനാല് (മുപ്പതും നാലും: 11:16), നാന്നൂറ് (നാലു നൂറ്: 15:13) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.

”ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ.” (സങ്കീ, 39:5).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം റെബീ (fourth) ആണ്. റെബീ (רְבִיעִי – rebiyiy) 56 പ്രാവശ്യമുണ്ട്. നാലാം (ഉല്പ, 1:19), നാലാമത്തെ (പുറ, 28:20), കാൽ (29:40) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

”സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പ, 1:19).

🟩 ഗ്രീക്കിൽ നാലു (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെസ്സറെസ് (τέσσαρες – tessares) 42 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. നാലു (മത്താ, 24:31), നാലാൾ (നാല് ആൾ: മർക്കൊ, 2:3), ഇരുപത്തിനാല് (ഇരുപതും നാലും: വെളി, 4:4) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

”അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെറ്റർടൊസ് (fourth) ആണ്. ടെറ്റർടൊസ് (τέταρτος – tetartos) 10 പ്രാവശ്യമുണ്ട്. നാലാം (മത്താ, 14:25), ‘നാലാ’കുന്നാൾ (പ്രവൃ, 10:30), കാലാംശം (നാലിലൊന്ന്: വെളി, 6:8), നാലാമത്തെ (8:12) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

5. അഞ്ച് (Five)

🟥 എബ്രായയിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ചമേഷ് (חָמֵשׁ – chamesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 341 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നൂറ്റഞ്ച് (നൂറും അഞ്ചും: ഉല്പ, 5:6), അഞ്ചൂറ് (അഞ്ചു നൂറ്: 5:32), പതിനഞ്ച് (പത്തും അഞ്ചും: 7:20), അഞ്ച് (14:9) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:28).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ചമിഷി (fifth) ആണ്. ചമിഷി (חֲמִישִׁי – chamiyshiy) 45 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അഞ്ചാം (ഉല്പ, 1:23), അഞ്ചാമത് (30:17), അഞ്ചിൽ (ലേവ്യ, 22:14), അഞ്ചാമത്തെ (രോശു, 19:24), എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

🟩 ഗ്രീക്കിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം പെൻടെ (πέντε – pente) ആണ്. ഈ പദം 38 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. അഞ്ച് (മത്താ, 14:17), അയ്യായിരം (അഞ്ചു ആയിരം: പ്രവൃ, 4:4), എഴുപത്തിയഞ്ച് (എഴുപതും അഞ്ചും: 7:14) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം പെംടൊസ് (fifth) ആണ്. പെംടൊസ് (πέμπτος – pemptos) 4 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അഞ്ചാം (വെളി, 6:9), അഞ്ചാമത്തെ (9:1) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

6. ആറ് (Six)

🟥 എബ്രായയിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷേഷ് (שׂוּשׂ – shesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 215 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അറുനൂറ് (ആറു നൂറ്: ഉല്പ, 7:6), എൺപത്താറ് (എൺപതു. ആറും: 16:16), ആറ് (30:20), പതിനാറ് (പത്തും ആറും: 46:18) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” (പുറ, 20:11).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷിഷ്ഷീ (sixth) ആണ്. ഷിഷ്ഷീ (שִׁשִּׁי – shishshiy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ആറാം (ഉല്പ, 1:31), ആറാമത് (30:19), ആറാമത്തെ (പുറ, 26:9), ‘ആറാ’മൻ (1ദിന, 2:15) എന്നിങ്ങനെയാണ് പരിഭാഷ. 

”നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.” (പുറ, 16:29).

🟩 ഗ്രീക്കിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെക്സ് (ἕξ – hex) 12 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആറ് (മത്താ, 17:1), നാല്പത്താറ് (നാല്പതും ആറും: യോഹ, 2:20), ഇരുനൂറ്റെഴുപത്താറ് (270-ഉം ആറും: പ്രവൃ, 27:37), ആറാറ് (ആറുവീതം: വെളി, 4:8) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി.” (മത്താ, 17:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെക്ടൊസ് (sixth) ആണ്. ഹെക്ടൊസ് (ἕκτος – hektos) 14 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ആറാം (മത്താ, 20:7), ആറാമത്തെ (വെളി, 9:13) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

7. ഏഴ് (Seven)

🟥 എബ്രായയിൽ ഏഴ് (seven) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെബാ (שֶׁבַע – sheba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 399 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴ് (4:24), എണ്ണൂറ്റേഴ് (800 + ഏഴ്: 5:7), നൂറ്റെഴുപത്തേഴ് (170-ഉം ഏഴും: 5:25), ഏഴേഴ് (ഏഴു ജോഡി: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.” (ഉല്പ, 7:4).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെബിയി (seventh) ആണ്. ഷെബിയി (שְׁבִיעִי – shebiyiy) 98 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴാം (ഉല്പ, 2:2), ഏഴാമത്തെ (ലേവ്യ, 23:16) എന്നിങ്ങനെയാണ് പരിഭാഷ. 

”താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ, 2:3).

🟩 ഗ്രീക്കിൽ ഏഴ് (Seven) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെപ്റ്റ (ἑπτά – hepta) 87 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഏഴെന്നു തർജ്ജമ ചെയ്തിരിക്കുന്നു. 

”തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെബ്ടൊമൊസ് (seventh) ആണ്. ഹെബ്ടൊമൊസ് (ἕβδομος – hebdomos) 9 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഏഴു (യോഹ, 4:52), ഏഴാം (എബ്രാ, 4:4), ഏഴാമൻ (യൂദാ, 1:14), ഏഴാമത്തെ (വെളി, 11:15) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:” (യൂദാ, 1:14).

8. എട്ട് (Eight)

🟥 എബ്രായയിൽ എട്ട് (eight) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെമോന (שְׁמֹנֶה – shemoneh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 107 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എണ്ണൂറ് (എട്ടു നൂറ്: ഉല്പ, 5:4), എട്ട് (17:12), എട്ടാം (21:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.” (ഉല്പ, 17:12).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെമീനീ (eighth) ആണ്. ഷെമീനീ (שְׁמִינִי – shemiyniy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എട്ടാം പുറ, 22:30), എട്ടാമത്തേത് (1ദിന, 25:15), എട്ടാമൻ (26:5) എന്നിങ്ങനെയാണ് പരിഭാഷ. 

”എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.” (ലേവ്യ, 14:23).

🟩 ഗ്രീക്കിൽ എട്ട് (Eight) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഒക്ടോ (ὀκτώ – okto) 9 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. എട്ട് (ലൂക്കൊ, 2:21), പതിനെട്ട് (പത്തും എട്ടും: 13:4), മപ്പത്തെട്ട് (മപ്പതു എട്ട്: യോഹ, 5:5) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

“പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒഗ്ടൂസ് (eighth) ആണ്. ഒഗ്ടൂസ് (ὄγδοος – ogdoos) 6 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എട്ടാം (ലൂക്കൊ, 1:59), ഏട്ടാമത്തത് (വെളി, 17:11) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.” (ലൂക്കോ, 1:59).

9. ഒമ്പത് (Nine)

🟥 എബ്രായയിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെഷാ (תֵּשַׁע – tesha) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 58 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി (ഒമ്പതു നൂറ്: ഉല്പ, 55), ഇരുന്നൂറ്റൊമ്പത് (ഇരുന്നൂറും ഒമ്പതും: 11:19), ഒമ്പതാം (ലേവ്യ, 23:32), ഒമ്പത് (സംഖ്യാ, 29:26) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.” (സംഖ്യാ, 29:26).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെഷീ (ninth) ആണ്. ടെഷീ (תְּשִׁיעִי – teshiyiy) 18 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒമ്പതാം (ലേവ്യ, 25:22), ‘ഒമ്പതാ’മൻ (1ദിന, 12:12), ഒമ്പതാമത്തേത് (24:11) എന്നിങ്ങനെയാണ് തർജ്ജമ. 

“എട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കുയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.” (ലേവ്യ, 25:22).

🟩 ഗ്രീക്കിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എന്നെയ (ἐννέα – ennea) ഒരു പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒമ്പത് എന്നു സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

 “പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?” (ലൂക്കോ, 17:17).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നടൊസ് (ninth) ആണ്. എന്നടൊസ് (ἔννατος – ennatos) 10 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഒമ്പതാം (മത്താ, 20:5), ഒമ്പതാമത്തെ (വെളി, 21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46).

10. പത്ത് (Ten)

🟥 എബ്രായയിൽ പത്ത് (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എസെർ (עֶשֶׂר – eser) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 175 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി പത്ത് (900-ഉം പത്തും: ഉല്പ, 5:14), പത്ത് (16:3) പതിനാല് (പത്തും നാലും: 31:41), മുപ്പത് (മൂന്ന് പത്ത്: 32:15) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:32).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം അസീറീ (tenth) ആണ്. അസീറീ (עֲשִׂירִי – ʻasiyriy) 29 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. പത്താം (ഉല്പ, 8:5), പത്തിലൊന്നു (പത്തിൽ ഒന്നു: പുറ, 16:36), പത്താമൻ (1ദിന, 12:13) എന്നിങ്ങനെയാണ് തർജ്ജമ. 

“പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി.” (ഉല്പ, 8:5).

🟩 ഗ്രീക്കിൽ പത്തു (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഡെക (δέκα – deka) 27 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. പത്ത് (മത്താ, 20:24), പതിനെട്ട് (പത്തും എട്ടും: ലൂക്കൊ, 13:4), പതിനായിരം (പത്തു ആയിരം: 14:31) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.” (മത്താ, 25:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡകടൊസ് (tenth) ആണ്. ഡകടൊസ് (δέκατος – dekatos) 3 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. പത്താം (യോഹ, 1:39), പത്തിലൊന്ന് (പത്തിൽ ഒന്ന്: വെളി, 11:3), പത്താമത്തേത് (21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“യേശു അവരോടു: ‘വന്നു കാണ്മിൻ’ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു.” (യോഹ 1:39).

താമ്രക്കടൽ

താമ്രക്കടൽ (brazen sea)

ശലോമോൻ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമ്രക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദ് കൊളളയായി പിടിച്ച താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിന് ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, അതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാത്രം പ്രന്തണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മൂന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു. വടക്കോട്ടു മൂന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മൂന്ന്. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ട് മലർന്നിരുന്നു. അതു പാനപാത്രത്തിൻ്റെ വക്കുപോലെ താമരപ്പൂവിൻ്റെ ആകൃതിയിൽ ഉള്ളതായിരുന്നു . താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെളളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാളകളുടെ പുറത്തു നിന്നിറക്കി കല്ത്തളത്തിന്മേൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബൂഖദ്നേസർ യെരൂശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി. 

താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാ സൂചനയും വ്യക്തമാക്കുന്നു. പ്രാചീനകാലത്തു കടലിന് ദിവ്യശക്തി ഉളളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപ്സു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാതത്തിനും പ്രയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോന്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.

എബ്രായലേഖനം: ആമുഖം

☛ എബ്രായലേഖനം മനസ്സിലാകണമെങ്കിൽ എബ്രായർ ആരാണെന്നറിയണം. ➟അതറിയാത്തതുകൊണ്ടാണ്, ലേഖനത്തിൽ യേശുക്രിസ്തു ദൈവമാണെന്നും ➟പിതാവ് പുത്രനെ ദൈവമേ (O God) എന്ന് വിളിച്ചെന്നും ➟പുത്രൻ സ്രഷ്ടാവാണെന്നും ഒക്കെയുള്ള വലിയ തെറ്റിദ്ധാരണകൾ ക്രൈസ്തവലുടെ ഇടയിൽ കടന്നുകൂടിയത്. ➟ചിലർ പിതാവിൻ്റെ ദൈവമാണ് യേശുക്രിസ്തു എന്നാണ് വ്യാഖ്യാനിക്കുന്നത്. ➟എബ്രായലേഖനം പലർക്കും ഇതുവരെ മനസ്സിലായിട്ടില്ല. ➟എബ്രായലേഖനം മനസ്സിലാകണമെങ്കിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ അറിയണം. ➟അതിൽ പ്രധാനമായി ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതിയായ രാജാവിനെ അറിയണം: 
❶ വാഗ്ദത്തസന്തതി (ഭൗമികസന്തതി) ആരാണ്?
❷ ലേഖനരചനയുടെ ചരിത്ര പശ്ചാത്തലവും രചനാലക്ഷ്യവും എന്താണ്?
❸ ലേഖനത്തിൻ്റെ വിഷയം എന്താണ്?

വാഗ്ദത്തസന്തതി ആരാണ്?
☛ ദൂതന്മാരും മനുഷ്യരുമായി ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, ബൈബിൾ പ്രധാനമായും രണ്ട് സന്തതിയെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. ➟ആദ്യത്തേത് ഭൗമികസന്തതിയും, ➟അടുത്തത് ആത്മീകസന്തതിയുമാണ്. ➟അതിൽ ഭൗമികസന്തതിയാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി അല്ലെങ്കിൽ, ദൈവത്തിൽനിന്ന് വാഗ്ദത്തം ലഭിച്ച സന്തതി. ➟ആത്മികസന്തതി ദൈവപുത്രനായ യേശുക്രിസ്തുവാണ്. ➟അവനാണ് വാഗ്ദത്തവിഷയം അഥവാ, ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി: (ഉല്പ, 3:15; ആവ, 18:15-18; യെശ, 7:14; മീഖാ, 5:2-3). ➟വാഗ്ദത്തം ലഭിച്ച സന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെയും വേർതിരിച്ചറിയാതെ, ➟ദൈവപുത്രനായ യേശുക്രിസ്തുവാണ് വാഗ്ദത്തം ലഭിച്ച സന്തതിയെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷം പേരും. 

𝗜. വാഗ്ദത്തം ലഭിച്ച സന്തതി:
☛ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ➟സകല പ്രവചനങ്ങളുടെയും ക്രേന്ദ്രബിന്ദുവും ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്നവനും ➟സകലജാതികളും അനുഗ്രഹിക്കപ്പെടുവാൻ കാരണവുമായ ഒരു സന്തതി ബൈബിളിലുണ്ട്. ➟ആ സന്തതി യേശുക്രിസ്തുവല്ല. ➟പുതിയനിയമത്തിൽ പൗലൊസ് അപ്പൊസ്തലൻ രണ്ടു സന്തതിയെയും വ്യക്തമായി വേർതിരിച്ച് പഠിപ്പിച്ചിട്ടുണ്ട്: ➟എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16). ➟അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു. ➟ഇത് പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്: (ഉല്പ, 13:15; 17:7-8). ➟ഇവിടെ സന്തതി (Sperma – Seed) എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കയാലും, ➟അതു ക്രിസ്തു തന്നേ (Which is Christ) എന്ന് പറഞ്ഞിരിക്കയാലും, ➟അബ്രാഹാമിൻ്റെ പുത്രൻ (Son of Abraham) എന്ന് പുതിയനിയമത്തിൽ യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, ➟ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. (മത്താ, 1:1). 

𝗜𝗜. വാഗ്ദത്തം:
☛ വാഗ്ദത്തത്തെ കുറിക്കുന്ന 𝗘𝗽𝗮𝗻𝗴𝗲𝗹𝗶𝗮 എന്ന പദത്തിൽ ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നന്മ, ഉറപ്പു എന്നീ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. ➟അതായത്, ദൈവം മനുഷ്യൻ്റെ നന്മയ്ക്കായി തൻ്റെ പരമാധികാരത്താൽ നൽകുന്ന ഉറപ്പിനെയാണ് വാഗ്ദത്തം എന്ന് പറയുന്നത്. ➟മനുഷ്യർക്കല്ലാതെ, യേശുക്രിസ്തുവിന് എന്തിനാണ് ദൈവത്തിൽനിന്നുള്ള നന്മ എന്നുപോലും ആരും ചിന്തിക്കാറില്ല. ➟എന്നാൽ പ്രസ്തുത വാക്യത്തിലുള്ളത്, അബ്രാഹാമിൻ്റെ യഥാർത്ഥ അവകാശിയും ഭൗമികസന്തതിയുമായ ക്രിസ്തുവാണ്. ➟ആ ക്രിസ്തു യേശുക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ➟ബൈബിളിൽ യേശുവെന്ന ക്രിസ്തുവിനെ കൂടാതെ, അനേകം ക്രിസ്തുക്കൾ (മശീഹമാർ) ഉണ്ട്. ➟അതിൽ പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക ക്രിസ്തുവാണ് വാഗ്ദത്തസന്തതി (ഭൗമികസന്തതി). ➟ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളുമാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. ➟അതുകൊണ്ടാണ്, യേശുവിനെ അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. ➟ഭൗമികസന്തതയെക്കുറിച്ച് നമുക്ക് താഴെ വിശദമായി മനസ്സിലാക്കാം. 

𝗜𝗜𝗜. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി:  
എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. (ഗലാ, 3:19). ➟സത്യവേദപുസ്തകത്തിലെ വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം എന്ന പരിഭാഷ കൃത്യമല്ല. ➟ഗ്രീക്കിൽ, 𝗮𝗰𝗵𝗿𝗶𝘀 𝗼𝘂 𝗲𝗹𝘁𝗵𝗶 𝘁𝗼 𝘀𝗽𝗲𝗿𝗺𝗮 𝗼 𝗲𝗽𝗶𝗻𝗴𝗲𝗹𝘁𝗮𝗶 എന്നാണ്. ➟അതിൻ്റെ അർത്ഥം: വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുന്നതുവരെ (until the promised seed comes) എന്നാണ്. ➟𝗲𝗽𝗶𝗻𝗴𝗲𝗹𝘁𝗮𝗶 എന്നതിൻ്റെ അർത്ഥം വാഗ്ദത്തം ചെയ്യപ്പെട്ടതു (the promise was made) എന്നാണ്. ➟𝗞𝗝𝗩-യിൽ 𝘁𝗶𝗹𝗹 𝘁𝗵𝗲 𝘀𝗲𝗲𝗱 𝘀𝗵𝗼𝘂𝗹𝗱 𝗰𝗼𝗺𝗲 𝘁𝗼 𝘄𝗵𝗼𝗺 𝘁𝗵𝗲 𝗽𝗿𝗼𝗺𝗶𝘀𝗲 𝘄𝗮𝘀 𝗺𝗮𝗱𝗲 എന്നാണ്. ➟വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം എന്നാണ് ശരിയായ പരിഭാഷ. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: ➟അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു. (ഒ.നോ: MSV’17). ➟ഈ വാക്യത്തിൽ പറയുന്ന ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. 

𝗜𝗩. ന്യായപ്രമാണം എന്തിന്?
☛ അതായത്, വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിയായ ക്രിസ്തുവിനെയും ➟ആ സന്തതിക്കായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മിക സന്തതിയായ യേശുവിനെയും വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിക്കുന്നത്. ➟ഇവിടെ വളരെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: ➟എന്നാൽ ന്യായപ്രമാണം എന്തിന്?” ➟ന്യായപ്രമാണം നല്കുന്നതിന് മുമ്പാണ് ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയത്. ➟ഭൗമികസന്തതി പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്നവനാണ്. ➟എന്നാൽ ആത്മികസന്തതിയായ യേശുക്രിസ്തു പഴയനിയമത്തിൽ ഇല്ല; ➟അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടത്: (1പത്രൊ, 1:20; എബ്രാ, 1:2). 

𝗩. പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
☛ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ (വ്യക്തി) മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). 

𝗩𝗜. ന്യായപ്രമാണം:
☛ ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ➟ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ➟ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് ആത്മികസന്തതിയായ യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). ➟ഭൗമികസന്തതിക്ക് പൂർവ്വപിതാക്കന്മാർ മുഖാന്തരം ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, ➟അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചു കൊടുക്കാനുള്ള ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ, ➟ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, ➟പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. ➟അതിൻ്റെ ഉത്തരമാണ്: ➟“വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്.” ➟അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ, ➟ഭൗമികസന്തതിയുടെ പാപം അവനെ ബോധ്യപ്പെടുത്താനാണ് അല്ലെങ്കിൽ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7). 

𝗩𝗜𝗜. ആത്മികസന്തതിയുടെ ദൗത്യം:
☛ അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, ➟കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). ➟അതിനാൽ, വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ ഭൗമികസന്തതിയും, ➟വാഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവെന്ന ആത്മികസന്തതിയും ഒന്നല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അതായത്, ദൈവത്തിൽനിന്ന് നന്മയുടെ വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃർത്തിച്ചുകൊടുക്കാനാണ്, ആത്മീയസന്തതിയായ യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടത്: (1പത്രൊ, 1:20). ➟ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും ഉടയവൻ അഥവാ, അവകാശിയായ ഭൗമികസന്തതിയെ അറിയാതെ, ➟അവൻ്റെ പാപത്തിൽനിന്ന് അവനെ രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ ➟അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവെന്ന ആത്മികസന്തതിയെയും ➟അവൻ്റെ ഭൗമിക ശുശ്രൂഷയെയും ഒരാൾക്കും യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. 

𝗩𝗜𝗜𝗜. വാഗ്ദത്ത സന്തതി:
☛ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തു (അഭിഷിക്തൻ) ആരാണെന്ന് യേശുവിൻ്റെ ജനനത്തിന് മുമ്പേതന്നെ, ➟അവൻ്റെ അമ്മയുടെ സ്തോത്രഗീതത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്: ➟നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു. (ലൂക്കൊ, 1:54-55). ➟ഈ വാക്യം ശ്രദ്ധിക്കുക: ➟അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു ➟അബ്രാഹാമിന്റെ വാഗ്ദത്ത സന്തതി ആരാണെന്ന് വചനംതന്നെ വ്യക്തമാക്കുന്നത് നോക്കുക. ➟മറിയം ഇവിടെ അബ്രാഹാമിന്റെ സന്തതി എന്ന് വിശേഷിപ്പിക്കുന്നത് തൊട്ടുപിന്നാലെ പറയുന്ന തന്റെ ദാസനായ യിസ്രായേലിനെ ആണ്. ➟സന്തതി (Seed) എന്ന ഏകവചനം ശ്രദ്ധിക്കുക. ➟ഗലാത്യർ 3:16-ൽ സന്തതിയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, 𝗦𝗽𝗲𝗿𝗺𝗮 (Seed) എന്ന ഗ്രീക്കുപദത്തിൻ്റെ ഉദ്ദേശികവിഭക്തിയിലുള്ള (Dative Case) 𝗦𝗽𝗲𝗿𝗺𝗮𝘁𝗶 എന്ന പദമാണ്. ➟പദത്തിൻ്റെ അർത്ഥം ”സന്തതിക്ക്” (to the seed) എന്നാണ്. ➟അതേ പദംതന്നെയാണ് ഇവിടെയുമുള്ളത്. ➟മറിയത്തിൽ ഉരുവായ യേശുവിനെ അനുഗ്രഹിച്ചുകൊണ്ടും, ദൈവത്തിൻ്റെ അരുളപ്പാട് ഏറ്റെടുത്തുകൊണ്ട് യിസ്രായേലിൻ്റെ രക്ഷിതാവാകാനുള്ളവനെ ഉദരത്തിൽ വഹിച്ചവളെ ഭാഗ്യവതി എന്ന് എലീശബെത്ത് പ്രശംസിക്കുകയും ചെയ്തപ്പോഴാണ്, മറിയ ഈ സ്തോത്രഗീതം ആലപിക്കുന്നത്. ➟അതായത്, ദൈവം കരുണ കാണിക്കാൻ ഓർത്തത് അബ്രാഹാമിനോടും അവന്റെ സന്തതിയായ യിസ്രായേലിനോടുമാണ്. ➟ആ കരുണ പ്രാവർത്തികമാക്കാൻ വേണ്ടിയാണ് യേശുക്രിസ്തു മറിയത്തിലൂടെ ജഡത്തിൽ വെളിപ്പെടുന്നത്. ➟അതോർത്താണ് അവൻ്റെ അമ്മ സ്തോത്രം പാടിയത്. ➟യോഹന്നാൻ്റെ അപ്പൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുമ്പോഴും അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:68-75). ➟ഈ ലോകത്തിൻ്റെ അവകാശിയാകുമെന്ന് വാഗ്ദത്തം ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയാണ് വാഗ്ദത്തസന്തതി. ➟ആ സന്തതി യേശുക്രിസ്തു അല്ല; എബ്രായ ജാതിയാണ്: (റോമർ 4:13). 

☛ വാഗ്ദത്തസന്തതി ആരാണെന്ന് പൗലൊസും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ:” (റോമ, 9:4). ➟വാഗ്ദത്തങ്ങൾ രക്ഷിതാവായ യേശുവിനുള്ളതല്ല; യിസ്രായേലിന് ഉള്ളതാണ്. ➟വിശേഷാൽ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയുമാണ് യിസ്രായേൽ: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).

𝗜𝗫. വാഗ്ദത്തസന്തതി മുഖാന്തരമുള്ള അനുഗ്രഹം:
☛ നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് അബ്രാഹാമിനോട് പറഞ്ഞ സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്: ➟നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. (ഉല്പ, 22:18). ➟ദൈവം യിസ്ഹാക്കിനോടും യാക്കോബിനോടും ഇതേകാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ഉല്പ, 26:5 ⁃⁃ ഉല്പ, 28:14). ➟ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിക്കുന്ന ആ സന്തതി യേശുവല്ല; ➟യിസ്രായേലാണെന്ന് പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തത്തിൽത്തന്നെ അസന്ദിഗ്ധമായി മനസ്സിലാക്കാം: (ഉല്പ, 22:17 ⁃⁃ ഉല്പ, 26:5 ⁃⁃ ഉല്പ, 28:14). ➟തന്നെയുമല്ല, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസ് തൻ്റെ രണ്ടാമത്തെ പ്രസംഗത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്: ➟ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും. എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു. (പ്രവൃ, 3:25-26). ➟ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം: 
𝟭. ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്. 
𝟮. യേശുക്രിസ്തു മുഖാന്തരമാണ് ദൈവം യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ നിവർത്തിക്കുന്നത്. ➟മറ്റൊരു വിധത്തിൽ യേശുവും അത് വ്യക്തമാക്കിയിട്ടുണ്ട്: (യോഹ, 4:22). ➟അതായത്, യിസ്രേയേൽ എന്ന ഭൗമിക സന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടുവാൻ, യിസ്രായേലിനെ അനുഗ്രഹിക്കാൻ ദൈവം അയച്ച ആത്മീയ സന്തതിയായണ് യേശുക്രിസ്തു.

𝗜𝗫. പരിച്ഛേദനക്കാരുടെ ശുശ്രൂഷകൻ:
പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. (റോമ, 15:8-9). ➟ദൈവം പൂർവ്വപിതാക്കന്മാരോട് തന്നെക്കൊണ്ടുതന്ന സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും സത്യവും നിവർത്തിക്കാൻ വേണ്ടിയാണ്, ➟ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മീയ സന്തതിയായ യേശുക്രിസ്തു അവരുടെ ഇടയിലേക്ക് വന്ന് അവരുടെ ശുശ്രൂഷക്കാരനായത്. ➟യിസ്രായേലിനോട് ദൈവം ചെയ്ത ആ വാഗ്ദത്തം യേശുക്രിസ്തുവിലൂടെ നിവർത്തിക്കപ്പെട്ടപ്പോൾ, അതിന്റെ ഫലമായി യഹൂദേതരായവർക്കും (Gentiles) അവർ മുഖാന്തരം ദൈവത്തിന്റെ കരുണയും രക്ഷയും ലഭിച്ചു: (യോഹ, 4:22). ➟അതായത്, പൗലൊസ് പറയുന്ന അബ്രാഹാമിലൂടെ വാഗ്ദത്തം ലഭിച്ച സന്തതിയായ ക്രിസ്തു (ഭൗമിക സന്തതി) യിസ്രായേലാണ്. ➟ആ സന്തതിയെ രക്ഷിക്കാൻ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് (ആത്മീയ സന്തതി) യിസ്രായേലിന്റെ ശുശ്രൂഷക്കാരനായി വന്ന യേശുക്രിസ്തു. ➟യിസ്രായേലെന്ന പൂർവ്വപിതാക്കന്മാരുടെ സന്തതി യേശുക്രിസ്തുവിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോൾ, ➟അവരോടൊപ്പം ദൈവത്തിൻ്റെ കരുണയാൽ ജാതികളായ നമ്മളും യേശുക്രിസ്തുവിലൂടെ ദൈവത്തെ അറിയാനും മഹത്വപ്പെടുത്തുവാനും ഇടയായി.

𝗫𝗜. യേശു എന്ന് പേരുള്ള മനുഷ്യൻ:
☛ യേശുവെന്ന വ്യക്തിയെ അല്ലെങ്കിൽ, യേശു എന്ന് പേരുള്ള മനുഷ്യനെ പഴയനിയമത്തിൽ നിങ്ങൾക്ക് കാണാൻകഴിയില്ല. ➟അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണ് പഴയനിയമത്തിൽ ഉണ്ടായിരുന്നതെന്ന് മുകളിൽ പറഞ്ഞതാണ്. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16) ➟പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായവനും (മത്താ, 1:20; ലൂക്കൊ, 2:21) ➟അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7) ➟എട്ടാംനാളിൽ പരിച്ഛേദന ഏറ്റവനും (ലൂക്കൊ, 2:21) ➟ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40) ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനാണ് (ലൂക്കൊ, 2:52) ➟യേശു എന്ന് പേരുള്ള മനുഷ്യൻ: (യോഹ, 9:11). 

𝗫𝗜𝗜. യേശു എന്ന ക്രിസ്തുവും ദൈവപുത്രനും:
☛ യേശു എന്ന് പേരുള്ള മനുഷ്യൻ എപ്പോഴാണ് ക്രിസ്തുവും ദൈവപുത്രനും ആയതെന്ന് പലർക്കും അറിയില്ല: (യോഹ, 9:11). ➟അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1;ലൂക്കൊ, 2:11;ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38;പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അഭിഷിക്തൻ (ക്രിസ്തു) ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2;ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ➟അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ➟ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ➟പിതാവായ ദൈവത്താൽ നീ എന്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടപ്പോഴാണ്, ➟യേശു എന്നു പേരുള്ള അഭിഷിക്തനായ മനുഷ്യന് ദൈവപുത്രൻ (Son of God) എന്ന സവിശേഷ പദവി ലഭിച്ചത്: (ലൂക്കൊ, 1:32;ലൂക്കൊ, 1:35 ⁃⁃ലൂക്കൊ, 3:22; യോഹ, 9:11). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14;ദാനീ, 2:28). ➟ 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ജനിച്ച്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) ക്രിസ്തുവും ദൈവപുത്രനും ആയവൻ പഴയനിയമത്തിൽ ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാമല്ലോ. ➟പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ➟അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20 ⁃⁃ എബ്രാ, 1:2). ➟ലോകസ്ഥാപനത്തിനുമുമ്പേ യേശു ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; ➟മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ്. 

𝗫𝗜𝗜𝗜. പഴയപുതിയനിയമത്തിലെ ക്രിസ്തു:
☛ എന്നാൽ പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക ക്രിസ്തുവും (അഭിഷിക്തൻ) എന്നേക്കും ഇരിക്കുന്ന ക്രിസ്തുവും വാഗ്ദത്ത സന്തതിയായ യിസ്രായേലാണ്. 
☛ പഴയനിയമം: യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ. (സങ്കീ, 28:8 ⁃⁃ 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 105:15; 132:10; വിലാ, 4:20; ഹബ, 3:13).
☛ പുതിയനിയമം: എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16 ⁃⁃ മത്താ, 22:42-44; മർക്കൊ, 12:35-37; ലൂക്കൊ, 20:41-43; യോഹ, 12:34; വെളി, 11:15; 12:10; 20:4; 20:6). ➟പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). ➟യേശുക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: ➟ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു എന്നാണ്. (യോഹ, 12:34). ➟ആ ക്രിസ്തു യിസ്രായേലാണ്. ➟ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച നിത്യരാജാവ് യിസ്രായേലാണ്: (2ശമൂ, 7:16; 1ദിന, 17:14; സങ്കീ, 89:3-4; 89:29;89:36-37; ദാനീ, 2:44; 7:18; 7:21; 7:27). ➟അവനാണ് ഈ ഭൂമിയെ ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

𝗫𝗜𝗩. യെഹൂദന്നു എന്തു വിശേഷത?
സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ. (റോമ, 3:1-2). ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും ➟നിശ്ചലകൃപകളുടെ അവകാശിയും ➟വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ➟സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ➟സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ➟ആകാശമുള്ള കാലത്തോളവും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ➟ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ➟ലോകാവകാശിയും ➟ലോകത്തിൻ്റെ പ്രഭുക്കന്മാരും ➟ലോകസൃഷ്ടിക്ക് കാരണവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ: (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:14; 2ശമൂ, 8:12-16; 2ശമൂ, 23:5; സങ്കീ, 89:3-4; സങ്കീ, 89:28; സങ്കീ, 89:35; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27; പ്രവൃ, 13:34; റോമ, 4:13; 1കൊരി, 2:8; വെളി, 3:14). ➟പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്: (റോമ, 9:5). ➟ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14 ⁃⁃ പ്രവൃ, 3:25), ➟ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതി യിസ്രായേൽ ആണന്ന് മറിയത്തിൻ്റെ സ്തോത്രഗീതത്തിലും ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ദൈവത്തെ സ്തുതിക്കുമ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:54-55 ⁃⁃ ലൂക്കൊ, 1:68-75). ➟യിസ്രായേൽ എന്ന ദൈവസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് ➟അവന്റെ വാഗ്ദത്തങ്ങൾ അവന് നിവർത്തിച്ച് കൊടുക്കാനും ➟അവനെ അനുഗ്രഹിക്കാനുമാണ് അവൻ്റെ ശുശ്രൂഷക്കാരനായ മനുഷ്യനായി ➟അവൻ്റെ ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:21; പ്രവൃ, 3:25-26; റോമ, 15:8-9; 1തിമൊ, 3:16; എബ്രാ, 2:14-16 ⁃⁃ യോഹ, 8:40; യോഹ, 9:11). ➟ക്രിസ്തുവിൻ്റെ പരമയാഗം നടന്നതും ദൈവസഭ സ്ഥാപിതമായതും യെഹൂദന്മാരുടെ ഇടയിലാണ്: (1കൊരി, 15:3-4; 2തിമൊ, 2:8 ⁃⁃ പ്രവൃ, 2:1-4). ➟ദൈവസഭയുടെ പ്രഥമാഗംങ്ങളും യെഹൂദന്മാരാണ്: (പ്രവൃ, 2:36-41). ➟സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ➟യെഹൂദൻ്റെ ഉത്ഭവവും വർത്തമാനകാലവും ഭാവികാലവുമാണ് ബൈബിളിൻ്റെ ചരിത്രപരമായ വിഷയം. ➟ബൈബിളിൻ്റെ ചരിത്രം അറിയണമെങ്കിലും യേശുവെന്ന ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും അറിയണമെങ്കിലും ➟ലോകത്തിൻ്റെ ഭാവി അറിയണമെങ്കിലും യിസ്രായേലിനെ അറിയണം. ➟യിസ്രായേൽ ആരാണെന്ന് പഠിക്കാതെ, സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചോ, ➟ദൈവത്തിൻ്റെ ക്രിസ്തുവിനെക്കുറിച്ചോ, ➟ബൈബിളിൻ്റെ ഉള്ളടക്കത്തെക്കുറിച്ചോ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. ➟മേല്പറഞ്ഞ വാഗ്ദത്തങ്ങളെല്ലാം യിസ്രായേലിന് (എബ്രായർ) ലഭിക്കുന്നത് അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ (1Tim, 3:16) യേശുക്രിസ്തു മുഖാന്തരമാണ്. ➟അതുകൊണ്ടാണ്, എബ്രായരുടെ രക്ഷിതാവായ യേശു അവരെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ രാജകീയ പദവിയുമായി ജനിച്ചത്: (മത്താ, 1:21 ⁃⁃ മത്താ, 2:6; ലൂക്കൊ, 1:32). 

ലേഖനത്തിൻ്റെ ചരിത്ര പശ്ചാത്തലം:
☛ എബ്രായ ലേഖനത്തിന്റെ രചനാലക്ഷ്യവും ചരിത്ര പശ്ചാത്തലവും മനസ്സിലാക്കാതെ ഈ പുസ്തകം പഠിക്കുന്നതിൽ അർത്ഥമില്ല.

𝗜. ആർക്കെഴുതി? (സ്വീകർത്താക്കൾ):
☛ യെഹൂദ പശ്ചാത്തലത്തിൽ നിന്നും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നവർക്കാണ് (എബ്രായ ക്രിസ്ത്യാനികൾ) ഈ ലേഖനം എഴുതിയിരിക്കുന്നത്. ➟ഇവർ അപ്പോസ്തലന്മാരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും രക്ഷയിലേക്ക് വന്നവരാണ്.

𝗜𝗜. എന്നെഴുതി? (രചനാകാലം):
☛ 𝗔𝗗 𝟳𝟬-ലാണ് യെരൂശലേം ദൈവാലയം റോമാക്കാർ നശിപ്പിക്കുന്നത്. ➟എന്നാൽ ഈ ലേഖനത്തിൽ ദൈവാലയ ആരാധനകളും യാഗങ്ങളും അപ്പോഴും നടന്നുകൊണ്ടിരിക്കുന്നതായി സൂചനകളുണ്ട്. ഉദാ: (എബ്രാ. 9:6-9; 10:1-3). ➟𝗔𝗗 𝟲𝟬-കളിലെ പീഡനത്തിൻ്റെ സൂചനകളും കാണാം: (എബ്രാ. 10:32-34; 12:4). ➟അതിനാൽ ദൈവാലയ നാശത്തിന് മുമ്പ്, 𝗔𝗗 𝟲𝟬–𝟳𝟬-കളുടെ മധ്യത്തിൽ ഇത് എഴുതപ്പെട്ടു എന്ന് കരുതാം.

𝗜𝗜𝗜. എന്തിനെഴുതി? (രചനാലക്ഷ്യം):
☛ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന എബ്രായർക്ക് അക്കാലത്ത് നേരിട്ട കടുത്ത പ്രതിസന്ധികൾ അവരെ പിന്മാറ്റത്തിൻ്റെ അവസ്ഥയിൽ എത്തിച്ചതാണ് ലേഖനരചനയ്ക്ക് കാരണമായത്. ➟𝗔𝗗 𝟲𝟬-കളിൽ റോമാ സാമ്രാജ്യത്തിൽ ക്രിസ്ത്യാനികൾക്കെതിരെ വലിയ പീഡനങ്ങൾ ആരംഭിച്ചു. ➟സ്വന്തജനമായ യെഹൂദന്മാരിൽ നിന്നും റോമൻ അധികാരികളിൽ നിന്നും കടുത്ത സാമൂഹിക ബഹിഷ്കരണവും പീഡനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു (എബ്രാ. 10:32-34; 12:4). ➟തന്നെയുമല്ല, ആരംഭകാലത്ത് ഉണ്ടായിരുന്നതുപോലെ വലിയ അത്ഭുതങ്ങളോ അടയാളങ്ങളോ പിൽക്കാലത്ത് നടക്കാതിരുന്നതും, പീഡനങ്ങൾ നീണ്ടുപോയതും അവരുടെ വിശ്വാസത്തിൽ മടുപ്പുണ്ടാക്കി (എബ്രാ. 5:11-14). 

☛ അക്കാലത്ത് യെഹൂദമതം റോമാ സാമ്രാജ്യത്തിൽ നിയമപരമായ അംഗീകാരമുള്ള മതമായിരുന്നു (Legal Religion). ➟ക്രിസ്തുവിശ്വാസം വിട്ട് യെഹൂദമതത്തിലേക്ക് മടങ്ങിപ്പോയാൽ റോമൻ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. ➟മാത്രമല്ല, അവർക്ക് പരിചിതമായ ദൈവാലയം, പുരോഹിതന്മാർ, ശബ്ബത്ത്, യാഗങ്ങൾ, പെരുനാളുകൾ തുടങ്ങിയ ബാഹ്യമായ ആകർഷണങ്ങൾ യെഹൂദമതത്തിൽ ഉണ്ടായിരുന്നു. ➟ഇതെല്ലാം എബ്രായ ക്രിസ്ത്യാനികളെ ഒരു പിൻമാറ്റത്തിൻ്റെ വക്കിലെത്തിച്ചു. 

☛ അതിനാൽ, അവരോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് ക്രിസ്തുവിലൂടെയുള്ള പുതിയനിയമം എന്ന് കാണിക്കുക (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12), ➟യെഹൂദാ മതാചാരങ്ങളെക്കാൾ ശ്രഷ്ഠനാണ് യേശുക്രിസ്തു എന്ന് തെളിയിക്കുക, ➟ക്രിസ്തുവിശ്വാസത്തിൽ നിന്നുള്ള അവരുടെ പിന്മാറ്റത്തെ തടയുക, ➟അവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുക എന്നിവയാണ് ലേഖകന്റെ പ്രധാന ലക്ഷ്യം. ➟അതിനായി ദൈവം പൂർവ്വപിതാവായ അബ്രാഹാമിലൂടെ വാഗ്ദത്തസന്തതിയായ എബ്രായയരോട് ചെയ്ത പുതിയനിയമത്തെക്കുറിച്ചും, ➟അവരോടുള്ള പഴയനിയമ വാഗ്ദത്തങ്ങൾ യേശുക്രിസ്തുവിലൂടെ അവർക്ക് നിറവേറിയതായും എബ്രായലേഖകൻ പഴയനിയമ ഉദ്ധരണികൾ എടുത്തുകൊണ്ട് അവരെ ബോധ്യപ്പെടുത്തുകയാണ്. 

എബ്രായലേഖനത്തിൻ്റെ വിഷയം:
☛ എബ്രായലേഖനത്തിൻ്റെ വിഷയം പ്രധാനമായും രണ്ടാണ്: ➟യേശുക്രിസ്തുവിൻ്റെ ശ്രേഷ്ഠതയും വാഗ്ദത്തസന്തതിയായ എബ്രായരുടെ ശ്രഷ്ഠതയും. ➟അതിൽ പ്രധാനപ്പെട്ടത് യേശുക്രിസ്തുവിൻ്റെ ശ്രേഷ്ഠതയാണ്. 𝟭.ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായി ജനിച്ച യേശു മഹത്വവും ബഹുമാനവും അണിഞ്ഞ് ദൂതന്മാരെക്കാളും സ്വർഗ്ഗത്തെക്കാളും ഉന്നതായിത്തീർന്നതാണ് ഒന്നാമത്തെ വിഷയം. (എബ്രാ, 2:9 ⁃⁃ 1:4; 7:26). ➟നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായായി അർപ്പിച്ചുകൊണ്ട് മരണം ആസ്രദിച്ചത് അമർത്യനായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 6:16 ⁃⁃ 1തിമൊ, 2:6; എബ്രാ, 2:9). ➟യേശുവെന്ന മനുഷ്യൻ (Man) ദൂതന്മാരെക്കാളും മനുഷ്യരെക്കാളും ശ്രേഷ്ഠനായി സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്നാണ് എബ്രായലേഖകൻ പറയുന്നത്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
☛ ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറാത്തവനും (മലാ, 3:6) ആകയാൽ, അവന് തന്നെത്താൻ ത്യജിച്ചുകൊണ്ട് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യൻ ആകാനും കഴിയില്ല: (എബ്രാ, 2:9), താൻ അത്യുന്നതനാകയാൽ സ്വർഗ്ഗത്തെക്കാൾ ഉന്നതനാകാൻ ആവശ്യവുമില്ല. (ലൂക്കൊ, 1:32 ⁃⁃ എബ്രാ, 7:26). 𝟮.എബ്രായരുടെ രക്ഷകനാകാൻ (മത്താ, 1:21) അവരുടെ പ്രകൃതിയായ (എബ്രാ, 2:14-16) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവവന്നവനായി ജനിച്ച യേശു (സങ്കീ, 8:5-6 ⁃⁃ എബ്രാ, 2:9) തൻ്റെ മരണപുനരുത്ഥാനങ്ങളാൽ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാകുകയും (1:4; 2:9), ➟വാഗ്ദത്തസന്തതിയായ എബ്രായരെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കിത്തീർത്തീർക്കുകയും ചെയ്തു: (1:5-9; 13-14). ➟എന്നാൽ ക്രിസ്തുവിൽ നിലനില്ക്കാതെ അവരോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം അവർക്ക് പ്രാപിക്കാൻ കഴിയില്ല: (4:1; 9:15; 10:23; 10:36). ➟ഇതാണ് എബ്രായ ലേഖനത്തിൻ്റെ വിഷയം.  

𝗜. എബ്രായലേഖനത്തിലെ യേശു: 
☛ എബ്രായലേഖനത്തിൽ യേശു ദൈവമാണെന്നാണ് പലരും വിചാരിക്കുന്നത്. ➟എന്നാൽ എബ്രായലേഖനം പരിശോധിച്ചാൽ അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായിരുന്നിട്ട് മഹത്വം പ്രാപിച്ചവനാണെന്ന് മനസ്സിലാക്കാം: 

𝟭. ദൂതന്മാരിൽ അല്പം ഒരു താഴ്ചവന്നവൻ:
എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. (എബ്രാ, 2:9). ➟എബ്രായലേഖകൻ പറയുന്ന ക്രിസ്തു ദൂതന്മാരിൽ അല്പമൊരു താഴ്ചവന്നവനായിരുന്നു; മരണം അനുഭവിച്ചതുകൊണ്ട് അവൻ ദൂന്മാരെക്കാൾ ശ്രേഷ്ഠനായവനാണ്. ➟എന്നാൽ സത്യദൈവം ദൂതന്മാരെ സൃഷ്ടിച്ചവനാണ്: (നെഹെ, 9:6). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായിരുന്നവൻ, പിന്നീട് മഹത്വം പ്രാപിച്ച് ദൈവമായി എന്ന് പറയാൻ പറ്റുമോ? ➟അതിൽഭേദം, ദൈവപുത്രൻ മനുഷ്യനാണെന്ന് അക്ഷരംപ്രതി ആലേഖനം ചെയ്തുവെച്ചിരിക്കുന്ന വചനം വിശ്വസിക്കുന്നതല്ലേ? (മർക്കൊ, 15:39). ➟ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്: ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 

𝟮. എല്ലാവർക്കും പിതാവ് ഒരുവൻ:
വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ: (എബ്രാ, 2:11 ⁃⁃ യോഹ, 20:17). ➟നമ്മെ തന്റെ രക്തത്താൽ വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവാണ് ദൈവം. ➟ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. ➟ഇത് നമ്മുടെ കർത്താവ് സ്വന്തവായ്കൊണ്ട് അരുളിച്ചെയ്തതാണ്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). ➟ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ക്രിസ്തു എങ്ങനെ ദൈവമാകും? (യോഹ, 17:3). ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും].

𝟯. തന്നെ നിയമിച്ചാക്കിയവന് വിശ്വസ്തൻ:
മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). ➟ഒരു ദൈവത്തെ മറ്റൊരു ദൈവം നിയമിച്ചാക്കി എന്നൊക്കെ പറയാൻ പറ്റുമോ? ➟ക്രിസ്തുവിനെ സ്ത്രീയുടെ സന്തതി എന്നും മോശെയെപ്പോലൊരു പ്രവാചകൻ എന്നുമാണ് യഹോവ വിശേഷിപ്പിച്ചത്: (ഉല്പ, 3:15;ആവ, 18:18 ⁃⁃ഗലാ, 4:4;എബ്രാ, 2:14-15). ➟എന്നെപ്പോലെ ഒരു പ്രവാചകൻ എന്നാണ് മോശെ പ്രവചിച്ചത്: (ആവ, 18:15). ➟[കാണുക:യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]

𝟰. അപേക്ഷയും അഭയയാചനയും:
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. (എബ്രാ, 5:7). ➟ദൂതന്മാർ ദൈവത്തിൻ്റെ സൃഷ്ടികളും ദൈവത്തെ നിത്യം ആരാധിക്കുന്നവരും ആണെങ്കിലും, അവർക്കുപോലും പ്രാർത്ഥന ആവശ്യമുള്ളതായി ബൈബിൾ പറയുന്നില്ല: (വെളി, 4:8;യെശ, 6:3). ➟എന്നാൽ ക്രിസ്തു ഇടവിടാതെ പ്രാർത്ഥിച്ചിരുന്നതായി കാണാം. ➟അവൻ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യൻ (റോമ, 5:15) ആയതുകൊണ്ടാണ് പ്രാർത്ഥന ആവശ്യമായിരുന്നത്: (യോഹ, 8:40). ➟അവൻ ദൈവമായിരുന്നെങ്കിൽ, തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷിച്ചത് ആരോടാണ്? ➟[കാണുക: ക്രിസ്തുവും പ്രാർത്ഥനയും

𝟱. നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു:
പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. (എബ്രാ, 5:8-9). ➟ഈ വാക്യം ശ്രദ്ധിച്ചാൽ, പുത്രൻ നിത്യരക്ഷയുടെ കാരണഭൂതൻ ആകുന്നു (is) എന്നല്ല; ആയിത്തീർന്നു (egeneto – became) എന്നാണ് പറയുന്നത്. ➟താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, നിത്യരക്ഷയുടെ കാരണഭൂതനും സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീത്തീർന്നത്: (എബ്രാ, 7:26). ➟അവൻ ദൈവമായിരുന്നെങ്കിൽ, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആണെന്നല്ലാതെ, ആയിത്തീർന്നു എന്ന് പറയുമായിരുന്നോ?

𝟲. ദൈവപുത്രന്നു തുല്യനായ മൽക്കീസേദെക്ക്:
മൽക്കീസേദെക്കിന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. (എബ്രാ, 7:3). ➟ദൈവപുത്രനും മൽക്കീസേദെക്കും തുല്യനാണെന്നാണ് എബ്രായലേഖകൻ പറയുന്നത്. ➟ഇവിടുത്തെ വിഷയം പൗരോഹിത്യപരമായ തുല്യതയാണെങ്കിലും, ചിലർ കരുതുന്നപോലെ എബ്രായ ലേഖനത്തിലെ ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ➟ദൈവപുത്രനും മൽക്കീസേദെക്ക് എന്ന മനുഷ്യനും തുല്യനാണെന്ന് എബ്രായലേഖകൻ പറയുമായിരുന്നോ? ➟[കാണുക: ദൈവപുത്രനും മൽക്കീസേദെക്കും]  

𝟳. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ:
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ➟ഒന്നാമത്, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നീ പ്രയോഗങ്ങൾ, സ്വഗ്ഗംപോലും തൃക്കണ്ണിന് നിർമ്മലമല്ലാത്തെ ദൈവത്തെ കുറിക്കുന്നതല്ല; പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (ഇയ്യോ, 15:15). ➟രണ്ടാമത്, ദൈവപുത്രൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു (Made higher than the heaven) എന്നാണ് പറയുന്നത്. ➟അവൻ ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതൻതന്നെ ആയിരിക്കുമല്ലോ; പിന്നെ ഉന്നതനായിത്തീരേണ്ട ആവശ്യമെന്താണ്? ➟ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17;മലാ, 3:6). ➟അതിനാൽ അവന് തന്നെത്താൻ താഴ്ത്തി മനുഷ്യനായി അവസ്ഥാഭേദം വരാൻ കഴിയില്ല. ➟താൻ അത്യുന്നതൻ ആകയാൽ തന്നെത്താൻ ഉയർത്താൻ ആവശ്യവുമില്ല: (പ്രവൃ, 7:48). ➟എന്നാൽ യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:30-31). ➟അവൻ ദൈവമായിരുന്നെങ്കിൽ, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻതന്നെ ആയിരിക്കുമല്ലോ; പിന്നെ ഉന്നതനായിത്തീർന്നു എന്ന് ലേഖകൻ പറയുമായിരുന്നോ?

𝟴. തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവൻ:
നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (എബ്രാ, 9:14). ➟സത്യദൈവം മരണമില്ലാത്തവനാണ്: (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനാണ്. ➟അഥവാ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ മറുവിലയായി മരണത്തിന് ഏല്പിച്ചുകൊടുത്തവനാണ്: (1തിമൊ, 2:5-6). ➟മൂന്നാം ദിവസം ദൈവത്താലാണ് അവൻ ഉയിർത്തെഴുന്നേറ്റത്: (പ്രവൃ, 2:24; പ്രവൃ, 10:40). ➟അവൻ ദൈവമായിരുന്നെങ്കിൽ, അവൻ തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്ന് എബ്രായലേഖകൻ പറയുമായിരുന്നോ? ➟ദൈവത്തിൽനിന്ന് യേശുവിനെ വേർതിരിച്ചാണ് പറയുന്നതെന്നാണ് ഒന്നാമത്തെ കാര്യം. ➟രണ്ടാമത്, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ഒരു ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചിട്ട് മറ്റൊരു ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാൽ ശരിയാകുമോ? ➟[കാണുക: മരിച്ചിട്ട് ഉയിർത്തവൻ]. 

𝟵. ദൈവവും ക്രിസ്തുവും:
☛ എബ്രായലേഖകൻ ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ച് പറയുന്ന പല വാക്യങ്ങളുമുണ്ട്: ➟𝟭.നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ➟𝟮.അവൻ (ക്രിസ്തു) മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രാ, 13:15). 𝟯.നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം. (എബ്രാ, 13:20). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയുമായിരുന്നോ? ➟അതിനാൽ ബൈബിൾ വെളിപ്പെടുത്തുന്ന വിശേഷാൽ, എബ്രായ ലേഖനത്തിലെ യേശു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന പാപരഹിതനായ മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (എബ്രാ, 2:9; എബ്രാ, 7:26). ➟യേശു ആരാണെന്നറിയാത്തതും അറിഞ്ഞിട്ടും വിശ്വസിക്കാത്തതുമാണ് പലരുടെയും പ്രശ്നം. ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

𝗜𝗜. എബ്രായരിൽ യേശുവിൻ്റെ ശ്രേഷ്ഠത:
𝟭. യേശു പഴയനിയമ പ്രവാചകന്മാരെക്കാൾ ശ്രേഷ്ഠൻ: (1:1-3)
𝟮. അവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ: (1:4)
𝟯. അവൻ മോശെയെക്കാൾ ശ്രേഷ്ഠൻ: (3:1-6)
𝟰. അവൻ യോശുവയെക്കാൾ ശ്രേഷ്ഠൻ: (4:8-16)
𝟱. അവൻ മഹാപുരോഹിതന്മാരെക്കാൾ ശ്രേഷ്ഠൻ: (5:1-10)
𝟲. അവൻ അബ്രാഹാമിനെക്കാൾ ശ്രേഷ്ഠൻ: (6:13-20; 7:1-28)
𝟳. അവൻ പഴയനിയമത്തെക്കാൾ ശ്രേഷ്ഠൻ: (8:1-13
𝟴. അവൻ തിരുനിവാസത്തെക്കാൾ ശ്രേഷ്ഠൻ: (9:1-12; 9:24)
𝟵. അവൻ പഴയനിയമ യാഗങ്ങളെക്കാൾ ശ്രേഷ്ഠൻ: (9:13-28; 10:1-22
𝟭𝟬. അവൻ വിശ്വാസവീരന്മാരെക്കാൾ ശ്രേഷ്ഠൻ: (11:1-40)
𝟭𝟭. അവൻ പഴയനിയമ ദർശനത്തെക്കാൾ ശ്രേഷ്ഠൻ: (12:18-24)
𝟭𝟮. അവൻ നിസ്തുല്യൻ: (13:8).
☛ പലരും കരുതുന്നപോലെ പുത്രൻ ദൈവമായിരുന്നെങ്കിൽ, സൃഷ്ടികളായ ദൂതന്മാരും മനുഷ്യരുമായും പഴയനിയമവുമായും പഴയനിയമ യാഗങ്ങളുമായും ലേഖകൻ അവനെ താരതമ്യം ചെയ്യുമായിരുന്നോ?

𝗜𝗜𝗜. യേശു ആരാണ്?
☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

𝗜𝗩. 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
☛ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ) എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟അവതാരം (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).

𝗩. വാഗ്ദത്തസന്തതിയുടെ ബലഹീനത:
ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമ, 8:3). ➟ഇവിടെപ്പറയുന്ന കഴിവില്ലായ്മ ന്യായപ്രമാണത്തിൻ്റെയല്ല. ➟ദൈവം മോശെയിലുടെ നല്കിയ ന്യായപ്രമാണത്തിന് സ്വന്തമായി യാതൊരു തെറ്റോ, കുറവോ ഉണ്ടായിരുന്നില്ല. ➟അത് വിശുദ്ധവും ആത്മികവും നല്ലതുമാണ്: (റോമ, 7:12; 7:14; 7:16). ➟എന്നാൽ അത് പാലിക്കേണ്ട ന്യായപ്രമാണ സന്തതിയുടെ ബലഹീനത നിമിത്തമാണ് ന്യായപ്രമാണത്തിന് അവരെ രക്ഷിക്കാൻ കഴിയാതിരുന്നത്. ➟ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു എന്നാണ് വചനം പറയുന്നത്: (1തിമൊ, 1:10). ➟നിയമം എത്ര ശ്രേഷ്ഠമായാലും അതനുസരിക്കേണ്ടവർ അനുസരിച്ചില്ലെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല. ➟ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് വാഗ്ദത്തസന്തതിയെ രക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ, ➟അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ അവൻ്റെ പുത്രനെന്ന പദവിയുമായി ജഡത്തിൽ വെളിപ്പെട്ട്, ➟അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവർത്തിച്ചു കൊടുക്കുകയായിരുന്നു, ➟ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്താ, 5:17-18 ⁃⁃ ലൂക്കൊ, 16:17). ➟ന്യായപ്രമാണത്തിലെ വാഗ്ദത്തങ്ങൾ അതിൻ്റെ അവകാശികൾക്ക് നിവർത്തിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായി ജഡത്തിൽ വന്നവൻ, ആ അനുഗ്രഹങ്ങൾക്ക് അവകാശിയാകുമോ……..❓

ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന എബ്രായർ ഒന്നാം ആദ്ധ്യായത്തിൻ്റെ വ്യാഖ്യാനം കാണാൻ താഴെയുള്ള ലിങ്ക് കാണുക:
എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം

യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?

☛ ‘യഹോവ’ (Yehovah) എന്ന ദൈവനാമം എബ്രായ ബൈബിളിൽ 6,828 പ്രാവശ്യം കാണാം. എന്നാൽ പുതിയനിയമത്തിൽ ‘യഹോവ’ എന്ന പൂർണ്ണനാമം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. പഴയനിയമത്തിൽനിന്ന് പുതിയനിയമത്തിലേക്ക് നേരിട്ട് എടുത്തിരിക്കുന്ന ഏകദേശം 250–300-തോളം ഉദ്ധരണികളെങ്കിലും ഉണ്ടാകും. അതിൽപ്പോലും ദൈവനാമം ഉപയോഗിച്ചിട്ടില്ല. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പണ്ഡിതന്മാർ പറയുന്നത്:

𝟭. പുതിയനിയമം എഴുതപ്പെട്ട കാലഘട്ടത്തിൽ, “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” എന്ന മൂന്നാം കല്പനയിൽ യെഹൂദന്മാർ ഭയപ്പെട്ടിരുന്നതിനാൽ, എഴുത്തുകാർ ‘യഹോവ’ എന്ന പേരിന് പകരം ‘കർത്താവു’ (Kyrios) അല്ലെങ്കിൽ ‘ദൈവം’ (Theos) എന്ന പദങ്ങൾ ഉപയോഗിച്ചു. അതിന് യെഹൂദന്മാരെപ്പോലെ പേര് ഉപയോഗിക്കാതിരുന്നാൽപ്പോരേ; എഴുതാതിരിക്കുന്നത് എന്തിനാണ്?

𝟮. “ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും പഴയനിയമത്തിന്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിൽ (LXX) നിന്നാണ്. ഈ പരിഭാഷയിൽ ദൈവനാമത്തിന് പകരം കുറിയോസ് (Kyrios) എന്നാണ് നൽകിയിരുന്നത്. അതുകൊണ്ട്, പുതിയനിയമത്തിലും സ്വാഭാവികമായും ആ പദം തന്നെ കടന്നുകൂടി. ഭാഷ മാറുന്നതിന് അനുസരിച്ച് പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (Proper Noun) എങ്ങനെ മാറും? 

സെപ്റ്റ്വജിന്റ് (𝐋𝐗𝐗) വിവർത്തനം:
➦ എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിലാണ് (LXX) ദൈവത്തിൻ്റെ പേര് ആദ്യം ഒഴിവാക്കിയത്. ക്രിസ്തുവിനു് മുമ്പ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 72 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 130-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. LXX-ന് പല പ്രത്യേകതകളുമുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്തും അതിന് മുമ്പും പിമ്പുമുള്ള എബ്രായഭാഷ അറിയാത്ത വിദേശി യെഹൂദന്മാർ എല്ലാവരും ഉപയോഗിച്ചിരുന്നതും എബ്രായഭാഷ അറിയുന്നവരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്. 
𝟯. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്. 
𝟰. LXX-ൽ നിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟱. ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് പരിഭാഷയാണ് ഉപയോഗിച്ചിരുന്നത്.
𝟲. ആദ്യകാല വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട ഗ്രന്ഥമായാണ് LXX-നെ കണ്ടിരുന്നത്. ഫിലോ (Philo), ജോസീഫസ് (Josephus) തുടങ്ങിയ യഹൂദ ചരിത്രകാരന്മാരും ജസ്റ്റിൻ മാർട്ടിർ, അഗസ്റ്റിൻ തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാരും LXX കേവലം ഒരു വിവർത്തനമായല്ല; പ്രത്യുത, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ (Inspiration) തയ്യാറാക്കപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നു
𝟳. ഇന്ന് ലഭ്യമായിരിക്കുന്ന 4–5 നൂറ്റാണ്ടുകളിലുള്ള പുരാതനവും സമഗ്രവുമായ മൂന്ന് കോഡെക്സുകളുടെയും (Codex Vaticanus, Codex Sinaiticus, Codex Alexandrinus) പഴയനിയമം LXX ആണ്.

 ❷ ദൈവനാമം മാറ്റാൻ പാടുണ്ടോ?
➦ ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ പത്ത് കല്പനകളിൽ എട്ടുപ്രാവശ്യം യഹോവ (Yehovah) എന്ന ദൈവനാമമുണ്ട്: (പുറ, 31:18). ആ നാമത്തെ (Name) മാറ്റി LXX-ൽ കർത്താവ് (Lord) എന്നർത്ഥമുള്ള കുറിയോസ് (Kyrios) എന്നാക്കിയത് എന്തുകൊണ്ടാണ്? ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് പേരിൻ്റെ ഉച്ചാരണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്നല്ലാതെ, പേരുതന്നെ മാറ്റിക്കളയാൻ എങ്ങനെ കഴിയും? വ്യക്തമായ ഒരു കാരണം കൂടാതെ ദൈവത്തിൻ്റെ പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (Proper Noun) മാറ്റപ്പെടാൻ പാടുണ്ടോ? LXX-ലെ പേരുമാറ്റം ദൈവഹിതപ്രകാരം അല്ലായിരുന്നുവെങ്കിൽ, യേശുവും അപ്പൊസ്തലന്മാരും ആ പരിഭാഷ എന്തുകൊണ്ട് ഉപയോഗിച്ചു? LXX ദൈവശ്വാസീയമായ ഗ്രന്ഥം ആയിരുന്നില്ലെങ്കിൽ, അതിൽനിന്ന് ദൈവശ്വാസീയമായ പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ? (2തിമൊ, 3:16). അപ്പോൾ LXX-ൻ്റെ കുഴപ്പമല്ല; ദൈവത്തിൻ്റെ പേര് മാറ്റപ്പെട്ടതിന് പിന്നിൽ ദൈവത്തിന് വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ട്. അതെന്താണെന്നാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്. 

ദൈവത്തിന് ഒരു പേര് വേണമോ?
➦ ദൈവത്തിന് എന്തിനാണ് പേര് എന്നാണ് നാം ആദ്യം ചന്തിക്കേണ്ടത്. ദൈവത്തിന് സ്കൂളിൽ പോകണ്ട, ആധാർകാർഡ് എടുക്കണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട, മനുഷ്യരെപ്പോലെ പേർ തിരിച്ചറിയാൻ ആവശ്യമുള്ള ഒന്നും ദൈവത്തിനില്ല. ദൈവത്തിന് പിന്നെന്തിനാണ് പേര്? പേർ (Name) എന്നത് വ്യക്തികളെ വേർതിരിച്ചറിയാനുള്ള ഉപാധിയാണ്. “ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർ വിളിച്ചിരിക്കുന്നു.” (സഭാ, 6:10). പലരിൽ നിന്ന് ഒരുത്തനെ തിരിച്ചറിയാൻ വേണ്ടിയാണ് പേർ വിളിക്കുന്നത്. ഇത് മനുഷ്യരെ സംബന്ധിക്കുന്ന വിഷയമാണ്; അല്ലാതെ, ദൈവത്തെ സംബന്ധിച്ചതല്ല. ദൈവം മനുഷ്യരെപ്പോലെ മൂന്ന് വ്യക്തിയാണെന്ന് കരുതുന്നവരുണ്ട്. ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, അവർക്ക് വ്യത്യസ്തമായ ഓരോ പേരുണ്ടാകുമായിരുന്നു. അല്ലെങ്കിൽ ആരാ, ഏതാ, എന്താന്ന് എങ്ങനെ തിരിച്ചറിയും? മൂന്ന് വ്യത്യസ്തമായ പേര് ബൈബിളിൽ പറഞ്ഞിട്ടില്ല എന്നതുതന്നെ ദൈവം മൂന്ന് വ്യക്തിയല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ഏകദൈവത്തിനുള്ളത് പ്രത്യക്ഷതകൾ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അല്ലെങ്കിൽ വെളിപ്പാടുകളാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന്റെ പ്രത്യക്ഷതകളാണ് കാണുന്നത്. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവം ‘ഒരുത്തൻ മാത്രം’ (Monos Theos – The only God) ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടുമുണ്ട്: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; യെശ, 37:16; യെശ,37:20; യെശ, 44:24യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ 1:24). പിന്നെങ്ങനെ ദൈവം മൂന്ന് വ്യക്തിയാണെന്ന് പറയാൻ കഴിയും? ഒരുത്തൻ മാത്രമായ ദൈവത്തിന് പേര് വേണ്ട; അവൻ്റെ വിശേഷണങ്ങൾതന്നെ ധാരളമാണ്. അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു പേരില്ലാതിരുന്നത്. ‘സർവ്വശക്തൻ’ (ഉല്പ, 17:1), ‘നിത്യദൈവം’ (ഉല്പ, 21:33) മുതലായ സവിശേഷമായ വിശേഷണങ്ങളാലാണ് അവൻ അറിയപ്പെട്ടിരുന്നത്: (ഉല്പ, 6:3). പിന്നെ ദൈവത്തിന് ‘യഹോവ’ എന്ന സംജ്ഞാനാമത്തിൻ്റെ ആവശ്യമെന്തായിരുന്നു?

ദൈവത്തിൻ്റെ നാമം:
➦ ദൈവത്തിന് യഥാർത്ഥത്തിൽ ഒരു പേരിൻ്റെ ആവശ്യമില്ല. അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു സംജ്ഞാനാമം (Proper Noun) ഇല്ലാതിരുന്നത്. ദൈവം പറയുന്നത് നോക്കുക: “ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (ഉല്പ, 6:3). എന്നാൽ പില്ക്കാലത്ത് ദൈവം തനിക്കൊരു പേർ എടുത്തതായി കാണാം: “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ, 3:15). അടുത്തവാക്യം: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). ആദ്യവാക്യത്തിൽ, ‘യഹോവ’ എന്നത് എന്നേക്കും എൻ്റെ നാമവും (Name) തലമുറ തലമുറയായി എന്റെ ജ്ഞാപകവും (Memorial) ആകുന്നു എന്നാണ് ദൈവം പറയുന്നത്. യഹോവ എന്ന നാമം എന്നേക്കുമുള്ളതായിരുന്നെങ്കിൽ, ആ നാമം എങ്ങനെ പുതിയയനിയമത്തിൽനിന്ന് മാറ്റപ്പെട്ടു? അതറിയാൻ ന്യായപ്രമാണത്തിൽ എന്നേക്കും (for ever) എന്നതിൻ്റെ അർത്ഥം പരിശോധിക്കണം.

ന്യായപ്രമാണകാലം: 
➦ “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.” (ലൂക്കോ, 16:16). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ നിത്യമെന്ന് പറയുന്നതൊക്കെ ന്യായപ്രമാണകാലംവരെ മാത്രമേയുള്ളു. ഉദാ: പരിച്ഛേദന നിത്യനിയമാണ്: (ഉല്പ, 17:13). പുതിയനിയമത്തിൽ ശരീരത്തിലുള്ള പരിച്ഛേദന ആവശ്യപ്പെടുന്നില്ല; ഹൃദയപരിച്ഛേദനയാണ് വേണ്ടത്: (പ്രവൃ, 15:28; റോമ, 2:29). “നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല” എന്നാണ് പൗലൊസ് ഗലാത്യരോട് പറയുന്നത്: (ഗലാ, 5:2). ശബ്ബത്ത് നിത്യനിയമമായിരുന്നു: (2ദിന, 2:4). എന്നാൽ പുതിയനിയമ ഉപദേശത്തിൽ ശബ്ബത്ത് ആചരിക്കണം എന്നൊരു കല്പന നേരിട്ട് പറഞ്ഞിട്ടില്ല. യാഗങ്ങളും പെരുനാളുകളും നിത്യനിയമമായിരുന്നു: (പുറ, 12:12-14: 12:16-17; 12:21-24; ലേവ്യ, 24:4-8; 2ദിന, 2:4). എന്നാൽ പെരുനാളുകളും യാഗങ്ങളും നടത്താൻ ഇന്ന് ദൈവാലയം പോലുമില്ല. ശബ്ബത്തും പെരുനാളുകളും വാവും വരുവാനിരുന്നവയുടെ നിഴലായിരുന്നു: (കൊലൊ, 2:16-17). അതുപോലെ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായി ദൈവം എടുത്ത തൻ്റെ ‘യഹോവ’ എന്ന നാമവും ന്യായപ്രമാണകാലത്തേക്ക് മാത്രമുള്ളതായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ദൈവം എപ്പോഴാണ് നാമം എടുത്തത്?
➦ ദൈവം എപ്പോഴാണ് തനിക്കൊരു പേരെടുത്തത് എന്ന് മനസ്സിലാക്കുമ്പോഴാണ്, യഹോവ (Yehovah) എന്ന ദൈവത്തിൻ്റെ നാമം ശാശ്വതനാമം ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നത്. തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് യഹോവ (Yehovah) എന്ന സംജ്ഞാനാമം എടുത്തത്. (പുറ, 3:13-15). മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. ഉദാ: റാ (Ra), ഓസിറിസ് (Osiris), ഐസിസ് (Isis), ഹോറസ് (Horus), സെത്ത് (Set), അനൂബിസ് (Anubis), തോത്ത് (Thoth), ഹാതോർ (Hathor), ബാസ്റ്ററ്റ് (Bastet), മാ’അറ്റ് (Ma’at), പ്താ (Ptah), അമുൻ (Amun) മുതലായവർ. നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം പിതാക്കന്മാരുടെ ദൈവത്തെ അതിനോടകം മറക്കുകയും ചെയ്തിരുന്നു. തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). സത്യദൈവത്തിൻ്റെ ഏതെങ്കിലും സവിശേഷഗുണം പറഞ്ഞാൽപ്പോര, മിസ്രയീമ്യ ദൈവങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരു സംജ്ഞാനാമം അവർ പിതാക്കന്മാരുടെ ദൈവത്തിന് പ്രതീക്ഷിക്കും. അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം ഹോരേബിൽ വെച്ചാണ്. (പുറ, 3:15). മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബ് (സീനായി) പർവ്വതത്തിൽ വെച്ചാണ്. (പുറ, 3:1; 3:12; പുറ, 19:1; 19:12). അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം (പഴയനിയമം) നൽകുന്നതിന് മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു ‘നാമം’ (Name) ആദ്യമായി എടുത്തത്. അതേ ദൈവം, സാത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് അവരോട് വാഗ്ദത്തം ചെയ്തിരുന്ന പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് “അവൻ (യഹോവ) രക്ഷിക്കും” (He will save) എന്നർത്ഥമുള്ള യേശു അല്ലെങ്കിൽ യേസൂസ് (iēsous). (യിരെ, 31:31-34എബ്രാ, 8:8-12). ആ നാമമാണ് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്തത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:44; യോഹ, 17:11; യോഹ, 17:12). 

പുതിയനിയമവും ക്രിസ്തുവും: 
➦ പുതിയനിയമം എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയാത്തതുകൊണ്ടാണ് പഴയനിയമം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; ഒരു പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. അല്ലെങ്കിൽ. ഒരു നിയമം പോരായോ? പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ദൈവം, പഴയനിയമം യെഹൂദന്മാരോടും പുതിയനിയമം സകല ജാതികളോടും ചെയ്തതാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടല്ലാതെ ഒരു നിയമവും ജാതികളോട് ചെയ്തിട്ടില്ല. ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് യേശു വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോകുന്നില്ല. തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം, യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:18പ്രവൃ, 3:25; പ്രവൃ, 13:32-35എബ്രാ, 2:14-16; എബ്രാ, 8:8-13). മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ അവൻ്റെ ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും (Nature) ദൂതന്മാരെക്കാൾ അല്പമൊരു തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (Col, 2:2; 1Tim, 3:16; എബ്രാ, 2:9; എബ്രാ, 2:14-16; 1പത്രൊ, 1:20).

യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6ലൂക്കൊ, 7:22; യെശ, 40:3; മലാ, 31യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJVയോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി Nature) എന്താണെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40). ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നും അവൻ പഠിപ്പിച്ചു: (യോഹ, 14:11). മനുഷ്യൻ (മത്താ, 26:72; 26:74), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിവയും നോക്കുക. യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 

പിതാവിൻ്റെയും പുത്രൻ്റെയും നാമം:
➦ നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: ”മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മത്താ, 21:9; – മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ,12:13). ഇത് പഴയനിയമത്തിലെ, “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ പുതിയനിയമത്തിൽ യഹോവ എന്ന നാമം കാണുന്നില്ല. അപ്പോൾ യഹോവയുടെ ഏത് നാമത്തിലാണ് അവൻ വന്നത്? നമുക്കുനോക്കാം: 

𝟭. പിതാവിൻ്റെ നാമത്തിൽ വന്നവൻ: 
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഒരേയൊരു സത്യദൈവത്തിൻ്റെ നാമത്തിലാണ്: (യോഹ, 20:17യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). പുത്രന് ‘യേശു/യേശുക്രിസ്തു’ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ‘യേശു/യേശുക്രിസ്തു’ എന്നാണെന്ന് മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]

𝟮. അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;” (ലൂക്കോ, 10:17മർക്കൊ, 9:38; ലൂക്കൊ, 9:49). യേശുക്രിസ്തു എന്ന നാമത്തിലാണ് ശിഷ്യന്മാർ പ്രവർത്തിച്ചതെന്ന്  ആർക്കും തർക്കമുണ്ടാകില്ല.

യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക: 
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: “പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.” (പ്രവൃ, 3:6-7പ്രവൃ, 4:10). “ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.” (പ്രവൃ, 16:18). 

പുത്രൻ പ്രവർത്തിച്ച നാമം: 
➦ ഇനി ദൈവപുത്രനായ യേശു ഏത് നാമത്തിലാണ് പ്രവർത്തിച്ചതെന്ന് നോക്കുക: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:23; പ്രവൃ, 10:38). പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ (Onoma – Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12; കൊലൊ, 3:17). അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ യേശുക്രിസ്തു എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21യോഹ, 5:43)

𝟯. നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രന് കൊടുത്തിരിക്കുന്ന അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). ഈ വാക്യത്തിൽ ദൈവത്തെ ‘പരിശുദ്ധപിതാവേ’ (Holy Father) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ – Protect them by the power of your name, the name you gave me.”

☛ അടുത്തവാക്യം: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (യോഹ, 17:12). ഇവിടെയും ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു – I Protect them and kept them safe by that name you gave me.”

☛ മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, “നീ എനിക്കു തന്നിരിക്കുന്ന നാമം” എന്നല്ല പറയുന്നത്. പ്രത്യുത, “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. ദൈവപുത്രനിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ‘യേശുക്രിസ്തു’ എന്ന ഏകനാമം പിതാവ് പുത്രനുകൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).

𝟰. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം;
➦ മഹാനിയോഗത്തോടുള്ള ബന്ധത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിക്കുന്നത് നോക്കുക: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്താ, 28:19). ഈ വേദഭാഗത്തെ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” അഥവാ, ‘Onoma – Name’ എന്ന ഏകവചനം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്ഥലന്മാർ സ്നാനം കഴിപ്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ‘യേശുക്രിസ്തു’ എന്ന നാമം: (പ്രവൃ, 2’38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). 

𝟱. യേശുവിൻ്റെ നാമത്തിൽ:
➦ “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). ഇവിടെ pan ho ti ean poiete എന്ന ഗ്രീക്ക് പ്രയോഗത്തിന് ‘എന്തുചെയ്താലും’ (Whatever you do) അല്ലെങ്കിൽ ‘ഏതൊന്ന് ചെയ്താലും’ എന്നാണർത്ഥം. അതായത്, വാക്കിനാലോ, പ്രവർത്തിയാലോ ഏതൊരു കാര്യം ചെയ്താലും യേശുവിന്റെ നാമത്തിൽ (Onoma – Name) ചെയ്യനാണ് കല്പിച്ചിരിക്കുന്നത്. വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷയാണ് സ്നാനം.

☛ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31;1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27;പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി ‘യേശു’ എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21യോഹ, 5:43; 17:11; 17:12യോഹ, 14:26). 

𝟲. യേശുക്രിസ്തു എന്ന ഏകനാമം:
➦ പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21യോഹ, 5:43യോഹ, 14:26). എന്നുവെച്ചാൽ, സത്യേകദൈവമായ പിതാവിന്റെ (Father, the only true God) പേരും: (യോഹ, 17:3യോഹ, 5:43; 17:11; 17:12), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യന്റെ (ക്രിസ്തു) പേരും: (പ്രവൃ, 10:38യോഹ, 9:11), ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ പേരും: (മത്താ, 12:28യോഹ, 14:26), യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (Onoma – Name) സ്നാനം കഴിപ്പിപ്പിൻ” എന്ന കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ യേശു/യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്: (മത്താ, 28:19പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ഏകവചനപ്രയോഗം ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ച ‘യേശു/യേശുക്രിസ്തു’ എന്ന നാമം. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷയാണ് ജലസ്നാനം. [കാണുക: ദൈവത്തിൻ്റെ ആത്മാവ്, യേശുക്രിസ്തു എന്ന നാമം].
 
യഹോവ എന്ന നാമവും യേശുക്രിസ്തു എന്ന നാമവും:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും  (ആവ, 3:24ആവ, 4:39,യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 – 1കൊരി, 8:5-6മർക്കൊ, 12:29യോഹ, 5:44യോഹ, 17:3), ഏകരക്ഷിതാവായ ദൈവവും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: (യെശ, 43:11യെശ, 45:22ഹോശേ, 13:5;സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8 – ലൂക്കോ, 1:47;1തിമൊ, 1:1;2:31തിമൊ, 4:10;തീത്തൊ, 1:1;2:9;3:4;യാക്കോ, 4:12;യൂദാ, 1:24). രക്ഷയ്ക്കായുള്ള ഏകനാമവും ‘യഹോവ’ മാത്രമായിരുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേ, 2:32). പുതിയനിയമത്തിൽ പത്രൊസും പൗലോസും അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:21റോമ, 10:13). 

☛ എന്നാൽ പിന്നീട് ന്യായാധിപസംഘത്തിൻ്റെ (Sanhedrin) മുമ്പിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി പത്രൊസ് വിളിച്ചുപറഞ്ഞതു: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ലെന്നും; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്നാണ് പത്രൊസ് പറയുന്നത്. അവൻ പ്രധാനമായി രണ്ട് കാര്യങ്ങളാണ് പറയുന്നത്: 1.ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനായ നസറായനായ യേശുക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ല. 2.‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല. അതെങ്ങനെ ശരിയാകും? ➟അതറിയണമെങ്കിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ അറിയണം:

𝟭. യഹോവ രക്ഷിതാവായ ഏകദൈവവും യേശു രക്ഷിതാവായ ഏകമനുഷ്യനുമാണ്: 
➦ “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:24). ഈ വാക്യത്തിൽ, ‘ഏകദൈവം’ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് തെയൊസ്’ (Monos Theos) എന്നാണ്. മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ‘ഒരേയൊരു ദൈവം’ (The only God) എന്നാണ്. ഗ്രീക്കിലെ Monos എന്ന പദവും ഇംഗ്ലീഷിലെ Only എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. അതിനാൽ “രക്ഷിതാവായ ഏകദൈവം” (The only God our Saviour) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ മറ്റൊരു ദൈവം ഇല്ലെന്നാണ്. അപ്പോൾ പത്രോസ് പറയുന്ന ഏകരക്ഷിതാവായ യേശുക്രിസ്തു ആരാണ്? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെ (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24പ്രവൃ, 2:36പ്രവൃ, 5:31). അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). എന്നുവെച്ചാൽ, ദൈവം ക്രൂശിതനായ ക്രിസ്തുവിലൂടെയും അവൻ്റെ നാമത്തിലൂടെയുമാണ് പുതിയനിയമത്തിൽ രക്ഷ ഒരുക്കിയിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് നമ്മുടെ ഏകദൈവമായ രക്ഷിതാവും യേശുക്രിസ്തു നമ്മുടെ ഏകമനുഷ്യനായ രക്ഷിതാവുമാണ്: (റോമ, 5:15). 𝟮.പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്നു പേരുള്ള മനുഷ്യൻ. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പിതാവിൻ്റെ മുമ്പിലും പുത്രൻ്റെ നാമത്തിങ്കലും മുഴങ്കാൽ മടങ്ങും:
➦ മേല്പറഞ്ഞ വസ്തുതുതകൾക്ക് മറ്റൊരു തെളിവുണ്ട്. യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ പുതിയനിയമത്തിൽ ഇപ്രകാരം കാണാം: “അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:9-11). ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:5-6; 1തിമൊ, 2:5-6). പൗലൊസ് ആദ്യം പറയുന്നത് ശ്രദ്ധിക്കുക: “ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.” ദൈവം മരണത്തിൽനിന്ന് ഉയിർപ്പിട്ടാണ് തൻ്റെ വലങ്കയ്യാൽ ഉയർത്തിയതും സകലനാമത്തിന്നും മേലായ നാമം നല്കിയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയതും: (പ്രവൃ, 5:30-31; ഫിലി, 2:9; എബ്രാ, 7:27). അടുത്തവാക്യത്തിൽ, “യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; പ്രത്യുത, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും” എന്നാണ് പറഞ്ഞിരിക്കുന്നത്. മേല്പറഞ്ഞ വേദഭാഗങ്ങൾ പരിശോധിച്ചാൽ: “അന്നാളിൽ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും പിതാവായ ഏദൈവത്തിന്റെ മുമ്പിൽ മടങ്ങുകയും ‘യേശുക്രിസ്തു കർത്താവു’ എന്ന് പിതാവിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യും” എന്നാണ് പൗലൊസ് പറയുന്നതെന്ന് മനസ്സിലാക്കാം. യേശുവിൻ്റെ നാമത്തിങ്കൽ എന്തുകൊണ്ട് മുഴങ്കാൽ മടങ്ങുന്നു? എന്തെന്നാൽ, പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, യേശുവിൻ്റെ നാമത്തിൽ മുഴങ്കാൽ മടങ്ങുമ്പാൾ പിതാവിന് മഹത്വമുണ്ടാകുന്നത്.

സെപ്റ്റ്വജിൻ്റും പുതിയനിയമവും:
➦ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമക്രൈസ്തവരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (LXX) പരിഭാഷയും ദൈവശ്വാസീയമാണെന്നതിൽ തർക്കമൊന്നുമില്ല. അതുകൊണ്ടാണല്ലോ അവരത് ഉപയോഗിച്ചതും അതിൽനിന്ന് ഉദ്ധരണികൾ എടുത്തിരിക്കുന്നതും. അതിൽ ‘യഹോവ’ എന്ന ദൈവനാമത്തിന് പകരം കർത്താവ്  (Lord) എന്ന അർത്ഥമുള്ള ‘കുറിയോസ്’ (Kyrios) ഉപയോഗിക്കാൻ വിവർത്തകരെ ഉദ്യമിപ്പിച്ചത് ദൈവത്തിൻ്റെ ആത്മാവ് തന്നെയാണ്. അതായത്, പുതിയനിയമത്തിൽ ദൈവത്തിൻ്റെ പേര് മാറ്റത്തിൻ്റെ മുന്നോടിയായിട്ട് ദൈവംതന്നെയാണ് LXX-ൽനിന്ന് പേര് നീക്കംചെയ്യാൻ അവരെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാം. അതിനാൽ നാലുകാര്യങ്ങൾ ഉറപ്പോടെ നമുക്ക് വിശ്വസിക്കാം: 

𝟭. ‘യഹോവ’ എന്ന നാമം ദൈവത്തിൻ്റെ നിത്യമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. 

𝟮. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ ‘ഏകസത്യദൈവത്തിന്’ (The only true God) ഒരു നിത്യമായ പേരിൻ്റെ ആവശ്യവുമില്ല. 

𝟯. ”യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31-34; എബ്രാ, 8:8-12). പുതിയനിയമത്തിലും പിതാവിൻ്റെ നാമം യഹോവാ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ ‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12). 

𝟰. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് ‘യേശു/യേശുക്രിസ്തു’ അതുകൊണ്ടാണ്, പുതിയനിയമത്തിൽ ‘യഹോവ’ എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും ആ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുമ്പോൾ പിതാവിന് മഹത്വം ഉണ്ടാകുന്നതും: (പ്രവൃ, 4:12; ഫിലി, 2:10). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവ് മാത്രം സത്യദൈവം (Father, the only true God), ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

ഹൂർ

ഹൂർ (Hur)

പേരിനർത്ഥം – കാരാഗൃഹം

രെഫീദീമിൽ വച്ചു യിസ്രായേൽ അമാലേക്യരോടു യുദ്ധം ചെയ്തു. അപ്പോൾ യിസ്രായേലിന്റെ ജയത്തിനുവേണ്ടി മോശെയുടെ കൈ ഉയർത്തിപ്പിടിക്കുവാൻ സഹായിച്ച ഒരാൾ. (പുറ, 17:12). മോശെ സീനായിമലയിൽ കയറിപ്പോയപ്പോൾ ജനത്തെ അഹരോന്റെയും ഹൂരിന്റെയും ചുമതലയിൽ ആക്കിയിരുന്നു. (പുറ 24:14). ഇദ്ദേഹം മോശെയുടെ സഹോദരിയായ മിര്യാമിന്റെ ഭർത്താവായിരുന്നുവെന്നു യെഹൂദാപാരമ്പര്യം പറയുന്നു.

ഹൂർ: സമാഗമന കൂടാരത്തിന്റെ പ്രധാനശില്പി ആയിരുന്ന ബെസലേലിന്റെ പിതാമഹൻ. ഇയാൾ യെഹൂദാഗോത്രജനാണ്. (പുറ, 31:2; 35:30; 38:22).

ഹീരാം

ഹീരാം (Hiram)

പേരിനർത്ഥം – കുലീനൻ

ദാവീദിന്റെയും ശലോമോന്റെയും വാഴ്ചക്കാലത്ത് ഹീരാമായിരുന്നു സോരിലെ രാജാവ്. ദാവീദിന്റെ സ്നേഹിതൻ എന്നാണ് ഹീരാമിനെ പറഞ്ഞിട്ടുള്ളത്. ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു, ദാവീദിനു അരമന പണിതു. (2ശമൂ, 5:11). ശലോമോൻ രാജാവായപ്പോൾ ഹീരാം ഭൃത്യന്മാരെ അയച്ചു. (1രാജാ, 5:1). ശലോമോന്റെ ആവശ്യപ്രകാരം ദൈവാലയപ്പണിക്കു മരങ്ങളും മറ്റും അവൻ കൊടുത്തു. ശലോമോൻ ഹീരാമിനു ആഹാരം എത്തിച്ചുകൊടുത്തിരുന്നു. (1രാജാ, 5:11). ദൈവാലയവും കൊട്ടാരവും പണിയുന്നതിനാവശ്യമായ ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തതുകൊണ്ട് ശലോമോൻ രാജാവ് ഹീരാമിനു ഗലീലദേശത്തു ഇരുപതുപട്ടണം കൊടുത്തു. (1രാജാ, 9:11). ഈ പട്ടണങ്ങളെ കാണേണ്ടതിനു ഹീരാം ഗലീലയിലേക്കു വന്നു. അവ അവനു ഇഷ്ടപ്പെടാത്തതുകൊണ്ട് അവയ്ക്കു കാബൂൽ എന്നു പേരിട്ടു. (1രാജാ, 9:13).

ശലോമോനും ഹീരാമും കൂടി ഒരു കപ്പൽ വ്യൂഹം സജ്ജമാക്കി. ആ കപ്പലുകൾ എസ്യോൻ-ഗേബെരിൽ നിന്നും തെക്കോട്ടുള്ള ഓഫീരിൽ ചെന്നു പൊന്നു കൊണ്ടുവന്നു. (1രാജാ, 9:28). അവർ തർശീശുകപ്പലുകളും നിർമ്മിച്ചു . തർശീശ് കപ്പലുകൾ, പൊന്നു, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. (1രാജാ, 10:22). ഹീരാമിന്റെ മരണത്തെക്കുറിച്ചു വ്യക്തമായ രേഖയില്ല. ഹീരാമിന്റെ പുത്രി ശലോമോന്റെ അന്തഃപുരത്തിലെ എഴുന്നൂറു കുലീന പത്നിമാരിലൊന്നായിരുന്നു. (1രാജാ, 11:1, 3).

ഹീരാം: ദൈവാലയപ്പണിക്കു സഹായിക്കുവാൻ വേണ്ടി ശലോമോൻ സോരിൽ നിന്നും വരുത്തിയ ആൾ. (1രാജാ, 7:13,14, 40-45; 2ദിന, 2:13,14; 4:11-16). അവന്റെ അമ്മ ദാന്യ സ്ത്രീയായിരുന്നു. അവളെ ആദ്യം വിവാഹം കഴിച്ചതു നഫ്ത്താലി ഗോത്രജനായിരുന്നു. പിന്നീടു സോരിലെ ഒരുവൻ അവളെ വിവാഹം കഴിച്ചു. താമ്രംകൊണ്ടു സകലവിധപണിയും ചെയ്യാനുള്ള ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനുണ്ടായിരുന്നു. (1രാജാ, 7:14). ഹുരാം, ഹുരാം ആബി എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്.

ഹാരാൻ

ഹാരാൻ (Haran)

പേരിനർത്ഥം – പർവ്വതവാസി

അബ്രാഹാമിന്റെ ഇളയസഹോദരനും ലോത്തിന്റെ പിതാവും. പിതാവായ തേരഹ് കുടുംബത്തോടൊപ്പം ഊർപട്ടണം വിടുന്നതിനുമുമ്പ് ഹാരാൻ മരിച്ചു പോയി. ഹാരാന്റെ പുത്രിമാരാണ് മിൽക്കയും യിസ്കയും. “തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ. (ഉല്പ, 11:27-29).

ഹാമാൻ

ഹാമാൻ (Haman)

പേരിനർത്ഥം – ഗംഭീരമായ

അഹശ്വേരോശ് രാജാവിന്റെ പ്രധാനമന്ത്രി. ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ. (എസ്ഥ, 3:1). എസ്ഥേറിന്റെ വളർത്തപ്പനും കൊട്ടാരത്തിലെ സേവകനുമായിരുന്ന മൊർദ്ദെഖായി ഹാമാനെ നമസ്കരിച്ചില്ല. ഇതിൽ കോപാലുവായിത്തീർന്ന ഹാമാൻ മൊർദ്ദെഖായിയെയും യെഹൂദന്മാരെയും നശിപ്പിക്കാൻ ഗൂഢാലോചന നടത്തി, അതിനുവേണ്ടി രാജകല്പന സമ്പാദിച്ചു. ഇതറിഞ്ഞു ദുഃഖിതയായ എസ്ഥേർ ഉപവസിച്ചു രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിനു നേരെയുണ്ടായ ഉപ്രദ്രവം രാജാവിനെ അറിയിച്ചു. മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ നിർമ്മിച്ച കഴുകുമരത്തിൽ രാജകല്പനയനുസരിച്ചു അവർ ഹാമാനെ തൂക്കിക്കൊന്നു. (എസ്ഥേ, 7). ഹാമാന്റെ വീടു എസ്ഥറിനു കൊടുത്തു. (8:7). ഹാമാന്റെ പത്തു പുത്രന്മാരെയും യെഹൂദന്മാർ കൊന്നു. (എസ്ഥേ, 9:9).