ഒരു ഉപവാസം നിയമിപ്പിൻ!

ഒരു ഉപവാസം നിയമിപ്പിൻ!

സർവ്വശക്തനായ ദൈവത്തിന്റെ കഠിനശിക്ഷയുടെ ഫലമായുണ്ടായ കടുത്ത വരൾച്ച സൃഷ്ടിച്ച ക്ഷാമത്തിലൂടെ കടന്നുപോയ ദൈവജനത്തിന്റെ അവശേഷിച്ചിരുന്ന കാർഷിക വിളകൾ മുഴുവൻ വെട്ടുക്കിളികൾ തിന്നുമുടിച്ച് (യോവേ, 1:4) അവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിക്കളഞ്ഞു. ‘യഹോവയുടെ ദിവസം’ അഥവാ തന്റെ ഉഗ്രകോപം അവരെ നശിപ്പിക്കാതിരിക്കുവാൻ “ഒരു ഉപവാസം നിയമിപ്പിൻ” എന്ന് ദൈവം അവരോടു മൂന്നു പ്രാവശ്യം ഉദ്ബോധിപ്പിക്കുന്നു. (യോവേ, 1:14; 2:12, 15). തന്റെ ജനത്തെ അവരുടെ കഷ്ടതകളിൽനിന്നും യാതനകളിൽനിന്നും കരകയറ്റുവാനും അവരെ അനുഗ്രഹിക്കുവാനുമായി ഒരു ഉപവാസം പ്രഖ്യാപിച്ച് തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് തന്റെ അടുക്കലേക്കു മടങ്ങിവരണമെന്നുള്ള അത്യുന്നതനായ ദൈവത്തിന്റെ കല്പന ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ തേടുന്ന ഓരോരുത്തരും ശ്രദ്ധിക്കണം. കടുത്ത ക്ഷാമം നിമിത്തം ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്ന അവരുടെ ഉപവാസം എങ്ങനെയായിരിക്കണമെന്നും ദൈവം അവരോടു കല്പിക്കുന്നു: “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.” (യോവേ, 2:12,13). ഉപവാസമെന്നത് ഒരു നിശ്ചിത സമയത്തേക്കുള്ള കേവലം ഭക്ഷണവർജ്ജനം മാത്രമല്ല, പിന്നെയോ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങളെക്കുറിച്ച് കണ്ണുനീരോടെ അനുതപിച്ച് പുതിയ സൃഷ്ടിയായി, പൂർണ്ണഹൃദയത്തോടെ തന്റെ അടുക്കലേക്കു മടങ്ങിവരുന്ന പ്രക്രിയ ആയിരിക്കണമെന്ന് ദൈവം കല്പിക്കുന്നു. വസ്ത്രങ്ങൾ കീറിയും ചാക്കുപോലെയുള്ള പരുക്കൻ വസ്ത്രങ്ങൾ ധരിച്ചും ശരീരമാസകലം ചാരം വാരിയിട്ടും നടത്തുന്ന ഉപവാസത്തിന്റെ ബാഹ്യപ്രകടനങ്ങളെക്കാൾ ഓരോരുത്തനും അവനവൻ ഹ്യദയത്തെ കീറി അഥവാ, പരമാർത്ഥമായി അനുതപിച്ച് പുതുക്കപ്പെട്ട അനുഭവത്തോടെ ഉപവസിക്കുന്നതാണ് പ്രസാദകരം എന്ന സ്നേഹവാനായ ദൈവത്തിന്റെ ആഹ്വാനം, ഭക്ഷണവർജ്ജനം കൊണ്ടുമാത്രം ഉപവസിക്കുന്നുവെന്ന് അഭിമാനിക്കുന്ന ആധുനിക ഉപവാസികൾ കേട്ടനുസരിക്കണം. അങ്ങനെ ഉപവസിക്കുമ്പോൾ താൻ അവർക്കു നൽകുന്ന സമൃദ്ധമായ അനുഗ്രഹങ്ങളെക്കുറിച്ചും സ്നേഹനിധിയായ ദൈവം അവർക്കു വ്യക്തമാക്കിക്കൊടുക്കുന്നു. “ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നൽകും; നിങ്ങൾക്ക് അതിനാൽ തൃപ്തിവരും; ഞാൻ ഇനിയും നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദയാക്കകയുമില്ല.” (യോവേ, 2:19). അതോടൊപ്പം അവരുടെ ശത്രുവിന്റെ മുൻപടയെ കിഴക്കേകടലിലും അവന്റെ പിൻപടയെ പടിഞ്ഞാറേകടലിലും ഇട്ടുകളയുമെന്നും ദൈവം അരുളിച്ചെയ്യുന്നു. (യോവേ, 2:20). തന്റെ സ്നേഹത്തിലേക്കു കടന്നുവന്ന് കാരുണ്യമാർജ്ജിച്ച് സമൃദ്ധമായ അനുഗ്രഹങ്ങൾ നേടുവാൻ സ്നേഹവാനായ ദൈവം തന്റെ ജനത്തിനു നൽകിയിരിക്കുന്ന ഉപവാസം എന്ന ഈ അതിമഹത്തായ ആയുധം യഥായോഗ്യം ഉപയുക്തമാക്കുവാൻ നമുക്കു കഴിയണം.

യാഗത്തേക്കാൾ ശ്രേഷ്ഠം ദൈവപരിജ്ഞാനം

യാഗത്തേക്കാൾ ശ്രേഷ്ഠം ദൈവപരിജ്ഞാനം

അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിൽ തന്റെ ജനം അർപ്പിക്കേണ്ട യാഗങ്ങളുടെയും പാലിക്കേണ്ട അനുഷ്ഠാനങ്ങളുടെയും ആരാധിക്കേണ്ട ക്രമീകരണങ്ങളുടെയും വിശദാംശങ്ങൾ ദൈവം കല്പനകളായി മോശെയിലൂടെ നൽകിയത്, അവർ എന്നെന്നും നിത്യമായ സ്നേഹത്താൽ തന്നാടു ബന്ധിതരാകുന്നതിനു വേണ്ടിയായിരുന്നു. അവരോടുള്ള തന്റെ അത്യഗാധമായ സ്നേഹത്താൽ പാലും തേനും ഒഴുകുന്ന കനാൻദേശം അവർക്ക് അവകാശമായി കൊടുത്തു. ആ സമ്പൽസമൃദ്ധിയുടെ നടുവിൽ തങ്ങളോടു കല്പിച്ചിരുന്നതനുസരിച്ച് അവർ യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിച്ചു. ആരാധനകൾ മുടക്കംകൂടാതെ നടത്തി. പക്ഷേ, അവർ അവയെല്ലാം ചെയ്തത് ദൈവത്തോടുള്ള അദമ്യമായ സ്നേഹംകൊണ്ടായിരുന്നില്ല. പ്രത്യുത പാരമ്പര്യങ്ങളുടെ നിർബ്ബന്ധം കൊണ്ടായിരുന്നു. അവർ സത്യദൈവത്തെക്കാൾ ഉപരിയായി അന്യദൈവങ്ങളെയാണ് സ്നേഹിച്ചത്. അതുകൊണ്ടാണ് “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു” (ഹോശേ, 6:6) എന്ന് ദൈവം അരുളിച്ചെയ്യുന്നത്. തന്റെ സ്നേഹത്തിന്റെ വൈശിഷ്ട്യത്തെ മനസ്സിലാക്കുവാൻ പരിജ്ഞാനമില്ലാത്തതിനാലാണ് നാമമാത്രമായ ചടങ്ങുകളായി, തന്നോടു യാതൊരു വൈകാരിക ബന്ധവുമില്ലാതെ അവർ യാഗങ്ങൾ അർപ്പിച്ചിരുന്നതെന്ന് ദൈവം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് തന്നോടുള്ള സ്നേഹത്തിന്റെ ബാഹ്യഭാവങ്ങൾ കാട്ടി അർപ്പിക്കുന്ന യാഗങ്ങളെക്കാളും ഹോമയാഗങ്ങളെക്കാളും വിശ്വസ്തത നിറഞ്ഞ, അചഞ്ചലമായ, സ്ഥിരപ്രതിഷ്ഠമായ സ്നേഹത്തിൽനിന്ന് അർപ്പിക്കുന്ന യാഗങ്ങളാണ് തന്നെ പ്രസാദിപ്പിക്കുന്നതെന്ന് ദൈവം അരുളിച്ചെയ്യുന്നത്. ആ സ്നേഹം ഉളവാകുന്നത് അവരോടുള്ള തന്റെ സ്നേഹത്തെയും കരുണയെയും കരുതലിനെയും കുറിച്ചുള്ള പരിജ്ഞാനം അവർക്ക് ഉണ്ടാകുമ്പോഴാണ്. ആ വലിയ പരിജ്ഞാനത്താൽ അവരിൽനിന്നു കരുണയുടെ നീർച്ചാലുകൾ അണപൊട്ടിയൊഴുകും. അതുകൊണ്ടാണ് ഹോമയാഗങ്ങളെക്കാൾ ദൈവിക പരിജ്ഞാനത്തിൽ താൻ പ്രസാദിക്കുന്നുവെന്ന് ദൈവം അരുളിച്ചെയ്യുന്നത്. കരുണാസമ്പന്നനായ ദൈവത്തിനു നമ്മാടുളള സ്നേഹം മനസ്സിലാക്കാതെയും നമുക്ക് ദൈവത്തോടുള്ള സ്നേഹബഹുമാനങ്ങൾ ഇല്ലാതെയുമാണ് നാം ദൈവസന്നിധിയിൽ നേർച്ചകളും ആരാധനകളും മറ്റും അർപ്പിക്കുന്നതെങ്കിൽ, യിസായലിനോട് ദൈവം അരുളിച്ചെയ്തത് നമുക്കും ബാധകമാണ്. അതുകൊണ്ട് നാം ദൈവസന്നിധിയിൽ ചെയ്യുന്നതെല്ലാം, ദൈവത്തിനുവേണ്ടി ചെയ്യുന്നതെല്ലാം, ദൈവത്തോടുള്ള നിർവ്യാജനേഹത്തിൽനിന്ന് ഉരുത്തിരിയുന്നതാകുമ്പോഴാണ് ദൈവത്തിൻ്റെ പ്രസാദവർഷം നമ്മുടെമേൽ സ്നേഹവാനായ ദൈവം ചൊരിയുന്നത്.

തീച്ചൂളയിലും കരുതുന്നവൻ

തീച്ചൂളയിലും കരുതുന്നവൻ

അനുദിന ജീവിതത്തിൽ തീച്ചൂളകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവം തങ്ങളുടെ തീച്ചൂളകളുടെ നടുവിലേക്ക് ഇറങ്ങിവരുന്നില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. തങ്ങൾ പ്രാർത്ഥിക്കുന്നവരെന്നും ഉപവസിക്കുന്നവരെന്നും അറിയപ്പെട്ടിട്ടും എന്തുകൊണ്ടാണ് സർവ്വശക്തനായ ദൈവം തങ്ങളുടെ തീച്ചുളകളുടെ നടുവിലേക്ക് ഇറങ്ങിവരാത്തതെന്ന് ഇക്കൂട്ടർ പരിഭവത്തോടെ ആത്മഗതം ചെയ്യാറുണ്ട്. എന്നാൽ ചൂട് ഏഴു മടങ്ങു വർദ്ധിപ്പിച്ചശേഷം തീച്ചുളയുടെ നടുവിലേക്കു വലിച്ചെറിയപ്പെട്ട ശദ്രക്, മേശക്, അബേദ്-നെഗോ എന്നിവരുടെ അടുത്തേക്ക് എന്തുകൊണ്ട് ദൈവം ഇറങ്ങിച്ചെന്നുവെന്ന് അധികമാരും ചിന്തിക്കാറില്ല. ദൂരാസമഭുമിയിൽ നെബുഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണ്ണവിഗ്രഹത്തെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സാഷ്ടാംഗം പ്രണമിച്ചപ്പോൾ, ശദ്രക്കും മേശക്കും അബേദ്-നെഗോവും ആ സ്വർണ്ണവിഗ്രഹത്തെ നമസ്കരിക്കുവാൻ കൂട്ടാക്കിയില്ല. ബാബിലോൺ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്മാരായിരുന്ന അവർക്ക് അതു നിമിത്തം ഉണ്ടാകുവാൻ പോകുന്ന ഭയാനകമായ ഭവിഷ്യത്തുകളെയും അവർ ഗണ്യമാക്കിയില്ല. തീച്ചുളയുടെ ചൂട് ഏഴു മടങ്ങ് വർദ്ധിപ്പിച്ചപ്പോഴും അവർക്ക് രാജാവിനെ അറിയിക്കുവാനുണ്ടായിരുന്നത് തങ്ങൾ ആരാധിക്കുന്ന ദൈവം തങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും രാജാവിന്റെ ദേവന്മാരെയോ രാജാവ് സ്ഥാപിച്ചിരിക്കുന്ന സ്വർണ്ണബിംബത്തെയോ നമസ്കരിക്കുകയില്ല എന്നായിരുന്നു. (ദാനീ, 3:17-18). അവരെ രക്ഷിക്കാമെന്ന് ദൈവം അവരോടു സ്വപ്നത്തിലുടെയോ ദർശനത്തിലൂടെയോ മറ്റു മാദ്ധ്യമങ്ങളിലൂടെയോ യാതൊരു വാഗ്ദത്തവും നൽകിയിരുന്നില്ല. എരിയുന്ന തീച്ചുളയുടെയും സ്വർണ്ണവിഗ്രഹത്തിന്റെയും മുമ്പിൽ ഭയപ്പെടാതെ അവർ തങ്ങൾ ആരാധിക്കുന്ന ജീവനുള്ള ദൈവത്തിനുവേണ്ടി, ലാഭമായതു ചേതമെന്നെണ്ണുവാൻ തയ്യാറായി. നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ സ്ഥാനമാനങ്ങൾ മാത്രമല്ല, തങ്ങൾ തന്നെ ചാമ്പലായിത്തീരുമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അവർ ദൈവത്തിനുവേണ്ടി ശബ്ദമുയർത്തിയത്. എന്നാൽ അവരെ വസ്ത്രങ്ങളോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കിയപ്പോഴും, തീച്ചുളയിലേക്ക് എറിയുവാൻ കൊണ്ടുപോയപ്പോഴും ദൈവം മൗനമായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം അവർക്ക് ദൈവത്തെ തള്ളിപ്പറയുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവർ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിലനിർത്തി. സംഹാരദാഹത്തോടെ ആളിക്കത്തുന്ന തീച്ചുളയുടെ നടുവിലേക്ക് അവർ എറിയപ്പെട്ടപ്പോൾ ആ എരിതീയുടെ നടുവിൽ അവരെ സ്വീകരിക്കുവാൻ അവരുടെ പൂർവ്വപിതാക്കന്മാരോടു സംസാരിച്ച ശക്തനായ ദൈവം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും പരീക്ഷകൾ അഗ്നിനാളങ്ങളായി നമ്മെ ചുറ്റിവളയുമ്പോൾ, അത്യുന്നതനായ ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ തീക്ഷ്ണതയും ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസവും വിശ്വസ്തതയുമാണ്, നമ്മെ ചാമ്പലാക്കുവാൻ വെമ്പുന്ന അഗ്നിനാളങ്ങളുടെ നടുവിലേക്ക് സർവ്വശക്തനായ ദൈവത്തെ ഇറക്കുന്നത്. (വേദഭാഗം: ദാനീയേൽ 3:1-30).

കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ

കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ

ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും കൂരിരുട്ടിലൂടെ സഹായിക്കുവാനാരുമില്ലാതെ, ഒരു നല്ലവാക്കുപോലും കേൾക്കുവാൻ കഴിയാതെ, അവഗണനയുടെയും ഇല്ലായ്മയുടെയും ഭാണ്ഡങ്ങളുമായി ജീവിതയാത്രയിൽ മല്ലിടുമ്പോൾ അനേകർ ദൈവത്തോടു പ്രാർത്ഥിക്കാറുണ്ട്; ദൈവസന്നിധിയിൽ ഉപവസിക്കാറുമുണ്ട്; മദ്യപാനവും ധൂമപാനവുമൊക്കെ ത്യജിച്ച് ദൈവഭയത്തിലും, ദൈവസ്വഭാവത്തിലും തങ്ങളെത്തന്നെ ചിട്ടപ്പെടുത്തി ദൈവത്തോടു നിരന്തരം നിലവിളിക്കാറുണ്ട്. അനുതാപപൂർണ്ണമായ ആ നിലവിളിയിൽ മനസ്സലിയുന്ന കരുണാവാരിധിയായ ദൈവം, സമ്പന്നതയുടെയും സമൃദ്ധിയുടെയും വാതായനങ്ങൾ അവർക്കു തുറന്നുകൊടുക്കുന്നത് അനുസരിച്ച് പുത്തൻ സാമൂഹിക സാംസ്കാരിക ബന്ധങ്ങളും അവരുടെ ജീവിതങ്ങളിൽ ഉടലെടുക്കുന്നു. അതോടെ തങ്ങളുടെ ദാരിദ്ര്യത്തിന്റെ ഇരുണ്ട ദിവസങ്ങളിൽ ഉണ്ടായിരുന്ന പ്രാർത്ഥനകളും ഉപവാസങ്ങളും അപ്രത്യക്ഷമാകുകയും സാമൂഹിക വിരുന്നുകളിലും സാംസ്കാരികവേദികളിലുമായി മദ്യപാനവും അതിന്റെ അനുബന്ധങ്ങളും ആരംഭിക്കുകയും ചെയ്യുന്നു. തങ്ങളെ കുടിലിൽനിന്നു കൊട്ടാരത്തിലേക്കുയർത്തിയ ദൈവത്തിൽനിന്ന് അവർ ക്രമേണ അകന്നുപോകുന്നു. ഇക്കൂട്ടർക്ക് യെഹൂദാ ബാലന്മാരായിരുന്ന ദാനീയേലും ഹനന്യാവും മീശായേലും അസര്യാവും മാതൃകയാകണം. യെരൂശലേമിൽനിന്ന് നെബുഖദ്നേസർ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുവന്നവരിൽനിന്ന് കൽദയരുടെ വിദ്യയും ഭാഷയും മൂന്നു വർഷം അഭ്യസിപ്പിച്ച് രാജസഭയിൽ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു ഈ ബാലന്മാർ. പരിശീലനത്തിനായി അപ്രകാരം അവരെ കൊട്ടാരത്തിൽ പാർപ്പിക്കുവാനും രാജഭോജനത്തിൽ നിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും അവർക്കു നൽകുവാനും രാജാവ് ഉത്തരവിട്ടു. എന്നാൽ അതീവ രുചികരവും വിശിഷ്ടവുമായ രാജഭോജനവും വീഞ്ഞും തങ്ങളെ അശുദ്ധമാക്കാതിരിക്കേണ്ടതിന് തങ്ങൾക്കു സസ്യാഹാരവും വെള്ളവും നൽകുവാൻ ദാനീയേൽ കാര്യവിചാരകനോട് അപേക്ഷിച്ചു. (ദാനീ, 1:8:12). മാത്രമല്ല, 10 ദിവസങ്ങൾക്കു ശേഷം രാജഭോജനം കഴിക്കുകയും രാജാവിന്റെ മേൽത്തരമായ വീഞ്ഞു കുടിക്കുകയും ചെയ്യുന്നവരുമായി തങ്ങളെ താരതമ്യം ചെയ്യുവാനും, അതിനുശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുവാനും കാര്യവിചാരകനോട് അപേക്ഷിച്ചു. 10 ദിവസം കഴിഞ്ഞപ്പോൾ സസ്യാഹാരവും വെള്ളവും ഉപയോഗിച്ച ദാനീയേലും കൂട്ടുകാരും രാജഭോജനവും വീഞ്ഞും ഉപയോഗിച്ചവരെക്കാൾ ശോഭിതരായി കാണപ്പെട്ടു. ദൈവസന്നിധിയിൽ അവർ പ്രദർശിപ്പിച്ച കൂറും വിശ്വസ്തതയും ദൈവം അവരെ വീണ്ടും ഉയർത്തുവാൻ മുഖാന്തരമായിത്തീർന്നു. ദാനീയേൽ ബാബിലോൺ സംസ്ഥാനത്തിനൊക്കെയും അധിപതിയും ശദ്രക്കും മേശക്കും അബേദ്നെഗോവും ബാബിലോൺ സംസ്ഥാനത്തെ കാര്യാദികൾക്ക് മേൽവിചാരകന്മാരും ആയിത്തീർന്നു. രാജഭോജനം ഭക്ഷിക്കുവാനും വീഞ്ഞു കുടിക്കുവാനുമായി അവർക്കു നിരവധി ന്യായീകരണങ്ങൾ നിരത്തിവയ്ക്കുവാൻ കഴിയുമായിരുന്നു. എന്നാൽ അവർ ആ സാഹചര്യങ്ങൾ ഒഴിവാക്കുകയും ദൈവസ്വഭാവം കൈവെടിയാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ദൈവം അവരെ ഔന്നത്യത്തിന്റെ പടവുകളിലേക്കു കരംപിടിച്ചുയർത്തിയത്. കുടിലിൽനിന്നു കൊട്ടാരത്തിൽ എത്തിയവരും എത്തുവാനാഗ്രഹിക്കാന്നവരും ദാനീയേലിന്റെയും കൂട്ടുകാരുടെയും മഹത്തായ മാതൃക എപ്പോഴും പിന്തുടരേണ്ടിയിരിക്കുന്നു.

നല്ല ഇടയൻ

നല്ല ഇടയൻ

സ്നേഹവാനായ ദൈവം തന്റെ ജനവുമായുള്ള ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധംപോലെയാണ് തിരുവചനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ജനത്തെ നയിക്കുവാൻ താൻ നിയോഗിച്ചിരിക്കുന്ന വ്യക്തികളെ ഇടയന്മാരെന്നാണ് ദൈവം അഭിസംബോധന ചെയ്യുന്നത്. യിസായേൽമക്കളെ മിസയീമ്യ, അടിമത്തത്തിൽനിന്നു വിമോചിപ്പിച്ച് കനാനിലേക്കു നയിക്കുന്നതിനുമുമ്പ്, മോശെയെ നീണ്ട നാല്പതു വർഷം മിദ്യാന്യമരുഭൂമിയിൽ ഒരു ഇടയനാക്കിയതും, യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായി ഒരു ഇടയച്ചെറുക്കനായ ദാവീദിനെ തിരഞ്ഞെടുത്തതും, ദൈവം ഒരിടയനു നൽകുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു. സർവ്വശക്തനായ ദൈവം തന്റെ ആടുകളെ മേയ്ക്കുവാൻ നിയമിച്ചിരിക്കുന്ന ഇടയന്മാരുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ആടുകളെ ശരിയായി മേയ്ക്കാതെ തങ്ങളെത്തന്നെ മേയ്ക്കുകയും, അവയെ കൊന്ന് അവയുടെ മേദസ്സു ഭക്ഷിക്കുകയും, അവയുടെ രോമംകൊണ്ട് വസ്ത്രമുണ്ടാക്കുകയും ചെയ്യുന്ന ഇടയന്മാർ, ബലഹീനമായതിനെ ശക്തീകരിക്കുകയോ, രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ, ഒടിഞ്ഞതിന മുറിവു കെട്ടുകയോ, ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ, കാണാതെപോയതിനെ തിരയുകയോ ചെയ്യാത്തതിനാൽ, താൻ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്യുന്നു. അതോടൊപ്പം “ഞാൻതന്നെ എന്റെ ആടുകളെ മേയ്ക്കുകയും കിടത്തുകയും ചെയ്യും” എന്ന് അരുളിച്ചെയ്യുന്ന ദൈവം, കാണാതെ പോയതിനെ അന്വേഷിക്കുകയും അലഞ്ഞുനടക്കുന്നതിനെ തിരികെ വരുത്തുകയും ഒടിഞ്ഞതിനെ വച്ചുകെട്ടുകയും രോഗം ബാധിച്ചതിനെ ശക്തീകരിക്കുകയും ചെയ്യുമെന്ന് വാഗ്ദത്തം ചെയ്യുന്നു. (യെഹ, 34:11-17). “ഞാൻ നല്ല ഇടയനാകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു ……. ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു. പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്ന തപോലെതന്നെ” (യോഹ, 10:11-15) എന്നരുളിച്ചെയ്ത യേശുക്രിസ്തു നല്ല ഇടയന്റെ അതിശ്രഷ്ഠമായ മാതൃകയാണ്. ആ നല്ല ഇടയനായ യേശുക്രിസ്തുവിന്റെ ഭാവം എത്രമാത്രം തങ്ങളിലുണ്ടെന്ന്, ഭൂമുഖത്ത് അവന്റെ ആടുകളെ മേയ്ക്കുവാൻ നിയോഗിച്ചിരിക്കുന്ന ഇടയന്മാർ സദാ ശ്രദ്ധയോടെ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എന്തെന്നാൽ അവൻ്റെ ആടുകളെ നയിക്കുവാൻ നിയമിക്കപ്പെട്ടിരിക്കുന്നവരായ ഇടയന്മാർ തന്റെ നിരന്തരമായ നിരീക്ഷണത്തിലാണെന്ന് സർവ്വശക്തനായ ദൈവം വെളിപ്പെടുത്തുന്നു. (വേദഭാഗം: യെഹെസ്കേൽ 34-ാം അദ്ധ്യായം).

വചനകേൾവി

വചനകേൾവി

ദൈവത്തിന്റെ വചനം കേൾക്കുവാൻ ആവേശത്തോടെ അനേകർ കൺവെൻഷൻ പന്തലുകളിലും ധ്യാനകേന്ദ്രങ്ങളിലും മറ്റും തടിച്ചുകൂടാറുണ്ട്. അപ്രകാരം വചനം കേൾക്കുന്നതുകൊണ്ട് ദൈവത്തിന്റെ പ്രസാദവർഷം തങ്ങളുടെമേൽ ഉണ്ടാകുമെന്നു കരുതിയാണ് ഇക്കുട്ടർ കൺവെൻഷനുകളിലും വചനോത്സവമേളകളിലും ഓട്ടപ്രദക്ഷിണങ്ങൾ നടത്തുന്നത്. ഇങ്ങനെയുള്ള സമൂഹത്തെക്കുറിച്ച് തന്റെ പ്രവാചകനായ യെഹെസ്കേലിനോടുള്ള സർവ്വജ്ഞാനിയായ ദൈവത്തിന്റെ അരുളപ്പാടിലൂടെ, താൻ ഇക്കൂട്ടരെ എങ്ങനെ വീക്ഷിക്കുന്നു എന്ന് ദൈവം ചൂണ്ടിക്കാണിക്കുന്നു. “സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.” (യെഹെ, 33:31). സ്നേഹഭാവത്തോടെ തങ്ങൾ ശ്രവിക്കുന്ന വചനം അവർ ചെയ്യുന്നില്ല. അഥവാ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ലെന്ന് ദൈവം അടിവരയിട്ടു പ്രഖ്യാപിക്കുന്നു. അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽ പാപത്തിൽ വീഴാതെ നമ്മെ വഴി നടത്തുവാൻ നാം കേൾക്കുന്ന ദൈവത്തിന്റെ വചനം പ്രകാശധാരയായി നമ്മുടെ ജീവിതത്തിൽ വർത്തിക്കണം. ആ അനുഭവ പശ്ചാത്തലത്തിലാണ് സങ്കീർത്തനക്കാരൻ: “നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു” (സങ്കീ, 119:105) എന്നു പ്രഖ്യാപിക്കുന്നത്. ഇന്ന് അനേകർ താൽക്കാലികമായ ആത്മസംതൃപ്തിക്കു വേണ്ടിയാണ് വചനം ശ്രവിക്കുന്നത്. എന്നാൽ തങ്ങൾ കേൾക്കുന്ന വചനം ദൈവത്തിന്റെ വചനമാണെന്നും അത് തങ്ങളെ ന്യായം വിധിക്കുമെന്നുമുള്ള ബോധം കേൾക്കുന്ന അനേകർക്കില്ല. ആ ബോധം സൃഷ്ടിക്കുവാൻ വചനപ്രഘോഷണം നടത്തുന്ന പലർക്കും കഴിയാറുമില്ല. “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്ന ഒരുവനുണ്ട്; ഞാൻ സംസാരിച്ച വചനം തന്നെ അന്ത്യനാളിൽ അവനെ ന്യായം വിധിക്കും” (യോഹ, 12:48) എന്ന കർത്താവായ യേശുക്രിസ്തുവിന്റെ മുന്നറിയിപ്പ് വചനം കേൾക്കുന്ന ഓരോരുത്തരുടെയും സ്മൃതി മണ്ഡലത്തിൽ ഉണ്ടായിരിക്കണം.

നിങ്ങൾ എന്തിനു മരിക്കുന്നു?

നിങ്ങൾ എന്തിനു മരിക്കുന്നു?

മനുഷ്യജീവിതത്തിൽ മരണം സുനിശ്ചിതവും സ്വാഭാവികവുമാണ്. എന്നാൽ തന്നെ മറന്നു ദുർമ്മാർഗ്ഗത്തിൽ ജീവിച്ച് തന്റെ കോപത്തിലും ശിക്ഷയിലും എന്തിനു മരിക്കുന്നു (യെഹെ, 33:11) എന്ന യിസ്രായേലിനോടുള്ള ദൈവത്തിന്റെ ചോദ്യം ഈ മൂന്നാം സഹസ്രാബ്ദത്തിലും പ്രസക്തമാണ്. എന്തെന്നാൽ മനുഷ്യന്റെ ദുഷ്ടതയും ദൈവത്തെ മറന്നുള്ള അവന്റെ അഹന്ത നിറഞ്ഞ പ്രയാണവും ഇന്ന് അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്നു. യിസ്രായേൽ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമെങ്കിൽ മരിക്കാതെ ജീവിച്ചിരിക്കുമെന്ന് ദൈവം നൽകിയ വാഗ്ദത്തം, ഇന്ന് ദൈവത്തെ മറന്ന് പാപത്തിന്റെ പെരുവഴിയിലൂടെ ഓടുന്ന ലോകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞുവെന്ന് ദൈവത്തിനു ബോദ്ധ്യമാകണ്ടത് ബാഹ്യമായ ഭാവപ്രകടനങ്ങളിലൂടെയല്ല, പിന്നെയോ പ്രവൃത്തിപഥത്തിലുടെ ആണെന്ന് ദൈവം നിഷ്കർഷിക്കുന്നു. (യെഹെ, 33:11). പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുകയും പണയം തിരികെ കൊടുക്കുകയും അപഹരിച്ചത് മടക്കി കൊടുക്കുകയും ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുമ്പോഴാണ് ഒരുവൻ തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞുവെന്ന് ദൈവം അംഗീകരിക്കുന്നത്. (യെഹെ, 33:14,15). ജീവിതപഥത്തിൽ വരുത്തുന്ന ദൈവികസ്വഭാവത്തിന് അനുരൂപമായ വ്യതിയാനമാണ് ഓരോരുത്തരെയും മരണത്തിൽനിന്നു ജീവനിലേക്കു കരം പിടിച്ചുയർത്തുന്നത്. അപ്പോഴാണ് അവൻ മരിക്കാതെ ജീവിക്കുമെന്നുള്ള വാഗ്ദത്തവും പ്രവൃത്തിപഥത്തിൽ വരുന്നത്. മാത്രമല്ല, അതുവരെ അവൻ ചെയ്ത പാപങ്ങളൊന്നും താൻ കണക്കിടുകയില്ലെന്നും ദൈവം ഉറപ്പു നൽകുന്നു. എന്നാൽ നീതിമാൻ പാപത്തിൽ വീണുപോകുകയാണെങ്കിൽ അതുവരെയുള്ള അവന്റെ നീതി കണക്കിടാതെ, അവനിൽ കടന്നുകൂടിയ നീതികേട് നിമിത്തം അവൻ മരിക്കും (യെഹ, 33:18) എന്നുള്ള നീതിമാനായ ദൈവത്തിന്റെ അരുളപ്പാട്, ആത്മീയപന്ഥാവിൽ ഇറങ്ങിത്തിരിച്ച ഏവരോടുമുള്ള ശക്തമായ മുന്നറിയിപ്പാണ്. ദുഷ്ടൻ തന്റെ ദുർമ്മാർഗ്ഗം വെടിഞ്ഞ്, ദൈവകോപം ഒഴിവാക്കി, വീണ്ടും ജീവിക്കണമെന്നും നീതിമാൻ തന്റെ ആത്മീയയാത്രയിൽ നീതി നിലനിർത്തി മരണം ഒഴിവാക്കണമെന്നും നീതിമാനും സ്നേഹവാനുമായ ദൈവം ആഗ്രഹിക്കുന്നു.

നോഹയും ദാനീയേലും ഇയ്യോബും വിചാരിച്ചാലും

നോഹയും ദാനീയേലും ഇയ്യോബും വിചാരിച്ചാലും

പാപപങ്കിലമായ ജീവിതത്തെ പാടേ ഉപേക്ഷിക്കുവാൻ കഴിയാതെ, സ്നഹവാനും കാരുണ്യവാനും സർവ്വശക്തനുമായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ തേടി തീർത്ഥാടനങ്ങൾ നടത്തുന്നവരും ദൈവത്തിന്റെ അഭിഷിക്തന്മാരുടെ പ്രാർത്ഥനകളാൽ സ്വർഗ്ഗീയ അനുഗ്രഹിങ്ങൾ പ്രാപിക്കുവാൻ പരിശ്രമിക്കുന്നവരും അനവധിയാണ്. യിസ്രായേൽമക്കൾ സർവ്വശക്തനായ ദൈവത്തെ മറന്ന് വിഗ്രഹാരാധകരായിത്തീർന്ന് അന്യദൈവങ്ങൾക്കു നേർച്ചകളർപ്പിച്ചപ്പോൾ, താൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും ദുഷ്ടമൃഗങ്ങളെക്കൊണ്ടും അവരെ നശിപ്പിച്ചുകളയുമെന്ന് ദൈവം അരുളിച്ചെയ്തു. തങ്ങളുടെ പൂർവ്വപിതാക്കന്മാരുടെ ദൈവസന്നിധിയിലുള്ള പ്രാഗല്ഭ്യംകൊണ്ട് ദൈവം അവരെ ശിക്ഷിക്കുകയില്ലെന്നാണ് യിസ്രായേൽമക്കൾ ധരിച്ചിരുന്നത്. എന്നാൽ തങ്ങളുടെ പാരമ്പര്യങ്ങളിൽ ഊറ്റംകൊണ്ട് അന്ധരായിത്തീർന്ന ആ ജനത്തോടുള്ള ദൈവത്തിന്റെ അരുളപ്പാട് ശ്രദ്ധേയമാണ്. “നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തം ജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” (യെഹ, 14:14). തന്നോടൊപ്പം നടക്കുകയും തന്റെ കൃപ പ്രാപിക്കുകയും ചെയ്തു നോഹയും, ദൈവത്തിന്റെ ശേഷ്ഠപ്രവാചകന്മാരിൽ ഒരുവനായിരുന്ന ദാനീയേലും, ദൈവഭക്തനും ദോഷം വിട്ടകന്നവനുമായ ഇയോബും യെരുശലേമിൽ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് ദൈവം അവരുടെ ജീവനെ സൂക്ഷിക്കുമെന്നല്ലാതെ മറ്റാരെയും ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷിക്കുകയില്ലെന്നുള്ള ദൈവത്തിന്റെ പ്രഖ്യാപനം, വ്യക്തികളുടെ രൂപാന്തരമാണ് ദൈവം അത്യധികമായി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പാപത്തെ വിട്ടുതിരിഞ്ഞ് പുതിയെ സൃഷ്ടികളാകുവാൻ കഴിയാതെ ആരെക്കൊണ്ടെല്ലാം പ്രാർത്ഥിപ്പിച്ചാലും, ആരുടെയെല്ലാം മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചാലും, ദൈവത്തിന്റെ കോപത്തെയും ശിക്ഷാവിധിയെയും മാറ്റുവാൻ കഴിയുകയില്ലെന്ന് നോഹയുടെയും ദാനീയേലിന്റെയും ഇയോബിന്റെയും പേരുകൾ ഉദ്ധരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ അരുളപ്പാട് വെളിപ്പെടുത്തുന്നു.

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

നിന്റെ പിതാവു എവിടെ? എന്നു ചോദിച്ച യെഹൂദന്മാരോടു ക്രിസ്തു പറഞ്ഞത്: ➟നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നാണ്: (യോഹ, 8:19). ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്നറിയാത്തവരാണ്, അവൻ പഠിപ്പിച്ച ഒരേയൊരു സത്യദൈവമായ പിതാവിൽ (Fathe, the only true God) വിശ്വസിക്കാതെ, പല ദൈവത്തിൽ വിശ്വസിക്കുന്നത്. ➟ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെട്ട് ക്രിസ്തു പഠിപ്പിച്ച 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-നെ അല്ലെങ്കിൽ, 𝗛𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-നെ തിരിച്ചറിയുകയും ഏകദൈവവിശ്വാസം (Monotheism) സ്വീകരിക്കുകയും ചെയ്യും: (യോഹ, 5:44 ⁃⁃യോഹ, 17:3

യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟അവതാരം (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

സത്യേകദൈവം:
☛ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ➟അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ➟അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ➟നിത്യനും (ആവ, 32:40) ➟മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) നമുക്കുള്ളത്. (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27), ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. (യെശ, 45:15).

വെളിപ്പാട് (പ്രത്യക്ഷത):
ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്. ➟ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: ➟യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല: (ഉല്പ, 18:1-33; 19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ➟ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായ ഒരു മനുഷ്യനെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ചത്: (മത്താ, 1:1; 1:16; 1:20; ലൂക്കൊ, 2:21; 1തിമൊ, 3:15-16). ➟അതായത്, ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?, അബ്രാഹാമിന് പ്രത്യക്ഷമായത് ട്രിനിറ്റിയോ?]

ക്രിസ്തുവിൻ്റെ പ്രകൃതി (Nature):
☛ ദൈവപുത്രനായ യേശു ഏകദൈവമാണന്ന് വൺനെസ്സും, ➟ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെന്ന് ട്രിനിറ്റിയും, ➟ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്ന് യഹോവസാക്ഷികളും വിശ്വസിക്കുന്നു. ➟എന്നാൽ ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറയുന്നു: ➟യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟മനുഷ്യൻ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) പുത്രൻ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയും (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➟ദൈവത്തോടുകേട്ട സത്യം സാസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ എന്നും പഠിപ്പിച്ചു: (യോഹ, 14:1). ➟യേശു ദൈവത്തിൽനിന്ന് തന്നെ വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിത്. ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിവയും നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്.➟ദൈവപുത്രൻ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟യേശു മനുഷ്യനാണെന്ന് അമ്പത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

മനുഷ്യപ്രത്യക്ഷത എന്തിന്?
☛ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) ➟എന്ന ദൈവനീതി നിവൃത്തിക്കാൻ ➟മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68, 1തിമൊ, 3:16; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6⁃⁃എബ്രാ, 10:5; യെശ, 7:14⁃⁃ മത്താ, 1:21; ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9⁃⁃എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31; യോഹ, 9:11). ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?

യേശുവിൻ്റെ ചരിത്രപരത:
☛ ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് നാം കണ്ടു. ➟ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് 𝗔𝗠 𝟯𝟳𝟱𝟱-ലും (BC 6) മാത്രമാണ്. ➟അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-2 ⁃⁃ ഉല്പ, 18:22; ഉല്പ, 19:1). ➟അതിനാൽ, 𝗔𝗠 𝟯𝟳𝟱𝟱-മുമ്പ് (പഴയനിയമത്തിൽ) അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി എ.എം. 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (𝐈𝐞𝐬𝐨𝐮𝐬) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. 

☛ സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ➟ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. (1തിമൊ, 2:5-6). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 𝟱𝟬𝟬-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). ➟ദൈവത്തിന് ചരിത്രമില്ല; അവൻ ചരിത്രത്തിനതീതനാണ്. ➟എന്നാൽ യേശുവെന്ന ക്രിസ്തു ജനിച്ചുജീവീച്ചു മരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ച അതുല്യവ്യക്തിയാണ്. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?].

☛ യേശു ആരുടെയും അവതാരമല്ല; ആരും വേഷംമാറി വന്നതുമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പരിശുദ്ധാത്മാവ് മറിയയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:20 ⁃⁃ മത്താ, 1:18; ലൂക്കൊ, 2:21). ➟അവൻ അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (ലൂക്കൊ, 1:35). [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]. ➟ആരംഭവും അവസാനവും ഇല്ലാത്ത സർവ്വശക്തിയുള്ള ദൈവത്തെയാണ് പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, ➟മോശെയെന്ന ദൈവത്തെക്കാൾ (elohim) ഒട്ടും ശ്രേഷ്ഠമാകാൻ ഇടയില്ല: (പുറ, 4:16; പുറ, 7:1). ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ➟ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ➟ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; ➟അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:25; ലൂക്കൊ, 1:31; ലൂക്കൊ, 2:7; യോഹ, 8;40). ➟ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവർ അവളെയും ദൈവമാക്കുകയാണ്. ➟മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ മുപ്പത്തേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (കാണുക: മറിയയുടെ മകൻ].

☛ മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:21). ➟അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ➟ലിംഗഭേദമില്ലാത്ത (Gender) ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ➟ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. ➟അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്: (മത്താ, 1:25; ലൂക്കൊ, 2:7ലൂക്കൊ, 2:22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). ➟മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിന് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ➟ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ➟ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കാൻ എങ്ങനെപറ്റും? ➟യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ➟ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ➟ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ, തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. ➟അതാണ്, ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം: ➟[കാണുക: ഉപായിയായ സർപ്പത്തിൻ്റെ ചതി].

☛ ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). ➟ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). ➟⟦യേശുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കാൻ, പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ദൈവത്വവും മനുഷ്യത്വവും ഒരുപോലെയുള്ള ഭ്രൂണം വിക്ഷേപിച്ചിപ്പിട്ടാണ് യേശു ജനിച്ചതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. [കാണുക: യേശു യെഹൂദനായത് എങ്ങനെ?⟧. ➟യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ് അവൻ്റെ മാതാപിതാക്കൾ മിസ്രയീമിലേക്ക് പലായനം ചെയ്തത്: (മത്താ, 2:13-14). ➟അവൻ സർവ്വശക്തിയുള്ള ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ➟ഒരു മനുഷ്യരാജാവിനെപ്പേടിച്ച് അവന് പലായനം ചെയ്യേണ്ടി വരുമായിരുന്നോ? ➟വെള്ളപ്പൊക്കം വരുമ്പോൾ, ജാതികൾ തങ്ങളുടെ വിഗ്രഹങ്ങളായ ദൈവങ്ങളെയുംകൊണ്ട് സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്യുന്നപോലെ, ➟ദൈവത്തെയും കൊണ്ടാണ് യോസേഫും മറിയയും മിസ്രയീലേക്ക് ഓടിപ്പോയതെന്നാണ് പലരും കരുതുന്നത്. ➟ചില അന്ധവിശ്വാസങ്ങൾക്കുപോലും അന്തസ്സുണ്ട്. ➟അതിലും കുഴപ്പംപിടിച്ച വിശ്വാസമാണ് പല ക്രൈസ്തവർക്കുമുള്ളത്. ➟ഹെരോദാവിൻ്റെ മരണശേഷം യിസ്രായേൽ ദേശത്തേക്ക് മടങ്ങിവന്നെങ്കിലും അവൻ്റെ മകനായ അർക്കെലെയൊസിനെ പേടിച്ച് ഗലീല പ്രദേശങ്ങളിലേക്ക് മാറിപ്പോയത് യേശു എന്ന് പേരുള്ള മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ്: (മത്താ, 2:18-21; യോഹ, 9:11). ➟ഒരു മനുഷ്യനെ ഭയപ്പെട്ട് ദൈവത്തെയുംകൊണ്ട് യെഹൂദ്യയിൽ താമസിക്കാതെ, ഗലീലയിലേക്ക് മാറിപ്പോയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

☛ അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്: (ലൂക്കൊ, 2:40). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവന് ബലപ്പെടുവാൻ മറ്റൊരു ദൈവത്തിൻ്റെ കൃപയും ആത്മാവിൻ്റെ സഹായവും എന്തിനാണ്? ➟അവൻ സ്വയം ബലപ്പെട്ടുവന്നു എന്നു പറഞ്ഞാൽപ്പേരേ? ➟ദുഷ്ടനായ അർക്കെലെയൊസിനെ പേടിച്ച് റോം അവനെ തിരികെ വിളിക്കുന്നതുവരെ അഥവാ, യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ അവനെ ദൈവാലത്തിൽ കൊണ്ടുപോയിരുന്നില്ല: (ലൂക്കൊ, 2:41-42). ➟ദൈവം ദൈവാലയത്തിൽ പോകുന്നു എന്നു പറയുന്നതുതന്നെ ഒരു വല്ലാത്ത വിരോധാഭാസമാണ്. ➟അതുപോട്ടെ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യനെപ്പേടിച്ച് ദൈവാലയത്തിൽ പോകാതിരിക്കുമായിരുന്നോ? ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്: (ലൂക്കൊ, 2:52). ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ ശരിയാകുമോ? ➟ത്രിത്വവിശ്വാസം ഉണ്ടായതുതന്നെ സത്യേകദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും കളിയാക്കാനാണ്.

☛ അവന് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, ➟𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27പ്രവൃ, 10:38). ➟താൻ അഭിഷിക്തൻ (ക്രിസ്തു) ആയത് അപ്പോഴാണെന്ന് നസറെത്തിൽ വെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ, ➟യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟നീ (ദൈവം) അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ➟ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, ➟എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). ➟ചിലർ കരുതുന്നതുപോലെ അവൻ ദൈവമോ, ദൈവവുംമനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ➟മനുഷ്യർക്കുമാത്രം ആവശ്യമുള്ള അഭിഷേകത്തിൻ്റെ ആവശ്യമെന്തായിരുന്നു? ➟അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8;40).

☛ അഭിഷേകാനന്തരം, ➟അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ➟ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ➟പിതാവായ ദൈവത്താൽ നീ എന്റെ പ്രിയപുത്രൻ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, ➟യേശുവെന്ന അഭിഷിക്തനായ മനുഷ്യന് ദൈവപുത്രൻ (Son of God) എന്ന സവിശേഷ പദവി ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟ചിലർ കരുതുന്നപോലെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? ➟യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ➟ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. ➟യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ആവർത്തിക്കുകയാണ് ചെയ്തതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟പ്രവചനം നിവൃത്തിയാകുകയല്ലേ ചെയ്യുന്നത്; ആവർത്തിക്കുന്നത് എങ്ങനെയാണ്? ➟[കാണുക: പ്രവചനം ആവർത്തിക്കുന്നു, ട്രിനിറ്റി]. 

☛ അനന്തരം, യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 4:1). ➟ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണ് പരിശുദ്ധാത്മാവിൽ നിറഞ്ഞതു എന്നു വിചാരിക്കുന്നവരുടെ മാനസികനില പരിശോധിക്കേണ്ടിയിരിക്കുന്നു. ➟പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവാണ് അവനെ മരുഭൂമിയിലേക്ക് നടത്തിയത്: (മത്താ, 4:1; ലൂക്കൊ, 4:1). ➟ഒരു ദൈവത്തെ മറ്റൊരു ദൈവം പരീക്ഷയിലേക്ക് നടത്തിയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ➟പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു: (ലൂക്കൊ, 4:1 ⁃⁃ മത്താ, 4:1). ➟ഒരു ദൈവത്തെ അല്ലെങ്കിൽ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയാണ് പിശാച് നാല്പതുദിവസം പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം അപാരം! ➟നാല്പതു ദിവസത്തിനുശേഷം യേശുവെന്ന മനുഷ്യനെ പിശാച് പിന്നെയും മൂന്നുവിധത്തിൽ പരീക്ഷിച്ചു: (മത്താ, 4:2-11; ലൂക്കൊ, 4:2:12). ➟ഇയ്യോബ് എന്ന ഭക്തനായ മനുഷ്യനെ പരീക്ഷിക്കാനുള്ള അനുവാദം മേടിക്കാൻ, ➟ദൈവസന്നിധിയിൽ പഞ്ചപുച്ഛമടക്കി കാത്തുനിന്ന സാത്താൻ; ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണ് പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും? (ഇയ്യോ, 1:6-12). ➟[കാണുക: ക്രിസ്തുവും സാത്താനും].

☛ അനന്തരം, അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ഗലീലക്കു മടങ്ങിച്ചെന്ന് ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. ➟യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. ➟അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, നീ എൻ്റെ പ്രിയപുത്രൻ എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശു എന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. ➟യേശുവെന്ന മനുഷ്യൻ ജനിച്ചത്, 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). ➟എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32;1:35; 2:11;  3:22; പ്രവൃ, 10:38). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). ➟അതുകൊണ്ടാണ്, ➟അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. ➟നമ്മുടെ കർത്താവിൻ്റെ യേശു (യേസൂസ്) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ➨[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, യഹോവയും ക്രിസ്തുവും, മോശെയുടെ സാക്ഷ്യം]

☛ യേശുവെന്ന, ദൈവത്തിൻ്റെ ക്രിസ്തു (അഭിഷിക്തനായ മനുഷ്യൻ) യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:1 ⁃⁃ ലൂക്കൊ, 4:14-15). ➟താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28. → യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ➟ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8). ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]. ➟മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, പാപത്തിൻ്റെ ശമ്പളം മരണം എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിന് അതീതനായിരുന്നവൻ ദൈവത്താൽ മരണത്തിന് അധീനനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6:23). ➟പിറ്റേദിവസം 𝗔𝗠 𝟯𝟳𝟵𝟯 (AD 33) ഏപ്രിൽ 𝟯 വെള്ളിയാഴ്ച അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). ➟അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ➟ദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). 

☛ യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് മഹാപുരോഹിതനായ യേശു, ➟ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). ➟മൂന്നാം ദിവസം 𝗔𝗠 𝟯𝟳𝟵𝟯 (AD 33) ഏപ്രിൽ 𝟱 ഞായറാഴ്ച ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (പ്രവൃ, 10:40). ➟ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവും (God and Father) ആയവൻ്റെ അടുക്കലേക്ക് (തിരുനിവാസം) അവൻ കരേറിപ്പോയി: (യോഹ, 20:17). ➟അതോടെ യേശു എന്ന് പേരുള്ള മനുഷ്യൻ്റെ പാപപരിഹാരയാഗം അല്ലെങ്കിൽ വീണ്ടെടുപ്പുവേല ഒരിക്കലായി പൂർത്തിയായി: (യോഹ, 9:11 ⁃⁃ എബ്രാ, 9:11-12 ⁃⁃ എബ്രാ, 7:27; എബ്രാ, 10:10). ➟പിന്നെ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലുടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തു: (പ്രവൃ, 1:2-3). ➟𝗔𝗠 𝟯𝟳𝟵𝟯 (AD 33) മെയ് 𝟭𝟰 വ്യാഴാഴ്ച താൻ മടങ്ങിവരും എന്ന വാഗ്ദത്തത്തോടെ ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തു: (പ്രവൃ, 1:9-11).  

കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ്:
നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു. (1പത്രൊ, 2:24). ➟ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു. (പ്രവൃ, 2:23-24). ➟ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. (പ്രവൃ, 2:36). ➟യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. (പ്രവൃ, 5:31). ➟നമുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് യെഹൂദന്മാരുടെ കയ്യാൽ ക്രൂശിൽ തറയ്ക്കപ്പെട്ട് മരിച്ച യേശുവിനെ, ➟മൂന്നാംനാൾ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് പ്രവചനംപോലെ, ➟നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (ലൂക്കൊ, 2:10-11). ➟അപ്പോഴാണ്, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായ (എബ്രാ, 2:9), ➟യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟ദൂതന്മാരെക്കാൾ ശ്രേഷ്ഠനും (എബ്രാ, 1:4), ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീർന്നതും (എബ്രാ, 7:26), ➟സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചതും: (മത്താ, 28:18). ➟[കാണുക: കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ജനിച്ചിരിക്കുന്നു
✦─── ❖ ── ⚜  ── ❖ ───✦

യേശു എന്ന ചരിത്രപുരുഷൻ:
☛ യേശുവെന്ന അഭിഷിക്തൻ (ക്രിസ്തു) ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ➟എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ➟മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. ➟അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. ➟മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. ➟എന്നാൽ ദൈവം ചരിത്രത്തിൻ്റെ പരിധിയിൽ ഉൾപ്പെടുമോ? ➟ഒരിക്കലുമില്ല. ➟ദൈവം ചരിത്രത്തിനതീതനാണ്. ➟പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടല്ല; ➟സകല ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: ➟ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. (ഉല്പ, 1:1). ➟പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. (സങ്കീ, 90:2). 

ആരാണ് ചരിത്രപുരുഷന്മാർ?
➦ ലോകത്തിൽ ജനിച്ചുജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അല്ലെങ്കിൽ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. ➟അങ്ങനെയെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ എത്രയധികമായി ചരിത്രപുരുഷനാണ്: (1പത്രൊ, 2:24; പ്രവൃ, 10:43; റോമ, 5:15). ➟ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ?യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? (1യോഹ, 2:22). ➟അടുത്തവാക്യം: യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. (1യോഹ, 5:1). ➟ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ➟ദൈവം ദൈവത്തെയോ, ദൂതന്മാരെയോ അല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യരെയാണ്. ➟പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (പ്രവൃ, 2:23; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟ബൈബിളിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കളുണ്ട്; ➟അതിൽ ഒരൊറ്റ ദൂതൻപോലുമില്ല. ➟ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം യേശുവിനു് ആവശ്യമായി വന്നത്, ➟അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്: (എബ്രാ, 2:9; 1തിമൊ, 2:6). ➟യേശു, ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ ആണെന്ന് വിശ്വസിക്കുന്നവനാണ് ദൈവത്തിൽനിന്നു ജനിച്ചവൻ: (പ്രവൃ, 4:27; പ്രവൃ, 10:38; യോഹ, 8:40). ➟അല്ലാത്തവൻ കള്ളനാണ്. ➟ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു. (1യോഹ, 4:2-3). ➟ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനാണെന്നും വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ➟ദൈവപുത്രനും ദൈവമാണെന്ന് വിശ്വസിക്കുന്നവർ, ദൈവപുത്രൻ്റെ ➟അസ്തിത്വവും (Existence) ➟മനുഷ്യത്വവും (Humanity) ➟ക്രിസ്തുത്വവും (Christhood) ➟പുത്രത്വവും (Sonship) ➟കർത്തൃത്വവും (Lordship) ➟ചരിത്രപരതയും (Historicity) ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. 

ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ:
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും എന്നാണ് വചനം പറയുന്നത്: (റോമ, 10:9). ➟ഈ വാക്യംപോലും മര്യാദയ്ക്ക് പഠിക്കാത്തവരാണ്, ദൈവം ത്രിത്വമാണെന്നും തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്നും അവകാശപ്പെടുന്നത്. ➟മരണമില്ലാത്ത ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുന്നതാണോ രക്ഷ? ➟മരണമില്ലാത്ത ദൈവം മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്: (1തിമൊ, 6:16). ➟വൺനെസ്സ് വിചാരിക്കുന്നപോലെ ഏകദൈവം വേഷംമാറി വന്നുവെന്നോ, ട്രിനിറ്റി കരുതുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ആദ്യസൃഷ്ടിയായ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ, അത് വിശ്വാസമല്ല; അന്ധവിശ്വാസമാണ്. ➟അന്ധവിശ്വാസത്താൽ ആരും രക്ഷപ്രാപിക്കില്ല. ➟ചരിത്രപുരുഷനായ (ഏകമനുഷ്യൻ) ക്രിസ്തുയേശുവിലെ വിശ്വാസത്താലാണ് മനുഷ്യർ ദൈവത്തിൻ്റെ മക്കളാകുന്നത്: (റോമ, 5:15; ഗലാ, 3:26). ➟ദൈവാത്മാവുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. (റോമ, 5:15 ⁃⁃ പ്രവൃ, 15:11). ➟അല്ലാതെ, ഇല്ലാത്ത ത്രിത്വദൈവത്തിൻ്റെ കൃപയല്ല രക്ഷ. ➟അതിനാൽ, ത്രിത്വദൈവത്താൽ ആരെങ്കിലും രക്ഷപ്രാപിക്കുമെന്ന് വിചാരിക്കരുത്. 

ദൈവത്തിൻ്റെ ഇച്ഛ: 
☛ ജാതികളെ വിശ്വാസവും സത്യവും അറിയിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ട പൗലൊസ് അപ്പൊസ്തലൻ, നമ്മുടെ രക്ഷയ്ക്കായി ദൈവം ഇച്ഛിക്കുന്നതും നമ്മൾ തക്കസമയത്ത് അറിയേണ്ടതും അറിയിക്കേണ്ടതുമായ ഒരു സാക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➟ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു. (1തിമൊ, 2:4-7). ➟ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ ചില കാര്യങ്ങൾ കാണാൻ കഴിയും: 

𝟭. ദൈവം ഇച്ഛിക്കുന്ന വസ്തുത: 
☛ ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്.

𝟮. ജാതികൾ രക്ഷയ്ക്കായി അറിയേണ്ട വസ്തുത: 
☛ ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും, ➟ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവും നമുക്കുണ്ട്, ➟എന്നതാണ് ജാതികൾ (നമ്മൾ) അറിയേണ്ട സത്യം: (യോഹ, 17:3; 1കൊരി, 8:6 ⁃⁃ 1യോഹ, 2:22-23; 2യോഹ, 1:9; 2യോഹ, 1:10).

𝟯. പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി: 
☛ ജാതികൾ അവരുടെ രക്ഷയ്ക്കായി പിതാവിൻ്റെയും പുത്രന്റെയും പ്രകൃതി (Nature) എന്താണെന്നും അറിയണം. ➟അതും വ്യക്തമായി ദൈവം പൗലൊസിലൂടെ ഈ വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്. ➟പിതാവ് ദൈവവും (God) ക്രിസ്തു മനുഷ്യനും (Man) ആണ്. (യോഹ, 17:3 ⁃⁃ യോഹ, 8:40)

𝟰. പൗലൊസിൻ്റെ അപ്പൊസ്തലത്വത്തിൻ്റെ ഉദ്ദേശ്യം: 
☛ തക്കസമയത്ത് അറിയേണ്ട ഈ സാക്ഷ്യത്തിനായാണ് അഥവാ, ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ്, ➟ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). ➟അതായത്, ദൈവം വൺനെസ്സാണെന്നോ, ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ➟ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ➟ക്രിസ്തു നമുക്കുവേണ്ടി മരിച്ച മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. ➟ഏകസത്യദൈവമായ നിന്നെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 17:3). ➟അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: (1കൊരി, 8:6; എഫെ, 4:6; 1തിമൊ, 2:5-6). ➟ക്രിസ്തു, ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:16 ബെ,.ബെ). ➟അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്, ➟കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24 ⁃⁃ പ്രവൃ, 2:23-24; 2:36; 5:31). 

☛ അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). ➟അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:142യോഹ, 1:3). ➟നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). ➟എന്നാൽ യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ വൺനെസ്സിലുമില്ല; ട്രിനിറ്റിയിലും ഇല്ല. ➟വൺനെസ്സുകാർക്ക് എല്ലാം യഹോവ (യേശുക്രിസ്തു) തന്നെയാണ്. ➟അവർ കന്യകാജാതനായ യേശുവിൻ്റെ അസ്തിത്വത്തിലും മനുഷ്യത്വത്തിലും ക്രിസ്തുത്വത്തിലും പുത്രത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കുന്നില്ല. ➟ട്രിനിറ്റിയിലുള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് 𝗦𝘆𝘀𝘁𝗲𝗺𝗮𝘁𝗶𝗰 𝗧𝗵𝗲𝗼𝗹𝗼𝗴𝘆 പറയുന്നു: (പേജ്, 228). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ➟മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ➟വൺനെസ്സ് വിശ്വാസവും ത്രിത്വവിശ്വാസവും ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ➟ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ➟നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. (ലൂക്കൊ, 10:16). ➟ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് വൺനെസ്സും ട്രിനിറ്റിയും. 

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത: 
☛ ക്രിസ്തു മനുഷ്യനായതുകൊണ്ട്, നമ്മെപ്പോലെ ഒരുവനാണെന്ന് ആരും ധരിക്കരുത്. പൗലൊസ് പറയുന്നത് നോക്കുക: ➟മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു: (ഗലാ, 1:1-2). ➟ഈ വേദഭാഗത്ത്, ദൈവത്തിൽനിന്നും സാമാന്യ മനുഷ്യരിൽനിന്നും ക്രിസ്തുവിനെ വേർതിരിച്ചാണ് പൗലൊസ് പറയുന്നത്. ➟വേറെയും വാക്യങ്ങളുണ്ട്: (1കൊരി, 11:3; ഗലാ, 1:12). ➟പിതാവിനെ, എൻ്റെ ദൈവം എന്നും നിങ്ങളുടെ ദൈവം എന്നും ക്രിസ്തുവും വേർതിരിച്ചാണ് പഠിപ്പിച്ചത്: (യോഹ, 20:17). ➟വിശുദ്ധീകരിക്കുന്ന ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവാനാണ്: (യോഹ, 20:17; എബ്രാ, 2:11). ➟എങ്കിലും നമ്മുടെ പിതാവു എന്നോ, നമ്മുടെ ദൈവം എന്നോ അവൻ ദൈവത്തെ ഒരിക്കലും വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. ➟ചിലർ കരുതുന്നപോലെ, യേശു ഒരു ദൂതനായിരുന്നെങ്കിൽ, സ്വർഗ്ഗീയരായ ദൂതന്മാരെയും ചേർത്ത് “ഞങ്ങളുടെ പിതാവു” എന്നും “ഞങ്ങളുടെ ദൈവം” എന്നും പറയുമായിരുന്നു. ➟ക്രൂശിൽമരിച്ച യേശു ദൂതന്മാരെക്കാൾ താഴ്ചവന്നവൻ ആയിരുന്നെങ്കിലും (എബ്രാ, 2:9), അവനെ മരണത്തിൽനിന്ന് ഉയർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (പ്രവൃ, 5:30-31), ➟അവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനും (എബ്രാ, 1:4), ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനും (എബ്രാ, 7:26), ➟സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചവനുമായി: (മത്താ, 28:18). ➟എന്തെന്നാൽ, ക്രിസ്തു മനുഷ്യനാണെങ്കിലും നമ്മെപ്പോലെ സാധാരണ മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിപ്പിക്കപ്പെട്ട പാപരഹിതനായ മനുഷ്യനാണ്: (യോഹ, 3:16 ⁃⁃ മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). ➟[കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]. 

☛ മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല. ➟എന്നാൽ അവൻ പരിശുദ്ധനും നാം പാപികളുമാണ്. അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (2കൊരി, 5:21; 1പത്രൊ, 2:24). ➟അതായത്, ക്രിസ്തു നമ്മെപ്പോലെ മനുഷ്യപ്രകൃതി ഉള്ളവനായിരുന്നെങ്കിലും നമ്മെപ്പോലെ പാപജഡത്തിൽ അല്ലായിരുന്നു; പാപജഡത്തിൻ്റെ സാദൃശ്യമാണ് അവനുണ്ടായിരുന്നത്: (റോമ, 8:3). ➟അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:

𝟭. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20 ⁃⁃ എഫെ, 1:4; എബ്രാ, 1:1). ➟ആ നിലയിൽ അവൻ നിസ്തുല്യനാണ്.

𝟮. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:16 ബെ.ബെ). ➟അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.

𝟯. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ➟നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവന് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). ➟അല്ലെങ്കിൽ, മരണത്തിന് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. ➟അഥവാ, മരണത്തിന് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23 ⁃⁃ യെഹെ, 18:4; 18:20;), ➟അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിന് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെയും കൃപയാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).

𝟰. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; ലൂക്കൊ, 4:1 ⁃⁃ പ്രവൃ, 10:38). ➟മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തിയും ഏകക്രിസ്തുവും നമ്മുടെ കർത്താവായ യേശുവാണ്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.

𝟱. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). ➟യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). ➟അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟[കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].

𝟲. അനേകൽപേർ മരിച്ചുയിർത്തിട്ടുണ്ടെങ്കിലും,  മരിച്ചിട്ട് മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟[കാണുക: മരണമില്ലാത്ത ദൈവവും മരിച്ചുയിർത്ത ക്രിസ്തുവും]

𝟳. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ➟ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. ➟തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരും ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുകയുമില്ല. ➟[കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ]

ഉപായിയായ സർപ്പത്തിൻ്റെ ചതി: 
☛ ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ട്രിനിറ്റിയെന്ന ഉപദേശം. ➟കൊരിന്ത്യലേഖനത്തിലൂടെ പൗലൊസ് തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ➟ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2കൊരി, 11:2-4). ➟പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവുമായിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനുമിയിട്ടാണ്. ➟പൗലൊസ് പറയുന്ന പുരുഷൻ ദൈവമല്ല; മനുഷ്യനാണ്. ➟ഗ്രീക്കിലെ 𝗔𝗻𝗲𝗿 എന്ന പദം മനുഷ്യരിലെ പുരുഷനെ കുറിക്കുന്ന പദമാണ്. ➟പൗലൊസിൻ്റെ ഭയംപോലെ ഏകപുരുഷനായ (One Man) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകാനും, ➟ഏകസത്യദൈവമായ പിതാവിനെ തള്ളി മനുഷ്യനെ ദൈവമാക്കാനും, ➟ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഉണ്ടായ വേറൊരു സുവിശേഷമാണ് പലരും ഇന്ന് വിശ്വസിക്കുന്നത്. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് രക്ഷയെന്നുപോലും പലർക്കും അറിയില്ല: (റോമ, 5:15 ⁃⁃ പ്രവൃ, 15:11). ➟ചിലർക്ക് വിവാഹനിശ്ചയം കഴിഞ്ഞ പുരുഷനെ (Man) വേണ്ട; ഏകദൈവത്തെ മാത്രം മതി. ➟മറ്റുചിലർക്ക് കാന്തനായ പുരുഷനെയും (Man) ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കണം. ➟വേറെ ചിലർക്ക് പുരുഷനെ മിഖായേൽ ദൂതൻ ആക്കണം. ➟എന്നിട്ട് ഒടുവിൽ എന്തുചെയ്യും? ➟[കാണുക: ഉപായിയായ സർപ്പത്തിൻ്റെ ചതി]

യഹോവയിലുള്ള മഹത്തായ പ്രത്യാശ

യഹോവയിലുള്ള മഹത്തായ പ്രത്യാശ

സർവ്വശക്തനായ ദൈവം വരുത്തുവാൻ പോകുന്ന ഭയാനകമായ ശിക്ഷാവിധികളുടെ മുന്നറിയിപ്പുകൾ നീണ്ട പതിറ്റാണ്ടുകളായി നൽകിയിട്ടും അവ യിസ്രായേൽജനം അവഗണിക്കുകയും അവ പ്രവചിച്ച യിരെമ്യാവിനെ ദേഹോപദ്രവങ്ങൾക്കും പീഡനങ്ങൾക്കും കാരാഗൃഹവാസത്തിനും വിധേയനാക്കുകയും ചെയ്തു. എന്നാൽ അന്തിമമായി തന്നിലൂടെ അരുളിച്ചെയ്ത പ്രവചനങ്ങൾ ദൈവം പ്രാവർത്തികമാക്കിയപ്പോൾ അത് യിരെമ്യാവിന് ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു. യൗവനക്കാരെയും കന്യകമാരെയും വൃദ്ധന്മാരെയുമെല്ലാം ബാബിലോണ്യസൈന്യം ക്രൂരമായി കൊന്നൊടുക്കി. തന്റെ ദൈവമായി യഹോവയുടെ ആലയം വെന്തെരിയുന്നതും യെരുശലേമിലെ രാജകൊട്ടാരങ്ങളും എല്ലാ ഭവനങ്ങളും കത്തി ചാമ്പലാകുന്നതും തകർന്ന ഹൃദയത്തോടെ യിരെമ്യാവ് കണ്ടു. യെരുശലേമിന്റെ മതിലുകൾ തകർത്ത ബാബിലോണ്യസൈന്യം, ജീവനോടെ അവശേഷിച്ചവരെ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോയി. അനാഥരായ കുഞ്ഞുങ്ങൾ നഗരവീഥിയിൽ തളർന്നുകിടന്നു. ഇതിന്റെ നടുവിൽ അണപൊട്ടി ഒഴുകിയ വിലാപധാരയിൽ കണ്ണുകൾ മങ്ങിപ്പോകുമ്പോഴും ഉള്ളം കലങ്ങി, കരൾ തകരുമ്പോഴും (വിലാ, 2:11) അവയൊക്കെയും വരുത്തിയ ദൈവത്തോടു പകയില്ലാതെ, അവന്റെ കരുണ “അവ രാവിലെ തോറും പുതുതാകുന്നു; നിന്റെ വിശ്വസ്തത വലുതാകുന്നു” എന്നു പ്രഘോഷിക്കുന്ന യിരെമ്യാവ് ദൈവജനത്തിനു മഹത്തായ മാതൃകയാണ്. ഈ ചോരക്കളത്തിന്റെയും ചാമ്പൽ കൂമ്പാരങ്ങളുടെയും ദീനരോദനങ്ങളുടെയും നടുവിൽ “യഹോവ എന്റെ ഓഹരി ആകുന്നു എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു. (വിലാ, 3:24) എന്നു പ്രഖ്യാപിക്കുന്ന യിരെമ്യാവ് ദൈവജനത്തിന്റെ പ്രത്യാശയുടെ നിദർശനമാണ്. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവനാണെന്ന് തുടർന്നു പറയുന്ന പ്രവാചകൻ അത്യുന്നതനായ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മകുടമായി ശോഭിക്കുന്നു.